10
#.
ആരും തന്നെ സാധാരണ ഗതിയിൽ ചെയ്യാൻ തയ്യാറാവാത്ത ഒരു പരീക്ഷണത്തിന് സ്വന്തം മക്കളെ വിധേയമാക്കുക എന്നുള്ളത്, ഒരു പരിധിവരെ, ഒരു പിതാവെന്ന നിലിയിൽ, സ്വന്തം മക്കളോട് മലയാളത്തിൽ നിന്നും വീക്ഷിച്ചാലുള്ള നിസ്സംഗത, നിഷ്പക്ഷത, അകൽച്ച, സ്വർത്ഥരാഹിത്യം, താൽപര്യരാഹിത്യം, അശ്രദ്ധ, വാത്സല്യക്കുറവ്, പ്രീതീശൂന്യത തുടങ്ങിയവ ഒരളുവരെ പ്രതിനിധീകരിക്കാം.
കാരണം, മക്കളെ 'നീ' എന്ന് സംബോധന ചെയ്യതിരിക്കുമ്പോൾത്തന്നെ, ഈ വാക്ക് പ്രകടമായിത്തന്നെ നൽകുന്ന അടുപ്പവും, മക്കളുടെ മേൽ ഉളവാകുന്ന അധികാരവും, സ്വാതന്ത്ര്യവും ഈ ബന്ധത്തിൽ ഇല്ലാതാവുന്നുണ്ട്. ഇങ്ഗ്ളിഷിലെ You എന്ന പദം, അങ്ങോട്ടും ഇങ്ങോട്ടും ഒരേ പോലുള്ള അടുപ്പവും, അധികാരങ്ങളും, സ്വാതന്ത്യമാണ് സുചിപ്പിക്കുകയും, പ്രകടമാക്കുകയും ചെയ്യുക.
ഈ ഒരു വ്യത്യാസം ശരിക്കും പറഞ്ഞാൽ, ഇങ്ഗ്ളിഷും, ഫ്യൂഡൽ ഭാഷകളും മാറിമാറി ഉപയോഗിക്കുന്നവർക്ക് മനസ്സിലാകില്ല. കാരണം, അവർക്ക്, മക്കളുടെ മേൽ അതിശക്തമായ അടുപ്പവും, അധികാരവും, സ്വാതന്ത്ര്യവും വേണ്ടുന്ന അവസരങ്ങളിൽ അവർ സ്വമേധയാ ഫ്യൂഡൽ ഭാഷകളിലേക്ക് സംഭാഷണം മാറ്റും. മറ്റ് അവസരങ്ങളിൽ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകും.
അതേ സമയം ഇങ്ഗ്ളിഷുകാർക്ക്, ഫ്യൂഡൽ ഭാഷകളിലെ 'നീ' എന്ന പദം നൽകുന്ന അധികാരം, മറ്റേ ആളുടെ മേലുളവാകുന്ന അമിത സ്വാതന്ത്ര്യം, കഠിനമായ അടുപ്പം എന്നിവയെക്കുറിച്ച്, അനുഭവിച്ച് അറിവില്ല.
'നീ' എന്ന് വിളിക്കപ്പെടുന്ന മക്കൾ, ശരിക്കും പറഞ്ഞാൽ, മാതാപിതാക്കൾക്ക് സാമൂഹിക സദസ്സിൽ ശക്തിയേകുന്ന ഒരു അനുയായി സംഘമാണ്. മറ്റാരൊക്കെ തരംതാഴ്ത്തി സംസാരിക്കുന്ന അവസരത്തിലും, സ്വന്തമായി ഒരു കൂട്ടം മക്കളെ നീ എന്ന് സംബോധന ചെയ്യാൻ കൂടെയുണ്ടെങ്കിൽ, അത് ഒരു അനുയായി പടതന്നെയാണ്. അവർ പ്രകടമായി നൽകുന്ന ബഹുമാനം സാമൂഹികമായി ഒരു ശക്തിയായി പടർന്ന് പിടിക്കും.
മക്കളില്ലാത്ത അവസ്ഥ ഈ കാരണത്താൽ, ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളിൽ, ഇങ്ഗ്ളിഷിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരു സാമൂഹിക ശക്തിക്കുറവാണ്.
ഈ ഒരു കാരണത്താൽ, ഫ്യൂഡൽ ഭാഷകളിൽ, മക്കളിൽ ചിലരുടെ വളർച്ചയെ കരുതിക്കൂട്ടിത്തന്നെ ചില മാതാപിതാക്കൾ, നിയന്ത്രിക്കുകയും പരിധിപ്പെടുത്തുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് പലരുടേയും ജീവിതാനുഭവം കേട്ടറിവുണ്ട്.
പണ്ട് പരിചയപ്പെട്ട ഒരു തെരുവോരങ്ങളിൽ തൊഴിൽ ചെയ്യുന്ന ആൾ അയാളുടെ മകനെ മറ്റാരോ കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് ഇങ്ങിനെ ഒരു വ്യസനം വാക്കുകളിൽ പ്രകടിപ്പിച്ചിരുന്നു: 'അവൻ കൂടെയുണ്ടായിരുന്നെങ്കിൽ, എനിക്ക് ഒരു ശക്തിയായിരുന്നു'.
മറ്റുള്ളവർ ഈ ആളെ നീ എന്ന് സംബോധന ചെയ്യുമ്പോഴും, ഈ ആളെക്കാൾ പ്രായം കുറഞ്ഞവർ ബഹുമാനക്കുറവ് കാണിക്കുമ്പോഴും മറ്റും ബഹുമാനിക്കുന്നവനും, തനിക്ക് നീ, എടാ എന്നൊക്കെ വാസ്തല്യത്തോടും അധികാരത്തോടും കൂടി സംബോധന ചെയ്യാനായി ഒരുവൻ കൂടെയുണ്ടെങ്കിൽ, മറ്റുള്ളവരുടെ പെരുമാറ്റത്തിലും വാക്കുകളിലും പ്രകടമായ വ്യത്യാസം വരുമായിരുന്നു.
മറ്റൊരു സംസ്ഥാനത്ത് കേട്ടകാര്യം ഇതാണ്: വീട്ടിൽ, മക്കളെല്ലാം വൻ കായികതാരങ്ങൾ. പട്യാലയിലേയും മറ്റും ഉള്ള Physical education collegeകളിൽ പോയി ബിരുദം കൈക്കലാക്കി, പലസ്ഥലങ്ങളിൽ കോളെജുകളിൾ Physical education അദ്ധ്യാപകരായി പോയി. ഒരു മകനെ മാത്രം വിട്ടില്ല, വിധവയായ അമ്മ. ഈ മകൻ അവസാനം പോലീസി കോൺസ്റ്റബ്ൾ പോസ്റ്റിൽ ചേർന്നു. ഈ ആളുടെ കൂടെ കായിക താരങ്ങളായവരിൽ ചിലർ പോലീസ് ആമ്ട് ഫോസിൽ (Armed forceൽ) DySP മാരായി കയറിക്കൂടി. സ്വന്തം മാതാവ് തടഞ്ഞ് വച്ചതിനാൽ കോൺസ്റ്റബ്ൾ ആയി പോലീസിൽ ചേർന്ന വ്യക്തിക്ക് സഹിക്കാൻ പറ്റത്ത് മനോവേദന.
മാതാവിനെ പരിചയമുള്ള ഒരു വ്യക്തി ഈ കഠിന ഹൃദയത്തെക്കുറിച്ച് മാതവിനോട് ചോദിച്ചപ്പോൾ, കിട്ടിയ ഉത്തരം: "മറ്റ് മക്കൾ കോളെജ് ലക്ചറർമാരായിട്ട്, ലഭക്കുന്നതിനേക്കാളും സാമൂഹിക ബഹുമാനം എനിക്ക് ലഭിക്കുന്നത്, ഇവൻ കോൺസ്റ്റബ്ൾ ആയത് കൊണ്ടാണ്."
ഈ സാമൂഹിക ബഹുമാനം എന്ന എടാകൂടം ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് പറയാം. എന്നാൽ ഇങ്ഗ്ളിഷുകാർ ഇത് സമ്മതിച്ചുതരുമോ എന്ന് അറിയില്ല. കാരണം, ഇങ്ഗ്ളിഷിലും 'Respect' (ബഹുമാനം) എന്ന ഒരു പദം ഉണ്ട്. എന്നാൽ അത് എവിടെ കിടക്കുന്നു, ഇത് എവിടെ കിടക്കുന്നു?
ഇങ്ഗ്ളിഷിലെ 'Respect' You, Your, Yours, He, His, Him, She, Her, Hers എന്ന പദങ്ങളെ ബാധിക്കില്ല. മലയാളത്തിലെ 'ബഹുമാനം' വാക്കുകളുടെ മേൽ പിടിയും വലിയും, ഉന്തലും, വലിക്കലും, വരുത്തും, വ്യക്തിയുടെ മേൽ സമ്മർദ്ദങ്ങളും, പിരിച്ച്തിരിക്കലും, മാനസിക സംഘർഷങ്ങളും മറ്റും സാധ്യമാക്കും.
ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽ ജനസംഖ്യ അധികരിക്കുന്നതിന് ഒരു വ്യക്തമായ കാരണം അവിടുള്ള ഭാഷാ കോഡുകളാണ്.
