പ്രാദേശിക ഭാഷയിൽ വ്യക്തികളെ നിസ്സാരരാക്കാനും ഉന്നതരാക്കാനും കഴിവുള്ള കൂടോത്ര ശക്തിയുള്ള വാക്കുകളും വാക്യപ്രയോഗങ്ങളും മറ്റും സാധാരണ സംഭാഷണങ്ങളിൽ നിർബന്ധമായും നിറഞ്ഞുനിൽക്കുന്നുണ്ട്.
എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ആരേയും സാധാരണ സംഭാഷണങ്ങളിൽ ഈ വിധം വേർതിരിക്കുന്ന വാക്ക് കോഡുകൾ ഇല്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ ഇവിടുള്ള ജനങ്ങളെല്ലാം ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം നേടിയാൽ, ഈ നാടിൻ്റെ മുഖച്ഛായ തന്നെ മാറിവരും എന്നുള്ള കാര്യം തീർച്ചയാണ്.
ഈ ഇങ്ഗ്ളിഷ് പഠന പദ്ധതിയിൽ, മൂന്ന് വ്യത്യസ്ത ഭാഷാ ശൈലികളിൽ (accentൽ) പഠിപ്പിക്കൽ നടക്കുന്നുണ്ട്. അതിൽ ആദ്യത്തേത് ഞാൻ സംസാരിക്കുന്ന ഭാഷാ ശൈലിയാണ്. ഇത് ഒരു ഉന്നത നിലവാരം ഉള്ള ഭാഷാ ശൈലിയാണ് എന്ന് അവകാശപ്പെടാൻ ആവില്ല.
എന്നാൽ, Higher English എന്ന ഇടത്ത് നൽകിയിട്ടുള്ളത് താരതമ്യേനെ ഉന്നത നിലവാരം ഉള്ള ഭാഷാ ശൈലിയാണ്.
ആ ഇടത്ത് ശബ്ദേരഖ നൽകിയവരുടെ ചെറുപ്രായം മുതലുള്ള ശബ്ദരേഖകൾ ഉണ്ട് എന്ന ഒരു പരിമിതിയുണ്ട് എങ്കിലും, ഭാഷാ ശൈലി നല്ല നിലവാരം ഉള്ളത് തന്നെയാണ്.
മുന്നാമത്തെ ഭാഷാ ശൈലി, കമ്പ്യൂട്ടറിൽ സൃഷ്ടിച്ചെടുത്ത ശബ്ദരേഖയുടേതാണ്. ഇത് Words എന്നിടത്താണ് ഉപയോഗിച്ചിട്ടുള്ളത്.
ഇങ്ഗ്ളിഷ് പഠനം എന്ന തലക്കെട്ടിൽ നൽകിയിട്ടുള്ള പാഠ ഭാഗങ്ങൾ, അതായത് ഈ 👆 പേജുമായി ബന്ധപ്പെട്ട പഠന പദ്ധതി, ഇങ്ഗ്ളിഷ് ഭാഷയിൽ നൈപുണ്യം വളരെ തുച്ഛമായുള്ളവർക്കുള്ളതാണ്.
ഈ പഠനത്തിലൂടെ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം ഏറിത്തുടങ്ങുന്നതോടുകൂടി, Higher English എന്ന പാഠ ഭാഗത്തിൽ നൽകിയിട്ടുള്ള കാര്യങ്ങളും കേട്ടു തുടങ്ങാവുന്നതാണ്.
Impromptu speech എന്നുള്ളത്, തൽക്ഷണ രചിത പ്രസംഗങ്ങളുടെ ഒരു കൂട്ടമാണ്. ഇവ ഇങ്ഗ്ളിഷ് പഠനത്തിലെ തുടക്കക്കാർക്ക് പറ്റിയവ ആവണമെന്നില്ല.
The Prophet by Kahlil Gibran എന്നതിൽ Kahlil Gibran എഴുതിയ വിശ്വ പ്രസിദ്ധമായ The Prophet എന്ന ചെറിയ പുസ്തകത്തിനുള്ളിലുള്ള ഇങ്ഗ്ളിഷ് വാക്യങ്ങളും അവയുടെ മലയാളം പരിഭാഷയും കാണാനാവുന്നതാണ്. ഇങ്ഗ്ളിഷ് ശബ്ദരേഖയും ചേർത്തുകൊണ്ടിരിക്കുകയാണ്.
A railway journey conversation എന്നതിൽ രണ്ട് വ്യക്തികൾ കോഴിക്കോട് നിന്നും കണ്ണൂരുവരെ തീവണ്ടിയാത്രയ്ക്കിടയിൽ തമ്മിൽ നടത്തുന്ന സംഭാഷണവും അവയുടെ മലയാളം പരിഭാഷയും കാണാനാവുന്നതാണ്. ഇത് വീഡിയോ രൂപത്തിലാണ്. ഇതിൽ ശബ്ദം നൽകിയവരുടെ ചെറുപ്രായത്തിലുള്ള ശബ്ദരേഖയാണ് ഉള്ളത് എങ്കിലും വളരെ നല്ല നിലവാരം പുലർത്തുന്ന ഒരു കാര്യമാണ് ഇത്.
Multiplication tables എന്നതിൽ ഗുണനപ്പട്ടിക ഇങ്ഗ്ളിഷിൽ ഏതുവിധത്തിലാണ് ചൊല്ലേണ്ടത് എന്നത് കാണാനും കേൾക്കാനും ആവുന്നതാണ്.
Old Malayalam Film-songs' English annotations എന്നതിൽ ഏതാണ്ട് 30തോളം പഴയ മലയാളം സിനിമാ ഗാനങ്ങളുടെ ആശയം ഇങ്ഗ്ളിഷിൽ പരിചയപ്പെടുത്തുന്ന ഒരു എഴുത്ത് കാണാനാവുന്നതാണ്. പഴയ മലയാളം സിനിമാ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് താൽപ്പര്യം നൽകുന്ന ഒരു കാര്യമായേക്കാം.
History of Malabar എന്നത് ഒന്നിൽ കൂടുതൽ വീഡിയോകളിലൂടെ മലബാറിൻ്റെ സാമൂഹിക ചരിത്രത്തെ പ്രതിപാദിക്കുന്നു. ഇതും ഇങ്ഗ്ളിഷ് കേട്ടുപഠിക്കാൻ സൗകര്യം നൽകുന്ന ഒരു കാര്യമാണ്.
English rhymes എന്ന ഇടത്ത് ഇങ്ഗ്ളണ്ടിലെ സ്കൂളുകളിൽ ചെറുപ്രായക്കാർ പഠിക്കുന്ന ചില ഇങ്ഗ്ളിഷ് പാട്ടുകൾ കേൾക്കാൻ ആവും.
Aesop's tales എന്നതിൽ, യൂറോപ്യൻ രാജ്യങ്ങളിലെ പഴയ കാല സാരോപദേശ കഥകൾ കാണാനും കേൾക്കാനും ആവും.
English film scenes എന്നിടത്ത്, പ്രസിദ്ധങ്ങളായ ഏതാനും ഇങ്ഗ്ളിഷ് സിനിമകളിലെ ചെറിയ ദൃശ്യങ്ങളുടെ വീഡിയോകളും ആ സിനിമകളെക്കുറിച്ചുള്ള ഒരു ചെറിയ വിവരണവും കാണാനാവുന്നതാണ്.
English song videos from Youtube &c. എന്നിടത്ത് ഏതാനും ഇങ്ഗ്ളിഷ് ഗാനങ്ങളുടെ വീഡിയോകൾ കാണാൻ പറ്റുന്നതാണ്. ഇവ അവിടെ നൽകിയത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഇങ്ഗ്ളിഷ് ഗാനങ്ങളുമായി യാതോരു ബന്ധവും ഇല്ലാത്തവർക്ക് ചെറിയ തോതിലുള്ള ഒരു അനുഭവ പരിചയം നൽകുക എന്നതാണ്.
ഇങ്ഗ്ളിഷ് ഭാഷയിൽ ഉന്നത നിലവാരം കൈവരിക്കുന്നതോടുകൂടി, ഈ വെബ് സൈറ്റിൽ വച്ചിരിക്കുന്ന പല ഗ്രന്ഥങ്ങളും വായിച്ചു തുടങ്ങാവുന്നതാണ്.
എൻ്റെ തന്നെ കുറെ ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങൾ ഈ ലിങ്കിൽ കാണാനാവുന്നതാണ്.
ഈ ലിങ്കിൽ English Classics എന്ന പേരിൽ അറിയപ്പെടുന്ന പല പുസ്തകങ്ങളും കാണാനാവുന്നതാണ്.
ഇവയിൽ ആദ്യം Oscar Wilde എഴുതിയ THE MODEL MILLIONAIRE എന്ന ചെറുകഥ വായിച്ചുതുടങ്ങാവുന്നതാണ്.
വായിക്കാൻ പറ്റുന്ന മറ്റൊരു ഗ്രന്ഥം R L Stevenson എഴുതിയ Treasure Island എന്ന നോവൽ ആണ്. അനവധി ചിത്രങ്ങൾ അടങ്ങിയിരിക്കുന്ന ഈ നോവൽ വളരെ പ്രസിദ്ധമായ ഒരു ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യ രചനയാണ്. വായിക്കാൻ ശ്രമിക്കുക.
Sherlock Holmes കഥകൾ ഈ ലിങ്കിൽ കാണാനാവുന്നതാണ്. ഇത് ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം കുറഞ്ഞവർക്ക് വായിക്കാൻ പ്രയാസം ആയിരിക്കാം.
Historical books എന്ന ഇടത്ത് ചരിത്രപരമായി വളരെ ഉന്നത പ്രാധാന്യം ഉള്ള പല ഗ്രന്ഥങ്ങളും കാണാനാവുന്നതാണ്.
അവയിൽ മലബാറുകാർക്ക് താൽപ്പര്യം തോന്നാവുന്ന ഒരു ഗ്രന്ഥമാണ് William Logan സൃഷ്ടിച്ച Malabar Manual എന്ന ഗ്രന്ഥം.
തിരുവിതാംകൂർകാർക്ക് Native Life in Travancore, Travancore State Manual എന്നീ ഗ്രന്ഥങ്ങൾ താൽപ്പര്യം നൽകിയേക്കാം.
Supernatural, Astrology, Paranormal, Higher science &c. എന്ന ഇടത്ത്, അതീന്ദ്ര്യ സംഗതികളെക്കുറിച്ചും, നിമിത്തങ്ങളെക്കുറിച്ചും ശകുനങ്ങളെക്കുറിച്ചും ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിൽക്കുന്ന അതീന്ദ്ര്യ സോഫ്ട്വേർ സംവിധാങ്ങളെക്കുറിച്ചും മറ്റുമായ ചില ഗ്രന്ഥങ്ങൾ കാണാനാവുന്നതാണ്.
Omens and Superstitions of Southern India എന്ന പ്രസിദ്ധമായ ഗ്രന്ഥവും ഇവയിൽ പെടും.
ഇവയെല്ലാത്തിനും അതീതമായി ഒരു മലയാളം ഗ്രന്ഥവും ഇവിടെ പ്രതിപാദിക്കാവുന്നതാണ്. പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ദക്ഷിണേഷ്യൻ സമൂഹിക വ്യവസ്ഥകളേയും ചരിത്രസംഭവങ്ങളേയും മനുഷ്യ ബന്ധങ്ങളേയും മറ്റും ഏതുവിധത്തിലാണ് പ്രതികൂലമായി ബാധിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു നീണ്ട എഴുത്താണ് ഇത്. ഇതു വായിക്കുകയാണ് എങ്കിൽ ഇന്നു വരെ നിങ്ങൾ മനസ്സിൽ ചിന്തിച്ചിട്ടുപോലുമില്ലാത്ത അനവധി കാര്യങ്ങളെക്കുറിച്ചുള്ള അവബോധം നിങ്ങളുടെ മനസ്സിൽ പടർന്നുകയറും.