Page 1 of 1
English class details
Posted: Fri Aug 08, 2025 5:39 pm
by Admn
Free online English class
Posted: Wed Aug 13, 2025 11:59 pm
by Admn
പഠിക്കേണ്ടുന്ന രീതി
Posted: Sat Oct 11, 2025 9:21 am
by Admn
ഏതാണ്ട് 2004ന് ചുറ്റുപാടിൽ ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്തെടുത്ത ഒരു ഇങ്ഗ്ളിഷ് പഠിപ്പിക്കൽ പദ്ധതി ഈ ക്ളാസിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇങ്ഗ്ളിഷ് ഭാഷയിലെ ചില മൗലിക പദങ്ങളെ വാക്യം സൃഷ്ടിക്കലിനായി ഉപയോഗിക്കാവുന്ന കോഡ് വാക്കുകളായി ഭാവനചെയ്തുകൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തെടുത്തിട്ടുള്ളത്. ഈ പദ്ധതി copyrighted ആണ്.
ഈ കാര്യം മിക്കപേജുകളിലും പലവിധത്തിലുള്ള പട്ടികകളിൽ കാണാൻ പറ്റുന്നതാണ്. ഈ കോഡ് വാക്കുകളുടെ കാര്യം ആദ്യം തന്നെ മനസ്സിലാക്കിയെടുക്കുക. കാരണം, യാതോരു വ്യാകരണ നിയമങ്ങളും പഠിപ്പിക്കാതെ, ഈ കോഡ് വാക്കുകളുടെ പട്ടികകളിലൂടെയാണ് ഈ പഠിപ്പിക്കൽ മുന്നോട്ട് നീങ്ങുന്നത്.
പഠിക്കുന്ന ഓരോ പേജിലും ഉള്ള വാക്യങ്ങളുടെ ശബ്ദരേഖ വ്യക്തമായി കേൾക്കുക. എന്നിട്ട് പലവട്ടം ആവർത്തിക്കുക. ഇങ്ങിനെ ആവർത്തിക്കാതെ പേജുകൾ മനസ്സിൽ വായിച്ചുകൊണ്ട് മുന്നോട്ട് നീങ്ങരുത്.
മനസ്സിലും നാവിലും ഈ വാക്യങ്ങൾ പതിഞ്ഞുതന്നെ വേണം പഠനം മുന്നോട്ട് നീക്കാൻ.
മിക്ക ക്ളാസ് പേജുകളിലും American accentൽ (American ഭാഷാശൈലിയിൽ) കുറേ വാക്യങ്ങളുടെ ശബ്ദരേഖ കേൾക്കാവുന്നതാണ്. ഇവയും വളരെ ശ്രദ്ധയോടുകൂടി കേൾക്കുകയും ആവർത്തിക്കുകയും ചെയ്യുക.
ഈ American accentൽ ഉള്ള ശബ്ദരേഖകൾ എൻ്റെ ഇളയ മകൾ അവരുടെ ചെറുപ്പകാലത്ത് നൽകിയ ശബ്ദ രേഖകളിൽ നിന്നും സൃഷ്ടിച്ചെടുത്തിട്ടുള്ളതാണ്. ഈ ശബ്ദരേഖകളും അവയുടെ voice രൂപങ്ങളും copyrighted ആണ്.
ചില ക്ളാസുകളിൽ പ്രസംഗങ്ങൾ കാണാനാവുന്നതാണ്. അവ കഴിയുമെങ്കിൽ മനഃപാഠമാക്കി സ്വന്തമായി പ്രസംഗരൂപത്തിൽ പറയാൻ ശ്രമിക്കുക. വേറെ അനവധി പ്രസംഗങ്ങൾ ഈ പേജിൽ കാണാൻ പറ്റുന്നതാണ്.
ചില ക്ളാസുകളിൽ English rhymeകൾ കാണാൻ പറ്റും. ഇവ ചൊല്ലാൻ പഠിക്കുന്നത് ഇങ്ഗ്ളിഷ് ഭാഷ വൻ ഒഴുക്കോടുകൂടി സംസാരിക്കാൻ നാവിനും മനസ്സിനും കഴിവുനൽകിയേക്കാം. കുറേ English rhymeകൾ ഈ പേജിൽ കാണാൻ പറ്റുന്നതാണ്.
ഉയർന്ന നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം വളർത്താനായി ഈ പേജ് സന്ദർശിക്കുക.
Go to the TOP