20.
1. ചികിത്സയും പുലി വാലും

ജോതിഷത്തിലെ വൈവാഹിക പൊരുത്തങ്ങളെക്കുറിച്ച് എഴുതാം എന്നു വിചാരിച്ചതായിരുന്നു.
കാരണം, അവയ്ക്കും വൈവാഹിക ജീവിതത്തിലെ മാനസികാവസ്ഥയുമായി ചെറിയതോതിലെങ്കിലും ബന്ധം കണ്ടേക്കാം എന്ന ഒരു തോന്നൽ മനസ്സിലുണ്ട്.
എന്നാൽ ആ വിഷയത്തിലേക്ക് പോകേണ്ടാ എന്നാണ് ഇപ്പോൾ തീരുമാനിച്ചത്. കാരണം, അതിലേക്ക് കടന്നാൽ അതിൽ നിന്നും എഴുത്ത്, ഗോട്ടികൾ ഉരുട്ടിവിട്ടതുമാതിരി, പലവിധ ദിശകളിലേക്ക് ഓടിക്കളഞ്ഞേക്കാം.
മനഃശാസ്ത്രം അഥവാ Psychology എന്ന വിഷയത്തിൻ്റെ പാതയിൽ തന്നെ ഇപ്പോൾ എഴുത്തിനെ പിടിച്ചു നിർത്താം എന്നു വിചാരിക്കുന്നു.
Psychologyക്ക് തൊട്ടുടുത്തു നിൽക്കുന്ന വിഷയം ആണ് Psychiatry. വളരെ ലഘുവായി പറഞ്ഞാൽ മരുന്നും Theraphyയിലൂടേയും (രോഗചികിത്സയിലൂടേയും) മനോരോഗങ്ങളെ മാറ്റുന്ന ചികിത്സാരീതിയാണ് ഇത് എന്നു കാണുന്നു.
ഈ വിഷയത്തിൻ്റെ ഔപചാരിക ആഴം എനിക്ക് അറിയില്ലാ എന്നതുകൊണ്ട് അതിനെ പരിശോധിക്കാനുള്ള വിവരം എനിക്കില്ലാ എന്ന് പറഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങൾ പറയുകയാണ്.
പല അക്കാഡമിക്ക് വിഷയങ്ങളും അവയിൽ ബിരുദവും ബിരുദന്തര ബിരുദം നേടിയവരുടെ കൈകളിൽ ആണ്.
അവയെല്ലാത്തിൻ്റേയും ആഴവും പരപ്പും മറ്റുള്ളവർക്ക് അറിയാൻ സാധ്യത കുറവാണ്.
പുറത്തുള്ളവർക്ക് ഓരോ അക്കാഡമിക്ക് വിഷയത്തിൻ്റേയും ആഴവും പരപ്പും സൂക്ഷ്മതയും കൃത്യതയും മനസ്സിലാക്കാനായി സമയം പാഴാക്കാൻ ആവില്ല.
Mood Disorders: Depression, bipolar disorder.
Anxiety Disorders: Generalized anxiety disorder, panic disorder, social anxiety disorder.
Psychotic Disorders: Schizophrenia, schizoaffective disorder, Bipolar disorder.
Personality Disorders: Borderline personality disorder, antisocial personality disorder.
Trauma-Related Disorders: Post-traumatic stress disorder (PTSD).
Neurodevelopmental Disorders: ADHD (attention-deficit/hyperactivity disorder).
Substance use Disorders.
തുടങ്ങിയ കാര്യങ്ങളെയാണ് Psychiatry എന്ന വൈദ്യരോഗ ചികിത്സാ സമ്പ്രദായം ചികിസ്തിക്കാൻ ശ്രമിക്കുന്നത്. ഔഷധ വിദ്യയാണ് ഈ ചികിസ്താ സമ്പ്രദായത്തിന്‍റെ പണിയായുധം.
ഈ വിധമായുള്ള ഒരു ചികിത്സാ പദ്ധതിയുള്ളത് നല്ലതു തന്നെ. കാരണം വ്യക്തികൾക്ക് മനോരോഗാവസ്ഥ വന്നാൽ ആരേയെങ്കിലും ചികിത്സക്കായി അവർക്ക് സമീപിക്കാനുള്ളത് നല്ലതു തന്നെ.
എന്നാൽ ഈ അക്കാഡമിക്ക് വിഷയത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ Science എന്ന പദത്തിൻ്റെ ഊരാക്കുടുക്കിൽ പെട്ടുകിടക്കുകയാണ് എന്നതാണ് പ്രശ്നം.
പോരാത്തതിന്, ചികിത്സകന്‍റെ ജീവിത വരുമാന മാർഗ്ഗവും സാമൂഹിക അന്തസ്സും മറ്റും പഠിച്ച വിഷയത്തോട് കൂറുകാണിച്ചാലെ നിലനിർത്താനാവൂ എന്നതും ഒരു പ്രശ്നം തന്നെയാണ്.
പഠിച്ച കാര്യങ്ങളുടെ നിജ സ്ഥിതി ചോദ്യം ചെയ്താൽ ജീവിതം അവതാളത്തിലാകാം.
മുകളിൽ എഴുതിച്ചേർത്തിരിക്കുന്ന സാങ്കേതിക പദ പ്രയോഗങ്ങൾ മനസ്സിൽ പതിയുന്നവയും ആഞ്ഞുപതിയുന്നവയും ആണ് എന്നാണ് തോന്നുന്നത്.
Political Scienceൻ്റെ കാര്യത്തിലും മറ്റും പറഞ്ഞത് പോലെ ഇവയും എന്താണ് എന്ന് അന്വേഷിച്ചുപോയാൽ, ഏത് സാധാരണ വ്യക്തിക്കും മനസ്സിലാവുന്ന കാര്യങ്ങൾ തന്നെയാണ്.
എന്നാൽ സാങ്കേതിക പദപ്രയോഗങ്ങൾ തന്നെയാണ് ഏത് അക്കാഡമിക്ക് വിഷയത്തേയും ഉയർത്തിവെക്കുന്നത്.
Audio and visual hallucinations (കേൾവിയിലേയും കാഴ്ചയിലേയും മിഥ്യാബോധം).
അതാതയത് ഭൗതികമായി കാണാത്ത ഏതോ ഒരു ശ്രോതസ്സിൽ നിന്നും ശബ്ദ സന്ദേശങ്ങൾ കേൾക്കുക. അതായത്, യാതോരു മനുഷ്യനേയും കാണുന്നില്ല, എന്നാൽ ഒരു മനുഷ്യനോ മറ്റോ മനുഷ്യ സ്വരത്തിലും ഭാഷയിലും എന്തൊക്കെയോ പറയുന്നത് കേൾക്കുക.
ഭൗതികമായി മറ്റാർക്കും കാണാൻ പറ്റാത്ത വ്യക്തികളേയോ ദൃശ്യങ്ങളേയോ കാണുക.
സത്യം പറഞ്ഞാൽ, ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഈ കാര്യങ്ങൾ ഒരു ഭൗതിക യാഥാർത്ഥ്യമായി മാറ്റിയിട്ടുണ്ട്.
ചെവിയിൽ earphone വച്ചുകൊണ്ട് ദൂരെയുള്ളവരുമായി സംസാരിക്കുക, Google Mapൽ നിന്നും നിർദ്ദേശങ്ങൾ കേൾക്കുക, Alexa, Siri തുടങ്ങിയവയുമായി സംസാരിക്കുക എന്നെല്ലാമുള്ളത്, ഈ വിധ സാങ്കേതിക വിദ്യളെക്കുറിച്ച് അറിവില്ലാത്തവർക്ക് തനി വട്ടായി തോന്നും എന്നുള്ളതാണ് വാസ്തവം.
എന്നാൽ മനോരോഗമായി ഈ വിധ പ്രതിഭാസങ്ങൾ ഇന്ന് കാണപ്പെടുന്നത് ഈ വിധ കഴിവുകൾ യാതോരു ഡിജിറ്റൽ സാങ്കേതിക ഉപകരണത്തിൻ്റേയും സാന്നിദ്ധ്യമില്ലാതെ ഒരാൾക്ക് ലഭിച്ചാലാണ്.
ഈ എഴുത്തിൽ കുറച്ച് അദ്ധ്യായങ്ങൾക്ക് മുൻപ് കിഴക്കൻ പേരാമ്പ്ര മലയോരങ്ങളിൽ വച്ച് ഞാൻ കണ്ട Medium വ്യക്തി ഇതേ പോലുള്ള ശബ്ദ സന്ദേശങ്ങൾ ചെവിയിൽ കേൾക്കുമായിരുന്നു.
ഇത് ഒരു വൻ കഴിവല്ല, മറിച്ച് schizophreniaയുടേയും മയക്ക് മരുന്ന് ഉപയോഗത്തിൻ്റേയും ലക്ഷണമായി Psychiatryക്ക് വിധിയെഴുതാവുന്നതാണ്.
പ്രവാചകനായ മുഹമ്മദിന് ഗബ്രിയേൽ മാലാഖയെ കാണാൻ പറ്റിയതും അതീന്ദ്ര്യ സ്രോതസ്സുളിൽ നിന്നും ശബ്ദ സന്ദേശങ്ങൾ ലഭിച്ചതും മറ്റും പ്രവാചകന് schizophrenia ഉണ്ടായിരുന്നതിൻ്റെ ലക്ഷണമാണ് എന്ന് Salman Rushdie അഭിപ്രായപ്പെട്ടത് വായനക്കാരന് ഓർമ്മയുണ്ടാവും.
ഈ പ്രസ്താവനയോടുകൂടി Rushdie ലോക പ്രസിദ്ധനായി.
ഒരു മനുഷ്യൻ്റെ മനസ്സിൽ ഇന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയെ മറികടക്കുന്ന രീയിയിൽ ഉള്ള ഒരു കഴിവാണ് യഥാർത്ഥത്തിൽ Audio and visual hallucinations.
ഈ വിധം ശബ്ദ സന്ദേശങ്ങളും കാഴ്ചകളും ഒരു വ്യക്തിക്ക് ലഭിക്കുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ brain softwareൽ ഈ വിധ സന്ദേശങ്ങളുടെ സിഗ്നലുകളെ detect ചെയ്യാനും അവയെ process ചെയ്യാനും ആ സിഗ്നലുകളെ ശബ്ദരൂപത്തിലേക്കും കാഴ്ചകളിലേക്കും മാറ്റാനുമുള്ള സോഫ്ട്വേർ സംവിധാനങ്ങൾ ഉണ്ടായിരിക്കേണം.
ഇങ്ങിനെയുള്ള ഒരു വസ്തുതയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ ഈ കഴിവുകളെ മനസ്സിൽ നിന്നും തുടച്ചുമാറ്റാൻ നോക്കുന്നത്, മനുഷ്യന് ഇന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു കഴിവ് വ്യക്തിയിൽ ഉണ്ട് എന്നും, അത് മറ്റ് മനുഷ്യർക്ക് അപകടമാവാം എന്നും ഉള്ള ഒരു മനസ്സിലാക്കൽ കൊണ്ടാവാം.
എന്നാൽ സാധാരണ ഗതിയിൽ ഈ വിധ കഴിവുകൾ ഒരു വ്യക്തിയിൽ ഉള്ളത് മറ്റ് വ്യക്തികൾക്ക് അപകടമല്ലായെന്നതാണ് വാസ്തവം.
എന്നാൽ ആ വ്യക്തിയുമായി പരിചയമില്ലാത്ത മറ്റാരോ സമ്പർഗ്ഗം പുലർത്തുന്നു എന്നത് ആ ആളുടെ വീട്ടിലുള്ളവർക്ക് ഒരു വിഷമാവസ്ഥ തന്നെയാവാം.
സ്വന്തം ഭാര്യ മൊബൈയിൽ ഫോണിലൂടെ മറ്റേതോ പരിചയമില്ലാത്ത വ്യക്തിയോട് ഇടക്കിടക്ക് സംസാരിക്കുന്നത് പോലെള്ള ഒരു അവസ്ഥയാണ് ഇത് എന്നു വേണമെങ്കിൽ പറയാം.
ഇവിടെയുള്ള പ്രശ്നം ഈ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെന്താണ് എന്ന യാതോരു അറിവും Psychiatryക്ക് ഇല്ലായെന്നതാണ്.
ഈ വിധ കഴിവുകളെ Schizophrenia എന്ന് നിർവ്വചിച്ച്, ഔഷധ വിദ്യ നടത്തി ഈ കഴിവുകളെ തുടച്ചുമാറ്റാനായില്ലാ എങ്കിൽ Electric shock therapyയും (Electroconvulsive Therapy (ECT)) നൽകിക്കൂടാതില്ല.
ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത് ഔഷധ പ്രയോഗത്തിലൂടേയും Electroconvulsive Therapyയിലൂടേയും ചെയ്യാൻ ശ്രമിക്കുന്നത് പണ്ട് Lobotomyയിലൂടേയും ചെയ്യാൻ ശ്രമിച്ച കാര്യങ്ങളുടെ, മറ്റ് ആളുകൾക്ക് കേട്ടാൽ സഹിക്കാനാവുന്ന, ഒരു പതിപ്പുതന്നെയാണ്.
Lobotomyയിൽ തലച്ചോറിലെ ലോഭുകളിൽ കത്തിപ്രയോഗം നടത്തലാണ് എന്ന് ഓർക്കുക. അതായത്, മാന്തിയെടുക്കുക.
ഇന്ന് രാസവസ്തുപ്രയോഗത്താലും കറണ്ടും മറ്റും ഉപയോഗിച്ച് തലച്ചോറിൻ്റെ യന്ത്രസംവിധാനത്തിൽ കാര്യമായ മറ്റം വരുത്തലാണ് ചെയ്യുന്നത്.
Psychiatryയിൽ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക പദങ്ങളേയും ഇവിടെ ചർച്ചക്ക് എടുക്കാൻ ആവില്ല. എന്നാൽ Bipolar disorder എന്നതിൻ്റെ കാര്യം ഒന്ന് നോക്കാം.
Bipolar disorder:
Periods of elevated mood, increased energy, impulsivity.
Depressive Episodes: Periods of low mood, loss of interest, fatigue.
ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയിൽ വൻ ഉഷാറുള്ള അവസ്ഥ, അമിതമായുള്ള ഊർജ്ജസ്വല്ലത, എടുത്തുചാടി പെരുമാറുന്ന അവസ്ഥ, വിഷാധാവസ്ഥയുള്ള അവസരങ്ങൾ, പ്രവർത്തി ചെയ്യാനുള്ള വൈമുഖ്യത, താൽപ്പര്യക്കുറവ്, മാനസികവും ശാരീരികവും ആയ ക്ഷീണം തുടങ്ങിവ.
ഇവയെല്ലാം വ്യക്തിയിൽ നിന്നും മാത്രം ഉത്ഭവിക്കുന്ന കാര്യങ്ങൾ ആണോ എന്ന് തീർച്ചപറയാനാവില്ലാ എന്നാണ് തോന്നുന്നത്.
ഒരു വ്യക്തി സ്വന്തം കുടുംബത്തിൽ, സ്വമേധായ സൃഷ്ടിക്കപ്പെടുന്ന അദൃശ്യമായ supernatural virtual arenaയിൽ പല കുടുംബാംഗങ്ങളും ഉള്ള ഒരു വൻ വലക്കെട്ടിൽ ഒരു പ്രത്യേക സ്ഥാനത്താണ് നില നിൽക്കുന്നത്.
ഈ സ്ഥാനം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ വാക്കുകളും ബന്ധകണ്ണികളും മറ്റുമാണ് നിർവ്വചിക്കുന്നത്.
ഇതേ വ്യക്തി ഒരു തൊഴിൽ സ്ഥലത്ത് പോയാൽ, ചിലപ്പോൾ ഇതേ സ്ഥാനീകരണത്തിൽ നിന്നും വളരെ വിപരീതമായ സ്ഥാനീകരണമുള്ള ഒരു വലക്കെട്ടിൽ പെട്ടുപോകാം. അതുമല്ലായെങ്കിൽ വൻ ഉന്നത നിലകളിൽ ആവാം നിൽക്കുന്നത്.
അതുമല്ലായെങ്കിൽ, ജീവിത്തിൽ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും ഈ സ്ഥാനീകരണത്തെ വിപരീതമായോ, അല്ലെങ്കിൽ വൻ ഗുണകരമായോ ഈ വ്യക്തിയെ സ്ഥാനീകരിക്കാം.
വലയിൽ വ്യക്തി അങ്ങോട്ടോ ഇങ്ങോട്ട് വലിഞ്ഞു നീങ്ങാം. പൊന്തുകയോ താഴുകയോ ചെയ്യാം. ഉലഞ്ഞാടാം.
ഇതെല്ലാം മനസ്സിനെ നിയന്ത്രിക്കുന്ന അതീന്ദ്ര്യ സോഫ്ട്വിൽ കാര്യമായ ചലനങ്ങളും മൂല്യവ്യത്യാസങ്ങളും വരുത്തും.
ഈ അവസ്ഥയെ Psychiatry ഔഷധ പ്രയോഗത്തിലൂടെ ചികിസ്തിക്കാൻ നോക്കുമ്പോൾ, സംസാരിക്കുന്നതും ചുറ്റുമുള്ള ആളുകൾ സംസാരിക്കുന്നതുമായ ഭാഷയുടെ സ്വഭാവ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടുന്നതാണ്.
ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് വൻ ബലം തന്നെ പ്രയോഗിക്കാൻ ആവും. ഈ വ്യക്തി അനുഭവിച്ചിരുന്ന വാക്കുകളും, പുതുതായി അനുഭവിക്കുന്ന വാക്കുകളും കണ്ടെത്തേണം.
പോരാത്തതിന്, രോഗിയായി വന്നു നിൽക്കുന്ന വ്യക്തി മറ്റ് വ്യക്തികളുടെ ഇടയിൽ ഏതെല്ലാം, എന്തെല്ലാം വാക്ക് കണ്ണികളിൽ ആണ്, തൂങ്ങിനിൽക്കുന്നത് എന്നും ഉയർന്നു നിൽക്കുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
പോരാത്തതിന്, ജീവിതത്തിൽ വൻ വിപരീതാവസ്ഥ വന്നാൽ പലവ്യക്തികളും അവയെ നേരിടാനായി പെരുമാറ്റത്തിൽ മാറ്റം വരുത്താം. ഇത് ഒരുതരം ആത്മരക്ഷ പ്രതിരോധ പദ്ധതിയാവാം.
ഇതിനെല്ലാം പുറമേ, ചികിസ്തിക്കാനായി കൊണ്ടുവരപ്പെട്ട വ്യക്തി സ്വമനസ്സാലെയാണോ ചികിസ്ത തേടിയത് എന്നതും ഒരു പ്രശ്നം തന്നെയാണ്.
നമുക്ക് ഇഷ്ടമില്ലാത്തവരെ മനോരോഗിയായി ചിത്രീകരിക്കുക എന്നത് പൊതുവേ ഉപയോഗിക്കുപ്പെടുന്ന ഒരു ആയുധമാണ് എന്നും മസ്സിലാക്കേണ്ടതാണ്.
ഇത് Psychiatristന് ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.
ഇതിനെല്ലാം ഉപരിയായി മറ്റൊരു കാര്യവും ഉണ്ട്.
ഒരു വ്യക്തി Psychologistൻ്റേയോ Psychiatristൻ്റേയോ അടത്ത് കൺസൾട്ടേഷന് പോയാൽ, ആശുപത്രി അഥവാ ക്ളിനിക്ക് നൽകുന്ന ചീട്ടിൽ കാണുന്ന നിർവ്വചന വാക്ക് Patient എന്നാണ്. അതായത് രോഗിയെന്ന്. അതായത് മനോരോഗി എന്ന്.
ഇത് ഒരു വൻ പുലിവാലുതന്നെയാണ്.
ആള് Medical recordൽ മനോരോഗിയായി മാറി. കുടുംബം തന്നെ വിഷമാവസ്ഥയിലേക്ക് കടന്നുപോകും.
അത് മനോരോഗിയുടെ വീടാണ്. ആ ആൾക്ക് മനോരോഗമായിരുന്നു എന്നല്ലാം, മേൽവിലാസത്തിൽ കയറിക്കൂടിയാൽ പ്രശ്നം തന്നെയാണ്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സംഭവം ഓർമ്മവരുന്നുണ്ട്.
ഞാൻ ഡെൽഹിയിൽ വച്ച് പരിചയപ്പെട്ട 1984 batchലെ IAS officer.
ഇദ്ദേഹം ആണ് ഞാൻ ജീവിതത്തിൽ നേരിട്ടു പരിചയപ്പെട്ട ആളുകളിൽ വച്ച് ഇങ്ഗ്ളിഷ് സാഹിത്യത്തിൽ ഏറ്റവും ഗംഭീരമായ വിവരവും ആഴവും ഉള്ള വ്യക്തി.
ഇത് ഇദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥരായ IAS officerമാർക്കിടയിൽ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം.
കാരണം, വിശാലമായ സാമൂഹിക നീതിയെ ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥ ഇദ്ദേഹത്തിൽ കണ്ടിരുന്നു.
ഇദ്ദേഹത്തിന് യാതോരു പോസ്റ്റിങ്ങും നൽകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇദ്ദേഹം Supreme Court റിറ്റ് ഫൈൽ ചെയ്ത്, നേരിട്ട് വാദിച്ചു.
ജഡ്ജിനും ഇദ്ദേഹത്തിൻ്റെ ആഴവും പരപ്പും സഹിച്ചില്ലായിരിക്കാം.
ഇദ്ദേഹം നിരന്തരമായി കോടതിയിൽ വാദിച്ചു.
അപ്പോൾ സർക്കാർ പക്ഷം കോടതിയിൽ ഒരു വാദം നൽകി. ഈ ആൾക്ക് കോടതിൽ വാദിക്കുക എന്ന ഒരു മാനസിക രോഗം ഉണ്ട്. അത് ഒരു മനോരാഗ വിദഗ്ദനെക്കൊണ്ട് പരിശോധിക്കണം.
കൈയിൽ കിട്ടിയ വടി ജഡ്ജും കൈവെടിഞ്ഞില്ല.
ഇദ്ദേഹത്തിനെ ഡെൽഹിയിലെ അറിയപ്പെടുന്ന മനോരാഗാശുപത്രിയിൽ പരിശോധിക്കാനുള്ള നിർദ്ദേശം കോടതി നൽകി.
തുടർന്ന് ആശുപത്രി നോട്ടിസ് നൽകി. രോഗിയെ (മനോരോഗിയെ) ഇത്രാം തീയതി ആശുപത്രിയിൽ ഹാജരാക്കുക.
പോരെ പുലിവാല്?

2. മനസ്സിനെ ചികിസ്തിക്കുന്ന രീതികൾ

1985ൽ ആണ് ഞാൻ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത്. അത് Grundy NewBrain എന്ന പേരിൽ ഉള്ള, Englandൽ ഉൽപ്പാദിപ്പിച്ച ഒരു കമ്പ്യൂട്ടർ ആയിരുന്നു.
അത് ഇന്നത്തെ പോലെ mouse ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. മറിച്ച് BASIC programming language കോഡുകൾ ടൈപ്പ് ചെയ്ത് ഉപയോഗിച്ചുകൊണ്ട് പ്രവർത്തിപ്പിക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്.
ഇത് അന്ന്, അതായത് 1985ൽ, ഉപയോഗിച്ചപ്പോൾ തന്നെ എനിക്ക് കമ്പ്യൂട്ടറും മനുഷ്യ മനസ്സും തമ്മിൽ എന്തോ ചില സാദൃശ്യം ഉണ്ട് എന്ന ഒരു തോന്നൽ വന്നിരുന്നു.
എന്നാൽ ഈ അഭിപ്രായം കേട്ടവർ ഇതിനെ പരിഹസിക്കുകയാണ് ചെയ്തത്.
കാരണം, അന്ന് പലരുടേയും കൈകളിൽ ഉണ്ടായിരുന്ന calculator എന്നത്, bank ജീവനക്കാരും പലചരക്ക് കടയിലെ ജീവനക്കാരും നിത്യേനെ ചെയ്യുന്ന ചില കാര്യങ്ങൾ ഞൊടിയിട കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ഉപകരണമായിരുന്നു.
എന്നുവച്ച് calculatorറിനെ മനുഷ്യ ബുദ്ധിയുമായി ആരും തന്നെ താരതമ്യം ചെയ്യാറില്ല.
ഇനി ഈ ഒരു ദൃശ്യം കാണുക.
അടുത്ത വീട്ടിലെ വിശാലമായ മുറ്റം രണ്ട് പേർ രണ്ടിടത്ത് നിന്നും തൂത്തുവാരുകയും മുന്നിൽ പെടുന്ന പല വസ്തുക്കളേയും അവയുടെ ഉചതിമായ സ്ഥാനങ്ങളിലേക്ക് എടുത്തുകൊണ്ടു പോയി വെക്കുകയും ചെയ്യുന്നു.
രണ്ടു പേരും ഒരേ പോലുള്ള യൂണിഫോമാണ് ധരിച്ചിരുക്കുന്നത്. കണ്ടാൽ രണ്ടു പേരും ഏതാണ്ട് ഒരേ പോലുള്ളവർ.
അതിൽ ഒരാൾ ജീവനും ബുദ്ധിയും ഉള്ള ഒരു മനുഷ്യൻ തന്നെയാണ്. മറ്റേത് വൻ കഴിവുകൾ ഉള്ള AI നിയന്ത്രിക്കുന്ന ഒരു robot (കൃത്രിമമനുഷ്യൻ) ആണ്.
രണ്ട് പേരും ചെയ്യുന്ന കാര്യങ്ങൾ അവർക്ക് വ്യക്തമായി നൽകപ്പെട്ട നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ്.
ഈ നൽകിയ ദൃഷ്ടാന്തത്തിൽ നിന്നും അധികമായുള്ള യാതോരു വിവരവും ഞാൻ പറിച്ചെടുക്കാൻ ശ്രമിക്കുന്നില്ല.
ആകെ പറയുന്നത് ഈ രണ്ട് വ്യക്തികളുടേയും മനസ്സിൽ hardware എന്ന കാര്യം ഉണ്ട്. അവയെ നിയന്ത്രിക്കുന്നത് സോഫ്ട്വേറാണ്.
ഇവയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറോ പോരായ്മയോ വരികയാണ് എങ്കിൽ ഒന്നുകിൽ hardwareൽ സംഭവിച്ച തകരാറാവാം കാരണം. അതുമല്ലായെങ്കിൽ അവയെ പ്രവർത്തിപ്പിക്കുന്ന softwareൽ ആവാം പ്രശ്നം.
മറ്റ് ചിലപ്പോൾ, ഇവ രണ്ടിലും യാതോരു തകരാറോ പിശകോ കാണില്ല. മറിച്ച് ഈ വ്യക്തകൾക്ക് നൽകപ്പെട്ട നിർദ്ദേശങ്ങളിലെ പാളിച്ച കാരണം ആവാം പ്രശ്നം.
അതുമല്ലായെങ്കിൽ ഈ രണ്ട് വ്യക്തികളും അവരുടെ ജീവിതത്തിനിടയിലും പ്രവർത്തനത്തിനിടയിലും അനുഭവിച്ചറിഞ്ഞതിലോ ഗ്രഹിച്ചെടുത്ത വിവരത്തിലോ ഉള്ള പിശകുമാവാം പ്രശ്നക്കാരൻ.
ഇവയൊന്നുമല്ല, മറിച്ച് ഇവർക്ക് ബോധപൂർവ്വം നൽകപ്പെട്ട തെറ്റായ വിവരമായിരിക്കാം പ്രശ്നക്കാരൻ.
ചിലപ്പോൾ ഇവർ ഇവരെപ്പോലുള്ളവർ പെരുമാറുന്ന തെറ്റായ രീതികൾ കണ്ട് അവ സ്വായത്തമാക്കിയതും ആവാം പിശകിന് കാരണം.
വേറെയും സാധ്യതകൾ ഉണ്ട്. ഇവയ്ക്ക് ശരിയായ വിവരവും നിർദ്ദേശങ്ങളും നൽകിയിരിക്കാം. എന്നാൽ മുഴുവൻ സത്യാവസ്ഥ ഇവയെ അറിയിച്ചിരിക്കില്ല. മറിച്ച് പലതും ഇവരിൽ നിന്നും മറച്ചു വച്ചിരിക്കാം.
ഈ മുകളിൽ നിരത്തിവച്ച ദൃഷ്ടാന്തത്തെ മനുഷ്യ മനസ്സുമായും മാനസിക പ്രശ്നങ്ങളുമായും പെരുമാറ്റ രീതികളും ആയും ബന്ധപ്പെടുത്താനാവും എന്നു തോന്നുന്നു.
മനുഷ്യ മനസ്സിൻ്റെ hardware എന്നത് തലച്ചോറിലെ പലവിധ ഘടകങ്ങൾ ആണ്. തലച്ചോറിനെ തുറന്നുവച്ച് നോക്കിയാൽ അവയിൽ മിക്കതും കാണാൻ പറ്റുന്നവ തന്നെയും ആവാം.
ഇവയെല്ലാം പ്രവർത്തിക്കുന്നത് രക്തത്തിനുള്ളിലുള്ള പലവിധ രാസപദാർത്ഥങ്ങളുടെ പ്രവർത്തനത്താലും പ്രതിപ്രവർത്തനത്താലും ആണ് എന്നതാണ് ആധുനിക ശാസ്ത്രത്തിൻ്റേയും വൈദ്യശാസ്ത്രത്തിൻ്റേയും വിവരം.
ഈ വിവരത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യമനസ്സിനെ പഠിക്കുകയും ചികിസ്തിക്കുകയും ചെയ്യുന്ന അക്കാഡമിക്ക് വിഷയമാണ് Neurology എന്നു തോന്നുന്നു.
തലച്ചോറ് (brain), സുഷുമ്നാ നാഡി (spinal cord), ഞരമ്പുകൾ / നാഡികൾ (nerves) എന്നിവയേയും അവയുടെ പ്രവർത്തനത്തേയും Neurology പഠിക്കുന്നു.
Epilepsy (ചുഴലി രോഗം), stroke, multiple sclerosis, വിറവാതം (Parkinson's disease), Alzheimer's disease പോലുള്ള പല രോഗങ്ങളേയും, തലചോറിൻ്റേയും സുഷുമ്നാ നാഡിയുടേയും ഞരമ്പുകളുടേയും / നാഡികളുടേയും hardwareൽ വരുന്ന പിശകുകളേയും മരുന്നിലൂടെ neurologist ചികിസ്തിക്കുന്നു.
തലച്ചോറിനുള്ളിലുള്ള മുഴ (brain tumour), രക്തധമനിയുടെ ഭിത്തിയിലെ ബലഹീനത (aneurysms), spinal disorders തുടങ്ങിയവ ശസ്ത്രകൃയയിലൂടെ ചികിസ്തിക്കുന്നത് Neurosurgeron ആണ്. ആ വിഷയത്തിലേക്ക് പോകുന്നില്ല.
വിഷാധ രോഗം, schizophrenia, anxiety (ഉൽക്കണ്ട്ഠ), പെരുമാറ്റത്തിലെ അസ്വഭാവികത തുടങ്ങിയ മനോരോഗങ്ങളെ Psychiatrist മരുന്നുപയോഗിച്ചു ചികിസ്തിക്കുന്നു എന്നും തോന്നുന്നു.
അതേ സമയം Psychologist ചെയ്യുന്നത് തെറാപ്പിയിലൂടേയും പെരുമാറ്റങ്ങളിൽ ഇടപെട്ടും പുതുത് പഠിപ്പിച്ചും, തെറ്റായവയെ മാറ്റിയെടുത്തും (behavioral interventions) മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ ദൂഷ്യങ്ങളേയും ചികിത്സിച്ചു ഭേദമാക്കുന്നു എന്നും മനസ്സിലാക്കുന്നു.
ഈ മുകളിൽ പരാമർശിച്ച മൂന്ന് ചികിസ്താ രീതികളിലും പലവിധ ഫലപ്രാപ്തി ലഭിക്കാം.
എന്നാൽ ഇവ മൂന്നിലും ഉള്ള ഒരു പോരായ്മ, മുകളിൽ പരാമശിക്കപ്പെട്ട robotൻ്റെ കാര്യത്തിൽ പറഞ്ഞിരുന്ന software എന്ന കാര്യത്തെക്കുറിച്ച് യാതോരു പരമാർശമോ സൂചനയോ ഇവയിലൊന്നിലും കാണില്ല എന്നതാണ്.
ഒരു വ്യക്തിക്ക് നൽകപ്പെടുന്ന നിർദ്ദേശങ്ങളിലെ പാളിച്ച, പിശക്, അപൂർണ്ണത, പക്വതയില്ലായ്മ എന്ന കാര്യം നോക്കാം.
ഒരു പ്രത്യേക രീതിയിൽ പെരുമാറിയാൽ ആണ് വാക്കുകൾക്കും വ്യക്തിത്വത്തിനും ബലം ലഭിക്കുക എന്ന രീതിയിൽ ഒരു ഒരു നിർദ്ദേശം വ്യക്തിക്ക് ലഭിച്ചാൽ ആ വ്യക്തി ആ രീതിയിൽ പെരുമാറാം.
ഫ്യൂഡൽ ഭാഷകളിൽ വ്യക്തിക്ക് ലഭിക്കുന്ന നിർദ്ദേശം കാര്യം ലഭിക്കാനായി അമിത വിധേയത്വം കാണിക്കണം എന്നും, കാര്യം ലഭിക്കാനൊന്നുമില്ലായെങ്കിൽ മേക്കിട്ടു കയറുന്ന പെരുമാറ്റമാണ് ഉചിതം എന്നും ആണ്.
മുന്നിൽ നിൽക്കുന്ന വ്യക്തിയെ തള്ളിമാറ്റി മുന്നിൽ കയറുക എന്നതും ഇതേ ഭാഷകൾ പഠിപ്പിച്ചുവിടും. ബസ്സിൽ കയറുമ്പോൾ, മുന്നിലെ ആളെ തള്ളിമാറ്റിവേണം ബസ്സിൽ കയറാൻ.
ഇതൊന്നും കേരളത്തിൽ ഇന്ന് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല. മറിച്ച് മാനസിക ഊർജ്ജസ്വലതയും സാമർത്ഥ്യവും ആയാണ് കാണുക.
എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഈ പെരുമാറ്റം ഒരു മാനസിക വൈകല്യം ആയിത്തന്നെ കണ്ടിരുന്നു. ഇന്നത്തെ കാര്യം അറിയില്ല.
ഫ്യൂഡൽ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യക്തിയുടെ സ്ഥാനീകരണവും ഒരു പ്രശ്നം തന്നെയാണ്.
ഉദാഹരണത്തിന്, മലയാളം ഭാഷാ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾ എന്നത് ആ അന്തരീക്ഷത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏറ്റവും കീഴിൽ നിൽക്കുന്ന വ്യക്തികൾ ആണ്.
ഇവരിൽ ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്ത തരത്തിലുള്ള ഒരു ഊർജ്ജ്വസ്വലത കാണപ്പെടും.
വൻ കുഴിയിൽ നിന്നും മുകളിലേക്ക് ഉച്ചത്തിൽ വിളിച്ചു പറയുന്നതും, മുകളിലേക്ക് എടുത്തു ചാടുന്നതുമായ ഭാവം പെരുമാറ്റത്തിലും ഊർജ്ജത്തിലും സ്വരത്തിലും കാണപ്പെടാം.
അതുമല്ലായെങ്കിൽ അതിന് നേരെ വിപരീതമായ ഭാവവും ആവാം.
പൊതുവായി പറഞ്ഞാൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള സ്കൂളിലും കോളെജിലും തൊഴിൽവേദിയിലും മറ്റും വ്യക്തികളിൽ ഈ വിധമായുള്ള ഒരു പെരുമാറ്റമോ, ഭാവമോ, സ്വരമോ കാണാൻ സാധ്യതയില്ല. കാരണം, അതിൻ്റെ ആവശ്യം ഇല്ല. ആ വിധ സ്ഥാനീകരണവും ഇല്ല.
ഇത് മലയാളത്തിൽ നിന്നും നോക്കിയാൽ വൻ effiminate സ്വഭാവം ആണ്. എന്നാൽ മലയാളത്തിലെ പല സ്ത്രീകളിലും ഇതേ effiminate ഭാവം കാണില്ല എന്നതും വാസ്തവം ആവാം.
ഇതിൽ ഏത് ഭാവമാണ് മാനസിക വൈകല്യം എന്നത്, ഏത് അന്തരീക്ഷത്തിൽ ആണ് വ്യക്തിയെന്നതിനെ ആശ്രയിച്ചിരിക്കും.
മനഃശാസ്ത്രജ്ഞൻ ഏത് അന്തരീക്ഷത്തിൽ ഉള്ള ആളാണ് എന്നതിനെ ആശ്രയിച്ച്, വ്യക്തിക്ക് മാനസിക വൈകല്യമോ മാനസിക ഔന്നിത്യമോ ഉള്ളത് എന്ന് തീരുമാനിക്കപ്പെടും. അത് അനുസരിച്ച് ചികിസ്തിക്കും.
ഇങ്ഗ്ളിഷ് ഭാഷയിൽ manners എന്ന കാര്യം കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നു വച്ചാൽ മറ്റേ വ്യക്തിക്ക് വിഷമം ഉണ്ടാക്കുന്ന പെരുമാറ്റം അരുത് എന്നത്.
എന്നുവച്ച് ഇങ്ഗ്ളിഷുകാർ എല്ലാം ഇതേ രീതിയിൽ പെരുമാറും എന്ന അർത്ഥമില്ല.
അതേ സമയം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ കോഡിങ്ങ് മറ്റുള്ളവരെ അളന്ന് ചിലർക്ക് വിധേയത്തം നൽകാനും, മറ്റ് ചിലരെ പലതരത്തിൽ തമർത്താനും ഉള്ള പ്രോത്സാഹനമാണ്.
എന്നുവച്ച്, മലയാളം സംസാരിക്കുന്ന എല്ലാരും ഇതേ പോലെ പെരുമാറും എന്നുമില്ല.

3. ഒരു പ്രതിഭാസവും കുറേ സാങ്കേതിക പദങ്ങളും

മനഃശാസ്ത്രം വൻ വൈദഗ്ദ്യം പ്രകടിപ്പിക്കുകയും സാങ്കേതിക പദപ്രയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വേദിയുണ്ട്.
അതായത്, കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവകൾ ത്വക്കിന് മകുളിലൂടെ ഇഴയുന്ന പ്രതീതിയും അവ കടിക്കുന്ന വേദനയും അനുഭവപ്പെടുക എന്ന പ്രതിഭാസം.
കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ വലുപ്പത്തിലുള്ളതും, അതുമല്ലെങ്കിൽ കണ്ണുകൾ കൊണ്ട് കാണാൻ പറ്റുന്നതുമായ ചില ചെറിയ ജീവികൾ ആണ് mites.
ഇവ മനുഷ്യരുടേയും മൃഗങ്ങളുടേയും തൊക്കിൽ കയറിക്കടിക്കും.
ഇവയുടെ ആക്രമണത്തിൻ്റെ ഒരു പ്രത്യേകത, ഇവ വീട്ടിലെ ചിലരെ മാത്രമേ ആക്രമിക്കൂ എന്നതാണ്.
Psoriasis പോലുള്ള ത്വക്ക് രോഗമുള്ളവരേയും കഠിനമായി ഇവ നിത്യേനെ ആക്രമിക്കും. പലപ്പോഴും ഇവ കടിക്കുന്ന അനുഭവത്തെ Psoriasisൻ്റെ ഒരു രോഗ ലക്ഷണമായും ആ അവസ്ഥയുള്ളവർ തെറ്റായി തിരിച്ചറിഞ്ഞേക്കാം.
കിടപ്പു രോഗികൾക്കും പ്രായം ഏറിയവർക്കും പലവിധ ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്.
അവയെ bed-sores എന്നു പൊതുവായി പറഞ്ഞ് വൈദ്യശാസ്ത്രം തടിതപ്പാറുണ്ട്. കാരണം, ഈ അവസ്ഥയുടെ കാരണം ചിലപ്പോഴെല്ലാം അവർ ഉദ്ദേശിക്കുന്നതായിരിക്കണമെന്നില്ല എന്നതുതന്നെ.
മനഃശാസ്ത്രം ഈ ഒരു അവസ്ഥാ അനുഭവത്തെ ഒരു മനോരോഗമായും കാണുന്നുണ്ട്.
Formication അഥവാ Tactile hallucination എന്നാണ് മനോരോഗ ശാസ്ത്രത്തിൽ ഇതിന് പൊതുവായി നൽകപ്പെടുന്ന നാമം എന്നു കാണുന്നു.
മനഃശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതലായി പറയുന്നത് ഈ വിധമാണ്:
1. Formication (insects crawling on/biting skin)
2. Paresthesia (tingling, numbness, or prickling)
3. Tactile phantoms (feeling touch or pressure without contact)
4. Somatopagnosia (difficulty localizing/identifying body parts)
5. Schizophrenia
Psychological Theoryകൾ ആയി താഴെ നൽകിയ കാര്യങ്ങൾ കൂടി തട്ടിവിടുന്നുണ്ട്:
1. Neurotransmitter imbalance: Altered dopamine, serotonin, and acetylcholine levels.
2. Sensory gating: Impaired filtering of sensory information.
3. Cognitive processing: Misinterpretation of internal/external stimuli.
4. Stress and anxiety: Hyperarousal and hypervigilance.
മനഃശാസ്ത്രം ഈ അവസ്ഥയെ ചികിസ്തിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിൽ ചിലത് ഇവയാണ് എന്നു കാണുന്നു:
1. Cognitive-behavioral therapy (CBT)
2. Mindfulness-based stress reduction (MBSR)
3. Relaxation techniques (deep breathing, progressive muscle relaxation)
4. Hypnosis
5. Support group
ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് psychiatrist / neurologist നടത്തുന്ന ചികിസ്ത ഇവയാണ്:
1. Antidepressants (SSRIs, SNRIs)
2. Anti-anxiety medications (benzodiazepines)
3. Anticonvulsants (for neuropathic pain)
4. Antihistamines (for itching)
5. Topical creams (for skin conditions)
പോരാത്തതിന്, Peripheral neuropathy, Central nervous system disorders, Neurotransmitter imbalance തുടങ്ങിയ കാര്യങ്ങളായുള്ള Neurological രോഗങ്ങളായും ഇതിനെ പരാമർശിക്കാറുണ്ട് പോലും.
ഇവിടെ ഇപ്പോൾ ഈ ഒരു ശാരീരിക അനുഭവത്തെ മൂന്ന് രീതിയിൽ കാണാൻ പറ്റും എന്നതാണ്.
ഒന്ന് ഒരു മനോരോഗം.
രണ്ട് ചൊറി. അഥവാ Scabies. ഇത് scabies mite നൽകുന്ന അനുഭവം തന്നെ.
മൂന്ന്. എന്നാൽ, ഇത് മാത്രമല്ല miteകൾ.
Scabiesന് നൽകുന്ന മരുന്ന് കൊണ്ട് ഈ അനുഭവത്തെ മാറ്റാൻ ആവില്ല. കാരണം, ഇത് ഒരു രോഗമല്ല, മറിച്ച് പല വിധ miteകളുടെ ആക്രമണം ആണ്.
Miteകളെ തടയുകയും കൊല്ലുകയും ചെയ്യുകമാത്രമാണ് പരിഹാരം.
ഈ വിധമായുള്ള ഒരു അനുഭവം നേരിടുന്ന ഒരു വ്യക്തിയോട് ഈ കാര്യം ഞാൻ പറഞ്ഞപ്പോൾ, അത് ആ വ്യക്തിക്ക് അന്ന് അത്രകണ്ട് സ്വീകാര്യമായില്ല.
എന്നാൽ അടുത്ത കാലത്തായി miteകളെ തടയാനുള്ള പലവിധ ഉപകരണങ്ങളും മറ്റും ഓൺലൈൻ വേദികളിൽ കാണപ്പെടുന്നുണ്ട്.
എന്നാൽ ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം വസ്ത്രവും കിടക്ക വിരിപ്പും തലയണ ഉറയും മറ്റും തിളക്കുന്ന വെള്ളത്തിൽ ഇടക്കിടക്ക് മുക്കിവെക്കുക എന്നതു തന്നെ.
ഇവിടെയുള്ള പ്രശ്നം ഓരോ അക്കാഡമിക്ക് വിദ്യഭ്യസ്ഥരും അവർക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങളെ കാണും എന്നതാണ്.
ആ അക്കാഡമിക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുടെ വിവരം അവർക്ക് അനുവദിച്ചുകൊടുക്കാൻ താൽപ്പര്യ കാണില്ല, പ്രതേകിച്ചും ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ.
Miteകളെ തടയാനുള്ള മാർഗ്ഗം ഔഷധ പ്രയോഗത്തിൽ മാത്രം നിന്നു കൊണ്ട് നടക്കില്ല.
മനഃശാസ്ത്രത്തിന് എന്ത് ചെയ്യാനാകും എന്നത് അറിയില്ല.
വൻ സാങ്കേതിക പദപ്രയോഗങ്ങൾ നിരത്തിവെക്കാനല്ലാതെ മനഃശാസ്ത്രത്തിന് ഈ വിധമായുള്ള ഒരു ശാരീരിക അനുഭവം ഉള്ള ആരേയെങ്കിലും ചികിസ്തിച്ചു ഭേദപ്പെടുത്താൻ ആയിട്ടുണ്ടോ എന്ന് അറിയില്ല.
ഇനി ആ വിഷയം വിടാം.
ഇനി വ്യക്തികൾ അതീന്ദ്ര്യ സോഫ്ട്വർ വേദിയിൽ ഉയരുകയും താഴുകയും ചെയ്താൽ അവരിൽ വരുന്ന ഒരു അനുഭവം കുറച്ചു വാക്കുകൾ പറഞ്ഞുകൊണ്ട് ഇന്നതെ എഴുത്ത് അവസാനിപ്പിക്കാം.
ചില വ്യക്തികളുടേയും ചില കെട്ടിടങ്ങളുടെ സാന്നിദ്യത്തിലും ചില സംഘനയ്ക്ക് ഉള്ളിലും മറ്റും വച്ച് താഴെയിരുന്നിരുന്ന വ്യക്തി മുകളിലേക്ക് സ്ഥാനീകരിക്കപ്പെട്ട അനുഭവം ആ വ്യക്തിയിൽ വരാം എന്നു പറഞ്ഞു കഴിഞ്ഞ കാര്യമാണ്.
ഈ കാര്യത്തോട് ഒരു കാര്യം കൂടി ചേർക്കാം.
താഴെയുള്ള വ്യക്തി മുകളിലേക്ക് നീങ്ങിയ പ്രതീതി അയാളിൽ വന്നാൽ, ആ വ്യക്തിയുടെ വാക്കുകളുടെ ഒഴുക്കിലും ചെരിവിലും മറ്റും മാറ്റം സംഭവിക്കാം.
ചെരിവ് കേറ്റമായി അനുഭവപ്പെടാം.
സ്വരത്തിലും ഇതേ പ്രതിഭാസം വന്നുപെടാം.
ഇങ്ങിനെ സംഭവിക്കുന്ന അവസരത്തിൽ, മറ്റെ വ്യക്തിയിൽ വൻ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടാം.
ചില വീടുകളിലും സ്ഥാപനത്തിലും സംഘടനയിലും മറ്റും ചില വ്യക്തികളുടെ സാന്നിദ്യത്തിലും ചില വ്യക്തികൾ വൻ ദേഷ്യത്തിൽ പെരുമാറുന്നതായും വൈകാരികമായി പൊട്ടിത്തെറിക്കുന്ന രീതിയിൽ സംസാരിക്കുന്ന രീതിയിൽ പെരുമാറുന്നതായും കാണപ്പെടാം.
എന്നാൽ ഇതിന് വ്യക്തമായ ഒരു കാരണം ചുറ്റുള്ളവർക്ക് കാണാൻ പറ്റിയേക്കില്ല.
അടുത്തു എഴുത്തോടുകൂടി മനഃശാസ്ത്രം എന്ന വിഷയത്തിൽ നിന്നും വിട്ട് എഴുത്തിൻ്റെ പാതയിലേക്ക് കടക്കാം എന്നു വിചാരിക്കുന്നു.
Paranormal എന്ന പ്രതിഭാസത്തെ ഒന്നുകൂടി സ്പർശിച്ചുകൊണ്ട് ഈ വേദിയിൽ നിന്നും വിട്ടുപോകാം എന്നു വിചാരിക്കുന്നു.

4. സത്യസന്ധത എന്ന താങ്ങ്-തൂണ്

മനഃശാസ്ത്ര വിദഗ്ദർ, പല വിധ മനോവിഷമങ്ങളുമായി അവരുടെ അടുത്തു വരുന്ന വ്യക്തികൾക്ക് നൽകുന്നത് ഉപദേശങ്ങൾ ആണ്, പലപ്പോഴും.
എന്നാൽ, ഇവർ നൽകുന്ന ഉപദേശങ്ങൾക്ക് അവരുടെ സ്വന്തം വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും മറ്റും അതീതമായി അവരുടെ മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ എന്തെങ്കിലും പൊതുവായ ഉപദേശപ്പട്ടിക ഉണ്ടോ എന്ന് അറിയില്ല.
കോഴിക്കാട്ടം കുഴച്ചിട്ടതുമാതിരിയുള്ള കുറേ ഊഷര വിവരത്തുണ്ടുകൾ ആവും പല പാഠ പുസ്തകങ്ങളിലും ഉള്ളത്.
പണ്ട് മറ്റൊരു സംസ്ഥാനത്ത് വച്ച് ഒരു മനഃശാസ്ത്ര വിദഗ്തനുമായി ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ഇടവന്നിരുന്നു. അന്ന് ആ ആൾ എന്നോട് പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു.
ഒരു മുപ്പത്തി അഞ്ചോളം വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വൻ മനോവിഷമത്തോടുകൂടി, തൻ്റെ ക്ളിനിക്കിൽ കയറിവന്നു. ആ സ്ത്രീ ഒരു വൻ കുടുക്കിൽ പെട്ടുകിടക്കുന്നു.
ഇവരുടെ ഭർത്താവ് ഒരു ഉന്നത സ്വകാര്യ കമ്പനിയിൽ ഉയർന്ന തസ്തികയിൽ തൊഴിൽ ചെയ്യുന്നു. എന്നാൽ ആ വ്യക്തി മറ്റൊരു സംസ്ഥാനത്താണ് തൊഴിൽ ചെയ്യുന്നത്.
വീട്ടിൽ ഭർത്താവിൻ്റെ പ്രായമുള്ള മാതാവിനെ നോക്കാൻ ആരുമില്ലാത്തതുകൊണ്ട്, ഈ സ്ത്രീ മക്കളുമായി ഇവിടെയാണ് താമസം. ഭർത്താവ് രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ വരും.
വൻ ധനമുള്ള വീടാണ്. കുറേ പറമ്പും വീടിന് ചുറ്റുമുണ്ട്.
ഈ സ്ത്രീയെ പലരും ചേച്ചീ, ആൻ്റി പോലുള്ള പ്രാദേശിക ഭാഷയിലെ വാക്കുകൾ പേരിനോട് ചേർത്താണ് വിളിക്കുക. ബഹുമാനിക്കപ്പെടുന്ന സ്ത്രീ.
പറമ്പിലെ കാര്യങ്ങൾ നോക്കാനായി നിത്യവും ഒരു പണിക്കാരനായ ചെറുപ്പക്കാരൻ വരും. ഈ സ്ത്രീയേക്കാളും ഏതാണ്ട് പത്ത് വയസ്സ് കുറവുള്ള ആൾ.
വീട്ടിൽ പകൽ സമയത്ത് മറ്റാരും ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ ആയിരിക്കും. അമ്മ കിടക്കുകയും ആയരിക്കും.
ചെറുപ്പക്കാരൻ ചേച്ചീ എന്ന് നിത്യവും വിളിച്ചുകൊണ്ട് അടുത്തകൂടും. അയാൾ വളരെ ആസൂത്രിതമായി ഈ സ്ത്രീയിൽ കാമവികാരം വളർത്തി.
അത് ആ ആളുടെ കഴിവ്.
ഈ കാമവികാരം കാര്യക്ഷമായി വളർന്നു നിന്ന ഒരു അവസരത്തിൽ അയാളെ ഈ സ്ത്രീ വീടിനുള്ളിലേക്ക് കൊണ്ടു പോയി, ഭർത്താവും താനും കിടക്കുന്ന കിടക്കയിൽ ഇരുത്തി.
തുടർന്ന് ഈ ആൾ ആ സ്ത്രീയെ വൻ വൈദഗ്ദത്തോടുകൂടി കാമ പരവശയാക്കി, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
ഈ ബന്ധപ്പെടലിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ വെറും പേരു വിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്തു. (ഈ ഒരു പ്രതഭാസം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്ന് ഓർക്കുക).
ഈ സംഭവത്തിന് ശേഷം ഈ സ്ത്രീ ആകെ പരവശയായി. സ്വന്തം ഭർത്താവിനെ വഞ്ചിച്ചുവെന്ന തോന്നൽ ഈ സ്ത്രീൽ കടന്നുകൂടി. പോരാത്തതിന്, പണിക്കാരനാണ് പേരു വിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്തത്.
അതിനാൽ തന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഈ സ്ത്രീ ആ ചെറുപ്പക്കാരനുമായി അടുത്തിടപഴകിയില്ല.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ, ഉച്ച സയത്തിന് ശേഷം വീട്ടിൽ മറ്റൊരു ചെറുപ്പക്കാരൻ കയറിവന്നു. പരിചയമുള്ള ആളാണ്. സാധാരണ ഗതയിൽ വിധേയത്വം കാണിക്കുന്ന വ്യക്തിയാണ്.
അയാൾ ഈ ദിവസം കാര്യമായ വിധേയത്തം കാണിച്ചില്ല. വളരെ വ്യക്തമായി പറഞ്ഞു എനിക്കും നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന്.
ഈ സ്ത്രീ ഞെട്ടിത്തരിച്ചു പോയി. എന്താ ഈ ചോദിക്കുന്നത് എന്ന് ദേഷ്യത്തിൽ തിരിച്ചു ചോദിച്ചു.
അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു, നീ അവന് കൊടുത്തതല്ല? എനിക്കും തന്നേ പറ്റൂ.
ഈ സ്ത്രീ ആ ചെറുപ്പക്കാരനെ ആട്ടിപ്പായിച്ച് വാതിൽ അടച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അങ്ങാടിയിലൂടെ നടക്കുന്ന അവസരത്തിൽ ആദ്യ ചെറുപ്പക്കാരൻ വെറും പേര് ഉച്ചത്തിൽ വിളിച്ചു.
പോരാത്തതിന്, മറ്റ് ആളുകൾ കേൾക്കാനായി നീ വാക്കിൽ സംബോധനയും ചെയ്തു.
ആ സ്ത്രീ വീട്ടിൽ തിരിച്ചു വന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് യാതോരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് കയറിവന്നു. ഭർത്താവും ആകെ പരിഭ്രാന്തനാണ്.
ഭർത്താവിന് ആരോ കത്തയച്ചിരിക്കുന്നു. ഭാര്യ ഇവിടെ ലൈംഗിക അരാജകത്വത്തിലാണ് എന്ന്. നാട്ടിൽ പാട്ടാണ് പോലും.
ഭർത്താവ് ചോദിച്ചത്, ഈ ആരോപണത്തിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നതാണ്. നീ സത്യം പറയൂ. അതു മാത്രം മതി എനിക്ക് എന്നായി ഭർത്താവ്.
ഇല്ലാ എന്നാണ് ഭാര്യ പറഞ്ഞത്. ഭർത്താവിൻ്റെ പാരവശ്യം ആഥിയായി മാറി.
ഈ സ്ത്രീക്കാണെങ്കിൽ ഭർത്താവിനോട് വൻ സ്നേഹമാണ് ഉള്ളത്. ഭർത്താവിന് തിരിച്ചും.
കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യ പുറത്തിറങ്ങി ഈ മനോരോഗ വിദഗ്തൻ്റെ ക്ളിനിക്കൽ കയറിവന്നു.
കഥമുഴുവൻ പറഞ്ഞു. വിദഗ്ദൻ മുഴുവനും കേട്ടു.
ആ സ്ത്രി പറഞ്ഞു പോലും, നടന്നതെല്ലാം എനിക്ക് എൻ്റെ ഭർത്താവിനോട് തുറന്നു പറയണം എന്നാണ് എൻ്റെ തീരുമാനും.
എന്നാൽ അതല്ലാതെ മറ്റ് വല്ല പോംവഴിയുണ്ടോ എന്ന് അറിയാനാണ് മനോരോഗ വദഗ്ദനെ വന്നു കണ്ടത് പോലും.
മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ വൻ ഉത്തരങ്ങൾ കാണും എന്ന് ആ സ്ത്രീ വിചാരിച്ചുകാണും.
മനഃശാസ്തജ്ഞൻ തൻ്റെ വൻ അനുഭവ പരിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ ഉപദേശിച്ചു കൊടുത്തു പോലും, നിങ്ങൾ യാതോരു കാരണവശാലും നടന്ന കാര്യം സമ്മതിച്ചുകൊടുക്കരുത്.
ഭർത്താവിന് പുറത്ത് നിന്ന് ഈ സംഭവം നടന്നുവെന്ന വിവരം ലഭിച്ചാലും, നിങ്ങളുടെ നാവിൽ നിന്നും അത് സമ്മതിച്ചുകൊടുക്കരുത്.
ഈ വിധമായുള്ള ഒരു ഉപദേശം നൽകാൻ വൻ മനോരോഗ ചികിസ്താ പാണ്ഡിത്യത്തിൻ്റെ ആവശ്യകതയില്ലതന്നെ.
ഈ വിദഗ്ദൻ ഉപദേശിച്ചത് ഉഗ്രരോഗവസ്ഥയെ ഇരട്ടിച്ചുവിടാനുള്ള പദ്ധതിയാണ്. അല്ലാതെ രോഗത്തെ ഒരച്ചു മറ്റിക്കളയാനുള്ള മാർഗ്ഗമല്ല.
നേതാവിൻ്റെ വിശ്വസ്ഥനായ അണി, മേലുദ്ധ്യോഗസ്ഥൻ്റെ വിശ്വസ്ഥനായ കീഴ്ജീവനക്കാരൻ, ഭർത്തവിൻ്റെ വാൽസല്യവതിയായ ഭാര്യ, ഭാര്യയോട് വൻ വാസ്തല്യമുള്ള ഭർത്താവ്, എന്നിവർ കള്ളങ്ങൾ പറഞ്ഞും നിരത്തിവച്ചും ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത് എങ്കിൽ, നേതാവും, മേലുദ്ധ്യോഗസ്ഥനും, ഭർത്താവും, ഭാര്യയും ദ്രവിച്ചപോകും.
സത്യസന്ധത എന്നത് ഒരു വൻ ബലം നൽകുന്ന കണ്ണിയാണ്. കള്ളം എന്നത് ഈ കണ്ണിയെ ദ്രവിപ്പിക്കുന്ന വിഷദ്രാവകമാണ്.
മുകളിൽ പറഞ്ഞ കഥയിൽ ഭാര്യ ഭർത്താവിനോട് കള്ളം പറഞ്ഞുനിൽക്കാൻ ശ്രമിച്ചാൽ, ഭർത്താവിന് ഭാര്യയിൽ ഉള്ള വിശ്വാസം മാഞ്ഞു തുടങ്ങും.
തുർന്നങ്ങോട്ട് ഭാര്യ പറയുന്ന ഏത് കാര്യമാണ് സത്യം എന്നതു ഏതാണ് കളവ് എന്നതും അറിയാതെ ഭർത്തവ് വിഷമിച്ച്, ജീവിതത്തിലും തൊഴിലിലും വൻ പാളിച്ചകൾ തൊടുത്തുവിട്ടുകൊണ്ട് നശിച്ചപോകും.
എന്നാൽ, ഈ ഭാര്യ ഭർത്താവിനോട് നടന്ന കാര്യം മുഴുവനും പറഞ്ഞാൽ എന്തു സംഭവിക്കും എന്നതും ഒരു ചോദ്യമാണ്. സത്യം കേട്ട ഉടനെ ഭർത്താവ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുമോ?
വാസ്തവം പറഞ്ഞാൽ, പലവിധ അക്രമാസക്ത പ്രേരണകളും വിടർത്തുന്നത് വാക്കുകൾ ആണ്. ഞാൻ തെറ്റ് ചെയ്തു പോയി. ഇനി ഇത് സംഭവിക്കില്ലാ എന്ന് ഉറച്ച വാക്കുകളിൽ ഭാര്യ പറഞ്ഞാൽ, അക്രമം നടക്കില്ല.
എന്നാൽ ഭാര്യയിൽ നിന്നും കളവ് കേൾക്കുകയും സത്യാവസ്ഥ പുറത്ത് നിന്ന് കേൾക്കുകയും ചെയ്താൽ അക്രമം നടന്നേക്കാം.
എന്നാൽ ഭാര്യ കാര്യങ്ങൾ മറച്ച് വച്ച്, ഭർത്താവിനെക്കൊണ്ട് കുത്തിക്കുത്തി ചോദിപ്പിച്ച്, ഒടുവിൽ നിങ്ങൾ ഞാൻ പറയുന്ന് വിശ്വസിക്കില്ല, അല്ലേ? അങ്ങിനെയെങ്കിൽ അങ്ങിനെ തന്നെ. ഞാൻ ഇത് വീണ്ടു ചെയ്യും. നിങ്ങൾക്ക് എന്ത് ചെയ്യാനും എന്നൊന്ന് കാണട്ടെ!
എന്നു പറഞ്ഞാൽ അക്രമത്തിന് സാധ്യത കൂടും.
ഈ സംഭവത്തിൽ ഭാര്യ കളവ് പറഞ്ഞാൽ, ഭാര്യം ആ ചെറുപ്പക്കാരനും ഒരു ടീമായി, പൊതുവായുള്ള ഒരു രഹസ്യം പങ്കിടുന്നവരായി നിലനിൽക്കും.
എന്നാൽ ഭാര്യ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞ്, ഇനി ഇത് സംഭവിക്കില്ലാ എന്ന് ഉറപ്പുകൊടുത്താൽ, ആ ഭാര്യയും ഭർത്താവും ഒരു ടീം ആവും. പിന്നീട് അവർ രണ്ടു പേരും ചേർന്നാണ് ആ സംഭവത്തെ സംഘടിതമായി നേരിടുക.
ഇവിടെ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു.
വൈവാഹിക ജീവിതം എന്ന വൻ സങ്കീർണ്ണത നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.
വ്യക്തികളുടേയും കുടുംബത്തിൻ്റേയും സാമൂഹിക ബഹുമാനം തൊട്ട്, സാമ്പത്തിക ഭദ്രത, അയൽക്കാരുടെ സാമൂഹിക നിലവാരം, മറ്റുള്ളവർക്ക് ഇവരുടെ ജീവിതത്തിൽ കടന്നു കളിക്കാനുള്ള സൗകര്യം, കുട്ടികളുടെ ജീവിതം തുടങ്ങി പലതിലൂടേയും പലക വച്ചും, ഏണി വച്ചും, ചുവട് വച്ചും ഒരു വൻ പിരമിഡുമാതിരി പടുത്തുയർത്തുന്നതാണ് കുടുംബ ജീവിതം.
ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഏതെങ്കിലും ഒരവസരത്തിൽ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പട്ടെന്ന് കേട്ടതു കൊണ്ടൊന്നും വിവേകമുള്ള വ്യക്തികൾ സ്വന്തം കുടുംബത്തെ തുലച്ചു കളയില്ല.
കാരണം, കുടുംബം പൊട്ടി നിലംപൊത്തിയാൽ, നേരത്തെ നിർമ്മിച്ചെടുത്ത പിരിമിഡ് അപ്രത്യക്ഷമാവും.
ഭാര്യ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചുകൊടുത്താൽ, അവിടെ വൻ പൊട്ടിത്തെറി നടക്കാം. ഒച്ചപ്പാടുണ്ടാവാം. ഭർത്താവ് നിലവിളിക്കാം.
എന്നാൽ പോലും, കുടുംബത്തെ രക്ഷിക്കേണം എന്ന ബാധ്യത രണ്ട് പേരിലും ഉണ്ട്.
കുടുംബ ജീവിതം അസഹ്യമാക്കുന്നത് പലപ്പോഴും മുൻകരുതലുകൾ ഇല്ലാതെ പെട്ടുപോകുന്ന ലൈംഗിക ബന്ധങ്ങൾ അല്ല. മറിച്ച് നിരന്തരമായി യാതോരു കൂസലുമില്ലാതെ കള്ളം പറയുന്ന വ്യക്തികൾ ആണ്. അതായത് incorrigible liars.
ഈ മാനസിക സ്വഭാവമുള്ളവർ ഭർത്താവിൻ്റേയും ഭാര്യയുടേയും ജീവിതം നരക തുല്ല്യമാക്കും.
സത്യസന്ധത ഒരു വൻ ബലമുള്ള താങ്ങ് തൂൺ (support pillar) തന്നെയാണ്.
ഇനി മറ്റൊരു കാര്യം പറയാനുള്ളത് ഭാഷയുടെ കാര്യമാണ്. മലയാളം പോലുള്ള ദുഷ്ട ഭാഷകൾ വ്യക്തികളെ പല തട്ടുകളിൽ ആക്കിവച്ചാണ്, ജീവിക്കാൻ പഠിപ്പിക്കുക.
മുകളിലെ തട്ടിലെ ആൾ താഴെ തട്ടിലെ ആളുമായി അതിരുകടന്ന ബന്ധം നിലനിർത്തിയാൽ ഭാഷാ വാക്ക് കോഡുകളിൽ വൻ ഭാരം ചേർക്കും. ഈ ഭാരം ചേച്ചി, ചേട്ടൻ, സാർ, തുടങ്ങിയ വാക്കുകളെ വെറും പേരാക്കി മാറ്റും.
നിങ്ങൾ എന്ന വാക്കിനെ നീ ആക്കും.
മുകളിലേക്ക് പിടിച്ചു കയറാൻ സൗകര്യം നൽകുന്ന ഒരു പാതയായി താഴെ തട്ടുകാരൻ ഈ ബന്ധത്തെ മനസ്സിലാക്കിയാൽ വൻ പ്രശ്നം തന്നെയാണ്.
മറ്റൊരു കാര്യം പുരുഷന്മാർ സ്ത്രീകളേയും ചിലപ്പോൾ സ്ത്രീകൾ പുരുഷന്മാരേയും ലൈംഗികമായ ഉപയോഗിക്കാൻ തക്കം നോക്കിത്തന്നെയാണ് നിൽക്കുക എന്നതാണ്.
ഈ കാര്യം വിജയകരമായി സംഭവിക്കാറും ഉണ്ട്. ഈ വിധമായുള്ള ഒരു പരാജയം സ്ത്രകൾക്ക് സംഭവിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ പലതും ഉണ്ട്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.
ഇത് ചെയ്ത പുരുഷനും സ്ത്രീയും നിത്യവും ഇത് ചെയ്യുന്നവർ ആണ് എങ്കിൽ അത് കുടുംബത്തിൽ ഒരു വൻ രോഗാവസ്ഥതന്നെയാണ്.
സൗകര്യം ലഭിച്ചാൽ പുരുഷന്മാർ സ്ത്രീകളെ വശത്താക്കി ഉപയോഗിക്കും. അതിന് പുരുഷനെ കുറ്റം പറയാനും ആവില്ല. സ്ത്രീകൾ ശ്രദ്ധിക്കണം എന്നതു തന്നെ.
എന്നുവച്ച്, കെണിയിൽ പെട്ടുപോകുന്ന സ്ത്രീ നല്ല വ്യക്തിയോ അല്ലയോ എന്നത് നിശ്ചയിക്കുന്നത് ആ വ്യക്തിയിലെ സത്യ സന്ധത തന്നെയാണ്. ഈ സത്യ സന്ധതയെ മാനിക്കാനുള്ള ഒരു മനോ ഭാവം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.
എന്നാൽ മലയാളം പോലുള്ള ഭാഷകൾ സത്യസന്ധതയ്ക്ക് വിലകൊടുക്കുന്നില്ല എന്നതും ഒരു പ്രശ്നം തന്നെ.

5. തുമ്പില്ലാത്ത സാങ്കേതികപദങ്ങൾ

ഞാൻ 1970ൽ ആണ് ആദ്യമായി The Hindu പത്രം വായിച്ചു തുടങ്ങിയത്. അന്ന് ഞാൻ അഞ്ചാം ക്ളാസിൽ പൊട്ട വിദ്യാഭ്യാസം നേടിത്തുടങ്ങിയ കാലമായിരുന്നു. താമസം Alleppyൽ.
1973ൽ ഒരു അന്തർദേശീയ വാർത്തവായിച്ചു. Swedenലെ Stockholm എന്ന് സ്ഥാലത്ത് ഒരു Bank കൊള്ളയടി ശ്രമം നടന്നിരിക്കുന്നു. കൊള്ളയടിക്കാൻ ശ്രമിച്ചത് രണ്ടു പേർ.
കൊള്ളയടിക്കിടയിൽ, പോലീസ് Bank വളഞ്ഞു.
കൊള്ളയടിക്കാൻ ശ്രമിച്ച വ്യക്തികൾ Bank ജീവനക്കാരിൽ നാലുപേരെ (എന്നു തോന്നുന്നു) ബന്ധികളായി Bankൻ്റെ Vaultൽ (നിലവറയിൽ ) വച്ചു.
തുടർന്നുള്ള സംഭവ വികാസങ്ങളിൽ വന്ന വിസ്മയകരമായ അനുഭവം ഇതായിരുന്നു:
ബന്ധികൾ ആയ വ്യക്തികൾ പോലീസുമായി സഹകരിക്കാൻ കൂട്ടാക്കിയില്ല. അവർ മാനസികമായി അവരെ തടവിൽ വച്ച വ്യക്തികളോട് കൂറ് കാണിച്ചു പോലും. അവർക്ക് പോലീസിൻ്റെ പെരുമാറ്റത്തേക്കാൾ ഇഷ്ടപ്പെട്ടത് അവരെ ബന്ധികളായി വച്ചവരുടെ പെരുമാറ്റമായിരുന്നു പോലും.
ഈ ഒരു സംഭവത്തെ ഇരുട്ടിൽ തപ്പിനടന്ന് വൻ സാങ്കേതിക പദങ്ങൾ കുടുക്കിട്ട് പിടികൂടന്ന മനഃശാസ്ത്രമെന്ന അക്കാഡമിക്ക് വിഷയത്തിന് ഒരു വൻ മുതൽക്കൂട്ടായി മാറി.
ഇത് ഒരു വൻ മാനസിക പ്രതിഭാസം തന്നെയാണ് എന്നതായിരുന്നു പല മനോരോഗ വിദ്ഗരൂടേയും കണ്ടെത്തൽ.
വ്യക്തികൾ തങ്ങളെ പീഡിപ്പിക്കുകയും തടങ്കലിൽ വെക്കുകയും മാനസികമായി അമർത്തിപ്പിടിക്കുകയും ചെയ്യുന്നവരോട് വൻ വത്സല്യവും കൂറും കണിക്കുന്നുണ്ട് എങ്കിൽ അത് Stockholm syndrome എന്ന മാസികാവസ്ഥയാണ്.
ഇത് ഒരു മനോരോഗാവസ്ഥയാണ് എന്നും, അല്ലായെന്നും അഭിപ്രായം മനോരോഗവിദ്ഗദരിൽ തന്നെയുണ്ട് എന്നു തോന്നുന്നു.
Syndrome എന്ന വാക്കിൻ്റെ അർത്ഥം കൂട്ടമായുള്ള കാര്യങ്ങൾ എന്നാണ് എന്ന് തോന്നുന്നു.
Greek പദങ്ങളായ syn (കൂടെയുള്ള) drome (ഓടുക) എന്നിവ കൂടിചേർന്നാണ് Syndrome എന്ന പദം നിർമ്മിച്ചിരിക്കുന്നത്.
ഒരു സംഗതിയിൽ ഒന്നിച്ച് നടക്കുന്ന കുറെ പ്രതിഭാസങ്ങളേയും, രോഗ ലക്ഷണങ്ങളേയും Syndrome എന്നു പറയും എന്നു കാണുന്നു.
മനുഷ്യരുടേയും മൃഗങ്ങളെന്ന് ഇന്ന് കരുതപ്പെടുന്നവരുടേയും പെരുമാറ്റങ്ങളിൽ പല വിധ കാര്യങ്ങളും കണ്ടെക്കാം. ഇവ ഓരോന്നിന്നും വ്യത്യസ്തതരത്തിലുള്ള സാങ്കേതിക പദങ്ങൾ നൽകുന്നത് ഇവയെ മൊത്തമായി പെട്ടന്ന് ചൂണ്ടിക്കാണിക്കാനും നിർവ്വചിക്കാനും ചർച്ചക്ക് വിദേയമാക്കാനും സൗകര്യപ്പെടുത്തിയേക്കാം.
എന്നാൽ ഒരോ വിധ മാനസിക പ്രതിഭാസങ്ങൾക്കും പിന്നിൽ പലവിധ സ്വാധീനങ്ങൾ കണ്ടേക്കാം. ഈ സ്വാധീനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാതെ ഈ വിധ സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്നതിൽ ചെറിയ തോതിലെങ്കിലും ഒരു പാളിച്ച കണ്ടേക്കാം.
ക്ളാസിൽ മുന്നിൽ ഇരിക്കുന്ന കുട്ടിയെ പിന്നിലിരിക്കുന്ന കുട്ടി തലക്ക് പിന്നിൽ ഞോണ്ടിയാൽ, മുന്നിലിരിക്കുന്ന കുട്ടി തലതരിച്ച് പിന്നിലിരിക്കുന്നവരെ നോക്കും. ഇത് ഒരു സംഭവം.
വൻ ശ്രദ്ധയോടുകൂടി ക്ളാസ് എടുക്കുന്ന അദ്യാപകൻ നോക്കുമ്പോൾ, ഒരു കുട്ടി പിന്നിലിരിക്കുന്ന കുട്ടികളെ നോക്കി എന്തോ സംസാരിക്കുന്നു.
പഠിപ്പിക്കലിൽ ശ്രദ്ധ നഷ്ടപ്പെട്ട അദ്യാപകൻ മുന്നിലിരിക്കുന്ന കുട്ടിയുടെ മുഖത്തിട്ടടിക്കുന്നു. ആ കുട്ടി അദ്ധ്യാപകൻ തന്നെ അടിച്ച കാര്യം വീട്ടിൽ ചെന്ന് പറയുന്നു.
കുട്ടിയുടെ പിതാവ് വൻ ദേഷ്യത്തിൽ സ്കൂളിൽ കയറിവന്ന് ആ അദ്ധ്യാപകൻ്റെ മുഖത്തിട്ടടിക്കുന്നു.
തുടർന്ന് സ്കൂൾ മുഖ്യാദ്ധ്യാപകൻ പോലീസിൽ വിവരം അറിയിക്കുന്നു. പോലീസ് കുട്ടിയുടെ വീട്ടിൽ കയറിവരുന്ന് പിതാവിനോട് കാര്യങ്ങൾ ചോദിക്കുന്നു.
വൻ വിധേയത്തം കാണിക്കാൻ കൂട്ടാക്കാത്ത പിതാവ് പോലീസുകരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നു. അതോടുകൂടി, പോലീസുകാർ കലിപൂണ്ട്, പിതാവിൻ്റെ മുഖത്തിട്ടടിക്കുന്നു.
അടികൊണ്ട ആളെ കേസിൽ കുടുക്കുന്നു.
ഇതിനെ തുടർന്ന് പലവിധ സംഭവ വികാസങ്ങൾ. ഇവയെല്ലാം കൂടി ഒരു Syndrome. ഇതിനെ മനഃശാസ്ത്രം എന്ത് പേരുകൊടുക്കും എന്നറില്ല. ആ സ്കൂളിൻ്റെ പേരുവച്ച് ഒരു syndrome.
ഇതു പോലുള്ള ഒരു syndrome ആണ് Stockholm syndrome എന്നു വേണമെങ്കിൽ പറയാനാവുന്നതാണ്.
കുറച്ച് മനഃശാസ്ത്ര സാങ്കേതിക പദങ്ങൾ ഉരുവിട്ടാൽ വൻ വിവരത്തിൻ്റെ അടയാളം ആയി കാണിക്കാനാവും എന്ന തോന്നൽ കാരണം പലരും ഈ Stockholm syndromeനെ എന്ന പദപ്രയോഗത്തെ പലയിടത്തും തട്ടിവിടുന്നത് കണ്ട അനുഭവം ഉണ്ട്.
വ്യത്യസ്ത Stockholm syndrome എന്ന പ്രതിഭാസങ്ങൾക്ക് പിന്നിൽ തമ്മിൽ ബന്ധമില്ലാത്ത പല വ്യത്യസ്ത സംഗതികളും സ്വാധീനങ്ങളും കണ്ടേക്കാം.
എല്ലാരും ദുഷ്ടനെന്നും ആളുകളോട് അടുക്കാത്തവനും യാതോരു സഹകരണവുമില്ലാത്തവനുമായ ഒരു വ്യക്തി.
എന്നാൽ ഈ ആളുമായി എന്തോ ഒരു സാഹചര്യത്തിൽ വൻ അടുപ്പത്തിൽ ചിലർ വന്നുപെടുന്നു. അപ്പോഴാണ് അവർ മനസ്സിലാക്കുന്നത്, ഈ വ്യക്തി അവർ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് എന്ന്. യഥാർത്ഥത്തിൽ ഈ വ്യക്തി വളരെ നല്ല വ്യക്തിയാണ്.
ഇതിനെ ഒരു തരം Stockholm syndrome ആണ് കാണാനാവും.
Stockholmൽ നടന്ന കൊള്ളയടി ശ്രമത്തിൽ ബന്ധികളും അവരെ പിടികൂടിയവരും തമ്മിൽ വൻ മാനസിക അടുപ്പത്തിൽ വന്നു പെടുന്നു. ഇതിന് പിന്നിൽ നടന്ന സ്വാധീനത്തെ മനസ്സിലാക്കാൻ കാര്യമായ ഒരു മനോരോഗ വൈദഗ്ദ്യത്തിൻ്റെ ആവശ്യം ഉണ്ടോ?
കൊള്ളയടിക്കാർ ബന്ധികളോട് വളരെ സ്നേഹത്തിലും സൗഹൃദത്തിലും പെരുമാറി. ഈ വിധം പെരുമാറുന്നവരോട് ആളുകൾക്ക് വൻ മാനസിക അടുപ്പം വരും എന്നത് ഒരു സാധാരണ സത്യമാണ്.
1987ൽ ആന്ദ്രാ പ്രദേശിൽ നകസൽബാരി പ്രവർത്തകർ ഏതാനും ചില IAS ഉദ്യോഗസ്ഥരെ പിടിച്ചുകൊണ്ടു പോയി ബന്ധനാവസ്ഥയിൽ വെക്കുകയും, അവരെ വിട്ടയക്കുന്ന വ്യവസ്ഥയിൽ പോലീസ് പിടിച്ചിരുന്ന അവരുടെ ചില നേതാക്കളേയും അണികളേയും വിടുവിച്ചിരുന്നു.
അതിന് ശേഷം തിരിച്ചു വന്ന IAS ഉദ്യോഗസ്ഥരിൽ ചിലർ നക്സൽബാരി നേതാക്കളെക്കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു എന്ന ഒരു മങ്ങിയ ഓർമ്മ. ഇതിനേയും Stockholm syndrome ആണ് അന്ന് ആരൊക്കെയോ പരാമർശിച്ചതായും ഓർമ്മ.
ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഗതി, മറുപക്ഷത്തിൻ്റെ നിലപാടും അവരുടെ യഥാർത്ഥ ഗുണനിലവാരവും അവരുടെ വാദഗതികളുടെ സത്യാവസ്ഥയും അവർ നേരിടുന്ന പലവിധ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടു കണ്ടറിയുമ്പോഴുണ്ടാവുന്ന മനസ്സിലെ മാറ്റമാണ്. ഇതും ഒരു മാനസിക രോഗാവസ്ഥയല്ല.
Hamasൻ്റെ കൈകളിൽ നിന്നും മോചനം നേടിയ ഇസ്റായേൽ ബന്ധികളിൽ ചിലർ Hamas അണികളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ കാര്യം ഓർക്കാവുന്നതാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, Germanകാരും, Italian വ്യക്തികളും, Japanese വ്യക്തികളും USലേക്ക് ഇരച്ചുകയറിയ പ്രതിഭാസത്തെയും Stockholm syndrome ആയി കണ്ടുകൂടേ? ശത്രു പക്ഷത്തിൻ്റെ അടുത്തേക്കല്ലെ അവരെല്ലാം ഓടിക്കയറിയത്?
അതേ യുദ്ധത്തിൽ, ഇങ്ഗ്ളണ്ടിൽ പെട്ടുപോയ German വൈമാനികരിൽ ഇങ്ഗ്ളണ്ടിനോട് വൻ സ്നേഹം വന്ന കഥകളും കേട്ടിട്ടുണ്ട്. ഇതും, Stockholm syndromeൻ്റെ ലക്ഷണമല്ലെ?
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാര്യമാണ് Immoral Traffic നിയമപ്രകാരം വേശ്യാവൃത്തിക്ക് പോലീസുകാർ പിടികൂടന്ന സ്ത്രീകളുടെ കാര്യം.
ഇവരിൽ ചിലരെങ്കിലും ചില വ്യക്തികളുടെ കൈകളിൽ പെട്ടുപോയവരായിരിക്കാം. വാക്കുകളിൽ ഇവരെ അവർ നീ എന്ന വാക്കിനാലാണ് സംബോധന ചെയ്യുക. തിരിച്ച് ഇവരിൽ ചിലരെങ്കിലും ചേട്ടൻ, ചേച്ചി തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്യും.
ഇങ്ങിനെയുള്ള ഒരു ബന്ധത്തിൽ വൻ ആശ്രയത്തവും വ്യക്തി ബന്ധവും മറ്റും നിലനിൽക്കും.
പോരാത്തതിന്, സാമൂഹിക സുരക്ഷിതത്തവും ഇവർ അനുഭവിച്ചേക്കാം. കാരണം, പുറം ലോകം മലയാളം ആണ്. ഇവർ പുറം ലോത്തിൻ്റെ കൈകളിൽ പെട്ടുപോയാൽ, മലയാളം ഭാഷാ വാക്കുകൾ ഇവരെ കടിച്ചു കീറിക്കളയും.
എന്നാൽ ഇവരെ പിടകൂടുന്ന പോലീസുകാരുടെ നീ, എടീ, വെറം പേര് വിളി ഇവരിൽ മിക്കവർക്കും തികച്ചും അരോചകം തന്നെയായിരിക്കും.
കാരണം യാതോരു വ്യക്തി ബന്ധവും ഇല്ലാത്ത, യാതോരു സാമൂഹിക സംരക്ഷണവും നൽകാത്ത, ചില പുരുഷന്മാരും സ്ത്രീകളും സർക്കാർ അധികാരത്തിന് മേൽ നിന്നുകൊണ്ട് ഈ വിധ വാക്കുകൾ ഉപയോഗിക്കുകയും, നോട്ടത്തിലും ഭാവത്തിലും ഇവരെ തരം താഴ്ത്തുകയും വിധേയപ്പെടുത്തുകയും ചെയ്യുക എന്നത് പലപ്പോഴും പ്രയാസകരമായ ഒരു മാനസിക അനുഭവം തന്നെയായിരിക്കും.
ഇക്കാരണത്താൽ, പോലീസുകാരുടെ ബന്ധനാവസ്ഥയിലേക്ക് മാറിപ്പോകുന്ന ഇവർ അവരെ ചൂഷണം ചെയ്തിരുന്നവരോടാണ് കൂറുകാണിക്കുന്നത് എന്നതിൽ കാര്യമായി ആശ്ചര്യമോ മറ്റോ ആവശ്യമില്ല. കാരണം, പോലീസുകാരുടെ കൈകളിൽ പെട്ടുപോകുന്ന അവസ്ഥ ആദ്യത്തെ അവസ്ഥയേക്കാൾ ഭയാനകരമായിരിക്കും.
എന്നാൽ ഇതിനേയും Stockholm syndromeൻ്റെ ഉത്തമ ഉദാഹരണായി വൻ വിവരമുള്ളവർക്ക് തട്ടിവിടാം.
മലയാളം പോലുള്ള ഭാഷകളിൽ കുട്ടികളെ മാതാപിതാക്കൾ തരംതാഴ്ത്തിത്തന്നെയാണ് വെക്കുന്നത്.
എന്നാൽ ഈ തരംതാഴ്ത്തലിന് പലവിധ വ്യത്യസ്ത നിലവാരങ്ങൾ ഉണ്ട്.
ചില മാതാപിതാക്കൾ സ്വന്തം മക്കളെ മറ്റുള്ളവർക്ക് തരംതാഴ്ത്താൻ സൗകര്യം നൽകില്ല. അതായത്, അവരുടെ സ്വന്തം സാഹചര്യങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ പോലെ വെക്കും, മാതാപിക്കാൾക്ക് തൊട്ടുകീഴിലായി.
അതേ സമയം മറ്റ് ചില മാതാപിതാക്കൾ സ്വന്തം മക്കളെ വീട്ടു വേലക്കാരൻ്റേയും വിലക്കാരിയുടേയും കീഴിൽ തന്നെ സ്ഥാപിക്കും.
രണ്ട് സാഹചര്യത്തിലും കുട്ടികളോട് ലാളനയും വാത്സല്യവും നിലനിർത്തും. കുട്ടികളെ നീ എന്നു തന്നെയാണ് സംബോധന ചെയ്യുക. കുട്ടികൾ തിരിച്ച് അച്ഛൻ, അമ്മാ, ഉപ്പാ, ഉമ്മാ പോലുള്ള വാക്കുകൾ തന്നെ പറയും.
മറ്റ് ചില മാതാപിതാക്കൾ അവരുടെ കുട്ടികളെ വൻ മത്സരബുദ്ധിയോടുകൂടി തന്നെ കാണും. അതായത്, അവരെ മാനസികമായും ചിലപ്പോൾ ശാരീരികമായും തമർത്താൻ ഉദ്യമപ്പെടും. ഇവിടേയും കുട്ടികളെ നീ എന്നു തന്നെ സംബോധന ചെയ്യും.
ഈ വിധ ബന്ധങ്ങളിലെല്ലാം മാതാപിതാക്കൾക്ക് കുട്ടികളോട് വാത്സ്യം ഉണ്ടായിരിക്കും. അതിനും പല വ്യത്യസ്ത കാരണങ്ങൾ കാണും.
അതിൽ ഒന്ന് കുട്ടികളുടെ വിധേയത്തവും സാന്നിദ്ധ്യവും അവർക്ക് നൽകുന്ന വാക്കുകളിളെ നേതൃത്വം ആയിരിക്കും.
ഈ മാതാപിതാക്കളിൽ ചിലർ മക്കളെ അവരുടെ വേലക്കാരേക്കാൾ മുകളിൽ നിലനിർത്തും. ചിലർ അവരുടെ വേലക്കാരുടെ കീഴിൽ നിലനിർത്തും.
ഈ രണ്ട് അനുഭവങ്ങളും തമ്മിൽ 180° എതിർ കോണുകളിൽ ഉള്ള മാനസിക അനുഭവം തന്നെയാണ്.
കുട്ടികൾ മാതാപിതാക്കളെ അച്ഛൻ, അമ്മ, ഉപ്പാ, ഉമ്മാ പോലുള്ള വാക്കുകളിൽ സംബോധന ചെയ്യും. വാക്കുകളിൽ വിധേയത്തവും അനുസരണവും സ്നേഹവും പുറംലോകത്തിൻ്റെ കാഴ്ച്ക്കായി പ്രകടിപ്പിക്കും.
ഈ മുകളിൽ പരാമർശിച്ച കുടുംബാന്ധരീക്ഷങ്ങളിലെല്ലാം തന്നെ Stockholm syndromeൻ്റെ അംശങ്ങൾ കണ്ടെത്താനാവും. എന്നാൽ, ഇതിന് പിന്നിൽ നടക്കുന്ന യന്ത്രവേല വ്യത്യസ്തങ്ങൾ തന്നെയായിരിക്കും.
മലയാളം പോലുള്ള ഭാഷകളിൽ പുറം ലോകം എന്ന ഒരു ഉഗ്ര സംഗതി നിലനിൽക്കുന്നുണ്ട്.
ഉന്നത സാമൂഹികാന്തരീക്ഷമുള്ളിലെ കുട്ടികൾക്ക് സ്വന്തം കുടുംബത്തിൻ്റേയും മാതാപിതാക്കളുടെയും മേൽവിലാസം വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയായേക്കാം.
ഇതിൻ്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും സാമൂഹികാന്തരീക്ഷങ്ങളിൽ അവരുമായി ബന്ധപ്പെട്ട വാക്കുകളിൽ വേലിയേറ്റവും വേലിയിറക്കുവും സംഭവിപ്പിക്കും.
കുടുംബത്തിലെ വേലക്കാരുടെ മുകളിൽ വാക്കുകളിൽ നിൽക്കണമെങ്കിലും മാതാപിതക്കളുടെ താങ്ങ് വേണ്ടിവരും.
ഇതിനെല്ലാം പുറമേ, തമർത്തപ്പെടുന്ന കുട്ടികളും അതേ ഭാഷാ അന്തരീക്ഷത്തിൽ ഉള്ളവർ തന്നെയാണ്. അവരിലും മറ്റുള്ളവരെ തമർത്തണം എന്ന മാനസിക ഭാവം ഉണ്ടാവും.
അപ്പോൾ, അവരും മറ്റുള്ളവരിൽ Stockholm syndrome സൃഷ്ടിക്കാൻ കെൽപ്പുള്ളവർ ആയിരിക്കും.
അതുമല്ലായെങ്കിൽ Stockholm syndromeൻ്റെ നേരെ വിപരീതമായി പരമാർശിക്കപ്പെടുന്ന London Syndrome അവർ സൃഷ്ടിക്കും.
അതായത്, കുട്ടികൾ മാതാപിതാക്കളിൽ അവരോട് വൻ വിരോധം വളർത്തുന്ന കാര്യങ്ങൾ ചെയ്യും.
ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളോട് യാതോരു വാസ്തല്യവും കാണില്ല. വൻ പകതന്നെ വരാം.
Lima syndrome എന്ന ഒരു സാങ്കേതിക പദപ്രയോഗവും കാണുന്നുണ്ട്. ബന്ധികളോട്, അവരെ ബന്ധികളാക്കിവെക്കുന്ന വ്യക്തികളിൽ വൻ വാത്സല്യം വളർന്നു വരുന്ന പ്രതിഭാസം ആണ്.
ഇവിടെ ഇതിനെ മാതാപിതാക്കൾക്ക്, അവർ അമർത്തിപ്പിടിച്ചുവച്ചിരിക്കുന്ന കുട്ടികളോട് വൻ വാത്സല്യം വരുന്ന കാര്യമായി കാണാനാവും എന്നു തോന്നുന്നു.
വൻ ഭൂജന്മിയുടെ കീഴിൽ അമർന്ന് ജീവിക്കുന്ന വ്യക്തികൾ പുറം ലോകത്തിൽ അവരുടെ ജന്മിയുടെ സ്തുതി വാഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്.
ഉന്നതനും വൻ പണക്കാരനും വൻ പിടിപാടുമുള്ള ആളാണ് തൻ്റെ ജന്മിയെന്ന് പറയുമ്പോൾ, അത് ആ പറയുന്ന ആൾക്ക് ഒരു വൻ മേൽവിലാസമായി അനുഭവപ്പെടും. ഇവിടേയും Stockholm syndromeൻ്റെ നേരിയ രേണുക്കൾ കാണാൻ കഴിയും.
വളരെ കഷ്ടതകൾ അനുഭവിച്ചു താൻ തൊഴിൽ ചെയ്യുന്ന കമ്പനിയുടെ കാര്യം പറയുമ്പോൾ, പല ജീവനക്കാരും ആ കമ്പനിയെ പുകഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്. ഉന്നത കമ്പനിയിൽ ആണ് താൻ തൊഴിൽ ചെയ്യുന്നത് എന്ന് പുറം ലോകം അറിയുന്നതിൽ സ്വന്തം സാമൂഹിക സ്ഥാനീകരണം ഉന്നതനിലകളിൽ നിലനിൽക്കും.
എന്നാൽ താൻ തൊഴിൽ ചെയ്യുന്നത് toxic work cultureൽ ആണ് (വിഷലിപ്തത തൊഴിൽ അന്തരീക്ഷത്തിലാണ്) എന്ന് പുറം ലോകത്തോട് പറഞ്ഞാൽ, ആളുകളിൽ സഹതാപവും, അത് ഉണർത്തുന്ന പുച്ഛവും ഉണർന്നുവരും. (idea taken I think from Gone with the wind by Margaret Mitchell).
ഇവിടേയും Stockholm syndromeൻ്റെ സാന്നിദ്ധ്യം കാണാൻ ആവും. എന്നാൽ ഇവിടെ ഇതിനെ തൊടുത്തുവിടുന്നത് മറ്റൊരു മാനസിക ഭാവവും ഉദ്ദേശ്യവും ആണ്.
ഇവിടെ പറഞ്ഞുവന്നത്, മനുഷ്യ പെരുമാറ്റങ്ങളിൽ പുറമേ നിന്നും നോക്കിയാൽ പലവിധ പൊതുവായുള്ള കാര്യങ്ങൾ കണ്ടേക്കാം എന്നതാണ്. ഇവയ്ക്ക് ഓരോന്നിനും വേണമെങ്കിൽ പൊതുവായി ഉപയോഗിക്കാവുന്ന സാങ്കേതിക പദങ്ങളും സൃഷ്ടിക്കാം.
എന്നാൽ, ഈ വിധമായുള്ള ഒരു സാങ്കേതിക പദപ്രയോഗം ഇവയെ മനസ്സിലാക്കിയെന്ന ധ്വനി നൽകുന്നത് തെറ്റായേക്കാം.
മാത്രവുമല്ല, ഒരേ സാങ്കേതിക പദത്തിൽ നിർവ്വചിക്കപ്പെടുന്ന പലവിധ സംഗതികൾക്കും പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനവും പ്രേരകകാര്യവും (triggerറും) വ്യത്യസ്തങ്ങൾ ആവാനും സാധ്യതയുണ്ട്.

6. ഒരച്ചു മാറ്റപ്പെട്ട Stockholm syndrome

നിയന്ത്രിത അംഗത്വമുള്ളതും, ഇങ്ഗ്ളിഷുകാരും അംഗങ്ങളായുള്ള ലോകൈക ഇങ്ഗ്ളിഷ് ഭരണ ചായ്വുള്ള, ഒരു അന്തർദ്ദേശീയ ഓൺലൈൻ വേദിയിൽ ഞാൻ ഇടക്കിടക്ക് എഴുതാറുണ്ട്.
ഈ അടത്തകാലത്തായി അവിടെ ഞാൻ എഴുതിയ ഒന്ന് രണ്ട് കാര്യങ്ങൾ, ഈ അടുത്ത കാലത്തായി ഈ മലയാളം എഴുത്ത് വേദിയിൽ ഞാൻ എഴുതിയ ചില കാര്യങ്ങളുമായി വളരെ അടുത്തു വന്നിരുന്നു. അവയിൽ ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ വിസ്തരിക്കാം.
USൽ നിലനിന്നിരുന്ന ആഫ്രിക്കൻ അടിമകളായിരുന്നവരുടെ അന്നത്തെകാര്യമാണ് എഴുതിയത്.
ഒന്ന്, അവരെ പറ്റിപ്പറയുമ്പോൾ, ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ കാര്യം ഓർമ്മവന്നു.
1800കളിൽ ദക്ഷിണ മലബാറിലെ നായർമാർക്ക് ഒരു പ്രശ്നം വന്നു. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉത്തര മലബാറും ദക്ഷിണ മലബാറും ചേർത്തുകൊണ്ട് മലബാർ ജില്ല സ്ഥാപിച്ചു.
അതോടുകൂടി ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ മേൽ വിലാസം ഉത്തര മലബാറിലെ തീയരുടെ മേൽവിലാസവുമായി തൊട്ടൊരുമിത്തുടങ്ങി; കൂടികലർന്നു.
ഉത്തര മലബാറിലെ നായർമാർ അന്ന് ദക്ഷിണ മലബാറിലെ നായർമാരെ ചെറിയ തോതിലുള്ള അവജ്ഞയോടുകൂടി കണ്ടിരുന്ന കാലമായിരുന്നു. മക്കത്തായ തീയർക്ക് ഉന്നത മേൽവിലസങ്ങളുമായി ബന്ധം കാഴ്ചെവെക്കാൻ സാധ്യത വന്നത് ദക്ഷിണ മലബാറിലെ നായർമാരെ ചൊടിപ്പിച്ചു.
മക്കത്തായ തീയരെ ഒതുക്കാനായി അവർ മക്കത്തായ തീയരുടെ മേൽ ഈഴവ മേൽവിലാസം അടിച്ചേൽപ്പിച്ചു.
അന്ന് തിരുവിതാംകൂറിലെ സാമൂഹികാന്തരീക്ഷത്തിൽ വളരെ തരംതാഴ്ന്ന നിലവാരമുള്ള ഒരു കൂട്ടരായിരുന്നു ഈഴവർ. (ഇന്നവർ വൻ പ്രതാപ ഭാവത്തിലേക്ക് മാറിയിട്ടുണ്ട്).
അപ്പോൾ ഒരു Seesawയുടെ (ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലകയുടെ) മേലെ ഇരിക്കുന്ന അവസ്ഥയാണ് തെക്കേ മലബാറിലെ മക്കത്തായ തീയർക്ക് വന്നത്.
മരുമക്കത്തായ തീയരുടെ മേൽവിലാസം അവരിൽ പടർന്നാൽ അവർ പൊങ്ങും. ഈഴവരുടെ മേൽവിലാസം കയറിവന്നാൽ അവർ താഴും.
എന്നാൽ മക്കത്തായ തീയരിലും, തിരുവിതാംകൂറിലെ ഈഴവരിലും ഉന്നത കൂട്ടർ ഉണ്ടായിരുന്നിരിക്കാം. അവരുടെ കാര്യം ഇവിടെ എടുക്കുന്നില്ല.
ആഫ്രിക്കയിൽ നിന്നും USൽ അടിമകളായി വന്ന കറുത്ത വർഗ്ഗക്കാരുടെ കാര്യവും ഏതാണ്ട് ഇതേപോലെ തന്നെയായിരുന്നു. അവർ USൽ വളരെ ഉന്നത നിലവര വസ്ത്രങ്ങളിലേക്കും സാമൂഹിക പെരുമാറ്റങ്ങളിലേക്കും ഇങ്ഗ്ളിഷ് ഭാഷയിലേക്കും ആണ് കയറിവന്നത്.
എന്നാൽ അവരുടെ സ്വന്തം ഭാഷകളിൽ അവർക്ക് അവരുടേതായി പലവിധ സാമൂഹിക ബന്ധങ്ങളും ബന്ധനങ്ങളും ഉയരങ്ങളും താഴ്ചകളും ഉണ്ടായിരുന്നിരിക്കാം.
പണ്ട് ഒരു പഴയകാല ഇങ്ഗ്ളിഷ് നോവലിലോ മറ്റോ ഒരു കാര്യം വായിച്ചതായി ഓർക്കുന്നു.
ഒരു കറുത്ത വർഗ്ഗ ചെറുപ്പക്കാരി. വെള്ളക്കാർ ഈ വ്യക്തിയെ അവരുടെ അടിമ വ്യക്തിയായി കാണുന്നു. എന്നാൽ, മറ്റ് കറുത്ത വർഗ്ഗക്കാർ ഈ വ്യക്തിയെ കാണുമ്പോഴും മറ്റും വൻ വിധേയത്തം കാണിക്കുന്നു.
ഇതിൻ്റെ കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോൾ, അവിടുള്ള കറുത്ത വർഗ്ഗക്കാരുടെ ഭാഷയിൽ ഈ വ്യക്തി ഒരു ഉന്നത പദവിക്കാരിയാണ്.
ആഫ്രിക്കക്കാർ ഒരു ചാഞ്ചാട്ടപ്പലകയുടെ മേൽ ഇരിക്കുന്ന അവസ്ഥാ വിശേഷം ആണ് യൂഎസ്സിൽ അവർക്ക് ഉണ്ടാവുക. ഒരറ്റത്ത് ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിലെ ജീവിതം.
അത് ഇന്ത്യൻ ഭാഷകളിൽ നിന്നും നോക്കിയാൽ ഒരു അടിമ അനുഭവമായി കാണാൻ പറ്റില്ല.
കാരണം, സംസാരവും മറ്റ് ആശയവിനിമയവും ഇങ്ഗ്ളിഷാണ്.
ഇതേ ചാഞ്ചാട്ടപ്പലകയുടെ മറ്റേ അറ്റത്ത് ഉള്ളത് ആഫ്രിക്കൻ കാട്ടാള സാമൂഹികാന്തരീക്ഷവും വസ്ത്രങ്ങളും ഭീകരരീതിലുള്ള ഭക്ഷണം കഴിക്കൽ സമ്പ്രദായങ്ങളും ഭാഷയിലെ ഉയരങ്ങളും താഴ്ചകളും മറ്റും.
ഈ അടിമകൾക്ക് അവരിലെ ആഫ്രിക്കൻ ചായ്വ് സഹിക്കാൻ പറ്റില്ല.
എന്നാൽ ഇന്നും അവർക്ക് അവരുടെ മുൻഗാമികളുടെ യൂഎസ്സിലെ അടിമ ജീവിതം എടുത്തു പറയാൻ വളരെ ഉത്സാഹമാണ്. കാരണം, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലെ അടിമത്തം ഒരു വൻ വ്യക്തിത്തമുള്ള ജീവിത നിലവാരം തന്നെയാണ്.
അത് അവരിൽ മിക്കവർക്കും ആഫ്രിക്കയിൽ ലഭിക്കില്ല.
തിരുവിതാംകൂറിലെ പഴയ കാല അടിമ ജനങ്ങളുടെ ഇന്നത്തെ ഉന്നത നിലവാരത്തിൽ ജീവിക്കുന്ന പിൻതുടർച്ചക്കാർക്ക് അവരുടെ പൂർവ്വികരുടെ അടിമ ചരിത്രം പരാമർശിക്കുന്നത് പോലും അസഹനീയമായ ഒരു തരംതാഴ്ത്തൽ അനുഭവം തന്നെയാണ്.
കാരണം, അവരുടെ പൂർവ്വികർ അനുഭവിച്ചത് മലയാളത്തിലേയും തമിഴിലേയും അടിമത്തമാണ്. വ്യക്തി അഴുക്ക് ചാലിൽ വീണുകിടക്കുന്ന അടിമത്തമാണ് അത്. ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലെ അടിമത്തം അല്ല അത്.
നേരത്തെ പരാമർശിച്ച ഇങ്ഗ്ളിഷ് വേദിയിൽ എഴുതിയ മറ്റൊരു കാര്യം Stockholm syndrome നെക്കുറിച്ചാണ്.
ഇന്ത്യൻ ഭാഷാ അന്തരീക്ഷത്തിൽ മിക്ക ആളുകളിലും ഈ വിധമായുള്ള ഒരു മാനസിക ഭാവം ഉണ്ട് എന്നതാണ് വാസ്തവം.
ദക്ഷിണേഷ്യയിൽ അടിമകൾ എല്ലായിടത്തും ഉണ്ടായിരുന്നു.
എന്നാൽ അവരിൽ വളരെ വ്യക്തമായി കണ്ടിരുന്ന വികാരം, അവരെ ചൂഷണം ചെയ്യുകയും പിടിച്ച് താഴ്ത്തി വെക്കുകയും തരംതാഴ്ത്തി വാക്കുകളിൽ പരാമർശിക്കുകയും സംബോധന ചെയ്യുകയും ചെയ്യുന്ന അധിപ വർഗ്ഗ വ്യക്തികളോട് അവർക്ക് വൻ ആദരവും സ്നേഹവും വിധേയത്തവും ആണ് ഉണ്ടായിരുന്നത്.
എത്ര തന്നെ ഹീനമായി പെരുമാറുന്ന അദ്ധ്യാപകനേയും പോലീസുകാരേയും ഉദ്യോഗസ്ഥനേയും തൊഴിൽ മേധാവിയേയും ഇന്ത്യയിലെ സാധാരണ ജനം സാർ എന്നുതന്നെയാണ് ഇന്നും സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക.
ഇത് ഭാഷയിൽ ഉണ്ട്. ഭാഷ മനസ്സിലും ഉണ്ട്.
ഒരു സ്ഥലത്ത് വച്ച് ഒരു സ്കൂൾ വിദ്യാർത്ഥിയായ ഒരു (ആൺ)കുട്ടി എൻ്റെ ഇങ്ഗ്ളിഷ് ക്ളാസിൽ ഒരാഴ്ചത്തേക്കായി വന്നിരുന്നു.
ആ കുട്ടി അടുത്ത ആഴ്ച ഇങ്ഗ്ളണ്ടിലേക്ക് പോകുയാണ്. പിതാവ് കുറേ വർഷങ്ങളായി ഇങ്ഗ്ളണ്ടിൽ തൊഴിൽ ചെയ്യുന്നു.
ഈ കുട്ടിക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ പരിജ്ഞാനം തീരെ കുറവായിരുന്നു. വൻ വിധേയത്തം ആണ് പെരുമാറ്റത്തിൽ
ഈ ആൾ ഏതാനും വർഷങ്ങൾക്ക് ശേഷം ഏതാനും ദിവസത്തേക്കായി ഇങ്ഗ്ളണ്ടിൽ നിന്നും നാട്ടിൽ വന്നപ്പോൾ, എന്നെ കാണാൻ വന്നിരുന്നു. വ്യക്തിത്വത്തിൽ വൻ മാറ്റം. യാതോരു വിധേയത്തവും ഭാവത്തിൽ ഇല്ല.
എന്നാൽ ആ ആൾ വൻ മാനസിക സമ്മർദ്ദത്തിലാണ് എന്ന് വ്യക്തം.
കാരണം, ആ ആളുടെ നാട്ടിൽ ആ ആൾ പഠിച്ച മലയാളം സ്കൂളിലേക്ക് അദ്ധ്യാപകർ ഈ ആളെ ക്ഷണിച്ചു. ഒരു മീറ്റിങ്ങ് നടത്തി. ഈ ആൾ മീറ്റിങ്ങിൽ ഇങ്ഗ്ളിഷിൽ സംസാരിച്ചു.
എന്നാൽ അദ്ധ്യാപകരും അദ്ധ്യാപികമാരും, പോരാത്തതിന്, അവിടെ നിസ്സാര തൊഴിൽ ചെയ്യുന്ന ആളുകളും ഈ ആളെ ഇഞ്ഞി (നീ) എന്നാണ് സംബോധന ചെയ്തത്. പരാമർശിച്ചത്, ഓൻ (അവൻ, ഇവൻ) എന്നും.
ഇങ്ഗ്ളണ്ടിൽ അദ്ധ്യാപകരേയും അദ്ധ്യാപികമാരേയും മറ്റും Mr., Mrs. വാക്കുകൾ പേരിന് മുന്നിൽ വെച്ച് സംബോധന ചെയ്തും സംസാരിച്ചും, You, he, she വാക്കുകളിൽ അന്വോന്യം പരാമർശിച്ചും സംസാരിച്ച് പരിചയിച്ച് സ്വന്തം നാട്ടിൽ വന്നപ്പോൾ തരംതാണ വ്യക്തികൾ തരംതാഴ്ത്തൽ ആണ് ചെയ്തത് എന്ന അനുഭവം. പോരാത്തതിന്, വേറേയും.
മനഃശാസ്ത്രത്തിൽ Homicidal mania (കൊലചെയ്യാനുള്ള മാനസിക ഭാവം) എന്ന് നിർവ്വചിക്കുന്ന രീതിയിൽ ആണ് ഈ ആളുടെ മനസ്സ്.
എന്നുവച്ചാൽ, ഈ ആളിൽ നേരത്തെ തൻ്റെ അദ്ധ്യാപകരോട് ഉണ്ടായിരുന്ന Stockholm syndrome എന്ന മാനസികാവസ്ഥയുടെ ഒരു അംശം പോലും ഈ ആളിൽ ഇന്ന് ബാക്കിയില്ല.
എല്ലാവിധ വിധേയത്തങ്ങളും അധിപരോടുള്ള വാത്സല്യങ്ങളും ഇങ്ഗ്ളിഷ് എന്ന ഭാഷ ഒരച്ചു തുടച്ചു കളഞ്ഞിരിക്കുന്നു.
ആഫ്രിക്കയിൽ നിന്നും USൽ അടിമകളായി വന്ന കറുത്ത വർഗ്ഗക്കാരുടേയും കാര്യവും ഇതു തന്നെയായിരുന്നിരിക്കാം എന്നു തോന്നുന്നു.
അവരിൽ അവരുടെ നാട്ടിൽ ഉണ്ടായിരുന്ന ഉന്നതരോടുണ്ടായിരുന്ന പലവിധ വിധേയത്തങ്ങളും അതുമായി ബന്ധപ്പെട്ട വാത്സല്യങ്ങളും മറ്റും, അവരുടെ പ്രാദേശിക ഭാഷയെ ഇങ്ഗ്ളിഷ് replace ചെയ്തപ്പോൾ, അവരിൽ അവരുടെ അടിമ ഉടമകളോട് അവരുടെ സ്വന്തം ഭാഷയിൽ ഉണ്ടായിരിക്കേണ്ടിയിരുന്ന പലവിധ വിധേയത്തങ്ങളും മാഞ്ഞുപോയി.
അവർ അവരുടെ ഉടമകളുടെ അതേ മാനസിക ഔന്നിത്യത്തിലേക്കാണ് വളർന്നത്. അവരിൽ ഉണ്ടായിരിക്കേണ്ടുന്ന Stockholm syndromeൻ്റെ ഒരു നേരിയ അംശം പോലും ബാക്കി കാണില്ല.
പിന്നെ അവരിൽ ഉള്ളത് ഉന്നത നിലവാര മാനസികാവസ്ഥയിൽ ജീവിക്കുന്ന അവരെ വെള്ളക്കാർ തടങ്കലിൽ വച്ചിരിക്കുന്നു എന്ന മനോവേദനയായിരിക്കും.
USലെ അടിമ ഉടമകളായ മിക്ക വെള്ളക്കാരും ഇങ്ഗ്ളിഷുകാരല്ല, മറിച്ച് USൽ വന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിച്ചെടുത്ത വെള്ളക്കാർ ആണ് എന്നതും ഓർക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ പ്രാദേശിക ഭാഷാ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ ഉള്ളത് അവരെ തരംതാഴ്ത്തിപ്പിടിച്ചു വെക്കുന്ന അദ്ധ്യാപകരോടുള്ള കടുത്ത വാത്സല്യവും വിധേയത്തത്തിൽ ആനന്ദം കൊള്ളുന്ന ഭാവവും ആണ്.
ഇങ്ഗ്ളിഷ് എന്ന ഭാഷയിലേക്ക് മനസ്സ് കയറിയാൽ, ഇത് വൻ മാനസിക അധഃപദന അനുഭവമായി മനസ്സ് അറിഞ്ഞു തുടങ്ങും.
USൽ അടിമകളായി ജീവിച്ചിരുന്നവരിൽ ആരെയെങ്കിലും ആ വ്യക്തിയുടെ പാരമ്പര്യ ആഫ്രിക്കൻ സാമൂഹികാന്തരീക്ഷത്തിലേക്ക് തിരിച്ചു വിട്ടാൽ അയാൾക്ക് അത് അസഹ്യമായ ഒരു മാനസിക അനുഭവമായാണ് അനുഭവപ്പെടുക. അല്ലാതെ സ്വാതന്ത്ര്യം ലഭിച്ച അനുഭവമായിരിക്കില്ല.
ഇങ്ഗ്ളണ്ടിൽ ജനിച്ചു വളർന്ന ഒരു ഇന്ത്യൻ വംശജനായ കുട്ടിയെ പെട്ടെന്ന് ഇന്ത്യയിലെക്ക് മാറ്റി പാർപ്പിച്ചാൽ, ആ വ്യക്തിയിൽ വരിക, ഇങ്ഗ്ളിഷുകാരുടെ വർണ്ണ വിവേചനത്തിൽ നിന്നും താൻ രക്ഷപ്പെട്ടുവെന്ന മാനസിക വികാരം ആവില്ല.
മറിച്ച്, ഇന്ത്യൻ ഭാഷയെന്ന മാംസഭോജന സ്വഭാവമുള്ള (carnivorous) സാമൂഹികാന്തരീക്ഷത്തിൽ മനസ്സിനും ശരീരത്തിനും മുറിവേൽക്കുന്ന അനുഭവമായിരിക്കും.
വ്യക്തി തമർന്നു പോകുകയോ, അതുമല്ലെങ്കിൽ മനസ്സിലും ഭാവത്തിലും മാംസഭോജന സ്വഭാവ ഭാവങ്ങൾ വളർന്നുവരികയോ ചെയ്യും.

7. വംശീയതയും ഭാഷാ കോഡുകളും

Anthropology എന്ന പേരിലും Ethnic Studies എന്ന പേരിലും രണ്ട് അക്കാഡമിക്ക് പഠന വിഷയങ്ങൾ ഉണ്ട് എന്നു കാണുന്നു.
ആദ്യത്തേതിൻ്റെ മലയാളം വാക്ക് നരവംശശാസ്ത്രം എന്നാണ്.
രണ്ടാമത്തേതിന് ഒരു വ്യക്തമായ വാക്ക് മലയാളത്തിൽ ഇല്ലായെന്ന് തോന്നുന്നു. അതിനാൽ തന്നെ ആ വാക്കുകളെ വർഗ്ഗ പഠനം എന്നായി തർജ്ജമ ചെയ്യാം എന്നു തോന്നുന്നു.
Ethnographic studies എന്ന ഒരു പഠന വിഷയവും കാണുന്നു. അതായത് നരവംശശാസ്ത്ര പഠനം.
Edgar Thurston ഇങ്ഗ്ളിഷുകാരനായിരുന്നു. ഇദ്ദേഹം Madras Government Museumത്തിൻ്റെ Superintendent ആയി തൊഴിൽ ചെയ്തിരുന്ന കാലത്ത് ((1885 to 1908), ഇദ്ദേഹം ഇന്ത്യയിലേയും തൊട്ടടുത്തുള്ള രാജ്യങ്ങളിലേയും പലവിധ ജന വംശങ്ങളുടെ രൂപ വ്യത്യാസങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു.
ഇദ്ദേഹം ഒരോ ജാതിക്കാരിലേയും മരിച്ച വ്യക്തികളുടെ തലയോട്ടിയുടെ രൂപവും പലവിധ അളവുകളും കുറിച്ചെടുത്ത് അവയിൽ നിന്നും പൊതുവായുള്ള നിരീക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഈ രീതിയിലുള്ള തലയോട്ടിയുടെ പഠനങ്ങളെ craniology എന്ന് അറിയപ്പെട്ടിരുന്നു.
Anthropology, ethnic Studies, ethnographic studies എന്നിവ തൊട്ടടുത്ത് നിൽക്കുന്ന അക്കാഡമിക്ക് വിഷയങ്ങൾ ആവാം. അവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് എനിക്ക് അറിയില്ല. പോരാത്തതിന്, അവയ്ക്ക് ഉള്ളിൽ എന്താണ് ഉള്ളത് എന്ന കാര്യവും എനിക്ക് വ്യക്തമായി അറിയില്ല.
എന്നാൽ മനുഷ്യൻ്റെ ethnicity അഥവാ വംശീയത എന്നതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടാം.
മനുഷ്യർ സംസാരിക്കുന്നതും, ചിന്തിക്കുന്നതും, കേട്ടും മനസ്സിലാക്കിയും ജീവിക്കുന്ന ഭാഷയും ഭാഷകളും വ്യക്തിയുടെ രൂപത്തേയും വൈകാരിക ഭാവങ്ങളേയും മറ്റും കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ഫൂഡൽ ഭാഷയിലാണ് ജീവിക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എങ്കിൽ കൂടുതലായുള്ള ഒരു സംഗതി കൂടിയുണ്ട്.
അതായത്, ഈ വിധ ഭാഷകളിൽ ജീവിക്കുക എന്നത്, ആ വിധ ഭാഷകളിൽ ഏതെങ്കിലും ഒരു ഔന്നിത്യത്തിലോ താഴ്ചയിലോ അതുമല്ലെങ്കിൽ ഔന്നിത്യത്തിൻ്റേയും താഴ്ചയുടേയും ഒരു നിശ്ചിത ശരാശരിയിലോ, മാറിക്കൊണ്ടിരിക്കുന്ന ശാരശരികളിലോ ആണ് വ്യക്തി ജീവിക്കുക എന്നതാണ്.
ഇതേ വ്യക്തി പൂർണ്ണമായ ഒരു ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറി ജീവിക്കാൻ തുടങ്ങിയാൽ, തൊട്ടുമുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളുടേയും സ്വാധീനം മനസ്സിൽനിന്നും ശരീരത്തിൽ നിന്നും വിട്ടുനിൽക്കും.
മലബാറിൽ വളരെ താഴ്ചയിൽ ഉണ്ടായിരുന്ന ഒരു കൂട്ടരാണ് ചെറുമർ. ഇവർ ഒരേ വംശീയതയിൽ പെട്ടവരായിരുന്നുവോ എന്ന കാര്യം എനിക്ക് അറിയില്ല. ഭൂജന്മികളുടെ കൈയിൽ പെട്ടുപോയ പല ജനക്കൂട്ടങ്ങളേയും നൂറ്റാണ്ടുകളിലൂടെ ചെറുമരായി മാറ്റിയതും ആവാം.
ഇവർ ഭൂജന്മികളുടെ കീഴിൽ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടു ജീവിച്ചിരുന്നു ചെറിയ മനുഷ്യരായിരുന്നു. ഇവരെ ബോധപൂർവ്വം ചെറിയ മനുഷ്യരായി നിലനിർത്താനായി ഇവർക്ക് വളരെ പരിമിതമായി ഭക്ഷണം മാത്രമേ ഭൂജന്മികൾ നൽകിയിരുന്നുള്ളു.
ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പടർന്നു പിടിച്ചപ്പോൾ കടന്നുവന്ന സാമൂഹിക സ്വാതന്ത്ര്യത്തിൽ ഇവരിൽ പലരും ഇസ്ലാമിലേക്ക് കയറി. പോരാത്തതിന്, മക്കത്തായ തീയർ അടക്കം സാമൂഹിക സ്വാതന്ത്ര്യം കുറഞ്ഞ മറ്റ് ചില ജനവംശങ്ങളും ഇതേ പോലെ ഇസ്ലാമിലേക്ക് കയറി.
ഇതോടുകൂടി, ഇവർക്ക് ഭക്ഷണത്തിൽ നിയന്ത്രണം എന്ന കാര്യം നൂറു ശതമാനം മാറിക്കിട്ടി. പോരാത്തതിന്, കന്നുകാലികൾ എന്നതുപോലുള്ള അവസ്ഥയിൽ നിന്നും മനുഷ്യക്കൂട്ടർ എന്ന രീതിയിലേക്ക് ഇവർ വളർന്നു.
ഇവരിൽ ചെറിയ തോതിൽ അറബി രക്തബന്ധ പാതയും കയറിയെന്ന് മനസ്സിലാക്കുന്നു.
ഇന്നത്തെ ഇവരുടെ സന്താന പരമ്പരയിൽ പെട്ടവരും പണ്ട് അതേ പ്രദേശത്ത് ജീവിച്ച ഇവരുടെ പിതാമഹന്മാരായ ചെറുമരും തമ്മിൽ ethnicity അഥവാ വംശീയതയിൽ എന്തെങ്കിലും പൊതുവായുള്ളതായി കണ്ടെത്താൻ പറ്റുമോ എന്നത് ഒരു ചോദ്യം തന്നെയായി അവശേഷിക്കാം.
കാരണം, ഇന്നത്തെ അവരുടെ തലമുറക്കാർ ഇന്ന് വൻ വ്യക്തിത്വത്തിലും സാമൂഹിക സ്വാതന്ത്ര്യത്തിലും പോരാത്തതിന് സാമ്പത്തിക ഭദ്രതയിലും ആയിരിക്കാം ജീവിക്കുന്നത്.
പ്രാദേശിക ഭാഷാ കോഡുകളിൽ ഇവർ വൻ ഉയരങ്ങൾ കൈവശപ്പെടുത്തിയും ഇരിക്കാം.
ഇസ്ലാം താഴ്ന്ന ജാതിക്കാരെ സാമൂഹികമായി വളർത്തിയെന്ന് പൊതുവായി ഇവർ പറഞ്ഞേക്കാമെങ്കിലും, തങ്ങളുടെ പൂർവ്വികരിൽ ചെറുമർ ഉണ്ടായിരുന്നുവെന്ന കാര്യം ഇവരിൽ ആരും അത്രകണ്ട് താൽപ്പര്യത്തോടുകൂടി പറയും എന്നു തോന്നുന്നില്ല.
ഏറ്റവും കൂടിയാൽ, തങ്ങളുടെ പൂർവ്വികരിൽ തീയർ ഉണ്ടായിരുന്നു എന്ന് നിർബന്ധം വന്നാൽ പറഞ്ഞേക്കാം.
ഏത് തീയർ എന്ന ഒരു ചോദ്യം ഇന്ന് ചോദിക്കാനുള്ള വിവരം ഇന്ന് മിക്കവർക്കും ഇല്ലതാനും.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇവരുടെ കീഴിൽ പെട്ടുപോയാലും ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.
ഇതേ പോലുള്ള ഒരു കൂട്ടരാണ് മലബാറിലെ അന്നുള്ള വന പ്രദേശങ്ങളിലേക്ക് കുടിയേറി വൻ കാർഷിക സംരംഭങ്ങൾ തുടങ്ങിയ തിരുവിതാംകൂർ രാജ്യത്തിലെ പറിയർ, പൊലയർ, ഈഴവർ, തുടങ്ങിവരും, അവരോടു കലർന്ന ഉന്നത ജാതി വ്യക്തികളും.
ഇവർ London Missionary Societyയുടേയും മറ്റ് അതുപോലുള്ള മിഷിനറി പ്രസ്ഥാനങ്ങളുടേയും കഠിനമായ പ്രയന്തത്താൽ വളർന്നു വന്നവരാണ്.
ഇവരും മലബാറിൽ വന്ന് കൂട്ടമായി ജീവിച്ച്, തമ്മിൽ പാരവെക്കുന്നതിന് പകരം കൂട്ടമായി ഒരു വ്യക്തമായ ആത്മീയ പ്രസ്ഥാനത്തിന് കീഴിൽ സംഘടിച്ചുനിന്ന് വളരുകയാണ് ചെയ്തത്.
ഇവരുടെ മുകളിലായി ഇവരെ അമർത്തിവിടുന്ന ഒരു സാമൂഹികാന്തരീക്ഷം ഇവരിൽ നിന്നും മാഞ്ഞു പോയി. സാവധാനത്തിൽ ഇവരിലെ തമർന്നു കിടന്നിരുന്ന മാനസിക ഭാവവും ശാരീരിക ലക്ഷണങ്ങളും ഇല്ലാതായി.
പലരും ക്രൈസ്തവ സാമൂഹിക പ്രവർത്തനങ്ങളിൽ വൻ സ്ഥാനമാനങ്ങളും കൈവരിച്ചു തുടങ്ങി.
അതോടുകൂടി ഇവരിൽ മിക്കവരിലും ഇന്ന് യാതോരുവിധ സാമൂഹിക താഴ്മയും മലബാറിൽ കാണാൻ പറ്റില്ല. പോരാത്തതിന്, ഇവരിൽ പെട്ട ചില വ്യക്തികൾ ഇങ്ഗ്ളിഷ് ഭാഷകൂടി കൈവരിച്ചതോടെ ആ വ്യക്തികളിൽ വൻ മാനസിക ഔന്നിത്യത്തിൻ്റെ ലക്ഷണമാണ് കാണപ്പെടുക.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇവരുടെ കീഴിൽ പെട്ടുപോയാലും ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.
ഈ ക്രിസ്തീയരിലേയും നേരത്ത പരാമർശിച്ച മുഹമ്മദീയരിലേയും ചില വ്യക്തികൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി ജീവിച്ചു തുടങ്ങിയാൽ, യാതോരുവിധ Anthropological പഠനങ്ങൾക്കും Ethnographic പഠനങ്ങൾക്കും ദക്ഷിണേഷ്യയിൽ ഇന്നുള്ള കീഴ്ജാതിക്കാരോട് ഇവരെ ബന്ധിപ്പിക്കാൻ പെട്ടെന്നൊന്നും കഴിയില്ല.
ഈ വിധമായുള്ള ഒരു ആശ്ചര്യകരമായ മാറ്റം യഥാർത്ഥത്തിൽ സംഭവിപ്പിച്ചത്, ഫ്യൂഡൽ ഭാഷകളിൽ ഇവർ പിടിച്ചെടുത്ത ഉന്നത സ്ഥാനീകരണം തന്നെയാണ്.
അതുമല്ലെങ്കിൽ ഇങ്ഗിഷ് ഭാഷ നൽകുന്ന പരന്ന ഭാഷാ വാക്ക് കോഡുകൾ ആണ്.
ഈ രണ്ടാമതായി പറഞ്ഞ കാര്യം വ്യക്തമാക്കാനായി പറയുകയാണ്, ഇവിടുള്ള മുതലാളിയുടെ മക്കളിൽ പലരും ഇങ്ഗ്ളണ്ടിൽ പോയി ചെറുകിട തൊഴിൽ ആണ് ചെയ്യുന്നത്. എന്നാൽ, അത് അവരെ ഭാഷാ വാക്ക് കോഡുകളിൽ പ്രതികൂലമായി ബാധിക്കുകയില്ല.
മുകളിൽ പരാമർശിച്ച രണ്ട് ചരിത്ര സംഭവ വികാസങ്ങളിലും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിശബ്ദമായി കയറിവന്ന മാസ്മരിക സ്വാധീനം ഈ രണ്ട് കൂട്ടരും വ്യക്തമായ വാക്കുകളിലോ അല്ലാതേയോ പറയില്ല.
ഇങ്ഗ്ളിഷ് ഭരണ കാലത്തെ വിലയിരുത്തുമ്പോൾ ഈ ഒരു അവഗണനയും ഒളിച്ചുവെക്കലും ഒരു പ്രശ്നം തന്നെയാണ്.
യൂഎസ്സിലെ കറുത്ത വർഗ്ഗക്കാർ അവരുടെ പൂർവ്വികരടെ യൂഎസ്സിലെ അടിമ അനുഭവം വരെ പരാമർശിക്കും.
അതിന് മുൻപ് അവരുടെ പൂർവ്വികരുടെ ആഫ്രിക്കയിലെ ഭീകര ജീവിത സാഹചര്യത്തെ പരാമർശിക്കില്ല. കാരണം, ഇന്നും ആഫ്രിക്കയിലെ പ്രാദേശിക ജീവിതം വളരെ കുഴപ്പം പിടിച്ച ഒന്നാണ്.
ഇന്ത്യയിലെ കാര്യവും ഇതേ പോലൊക്കെത്തന്നെയാണ്. കൂടുതൽ വിവരിക്കാൻ പോകുന്നില്ല. കാരണം, കുറേ കാര്യങ്ങൾ പറയേണ്ടിവരും. എന്നാൽ ഇത്രമാത്രം പറയാം.
ദക്ഷിണേഷ്യയിലെ ഏറ്റവും അടിയിൽ പെട്ടുപോകുന്ന ജനവംശങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള മാനസികവും സാമൂഹികവും ആയ ഭാഷകളിലെ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ അനുഭവം മാത്രമാണ് അവരെ കീഴ്ജാതിക്കാരായി നിലനിർത്തുന്നത്.
മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ അടുത്ത എഴുത്തിൽ ചേർക്കാം എന്നു വിചാരിക്കുന്നു. അതിന് ശേഷം, എഴുത്തിൻ്റെ പാതിയിലേക്ക് എടുത്തു ചാടാം എന്നും കരുതുന്നു.

8. നിലയില്ലാ വെള്ളത്തിൽ എന്ന അവസ്ഥാവിശേഷം

മനുഷ്യ മനസ്സിനെ നമ്മുടെ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ബാധിക്കുന്ന പലവിധ കാര്യങ്ങളും മനസ്സിൽ പൊങ്ങിവരുന്നു. അവയെ അവഗണിച്ചുകൊണ്ട് ഈ എഴുത്ത് മുന്നോട്ട് നീക്കാൻ പാടില്ലാ എന്ന് ഒരു തോന്നൽ മനസ്സിൽ.
പലവിധ വ്യതിചലിച്ച മനുഷ്യ പെരുമാറ്റങ്ങൾക്കും മനോഭാവങ്ങൾക്കും മനഃശാസ്ത്രം വൻ ഘനമേറിയതും വൻ വിവരം തുടിച്ചുനിൽക്കുന്നതുമായ സാങ്കേതിക പദങ്ങൾ നൽകി അവയെ ഓരോ തരത്തിലുള്ള മനോരോഗങ്ങളായി ചിത്രീകരിക്കുന്നുണ്ട് എന്ന് ഒരു തോന്നൽ.
എന്നാൽ എന്താണ് മനുഷ്യമനസ്സിനെ ഈ വിധത്തിലുള്ള പെരുമാറ്റങ്ങളിലേക്കും മനോഭാവങ്ങളിലേക്കും നയിക്കുന്നത് എന്ന കാര്യം പലപ്പോഴും മനഃശാസ്ത്രിത്തിന് കാര്യമായി താൽപ്പര്യമുള്ളതല്ലായെന്ന് ഒരു തോന്നൽ. ശരിയാണോ എന്നറിയില്ല.
ഒരു കൂട്ടം ആളുകൾ, അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് അടുത്തായി മലയാളം അറിയാത്ത ഒരു ഇങ്ഗ്ളിഷുകാരൻ നിൽക്കുന്നു.
ആളുകൾ സംസാരിക്കുന്നത് ഈ വിധം:
എന്താ നിൻ്റെ വിചാരം?------ നീ പോടാ. ----- അവൻ ആര്? ----- അവൻ വെറും ഒരു കൂലിക്കാരനാണ്. എൻ്റെ അമ്മാവൻ ഡോക്ടറാണ്. ----- എന്താടാ നിൻ്റെ വിചാരം? ----- അവളേതാ? ----- അത് നിൻ്റെ തന്തായോട് പോയിപ്പറ. ----- അദ്ദേഹം ഒരു വലിയ ആളാണ്. ----- അവന് എന്തുണ്ട് ശമ്പളം? ----- നീ ആരാ? ----- എന്നോട് വേണ്ട നിൻ്റെ ഈ വേലത്തരം. ----- അത്രയ്ക്കായോ അവൾ? ----- അവൻ്റെ ചെള്ളക്കൊന്ന് പെട്ടിക്കെടാ. ----- ആരാടാ നിൻ്റെ തന്ത?
ഈ രീതിയിലുള്ള പല പദങ്ങളും ഇടക്കിടക്ക് കയറിവരുന്ന ഒരു കോലാഹലമയമായ സംഭാഷണ രംഗം.
തൊട്ടടുത്ത് നിൽക്കുന്ന ഇങ്ഗ്ളിഷുകാരൻ ഇതിൽനിന്നെല്ലാം വിട്ടു നിൽക്കുന്നു. കാരണം, അയാൾക്ക് ഈ പറയുന്ന യാതൊന്നും മനസ്സിലാകുന്നില്ല.
എന്നുവച്ചാൽ ഈ ബഹളാന്തരീക്ഷത്തിൽനിന്നും ഉയരത്തിൽ ഒരു മരക്കൊമ്പിൽ ഇരിക്കുന്ന ഒരു പ്രതീതിയിൽ ആണ് ആ വ്യക്തി നിൽക്കുന്നത്.
എന്നാൽ ഈ നിൽക്കുന്ന ഇങ്ഗ്ളിഷുകാരന് മലയാളം അറിയാം, മനസ്സിലാകും, സംസാരിക്കാൻ പറ്റും. അയാൾ സംസാരിക്കും: എന്നു ചിന്തിക്കുക.
അപ്പോൾ അയാൾ മരക്കൊമ്പിൽ ഉയരത്തിൽ ഇരിക്കുന്ന പ്രതീതിയല്ല വരുത്തുക. മറിച്ച് അയാൾ ഈ ആൾകൂട്ടത്തിലേക്ക് അലിഞ്ഞു ചേരുന്നു. അയാളും ഇതേ വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു. പറഞ്ഞില്ലായെങ്കിലും, ആ വാക്കുകൾ അയാളിലും വൻ ചലനങ്ങൾ സൃഷ്ടിക്കും.
ഇങ്ങിനെ ഒരു സാങ്കൽപ്പിക ചിത്രം വരുച്ചു കാണിച്ചത്, ചില മനുഷ്യരുടെ വ്യതിചലിച്ച പെരുമാറ്റത്തെ ചിത്രീകരിക്കാനാണ്.
ചില വ്യക്തികൾ മറ്റ് ആൾക്കാരിൽ നിന്നും വിട്ടു നിൽക്കും. അവർ മറ്റുള്ളവരുടെ അന്യോന്യം ഉള്ള സംഭാഷണങ്ങൾക്കുള്ളിൽ കയറിക്കൊണ്ട് അവരുടെ കൂട്ടത്തിൽ അലിഞ്ഞു ചേരാൻ താൽപ്പര്യപ്പെടില്ല.
അതിന് തന്നെ പല കാരണങ്ങൾ കണ്ടേക്കാം.
ഒന്ന് വാക്കുകളിലെ സാംസ്ക്കാരിക നിലവാരം.
മറ്റൊന്ന് സംഭാഷണത്തിലെ വിവരത്തിൻ്റെ നിലവാരം.
അതായത്, സംസാരിക്കുന്നവരുടെ പൊതുവായുള്ള വിവരത്തിൽ നിന്നും വ്യത്യസ്തവും ചിലപ്പോൾ വൻ വിവരക്കേടുള്ളതും, അതുമല്ലെങ്കിൽ വൻ വിവരമുള്ളതോ ആയ അറിവ്.
മറ്റൊന്ന് സംസാരിക്കുന്നവരുടെ പൊതുവായുള്ള സാമൂഹിക നിലവാരത്തിൽ നിന്നും വ്യത്യസ്തമായ സാമൂഹിക നിലവാരം.
അതുമല്ലായെങ്കിൽ സ്വന്തം മനസ്സിൽ ഉള്ള ചിന്തകൾ പൊതുവായുള്ള സംസാര വിഷയത്തിൽ നിന്നും തികച്ചും വ്യത്യസ്തം.
ഇതിനേക്കാൾ എല്ലാം വൻ മതിൽക്കെട്ടു നിർമ്മിക്കുന്ന ഒന്നാണ്, മലയാളം വ്യക്തിയിൽ വൻ ഇങ്ഗ്ളിഷ് വായനാ ശീലവും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം വായിച്ചുള്ള പരിചയം തുടങ്ങിയവ.
ഇങ്ങിനെ ഉള്ള വ്യക്തി നിത്യ ജീവിതത്തിലും നിത്യ ചിന്തകളിലും ഉപയോഗിക്കുന്ന മാനസിക ഭാവം ഇങ്ഗ്ളിഷ് ആണെങ്കിൽ ആ ആളിൽ മിക്കവാറും ഉണ്ടാവുന്ന ഭാവം, പൊതുജനങ്ങളുടെ സംഭാഷണങ്ങളിൽ കാര്യമായി ഇടപെടാൻ താൽപ്പര്യക്കുറവാണ്. അതായത് വിട്ടു നൽക്കാൻ ഉള്ള താൽപ്പര്യം.
കാരണം, തികച്ചും വ്യത്യസ്തമായ ഭാവവും മറ്റുമാണ് ഈ ആളുടെ മനസ്സിൽ ഉണ്ടാവുക.
സാമ്പത്തിക ഭദ്രതയുള്ളതും വൻ വ്യക്തി പ്രഭാവം ഉള്ളതുമായ വ്യക്തിയാണ് ഇത് എങ്കിൽ ഈ വിട്ടുനിൽക്കുന്നത് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല.
എന്നാൽ, സാമ്പത്തിക ബലം കുറഞ്ഞതും, വ്യക്തി പ്രഭാവം കുറഞ്ഞതുമായ ആൾ ആണ് ഈ വിധമായി വിട്ടുനിൽക്കാൻ നോക്കുന്നത് എങ്കിൽ, അത് മറ്റുള്ളവർക്ക് അത്ര കണ്ട് രസിക്കില്ല.
അവരിൽ ചിലരെങ്കിലും അയാളെ അലോസരപ്പെടുത്തി പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിച്ച്, നേരത്തെ പരാമർശിച്ച വാക്ക് ശ്രേണിയിൽ അയാളെ അലിയിക്കാൻ ശ്രമിച്ചേക്കാം.
അയാൾ ഒരു വാക്ക് മലയാളത്തിൽ പ്രതികരിച്ചാൽ മതി, അയാൾ ആ ആൾക്കൂട്ടത്തിൽ പെട്ടതുതന്നെ.
ഇതിൽ നിന്നും രക്ഷനേടാനായി വ്യക്തി പലരീതികളിൽ വിട്ടുനിന്നേക്കാം.
ആളുകൾ തമ്മിൽ വൻ സൗഹൃദത്തിൽ സംഭാഷണം നടത്തുന്ന ഇടത്ത് നിന്നും വിട്ടുനിൽക്കാനായി കടത്തിണ്ണയിൽ, അല്ലെങ്കിൽ മതിലിന്മേൽ, അതുമല്ലെങ്കിൽ മരക്കൊമ്പിൽ എല്ലാം കയറി ആൾ ഇരിക്കുന്ന സംഭവം വരെ റിപ്പോട്ട് ചെയ്തതായി കണ്ടതായി ഓർക്കുന്നു.
ഇവരെ തങ്ങളുടെ കൂട്ടത്തിൽ അലിയിപ്പിക്കാനോ, അതുമല്ലെങ്കിൽ കുറച്ച് തെരുവു നാടകം നടത്തി രസിക്കാനോ കണ്ടാസ്വധിക്കാനോ, ആളുകൾ ഈ വ്യക്തികളെ സ്വന്തമായോ അതുമല്ലെങ്കിൽ പോലീസിൻ്റെ സഹായത്താലോ ഉയരങ്ങളിൽ നിന്നും താഴേക്ക് ചാടിക്കാനും നോക്കിയതായി വാർത്തവായിച്ചതായി ഓർമ്മയുണ്ട്.
നിലത്തു വീണ് വ്യക്തിയുടെ എല്ലൊടിഞ്ഞ അവസ്ഥയിൽ പിടിച്ചുകൊണ്ടുപോയി ചികിസ്തിക്കാനെന്നെ ഭാവത്തിൽ ആശുപത്രിയിലും മനോരോഗാശുപത്രിയിലും കൊണ്ടിടും.
ഇവിടെ ആർക്കാണ് മാനസിക പ്രശ്നം എന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നതായി തോന്നിയിട്ടില്ല.
ഇനി മറ്റൊരു ചിത്രീകരണം.
ഒരു ഉൾനാടൻ പോലീസ് സ്റ്റേഷനിൽ ചെറുപ്പക്കാരനായ ഒരു പോലീസ് സബ് ഇൻസ്പെക്ടർ. അയാൾക്ക് ആ പോലീസ് സ്റ്റേഷനിലെ മറ്റ് പ്രായമേറിയ ജീവനക്കാർ വില നൽകുന്നില്ല. നീ എന്നാണ് സംബോധന ചെയ്യുന്നത്. പരാമർശിക്കുന്നത് അവൻ എന്നും.
അവർ സ്വയം പരിചയപ്പെടുത്തുന്നതും, അന്യോനം പരിചയപ്പെടുത്തിക്കൊടുക്കുന്നതും പേരിന് പിന്നിൽ ചേട്ടൻ വാക്ക് ഉപയോഗിച്ചുകൊണ്ടാണ്. അതായത്, ASI ബാലേട്ടൻ ഇന്ന് ലീവാണ്. നിന്നോട് അത് പറയാൻ അദ്ദേഹം എന്നോട് പറഞ്ഞു, എന്ന തീരിയിൽ.
ഇങ്ങിനെയുള്ള ഒരു പോലീസ് സ്റ്റേഷൻ അന്തരീക്ഷം സാധാരണ ഗതിയിൽ ഇന്ത്യൻ സർക്കാർ സംവിധാനം കെട്ടുറപ്പോടുകൂടി നിൽക്കുമ്പോൾ സംഭാവ്യമല്ല.
എന്നാൽ, സംഭവിച്ചുവെന്നിരിക്കട്ടെ.
ആ സബ് ഇൻസ്പെടറുടെ ശാരീരികവും മാനസികവും ആയ അവസ്ഥ എന്തായിരിക്കും?
ആ ആൾ ദ്രവിച്ച് ഇല്ലാതായിപ്പോകും. ബ്ളെയ്ഡ് വിഴുങ്ങിയ അവസ്ഥ തന്നെയായിരിക്കും. പുറത്ത് യാതോരു മുറിവോ രക്തസ്രാവമോ കാണില്ല. എന്നാൽ, ഉള്ളിൽ നിന്നും ആൾ ഉരുകിപ്പോകും. കൊടലിൽ വരെ രക്തസ്രാവം നടന്നിരിക്കും.
മനസ്സോ? യാതോരു വ്യക്തിത്വവും ഇല്ലതെ മനസ്സ് ആടിയുലയും. കാലുകൾ ഒരുകഴിയിൽ നിന്നും മറ്റൊന്നില്ലേക്ക് മാറിമാറി വീഴുന്ന അനുഭവം മനസ്സ് അറിയും.
ശബ്ദം ഇടറും. വാക്കുകൾക്ക് ബലക്കുറവ് അനുഭവപ്പെടും. കയ്യെഴുത്ത് (handwriting) ഒരു പൊട്ടൻ എഴുതുന്നതുപോലെയാകും.
വലിയ കുടുംബത്തിലെ വീട്ടിൽ വില ലഭിക്കാത്ത മകൻ, ഭാര്യ വില നിൽകാത്ത ഭർത്താവ്, താരംതാഴ്തത്തി സംസാരിക്കുന്ന കീഴ് ജീവനക്കാരുള്ള മുകൾ സ്ഥാനക്കാരൻ, അങ്ങിനെ പലരുടേയും അവസ്ഥയാണ് മുകളിൽ പറഞ്ഞത്.
അവരിൽ കാണപ്പെടുന്ന ദ്രവിച്ച വ്യക്തിത്തം ചികിസ്തിക്കേണ്ടത് മറ്റുള്ളവരുടെ പെരുമാറ്റത്തെ ചികിസ്തിച്ചു മാറ്റിക്കൊണ്ടാണ്.
അല്ലാതെ അവർക്ക് മരുന്നും ഷോക്ക് ചികിസ്തയും മറ്റും നൽകിക്കൊണ്ടല്ല.
മുകളിൽ പരാമർശിച്ച രണ്ട് മാനസിക അവസ്ഥകൾക്കും മനഃശാസ്ത്രത്തിന് ഒരു രോഗ നാമം നൽകാൻ ആവും.
എന്നാൽ രോഗനാമത്തിൽ നിന്നും യാതോരു വിവരവും ലഭിക്കില്ല. വേണ്ടുന്നത്, ഈ വിധമായുള്ള മാനസിക ഭാവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം എന്താണ് എന്ന തിരിച്ചറിവാണ്.
മുകളിൽ ഇങ്ഗ്ളിഷ് ഭാഷ മനസ്സിൽ ഉള്ള ആളുടെ കാര്യം പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പറയാം.
മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾ മനസ്സിൽ വരുത്തുന്ന കാര്യങ്ങൾ ആദ്യം പറയാം.
എന്തിനും ഏതിലും വൻ മത്സര ബുദ്ധി വരുത്തുന്നവയാണ് ഫ്യൂഡൽ ഭാഷകൾ.
നേരെ ചൊവ്വെയുള്ള രീതികളോട് വൻ പുച്ഛമായിരിക്കും.
കുറുക്കുവഴികൾ എപ്പോഴും കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.
പിന്നിൽ നിന്നും കൂടെയുള്ള ആളെ കുത്താനുള്ള പ്രവണത നിത്യവും മനസ്സിൽ ഉണ്ടാവും. അതിനായി പെട്ടെന്നും അതെല്ലെങ്കിൽ മുൻകൂട്ടിയും ശ്രമിക്കും.
മുൻഗണനാപ്രകാരം മുന്നോട്ട് പോകാൻ ശ്രമിക്കില്ല. പകരം മുന്നിലുള്ള ആളെ തട്ടിത്തെറിപ്പിച്ച് മുന്നിലെത്താനള്ള ഭാവം മനസ്സിൽ ഉണ്ടാവും.
അസൂയ എന്നത് മനസ്സിൽ ഒരു നിത്യസഞ്ചാരിയായിരിക്കും.
സ്വന്തം സ്ഥാപനത്തിലും വീടിനുള്ളിലും വൻ വൃത്തിയും വെടിപ്പും നിലനിർത്തും. എന്നാൽ തൊട്ട് പുറത്തുള്ള ഇടം, സ്വന്തം അധികാര പരിധിക്കപ്പുറമാണെങ്കിൽ, വൃത്തിയുണ്ടോ എന്ന് ശ്രദ്ധിക്കില്ല.
സർക്കാർ തൊഴിൽ എന്നത് ഒരു മഹാകാര്യമായും മഹത്തായ ജന്മസാഫല്യവുമായി കാണും.
സർക്കാർ തൊഴിലിൽ ചേർന്നാൽ, തൊഴിലിൻ്റെ ഭാഗമായി ലഭിച്ച ഉത്തരവാദിത്തങ്ങൾ അധികാരങ്ങളായി സ്വമേധയാ മനസ്സ് മനസ്സിലാക്കും. ആ രീതിയിൽ വ്യക്തി പെരുമാറും.
ഈ രീതിയിൽ ചിന്തിക്കാത്തവരെ കണ്ടാൽ അവർക്ക് മനോരോഗമോ, മനസ്സിന് ബലഹീനതയോ ഉള്ളതായി മനസ്സിലാക്കും.
അതേ സമയം മലയാളം മനസ്സിൽ ഉള്ള വ്യക്തി ഇങ്ഗ്ളിഷ് ഭാഷാ ചിന്താഗതിയിലേക്ക് മാറിയാൽ, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളിൽ നിന്നും വിപരീതനും വ്യത്യസ്തനും ആയി കാണപ്പെടും.
ഇതിന് ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ട് എന്നതുകൊണ്ടായില്ല. മറിച്ച് ചിന്തകളിലും പെരുമാറ്റത്തിലും ഇങ്ഗ്ളിഷിനോട് ചായ്വ് നിലനിർത്തിയിരിക്കേണം.
എന്നാൽ, മറ്റ് മലയാളികളുമായി മലയാളത്തിൽ പെരുമാറേണ്ടിവരുന്നിടത്ത്, അയാളും മുകളിൽ പറഞ്ഞവരെപ്പോലെ തന്നെയായിരിക്കും.
എന്നാൽ, ഇങ്ഗ്ളിഷ് മാനസികാവസ്ഥയിൽ നിൽക്കാൻ പറ്റുന്നിടത്ത്, ഈ വ്യക്തിക്ക് മറ്റ് ആളുകളെ തരംതാഴ്ത്തിയും പിന്നിൽ നിന്നും കുത്തിയും പാരവച്ചും അപവാദം സംസാരിച്ചും മുന്നേറാൻ താൽപ്പര്യം ഇല്ലാത്തതായി കാണപ്പെടും.
മലയാളത്തിൽ ഉള്ള ജീവിത വിജയങ്ങൾ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ വൻ വിരസതയുള്ള ജീവിത ശൈലിയായി കാണപ്പെടും.
സർക്കാർ ജോലിയെന്നത് സാമൂഹികമായി പിടിച്ചുനിൽക്കാനായും ജീവിക്കാനുള്ള വരുമാനം നേടാനുമായുള്ള തനി ബോറൻ പണിയായി കാണും.
ചിലപ്പോൾ സർക്കാർ തൊഴിൽ ലഭിച്ചാൽ, അതിൽ നിന്നും പെട്ടെന്നു തന്നെ രാജിവെക്കും.
ഈ വ്യക്തിക്ക് കാര്യമായ മാനസിക അസ്വാസ്ഥ്യമോ, കഴിവുകുറവോ മനോരോഗമോ ഉണ്ട് എന്നുവരെ മറ്റാളുകൾ തമ്മിൽ പറഞ്ഞ് സ്വന്തം ജീവിതത്തിലെ വിരസത സ്വൽപനേരം അകറ്റാനായി പറഞ്ഞുല്ലസിക്കും.

9. അങ്കുശമില്ലാത്ത ചാപല്യം

അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
എന്ന ചങ്ങമ്പുഴയുടെ വരികളിലെ അർത്ഥം ഇങ്ഗ്ളിഷിൽ കണ്ടെത്തുന്നതായി പറയപ്പെടുന്ന ഒരു വാക്യമാണ് William Shakespeareറുടെ Hamlet എന്ന നാടകത്തിൽ Hamlet വൻ മനോവേദനയോടുകൂടി പറയുന്ന Frailty, thy name is woman! എന്ന വാക്യം.
സ്ത്രീ മനസ്സിലെ ചാപല്യം അഥവാ ദുർബ്ബലത അഥവാ fickleness / inconsistencyയെക്കുറിച്ചാണ് സൂചന.
Hamlet എന്ന നാടകം മദ്ധ്യകാല (medieval) Denmarkലെ കഥയാണ്. അന്ന് Danish ഭാഷയ്ക്ക് ഫ്യൂഡൽ ഭാഷാ സ്വഭാവം ഉണ്ടായിരുന്നു പോലും. ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
സ്ത്രീ മനസ്സിന് ചാപല്യം അഥവാ സ്ഥിരതക്കുറവ്, ഉറപ്പില്ലായ്മ, വാക്ക് മാറ്റുന്ന സ്വഭാവം എന്നിവ ഉണ്ട് എന്ന് അവരേക്കാൾ ഉയരത്തിൽ നിൽക്കുന്നവർക്കും അവർക്ക് കീഴിൽ നിൽക്കുന്നവർക്കും അനുഭവം ഉണ്ടായിരിക്കാം.
പെൺ ബുദ്ധി പിൻ ബുദ്ധിയെന്ന ഒരു ചൊല്ല് തന്നെ മലയാളം ഭാഷ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
എന്നാൽ ഇതിൻ്റെയെല്ലാം വാസ്തവം മറ്റൊന്നാണ്.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ചാലപ്യമില്ലായ്മയും മനസ്സിനും വാക്കിനും വൻ ഉറപ്പ് ഉണ്ടാവുകയും ചെയ്യുക, ഭാഷാ വാക്ക് കോഡുകളിൽ ഏറ്റവും ഉയരത്തിൽ വൻ ഉറപ്പോടുകൂടി നിൽക്കുന്നവർക്കാണ്.
അതായത് ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിൽ ഏറ്റവും ഉയരത്തിലുള്ള പടിയിൽ നിൽക്കുന്ന വ്യക്തിക്ക് മനസ്സിലും വാക്കുകളിലും വൻ ഉറപ്പ് തന്നെ കാണപ്പെടാം.
ഇതിനെ ബാധിക്കുന്ന മറ്റ് സംഗതികൾ കണ്ടേക്കാം. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
ഈ വ്യക്തിക്ക് മനസ്സിലും വാക്കിലും വൻ ഉറപ്പ് നിലനിർത്തണമെങ്കിൽ, താഴേ പടികളിലെ ആളുകളുടെ അയാളുമായി ബന്ധപ്പെട്ട വാക്കുകൾക്ക് ചാപല്യം അഥവാ ചാഞ്ചാട്ടം ഇല്ലായെങ്കിൽ മാത്രമാണ്.
എന്നുവച്ചാൽ, അയളെക്കാൾ താഴെയുള്ള വ്യക്തികൾ അയളെ, അവൻ, അയാൾ, പുള്ളിക്കാരൻ, അദ്ദേഹം എന്നിങ്ങിനെ മാറിമാറി പരാമർശിക്കുന്നുണ്ടെങ്കിൽ, അയാൾ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ മുകൾ തട്ടിൽനിന്നും ഇടക്കിടക്ക് താഴെക്കു മുകളിലേക്കും മാറിമാറി നീങ്ങുന്നുണ്ട് എന്നാണർത്ഥം. ഇങ്ങിനെയുള്ള വ്യക്തിയുടെ കാര്യമല്ല മുകളിൽ പരാമർശിച്ചത്.
ഏറ്റവും മുകളിൽ ഉള്ള വ്യക്തിക്ക് മുകളിൽ ആരും ഇല്ലാത്തതിനാൽ മുകളിലെ വ്യക്തികളുടെ വാക്കുകൾ ഈ വ്യക്തിയെ ബാധിക്കില്ല. മുകൾ ദിശയിൽ നിന്നും ഈ ആളുടെ മനസ്സിൽ ചാപല്യം സൃഷ്ടിക്കപ്പെടില്ല.
ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ മുകളിൽ അചഞ്ചിലിതമായി നിൽക്കുന്ന വ്യക്തി പുരുഷനാവാം സ്ത്രീയാവാം.
ഏണിപ്പടിയുടെ ഏറ്റവും മുകളിലെ ഏണിപ്പടിക്ക് തൊട്ടുതാഴെയുള്ള പടികളിൽ ഉള്ള എല്ലാ വ്യക്തികളിലും മനസ്സിനും വാക്കിനും ഉറപ്പില്ലായ്മ വ്യത്യസ്ത സമയങ്ങളിലും സന്ദർഭങ്ങളിലും വരാനാകും.
മുകളിലെ പടിയിലെ വ്യക്തിക്ക് കീഴ് പടിയിലെ വ്യക്തിയെ വാക്കുകളിലൂടെ വേണമെങ്കിൽ ഇനിയും താഴേക്ക് നീക്കാനാകും. അതുമല്ലെങ്കിൽ ചെറിയ തോതിലോ വലിയ തോതിലോ ഉയർത്താനാകും.
ഉയരുമ്പോൾ ഈ വ്യക്തിയുടെ മനസ്സിന് കൂടുതൽ ബലം വരും. താഴുമ്പോൾ ബലക്കുറവ് കാണിക്കും. എന്നുവച്ചാലും, മനസ്സിൻ്റെ ബലം എന്നത് ഒരു അപേക്ഷിക കാര്യമായി നിലനിൽക്കും എന്നർത്ഥം. മനസ്സിന് ചപലത ഉണ്ടാവും.
ഈ ഒരു കാര്യം സ്ത്രീകളുടെ മാത്രം സ്വഭാവ വിശേഷം അല്ല. മറിച്ച് ആരിലും ഇത് വരാവുന്നതേയുള്ളു.
ഈ കാര്യം മലബാറിൽ വന്ന English East India Companyയടെ ഉദ്യോഗസ്ഥർ മലബാറിലെ ഉന്നത വ്യക്തികളിലും രാജാക്കളിലും ശ്രദ്ധിച്ചിരുന്നുവെന്ന് തോന്നുന്നു.
വളരെ ഉഗ്ര മനഃശക്തിയും വ്യക്തി പ്രഭാവവും ഉള്ള ഉന്നതൻ. ഇതേ വ്യക്തി മറ്റരും അവസരത്തിലും മറ്റൊരു പശ്ചാത്തലത്തിലും തികച്ചും വ്യത്യസ്തനായി പൊടുന്നനെ മാറുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് പലപ്പോഴും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് മനസ്സിലാകില്ല.
പോരത്തിന് പൊതുവായി കാണ്ടിരുന്ന മറ്റൊരു കാര്യം, ഉന്നതനോട് ഒരു വ്യക്തി വൻ വിധേയത്വത്തോടുകൂടി എന്തെങ്കിലും ഒരു വാക്ക് നൽകും. എന്നാൽ അതേ ഉന്നതൻ സാമൂഹികമായി താഴ്ചയിലേക്ക് വീണാൽ അതേ വ്യക്തി യാതോരു വിധേയത്വവും കാഴ്ച വെക്കില്ല. നൽകിയ വാക്ക് പാലിക്കില്ല.
എന്നുവച്ചാൽ, അദ്ദേഹത്തിന് നൽകിയ വാക്ക് അവന് നൽകിയ വാക്കായി മാറും. അവന് നൽകിയ വാക്കിന് പുല്ലിൻ്റെ വിലപോലുമുണ്ടാകില്ല.
ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന സ്ത്രീകളുടെ മനസ്സിനെക്കുറിച്ച് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവ ഇവിടെ ഇപ്പോൾ പറയാൻ പറ്റില്ല.
എന്നാൽ ഇത്രയും പറയാം.
വിവാഹിതരായ സ്ത്രീകൾ പലവിധ സ്വാതന്ത്ര്യങ്ങൾക്കുമായി ആഗ്രഹിക്കുന്നു. പലപ്പോഴും അവർക്ക് വിവാഹത്തിന് മുൻപ് ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യങ്ങൾക്കും ആയേക്കാം ആഗ്രഹം.
ഇവരുടെ മുന്നിൽ ദൃഷ്ടാന്തമായി നിൽക്കുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ സ്ത്രീകൾക്കും ഭാര്യമാർക്കും ലഭിക്കുന്നുണ്ട് എന്നു വിചാരിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ്.
ഇങ്ഗ്ളിഷിൽ ഭാര്യ ഭർത്താവിനെ പേരാണ് വിളിക്കുന്നത്, സംബോധന ചെയ്യാനായി. അങ്ങോട്ടും ഇങ്ങോട്ടും You, your, yours, you പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. അതേ പോലെ തന്നെയാണ് He, She വാക്കുകളുടേയും ഉപയോഗം.
എന്നാൽ മലയാളത്തിലെ കാര്യം മറ്റൊന്നാണ്. ഭർത്താവ് ചേട്ടൻ, അണ്ണൻ, ഇച്ഛായൻ, ഇക്ക എന്നൊക്കെയാണ്.
ഭാര്യ വെറും പേരാണ്. നീ ആണ്. അവൾ, എടീ തുടങ്ങിയവയാണ്.
ഈ താഴെ നിലവാരത്തിലുള്ള സ്ത്രീ ഭർത്താവിന് തുല്യയാണ് എന്ന് പറയുന്നത്, വീട്ടു വേലക്കാരി വീട്ടൂകാരിക്ക് തുല്യയാണ് എന്നു പറയുന്നത് പോലെയാണ്.
വീട്ടിനുള്ളിലെ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിൽ ഭാര്യ, ഭർത്താവിൻ്റെ മാതാപിതാക്കളുടേയും മൂത്ത സഹോദരീ - സഹോദരന്മാരുടേയും അവരുടെ പടിക്ക് കീഴിൽ ഉള്ള ആളാണ്. ഉള്ളവളാണ്.
ചില വീടുകളിൽ ഭർത്താവിൻ്റെ ഇളയ സഹോദരനും സഹോദരിയും നീ സ്ഥാനത്ത് ഭാര്യയെ വെക്കും. ഇത് ഒരു വൻ അധഃപതന മാനസിക സ്ഥാനീകരണമാണ്.
പല വീടുകളിലും അയൽപക്കത്തുള്ള പലരുടേയും കീഴ്ലുള്ള ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിലെ പടിയിൽ ഉള്ള ആളാണ് ഭാര്യ. ഉള്ളവളാണ് ഭാര്യ.
ചില വീടുകളിൽ അവിടുത്തെ വേലക്കാരൻ്റേയും വേലക്കാരിയുടേയും കീഴ് പടിയിൽ ആയിരിക്കും സ്ഥാനം.
ഭർത്താക്കളും ഇതേ പോലെ തന്നെയായിരിക്കും. ഇതും ഭാര്യയുടെ സ്ഥാനത്തെ ബാധിക്കാം.
എന്നാൽ ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചാൽ വാക്ക് സ്ഥാനങ്ങളിൽ വൻ മാറ്റം വരാം. ഇത് ചിലപ്പോൾ ഭർത്താവിൻ്റെ പൊതുവേദികളിലെ വാക്ക് സ്ഥാനത്തിന് ബലം നൽകാം.
മറ്റ് ചില സാഹചര്യങ്ങളിൽ ഭാര്യ ഭർത്താവിനേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിപ്പിക്കപ്പെട്ടേക്കാം.
അതായത്, മലബാറി ഭാഷയിൽ ഭാര്യയെ ഓര് എന്നും ഭർത്താവിനെ ഓൻ, അല്ലെങ്കിൽ അയാൾ വാക്കുകളിൽ നിർത്തും മറ്റുള്ളവർ. ഭാര്യാ-ഭർത്തൃ ബന്ധത്തിൽ വൻ വിള്ളൽ തന്നെ വരുത്തപ്പെടാം.
എന്നാൽ സാധാരണ ഗതിയിൽ ഭാര്യ ഭർത്താവിന് കീഴിൽ ആണ്. ഇവർ തമ്മിൽ സമാനത അല്ലെങ്കിൽ തുല്യത കാണുന്നത് വൻ പ്രശ്നം തന്നെയാണ്.
ഇങ്ഗ്ളണ്ടിൽ വീട്ടു ജോലിക്കാർ വീട്ടിനുള്ളിൽ കസേരയിൽ ഇരിക്കും. വീട്ടുകാരെ വെറും പേരിൽ അല്ലെങ്കിൽ Mr., Mrs. പേരിന് മുന്നിൽ ചേർത്ത് വിളിക്കും.
ഇതേ കാര്യം കാണിച്ചുകൊണ്ട് കേരളത്തിളെ വീട്ടു വേലക്കാരികൾ വീട്ടിലെ വരാന്തയിലെ കസേരയിൽ ഇരിക്കുകയും വീട്ടുടമയെ വെറും പേര് അല്ലെങ്കിൽ ശ്രീ, ശ്രീമതി വാക്കുകൾ പേരിന് മുന്നിൽ ചേർത്ത് വിളിക്കുകയും ചെയ്താൽ, പൊട്ടിത്തെറിയാണ് സംഭവിക്കുക.
അവർ അവരുടെ പ്രായോഗിക അറിവ് ഉപയോഗിച്ച് വീട്ടുകാരിയോട് വൻ വ്യക്തിത്വത്തോടുകൂടി സംസാരിച്ചാൽ വേലക്കാരിയെ അടിച്ചു വീടിന് പുറത്താക്കാനുള്ള ദേഷ്യമാണ് വീട്ടുക്കാരിയിൽ വരിക.
ഇതേ കാര്യം ഭാര്യാ - ഭർത്തൃ ബന്ധത്തിലും വരാം.
രണ്ടിലും നീ ആരെടി എന്നെ പഠിപ്പിക്കാൻ എന്ന ഭാവം മനസ്സിൽ വരാം. എന്നാൽ ഇതിലും പലവിധ മറ്റ് കാര്യങ്ങൾ പരിധികളും പാതകളും വേലിക്കെട്ടുകളും നിർമ്മിക്കാം.
പണിക്കാരിയെ തന്നെപ്പോലെ കാണുകയും കൂടെ ഇരുത്തുകയും കാര്യങ്ങൾ ബുദ്ധി പൂർവ്വമായി ചന്തിക്കാനും പറയാനും ചെയ്യാനും അനുവദിച്ചാൽ, പണിക്കാരി ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിലെ പടികളിൽ ഉയരങ്ങളിലേക്ക് ഉയരും. പണിക്കാരിയും വീട്ടുകാരിയും ഒരേ പടിയിൽ ഇരുന്നു തുടങ്ങും.
പണിക്കാരിയെ നീയെന്ന് സംബോധന ചെയ്യുമ്പോൾ പണിക്കാരി വീട്ടുകാരിയെ നീയെന്ന് സംബോധന ചെയ്യും.
ഇത് എന്നാൽ ഇങ്ഗ്ളിഷിലെ You - You ബന്ധമല്ല എന്നു മനസ്സിലാക്കുക.
പണിക്കാരിക്ക് വീട്ടുകാരിയോടുള്ള വില കുറയുകയാണ് ചെയ്യുക.
ഭർത്താവ് ഭാര്യയെ ഉയർത്തിയാലും ഇതേ കാര്യം തന്നെയാണ് സംഭവിക്കുക.
എന്നുവച്ചാൽ നീ സ്ഥാനക്കാരി ഉയർന്ന് ഭർത്താവിനെ നീ സ്ഥാനക്കാരനാക്കും, നീയെന്ന് വിളിച്ചില്ലായെങ്കിൽ കൂടി.
ഇതും ഇങ്ഗ്ളിഷിലെ ഭാര്യാ - ഭർത്തൃ ബന്ധമല്ല.
പണിക്കാരിക്ക് തോന്നും വീട്ടുക്കാരിയേക്കാൾ കഴിവും വിവരവും പ്രയോഗിക അറിവും തനിക്കാണ് എന്ന്. അത് പ്രകടിപ്പിക്കാൻ മനസ്സ് വെമ്പും.
ഇതേ കാര്യം ഭാര്യയിലും വരാം.
രണ്ടുകൂട്ടരും എന്ത് ഉദ്യമത്തിലും പദ്ധയിടലിലും മുന്നിൽ ചാടിക്കയറി പ്രവർത്തിക്കും.
വീട് കുളമാകും.
ഇങ്ഗ്ളിഷ് ഭാവങ്ങൾ മനസ്സിലും വീട്ടിലും വ്യക്തി ബന്ധത്തിലും വരുത്തണമെങ്കിൽ മലയാളത്തെ തുരത്തണം. ഇങ്ഗ്ളിഷ് ഭാഷയെ മനസ്സിലും ശരീരത്തിലും ആവഹിക്കണം.
അല്ലാതെ മലയാളത്തിലെ വ്യക്തിയിൽ ആ ഭാഷ നിലനിർത്തിക്കൊണ്ട് ഇങ്ഗ്ളിഷിലേക്ക് കടത്തിയാൽ പ്രശ്നം വരാം.
അല്ലായെങ്കിൽ മലയാളത്തിൻ്റെ ആശയ കോഡിങ്ങിന് അനുസൃതമായി ചിന്തിക്കുക, ജീവിക്കുക, പ്രവർത്തിക്കുക, വ്യക്തി ബന്ധങ്ങൾ നിലനിർത്തുക.
ഭാര്യ ഭർത്താവിന് തുല്യയല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിക്കുക.

Who is online
Users browsing this forum: No registered users and 1 guest
