TOS for English Self-learning channel

ഈ ചാനാലിൻ്റെ പേര് English Self-learning channel എന്നാണ്.

Telegramലൂടെ നൽകുന്ന ഈ ഇങ്ഗ്ളിഷ് പഠന പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് യാതോരു ഉറപ്പോ ഗ്യാറണ്ടിയോ ഞങ്ങൾ നൽകുന്നില്ല.

ഫീസ് അടച്ച് ക്ളാസിൽ ചേരുന്നതിന് മുൻപായി, സൗജന്യമായി ഏഴു ദിവസം ക്ളാസിൽ ചേരുക. ഈ ഏഴു ദിവസം ഈ ക്ളാസ് ഉപയോഗിച്ചതിന് ശേഷം, ഈ ക്ളാസ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉത്തമ വിശ്വാസം ഉണ്ട് എങ്കിൽ മാത്രം ഫീസ് അടച്ച് ക്ളാസിൽ ചേരുക.

ഒരു വർഷക്കാലമാണ് ഫീസ് അടച്ചാൽ നിങ്ങൾക്ക് ഈ പഠന പദ്ധതിയിലേക്ക് പ്രവേശനം ലഭിക്കുക.

എന്തെങ്കിലും കാരണവശാൽ ഇതിനിടയിൽ എപ്പോഴെങ്കിലും താൽക്കാലികമായോ സ്ഥിരമായോ, ബാഹ്യമായ എന്തെങ്കിലും കാരണത്താൽ, ഈ Telegram channelൽ നിങ്ങൾക്ക് പ്രവേശനം ലഭിക്കുന്നില്ലായെങ്കിൽ നിങ്ങൾ നൽകിയ പണം ഞങ്ങൾ തിരിച്ചു നൽകുന്നല്ല.

കാരണം, Telegram എന്നത് മറ്റൊരു കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള പ്രസ്ഥാനം ആണ്. പോരാത്തതിന്, ചില പ്രദേശങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ Telegramന് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ഞങ്ങൾക്ക് യാതൊന്നും ചെയ്യാനാവില്ല.

ശ്രദ്ധിക്കുക ചില രാജ്യങ്ങളിൽ Telegram ഉപയോഗിക്കാൻ പറ്റില്ല. അതേ പോലെ തന്നെ ചില രാജ്യങ്ങളിൽ Telegramൽ ഉള്ള ശബ്ദരേഖാ ഫൈലുകൾ പ്രവർത്തിക്കില്ല. ഈ വിധമായുള്ള പ്രദേശങ്ങളിൽ ഉള്ളവർ ഈ പഠന പദ്ധതിയിൽ ചേരുന്ന അവസരത്തിൽ ഈ കാര്യം മനസ്സിൽ വെക്കേണ്ടതാണ്.

നിങ്ങൾ അടച്ച പണം യാതോരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.