5. ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

Post posted by VED »

Image
Image



Image

Image
Image
Last edited by VED on Mon Feb 19, 2024 1:00 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #


കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.


1 ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ മത്സരബുദ്ധി

2 ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള നിയന്ത്രണം അറ്റ് പോകുമോ?

3 ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ ലെയ്ബൾ ഇല്ലാതെ പരോപകാരം ചെയ്യുന്നതിലെ നഷ്ടം

4 ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള കൂറും കടപ്പാടും

5 പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം

6 ഫ്യൂഡൽ ഭാഷകളിൽ സ്ത്രീകളും പരുഷന്മാരും തമ്മിൽ ഇടപഴകുന്നതിലെ ചില പ്രശ്നങ്ങൾ

7 ഭാഷാകോഡുകളിലെ ഏറ്റകുറച്ചിലുകൾ മായ്ക്കാതെ എങ്ങിനെ സ്ത്രീ പുരുഷ സമത്വം നടപ്പിൽ വരുത്താനാവും

8 ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ ഇഷ്ടപ്പെടില്ല

9 വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും മറികടക്കാനാകുന്ന രൂപകൽപ്പനാ ശക്തിയുണ്ടോ?

10 സ്വാർത്ഥ താൽപ്പര്യത്താൽ സ്വന്തം മക്കളുടെ വളർച്ചയെ തടയാൻ പ്രോത്സാഹിപ്പിക്കുന്ന ഫ്യൂഡൽ ഭാഷാ മനോഭാവങ്ങൾ

11 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ, കണ്ട കാഴ്ച

12 ഭാഷാ കോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ നിരീക്ഷണങ്ങൾ

13 ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് അന്തരീക്ഷം പടുത്തുയർത്താൻ ഉദ്യമിച്ചത്

14 വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ ഉളവാകുന്ന സാമൂഹിക വിഘടനം

15 ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ തിളക്കം

16 ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും സംരക്ഷണം

17 ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ് അറിയാത്തവർക്ക് വിരോധംതോന്നാം

18 കാര്യങ്ങൾ പ്രാദേശിക ഭാഷക്കാരോട് പറഞ്ഞറിയിക്കാനായി ഭാഷ എഴുതാൻ പഠിച്ചു

19 രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെതപ ഉന്നത മൂല്യങ്ങളോടുകൂടി പടർന്നുപിടിച്ചാൽ ഉളവാകുന്ന സാമൂഹിക സൗകുമാര്യത

20 ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത് കൊണ്ട്

21 ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച

22 ഭൗതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു പ്രത്യേക പ്രതിഭാസത്തെ വിവരിക്കാനൊരുങ്ങുന്നു

23 വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും താഴ്ചകളും

24 ഉള്ളതിനേക്കാൾ കുറച്ച് സൂചിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ആൾ

25 സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന അവസരത്തിൽ കൈവശമുള്ള കവചവും ആയുധവും

26 തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്, സംവരണം ചെയ്യപ്പെട്ട തൊഴിലുകൾ

27 യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത് ജീവിക്കുന്നവരുടെ നിസ്സാഹയതാ അവസ്ഥയും ദാരുണമായ ചുറ്റുപാടുകളും

28 കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി വളരുന്നമ്പോൾ ഉളവാകുന്ന തിളക്കം

29 ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും പക്വതയോടുകൂടിയ സമീപനം

30 പ്രാദേശിക സംസ്ക്കാരത്തിൽനിന്നും വ്യത്യസ്തമയതുമായ വളർച്ച

31 ചെറുപ്രായത്തിലെ പരിശീലനങ്ങൾ

32 ഇരുചക്ര വാഹനത്തിലൂടെയുള്ള ദീർഘദൂര യാത്രാനുഭവം

33 ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം

34 അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ

35 ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ ആവും

36 ഇന്ത്യൻ സിനിമയിലെ ആളുകളുടെ വ്യക്തിത്വം

37 ഇങ്ഗ്ളിഷ് Fairytales

38 ഇങ്ഗ്ളിഷ് Folk tales

39 Phantom

40 മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ

41 Brain softwareനെക്കുറിച്ച്

42 ഇങ്ഗ്ളിഷ് പരിശീലന പദ്ധതി

43 പ്രായ പരിധികൾക്ക് അതീതമായ സൗഹൃദങ്ങൾ

44 തമ്മിൽ പൊരുതിജീവിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിന്റെച പരിശീലന കളരി

45 ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി

46 ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ് അടിച്ചേൽപ്പിക്കുന്നത്

47 അന്യർക്ക് സ്വന്തം രാഷ്ട്രത്തിന്റെ് മുതൽക്കൂട്ടുകൾ മറ്റ് ദേശക്കാർക്ക് വിറ്റ് പണമുണ്ടാക്കിയവർ

48 പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ

49 വഴിതെറ്റിച്ചു വിടുന്ന അരസികമായ പരിശീലനത്തിന്റെസ പിന്നാംമ്പുറം

50 ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന വിവരങ്ങൾ

Image
Last edited by VED on Mon Oct 30, 2023 11:50 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ മത്സരബുദ്ധി




പാത വിട്ട് ഒട്ട് ദൂരം നീങ്ങിയിരിക്കുന്നു. തിരിച്ച് പ്രധാന പാതയിൽ ഏത് ഇടത്ത് വച്ച് കയറണം എന്നത് കുറച്ച് പ്രശ്നമായി. കാരണം, ഏതാണ്ട് രണ്ട് മൂന്ന് ഇടത്ത് വച്ച്, പ്രധാന പാതയിൽ കയറാം എന്ന് കാണുന്നു.

എഴുത്തിന്‍റെന ഒഴുക്കിൽ നിന്നാൽ എഴുത്ത് എളുപ്പമാണ്. ഒഴുക്കിൽനിന്നും വിട്ടുനിന്നാൽ, എഴുത്ത് പ്രയാസമായി വരും.

ഈ എഴുത്തുകരന്‍റെട ഔപചാരിക വിദ്യാഭ്യാസ ദിനങ്ങളാണ് പ്രതിപാദിച്ചുകൊണ്ടിരുന്നുത്.

വളരെ ചെറുപ്പ കാലത്ത് നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് വായനാ ശീലം ഉള്ള ഒരു വ്യക്തി. എന്നാൽ, ചുറ്റം ഉള്ളവർ ഇങ്ങിനെയൊരുകാര്യവുമായി യാതോരു ബന്ധവുമില്ലാത്തവർ. ശരിക്കും പറഞ്ഞാൽ, രണ്ട് വ്യത്യസ്ത മൃഗങ്ങൾ എന്ന രീതിയിൽ തന്നെ മാനസിക ധാര ഉള്ള രണ്ട് പേർ ഒന്നിച്ച് ജീവിക്കുന്ന അനുഭവം. കൂടെ പഠിച്ചവരിൽ അല്ലെങ്കിൽ കൂടെ ഹോസ്റ്റലിൽ ജീവിച്ചവർക്ക് ഒരു വ്യത്യാസം അനുഭവപ്പെട്ടിരുന്നു എന്ന് പലപ്പോഴും വ്യക്തമായിരുന്നു.

അവരിൽ പലർക്കും, അവർക്ക് അറിവില്ലാത്ത ഒരു ലോകം തന്നെയുണ്ട് എന്ന ധാരണ തന്നെ കിട്ടിയതായി അനുഭവപ്പെട്ടിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന അവസരത്തിൽ കൂടെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരാൾ പറഞ്ഞു, താൻ പറയുന്ന ഇങ്ഗ്ളിഷ് വാക്കുകൾക്ക് ഉച്ചാരണത്തിൽ എന്തോ ഒരു വ്യത്യാസം ഉണ്ട്. ഞങ്ങളാരും പറയുന്ന രീതിയിൽ അല്ല താൻ പറയുന്നത്.

തിരുവിതാംകൂറിൽ അന്ന് ഉള്ള മലയാളം വിദ്യാഭ്യാസത്തിലൂടെയുള്ള ഇങ്ഗ്ളിഷ് ഈ വിധമാണ്. Want - വൺട്, Was - വാസ്, Is - ഈസ്, Wash - വാഷ്, Work - വർക്ക്. ഈ വിധ വിഡ്ഢി ഉച്ചാരണങ്ങൾ മലബാറിൽ മലയാളം പടർന്നതിനോടൊപ്പം കറയിക്കൂടിയിട്ടുണ്ട് ഇന്ന്.

മലയാളത്തിൽ, മിക്ക ഇങ്ഗ്ളിഷ് പദങ്ങളുടെ ഉച്ചാരണങ്ങളും യാഥാവിധം എഴുതാൻ പറ്റില്ലതന്നെ.

കൂടെ പഠിക്കുന്നവർക്ക്, വ്യത്യസ്തമായ എന്തോ ഉള്ളിൽഉള്ള ആളെ കൊണ്ട് ഒരു പരിധിവരെ ഉപകാരം ഉണ്ട് എന്നത് ശരിയാണ്. എന്നാൽ, അതോടൊപ്പംതന്നെ, വ്യക്തമായി ഒരു മത്സരബുദ്ധിയും, കെണിയിൽ ചാടിക്കാനും, ചതിക്കാനും പരിഹാസ്യനാക്കാനും ഉള്ള വെമ്പൽ ഉള്ളവരേയും കണ്ടിരുന്നു.

വ്യത്യസ്തവ്യക്തികളിൽ വ്യത്യസ്തരീതിയിൽ ഉള്ള മത്സരരീതിയിൽ ഉള്ള അനുഭവങ്ങൾ ഓർമ്മവരുന്നുണ്ട്. ഈ മത്സരിക്കാനുള്ള ഭാവം ഫ്യൂഡൽ ഭാഷകളിൽ പൊതുവായുള്ള മാനസിക പ്രക്രീയയാണ്.

ചിലർ പരസ്യമായി ഈ എഴുത്തുകാരാൻ ഒരു വിഡ്ഢിയും, വിവരദോഷിയും ആണ് എന്ന് മറ്റുള്ളവരുടെ മുന്നിൽ പ്രകടമാക്കാൻ ശ്രിമിച്ചതായി അനുഭവം ഉണ്ട്. ഇതിൽ ഉള്ള ഒരു പ്രശ്നം ഈ എഴുത്തുകാരൻ അങ്ങിനെ ഒരു ശ്രമത്തിന് തിരിച്ചങ്ങോട്ട് ശ്രമിച്ചതായി ഓർമ്മയില്ല. എത്ര മത്സരബുദ്ധിയില്ലാതെ കാര്യങ്ങൾ ചെയ്താലും, തിരിച്ച് മറ്റുള്ളവരിൽ ഒരു മത്സരബുദ്ധി പ്രകടമായി കണ്ടിരുന്നു.

വ്യക്തി ജീവിതത്തിലേക്ക് ഈ എഴുത്തിൽ കടക്കാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, ഇത്രമാത്രം ഇവിടെ പ്രസ്താവിക്കാം. ജീവിതത്തിൽ മറ്റ് പല പശ്ചാത്തലങ്ങളും ഉണ്ട്. അതൊന്നും ഇവിടെ എഴുതുന്നതല്ല.

ചുറ്റുമുള്ളവർ, പലരും വളരെ അടുപ്പത്തിൽ ഉള്ളവർ. എന്നിട്ടും എവിടേയും ഒരു മത്സരബുദ്ധിയും, മറ്റുള്ളവരുടെ മുന്നിൽ ഈ എഴുത്തുകാരനെക്കോൾ കേമനാണ് എന്ന് തെളിയിക്കാനും ഉള്ള അടങ്ങാത്ത താൽപ്പര്യം എന്ത് കൊണ്ടാണ് എന്ന് അന്ന് മനസ്സിലായിരുന്നില്ല. എന്നാൽ പിന്നീട് ഫ്യൂഡൽ ഭാഷാകോഡുകളെക്കുറിച്ച് കൂടുതൽ വിവരം വന്നതോടൂകൂടി, ഈ വിധ മത്സര ബുദ്ധി ഭാഷാകോഡുകളുടെ വിക്രിയമാണ് എന്ന് മനസ്സിൽ ഉദിച്ച് തുടങ്ങി.

Image
Last edited by VED on Mon Oct 30, 2023 11:50 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള നിയന്ത്രണം അറ്റ് പോകുമോ?




ഭാഷാപരമായ ചിലകാര്യങ്ങൾ ചിത്രീകരിക്കാൻ ഉതകുന്ന ഒന്ന് രണ്ട് വ്യക്തിപരമായ അനുഭവങ്ങൾ പറയാം.

ഏതാണ്ട് ഏഴാംക്ളാസിൽ പഠിക്കുന്ന കാലത്ത്, കുറച്ച് നാൾ ദൂരത്ത് ഒരു വീട്ടിൽ, ആലപ്പുഴയ്ക്ക് അടുത്തായ് താമസിച്ചിരുന്നു.

ഒരു ദിവസം അവിടെ ഏതാനും ഡിഗ്രിക്ക് പഠിക്കുന്ന ചെറുപ്പക്കാർ, പരീക്ഷയ്ക്ക് ഒന്നിച്ചിരുന്ന് പഠിക്കാനായി വന്നു. അവരുടെ ഇങ്ഗളിഷ് പാഠപുസ്തകങ്ങളിൽ ഒന്ന് Thomas Hardy എഴുതിയ Far from the madding crowd എന്ന ഗ്രന്ഥമായിരുന്നു എന്നാണ് ഓർമ്മ. അവർക്കാണെങ്കിൽ യാതോരു രീതിയിലും ഒരു എത്തുംപിടിയുംകിട്ടുന്നില്ല. കടുകട്ടിയായ ഇങ്ഗ്ളിഷ് ആയാണ് അവർക്ക് ആ പുസ്തകത്തെക്കുറിച്ചുള്ള അനുഭവം.

അപ്പോൾ ആ വീട്ടിലെ ആരോ ഈ എഴുത്തുകാരനെ പരിചയപ്പെടുത്തി, 'ഈ ആൾക്ക് ഇങ്ഗ്ളിഷ് നന്നായി അറിയാം' എന്ന് അറിയിച്ചു. അങ്ങിനെ ആ പുസ്തകം ഈ എഴുത്തുകാരനെ കാണിച്ചു. ഈ എഴുത്തുകാരൻ ആ പുസ്തകം നേരത്തെ ഒന്ന് രണ്ട് പ്രാവശ്യം വളരെ ലഘുവായി വായിച്ചിട്ടുള്ളതായിരുന്നു. കാരണം വീട്ടിൽ ആ പുസ്തകം എന്തോ കാരണത്താൽ കുറച്ച് മാസങ്ങളോളം ഉണ്ടായിരുന്നു.

പുസ്തകം വെറുതെ വായിച്ചു എന്നല്ലാതെ, ആ വായന ആസ്വദിച്ചതായി ഓർമ്മയില്ല. വ്യക്തമായി കഥയുടെ ഉള്ളുകള്ളികൾ മനസ്സിൽ തട്ടിയതായും ഓർമ്മയില്ല. ഇന്ന് കഥയും ഓർമ്മയില്ല.

ഡിഗ്രിക്കാർ പുസ്തകം നൽകിയപ്പോൾ, അവർക്ക് ആവശ്യമുള്ള ഭാഗങ്ങൾ ചെറുതായൊന്ന് കണ്ണോടിച്ച്, വിവരിച്ച് കൊടുത്തു. അത് കൊണ്ട് അവർക്ക് കാര്യമായി എന്തെങ്കിലും ഉപകാരം ലഭിച്ചോ എന്ന് തോന്നുന്നില്ല.

എന്നിരുന്നാലും, അവർ ആകെ ആശ്ചര്യഭരിതരായി അനുഭവപ്പെട്ടു. കണ്ണ് മിഴിച്ച് നോക്കുന്നു. എന്തോ വൻ പ്രതിഭയോ, പ്രതിഭാശാലിയോ മുന്നിൽ നിൽക്കുന്ന ഭാവം. മലയാളത്തിൽ പ്രായവുമായി ബന്ധപ്പെട്ട വാക്കുകൾക്ക് ഈ ഒരു ആശ്ചര്യത്തെ ഉൾക്കൊള്ളാൻ പ്രയാസമാണ്.

എന്നാൽ ഈ ആശ്ചര്യത്തിലെ പോരായ്മ മറ്റൊന്നാണ്. മലയാളം അറിയുന്ന ആൾക്ക് മലയാളം വായിച്ചാൽ മനസ്സിലാകും. ഇങ്ഗ്ളിഷ് അറിയുന്ന ആൾക്ക് ഇങ്ഗ്ളിഷ് വായിച്ചാൽ മനസ്സിലാകും. ഇതിൽ കാര്യമായ ഒരു പ്രതിഭയുടെ തെളിവ് എവിടെയും ഇല്ലതന്നെ.

എന്നാൽ ഏതാണ്ട് ഇതു പോലുള്ള ഒരു അവസരത്തിൽ മറ്റൊരു വ്യക്തി പറഞ്ഞതായി ഓർക്കുന്നുണ്ട്: "തലയാകെ ഇത്രയേ ഉള്ളു. എന്നാൽ, എന്തെല്ലാമാണ് അതിൽനിന്നും പുറത്ത് വരുന്നത്!"

ശരിക്കും പറഞ്ഞാൽ, ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള പലരേയും പറ്റി, യാതോരു ഇങ്ഗ്ളിഷ് പരിജ്ഞാനവും ഇല്ലാത്ത പലരും ഇതു മാതിരി അഭിപ്രായങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇങ്ഗ്ളിഷ് പരിജ്ഞാനം യഥാർത്ഥത്തിൽ മനസ്സിനുള്ളിലെ പലവിധ ചങ്ങലകളേയും തടസ്സങ്ങളേയും മാച്ച് കളയും എന്നുള്ളതാണ് വസ്തവം. മനസ്സിൽ മുഴുവൻ പലവിധ ചങ്ങലകളും, കെട്ടുപാടുകളും, വേലികളും, കീറാമുട്ടിപോലുള്ള വിധേയത്വങ്ങളും അനങ്ങാപാറപോലുള്ള തടസ്സങ്ങളും, ഉരുക്ക് കമ്പിപോലുള്ള വീക്ഷണകോണുകളും മറ്റുമുള്ളവർക്ക്, ഈ വിധം ഇങ്ഗ്ളിഷ് അറിയുന്നവർക്ക് കൂടുതലായുള്ള എന്തോ കഴിവുണ്ട് എന്ന ഒരു തോന്നൽ ചിലപ്പോൾ വന്നേക്കാം.

എന്നാൽ, ഈ വിധം മനസ്സിൽ കുടുക്കുകൾ വഹിക്കുന്നവരുടെ എല്ലാവിധ കെട്ടുപാടുകളും അയച്ചുവിട്ടാൽ, അവർ നിയന്ത്രണം വിട്ട് പോകും എന്ന ഒരു ചിന്ത മറ്റുള്ളവരിൽ ഉദിക്കും. ഇങ്ഗ്ളിഷ് ഈ കൂട്ടരെ പഠിപ്പിച്ചാൽ, ഇങ്ങനെ വല്ലതും സംഭവിച്ചു പോയാലോ?

Image
Last edited by VED on Mon Oct 30, 2023 11:50 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ ലെയ്ബൾ ഇല്ലാതെ പരോപകാരം ചെയ്യുന്നതിലെ നഷ്ടം



പ്രീഡിഗ്രി കഴിഞ്ഞ് കുറച്ച് നാൾ (1978-79) കുഗ്രാമത്തിൽ വന്ന അവസരത്തിൽ ഏതാണ്ട് ഏഴാം ക്ളാസിൽ പഠിക്കുന്ന ഒരു ആളെ പരിചയപ്പെട്ടു. പിതാവിന് മധ്യ കിഴക്കൻ രാജ്യത്ത് ചെറുകിട തൊഴിലാണ്. സംസാരിക്കുന്നതിന് ഇടയിൽ ഇങ്ഗ്ളിഷിന്‍റെ മഹിമയെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിച്ചു. ഏതെല്ലാം രീതിയിൽ നിസ്സാരമായിത്തന്നെ ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധം സ്ഥാപിക്കാം എന്ന് ഹേതുക്കൾ നൽകി.

ചില പുസ്തകങ്ങൾ കാണിച്ച് കൊടുത്തു.

പ്രദേശമാണെങ്കിൽ അങ്ങ് ദുനിയാവിന്‍റെ അറ്റത്ത് എന്ന് പറയുന്ന പോലുള്ള കുഗ്രാമം.

ഈ ആൾ ഈ ദിശയിലേക്ക് കാര്യമായിത്തന്നെ നീങ്ങിയെന്നാണ് മനസ്സിലായത്. വിദേശത്ത് നിസ്സാര ജോലിചെയ്യുന്ന പിതാവ്, ഈ എഴുത്തുകാരൻ പറഞ്ഞ വസ്ത്തുതകളുടെ വാസ്തവികത നിത്യേനെ കൺമുൻപിൽ കണ്ട് പരിചയമുള്ള കാര്യമായിരിക്കും. ഇങ്ഗളിഷിന്‍റെ മഹിമ.

ഈ എഴുത്തുകാരൻ ഡിഗ്രി പഠനം കഴിഞ്ഞ് കുഗ്രാമത്തിൽ ഏതാനും മാസങ്ങൾ തിരിച്ച് വന്ന് തങ്ങിയപ്പോൾ, ഈ ആളിൽ നിന്നും അറിഞ്ഞത്, അയാൾ നഗരത്തിലെ കോളെജിൽ പഠിക്കുകയാണ് എന്ന്.

കോളെജിൽ ഇങ്ഗ്ളിൽ ഉപന്യാസ മത്സരം വന്നിരിക്കുന്നു. വിഷയം പറഞ്ഞുതന്നു. ഈ ഉപന്യാസം ഒന്ന് എഴുതിത്തരണം. അന്നാണെങ്കിൽ കമ്പ്യൂട്ടർ എന്ന മഹാതാന്ത്രിക ഇന്ദ്രജാല ആയുധം കൈവശം ഇല്ല. എന്നിരുന്നാലും തന്നെ, സൂചിപ്പിച്ച വിഷയത്തിൽ ഒരു ഉപന്യാസം ഇങ്ഗ്ളിഷിൽ എഴുതിക്കൊടുത്തു.

ഈ ആൾ ആ ഉപന്യാസത്തിൽനിന്നും എന്തെല്ലാമോ എടുത്ത് കോളെജ് ഉപന്യാസമത്സരത്തിൽ എഴുതി. പിന്നീട് അറിഞ്ഞത്, കോളെജിൽ ഇങ്ഗ്ളിഷ് ഉപന്യാസത്തിൽ ഒന്നാം സ്ഥാനം ഈ ആൾ കരസ്ഥമാക്കി എന്നതാണ്. കുഗ്രാമത്തിലെ വ്യക്തി നഗരത്തിലെ മറ്റുള്ളവരെ പിന്തള്ളി മുന്നേറിയത് ഒരു വൻ സംഭവമായിരിക്കേണം.

ഇത് പോലെ പലരുടേയും ജീവതത്തിൽ, വൻ വിജയങ്ങൾക്ക് പിന്നണിയിൽ ഈ എഴുത്തുകാരൻ നിന്നിട്ടുണ്ട്. മുഖ്യമായും ഈ വിധ സഹായങ്ങൾ നൽകുന്നതിൽ വലിയമനപ്രയാസം ഇല്ലാത്തത്, അവരാരും മത്സരിക്കുന്ന ലക്ഷ്യങ്ങൾ ഒന്നും തന്നെ ഈ എഴുത്തുകാരന് ഇല്ലാ എന്നുള്ളതാണ്.

ജീവിതത്തിൽ പലരും പലവിധ ചെറുകിടവും വൻകിടവും എന്ന് നിർവ്വചിക്കപ്പെടുന്ന വിജയങ്ങൾ മുന്നിൽ നിരത്തി, തനിക്ക് ഇതൊന്നും നേടാനായില്ലല്ലോ എന്ന ഭാവം കാണിച്ചിട്ടുണ്ട്, ഈ എഴുത്തുകാരനോട്.

എന്നാൽ ഈ വിധമുള്ള ഒരു ഭാവത്തിന്‍റെ പാളിച്ച, ഈ ആളുകളുടെ ജീവിത ലക്ഷ്യങ്ങൾ ഒന്നും തന്നെ ഈ എഴുത്തുകാരന് ഇല്ലാ എന്നുള്ളതാണ്.

ആരുമായും ഇടപഴകുമ്പോൾ, ഇങ്ഗ്ളിഷിലുള്ള മാനസിക കോഡുകൾ മനസ്സിൽ വച്ചാണ് പലപ്പോഴും പെരുമാറുക. ഫ്യൂഡൽ ഭാഷകളിൽ വൻ ശക്തിക്ഷയം നൽകുന്ന ഒരു ഏർപ്പാടാണ് ഇത്. എന്നാൽ പുറം ലോകത്തിൽ വലിയ പ്രശ്നം ഈ മനോഭാവം നൽകാറില്ല. എന്നിരുന്നാലും, പിന്നണിയിൽ പലരും, കുടുംബക്കാർ അടക്കം, പിന്നിൽനിന്നും കുത്തുന്നത് (stabbing in the back - പാരപണിയുക) പ്രശ്നമാകാറുണ്ട്. ഇതിനെക്കുറിച്ച് പിന്നീട് വിവരിക്കാം.

നേരത്തെ പ്രതിപാദിച്ച വ്യക്തിയെ ഒരു വിദേശ രാജ്യത്ത് വച്ച് കാണുവാൻ ഇടായായി. ആ അവസരത്തിൽ ഈ വ്യക്തി ആ രാജ്യത്ത് ചെറുകിട തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരേക്കാൾ സാമാന്യം നല്ല നിലവാരമുള്ള തൊളിലിലാണ്. ഇങ്ങിനെ ആപേക്ഷികമായി കാണുമ്പോൾ, വൻതൊഴിലുകാരനാണ്. എന്നാൽ, ഈ ആപേക്ഷിക വീക്ഷണം മാത്രമല്ല ലോകത്തിൽ ഉള്ളത്. വേറെയും ആപേക്ഷികതകൾ ഉണ്ട്.

വർഷം ഏതാണ്ട് 1999 ആണ്. ഈ എഴുത്തുകാരന്‍റെ ഒരു എഴുത്തിന്‍റെ കരട് രൂപം ചില വിദേശീയരെ കാണിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തിൽ ഈ ആൾക്ക് കാര്യമായിത്തന്നെ സഹായിക്കാൻ ആവും.

കരട് രൂപം ഈ ആൾക്ക് വായിക്കാൻ കൊടുത്ത്, എന്നിട്ട് കാര്യം ആവശ്യപ്പെട്ടു.

ഗംഭീരമായ പ്രതികരണമാണ് ലഭിച്ചത്. "നീ ആരാ എന്നാ നിന്‍റെ ഈ വിചാരം?" പ്രതികരണം ഇങ്ഗ്ളിഷിലായിരുന്നു. കാരണം, സംഭാഷണം ഇങ്ഗ്ളിഷിലായിരുന്നു. 'നീ' എന്ന വാക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നത് ശരിയാണെങ്കിലും, ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന അവസരത്തിൽ, സ്വരത്തിൽ നിന്നും, മുഖഭാവത്തിൽനിന്നും മറ്റ് വൈകാരിക അടയാളങ്ങളിൽ നിന്നും, 'നീ' ആണോ, 'നിങ്ങൾ' ആണോ, 'സാർ' ആണോ ഉദ്ദേശിച്ച പദം എന്നത് ഗ്രഹിച്ചെടുക്കാനാവുന്നതാണ്.

നൽകിയ കരട് രൂപം വയിച്ച്, ഈ വ്യക്തി ആകെ മാനസികമായി അലങ്കോലപ്പെട്ടത് മാതിരി. ഓഫിസ് ശിപായി ഐഏഎസ് കാരനെ കടത്തി വെട്ടാൻ ഭാവിച്ചത് മാതിരിയുള്ള ഒരു പെരുമാറ്റം.

ഇങ്ഗളിഷിൽ യാതോരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തതും, വ്യക്തമായ ഒരു വൻ തൊഴിൽ സ്ഥാനം വഹിക്കാത്തതും ആയ ഒരു വ്യക്തി ഇങ്ഗ്ളിഷിൽ ഒരു ഗ്രന്ഥം എഴുതിയത് തന്നെ ഒരു തരം തോന്യാസം എന്ന രീതിയിലാണ് പിന്നെ കണ്ട പെരുമാറ്റം. ഫോണിലൂടെ കുറെ അധിക്ഷേപം നൽകി.

പിന്നീട് ഒരു വർഷത്തിന് ശേഷം, ഈ വ്യക്തിയെ കണ്ടപ്പോൾ, "ആ എഴുതിയ വിവരങ്ങൾ ഒന്നുംതന്നെ എനിക്ക് അറിയാത്ത കാര്യങ്ങൾ അല്ല. ഇതേ കാര്യം തന്നെ ഞാൻ തൊഴിൽ ചെയ്യുന്ന യൂണിവേസിറ്റിയുടെ ഒരു പ്രസദ്ധീകരണത്തിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഞാനും എഴുതിയിട്ടുണ്ട്," എന്ന് ഈ എഴുത്തുകാരനോട് ഈ ആൾ പറഞ്ഞു.

ഈ എഴുത്തുകാരൻ എഴുതിയ കരട് രൂപം അപ്പോഴേക്കും, ഒരു മുഴുവൻ ഗ്രന്ഥമായി ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. ഗ്രന്ഥത്തിന്‍റെ പേര്: March of the Evil Empires: English versus the feudal languages. പല വെബ് സൈറ്റുകളിൽ നിന്നും ഡൌൺചെയ്യാനാവും. ഈ ലിങ്ക് നോക്കുക:

Google Search ഈ ഗ്രന്ഥത്തിനെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനെ ഒരു Decoy ഉപയോഗിച്ച്, തകിടം മറിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.

Google Searchൽ March of the ev എന്ന് മാത്രം എഴുതിയാൽ, March of the Evil Empire എന്ന് പ്രത്യക്ഷപ്പെടും. അത് ക്ളിക്ക് ചെയ്താൽ, ഈ ഗ്രന്ഥവുമായി യാതോരു ബന്ധവുമല്ലാത്ത ദിക്കിലേക്ക് Search resultsനീങ്ങും. പലരും അതോടെ ഈ ഗ്രന്ഥം കണ്ടെത്താനാവാതെ, മറ്റ് പലകാര്യങ്ങളും കണ്ട് അവയിൽ മനസ്സ് പതിപ്പിക്കും. എന്നാൽ March of the Evil Empires (പിന്നിൽ ഒരു 's' ചേർത്തിരിക്കേണം) എന്ന് വ്യക്തമായി എഴുതിയാൽ ഈ ഗ്രന്ഥം കണ്ടെത്താൻ ആവും.

വർഷങ്ങൾക്ക് ശേഷം, ദേവർകോവിൽ ഗ്രാമത്തിൽ എത്തിച്ചേർന്ന അവസരത്തിൽ, ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് പഠിപ്പിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ, മുകളിൽ സൂചിപ്പിച്ച വ്യക്തിയോട് താൻ Mr. Devൽ നിന്നും ഇങ്ഗ്ളിഷ് പരിശീലനം നേടുന്നുണ്ട് എന്ന് സംഭവവശാൽ പറയുകയുണ്ടായി, മറ്റു ചിലരുടെ സാന്നിധ്യത്തിൽ വച്ച്. അപ്പോൾ ഈ വ്യക്തി പറഞ്ഞുവത്രെ 'ഓന്‍റെടുത്ത്ന്നോ? ഓന്റടുത്ത് ആരാ ഇങ്ഗ്ളിഷ് പഠിക്കാൻ പോകുക?

മുകളിൽ നൽകിയ വാക്യത്തിൽ ഭാഷാ കോഡുകളുടെ ഒരു വിളയാട്ടം ശ്രദ്ധിക്കാവുന്നതാണ്.

1. ഓന്‍റെടുത്ത് നിന്നാണ് പഠിക്കുന്നത്.

2. ഓരെടുത്ത്ന്നാ (അവരുടെ /അദ്ദേഹത്തിന്‍റെ പഠിക്കുന്നത്.

ആദ്യത്തേത് പഠനം പരിഹാസ്യമാക്കും.

രണ്ടാമത്തേത് പഠനത്തെ പവിത്രമാക്കും.

ഇങ്ഗ്ളിഷിൽ ഈ വിധം ഒരു വൈവിധ്യം ഇല്ലതന്നെ.


Image
Last edited by VED on Mon Oct 30, 2023 11:50 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള കൂറും കടപ്പാടും



എഴുത്ത് ചെറുതായി വ്യക്തിപരമായ കാര്യങ്ങളിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഈ എഴുത്തിന്, ആരോടും യാതോരു കൂറും ഇല്ലതന്നെ. ഈ എഴുത്തുകാരനോടും സ്വാർത്ഥമായ കൂറോ കടപ്പാടോ ഈ എഴുത്തിൽ പ്രകടിപ്പിക്കാൻ ശ്രമിക്കില്ല.

എന്നാൽ കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷ് പ്രസ്താനത്തോട്, അതായത്, പൂർവ്വകാല ഇങ്ഗ്ളണ്ടിനോടും, ലോകൈകമായി നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണത്തിനോടും കൂറും കടപ്പാടും സ്നേഹവും മറ്റെല്ലാവിധ വാത്സല്യങ്ങളും ഈ എഴുത്തിൽ എല്ലായിടത്തും യാതോരു സങ്കോചമോ, ലജ്ജയോ, നാണമോ, മനസ്സാക്ഷിക്കുത്തോ ഇല്ലാതെ പകൽ വെളിച്ചം പോലെ വ്യക്തമായിത്തന്നെ കാണപ്പെടും.

ആളുകൾക്ക് ഇങ്ഗ്ളിഷ് സ്വായത്തമാക്കാൻ അവസരം നൽകുന്നത്, അവർക്ക് വളരെ പെട്ടെന്ന് ഒരു ഉയർന്ന പീഠം നൽകുന്ന അനുഭവമാണ്. സാമൂഹികമായി മത്സരിക്കുന്ന മറ്റുള്ളവർക്ക് ഇങ്ങിനെ ഒരു ഉയർന്ന പീഠം നൽകുന്നത് വിഡ്ഢിത്തവും, ഗുണദോഷവിവേചനമില്ലായ്മയും, വകതിരിവില്ലായ്മയും വിവരക്കേടും ആയി ഫ്യൂഡൽ ഭാഷകളിൽ നിന്നും നോക്കിയാൽ വളരെ വ്യക്തമായി കാണാനാകും.

പിന്നെന്തിനാണ് ഈ വിധ ശുദ്ധ ഭോഷ്ക്കത്തരം കാണിച്ച് കൂട്ടുന്നത് എന്നതിന് വ്യക്തമായ ഒരു ഉത്തരം നൽകാനാവുന്നാതാണ്. എന്നാൽ, അതിന് സ്വൽപം കൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു ഈ എഴുത്ത്.

ഇങ്ഗ്ളിഷ് അറിയാത്ത ഔപചാരികമായി വളരെ പഠിപ്പുള്ള പലരും ഉണ്ട്. അവർക്ക് യഥാർത്ഥത്തിൽ അത് കൊണ്ട് കാര്യമായ ഒരു ബലക്ഷയം അനുഭവപ്പെടില്ല, നിത്യ ജീവിതത്തിൽ. ഉദാഹരണത്തിന്, ഒരു ഡോക്ടർ. ഈ ആൾക്ക് ഇങ്ഗ്ളിഷ് അറിയില്ല. എന്നാൽ കൺസൾട്ടിങ്ങ് മുറിക്ക് മുന്നിൽ തടിച്ച് കൂടുന്ന രോഗികളും മറ്റും അതീവ ബഹുമാനം നൽകും, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ. ഈ ബഹുമാനവും പേറി, അതിനോട് ഒട്ടിനിന്ന് ജീവിതം ആസ്വദിക്കാവുന്നതാണ്. കാരണം, പലരോഗികളോടും തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കാം. അത് കേട്ട് അവരിൽ വിധേയത്വം അധികരിക്കും. സുഖമുള്ളകാര്യമാണ്.

എന്നാൽ, നന്നായി ഇങ്ഗ്ളിഷ് അറിയുന്ന ഒരു ഡോക്ടർ. കൺസൾട്ടിങ്ങ് മുറിക്ക് മുന്നിൽ ആൾക്കൂട്ടമില്ല. ഇങ്ഗ്ളിഷിൽ അതിന്‍റെ ആവശ്യമില്ല എന്നതാണ് വാസ്തവം. ഈ ഡോക്ടർക്ക് മാനസിക പരിധികൾ വളരെ വിദൂരങ്ങളിലാണ്. ഇങ്ഗ്ളിഷിൽ രോഗികളോടും പരിചയക്കാരോടും സംസാരിക്കുമ്പോൾ, വ്യത്യസ്തമായ വ്യക്തി ബന്ധമാണ് രചിക്കപ്പെടുക.

ഇങ്ഗ്ളിഷ് പരിചയക്കുറവുള്ള ഡോക്ടർക്ക് ഈ ഒരു പ്രശ്നം ചെറുതായെങ്കിലും അറിയാം. സദാസമയവും ഒരു കപട രാജകീയ പദവി വളരെ അരോചകമായ അവസ്ഥതന്നെയാണ്. എന്നാൽ തനിക്ക് വ്യക്തമായിത്തന്നെ കൂടുതൽ രോഗികൾ ഉണ്ട് എന്നും, അവരാണെങ്കിൽ കുനിഞ്ഞ് വണങ്ങിയാണ് തന്‍റെ മുന്നിൽ നിൽക്കുന്നത് എന്ന് എടുത്ത് പറയാം വേണമെങ്കിൽ.

ഇങ്ങിനെ ഇരിക്കെ ഈ ഡോക്ടർക്ക് ഇങ്ഗ്ളിഷ് പരജ്ഞാനം ലഭിക്കാനുള്ള ലളിത മാർഗ്ഗങ്ങൾ പറഞ്ഞ് കൊടുക്കുന്നു, മറ്റൊരാൾ. ഈ പറഞ്ഞ് കൊടുക്കുന്ന ആൾക്ക് നന്നായി ഇങ്ഗ്ളിഷ് അറിയാം. അതിനാൽ തന്നെ, ഈ ഡോക്ടർക്കുള്ളതിനേക്കാൾ മാനസിക പരിധികൾ അകലങ്ങളിൽ ഉള്ള വ്യക്തിയാണ്. ഇങ്ഗ്ളിഷിൽ സൗകുമാര്യമായ വ്യക്തിബന്ധങ്ങൾ ഉണ്ട്.

രണ്ട് പേരേയും സ്വന്തം തൊഴിൽ സൂചിപ്പിക്കാതെ ഒരു ദിക്കിൽ നിർത്തിയാൽ, ഈ മാനസിക വികാസത്തിന്‍റെ സൗകുമാര്യത അനുഭവിച്ചറിയാനാകും.

ഈ ഡോക്ടർക്ക് ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ, പിന്നെക്കാണുന്ന ആൾ, ഡോക്ടർ എന്ന പീഠത്തിന് മുകളിൽ നിന്നുമാണ് വാനോളം ഉയരുന്നത്. പുതുതായി സ്ഥാപിക്കുന്ന വ്യക്തി ബന്ധങ്ങൾക്ക് ഒരു ലാളിത്യം അനുഭവപ്പെടും.

ഇങ്ങിനെ ഒരു പീഠം, ഇങ്ഗ്ളിഷ് പഠിക്കാൻ ഉള്ള ഉപാധികൾ പറഞ്ഞുകൊടുത്ത വ്യക്തിക്ക് ഇല്ലായെങ്കിൽ, പിന്നെ ഈ ഡോക്ടർക്ക് ഈ വ്യക്തിയാണ് ഇങ്ങിനെ ഒരു മാനസിക വികാസത്തിൽ സൗകര്യം നൽകിയത് എന്ന് സൂചിപ്പിക്കാൻ പോലും മാനസിക തടസ്സം അനുഭവപ്പെടും.

ഈ ഒരു പ്രശ്നം മറ്റെല്ലാ വിധ തൊഴിൽ നൈപുണ്യമുള്ളവരിലും ഉണ്ട്. ഇങ്ഗ്ളിഷ് പരിജ്ഞാനക്കുറവുള്ള ആശാരി, മോട്ടർ വാഹന മെക്കാനിക്ക്, കമ്പ്യൂട്ടർ ടെക്നീഷ്യൻ, അങ്ങിനെ പലവിധ ആളുകൾ. ഇവരിൽ ആർക്കെങ്കിലും നന്നായി ഇങ്ഗ്ളിഷ് പരിജ്ഞാനം ലഭിച്ചാൽ, പിന്നെ ഉള്ള വ്യക്തി തികച്ചും വ്യത്യസ്തനായ ആളാണ്.

ഇതിൽ മുഖ്യമായ കാരണം, ഇങ്ഗ്ളിഷ് വേദികളിൽ വ്യക്തികൾക്ക് മറ്റ് വ്യക്തികളുടെ താങ്ങും, തണലും നിത്യേനെ കൈവശം വെക്കേണ്ടുന്ന ആവശ്യമില്ലാ എന്നുള്ളതാണ്. ഇതും ഒരു പ്രശ്നമായി അനുഭവപ്പെട്ടേക്കാം, മറ്റുള്ളവർക്ക്.

ഇതുമായി ബന്ധപ്പെട്ട മറ്റൊരുകാര്യം ഉണ്ട്. അടുത്ത എഴുത്തിൽ ആകാം അത്.

Image
Last edited by VED on Mon Oct 30, 2023 11:51 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം



തികച്ചും ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വേദി.

ഇവർക്കിടയിൽ നീ, നിങ്ങൾ, സാർ, അനിയൻ, ചേട്ടൻ, അനിയത്തി - ചേച്ചി, അവൻ-അയാൾ-അദ്ദേഹം, അവൾ-അവർ എന്നൊന്നുമില്ലാത്ത ഒരു സാമൂഹികാന്തരീക്ഷമാണ്. ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒച്ചപ്പാടുകളും, പരുക്കൻ ശബ്ദങ്ങളും, നേതാവ് കളിക്കാനുള്ള ത്വരയും മറ്റും ഇല്ല. ആകെക്കൂടെ ഒരു മയമുള്ള ആശയവിനിമയ അന്തരീക്ഷം. തമ്മിൽ തമ്മിൽ മിക്കാവാറും പേര് തന്നെയാവും വിളിക്കുക, പ്രായമെന്ന ഹേതുവിനെ യാതോരു രീതിയിലും കണക്കിലെടുക്കാതെ. ചിലപ്പോൾ ചിലരെ, അപൂർവ്വമായി Mr., Mrs., Miss തുടങ്ങിവാക്കുകൾ അവരുടെ പേരിന് മുൻപിൽ വച്ച് കൊണ്ട് സംബോധന ചെയ്തേക്കാം.

ഇങ്ങിനെയുള്ള ഒരു വേദി സൃഷ്ടിക്കാനായി കുറെ ഫ്യൂഡൽ ഭാഷക്കാരെ ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ, ഇങ്ങിനെ ഒരു അന്തരീക്ഷം വന്ന് ചേരുമോ?

സംഭവിക്കില്ല എന്നുള്ളതാണ് വാസ്തവം. തമ്മിൽത്തമ്മിൽ ചേട്ടൻ-അനിയൻ, നീ - നിങ്ങൾ - സാർ എന്നെല്ലാം വ്യക്തി ബന്ധങ്ങളിൽ കോഡ് ചെയ്യപ്പെട്ടവരോട്, ഇതൊന്നുമില്ലാതെ അങ്ങ് പേര് വിളച്ചോളൂ എന്നെല്ലാം പറഞ്ഞാൽ, ആകെ സംഭവിക്കുന്നത് സംഭ്രമജനകമായതും, വിഭ്രാന്തി പരക്കുന്നതും, തമ്മിൽത്തമ്മിൽ വെറിയും, അറപ്പുംമറ്റും ഉളവാകുന്ന അന്തരീക്ഷമാണ് സംജാതമാകുക.

കാരണം, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് അന്തരീക്ഷവും, ഫ്യൂഡൽ ഭാഷ അന്തരീക്ഷവും രണ്ടും രണ്ടാണ്. ഒന്ന് മറ്റൊന്നിലേക്ക് പടർന്നാൽ, ജ്വരം പകരുന്ന അവസ്ഥാവിശേഷമാണ് സംഭവിക്കുക. എന്നാൽ, ഇങ്ഗ്ളിഷ് ആശയവിനിമയം വളരെ ശ്രദ്ധയോടും, വിവേകത്തോടും, കാര്യമായ വിവരത്തോടും, മറ്റ് കരുതൽ നടപടികൾ തയ്യാറാക്കിയും, ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളെ മാച്ച് കൊണ്ട് പരത്തിയാൽ, സുഖകരമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഇക്കാര്യം ചെപ്പടിവിദ്യകളിലൂടെ നടത്താനാവുന്നകാര്യമല്ല.

ആങ്ഗ്ളേയ വസ്ത്രധാരണത്തിലൂടെയും, കോട്ടും സൂട്ടും ധരിച്ചും, യൂണിഫോമിട്ടും, തൊപ്പിധരിച്ചും, ഷൂസ് ഇട്ടും, ടൈകെട്ടിയും, എറ്റൻഷനായി നിന്ന് സെലൂട്ട് ചെയ്തും വിലകൂടിയ കാർ, ബംഗ്ലാവ്, ഏസി എന്നിവ സ്വരൂപിച്ചും മറ്റും അകം പൊള്ളയായരീതിയിൽ എന്തെല്ലാമോ ചെയ്ത് കൂട്ടിയാൽ, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിന്‍റെ, (pristine-Englishന്‍റെ) അനുകരണം പോലും ആവില്ല.

ഇങ്ഗ്ളിഷിന്‍റെ മാസ്മരിക അന്തരീക്ഷം ഫ്യൂഡൽ ഭാഷകളിലൂടെ രൂപപ്പെടുത്തിയെടുക്കാൻ ആവില്ലതന്നെ. ഇങ്ഗ്ളിഷിന്‍റെ മാസ്മകരികത, മുകളിൽ സൂചിപ്പിച്ച യാതൊന്നിലുമല്ല നിലനിൽക്കുന്നത്. മറിച്ച് സരളത, ലാളിത്യം, അസങ്കീർണത, അകൃത്രിമത്വം, അനാഡംബരത്വം തുടങ്ങിയവയാണ് ഇങ്ഗ്ളിഷിന്‍റെ പീഠം.

ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തെക്കാൾ സരളമായ ഒരു സാമൂഹികാന്തരീക്ഷം എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാവാം, ഇങ്ഗ്ളിഷിനെ പോലെ സരളമായ ഒരു ഭാഷയുള്ളിടത്ത്.

Image
Last edited by VED on Mon Oct 30, 2023 11:51 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. ഫ്യൂഡൽ ഭാഷകളിൽ സ്ത്രീകളും പരുഷന്മാരും തമ്മിൽ ഇടപഴകുന്നതിലെ ചില പ്രശ്നങ്ങൾ


ഇതോടൊപ്പം തന്നെ സൂചിപ്പിക്കപ്പെടേണ്ടുന്ന ഒരു കാര്യമാണ്, പുരുഷന്മാരും, സ്ത്രീകളും തമ്മിൽ ഇടപഴകുന്ന കാര്യം.

ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷങ്ങളിൽ പുരുഷന്മാരും, സ്ത്രീകളും തമ്മിൽത്തമ്മിൽ ഇടപഴകുന്നത് പോലെയല്ല ഫ്യൂഡൽ ഭാഷകളിൽ ഇടപഴകുന്നത്. ഇവിടെ പുരുഷൻ - സ്ത്രീ എന്ന വാക്കുകൾക്ക് തന്നെ ഇങ്ഗ്ളിഷിലെ Man, Woman, എന്ന വാക്കുകളുമായി കാര്യമായ ശബ്ദ വ്യത്യാസം അനുഭവിച്ചറിയാവുന്നതാണ്. ഇങ്ഗ്ളിഷിലെ boy, girl, male, female തുടങ്ങിയ വാക്കുകൾ നൽകുന്ന ശബ്ദ-ലാളിത്യം മലയാളത്തിലെ വാക്കുക്കൾക്ക് ഇല്ല. മറിച്ച്, പുരുഷൻ എന്ന വാക്കിന് തന്നെ ഒരു വ്യത്യാസം ഉണ്ട്. ഈ വാക്ക് മലയാളത്തിലെ മറ്റ് അനേകം ഉയർന്നും താഴ്ന്നും, ഉള്ളതും, പരുക്കനായ സാമൂഹികാന്തരീക്ഷവുമായി ബന്ധമുണ്ട്. ഇത് ഈ വാക്കിന്‍റെ ഉച്ചാരണത്തിലും ശബ്ദത്തിലും നിഴലിക്കും.

പെണ്ണ്, അവൻ, അവൾ, ചെക്കൻ, ചെറുക്കൻ, തുടങ്ങിയവാക്കുകൾ, വാക്ക് കോഡുകളിലെ കീഴ് ഭാഗങ്ങളുമായി ബന്ധമുള്ളവയാണ്.

എന്നാൽ കാര്യങ്ങൾ ഇതിനും അപ്പുറത്താണ്. ഇങ്ഗ്ളിഷിൽ തമ്മിൽ ഇടപഴകുന്നത് പോലെ ഈ ഉപഭൂഖണ്ടത്തിലെ ഭാഷകളിൽ ഇടപഴുകുന്നതിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇന്ന് പലവേദികളിലും, ഇന്ത്യയിൽ ചെറുപ്പത്തിലെ സ്ത്രീകളേയും പരുഷന്മാരേയും, ഇടപഴകിച്ച് പരിചയപ്പെടുത്തി വളർത്താൻ ആഹ്വാനങ്ങൾ വരുന്നുണ്ട്.

ഇങ്ങിനെ ചെയ്യുന്നതിന് മുൻപായി, ഇതുമായി ബന്ധപ്പെട്ട ചിലകാര്യാങ്ങൾ ചിന്തിക്കുന്നത് നല്ലതാണ്.

മലയാളത്തിലെ മനുഷ്യ സമത്വ ആശങ്ങളുമായി ബന്ധപ്പെട്ട പല ചിന്തകളും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. കാരണം, ആളുകൾ തമ്മിൽ ഇടപഴകുമ്പോൾ ഉപയോഗിക്കുന്നത് You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകളാണ്. ഇതിൽത്തന്നെ ഒരു സമത്വം അറിയാതെ തന്നെ രൂപപ്പെടുന്നുണ്ട്.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ആളുകൾ തമ്മിൽ നീ, നിങ്ങൾ, സാർ എന്ന മൂന്ന് വ്യത്യസ്തതരം സമത്വങ്ങൾ രൂപപ്പെടുത്താം.

ഒരു സത്രീയും പുരുഷനും തമ്മിൽ തമ്മിൽ സംബോധന ചെയ്യുമ്പോൾ, നീ-നീ, നിങ്ങൾ-നിങ്ങൾ, സാർ-മാഡം എന്നതിൽ ഏതാണ് തമ്മിൽ തമ്മിൽ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച്, മൂന്ന് വ്യത്യസ്തതരം സമത്വ ബന്ധങ്ങളാണ് രൂപപ്പെടുക.

ഈ മൂന്ന് വ്യത്യസ്ത ബന്ധങ്ങളിലും, സംഭാഷണ വിഷയങ്ങൾക്കും, അവയുടെ നിലവാരങ്ങൾക്കും, എന്ത് പറയാം - എന്ത് പറയുന്നത് അനുചിതമാണ് എന്നെല്ലാമിൽത്തന്നെ കാര്യമായ വ്യത്യാസമുണ്ടായിരിക്കും.

നീ-നീ എന്ന ബന്ധത്തിൽ, സംസാര വിഷയങ്ങൾ ഏറ്റവും താഴത്ത് എത്തുന്നതും, അന്യോന്യം ഏറ്റവും സ്വാതന്ത്ര്യമുള്ളതും ആയിരിക്കും. ഈ വിധം അന്യോന്യം സ്വാതന്ത്ര്യം നൽകുന്ന ഒരു വാക്ക് ബന്ധം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് തോന്നുന്നത്.

ഫ്യൂഡൽ ഭാഷകളിൽ സ്ത്രീ പുരുഷ ഇടപഴകലിന് ആഹ്വാനം ചെയ്യുന്നതിന് മുൻപായി ഈ കാര്യം ശരിക്കും പഠിച്ചിരിക്കുന്നത് ഉചിതമാണ്. കാരണം, ഈ മൂന്ന് തരം വ്യക്തിബന്ധങ്ങൾ മറ്റ് പല വ്യക്തി ബന്ധങ്ങളേയും ബാധിക്കുന്നതാണ്. പോരാത്തതിന്, ഓരോ വ്യക്തി ബന്ധവും ഭാഷാകോഡുകളിലെ ഓരോ നിലവാരത്തിലേക്കും വ്യക്തികളെ വലിച്ചിഴക്കും. ഇത് മറ്റുള്ളവരുമായുള്ള വ്യക്തി ബന്ധത്തിൽ ഉപയോഗിക്കപ്പെടുന്ന ഭാഷാ കോഡുകളേയും ബാധിക്കും.

ഉദാഹരണത്തിന്, ഒരു സ്ത്രീയെകാണുമ്പോൾ, ആ ആളെ പേര് വിളിക്കണമോ, ചേച്ചി എന്ന് വിളിക്കണമോ, നീയെന്നോ, നിങ്ങൾ എന്നോ, മാഢം എന്നോ സംബോധന ചെയ്യണം എന്നെല്ലാം തീരുമാനിക്കാൻ, മറ്റ് ആളുകൾ ഈ വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായുള്ള വാക്ക് കോഡുകളിലെ ബന്ധം കണക്കിൽ എടുക്കും.

ഇങ്ങിനെ ആരെങ്കിലും നിർണ്ണയിക്കുന്ന വാക്ക് കോഡുകളിലെ സ്ഥാനം, സ്വന്തം കുടുംബത്തേയും, ഭർത്താവിനേയും കുട്ടികളേയും ബാധിക്കും.

ഇങ്ഗ്ളിഷിൽ അങ്ങിനെയാണ്, ഇങ്ങിനെയാണ് എന്ന് പറഞ്ഞ് അങ്ങോട്ടേക്ക് എടുത്ത് ചാടുന്നത് അപകടമാണ്. കാരണം, ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ മറ്റൊരു ലോകമാണ്.

ഇതിനെല്ലാത്തിനും ഉപരിയായി, നിർബന്ധ വിദ്യാഭ്യാസം എന്ന കോപ്രാട്ടിത്തരവും കണക്കിലേടുക്കേണ്ടതുണ്ട്. കലങ്ങിമറിഞ്ഞ് കിടക്കുന്ന, അർദ്ധ പ്രാകൃത സമൂഹങ്ങളാണ് ഈ രാജ്യത്ത് എല്ലായിടത്തും ഉള്ളത്. ചെറിയ ചുറ്റുപാടുകളിൽ ജനിച്ച് വളർന്ന് പഠിപ്പും തൊഴിലുമായി ജീവിതം നയിക്കുന്നവർക്ക്, ഈ നാടിന്‍റെ സങ്കീർണ്ണതയെക്കുറിച്ച് വിവരം കുറവാണ് എന്നുള്ളതാണ് വാസ്തവം. ഇവിടുള്ള സമൂഹം ദുഷ്പ്രവേശ്യമായ (impermeable), ഒന്നിന് മുകളിൽ മറ്റൊന്ന് അടുക്കിവച്ചിട്ടുള്ള പല പാളികൾ (layers) ഉള്ളതാണ്.

ഇവിടെ എടുത്ത് പറയേണ്ടത്, മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ലൈംഗിക അരാജകത്വവുമായി ബന്ധപ്പെടുത്തരുത്.അത് മറ്റൊരു വിഷയമാണ്.

Image
Last edited by VED on Mon Oct 30, 2023 11:51 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ എങ്ങിനെ സ്ത്രീ പുരുഷ സമത്വം നടപ്പിൽ വരുത്താനാവും



എഴുത്തിന്‍റെ പ്രധാന പാതയിൽ നിന്നും ചെറുതായി വീണ്ടും വഴുതിപുറത്ത് വന്നിട്ടുണ്ട്. എന്നിരുന്നാലും, ഇതും കൂടി പറഞ്ഞ് വീണ്ടും പാതയിൽ കയറാം.

'Gender equalisation' എന്ന പദം അഗാധ വിദ്യാഭ്യാസം ലഭിച്ച സാമൂഹിക ശാസ്ത്ര വിദഗ്ദ്ധരിൽനിന്നും കേട്ടു തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിന് വളരെ സങ്കീർണ്ണമായ ഘടനകൾ ഉണ്ട്. അവയിലേക്ക് കടക്കുന്നില്ല.

സ്ത്രീകളും പുരുഷന്മാരും ഏറ്റവുംകൂടുതൽ തുല്യതയിൽ എത്തുന്നത് ഇങ്ഗ്ളിഷ് ഭാഷ പ്രാദേശികമായി സംസാരിക്കുന്ന ഇടങ്ങളിലാണ്. അതിന് മുഖ്യമായ കാരണം, ആ ഭാഷയിൽ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകൾക്ക് ഒറ്റ രൂപംമാത്രമുള്ളത് കൊണ്ടാണ്.

ഭാഷാ കോഡുകളിലെ നിർവ്വചിക്കുന്ന ഡിസൈനുകൾക്ക് അനുസൃതമായി വ്യക്തികൾ അടുക്കിവെക്കപ്പെടും (arrangeചെയ്യപ്പെടും).

ഈ ഉപഭൂഖണ്ടത്തിലെ ഭാഷകളിൽ പൊതുവായി പറയുകയാണെങ്കിൽ, ഭാര്യാ-ഭർതൃ ബന്ധത്തിൽ, ഭാര്യ നീയും, ഭർത്താവ് നിങ്ങളും (മലബാറി), ചേട്ടനും ആണ്. ഭാര്യ ചേച്ചിയും ഭർത്താവ് നീയും ആകുന്ന അവസരത്തിൽ ഭാര്യ മുകളിൽ വരും.

ഭാഷാകോഡുകൾ മാറ്റാതെ, ഭാര്യാ-ഭർത്തൃ ബന്ധത്തിലുള്ള ഈ ഏറ്റക്കുറച്ചിൽ മാറ്റാനാവില്ല.

എന്നാൽ, കാര്യങ്ങൾ കുറേ കൂടി സങ്കീർണ്ണമാണ്. സമൂഹത്തിൽ ഒരു ഭാര്യയും ഭർത്താവും ഒരു നിസ്സാര ഘടകംമാത്രമാണ്. എല്ലാരെയും തമ്മിൽ ബന്ധപ്പിക്കുന്ന ഭാഷ, എല്ലാരെയും നിർവ്വചിക്കും. ഫ്യൂഡൽ ഭാഷകളിൽ ഒരാളുടെ ഭാര്യയെ ആ ആളുടെ അവളായാണ് നിർവ്വചിക്കപ്പടുന്നത്. ഇതിനാൽത്തന്നെ, ഭാര്യയുടെ നിലവാരം ഉയർത്താൻ ഒരു ഏകനായ ഭർത്താവ് വിചാരിച്ചാൽ, ഒരു പരിധിവരെയെ അവർതമ്മിലുള്ള ബന്ധത്തിൽ സാധ്യമാകുള്ളു.

എന്നാൽ, വേണമെങ്കിൽ ഭാര്യക്ക് സ്വന്തം നിലയിൽ അധികപ്രസംഗം (കുരുത്തക്കേട്-മലാബാറി) (Impertinence), എന്ന നിലയിൽ വെണമെങ്കിൽ സ്വന്തം ഭർത്താവിനെ തരംതാഴ്ത്താം.

സ്ത്രീകൾക്ക് വ്യക്തിപരമായി കഴിവ് കേടില്ല എന്നാണ് മനസ്സിലാക്കുന്നത്. സാമൂഹികവും മറ്റുമായി കഴിവ് കേട് എവിടെയെങ്കിലും, ഉണ്ടെങ്കിൽ അത് സ്ഥാനമാനത്തിലുള്ളതും, അതുമല്ലെങ്കിൽ നിലവാരം കുറഞ്ഞരീതിയിൽ വളർത്തപ്പെട്ടതുമായി ബന്ധപ്പെട്ടതുമാണ്. ഉയർന്ന സ്ഥാനങ്ങളിൽ ഉള്ള പല സ്ത്രീകളെയും ഈ എഴുത്തുകാരന് അറിയാം. അവരിലാരിലും ഒരു മാനസിക അധമത്വം കണ്ടില്ല. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് പടവെട്ടി നിലകൊള്ളുന്ന സ്ത്രീകളിൽ ഫ്യൂഡൽ ഭാഷകളിൽ സ്ത്രൈണ ഭാവം എന്ന് പറയപ്പെടുന്ന മയമുള്ള മാനസിക ഭാവം ഉരഞ്ഞ് മാഞ്ഞാണ് നിൽക്കുക. എന്നാൽ ഈ ഒരു പ്രതിഭാസം, ഫ്യൂഡൽ ഭാഷകളിൽ സ്ത്രീകൾ പുരുഷന്മാരോട് മാനസികമായി മല്ലിട്ട് നിൽക്കുന്നവരിൽ കൂടുതലായി വരാം.

ഫ്യൂഡൽ ഭാഷകളിൽ സ്ത്രൈണ സ്വഭാവം എന്നത് വിധേയത്വഭാവവുമായി ബന്ധപ്പെട്ട് കിടക്കുന്നില്ലേ എന്നൊരു സന്ദേഹം. ഫ്യൂഡൽ ഭാഷക്കാരുടെ കടന്നുകയറ്റം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും സ്ത്രീകളിൽ അവരുടെ പാരമ്പര്യമായുള്ള സ്ത്രൈണ ഭാവത്തെ ഉരച്ച് മാച്ച് കളഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത്.

Image
Last edited by VED on Mon Oct 30, 2023 11:51 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ ഇഷ്ടപ്പെടില്ല



എന്നാൽ, ഈ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളെക്കാളും വളരെ അഗാധതയിൽ ഉള്ള മറ്റൊരു വസ്തുതകൂടിയുണ്ട്. ഫ്യൂഡൽ ഭാഷാ സാമൂഹങ്ങളിൽ മുകൾസ്ഥാനത്ത് വരുന്ന ആൾ, സ്വന്തം കീഴ്സ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കുന്നത്, ആ ആളെക്കാൾ വളരെ വിവരം കുറഞ്ഞതും, വ്യക്തിത്വം കുറഞ്ഞതും, ആ ആളോട് അമിതമായി വിധേയത്വം കാണിക്കുന്നതുമായ ഒരു വ്യക്തിയേയാണ്.

ഡോക്ടറും-സഹായിയും, വക്കീലും-വക്കീൽ ഗുമസ്തനും, പട്ടാള ഓഫിസറും-ശിപായി പട്ടാളക്കാരനും, ഐപീഎസ് ഓഫിസറും - ശിപായി പോലീസുകാരനും മറ്റും ഈ വിധ, ഉയർച്ചത്താഴ്ചയുള്ള ആളുകളുടെ ഒരു കൂട്ടായ്മയാണ്. Adolf Hitlerറുടെ പ്രസിദ്ധമായ Mein Kampf എന്ന ഗ്രന്ഥത്തിലും, ഈ ഒരു വിവരം പ്രസ്താവിക്കുന്നുണ്ട്. ഈ ഒരു ഏറ്റക്കുറച്ചിൽ, ഈ വിധ ബന്ധങ്ങൾക്ക് ഉറപ്പും, ശക്തിയും പകരും. അതിന് പകരം, കീഴിലുള്ള ആൾ സ്വന്തംനിലയിൽ ഉയർന്ന മാനസിക കഴിവുകൾ പ്രദർശിപ്പിച്ചാൽ, ഈ കൂട്ടായ്മ കുഴഞ്ഞ് നിലംപതിക്കും.

പ്രാദേശിക ഇങ്ഗ്ളിഷ് സാമൂഹങ്ങളിലും, അത് പോലുള്ള ഭാഷാ അന്തരീക്ഷങ്ങളിലും മാത്രം, മുകളിൽ ഉള്ള ആളും, കീഴിൽ ഉള്ള ആളുംതമ്മിൽ വ്യക്തിത്വത്തിലും, വിവരത്തിലും, ആശയവിനിമയ കഴിവുകളിലും കാര്യമായി ഉയർച്ചത്താഴ്ച ആവശ്യമില്ല.

ഇങ്ങിനെ നോക്കുമ്പോൾ, ഈ ഉപഭൂഖണ്ടത്തിലെ കഠിനമായ ഫ്യൂഡൽ ഭാഷകൾ ഉള്ള ഇടങ്ങളിൽ ഒരു പുരുഷൻ, പാരമ്പര്യ പെണ്ണ് കാണൽ സമ്പ്രദായത്തിൽ, വിവാഹം കഴിക്കുന്നത് പലപ്പോഴും, തന്നേക്കാൾ, കഴിവ് കുറഞ്ഞതും, ഉയരം കുറഞ്ഞതും, വിധേയത്വം കാണിക്കുന്നതും മറ്റുമായ ആളെയാണ്. വക്കീലും, വക്കീൽ ഗുമസ്തനും തമ്മിലുള്ളത് പോലുള്ള ഒരു ഉയർച്ചത്താഴ്ച ഇങ്ങിനെയുള്ള ഭാര്യാ-ഭർതൃ ബന്ധങ്ങളിൽ കാണപ്പെടാം. ഈ ഉയർച്ചത്താഴ നിലനിന്നാൽ, ഈ ഭാര്യാ-ഭർത്തൃ ബന്ധത്തിന് നല്ല ശക്തിയും ഉറപ്പം ഉണ്ടാവാൻ സാധ്യതകൂടുതലാണ്.

എന്നാൽ ഈ വിധം ഉള്ള വൈവാഹിക ബന്ധങ്ങളിൽ, ഭാര്യ ഭർത്താവിനോട് സമത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത്, പലപ്പോഴും, വീട്ട് വേലക്കാരി, വീട്ടുകാരിയോട് സമത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെയാവാം. കാരണം, ഭാര്യയായി തിരഞ്ഞെടുത്തത്, കീഴ് ജീവനക്കാരിയാകാൻ മാത്രം വ്യക്തിത്വം ഉള്ള ആളെയാണ്. ആ ആൾക്ക് സമനായി നിൽക്കാൻ ഭർത്താവ് ഇഷ്ടപ്പെടില്ല. കാരണം, കീഴിൽ നിൽക്കുന്ന ഭാര്യയോട് സമനായി നിൽക്കാൻ പറ്റിയ ആൾ ഈ ഭർത്താവിന്‍റെ കീഴിൽ നിൽക്കുന്ന മറ്റ് പലരും ആയേക്കാം.

എന്നാൽ ആർക്കും മാനസികമായും വളരാൻ ആകും എന്നുള്ളത് വാസ്തവം തന്നെ. വീട്ട് വേലക്കാരനും സൗകര്യം നൽകപ്പെട്ടാൽ, ഉയന്ന മാനസിക ഭാവങ്ങൾ പ്രകടിപ്പിക്കാൻ ആവും. ഇങ്ങിനെ ഒരു സൗകര്യപ്പെടുത്തൽ ഫ്യൂഡൽ ഭാഷകളിൽ ആരും തന്നെ ചെയ്യില്ല എന്നുള്ളതാണ് വാസ്തവം.

ഇതേ പോലെ തന്നെയാണ് ഫ്യൂഡൽ ഭാഷകളിൽ ഭാര്യമാരുടേയും സ്ഥിതി. ഫ്യൂഡൽ ഭാഷകളിൽ ഭാര്യയും-ഭർത്താവും സമരായാൽ, ആ കൂട്ട് കെട്ടിന് പോറൽ ഏൽക്കാൻ സാധ്യത ഏറും. നീ എന്ന് വിളക്കപ്പെടുന്ന ഭാര്യ, ചേട്ടൻ എന്ന് വിളിക്കപ്പെടേണ്ട ഭർത്തവിനോട് വിധേയത്വം കാണിക്കാതെ, സമത്വം സ്ഥാപിക്കാൻ ശ്രമിച്ചാൽ, അത്, ഭർത്താവിനോടുള്ള ഒരു മത്സരമായാണ് ഭവിക്കുക.

ഇത്, ഭർത്താവ് നല്ല മനുഷ്യനും, ഭാര്യ തെറ്റുകാരിയും ആണ് എന്നതല്ല പറഞ്ഞുവരുന്നത്. ഭാഷാകോഡുകൾ നൽകുന്ന slotൽ നിൽക്കാതെ പുറത്തേക്ക് ചാടിപ്പുറപ്പെടുന്നതിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്. ഇങ്ങിനെയുള്ള പ്രവൃത്തി, മറ്റ് പലതുമായുള്ള ഭാഷാകോഡുകളിൽ മാറ്റങ്ങൾ സംഭവിപ്പിക്കും. ശിപായി പട്ടാളക്കാരന്, ചിലപ്പോൾ പട്ടാള ഓഫിസറെക്കാളും കഴിവുകണ്ടേക്കാം. എന്നാൽ, ഈ ഒരു കാര്യം വെച്ച് കൊണ്ട് ശിപായി പട്ടാളക്കാരൻ മുന്നിൽ ചാടി നേതൃത്വം എടുത്താൽ, പട്ടാളച്ചിട്ടയിൽ പാളിച്ച വരും.

സ്ത്രീകളേയും പരുഷന്മാരേയും ഒരേ രീതിയിൽ സ്ഥാപിക്കാൻ സമൂഹത്തിലെ വളരെ അധികം ഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഭക്ഷണം ഉണ്ടാക്കുന്ന പ്രക്രിയയിൽ പോലും മാറ്റം വരുത്തേണ്ടിവരും. എന്നാൽ എന്തൊക്കെചെയ്താലും, ഫ്യൂഡൽ ഭാഷാ അന്തരീക്ഷം ഒരു ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം ആകില്ലതന്നെ. പ്രാദേശിക ഭാഷ ഇങ്ഗ്ളിഷ് ആകാതെ.

ഈ എഴുത്തുകാരൻ 1999ൽ ഡെൽഹിയിലെ ഒരു പ്രസിദ്ധപുസ്തക പ്രസാധക കമ്പനിയുടെ ആവശ്യപ്രകാരം വൈവാഹിക ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു. എന്നാൽ, എഴുതിയതിന് ശേഷം, കഠിനമായ സ്വാർത്ഥതകൊണ്ടോ മറ്റോ ഇത് ആ പ്രസിദ്ധികരണ കമ്പനിക്ക് നൽകിയില്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എഴുതിയ പുസ്തകമായതിനാൽ, ഈ എഴുത്തുകാരന്‍റെ സ്വതസിദ്ധമായ ലക്കുംലഗാനും ഇല്ലാത്ത എഴുത്തല്ല ഇത്. മറിച്ച് പലവിധ പരിമിതികൾ വച്ചും, ചിലയിടത്തെല്ലാം വായനക്കാരുടെ താൽപ്പര്യം മുന്നിൽക്കണ്ടും എഴുതിയ ഒരു ഒരു പുസ്തകമാണ് ഇത്. എന്നിരുന്നാലും, പലവിധ ഉൾക്കാഴ്ചകളും ഈ ഗ്രന്ഥത്തിൽ ഉണ്ട്.

Image
Last edited by VED on Mon Oct 30, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും മറികടക്കാനാകുന്ന രൂപകൽപ്പനാ ശക്തിയുണ്ടോ?


എഴുത്തിന്‍റെ പാത വിദ്യാഭ്യാസം എന്ന മത്സരാഭ്യാസത്തിലൂടെ വീണ്ടും നയിക്കാം എന്ന് കരുതിയതാണ്. എന്നാൽ, എന്ത് കൊണ്ടോ ആ പാതയിലേക്ക് മനസ് നീങ്ങുനില്ല. വീണ്ടും അതിലേക്ക് കടക്കാനുള്ള വഴികൾ മുന്നിൽകാണുന്നുണ്ട്.

ഇനി തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടുക്കുകയാണ്.

ഈ നാട്ടിൽനിന്നുകൊണ്ട് തന്നെ, ഫ്യൂഡൽ ഭാഷകൾ പഠിക്കാതെയും, ഫ്യൂഡൽ ഭാഷാകോഡുകൾ ഏൽക്കാതെയും ഒരു വ്യക്തി, അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികൾ ജനിച്ച് വളരുകയാണെങ്കിൽ, അവരിൽ ഈ എഴുത്തുകാരൻ വിഭാവനം ചെയ്യുന്ന എന്തെങ്കിലും വ്യത്യാസങ്ങൾ വ്യക്തമായി കാണപ്പെടുമോ?

ഈ ഒരു ചോദ്യം മനസ്സിൽ വളരെകാലം മുതൽ ഉളവായിരുന്നു. ഈ എഴുത്തുകാരന്‍റെ MARCH of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ, ഇതിനും അപ്പുറത്തുള്ള ചില കാര്യങ്ങളും ഒരു ചോദ്യ ചിഹ്നമായി സൂചിപ്പിച്ച് വച്ചിരുന്നു. വാക്കുകൾക്ക് ഭൗതിക ശാസ്ത്രങ്ങൾക്ക് അപ്പുറത്തുള്ള ബന്ധങ്ങൾ ഉണ്ട് എന്നും, പോരാത്തതിന് അവയ്ക്ക് ജൈവവസ്തുക്കളുടെ ശാരീരികവും മാനസികവുമായ ഭാവങ്ങളെ രൂപകൽപ്പന ചെയ്യുന്ന DNAകൾക്കും Genesകൾക്കും അതീതമായ രൂപകൽപ്പനാ ശക്തിയുണ്ട് എന്നും ഉള്ള ഒരു സൂചന.

മനുഷ്യ ശരീരത്തിന്‍റെ രൂപകൽപ്പനയിൽ ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. എന്നാൽ, അത് പോരല്ലോ. DNAയ്ക്കും Genesകൾക്കും ഭക്ഷണം നൽകുന്ന ശരീരിക വളർച്ചയെ നിയന്ത്രിക്കാനും, വ്യക്തിയുടെ മുഖഭാവത്തെയും കായിക കഴിവുകളേയും, ബുദ്ധിവൈഭവങ്ങളേയും രൂപകൽപ്പന ചെയ്യാനും ആവും എന്ന് അവകാശപ്പെട്ട് കാണുന്നുണ്ട്.

ഇത്രയ്ക്കൂം ശക്തമായ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾക്ക് ശക്തമായ തെളിവുകളും മറ്റും ഉണ്ടാവും എന്നുള്ളത് തീർച്ചയാണ്.

ഇതിന് ഇടയിൽ കേവലം നിസ്സാരം എന്ന് കാണപ്പെടുന്ന വാക്കുകൾക്കും, വാക്ക് കൂട്ടങ്ങൾക്കും ഇതുപോലുള്ളതോ, അതുമല്ലെങ്കിൽ അതിനും അപ്പുറത്തുള്ളതോ ആയ കഴിവുകൾ ഉണ്ട് എന്ന് ഈ എഴുത്തുകാരൻ അവകാശപ്പെടുമ്പോൾ, പ്രഥമദൃഷ്ട്യാ ഗുരുതരമായ വിഡ്ഢിത്തവും, വങ്കത്തരവും ആണ് എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്.

എന്നാൽ, ഈ ഒരു ആശയത്തിന് പരീക്ഷണ നിരീക്ഷണത്തിന്‍റെ പിൻബലം നൽക്കണമെങ്കിൽ ആരെങ്കിലും ധൈര്യ സമേതം ഇതിന് തയ്യാറാകണം. അവരുടെ കുട്ടികളെ ഫ്യൂഡൽ ഭാഷകളുടെ യാതോരു സ്വാധീനവും ഇല്ലാതെ വളർത്തുക. എന്നിട്ട് തെളിവ് നൽക്കുക.

ഈ ഉപഭൂഖണ്ടത്തിൽ നിന്ന് കൊണ്ട് ഇമ്മാതിരി ഒരു പരീക്ഷണത്തിന് ആരെങ്കിലും തയ്യാറാകും എന്ന് തോന്നുന്നില്ല. ആലോചിക്കുമ്പോൾത്തന്നെ സർവ്വവിധ ഞെട്ടലുകളും മനസ്സിൽ മിന്നൽ പിണറുകൾ പോലെ മിന്നിത്തെളിയും.

കാരണം, ഫ്യൂഡൽ ഭാഷകൾ സ്വന്തംമക്കളെ പഠിപ്പിക്കാതിരിക്കുക എന്നത് തന്നെ ഒരു മഹാ അദ്ധ്വാനമാണ്. കാരണം, ചുറ്റും എല്ലാരും സംസാരിക്കുന്നത് ഫ്യൂഡൽ ഭാഷകളാണ്.

ഇതിനും അപ്പുറത്തുള്ളതാണ് അതിനേക്കാൾ ഗുരുതരമായ പ്രശ്നം. ഫ്യൂഡൽ ഭാഷകളിൽ, ഓരോ വ്യക്തിയുടെ മേലും, പലതരം അധികാരത്തിന്‍റെ, ചരടുകൾ പലർക്കും സ്ഥാപിക്കാനുള്ള അവകാശം ഉണ്ട്. ഈ വിധ ഭാഷകൾക്ക് ഏശാൻ പറ്റില്ലാ എന്നുള്ളത്, പലരുടേയും അവകാശങ്ങളെ ചോദ്യം ചെയ്യലായും കാണപ്പെടും.

Image
Last edited by VED on Mon Oct 30, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ വളർച്ചയെ തടയാൻ പ്രോത്സാഹിപ്പിക്കുന്ന ഫ്യൂഡൽ ഭാഷാ മനോഭാവങ്ങൾ


ആരും തന്നെ സാധാരണ ഗതിയിൽ ചെയ്യാൻ തയ്യാറാവാത്ത ഒരു പരീക്ഷണത്തിന് സ്വന്തം മക്കളെ വിധേയമാക്കുക എന്നുള്ളത്, ഒരു പരിധിവരെ, ഒരു പിതാവെന്ന നിലിയിൽ, സ്വന്തം മക്കളോട് മലയാളത്തിൽ നിന്നും വീക്ഷിച്ചാലുള്ള നിസ്സംഗത, നിഷ്പക്ഷത, അകൽച്ച, സ്വർത്ഥരാഹിത്യം, താൽപര്യരാഹിത്യം, അശ്രദ്ധ, വാത്സല്യക്കുറവ്, പ്രീതീശൂന്യത തുടങ്ങിയവ ഒരളുവരെ പ്രതിനിധീകരിക്കാം.

കാരണം, മക്കളെ 'നീ' എന്ന് സംബോധന ചെയ്യതിരിക്കുമ്പോൾത്തന്നെ, ഈ വാക്ക് പ്രകടമായിത്തന്നെ നൽകുന്ന അടുപ്പവും, മക്കളുടെ മേൽ ഉളവാകുന്ന അധികാരവും, സ്വാതന്ത്ര്യവും ഈ ബന്ധത്തിൽ ഇല്ലാതാവുന്നുണ്ട്. ഇങ്ഗ്ളിഷിലെ You എന്ന പദം, അങ്ങോട്ടും ഇങ്ങോട്ടും ഒരേ പോലുള്ള അടുപ്പവും, അധികാരങ്ങളും, സ്വാതന്ത്യമാണ് സുചിപ്പിക്കുകയും, പ്രകടമാക്കുകയും ചെയ്യുക.

ഈ ഒരു വ്യത്യാസം ശരിക്കും പറഞ്ഞാൽ, ഇങ്ഗ്ളിഷും, ഫ്യൂഡൽ ഭാഷകളും മാറിമാറി ഉപയോഗിക്കുന്നവർക്ക് മനസ്സിലാകില്ല. കാരണം, അവർക്ക്, മക്കളുടെ മേൽ അതിശക്തമായ അടുപ്പവും, അധികാരവും, സ്വാതന്ത്ര്യവും വേണ്ടുന്ന അവസരങ്ങളിൽ അവർ സ്വമേധയാ ഫ്യൂഡൽ ഭാഷകളിലേക്ക് സംഭാഷണം മാറ്റും. മറ്റ് അവസരങ്ങളിൽ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകും.

അതേ സമയം ഇങ്ഗ്ളിഷുകാർക്ക്, ഫ്യൂഡൽ ഭാഷകളിലെ 'നീ' എന്ന പദം നൽകുന്ന അധികാരം, മറ്റേ ആളുടെ മേലുളവാകുന്ന അമിത സ്വാതന്ത്ര്യം, കഠിനമായ അടുപ്പം എന്നിവയെക്കുറിച്ച്, അനുഭവിച്ച് അറിവില്ല.

'നീ' എന്ന് വിളിക്കപ്പെടുന്ന മക്കൾ, ശരിക്കും പറഞ്ഞാൽ, മാതാപിതാക്കൾക്ക് സാമൂഹിക സദസ്സിൽ ശക്തിയേകുന്ന ഒരു അനുയായി സംഘമാണ്. മറ്റാരൊക്കെ തരംതാഴ്ത്തി സംസാരിക്കുന്ന അവസരത്തിലും, സ്വന്തമായി ഒരു കൂട്ടം മക്കളെ നീ എന്ന് സംബോധന ചെയ്യാൻ കൂടെയുണ്ടെങ്കിൽ, അത് ഒരു അനുയായി പടതന്നെയാണ്. അവർ പ്രകടമായി നൽകുന്ന ബഹുമാനം സാമൂഹികമായി ഒരു ശക്തിയായി പടർന്ന് പിടിക്കും.

മക്കളില്ലാത്ത അവസ്ഥ ഈ കാരണത്താൽ, ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളിൽ, ഇങ്ഗ്ളിഷിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരു സാമൂഹിക ശക്തിക്കുറവാണ്.

ഈ ഒരു കാരണത്താൽ, ഫ്യൂഡൽ ഭാഷകളിൽ, മക്കളിൽ ചിലരുടെ വളർച്ചയെ കരുതിക്കൂട്ടിത്തന്നെ ചില മാതാപിതാക്കൾ, നിയന്ത്രിക്കുകയും പരിധിപ്പെടുത്തുകയും ചെയ്യും.

ഇതുമായി ബന്ധപ്പെട്ട് പലരുടേയും ജീവിതാനുഭവം കേട്ടറിവുണ്ട്.

പണ്ട് പരിചയപ്പെട്ട ഒരു തെരുവോരങ്ങളിൽ തൊഴിൽ ചെയ്യുന്ന ആൾ അയാളുടെ മകനെ മറ്റാരോ കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് ഇങ്ങിനെ ഒരു വ്യസനം വാക്കുകളിൽ പ്രകടിപ്പിച്ചിരുന്നു: 'അവൻ കൂടെയുണ്ടായിരുന്നെങ്കിൽ, എനിക്ക് ഒരു ശക്തിയായിരുന്നു'.

മറ്റുള്ളവർ ഈ ആളെ നീ എന്ന് സംബോധന ചെയ്യുമ്പോഴും, ഈ ആളെക്കാൾ പ്രായം കുറഞ്ഞവർ ബഹുമാനക്കുറവ് കാണിക്കുമ്പോഴും മറ്റും ബഹുമാനിക്കുന്നവനും, തനിക്ക് നീ, എടാ എന്നൊക്കെ വാസ്തല്യത്തോടും അധികാരത്തോടും കൂടി സംബോധന ചെയ്യാനായി ഒരുവൻ കൂടെയുണ്ടെങ്കിൽ, മറ്റുള്ളവരുടെ പെരുമാറ്റത്തിലും വാക്കുകളിലും പ്രകടമായ വ്യത്യാസം വരുമായിരുന്നു.

മറ്റൊരു സംസ്ഥാനത്ത് കേട്ടകാര്യം ഇതാണ്: വീട്ടിൽ, മക്കളെല്ലാം വൻ കായികതാരങ്ങൾ. പട്യാലയിലേയും മറ്റും ഉള്ള Physical education collegeകളിൽ പോയി ബിരുദം കൈക്കലാക്കി, പലസ്ഥലങ്ങളിൽ കോളെജുകളിൾ Physical education അദ്ധ്യാപകരായി പോയി. ഒരു മകനെ മാത്രം വിട്ടില്ല, വിധവയായ അമ്മ. ഈ മകൻ അവസാനം പോലീസി കോൺസ്റ്റബ്ൾ പോസ്റ്റിൽ ചേർന്നു. ഈ ആളുടെ കൂടെ കായിക താരങ്ങളായവരിൽ ചിലർ പോലീസ് ആമ്ട് ഫോസിൽ (Armed forceൽ) DySP മാരായി കയറിക്കൂടി. സ്വന്തം മാതാവ് തടഞ്ഞ് വച്ചതിനാൽ കോൺസ്റ്റബ്ൾ ആയി പോലീസിൽ ചേർന്ന വ്യക്തിക്ക് സഹിക്കാൻ പറ്റത്ത് മനോവേദന.

മാതാവിനെ പരിചയമുള്ള ഒരു വ്യക്തി ഈ കഠിന ഹൃദയത്തെക്കുറിച്ച് മാതവിനോട് ചോദിച്ചപ്പോൾ, കിട്ടിയ ഉത്തരം: "മറ്റ് മക്കൾ കോളെജ് ലക്ചറർമാരായിട്ട്, ലഭക്കുന്നതിനേക്കാളും സാമൂഹിക ബഹുമാനം എനിക്ക് ലഭിക്കുന്നത്, ഇവൻ കോൺസ്റ്റബ്ൾ ആയത് കൊണ്ടാണ്."
ഈ സാമൂഹിക ബഹുമാനം എന്ന എടാകൂടം ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് പറയാം. എന്നാൽ ഇങ്ഗ്ളിഷുകാർ ഇത് സമ്മതിച്ചുതരുമോ എന്ന് അറിയില്ല. കാരണം, ഇങ്ഗ്ളിഷിലും 'Respect' (ബഹുമാനം) എന്ന ഒരു പദം ഉണ്ട്. എന്നാൽ അത് എവിടെ കിടക്കുന്നു, ഇത് എവിടെ കിടക്കുന്നു?

ഇങ്ഗ്ളിഷിലെ 'Respect' You, Your, Yours, He, His, Him, She, Her, Hers എന്ന പദങ്ങളെ ബാധിക്കില്ല. മലയാളത്തിലെ 'ബഹുമാനം' വാക്കുകളുടെ മേൽ പിടിയും വലിയും, ഉന്തലും, വലിക്കലും, വരുത്തും, വ്യക്തിയുടെ മേൽ സമ്മർദ്ദങ്ങളും, പിരിച്ച്തിരിക്കലും, മാനസിക സംഘർഷങ്ങളും മറ്റും സാധ്യമാക്കും.

ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽ ജനസംഖ്യ അധികരിക്കുന്നതിന് ഒരു വ്യക്തമായ കാരണം അവിടുള്ള ഭാഷാ കോഡുകളാണ്.

Image
Last edited by VED on Mon Oct 30, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ, കണ്ട കാഴ്ച


സ്വന്തം മക്കളോട് ഫ്യൂഡൽ ഭാഷകളിൽ സംസാരിച്ചാൽ ഉളവാകുന്ന വിവിധതരം ഗുണാത്മകമായ കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ചു. ഈ വിധം ഗുണങ്ങൾ ഉള്ളപ്പോൾ, എന്തിനാണ് ആ ഭാഷകളെ ഒഴിവാക്കാൻ ഒരുമ്പൊട്ടത് എന്ന ചോദ്യം ഉദിക്കാം.

ഇതിന് വിശാലമായ ഉത്തരം നൽകാമെങ്കിലും, കഴിഞ്ഞ എഴുത്തിൽ സൂചിപ്പിക്കപ്പെട്ട, മക്കളിലൂടെ ഒരോ മാതാപിതാവും ഒരു അനുയായി സംഘത്തെ പടുത്തുയർത്തുന്നതിലെ സാമൂഹികവിപത്തിനെ എടുത്ത് ചൂണ്ടിക്കാട്ടാം. ഓരോ മാതാപിതാവും, ഒരു തരം നേതൃസംഘവും, ചേകവരും, പടനായകരും, മറ്റും ആവുന്ന അവസ്ഥയാണ് ഉദിക്കുക. സാമൂഹിക ആശയവിനിമയം ഒരു തരം ഏറ്റുമുട്ടലുള്ളതോ അതുമല്ലെങ്കിൽ, ഒരേ സേനാവിഭാഗത്തിന്‍റെ ഒരു കൂട്ടായ്മയോ ആവാം.

ഇങ്ങിനെ ഒരു സാമൂഹികാന്തരീക്ഷം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ആശയവിനിമയത്തിൽ ഇല്ലതന്നെ.

വീര ചേകവരുടെ കഥകൾ ചൊല്ലാനും കേൾക്കാനും നല്ല ഇമ്പമുള്ളതാണെങ്കിലും, സാമൂഹികമായ ഒരു ഔന്നിത്യവും, ഗുണമേന്മയും ഈ വിധ കാര്യങ്ങൾക്ക് പടുത്തുയർത്താൻ ആവില്ല എന്നാണ് തോന്നുന്നത്.

1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ, കണ്ട കാഴ്ച ഓരോ 20 കിലോ മീറ്ററിലും ഓരോ രാജാവ്, കുട്ടിരാജാവ്, പടനായകൻ, വാഴുന്നവർ, തമ്പുരാൻ എന്നിങ്ങനെ. മാത്രവുമല്ല, ഓരോ കുട്ടിരാജ കുടുംബത്തിലും, തമ്മിലേറ്റുമുട്ടുന്ന വിവധ നേതൃസംഘങ്ങൾ. ആകെക്കൂടെ തൊട്ടതിനും തൊടുന്നതിനും ഏറ്റ്മുട്ടലും, വെട്ടും കൊലയും, കൊലവിളിയും മറ്റും മറ്റും. ഇങ്ഗ്ളിഷുകാർക്ക് പലപ്പോഴും ഈ വിധമുള്ള പലതിന്‍റെയും പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തമായ പ്രകോപനം എന്താണ് എന്ന് പോലും മനസ്സിലായില്ലാ എന്നാണ് കാണുന്നത്.

എന്നാൽ യഥാർത്ഥത്തിൽ പലവിധ പ്രകോപനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്, വെറും നിസ്സാരമായ ഒരു ഇഞ്ഞി, നീ, എടാ, എന്താടാ, വെറും പേര് വിളി, 'അവൻ', 'ഓൻ', 'അവൾ', 'ഓള്' തുടങ്ങിയവയാണ് എന്ന്, പല സംഭവ വികാസങ്ങളേയും വിശകലനം ചെയ്യുമ്പൾ, ഈ എഴുത്തുകാരന് മനസ്സിലാകുന്നുണ്ട്. ചരിത്ര സംഭവങ്ങളിലേക്ക് ഈ എഴുത്ത് നീങ്ങുന്ന അവസരത്തിൽ ഇവയെക്കുറിച്ച് കൂടുതൽ വ്യക്തമായി പ്രതിപാദിക്കാം.

Image
Last edited by VED on Mon Oct 30, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ നിരീക്ഷണങ്ങൾ


ഈ എഴുത്തുകാരന് രണ്ട് കുട്ടികളാണ് ഉള്ളത്. ഈ രണ്ട് പേർക്ക് തമ്മിൽ, തികച്ചും വ്യത്യസ്തമായ അനുഭങ്ങളാണ്, തുടക്കത്തിൽ ലഭിച്ചത്.

മറ്റ് വ്യക്തികളായതിനാൽ, ഈ എഴുത്തുകാരന് സ്വന്തം കാര്യങ്ങൾ വിവരിക്കുന്നത് പോലെ, അഗാധമായി ഈ രണ്ടുപേരെയും കുറിച്ച് സംസാരിക്കാൻ ആവില്ല. കാരണം, അതിന് അവരുടെ അനുവാദം വേണ്ടിവരും.

എന്നാൽ, ഈ എഴുത്തുകാരൻ നിരീക്ഷണ പരീക്ഷണങ്ങളടെ ഭാഗമായി ചെയ്ത ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം എന്ന് കരുതുന്നു. വായനക്കാരിൽ ചിലർക്ക് ഈ വിധ വിവരങ്ങളിൽ നിന്നും ചിലപ്പോൾ, മനുഷ്യന്‍റെ ബുദ്ധിയേക്കുറിച്ചും, മസ്തിഷ്കം വിവരശേഖരണം നടത്തുന്നതിനെക്കുറിച്ചും, കായികമായ കഴിവുകൾ വളർത്തുന്നതിനെക്കുറിച്ചും മറ്റും ചില വിവരങ്ങൾ ലഭിച്ചേക്കാം.

ഈ എഴുത്തുകാരൻ, മകൾ ജനിക്കുന്നതിന് മുൻപായിത്തന്നെ സൗകര്യപ്പെടുത്തിയ ചില അന്തരീക്ഷങ്ങൾ ആദ്യത്തെ മകൾക്കാണ് പൂർണ്ണമായും നൽകാൻ കഴിഞ്ഞത്. രണ്ടാമത്തെ മകൾ ജനിക്കുന്ന അവസരത്തിൽ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരികയും, തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ജനിക്കുന്നതിന് മുൻപായി ലഭിച്ചത്. എന്നാൽ, രണ്ട് പേർക്കും, ജനനത്തിന് ശേഷം, കാര്യമായ ഇങ്ഗ്ളിഷ് അന്തരീക്ഷം ലഭിച്ചിരുന്നു. രണ്ടാമത്തെ ആളുടെ കാര്യത്തിൽ, ഒന്ന് രണ്ട് മാസം ഇതിന് വിഘ്നം സംഭവിച്ചെങ്കിലും, ആദ്യത്തെ ആൾക്ക് ലഭിച്ച ഇങ്ഗ്ളിഷ് അന്തരീക്ഷത്തിനേക്കാൾ ശക്തമായ അന്തരീക്ഷം ലഭിച്ചിരുന്നു. രണ്ടാമത്തെ ആളുടെ ഇങ്ഗ്ളിഷ് ഭാഷാ ശൈലി ആദ്യത്തെ ആളുടെതിനേക്കാൾ മെച്ചപ്പെട്ടതാണ്. ആദ്യത്തെ ആൾക്കാണ് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവുമായി കൂടുതൽ ബന്ധം.

ഈ എഴുതാൻ പോകുന്ന കാര്യങ്ങൾ യാതോരു മത്സര ബുദ്ധിയോടും കൂടിയല്ല എഴുതുന്നത്. മറിച്ച്, ഭാഷാ കോഡുകളുടെ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കാനുള്ള ഒരു പദ്ധതിമാത്രമാണ് ഈ ഉദ്യമം.

മാത്രവുമല്ല, ഈ എഴുത്തുകാരന്‍റെ ഗ്രന്ഥങ്ങളിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ ഡൌൺ ലോഡ് ചെയ്യപ്പെട്ടിട്ടുള്ള SHROUDED SATANISM in FEUDAL LANGUAGES! (2013) ഈ സംഗതികൾ ഏറെക്കുറെ നൽകിയിട്ടുണ്ട്.

Image
Last edited by VED on Mon Oct 30, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് അന്തരീക്ഷം പടുത്തുയർത്താൻ ഉദ്യമിച്ചത്


ഈ എഴുത്തിൽ ഈ എഴുത്തുകാരന്‍റെ ആദ്യത്തെ സന്തതിയുടെ കാര്യത്തിൽ എടുത്ത ഭാഷാ പരമായ സംഗതികളാണ് പരാമർശിക്കാൻ പോകുന്നത്. ഇതിൽ കാര്യമായ പദ്ധതികൾ നടപ്പിൽ വരുത്തിയിരുന്നു. എന്താണ് ലക്ഷ്യമെന്നോ, ഫലമെന്താണെന്നോ യാതോരു വ്യക്തമായ വിവരവും മുൻകൂട്ടിയില്ലാതെയാണ് ഈ പദ്ധതിയിലൂടെ മന്നോട്ട് നീങ്ങിയത്.

നിത്യജീവിതത്തിൽ ചെയ്യുന്ന മറ്റ് പലകാര്യങ്ങളുടെയും കൂടെ ഇതും നടപ്പിൽ വരുത്തി.

മകൾ ജനിക്കുന്നതിന് മുൻപായിത്തന്നെ മാനസികമായും വ്യക്തിത്വപരമായി പോസിറ്റിവ് ആയ പല വിധ സ്വാധീനങ്ങൾ ഉളവാക്കാനായി ചില ചുറ്റുപാടുകളും മറ്റും സ്വാഭാവികമെന്നോണം, ഒരുക്കുകയോ, അതുമല്ലെങ്കിൽ ചെയ്യുകയോ ചെയ്തിരുന്നു. അവ എന്തെല്ലാമാണെന്ന് ഇവിടെ കുറിച്ചിടുന്നില്ല. എന്നാൽ പൊതുവായി ഒരു ഉയർന്ന മാനസികാവസ്ഥ മാതാവിൽ ചെലുത്താനുതകുന്ന കാര്യങ്ങൾ ചെയ്തിരുന്നു. മാത്രവുമല്ല, ഇങ്ഗ്ളിഷിലെ ലാളിത്യമേകുന്ന ലോലമയമായ അന്തരീക്ഷവും ഉണ്ടായിരുന്നു.

വ്യക്തി തരംതാഴുന്ന ഒരു സാഹചര്യം നിലവിൽ വരില്ലാ എന്ന് ഉറപ്പിച്ചിരുന്നു. കുടുംബത്തിൽപെട്ട പലർക്കും, ഇതിലെല്ലാം എന്തൊക്കെയോ വിഡ്ഢിത്തമുണ്ട് എന്ന തോന്നൽ, ഉണ്ടായിരുന്നെങ്കിലും, ഇതെല്ലാം ഒരു ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന അര വട്ട് (അരപ്പിരി) സ്വഭാവമായി കരുതി, കാര്യമായി ആരും തന്നെ തടസ്സങ്ങൾ നിന്നില്ല.

ഈ പരീക്ഷണനിരീക്ഷണം ഒരു പരിധി വരെ വൻ വിജയമായിരുന്നെങ്കിലും, മകൾക്ക് ഏതാണ്ട് ഒരു ഒൻപത് വയസ്സാകുന്നതോടു കൂടി (ഏതാണ്ട് 2004-05), ഒരു വൻ തിരിച്ചടിയിലേക്ക് നീങ്ങി. എന്ന് വച്ചാൽ, പരീക്ഷണം, അതിന്‍റെ പാതിയിൽ നിർത്തേണ്ടിവന്നു. അക്കാര്യം പിന്നീട് പറയാം.

മകൾ ജനിച്ചപ്പോൾ, പരീക്ഷണ നിരീക്ഷണം അതി ഗംഭീരമായ വിജയത്തിന്‍റെ അടയാങ്ങൾ സൂചിപ്പിച്ചിരുന്നു. ജനിച്ച ആൾക്ക് ആകപ്പാടെ ഒരു തിളക്കം. ചുറ്റുപാടിലോ, അതുമല്ലെങ്കിൽ മാതാവിന്‍റെയോ പിതാവിന്‍റെ കുടുംബത്തിൽ ആർക്കുതന്നെയില്ലാത്ത ഒരു തിളക്കം. ഈക്കാര്യം പലരും വ്യക്തമായിത്തന്നെ സൂചിപ്പിച്ചിരുന്നു.

ഇനിയങ്ങോട്ട് 2005 വരെ ഈ എഴുത്തുകാരൻ എടുത്ത നടപടികളെക്കുറിച്ച് വിവരിക്കാം. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഈ അനുഭവ സമ്പത്ത് മൂല്യമേറിയതാണ്.

ഇവരെ (അതായത് മകളെ) അനൗപചാരികമായി പലകാര്യങ്ങളിലും പരിശീലിപ്പിച്ചെടുത്ത വിവരങ്ങളാണ് നൽകാൻ പോകുന്നത്.

ഇവിടെ മുഖദാവിൽത്തന്നെ ഒരു വാക്ക് കോഡിനെ നിർവ്വചിക്കേണ്ടിരിക്കുന്നു. ആരും സ്വന്തം മകളെയോ മകനെയോ പരാമർശിക്കുമ്പൾ 'അവർ / 'ഇവർ' എന്ന പദം ഉപയോഗിക്കാറില്ല, സാധാരണ ഗതിയിൽ. എന്നാൽ ചിലപ്പോൾ, വല്ല ഐഏഎസ്സുകാരന്‍റെയോ മറ്റോ വീട്ടിലേക്ക് ആരെങ്കിലും ഫോൺ വിളിച്ചാൽ, വിളിച്ചയാളിൽ സ്വന്തം മകന്‍റെ മാഹാത്മ്യം അടിച്ചേൽപ്പിക്കാൻ ആ ആളുടെ പിതാവോ മാതാവോ മറ്റോ ഈ വിധ വാക്ക് ഉപയോഗിച്ചേക്കാം.

എന്നാൽ, ഇവിടെ അങ്ങിനെ ഒരു ഉദ്ദേശം ഇല്ലതന്നെ. മറിച്ച്, വാസ്തവം പറയുകയാണെങ്കിൽ ഈ എഴുത്തുകാരൻ വളരെ അപൂർവ്വമായേ ആരെയും 'അവൻ' / 'അവൾ എന്ന് പരാമർശിക്കാറുള്ളു. അതേ സമയം 'നീ' എന്ന വാക്ക്, മലയാളത്തിൽ കൂടി അടുത്ത ബന്ധത്തിൽ എത്തിയവരിൽ ചിലരെ മറ്റ് പോംവഴിയില്ലാത്തത് കൊണ്ട് അങ്ങിനെ സംബോധന ചെയ്യാറുണ്ട്. എന്നാൽ പൊതുവായി പറഞ്ഞാൽ, ഈ എഴുത്തുകാരന്, മലയാളത്തിൽ 'സുഹൃത്ത്' എന്നോ മലബാറിയിൽ 'ചങ്ങാതി'യെന്നോ വിശേഷിപ്പിക്കാവുന്ന ആരും തന്നെലില്ലാ എന്നുള്ളത് വാസ്തവമാണ്. അതിനാൽ തന്നെ 'നീ' എന്ന് സംബോധന ചെയ്യാനുതകുന്ന ചങ്ങാതിമാരും ഇല്ല. പണ്ട് പഠന കാലത്ത് ഈ വിധം ബന്ധമുള്ള സഹപാഠികൾ ഉണ്ടെങ്കിലും, അവരെ ആരെയും ചങ്ങാതിമാരായി കരുതുന്നുമില്ല.

'അവർ' / 'ഇവർ' എന്ന വാക്ക് പ്രയോഗം അനൗചിത്യപരമായി ഉപയോഗിച്ചപ്പോൾ ലഭിച്ച ഒന്ന് രണ്ട് അനുഭവങ്ങൾ അടുത്ത എഴുത്തിൽ സൂചിപ്പിക്കാം.

Image
Last edited by VED on Mon Oct 30, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ ഉളവാകുന്ന സാമൂഹിക വിഘടനം


എല്ലാരും ചെയ്യുന്നത് പോലെയോ, അതുമല്ലെങ്കിൽ സാധാരണമായി നടക്കുന്നത് പോലെയോ ചെയ്താൽ പരീക്ഷണം ഉണ്ടാവും എന്ന് തോന്നുന്നില്ല. നിരീക്ഷണം ഉണ്ടാവാമെങ്കിലും. എന്നാൽ, വ്യത്യസ്തമായോ, കടകവിരുദ്ധമായോ പ്രവർത്തിച്ചാൽ, പരീക്ഷണവും നിരീക്ഷണവും സാധ്യമായേക്കാം.

ഭാഷാ കോഡുകളുടെ കാര്യത്തിൽ ഈ എഴുത്തുകാരൻ പലപ്പോഴും ഒരു തലതിരിഞ്ഞ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പലപ്പോഴും, വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ ഉളവാകുന്ന സാമൂഹിക വിഘടനം ഈ വാക്ക് കോഡുകളുടെ ഞെട്ടിപ്പിക്കുന്ന ശക്തിയേയും ബലത്തേയും കുറിച്ച് കാര്യമായ ഉൾക്കാഴ്ച നൽകും. എന്നാൽ പ്രത്യേകമായി എടുത്ത് പറയേണ്ടത് ആരെയും അമർത്താനായി സാധാരണ ഗതിയിൽ വാക്ക് കോഡുകൾ ഈ എഴുത്തുകാരൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രകോപനപരമായ അന്തരീക്ഷത്തിൽ മാത്രമേ, ഈ ഒരു തീരുമാനത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കാറുള്ളു.

അവയെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും സൂചിപ്പിക്കാം എന്ന് കരുതുന്നു. എന്നാൽ, ഒന്ന് രണ്ട് അനുഭവങ്ങൾ, ഇവിടെ പ്രസക്തമായവ, രേഖപ്പെടുത്താം.

'അവർ', 'ഇവർ' എന്ന വാക്കാണ് ഇവടെ പ്രതിപാദ്യവിഷയം. വിദ്യാർത്ഥി അദ്ധ്യാപകനെ ചൂണ്ടിക്കാണിച്ച്, അവർ എന്ന ഉപയോഗിച്ചാൽ, സാമൂഹിക അച്ചടക്ക കോഡുകളോട് താദാത്മ്യത്തിൽ കാര്യങ്ങൾ നീങ്ങും. ഫ്യൂഡൽ ഭാഷയിൽ ഉള്ള അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന് ബലംനൽകും.

എന്നാൽ, അദ്ധ്യപകൻ വിദ്യാർത്ഥിയെ ചൂണ്ടിക്കാട്ടി, ഇവർ എന്നോ അവർ എന്നോ പരാമർശിച്ചാൽ, എന്തോ ഒരു പിശക് ഉള്ളതായി അനുഭവപ്പെടാം.

ഇതേ പോലെതന്നെയാണ് അവൻ, അവൾ തുടങ്ങിയവാക്കുകളും. ഉചിതമായ ദിശയിൽ ഉപയോഗിച്ചാൽ, ബന്ധത്തിന് ബലം ഏറും. അനുചിതമായ ദിശയിൽ ഉപയോഗിച്ചാൽ, ബന്ധത്തിൽ വിഘടനം സംഭവിക്കും.

ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് യതോരു നിഴൽപോലും ഇങ്ഗ്ളിഷിൽ അറിവില്ലാ എന്ന് ഓർക്കേണം.

ഈ എഴുത്തുകാരൻ സ്വന്തം ഭാര്യയെ അവൾ എന്ന വാക്കിനാൽ പാരമർശിച്ച അനുഭവം ഇല്ലാ എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷിലെ She, Her, Hers തുടങ്ങിയ പദങ്ങൾ മലയാളത്തിൽ ഏത് വാക്ക് കോഡിലേക്കാണ് തർജ്ജമചെയ്യേണ്ടത് എന്ന ഒരു പ്രശ്നം പ്രശ്നമായിത്തന്നെ ഇരിക്കുന്നു, ഈ എഴുത്തുകാരന്.

എന്നാൽ പുറംലോകത്തിൽ, പ്രത്യേകിച്ചും, സർക്കാർ ഓഫിസുകളിൽ പോകുന്ന അവസരത്തിൽ, ഭാര്യയെ പരാമർശിക്കേണ്ടി വരുന്ന അവസരങ്ങളിൽ ഈ പ്രശ്നം ഒഴിവാക്കാൻ പറ്റാത്തരീതിയിൽ മുന്നിൽവരും.

ഭാര്യയെ പരാമർശിക്കുന്ന അവസരത്തിൽ അവർ, ഇവർ എന്ന പദം ആണ് ഉപയോഗിക്കുക. ഇത്, പലപ്പോഴും മുന്നിലിരിക്കുന്ന ഉദ്യോഗസ്ഥന് അരോചകമായി അനുഭവപ്പെടാറുണ്ട് എന്നാണ് തോന്നുന്നത്.

ഒരിക്കൽ, ഒരു ഉദ്യോഗസ്ഥന് കാര്യമായിത്തന്നെ വെറുപ്പ് വന്ന അനുഭവവും ഉണ്ടായതായി ഓർമ്മവരുന്നുണ്ട്. അയാളെ കൊച്ചാക്കാനാണ് ഇങ്ങിനെ അവർ, ഇവർ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് എന്ന് കരുതി അയാൾ പ്രതികരിച്ചതായും ഓർമ്മയുണ്ട്.

ഈ പ്രതികരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ, മറ്റൊരു സംഭവം ഓർമ്മവരുന്നു. ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപാണ്. ഈ എഴുത്തുകാരൻ ഒരു വ്യാപാരം നടത്തുന്ന അവസരമാണ്. ഏതാനും കുറച്ച് യുവ പ്രായക്കാരായ തൊഴിലാളികളും ഉണ്ട്. മുന്നിൽ നിൽക്കുന്നത്, മറ്റൊരു വ്യാപാരത്തിന്‍റെ ഉടമസ്ഥനാണ്. ആ ആൾ ചെറിയ ഒരു വിധേയത്വ ഭാവത്തിലാണ് നിൽക്കുന്നത്. ഈ എഴുത്തുകാരൻ, സ്വന്തം തൊളിലാളിയെ ചൂണ്ടിക്കാട്ടി, ഇവർ അവിടെ വന്ന് ആ കാര്യം ചെയ്തോളും എന്നോ മറ്റോ പറഞ്ഞു.

മറ്റെ തൊഴിൽ ഉടമ ആകക്കൂടി അന്ധാളിച്ച മാതിരി ആയിപ്പോയി. ഇതിന് പകരം ഇവൻ അവിടെ വന്ന് ആ കാര്യം ചെയ്തോളും എന്ന് പറഞ്ഞിരുന്നെങ്കിൽ, ആ തൊഴിലാളിയുടെ മേലും, അയാൾക്ക് അധികാരം നൽകുന്ന സ്വാഭാവിക അനുഭവമായിരിക്കുമായിരുന്നു.

ഈ വിധ കാര്യങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞത്, 'അവർ', 'ഇവർ' എന്ന് വാക്ക് പ്രയോഗം നടത്തുന്നതിന്‍റെ ആശയപരമായ ഉദ്ദേശവും, ഉദ്ദേശശുദ്ധിയും മറ്റും സൂചിപ്പിക്കാനാണ്. എന്നാൽ, ഇതിനെല്ലാം വ്യത്യസ്തമായ രീതിയിലാണ്, ഇവിടെ പ്രസക്തമായ വിഷയത്തിൽ ഈ വാക്ക്-പ്രയോഗം ഉപയോഗിക്കാൻ പോകുന്നത്.

Image
Last edited by VED on Mon Oct 30, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ തിളക്കം



'അവൻ' എന്ന് പൊതുവായി പരാമർശിക്കപ്പെടേണ്ടുന്ന ആളെ 'അയാൾ' /'അവർ' / 'അദ്ദേഹം' തുടങ്ങിയവാക്കുകളാൽ പരാമർശിക്കുമ്പോൾ, ആ ആൾ ആപേക്ഷികമായി മുകളിലെ നിലയിലേക്ക് ഉയരും. ആ വാക്ക് പറയുന്ന ആൾ ആപേക്ഷികമായി താഴോട്ടേക്ക് നീങ്ങാം.

അതേ പോലെ, മുകളിൽനിന്നും നിലനിലയായി താഴോട്ടേക്ക് ഒഴുകിവരുന്ന, 'അവർ-അവൻ', എന്ന പടിപടിയായുള്ള ഒഴുക്കിൽ ഒരു പ്രത്യേക തട്ടിൽ വച്ച് താഴെയുള്ള ആളെക്കുറിച്ച്, 'അവൻ' എന്ന പദത്തിന് പകരം 'അവർ' എന്നോ 'അദ്ദേഹം' എന്നോ ഉപയോഗിച്ചാൽ, ശരിക്കും പറഞ്ഞാൽ, ഫ്യൂഡൽ ഭാഷാ കോഡുകൾ രൂപകൽപ്പന ചെയ്യുന്ന ഉച്ചനീചത്വ കൽപ്പനാ ഒഴുക്കിൽ നിന്നും പറയുന്ന ആളും, പരാമർശ്ശിക്കപ്പെടുന്ന ആളും പുറത്തായി നിൽക്കും.

എന്നാൽ ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടത്, ഈ എഴുത്തുകാരനും സ്വന്തം മകളും തമ്മിലുള്ള ആശയവിനിമയം തികച്ചും ഇങ്ഗ്ളിഷിൽ തന്നെയായിരുന്നു. ഈ ഒരു കാര്യത്താൽതന്നെ, 'ഇവർ' (മകൾ) മുകളിൽ സൂചിപ്പിച്ച, കുടുംബപരമായ ഉച്ചനീചത്വ ആശയവിനിമയ ചരടിൽ പെട്ടിരുന്നില്ല.

എന്നാൽ ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം 'ഇവർക്ക്' (മകൾക്ക്) ബുദ്ധിപരമായും, ഇങ്ഗ്ളിഷ് പരിജ്ഞാനപരമായും, കായികമായും, ബുദ്ധിവൈഭവപരമായും ചുറചുറുക്കിലും ഗണിതത്തിലും കമ്പ്യൂട്ടർ ഉപയോഗ പരിജ്ഞാനത്തിലും, സോഫ്ട്വർ കോഡിങ്ങിലും മറ്റും വളരെ ചെറുപ്പം മുതൽതന്നെ ഈ എഴുത്തുകാരനേക്കാൾ വ്യക്തമായ കഴിവും കാര്യക്ഷമതയും ഉണ്ടായിരുന്നു.

ഇത് എങ്ങിനെ സ്വരൂപിച്ചെടുത്തു എന്നുള്ളതാണ് ഇവിടെ സൂചിപ്പിക്കാൻ പോകുന്ന കാര്യങ്ങളിൽ ഒന്ന്. ഇതും, ഫ്യൂഡൽ ഭാഷയുമായുള്ള അകന്നുനിൽക്കലും ഒരളുവരെ വ്യത്യസ്ത കാര്യങ്ങളാണെങ്കിലും, യഥാർത്ഥത്തിൽ, രണ്ടും ഈ പ്രത്യേക വ്യക്തിയിൽ ഇടകലർന്നാണ് നിൽക്കുന്നത്.

ഈ വ്യക്തി ജനിച്ചപ്പോൾതന്നെ ഒരു തിളക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു എന്ന് പിന്നീട് ആലോചിക്കുമ്പോൾ വ്യക്തമായി അറിവ് ലഭിക്കുന്നുണ്ട്. ഈ കാരണങ്ങൾ ഇപ്പോൾ ഇവിടെ എടുത്തു പറയുന്നില്ലായെങ്കിലും, ഇതിനും ഇങ്ഗ്ളിഷുമായ് ബന്ധമുണ്ട് എന്നുള്ളാതണ് വാസ്തവം. എന്നാൽ, ഇങ്ഗ്ളിഷ് ഇല്ലാതെയും ഇതുപോലുള്ള ഒരു കാര്യം സംഭവിപ്പിക്കാനാവും എന്നുള്ളതും ശരിയാകാം. എന്നാൽ ഫ്യൂഡൽ ഭാഷകൾ ഉളവാക്കുന്ന തിളക്കം മറ്റൊരു കോഡ് പ്രവർത്തനമായേക്കാം. പ്രതിഭാസം രണ്ടും ഒരുപോലുള്ളതാണെങ്കിലും.

ഇവിടെ പ്രത്യേകമായി എടുത്ത് പറയേണ്ടുന്നത്, ഈ എഴുത്തുകാരാൻ ഉയർന്ന ജാതിക്കാരനല്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കാലുറപ്പിക്കുന്നത് വരെ, കീഴ്-ജാതിക്കാരായി കണക്കാക്കപ്പെട്ട ആൾക്കൂട്ടത്തിൽ പെട്ട ആളാണ്.

പോരാത്തതിന് മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ഈ പരാമർശിക്കപ്പെടുന്ന കാലഘട്ടം ഈ എഴുത്തുകാരന്‍റെ ജീവിതത്തിൽ വളരെ പരിമിതികളും, സാമ്പത്തിക പിരിമുറുക്കവും മറ്റും ഒരളവുവരെ ഉള്ള സമയമായിരുന്നു.

എന്നാൽ ഈ ഒരു കാര്യത്തിലും, ഒരു കാര്യം വ്യക്തമാക്കാനുണ്ട്. അത് ഇതാണ്. സാമ്പത്തിക പരിമുറുക്കം എന്ന ഒരു ധ്വനി ഈ എഴുത്തിൽ പലയിടത്തും കാണുമെങ്കിലും, ഈ ഒരു വാക്യപ്രയോഗത്തിൽ ചെറിയൊരു നിർവ്വചന പിശക് ഉണ്ട്. അത് എന്താണ് എന്നതും പിന്നീടെ സൂചിപ്പിക്കാൻ ആവുള്ളു.

വളരെ വ്യക്തിപരമായ ഇടങ്ങളിലേക്ക് ഈ എഴുത്ത് നീങ്ങുന്ന ദിക്കിൽ, പ്രത്യേകമായി എടുത്ത് പറയേണ്ടത്, ഈ കാര്യങ്ങൾ എഴുതുന്നത്, ഭാഷാ കോഡുകളിലൂടെ സാമൂഹികവും, മാനസികവും നരവംശശാസ്ത്രപരമായും മറ്റും പോസിറ്റിവ് ആയ മാറ്റങ്ങൾ ഈ നാട്ടിൽ, ഫ്യൂഡൽ ഭാഷകളെ നാടുകടത്തുന്നതിലൂടെ കൈവരുത്താൻ ആവും എന്ന ആശയം പ്രകടിപ്പിക്കാനാണ്. അല്ലാതെ വ്യക്തിപരിമായി യതോരു അഹംഭാവത്തിന്‍റെയോ മറ്റോ ഭാഗമായല്ല.

വിപ്ളവ വായാടികൾ സ്വകാര്യമായി മക്കളെ ഇങ്ഗ്ളണ്ടിലേക്കോ, അമേരിക്കയിലേക്കോ കടത്തിവിടും. ഇതിന് ആവാത്ത സാധാരണക്കാർക്ക്, ഇവിടെത്തന്നെ ഇങ്ഗ്ളണ്ട് സൃഷ്ടിക്കാനാവും.


Image
Last edited by VED on Mon Oct 30, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും സംരക്ഷണം


ഇനി ഈ വ്യക്തിയെ (മകൾ: Varunaയെ) തികച്ചും ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷം ചുറ്റുമുള്ള ഒരു ദിക്കിൽവച്ച് പൂർണ്ണമായ ഒരു ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലേക്ക് പരിശീലിപ്പിച്ചെടുത്തതിന്‍റെ കാര്യങ്ങളാണ് അടുത്ത ഏതാനും എഴുത്തുകളിൽ എഴുതാൻ പോകുന്നത്.

ഇതിന് മുൻപായി ഏതാനുംകാര്യങ്ങൾ പറയാം. ഈ വിഷയം ഈ എഴുത്തുകാരൻ 2013ൽ പ്രസിദ്ധീകരിച്ച Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ കാര്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ട് അദ്ധ്യായത്തിൽ. ആ ഗ്രന്ഥം ഏതാണ്ട് 2 ലക്ഷം വാക്കുകളും 83 അദ്ധ്യായങ്ങളും ഉള്ള ഒരു വളരെ വലുപ്പമുള്ള ഒരു ഗ്രന്ഥമാണ്. പല കാര്യങ്ങളും അതിൽ പ്രതിപാദിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ഈ വിഷയം ആ ഗ്രന്ഥത്തിൽ ഒരു ചെറിയ ശതമാനമേ ആകുള്ളു.

ഇങ്ഗ്ളിഷിൽ എഴുതിയ ഒരു ഗ്രന്ഥത്തിൽ ഈ വിഷയം ചർച്ചചെയ്യുമ്പോൾ കാര്യമായ ഒരു വേവലാതിയുടെ പ്രശ്നം ഇല്ലതന്നെ. കാരണം, ആ ഗ്രന്ഥം വായിക്കുന്നത് ഇങ്ഗ്ളിഷ് അറിയുന്നവരാണ്. ഫ്യൂഡൽ ഭാഷകിലെ മൃഗീയവാക്ക് കോഡുകൾ ഉപയോഗിക്കാതെ തന്നെ ആ വായനക്കാർക്ക് ഈ വിഷയവും, വ്യക്തിയേയും ചർച്ചചെയ്യാനാവും.

എന്നാൽ, ഈ മലയാളത്തിലെ എഴുത്തിലെ കാര്യം അങ്ങിനെയല്ല. ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലാണ് ഈ പ്രശ്നം അവതരിപ്പിക്കുന്നത്. സ്വാഭാവികമായും വ്യക്തിയെ തരംതാഴ്ത്തി സംസാരിക്കാനുള്ള അഭിലാഷം ചിലരിലെങ്കിലും വരും. പ്രത്യേകിച്ചും, മാനസികമായി താഴ്ന്നവരിൽ. മാത്രവുമല്ലാ, വായനക്കാരിൽ ചിലരെങ്കിലും, മത്സരബുദ്ധിയോടു കൂടിത്തന്നെയാണ് വായന തുടരുന്നത്.

ഈ ഒരു പ്രശ്നം ഈ ഉപഭൂഖണ്ടത്തിൽ ഉണ്ട്. സാമൂഹികമായി എന്തെങ്കിലും ഗുണം ചെയ്യും എന്ന് പറഞ്ഞിറങ്ങുന്ന പ്രസ്ഥാനക്കാരും അവരുടെ സ്വന്തം ദിവ്യത്വവും നാട്ടുകാരുടെ അടിയാളത്തവും ഉറപ്പ് വരുത്തിയെ ഈ വക പ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിക്കൂ.

എന്തെങ്കിലും ഒരു ജീ, സാബ്, സ്വാമി, ചേട്ടൻ, ഇക്ക, ബായി, ചേട്ടൻ, അമ്മ, ചേച്ചി, തുടങ്ങിയ പദപ്രയോഗങ്ങൾ പേരിന് പിന്നിൽ ഘടിപ്പിച്ചേ ജനങ്ങളുടെ മുന്നിൽ പ്രവേശിക്കുള്ളു. ഈ പ്രശ്നം ഇങ്ഗ്ളിഷുകാർക്ക് അറിയില്ലാ എന്നുള്ളതാണ് അവരുടെ ഗുണനിലവാരത്തിന്‍റെ കാതൽ. എന്നാൽ അവരുടെ വിഡ്ഢിത്തത്തിന്‍റെയും കാതൽ ഇതുതന്നെ.

VARUNAയെ വളരെ ചെറുപ്പത്തിൽ പിരിശീലിപ്പിച്ചെടുക്കന്നതിന്‍റെ ഏറ്റവും മൂല്യമേറിയ ഭാഗങ്ങളിൽ ഒന്നായിരുന്നു, നീ, ഇഞ്ഞി, അവൾ, ഓൾ, എടീ, അളെ, എന്താടി, എന്താളെ തുടങ്ങിയ പല പദപ്രയോഗങ്ങളിൽ നിന്നും മാറ്റിനിർത്തുകയെന്നത്.

എന്നാൽ, ഇത് പലർക്കും, പ്രത്യേകിച്ചും ഒതുങ്ങിക്കൂടി നിൽക്കുന്ന വ്യക്തിത്വംകുറഞ്ഞ പല വനിതകളിലും (കുടുംബബന്ധം അവകാശപ്പെടുന്നവർ പ്രത്യേകിച്ചും) കാര്യമായ അമർഷത്തിനും, പ്രതിഷേധത്തിനും ഇടയാക്കിയെന്നുള്ളതാണ് വാസ്തവം. കാരണം, ഈ വക പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ കിട്ടുന്ന അവസരങ്ങളാണ് അവർക്ക് അവരുടെ വ്യക്തിത്വം അധമത്വത്തിൽനിന്നും കരകേറാൻ കിട്ടുന്ന അവസരം. കീഴിൽ ഒരു വ്യക്തിയെക്കിട്ടിയാൽ, അവർ മുകളിൽ എത്തി.

അതിനാൽതന്നെ ഇത് അവരുടെ അവകാശമായി അവർ മനസ്സിലാക്കും. ഇതിന് അനുവദിക്കില്ലാ എന്നുള്ളത് അവരുടെ അവകാശത്തിൽ കൈകടത്തലായി അവർക്ക് അനുഭവപ്പെടും.

അത് പോലെ തന്നെ മാനസികമായോ വ്യക്തിത്വപരമായോ തരംതാഴ്ന്ന പുരുഷന്മാരിലും ഈ വിധമുള്ള വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കാനുള്ള ക്രാന്തി വളരെ വ്യക്തമായി കണ്ടിരുന്നു. പ്രത്യേകിച്ചും, ഏന്തെങ്കിലും പാതയിലൂടെ കുടുംബ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചവരിൽ.

പോരാത്തതിന്, സ്വന്തം മക്കളെ നീയെന്നും എടീയെന്നും എന്താടീയെന്നും വിളിച്ച് പരിചയമുള്ള പലർക്കും, ഈ വിധ വാക്കുകൾ ഉപയോഗിക്കാനാകുന്നില്ല എന്നുള്ളത്, സ്വന്തംമക്കളോട് ചെയ്യുന്ന ഒരു അപരാധമായും അനുഭവപ്പെട്ടതായി കണ്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചില അനുഭവങ്ങൾ പിന്നീട് പറയാം.

Image
Last edited by VED on Mon Oct 30, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ് അറിയാത്തവർക്ക് വിരോധംതോന്നാം



ഇങ്ങിനെയെല്ലാം ഉള്ളപ്പോൾ, എന്തിനാണ് ഈ വിഷയം മലയാത്തിൽ അവതരിപ്പിക്കുന്നത് എന്നതാണ് വിശദീകരിക്കേണ്ടത്. ഇങ്ഗ്ളിഷിൽ കാര്യങ്ങൾ ചർച്ചചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു വിചിത്രമായ കാര്യം പറയാം. സാധാരണയായി നന്നായി ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്ക് മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനുള്ള വാക്ക് കോഡുകൾ കുറവാണ്.

മലയാളത്തിലാണെങ്കിൽ നല്ലകാര്യംപറയുന്ന രീതിയിൽതന്നെ മറ്റെ ആളെ കുറച്ചുകാട്ടുവാനും തരംതാഴ്ത്തി സംസാരിക്കാനും ആവും. ഇതു പോലുള്ള ഒരു സംഗതി ഇങ്ഗ്ളിഷിൽ സാധ്യമാക്കാൻ, വ്യക്തമായിത്തന്നെ മറ്റെ ആളെ പഴിപറയേണ്ടിവരും.

ഇവിടെ വിചിത്രമായ സംഗതി ഇതാണ്:

ഇങ്ഗ്ളിഷിൽ നല്ലകാര്യം സംസാരിച്ചാലും, ഇങ്ഗ്ളിഷ് അറിയാത്തവർ ആ സംഭാഷണം അടുത്ത് നിന്നും ശ്രവിച്ചാൽ, അവരിൽവിരോധം, വിദ്വേഷം, എന്ന ഭാവമാണ് വരിക. തങ്ങളെ കൊച്ചാക്കാനാണ് മറ്റേക്കൂട്ടർ ഇങ്ഗ്ളിഷിൽ സംസാരിക്കുന്നത് എന്ന ഭാവം ആണ് അവരിൽ പലർക്കും വരിക. എന്നാൽ, ഇങ്ഗ്ളിഷിൽ സംസാരിക്കുന്ന അതേ സൗകര്യത്തോടും, ലാളിത്യത്തോടും മലയാളത്തിൽ സംസാരിക്കാൻ ആവില്ല. കാരണം, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയവാക്കുകൾ മലയാത്തിൽ മൂന്നായി തരംതിരിയും. അപ്പോൾത്തന്നെ അന്തരീക്ഷം മാറും. പ്രതിപാദിക്കപ്പെടുന്നവരും സംസാരിക്കുന്നവരും രണ്ടോ മൂന്നോ തരക്കാരാകും.

യഥാർത്ഥത്തിൽ മലയാളത്തിൽ സംസാരിക്കുന്നവരാണ് ആപേക്ഷികമായി ഭീകരർ, ഈ കാരണത്താൽ. എന്നാൽ, ഇങ്ഗ്ളിഷ് സംസാരിക്കുന്നവരാണ് ഭീകരർ എന്ന രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കപ്പെടുക.

ഈ ഒരു പ്രശ്നം ഈ എഴുത്തുകാരനെ പലകുറി വിഷമത്തിലാക്കിയിട്ടുണ്ട്. നല്ലകാര്യം സംസാരിക്കുന്ന അവസരത്തിലും, മറ്റുള്ളവരെ കൊച്ചാക്കുകയാണ് എന്ന ഭാവം മറ്റുള്ളവരിൽ. ഈ ഭാവം ഈ ഉപഭൂഖണ്ടത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഉണ്ട് എന്നതാണ് വാസ്തവം.

ഏതാണ്ട് 30ൽ കൂടുതൽ ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷിൽ, VED from VICTORIA INSTITUTIONS എന്ന തൂലികാ നാമത്തിൽ ഈ എഴുത്തുകാരൻ എഴുതിയിട്ടുണ്ട്. ഇതിൽ എല്ലാത്തിലും പൊതുവായി ഈ ഭാഷാപരമായ വാദഗതി ഒരു അടിത്തറയായി ഉണ്ട്. എന്നിട്ടും, ഇന്ത്യൻ ഭാഷകളിൽ ആർക്കും ഈ വിധ ആശയങ്ങൾ നിലവിലുണ്ട് എന്നോ, ഈ വിധം കാര്യങ്ങൾ എഴുതുന്ന ഒരു എഴുത്തുകാരനുണ്ട് എന്നോ അറിവില്ല.

ഈ എഴുത്തുകാരൻ 2011ൽ, മലയാള ഭാഷ വിദ്യാഭ്യാസത്തിൽ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതിന് എതിരായി കേരളാ ഹൈകോടതിയിൽ ഒരു റിറ്റ് ഹരജി (Writ Petition) സമർപ്പിക്കുകയും, സ്വന്തമായി ആ കോടതിയിൽ കാര്യങ്ങൾ വാദിക്കുകയും ചെയ്തിരുന്നു. ഈ അപേക്ഷ ഹൈകോടതി സ്വീകരിക്കുകയും കേരളാ സർക്കാറിന് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.

സാധാരണഗതിയിൽ ഇതുപോലുള്ള പലതും പത്രമാധ്യമങ്ങളിൽ ചർച്ചക്ക് വരും. എന്നാൽ ഈ ഒരു വിഷയം ഒറ്റ മാധ്യമം പോലും ചർച്ചക്ക് എടുത്തില്ല. എന്തിന്, മിക്ക മാധ്യമങ്ങളിലും ഒരു സൂചന പോലും വന്നില്ല. ഒരു പത്രത്തിലെ ഒരു ലേഖകൻ മാത്രം ഇതുമായി ബന്ധപ്പെട്ട് ഒരു ഫീച്ചർ തയ്യാറാക്കി. എന്നാൽ പത്രം ഇത് പ്രസിദ്ധികരിച്ചില്ല.

ആ പത്രത്തിൽ സ്വാധീനമുള്ള ഒരു വ്യക്തിയെക്കൊണ്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത്, ഈ സംസ്ഥാനത്തിലെ സാംസ്ക്കാരികനായകർ ഈ വിഷയം യാതോരു പത്രമാധ്യമത്തിലും ചർച്ചക്ക് എടുക്കരുത് എന്ന് മാധ്യമങ്ങളോട് സ്വകാര്യമായി ആവശ്യപ്പെട്ടിരുന്നു എന്നാണ് കിട്ടിയ വിവരം.

Image
Last edited by VED on Mon Oct 30, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. കാര്യങ്ങൾ പ്രാദേശിക ഭാഷക്കാരോട് പറഞ്ഞറിയിക്കാനായി ഭാഷ എഴുതാൻ പഠിച്ചു


ഏതാണ്ട് 10 - 12 വർഷങ്ങൾക്ക് മുൻപ് വരെ ഈ എഴുത്തുകാരന് മലയാളം നന്നായി എഴുതാൻ അറിയില്ലായിരുന്നു. എന്നാൽ പഴയ മലയാള സിനിമാ ഗാനങ്ങൾ മിക്കതും അറിവുള്ളത് കൊണ്ട് വാക്കുകൾ അനവധി മനസ്സിൽ ശേഖരിക്കപ്പെട്ടിരുന്നു.

മലയാളം നന്നായി എഴുതാനായി പഠിക്കണം എന്നതീരുമാനത്തിന്‍റെ ഭാഗമായി അന്തർദ്ദേശീയ തർജ്ജമ കമ്പനികളുമായി (International translation companies) നേരിട്ട് ബന്ധപ്പെട്ട്, ഇങ്ഗ്ളിഷിൽ നിന്നും മലയാളത്തിലേക്കും, മലയാളത്തിൽനിന്നും ഇങ്ഗ്ളിഷിലേക്കും തർജ്ജമ workകൾ ഏറ്റെടുത്തു. ഇത് ഏതാണ്ട് 6 വർഷംമുൻപാണ്. ആദ്യകാലങ്ങളിൽ വളരെ കഠിനമായ പ്രവർത്തനമായിരുന്നു. എന്നാൽ, ഇന്ന് മലയാളം, ഇങ്ഗ്ളിഷ് എഴുതുന്ന അതേ ലാഘവത്തോടുകൂടി എഴുതാൻ ഈ എഴുത്തുകാരന് ആവും.

ഇന്ന് അന്തർദ്ദേശീയ തർജ്ജമ ഏറ്റെടുക്കാറില്ല. കാരണം, സമയം ലഭിക്കാറില്ല.

എന്നാൽ മലയാളത്തിൽ സ്വന്തം ആശയങ്ങൾ എഴുതാനാവുന്നുണ്ട്. ഇത് ഇത്രയും കാലം ഒരു പ്രശ്നം തന്നെയായിരുന്നു. ഈ ആശയങ്ങൾ ഇങ്ഗ്ളിഷിൽ വായിക്കുന്ന ഇന്ത്യക്കാർ, അവയുടെ യാഥാർത്ഥ്യം അംഗീകരിക്കുന്നുണ്ടെങ്കിലും, മറ്റ് ഇന്ത്യാക്കാരെ അറിയിക്കാൻ ഉത്സുക്തരല്ല. കാരണം, ഈ കാര്യം എല്ലാരെയും കിടിലം കൊളളിക്കുന്ന വസ്തുതകളാണ്. അറിഞ്ഞവർ അറിഞ്ഞവർ മിണ്ടാതിരിക്കും.

മാത്രവുമല്ല, ഫ്യൂഡൽ ഭാഷക്കാർക്ക് സാമൂഹമോ, ചുറ്റുപാടുകളോ മനോഹരമാകുന്നതിൽ താൽപ്പര്യം കുറവാണ്. മറിച്ച്, ചുറ്റുപാടും എത്ര മലിനീകരണമായാലും, സ്വന്തം ബഹുമാന സ്ഥാനത്തിന് ഉറപ്പുള്ളിടമാണ് സുന്ദരമായി അനുഭവപ്പെടുക.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർ, യഥാർത്ഥത്തിൽ വളരെ സ്വാർത്ഥരാണ്. സ്വന്തം കാര്യത്തിന് അപ്പുറത്ത് യഥാർത്ഥത്തിൽ ആർക്കും യാതോരു താൽപ്പര്യവും ഇല്ലതന്നെ. മറ്റുള്ളവർക്ക് ആപത്തും, പരാജയവും മറ്റും സംഭവിക്കുന്നതാണ് പലർക്കും ആനന്ദം നൽകുന്ന കാര്യം. ഇക്കാര്യം ഇതിന് മുൻപ് കൂടുതൽ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്.

എന്നാൽ കലർപ്പില്ലാത്ത-ഇങ്ഗ്ളിഷിൽ (pristine-Englishൽ) കാര്യങ്ങൾ ഇങ്ങിനെയല്ല. ഇങ്ഗ്ളിഷുകാർ ഉണ്ടായിരുന്ന ഇടത്തെല്ലാം അവർ സാമൂഹിക പരിവർത്തനം നടത്തിയിട്ടുണ്ട്.

ഫ്യൂഡൽ ഭാഷക്കാർക്ക് എന്തിനാണ് ഇങ്ഗ്ളിഷ് അറിവ് നൽകുന്നത് എന്ന ചോദ്യം വീണ്ടും എടുക്കുകയാണ്. ഇതിന് വ്യക്തമായ ഉത്തരം ഈ ഒരു ചെറിയ ചിത്രീകരണത്തിലൂടെ നൽകാം.

അടുത്ത എഴുത്തിൽ.

Image
Last edited by VED on Mon Oct 30, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്‍റെ ഉന്നത മൂല്യങ്ങളോടുകൂടി പടർന്നുപിടിച്ചാൽ ഉളവാകുന്ന സാമൂഹിക സൗകുമാര്യത


ഒരു സാമാന്യം ഉയർന്ന നിലവാരമുള്ള ലോഡ്ജിൽ, രണ്ടോ മൂന്നോ പേർ ഒരു മുറിയിൽ താമസിക്കുന്നു.

അവരിൽ ഒരാൾ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉടനെ സ്വന്തം കിടക്ക വിരിപ്പ് വിരിച്ച്, കട്ടിലും ചുറ്റുപാടും നല്ല വൃത്തിയായി വെക്കുന്നു. എന്നാൽ മറ്റ് രണ്ട് പേരും, കിടക്കയും വിരിപ്പും, കട്ടിലും ചുറ്റുപാടുകളും അതേ പോലെ അലങ്കോലപ്പെട്ട നിലയിൽ വച്ച് തൊഴിൽ സ്ഥലത്തേക്ക് പോകുന്നു.

വൈകുന്നേരം, മൂന്നു പേർക്കും അവരുടെതായ സുഹൃത്തുക്കൾ സന്ദർശകരായി ഉണ്ടാവും.

ഇതിൽ ആദ്യത്തെ ആൾക്ക് മുറിയുടെ മൊത്തമായ അലങ്കോലപ്പെട്ട കിടപ്പിൽ അസ്വാസ്ഥ്യം തോന്നും. എന്നാൽ മറ്റുള്ളവർക്ക് അങ്ങിനെയൊരു പ്രശ്നം ഇല്ലതന്നെ.

അതിനാൽ, ആദ്യത്തെ ആൾ മറ്റുള്ളവരോട്, അവരുടെ കിടക്കകൾ വൃത്തിയാക്കിവെക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നു. അവർ തലയാട്ടുന്നു. എന്നാൽ അവർ ഒന്നും തന്നെ ചെയ്യുന്നില്ല.

മറ്റുള്ളവർ രണ്ട് പേരും അവരുടെ തൊഴിൽ സ്ഥലങ്ങളിലേക്ക് നീങ്ങിയതിന് ശേഷം ആദ്യത്തെ ആൾ മറ്റ് രണ്ട് പേരുടേയും കിടക്കകൾ വിരിച്ച് വൃത്തിയാക്കി വെക്കുന്നു.

വൈകുന്നേരും സ്വന്തം സുഹൃത്തുക്കളുമായി തിരിച്ചെത്തുന്ന മറ്റ് രണ്ട് പേർക്കും, അവരുടെ സ്ഥാനത്ത് വന്ന് വൃത്തിയും വെടിപ്പും നൽകുന്ന മാനസിക സൗകുമാര്യത മനസ്സിലാകുന്നു.

തുടർന്ന് ആദ്യത്തെ ആൾ മറ്റ് രണ്ട് പേരോടും, ഈ കാര്യക്ഷമത സ്വന്തമായി തുടരാൻ ആവശ്യപ്പെടുന്നു. അവർ ഇത് പാലിക്കുന്നു. സാവധാനം, മുറിയിൽ നല്ലവെടിപ്പും വൃത്തിയും വരുന്നു.

ഈ മുകളിലെ ചിത്രീകരണം ചെറുതായെങ്കിലും, ഈ നാട്ടിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പ്രചരിപ്പിക്കുന്നതിന് പിന്നിലെ ചേതോവികാരത്തോട് ഉപമിക്കാവുന്നതാണ്.

നന്നായി ഇങ്ഗ്ളിഷ് അറിയുന്ന ഏവർക്കും പെട്ടെന്ന് തന്നെ തിരിച്ചറിയാനാവുന്ന കാര്യമാണ്, ആളുകൾ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും, സംസാരിക്കുന്നതും ഒരു ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ നിന്നുമാണെങ്കിൽ, ഈ നാട്ടിൽ പലയിടത്തും ഉള്ള കോലാഹലങ്ങളും, ഒച്ചപ്പാടുകളും, ഉന്തലും തളളലും മറ്റും മാഞ്ഞുപോകും എന്നത്.

സ്വാകര്യ ബസ്സിൽ നിന്നും ഇറങ്ങുമ്പോഴും, കയറാൻ നോക്കുമ്പോഴും, ഒച്ചയുണ്ടാക്കുന്ന ബസ്സ് ജീവനക്കാരും, ബസ്സിൽ കറയുന്ന അവസരത്തിൽ യാതോരും മര്യാദയും മുൻഗണനാക്രമം സമ്മതിച്ച് കൊടുക്കാതെയും ഉന്തിക്കയറുന്ന യാത്രക്കാരും, മറ്റും ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രത്യക്ഷമായ പ്രതിഫലനങ്ങളാണ്.

സർക്കാർ ഓഫിസുകളിൽ കയറിച്ചെന്നാൽ കുറച്ച് വ്യക്തിത്വത്തോട് കൂടി സംസാരിക്കുന്നവരെ വെപ്രാളപ്പെടുത്താനുള്ള ആഗ്രഹം ഓഫിസ് ജീവനക്കാരിൽ മായും. അത് പോലെതന്നെ ഞെട്ടിച്ച് നിൽക്കാനുള്ള പ്രവണത പൊതുജനത്തിലും കുറയും.

പോലീസുകാർക്ക് നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടി തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കാനും വാക്കുകൾ ഇല്ലാതാവും.

വ്യക്തമായ ഉച്ചനീചത്വം വകവെക്കാതെയോ, അത് ഇല്ലാതെയോ വ്യക്തികൾ തമ്മിൽ ഇടപഴകുമ്പോഴാണ് ഫ്യൂഡൽ ഭാഷകളിൽ സ്വരച്ചേർച്ചക്കുറവ് സംഭവിക്കുന്നത്. ഇതിനെ മറികടക്കാൻ രണ്ട് മാർഗ്ഗങ്ങളിൽ ഒന്ന് ഞെട്ടിപ്പിക്കാൻ കഴിവുള്ള അധികാര വർഗ്ഗമാണ്. അതിന് പകരം, കമ്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് പലതും, ആളുകൾ തമ്മിൽ നേരിട്ട് ഇടപഴകാതെ നടത്തിയാലും പ്രശ്നം കുറയും. എന്നാൽ, ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ലതന്നെ.

ഈ ഉപഭൂഖണ്ടത്തിൽ വന്ന പല ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും പലപ്പോഴും കാര്യം മനസ്സിലാക്കൻ പ്രയാസം വന്നിരുന്നു. വ്യക്തികൾ വളരെ പെട്ടെന്ന് പ്രകൃതം മാറുന്നതും, പ്രത്യക്ഷമായി യാതോരു കാരണവുമില്ലാതെ തമ്മിൽ ആക്രോശിച്ച് അക്രമാസക്തമാകുന്നതും നിത്യ കാഴ്ചയായിരുന്നു.

രണ്ട് പേരിൽ ഒരാളെ ഒരു മൂന്നാമൻ വന്ന്, അവൻ എന്നും മറ്റേയാളെ അവർ എന്നും പരാമർശിച്ചാൽമതി, ആദ്യത്തെ രണ്ട് പേരിൽ മനസ്വാസ്ഥ്യക്കുറവും വിശ്വാസ വഞ്ചനയും, പിന്നിൽ നിന്ന് കുത്തലും മറ്റും പ്രകോപിക്കപ്പെടാൻ.

വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും പിരിക്കാനും, തിരിക്കാനും, മുകളിൽനിന്ന് താഴോട്ടും, തിരിച്ചും തലകുത്തിമറിക്കാനും മറ്റും കോഡുകൾ ഇല്ലാത്ത ഭാഷയായ ഇങ്ഗ്ളിഷ് പ്രചരിപ്പിക്കുന്നതിലെ സ്വാർത്ഥമായ ഉദ്ദേശം ഇതാണ്: യാതോരു മഹാനോ, ദിവ്യനോ, സ്വാമിജിയോ, വിപ്ളവകാരിയോ, പാതിരിയോ, തങ്ങളോ നിത്യോപദേശം നൽകാതെ തന്നെ സമൂഹത്തിൽ ശാന്തതയും കാര്യക്ഷമതയും പടരും എന്നതാണ്. ഇങ്ങിനെയുള്ള ഒരു സമൂഹം തേടി, കഴിഞ്ഞ നൂറ്റാണ്ടിലെ ഇങ്ഗ്ളണ്ടിനെ തേടി പോകേണ്ടതില്ല. മറിച്ച് ഇവിടെതന്നെ ഇത് സംഭാവ്യമാകും.

Image
Last edited by VED on Mon Oct 30, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത് കൊണ്ട്



വളരെ വ്യക്തിപരമായ ഒരു നരവംശശാസ്ത്രപരമായ പരീക്ഷണ നിരീക്ഷണത്തെക്കുറിച്ച്, ഈ വിധ പഠന പദ്ധതികളുമായി നേരിട്ട് ഔപചാരിക വിദ്യാഭ്യാസപരമായി ബന്ധമില്ലാത്തവർ വായിക്കുന്ന ഒരു എഴുത്ത് എഴുതാൻ തുടങ്ങുകയാണ്. ഇതിനാൽത്തന്നെ ചില വ്യാപകമായ ചുറ്റുപാടുകൾ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ഈ എഴുത്ത് ഇന്ന് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും, ആപേക്ഷികമായി വളരെ തുച്ചമായ എണ്ണം ആളുകൾ വായിക്കുന്നുണ്ട്. ഈ വായനക്കാരിൽ, സാമൂഹികമായും വ്യക്ത്വപരമായും, തൊഴിൽപദവിപരമായും വൻ ഉയരങ്ങളിലും വൻ താഴ്ചകളിലും ഉള്ള വ്യത്യസ്ത തരക്കാരായുള്ളവർ ഉണ്ട്. മാനസികമായോ മറ്റോ ഉയരങ്ങളിൽ ഉള്ളവരേയും കീഴ് പ്രദേശങ്ങളിലുള്ളവരേയും ഒരേ പോലെ അഭിസംബോധന ചെയ്ത് കൊണ്ട് ഒരേ സമയം സംസാരിക്കുക പലപ്പോഴും, ഫ്യൂഡൽ ഭാഷകളിൽ പലതരം അലോസരങ്ങളും വളർത്തുന്ന കാര്യമാണ്.

ഉദാഹരണത്തിന് തൊഴിൽ മേധാവികളോടും, തൊഴിലാളികളോടും ഒരു സാമൂഹിക ആശയം ഒന്നിച്ചിരുത്തി സംസാരിക്കുന്നതിൽ ചിലതരം പ്രശ്നങ്ങൾ ഉണ്ട്. ഇങ്ങിനെയൊരു പ്രശ്നത്തെ മുൻകൂട്ടിക്കണ്ട് വാക്കുകളിൽ വളവും തിരവും കരുതിക്കൂട്ടി വച്ച് പലതരം പരിമിതികളും വച്ച് സംസാരിക്കുകയെന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു അവശ്യകാര്യമാണ്. ഇങ്ങിനെ മുഖദാവിൽത്തന്നെ പലതരം ഒളിച്ചുകളികളും ഇല്ലാതെ സംസാരിക്കാൻ ആവുന്നത്, കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) പോലുള്ള സമൂഹങ്ങളിൽ മാത്രമെ ആവുള്ളു എന്നാണ് തോന്നുന്നത്.

Adolf Hitlerന്‍റെ വളരെ പ്രസിദ്ധമായ Mein Kampf എന്ന ഗ്രന്ഥത്തിൽ ഈ കാര്യം വളരെ വ്യക്തമായി ഇദ്ദേഹം പറയുന്നുണ്ട്. ഈ ഒരു ഒറ്റ സൂചനമാത്രം മതി, German ഭാഷയിൽ ഫ്യൂഡൽ കോഡുകൾ ഉണ്ട് എന്ന സൂചന ഏകാൻ.

സാമൂഹികമായി ഫ്യൂഡൽഭാഷകൾ മെനയുന്ന വ്യത്യസ്തതരം വീക്ഷണകോണുകളെ തെല്ലൊന്ന് അവഗണിച്ചാണ് ഈ എഴുത്ത് മിക്കവാറും രൂപകൽപ്പന ചെയ്യപ്പെടാൻ പോകുന്നത്.

ഇവിടെ പ്രതിപാദിക്കാൻ പോകുന്ന, വളരെ വ്യക്തിപരമായ ഒരു പരീക്ഷണ നിരീക്ഷണത്തെക്കുറിച്ച് എഴുതുന്നതിന് മുൻപായി, ഈ എഴുത്തുകാരനുമായി ബന്ധപ്പെട്ട ചില ചുറ്റുപാടുകൾ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

വ്യക്തി ബന്ധങ്ങൾ വളരെ പരിമിതപ്പെടുത്തിയിട്ടുള്ള ഒരു ആളാണ് ഈ എഴുത്തുകാരൻ. ആരെയും സാധാരണ ഗതിയിൽ ഉറ്റചങ്ങാതിയായി അംഗീകരിക്കാറില്ല. എന്നാൽ ലോകത്തിന്‍റെ പലദിക്കിലും ഉള്ള പലരുമായി നേരിട്ട് തന്നെ നിത്യേനെ ഇടപഴകുന്നുണ്ട്. അവരിൽ ചിലരെ നേരിട്ട് പരിചയമുള്ളവരാണ്. ചിലർ ഈ എഴുത്തുകാരന്റ എഴുത്തുകൾ വായിച്ചതിന് ശേഷം ബന്ധം സ്ഥാപിച്ചവരാണ്.

പിതാവ് വഴിയും മാതാവ് വഴിയും ഈ സംസ്ഥാനത്തിന്‍റേബയും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അനവധി ബന്ധുജനങ്ങൾ ഉണ്ട്. കുറച്ച് പേർ വിദേശരാജ്യങ്ങളിൽ ഉണ്ട്, യൂഎസ്സ്ഏയിൽ അടക്കം.

എന്നാൽ പൊതുവേ പറഞ്ഞാൽ ബന്ധുജനങ്ങളോട് യാതോരു വിധ ബന്ധവും പൊതുവെ പ്രകടിപ്പിക്കാറില്ല. ആരോടും വിരോധം ഇല്ലെങ്കിലും, അടുപ്പം ഇല്ലതന്നെ.

കൂടെ പഠിച്ചവരും വൻകിട തൊഴിലുകളിലും അതൊന്നും ഇല്ലാതെയും ഉണ്ട്. ഇവരുമായും ബന്ധം അറ്റാണ് കിടക്കുന്നത്.

ആപേക്ഷികമായി സാമൂഹികമായോ മാനസികമായോ താഴ്ന്നുകിടക്കുന്നവരെ അവഗണിച്ചാൽ, അത് അഹംഭവമായും, സാമൂഹികമായി ഉയരങ്ങളിൽ ഉള്ളവരെ അവഗണിച്ചാൽ അത് തെമ്മാടിത്തവുമായി പരിഗണിക്കപ്പെടും. ഇത് രണ്ടും സംഭവിച്ചിട്ടുണ്ട്.

കുടുംബപരമായ ബന്ധങ്ങൾ ഉള്ളവരുമായി ബന്ധപ്പെട്ടാൽ, ചേട്ടൻ, അനിയൻ, ചേച്ചി, അനിയത്തി, അമ്മാവൻ, അമ്മായി, തുടങ്ങി അങ്ങ് പലതരം സങ്കീണ്ണതകളും ആശയവിനിമയത്തിൽ വന്നുചേരും.

ഈ വിധ സങ്കീർണ്ണതകളെ ഒഴിവാക്കാൻ ശ്രമിക്കുന്നത്, ഇങ്ഗ്ളിഷ് അറിയുന്നത് കൊണ്ടല്ല, മറിച്ച്, ഈ എഴുത്തകാരന് ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത് കൊണ്ടാണ്. വ്യക്തി ബന്ധങ്ങൾ പലപ്പോഴും, ആശയപരമായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടും എന്നാണ് അനുഭവം.

Image
Last edited by VED on Mon Oct 30, 2023 11:55 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


ആശയപരമായി, ഈ എഴുത്തുകാരൻ പലദിക്കിലും ഒറ്റപ്പെട്ടാണ് നിലകൊണ്ടത്. അതിന് പുറമെ, ചിന്തിക്കുന്ന കാര്യങ്ങളിലും, വായിക്കുന്ന പുസ്തകങ്ങളിലും, ഭാഷാപരമായി ചുറ്റുമുള്ളവരിൽ നിന്നും ഒരു അകൽച്ചനിലനിന്നിരുന്നു.

ആശയപരമായും, വായനാ ശീലത്തിലും, വിവരത്തിന്‍റെ സ്വഭാവത്തിലും യോജിപ്പിൽ വരാവുന്നവരെ ചിലപ്പോഴെല്ലാം, ആകസ്മികമായി എവിടെയെങ്കിലും വച്ച് കണ്ട് മുട്ടിയിട്ടുണ്ട്. എന്നാൽ, ഹ്രസ്വദൈർഘ്യമുള്ള ഈ വിധ കണ്ടുമുട്ടലുകൾക്ക് ഒരു സൗഹൃദത്തിലേക്ക് നീങ്ങാവുന്ന സൗകര്യം ഒരിക്കലും ലഭിച്ചിട്ടില്ല.

വ്യക്തിപരമായി അടുപ്പത്തിൽ എത്താൻ ഈ എഴുത്തുകാരൻ ആഗ്രഹിക്കുന്നവർ ജീവിത ചുറ്റുപാടുകളിൽ വളരെ വിരളമായിരുന്നു, എന്നും. എന്നാൽ, പലപ്പോഴും, ഈ എഴുത്തുകാരനോട് ബന്ധപ്പെട്ട് നിന്നാൽ മാനസികമായും വിവരപരമായും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനപരമായും വ്യക്തിത്വ വളർച്ചാപരമായും പലവിധ ഗുണങ്ങൾ ലഭിക്കും എന്നതിനാൽ പലപ്പോഴും കുറച്ച് പേർ ഒരു അത്ഭുത വസ്തു എന്നകണക്കെ നോക്കിക്കണ്ട് അടുപ്പത്തിൽ ഉണ്ടാവാറുള്ള അനുഭവം പലനാടുകളിൽ വച്ചും ഉണ്ടായിട്ടുണ്ട്.

എന്നാൽ, ഈ വിധമുള്ള പലരും അധികകാലം നിലനിൽക്കാറില്ലാ എന്നുള്ളതും വാസ്തവം തന്നെ. കാരണം, ഈ ഒരു ബന്ധം അവരിൽ വരുത്തുന്ന വ്യക്തിത്വപരമായ മറ്റങ്ങൾ വളരെ വ്യക്തമാകുന്നതോടുകൂടി, ഈ എഴുത്തുകാരനെക്കുറിച്ചുള്ള ദോഷവിവരങ്ങൾ ആ ആളുകളുടെ തന്നെ ഉറ്റവർ അവരെ മിനക്കെട്ട് അറിയിക്കും. അതോടെ അവർ ബന്ധം അറ്റമാതിരിയാക്കും. നഷ്ടം അവർക്കാണ് എന്ന് പലപ്പോഴും വളരെ പിന്നീടാണ് അവർക്ക് മനസ്സിലാവുക. ചിലർ ആ കാര്യം വളരെ കാലങ്ങൾക്ക് ശേഷം ഈ എഴുത്തുകാരനെ അറിയിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്.

ദോഷവിവരങ്ങൾ അളക്കാൻ വളരെ എളുപ്പമാണ്. ഏത് നിസ്സാരനും ആവുന്നകാര്യമാണ്. എന്നാൽ ആഴമേറിയ ഗുണകരമായ വിവരങ്ങൾ അളക്കാൻ മാനസികമായും വ്യക്തിത്വപരമായും വളരെ ഗഹനത ആവശ്യമാണ്.
ദോഷവിവരങ്ങൾ കേട്ട ആളും ഗുണകരമായ വിവരങ്ങൾ കേട്ട ആളും രണ്ടും രണ്ടാണ്. ഉദാഹരണത്തിന്, ഒരാൾ വരുന്നു. ആ ആൾ നല്ലവിവരങ്ങൾ കേൾക്കുന്നു. യാഥാർത്ഥ്യത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർകോഡുകളുടെ ഡിസൈൻ വ്യൂവിൽ (design view) ആ ആൾ ആപേക്ഷികമായി ഒരു ദിക്കിൽ സ്ഥാനീകരിക്കപ്പെടുന്നു.

ഇതേ ആൾ നല്ലത് കേൾക്കുന്നതിന് പകരം ദോഷമാണ് കേൾക്കുന്നത്. അതീന്ത്ര്യ സോഫ്ട്വേർകോഡുകളുടെ ഡിസൈൻ വ്യൂവിൽ (design view) ആ ആൾ ആപേക്ഷികമായി മറ്റൊരു ദിക്കിൽ സ്ഥാനീകരിക്കപ്പെടുന്നു.

ഈ രണ്ട് വ്യത്യസ്ത ദിക്കിലും ഉള്ള വ്യക്തികൾ, ആപേക്ഷികമായി, മറ്റേ വ്യക്തിയെ സംബന്ധിച്ചെടുത്തോളും രണ്ട് വ്യത്യസ്തവ്യക്തികളാണ്.

ചുരുക്കിപ്പറഞ്ഞാൽ, നല്ലത് കേട്ട ആളും, ദോഷം കേട്ട ആളും രണ്ട് വ്യത്യസ്ത വ്യക്തികളാണ്, ആദ്യത്തെ ആളെ സംബന്ധിച്ചെടുത്തോളം. നല്ലത് കേട്ട് അടുപ്പത്തിൽ വന്ന ആൾ ദോഷം കേട്ടാൽ, ആ ആൾ തികച്ചും അപരിചിതനായ മറ്റൊരുവ്യക്തിത്വമായി മാറും.

ഫ്യൂഡൽ ഭാഷകളിൽ ബഹുമാനിക്കുന്ന ആൾ ബഹുമാനിക്കാത്ത ആളായാലും ഇതേ കണക്കെയാണ്. ആള് വ്യത്യസ്തനാവും. ബന്ധം പിന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിൽ, അത് മറ്റൊരു വ്യക്തിയോടായാണ് ഭവിക്കുക.

Image
Last edited by VED on Mon Oct 30, 2023 11:55 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. ഭൗതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു പ്രത്യേക പ്രതിഭാസത്തെ വിവരിക്കാനൊരുങ്ങുന്നു



ഈ എഴുത്തിൽ ഈ വിധ വ്യക്തിപരമായ കാര്യങ്ങൾ എഴുതിച്ചേർക്കുന്നത്, ഒരു വളരെ വ്യത്യസ്തത തോന്നുമാറുള്ള ഒരു പരീക്ഷണത്തെക്കുറിച്ച് രേഖപ്പെടുത്താൻ ഒരുങ്ങുന്നത് കൊണ്ടാണ്. മാത്രവുമല്ല, വായനക്കാർ പലരീതിയിൽ ഉള്ളവരാണ്. ചിലരെങ്കിലും മത്സരബുദ്ധിയോടൂകൂടിയാണ് കാര്യങ്ങളെ വീക്ഷിക്കുക. എന്നാൽ യാതോരു മത്സരബുദ്ധിയുടെ പ്രകോപനത്താലും അല്ല ഈ കാര്യങ്ങൾ എഴുതാൻ പോകുന്നത്.

ആകെയുള്ള ഉദ്ദേശം ഇന്നുള്ള ഭൗതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു പ്രത്യേക പ്രതിഭാസത്തെക്കുറിച്ച് വിവരിക്കാനാണ്.

ഇതിൽ മറ്റ് ഒരു വ്യക്തി പരാമർശിക്കപ്പെടുന്നതിനാൽ, ഈ വ്യക്തിയുടെ കുറച്ച് കൂടി പശ്ചാത്തലം പറയേണ്ടിയിരിക്കുന്നു.

അതിൽ ഒന്ന് ഈ എഴുത്തിൽ ഉടനീളം കണ്ടേക്കാവുന്ന, ഈ എഴുത്തുകാരന്‍റെ സാമ്പതിക ബലക്ഷയവുമായി ബന്ധപ്പെട്ട ഒരു കാര്യം ആണ്. ഈ നിർവ്വചനത്തിൽ ഒരു ആശയപ്പിശക് ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഈ എഴുത്തുകാരൻ ഈ രാജ്യത്തിൽ പലദിക്കിലും ജീവിക്കുന്ന അവസരത്തിൽ ചിലപ്പോഴെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ചുറ്റുപാടുമുള്ള ആളുകൾക്ക്, മനസ്സിലാകാത്ത ഒരു മാനസികാവസ്ഥ ഈ എഴുത്തുകാരനിൽ കണ്ടിരുന്നതായി ഒരു വ്യക്തി സൂചിപ്പിച്ചിരുന്നു, ഏതാണ്ട് 27 വർഷങ്ങൾക്ക് മുൻപ്. ഒരു വടക്കൻ ഇന്ത്യൻ പട്ടണത്തിൽവച്ച്.

കൈയിൽ പണമില്ലാത്തവന് ഒരു അധമ മനോഭാവം, ഫ്യൂഡൽ ഭാഷകളിൽ, സ്വാഭാവികം മാത്രമാണ്. അതില്ലായെങ്കിൽ, അധികപ്രസംഗമാണ് ബദലായി വരിക.

എന്നാൽ, കൈയിൽ പണമില്ലെങ്കിലും, അതിന്‍റെ യാതോരു മാനോഭാവവും ഇല്ലാതെ സാമൂഹികമായി ഉയർന്നവരായി കൈയിൽ പണമില്ലാത്തവർ ഫ്യൂഡൽഭാഷകളിൽ നിർവ്വചിക്കുന്നവരുമായി, ഇങ്ഗ്ളിഷിൽ സാമൂഹികമായ ഉയർന്ന ഭാവത്തിൽ സംസാരിക്കുന്നു, പെരുമാറുന്നു. മറ്റുള്ളവർ വളരെ ഉന്നതങ്ങളിൽ കാണുന്നവരെ, അവരുടെ പേരിനോട് Mr. / Mrs. എന്ന് ചേർത്ത് സംബോധന ചെയ്യുന്നു. ഇതെങ്ങിനെയാണ് സാധ്യമാവുന്നത് എന്ന് മറ്റ് സാമ്പത്തികമായി ഞെരുങ്ങിക്കഴിയുന്ന ഫ്യൂഡൽ ഭാഷക്കാർക്ക് മനസ്സിലാകുന്നില്ല.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങിനെയാണ്. സംഭാഷണം ഇങ്ഗ്ളിഷിലാണ്. ചിന്തിക്കുന്നതും ഇങ്ഗ്ളിഷിലാണ്. അവിടെത്തന്നെ ഫ്യൂഡൽ ഭാഷകൾ അടിച്ചേൽപ്പിക്കുന്ന അധമഭാവത്തിന് നിലനിൽപ്പില്ല.

രണ്ടാമത്തെ സംഗതി ഇതാണ്: ഇങ്ഗ്ളിഷിൽ ഔപചാരികമായി മാത്രം ബന്ധമുള്ളവരേയും, കാര്യമായി പരിചയമില്ലാത്തവരേയും സംബോധന ചെയ്യുമ്പോൾ, അവരുടെ പേരിന് മുൻപിൽ Mr. / Mrs. എന്ന് ചേർക്കുന്നത്, യഥാർത്ഥത്തിൽ ഒരു ബന്ധക്കുറവാണ് സൂചിപ്പിക്കുന്നത്. മറിച്ച്, മലയാളത്തിലും മറ്റ് ഫ്യൂഡൽ ഭാഷകളിലും നിന്ന് വിചാരിക്കുന്നത് പോലെ, ഒരു അടുപ്പമോ, സമത്ത്വമോ അല്ല സൂചിപ്പിക്കുന്നത്.

മൂന്നാമത്തെ കാര്യം, ഈ എഴുത്തുകാരൻ വളരെ അപൂർവ്വമായേ ഏതെങ്കിലും വ്യാപാരത്തിലോ, വ്യവസായത്തിലോ ജീവനക്കാരനായിരുന്നിട്ടുള്ളു. ചെറിയതോതിൽ ഒന്നു രണ്ട് പ്രാവശ്യം വളരെ ഹ്രസ്വമായ കാലം ജീവനക്കാരനായിരുന്നത്, ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലുമാണ്. ഈ കാരണത്താലും, അധമഭാവം പുറം നാടുകളിൽ വച്ച് അനുഭവിച്ചത് വളരെ അപൂർവ്വമായാണ്.

എന്നാൽ ഇതിന് തികച്ചും വിപരീതമായ, ഏതാണ്ട് ഒന്നരവർഷം നീണ്ടുനിൽക്കുന്ന കാലവും ജീവിതത്തിൽ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ അന്ന് സ്വന്തക്കാർ എന്ന് പറയാവുന്ന, തമ്മിൽ വ്യത്യസ്തരായ ചില കൂട്ടർ പിന്നിൽ നിന്നും യാതോരു കൂസലും ഇല്ലാതെ കുത്തിയത് കൊണ്ടാണ്. ഇതിന് അവരെ പ്രകോപിച്ചത്, നേരത്തെ ഒരു എഴുത്തിൽ സൂചിപ്പിച്ച, കൈകേയിയുടെ വീട്ടുവേലക്കാരി, രാമന് എതിരായി കൈകേയിയേക്കൊണ്ട് കരുനീക്കങ്ങൾ നടത്തിച്ചതിനോട് ഉപമിക്കാവുന്ന, സംഭവവികാസങ്ങളാണ്.

ആളെ ഒന്ന് ഒതുക്കിക്കിട്ടാൻ അവർ ഓരോരുത്തരും പലരീതിയിൽ ശ്രമിച്ചതിന്‍റെ ഭാഗമാണ് ഇത്, എന്ന് തോന്നുന്നു.

Image
Last edited by VED on Mon Oct 30, 2023 11:56 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും താഴ്ചകളും


എന്നാൽ ഒരു വ്യക്തിക്ക് പലതരത്തിലുള്ള, പെട്ടെന്ന് കാണാനോ, ശ്രദ്ധിക്കാനോ ആവാത്ത ഉയർന്ന പീഠങ്ങളോ, താഴ്ചകളോ ഉണ്ടാവാം.

ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രീകരണം ഇവിടെ നൽകാം.

ഏതാണ്ട് 1980കൾ. ഈ എഴുത്തുകാരൻ തിരുവനന്തപുരത്തിന് അടുത്തുള്ള വർക്കല റെയ്ൽവേ സ്റ്റേഷനിൽ നിൽക്കുന്നു. കൊളെജിൽ വച്ച് കാണാറുള്ള ഒരു സഹപാഠിയെ അവിടെ വച്ച് കണ്ട് മുട്ടുന്നു. യതോരു മുൻ പരിചയവും ഇല്ലെങ്കിലും, ഒരേ കോളെജിൽ പഠിക്കുന്നവർ മറ്റൊരു ദിക്കിൽ വച്ച് കണ്ട് മുട്ടിയതിനാൽ, ഒന്നിച്ചു നിന്ന് സംസാരിക്കുന്നു. രണ്ടു പേരും ഒരേ പ്രായക്കാർ. ഒരേ കോളജിൽ പഠിക്കുന്നു. വ്യക്തിത്വത്തിൽ വ്യത്യസ്തരാണെങ്കിലും, മറ്റ് രീതിയിൽ ഈ രാജ്യത്തിലെ പൗരന്മാർ എന്നതിൽ യാതോരു വ്യത്യാസവും ഇല്ലതന്നെ.

അപ്പോഴാണ്, തീവണ്ടിവന്നത്. ഈ ആളുടെ ബന്ധുജനങ്ങൾ ഒന്നുരണ്ടു പേർ പ്രത്യക്ഷപ്പെട്ടു. ഇവർ തീവണ്ടി കമ്പാർട്ട്മെന്റിലേക്ക് കയറി. ഇതിന് ശേഷം ഈ എഴുത്തുകാരനും കയറാൻ ആരംഭിച്ചു. അപ്പോഴാണ്, അവർ തടഞ്ഞ്. അത് ഫസ്റ്റ് ക്ളാസ് കമ്പാർട്ട്മെന്റാണ്. അവർ റെയ്ൽവേയ്സിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ മകനും മറ്റും ആണ്. ഫസ്റ്റ് ക്ളാസ് യാത്ര അവർക്ക് സൗജന്യമാണ് എന്നാണ് സൂചന തന്നത്. അവർക്ക് അതിനുള്ള അനുവാദ പത്രം കൈയിൽ ഉണ്ടാവാം.

ഈ ചിത്രീകരണം തന്നത്, വ്യക്തികൾ തമ്മിൽ പെട്ടെന്ന് വ്യക്തമാകാത്ത പലവിധ വ്യത്യാസങ്ങളും ഉണ്ടാവും എന്നതിനെ ചിത്രീകരിക്കാനാണ്. മന്ത്രിയുടെ ബന്ധു / ചങ്ങാതി, ഐഏഎസ്സുകാരന്‍റെ സഹോദരൻ, പോലീസ് ഇൻസ്പെക്ടറുടെ മകൻ, പോലീസ് കോൺസ്റ്റബിളിന്‍റെ അച്ഛൻ, പോലീസ് ഐജിയുടെ ശിപായിയുടെ അനന്തിരവൻ, വില്ലെജ് ഓഫിസറും ഭാര്യ തുടങ്ങി അനവധി ചരടുകൾ ഒരുവ്യക്തിയുടെ മേൽ പതിക്കുന്നുണ്ടാവും. അവ ഒന്ന് യഥാവിധം, അനുയോജ്യമായ സാമൂഹികാന്തരീക്ഷത്തിൽ സൂചിപ്പിച്ചാൽ മതി, ഫ്യൂഡൽ ഭാഷകളിൽ, ചൂണ്ടയിൽ കുടുങ്ങിയ മീനിനെ മുകളിലേക്ക് വലിക്കുന്നത് മാതിരി, മുകളിലേക്ക് ഒരു വലിയാണ്. ഭാഷാ കോഡുകളുടെ പടിപടിയായുള്ള അട്ടികളിലൂടെ ഒരു ഓടിക്കയറലാണ് (മലബാറി: പാഞ്ഞുകയറ്റമാണ്), മുകളിലോട്ട്.

കൈയിൽ കാൽകാശില്ലാത്ത ഒരു വ്യക്തി, ഒരു അനുയോജ്യമായ വേദിയിൽ വച്ച് വെളിപ്പെടുത്തുന്നു, താൻ, പോലീസ് ഡിഐജിയുടെ സഹോദരനാണ് എന്ന്. അത് മതി, ഒരു വൻ ആസ്തിയുടെ രേഖ വെളിപ്പെടാൻ.

ഈ വക സാമൂഹിക മനോഭാവം മറ്റൊരു സാമൂഹിക സവിശേഷതയ്ക്ക് അവസരം നൽകുന്നുണ്ട്. വൻ ബന്ധങ്ങൾ ഉള്ള ആളുകൾ എന്ത് വിലകൊടുത്തും ആ വക ചരടുകൾ മുറിക്കില്ല. വലിയ ഉദ്യോഗസ്ഥൻ തന്‍റെ മകനോടോ, സഹോദരനോടോ മറ്റോ എത്രതന്നെ കലഹിച്ചാലും, ഈ കൂട്ടർ ബന്ധം അറ്റതാക്കില്ല. കാരണം, ഈ ചരടുംവെട്ടി പുറം ലോകത്തിലേക്ക് കടന്നാൽ ഭാഷാകോഡുകളുടെ മറ്റെ അറ്റത്തേക്കാണ് മറ്റ് ആളുകൾ വലിച്ചിഴക്കുക. അദ്ദേഹവും, സാറും (മലബാറി: ഓരും, ഇങ്ങളും) മറ്റും പൊടുന്നനെ അവനും, നിങ്ങളും, നീയും (മലബാറി: ഓനും, ഇഞ്ഞിയും) മറ്റുമാകാൻ ഈ ഒരു ബന്ധം വിട്ട് നീങ്ങൽ സൗകര്യപ്പെടുത്തും.

ഇത് വ്യക്തിത്വപരമായി നോക്കിയാൽ, ദേവൻ അസുരനാകുന്ന രീതിയിലുള്ള ഉൾപരിവർത്തനമാണ് (mutationആണ്). ആളിന്‍റെ ഉള്ളിന്‍റെ ഉള്ള് കുഴഞ്ഞ് പോകും. ശരിരത്തിലെ കോടാനുകോടി ജീവകോശങ്ങളിൽ ഈ പിരിഞ്ഞിരിക്കുന്ന അവസ്ഥ പുകഞ്ഞ് നിൽക്കും. ആ കോശങ്ങളെ രൂപകൽപ്പന ചെയ്യുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ വ്യതിചലനം സംഭവിക്കും.

ഇത് മറ്റൊരു വടംവലിയെക്കൂടി സൗകര്യപ്പെടുത്തുന്നു. വലിയ ബന്ധങ്ങളും ചെറിയ ബന്ധങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വലിക്കുമ്പോൾ, ആളുകൾ വെപ്രാളപ്പെട്ട്, വലിയ ബന്ധങ്ങളിലേക്ക് ആയും.

Image
Last edited by VED on Mon Oct 30, 2023 11:56 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. ഉള്ളതിനേക്കാൾ കുറച്ച് സൂചിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ആൾ


ഈ എഴുത്തുകാരന്‍റെ പിതാവ് ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് ഇഹലോകവാസം അവസാനിപ്പിച്ച്, തിരിച്ച് പോയി. ഭാഷാകോഡുകളുടെ ഒരു പ്രത്യേക സവിശേഷതയെക്കുറിച്ച് സൂചിപ്പിക്കുന്ന അവസരത്തിൽ ഈ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ പിന്നീട് സൂചിപ്പിച്ചേക്കാം. Malabar District Medical Boardലെ ഒരു ഇന്ത്യൻ സിസ്റ്റംസ്

ഓഫ് മെഡിസിൻ ഡോക്ടറായിരുന്നു. എന്നാൽ ഈ എഴുത്തുകാരൻ ജനിക്കുന്നതിന് തൊട്ടുമുൻപായി ഈ സ്ഥാനത്തിൽ നിന്നും രാജിവച്ചു.

ഈ എഴുത്തുകാരന്‍റെ മാതാവ് കേരളാ സംസ്ഥാനത്തിലെ ഒരു സർക്കാർ വകുപ്പ് മേധാവിയായി വിരമിച്ച ആളാണ്.

കൂടെപ്പിറപ്പുകളിൽ ഒരാൾ കേന്ദ്ര സർക്കാർ ഉടമസ്ഥതിയിലുള്ള ഒരു ശ്രേഷ്ഠമെന്ന് (Eliteഎന്ന്) നിർവ്വചിക്കപ്പെടുന്ന ഒരു എഞ്ചിനിയറിങ്ങ് കോളജിലെ ഇലക്ട്രോണിക്സ് വകുപ്പ് പ്രൊഫസറാണ്.

രണ്ടാമത്തെ ആൾ ഒരു പീഡിയാട്രീഷ്യനാണ് (Pædiatricianആണ്)(ശിശുരോഗ വൈദ്ഗ്ദ്യം ഉള്ള ഡോക്ടർ).

മൂന്നാമത്തെ ആൾ ഒരു വിദേശ പത്രത്തിൽ നിന്നും പത്രാധിപ സ്ഥാനത്ത് നിന്നും ഏതാനും മാസങ്ങൾക്ക് മുൻപ് വിരമിച്ച ആളാണ്.

മുകളിൽ സൂചിപ്പിച്ച ഈ ചെറുവിവരം ഈ പ്രാദേശിക സാമൂഹികാന്തരീക്ഷത്തിൽ, മധ്യവർഗ്ഗികളായ (middle-class ആയ) ജനക്കൂട്ടങ്ങൾക്കിടയിൽ ഒരു വൻ മുതൽക്കൂട്ടവും, ആസ്തിയുമായാണ് കാണപ്പെടുക. പലർക്കും ശരിക്കും പറഞ്ഞാൽ ഈ വിധ അടുത്ത ബന്ധം സൂചിപ്പിക്കാൻ ആവുക എന്നുള്ളത് തന്നെ ഒരു സ്വപ്ന സാക്ഷാത്ക്കാരമായി തോന്നാം.

എന്നാൽ ഈ എഴുത്തുകാരൻ ജീവിതത്തിൽ പലപ്പോഴും ഒരു Master of Understatement (ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ആൾ) ആയിരുന്നു.

പലപ്പോഴും പുറം നാടുകളിൽ ജീവിക്കുന്ന അവസരങ്ങളിൽ പ്രകടമായിത്തന്നെ അറിഞ്ഞവിവരം ഈ വിധ ഓരോ ബന്ധ സൂചനാ വാക്യവും ഒരു വ്യക്തിയെ സാമൂഹിക മുകൾത്തട്ടിലേക്ക് ബന്ധിപ്പിക്കുകയും വലിച്ച് ഉയർത്തുകയും ചെയ്യുന്ന കണ്ണികളാണ്. കാരണം, പ്രാദേശിക ഭാഷ കഠിനമായി ഫ്യൂഡൽ ചുവയുള്ളതാണ്. ഇങ്ഗ്ളിഷ് പോലുള്ളതല്ല.

ആളുകൾ ഭയപ്പാടോട് കൂടി വീക്ഷിക്കുന്ന, പ്രാദേശിക സാത്താൻ ഭാഷയിലെ നീ (ഇഞ്ഞി), അവൻ (ഓൻ), അവൾ (ഓള്), എടാ (ആനെ), എടി (അളെ), അവറ്റകൾ (ഐറ്റിങ്ങൾ) തുടങ്ങിയ പലവിധ പദപ്രയോഗങ്ങളിൽനിന്നും, അവ ഒരുക്കുന്ന സാമൂഹിക കെണികളിൽനിന്നും ഉയരങ്ങളിലേക്ക് പതഞ്ഞ് പൊങ്ങിനിൽക്കാൻ വളരെ ശക്തമായി സഹായമേകുന്ന വിവരങ്ങളാണ് ഈ വിധ കണ്ണികൾ.

എന്നാൽ ഈ വിധ സൂചനകൾ ഒന്നുംതന്നെ പുറത്ത് പറയാതെ നടന്നാൽ, ശരിക്കും പറഞ്ഞാൽ, ഈ ഉപഭൂഖണ്ടത്തിലെ പൈശാചിക ഭാഷകളുടെ ഉള്ളിലിരിപ്പ് ശരിക്കും അനുഭവിച്ചറിയാനുള്ള പഴുതുകൾ കാണ്ടെത്താൻ ആവും. മറ്റുള്ളവരെ സാമൂഹികമായി പ്രതിയോഗികളായി മനസ്സിലാക്കുകയും, വശ്യമായി പെരുമാറി, അവരെ കുടക്കിയിടാനായി കെണിയും കള്ളക്കുഴിയും ഒരുക്കി, കാത്ത് കഴിയുന്ന ഒരു മാനസിക ഭാവം ഈ നാട്ടിൽ ഉണ്ട് എന്ന് അറിയണമെങ്കിൽ ഈ വിധ ജീവിതാനുഭവങ്ങൾ, സമൂഹികമായി യാതോരു കവചവുമില്ലാതെ കണ്ടറിയണം.

ഇതിന് പകരം, വിഡ്ഢി സാങ്കേതിക പദങ്ങൾ നിറച്ച് വച്ചിട്ടുള്ള ഏതെങ്കിലും സാമൂഹിക ശാസ്ത്രത്തിന്‍റെ എന്തെങ്കിലും കോളജ് പാഠ പുസ്തകം പഠിച്ചത് കൊണ്ടോ, ആ ശാസ്ത്രത്തിൽ ഡോക്ട്റെയ്റ്റ് എടുത്തത് കൊണ്ടോ ആവും എന്ന് തോന്നുന്നില്ല.

Image
Last edited by VED on Mon Oct 30, 2023 11:56 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന അവസരത്തിൽ കൈവശമുള്ള കവചവും ആയുധവും


കവചത്തിന്‍റെ കാര്യം പറഞ്ഞപ്പോൾ, വീണ്ടും ഓർമ്മിപ്പിക്കേണ്ടത്, ഈ എഴുത്തുകാരൻ യാതോരു കവചവും ആയുധവും ഇല്ലാതെയല്ല സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടിയത് എന്നുള്ളതാണ്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം എന്ന അതി അമാനുഷികമായ ഭാഷാ സോഫ്ട്വേർ എന്നും കൈവശം ഉണ്ടായിരുന്നു. ഈ സോഫ്ടേറിന്‍റെ പൂർണ്ണമായ ശക്തി തിരിച്ചറിയണമെന്നുണ്ടെങ്കിൽ മറ്റ് സാമൂഹിക കവചങ്ങൾ ഇല്ലാതെ നിൽകുന്ന അവസരം ലഭിക്കേണം.

ഈ വിധ ലക്ക് കെട്ട, സർക്കസിലെ Flying trapeze മാതിരിയുള്ള ജീവിത അനുഭവത്തിൽ ഒരു പ്രത്യേക കാഴ്പപ്പാട് ലഭിക്കുകയുണ്ടായി. അത് ഇത്രയേയുള്ളു. പലവിധ വ്യാപാരങ്ങളിൽ രാജ്യത്തിന്‍റെ പലദിക്കിലും പലപ്പോഴും ജീവിക്കുന്ന അവസരങ്ങളിൽ, പലപ്പോഴും സാമ്പത്തികമായി ഇടിച്ചിൽ സംഭവിക്കും. അപ്പോഴെല്ലാം, സാമൂഹികമായി അടിത്തട്ടിൽ നിന്നും പടപൊരുതി പൊന്തിനിൽക്കുന്നവരെ സാമീപ്യത്തിൽ കണ്ടിട്ടുണ്ട്. അവർ അവരുടെ ഉയരങ്ങളിലാണ്. എന്നാൽ ഈ എഴുത്തുകാരൻ കുഴിയിൽ പെട്ട അവസ്ഥയാണ്.

അവർ പൊളിഞ്ഞ് നിലംപതിച്ചാൽ സാമൂഹികമായി വളരെ ആഴങ്ങളിലേക്കാണ് പതിക്കുന്നത്. ഈ എഴുത്തുകാരൻ, എല്ലാ പാതകളും അടഞ്ഞ് നിലപതിക്കുന്നത്, നേരത്തെ സൂചിപ്പിച്ച ബന്ധങ്ങൾ രുപപ്പെടുത്തിയ പീഠത്തിലേക്കാണ്. ഈ വിവരം പലപ്പോഴും പലർക്കും അതി ഗംഭീരമായുള്ള അസ്വാസ്ഥ്യം വരുത്തിയിട്ടുണ്ട് എന്നുള്ളതും വാസ്തവം തന്നെ. കാരണം, താഴെക്കിടയിൽ ഉള്ളവരോട് സമത്വം തൊന്നിപ്പിക്കുന്ന രീതിയൽ പെരുമാറിയാൽ, അവരിൽ സ്നേഹമല്ല പലപ്പോഴും പ്രകടമാകുക. മറിച്ച്, മത്സരബുദ്ധിയും, പ്രതികാര ദാഹവും, കടിച്ച്പിടിച്ച് അവരുടെ നിലയിൽ പിടിച്ച് നിർത്താനും ഉള്ള അഭിലാഷമാണ് വരിക.

അതേ സമയം താഴെക്കിടയിലുള്ളവരെ ഞെട്ടിച്ച് നിർത്തുകയോ, തരംതാഴ്ത്തി നിർത്തുകയോ ചെയ്താൽ, അവരിൽ ബഹുമാനമാണ് വരിക. ഫ്യൂഡൽ ഭാഷാ കോഡുകളുടെ പെരുമാറ്റം ഈ വിധമാണ്.

വേറെയും ഒരു അവസ്ഥാവിശേഷം പറയാം. ഫ്യൂഡൽ ഭാഷയാണ് എല്ലായിടത്തും. ബന്ധം പറയുമ്പോൾ, ഇങ്ഗ്ളിഷിലുള്ള വെറും He, Him, His, She, Her, Hers തുടങ്ങിയ ബന്ധങ്ങൾ അല്ല ആളുകൾക്ക്. മറിച്ച്, അദ്ദേഹമോ അതോ അവനോ, അവരോ അതോ അവളോ, അങ്ങോ അല്ലെങ്കിൽ നീയോ, സാറമ്മാരോ അതോ അവന്മാർ തുടങ്ങിയ രീതിയിൽ ഒരു വ്യക്തിയുടെ ബന്ധങ്ങളെത്തന്നെ മൃഗീയമായി തരംതിരിക്കുന്ന ഭാഷകളാണ് ഈ നാട്ടിൽ ഉള്ളത്.

ഈ രാജ്യത്തിലെ ഏതാണ്ട് 90 ശതമാനം ആളുകളുടേയും ബന്ധുജനങ്ങൾ, ഇന്ത്യൻ ഉദ്യോഗസ്ഥ വർഗ്ഗത്തിന്‍റെ കാഴ്ചപ്പാടിൽ, വെറും, നീ, അവനും, അവളും, അവറ്റകളും മറ്റുമാണ് എന്നുള്ളതാണ് വാസ്തവം. ബാക്കിവരുന്ന ഏതാണ്ട് 15 കോടി ജനങ്ങൾ ഇതിന് മുകളിൽ നിന്ന് വൻ സ്വർഗ്ഗഗോപുരങ്ങൾ വരെയുള്ള ഉയരങ്ങളിൽ നിലകൊള്ളുന്നു.

താഴെയുള്ളവർ തമ്മിൽത്തമ്മിൽ കടിച്ച് കീറി ജീവിക്കുന്നു. അവർ അവരെ പൊട്ടന്മാരാക്കുന്ന വിപ്ളവ നേതാക്കൾക്ക് അടിയറവ് പറയുന്നു. ഈ വിപ്ളവ നേതാക്കളോ, ജനങ്ങളെ ഈ മൃഗീയ ഭാഷകളുടെ ഒത്താശക്കാരും ആക്കിനിർത്തുന്നു. പൈശാചിക ഭാഷകളെ സ്നേഹിക്കാനായി അവർ ആഹ്വാനം നൽകുന്നു.

ഈ ഉപഭൂഖണ്ടത്തിൽ ഏവർക്കും ഇങ്ഗ്ളിഷ് പഠിപ്പിക്കുമെന്ന് തീരുമാനമെടുത്ത English East India Companyയുടെ ദിവ്യമായ ആത്മസത്ത മനസ്സിലാക്കണമെങ്കിൽ, ഫ്യൂഡൽ ഭാഷാ-സാമൂഹിക യാഥാത്ഥ്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്ത വിപ്ളവ സിദ്ധാന്തങ്ങളുടെ പിടിയിൽ നിന്നും മനസ്സിനെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.

Image
Last edited by VED on Mon Oct 30, 2023 11:56 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്, സംവരണം ചെയ്യപ്പെട്ട തൊഴിലുകൾ



സാമൂഹിക ആശയവിനിമയ കോഡുകൾ നിർമ്മിക്കുന്ന, രണ്ട് എതിർദിശയിൽ ഉള്ള ധ്രുവങ്ങളിൽ നിന്നും കാര്യങ്ങളെ വീക്ഷിച്ചാൽ, ഇങ്ഗ്ളിഷിൽ ചിന്തിക്കാൻ പോലും ഹേതു ലഭിക്കാത്ത പല വീക്ഷണവിശേഷങ്ങളും മനസ്സിൽ വന്ന് പതിക്കും.

ഉദാഹരണത്തിന്, ഉദ്യോഗസ്ഥരുടെ വൻ ഭാവങ്ങളും, പൊതുജനത്തിന്‍റെ എന്ത് ദാസ്യഭാവംകാട്ടിയും കാര്യം സാധിച്ചെടുക്കാനുള്ള ത്വരയും ഒരു ഭാഗത്ത്. അത് പോലുള്ള പലതും.

ഇതിനെക്കുറിച്ചെല്ലാം വൻവിവരങ്ങൾ മനസ്സിൽ ഉണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാര്യം കൂടി മനസ്സിൽകടന്നുവരുന്നു. മാനസികമായും സാമൂഹികമായും ദാസ്യപ്പെടുത്തപ്പെടുന്നവരുടെ, അതിനോടുള്ള താൽപ്പര്യം.

ഒരു നിത്യ സംഭവത്തിൽനിന്നും ഉള്ള ഒരു സംഭവചിത്രീകരണം നൽകാം.

കുടുംബ ബന്ധത്തിൽ 3 ടൺ National Permit പിക്കപ്പ് ലോറി ഒരു കാലത്ത് ഉണ്ടായിരുന്നപ്പോൾ, ഈ എഴുത്തുകാരൻ ആ വാഹനം ഓടിച്ച് പരിചയം ഉണ്ടായിരുന്നു.

ഒരിക്കൽ വടക്കൻ ഇന്ത്യയിലെ ഒരു പ്രദേശത്തേക്ക് ഈ വാഹനത്തിൽ യാത്രചെയ്യുകയായിരുന്നു. വാഹനം ഓടിക്കാനായി ഔപചാരികമായി ഒരു ഡ്രൈവർ ഉണ്ട്. പോരാത്തതിന്, ആ ആൾക്ക് സഹായിയായി മറ്റൊരു ആളും വാഹനത്തിൽ ഉണ്ട്.

പൊതുവെ പോലീസുകാരും മറ്റ് കീഴ് നിലവാരങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരും വളരെ മര്യാദയില്ലാതെയാണ് ഡ്രൈവറോടും, സഹായിയോടും പലയിടത്ത് നിന്നും പെരുമാറുന്നതായി കണ്ടത്. എന്നാൽ, ഈ വക പെരുമാറ്റങ്ങളിൽ യാതോരു തെറ്റോ അപമര്യാദയോ ഉളളതായി ലോറി ഡ്രൈവർക്കോ, അയാളുടെ സാഹായിക്കോ തോന്നിയതായി അനുഭവപ്പെട്ടില്ല.

പ്രാദേശിക സ്ക്കൂളുകളിൽ അദ്ധ്യാപകർ നീ, എടാ, എടീ എന്നെല്ലാം വിദ്യാർത്ഥിയെ സംബോധനചെയ്താൽ വിദ്യാർത്ഥിക്ക് അതിൽ യാതോരു പ്രശ്നവും ഉണ്ടാവില്ലാ എന്നത് മാതിരി.

കർണാടകാ-മഹാരാഷ്ട്രാ അതിർത്തിയിൽ ഉള്ള ബെൽഗോം സെയ്ൽസ് ടാക്സ് ചെക്ക് പോസ്റ്റിൽ വച്ച്, ഡ്രൈവറേയും, സഹായിയേയും, സെയ്ൽസ് ടാക്സ് വാകുപ്പിലെ ശിപായിയും, ഗുമസ്തരും നീ, എടാ എന്നെല്ലാമുള്ള വാക്കുകളാൽ തന്നെയാണ് സംബോധന ചെയ്തത്. വണ്ടി ഇങ്ങോട്ട് മാറ്റിയിട് എടാ, അങ്ങോട്ട് മാറ്റിയിട് എടാ, എന്നെല്ലാമുള്ള രീതിയിൽ ആണ് കൽപനകൾ നൽകപ്പെട്ടത്.

ഒരിടത്ത് വച്ച്, സർക്കാർ ശിപായി ഡ്രൈവറിൽ നിന്നും ബില്ലും മറ്റും പോക്കറ്റിലിട്ട് നടന്ന് നേരെ ഒരു ചായക്കയിൽ പോയി ആൾക്കൂട്ടത്തിൽ ഇരുന്ന് ചായകുടിക്കുന്നു. ഡ്രൈവർ അവിടെ പോയി ആ ആളോട് എന്തെല്ലാമോ കെഞ്ചി, നമസ്ക്കരിച്ച്, കാലുപിടിക്കുന്നത് പോലെ കാണിച്ച്, കടലാസുകൾ തിരിച്ച് കരസ്ഥപ്പെടുത്തുന്നു.

എന്നാൽ ഡ്രൈവർക്കോ അയാളുടെ സഹായിക്കോ ഇതിലൊന്നും യാതോരു പ്രശ്നവും കണ്ടില്ല. മറിച്ച് വൻ കാര്യ സാധ്യം നടത്തിയ മനോഭാവം.

കോളെജ് പ്രൊഫസറിൽ നിന്നും ലാബ് റെക്കോഡിൽ (Lab Record) ഒപ്പും സീലും വാങ്ങിച്ച കോളജ് വിദ്യാർത്ഥിയുടെ അതേ മനോഭാവം.

എന്നാൽ ഈ എഴുത്തുകാരന് സാമൂഹിക ധ്രുവങ്ങളുടെ അങ്ങേയറ്റത്ത് നിന്നും കാര്യങ്ങളെ വീക്ഷിക്കുവാനുള്ള ഒരു മാനസികാവസ്ഥ ഉള്ളതിനാൽ, ഈ വിധ പെരുമാറ്റങ്ങൾ ഭരണഘടനാ ചട്ടങ്ങളുടേയും, ഇവിടെ ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കാൻ ശ്രമിച്ച സാമൂഹിക ആശയവിനിമയ കോഡുകളുടേയും ലംഘനമാണ് എന്ന് തിരിച്ചറിവ് ലഭിച്ചിരുന്നു.

എന്നാൽ, ഈ പിശകുള്ള അവസ്ഥയിൽ മാറ്റം വരുത്താൻ ഡ്രൈവർക്കോ അയാളുടെ സഹായിക്കോ താൽപര്യം ഉള്ളതായി തോന്നിയില്ല.

അത് ഇങ്ങിനെയാണ്:

ഉദ്യോഗസ്ഥരും പോലീസുകാരും നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് സംസാരിക്കുന്നവരാണ് എന്ന് കരുതുക. അതേ പോലെ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് പഠിച്ചവരാണ് ലോറി ഡ്രൈവർമാരായി നിയമിക്കപ്പെടുന്നത്. ഈ രണ്ട് കൂട്ടരും തമ്മിലുള്ള ആശയവിനിമയം വളരെ ഉയർന്നനിലവാരത്തിലുള്ളതും, അന്യോന്യം തരംതാഴ്ത്തുന്നതോ, വിധേയത്വം കാണിക്കുന്നതോ ആവില്ല.

എന്നാൽ, അങ്ങിനെ വരുമ്പോൾ, ആർക്കും ലോറി ഡ്രൈവർ ആകാനുള്ള താൽപ്പര്യം വരും. ഇന്ന് ഈ വക തൊഴിലുകൾ, ഈ വക തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്, സംവരണം ചെയ്തത് പോലെയാണ്. മറ്റുള്ളവർ ഈ വക തൊഴിലുകൾക്കായി മത്സരിക്കില്ല.

Image
Last edited by VED on Mon Oct 30, 2023 11:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത് ജീവിക്കുന്നവരുടെ നിസ്സാഹയതാ അവസ്ഥയും ദാരുണമായ ചുറ്റുപാടുകളും


ഒരു കാര്യം കൂടി മനസ്സിൽ കയറിവന്നിരിക്കുന്നു. ഫ്യൂഡൽ ഭാഷകളുടെ സവിശേഷതകളെക്കുറിച്ച്. അതും, ഈ എഴുത്തുകാരന്‍റെ വ്യതിചലിച്ച ജീവിത പാതയിൽനിന്നും ലഭിച്ച ഒരു മുതൽക്കൂട്ടായ വിവരം ആണ്.

സാമൂഹികമായി യാതോരു അടിത്തട്ടും പീഠവും പ്രദർശിപ്പിക്കാതെ ഫ്യൂഡൽ ഭാഷകൾ തിങ്ങിനിറഞ്ഞിരിക്കുന്ന പല ദിക്കിലും ജീവിക്കുമ്പോൾ, ശൂന്യാകാശത്തിൽ പെട്ടത് പോലെയാണ്. സാമൂഹികമായും വ്യക്തിത്വപരമായും ഉള്ള പല സവിശേഷതകളും ന്യൂനതകളും അവയുടെ പൂർണ്ണമായ ബലത്തിൽ അനുഭവപ്പെടാം.

ഇങ്ങിനെ ഒരു അനുഭവം ഈഎഴുത്തുകാരന് അതിന്‍റെ പൂർണ്ണ ശക്തിയിൽ ലഭിച്ചില്ലാ എങ്കിലും, അവയുടെ സൂചനകൾ പലപ്പോഴും ലഭിച്ചിരുന്നു. സാമൂഹിക വലുപ്പവും ബലഹീനതയും വാക്ക് കോഡുകളിലൂടെ ഒന്ന് ഓടിക്കുമ്പോൾ ഉളവാകുന്ന പ്രതിഭാസം.

യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത് ജീവിക്കുന്നവരുടെ നിസ്സാഹയതാ അവസ്ഥയും ദാരുണമായ ചുറ്റുപാടുകളും (Vulnerablity and total helplessness) ഈ ഉൾക്കാഴ്ചയിൽനിന്നും ലഭിച്ചേക്കാം. കാരണം പ്രാദേശിക ഭാഷാ കോഡുകൾ അതീവ ദുഷ്ട സ്വഭവമുള്ളതും ബലക്ഷയമുള്ളവരെ പരിക്കേൽപ്പിക്കുന്നതും ആണ്.

ശൂന്യാകാശത്തിൽ പെട്ടമാതിരിയുള്ള ഈ അവസ്ഥയിൽ നിന്നും ഒരു വിവരം ലഭിച്ചത്, ഫ്യൂഡൽ ഭാഷകൾക്ക് വ്യക്തികളെ വെള്ളത്തിലെ ചുഴിയിലെന്നപോലെ (Whirlpoolലെന്നപോലെ), വട്ടത്തിൽ കറക്കിക്കറിക്കി സാമൂഹിക അടിത്തട്ടിൽ എത്തിക്കാനുള്ള ഒരു കഴിവിനെക്കുറിച്ചാണ്.

ഒരാൾ മറ്റൊരാളെ പരിചയപ്പെടുന്നു. രണ്ടാമത്തെ ആൾ, അയാളെക്കാൾ താഴെയുള്ള ആളോട് ഈ ആളെക്കുറിച്ച് സൂചിപ്പിക്കുന്നു:അവനെ അറിയുമോ? അവൻ ഈ തരക്കാരനാണ്.

മൂന്നാമൻ അയാളെക്കാൾ താഴെയുളള ആളോട് ഇതേ സംഭാഷണം നൽകുന്നു. അങ്ങിനെ ആദ്യത്തെ ആളെ ഒരു 'അവൻ' ആക്കി, താഴോട്ട് താഴോട്ട് എത്തിക്കുന്നു, വട്ടക്കണ്ണിയിലെ ഓരോരുത്തരും.

ഇത് ചുഴിയിൽ പെട്ട അനുഭവം. സാമൂഹിക നിലവാരങ്ങളുടെ അടിത്തട്ടിലേക്ക് ആളെ ചുരുട്ടി ഉരക്കും.

അതേ സമയം ആദ്യത്തെ ആൾ ഒരാളെ പരിചയപ്പെടുന്നു. ആ ആൾ അയാളെക്കാൾ പദവിയിലുള്ള ഒരാളോട് പറയുന്നു: അവരെ / സാറിനെ / അദ്ദേഹത്തെ അറിയുമോ? അദ്ദേഹം വലിയ ആളാണ്.

ഈ സംഭാഷണം ഓരോ ആളും ആ ആളുടെ മുകൾ സ്ഥാനത്ത് ഉള്ള ആളോട് പറയുന്നു. വാക്കുകൾ ആദ്യത്തെ ആളെ പമ്പരം പോലെ കറക്കുന്നത് വാക്ക് കോഡുകളുടെ മുകളിലേക്കാണ്. നീരുറവകളിൽ നിന്നും വെള്ളം മുകളിലേക്ക് കുതിച്ച് ഉയരുന്ന അനുഭവമാണ്.

ഇങ്ഗ്ളിഷ് പോലുള്ള നിരപ്പ് സ്വാഭാവമുള്ള ഭാഷകൾക്ക് ആകാത്ത ഒരു കഴിവാണ് ഇത്. എത്ര പൊക്കിയിട്ടാലും, കീഴോട്ടിട്ടാലും, ആൾ വെറും Heയും Himഉം Hisഉം Sheയും Herഉം Hersഉം മറ്റും തന്നെ.

Image
Last edited by VED on Mon Oct 30, 2023 11:57 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി വളരുന്നമ്പോൾ ഉളവാകുന്ന തിളക്കം


ഇങ്ഗ്ളണ്ടിലും, അമേരിക്കയിലും, ഓസ്ട്രെയ്ലിയയിലും, ന്യൂസീലണ്ടിലും പോയി, ജീവിക്കുന്ന, ഈ ഉപദ്വീപലെ ആളുകൾക്ക് വേണമെങ്കിൽ സ്വന്തം മക്കളെ, അവരുടെ പാരമ്പര്യ ഫ്യൂഡൽ ഭാഷകൾ പഠിപ്പിക്കാതെ വളർത്താനാവും. ഇങ്ങിനെ ചെയ്താലും ഇല്ലെങ്കിലും, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ജനിച്ച് വളരുന്ന ഈ വക കുട്ടികൾക്ക് ലഭിക്കുന്ന മാനസിക സ്വാതന്ത്ര്യം, അവരുടെ പാരമ്പര്യ രാജ്യത്ത് ഒരു ഉയർന്ന ഉദ്യോഗസ്ഥന് പോലും സങ്കൽപ്പിക്കാൻപോലും ആവാത്ത തരത്തിലുള്ളതാണ്.

എന്നാൽ ഇക്കൂട്ടരിൽ, അവരുടെ പാരമ്പര്യ ഫ്യൂഡൽ ഭാഷ മനസ്സിൽ ഉണ്ടെങ്കിൽ, അത് അവരുടെ വ്യക്തിത്വത്തെ വെറെ ഒരു ദിശാസ്ഥാനത്ത് നിർത്താൻ സാധ്യതയുണ്ട്.

എന്തൊക്കെയായാലും, കുട്ടികളുടെ ശാരീരികവും മാനസികവും ആയ വ്യക്തിത്വം വളരെ ഉയർന്നിരിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഈ കൂട്ടർ ഈ ഉപദ്വീപിലെ ജനവിഭാഗങ്ങളിൽ പെട്ടവർതന്നെയാണോ എന്ന് സംശയം വരെ തോന്നാനാവും വിധം അവരുടെ വ്യക്തിത്വത്തിൽ മാറ്റം സംഭവിച്ചിരിക്കാം.

അതേ സമയം ഇവിടെ ഓർക്കേണ്ടുന്ന കാര്യം ഇന്ന് യാതോരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിലും കലർപ്പില്ലാത്ത, മാനസികവും സാമൂഹികാന്തരീക്ഷപരവും ആയ മൗലികമായ ഇങ്ഗ്ളിഷ് ലഭ്യമില്ലായെന്നുള്ളതാണ് വാസ്തവം. കഴിഞ്ഞ ഏതാണ്ട് 30 വർഷങ്ങൾക്കുള്ളിൽ. എല്ലാം കലങ്ങിമറഞ്ഞിരിക്കുകയാണ്.

ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

VARUNAജനിക്കുന്നതിന് മുൻപേ തന്നെ ഇങ്ഗ്ളിഷ് അന്തരീക്ഷത്തിന്‍റെ ഒരു തേജോവലയം ചുറ്റുപാടുകളിൽ പടർത്തിയിരുന്നു. ജനിച്ച വ്യക്തിക്ക് തന്നെ ശാരീരിക വ്യക്തിത്വത്തിൽ കാര്യമായ ഒരു തിളക്കവും വ്യത്യാസവും വളരെ വ്യക്തമായിത്തന്നെ കാണപ്പെട്ടിരുന്നു.

ഈ തരം തിളക്കം മറ്റ് പലരീതിയിലും വ്യക്തിത്വത്തിൽ വരാവുന്നതാണ്. വലിയ കുടുംബം, വലിയ ബഹുമാനം ലഭിക്കുന്ന വ്യക്തിയുടെ സന്തതി, താഴ്ന്ന സ്ഥാനങ്ങളിൽ ജീവിക്കുന്നവരിൽ നിന്നും ഒരാൾ ഉയർന്ന തൊഴിലിൽ കയറുന്നു, കായിക പരിശീലനത്തിൽ നിത്യേനെ പങ്കെടുക്കുന്നു തുടങ്ങിയവ പലവിധ തിളക്കം വ്യക്തിത്വത്തിൽ വരുത്താം.

എന്നാൽ ഇവിടെ കാണപ്പെട്ടത്, ഈ വിധയാതോരു മഹത്വത്തിന്‍റെയും പിൻബലമില്ലാത്ത ഒരു തിളക്കം ആയിരുന്നു.

ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെ ഇപ്പോൾ സൂചിപ്പിക്കാൻ ആവില്ല. കാരണം, അവ പറയണമെങ്കിൽ, മനുഷ്യജീവന്‍റെയും യാഥാർത്ഥ്യത്തിന്‍റേിയും അമാനുഷിക സോഫ്വടേർ കോഡുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കേണം. അത് ഇതുവരേയും ഈ എഴുത്തിൽ ചെയ്തിട്ടില്ല.

ഇങ്ഗ്ളിഷ് മാനസിക അന്തരീക്ഷം ഉളവാക്കാനും നിലനിർത്താനും ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടിയിരുന്നത്, ഫ്യൂഡൽ ഭാഷാ കോഡുകളുടെ നിഷേധാത്മക വികിരണങ്ങൾ ഈ വ്യക്തിയേയും, മാതാവിനേയും ചുറ്റുപാടുകളേയും ബാധിക്കരുത് എന്ന് ഉറപ്പിക്കലാണ്.

ഇവിടെ ചെറുതായി സൂചിപ്പിക്കാനുള്ള ഒരു വാസ്തവം, ഭാഷാ കോഡുകൾ യഥാർത്ഥത്തിൽ, ഭൗതിക ചുറ്റുപാടുകളുടെ സോഫ്ട്വർ കോഡുകളിൽ സ്വാധീനം ചലുത്തും എന്നുള്ളതാണ്.

ഇതിന്‍റെ ഒരു ചെറിയ ചിത്രീകരണത്തിനായി ഇങ്ങിനെ പറയാം. കഠിനമായ അധികാരങ്ങളുള്ള ഒരു ഇന്ത്യൻ സർക്കാർ ഓഫിസിൽ ഒരു സാധാരണക്കാരൻ കയറിച്ചെല്ലുന്നു. എത്രതന്നെ നിവർന്ന് നിൽക്കാൽ മനസ്സ് ഉറപ്പിച്ചാലും, അന്തരീക്ഷത്തിൽ ഒരു കഠിനമായ അമർത്തൽ ഉള്ളതായി അനുഭവപ്പെടും.

ഇത് മനസ്സലിൽ ഉളവാകുന്ന, ഭൗതികമായി യാതോരു അടിത്തറയും ഇല്ലാത്ത ഒരു തോന്നൽ മാത്രമാണ് എന്ന് പലരും പറയും എങ്കിലും, ഈ തോന്നൽ പോലും ഉളവാക്കുന്നത് ചില വ്യക്തമായ അമാനുഷികമായ യാഥാർത്ഥ്യത്തിന്‍റെ സോഫ്ട്വേർ കോഡുകളാണ്.

മനസ്സിൽ ഈ തോന്നൽ മാത്രമല്ല, മറിച്ച് അന്തരീക്ഷത്തിൽ തന്നെ ശക്തിയേറിയ വളവുകൾ ഈ കുഴഞ്ഞുകിടക്കുന്ന ഭാഷാകോഡുകൾ നിർമ്മിച്ചിരിക്കും. അത് ഭാഷാകോഡുകളിൽ താഴ്മയിൽ പെട്ടവരെ ബാധിക്കും. ഉയരങ്ങളിൽ പെട്ടവർക്ക് അവബോധം ലഭിക്കില്ല.

ഉദാഹരണത്തിന്, പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരന് ഈ അമർത്തൽ അനുഭവപ്പെട്ടേക്കില്ല. അയാളുടെ കൂടെ കയറിവന്ന ഭൃത്യന് അനുഭവപ്പെട്ടേക്കാം.

Image
Last edited by VED on Mon Oct 30, 2023 11:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും പക്വതയോടുകൂടിയ സമീപനം


ചുറ്റുപാടിൽ എവിടെയും ഇല്ലാത്ത ഒരു ഭാഷാ സംസ്ക്കാരം സ്വന്തം മകളിലൂടെ ഈ പ്രദേശത്തിലേക്ക് പകർത്തിയെടുക്കുക എന്ന യജ്ഞം ഈ എഴുത്തുകാരൻ സ്വന്തമായിത്തന്നെ ചെയ്യേണ്ടിയിരുന്നു. സ്വന്തക്കാർ എന്ന് പറയാവുന്ന മറ്റ് യാതോരു വ്യക്തിയിലും ഇതിനുള്ള മാനസിക പ്രതിജ്ഞാബദ്ധതയോ, കഴിവോ, കൂസലില്ലായ്മയോ ഉള്ളതായി അറിവില്ല.

VARUNA യ്ക്ക് ഏതാണ്ട് 3മാസം പ്രായം വന്നത് തൊട്ട്, ഈ എഴുത്തുകാരൻ അവരെ ആവുന്നെടുത്തെല്ലാം എടുത്തു നടക്കും. പൂർണ്ണമായ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കും.

ഫ്യൂഡൽ ഭാഷകളിൽ ചെറുപ്രായക്കാരോടും, വളരെ കീഴിൽ തൊഴിൽചെയ്യുന്നവരോടും മറ്റും ഉയന്നവർ പെരുമാറുന്ന അവസരത്തിൽ പ്രകടിപ്പിക്കുന്ന കോമാളിത്തരവും വിഡ്ഢി ഭാവങ്ങളും ഒന്നും തന്നെ ഉപയോഗിച്ചില്ല.

തോട്ടത്തിലെ ചെടികളേയും പുഷ്പങ്ങളേയും മരങ്ങളേയും പക്ഷികളേയും പരിചയപ്പെടുത്തിക്കൊടുത്തത്, ഒരു മുതിർന്ന ആളോട് മലയാളത്തിൽ പെരുമാറുന്നതിനേക്കാളും പക്വതയോടുകൂടിയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇങ്ഗ്ളിഷിൽ ഈ വിധമേ സാധാരണയായി പെരുമാറാനാകുള്ളു.

മലയാളത്തിലും, മറ്റ് ഫ്യൂഡൽ ഭാഷകളിലും നീ, നിങ്ങൾ, താങ്കൾ എന്ന രീതിയിൽ വ്യത്യസ്ത ഭാവാഭിനയത്തോടുകൂടി വ്യക്തികളോട് പെരുമാറുന്ന രീതി ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

ഇവിടെ ലക്ഷ്യം വച്ചത് സ്വന്തം മകൾ എന്ന കാര്യമല്ല. മറിച്ച് അതിനേക്കാൾ സ്വാർത്ഥമെന്ന് നിർവ്വചിക്കാവുന്ന ഒരു ലക്ഷ്യമായിരുന്നു.

ഈ എഴുത്തുകാരന്‍റെ പ്രാചീന ഗ്രന്ഥമായ March of the Evil Empires: English versus the feudal languagesൽ നൽകിയിരുന്ന ചില അവകാശ വാദങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് കണ്ടെത്തുകയെന്നതാണ് മുന്നിൽ വച്ചിരുന്ന ലക്ഷ്യം.

വ്യക്തമായി യാതോരു കോമാളിത്തരവും ഇല്ലാതെ ഇവർക്ക് (VARUNAയ്ക്ക്) പറഞ്ഞുകൊടുക്കുന്ന ഓരോ കാര്യവും അതി ഗംഭീര വേഗതയിൽ മനസ്സിൽ പതിക്കുന്നതായി അനുഭവപ്പെട്ടു. മാത്രവുമല്ല, കുടുംബക്കാരെല്ലാം വന്ന് എടുത്ത് അമ്മാനമാടുകയും ചോദ്യങ്ങൾ ചോദിക്കുകയും, കവിളിൽ നുള്ളുകയും മറ്റും ചെയ്യുന്നതും അനുവദിച്ചിരുന്നില്ല. ഇത് ചിലർക്ക് ഇഷ്ടപ്പെട്ടില്ലാ എന്നുള്ളത് ശരിയാണെങ്കിലും, VARUNAയിൽ ഒരു ഇങ്ഗ്ളിഷ് മാനസികാവസ്ഥ നിലനിർത്താൻ ഇത് സഹായിച്ചു എന്നതിൽ സംശയമുണ്ടായിരുന്നില്ല.

അന്ന് കൈവശമുണ്ടായിരുന്ന ഇരുചക്ര വാഹനത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ VARUNAയെ കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇത് എപ്പോൾ മുതലാണ് എന്ന് വ്യക്തമായി ഓർമ്മയില്ല. എന്നാൽ, അക്കാലത്ത്, നിത്യേന എതാണ്ട് 50 മുതൽ 200 കിലോ മീറ്റർവരെ, കുടുംബസമേതം യാത്രചെയ്യാറുണ്ടായിരുന്നു. ദൃശ്യവും മറ്റുംമായ രൂപത്തിൽ വളരെ അധികം വിവരം മനസ്സിൽ നിറയാൻ ഉതകുന്ന ഒരു സംഗതിയായിരുന്നു ഇത്. ഏതാണ്ട് ഒന്നരവയസ്സായപ്പോൾ, ഒരു ബെൽട്ട് ഉപയോഗിച്ച് സുരക്ഷിതപ്പെടുത്തി, VARUNAയെ ബൈക്കിന് മുന്നിൽ ഇരുത്തി വൻ ദൂരങ്ങൾ യാത്രചെയ്ത അനുഭവവും വളരെയേറയുണ്ട്.

ആരും തന്നെ പാവേ, കുഞ്ഞൻ, എടി, അളെ, ഇഞ്ഞി, നീ, അവൾ, ഓള് തുടങ്ങിയ വാക്കുകളുടെ പ്രഹരം ഏൽപ്പിക്കാനും അനുവദിച്ചില്ലാ എന്നുള്ളതും, ഗുരുതരമായ ഒരു പ്രശ്നം തന്നെയായിരുന്നു. പിതാവിന് എന്തോ ഒരു മിനിറ്റിന്‍റെയോ മറ്റോ കുറവുണ്ട് എന്ന് പലരും സൂചിപ്പിച്ചിട്ടുണ്ടാവും എന്നതിൽ സംശയമില്ലതന്നെ.

എന്നാൽ വാസ്തവം പറയുകയാണെങ്കിൽ, ഏതാണ്ട് ആറ് മാസം പ്രായം ആവുന്നതിനോട് അടുത്ത് VARUNA സംസാരിച്ചു തുടങ്ങിയെന്നുള്ളത് വാസ്തവം തന്നെ. മാത്രവുമല്ല, ഒരു വയസ്സ് ആവുന്നതിന് മുന്നെ ഒരിക്കൽ ഈ എഴുത്തുകാരന്‍റെ മാതാവ്, ഒരു ത്രിസന്ധ്യാ നേരത്ത്, മാനത്ത് നിൽകുന്ന ചന്ദ്രക്കലയെ ചുണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞു, 'That is the moon'. അപ്പോൾ, VARUNA പറഞ്ഞു, "No, that is the Crescent moon". (ചന്ദ്രക്കല രൂപത്തിലുള്ള ചന്ദ്രബിംബം).

ഈ എഴുത്തുകാരന്‍റെ മാതവിന്‍റെ ഇങ്ഗ്ളിഷ് തിരുത്താനും മാത്രം വാക്ക് ചാതുര്യം ലഭിച്ചത്, ഓരോ കാര്യവും വളരെ വ്യക്തമായി വളരെ ചെറുപ്പത്തിൽത്തന്നെ മനസ്സിൽ പതിപ്പിച്ചത് കൊണ്ടാണ്.

ചെറുപ്പത്തിൽ യാതോരു വളവും തിരിവും ഇല്ലാതെ കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കുന്ന അവസരത്തിൽ അനുഭവപ്പെട്ടത്, ശൂന്യമായ മനസ്സോടുകൂടി നിൽക്കുന്ന ഒരു പുതിയ കമ്പ്യൂട്ടറിൽ, പുതുതായി ഡാറ്റ ഇൻപുട്ട് ചെയ്യുന്ന അതേ സുഗമതയോടുകൂടി, പുതിയ ഒരു മസ്തിഷ്കത്തിലേക്ക് വിവരങ്ങൾ നൽകാം എന്നുള്ളതാണ്.

എന്നാൽ വളച്ചും തിരിച്ചും, വിഡ്ഢിത്തങ്ങൾ പറഞ്ഞും വിവരക്കേടുകൾ പഠിപ്പിച്ചും വേണമെങ്കിൽ ഈ പുതിയ മസ്തിഷ്കത്തിൽ കാര്യങ്ങൾ ചേർക്കാം എന്നുള്ളതും വാസ്തവം തന്നെ.

ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ വായനക്കാർ ഏത് രീതിൽ കൈക്കൊള്ളും എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ, പറയാനുള്ളത്, ഇതൊന്നും ഒരു വീമ്പ് ഇളക്കുന്ന രീതിയിൽ അല്ല പറയുന്നത് എന്നതാണ്. കാരണം പറഞ്ഞകാര്യങ്ങൾ യാതോരു വീരസാഹസികതയുടേയും പരിവേഷത്തോടുകൂടിയല്ല. മറിച്ച്, ഒരു Ethnographic പരീക്ഷണത്തിന്‍റെ ഭാഗം മാത്രമാണ്.

Image
Last edited by VED on Mon Oct 30, 2023 11:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും വ്യത്യസ്തമയതുമായ വളർച്ച


പലരീതിയിലും പ്രാദേശിക സംസ്ക്കാരത്തിന് നേരെ വിപരീതമായോ, അതുമല്ലെങ്കിൽ വ്യത്യസ്തമായോ ആണ് VARUNAയെവളർത്തിയത്.

മുടി നീളംകുറച്ചു. കാത് കുത്തിയില്ല.

വസ്ത്രം ട്രൌസറും T-shirtഉം.

വള, കാതിൽ, മുക്കുത്തി, മോതിരം, മാല, മുടിയിൽ പൂവ്, റിബൺ, Hairband, നെറ്റിയിൽ പൊട്ട്/ചാന്ത്, കൺമഷി, കൈവിരലിൽ ക്യൂട്ടക്സ്, കാൽചിലങ്ക തുടങ്ങിയ യാതോരു ആഭരണങ്ങളും അലങ്കാരങ്ങളും ഉപയോഗിച്ചില്ല. കാരണം ഇതിനേക്കാളെല്ലാം തേജസ് നൽകുന്ന ഇങ്ഗ്ളിഷ് എന്ന മാസ്മരിക തേജോവലയത്തിനാൽ ആവരണം ചെയ്യപ്പെട്ട വ്യക്തിക്ക് ഇവയൊന്നിന്‍റേവയും അലങ്കാരം ആവശ്യമില്ലാ എന്ന ധിക്കാരപരമായ മാനസികാവസ്ഥ പിതാവിൽ ഉണ്ടായിരുന്നു.

ഈ വിധ ആഭരണങ്ങളും അലങ്കാരങ്ങളും, ചിലത്, ഇങ്ഗ്ളിഷ് ഭാഷക്കാരും ഉപയോഗിക്കുന്നുണ്ട് എന്നുള്ളതും വാസ്തവം തന്നെ.

എന്നാൽ, ഈ എഴുത്തുകാരൻ എടുത്ത നിലപാട് കീഴ്വഴക്കങ്ങളെ ചോദ്യം ചെയ്യലായിരുന്നില്ല. മറിച്ച്, വ്യക്തിക്ക് ആവശ്യം ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഉപയോഗിക്കട്ടെ. അതിന് പകരം മുൻകൂട്ടി ഇവ പഠിപ്പിച്ചെടുക്കെണ്ട എന്നുള്ളതായിരുന്നു.

മുടിയിൽ എണ്ണ് തേക്കുക, മുഖത്ത് പൗഡർ ഇടുക എന്നുള്ളതും വേണ്ടാ എന്ന് വച്ചിരുന്നു. കാരണം, ഏറ്റവും നല്ലത്, കൃത്രിമമല്ലാത്ത തേജസാണ് എന്നത് ഈ എഴുത്തുകാരന്‍റെ സ്വന്തമായ താന്തോന്നിത്യ വിശ്വാസമായിരുന്നു. ഏല്ലാറ്റിനും ഒറ്റമൂലിയെന്നോണം, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ കോഡുകളും, ഫ്യൂഡൽ ഭാഷകളെ അകറ്റിനിർത്തലും ആണ് എന്ന ഉത്തമവിശ്വാസം ഈ എഴുത്തകാരനിൽ ഒരു ഉജ്വല വികാരമായി നിലനിന്നിരുന്നു.

കാരണം, വെറും ഇങ്ഗ്ളിഷ് എന്ന് മാന്ത്രിക സോഫ്വേറാണ് ഭൂഷണ്ട യൂറോപ്പിന് പുറത്തായുള്ള ഒരു കൊച്ചു ദ്വീപിനുള്ളിലെ ഒരു പ്രദേശമായ ഇങ്ഗളണ്ടിനെ ലോകത്തിലെ ഏതൊരു സംഗതിയുടേയും ഗുണമേന്മയുടെ അളവുകോൽ (Benchmark) ആക്കി ഏതാണ്ട് 1947വരെ നിലനിർത്തിയിരുന്നത്, എന്ന വിശ്വാസം ഈ എഴുത്തുകാരനിൽ ഒരു ദൃഢവിശ്വാസമായി നിലനിൽക്കുന്നു.

എന്നാൽ VARUNAയുടെ കാര്യത്തിൽ ഈ തേജോവലത്തിന്‍റെ ആവരണം വളരെ ലോലവും, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷാകോഡുകൾക്ക് വളരെ എളുപ്പത്തിൽ മാച്ചുകളയാനും ആവുന്നതാണ് എന്ന അവബോധം ഈ എഴുത്തുകാരനിൽ ഉണ്ടായിരുന്നു. ഈ തിരിച്ചറിവ്, ഈ എഴുത്തുകാരനെ പലപ്പോഴും ഒരു ഉപരോധ-പ്രതിരോധ ഭാവത്തിൽ നിൽക്കാൻ തരപ്പെടുത്തിയിട്ടുണ്ട്.

Image
Last edited by VED on Mon Oct 30, 2023 11:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


മറ്റൊരു കാര്യം ഇപ്പോൾ ഓർമ്മവരുന്നത്, ഭക്ഷണക്രമത്തിൽ ചായ, കാപ്പി, എരിവ് എന്നിവ പരിശീലിപ്പിച്ചില്ല എന്നതാണ്.

ഏതാണ്ട് എട്ട് മാസം പ്രായം ആയപ്പോൾ, VARUNAക്ക്, ദേവർകോവിൽ, വീടിന് തൊട്ടടുത്തുള്ള, വയനാടൻ താഴ്വരപ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന അരുവിയിൽ നീന്താനായി അവസരം നൽകി. ഇത് പിന്നീട് ഒരു നിത്യചര്യയാവുകയും, ഇവർ സാമാന്യം മോശമില്ലാത്ത രീതിയിൽ നീന്താനാകുന്ന കഴിവിലേക്ക് വളരുകയും ചെയ്തു. ചെറുപ്പത്തിൽത്തന്നെ കടലിലും നീന്താനുള്ള സൗകര്യം നൽകിയെങ്കിലും, ചിലയിടത്ത് വച്ച് ചുറ്റുമുണ്ടായിരുന്ന ആളുകൾ അനാവശ്യമായി പ്രതികരിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്. പ്രായം കുറഞ്ഞ ആളെ കടലിൽ ഇറക്കുന്നത് ഒരു തെമ്മാടിത്തമായിത്തന്നെ അവർ കണ്ടു.

(ഈ എഴുത്തുകാരൻ പലപ്പോഴും കടലിൽ നീന്തിയിട്ടുണ്ട്. ഒരിക്കൽ ആപത്തിൽ പെട്ടിട്ടുമുണ്ട്.)

ഈ എഴുത്തുകാരൻ എടുത്ത നിലപാട്, ഇത്രമാത്രമേ ഉള്ളു. ഏതെങ്കിലും ജനക്കൂട്ടങ്ങളുടെ പാരമ്പര്യ സ്വഭാവം അനുകരിക്കുന്നുണ്ടെങ്കിൽ അത് ഇങ്ഗ്ളണ്ടിലെ സാമൂഹിക പാരമ്പര്യം ആവട്ടെയെന്ന്. കടലിനോടും വെള്ളത്തിനോടും പാരമ്പര്യമായി ഇങ്ഗ്ളണ്ടിലെ ജനങ്ങൾക്ക് വളരെ അടുപ്പം ഉണ്ടായിരുന്നു. ഇന്ന് എങ്ങിനെയാണ് എന്ന് അറിയില്ല.

VARUNA ഏതാണ്ട് നടന്ന് തുടങ്ങി ഏതാനും മാസങ്ങൾ ആയപ്പോഴേക്കും, മതിൽക്കെട്ടിന് മുകളിൽ ആരും പിടിക്കാതെ നടക്കാൻ പരിശീലിപ്പിച്ചെടുത്തു. ഇതിന്, വളരെ ശ്രദ്ധയോടുകൂടി ഈ എഴുത്തുകാരൻ കൂടെത്തന്നെ നിന്ന്, എല്ലാ വിധ സുരക്ഷയും സൗകര്യപ്പെടുത്തിയിരുന്നു. യാതോരു പരിശീലനവും കാര്യമായ മേൽനോട്ടം ഇല്ലാതെ ഒരു നിമിഷം പോലും നടത്തിയിരുന്നില്ല.

വളരെ ചെറുപ്പത്തിൽ തന്നെ, യാതോരു പരിശീലനത്തിന്‍റെയും മുഖമുദ്രയില്ലാതെ, ദീർഘദൂരം ഓടിയുള്ള ഒരു പരിശീലനവും VARUNAയ്ക്ക് നൽകിയിരുന്നു. തലകുത്താതെ മുന്നോട്ടും പിന്നോട്ട് ഉരുളുക (breakfall) എന്നതും യാതോരു കരുതിക്കൂട്ടലും ഇല്ലാ എന്നുള്ള രീതിയിൽ പരശീലിപ്പിച്ചു. പ്രായം അപ്പോഴും മൂന്ന് വയസ്സായിട്ടില്ല.

(ഈ പരിശീലനം പിന്നീട് ഒന്ന് രണ്ട് പ്രാവശ്യം കാര്യമായിത്തന്നെ ഉപകാരത്തിൽ വന്നു എന്നും ഓർമ്മയുണ്ട്.)

ഈ മുകളിൽ പ്രസ്താവിച്ച യാതോരു പദ്ധതിയിലും പണം, ധാരളിത്തം, ധൂർത്ത്, ധനാഢ്യത തുടങ്ങിയ കാര്യങ്ങളുടെ പങ്കാളിത്തം ഒട്ടുംതന്നെ ഇല്ലായിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു.

എന്നാൽ ചുറ്റുമുള്ള ആളുകളുടെ പ്രാദേശിക ഭാഷ മനസ്സിലാകുന്നില്ല എന്നുള്ളത് ആ കാലത്ത്, ചുറ്റും ഒരു വൻ മതിൽകെട്ട് ഉള്ള പോലുള്ള സ്വകാര്യത ഈ പദ്ധതികളിലെല്ലാം നൽകിയിരുന്നു. കാരണം, ചുറ്റുമുള്ളവരുടെ ഭാഷയും സംസാരവും, മനസ്സിലാകുമെങ്കിൽ നിശ്ചയമായും പലരുടേയും നിലവാരത്തകച്ച നൽകുന്നതും, ഉള്ളിൽ തറയ്ക്കുന്നത് മാതിരിയുള്ളതുമായ വാക്ക് കോഡുകൾ കാരണം, ഈ വക പദ്ധതികൾ എല്ലാം തന്നെ തുടങ്ങുന്ന അവസരത്തിൽ തന്നെ നിലച്ചുപോകുമായിരുന്നു.

Image
Last edited by VED on Mon Oct 30, 2023 11:58 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. ഇരുചക്ര വാഹനത്തിലൂടെയുള്ള ദീർഘദൂര യാത്രാനുഭവം


മക്കളുടെ ബുദ്ധി വർദ്ധിക്കാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് പല മാതാപിതാക്കളിലും ഒരു ചിന്താവിഷയമാണ്. ബ്രഹ്മി / ബ്രഹ്മീഗൃതം നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഈ വിധ ഔഷധ പ്രയോഗങ്ങൾക്കൊന്നും സാവകാശം ലഭിച്ചില്ലാ എന്നുള്ളതാണ് വാസ്തവം. നിത്യേനെ അനേകം ദൂരം യാത്രചെയ്യുന്ന കാലഘട്ടമായിരുന്നു ഈ എഴുത്തുകാരന്.

മസ്തിഷ്കത്തിലേക്ക് പലവിധ വിവരങ്ങൾ / ഡാറ്റ ഇൻപുട്ട് ചെയ്യാൻ അവസരം നൽകലാണ് നല്ലത് എന്ന വിശ്വാസം എങ്ങിനെയോ ലഭിച്ചിരുന്നു. ഈ കാരണത്താൽത്തന്നെ ഈ എഴുത്തുകാരന്‍റെ യാത്രകളിൽ ഒരു നൂറോളം കിലോ മീറ്റർ ചുറ്റളവിൽ ഇരുചക്രവാഹനത്തിൽ യാത്രയ്ക്ക് പോകുമ്പോൾ പലപ്പോഴും VARUNAയെയും മാതാവിനേയും കൂടെ കൊണ്ടുപോകുമായിരുന്നു.

ഇവിടെ പ്രസ്താവ്യമായ ഒരു വിവരം ഉണ്ട്. ആ കാലഘട്ടത്തിൽ ഈ എഴുത്തുകാരൻ വ്യാപാര സംബന്ധമായി കേരളത്തിൽ അങ്ങേയറ്റം മതുൽ ഇങ്ങേയറ്റം വരെ എന്നരീതിയിൽ എല്ലാമാസവും ഇരുചക്രവാഹനത്തിൽ യാത്രചെയ്യുമായിരുന്നു. ഇരുചക്രമായത് കൊണ്ട് യാത്ര പലരീതിയിലും വളരെ സൗകര്യപ്രദമാണ്. ഈ അനുഭവവുമായി ബന്ധപ്പെട്ടു കുറച്ച് തിരിച്ചറിവുകൾ പിന്നീട് നൽകാം എന്ന് കരുതുന്നു.

എന്നാൽ ഇവിടെ ഇപ്പോൾ പറയാവുന്നകാര്യം ഈ വിധ യാത്ര, കേരളത്തിലെ മിക്ക സ്ഥലങ്ങളേയും അവിടങ്ങളിലേക്കുള്ള പാതകളേയും വളരെ പരിചിതമാക്കി എന്നുള്ളതാണ്. ഇടുക്കിയും കാസർഗോടും ഒഴികെ മറ്റ് എല്ലാ ജില്ലകളിലേയും പല ഉൾനാടൻ സ്ഥലങ്ങൾ വളരെ പരിചിതമായ ഒരു കാലഘമായിരുന്നു അത്.

നാലാംചിറ, കൊട്ടാരക്കര, തിരുവല്ല, തലയോലപ്പറമ്പ്, വൈക്കം, കരുനാഗപ്പള്ളി, ഈരാറ്റുപേട്ട, റാന്നി, കാലടി, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കളമശ്ശേരി, ആലുവ, കുറ്റിപ്പുറം, പരപ്പനങ്ങാടി, രണ്ടത്താണി, കുണ്ടോട്ടി, നിലമ്പൂർ, വണ്ടൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, താമരശ്ശേരി, മുക്കം, അടിവരം, നടവയൽ, ബീനാച്ചി, മീനങ്ങാടി, കൊളഗപ്പാറ, തലപ്പുഴ, നെടുംപൊയിൽ, നിരവിൽപ്പുഴ, തരുവണ, പെരിങ്ങത്തൂർ, കല്ലാച്ചി, മുഴപ്പിലങ്ങാട്, ശ്രീകണ്ടപുരം, മാമാനം, തുടങ്ങി അനേകം ഉൾനാടൻ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു, ഓരോ മാസവും. ഇവിടങ്ങളിൽഒന്നും സാധാരണ ഗതിയിൽ വാഹനം നിർത്താറില്ല.

ഈ യാത്രകൾ നൽക്കിയ പല അനുഭവങ്ങളിൽ ഒന്ന്, കേരളത്തിലെ പല സ്ഥലപ്പേരുകളും കേൾക്കുമ്പോൾ മനസ്സിൽ ഉദിക്കുന്ന നിഗൂഡതാ ഭാവം തേഞ്ഞുമാഞ്ഞ് പോയി എന്നുള്ളതാണ്. കാരണം, എല്ലായിടുത്തും ഭാഷാ സംസ്ക്കാരം ഫ്യൂഡൽ ഭാഷാ കോഡുകൾ പ്രകാരം തന്നെ. ചില ചെറിയ വ്യത്യസങ്ങൾ ഉണ്ട് എന്നല്ലാതെ, വലിയ ആൾ - ചെറിയ ആൾ എന്നത് തന്നെ വാക്ക് കോഡുകളുടെ സവിശേഷത. മറിച്ച്, ഒരു ഇങ്ഗ്ളിഷ് വേദിയിൽ കയറിച്ചെന്നാലുളവാകുന്ന വ്യത്യാസം പോലുള്ളത് എവിടെയും അനുഭവിച്ചറിഞ്ഞില്ലതന്നെ.

VARUNAയ്ക്ക് പ്രായം മൂന്ന് വയസ്സാകുന്നതിന് മുന്നെ, ഒരിക്കൽ ഒരു ആളുമായി സംസാരിക്കുന്ന അവസരത്തിൽ, VARUNA ഏതാണ്ട് 5000 കിലോ മീറ്റർ ദൂരം ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞൂ. അത് ആ ആൾക്ക് വിശ്വസിക്കാൻ പ്രയാസം ഉള്ളതായി അനുഭവപ്പെട്ടു. ഈ എഴുത്തുകാരനും ചെറിയ ഒരു ജാള്യത തോന്നി. കാരണം ഒരു പൊങ്ങച്ചം പറഞ്ഞതാണ് എന്ന ഒരു തോന്നൽ അനുഭവപ്പെട്ടു.

ഈ കാരണത്താൽ, വീട്ടിൽ വന്ന്, ചുറ്റപാടുകളിൽ നിത്യേനെ പോകാറുള്ള 50 മുതൽ 200 കിലോ മീറ്റർ ദൂരം വച്ച് ഒന്ന് കണക്ക് കൂട്ടി. അപ്പോൾ ലഭിച്ച മൊത്തം ദുരം 5000 ആയിരുന്നില്ല. മറിച്ച് 30000ന് മുകളിൽ ആയിരുന്നു.

ഈ വിധ പൊങ്ങച്ചം എന്ന് തോന്നിക്കുന്ന രീതിയിൽ ഉള്ള എഴുത്ത് നൽകുന്നത് ഒരു പ്രത്യേക ആശയം നൽകാനാണ്. അതിലേക്കുള്ള പാതയിൽ തന്നെയാണ് ഈ എഴുത്ത് നീങ്ങുന്നത്.

Image
Last edited by VED on Mon Oct 30, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം



ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനമാണ് എല്ലാ രീതിയിലും മുതൽക്കൂട്ടായിട്ടുളളത്. അതോടൊപ്പം തന്നെ, ഫ്യൂഡൽ ഭാഷാ കോഡുകളെ അകറ്റിനിർത്തുകയും വേണം. ഇതായിരുന്നു തുടക്കം മുതലുള്ള ലക്ഷ്യം.

ആദ്യത്തെ ലക്ഷ്യം നടപ്പിൽ വരുത്തുകയും, രണ്ടാമത്തേതിൽ ഉദാസീനമായ നിലപാട് എടുക്കുകയും ചെയ്താൽ, ഗുരുതരമായ പരാജയമായിരിക്കും ലക്ഷ്യത്തിൽ. കാരണം, ഇങ്ഗ്ളിഷിലെ അതീവ മൃദുലമായിട്ടുള്ള മാനസികാവസ്ഥയ്ക്ക് ഫ്യൂഡൽ ഭാഷകളിലെ ദുഷ്ടത നിറഞ്ഞ വാക്ക് കോഡുകളുടെ പ്രഹരത്തെ നേരിടാനാവില്ല.

അങ്ങിനെ വരുമ്പോൾ വ്യക്തി സ്വമേധയാ പരുക്കനായി മാറും. അതേ നിർവ്വാഹമുണ്ടാകുള്ളു.

അങ്ങിനെയുള്ള വ്യക്തികൾക്ക് പുതുതായുള്ള ഒരു ഇരട്ടവ്യക്തിത്വം വളരാൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെ എടുത്ത് പറയേണ്ടുന്നത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് സ്വമേധയാ ബഹുവ്യക്തിത്വം ഉണ്ട് എന്നതാണ്. അത് മറ്റൊരു സംഭവമാണ്. ഇതിനെക്കുറിച്ച് മുമ്പൊരിക്കൽ കാര്യമായി സൂചിപ്പിച്ചിരുന്നു എന്ന് തോന്നുന്നു.

VARUNA ജനിക്കുന്നതിന് മുൻപ് തന്നെയും, ജനിച്ചത് മുതലും, ഇങ്ഗ്ളിൽ NURSERY Rhymesന്‍റെ സിഡി(CD)കൾ ഇട്ട് കേൾപ്പിക്കുമായിരുന്നു. VARUNA സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഈ ഗാനങ്ങൾ നല്ലവണം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് എന്ന് കൈവിരൽ ചനലങ്ങളിൽ നിന്നും മനസ്സിലാക്കാൻ പറ്റിയിരുന്നു. പ്രായം ഏതാണ്ട് ആറ് മാസമാകുമ്പോഴേക്കും തന്നെ ഏതാണ്ട് 150ഓളം NURSERY Rhymesകൾ ഇവർക്ക് നല്ലപരിചയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

ഭാഷാ പരമായി ഇങ്ഗ്ളിഷിനോട് മനസ്സിനെ ഈ വിധ പലപദ്ധതികളാലും ബന്ധപ്പെടുത്തി.

പിതാവെന്ന നിലയിൽ ഈ എഴുത്തുകാരൻ, അവസരം ലഭിക്കുമ്പോഴെല്ലാം കാര്യമായിത്തന്നെ സംഭാഷണ മുഖനെ അനവധി കാര്യങ്ങൾ നിത്യവും പറഞ്ഞുകൊണ്ടിരുന്നു.

എന്നാൽ നിത്യവും ദീർഘ ദൂര യാത്രയും മനസ്സിനെ കാര്യമായിത്തന്നെ അലോസരപ്പെടുത്തുന്ന ഇന്ത്യൻ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങലും കാരണം, ഈ വിധ സംഭാഷണങ്ങൾ ഇടവിട്ടാണ് നടക്കാറുണ്ടായിരുന്നുള്ളു.

ഈ വിധമുള്ള ഇങ്ഗ്ളിഷ് NURSERY Rhymesകളെക്കുറിച്ചും മറ്റും ഇന്ത്യയിൽ പലർക്കും അറിവുള്ള കാര്യമാണ്. എന്നാൽ പൊതുവായി പറഞ്ഞാൽ ഈ വക കാര്യങ്ങൾ അറിയുന്ന പലരും ഇവ വെളിപ്പെടുത്തില്ല എന്നുള്ളതാണ് വാസ്തവം. ഇതിന് പലകാരണങ്ങളും ഉണ്ട്.

ഉദാഹരണത്തിന് വീട്ടമ്മയും വേലക്കാരിയും. വീട്ടമ്മയുടെ മക്കൾക്ക് ഈ വിധം ഉള്ള കാര്യങ്ങൾ സൗകര്യപ്പെടുത്തുന്ന അവസരത്തിൽത്തന്നെ ആ വീട്ടിലെ വേലക്കാരിയുടെ മക്കൾക്ക് ഇവ ലഭിക്കാതിരിക്കാനുള്ള സമൂഹിക ബോധം വീട്ടമ്മക്കും മറ്റ് കുടുംബക്കാർക്കും ഉണ്ട്. കാരണം, വേലക്കാരിയുടെ നിലവാരം ഉയർന്നാൽ വേലക്കാരി നൽകുന്ന സ്നേഹവും ബഹുമാനവും കുറയും. ചെറിയ തുണ്ടുകൾ പോലുള്ള പലവിധ സമ്മാനങ്ങൾ വേലക്കാരിക്ക് നൽകിയാൽ വേലക്കാരിയിൽ അമിതമായ കടപ്പാടും, കൂറും ഉളവാകും.

വേലക്കാരി പലദിക്കിൽ വെച്ചും വീട്ടമ്മയെക്കുറിച്ച് നല്ലത് പറയും. "ചേച്ചി (അമ്മ) എത്ര നല്ല സ്ത്രീയാണ്. എനിക്ക് രണ്ട് സാരിയാണ് ഈ മാസം വാങ്ങിത്തന്നത്. പോരാത്തതിന് ആ കുപ്പി സ്പ്രേയും തന്നു. ഓര് നല്ലോരാണ്. (അവർ നല്ലവരാണ്)"

അതേ സമയം ഇങ്ഗ്ളിഷ് നൽകിലായാൽ, വേലക്കാരി, വേലക്കാരിയുടെ ദാസ്യ ഭാവത്തിൽനിന്നും ഉയരും. ശുദ്ധവിഢ്ഡികളായ ഇങ്ഗ്ളിഷുകാർ മാത്രമേ ഈ വിധമുള്ള വിവരക്കേട് കാണിക്കുള്ളു. അവർ നൽകിയ സൗകര്യങ്ങൾ മുഖേനെ ഇങ്ഗ്ളിഷ് സ്വായത്തമാക്കിയവരിൽ ഒട്ടുമുക്കാൽ പേരും അവരോട് സമൂഹികമായും വ്യക്തിപരമായും, തൊഴിൽ പരമായും ആശയപരമായും സമത്വത്തിൽ എത്തുകയും അവരോട് ശക്തമായി മത്സരിക്കുകയും ആണ് ചെയ്തത്. എന്തെല്ലാം മോശമായ നിർവ്വചനങ്ങളും നുണകളും അവരെപ്പറ്റിപ്പറയാമോ, അതെല്ലാം അവർ പറയുന്നുണ്ട്. അതിനാണ് അവരെ അവരുടെ സാമൂഹിക നേതാക്കൾ പ്രകോപിപ്പിച്ചത്.

അതേ സമയം ഫ്യൂഡൽ ഭാഷക്കാർക്കുള്ള നിലപാടും ഇപ്രകാരമാണ്. സ്വന്തമായി ഇങ്ഗ്ളിഷ് പഠിച്ചില്ലെങ്കിലും പ്രശ്നമില്ല. എന്നാൽ കാലാകാലങ്ങളായി ചവിട്ടിമെതിക്കപ്പെട്ട ആരേയും ഉയരാൻ അനുവദിക്കുന്നത്, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, വടികൊടുത്ത് അടിവാങ്ങിക്കുന്ന പരിപാടിയാണ്. നിലത്ത് കിടക്കുന്നത് നിലത്ത് തന്നെ കിടക്കട്ടെ. തൊളിൽ കയറ്റിയിടേണ്ട കാര്യമില്ലതന്നെ.

Image
Last edited by VED on Mon Oct 30, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


പലദിക്കിലും Varunaയെ കൂടെ കൊണ്ടുപോകുന്നതിനാൽ അവരുടെ ലോക പരിചയം വളരെ പെട്ടെന്ന് വളർന്നുവെന്ന് പറയാം. ആൾകൂട്ടങ്ങളും, വാഹന പ്രവാഹവും, നിരത്തുകളും, സർക്കാർ ഓഫിസുകളും കാണുന്നതോടൊപ്പം മനസ്സിന്‍റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി എന്ന് പറയാമെങ്കിലും, കാണുന്ന കാര്യങ്ങൾ മിക്കവയും അസുഖകരമായ (eyesore) വസ്ത്തുക്കളായിരുന്നു എന്നാണ് ഈ എഴുത്തുകാരന്റ വ്യക്തിപരമായ അഭിപ്രായം.

സുഖരമായ സാമൂഹികാന്തരീക്ഷമോ, സൗമ്യമായ അന്തരീക്ഷമുള്ള സർക്കാർ ഓഫിസുകളോ, മനസ്സിന് ആനന്ദമുളവാക്കുന്ന ദൃശ്യങ്ങളോ ആൾക്കൂട്ടങ്ങളോ അല്ല എവിടെയും. ഇത് ഇന്നും വാസ്തവംതന്നെയാണ്.

കേരളത്തിലേയും ഇന്ത്യയിലേയും മിക്ക വിനോദ സഞ്ചാര (tourism) പ്രോത്സാഹന ചിത്രങ്ങളിൽ താഴ്വരകളും പുഴകളും വയലുകളും, വനങ്ങളും, ആനക്കൂട്ടങ്ങളും, കായലുകളും നക്ഷത്ര ഹോട്ടലുകളും മറ്റും ചിത്രീകരിക്കപ്പെടുന്നവയിൽ, ചുറ്റുമുള്ള സാധാരണക്കാരായ കേരളീയരെയോ, ഇന്ത്യക്കാരെയോ ഉൾപ്പെടുത്താറില്ല. കാരണം, പ്രാദേശിക ആൾക്കൂട്ടങ്ങളും മറ്റും അവയുടെ തനയായ രൂപത്തിൽ, യാതോരു ചമയങ്ങളും ഇല്ലാതെ ഈ വക ചിത്രങ്ങളിൽ കയറിക്കൂടിയാൽ, ടൂറിസം പ്രോസ്താഹന ചിത്രങ്ങൾ അരോചകമാവും.

ഇന്ന് വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ ചിത്രീകരിക്കുന്ന മിക്ക ചിത്രങ്ങളും ഇങ്ഗ്ളണ്ടിനെ കടത്തിവെട്ടുന്നവയാണ്. എന്നാൽ, ഈ വക ചിത്രങ്ങൾ കൽപ്പിതവും കപടവും ആണ്. എന്നാൽ ഇങ്ഗ്ളണ്ടുമായി ബന്ധപ്പെടുത്തി കാണുന്ന ചിത്രങ്ങൾ സ്വാഭാവികമായിട്ടുള്ളവയാണ്.

എന്നാൽ യാത്ര എന്നുള്ളത് മിതമായിട്ടാണെങ്കിൽ മനസ്സിന് നല്ലത് തന്നെ.

അതേ സമയം സാമൂഹിക ദൃശ്യങ്ങളുടെ വിരസതമാറിയത് മറ്റൊരു കാര്യത്തിലൂടെയാണ്. വളരെ ചെറുപ്പത്തിൽത്തന്നെ Varunaയ്ക്ക് അനവധി ഇങ്ഗ്ളിഷ് സിനിമകൾ കാണാനുള്ള അവസരം നൽകി. Star TV ആണ് അതിന് കൂടുതലും സൗകര്യം നൽകിയത്. മറ്റ് ചാനലുകളും ഉണ്ടായിരുന്നു എന്ന് ഓർമ്മവരുന്നു. എന്നാൽ അവയുടെ പേര് ഇന്ന് ഓർമ്മ വരുന്നില്ല.
ഇവർ നിത്യേനെ ഇങ്ഗ്ളിഷ് ചിത്രങ്ങൾ കാണാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ കണ്ടിട്ടുണ്ട്. കാരണം ഏതാണ്ട് മൂന്ന് വയസ്സ് കഴിഞ്ഞ ഒരു അവസരത്തിൽ കണ്ട ചിത്രങ്ങളുടെ ഒരു പേര് എണ്ണിത്തട്ടപ്പെടുത്തിയപ്പോൾ, ഏതാണ്ട് 400ന് അടുത്ത് വന്നപ്പോൾ എണ്ണൽ നിർത്തി.

ഇങ്ങിനെ അമിതമായി ചിത്രങ്ങൾ കാണുന്നത് നല്ലതാണോ?

ഇതിന് വ്യക്തമായി ഉത്തരം പറയണമെങ്കിൽ കുറെ കാര്യങ്ങൾ പറയേണ്ടിവരും. എന്നാൽ ഹ്രസ്വമായി പറയുകയാണെങ്കിൽ, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് ചിത്രങ്ങൾ ഇന്ത്യയിൽ ഇരുന്ന് കൊണ്ട് കാണുമ്പോൾ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷവുമായി കാര്യമായി മനസ്സ് അടുപ്പത്തിൽ എത്തും. ഇക്കാര്യം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ ഇത് വ്യക്തമായും ഒരു പോസിറ്റിവ് കാര്യമാണ്.

മാത്രവുമല്ല, വളരെ ചെറുപ്പത്തിൽത്തന്നെ വൻ കാര്യങ്ങളെക്കുറിച്ച് സ്വഭാവികമായി ചിന്തിക്കാനുളള ഒരു മാനസികാന്തരീക്ഷം വളർന്നുവരും. Varunaയ്ക്ക് വെറും രണ്ട് വയസ്സുള്ളപ്പോൾ ഇവരുമായി ഈ വകചിത്രങ്ങളിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ചർച്ചചെയ്തതായി ഓർമ്മയുണ്ട്.

കുട്ടിയല്ലെ, കുഞ്ഞനല്ലെ, എന്നൊന്നും ഇല്ലാത്ത അന്തരീക്ഷത്തിൽ മനസ്സിന് കാര്യമായ വളർച്ചവരും എന്നാണ് പറയാനുള്ളത്. അതേ സമയം പ്രായമുള്ളവരെ തരം താഴ്ത്തി നിലനിർത്തിയിരിക്കുന്ന സാമൂഹികാന്തരീക്ഷം ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അങ്ങിനെയുള്ള ഇടങ്ങളിൽ വച്ച് ഈ വക പ്രായമുള്ള വ്യക്തികൾക്ക് മാനസികപക്വതയോടും, ആത്മവിശ്വാസത്തോടും കൂടികാര്യങ്ങൾ സംസാരിക്കാൻ ആവില്ല എന്നാണ് കണ്ടറിഞ്ഞത്.

അത് അവരുടെ കുറ്റമോ കുറവോ അല്ല. മറിച്ച്, ആ അന്തരീക്ഷം അതുമാത്രമേ അനുവദിക്കുള്ളു.

ഗുണനിലവാരമുള്ള ഇങ്ഗ്ളിഷ് സിനിമകൾ കാണുന്നത് കൊണ്ട് മനസ്സിനെ നല്ലതാക്കുന്ന പലതും ലഭിക്കും. ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മാനസികവും ശാരീരികവും ആയും വ്യക്തിത്വം അതിഗംഭീരമാണ്.

എന്നാൽ ഈ വിഷയത്തെക്കുറിച്ച് കുറച്ച് കൂടി പറയേണ്ടിയിരിക്കുന്നു.

Image
Last edited by VED on Mon Oct 30, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ ആവും


ഏതാണ്ട് ഒരു 30 വർഷം മുൻപ് വരെ Hollywoodൽ (അമെരിക്കൻ സിനിമാലോകത്തിൽ) നിന്നും പുറത്തു വന്നിരുന്ന സിമികൾക്ക് പലരീതിയിലും ഇങ്ഗ്ളണ്ടിലെ സംസ്ക്കാരത്തിനോട് താദാത്മ്യം പ്രകടിപ്പിക്കുന്ന സിനിമകളായിരുന്നു എന്നാണ് തോന്നുന്നത്.

USA(അമേരിക്ക) എന്ന രാജ്യം ഭൂഖണ്ട യൂറോപ്യന്മാർ രൂപീകരിച്ചതാണ് എന്ന് ചില വിഡ്ഢി ചരിത്രത്തിൽ എഴുതിക്കാണുന്നുണ്ടെങ്കിലും, വാസ്തവത്തിൽ, ഇങ്ഗ്ളിഷ് ദേശക്കാർ സ്ഥാപിച്ച അനവധി ആൾക്കൂട്ട വാസസ്ഥലങ്ങളിന്മേൽ ഒരു ചെറിയ യുദ്ധവിജയത്തിന്‍റെ ബലത്താൽ സ്വരൂപിച്ചെടുത്ത രാജ്യമാണ്. അതിനാൽത്തന്നെ അവിടുള്ള പൗരന്മാർ ഒട്ടുമിക്കതും ഇങ്ഗ്ളിഷുകാർ തന്നെയായിരുന്നു.

അതിനാൽത്തന്നെ വളർന്നുവന്ന രാജ്യം ഒരു ഗംഭീര ഇങ്ഗ്ളിഷ് രാജ്യം തന്നെയാണ്.

എന്നാൽ ഭൂഖണ്ട യൂറോപ്പുകാരും, ആഫ്രിക്കക്കാരും, ഏഷ്യക്കാരും, ദക്ഷിണ അമേരിക്കക്കാരും മദ്ധ്യകിഴക്കൻ ദേശക്കാരും ഇന്ന് USAലേക്ക് ഒരു വേലിയേറ്റം പോലെ കയറിക്കൂടുകയാണ്. അവിടെ എത്തിക്കഴിഞ്ഞാൽ അവരുടെ പ്രാദേശിക ദേശത്ത് അവരുടെ വ്യക്തിത്വത്തിന്മേൽ പിടികൂടിയിരുന്ന പല വിധ ചരടുകളും, കടിഞ്ഞാണുകളും മാഞ്ഞ് പോകും.

ഈ കൂട്ടരിൽ, വിചിത്രമെന്ന് പറയട്ടെ, കലർപ്പില്ലാത്ത അറബി ഭാഷ സംസാരിക്കുന്നവർ മാത്രമേ, ഇങ്ഗ്ളിഷ് ഭാഷയുമായി സ്വാഭാവികമായി താദാത്മ്യത്തിൽ ഉള്ളു എന്നാണ് തോന്നുന്നത്. കാരണം, കലർപ്പില്ലാത്ത അറബി ഭാഷയിൽ (pristine-Arabic) ഫ്യൂഡൽ ചുവ കുറവാണ് എന്ന് അറിയുന്നു.

ഈ പറഞ്ഞതിന്‍റെ അർത്ഥം ഇസ്ലാം മതക്കാർ ഈ വിധമാണ് എന്ന് തെറ്റിധരിക്കരുത്. കാരണം, ഒട്ടുമിക്ക ഇസ്ളാം വംശജരും ഫ്യൂഡൽ ഭാഷകൾ ദേശീയഭാഷയായിട്ടുള്ളവർ തന്നെയാണ്.

മാത്രവുമല്ല, കലർപ്പില്ലാത്ത അറബി ഭാഷ (pristine-Arabic) ഇന്ന് ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്നും അറിയില്ല.

ഇന്ന് Hollywoodൽ നിന്നും വരുന്ന സിനിമകളിൽ ഇങ്ഗ്ളണ്ടിന്‍റെ സ്ക്കാരിക പാരമ്പര്യത്തോട് കൂറും കടപ്പാടും, താദാത്മ്യവും കാണിക്കുന്നവ കുറവാണ്. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ആണ് ഭാഷ എന്നതിനാൽ അവയ്ക്ക് ആ ഒരു പ്രത്യേകത നിലനിർത്താൻ ആവും. ഗുണമേന്മയില്ലാത്ത സിനിമകൾക്കും, ഇത് ബാധകമാണ്.

കുറച്ച് കാലം മുൻ ഈ എഴുത്തുകാരൻ പുതുതായി ഇറങ്ങുന്ന അമേരിക്കൻ ഇങ്ഗ്ളിഷ് ഗാനങ്ങളുടെ വരികൾ ശ്രദ്ധിച്ചു തുടങ്ങി. കാരണം, ഈ വക ഗാനങ്ങൾ ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹിക്കുന്നവരെ പരിചയപ്പെടുത്തുക എന്നതായിരുന്ന ഉദ്ദേശം.

എന്നാൽ പെട്ടെന്ന് തന്നെ ശ്രദ്ധയിൽ വന്ന കാര്യം ഈ വക ഗാനങ്ങളിൽ പദ സമ്പത്ത് വളരെ കുറവാണ് എന്നതാണ്.

എന്നാൽ പാടുന്ന ആൾക്ക് അതിഗംഭീരമായ വ്യക്തിത്വം. ഇതിന് കാരണം ആലോചിച്ചപ്പോൾ കാര്യം മനസ്സിലായി. പല ഗായികമായും പാട്ട് എഴുത്തുകാരും കുടുംബപരമായി ഇങ്ഗ്ളണ്ടിനോട് കാര്യമായ ബന്ധമില്ലാത്തവരാണ്. എന്നാൽ അമേരിക്കയിൽ ജീവിക്കുന്നതിനാൽ ഇങ്ഗ്ളിഷ് ഭാഷ അവരിൽ കാര്യമായി വ്യക്തിത്വ വളർച്ച വരുത്തിയിട്ടുണ്ട്.

ഈ ഒരു വളർച്ച ഒരു പ്രതിഭയുടെ വളർച്ചയല്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ ആരേയും ഉയർത്തി പ്രതിഷ്ഠിക്കും, എന്നതാണ് കാരണം. മാത്രവുമല്ല, ഇന്നുള്ള അതിഗംഭീരമായ സാങ്കേതികവിദ്യകളും ഇതിന് പിന്തുണനൽകും.

എന്നാൽ തനതായ ഇങ്ഗ്ളണ്ടിന്‍റെ പാരമ്പര്യ മഹിമ യാതോരു സാങ്കേതിക മഹിമയും ഇല്ലാതെ തന്നെ തിളങ്ങിനിൽക്കും.

വായനക്കാരിൽ ആർക്കെങ്കിലും ഇങ്ഗ്ളിഷ് ഭാഷ നന്നായി വായിക്കാൻ അറിയുമെങ്കിൽ, Oscar Wilde എഴുതിയ De Profundis എന്ന വളരെ ചെറിയ പുസ്തകത്തിന്‍റെ ഒരു ഡിജിറ്റൽ പുസ്തകം ഈ എഴുത്തിനോടൊപ്പം ചേർക്കുന്നു. ഡൌൺലോഡ് ചെയ്ത് വായിക്കുക. ഇങ്ഗ്ളിഷിന്‍റെ മൗലികമായ പദസൗന്ദര്യം കാണാം.

Oscar Wilde ഒരു മഹാത്മാവോ, ജീയോ, അദ്ദേഹമോ, അവരോ, ചേട്ടനോ, അങ്ങോ, അങ്ങുന്നോ, സാറോ, സാബോ, ഭായിയോ, ഇക്കയോ, സ്വാമിയോ, സ്വാമിജിയോ, തങ്ങളോ, അച്ചനോ, പിതാവോ ഒന്നുതന്നെയല്ല. വെറും Oscar Wilde. എന്നിട്ടും ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ ആവും എന്ന തെളിവ് കാണാം.

Image
Last edited by VED on Mon Oct 30, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. ഇന്ത്യൻ സിനിമയിലെ ആളുകളുടെ വ്യക്തിത്വം


ഇങ്ഗ്ളിഷ് ഭാഷയിലുള്ള സിനിമകൾ കാണുമ്പോൾ, അവയിൽ ഈ നാട്ടിലെ പ്രാദേശികരിൽ നിന്നും വളരെ വ്യത്യസ്തരായ മനുഷ്യവ്യക്തിത്വം കാണാനാവും.

പ്രാദേശിക ഭാഷകളിൽ ഉള്ള സിനിമകൾ ഈ എഴുത്തുകാരൻ കണ്ടിട്ട് ഇരുപത് വർഷത്തോളം ആയി. അതിനാൽത്തന്നെ അവ ഇന്ന് പ്രതിനിധീകരിക്കുന്ന മനുഷ്യവ്യക്തിത്വവും മറ്റും എന്താണ് എന്ന് അറിയില്ല. എന്നാൽ പണ്ട് കണ്ടവ വച്ച് പറയുകയാണെങ്കിൽ അവയിൽ കാണുന്ന കഥാപത്രങ്ങൾ ഒരു പ്രത്യേക തരത്തിലുള്ളവയായിരുന്നു. ഒരു വൻ നായകനോ, അല്ലെങ്കിൽ നായികയോ. ഈ വ്യക്തിക്ക് ചുറ്റും വ്യക്തമായിത്തന്നെ വ്യക്തിത്വധ്വംസനം ലഭിച്ചിട്ടുള്ള പലരും. ചിലർ കോമളികളും മറ്റും.

ഇത് വാസ്തവത്തിൽ ഈ നാട്ടിലെ മിക്ക ആൾക്കൂട്ട ബന്ധങ്ങളിലും കാണപ്പെടുന്ന തരത്തിൽത്തന്നെയുള്ളതാണ്.

Hollywoodസിനിമകൾ ഇന്ന് രചിക്കുന്നവർ മിക്കവരും പാരമ്പര്യമായി ഇങ്ഗ്ളിഷുകാരല്ല. മറിച്ച്, ഇങ്ഗ്ളിഷിലേക്ക് കടന്നുവന്നിട്ടുള്ളവരാണ്. അതിനാൽ തന്നെ ആ ഒരു ന്യൂനത ഈ സിനിമകളിൽ പണ്ട് കാലങ്ങളിൽ ചെറുതായും ഇന്ന് അധികരിച്ചും ഉണ്ടാവാം. ഇതും തീർച്ചയില്ല.

ഈ ഒരു പ്രശ്നം Varunaയുടെ മനോധാരയിൽ കാര്യമായ ഒരു സ്വാധീനം ചലുത്തുന്നത് വളരെ ശക്തമായിത്തന്നെ തടയാൻ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രസ്താവിക്കാൻ ആകും എന്ന് തോന്നുന്നു. ഇവരോട് സംസാരിക്കാൻ തുടങ്ങുന്ന അവസരത്തിൽ തന്നെ ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ പല കഥകളും മറ്റും നിത്യവും പറഞ്ഞുകൊടുക്കുമായിരുന്നു. പ്രത്യേകിച്ചും ഭക്ഷണം നൽകുന്ന അവസരങ്ങളിൽ.

ഇങ്ങിനെ കഥകൾ പറഞ്ഞകൊടുക്കുന്നത്, ഈ വിധ കഥകളുടെ കാര്യവിവരം ഇല്ലാത്ത, അടുത്ത് നിന്നും കാണുന്ന മറ്റൊരു വ്യക്തിക്ക് ഇതിൽ കാര്യമായ ഒരു സംഗതി ഉള്ളതായി തോന്നില്ലായിരിക്കാം. കാരണം, മലയാളത്തിളും മറ്റ് ഇന്ത്യൻ മൃഗീയ ഫ്യൂഡൽ ഭാഷകളിലും, ഇതു പോലുളള കഥകൾ ഉണ്ട് എന്നതാവും ധാരണ.

എന്നാൽ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്മാരായ Oscar Wilde, Somerset Maugham, Charles Dickens, Sir Walter Scott, R. L. Stevenson, O. Henry, Mark Twain, Enid Blyton തുടങ്ങി പലരും എഴുതിയ കഥകളിലെ ചെറുതും വലുതും ആയ കഥകളും നുറുങ്ങ് കഥകളും പറയുമ്പോൾ മനസ്സിൽ മെനയുന്നത് അതി ഗംഭീരമായ മനുഷ്യവ്യക്തിത്വ ചട്ടക്കൂടുകളാണ്. ഈ വിധ ആഖ്യാനങ്ങളിൽ തിളങ്ങിനിൽക്കുന്ന മനുഷ്യവ്യക്തിത്വവും സാമൂഹികാന്തരീക്ഷവും ഇന്ത്യൻ മൃഗീയ ഭാഷകളിൽ, സോഷ്യലിസവും കമ്മ്യൂണിസവും വിളിച്ച് കൂവുന്ന യാതോരും വിപ്ളവപ്രസ്ഥാനത്തിനും, ദേശഭക്തിയും, സ്വാതന്ത്ര്യ സമരവും മറ്റും കൊട്ടിഘോഷിക്കുന്ന മറ്റ് പ്രസ്ഥാനക്കാർക്കും വിഭാവനം ചെയ്യാനോ, സമൂഹത്തിലും മനുഷ്യമനസ്സിലും രചിക്കാനോ ആവില്ലതന്നെ.

ഈ വിധം അന്ന് പറഞ്ഞ് കൊടുത്തിരുന്ന കഥകളിൽ ഏറ്റവും ഹൃദയഹാരിയും, ഹൃദയഭേദകവും ആയിരുന്നത് Oscar Wildeന്‍റെ The Happy Prince എന്ന കഥയാണ് എന്ന് ഓർക്കുന്നു. വേണമെങ്കിൽ വെറും ഒരു നാടോടിക്കഥയോ യക്ഷിക്കഥയോ (fairy-tale) ആയി നിർവ്വചിക്കാനാവുന്ന ഒരു കഥായാണ് ഇത്. എന്നാൽ ഈ കഥയിലെ പലവരികളിലും ഒളിഞ്ഞുകിടക്കുന്ന അഗാധമായ ആശയപ്പരപ്പുകൾ ഉള്ളിൽത്തട്ടുന്ന രീതിയിൽ നുളളിയെടുത്ത് മൃദുലമായ ഇങ്ഗ്ളിഷ് വാക്കുകളിൽ പറഞ്ഞുകൊടുത്താൽ, കേൾക്കുന്ന ആളിൽ ആളിക്കത്തുന്നതും, ആഞ്ഞടിക്കുന്നതുമായ തിരമാലകൾ മനസ്സിൽ ഉദിക്കും.

ഇങ്ഗ്ളിഷ് വാക്കുകൾ കൊണ്ട് അമ്മാനമാടാനുള്ള കഴിവ് ഈ എഴുത്തുകാരന് ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ കഴിവും ഉപയോഗിച്ച് തന്നെയാണ് ഈ വിധ കഥകൾ പറഞ്ഞ് കൊടുക്കാറ്.

അന്ന് ശ്രദ്ധയിൽ പെട്ട ഒരു കാര്യം സൂക്ഷമായി ഉന്നംവച്ച്, തിരഞ്ഞെടുത്ത് ഉപയോഗിക്കുന്ന ചെറിയ പദങ്ങൾ ആശയ ദിശയിൽ സൃഷ്ടിക്കുന്ന അതിഗംഭീരമായ തിരിവുകളെക്കുറിച്ചും സ്ഥാനചലനങ്ങളെക്കുറിച്ചും ആയിരുന്നു.

ഉള്ളിന്‍റെ ഉള്ളിൽ ഘനമേറിയ വൈകാരികവിക്ഷോഭങ്ങളെ, പാറക്കല്ലുകൾ നീക്കുന്നത് മാതിരി ഈ വിധ ചെറുവാക്കുകൾക്ക് ആകാശത്തോളവും, വേണമെങ്കിൽ അങ്ങ് ആഗാധ ആഴങ്ങളിലേക്കും വീശിയെറിയാൻ ആവും എന്നത്.

ഇവിടെ വായനക്കാരൻ പ്രത്യേകമായും മനസ്സിലാക്കേണ്ടത്. ഈ എഴുത്തുകാരന്‍റെ വ്യക്തിത്വമോ, പരാജയങ്ങളോ, വിജയങ്ങളോ ഒന്നുംതന്നെയല്ല ഈ വിധ കഥകളിൽ പ്രതിനിധീകരിച്ചിരുന്നത്. മറിച്ച്, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷമാണ് വാക്കുകളിലൂടെ പ്രിതഫലിപ്പിക്കാൻ ശ്രമിച്ചത്. വെറും വാക്കുകളാണെങ്കിലും, മനുഷ്യവ്യക്തിത്വത്തിൽ കൊടുങ്കാറ്റൂതുന്ന രീതിയിൽ ഇവ ആഞ്ഞടിക്കും. നൂറ്റാണ്ടുകളായി ഉറഞ്ഞ് കൂടിയിരിക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷകൾ മെനയുന്ന മനുഷ്യവ്യക്തിത്വ ധ്വംസനം, ഈ ആഴിത്തിരമാലയുടെ പ്രഹരമേറ്റ് നിലംപരിശാകും.

Image
Last edited by VED on Tue Oct 31, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. ഇങ്ഗ്ളിഷ് Fairytales


അകളങ്കിതമായ ഇങ്ഗ്ളണ്ടിന്‍റെ (pristine-Englandന്‍റെ) പുരാതനത്വത്തിൽ (antiquityയിൽ) തിളങ്ങി നിൽക്കുന്ന മറ്റൊരു കാര്യം ഇങ്ഗ്ളിഷ് fairytaleകൾ ആണ്. ഇവയെ വേണമെങ്കിൽ നാടോടിക്കഥയെന്നോ, യക്ഷിക്കഥയെന്നോ മലയാളത്തിൽ നാമകരണം ചെയ്യാമെങ്കിലും, യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് fairytaleലുകൾ നാടോടിക്കഥയും അല്ല, യക്ഷിക്കഥയും അല്ല എന്നാണ് തോന്നുന്നത്..

ഇങ്ഗ്ളിഷ് fairytaleലുകൾ എല്ലാംതന്നെ ഇങ്ഗ്ളണ്ടിൽനിന്നും ഉത്ഭവിച്ചവയാണ് എന്ന് തോന്നുന്നില്ല. ചിലതെങ്കിലും ഭൂഖണ്ട യൂറോപ്പിൽ നിന്നും ഇങ്ഗ്ളിഷിലേക്ക് കടന്നവയായിരിക്കാം. എന്നാൽ ഈ വക കഥകൾ ഇങ്ഗ്ളിഷിലേക്ക് കടക്കുമ്പോൾ, അവ ഇങ്ഗ്ളിഷ് ഭാഷയുടെ മൃദുലമായ രൂപഘടനയിൽ അലിഞ്ഞ് ചേരും. വാക്കുകളും, സംബോധനകളും, മനുഷ്യന്‍റെയും മൃഗങ്ങളുടേയും വ്യക്തിത്വം പാരമ്പര്യ ഇങ്ഗ്ളിഷിൽ പുനരാവിഷ്ക്കരിക്കപ്പെടും. ആകെപ്പാടെ ഒരു മായാലോകത്തിൽ അലിഞ്ഞ് ചേർന്നത് മാതിരി.

ഈ മായാലോകത്തിന്‍റെ ഏറ്റവും ഉൽകൃഷ്ടവും ആശ്ചര്യകരവും ആയിട്ടുള്ള കാര്യം ഫ്യൂഡൽ ഭാഷകളിൽ നിശ്ചയമായും കാണപ്പെടുന്ന ദിവ്യവ്യക്തിത്വങ്ങളോ, അടിയാളപ്പെട്ടിരിക്കുന്ന വ്യക്തിത്വങ്ങളോ ഇല്ലാ എന്നുള്ളതാണ്.

വലിയവരും ചെറിയവരും ഉണ്ടെങ്കിലും, അവർക്കാർക്കും തന്നെ വ്യക്തിത്വത്തിൽ ഫ്യൂഡൽ ഭാഷകൾ സാധ്യമാക്കുന്ന ത്രിശാഖിത്വത്തിന്‍റെ ഭാവഭേദത്തിന്‍റെ പ്രതിഫലനം ഇല്ലാ എന്നുള്ളതാണ്.

എന്നു വച്ചാൽ, വലിയ ആൾക്ക്, വലിയ ആൾ എന്നല്ലാതെ, അതിനുമുപരിയായി, He/Him/His എന്നവാക്കുകൾക്ക് തന്നെ മൂന്ന് നിലവാരവും, അതിൽ ഏറ്റവും നിലവാരം ഉയർന്നതും, ദിവ്യത്വം സൂചിപ്പിക്കുന്നതും ആയ ഒരു വ്യക്തിത്വം എന്ന ഒരു സൂചനയോ നിലവാരമോ ഇല്ലതന്നെ.

ഇതേ പോലെതന്നെ, ചെറിയ ആൾക്ക്, ചെറിയ ആൾ എന്നല്ലാതെ, അതിനുമുപരിയായി, He/Him/His എന്നവാക്കുകൾക്ക് തന്നെ മൂന്ന് നിലവാരവും, അതിൽ ഏറ്റവും നിലവാരം കുറഞ്ഞതും, നീചത്വം സൂചിപ്പിക്കുന്നതും ആയ ഒരു വ്യക്തിത്വം എന്ന ഒരു സൂചനയോ നിലവാരമോ ഇല്ലതന്നെ.

ഇങ്ങിനെയുള്ള ഇങ്ഗ്ളിഷ് fairytaleലുകളിൽ ഇപ്പോൾ പെട്ടെന്ന് ഓർമ്മയിൽ കയറിവരുന്നത് Snow White and the Seven Dwarfs, Pied Piper of Hamilton എന്നിവയാണ്. രണ്ടാമത്തേത് യഥാർത്ഥത്തിൽ ഭൂഖണ്ട യൂറോപ്പിലെ ഒരു ദിക്കാണ് പശ്ചാത്തലമായുള്ളതെങ്കിലും, ഇങ്ഗ്ളിഷ് fairytaleന്‍റെ ഭാഗമായി കേൾക്കുമ്പോൾ വ്യക്തികൾക്ക് ഇങ്ഗ്ളിഷ് വ്യക്തിത്വം തന്നെ. എന്നാൽ കാഥാപാത്രങ്ങളുടെ ചെയ്തികൾ യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് മനോഭാവം അല്ല ഉള്ളത്. അത് കഥയുടെ ഇതിവൃത്തത്തിന്‍റെ കാര്യം.

Image
Last edited by VED on Tue Oct 31, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. ഇങ്ഗ്ളിഷ് Folk tales


ഇങ്ഗ്ളണ്ടിന്‍റെ പാരമ്പര്യത്തിൽ ഉള്ള മറ്റൊന്നാണ് Folk tales. ഈ വാക്കിനെ മലയാളത്തിൽ വേണമെങ്കിൽ ഐതിഹ്യം എന്ന് തർജ്ജമചെയ്യാമെങ്കിലും, മലയാളത്തിലുള്ള ഐതിഹ്യമാല പോലുള്ളവയല്ല ഇവ എന്നാണ് തോന്നുന്നത്. ഭാഷാ കോഡുകൾ തന്നെയാവാം വ്യത്യാസം വരുത്തുന്നത്.

ഇവയിൽ ഏറ്റവും പേരുകേട്ടവ, Robin Hood എന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥകളാണ്. Robin Hood എന്ന പദപ്രയോഗം ഈ ഉപഭൂഖണ്ടത്തിലും, പിന്നീട് ഇന്ത്യയിലും പല വ്യക്തികളുടെ അപരനാമമെന്നോണം ഒരു വിശേഷണമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. എന്നാൽ അവ വളരെ അരോചകമായ ചെയ്തിയായിട്ടാണ് അനുഭവപ്പെട്ടത്.

കാരണം Robin Hood ഇങ്ഗ്ളിഷ് ഭാഷയാണ് ഉപയോഗിച്ചത്. ഇങ്ഗ്ളിഷ് ഭാഷയിൽ ജീവിക്കുന്നതും ചിന്തിക്കുന്നതും, സംസാരിക്കുന്നതുമായ ഒരു വ്യക്തിയെ ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്നതും, ചിന്തിക്കുന്നതും, സംസാരിക്കുന്നതുമായ ഒരു വ്യക്തിയോട് ഉപമിക്കാനായുളള ഒരു പഴുതും, വ്യക്തിത്വസാദൃശ്യവും ഉള്ളതായി അറിവില്ല.

ഈ വക കഥകൾ ഇങ്ഗ്ളിഷിൽതന്നെ പറഞ്ഞുകൊടുക്കുമ്പോഴും കേൾക്കുമ്പോഴും, മനസ്സിലെ ഭാവനാ രംഗം സ്വമേധയാ ഇങ്ഗ്ളിഷ് ആയി ഭവിക്കും.

ബഹുമാനം - ബഹുമാനം നിഷേധിക്കൽ എന്ന അതി ഗംഭീരവും വിസ്പോടകവും ആയ കോഡ് പ്രതിപ്രവർത്തനം ഈ വക കഥാഖ്യാനത്തെ വിറങ്ങലിപ്പിക്കുകയോ, പൊള്ളയായ ദിവ്യസദസ്സുകളിൽ ചെന്ന് പ്രതിഷ്ഠിക്കുകയോ ചെയ്യുന്നില്ല.

Image
Last edited by VED on Tue Oct 31, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. Phantom


കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) മാനസിക ഭാവങ്ങളിലേക്ക് കടക്കാനുള്ള മറ്റൊരു കവാടമായിരുന്നു പഴയ കാല ഇങ്ഗ്ളിഷ് കോമിക്കുകൾ. ഈ എഴുത്തുകാരന് ഇവയിൽ ചിലതുമായി വായിച്ചുള്ള കാര്യമായ ബന്ധമുണ്ടായിരുന്നു.

പൊതുവായി പറയുകയാണെങ്കിൽ Casper, Spooky, Wendy the good little witch, Archie, Donald Duck, Micky Mouse തുടങ്ങിയവയ്ക്ക് ഒരു അമേരിക്കൻ പ്രതിച്ഛായയായിരുന്നു. എന്നിരുന്നാലും, ഇവയെല്ലാത്തിനും ഇങ്ഗ്ളണ്ടിന്‍റെ പ്രാദേശിക സംസ്കാരത്തിന്‍റെ ഒരു ആവരണം ഉണ്ടായിരുന്നു.

ഈ വക കോമിക്കുകളുടെ കഥകൾ മറ്റൊരാൾക്ക് പറഞ്ഞ് ഫലപ്പിക്കുക ആയാസകരമാണ്.

ഇവയേക്കാളെല്ലാം ഈ എഴുത്തുകാരന് വായിക്കാൻ താൽപ്പര്യം Phantom, Mandrake തുടങ്ങിയവയായിരുന്നു. ഇവയും യുഎസ്സിൽ നിന്നുമാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും, ഇവയുടെ ദൃഷ്ടി കേന്ദ്രം കലർപ്പില്ലാത്ത ഇങ്ഗ്ളണ്ട് തന്നെയായിരുന്നു.

Phantomഎന്ന ഐതിഹാസിക വ്യക്തിത്വത്തിന്‍റെ കഥകൾ പറയാൻ വളരെ എളുപ്പമായിരുന്നു. ഈ കഥകൾ പറയുന്ന അവസരത്തിൽ, കോമിക്കുകൾ കൈയിൽ ഉണ്ടായിരുന്നത് കൊണ്ട് Phantomഎന്ന വ്യക്തിയുടെയും ആഫ്രിക്കൻ വനാന്തരങ്ങളുടേയും ഫാന്റത്തിന്‍റെ കൂടെയുണ്ടായിരുന്ന ആഫ്രിക്കൻ വനവാസികളുടേയും ചിത്രങ്ങൾ Varunaക്ക് മനസ്സിൽ ചേർക്കാനാവുമായിരുന്നു.

തികഞ്ഞ നീലലോഹിത (purple) നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, സ്വന്തം നായയോടൊപ്പം - എന്നാൽ നായയല്ല ചെന്നായാണ്- ഡെൻകലി വനാന്തരങ്ങളിൽനിന്നും വെളുത്ത അശ്വാരൂഡനായി മിന്നൽവേഗത്തിൽ നീങ്ങുന്ന നഗൂഡനായ Phantom. ആർക്കും അറിയില്ല, ഈ ആൾ എന്താണ് എന്ന്. എന്നാൽ നടക്കുന്ന പ്രേതാത്മാവ് (ghost) എന്നാണ് ഈ വ്യക്തിത്വം അറിയപ്പെടുന്നത്. മരണപ്പെടാത്ത മർത്യൻ. ഈ ആളുടെ കഥകൾ വന്യ സ്വഭാവമുള്ളവയായിരുന്നു. എന്നാൽ ഈ ആൾ വ്യാപരിച്ചിരുന്ന ഇടങ്ങൾ അവയേക്കാൾ വന്യമായവയായിരുന്നു.

പലതരം വിചിത്രങ്ങളായി കഥാഖ്യാനങ്ങൾ ഈ ചിത്രകഥകളിലൂടെ ഭാവനയെ വെല്ലുവിളിക്കുമായിരുന്നു. ആഴിപരപ്പുകളുടെ അഗാധതയിൽ നിലയുറപ്പിച്ചിരുന്ന കൊള്ളസംഘങ്ങൾ, കടൽകൊള്ളക്കാർ, എണ്ണ തസ്ക്കര സംഘങ്ങൾ, സ്വർണ്ണ രൂപികളായ സ്ത്രീകൾ, ഷെയ്ക്ക്പിറിയൻ നാടകങ്ങൾ, പച്ചപുൽപരപ്പുകളിലൂടെയും ഇരുണ്ട വനാന്തരങ്ങളിലൂടെയും സന്ദേശങ്ങൾ വായുവേഗത്തിൽ നീക്കിയിരുന്ന വനത്തിന്‍റെ ആഴങ്ങളിൽനിന്നും ഉയരുന്നതും അവിടമാകെ മാറ്റൊലികൊള്ളുന്നതുമായ മദ്ദള നാദങ്ങൾ, പിഗ്മി ബണ്ടാറുകളും (Pygmy Bandar) അവരുടെ വിഷാസ്ത്രങ്ങളും, ആശ്ചര്യകരമായ അർപ്പണബോധത്തോടുകൂടി തലമുറകളിലൂടെ സംരക്ഷണം ഏകിയിരുന്ന Phantom നൽകുന്ന സദ്ഗുണ ചിഹ്നം, എത്ര മായ്ച്ചാലും മായാതെ തങ്ങിനിൽക്കുന്ന Phantom ഏൽപ്പിക്കുന്ന അശുഭചിഹ്നം, Phantom - നടക്കുന്ന പ്രേതാത്മാവിന്‍റെ അതിഗംഭീര ചെയ്തികളെക്കുറിച്ച് ഭൂഗോളം വലയംവെക്കുന്ന ഏഴുകടലുകളുടേയും സർവ്വ പുരാതാന തുറമുഖങ്ങളിലും എന്നും മാറ്റൊലികൊള്ളുന്ന സ്വകാര്യ സംഭാഷണം, ഒരു അതീവ ധൈര്യശാലിപോലും പകച്ചുപോകുന്ന ആപത്ത് സാധ്യതകളോടുപോലും മത്സരിക്കേണ്ടിവരുന്ന കൊടുംകാടുകളിൽ കാലാകാലങ്ങളായി നടന്നുവരുന്ന വനാന്തര ഓളിപിക്സ്, ആ കൊടും വനത്തിലെ കാലാകാലങ്ങളായുള്ള എല്ലാ ചരിത്രകഥകളും മനസ്സിൽ ഏറ്റി ജീവിക്കുന്ന പടുവൃദ്ധനായ Guran എന്ന പുരാതന മനുഷ്യൻ.

അങ്ങിനെ പലതും കൊർത്തിണങ്ങിനിൽക്കുന്ന Phantom കഥകൾ, ഈ എഴുത്തുകാരന് സ്വാഭാവികമായിത്തന്നെ കൈവശമുള്ള ഇങ്ഗ്ളിഷ് പദാവലിയുടെ സുഗമമായ പ്രവാഹത്തോടുകൂടി പറയുമ്പോൾ, ഇങ്ഗ്ളിഷ് പദങ്ങൾക്കും മനസ്സിൽ ബ്രഹ്മതാളങ്ങൾ സൃഷ്ടിക്കാനാവും എന്ന തെളിവ് ലഭിച്ചിരുന്നു.

താഴെ നൽകിയിരിക്കുന്നത് ഈ എഴുത്തുകാരൻ എതാണ്ട് 2004ന് ചുറ്റുപാടിൽ ഒരു ബൃട്ടിഷ് വെബ്സൈറ്റിൽ എഴുതിയ ഒരു ലേഖനത്തിൽ നിന്നും ഉള്ള ഉദ്ദരണിയാണ്:

The Phantom. The mysterious person who comes riding out of the Denkali jungles in perfect purples, on his white horse, accompanied by his dog-which-is-not-a dog- but-a-wolf, used to charge my imagination with the most enchanting of themes. No one knew what he was made of, but he was the Ghost-who-walks, and the man who couldn’t die. And many of his themes simply were wild, and wilder still were the areas he roamed. He was Mr. Walker when he roamed not only the cities, but also when he came to his strange abode in the American deserts, that stood towering as a pillar-the Walker’s Table.

The ancient one,-who came mixed with the themes of Undersea Gangsters, Hijackers, Oil thieves, Women of Gold, Shakespearean dramas, the Tom-Tom beating in the deep jungles that moved messages over the grasslands and through the dark woods, the Pygmy Bandar and their poison arrows, the Good Sign that lent security through the generations with spectacular commitment, the Bad Sign that lingered on, the whispers that rang through the ancient ports in the Seven Seas about the exploits of the Phantom-the Ghost Who Walks, the Jungle Olympics where the games were not just a competition between the competitors but also with perils that could make a even a brave man pause, Guran the ancient man, who knew all the tales of the past,-well the list is long- still fascinates me.


Image
Last edited by VED on Tue Oct 31, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


ഒരു മനുഷ്യന്, മറ്റുള്ളവർക്ക് ഉപദ്രവകരമല്ലാത്ത രീതിയിൽ, സ്വതന്ത്രമായി ജീവിക്കാനും തോന്നുന്നത് ചിന്തിക്കാനും പ്രവർത്തിക്കാനും സംസാരിക്കാനും മറ്റും അവകാശം ഉണ്ട് എന്ന ഒരു ചിന്താഗതി തന്നെ ഇന്ന് ഇങ്ഗ്ളിഷ് നാടുകളിൽ പരന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. വികലവും വിഡ്ഢിത്തവും, വിവരമില്ലായ്മയും നിറഞ്ഞ് നിൽക്കുന്ന ഒരു അഭ്യസ്ഥവിദ്യാഭ്യാസ വിവരമാണ് ഇത്, അവിടങ്ങളിൽ.

കാരണം ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നും വീക്ഷിച്ചാൽ യാതോരു വിധത്തിലും യാതോരു തെറ്റും തോന്നാത്ത പല വിഘടനകരമായ കാര്യങ്ങളും മറ്റ് ഭാഷകളിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.

ഉദാഹരണത്തിന്, സംസാരംതന്നെ. ഫ്യൂഡൽ ഭാഷകളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോഴും, മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോഴും, പലവിധ നിയന്ത്രണങ്ങളും ആവശ്യമാണ്. വാക്ക് കോഡുകളിൽ.

ഉദാഹരണത്തിന്, ഉയർന്ന സ്ഥാനത്തുള്ള ഒരു വ്യക്തി അയാളെക്കാൾ താഴ്ന്ന സ്ഥാനത്തുള്ള ആളെക്കുറിച്ച് പരാമർശിക്കുന്ന അവസരത്തിൽ, തരംതാഴ്ത്തിത്തന്നെ സംസാരിക്കേണം. ബഹുമാനിച്ച് സംസാരിച്ചാൽ, മറ്റുള്ളവർക്ക് അത് അരോചകമായി ഭവിക്കും.

Varunaയുടെ കാര്യത്തിൽ എന്തും ചിന്തിക്കാം പഠിക്കാം, കേൾക്കാം, ആരോടും സംസാരിക്കാം, കാര്യങ്ങൾ ചർച്ചചെയ്യാം എന്നുള്ള ഒരു സാഹചര്യം അല്ല സൗകര്യപ്പെടുത്തിയിരുന്നത്. വ്യക്തമായിത്തന്നെ ഈ വിധ കാര്യങ്ങളിൽ ആലോചിച്ച് തന്നെ വ്യക്തമായ ദിശയും പരിമിതികളും സ്വാതന്ത്ര്യങ്ങളും നിശ്ചയിച്ചിരുന്നു.

ഇങ്ങിനെ ഒരു പരിമിതപ്പെടുത്തൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കടിഞ്ഞാൺ ഇടുന്ന ഒരു സംഗതിയാണ്. കാരണം മറ്റുള്ളവർക്ക് മലബാറിയിലും മലയാളത്തിലും പല വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാനുള്ള പല അവകാശങ്ങളും ഉണ്ട് എന്ന് അവർ തിരിച്ചറിയുന്നു.

ഏതാണ്ട് രണ്ട് വയസ്സാകുന്നതിന് മുന്നെതന്നെ Varunaയെ Playing Cardലെ (മലയാളത്തിൽ: ചീട്ടുകളിയിലെ) Trumps (ഇരുപത്തെട്ട്), Rummy (റമ്മി) തുടങ്ങിയവയിൽ പങ്കെടുപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് പറയുമ്പോൾ, ഇതും കൂടി പറയേണ്ടിയിരിക്കുന്നു.

ഈ എഴുത്തുകാരൻ ചീട്ടുകളി മലയാള അന്തരീക്ഷത്തിലും (Card games) ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലും കളിച്ചിട്ടുണ്ട്. മലയാളത്തിൽ ഈ കളിയുടെ അനുഭവം പലപ്പോഴും, പ്രത്യേകിച്ചും നിലവാരംകുറഞ്ഞ സംസാര സ്വഭാവമുള്ള അന്തരീക്ഷങ്ങളിൽ കളിക്കുന്ന അവസരത്തിൽ, കുറ്റിക്കാട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന റാക്ക് (Arrack) (ചാരായം) ഏതാനും പേരോടൊപ്പം പോയി, ചില്ലു ഗ്ലാസിൽ നിറച്ച് നിറം ചേർത്ത്, മൂക്ക് അടച്ച് പിടിച്ച് ഒറ്റവലിക്ക് കുടിക്കുന്നത് പോലെയാണ്. തുടർന്നുള്ള സംഭാഷണങ്ങളും അവകാശവാദങ്ങളും വാക്ക് ഉച്ചാരണങ്ങളും മറ്റും മലയാളത്തിൽ ചീട്ട് കളിക്കുന്നത് പോലെയാണ്, ചില വേദികളിൽ. പലപ്പോഴും കയ്യാങ്കളിയും അസഭ്യവചനവും കൂർപ്പിച്ചുള്ള നോട്ടുവും മറ്റും കൂറുകാർതമ്മിൽ.

മാത്രവുമല്ല, വയസ്സിലും തൊഴിൽസ്ഥാനനിലവരത്തിലും സാമൂഹിക നിലവാരത്തിലും, മറ്റും കാര്യമായ വ്യത്യാസം ഉള്ളവർ ഈ വിധ കളികളിൽ പങ്ക് ചേർന്നാൽ ചിലർക്ക് പലവിധ ഇടിച്ചിലും വഷളത്തവും, മറ്റിചിലർക്ക് കാര്യപ്രാപ്തിയും സന്തോഷവും മറ്റും നൽകാൻ സൗകര്യം നൽകുന്ന ഒരു കളിയാണ് ഇത്, മലയാളത്തിലും മറ്റ് ഫ്യൂഡൽ ഭാഷകളിലും.

ഭാഷ ഫ്യൂഡൽ ആയത് കൊണ്ട് ഉയർന്ന നിലവാരത്തിലും ചീട്ട് കളിക്കാം.

പണം വച്ച് കളിച്ചാൽ ഈ കളി ഒരു ലഹരിയായി മാറും എന്നുള്ളതും അനുഭവത്തിൽ നിന്നും വ്യക്തമായി മനസ്സിലായിട്ടുണ്ട്.

ഒരു ഉപമയും കൂടി നൽകാം. ചിലർ കൈലി / ലുങ്കി ധരിച്ചാൽ, മോശമല്ലാത്ത കാര്യമാണ്. എന്നാൽ കൈലി ധരിച്ചാൽ മലയാളത്തിലെ ബഹുമാനം നൽകൽ - ബഹുമാനം നിഷേധിക്കൽ എന്ന സ്പോടനാത്മകമായ പ്രക്രിയയിൽ അറിയാതെ തന്നെ പങ്കാളിയായിപ്പോകും. പോരാത്തതിന്, എല്ലാരും പാന്റ്സ് ധരിച്ചിരിക്കുന്ന ഒരു വേദിയിൽ ഒരാൾ കൈലി ധരിച്ച് ഉൾപ്പെട്ടാൽ, ഒരു വ്യത്യാസം അനുഭവപ്പെടും.

ഇത് പോലുള്ള ഒരു വ്യത്യാസമാണ് ഫ്യൂഡൽ ഭാഷകളിൽ, ഇരുപത്തെട്ട്, റമ്മി, തുടങ്ങിയവയിൽ പങ്കെടുത്താൽ

എന്നാൽ നിലവാരമുള്ള ഇങ്ഗ്ളിഷിൽ Cardsകളികളിൽ ചൂതാട്ടം ഇല്ലാതെ പങ്ക് ചേർന്നാൽ, വ്യത്യസ്തമായ ഒരു അനുഭവമാണ് ഉളവാകുക. നല്ല സംഭാഷണങ്ങളും വാക്ക് ഉച്ചാരണങ്ങളും മറ്റും ഈ വിനോദത്തിന് ശക്തിയേകും.

ഇത് ഇങ്ങിനെയാണ് എന്ന് അറിവ് ലഭിക്കണമെങ്കിൽ, Trumps, Rummy, Lucky Seven, Donkey, Bluff തുടങ്ങി പല വിധ Cards കളികൾ പൂർണ്ണമായ ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ കളിക്കേണം. Spade, Diamond, Clubs, Hearts എന്നിവയുടെ മലയാളം ഉച്ചാരണം തന്നെ വേറെ.

(ഇന്ന് ഇങ്ഗ്ളിഷിൽ പ്രാദേശിക ഭാഷകളിലെ അസഭ്യപദങ്ങൾ ഉപയോഗിച്ച് കാണുന്നുണ്ട്. എന്നാൽ പൊതുവായി പറഞ്ഞാൽ ഇങ്ഗ്ളിഷിൽ ഉദാത്തമായ നിലവാരമുള്ളവർ ഈവക അസഭ്യപ്രയോഗങ്ങൾ പ്രാദേശിക ഭാഷകളിൽ നിന്നും ഇറക്കുമതി ചെയ്യാറില്ല.)

ചൂതാടരുത്. ആപത്ത് തന്നെയാണ്. ചിട്ടുകളിയിലെ ചൂതാട്ടവുമായി ബന്ധപ്പെട്ട് മറ്റ് ചില വിവരങ്ങൾ നൽകാവുന്നതാണ്. അത് ഓർമ്മ വരികയാണെങ്കിൽ പിന്നീട് പറയാം.

Varuna എതാണ്ട് 2 വയസ്സാകുമ്പോഴേക്കും Trumps, Rummy തുടങ്ങിയവയിൽ സമാന്യം നല്ല പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് ഓർമ്മ വരുന്നു.

Varunaയോടൊപ്പം ഇരുന്ന് ഈ വിധ കളികളിൽ പങ്ക് ചേർന്നവരിൽ, ഇങ്ഗ്ളിഷ് ഭാഷ കഴിവ് കുറഞ്ഞവർക്ക്, അവരുടെ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം വളർന്നു എന്നും ഓർമ്മവരുന്നുണ്ട്. എന്നാൽ അവരുടെ മലയാളം ഭാഷാ കഴിവുകളുടെ പത്തിമടക്കിത്തന്നെ അവർ ഇരിക്കേണം എന്നതാണ് ഈ വിനോദത്തിനും മാറ്റേകിയത്. അല്ലാതെ മലയാളത്തിലെ നീ, നിന്‍റെ, അവൾ, എടി, തുടങ്ങിയ വാക്കുകൾക്കും മലബാറിയിലെ ഇഞ്ഞ്, ഇന്‍റെ ഓള്, അളെ തുടങ്ങിയ വാക്കുകൾക്കും അഴിഞ്ഞാടാൻ അവസരവും സ്വതസിദ്ധ സ്വാതന്ത്ര്യവും നൽകിയിരുന്നെങ്കിൽ, നിലവരാത്തകർച്ച ഏറ്റവും ഏറ്റുവാങ്ങേണ്ടിയിരുന്നത് Varunaതന്നെയാകുമായിരുന്നു.

Image
Last edited by VED on Tue Oct 31, 2023 12:01 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. Brain softwareനെക്കുറിച്ച്


വളരെ ചെറുപ്പത്തിൽത്തന്നെ Varunaയെ പരിശീലിപ്പിച്ച മറ്റൊരു കാര്യമാണ് Chess. Chess കളിക്കുന്നത് കൊണ്ട് അതിഗംഭീരമായി ബുദ്ധിവളർച്ചയുണ്ടാകും എന്നൊന്നും ഈ എഴുത്തുകാരന് അഭിപ്രായമില്ലതന്നെ. ഒരു മുതിർന്ന ആൾ ഈ വക കാര്യങ്ങൾ ചെയ്യുന്നത്, ഇന്നുള്ള പലവിധ മത്സരപരീക്ഷകൾക്ക് പഠിക്കുന്നത് പോലെയാണ്. ഉദാഹരണത്തിന്, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് പഠിക്കുന്നു. അത് കൊണ്ട് എന്ത് കഴിവാണ് ലഭിക്കുക? മെഡിക്കൽ പ്രവേശന പരീക്ഷയെ ആയാസരഹിതമായി നേരിടാനുള്ള കഴിവ് ലഭിക്കും. എന്നല്ലാതെ നീന്താനോ, വാഹനം ഓടിക്കാനോ, പ്രസംഗിക്കാനോ, ചിത്ര രചന നടത്താനോ, ഡിജിറ്റിൽ ഡിസൈനിങ്ങിൽ പ്രാവീണ്യം നേടാനോ, പച്ചക്കറി വ്യാപാരം നടത്താനോ, മെഡിക്കിൽ ഓപ്പറേഷൻ നടത്താനോ കഴിവ് ലഭിക്കില്ല.

എന്നാൽ മെഡിക്കൽ പ്രവേശന പരീക്ഷ, മെഡിക്കൽ കോളെജിൽ പഠിക്കാനുള്ള പ്രവേശന കവാടത്തിൽ നിൽക്കുന്നു. അങ്ങിനെയാണ് ഇന്ന് കാര്യങ്ങൾ. അത് കൊണ്ട് ആ കടമ്പകടന്നാലേ മെഡിക്കൽ പഠനത്തിന് സൗകര്യം ലഭിക്കുള്ളു.

എന്നാൽ Varunaയെ വളരെ ചെറുപ്രായത്തിൽത്തന്നെ, അതായത് ഏതാണ്ട് രണ്ട് വയസ്സിനും മൂന്ന് വയസ്സിനും ഇടയിൽ, ഈ വക പരിശീലനം നൽകിയത്, വളരെ ചെറുപ്പത്തിൽ ഈ വക കാര്യങ്ങൾ നേരിടാൻ മസ്തിഷ്ക്കത്തിന് അവസരം നൽകിയാൽ, Brain softwareൽ കാര്യമായ മാറ്റങ്ങൾ സംഭവിപ്പിക്കാൻ പറ്റും എന്ന ഒരു തോന്നൽ ഉണ്ടായിരുന്നത് കൊണ്ടാണ്.

കാരണം, മസ്തിഷ്ക്ക പ്രവർത്തിന് പിന്നണിയിൽ ഒരു Brain software പ്രവർത്തിക്കുന്നുണ്ട് എന്നും, അതിന് അതിന്‍റെ വളർച്ചയുടെ ആരംഭത്തിൽത്തന്നെ വ്യത്യസ്തവും, ക്രീയാത്മകവും, പോസിറ്റിവും ആയ അനുഭവങ്ങൾ നൽകിയാൽ, ഈ വക തിരിച്ചറിവുകളെ കാര്യക്ഷമമാം വിധം കൈകാര്യംചെയ്യാനുതകുന്നവിധത്തിൽ, മസ്തിഷ്ക്കത്തിനുള്ളിൽ Brain softwareന്‍റെ പ്രവർത്തന വലയത്തിന് ആവശ്യമായ പുതുതായുള്ള circuitryകൾ രൂപപ്പെടും എന്ന ഒരു തിരിച്ചറിവ് ഈ എഴുത്തുകാരനിൽ ഉണ്ടായിരുന്നു.

എന്നാൽ ഈ വക കാര്യങ്ങൾ ഒരു പ്രതിഭയെ (geniusനെ) സൃഷ്ടിക്കാൻ പര്യാപ്തമല്ലതന്നെ. കാരണം, നൈപുണ്യവും പ്രതിഭയും രണ്ടും രണ്ടാണ്. ഈ എഴുത്തുകാരന്‍റെ ഈ വക പ്രവർത്തനങ്ങളിൽ ഒരു പ്രതിഭയെ (geniusനെ) സൃഷ്ടിക്കാനുള്ള യാതോരു ലക്ഷ്യവും ഇല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം.

ഈ മാനസികാവസ്ഥയുടെ പിന്നണിയിൽ ഉണ്ടായിരുന്ന വിശ്വാസങ്ങൾ ഈ വകയുള്ളതാണ്: പ്രതിഭ (genius) എന്നുള്ളത് വളർത്തിയെടുക്കാനാവുന്ന ഒരു കഴിവല്ല. അങ്ങിനെയുള്ള ഒരു ഉജ്ജ്വല മാനസികാവസ്ഥയ്ക്ക് പിന്നിൽ മറ്റെന്തോ കാര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭാഷാ പരമായ കാര്യങ്ങൾ പ്രതിഭാശാലികളെ സൃഷ്ടിക്കും എന്നൊന്നും ഈ എഴുത്തുകാരന് തോന്നിയിട്ടില്ല. എന്നാൽ, ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ പ്രതിഭകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉള്ള ജീവിത സൗകര്യം ലഭിക്കാൻ സാധ്യതയുണ്ട് എന്നുള്ളത് വാസ്തവമായേക്കാം. എത്ര ഗംഭീര പ്രതിഭയും അതുമല്ലെങ്കിൽ അതി ഗംഭീരമായ നൈപുണ്യമോ ഉള്ള ഒരാൾ ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷക്കാരുടെ അടിയിൽ പെട്ടുപോയാൽ, പെട്ടത് തന്നെ. ഭാഷാ കോഡുകൾ അമർത്തി ഞരിക്കിക്കളയും അയാളെ.

Image


ഉദാഹരണത്തിന്, ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് പ്രസിഡൻസിയിലെ ആളായിരുന്നു രാമാനുജൻ. ഈ ആൾ ഗണിതത്തിൽ അതിഗംഭീരമായ പ്രതിഭാശാലിയായിരുന്നു എന്ന് പറയപ്പെടുന്നു. രാമാനുജനെ കണ്ടെത്തുകയും പിന്നീട് ലണ്ടനിലേക്ക് കൊണ്ട് പോകുകയും ചെയ്തത് ഇങ്ഗ്ളണ്ടിലെ ഒരു ഫ്രൊഫസർ (G. H. Hardy) ആയിരുന്നു.

ഇങ്ങിനെയുളള ഒരു നൂറ് രാമാനുജന്മാർ മെഡ്രാസിൽ നിന്നും ഇങ്ഗ്ളണ്ടിൽ എത്തിച്ചേർന്നാൽ, ഇങ്ഗ്ളണ്ട് പുരോഗമിക്കുകയല്ല, മറിച്ച്, സാമൂഹികമായി അധപ്പതിക്കുകയാണ് ചെയ്യുക. കാരണം അവർ സംസാരിച്ച് രചിക്കുന്നത്, ഒരു ഫ്യൂഡൽ ഭാഷാ സമൂഹമായിരിക്കും.

മുകളിൽ നൽകിയിട്ടുള്ള ചിത്രങ്ങളിൽ ആദ്യത്തേത് രാമാനുജന്‍റെ യഥാർത്ഥ ചിത്രമാണ്. ഈ രാമാനുജനെ ഒരു ഹോളിവുഡ് ചിത്രത്തിൽ അവതരിപ്പിച്ചപ്പോൾ വന്ന രൂപ പരിണാമമാണ് രണ്ടാമത്തെ ചിത്രത്തിൽ വലത് വശത്ത് കാണുന്നത്.

ഗാന്ധിയെ ഇങ്ഗ്ളിഷ് ചിത്രത്തിൽ അവതരിപ്പിച്ചത് പോലെയാണ്. Gandhi എന്ന ചിത്രത്തിൽ ഗാന്ധി പ്രത്യക്ഷപ്പെടുന്നത് ഒരു ഇങ്ഗ്ളിഷുകാരന്‍റെ വ്യക്തിത്വത്തോടുകൂടിയാണ്.

Image

ചിത്രം : യുവപ്രായക്കാരനായ യഥാർത്ഥ ഗാന്ധി.

ബൃട്ടിഷ് പൗരനെ വച്ചാണ് അന്ന് ഗാന്ധി സിനിമ നിർമ്മിച്ചത്. ഇന്ന് അതിന്‍റെ ആവശ്യം ഉണ്ടാവില്ല, എന്നാണ് തോന്നുന്നത്.

അതേ പോലെ, യാഥാർത്ഥ രാമാനുജന്‍റെ ചിത്രം ആണ് ഇടത്ത് കൊടുത്തിരിക്കുന്നത്. രാമാനുജൻ സിനിമയിലെ ആൾ വളരെ വ്യത്യസ്തനാണ് എന്നാണ് തോന്നുന്നത്.

Image

ചിത്രം : സിനിമയിലെ ഗാന്ധി

Image
Last edited by VED on Tue Oct 31, 2023 12:01 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


Varunaയ്ക്ക് ഏതാണ്ട് അഞ്ച് വയസ്സായപ്പോഴേക്കും, Carroms, Dominoes, Monopoly, Cleudo, UNO, Scotland Yard, തുടങ്ങിയ ഏതാനും Indoor board gamesൽ പ്രാവീണ്യം ലഭിച്ചിരുന്നു.

ഏതാണ്ട് 2006ന് തൊട്ട് ഇങ്ങോട്ടായി ഈ എഴുത്തുകാരൻ ഒരു ഇങ്ഗ്ളിഷ് പഠന ക്സാസ് വീടിന് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിൽ ആരംഭിച്ചപ്പോൾ, ഈ വിധ Indoor board gamesൽ പങ്കെടുപ്പിച്ച് കൊണ്ട് പലരേയും ഇങ്ഗ്ളിഷ് സംസാര പരിചയത്തിലേക്ക് എത്തിച്ചിരുന്നു.

അന്ന് Varunaയും Ashwinaയും ഈ വിധ ട്രൈയ്നിങ്ങ് പദ്ധതികളിൽ സജ്ജീവമായി പങ്കെടുക്കുമായിരുന്നു. തികച്ചും മലയാളം ഇല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും, ഗുണനിലവാരമുള്ള ഒരു ഇങ്ഗ്ളിഷ് സംസാരം നിലനിർത്തുവാനും ഇവരുടെ സാന്നിധ്യം സഹായിച്ചിരുന്നു. ഇങ്ഗ്ളിഷ് സംസാരകഴിവ് വർദ്ധിപ്പിക്കാൻ വന്ന ചിലർക്ക് ഈ വിധ പദ്ധതികൾ വളരെ ഉപകാരപ്പെട്ടിരുന്നു.

വളരെ ചെറുപ്പത്തിൽത്തന്നെ Varunaയ്ക്ക് അക്കങ്ങളെക്കുറിച്ചും, Addition & Substraction (കൂട്ടലും കിഴിക്കലും) മനസ്സിലാക്കിക്കൊടുത്തിരുന്നു. ഇതിനൊന്നും കാര്യമായ പദ്ധതികളും കരുതിക്കൂട്ടിയുള്ള നീക്കങ്ങളും മറ്റും ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

വെറുതെയിരിക്കുന്ന അവസരത്തിൽ This is one, two, three, four, five എന്നിങ്ങനെ വിരലുകൾ കൊണ്ട് ചിലപ്പോഴെല്ലാം പരിചയപ്പെടുത്തും. ചിലപ്പോൾ, എന്തെങ്കിലും വസ്തുക്കൾ ചേർത്ത് വച്ചും, എടുത്ത് മാറ്റിയും, Addition & Substraction (കുട്ടലും കിഴിക്കലും) വ്യക്തമാക്കും.

മറ്റ് ചിലപ്പോൾ, Multiplication (ഗുണനം) വളരെ ലളിതമായി മനസ്സിലാക്കിക്കൊടുക്കും.

ഈ വിധ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ വലിയ പ്രയാസം നേരിട്ടില്ലാ എന്നുള്ളതാണ് ഓർമ്മ. കാരണം, അമിതമായുള്ള പഠന പദ്ധതികളൊന്നും തന്നെ ഉപയോഗിച്ചില്ല. മാത്രവുമല്ല, പിതാവിന് പണ്ട് കാലം തൊട്ടം അദ്ധ്യാപകരോടും, അദ്ധ്യാപികമാരോടും പ്രീയം കുറവായത് കൊണ്ട് ഔപചാരിക പഠിപ്പിക്കൽ ആലോചിക്കുകകൂടിയചെയ്തില്ലാ എന്നുള്ളതാണ് വാസ്തവം.

വളരെ ചെറുപ്പത്തിൽത്തന്നെ ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ആവും എന്നുള്ളത് ഇവർക്ക് ഈ വിധ അറിവുകളൾ നിസ്സാരം എന്നുതോന്നിക്കുന്ന സംസാരത്തിലൂടെ നൽകാൻ സൗകര്യപ്പെട്ടു. പലപ്പോഴും ഈ വിധ സംസാരങ്ങൾ വല്ല പുഴയുടെ തീരത്ത് വച്ചോ മറ്റോ ആയിരിക്കും.

ഏതാണ്ട് നാല് വയസ്സ് പ്രായം ഉള്ളപ്പോൾ ഇവർക്ക് (Varunaയ്ക്ക്) അക്കങ്ങളുടെ Square എന്ന കാര്യം വിഭാവനം ചെയ്യാനാവുന്ന വിധം അക്കങ്ങളെ പരിചയപ്പെടുത്തിയിരുന്നു.

ഇതും ഈ വക കാര്യങ്ങൾ ഒരു വൻ പഠനമായും മറ്റും അവതരിപ്പിച്ചില്ലാ എന്നതും പ്രസ്താവ്യമാണ്.

ഇതിനൊന്നും കാര്യമായ ഒരു ബുദ്ധിവൈഭവത്തിന്‍റെ ആവശ്യകത ഈ എഴുത്തുകാരൻ കണ്ടില്ല എന്നുള്ളതാണ് വാസ്തവം. മറിച്ച്, കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞുകൊടുത്താൽ മനസ്സിലാകും എന്നുമാത്രം. കാരണം, മനസ്സ് വളരെ തെളിഞ്ഞിരിക്കുന്ന അവസരമാണ്.

ഇതോടൊപ്പംതന്നെ, ഏതാണ്ട് ഒരു വയസ്സാകുന്നതിന് മുന്നെ തന്നെ ഇങ്ഗ്ളിഷിലെ അക്ഷരമാലയും, ഇവ ഉപയോഗിച്ചാണ് വാക്കുകൾ രചിക്കുന്നതും എന്നതും കാര്യമായുള്ള ഒരു പഠന പദ്ധതി എന്ന രീതിയിൽ അവതരിപ്പിക്കാതെതന്നെ പഠിപ്പിച്ചെടുത്തിരുന്നു.

പലപ്പോഴും, ചെയ്യാൻ താൽപ്പര്യമുള്ള കാര്യങ്ങൾക്കിടയിൽ ഇവകൂടി ചേർക്കും. അത്രമാത്രം.

Image
Last edited by VED on Tue Oct 31, 2023 12:01 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. പ്രായ പരിധികൾക്ക് അതീതമായ സൗഹൃദങ്ങൾ

യാതോരു ഔപചാരിക വിദ്യാഭ്യാസ വിഢ്ഢിത്തവും പഠിപ്പിക്കാതെ ഒരു വ്യക്തിയിൽ എന്തെല്ലാം ഗുണകരമായ അറിവും കഴിവുകളും ചേർക്കാനാവും എന്നത് തിട്ടപ്പെടുത്തുക എന്നുള്ളത് ഒരു ഉദ്ദേശമായിരുന്നിരിക്കാം. ഈ വക കാര്യങ്ങൾ പറയുമ്പോൾ പലവിധ ചോദ്യങ്ങളും മനസ്സിൽ വരാം.

ഒന്ന് ഇങ്ങിനെ വളർത്തിയാൽ, ചങ്ങാതിമാർ എങ്ങിനെ ലഭിക്കും എന്നുള്ളതാണ് പലർക്കും ഉള്ള ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം പറയാതെ തന്നെ മറ്റൊരു ചോദ്യം ചോദിക്കാം. ഈ വക ദീർഘകാല-ഔപചാരിക വിദ്യാഭ്യാസം എല്ലാം തുടങ്ങിയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളു. അതിന് മുൻപ് ഇവിടെ ആർക്കും ചങ്ങാതിമാരായി ആരും ഇല്ലായരുന്നുവോ എന്നത്.

എന്നാൽ അക്കാലങ്ങളിൽ എല്ലാവരും വീടുകളിൽ തന്നെ ഉണ്ടാവും. അതിനാൽത്തന്നെ അയൽവക്കത്തുള്ള കുട്ടികളുമായി ചങ്ങാത്തം ഉണ്ടാവും.

എന്നാൽ ഇവിടെ ഇന്ന് കുട്ടികൾ ആരും തന്നെ വീടുകളിൽ സ്ക്കൂൾ ദിനങ്ങളിൽ ഉണ്ടാവില്ലതന്നെ. അപ്പോൾ, അങ്ങിനെയുള്ള ചാങ്ങാത്തത്തിന് സാധ്യത കുറവാണ്. പിന്നെയുള്ള പ്രശ്നം Varunaയ്ക്ക മലയാളം അറിയില്ല. മാത്രവുമല്ല, കുടുബസമേതം കുറച്ച് കാലം വടക്കൻ ഇന്ത്യയിലെ ഒരു പ്രധാന നഗരത്തിൽ താമസിച്ചിരുന്ന കാലത്ത് ഹിന്ദി പഠിക്കാനോ സംസാരിക്കാനോ പ്രചോദനം നൽകിയില്ല എന്നുമാത്രമാല്ല, അത് നിരുത്സാഹിക്കുകകൂടി ചെയ്തിരുന്നു.

ഇങ്ങിനെ നോക്കിയാൽ, ഇവർക്ക് ചെറുപ്പത്തിൽ ചങ്ങാതിമാർ ഉണ്ടാവില്ലതന്നെ. ഇങ്ങിനെ ഒരു വിലയിരുത്തൽ പലപ്പോഴും ഒറ്റപ്പെട്ട കാഴ്ചപ്പാടിൽ പലർക്കും തോന്നിയിട്ടുണ്ടാവാം. തങ്ങളോടും തങ്ങളുടെ മക്കളോടും പരിചയമില്ലെങ്കിൽ, പിന്നെ വേറെയാരോടും പരിചയം കാണില്ലായെന്ന്.

വടക്കൻ ഇന്ത്യയിൽ വച്ച്, വൻചങ്ങാതിക്കൂട്ടം തന്നെ താമാസസ്ഥലത്തിന് ചുറ്റും ഉണ്ടായിരുന്നു ഇവർക്ക്. എന്നാൽ കുഗ്രാമത്തിൽ വന്നപ്പോൾ, ഇങ്ഗ്ളിഷ് പരിചയമുള്ളവർ ചുറ്റുപാടിൽ അക്കാലത്ത് കുറവാണ് എന്നത് ഒരു പ്രശ്നമായി പലരും വിലയിരുത്തിരുന്നെങ്കിലും, കാര്യങ്ങൾക്ക് കുറച്ച് കൂടി വിശാലമായ ഒരു വാസ്തവികതയാണ് ഉണ്ടായിരുന്നത്. സംസാര ഭാഷ ഇങ്ഗ്ളിഷ് ആയിരുന്നത് കൊണ്ട്, പ്രായം എന്ന, ഫ്യൂഡൽ ഭാഷകളിൽ പലവിധത്തിൽ പരിധികൾ വിതയ്ക്കുന്ന, ഘടക്കത്തെ അവഗണിച്ച്തന്നെ സൗഹൃദങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു.

ഇങ്ഗ്ളിഷ് എന്ന മാസ്മരികവും ജനങ്ങൾക്ക് വ്യക്തിത്വ പ്രഭാവം നൽകുന്നതുമായ അമാനുഷിക കഴിവുകൾ ഉള്ള ആശയവിനിമയ സോഫ്ട്വേറിന് ഇന്ന് സർക്കാർ തൊഴിലിലും സർക്കാരുമായി ഇടപിഴകുന്നതിൽനിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. മനുഷ്യരേയും പോരാത്തതിന് മൃഗങ്ങളേയും പലതരത്തിൽ തരംതിരിച്ച്, കുറേ പേരെ വെറും തരംതാഴ്ന്നവരും നാറുന്നവരും മറ്റുമായി നിർവ്വചിക്കാൻ അസാധ്യകഴിവുകളുള്ള ഭാഷകളാണ് ഇന്ന് ഭരണ സംവിധാനത്തിൽ കയറിക്കൂടുന്നത്. ഈ വിധ ആത്മഹത്യാപരമായ ആശയങ്ങൾളോട് കൂറും കടപ്പടും ജനങ്ങളിൽ ജനിപ്പിക്കാനായി വിപ്ളവ വായാടികൾ പോലും ചെയ്ത് കൂട്ടുന്ന വഞ്ചനപരമായ തട്ടിപ്പാണ്, ജനങ്ങളെ ബോധപൂർവ്വം ഇങ്ഗ്ളിഷ് പഠിപ്പിക്കാതിരിക്കുക എന്നുള്ളത്.

ഇവിടെ ഈ കാര്യം എടുത്തു പറഞ്ഞത്, ഈ വിധ തെമ്മാടി ഭാഷകളെ അവഗണിച്ച് വളർന്നുവരുന്നവരെ ഇന്ത്യൻ സർക്കാറിലെ ഗുണമേന്മയുള്ള തൊഴിലുകൾക്ക് അർഹതയില്ലാതാക്കും എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട് പലതും പറയാനുണ്ടെങ്കിലും, ഈ അവസരത്തിൽ അവ പറയുന്നില്ലതന്നെ.

നാട് വളർന്ന് വളർന്ന് ഒടുവിൽ, ഇങ്ഗ്ളിഷ് ഭരണം ഈ ഇപദ്വീപിൽ കാലുറപ്പിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന അവസ്ഥാവിശേഷത്തിലേക്ക്, തിരിച്ച് പോകുകയാണ്. നാട്ടിൽനിന്നും ഇങ്ഗ്ളിഷിനെ തുരത്താൻ ഗംഭീരപ്രയത്നം തന്നെ നടത്തിയ ഒരു കൊടുംവിപ്ളവ നേതാവ് സ്വന്തം മകനെ ഇതിനിടയിൽ അമേരിക്കയിലേക്ക് കയറ്റിവിട്ടുകഴിഞ്ഞിട്ടുണ്ട് താനും.

Image
Last edited by VED on Tue Oct 31, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിന്‍റെി പരിശീലന കളരി


സ്വന്തം മക്കളുടെ സൗഹൃദങ്ങളുടെ കാര്യം പറയുമ്പോൾ, ഈ ഒരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു: സാമ്പത്തികമായി കഴിവുള്ള മാതാപിതാക്കൾ വൻ സാമ്പത്തിക ചിലവിന് തയ്യാറെടുപ്പോടുകൂടി, അവരുടെ മക്കളെ വിദൂരങ്ങളിലുള്ള സ്ക്കൂളുകളിൽ ചേർക്കുന്നു. ഉദ്ദേശം ഇത്രമാത്രമേ ഉള്ളു: ഗുണമേന്മയുള്ള സൗഹൃദങ്ങൾ അവരുടെ സ്വന്തം മക്കൾക്ക് ലഭിക്കണം. ഇത് പലപ്പോഴും ഒരു വൻ ത്യാഗ ബുദ്ധിതന്നെയാണ്.

എന്നാൽ ഈ വിധമുള്ള തിരഞ്ഞെടുത്തുള്ള സൗഹൃദസംഘത്തെ മക്കൾക്ക് സൗകര്യപ്പെടുത്താൻ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മാതാപിതാക്കൾക്ക് ആവില്ലതന്നെ. അവരുടെ മക്കൾക്ക് മിക്കവാറും മുന്നിലുള്ളത് സർക്കാർ സ്ക്കൂളുകളാണ്. ഈ വക സ്ക്കൂളുകളിൽ അദ്ധ്യാപകർക്ക് എത്രതന്നെ കഴിവും, കർത്തവ്യബോധവും, കാര്യക്ഷമതയും മറ്റും ഉണ്ടായാലും, സർക്കാർ നയം നിഷ്കർഷിക്കുന്ന സംവിധാനം തരംതാണ ഒരു അന്തരീക്ഷമാണ്.

ഒന്നുകിൽ വളരെ അടക്കവും ഒതുക്കവും ഉള്ള ഒരു അന്തരീക്ഷം. അതുമല്ലെങ്കിൽ ഇതിന് നേരെ വിപരീതമായ ഒരു അന്തരീക്ഷം. ആകപ്പാടെ ഒച്ചപ്പാടും ബഹളമയവും മറ്റും. പുരുഷത്വവും സ്ത്രീത്വവും രണ്ടും പലപ്പോഴും പൗരുഷമായ രീതിയിൽ. ഇത് ഒരു വൻ വ്യക്തിത്വ വികസനമായും കാണുന്നവർ ഉണ്ട്. കാരണം, തെരുവോരങ്ങളിൽ പൊരുതിനിൽക്കാൻ വളരെ സൗകര്യപ്പെടുത്തുന്ന ഒരു മാനസികഭാവം ഇതിൽ ഉണ്ട് എന്ന ഒരു തോന്നൽ വരാം.

"ആരെടാ?" എന്ന് ചോദിച്ചാൽ "നീ ആരെടാ?" എന്ന് മറുചോദ്യം ചോദിക്കാൻ ഉള്ള മാനസിക തയ്യാറെടുപ്പ്.

എന്നാൽ ഇത് ഒരു പുത്തൻ സംഗതിയല്ലതന്നെ. ഈ ഉപദ്വീപിൽ അങ്ങോളം ഇങ്ങോളം, ഇങ്ഗ്ളിഷ് ഭരണം പലദിക്കിലും കാലുറപ്പിക്കുന്നത് വരെ ഈ വിധ കഴിവുകൾ മിക്ക ആളകുൾക്കും ഉണ്ടായിരുന്നു. എന്നാൽ ഇത്, ഓരോരുത്തർക്കും അവരവരുടെ നിലയിൽ നിന്ന് മാത്രം പ്രകടിപ്പിക്കാം. മാത്രവുമല്ല, നിത്യവും വൻ കോലാഹലങ്ങളാണ് ഈ വിധ സംസ്ക്കാരങ്ങളുടെ ചരിത്രം.

ഉദാഹരണത്തിന്, ഇന്ന് സ്വകാര്യ ബസ് ജീവനക്കാർക്ക് ഈ വിധം തമ്മിലും, പൊതുജനത്തോടും പെരുമാറാം. എന്നാൽ ഒരു ചെറുകിട ഉദ്യോഗസ്ഥൻ വന്നാൽ (ഉദാഹരണത്തിന് ഒരു പോലീസ് ശിപായി വന്നാൽ), ഈ വിധ ധൈര്യം പമ്പകടക്കും. മുണ്ടാണ് ധരിച്ചിട്ടുള്ളതെങ്കിൽ, അത് കുത്തഴിച്ച്, കാലിനിടയിൽ തിരുകി വൻ അടിയാളത്തം വരെ കാണിക്കുന്ന ധൈര്യശാലികളെ കണ്ടിട്ടുണ്ട്. ഈ ഒരു അടിയാളത്തം ഈ രാജ്യത്ത് ഇന്ന് ഒരു വൻ ഭൂരിപക്ഷം ആളുകളും നൽകേണ്ടത് തന്നെയാണ്.

ഈ വിധം ഇവിടെ എഴുതിയത് ആരെയും അപമാനിക്കാനല്ല. മറിച്ച്, ഈ വിധ വിദ്യാഭ്യാസത്തിന്‍റെ അർത്ഥശൂന്യത സൂചിപ്പിക്കാനാണ്.

ഈ വിധ വിദ്യാഭ്യാസം സാമൂഹിക പരിവർത്തനമല്ല, ലക്ഷ്യംവെക്കുന്നത്. മറിച്ച്, സാമൂഹിക നിലവാരങ്ങളോട് താദാത്മ്യത്തിൽ നിന്ന് കൊണ്ട് അവയെ മുതലെടുക്കാനാണ്. സത്യത്തിൽ ഇതിന് ഒരു വൻ വിദ്യാഭ്യാസ പരിപാടി ആവശ്യമില്ലതന്നെ.

എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും വിപ്ളവ വായാടി പാർട്ടികൾക്കും അണികളെയും കുട്ടിനേതാക്കളേയും, വൻ നേതാക്കളെയും ഈ വിധ വിദ്യാഭ്യാസം സൗകര്യപ്പെടുത്തും. പോരാത്തതിന്, സർക്കാർ തൊഴിലും ഇവർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ, വിദ്യാഭ്യാസം എന്ന പദ്ധതി ഈ നാട്ടിൽ കൊണ്ടുവന്ന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലക്ഷ്യങ്ങളുമായി യാതോരു ബന്ധവും ഇല്ലാത്ത ഒരു വിദ്യാഭ്യാസമാണ് ഇവിടെ ഇപ്പോൾ പടർന്ന് പിടിച്ചിട്ടുള്ളത്.

ഈ വിദ്യാഭ്യാസം കൊണ്ട് ലഭിക്കുന്ന വൻ ഗുണങ്ങൾ ഏതാണ്ട് 2 ശതമാനം പേർക്കാണ് എന്നാണ് തോന്നുന്നത്. മറ്റുള്ളവർക്ക് അമ്പലപ്പറമ്പിൽ ഉത്സവ നേരത്ത്, പണം വച്ച് ചൂതാടിയത് പോലെയാണ്. പണം പോയി. പോക്കറ്റ് കാലി. ഉത്സവനേരത്ത് ആസ്വദിച്ച ഒച്ചപ്പാടും, പടക്കം പൊട്ടിക്കലും മിച്ചം.

Image
Last edited by VED on Tue Oct 31, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി



മനുഷ്യർ തമ്മിൽ നിത്യവും മത്സരവും, മുകളിലുള്ളവരെമറിച്ചിട്ട് അവരുടെ മുകളിൽകയറാനും, താഴെയുള്ളവരെ മുകളിലേക്ക് കയറാൻ അനുവദിക്കാതിരിക്കാനും, ബഹുമാനിക്കാത്തവരോട് ഞെട്ടിച്ച് പെരുമാറാനും, താഴ്ന്ന് കിടക്കുന്നവനോട് കുറച്ച് മയത്തിൽ പെരുമാറിയാൽ തിരിച്ച് ആജ്ഞാപികുന്നത് മാതിരി പെരുമാറാനും, മറ്റുള്ളവരുടെ ഈ വിധ മാനസികഭാവങ്ങളെ നിരന്തരം നേരിടാനും, മറ്റും നിത്യേനെ പ്രചോദനം നൽകുന്ന ഭാഷയാണ് ചുറ്റും.

തൊഴിൽ എന്നത് ഇങ്ഗ്ളിഷിൽ കാണുന്നത് പോലെയല്ല. മറിച്ച് പലപ്പോഴും ഒരു സാമൂഹിക സ്ഥാനവും ബഹുമാനം പിടിച്ച് വാങ്ങാനുള്ള അധികാരമോ, അതുമല്ലെങ്കിൽ അത് നൽകാനുള്ള കടപ്പാടോ സൂചിപ്പിക്കുന്ന കാര്യമാണ് ഫ്യൂഡൽ ഭാഷകളിൽ. ഇത് വയസ്, കുടുംബ മഹിമ, കൂടപ്പിറപ്പുകളുടെ സ്ഥാനമാനങ്ങൾ തുടങ്ങിയ മറ്റ് പലകാര്യങ്ങളുമായി പിരിഞ്ഞ് കിടക്കുന്നു.

ഇങ്ങിനെയുള്ള ഒരു സാഹചര്യത്തിൽ, എല്ലാരെയും കടത്തിവെട്ടി വളരണം എന്ന ഉദ്ദേശ ശുദ്ധി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ഒരു കുരുട്ടുബുദ്ധിയായി നിലനിൽക്കുന്നു.

ഇങ്ങിനെയാതോരു ശിഥിലലക്ഷ്യങ്ങളും നൽകാതുള്ള ഭാഷയിൽ മാത്രം വളർന്നുവന്ന ആൾക്ക് ഈ നാട്ടിലെ വിദ്യാഭ്യാസം എന്നത് കൊണ്ട് ആകെ ഉണ്ടാവുന്ന ഫലം, സ്വന്തം വ്യക്തിത്വത്തിന്‍റെ ശിഥിലനമാണ്.

നല്ലനിലവാരമുള്ള ഇങ്ഗ്ളിഷും, അതിനുള്ളിലെ ക്ലാസിക്കൽസാഹിത്യവും മറ്റും കാര്യമായിത്തന്നെ ചെറുപ്രായത്തിൽത്തന്നെ വായിച്ചും കേട്ടും പരിചയമുള്ളതിനാൽ, ഈ നാട്ടിൽ സർക്കാർ നയപ്രകാരമുള്ള വിദ്യാഭ്യാസത്തിന് വിഭാവനംകൂടിചെയ്യാൻ പറ്റാത്ത പല കാര്യങ്ങൾ Varunaയ്ക്ക് ലഭിച്ചുകഴിഞ്ഞിരുന്നു.

നിൽക്കുമ്പോൾ ചാരിനിൽക്കരുത്, നേരെ നിവർന്ന് ഇരിക്കേണം, ഔപചാരികമായി പരിചയപ്പെടുന്നവരെ പേരിന് മുന്നിൽ Mr. എന്നോ Mrs. എന്നോ Miss. ചേർത്ത് വിളിക്കേണം. ഏതൊരു കൗണ്ടറിന് മുന്നിൽ നിൽക്കുന്ന അവസരത്തിലും, മുൻഗണയുള്ള ആളെ മറികടക്കാതെ, ക്യൂവായി നിൽക്കേണം. ബസ്സിൽ കയറുന്ന അവസരത്തിലും ഇതേ പോലെ മുന്നിൽ നിൽക്കുന്ന ആളെ മറികടന്ന് ബസ്സിൽ കയറാൻ പാടില്ല. എന്ത് ആവശ്യപ്പെടുന്ന അവസരത്തിലും അനുയോജ്യമായ രീതിയിൽ Please എന്നോ Can you please? എന്നോ Could you please? എന്നോ May I? എന്നോ ചേർത്ത് ചോദിക്കേണം.

എന്തെങ്കിലും വസ്തു എടുത്താൽ അത് അതിന്‍റെ യഥാസ്ഥാനത്ത് തിരിച്ച് വെക്കെണം. ഇരിക്കുന്ന സീറ്റിൽ കാൽ വച്ച് നിൽക്കരുത്. മറ്റൊരാളോട് മുന്നിൽനിന്നും മാറാനോ, അതുമല്ലെങ്കിൽ ആ ആളുടെ ശ്രദ്ധപിടിച്ചെടുക്കാനോ മറ്റോ Excuse me എന്ന പദപ്രയോഗം ഉപയോഗിക്കേണം, മുന്നിലെ ആളെ ഉന്തി നീക്കരുത്.

ഈ നാട്ടിൽ ഏതൊരു പൗരനും അന്തസ്സ് ഉണ്ട് എന്നും, അതിനാൽ തന്നെ, മറ്റൊരു വ്യക്തിയുടെ മുന്നിൽ അടിയാളത്തം ഭാവിച്ച് നിൽക്കേണ്ട ആവശ്യം ഇല്ലായെന്നും, ഈര്വരനോട് മാത്രമെ വിധേയത്വം ആവശ്യമുള്ളു എന്നും. സൗമ്യമായി സംസാരിച്ചാൽതന്നെ കാര്യങ്ങൾ നടുക്കും എന്നും. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ, ഏറ്റവും കുറഞ്ഞത് ഒരു അര കിലോമിറ്ററെങ്കിലും ഓടിയുള്ള വ്യായമം ചെയ്യണമെന്നും.

തുടങ്ങിയ, ഇന്നുള്ള ഇന്ത്യൻ ഔപചാരിക വിദ്യാഭ്യാസത്തിൽ യാതോരുരീതിയിലും സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസമാണ് Varunaയ്ക്ക് ഏതാണ്ട് ഒൻപത് വയസ്സ് വരെ ഇവിടെ ലഭിച്ചതിൽ ഒരു പങ്ക്.

ആളുകളെ തരംതിരിച്ച്, അവരിൽ തരംതാഴ്ന്നവരോട് നീ, എടാ, എടീ, എന്താടാ, എന്താടീ, അവറ്റകൾ, (മലബാറി: ഇഞ്ഞ്, എന്താനെ, എന്താളെ, ഐറ്റിങ്ങൾ) തുടങ്ങിയ വാക്കുകൾ ഉപയോഗിക്കരുത് എന്നത് പഠനത്തിൽ വന്നില്ലതന്നെ. കാരണം, ഈ വിധ താന്തോന്നിത്യ വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

Image
Last edited by VED on Tue Oct 31, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ് അടിച്ചേൽപ്പിക്കുന്നത്


വിദ്യാഭ്യാസവും, തൊഴിൽ അല്ലെങ്കിൽ സാങ്കേതിക പരിജ്ഞാനം പഠിപ്പിക്കലും ഒന്നാണ് എന്നോ, അതുമല്ലെങ്കിൽ അവ തമ്മിൽ പിരിഞ്ഞാണ് കിടക്കുന്നത് എന്നോ ആണ് ഇന്നത്തെ വിദ്യാഭ്യാസ നയം എന്ന് തോന്നുന്നു.

എന്നാൽ, നേരത്തെ നൽകിയ ഇങ്ഗ്ളിഷ് സാംസ്ക്കാരിക മൂല്യങ്ങൾ പടർത്തി സാമൂഹിക പരിവർത്തനം എന്ന ആശയം ഇന്നുള്ള വിദ്യാഭ്യാസത്തിൽ ഇല്ലതന്നെ. ഉള്ളത്, ഫ്യൂഡൽ ഭാഷാപരമായുള്ള പെരുമാറ്റങ്ങളുടെ അടിച്ചേൽപ്പിക്കൽമാത്രമാണ്.

Varunaയ്ക്ക് ഏതാണ്ട് നാല് വയസ്സ് പ്രായം ഉള്ളപ്പോളാണ് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരിചയം വന്നത്. അക്കാലത്ത്, അതായത് ഏതാണ്ട് 2000ആം ആണ്ടിൽ, കമ്പ്യൂട്ടർ എന്നത് എന്തോ അതിഅമാനുഷിക കഴിവുകളും ബുദ്ധിയും ഉള്ളവർക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളു എന്ന രീതിയിലാണ് കാര്യങ്ങൾ. എന്നാൽ ഈ എഴുത്തുകാരന് വളരെ മുന്നെ അറിവുള്ള കാര്യമായിരുന്നു കമ്പ്യൂട്ടറിന് ആശ്ചര്യകരമായ കഴിവുകൾ ഉണ്ട് എന്നും കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചെടുക്കാൻ കാര്യമായ ബുദ്ധി ശക്തിയോ, വിദ്യാഭ്യാസ യോഗ്യതയോ ആവശ്യമില്ലായെന്നും.

ഈ കാരണത്താൽത്തന്നെ ഏതാണ്ട് നാലാം വയസ്സിൽത്തന്നെ Varunaയ്ക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ കാര്യമായ നൈപുണ്യം ലഭിച്ചിരുന്നു. ടൈപ്പിങ്ങ് പഠിച്ചെടുക്കാനുള്ള ഒരു സോഫ്ട്വേർ അന്ന് കൈവശം വന്നതിനാൽ, കമ്പ്യൂട്ടറിൽ ആദ്യം പഠിച്ചെടുത്ത കാര്യങ്ങളിൽ ഒന്ന് ടൈപ്പ് ചെയ്യാനാണ്.

ടൈപ്പിങ്ങിൽ നൈപ്യുണ്യം വളരെ പെട്ടെന്ന് തന്നെ കൈവരിച്ചു. കാരണം, വളരെ ചെറുപ്രായമാണ്. ഔപചാരിക വിദ്യാഭ്യാസത്തിലെ വിഡ്ഢിത്തങ്ങൾ ഒന്നും തന്നെ തലയിൽ നിറയ്ക്കാനുള്ള ഒരു ഉപദേശവും നൽകിയില്ലതന്നെ.

ടൈപ്പിങ്ങിൽ നൈപുണ്യം വന്നതിനെ തുടർന്ന് കമ്പ്യൂട്ടർ ഉപയോഗം തന്നെ ഗംഭീര വേഗതയിൽ ആയി. തുടർന്ന് വളരെ പെട്ടന്ന് തന്നെ MS Word, Adobe PhotoShop, Adobe PageMaker, MacroMedia Dreamweaver (ഇന്നിത് Adobe Dreamweaver ആണ്.), Adobe Flash, Adobe Acrobat തുടങ്ങിയവ പഠിച്ചെടുത്തു. ഇതിനൊന്നും തന്നെ കാര്യമായ ഒരു ബുദ്ധി വൈഭവത്തിന്‍റെ ആവശ്യകത കണ്ടില്ലതന്നെ.

ഇതെല്ലാതം ഏതാണ്ട് അഞ്ച് വയസ്സ് ആകുന്നതിന് മുന്നെതന്നെ പഠിച്ചു എന്നാണ് ഓർമ്മ. ഈ എഴുത്തുകാരന്‍റെ ചില പുസ്തകങ്ങൾ ഡിജിറ്റൽ പുസ്തകങ്ങൾ ആക്കുന്നതിൽ, ഇവർ ചിലപ്പോഴെല്ലാം ടൈപ്പിങ്ങ് നടത്തിയും, ചിത്രങ്ങൾ എഡിറ്റ് ചെയ്തും സഹായിച്ചിരുന്നു.

പോരാത്തതിന് ഏതാണ്ട് ഏഴ് വയസ്സാകുന്ന അവസരത്തിൽ, VICTORIA INSTITUTIONSന്‍റെ വെബ് പേജുകളും ഡിസൈൻ ചെയ്തിരുന്നു. www.victoriainstitutions.com. പോരാത്തതിന്, അന്ന് ഈ എഴുത്തുകാരൻ കാര്യമായ ഒരു സംഖ്യ നൽകി വാങ്ങിച്ചിരുന്ന eCommerce പദ്ധതി, ഈ വെബ് സൈറ്റ് പുനരാരംഭിച്ചപ്പോൾ, അതിലെ ഒരു വെബ് പേജിലേക്ക് വിജയകരമായി intergrate ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ് കോഴിക്കോടുള്ള ഒരു സോഫ്ട്വേർ കമ്പനിയാണ് ഈ കാര്യം ചെയ്തത്. എന്നാൽ വെബ് സൈറ്റ് പുനർ ആവിഷ്കരിച്ചപ്പോൾ അത് വീണ്ടും ചെയ്യേണ്ടിവന്നപ്പോഴാണ്, ഇവർ അത് വീണ്ടും eCommerce പേജിൽ നടപ്പിൽ വരുത്തിയത്. അന്ന് വർഷം ഏതാണ്ട 2005 ആണ് എന്നാണ് ഓർമ്മ.

Image
Last edited by VED on Tue Oct 31, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. അന്യർക്ക് സ്വന്തം രാഷ്ട്രത്തിന്‍റെ മുതൽക്കൂട്ടുകൾ മറ്റ് ദേശക്കാർക്ക് വിറ്റ് പണമുണ്ടാക്കിയവർ


ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലാണ് സാങ്കേതിക വിദ്യകളുടേയും ശാസ്ത്രീയ അറിവുകളുടേയും വേലിയേറ്റം സംഭവിച്ചത്. അതിന്‍റെ വ്യക്തമായ കാരണം അവിടങ്ങളിൽ അറിവ് പങ്കിടുന്നതിലും സാമൂഹികമായും തൊഴിൽപരമായും ആളുകൾതമ്മിൽ ആശയവിനിമയം ചെയ്യുന്നതിൽ, ഫ്യൂഡൽ ഭാഷകളിൽ കാണുന്ന പലതരം സങ്കോചങ്ങളും, കുശുമ്പുകളും, വെപ്രാളങ്ങളും ഇല്ലാ എന്നുള്ളതണ്.

ഇക്കാരണത്താൽത്തന്നെ അതി അമാനുഷികമായ കഴിവുകൾ ഉള്ളതും എന്നാൽ പ്രവർത്തിപ്പിക്കാൻ വളരെ ലാളിത്യം ഉള്ളതുമായ കമ്പ്യൂട്ടർ അവിടങ്ങളിലാണ് കണ്ടുപിടിക്കപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് അതി നൂതനമായതും, ഭൗതിക അസ്തിത്വംതന്നെയില്ലാത്തതുമായ സോഫ്ട്വേർ എന്ന ഒരു പുതിയ വസ്തുതന്നെ ലോകത്തിൽ വന്നു. ഇതിലെ പല ഭാഷകളും (Software languages) കോഡിങ്ങുകളും, അതിശക്തമായ കഴിവുകൾ ഉള്ളവയാണെങ്കിലും, പഠിച്ചെടുക്കാൻ വളരെ പ്രയാസം ഇല്ലാത്ത കാര്യങ്ങളാണ്.

ഈ കാരണത്താൽത്തന്നെ യൂഎസ്സ്ഏയിലെ കമ്പ്യൂട്ടർ സോഫ്ട്വർ കമ്പനികളുടെ മുതുലുടമകൾ ഒരു പുതിയ ആശയം കണ്ടെത്തി എന്ന രീതിയിൽ ഈ വക വിവരങ്ങൾ ലോകമെമ്പാടുമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലുകാർക്ക് പഠിപ്പിച്ചെടുക്കാൻ ഒരുമ്പെട്ടു. കാരണം, USAയിൽ നൽകുന്ന ശമ്പളത്തിന്‍റെ ആറിൽ ഒന്ന് പോലും കൊടുക്കാതെതന്നെ ഈ വക തൊഴിലുകൾ ഈ വക മൂന്നാം ലോക രാജ്യങ്ങളിലെ ആളുകളെകൊണ്ട് ചെയ്യിക്കാൻ ആവും.

USAയിലെ തൊഴിലുടമകൾ ശരിക്കും പറഞ്ഞാൽ അവരുടെ സ്വന്തം രാജ്യത്തിലെ പൗരന്മാരോട് ഒരു കടുംകൈയാണ് ചെയ്തത്. സ്വന്തം രാജ്യത്തിലെ സാങ്കേതിക വിവരങ്ങളും രഹസ്യങ്ങളും മറ്റ് രാജ്യക്കാർക്ക് കൈമാറിയാൽ, ചൈന പോലുള്ള രാജ്യങ്ങളിൽ കടും ശിക്ഷതന്നെ ലഭിച്ചേക്കാം.

ഈ വിധ ചെയ്തികളുടെ ഭാഗമായി ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സോഫ്ട്വേറുകളും ഓപ്പറെയ്റ്റിങ്ങ് സിസ്റ്റങ്ങളും ആദ്യകാലങ്ങളിൽതന്നെ യാതോരു ലൈസൻസിങ്ങും എടുക്കാതെതന്നെ ഉപയോഗിക്കാനുള്ള സൗകര്യവും നൽകിയിരുന്നു. ഇതും യഥാർത്ഥത്തിൽ USA പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവായ സമ്പത്ത് മോഷണം ചെയാൻ സൗകര്യപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു. ഈ ഇനത്തിൽ കണക്കെടുത്താൽ, പല രാജ്യങ്ങളും കോടിക്കണക്കിന് നഷ്ടപരിഹാരം തന്നെ നൽകേണ്ടിവരും.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ജനാധിപത്യവും, പുറത്ത് നിന്നുള്ള ആളുകളുടെ വേലിയേറ്റവും, അവർക്കെല്ലാം യാതോരു തത്വദീക്ഷയുമില്ലാതെ പൗരത്വം നൽകലും മറ്റും കാരണം, ദേശീയ നയങ്ങളിൽ ആർക്കും വ്യക്തമായ ശ്രദ്ധചലുത്താനോ, രാജ്യത്തിന്‍റെ യും അവിടുള്ള പൗരന്മാരുടേയും അവകാശങ്ങളെ സംരക്ഷിക്കാനുള്ള ബോധം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.

പുറത്ത് നിന്നു കേറിവന്ന ഒരോ ലോബികളുടേയും താൽപ്പര്യങ്ങൾക്കും, അവരുടെ കുരുട്ടുബുദ്ധിയോടുകൂടിയുള്ള പ്രചരണ പദ്ധതികളിൽ മോഹാലസ്യപ്പെട്ട് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ പല വിധ വിഡ്ഢിത്തങ്ങളിലും വന്ന് പെട്ടിരിക്കുകയാണ്. പലപ്പോഴും, അവിടങ്ങളിൽ ദേശിയ നയം നിശ്ചയിക്കുന്നത് വരെ പുറത്ത് നിന്നും കുറച്ച് കാലങ്ങൾക്ക് മുമ്പ് കയറിവന്ന കുരുട്ടു ബുദ്ധിക്കാരാണ്.

ഈ വക കാര്യങ്ങൾ ഇവിടെ പ്രസ്താവിച്ചതിന്‍റെ പ്രസക്തിയിലേക്ക് ഇനി കടക്കാം.

Image
Last edited by VED on Tue Oct 31, 2023 12:03 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


ഔപചാരിക വിദ്യാഭ്യാസത്തിൽ ഉള്ള മിക്ക അദ്ധ്യാപകർക്കും പാഠപുസ്തകത്തിന് പുറത്തുള്ള പലതും അറിയില്ല. എന്നാൽ നാട്ടിൽ നടക്കുന്ന പലതിനോടും വളരെതാദാത്മ്യത്തിൽ അവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും ആവും താനും. ഉദാഹരണത്തിന് സർക്കാർ തൊഴിലിനായുള്ള പരീക്ഷ, രാഷ്ട്രീയം, പൊതുപ്രവർത്തനം, കവല പ്രസംഗം, മലയാളം ടിവി പരിപാടികൾ എന്നിവയിൽ കാര്യമായി കഴിവുകൾ ഉണ്ട്.

എന്നാൽ ഇതിൽനിന്നെല്ലാം മാറിനിൽക്കുന്ന കാര്യങ്ങളിൽ അന്ന് മിക്ക അദ്ധ്യാപകർക്കും കാര്യമായ വിവരം ഇല്ലതന്നെ. അതായത് ഏതാണ്ട് 2000ൽ.

ഇങ്ഗ്ളിഷുമായി തീരെ ബന്ധമില്ലാത്തവാരാണ് മിക്കവരും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാൽ കമ്പ്യൂട്ടറും മറ്റ് ഐറ്റി സംഗതികളും ഇതേ മാതിരിതന്നെ.

ഇവ അറിയുന്ന ആളുകൾക്ക് കമ്പ്യൂട്ടർ എന്നത് എന്തോ വൻ ബുദ്ധി വൈഭവമുള്ളവർക്ക് മാത്രം കൈകാര്യം ചെയ്യാനാവുന്ന കാര്യമാണ് എന്ന ഭാവവും.

എന്നാൽ ആളുകൾ പലതരക്കാരാണ്. ഓരോ ആളുകൾക്കും വ്യത്യസ്ത കാര്യങ്ങളിലാണ് വിവരം എന്നുള്ളതും മറക്കാവുന്നതല്ല.

അതേ സമയം കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള കഴിവ് അക്ഷരാഭ്യാസം പോലെ ഒരു അത്യന്താപേക്ഷിതമായ കാര്യമാവും എന്നകാര്യം ഈ എഴുത്തുകാരന് തിരിച്ചറിവ് ഉണ്ടായിരുന്നു. എന്നാൽ ഇതില്ലാതെയും ജീവിക്കാം. അക്ഷരാഭ്യാസമില്ലാത്തവരും ജീവിക്കുന്നുണ്ട് ഈ ലോകത്തിൽ.

അദ്ധ്യാപനവും കമ്പ്യൂട്ടർ വിജ്ഞാനവും തമ്മിൽ അന്ന് നിലനിന്നിരുന്ന അന്തരം സൂചപ്പിക്കാനായി ഈ കാര്യം പറയുകയാണ്.

ഒരു ഇങ്ഗ്ളിഷ് മീഡിയം സ്ക്കൂളിൽ അവിടുള്ള അദ്ധ്യാപകർക്ക് ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യത്തിനായുള്ള ഒരു പരിശീലനം ഈ എഴുത്തുകാരൻ നടത്തുന്ന അവസരത്തിൽ, (ഏതാണ്ട് 2004ൽ), PhotoShop എന്താണ് എന്ന് ചോദിച്ചു. അദ്ധ്യാപിക-അദ്ധ്യപകരിൽ ആരും തന്നെ PhotoShop എന്നത് കേട്ടിട്ടുപോലും ഇല്ല. ഒരാൾ അഭിപ്രായപ്പെട്ടു അത് ഒരു ഫോട്ടോ സ്റ്റുഡിയോവിന്‍റെ പേരാണ് എന്ന്.

യാതോരു വിദ്യാഭ്യാസവും ഇല്ലാത്ത ആളായ Varuna, Adobe Photoshop ഉപയോഗിച്ച് തുടങ്ങിയിട്ട് അന്നേക്ക് ഏതാണ്ട് അഞ്ച് വർഷം പിന്നിട്ടിരിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിൽ അധികാരപ്പെട്ടവരിൽ മിക്കവർക്കും Photoshop എന്ന വാക്ക് കേട്ടറിവുപോലും ഇല്ലതന്നെ.

Image
Last edited by VED on Tue Oct 31, 2023 12:03 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. വഴിതെറ്റിച്ചു വിടുന്ന അരസികമായ പരിശീലനത്തിന്‍റെെ പിന്നാംമ്പുറം


ഈ എഴുത്തുകാരൻ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത് 1985ൽ ഒരു വിദേശ ബന്ധമുള്ള ഒരു ബന്ധുവീട്ടിൽ നിന്നാണ്. ഇന്നത്തെ കമ്പ്യൂട്ടറുകളോട് താരതമ്യം ചെയ്യുമ്പോൾ വളരെ പ്രാചീന സാങ്കേതിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടറാണ്. Mouse ഇല്ല. എല്ലാ കാര്യങ്ങളും Keyboard ഉപയോഗിച്ച്, BASIC കോഡുകളിലൂടെ നൽകി, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കലാണ്.

ഈ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഈ എഴുത്തുകാരനെ പഠിപ്പിക്കാൻ, അന്ന് ആ കമ്പ്യൂട്ടറിന്‍റെ അധികാരപ്പെട്ട ഒരു വ്യക്തി അതേ വീട്ടിലെ മറ്റൊരു ആളോട് വലിയ നിർബന്ധമില്ലാത്ത രീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ആ വ്യക്തി കുറച്ച് കാര്യങ്ങൾ പറഞ്ഞുതരികയും ചില പുസ്തകങ്ങൾ വായിക്കാൻ നൽകുകയും ചെയ്തിരുന്നു.

ഈ പഠനം മുന്നോട്ട് പോയില്ലതന്നെ. പിന്നീട് തിരിച്ചറിവ് ലഭിച്ചത്, ഈ വിധ പഠിപ്പിക്കൽ പലതുകൊണ്ടും വഴിതിരിച്ച് വിടാനുള്ള പദ്ധതിയായിട്ടാണ് പരിണമിക്കുക എന്നത്.

ഈ മനോഗതിക്ക് ആരേയും കുറ്റം പറയാനും ആവില്ലതന്നെ. കാരണം, ഈ മാനസികാവസ്ഥ ഈ നാട്ടിലെ ഫ്യൂഡൽ ഭാഷകളിൽ അന്തർലീനമായിട്ടുള്ളതാണ്.

സമ്പത്ത്, അതായത് പണം, വിവരം, സാങ്കേതികവിദ്യാ ജ്ഞാനം, ഉയർന്ന ബന്ധങ്ങൾ, സൗകര്യമുള്ളതും ഗുണമേന്മയുള്ളതുമായ പാർപ്പിടസൗകര്യം, വൻ തൊഴിൽ തുടങ്ങിയ പലതും, ആളെ 'അദ്ദേഹ'മാക്കും. ഇത് ഒന്നും ഇല്ലാത്ത ആളെ 'അവൻ' ആക്കും, മറ്റുള്ളവർ.

അതിനാൽത്തന്നെ സ്വന്തമായുള്ള ഈ വിധ സമ്പത്ത്, അത് ഇല്ലാത്ത ആളുമായി പങ്കിട്ടാൽ, മറ്റുള്ളവർ കാണുന്നത്, സ്വന്തം സമ്പത്തിന്‍റെ ചോർച്ചയും മറ്റൊരു ദിക്കിൽ അവ ശേഖരിക്കപ്പെടുന്നതുമായാണ്.

ഇങ്ങിനെ പോയാൽ 'അദ്ദേഹം', 'അവൻ' ആകും. ചിലപ്പോൾ രണ്ട് 'അവൻ' എന്നവർ രൂപികരിക്കപ്പെടും. അതുമല്ലെങ്കിൽ ആദ്യത്തെ ആൾ 'അവനും', രണ്ടാമത്തെ ആൾ 'അദ്ദേഹവും' ആകും.
ഈ ഒരു പ്രശ്നം ഫ്യൂഡൽ ഭാഷകൾ ഉള്ള എല്ലാദിക്കിലും ഉണ്ട്.

എന്നാൽ വിചിത്രമെന്ന് പറയട്ടെ ഇങ്ങിനെ ഒരു കാര്യം മനുഷ്യ മനോഗതിയിലും (thought processes), മനുഷ്യവികാരങ്ങളിലും (human emotions), മാനസിക അരക്ഷിതത്വത്തിലും (mental insecurity) ഉണ്ട് എന്ന ഒരു ഹേതു പോലും, ഇങ്ഗ്ളിഷ് സംവാദങ്ങളിൽ എവിടെയും കണ്ടതായി ഓർക്കുന്നില്ലതന്നെ.

Image
Last edited by VED on Tue Oct 31, 2023 12:03 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന വിവരങ്ങൾ


ശരിക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയത് 1999തിലാണ്. അപ്പോഴേക്കും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് സാങ്കേതികത അതിദൂരം മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞിരുന്നു.

ഇന്റർനെറ്റ് വ്യാപിച്ചിരുന്നു. ഈകോമേസ് (eCommerce) സൗകര്യം പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു.

ഈ അവരത്തിൽ ജീവിതത്തിൽ ഒരു പ്രത്യേകരീതിയിൽ ഉള്ള പരാജയങ്ങളുടെ പടുകുഴിയിൽപ്പെട്ടിരിക്കുന്ന അവസരത്തിലാണ് കമ്പ്യൂട്ടർ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ട് പ്രവർത്തന പരിചയം ലഭിച്ചത്. അത് ഒരു ഐടി വിഭാഗത്തിൽപ്പെട്ടതും യൂഎസ്സുമായി ബന്ധപ്പെട്ട തൊഴിൽ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ചെയ്യുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പരിശീലനപരിപാടിയായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാ എന്ന പ്രതിസന്ധി തരണം ചെയ്യുക എന്നുള്ളത് മാത്രമേ അന്ന് ഈ പരിശീലനത്തിൽ പങ്കെടുത്തപ്പോൾ ചിന്തയുണ്ടായിരുന്നുള്ളു. എന്നാൽ ഇത് കമ്പ്യൂട്ടറും ഇന്റർനെറ്റുമായി അതിഗംഭീരമായ ബന്ധം സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു.

മുകളിൽ സൂചിപ്പിച്ച പരിശീലനം ഒരു ഇങ്ഗ്ളിഷ് മാനസിക അന്തരീക്ഷത്തിൽ നടത്തപ്പെടേണ്ട ഒന്നായിരുന്നു. ഇങ്ഗ്ളിഷ് സംസാരിച്ചാൽ മറ്റുള്ളവർ ഇങ്ഗ്ളിഷിൽ തിരിച്ച് സംസാരിക്കും എന്നല്ലാതെ, ഒരു ഇങ്ഗ്ളിഷ് മാനസിക അന്തരീക്ഷം അവിടെ ഇല്ലായിരുന്നു. കേരളത്തിൽ തന്നെ.

ഇതിനാൽത്തന്നെ പലപ്പോഴും ഒരു ഫ്യൂഡൽ ഭാഷാ ചുവയിൽത്തന്നെ കാര്യങ്ങൾ നടന്നു. വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന കമ്പ്യൂട്ടർ ഉപയോഗം അത്ര പെട്ടെന്ന് പഠിച്ചെടുക്കരുത് എന്ന ഭാവം തന്നെ അവിടുള്ള പരിശീലകരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവരാരും മോശമനോഭാവക്കാരല്ല. നല്ല സൗമ്യ മനസ്കർ തന്നെ. എന്നാൽ ഈ നിഷേധ ഭാവം ഭാഷാപരമായ കോഡുകളുടെ നിയന്ത്രണത്താൽ വന്നതാണ്.

കമ്പ്യൂട്ടർ കീബോഡിൽ (keyboardൽ) F, J എന്ന ലിപികളുടെ കീയിന്മേൽ (keyയിന്മേൽ) മുകളിലോട്ട് ഉന്തിനിൽക്കുന്ന ഒരു ചെറിയ മുഴയുണ്ട് (protrusion ഉണ്ട്). ഇതിന്മേൽ വിരലുകൾ തട്ടിയാൽ, കീബോഡിൽ വിരലുകൾ യഥാസ്ഥാനത്ത് നിലയുറപ്പിക്കാൻ സഹായകരമാവും എന്ന കാര്യം കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് അറിവുള്ളതാണ്. ഈ കാര്യംതന്നെ വളരെ സ്വകാര്യമായാണ് ഒരു പരിശീലകൻ വന്ന് പറഞ്ഞ് തന്നത്.

പോരാത്തതിന്, അക്ഷരങ്ങളെ Bold, Italics തുടങ്ങിയരീതിയിൽ അടയാളപ്പെടുത്താനും മറ്റും ഉള്ള Short-cut keys പറഞ്ഞതരാൻ പരിശീലകർക്ക് വളരെ മനോവിഷമം. കാരണം ഇത്രയേയുള്ളു. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന കാര്യങ്ങളാണ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല ബാഹ്യമായ കാര്യങ്ങളും. ആശാരിപ്പണിപോലയോ മോട്ടർ മെക്കാനിക്ക് പണിയോ പോലെയല്ല.

ഏതാണ്ട് 2002ൽ ഒരു പരിചയക്കാരന്‍റെ ഉടമസ്ഥതയിലുള്ള ഒരു കമ്പ്യൂട്ടർ പരീശീലന കേന്ദ്രത്തിന് ഉള്ളിൽ നിൽക്കുന്ന അവസരത്തിൽ, Adobe PageMaker പഠിപ്പിക്കുന്ന രീതി കണ്ടു. വളരെ വളഞ്ഞരീതിയിൽ. പരിശീലകനോട് സ്വകാര്യമായ ഈ രീതിയിൽ എന്തിനാണ് പഠിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ആ ആൾ പറഞ്ഞത്, ഈ പ്രകാരമാണ് :

"സാറിന് ഇവനെയൊന്നും മനസ്സിലായിട്ടില്ല. ഇവനൊക്കെ ഇത് പഠിച്ചാൽ പിന്നെ അവനും മാഷാണ്. പിന്നെ ഇവന്‍റെ അടുത്ത പണി എന്നെ പാരവെക്കലാണ്." (Please note: ഈ എഴുത്തുകാരനെ ആരും തന്നെ 'സാർ' എന്ന് സംബോധന ചെയ്യാൻ സാധാരണയായി പ്രചോദനം നൽകാറില്ല.)

ഈ പരിശീലകൻ പറഞ്ഞത് വാസ്തവമാണ്. അത് ആ ആൾക്ക് എന്തെങ്കിലും മാനസിക നിഷേധാത്മകത ഉള്ളത് കൊണ്ട് പറഞ്ഞതല്ല. ഭാഷാ കോഡുകൾ ഈ രീതിയിലാണ് ഈ നാട്ടിൽ വിളയാടുന്നത്. മനുഷ്യരെക്കൊണ്ട് വിളയാടിക്കുന്നത്.

Image
Image description
Post Reply

Who is online

Users browsing this forum: No registered users and 0 guests