15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

Post posted by VED »

Image
Image




Image

Image
Image
Last edited by VED on Mon Feb 19, 2024 1:05 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #

കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.


1. ഇരുപക്ഷത്തും തീകൊളുത്തി നടുവിൽ പിടിച്ചു നിൽക്കേണ്ടി വന്നവരെക്കുറിച്ച്


2. ഹിന്ദി ഇംപീരിയലിസത്തിന് കൂറ് കാണിക്കുന്നത് സ്വാതന്ത്ര്യമാവുന്നത്


3. എഴുത്തിന്റെല ഒഴുക്കിലേക്ക് വീണ്ടും


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും അന്ന്


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ ആയാൽ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ സാമൂഹിക യന്ത്രകാരകപ്രവർത്തനം


7. പരസ്പരവിരുദ്ധങ്ങളായ വിവരത്തുണ്ടുകളിൽ നിന്നും മനസ്സിലാക്കാവുന്നത്


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം നേരിട്ടെടുത്തതിനെക്കുറിച്ച്


9. ഏതോ ഒരു അസഹനീയമായ നിഷ്ഠൂരവാഴ്ചയുടെ സൂചന


10. വാക്ക് കോഡുകളിൽ തരംതാഴ്ത്തിക്കൊണ്ടുള്ള ഏറ്റുമുട്ടൽ


11. പന്തല്ലൂർ കുന്നിൽ നിന്നും 15 മൈൽ വൃത്തപരിധിക്കുള്ളിൽ


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്റെs പിന്നാമ്പുറം


13. ഒരു രോഗബാധപോലെ നിലനിന്നിരുന്ന ഒരു മാനസികഭാവം


14. ഞങ്ങളാണ് ഇസ്ലാമിന്റെന സംരക്ഷകർ എന്ന ഭാവം


15. കോപാവേശത്തെ മതഭ്രാന്തുമായി കൂട്ടിക്കുഴച്ച് ഓടി അടുക്കുന്നവർ


16. ചിന്തകളിൽ മാറാല വല പോലുള്ള അദൃശമായ പല മാനസിക പിടിവലികളും വളർത്തുന്ന ഭാഷ


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ കോണിലൂടെ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും, അവരോരുത്തരെക്കുറിച്ചുമുള്ള വ്യത്യസ്തമായ കാഴ്ചപ്പാടും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന്റെr മാനസിക നിലവാരത്തിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ


21. പ്രാദേശിക ഉന്നതരെ രണ്ടു വ്യത്യസ്ത രീതിയികളിൽ കണ്ടിരിക്കാം


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്റെ= ഭാരം ഏറ്റുവാങ്ങേണ്ടിവരുന്നതിനെക്കുറിച്ച്


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നുപോയതിനെക്കുറിച്ച്


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിച്ച സാമൂഹിക പരിഷ്ക്കരണം


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത ദുഷ്ട നാട്ടുനടുപ്പുകളും കീഴ്വഴക്കങ്ങളും


26. വാസ്തവം പറയാൻ ആർക്കും താൽപ്പര്യം ഇല്ലാത്തത്


27. അസഹ്യമായി തോന്നാവുന്ന സാധാരണ സാമൂഹിക യാഥാർത്ഥ്യം


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ ഭയാനകമായ ഒരു കാര്യം


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ വരുത്തിയ കാര്യം


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു പരിസരസ്വാധീനവും ഇല്ലാത്ത അടിമത്തം


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ പരിസരാന്തരീക്ഷത്തിൽ


32. അടിമത്തത്തെ നിലനിർത്താൻ താൽപ്പര്യപ്പെടുന്ന നാട്ടിൽ അടിമത്തം തുടച്ചുനീക്കിയത്


33. സാമൂഹീക ഘടനയും സാമൂഹിക ആശയവിനിമയ പാതകളും നിശ്ചയിക്കുന്നത് ഭാഷയാണ്


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക ബലം ലഭിക്കും എന്ന കണ്ടെത്തൽ


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത സാമൂഹികവും ഭാഷാപരവും ആയ അനുഭവങ്ങൾ


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം അന്യാധീനപ്പെടുന്നത് കണ്ടുനിന്നവർ


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ പിശകുകളും പരിമിതികളും


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത തരത്തിലുള്ള ഭാഷാ പ്രസ്ഥാനം


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്റെw തിരിച്ചുവരവ്


41. വൻ നിലവാരത്തിലുള്ള മാനസിക പരിശീലനം ലഭിച്ചതിനെക്കുറിച്ച്


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന ഒരു മതിപ്പ്


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന് അനുസൃതമായിട്ടായിരിക്കും, അവരുടെ വാണിജ്യപ്രസ്ഥാനങ്ങളുടെ സ്വഭാവം


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന മഹത്തായ കാര്യങ്ങളെ എണ്ണിപ്പറയാം


45. English East India Company ഭരണം British-Indiaയിൽ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഒരു തലക്കെട്ട് ലിസ്റ്റ്


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക് ഒരു അന്ത്യം കണ്ടുതുടങ്ങിയത്


47. മൂല്യചോഷണത്തിന് എതിരായുള്ള ഒരു വൻമതിലായി നിലനിന്നിരുന്നത്


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട് തന്നെ പല ക്ഷേമരാഷ്ട്ര പദ്ധതികൾക്കും തുടക്കമിട്ടത്


49. മാപ്പിളമാരിലെ പാരമ്പര്യ ഉന്നത കൂട്ടർ അന്ധാളിച്ചു നിന്നിരുന്നതിനെക്കുറിച്ച്


50. മാപ്പിള ലഹളയ്ക്ക് പിന്നണിയിൽ നിലനിന്ന സാമൂഹിക സങ്കീർണ്ണതകൾ


Image
Last edited by VED on Thu Oct 19, 2023 5:29 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. ഇരുപക്ഷത്തും തീകൊളുത്തി നടുവിൽ പിടിച്ചു നിൽക്കേണ്ടി വന്നവരെക്കുറിച്ച്



ഇന്ത്യയിൽ ചരിത്ര എഴുത്ത് ഇന്ന് നിലവിൽ ഉള്ള ഇന്ത്യയെന്ന രാജ്യത്തിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് നടക്കുന്നത്. ഈ വിധം ആപേക്ഷികമായി എന്തും എഴുതാം.

ഉദാഹരണത്തിന്, പ്രപഞ്ചത്തിന്‍റെ മധ്യത്തിലാണ് നാം ഇരിക്കുന്നത് എന്ന ഭാവത്തിൽ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളേയും അവയുടെ നീക്കങ്ങളേയും അവയുടെ വേഗതേയും മറ്റും നമുക്ക് ആപേക്ഷികമായി അളക്കാനും വ്യാഖ്യാനിക്കാനും ആവും.

എന്നാൽ നമുക്ക് ലഭിക്കുന്ന എല്ലാവിവരങ്ങളും ഭൂമിയെന്ന Frame of referenceസിനുള്ളിൽ (ചട്ടക്കൂടിനുള്ളിൽ നിന്നുമുള്ള വീക്ഷണകോണിൽനിന്നും) മാത്രം സത്യമാകുന്ന കാര്യങ്ങൾ ആയേക്കാം. ഭൂമിയെ ഒന്ന് പിടിവിട്ടുകൊണ്ട് നീങ്ങിയാൽ, നമുക്ക് ലഭിച്ച എല്ലാ അളവുകളും ദിശകളും വേഗതകളും മറ്റും അർത്ഥശൂന്യമായിപ്പോകും.

അതേ പോലൊക്കെത്തന്നെയാണ് ഇന്ത്യയിലെ ഇന്നുള്ള ചരിത്രപഠനവും. വെറും കുറച്ച് പതിറ്റാണ്ടുകൾ മാത്രം വയസ്സുള്ള ഒരു രാജ്യം ദക്ഷിണേഷ്യയുടെ ഭൂതകാലത്തെ അത്രയും സ്വന്തം കൈകളിൽ അടക്കിവച്ചിരിക്കുകയാണ്. പണ്ടത്തെ ദക്ഷിണേഷ്യയിലുള്ള വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നവർ തങ്ങൾ ഇന്ത്യാക്കാരാണ് എന്ന് അത്മാഭിമാനത്തോടുകൂടി പറഞ്ഞിരിക്കാൻ യാതോരു സാധ്യതയും ഇല്ലതന്നെ.

ഭാവിയിൽ ഈ പ്രദേശത്ത് ഇന്നില്ലാത്ത കുറേ രാജ്യങ്ങൾ വളർന്നുവന്നാൽ, ഇന്ന് ഇന്ത്യ പറഞ്ഞൊപ്പിച്ച എല്ലാ ചരിത്ര പഠനവും അർത്ഥശൂന്യമാകും.

ഈ രീതിയിലാണോ ചരിത്രം എഴുതുകയും പഠിക്കുകയും ചെയ്യേണ്ടത് എന്ന ഒരു ചോദ്യം മനസ്സിൽ കയറിനിൽക്കുന്നുണ്ട്.

ഈ വിഷയത്തിലേക്ക് കൂടുതൽ കടക്കുന്നില്ല.

എന്നാൽ ഈ വിധം ഇവിടെ എഴുതാനുള്ള ഒരു പ്രേരണ ലഭിച്ചത് Sayyid Fazal തങ്ങളെക്കുറിച്ച് ചിലയിടത്ത് എഴുതിയത് കണ്ടതിലെ ചേതോവികാരം കണ്ടറിഞ്ഞതു കൊണ്ടാണ്. ഇദ്ദേഹത്തെ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവോ സ്വാതന്ത്ര്യ സമര താത്വികാചാര്യനോ മറ്റോ ആയി പുനഃപ്രതിഷ്ഠിക്കാനുള്ള ഒരു പാഴ്വേല കാണുന്നില്ലേ എന്നൊരു സംശയം.

ഇദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇന്ത്യയില്ലതന്നെ. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യ തന്നെ പൂർണ്ണരൂപത്തിൽ എത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷ് കമ്പനിയും പിന്നീട് ബൃട്ടിഷ് ഭരണവും ഇവിടെ സാവധനത്തിൽ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു കൊണ്ടിരിക്കുകയായിരുന്നു അന്ന്.

Sayyid Fazal തങ്ങൾ ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചക്ക് എതിരായിട്ടാണ് പൊരുതിയത് എന്ന് വിജ്ഞാനികൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ട് എങ്കിലും വാസ്തവത്തിൽ ഇദ്ദേഹത്തിന്‍റെ ദൃഷ്ടികേന്ദ്രം കാലാകാലങ്ങളായി ദക്ഷിണ മലബാറിൽ ജീവിച്ചിരുന്ന പാരമ്പര്യ അധികാരി വർഗ്ഗത്തിൽ തന്നെയായിരുന്നു.

മാപ്പിള കർഷകരുടേയും മറ്റു കുടിയന്മാരുടേയും പരിവേദനങ്ങൾ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാൻ യാതോരു പഴുതോ പാതയോ ഈ കീഴ്ജന കൂട്ടർക്ക് ഇല്ലായിരുന്നു. അവരെക്കുറിച്ചുള്ളതും അവരുടേതായതുമായ എന്തുവിവരവും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് അവരുടെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ പ്രഗൽഭരായ ഉദ്യോഗസ്ഥരായ പാരമ്പര്യ അധികാരികളിലൂടേയും മറ്റ് ഭൂജന്മി കുടുംബക്കാരിലൂടേയും തന്നെയായിരുന്നു.

ഇവരെ മാറ്റി കീഴ്ജനത്തിനെ ഉദ്യോഗസ്ഥരാക്കിയാൽ സാമൂഹിക വ്യവസ്ഥതി ആകെ താറുമാറാകും എന്നല്ലാതെ യാതോരു പ്രയോജനവും വരില്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ സമൂഹത്തിലെ വ്യക്തികളെ നിയന്ത്രിക്കാൻ പറ്റുന്ന ആളുകളിലൂടെ വേണം ഭരണം നടത്താൻ. അതിന് സാമൂഹികമായി എന്തെങ്കിലും ഒരു വരേണ്യ നാമം ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കേണം.

ഇന്നും ഈ ഒരു കാര്യം വാസ്തവം തന്നെയാണ്. സർക്കാരിന് ഏതെങ്കിലും പ്രദേശങ്ങളിൽ എന്തെങ്കിലും ഒരു സംഗതിക്കായി ജനങ്ങളെ അണിനിരത്തിയും കൂട്ടംചേർത്തും അവരെ നിയന്ത്രിക്കാൻ മലബാറിൽ പലപ്പോഴും പേരിന് പിന്നിൽ ഒരു മാഷ് എന്ന വാക്ക് ഉള്ളവരെ സർക്കാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാതെ വറും പേരുകാരായ കണാരനേയും കിട്ടനേയും മറ്റും ഈ വിധമായുള്ള അനൗപചാരിക നേതൃത്വ സ്ഥാനങ്ങളിൽ സ്ഥാപിച്ചാൽ ആരും തിരിഞ്ഞുനേക്കില്ലതന്നെ.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് സാമൂഹത്തിന്‍റെ ഉള്ളറകളിലേക്ക് നേരിട്ട് കടുന്നവന്ന് ഇഴകിച്ചേരാൻ പ്രയാസം തന്നെയാണ്. കാരണം, പ്രാദേശിക വ്യക്തികൾ തമ്മിൽ കോർത്തിണക്കപ്പെട്ടിട്ടുള്ളത് ഇഞ്ഞി, ഇങ്ങൾ, ഓൻ, ഓള്, ഓര്, ഓല്, ഓറ്, ഐറ്റിങ്ങൾ, എടാ, എടീ, അനെ, അളെ, ചേട്ടൻ, ചേച്ചി, അനിയൻ, അനിയത്തി, ചെക്കൻ, പെണ്ണ് എന്നെല്ലാം വാക്കുകളിൽ ആണ്. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ വ്യക്തി ബന്ധ സങ്കീർണ്ണതയിൽ കയറിക്കൂടിയാൽ അവരും ഇതേ വാക്കുകൾ പറയുകയും അവയുടെ പിടിവലികളിൽ അവരും പെടുകയും ചെയ്യും. അതോടെ അവരുടെ ഇങ്ഗ്ളിഷ് പ്രതിച്ഛായ തന്നെ മാഞ്ഞുപോകും.

ഇന്നും ഇത് ഒരു സാമൂഹിക വാസ്തവം തന്നെയാണ്. മുകളിൽ ഉള്ള വ്യക്തികൾ താഴേതട്ടിലുള്ള വ്യക്തി ബന്ധ കണ്ണികളിൽ നിന്നും വിട്ടും ഉയർന്നും നിൽക്കും. ഇങ്ഗ്ളിഷിൽ ആവുന്നതു മാതിരി താഴെതട്ടിലുള്ളവരോടു യാതോരു അതിരുകളും വെക്കാതെ പെരുമാറിയാൽ ആള് നാറിപ്പോകും എന്നല്ലാതെ യാതോരു പ്രയോജനവും കിട്ടില്ല.

ദക്ഷിണേഷ്യൻ സാമൂഹങ്ങൾക്ക് ഒരു തരം അപ്രവേശ്യ (impermeable) സ്വഭാവം ഉണ്ട് എന്ന് പല ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കാണുന്നത്.

മാപ്പിള കുടിയാന്മാർക്ക് മാത്രമല്ല മറിച്ച് മുഹമ്മദീയരല്ലാത്ത കുടിയാന്മാർക്കും മറ്റ് കൃഷിക്കാർക്കും മറ്റും പലതും ഇങ്ഗ്ളിഷ് ഭരണത്തിനെ അറിയിക്കണം എന്നുണ്ടായിരുന്നു.

എന്നാൽ അവർക്ക് മുകളിൽ ഒരു വൻ കമ്പിളിപ്പുതപ്പുപോലെ അവരെ അമർത്തിപ്പിടിച്ചു നിൽക്കുന്ന അധികാരി കുടുംബക്കാരേയും ഭൂജന്മികുടുംബക്കാരേയും മറികടന്ന് അവരുടെ മുകളിലേക്ക് ചാടിക്കടന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ കാര്യങ്ങൾ അറിയിക്കാൻ അവർ ശ്രമിച്ചിരുന്നു എന്ന സൂചന നൽകുന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങൾ തന്നെ ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്.

ആ കാര്യങ്ങൾ പിന്നീട് പറയാം.

ഇനി Sayyid Fazal തങ്ങളുടെ കാര്യത്തിലേക്ക് നിങ്ങാം.

ഇദ്ദേഹം ശുദ്ധമായ അറബി രക്തപാതയിൽ ഉള്ള വ്യക്തിയാണ്. അതിനാൽ തന്നെ പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് ഇദ്ദേഹത്തെ ഒരു പരിധിക്കപ്പുറം മുറിവേൽപ്പിക്കാൻ പറ്റില്ല. എന്നിരുന്നാലും പൊതുവായി പറഞ്ഞാൽ ആ വക വാക്കുകൾ മുഹമ്മദീയരിലെ തങ്ങൾ വ്യക്തികൾക്ക് നേരെ ഉപയോഗിക്കാൻ പാടില്ലാ എന്ന ചട്ടം കീഴ്ജന മാപ്പിളമാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു.

നായർമാരെ 'ഇങ്ങൾ' എന്ന പദത്തിൽ സംബോധന ചെയ്യേണ്ട എന്ന് Sayyid Fazal തങ്ങൾ കീഴ്ജന മാപ്പിളമാർക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന ഒരു കാര്യം ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ വന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ കാര്യം ഇങ്ഗ്ളിഷിൽ എഴുതുമ്പോൾ അതിന്‍റെ സ്ഫോടന ശക്തിയെന്താണ് എന്ന് മനസ്സിലാക്കാൻ ആവില്ല.

പിന്നെ ഇദ്ദേഹം പള്ളിപ്രസംഗത്തിലോ മറ്റോ, അന്യായമായി കുടിഒഴിപ്പിക്കുന്ന ഭൂജന്മികളെ കൊല്ലുന്നത് ഒരു സുകൃതമാണ് എന്നും പറഞ്ഞുപോലും. ഇങ്ങിനെ ഒരു കാര്യം Sayyid Fazal തങ്ങൾ പറഞ്ഞിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ അറിയിച്ചത് മലബാർ ജില്ലയിലെ ഡപ്യൂട്ടി കലക്ടർ ആയിരുന്ന സി. കണാരൻ ആണ് പോലും.

ഈ സി. കണാരൻ, ചൂരയിൽ കണാരൻ എന്നോ മറ്റോ പേരിൽ അറിയപ്പെട്ടിരുന്ന തീയർ സമുദായക്കാരനായ വ്യക്തിയാണ് എന്നു തോന്നുന്നു. ഈ ആളുടെ കാര്യം പറഞ്ഞാൽ, ഈ ആൾ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൽ കയറിയ അവസരത്തിൽ ഉദ്യോഗസ്ഥരിലെ ഉന്നത ജാതിക്കാർ ഈ ആൾക്ക് ഓഫിനിൽ നിലത്തിരിക്കാനുള്ള സൗകര്യമാണ് നൽകിയത്.

ഒരിക്കൽ മലബാർ ജില്ലാ കലക്ടറായിരുുന്ന Henry Conolly, ഔദ്യോഗിക ആവശ്യത്തിനായി Tellicherry Sub Divisional Officeസിൽ വന്നപ്പോൾ കണ്ടത് ഈ ഓഫിസർ പദവിക്കാരൻ നിലത്തിരുന്ന് തൊഴിൽ ചെയ്യുന്നതായിട്ടാണ്. ഉടനെ ഈ ആൾക്ക് ഇരിക്കാനുള്ള കസേരയും തൊഴിൽ ചെയ്യാനുള്ള മേശയും നൽകാൻ Conolly ഉത്തരവിട്ടുപോലും.

പ്രാദേശിക സമൂഹത്തിൽ പലവിധ വ്യക്തിവിദ്വേഷങ്ങൾ നിലനിന്നിരുന്നു. അതിനെല്ലാം മുകളിൽ നിൽക്കാനെ ഇങ്ഗ്ളിഷ് പക്ഷത്തിന് ആയുള്ളു.

സി. കണാരന് ഈ വിധം അവഹേളനപരമായുള്ള ഒരു അനുഭവം ഉന്നത ജനവംശങ്ങളിൽ നിന്നും ലഭിച്ചിരുന്നു എങ്കിലും, സാമൂഹികമായി ഉന്നതരായ ബ്രഹ്മണ പക്ഷക്കാരോടും ആ വിധ ഭൂജന്മികളേടും അധികാരികളോടും ഇദ്ദേഹത്തിന് വ്യക്തി ബന്ധം വളർന്നുവന്നിട്ടുണ്ടാവും എന്നത് സാധ്യമായ കാര്യം തന്നെയാണ്.

കുടിയൊഴിപ്പിക്കുന്ന ഭൂജന്മികളെ കൊല്ലണം എന്ന് യഥാർത്ഥത്തിൽ Sayyid Fazal തങ്ങൾ പറഞ്ഞിരുന്നുവോ എന്നതും ചെറിയ തോതിലുള്ള ഒരു സംശയ ദൃഷ്ടിയോടുകൂടി നോക്കേണ്ടിയും വരാം. ഈ വിധമായുള്ള ഒരു കഥ ചിലപ്പോൾ കീഴ്ജന മാപ്പിളമാർ കെട്ടിച്ചമച്ചതായിരിക്കാം. അതുമല്ലായെങ്കിൽ ബ്രാഹ്മണ പക്ഷക്കാർ ഉണ്ടാക്കിയ കഥയാവാം.

കാരണം, കൊല്ലാൻ പദ്ധതിയിടുന്നതിനേക്കാൾ ആപൽക്കരമായിട്ടുള്ള ഒരു കാര്യമാണ് Sayyid Fazal തങ്ങൾ കീഴ്ജന മാപ്പിളമാർക്ക് പറഞ്ഞുകൊടുത്തത്. അതായത്, നായർമാരെ ഇങ്ങൾ എന്ന് സംബോധന ചെയ്യേണ്ട എന്ന്. എന്നുവച്ചാൽ, നായർമാരും സ്ത്രീകൾ അടക്കമുള്ള അവരുടെ കുടുംബക്കാരും ഇഞ്ഞി / ഇജ്ജ് നിലവാരത്തിലേക്ക് ഉരുണ്ട് വീഴാനുള്ള സാമൂഹിക കുഴിയാണ് Sayyid Fazal തങ്ങൾ സൃഷ്ടിച്ചുകൊടുത്തിരിക്കുന്നത്.

കൊല്ലാനുള്ള പദ്ധതിയെ ആയുധവേലകൊണ്ട് തടയാം. വാക്ക് കോഡുകളിലൂടെയുള്ള ഇടിച്ചുതാഴ്ത്തലിനെ കാര്യക്ഷമമായി തടയാൻ, ആയുധം ഉപയോഗിച്ചുള്ള പ്രത്യാക്രമണം അല്ലാതെ മറ്റ് യാതോരു പ്രതിരോധ ഉപായവും ഇല്ലതന്നെ.

Sayyid Fazal തങ്ങൾ വേറേയും ചില അതിഗംഭീരമായ ആക്രമണ പദ്ധതികൾ നടപ്പിലാക്കാൻ മാപ്പിളമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അവയും തികച്ചും അഹിംസാപരമായുള്ള ആക്രമണങ്ങൾ തന്നെയായിരുന്നു. എന്നാൽ ഇന്നുള്ള ഇന്ത്യയുടെ പിതവ് എന്ന് മാധ്യമങ്ങളിൽ വെറുതേ പറയപ്പെടുന്ന വ്യക്തിപോലും അക്രമാസക്തനായേക്കാവുന്ന തരത്തിലുള്ള പദ്ധതികൾ ആണ് Sayyid Fazal തങ്ങൾ ഉദ്ഘോഷിച്ച അംഹിസാപരമായുള്ള പദ്ധതികൾ.

നായർമാർക്ക് ഇദ്ദേഹത്തെ ഓടിച്ചുവിട്ടേ പറ്റൂ. അവരേയും കുറ്റം പറയാൻ ആവില്ല. കാരണം അവർക്കും തല ഉയർത്തിത്തന്നെ വേണം നാട്ടിൽ ജീവിക്കാൻ.

എന്നാൽ Sayyid Fazal തങ്ങളെ ഓടിക്കാൻ പ്രാപ്തിയുള്ളത് ഇങ്ഗ്ളിഷ് ഭരണത്തിനാണ്.

ബ്രാഹ്മണ പക്ഷം ഇരു പക്ഷത്തും തീകൊളുത്തി നടുവിൽ പിടിച്ചുനിന്നു വേണം കാര്യങ്ങൾ നടപ്പിലാക്കാൻ. ഇങ്ഗ്ളിഷ് പക്ഷം അധിനിവേഷക്കാർ ആണ് എങ്കിൽ Sayyid Fazal തങ്ങളും അധിനിവേഷക്കരൻ തന്നെ.

മാപ്പിളമാരിലും മക്കത്തായ തീയരിലും മരുമക്കത്തായ തീയരിലും അധിനിവേഷ രക്തബന്ധ പാതകൾ ഉണ്ട്. പോരാത്തതിന് മറ്റ് പല ജനവംശങ്ങളിലും ഇത് ഉണ്ട്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. ഹിന്ദി ഇംപീരിയലിസത്തിന് കൂറ് കാണിക്കുന്നത് സ്വാതന്ത്ര്യമാവുന്നത്



മാപ്പിള അഥവാ മുഹമ്മദീയ കീഴ്ജന അക്രമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, സാമൂഹികവും രാഷ്ട്രീയവും ആയുള്ള വിപ്ളവങ്ങളെക്കുറിച്ച് ഒന്ന് ആലോചിക്കേണ്ടതുണ്ട്.

ഇന്നത്തെ പാലസ്തീൻകാരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ആലോചിക്കാം. അവരുടെ ഭാഷ അറബിയാണ് എന്നു തോന്നുന്നു.

പാലസ്തീനിൽ ഇന്ത്യാക്കാരും മറ്റ് ഫ്യൂഡൽ ഭാഷക്കാരും കാര്യമായി ഇല്ലാ എന്നാണ് തോന്നുന്നത്.

ഫ്യൂഡൽ ഭാഷക്കാരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞതിന്‍റെ കാര്യം ഇതാണ്:

ഫ്യൂഡൽ ഭാഷക്കാരുടെ സാന്നിദ്ധ്യം ഉണ്ട് എങ്കിൽ അത് അറബി ഭാഷയേയും സ്വാധീനിക്കും. പോരാത്തതിന് അത് ആഭാഷയെ ഒരു പരിധിവരെ വികലപ്പെടുത്തുകയും ചെയ്തേക്കാം. ഈ പറഞ്ഞത് വെറും ഒരു ഊഹോപോഹം മാത്രമാണ്. കാരണം, ഈ എഴുത്തുകാരന് അറബി അറിയില്ല.

എന്നിരുന്നാലും, ഭാഷകോഡുകളിൽ മാനസികമായി മലമുകളിൽ ഉള്ളവരേയും, കുഴിയിൽ പെട്ടുകിടക്കുന്നവരേയും അറബി ഭാഷ വ്യത്യസ്തരായി അഭിമുഖീകരിക്കുമ്പോൾ, ആ ഭാഷയിലെ നൈസർഗികമായ വാക്ക് കോഡുകൾക്ക് ഒരു പര്യാപ്തതക്കുറവ് അനുഭവപ്പെട്ടേക്കാം. പോരാത്തതിന്, ഈ കൂട്ടർ അറബി ജനത്തിനേയും നിർവ്വചിക്കുന്ന അനുഭവവും അറബി പക്ഷക്കാരിൽ ചെറിയ തോതിലുള്ള ഭാവപ്പകർച്ചകൾ സൃഷ്ടിച്ചേക്കാം. അതും ഭാഷാ വാക്ക്കോഡുകളിൽ മാറ്റം വരുത്തിയേക്കാം.

ഇനി പാലസ്ത്തീൻകാരുടെ കാര്യം. അവരുടെ ഭാഷ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഫ്യൂഡൽ ഭാഷകളെപ്പോലെയാണ് എങ്കിൽ ആ ജനതയ്ക്ക് ഒറ്റക്കെട്ടായുള്ള ഒരു ചെറുത്ത് നിൽപ്പ് ആവില്ലതന്നെ. ആവുമെങ്കിൽതന്നെ അവയെല്ലാം വളരെ വേഗത്തിൽ പല ഗ്രൂപ്പുകളായി ചിന്നിച്ചിതറുമായിരുന്നു.

പോരാത്തതിന്, ഇസ്റേലി ആക്രമണങ്ങളിൽ വീടുകളും മറ്റും നഷ്ടപ്പെട്ടാൽ വ്യക്തികൾക്ക് തമ്മിൽ സംസാരിക്കാൻ തന്നെ പ്രയാസം നേരിടും. കാരണം, മുകളിൽ സൂചിപ്പിച്ച ഫ്യൂഡൽ ഭാഷാ ആശയവിനിമയത്തിൽ വീടിന്‍റെ മഹിമ ഒരു പ്രധാന ഘടകമാണ്. വീട് തരിപ്പണമായാൽ, വ്യക്തിയും വാക്ക് കോഡുകളിൽ തരിപ്പണമായിപ്പോകും.

അറബി ഭാഷാ വാക്ക്കോഡുകൾ തമ്മിൽ തെറ്റിക്കാതെ നിർത്തുന്ന അവിടുള്ള ജനത്തിന് ഇസ്ലാം കൂടുതലായുള്ള ഒരു ഐക്യബോധം വരുത്തുന്നുണ്ട് എന്നത് ശരിയാണ് എങ്കിലും, മറ്റ് ഇസ്ലാം രാഷ്ട്രങ്ങൾ മിക്കവയും പാലസ്ത്തീകാരുടെ പ്രശ്നത്തിൽ ഒരു തണുപ്പൻ പ്രതികരണമാണ് നൽകിയത് എന്നും ഓർക്കുക.

ബൃട്ടിഷ്-ഇന്ത്യയെ Clement Atlee നെഹ്റുപക്ഷത്തിന് നൽകുകയും ആ കൂട്ടർ ഒരു ഹിന്ദി ഇംപീരിയലിസം ഈ ഉപഭൂഖണ്ഡത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ബൃട്ടിഷ്-ഇന്ത്യയിൽ എല്ലായിടത്തും സാമൂഹികമായി ഉന്നതരായുള്ള വ്യക്തികൾ പുതിയ ഭരണപ്രസ്ഥാനത്തിൽ പിടിച്ചുകയറാനും സ്വന്തം പ്രദേശത്തുള്ള മറ്റുവ്യക്തികളെ പിന്നിലാക്കാനും ആണ് വെപ്രാളപ്പെട്ടും ധൃതിപിടിച്ചും ശ്രമിച്ചത്.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ബൃട്ടിഷ്-മലബാറിൽ കുറച്ച് വകതിരുവുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാക്കുവന്നതേയുള്ള, ഈ പ്രദേശം ചരിത്രത്തിൽ ഒരിക്കൽ പോലും ഹിന്ദിക്കാരുടെ കീഴിൽ വരാത്ത പ്രദേശമാണ് എന്ന്. പോരാത്തതിന്, മലബാറി ഭാഷയിൽ സംസ്കൃതവാക്കുകൾ പോലും വളരെ നിസ്സാരമായേ ഉണ്ടായിരുന്നുള്ളു.

അതേ സമയം സംസ്കൃത വാക്കുകൾ മിക്ക ദക്ഷിണേഷ്യൻ ഭാഷകളിലും അടുത്തകാലത്ത് കൂട്ടിച്ചേർത്തവ മാത്രമാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്. ഈ സംസ്കൃത ഭാഷാ വാക്കുകൾ ഈ ഉപഭൂഖണ്ഡത്തിലെ ഭാഷകളിൽ നിന്നും മാച്ചുകളഞ്ഞാൽ, ഇന്നുള്ള ഇന്ത്യയെന്ന സങ്കൽപ്പം തന്നെ നിർവ്വീര്യമാകും.

മലബാറുകാർക്ക് തമ്മിൽ സംഘടിക്കാനും സഹകരിക്കാനും ആവുന്ന ഭാഷയല്ല പ്രാദേശിക ഭാഷ. എന്നാൽ ഉപഭൂഖണ്ഡത്തിന്‍റെ വടക്കൻ പ്രദേശങ്ങളിലെ രാഷ്ടീയ നേതാക്കളുടെ പേരിന് കീഴിൽ അണിനിരന്നാൽ ഒരു കൃത്രിമമായിട്ടുള്ള ഐക്യബോധം കൈവരും. ഇതാണ് ബൃട്ടിഷ്-മലബാറിനെ ഹിന്ദി ഇംപീരിയലിസത്തിന് കീഴിൽ എത്തിച്ചത്.

ഈ വിഷയത്തെക്കുറിച്ച് ഇവിടെ കൂടുതലായുള്ള വിശകലനത്തിന് പോകുന്നില്ല. എന്നാൽ ഇതിൽ നിന്നും ചില കാര്യങ്ങൾ മലബാറിലെ മാപ്പിള ആക്രമണ പ്രശ്നത്തിലേക്ക് വലിച്ചെടുക്കുകയാണ്. അവ പൂർണ്ണമായും മലബാറിൽ ശരിയാവണമെന്നില്ല.

എന്നാൽ നോക്കൂ:

മൈസൂറുകാരുടെ ആക്രമണം പല കീഴ്ജന വ്യക്തികൾക്കും അവരുടെ കന്നുകാലി നിലവാരത്തിലുള്ള അടിമ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗകര്യം നൽകി. അവരിൽ പലരും ഇസ്ലാമിലേക്ക് കടന്നു.

ഇതോടുകൂടി സാമൂഹികവും വ്യക്തിപരവും ആയി അവരിൽ പലരിലും വൻ ഔന്നിത്യം വന്നുതുടങ്ങി. വെളുത്ത ത്വക്കിൻ നിറത്തിലുള്ള അറബി രക്തപാതയും അവരിൽ കയറിത്തുടങ്ങി. ഇങ്ഗ്ളിഷ് ഭരണമാണ് സ്ഥാപിതമായത് എന്നതിനാൽ ബ്രാഹ്മണ പക്ഷക്കാരായ നായർ മേധവികൾക്ക് അവരെ അടിച്ചു തമർത്താൻ ആയില്ല.

ഭരണം ഇങ്ഗ്ളിഷുകാരുടേതാണ് എങ്കിലും ഇങ്ഗ്ളിഷുകാരെ ആരേയും സാമൂഹത്തിൽ കാണാൻ ഇല്ലായിരുന്നു. എന്നുവച്ചാൽ സമൂഹം അന്നും ബ്രഹ്മണമേധവിത്വത്തിലും നായർമാരുടെ മേൽനോട്ടത്തിലും ആയി നിലനിന്നു.

കാലകാലങ്ങളായി കന്നുകാലികൾ ആയി നിലനിർത്തപ്പെട്ടിരുന്ന അടിമജനത്തിന് തമ്മിൽ സംഘടിക്കാൻ ആയിട്ടില്ല. ഇതിന്‍റെ ഏറ്റവും ശക്തമായ കാരണം, ആ പ്രദേശത്തിൽ ഉള്ള ഫ്യൂഡൽ ഭാഷതന്നെ.

മുകളിലുള്ളവരെ ആദരിക്കാനും, കൂടെയുള്ളവരെ അപമാനിക്കാനും തരംതാഴ്ത്താനും കൊച്ചാക്കി സംസാരിക്കാനും അസൂയയോടുകൂടി വീക്ഷിക്കാനും പിന്നിൽ നിന്നും കുത്താനും മറ്റും നിരന്തര പ്രേരണ നൽകുന്ന ഫ്യൂഡൽ ഭാഷയാണ് എല്ലാരും സംസാരിക്കുന്നത്.

ഇത്രയും വിനാശയകരമായതും എന്നാൽ വൻ സൗന്ദര്യം പാട്ടുകളിലൂടെ സൃഷ്ടിക്കാൻ ആവുന്നതുമായ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ യന്ത്രസംവിധാനത്തെ തടയാൻ ഒരു വൻ പരിധിവരെ ഇസ്ലാമിനു കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്.

എന്നുവച്ചാൽ ഇസ്ലാം ഇല്ലാതെ ഈ കീഴ്ജന വ്യക്തികൾ സാമൂഹികമായി കയറൂരി നിൽക്കാൻ ശ്രമിച്ചാൽ, അവർ തുടക്കത്തിൽ തന്നെ തമ്മിൽ ഏറ്റുമുട്ടും. തമ്മിൽ വൻ സംശയത്തോടും, ഭീതിയോടും അസൂയയോടും വീക്ഷിച്ചും തമ്മിൽ പാരവച്ചും, തമ്മിൽ സ്ത്രീകളെ വശീകരിച്ച് അതുമായി ബന്ധപ്പെട്ട് അടിപിടികൂടിയും മറ്റുമായി അവർ സാമൂഹികമായി കെട്ടടങ്ങും.

അവരുടെ നാടോടി ഗാനങ്ങളിൽ അവർ അവരുടെ നായർ മേധാവികളുടെ വീര കഥകൾ പാടിപ്പാടി ഉല്ലസിക്കും. അവരുടെ ഇടയിലുള്ള ആരെങ്കിലും ബ്രാഹ്മണ മേധാവികളെക്കുറിച്ചോ അവരുടെ സ്ത്രീജനങ്ങളെക്കുറിച്ചോ എന്തെങ്കിലും അവഹേളന വാക്കുകൾ പറഞ്ഞാൽ അവരിൽ പലരും വൻ ധൃതിയോടുകൂടി ഇക്കാര്യം അവരുടെ നായർ മേധാവികളെ അറിയിക്കാൻ ഉത്സാഹം കാണിക്കും.

ഇങ്ങിനെയുള്ള ഒരു ജനതയിൽ വൻ സാഹോദര്യബോധവും സഹകരണ മാനസികാവസ്ഥയും ഐക്യവും കൊണ്ടുവന്നത് ഇസ്ലാം ആണ്.

ഇത് ഒരു ഭയങ്കര കാര്യം തന്നെയാണ്. ഉദാഹരണത്തിന് ബ്രാഹ്മണമതം ഈ രീതയിൽ പെരുമാറിയെന്നു കരുതുക.

അവർ അവരുടെ അടിമ ജനത്തിന് അവർ പൊന്നുപോലെ കൊണ്ടുനടന്ന ആദ്ധ്യാത്മിക പാരമ്പര്യങ്ങളും മറ്റും പഠിപ്പിക്കുകയും, ഈ കീഴ്ജനത്തിന് ബ്രാഹ്മണ പാരമ്പര്യത്തിലെ വരേണ്യവക്തികളുടെ പേരുകൾ ഉപയോഗിക്കാൻ അവകാശം നൽകുകയും മറ്റും ചെയ്താലുള്ള കാര്യം ആലോചിക്കുക.

പറമ്പിലെ കുപ്പത്തൊട്ടിപോലുള്ള ഇടങ്ങളിൽ നിലത്ത് ഇരിക്കുകയും കിടക്കുയും ചെയ്തിരുന്ന ജനവംശങ്ങൾക്ക് വീട്ടിനുള്ള വരാനും കസേരയിൽ ഇരിക്കാനും വൻ ദാർശനികാര്യങ്ങൾ ചർച്ചചെയ്യാനും സ്വന്തം വീട്ടിലെ ആളുകളെ വിളക്കാനും സംബോധന ചെയ്യാനും കൂടി ഈ ബ്രാഹ്മണർ അവസരം നൽകുകകൂടി ചെയ്തു എന്നു ചിന്തിക്കുക. ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതാണ് എന്ന കാര്യം മറക്കരുത്.

ഇന്നും സ്വന്തം വീട്ടിലെ അടുക്കള വേലക്കാരിക്ക് മിക്ക ഇന്ത്യൻ വീടുകളിലും കസേരയിൽ ഇരിക്കാൻ ആരും അനുവദിക്കില്ല.

ഇങ്ങിനെ അനുവദിച്ചാൽ വീട്ടിൽ എന്തോവിധ മാലിന്യം കയറിവരും എന്ന് ഏവർക്കും അറിയാം.

അതേ സമയം ഇങ്ഗ്ളിഷ് കമ്പനിയിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ കാര്യത്തിന്‍റെ പൊരുൾ അത്രകണ്ട് മനസ്സിലായിക്കാണില്ല. ഒരാൾ അടിച്ചുവാരുന്ന തൊഴിൽ ചെയ്താൽ അയാൾക്ക് ഇരിപ്പിടം നൽകരുതാത്തത് എന്തുകൊണ്ടാണ് എന്ന് അവർക്ക് അറിയില്ല. പോരാത്തതിന്, അവർ അവരുടെ സ്വന്തം നാട്ടിൽ എല്ലാ വിധ തൊഴിലും ചെയ്യുകയും ചെയ്യുന്നവർ തന്നെ.

എന്നാൽ അവർക്കും മലബാറിലെ കീഴ്ജനത്തിനെ പിടിച്ച് കസേരയിൽ ഇരുത്താൻ ആവില്ല. അങ്ങിനെ അവർ ചെയ്താൽ, മലബാറിലെ ഉന്നത വ്യക്തികൾ അവരുടെ സ്ഥാപനങ്ങളിൽ കയറില്ല.

ബ്രാഹ്മണ പക്ഷം കീഴ്ജനത്തിനെ അവരുടെ പാരമ്പര്യ ആദ്ധ്യാത്മിക പ്രസ്ഥാനത്തിൽ കയറ്റിയാൽ ബ്രാഹ്മണ പ്രസ്ഥാനം മലിനപ്പെടും. പോരാത്തതിന്, ബ്രാഹ്മണ പക്ഷക്കാർക്ക് അവരുടെ എല്ലാവിധ പാരമ്പര്യ അവകാശങ്ങളും നഷ്ടമാകും. കയറിവന്ന കീഴ്ജനം അവരെ തുരത്തും. വാക്കുകളിൽ തരംതാഴ്ത്തും.

പോരാത്തതിന്, ബ്രഹ്മണ മതം തന്നെ വികലപ്പെടും. അത് ഒരു തരം തെമ്മാടി മതവും അടിപിടിക്കാരുടേയും ബഹളക്കാരുടേയും മതമായും മാറാം.

ഇത് സംഭാവ്യമായ ഒരു വാസ്തവം തന്നെയാണ്.

ഈ വീക്ഷണകോണിൽ നിന്നും നോക്കിയാൽ ഇസ്ലാം കീഴ്ജനത്തിനെ വളർത്തിയെടുക്കാൻ ശ്രമിച്ചത് ഒരു വൻ കാര്യം തന്നെയാണ്. ആലോചിച്ചാൽ സാമൂഹികമായി പലരിലും വിറയൽ തന്നെ വരുത്തിയേക്കാം.

കുറേകാലത്തേക്ക് മലബാറി മാപ്പിളമാരിൽ ഇസ്ലാമിന്‍റെ സ്വതസിദ്ധമായ ഭാവങ്ങൾക്ക് അതീതമായുള്ള ഒരു ഭീകര രൂപം ഉണ്ടായിരുന്നിരിക്കാം. ഈ കാര്യത്തെ ഇസ്ലാം മതത്തിന്‍റെ ഭീകരതയായി നിർവ്വചിക്കാൻ എളുപ്പമാണ്. എന്നാൽ വാസ്തവം മുകളിൽ സൂചിപ്പിച്ചതുതന്നെ.

കയറൂരിവടപ്പെട്ട കീഴ്ജനത്തിൽ വെളുത്ത ത്വക്കിൻ നിറത്തിലുള്ള അറബി രക്തപാതയും ഇസ്ലാമിക ആദ്ധ്യാത്മിക പരീശീലനങ്ങളും മറ്റും ലഭിച്ചത് കൊണ്ട് മാത്രം സമൂഹത്തിൽ സമാധാനം വരില്ല.

മറിച്ച് സമൂഹത്തിൽ ഫ്യൂഡൽ ഭാഷ ഇറക്കിവിടുന്ന ഭീകരതയ്ക്ക് ഒരു ആക്കം കൂട്ടൽ മാത്രമാണ് ഉണ്ടാവുക.

സമൂഹത്തിൽ ഈ മാപ്പിളമാർ മാത്രമല്ല ജീവിക്കുന്നത്. പാരമ്പര്യമായ ഒരു ഉച്ചനീചത്വ സാമൂഹിക ആന്തരീക്ഷവും നിലവിൽ ഉണ്ട്.

സംഘടിച്ചു നിൽക്കുന്ന കീഴ്ജന മാപ്പിളമാർക്ക് പലവിധ വിഷമങ്ങളും വിദ്വേഷങ്ങളും ഉണ്ട്. അവർ സമൂഹത്തിന്‍റെ പാരമ്പര്യ കീഴ്വഴക്കങ്ങളെ അനുസരിക്കാതെ സമൂഹത്തിൽ ജീവിക്കാനും തൊഴിൽ ചെയ്യാനും തുടങ്ങിയാൽ സമൂഹത്തിലെ മറ്റ് ജനവംശരിൽ വൻ വെപ്രാളം വരുത്തും എന്നത് വാസ്തവം തന്നെ.

ഇസ്ലാമിലേക്ക് കയറാത്ത മറ്റ് കീഴ്ജനം ഈ പുതിയ മാപ്പിളമാരെ വൻ നീരസത്തോടും ഭീതിയോടും വീക്ഷിക്കും. കാരണം, ഓരോ തലമുറ കഴിയുന്തോറും കീഴ്ജന മാപ്പിളമാരിൽ വൻ വ്യത്യസം വന്നതായി കാണും. അവർ പഴയ കീഴജന രക്തബന്ധ പാതയിൽ ഉള്ളവർ ആണ് എന്ന ബോധം തന്നെ മാഞ്ഞുതുടങ്ങും.

നായർമർക്കും പ്രശ്നം തന്നെയാണ്. അവർക്ക് സാമൂഹികമായി ചില മേൽനോട്ട അവകാശം ഉണ്ട്. അത് അവരുടെ തലയെടുപ്പിന്‍റെ ഭാഗമായി അവർ കൊണ്ടുനടക്കും. എന്നാൽ അവരെ വകവെക്കാത്ത ഒരു കൂട്ടർ ആണ് ഈ പുതിയ മാപ്പിളമാർ.

ഇങ്ഗ്ളിഷു പോലുള്ള ഒരു ഭാഷയല്ല പ്രാദേശിക ഭാഷ. ഓരോ വാക്കിലും വിധേയത്വം അല്ലെങ്കിൽ അതിന്‍റെ നേരെ വിപരീതമായ ധാർഷ്ട്യം നിർബന്ധമായും പ്രത്യക്ഷപ്പെടും. വിധേയത്വം മര്യാദയായും ധാർഷ്ട്യം ആക്രമണമായും മനസ്സിലാക്കപ്പെടും.

ഇത് കണ്ടില്ലായെന്നും കേട്ടില്ലായെന്നും ഒന്നും നടിക്കാൻ ആവില്ല. കണ്ണും ചെവിയും ഉള്ളർ ഈ വാക്കുകളുടെ കോഡുകൾക്ക് വിധേയരായി പ്രതിപ്രർത്തിക്കും. പ്രതികരിക്കും.

ഇങ്ഗ്ളിഷ് പക്ഷവും ലോകത്തിന്‍റെ പലദിക്കിലും കീഴ്ജന വ്യക്തികളെ വളർത്തിക്കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ അത് മറ്റൊരു രീതിയിൽ ആണ്. ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കുകയും ആ ഭാഷ സംസാരിപ്പിക്കുകയും ചെയ്യുമ്പോൾ, പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ അടിമപ്പെടുത്തലുകളിൽ നിന്നും വ്യക്തികൾ സ്വാഭാവികമായി മോചിതരാകും. മറ്റുള്ളവരിൽ വേദനയോ വിരോധമോ പ്രകോപനമോ ഇങ്ഗ്ളിഷ് ഭാഷാ വാക്കുകൾ സാധാരണയായി വളർത്തില്ല. (എന്നാൽ ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. പിന്നീടെപ്പോഴെങ്കിലും ആവാം അത്).

ഈ ഒരു കാര്യം ഇസ്ലാമിന് ചെയ്യാനായിട്ടില്ല. എന്നാൽ ചെയ്തകാര്യം വൻ കാര്യം തന്നെയാണ്. എന്നാൽ സമൂഹത്തിൽ മറ്റൊരു ഭീകരാവസ്ഥയാണ് സംജാതമായത്. അതിന്‍റെ കാരണവരും കണ്ടത്തേണ്ടതുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. എഴുത്തിന്‍റെ ഒഴുക്കിലേക്ക് വീണ്ടും



ഏറ്റവും ഒടുവിലത്തെ എഴുത്ത് 2021 മെയ് മാസത്തിലാണ് പ്രക്ഷേപണം ചെയ്തത് എന്നു തോന്നുന്നു. ഇന്ന് ഇപ്പോൾ നവംമ്പർ മാസം 18 ആണ്.

എഴുതിക്കൊണ്ടിരുന്ന വിഷയം ദക്ഷിണ മലബാറിൽ നടമാടിയ മാപ്പിള ലഹളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര സംഭവം ആയിരുന്നു. അന്ന് എഴുതുന്ന അവസരത്തിൽ കാര്യങ്ങൾ മനസ്സിൽ ഒരു അരുവി കണക്കെ ഒഴുകി വന്നിരുന്നു. എന്നാൽ ഇന്ന് ഇപ്പോൾ മനസ്സിൽ നോക്കുമ്പോൾ ആ അരുവിയുടെ യാതോരു അംശവും കാണുന്നില്ല.

അന്ന് എന്തൊക്കെയാണ് എഴുതാനിരുന്നത് എന്നതുതന്നെ വിസ്മൃയിൽ മാഞ്ഞുപോയിരിക്കുന്നു.

എന്നാലും എഴുത്തിന്‍റെ ഒഴുക്കിലേക്ക് പിടിച്ചുകയറാൻ ശ്രമിക്കുകയാണ്.

മാപ്പിള ലഹളയെക്കുറിച്ച് പ്രാദേശിക ഇസ്ലാമിക പണ്ഡിതർ ഏതുവിധത്തിലാണ് മനസ്സിലാക്കിയത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നിരുന്നാലും ഡോക്ട്രൽ തീസുസുകളായി സമർപ്പിക്കപ്പെട്ട ചില എഴുത്തുകൾ ഇപ്പോൾ കൺമുൻപിൽ ഉണ്ട്.

ഈ വിധ എഴുത്തുകൾക്ക് ഒരു വൻ പാളിച്ചയായി കാണപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് ഇസ്ലാമിന്‍റേയോ അതുമല്ലെങ്കിൽ മുഹമ്മദിന്‍റേയോ ഏറ്റവും ഉജ്ജ്വല ആശയമായ സാമൂഹികമായും വ്യക്തിത്വപരമായും വ്യക്തികൾക്ക് ഒരു പരന്ന രീതിയിലുള്ളതും ഉന്നതനിലവാരത്തിലുള്ളതുമായ വ്യക്തിത്വവും അന്തസും എന്ന കാഴ്ചപ്പാടിനെ തീസിസ് പണ്ഡിതർക്ക് കാണാൻ പറ്റിയിട്ടില്ലാ എന്നതാണ് എന്നു തോന്നുന്നു.

മറ്റൊന്ന് പ്രാദേശിക സാമൂഹിക അന്തരീക്ഷത്തിലെ ഫ്യൂഡൽ ഭാഷ എന്ന രാക്ഷസീയ വസ്തുവിന്‍റെ അസ്തിത്വത്തെക്കുറിച്ച് യാതോരു അവബോധവും ഇല്ലാ എന്നുള്ളതാണ്.

പോരാത്തതിന്, മലബാറുകളിലും ദക്ഷിണേഷ്യയിൽ മുഴുവനായും ഇങ്ഗ്ളിഷ് ഭരണം എന്ന അതിഗംഭീര ചരിത്ര സംവഭത്തെ ഒരു ഉന്നത നിലവാരത്തിൽ നിന്നുകൊണ്ട് മനസ്സിലാക്കാനോ സമീപിക്കാനോ ആയില്ല എന്നുള്ളതും ഒരു പൊതുവായുള്ള പോരായ്മയായി നിലനിൽക്കുന്നുണ്ട്.

സാമൂഹികമായി എന്തിന്‍റെയൊക്കെയോ അടിയിൽ നിന്നുകൊണ്ടാണ് ഇങ്ഗ്ളിഷ് ഭരണത്തെ വിലയിരുത്താൻ പലരും ഒരുമ്പിടുന്നത്.

തീസുസുകൾ എഴുതുന്ന പണ്ഡിതർക്ക് ഇന്നുള്ള ഇന്ത്യ അന്നില്ലായിരുന്നുവെന്നോ, ഇന്ന് കാണുന്ന കേരളം അന്നില്ലായിരുന്നുവെന്നോ അറിവ് ലഭിക്കാത്ത ഒരു ഭാവവും കാണുന്നുണ്ട്. ദക്ഷിണ മലബാറിലും ഉത്തര മലബാറിലും മൊത്തമായി 29 ഓളം വളരെ ചെറിയ രാജ്യങ്ങളോ അതുപോലുള്ള പ്രദേശങ്ങളോ ഉണ്ടായിരുന്നു. ഇവയെ എല്ലാം ചേർത്തെടുത്ത് മെഡ്രാസ് പ്രസിഡൻയിലെ ഒരു ഒറ്റ ജില്ലയാക്കുകയും അതിന് ശേഷം, അവിടങ്ങളിൽ ജനാധിപത്യമെന്ന ഭരണ സംവിധാനം നടപ്പാക്കിയതും ഇങ്ഗ്ളിഷ് ഭരണം ആണ്.

ഈ വിധമായുള്ള ഒരു അതി നൂതനമായി ചരിത്ര സംഭവം നടന്നപ്പോൾ, അവിടെ ജീവിച്ചിരുന്ന എല്ലാ ജന വംശങ്ങളിലും പലവിധ ഏറ്റക്കുറിച്ചലുകളും പൊളിച്ചെഴുത്തുകളും മറ്റും സംഭവിച്ചിരുന്നു. പല പാരമ്പര്യ ഉന്നത ജനക്കൂട്ടങ്ങളിൽ വൻ വെപ്രാളം തന്നെ സംഭവിച്ചിരുന്നു.

ഈ വെപ്രാളം ഇങ്ഗ്ളിഷുകാർ അവരുടെ വീടുകളിൽ കയറും എന്നും അവരുടെ സമ്പത്തും സ്ത്രീജനങ്ങളേയും കൈവശപ്പെടുത്തും എന്നതായിരുന്നില്ല. മറിച്ച്, പാരമ്പര്യമായി അവരേക്കാൾ കീഴിൽ നിലനിന്നിരുന്ന ജനക്കൂട്ടങ്ങൾ സാമൂഹികമായി വളരും എന്നും അവർ തങ്ങളുടെ സാമൂഹിക സ്ഥാനങ്ങളും സ്വത്തുക്കളും കൈവശപ്പെടുത്തുമെന്നും തങ്ങളെ വാക്കുകളിലെ മഹത് സ്ഥാനങ്ങളിൽനിന്നും അവർ കുടിയിറക്കും എന്ന വെപ്രാളം തന്നെയായിരുന്നു.

ഇവിടേയും മനസ്സിലാക്കേണ്ടത്, പല കീഴ്ജനങ്ങളും ഇസ്ലാമിലേക്ക് കയറയിരുന്നു എന്നത് ശരിയാണ് എങ്കിൽ കൂടി, പാരമ്പര്യമായി സാമൂഹിക മഹിമയിൽ ജീവിച്ചിരുന്ന ഇസ്ലാമിക കുടുംബങ്ങളും മലബാറുകളിൽ അന്ന് ഉണ്ടായിരുന്നു.

H.V. Connolly എന്ന ഇങ്ഗ്ളിഷുകാരനായ മലബാർ ജീല്ലാ കലക്ടർ യഥാർത്ഥത്തിൽ മാപ്പിളമാരോട് പൊതുവായും കീഴ്ജന മാപ്പിളമാരോടു പ്രത്യേകമായും അനുകമ്പയുള്ള വ്യക്തിയാണ് എന്ന ഒരു ആരോപണം തന്നെ ഇങ്ഗ്ളിഷ് ഭരണം മാപ്പിള സങ്കർഷങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച Mr. Strange എന്ന ന്യായാധിപൻ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ H.V. Connollyയെ ഏതാനും തെമ്മാടി വ്യക്തികൾ വെട്ടികൊലപ്പെടുത്തിയത് ഇസ്ലാമിക പ്രവർത്തനമായുള്ള ഒരു വൻ അഹ്ളാദകരമായ സംഭവം എന്ന രീതിയിൽ ആണ് തീസിസുകാർ എഴുതിക്കാണുന്നത്. ഈ വിധ വിഡ്ഢി പ്രവർത്തനത്തവുമായി ചെറിയ തോതിലെങ്കിലും മൗലിക ഇസ്ലാമിനെക്കുറിച്ച് വകതിരിവള്ള വ്യക്തികൾ ഇസ്ലാമിനെകൂട്ടിക്കലർത്താൻ ശ്രമിക്കും എന്ന് തോന്നുന്നില്ല.

ദക്ഷിണേഷ്യയിൽ അന്യാദൃശ്യമായ വ്യക്തിത്വ പ്രഭാവം ഉന്നത കുടുംബക്കാരായ ഇസ്ലാമിക വ്യക്തികളിൽ ഉണ്ട് എന്ന ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുടെ നിരീക്ഷണം തീസിസ് എഴുത്തുകളിൽ ഉണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടാവാൻ സാധ്യത കാണുന്നില്ല.

എന്തിനും ഏതിനും ബൃട്ടിഷ് ഭരണത്തെ അടിച്ചു തമർത്തു എന്ന രീതിയിൽ ആണ് തീസിസുകളിലെ ചരിത്ര എഴുത്തുകൾ കാണപ്പെട്ടത്.

ഇതൊന്നുമായിരുന്നില്ല വാസ്തവം. ഇന്നുള്ള ഇന്ത്യൻ അക്കാഡമിക്ക് ചരിത്രം വായിച്ചു പഠിച്ചതിന്‍റേയും തിരുവിതാകൂറിലും ബോംബെയിലും സൃഷ്ടിക്കപ്പെടുന്ന പൊട്ട ചരിത്ര സിനിമകൾ കണ്ടതിന്‍റെ സ്വാധീനവും ഈ വിധ തീസിസുകൾ എഴുതുന്ന വ്യക്തികളുടെ മാസനിക പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടാവാം എന്നു തോന്നുന്നു.

Image

ഈ മുകളിൽ എഴുതിയ മിക്ക കാര്യങ്ങളും നേരത്തെ ഈ എഴുത്തിൽ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. പോരാത്തതിന് കീഴ്ജന മാപ്പിളമാർക്ക് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാത്തിലെ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് പൗരന്മാരായ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് സമ്പർക്കം കിട്ടാനുള്ള യാതോരു പാതയും സമൂഹത്തിൽ നിലവിൽ ഉണ്ടായിരുന്നില്ല എന്ന ഒരു വേദനാജനകമായ മാനസികാവസ്ഥയും കീഴ്തജന മാപ്പിളമാരിൽ നിലനിന്നിരുന്നു എന്നതിന്‍റെ സൂചനയും കണ്ടതായി ഓർക്കുന്നു.

മലബാർ ജില്ലയിൽ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷുകാരനായ ഒരു ജില്ലാ കലക്ടർ. ഈ കലക്ടർക്ക് കീഴിൽ ഡെപ്യൂട്ടി കലക്ടറും ആ സ്ഥാനത്തിന് കീഴിൽ അനവധി താസിൽദാർമാരും. ഈ രണ്ട് സ്ഥാനങ്ങളിലും ഉള്ളത് പ്രാദേശിക വ്യക്തികൾ തന്നെ.

ഈ സ്ഥാനങ്ങളിൽ നല്ല ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യവും മറ്റ് വ്യക്തി പ്രഭാവങ്ങളും ഉള്ള ഉദ്യോഗസ്ഥരെ (Tellicherryയിൽ നിന്നുമുള്ള തീയരെ വരെ) ഒരു പൊതുപരിക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് നിയമിക്കാൻ ഇങ്ഗ്ളിഷ് കമ്പനിക്ക് പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടി വന്നിരുന്നു.

ഈ വിധമായുള്ള ഒരു Madras Presidency Public Service Commission ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചുതുടങ്ങുന്നതുവരെ മലബാറിലെ എല്ലാ ഇടത്തും ഭരണം നടത്തിയിരുന്നത് പ്രാദേശിക പാരമ്പര്യ അധികാരി കുടുംബക്കാർ തന്നെയാണ്.

ഈ കൂട്ടർ തനി കള്ളന്മാരും പിന്നിൽനിന്നും കുത്തുന്നവരും അഴിമതിക്കാരും യാതോരു വകതിരിവില്ലാത്തവരും ആയിരുന്നു എന്ന വാസ്തവം മലബാർ മാന്വലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ഇവർക്ക് ഇടയിൽ ഇങ്ഗ്ളിഷ് ഭരണം നിമയ ചട്ടങ്ങളും അവ നടപ്പിലാക്കാനുള്ള കോടതികളും സ്ഥാപിച്ചെടുത്തു. ഇവയിൽ ജഡ്ജ് മാരായി പ്രവർത്തിച്ചിരുന്നത് ഇങ്ഗ്ളിഷുകാരോ അതുമല്ലെങ്കിൽ മറ്റ് ബൃട്ടിഷുകാരോ ആയിരുന്നു എന്നാണ് തോന്നുന്നത്.

ഭൂസ്വത്ത് ഭൂജന്മിയുടെ കൈകളിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഈ വിധം തന്നെയാണ് അന്നും ഇന്നും ഇങ്ഗ്ളണ്ടിൽ ഉള്ളത്. അതുകൊണ്ട് അവിടെ യാതോരു പ്രശ്നവും കണ്ടിരുന്നില്ല.

എന്നാൽ ബൃട്ടിണിൽ തന്നെയുള്ള Irelandൽ ഈ വിധമായുള്ള ഒരു സാമൂഹിക അന്തരീക്ഷം പ്രശ്നം തന്നെയായിരുന്നു. അവിടെ ജന്മികൾ കൃഷിഭൂമി പാട്ടമായി നൽകുമെങ്കിലും, ആ ഭൂമി പാട്ടക്കാരനിൽ നിന്നും ഭൂജ്മി ഭൂമി തട്ടിയെടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ആ ഭൂജന്മികളെ land grabbers എന്നുവരെ നിർവ്വചിക്കപ്പെട്ടിരുന്നു. ഈ ദുരവസ്ഥയ്ക്കും ഐറിഷുകാർ ഇങ്ഗ്ളണ്ടിനെയാണ് അന്ന് പഴിച്ചിരുന്നത്. ഇന്നും ആരോപണത്തിൽ വ്യത്യാസം വന്നിട്ടില്ല.

എന്നാൽ സാമൂഹിക പിശക് മറ്റൊന്നായിരുന്നു. ഭൂജന്മകളുടെ സാന്നിദ്ധ്യം അല്ല പ്രശ്നം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇത്രയും കാര്യം എഴുതിയത് ഈ എഴുത്ത് വീണ്ടും എഴുതിത്തുടങ്ങാനുള്ള ഒരു warming up എന്ന രീതിയിൽ ആണ്. അടുത്ത എഴുത്തിൽ കീഴ്ജന മാപ്പിളമാർ മാത്രമല്ല, മറിച്ച് മറ്റ് കീഴ്ജനങ്ങളും മറ്റും നേരിട്ട ഒരു പ്രത്യേക സാമൂഹിക തടസ്സത്തെക്കുറിച്ച് പ്രതിപാദിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും അന്ന്



ഏതാണ്ട് 1836കൾ മുതൽ ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചില കൂട്ടരും ബ്രാഹ്മണ പക്ഷത്തിൽ പെട്ട ചിലരും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടൽ ഭാവം നിലനിന്നിരുന്നു എന്നു കാണുന്നുണ്ട്.

ഈ കാര്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മുൻപായി രണ്ടു പക്ഷത്തുള്ള ജനക്കൂട്ടങ്ങളേയും വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹിന്ദു, മുസ്ലിം എന്നീ പദങ്ങൾ കൊണ്ട് ഇന്ന് നിർവ്വചിക്കപ്പെടുന്ന വ്യക്തികളുമായി ഈ വിധ പദ പ്രയോഗങ്ങൾ കുഴഞ്ഞുപോയേക്കാം.

ഹിന്ദുക്കൾ എന്ന് പറയുന്ന മതക്കാർ ബ്രാഹ്മണരാണ്.

അവരുടെ പക്ഷത്ത് അന്ന് ഉണ്ടായിരുന്നത് അമ്പലവാസികളും നായർമാരും ആണ്. അവർക്ക് കീഴിൽ വരുന്ന ദക്ഷിണ മലബാറിലെ മക്കത്തായ തീയരും അവർക്കും കീഴിൽ വരുന്ന അനവധി കീഴ്ജനങ്ങളും ബ്രാഹ്മണ (ഹൈന്ദവ) പക്ഷക്കാരുടെ ആശ്രിതർ മാത്രമാണ്. ചെറുമർ, പോലുള്ളവർ യഥാർത്ഥത്തിൽ പൂർണ്ണമായും അടിമകളും അർദ്ധ മനുഷ്യരും തന്നെ, അന്ന്.

വ്യക്തമായും മനസ്സിലാക്കേണ്ടത് ഇന്ന് മലബാർ പ്രദേശത്ത് ഹൈന്ദവ മേൽവിലാസം പാറിക്കാണിക്കുന്നവരിൽ ഒരു വൻ ശതമാനം പേരും വടക്കേ മലബാറിലെ മരുമക്കത്തായ തീയരും ദക്ഷിണ മലബാറിലെ മക്കത്തായ തീയരും ആണ്. എന്നാൽ ഈ രണ്ട് കൂട്ടരോടും ആയിരുന്നില്ല, അന്ന് 1830കളിൽ മാപ്പിളമാർ ഏറ്റുമുട്ടിക്കൊണ്ടിരുന്നത്.

പൊതുവായി പറഞ്ഞാൽ, ബ്രാഹ്മണർ സസ്യബുക്കുകളും ആയുധ പ്രയോഗങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും ആയിരിക്കാം. എന്നാൽ അവർ സാമൂഹികമായി പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ മുകളിൽ നിന്നു കൊണ്ട് മറ്റ് ജനവംശങ്ങളെ അടിച്ചമർത്തിയവർ തന്നെ. അവരുടെ കാലാൾപടയായി നിന്നിരുന്നത് നായർ മേലാളന്മാരാണ്.

ബ്രാഹ്മണ ഹൈന്ദവതയിൽ കീഴ്ജനങ്ങൾ കയറി നിറഞ്ഞ ഈ കാലത്ത്, ഹൈന്ദവ മതം ഈ പുതിയ ഹൈന്ദവരുടെ മുഖഭാവമാണ് പ്രകടിപ്പിക്കുക.

ഇനി അന്നത്തെ മാപ്പിളമാരുടെ കാര്യം.

ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഇസ്ലാം മതവിശ്വാസികൾ ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്നു. അവരിൽ ഒരു വിഭാഗക്കാർ ഉന്നത കുടുംബക്കാർ തന്നെയായിരുന്നു. അറബി രക്തപാതയിൽ ഉറച്ചു നിന്നിരുന്ന പല ഇസ്ലാമിക കുടുംബക്കാരും വൻ വര്യേണ്യരായി നിലനിന്നിരുന്നു.

പോരാത്തതിന്, മൈസൂറുകാരുടെ ആക്രമണ സമയത്ത് ബ്രാഹ്മണ, അമ്പലവാസി, നായർ കുടുംബക്കാർ പലതും ഇസ്ലാമിലേക്ക് ചേർന്നിരുന്നു. അവരിൽ പലരും അവരുടെ വരേണ്യഭാവം തുടർന്നും നിലനിർത്തിയവർ തന്നെ.

ഇവർക്കും ഉപരിയായി, Cannanore പ്രദേശത്ത് യവന രക്തപാതയിൽ ഉള്ള ഇസ്ലാമിക കുടുബക്കാരും ഉണ്ടായിരുന്നു എന്നും തോന്നുന്നു. ഇവർ മിക്കവാറും അവരുടെ രക്തബന്ധ പാത വളരെ ശുദ്ധമായി നിലനിർത്തിരുന്നു എന്ന് തോന്നുന്നു.

ദക്ഷിണ മലബാറിൽ ബ്രാഹ്മണ പക്ഷത്തിനെ വൻ നീരസത്തോടുകൂടി വിക്ഷിച്ചിരുന്നത് യഥാർത്ഥത്തിൽ ഇവരാരും തന്നെയായിരുന്നില്ല. പോരാത്തതിന്, കുണ്ടോട്ടിയിലെ തങ്ങൾ കുടുംബക്കാരും അവരുടെ പക്ഷക്കാരും വ്യത്യസ്തരായി നിലനിന്നിരുന്നു എന്നും തോന്നുന്നു.

ദക്ഷിണ മലബാറിൽ ഇസ്ലാമിക മതത്തിന് ഒരു ഭീകരഭാവം ഉണ്ട് എന്ന് ബ്രാഹ്മണ പക്ഷക്കാർക്ക് തിരിച്ചറിവ് വന്നത് കീഴ്ഡന വംശങ്ങൾ കൂട്ടത്തോടെ ഇല്ലാമിലേക്ക് കയറിത്തുടങ്ങിയതോടുകൂടിയാണ്.

ഈ ഭീകര ഭാവം ഇസ്ലാം മതത്തിന്‍റേയും ആ ആദ്ധ്യാത്മികതയുടെ ആചാര്യ സ്ഥാനത്തുനിൽക്കുന്നുവെന്ന് മനസ്സിലാക്കപ്പെടുന്ന മുഹമ്മദിന്‍റേയും നൈസർഗ്ഗികമായുള്ള ഒരു മാസനിക സിദ്ധാന്തം ആണ് എന്നാണ് പൊതുവായി അന്നുള്ളതും ഇന്നുള്ളതുമായ ഹൈന്ദവ പക്ഷം ചത്രീകരികരിക്കുന്നത്.

എന്നാൽ ഈ കീഴ്ജന മാപ്പിളമാരിലെ വ്യക്തിപരമായുള്ളതും സാമൂഹികമായുള്ളതുമായ പക അവരുടെ സാമൂഹിക അവസ്ഥയുടെ ഒരു പ്രതിഫലനം മാത്രമാകാം.

കാരണം, ഈ ഒരു സാമൂഹിക ഏറ്റുമുട്ടൽ തുടങ്ങുന്നതുവരെ ബ്രാഹ്മണ പക്ഷക്കാരും ഇസ്ലാമിലെ ഉന്നത കുടുംബക്കാരും അറബി കച്ചവട സംഘങ്ങളും മറ്റും ഒത്തൊരുമായോടുകൂടിതന്നെയാണ് ജീവിച്ചത്. അവരിലെ പൊതുവായുള്ള ലക്ഷ്യം കീഴ്ജന വ്യക്തികളെ അവർ തളച്ചിടപ്പെട്ട സാമൂഹിക അവസ്ഥയിൽ നിന്നും ഉയരാൻ സമ്മതിക്കരുത് എന്നതുതന്നെയാവാം.

വ്യക്തികൾക്ക് അവർ ജനിച്ചനാൾ മുതൽ സമൂഹത്തിൽ നേരിട്ടു കാണുന്നതും കേൾക്കുന്നതും മറ്റുമായ കാര്യങ്ങൾക്ക് അപ്പുറം അറിവ് ലഭക്കാൻ സാധ്യത കുറവാണ്.

ദക്ഷിണ മലബാറിൽ ബ്രാഹ്രണ കുടുംബക്കാരായ ഭൂജന്മികൾ ഉണ്ടായിരുന്നു. അവരുടെ മേൽനോട്ടക്കാരായ നായർമാർ ഉണ്ടായിരുന്നു. ഭൂജന്മികൾ നായർമാർക്കും ചിലപ്പോൾ മക്കത്തായ തീയർ വ്യക്തികൾക്കും ഭൂമി പാട്ടത്തിന് നൽകുന്നു. ഈ പാട്ടക്കാർ അവരുടെ കൃഷിയിടത്തിൽ വേലചെയ്യാനായി അടിമവ്യക്തികളെ വിലക്കെടുക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുന്നു.

ഈ അടിമ വ്യക്തികളിൽ വിള്പവ ഭാവം ഇല്ല. അവരിൽ ഉള്ളത് യജമാന ഭക്തിയാണ്.

ഇങ്ഗ്ളിഷ് ഭരണകാലത്ത് കീഴ്ഡന വ്യക്തികളിൽ പലരും ഇസ്ലാമിലേക്ക് കയറി. അവർ ഭൂമി പാട്ടത്തിന് എടുത്തു തടുങ്ങി. അവരിൽ പലരും കച്ചവടം നടത്തിത്തുടങ്ങി. കാളവണ്ടികളുടേയും ചരക്കുതോണികളുടേയും ഉടമസ്ഥരായി.

ഇവരിൽ വ്യക്തിത്വ പരമായും മാനസികമായും വൻ മുന്നോറ്റം സംഭവിക്കുന്നു.

ഇത് ഏറ്റവും പ്രശ്നമാവുന്നത് നായർ മേലാളന്മാക്കാണ്. കാരണം, പ്രാദേശിക ഭാഷാകോഡുകൾക്ക് ഈ വിധമായുള്ള ഒരു പരിവർത്തനത്തെ ഉൾക്കൊള്ളാൻ ആവില്ല. തിരുവന്തപുരത്തെ ഓട്ടോ ഡ്രൈവർ പോലീസ് ശിപായിയെ നീ എന്ന് സമ്പോധന ചെയ്യുന്നതുപോലുള്ള ഒരു ഭാഷാ കോഡിങ്ങ് പ്രശ്നം ഉയർന്നുവരും.

നായർമാർക്ക് കീഴ്ജന മാപ്പിള വ്യക്തിയെ അവരുടെ അടിമ വ്യക്തിയായിത്തന്നെ കാണാനാണ് ആഗ്രഹം നിലനിൽക്കുക. നായർമാർ അവരുടെ അടിമകളെ പാരമ്പര്യമായി വെട്ടി നുറുക്കി നിയന്ത്രിച്ചവർ തന്നെയാണ്. അങ്ങിനെ ചെയ്യുമ്പോൾ, ആ അടിമ ജനത്തിന് അവരോട് വൻ ആദരവാണ് വളരുക. ഇന്നത്തെ ജനത്തിന് പോലീസുകരോടുള്ള ഭാവം തന്നെ.

ഈ നായർമാർ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഉദ്യോഗസ്ഥർ ആയാൽ, അവരെ കൃത്യമായി നിയന്ത്രിക്കാൻ ഏകനായ ജില്ലാ കലക്ടർക്ക് ആവില്ല. കാരണം, ഭരണത്തിൽ എല്ലാരും ഈ പ്രദേശത്തുള്ളവർ തന്നെ. അവരുടെ മാനസികവും സാമൂഹികവും ആയ ഭാവങ്ങളും ചിന്തകളും ഗൂഡാലോചനകളും ഭരണയന്ത്രത്തിൽ ഒരു പാടമാതിരി പടർന്നുകിടക്കും.

രണ്ടു പക്ഷത്തുള്ള വ്യക്തികളേയും കുറ്റം പറയാൻ ആവില്ല. അവരിൽ എല്ലാവർക്കും പല തരം വേവലാതികൾ ഉണ്ട്. ഈ വേവലാതികൾ സൃഷ്ടിക്കുന്ന പ്രാദേശിക കാട്ടള ഭാഷ അദൃശ്യമായി നിന്നുകൊണ്ട് വൻ സൗന്ദര്യമുള്ള പാട്ടുകളും ആഘോഷതിമിർപ്പുകളും നടത്തിപ്പുചെയ്യുന്നു.

സാമൂഹിക നേതൃത്വം എന്നത് അത്യന്താപേക്ഷിതമായ ഒരു വ്യക്തിത്വ ഘടകം ആണ് എന്ന് വരേണ്യവ്യക്തികൾക്ക് ഈ ഭാഷ നിത്യവും അറിവും താക്കീതും നൽകുന്നു. അവരുടെ സാമൂഹിക ഉന്നതങ്ങളിൽ പടവെട്ടി നിൽക്കണമെന്ന് മനസ്സിൽ നിശബ്ദമായി മന്ത്രിച്ചു കൊടുക്കുന്നു.

കുറ്റം മുഴുവൻ ആങ്ങ് അകലെ ഉന്നതങ്ങളിൽ നിന്നുകൊണ്ട് സാമൂഹിക പരിവർത്തനത്തിനായി പദ്ധതിയിടുന്ന ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്തുക എന്നത് ഒരു വളരെ പ്രായോഗികമായ കാര്യമാണ്. കാരണം, ഇങ്ഗ്ളിഷ് പക്ഷത്തിനെ ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പ്രാപ്തരായവരോ താൽപ്പര്യമുള്ളവരോ സമൂഹത്തിൽ ഉണ്ടായിരിന്നിരിക്കില്ല.

ഈ മുകളിൽ എഴുതിയ മിക്ക കാര്യങ്ങളും നേരത്തെ ഈ എഴുത്തിൽ എഴുതിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

ഇന്ത്യൻ ഔപചാരിക ചരിത്രകാരന്മാരും തീസിസ് എഴുത്തുകാരും ഇവയിൽ പലതിനും അർഹമായ പരിഗണനൽകാതെ, 1830കളിൽ മാപ്പിള വ്യക്തികൾ നടത്തിയ ആക്രമങ്ങളെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി വിവരിച്ചുകൊണ്ട് വായനക്കാരേയും ചരിത്രം പഠിക്കാൻ വരുന്നവരേയും വിഡ്ഢികൾ ആക്കുന്ന ഒരു പരിപാടി കാണുന്നുണ്ട് എന്നാണ് തോന്നുന്നത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ ആയാൽ



ഇസ്ലാം കാഫിർമാരെ ശത്രുക്കളായി കാണുന്നുണ്ട് എന്ന് പറഞ്ഞ് കേൾക്കുന്നു. പണ്ട് കാലങ്ങളിൽ ശത്രുവിനെ കൊന്നുകളയണം എന്ന പൊതുവായുള്ള ഒരു പരിജ്ഞാനം ജനങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. ഈ വിധം ഖുർആനിൽ ഒരു കാഫിർ വിരോധം രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ അത് ഏത് എന്ത് contextൽ (പശ്ചാത്തലത്തിൽ, സാഹചര്യത്തിൽ) ആണ് പറഞ്ഞിരിക്കുക എന്ന് ഈ എഴുത്തുകാരന് അറിയില്ല.

പണ്ട് കാലങ്ങളിൽ ഈ വിധമായുള്ള പല കാര്യങ്ങളും പല സമൂഹങ്ങളിലും വളരെ വ്യക്തമായിത്തന്നെ ഉണ്ടായിരുന്നു എന്നു കാണപ്പെടുന്നു.

ഉദാഹരണത്തിന്, അന്യരാജ്യക്കാരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ഒരു രാജാവിന്‍റെ ധർമ്മമാണ് എന്ന് ശാസ്ത്രത്തിൽ പറയുന്നുണ്ട് എന്ന കാര്യം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് മലബാറിൽ നിന്നും വിവരം ലഭിച്ചിരുന്നു.
Quote from Malabar Manual:

The Sastra says the peculiar duty of a king is conquest.


ഇങ്ഗ്ളിഷ് കമ്പനി ഇവിടെ science പഠിപ്പിച്ചു തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ ഈ നാട്ടിൽ ശാസ്ത്രം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവായി വേണമെങ്കിൽ ഈ വാചകം ഉദ്ദരിക്കാം.

ബൈബ്ൾ പഴയ നിയമത്തിൽ പലവിധ ആക്രമണ ഉദ്ദേശങ്ങളും ഉണ്ട് എന്നാണ് വായിച്ചതായി ഓർമ്മ. ഈ പഴയ നിയമം (Old Testament) എന്ന വിശുദ്ധ ഗ്രന്ഥത്തിന്‍റെ സാരം ഇസ്ലാം മതക്കാർക്കും ബാദകമാണ് എന്നതും ഇസ്ലാമിന് ആക്രമണ സ്വഭാവം ഉണ്ട് എന്ന ചിന്തക്ക് ഊക്ക് കൂട്ടാം.

എന്നാൽ ക്രിസ്ത്യാനികളിലും കാഫിർ എന്ന പദത്തിനോട് സാമ്യമുള്ള ഒരു പദപ്രയോഗം കാണുന്നുണ്ട്. അത് Heritic എന്ന വാക്കാണ്. യൂറോപ്പിലെ രാജ്യക്കാർ (Spain ഉൾപ്പെടും എന്ന് തോന്നുന്നു) ഈ വിധ Heritic വ്യക്തികളെ കഠിനമായ രീതികളിൽ കൊന്നുകളയുമായിരുന്നു. ക്രിസ്ത്യൻ മതത്തിന്‍റെ മനുഷ്യസ്നേഹ സങ്കൽപ്പങ്ങളോട് യോജിക്കാത്ത കാര്യമാണ് ഇത്.

ബ്രാഹ്മണ മതത്തിലെ ഭഗവത് ഗീതയിൽ യുദ്ധരംഗത്തിന്‍റെ ഉള്ളിൽ നിന്നുകൊണ്ട് അർജ്ജുനോട്, ശത്രു പക്ഷത്ത് കാണപ്പെടുന്ന തന്‍റെ ബന്ധുജനങ്ങളേയും ഗുരുക്കന്മാരേയും തന്‍റെ ആയുധബലം ഉപയോഗിച്ചുകൊണ്ട് കൊല്ലേണ്ടുന്നതിന്‍റെ ധാർമ്മിക അടിത്തറയാണ് വളരെ ദീർഘ നേരം ഉപദേശിക്കുന്നത് എന്നു തോന്നുന്നു.

ഈ സാരോപദേശത്തെ ആ യുദ്ധ രംഗത്തിൽ നിന്നും പുറത്തെടുത്തുകൊണ്ട് നോക്കുകയാണ് എങ്കിൽ, ഈ ഫ്യൂഡൽ ഭാഷാ പ്രദേശത്ത് വ്യക്തികൾ ഏത് രീതിയിലാണ് ജീവിതത്തിൽ പ്രവർത്തിക്കേണ്ടത് എന്ന ഉപേദശം ആയിരിക്കാം അത് എന്ന് മനസ്സിലാക്കാനായേക്കാം. ഭഗവത് ഗീത വായിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ വ്യക്തമായി യാതൊന്നു പറയാൻ ആവില്ല.

ഈ വിധമായുള്ള ഉപദേശങ്ങൾ ഏത് തരം ജനത്തിന്‍റെ കൈകളിൽ ആണ് ലഭിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കാം അവയെ സ്വന്തം ജീവതത്തിൽ പ്രയോഗിക്കണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിയും സമൂഹവും എടുക്കുക.

സമൂഹത്തിലെ വ്യക്തികളെ സ്വന്തം ആജ്ഞാനുവർത്തികളായി അണിനിരത്താൻ പലരും പല മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

അതിൽ ഒന്ന് കമ്മ്യൂണിസം എന്ന പ്രത്യയ ശാസ്ത്രമാണ്. എല്ലാരേയും ഒരേ നിലവാരത്തിൽ സാമൂഹികമായി എത്തിക്കുക എന്ന സങ്കൽപ്പം വളരെ സുഖം നൽകുന്ന ഒരു ആദ്ധ്യാത്മിക ഭാവം തന്നെയാണ്. ഈ ആദ്ധ്യാത്മികതയിൽ വിശ്വാസം ഏൽപ്പിക്കുന്നവർക്ക് മറ്റൊരു ആദ്ധ്യാത്മികതയും വേണ്ടാ എന്ന വാദം തന്നെയുണ്ട്.

ഈ ആദ്ധ്യാത്മിക ചിന്ത ഒരു വശത്ത് നൽക്കുന്നു. വാസ്തവം മറ്റൊരുവശത്താണ്. ഈ വിശ്വാസികൾക്ക് ഇടയിൽ ഉള്ള വാക്കുകളിലെ കഠിനമായ ഉച്ചനീചത്വം പോലും ഇവർക്ക് മാച്ചുകളയാൻ ആവുന്നില്ല. പിന്നെയല്ലെ സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇവർക്ക് മാച്ചുകളയാണ് ആവുക!

സ്വന്തം ആക്രമിച്ചു പിടിച്ചടക്കൽ പദ്ധതിയിൽ ആളുകളെ അണിനിരത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. മറാഠി നേതാവായ ശിവാജി ഹൈന്ദവ ആശയങ്ങൾ വിജയകരമായി ഉപയോഗിച്ചിരുന്നു ഇതിനായി. എന്നാൽ ഈ വിധ പദ്ധതികളിൽ സ്വന്തം നാട്ടിലെ അടിമ ജനത്തിനെ മോചിപ്പിക്കാനൊന്നും ശിവാജി ശ്രമിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല.

മുഗൾ രാജാക്കന്മാരും മറ്റ് ഇസ്ലാമിക രാജാക്കളും നേതാക്കളും ദക്ഷിണേഷ്യയിൽ ഒരു പരുധിക്കപ്പുറം ഇസ്ലാമിക മതം വികാരം സ്വന്തം ആക്രമണ ഉദ്ദേശങ്ങളിൽ ഉപയോഗിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്. കാരണം, അവർക്ക് അണിനിരത്തേണ്ട ജനങ്ങളിൽ മിക്കവരും ഇസ്ലാം മതക്കാരായിരുന്നില്ല.

എന്നാൽ ആളുകളെ അണിനിരത്തിയെടുക്കാൻ ഏറ്റവും പ്രാപ്തമായ ആദ്ധ്യാത്മിക പ്രസ്ഥാനം ഇസ്ലാം തന്നെയായിരിക്കാം. കാരണം, വ്യക്തി ജനിച്ചുതുടങ്ങിയ നാൾ മുതൽ ഏതാണ്ട് ഒരു പട്ടാളച്ചിട്ടയിൽ നിത്യജീവിതത്തിൽ പലതും പാലിച്ചും ചെയ്തും ആണ് വളർന്നുവരുന്നത്. ഈ വ്യക്തിയേയും വ്യക്തികളേയും അവരുടെ നേതൃത്വനിരയിൽ നിന്നുകൊണ്ട് അണിനിരത്താൻ പറ്റിയാൽ നേതാവ് വൻ നേതാവായി മാറും. ഭാഷ ഫ്യൂഡൽ ഭാഷയും കൂടിയാണെങ്കിൽ ആള് ഏതാണ്ട് ഒരു പട്ടാള കമാണ്ടർ തന്നെ.

എന്നിരുന്നാലും പൊതുശത്രുവിനെ മുന്നിൽ കാട്ടിക്കൊടുക്കാൻ ആയാൽ മാത്രമേ പലപ്പോഴും ആളുകൾ അണിയായി അണിനിരക്കുള്ളു.

ഇവിടെ ഇത്രയും കാര്യം പറഞ്ഞുവന്നത് ദക്ഷിണ മലബാറിൽ മാപ്പിളമാർ കാഫിർമാരെ കൊല്ലുന്നത് ഒരു ദിവ്യമായുള്ള കർത്തവ്യമായി കരുതിയിരിക്കാം എന്ന ചിന്താഗതി കാണുന്നതു കൊണ്ടാണ്. ഈ ദക്ഷിണ മലബാറിലെ സാമൂഹിക ഭാവം വളർന്നുവരുന്നതിന് മുൻപ് മലബാറുകളിൽ ജീവിച്ചിരുന്ന ഉന്നത കുടുംബക്കാരായ ഇസ്ലാം വ്യക്തികളിൽ ഈവിധമായുള്ള ഒരു കാഫിർമാരെ തട്ടിക്കളയണം എന്ന ഒരു ഭാവം ഉണ്ടായിരുന്നതായി കാണുന്നില്ല.

അതേ സമയം അന്നും കീഴ്ജന വ്യക്തികളായ മുസ്ലിം വ്യക്തികളെ തെല്ലൊരു അറപ്പോടുകൂടിയാണ് ബ്രാഹ്മണ പക്ഷം വീക്ഷിച്ചിരുന്നത്.

ഈ അറപ്പോടുകൂടിയുള്ള വീക്ഷണം ബ്രാഹ്മണ പക്ഷത്തുള്ളർ അവരുടെ പ്രദേശത്തുള്ള മറ്റ് കീഴ്ജനങ്ങളോടും കാണിച്ചിരുന്നു എന്നതും വാസ്തവം. എന്നാൽ ഇസ്ലാമികരായ കീഴ്ജനങ്ങൾ സ്വന്തം ആജ്ഞാനുവൃത്തികളായി വരാത്തവർ ആയത് ഒരു കഠിനമായ പ്രശ്നം തന്നെയയിരുന്നിരിക്കാം.

ഇവിടെ മറ്റൊരുകാര്യം കൂടി പറയാൻ ഉണ്ട്. Malabar Manualൽ കാണുന്ന ഒരു കാര്യമാണ്:

it may be safely concluded that, after the retirement of the Chinese, the power and influence of the Muhammadans were on the increase, and indeed there exists a tradition that in 1489 or 1490 a rich Muhammadan came to Malabar, ingratiated, himself with the Zamorin, and obtained leave to build additional Muhammadan mosques. The country would no doubt have soon been converted to Islam either by force or by conviction, but the nations of Europe were in the meantime busy endeavouring to find a direct road to the pepper country of the East.


ആശയം : ചൈനീസ് കച്ചവടക്കാർ പിൻവാങ്ങിയതോടുകൂടി Calicut രാജ്യത്തിൽ മുഹമ്മദീയരുടെ ബലവും സ്വാധീനവും വളർന്നുവന്നു. ഏതാണ്ട് 1490ൽ സമ്പന്നനായ ഒരു മുഹമ്മദീയൻ മലബാറിൽ വന്നു, സാമൂതിരിയെ പലരീതിയിൽ സ്വാധീനിച്ചു പാട്ടിലാക്കി, Calicut രാജ്യത്തിൽ കുറേ മുഹമ്മദീയ പള്ളികൾ കെട്ടാനുള്ള അനുവാദം വാങ്ങിച്ചു.

കായിക ബലം ഉപയോഗിച്ചോ, അതുമല്ലെങ്കിൽ വിശ്വാസം വളർത്തിയോ, ഈ രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യം ആക്കുമായിരുന്നു എന്ന കാര്യത്തിൽ യാതോരു സംശയവും ഇല്ല. എന്നാൽ ആ കാലത്ത് കുരുമുളകിന്‍റെ നാട്ടിലേക്ക് ഒരു നേരിട്ടുള്ള പാത കണ്ടെത്താൻ യൂറോപ്പിലെ കച്ചവടക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

END

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. സമൂഹത്തിൽ സ്ഫോടനാത്മകമായ സാമൂഹിക യന്ത്രകാരകപ്രവർത്തനം


ഒരു പ്രദേശത്ത് കുറേ ചെറുകിട തൊഴിലുകാർ. അവർ ധനവാന്മാരായ പലരുടേയും വീടുകളിൽ വീട്ടുവേല ചെയ്യുന്നു. അവർക്ക് വളരെ തുച്ഛമായ വേതനമാണ് ലഭിക്കുക. അവരെ ആ വീടുകളിൽ ഒരു അഴുക്കുപോലെയാണ് വീട്ടുകാർ കാണുക. കസേരയിൽ ഇരിക്കാൻ പറ്റില്ല. ഭക്ഷണം നിലത്തിരുന്നാണ് കഴിക്കേണ്ടത്.

വീട്ടുകാർ അവരുടെ പഴയ പഴകിയ വസ്ത്രങ്ങൾ ഈ തൊഴിലുകാർക്ക് നൽകും. തൊഴിലുകാരനും ഭാര്യയും കുട്ടികളും ഇവ ധരിക്കും. ഇവർക്ക് അവരുടെ യജമാനന്മാരോട് വൻ മതിപ്പും ഭക്തിയും നിലനിൽക്കും.

അവരിൽ ഒരു ആൾക്ക് ഒരു പുതിയ വീട്ടിൽ തൊഴിൽ ലഭിക്കുന്നു. ആ വീട്ടിൽനിന്നും നല്ല വേതനം ലഭിക്കും. ആ വീട്ടുകാർ ഈ വ്യക്തിക്ക് കൂടുതൽ മെച്ചപ്പെട്ട പരിഗണന നൽകും. ഇരിക്കാൻ കസേര നൽകും. പുതിയ വസ്ത്രങ്ങൾ നൽകും. അയാളുടെ കുട്ടികൾക്ക് സാമൂഹികമായി വളരാനുള്ള സാഹചര്യം ഒരുക്കും. എന്നാൽ ആ ആൾ ആ വിട്ടുകാരുടെ വേലക്കാരൻ മാത്രമാണ്. ഈ ഒരു കാര്യം വളരെ വ്യക്തമായി നിലനിൽക്കും.

ഓരോ വർഷം ചെല്ലുന്തോറും ഈ ആളും അയാളുടെ കുട്ടികളും കുടുബവും സാമൂഹികമായി ഉന്നതങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കും.

ഈ ഒരു സംഭവ വികാസം ഈ ആളുടെ കൂടെയുള്ള മറ്റ് ആളുകളിൽ വൻ ആഹ്ളാദം ആണോ വരുത്തുക?

കണ്ടില്ലേ നമ്മളിൽ ഒരാൾ സാമൂഹികമായി വളരുന്നത്! എന്ന് പറഞ്ഞുകൊണ്ട് അവർ ആഹ്ളാദിക്കുമോ?

ആ നാട്ടിലെ മറ്റ് ധനവാന്മാരുടെ കുടുംബക്കാരും വെപ്രാളപ്പെടില്ലെ?

യഥാർത്ഥത്തിൽ ആ പണിക്കാരുടെ കൊച്ചു സമൂഹത്തിൽ ഒരു സ്ഫോടനാത്മകമായ മാറ്റം ആണ് സംഭവിക്കുക. ആ വ്യക്തിയും അയാളുടെ ഭാര്യയും കുട്ടികളും മെച്ചപ്പെട്ട ഉടുപ്പും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ചുതുടങ്ങും എന്നതിലല്ല പ്രശ്നം. മറിച്ച്, ആ ആൾക്ക് സാമൂഹികമായി മെച്ചപ്പെട്ട വാക്ക് സ്വാതന്ത്ര്യം ലഭിച്ചുതുടങ്ങും എന്നതാണ് കഠിനമായ പ്രശ്നം. അയാൾ തൊഴിൽ സ്ഥലത്ത് ഇരിക്കുന്നത് ഭൗതികമായി തൊഴിൽ മേധാവികളുടെ ഉയരങ്ങൾക്ക് അടുത്ത് തന്നെ.

മറ്റ് പണിക്കാരുടെ കുടുംബക്കാർ ഈ ആളേയും അയാളുടെ ഭാര്യയേയും പരാമർശിക്കുമ്പോഴും സംബോധന ചെയ്യുമ്പോഴും വാക്ക് കോഡുകളിൽ ചെറുതും വലുതുമായ മാറ്റങ്ങൾ അറിയാതെ തന്നെ വന്നുതുടങ്ങും.

ഈ ആളും അയാളുടെ ഭാര്യയും കുട്ടികളും മറ്റ് വേലക്കാരേയും അവരുടെ ബന്ധുജനങ്ങളേയും പരാമർശിക്കുമ്പോഴും വാക്കുകളിൽ ഒരു തരംതാഴ്ത്തൽ അനിവര്യമായി മാറും. ഭാഷ ഫ്യൂഡൽ ഭാഷയാണ് എന്ന് ഓർക്കുക.

ആ തലമുറ വളർന്നുവരുമ്പോൾ, ഈ ആളുടെ കുട്ടികൾ മെച്ചപ്പെട്ട തൊഴിലുകളിലേക്ക് നീങ്ങും. പോരാത്തതിന് ചിലപ്പോൾ വ്യാപാരങ്ങളും വ്യവസായങ്ങളും ആരംഭിച്ചേക്കാം. അവർ ഉന്നത കുടുബങ്ങളുമായി വൈവാഹിക ബന്ധത്തിൽ വരെ ചെന്നു ചേരാം.

ആ പണിക്കാരുടെ സമൂഹത്തിൽ ഒരു വിള്ളലും വലിച്ചുകീറലും അറിയാതെ തന്നെ വന്നുകയറും. മറ്റ് പണിക്കാരും അവരുടെ വീട്ടുകാരും മാനസികമായി വിങ്ങിപ്പൊട്ടും. അവർക്ക് വാക്ക് കോഡുകളിൽ ആ ആളുടെ വീട്ടുകാരിൽ നിന്നും അകൽച്ചയും അധഃപ്പധനവും അനുഭവപ്പെടും.

കാര്യമായ വിവരമോ വകതിരിവോ വിവേകമോ ഇല്ലാതെ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ social engineering നടത്തി സാമൂഹിക പരിവർത്തനത്തിന് ഒരുമ്പിടുന്ന പലരും ഈ വിധമായുള്ള ദോഷങ്ങൾ വരുത്തിത്തീർക്കുന്നത് കണ്ടിട്ടുണ്ട്.

ഇന്നുള്ള പലവിധമായുള്ള ജാതീയമായ സംവരങ്ങളും ഈ വിധമായുള്ള പദ്ധതികൾ ആണ് എന്നു തോന്നുന്നു.

ഇവിടെ ഇത്രയും പറഞ്ഞത് ദക്ഷിണ മലബാറിൽ ഇസ്ലാം സാമൂഹികമായി വരുത്തിയ മാറ്റങ്ങളുടെ ഒരു പ്രത്യാഘാതത്തിലേക്ക് വിരൽ ചൂണ്ടാനാണ്.

സമൂഹത്തിൽ വളരെ കീഴ്ജനമായി നിർവ്വചിച്ച് തളച്ചിടപ്പെട്ടവരിൽ ഒരു ചെറിയ ശതമാനം ആളുകളെ പിടിച്ചങ്ങ് സാമൂഹികമായി വളർത്തുകയാണ് ചെയ്തത്. ഇത് അവരുടെ കൂടെയുണ്ടായിരുന്നവരിൽ ആനന്ദമല്ല വരുത്തുക. മറിച്ച് വെപ്രാളമാണ് ഉണ്ടാക്കുക.

ചെറുമരെ പോലുള്ളവരും അതുപോലുള്ള പല ജനവംശങ്ങളും ഭൂജന്മികളുടെ കൃഷിയിടങ്ങളിൽ വെറും കന്നുകാലികളെപ്പോലെ ജീവിതകാലമത്രയും തളച്ചിടപ്പെട്ടവർ ആണ്. അവരുടെ ലോകവിവരം തന്നെ അവർ പണിയെടുക്കുന്ന കൃഷിയിടങ്ങളിൽ ഒതുങ്ങിനിൽക്കും. യാതോരു ശുചിത്വ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ ജീവിക്കുക.

ഇവരിൽപ്പെട്ടവരിലും പലരും ഇസ്ലാമിലേക്ക് മാറി. സാധാരണ ഗതിയിൽ ഇത് സംഭാവ്യമായ ഒരുകാര്യമല്ല. സാമൂഹിക ചട്ടങ്ങൾ അനുവദിക്കില്ല. നായർമാർ ഈ വിധം കയറുപൊട്ടിച്ചു രക്ഷപ്പെടുന്ന കീഴ്ജനത്തിനെ, ഇന്ന് വല്ല എരുമയോ മറ്റോ കയറു പൊട്ടിച്ച് ഓടി രക്ഷപ്പെടുന്നതുപോലയെ കാണുള്ളു. പിടിച്ചുകൊണ്ടുവന്ന് അറത്തുകളയും.

എന്നാൽ ഭരണം മാറി. വ്യക്തമായ നിയമങ്ങൾ വന്നു. കോടതികൾ വന്നു. പോലീസ് സംവിധാനം വന്നു. നായർമാർക്ക് അവരുടെ പാരമ്പര്യ അധികാരം നഷ്ടപ്പെട്ടു. ജില്ലാ കലക്ടർ ഇങ്ഗ്ളിഷ് കമ്പനിയുടെ ബൃട്ടിഷ് പൗരനായ ഒരു ഏകനായ വ്യക്തിയാണ് എങ്കിലും നിയമ സംവിധാനം നടക്കുന്നത് വ്യക്തമായ പാതയിലൂടെ മാത്രം.

ഇന്ന് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരികയും പുതിയ നിയമ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്താൽ, ഇന്നുള്ള പോലീസുകാർക്ക് ആളെ പിടിച്ചുകൊണ്ടുപോകാനും അടിക്കാനും ചവിട്ടാനും ആവില്ല എന്നു പറഞ്ഞതുപൊലെയായി കാര്യങ്ങൾ.

ഓരോ കൊച്ച് ഇടങ്ങളിൽ ഇസ്ലാമിക പള്ളികളും മദ്രസകളും മറ്റും സ്ഥാപിതമാകുമ്പോൾ, ആ സമൂഹത്തിന്‍റെ ആശയവിനിമയത്തിൽ വൻ വിള്ളലുകളും സ്ഫോടന ദ്രവ്യങ്ങളും നിറഞ്ഞുതുടങ്ങും.

ഭൂജന്മികളോട് കൂറും വാത്സല്യവും നിലനിർത്തി ജീവിക്കുന്ന കീഴ്ജനത്തിനും, അവരെ അരോചകഭാവത്തിൽ വീക്ഷിച്ചിരുന്ന മക്കത്തായ തീയർ ജനത്തിനും, നാട്ടിൽ നിയമ പാലനം കാലകാലങ്ങളായി നടത്തിപ്പോന്ന നായർമാർക്കും, ബ്രാഹ്മണ ക്ഷേത്രങ്ങളിൽ തൊഴിൽ ചെയ്തിരുന്ന അമ്പലവാസികൾക്കും പോരാത്തതിന്, പല തട്ടുകളായി നിലനിന്നിരുന്ന ബ്രാഹ്മണ ഭൂജന്മികുടുംബക്കാർക്കും ഈ പുതിയ ഇസ്ലാമിക പരിവേഷത്തെ ഏതുവിധത്തിൽ ഭാഷാകോഡുകളിൽ കൈകാര്യം ചെയ്യണം എന്ന് അറിയാതെ വരും.

കാരണം വരേണ്യ കുടുംബക്കാരായ ഇസ്ലാമിക കുടുംബക്കാരല്ല ഈ പുതിയ കൂട്ടർ.

ഈ ഇസ്ലാമിക കൂട്ടർ ഓരോ തലമുറ ചെല്ലൂമ്പോഴും സാമൂഹികമായും സാമ്പത്തികമായും രക്തബന്ധ പാതപരമായും ഗുണമേന്മയിൽ വൻ മാറ്റങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കും. പോരാത്തതിന്, അവരുടെ പള്ളികളിൽ നിന്നും നിത്യവും വരുന്ന ബാങ്ക് വിളിയും വെള്ളിയാഴ്ചകളിലെ കൂട്ടപ്രാർത്ഥനയും മറ്റും ഒരു നിത്യ ദുഃസ്വപ്നമായി നിലനിൽക്കും.

ഇന്ത്യൻ പട്ടാളത്തിൽ ചില ശിപായി പട്ടാളക്കാർ കൂട്ടം ചേർന്ന് അവരുടെ ഓഫിസർമാർക്ക് കാര്യമായ അടിയാളത്തം പ്രകടിപ്പിക്കാതെ ബാരക്കുകളിൽ ജീവിച്ചു തുടങ്ങിയാലുള്ളതു പോലെ. അതിന് മുൻപ് വരെ അവരെ ഓരോരുത്തരേയും വ്യത്യസ്തമായി നിലനിർത്തി എവിടേക്കും മാറ്റാനും തളച്ചിടാനും ഓഫിസർമാർക്ക് ആകുമായിരുന്നു. ആ അധികാരം പോയാലത്തെ അവസ്ഥ ഒന്ന് ആലോചിക്കുക.

നീ എന്ന് സംബോധന ചെയ്താൽ അവർ തിരിച്ചും നീ എന്നാണ് സംബോധന ചെയ്യുക. ആ ധിക്കാരികളുടെ കൈകളിലും തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ട് താനും. പോരാത്തതിന് അവർക്ക് വൻ രാഷ്ട്രീയവും സാമൂഹികവും ആയ ബന്ധങ്ങളും ഉണ്ട്. എന്താ ചെയ്യുക?


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. പരസ്പരവിരുദ്ധങ്ങളായ വിവരത്തുണ്ടുകളിൽ നിന്നും മനസ്സിലാക്കാവുന്നത്




ദക്ഷിണ മലബാറിൽ കീഴ്ജനങ്ങളിൽ പലരും ഇസ്ലാമിലേക്ക് ചേർന്ന് സാമൂഹികമായും വ്യക്തിത്വപരമായും വൻ വളർച്ചകളിലേക്ക് നീങ്ങിയിരുന്നു.

ഈ വിധമായുള്ള ഒരു മാറ്റത്തിന് രാഷ്ട്രീയമായ അന്തരീക്ഷം നിലനിർത്തിയത് മലബാറിലെ ഇങ്ഗ്ളിഷ് ഭരണമായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മുഖമുദ്രയായ ഇങ്ഗ്ളിഷ് ഭാഷയും അതിലൂടെ തന്നെ സമൂഹത്തിൽ കയറിവരേണ്ടിയിരുന്ന ആശയവിനിമയത്തിലെ സാമൂഹിക സമത്വവും ദക്ഷിണ മലബാറിൽ പടർന്നിരുന്നു എന്നു തോന്നുന്നില്ല.

ഒരു Sayyid Abdulla Koya Thangalളെക്കുറിച്ച് എഴുതിക്കാണുന്നുണ്ട്. ഈ തങ്ങൾ Sayid Fazal തങ്ങളുടെ പിന്തുടർച്ചക്കാരുനും അനന്തരവനും ആയിരുന്നു പോലും. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പിന്തുണയോടുകൂടി സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കണം എന്ന് ഇദ്ദേഹം ഉദ്ബോധിപ്പിച്ചുപോലും.

ഈ വിധമായുള്ള ഒരു വിവരത്തിന് ഒരു പ്രത്യേകമായുള്ള പ്രസക്തിയുണ്ട്.

Sayid Fazal തങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിനോട് യാതോരു വെറുപ്പും വ്യക്തിപരമായി നിലനിർത്തിയിരുന്നില്ല എന്ന് മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Connollyക്ക് അഭിപ്രായം ഉണ്ടായിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിയതിന് ബലം നൽകുന്നതാണ് ഈ വിവരം.

അതേ പോലെതന്നെ വെളിയൻകോടുള്ള Sayyid Sanah-uUa-Makti Tangal എന്ന വ്യക്തിയെക്കുറിച്ചും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ ചെയ്തികളിൽ ഒന്ന് ക്രിസ്തീയ മതത്തിലെ പാളിച്ചകളെയും അബദ്ധവിശ്വാസങ്ങളേയും പൊളിച്ചുകാണിക്കുക എന്നതായിരുന്നു പോലും.

എന്നാൽ ഈ വിധവും ഒരു വാക്യം കാണുന്നു. QUOTE: He criticised the then prevaling reluctance to learn Malayalama and English. END OF QUOTE.

ഈ വാക്യത്തിൽ മലയാളം പഠിക്കാൻ മാപ്പിളമാർക്ക് വൈമനസ്യം എന്നത് എന്താണ് എന്ന് വ്യക്തമല്ല. അതേ സമയം മലയാളവും ഇങ്ഗ്ളിഷും യഥാർത്ഥത്തിൽ നേരെ എതിർ ഗുണങ്ങൾ ഉള്ള ഭാഷകൾ ആണ്.

ഈ തങ്ങൾ ഇങ്ഗ്ളിഷ് ഭാഷയെ നരക ഭാഷ എന്നും വിശേഷിപ്പിക്കാറുണ്ടായിരുന്നു പോലും. പിന്നെ എന്തിനാണ് ഇങ്ഗ്ളിഷ് ഭാഷ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ആളുകൾ നരകത്തിൽ എത്തുമ്പോൾ അവിടെ വച്ച് ആ ഭാഷ ഉപകാരപ്പെടും എന്നും പറഞ്ഞുപോലും.

ആളുകളെക്കുറിച്ച് ഇദ്ദേഹത്തിന് ഉള്ള മതിപ്പാണോ ഈ ഉത്തരത്തിൽ കാണുന്നത് എന്ന് ചിന്തിക്കാൻ ആവമോ എന്ന് അറിയില്ല.

സാമൂഹിക സമത്വത്തിന്‍റെ വെളിച്ചത്തിൽ വച്ച് പരിശോധിക്കുമ്പോൾ മലയാളം ആണ് നരക ഭാഷ എന്നതാണ് വാസ്തവം.

ഇദ്ദേഹത്തിന് ഇങ്ഗ്ളിഷ് ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരുന്നു. മാത്രവുമല്ല, കുറച്ചു കാലം ഇങ്ഗ്ളിഷ് ഭരണത്തിൽ ഒരു Excise inspector ആയി തൊഴിൽചെയ്തിരുന്നു.

മാപ്പിളമാരോട് ഇങ്ഗ്ളിഷ് ഭരണത്തിന് പന്തുണ നൽകാനും നിയമങ്ങൾക്ക് വിധേയരായി ജീവിക്കാനും ഉപദേശിക്കുന്ന പ്രസംഗങ്ങളും ഈ തങ്ങൾ നടത്തിയതായി കാണുന്നു. ഇതിനായി ഖുർആനിലെ ചിലവചനങ്ങൾ ഉദ്ദരിക്കുക തന്നെ ഇദ്ദേഹം ചെയ്തുപോലും.

മാപ്പിള സമൂഹത്തിന്‍റെ വിദ്യാഭ്യാസ പരമായുള്ള പിന്നോക്കാവസ്ഥ മാറ്റേണ്ടതിന്‍റെ ആവശ്യകതയും ഇദ്ദേഹം എടുത്തുപറയാറുണ്ടായിരുന്നു എന്നും തോന്നുന്നു.

ഈ വിധമായുള്ള പരസ്പരവിരുദ്ധങ്ങളായ വിവരത്തുണ്ടുകളിൽ നിന്നും മനസ്സിലാക്കാവുന്ന കാ,ര്യം സാമൂഹികവും ഇങ്ഗ്ളിഷ് പരിജ്ഞനപരവുമായി ഉന്നത നിലവാരത്തിലുള്ള ഇസ്ലാമിക ഉന്നർക്ക് മാപ്പിള സമൂഹത്തിലെ കീഴ്ജനത്തിനെ കാര്യങ്ങൾ മനസ്സിലാക്കിയെടുപ്പിക്കാനായി പലതും പറയേണ്ടിവന്നിരിക്കാം എന്നതാണ്.

കീഴ്ജന മാപ്പിളമാർ ഔപചാരികമായി ഇസ്ലാം വ്യക്തികൾ ആണ് എങ്കിലും അവർ നിത്യജീവിതത്തിൽ പ്രകോപിതരാകുന്നതും അക്രമാസക്തരാകുന്നതും പ്രാദേശിക സാമൂഹിക വാസ്തവങ്ങളോടാണ്. ഈ സാമൂഹിക വാസ്തവങ്ങളെ തുടച്ചുമാറ്റാനൊന്നും ഇസ്ലാമിന് ആവില്ലതന്നെ.

സാമൂഹിക വാസ്തവങ്ങൾ പ്രാദേശിക ഭാഷയുടെ രൂപകൽപ്പനകളാണ് രൂപപ്പെടുത്തുന്നത്. ഇതിനെ തുടച്ചുമാറ്റാൻ ഉള്ള പ്രാപ്തി പ്രാദേശിക ഇസ്ലാമിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. കാരണം, ഈ മാപ്പിളമാരും അവിടുള്ള പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പിടിയിൽ പെട്ടവർതന്നെ.

മാത്രവുമല്ല തരിശായ ഔപചാരിക വിദ്യാഭ്യാസത്തിന് ചില വ്യക്തികളെ ഉന്നത ഉദ്യോഗങ്ങളിലേക്ക് വലിച്ചു കയറ്റാൻ ആവും എന്നല്ലാതെ സമൂഹത്തിൽ നിലനിൽക്കുന്ന ആശയവിനിമയത്തിൽ ഒളിഞ്ഞുകിടക്കുന്ന സ്ഫോടന വസ്തുക്കളെ മാറ്റാനോ മാച്ചുകളയാനോ ആവില്ലതന്നെ.

ഈ വിധമായുള്ള ഒരു സാമൂഹിക അഴിച്ചുപണിയും സാമൂഹിക ആശയവിനിമയത്തിൽ ഒരു വൃത്തിയാക്കലും നടത്താനുള്ള കെൽപ്പ് ഇങ്ഗ്ളിഷ് ഭാഷയ്ക്കാണ് ഉള്ളത്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പരസ്യമായുള്ള ഒരു പിന്തുണ നൽകാനുള്ള അന്തരീക്ഷവും ദക്ഷിണ മലബാറിൽ ഇസ്ലാമിൽ ഇല്ലാതെ പോയി.

എന്തുകൊണ്ട് ഇസ്ലാമിന് ഇങ്ഗ്ളിഷ് ഭാഷയെ പിന്തുണയ്ക്കാൻ ആയില്ല എന്നതും ചിന്തിക്കാവുന്ന കാര്യമാണ്. ഇതിന് ആഴത്തിലുള്ള ഒരു ഉത്തരം നൽകാനുള്ള വിവരം ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ.

എന്നിരുന്നാലും പെട്ടെന്ന് മനസ്സിൽ കയറിവരുന്ന കാര്യം, ഇസ്ലാമിനെ ദക്ഷിണ മലബാറിലും പോരാത്തതിന്, മറ്റ് മിക്ക പിന്നോക്ക ജനങ്ങളിലേക്കും പ്രചരിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗം ഇസ്ലാമിലെ അത്ഭുത കഥകൾ ആവാം എന്നതാണ്.

എല്ലാ അത്ഭുത കഥകളും വിഡ്ഢിത്തവും വിവരക്കേടും അന്ധവിശ്വാസവും മറ്റും ആവണമെന്നില്ല. എന്നുവച്ചാൽ ചിലതെല്ലാം ശരിയുമാവാം.

ഇന്നത്തെ മൊബൈൽ ഫോണിന്‍റെ കാര്യം പറഞ്ഞതു പോലെയാണ്. ഏതാണ്ട് ഒരു നാൽപ്പതു വർഷങ്ങൾക്ക് മുൻപ് ഈ വിധമായുള്ള ഒരു സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച സംസാരിച്ചാൽ കേട്ടുനിൽക്കുന്നവർ പൊട്ടിച്ചിരിക്കും. കാരണം അവർ ശാസ്ത്രവിവരങ്ങളിൽ പഠിപ്പുള്ളവരാണ്. മനുഷ്യ യുക്തിക്ക് യോജിക്കാത്ത കാര്യങ്ങൾ അവർ അംഗീകരിക്കില്ല.

ഈ വിധം നോക്കുമ്പോൾ, മുഹമ്മദിന്‍റെ അടുത്ത് ഗാബ്രിയേൽ മാലാഖ വന്നകാര്യം തന്നെ ഒരു അസാധ്യമായ കാര്യമായി തോന്നേണ്ടതാണ്. കാരണം, ഈ വിധം വ്യക്തികൾക്കോ മറ്റേതെങ്കിലും അസ്തിത്വങ്ങൾക്കോ വിദൂരങ്ങിൽ നിന്നുകൊണ്ട് മുന്നിൽ വന്ന് നിൽക്കാനാവില്ല എന്ന് ഊർജ്ജതന്ത്രം പഠിച്ചിട്ടുള്ള വിദ്വാന്മാർക്ക് അറിവുള്ള കാര്യമാണ്.

എന്നാൽ ഇന്ന് സോഫ്ട്വേർ സാങ്കേതിക വിദ്യയുടെ പടിവാതിക്കൽ എത്തിനിൽക്കുന്ന holographic projection എന്ന ടെക്ടോനളജിക്ക് ഇത് വളരെ നിസ്സാരമായി നടത്തിപ്പുചെയ്യാവുന്നതാണ്.

ഇതൊക്കെ ശരിയാണ് എങ്കിലും ഇസ്ലാം ദക്ഷിണ മലബാറിൽ പരിപാലിച്ചും, പഠിപ്പിച്ചും തിരുത്തിയെടുത്തും വളർത്തുകയും നിലനിർത്തുകയും ചെയ്യേണ്ടത് അവിടുള്ള കീഴ്ജനത്തിനെയാണ്. ഈ കൂട്ടരെ അങ്ങിനെ കയറൂരിവിട്ട് വളർത്തിയെടുക്കാൻ ആരും തന്നെ ഇതിന് മുൻപ് ശ്രമിച്ചിട്ടില്ല.

ഇസ്ലാം ആദ്ധ്യത്മികതയിലൂടെയാണ് ഇതിന് ശ്രമിച്ചിരുന്നത്. ഇങ്ഗ്ളിഷ് ഭരണം ആദ്ധ്യാത്മികതയില്ലാതേയും ഇതിന് ശ്രമിച്ചു.

എന്നാൽ ഇസ്ലാമിന്‍റെ ഈ പ്രവർത്തനത്തിൽ പങ്കാളികളായി പ്രവർത്തിക്കേണ്ടത് പ്രാദേശിക സമൂഹത്തിൽ ജീവിക്കുന്നവർ തന്നെയാണ്. അവർക്ക് കീഴ്ഡനത്തിന് പെട്ടെന്ന് മനസ്സിലാകുന്നതും അതേ സമയം അവരിൽ വൻ മതിപ്പും ആദരവും നിലനിർത്തുന്നതുമായ കാര്യങ്ങൾ തന്നെ പറഞ്ഞുകൊടുക്കേണം. അല്ലാതെ വൻ ആശയവിവരവിജ്ഞാനവും മറ്റും പറഞ്ഞു മനസ്സിലാക്കിക്കാൻ പ്രയാസം തന്നെയായിരുന്നിരിക്കാം.

പോരാത്തതിന്, പ്രാദേശിക ഇസ്ലാമിലും വ്യരേണ്യ വ്യക്തികളുടെ സാന്നിദ്ധ്യം ഉണ്ട്. അവരും അവരെ പൂജ്യരായി കാണുന്ന വ്യക്തികളെ ഇങ്ഗ്ളിഷ് പഠിപ്പിച്ച്, അവരിലെ വിധേയത്വം മാച്ചുകളയാൻ ഇഷ്ടപ്പെടില്ല.

പ്രാദേശിക ഭൂജന്മികളും വ്യക്തിപരമായി മോശക്കാരായിരിക്കില്ല. അവരും അദൃശ്യമായ പലതിനോടും പടവെട്ടിതന്നെയാണ് ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ പിടിച്ചു നിൽക്കുന്നത്. അവർ ബഹുമാനിക്കുന്നവരോട് അടിയാളത്തവും, അവർ തരംതാഴ്ത്തിവെക്കുന്നവരോടു വെറും കാഠിന്യമോ അതുമല്ലെങ്കിൽ മധുരം കലർന്ന കാഠിന്യമോ കാണിക്കുന്നു.

മാപ്പിളമാർ അവരോട് ഏറ്റുമുട്ടുമ്പോൾ, അവർ ഇങ്ഗ്ളിഷ് ഭരണത്തിനോട് പരാതിപ്പെടുന്നു. നാട്ടിൽ സമാധാനം നിലനിർത്താൻ ഇങ്ഗ്ളിഷ് ഭരണം ബാധ്യസ്ഥമാണ്.

മാപ്പിളമാർക്ക് മാത്രമല്ല, മറിച്ച് കീഴ്ജനത്തിൽ പെട്ട പലർക്കും പലതും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരോട് പറഞ്ഞറിയിക്കാനുണ്ട്. എന്നാൽ അതിനുള്ള നേരിട്ടുള്ള ഒരു പാത നിൽവിൽ വന്നിട്ടില്ല. മാത്രവുമല്ല, അവർക്കും അവരുടെ പ്രശ്നങ്ങളുടെ കാതലായ കാരണം വ്യക്തമായിരിക്കേണം എന്നില്ല.

അതേ പോലതന്നെ ഇങ്ഗ്ളിഷ് ഭരണത്തിനും ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് വ്യക്തമല്ല.

ഇങ്ഗ്ളണ്ടിലും ഭൂജന്മികൾ ഉണ്ട്. അവിടേയും പലരും കൃഷിചെയ്യുന്നുണ്ട്. എന്നാൽ കീഴിൽ പെട്ടുപോകുന്നവർക്ക് ശ്വാസം മുട്ടുന്നതുപോലുള്ള ഒരു സാമൂഹിക അന്തരീക്ഷം ഇല്ലതന്നെ, അവിടെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. ഇങ്ഗ്ളിഷ് കമ്പനി, ഭരണം നേരിട്ടെടുത്തതിനെക്കുറിച്ച്




തീസിസ് എഴുത്തുകാരിലും ഔപചാരിക ചരിത്ര എഴുത്തുകാരിലും ചിലപ്പോഴെല്ലാം കാണുന്ന ഒരു കാര്യമുണ്ട്. ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിനെ പരാമർശിക്കുമ്പോൾ, colonial administration, British colonial rule തുടങ്ങിയ രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് അനാവശ്യമായി വായനക്കാരന്‍റെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കും.

(മലബാറിലേക്ക് കുടിയേറിവന്ന ബ്രാഹ്മണർ അടക്കമുള്ള ചില ജനതയെ colonialists എന്ന് വിശേഷിപ്പിച്ചും കാണപ്പെടുന്നുണ്ട് ചില പഴയ കാല ഗ്രന്ഥങ്ങളിൽ. അക്കാര്യം പുതിയ സംസ്ഥാനമായ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് ഓർക്കേണം.)

1800കളിൽ ദക്ഷിണ മലബാറിൽ കീഴ്ജന മാപ്പിളമാരിൽ ചിലർ അക്രമാസക്തമായി പെരുമാറിയതിന് ഉള്ള കാരണങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിക്കാൻ ഉള്ള ഒരു ശ്രമമായും ഈ പദങ്ങൾ ഉപയോഗിച്ചുകാണുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യംകൂടിയുണ്ട്.

അന്നുള്ള ഭൂഖണ്ഡ യൂറോപ്പിലെ രാജ്യങ്ങളിലും ഇങ്ഗ്ളണ്ടിലും നിലനിന്നിരുന്ന ഉന്നത സാമൂഹിക നിലവാരം ബൃട്ടിഷ് ഇന്ത്യയിൽ എന്തുകൊണ്ട് ഇങ്ഗ്ളിഷ് ഭരണത്തിന് നിലനിർത്താൻ ആയില്ല എന്നൊരു ചോദ്യം നിലനിൽക്കാം.

ഈ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ട്.

ആദ്യം പറയേണ്ടത്, ഈ വിധ വിഡ്ഢി ചോദ്യങ്ങൾ ഉന്നയിക്കുന്നവരിൽ ഒരു വലിയ പങ്കും, ഇന്ന് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപവരെ മാസവരുമാനം ഒരു വർഷത്തിൽ 13 മാസം ലഭിക്കുന്ന സർക്കാർ വേതനക്കാരായ കോളെജ് പ്രൊഫസർമാർ ആണ്. ഇവർക്ക് ഈ വിധം വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും, ഇന്നും ഇന്ത്യയിൽ ഒരു വൻ ഭൂരിപക്ഷം ജനതയും മാസം 4000 രൂപയിൽ കുറവ് വരുമാനം ഉള്ളവർ ആണ്.

അതിനാൽ തന്നെ ഇന്നും ഇന്ത്യയിലെ ജനത്തിന്‍റെ നിലവാരം ഇങ്ഗ്ളണ്ടിലെ ജനത്തിന്‍റേതിൽ നിന്നും വളരെ പിന്നിലാണ് എന്നു പറയാവുന്നതാണ്.

എന്നാൽ ഇതിനും കാരണം കണ്ടെത്തുന്നത് പണ്ട് ഇവിടെ നിന്നും ഇങ്ഗ്ളിഷുകാർ സമ്പത്ത് കട്ടെടുത്തത് കൊണ്ടാണ് എന്നാണ് ഈ വിരുതന്മാർ പഠിപ്പിക്കുന്നത്.

ഭൂഖണ്ഡ യൂറോപ്പിലെ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ പൊതുജനത്തിന്‍റെ ജീവിത നിലവാരം യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിലെ പൊതുജനത്തിന്‍റെ ജീവിത നിലവാരത്തിൽ നിന്നും വളരെ താഴെയായിരുന്നിരിക്കാം. ഈ താഴ്മ, ആ നാടുകളിലെ GDP അളന്നുകൊണ്ട് മനസ്സിലാക്കാൻ ആവില്ല.

പൊതുജനത്തിന്‍റെ നിലവാരം അവരുടെ ഭാഷയിൽ ആണ് അടങ്ങിനിൽക്കുന്നത്. ഇങ്ഗ്ളിഷ് ഭാഷയിൽ ലഭിക്കുന്ന നിലവാരം ഫ്യൂഡൽ ഭാഷകളിൽ ലഭിക്കുന്ന നിലവാരത്തിൽ നിന്നും വ്യത്യസ്തമാണ്. യാതോരു രീതിയിലും ഇവ തമ്മിൽ താരതമ്യം ചെയ്യാൻ പറ്റുന്നവയല്ല.

Adolf Hitler എഴുതിയ Mein Kampf വായിച്ചപ്പോൾ മനസ്സിലായത് Hitlerറുടെ കാലത്തിലെ ജർമനിയിലെ പൊതുജനത്തിന്‍റെ സാമൂഹിക നിലവാരം ഇന്നുള്ള ഇന്ത്യയിലെ പൊതുജനത്തിന്‍റെ സാമൂഹിക നിലവാരത്തിന് സാമ്യമായിരുന്നു എന്നാണ്.

ഇന്ത്യയിലെ പട്ടാളക്കാരെ കണ്ടുകൊണ്ട് ഇന്ത്യയിലെ സാധാരണ ജനതയുടെ വ്യക്തിത്വത്തെ അളക്കുന്നത് പോലുള്ള ഒരു വിഡ്ഢിത്തം പഴയ കാല ഭൂഖണ്ഡ യൂറോപ്യൻ കൊളോണിയൽ രാജ്യങ്ങളിലെ സാധാരണ ജനതയെ അവരിലെ സമുദ്ര വാണിജ്യ പ്രവർത്തകരെ കണ്ടുകൊണ്ട് മനസ്സിലാക്കുന്നതിലും ഉണ്ട്.

പിന്നെ പറയാനുള്ളത് ഇങ്ഗ്ളിഷുകാർ ഇവിടെ വന്ന് ഇന്ത്യയെന്ന രാജ്യത്തെ പിടിച്ചടക്കി ഭരിച്ചു എന്നതല്ല വാസ്തവം എന്നതാണ്.

മറിച്ച് വളരെ നിസ്സാര നിലവാരത്തിലുള്ള ഏതണ്ട് 2000ത്തോളം പ്രദേശങ്ങളെ കോത്തിണക്കി ബൃട്ടിഷ്-ഇന്ത്യയെന്ന ഒരു രാജ്യം ഇങ്ഗ്ളിഷുകാർ, പ്രാദേശിക ജനങ്ങളുടേയും ഒരു പരുധിവരെ പല പ്രാദേശിക രാജുകുടുംബക്കാരുടേയും സഹകരണത്തോടുകൂടിത്തന്നെസൃഷ്ടിക്കുകയാണ് ചെയ്തത്.

എന്നാൽ ഇങ്ഗ്ളിഷുകാർ ഇങ്ങിനെ ചെയ്തതുകൊണ്ടുമാത്രം ഈ രാജ്യത്തിലെ സാമൂഹിക നിലവാരം ഇങ്ഗ്ളണ്ടിലേത് ആവില്ലതന്നെ.

ഇങ്ഗ്ളണ്ടിലെ ജനങ്ങളുടെ സാമൂഹിക നിലവാരം അവിടം ഭരിച്ചുകൊണ്ടിരുന്ന രാജ കുടുംബം സൃഷ്ടിച്ചതോ രൂപകൽപ്പന ചെയ്തതോ അല്ല. മറിച്ച്, ആ നാട്ടിലെ ജനങ്ങളുടെ ഭാഷയിൽ അന്തർലീനമായിരിക്കുന്ന കോഡുകൾക്ക് അനുസൃതമായി ആണ് ആ രാജ്യത്തിലെ സമൂഹം നിലനിൽക്കുക.

ഈ രീതിയിൽ നോക്കിയാൽ, ബൃട്ടിഷ്-ഇന്ത്യയിൽ ഭരണത്തിന്‍റെ ഏറ്റവും മുകളിൽ ഇങ്ഗ്ളിഷുകാർ ഉണ്ട് എന്നതുകൊണ്ട് മാത്രം ഇവിടുള്ള സമൂഹങ്ങളിലെ ഭാഷയിലെ കോഡുകൾക്കോ, പൊതുജനങ്ങളുടെ പെരുമാറ്റങ്ങൾക്കോ, അവർ തമ്മിൽ ഉള്ള അടുപ്പങ്ങൾക്കോ വിദ്വേഷങ്ങൾക്കോ യാതോരു വ്യത്യാസമോ മാറ്റമോ, തിരുത്തലോ സ്വമേധയോ വന്നുചേരില്ല. ഇതാണ് കൃത്യമായ വാസ്തവം.

ഇവിടെ കാലാകാലങ്ങളായി നിലനിന്നിരുന്ന എല്ലാവിധ സാമൂഹിക പ്രശ്നങ്ങളും നിലനിൽക്കുക തന്നെ ചെയ്യും.

ഇങ്ഗ്ളിഷ് ഭരണം കൊളോണിയൽ ഭരണമാണ് എന്നും അതിനാൽ തന്നെ അത് ഒരു അടിച്ചമർത്തൽ ഭരണമാണ് എന്നുമുള്ള ഔപചാരിക വിദ്വാന്മാരുടെ അവകാശവാദം ശരിയല്ല. ഇങ്ഗ്ളിഷ് ജനതയിൽ ആ വിധമായുള്ള ഒരു അടിച്ചമർത്തൽ ഭാവം ഇല്ലാ എന്നുള്ളതാണ് വാസ്തവം.

ഇന്നും കേരളത്തിൽ പോലീസുകാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളോട് പരുക്കൻ രീതിയിലും അക്രമാസക്തരായും തന്നെയാണ് പെരുമാറുന്നത്. ഈ വിധമായുള്ള ഒരു പെരുമാറ്റത്തിന് കേരള മുഖ്യമന്ത്രിയാണ് ഉത്തരവാദി എന്ന് പറയുന്നതിലെ വിഡ്ഢിത്തം പോലെയാണ് ഇങ്ഗ്ളിഷ് ഭരണകാലത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെ പരുക്കൻ പെരുമാറ്റത്തിന്‍റെ ഉത്തരവാദികൾ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണം ആണ് എന്ന് പറയുന്നതും.

ഇനി മറ്റൊരുകാര്യം കൂടി പറയാനുണ്ട്. ടിപ്പു സുൾത്താൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ, മലബാറിന്‍റെ അധികാരം ഇങ്ഗ്ളിഷ് കമ്പനിയുടെ കൈകളിൽ വന്നുപെട്ടുവെന്ന് പറയാം. എന്നാൽ മലബാറികുളിലെ ഓരോ പ്രദേശത്തിലും കുട്ടിരാജാക്കളും വാഴുന്നവരും നാട്ടുപ്രമാണിമാരും തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഇവരാകട്ടെ ടിപ്പുവിന്‍റെ ഉദ്യോഗസ്ഥരോട് ഒത്തുനിന്നിരുന്നു എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് കമ്പനിയും ഈ നാട്ടുരാജാക്കളെ ഒഴിവാക്കിയില്ല. മറിച്ച് അവർക്ക് ലഭിക്കുന്ന കരം തുകയിൽനിന്നും ഒരു പങ്ക് ഇങ്ഗ്ളിഷ് കമ്പനിക്ക് നൽകണം. നിയമവാഴ്ചയും മറ്റ് ഭരണവും കമ്പനി നടത്തും.

ഇങ്ങിനെ ഒരു സാമൂഹിക മാറ്റം വന്നപ്പോൾ നാട്ടുരാജാക്കൾ തനി കൊള്ളക്കാരായി മാറിയിരുന്നു. അവർ യാതോരു ഉത്തരവാദിത്വ ബോധവും ഇല്ലാതെ സ്വത്ത് സംഭരിക്കാരനുള്ള ഏർപ്പാട് തുടങ്ങി. കാരണം, തമ്മിൽ ഇനി മുതൽ അടിപിടികൂടാനും യുദ്ധംചെയ്യാനും മറ്റുമുള്ള അവസരം ഇല്ലാതായിരിക്കുന്നു.

QUOTE:

“They (the Rajas) have (stimulated perhaps in some degree by the uncertainty as to their future situations) acted in their avidity to amass wealth, more as the scourges and plunderers than as the protectors of their respective little states.”


ആശയം:

അവർ (ആ രാജാക്കൾ) അവരുടെ ആർത്തിയാൽ സമ്പത്ത് സമാഹരിക്കാനായി പ്രവർത്തിച്ചിട്ടുണ്ട്. അവരവരുടെ ചെറിയ രാജ്യങ്ങളുടെ സംരക്ഷകർ എന്നതിനേക്കാൾ, അവിടങ്ങളിലെ മഹാക്രൂരന്മാരും കവർച്ചകാരുമായാണ് അവർ നിലനിന്നിരുന്നത്.

(ഇങ്ങിനെ പ്രവർത്തിക്കാനായി അവരെ പ്രചോദിപ്പിച്ചത്, കുറച്ചൊക്കെ ചിലപ്പോൾ അവരുടെ സ്വന്തം ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ആയിരുന്നിരിക്കാം).

END

ഈ ഒരു അവസ്ഥാവിശേഷം വന്നപ്പോഴാണ് ഇങ്ഗ്ളിഷ് ഭരണം നാട്ടുരാജാക്കൾക്ക് പെൻഷൻ തുകനൽകി നേരിട്ടു ഭരണം പൂർണ്ണമായി ഏറ്റടുത്തത്.

ഇതോടുകൂടിയാണ് മലബാറിലെ ഭരണത്തിന് അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി ഒരു ക്ഷേമ രാഷ്ട്ര (welfare state) ഭാവം ആദ്യമായി വന്നുതുടങ്ങിയത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. ഏതോ ഒരു അസഹനീയമായ നിഷ്ഠൂരവാഴ്ചയുടെ സൂചന



ഏതാണ്ട് 1836 മുതൽ 1854വരെ മലബാറിൽ, മുഖ്യമായും ദക്ഷിണ മലബാറിൽ, ഏതാണ്ട് 29ഓളം മാപ്പിള ആക്രമണങ്ങൾ നടന്നതിന്‍റെ വിവരം ഈ എഴുത്തുകാരൻ മലബാർ മാന്വലിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. 1854ന് ശേഷവും ഏതാനും ചില സംഭവങ്ങൾ നടന്നിട്ടുണ്ട്.

ഈ എഴുത്തുകാരൻ പട്ടികപ്പെടുത്തിയെടുത്തിട്ടുള്ള 29 ആക്രമണങ്ങളിൽ ഒന്നുപോലും ഇങ്ഗ്ളിഷ് ഭരണത്തിന് നേരെയായിരുന്നു എന്ന് തോന്നുന്നില്ല. ഈ പറഞ്ഞത് കൃത്യമായ വിവരം ആണോ എന്ന് അറിയില്ല. എന്നാൽ മലബാർ മാന്വലിൽ നേരിട്ട് ഇങ്ഗ്ളിഷ് പക്ഷത്തിനെ ആക്രമിച്ച ഒരു ആക്രമണത്തിന്‍റെ വിവരം പോലും കണ്ടില്ല എന്നാണ് തോന്നുന്നത്.

ഈ മുകളിൽ സൂചിപ്പിച്ച ആക്രമണങ്ങളിലെ അപരാധികളെ നിയമപരമായി നേരിടാനും ആ വിധ പ്രദേശങ്ങളിൽ നിമയ വാഴ്ച നിലനിർത്താനും ഇങ്ഗ്ളിഷ് ഭരണം നിർബന്ധിതമായി എന്നതാണ് വാസ്തവം. അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പോലീസിനും ചിലപ്പോഴെല്ലാം പട്ടാള വിഭാഗങ്ങൾക്കും നേരിട്ട് അക്രമകാരികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്.

ഈ വിധം അക്രമകാരികളെ നേരിടുമ്പോൾ, ഇങ്ഗ്ളിഷ് പക്ഷത്തിന് വളരെ ആശ്ചര്യകരമായി തോന്നിയ കാര്യം അക്രമകാരികൾ യാതോരു കാരണവശാലം കീഴടങ്ങാൻ തയ്യാറായിരുന്നില്ല എന്നതാണ്.

ഈ ആക്രമണങ്ങളിൽ ചിലതിനെ ഈ എഴുത്തിൽ വിവരിക്കാൻ താൽപ്പര്യം ഉണ്ട്. അത് ഒന്ന് രണ്ട് എഴുത്തുകൾക്ക് ശേഷം ആവാം എന്ന് കരുതുന്നു. ആ അവസരത്തിൽ മാപ്പിള ആക്രമകാരികളുടെ ധൈര്യത്തെക്കുറിച്ചും മറ്റും ഒന്ന് വിശകലനം ചെയ്യാൻ നോക്കാം.

ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിട്ടുള്ളതു തന്നെ. അതായത്, കീഴ്ജന മാപ്പിളമാരിൽ ചിലർ ആക്രമിച്ചത് അന്നത്തെ ഹിന്ദുക്കളെ, അതായത് ബ്രാഹ്മണരെ ആണ്. അവരുടെ സേവകരും അവരോടു കൂറുകാണിച്ചവരും ആയിരുന്ന അമ്പലവാസികളേയും നായർമാരേയും ആക്രമിച്ചിരുന്നു. ചിലപ്പോൾ, അവരോട് വാത്സല്യവും കൂറും നിലനിർത്തിയിരുന്ന അടിമജനത്തിൽ പെട്ട ചിലരും ആക്രമണത്തിന് ഇരയായിരുന്നു.

Of the 82 hindu victims, the caste status of 78 is determinable. Of these, 63 were members of high castes (23 Nambudiri brahmins, six non-Malayali brahmins and 34 others, very largely Nairs) and the other 15 of castes ranking below Nairs in the hierarchy,, eleven being Cherumarsj traditionally field slaves in Malayali society


ആശയം : ആക്രമണത്തിന് ഇരയായ 82 ഹൈന്ദവ പക്ഷക്കാരിൽ 78 പേരുടെ ജാതി വിവരം നിർണ്ണയിക്കാൻ പറ്റുന്നതാണ്. ഇവരിൽ 63 മൂന്ന് പേർ ഉന്നത ജാതിക്കാരായിരുന്നു. 23 നമ്പൂതിരി ബ്രാഹ്മണർ, 6 മലയാളികളല്ലാത്ത ബ്രാഹ്മണർ, കൂടാതെ നായർമാരും മറ്റുമായ 34 പേർ. 15 പേർ നായർമാർക്ക് കീഴിൽ വരുന്ന വരാണ്. ഇവരിൽ തന്നെ 11 പേർ അടിമ ജനമായ ചെറുമരാണ്. END

പറഞ്ഞുവന്നത്, അന്ന് കീഴ്ജന മാപ്പിളമാർ ഉന്നമിട്ടത് അന്നത്തെ ഹിന്ദുക്കളെയാണ്. ഇന്ന് ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നവരും, ഹൈന്ദവ പാരമ്പര്യങ്ങളിൽ വൻ അഭിമാനം കൊള്ളുന്ന, 1900ന് ശേഷം ഹിന്ദുക്കൾ ആയി മാറിയവരുമായ ജനത്തിന്‍റെ അന്നത്തെ ആളുകളോട് അന്ന് കീഴ്ജന മാപ്പിളമാർക്ക് വ്യക്തമായ വിരോധം ഇല്ലായിരുന്നു എന്നാണ് അനുമാനിക്കേണ്ടത്.

ചെറുമാർ, തീയർ തുടങ്ങിയവരിൽ ചിലർക്ക് ആക്രമണം അനുഭവിച്ചത്, അവർ അവരുടെ ജന്മികളുടെ ആളുകളായി നിന്നതുകൊണ്ടാവാം. വേറെയും ഒരു കാര്യം ഉണ്ടായിരുന്നു. പിന്നെ പറയാം അത്.

CPSൽ നിന്നും ഒരു വിവരം ലഭിച്ചതായി ഓർക്കുന്നു. ആ ആൾ Tellicherryയിൽ പഠിച്ചു വളരുന്ന കാലത്ത്, കുടുംബത്തിലോ ചുറ്റുപാടുമുള്ള Tellicherryയിലെ സമൂഹത്തിലോ മാപ്പിളമാരോട് ഒരു വ്യക്തമായ വിരോധം ആരിലും കണ്ടതായോ കേട്ടതായോ ഓർമ്മയില്ലാ എന്നാണ് CPS പറഞ്ഞത്.

എന്നാൽ സാമൂഹികമായി വൻ മാറ്റങ്ങൾ ഹൈന്ദവ മേൽവിലാസത്തിൽ ഇന്ത്യാ രാജ്യത്തിൽ വന്നുചേരുന്നുണ്ടായിരുന്നു എന്നതാണ് വാസ്തവം.

ഈ എഴുത്തുകാരൻ 1970ൽ തിരുവിതാംകൂറിലെ Alleppyൽ താമസിക്കുന്ന കാലത്ത് Tellicherryൽ ഒരു വൻ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. തലശ്ശേരിയുടെ പേര് തന്നെ തലച്ഛേദി എന്ന് മാറ്റി പറയാൻ ഈ സംഭവവികാസം കാരണമായിരുന്നു പോലും.

ആ വർഗ്ഗീയ കലാപത്തിൽ വർഗ്ഗീയ കലാപത്തിന്‍റെ രൂപത്തിന് തന്നെ മാറ്റം വന്നിരിക്കാം എന്നു തോന്നുന്നു. ഹൈന്ദവ മേൽ വിലാസത്തിൽ ചേർന്ന കീഴ്ജന ഹിന്ദുക്കൾ മാപ്പിളമാരിലെ ഉന്നതരെ വരെ ഉന്നം വച്ചിട്ടുണ്ടായിരുന്നിരിക്കാം ആ വർഗ്ഗീയ കലാപത്തിൽ.

ഈ പറഞ്ഞത് ശരിയാണ് എങ്കിൽ വർഗ്ഗീയ കലാപം ഏതണ്ട് 180° തലതിരിഞ്ഞാണ് സംഭവിച്ചത്. ഈ പറഞ്ഞത് ശരിയാണോ എന്ന് അറിയില്ല. എന്നാൽ സാധ്യമായ കാര്യമാണ്. അതായത് പാരമ്പര്യ കീഴ്ജന വ്യക്തികൾ ഉന്നതരായ ഇസ്ലാം വീട്ടുകരെ ആക്രമിച്ചു.

(ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാനായി മനസ്സിൽ ഉണ്ട്. എന്നാൽ അതിലേക്ക് പോകാൻ ഇപ്പോൾ നിർവ്വാഹമില്ല.)

ഇന്ന് മലബാറിലെ വർഗ്ഗീയ ഭാവത്തിന് ചിലയിടങ്ങളിൽ ഈ രൂപഭേദം ഉണ്ട് എന്നാണ് തോന്നുന്നത്. അതായത് ഉന്നത സാമ്പത്തിക ശേഷിയുള്ള ഇസ്ലാം പക്ഷക്കാരെ ഹൈന്ദവ പക്ഷത്തുള്ള കീഴ്ജന വിഭാഗക്കാർ ആക്രമിക്കുന്നു. ഇങ്ങിനെ സംഭവിക്കുന്നുണ്ട് എങ്കിൽ അതിന്‍റെ വ്യക്തമായ വിശദ്ധീകരണം പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ കാണാൻ പറ്റുന്നതാണ്.

ദക്ഷിണ മലബാറിലെ കലാപത്തെക്കുറിച്ച് വില്യം ലോഗൻ ഈ വിധം പറയുന്നുണ്ട്.

the people have been driven to desperation and forced to take the law into their own hands by some intolerable tyranny


ആശയം : യാതോരു നിർവ്വാഹവും ഇല്ലാതെ സഹികെട്ട് ജനങ്ങൾ നിയമം സ്വന്തം കൈകളിൽ എടുക്കാനായി ഏതൊ ഒരു അസഹനീയമായ നിഷ്ഠൂരവാഴ്ച അവരെ പ്രേരിപ്പിക്കുന്നുണ്ട്. END

ഈ നിഷ്ഠൂരവാഴ്ച എന്താണ് എന്നുമാത്രം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് എത്ര ആലോചിച്ചിട്ടും കണ്ടെത്താൻ ആയില്ല.

അത് ഈ പ്രദേശത്തിലെ ഫ്യൂഡൽ ഭാഷതന്നെയാണ് എന്ന് ആരെങ്കിലും അന്ന് പറഞ്ഞുകൊടുത്തിരുന്നുവെങ്കിൽ, ആരെങ്കിലും വിശ്വസിക്കും എന്ന് തോന്നുന്നില്ല. കാരണം, അമ്മിഞ്ഞയാണ്, അമ്മിഞ്ഞപ്പാലാണ്, അമ്മയാണ്, മാതാവാണ്, മാതൃത്വമാണ് മാതൃഭാഷയാണ് മലയാളം എന്നല്ലെ പറയാറ്?

ഇവിടെ എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം ഈ വിധമായുള്ള വർഗ്ഗവിരോധങ്ങളിൽ രണ്ട് പക്ഷക്കാരും അവരവരുടെ ആദ്ധ്യാത്മിക വിവര ശേഖരങ്ങളിൽ നിന്നും പലതും വായിച്ചും പറഞ്ഞും പ്രസ്താവിച്ചും, മാനസിക ഉന്മാദാവസ്ഥയിൽ എത്തിനിൽക്കുമെങ്കിലും, സാമൂഹികമായി ശത്രുതാ ഭാവം ഈ വക ആദ്ധ്യാത്മിക ശ്രോതസ്സുകൾ അല്ല പ്രകോപിപ്പിക്കുന്നത്.

ഖുർആനിൽ അത് പറഞ്ഞിട്ടുണ്ട്, ഇത് പറഞ്ഞിട്ടുണ്ട് എന്നെല്ലാം രണ്ടു പക്ഷക്കാരും എടുത്തുപറയാറുണ്ട് എങ്കിലും, വർഗ്ഗീയ ശത്രുതയെ പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ സാമൂഹിക ഭാഷയിൽ തന്നെയാണ് കുടികൊള്ളുന്നത്.

ദക്ഷിണ മലബാറിൽ 1836കളിൽ സംഭവിച്ച വർഗ്ഗീയ ആക്രമണങ്ങൾക്ക് വ്യക്തമായി കാണപ്പെട്ട കാരണം, ഇസ്ലാമിലൂടെ കയറൂരിവിടപ്പെട്ട കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യമാണ്. അവർക്ക് വൻ മാനസിക സ്വാതന്ത്ര്യം ലഭിച്ചത് ഒരു ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ ആണ്. അവരിൽ ഇങ്ഗ്ളിഷുകാരിൽ കാണപ്പെടുന്നതരത്തിലുള്ള മാനസിക വ്യക്തിത്വം കാണപ്പെട്ടാൽ പ്രശ്നം തന്നെയാണ്. കാരണം, അവർ ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ അല്ല. അതുതന്നെ.

അതേ സമയം അവർക്ക് ഇങ്ഗ്ളിഷ് ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് ഇടപഴകാനുള്ള യാതോരു പാതയും ഇല്ല.

1843ൽ, മഞ്ചേരിക്കടുത്തുള്ള പാണ്ടിക്കാട് വച്ച് ഒരു അക്രമ സംഭവം നടന്നു. അതിൽ പങ്കാളികളായവർ സംഘടിച്ചുനിന്ന് പോലീസിനെ നേരിട്ട വീട്ടിൽ നിന്നും ഒരു ഊമക്കത്ത് (Warrola Chit - anonymous writing) ലഭിച്ചിരുന്നു. വള്ളുവനാട് താസിൽദാരിനെ സംബോധന ചെയ്തുകൊണ്ട് ഷാഹിദ് ഈ വിധം എഴുതി പോലും.

QUOTE:

“it is impossible for people to live quietly while the Atheekarees (adhigaris) and Jenmies... treat us in this way.”


ആശയം ; അധികാരികളും ജന്മിമാരും ഞങ്ങളെ ഈ വിധം കഠിനമായി കൈകാര്യം ചെയ്യുമ്പോൾ, ------- ഇവിടുള്ള ജനങ്ങൾക്ക് സമാധനത്തോടുകൂടി ജീവിക്കാൻ ആവില്ല. END.

ആ ഷാഹിദിന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് അഭിസംബോധന ചെയ്യാനുള്ള യാതോരു പാതയും ഇല്ലാതെ പോയി.

ഇങ്ഗ്ളിഷ് ഭരണത്തിന് പ്രാദേശിക അധികാരികളേയും ജന്മികളേയും പറ്റി യാതോരു മതിപ്പുമില്ല. എന്നാൽ അവരില്ലാതെ ഭരണം നടത്താൻ യാതോരു പഴുതുമില്ലതന്നെ.

ഇന്നും ഈ അവസ്ഥ ഈ രാജ്യത്തിലെ ജനം അനുഭവിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ അവരോട് കഠിനമായി തന്നെയാണ് പെരുമാറുന്നത്. ആ ഉദ്യോഗസ്ഥർ ഈ രാജ്യത്തിലെ സമ്പത്ത് മുഴുവനും തട്ടിയെടുക്കുന്നുമുണ്ട്. എന്നാൽ ഈ ഉദ്യോഗസ്ഥരില്ലാതെ എങ്ങിനെയാണ് ഈ രാജ്യം നടത്തിപ്പുചെയ്യുക?

1849ൽ മഞ്ചേരി ക്ഷേത്രത്തിൽ കയറിക്കൂടിയ Syed Assan, Manjery Athan എന്നിവരും മറ്റും ഒരു എഴുത്ത് അവിടെ വിച്ചിരുന്നു. അതിൽ സർക്കാർ ഉദ്യോഗസ്ഥരോടുകൂടി ഒത്തു നിൽക്കുന്ന ഭൂജന്മികളുടെ പെരുമാറ്റം സഹിക്കാൻ പറ്റാത്തതാണ് എന്ന് രേഖപ്പെടുത്തിയിരുന്നു പോലും.

അന്നത്തെ ഇങ്ഗ്ളണ്ടിലും ഭൂജന്മികളും അവരുടെ കീഴിൽ തൊഴിൽ ചെയ്യുന്നവരും മറ്റും ഉണ്ട്. അവരാരും അക്കാലങ്ങളിൽ അവരുടെ ഭൂപ്രഭുക്കളോട് കഠിനമായ വൈരാഗ്യം മനസ്സിൽ പുകച്ചുകൊണ്ട് അവരെ കൂട്ടം ചേർന്ന് ആക്രമിച്ച അനുഭവം ഇങ്ഗ്ളിണ്ടിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ, അന്ന് അവിടങ്ങളിൽ മലബാറിന്‍റെ സാമൂഹികാവസ്ഥ വന്നിരിക്കാം.

കീഴ്ജന മാപ്പിളമാർക്ക് അവർ ഇസ്ലാം മതക്കാർ ആണ് എന്ന് തോന്നിയിട്ടുണ്ടാവാം. എന്നാൽ ആ വിധമായുള്ള ഒരു തോന്നലിൽ തന്നെ പലവിധ പോരായ്മകളും ഉണ്ടായിരുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. വാക്ക് കോഡുകളിൽ തരംതാഴ്ത്തിക്കൊണ്ടുള്ള ഏറ്റുമുട്ടൽ


Conrad Wood എന്ന, ഇങ്ഗ്ളണ്ടിൽ നിന്നും വന്ന, അവിടുള്ള ഇടുതപക്ഷ ചിന്താഗതിക്കാരനായ സാമൂഹിക ശാസ്ത്ര ഗവേഷകൻ എഴുതി, 1987ൽ പ്രസിദ്ധീകരിച്ച 'The Moplah Rebellion And Its Genesis' എന്ന ഗവേഷണ തീസിസ് വായിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വ്യക്തി മാപ്പള ലഹളയെക്കുറിച്ച് എഴുതുമ്പോൾ, 'British colonialism'ത്തെ പഴിചാരാൻ ശ്രമിക്കുന്നതായി കാണുന്നുണ്ട് എങ്കിലും പലവിധ ആഴമേറിയ വിവരങ്ങൾ ഈ എഴുത്തുകാരന് ഈ പഠന റിപ്പർട്ടിൽ നിന്നും ലഭിക്കുന്നുണ്ട്.

ദക്ഷിണേഷ്യയിൽ സംഭവിക്കുന്ന എന്ത് സംഭവത്തിനേയും ആദ്യം തന്നെ ഫ്യൂഡൽ ഭാഷാ കോഡുകളിലൂടെ ഒന്ന് പരിശോധിക്കുന്ന ഒരു സ്വഭാവം ഈ എഴുത്തുകാരന് ഉണ്ട്. മുകളിൽ സൂചിപ്പിച്ച ഗ്രന്ഥത്തിൽ പറയുന്ന പല സംഭവ വികാസങ്ങളേയും ഈ വിധം തന്നെയൊന്ന് വീക്ഷിച്ചുകൊണ്ടാണ് കാര്യങ്ങളെ ഈ എഴുുത്തുകാരൻ മനസ്സിലാക്കാൻ ശ്രമിച്ചത്.

ദക്ഷിണ മലബാറിൽ ചിലയിടങ്ങളിൽ കീഴ്ജന മാപ്പിളമാരിൽ ചിലർ എന്തുകൊണ്ടാണ് സാമൂഹിക ആക്രമണങ്ങൾക്ക് മുതിർന്നത് എന്നതിനെ ഇങ്ഗ്ളിഷ് ഭരണം കണ്ടെത്താൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു.

മുകളിൽ സൂചിപ്പിച്ച ഗവേഷകൻ പ്രദേശിക ഫ്യൂഡൽ ഭാഷയുടെ പ്രസക്തിയേക്കുറിച്ച് മനസ്സിലാക്കിയിരുന്നുവോ എന്ന് അറിയില്ല. ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് ഉദ്യോഗസ്ഥർക്കും ഈ കാര്യം എത്രമാത്രം മനസ്സിലായിരുന്നു എന്ന് അറിയില്ല. എന്നാൽ ചില സൂചനകൾ കാണുന്നുണ്ട്.

മമ്പ്രം തങ്ങൾ ആയിരുന്ന Syed Fazl കീഴ്ജന മാപ്പിളമാർക്ക് നൽകിയ ഉപദേശം ഒന്നുകൂടി വിശദ്ധീകരിക്കുകയാണ്. കീഴ്ജന മാപ്പിളമാർ നായർമാരെ 'ഇങ്ങൾ' എന്നോ 'നിങ്ങൾ' എന്നോ സംബോധന ചെയ്യണമെങ്കിൽ, നായർമാർ അവരേയും ഈ വിധം സംബോധന ചെയ്തിരിക്കേണം എന്നാണ് തങ്ങളുടെ ഉപദേശം.

ദക്ഷിണ മലബാറിൽ 'നിങ്ങൾ' എന്നും 'ഇങ്ങൾ' എന്നും ഉള്ള വാക്കുകൾ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ഉത്തര മലബാറിലെ വാക്കുകളെ ഉപയോഗിച്ചുകൊണ്ടാണ് ഈ ഉപദേശത്തെ ഇവിടെ ഈ എഴുത്തിൽ വിശദ്ധീകരിക്കാൻ ശ്രമിക്കുന്നത്.

നിങ്ങൾ എന്ന വാക്കും ഇങ്ങൾ എന്ന വാക്കും യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള വാക്കുകൾ ആണ് എന്നും ഓർക്കുക.

Syed Fazl തങ്ങൾ ഈ വിധമായുള്ള ഒരു ഉപദേശം നൽകിയത് കീഴ്ജന മാപ്പിളമാരുടെ സാമൂഹിക അന്തസ്സ് വളർത്താൻ ആയിട്ടാവാം. എന്നാൽ ഈ വിധമായുള്ള ഒരു social engineering പദ്ധതിക്ക് പറ്റിയ ഭാഷകൾ അല്ല ഫ്യൂഡൽ ഭാഷകൾ.

കീഴ്ജന മാപ്പിളമാരോട് Syed Fazl തങ്ങൾ ഈ വിധമായുള്ള ഉന്നത നിലവാരത്തിൽ ഉള്ള വാക്കുകൾ ഉപയോഗിച്ചിരുന്നുവോ എന്ന് അറിയില്ല. ഉപയോഗിച്ചിരിക്കാൻ സാധ്യത ഇല്ലാ എന്നാണ് തോന്നുന്നത്. അവിടെ തന്നെ തങ്ങളുടെ ഉപദേശത്തിൽ പാളിച്ചവരുന്നുണ്ട് എന്നാണ് തോന്നുന്നത്.

പോരാത്തതിന്, കീഴ്ജന മാപ്പിളമാർ എന്ന കൂട്ടർ അന്ന് അവരുടെ കഠിനമായ അടിമത്തത്തിൽ നിന്നും മോചന നേടിയിട്ട് അധിക നാൾ ആയിട്ടുള്ളവർ അല്ല. അവർ ഉന്നത കുടുംബക്കാരായ മാപ്പിളമാരിൽ നിന്നും വ്യത്യസ്തർ തന്നെ.

As Conolly noted "The low Moplah, never over-courteous in his manner, is pleased at an order which brings (as he thinks) his superiors in rank and education to his own low level


ആശയം: പൊതുവേ തന്നെ കീഴ്ജന മാപ്പിളമാർ മര്യാദ, ബഹുമാനംനൽകൽ ആദരിക്കുക തുടങ്ങിയ കാര്യത്തിൽ വളരെ പിൻപന്തിയിൽ ഉള്ളവർ ആണ്. തന്നെക്കാൾ ഉന്നതരായ വ്യക്തികളെ തന്‍റെ അതേ കീഴ് നിലവാരത്തിലേക്ക് പിടിച്ചുതാഴ്ത്താൻ കിട്ടുന്ന ഒരു ഉപദേശവും അവസരവും വളരെ ആഹ്ളാദ പൂർവ്വമായാണ് അവർ ഏറ്റെടുത്തത്.

Syed Fazl തങ്ങൾ നൽകിയ ഉപദേശത്തിന്‍റെ പരിധികൾ വിട്ടുതന്നെയാണ് കീഴ്ജന മാപ്പിളമാർ പെരുമാറിയത് എന്ന് അനുമാനിക്കാം.

Another of the Tangal’s orders, that every Moplah should use the polite form of the second person when conversing with Nairs only when the latter used the same, was similarly exceeded.


എന്നുവച്ചാൽ, അവരോട് നിങ്ങൾ എന്ന് ഉപയോഗിച്ചാലും, അവർ തിരിച്ച് ഇഞ്ഞി/ ഇജ്ജ് ഉപയോഗിച്ചിരിക്കാം.

ചെറുമരെ പോലുള്ള അടിമ ജനത്തിന്, ഇങ്ഗ്ളിഷ് ഭരണകാലത്ത്, അവരുടെ ഭൂജന്മികളുടെ കീഴിൽ എത്രകാലം തന്നെ തൊഴിൽ ചെയ്താലും യാതോരു വ്യക്തിപരമായതോ, സാമ്പത്തികമായതോ സാമൂഹികമായതോ ആയ വളർച്ചയ്ക്ക് യാതോരു മാർഗ്ഗവും ഇല്ലായിരുന്നു. വളരെ തുച്ഛമായ കൂലിയാണ് ഇവർക്ക് ലഭിക്കുക.

അതേ സമയം മാപ്പിള കൂലിക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട കൂലി ലഭിക്കുമായിരുന്നു.

ഇങ്ഗ്ളിഷ് ഭരണം നൽകിയ സാമൂഹിക അവസരം ഉപയോഗിച്ച്, ഈ കൂട്ടരിൽ പലരും ഇസ്ലാമിലേക്ക് മാറി. ഇതോടെ സാമൂഹികമായുള്ള പല പരാധീതനതളും ഇവരിൽ നിന്നും അകന്നുപോയി.

Of course it was open to any hindu wishing to mitigate the formidable array of sanctions he was subject to at the hands of the jenmi to do so by becoming a muslim.

In fact it was commonly observed by British administrators that considerable numbers of low-caste hindus were exploiting this opportunity.

എന്നിരുന്നാലും, പലപ്പോഴും നായർമാർ ഈ വിധം കയറൂരി നൽക്കുന്ന കീഴ്ജന വ്യക്തിയുടെ അന്തസ്സ് അംഗീകരിക്കാൻ തയ്യാറാവില്ലായിരുന്നു.

കീഴ്ജാതിക്കാരൻ മാപ്പിളയായി മാറിയാലും, അയാളെ അറപ്പോടുകൂടിയും ജാതീയമായ അകൽച്ചകളോടും കൂടി പെരുമാറുവാനും നായർമാർ മടികാണിക്കില്ല. ഇതിനാൽ തന്നെ സാമൂഹികമായി തമ്മിൽ ബന്ധപ്പെടുന്ന എല്ലാ ഇടങ്ങളിലും കീഴ്ജന മാപ്പിളമാരും നായർമാരും തമ്മിൽ വാക്കുകളിൽ എങ്കിലും ഏറ്റുമുട്ടൽ സംഭവിക്കും.

ഇവിടെ മനസ്സിലാക്കേണ്ടത്, നമ്പൂതിരി, അമ്പലവാസി, നായർ കുടുംബങ്ങളിലെ കുട്ടികളും സ്ത്രീ ജനങ്ങളും കീഴ്ജന വ്യക്തികളെ വാക്കുകളിൽ തരംതാഴ്ത്തിതന്നെയാണ് സംബോധനയും പരാമർശിക്കലും ചെയ്യുക. ഇതിന് നേരെ വിപരീതമായി, കീഴ്ജന മാപ്പിളമാർ ഈ കൂട്ടരിലെ പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും വാക്കുകളിൽ തരംതാഴ്ത്തി തുടങ്ങിയിരിക്കും.

ഇവിടെ സാമൂഹം ഒരു ഉന്നത നിലവാരത്തിലേക്ക് നീങ്ങുകയല്ല ചെയ്യപ്പെടുന്നത്. മറിച്ച്, സമൂഹത്തിൽ ആകെ വെപ്രാളങ്ങളും പകയും ഒരു വിഷവായുപോലെ പടർന്നുകയറുകയാണ് ചെയ്യുക.

This is not to say that high-caste hindus always readily accepted the relaxation of caste restrictions the conversion of, say, a Cheruman to Islam was supposed to entail, and collisions between low-caste converts and Nairs were sometimes the result.

എന്നാൽ വില്ല്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:

As Logan stated in 1887, in the event of a Cheruman convert being ‘"bullied or beaten the influence of the whole Muhammadan community comes to his aid” and that “with fanaticism still rampant the most powerful of landlords dares not to disregard the possible consequences of making a martyr of his slave”.


ആശയം : ഇസ്ലാമിലേക്ക് ചേർന്ന ചെറുമൻ ഉപദ്രവിക്കപ്പെടുകയോ, അടിക്കപ്പെടുകയോ ചെയ്യപ്പെട്ടാൽ, അവിടുള്ള മുഴുവൻ മുഹമ്മദീയ സമൂഹവും അയാളുടെ സഹായത്തിനായി എത്തും. ഈ വിധമായുള്ള വർഗ്ഗീയ ഉന്മത്തത പടർന്നു നിൽക്കുന്നതിനാൽ, തന്‍റെ അടിമയെ ഒരു രക്തസാക്ഷിയാക്കിയാൽ ഉളവാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായിരിക്കുന്ന ഭൂജന്മി അതിന് മുതിരില്ല. END

ഇവിടെ പെട്ടെന്ന് കാണാനും തോന്നാന്നും പറ്റുന്നത് ഹിന്ദുക്കളും ഇസ്ലാം മതക്കാരും തമ്മിലുള്ള ഒരു പകയും വിദ്വേഷവും ആണ്. എന്നാൽ പ്രശ്നം ബ്രാഹ്മണ മത ആദ്ധ്യാത്മിക ഗ്രന്ഥങ്ങളോ, ഖുർറാനിലെ വചനങ്ങളോ അല്ലതന്നെ. മറിച്ച്, പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പിടിവലികൾക്കുള്ളിൽ അകപ്പെട്ടുപോയ പല മനുഷ്യ സമൂഹങ്ങളുടെ മാനസിക വെപ്രാളങ്ങളാണ്.

കീഴ്ജന മാപ്പിളമാർ ഇസ്ലാം മതക്കാർ ആണ് എന്ന് അവർക്ക് തോന്നാമെങ്കിലും, അവർ യഥാർത്ഥത്തിൽ ഇസ്ലാം മതക്കാർ അല്ലായിരുന്നു എന്നതും വാസ്തവം തന്നെ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ പറയാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. പന്തല്ലൂർ കുന്നിൽ നിന്നും 15 മൈൽ വൃത്തപരിധിക്കുള്ളിൽ



ദക്ഷിണ മലബാറിൽ മാപ്പിളമാർ ബ്രാഹ്മണ പക്ഷത്തെ ആക്രമിച്ചത്, വ്യക്തമായി രണ്ട് പ്രത്യേക താലൂക്കുകളിൽ മാത്രമാണ്. ഏറനാട് താലൂക്കിലും വള്ളുവനാട് താലൂക്കിലും.

കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, പന്തല്ലൂർ കുന്നിൽനിന്നും ഉള്ള 15 മൈൽ വൃത്ത പരിധിക്കുള്ളിൽ (radius) ഉള്ള പ്രദേശത്തിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ഒന്ന് രണ്ട് സംഭവങ്ങൾ മാത്രമാണ് മറ്റ് പ്രദേശങ്ങളിൽ നടന്നിട്ടുണ്ടായിരുന്നത്.

“I have puzzled for twenty-five years why outbreaks occur within fifteen miles of Pandalur Hill and cannot profess to solve it”, - H- M. Winterbotham, Member, Madras Board of Revenue.

ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് ഈ കാര്യവും ഒരു മനസ്സിലാക്കാൻ പറ്റാത്ത വാസ്തവം ആയിരുന്നു.

ഈ ഉദ്യോഗസ്ഥർക്കും പലവിധ വിവരങ്ങളും വ്യക്തമായിരിന്നില്ല. ഇന്ന് ഒരു കമ്പ്യൂട്ടറിൽ പലവിധ വിവരങ്ങൾ ശേഖരിച്ചും, ഇന്റനെറ്റിൽ തിരഞ്ഞും കണ്ടെത്താൻ ആയേക്കാം. ഇതിൽ പോലും പലവിധ പാളിച്ചകളും വരുന്നുണ്ട്.

അന്നത്തെ ഇങ്ഗ്ളിഷുകാർക്കും മറ്റ് ബൃട്ടിഷ് പൗരന്മാർക്കും, അവർ നേരിട്ടു കാണുന്ന കാര്യങ്ങളും അവരോടു അവരുടെ കീഴ്ജീവനക്കാർ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും അവരുടെ വിവരത്തെ കാര്യമായിത്തന്നെ സ്വാധീനിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരിക്കും.

ഉദാഹരണത്തിന്, ഭൂഖണ്ഡ യൂറോപ്യന്മാരിൽ ചിലരെ ഇങ്ഗ്ളിഷുകാർ ദക്ഷിണേഷ്യയിൽ വച്ച് കണ്ടുമുട്ടും. അവർ തമ്മൽ സംസാരിക്കും. അപ്പോൾ ത്വക്കിന്‍റെ നിറം വെളുപ്പാണ് എന്നതിനാലും, സംസാരിക്കുന്നത് ഇങ്ഗ്ളിഷിൽ ആണ് എന്നതി യൂറോപ്പിൽ പോയി അവിടെ താമസിക്കുകയാണ് എങ്കിൽ വളരെ വ്യക്തമായി അവർക്ക് മനസ്സിലാകും, ഭൂഖണ്ഡ യൂറോപ്യന്മാർ തങ്ങളിൽ നിന്നും വളരെ വ്യത്യസ്തരാണ് എന്ന്.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് ഉന്നത കുടുംബക്കാരായ ശുദ്ധമായ അറബി രക്തം പേറുന്ന വെളുത്ത ത്വക്കിൻ നിറമുള്ള, മലബാറിലെ ഇസ്ലാം വ്യക്തികളെക്കുറിച്ച് വളരെ അധികം മതിപ്പുണ്ടായിരുന്നു. വളരെ സത്യസന്ധരും അറിവുള്ളവരും വിശ്വാസയോഗ്യരും മറ്റും ആണ് ഈ കൂട്ടർ എന്ന ഒരു വിശ്വാസം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ ഉണ്ടായിരുന്നു.

എന്നാൽ ഈ മതിപ്പിന് നേരെ വിപരീതമായ സാമൂഹിക സ്വഭാവവും വ്യക്തി ഗുണങ്ങളും ഉള്ള ദക്ഷിണ മലബാറിലെ മാപ്പിളമാരെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് എന്ന പ്രശ്നം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരെ വിഷമിപ്പിച്ചിരുന്നു.

തങ്ങൾ തികച്ചും നിശ്പക്ഷരായി നിന്നുകൊണ്ട് ഭരണം നടത്താൻ ബാധ്യസ്ഥരാണ് എന്ന ബോധം കമ്പനി ഉദ്യോഗസ്ഥരിലും, അവർക്ക് ശേഷം വന്ന ബൃട്ടിഷ് ഭരണ ഉദ്യോഗസ്ഥരിലും നിലനിന്നിരുന്നു.

ഇവിടെ മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു.

1800ൽ ദക്ഷിണ മലബാറിൽ പല കീഴ്ജനങ്ങളും ഇസ്ലാമിലേക്ക് ചേർന്നിരുന്നു. ഇവർ അവരവരുടെ സ്ഥലങ്ങളിൽ പള്ളികൾ കെട്ടുകയും ചെയ്തു. അവർക്ക് പലവിധ സാമൂഹിക നേതൃത്വങ്ങളും നൽകാനായി പല തങ്ങൾമാരും ഉണ്ടായിരുന്നു. എന്നാൽ ഈ തങ്ങൾമാർക്ക് പലപ്പോഴും ഇവരെ വ്യക്തമായി നിയന്ത്രിക്കാൻ പ്രയാസം തന്നെയായിരുന്നു.

ഈ തങ്ങൾമാരിൽ പലർക്കും സ്വന്തമായി സ്വത്തും മറ്റ് സമ്പാദ്യങ്ങളും കുറവായിരുന്നു. (were supported by “the voluntary oblations of their followers) ഫക്കീർമാരായാണ് ഇവർ അറിയപ്പെട്ടിരുന്നത് എന്നു തോന്നുന്നു. അവർ അവരുടെ നിത്യവൃത്തിക്കായി അവർ നയിക്കുന്ന മാപ്പിളമാരുടെ സംഭാവനകളെ ആശ്രയിച്ചിരിക്കും. അതിനാൽ തന്നെ അവർ നയിക്കുന്ന ജനക്കൂട്ടത്തിന്‍റെ ആഗ്രഹങ്ങൾക്ക് വിപരീതമായതോ, അവരെ അതിരു കടന്നു നിയന്ത്രിക്കുന്നതോ ആയ യാതോരു ആജ്ഞയും അവർക്ക് നൽകാൻ പ്രയാസം തന്നെയായിരുന്നിരിക്കാം.

പലപ്പോഴും അക്രമാസ്തരായ കീഴ്ജന മാപ്പിളമാരെ നിയന്ത്രിക്കുന്നതിന് പകരം ഇവർ അവർക്ക് ആവേശം നൽകുന്ന പ്രസംഗങ്ങൾ നൽകിയിരിക്കാം. എന്നാൽ അക്രമം ചെയ്തുനിൽക്കുന്ന മാപ്പിള വ്യക്തികളോട് കീഴടങ്ങാനും മറ്റും തങ്ങൾമാർ ആവശ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായിരുന്നു എന്നും തോന്നുന്നു. എന്നാൽ ഈ വിധ ശ്രമങ്ങൾ എല്ലാം തന്നെ വിഫ ആയിരുന്നു, ഒന്നൊഴികെ. അതിനെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം.

1880ൽ ഏറനാടിൽ ഒരു പ്രദേശത്ത് ഒരു പള്ളി പണിയുന്നകാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രാദേശിക ജന്മിയുമായി ഏറ്റുമുട്ടിനിൽക്കുന്ന മാപ്പിളമാർ പല തങ്ങൾമാരോടും പള്ളി പണിയുന്നതിനെക്കുറച്ച് ചോദിച്ചപ്പോൾ, അവർ കാര്യം അവരുടെ ആദ്ധ്യാത്മിക അറിവിന്‍റെ അടിസ്ഥാനത്തിൽ പഠിച്ചുകൊണ്ട് നൽകിയ വിവരം ഈ വിധമായിയുന്നു:

രാജാവ് പള്ളിമാറ്റാൻ ഉത്തരവ് ഇടുകയാണ് എങ്കിൽ ആ ഉത്തരവ് അനുസരിക്കണം.

തങ്ങൾമാരുടെ ഈ ഉപദേശം കേട്ട് കോപാകുലരായ അവിടെ ചുറ്റും കൂടിനിന്നിരുന്ന മാപ്പിളമാർ, തങ്ങൾമാർ അവർക്ക് എഴുത്തു മുഖേനെ നൽകിയ ഉപദേശം തെരുവീഥിയിൽ കൂട്ടം ചേർന്ന് പരസ്യമായി കീറിക്കളഞ്ഞു.

ദക്ഷിണ മലബാറിലെ ഏറനാട്ടിലേയും വള്ളുവനാടിലേയും ഈ മാപ്പിളമാരിൽ വ്യക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നു എന്നും പറയാൻ ആവില്ലായിരുന്നു. ഓരോ പള്ളിയും അതിന് ചുറ്റും ജീവിച്ചിരുന്ന മാപ്പിളമാരും യഥാർത്ഥത്തിൽ തികച്ചും ഒറ്റപ്പെട്ടും മറ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള നിയന്ത്രണങ്ങക്ക് വിധേയമല്ലാതേയും ആയിരുന്നു നിലനിന്നിരുന്നത്.

എന്നാൽ പൊന്നാനിയിലെ Makhdum Tangal എന്ന തങ്ങൾ ഇവരുടെ മൊത്തമായുള്ള ആദ്ധ്യാത്മിക നേതാവായി കാണപ്പെട്ടിരുന്നു എന്നു തോന്നുന്നു. ഈ തങ്ങൾക്ക് പൊന്നാനിക്ക് അടുത്തുള്ള മാപ്പിളമാരുടെ മേൽമാത്രമേ വ്യക്തമായുള്ള അധികാരം ഉണ്ടായതാണ് കാണപ്പെട്ടിരുന്നുള്ളു. മറ്റ് പ്രദേശങ്ങളിലെ പള്ളികളുടേയും അവ നടത്തിപ്പുചെയ്യുന്ന ആളുകളുടേയും മേൽ വ്യക്തമായി ലിഖിതപ്പെടുത്തപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയുള്ള യാതോരു വിധ അധികാരവും ഇല്ലായിരുന്നു.

ക്രിസ്ത്യൻ പള്ളികളിൽ കാണപ്പെടുന്നതുപോലുള്ള ഒരു വ്യക്തമായ സംഘടനയോ മറ്റോ ഈ മാപ്പിള പള്ളികൾ തമ്മിൽ ഇല്ലായിരുന്നു.

അതേ സമയം കുണ്ടോട്ടിയിലെ തങ്ങൾ മറ്റൊരു പ്രതിഭാസം ആയിരുന്നു. പടിഞ്ഞാറൻ ഏറനാട്ടിലെ തങ്ങൾ കുടുംബക്കാരാണ് ഇത്. ടിപ്പു സുൾത്താൻ മലബാർ പ്രദേശം പിടിച്ചടക്കിയിരുന്ന ഹ്രസ്വ കാലത്ത് ഈ കുടുംബത്തെ ഭൂമി നികുതയിൽ നിന്നും ഒഴിവാക്കിയിരുന്നു. അത് ഏതാണ്ട് വാർഷികമായി 2700 രൂപയോളം വരും.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ, ഈ ആനുകൂല്യം എടുത്തുമാറ്റിയില്ല. പകരം ഈ തങ്ങൾ കുടുംബത്തിന് പലവിധ സഹായങ്ങളും ഇങ്ഗ്ളിഷ് കമ്പനി നൽകി.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കാലമത്രയും ഈ കുടുംബം ഇങ്ഗ്ളിഷ് ഭരണത്തിന് പിന്തുണ നൽകിയിരുന്നു എന്നു തോന്നുന്നു. 1921ൽ ഈ ബന്ധത്തിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ ഈ എഴുത്തുകാരന് അറിയില്ല. എന്തെങ്കിലും വിവരം കിട്ടികയാണ് എങ്കിൽ അത് പിന്നീടുള്ള എഴുത്തിൽ ചേർക്കാം.

കുണ്ടോട്ടി തങ്ങൾ മാത്രമല്ല, മറിച്ച് ഇദ്ദേഹത്തിന്‍റെ അനുയായികളും ഇങ്ഗ്ളിഷ് ഭരണത്തിനോട് വ്യക്തമായ കൂറുപാലിച്ചിരുന്നു.

മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Conollyയെ വെട്ടിമുറിച്ച് കടുന്നുകളഞ്ഞ തെമ്മാടികളെ കുണ്ടോട്ടിയിൽ വച്ച് ഓടിച്ചിട്ട് വളഞ്ഞ് പിടികൂടിയത് കുണ്ടോട്ടി തങ്ങളുടെ ആളുകൾ ആയിരുന്നു എന്ന് ഓർക്കുക.

കുണ്ടോട്ടി തങ്ങൾക്ക് വ്യക്തമായ ഒരു കൂട്ടം അനുയായികൾ ഉണ്ടായിരുന്നു. എന്നാൽ ആ കൂട്ടർ ദക്ഷിണ മലബാറിൽ പുതുതായി വളർന്നുവന്നുകൊണ്ടിരുന്ന മാപ്പിളമാരുടെ മൊത്തമായ സംഖ്യയുടെ വെറും 20- 25% മാത്രമായിരുന്നു എന്നാണ് തോന്നുന്നത്. അതായത് ഏതാണ്ട് 30000 പേർ.

മാപ്പിളമാരിലെ സാമ്പത്തികമായി മുന്നിലുള്ളവരിൽ കൂടുതൽ പേരും കുണ്ടോട്ടി തങ്ങളുടെ കൂടെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

1800കളിലെ മാപ്പിള ആക്രമണ കേസുകളിൽ കുണ്ടോട്ടി തങ്ങളുടെ ആൾക്കാർ ആരേയും പ്രതിയായ ചേർത്ത ചരിത്രവും ഇല്ലായിരുന്നു പോലും. മാത്രവുമല്ല, മാപ്പിള ആക്രമണങ്ങൾക്ക് ശിക്ഷയായി ചില പ്രദേശങ്ങൾക്ക് മൊത്തമായി പിഴ ചുമത്തുമ്പോൾ, കുണ്ടോട്ടി തങ്ങളുടെ ആൾക്കാരെ ഈ പിഴയിൽ നിന്നും ഒഴിവാക്കിയിരുന്നു എന്നും മനസ്സിലാക്കുന്നു.

ഏറനാടിലെ മാപ്പിളമാരിൽ സമാധാന പ്രീയരായ വ്യക്തികൾ കുണ്ടോട്ടി തങ്ങളോട് ചായ്വ കാണിച്ചിരുന്നു പോലും.

പൊന്നാനിയിലെ തങ്ങൾക്കാണ് വൻ ഭൂരിപക്ഷം പേരുടേയും സാമൂഹിക നേതൃത്വം എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ ഈ തങ്ങൾക്ക് നേരിട്ടുള്ള ആജ്ഞാ അധികാരം പൊന്നാനിക്ക് ചുറ്റുമുള്ള ഒരു ചെറിയ കൂട്ടം മാപ്പിളമാരുടെ മേൽ മാത്രമേ ഉണ്ടായിരുന്നുള്ളു പോലും.

കുണ്ടോട്ടി തങ്ങൾ പക്ഷവുമായി പൊന്നാനി തങ്ങളുടെ പക്ഷത്തിന് വിരോധം തന്നെ ഉണ്ടായിരുന്നു എന്നും കാണുന്നു. കുണ്ടോട്ടി പക്ഷത്തിനെ ഷിയ എന്ന് നിർവ്വചിക്കാൻ പൊന്നാനി പക്ഷം ശ്രമിച്ചിരുന്നു എന്നു കാണുന്നുണ്ട്.

എന്നാൽ പൊന്നാനി പക്ഷക്കാരുടെ ഈ നിർവ്വചനം കുണ്ടോട്ടി പക്ഷക്കാർ സമ്മതിച്ചുകൊടുത്തില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ പിന്നാമ്പുറം


ഇന്നുള്ള ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ പിന്നാമ്പുറം ഈ വിധമാണ്:

പഴയകാല ഹൈന്ദവരുടെ (ബ്രാഹ്മണരുടെ) കീഴിൽ തികച്ചും അടിമകൾ ആയിരുന്നവർ മുതൽ മക്കത്തായ തീയർ വരേയുള്ളവരിലും മരുമക്കത്തായ തീയർ വരേയുള്ളവരിലും പെട്ട പലരും, 1800കൾക്ക് തൊട്ടുമുൻപ് മുതൽ അവരുടെ പാരമ്പര്യ സാമൂഹിക മേൽവിലാസത്തിൽ നിന്നും മാറിത്തുടങ്ങിയിരുന്നു.

അതിൽ ഒരു വൻ കൂട്ടർ ഹൈന്ദവ മേൽവിലാസത്തിലേക്കും മറ്റൊരു കൂട്ടർ മാപ്പിള മേൽവിലാസത്തിലേക്കും ചേർന്നു. ഇന്ന് വർഗ്ഗീയ ഭാവത്തോടുകൂടി, തമ്മിൽ ഏറ്റവും പകയും വിരോധവും പ്രകടിപ്പിക്കുന്നത് ഈ രണ്ട് കൂട്ടരിലും പെട്ട ചിലർ ആയേക്കാം.

മലബാറിലെ ഹിന്ദുമതത്തിന്‍റേയും ഇസ്ലാം മതത്തിന്‍റേയും മുഖഛായയായി നിലനിൽക്കുന്നത് ഇന്ന് ഈ രണ്ട് കൂട്ടരും ആവാം എന്നാണ് തോന്നുന്നത്.

രണ്ട് കൂട്ടരും പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളിലൂടെ തമ്മിൽത്തമ്മിൽ പലവിധ വ്യക്തി ഉച്ചനീചത്വങ്ങളിലൂടെ സ്വന്തം മതസ്തരുമായി കോർത്തിണങ്ങിക്കിടക്കുന്നു. പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് ഈ വിധമായുള്ള ശ്രേണികളിലേക്ക് മറ്റൊരു ശ്രേണിയിലെ വ്യക്തികളെ ഉൾക്കൊള്ളാനുള്ള പാതകളും, സൗകര്യങ്ങളും ഇല്ല.

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ മുഴുവനായി എടുത്ത നയം ഇസ്ലാം മതക്കാർ, ബുദ്ധമതക്കാർ, ജൈനമതക്കാർ, സിക്കുമതക്കാർ, പാർസികൾ തുടങ്ങിയവർ അല്ലാത്ത എല്ലാരും ഹിന്ദുക്കൾ ആണ് എന്നാണ്. ഇത് തികച്ചും ഒരു വിഡ്ഢിത്തം തന്നെയായിരുന്നു.

ബ്രാഹ്മണ ക്ഷേത്രങ്ങളിലെ ആചാരങ്ങളേയും മറ്റ് പദ്ധതികളേയും മറ്റ് ജനക്കൂട്ടങ്ങളുടെ ഷാമനിസ്റ്റിക്ക് മാതാചാരങ്ങളുമായി കൂട്ടിക്കുഴച്ചാണ് പലപ്പോഴും ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് എന്നു തോന്നുന്നു. ഈ തെറ്റിദ്ധാരണയാണ് ഇന്നത്തെ അഭിനവ ഹൈന്ദവ മതത്തിന്‍റെ ജനനത്തിന് കാരണം എന്നും തോന്നുന്നു.

1800കളിൽ കീഴ്ജന മാപ്പിളമാർ ഹൈന്ദവ പക്ഷത്തിനെ ആക്രമിച്ച കാര്യങ്ങൾ ഇന്നുള്ള ഹൈന്ദവ പക്ഷക്കാരിലെ പഴയ കാല കീഴ്ജന പാതയിൽ ഉള്ളവർ ഏറ്റുപറയുമ്പോഴുള്ള പാളിച്ച ഈ വിവരത്തിൽ കാണാവുന്നതാണ്.

പഴയ കാല കീഴ്ജനങ്ങൾ എന്നു പറയുന്നത് തന്നെ രണ്ട് വ്യത്യസ്ത കൂട്ടർ ആണ്.

ഒന്നു ബ്രാഹ്മണ ഭൂജന്മികളിൽ നിന്നും കൃഷി സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നവർ. ഇതിൽ കുറച്ച് നായർമാരും കുറേ തീയരും കണ്ടേക്കാം. ഇതിൽ തന്നെ മക്കത്തായ തീയരെ ചെറിയ തോതിലുള്ള ദൂരം അയിത്തമുള്ളവരായും മരുമക്കത്തായ തീയരെ ദൂരം അയിത്തം ഇല്ലാത്തവരായും കാണപ്പെട്ടിരുന്നു എന്ന് തോന്നുന്നു.

ഈ പാട്ടക്കാർ അടിയാന്മാരാണ്. ഇവരേ മേൽനോട്ടം വഹിക്കുന്നത് നായർമാരാണ്.

ഈ അടിയാന്മാർക്ക് കീഴിൽ ആണ് കൃഷി ഭൂമിയോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന അടിമ ജനം.

ഭൂജന്മികളും നായർ മേൽനോട്ടക്കാരും അടിയാന്മാരോടും അടിമകളോടും വളരെ കഠിനമായി ആണ് പെരുമാറിയിരുന്നത് എന്ന കാര്യം ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിലെ ഉദ്യോഗസ്ഥർ കണ്ടറിഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ കമ്പനി ഭരണം നടക്കുന്ന ഇടത്ത് തന്നെ പ്രാദേശിക രാജാക്കളുടേയും അധികാരം നിലനിന്നിരുന്നു.

സമൂഹത്തിൽ കാണപ്പെട്ടിരുന്ന ഈ കഠിനമായ അവസ്ഥയെ ഏതുവിധത്തിലാണ് ഉന്നതപ്പെടുത്തേണ്ടത് എന്ന കാര്യത്തെക്കുറിച്ച് പല വട്ടം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ആലോചിച്ചിരുന്നു. എന്നാൽ ഈ വിധമായുള്ള ഒരു കഠിനമായ അവസ്ഥയെ നിലനിർത്തുന്ന അദൃശ്യമായ ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ച് അവർക്ക് യാതോരു ധാരണയും ലഭിച്ചിരുന്നില്ല.

അതി കഠിനമായി ആക്ഷേപിക്കുന്നതും പെരുമാറുന്നതുമായ ഭൂജന്മിയോടും നായർ മേലാളനോടും, ബഹുമാനവും ആദരവും ആണ് വാക്കുകളിലും ശരീര ഭാഷയിലും കീഴ്ജനം പ്രകടിപ്പിക്കുന്നത്. തികച്ചും impolite ആയി പെരുമാറുന്ന വ്യക്തിയെ ആദരിക്കുന്ന പെരുമാറ്റം തന്നെ ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പ്രയാസം ആയിരുന്നു.

ഇന്നും ഇതിന്‍റെയെല്ലാം ഭാവങ്ങൾ മലയാളത്തിൽ കാണാവുന്നതാണ്.

ഉദാഹരണത്തിന്, തന്നെ അടിച്ച പോലീസ് ഉദ്യോഗസ്ഥനെ പരാമർശിക്കുമ്പോഴും, വ്യക്തി 'അവൻ എന്നെ അടിച്ചു' എന്നല്ല പറയുക. മറിച്ച് 'അദ്ദേഹം എന്നെ അടിച്ചു' എന്നാണ് പറയുക.

അദ്ദേഹം അടിച്ചാൽ അത് ഒരു നല്ലകാര്യമല്ലെ?

Indeed, during British rule, at least as late as the end of the outbreak period, should a jenmi have any important project in hand, his adian was expected to assist “with his money if need be, with his testimony true or false, and on occasions with his strong right arm”.


ആശയം : ഇങ്ഗ്ളിഷ് ഭരണ കാലത്ത് മാപ്പള അക്രമ കാലഘട്ടത്തിന്‍റെ അവസാനം കാലം വരെയെങ്കിലും, ഭൂജന്മിക്ക് എന്തെങ്കിലും ആവശ്യവന്നാൽ അടിയാൻ തന്‍റെ പണവും, സത്യസന്ധമായതോ പച്ചക്കള്ളമായതോ ആയ സാക്ഷിമൊഴിയും, കായിക ബലവും ഭൂജന്മിക്ക് നൽകാൻ ബാധ്യസ്ഥനായിരുന്നു.

കീഴ്ജന വ്യക്തി ഹൈന്ദവ മേധാവിയെക്കുറിച്ച് അനിഷ്ടകരമായ അഭിപ്രായമോ വാക്കോ പറഞ്ഞാൽ പ്രശ്നം തന്നെയാണ്.

The “smallest show of independence” was “resented as a personal affront”,


കീഴ്ജന വ്യക്തി തന്‍റെ ഭൂജന്മിയിൽ നിന്നുമോ അതുമല്ലെങ്കിൽ തന്നെ മേൽനോട്ടം ചെയ്യുന്ന നായർ മേലാളനിൽനിന്നുമോ വളരെ ചെറിയ തോതിലുള്ള ഒരു സ്വതന്ത്ര ഭാവം പ്രകടിപ്പിച്ചാൽ, അത് തന്നെ പരസ്യമായി അപമാനിച്ചതായി ഭൂജന്മിയും നായർമേലാളനും മനസ്സിലാക്കും.

ഇങ്ഗ്ളിഷ് ഭരണ നിയമങ്ങൾക്ക് കീഴ്ജനത്തിന്‍റെ സംരക്ഷിക്കാൻ യാതോരു പാതയും ഇല്ലായിരുന്നു. ഇതിന് മുഖ്യമായ കാരണം അവരുടെ ഉദ്യോസ്ഥർ പ്രാദേശിക ഉന്നത വ്യക്തികൾ തന്നെ.

മാത്രവുമല്ല, കീഴ്ജന വ്യക്തിയെ നിയമത്തിന് ഉള്ളിൽ നിന്നുകൊണ്ടുതന്നെ തവിടു പൊടിയാക്കാൻ ഹൈന്ദവ പക്ഷത്തിന് ആവുമായിരുന്നു.

തെമ്മാടിയായി മേൽവിലാസം ഇടപ്പെട്ട കീഴ്ജന വ്യക്തിയെ ദേശവിരോധിയും സ്വജന വിരോധിയും ആയി പ്രഖ്യാപിക്കപ്പെടും. അതോടെ നാട്ടിൽ ജീവിക്കാൻ പറ്റാതാകും. സ്വന്തം ജനത്തിന്‍റെ ആദ്ധ്യത്മിക പ്രാർത്ഥനായങ്ങളിലും സാമൂഹിക ഇടങ്ങളിലും കയറിചെല്ലാൻ ആവില്ല. സാമൂഹിക കിണറുകളും പുഴയോരങ്ങളും മറ്റ് ഇടങ്ങളും ചെല്ലാൻ പറ്റാത്ത ഇടങ്ങളായി മാറും. ഗ്രാമീണമായുള്ള പല സേവനങ്ങളും ലഭിക്കാതെ വരും. സ്വന്തം വീടിനും വീട്ടിലെ അന്തേവാസികൾക്കും സാമൂഹിക സംരക്ഷണം ഇല്ലാതാവും.

ഈ വിധ കാര്യങ്ങൾ ഇന്നും നിലവിൽ ഉണ്ട് എന്നതാണ് വാസ്തവം. പോലീസോ മറ്റ് സർക്കാർ പ്രസ്ഥാനങ്ങളോ ഒരു വ്യക്തിയെ തളച്ചിട്ടാൽ മറ്റ് ആളുകൾ സർക്കാർ പ്രസ്ഥാനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുക. ഇത് നാടിനോടു കാണിക്കുന്ന കൂറും രാജ്യസ്നേഹവും ആയി അവർ മനസ്സിലാക്കും.

പ്രാദേശിക രാജാക്കളുടെ ആജ്ഞകൾ പോലും പല പ്രദേശത്തും നടപ്പിൽ ആക്കണമെങ്കിൽ പ്രാദേശിക ഭൂജന്മിയുടെ സമ്മതം ആവശ്യമായിരുന്നു. പോരാത്തതിന്, പല ഭൂജന്മികളും സ്വന്തം നിലയിൽ സ്വകാര്യ കോടതികളും നീതിയും ശിക്ഷകളും നടപ്പിലാക്കിക്കൊണ്ടിരുന്നു.

ആദ്യ കാലങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നിയമങ്ങൾക്കും മറ്റും ചില്ലിക്കാശിന്‍റെ വിലപോലും പലയിടങ്ങളിലും ഇല്ലായിരുന്നു.

Even so, there seems little doubt that this vassal relationship weakened under British rule which offered alternative means of protection to the adian ...

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇങ്ഗ്ളിഷ് ഭരണ കാലത്ത്, ഈ ആശ്രിതവ്യക്തിത്വ ബന്ധ സാമൂഹിക ഭാവത്തിന് ബലം കുറഞ്ഞുതുടങ്ങിയിരുന്നു. കാരണം, അടിയാന് മെല്ലെമെല്ലെ മറ്റൊരു സംരക്ഷണ സംവിധാനം മുളച്ചു വന്നുകൊണ്ടുരുന്നു.

ഇന്ന് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം തിരിച്ചുവരികയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിൽ അടിയുറച്ചു നിൽക്കുന്ന മറ്റൊരു നിയമ സംവിധാനവും പോലീസ് പ്രസ്ഥാനവും സ്ഥാപിതമാക്കുകയും ചെയ്താൽ ഇന്നുള്ള പോലീസ് പ്രസ്ഥാനത്തോടും മറ്റ് ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങളോടും ജനത്തിന് ഉള്ള പേടിയും അടിയാളത്ത ഭാവവും മാഞ്ഞുതുടങ്ങും എന്നു പറഞ്ഞതുമാതിരിയാണ് കാര്യങ്ങൾ.

Of course it was open to any hindu wishing to mitigate the formidable array of sanctions he was subject to at the hands of the jenmi to do so by becoming a muslim.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള അതിഘോരമായ സാമൂഹിക വിലക്കുകളുടെ നിരകളുടെ കാഠിന്യത്തെ ലഘൂകരിക്കാൻ കീഴ്ജന വ്യക്തിക്ക് മറ്റൊരു മാർഗ്ഗവും ബലപ്പെട്ടുവന്നിരുന്നു, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നിഴലിൽ.

അത് ആ വ്യക്തിയും കുടുംബവും ഇസ്ലാമിലേക്ക് മാറുക എന്നുള്ളതായിരുന്നു.

പിന്നെപ്പിന്നെ പതിറ്റാണ്ടുകൾ കഴിയുന്തോറും ഇസ്ലാമിലേക്ക് മാറിയ കീഴ്ജനവും ഇസ്ലാമിലേക്ക് മാറാത്ത കീഴ്ജനവം തമ്മിലുള്ള വൈരാഗ്യം ആയിമാറി, പ്രാദേശിക വർഗ്ഗീയ മതഭ്രാന്തിന്‍റെ മുഖാകൃതി.

ഉന്നത കുടുംബക്കാരായ ഇസ്ലാം പക്ഷക്കാരും പാരമ്പര്യ ബ്രാഹ്മണ കുടുംബക്കാരും നിഷ്പ്രഭരായിത്തുടങ്ങി.

പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ നിഴലാട്ടം തന്നെയാണ് പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഒരു രോഗബാധപോലെ നിലനിന്നിരുന്ന ഒരു മാനസികഭാവം




മൈസൂറുകാരുടെ ഭരണം അവസാനിച്ചതോടുകൂടി, കുറച്ചുകാലത്തോളം ഇങ്ഗ്ളിഷ് കമ്പനിയും നാട്ടുരാജാക്കളും തമ്മിൽ പങ്കാളികളായി രണ്ടു മലബാറുകളിലും ഭരണം നടത്തിയിരുന്നു.

നേരത്തെ സൂചിപ്പിച്ച ദക്ഷിണ മലബാറിലെ രണ്ട താലൂക്കുകളിൽ ഒരു വൻ തലവേദന തന്നെ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നിരുന്നു. മൈസൂർ ഭരണകാലത്ത് തിരുവിതാംകൂറിലേക്ക് ജീവനും കൊണ്ട് ഓടിപ്പോയ പല ഭൂജന്മികളും തിരിച്ചുവന്നു. അവർ വന്നപ്പോൾ കാണുന്നത്, അവരുടെ സ്വത്തെല്ലാം പല മാപ്പിള കർഷകർ കൈവശപ്പെടുത്തി സ്വന്തമായും മറ്റും കൃഷി ചെയ്യുന്നതായാണ്.

ഈ കൂട്ടർ വ്യക്തമായും കീഴ് ജന വ്യക്തികൾ ആണ് എന്ന ബോധ്യം ഉണ്ടായത് കൊണ്ടാവാം പഴയ ഭൂജന്മികളും ഇവരും തമ്മിൽ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് കാര്യങ്ങളെ മയപ്പെടുത്താൻ ആയില്ല.

വ്യത്യസ്ത സാമൂഹിക നിലവാരങ്ങളിൽ ഉള്ളവർ തമ്മിൽ ഒന്ന് സംസാരിച്ച് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്നതിൽ പല തടസ്സങ്ങളും സൃഷ്ടിക്കാൻ സൗകര്യം നൽകുന്ന ഭാഷകൾ ആണ് ഫ്യൂഡൽ ഭാഷകൾ. പ്രത്യേകിച്ചും കീഴ് സ്ഥാനക്കാർ അതിരുകടന്ന ഉന്നത വ്യക്തിത്വം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ വിഷമിച്ചു. ആ പ്രദേശത്തുള്ള ഇങ്ഗ്ളിഷ് ഭരണ superintendentആയ Mr Stevens ഭൂമി മാപ്പിള കർഷകരുടെ കൈവശം നിലനിർത്തണം എന്ന് ശുപാർശചെയ്തു.

എന്നാൽ ഈ ഒരു ശുപാർശ ഇങ്ഗ്ളിഷ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് സമ്മതിച്ചുകൊടുക്കാൻ പ്രയാസം നേരിട്ടു. കാരണം, കമ്പനിയുടെ ഭരണനയം തന്നെ justice and true policy (നീതിയും സത്യസന്ധതയും എന്ന നയം) എന്നതാണ് എന്നതുകൊണ്ടുതന്നെ.

11 September 1787ന് മുൻപ് മാപ്പിളമാർ കൈവശപ്പെടുത്തിയ ഭൂമി അവർക്ക് കൈവശം വെക്കാം എന്നും, അതിനു ശേഷം കൈവശപ്പെടുത്തിയ ഭൂമി ഭൂജന്മികൾക്ക് തിരിച്ചു നൽകണമെന്നും കമ്പനി തീരുമാനിച്ചു.

ഇവിടെ എടുത്തു പറയേണ്ടത്, കുഞ്ഞാലി മരക്കാർ കുടുംബവുമായി വൻ ബന്ധം ഉണ്ട് എന്ന് ഇന്ന് പറയപ്പെടുന്ന സാമൂതിരി കുടുംബം ഈ വിധം തിരുവിതാംകൂറിൽ നിന്നും തിരുച്ചു വന്നവരിൽ പെടും. സാമൂതിരി കുടുംബം ബ്രാഹ്മണ പക്ഷ ഭൂജന്മികളോടാണ് കൂറ് പ്രകടിപ്പിച്ചത്.

The Zamorin of Calicut, it was noted that his feelings were “for the Nairs, Namburis and Brahmins, who returned with him from banishment in Travancore,


ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ മറ്റൊരു പ്രശ്നവും നേരിട്ടു. ഇങ്ഗ്ളിഷ് കമ്പനിക്ക് കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകരുമായും അവരുടെ അടിമ ജനവുമായും നേരിട്ട് ഒരു ബന്ധത്തിന് സാധ്യതയില്ലായിരുന്നു. കാരണം പ്രാദേശിക രാജാക്കളും അവരുടെ ഉദ്യോഗസ്ഥരും ഇടയിൽ നിന്നിരുന്നു.

Even so, the earliest years of British rule in Malabar saw the influence of the Company’s European servants undermined by that of the Rajas whom they had placed between themselves and the people

കൃഷി ഭൂമി കൈവശപ്പെടുത്തിയ മാപ്പിളമാരിൽ നിന്നും ഭൂമി തിരിച്ചെടുത്ത് ബ്രാഹ്മണ പക്ഷ പാരമ്പര്യ ഭൂജന്മിക്ക് തിരുച്ചു നൽകിയതുതന്നെ ഏറനാടിലും വള്ളുവനാടിലും ഇങ്ഗ്ളിഷ് ഭരണം ഹൈന്ദവ പക്ഷത്തിന് അനുകൂലം ആണ് എന്ന ഒരു ധാരണ മാപ്പിളമാരിൽ പരത്തിയിരിക്കാം. അതേ സമയം ഹൈന്ദവ പക്ഷ രാജാക്കളുടെ ഉദ്യോഗസ്ഥരുടെ കഠിനമായ പെരുമാറ്റത്തിന്‍റെ ഉത്തരവാദിത്വവും ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്താൻ പ്രാദേശിക രാജാക്കളുടെ ഉദ്യോഗസ്ഥർ ശ്രമിച്ചിരിക്കാം.

എന്നിരുന്നാലും, ഇതുകൊണ്ടൊന്നും ആവണം എന്നില്ല ചില മാപ്പിള വ്യക്തികൾ ബ്രാഹ്മണ പക്ഷ വ്യക്തികളെ ആക്രമിച്ചിരിക്കുക. പല ആക്രമണങ്ങളും വളരെ ചെറിയ ഇടങ്ങളിലെ വ്യക്തിപരമായുള്ള പ്രകോപനങ്ങളിലാണ് ആരംഭിച്ചിരിക്കുക. ഇതിൽ പ്രാദേശിക ഫ്യൂഡൽ ഭാഷയ്ക്ക് വൻ പങ്കും ഉണ്ടായിരിക്കാം.

ഇനി മറ്റൊരു കാര്യം പറയാം.

1799ൽ ടിപ്പു സൽത്താൻ യുദ്ധത്തിൽ തോൽക്കുകയും മരണപ്പെടുകയും ചെയ്തത് ദക്ഷിണ മലബാറിലെ ബ്രാഹ്മണ പക്ഷക്കാരിൽ വൻ ആഹ്ളാദം തന്നെ വരുത്തിയിരുന്നു. തൊട്ടടുത്തുള്ള ഒരു വിദേശരാജ്യത്ത് ഒരു ഇസ്ലാമിക ഭരണം ആണ് നിലനിൽക്കുന്നത് എന്നത് ബ്രാഹ്മണ പക്ഷ ഭൂജന്മികൾ മാപ്പിള കീഴ്ജനത്തിനോട് അതി കഠിനമായി പെരുമാറുന്നതിൽ ഒരു നിയന്ത്രണം സ്വമേധയാ നിലനിർത്തിയിരുന്നു.

യഥാർത്ഥത്തിൽ മൈസൂർ രാജാവും അവിടുള്ള ഉദ്യോഗസ്ഥരും ഇസ്ലാമിക പക്ഷവാദികൾ ആയിരുന്നു എന്നുതോന്നുന്നില്ല. കാരണം, അവരുടെ പ്രവർത്തനങ്ങളിൽ അവിടുള്ള ബ്രാഹ്മണർ വരെ പങ്കെടുത്തിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ദക്ഷിണ മലബാറിൽ ടിപ്പു സുൽത്താൻ ഒരു ഇസ്ലാമിക പക്ഷവാദിയായി ബ്രാഹ്മണ പക്ഷം മനസ്സിലാക്കിയിരിക്കാം. കാരണം ടിപ്പുസുത്താൽ മലബാറിൽ ആക്രമണം നടത്തിയപ്പോൾ,ഏറ്റുമുട്ടിയത് അവിടുള്ള ബ്രാഹ്മണ പക്ഷവും ആയാണ്.

1799ൽ ടിപ്പു സുൽത്താൻ മരണപ്പെട്ടു എന്ന വിവരം സ്വാഭാവികമായും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ആഘോഷിച്ചിരിക്കാം. ഇതേ ആഘോഷം ബ്രാഹ്മണ പക്ഷവും വളരെ ഉച്ചത്തിലും ആനന്ദത്തിലും കൊണ്ടാടിയപ്പോൾ, ബ്രാഹ്മണ പക്ഷവും ഇങ്ഗ്ളിഷ് കമ്പനിയും ഒരേ പക്ഷക്കാരാണ് എന്ന ഒരു ധാരണയും ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ പടർന്നിരിക്കാം.

1799ൽ “Jungle Moplah” (കാട്ടു മാപ്പിള) എന്ന രീതിയിൽ പൊതുവായി നിർവ്വചിക്കപ്പെട്ടിരുന്ന ഒരു കൂട്ടം മാപ്പിള മൂപ്പന്മാർ സംഘിടിച്ച് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

ഈ കൂട്ടരിൽ പല നേതാക്കളും ഉണ്ടായിരുന്നു. അവരിൽ പേരെടുത്ത് പറയപ്പെട്ടുകാണപ്പെടുന്നവരിൽ ചിലർ Manjerry Athan Gurikal, Unni Mutta, Chemban Poker തുടങ്ങിയവർ ആണ്.

ഇവരെക്കുറിച്ചുള്ള വിവരത്തിലേക്ക് ഈ എഴുത്തിന് ഇപ്പോൾ പോകാൻ ഉദ്ദേശം ഇല്ല. കാരണം അങ്ങിനെ ചെയ്താൽ ഈ എഴുത്ത് വളരെ നീണ്ടുപോയേക്കാം. എന്നിരുന്നാലും ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ പെട്ട ഒരു വാചകം ഇവിടെ ഉദ്ദരിക്കാം.

Quite apart from the obstacle to centralised rebel organisation constituted by the jealousies of the Moplah Muppans, each with his own local power-base,

ആശയം : ഈ മാപ്പിള മൂപ്പൻമാർക്കിടയിൽ തമ്മിൽ അഭിപ്രായവിരോധവും കലഹവും മറ്റും വളരെ പെട്ടെന്നുതന്നെ വളർന്നുവന്നിരുന്നു. ഓരോ മൂപ്പനും സ്വന്തം അണികളെ ശേഖരിക്കാനുള്ള വ്യഗ്രതയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അസൂയയും മറ്റും ഈ മാപ്പിള കൂട്ടായ്മയെ വളരെ പെട്ടെന്നു തന്നെ തളർത്തിയിരുന്നു.

ഈ കൂട്ടായ്മയുടെ സംഘടിക്കൽ 1799ൽ തുടങ്ങി. ഏതാണ്ട് 1802 ആയപ്പോഴേക്കും ആ കൂട്ടായ്മ നാമാവശേഷം ആയി എന്നു തോന്നുന്നു.

പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ശിഥിലീകരണ കഴിവിനെ ഇസ്ലാം മതത്തിന് പോലും ഒരു പരിധിക്കപ്പുറം തടയാൻ ആവില്ലതന്നെ. വെറും നിസ്സാരം എന്നു തോന്നിക്കാവുന്ന ഒരു വാക്ക് പറയുകയോ പറഞ്ഞുവെന്ന് മറ്റൊരാൾ അറിയിക്കുകയോ ചെയ്താൽ മതി തമ്മിൽ മസ്തരിക്കുകയും അതേസമയം സംഘടിച്ചു നിൽക്കുകയും ചെയ്യുന്ന വ്യക്തികൾ തമ്മിൽ വിദ്വേഷം ആളിപ്പടരാൻ.

ഈ കൂട്ടയ്മയ്ക്ക് മലബാറിലെ ഉന്നത കുടുംബക്കാരായ ഇസ്ലാം പക്ഷക്കാരുടെ പിന്തുണയുണ്ടായിരുന്നു എന്നും തോന്നുന്നില്ല. ഈ കൂട്ടർ ഒരു തരം പിടിച്ചുപറിക്കാരും മറ്റുമാണ് എന്ന ഒരു ധാരണയും ഉണ്ടായിരുന്നു എന്നു തോന്നുന്നു.

ഇവിടെ എടുത്തുപറയാനുള്ളത്, ദക്ഷിണേഷ്യയിലെ പലപ്രദേശത്ത് മാത്രമല്ല, മറിച്ച് ലോകമെമ്പാടും, ഈ വിധമായുള്ള പല ചെറിയ കൂട്ടായ്മകളും ഇങ്ഗ്ളിഷ് പക്ഷത്തിനെ നേരിട്ടിട്ടുണ്ട്. ദക്ഷിണ മലബാറിലെ ഈ കൂട്ടയ്മയ്ക്കും യഥാർത്ഥത്തിൽ വലിയ ഒരു ആയിസ് ഉണ്ടായിരിക്കാൻ സാധ്യതകാണുന്നില്ല.

അതേ സമയം ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥരിൽ തമ്മിൽത്തമ്മിൽ പിന്നിൽ നിന്നും കുത്താനും സ്വന്തം അണികളെ സ്വരൂപിക്കാനും ആയുള്ള ഒരു മാനസിക ഭാവം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവരിലെ ആരെങ്കിലും സ്വന്തം കൊടി സ്ഥാപിക്കാനോ, സ്വന്തമായുള്ള ഒരു പ്രസ്ഥാനം രൂപീകരിക്കാനോ ശ്രമിച്ചിട്ടുണ്ടെങ്കിൽത്തന്നെ അതു വളരെ വിളരമായുള്ള ഒരു സംഭവം ആയിരിക്കും.

അതേ സമയം ഈ ഉപഭൂഖണ്ഡത്തിൽ ഏത് കൂട്ടായ്മയിലും ഈ ഒരു പ്രശ്നം ഒരു രോഗബാധപോലെ നിലനിന്നിരുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. ഞങ്ങളാണ് ഇസ്ലാമിന്‍റെ സംരക്ഷകർ എന്ന ഭാവം


ഇങ്ഗ്ളിഷ് ഭരണത്തിന് ദക്ഷിണ മലബാറിലെ സാമൂഹിക അന്തരീക്ഷത്തെ ഉഴുതുമറിച്ചിട്ട് മുന്നോട്ട് നീങ്ങാൻ ആവില്ല.

ഭൂജന്മികളുടെ കൈവശമാണ് ഭൂമി. ഈ ഭൂമി പലർക്കും പാട്ടത്തിനായി കൊടുത്തിരിക്കുന്നു. ഈ വിധം പാട്ടത്തിന് ഭൂമി എടുത്തവരിൽ നായർമാരും തീയരും മാത്രമല്ല, ധനികരായ മാപ്പിള വ്യക്തികളും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.

ഏറനാടിലെ മാപ്പിള ധനികരിൽ ചിലർക്കെങ്കിലും ഹൈന്ദവ പക്ഷ ഭൂജന്മികളോട് മാനസിക വിരോധവും മത്സരബുദ്ധിയും കണ്ടേക്കാം.

ഭൂമിയുടെ അവകാശാവും പാട്ടക്കരാറുകളുടെ സ്വഭവവും മറ്റും ഈ എഴുത്തിൽ പ്രതിപാദിക്കാൻ പറ്റില്ല. കാരണം വായനക്കാരന് അവ വിരസമായ വിവരങ്ങളായി തോന്നാം.

ദക്ഷിണ മലബാറിലെ ഏറനാടിലേയും വള്ളുവനാടിലേയും മാപ്പിള ആക്രമങ്ങളെ ഇങ്ഗ്ളിഷ് ഭരണം ഒന്ന് ശ്രദ്ധയോടുകൂടി വീക്ഷിച്ചപ്പോൾ കണ്ടത്, ഈ വിധമായുള്ള ആക്രമണങ്ങളിൽ എല്ലാം തന്നെ ഷാഹിദ് മാരായി (രക്തസാക്ഷികളായി) മാറാൻ തയ്യാറായി മുന്നോട്ട് വന്നത് സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നിൽ നിൽക്കുന്ന വ്യക്തികൾ ആണ് എന്നതാണ്.

സാധാരണ ഗതിയിൽ സാമൂഹികമായി നേതൃത്വസ്ഥാനങ്ങളിൽ ഉള്ളവർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അണികൾ ചെന്ന് മരിക്കുകയും ചെയ്യുക എന്നതാണ് ലോകൈകമായുള്ള അക്രമണ പദ്ധതികളുടെ സ്വഭാവം. എന്നാൽ ഇവിടെ ഈ പിന്നോക്കക്കാരായ ഷാഹിദ് മാരെ ആരാണ് പ്രോത്സാഹിപ്പിച്ചുവിടുന്നത് എന്നത് ഒരു ചോദ്യം ആയി നിലിനിന്നു.

പലപ്പോഴും ബാഹ്മണ പക്ഷത്തെ മത്സര ബുദ്ധിയോടുകൂടി വീക്ഷിക്കുന്ന പ്രാദേശിക മാപ്പിള ധനികരാകാം ഈ വിധം പിന്നോക്കക്കാരിൽ വൻ ആക്രമവാസന ഉണർത്തിവിടുന്നത്. പോരാത്തതിന് കലാപം നടക്കുന്ന ഇടങ്ങളിൽ മാപ്പിള കർഷകരും മറ്റും അവരുടെ ഭൂ നികുതി നൽകാൻ കൂട്ടാക്കാതിരുന്ന സംഭവവും ഉണ്ടായിരുന്നു.

ഷാഹിദ് മാർ തങ്ങൾ ഇസ്ലാമിന്‍റെ സംരക്ഷകരാണ് എന്ന ഭാവം പേറിയുന്നു പോലും. എന്നാൽ ഈ വിധമായുള്ള ഒരു ഏകപക്ഷീയമായ അവകാശവാദം ഇസ്ലാമിക സമൂഹം അംഗീകരിച്ചിരുന്നു എന്നു തോന്നുന്നില്ല.

നേരത്തെ സൂചിപ്പിച്ച രണ്ട് താലൂക്കുകൾക്ക് പുറത്തുള്ള ഇടങ്ങളിൽ ഈ കീഴ്ജന മാപ്പിള സാമൂഹിക ആക്രമങ്ങളോട് മറ്റ് ഇസ്ലാമിക കുടുംബക്കാർ പിന്തുണ വാക്കുകളിലൂടേയോ പ്രവർത്തനത്തിലൂടേയോ നൽകിയതായും തോന്നുന്നില്ല.

Thus in 1894, in a fatwa (judgement) condemning that year’s outbreak, a kazi of Calicut laid emphasis on the fact that the urban areas of the coast were free from these disturbances, which occurred only in the rural interior where the muslims were less “respectable”.


ആശയം: 1894ൽ ആ വർഷം നടന്ന സാമൂഹിക പൊട്ടിത്തെറിയെ അപലപിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ , ഉൾനാടുകളെ അപേക്ഷിച്ച് നഗരങ്ങളിൽ സാമൂഹിക അക്രമങ്ങൾ യാതൊന്നും ഇല്ലായെന്നും, അതിന്‍റെ കാരണം ഉൾനാടൻ പ്രദേശങ്ങളിലെ മാപ്പിളമാർ സാമൂഹിക ബഹുമാനം കുറഞ്ഞവർ ആണ് എന്നും കോഴിക്കോട്ടെ ഖാസി ഊന്നിപ്പറഞ്ഞു.

Fathwa of Mussapla Akath Mulla Koya Tangal, Kazi of Calicut, MJP Nos 2186-92

ഇങ്ങിനെ ഒരു നിലവാരം കുറഞ്ഞ ഇസ്ലാം വ്യക്തികളെ ഏതുവിധത്തിലാണ് ഇസ്ലാം ആണ് എന്നും ഇസ്ലാം അല്ലായെന്നും എങ്ങിനെയാണ് കാണേണ്ടത് എന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു.

ഏറനാടിലും വള്ളുവനാടിലും ഉള്ള മാപ്പിളമാരിൽ ചിലർ ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് അക്രമം നടത്തുമ്പോൾ, ഇസ്ലാംമതത്തിൽ പെട്ട എല്ലാരും ഈ വിധമായുള്ള പെരുമാറ്റിത്തിലെ കാട്ടാളത്തിലും നിലവാരക്കുറവിലും നിർവ്വചിക്കപ്പെട്ടുപോകും.

യഥാർത്ഥത്തിൽ ഈ രണ്ട് താലൂക്കുകളിലും നടന്നത് ഒരു ആദ്ധ്യാത്മിക നവോത്ഥാന പ്രവർത്തനമോ മറ്റേതെങ്കിലും തരത്തിലുള്ള ഇസ്ലാമിക മത പ്രവർത്തനമോ അല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പോരാത്തതിന്, ഈ വിധം പൊട്ടിത്തെറിച്ചു പെരുമാറിയവർക്ക് ഇസ്ലാമിക ഉന്നതരുടെ ഉപദേശമോ ആജ്ഞയോ ലഭിച്ചതായും കാണുന്നില്ല.

പ്രാദേശിക മാപ്പിള നേതൃസ്ഥാനങ്ങളിൽ ഉള്ളവർ മാത്രമാവാം ഈ വിധം ഒരു അക്രമ പരിമാടിക്ക് നേതൃത്വം കൊടുത്തിരിക്കുക. എന്നാൽ പോലും, മിക്ക ആക്രമങ്ങൾക്കും യാതോരു വ്യക്തമായ സാമൂഹിക നേതൃതം ഉള്ളതായും കാണുന്നില്ല.

കമ്മ്യൂണിസത്തിന്‍റെ കാര്യം പറഞ്ഞതുമാതിരിയാണ്. സാമൂഹത്തിലെ പല പിശകുകളേയും മറ്റാൻ കഴിവുള്ള ഒരു ഒറ്റമൂലിയായി പലരും ഈ സിദ്ധാന്തത്തെ കാണുന്നുണ്ട്. എന്നാൽ ഈ പ്രത്യയ ശാസ്ത്രം എന്താണ് എന്ന ധാരണ മിക്ക മാക്സിസ്റ്റുകാർക്കും / കമ്മ്യൂണിസ്റ്റുകാർക്കും ഇല്ലതന്നെ. കാൾ മാക്സിന്‍റെ (Karl Marx) പേരു തന്നെ ശരിയായി ഉച്ചരിക്കാൻ അറിയാത്തവരാണ് മിക്ക പ്രാദേശികഭാഷാ കമ്മ്യുണിസ്റ്റുകാരും.

തലയിൽ ചുവപ്പ് നാടയും കൈയിൽ ആരിവാൾ ചിറ്റിക നക്ഷത്ര അടയാളവും മുഷ്ടിചുരുട്ടിയുള്ള വിപ്ളവ മുദ്രാവാക്യം ചുണ്ടിലും പോരാത്തതിന് ഒരു ലാൽ സലാമും. ആൾ കമ്മ്യൂണിസ്റ്റായി.

സമൂഹത്തിൽ വളരെ കഷ്ടത അനുഭവിക്കുന്നവരെ ഉന്നതപ്പെടുത്താൻ ഈ വിവരവും ഈ മേൽവിലാസവും ഈ അടയാള ചിന്നങ്ങളും മതിയെന്ന രീതിയിൽ മലബാറിലും തിരുവിതാംകൂറിലും പല വ്യക്തികളും വിപ്ളവക്കൊടി പാറിക്കാണിച്ച് പലരേയും വെട്ടിമുറിച്ചിട്ടുണ്ട്. എന്നാൽ ഇതാണോ യഥാർത്ഥത്തിൽ കമ്മ്യൂണിസത്തിൽ പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമായി അറിയില്ല.

ഇത് വെറും വിഡ്ഢിത്തവും വ്യക്തികൾക്ക് വീരശൂര പരക്രമം കാട്ടാനും നേതാവാകും പറ്റിയ ഒരു മാർഗ്ഗമായി നിലനിൽക്കും. അതിനപ്പുറം യാതോരു സാമൂഹിക പിശക് തിരുത്തലും അവരെക്കൊണ്ടാവും എന്നു തോന്നുന്നില്ല.

കാൾ മാക്സിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ Das Kapital ഈ കമ്മ്യൂണിസ്റ്റുകാരിൽ ഒട്ടുമിക്കവരും വായിച്ചിട്ടില്ല എന്നുള്ളതും വാസ്തവം തന്നെ. കണ്ടിട്ടുപോലുമില്ല എന്നതാണ് കൂടുതൽ ശക്തമായ വാസ്തവം. ഇനി ഈ ഗ്രന്ഥം വായിച്ചാൽ തന്നെ അതിൽ നിന്നും എന്തെങ്കിലും ഉപയോഗ പ്രദമായതോ ശരിയായതോ ആയ എന്തെങ്കിലും അറിവു ലഭിക്കും എന്നും തോന്നുന്നില്ല. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഏതാണ്ട് ഈ പറഞ്ഞതു മാതിരിയായിരുന്നു ഏറനാടിലേയും വള്ളുവനാടിലേയും കീഴ്ജന മാപ്പിളമാരുടേയും കാര്യം എന്നു തോന്നുന്നു. അവർ ഇസ്ലാം മതത്തിൽ അംഗത്വം നേടിയവർ ആണ്. അവർ ബ്രാഹ്മണ മേധാവിത്വത്തിനോട് പൊരുതിയാണ് ഇസ്ലാമിലേക്ക് ചാടിയത്. ഇതിന് പിന്നിൽ ഉള്ളത് ഒരു ആദ്ധ്യാത്മിക പ്രേരണയല്ല.

കുടുമ എന്ന രീതിയിൽ ആണ് നമ്പൂതിരിമാർ അവരുടെ മുടി നീട്ടിവളർത്തി കെട്ടുക അക്കാലങ്ങളിൽ. ഇതിന് എതിരായുള്ള ഒരു ഭാവം ആണോ എന്നറിയില്ല, മാപ്പിളമാർ മുടി മൊട്ടയിടിക്കുമായിരുന്നു. ഇത് താൻ ഒരു മാപ്പിളയാണ് എന്ന ഒരു അടയാള ചിന്നം തന്നെയായിരുന്നിരിക്കാം. ഈ വിധമായുള്ള ഒരു അടയാളം ഉന്നത കുടുംബക്കാരായ മാപ്പിള വ്യക്തികൾ പ്രകടിപ്പിച്ചിരിക്കില്ലാ എന്നാണ് തോന്നുന്നത്.

മൊട്ടത്തലയിൽ ഉറുമലും കെട്ടിയുള്ള ഒരു കൂട്ടായ്മ തന്നെയാണ് വെള്ളിയാഴ്ചകളിൽ മാപ്പിള പള്ളികളിലേക്ക് കയറിവരിക. തലമുടി മറച്ചുവക്കലും ഒരുതരം മാപ്പിള തിരിച്ചറിയൽ അടയാളമായി മാറിയിരിക്കാം.

പ്രാദേശിക ഒസ്സാൻ (മാപ്പിള മുടിവെട്ടുകാരൻ) മുടിവെട്ടും സുന്നത്തും ചെയ്തുകൊടുക്കും എന്നു വിചാരിക്കുന്നു. പിന്നെയുള്ളത് ശഹാദത്ത് കലിമ ചൊല്ലലാണ്. ഇത്രയുമായാൽ ആൾ ഇസ്ലാമായി.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഒന്ന് വ്യക്തമായി നോക്കിയപ്പോൾ, മനസ്സിലാക്കിയത് ഈ പുതിയ ഇസ്ലാം വ്യക്തികൾക്ക് ഇസ്ലാം മതത്തിനെക്കുറിച്ചുള്ള വിവരം വളരെ തുച്ഛമായിരുന്നു എന്നതാണ്.

The unanimous opinion of those who commented on the question was that the Ernad Moplah’s ignorance of Islam was abject.


1921ൽ പോലും ഈ പ്രദേശത്തിലെ മാപ്പിളമാരിൽ ഏതാണ്ട് 88 ശതമാനം പേർക്കും അവരുടെ പ്രാദേശിക ഭാഷ വായിക്കാൻ അറിയില്ലായിരുന്നു. അതേ സമയം ഖുർആൻ അറബിയിൽ മാത്രമേ വായിക്കാവൂ എന്ന ഒരു ചിന്താഗതിയും ഇക്കൂട്ടരിൽ ഉണ്ടായിരുന്നു.

(ഇത് ഒരു ശരിയായ ചിന്താഗതിയായിരിക്കാം എന്നാണ് ഈ എഴുത്തുകാരന് തോന്നുന്നത്. കാരണം, ഖർആൻ, മലയാളം എന്ന ഫ്യൂഡൽ ഭാഷയിലേക്ക് തർജ്ജമ ചെയ്താൽ പിന്നെ അതിൽ ഒരു മൂല്യത്തകർച്ച സംഭവിക്കും എന്നാണ് തോന്നുന്നത്. ഈ ഒരു തിരിച്ചറിവ് ആ കൂട്ടിരിൽ ഉണ്ടായിരുന്നു എന്നത് ഒരു ആശ്ചര്യകരമായ കാര്യമായി തോന്നുന്നു)

എന്നാൽ ആ പ്രദേശത്ത് 1921ൽ അറബി സംസാരിക്കാൻ അറിവുള്ളവർ വെറും 321 പേരായിരുന്നു പോലും ഉണ്ടായിരുന്നത്. അപ്പോൾ, 1800കളിലെ കാര്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.

ഖുർആനോ മറ്റ് ഇസ്ലാമിക ആദ്ധ്യാത്മിക എഴുത്തുകളോ പഠിക്കാനോ വായിക്കാനോ ഉള്ള ഒരു താൽപ്പര്യമോ സൗകര്യമോ ഈ കൂട്ടരിൽ ഇല്ലായിരുന്നു എന്നു തോന്നുന്നു.

ഈ പ്രദേശത്തുള്ള മാപ്പിളമാർക്ക് ഇസ്ലാമികമായ വിവരങ്ങൾ പഠിപ്പിച്ചിരുന്ന ഉലേമമാർക്കും (ulema) ഇസ്ലാമിനെക്കുറിച്ചുള്ള വിവരം കുറവായിരുന്നു എന്നും ഒരു നിരീക്ഷണം കാണുന്നു. പോരാത്തതിന്, ഉലേമമാർ നൽകുന്ന നിർദ്ദേശങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് എതിരാണ് എന്ന് തോന്നിയാൽ അവയെ ധിക്കരിക്കാനും ഈ മാപ്പിളമാർ തയ്യാറായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സംഭവം നേരത്തെ വിവരിച്ചിരുന്നു.

ഈ പ്രദേശങ്ങളിൽ പല മാപ്പിള വ്യക്തികളിലും ആളിക്കത്തിയ ഇസ്ലാമിക വികാരം പ്രാദേശിക ജന്മിത്ത്വത്തിനോടുള്ള ഒരു ഏറ്റുമുട്ടൽ ഭാവത്തിലാണ് ജ്വാലിച്ചുകൊണ്ടിരുന്നത്. ഇത് മറ്റ് പ്രദേശങ്ങളിലെ ഇസ്ലാമിക ഭാവവുമായി വേറിട്ടുനിൽക്കുക തന്നെചെയ്തു എന്നാണ് മനസ്സിലാക്കുന്നത്.

പലപ്പോഴും ഈ കൂട്ടരിൽ വിപ്ളവവീര്യവും വികാരവും വളർത്തിയെടുക്കാനും ആളിക്കത്തിക്കാനും ഏറ്റവും പ്രാപ്തമായി കണ്ടെത്തിയത് ഷാഹിദുകളെക്കുറിച്ചും രക്തസാക്ഷത്വത്തെക്കുറിച്ചും ഉള്ള പാട്ടുകളും കൂട്ടപാട്ടും മറ്റുമായിരുന്നു. ഇവയ്ക്ക് പലപ്പോഴും മിതത്വം ആഹ്വാനം നൽകുന്ന ഖുർആനിലെ വചനങ്ങളെ പിന്നിലാക്കാൻ പറ്റുമായിരുന്നു.

ഇസ്ലാം എന്നുള്ളത് ഒരു വിപ്ളവ പ്രസ്ഥാനമായി ഈ കൂട്ടരിൽ ചിലർക്ക് തോന്നിയിരിക്കാം. ഈ കൂട്ടരുടെ എടുത്തുച്ചാട്ടത്തെ മറ്റ് ഇടങ്ങളിളെ ഇസ്ലാമിക വ്യക്തികൾക്ക് കടിഞ്ഞാണിടാനും ആയില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. കോപാവേശത്തെ മതഭ്രാന്തുമായി കൂട്ടിക്കുഴച്ച് ഓടി അടുക്കുന്നവർ



മനുഷ്യരെ വെട്ടി നുറുക്കി കൊല്ലൽ യഥാർത്ഥത്തിൽ രണ്ട് മലബാറുകളുടേയും പാരമ്പര്യങ്ങളിൽ ഉണ്ട് എന്നതാണ് വാസ്തവം. അങ്കം വെട്ടിൽ പങ്കെടുക്കുമ്പോൾ, അതിൽ ഒരു വ്യക്തി നിശ്ചയമായും മരിച്ചുവീഴണം എന്നത് തീർച്ചായായുള്ള കാര്യമായിരുന്നു.

അതേ പോലുള്ള ഒന്നായിരുന്നു തിരുനാവായായിലെ നാവാ മുകുന്ദ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ നടക്കുന്ന മാമാങ്കം ഉത്സവം. അവിടെ അന്ന് തനി വിഢ്ഢിത്തം കലർന്ന പോരാട്ടം നടക്കും. അനവധി ചെറുപ്പക്കാർ തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ട് മരിക്കും. അതിൽ അവരും അവരുടെ കുടുംബക്കാരും ആഹ്ളാദം പ്രകടിപ്പിക്കും. പാട്ടുകൾ പാടിരസിക്കും.

പോരാത്തതിന്, ധിക്കാരികളായ കീഴ്ജാതിക്കാരെ നായർമാർ വെട്ടി നുറുക്കുമായിരുന്നു.

ഇതിനെല്ലാം ഉപരിയായി നിത്യവും ഓരോ രാജ്യക്കാരും തമ്മിൽ പലവിധ യുദ്ധങ്ങളിൽ ഏറ്റുമുട്ടുമായിരുന്നു.

എന്നാൽ മലബാറുകളിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ഈ വിധമായുള്ള ആയുധ പ്രയോഗങ്ങൾ ചരിത്ര സംഭവങ്ങളായി മാറി. മനുഷ്യൻ വെട്ടിനുറുക്കപ്പെട്ടു കിടക്കുന്ന ദൃശ്യങ്ങൾ കണ്ടു പരിചയം ആളുകളിൽ ഇല്ലാതായി വന്നുതുടങ്ങിയിരുന്നു.

അങ്ങിനെയുള്ള സാമൂഹിക അന്തരീക്ഷത്തിലാണ് ദക്ഷിണ മലബാറിലെ രണ്ട താലൂക്കുളിൽ ഇടവിട്ടിടവിട്ട് ചില വ്യക്തികളെ മറ്റ് ചിലർ കൂട്ടം കൂടി വന്ന് ആക്രമിക്കുന്ന സംഭവങ്ങൾ കണ്ടുതുടങ്ങിയത്, 1836ന് ശേഷം. ഈ വിധമായുള്ള സംഭവങ്ങൾ വളരെ വിരളമായി കാണപ്പെടുന്ന ഒന്നായതിനാൽ, സമൂഹത്തിൽ വൻ ഭയവും വേവലാതിയും പരത്തിയിരിക്കാം.

ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് പൗരന്മാരായ ഉദ്യോഗസ്ഥരും ശരിക്കും അസ്ഥസ്ഥരായി മാറി.

യഥാർത്ഥത്തിൽ കീഴ്ജനങ്ങൾ നൂറ്റാണ്ടുകളോളം ഈ വിധമായുള്ള വെട്ടിനുറുക്കിയിടപ്പെടൽ അനുഭവിച്ചവരാണ്. എന്നാൽ സമൂഹത്തിൽ വൻ അഴിച്ചുപണി വന്നിരിക്കുകയാണ്. അവരെ പരസ്യമായി ആർക്കും വെട്ടിനുറുക്കാൻ ആവില്ല. അങ്ങിനെ ചെയ്താൽ പോലീസ് പിടിക്കും.

ഇത് ഒരു പരിധിവരേയുള്ള വാസ്തവം. മൊത്തമായുള്ള വാസ്തവം, ഏതാണ്ട് 1960കളിൽ വരെ മലബാറിലെ ഉൾനാടുകളിലെ ഭൂജന്മികൾ അവരുടെ അടിയിൽ പെട്ടുപോയവരിൽ ആരെങ്കിലും തനി ധിക്കാരിയായി ജീവിക്കാൻ ശ്രമിച്ചാൽ, അവരെ പിടിച്ചുകൊണ്ടുപോയി വെട്ടി നുറുക്കി കുഴിച്ചിടുമായിരുന്നു എന്നു കേട്ടറിവുണ്ട്.

1836കളിലെ മാപ്പിള ആക്രമങ്ങൾക്ക് ചില പ്രത്യേക തരം സ്വഭാവം ഉണ്ടായിരുന്നു. ഒന്ന് ഈ അക്രമകാരികൾ ജീവനോടുകൂടി പിടിക്കപ്പെടാനോ, അതുമല്ലെങ്കിൽ കീഴടങ്ങാനോ തയ്യാറായിരുന്നില്ല. ഇതിന് ഒന്നിൽ കൂടുതൽ കാരണങ്ങൾ കണ്ടേക്കാം.

എന്നാൽ ഇവിടെ ഇപ്പോൾ പറയാൻ തോന്നുന്നത്, ലോകത്തിൽ സ്വന്തം അന്തസ്സിനും ശരീരത്തിനും ചതവ് സംഭവിക്കാതെ കീഴടങ്ങാൻ പറ്റുന്നത് പഴയകാല ഇങ്ഗ്ളിഷ് പട്ടാളത്തിനോടാണ് എന്നതാണ്. ഇതിനും ഒന്നിൽ കൂടുതൽ കാരണം ഉണ്ടാവാം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

മാപ്പിള അക്രമകാരികളെ കീഴടക്കാനായി വരുന്ന, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പോലീസുകാരും പട്ടാളക്കാരും പ്രാദേശികർ തന്നെയാവും. മിക്കവാറും നായർമാർ. ചിലപ്പോൾ തീയരും കണ്ടേക്കാം. അതുമല്ലെങ്കിൽ ദക്ഷിണേഷ്യയുടെ മറ്റേതെങ്കിലും ഭാഗത്തുള്ള വ്യക്തികൾ.

ഇവർക്ക് കീഴടങ്ങിയാൽ, വ്യക്തി എത്ര ഉന്നത വ്യക്തിത്വം ഉള്ള ആളാണെങ്കിലും, നീ, എടാ, അവൻ വാക്കുകളിലുടെ നിർവ്വചനത്തിലേക്ക് പൊടുന്നനെ വീഴും. അതോടെ, ആ വ്യക്തി വെറു ചളിക്കട്ടയാകും. ഈ ചളിക്കട്ടയെ പിടികൂടിയവർ ചവട്ടിയും അടിച്ചും, ശരീരഭാഗങ്ങൾ പിടിച്ച് തിരിച്ച് എല്ലുകൾ പൊട്ടിച്ചും പീഡിപ്പിച്ച് അവശനാക്കും. ഇത് ചെയ്യുന്നത് ഒരു വൻ രസം ലഭിക്കുന്ന കാര്യം തന്നെയാണ്. കൈത്തരിപ്പ് മാറിക്കിട്ടും.

മാപ്പിള മേൽവിലാസം പേറി അക്രമിക്കാൻ വരുന്ന വ്യക്തികൾ മരിക്കാൻ തയ്യാറായാണ് വരിക. പിടികൊടുക്കാതിരിക്കാനായി അവർ പിൻവാങ്ങുന്നത്, പലപ്പോഴും നല്ല കെട്ടുറപ്പുള്ള കെട്ടിടങ്ങളിലേക്കാവും. ചിലപ്പോൾ ബ്രാഹ്മണ അമ്പലങ്ങളും അതുമല്ലെങ്കിൽ അവർ ആക്രമിച്ച ഭൂജന്മിയുടെ ഗൃഹവും ആയിരിക്കും ഇവരുടെ അവസാന അഭയസ്ഥാനം.

ഈ കെട്ടിടങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഇവർ ഇവരെ വളഞ്ഞുനിൽക്കുന്ന പോലീസുകരോടും, പട്ടാളക്കാരോടും പൊരുതി മരിക്കും. പുറത്ത് വന്ന് യുദ്ധം ചെയ്യാൻ ഇവർ പലപ്പോഴും തയ്യാറാവില്ലായിരുന്നു.

ഇതിന്‍റെ കാരണം, പുറത്തു വരുന്ന വ്യക്തിയെ പോലീസുകാർ കാലിൽ വെടിവെച്ചിടാൻ ശ്രമിക്കും. അതോടെ ആ വ്യക്തി അവിടെ കിടക്കും. ഈ ആളെ ജീവനോടെ പിടിക്കാൻ പറ്റും. ജീവനോടെ പിടിച്ചാൽ, ഇന്ന് ഇന്ത്യൻ ഗൂണ്ടകളുടേയും പട്ടാളത്തിന്‍റേയും പോലീസിന്‍റേയും കയ്യിൽ അകപ്പെട്ടുപോകുന്നതു പോലെയാണ്. ആളെ നിലവിളിപ്പിക്കും. കൊല്ലാക്കൊല ചെയ്യും.

പലപ്പോഴും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അവരുടെ കീഴിൽ ഉള്ള പ്രാദേശിക പോലീസുകരുടെ ഭീകര സ്വഭാവത്തെ നിയന്ത്രിക്കാൻ ആവില്ല. കാരണം, പ്രാദേശിക പോലീസൂകാർക്ക് കൈയിൽ കിട്ടിയത്, അവരുടെ പാരമ്പര്യ അടിമയെയാണ്. അവർ അടിച്ചു തമർക്കും.

ഈ അക്രമകാരികളിൽ പലരും സാമൂഹികമായി വളരെ താഴ്മയിൽ ജീവിക്കുന്ന വ്യക്തികൾ ആയിരിക്കും. അവരിൽ ആളിക്കത്തുന്ന വികാരം ഇന്ന് കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളിലും രക്തസാക്ഷികളിലും ഉള്ളതു പോലുള്ള ഒന്നായിരിക്കാം. അവരെ ഇസ്ലാം സ്വതന്ത്രരാക്കിയിട്ടുണ്ട്. അവരിൽ അന്യോന്യം ഉണ്ടാവേണ്ടിയിരുന്ന വ്യക്തി വൈരാഗ്യങ്ങളും മത്സരബുദ്ധികളും ഇസ്ലാം നിയന്ത്രിക്കുകയും അവരിൽ ഒരു തരം ഐക്യബോധം വളർത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അവരിൽ ആളിക്കത്തുന്ന വൈരാഗ്യം ഊതിക്കത്തിക്കുന്നത് പ്രാദേശിക സാമൂഹിക വാസ്തവവും, പ്രാദേശിക ഭാഷയും ആണ്. അവർക്ക് മരണത്തിൽ ഭയമില്ല എന്നതിന്‍റെ പിന്നിൽ ഇസ്ലാമികമായുള്ള ഒരു വിശ്വാസമാണ്. അത് ഈ വിധമാണ്:

തങ്ങളെ അമർച്ചചെയ്യുന്നവരോട് യുദ്ധചെയ്യുകയും ആ യുദ്ധത്തിൽ മരിക്കുകയും ചെയ്താൽ, തങ്ങൾ ഷാഹിദ് മാരാകും. ഷാഹിദ് മാർക്ക് പാരിതോഷികമായി സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കും. ഇതുമായുള്ള പലകഥകളും പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇവ പാട്ടുകളായി കേൾക്കുമ്പോൾ, ശരീരവും മനസ്സും ഉജ്വലഭാവത്തിലേക്കും ഉഗ്രഭാവത്തിലേക്കും ആളിപ്പടരും.

ഈ വിധമായുള്ള ഒരു പ്രചോദനം തൊട്ടടുത്ത ദേശങ്ങളിലെ ഉന്നത കുടുംബക്കാരായ ഇസ്ലാം വ്യക്തികളെ, സ്വർഗ്ഗത്തിലേക്ക് കടക്കാനായി, ഇതേ മാർഗ്ഗത്തിലേക്ക് നയിച്ചല്ല എന്നും ഓർക്കേണം. അവർ സമാധാന പ്രീയരായി നിലനിന്നു. കാരണം, പ്രാദേശിക ഭാഷാ വാക്കുകളും അവരുടെ സാമൂഹിക വാസ്തവവും അവരെ തളർത്തുന്നില്ലതന്നെ.

എന്നാൽ ഏറനാടിലും വള്ളുവനാടിലും പ്രാദേശിക കീഴ്ജന മാപ്പിളമാരിൽ ഈ വിധമായുള്ള ഒരു ചിന്താഗതി വൻ വെപ്രാളം തന്നെ ബ്രാഹ്മണ പക്ഷക്കാരിലും, അവരോട് ഒത്തുനിൽക്കുന്ന കീഴ്ജനങ്ങളിലും പടർത്തിയിരിക്കാം.

പാരമ്പര്യമായി പറയുകയാണ് എങ്കിൽ നായർമാർ ആയുധ വേലകളിൽ വൻ പ്രാവീണ്യം നേടിയിട്ടുള്ളവർ ആണ്. അവർക്ക് ഈ മാപ്പിള അക്രമകാരികളേയും, അവരുടെ കുടുംബക്കാരേയും, മാപ്പിള സമൂഹത്തേയും ഏറനാടിൽ നിന്നും, വള്ളുവനാടിൽ നിന്നും ഉന്മൂല നാശം വരുത്താൻ പറ്റുമായിരുന്നു, പണ്ടായിരുന്നെങ്കിൽ.

എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ വരവ്, അവരിലെ കൂട്ടായ്മയേയും അവരുടെ മുകളിൽ ഉണ്ടായിരുന്ന അധികാര സ്ഥാനങ്ങളേയും നിർവ്വീര്യമാക്കിയിരിക്കാം.

for nothing was more chilling to the local hindus than the thought of frenzied fanatics for whom death not only held no fears but was eagerly sought.

കോപാവേശത്തെ മതഭ്രാന്തുമായി കൂട്ടിക്കുഴച്ച് ഓടി അടുക്കുന്ന ഈ മാപ്പിള വ്യക്തികളെക്കാൾ ഭയംകൊണ്ട് മനസ്സിനെ വെറങ്ങലിപ്പിക്കുന്ന മറ്റൊരു കാര്യവും, ബ്രാഹ്മണ ഭൂജന്മികൾക്കും, അവരുടെ മേൽ നോട്ടക്കാരായ നായർമാർക്കും, മറ്റ് ബ്രാഹ്മണ പക്ഷക്കാർക്കും, അറിവോ അനുഭവമോ ഇല്ലായിരുന്നു. ഈ അക്രമകാരികൾക്ക് മരണ ഭയം ഇല്ലാ എന്നുള്ളതിനേക്കാൾ ഭയാനാകമായിരുന്നത്, അവർ മരണത്തെ സ്വാഗതം ചെയ്താണ് മുന്നോട്ട് വരുന്നത് എന്നതായിരുന്നു.

തങ്ങളിൽ ഒരാൾ മരിച്ചാൽ അതിൽ അവർ ദുഃഖിക്കുന്നതിന് പകരം ആനന്ദിക്കുന്ന ഒരു സ്വഭാവവും ഉദിച്ചുവന്നിരുന്നു എന്നുതോന്നുന്നു. ഈ വിധം മരണത്തിൽ ആനന്ദിക്കുക എന്നത് ശത്രുപക്ഷത്തിന് പ്രശ്നം തന്നെയാണ്.

ശ്രീലങ്കയുടെ വടക്കൻ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ തമിഴ് പുലി യോഥാക്കളുടെയും ഭയാനകത അവർക്ക് മരണത്തെ ഭയം ഇല്ലായെന്നതായിരുന്നുവെങ്കിൽ, ഇവിടെ മരണത്തെ ചോദിച്ചുവാങ്ങിക്കുക എന്നത്, അതിനേക്കാൾ ഭയങ്കരമായ ഒരു അവസ്ഥയായിരുന്നു.

Perhaps it was partly because “the Moplah [was] only formidable when under the effects of fanaticism that the despised coolie and abused tenant was attracted to such a suicidal form of action in which even war-like Nairs in possession of arms “rushed into the jungle, climbed trees, and ... descended into wells leaving their wives and children and their property at the mercy of (a) gang” of outbreak participants.


ആശയം: അവജ്ഞാപൂർവ്വം കാണപ്പെടുന്ന കൂലിക്കാരനും, കൃഷി ഭൂമി പാട്ടത്തിന് എടുത്ത് കൃഷിചെയ്യുന്ന നിന്ദിക്കപ്പെട്ട ആളുകളും ഈ വിധമായുള്ള ഒരു ആത്മഹത്യാ ഭാവത്തിൽ മാപ്പിള മേൽവിലാസത്തിലുള്ള ഒരു ധർമ്മോന്മാദത്തിൽ ഒത്തുചേർന്നു നിൽക്കുമ്പോൾ മാത്രമാണ് ഈ മാപ്പിളവ്യക്തികൾക്ക് ഉഗ്രശക്തിയാർജ്ജിക്കുന്നുള്ളു.

ആയുധം കൈവശം ഉള്ള യുദ്ധപ്രീയരായ നായർമാർ പോലും അവരുടെ ഭാര്യമാരേയും, കുട്ടികളേയും സമ്പത്തുകളേയും അക്രമികൾക്ക് കൈവശപ്പെടുത്താൻ പറ്റുന്ന രീതിയിൽ കൈവെടിഞ്ഞ്, കാടുകളിലേക്ക് ഓടിപ്പോകുകയും, മരങ്ങളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും, കിണറുകളിൽ ഇറങ്ങി ഒളിച്ചിരിക്കുകയും ചെയ്തു. END

ഈ മുകളിൽ നൽകിയ ഉദ്ദരണി 1921കൾവരെയുണ്ടായിരുന്ന മാപ്പിള ലഹളയുടെ മൊത്തമായുള്ള ഒരു അവലോകനം ആണ് എന്നാണ് തോന്നുന്നത്.

ഇവിടെയെല്ലാം വ്യക്തമായി മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷ് ഭരണം ഈ രണ്ട് പക്ഷക്കാരിലും പെടുന്നില്ല എന്നതാണ്. ആ ഭരണം ഈ എറ്റുമുട്ടലിന് ഇടയിൽ പെട്ടുപോയി എന്നു മാത്രം.

മാത്രവുമല്ല, ഇങ്ഗ്ളിഷ് ഭരണം പിൻവാങ്ങുകയും ഏറനാടും, വള്ളുവനാടും പ്രാരമ്പര്യ രാജകുടുംബങ്ങൾക്ക് തിരിച്ചു നൽകുകയും ചെയ്തിരുന്നുവെങ്കിൽ നായർ കൂട്ടായ്മ വീണ്ടും ശക്തി പ്രാപിക്കുമായിരുന്നു. ഈ രണ്ട് താലൂക്കുകളിലേയും കീഴ്ജന മാപ്പിള സമൂഹങ്ങളെ അവർ ഉൻമൂലന നാശം വരുത്തുകയും ചെയ്യുമായിരുന്നു.

കുണ്ടോടി മാപ്പിളമാർ ഈ അക്രമങ്ങളിൽ പങ്കെടുത്തിരുന്നില്ലാ എന്നും ഓർക്കണം. അവരുടെ ഭൂജന്മി കുണ്ടോട്ടി തങ്ങൾ കുടുംബം ആയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. ചിന്തകളിൽ മാറാല വല പോലുള്ള അദൃശമായ പല മാനസിക പിടിവലികളും വളർത്തുന്ന ഭാഷ



ദക്ഷിണ മലബാറിൽ ഒരു പ്രഹേളിക (enigma) മാതിരി നിലനിന്ന വർഗ്ഗീയ വിദ്വേഷത്തേയും മറ്റും ഏതുവിധത്തിലാണ് തുടച്ചുമാറ്റേണ്ടത് എന്ന കാര്യത്തെക്കുറിച്ച് വളരെ ഗൗരവത്തോടുകൂടി തന്നെ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ചിന്തിച്ചിരുന്നു.

ഈ ഒരു കാര്യത്തെ മനസ്സിലാക്കേണ്ടത് ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയിലെ ഒരു സാമൂഹിക വിപത്തിനെക്കുറിച്ച് ചിന്തിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നതായാണ്.

ഇങ്ഗ്ളിഷ് ഭാഷയിലൂടെ ചിന്തിക്കുന്നതും, ഫ്യൂഡൽ ഭാഷകളിലൂടെ ചിന്തിക്കുന്നതും, തമ്മിൽ 180° എതിർകോണുകളിലുള്ള സംഗതിയാണ്. ഫ്യൂഡൽ ഭാഷകളിൽ ചിന്തിച്ചാലും കാര്യ ഗൗരവും ഉണ്ടാവും എങ്കിലും, ചിന്തകളിൽ മാറാല വല പോലുള്ള അദൃശമായ പല മാനസിക പിടിവലികളും നിലനിൽക്കും.

ഇങ്ഗ്ളിഷിൽ ചിന്തിച്ചാലും ഒരു ചെറിയ പരിധിവരെ പലവിധ മാനസിക പിടിവലികളും വന്നേക്കാമെങ്കിലും, ഫ്യൂഡൽ ഭാഷകളെ അപേക്ഷിച്ച്, ഇത് വളരെ നേരിയ രീതിയിൽ ഉള്ളവയായിരിക്കും. ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

സമൂഹത്തിൽ ജനങ്ങൾ പടിപടിയായുള്ള അട്ടികളായാണ് ജീവിക്കുന്നത്. ഈ അദൃശ്യമായുള്ള ചട്ടകൂടിൽ വ്യക്തികളും അവരുടെ കുടുംബക്കാരും അനങ്ങാൻ പറ്റാത്തരീതിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇസ്ലാമിലേക്ക് ചാടിക്കയറിയ കീഴ്ജന വ്യക്തികൾ ഈ അദൃശ്യമായ ചട്ടക്കൂടിൽ നിന്നും ചെറുതും വലുതും ആയ രീതിയിൽ കെട്ടഴിഞ്ഞാണ് നിൽക്കുന്നത്. എന്നാൽ അവർക്ക് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവരിൽ സ്വതസിദ്ധമായി നിലനിൽക്കുന്ന മാസനിക സ്വാതന്ത്യമോ വ്യക്തിത്വമോ ഇല്ലതന്നെ. ഉള്ളതാവട്ടെ ഒരു തരം സാമൂഹിക ധിക്കാരം ആണ്.

കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നാൽ ആ പ്രദേശത്ത് സാമൂഹിക പ്രശ്നങ്ങൾ ആണ് കയറിവരുന്നത്. സാമൂഹികമായ ഒരു സമാധനം അല്ല പ്രത്യക്ഷപ്പെടുന്നത്.

അതേ സമയം ഹൈന്ദവ ഭൂജന്മിയുടെ കീഴിൽ ഉള്ള ഹീന ജാതിക്കാരായ വ്യക്തികൾ വളരെ അധികം പ്രയാസങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ട്. അവർക്ക് വേണമെങ്കിൽ അവരുടെ ഭൂജന്മിക്ക് എതിരായി പോലീസിലും മറ്റ് സർക്കാർ സംവിധാനങ്ങളിലും പരാതി നൽകാനുള്ള സൗകര്യം ഇങ്ഗ്ളി്ഷ് ഭരണം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ആരും തന്നെ അവരുടെ നാട്ടിലെ ഉന്നത കുടുംബക്കാരായ ഹിന്ദുക്കൾക്ക് എതിരായി പരാതി പെടാറില്ല.

In 1822 it had been noted by H. S. Graeme, then commissioner in Malabar that the low-caste hindu generally refrained from “appealing to a superior tribunal against the authority” of his jenmi.


ആശയം : സ്വന്തം ജന്മിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു ഉന്നത ട്രൈബ്യൂണലിന് പരാതിപ്പെടുന്നതിൽ നിന്നും കീഴ്ജന വ്യക്തികൾ വിട്ടുനിന്നിരുന്നു എന്ന കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിരുന്നു. END

ഇതിനുള്ള ഒരു കാരണം, പേടിതന്നെ ആയിരുന്നിരിക്കാം.

എന്നാൽ, ഇതിനേക്കൾ വലുതായുള്ളത്, നമ്പൂതിരി ഭൂജന്മിയും, ആ ആൾക്ക് കീഴിൽ ഉള്ള അമ്പലവാസികളും നായർമാരും, ആ നായർമാർക്ക് കീഴിൽ വരുന്ന കീഴ്ജനങ്ങളും മറ്റും അടങ്ങുന്ന ഒരു വൻ ഉച്ചനീചത്വ സാമൂഹിക ബന്ധം ആണ് ആ സമൂഹം എന്നതാണ്.

കീഴിൽ വരുന്നവരുടെ പലതരത്തിലുള്ള പരാധീനതകളും ഭൂജന്മി ആവുന്ന വിധത്തിൽ നിവാരണം ചെയ്തുകൊടുക്കും. പോരാത്തതിന്, ഭൂജന്മിക്ക് (തമ്പുരാന്) ആവശ്യമുള്ളപ്പോഴെല്ലാം, തന്‍റെ സർവ്വതും നൽകിക്കൊണ്ട് കീഴ്വ്യത്തിയും സഹായം നൽകും.

ഈ സാമൂഹിക വാസ്തവത്തിന് എതിരായി നിൽക്കാൻ ആ സമൂഹത്തിലെ ആർക്കും ആവില്ല. ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങൾക്ക് ആദ്യകാലങ്ങളിൽ ഈ കെട്ടുറപ്പിൽ വിള്ളൽ വരുത്താൻ ആവില്ലായിരുന്നു.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം കണ്ടത്, തമ്പുരാൻ മുതൽ അങ്ങ് താഴെ അടിയിൽ ഉള്ള അടിമ വ്യക്തിവരുയുള്ള സാമൂഹിക ബന്ധകണ്ണികളിൽ മാപ്പിള കീഴ്ജനം ഇല്ലായിരുന്നു എന്നതാണ്.

ഇത് ഒരു വൻ പ്രശ്നമായും ഒരു സാമൂഹിക രോഗാവസ്ഥയായും പല ഭൂജന്മികളും കണ്ടറിഞ്ഞിരുന്നു. മാപ്പിള വ്യക്തികൾ ആ സാമൂഹിക ബന്ധങ്ങളിൽ പെടാതെയാണ് സമൂഹത്തിൽ നിലനിന്നത് എന്നത്. എന്നുവച്ചാൽ സമൂഹത്തിൽ ഒരു വ്രണം മാതിരിയായാണ് തമ്പുരാന്മാരും അവരുടെ മേൽനോട്ടക്കാരായ നായർമാരും മറ്റും കീഴ്ജന മാപ്പിള സാന്നിദ്ധ്യത്തെ കണ്ടത്.

മാപ്പിള കീഴ്ജനം വളർന്നുവന്ന ഇടങ്ങളിൽ അവർക്ക് പള്ളി പണിയാനുള്ള ഇടവും സൗകര്യവും നൽകാതിരിക്കാൻ പല ഭൂജന്മികളും തയ്യാറെടുത്തിരുന്നു.

“what is the loss to the Nairs and Numboories if a piece of ground capable of sowing five Parrahs of seed be allotted for the construction of a Mosque? Let those hogs (the soldiers) come here, we are resolved to die”


ആശയം: 1851ൽ നടന്ന മാപ്പിള ആക്രമത്തിൽ പങ്കെടുത്ത ആളുകളടെ പൊതുവായുള്ള ഒരു ചോദ്യമാണ് ഇത്. കുളത്തൂർ മാപ്പിളമാർ ഒരു പള്ളി പണിയാൻ നോക്കിയപ്പോൾ, അവിടുള്ള നായർ ഭൂജന്മി അതിന് അനുവാദം നൽകിയില്ല. വെറും അഞ്ച് പറ നെല്ല് മാത്രം വിതയ്ക്കാൻ ആവുന്ന ഒരു തുണ്ട് ഭൂമി ഞങ്ങൾക്ക് ഒരു പള്ളി പണിയാൻ നൽകിയാൽ നായർമാർക്കും നമ്പൂതിരിമാർക്കും എന്ത് നഷ്ടമാണ് സംഭവിക്കുക? ആ പന്നികൾ (പട്ടാളക്കാർ) വരട്ടെ. ഞങ്ങൾ മരിക്കാൻ തയ്യാറാണ്. END.

ഈ മാപ്പിളമാർ ചോദിക്കുന്ന ചോദ്യം വളരെ ലളിതമാണ് എന്നാണ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്.

എന്നാൽ ഫ്യൂഡൽ ഭാഷയിൽ ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പറ്റാത്ത പല കുഴഞ്ഞുകിടക്കുന്ന പ്രശ്നങ്ങളും ഉണ്ട്.

ഇവിടെ കീഴ്ജന മാപ്പിളമാർ ചെയ്യാൻ ഉദ്ദേശിക്കുന്നത്, ശിപായി ഗ്രെയ്ടുകാരന് IPS സ്ഥാനങ്ങളിലേക്ക് കൂതിച്ചുയരാൻ സൗകര്യം നൽകുന്ന ഒരു പീഠം സൃഷ്ടിക്കൽ പോലുള്ള ഒരു പദ്ധതിയാണ്. ആ വിവരം ആ മാപ്പിളമാർക്കും അറിവില്ലായിരിക്കാം. എന്നാൽ ഹൈന്ദവ ഭൂജന്മിക്കും നായർമാർക്കും മറ്റും ഇക്കാര്യം മുൻകൂട്ടി കാണാനുള്ള അന്തർദർശന കഴിവുണ്ടാവും.

Thus in 1852, H. V. Conolly noted that hindu jenmis were at times “very averse to the introduction of Settlers of the Moplah persuasion in their vicinity”


ആശയം: തങ്ങളുടെ പ്രദേശങ്ങളിൽ മാപ്പിളമാരായുള്ള കുടിയേറ്റക്കാരെ തൊഴിലുകൾക്കായി കൊണ്ടുവരുന്നതിനോട് ഹൈന്ദവ ഭൂജന്മികൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല, എന്ന കാര്യം മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Conolly 1852ൽ രേഖപ്പെടുത്തിയിരുന്നു. END

മാപ്പിള കീഴ്ജന വ്യക്തികളോടുള്ള വെറുപ്പ് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ തുടക്കകാലം തന്നെ ഉണ്ടായിരുന്നതായി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.

1790കളിൽ ഏറനാട് മാപ്പിളമാരുമായി പ്രശ്നം നേരിട്ട നിലമ്പൂർ തിരുമുൽപ്പാട് ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നൽകാത്ത വ്യക്തിയായി ഇങ്ഗ്ളിഷ് കമ്പനി കണ്ടിരുന്നു. തന്‍റെ കൈവശം ഉള്ള വളരെ വിസ്താരമുള്ള വന്യമായ പ്രദേശത്തെ പ്രകൃതിയുടേയും മലമ്പനിയുടേയും കൈവശം വെക്കാനാണ് ഈ തമ്പുരാൻ ഇഷ്ടപ്പെട്ടത്. ഒരു തുണ്ട് പ്രദേശം പോലും മാപ്പിള കീഴ്ജന കുടിയേറ്റക്കാർക്ക് നൽകരുത് എന്ന നയത്തിൽ നിന്നും ഈ തമ്പുരാനെ മാറ്റിയെടുക്കാൻ ഇങ്ഗ്ളിഷ് കമ്പനിക്ക് ആയില്ല.

വള്ളുവനാടിലെ പല അംശങ്ങളിലും ഈ വിധമായുള്ള ഒരു നയം ഓരോ ഭൂജന്മികളും എടുത്തിരുന്നു. അവിടങ്ങളിലെല്ലാം തന്നെ മാപ്പിള അക്രമങ്ങൾക്ക് സാധ്യത നിലനിന്നിരുന്നില്ല. കാരണം, അവിടങ്ങളിൽ മാപ്പിളമാർ എണ്ണത്തിൽ വളരെ തച്ഛാമായിത്തന്നെ നിലനിന്നു.

തെക്കൻ വള്ളുവനാടിലെ കവലപ്പാറ നായർ കുടുംബത്തിന്‍റെ അധികാര പരുധിയിൽ ഉള്ള സ്ഥലങ്ങളിൽ മാപ്പിള കീഴ്ജന വ്യക്തികൾ രാത്രിയിൽ തങ്ങാൻ പാടില്ലാ എന്ന നിയമം തന്നെ പ്രാഭല്യത്തിൽ ഉണ്ടായിരുന്നു.

പന്തല്ലൂർ കുന്നിന് വളരെ അടുത്തായുള്ള മൂത്തേടത്ത് മടമ്പ, ശ്രീകൃഷ്ണപുരം, വെള്ളനാഴി തുടങ്ങിയ അംശങ്ങളിൽ കീഴ്ജന മാപ്പിളമാർ ആരും തന്നെ ഇല്ലായിരുന്നു പോലും. അവരെ അവിടങ്ങളിൽ ഏതാണ്ട് നിരോധിക്കപ്പെട്ട നിലയിൽ ആയിരുന്നു.

ഈ പ്രദേശത്ത് എല്ലാ ഭൂസ്വത്തുക്കളും അവിടുള്ള ഭൂജന്മിയായ വലിയ നമ്പൂതിരിയുടെ ക്ഷേത്രങ്ങളുടെ സ്വത്തായിരുന്നു പോലും, 1902ൽ പോലും.

വായനക്കാരൻ മനസ്സിലാക്കേണ്ടത്, ഈ വിധ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഹിന്ദുക്കൾക്കും ആ അമ്പലങ്ങളിൽ തൊഴിൽ ചെയ്യുന്ന അമ്പലവാസികൾക്കും മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ള എന്നതാണ്. നായർമാർക്കു പോലും പ്രവേശനം ഇല്ലായിരുന്നു. ഇന്ന് ഹിന്ദു മേൽവിലാസത്തിൽ നിൽക്കുന്ന മിക്കവരും അന്ന് ഹൈന്ദവ അമ്പലത്തിന് പുറത്ത് നിൽക്കേണ്ടുന്നവരാണ്.

1902ൽ മുകളിൽ സൂചിപ്പിച്ച ഈ പ്രദേശത്ത് ഉണ്ടായിരുന്ന 17000ഓളം ആളുകളിൽ മാപ്പിള വ്യക്തികൾ വെറും 28 പേരായിരുന്നു ഉണ്ടായിരുന്നത് പോലും.

കീഴ്ജന മാപ്പിള തൊഴിലാളികൾ പല പ്രദേശങ്ങളിലും കുടിയേറ്റക്കാരായി പടരുന്നത് പ്രാദേശിക നമ്പൂതിരി ഭൂജന്മികൾക്ക് ഇഷ്ടമില്ലാ എന്നതു മനസ്സിലാക്കി, ആദ്യകാല ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ചിലർ ഈ നയത്തിന് പിന്തുണ നൽകിയതായും കാണുന്നുണ്ട്.

Palghat താലൂക്ക് കലക്ടർ ആയിരുന്ന Thomas Warden, Palghat താലൂക്കിലും തെക്കൻ വള്ളുവനാടിലും കീഴ്ജന മാപ്പിള തൊഴിലാളികൾ പടരുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു.

എന്നാൽ പന്തല്ലൂർ കുന്നിന് ചുറ്റുപാടും ഉൾനാടൻ കീഴ്ജന മാപ്പിളമാർ നിറഞ്ഞുനിന്നിരുന്നു. അവരിൽ കുണ്ടോട്ടി മാപ്പിളമാർ ഒട്ടുംതന്നെ ഇല്ലായിരുന്നു. ഈ പ്രദേശത്തിലാണ് മാപ്പിള അക്രമങ്ങൾ സംഭവിച്ചത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ കോണിലൂടെ




ഇനി ചെറുതായി ഒന്ന് അന്നത്തെ സമൂഹത്തിലെ ഉന്നത ജനങ്ങളുടെ വീക്ഷണ കോണിലൂടെ കാര്യങ്ങളെ ഒന്ന് നോക്കാം.

ഇന്നത്തെ ഐഏഎസ്സ് - ഐപിഎസ്സ് സ്ഥാനങ്ങൾക്ക് തത്തുല്യമായ ജനം ആയിരുന്നു അന്നത്തെ ബ്രാഹ്മണ ജനം. അഥവാ നമ്പൂതിരിമാർ.

ഇവരിൽ പണ്ടെപ്പോഴോ മുക്കുവ സമുദായത്തിൽ നിന്നും പരിവർത്തനം ചെയ്തവരും ഉണ്ട് എന്നും കാണുന്നു. എന്നാൽ ഈ നമ്പൂതിരിമാർ മൊത്തമായും ഇന്നത്തെ ഐഏഎസ്സ് - ഐപിഎസ്സ് സ്ഥാനക്കാർ തന്നെ.

ഇവർക്ക് വളരെ കീഴിൽ ഉള്ളവരാണ്, അന്നത്തെ നായർമാർ. ഈ നായർമാർ പണ്ടെപ്പോഴോ ശൂദ്ര ജനതയിൽ നിന്നും നിയമിക്കപ്പെട്ടവരാണ്. വൻ അധികാരങ്ങൾ നൽകപ്പെട്ട് ഒരുതരം പോലീസ് ശിപായി / പട്ടാള ശിപായി അധികാരങ്ങൾ നൽകപ്പെട്ട്, സാവധാനത്തിൽ സമൂഹത്തിൽ ഇന്നുള്ള പോലീസ് ശിപായി എന്നവരെപ്പോലെ ആയിത്തീർന്നവരാണ് ഇവർ.

അവരിൽ സാവധാനത്തിൽ നമ്പൂതിരി രക്തം കലരുകയും ആ രീതിയിൽ തന്നെ മാനസികമായി വളരെ ഉയർന്ന ഭാവം ഉള്ളവരും ആണ് അവർ.

ഇന്നത്തെ പൊതുജനം പോലീസ് ശിപായിമാർക്ക് കീഴിൽ ആണ് എന്ന് പറയുന്നതുപോലെ, അന്നത്തെ കീഴ്ജനം അന്നത്തെ നായർ ജനത്തിന് കീഴിൽ ആണ്.

ഐഏഎസ്സ് - ഐപിഎസ്സുകാർ വീക്ഷിക്കുമ്പോൾ, പൊതുജനം അവരുടെ ഏറ്റവും കീഴിൽ ഉള്ള പോലീസ് ശിപായിമാരുടെ കീഴിൽ പടിപടിയായി താഴേക്ക് നീങ്ങിനിൽക്കുന്ന ജനം ആണ്.

അതേ പോലെ നമ്പൂതിരിമാർ വീക്ഷിക്കുമ്പോൾ, അന്നത്തെ കീഴ്ജനം അവരുടെ ഏറ്റവും കീഴിൽ ഉള്ള നായർ മേൽനോട്ടക്കാരുടെ കീഴിൽ പടിപടിയായി നിലനിൽക്കുന്ന ജനക്കൂട്ടങ്ങൾ ആണ്.

ഏറ്റവും കീഴിൽ പെട്ടവരുടെ നീ, എടാ, എടീ, വെറും പേര് വിളി തുടങ്ങിയ വാക്കുകൾ അനുഭവിക്കുന്നവരുടെ ഏറ്റവും കീഴിൽ വരുന്നവരാണ് അടിമ ജനം. മുഖ ഭാവത്തിലും മാനസിക ഗുണനിലവാരത്തിലും ഈ കൂട്ടരിൽ വൻ അധഃപ്പതനം കാണപ്പെടും. ഈ കൂട്ടരുടെ നോട്ടവും ചിന്തകളും സ്പർശനവും സാന്നിദ്ധ്യവും പങ്കുചേരലും മറ്റും വളരെ നിയന്ത്രിച്ചുതന്നെ നിർത്തേണ്ടുന്നവയാണ്. കാരണം, ഭാഷ ഫ്യൂഡൽ ഭാഷയാണ്.

അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ ⁺90° ഉയരങ്ങളിൽ നിൽക്കുന്ന വ്യക്തികൾ ആണ് ഉന്നത ജനം.

അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ ⁻90° താഴ്മയിൽ നിൽക്കുന്നവരാണ് അടിമ ജനം.

കീഴിൽ ഉള്ളവരുടെ നോട്ടവും ചിന്തകളും സ്പർശനവും സാന്നിദ്ധ്യവും പങ്കുചേരലും മറ്റും ഉന്നത ജനവ്യക്തിയുടെ ജീവന്‍റെ സോഫ്ട്വേർ കോഡുകളിൽ വൻ മൂല്യ ചോഷണം സംഭവിപ്പിക്കും.

അവരെ കാണുന്നതും ചിന്തകളിൽ അവരുടെ മുഖവും വാക്കുകളും കയറിവരുന്നതും മറ്റും വ്യക്തമായും വ്യകുലതയും മറ്റ് നിഷേധാത്മകതളും കൂട്ടിച്ചേർക്കും.

ഇത്രമാത്രം ആപൽക്കരമായ ഒരു ജനതയെ, സാമൂഹിക ചങ്ങലകളിൽ നിന്നും കെട്ടഴിച്ചുവിടാനും, വളർത്തിയെടുക്കാനും, കുറച്ചെങ്കിലും വകതിരിവുള്ള യാതോരു ഉന്നത ജന വ്യക്തിയും തയ്യാറാവില്ല എന്നുള്ളതാണ് വാസ്തവം.

താഴെ നിലത്ത് കിടക്കുന്ന വിഷ ജന്തുവിന് തലപൊക്കി മുഖത്തിന് നേരെ ഉയർന്ന് നിന്ന് തന്നെ വീക്ഷിക്കാനുള്ള പ്രാപ്തി നൽകലാണ് കീഴ്ജന വ്യക്തിയെ ഉഷാറാക്കുക എന്ന പദ്ധതി.

പ്രാദേശിക ഭാഷ ഒരു ഫ്യൂഡൽ ഭാഷയായി നിലനിൽക്കുന്ന കാലത്തോളം ഈ ഒരു ⁺90° - ⁻90° വ്യത്യാസം സമൂഹത്തിന്‍റെ പിന്നണിയിൽ നിലനിൽക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ നിലനിൽക്കും.

ഇങ്ഗ്ളിഷിൽ ഒരു വാക്യപ്രയോഗം ഉണ്ട്:

Give an inch and he will take a mile.

ഒരു ഇഞ്ച് വിട്ടുകൊടുത്താൽ അയാൾ (അവൻ) ഒരു മൈൽ കയറിപ്പിടിക്കും.

അമേരിക്കയിൽ നീഗ്രോ അടിമ ജനത്തിനെ സ്വതന്ത്രമാക്കി സമൂഹത്തിൽ അവർക്ക് മറ്റുള്ളവരോടൊപ്പം ജീവിക്കാനും പ്രവർത്തിക്കാനും സൗകര്യം നൽകിയപ്പോൾ, പലരും ഈ നീഗ്രോ വ്യക്തികളിൽ പെട്ട ചിലരെക്കുറിച്ച് പറഞ്ഞ ഒരു വിക്ഷണം ആണ് ഈ വാക്കുകൾ.

എന്നുവച്ചാൽ, ചെറിയ തോതിൽ ഒരു വിട്ടുവീഴ്ചയോ സ്വാതന്ത്ര്യമോ അനുവാദമോ നൽകിയാൽ, ഈ കൂട്ടർ അതിരുകടന്ന സ്വാതന്ത്ര്യവും കടന്നു കയറ്റവും ചെയ്യും. അവർക്ക് അവരെ തന്നെ മാനസികമായി നിയന്ത്രിക്കാനുള്ള യാതോരു മാനസിക പരിശീലനവും ലഭിച്ചിട്ടുണ്ടാവില്ല. കടന്നു കയറ്റം വളരെ എളുപ്പമാണ് എന്നാണ് അവർക്ക് അനുഭവപ്പെടുക.

ഉന്നത ജനം പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ നിബന്ധനകൾക്ക് അനുസൃതമായി നൂറ്റാണ്ടുകളിലൂടെ വളർത്തിയെടുത്ത പലവിധ കീഴ്വഴക്കങ്ങളും പെരുമാറ്റ നിയന്ത്രണങ്ങളും വ്യക്തി ബന്ധ ചട്ടങ്ങളും അരുതുംഅതായ്മയും മറ്റും ഉണ്ടാവും.

ഇസ്ലാം കെട്ടഴിച്ചുവിടുന്ന കീഴ്ജന വ്യക്തികൾക്ക് ഈ വിധമായുള്ള പലകാര്യങ്ങൾ ബാധകമായിരിക്കില്ല. പോരാത്തതിന്, അവരിലെ കീഴ്ജന വ്യക്തിത്വത്തെ പൊട്ടെന്നൊന്നും പൂർണ്ണമായി ഇസ്ലാമിന് മാച്ചുകളയാൻ ആവില്ല. പലപ്പോഴും, ഉന്നത ജനം അനുഭവിച്ചറിയുന്നത് വിഷ ജന്തും തല ഉയർത്തി നിന്നുകൊണ്ട് കണ്ണുകളിലേക്ക് തുറിച്ചു നോക്കുന്ന പ്രതീതിയാവും.

ഇങ്ഗ്ളിഷ് ഭരണവും ഇസ്ലാമും സാമൂഹികമായി ചെയ്യാൻ ഒരുമ്പിട്ടത് ഈ ദക്ഷിണേഷ്യയിൽ ആരും തന്നെ ഇതിന് മുൻ ചെയ്യാൻ തയ്യാറാവാത്ത കാര്യം തന്നെയാണ് എന്നാണ് തോന്നുന്നത്. ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണരോ, ബുദ്ധമതക്കാരോ, ജൈന മതക്കാരോ, യഹൂദരോ, സുറിയാനി കൃസ്ത്യാനികളോ ഈ വിധമായുള്ള ഒരു സാമൂഹിക കുത്തിമറിച്ചിടലിന് തയ്യാറായിട്ടില്ല.

ഇങ്ഗ്ളിഷ് കമ്പനി ഭരണം ഇങ്ഗ്ലിഷ് ഭാഷയിലൂടെ കീഴ്ജനത്തിനെ ചില ദിക്കിലെല്ലാം ഉന്നതപ്പെടുത്തിയിട്ടുണ്ട്. ഇത് ഉന്നത ജനവ്യക്തികളിൽ ചെറിയ തോതിലുള്ള മാനസിക വിഷമം സൃഷ്ടിച്ചിരിക്കാമെങ്കിലും, കഠിനമായ മാനസിക വെപ്രാളവും മറ്റും സൃഷ്ടിച്ചിരിക്കില്ല.

കാരണം, നല്ല നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് സംസാരിക്കുന്ന വ്യക്തിയിൽ ഇങ്ഗ്ളിഷ് ജനത്തിന്‍റെ വ്യക്തിത്വം ആണ് കയറിവരിക.

മലബാറിൽ വീണ്ടും ഇങ്ഗ്ളിഷ് ഭരണം വരുന്നു. പോലീസുകാർ ഇങ്ഗ്ളിഷ് സംസാരിക്കുന്നു. അവരോടു ഓട്ടോ റിക്ഷക്കാരും ഇങ്ഗ്ളിഷിൽ സംസാരിക്കുന്നു. വ്യക്തിത്വത്തിൽ ഈ ഓട്ടോ റിക്ഷക്കാരിൽ വൻ ഉയർച്ച കാണപ്പെടും. ഇത് ഇങ്ഗ്ളിഷ് സംസാരിക്കുന്ന പോലീസുകരിൽ വിഷമം സൃഷ്ടിക്കില്ല.

എന്നാൽ ഇസ്ലാം കീഴ്ജന വ്യക്തികളെ കയറൂരിവിടുമ്പോൾ, ആ വ്യക്തികളിൽ നിലവിന്നിരുന്ന പ്രാദേശിക ഭാഷയിലൂടെയുള്ള ആക്രമ കോഡുകൾക്ക് ശക്തി പ്രാപിക്കുകയാണ് ചെയ്യുക.

ഓട്ടോറിക്ഷക്കാനരനിൽ കയറിവരുന്ന ഭാവം, ഞാൻ ഇന്ത്യൻ ഭരണ ഘടന വായിച്ചിട്ടുണ്ട്. ഇവിടുള്ള ഐഏഎസ്സ് - ഐപിഎസ്സുകാർ പോലും പൊതുജനത്തിന്‍റെ ശമ്പളക്കാർ മാത്രമാണ്. പോലീസ് ശിപായി നിങ്ങൾ എന്ന് സംബോധന ചെയ്താൽ, ഈ ഓട്ടാക്കാരൻ നിങ്ങൾ എന്ന് തിരിച്ച് സംബോധന ചെയ്യുന്നു. നീ എന്ന് സംബോധന ചെയ്താൽ, തിരിച്ചും നീ എന്ന് സംബോധന ചെയ്യുന്നു.

വേണമെങ്കിൽ, ഇങ്ങോട്ട് നിങ്ങൾ എന്ന് സംബോധന ചെയ്താൽ തിരിച്ച് നീ എന്ന് സംബോധന ചെയ്യുന്നു. കാരണം, അതാണ് ഭരണഘടന അനുശാസിക്കുന്നത്.

ഈ വിധമായുള്ള ഒരു മാനസിക പരിവർത്തനമാണ് ദക്ഷിണ മലബാറിൽ ഇസ്ലാം കീഴ്ജന വ്യക്തികളിൽ ചേർത്തിരിക്കുക.

കീഴ്ജന വ്യക്തികളെ ബ്രാഹ്മണ മതത്തിൽ ചേർക്കാൻ ബ്രാഹ്മണർ തയ്യാറായിട്ടുണ്ടായിരുന്നില്ല. കാരണം, അവരെ ചേർത്താൽ ബ്രാഹ്മണർക്ക് സ്ഥാനം ഒഴിയേണ്ടിവരും.

ഇന്ന് ഇത് ഏതാണ്ടൊക്കെ സംഭവിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.

തിരുവിതാംകൂറിൽ London Missionary Societyയിലെ മിഷനറിമാർ അവിടുള്ള കീഴ്ജന വ്യക്തികളെ കൃസ്തീയ മതത്തിലേക്ക് ചേർത്തപ്പോൾ, ഈഴവ ക്രീസ്തീയർ പുലയ കൃസ്തീയരെ അവരുടെ പള്ളിയിൽ കയറാൻ അനുവദിച്ചില്ല. അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നു.

എന്നാൽ London Missionary Societyയ്ക്ക് വ്യക്തമായ സംഘടന ഉണ്ടായിരുന്നു. അത് ഈ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടുകൂടി, അവിടുള്ള പുതിയ കൃസ്തീയർക്ക് സാമൂഹികമായി സ്വാതന്ത്ര്യം ലഭിക്കാനായി നിത്യവും മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂർ രാജകുടുംബത്തിന് മേൽ സമ്മർദ്ധം ചലുത്തേണ്ടതായി വന്നിരുന്നു.

എന്നിട്ടും, ആ ജനത്തിൽ പലരും ബൃട്ടിഷ്-മലബാറിലേക്ക് കുടിയേറുകയാണ് ചെയ്തത്.

മലബാറിൽ കീഴ്ജനത്തിനെ കെട്ടൂരി വിടാൻ തയ്യാറായ ഇസ്ലാമിന്‍റെ ചങ്കുറപ്പ് ഗംഭീരം തന്നെ. എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷയെ തുടച്ചുമാറ്റാനുള്ള യാതോരു പദ്ധതികളും ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നില്ല.

അവരിലെ ഉന്നതരും പ്രാദേശിക ഭാഷയുടെ പിടിവലികളിൽ പെട്ടുഴന്നിരുന്നു. അവർക്കും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഉഗ്ര നന്മകളെ ഉൾക്കൊള്ളാനുള്ള നേരിട്ടുള്ള യാതോരു പാതയും ലഭിച്ചില്ല. കാരണം, ആ പാതകളിൽ എല്ലാംതന്നെ പ്രാദേശിക ഉന്നത ജാതിക്കാർ തമ്പടിച്ചിരുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും, അവരോരുത്തരെക്കുറിച്ചുമുള്ള വ്യത്യസ്തമായ കാഴ്ചപ്പാടും


ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ പെട്ട വ്യക്തികൾക്ക് മലബാറിലെ മാപ്പിളമാരെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ഈ വ്യത്യാസത്തിന് കാരണം യഥാർത്ഥത്തിൽ മലബാറിൽ വ്യത്യസ്ത തരം മുഹമ്മദീയർ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.

ദക്ഷിണ മലബാറിലെ വള്ളുവനാടിലേയും ഏറനാടിലേയും മാപ്പിളമാർ വ്യത്യസ്തർ തന്നെ. ഇസ്ലാമികമായുള്ള മാറ്റങ്ങളും അറബി രക്തപാതയുടെ കടന്നു കയറ്റവും സാവധാനത്തിൽ കയറിവന്നുകൊണ്ടിരുന്ന പാരമ്പര്യ കീഴ്ജന വ്യക്തികൾ ആയിരുന്നു അവർ. അവരിലെ വ്യക്തി നാമങ്ങൾ പോലും പലപ്പോഴും ഇസ്ലാമിക നാമങ്ങൾ അല്ലായിരുന്നു എന്നാണ് തോന്നുന്നത്.

ഈ മാപ്പിളമാരിൽ പലതരം സാമൂഹിക വിരോധങ്ങളും മറ്റും ചെറിയതോതിലെങ്കിലും അക്രമാസക്തമായ നിലവരത്തിൽ നിലനിന്നിരിക്കാം. ഈ കൂട്ടർ ലോകൈകമായതോ, ദക്ഷിണേഷ്യയിലുള്ളതോ മെഡ്രാസ് പ്രസിഡൻസിയിൽ ഉള്ളതോ, അതുമല്ലെങ്കിൽ മലബാർ ജില്ലയിലുള്ളതോ ആയ വിശാലമാായ ഇസ്ലാമിക സാഹോദര്യത്തിൽ ഉൾപ്പെട്ടവരായിരുന്നു എന്നു തോന്നുന്നില്ല. ഈ കൂട്ടർ മിക്കവാറും മറ്റ് ഇസ്ലാമിക പ്രസ്ഥാനങ്ങളിൽ നിന്നും ഒറ്റപ്പെട്ടും തങ്ങളിൽ തന്നെ അഭയം കണ്ടെത്തുന്നവരും ആയിരുന്നിരിക്കാം എന്നാണ് തോന്നുന്നത്.

ഇന്ന് ഇത് പറയുമ്പോൾ ചെറിയ തോതിൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാമെങ്കിലും, ഈ എഴുത്തുകാരൻ തന്നെ ഉത്തര മലബാറിലെ ഉൾനാടൻ പ്രദേശമായ കുറ്റ്യാടിയിൽ ഒരു സാമൂഹിക വാസ്തവം നിരീക്ഷിച്ചിരുന്നു, ഏതാന്നും പതിറ്റാണ്ടുകൾക്ക് മുൻപ്.

കുറ്റ്യാടിയിലെ അറിയപ്പെടുന്ന ഇസ്ലാമിക ഭൂജന്മിയുടെ കാര്യം. ഈ സാഹിബ്ബിന്‍റെ മുന്നിൽ നിവർന്ന് നിൽക്കാൻ തന്നെ മിക്ക മാപ്പിള തൊഴിലാളി ജനവിഭാഗങ്ങളും തയ്യാറാവില്ല. മുന്നിൽ ഇരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും ആവില്ല.

ഓലമേഞ്ഞ ചെറിയ കുടിലുകളിൽ ജീവിക്കുന്ന ഈ പിന്നോക്ക വിഭാഗം മാപ്പിളമാരുടെ ഇന്നുള്ള തലമുറക്കാർ വൻ സാമ്പത്തിക ശേഷിയും കൊട്ടാരം പോലുള്ള വീടുകൾ ഉള്ളവരും ആണ്. അവർക്ക് ഈ വിവരം അറിയുമോ എന്ന് അറിയില്ല.

Inferior castes, however, cannot thus speak of their houses in the presence of the autocratic Nambutiri. In lowliness and self-abasement they have, when talking to such an one, to style their houses “dungheaps,” and they and their doings can only be alluded to in phrases every one of which is an abasement and an insult.


ആശയം: കീഴ്ജന വ്യക്തികൾ പണ്ടുകാലങ്ങളിൽ അവർ താമസിക്കുന്ന ഇടങ്ങളെ വളരം അറപ്പുളവാക്കുന്ന വാക്കുകളിൽ ആണ് പരാമർശിക്കേണ്ടത്, ഉന്നത കുടുംബക്കാരുടെ മുന്നിൽ വച്ച്. END.

ഈ വിധം ഒരു നിരീക്ഷണം നടത്തിയത്, ദക്ഷിണ മലബാറിലെ കീഴ്ഡന മാപ്പിളമാരെ മറ്റ് പ്രദേശങ്ങളിലെ ഉന്നത കുടുംബക്കാരായ മാപ്പിളമാർ ഏതു വിധത്തിലായിരിക്കാം കണ്ടിരിക്കുക എന്നത് ദൃഷ്ടാന്തീകരിക്കാനാണ്.

ദക്ഷിണ മലബാറിലേയും മറ്റ് ഇടങ്ങളിലേയും കീഴ്ജന മാപ്പിളമാർ മറ്റ് ദേശങ്ങളിലെ ഉന്നത കുടുംബക്കാരായ മുഹമ്മദിയർക്ക് സ്വീകാര്യരാതയത്, ഇങ്ഗ്ലിഷ് ഭരണം ബൃട്ടിഷ് - ഇന്ത്യയിൽ ജനധിപത്യം കൊണ്ടുവന്നതോടുകൂടി ആണ് എന്നാണ് തോന്നുന്നത്. അക്കാര്യം ചെറുതായി നേരത്തെ സൂചിപ്പിച്ചിരുന്നു എന്നാണ് തോന്നുന്നത്.

ഈ മാപ്പിളമാരോട് നേരിട്ട് ഇടപഴകുന്നത് ഇങ്ഗ്ളിഷ് കമ്പനി ഭരണ യന്ത്രത്തിലെ കീഴിൽ ഉള്ള നായർ വ്യക്തികൾ ആയിരിക്കാം. ഇവർ പൊതുവേ തന്നെ കീഴ്ജനത്തിനോട് അപമര്യാദാപരമായാണ് പെരുമാറുക.

അതിനോട് എതിരായി പ്രതികരിക്കാൻ കീഴ്ജനം തയ്യാറാവില്ല. കാരണം, കീഴ്ജനത്തിൽ പെട്ട വ്യക്തിക്ക് തന്‍റെ ഏറ്റവും വലിയ ശത്രുവായി തോന്നുന്നത്, തന്‍റെ അതേ നിലവാരക്കാരനാണ്. അവനെ അടിച്ചു വീഴ്ത്താനായി നായർ മേലാളന്മാർക്ക് പ്രജോദനം നൽകലായിരിക്കും മാനസികമായി ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യം.

എന്നാൽ ഇതിന് വിപരീതമായ ഒരു മാനസിക നിലവാരം കീഴ്ജന മാപ്പിളമാരിൽ വന്നിരക്കാം. ഇതിനാൽ തന്നെ ഈ കൂട്ടർ വൻ അപകടകാരികളായി എല്ലാരും കാണും.

ഇന്നത്തെ മലബാറിലെ സാധാരണ ജനത്തിൽ പെട്ട ചിലർ അന്യോന്യം സഹോദര്യത്തോടുകൂടി നിൽക്കുകയും, സർക്കാർ പ്രസ്ഥാനങ്ങളുടെ തരംതാഴ്ത്തുന്ന പ്രവണതയെ സംഘടിതമായി നേരിടുകയും ചെയ്താലുള്ള അവസ്ഥ ആലോചിച്ചു നോക്കുക. ഈ കൂട്ടർ നാട്ടിലേ ഏറ്റവും വലിയ പോക്കിരിമാരും ഗുണ്ടകളുമായി ചിത്രീകരിക്കപ്പെടും. ഇവരിൽ ഏവർക്കും സഹിക്കാൻ പറ്റാത്ത കാര്യം ഇവർ വെറും സാധാരണക്കാർ ആണ് എന്നതാവും.

മലബാർ ജില്ലാ കലക്ടർ ആയിരുന്ന ഇങ്ഗ്ളിഷുകാരനായ H. V. Conollyക്ക് ഈ മാപ്പിള വ്യക്തികളോട് അനുകമ്പയും ദാക്ഷിണ്യമനോഭാവവും പക്ഷപാതവും മറ്റുമാണ് എന്ന ഒരു വിലയിരുത്തൽ ഇങ്ഗ്ളിഷ് കമ്പനി നേതൃത്വത്തിന് ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ഇതിന്‍റെ കാരണം ചിലപ്പോൾ Conollyക്ക് ഈ വ്യക്തികളുടെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചെറിയ തോതിൽ മനസ്സിലാക്കാൻ പറ്റിയിരിക്കാം എന്നതാവാം. പോരാത്തതിന് ഈ കൂട്ടരെ അടിച്ചമർത്തി നിൽക്കുന്ന പ്രാദേശിക ഉന്നത കുടുംബക്കാർ ഇവരോട് കാണിക്കുന്ന കഠിനമായ ഭാവത്തെക്കുറിച്ച് അറിവ് ലഭിച്ചിരിക്കാം.

എന്നാൽ മാപ്പിള കലാപങ്ങളെക്കുറിച്ച് പഠിക്കാനും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും ആയി നിയോഗിക്കപ്പെട്ട Mr. Strangeന് (Mr. Thomas Lumsden Strange, a Judge of the Sadar Adalat) ഈ മാപ്പിളമാരോട് യാതോരു സഹതാപവും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് കമ്പനിക്ക് മൊത്തമായിത്തന്നെ ഒരു പ്രശ്നം ഉണ്ടായിരുന്നു. ബൃട്ടിഷ്-ഇന്ത്യയിൽ ഭരണം നടത്താൻ ഒരു സംഘടിതമായ ഭരണയന്ത്രം പുതുതായി കെട്ടിപ്പടുത്താനായുള്ള സമയവും സാവകാശവും കമ്പനിക്ക് ലഭിച്ചിട്ടില്ലായിരുന്നു. അതിനാൽ തന്നെ ഭരണ യന്ത്രത്തിന്‍റെ എല്ലാ സ്ഥാനങ്ങളിലും പ്രാദേശിക അധികാരി കുടുംബങ്ങളിലെ വ്യക്തികളെ തന്നെ നിലനിർത്തേണ്ടിവന്നിരുന്നു.

ഇവരെയെല്ലാം ഒഴിവാക്കി, ഓരോ പ്രദേശത്തിലേയും കൂലിക്കാരേയും അടിമവ്യക്തികളേയും നിയമിച്ചുകൊണ്ട് ഒരു ഭരണയന്ത്രം സൃഷ്ടിച്ചാൽ അത് തമ്മിൽ അടിപിടിയിലും പിടിച്ചുപറിയിലും മറ്റുമാണ് ഭരണത്തെ ചെന്നെത്തിക്കുക. ഏതാണ്ട് ഇന്നത്തെ ഭരണയന്ത്രം മാതിരി.

Mr. Strangeന് പ്രാദേശിക ഭൂജന്മികളുടെ ഭാഷ്യമാണ് മനസ്സിലായത്. അവരുടെ വളരെ മാന്യമായ പെരുമാറ്റങ്ങളും വാദഗതികളും Mr. Strangeന് ബോധ്യപ്പെട്ടുവെന്ന് തോന്നുന്നു. പ്രാദേശിക ഭാഷയിൽ നേരെ എതിരായുള്ള ഭാവങ്ങളും പെരുമാറ്റങ്ങളും വ്യക്തിത്വങ്ങളും ഒരേ വ്യക്തിയിൽ ഉണ്ടാവും എന്ന കാര്യം Mr. Strangeന് മനസ്സിലായിട്ടുണ്ടാവില്ല.

മാപ്പിള അക്രമങ്ങളെ നേരിടാനായി ഹൈന്ദവ (നായർ) വ്യക്തികൾ മാത്രം ഉൾപ്പെടുന്ന ഒരു സായുധ വിഭാഗം സൃഷ്ടിക്കണം എന്നാണ് Mr. Strange ശുപർശചെയ്തത്.

എന്നാൽ ജില്ലാ കലക്ടർ ആയിരുന്ന Conolly ഇതിന് അനുവാദം നൽകിയില്ല. ഇദ്ദേഹത്തിന് താൽപ്പര്യം യൂറോപ്യൻമാർ അംഗങ്ങളായുള്ള ഒരു സായുധ സേന രൂപീകരിക്കണം എന്നായിരുന്നു. Conollyക്ക് പ്രാദേശിക ശിപായിമാരിൽ യാതോരു വിശ്വാസവും ഇല്ലായിരുന്നു.

ഈ ശിപായിമാർ മാപ്പിളമാരുടെ പ്രത്യാക്രമണത്തിനെ നേരിടാതെ ഓടിക്കളയും എന്ന അനുഭവം പൊതുവായി ഉണ്ടായിരുന്നു. എന്നാൽ ഇതായിരിക്കണമെന്നില്ല മുഖ്യമായ കാരണം.

Conolly സൂചിപ്പിച്ച യൂറോപ്യൻമാർ ആരാണ് എന്ന് അറിയില്ല. ഇവർ ഇങ്ഗ്ളണ്ടിലെ പൗരന്മാരും മറ്റ് ബൃട്ടിഷുകാരും ആയിരിക്കാം. ചിലപ്പോൾ ഇറ്റലിക്കാരും ഫ്രഞ്ചുകാരും ഉൾപ്പെടാം. എന്നാൽ ഇതിന് സാധ്യത കുറവാണ്.

ടിപ്പു സുൾത്താന് ഇറ്റലിക്കാരും ഫ്രഞ്ചുകാരും അടങ്ങുന്ന ഒരു സേനാ വിഭാഗം തന്നെ ഉണ്ടായിരുന്നു. എന്നിട്ടുപോലും ഇവർ ഇങ്ഗ്ലിഷ് കമ്പനിയുടെ സേനാവിഭാഗത്തിനോട് യുദ്ധത്തിൽ തോൽക്കുകയാണ് ചെയ്തത് എന്നും ഓർക്കുക.

Conolly മലബാർ ജില്ലാ കലക്ടർ ആയി പ്രവർത്തിക്കുന്ന അവസരത്തിൽ തന്‍റെ കീഴിൽ ഉള്ള പ്രാദേശികരായ ഉദ്യോഗസ്ഥരുടേയും പോലീസുകാരുടേയും കീഴ്ജനത്തിനോടുള്ള ധിക്കാരപരവും അപമാനിക്കുന്ന തരത്തിലുള്ളതുമായ പെരുമാറ്റം കാണാൻ പറ്റിയിരിക്കാം. ഇതിലെല്ലാം ഓരോ പ്രാവശ്യവും ഇടപ്പെട്ട് തിരുത്തൽ വരുത്താൻ ആവില്ലതന്നെ. കാരണം, ഈ വിധമായുള്ള പെരുമാറ്റങ്ങൾ സാമൂഹിക ആശയവിനിമയത്തിൽ ആകെപ്പാടെ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്.

Saiyid Fazl തങ്ങളെ പിടികൂടണമെന്ന ഒരു ഉപദേശവും ആവശ്യപ്പെടലും പ്രാദേശിക അധികാരി കുടുംബങ്ങൾ Mr. Strangeന് നൽകിയിരുന്നു എന്നാണ് തോന്നുന്നത്. ഇതു പ്രകാരം ഇദ്ദേഹം ഇങ്ഗ്ളിഷ് കമ്പനി ഉന്നതർക്ക് ഉപദേശം നൽകിയെന്ന് തോന്നുന്നു.

നായമാരേയും നായർമാരുടെ കുടുംബത്തിലുള്ളവരേയും ഇജ്ജ്, ഇഞ്ഞി, നീ എന്നെല്ലാം രീതയിൽ സംബോധന ചെയ്യണം എന്ന ഉപദേശം നൽകിയ ഈ തങ്ങളെ കൈയിൽ കിട്ടാൻ നായർമാർ കൊതിച്ചിരിക്കും എന്നത് വാസ്തവം ആയരിക്കാം.

ഇങ്ഗ്ളിഷ് കമ്പനി ഭരണമാണ് തങ്ങളെ അറസ്റ്റ് ചെയ്യുന്നത് എങ്കിലും, ആ അറസ്റ്റ് നടപ്പിലാക്കുന്നതും, തുടർന്നുള്ള തടവിലെ ജീവിതവും മറ്റും പ്രാദേശിക പോലീസുകാരുടെ കൈകളിൽ ആയിരിക്കും. ഇന്നുള്ള ഇന്ത്യൻ പോലീസുകാരെ അപമാനിച്ച ഒരു ഉന്നത വ്യക്തി ഇന്നുള്ള പോലീസുകാരുടെ കൈകളിൽ അകപ്പെട്ടാലുള്ള അവസ്ഥാ വിശേഷം ഒന്ന് ആലോചിച്ചു നോക്കുക.

Saiyid Fazl തങ്ങളെ നായർ പോലീസുകർ നീ, എന്താടാ, നിന്‍റെ പേരന്താടാ എന്നെല്ലാം വാക്കുകളിൽ ചോദ്യം ചെയ്യും എന്നതിന് കാര്യമായ സംശയം ഇല്ല. ഇതിൽ വർഗ്ഗീയമായ യാതോരു കാര്യവും ഉണ്ടാവില്ല. മറിച്ച് കഠിനമായ വ്യക്തി വിരോധം മാത്രമേ ഉണ്ടാവുള്ളു.

ഈ വിധം സംബോധന ചെയ്യപ്പെടുന്ന Saiyid Fazl തങ്ങൾ യാതോരു വിധേയത്വവും പ്രകടിപ്പിക്കാതെ തല ഉയർത്തി നിന്നുകൊണ്ട് പ്രതികരിച്ചാൽ, വൻ പ്രശ്നം തന്നെയാവും. ഇദ്ദേഹത്തെ അടിക്കുകയും ചവിട്ടുകയും ചെയ്യാല്ലായെങ്കിൽ കൂടി, ഇദ്ദേഹം വൻ അപകടത്തിൽ ആവും നിൽക്കുന്നത്.

ഇവിടെ ഏറ്റവും പ്രശ്നമായുള്ളത് അപമാനിക്കാലാണ്. ഇദ്ദേഹം കീഴ്ജന മാപ്പിളമാർക്ക് നൽകിയ ഉപദേശവും അപമാനിക്കാനാണ്. ഇന്ന് സാധാരണ വ്യക്തിയോട് പോലീസുകാരനെ നീ എന്ന് സംബോധന ചെയ്യാൻ ഉപദേശിക്കുന്നതു പോലെതന്നെയാണ്. ഇത് ഒരു വൻ ബോംബ് തന്നെയാണ് എന്ന് ഇന്ത്യാക്കാർക്ക് അറിയാം.

ചവിട്ട് നട്ടെല്ല് ഒടിച്ചുകളയാനുള്ള പ്രകോപനം പോലീസുകാരനിൽ വളർന്നുവരും. പ്രാദേശിക ഭാഷ ബോംബ് തന്നെയാണ്.

Saiyid Fazl തങ്ങളും ഇദ്ദേഹത്തിന് മുൻപ് ഇദ്ദേഹത്തിന്‍റെ പിതാവും വള്ളുവനാടിലേയും ഏറനാടിലേയും കീഴ്ജന മാപ്പിളമാരിൽ വൻ സാമൂഹിക സ്വാധീനം ഉള്ളവർ ആയിരുന്നു. ഇവരുടെ വാക്കുകൾക്ക് വൻ മതിപ്പ് തന്നെയുണ്ടായിരുന്നു. മറ്റ് തങ്ങൾമാരെ ഇവരോടു താരതമ്യം ചെയ്യുമ്പോൾ, അവരുടെ പ്രസംഗ വേദികളിൽ ചേരുന്ന ആളുകളുടെ മേൽ മാത്രം സ്വാധീനം ഉള്ളവർ ആയിരുന്നു എന്നാണ് തോന്നുന്നത്.

Mr. Strangeനെ Special Commissionerആയി നിയമിച്ച ദിവസം (ഫെബ്രുവരി 1852) വള്ളുവനാടിലും ഏറനാടിലും ഒരു കഥ പടർന്നു പിടിച്ചു. Saiyid Fazl തങ്ങളെ പോലീസ് പിടിക്കാൻ പോകുയാണ് എന്നും ആ വിധം ഇദ്ദേഹത്തെ അപമാനിക്കാൻ പോകുകയാണ് എന്നും ആയിരുന്നു കഥ.

ഏതാണ്ട് 10000 മുതൽ 12000 അംഗ സംഖ്യ വരുന്ന മാപ്പിളമാർ തിരൂരങ്ങാടിൽ കൂട്ടം ചേർന്നു. ഇദ്ദേഹത്തെ അപമാനിക്കും എന്നതാണ് പ്രശ്നം. വാക്കുകൾ നീ, അവൻ തുടങ്ങിയവയിലേക്ക് കുത്തനെ വീണാൽ, ഉന്നത വ്യക്തിയുടെ ശരീരത്തിനും മനസ്സിനും പ്രകാരാന്തരീകരണം (mutation) സംഭവിക്കും എന്ന കാര്യം പ്രാദേശിക ഭാഷ അറിവുള്ള ഏവർക്കും അറിവുള്ളതാണ്.

ഈ കൂട്ടം ചേർന്നവരുടെ പ്രതിനിധികൾ Saiyid Fazl തങ്ങളോട് ഈ വിവരം ശരിയാണോ എന്ന കാര്യം ഒരു രഹസ്യയോഗത്തിൽ ആരാഞ്ഞു.

On the very day (17th February) that the Government appointed Mr. Strange as Special Commissioner, Mr. Conolly reported that 10,000 to 12,000 Mappillas, “great numbers of whom were armed” met at Tirurangadi and held a close conclave with the Tangal on rumours being spread that he was at once to be made a prisoner and disgraced


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. വൻ പോക്കിരിയുടെ സ്വഭാവഗുണം



10000ത്തിനും 12000ത്തിനും ഇടയിൽ അംഗ സംഖ്യ വരുന്ന കീഴ്ജന മാപ്പിളമാർ തിരൂരങ്ങാടിയിൽ കുട്ടുംചേർന്നപ്പോൾ, അവിടുണ്ടായിരുന്ന മറ്റ് ജനകൂട്ടങ്ങളിൽ കയറിവന്നിരിക്കാവുന്ന വെപ്രാളവും വേവലാതിയും ഉഗ്രഭയവും സംഭ്രമവും മറ്റും എന്തായിരുന്നിരിക്കാം എന്ന് ഊഹിക്കാവുന്നതാണ്. ഈ കൂട്ടംകൂടിയവരിൽ ഒരു നല്ലശതമാനം പേരും സായുധരായികുന്നു എന്നും ഓർക്കുക.

പാരമ്പര്യമായി ബ്രാഹ്മണ പക്ഷത്തിന് അവരുടെ സംരക്ഷകരായി നായർപടയാളികൾ ഉണ്ടാവും. എന്നാൽ അന്ന് ഈ നായർപട എന്ന ആശയം തന്നെ മലബാറിൽ നമാവശേഷം ആയിത്തുടങ്ങിയിരുന്നു.

എന്നാൽ അതേ ബ്രാഹ്മണ പക്ഷ സംരക്ഷകർ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ പോലീസുകാരും പട്ടാളക്കാരും ആയി നിലനിന്നിരുന്നു.

Saiyid Fazl തങ്ങളെ, പോലീസ് അറസ്റ്റ് ചെയ്യുന്ന കാര്യത്തോട് ജില്ലാ കലക്ടർ ആയിരുന്ന Conollyക്ക് തീരെ യോജിപ്പില്ലായിരുന്നു. എന്നാൽ എല്ലായിടത്തുനിന്നും ഇതിനായുള്ള പ്രോത്സഹനമായിരുന്നിരിക്കാം വന്നുകൊണ്ടിരുന്നത്.

ഈ തങ്ങൾ വൻ പോക്കിരിയും, വള്ളുവനാടിലേയും ഏറനാടിലേയും പാരമ്പര്യ പോലീസ് ജനം ആയിരുന്ന നായർമാരേയും പാരമ്പര്യ ഐഏഎസ്സ് / ഐപിഎസ് കാരായിരുന്ന നമ്പൂതിരിമാരേയും, കീഴ്ജന മാപ്പിളമാരുടെ നീ, അവൻ, അവൾ, വെറും പേര് വിളി എന്ന നിലവാരത്തിലേക്ക് പിടിച്ചുതാഴ്ത്താനായുള്ള അതീവ പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തുന്ന ആളാണ് എന്നാണ് ഭരണ യന്ത്രത്തിന്‍റെ വിലയിരുത്തൽ.

ഇന്നും ഈ വിധമായുള്ള പ്രസ്താവനകൾ നടത്തുന്ന വ്യക്തിയെ വൻ പോക്കിരിയായിത്തന്നെയാണ് പോലീസ് പക്ഷം നിർവ്വചിക്കുക.

പോലീസ് ഉദ്യോഗസ്ഥരെ 1990ങ്ങളിൽ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ ധൈര്യപ്പെട്ട ഇസ്ലാമിക നേതാവ് ഏതാണ്ട് 20 വർഷത്തോളം യാതോരു കോടതി വിധിയുമില്ലതെ ഇന്നും ജയിലിൽ ആണ് എന്ന കാര്യം ഓർക്കവുന്നതാണ്.

Saiyid Fazl തങ്ങളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകുന്നതിന് പകരം ആളെ വിട്ട് ഇദ്ദേഹവുമായി ഒരു സംഭാഷണം Conolly നടത്തിച്ചു. Conollyയുടെ വിലയിരുത്തലിന് യോജിക്കുന്ന വിവരം തന്നെയാണ് Conollyക്ക് ലഭിച്ചത്.

Saiyid Fazl തങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ വളരെ നല്ല മനുഷ്യനാണ്. സാമൂഹികമായി നേരിൽ കാണുന്ന പ്രശ്നങ്ങളോട് പ്രതികരിച്ചാണ് ഇദ്ദേഹത്തിന്‍റെ പല വാക്കുകളും.

സമൂഹത്തിൽ വ്യക്തികളേയും ജനക്കൂട്ടങ്ങളേയും അടിമത്തത്തിലും ദ്രവിച്ച വ്യക്തിത്വത്തിലും പിടിച്ചു നിർത്തുന്നത് പ്രാദേശിക ഭാഷതന്നെ. ഈ ഭാഷാ പരമായ തളച്ചുവക്കലിൽ നിന്നും കീഴ്ജന വ്യക്തികൾക്ക് ഭാഷയിലൂടെ തന്നെ തിരിച്ചടിക്കാൻ വേണ്ടുന്ന ഉപദേശം ആണ് ഇദ്ദേഹം കൊടുത്തിരിക്കുക.

Saiyid Fazl തങ്ങളുടെ പേരും വാക്കുകളും പലപ്പോഴും പല കീഴ്ജന മാപ്പിള അക്രമകാരികളും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹം അവരെപ്പോലുള്ള വ്യക്തിയോ, അവരിൽ പെട്ട വ്യക്തിയോ അല്ല.

കീഴ്ജന മാപ്പിളമാരെ തവിടുപൊടിയാക്കിയാലെ ബ്രാഹ്മണ പക്ഷത്തിന് സമാധാനമായി അവരുടെ പാരമ്പര്യ മഹിമയോടുകൂടി ജീവിക്കാൻ ആവുള്ളു.

ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് വള്ളുവനാടിൽനിന്നും ഏറനാടിൽനിന്നും പിൻവാങ്ങാവുന്നതാണ്. അങ്ങിനെ ചെയ്താൽ പാരമ്പര്യ നായർ പക്ഷം കീഴ്ജന മാപ്പിളമരുടെ കഥകഴിക്കും. മറ്റ് ദേശങ്ങളിലെ മാപ്പിള ജനക്കൂട്ടങ്ങൾ ഇവരെ രക്ഷിക്കാനായി യാതോരു കാര്യവും ചെയ്യില്ലതന്നെ. കാരണം, അവർ അവരവരുടെ പ്രദേശങ്ങളിൽ ഹൈന്ദവ ഉന്നത കുടുംബക്കാരുമായി വളരെ രമ്യതയിൽ ജീവിക്കുന്നവരാണ്.

ഈ വിധം കീഴ്ജന മാപ്പിളമാരുടെ കഥകഴിക്കപ്പെടാനുള്ള കളം ഒരുക്കിക്കൊണ്ട് ഇങ്ഗ്ളിഷ് കമ്പനീ ഭരണം പിൻമാറിയാൽ സംഭവിക്കാവുന്ന സാമൂഹിക ദുരന്തത്തിനും ഇങ്ഗ്ളിഷ് കമ്പനി ചരിത്രത്തിൽ ഉത്തരവാദികളായി നിലനിൽക്കും.

Saiyid Fazl തങ്ങൾ ദക്ഷിണ മലബാറിൽ നിന്നും പുറത്ത് പോകുന്നതാണ് ഏറ്റവും നല്ല പോംവഴി. ഇതിന് ഇദ്ദേഹവും തയ്യാറാണ്. കാരണം, ഇദ്ദേഹത്തിന്‍റെ പേരും പറഞ്ഞ് അക്രമങ്ങൾ നടക്കുന്നതും ഇദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന കാര്യം ആണ്.

Conollyക്ക് ഏറ്റവും നല്ല പ്രശ്ന പരിഹാരമായി തോന്നിയതും ഇതുതന്നെ. കാരണം, Saiyid Fazl തങ്ങളെ പോലീസ് അറസ്റ്റ് ചെയ്താൽ പോലീസുകാർ ഇദ്ദേഹത്തെ വാക്കുകളിൽ അപമാനിക്കും എന്നതിൽ യാതോരു സംശയവും ഇല്ലതന്നെ. ഇന്നും ഇന്ത്യൻ പോലീസുകാർ ഇന്ത്യയിലെ പൗരന്മാരെ കൈയിൽ കിട്ടിയാൽ നീ, എടാ, എടീ, അവൻ, അവൾ, വെരും പേര് തുടങ്ങിയ രീതിയിൽ തന്നെയാണ് നിർവ്വചിക്കുകയും പെരുമാറുകയും ചെയ്യുക. പ്രത്യേകിച്ചും അവർ വൻ നീരസത്തോടുകൂടി വീക്ഷിക്കുന്ന വ്യക്തിയെ.

ഈ എഴുത്തിൽ നേരത്തെ പറഞ്ഞിരുന്ന കാര്യമാണ് എന്നു തോന്നുന്നു. ഇങ്ഗ്ളിഷ് ഭരണകാലത്തിലെ ഒരു IP officer (Indian Police officer - ഇന്നത്തെ IPSന്‍റെ മുൻഗാമി) രേഖപ്പെടുത്തിയത് വായിച്ചതാണ്:

പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന വ്യക്തിയെ യാതോരു കാരണവശാലും ഉപദ്രവിക്കരുത് എന്ന് എത്ര താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാരുടെ സാന്നിദ്ധ്യം ഇല്ലായെങ്കിൽ പോലീസുകാർ മുഖത്തിട്ടടിക്കുകയും ചിലപ്പോൾ നിലത്തിട്ട് ചവിട്ടുകയും ചെയ്യു.

വ്യക്തിയെ നീ എന്ന് സംബോധന ചെയ്താൽ, അടിയും ചവിട്ടും സ്വാഭാവികം തന്നെ.

ഭരണയന്ത്രത്തിലും പോലീസിലും 99.9999% പേരും പ്രാദേശിക വ്യക്തികൾ തന്നെ. അവരുടെ പെരുമാറ്റത്തെ മാറ്റിയെടുക്കണമെങ്കിൽ അതിഗംഭീരമായ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ചവരെ കണ്ടെത്തി അവരെ ഉദ്യോഗസ്ഥരും പോലീസുകാരും ആയി നിയമിക്കേണ്ടിവരും. അതോടൊപ്പം തന്നെ പൊതുജനത്തിനും ഇതേ നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ലഭിച്ചരിക്കേണം.

അതൊക്കെ സ്വരൂപിച്ചെടുക്കുവാനുള്ള ഒരു സാവകാശം ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിക്കാതെ പോയി എന്നുള്ളതാണ് വാസ്തവം.

QUOTE from Malabar Manual:

Mr. Strange was directed to report whether the Tangal should be brought to a formal trial, or treated as a State prisoner, or be induced to quit the district, quietly.

But meanwhile Mr. Conolly had been successful in his negotiations to induce Saiyid Fazl to depart peaceably. The Tangal avowed that he had done nothing “to deserve the displeasure of the Government ; that he repudiated the deeds of the fanatics ; and that it was his misfortune that a general blessing, intended to convey spiritual benefits to those alone who acted in accordance with the Muhammadan faith, should be misinterpreted by a few parties who acted in contradiction to its precepts.”

But he added “as his blessing was sometimes misunderstood and his presence in the country unfortunately had led to deeds of horror, he was willing, if the Government chose it, to end further embarrassment by leaving Malabar and taking up his permanent abode among his people in Arabia.

Mr. Conolly on his own responsibility then acted upon this proposal, a measure which the Government afterwards approved, and on the 19th March 1852 the Tangal, with his family, companions and servants (fiftyseven persons in all), set sail for Arabia.


Mr. Strangeയും Mr. Conollyയും തമ്മിൽ ഉള്ള ഒരു ഔദ്യോഗിക മത്സരം തന്നെ നടന്നുവെന്നു വേണം മനസ്സിലാക്കാൻ. ആദ്യ വ്യക്തിയുടെ നീക്കങ്ങൾ Saiyid Fazl തങ്ങളെ അറസ്റ്റു ചെയ്യാനാണ്. Mr. Conollyയുടെ നീക്കും ഇത് സംഭവിക്കാതിരിക്കാനാണ്.

Saiyid Fazl തങ്ങക്ക് സ്വകാര്യമായി സ്വന്തം അറബിനാടിലേക്ക്, കുടുംബ സമേതം പോകാനുള്ള സൗകര്യം Conolly ഏർപ്പാടു ചെയ്തു കൊടുത്തു. ഈ രഹസ്യവിവരം പോലും പുറത്തായി. ആളുകൾക്ക് കിട്ടിയ വിവരം Saiyid Fazl തങ്ങളെ ഭരണം ശിക്ഷിച്ച് നാടുകടത്തുകയാണ് എന്നാണ്.

രാത്രി സമയത്ത് കുടുംബ സമേതം Calicutൽ എത്തിച്ചേരാമെന്നാണ് Saiyid Fazl തങ്ങൾ അറിയിച്ചിരുന്നത്. അവിടെ നിന്നും കപ്പലിൽ കയറാമെന്നാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇദ്ദേഹവും കുടുംബവും പരപ്പനങ്ങായിൽ എത്തിയപ്പോഴേക്കും 7000 മുതൽ 8000 വരെ അംഗസംഖ്യയുള്ള കീഴ്ജന മാപ്പിള ജനക്കൂട്ടം അവിടെ തടിച്ചുകൂടി. അവരെ സംമ്പന്ധിച്ചെടുത്തോളം അവരുടെ ആകെയുള്ള ഇന്നത കുടുംബ ബന്ധമാണ് നഷ്ടമാകുന്നത്.

ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാനായി Saiyid Fazl തങ്ങൾ എത്രപറഞ്ഞിട്ടും അവർ വിട്ടുപോകാൻ കൂട്ടാക്കിയില്ല. Saiyid Fazl തങ്ങൾ Calicutലേക്ക് വീണ്ടും മുന്നോട്ട് നീങ്ങിയാൽ, ജനക്കൂട്ടം കൂടിക്കൂടി വരും എന്നത് വാസ്തവം തന്നെ. അവർ വല്ല അക്രമമോ അതിക്രമമോ ചെയ്താൽ പ്രശ്നമാണ്.

അതിനാൽ തന്നെ താൻ പരമ്പനങ്ങാടിയിൽ നിന്നും തോണിയിൽ കയറി കപ്പലിലേക്ക് പോകുകയാണ് എന്ന സന്ദേശം Saiyid Fazl തങ്ങൾ Mr. Conollyക്ക് അയച്ചുകൊടുത്തു.

അതു പ്രകാരം Saiyid Fazl തങ്ങൾ തോണിയിൽ കയറി 12 മൈൽ യാത്ര ചെയ്ത് കപ്പലിൽ കയറി. കപ്പൽ ഉടൻ തന്നെ യാത്ര ആരംഭിച്ചു.

ഈ സംഭവത്തെ ഇന്ന് ഇന്ത്യൻ ഔപചാരിക ചരിത്രവും മറ്റ് ചരിത്രങ്ങളും രേഖപ്പെടുത്തുന്നത് ബൃട്ടിഷ് ഭരണം Saiyid Fazl തങ്ങളെ ശിക്ഷിച്ച് നാടുകടത്തിയെന്നാണ്. എന്നാൽ ഇദ്ദേഹത്തെ പ്രാദേശിക പോലീസുകരുടെ കൈകളിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു സംഭവമായാണ് ഈ എഴുത്തുകാരന് ഈ സംഭവത്തെ മനസ്സിലാക്കാൻ പറ്റുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന്‍റെ മാനസിക നിലവാരത്തിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ




ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിള അക്രമങ്ങളെ നേരിടാനും നിയന്ത്രിക്കാനും ആയി ബൃട്ടിഷ് പൗരന്മാരായ പട്ടാളക്കാരുടെ ഒരു പട്ടാളത്തെയായിരിക്കാം ജില്ലാ കലക്ടറും ഇങ്ഗ്ളിഷുകാരനും ആയ Conollyക്ക് താൽപ്പര്യം ഉണ്ടായിരുന്നത്.

ഇതിന് പലകാരണങ്ങളും ഉണ്ടായിരുന്നിരിക്കാം.

ഒന്ന് പ്രാദേശിക സൈനികരും പോലീസുകാരും തടവുകാരോടും കീഴടങ്ങുന്നവരോടും കാണിക്കുന്ന മൃഗീയതയാവാം.

മറ്റൊന്ന് പ്രാദേശിക പട്ടാള ശിപായിമാർ കീഴ്ജന മാപ്പിളമാരുടെ ചെറുത്തുനിൽപ്പിൽ നിന്നും ഭയന്നോടുന്ന അനുഭവം ഉണ്ടായത് ആയിരിക്കാം.

എന്നാൽ വേറെയും കാരണങ്ങൾ കണ്ടേക്കാം.

അവയിൽ ഒന്ന് ഫ്യൂഡൽ ഭാഷയിൽ വ്യക്തികൾക്ക് 'ആളാവാൻ' അഥവാ ആളുകളുടെ മുന്നിൽവച്ച് ഒന്ന് വെട്ടിത്തിളങ്ങാനുള്ള ഒരു മാനസിക പ്രേരണ ഉണ്ടാവാം. ഇത് പലപ്പോഴും അതിരുവിട്ട പെരുമാറ്റമായി മാറാം.

ഇതേ കാര്യത്തിന്‍റെ മറ്റൊരു വശവും ഉണ്ട്. ഏതെങ്കിലും ഒരു വ്യക്തി കുറച്ച് വ്യത്യസ്തനായി പെരുമാറുന്നതായി കണ്ടാൽ മറ്റുള്ളവരിൽ 'അവൻ ആളാവാൻ നോക്കുകയാണ്' എന്ന ഒരു തോന്നൽ കയറിവരും. അങ്ങിനെയുള്ളവനെ അടിച്ചുതാഴ്ത്തിയിടാനുള്ള ഒരു മാനസിക പ്രേരണ അവരിൽ കയറിവരും.

മുകളിൽ സൂചിപ്പിച്ച നാല് പെരുമാറ്റ പ്രശ്നങ്ങളും ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന്‍റെ മാനസിക നിലവാരത്തിൽ നിന്നും വ്യത്യസ്തവും, ഇങ്ഗ്ളിഷ് പക്ഷത്തിന് ഉൾക്കൊള്ളാൻ ആവാത്തതും ആയിരുന്നിരിക്കാം.

എന്നാൽ ബൃട്ടിഷ് പൗരന്മാരുടെ ഒരു പട്ടാളത്തെ ദക്ഷിണ മലബാറിൽ സ്ഥാപിക്കാൻ ആവും എന്ന് തോന്നുന്നില്ല. ഇതിന് ഭാരിച്ച ചിലവുവരും.

എന്നാൽ Mr. Strange ശുപാർശചെയ്ത ഹൈന്ദവ പക്ഷക്കാരെമാത്രം വച്ചുകൊണ്ടുള്ള ഒരു സൈന്യത്തെ സ്ഥാപിക്കാൻ ഇങ്ഗ്ളിഷ് കമ്പനിയുടെ പൊതുവായുള്ള നയം അനുവദിക്കില്ല.

ദക്ഷിണ മലബാറിലെ ബ്രാഹ്മണ പക്ഷം ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിന്മേൽ 1851ൽ വൻ സമ്മർദ്ദം തന്നെ ചലുത്തിയിരുന്നു. മാപ്പിള അക്രമങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കണം എന്നും, കീഴ്ജന മാപ്പിളരിൽ നിന്നും എല്ലാവിധ ആയുധങ്ങളും കണ്ടുകെട്ടണം എന്നും, അവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ വിധം ചെയ്താൽ പ്രശ്ന പരിഹാത്തിന് പകരം പ്രശ്നം രൂക്ഷം ആവുകയാണ് ചെയ്യുക എന്നായിരുന്നു മെഡ്രാസ് സർക്കാരിന്‍റെ പക്ഷം.

എന്നാൽ തൊട്ടടുത്ത വർഷത്തിൽ വടക്കേ മലബാറിലെ കോട്ടയം താലൂക്കിൽ ഒരു മാപ്പിള ആക്രമം നടന്നു. ഇതോടുകൂടിയാണ് മനസ്സില്ലാമനസ്സോടുകൂടി Mr. Strangeനെ മാപ്പിള ലഹളകളെ ഒതുക്കാനായി ഇങ്ഗ്ലിഷ് ഭരണത്തിന് നിയോഗിക്കേണ്ടിവന്നത്.

In consequence, the Madras government reluctantly decided on the appointment of T. L. Strange’s Special Commission,

1851ൽ ബ്രാഹ്മണ പക്ഷം നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ട കാര്യങ്ങളോട് ഏതാണ്ട് പൂർണ്ണമായ യോജിപ്പിൽ ഇദ്ദേഹം എത്തുകയാണ് ചെയ്തത്.

ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം ഇങ്ഗ്ളണ്ടിൽ നിന്നും ബൃട്ടണിലെ മറ്റ് ഭാഗങ്ങളിൽ നിന്നും വരുന്ന അവിടുത്തെ പൗരന്മാർ മലബാറിൽ വരുന്ന അവസരത്തിൽ ഇവിടുള്ള സാമൂഹിക വാസ്തവങ്ങളുടെ സങ്കീർണ്ണാവസ്ഥ പൊട്ടെന്നൊന്നും അവർക്ക് മനസ്സിലാകില്ല.

നമ്പൂതിരിമാർക്കിടിയിലേയും അമ്പലവാസികളിലേയും, നായർമാരിലേയും തീയന്മാരിലേയും മാപ്പിളമാരിലേയും പല തരം വ്യത്യസ്ത ജനവംശങ്ങളെക്കുറിച്ച് പെട്ടെന്നൊന്നും മനസ്സിലാക്കിയെടുക്കാൻ ആവില്ലതന്നെ.

പോരാത്തതിന്, തിരുവിതാംകൂർ രാജ്യത്തിൽ നിന്നും കുടിയേറിവരുന്നവർ വേറേയും ഉണ്ട്. അവരും പലതരം അവകാശവാദങ്ങളും നടത്തും. ഇതിൽ എന്തെല്ലാമാണ് വാസ്തവം എന്നും ഏതെല്ലാം പൊള്ളത്തരമാണ് എന്നും പെട്ടെന്നൊന്നും മനസ്സിലാകില്ല.

ആരൊടെങ്കിലും ഒരു വിശദ്ധീകരണത്തിന് ചോദിച്ചാൽ, ആ ചോദിക്കപ്പെട്ട വ്യക്തി അയാളുടേയും അയാളുടെ ജനവംശത്തിന്‍റേയും താൽപ്പര്യങ്ങൾക്ക് അനുസൃതമായുള്ള വിവരങ്ങളും മറ്റുമാണ് നൽകുക.

ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ ഉന്നത നിലയിൽ ഉള്ള ബൃട്ടിഷ് പൗരന്മാരായ വ്യക്തികൾക്ക് വ്യത്യസ്തങ്ങളായതും പരസ്പരം നേരെ എതിർകൊണുകളിൽ ഉള്ളതുമായ ഉപദേശങ്ങളാണ് പലപ്പോഴും ലഭിച്ചുകൊണ്ടിരുന്നത്.

ആദ്യകാലങ്ങളിൽ കമ്പനീ ഭരണം, കീഴ്ജന മാപ്പിളമാരുടെ പൊതുവായുള്ള സാമൂഹിക താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ തന്നെ തയ്യാറായിരുന്നു. എന്നാൽ 1855ൽ സംഭവിച്ച അതി ക്രൂരമായ സംഭവത്തോടുകൂടി, കീഴ്ജന മാപ്പിളമാരെപ്പറ്റിയുള്ള ധാരണയിൽ കാര്യമായ മാറ്റം തന്നെ സംഭവിച്ചു. ആ സംഭവത്തിലേക്ക് പിന്നീട് പോകാം.

ജില്ലാ കലക്ടർ ആയിരുന്ന Conolly ശ്രമിച്ചുകൊണ്ടിരുന്നത് സാമൂഹത്തിൽ നിലനിൽക്കുന്ന പിശകുകളെ കണ്ടെത്തി അവയ്ക്ക് ഒരു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു.

ബ്രാഹ്മണ പക്ഷത്തിന്. Saiyid Fazl തങ്ങൾ തനി തെമ്മാടിയും അധികപ്രസംഗിയും പോക്കിരിയും മറ്റും ആയിമാറിയത്, അദ്ദേഹം ഭാഷാ വാക്കുകളിലുടെ ഒരുകുത്തിത്തിരിപ്പുപോലുള്ള വിപ്ളവത്തിന് ആഹ്വാനം ചെയ്തതുകൊണ്ടാണ്. അല്ലാതെ ഇദ്ദേഹം ഒരു സായുധ കലാപത്തിന് നേതൃത്വം കൊടുത്തതുകൊണ്ടല്ല.

Henry Valentine Conollyക്ക് ഇതിന്‍റെ കാതൽ മനസ്സിലായില്ല എന്നണ് അനുമാനിക്കേണ്ടത്.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആദ്യ കാല രേഖകളിൽ മലബാറിലെ പ്രാഥമിക ഭൂജന്മികളായി കാണപ്പെടുന്നത് 'നമ്പൂരി ബ്രാഹ്മണരും നായർമാരും' അയിരുന്നു പോലും. പതിറ്റാണ്ടുകൾക്ക് ശേഷം, 1915ൽ നോക്കിയപ്പോൾ, ആയിരക്കണക്കിന് ഏക്കർ ഭൂമി കൈശമുള്ള 86 വൻ ഭൂജന്മികളിൽ 82ണ്ടും ബ്രാഹ്മണ പക്ഷക്കാരായിരുന്നു. ബാക്കിയുള്ള നാലിൽ രണ്ടു പേർ മാപ്പിളമാരും, ഒരാൾ തീയരും, മറ്റൊരാൾ ഗൗഡരും ആയിരുന്നു.

1881 - 82ൽ ഇതുപോലൊരു കണക്കെടുപ്പ് നടത്തിയപ്പോൾ കണ്ടത്, ഒരു അംശത്തിൽ നൂറ് കണ്ടം ഭൂമിയുള്ള 829 വലിയ ജന്മികളിൽ 370 നമ്പൂതിരിമാർ, 339 നായർമാർ, 61 രാജാകുടുംബക്കാർ, 9 പുറം നാട് ബ്രാഹ്മണർ, 8 തീയർ, 4 മറ്റ് ജാതിക്കാർ, 1 യൂറോപ്യൻ, എന്നിവരും, 37 മാപ്പിളമാരും ആയിരുന്നു മലബാറിൽ ഉണ്ടായിരുന്നത്.

വളളുവനാടിലേയും ഏറനാടിലേയും കാര്യം കുറച്ചുകൂടി ഗൗരവമുള്ളതായിരുന്നതായി Conollyക്ക് തോന്നിയിരിക്കാം. അവിടുള്ള 292 വലിയ ജന്മിമാരിൽ തീയർ ജന്മിമാർ ആരും തന്നെയില്ല. അതേ സമയം മാപ്പിള ജന്മിമാർ വെറും രണ്ടു പേർ മാത്രം.

ഭൂജന്മികളുടെ എണ്ണത്തിൽ എന്തെങ്കിലും തിരുത്തൽ വരുത്തിയാൽ മാപ്പിള കലാപം താനേ ഇല്ലാതാവുമോ എന്ന് Conolly ആലോചിച്ചിരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. പ്രാദേശിക ഉന്നതരെ രണ്ടു വ്യത്യസ്ത രീതിയികളിൽ കണ്ടിരിക്കാം


English East India Companyയിലെ ഇങ്ഗ്ളിഷുകാരായ ഉന്നത ഉദ്യോഗസ്ഥർ കമ്പനീ ഭരണത്തിന്‍റെ ഉന്നത നിലവാരങ്ങളിൽ തൊഴിൽ ചെയ്തിരുന്ന പ്രാദേശികരെ പലവിധത്തിൽ കണ്ടിരിക്കാം.

അവയിൽ രണ്ട് വ്യത്യസ്ത രീതികളെ ഇവിടെ പരാമർശിക്കാം. ഒന്ന് ഈ ഉന്നത നിലവാരങ്ങളിൽ ഉള്ള വ്യക്തികൾ ഒരു തരം അലവലാതികൾ ആണ് എന്ന രീതിയിൽ ആവാം എന്നതായിരിക്കാം. ഈ കൂട്ടർ ഏതു വിധത്തിലാണ് അലവലാതികൾ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇങ്ഗ്ളിഷ് പൗരന്മാർക്ക് ലഭിച്ചിരിക്കില്ല എന്നുമാത്രം.

രണ്ടാമത്തെ ധാരണ ഇതിന് നേരെ വിപരീതമായിരുന്നിരിക്കാം. വൻ വ്യക്തിത്വവും ആജ്ഞാ കഴിവും മറ്റുമുള്ളവരും സമൂഹത്തിൽ വൻ ബഹുമാനം ലഭിക്കുന്നവരും, പ്രാദേശിക പാരമ്പര്യങ്ങളിലെ പഴമകളിൽ കണ്ടെത്തപ്പെട്ട വേദകാല സാഹിത്യവും മറ്റും ഉൾക്കൊള്ളുന്നവരും മറ്റും എന്ന രീതിയിൽ. വേദമന്ത്രങ്ങളും മറ്റും വൻ താളാത്മകതിയിൽ ഉരുവിടുന്നത് കണ്ട് ആശ്ചര്യഭരിതരായ അനുഭവവും ഉണ്ടായിരിന്നിരിക്കാം.

(എന്നാൽ ഈ വിധം സംസ്കൃത വേദ വാക്യങ്ങൾ ഉരുവിട്ടതുകൊണ്ടൊന്നും പ്രാദേശിക സമൂഹത്തിലെ തരംതാഴ്ത്തപ്പെട്ട വ്യക്തികളിൽ യാതോരു വ്യക്തിത്വ മൂല്യ ഉണർവ്വും സംഭവിക്കുന്നില്ല എന്ന കാര്യം ആദ്യകൂട്ടർക്ക് അനുഭവപ്പെട്ടിരിക്കാം.)

പലപ്പോഴും വ്യത്യസ്തരായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ വിധം തമ്മിൽ വ്യത്യസ്തരായി കാണുന്ന വ്യക്തികൾ ഒരേ കൂട്ടർ ആയേക്കാം.

ഇവിടെ ഈവിധമായുള്ള ഒരു പരാമർശം നൽകിയത്, മലബാറിൽ പ്രവർത്തിച്ച ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥരായ Mr.Conollyയുടേയും Mr.Strangeന്‍റേയും വ്യത്യസ്തങ്ങളായ സാമൂഹിക കാഴ്ചപ്പാടുകളേയും തിരിച്ചറിവുകളേയും ഒന്ന് സൂക്ഷ്മമമായി നോക്കാനായിട്ടാണ്.

ഈ കാര്യം കുറച്ചുകൂടി വ്യക്തമായി ചിത്രീകരിക്കാനായി Tellicherryയിലെ കാര്യം ഒന്ന് നോക്കാം. ഇങ്ഗ്ളിഷ് ഭരണകാലത്ത് അവിടുള്ള പലകുടുബക്കാർക്കും ഇങ്ഗ്ളിഷ് ഭാഷയുടേയും സംസ്കാരത്തിന്‍റേയും പ്രകാശം ലഭിച്ചിരുന്നു. ഈ കാര്യത്തിൽ Tellicherry മലബാറിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വളരെ വ്യത്യസ്തം ആയിരുന്നു എന്നാണ് തോന്നുന്നത്.

അവിടെയുള്ള മരുമക്കത്തായ തീയരിൽ പെട്ട പല കുടുംബങ്ങളിലും വൻ സാമൂഹിക വളർച്ചതന്നെ സംഭവിച്ചിരുന്നു. പലരും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പ്രഗൽഭരായ വക്കീലന്മാരും വ്യവസായികളും വ്യാപാരികളും മറ്റുമായി വളർന്നുവന്നിരുന്നു.

ഈ കൂട്ടരെ ശ്രദ്ധിച്ചാൽ ഇവരിൽ വൻ വ്യക്തിത്വവും ആജ്ഞാകഴിവുകളും വൻ പ്രതിഭയവും ഇങ്ഗ്ളിഷ് പരിജ്ഞാനവും കാണാൻ പറ്റിയിരുന്നിരിക്കാം. ഈ രീതിയിൽ വീക്ഷിച്ചാൽ ഇവർ പ്രഗൽഭർതന്നെ.

എന്നാൽ ഉദഹാരണമായി അന്നത്തെ ഒരു വക്കീലിനെ നോക്കാം. ഈ ആൾക്ക് ഗുമസ്തനുണ്ട്. ഈ ഗുമസ്തനെ വക്കീൽ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. പരാമർശിക്കുമ്പോൾ, ഓൻ എന്ന പദമാണ് ഉപയോഗിക്കുക. ഈ ഗുമസ്തൻ വക്കീലിനോട് അടിയാളത്ത ഭാവത്തിലാണ് പെരുമാറുക.

സാധാരണക്കാരായ വ്യക്തികൾ വക്കീലിന്‍റെ സേവനത്തിനായി എത്തുമ്പോൾ അവരെ ഈ ഗുമസ്തൻ തരംതാഴ്ത്തിയാണ് സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക. ആ സാധരണക്കാർ ഈ ഗുമസ്തനെ പരാമർശിക്കുന്നത് ആ ആളുകടെ പേരിന് പിന്നിൽ ഗുമസ്തൻ എന്ന ആദരവു നൽകുന്ന വാക്ക് ചേർത്താണ്.

വക്കീലും സാധരണക്കാരെ ഇഞ്ഞി എന്നു തന്നെയാണ് സംബോധന ചെയ്യുക.

ഇങ്ഗ്ളിഷ് ഭാഷാ പെരുമാറ്റത്തിൽ നിന്നും നോക്കിയാൽ ഈ പെരുമാറ്റത്തിൽ ഒരു വൻ അപാകതയുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ സാമൂഹിക സമത്വത്തിനായും പൊതുജനങ്ങളുടെ വ്യക്തിത്വത്തിൽ വൻ മൂല്യവർദ്ധനവും വരുത്താനുമായി വളരെ പ്രയത്നിച്ചിട്ടുണ്ട് എങ്കിലും ഈ വിധമായുള്ള ഒരു അലവലാതിത്തരത്തെ മാച്ചുകളയാൻ അവർക്ക് ആവില്ല.

ഇനി അടുത്ത കാര്യം പറയാം.

മലബാർ ജില്ലയിൽ ഒരു കലക്ടറായി ജോലിക്ക് വരുന്ന ഇങ്ഗ്ളിഷ് വ്യക്തി പ്രാദേശിക ഉന്നതരായ ഒരു കൂട്ടം വ്യക്തികളുടെ മുകളിൽ ആണ് വന്നു നിൽക്കുന്നത്.

ഈ ജില്ലാ കലക്ടർ തന്‍റെ തൊഴിൽ മേഖലയിൽ ഏതാണ്ട് ഒറ്റക്ക് നിന്നാണ് തൊഴിൽ ചെയ്യേണ്ടത്.

മലബാറിലെ ഏത് വ്യക്തിയേക്കുറിച്ചും സംഭവത്തെക്കുറിച്ചും, ജില്ലാ കലക്ടർക്ക് വിവരവും അഭിപ്രയാവും ഉപദേശവും പിന്നാമ്പുറ അറിവും ഉൾക്കാഴ്ചയും സൂക്ഷ്മാന്വേഷണ വിവരവും, എടുക്കേണ്ടുന്ന നടപടിയെക്കുറിച്ചുള്ള അനുശാസനവും, തന്നെ നേരിട്ടു കാണാൻ വരുന്ന വ്യക്തിയെ തന്നെ കാണാൻ അനുവദിക്കണമോ വേണ്ടയോ എന്നും, അനുവദിക്കുകയാണ് എങ്കിൽ ഏതുവിധത്താലിണ് എതിരേൽക്കേണ്ടത് എന്നും മറ്റും നിത്യവും പറഞ്ഞുകൊടുക്കുന്നത്, ഭരണയന്ത്രത്തിന് മുകളിൽ നിൽക്കുന്ന പ്രാദേശിക വ്യക്തികൾ തന്നെയാണ്.

ഈ വ്യക്തികൾ പ്രാദേശിക സമൂഹത്തിന്‍റെ തലപ്പത്ത് നിൽക്കുന്നവർ ആയിരിക്കും. അവർക്ക് ജില്ലാകലക്ടറോട് ജനങ്ങളെക്കുറിച്ചും, ജനങ്ങളോട് ജില്ലാ കലക്ടറെക്കുറിച്ചും, എന്തും പറഞ്ഞുകൊടുക്കാൻ ആവും.

ഇങ്ഗ്ളിഷ് ഭരണത്തിനെ വിലയിരുത്താൻ തുനിയുന്നവർ മുകളിൽ നൽകിയിട്ടുള്ള കാര്യങ്ങൾ മനസ്സിൽ വെക്കേണ്ടതാണ്.

ഇനി പറയാനുള്ളത് ഇതിന്‍റെ അടുത്ത പറം ആണ്.

ചുറ്റും നിൽക്കുന്ന പ്രഗൽഭരായ വ്യക്തികളുടെ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് കാണാനോ അതിന് വിപരീതമായുള്ള ഒരു നിലാപട് എടുക്കാനോ പലപ്പോഴും ചെറപ്പക്കാരനായ ഇങ്ഗ്ളിഷ് വ്യക്തികൾക്ക് ആവുമോ എന്നത് തീരുമാനിക്കപ്പെടുന്നത് അവർക്ക് ഈ പ്രഗൽഭരെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും.

ഈ പ്രഗൽഭർ വൻ മാനസികവും വ്യക്തിത്വപരവും ആയ കഴിവുകൾ ഉള്ള വ്യക്തികൾ ആണ് എന്നതാണ് കലക്ടർക്ക് ധാരണയെങ്കിൽ, അവരുടെ ഉപദേശവും അഭിപ്രായവും തന്നെയായിരിക്കും കലക്ടറുടെ ഭരണനയവും ഭരണതന്ത്രവും.

എന്നാൽ ഈ പ്രഗൽഭർ യഥാർത്ഥത്തിൽ വെറും അലവലാതികൾ ആണ് എന്ന ധാരണയാണ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് എങ്കിൽ, ആ ജില്ലാ കലക്ടർക്ക് സ്വന്തമായ കാഴ്ച്പ്പാടും ഉൾക്കാഴ്ചയും നയവും മറ്റും ഉണ്ടാവാനാണ് സാധ്യത.

Mr. Conolly ഒരിക്കൽ Tellicherryയിലെ മലബാർ ജില്ലാ ഭരണത്തിന്‍റെ Sub-divisional official വന്നപ്പോൾ, അവിടെ ചൂരായി കണാരൻ എന്ന പേരുള്ള ഒരു തീയ വ്യക്തിയായ ഓഫിസർ നിലത്ത് പായയിൽ ഇരുന്നുകൊണ്ട് തൊഴിൽ ചെയ്യുന്നതായി കണുകയുണ്ടായി.

കസേരയിൽ കയറ്റി തീയ വ്യക്തിക്ക് തൊഴിൽ ചെയ്യാൻ അനുവാദം അവിടുള്ള ഉന്നത ജാതിക്കാർക്ക് നൽകാൻ ആവില്ല. സ്വന്തം വീട്ടിലെ പണിക്കാരനോ പണിക്കാരിക്കോ വീട്ടിലെ കസേരയിൽ ഇരിക്കാൻ അനുവാദം നൽകുന്നതു പോലുള്ള ഒരു കാര്യം തന്നെയായിരിക്കാം അന്ന്.

1850കളിലെ സംഭവമാണ് എന്ന് ഓർക്കുക. പ്രാദേശിക അധികാരി കുടുംബങ്ങളെ സാവധാനത്തിൽ ഭരണയന്ത്രത്തിൽ നിന്നും നീക്കം ചെയ്യാനായുള്ള ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ചുവടുവെപ്പിന്‍റെ തുടക്കകാലം ആയിരിക്കാം ഇത് എന്ന് തോന്നുന്നു.

ചൂരായി കണാരന് തൊഴിൽ ചെയ്യാനായി മേശയും കസേരയും നൽകാൻ Conolly ഉടൻ നിർദ്ദേശം നൽകി. എന്നാൽ ഇതുകൊണ്ടൊന്നും ഭരണത്തിലേയോ സമൂഹിത്തിലേയോ അലവലാതിത്തരം നീങ്ങില്ല. അത് ചൂരായി കണാരിനിലൂടേയും മുന്നോട്ട് നിങ്ങും. ഈ കണാരൻ പിന്നിട് മലബാർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടർ ആയാണ് വിരമിച്ചത് പോലും.

ഇവിടെ ഇത്രയും കാര്യം എഴുതിയത് , ദക്ഷിണ മലബാറിൽ ഇടവിട്ടിടവിട്ട് സംഭവിച്ചുകൊണ്ടിരുന്ന കീഴ്ജന മാപ്പിള ആക്രമണങ്ങളെക്കുറിച്ച് Mr. Conollyക്ക് തന്‍റേതായ ഒരു ഭരണനയം സ്വരൂപിച്ചെടുക്കാനായി വേണ്ടിവന്നിട്ടുണ്ടാവുന്ന മാനസിക ഭാവം എന്തായിരിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാനായിട്ടാണ്.

കീഴ്ജന മാപ്പിളമാരെ അടിച്ചു തമർത്താനായുളള ഉപദേശം തന്നെയായിരുന്നിരിക്കാം Conollyക്ക് ചുറ്റുനിന്നും ലഭിച്ചിരിക്കുക. ഈ വിധ ഉപദേശങ്ങളെ നിയന്ത്രിക്കുകയും അവയുടെ താക്കീതുകളെ അവഗണിച്ചും, അവയ്ക്ക് അപ്പുറംനിന്നുകൊണ്ടും മറ്റൊന്തെങ്കിലും പോംവഴിയുണ്ടോ എന്നു തിരയുന്ന രീതിയിൽ ആണ് Conolly പ്രവർത്തിച്ചത് എന്നു തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ ഭാരം ഏറ്റുവാങ്ങേണ്ടിവരുന്നതിനെക്കുറിച്ച്



ദക്ഷിണേഷ്യയിൽ ഭാര്യയും മക്കളുമായി വന്ന് താമസിച്ചിരുന്ന ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥർ, അറേബ്യയിൽ നിന്നും വന്ന് മലബാറിന്‍റെ തീരപ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഉന്നത കുടുംബക്കാരായ അറബി കുടുംബക്കാർ നേരിട്ട അതേ ഭാഷാ പരമായ പ്രശ്നം നേരിട്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ കാര്യത്തിന്‍റെ കാതലായ പ്രശ്നം മനസ്സിലായിക്കാണില്ല പലപ്പോഴും. അവരുടെ ഭാര്യയും മക്കളും യാതോരു സാമൂഹിക കവചവും ഇല്ലാതെ പ്രാദേശികരായ വ്യക്തികളോട് അടുത്ത് ഇടപഴകിയാൽ ഭാഷാപരമായി അവർ അഴുകും എന്നതാണ് വാസ്തവം.

കാരണം, പ്രാദേശിക വ്യക്തികളായ സ്ത്രീകളും കുട്ടികളും പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ പലരുടേയും വാക്കുകളിൽ നീ, അവൻ, അവൾ എന്ന നിർവ്വചനത്തിൽ പെടുന്നവരാവും. ഇവരോട് ഒരു സമത്വത്തിൽ എത്തിനിന്നാൽ, അതേ വാക്കുകളുടെ നിർവ്വചനത്തിൽ ഇങ്ഗ്ളിഷ് സ്ത്രീകളും കുട്ടികളും പെട്ടുപോകും.

പോരാത്തതിന് ഈ പ്രാദേശിക വ്യക്തികളുടെ നീ, അവൻ, അവൾ, എടാ, എടീ വാക്കുകൾക്ക് പാറക്കല്ലിന്‍റെ ഭാരം തന്നെയുണ്ടാവും.

അറേബ്യൻ രക്തപാതയിൽ ഉള്ള തങ്ങൾമാർ, ഇതിനെതിരായുള്ള ഒരു താക്കീത് കീഴ്ജന മാപ്പിളമാർക്ക് നൽകിയിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരിക്കില്ല. ലഭിച്ചിട്ടുണ്ട് എങ്കിൽ തന്നെ ഇതിനെതിരായുള്ള ഒരു പ്രതിരോധമോ കവചമോ ഏതുവിധത്തിലാണ് നിർമ്മിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് അവർക്ക് യാതോരു ധാരണയും ഉണ്ടായിക്കാണില്ല.

അവരുടെ കുട്ടികളെ പ്രാദേശികരായ കുടുംബ വേലക്കാരികളുടെ പരിചരണത്തിൽ വച്ചാൽ, ആ വേലക്കാരികൾക്ക് രണ്ട് വ്യത്യസ്ത രീതിയിൽ ആ കുട്ടികളെ കൈകാര്യം ചെയ്യാൻ പറ്റും.

ഒന്ന് ആ കുട്ടികളെ ഉന്നത ജാതിക്കാരെപ്പോലെ കണ്ട് നീ, അവൻ, അവൾ വാക്കുകൾ അവരെക്കുറിച്ച് ഉപയോഗിക്കാതിരിക്കുക.

രണ്ടാമത്തേത്, ആദ്യത്തേതിന്‍റെ നേര എതിരായുള്ള രീതിയാണ്. അതായത്, അവരെ നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടീ എന്ന രീതിൽ നിർവ്വചിക്കുക.

ഈ രണ്ട് വ്യത്യസ്തരീതികളിൽ ഏത് രീതിയിലാണ് ഒരു ഇങ്ഗ്ളിഷ് കുട്ടി വളരുന്നത് എന്നതിനെ ആശ്രയിച്ച്, ആ കുട്ടിയുടെ വ്യക്തിത്വത്തിൽ ചെറിയൊരു മാറ്റം തന്നെ സംഭവിക്കും. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനാവുന്നതാണ്. അതിലേക്കൊന്നും ഇപ്പോൾ പോകാൻ ആവില്ല.

ഇവിടെ ഈ കാര്യം സൂചിപ്പിച്ചത്, സമൂഹത്തേയും സമൂഹത്തിലെ വ്യക്തികളേയും ഒരു നിരപ്പുള്ള രീതിയിൽ കാണുന്ന ഇങ്ഗ്ലിഷ് ഉദ്യോഗസ്ഥരുടെ മാനസിക പ്രതിസന്ധിയെക്കുറിച്ച് ഒരു ധാരണ നൽകാനാണ്. അവർ ഉന്നതങ്ങളിൽവന്നു നിൽക്കുന്ന ദക്ഷിണ മലബാറിലെ സമൂഹം, അവർക്ക് ചുറ്റും താഴേക്ക് പടിപടിയായി അടുക്കിവച്ചിരിക്കുന്ന ഒന്നാണ്.

ഒന്നല്ല, ഒരു പതിനായിരം ഇങ്ഗ്ളിഷുകാർ വന്ന് പിടിച്ച് വലിച്ചാലും ഈ പടിപടിയായുള്ള ഘടനയിൽ മാറ്റം വരില്ല. എന്നാൽ ഈ പടികളിലൂടെ ഉന്നത ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷയെ ഒഴുക്കിവിട്ട് അങ്ങ് ആളിപ്പടരാൻ സൗകര്യം നൽകുകയാണ് എങ്കിൽ, ഈ പടികൾ മാഞ്ഞുപോകുകയും അവയുടെ സ്ഥാനത്ത് ഒരു നിരപ്പുള്ള സാമൂഹികാന്തരീക്ഷം വന്നുചേരുകയും ചെയ്യും.

ഇനി മലബാർ ജില്ലാ കലക്ടർ ആയിരുന്ന Conollyയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം. ഇദ്ദേഹം, ദക്ഷിണ മലബാറിലെ മാപ്പിള ആക്രമങ്ങളെ വളരെ കാര്യമായിത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു എന്നത് വാസ്തവം ആവാം എന്നാണ് തോന്നുന്നത്.

ദക്ഷിണ മലബാറിൽ കീഴ്ജന മാപ്പിളമാർ എന്ന ഒരു പുതിയ ജനത വളർന്നുവരുന്നുണ്ടായിരുന്നു. ഇവരിലെ പലവിധ സാമൂഹിക ഭാവങ്ങളും ഉന്നത കുടുംബക്കാരായ മാപ്പിളമാരിൽ നിന്നും വ്യത്യസ്തം തന്നെയായിരുന്നിരിക്കാം.

ഇവരിലെ പലവിധ പാരമ്പര്യ പരാധീനതകളും വളരെ സാവധാനത്തിൽ മാത്രമേ ഇസ്ലാമിന് മാറ്റിയെക്കാൻ ആവുള്ള. മാത്രവുമല്ല, അവരിലെ ഉന്നതർ അവരിലെ ആളുകൾ തന്നെയായിത്തുടങ്ങിയാൽ, അവരിൽ ഇസ്ലാമിന് വരുത്താനാവുന്ന മാറ്റങ്ങളിലും വൻ പരിമിതികൾ വന്നുചേരും. അവരിൽ കാണുന്ന ഇസ്ലാം പലരീതിയിലും അവരുടെ പാരമ്പര്യ മാനസിക ഭാവങ്ങൾ പലതും ഉൾക്കൊള്ളുന്നവ തന്നെയാവും.

ഒരു മലയാളിയെ ഒരു ഇങ്ഗ്ളിഷ് വ്യക്തി ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കുന്നതും, മലയാളത്തിൽ ഇങ്ഗ്ളിഷ് പഠിച്ച ഒരു വ്യക്തി പഠിപ്പിക്കുന്നതും തമ്മിലുള്ളതു പോലുള്ള ഒരു വ്യത്യാസം ഇസ്ലാമിന്‍റെ കാര്യത്തിലും വന്നുചേരാം.

In 1849 Conolly remarked that seldom did “a Moplah of the lower order” pass the grave of any participant in earlier outbreaks “but in silence and with an attitude of devotion, such as is usual in this district in passing a mosque”


ആശയം: കീഴ്ജന മാപ്പിളയായ ഒരു വ്യക്തി ഒരു ഷാഹിദിന്‍റെ (മതപരമായുള്ള രക്തസാക്ഷിയുടെ) ശവകുടീരത്തിന് അരികിലൂടെ പോകുമ്പോൾ, നിശബ്ദതപാലിച്ചും, ഭയഭക്തിയുടെ ഭാവം പേറിയും ആണ് അവിടം കടുന്നുപോകുക. ഈ വിധമായുള്ള ഒരു പെരുമാറ്റം സാധരണയായി പള്ളികളുടെ അരികിലൂടെ നടക്കുമ്പോൾ മാത്രമാണ് മാപ്പിളമാർ കാണിക്കാറുള്ളു. END.

ഈ കീഴ്ജന മാപ്പിളമാർക്ക് ഇസ്ലാമിനെക്കുറിച്ചുള്ള അഗാധമായ ധാരണ യാതൊന്നുമില്ലായെങ്കിലും, അവർ നേർച്ചകളിലും മൊയ്ലൂദുകളിലും വൻ മാനസിക പ്രചോദനം കണ്ടെത്തിക്കാണും. അവരെ സാമൂഹികമായി മോചിപ്പിച്ച ഒരു പ്രസ്ഥാനം എന്നരീതിയിൽ ഇവർക്ക് ഇസ്ലാമിൽ അതിരുകടന്ന ഒരു ആവേശം കണ്ടെത്താൻ പറ്റിയിരിക്കാം.

ഇത് ഒരു കാര്യം.

Conollyയുടെ ശ്രദ്ധയിൽ വന്ന മറ്റൊരു കാര്യം ദക്ഷിണ മലബാറിലെ വ്യാപരികൾ ആയിരുന്ന മാപ്പിളമാരിൽ കാര്യമായ വർഗ്ഗീയ പ്രവണത കണ്ടെത്താൻ പറ്റിയില്ലായെന്നുള്ളതാണ്. അവരെ ആദ്ധ്യാത്മിക ചിന്തകളിൽ ഇസ്ലാം ഉണ്ടായിരുന്നിരാക്കാം എങ്കിലും അവരുടെ ഐഹികമായ പ്രവർത്തനങ്ങളിൽ ഈ വിശ്വാസത്തെ ഒരു സാമൂഹിക വിരോധം നിലനിർത്താനായുള്ള കാര്യമായി അവർ ഉപയോഗിച്ചതായി കാണ്ടിരുന്നില്ല പോലും.

എന്നാൽ ഏറനാട്ടിലും വള്ളുവനാട്ടിലും മാപ്പിളമാരിൽ വ്യാപാരികൾ കുറവായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ തീര പ്രദേശങ്ങളിൽ നിന്നും മാപ്പിളമാരും മാപ്പിളമാർ അല്ലാത്തവരും ആയ മൊത്തക്കച്ചവടക്കാരായ വ്യാപാരികൾ ഉൾനാടുകളിൽ വന്ന് ധാന്യങ്ങളും തേങ്ങയും അടക്കയും കുരുമുളകും വാങ്ങിച്ചുകൊണ്ടുപോകും. അവരുടെ മനസ്സിൽ യാതോരുവിധ വർഗ്ഗീയ ചിന്തകൾക്കും സമയമോ സ്ഥാനമോ ഉണ്ടാവില്ല.

ഗ്രാമീണ ചന്തകളിൽ ഉണക്ക മീനും, പച്ചക്കറികളും കറിക്കായുള്ള വിഭവങ്ങളും, കുപ്പിവളയും മറ്റും ചെറുകിട കച്ചവടക്കാൻ വൽക്കും. അവരും അവരുടെ വ്യാപാരത്തിൽ വ്യാപൃതർ തന്നെ.

അവർക്കാർക്കും പ്രാദേശിക ഭൂജന്മികളുടെ കീഴിലുള്ള അടിമത്തം അനുഭവപ്പെടില്ല.

1840ൽ Henry V Conolly മലബാർ ജില്ലാ കലക്ടറായി ചാർജ്ജ് എടുത്തപ്പോൾ, അന്ന് ഷേറനാട്, ഏറനാട്, വള്ളുവനാട് എന്നീ മൂന്ന് താലുക്കുകളിൽ മൊത്തം 81 അധികാരികൾ ഉണ്ടായിരുന്നു. ഇതിൽ വെറും രണ്ടുപേർ മാത്രമായിരുന്നു മുഹമ്മദീയർ. താൽക്കാലിക ചാർജ്ജിൽ വേറെ എട്ടു മുഹമ്മദീയരും ഉണ്ടായിരുന്നു.

(ഇവിടെ പ്രസ്താവിച്ച ഷേറനാട് പിന്നീട് ഏറനാടുമായി ചേർന്നു).

മാത്രവുമല്ല, ഗ്രാമീണ കണക്കപ്പിള്ളമാർ ആയുള്ളവരിൽ അധികവും മേനോന്മാരായിരുന്നു. അവരുടെ കീഴിൽ ഉള്ള ശിപായിമാരിലും മാപ്പിളമാരുടെ സാന്നിദ്ധ്യം വളരെ തുച്ഛമായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷാ കോണിൽ നിന്നും നോക്കിയാൽ ഇതിലൊന്നും യാതോരു പ്രശ്നവുമില്ല. എന്നാൽ ഫ്യൂഡൽ ഭാഷയിൽ കാര്യങ്ങൾ വേറെയാണ്. സർക്കാർ തൊഴിലുള്ളവർക്കാണ് ഭാഷയിൽ മുൻതൂക്കം. ഇത് ഒരു വൻ ഭാരമേറിയ മുൻ തൂക്കംതന്നെയാണ്.

ഭരണയന്ത്രത്തിൽ നിലനിന്നിരുന്ന ഈ അനുപാത രാഹിത്യത്തിൽ തിരുത്തൽ വരുത്തിക്കൊണ്ട് മലബാറിൽ പൊതുവായും ദക്ഷിണ മലബാറിലെ മതഭ്രാന്തിളകി നിൽക്കുന്ന രണ്ട് താലൂക്കുകളിൽ പ്രത്യേകമായും സാമൂഹിക പൊട്ടിത്തെറി ഇല്ലാതാക്കാൻ ജില്ലാ കലക്ടറായ Henry V Conolly ഒരു ശ്രമം തന്നെ ആരംഭിച്ചു.

സർക്കാർ ഉദ്യോഗസ്ഥ സ്ഥാനങ്ങളിൽ മുഹമ്മദീയരെ കൂടുതലായി നിയമിക്കാൻ ആരംഭിച്ചു.

എന്നിട്ടും 1851 ഷേറനാട്, ഏറനാട്, വള്ളുവനാട് എന്നീ മൂന്ന് താലുക്കുകളിൽ മൊത്തം 81 അധികാരികളിൽ 22 പേർ മാത്രമായിരുന്നു മുഹമ്മദീയർ അധികാരികളായി ഉണ്ടായിരുന്നത്. അവിടുള്ള പോലീസ് സേനയിൽ 72 ശതമാനം പേരും ബ്രാഹ്മണപക്ഷക്കാർ തന്നെ.

ഈ പ്രദേശങ്ങളിൽ 81 ശതമാനം ആളുകളും മാപ്പിളമാരായിരുന്നു എന്നത് ഒരു വാസ്തവം തന്നെ. എന്നാൽ ഇവരിൽ മിക്കവരും അവിടുള്ള കീഴ്ജന മാപ്പാളമാരാണ്.

മലബാർ ജില്ലയിലെ മൊത്തമായുള്ള കാര്യം നോക്കിയാൽ, സർക്കാരിലെ ഉന്നത നിലവാരത്തിലുള്ള 330 സ്ഥാനങ്ങളിൽ വെറും ഏഴെണ്ണത്തിൽ മാത്രമായിരുന്നു മാപ്പിളമാർ. കോടതികളിലെ ന്യായാധിപരിൽ അധികം പേരും ഹൈന്ദവപക്ഷക്കാരായിരുന്നു.

എന്നാൽ മലബാറിൽ മൊത്തമായി നോക്കിയാൽ ബ്രാഹ്മണ പക്ഷക്കാരും മുഹമ്മദീയരും തമ്മിൽ കാര്യമായ ഒരു വർഗ്ഗീയ ഏറ്റുമുട്ടൽ ഇല്ലതന്നെ.

എന്നാൽ ഏറനാടിലും വള്ളുവനാടിലും, കുറച്ച് ഭൂജന്മികളും കുറേ കീഴ്ജന മാപ്പിളമാരും ആണ് ഉള്ളത്.

ഭൂജന്മികളുടെ കുടുംബക്കാർതന്നെയാണ് ഉദ്യോഗസ്ഥർ എന്നത് ഫ്യൂഡൽ ഭാഷയിൽ ഒരു വൻ പ്രശ്നം തന്നെയാണ്. തലപൊക്കി നിൽക്കുന്ന മാപ്പിള കീഴ്ജനത്തിനെ അടിച്ചമർത്താൻ തന്നെയാവും ഈ കൂട്ടുകെട്ടിന്‍റെ ലക്ഷ്യം. തലപൊക്കി നിൽക്കുന്ന കീഴ്സ്ഥാനക്കാരൻ ഫ്യൂഡൽ ഭാഷകളിൽ അപകടകാരി തന്നെയാണ്. അയാൾ ഏത് മതത്തിൽ ഉള്ള ആളാണെങ്കിലും ഇതാണ് വാസ്തവം.

ഇങ്ഗ്ളിഷ് ഭരണത്തിന് സാമൂഹത്തിൽ തിരുത്തൽ വരുത്താൻ പറ്റുമായിരുന്നു. അത് പ്രാദേശിക ദുഷ്ട ഭാഷയെ ഉന്മൂലനാശം വരുത്തിക്കൊണ്ടാണ് സംഭവിപ്പിക്കേണ്ടിയിരുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു പോയതിനെക്കുറിച്ച്




1970കളിൽ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ, പാക്കിസ്ഥാന്‍റെ സംരക്ഷണത്തിനായി അമേരിക്ക സ്വന്തം ചിലവിൽ നാവിക പടയേയും മറ്റും വിന്യസിക്കും എന്ന സ്ഥിതിവിശേഷത്തിൽ നിന്നും ഇന്ന് ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ അമേരിക്കയിൽ പലരും ആനന്ദിക്കും എന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ മാറിയത് മനസ്സിലാക്കുക. ഈ വിധമായുള്ള ഒരു മാനസിക പരിവർത്തനം സംഭവിപ്പിക്കാൻ പലവിധ വിദഗ്ദ പദ്ധതിയിടലും പിന്നണിയിൽ നടന്നിട്ടുണ്ടാവാം.

എന്നാൽ 1970കളിലും അതിന് ശേഷവും, ഈ വിധമായുള്ള ഒരു വിവരം കേരളത്തിലെ മുഹമ്മദീയരിൽ പലർക്കും അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്. അവരിൽ പലർക്കും വെള്ളക്കാർ എന്ന് അവർ മനസ്സിലാക്കുന്ന മനുഷ്യവർഗ്ഗത്തിനോട് ഏതോവിധത്തിലുള്ള വിരോധമാണ് മനസ്സിൽ ആരോ ചേർത്തുവച്ചിട്ടുണ്ടായിരുന്നത്. ആ വിരോധം അവർ അമേരിക്കയുടെ മേൽ വച്ചിരുന്നു എന്നു തോന്നുന്നു.

വെള്ളക്കാർക്ക് ഇസ്ലാമിനോട് വിരോധമാണ് എന്ന ഒരു ധാരണ തന്നെ ആരോ വളർത്തിവിട്ടിട്ടുണ്ടാവാം.

വെള്ളക്കാർ എന്നത് പല വ്യത്യസ്ത ജനവംശങ്ങൾ ആണ് എന്ന കാര്യം അവർ മനസ്സിലാക്കാൻ ശ്രമിച്ചിരിക്കില്ല.

ഇസ്ലാമിക ജനങ്ങളിലെ പല ഉന്നതരും ഈ പദ്ധിയിടലിൽ അവരറിയാതെ തന്നെ അണിചേർന്നിട്ടുമുണ്ടാവാം.

ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ദക്ഷിണ മലബാറിൽ 1850കളിൽ ഏതാണ്ട് ഇതിന് സമാനമായ ഒരു ചിന്താഗതി, അവിടുള്ള കീഴ്ജന മാപ്പിളമാരിൽ നിറച്ചുചേർക്കാൻ അവിടുള്ള ബ്രാഹ്മണ പക്ഷം കരുതിക്കൂട്ടി കരുക്കൾ നീക്കിയിരിക്കാം. കീഴ്ജന മാപ്പിളമാരിലെ ഉലേമമരും മറ്റും ഈ പദ്ധതിയിടലിൽ അവരറിയാതെ തന്നെ പങ്കെടുക്കുകയും ചെയ്തിരിക്കാം.

അവർ പലപ്പോഴും ചന്തകളിലും മറ്റ് ആളുകൾ കൂട്ടം ചേരുന്ന ഇടങ്ങളിലും വച്ച് നടത്തുന്ന പ്രസംഗങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി ആവേശകരമായ പ്രസംഗങ്ങൾ നടത്തി, കീഴ്ജന മാപ്പിളമാരിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വൈരാഗ്യഭാവം കുത്തിച്ചേർക്കാൻ പറ്റുന്നത്, യഥാർത്ഥത്തിൽ ബ്രാഹ്മണ പക്ഷത്തിന്‍റെ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അവരറിയതെ തന്നെ അവരക്കൊണ്ട് പ്രവർത്തിപ്പിക്കലാണ്.

അതേ സമയം ബൃട്ടണിൽ നിന്നും വരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരുമായ ചെറുപ്പക്കാരായ ഉദ്യോഗസ്ഥർക്ക് മലബാറിലെ മാപ്പിളമാരെക്കുറിച്ച് പലവിധ വിവരങ്ങളായിരിക്കാം ലഭിക്കുന്നത്. കുരുടന്മാർ ആനയെ തൊട്ട് മനസ്സിലാക്കിയത് മാതിരിയാണ്. ആനയുടെ വാല്, കാല്, തുമ്പിക്കൈ, കൊമ്പ്, വയറ്, ചെവി, ആനപ്പുറം എന്നിങ്ങിനെ വ്യത്യസ്തങ്ങളായ ഇടങ്ങളിൽ തൊട്ടുനോക്കി, ആനുയുടെ രൂപവും മറ്റും പലരീതിയിൽ മനസ്സിലാക്കുന്നതു പോലെ.

മലബാറിൽ വ്യത്യസ്തരായ മുഹമ്മദീയർ അന്ന് ഉണ്ട്. ബൃട്ടണിൽ നിന്നും വരുന്ന ഉദ്യോഗസ്ഥർ ഏത് ഇടത്തിലെ മാപ്പിളമാരെയാണ് കണ്ടറിയുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അവർക്ക് മാപ്പിളയെന്നത് ഏതു വിധത്തിലുള്ള ആളുകൾ ആണ് എന്ന ധാരണ.

In 1822 Madras Governor General Sir Thomas Munro ascribed Mappilas as the "worst race in Malabar" and the "Most hostile" to the British administration'.


ആശയം: Madras Governor General ആയിരുന്ന Sir Thomas Munro മലബാറിലെ ഏറ്റവും ഹീനമായതും ബൃട്ടിഷ് ഭരണത്തിന് ഏറ്റവും എതിരായുള്ളവരുമായ വർഗ്ഗമാണ് മാപ്പിളമാർ എന്ന് 1822ൽ ആരോപിച്ചിരുന്നു. END

ഇതിൽ കാര്യമായ കൃത്യതയില്ലായെങ്കിലും, Cannanore പട്ടണത്തിന്‍റെ ഉള്ളിലുള്ള ഒരു ചെറിയ ഇടം ഭരിച്ചിരുന്ന അറക്കൽ ബീവിയുടെ കുടുംബം പലപ്പോഴും അപ്പുറവും ഇപ്പുറവുമായി മാറിമാറിക്കളിച്ച് കലക്ക് വെള്ളത്തിൽ മീൻപിടിക്കുന്ന ഒരു സ്വഭാവം കാണിച്ചിരുന്നു എന്നു തോന്നുന്നുണ്ട്. ബീവിയെ മലബാറിലെ എല്ലാവിധ മാപ്പിളമാരുടേയും ഒരു അധിപയായി നിലനിർത്താനും ഒരു ശ്രമം ആ കുടുംബം നടത്തിയിരുന്നു എന്നു തോന്നുന്നു.

ഈ വിധമായുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ മറ്റ് ഉന്നത കുടുംബക്കാരായ മുഹമ്മദീയർ അംഗീകരിച്ചിരിക്കണം എന്നില്ല.

English East India Company ഭരണം മനസ്സില്ലാ മനസ്സോടുകൂടി Mr. Strange എന്ന ന്യായാധിപനെ ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിള വർഗ്ഗീയ ഭാവത്തെ നിയന്ത്രിക്കാൻ നിയോഗിക്കാൻ നിർബന്ധിതമായത് ഉത്തര മലബാറിൽ 1852 ജനുവരി നാലാം തീയതി കല്ലാട്ടിൽ കേശവൻ തങ്ങൾ എന്ന ബ്രാഹ്മണ ഭൂജന്മിയുടെ വീട്ടിന് നേരെ നടന്ന കീഴ്ഡന മാപ്പിള ആക്രമം ആണ്.

ഈ സംഭവത്തെക്കുറിച്ച് Malabar Manualൽ നിഷ്പക്ഷമായ രീതിയിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. പോരാത്തതിന്, ഈ കാലഘട്ടത്തിലെ മാപ്പിള ആക്രമങ്ങളെക്കുറിച്ച് പ്രതിപാധിക്കുന്ന മറ്റ് ചില ഗ്രന്ഥങ്ങളിലും ഈ സംഭവം വിവരിച്ചു കാണുന്നുണ്ട്.

മാപ്പിള പക്ഷത്തിനോട് ചായ്വുള്ള ഒരു എഴുത്തിൽ ആക്രമിക്കപ്പെട്ട ബ്രാഹ്മണ ഭൂജന്മിയുടെ പേരിലെ 'തങ്ങൾ' എന്ന വാക്ക് കാണുന്നില്ലാ എന്നത് ജിജ്ഞാന ഉണർത്തുന്നുണ്ട്. ഈ തങ്ങൾ വാക്കിന്‍റെ കാര്യത്തിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ല.

മലബാർ മാന്വലിലെ വിവരം ഈ വിധമാണ് :

കോട്ടയം താലൂക്കിലെ മട്ടണ്ണൂരിലെ ഭൂജന്മിയായ കല്ലാട്ടിൽ കേശവൻ തങ്ങളെ ചോറിയോട്ട് മായനും മറ്റ് എട്ടു പേരുംകൂടി കൊല്ലാൻ പദ്ധതിയിട്ടിരിക്കുന്നു എന്ന വിവരം 1851 നവംബർ 9ന് പ്രാദേശിക ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിന് യാതോരു വ്യക്തമായ തെളിവും ഇല്ലാ എന്ന് കണ്ട് താസിൽദാർ ഈ വിവരത്തിന് തക്കതായ പ്രാധാന്യം നൽകിയില്ല. ഭരണത്തിന്‍റെ മുകളിലേക്ക് ഈ വിവരം അറിയിച്ചില്ല.

1852 ജനുവരി നാലിന് രാത്രി, മുകളിൽ സൂചിപ്പിച്ച 9 പേരും വേറെ ആറു പേരും, പോരാത്തതിന്, വെറെ ഒരു ആൾക്കൂട്ടവും കൂടി കേശവൻ തങ്ങളുടെ വീട്ടിലേക്ക് കയറിവന്നു. വീട്ടിലെ അന്തേവാസികളായ 18 പേരേയു മൃഗീയമായി വെറിക്കൊലപ്പെടുത്തി. ആ കുടുംബം തന്നെ അതോടെ ഇല്ലാതായി. വെറെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്ത ദിവസം രാവിലെ ആ വീട് കത്തിച്ചു കളഞ്ഞു.

അതിന് ശേഷം ആ പതിനഞ്ചു പേരും കൂടി, മറ്റ് നാല് വീടുകൾ കൂടി കത്തിച്ചു. നാലുപേരെ കൊന്നു. ഒരു ബ്രാഹ്മണപക്ഷ ക്ഷേത്രം മലിനപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്തു. അതിന് ശേഷം ഒരു പ്രാദേശിക രാജ കൊട്ടാരത്തിൽ കയറിക്കൂടി. പിന്നീട് രണ്ട് ബ്രാഹ്മണപക്ഷ ക്ഷേത്രങ്ങൾ കൂടി മലിനപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്തു.

പിന്നീടുള്ള ദിവസങ്ങളിൽ ചിറക്കൽ താലൂക്കിലെ കല്ലിയാട് നമ്പിയാർ എന്നു പേരുള്ള ധനികനും വൻ സാമൂഹിക സ്വാധീനമുള്ള ഭൂജന്മിയുടെ വീട് ആക്രമിച്ചു.

ഈ സംഭവവികാസത്തിന്‍റെ വാർത്ത ലഭിച്ച ഉടനെ Cannanoreൽ നിന്നും Major Hodgsonന്‍റെ നേതൃത്വത്തിൽ പ്രാദേശിക ശിപായിമാരുള്ള രണ്ട് പട്ടാള വിഭാഗങ്ങളും ഒരു യൂറോപ്യൻ പട്ടാളക്കാർ ഉള്ള സൈന്യവും ആക്രമം നടന്ന ഇടത്തിലേക്ക് നീങ്ങി. എന്നാൽ അവർ സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ നമ്പിയാരുടെ ആളുകൾ അക്രമികളായ 15 പേരെയും വധിച്ചുകഴിഞ്ഞിരുന്നു. END

കൊല്ലപ്പെട്ട കേശവൻ തങ്ങളും ആക്രമിക്കപ്പെട്ട കല്ലിയാട് നമ്പിയാരും പ്രാദേശിക ഉന്നതർ തന്നെ. അവർ അവരുടെ കീഴിലുള്ളവരെ അമർത്തിത്തന്നെയായിരിക്കാം നിലനിർത്തിയത്. ഈ മാനസിക ഭാവത്തിനോട് അവിടുള്ള കീഴ്ജന മാപ്പിള വ്യക്തികൾക്ക് യോജിക്കാനാവില്ലായിരിക്കാം. എന്നാൽ മറ്റുള്ള കീഴ്ജനം വൻ യജമാന ഭക്തിയോടുകൂടിത്തന്നെ അവ സഹിച്ചു ജീവിക്കുന്നു!

ഭൂസ്വത്ത് നിയമത്തിനെ ദുരുപയോഗം ചെയ്ത് ഭൂജന്മികൾ അവരുടെ കീഴിൽ പെട്ടവരെ തമർത്തുന്നുണ്ടാവാം. എന്നാൽ അതിനോട് അക്രമത്തോടുകൂടി പ്രതികരിച്ചത് കീഴ്ജന മാപ്പിളമാർ മാത്രമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. അവർക്കും മറ്റ് കീഴ്ജനത്തിനെപ്പോലെ ഈ വിധമായുള്ള അടിച്ചമർത്തൽ സഹിച്ചുകൂടാൻ പറ്റാത്തത് എന്താണ് എന്ന കാര്യം ചിന്തിക്കാവുന്നതാണ്.

മാത്രവുമല്ല, ഈ കീഴ്ജന മാപ്പിളമാരെ പിന്നണിയിൽനിന്നും നിയന്ത്രിച്ചതും പ്രോത്സാഹിപ്പിച്ചതും, അവിടുള്ള മാപ്പിള ധനിക കുടുംബക്കാരാണ് എന്നും കാണുന്നുണ്ട്.

QUOTE from another book:
the Kottala Mappila family and other wealthy Mappilas were trying to increase their land possessions in the village.


ഈ അക്രമ സംഭവത്തോടുകൂടി കീഴ്ജന മാപ്പിള ആക്രമം വടക്കേ മലബാറിലേക്ക് പടർന്നു എന്ന ഒരു ധാരണ തന്നെ വടക്കേ മലബാറിൽ പടർന്നിരിക്കാം.

Ominous rumours of an intended Mappilla outbreak in the Kottayam taluk in April 1852 drove many of the Hindu inhabitants into the jungles.


ആശയം: ഏതു സമയവും ഒരു മാപ്പിള ആക്രമം കോട്ടയം താലൂക്കിൽ സംഭവിക്കാം എന്ന രീതിയിൽ ഉള്ള മനസ്സിൽ വൻ ഭയം വളർത്തുന്ന തരത്തിലുള്ള കഥകൾ നാട്ടിൽ പർന്നു തുടങ്ങി. പല ബ്രാഹ്മണപക്ഷ ജനങ്ങളും ഭയന്ന് വിറച്ച് കാടുകളിലേക്ക് നീങ്ങി. END

ഇതോടുകൂടിയാണ് കീഴ്ജന മാപ്പിള ആക്രമങ്ങളെ ശക്തമായി നിയന്ത്രിക്കണം എന്ന ശക്തമായ സമ്മർദ്ദം ഇങ്ഗ്ളിഷ് കമ്പനി നേരിടേണ്ടതായി വന്നത്. എന്നാൽ ഇവിടെ വ്യക്തമായി കീഴ്ജന മാപ്പിള എന്ന് പറഞ്ഞതിന് കാരണം ഉണ്ട്.

അന്നു നടന്ന ആക്രമങ്ങൾക്ക് പിന്നിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രകോപനം ഒരു വ്യക്തമായ സാന്നിദ്ധ്യായി നിലനിൽക്കുന്നുണ്ട്. ഇത് ഇന്ത്യൻ ഔപചാരിക ചരിത്രകാരന്മാരും മറ്റ് സാമൂഹിക പരിഷ്ക്കർത്താക്കളും മറ്റും കണ്ടില്ലാ എന്നു നടിക്കുന്നുവെന്ന് മാത്രം. അവർ സമൂഹത്തിലുള്ള ഭൂസ്വത്തുമായി കെട്ടിമറിഞ്ഞുകിടക്കുന്ന വാസ്തവങ്ങളിലാണ് പ്രശ്നത്തിന്‍റെ കാതൽ കണ്ടെത്താൻ ശ്രമിക്കുന്നത്.

എന്നാൽ നോക്കൂ:

For a brief period in 1852 the issue in fact seems to have reached something of a climax with Syed Fazl, the Mambram Tangal, using his influence to uphold the Moplah’s insistence that all his caste-fellows should receive less contemptuous treatment than the Nair was accustomed to mete out to low castes. The campaign seems to have centred on the demand that the high-caste hindu should not fail to make use of the respectful form of the second person when addressing Moplahs.

ആശയം: 1852ൽ കുറച്ചു കാലത്തേക്ക് ഈ പ്രശ്നം ഒരു ഗുരുതരാവസ്ഥയിലേക്ക് ഉയർന്നു. കീഴ്ജന മാപ്പിളമാരെ നായർമാർ സംബോധന ചെയ്യുമ്പോൾ നിന്ദ്യമായ വാക്കുകൾ ഉപയോഗിക്കരുത് എന്ന് മമ്പ്രം തങ്ങളായ Syed Fazl നിർബന്ധിച്ചതാണ് ഈ പ്രശ്നം. ബ്രാഹ്മണപക്ഷ ഉന്നത ജാതിക്കാർ നീ (ഇജ്ജ് / ഇഞ്ഞി) എന്ന വാക്ക് മാപ്പിളമാരെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കരുത് എന്ന്. END

വർഷം ശ്രദ്ധിക്കുക. 1852!

വാസ്തവം പറയുകയാണ് എങ്കിൽ ഫ്യൂഡൽ ഭാഷയുടെ സാത്താനികതയെ ഇത്ര വ്യക്തമായി കണ്ടെത്തി ഒരു സാമൂഹിക തിരുത്തൽ വരുത്താൻ ദക്ഷിണേഷ്യയിൽ ഇതിന് മുൻപ് ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇല്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ Syed Fazl തങ്ങളുടെ ശ്രമം സമൂഹത്തെ കുത്തി മറിച്ചിടുകമാത്രമാണ് ചെയ്യുക. കാരണം എല്ലാരും ഒരേ സാത്താനിക ഭാഷ സംസാരിക്കുന്നവർ തന്നെയാണ്. കീഴ്ജന മാപ്പിളമാരും ഭാഷാപരമായുള്ള ഇതേ പൈശാചികതതന്നെയാണ് അവരുടെ ആശയവിനിമയത്തിലും നിലനിർത്തുക.

മാത്രവുമല്ല, നായർമാർക്കും അവരുടെ മുകളിലുള്ളവർക്കും ഒരു ഒറ്റ വാക്കിൽ തിരുത്താൻ പറ്റുന്നതല്ല ഫ്യൂഡൽ ഭാഷയിലെ പൈശാചികത. കാരണം, ഈ വാക്ക്-കോഡിന്‍റെ നിഴൽ ഭാഷയിലെ മറ്റ് മിക്ക വാക്കുകളിലും നിറഞ്ഞു നിൽക്കും. അവിടെയെല്ലാം പോയി തിരുത്തൽ വരുത്താൻ നോക്കിയാൽ നായർ മേലാളൻ കോമാളി ആയിപ്പോകും. വേറെ യാതോരു സാമൂഹിക പുരോഗതിയും സംഭവിക്കില്ലതന്നെ.

കീഴ്ജന മാപ്പിള ഭാവത്തെ ആനുകാലിക സാമൂഹിക അവസ്ഥയിലേക്ക് കടത്തികൊണ്ടുവന്നൊന്ന് നോക്കാം.

ഇന്ന് കേരളത്തിലെ കീഴ്ജനം എന്ന് മനസ്സിലാക്കപ്പെടുന്ന സാധാരണ വ്യക്തികൾ കൂട്ടം ചേരുന്നു. സംഘടിക്കുന്നു. അവർ പോലീസ് ശിപായിമാർക്ക് താക്കീത് നൽകുന്നു, ഞങ്ങളെ നീ എന്ന് സംബോധന ചെയ്യാൻ പാടില്ല. അവൻ, അവൾ എന്ന് പരാമർശിക്കാൻ പാടില്ല. എടാ, എടീ വാക്കുകൾ ഞങ്ങളോട് ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ.

പോലീസുകാർ ഇത് വകവച്ചുകൊടുക്കില്ല. കൈയിൽക്കിട്ടിയ ആളുകളെ അവർ വാക്കുകളിൽ ഒരു പെരുമാറിവിടും. അതിനോട് ശക്തമായി പ്രതികരിച്ചാൽ അവർ കൈയ്യും കാലും കൊണ്ടൊന്ന് പെരുമാറിവിടും.

എന്നാൽ ഇവിടെ പറയാൻ വിട്ടുപോയ കാര്യം ഒന്നുണ്ട്.

സാധാരണക്കാരന് ഈ വിധമായുള്ള ഒരു ആവശ്യത്തിനായി സംഘടിക്കാൻ ആവില്ല. കാരണം അവരും ഇതേ ഭാഷയാണ് സംസാരിക്കുന്നത്. അവർ വ്യക്തമായി അടിയാളത്തം നൽകുന്ന ഒരു നേതാവില്ലായെങ്കിൽ അവർക്ക് സംഘടിച്ച് നിലനിൽക്കാൻ ആവില്ല.

അടിയാളം സ്വന്തം നേതാവിനോട് കാണിക്കുന്ന അവർക്ക് പോലീസ് ശിപായിമാരോടും അടിയാളത്തം കാണിക്കുന്നതാവും അഭികാമ്യം. കാരണം, അവർക്ക് മത്സരബുദ്ധി തോന്നുന്നത്, അവരിൽ പെട്ടവരോട് തന്നെയാണ്. പോലീസുകാരോട് അല്ല. സംഘടന പൊളിയും.

എന്നാൽ ഈ സംഘടിക്കുന്ന ആളുകൾ തമ്മിൽ ഇങ്ഗ്ളിഷിൽ സംസാരിക്കുന്നവർ ആണ് എങ്കിൽ കാര്യങ്ങൾ വേറൊരു 'level' ആയിരിക്കും. എല്ലാരും അടിയാളത്തം നൽകേണ്ടുന്ന ഒരു നേതാവിന്‍റെ ആവശ്യകത ഇല്ലതന്നെ. എന്നാൽ സംഘടന പൊളിയില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിച്ച സാമൂഹിക പരിഷ്ക്കരണം



എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി 1851ൽ നടന്ന ഒരു കീഴ്ജന മാപ്പിള ആക്രമത്തെ ഒന്ന് വിശദ്ധമായി വിവരിക്കാം.

ഈ വിശദ്ധീകരണം വായിക്കുന്നതിന് മുൻപായി ഒന്ന് രണ്ട് കാര്യങ്ങൾ വായനക്കാരൻ മനസ്സിൽ വെക്കേണ്ടതാണ്.

ഒന്ന് ഇത് ഒരു ഇസ്ലാമിക ആക്രമണമായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ആ പ്രദേശത്തിലുള്ള കീഴ്ജനങ്ങളിൽ സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് സൗകര്യം നൽകാനാവാത്ത മാനസിക ഉന്നമനം വന്നത് സമൂഹത്തെ കൊണ്ടെത്തിച്ചത് ഒരു പൊട്ടിത്തെറിയിലാണ് എന്നതാണ് വാസ്തവം. അല്ലാതെ ഇസ്ലാമിന്‍റെ വേദപുസ്തകം പ്രകോപിപ്പിച്ചു വിട്ട ഒരു കാര്യം അല്ലതന്നെ ഇത്.

ലോകത്ത് എവിടേയും ഫ്യൂഡൽ ഭാഷ നിലനിൽക്കുന്ന പ്രദേശങ്ങളിൽ അവിടുള്ള കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് കയറിയാൽ ഈ വിധമായുള്ള പ്രശ്നങ്ങൾ സ്വഭാവികമാകാം.

എന്നാൽ ഈ വിധം പ്രകോപിതരായി പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്ലാം വ്യക്തികൾ ആണ് എന്ന് പറയാൻ ആവില്ല. സാമൂഹികമായി കെട്ടിക്കിടന്നിരുന്നവരെ ഇസ്ലാം കെട്ടഴിച്ചുവിട്ടുവെന്നേയുള്ളു. 1800കളിലെ മാപ്പിള ആക്രമണങ്ങൾ നടത്തിയ വ്യക്തികളുടെ പേരുകൾ തന്നെ യഥാർത്ഥത്തിൽ പലപ്പോഴും ഇസ്ലാമിക നാമങ്ങൾ അല്ല, മറിച്ച് കീഴ്ജന പേരുകൾ തന്നെയാണ്.

ഫ്യൂഡൽ ഭാഷകൾക്ക് ഒരു ചുഴിക്കുറ്റിപോലെ (pivotപോലെ) നിന്നുകൊണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളേയും ജനക്കൂട്ടങ്ങളേയും ഒരു തുലാപ്പലകയുടെ (seasawസിന്‍റെ) രണ്ടറ്റത്തായി നിർത്തിക്കൊണ്ട് മാറിമാറി പൊക്കാനും താഴ്ത്താനും ആവും എന്ന കാര്യം നേരത്തെ പറഞ്ഞകാര്യം തന്നെയാണ്.

ബ്രാഹ്മണ പക്ഷം ഇങ്ഗ്ളിഷ് ഭരണത്തേയും കീഴ്ജന മാപ്പിളമാരേയും ഈ വിധം മുകളിലോട്ടു താഴോട്ടും ഇട്ട് ആട്ടി എന്നുവേണം കരുതുവാൻ.

അതുമല്ലായെങ്കിൽ രണ്ടറ്റത്തും തീകൊളുത്തി നടുവിൽ പിടിച്ചുകൊണ്ടുല്ലസിച്ചുവെന്നും ചിത്രീകരിക്കാവുന്നതാണ്. എന്നാൽ കളിക്കുന്നത് തീക്കളിതന്നെ. പൊള്ളലേൽക്കും, തീർച്ച.

ഭാഷയാണ് പ്രശ്നക്കാരൻ. വ്യക്തികൾ അല്ല.

1851 ഏപ്രിൽ 15ന് ആരംഭിച്ച സംഭവപരമ്പരയാണ് പറയാൻ പോകുന്നത്. അതായത് Saiyid Fazl തങ്ങൾ ദക്ഷിണ മലബാർ വിട്ട് അറേബ്യയിലേക്ക് പോകുന്നതിന് മുന്നിലെ വർഷം.

ഇല്ലിക്കോട്ട് കുഞ്ഞുണ്ണിയും മറ്റ് അഞ്ചുപേരും ഒത്തുകൂടി കോട്ടുപറമ്പത്ത് കോമു മേനോനേയും മറ്റൊരാളേയും കൊല്ലാൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് പ്രാദേശിക ഭരണത്തിന് അറിവ് ലഭിച്ചു. ഇവരെ പിടിച്ചു. ചോദ്യം ചെയ്തിരിക്കാം. എന്നാൽ ഇവർ ഈവിധമായുള്ള ഒരു കാര്യം ചെയ്തതായി യാതോരു തെളിവും ലഭിച്ചില്ല. ഇവരെ വെരുതെ വിട്ടു.

തെളിവില്ലായെങ്കിൽ കോടതിക്ക് ശിക്ഷിക്കാൻ ആവില്ല. ഈ രീതിയിലുള്ള ഒരു നിയമ സംവിധാനം ആദ്യമായിട്ടായിരിക്കാം അറിയപ്പെടുന്ന ചരിത്രത്തിൽ ദക്ഷിണ മലബാറിൽ ഉണ്ടായിരുന്നിട്ടുണ്ടാവുക.

ഇവരെ വെറുതെ വിട്ടതിലെ വിഡ്ഡിത്തത്തിന്‍റെ പൂർണ്ണമായ ഉത്തരവാദിത്തം ബ്രാഹ്മണ പക്ഷം പിന്നീട് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പിടിപ്പുകേടായി ചിത്രീകരിച്ചിരിക്കാം.

ഇന്നും ഇന്ത്യൻ പോലീസുകാർക്ക് അറിയാം, സംശയം തോന്നുന്ന വ്യക്തിയെ ഒന്ന് ശരിക്കും പെരുമാറി ശരീരവും മനസ്സും പൊട്ടിച്ചെടുത്തുതന്നെവേണം ഈ നാട്ടിൽ നിയമം നടപ്പിലാക്കാൻ എന്നത്.

അതേ വർഷം ഓഗസ്റ്റ് 22ന് ആറു കീഴ്ജന മാപ്പിളമാർ ചേർന്ന് മുകളിൽ പരാമർശിക്കപ്പെട്ട കോട്ടുപറമ്പത്ത് കോമു മേനോനേയും അയാളുടെ ജോലിക്കാരനേയും, മഞ്ചേരി - അങ്ങാടിപ്പുറം റോഡിൽ വച്ച് വെട്ടിക്കൊന്നു. വള്ളുവനാട് രാജാവിന്‍റെ മൻകട കോവിലകത്ത് നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന അവസരത്തിൽ ആണ് ഈ കൊലപാതകം നടന്നത്.

ഇങ്ഗ്ളിഷ് ഭരണം നടപ്പിൽവന്ന് ഏതാണ്ട് 50 വർഷക്കാലം കാര്യമായ യുദ്ധങ്ങൾ യാതൊന്നും ഇല്ലാതിരുന്ന ഒരു നാട്ടിൽ ഈ വിധമായുള്ള സംഭവങ്ങൾ വൻ ഞെട്ടൽ തന്നെ സംഭവിപ്പിക്കും.

ഒരു പുതിയ മൂന്നുപേർ കൂടി കൊലപാതികകളോട് ചേർന്നു. അവർ കോമു മേനോന്‍റെ വീട്ടിലേക്ക് നീങ്ങി.

അവിടെ ചെന്നപ്പോൾ കോമുമേനോന്‍റെ സഹോദരൻ തോക്കും ആയുധ കത്തിയുമായി അവരെ എതിരേക്കാൽ തയ്യാറായി നിൽക്കുന്നത് അവർ കണ്ടു. അങ്ങോട്ടേക്ക് പോകാതെ അവർ കോമു മേനോന്‍റെ സഹോദരൻ ഇട്ടുണ്ണി രാമ മേനോന്‍റെ വീട്ടിലേക്ക് നീങ്ങി. ആ അവസരത്തിൽ രാമ മേനോൻ കുളത്തിൽ കുളിക്കുകയായിരുന്നു.

എന്നാൽ ഉമ്മറത്ത് കടക്കോട്ടിൽ നമ്പൂതിരി ഇരിക്കുന്നത് അവർ കണ്ടു. നമ്പൂതിരിയെ അവർ കൊന്നു.

ഈ കഥ പറയുന്നതിന് ഇടയിൽ മറ്റൊരു കാര്യം ശ്രദ്ധയിൽ വരുന്നുണ്ട്. ഐപിഎസ്സുകാരൻ പോലീസ് ശിപായിയുടെ വീട്ടിൽ ഇരിക്കുന്നത് കണ്ടുവെന്ന് പറയുന്നതുപോലുള്ള ഒരു കാര്യം. എന്നാൽ അന്ന് ഇത് അനുവദിക്കപ്പെട്ടിരുന്ന ഒരു സാമൂഹിക മര്യാദയായിരുന്നു. ഇന്നാണ് ഇത് ഒരു അനാശാസ്യമായി മാറിയത്.

നമ്പൂതിരിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുയർന്ന അട്ടഹാസങ്ങളും നിലവിളിയും മറ്റും കേട്ട് പേടിച്ച് വീട്ടിലുള്ളവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

കുളത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാമ മേനോനെ അക്രമകാരികൾ ഓടിച്ചിട്ടു വളഞ്ഞ്, വെട്ടിമുറിച്ചു. അതിന് ശേഷം വീട്ടിന് തീവച്ചു.

അതിന് ശേഷം അടുത്തുള്ള മുടൻഗര രാരിച്ചൻ നായരുടെ വീട്ടിലേക്ക് അക്രമകാരികൾ ചെന്നു, നായരെ വെട്ടി മുറിവേൽപ്പിച്ചു. ഈ നായർ പിന്നിട് ആ മുറിവിനാൽ മരണപ്പെട്ടു.

അക്രമകാരികൾ പിന്നീട് ചെയ്തത് ചെങ്ങര വാര്യരുടെ വീടിന് തീവെക്കലാണ്.

പിറ്റേന്ന് കാലത്ത്, ഈ അക്രമകാരികൾ രാമ മേനോന്‍റെ വീടിൽ നിന്നും ഏതാണ്ട് എട്ട് മൈൽ ദൂരത്തുള്ള കുറവ അംശത്തിൽ കാണപ്പെട്ടു. അവിടെ അവർ നേരെ ചെന്നത് കുളത്തൂർ വാര്യരുടെ വീട്ടിലേക്കാണ്. നാട്ടിൽ വൻ സ്വാധീനശക്തിയുള്ള ഭൂജന്മിയാണ് ഈ വാര്യർ. ഈ വ്യക്തിയെക്കുറിച്ച് മുൻപ് പരമർശിച്ചിരുന്നു എന്ന് തോന്നുന്നു. പള്ളികെട്ടാൻ സ്ഥലം വിട്ടുകൊടുക്കില്ല എന്ന നിലപാട് എടുത്ത വ്യക്തിയാണ് ഈ വാര്യർ.

ഈ വീട്ടിൽ കയറിയപാടെ പള്ളിക്ക് സ്ഥലം അനുവദിക്കാത്ത ആ പന്നി എവിടെ എന്നാണ് അക്രമകാരികൾ വിളിച്ചു ചോദിച്ചത് പോലും:

'where are the Ameen sent by District Munsif to attach the land on which the mosque was being erected and the Kolkars and the pig who oppose the erection of the mosque'
.

അപ്പോഴേക്കും അക്രമകാരികളുടെ കൂട്ടത്തിൽ അഞ്ചുപേർ കൂടി ചേർന്നിരുന്നു.

കുളത്തൂർ വാര്യരുടെ വീട്ടിൽനിന്നും വീട്ടുകാരും പണിക്കാരും രക്ഷപ്പെട്ടു. സ്ത്രീകളോടും കുട്ടികളോടും വീടുവിട്ടുപോകാൻ അക്രമകാരികൾ ആവശ്യപ്പെട്ടു. വാര്യരുടെ രണ്ട് പണിക്കാരെ വെട്ടിക്കൊന്നു. രണ്ട് ഇളയ വാര്യർ വ്യക്തികൾ രക്ഷപ്പെട്ടു. എന്നാൽ 79 വയസ്സുള്ള വലിയ വാര്യർ വീട്ടിലെ ഒരു മുറിക്കകത്ത് കയറി ഉള്ളിൻ നിന്നും പൂട്ടിയിട്ടു അതിനുള്ളിൽ ഇരുന്നു.

വാര്യരുടെ വീട്ടുകാർ പ്രാദേശിക മാപ്പിള ഉന്നതരെ വിവരം അറിയിച്ചു. അൻപതോളം പ്രാദേശിക മാപ്പിള വ്യക്തികൾഎത്തി. അവരിൽ തന്നെയുള്ള രണ്ട് പേർ അക്രമകാരികളോട് ചേർന്നു. വലിയ പന്നി അകത്തുണ്ട് എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് ഈ രണ്ടുപേർ കൂട്ടത്തിൽ ചേർന്നത്.

വന്ന പ്രാദേശിക ഉന്നത കുടുംബക്കാരായ മാപ്പിള വ്യക്തികൾക്ക് കാര്യമായി യാതൊന്നും ചെയ്യാനായില്ല.

വലിയ വാര്യരെ മുറിയിൽ നിന്നും പിടിച്ചുകൊണ്ടുവന്ന് പടിപ്പുരയിൽനിന്നും ഏതാണ്ട് 60 വാര ദൂരത്തിലുള്ള വയലിൽ കൊണ്ടിരുത്തി, അക്രമകാരികളിൽ ഒന്നു രണ്ടു പേർ ചേർന്ന് വെട്ടിമുറിച്ച്, തല അറുത്തെടുത്തു. കണ്ടുനിന്നിരുന്നവർ കണ്ടുനിൽക്കുക മാത്രം ചെയ്തു.

ഈ സംഭവ വിവരണംകാണപ്പെട്ട രേഖകളിൽ ആ വലിയ വാര്യരുടെ നിലവിളിയും തന്നെ ഉപദ്രവിക്കരുത് എന്ന അപേക്ഷയും ആ ആളുടെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും നെഞ്ഞിടിപ്പും മറ്റു രേഖപ്പെടുത്തിക്കാണുന്നില്ല. അതിനുള്ള സൗകര്യം ഈ വിധ രേഖകളിൽ ഇല്ലതന്നെ.

വെട്ടി മുറിച്ചു എന്നെല്ലാം അങ്ങ് എഴുതിവിടുമ്പോൾ, ആ കാര്യങ്ങൾ നൽകുന്ന കഠിനമായ വേദനയും വെപ്രാളവും മറ്റും വായനക്കാരന്‍റെ മനസ്സിൽ തട്ടാതെ പോയോക്കാം. കൊടുവാൾ വന്ന് മാംസത്തെയും മജ്ജയേയും, പേശികളേയും എല്ലുകളേയും മുറിക്കുന്ന അനുഭവം ഒന്ന് വേറെതന്നെയാണ്.

ഈ വിധമായി സംഭവങ്ങളെ, മനസ്സിൽ കുത്തിമുറിക്കുന്നതുപോലെ വിവരിച്ചത് സാമൂഹിക യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കിക്കാനാണ്.

ഈ വിധമയാള്ള ഒരു ആക്രമം ഇസ്ലാമിന്‍റെ സ്വഭാവം ആണ് എന്ന് ധരിക്കുന്നത് വിഡ്ഢിത്തം ആയേക്കാം. കാരണം, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പടർന്നുപിടിക്കുന്നതിന് മുൻപ്, കീഴ്ജനം ഈ വിധമായുള്ള വെട്ടിമുറിക്കൽ അനുഭവിച്ചവർ തന്നെ. പോരാത്തതിന്, നായർമാർ നിത്യവും തമ്മിൽ വെട്ടിമുറിച്ചിടാനുള്ള സൗകര്യങ്ങളും ഏറെയുണ്ടായിരുന്നു.

വാസ്തവം പറയുകയാണ് എങ്കിൽ ഇന്നുള്ള ഇന്ത്യയിൽ വൻ അക്രമ അധികാരങ്ങൾ ഉള്ള ഒരു പോലീസ് സേന നിലവിൽ ഇല്ലായെങ്കിൽ, ഇന്ത്യയിൽ ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനത്തോളം വരുന്ന ദാരിദ്ര്യത്തിൽ കിടന്ന് പിടയുന്ന ജനം ഉന്നത നിലവാരങ്ങളിൽ ജീവിക്കുന്ന പൗരന്മാരുടെ വീടുകൾ ആക്രമിക്കുകയും അവരിൽ പലരേയും വെട്ടിമുറിക്കുകയും ചെയ്യും എന്നുള്ളതാണ് വാസ്തവം.

ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ കിടന്ന് പിടയാൻ പോലും ആവാത്ത ജനലക്ഷങ്ങളുടെ മുകളിൽ ഉള്ളവരാണ് ഇന്ന് ഇന്ത്യയെന്ന രാജ്യത്തിന്‍റെ മുഖമുദ്രയായി കാണപ്പെടുന്നത്.

നെക്സൽ പ്രസ്ഥാനങ്ങളും മുകളിൽ കീഴ്ജന മാപ്പിളമാർ ചെയ്ത കാര്യങ്ങൾക്ക് വളരെ സാമ്യതയുള്ള കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിലൊന്നും ശാശ്വത പരിഹാരം യാതൊന്നും ഇല്ലതന്നെ. ഈ വിധമായുള്ള അക്രമങ്ങൾ മിക്കതും സാമൂഹികമായുള്ള വ്യക്തിവൈരാഗ്യങ്ങൾ തന്നെ. സാമൂഹിക വ്യക്തിവൈരാഗ്യങ്ങക്ക് സംഘടിക്കാനുള്ള ഒരു വേദി ഒരുക്കാൻ മാത്രമാണ് പ്രത്യയശാസ്ത്രങ്ങളേയും ആദ്ധ്യാത്മിക സിദ്ധാന്തങ്ങളേയും ആൾകൾ ഉപയോഗിക്കുന്നത്.

ഇങ്ഗ്ളിഷ് ഭരണത്തിന് അന്ന് ഇടപെട്ടേ തീരൂ. കാരണം, അവരുടെ ഭരണത്തിൽ പൗരന്മാർക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാനുള്ള അവസരം ഉണ്ടാവണം. സമൂഹത്തിൽ ഒരു പൈശാചിക സോഫ്ട്വൈർ കോഡ് പിന്നണിയിൽ നിന്നും പ്രവർത്തിക്കുന്നുണ്ട് എന്നകാര്യം ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് അറിവില്ലായിരുന്നു എന്ന് തോന്നുന്നു.

കീഴ്ജന മാപ്പിളമാർക്ക് ബ്രാഹ്മണ പക്ഷത്തെ കടത്തിവെട്ടാനുള്ള ഒരു വിപ്ളാവാത്മകമായ ആശയം ആരും അവർക്ക് പറഞ്ഞുകൊടുത്തില്ലാ എന്നതാണ് ദുഖകരമായ വാസ്തവം.

കീഴ്ജന മാപ്പിളമാരും അവരുടെ തങ്ങൾമാരും ഉലേമമാരും മറ്റും ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് വ്യക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, ഞങ്ങളുടെ കൂട്ടർക്കും ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കണമെന്നും, ഞങ്ങളുടെ കുട്ടികൾക്കും ഇങ്ഗ്ളിഷ് വസ്ത്രധാരണത്തിനുള്ള അവസരം നൽകണം എന്നും ഞങ്ങളെ തരംതാഴ്ത്തുന്ന ഫ്യൂഡൽ ഭാഷ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ സൗകര്യപ്പെടുത്തരുത് എന്നും മറ്റുമുള്ള ഒരു വൻ ആശയം ചിന്തിക്കാനുള്ള മാനസിക മഹത്വം അവരിൽ ഇല്ലാതെ പോയി.

എന്നാൽ ഇന്ന് പല ഇസ്ലാം വ്യക്തികളും ഈ വിധമായുള്ള ഒരു മാനസിക ആശയത്തോടുകൂടിത്തന്നെയാണ് സ്വന്തം മക്കളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്. ഇങ്ഗ്ളിഷിനെ ഒരു ശത്രു ഭാഷയായി അവർ കാണുന്നില്ല.

ഇസ്ലാമിന്‍റെ ആചാര്യൻ എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന, അങ്ങ് അകലെ അറേബ്യയിൽ മാനസികമായി വെട്ടിത്തിളങ്ങി ജീവിച്ചിരുന്ന മുഹമ്മദ് മഹാ പർവ്വതങ്ങളുടെ കൊടുമുടിയിൽ ഉയർന്നു നിൽക്കുന്ന വ്യക്തിത്വമാണ് എങ്കിൽ, കീഴ്ജനമാപ്പിളമാരും അവരുടെ നേതാക്കളും വളരെ നിസ്സാര മാസനിക നിലവാരങ്ങളിൽ ജീവിച്ച്, നിസ്സാര മാസിക ഉയരങ്ങലോട് മല്ലിട്ടു നിന്നവർ മാത്രമാണ്.

മുഹമ്മദിന്‍റെ പ്രതിച്ഛായയായോ പ്രതിനിധികൾ ആയോ ഇവരെ കാണാൻ പറ്റില്ല. എന്നാൽ ഇവരെ ഇസ്ലാം സാമൂഹികമായി കെട്ടഴിച്ചുവിട്ടിട്ടുണ്ട്.

എന്നിട്ടെന്താകാര്യം?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത ദുഷ്ട നാട്ടുനടുപ്പുകളും കീഴ്വഴക്കങ്ങളും



1800കളിൽ ദക്ഷിണ മലബാറിൽ നടന്ന മാപ്പിള ആക്രമണ സംഭവങ്ങളെ പഠനത്തിന് വിധേയമാക്കുമ്പോൾ, മലബാർ പ്രദേശത്ത് ഇങ്ഗ്ളിഷ് കമ്പനീ ഭരണം നേരിട്ട മറ്റ് സാമൂഹിക പ്രശ്നങ്ങളേയും വീക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം അന്ന് രണ്ട് മലബാർ പ്രദേശങ്ങളിലും സാമൂഹികമായുള്ള പല പിശകുകളിലും വൻ തിരുത്തൽ നടത്താൻ തന്നെയാണ് ഇങ്ഗ്ളിഷ് കമ്പനീ ഭരണം തുനിഞ്ഞത്.

മലബാറിലെ, പ്രത്യേകിച്ചും ദക്ഷിണ മലബാറിലെ, ഒരു വൻ സാമൂഹിക യാഥാർത്ഥ്യം തന്നെയായിരുന്നു അടിമത്തം. ദക്ഷിണേഷ്യയിൽ പല സാമൂഹിക വാസ്തവങ്ങൾക്കും വ്യക്തമായ ലിഖിതപ്പെടുത്തപ്പെട്ടിട്ടുള്ള നിയമപരമായ അടിസ്ഥാനം ഇല്ലായെന്നുള്ളത് വാസ്തവം തന്നെയാണ്. കാരണം പലതും നാട്ടു നടുപ്പ് ആണ്.

വിദ്യാർത്ഥികളെ അദ്ധ്യാപകർ നീ എന്നും എടാ എന്നും എടീ എന്നും സംബോധന ചെയ്യണം എന്ന് ഒരു ലിഖിതപ്പെടുത്തപ്പെട്ടിട്ടുള്ള നിയമം ഉണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ ഇതാണ് നാട്ടുനടപ്പ്. ഇതിന് എതിരായി നിലനിൽക്കാൻ വിദ്യാർത്ഥിക്ക് ആവില്ല. ഇതിനെതിരെ പരാതിപ്പെടാൻ വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്കും വകുപ്പ് കണ്ടെത്താൻ പ്രയാസം തന്നെയായേക്കാം.

ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് അന്ന് നിലനിന്നിരുന്ന അടിമത്ത സംമ്പ്രദായവും. ഓരോ കൃഷിയിടങ്ങളിലും ചെറിയ വളരെ നിസ്സാരമായി മേഞ്ഞ കുടിലുകളിൽ അടിമകൾ ജീവിക്കും. യാതോരു വിത ശുചിത്വ സജ്ജീകരണവും ഇവർക്ക് സൗകര്യപ്പെടുത്തിയിരിക്കില്ല. ഭാഷാ വാക്ക് കോഡുകളുടെ ഏറ്റവും അടിയിലും വൃത്തികെട്ട ഇടത്തിലും ആണ് ഇവർ നിലനിൽക്കുന്നത്.

ഇവർക്ക് ആ കൃഷിടിയത്തിൽ നിന്നും പുറത്ത് വരാൻ ആവില്ല. ഇന്ന് വീടുകളിൽ വളർത്തുന്ന കോഴികളെപ്പോലെയാവും അവർ പുറത്ത് വന്നാൽ. പുറം ലോകം കണ്ട് പരിചയം തന്നെയുണ്ടാവില്ല.

ഇങ്ഗ്ളിണ്ടിൽ അടിമത്തം ഇല്ലായിരുന്നു. ഇങ്ഗ്ളണ്ടിന്‍റെ ചിരത്രത്തിൽ തന്നെ എപ്പോഴെങ്കിലും അടിമത്തം നിലനിന്നിരുന്നുവോ എന്ന് അറിയില്ല. എന്നാൽ ഭൂഖണ്ഡ യൂറോപ്പിൽ അടിമത്തം ചില പ്രവർത്തന മേഖലകളിൽ നിലനിന്നിരുന്നു. പോരാത്തതിന് ഫ്രാൻസിലും മറ്റും സാമൂഹിക അടിച്ചമർത്തൽ നിലനിന്നിരുന്നു. അവിടേയും ഭാഷയ്ക്ക് ഫ്യൂഡൽ സ്വഭാവം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് ഭരണം ലോകത്തിൽ പലയിടത്തും പടർന്നപ്പോൾ, ഇങ്ഗ്ളണ്ടിലെ ജനത്തിന് അടിമത്തം എന്ന കാര്യത്തെക്കുറിച്ച് അനുഭവജ്ഞാനം ലഭിച്ചുതുടങ്ങി. ഇങ്ഗ്ളിഷ് ഭരണം നിലനിൽക്കുന്ന ഇടങ്ങളിൽ അടിമത്തം നിർത്തണം എന്ന വൻ സാമൂഹിക ചർച്ചതന്നെ ഇങ്ഗ്ളണ്ടിൽ മുളച്ചുവന്നു. എങ്ങിനെയാണ് ഒരു മനുഷ്യവ്യക്തിയെ അടിമപ്പെടുത്തുക എന്ന് ഇങ്ഗ്ളണ്ടിനുള്ളിൽ ജീവിക്കുന്ന ഒരു ഇങ്ഗ്ളിഷ് വ്യക്തിക്ക് മനസ്സിലാവാത്ത ഒരു സംഭവമായിരുന്നു.

എന്നാൽ ഭാഷയിൽ ഉച്ച നീചത്വം ഉള്ള സമൂഹങ്ങളിൽ അടിമത്തം ഒരു സാധാരണ കാര്യം തന്നെയാണ്. അതിനെ നിയന്ത്രിക്കാൻ സാമൂഹിക ആശയവിനിമയിത്തിൽ യാതോരു മാർഗ്ഗവും ഇല്ലതന്നെ. പിന്നെയുള്ള മാർഗ്ഗം അടിമത്തത്തിന് എതിരായുള്ള നിയമ നിർമ്മാണമാണ്.

മലബാറിലെ അടിമത്തം എന്ന വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് പോയാൽ, മാപ്പളി ലഹളയുടെ പാതയിൽ നിന്നും ഈ എഴുത്ത് വഴിതെറ്റിപ്പോകും. അതിനാൽ തന്നെ വളരെ ചെറിയ ഒരു എത്തിനോട്ടം മാത്രം ചെയ്തുകൊണ്ട് എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചു വരാം.

ഇങ്ഗ്ളിഷ് കമ്പനിയ്ക്ക് ചിലയിടങ്ങളിൽ നിയന്ത്രണം ലഭിച്ചു തുടങ്ങിയ 1702ൽ തന്നെ കമ്പനി, അടിമത്തം എന്ന പ്രശ്നത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.

So early as 1702, the year in which British rule commenced, a proclamation was issued by the Commissioners against dealing in slaves. A person offering a slave for sale was to be considered as a thief.

Vessels used in trade (except fisher-boats) were to be confiscated. But the proclamation was not to prevent the privileged superior castes from purchasing the children of famine-stricken parents, as had been customary, on condition that the parents might repurchase their children, as had also been customary, on the advent of better times.


സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കമ്പനീ ഭരണത്തിന് ഇടപെടാൻ ആവില്ല. കാരണം, അവർ വളരെ തുച്ചമായ ഒരു കൂട്ടം ആളുകൾ മാത്രമാണ്. അവരുടെ എല്ലാ ജീവനക്കാരും പ്രാദേശികർ തന്നെ. അവർ ഇടപഴകുന്ന ഇടാപടുകാരും കച്ചവടക്കാരും കർഷകരും മറ്റും എല്ലാം പ്രാദേശികർ തന്നെ.

അവരോടെല്ലാം അതുചെയ്യരുത്, ഇത് ചെയ്യണം എന്നെല്ലാം പറഞ്ഞുകൊടുക്കാൻ ആവില്ല. സമൂഹത്തിൽ കാണുന്ന പലതരത്തിലുള്ള വേദനാ ജനകങ്ങളായ കാര്യങ്ങളേയും കണ്ടില്ലായെന്ന് നടിക്കുകയേ നിർവ്വാഹമുള്ളു.

കുട്ടികളേയും കീഴ്ജനങ്ങളേയും പിടിച്ചുകൊണ്ടുപോയി കടലോരങ്ങളിലെ കച്ചവടക്കാർക്ക് വിൽക്കുന്ന പദ്ധതികൾ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ നിരോധിച്ചിരുന്നുവെങ്കിലും, ഈ വിധം ആളുകളെ ഫ്രഞ്ചുകാർ ഭരിക്കുന്ന മാഹിയിലും ഡച്ചുകാരുടെ കച്ചവട കേന്ദ്രം ഉള്ള Cochinനിലും എത്തിച്ചാൽ വിൽക്കാൻ പറ്റുന്നതാണ്.

അതിനാൽ തന്നെ ഈ വിധമായുള്ള ഒരു രഹസ്യ കച്ചവടം നിലനിന്നിരുന്നു. ഈ കച്ചവടത്തിൽ മാപ്പിള കച്ചവടക്കാരും പങ്കെടുത്തിരുന്നു എന്നാണ് കാണുന്നത്. ഈ വിധം വാങ്ങിക്കപ്പെടുന്ന അടിമകളെ ഫ്രഞ്ചുകാരുടെ കൈവശം ഉള്ള ദ്വീപുകളിൽ അടിമ വേലക്കായി കൊണ്ടുപോകുമായിരുന്നു. പിന്നീട് കാലങ്ങളിൽ ഇവരിൽ ചിലരെ ദക്ഷിണാഫ്രിക്കയിലും കൊണ്ടുപോയി വിറ്റിരിക്കാം.

മലബാറിലെ അടിമജനത്തിന് ഫ്വഞ്ചുകാരുടെ ദ്വീപുകളിലും ദക്ഷിണാഫ്രിക്കയിലും കൂടുതൽ മെച്ചപ്പെട്ട ജീവിതം ലഭിച്ചിരിക്കാനും സാധ്യത കാണുന്നുണ്ട്. എന്നാൽ അവിടേയും അടിമതന്നെ.

കമ്പിനീ സർക്കാരിന് നൽകേണ്ടുന്ന പണം നൽകാനായി കച്ചവടക്കാരും ഭൂസ്വത്ത് ഉടമകളും അവരുടെ അടിമകളെ വിൽപ്പനയ്ക്ക് വെക്കുന്ന ഒരു ഇടപാടുള്ളതായി കമ്പനീ ഭരണത്തിന്‍റെ ശ്രദ്ധയിൽ വന്നു. പ്രാദേശിക ഉന്നതർക്ക് അവരുടെ അടിമ എന്നത് ഇന്ന് ആളുകൾ സ്വന്തം വീടുകളിൽ വളർത്തുന്ന കോഴിയും ആടും പോത്തും പശുവും എന്നെല്ലാം പറയുന്നത് പോലെതന്നെയായിരുന്നു.

1819ൽ ഈ വിധമായി അടിമകളെ വിറ്റ് ആ പണം സർക്കാരിന് നൽകുന്നത് കമ്പനീ സർക്കാർ നിരോധിച്ചു.

ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന English East India Companyയുടെ ഡയറക്ടർ ബോഡ് അംഗങ്ങൾക്ക് ദക്ഷിണേഷ്യയിലെ സാമൂഹിക വാസ്തവും മനസ്സിലാക്കാൻ ആവില്ല.

അവർ 1821ൽ ശക്തമായ ഭാഷയിൽ മലബാറിലെ കമ്പനീ ഭരണത്തിന് എഴുതി, അവിടെ മലബാറിൽ കമ്പനീ ഭരണം ഉള്ള ഇടങ്ങളിൽ ആളുകളെ അടിമകളായി വച്ചാണ് കൃഷി ജോലി ചെയ്യിക്കുന്നത് എന്ന അറിവ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അടിമത്തം നിലനിൽക്കാൻ കമ്പനി ഭരണം അനുവദിക്കുന്നത്? അടിമകളെ മോചിതരാക്കാനായി ഭരണം എന്തെല്ലാം നടപടികളാണ് എടുക്കുന്നത്?

ദക്ഷിണേഷ്യുടെ സാമൂഹിക അന്തരീക്ഷം ഇങ്ഗ്ളണ്ടിൽ പറഞ്ഞു മനസ്സിലാക്കിക്കാൻ സാധ്യമല്ലതന്നെ. കമ്പനീ ഭരണത്തിന് ഇവിടെ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട് എന്ന് അറിയിക്കാൻ പ്രയാസം തന്നെയാണ്.

ഇതുമായി ബന്ധപ്പെട്ട് ഒരു വിശദ്ധീകരണം ആവശ്യപ്പെട്ടപ്പോൾ, അടിമകൾക്ക് നിയമപരമായുള്ള സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ഇങ്ഗ്ളണ്ടിലിരിക്കുന്ന ഡയറക്ടർ ബോഡിന് Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനീ കേന്ദ്രം മറുപടിനൽകി.

A report was called for, and Mr. Vaughan in his letter of 24th August 1822 merely said that the slaves were under the protection of the laws. The general question of slavery was not, however, allowed to drop—as, indeed, at that time it was not likely to be—for the British public mind was in great excitement on a question of the kind nearer home.

മലബാറിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കൃഷിയിടങ്ങളിൽ നടന്ന അടിമകളുടെ വിൽപ്പനയിൽ നിന്നും ലഭിച്ച തുക തിരിച്ചു നൽകാനുള്ള കൽപ്പന കമ്പനീ സർക്കാർ 1836 നവംബർ മാസത്തിൽ പുറപ്പെടുവിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള അടിമകളെ സ്വതന്ത്രരാക്കാനുള്ള നടപടി ആരംഭിക്കാനും ശുപാർശ ചെയ്തു.

എന്നാൽ ഈ വിധമായുള്ള ഒരു സ്വാതന്ത്ര്യം നൽകൽ ചെയ്യാനും സാവകാശം ആവശ്യമായിരുന്നു.

കാരണം, കമ്പനീ സർക്കാർ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലെ അടിമകളെ തുറന്നുവിട്ടാൽ അവരെ ആര് സംരക്ഷിക്കും എന്ന പ്രശ്നം വരും. കൂട്ടിൽ ജനിച്ചു വളർന്ന കിളികളെ പെട്ടെന്ന് ഒരു നാൾ തുറന്നുവിട്ടാൽ അവർ പുറത്ത് പോയി പട്ടിണികിടന്നും മറ്റ് പക്ഷികളുടെ ആക്രമണത്താലും മരണപ്പെടും എന്നല്ലാതെ അവർക്ക് മറ്റ് യാതോരു ജീവിത സൗഖ്യവും ലഭിക്കില്ല.

പോരാത്തതിന്, സർക്കാർ കൃഷിയിടങ്ങളിൽ നിന്നും അടിമകളെ മോചിതരാക്കി സമൂഹത്തിൽ ഇറക്കിവിട്ടാൽ, സമൂഹത്തിലെ മറ്റ് ആളുകളിൽ വൻ വെപ്രാളവും വെറുപ്പും വരും. അവർക്ക് കാണാൻ പോലും ഇഷ്ടമില്ലാത്ത വ്യക്തികൾ നിത്യവും അവരുടെ ദൃഷ്ടിയിൽ വരുന്നത് സഹിക്കാൻ പറ്റാത്ത ഒരു അനുഭവമായി അവർക്ക് തോന്നും.

അതേ സമയം സർക്കാർ കൃഷിയിടങ്ങളിലെ അടിമകൾ മോചിതരായാൽ, സ്വകാര്യ കൃഷിയിടങ്ങളിലെ അടിമകളിലും തങ്ങളും ഉടൻ മോചിതരാകും എന്ന വിശ്വാസം വളരും. ഇതും വൻ തൊഴിൽ പ്രശ്നങ്ങളായി വളരും. അവരിൽ പലരും അച്ചടക്കരാഹിത്യത്തിലേക്ക് നീങ്ങും. എന്നാൽ ഈ കൂട്ടരെ പെട്ടെന്നൊന്നും നിയമപരമായി മോചിതരാക്കാൻ ആവില്ല. കാരണം, ഈ അടിമകൾ വിലയുള്ള കച്ചവട ചരക്കുകൾ ആണ്.

ഇറച്ചിക്കടക്കാരന്‍റെ വീട്ടിൽ പോയി കശാപ്പിനായി വച്ചിരിക്കുന്ന പോത്തുകളേയും കാളകളേയും ആടുകളേയും കോഴികളേയും തുറന്നു വിടണം എന്ന് സർക്കാർ ഉത്തരവിട്ടാലുള്ള അവസ്ഥയാണ് സംജാതമാകുക.

ഇതിനിടയിലാണ്, പലയിടങ്ങളിലും ഇങ്ഗ്ളിഷ് ഭരണം നൽകിയ നിയമപരമായുള്ള സംരക്ഷണത്തിന്‍റെ മറവിൽ പല അടിമകളും ഇസ്ലാമിലേക്ക് കടുന്ന്, സാമൂഹികമായി ഉന്നതരോടു കിടപിടിക്കാൻ തുടങ്ങിയതും. ഓരോ തലമുറ മുന്നോട്ട് നിങ്ങുമ്പോഴും, ഇവരിലും വൻ മാറ്റങ്ങളും വ്യക്തിത്വ വളർച്ചയും വന്നുകൊണ്ടിരുന്നു.

മലബാറുകളിലെ അടിമത്തവുമായി ബന്ധപ്പെട്ടുകൊണ്ട് കുറച്ചുകൂടി പറയേണ്ടിയിരിക്കുന്നു. ഈ ഒരു വിവരവും നൽകാതെ ദക്ഷിണ മലബാറിൽ 1800കളിൽ നടന്ന മാപ്പിള അക്രമങ്ങളെ വിവരിക്കുന്നത് ശരിയാവില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. വാസ്തവം പറയാൻ ആർക്കും താൽപ്പര്യം ഇല്ലാത്തത്



അടിമത്തം അഥവാ Slavery എന്നതിനെക്കുറിച്ച് ഓൺലൈനായി ഒന്ന് തിരഞ്ഞാൽ British അല്ലെങ്കിൽ Britain എന്ന വാക്ക് ആ തിരയിൽ resultൽ പലയിടത്തും കാണാൻ പറ്റിയേക്കാം.

Slavery in British-India, Abolishing of slavery in the British Empire, Slavery in British West Africa, Slavery in the USA തുടങ്ങിയ പദ പ്രയോഗങ്ങൾ search resultൽ പരന്നു കിടക്കുന്നത് കാണാം.

സ്കൂൾ പാഠ പുസ്തകങ്ങളിൽ വളരെ കുരുട്ടു ബുദ്ധിപ്രയോഗത്താൽ ലോകത്തിൽ അടിമത്തം നടത്തിയത് England അല്ലെങ്കിൽ Britain ആണ് എന്ന ഒരു ധാരണ തന്നെ പല വിദ്യാർത്ഥികളിലും ഉണർത്തി വിട്ടിട്ടുണ്ട്. അതിനാൽ തന്നെ ഓൺ ലൈൻ തിരച്ചലിൽ ഈ വിധമായുള്ള പദപ്രയോഗങ്ങൾ കാണുമ്പോൾ, ഇങ്ഗ്ളണ്ട് ഒരു അടിമ വ്യാപാര രാജ്യമാണ് എന്ന ധാരണ മനസ്സിൽ കയറിവരാം.

എന്നാൽ വാസ്തവം നേരെ തിരിച്ചാണ്. ലോകത്തിൽ എവിടേയും അടിമത്തം നിർത്താനായിട്ടാണ് England പ്രവർത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് തിരയാവുന്ന കാര്യങ്ങൾ ഈ വിധമാണ് Slavery Abolition Act, British West African Squadron, emanicipation of slaves in West Indies തുടങ്ങിയവ.

എന്നിരുന്നാലും ഇന്ന് പരക്കെ കാണുന്ന ഒരു പ്രതിഭാസമാണ്, അടിമത്തം ഇങ്ഗ്ളിഷുകാർ നടത്തിയ ഒരു സൗജന്യ തൊഴിലെടുപ്പിക്കൽ പരിപാടിയാണ് എന്ന ധ്വനി നൽകികൊണ്ടുള്ള ചരിത്രം എഴുത്ത്. വാസ്തവം പറയാൻ ആർക്കും താൽപ്പര്യം ഇല്ല. ഇങ്ഗ്ളണ്ടിലാണ് എങ്കിൽ അവിടുള്ള ആളുകൾക്ക് അവരുടെ ചരിത്രത്തിൽ കാര്യമായ താൽപ്പര്യക്കുറവും ഉണ്ട്.

ഓൺലൈനായി എവിടെ നോക്കിയാലും ഇങ്ഗ്ളിഷ് കൊളോണിയലിസത്തെ പഴിപറയുന്ന വമ്പന്മാരുടെ എഴുത്തുകൾ മാത്രം.

ഇങ്ഗ്ളിഷ് ഭരണം പടർന്നുപിടിച്ച ലോകത്തിലെ പല ഇടങ്ങളിലും പാരമ്പര്യമായി അടിമകളെ തൊഴിലെടുപ്പിക്കുന്ന ഒരു പരിപാടി സർവ്വ സാധാരണമായിരുന്നു. പുതുതായി വന്ന ഇങ്ഗ്ളിഷ് ഭരണത്തിന് ആ നാട്ടിലെ വ്യവസ്ഥകളെ തകിടംമറിക്കാൻ ആവില്ല. എന്നാൽ ആ പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ പടർന്നതോടുകൂടി, അടിമകൾ വെറും മൃഗങ്ങളാണ് എന്ന തോന്നൽ അവരിൽ തന്നെ ഇല്ലാതായിത്തുടങ്ങി.

അടിമത്തത്തെക്കുറിച്ച് ഇങ്ഗ്ളണ്ടിൽ വിവരം വന്നപ്പോൾ, അടിമത്തത്തിന് എതിരായി പല സംഘടനകളും പ്രവർത്തനം ആരംഭിച്ചു. അവരുടെ പ്രവർത്തന ഫലമായിട്ടാണ് ബൃട്ടണിൽ 1833ൽ Slavery Abolition Act പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ബൃട്ടൺ ഭരിക്കുന്ന ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുമാത്രം 8 ലക്ഷം അടിമകൾ മോചിപ്പിക്കപ്പെട്ടു. ലോകത്തിലെ പലയിടങ്ങളിലും പാരമ്പര്യ അടിമകൾ ആദ്യമായി മോചനത്തിന്‍റെ വെളിച്ചം കണ്ടുതുടങ്ങി.

ഈ വിധമായുള്ള ഒരു വിവരം വായിക്കുമ്പോൾ പലരും മനസ്സിലാക്കുന്നത്, ബൃട്ടിഷുകാർ അടിമകളായി വച്ചിരുന്ന ലക്ഷക്കണക്കിന് അടിമകൾ മോചിപ്പിക്കപ്പെട്ടുവെന്നാണ്.

എന്നാൽ വാസ്തവം മറ്റൊന്നാണ്. ആ പ്രദേശങ്ങളിലെ പാരമ്പര്യ അധിപന്മാരുടെ അടിമകളാണ് രക്ഷപ്പെട്ടത്. എന്നാൽ അവിടങ്ങളിൽ പ്ളാന്‍റേഷനുകൾ നടത്തിയ യൂറോപ്യൻമാരുടെ കീഴിലുള്ള അടിമകളും മോചിതരായിരിക്കാം.

ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന ഒരു വിവരം ഉണ്ട്. മലബാറിൽ പോലും അടിമ ജനം അവരുടെ യജമാനന്മാരിൽ നിന്നും രക്ഷപ്പെട്ട് യൂറോപ്യൻമാർ ചിലയിടങ്ങളിൽ നടത്തിയ പ്ളാന്‍റേഷനുകളിൽ ജോലിക്ക് ചേരും. അവർ സാമൂഹികമായി അടിമ വർഗ്ഗമാണ് എങ്കിലും, അവർക്ക് മെച്ചപ്പെട്ട തൊഴിൽ വേതനവും സൗകര്യങ്ങളും ആണ് യൂറോപ്യൻ പ്ളാന്‍റേഷനുകളിൽ ലഭിച്ചിരിക്കുക.

British West Indiesൽ അടിമകളെ മോചിച്ചത് ബൃട്ടണ് വൻ തലവേദനയായി മാറി. അടിമകൾ എന്നത് ആ നാട്ടിലെ സമ്പത്തുള്ളവർ വിലക്ക് വാങ്ങിച്ച സ്വത്താണ്. കന്നുകാലികളെ വിലക്ക് വാങ്ങിക്കുന്നതു പോലെതന്നയാണ് അടിമകളെ വാങ്ങിക്കുന്നത്. അവയെ (അവരെ) കയറഴിച്ചുവിടണം എന്നൊരു നിയമം ആ നാട്ടിലെ പ്രാദേശിക ജനതയ്ക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം തന്നെയാണ്.

വാങ്ങിച്ച അടിമകളെ വെറുതെവിടണം എങ്കിൽ അവയുടെ വില തന്നിരിക്കേണം എന്നായി അടിമ ഉടമകൾ. മാത്രവുമല്ല, അവിടങ്ങളിൽ നിലവിൽ വന്ന പ്രാദേശിക അധികാരികളും തിരഞ്ഞെടുക്കപ്പെട്ട Assemblyകളും ഈ വെറുതെ വിടലിനോട് യോജിച്ചില്ല.

വൻ വാഗ്വാദങ്ങളും നിയമ യുദ്ധങ്ങളും പുറപ്പെട്ടുവെന്നാണ് തോന്നുന്നത്. ഒടുവിൽ ബൃട്ടൺ അടിമ ഉടമകൾക്ക് മൊത്താമായി അന്നത്തെ 20 million pounds, ഏതാണ്ട് 45000 അടിമ ഉടമകൾക്ക് നൽകി. ഇന്നത്തെ നാണ്യമൂല്യത്തിൽ നോക്കിയാൽ ഇത് ഏതാണ്ട് 76 billion poundsന് തുല്യമായിരിക്കും എന്നു കാണുന്നു. ഈ നഷ്ടപരിഹാരം നൽകാനായി Londonൽ 1834ൽ ഒരു Slave Compensation Commission രൂപീകരിക്കപ്പെട്ടിരുന്നു.

ഇങ്ഗ്ളണ്ട് ലോകത്തിലെ പല ഇടങ്ങളിലും ഭരണം ഏറ്റെടുത്തപ്പോൾ ബൃട്ടണ് ഏൽകേണ്ടിവന്ന വൻ നഷ്ടങ്ങളിൽ ഒന്ന് ഇതാണ്. ഇത് ഒരു വൻ സാമ്പത്തിക തിരിച്ചടിയായിരുന്നു.

എന്നിട്ടും ഇന്നും ചരിത്രം എഴുതുന്ന തനി നാറികൾ ഇതിലും കുറ്റം കണ്ടെത്താനാണ് നോക്കുന്നത്. അവരുടെ പുതിയ വാദം ഈ വിധമാണ്.

അടിമ ഉടമകൾക്ക് നഷ്ടം നൽകി. അടിമകൾക്ക് അവർ ചെയ്ത വേലക്ക് യാതൊന്നും ബൃട്ടൺ നൽകിയില്ല. പോരേ പൊല്ലാപ്പ്?

കശാപ്പിന് വച്ചിരുന്ന പോത്തിനെ കശാപ്പുകാരന് വൻ പണം നൽകി മോചിപ്പിച്ചപ്പോൾ, കശാപ്പുകാരനല്ലെ പണം നൽകിയത്? പോത്തിന് യാതൊന്നും നൽകിയില്ലല്ലോ എന്ന രീതിയിലുള്ള ആരോപണം.

ഇവിടെ ഈ ചരിത്ര സംഭവം എടുത്തു പറയാനുള്ള ഒരു കാര്യം ഉണ്ട്.

English East India Company ഭരണത്തിന്‍റെ സ്വന്തം ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലെ അടിമകളെ മോചിപ്പിക്കാനുള്ള നടപടികൾ അറിഞ്ഞപ്പോൾ, കമ്പനിയുടെ ഡയറക്ടർ ബോഡ് അതിൽ വൻ സന്തേഷം അറിയിച്ചു. അതോടൊപ്പം തന്നെ സ്വകാര്യ കൃഷിയിടങ്ങളിലെ അടിമകളേയും മോചിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ കാര്യം വളരെ ശ്രദ്ധയോടുകൂടി മാത്രമേ ചെയ്യാവൂ എന്നും അറിയിച്ചു. കാരണം, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മലബാറിലെ ഭൂജന്മികൾ ഇങ്ഗ്ളണ്ടിൽ കേസുകൊടുത്താൽ പ്രശ്നമാവും. അവരുടെ അടിമകളുടെ വില നൽകണം എന്ന കോടതി വിധി അവർ നേടിയെടുത്താൽ English East India Companyയുടെ നടു ഒടിഞ്ഞുപോകും.

The Directors on learning what had been done "entirely approved” of the measures adopted, and requested the Government to consider how to extend similar measures to the slaves of private owners, and urged the necessity of carrying out the measures with "extreme caution”.

This was contained in the Directors’ despatch of 17th August 1838, and in penning it they evidently had before their eyes the fear of being heavily mulcted after the West Indian fashion in compensation to owners if any overt act was taken towards publicly recognising a general emancipation of slaves.



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. അസഹ്യമായി തോന്നാവുന്ന സാധാരണ സാമൂഹിക യാഥാർത്ഥ്യം


1838 ഓഗസ്റ്റ് 17ന് English East India Companyയുടെ ഡയറക്ടർ ബോഡ് അയച്ച കത്തിൽ നൽകിയ നിർദ്ദേശത്തിന്‍റെ പ്രതികരണം ആയി 1839 ജനുവരി 7ന് മലബാർ ജില്ലാ കലക്ടർ ഒരു കത്ത് അവർക്ക് അയച്ചു.

(ഡയറക്ടർ ബോഡിന്‍റെ കത്തിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു.)

ഉത്തര മലബാറിൽ അടിമകൾ ഇല്ലായെന്നും, ഉണ്ടെങ്കിൽ തന്നെ അവർ വളരെ കുറച്ചുപേർമാത്രമേ ഉണ്ടാവുള്ളു എന്നുമായിരുന്നു കലർക്ടറുടെ കത്തിലെ സാരാംശം. മാത്രവുമല്ല മൊത്താമായി നോക്കിയാൽ 1822ന് ശേഷം അടിമകുളുടെ അവസ്ഥയിൽ വൻ മെച്ചപ്പെടൽ സംഭവിച്ചിട്ടുണ്ട് എന്നും ആ കത്തിൽ പറഞ്ഞിരുന്നു.

ഈ പറഞ്ഞത് ശരിയായിരിക്കാമെങ്കിലും, ഇങ്ഗ്ളണ്ടിൽ നിന്നും വരുന്ന ഒരാൾക്ക് മലബാറിലെ കീഴ്ജനത്തിന്‍റെ അവസ്ഥ കണ്ടാൽ അസഹ്യമായി തോന്നും എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ മലബാറിലെ പ്രാദേശിക വ്യക്തികൾക്ക് ഇത് വെറും ഒരു സാധാരണ സാമൂഹിക യാഥാർത്ഥ്യം മാത്രമായേ തോന്നുള്ളു.

മലബാറിലെ അടിമത്തവുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യമായി മറ്റൊരു നടപടിയും ഉടനെ ഉണ്ടായില്ലാ എന്നാണ് മലബാർ മാന്വലിൽ കാണുന്നത്. എന്നാൽ, ഒരു സർക്കാർ ഉത്തരവ് 1839 മാർച്ച് മാസം 12ന് സർക്കാർ ഉദ്യോഗസ്ഥർക്ക് പാലിക്കാനായി പുറപ്പെടുവിക്കപ്പെട്ടുരുന്നു.

“to watch the subject of the improvement of the condition of the Cherumar with that interest which it evidently merits, and leave no available means untried for effecting that object.”


ആശയം: ചെറുമാരുടെ സാമൂഹിക അവസ്ഥയിൽ പുരോഗതി ഉണ്ടാവണം എന്ന കാര്യത്തെ, അതിന് ആവശ്യമായ ഗൗരവത്തോടുകൂടി, വളരെ ശ്രദ്ധയോടുകൂടി വീക്ഷിക്കണം. ഈ ലക്ഷ്യത്തിനായി ആവശ്യം വരുന്ന യാതോരു മാർഗ്ഗവും ഉപയോഗിക്കാതെ വിടരുത്. END

ഈ വിധമായി English Companyയുടെ തലപ്പത്ത് ഒരു ശക്തമായ തീരുമാനം ഉണ്ടായത് പല രീതിയിലും മലബാറുകളിലെ, പ്രത്യേകിച്ചു ദക്ഷിണ മലബാറിലെ, കീഴ്ജനത്തിന്‍റെ സാമൂഹിക അവസ്ഥയിൽ വൻ സംരക്ഷണവും സ്വാതന്ത്ര്യവും വരുത്തിയിരിക്കാം.

കാരണം, അവരെ ഉപദ്രവിക്കുന്നത് പല രീതിയിലും നിയമപരമായി കുറ്റമാണ് എന്ന ബോധം അവിടുള്ള സാമൂഹിക ഉന്നത ജനങ്ങളിൽ അറിവ് ലഭിക്കും. ഇതിനാൽ തന്നെ പാരമ്പര്യ അധികാരി കുടുംബക്കാർ അവരുടെ പാരമ്പര്യമായ കാർക്കശ്യത്തോടുകൂടിയുള്ള പെരുമാറ്റത്തിൽ അയവുവരുത്തും.

ഇത് കീഴ്ജനത്തിന് അനുഭവമായി വരുന്നത്, അവർക്ക് പല രീതിയിലും കൂടുതൽ സതന്ത്രമായും ഒരു പരിധിവരെ അതിരുവിട്ടും പെരുമാറാം എന്ന രീതിയിൽ തന്നെയാവും.

ഇതിന്‍റെ വേദനാ ജനകമായ അനുഭവം പ്രാദേശിക ഉന്നത കുടുംബക്കാരും അവരുടെ വീട്ടിലെ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും അനുഭവിക്കും. ഇത് എന്താണ് എന്ന് ഇങ്ഗ്ളിഷ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അത്രകണ്ട് മനസ്സിലാകുകയും ഇല്ല.

... Mr. E. B. Thomas, the Judge at Calicut, written in strong terms on 24th November 1841 a letter to the Sadr Adalat, in which he pointed out a number of facts which had come judicially under his notice. Women in some taluks fetched higher prices in order to breed slaves
.

ആശയം: Calicutലെ Judge ആയ Mr. E. B. Thomas 1841 നവംബർ 24ന് വളരെ ശക്തമായ ഭാഷയിൽ കോടതിയുടെ ഉന്നത അധികാരിക്ക് ഒരു കത്തയച്ചു. കോടതി നടത്തിപ്പിനിടയിൽ തന്‍റെ ശ്രദ്ധയിൽ വന്ന, അടിമത്തവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഈ കത്തിൽ പരാമർശിച്ചിരുന്നു. ചില താലൂക്കുകളിൽ സ്ത്രീകൾക്കാണ് കൂടുതൽ വില കിട്ടുക പോലും. കൂടുതൽ അടിമക്കുട്ടികളെ ജനിപ്പിച്ചെടുക്കാനാണ് ഇവരെ വിലക്കെടുക്കുന്നത് പോലും. END

ഈ വിധമായുള്ള അടിമത്തവും വിൽക്കലും മറ്റും ദക്ഷിണ മലബാറിലെ ഉൾനാടുകളിലെ വൻ ഭൂജന്മികളുടെ കൃഷിയിടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആണ്. ഈ വിധ കാര്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് വ്യക്തികൾക്ക് അറിവുകിട്ടാൻ സാധ്യതയില്ലതന്നെ.

The average cost of a young male under ten years was about Rs. 3-8-0, of a female somewhat less. An infant ten months old was sold in a court auction on 10th August 1841 for Rs. 1-10-6 independent of the price of its mother.


ആശയം: പത്തുവയസ്സിന് താഴെയുള്ള ഒരു ആൺകുട്ടിക്ക് വില Rs. 3-8-0 ആണ് പോലും. പെൺകുട്ടിക്ക് കുറച്ചുകൂടി കുറവായിരിക്കും വില. 1841 ഓഗസ്റ്റ് മാസത്തിൽ കോടതയിൽ നടന്ന ഒരു പരസ്യ ലേലത്തിൽ പത്തുമാസം പ്രായമുള്ള ഒരു അടിമ ശിശുവിനെ വിറ്റത് Rs. 1-10-6 ന് ആണ്. ആ ശിശുവിന്‍റെ അമ്മയ്ക്ക് വേറെ വിലയും നൽകിയാണ് വാങ്ങിക്കപ്പെട്ടത്. END

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ലിഖിതപ്പെട്ട നിയമവും കോടതികളും മറ്റും നടപ്പാക്കിയപ്പോൾ, അവയിലൂടേയും പ്രാദേശിക പാരമ്പര്യ പൈശാചികതകൾ മുന്നോട്ട് നീങ്ങിയെന്ന് സാരം.

And in a recent suit, the right to twenty-seven slaves was the “sole matter of litigation, and it was disposed of on its merits.


ആശയം: ഈ അടുത്ത കാലത്ത് നടന്ന ഒരു നിയമ വ്യവഹാരം പൂർണ്ണമായും 27 അടിമകളുടെ ഉടമസ്ഥാവകാശ തർക്കത്തെക്കുറിച്ചായിരുന്നു. ഈ കാര്യത്തിൽ കോടതി, കൃത്യമായ ഉടമസ്ഥാവകാശം കണ്ടെത്തിയാണ് വിധി കൽപ്പിച്ചത്. END

In a second letter, dated 24th August 1842, Mr. E. B. Thomas pointed out that the slaves had increased in numbers from 144,000 in census 1835 to 159,000 in census 1842, and he observed that “no gradual extinction of slavery is really going


ആശയം: ഇതേ ജഡ്ജ് 1842ൽ അയച്ച കത്തിൽ ചൂണ്ടിക്കാണിച്ച കാര്യം അടിമകൾ എണ്ണത്തിൽ കൂടിവരുന്ന കാര്യമാണ്. അടിമത്തം സാവധാനത്തിൽ ഇല്ലാതാകുന്ന യാതോരു സൂചനയും ഇല്ലാ എന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. END

ഈ വിധമായുള്ള കാര്യങ്ങൾ വായിക്കുന്ന ഇന്നുള്ള പലർക്കും ഈ വിധമായുള്ള ഒരു അടിമ ജന മോചനത്തിനോട് വ്യക്തമായ പ്രതിപത്തി തോന്നും എന്നു തോന്നുന്നില്ല. കാരണം, സാമൂഹികമായി വളരെ കീഴിൽ ഉള്ള ആളുകളെ അങ്ങ് ഉയരാൻ അനുവദിച്ചാൽ മറ്റുള്ളവർക്ക് സാമൂഹികമായും കുടുംബപരമായും പല രീതിയുള്ള പ്രശ്നങ്ങൾ വരും എന്ന് ഏവർക്കും അറിയാമായിരിക്കാം.

സ്വന്തം വീട്ടിലെ പണിക്കാരനെ വീട്ടിൽ വന്ന് കസേലയിൽ ഇരുന്ന് സംവാദം ചെയ്യാനുള്ള അവകാശം പോലും പലരിലും വൻ മനോ വിഷമം ജനിപ്പിക്കും എന്നുള്ളതാണ് വാസ്തവം. ഈ വാസ്തവത്തിന് പിന്നിൽ വൻ വാസ്തവങ്ങൾ തന്നെയുണ്ട്.

എന്നാൽ സാമൂഹിക പ്രശ്നങ്ങൾക്ക് തോടാനോ നനയ്ക്കാനോ ആവാത്ത രീതിയിൽ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഉള്ളിലും അതിനാൽ തന്നെ സമൂഹിത്തിന് മുകളിലും ആയി നിൽക്കുന്ന ഇങഗ്ലിഷ് വ്യക്തികൾക്ക്, അവർ ചെയ്തുകൂട്ടുന്ന ഭീകര കാര്യത്തിന്‍റെ യാതോരു ഭീകരതയും മനസ്സിലാകില്ല.

Judge ആയ Mr. E. B. Thomasന്‍റെ കത്ത് വായിച്ചപ്പോൾ, English East India Companyയുടെ ഡയറക്ടർ ബോഡ് ഇങ്ഗ്ളണ്ടിൽ നിന്നും ശരിക്കും ഒന്ന് കുലുങ്ങി. അവരുടെ കമ്പനി നടത്തുന്ന ഭരണം, ഈ വിധമായുള്ള ഒരു ഭീകര കാര്യത്തിന് സൗകര്യവും നിമയപരമായുള്ള സജ്ജീകരണങ്ങളും ആണ് നൽകുന്നത് എന്നത് ഒരു വൻ ബോധോദയമായി അവരുടെ മനസ്സിനും ചിന്തകൾക്കും മുകളിൽ തിളങ്ങിനിന്നു.

മലബാറിലെ അടിമത്തത്തെ നിയമ ചട്ടങ്ങൾ നിർമ്മിച്ചുകൊണ്ട്, പൂർണ്ണമായും ഇല്ലാതാക്കാനുള്ള നിർദ്ദേശവും കൽപ്പനയും ആണ് English Companyയുടെ ഡയറക്ടർ ബോഡ് മലബാർ ഭരണത്തിന് അയച്ചുകൊടുത്തത്.

It was apparently these letters of Mr. E. B. Thomas which eventually decided the Board of Diroctors to send out orders to legislate in the matter, for in their despatch of 27th July 1842 they first sent orders “for the entire abolition of slavery”,


1843 March 15ന് ഇതേ കാര്യം ഡയറക്ടർ ബോഡ് ഓർമ്മപ്പോടുത്തിക്കൊണ്ട് കത്തയച്ചു.

അതോടെ ഇന്ത്യയിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഒരു നിയമം (Indian Slavery Act) English East India Company പാസാക്കി.

(ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണം, ഇന്ത്യ എന്ന ദേശീയ നാമം യഥാർത്ഥത്തിൽ ബൃട്ടിഷ്-ഇന്ത്യയുടെ പേരാണ്. ഇന്ന് ഈ പേര് മറ്റൊരു രാജ്യം പിടികൂടി, ചരിത്ര പഠനത്തിൽ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കാൻ പറ്റില്ല.)

English East India Companyയുടെ ഓരോ ചുവടുവെപ്പും, മലബാറിലെ അടിമ ജനത്തിൽ പെട്ടവർക്കും വൻ സാമൂഹിക സ്വാതന്ത്ര്യങ്ങൾ ആണ് നൽകിയിരിക്കുക. അതിന്‍റെ തിക്തഫലം നിത്യ ജീവതത്തിൽ നിത്യേനെ അനുഭവിക്കുന്നത് മലബാറിലെ ബ്രാഹ്മണ മതക്കാരും, അവരോടൊപ്പം നിൽക്കുന്ന മറ്റ് ജനക്കൂട്ടങ്ങളും ആയിരിക്കാം.

അതേ സമയം കീഴ്ജനത്തിന് കൂടുതൽ കൂടുതൽ സാമൂഹിക വിസ്താരം കിട്ടിത്തുടങ്ങിയിരിക്കും. മാനസികമായും കായികമായും സാമൂഹിക ചുറ്റുപാടുകൾപരമായും അവരിൽ ചെറുതും വലുതുമായ മുന്നേറ്റം വന്നുകൊണ്ടിരിക്കും.

അപ്പോഴാണ് അവർക്ക് അവരുടെ സാമൂഹിക അവസ്ഥയുടെ ദാരുണാവസ്ഥയെക്കുറിച്ച് കൂടുതൽ ധാരണ വരിക.

കഠിനവും തങ്ങളെ ചൂഷണം ചെയ്യുന്നതുമായ സാമൂഹിക വ്യവസ്ഥിതി നിലനിർത്തുന്നത് ആരാണ് എന്നവർ ചിന്തിക്കും. അത് മറ്റാരുമല്ല, പുറംനാട്ടിൽ നിന്നും വന്ന് ഇവിടം ഭരിക്കുന്ന ഇങ്ഗ്ളിഷ് കമ്പനിയാണ് അവരുടെ അടിമത്തം നിലനിർത്തുന്നതും, അവരുടെ ഉടമസ്ഥർക്ക് നിയമപരമായുള്ള വൻ സജ്ജീകരണങ്ങൾ നൽകുന്നതും.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ ഭയാനകമായ ഒരു കാര്യം



Indian Slavery Act 1843 ബൃട്ടിഷ് ഇന്ത്യയിൽ ഒരു നിയമചട്ടമായി പാസാക്കിയപ്പോൾ, അത് സാമൂഹിക ഉന്നതരിൽ വൻ ആശങ്കയും അങ്കലാപ്പും വെപ്രാളവും വരുത്തിയരിക്കാം.

മലബാറിൽ യഥാർത്ഥത്തിൽ ഈ വിധമായുള്ള ഒരു നീക്കും പാരമ്പര്യമായി നോക്കുകയാണ് എങ്കിൽ ആരെക്കൊണ്ടും ചെയ്യാൻ ആവുന്ന കാര്യം അല്ലതന്നെ. കാരണം, ഇന്നത്തെ ഇന്ത്യയിലെ സാധാരണക്കാരന് ഐഏഎസ്, ഐപീഎസ്സുകാരെ വെറും പേരുവിളിക്കാനും, നീ എന്ന് സമത്വഭാവത്തിൽ സംബോധന ചെയ്യാനും മറ്റും സൗകര്യം വരുത്തുന്ന ഒരു സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ ഭയാനകമായ ഒരു കാര്യമാണ് ഇങ്ഗ്ളിഷ് ഭരണം ഇവിടെ അഴിച്ചുവിടുന്നത്.

സാധാരണ ഗതിയിൽ നായർമാരെ സംഘടിപ്പിച്ച് ആയുധമേന്തി ഈ ഒരു തകിടം മറിച്ചിടലിനെ ഹൈന്ദവർ (ബ്രാഹ്മണർ) നേരിടുമായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി ഏതാനും പതിറ്റാണ്ടുകൾ ഭരണപരമായുള്ള പല നീക്കങ്ങളും നടത്തിയതിന്‍റെ ഫലമായി ബ്രാഹ്മണർക്ക് അവരുടെ നായർമാരുടെ മേലുള്ള അധികാരങ്ങൾ അസ്തമിച്ചു തുടങ്ങിയിരുന്നു, മലബാറിൽ. പോരാത്തതിന്, നായർമാർക്ക് വ്യക്തമായ നേതൃത്വമില്ലെങ്കിൽ തമ്മിൽ സംഘടിക്കാനാവാത്ത ഭാഷയാണ് നിലവിൽ ഉള്ളത്. അവർക്ക് ആകെയുള്ള നേതൃത്വം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരാണ്.

സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന ദാരുണമായുള്ള മാറ്റങ്ങളെ കണ്ടിരിക്കാനേ ആവർക്ക് ആയുള്ളു. ഇങ്ഗ്ളിഷ് ഭാഷ പഠിച്ചാൽ സമൂഹം ആകെ പരന്നുപോകും എന്ന അനുഭവവും കണ്ടറിഞ്ഞിരിക്കാം.

ഇങ്ഗ്ളിഷ് കമ്പനിക്കും ഇങ്ഗ്ളിഷ് പരജ്ഞാനം നേടിയെടുത്ത അടിമ വ്യക്തിയെ പിടിച്ച് ഉന്നത ഉദ്യോഗത്തിൽ കയറ്റിയിരുത്താൻ പറ്റില്ലായിരിക്കാം. കാരണം, അതോടെ സംവിധാനങ്ങൾ തവിടുപൊടിയാകും.

ബ്രാഹ്മണ പക്ഷം കാണുന്നത് അവർ പാരമ്പര്യമായി വെറും കന്നുകാലികളായി കരുതുന്നവർ തങ്ങളുടെ സമൂഹത്തിൽ കയറി മനുഷ്യർക്കായുള്ള സാമൂഹിക സജ്ജീകരണങ്ങൾ ഉപയോഗിച്ചു തുടങ്ങുന്ന അവസ്ഥാവിശേഷം ആണ്.

ഇന്ന് അറവിനായി കൊണ്ടുപോകുന്ന കന്നുകാലികളേയും കോഴികളേയും ഒന്ന് സങ്കൽപ്പിക്കുക. ഇവരിൽ ചിലരെങ്കിലും ഏതാനും നൂറ്റാണ്ടുകൾക്ക് ഉള്ളിൽ മനുഷ്യരുടെ വിവരവിജ്ഞാന രംഗങ്ങളിൽ കയറിക്കൂടാതില്ല. സോഫ്ടേർ സാങ്കേതികതയുടെ അടുത്ത ചുവടായി കാണുന്ന Metaverse സാങ്കേതികതയിലൂടെ ചില മൃഗങ്ങളോടെങ്കിലും മനുഷ്യർക്ക് ആശയവിനിമയം നടത്താനുള്ള അവസരം വന്നുകൂടാതില്ല.

കാരണം, മനസ്സുകൾ മാത്രം തമ്മിൽ ഇടപഴകുന്ന ഒരു ഇടമായിട്ടായിരിക്കാം ഈ Metaverseസിന്‍റെ ആദ്യ പരിവേഷം.

ഈ ഒരു സങ്കേതികതയെക്കുറിച്ച് ഒന്ന് രണ്ട കാര്യങ്ങൾ പറയാമെന്ന് തോന്നുന്നു.

തിരുവിതാംകൂറിൽ അടിമ ജനത്തിനെ ഉന്നതപ്പെടുത്താൻ London Missionary Societyയിലെ മിഷിനറിമാർ പരിശ്രമിച്ചപ്പോൾ, തിരുവിതാംകൂറിലെ ഉന്നത ജനം അവരോട് പറഞ്ഞുകൊടുത്തത്, ഈ അടിമ ജനം പകുതി മൃഗം പകുതി മനുഷ്യർ എന്ന കൂട്ടർ ആണ് എന്ന രീതിയിൽ ആണ് എന്ന് കാണുന്നു.

ഈ അർദ്ധമനുഷ്യരായികാണപ്പെടുന്ന കൂട്ടരെ പഠിപ്പിച്ചും പരിശീലിപ്പിച്ചും വളർത്തിയെടുക്കാൻ ആ മിഷിനറിമാർ തുനിയാതെ, പകരം അവിടുള്ള പൂച്ചകളേയോ കോഴികളേയോ ഉന്നതപ്പെടുത്താനായി വർഷങ്ങളോളം പരിശ്രമിച്ചാൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ഇപ്പോൾ പറഞ്ഞാൽ വിശ്വാസം വന്നേക്കില്ല.

എന്നാൽ അർദ്ധമനുഷ്യരായി കാണപ്പെട്ടിരുന്ന വ്യക്തികളെ മനുഷ്യ വിജ്ഞാനങ്ങളിൽ പരിശീലിപ്പിച്ചെടുത്തപ്പോൾ, അവർ വൻ വിവരവും കഴിവുകളും ഉള്ള വ്യക്തികൾ ആണ് എന്നാണ് മനസ്സിലാക്കപ്പെട്ടത്. ഇന്ന് പല ഇങ്ഗ്ളിഷ് രാജ്യങ്ങളിലും ഡോക്ടമാർ അടക്കമുള്ള പല സാങ്കേതിക പ്രവർത്തന വേദികളിലും ഈ വ്യക്തികളുടെ സന്താന പരമ്പരയിൽ പെടുന്നവർ ഉണ്ട് എന്നാണ് കാണുന്നത്.

Metaverse സാങ്കേതികത എന്താണ് എന്ന് വ്യക്തമായി അറിയില്ലായെങ്കിലും മനസ്സിൽ കയറിവരുന്ന ചില ചിന്തകൾ ഇവിടെ ഇപ്പോൾ കുറിച്ചിടാം എന്നു തോന്നുന്നു.

1980കൾ വരെ ഇന്ത്യയിൽ ഇന്നുകാണുന്ന പലവിധ കാര്യങ്ങളും അസാധ്യമാണ് എന്ന ഒരു തോന്നൽ തന്നെ ഉണ്ടായിരുന്നു.

ഇങ്ഗ്ളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ എന്നത് ഇന്ന് പറുദീസ എന്ന് പറയുന്ന രീതിയിൽ ഉള്ള എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങൾ ആയിരുന്നു. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും മറ്റും ഇന്ത്യയിലെ വ്യക്തികൾക്ക് പഠിക്കാൻ ആവില്ല എന്ന തോന്നൽവരെ ഉണ്ടായിരുന്നു.

എന്നാൽ യൂഎസ്സിലെ IT കമ്പനി മുതലാളിമാർ മെനക്കെട്ട് ഈ വിധ സാങ്കേതിക വിദ്യകൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് പഠിപ്പിച്ചുകൊടുത്തപ്പോൾ, ഈ സാങ്കേതിക വിദ്യയുടെ ഒരു വൻ ശതമാനം ഉടമസ്ഥതതന്നെയും ഈ വിധ രാജ്യങ്ങളിൽ ഈ വിധ വിവരം കിട്ടിയവരുടേതായി മാറി.

2002 മുതൽ ഈ എഴുത്തുകാരൻ ഏതാനും ചില ബൃട്ടിഷ് ഓൺ ലൈൻ ഫോറങ്ങളിൽ നിത്യവും പലതും എഴുതുകയും ചർച്ചചെയ്യുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ വിധ കാര്യങ്ങളിൽ ഈ എഴുത്തുകാരന്‍റെ ശരീര പ്രകൃതിയുടേയോ മുഖത്തിന്‍റേയോ മുഖഭാവത്തിന്റോയോ, മറ്റോ സാന്നിദ്ധ്യം ഇല്ലായിരുന്നു.

എന്നാൽ അവിടെ മനുഷ്യ വർഗ്ഗ നിർവ്വചനത്തിൽ ഇന്ത്യാക്കാരൻ എന്ന നിർവ്വചനം അറിയപ്പെട്ടിരുന്നു. പോരാത്തതിന്, ഈ എഴുത്തുകാരന്‍റെ ചിന്തകളിലും വാക്കുകളിലും ദക്ഷിണേഷ്യൻ വാസ്തവങ്ങൾ നിറഞ്ഞിരുന്നു.

അന്നുണ്ടായിരുന്ന അനുഭവം, ആ ഫോറം പേജിൽ സംവാദങ്ങളിൽ പങ്കെടുത്തിരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും അനുഭവപ്പെട്ട വികാരം, മറ്റൊരു ലോകത്തിൽ നിന്നും ഉള്ള ഒരു ബുദ്ധിയുടേയോ ചിന്തകളുടേയോ സന്നിദ്ധ്യമായിരുന്നു.

മനസ്സുകളും ചിന്തകളും മാത്രം തമ്മിൽ ബന്ധപ്പെടുന്ന ഒരു അതിശയിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു അന്ന്, 2004 മുതൽ 2007വരെ.

അന്ന് ഈ എഴുത്തുകാരൻ എഴുതിയ കാര്യങ്ങൾ ഇന്ന് My Online Writings - 2004 - '07 എന്ന പേരിൽ VICTORIA INSTITUTIONS വെബ് സൈറ്റിൽ കാണാവുന്നതാണ്. Google books, archive.org, academia.edu തുടങ്ങിയവയിലും ഇത് ഉണ്ട്.

ഈ വിധം ചിന്തിച്ചാൽ ഏതാനും നൂറ്റാണ്ടുകൾക്ക് ഉള്ളിൽ ഇന്ന് മൃഗങ്ങൾ എന്നു കരുതപ്പെടുന്ന ചില ജീവജാലങ്ങൾ എങ്കിലും മനുഷ്യരോട് പല പുതിയ സാങ്കേതിക വിദ്യകളിലൂടെ ആശയവിനിമയം നടത്തും എന്ന കാര്യം ഏതാണ്ട് തീർച്ചയാണ്.

അപ്പോൾ അവരുടെ പൂർവ്വികരെ മനുഷ്യർ പിടിച്ചു കെട്ടിയിട്ടും, ലോറികളിൽ കൂട്ടമായി കൂടുകളിൽ കുടുക്കിയിട്ട് വിദൂരങ്ങളിലേക്ക് കൊണ്ടുപോയി കശാപ്പു ചെയ്തതതും മറ്റും വൻ പ്രശ്നങ്ങളായി അവർ കണ്ടുകൂടാതില്ല.

ഈ എഴുത്തിന്‍റെ ഇപ്പോഴുള്ള വിഷയം ദക്ഷിണ മലബാറിലെ അടിമത്തം ആണ് എന്ന് ഓർക്കുന്നു. വാക്കുകളെ കടിഞ്ഞാണിടാതെ അഴിച്ചുവിട്ടപ്പോൾ ചെറുതായി ഒന്ന് വഴിമാറി എഴുത്ത് ഒഴുകിപ്പോയി. അടുത്ത എഴുത്തിൽ തിരിച്ച് എഴുത്തിന്‍റെ പാതയിലേക്ക് വരാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ വരുത്തിയ കാര്യം



Indian Slavery Act 1843 ബൃട്ടിഷ് ഇന്ത്യയിൽ ഒരു നിയമചട്ടമായി പാസാക്കിയതിന് മുൻപ് തന്നെ ലോകത്ത് പലയിടത്തുമായി പരന്നുകിടക്കുന്ന ഇങ്ഗ്ളിഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഒരു നിയമം ബൃട്ടണിൽ പാസാക്കപ്പെട്ടിരുന്നു. അത് 1833ൽ പാസാക്കപ്പെട്ട Slavery Abolition Act, (1833) ആണ്.

ഈ നിയമത്തിന്‍റെ പിൻപബലത്തോടെയാണ് English East India Company ദക്ഷിണേഷ്യയിൽ അവർ ഭരിച്ചിരുന്ന ഇടങ്ങളിൽ അടിമത്തം നിരോധിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്.

അടിമത്ത നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ന് ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിൽ പലപ്പോഴും Abraham Lincolnന്‍റെ പേരാണ് എടുത്തു പറയുക. ഈ ആൾ ചെയ്തത് വെറും രാഷ്ട്രീയക്കളി മാത്രമായിരുന്നു. അതും January 1, 1863ൽ.

എന്നുവച്ചാൽ ഇങ്ഗ്ളിഷ് സാമ്രജ്യത്തിൽ അടിമത്തം നിരോധിച്ചതിന് ഏതാണ്ട് 27 വർഷങ്ങൾക്ക് ശേഷം. Lincolnന് വോട്ടർ പട്ടികയിൽ തന്നെ പിന്തുണയ്ക്കുന്ന ആളുകളെ വൻ തോതിൽ കയറ്റാം എന്ന ചിന്ത കണ്ടിരിക്കാം.

എന്നാൽ ഇങ്ഗ്ളണ്ട് ഈ വിധം ഇങ്ഗ്ലിഷ് സാമ്രാജ്യത്തിൽ നിന്നും അടിമത്തം തുടച്ചുമാറ്റാൻ ശ്രമിച്ചത് യാതോരു ലാഭേച്ചയും ഇല്ലാതെ തന്നെയാണ് എന്നു മനസ്സിലാക്കേണ്ടതാണ്. നഷ്ടം തന്നെയാണ് ഇങ്ഗ്ളണ്ട് സഹിച്ചത്.

മലാബറുകളിൽ അടിമത്തം നിരോധിച്ചത്, ദക്ഷിണ മലബാറിൽ ഒരു വൻ സംഗതി തന്നെയായിരുന്നു. എന്നാൽ ഈ നിയമം അടിച്ചേൽപ്പിക്കുന്നതു പോലെ നടപ്പിൽ വരുത്താനുള്ള ആൾ ബലം ഇങ്ഗ്ളിഷ് സർക്കാരിന്‍റെ പക്കൽ ഇല്ലതന്നെ. കാരണം, സർക്കാരിൽ തൊഴിൽ ചെയ്യുന്നവരിൽ ഒരു വലിയ പക്ഷം പേരും അടിമ ഉടമസ്ഥരോ അവരുടെ കുടുംബക്കാരോ ആയിരിക്കും.

അടിമകളെ അങ്ങ് കൃഷിയിടങ്ങളിൽ നിന്നും പുറത്താക്കിയാൽ അവർ സമൂഹത്തിൽ ഏതുവിധത്തിലാണ് ജീവിക്കുക എന്ന ഒരു പ്രശ്നം തന്നെ നിലനിന്നിരുന്നു. ലോകപരിചയം യാതൊന്നും ഇല്ലാത്തെ കൂട്ടിലെ കിളികളെപ്പോലെയാണ് അവർ ജീവിച്ചിരുന്നത്. പോരാത്തതിന് നാറുന്ന ശരീരവും മനസ്സും.

അടിമത്ത നിരോധന നിയമത്തിന്‍റെ ചട്ടങ്ങൾക്ക് സമൂഹത്തിൽ വൻ പരസ്യപ്പെടുത്തൽ തന്നെ ജില്ലാ കലക്ടർ ആയ Mr. Conolly ചെയ്തു.

എന്നാൽ ചെറുമരോട് ഈ നിയമം പറഞ്ഞുകൊടുക്കുമ്പോൾ തന്നെ അവർക്ക് ഇദ്ദേഹം നൽകിയ ഉപദേശം, അവരുടെ ഉടമകൾ അവരോട് കാരുണ്യത്തോടുകൂടി പെരുമാറുന്നുണ്ട് എങ്കിൽ ആ ഉടമകളെ വിട്ട് പുറത്തു കടക്കാതിരിക്കാലാണ് നല്ലത് എന്നായിരുന്നു.

On the passing of the Act, its provisions were widely published throughout Malabar by Mr. Conolly, the Collector, and he explained to the Cherumar that it was their interest as well as their duty to remain with their masters if treated kindly.


ചെറുമരെ വളരെ ചെറിയ മനുഷ്യരായി നിലനിർത്തിയിരുന്നത് രണ്ട് വ്യക്തമായ കാര്യങ്ങളിലൂടെ ആയിരുന്നു എന്ന് മനസ്സിലാക്കാം.

അതിൽ ആദ്യത്തേത് വിദഗ്ദ പഠന എഴുത്തുകളിൽ രേഖപ്പെടുത്താത്ത കാര്യം തന്നെ. അതായത്, പാറക്കൽ ഭാരം പേറുന്ന ഫ്യൂഡൽ ഭാഷാ വാക്കുകളുടെ പ്രഹരം ഏൽപ്പിക്കുക. ആളുടെ മനസ്സും ശരീരവും തമർന്നു കിടക്കും.

മറ്റേത് അവർക്ക് ഭക്ഷണമായി വളരെ തുച്ഛമായ കാര്യങ്ങൾ നൽകുക. സാധാരണ ഗതിയിൽ അവർക്ക് നൽകുന്ന ഭക്ഷണം ചോറും ഉപ്പും ആയിരിക്കും. അതോടൊപ്പം കുറച്ച് മുളകും മറ്റും ഉണ്ടായിരിക്കൂം. അവർ സ്വന്തം നിലയിൽ പല ജീവികളേയും കൈയ്യിൽ കിട്ടിയാൽ പിടിച്ചു തിന്നുകയും ചെയ്യും. ഇന്നത് എന്നൊന്നും കണ്ടേക്കില്ല.

The Cherumar are supposed to be so styled because of their low stature ((Cheru = small) but low feeding produces low stature,


ഇവർ ജീവിക്കുന്ന വൃത്തികെട്ട ചുറ്റുപാടുകളും നാറുന്ന ശരീരവും അതീവ വൈരൂപ്യമേറുന്ന മുഖഭാവവും ശരീര പ്രകൃതവും തുച്ഛമായതും നാറുന്നതുമായ വസ്ത്ര ധാരണവും മറ്റും ഇവർക്ക് ഇവരിലെ തന്നെയുള്ള വ്യക്തികളോട് അതീവ വെറുപ്പും താൽപ്പര്യക്കുറവും വരുത്തും.

അതേ സമയം നല്ലവസ്ത്രങ്ങളും വെടിപ്പുള്ള താമസ സൗകര്യങ്ങൾ ഉള്ളതും വൻ ശരീര സൗന്ദര്യം നിലനിർത്തുന്നതുമായ നായർമാരോടും അമ്പലവാസികളോടും അവരുടേയെല്ലാം മുകളിൽ ഉള്ള ഹൈന്ദവരോടും (ബ്രാഹ്മണരോടും) ഇവർക്ക് വൻ ആദരവും ദാസ്യഭാവവും മറ്റും നിലനിൽക്കും.

ഇന്ന് സർക്കാർ സേനക്കാരോട് പൊതുജനത്തിനുള്ള ആദരവിനും ദാസ്യഭാവത്തിനും സമാനമായ ഒരു സാമൂഹിക ചിത്രമാണ് അന്ന് നിലനിന്നിരിക്കുക. കേരളത്തിന് പുറത്ത് ഈ ഒരു അന്തരീക്ഷത്തിന്‍റെ ഒരു ചെറിയ ചിത്രം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് നിലനിൽക്കുന്നുണ്ട്.

English East India Company അടിമത്തം നിരോധിച്ചത് അതേ പടി മലബാറിൽ നടപ്പിലാക്കാൻ പ്രയാസം തന്നെയായിരുന്നു.

He proclaimed “The Government will not order a slave who is in the employ of an individual to forsake him and go to the service of another claimant; nor will the Government interfere with the slave’s inclination as to where he wishes to work.


ആശയം : ഒരു വ്യക്തിയുടെ കീഴിൽ അടിമയായി ജീവിക്കുന്ന ഒരു ആളോട് തന്‍റെ ഉടമയെ ത്യജിച്ച് മറ്റൊരു ആളുടെ വേലക്കാരനായി പോകണം എന്ന് സർക്കാർ ആജ്ഞാപിക്കില്ലായെന്നും, ഒരു അടിമക്ക് എവിടെയാണ് തൊഴിൽ ചെയ്യാൻ ഇഷ്ടം എന്നകാര്യത്തിൽ സർക്കാർ ഇടപെടില്ലായെന്നും Henry V Conolly അടിമകൾക്ക് വാക്ക് നൽകി. END

ഈ ഒരു കാര്യത്തെ ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന നിർബന്ധ വിദ്യാഭ്യാസ നിയമത്തിനോടും, നിയമപരമായി പ്രായപൂർത്തിയാകാത്ത വ്യക്തികൾ തൊഴിൽ ചെയ്യുന്നത് നിരോധിക്കുന്ന നിയമത്തിനോടും ഒന്ന് താരതമ്യം ചെയ്യാവുന്നതാണ്.

ഈ രണ്ട് നിയമങ്ങളും കുട്ടികളെ സ്വതന്ത്രരാക്കാനാണ് പാസാക്കിയത് എന്നു പറയുന്നുണ്ട് എങ്കിലും, ഒരു ചെറുപ്രായക്കാരന് സ്കൂളിൽ പോകാൻ ഇഷ്ടമില്ലായെങ്കിലും അദ്യാപകർക്ക് കീഴിൽ ജീവിക്കാൻ താൽപ്പര്യം ഇല്ലായെങ്കിലും ആ വിധ താൽപ്പര്യങ്ങൾക്ക് പുല്ലിന്‍റെ വില നൽകുന്ന നിയമമാണ് ആദ്യത്തേത്.

രണ്ടാമത്തേത് ചെറുപ്രായക്കാർക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവകാശം നിരോധിക്കലാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ ചെറുപ്രായക്കാരെ തികച്ചും പൊട്ടന്മാരായി കാണുന്നതും, അവരിൽ തന്നെ ഒരു വൻ ശതമാനത്തെ മാനസികമായി നിർവ്വീര്യമാക്കുന്നതുമായ നിയമങ്ങളാണ് ഇവരണ്ടും. ഈ കാര്യത്തിലേക്ക് ഇപ്പോൾ കൂടുതൽ പോകാൻ പറ്റില്ല.

Conollyക്ക് ദക്ഷിണ മലബാറിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കണ്ടില്ലാ എന്നും നടിക്കാൻ പറ്റില്ല. കാരണം, അടിമകൾ എന്നത് അടിമ ഉടമയുടെ സ്വത്താണ്. ആ ആൾ പണം നൽകി വാങ്ങിച്ച തൊഴിൽ ആയുധമാണ് അടിമ. ഇങ്ഗ്ളണ്ടിൽ നിന്നും വിഭാവനം ചെയ്യുന്നതു പോലുള്ള ഉജ്ജ്വല വ്യക്തിത്വം ഉള്ളവർ അല്ല മലബാറിലെ അടിമകൾ. ഏതാണ്ട് മൃഗങ്ങളെ പോലെ വളർത്തിയെടുക്കപ്പെട്ട വ്യക്തികൾ ആണ് ഇവർ.

Any person claiming a slave as janmam, kanam or panayam, the right of such claim or claims will not be investigated into at any of the public offices or courts.

ആശയം : ജന്മം, കാണം, പണയം എന്നെല്ലാം രീതിയിൽ ഒരു അടിമ തന്‍റെ സ്വത്താണ് എന്ന് ഒരു വ്യക്തി അവകാശപ്പെട്ടാൽ, ആ കാര്യത്തെ സർക്കാർ ഓഫിസുകളിലൂടേയോ കോടതികളിലൂടെയോ അന്വേഷത്തിന് വിധേയമാക്കില്ലാ എന്നും Conollyക്ക് പറയേണ്ടതായി വന്നു.

സമൂഹത്തിലുള്ള നാട്ടുനടപ്പുകളേയും മറ്റും ഇങ്ഗ്ളിഷ് കമ്പനിക്ക് ഒറ്റയടിക്ക് തുടച്ചു മാറ്റാൻ ആവില്ല. കാരണം, സമൂഹത്തിലെ എല്ലാ വ്യക്തികളും പലരീതികളിലും ഈ വിധ നാട്ടു നടപ്പുകളോട് സഹകരിച്ചു തന്നെയാണ് ജീവിക്കുന്നത്.

ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ സ്ത്രീകളെ സ്വന്തം ഭർത്താവിന്‍റെ ചിതയിൽ കയറ്റി ജീവനോടെ കത്തിച്ചു ചാമ്പലാക്കുന്ന ഏർപ്പാട് കമ്പനീ ഭരണം നിരോധിച്ചപ്പോൾ, അത് ഒരു വൻ സാമൂഹിക പ്രശ്നം തന്നെയായി അവിടങ്ങളിൽ വളർന്നുവന്നിരുന്നു. സമൂഹം നിരന്തരമായി നാട്ടുനടപ്പായി നിലനിർത്തുന്ന കാര്യങ്ങളെ അങ്ങ് ഒറ്റയടിക്ക് മാറ്റാൻ ആവില്ലതന്നെ. ആളുകൾ പ്രതിഷേധിക്കും.

കാരണം ഈവിധ സാമൂഹിക പരിഷ്കരണങ്ങൾക്ക് പിൻതുണ നൽകാൻ ആളെകിട്ടില്ല. ഓരോ വ്യക്തിയും സമൂഹത്തിൽ ജീവിക്കുന്നത്, ഉരുക്ക് കണ്ണികളേക്കാൾ ബലമുള്ള ഫ്യൂഡൽ ഭാഷാ വാക്ക് കണ്ണികളാൽ, മറ്റ് പലരോടും ബന്ധപ്പെട്ടും സഹകരിച്ചും മറ്റുമാണ് ജീവിക്കുന്നതും അതിജീവനം നയിക്കുന്നതും.

സ്വതന്ത്രമായി ചിന്തിക്കാനോ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനോ പലർക്കും ആവില്ല. പലപ്പോഴും ആ വിധ കാര്യങ്ങൾ മനസ്സിൽ യാതൊന്നും ഉണ്ടാവില്ലതന്നെ.

Conolly പുതിയ നിയമത്തിന്‍റെ വാക്കുളോട് പൂർണ്ണമായും സഹകരിക്കാതിരുന്നത്, മലബാർ ജില്ലാ ഭരണത്തിന്‍റെ തലപ്പത്തും കീഴിലും ജോലിചെയ്യുന്ന പ്രാദേശിക ഉന്നത കുടുംബക്കാരായ വ്യക്തികളുടെ വ്യക്തമായ താക്കീതും വിശദ്ധീകരണങ്ങളും കേട്ടും വായിച്ചും മനസ്സിലാക്കിയും തന്നെയാവാം.

In the other portions of the proclamation, he closely adhered to the language of the Act.


എന്നാൽ പൊതുവായി നോക്കുകയാണ് എങ്കിൽ, മറ്റ് കാര്യങ്ങളിൽ Conolly പുതിയ നിയമ ചട്ടങ്ങളുടെ വാക്കുകളോട് വളരെ ഒട്ടിനിന്നാണ് പ്രവർത്തിച്ചത്.
These measures in due course received the cordial approval of the Court of Directors, who, in their despatch of 30th July 1845, wrote as follows :


Conollyയുടെ നടപടിക്രമങ്ങൾക്ക് പിന്നീട് കമ്പനിയുടെ ഡയറക്ടർ ബോഡ് അനുമോദനവും അംഗീകാരവും ആണ് നൽകിയത്. അവർ 1845 ജൂലായ് 30ന് അയച്ച കത്തി്ൽ ഈ വിധം പ്രസ്താവിച്ചിരുന്നു.

“It would defeat the very object in view to create any estrangement between them and their masters, and , moreover would be an act of injustice and bad faith of which the masters would be entitled to complain.


അടിമകളേയും അവരുടെ ഉടമകളേയും തമ്മിൽ തെറ്റിക്കുക എന്നത് പുതിയ നിയമത്തിന്‍റെ ലക്ഷ്യത്തിന് നേരെ വിപരീതമായ ഒരു കാര്യമാണ്. മാത്രവുമല്ല, അവരുടെ ഉടമകളോട് കമ്പനീ ഭരണം തികച്ചും അനീതി കാണിച്ചതായും നൽകിയ വാക്ക് പാലിച്ചില്ലായെന്നും ഉള്ള രീതിയിൽ കാര്യങ്ങൾ മാറും. ആ കാര്യം അടിമ ഉടമകൾ പരാതിപ്പെടാനും സാധ്യതയുണ്ട്. END

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു പരിസരസ്വാധീനവും ഇല്ലാത്ത അടിമത്തം



ഇങ്ഗ്ളഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറുകളിൽ കണ്ട അടിമത്തം എന്താണ് എന്ന് ഇന്നുള്ളവർക്ക് വിഭാവനം ചെയ്യാൻ പ്രയാസം തന്നെയായിരിക്കും. അമേരിക്കൻ ഭൂഖണ്ഡത്തിൽ യൂഎസ്സ് ഉള്ള പ്രദേശത്ത് ഏതാണ്ട് 75 വർഷത്തോളം നിലനിന്നിരുന്ന അടിമത്ത കഥകളും ചിത്രങ്ങളും കണ്ട് പലരും അടിമത്തത്തെക്കുറിച്ച് വളരെ തെറ്റായ ധാരണകളിൽ എത്തിച്ചേർന്നിരിക്കാം.

ആ പ്രദേശത്ത് ഇങ്ഗ്ളിഷുകാരല്ലാത്ത വെള്ളക്കാർ അനവധി ഉണ്ടായിരുന്നു. എന്നിരുന്നാലും പൊതുവായി എല്ലാരും സംസാരിച്ചിരുന്നത് ഇങ്ഗ്ളിഷ് ഭാഷതന്നെ. അതിനാൽ തന്നെ അവിടുള്ള അടിമത്തം ഇങ്ഗ്ളിഷ് സംസാരിക്കുന്ന വെള്ളക്കാരുടെ കീഴിൽ ഉള്ള അടിമത്തം ആയിരിക്കും. അടിമകൾക്ക് ആ ഭാഷാ അന്തരീക്ഷം നൽകുന്ന പല സൗഖ്യങ്ങളും ലഭിച്ചിരിക്കാം. എന്നാൽ അടിമ ഉടമകളുടെ പൈതൃകമായ ഭാഷയുടെ വ്യത്യാസം അനുസരിച്ച്, ഈ അനുഭവത്തിൽ ഏറ്റക്കുറിച്ചിലുകൾ ഉണ്ടാവാം എന്നുമാത്രം.

എന്നാലും അടിമകളുടെ വ്യക്തിത്വത്തിൽ ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന വ്യക്തിത്വ ഉന്നമനത്തിന്‍റെ പലവിധ ഗുണങ്ങളും കാണപ്പെടും. അതിനാൽ തന്നെ ആ അടിമകളിൽ പലരിലും ആകർഷകമായ വ്യക്തിത്വ വികസനം ദർശിക്കാനായേക്കാം.

എന്നാൽ മലബാറുകളിൽ നിലനിന്നിരുന്ന അടിമത്തം ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു പരിസരസ്വാധീനവും ഇല്ലാത്ത ഒന്നായിരുന്നു. മനുഷ്യനെ വെറും പുഴുവിനെപ്പോലെ കാണുകയും പുഴുപോലെ ആക്കുകയും ചെയ്യുന്ന ഭാഷാ അന്തരീക്ഷമാണ് മലബാറുകളിൽ നിലനിന്നിരുന്നുത്.

തൊട്ടുവടക്കുള്ള കാനറാ പ്രദേശത്തിലും, കിഴക്കുള്ള തമിഴ് പ്രദേശങ്ങളിലും, തൊട്ട് തെക്കുള്ള തിരുവിതാംകൂർ പ്രദേശത്തിലും സാമൂഹികാന്തരീക്ഷം ഇതുതന്നെയായിരിക്കും. ദക്ഷിണേഷ്യ മുഴുവനും ഇതേ സാമൂഹികാന്തരീക്ഷം തന്നെയായരിക്കാം എന്ന് പറയാൻ തോന്നുന്നുണ്ട് എങ്കിലും,അതിനുള്ള വിവരം ഇല്ലാ എന്നുള്ളതു കൊണ്ട് ആ കാര്യം എടുത്ത് പറയുന്നില്ല.

ഇവിടെ മുഖദാവിൽ തന്നെ പറയാനുദ്ദേശിക്കുന്നത്, ഇന്ന് പലരും അടിമത്തത്തെ എതിർത്തു സംസാരിക്കുമെങ്കിലും, വാസ്തവം പറയുകയാണ് എങ്കിൽ അവരിൽ മിക്കവരും ഈ അടിമത്തത്തെ നേരിൽ കണ്ടിരുന്നുവെങ്കിൽ ആ വ്യവസ്ഥയോടു താഥാത്മ്യത്തിൽ ജീവിക്കാനും, അടിമകളെ അമർച്ച ചെയ്യാനും മാത്രമേ നോക്കുള്ളു. കാരണം, മുന്നിൽ നിൽക്കുന്ന അടിമ സാമൂഹികമായും വ്യക്തിത്വപരമായും വളർന്നുവന്നാൽ വാക്കുകളിലും സാമൂഹിക ഔന്നിത്യത്തിലും തന്നെ മറിച്ചിടും എന്നുള്ളത് ഒരു നിത്യ ഭീഷണിയായിത്തന്നെയാണ് ആരും കാണുക.

എന്നാൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ ഉന്നതങ്ങളിൽ നിൽക്കുന്ന ഇങ്ഗ്ളണ്ടിലെ ഡയറക്ടർ ബോഡ് അംഗങ്ങൾക്ക് ഈ ഭീഷണിയുടെ നിഴൽതട്ടില്ല. അവർ Tellicherryയിലെ കമ്പനീ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു, അടിമകളെ അഴിച്ചുവിടണം എന്ന്. എന്നാൽ മലബാറിലെ സാമൂഹിക വാസ്തവം ഇങ്ഗ്ളണ്ടിൽ ഇരിക്കുന്നവരെ പറഞ്ഞറിയിക്കാൻ ആവില്ലതന്നെ.

ഇന്ന് യൂട്യൂബിൽ വൻ IPSസ്സുകാരും മറ്റും വൻ സാമൂഹിക പരിഷ്കരണ ആശങ്ങൾ ഉരുവിടുന്നത് കണ്ടിരിക്കാം. എന്നാൽ ഇവരുടെ കൈയിൽ പെട്ടുപോകന്ന സാധാരണ ജനത്തിനെ ഇവർ നീ, എടാ, എടീ എന്നെല്ലാം രീതിയിൽ തന്നെയാവും സംബോധന ചെയ്തിരിക്കുക. പരമാർശിക്കലും അതുപോലെതന്നെ. അല്ലാതെ ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥരുടെ മനോഭാവം ഇവർക്കാർക്കും ആവില്ലതന്നെ.

എന്നാൽ ഭാഷയാണ് കുറ്റക്കാരൻ. ഇവരല്ല.

ചെറുമർ ആണ് ദക്ഷിണ മലബാറിലെ അടിമകൾ മിക്കവരും. ഇവർ ശരീരപ്രകൃതത്തിൽ വളരെ ചെറിയവർ ആണ് എന്നതിനാലാണ് ചെറുമർ എന്ന പേര് ഇവർക്ക് ലഭിച്ചത് എന്ന് പറഞ്ഞുകാണുന്നുണ്ട്. അതേ സമയം ദക്ഷിണ മലബാറിലെ ഏറനാട് പ്രദേശത്ത് പണ്ട് കാലത്ത് നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന ചേരനാടിലെ ആളുകൾ ആണ് ചെറുമരായി മാറിയത് എന്നും സൂചിപ്പിച്ചു കാണുന്നുണ്ട്.

അവർ ഏതോ വിധത്തിൽ അടിമപ്പെട്ടുപോയി. ഭാഷാ കോഡുകളുടെ പ്രഹരവും നിസ്സാരമായ ഭക്ഷണവും നൽകി ഇവരെ ഒരു തരം മനുഷ്യപ്പുഴുക്കളായി നിലനിർത്തിയിരിക്കാം ഇവരെ അടിമപ്പെടുത്തിയവർ. ഭാഷ ഇങ്ഗ്ളിഷ് അല്ലാ എന്ന് ഓർക്കേണം.

ഈ ചെറുമർ തന്നെ രണ്ടു നിലവാരത്തിൽ ഉള്ളവരാണ്. ആദ്യത്തേത് ഇറയ ചെറുമർ. ഈ 'ഇറയ' എന്നവാക്ക് 'ഇറയത്ത്' എന്നവാക്കിനോട് ബന്ധപ്പെട്ടുകിടക്കുന്നു. ഓല മേഞ്ഞ കുടിലിന്‍റേയും വീടിന്‍റേയും ഓല പുറത്ത് താഴ്ന്ന് കിടക്കുന്ന ഇടമാണ് 'ഇറയത്ത്'. മഴപെയ്താൽ വെള്ളം ഓലയുടെ മുകളിൽ നിന്നും ഒഴുകി നിലത്ത് വന്നുവീഴുന്ന ഇടമാണ്.

ഈ ചെറുമർക്ക് അവരുടെ ഉടമയുടെ വീടിന്‍റെ ഇറയത്തു വരെ വരാം.

അതേ സമയം പുലയർ കഠിനമായ പുല (അശുദ്ധി, അഴുക്ക്) ഉള്ളവരാണ്. അവർ മറ്റേത് നിലവാരത്തിൽ പെട്ട വ്യക്തിയിലും അവരുടെ സാന്നിദ്ധ്യത്താലും അടുപ്പത്താലും അശുദ്ധി കയറ്റിവിടുന്നവർ ആണ്. Palghat താലൂക്കിൽ തിരുവിതാംകൂർ പ്രദേശത്ത് നിന്നും കുടിയേറി വന്നിരുന്ന ഈഴവരുടെ കുടിലിന്‍റെ ഇറയാത്ത് മാത്രമേ ഇവർക്ക് വരാൻ പറ്റുള്ളു.

The caste is very scantily clad; in many places the men do not wear cloth at all round their waists, but substitute for it a fringe of green loaves.


ആശയം: ഈ ജാതിക്കാർ വളരെ നിസ്സാരവും നാമമാത്രവും ആയ വസ്ത്രം ധരിക്കുന്നവർ ആണ്. പല സ്ഥലങ്ങളിലും ഇവരിലെ പുരുഷന്മാർ അവരുടെ അരക്കെട്ടിൽ യാതോരു വസ്ത്രവും ധരിക്കില്ല. കുറച്ച് ഇലകൾ മാത്രമാണ് ഇവരുടെ വേഷം. END

ഇവരിലെ സ്ത്രീകളും ഇതേ പോലെയായിരുന്നു അരക്കെട്ടിലെ നഗ്നത മറച്ചിരുന്നത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം വന്നതിന് ശേഷം ഇവർ ചെറുതായി അരയിൽ തൊർത്തുപോലുള്ള ഒരു തുണിക്കഷണം ധരിച്ചു തുടങ്ങിയിരുന്നു.

ഇങ്ഗ്ളണ്ടിലെ Manchesterറിലെ തുണിമില്ലുകളിൽ നിന്നും വൻ ഗുണമേന്മയുള്ളതും വളരെ വിലകുറഞ്ഞതുമായി തുണി മലബാറിൽ വന്നത് പല കീഴ്ജനങ്ങളിളും ഒരു വൻ ഫാഷൻ തരംഗം തന്നെ വളർത്തിയുരന്നു. എന്നാൽ ഇത് ഈ അടിമജനത്തിൽ എത്തിച്ചേരാൻ മാർഗ്ഗം ഇല്ലാതെ പോയി.

എന്നാൽ തൊട്ടടുത്തുള്ള തിരുവിതാംകൂർ രാജ്യത്ത് അരക്കെട്ടു മറയ്ക്കാൻ തോർത്തു പോലും ആദ്യ കാലങ്ങളിൽ അനുവദിച്ചിരുന്നില്ല. ഐതിഹാസികമായ London Missionary Societyയിലെ മിഷിനറിമാർ മെഡ്രാസ് സർക്കാരിനോട് ഇടപെടണം എന്ന് നിരന്തരമായി അപേക്ഷിച്ചാണ് സാവധാനത്തിൽ അവിടെ മാറ്റങ്ങൾ വരുത്തിയത്.

തിരുവിതാംകൂറിൽ സാമൂഹിക പരിഷ്കരണം വരാൻ വളരെ താമസിച്ചു.

In the latter also, in outlying parts, both men and women are still afraid to avail themselves of the privilege of using the public roads.

In passing from one part of the country to another they tramp along through the marshes in mud, and wet often up to their waists, rather than risk the displeasure of their lords and masters by accidentally polluting them while using the public roads.

They work very hard for the pittance they receive; in fact nearly all the riceland cultivation used to be in former days carried on by them.


ആശയം: തിരുവിതാംകൂറിലെ ഉൾ പ്രദേശങ്ങളിൽ ഏതാണ്ട് 1900ത്തിന് തൊട്ടടുത്ത കാലത്ത്, ഈ ചെറുമർ പുരുഷന്മാരും സ്ത്രീകളും പൊതു റോഡുകളിലൂടെ നടക്കാൻ ധൈര്യം കാണിക്കില്ല.

ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാനായി ഇവർ ചളിവെള്ളം നിറഞ്ഞുനിൽക്കുന്ന ചതുപ്പുനിലങ്ങളിലൂടെ, പലപ്പോഴും അരയോളം നനഞ്ഞാണ് നടക്കുക. കാരണം അവരുടെ മേലാളന്മാരെ ഏതെങ്കിലും തെരുവിൽ എതിരേറ്റാൽ, അവരിൽ അശുദ്ധിവരുത്തും എന്നത് തീർച്ചയാണ്.

ഇവർക്ക് കിട്ടുന്ന തുച്ഛമായ വേതനത്തിന് ഇവർ കഠിനമായി പണിയെടുക്കും. ആദ്യ കാലങ്ങളിൽ നെല്ല് കൃഷിയിൽ തൊഴിൽ ചെയ്തിരുന്നത് ഇവർ മാത്രമായിരുന്നു. END

The influx of European planters, who offer good wages, has had a marked effect in releasing this class from some of their bonds, and the hold which their masters had over them has been proportionately relaxed.

ആശയം: ചിലയിടങ്ങളിൽ യൂറോപ്യൻ വ്യക്തികൾ പ്ളാന്‍റേഷനുകൾ സ്ഥാപിച്ചു തുടങ്ങിയത് ഈ ജാതിക്കാർക്ക് വൻ ഗുണം നൽകി. (ഈ യൂറോപ്യൻ വ്യക്തികൾ ഏത് ഭാഷക്കാരാണ് എന്ന് അറിയില്ല).

യൂറോപ്യൻ കർഷകർ നല്ല വേതനവും മെച്ചപ്പെട്ട തൊഴിൽ സൗകര്യങ്ങളും നൽകും. അതിനാൽ തന്നെ പല ചെറുമാരും, മലബാറിൽ അടിമത്തം നിരോധിച്ച കാലത്തിന് ശേഷം, ഈ യൂറോപ്യൻ കൃഷിയിടങ്ങളിലേക്ക് തൊഴിൽ മാറ്റി. END

എന്നാൽ ഇവരുടെ പാരമ്പര്യ ഉടമസ്ഥർ അങ്ങിനെയങ്ങ് ഇവരിന്മേലുള്ള പിടിവിടില്ലതന്നെ.

It is said that the difficulty of providing for their woman is the chief obstacle to their complete release from their shackles. The women must have dwellings of some sort somewhere, and the masters provide the women with huts and allow their men to go to work on plantations on condition that they return in good time for the rice cultivation and hand over a considerable portion of their earnings.

ആശയവും വിശദ്ധീകരണവും : ഈ അടിമ ജനത്തിന് പൂർണ്ണമായ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഉള്ള തടസ്സം ഇവരുടെ സ്ത്രീകളെ എങ്ങിനെ സംരക്ഷിക്കും എന്ന ചിന്തയാണ്. ഇവർ യൂറോപ്യൻ പ്ളാന്‍റേഷനുകളിലേക്ക് താമസം മാറ്റിയാൽ, ഇവരുടെ സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇടം അവിടെ ലഭിച്ചേക്കില്ല.

കാരണം, പല നാട്ടുകാരായ ചെറുമ പുരുഷന്മാർ അവിടങ്ങളിൽ ഉണ്ടാവും. ഈ സ്ത്രീകളെ സുരക്ഷിതമായി നിലനിർത്താനാവുന്നത് അവരുടെ പാരമ്പര്യ ഉടമസ്ഥരുടെ കൃഷിയിടത്തിലെ കുടിലുകളിൽ തന്നെ. കാരണം, അവിടെയുള്ളവർ അവരുടെ കാലാകാലങ്ങളായുള്ള അയൽവാസികൾ ആയ ചെറുമർതന്നെ. പരിചയക്കരും ബന്ധുജനങ്ങളും.

ഈ ചെറുമരുടെ പാരമ്പര്യ ഉടമകൾ ഈ തൊഴിൽ വിട്ടുപോകുന്ന ചെറുമർക്ക് അവിടെ അവരുടെ കുടിൽ നിലനിർത്താൻ അനുവാദം നൽകും. എന്നാൽ നെൽ കൃഷി സമയത്ത് ഈ ചെറുമർ തിരിച്ചു വന്നിരിക്കണം. മാത്രവുമല്ല, അവർക്ക് യൂറോപ്യൻ കൃഷിയിടത്തിൽ ലഭിച്ച വേതനത്തിന്‍റെ ഒരു വൻ ശതമാനം അവരുടെ പാരമ്പര്യ അടിമ ഉടമകൾക്ക് നൽകിയിരിക്കേണം.

ഈ ചെറുമർക്ക് സമൂഹത്തിലേക്ക് രക്ഷപ്പെടാൻ ആവില്ല. ഇന്ന് ഒരു പോത്ത് കശാപ്പുകാരന്‍റെ കൈയിൽ നിന്നും രക്ഷപ്പെട്ട അതേ അവസ്ഥായിരിക്കും, അവർ സമൂഹത്തിലേക്ക് രക്ഷപ്പെട്ടാൽ. ഇവരുടെ മുകളിൽ ഉള്ള എല്ലാ ജാതിക്കാരും ഇവരെ പിടികൂടി, അടിച്ച് തിരിച്ച് അവരുടെ ഉടമയെ ഏൽപ്പിക്കും. ചിലപ്പോൾ, മറ്റ് ചെറുമർ വരെ ഇതിൽ പങ്കെടുത്ത് അവരുടെ ഉടമകളുടെ അനുമോദനം സമ്പാതിക്കും END

ഈ പൈശാചികമായ സാമൂഹികാന്തരീക്ഷത്തിനുള്ളിലേക്ക് ഇറങ്ങി ഇവരെ പിടിച്ച് സ്വതന്ത്രരാക്കാൻ ഇങ്ഗ്ളഷ് കമ്പനി ഉദ്യോഗസ്ഥർക്ക് വൻ പരിമിതികൾ നിലനിൽക്കും. അതിൽ ഏറ്റവും വലുത്, ഈ ചെറുമർക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള വ്യക്തിത്വം ഇല്ല, എന്താണ് സ്വതന്ത്ര്യം എന്നതിനെക്കുറിച്ച് അറിവില്ല, സമൂഹത്തിൽ സ്വതന്ത്രമായി നിത്യവൃത്തി നടത്താനുള്ള യാതോരു വിവരവും അനുഭവജ്ഞാനവും ഇല്ല എന്നൊക്കെയാവും.

താഴെ നൽകിയിട്ടുള്ളത് ഇങ്ഗ്ളിഷ് കമ്പനി നേരിൽ കണ്ട കീഴ്ഡന വ്യക്തികളുടെ ചിത്രങ്ങൾ ആണ്. അതും ഏതാണ്ട് 1900ക്ക് ചുറ്റുപാടിൽ. ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ ആദ്യം കാലുകുത്തിയ കാലത്ത് ഇവരുടെ ചിത്രം ഇതിലും ദയനീയമായിരുന്നിരിക്കാം.

ഈ ചിത്രങ്ങൾ ചെറുമരുടേതാവണം എന്നില്ല. എന്നാൽ ചെറുമരെ പോലെ അന്ന്ദയനീയാവസ്ഥയിൽ ജീവിച്ചിരുന്ന അടിമ ജനമായിരുന്നവരുടേതാണ്.

Image



Image

ഈ താഴെ നൽകിയ ചിത്രം ഒരു അടിമ ജനവംശ കുടിലിന്‍റേതാണ്.

Image


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ പരിസരാന്തരീക്ഷത്തിൽ



എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി ഇന്നുള്ള US പ്രദേശങ്ങളിൽ ഏതാണ്ട് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഏതാണ്ട് 75 വർഷക്കാലം നടമാടിയിരുന്ന നീഗ്രോ അടിമത്തവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചില ചിത്രങ്ങൾ നൽകാം.

US പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ വളരെ പ്രചാരത്തിലായിരുന്നുവെങ്കിലും, അവിടെ ഭൂഖണ്ഡ യൂറോപ്യൻ വെള്ളക്കാരും ബൃട്ടണിലെ തന്നെയുള്ള ഐറിഷുകാരും മറ്റും നിറഞ്ഞുനിന്നിരുന്നു. അവരുടെ പൊതുവായുള്ള ഭാഷ ഇങ്ഗ്ളിഷ് ആയി നിലനിന്നു.

കാരണം ഇങ്ഗ്ളിഷിൽ സംസാരിച്ചു പരിചയും ലഭിച്ചുകഴിഞ്ഞാൽ വ്യക്തികൾക്കും സമൂഹങ്ങൾക്കും പിന്നീട് ഫ്യൂഡൽ ഭാഷകളിൽ സംസാരിക്കാൻ താൽപ്പര്യം ഇല്ലാതാവും.

ചിത്രം 1.

Image

ആദ്യത്തെ ചിത്രം British West African Squadron, അറബി അടിമക്കച്ചവടക്കാരുടെ അടിമ വ്യാപാര കപ്പലിനെ നടുക്കടലിൽ വച്ച് പിടികൂടി, നീഗ്രോകളെ രക്ഷിച്ചു നിൽക്കുന്ന ചിത്രമാണ്. British West African Squadron എന്നത് അടിമകളെ അടിമക്കച്ചവടക്കാരിൽ നിന്നും രക്ഷിക്കാനായി നിയോഗിക്കപ്പെട്ട ഇങ്ഗ്ളിഷ് നാവിക പടയായിരുന്നു.

എന്നാൽ ഇന്ന് പിന്നിലോട്ട് നോക്കിയാൽ ഈ British West African Squadron ചെയ്ത കാര്യം ഒരു കഠിമകൈയായിപ്പോയി എന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം, ഈ നീഗ്രോ വ്യക്തികൾ US പ്രദേശത്ത് എത്തിയിരുന്നുവെങ്കിൽ ഏതാനും വർഷങ്ങൾക്ക് ശേഷം വൻ വ്യക്തിത്തം പേറുന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന US പൗരന്മാരുടെ കൂട്ടത്തിൽ എത്തിച്ചേരുമായിരുന്നു.

അതിനുള്ള അവസരം നിഷേധിക്കലാണ് British West African Squadron ചെയ്തത്. അന്ന് Portugueseസുകാരും മറ്റ് ചില ഭൂഖണ്ഡ യൂറോപ്യൻ രാജ്യക്കാരും ഈ അടിമക്കച്ചവടത്തിൽ പെങ്കെടുത്തിരുന്നു. അവരുമായെല്ലാം British West African Squadron നടുക്കടലിൽ വച്ച് ഏറ്റുമുട്ടുമായിരുന്നു. British West African Squadronലെ നാവിക സൈനികരുടെ വിചാരം അവർ ചെയ്യുന്നത് ഒരു വൻ പുണ്യകാര്യം ആണ് എന്നതായിരുന്നു.

ചിത്രം 2.

Image
Web

Image
Web

USസിൽ അടിമകൾക്ക് താമസിക്കാനായി അന്ന് സൃഷ്ടിക്കപ്പെട്ടുവച്ചിരുന്ന താമസ സൗകര്യം. ഇന്ത്യയിൽ നിന്നും നോക്കിയാൽ ഈ താമസ സൗകര്യങ്ങൾ വൻ സുഖവാസ കേന്ദ്രങ്ങൾ ആയിതോന്നേണ്ടതാണ്. ദക്ഷിണേഷ്യയിലെ അടിമ ജനത്തിന്‍റെ ജീവിത സൗകര്യത്തോടു താരതമ്യം ചെയ്താൽ ഈ കാണുന്ന ചിത്രം ഒരു അടിമ ജനത്തിന്‍റെ താമസ സൗകര്യമായി കാണാൻ പ്രയാസം തന്നെയാണ്.

എന്നാൽ USൽ ഈ ചിത്രങ്ങൾ ഒരു national shame (ദേശീയ നാണക്കേടായാണ്) കരുതപ്പെടുന്നത്. താഴെ ഉദ്ദരിച്ചിരിക്കുന്ന കമൻ്റ് നോക്കുക.

QUOTE:

ParentRap Feb. 1, 2017

The slave cabins are a stark reminder. This will be used for National Freedom Day, the day slaves were freed. (2/1/2017) Thank you for this sad piece of history.

END OF QUOTE

പണ്ട് കാലങ്ങളിൽ ലോകത്തിന്‍റെ പല ഭാഗങ്ങളിലും അടിമത്തം ഒരു നിത്യ സത്യം തന്നെയായിരുന്നു. ഇങ്ഗ്ളണ്ടിൽ മാത്രം ഇത് സംഭവിച്ചിരിക്കാൻ സാധ്യതകാണുന്നില്ല.സംഭവിച്ചിട്ടുണ്ട് എങ്കിൽ തന്നെ അത് പെട്ടെന്നു തന്നെ ഇല്ലാതാവും. കാരണം, അടിമകളെ പുഴുക്കളെപ്പോലെ വെക്കാൻ പറ്റുന്ന ഭാഷയല്ല ഇങ്ഗ്ളിഷ്.

ഇന്ന് ഇന്ത്യയിൽ പലയിടത്തും കാണുന്ന പഴയകാല വൻ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഗോപുരങ്ങളും വൻ കോട്ടകളും മറ്റും സൃഷ്ടിക്കാനായി തൊഴിൽ ചെയ്തത് അടിമകൾ തന്നെയാണ്. എന്നാൽ ഈ ഒരു കാര്യം ഇന്ത്യൻ ചരിത്രത്തിൽ ഒരു ശ്രദ്ധിക്കപ്പെടുന്ന കാര്യം അല്ലതന്നെ.

ദക്ഷിണേഷ്യയിലെ അടിമത്തത്തെ വ്യക്തമായി ശ്രദ്ധിക്കുകയും അതിനെ സമൂഹത്തിൽ നിന്നും തുടച്ചില്ലാതാക്കണം എന്നും ആദ്യമായി ചിന്തിച്ചത് English East India Company തന്നെയാണ്. മുഗൾ ചക്രവർത്തിയായിരുന്ന ഔറങ്ഗ്സേബ് പോലും ഈ ഒരു കാര്യം ചിന്തിച്ചിരുന്നു എന്ന് തോന്നുന്നില്ല.

Image

ചിത്രം 3.

ഈ ചിത്രം അമേരിക്കയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്ന Uncle Tom's Cabin എന്ന നോവലിനെ ഒരു ചിത്ര കഥയായി പ്രസിദ്ധീകരിച്ചതിൽ നിന്നുമുള്ള കവർ ചിത്രമാണ്.

ഈ ചിത്രത്തിൽ കാണുന്ന Uncle Tomമിനെ കണ്ടാൽ ഇന്നുള്ള ഇന്ത്യയിൽ ഈ ആൾ ഒരു അടിമയാണ് എന്ന് പറഞ്ഞൊപ്പിക്കാൻ പ്രയാസം തന്നെയാവും.

Image
ചിത്രം 4 - Slave sale Charleston South Carolina

വെള്ളക്കാരും നീഗ്രോകളും ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ വന്നു ഒത്തുചേർന്നു ആനന്ദകരമായ സാമൂഹികാന്തരീക്ഷം പങ്കിടുന്ന ഒരു ചിത്രം തന്നെയാണ് ഇത്.

ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ബീഹാറിൽ നിന്നും മറ്റൊരു സംസ്ഥാനത്ത് വന്ന് പണിയെടുക്കുന്ന തൊഴിലുകാരെ നേരിട്ടു കണ്ട അനുഭവം ഓർമ്മവരുന്നു. അവരുടെ മുഖഭാവവും ശരീര പ്രകൃതവും തികച്ചും ശോചനീയമായിരുന്നു.

Image

ചിത്രം 5. Slaves Waiting for Sale - Richmond, Virginia

ഈ ചിത്രം കണ്ടാൽ ഈ വ്യക്തികളെ വിൽപനയ്ക്ക് വെച്ചിരിക്കുന്നത് സഹിക്കാനാവാത്ത മാനസിക അനുഭവം തന്നെ വരുത്തും. കാരണം, നല്ല ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ള, അവരുടെ ഉടമകളെ പേരിനോട് Mr. ചേർത്ത് വിളിക്കുകയും സംബോധന ചെയ്യുകയും ചെയ്യുന്ന വ്യക്തികൾ ആണ് ഇവർ. അവരുടെ ഉടമകളുടെ അതേ നിലവാരത്തിൽ You, He, She വാക്കുകൾ പങ്കിടുന്നവർ ആണ് ഇവർ. ഇവരെ എങ്ങിനെയാണ് അടിമകളായി തരംതിരിക്കുക?

അതേ സമയം ദക്ഷിണേഷ്യയിലെ അടിമ ജനത്തിനെ മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താൻ വളരെ പ്രയാസം തന്നെയായിരുന്നിരിക്കാം.

US പ്രദേശത്ത് നല്ല വൃത്തിയും വെടിപ്പും ഉന്നത നിലവാരത്തിലുള്ള toileting പരിശീലനവും മറ്റും ലഭിച്ചിരുന്നതുമായ അടിമകൾക്കാണ് വൻ മൂല്യം നിലനിന്നിരുന്നത്. അവരിൽ പലരും ഉന്നത സാമ്പത്തിക വ്യക്തികളുടെ വീടുകളിൽ തൊഴിൽ ചെയ്തിരുന്നു. അവരുടെ ഉടമ വ്യക്തികൾ ഉടുത്തിരുന്ന അതേ തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അവർ ഉടുത്തിരുന്നത്. കസേരയിൽ ആണ് ഇരിക്കുക. കട്ടിലിലാണ് കിടക്കുക.

എന്നാൽ ദക്ഷിണേഷ്യയിൽ അടിമയെന്നത് വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരും, നാറുന്നവരും, യാതോരുവിധ ഉന്നത നിലവാരത്തിലുള്ള toileting സൗകര്യവും ഇല്ലാത്തവരും മറ്റും ആയിരിക്കും. എടാ, എടീ, നീ, അവൾ, അവൻ, തുടങ്ങിയ വാക്കുകൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നവർ തന്നെയായിരിക്കേണം ദക്ഷിണേഷ്യയിലെ അടിമ ജനം. വൻ വ്യക്തിത്തം ഇവരിൽ വളരാൻ അനുവദിക്കില്ലതന്നെ.

ഈ കാര്യം English East India Companyയുടെ ഇങ്ഗ്ളണ്ടിൽ താമസിക്കുന്ന Director Board അംഗങ്ങൾക്ക് അറിവില്ലായിരുന്നു. അവർ അവരുടെ നാട്ടിലെ ആളുകളെ വിഭാവനം ചെയ്തുകൊണ്ട് അടിമകളെ സ്വതന്ത്രരാക്കൂ എന്ന് മലബാറിലെക്ക് നിർദ്ദേശം അയച്ചുകൊണ്ടിരുന്നു.

Image

ചിത്രം 6 - Scene from Uncle Tom’s Cabin

Simon Legree and Uncle Tom: A scene from the abolitionist novel, Uncle Tom's Cabin

നേരത്തെ സൂചിപ്പിച്ച Uncle Tom’s Cabin എന്ന നോവലിൽ നിന്നുമുള്ള ഒരു ചിത്രമാണ്. ഒരു ദുഷ്ടൻ മറ്റൊരാളെ ചവിട്ടുന്നു. താഴെകിടക്കുന്ന ആളെ കണ്ടാൽ അത് ഒരു അടിമയാണ് എന്ന് ഇന്ത്യയിൽ നിന്നും വിഭാവനം ചെയ്യാൻ പ്രയാസം തന്നെയാണ്. കാരണം, ചവിട്ടുന്ന ആളുടെ അതേ പോലുള്ള ശാരീരിക ഔന്നിത്യം നിലത്ത് കിടക്കുന്ന ആൾക്കും ഉണ്ട്. അല്ലാതെ ദക്ഷിണേഷ്യയിൽ വാക്കുകളാൾ അമർത്തപ്പെട്ടും തുച്ഛമായ ഭക്ഷണം നൽകിയും ഉണങ്ങിപ്പോയ ഒരു ശരീരപ്രകൃതക്കാരനല്ല നിലത്ത് കിടക്കുന്നത്.

Image

ചിത്രം 7 - Slave dance to banjo, 1780s

നൃത്തം ചെയ്യുന്ന അടിമകൾ. അവരുടെ വസ്ത്ര ധാരണവും ശാരീരിക വ്യക്തിത്തവും നോക്കുക. പഴയകാല പെയ്റ്റിങ്ങണ്.

Image

ചിത്രം 8 - 1670 Virginia tobacco slaves

ഇന്നും ഇന്ത്യയിൽ പലയിടത്തും തൊഴിലാളികൾ പണിയെടുക്കുന്നത് വളരെ പരിതാപകരമായ തൊഴിൽ ശാലാ അന്തരീക്ഷങ്ങളിൽ ആണ്. ഈ ചിത്രത്തിൽ ഇന്ത്യൻ ഫ്യൂഡൽ ഭാഷകളുടെ സാന്നിദ്ധ്യം കാണുന്നില്ല എന്ന് പറയാതെ വയ്യ.

Image

ചിത്രം 9 - Escaped slaves.

USസിലെ അടിമത്തത്തിൽ നിന്നും ഓടി രക്ഷപ്പെട്ട അടിമകൾ. Canadaയാണ് സ്ഥലം എന്ന് തോന്നുന്നു. ഇങ്ഗ്ളണ്ടിന്‍റെ നേരിട്ടുള്ള ഭരണത്തിൽ ആയിരുന്ന Canadaയിൽ അടിമത്തം നിരോധിക്കപ്പെട്ടിരുന്നു.

ഈ കാണുന്ന വ്യക്തികൾക്ക് യാതോരു അടിമ ഭാവവും ഇല്ലായെന്ന് പറയുന്നതാവും വാസ്തവം.

ഇനിയും അനവധി ചിത്രങ്ങൾ ഈ എഴുത്തുകാരന്‍റെ കൈയിൽ ഉണ്ട്.

ഇവിടെ എടുത്തു പറയാൻ ഉദ്ദേശിക്കുന്നത്, ഇങ്ഗ്ളിഷ് ഭാഷ സാധ്യമാക്കുന്ന വ്യക്തിത്ത പ്രഭാവം ആണ്. ഇങ്ഗ്ളിഷ് ഭാഷ അറഞ്ഞതു കൊണ്ട് യാതോരു പ്രയോജനവും ഇല്ല, മറിച്ച് ഫ്യൂഡൽ ഭാഷകൾ അറിയാതിരിക്കുക കൂടിവേണം.

USസിലെ വെള്ളക്കാരിൽ ഒരു വലിയ പങ്കും പാരമ്പര്യമായി ഇങ്ഗ്ളിഷ് ഭാഷക്കാർ അല്ലതന്നെ. എന്നാൽ അവർ ഇങ്ഗ്ളിഷ് ഭാഷാ സാമൂഹീകാന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ, അവർക്ക് മറ്റൊരാളെ തരം താഴ്ത്താൻ വൻ പരിധികൾ വന്നുപെടും. പിന്നുള്ള മാർഗ്ഗം വ്യക്തമായി അധിക്ഷേപിക്കലാണ്. എന്നാൽ അത് ഒരു മാനസിക വൈകല്യവും ദുഷ്ടതയും ആയി നിലനിൽക്കും. എന്നാൽ അധിക്ഷേപിക്കപ്പെടുന്ന വ്യക്തിക്ക് കാര്യമായ വ്യക്തിത്വ ഇടിവ് സംഭവിക്കുകയും ഇല്ലതന്നെ.

USസിൽ Niggers എന്ന് നിർവ്വചിക്കപ്പെട്ട് അധിക്ഷേപിക്കപ്പെട്ടവരിലെ വ്യക്തിത്ത ഉന്നമനം ചിത്രങ്ങളിൽ വളരെ വ്യക്തമാണ്. ഈ ഒരു വാക്കിന്‍റെ അധിക്ഷേപിക്കപ്പെടൽ അനുഭവിക്കാനായി ആഗ്രഹിക്കുന്ന അനവധി നീഗ്രോവംശജർ ഇന്നും ആഫ്രിക്കയിൽ ഉണ്ട് എന്ന് മനസ്സിലാക്കാം.

ഭൂഖണ്ഡ യൂറോപ്പിലെ Germany, France, Spain തുടങ്ങിയ രാജ്യങ്ങളിൽ യഥാർത്ഥത്തിൽ ഒരു വൻ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം ഉണ്ട് എന്നും തോന്നുന്നില്ല. എന്നാൽ ആ രാജ്യങ്ങൾ നൂറ്റാണ്ടുകളോളം ഇങ്ഗ്ളണ്ടിന് വളരെ അടുത്തായി നിലനിന്നിരുന്ന രാജ്യങ്ങൾ ആണ് എന്നും മനസ്സിലാക്കുക.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. അടിമത്തത്തെ നിലനിർത്താൻ താൽപ്പര്യപ്പെടുന്ന നാട്ടിൽ അടിമത്തം തുടച്ചുനീക്കിയത്


ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥർ മലബാറുകളിൽ സാവധാനത്തിൽ ഭരണസംവിധാനങ്ങൾ പടുത്തുയർത്തുന്നതോടൊപ്പം, പ്രദേശിക സമൂഹങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പലവിധ പ്രശ്നങ്ങളേയും നേരിടേണ്ടിവന്നിരുന്നു. ഇന്ന് ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ, ആ കാലഘട്ടത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു ചെറുത്തു നിൽപ്പിന്‍റെ കാലമായി നിർവ്വചിക്കുന്നുണ്ട് എന്നത് ശരിയാണ് എങ്കിലും, വാസ്തവം മറ്റൊന്നായിരുന്നു.

മലബാറിൽ മലബാറുകാർ എന്ന ഒരൊറ്റ വംശീയതയിൽ നിർവ്വചിക്കപ്പെടാവുന്ന ജനതയല്ല ഉണ്ടായിരുന്നത്. അടിമത്തം എന്നത് ഒരു നിത്യസത്യമായി നിലനിന്നിരുന്നു. പോരാത്തതിന് അന്തർദ്ദേശീയമായ മറ്റൊരു അടിമക്കച്ചവടവും നിലനിന്നിരുന്നു. അത് ഫ്രഞ്ചുകാരുടേയും ഡച്ചുകാരുടേയും വാണിജ്യ കേന്ദ്രങ്ങളിലൂടെയാണ് നടന്നത്. ഇതിന് ഒത്താശചെയ്തതിരുന്നത് ചില മാപ്പിള കടൽ വേലക്കാരോ അതുമല്ലെങ്കിൽ തോണിക്കാരോ ആയിരുന്നു എന്നും തോന്നുന്നു.

ഇവർ ചെയ്തത് പ്രദേശിക അടിമകളേയോ അതുമല്ലെങ്കിൽ മറ്റ് കീഴ്ജാതിക്കാരുടെ കുട്ടികളേയോ പിടിച്ചുകൊണ്ടുപോയി ഡച്ചുകാർക്കോ ഫ്രഞ്ചുകാർക്കോ വിൽക്കുക എന്നതായിരുന്നു. ഈ വിധം ഫ്രഞ്ചുകാരുടെ ദ്വീപുകളിൽ എത്തിക്കപ്പെടുന്ന അടിമകൾക്ക് മലബാറിൽ അവർക്ക് ലഭിച്ചിരുന്ന സാമൂഹിക സ്വാതന്ത്ര്യത്തേക്കാളും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചിരിക്കാം.

ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഈ രണ്ട് തരം അടിമത്ത പ്രസ്ഥാനങ്ങളേയും നിയന്ത്രിക്കാൻ ബാധ്യസ്ഥരായിരുന്നു. ഇതിന്‍റെ പിന്നിൽ ഇന്ത്യൻ വിഡ്ഢി ചരിത്രത്തിൽ അധികം പരാമർശിക്കപ്പെടാത്ത ഒരു സംഗതിയുണ്ടായിരുന്നു.

ഇങ്ഗ്ളണ്ടിലെ പൊതുജനാഭിപ്രായം ഇങ്ഗ്ളിഷ് കൊളോണിയലിസത്തെ കാര്യമായിത്തന്നെ വീക്ഷിച്ചിരുന്നു എന്നത്.

ഇങ്ഗ്ളിഷ് കമ്പനിയുടെ കൊളോണിയൽ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും വിധത്തിലുള്ള ചൂഷണം നടക്കുന്നുണ്ടോ എന്ന് കാര്യമായി തന്നെ അവിടുള്ള ചിന്തകരും രാഷ്ട്രീയ നേതാക്കളും അക്കാഡമിക്ക് ബുദ്ധിജീവികളും മറ്റും ശ്രദ്ധിച്ചിരുന്നു.

പോരാത്തതിന്, പൊതുജനത്തിൽ പെട്ട ഒരാൾ, പട്ടാളത്തിലെ ഏറ്റവും ഉന്നതനായ കമാണ്ടറെ പോലും വെറും you എന്ന പദത്തിനാൽ സംബോധന ചെയ്യുന്നതിലും ആ കമാണ്ടറോട് വിശദ്ധീകരണം ആവശ്യപ്പെടുന്നതിലും യാതോരു വിധത്തിലുള്ള അപാകതയും കാണാത്ത ഭാഷ അന്തരീക്ഷമാണ് അവിടുള്ള പൊതുജനത്തിന്‍റേത്.

QUOTE:

The Cherumar even yet have not realised what public opinion in England would probably have forced down their throats fifty years ago, and there is reason to think that they are still, even now, with their full consent, bought and sold and hired out, although, of course, the transaction must be kept secret for fear of the penalties of sections 370, 371, etc., of the Indian Penal Code, which came into force on 1st January 1802 and which was the real final blow at slavery in India.


ആശയവും വിശദ്ധീകരണവും:

1802 ജനുവരി 1ന് പ്രാബല്യത്തിൽ വന്ന Indian Penal Codeന്‍റെ 370, 371 തുടങ്ങിയ വകുപ്പുകൾ പ്രകാരം അടിമത്ത പ്രവർത്തനത്തിൽ പങ്കെടുക്കുന്നത് കുറ്റമാണ്. എന്നാൽ ഈവിധ നിയമ വകുപ്പുകൾ നിലവിൽ ഉള്ളത് കൊണ്ടൊന്നും അടിമത്തം നിലച്ചിരുന്നില്ല എന്ന തോന്നൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് ഉണ്ട്.

കാരണം, ചെറുമർതന്നെ യാതോരു വിസ്സമതവും പ്രകടിപ്പിക്കാതെ അവർ വിൽക്കപ്പെടുന്നതിലും വാങ്ങിക്കപ്പെടുന്നതിലും വാടകയ്ക്ക് കൊടുക്കപ്പെടുന്നതിലും സഹകരിക്കും. എന്നാൽ ഈ വിധമായുള്ള പ്രവർത്തനങ്ങൾ രഹസ്യമായി വെക്കപ്പെടും എന്നുമാത്രം.

കമ്പനീ ഭരണത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരിൽ പലരും ഈ വിധ ഇടപാടുകൾക്ക് മൗനമായതോ അല്ലെങ്കിൽ ശക്തമായതോ ആയ പിന്തുണയും കൊടുത്തു കൊണ്ടിരുന്നിരിക്കാം.

ഇങ്ഗ്ളണ്ടിലെ ജനം ചെറുമരെ പിടിച്ച് തുറന്നുവിടീക്കാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നുവെങ്കിലും, ഇവിടുള്ള ചെറുമർക്ക് അതിനോടൊന്നും കാര്യമായ പ്രതിപത്തി കണ്ടേക്കില്ല. എന്നാൽ ഈ വിധമായുള്ള കാര്യങ്ങളെക്കുറിച്ച് ചെറുമർക്ക് അറിവും ഉണ്ടാവില്ല എന്നതും വാസ്തവം തന്നെ. END

മലബാറുകളിലെ പ്രാദേശിക സമൂഹങ്ങളിൽ ഇസ്ലാമിക വ്യക്തികളും കുടുംബങ്ങളും മറ്റും നൂറ്റാണ്ടുകളോളമായി നിലനിൽക്കുന്നുണ്ട്. അവരിൽ തന്നെ ഒരു വ്യക്തമായ ഐക്യ ബോധം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഉന്നത കുടുംബക്കാരായ ഇസ്ലമിക വ്യക്തികൾ സ്വതന്ത്രമായി പെരുമാറിയതും ഇടപഴകിയതും ഹിന്ദുക്കളോടും അവർക്ക് കീഴിൽ ഉള്ള ഉന്നത കുടുംബക്കാരായ അമ്പലവാസികളോടും നായർമാരോടും മാത്രമായരിക്കാം.

സാമൂഹികമായി താഴ്മയിൽ ജീവിക്കുന്ന ഇസ്ലാമികരോട് അവർ അനുകമ്പയും സഹുഷ്ണതയും കാണുക്കുമെങ്കിലും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ നൽകുന്ന വരുമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടു മാത്രമേ അവരും അവരോട് അടുക്കുള്ളു.

ഈ കൂട്ടർ നാട്ടിലുള്ള എല്ലാ കീഴ്ജനങ്ങളേയും പിടിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ പദ്ധിതിയിട്ടുകൊണ്ടിരുന്നു എന്നും തോന്നുന്നില്ല. കാരണം, ഇന്നും എവിടേയും ഉന്നത ഇസ്ലാം കുടുംബക്കാരുടെ യാതോരു ഇസ്ലാമിക മഹലുകളിലും ഈ വിധം സാമൂഹിക താഴ്മയിൽ ഉള്ള ജനങ്ങളെ ഇസ്ലാമിലേക്ക് ചേർത്ത്, സ്വന്തം പള്ളികളിലേക്ക് അവർക്ക് പ്രവേശനവും ഉടമസ്ഥാവകാശവും നൽകും എന്നും തോന്നുന്നില്ല. വ്യക്തമായി പറയാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ല.

പിന്നെങ്ങിനെയാണ് ദക്ഷിണ മലബാറിലെ കീഴ്ജനങ്ങളിൽ പലരും ഇസ്ലാമിലേക്ക് കയറിയത് എന്നത് ഒരു ആശ്ചര്യകരമായ സംഗതിയായി തോന്നാം. ഇതിന് ഒരു കാരണം, അറേബ്യൻ കപ്പൽ ജീവനക്കാർ മലബാർ പ്രദേശത്ത് കീഴ്ജന വീടുകളിൽ സ്ത്രീകളെ പ്രാപിച്ചിരിക്കാം എന്നതാവാം. അങ്ങേക്കരയിലും ഇങ്ങേക്കരയിലും വ്യത്യസ്ത കുടുംബങ്ങൾ നിലനിർത്തിയിരിക്കാം. ഇത് ഇസ്ലാം അനുവദിക്കുന്ന കാര്യമാകാം എന്ന് തോന്നുന്നു.

ഈ വിധം അറേബ്യൻ രക്തപാതയിൽ ജനിക്കുന്ന കുട്ടികൾ ഇസ്ലാമിക ഭാവത്തിൽ ജീവിച്ചു തുടങ്ങിയരിക്കാം. അതോടെ പള്ളികളും പടുത്തുയർത്തപ്പെട്ടിരിക്കാം. ഈ കീഴ്ജന മാപ്പിളമാരുടെ സന്നിദ്ധ്യം മറ്റ് കീഴ്ജനങ്ങൾക്ക് ഇസ്ലാമിലേക്ക് ചാടിക്കയറാൻ പ്രചോദനം നൽകിയിരിക്കാം.

പോരാത്തതിന് ടിപ്പുവിന്‍റെ ആക്രമണ സമയത്ത് ഇസ്ലാമിലക്ക് കയറിയ കീഴ്ജനവും അതേ സമൂഹത്തിൽ ഉണ്ടാവാം.

ഈ കാര്യം ഇവിടെ പറഞ്ഞത് വെറും ഒരു തോന്നലിന്‍റെ അടിസ്ഥാനത്തിലാണ്. സംഭാവ്യം ആയ ഒരു കാര്യമായി തോന്നുന്നു.

എഴുത്തിന്‍റെ ഈ സ്ഥാനത്ത് വച്ച് ഇസ്ലാമിന്‍റെ മനോഭാവത്തെക്കുറിച്ച്, ഏതാനും വാക്കുകൾ പറയേണ്ടിയിരിക്കുന്നു. കൂടുതലായി പിന്നീട് പറയാം.

Cannanore പ്രദേശത്ത് യവന (Greek) രക്തപാതയിൽ ഉള്ള മാപ്പിള കുടുംബങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്. പോരാത്തതിന്, അറേബ്യൻ (Yemenese?) രക്തപാതയിൽ ഉറച്ചുനിൽക്കുന്ന കുടുംബക്കാരും മലബാറുകളിൽ ഉണ്ട് എന്ന് തോന്നുന്നു.

പോരാത്തതിന്, മാലിക്ക് ദിനാറിന്‍റെ കാലത്ത് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരിക്കാവുന്ന ബ്രാഹ്മണരും അവരുടെ ആശ്രിതരായ അമ്പലവാസികളും നായർമാരും ഉണ്ടാവാം. പിന്നേയും കാണാം പലരും. പട്ടാണികൾ വരെകണ്ടേക്കാം.

ഇവരെല്ലാം കൂടി മലബാറുകളിൽ ഒരു മതപരിവർത്തന പരിപാടി സംഘടിപ്പിച്ചിരുന്നു എന്ന് തോന്നുന്നില്ല. കാരണം, കീഴ്ജനത്തിനെ പിടിച്ച് സ്വന്തം മതത്തിലേക്ക് കയറ്റി അവർക്ക് സ്വന്തം ആരാധനാലയങ്ങലും മറ്റ് ആദ്ധ്യാത്മിക വേദികളും ഇക്കൂട്ടർ പങ്കിടും എന്നു തോന്നുന്നില്ല.

എന്നാൽ ദക്ഷിണ മലബാറിൽ സ്വന്തം നിലയിൽ കീഴ്ജന മാപ്പിള സമൂഹം വളർന്നുവന്നു. ആ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ചില അറേബ്യൻ രക്തപാതയിൽ ഉള്ള തങ്ങൾമാർ ഇവർക്ക് സാമൂഹിക സ്വാതന്ത്ര്യത്തിനായുള്ള പ്രചേദനം നൽകിക്കൊണ്ടിരുന്നു.

ആ പദ്ധതികൾ വിഡ്ഢിത്തം തന്നെയായിരുന്നിരിക്കാം. കാരണം,സാമൂഹിക ഘടന രൂപകൽപ്പന ചെയ്യുന്നതും നിലനിർത്തുന്നതും പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെയാണ്. ഈ ഭാഷയുടെ രൂപകൽപ്പനയെ അതേ ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ട് മാച്ചുകളയാൻ ആവില്ല.

എന്നിരുന്നാലും അന്ന് നിലനിന്നിരുന്ന Ceylon, Burma, Bhutan, Kashmir, Nepal, Tibet, Travancore, British-India തുടങ്ങിയ പല പ്രദേശങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേഷ്യയിലെ യാതോരു പ്രദേശത്തിലേയും ഉന്നതർ, പ്രത്യേകിച്ചു ബ്രാഹ്മണർ, ചെയ്യാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ് അന്ന് ഇസ്ലാം ചെയ്യാൻ ശ്രമിച്ചത്. ഇസ്ലാമിനെ വിമർശിക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കുന്നില്ല എന്നു തോന്നുന്നു.

എന്നാൽ ഈ കാര്യത്തിലും പലവിധ സങ്കീർണ്ണതകൾ ഉണ്ട്.

വെറും കന്നുകാലികളായി നൂറ്റാണ്ടുകളോളം നിർവ്വചിക്കപ്പെട്ട കുറെ ജനങ്ങളെ അങ്ങ് സാമൂഹികമായും മാനസികമായും വളർത്തിയെടുക്കാനായി ഒരു വൻ പ്രവർത്തനം. ഈ കാര്യം ഇന്ന് ഇസ്ലാമിക വ്യക്തികളിൽ പെട്ട പലർക്കും പരമർശിക്കാൻ പോലും വിഷമമാണ് എന്നുള്ളതും വാസ്തവം.

മതിയായ അളവിൽ ഭക്ഷണം നൽകപ്പെടാത്തവർക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുക എന്നത് തന്നെ ഒരു സ്ഥോടനാത്മകമായ വ്യക്തിത്വ വളർച്ചയിലേക്കാണ് വ്യക്തിയെ വളർത്തിയെടുക്കുക.നൂറ്റാണ്ടുകളോളം പട്ടിണികിടന്ന് നുറുങ്ങിപ്പോയ ശാരീരിക ഘടനതന്നെ ഒന്ന് ഉണരും.

പിന്നെ വ്യക്തിയിൽ വൃത്തിയും വെടിപ്പും പഠിപ്പിച്ചെടുക്കുക. അതും ഒരു ഉഗ്രൻ പദ്ധതിയാണ്. അമേരിക്കയിൽ ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ നീഗ്രോ അടിമകൾക്ക് ഈ വിധമായുളള വൻ പരീശീലനം തന്നെ അവരറിയാതെതന്നെ നൽകപ്പെട്ടിരുന്നു.

ഏതാണ്ട് ഇതേ പോലുള്ള ഒരു പരിശീലനം കീഴ്ജന മാപ്പിളമാർക്കും ലഭിച്ചിരിക്കാം. വെടിപ്പും വൃത്തിയും ഉള്ള പള്ളികളും അവയിൽ തന്നെ നിത്യവും വൃത്തിയോടുകൂടി നിലനിർത്തപ്പെടുന്ന ടോയ്ലറ്റുകളും മറ്റും. ഈ വിധം ടോയ്ലറ്റുകൾ നിലനിർത്താനായി ഒരു നാറുന്ന ജനവിഭാഗത്തെ ഇസ്ലാമിന് ശൃഷ്ടിക്കേണ്ടിയും വന്നില്ല.

ഇത് ഏതാണ്ട് പഴയ കാല ഇങ്ഗ്ളണ്ടിലെ അതേ സാമൂഹിക മാനസിക ഭാവത്തിനെ ഓർമ്മപ്പെടുത്തുന്ന ഒന്നാണ് എന്നു തോന്നുന്നു.

ഇങ്ഗ്ളണ്ടിലെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് അറിയില്ല.

കീഴ്ജനങ്ങൾക്ക് ജനിതകപരമായി (genetically) എന്തോ പോരായ്മയുണ്ട് എന്ന ഒരു തോന്നൽ പലരിലും ഉണ്ട്. എന്നാൽ ഇത് ഒരു വാസ്തവം അല്ലതന്നെ. ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ ഒരു പ്രത്യേക രീതിയിൽ തട്ടിയാൽ ഏത് ഉഗ്ര വ്യക്തിയും നിലംപരിശായിപ്പോകും.

ഉദാഹരണത്തിന്, ഒരു പോലീസ് ശിപായി മറ്റൊരു പോലീസ് ശിപായിയെ നീ എന്ന് സംബോധ ചെയ്യുന്നു. സംബോധന ചെയ്യപ്പെടുന്ന വ്യക്തിക്ക് ജനിതകപരമായി യാതോരു തേയ്മാനവും സംഭവിക്കില്ല.

എന്നാൽ ഇതേ പോലീസ് ശിപായി ഒരു IPS ഉദ്യോഗസ്ഥനെ അതേ ലഗവത്തോടുകൂടി നീ എന്ന് സംബോധന ചെയ്തു സംസാരിച്ചു തുടങ്ങിയാൽ, ആ IPS ഉദ്യോഗസ്ഥനിൽ മാനസിക വിഭ്രന്തിയുടേയും ചിത്തഭ്രമത്തിന്‍റേയും ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ഇതേ വാക്യപ്രയോഗത്തിന്‍റെ അനുഭവം തുടർന്നുകൊണ്ടിരുന്നാൽ ആ വ്യക്തിയുടെ ശരീരം ക്ഷയിക്കും എന്നുതന്നെയാണ് തോന്നുന്നത്.

അതോടൊപ്പം ഈ IPS ഉദ്യോഗസ്ഥന് നൽകപ്പെടുന്ന ഭക്ഷണത്തിന്‍റെ അളവും കഠിനമായി കുറച്ചാൽ ആൾ ഉണങ്ങിപ്പോകും.

പിന്നെ നാറുന്ന ഇടത്ത് ജീവിക്കാനും ആക്കിയാൽ കാര്യങ്ങൾ വളരെ അബദ്ധമായി മാറും.

ഈ അനുഭവം തലമുറകളിലൂടെ നിലനിർത്തിയാൽ ആ ആളുകളിൽ ജനിതകപരമായി (genetically) ഒരു ഇടിച്ചിലും മാറ്റവും സംഭവിച്ചുവെന്നുവരെ തോന്നാം.

ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിലെ ഉദ്യോഗസ്ഥനായ Edgar Thurston ഈ രീതിയിൽ ചന്തിച്ച് കീഴ്ജനങ്ങളുടെ തലയോട്ടിയുടെ അളവെടുത്ത് വംശീയത നിർണ്ണയിക്കാനുള്ള ഒരു പദ്ധതിയിട്ടിരുന്നു എന്നു തോന്നുന്നു.

എന്നാൽ തലയോട്ടിയുടെ ആകൃതിമാറ്റാൻ ഭാഷാ കോഡുകൾക്ക് ഉള്ള കെൽപ്പിനെക്കുറിച്ച് ഇദ്ദേഹത്തിന് അറിവ് ലഭിച്ചിരുന്നില്ലാ എന്നാണ് തോന്നുന്നത്.

ദക്ഷിണ മലബാറിൽ കീഴ്ജനത്തിന് ഇസ്ലാമിലേക്ക് കയറാൻ സൗകര്യം നൽകി, സ്വന്തം ശരീരത്തിന്‍റെ ഘടയിലും വ്യക്തിത്വത്തിലും വൃത്തിയുടേയും വെടിപ്പിന്‍റേയും കാര്യത്തിലും വൻ വളർച്ചയും തിരിച്ചറിവുകളും നൽകിയത്, ഒരു വൻ പ്രശ്നം തന്നെയായിരുന്നു. സമൂഹത്തിന്‍റെ അടിയിൽ ഒരു തീ എരിഞ്ഞുതുടങ്ങിയ അവസ്ഥായണ് സംജാതമായത്.

സാമൂഹിക ഭാഷ ഇങ്ഗ്ളിഷ് ആയിരുന്നവെങ്കിൽ ഈ തീയെരിയൽ സംഭവിക്കില്ലായിരുന്നു.

ഭരിക്കുന്നത് ഇങ്ഗ്ളിഷ് കമ്പനിയാണ്. മലബാറുകളിൽ മാത്രം 29 വ്യത്യസ്ത ഭരണ പ്രദേശങ്ങളെയാണ് ഒരു ഒറ്റ ജില്ലയായി ഒത്തുചേർത്തുകൊണ്ട് വളർത്തിയെടുക്കാൻ കമ്പനീ ഭരണം ശ്രമിക്കുന്നത്.

എന്നാൽ ഈ ഒരു ജില്ലയിൽ ഓരോ പ്രദേശത്തിലും വ്യത്യസ്തങ്ങളായ പല പ്രശ്നങ്ങൾ ആണ് ഉണ്ടായിരുന്നത്.

സാമൂഹികമായി കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞണ് കിടക്കുന്നത്. ഒരിടത്ത് കമ്പനീ ഭരണം ഒരു പക്ഷത്തെ സംരക്ഷിക്കാനായി യത്നിക്കുമ്പോൾ, മറ്റൊരിടത്ത്, ഇങ്ഗ്ലിഷ് കമ്പനി തങ്ങളെ ആക്രമിക്കാനാണ് നോക്കുന്നത് എന്ന് അതേ പക്ഷക്കാർ പറഞ്ഞു പരത്തുന്നു.

എന്താ ചെയ്ക?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. സാമൂഹീക ഘടനയും സാമൂഹിക ആശയവിനിമയ പാതകളും നിശ്ചയിക്കുന്നത് ഭാഷയാണ്



സാമൂഹീക ഘടനയും സാമൂഹിക ആശയവിനിമയ പാതകളും നിശ്ചയിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെയാണ്. അല്ലാതെ ഇസ്ലാമിന് ഈ ഒരു കാര്യത്തിൽ കാര്യമായി എന്തെങ്കിലും തീരുമാനിക്കാൻ ആയിരുന്നു എന്നു തോന്നുന്നില്ല.

താഴെക്കിടയിലുള്ള ആളുകളിൽ വൻ വ്യക്തിത്തം ചേർക്കുകയെന്നത് അവരെ ധിക്കാരികൾ ആക്കുക എന്ന രീതിയിൽ ആണ് പ്രദേശിക ഭാഷാ വാക്കുകളും മറ്റും മനസ്സിലാക്കുക.

ഈ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാതെ, ഇന്നുള്ള ആകാശം മുട്ടുമാറുള്ള വേതന സൗകര്യങ്ങൾ യാതോരു ഉളുപ്പുമില്ലാതെ തട്ടിയെടുക്കുന്ന അക്കാഡമിക്ക് വിദ്വാന്മാർ, അന്നുള്ള ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തെ പഴിചാരുന്നതിൽ കാര്യമായ പിശകുണ്ട്.

ഇങ്ഗ്ളിഷ് കമ്പനി കോട്ടയത്തുള്ള പഴശിരാജയുമായി അഭിപ്രായ വ്യത്യാസത്തിൽ എത്തിച്ചേർന്നത് പഴശിരാജ കോടോളിയിലെ മാപ്പിളമാരെ വെട്ടിക്കൊല്ലിച്ചത് കൊണ്ടാണ്. ഈ ഒരു സംഭവത്തെ ഒരു നിയമപരമായുള്ള കുറ്റമായി ഇങ്ഗ്ളിഷ് ഭരണം പ്രഖ്യാപിച്ചപ്പോൾ, പഴശരാജ ശരിക്കും ആശ്ചര്യപ്പെട്ടു പോലും.

He further in his reply expressed surprise at his not being “allowed to follow and be guided by our ancient customs” in the slaughter of erring Mappillas.


ആശയം: തെറ്റായി പ്രവർത്തിക്കുന്ന മാപ്പിളമാരെ കൂട്ടക്കൊല ചെയ്യുക എന്ന ഞങ്ങളുടെ പ്രാചീന സംസ്ക്കാരത്തിന് അനുസൃതമായി താൻ പ്രവർത്തിക്കുന്നതിന് അനുവാദം നൽകുന്നില്ല എന്ന കാര്യത്തിൽ പഴശിരാജ ആശ്ചര്യം പ്രകടിപ്പിച്ചു.END

അങ്ങിനെ വടക്കെ മലബാറിൽ മാപ്പിളമാരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇങ്ഗ്ളിഷ് കമ്പനിക്ക് പെരുമാറേണ്ടിവന്നത്.

ഇവിടെ പറയാൻ വിട്ടുപോകുന്ന ഒരു കാര്യം ഉണ്ട്. പഴശിരാജ യഥാർത്ഥത്തിൽ കോട്ടയത്തെ രാജാവല്ല. മറിച്ച്, യഥാർത്ഥ രാജാവ്, ടിപ്പു സുൽത്താന്‍റെ ആക്രമണ കാലത്ത് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ട അവസരത്തിൽ, താൽക്കാലികമായി രാജസ്ഥാനത്തിൽ കയറിക്കൂടിയ വ്യക്തിയാണ് പഴശിരാജ. യഥാർത്ഥ രാജാവ് തിരിച്ചു വന്നപ്പോൾ, ഈ ആൾ സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറായില്ല.

ഇതേ പഴശിരാജ ടിപ്പുവിന് അടിയാളത്തം പ്രകടപ്പിച്ച് തന്‍റെ സ്വന്തം താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. എന്നു വച്ചാൽ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് ഉപരിയായി മറ്റൊന്നും ഇല്ലതന്നെ.

അതേ സമയം ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് വ്യക്തമായ സാമൂഹിക പരിഷ്കരണ ലക്ഷ്യങ്ങൾ ഉണ്ട്. ഈ ലക്ഷ്യങ്ങളെ പലവിധത്തിൽ വ്യാഖ്യാനിച്ച് ആളുകളെ അവരിൽ നിന്നും അകറ്റിനിർത്താനാണ് പ്രാദേശിക അടിമ-ഉടമ വർഗ്ഗങ്ങൾ നോക്കുന്നത്.

ഇതേ കാര്യം തന്നെയാണ് അടിമത്തത്തിൽ നിന്നും മോചനം നേടി ഇസ്ലാമിലേക്ക് ചേർന്നവരുടെ നേതാക്കളും നോക്കുന്നത്.

ആർക്കും തന്നെ വ്യാപകമായ സാമൂഹിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കില്ല.

1841ൽ Chakkalakkal Kammad എന്നു പേരുള്ള മാപ്പിള വ്യക്തി ഒരു ആക്രമണം നടത്തി.

He, after having food from a nearby Mappila house, grabbed a knife from a Teerman, cut down a Nair youth whom he had never seen before and took refuge in a mosque.


ആശയം: ഈ ആൾ അടുത്തുള്ള ഒരു മാപ്പിള വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒരു തീയർ വ്യക്തിയിൽ നിന്നും ഒരു കത്തി പിടിച്ചെടുത്ത്, യാതോരു മുൻ പരിചയവും ഇല്ലാത്ത ഒരു നായർ വ്യക്തിയെ വെട്ടി വീഴ്ത്തി. അതിന് ശേഷം അടുത്തുള്ള പള്ളിയിൽ അഭയം നേടി.

The Tehsildar being a Muslim proceeded towards the mosque in the hope of inducing the murderer to surrender. He rushed outside with a knife. The peon who was in the Company of Tehsildar encountered him and put to death'.


ഈ ആളോട് കീഴടങ്ങൾ പറയാൻ ശ്രമിക്കുന്നതിനായി ഇസ്ലാമികനായ തഹ്സിൽദർ പള്ളിയിൽ ചെന്നപ്പോൾ, അയാൾ കത്തിയും വീശിക്കൊണ്ട് പുറത്തേക്ക് ചാടി. തഹസിൽദാരുടെ കൂടെയുണ്ടായിരുന്ന ശിപായി അയാളെ വെട്ടിക്കൊന്നു.

ഇത് ഒരു മാപ്പിള ആക്രമണം ആണ് എന്ന് പറയാൻ പ്രയാസം ഇല്ലായെങ്കിലും, വാസ്തവത്തിൽ വെറും മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുൻപ് ഇസ്ലാമിലേക്ക് ചേർന്ന അടിമ ജനത്തിലെ ഒരു ചെറുപ്പക്കാരൻ മാത്രമായിരിക്കാം ഈ ആൾ. ഈ ആളിൽ ആളിക്കത്തുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകളുടെ പലവിധത്തിലുള്ള അപമാനപ്പെടുത്തലുകളും ആയിരിക്കാം.

എന്നാൽ ഈ കാര്യം മാപ്പിള ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട Mr. Strangeന് ഓർമ്മ ഉണ്ടായിരിക്കണം എന്നില്ല. കാരണം, ഇന്നും, പല സംഭവങ്ങളും നടക്കുമ്പോൾ, ഏതാണ്ട് 30 മുതൽ 40 വർഷങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ടുകൊണ്ട് തുടക്കം കുറിച്ച പല സംഭവങ്ങളേയും ആരും ഓർക്കില്ല എന്നാണ് തോന്നുന്നത്.

1836 - 1853 കാലഘട്ടത്തിൽ 28 ഓളം മാപ്പിള ആക്രമണങ്ങൾ നടന്നു. അതിൽ 27ഴും ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകൾക്കുള്ളിൽ തന്നെ.

ഈ ആക്രണങ്ങളെ പഴയ കാല അടിമ ജനത്തിൽ പെട്ടവരിൽ ചിലർ ചെയ്യുന്ന കാര്യമായി മനസ്സിലാക്കുന്നതിൽ വലിയ തെറ്റില്ല എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് ഭരണം കലക്ക് വെള്ളത്തിൽ മീൻ പിടിക്കാനുള്ള പദ്ധതിയൊന്നും അല്ല ഈ നാട്ടിൽ നടപ്പിലാക്കിയത്.

അടിമ ജനം ഇസ്ലാമിലേക്ക് ചേർന്നത്, അവരിൽ ഒരു വൻ ഭൂരിപക്ഷത്തിനും വളരെ പ്രയോജനം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ അവരിൽ പലർക്കും ഇസ്ലാമിനോട് വൻ കടപ്പാട് ഉണ്ട് താനും. എന്നാൽ ഇസ്ലാമിനെ വളരെ ആഴത്തിൽ മനസ്സിലാക്കാനുള്ള മാനസിക നിലവാരം പ്രാദേശിക സാമൂഹിക അന്തരീക്ഷം അവർക്ക് നൽകില്ലതന്നെ.

ഇസ്ലാമിന് വേണ്ടി മരിക്കുക എന്ന ഏറ്റവും എളുപ്പമായ രീതിയിൽ ആണ് ഇസ്ലാമിനോടുള്ള വാത്സല്യം പ്രകടിപ്പിക്കേണ്ടത് എന്ന് ഈ വിധ വ്യക്തികൾ ചിന്തിച്ചിരിക്കാം. അല്ലാതെ ഇസ്ലാമിന്‍റെ ഉന്നത മൂല്യങ്ങൾ ആവഹിച്ചു കൊണ്ട് ജീവിക്കാനുള്ള യാതോരു മാസിക തയ്യാറെടുപ്പും അവരിൽ മിക്കവർക്കും കാണില്ല.

ദക്ഷിണ മലബാറിൽ ഇടവിട്ടിടവിട്ട് സംഭവിച്ചുകൊണ്ടിരുന്ന മാപ്പിള ആക്രമം എന്ന് പൊതുവേ നിർവ്വചിക്കപ്പെടുന്ന സംഭവങ്ങളെ നിയമപരമായി നിയന്ത്രിക്കാൻ കമ്പനീ ഭരണം ബാധ്യസ്ഥമായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങളെ പഠിക്കാനും ഉചിതമായ നിർദ്ദേശങ്ങൾ നൽകാനും ആയി നിയോഗികപ്പെട്ടത് Mr. Strange എന്ന ന്യായാധിപൻ ആയിരുന്നു.

Mr. Strange പല നിർദ്ദേശങ്ങളും നൽകി. Saiyid Fazl തങ്ങളെ അറസ്റ്റ് ചെയ്യണം എന്നതും ഇദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങളിൽ പെട്ടിരുന്നു. എന്നാൽ Saiyid Fazl തങ്ങളെ അറസ്റ്റിൽ നിന്നും വളരെ കാര്യക്ഷമമായി Mr. Conolly രക്ഷിച്ചു.

1854ൽ കമ്പനീ ഭരണം Malabar War-Knives Act പാസാക്കി.

ഇതു പ്രകാരം ഈ പ്രദേശത്തിലുള്ള ആളുകൾ ആയുധ കത്തി കൈവശം വെക്കുന്നത് നിരോധിച്ചു. ഇന്ന് ഈ കാര്യം പറയുമ്പോൾ, ഇത് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു സായുധ മുന്നേറ്റത്തെ തടയാനാണ് എന്നു വരെ പറയുന്നവർ ഉണ്ട്. എന്നാൽ ഇത്, ആ പ്രദേശത്ത് സാമൂഹീക സമാധനം നിലനിർത്താൻ മാത്രം ചെയ്ത ഒരു കാര്യമാണ്.

ബ്രാഹ്മണ പക്ഷത്തുള്ളവർ മാത്രം അംഗങ്ങൾ ആയുള്ള ഒരു സായുധ സേന സൃഷ്ടിക്കേണം എന്നും Mr. Strange നിർദ്ദേശിച്ചിരുന്നു.

QUOTE:
But Mr. Strange went beyond this and proposed that the force should be exclusively composed of Hindus, a measure which it is needless to say was not approved by the Government. The Government also, on similar grounds, refused to entertain his proposals for putting restrictions on the erection of mosques as being a departure from the policy of a wise and just neutrality in all matters of religion.


ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ മതപരമായകാര്യങ്ങളിൽ തികച്ചും പക്ഷപാത രഹിതമായി തന്നെയാണ് നിലനിന്നത്. എന്നാൽ ആ കാര്യം എടുത്തപറയാൻ ഇന്ന് ആർക്കും കാര്യമായ തൽപ്പര്യം കാണില്ല.

Malabar War-Knives Act, 1854 പ്രഖ്യാപിച്ചത് Mr. Conolly പുതിയ ഒരു ഉത്തരവാദിത്തമാണ് സൃഷ്ടിച്ചത്.

1854 ഡിസംബർ മാസത്തിൽ ഇദ്ദേഹം മാപ്പിള കലാപ പ്രദേശങ്ങളിൽ ഓരോയിടത്തും നേരിട്ട് പോയി, ആയധ കത്തി ശേഖരണം നടത്തി. 1855 ജനവരിയിൽ ഈ ശേഖരണം നിർത്തുന്ന അവസരത്തിൽ ഏതാണ്ട് 7500 ഓളം ആയുധ കത്തികൾ ഇദ്ദേഹം കണ്ടെത്തുകയുണ്ടായി.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക ബലം ലഭിക്കും എന്ന കണ്ടെത്തൽ



In 1851, after a period in which Collector H. V. Conolly had deliberately tried to increase the number of muslims in the public services,


ആശയം: ജില്ലാ Collector H. V. Conolly ജില്ലാ ഭരണ യന്ത്രത്തിൽ മുസ്ലിം വ്യക്തികളുടെ അംഗസംഘ്യ കൂട്ടാനായി വളരെ കരുതിക്കൂട്ടിയുള്ള നടപടികൾ നടത്തിയിരുന്നു. END

ഇതും ഇങ്ഗ്ളണ്ടിൽ ഉള്ള ഒരു സാമൂഹിക പ്രതിഭാസം ആയിരിക്കില്ല. കാരണം, ഇവിടെ സർക്കാർ വേതനക്കാരൻ ഒരു തരം സാമൂഹിക തമ്പ്രാന്മാരായി ഭാവിക്കുന്ന അവസ്ഥ പ്രാദേശിക ഭാഷ വളർത്തുന്നുണ്ട്.

ദക്ഷിണ മലബാറിൽ വളർന്നുവന്ന കീഴ്ജന മാപ്പിളമാർ വടക്കേ മലബാറിലേയും, ദക്ഷിണ മലബാറിലേ തന്നെയുള്ള മറ്റ് മാപ്പിള ജനങ്ങളിൽ നിന്നും തന്നേയും വ്യത്യസ്തരായി നിന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

ഹൈന്ദവരും (ബ്രാഹ്മണരും) അവരോട് ഒട്ടിനിന്ന അമ്പലവാസികളും നായർമാരും, മാത്രമല്ല, മക്കത്തായ തീയരും വടക്കേ മലബാറിലെ മരുമക്കത്തായ തീയരും അവർക്ക് കീഴിലെല്ലാം ഉള്ള മറ്റ് സമുദായക്കാരും ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരേയും മറ്റ് കീഴ്ജന മാപ്പിളമാരേയും ഒരു കീഴ്ജനമായിത്തന്നെയാവണം വീക്ഷിച്ചിരുന്നത്.

as Hitchcock observed, the Ernad Moplah would brook no control from hindus or north Malabar Moplahs.
.

ആശയം: ഏറനാടിലെ മാപ്പിളമാർ ഹിന്ദുക്കളുടേയോ വടക്കേ മലബാറിലെ മാപ്പിളമാരുടേയോ യാതോരുവിധ നിയന്ത്രണവും അംഗീകരിച്ചുകൊടുക്കില്ല. END

ഈ ഉദ്ദരണി 1920കളിലെ ഏറനാടിലെ മാപ്പിളമാരുടെ ഭാവത്തെക്കുറിച്ചാണ് പറയുന്നത് എങ്കിലും, 1850കളിലെ ഈ കൂട്ടരുടെ ഭാവം ഇതേ പോലൊക്കെത്തന്നെയായിരുന്നിരിക്കും.

സാമൂഹിക ആശയവിനിമയം ഫ്യൂഡൽ ഭാഷകളിൽ ഇങ്ഗ്ളിഷിൽ നിന്നും വിഭാവനം ചെയ്യാൻ പറ്റുന്ന രീതിയിൽ അല്ലതന്നെ.

സമൂഹിക ആശയവിനിമയത്തിൽ ഫ്യൂഡൽ ഭാഷകൾ പലതട്ടുകൾ സൃഷ്ടിക്കും. മുകളിലെ തട്ടിലെ വ്യക്തിക്ക് കീഴിലെ തട്ടിലെ ആശയവിനിമയ കണ്ണികൾക്കുള്ളിൽ കയറാൻ പറ്റില്ല.

ഉദാഹരണത്തിന്, കീഴിലെ ആൾകൂട്ടം തമ്മിൽ ഇഞ്ഞി, ഓൻ, ഓള്, എടാ, എടീ, ചേട്ടൻ, ചേച്ചി, അമ്മ, അമ്മായി, അമ്മാവൻ, വെറും പേര് തുടങ്ങിയ രീതിയിൽ ആണ് ബന്ധപ്പെട്ടുകിടക്കുക. ഈ വിധ വാക്ക് കണ്ണികളിൽ അദൃശ്യമായ അനുസരത്തിന്‍റേയും ആജ്ഞയുടേയും കോഡുകൾ ഉണ്ടാവും.

ഇവർക്ക് മുകളിൽ ഉള്ള വ്യക്തിക്ക് ഈ വാക്ക് ബന്ധങ്ങൾക്ക് മുകളിൽ നിന്നുകൊണ്ടുമാത്രമേ ഇവരോട് ആശയവിനിമയം നടത്താൻ പറ്റുള്ളു. അല്ലാതെ ഇവരുടെ ഇടയിൽ അയാൾ കയറി, അവരോടൊപ്പം നിന്ന് സംസാരിച്ചു തുടങ്ങിയാൽ, അവരുടെ മേൽ പതിച്ചിരിക്കുന്ന ആജ്ഞയുടേയും അനുസരണത്തിന്‍റേയും വിധേയത്വങ്ങളുടേയും കോഡുകൾ ഈ ആളുടേ മേലും വന്നു പതിക്കും.

ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള ആജ്ഞയുടേയും അനുസരണത്തിന്‍റേയും വിധേയത്വങ്ങളുടേയും കോഡുകൾ സാധാരണ സംഭാഷണങ്ങളിൽ ഇല്ലതന്നെ.

ഈ ഒരു പ്രശ്നം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സദുദ്ദേശപരമായ പല ചുവടുവെപ്പുകളേയും സാരമായും വിപരീതമായും ബാധിച്ചിരിക്കാം.

അവർ വൻ സദുദ്ദേശത്തോടുകൂടി എന്ത് നടപടിയും ചവടുവെപ്പും നടത്തിയാലും, താഴെക്കിടയിൽ അവയെ വ്യാഖ്യാനിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും, ഈ വിധമായുള്ള താഴെക്കിടിയിലൂടെ ഓടിനടക്കുന്ന ആശയവിനിമയ ശ്രംഖലയിലെ ആജ്ഞയുടേയും അനുസരണത്തിന്‍റേയും വിധേയങ്ങളുടേയും കോഡുകൾക്ക് അനുസൃതമായിരിക്കും.

അന്ന് ഓരോ 13 വർഷം കഴിന്തോറും ഒരു പുതിയ തലമുറ പിറന്നുവരും. കീഴ്ഡന മാപ്പിളമാരുടേയും കാര്യം ഇതു തന്നെ. എന്നാൽ ഓരോ പുതിയ തലമുറയും അവരുടെ പഴയ കാല അടിമ അവസ്ഥയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെയാണ് വളരുക.

എന്നാൽ ഓരോ പുതിയ തലമുറയും കൂടുതൽ വ്യക്തിത്ത പ്രഭാവം പ്രകടിപ്പിക്കും. അതേ സമയം ഈ അധികരിച്ചു വരുന്ന വ്യക്തിത്തം സാമൂഹിക യാഥാർത്ഥ്യങ്ങളോട് ഏറ്റ് മുട്ടും. അവർക്ക് തൊട്ടുമുകളിൽ ഉള്ള നായർമാരോട് അടിയാളത്തം പ്രകടിപ്പിക്കരുത് എന്ന് അവരെ അവരുടെ ചില ആദ്ധ്യാത്മിക നേതാക്കൾ പഠിപ്പിക്കും.

എന്നാൽ ഓരോ വാക്കിലും പ്രവർത്തിയിലും നായർ മേലാളന്മാർ അവരെ അപമാനിച്ചു വിടും.

ഇതിന് സമാനമായ ഒരു സാമൂഹിക സംഭവവികാസം മലബാറിൽ 1970കളിൽ സംഭവിച്ചിരുന്നു. അതായത്, അന്ന് തിരുവിതാംകൂറിൽ നിന്നും ആണ് ആളുകൾ PSC പരിക്ഷകൾ പാസായി മലബാറിൽ സർക്കാർ വേതനക്കാരായി വരിക.

ബൃട്ടിഷ് - മലബാറിൽ സർക്കാർ തൊഴിലിനോട് അന്ന് വൻ പ്രതിപത്തിയില്ലായിരുന്നു. കാരണം, സർക്കാർ ഗുമസ്തൻ എന്നത് സർക്കാർ ഓഫിസുകളിലെ ഒരു ചെറിയ തൊഴിലുകാരൻ മാത്രമായിരുന്നു.

തിരുവിതാംകൂറിൽ നിന്നും വന്ന് മലബാറിൽ തൊഴിൽ ചെയ്യുന്ന സർക്കാർ ഗുമസ്തർക്ക്, അവർ ഒരു മുള്ളിന്മേൽ വന്ന് ഇരിക്കുന്ന ഒരു തോന്നൽ അനുഭവപ്പെടും.

മലബാറിൽ ജനം സർക്കാർ ഓഫിസിൽ വന്ന് ഗുമസ്തനെമാത്രമല്ല, ഓഫിസിന്‍റെ ചുമതല ഉള്ള ഓഫിസറെ വരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നു.

ഈ കയറിവരുന്ന വ്യക്തി സമൂഹത്തിലെ താഴെക്കിടയിലുള്ള വ്യക്തിയാണ് എങ്കിൽ അയാൾ വിധേയത്തത്തിലാണ് നിൽക്കുക. അയാൾ നിങ്ങൾ എന്ന് പറയുന്നതിന് പകരം ഇങ്ങൾ എന്ന് പറയും.

തിരുവിതാംകൂറുകാരനായ ഗുമസ്ഥന് ഈ നിങ്ങളും ഇങ്ങളും ഒരേ പോലെയുള്ള ഒരു കൂർത്ത വാക്ക് ആയധ പ്രയോഗം തന്നെ.

ഈ കൂർത്ത വാക്ക് ആയുധത്തിന്‍റെ മുനയെ ഒടിച്ചുവിടാൻ ഏതാണ്ട് 1990കൾ വരെ തിരുവിതാംകൂർ ഉദ്യോഗസ്ഥർ കാത്തിരിക്കേണ്ടിവന്നു.

അതായത്, തിരുവിതാംകൂറിൽ നിന്നും വളരെ അധികം സ്കൂൾ അദ്ധ്യാപകർ മലബാറിൽ വരികയും മലബാറിലെ 'മാഷെ, നിങ്ങൾ പറഞ്ഞില്ലെ' എന്ന സംബോധനയെ മാച്ചുകളഞ്ഞ്, അതിന് പകരം, 'സാറെ, സാറ് പറഞ്ഞില്ലെ' എന്ന രീതിയിലേക്ക് മാറ്റിയെടുത്തു.

അക്കാലങ്ങളിൽ ഈ മാഷ് - സാറ് വാക്ക് പ്രയോഗങ്ങളെക്കുറിച്ച് സാരമായ ചർച്ചകൾ തന്നെ മലബാറിൽ പലയിടത്തും നടന്നിരുന്നു. മാഷ് / നിങ്ങൾ എന്ന വാക്കുകൾ കഞ്ഞിവാക്കുകൾ ആണ് എന്നും, അതിന് പകരം വൻ മേന്മയുള്ള വാക്കുകൾ സാർ / മാഡം ആണ് എന്നും തിരുവിതാംകൂറുകാർ വിജയകരമായി മലബാറിൽ പഠിപ്പിച്ചെടുത്തതോടുകൂടി, തിരുവിതാംകൂറിൽ നിന്നും വന്ന ഉദ്യോഗസ്ഥർക്ക് മാനസിക സമാധാനം ലഭിച്ചു തുടങ്ങി, ഒരു അളവുവരെ.

വളരെ പെട്ടന്നുതന്നെ ഈ മനോരോഗാവസ്ഥ മലബാറിലെ എല്ലാരിലും പടർന്നുപിടിക്കുകയും ചെയ്തു.

ഇനി പറഞ്ഞവന്നതിലേക്ക് തിരിച്ചു പോകാം.

ദക്ഷിണ മലബാറിൽ, Sayid Fazil തങ്ങളും മറ്റും കീഴ്ജനത്തിന് പറഞ്ഞുകൊടുത്തത്, തികച്ചും വിപരീതമായ ഒരു ആശമാണ്. നായർമാരെ ഇഞ്ഞി, ഇജ്ജ് എന്ന് സംബോധന ചെയ്യാം, ആ നായർമാർ ഇതേ വാക്ക് കീഴ്ജന മാപ്പിളമാരോട് ഉപയോഗിച്ചാൽ.

എന്നുവച്ചാൽ തിരുവിതാംകൂറിൽ നിന്നും വരുന്ന അദ്യാപകർ അല്ലെങ്കിൽ ഉദ്യോഗസ്ഥർ എന്ത് വാക്കാണ് ഇങ്ങോട്ട് ഉപയോഗിക്കുന്നത്, അതേ വാക്ക് അവരോടും തിരിച്ച് ഉപയോഗിക്കുക.

കീഴ്ജന മാപ്പിളമാർ അതിരുവിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യാൻ എപ്പോഴും തയ്യാറാവും എന്നും തോന്നുന്നില്ല. എന്നാൽ അവരിൽ അതിനുള്ള പ്രചോദനം നിലനിൽക്കും.

കീഴ്ജന മാപ്പിളമാർ ഓരോ തലമുറ മുന്നോട്ട് നിങ്ങുന്തോറും, ചെറുമരും മറ്റ് അടിമ ജനവും ആയുള്ള അവരുടെ അടുപ്പം കുറഞ്ഞുതുടങ്ങും. കാരണം, അടിമ ജനം യാതോരു വ്യക്തിത്തവും ഇല്ലാത്ത മൃഗതുല്ല്യരായ മനുഷ്യരായി തുടർന്നും ജീവിച്ചിരിക്കും. അവരുമായി പുതിയ തലമുറയിലെ കീഴ്ജന മാപ്പിളമാർക്ക് യാതോരുവിധ അടുപ്പവും കാണില്ല.

മാത്രവുമല്ല, തങ്ങളുടെ മുൻ തലമുറക്കാരിൽ ഈ വിധമായുള്ള അറപ്പു ഉളവാക്കുന്ന മുഖഭാവം ഉള്ളവർ ഉണ്ട് എന്ന കാര്യം പറയാൻ പോലും ആർക്കും താൽപ്പര്യം കാണില്ല.

എന്നാൽ ഒന്ന് ചിന്തിച്ചു നോക്കൂ. അമേരിക്കയിലെ നീഗ്രോവ്യക്തികൾ അവർ അടിമകളുടെ മക്കളാണ് എന്ന് എടുത്തു പറയാൻ താൽപ്പര്യപ്പെടുന്നു. കാരണം, നീഗ്രോ അടിമകളുടെ ചിത്രങ്ങൾ കാണുമ്പോൾ, യാതോരു അറപ്പും അവ ഉളവാക്കുന്നില്ല.

ഇങ്ഗ്ളിഷ് സംസാരിക്കുന്ന അടിമയും ഫ്യൂഡൽ ഭാഷകളുടെ അടിയിൽ അമർന്നു നിൽക്കുന്ന അടിമയും തമ്മിൽ വൻ വ്യത്യാസം ഉണ്ട്.

കീഴ്ജന മാപ്പിളമാരിൽ ഒരു ചെറിയ പക്ഷം ആളുകളിൽ വൻ വിരോധങ്ങൾ കത്തി ആളുന്നുണ്ട്. അവർ യഥാർത്ഥിൽ അടിമ ജനവംശങ്ങളിൽ നിന്നും രക്ഷപ്പെട്ടവരാണ് എന്ന അറിവ് തന്നെ ഉണ്ടായിരിക്കില്ല. അതിനാൽ തന്നെ അവർക്ക് ഇങ്ഗ്ളിഷ് ഭരണത്തിനോട് യാതോരുവിധ കടപ്പാടിന്‍റേയും ആവശ്യം ഉണ്ട് എന്ന അറിവും അവരിൽ ഉണ്ടാവില്ല.

മറിച്ച് അവർക്ക് ലഭിക്കുന്ന വിവരം, അവരെ നിത്യവും അപമാനിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന ഹൈന്ദവരുടേയും നായർമാരുടേയും നേതാക്കൾ ഇങ്ഗ്ളിഷ് ഭരണം ആണ് എന്നതാവാം.

അതിനേക്കാൾ ആഴമേറിയ വിവരം ലഭിക്കാനുള്ള യാതോരു പാതയും അവരിൽ കാണില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത സാമൂഹികവും ഭാഷാപരവും ആയ അനുഭവങ്ങൾ



ദക്ഷിണ മലബാറിൽ ഇസ്ലാം ഒരു വൻ ശക്തിയുള്ള സാമൂഹിക പരിഷ്ക്കരണ യന്ത്രമായിത്തന്നെ പ്രവർത്തിച്ചിരുന്നു എന്നുള്ളത് ശരിയായിരിക്കാം.

ഇതേ പോലുള്ള ഒരു സാമൂഹിക പരിഷ്ക്കരണം, ഇങ്ഗ്ലിഷ് ഭാഷയും ഇങ്ഗ്ളിഷ് കമ്പനീ ഭരണവും പ്രവാർത്തികമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നോക്കുക, ഇതിള്ള നൂലമാലകൾ. സമൂഹത്തിന്‍റെ അടിത്തട്ടിൽ പോലും അതി ഭീകരമായ അറപ്പും വെപ്രാളവും വ്യക്തി വിരോധങ്ങളും.

In the 1830s, for example, it was reported that in one part of north Malabar a Poolyan’ (Pulayan or Cherumar) might not approach within ten paces of a Vettuvan, a ‘Parian’ (Parayan) was obliged to remain the same distance from a ‘Poolyan’ and a ‘Nyadee’ (Nayadi) twelve paces from a ‘Poolyan’.

Some years later, H. V. Conolly reported that the abhorrence of the Ernad Cherumar to the vicinity of the Nayadi was so great (being “equal... to what is felt by the highest Cast Brahmin”) that nothing could induce the former to work near to the latter.


ആശയം: വടക്കേ മലബാറിൽ, 1830കളിൽ നിന്നും വന്ന ഒരു റിപ്പോട്ട് പ്രകാരം, ഒരു പുലയൻ (ചെറുമൻ) ഒരു വെട്ടുവന്‍റെ 10 അടി ദൂരത്തിനുള്ളിൽ വരാൻ പാടില്ല. അതേ സമയം ഒരു പറിയൻ ഒരു പുലയന്‍റേയും നായാടിയുടേയും അതേ ദൂരത്തിനുള്ളിൽ വരാൻ പാടില്ല.

ഏറനാടിലെ ചെറുമർക്ക് നായാടികളോടുള്ള അറപ്പ് ഒരു ബ്രാഹ്മണന് കീഴ്ജാതിക്കാരോടുള്ള അതേ നിലവാരത്തിലുള്ള അറപ്പാണ് എന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം H. V. Conolly റിപ്പോട്ട് ചെയ്തിരുന്നു. എന്തു പാരിതോഷികം നൽകിയാലും, ആ ചെറുമനെക്കൊണ്ട് ഒരു നായാടിയോടൊപ്പം തൊഴിൽ ചെയ്യിക്കാൻ ആവില്ല. END

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ ഏതാണ്ട് 2000ത്തോളം വരുന്ന ചിന്നിച്ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ എല്ലാം തന്നെ ഈ വിധമായുള്ള പ്രശ്നങ്ങൾ കണ്ടറിഞ്ഞിരുന്നു. ആ ഭരണം, ഈ ഉപഭൂഖണ്ഡത്തിൽ പലരീതിയിൽ സാമൂഹിക പരിഷ്ക്കരണം നടത്തിപ്പുചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ഓരോ ഇടത്തും ഈ വിധ പ്രവർത്തനം പലരേയും വേദനിപ്പിക്കും. കാരണം, എന്ത് പരിഷ്ക്കരണം നടന്നാലും, അവർക്ക് ഇഷ്ടപ്പെടാത്ത മാറ്റങ്ങൾ സമൂഹത്തിൽ വന്നുചേരും. വ്യക്തി ബന്ധങ്ങളിൽ മാറ്റം വരും.

ദക്ഷിണ മലബാറിൽ തമ്മിൽത്തമ്മിൽ വൻ അറപ്പോടുകൂടി വീക്ഷിക്കുന്ന പല ജനവിഭാഗങ്ങളേയും ഇസ്ലാം സ്വീകരിക്കുകയും അവരിൽ വൻ മാനസികവും സാമൂഹികവും ആയ വളർച്ച വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരിൽ പലരും വ്യക്തിത്തത്തിൽ വളർന്നു എന്നതു ശരിയാണ് എങ്കിലും, അവർക്ക് ലഭിച്ച പുതിയ വ്യക്തിത്തിന് നിരക്കാത്ത സാമൂഹികവും ഭാഷാപരവും ആയ അനുഭവങ്ങൾ എല്ലായിടത്തും നിറഞ്ഞുനിൽക്കും.

ഉദ്യോഗസ്ഥർ കീഴ്ജനത്തിനോട് അറപ്പോടും വിദ്വേഷത്തോടും പെരുമാറും. വാക്കുകളിൽ അവരെ തരം താഴ്ത്തും. ഇന്നും ഇത് ഒരു വാസ്തവം തന്നെ.

മനസ്സിൽ വൻ പ്രകോപനം വന്ന് കീഴ്ജന വ്യക്തി അയാളെ അപമാനിക്കുന്ന ഉദ്യോഗസ്ഥനേയോ മറ്റേതെങ്കിലും മേലാളനേയോ ആക്രമിച്ചാൽ, വളരെ പെട്ടെന്നു തന്നെ അത് ഒരു വർഗ്ഗീയ ആക്രമണമായി അവർതന്നെ നിർവ്വചിക്കും.

അങ്ങിനെ ചെയ്യുമ്പോൾ, അവരുടെ പ്രവർത്തനത്തിന് ഒരു സാമൂഹിക ബലം വന്നുചേരും. അതോടെ ആ പ്രവർത്തിക്ക് ആ സമൂഹത്തിന്‍റെ പിന്തുണയും ന്യായീകരണവും ലഭിക്കും.

1855 ഓഗസ്റ്റ് 4ന് Valasseri Emalu, Puliyakunat Tenu, Chemban Moidin Kutti, Vellattadayatta Parambil Moidin എന്നു പേരുള്ള നാലുപേർ Calicutലെ ജയിലിൽ നിന്നും തൊഴിൽ സമയത്ത് രക്ഷപ്പെട്ടു. ഇവരെ എന്തിനാണ് ജയിലിൽ ഇട്ടിരുന്നത് എന്നത് ഈ എഴുത്തുകാരന് അറിയില്ല.

ജയിലിലെ ജീവനക്കാർ ഇവരോട് മര്യാദയില്ലാതെ പെരുമാറിയിരിക്കാം. ഇതും ഇന്നും വാസ്തവാമായുള്ള ഒരു കാര്യമാണ്. എന്നാൽ ഇന്ന് ഈ വിധമായുള്ള ഒരു പെരുമാറ്റം ലഭിച്ചാൽ, ആരും ജില്ലാ കലക്ടറോട് ശത്രുത മനസ്സിൽ വെക്കില്ല. കാരണം, ആ രീതിയിൽ കാര്യങ്ങൾ മനസ്സിൽ വരുത്താനുള്ള പാതയില്ലതന്നെ.

എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ വിധമായുള്ള ഒരു സംരക്ഷണമില്ല. ഏത് പ്രാദേശികനായ ഉദ്യോഗസ്ഥൻ എന്ത് തെമ്മാടിത്തരം കാട്ടിയാലും, അതിന്‍റെ വിരോധം വളരെ കൃത്യമായി ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്താൻ വളരെ എളുപ്പമാണ്.

മുകളിൽ പരാമർശിക്കപ്പെട്ട നാലുപേരും ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രം ഇസ്ലാമിലേക്ക് കടന്ന ഏതോ കീഴ്ജന ജനത്തിൽ പെട്ടവർ ആയിരിക്കാം. ഇവർക്ക് ഇസ്ലാം നൽകിയ വൻ സാമൂഹിക വ്യാപ്തി അവരിൽ വൻ മാനസിക വികസനം നടത്തിയിരിക്കാം, എന്നല്ലാതെ ഇവരാണ് ഇസ്ലാം എന്നും, ഇവരിലൂടെ ഇസ്ലാമിനെ നിർവ്വചിച്ചെടുക്കാം എന്നും പോരാത്തതിന് ഇവരുടെ ഭാവത്തിൽ നിന്നും മുഹമ്മദിന്‍റെ മാനസിക ഭാവത്തെ തിരിച്ചറിയാൻ ആവും എന്നും പറയുന്നതിൽ കാര്യമായ പിശക് ഉണ്ടായേക്കാം.

ഇവർക്ക് ഇസ്ലാമിനെക്കുറിച്ചുള്ള അറിവ് ഷാഹിദുകളെക്കുറിച്ചുള്ള പാട്ടുകളിൽ നിന്നും ഇവർ ചെയ്യുന്ന നേർച്ചകളിൽ നിന്നും മൊയ്ലൂദുകളിൽ നിന്നും മറ്റും മാത്രമായേക്കാം. ഇതിനേക്കാളെല്ലാം വൻ ഉയരങ്ങളിൽ ഉള്ള പല ആശയങ്ങളും ഇസ്ലാമിലുണ്ടായേക്കാം എന്ന തിരിച്ചറിവ് ഇവർക്ക് ലഭിച്ചരിക്കില്ല. അതിന്‍റെ ആവശ്യകതയും ഇല്ലതന്നെ.

ഓഗസ്റ്റ് 23ന് ഈ നാലുപേരും കൂടി ഊറോട്ട്മലയിൽ ഉള്ള മൊദീൻ കുട്ടിയുടെ വീട്ടിൽ രാത്രിയിൽ പോയി, അവിടുന്ന് ഭക്ഷണം കഴിച്ചു. അവരോടൊപ്പം ഒരു ഓസാൻ കുട്ടിയും ചേർന്നിരുന്നു.

അവിടെ നിന്നും ഇറങ്ങി അവരുടെ ചില ബന്ധു ജനത്തിന്‍റെ വീടുകളിൽ പോയി. 24ലാം തീയതി, ഇവർ മമ്പ്രത്ത് എത്തി, തറമ്മൽ കുഞ്ഞിക്കോയ എന്ന വ്യക്തിയോടൊപ്പം ഇവർ വലിയ തങ്ങളുടെ ഖബറിൽ പോയി പ്രാർത്ഥിച്ചു.

ഇവർ തങ്ങളുടെ ഉദ്ദേശ ലക്ഷ്യം കുഞ്ഞിക്കൊയയോട് വെളുപ്പെടുത്തിയിരുന്നു പോലും.

അവർ വെട്ടത്തു പുതിയങ്ങാടിയിലേക്ക് പോയി. 29നും 30നും അവർ അവിടങ്ങളിൽ ചുറ്റിത്തിരിഞ്ഞു. അടുത്തുള്ള എതാനും പ്രർത്ഥനാലയങ്ങളിൽ സന്ദർശിച്ചു.

സെപ്റ്റംബർ 9ന് അവർ Calicutൽ West Hillൽ ഉള്ള ജില്ലാ കലക്ടറുടെ വസതിയിൽ നിന്നും ഏതാണ്ട് മുക്കാൽ കിലോമീറ്റർ കിഴക്കായുള്ള, മലക്കൽ മാമ്മു എന്ന ആളുടെ വീട്ടിൽ ഇവർ താമസം തുടങ്ങി.

10ത്താം തീയതി അവിടെ നേർച്ച നടന്നു. മുഹിദ്ദീൻ മാലപ്പാട്ട് ആലാപനവും നടന്നു.

(ഇവിടെ ഇടയിൽ കയറി പറയാൻ തോന്നുന്ന ഒരു കാര്യം ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ വ്യക്തികൾതമ്മിലുള്ള അകൽച്ച കുറച്ചു നേരത്തേക്കെങ്കിലും മാച്ചുകളയാൻ അതേ ഭാഷകളിലെ അതിസുന്ദരമായ ഗാനങ്ങൾക്ക് ആവും എന്നുള്ളതാണ്. ഈ ഒരു കാര്യം തിരുവിതാംകൂറിൽ കൃസ്ത്യൻ മിഷിനറിമാരും വിജയകരമായി ഉപയോഗിച്ചിരുന്നു.)

ഇങ്ഗ്ളിഷ് ഭരണവും അവരുടെ ഇങ്ഗ്ളണ്ടിലുള്ള ഡയറക്ടർ ബോഡ് അംഗങ്ങളും, പോരതാത്തതിന് ജില്ല കലക്ടറും ഇങ്ഗ്ളിഷുകാരനും ആയ Conollyയും പലവിധ പ്രവർത്തനം നടത്തിയാണ് ദക്ഷിണ മലബാറിലെ അടിമ ജനത്തിനെ കയറൂരിവിട്ടത് എന്ന കാര്യം മുകളിൽ പരാമർശിക്കപ്പെട്ടവർക്ക് അറിയില്ല.

അവരുടെ മനസ്സിൽ ആകെയുള്ളത് പകയാണ്. ഈ പക ആരോടാണ് തീർക്കേണ്ടത് എന്നതിനെക്കുറിച്ച് അവർ ആലോചിച്ച് കണ്ടെത്തിയത് Conollyയുടെ പേരാണ്.

Sayid Fazl തങ്ങളെ നാടുകടത്തിയ ദുഷ്ടനാണ് ഈ Conolly ആണ് എന്നും അവർക്ക് അറിവ് ലഭിച്ചിരിക്കും. ഇത് അവർ അവരുടെ പദ്ധതിക്ക് ഒരു ന്യായീകരണമായും പറയും.

നേർച്ചയിൽ കർപ്പൂരം, ഊദ്, സാമ്പ്രാണി, കുന്തിരിക്കും തുടങ്ങിയവ കത്തിച്ചുയരുന്ന പുകയിൽ ആയുധ കത്തി കടത്തിവിട്ട് പ്രതിജ്ഞ എടുക്കുന്നു.

പിറ്റേ ദിവസം, അതായ് 11ആം തിയതി, ഈ അക്രമകാരികൾ മാനസികമായി വൻ തയ്യാറെടുപ്പോടുകൂടി, രാത്രി ഏതാണ്ട് എട്ടുമണിക്കും ഒൻപത് മണിക്കും ഇടയിൽ മാമ്മുവിന്‍റെ വീട്ടിൽ നിന്നും ഇറങ്ങി. അവർ സാവധാനത്തിൽ നിശബ്ദമായി H. V. Conollyയുടെ വസതിയിൽ കയറി.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം അന്യാധീനപ്പെടുന്നത് കണ്ടുനിന്നവർ



QUOTE:
The students at the college are supported by the Ponnani towns people, the custom being to quarter two students in each house. The students study in the public or Jammat or (as it is sometimes called) Friday Mosque, and in their undergraduate stage they are called Mullas. There is apparently very little system in their course of study up to the taking of the degree of Mutaliyar, i.e elder or priest. The word is sometimes pronounced Musaliyar, and very often by ignorant people as Moyaliyar.


ആശയം: പൊന്നാനിയിലെ മുഹമ്മദീയ കോളജിലെ വിദ്യാഭ്യാസ സമ്പ്രദായം ആണ് മുകളിൽ പരാമർശിക്കപ്പെട്ടത്. പൊന്നാനിയിലെ ജനങ്ങൾ ആണ് ആ കോളെജിന്‍റെ നിലനിൽപ്പിനായി പിന്തുണ നൽകിയത്.

അവിടുള്ള ഓരോ വീട്ടിലും രണ്ട് വിദ്യാർത്ഥികളെ വീതം താമസിപ്പിക്കാനുള്ള സൗകര്യം നൽകും. വെള്ളിയാഴ്ച പള്ളിയിൽ അഥവാ ജമാത്തിൽ അവർ പഠിക്കും. ആ പഠന കാലത്ത് അവരെ മുല്ലമാർ എന്നാണ് അറിയപ്പെടുക. ഈ പഠന സമ്പ്രദായത്തിൽ വ്യക്തമായതും കൃത്യമായതുമായ ഒരു പഠന പദ്ധതിയില്ലായിരുന്നു. പഠനം പൂർത്തിയായൽ, ഇവർ മുതലിയാർ എന്ന നാമത്തിൽ അറിയപ്പെടും. ഈ വാക്ക് ചിലപ്പോഴെല്ലാം മുസല്യാർ എന്നും ഉച്ചിരിക്കപ്പെടാറുണ്ട്. വിവരം കുറഞ്ഞ ആളുകൾ ഇവരെ മൊയ്ല്യാർ എന്നും വിളിക്കാറുണ്ട്. END

ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരിൽ പലരും ഈവിധം മുസല്യാർമാർ ആയി മാറിയിട്ടുണ്ടാവാം. എന്നാൽ ഈ ഒരു പഠന പദ്ധതിയെ വളരെ അവജ്ഞാപൂർവ്വം വീക്ഷിക്കുന്ന ഇസ്ലാമിക വ്യക്തികളും ഉണ്ടായിരുന്നു.

QUOTE:
Genuine Arabs, of whom many families of pure blood are settled on the coast, despise the learning thus imparted and are themselves highly educated in the Arab sense.

ആശയം: ശുദ്ധമായ അറബി രക്തം പേറുന്ന പല കുടംബങ്ങളും മലബാറിന്‍റെ തീരപ്രദേശത്ത് ഉണ്ടായിരുന്നു. ഈ അറബികൾ ഈ വിധം നൽകപ്പെടുന്ന അറിവിനെ വളരെ അവജ്ഞയോടുകൂടിയാണ് വീക്ഷിച്ചിരുന്നത്. അവരാകട്ടെ അറബി ഭാഷയിൽ അടങ്ങിയിരിക്കുന്ന അറിവുകളിൽ വളരെ അഗാധ പാണ്ഡിത്യം ഉള്ളവരും ആയിരുന്നു.END

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദ്ദരിച്ചത് ദക്ഷിണ മലബാറിൽ ഒരു പുതിയ ഇസ്ലാമിക സമൂഹം വളർന്നുവരുന്നതിനെക്കുറിച്ച് സൂചിപ്പിക്കാനാണ്. ഈ കൂട്ടരുടെ മാനസിക ഭാവവും സാമൂഹിക വീക്ഷണകോണും, വ്യക്തിത്വവും മറ്റും പാരമ്പര്യ ഉന്നത കുടുംബക്കാരായ ഇസ്ലാം വ്യക്തികളിൽ നിന്നും വേറെയായിരുന്നു എന്നുമാത്രമല്ല, മറിച്ച്, പാരമ്പര്യ മാപ്പിള ഉന്നത കുടുംബക്കാർക്ക് ഇവരുടെ മേൽ കാര്യമായ സ്വാധീനവും ഇല്ലായിരുന്നു.

മാപ്പിളമാരുടെ കാര്യം ആ വിധം.

ഇനി ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ കാര്യം നോക്കാം. ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും മൊത്തം ഏതാണ്ട് 29 വ്യത്യസ്ത ഭരണ പ്രദേശങ്ങളെ സംയോജിപ്പിച്ചാണ് മലബാർ ജില്ല രൂപീകൃതമായത്. ഈ ഓരോ പ്രദേശത്തിലേയും പാരമ്പര്യ ഭരണ കുടുംബക്കാർ സ്വമനഃസ്സാലെ അവരുടെ പ്രദേശത്തെ ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഈ വിധമായുള്ള ഒരു കാര്യത്തിൽ ഓരോ പ്രദേശത്തിലും വ്യത്യസ്തങ്ങളായ സംഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം.

ടിപ്പു സുൽത്താൻ യുദ്ധത്തിൽ പരാജയപ്പെട്ട കാര്യത്തിലേക്ക് പോകാതെ മലബാറിലെ കാര്യങ്ങൾ പറയാം.

പൊതുവായി പറഞ്ഞാൽ, ഈ വിധം സ്വന്തം ഭരണ പ്രദേശം ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുക്കാനായുള്ള ചേതോവികാരത്തിന് പിന്നിൽ രണ്ട് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഈ എഴുത്തുകാരന് മനസ്സിലാക്കൻ പറ്റിയത്.

അതിൽ ആദ്യത്തേത്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് കീഴിൽ നിന്നാൽ കീഴിൽ നിൽക്കുന്ന വ്യക്തിക്ക് വ്യക്തിത്ത ഇടിവ് അല്ല സംഭവിക്കുന്നത്, മറിച്ച് വ്യക്തിത്ത ഉന്നമനമാണ് സംഭവിക്കുന്നത് എന്ന തിരിച്ചറിവ്. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ വിധം സ്വന്തം പ്രദേശത്തെ വിട്ടുതരുന്ന ഉന്നത വ്യക്തികളിൽ ചിലരെ ഉയർത്തിയും മറ്റുചിലരെ താഴ്ത്തിയും വാക്ക് കോഡുകളിൽ തമ്മിൽ മത്സരിപ്പിക്കുന്ന ഒരു മാനസിക ഭാവത്തിൽ എത്തിക്കാറില്ല എന്ന വിവരവും.

പിന്നെയുള്ള കാര്യം ഈ വിധം രാജ്യങ്ങളെ ഇങ്ഗ്ളിഷ് കമ്പനിയുടെ കീഴിൽ കോർത്തിണക്കിയപ്പോൾ, പാരമ്പര്യ ഭരണ കുടുബങ്ങൾക്കും, അവരുടെ കീഴിൽ ഉള്ള നായർ കുടുംബക്കാർക്കും മറ്റും ജീവിതത്തിൽ ആദ്യമായി ഒരു സ്വസ്തതയും സമാധാനവും വന്നുചേർന്നു. ഇതിന് മുൻപ് നിത്യവും തമ്മിൽ സംശയവും അരക്ഷിതാവസ്ഥയും ഏതുനിമിഷവും ആക്രമണം പുറത്ത് നിന്നും മാത്രമല്ല, സ്വന്തം കുടുംബക്കാരിൽ നിന്നും സംഭവിക്കും എന്ന അറിവും, അതിനെ നേരിടാനുള്ള നിത്യവും നിരന്തരവും ആയ തയ്യാറെടുപ്പും.

ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് അധികാരം വിട്ടുകൊടുത്തപ്പോൾ, നൂറ്റാണ്ടുകളായി തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടിരുന്ന ഈ കുടുംബക്കാർ തമ്മിൽ ബന്ധപ്പെട്ടു തുടങ്ങുകയും അവർ തമ്മിൽ വൻ സൗഹൃദത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.

പിന്നെയുള്ളത് നികുതി പിരിക്കുക എന്ന കഷ്ടപ്പാടും ബുദ്ധിമുട്ടും വിഷമങ്ങളും, സ്വന്തം തലയിൽ നിന്നും ഒഴിഞ്ഞുകിട്ടിയ സമാധാനം.

നികുതി പിരിക്കുന്നത് പല തട്ടുകളായുള്ള അധികാരി കുടുംബക്കാരാണ്. അവർ കിട്ടുന്നതിൽ ഒരു ചെറിയ ശതമാനം മാത്രമേ മേലധികാരി കുടുംബത്തിന് നൽകുള്ളു. അതേ സമയം മേലധികാരി കുടുംബക്കാർക്ക് അവരുടെ കീഴിലെ അധികാരി കുടുംബക്കാരെ ഒരു പരിധിക്കപ്പുറം വെറുപ്പിക്കാനും ആവില്ല.

കർഷകരിൽ നിന്നും നികുതി പിരിച്ചെടുക്കുക എന്നത് ഒരു വൻ ആയാസകരമായ പ്രവർത്തനം തന്നെയായിരുന്നു.

സ്വന്തം ഭരണപ്പ്രദേശം ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുത്ത ഓരോ ഭരണ കുടുംബക്കാർക്കും Malikhana എന്ന പേരിൽ ഒരു വൻ സംഖ്യ തന്നെ ഒരു തരം കുടുംബ പെൻഷനായി ഇങ്ഗ്ളിഷ് കമ്പനി നൽകിയിരുന്നു. ഇത് പല രാജാ കുടുംബക്കാർക്കും, പല നമ്പ്യാർ കുടുംബക്കാർക്കും, പല ഉന്നത നായർ കുടംബക്കാർക്കും ലഭിച്ചിരുന്നു.

പോരാത്തതിന്, പല ബ്രാഹ്മണ ക്ഷേത്രങ്ങൾക്കും ഇസ്ലാമിക പള്ളികൾക്കും വാർഷിക Grant ആയും മറ്റും ധന സഹായവും കമ്പനീ ഭരണം നൽകിത്തുടങ്ങി.

ഈ വിധം പ്രാദേശിക ഉന്നത കുടുംബക്കാർക്ക് അവരുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ജീവിതം പ്രശ്ന രഹിതമായി മാറി.

അതേ സമയം ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചത്, ഏതാണ്ട് ഇന്നുള്ള കാസർഘോട് മുതൽ, ദക്ഷിണ മലബാറിന്‍റെ തെക്കേ അറ്റം വരെ നീണ്ടുകിടക്കുന്ന രണ്ട് അർദ്ധ പ്രാകൃത ദേശങ്ങൾ. കോരപ്പുഴക്ക് അപ്പുറവും ഇപ്പുറവും ആയി നിലനിൽക്കുന്ന വടക്കൻ മലബാറും തെക്കൻ മലബാറും.

യാതോരു വിധ ലിഖിതപ്പെട്ട നിയമങ്ങൾ ഇല്ല. ഓരോ പ്രദേശത്തും ഒരു ഉന്നത കുടുംബം. അതിൽ കീഴിൽ അമ്പലവാസികളും, നായർ കുടുംബക്കാരും. നായർ കുടുംബങ്ങൾ ഇന്നുള്ള പോലീസ് ശിപായിമാരുടെ കുടുംബങ്ങൾ പോലെയാണ്. അവരുടെ സ്ത്രീകൾ തമ്പുരാട്ടിമാരാണ്.

ഇവർക്ക് കീഴിൽ അനവധി കീഴ്ജനങ്ങൾ. ഈ കീഴ്ജനങ്ങൾ തമ്മിൽ മത്സരിച്ചും കീഴിലുള്ളവരെ ചവിട്ടിത്താഴ്ത്തിയും മുകളിലുള്ളവരെ ആരാധിച്ചും, ചിലപ്പോഴെല്ലാം കാലിൽ പിടിച്ച് താഴ്ത്തിയിട്ടും ജീവിക്കുന്നു.

ഈ സാമൂഹിക അന്തരീക്ഷത്തിന് ഒരു വൻ സങ്കീർണ്ണത തീർത്തുകൊണ്ട് പല മാനവ വംശീയതയിൽ ഉള്ള മാപ്പിളമാരും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ പിശകുകളും പരിമിതികളും


ഇങ്ഗ്ളിഷുകാരേയും ഇങ്ഗ്ളണ്ടിനേയും മറ്റ് ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും മനസ്സിലാക്കാൻ വളരെ പ്രയാസം തന്നെയാണ്.

വ്യക്തികൾ ഒരു വിചിത്രമായ 3-d സാമൂഹിക വ്യാപ്തിയിൽ നിരന്തരമായി തെറിച്ചും, തെന്നിത്തെറിച്ചും നിൽക്കുന്ന അവസ്ഥാവിശേഷം ഉള്ളതാണ് ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം.

ഇത് ഇല്ലാത്ത ഒന്നാണ് ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം. ഇങ്ഗ്ളിഷുകാരേയും അവരുടെ മനോഭാവത്തേയും ഫ്യൂഡൽ ഭാഷകളിലൂടെ നിർവ്വചിക്കാൻ പോയാൽ, തികച്ചും തെറ്റായ ഒരു ഭാവനയിലേക്കാണ് വന്നെത്തിച്ചേരുക.

എന്നാൽ ഇങ്ഗ്ളണ്ട് എന്ന പ്രദേശത്തിലും ചില ഗുരുതരമായ പിശകുകളും പരിമിതികളും നിലനിന്നിരുന്നു.

ഇങ്ഗ്ളിഷുകാർ എന്നത് ഇങ്ഗ്ളണ്ടിലെ സാധാരണ ജനം ആണ്. അതായത് Anglo-saxons. എന്നാൽ ഈ ജനതയുടെ മുകളിൽ പ്രഭുക്കളായും രാജകുടുംബക്കാരായും നിലനിന്നിരുന്നത്, ഭൂഖണ്ട യൂറോപ്പിൽ നിന്നും പണ്ടെപ്പോഴോ ഇങ്ഗ്ളണ്ടിലേക്ക് കടന്നുവന്ന് അധികാരം പിടിച്ചെടുത്ത പലരും ആയിരുന്നു.

ഈ ഒരു കാരണത്താൽ തന്നെ ഇങ്ഗ്ളിഷുകാരുടെ ചരിത്രപരമായ പല പ്രവർത്തനത്തിലും എന്തെല്ലാമോ വിരോധാഭാസങ്ങളും തമ്മിൽ പൊരുത്തപ്പെടാത്ത അംശങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഇങ്ഗ്ളണ്ടിലെ പ്രഭുക്കളും രാജകുടുംബക്കാരും ഒരു ഇങ്ഗ്ളിഷ് ജനതയുടെ മുകളിൽ ആണ് നിലനിന്നത് എന്നതുകൊണ്ട് അവരിൽ തന്നെ കാര്യമായുള്ള ഒരു മിതത്വം സാവധാനത്തിലും സ്വമേധയായും വന്നുചേർന്നിരുന്നു.

ഇങ്ഗ്ളിഷ് ജനത നേരിടേണ്ടിവന്ന ഒരു പൊരുത്തക്കേടാണ് മുകളിൽ സൂചിപ്പിച്ചത്. എന്നാൽ ഇതേ പോലെതന്നെ വിഷമകരമായ മറ്റൊരു യാഥാർത്ഥ്യവുമായും ഇങ്ഗ്ളിഷുകാർ പൊരുത്തപ്പെട്ടു ജീവിക്കേണ്ടിവന്നിരുന്നു.

അത്, ബൃട്ടിണിൽ ഇങ്ഗ്ളണ്ടിനോടൊപ്പം ഒട്ടിനിന്നിരുന്ന Wales, Ireland, Scotland തുടങ്ങിയ പ്രദേശങ്ങൾ ആണ്. ഈ പ്രദേശങ്ങളിലെ ജനത Celtic ഭാഷകൾ സംസാരിക്കുന്നവർ ആണ്. ഈ വക ഭാഷകൾ ഫ്യൂഡൽ ഭാഷകളാണ് എന്നാണ് ഈ എഴുത്തുകാരന്‍റെ വിലയിരുത്തൽ. കൃത്യമായി പറയാനുള്ള വിവരം ഇല്ല.

ദക്ഷിണ മലബാറിൽ അടിമത്തത്തെ തുടച്ചുമാറ്റാൻ പ്രവർത്തിച്ചത് English East India Company ആണ്. എന്നാൽ 1858ഓടുകൂടി, ബൃട്ടിഷ്-ഇന്ത്യയെ English Companyയുടെ കൈകളിൽ നിന്നും ബൃട്ടിഷ് രാജകുടുംബം തട്ടിയെടുക്കുകയാണ് ചെയ്തത്.

ഭരണം ഇങ്ഗ്ളിഷ് ഭരണമായി തുടർന്നു എന്നുള്ളത് വാസ്തവം ആണ്. അതിനാൽ തന്നെ ഒരു ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പലവിധ ഗുണങ്ങളും ബൃട്ടിഷ്-ഇന്ത്യയിൽ തുടർന്നു.

എന്നാൽ English Companyയുടെ ഭരണത്തിന്‍റെ കാര്യക്ഷമതയോട് പൂർണ്ണമായും ഒപ്പം നിൽക്കാൻ ആവുന്നതല്ലായിരുന്നു ബൃട്ടിഷ് രാജകുടുംബ വാഴ്ച.

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, 1858വരെ ദക്ഷിണ മലബാറിൽ ഇടവിട്ടിടവിട്ട് സംഭവിച്ചുകൊണ്ടിരുന്ന കീഴ്നജന മാപ്പിള അക്രമ സംഭവങ്ങളെ നിയന്ത്രിക്കാനായി പ്രവർത്തിച്ചത് English Company ഭരണം ആണ്. എന്നാൽ അതിന് ശേഷം ഈ സാമൂഹിക പ്രശ്നത്തെ നിയന്ത്രിച്ചത് ബൃട്ടിഷ് രാജകുടുംബ സർക്കാരാണ് എന്നു പറഞ്ഞൊപ്പിക്കാൻ പറ്റിയേക്കാം.

എന്നാൽ ബൃട്ടിഷ്-രാജകുടുംബ വാഴ്ച വന്നതോടുകൂടി, ദക്ഷിണേഷ്യയിലെ പാരമ്പര്യ ഉന്നതരിൽ പലരും പലവിധ അധികാരങ്ങളിലേക്കും കയറിക്കൂടുകയും ഭരണ പരമായുള്ള നയങ്ങളെ സ്വാധീനിക്കുകയും ചെയ്തുതുടങ്ങി.

പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യവും ബൃട്ടിഷ്-ഭരണം പ്രചരിപ്പിച്ചു. അതോടുകൂടി, രാഷ്ട്രീയം എന്ന പുതിയ ഒരു പൊല്ലാപ്പ് ഈ രാഷ്ട്രത്തിൽ കയറിക്കൂടി.

ബൃട്ടിഷ് ഭരണം എന്തു ഗുണകരമായ നയം പ്രഖ്യാപിച്ചാലും, നടപടി എടുത്താലും, അതിനെ ഏതെല്ലാം വിധത്തിൽ വളച്ചൊടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആകുമോ, അത്രയും ചെയ്യൻ തയ്യാറായുള്ള കുറേ വീരന്മാരും മൈതാന പ്രസംഗങ്ങളും മറ്റുമായി രംഗത്ത് വന്നു.

കാര്യങ്ങൾക്ക് കൂടുതൽ സങ്കീർണത വരുത്തിയത്, ബൃട്ടിഷ്-ഇന്ത്യയുടെ സംരക്ഷണത്തിൽ നിലനിന്നിരുന്ന പല രാജ്യങ്ങളും ബൃട്ടിഷ്-ഇന്ത്യയ്ക്ക് തൊട്ടടുത്തായി നിലനിന്നിരുന്നു എന്നതാണ്.

അവിടുള്ള പലവിധ പ്രജകളും തോന്നുമ്പോഴും അവസരം ലഭിക്കുമ്പോഴും, ബൃട്ടിഷ്-ഇന്ത്യയിൽ കയറിക്കൂടും. ഇവരിൽ ചില വീരന്മാർ അവർ വിദേശീയരാണ് എന്ന കാര്യം അങ്ങ് മിണ്ടാതെ, ബൃട്ടിഷ്-ഇന്ത്യയിൽ കയറി അവിടുള്ള പൗരന്മാരുടെ നേതാവായി സ്വയം പരിചയപ്പെടുത്തും, യൂറോപ്പിലും ഇങ്ഗ്ളണ്ടിലും. ഈ വിധമായുള്ള പലരും ഉണ്ടായിരുന്നു. അതിൽ പിന്നീട് വൻ വീരനായി മാറിയത് മോഹൻ ദാസ് ഗാന്ധിയാണ്.

1800കളിൽ ബൃട്ടിഷ് - ഇന്ത്യ സാവധാനത്തിൽ ജനിച്ചുവരുന്നതേയുള്ളു. അതിന് മുൻപ്, ഇന്ത്യയെന്ന ഒരു രാഷ്ട്ര സങ്കൽപ്പം ചിരിത്രത്തിൽ ഉണ്ടായിരുന്നതായി കാണുന്നില്ല.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ദക്ഷിണേഷ്യയിൽ ഒരു വൻ രാഷ്ട്രവും അതിഗംഭീരമായ വ്യക്തിത്വമുള്ള ഒരു ജനതയേയും വളർത്തിയെടുക്കാൻ തന്നെ തയ്യാറായി വരികയായിരുന്നു.

ഒരു വാണിജ്യ പ്രസ്ഥാനത്തിന് ഈ വിധമായുള്ള ഒരു ആഗ്രഹം ഒരിക്കലും ഉണ്ടാകില്ലാ എന്ന് ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന മിക്കവർക്കും അറിവുള്ള അനുഭവജ്ഞാനമാണ്.

ഇന്ത്യയിൽ വാണിജ്യ പ്രസ്ഥാനം എന്നാൽ മുതലാളിയും തമ്പുരാട്ടിയും, സാറും, മാഡവും, സാബും, മേംസാബും, ചേട്ടനും, ചേച്ചിയും, ബായ്യും, ആപ്പും, ഉങ്ഗളും, മറ്റുമായ ഒരു മുതലാളി വർഗ്ഗവും, അവർക്ക് കീഴിൽ പടിപടിയായി നിലനിൽക്കുന്ന മേൽനോട്ടക്കാരും, മധ്യ നിലവാരക്കാരായ ജീവനക്കാരും, അവർക്കെല്ലാം അടിയിലായി എല്ലാരും നീ,തൂ, അവൻ, അവൾ തുടങ്ങിയ വാക്കുളിൽ നിർവ്വചിക്കുന്ന ഒരു വൻ കൂട്ടം തൊഴിലാളികളേയും നിലനിർത്തുന്ന ഒന്നാണ്.

പ്രത്യക്ഷത്തിൽ ഈ കൂട്ടരിൽ ഏറ്റവും അപകടകാരികളായുള്ളവർ ഏറ്റവും കീഴിൽ പെട്ടവരാണ്, എന്നതും, സാമൂഹിക ബോധത്തിൽ ഒരു പിശകും വിരോധാഭാസവും ആയി നിലനിൽക്കും.

ഈ ഒരു സങ്കൽപ്പത്തിൽ ഒുതങ്ങാത്ത ഒരു വാണിജ്യ പ്രസ്ഥാനത്തെ ഇന്ത്യയിൽ പ്രാദേശിക ഭാഷയിൽ ചിന്തിക്കുന്ന ഒരാൾക്ക് സങ്കൽപ്പിക്കാൻ ആവില്ല.

English East India Companyയേയും അതിന്‍റെ മഹനീയ ലക്ഷ്യങ്ങളേയും വിലയിരുത്തുമ്പോൾ, ഈ ഒരു കാര്യം ഒരു വൻ പരിമിതിയായി നിലനിൽക്കും.

മലബാർ ജില്ലാ കലക്ടറായിരുന്ന Henry V Conolly എന്ന ഇങ്ഗ്ളിഷുകാരനെ വെട്ടിക്കൊല്ലാൻ വേണ്ടി കുറച്ചു വ്യക്തികൾ ഇസ്ലാമിന്‍റെ മേൽവിലാസവും കൈവശപ്പെടുത്തിക്കൊണ്ട് , 1855 സെപ്റ്റംബർ 11ന്നാം തീയതി രാത്രി, ഏകപക്ഷീയമായുള്ള ഒരു തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ, ആയുധ കത്തികളും കൈയിൽ വച്ചുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ടു.

എന്നാൽ Conollyയും ഇങ്ഗ്ളിഷ് കമ്പനിയും അടിവച്ചടിവച്ച് സാവധാനത്തിൽ ദക്ഷിണേഷ്യയിലെ അനവധി അർദ്ധ പ്രാകൃത ദേശങ്ങളിലേക്ക് വൻ അദ്ധ്വാനത്തോടുകൂടി വലിച്ചുകയറ്റിക്കൊണ്ടവന്നിരുന്ന അതിഗംഭീര കാര്യങ്ങളെക്കുറിച്ച് ഈ തെമ്മാടികൾക്ക് യാതോരു അറിവും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

പോരാത്തതിന്, ഇവർക്ക് ഇസ്ലാമിന്‍റെ മേൽവിലാസം ഈ വിധമായുള്ള ഒരു കാര്യത്തിന് ഉപയോഗിക്കാനുള്ള അനുവാദം മലബാറിൽ പലയിടത്തുമായി നിലനിന്നിരുന്ന ഇസ്ലാമിന്‍റെ ഉന്നത കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരുന്നു എന്നും തോന്നുന്നില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത



1836 മുതൽ ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ പന്തല്ലൂർ കുന്നുകളുടെ 15 മൈൽ വൃത്തപരിധിക്കുള്ളിൽ നടന്ന കീഴ്ജന മാപ്പിള ആക്രമണങ്ങളെക്കുറിച്ച് പറയുമ്പോൾ, മലബാർ ജില്ലയെന്ന പ്രദേശത്തെക്കുറിച്ചും, ബൃട്ടിഷ് ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും ഭാവനയിൽ ഒരു ചിത്രം വരുത്തുന്നത് നന്നായിരിക്കും.

ഇന്നുള്ള കാസർഗോഡ് പ്രദേശം മുതൽ തെക്ക് പൊന്നാനിവരേയും തെക്ക് കിഴക്ക് Palghatവരേയും നീണ്ടുകിടക്കുന്ന പ്രദേശമായിരുന്ന 1830കളിൽ മലബാർ ജില്ല.

അതേ പോലെതന്നെ ബൃട്ടിഷ് ഇന്ത്യയെന്നത് മുഖ്യമായും Madras Presidency, Bombay Presidency, Calcutta Presidency തുടങ്ങിയ മൂന്ന് Presidencyകളും മറ്റ് ചില Provinceസുകളും അടങ്ങിയ ഒരു രാജ്യമായിരുന്നു.

മലബാർ ജില്ല Madras Presidencyയിലെ ജില്ലയായിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഭാഷ, അന്ന് മലയാളം എന്ന് അറിയപ്പെട്ടിരുന്ന, സംസ്കൃതവും, തമിഴും കലരാത്ത ഒരു കൊച്ചു ഭാഷയായിരുന്നു.

മലബാർ ജില്ല ഉൾപ്പെടുന്ന ബൃട്ടിഷ്-ഇന്ത്യയിൽ വ്യക്തമായി പറഞ്ഞാൽ ഒരു ക്ഷേമ രാഷ്ട്രത്തിന്‍റെ യാതോരു വിധ ഭാവങ്ങളോ സൗകര്യങ്ങളോ പാരമ്പര്യമായി ഉള്ള പ്രദേശങ്ങൾ അല്ലായിരുന്നു ഉണ്ടായിരുന്നത്. പകരം സാമൂഹിക ഉന്നതർക്ക് അവരുടെ കീഴിൽ പെട്ടുപോയ ആളുകളെ ആവുന്ന വിധം മലിനപ്പെടുത്താനും, വാക്കുകളാൽ തമർത്താനും, തൊഴിൽ പരമായി ചൂഷണം ചെയ്യാന്നും സൗകര്യപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടായിരിക്കുള്ളു.

തന്നോളമുള്ളവരും, തന്നെക്കാൾ കീഴിൽ ഉള്ളവരും വളർന്നുപോകുന്നത് തടയാനായി ഏവരും നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശം തന്നെ.

അതേ സമയം തങ്ങളെ സാമൂഹികമായി തമർത്തുന്ന വ്യക്തികളോട് വൻ അടിയാളത്തം ഒരു മത്സര ഭാവത്തിൽ പ്രകടിപ്പിച്ച് സ്വന്തം കാര്യം നേടിയെടുക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കൂട്ടർ തന്നെയായിരുന്ന പല നിലവാരത്തിലുള്ള കീഴ്ജന വംശങ്ങൾ.

സാമൂഹിക ഉന്നതരിൽ ഒരു പ്രത്യേക തരം മൃഗീയത തുളുമ്പനിൽക്കും. അതേ സമയം സാമൂഹിക ഗർത്തങ്ങളിൽ പെട്ടുപോയവരിൽ മറ്റൊരു തരത്തിലുള്ള മൃഗീയത നൃത്തമാടും.

ദക്ഷിണേഷ്യ മുഴുവനും ഒരേ തരത്തിലുള്ള സംസ്കാരം ആണ് എന്ന തോന്നാൻ വരാൻ പ്രയാസം ഇല്ലതന്നെ. എന്നാൽ സംസ്കാരിത്തിൽ ഒരു സാമ്യത വരുത്തുന്നത്, പ്രാദേശിക ഭാഷകളിൽ നിലനിൽക്കുന്ന ഫ്യൂഡൽ കോഡിങ്ങിലുള്ള സാമ്യത ഒരു കാരണം ആവാം.

അതിന് പുറമേ, എല്ലാ ദിക്കിലും ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുന്ന ഒരു ചെറിയ കൂട്ടം കുടുംബക്കാരുടെ സാന്നിദ്ധ്യവുമാവാം. ഇന്നുള്ള IAS / IPS എന്നപോലയായിരുന്നിരിക്കാം അന്ന് ഈ ബ്രാഹ്മണ കൂട്ടർ. അതേപോലെതന്നെ ഇന്നുള്ള IAS / IPS കാരുടെ കാര്യം പോലെതന്നെ, ഈ ബ്രാഹ്മണ കൂട്ടരും ഒരേ മാനവ വംശത്തിൽ പെടുന്നവർ ആയരിക്കണമെന്നില്ല.

ഇന്നുള്ള IAS / IPS വ്യക്തികൾക്ക് എന്തോ ഭയങ്കര വിവരവും ബുദ്ധിയും ഉണ്ട് എന്ന് സാമാന്യ ജനം വിശ്വസിക്കുന്നതു പോലെ, ഈ ബ്രാഹ്മണർക്കും അതിഗംഭീരമായ എന്തോ വിവരവും ബുദ്ധിയും ഉണ്ട് എന്ന് കീഴ്ജനങ്ങൾ ചിന്തിക്കും. എന്നാൽ വാസ്തവം ഇത്രമാത്രമേ ഉണ്ടാവുള്ള, അതായത് കീഴ്ജനം തൂ, നീ, ഇഞ്ഞി നിലവാരക്കാരും, ബ്രാഹ്മണൻ, ഇന്നുള്ള IAS / IPS കാരെപ്പോലെ വൻ സാറുമാരും മറ്റുമാണ് എന്നതു തന്നെ.

സാമൂഹികവും രാഷ്ട്രീയും ആദ്ധ്യാത്മികവും മറ്റുമായ പാരമ്പര്യങ്ങൾക്ക് ഒരു മൂടൽ മഞ്ഞ് നിറഞ്ഞുനിൽക്കുന്നതുപോലുള്ള ഒരു അതിപുരാതനമായ പഴമ സൃഷ്ടിച്ചെടുത്താണ് പലരും, പല പ്രസ്ഥാനങ്ങളും, ഒരു ദിവ്യത്വം തങ്ങളിൽ ഉണ്ട് എന്ന ധാരണ സമൂഹത്തിൽ പടർത്തുക.

ഏതെങ്കിലും ബ്രാഹ്മണ ക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് ഈ അമ്പലം ആരാണ് പണിതത് എന്നും ഏതു വർഷത്തിലാണ് പണിതതെന്നും, അതിന് ശേഷം നൂറ്റാണ്ടുകളിലൂടെ ആരാണ് ആ ക്ഷേത്രവും ക്ഷേത്ര പരിസരവും നടത്തിപ്പു ചെയ്തതും നിലനിർത്തിയതും എന്നു ചോദിച്ചാൽ, കണ്ണുകളിൽ ഒരു വൻ മായാ ഭാവം നിറച്ചുകൊണ്ടും, കൈകൾ രണ്ടുവശത്തേക്കും വിടർത്തി വിശിക്കൊണ്ടും, ദിവ്യമായ ഒരു ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടും, അളക്കാൻ പറ്റാത്തതും ഭാവന ചെയ്യാൻ പറ്റാത്തതുമായ ഒരു അതി പുരാതനമായ പഴമയിലേക്ക് മിഴികൾ ചൂണ്ടി നിർത്തിക്കൊണ്ട് നിൽക്കുക മാത്രമേ ഉത്തരമായി ബ്രാഹ്മണ പൂജാരി നൽകുള്ളു.

എന്നുവച്ചാൽ വ്യക്തമായ യാതോരു മറുപടിയും നൽകില്ല. അത് കണ്ട് അത്ഭുതപ്പെടുന്ന വ്യക്തിയിൽ ആ ദിവ്യമായ പഴമയെക്കുറിച്ചുള്ള ചിന്തകൾ ഒരു ദിവ്യ മഴപോലെ പെയ്തിറങ്ങും.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ, വ്യക്തമായതും കൃത്യമായതും കാര്യക്ഷമമായതുമായ രീതിയിൽ ആണ് ആ ക്ഷേത്രം നൂറ്റാണ്ടുകളിലൂടെ നടത്തിപ്പുചെയ്തിട്ടുള്ളത് എങ്കിൽ, ഈ വിധ വിവരങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തപ്പെടുമായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ലതന്നെ.

ഡോക്ടർക്ക് stethoscopeപ്പും IPSസുകാരന് യൂണിഫോമിലെ ചമയങ്ങളും മറ്റും ഫ്യൂഡൽ ഭാഷാ വാക്കുകളിൽ പിടിച്ചെടുക്കാനാവുന്ന ഔന്നിത്യം പോലെ തന്നെയായിരുന്നിരിക്കാം, ബ്രാഹ്മണർക്ക് അവരുടെ ക്ഷേത്രങ്ങളും മറ്റും. അവർ അത് നിലനിർത്തിപ്പോന്നത്, അവരുടെ സാമൂഹിക ഔന്നിത്യം നിലനിർത്താൻ തന്നെ.

Travancore State Manual Vol 2 നിന്നുമുള്ള ഉദ്ദരണിയാണ് താഴെ ചേർത്തിരിക്കുന്നത്.

The Mahomiedan traveller Alberuni speaking of the Indian Vedas of his time (10th century) said;—

“Veda means knowledge of that which was before unknown. It is a religious system which, according to the Hindus, comes from God, and was promulgated by the mouth of Brahman.

The Brahmins recite the Veda without understanding its meaning, and in the same way they learn it by heart, the one receiving it from the other.

Only few of them learn its explanation, and still less is the number of those who master the contents of the Veda and their interpretation to such a degree as to be able to hold a theological disputation.

The Brahmins teach the Veda to the Kshatriyas. The latter learn it, but are not allowed to teach it, not even to a Brahmin. The Vaisya and Sudra are not allowed to hear it, much less to pronounce and recite it.”

This description of the Veda is as true to-day as when Alberuni saw India thirty generations ago.


ആശയം: 10ആം നൂറ്റാണ്ടിലെ മുഹമ്മദീയ യാത്രക്കാരനായ Alberuni ഇന്ത്യൻ വേദങ്ങളെക്കുറിച്ച് എഴുതിയ കാര്യം ഇതാണ്:

"വേദങ്ങൾ എന്നാൽ നേരത്ത അറില്ലാതിരുന്ന കാര്യത്തെക്കറിച്ചുള്ള വിജ്ഞാനം ആണ്. ഈശ്വരനിൽ നിന്നും വരുന്നതും, ബ്രഹ്മാവിന്‍റെ വായിൽകൂടി പുറപ്പെടുവിക്കപ്പെട്ടതുമായ ഒരു ആദ്ധ്യാത്മിക സംവിധാനം ആണ് ഇത് എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.

വാക്കുകളുടെ അർത്ഥം മനസ്സിലാക്കാതെ ബ്രാഹ്മണർ വേദം ചൊല്ലുന്നു. അതേ പോലെതന്നെ അവർ അവ മനഃപ്പാഠം ആക്കുന്നു. അത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ആ വിധം പടരുന്നു.

വേദവാക്യങ്ങളുടെ വിശദ്ധീകരണം വളരെ കുറച്ചു പേർമാത്രമാണ് പഠിക്കുക. അതിനേക്കാൾ കുറച്ചുപേർമാത്രമാണ്, വേദങ്ങളുടെ ഉള്ളടക്കവും അവയുടെ വ്യഖ്യാനവും ഒരു ആദ്ധ്യാത്മിക കാര്യങ്ങളുടെ ചർച്ചയക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പഠിച്ചു മനസ്സിലാക്കുള്ളു.

ബ്രാഹ്മണർ വേദത്തെ ക്ഷത്രിയർക്ക് പഠിപ്പിക്കുന്നു. അത് ക്ഷത്രിയർ പഠിക്കുന്നു. എന്നാൽ അത് മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കാൻ ക്ഷത്രിയർക്ക് അനുവാദം ഇല്ല. ബ്രാഹ്മണർക്ക് പോലും അവർ പഠിപ്പിക്കാൻ പാഠില്ല.

വൈശ്യർക്കും ശൂദ്ധ്രർക്കും വേദങ്ങൾ കേൾക്കാനുള്ള അനുവാദം ഇല്ല. അവയിലെ വാക്കുകൾ പറയുവാനോ അവയെ ചൊല്ലാനോ ഒട്ടും തന്നെ പാടില്ല.

ഇത്രയും കാര്യങ്ങൾ മുഹമ്മദീയനായ യാത്രികാനാണ് പറയുന്നത്. എന്നാൽ ഈ വാക്കുകൾ ഉദ്ദരിക്കുന്നത് Travancore State Manual രചിച്ച V. Nagam Aiya ആണ്. ഇദ്ദേഹം ബൃട്ടിഷ്-ഇന്ത്യയിലെ പൗരനും ആന്ദ്ര നാട്ടിലെ ബ്രാഹ്മണനും ആണ്. END

കാര്യങ്ങൾ മനസ്സിലാക്കാനായി പറയുകയാണ്, ദക്ഷിണേഷ്യയിൽ പലയിടത്തും ഏതെങ്കിലും ഒരു ജനത തങ്ങൾ ബ്രാഹ്മണരാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് സാമൂഹിക ഔന്നിത്യത്തിൽ നിൽകും. നിന്നേ പറ്റു. ഫ്യൂഡൽ ഭാഷകളിൽ ഈ വിധ സ്ഥാനങ്ങൾ ഉണ്ട്. അവിടെ നിൽക്കാൻ ആരെങ്കിലും തയ്യാറായാലെ സാമൂഹിക യന്ത്രം ആരോഗ്യകരമായി പ്രവർത്തിക്കുള്ളു.

IAS / IPSകാർക്ക് പോലീസ് ഇൻസ്പക്ടർക്ക് പരിശീലനവും ക്ളാസും നൽകാൻ പറ്റും. എന്നാൽ ഇൻസ്പെടർക്ക് IAS / IPSകാരെ പഠിപ്പിക്കാൻ അനുവാദം ഇല്ലതന്നെ.

ഈ ബ്രാഹ്മണർക്ക് ഈ വിധമായുള്ള ഒരു വേദ വിജ്ഞാനം ഉണ്ട് എന്ന പൊതുവായുള്ള ഒരു ധാരണയുണ്ട് എങ്കിൽ, പണ്ട് ആ ബ്രാഹ്മണർക്ക് പൊതുജനങ്ങളുടെ മതിപ്പ് പിടിച്ചെടുക്കാൻ അത് സൗകര്യപ്പെടും.

വേദങ്ങളിൽ പലവിധ സംഗതികളും ഉണ്ടാവാം എന്നതും വാസ്തവം തന്നെ.

എന്നാൽ ഇന്ന് ഇതുകൊണ്ടൊന്നും കാര്യമായ ഗുണമില്ലാ എന്ന് കണ്ടതിനാൽ പല ബ്രാഹ്മണരും ഈ വിധ പഠനങ്ങളിൽ സമയം കളയാറില്ലാ എന്നാണ് തോന്നുന്നത്. പകരം എങ്ങിനെയെങ്കിലും ഇങ്ഗ്ളണ്ടിലേക്കോ അമേരിക്കയിലേക്കാ മറ്റോ കടന്നുകിട്ടാനായി എന്ത് വിവരമാണ് വേണ്ടത് എന്നതായിരിക്കാം ഇവരിൽ പലരുടേയും ചിന്ത.

ദക്ഷിണേന്ത്യയുടെ ഓരോ പ്രദേശത്തും വളരെ വ്യത്യസ്തരായ കീഴ്ജനങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കെല്ലാം അവരുടേതായ ആരാധനാലയങ്ങളും ചിലപ്പോൾ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക സമ്പ്രധായങ്ങളും കണ്ടേക്കാം.

ദക്ഷിണേഷ്യയിലെ യാതോരു രാജ്യത്തിലും ഒരു രാഷ്ട്ര സ്നേഹമമോ മറ്റൊ ഉണ്ടായിരുന്ന ജനം ഉണ്ടായിരുന്നു എന്നും തോന്നുന്നില്ല. എന്നാൽ രാജഭക്തർ ഉണ്ടാവും, തീർച്ച. ഇതും ഒരു സാമൂഹിക സംരക്ഷണ യന്ത്ര സംവിധാനത്തിലെ കാണ്ണികൾ മാത്രം.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത തരത്തിലുള്ള ഭാഷാ പ്രസ്ഥാനം



ബൃട്ടിഷ്-ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യ മുഴുവനും ഏതാണ്ട് ഒരേ തരത്തിലുള്ള ഒരു സാമൂഹിക മനോഭാവവും സാമൂഹിക രൂപകൽപ്പനയും നിലനിന്നിരിക്കാം.

അതായത്, ഓരോ ദിക്കിലും ഒരു വലിയ കുടുംബക്കാരും അവർക്ക് കീഴിലായി പടിപടിയായി താഴോട്ട് അതാത് പടിക്ക് അനുസൃതമായുള്ള നിലവാരത്തിലുള്ള ജനക്കൂട്ടങ്ങളും. മുകളിൽ ഉള്ള കുടുംബക്കാരുടെ പ്രശ്നങ്ങളും മനോഭാവങ്ങളും മറ്റും മാത്രമേ ആരും കണിക്കിലെടുക്കുള്ളു.

വളരെ കീഴിലുള്ളവർക്ക് യാതോരു വിലയും ഇല്ല. മാത്രവുമല്ല അവർക്കും സ്വന്തമായിത്തന്നെ അവരെക്കുറിച്ചും, അവരിലെ മറ്റ് വ്യക്തികളെക്കുറിച്ചും യാതോരു വിലയും ഇല്ല. കാര്യങ്ങൾ ഇന്നുള്ള ഇന്ത്യയിലെ സാമൂഹിക മനോഭാവം പോലെതന്നെ.

എന്നാൽ ഈ പറഞ്ഞത് ഒരു ആഴം കുറഞ്ഞ തിരിച്ചറിവ് മാത്രമാണ്. ഈ സാമൂഹികാന്തരീക്ഷത്തിന് യഥാർത്ഥത്തിൽ വളരെ ശക്തമായ ഒരു രൂപകൽപ്പനയുണ്ട്. അതിനെക്കുറിച്ച് പിന്നീട് പറയാം എന്നു വിചാരിക്കുന്നു.

Image

മുകളിൽ നൽകിയിട്ടുള്ള ഭൂപടം ബൃട്ടിഷ്-മലബാർ എന്ന് അന്ന് അറിയപ്പെട്ടിരുന്ന മലബാർ ജില്ലയുടേതാണ്. ബൃട്ടിഷ്-ഇന്ത്യയെ മൊത്തമായി നോക്കിയാൽ, ഈ പ്രദേശം വളരെ നിസ്സാരമായ വിസ്തീർണ്ണം ഉള്ള ഒരു ഭൂപ്രദേശം ആണ്. ഈ ഇടത്ത് തന്നെ 29 കൊച്ചു ഭരണപ്രദേശങ്ങൾ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുമ്പോൾ, ബൃട്ടിഷ്-ഇന്ത്യയിൽ മൊത്തമായി എത്രമാത്രം കൊച്ചുകൊച്ചു ഭരണ പ്രദേശങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്ന് ഊഹിക്കാവുന്നതാണ്.

ഉപഭൂഖണ്ഡത്തിന്‍റെ വടക്കൻ പ്രദേശങ്ങൾ മുഗൾ രാജാക്കളുടെ ഭരണത്തിലായിരുന്നു എന്ന് ഔപചാരികമായി പറയാമെങ്കിലും, ഈ മുഗൾ രാജാക്കാൾ ഒരു തരം മഹാരാജാക്കൾ മാതിരിയാണ് നിലനിന്നിരുന്നത് എന്നു തോന്നുന്നു. അവർക്ക് അടിയാളത്തം പ്രഖ്യാപിച്ചുകൊണ്ട് അനവധി കൊച്ചുരാജാക്കളും രാജ്യങ്ങളും നിലനിന്നിരുന്നിരിക്കാം എന്നതായിരിക്കാം വ്യക്തമായ സത്യം.

ടിപ്പു സുൾത്താൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ മലബാർ പ്രദേശം ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചു വെന്ന് പറയുന്നതുപോലുള്ള ഒരു പ്രശ്നം നിലനിന്നിരിക്കാം. ടുപ്പു സുൾത്താൻ ഇല്ലാതായി എന്നതുകൊണ്ടൊന്നും മലബാറിലെ യഥാർത്ഥ രാജകുടുംബങ്ങൾ അവരുടെ രാജ്യങ്ങൾ ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുത്തിരുന്നു എന്നു തോന്നുന്നില്ല.

ടിപ്പൂ സുൾത്താൻ എന്നത് മുഗൾരാജാക്കൾ എന്ന് പറയുന്നതുപോലെ പല കൊച്ചുരാജാക്കൾക്കും മുകളിൽ മേൽക്കോയ്മ നിലനിർത്തിയ മഹാരാജാവ് മാത്രമായിരുന്നിരിക്കാം.

Travancore State Manualൽ V Nagam Aiyya അഭിപ്രായപ്പെടുന്നത്, ബൃട്ടിഷ്-ഇന്ത്യയിൽ ഏതാണ്ട് 2000ത്തോളം രാജ്യങ്ങളെ ഇങ്ഗ്ളിഷ് കമ്പനി ഒരൊറ്റ രാജ്യമായി ചേർത്തിരിക്കാം എന്നതാണ്. ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇങ്ഗ്ളിഷ് കമ്പനിയോട് പകയും വിദ്വേഷവും പുലർത്തിയാണ് നിലനിന്നത് എന്നതും ഒരു തെറ്റായ വിവരം മാത്രമാകാം.

കാരണം, ഈ ഓരോ പ്രദേശത്തിലേയും രാജകുടുംബക്കാർക്ക് വ്യക്തമായി ലഖിതപ്പെടുത്തിയിരുന്നതും മോശമല്ലാത്ത തുകയുള്ളതുമായ ഒരു പെൻഷൻ തുക ഇങ്ഗ്ളിഷ് കമ്പനി നൽകിയിരുന്നു. ദക്ഷിണേഷ്യയിൽ വലിയ ആഭിജാത്യമുള്ള കുടുംബം സാമ്പത്തികമായി പിന്നിലായാൽ, ആ കുടുംബക്കാർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റത്ത തരത്തിലുള്ള ഭാഷാ അന്തരീക്ഷമാണ് എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് ഏതോ വിധം അറിവ് ലഭിച്ചിരിക്കാം.

നെഹ്റു, ബൃട്ടിഷ്-ഇന്ത്യയുടെ ഒരു വിലയ ഭാഗത്തെ തട്ടിയെടുത്ത് സ്വയം അതിന്‍റെ അധിപനായി സ്ഥാപിതമായപ്പോഴും ഈ പെൻഷൻ തുക നിർത്താതെ നൽകാൻ ബാധ്യസ്ഥനായിരുന്നു.

എന്നാൽ നെഹ്റുവിന്‍റെ മകൾ അധികാരത്തിൽ കയറിയപ്പോൾ, കോൺഗ്രസ് പാർട്ടി പിളരുക ചെയ്തു. അതോടുകൂടി, ജന സമ്മിതി നേടിയെടുക്കാനാവുന്ന പലവിധ വിക്രയങ്ങളം ഈ ആൾ നടത്തിയതിൽ ഒന്ന് ഈ പെൻഷൻ തുക യാതോരു മുന്നറിയിപ്പും ഇല്ലാതെ നിർത്തുക എന്നതായിരുന്നു. പല രാജുകുടുംബക്കാരും അതോടെ തെണ്ടിപ്പോയി എന്നു പറയുന്നതാവും വാസ്തവം.

ജീവിക്കാൻ വകയില്ലാതെ മലബാറിൽ ഒരു രാജവ് സർക്കാർ ഓഫിസിൽ ശിപായി ആയി ചേർന്ന ഒരു സംഭവം CPS പറഞ്ഞുകേട്ടത് ഓർമ്മയുണ്ട്.

എന്നുവച്ചാൽ ദക്ഷിണേഷ്യയിലെ രാജാക്കളേയും രാജകുടുംബക്കാരേയും തെണ്ടിച്ചത് ഇങ്ഗ്ളിഷ് കമ്പനി അല്ല, മറിച്ച് ഇന്ത്യൻ സർക്കാർ തന്നെയായിരുന്നു എന്ന്.

എന്നാൽ ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ ഇങ്ഗ്ളിഷ് കമ്പനിയും ബൃട്ടിഷ് ഭരണവും 'ഇന്ത്യയിലെ' രാജാക്കളെ ഉപദ്രവിക്കുന്നതും അപമാനിക്കുന്നതും മറ്റുമായ കഥകളാണ് നിറച്ചുവിച്ചിരിക്കുന്നത്.

ഇതോടൊപ്പം ഇവിടെ പറയേണ്ടത്, ഈ രാജാക്കളും അവരുടെ കുടുംബക്കാരും ഇങ്ഗ്ളിഷ് ഭരണത്തിനോട് വളരെ അടുത്ത് ഒട്ടിനിൽക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത് എന്നാണ് മനസ്സിലാക്കാവുന്നത്. പലരും ഇങ്ഗ്ളണ്ടിൽ പഠിക്കാനും താമസിക്കാനും പോയിരുന്നു.

ഇത് ഇങ്ഗ്ളണ്ടിന് ഒരു ആരോഗ്യകരമായ കാര്യമായിരുന്നു എന്നുതോന്നുന്നില്ല.

ഇങ്ഗ്ളിഷ് കമ്പനി ഈ നൂറുകണക്കിന് രാജ്യങ്ങളെ ഒരു ഒറ്റ രാജ്യമാക്കിമാറ്റാനായി പ്രയത്നിച്ചപ്പോൾ, ഓരോ ഇടത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളെയാണ് നേരിടേണ്ടിവന്നത്.

ഇവിടെ വ്യക്തമായി എടുത്തുപറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. ദക്ഷിണേഷ്യയിൽ ഓരോ രാജാവും ഓരോ മഹാരാജാവും സ്വന്തം മക്കളേയും കുടുംബക്കാരേയും കീഴ്സ്ഥാനത്തുള്ളവരേയും വളരെ സംശയ ദൃഷ്ടിയോടുകൂടിയാണ് നിത്യവും വീക്ഷിച്ചുകൊണ്ടിരുന്നത്.

അവരിൽ ആർക്കെങ്കിലും ഏതെങ്കിലും ദിക്കിൽ എന്തെങ്കിലും അധികാരം നൽകിയാൽ, അവർ രാജാവിന്‍റെ മന്ത്രിമാരോടും മറ്റും വളരെ പെട്ടെന്നുതന്നെ അഭിപ്രായവ്യത്യാസത്തിൽ എത്തുകയും, പ്രകോപിതരാകയും സ്വന്തം പതാക ഉയർത്തുകയും സ്വന്തമായുള്ള രാജ്യം പടുത്തുയർത്താൻ ശ്രമിക്കുകയും ചെയ്മുമായിരുന്നു.

1782 ഡിസംബർ 7ന് ഹൈദ്രാലി മരിച്ചപ്പോൾ, Palghatട്ടിലോ പൊന്നാനിയിലോ മറ്റോ ഇങ്ഗ്ളിഷ് കമ്പനിയുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന ടിപ്പു സുൾത്താൻ എല്ലാം വിട്ടെറിഞ്ഞ് സ്വന്തം പട്ടാളത്തേയും കൊണ്ട് കഠിന വേഗത്തിൽ മൈസൂറിലേക്ക് ഓടുകയാണ് ചെയ്തത്.

മൈസൂറിൽ എത്തുന്നത് വൈകിയാൽ ചിലപ്പോൾ, സ്വന്തം കുടുംബത്തിലെ മറ്റാരെങ്കിലും സിംഹാസനത്തിൽ ഇരിക്കുന്നത് കാണേണ്ടതായി വന്നേനെ.

സിംഹാസനം കൈവശപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഹൈദ്രാലിയുടെ വലതുകൈയായി കരുതപ്പെട്ടിരുന്ന Shaikh Ayazനെ കൊല്ലാനുള്ള നിർദ്ദേശം ആണ് ടിപ്പു നൽകിയത്. ഈ അതി സുന്ദരനും വൻ ആഭിജാത്യവും ഉള്ള വ്യക്തിയെക്കുറിച്ച് മുൻപൊരിക്കൽ ഈ എഴുത്തിൽ പ്രതിപാദിച്ചിരുന്നു.

Bodnur ഉള്ള ഹൈദ്രാലിയുടെ സൈനിക കേന്ദ്രത്തിന്‍റെ സൈനിക അധികാരിയായിരുന്നു അന്ന് Shaikh Ayaz. ഈ Shaikh Ayazനെ കൊല്ലാനുള്ളു നിർദ്ദേശം ഒരു രഹസ്യ സന്ദേശമായി ആ സൈനിക കേന്ദ്രത്തിന്‍റെ രണ്ടാം നിരയിള്ള സൈനിക നേതാവിന് ടിപ്പു അയച്ചു.

എന്നാൽ രാഷ്ട്രീയ അന്തരീക്ഷത്തിൽ വന്ന ഗുരുതരമായ മാറ്റത്തെക്കുറിച്ച് Shaikh Ayazന് വിവരം ഉണ്ടായിരുന്നതിനാൽ, കോട്ടയിലേക്ക് എന്ത് സന്ദേശം വന്നാലും ആ സന്ദേശ വാഹകനെ ആദ്യം തന്‍റെ അടുത്തേക്ക് എത്തിക്കണം എന്ന ആജ്ഞ കീഴ് ഉദ്യോഗസ്ഥർക്ക് നൽകിയരിന്നു.

ഇവിടെ പറയേണ്ടുന്നത്, ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ ഈ വിധമായുള്ള ഒരു മാനസിക താന്തോന്നിത്യം ലോകത്തിൽ എവിടെ വച്ചെങ്കിലും സംഭവിച്ചിരുന്നു എന്ന് തോന്നുന്നില്ല എന്നതാണ്. ഈ വിധമായുള്ള മാനസിക വിഭ്രാന്തി പ്രകോപിപ്പിക്കുന്ന അരക്ഷിതാവസ്ഥ മനസ്സിൽ സൃഷ്ടിക്കാൻ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പ്രയാസം തന്നെയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ തിരിച്ചുവരവ്



ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഓരോ കൊച്ചുരാജ്യക്കാരും അവരുടെ പ്രദേശങ്ങളും അധികാരങ്ങളും വിട്ടുകൊടുത്തത്, അവരുടെ അനുഭവത്തിൽ ഈ കമ്പനി വളരെ വ്യത്യസ്തരായ ഒരു ജനത നയിക്കുന്ന ഒന്നാണ് എന്ന അറിവിനാലായിരുന്നു.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ വിഭാവനം പോലും ചെയ്യാൻ പറ്റാത്തതരത്തിലുള്ള മാന്യതയും, നൽകിയ വാക്ക് പാലിക്കുന്നതിൽ അതീവ കൃത്യനിഷ്ടതയും ഉള്ളവരാണ് എന്നും, അങ്ങിനെയല്ലാതെ അവർക്ക് പെരുമാറാൻ ആവില്ലായെന്നും പ്രാദേശിക രാജകുടുംബക്കാർ ഈ കമ്പനി ഉദ്യോഗസ്ഥരെ വിലയിരുത്തിയിരുന്നിരിക്കാം.

ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. എന്നാൽ അതിലേക്കൊന്നും ഇപ്പോൾ പോകാൻ പറ്റില്ല.

മലബാറിൽ മാത്രമല്ല, ബൃട്ടിഷ് ഇന്ത്യയിൽ മുഴുവനും ഇങ്ഗ്ളിഷ് ഭരണം ഒരു വൻ വെല്ലുവിളി നേരിട്ടത്, നികുതി പിരിക്കുന്ന പദ്ധതിയലായിരുന്നു.

ഇവിടെ മുഖദാവിൽ തന്നെ ഒരു കാര്യം പറയേണ്ടതുണ്ട്. English East India Company ഒരു വാണിജ്യ പ്രസ്ഥാനം ആയിരുന്നുവെങ്കിലും, അവർ അവരുടെ വാണിജ്യ പദ്ധതികളേയും അവരുടെ ഭരണത്തേയും രണ്ടായിത്തന്നെയാണ് നിലനിർത്തിയിരുന്നത്.

ഭരണം ലഭിച്ച ഇടങ്ങളിൽ ഉള്ള അമ്പലങ്ങളും പള്ളികളും വൻ ധനികരുടെ വീടുകളും മറ്റും കൊള്ളയടിച്ചല്ല ഈ ഭരണ പ്രസ്ഥാനം ധനം സ്വരൂപിച്ചത്.

കുരുമുളകിന്‍റേയും മറ്റ് പലതിന്‍റേയും യൂറോപ്പിലേക്കുള്ള കച്ചവടത്തിൽ, ഈ കമ്പനി കുത്തക (monopoly) നിലനിർത്തിയിരുന്നു എന്നു പറയാമെങ്കിലും, അതിലും വൻ വിട്ടുവീഴ്ചകൾ അവർ ചെയ്തിരുന്നു എന്നും കാണുന്നു.

അതിലേക്കൊന്നും പോകാതെ, പറയാൻ വന്ന കാര്യം പറയാം.

ഈ ഉപഭൂഖണ്ഡത്തിൽ ഓരോ രാജകുടുംബക്കാരും നികുതി പിരിച്ചിരുന്നത് കാർഷിക വിളവിൽ നിന്നുമാണ്. ഇത് ഒരു വൻ പൊല്ലാപ്പ് പിടിച്ച നികുതി പിരിക്കൽ ആയിരുന്നു എന്നു തോന്നുന്നു.

മാത്രവുമല്ല, ഈ പിരിക്കുന്ന നികുതിയൽ ഒരു ചെറിയ ശതമാനം മാത്രമേ രാജകുടുംബത്തിന് ലഭിക്കുള്ളു. ബാക്കിയെല്ലാം പലതട്ടുകളിലുള്ള മേൽനോട്ടക്കാർ കൈയിട്ടുവാരുമായിരുന്നു.

ഇങ്ഗ്ളിഷ് കമ്പനി ഇക്കാര്യത്തിലും വൻ കാര്യക്ഷമത കൊണ്ടുവന്നു. ഓരോ കൃഷിയിടത്തിലേയും ഓരോ തരം മരത്തിന്‍റെ എണ്ണം പോലും കൃത്യമായി കമ്പനീ ഉദ്യോഗസ്ഥർ വന്ന് എണ്ണി രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഈ ഉപഭൂഖണ്ഡം മുഴുവൻ ഒരു ബാധമാതിരി നിലനിന്നിരുന്നു ഒരു പിടിച്ചുപറി നികുതി ചുമത്തൽ ആയിരുന്നു, കച്ചവടക്കാർ അവരുടെ ചരക്കുമായി നീങ്ങുമ്പോൾ ഓരോ പ്രദേശത്തിലേയും രാജകുടുംബ ഉദ്യോഗസ്ഥരും അതാതു ഭൂജന്മികളുടെ മേൽനോട്ടക്കാരും, ഈ കച്ചവടക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന നികുതി.

ഇതിനെ ഇന്നത്തെ Sales tax ആയി മനസ്സിലാക്കാം.

എന്നാൽ സാധാരണ ഗതിയിൽ വൻ പേരും പെരുമായും ആൾ ബലവും ഉള്ള കച്ചവട സംഘങ്ങൾ മാത്രമാണ് ഈ വിധ കച്ചവടങ്ങളുമായി ഓരോ പ്രദേശങ്ങളും കടന്നു മുന്നോട്ട് നീങ്ങുകയുള്ളു. അവർ ഓരോ പ്രദേശത്തും നൽകേണ്ടുന്ന നികുതി മുൻകൂറായി വ്യക്തമായി നിശ്ചയിച്ചിരിക്കാം.

കീഴ്ജാതിക്കാരനായ വ്യക്തിക്ക് ഈ വിധമായുള്ള ഒരു കാര്യം ചിന്തിക്കാൻ കൂടി ആവില്ല. സ്വന്തം നാട്ടിൽ തന്നെ ഏതാനും മൈലുകൾ ഒരു കച്ചവട ചരക്കുമായി മുന്നോട്ട് നീങ്ങൻ പറ്റില്ല. കാരണം, നായർമാർ ആവിധമായുള്ള ഒരു ധിക്കാരം അനുവദിച്ചുകൊടുക്കില്ല.

നായർമാരാണ് അന്നത്തെ പോലീസ്. അവരാണ് കീഴ്ജാതിക്കാരൻ വ്യക്തിക്ക് ജീവിക്കാനുളള സംരക്ഷണം നിലനിർത്തുന്നത്. ഏതാണ്ട് ഇന്നത്തെ പോലീസ് പ്രസ്ഥാനം പോലെതന്നെ.

ഇങ്ഗ്ളിഷ് കമ്പനീ ഭരണം പടർന്നു പിടിച്ച ഓരോ പ്രദേശത്തിലും ഈ വിധമായുള്ള ഒരു പിടിച്ചുപറി നികുതി പിരിവ് സാവധാനത്തിൽ ഇല്ലാതായി.

ആർക്കും കച്ചവടം ചെയ്യാം എന്നുമാത്രമല്ല, ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ള ബോംബെയിൽ നിന്നും ഗുജറാത്തിൽ നിന്നും വാണിജ്യ ഉത്പ്പന്നങ്ങൾ മലബാറിലേക്ക് ആർക്കും യാതോരു വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളിലും ഓച്ചാനിച്ചു നിൽക്കാതെതന്നെ കൊണ്ടുവന്നു വിൽക്കാനാവുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് വളർന്നുവന്നത്.

CPSന്‍റെ പിതാവായ ഗോവിന്ദൻ ഈ വിധമാണ് Tellicherryയിൽ Textile showroom തുടങ്ങിയത് എന്ന് ഓർക്കുക.

ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് ഈ വിധമായുളള ഒരു കാര്യം ഈ ആളുടെ കുടുബക്കാർക്ക് ചിന്തിക്കാൻ കൂടി ആവില്ലായിരുന്നു എന്നും മനസ്സിലാക്കുക.

എന്നാൽ ഓരോ തലമുറയിലും പുതുതായി ജനിക്കുന്ന വ്യക്തിക്ക് സമൂഹത്തിൽ വന്ന ഈ അതിഗംഭീര മാറ്റത്തെക്കുറിച്ച് യാതോരു അറിവും ലഭിക്കില്ല. പണ്ട് ജാമ്പവാന്‍റെ കാലം മുതൽ കാര്യങ്ങൾ ഈ വിധമാണ് എന്നാണ് പുതിയ തലമുറക്കാരനായ വൻ വിവരം ഉള്ള ആധുനിക വ്യക്തി മനസ്സിലാക്കുക.

ഇങ്ഗ്ളിഷ് കമ്പനീ ഭരണവും അതിന് ശേഷം വന്ന ബൃട്ടിഷ് ഭരണവും വാണിജ്യ നികുതിയെന്ന (Sales tax എന്ന) പിടിച്ചുപറി പ്രസ്ഥാനം നടത്തിപ്പുചെയ്തില്ല തന്നെ. അതിന് പകരം Sales tax എന്ന കൊള്ളയടിക്കാരെ അടിച്ചു തമർത്തുകയാണ് ചെയ്തത് എന്നു പറയാം എന്നു തോന്നുന്നു.

ഈ വാണിജ്യ നികുതിയെന്നത്, ജനങ്ങളുടെ മുകളിൽ വന്നു നിൽക്കുന്ന മേലാളന്മാർക്ക് വൻ ധനം പിരിച്ചുകൊടുക്കുന്ന ഒരു പ്രസ്ഥാനം മാത്രമാണ്. അല്ലാതെ ഇത് കൊണ്ട് ബൃട്ടിഷ് ഇന്ത്യയിലെ യാതോരു സാധരണക്കാരനും യാതോരു ഉപകാരവും ഇല്ലതന്നെ. അതിനാൽ തന്നെ അതിന്‍റെ ആവശ്യകതയും അന്ന് ഇല്ലായിരുന്നു.

ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം തുടങ്ങിയതാണ് പലവിധ പൊല്ലാപ്പുകൾക്കും വഴിവച്ചത്.

ജനാധിപത്യം വന്നപ്പോൾ, തിരഞ്ഞെടുപ്പിന് വൻ ചിലവ് വന്നു. പോരാത്തതിന്, ഓരോ സംസ്ഥാനത്തും അസംബ്ളികളും മന്ത്രിമാരും ജനഃപ്രതിനിധികളും വന്നു. ഇതെല്ലാം ഒരു പുതിയ വൻ ചിലവ്. ഈ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭകൾ പലവിധ സർക്കാർ ജീവനക്കാരെ നിയമിച്ചു തുടങ്ങി.

അടിയിൽ ആളുണ്ടെങ്കിൽ മാത്രമേ ബഹുമാനം കിട്ടുള്ള എന്ന ഭാഷക്കാരാണ് പ്രാദേശിക ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥർ. അപ്പോൾ കൂടുതൽ കൂടുതൽ ഉദ്യോഗസ്ഥർ വേണം എന്നുള്ളത് ഒരു ആവശ്യകതയായി.

ഈ വിധമായുള്ള പലതാതോന്നിത്യങ്ങളും ഭരണത്തിന്‍റെ ഏറ്റവും മുകളിൽ നിന്നിരുന്ന ഇങ്ഗ്ളിഷ് ഓഫിസർമാർ സമ്മതിച്ചുകൊടുത്തില്ല എന്നതും ശരിയാവാം. എന്നിരുന്നാലും, സർക്കാർ ജോലിക്കാരായി പല പുതിയ ആളുകളും നിയമിതരായി.

അതോടുകൂടി, 1939ൽ മെഡ്രാസ് പ്രസിഡൻസിയിൽ കച്ചവട സാധനങ്ങൾക്ക് 1% sales tax ചുമത്താൻ പ്രാദേശിക മന്ത്രി സഭ തീരുമാനിച്ചു. ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവന്ന പലവിധ തോന്ന്യാസങ്ങളിൽ ഒന്നായിരുന്നു ഇത്.

ഏതാണ്ട് ഒരു എട്ട് വർഷത്തിനുള്ളിൽ ഇങ്ഗ്ളിഷ് ഭരണം പിൻവാങ്ങി. അതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയും ചുറ്റുപാടുമുള്ള പല രാജ്യങ്ങളും പുതിയതായി സൃഷ്ടിക്കപ്പെട്ട ഇന്ത്യയിൽ പെട്ടുപോയി.

അതോടുകൂടി ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ആളില്ല എന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

പലവിധ പുതിയ സർക്കാർ വകുപ്പുകൾ. അവർക്കെല്ലാം വൻ അധികാരങ്ങൾ.

99.999% ആളുകൾക്കും യാതോരു ഉപകാരവുമില്ലാത്ത പൊതുവിദ്യാഭ്യാസം.

അങ്ങിനെ പല വിധ സർക്കാർ ജീവനക്കാർ. ഇവരെയെല്ലാം തീറ്റിപ്പോറ്റാനും, അവർക്ക് വൻ പെൻഷനും മറ്റും നൽകാനുമായി വർഷംതോറും വാണിജ്യ നികുതി ശതമാനം ഉയർത്തി ഉയർത്തി, ഇന്നപ്പോൾ അത് 18% ത്തിൽ എത്തിനിൽക്കുന്നു. പോരാത്തതിന് അതിനേക്കാൾ വളരെ ഉയരത്തിലുള്ള പലവിധ luxury taxകൾ വേറെയും.

ഇന്നുള്ള ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ വെറും മാസ വേതനം, ഈ രാജ്യത്തിലെ സാധരണക്കാരന് ലഭിക്കുന്ന വേതനത്തിന്‍റെ 20 മുതൽ 40 വരെ ഇരട്ടിയാണ് ഇന്ന്.

ആ കാര്യത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ബൃട്ടിഷ്-ഇന്ത്യയെന്ന, ഉള്ളിൽ യാതോരു ചെക്ക് പോസ്റ്റുകളും ഇല്ലാത്ത ഒരു വൻ രാജ്യത്തെയാണ് ഇങ്ഗ്ളിഷ് കമ്പനി പടുത്തുയർത്തിയത്.

എന്നാൽ ഭരണത്തിന് വരുമാനം വേണം. അതിന് പാരമ്പര്യമായി നിലനിന്നിരുന്ന കാർഷിക നികുതി പിരിവിനെ വളരെ കാര്യക്ഷമമാക്കാൻ ഇങ്ഗ്ളിഷ് കമ്പനി വളരെ ശ്രദ്ധയോടുകൂടി പരിശ്രമിച്ചു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വളരെ കൃത്യമായ നിയമങ്ങൾ സൃഷ്ടിച്ചു.

എന്നാൽ മലബാറിൽ തന്നെ ഓരോ പ്രദേശത്തും പലവിധ വ്യത്യസ്ത ഭൂസ്വത്ത് ഉടമസ്ഥാവകാശ സമ്പ്രദായങ്ങളും, നികുതി പിരിക്കൽ പദ്ധതികളും നിലനിന്നത് ഒരു വൻ പ്രശ്നം തന്നെയായിരുന്നു.

കമ്പനീ ഭരണം എന്തു നടപടിയെടുത്താലും, അതിന് ലിഖിത നിയമത്തിന്‍റെ അതിരുകൾക്കുള്ളിൽ മാത്രമേ സാധുതയുണ്ടാവുള്ളു. നിയമം ലംഘിക്കാൻ കമ്പനീ ഭരണത്തിനും ആവില്ല.

പോരാത്തതിന്, തികച്ചും സത്യസന്ധതയില്ലാത്തവരും, അഴിമതിക്കാരും ജനദ്രോഹികളും ആയ പ്രാദേശിക അധികാരി കുടുംബക്കാരും ഉദ്യോഗസ്ഥരും.

മലബാർ ജില്ലയിലെ District Collector ആയിരുന്ന Mr.H. V. Conollyയുടെ മനസ്സും സമയവും, നികുതി പിരിവിന് വ്യക്തമായ നടപടിക്രമങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും വ്യാപൃതമായിരുന്നു എന്നും പറയാവുന്നതാണ്.

അല്ലാതെ, ഏറനാടിലേയും വള്ളവനാടിലേയും കീഴ്ജന മാപ്പിളമാരെ തന്‍റെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് അപമാനിച്ചുവിടാനാള്ള പദ്ധതികളിൽ ആണ് തന്‍റെ മനസ്സും സമയവും ഇദ്ദേഹം ഉപയോഗിച്ചത് എന്നു പറഞ്ഞാൽ അത് ശരിയാവില്ലതന്നെ.

ഇങ്ഗ്ളിഷ് കമ്പനിയുടെ പ്രഖ്യാപിതവും നടത്തിപ്പ് ചെയ്തിരുന്നതുമായ നയം, കഴിയുന്നിടത്തോളം വ്യക്തികളെ ഉപദ്രവിക്കരുത് എന്നതായിരുന്നു. അവരുടെ ഓരോ നിയമ എഴുത്തിലും ഈ ഒരു കാര്യം വളരെ കൃത്യമായി കാണാവുന്നതാണ്. എന്നാൽ അവരുടെ ഉദ്യോഗസ്ഥർ പ്രാദേശികർ തന്നെ.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ എല്ലാരും വളരെ സ്വാർത്ഥർ തന്നെയാണ്. 'ഓൻ' 'ഓർ'ആയി വളരുന്നത് കഴിയുന്നിടത്തോളം തടയണം എന്നതാണ് ഈ വിധ ഭാഷകൾ മനുഷ്യമനസ്സിൽ തിരുകിക്കയറ്റുന്ന ഭാവവും താക്കീതും.

ദക്ഷിണ മലബാറിലെ വെറും രണ്ട് താലൂക്കുകളിൽ മാത്രമാണ് കീഴ്ജന മാപ്പിളമാരുമായുള്ള സാമൂഹിക പ്രശ്നം. ദക്ഷിണ മലബാറിൽ തന്നെ വേറേയും പ്രദേശങ്ങൾ ഉണ്ട്. പോരാത്തതിന്, ഉത്തര മലബാറിലും പല പ്രദേശങ്ങൾ ഉണ്ട്.

ഈ പ്രദേശങ്ങളിലെല്ലാം ആയിരക്കണക്കിനോ അതുമല്ലെങ്കിൽ നൂറുകണക്കിനോ ഏക്കറുകൾ ഭൂസ്വത്തുള്ള ഭൂജന്മികൾ ഉണ്ട്. ഇവർക്കും, നിയമപരമായി വൻ അവകാശങ്ങൾ ഉണ്ട്.

ഈ അവകാശങ്ങളിൽ കടിഞ്ഞാണിടാൻ ഇങ്ഗ്ളിഷ് ഭരണത്തിന് ആവില്ല. കാരണം, ആ വിധം ചെയ്താൽ, ആ ഭൂജന്മികൾ വൻ പേരുള്ള വക്കീലന്മാരെ നിയോഗിച്ച്, കോടതിയിൽ അതിന് എതിരായി പാരതി നൽകും.

കോടതിയിൽ ഭരണത്തിനും ആ ഭൂജന്മിക്കും ഒരേ അവകാശമേ പല കാര്യങ്ങളിലും ഉണ്ടാവുള്ളു.

അതേ സമയം ഈ ഭൂജന്മികളുടെ കൈകളിൽ പെട്ടുപോയ കീഴ്ജനത്തിന്‍റെ സംരക്ഷണവും ഇങ്ഗ്ളിഷ് കമ്പനിയുടെ മനസ്സിൽ ഉണ്ട്.

മലബാർ ജില്ലയുടെ പലവിധ കാര്യങ്ങളിൽ വളരെ സത്യസന്ധതയോടുകൂടി Mr.H. V. Conolly മുഴുകിയിരിക്കുകയായിരുന്നു അന്ന്.

എന്നാൽ അപ്പുറത്ത് നിന്നുകൊണ്ട് ഈ വ്യക്തിയെക്കുറിച്ച് ഒരു നല്ലകാര്യം പറയാനുള്ള ആളില്ലാതായിപ്പോയി എന്നതാവാം വാസ്തവം.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

42 #. വൻ നിലവാരത്തിലുള്ള മാനസിക പരിശീലനം ലഭിച്ചതിനെക്കുറിച്ച്



ദക്ഷിണേഷ്യയിലെ ഏതാണ്ട് 2000ത്തോളം വരുന്ന കൊച്ചുകൊച്ചു പ്രദേശങ്ങളെ കോർത്തിണക്കി ഒരു വൻ രാജ്യത്തെ English East India Company പടുത്തുയർത്തിയപ്പോൾ, അന്നുവരെ ഈ ഉപഭൂഖണ്ഡത്തിൽ ആരും തന്നെ അതിന് മുൻപ് ചെയ്തിട്ടില്ലാത്ത പല വൻ കാര്യങ്ങൾക്കും ആ ഭരണം തുടക്കം കുറിച്ചു.

അതിലൊന്ന് 1793–96 കാലഘട്ടത്തിൽ ശ്രമിച്ച Survey of India ആയിരുന്നു. അതിന് ശേഷം നടത്തിയത്, 1802–52 കാലഘട്ടത്തിൽ മെഡ്രാസിലെ St. Thomas Mountൽ നിന്നും ഹിമാലയത്തിന്‍റെ താഴെവരെയുള്ള ഒരു സർവ്വേ ആയിരുന്നു. അനവധി വളരെ കൃത്യതയുള്ള ഭൂപടങ്ങൾ ആണ് സൃഷ്ടിക്കപ്പെട്ടത്.

ബൃട്ടിഷ്-ഇന്ത്യയിലെ പല പൗരന്മാർക്കും ഗംഭീരമായ പരിശീലം നൽകിത്തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. നടന്നുതന്നെ ആയിരുന്നു ദുരങ്ങൾ അളന്നത്.

1 mile = 2000 paces.അതായത് 2000 ചുവടുകൾ ഒരു മൈൽ എന്ന രീതിയിൽ.

ഇത്രയും വലിയ ഒരു പ്രദേശത്തിന്‍റെ പലവിധ ഭൂപടങ്ങൾ വളരെ കൃത്യതയോടുകൂടി സൃഷ്ടിക്കുന്നതിൽ പങ്കാളികൾ ആയിരുന്ന പ്രാദേശിക വ്യക്തികളെ വേണമെങ്കിൽ ഇങ്ഗ്ളിഷുകാരുടെ അടിമകൾ എന്ന് ഇന്നത്തെ ഇന്ത്യൻ അക്കാഡമിക്ക് വിഡ്ഢികൾക്ക് വിശേഷിപ്പിക്കാനായേക്കാം.

എന്നാൽ വാസ്തവം പറഞ്ഞാൽ നൂറ്റാണ്ടുകളായി വെറങ്ങലിച്ചു ജീവിച്ചിരുന്ന ജനസമൂഹങ്ങളിലെ ഈ വ്യക്തികൾക്ക് ഇങ്ഗ്ളിഷുകാരുടെ കീഴിൽ തൊഴിൽ ചെയ്യാനായത് ഒരു വൻ ഭാഗ്യം തന്നെയായിരുന്നിരിക്കാം.

സ്വന്തം ഭാഷയിൽ ഒറ്റ He, She പദങ്ങളുള്ള ഒരു ജനത്തിനോടൊപ്പം സംസാരിക്കാനാവുക എന്നതു തന്നെ ഒരു മഹാഭാഗ്യമായി കാണേണ്ടുന്നതാണ്.

ഇങ്ങിനെയൊരു അവസരം അവർക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ, അവർ കീഴ്ജനമായിരുന്നു എങ്കിൽ, അവർ പ്രാദേശിക ഭൂജന്മികളുടെ അടിമ വേല ചെയ്യേണ്ടവർതന്നെ.

അവർ ബ്രാഹ്മണർ ആയിരുന്നുവെങ്കിൽ സ്വന്തം ഇല്ലത്തിലോ അതുമല്ലെങ്കിൽ അഗ്രഹാരത്തിലോ അധികമൊന്നും പുറത്തിറങ്ങാതെ ജീവിക്കേണ്ടുന്നവർ തന്നെ അവർ. പുറത്തിറങ്ങി തോന്നുന്നതുപോലെ നടന്നാൽ അവസരം ലഭിച്ചാൽ കീഴ്ജനം വാക്കുകളിൽ തരംതാഴ്ത്തും.

ഈ വിധമായുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുമ്പോൾ, ഇങ്ഗ്ളണ്ടിലും, ബൃട്ടിണിലും ലഭിക്കുന്ന വിവരം, English East India Company ഈ ഉപഭൂഖണ്ഡം മുഴുവനും ഭരിക്കുന്നുണ്ട് എന്നതാവാം. എന്നാൽ വാസ്തവം അതല്ല.

1947ൽ ജനിച്ച ഇന്ത്യയെന്ന രാജ്യം ഈ കാര്യത്തേയും യാതോരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ ആക്കി തട്ടിയെടുത്തു.

അതിന് നെഹ്റു ചെയ്ത തട്ടിപ്പ് സ്വന്തം കൈകളിൽ ലഭിച്ച പ്രദേശത്തിന്‍റെ രാജ്യനാമം ഇന്ത്യയെന്ന് ഉപയോഗിക്കുകമാത്രമാണ്. അതോടെ ബൃട്ടിഷ്-ഇന്ത്യയുടെ എല്ലാ സൃഷ്ടികളും, നെഹ്റുവിന് സ്വന്തം രാജ്യത്തിന്‍റെ സൃഷ്ടികൾ ആയി പ്രദർശിപ്പിക്കാനായി. ചോദിക്കാനും മറ്റുമായി ആരും തന്നെ മിനക്കെട്ടില്ല എന്നതുമാത്രമല്ല കാര്യം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ബൃട്ടിഷ് ഇന്ത്യയിൽ ആദ്യമായി റെയ്ൽവെ ആരംഭിക്കാനുള്ള പദ്ധതി മെഡ്രാസിൽ ആണ് നടന്നത് എന്നു തോന്നുന്നു. 1832ൽ.

ഓർക്കുക, ദക്ഷിണ മലബാറിൽ ആദ്യമായുള്ള കീഴ്ജന മാപ്പിള അക്രമ പരമ്പര നടന്നത് 1836ൽ ആണ് എന്ന് മനസ്സിലാക്കുക. അതിനേക്കാൽ മുൻപാണ്, മെഡ്രാസിൽ തീവണ്ടിപ്പാതയ്ക്ക് ഇങ്ഗ്ളിഷ് കമ്പനീ ഭരണം തുടക്കമിട്ടത്.

ഇത് വളർന്ന് പന്തലിച്ച്, ബൃട്ടിഷ്-ഇന്ത്യ മുഴുവനായും വളർന്നു. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയോട് തൊട്ടുനിൽക്കുന്ന പല രാജ്യങ്ങളും, സ്വന്തമായുള്ള ചെറുകിട തീവണ്ടിപ്പാതകൾ നിർമ്മിച്ച്, ബൃട്ടിഷ്-ഇന്ത്യൻ റെയിൽവേ പാതയോടു അവയെ ബന്ധിപ്പിച്ചു.

മുകളിൽ നൽകിയിട്ടുള്ള ഭൂപടം British-India Railwayയുടെ 1909ൽ ഉള്ള വ്യാപ്തിയാണ് കാണിക്കുന്നത്.

ഈ വിധമായുള്ള തീവണ്ടിപ്പാത നിർമ്മിച്ചത് ബൃട്ടണിലെ വ്യവസായ സംരംഭകർക്ക് ബൃട്ടിഷ് ഇന്ത്യയെ കൊള്ളയടിക്കാനുള്ള ഒരു പാതയൊരുക്കാലായിരുന്നു എന്നാണ്, ഇന്ന് ഈ രാഷ്ട്രത്തെ കട്ടുമുടുപ്പിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരും അക്കാഡമിക്ക് വിരുതരും അങ്ങ് എഴുതുവിടുന്നത്.

എന്നാൽ വാസ്തവം അങ്ങിനെയല്ലായിരുന്നു. ഓരോ പ്രദേശത്തിലും തീവണ്ടി പാതയും Railway stationനും വരുന്നതിനായി അവിടുള്ള ആളുകളും വ്യാപാരികളും വ്യവസായികളും വളരെ പരിശ്രമിച്ചിരുന്നു. Calicutൽ തീവണ്ടി സ്റ്റേഷൻ വരുന്നതിനായി Calicutലെ വ്യാപാരികൾ ജില്ലാ ഭരണത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി അവർ മുൻക്കൈയെടുത്തിരുന്നു എന്നും വായിച്ചതായി ഓർക്കുന്നു.

ഈ വിധമായുള്ള ഒരു റെയ്ൽവേ പദ്ധതി നടത്തണമെങ്കിൽ വളരെ കാര്യക്ഷമമായ പ്രവർത്തനം തന്നെ ആവശ്യമായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ആ രാഷ്ട്രത്തിലെ വ്യക്തികളിൽ പലരേയും പലവിധ തൊഴിലിലും ഉത്തരവാദിത്തങ്ങളിലും പരിശീലിപ്പിച്ചെടുക്കുകയും അവരെ പലവിധ ഉദ്യോഗ നിലവാരങ്ങളിൽ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ്.

ഓരോ പ്രദേശത്തിലും വ്യക്തികൾ തമ്മിൽ പലവിധ അറപ്പുകളും അകൽച്ചകളും നിലനിന്നിരുന്ന ഒരു പ്രദേശത്തിലാണ് ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഈ വൻ റെയിൽവേ സംവിധാനം സൃഷ്ടിച്ചത്.

തീവണ്ടികൾ ഓടുന്ന എല്ലായിടത്തും അതിനും, അതിലുള്ള യാത്രക്കാർക്കും ചരക്കുകൾക്കും വൻ സംരക്ഷണം യാതോരു തടസ്സവും ഇല്ലാതെ നിലനിൽക്കണം. ആയിരക്കണക്കിന് റെയ്ൽവേ ഗെയ്റ്റുകൾ നടത്തിപ്പുചെയ്യണം. പാലങ്ങൾ വേണം. ഇന്ധനം വേണം. വെള്ളം വേണം. Railway stationനുകൾ വേണം. നിത്യവും റെയിലുകൾ പരിശോധിക്കണം.

യാതോരു സത്യസന്ധതയും ഇല്ലാത്ത ഒരു ജനത്തിൽ നിന്നും വൻ സത്യസന്ധതയും കാര്യക്ഷമതയും കൃത്യനിഷ്ടയും ഉന്നത ഗുണനിലവാരവും ഉള്ള ഒരു തൊഴിലാളി സമൂഹത്തെ വളർത്തിയെടുത്താണ് ഇങ്ഗ്ളിഷ് കമ്പനി ഈ റെയ്ൽവെ സംവിധാനം നടത്തിപ്പുചെയ്തത്.

ഈ തീവണ്ടിപ്പാതകളിൽ ബോംബുകൾ വെച്ചവരെയാണ് ഇന്ന് രാജ്യസ്നേഹികളായി ഇന്ത്യൻ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് എന്ന് കോൾക്കുന്നു. വ്യക്തമായി അറിയില്ല.

കീഴ്ജാതിക്കാരൻ അടുത്തുവന്നാൽ അറപ്പോടുകൂടി വീക്ഷിക്കുന്ന പ്രാദേശിക ജനം. ഈ വിധമായുള്ള നാടുകളിൽ നാറുന്നവരായി കാണപ്പെടുന്നവർക്കു പോലും തീവണ്ടികളിൽ യാത്രചെയ്യുന്നതിന് നിയമപരമായി യാതോരു തടസ്സവും ഇല്ലാ എന്ന ധ്വനി നൽകികൊണ്ടാണ് തീവണ്ടികൾ ബൃട്ടിഷ്-ഇന്ത്യയിൽ തലങ്ങും വിലങ്ങുമായി, കൽക്കരിയിൽ തീ ആളിക്കത്തിച്ചും, നീരാവി പാറ്റിക്കൊണ്ടും, കൂകിപ്പാഞ്ഞുകൊണ്ടിരുന്നത്.

അതോടുകൂടി അടിമയ്ക്ക് പോലും ദൂരദേശങ്ങളലേക്ക് കടന്ന് പുതിയ ജോലിൽ പ്രവേശിക്കാനും, കഴിയുമെങ്കിൽ ഉന്നത ജാതികളിൽ കയറിക്കൂടാനും ആവുന്ന ഒരു അസുലഭ അവസരമാണ് വളർന്നുവന്നത്.

തിരുവിതാംകൂർ രാജ്യത്തിൽ നിന്നും ബൃട്ടിഷ് മലബാറിലേക്ക് കടന്ന ചില കീഴ്ജന കൃസ്ത്യാനികൾ ഈ വിധം നായർമാരായി മാറി, ബൃട്ടിഷ്-ഇന്ത്യയിൽ യാത്ര ചെയ്ത കാര്യം Rev. Sameul Mateer, തന്‍റെ Native Life in Travancoreൽ പറയുന്നുണ്ട്.

Gandhi സിനിമയിൽ ദക്ഷിണാഫ്രിക്കയിൽ വച്ച് മോഹൻ ദാസ് ഗാന്ധിയെ തീവണ്ടിയിലെ ഒരു ഉന്നത കമ്പാട്ട്മെന്റിൽ നിന്നും ഒരു വെളുത്ത വർഗ്ഗക്കാരൻ ഉന്തിപ്പുറത്താക്കുന്ന ഒരു സംഭവംകാണിക്കുന്നുണ്ട്.

സിനിമാകഥയല്ലേ! എന്തും എഴുതിയും ക്യാമറയിൽ പിടിച്ചും ചേർത്ത് ചിത്രം നിർമ്മിക്കാം. എന്നാൽ ഗാന്ധിയെന്നത് പോർബന്ധറിലെ അടിമ ഉടമ വർഗ്ഗത്തിൽ പെട്ട ആളാണ് എന്ന് ആ വെള്ളക്കാരൻ അറിഞ്ഞിരുന്നവോ എന്ന് അറയില്ല. എന്തോ ഹേതുകിട്ടിയിരിക്കാം. അതായിരിക്കാം ഉന്തിപ്പുറത്താക്കിയത്.

ബൃട്ടിഷ് ഇന്ത്യയിൽ സർവ്വേ നടത്തലിലും ഭൂപടങ്ങൾ വരച്ചുണ്ടാക്കലിലും നൂറുകണക്കിന് തീവണ്ടിപ്പാതകളും ആയിരക്കണക്കിന് റോഡുകളും മറ്റും നിർമ്മിക്കുന്ന പദ്ധതികളിലുംമറ്റും, മലബാർ ജില്ലാ കലക്ടർ ആയിരുന്ന Mr. Conollyയുടേയും മനസ്സും ശ്രദ്ധയും പ്രവർത്തനവും വ്യാപൃതമായിരുന്നിരിക്കാം.

ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്താൻ ഇറങ്ങിത്തിരിച്ച ആ വ്യക്തികൾക്ക് ഇതൊന്നും അറിയില്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന ഒരു മതിപ്പ്



ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ തികച്ചും വിചിത്രമായ ഒരു സാമൂഹികാന്തരീക്ഷം ആണ് ദക്ഷിണേഷ്യയിൽ ഉണ്ടായിരുന്നത്. ഇന്നും ഇതു തന്നെയാണ് വാസ്തവം. ഈ സാമൂഹിക അന്തരീക്ഷത്തിന്‍റെ രൂപകൽപ്പനയെക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റില്ല.

എന്നാൽ അതിനുള്ളിലെ ഒരു കാര്യം പറയാം.

സംസ്കൃത ഭാഷയും അതിനുള്ളിലെ ആദ്ധ്യാത്മിക പുസ്തകങ്ങളും മന്ത്രങ്ങളും മറ്റും ബ്രാഹ്മണരുടെ കൈവശമാണ്. അവർ അത് മറ്റാർക്കും വിട്ടുകൊടുക്കില്ല.

ആ വിധ കാര്യങ്ങൾ അവർക്ക് കീഴിൽ പെട്ടുപോയ പലവിധ ജനക്കൂട്ടങ്ങളുടേയും ദൈവാരാധനയുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളുമായി കുഴഞ്ഞുകിടക്കുന്ന കാര്യങ്ങളായതിനാൽ, ആ വിധ വിവരങ്ങൾ മറ്റുള്ളവർക്ക് വിട്ടുകൊടുത്താൽ, കീഴ്ജനത്തിന് ബ്രാഹ്മണരിൽ ഉള്ള മതിപ്പ് മാഞ്ഞുപോകും.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഈ മതിപ്പ് എന്ന കാര്യം ഒരു വൻ കാര്യം തന്നെയാണ്. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന ഒരു മതിപ്പ് ഇങ്ഗ്ളിഷ് ഭാഷയ്ക്ക് അറിയില്ലതന്നെ.

നാട്ടിൽ പലവിധ സാങ്കേതിക വിദ്യകളും നിലവിൽ ഉണ്ട്. മൺ ചട്ടി ഉണ്ടാക്കാൽ, വൻ കെട്ടിടങ്ങൾ കെട്ടുന്ന ആശാരിപ്പണി, തോണി ഉണ്ടാക്കൽ, കൈത്തറി തുണി ഉണ്ടാക്കൽ, ഖനനം, പെൻറ് നിർമ്മാണം, പലവിധ രാസവിധ്യകൾ, ലോഹവിധ്യ (Black smithy) അങ്ങിനെ പലതും. ഈ വിധ തൊഴിലുകൾക്ക് പ്രാദേശിക ഭാഷാ വാക്കുകളിൽ മൂല്യം കുറവാണ്.

എന്നാൽ ഈ ഓരോ തൊഴിലുകാരും അവരവരുടെ തൊഴിൽ പരമായ രഹസ്യങ്ങൾ മറ്റാർക്കും കിട്ടാതിരിക്കാനായി വൻ മുൻകരുതലകൾ എടുത്തുതന്നെയാണ് നിത്യവും അവരവരുടെ പ്രവർത്തന വേദിയിൽ പ്രവർത്തിക്കുക.

കാരണം, വിവരവും വിജ്ഞാനവും നൈപുണ്യങ്ങളുൂം പ്രാദേശിക ഭാഷയിൽ വരേണ്യസ്ഥാനം പിടിച്ചെടുക്കാനുള്ള ആയുധങ്ങൾ ആണ്. ഈ വിധ ആയുധങ്ങൾ തന്നേക്കാൾ കീഴിൽ ഉള്ള ആൾക്ക് കിട്ടാതിരിക്കാൻ എന്തു വിലയും കൊടുക്കാം, എന്തു കടുംകൈയും കാട്ടാം എന്നതാണ് ഭാഷാ പരമായുള്ള സാമൂഹിക തത്വശാസ്ത്രം.

ഇങ്ഗ്ളിഷുകാർക്ക് ഈ കാര്യത്തിന്‍റെ പൊരുൾ ഇന്നും മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. അവർ ഫ്യഡൂൽ ഭാഷക്കാർക്ക് ഇന്നും യാതോരു പരിധികളും ഇല്ലാതെ അവരുടെ ഭാഷയും സാങ്കേതി വിവരങ്ങളും നൈപുണ്യങ്ങളും നൽകുന്നു.

എന്നാൽ ഈ വിധം നൽകുന്നത് ഒരു Black holeളിലേക്ക് അവയെ ഒഴിക്കുന്നതു മാതിരിയാണ്. പുറത്തേ തിരച്ചൊന്നും വരില്ലതന്നെ. കിട്ടുന്നതെല്ലാം വിഴുങ്ങിക്കളയുന്ന ഭാഷാ ശാസ്ത്രം ഉള്ളവരാണ് ഫ്യൂഡൽ ഭാഷക്കാർ.

ഇങ്ഗ്ളിഷ് കമ്പനി Tellicheryക്ക് തൊട്ട് വടക്കായുള്ള ധർമ്മടം തുരുത്തിലാണ് അവരുടെ ആദ്യകാല Factory സ്ഥാപിച്ചത് എന്നുതോന്നുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലത്തിലധികം കാലം ഈ കമ്പനിക്ക് Tellicheryയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

കുറേകാലത്തേക്ക് വളരെ നിസ്സാരമായ രീതിയിൽ ആയിരുന്നു ആ ബന്ധം എങ്കിലും, ആ കൊച്ചു പ്രദേശത്തിൽ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു ചെറിയകൂട്ടം ജനത അവിടെ വളർന്നു വരുവാൻ ഇത് സാധ്യമാക്കി.

ഈ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനത, പ്രാദേശിക ഭൂജന്മികുടുംബക്കാരോ മറ്റോ ആയിരുന്നില്ല എന്നാണ് തോന്നുന്നത്. മറിച്ച് സാധാരണ തൊഴിലൂകാരിൽ പെട്ടവരിൽ തന്നെയായിരുന്നു ഈ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞനം.

കാരണം, സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇങ്ഗ്ളിഷിൽ ആയിരുന്നു നിലനിന്നിരുന്നത്. അതിനാൽതന്നെ അതുമായി സഹകരിക്കുന്ന പലവിധ തൊഴിലുകാരും നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് പ്രവീണ്യമുള്ളവരും,അതിനാൽ തന്നെ ഒരു ഉന്നത തലയെടുപ്പുള്ളവരും ആയി വളർന്നുവന്നു. അവരുടെ ജാതീയമായ പരിമിതികൾ അവരെ Tellicherryയിൽ അലട്ടിക്കാണില്ല.

എന്നാൽ Tellicheryക്ക് തൊട്ടു പുറത്തായുള്ള സ്ഥലങ്ങളിൽ അത്രയും ഭൂജന്മി കുടുംബക്കാരുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു. അവർ അവരുടെ കീഴ്ജനങ്ങളിൽ ഇങ്ഗ്ളിഷിന്‍റെ യാതോരു നിഴലോ ഭാവമോ വരാതിരിക്കാനുള്ള എല്ലാ വിധ തയ്യാറെടുപ്പും കരുതിക്കൂട്ടിയോ അതുമല്ലെങ്കിൽ കാര്യമായി പദ്ധതിയിടാതേയോ നടത്തിയിരുന്നു.

1835 Macaulay തന്‍റെ Mintues on India Educationൽ ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷിൽ വിദ്യാഭ്യാസം തുടങ്ങണം എന്ന നിർദ്ദേശം നൽകിയത്, സർക്കാർ ഏറ്റടുത്തിരുന്നു.

ഇന്നു വൻ ശമ്പളം കൈയിട്ടുവാരുന്ന ഇന്ത്യൻ അക്കാഡമിക്ക് വിരുതന്മാർ വിക്കീപ്പീഡിയിൽ എഴുതിരിക്കുന്നത് കാണുക

This led to ...... the rapid decline out of traditional and ancient Indian education and vocational systems and sciences.


ആശയം : ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നടപ്പിലാക്കിയതോടുകൂടി, ഇന്ത്യയിൽ കാലകാലങ്ങളായി നിലനിന്നിരുന്ന പാരമ്പര്യവും പുരാതനവും ആയ ഇന്ത്യൻ വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യങ്ങളും ശാസ്ത്ര പഠനങ്ങളും മറ്റും നാശത്തിലേക്ക് ഇത് നയിച്ചു. END

ഈ വിഡ്ഢിത്തം എഴുതിവച്ച വിരുതന്‍റെ ഭാവനയിൽ ദക്ഷിണേഷ്യയിൽ ബ്രാഹ്മണർക്ക് കീഴിലുള്ള പലവിധ ജനങ്ങൾ അവരുടെ കുട്ടികളെ വനത്തിൽ ജീവിക്കുന്ന ഗുരുക്കന്മാരുടെ പർണ്ണകുടീരങ്ങളിൽ നിത്യവും അയക്കുന്നു.

അവിടെ നിന്നും ഗുരു തന്‍റെ ഗംഭീര വിവരങ്ങൾ ഈ കുട്ടികളെ പഠിപ്പിക്കുന്നു. പെൺകുട്ടികൾ മാനുകളോടൊപ്പം നടന്ന് മൺകുടങ്ങളിൽ വെള്ളം നിറച്ച് ആ ആശ്രമത്തിലെ ചെടികളെ നനക്കുന്നു.

ഇന്നും മിക്ക ആളുകളും അവരുടെ കുട്ടികളെ വിദ്യാഭ്യസത്തിന് വിടുന്നത്, ഡോക്ടർ, എഞ്ചിനീയർ, MBA, സർക്കാർ തൊഴിൽ, വിദേശത്തേക്ക് പോകണമെങ്കിൽ ഡിഗ്രിവേണം എന്നെല്ലാമുള്ള പലവിധ പ്രലോഭനങ്ങളും താക്കീതുകളും മറ്റും കണ്ടറിഞ്ഞുകൊണ്ടാണ്.

അപ്പോൾ, പണ്ട് കാലങ്ങളിൽ എന്തിനാണ് കുട്ടികൾ ഈ വിധ ഗുരുക്കന്മാരുടെ അടുത്തു പോയി പഠിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. അടിമപ്പണിക്ക് എന്ത് വിദ്യാഭ്യാസമാണ് ആവശ്യം? മാത്രവുമല്ല, ഈ വിധ ഗുരുക്കന്മാർക്ക് എവിടെ നിന്നുമാണ് വിവരം ലഭിക്കുന്നത് എന്നും അറിയില്ല.

ഇവിടെ വ്യക്തമായി പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. സംസ്കൃത സാഹിത്യത്തിലെ വേദങ്ങളും മറ്റും പല വിദൂര നാടുകളിലെ ബ്രാഹ്മണ ഗൃഹങ്ങളിൽ നിന്നും വളരെ കഷ്ടപ്പെട്ടാണ് English East India Company ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അവർ അത് അന്ന് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്നും അവ മിക്ക ആളുകൾക്ക് വെറും കേട്ടറിവ് മാത്രമായി നിലനിൽക്കും.

1854ലെ Wood’s Despatchന്‍റെ നിർദ്ദേശ പ്രകാരം എല്ലാ പ്രോവിൻസുകളിലും Education Departmentകൾ ആരംഭിച്ചു. പോരാത്തതിന് Calcutta, Bombay, Madras എന്നീ പ്രസിഡൻസികളിൽ യൂണിവേസിറ്റികൾ ആരംഭിച്ചു.

1882ൽ Hunter Commission on Indian Educationനും ബൃട്ടിഷ് ഇന്ത്യയിലെ ജനങ്ങൾക്ക് വൻ വിദ്യാഭ്യാസങ്ങൾ നൽകാനായി പലവിധ പദ്ധതികളും ശുപാർശചെയ്ത് അവയെ നടപ്പിലാക്കി.

ഇവിടെ മനസ്സിലാക്കേണ്ടത്, ഈ വിധ വിദ്യാഭ്യാസത്തിൽ അത്രയും ഇങ്ഗ്ളണ്ടിലെ ജനങ്ങളുടെ പാരമ്പര്യ സ്വത്തായ വിവര വിജ്ഞാനങ്ങൾ ആണ് ബൃട്ടിഷ് ഇന്ത്യയിലെക്ക് ചൊരിഞ്ഞത്.

വിദ്യാഭ്യാസം ഏത് ഭാഷയിൽ വേണം എന്നകാര്യത്തിൽ പ്രാദേശിക ഭൂജന്മികൾക്ക് താൽപ്പര്യമുണ്ടാവുക പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെയിരിക്കും എന്നത് വാസ്തവം തന്നെ. കാരണം അവരുടെ കീഴ്ജനങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ പടർന്നാൽ നാട്ടിൽ ഒരു അതിഗംഭീരവും വിപ്ളവാത്മകവും ആയ സാമൂഹിക പരിഷ്ക്കാരം വന്നുചേരും എന്നത് വ്യക്തമായിരുന്നു.

അതിനാൽ തന്നെയാവാം 1854ലെ Wood’s Despatch, പ്രാഥമിക വിദ്യാഭ്യാസം പ്രാദേശിക ഭാഷയിൽ വേണം എന്ന് നിർദ്ദേശിച്ചത്. പോരാത്തതിന്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ Grantകൾ നൽകിയിരുന്നു.

ഇതോടുകൂടി ഭൂജന്മികൾ പലരും വൻ കുരുട്ടു ബുദ്ധിയോടുകൂടി, വൻ ജന സേവകരായി ചരിത്രത്തിൽ മാറി. അവർ സർക്കാർ ഗ്രാൻ്റുകൾ കൈവശപ്പെടുത്തി, അവരുടെ കൈവശമുള്ള നൂറും ആയിരവും ഏക്കർ വിസ്തീർണ്ണമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഒരു സ്കൂർ സ്ഥാപിക്കും. ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ആ പ്രദേശിത്തിന്‍റെ അടുത്തുകൂടി പോകാതിരിക്കാൻ ഇത് സൗകര്യപ്പെടുത്തും.

പ്രാദേശിക ഫ്യൂഡൽ ഭാഷയെ പ്രോത്സാഹിപ്പിക്കരുത് എന്ന കാര്യം ഇങ്ളിഷ് കമ്പനി ഭരണത്തിന് അറിവില്ലായിരുന്നു.

മലബാർ പ്രദേശത്തിലേക്ക് തിരുവിതാംകൂർ ഭാഷയാണ് വിദ്യാഭ്യാസ ഭാഷയായി കടന്നുവന്നത്. അവിടെയുള്ള കൃസ്തീയ മിഷിനറിമാർ ഈ ഒരു ഭാഷയെ വളർത്തിയെടുക്കാൻ വളരെ പരിശ്രമിച്ചുരുന്നു എന്നും ഓർക്കുക.

അവരുടെ ഒരു പ്രതിനിധി പോലുള്ള ഒരാൾ മലബാറിലും ഉണ്ടായിരുന്നു. മലയാള ഭാഷയ്ക്ക ഒരു നിഗണ്ടു സൃഷ്ടിച്ച ഗുണ്ടർട്ട്.

ഗുണ്ടർട്ട് ജർമ്മൻ കാരനായിരുന്നുവെങ്കിലും, തന്‍റെ ത്വക്കിന്‍റെ നിറം വെളുപ്പാണ് എന്ന മേൽവിലാസത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിൽ വൻ സ്വാധീനം ലഭിച്ചിരുന്നു എന്നു തോന്നുന്നു.

തിരുവിതാംകൂർ ഭാഷയുടെ കടന്നു കയറ്റത്തോടുകൂടി മലബാറിലെ പ്രാദേശിക ഭാഷ, പ്രാകൃത ജനതയുടെ ഭാഷയായി തരംതാഴുകയും ചെയ്തും.

യഥാർത്ഥത്തിൽ രണ്ടു പ്രാദേശിക ഭാഷകളേയും ഇങ്ഗ്ളിഷ് ഭരണം തുരത്തേണ്ടതായിരുന്നു.

ഇവിടെ ഇത്രയും പറഞ്ഞത്, മലബാർ ജില്ലയിലും ഇങ്ഗ്ളിഷ് കമ്പനീ ഭരണം, ദേശീയ വിദ്യാഭ്യാസ നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളിൽ അക്ഷര വിദ്യാഭ്യാസം പടർത്താൻ പലവിധ പ്രവർത്തനത്തിലും വ്യാപൃതരായിരുന്നു എന്നു പറയാനാണ്.

മലബാർ ജില്ലാ കലക്ടർ ആയിരുന്ന Conollyയുടെ മനസ്സും ശരീരവും ഈ വിധ കാര്യങ്ങളിലും മുഴുകിയിരുന്നിരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന് അനുസൃതമായിട്ടായിരിക്കും, അവരുടെ വാണിജ്യപ്രസ്ഥാനങ്ങളുടെ സ്വഭാവം



150 വർഷം ഇന്ത്യയെ ഇങ്ഗ്ളിഷുകാർ ഭരിച്ചിട്ടും ഇവിടെ യാതോരു പുരോഗതിയും ഉണ്ടായില്ല. ദാരിദ്ര്യം തുടച്ചുമാറ്റാൻ അവർക്ക് ആയില്ല.

ഈ രീതിയിൽ ആണ് ഇന്ന് പല വിദ്വാന്മാരും ഇങ്ഗ്ളിഷ് ഭരണത്തെ വിലയിരുത്തുന്നത്.

ഭരണകർത്താവ് വിചാരിച്ചാൽ നാട്ടിലെ ദാരിദ്യവും ജനങ്ങളുടെ പെരുമാറ്റവും സംസ്ക്കാരവും വാണിജ്യ പ്രവർത്തനവും മറ്റും മാറ്റിമറിക്കാൻ ആവും എന്നതു തന്നെ ശുദ്ധമായ വിഡ്ഢിത്തമാണ്.

ഇങ്ഗ്ളണ്ടിലെ ജനങ്ങളുടെ പെരുമാറ്റവും സംസ്ക്കാരവും വാണിജ്യപ്രവർത്തന രീതിയും മറ്റും സൃഷ്ടിച്ചത് അവിടുള്ള രാജകുടുംബമോ, റാണിയോ അല്ല. അവിടുത്തെ മന്ത്രി സഭയ്ക്കും ഇതിൽ കാര്യമായ പങ്കുണ്ട് എന്നു തോന്നുന്നില്ല. അവിടെ ജീവിക്കുന്ന ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന് അനുസൃതമായി അത് നിലനിൽക്കും.

ഇങ്ഗ്ളണ്ടിൽ കൂടുതൽ കൂടുതൽ ഇങ്ഗ്ളിഷുകാരല്ലാത്തവർ ജീവിക്കുമ്പോൾ, അവിടുത്തെ എല്ലാ സംസ്ക്കാരങ്ങളിലും മാറ്റങ്ങൾ വരും.

രണ്ടാമത്തെ പ്രശ്നം ഇങ്ഗ്ളിഷുകാർ ഇന്ന് ഇന്ത്യയെന്ന് അറിയപ്പെടുന്ന രാജ്യത്തെ ഭരിച്ചിട്ടില്ല. മറിച്ച് അവർ അന്ന് ഇന്ത്യയെന്ന് അറിയപ്പെടുന്ന ബൃട്ടിഷ്-ഇന്ത്യയുടെ തലപ്പത്ത് ഇരിക്കുക മാത്രമാണ് ചെയ്ത്. ദേശിയ ഭരണവും പ്രസിഡൻസി ഭരണവും നടത്തിയത് പ്രാദേശിക മന്ത്രിസഭകൾ തന്നെയാണ്.

അതിന്‍റെ പാളിച്ചകൾ ബൃട്ടിഷ്-ഇന്ത്യ അനുഭവിക്കുകയും ചെയ്തിരുന്നു.

ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ കീഴ്ജന മാപ്പിളമാരും ബ്രാഹ്മണ പക്ഷവും തമ്മിൽ ശത്രുതയിൽ നിൽക്കുന്നു. ഇതിൽ ഇങ്ഗ്ളിഷ് ഭരണത്തിനുള്ള പങ്ക്, നാട്ടിൽ നിയമ വാഴ്ച നിലനിർത്തണം എന്ന ഉത്തരവാദിത്വം മാത്രമാണ്.

ഈ വിധമായുള്ള പല പ്രശ്നങ്ങളും ബൃട്ടിഷ് ഇന്ത്യയിൽ പലയിടത്തും നിലനിന്നിരുന്നു. ഇങ്ഗ്ളിഷുകാർ ഭരിക്കുന്നതിന് മുൻപ് നിത്യവും അടിപിടിയും കലഹങ്ങളും പെട്ടെന്നുള്ള കടന്നാക്രമണങ്ങളും പിടിച്ചുകൊണ്ടുപോക്കും സ്ത്രീകളെ കൂട്ടമായും അല്ലാതേയും കൈവെക്കലും മറ്റും നിരന്തരമായി നടന്നുകൊണ്ടിരുന്ന ഒരു വൻ പ്രദേശം തന്നെയായിരുന്നു ഈ ഉപഭൂഖണ്ഡം. ഈ വിധമായുള്ള സംഭവങ്ങളെക്കുറിച്ച് Travancore State Manualൽ വ്യക്തമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

ബൃട്ടിഷ്-ഇന്ത്യയിൽ അവിടേയും ഇവിടേയും മറ്റുമായി സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക കലാപങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിന് ഒരു ശല്യമായിരുന്നു എന്നല്ലാതെ, അവയൊന്നും തന്നെ ആ ഭരണത്തിനെ തുരത്തും എന്ന ഒരു ചിന്ത ആരിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണത്തെ നിലനിർത്തിയതും പൊക്കിനിർത്തിയതും ഈ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ജനങ്ങൾ തന്നെയാണ്. അല്ലാതെ മറ്റൊരുടിത്ത് നിന്നും വന്നവർ അല്ല ഈ ഭരണത്തിൽ പങ്കെടുത്തിരുന്നത്.

പിന്നെയും പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭരണത്തിനോ അവരുടെ ഉദ്യോഗസ്ഥർക്കോ അവർക്ക് തോന്നുന്നതു പോലെ പെരുമാറാനോ അധികാരം ഉപയോഗിക്കാനോ അവില്ലായിരുന്നു.

ഉദാഹരണത്തിന്, ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിലെ കീഴ്ജന മാപ്പിളമാരുടെ കൈവശം ഉള്ള ആയുധ കത്തികളും മറ്റും പിടികൂടണമെന്ന് ബ്രാഹ്മണ പക്ഷം നിരന്തരം സർക്കാരിനോട് അപേക്ഷിച്ചിരിക്കാം.

എന്നാൽ ഈ വിധമായുള്ള ഒരു കാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരം ഇല്ലതന്നെ. അങ്ങിനെ ചെയ്താൽ, അവരെ കോടതിയിൽ കയറ്റാൻവരെ മറുപക്ഷത്തിനോട് സഹതാപമുള്ള സാമൂഹിക ഉന്നതർക്ക് ആവും.

Malabar War-Knives Act 1852 എന്ന പേരിൽ അറിയപ്പെടുന്ന ഒരു നിയമം പാസാക്കിയതിന് ശേഷം മാത്രമാണ് Malabar district Collector ആയിരുന്ന Mr. Conolly കലാപ മേഖലയായി തിരിച്ചറിയപ്പെട്ടിരുന്ന ദക്ഷിണ മലബാറിലെ പ്രദേശങ്ങളിൽ ആയുധ കത്തി കണ്ടെത്താനി പോയുള്ളു.

ഈ രീതിയിൽ അല്ല കാലാകാലങ്ങളായി ഈ പ്രദേശത്ത് നിമയം നടപ്പിലാക്കിയിരുന്നത്. മറിച്ച്, ഇന്ന് ഇന്ത്യൻ പോലീസും മറ്റ് സായുധ വിഭാഗങ്ങളും പെരുമാറുന്നതു പോലെതന്നെയാണ് അന്ന് നായർമാരും അവരുടെ മുകളിൽ ഉള്ള രാജ കുടുംബക്കാരും പെരുമാറുക.

ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപ് ലിഖിതപ്പെടത്തിയതും പൊതുവായി അംഗീകരിക്കപ്പെട്ടുതും ആയ നിയമ നടപടി എന്ന കാര്യം ഈ പ്രദേശത്ത് ആരും തന്നെ കേട്ടിട്ടുണ്ടാവില്ല.

കോട്ടയം താലൂക്കിലെ മാപ്പിളമാർ പഴശ്ശിരാജയെ പ്രകോപിപ്പിച്ച സംഭവം ഓർത്തു നോക്കുക.

1793 ഏപ്രലിൽ കോട്ടയം അങ്ങാടിയിലെ മാപ്പിള പള്ളി സ്വന്തം അധികാരത്തിന്‍റെ ബലത്തിൽ പഴശ്ശിരാജ പൊളിപ്പിച്ചു. ഇതിന് പിന്നിൽ യാതോരു ലിഖിതപ്പെട്ട നിയമമോ, കോടതി വിധിയോ ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കുക.

എന്നാൽ ഈ സംഭവം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ അന്ധാളിപ്പുണ്ടാക്കിയിരുന്നു. എന്നാൽ അവർക്ക് നിയമം നടപ്പിലാക്കാനുള്ള ആൾ ബലം ഇല്ലായിരുന്നു.

ഇങ്ഗ്ളിഷ് കമ്പനിക്ക് തന്നെ യാതൊന്നും ചെയ്യാനായില്ല എന്നത് പഴശ്ശിരാജയ്ക്ക് കൂടുതൽ മനക്കരുത്ത് നൽകിയെന്ന് തോന്നുന്നു.

അതേ വർഷം സെപ്റ്റംബറിൽ കോഡോളിയിലെ മാപ്പിളമാർ ഒരു പള്ളികെട്ടാനോ, അവിടുള്ള പള്ളി പുതുക്കിപ്പണിയാനോ ആയി അനുവാദം നൽകണം എന്ന് പഴശ്ശിരാജയോട് അപേക്ഷിച്ചു. അവർക്ക് ലഭിച്ച മറുപടി, അവർ ഒരു സമ്മാനം അല്ലെങ്കിൽ പാരിതോഷികം അഥവാ കാണിക്ക നൽകണം എന്നതായിരുന്നു. ഇത് നൽകി അനുവാദം കിട്ടുന്നതിന് മുൻപ് തന്നെ അവർ പള്ളിയുടെ നിർമ്മാണത്തിന്‍റെ പ്രാരംഭ കാര്യങ്ങൾ ചെയ്തു.

ഇതിൽ കോപിതനായ പഴശ്ശിരാജ ഒരു നേതാവും അഞ്ച് അനുയായികളും അടങ്ങുന്ന ഒരു സംഘത്തെ, മാപ്പിളമാരുടെ നേതാവായ തലീബ് കുട്ടി അലിയെ വിളിച്ചുകൊണ്ടുവരാനായി അയച്ചു. കുട്ടി അലി വരാൻ മനഃപ്പൂർവ്വം വൈകുന്നതായി തോന്നി. പഴശ്ശിരാജയുടെ ആളുകൾ കുട്ടി അലി ബലമായി പിടിച്ചുകൊണ്ടുവരാൻ ശ്രമിച്ചു.

എടാ, നീ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചുകാണും. അക്കാര്യം ചരിത്ര എഴുത്തുകളിൽ കാണില്ല, എന്നുമാത്രം.

കുട്ടി അലി വാൾ ഊരി, വന്നവരുടെ നേതാവിനെ വെട്ടിക്കൊന്നു. അപ്പോൾ മറ്റ് അഞ്ചുപേരും ചേർന്ന് കുട്ടി അലിയേയും വെട്ടിക്കൊന്നു.

ഈ വിവരം കേട്ടറിഞ്ഞ പഴശ്ശിരാജ, അവിടുള്ള എല്ലാ മാപ്പിളമാരേയും കൊല്ലാനായി സായുധരായ ഒരു കൂട്ടം ആളുകളെ അങ്ങോട്ട് അയച്ചു. അവർ അവിടെ ചെന്ന് ആറ് മാപ്പിളമാരെ വെട്ടിക്കൊന്നു. അവരുടെ കൂട്ടത്തിലും ആപത്ത് സംഭവിച്ചു. രണ്ട് പേർ മരിച്ചു.

ഇങ്ഗ്ളിഷ് ഭരണം ഈ പ്രദേശത്ത് ലിഖിത നിയമങ്ങളും കോടതിയും മറ്റും കൊണ്ടുവരുന്നതിന് മുൻപ്, ഇതാണ് ഈ നാട്ടിലെ നിയമ വാഴ്ച. എന്നാൽ ഈ മുകളിൽ പരാമർശിച്ച സംഭവങ്ങളോടുകൂടിയാണ് പഴശ്ശിരാജയും ഇങ്ഗ്ളിഷ് കമ്പനി ഭരണവും തമ്മിൽ ആദ്യമായി സ്വരച്ചേർച്ച ഇല്ലായ്മ തുടങ്ങിയത്.

ഇതേ ഇങ്ഗ്ളിഷ് കമ്പനിയെയാണ് ദക്ഷിണ മലബാറിൽ മാപ്പിളമാരെ നശിപ്പിക്കുന്ന വർഗ്ഗ ശത്രുവായി കീഴ്ജന മാപ്പിളമാരിൽ സിദ്ധാന്തോപദേശം ചെയ്യപ്പെട്ടത്. അതും ഒരു പിശക് തന്നെ.

Malabar War-Knives Act എന്ന പുതിയ നിയമത്തിന്‍റെ പേരിനുള്ളിൽ Malabar എന്ന വാക്ക് ഉള്ളതും ചരിത്രപരമായി ഒരു ആശയക്കുഴപ്പം ആണ് സൃഷ്ടിച്ചിരിക്കുക. മലബാർ മുഴുവനും ഒരു കലാപ മേഖലയായിരുന്നു എന്ന തോന്നൽ ഈ പേരിന് വരുത്താൻ ആവും.

ഈ കലാപം ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു സായുധ കലാപമായിരുന്നു എന്ന രീതിയിൽ പുതിയ തലമുറയെ പഠിപ്പിച്ചു വിട്ടാൽ, കാസർഗോഡ് മുതൽ പൊന്നാനിയും Palghatട്ടും വരേയും, വേണമെങ്കിൽ കൊടുങ്ങല്ലൂരുവരേയും ആളിപ്പർന്ന ഒരു ദേശീയ സ്വാതന്ത്ര്യ സമരമാണ് ഇത് എന്നുവരെ തോന്നിപ്പോകാം.

ഇതൊന്നും ശരിയായ ചരിത്രവിവരങ്ങൾ അല്ല. Mr. Conollyയെ കൊല്ലാനായി പുറപ്പെട്ടത് മൂന്നോ നാലോ പേരാണ്. പതിനായിരക്കണക്കിന് ആളുകൾ Mr. Conollyയോട് വാത്സല്യത്തോടെയാവാം ജീവിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാം. മാത്രവുമല്ല, കുണ്ടോട്ടിയിലെ മാപ്പിളമാരുടെ കാര്യം ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ.

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ അവർ ഭരിക്കുന്ന ഇടങ്ങളിൽ അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി സമാധാനം കൊണ്ടുവന്നിരുന്നു എന്ന കാര്യം പറഞ്ഞു കഴിഞ്ഞതാണ്.

ഇനി നോക്കേണ്ടത്, ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ് ഇന്ത്യയിൽ മറ്റെന്തൊക്കെയാണ് കൊണ്ടുവന്നത് എന്നതാണ്.

അത് അടുത്ത എഴുത്തിൽ എണ്ണിച്ചേർക്കാം എന്നു വിചാരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന മഹത്തായ കാര്യങ്ങളെ എണ്ണിപ്പറയാം



ഇപ്പോൾ എഴുത്ത് എത്തി നിൽക്കുന്നത് ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ 1850തുകൾക്ക് ചുറ്റുപാടിൽ നടന്ന കീഴ്ജന മാപ്പിള അക്രമങ്ങളെക്കുറിച്ച് പറയുന്ന ഇടത്താണ്.

Mr. Conollyയെ വെട്ടിക്കൊല്ലാനായി ചില ആളുകൾ ഇസ്ലാമിക മേൽവിലാസവും പേറി, കൈകളിൽ ആയുധ കത്തിയും പിടിച്ചുകൊണ്ട് രാത്രി സമയത്ത് ഇറങ്ങിത്തിരിച്ചിരിക്കുന്ന കാര്യം പറഞ്ഞുകഴിഞ്ഞു. ഈ ആളുകൾക്ക് ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് അറിവുണ്ടാകാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സാമൂഹിക ഘടനയെ ഒരു പ്രത്യേക രീതിയിൽ ആണ് ഘടന ചെയ്യുന്നത്. അത് എന്താണ് എന്ന് ഇപ്പോൾ പ്രതിപാദിക്കാൻ ആവില്ല. കാരണം, ആ വഴിയിലേക്ക് പോയാൽ, എഴുത്ത് മറ്റേതെങ്കിലും ദിക്കിൽ എത്തിച്ചേരും.

എന്നാൽ മറ്റൊരു കാര്യം പറയാം.

ഇങ്ഗ്ളണ്ടിന്‍റെ മാഹാത്മ്യം അവിടെ കുറേ ഡോക്ടർമരും എഞ്ചിനിയർമാരും ശാസ്ത്രജ്ഞരും കവികളും സാഹിത്യകാരന്മാരും പട്ടാള മേധാവികളും മറ്റും ഉണ്ടായിരുന്നത് കൊണ്ടല്ല. മറിച്ച്, ഈ പരാമർശിച്ചവരെയെല്ലാം തങ്ങളുടെ ഉന്നത സാമൂഹിക ആശയവിനിമയ നിലവരത്തിന്‍റെ അതേ നിലവാരത്തിൽ നിർത്താൻ പറ്റുന്ന ഭാഷാ അന്തരീക്ഷം സ്വന്തം സമ്പത്തായുള്ള സാധാരണക്കാർ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്.

അല്ലാതെ ഇന്ത്യയിൽ നിന്നും കുറെ ISRO ശാസ്ത്രജ്ഞരും ഡോക്ടർമാരും എഞ്ചിനിയർമാരും വക്കീലന്മാരും കുറേ രാമാനുജന്മാരും മറ്റും മറ്റും അവിടെ നിറഞ്ഞുതുടങ്ങിയാൽ, അവിടം നാറും എന്നല്ലാതെ മറ്റൊന്നും അവിടെ സംഭവിക്കില്ല. എന്നാൽ അങ്ങോട്ട് കടന്നവരിൽ വൻ തിളക്കം തന്നെ കണ്ടുതുടങ്ങും എന്നതും വാസ്തവം തന്നെ.

ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണകാലത്തെക്കുറിച്ച് ചരിത്രത്തിൽ പഠിക്കുമ്പോൾ, മിക്കപ്പോഴും ഈ ഉപദ്വീപിലെ രാജാക്കളും റാണിമാരും മറ്റുമായും കുറേ യുദ്ധങ്ങളുമായും മറ്റും ഈ ഭരണത്തെ കൂട്ടിക്കുഴച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ വിധമായുള്ള ചരിത്ര എഴുത്ത് വെറും ഒരു വിഡ്ഢി ചിരിത്രമാണ്.

ഉദാഹരണത്തിന് ഇന്നുള്ള ഇന്ത്യയെക്കുറിച്ച് വരും കാലങ്ങളിൽ പഠിക്കുന്നത്, പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളുടെ സംഭവ വിവരണങ്ങളിലൂടെ ആയാൽ, വരും തലമുറക്ക് ഇന്നുള്ള ഇന്ത്യക്കുറിച്ച് എന്ത് വിവരമാണ് ലഭിക്കുക?

ഇങ്ഗ്ളിഷ് ഭരണത്തെ കുറേ അടിപിടികളിലൂടേയും യുദ്ധങ്ങളിലൂടേയും അല്ല മനസ്സിലാക്കേണ്ടത്.

കാലാകാലങ്ങളായി അടിയും അതിന് ശേഷം പിടിയും നടന്നുകൊണ്ടിരുന്ന ഒരു പ്രദേശത്ത് വൻ ശാന്തത കൊണ്ടുവന്ന ഒരു കൂട്ടരാണ് ഇങ്ഗ്ളിഷുകാർ. ഈ പ്രദേശത്തിൽ നിലനിന്നിരുന്ന പലവിധ പരസ്പര ഏറ്റുമുട്ടലുകളിൽ അവരെക്കൂടി കുടുക്കാൻ എല്ലാരും ശ്രമിച്ചിരുന്നിരിക്കാം. എന്നാൽ ആ വിധ ആളുകളുടെ വീക്ഷണകോണിൽ നിന്നുമല്ല ആ ഭരണത്തെ മനസ്സിലാക്കേണ്ടത്.

ഇനി ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന മഹത്തായ കാര്യങ്ങളെ എണ്ണിപ്പറഞ്ഞുതുടങ്ങാം.

ആദ്യം പറയേണ്ടുന്നത്, ജനങ്ങൾക്ക് തമ്മിൽത്തമ്മിലും പോരാത്തതിന് ഉദ്യോഗസ്ഥരോടും പോലീസുകാരോടും, യജമാനന്മാരോടും ഏതാണ്ട് ഒരേ നിലവാരത്തിൽ സംസാരിക്കാൻ പറ്റുന്ന ഒരു ഭാഷ ലോകത്തിൽ ഉണ്ട് എന്ന വിവരം പലരിലും അറിവായി വന്നത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യത്താലാണ്.

അതേ പോലെതന്നെ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും യജമാനന്മാർക്കും മറ്റും ഇതൊന്നുമല്ലാത്തവരോട് അവരെ ഇടിച്ചു താഴ്ത്താതെ സംസാരിക്കാൻ സൗകര്യപ്പെടുത്തുന്ന ഒരു ഭാഷ ലോകത്തിൽ ഉണ്ട് എന്ന വിവരം വന്നത് ഇങ്ഗ്ളിഷ് ഭരണത്തിലൂടെയാണ്.

ഇവിടെ അറബി ഭാഷയെക്കുറിച്ച് ഓർമ്മവരുന്നുണ്ട്. എന്നാൽ അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇനി പറയാനുള്ളത് ഈ ഉപദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന അടിമത്തം ഇങ്ഗ്ളിഷ് കമ്പനി നിർത്തലാക്കിയെന്നതാണ്.

ഇതിൽ ഇവിടുള്ളാർക്കും വലിയ ഒരു സന്തോഷം കാണും എന്നു തോന്നുന്നില്ല. കാരണം, ഈ രാജ്യത്ത് അനേകം പേർ പലവിധ അടിമത്തത്തിലും ഇന്നും ജീവിക്കുന്നുണ്ട്. അവരെയെല്ലാം സാമൂഹികമായി വളരാൻ അനുവദിച്ചാൽ, തനിക്കും തന്‍റെ കുടുംബത്തിനും ആപത്താണ് എന്ന് ഏവർക്കും അറിവുള്ളകാര്യമാണ്.

എന്നാൽ ഇങ്ഗ്ളിഷുകാർക്ക് ഈ ഒരു വകതിരിവും വിവരവും ഇല്ലാതെപോയി.

താഴെകിടക്കുന്നവന് കഴിവ് നൽകിയാൽ, മുകളിലിരിക്കുന്നവനെ മലത്തിയടിച്ചുകാണിക്കാൻ ഉൾപ്രേരണ നൽകുന്ന ഭാഷയാണ് പ്രാദേശികരുടെ നാവിലും മനസ്സിലും.

പോരാത്തതിന്, കീഴ്ഡനങ്ങളിൽ പെട്ടവരിൽ പലരും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നിഴലിൽ ഇസ്സാമിലേക്കും ക്രിസ്തീയ മതത്തിലേക്കും കടന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ആ ഒരു വിവരം പുറത്ത് പറയാൻ അവരിൽ പെട്ടവരിൽ ആർക്കും താൽപ്പര്യമില്ല. ആരെങ്കിലും ആ വിവരം സൂചിപ്പിച്ചാൽ, തങ്ങളെ അപമാനിക്കുന്നതായി ആണ് അവർ അതിനെ കാണുക.

ഇനി മൂന്നാമതായി പറയേണ്ടത്, ബൃട്ടിഷ്-ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവന്നത് ഇങ്ഗ്ളിഷ് ഭരണപ്രസ്ഥാനം ആണ്.

ഈ വിധമായുള്ള ഒരു ഔപചാരിക വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉപകാരം എന്നതു വ്യക്തമാക്കേണ്ടതുണ്ട്.

ബൃട്ടിഷ്-ഇന്ത്യയിൽ ഉദ്യോഗസ്ഥരും ഡോക്ടർമാരും എഞ്ചിനിയർമാരും വക്കീലന്മാരും മറ്റും മാത്രമല്ല, അവരുടെയെല്ലാം കീഴിൽ ജോലിചെയ്യുന്നവരും ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉള്ളവരായിരിക്കേണം.

അല്ലാത്തവർ ഈവിധ തൊഴിലുകളിൽ വന്നുനിന്നാൽ എന്തോ ഒരു അപാകതയുണ്ട് എന്ന ഒരു തിരിച്ചറിവ് ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നു. എന്നാൽ അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലായില്ല എന്നുമാത്രം.

ഭാഷയെന്നത് ആശയവിനിമയത്തിന്‍റേയും സംഭാഷണത്തിന്‍റേയും മറ്റും പണിആയുധം (tool) ആണ് എന്ന രീതിയിൽ ആണ് ഭാഷാ ശാസ്ത്രം എന്ന പൊട്ടശാസ്ത്രത്തിൽ പഠിപ്പിച്ചുവിടുന്നത് എന്നു തോന്നുന്നു.

എന്നാൽ വാസ്തവം പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ ആശയവിനിമയത്തിൽ തടസ്സംവരുത്താനും തമ്മിൽ അകറ്റാനും തരംതാഴ്ത്താനും വിധേയത്തം പ്രകടിപ്പിക്കാനും മനഃപ്രയാസം പകരാനും മനഃസ്സമ്മർദ്ദം വളർത്താനും, ഒരു ചുഴിക്കുറ്റിയായി നിന്നുകൊണ്ട് ഒരാളെ ഉയർത്താനും മറ്റൊരാളെ താഴ്ത്തനും മറ്റുമായ അനവധി ദുഷ്ട കഴിവുകൾ ഉള്ള ഒരു സോഫ്ട്വർ ആണ് എന്നതാണ് പറയാതെ പോകുന്ന സത്യം.

ഇങ്ഗ്ളണ്ടിൽ അന്ന് ഇന്ത്യയെന്ന് അറിയപ്പെട്ടിരുന്ന ബൃട്ടിഷ്-ഇന്ത്യയുടെ പഴമയിൽ പലവിധ ആശ്ചര്യകരമായ കാര്യങ്ങളും ഉണ്ട് എന്ന ഒരു ധാരണതന്നെ അന്ന് ഇങ്ഗ്ളണ്ടിൽ പരന്നിരുന്നു.

India is a land of tigers, snakecharmers, magicians, blackmagic എന്നായിരുന്നു അന്നത്തെ അവിടുത്തെ ഒരു സാധാരണ വിലയിരുത്തൽ. പോരാത്തതിന് The great Indian rope trickക്കും.

എന്നാൽ ഈ ഇന്ത്യയെന്ന രാജ്യം ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സൃഷ്ടിയാണ് എന്നകാര്യം പലരും മറന്നുപോയി എന്നുതോന്നുന്നു. കാരണം, ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി സാമൂഹിക മഹിമയിലേക്ക് ഉയർന്നുതുടങ്ങിയ വ്യക്തികൾക്ക് പലവിധ പാരമ്പര്യ അവകാശവാദങ്ങൾ ആണ് വന്നുതുടങ്ങിത്.

പുതുതായി പഠിക്കുന്ന ഓരോന്നും തങ്ങളുടെ പാരമ്പര്യങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഉണ്ട് എന്നു പറയുമ്പോൾ ഒരു വൻ മാനസിക ഉന്മാദം തന്നെ മനസ്സിലും ശരീരത്തിലും പടരും എന്നു തോന്നുന്നു.

യാതോരു സാമൂഹിക അടിത്തറയും ഇല്ലാത്ത വ്യക്തികൾക്ക് ഒന്ന് ഉഷാറാൻ അവസരം കിട്ടിയാൽ എന്‍റെ ഉപ്പുപ്പാക് ഒരു ആന ഉണ്ടാർന്നു എന്ന രീതിയിൽ അവകാശവാദം നടത്താൻ മാനസിക പ്രേരണ വന്നേക്കാം.

ബൃട്ടിഷ്-ഇന്ത്യയിൽ ജനങ്ങളെ എങ്ങിനെയാണ് ഒരു ഉജ്ജ്വല ജനതയാക്കേണ്ടത് എന്ന ചിന്ത ഭരണത്തിൽ നിലനിന്നരുന്നു.

എന്നാൽ ഇത് ഏത് വിധത്തിലാണ് സാധ്യമാക്കുക എന്ന ചോദ്യം നിലനിന്നു. ബ്രാഹ്മണർ ആണ് സാമൂഹികമായി മഹിമയുള്ളവർ. എല്ലാരേയും ബ്രാഹ്മണരാക്കിയാൽ രാഷ്ട്രം നന്നാവുമോ എന്ന് പലരും ചിന്തിച്ചുകാണാം.

സംസ്കൃതവും അറബിയും പഠിപ്പിച്ച് നാട് നന്നാക്കാൻ പറ്റും എന്ന് പലരും ഇങ്ഗ്ളിഷ് ഭരണത്തിന് ഉപദേശം നൽകിയെന്ന് തോന്നുന്നു. അതിനാൽ തന്നെ ഈ വിധ പഠന പാഠശാലകൾക്ക് വൻ ധന സഹായം തന്നെ ഇങ്ഗ്ളിഷ് ഭരണം നൽകി.

സംസ്കൃതത്തിലും അറബിയിലും പല പുസ്തകങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. എന്നാൽ അവയൊന്നും വാങ്ങിക്കാൻ ആളെക്കിട്ടിയില്ലാ എന്നാണ് തോന്നുന്നത്.

ലോകത്തെ സൃഷ്ടിച്ചത് പാലാഴി കടഞ്ഞാണ് എന്നതു പോലുള്ള വിവരങ്ങൾ പ്രാദേശിക സ്കൂളുകളിൽ പഠിപ്പിക്കുന്നതിനോട് ഇങ്ഗ്ളിഷ് ഭരണത്തിന് എതിർപ്പൊന്നും ഇല്ലായിരുന്നു. കാരണം, ലോകം എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നത് ഇന്നും ആർക്കും അറിവുള്ള കാര്യമല്ലതന്നെ. ചിലപ്പോൾ പാലാഴി കടുഞ്ഞുതന്നെയാവാം ലോകത്തെ പുറത്തെടുത്തത്.

എന്നാൽ ഈ വിധമായുള്ള വിവരങ്ങൾ പ്രാദേശിക സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളിൽ പലരും പ്രതിഷേധിച്ചു. തങ്ങളുടെ വിലയേറിയ സമയം ഈ വിധ പൊട്ടവിവരങ്ങൾ പഠിച്ച് നഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരം തരണം എന്ന അവകാശവാദം തന്നെ പലരും പ്രകടിപ്പിച്ച.

ആധുനിക ശാസ്ത്രവും മറ്റും പഠിച്ചാൽ തങ്ങളും ഇങ്ഗ്ളിഷുകാരെ പോലെയായിത്തീരും എന്നുവരെ ചിന്തിച്ചവർകാണും.

ഇങ്ഗ്ളിഷുകാരെ പോലെയാകാൻ ശാസ്ത്ര പഠനം അല്ല ആവശ്യം എന്നും, അതിന് പകരം ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ ജീവിക്കുകയും ഇങ്ഗ്ളിഷ് ഭാഷയിൽ സംസാരിക്കുകയും ചന്തിക്കുകയും ആണ് ചെയ്യേണ്ടത് എന്നകാര്യം അവരിൽ പലരും അറിഞ്ഞില്ലാ എന്നു തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. English East India Company ഭരണം British-Indiaയിൽ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഒരു തലക്കെട്ട് ലിസ്റ്റ്




മലബാറിനെ ബൃട്ടിഷ്-മലബാർ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നതെങ്കിലും, മലബാറിലെ മുഴുവൻ പ്രദേശങ്ങൾക്കും ഒരു ഇങ്ഗ്ളിഷ് പ്രതിച്ഛായ ലഭിച്ചിരുന്നില്ല.

മലബാറിൽ യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനം ലഭിച്ചത് Tellicherryയിലെ ആളുകൾക്കാണ് എന്ന് തോന്നുന്നു. കൃത്യമായി പറയാനുള്ള വിവരം ഇല്ല.

Tellicherryയിൽ സർക്കാർ വകുപ്പുകളുടെ ജില്ലാ കേന്ദ്ര ഓഫിസുകളും കോടതിയും മറ്റും നിറഞ്ഞുനിന്നിരുന്നു. അതിനാൽ തന്നെ യാതോരു ഭൂജന്മികളുടേയും അടിയിൽ പെടാത്ത ഒരു ജനത Tellicherryയിൽ വളർന്നുവന്നുവെന്ന് തോന്നുന്നു.

അവരിൽ പലരും നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവർ. തെരുവുകളിൽ ഇങ്ഗ്ളിഷ് ഭാഷാ സംസാരം ഒരു സാധാരണ സംഭവമായിരുന്ന ഒരു ഇടമായിരുന്നു അന്ന് Tellicherry എന്ന് തോന്നുന്നു.

Tellicherryക്ക് പുറത്തായി ഉള്ളത് നൂറുകണ്ടവും, ആയിരം കണ്ടവും, പതിനായിരം കണ്ടവും വലുപ്പമുള്ള ഭൂമികളുടെ ജന്മികളും അവരുടെ ആശ്രിതരും ജീവിക്കുന്ന പ്രദേശങ്ങൾ ആണ്.

ഈ ജന്മികുടുംബങ്ങളിലെ പലരും പ്രാദേശിക ഭാഷാ പത്രങ്ങളും വാണിജ്യ സ്ഥാനപനങ്ങളും മറ്റും നടത്തിയിരുന്നു. അങ്ങിനെ പലതിലും വ്യാപൃതരായിരുന്നു ആ കൂട്ടർ. അവരിലാരിലും യഥാർത്ഥത്തിൽ അവരുടെ കീഴിൽ പെട്ടുപോയവരെ വളർത്തിയെടുക്കാനുള്ള യാതോരു താൽപ്പര്യവും ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.

അവരിൽ ചിലർ സർക്കാർ ഗ്രാൻ്റും പിടിച്ചുവാങ്ങി, പ്രാദേശിക ഭാഷാ സ്കൂളുകൾ പടുത്തുയർത്തിയത്, അവരുടെ സ്വന്തം സാമൂഹിക അധികാരം നിലനിർത്താൻ മാത്രമാണ്.

ഇവരിൽ പലരും അവരുടെ കുട്ടികളെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് അയക്കുകയും അവരിൽ തന്നെയുള്ള ചിലരെ ഇങ്ഗ്ളണ്ടിലേക്ക് പഠിക്കാനായി അയക്കുകയും ചെയ്തിട്ടുണ്ടാവാം.

ഇങ്ഗ്ളിണ്ടിൽ പഠിച്ചുവെന്നാൽ മലബാർ പ്രദേശത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കലക്ടർ പോലുള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ പേര് വിളിച്ച് സംബോധന ചെയ്ത് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്നവർ ആയ മഹാന്മാർ ആണ് എന്ന ധ്വനി നാട്ടിലെ അന്നത്തെ പ്രാദേശിക ഭാഷാ പത്രമാസികകളിൽ കണുന്നുണ്ട്.

ഔപചാരിക പ്രാഥമിക വിദ്യാഭ്യാസത്തിന് ആകെ ഒരു പ്രസക്തിയേ ഉണ്ടായിരുന്നുള്ളു. സർക്കാർ സേവനത്തിലും നാട്ടിലും നല്ല ഇങ്ഗ്ളിഷ് നിലവാരമുള്ള കുറേ ആളുകളെ സൃഷ്ടിക്കുക എന്നതായിരുന്നു അത്.

ഈ ഒരു ഉദ്ദേശം ഇല്ലാതെ Political Science, Economics, History, Psychology തുടങ്ങിയ പല ഔപചാരിക വിദ്യാഭ്യാസ വിഷയങ്ങളിലെ പലവിധ വിഡ്ഢിത്തങ്ങൾ പഠിച്ചതുകൊണ്ടും പഠിപ്പിച്ചത് കൊണ്ടും നാട്ടിലും അവിടുള്ള നാട്ടുകാരിലും യാതോരുവിധ മാനസിക പുരോഗതിയും വരില്ല എന്നതാണ് വാസ്തവം.

ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പിന്നീട് പറയാം എന്നു കരുതുന്നു.

സംസ്കൃതത്തിലും ഭാരത പാരമ്പര്യങ്ങളിലും പലവിധ വൻ കാര്യങ്ങൾ ഉണ്ട് എന്ന വാദഗതി അന്നും പലരും പറയാറുണ്ടായിരുന്നു എന്ന് മനസ്സിക്കുന്നു.

Travancore State Manualൽ രാജകുമാരനെ നല്ലനിലവാരമുളള ഇങ്ഗ്ളിഷും ഗണിതവും മറ്റും ബ്രാഹ്മണ അദ്ധ്യാപകൻ പഠിപ്പിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സംഭവം പറയുന്നുണ്ട്. വിരുന്നിന് വന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥന് ഈ വിധ കാര്യങ്ങളിൽ തനിക്കുള്ള വിവരവിജ്ഞാനം രാജകുമാരൻ പ്രകടിപ്പിച്ചു കാണിക്കുന്നു.

എന്നാൽ അതിന് ശേഷം രാജുകമാരൻ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനോട് പറയുന്നു, ഈ വിധ വിവരങ്ങൾ എല്ലാം ഭരത പൗരാണികതയിൽ നിന്നും വിദേശീയർ കൊണ്ടുപോയതാണ് എന്ന്. ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളിഷുകാർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ നിന്നും കട്ടുകൊണ്ടു പോയതുകൊണ്ട് ഇവിടുത്തുകാർക്ക് ഈ വിധ വിവരങ്ങൾ ലഭിച്ചില്ലാ എന്നുവേണം രാജകുമാരന്‍റെ വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്.

English East India Company ഭരണം British-Indiaയിൽ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഒരു തലക്കെട്ട് ലിസ്റ്റാണ് താഴെ നൽകിയിട്ടുള്ളത്. ഇതെല്ലാം ഇവിടെ തുടങ്ങിവച്ച് പ്രാദേശിക വ്യക്തികളെ പഠിപ്പിച്ചത്, അവരെയെല്ലാം അടിമകൾ ആക്കാനാണ് എന്നാണ് പ്രാദേശിക ഭാഷയിൽ പഠനം നടത്തിയവർ ഏതാണ്ട് 1947 മുതൽ പറഞ്ഞുപരത്തിയത്.

ഈ വിധമായുള്ള വിദ്യാഭ്യാസം നൽകൽ പദ്ധതി ദക്ഷിണേഷ്യയുടെ അറിയപ്പെടുന്ന ചരിത്രത്തിൽ ഇതിന് മുൻപ് എവിടേയും സംഭവിച്ചതായി കാണുന്നില്ല.

1. Medical Colleges

2. Engineering Colleges

3. Dental Colleges

4. Veterinary Colleges

5. Agricultural Colleges

6. Science Colleges

7. Humanities Colleges

8. English Nursery Schools (some run by good-quality Anglo-Indians)

9. English Lower Primary Schools (some run by good-quality Anglo-Indians)

10. English Higher Primary Schools (some run by good-quality Anglo-Indians)

11. English High Schools (some run by good-quality Anglo-Indians)

12. English Intermediate Colleges

13. English Degree Colleges

14. Vernacular Schools

15. Various kinds of technical teaching institutes

ഈ മുകളിൽ നൽകിയ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിച്ചാൽ മാതമേ അവയക്ക് പ്രസക്തിയുള്ളു. അല്ലായെങ്കിൽ ഇന്ന് സർക്കാർ സേവനത്തിൽ കയറിക്കൂടാനുള്ള ഒരു വിഡ്ഢി യോഗ്യതമാത്രമായി ഈ വിദ്യാഭ്യാസം നിലനിൽക്കും. ഈ വിഷയം പിന്നീട് കൂടുതലായി പ്രതിപാദിക്കാം.

English East India Company 1764ൽ Indian Medical Service ആരംഭിച്ചു.

ആ സമയത്ത് ഇങ്ഗ്ളിഷ് കമ്പനിക്ക് ഈ ഉപഭൂഖണ്ഡത്തിന്‍റെ ചിലയിടങ്ങളിൽ അധികാര സ്വാധീനം വന്നുതുടങ്ങിയിട്ടേ ഉണ്ടാവുള്ളു. ഈ Indian Medical Service ഇന്ത്യയിൽ ജീവിക്കുന്ന അവരുടെ നാട്ടുകാരുടേയും അവരുടെ ജീവനക്കാരുടേയും ആരോഗ്യ പരിപാലനത്തിനായി തുടങ്ങിയതാവാം.

സാവധാനത്തിൽ Indian Medical Serviceസിലെ ഓഫിസർമാർ ബോംബെയിലേയും കൽകട്ടയിലേയും മെഡ്രാസിലേയും പലവിധ സൈനിക ആശുപത്രികളുടേയും സിവില്യൻസിനായുള്ള ആശുപത്രികളുടേയും തലപ്പത്ത് പ്രവർത്തിച്ചു തുടങ്ങി. പോരാത്തതിന് ഇവർ കമ്പനിയുടെ കപ്പലുകളുടെ യാത്രകളിലും പട്ടാള നീക്കങ്ങളിലും പങ്കെടുത്തു.

1800കളിൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് ശക്തി പ്രാപിച്ചതോടുകൂടി, 1822ൽ കൽക്കട്ടയിൽ The Native Medical Institution എന്ന കോളെജ് ആരുംഭിച്ചു. ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം പ്രാദേശിക ഭാഷയിൽ പഠിപ്പിച്ചു.

Anatomy, medicine and surgery തുടങ്ങിയ വിഷയങ്ങളിലെ ഗ്രന്ഥങ്ങൾ പ്രാദേശിക ഭാഷയിലേക്ക് തർജ്ജമ ചെയ്താണ് പഠിപ്പിക്കൽ നടത്തിയത്. 1826ൽ കൽക്കട്ടയിലെ മദ്രസയിലും സംസ്കൃത കോളെജിലും യുനാനിയും ആയുർവ്വേദവും പഠിപ്പിച്ചു തുടങ്ങി. 1827ൽ സംസ്കൃത കോളെജിൽ ഗണിതത്തിലും Anatomyയിലും (ശരീരഘടനാശസ്ത്രത്തിലും) പഠിപ്പിക്കൽ ആരംഭിച്ചു.

കൽക്കട്ടയിലെ ഈ സംസ്കൃത കോളജ് സ്ഥാപിച്ചത് English East India Company ആണ് എന്നും ഓർക്കേണ്ടുന്നതാണ്.

അക്കാലങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇങ്ഗ്ളിഷ് മെഡിക്കൽ വിജ്ഞാനവും (Allopathyയും) പ്രാദേശിക ഔഷധീയ (Herbal cure) വിജ്ഞാനവും കൂട്ടിക്കലർത്തിയാണ് പഠിപ്പിച്ചത്.

എന്നാൽ ആയുർവ്വേദം അടക്കമുള്ള പ്രാദേശിക ഔഷധീയ വിജ്ഞാനത്തിൽ virology, anatomy, surgery, Otolaryngology (Ear, Nose & Throat), pediatrics and surgery തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ വിജ്ഞാനം ഇല്ലാ എന്നൊരു അഭിപ്രായം ഉയർന്നുവന്നു. പോരാത്തതിന്, ആയുർവ്വേദത്തിലെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളിൽ പുതുതായി പഠിച്ചുവന്ന പ്രാദേശികർക്ക് വലിയ വിശ്വാസം ഇല്ലാതായിരുന്നു.

Thermometer, stethoscope, BP apparatus തുടങ്ങിയ കാര്യങ്ങൾ ആയുർവേദ വൈദ്യന്മാർ ആദ്യമായി കാണുന്നത് 1822ൽ ആണ്.

ഞങ്ങൾക്ക് ഈ വിധ പഠനം പോരാ എന്ന അഭിപ്രായം തന്നെ പ്രാദേശികരിൽ നിന്നും ഉയർന്നുവന്നു.

അതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തിൽ ഉയർത്തണം എന്നതിന് Lord William Bentinck നിർബന്ധിതനായി.

ഈ കാര്യം പരിശോധിക്കാനായി ഒരു കമ്മറ്റി രൂപീകരിച്ചു (Dr John Grant as President and J C C Sutherland, C E Trevelyan, Thomas Spens, Ram Comul Sen and M J Bramley as members).

ഈ കമ്മറ്റി ബൃട്ടിഷ്-ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ കഠിനമായി വിമർശിച്ചു. യാതോരു രീതിയിലും ഇങ്ഗ്ളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണം ഇവിടെ എത്തുന്നില്ല എന്നതായിരുന്നു കണ്ടുപിടുത്തം.

ബൃട്ടിഷ്-ഇന്ത്യയിലെ പ്രാദേശിക വ്യക്തികൾക്ക് പഠിക്കാനായി ഒരു മെഡിക്കൽ കോളെജ് സ്ഥാപിക്കണം എന്നതായിരുന്നു ആ കമ്മറ്റിയുടെ ശുപാർശ.

ഇങ്ഗ്ളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഈ മെഡിക്കൽ കോളെജിൽ പഠിപ്പിക്കണം.

അങ്ങിനെ ബൃട്ടിഷ്-ഇന്ത്യയിൽ ആദ്യമായി Modern medicine പഠിപ്പിക്കുന്ന ഒരു മെഡിക്കൽ കോളെജ് 1835ൽ English East India Company ഭരണം സ്ഥാപിച്ചു Calcuttaയിൽ. Medical College Hospital, Calcutta. ചിത്രം നോക്കുക.

പഠിപ്പിക്കൽ ഇങ്ഗ്ളിഷ് ഭാഷയിലാണ്. പോരാത്തതിന്, പ്രാദേശിക വിദ്യാർത്ഥികൾക്കായാണ് ഈ കോളെജ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് വേറേയും പലതും പറയാനുണ്ട്. അതായത് ഈ സ്ഥാനപം തുടങ്ങുന്നതിന് എതിരായി പല പ്രാദേശിക സാമൂഹിക നേതാക്കളും അണിനിരന്നിരുന്നു എന്നു വായിച്ചതായി ഒരു ഓർമ്മ. അതിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

ഈ വിദ്യാഭ്യാസം കിട്ടിയ ഏതെങ്കിലും വ്യക്തി ഇങ്ഗ്ളിഷ് ഭരണത്തിനോട് പ്രതിപത്തിയോ നന്ദിയോ പ്രകടിപ്പിച്ചിരുന്നുവോ എന്ന് അറിയില്ല.

വിവരം കിട്ടിയവർ കിട്ടിയവർ സ്വന്തം സാമൂഹിക ഉന്നമനം മാത്രം നോക്കുന്ന ഭാഷക്കാരാണ് ദക്ഷിണേഷ്യക്കാർ എന്ന കാര്യം ഇങ്ഗ്ളിഷ് കമ്പനിക്ക് അറിവില്ലായിരുന്നുവെന്നു തോന്നുന്നു.

വൻ താഴ്ചയിൽ നിൽക്കുന്ന വ്യക്തിയോട് ദയതോന്നി അയാളെ പിടിച്ച് ഉയരങ്ങളിൽ വച്ചാൽ, പിന്നെ അയാൾ ആ ഉയരത്തിലുള്ള പീഠത്തിൽ കയറി നിന്നാണ് ആക്രമിക്കാൻ നോക്കുക. ഇത് ചില ഫ്യൂഡൽ ഭാഷകളുടെ ഒരു സവിശേഷതയാണ്.

അതിനാൽ തന്നെ വൻ താഴ്ചയിൽ നിൽക്കുന്ന ആരേയും ആരും പിടിച്ച് പൊക്കൻ സാധാരണ ഗതയിൽ ദക്ഷിണേഷ്യയിൽ ശ്രമിക്കില്ല.

എന്നാൽ വൻ വിധേയത്വം അടിച്ചേൽപ്പിച്ച് വളർത്തിയാൽ അയാളെക്കൊണ്ട് പ്രശ്നം ഉണ്ടാവില്ല. എന്നാൽ അയാളുടെ മക്കൾ ഏത് രീതിയിൽ പ്രവർത്തിക്കും എന്ന് തീർച്ച പറയാൻ ആവില്ല.

Calicutൽ അന്ന് രാത്രി മലബാർ ജില്ലാ കലക്ടറായിരുന്ന ഇങ്ഗ്ളിഷുകാരനായ Henry Valentine Conollyയെ വെട്ടിക്കൊല്ലാൻ പുറപ്പെട്ട ആ വ്യക്തികൾക്ക് ഈ മുകളിൽ പരമർശിക്കപ്പെട്ട യാതോരു വിവരവും അറിവുണ്ടാവില്ല.

അവർ ഇസ്ലമിന്‍റേയും പ്രവാചകനായ മുഹമ്മദിന്‍റേയും പേരിന് വൻ ദോഷം വരുത്താനായാണ് പുറപ്പെട്ടത്, യഥാർത്ഥത്തിൽ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക് ഒരു അന്ത്യം കണ്ടുതുടങ്ങിയത്



ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്തുള്ള പല പല കൊച്ചു കൊച്ചു സാമ്രാജ്യങ്ങളിൽ ഒന്നായ കോസല രാജ്യത്ത് ശ്രീരാമൻ വാഴുന്ന കാലത്തും അതിന് മുൻപും ഈ ഉപഭൂഖണ്ഡമാസകലവും വൻ ഭരണയന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്ന രീതിയിൽ ആണ് ഇന്ന് ഈ രാജ്യത്തെ സ്നേഹിക്കുന്നവർ എന്ന അവകാശപ്പെടുന്നവർ അവകാശപ്പെടുന്നത് എന്നു തോന്നുന്നു.

എന്നാൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി Tellicherryയിലെ ധർമ്മടം തുരുത്തിൽ അവരുടെ കച്ചവട കേന്ദ്രം 1700കളുടെ അവസാന കാലഘട്ടത്തിൽ ആരംഭിച്ചപ്പോൾ, മലബാറിൽ ഈ വിധമായുള്ള യാതോരു ഭരണയന്ത്രത്തേയും അവർ കണ്ടില്ല എന്നതാണ് വാസ്തവം.

അതിന് പകരം ആകെയുണ്ടായിരുന്നത്, തമ്മിൽ നിത്യവും അടിപിടി നടത്തിക്കൊണ്ടിരുന്ന കൊച്ചുകൊച്ചു രാജ്യങ്ങൾ ആയിരുന്നു.

ഇങ്ഗ്ളിഷ് കമ്പനി അവരുടെ കച്ചവട കേന്ദ്രം സ്ഥാപിക്കാനായി ധർമ്മടം തുരുത്ത് ഏറ്റെടുത്തത് തന്നെ Canannoreലെ കോലത്തിരി കുടുംബത്തിനോടും, കോട്ടയം രാജ്യത്തിലെ രാജാവിനോടും, Canannoreൽ തന്നെയുള്ള അറക്കൽ ബീവി കുടുംബക്കാരോടും, വ്യത്യസ്തമായി ഉടമ്പടികൾ എഴുതിയുണ്ടാക്കിയാണ്. കാരണം, ഈ മൂന്ന് കുടുംബക്കാരും ധർമ്മടം തുരുത്തിന്മേൽ അവകാശം പ്രകടിപ്പിച്ചിരുന്നു.

വടക്കേ മലബാറിലെ കാര്യം ഈ വിധമാണെങ്കിൽ, ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലെ കാര്യത്തിൽ കാര്യമായ വ്യത്യാസം ഉണ്ടായിരിക്കും എന്നു കരുതാൻ ആവില്ല.

രാമായണവും മഹാഭാരതവും, ഈ ഉപഭൂഖണ്ഡത്തിന്‍റെ പഴമയിലെ വളരെ നിസ്സാര ദൈർഘ്യമുള്ള ഒരു കാലഘട്ടത്തിൽ നടന്നുവെന്ന് അവകാശപ്പെടാവുന്ന സംഭവങ്ങൾ ആണ് എന്നു തോന്നുന്നു. ആ രണ്ട് കഥകളും യുദ്ധത്തിന്‍റെ കഥകൾ ആണ് താനും.

പണ്ടുകാലത്തെ യുദ്ധം പലരീതിയിലും ഇന്നത്തെ യുദ്ധം പോലെതന്നെയാണ്.

തിരുവിതാംകൂർ രാജ്യത്തിൽ പെട്ട Nanjanad എന്ന പ്രദേശത്തിലെ ആളുകൾ ഒരു കാലത്ത് അനുഭവിച്ച നിത്യ ദുരിതത്തെക്കുറിച്ച് Travancore State Manualലിൽ വി. നാഗം അയ്യ പ്രതിപാദിക്കുന്നുണ്ട്. എതാണ്ട് ആ പ്രദേശം അനുഭവിച്ച ദുരിതം തന്നെയാണ് ദക്ഷണേഷ്യയിൽ എല്ലായിടത്തും നടമാടിയത്.

അതായത്:

1. turmoil, bloodshed and pillage

കലാപം, രക്തച്ചൊരിച്ചിൽ, കൊള്ളയടി

2. never-ending wars

ഒരിക്കലും അന്ത്യം കാണാത്ത യുദ്ധങ്ങൾ

3. plundering of innocent ryots all over the country or molesting their neighbouring kingdoms

സ്വന്തം രാജ്യത്തിലെ തന്നെയുള്ള കർഷകരിൽനിന്നും പിടിച്ചുപറിക്കുക, അതുമല്ലെങ്കിൽ തൊട്ടടുത്ത രാജ്യക്കാരെ പീഡിപ്പിക്കുക.

4. anarchy and confusion in their worst forms

അരാജകത്വവും സംഭ്രാന്തിയും അവയുടെ ഏറ്റവും കഠിമായ ഭാവത്തിൽ

5. plundering the people wholesale, not sparing even the tali on their necks and the jewels on the ears of women

ജനങ്ങളെ കൂട്ടമായി കൊള്ളയടിക്കുക, സ്ത്രീകൾ കഴുത്തിൽ അണിയുന്ന താലി, ചെവിയിൽ അണിയുന്ന കാതിൽ എന്നിവ പോലും അപഹരിക്കപ്പെടും.

6. Slavery, and getting sold or rented out as slaves

അടിമത്തം, പിടിച്ച് അടിമത്തിലേക്ക് വിൽക്കപ്പെടുകയോ, വാടകയ്ക്ക് കൊടുക്കപ്പെടുകയോ ചെയ്യപ്പെടാം എന്നതും.

ഇതല്ലാതെ എവിടെയെങ്കിലും ഒരു സ്ഥിരതയുള്ള ഭരണയന്ത്രമോ, നിയമങ്ങളോ നിയമ പാലന സംവിധാനങ്ങളോ സ്വകാര്യ സ്വത്ത് സംരക്ഷിക്കാനുള്ള സൗകര്യങ്ങളോ ഇല്ലതന്നെ.

ഇങ്ങിനെയുള്ള ഒരു പ്രദേശത്തിൽ വന്ന് കുരുമുളക്ക് വാങ്ങിച്ച് കൊണ്ടുപോകുമ്പോൾ, ചുറ്റും കാണുന്ന പലവിധ ദയനീയമായ കാഴ്ചകളേയും കണ്ടില്ലെന്ന് നടിച്ച് കച്ചവടും ചെയ്യാവുന്നതാണ്. ആ രീതിയിൽ തന്നെയാണ് കാലാകാലങ്ങളായി ഈ ഉപദ്വീപിൽ എല്ലാവിധ കാര്യങ്ങളും നടന്നിരുന്നത്.

കാരണം, ആരിലും ഈ ഒരു അവസ്ഥാവിശേഷത്തെ തന്നെക്കൊണ്ട് തിരുത്താൻ ആവും എന്ന തോന്നൽ വരില്ല. കാരണം, എല്ലാരും സംസാരിക്കുന്നതും, ചിന്തിക്കുന്നതും ഫ്യൂഡൽ ഭാഷകളിൽ തന്നെ.

തന്‍റെ സ്വന്തം ആഢ്യത്തം നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ് എല്ലാരുടേയും മനസ്സിൽ. അല്ലാതെ നാട്ടിൽ കാണുന്ന അലവലാതികളെ നന്നാക്കി അവരിൽ വൻ ഗുണമേന്മ ചേർക്കുക എന്ന കാര്യം ഇന്നും ഇന്ത്യയിൽ ആരും തന്നെ ഉദ്യമിക്കുന്ന ഒരുകാര്യമല്ല.

എന്നാൽ തമ്മിൽ സംസാരിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കമ്പോഴും ഈ ഒരു മാനസിക അരക്ഷിതാവസ്ഥയെക്കുറിച്ച് യാതോരു വിവരവും മനസ്സിൽ ഉയർത്താത്ത ഭാഷയുള്ള ഒരു കൂട്ടർ മലബാറിൽ കാലുറപ്പിച്ചപ്പോൾ കാര്യങ്ങളിൽ ഒരു വൻ മാറ്റം തന്നെ സംഭവിച്ചു.

ഇങ്ഗ്ളിഷ് ഭരണം അടിവച്ചടിവച്ച് മുന്നേറിയപ്പോൾ, ഓരോ പ്രദേശത്തും വൻ ഭരണ യന്ത്രങ്ങൾ ആണ് സ്ഥാപിതമായത്. ഈ കാര്യം ചിത്രീകരിക്കാനായി Wynad പ്രദേശത്തിലെ Manantody (മാനന്തവാടി) താലൂക്കിൽ മാത്രം സൃഷ്ടിക്കപ്പെട്ട ഭരണയന്ത്ര സംവിധാനങ്ങളെ ഒന്ന് നോക്കുക.

QUOTE:

(1) The Deputy Collector and Magistrate located at Manantoddy.

(2) The Tahsildar and Sub-Magistrate located at Manantoddy.

(3) The Police Inspector located at Manantoddy.

(4) The Deputy Tahsildar and Sub-Magistrate located at Vayitiri.

(6) The Police Inspector located at Vayitiri.

(6) The District Munsif located at Vayitiri.

(7) The Sub-Registrar, Manantoddy, under the District Registrar, Tellicherry.

(8) The Sub-Registrar, Vayitiri, under the District Registrar, Calicut.

(9) Combined Postal and Telegraph office at Vayitiri

(10) Other Post offices at Manantoddy, Kalpetta. Tariyott, Sultan’s Battery and Mepadi.

(11) Police stations at Manantoddy, Oliyot, Koroth, Panamaram, Kalpetta, Vayitiri, Mepadi, Tariyott, Sultan’s Battery and Periah.

(12) Sub-Assistant Conservator at Manantoddy and his subordinates,

(13) Local Fund Supervisors and Sub-Overseers at Vayitiri and Manantoddy.

(14) Local Fund Middle School at Manantoddy.

(15) Vaccine staff for North and South Wynad under the control of the Deputy Inspectors of Tellicherry and Calicut circles respectively.

(16) Hospitals at Vayitiri and Manantoddy in charge of Apothecaries ;

(17) Bench of Magistrates, North Wynad.

(18) Bench of Magistrates, South Wynad.

ഇവയെല്ലാം 1887ന് മുൻപ് സ്ഥാപിതമായവയാണ് എന്നു പറയാം. കാരണം, 1887ൽ പ്രസിദ്ധീകരിച്ച Malabar Manualലിൽ നിന്നും ലഭിച്ചതാണ് ഈ വിവരപ്പട്ടിക.

ഇവിടെ വ്യക്തമായി പറയേണ്ടുന്നത്, Deputy Collectorറും അതിന് കീഴിൽ വരുന്ന എല്ലാ ഉദ്യോഗസ്ഥരും പ്രാദേശിക വ്യക്തികൾ തന്നെ.

Magistrate ഏത് ജനവംശത്തിൽ പെട്ട ആളായിരുന്നിരിക്കാം എന്ന് അറിയില്ല. മിക്കവാറും ഇങ്ഗ്ളിഷുകാരോ മറ്റേതെങ്കിലും ബൃട്ടിഷുകാരോ ആയിരുന്നിരിക്കാം.

Vayitiri, Manantoddy എന്നീ പ്രദേശങ്ങളിലെ ആശുപത്രികളിലെ പ്രധാന ഡോക്ടർ പ്രാദേശികൻ അല്ലായിരുന്നു. അതിന്‍റെ കാരണം, അന്ന് അലോപ്പതി വൈദ്യശാസ്തത്തിൽ പഠനം പൂർത്തിയാക്കിയ പ്രാദേശികർ വയനാട്ടിൽ ഇല്ലാ എന്നതായിരിക്കാം.

ഈ മുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രസ്ഥാനങ്ങളിൽ മുഴുവനും ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാണ് തൊഴിൽ ചെയ്തതിട്ടുണ്ടാവുക എന്നത് തന്നെ ഒരു മഹാകാര്യമായിരിക്കാം.

തമ്മിൽ ഇങ്ഗ്ളിഷിൽ സംസാരിക്കന്നതും കാര്യങ്ങൾ ചർച്ചചെയ്യുന്നതുമായ പോലീസ് ഓഫിസർമാർ എന്നതുതന്നെ മലബാറിന്‍റെ മണ്ണിൽ വിപ്ളവാത്മകമായ ഒരു സാമൂഹിക പരിഷ്ക്കാരം ആയിരുന്നിരിക്കാം. എന്നാൽ ഇവരും എണ്ണത്തിൽ വളരെ കുറച്ചുപേർ മാത്രമായിരുന്നിരിക്കാം.

ഈ വിധ ഭരണയന്തത്തിൽ ഓഫിസർമാരായി നിയമിതരാകാനിയ കെൽപ്പുള്ള, ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള, ചെറുപ്പക്കാരെ സൃഷ്ടിക്കാനായിത്തന്നെ ഇങ്ഗ്ളിഷ് ഭരണം കഠിമായി പ്രയത്നിച്ചിട്ടുണ്ടാവാം.

ഇത് സംഭാവ്യമാകരുത് എന്ന ഉറച്ച നിലപാടോടുകൂടി പ്രാദേശിക ഭൂജന്മികളും മറ്റ് മഹാ സാമൂഹിക പരിഷ്ക്കർത്താക്കളും കരുക്കൾ നീക്കിയിരിക്കാം.

CPS ഒരിക്കൽ ഈ എഴുത്തുകാരനോട് പറയുകയുണ്ടായി, താൻ സർക്കാരിൽ വൻ നിലവാരത്തിലുള്ള ഓഫിസർ ആയി നിയമിതയായത് തന്‍റെ സ്വന്തം കഴിവുകൊണ്ടാണ് എന്ന്.

അന്ന് ആ അവകാശവാദത്തെ ഈ എഴുത്തുകാരൻ ശക്തമായിത്തന്നെ തിരുത്തുകയുണ്ടായി.

ENGLISH East India Company അന്ന് Tellicherryയിൽ വാരി വിതറിയ വൻ വീര്യമുള്ള സാമൂഹിക പരിവർത്തനത്തിന്‍റെ ധാന്യമുത്തുക്കൾ മുളച്ചതിൽനിന്നുമാണ് പിന്നീട് Tellicherryയിലെ മുരമക്കത്തായ തീയരിൽ പലർക്കും വൻ മാനസിക വളർച്ച ലഭിച്ചത്.

അല്ലാതെ അവർക്ക് കയറാൻ പോലും പാടില്ലാത്ത ബ്രാഹ്മണ ക്ഷേത്രങ്ങളിലെ സംസ്കൃത മന്ത്രോച്ഛാരണം കേട്ടതുകൊണ്ടൊന്നുമല്ല.

ഇതിൽ സ്വന്തം കഴിവ് കണ്ടെത്തുന്നത് തനി നന്ദികേടുമാത്രമാവാം.

ഇങ്ഗ്ളഷ് ഭരണം പടുത്തുയർത്തിയ പ്രസ്ഥാനങ്ങൾ എല്ലാം തന്നെ ഈ നാട്ടിലെ ആളുകളെ കൊള്ളയടിക്കാനും അടിമപ്പെടുത്താനും ആണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറഞ്ഞു പരത്തുകയാണ് ഇന്ന് വൻ സർക്കാർ ശമ്പളം അടിച്ചുമാറ്റുന്ന വിവരദോഷികളായ വൻ വിദ്വാന്മാർ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു വൻമതിലായി നിലനിന്നിരുന്നത്



Manantodyയിൽ ഉള്ള സർക്കാർ സംവിധാനങ്ങൾ യഥാർത്ഥത്തിൽ ബൃട്ടിഷ്-ഇന്ത്യയിൽ ഉടനീളമുള്ള മിക്ക ജില്ലകളിലും സ്ഥാപിക്കപ്പെട്ടിരുന്നു. ആവിധ സംവിധാനങ്ങളുടെ ഏറ്റവും തലപ്പത്ത് ICS അഥവാ Indian Civil Service / Imperial Civil Service എന്ന സ്ഥാനത്തുള്ള കുറച്ച് ഉദ്യോഗസ്ഥർ.

ഈ കൂട്ടരിൽ ആദ്യകാലത്ത് ഒട്ടുമിക്കതും ഇങ്ഗ്ളണ്ടിലേയോ അതുമല്ലെങ്കിൽ ബൃട്ടണിൽ തന്നെയുള്ള മറ്റ് സ്ഥലങ്ങളിലേയോ വ്യക്തികൾ ആയിരുന്നു നിയമിതരായിരുന്നത്. എന്നാൽ സാവധാനത്തിൽ ഈ സ്ഥാനത്ത്, ബൃട്ടിഷ്-ഇന്ത്യയിലെ തന്നെയുള്ള പ്രാദേശിക വ്യക്തികൾ കൂടിക്കൂടിവരികയും ഏതണ്ട് 1940കൾ ആയപ്പോഴേക്കും, 50%ൽകൂടുതലും പ്രാദേശികർ ആയിരുന്നു എന്ന് തോന്നുന്നു.

പ്രാദേശികർ ഈ പ്രസ്ഥാനത്തിൽ കൂടിക്കൂടി വരുമ്പോൾ, ഈ പ്രസ്ഥാനത്തിന്‍റെ ഗുണമേന്മയിൽ ചെറിയതോതിലുള്ള ഒരു മൂല്യചോഷണം സംഭവിച്ചിരിക്കാം. എന്നിരുന്നാലും, ഇങ്ഗ്ളിഷ് വ്യക്തികളുടെ സാന്നിദ്ധ്യം ഈ മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു വൻമതിലായി നിലനിന്നിരിക്കാം.

Manantodyയിലെ സർക്കാർ പ്രസ്ഥാനങ്ങൾ നിലനിന്നത് അവിടെ വൻ മേന്മയുള്ള ഒരു ഭരണ സംവിധാനം നിലനിർത്താനായിട്ടാണ്. അല്ലാതെ ഇന്ന് കുറേ വിഡ്ഢി വിദ്വാന്മാർ പറയുന്നത് പോലെ, അവരുടെ മനസ്സിൽ മാത്രം നിലനിൽക്കുന്ന ആളിപ്പടരുന്ന ഒരു വൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചുടക്കാനൊന്നുമായിരുന്നില്ല.

ഈ ഉപദ്വീപിൽ കാലാകാലങ്ങളായി സമൂഹത്തിന്‍റെ ഏറ്റവും കീഴിൽ ജീവിക്കുന്നവർക്ക്, അവരെ ആരു ഭരിച്ചാലും പ്രശ്നമില്ലതന്നെ. കാരണം, അവർ എന്നും അടിമകൾ തന്നെ.

എന്നാൽ ഇങ്ഗ്ളിഷ് ഭരണകാലത്ത്, അവരെ കണക്കിലെടുക്കുന്ന ഒരു ഭരണയന്ത്രം നിലവിൽ വന്നു. മാത്രവുമല്ല അവർക്ക് എന്തെങ്കിലും വിപരീതമായി സംഭവിച്ചാൽ അത് ഇങ്ഗ്ളണ്ടിൽ വരെ ചർച്ചാവിഷയം ആകും.

Wynadനെ ഇന്നുള്ള ഇന്ത്യൻ സർക്കാർ പിടിച്ചെടുത്തതോടുകൂടിയാണ് അവിടുള്ള പാരമ്പര്യ ജനതയുടെ കഷ്ടകാലം തുടങ്ങിയത്.

അവരുടെ വന പ്രദേശങ്ങളെ കാര്യമായിത്തന്നെ ഇങ്ഗ്ളിഷ് ഭരണകാലത്തിലെ Forest department സംരക്ഷിച്ചിരുന്നു. എന്നാൽ ഇന്നുള്ള ഇന്ത്യൻ ഭരണം അവരുടെ വനപ്രദേശങ്ങൾ ഓരോന്നായി അന്യർക്ക് കൈവശപ്പെടുത്താനായി സൗകര്യം നൽകിയെന്നുള്ളതാണ് വാസ്തവം.

അവർ ഇതിന് എതിരായി വന പ്രദേശം കൈവശപ്പെടുത്തിയപ്പോൾ, അവരെ ഇന്ത്യൻ പോലീസ് വെടിവെച്ചിടുകയാണ് ചെയ്തത്. അവരുടെ വനിതാ നേതവിനെ പോലീസ് സ്റ്റേഷനിൽ പിടിച്ചുകൊണ്ടുപോയി മുഖത്തിട്ടടിക്കുകയും ചെയ്തു. ഇക്കാര്യമൊന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വരാൻ പറ്റില്ല. കാരണം, ഇത് നടന്നത് ഏതാനും വർഷങ്ങൾക്ക് മുൻപാണ്.

ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ്, ഈ എഴുത്തുകാരൻ ഒരു പ്രത്യേക സദസ്സിൽ വച്ച് ഒരു വൻ വിസ്തീർണ്ണമുള്ള ഒരു വന പ്രദേശം ചില സർക്കാർ ഉദ്യോഗസ്ഥരുടെ തിരിമറിയിലൂടെ കൈവശപ്പടുത്തുന്ന ചർച്ചയിൽ പങ്കെടുത്തുപോയി.

250ൽ കുറവ് ഏക്കർ വനഭൂമിയാണ് ഈ വിധം സ്വകാര്യസ്വത്തായി മാറ്റപ്പെട്ടത്. ഈ വ്യവഹാരത്തിൽ പലരും പങ്കുകാരായി ഉണ്ടായിരുന്നു. ഈ എഴുത്തുകാരനും പങ്കുചേരാനുള്ള ഒരു സ്വാഗതം നൽകപ്പെട്ടിരുന്നു.

അവരിൽ പലരും പിന്നീട് വെട്ടി മാറ്റപ്പെട്ട വൃക്ഷങ്ങളുടെ ചുറ്റളവിന്‍റെ വലുപ്പം മനസ്സിലാക്കിക്കാനായി പറഞ്ഞു തന്നത് ഈവിധമാണ് : രണ്ടാളുകൾ കൈകൾ ചുറ്റിപ്പിടിച്ചാലും എത്തില്ല. അത്രക്ക് വലുപ്പമുള്ള മരങ്ങൾ.

ഇങ്ഗ്ളിഷ് ഭരണം മാഞ്ഞുപോയപ്പോൾ, ഇതുപോലുള്ള പലതും ഈ വിധമായിപ്പോയി. ആരേയും കുറ്റം പറയാൻ ആവില്ല. തെറ്റുകാരൻ ഇവരിൽ ആരും തന്നെയല്ല.

ദക്ഷിണേഷ്യയിൽ ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യം പടുത്തുയർത്തപ്പെട്ടപ്പോൾ, മലബാറിലെ നമ്പൂതിരിമാരും, അമ്പലവാസികളും, മരുമക്കത്തായ തീയരും, മലയരും, നായർമാരും, വേടരും, ചാലിയരും, പറിയരും, ചെറുമരും, മക്കത്തായ തീയരും, പലവിധ കൃസ്ത്യീയരും, പലവിധ മാപ്പിളമാരും മറ്റും, ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ ജീവിച്ചിരുന്ന രജപുത്രരും, മുഗളരും, ഗുജറാത്തികളും, സിന്ധികളും, ബെങ്ഗോളികളും, തെലുഗരും, കന്നടികരും, ബീഹാറികളും, പട്ടാണികളും, തമിഴരും തിരുവിതാംകൂറുകാരും മറ്റുമായി ഒരു പുതിയ തരം ഐക്യത്തിൽ എത്തിച്ചേരുകയും, തങ്ങൾ എല്ലാം ഒരേ രാജ്യക്കാരാണ് എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങുകയും ചെയ്തു.

ഇങ്ഗ്ളിഷുകാർ സൃഷ്ടിച്ച ഈ രാജ്യം അവർ വിട്ടുപോയപ്പോൾ പിറന്ന പാക്കിസ്ഥാനും ഇന്ത്യയും സ്വാതന്ത്ര്യമാണ് നേടിയത് എന്നു പറയുന്ന ചരിത്രകാരന്മാരുടെ വിഡ്ഢി വിവരത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളു.

ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയെ കൈവെടിഞ്ഞതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അത് പിന്നീടാകാം.

ഇങ്ഗ്ളിഷ് ഭരണത്തിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരിലെ ആര് എവിടെ പ്രവർത്തിച്ചാലും, പലരീതിയിലും പൊതുവായുള്ളതും സാമ്യതയുള്ളതുമായ പലവിധ കാര്യങ്ങൾ നടപ്പിൽ വരുത്തപ്പെടും.

ഉദാഹരണത്തിന് മലബാറിലെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് അവർ പല നിയമങ്ങളും പ്രവർത്തന ചട്ടങ്ങളും സൃഷ്ടിച്ചിരുന്നു. ഇവയിലെല്ലാം, വളരെ വ്യക്തമായി കാണുന്ന ഒരു കാര്യമാണ് സാധാരണക്കാരനെ യാതോരു രീതിയിലും ഉപദ്രവിക്കരുത് എന്ന ചട്ടം.

ഈ ഒരു ചട്ടം അവരുടെ പല നിയമ ചട്ടങ്ങളിലും നിലവിൽ ഉണ്ട്. അതിനുള്ള കാരണം,ഈ നാട്ടിൽ സാധാരണക്കാരന് പുല്ല് വിലയാണ് എന്ന കാര്യം അവർക്ക് അറിവ് ലഭിച്ചിരുന്നു എന്നതിനാലാവാം.

ഇങ്ഗ്ളിഷ് ഭരണം എഴുതിയ ചട്ടങ്ങളും നിയമങ്ങളും ഇങ്ഗ്ളിഷിലാണ്. അതിനാൽ തന്നെ ജനങ്ങളെ ആ വിധ എഴുത്തുകളിൽ സംബോധന ചെയ്യുന്നത് You എന്നും പരാമർശിക്കുന്നത് He, She എന്ന വാക്കുകളിലാണ്.

എന്നാൽ ഈ വിധ നിയമങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ വ്യക്തികൾ അദ്ദേഹം - അവൻ എന്നരീതിയിലേക്കും താങ്കൾ /സാർ - നീ എന്ന രീതിയിലേക്കും വ്യത്യസ്തരായി മാറ്റപ്പെടും.

ഇതോടെ തന്നെ ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയ എല്ലാവിധ സാമൂഹിക സമത്വ സിദ്ധാന്ധങ്ങളും കത്തിയമർന്നുപോകും. എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ പരിചയം ഇല്ലാത്ത സാധാരണ ജനം ഈ ഒരു കാര്യത്തെക്കുറിച്ച് അറിയുക പോലും ഇല്ല.

ഇനി ഭരണയന്ത്രത്തിലെ ആശയവിനിമയത്തെക്കുറിച്ച് ഒരു കാര്യം പറയാം.

ഈ എഴുത്തുകാരൻ പല വ്യത്യസ്ത സർക്കാർ വകുപ്പുകളിലൂടെ പലവിധ കടലാസുകളും ഉന്തി നീക്കിയ ഒരു കാലം ഉണ്ടായിരുന്നു. അന്ന് വളരെ വ്യക്തമായി കണ്ട ഒരു കാര്യം ഉണ്ടായിരുന്നു.

ഒരു സർക്കാർ വകുപ്പിലെ ഒരു 'ആപ്പിസർ' ഉദ്യോഗസ്ഥൻ മറ്റൊരു വകുപ്പിലെ 'ആപ്പിസർ' ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് തന്‍റെ മുന്നിൽ ഇരിക്കുന്ന ഫൈലിൽ കാണപ്പെടുന്ന കാര്യങ്ങളെക്കുറച്ച് സംസാരിക്കാൻ യാതോരു താൽപ്പര്യവും ഉണ്ടാവില്ല.

വെറും ഒരു ഫോൺ വിളിയിലൂടെ മാറ്റിയെടുക്കാവുന്ന ആശയക്കുഴപ്പം യാതോരു മടിയും ഇല്ലാതെ ആ ഫൈലിൽ എഴുതിവച്ച്, ആ കടലാസിനെ അങ്ങ് നിശ്ചലമാക്കും.

ഇവിടെ ഏറ്റവും മുഖ്യമായി പ്രവർത്തിക്കുന്ന പ്രശ്നം, താനാണോ വലിയ സാർ, അല്ലെങ്കിൽ മറ്റേ വകുപ്പിലെ ആപ്പിസർ ആണോ വലിയ സാറ് എന്ന സംശയമാണ്. ഇത് മലയാളത്തിൽ ഉള്ള ഒരു പ്രശ്നമാണ്. ഹിന്ദിയിൽ ഈ പ്രശ്നം അത്രകണ്ട് ഇല്ല.

CPS തന്‍റെ വകുപ്പിന്‍റെ ഉന്നത നിലവാരത്തിൽ ഇരിക്കുന്ന അവസരത്തിൽ, അതേ നിലവാരത്തിലുള്ള ചില ഉദ്യോഗസ്ഥരെ ഈ എഴുത്തുകാരൻ നേരിൽ കണ്ടിട്ടുണ്ട്. Madras Civil Serviceൽ നിന്നും വന്ന ആ കൂട്ടർ ഏത് സർക്കാർ വകുപ്പുകളിലേക്കും ഫോണിലൂടെ സംസാരിക്കും. സംഭാഷണം ഇങ്ഗ്ളിഷിൽ. സംബോധന Mr. / Mrs. പേരിന് മുന്നിൽ ചേർത്തുകൊണ്ട്.

ഫൈലിൽ എഴുതിച്ചേർത്ത് മാസങ്ങളോളം ആ ഫൈലിനെ മന്ദഗതിയിലാക്കാവുന്ന സംശയങ്ങളെ വളരെ പെട്ടെന്ന് മാറ്റിയെടുത്തുകൊണ്ട് ഫൈലുകൾ അതി വേഗത്തിൽ മുന്നോട്ട് നീക്കും.

ഫൈലുകൾക്ക് നൽകുന്ന ഈ ഒരു മിന്നൽ വേഗത, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഒരു സവിശേഷത ആയിരുന്നു.

വ്യത്യസ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ ആരാണ് ഉന്നതൻ എന്ന പ്രശ്നം ഫ്യൂഡൽ ഭാഷകളിൽ ഒരു നിത്യസത്യമാണ്. ഇതിനെ മറികടക്കാനാ്യി മുഗൾ രാജാക്കൾ ഒരു വിദ്യ പ്രയോഗിച്ചിരുന്നു. Mansabdhari System എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

ഇതു പ്രകാരം ഓരോ ഉദ്യോഗസ്ഥ നിലവാരത്തിനും ഒരു നമ്പർ നൽകും. ഉദാഹരണത്തിന് 5000, മറ്റൊന്നിന് 7000. അപ്പോൾ, 7000കാരൻ 5000കാരനെ സംബോധന ചെയ്യുമ്പോൾ, 5000കാരൻ തൂ എന്ന നിലവാരക്കാരൻ ആവും. 7000കാരൻ ആപ്പ് നിലവാരക്കാരൻ ആവും.

ഇത് ആദ്യ കാലങ്ങളിൽ മുഗൾ ഉദ്യോഗസ്ഥരിൽ ആശയവിനിമയത്തിലെ തടസ്സങ്ങളെ മാറ്റിയിരുന്നിരിക്കാം.

എന്നാൽ മുഗളന്മാർ ജീവിച്ചിരുന്നത് ഒരു ഫ്യൂഡൽ ഭാഷാ ലോകത്തിൽ ആണ്. ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഈ നമ്പർ നൽകുന്ന സംവിധാനത്തിൽ വൻ അഴിമതി വരികയും പലരും പലരീതിയിൽ ഉന്നത നമ്പറുകൾ കൈവശപ്പെടുത്തുകയും ഈ സംവിധാനം ഒരു തരം കോമാളിത്തരമാകുകയും ചെയ്തു എന്നാണ് തോന്നുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട് തന്നെ പല ക്ഷേമരാഷ്ട്ര പദ്ധതികൾക്കും തുടക്കമിട്ടത്



ഇന്നുള്ള പുതിയ രാജ്യമായ ഇന്ത്യയിൽ ഏതാണ്ട് 2.4 ലക്ഷത്തോളം പഞ്ചായത്തുകളും 6.5 ലക്ഷത്തോളം ഗ്രാമങ്ങളും ഉണ്ട് പോലും. ബൃട്ടിഷ്-ഇന്ത്യയിൽ എത്രമാത്രം പഞ്ചായത്തുകളും ഗ്രാമങ്ങളും ഉണ്ടായിരുന്നുവെന്നറിയില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ഗ്രാമീണാന്തരീക്ഷവും ഗ്രാമ ഭരണ സംവിധാനവും മറ്റും തികച്ചും ഒറ്റപ്പെട്ടതും, ചില വൻകിട ഭൂജന്മി കുടുംബക്കാരുടെ കീഴിൽ ജനങ്ങൾ പല നിലവാരങ്ങളിൽ ഉള്ള അടിമ ജനവും, അടിമ മേൽനോട്ടക്കാരും മറ്റും ആയിരുന്നിരിക്കും.

നിയമം എന്നു പറയുന്നത്, നാട്ടുനടപ്പും ഭൂജന്മിയുടേയോ അവരുടെ മേൽനോട്ടക്കാരുടേയോ താന്തോന്നിത്യവും ആയിരിക്കും.

ഇത്രമാത്രം ഗ്രാമങ്ങളെ സംയോജിപ്പിച്ച്, അവയിലെ പലവിധ ജനങ്ങളെ ലിഖിത രൂപത്തിലുള്ള നിയമങ്ങൾക്കും പൊതുതാൽപ്പര്യങ്ങൾക്കായി നിലനിൽക്കുന്ന ഭരണയന്ത്രത്തിനും വിധേയമാക്കുക എന്നത് നിസ്സാര കാര്യമല്ലതന്നെ.

കാരണം ഓരോ നാട്ടിലും പലവിധ നേതൃത്വ സ്ഥാനത്തുള്ള വ്യക്തികൾക്ക് ഈ വിധമായുള്ള പുതിയ കാര്യങ്ങളോട് രമ്യതയിൽ പോകാൻ പറ്റില്ല. അതിന് ഒരു മുഖ്യകാരണം, ഈ വിധ സംവിധാനങ്ങളിൽ പ്രവർത്തിക്കാനായി നിയമിക്കപ്പെടുന്നത് പ്രാദേശികർ തന്നെയാണ് എന്നതാവാം.

അവരിൽ പലർക്കും പുതിയ അധികാരങ്ങൾ കൈയിൽ കിട്ടുമ്പോൾ വാക്ക് കോഡുകളിൽ അവർക്കും വിധേയത്വങ്ങൾ പിടിച്ചെടുക്കാനുള്ള ഒരു താൽപ്പര്യം ജനിക്കും. ഭാഷ ആ രീതിയിലുള്ളതാണ്.

എന്നാൽ മൊത്തമായി ചിന്തിക്കുമ്പോൾ ഈ ഏതാനും ലക്ഷം ഗ്രാമങ്ങളിൽ പലവിധ പുരോഗമന പദ്ധതികളും നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിന് ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരോട് പ്രത്യേകമായുള്ള ഒരു വൈരാഗ്യമോ വിരോധമോ ഉണ്ടാവാനുള്ള സാധ്യതയില്ലതന്നെ.

കാരണം, ഇതേ പോലുള്ള പലവിധ എതിർപ്പുകളേയും നേരിട്ടു തന്നെയായിരിക്കും ഇങ്ഗ്ളിഷ് കമ്പനീ ഭരണം പല ക്ഷേമരാഷ്ട്ര പദ്ധതികൾക്കും ബൃട്ടിഷ്-ഇന്ത്യയിൽ തുടക്കമിട്ടിട്ടുണ്ടാവുക.

ഇനി ഇങ്ഗ്ളിഷ് കമ്പനി സൃഷ്ടിച്ചെടുത്ത പല കാര്യങ്ങളിൽ ചിലതിനെ നോക്കാം. ആദ്യം ബൃട്ടിഷ്-ഇന്ത്യയിൽ സ്ഥാപിച്ചെടുത്ത Indian Postal Departmentനെ നോക്കാം.

കത്തും സന്ദേശങ്ങളും സാധനങ്ങളും മറ്റൊരിടത്ത് എത്തിച്ചുകൊടുക്കാനായി ആളുകളെ ഏൽപ്പിക്കുക എന്നത് കേൾക്കുമ്പോൾ വളരെ നിസ്സാരമായ ഒരു കാര്യമായി തോന്നാം.

എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇത് അത്ര നിസ്സാരമായി നടപ്പിലാക്കാവുന്ന ഒരു കാര്യമല്ലതന്നെ. ബഹുമാനിക്കപ്പെടുന്ന ആൾ നൽകിയ കാര്യമേ എടുത്തു നടക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ടാവുള്ളു.

പോരാത്തതിന് പോകുന്ന പാതയിൽ ബഹുമാനം ലഭിച്ചിരിക്കണം. കത്തും സന്ദേശവും മറ്റും വാങ്ങിക്കുന്ന ആൾ ഒന്നുകിൽ ബഹുമാനിക്കേണം, അല്ലെങ്കിൽ അയാൾ ബഹുമാന്യനായിരിക്കേണം.

മാത്രവുമല്ല, സന്ദേശം ഏൽപ്പിച്ച ആളെ അയാളുടെ അമ്മാവൻ, അച്ഛൻ, അമ്മ, അമ്മാവി, ചേട്ടൻ, ചേച്ചി, അങ്ങിനെ പലരും മറ്റ് പല പദ്ധതികളിലേക്കു വിളിച്ചാൽ അയാൾ, ഇതും വിട്ട് അതിലേക്ക് പോകരുത്.

മാത്രവുമല്ല, സന്ദേശവുമായി പോകുന്ന പാതകളിൽ താമസ സൗകര്യവും ഭക്ഷണവും വെള്ളവും സുരക്ഷയും ലഭിച്ചിരിക്കണം.

ഇങ്ഗ്ളിഷ് കമ്പനി 1700കളിൽ കണ്ട ദക്ഷിണേഷ്യയിൽ ഇതെല്ലാം വളരെ വിരളമായ വസ്ത്തുക്കൾ ആയിരുന്നു.

അന്ന് പല രാജാക്കളും ഉന്നത കുടുംബക്കാരും സന്ദേശകരായി നിലനിർത്തിയത് ബ്രാഹ്മണരെ ആയിരുന്നു. കാരണം, അവർ യാത്ര ചെയ്യുന്ന ഇടത്തെല്ലാം അവർക്ക് വൻ പരിഗണന ലഭിക്കും. പോരാത്തതിന്, താമസ സൗകര്യവും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും വഴിയോരങ്ങളിൽ ഉള്ള ബ്രാഹ്മണ അമ്പങ്ങളിൽ ലഭിക്കും. അവരെ ആരും സാധാരണ ഗതിയിൽ ആക്രമിക്കില്ല.

തിരുവിതാംകൂർ രാജ്യത്തിൽ അഞ്ചലോട്ടക്കാർ എന്നു പറയപ്പെടുന്ന തരത്തിലുള്ള ആളുകളെ രാജാക്കളും പ്രഭുക്കളും നിലനിർത്തിയിരുന്നു എന്നു കേൾക്കുന്നു.

ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്ന ഇസ്ലാമിക രാജാക്കൾ ഒരു തരം കൊറിയർ സംവിധാനം നിലനിർത്തിയിരുന്ന കാര്യം Ibn Batuta രേഖപ്പെടുത്തിക്കാണുന്നുണ്ട്.

എന്നാൽ ഇതിനൊന്നിനേയും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച പോസ്റ്റൽ വകുപ്പുമായി താരതമ്യം ചെയ്യാനാവില്ലതന്നെ.

കാരണം, നാട്ടിൽ അന്നുവരെ നിസ്സാരനായി കണപ്പെടുന്ന വ്യക്തിക്കും അയാളുടെ കുടുംബക്കാർക്കും വെറും നിസ്സാരമായ ഒരു സംഖ്യക്ക് ഒരു സ്റ്റാമ്പ് വാങ്ങിച്ചൊട്ടിച്ച്, കത്തിൽ പതിപ്പിച്ചുകൊണ്ട് ആ കത്തിനെ ബൃട്ടിഷ്-ഇന്ത്യയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് തൊഴിലിനായി പോയ ബന്ധുവിന് അയക്കാം എന്നതുതന്നെ.

ദക്ഷിണാഫ്രിക്കയിൽ വച്ച് ഒരു തീവണ്ടിയിൽ നിന്നും ഉന്തിപ്പുറത്താക്കപ്പെട്ട അടിമ ഉടമ വംശത്തിൽ പെട്ട ഗാന്ധിയുടെ ചിത്രം തട്ടിപ്പ് സിനിമയിൽ കണ്ട് കണ്ണുനീർ ഒഴുക്കുന്ന രാജ്യ സ്നേഹിക്ക്, ഇങ്ഗ്ളിഷ് കമ്പനി ഈ പ്രദേശത്തിലെ സാധരണ വ്യക്തിക്ക് നൽകിയ ഈ വിധമായുള്ള ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാനോ അതിനെ നേരാം വണ്ണം വിലയിരുത്താനോ ആവില്ല.

1766ൽ Company Mail എന്ന പേരിൽ നിസ്സാരമായി ആരംഭിച്ച ഈ പ്രസ്ഥാനം 1854ൽ ഒരു ജന സേവന വകുപ്പായി രൂപാന്തരപ്പെടുത്തപ്പെട്ടു. അപ്പോഴേക്കും ബൃട്ടിഷ്-ഇന്ത്യ എന്ന രാജ്യത്തിന് അടിത്തറ വന്നു തുടങ്ങിയിരുന്നു.

എന്നാൽ വെറും ഏതാനും വർഷങ്ങൾക്കുള്ളിൽ, ശിപായി ലഹളയെന്ന തട്ടിപ്പ് സംഭവത്തെ ഉപയോഗിച്ചുകൊണ്ട് ബൃട്ടിഷ് രാജകുടുംബം British Indiaയെ English East India Companyയുടെ കൈകളിൽ നിന്നും തട്ടിയെടുക്കുകയുണ്ടായി. അതിലേക്ക് ഇപ്പോൾ ഈ എഴുത്ത് പോകുന്നില്ല.

1837ൽ തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും സാധാരണ പോസ്റ്റോഫീസുകൾ ആരംഭിക്കപ്പെട്ടിരുന്നു. എന്നാൽ 1854ൽ പാസാക്കപ്പെട്ട India Post Office Actറ്റോടുകൂടിയാണ്, എല്ലായിടത്തേക്കും ഒരു പൊതുവായുള്ള തപ്പാൽ നിരക്ക് എന്ന ആശയത്തിന് ആരംഭം കുറിക്കപ്പെടുന്നത്.

അതായത്, കത്ത് Calicutലേക്കായാലും Cannanoreറിലേക്കായാലും Calcuttaയിലേക്കായാലും അയക്കാനുള്ള ചാർജ്ജ് ഒന്നു തന്നെ. ഇത് ഒരു വമ്പൻ ആശയം തന്നെ.

പോരാത്തതിന്, നാട്ടിലെ ഫ്യൂഡൽ ഭൂജന്മിയുടെ കീഴിൽ വെറും പുഴുവിനെപ്പോലെ ജീവിക്കുന്ന ആൾക്കും അങ്ങകലെ തൊഴിൽ ചെയ്യുന്ന സ്വന്തം മകന് കത്തയക്കാൻ ആവും.

ദക്ഷിണേഷ്യയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന മനുഷ്യഅടിമത്തത്തിന്‍റെ നടുവൊടിക്കുന്ന ഒരു സംഭവ വികാസം തന്നെയായിരുന്നു ഇത്. എന്നാൽ ആ കാര്യം ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ല. അറിഞ്ഞതുമില്ല.

കാരണം, നാട്ടിൽ വന്നുകൊണ്ടിരുന്ന ഓരോ മാറ്റങ്ങളും പുതിയ തലമുറയ്ക്ക് ഒരു പുതുമയില്ലാത്ത കാര്യമായിരിക്കും. പിന്നെന്തിനാണ് ഈ വിധ കാര്യങ്ങൾ ചെയ്തുതരുന്നവരോട് ഒരു ആദരവും നന്ദിയും?

1850കൾ എന്നത് ദക്ഷിണ മലബാറിലെ വള്ളുവനാടിലും ഏറനാടിലും ഉള്ള കീഴ്ജന മാപ്പിളമാരെ ബ്രാഹ്മണ പക്ഷം വിഡ്ഢികളാക്കിക്കൊണ്ട്, ഇങ്ഗ്ളിഷ് ഭരണത്തിനോട് ഏറ്റുമുട്ടാനുള്ള പാത അവർക്ക് കാണിച്ചുകൊടുത്തിരുന്ന കാലമാണ് എന്നും ഓർക്കുക.

ഈ ഉപദ്വീപിൽ മുഴുവനായും കീഴ്ജനങ്ങളെ പടിപടിയായി ബ്രാഹ്മണ മേധാവിത്വത്തിന്‍റേയും ഭൂജന്മി മേധാവിത്വത്തിന്‍റേയും കീഴിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനി സ്വതന്ത്രരാക്കിക്കൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ്, ദക്ഷിണ മലബാറിലെ കീഴ്ജനങ്ങൾ ഈ വിധം വിഡ്ഢികൾ ആക്കപ്പെട്ടുകൊണ്ടിരുന്നത്, എന്നതാവാം, ഇതിലെ വ്യസനകരമായ കാര്യം.

1861 ആയപ്പോഴേക്കും ബൃട്ടിഷ്-ഇന്ത്യയിൽ ഓരോ വർഷവും 43 ദശലക്ഷം കത്തുകളും 4.5 ദശലക്ഷം വാർത്താ പത്രങ്ങളും പോസ്റ്റാഫീസുകളിലൂടെ അയക്കപ്പെട്ടു തുടങ്ങിയിരുന്നു.

ഇത് നിശ്ചയമായും ദുഷ്ട ബുദ്ധികളായ പ്രാദേശിക വമ്പന്മാർ സ്വന്തം പത്രമാസികകൾ വിതരണം ചെയ്യാനും, അവയിലൂടെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള വ്യാജ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ടാവും എന്നതിൽ സംശയമില്ല.

പോരാത്തതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഇന്ത്യയെന്ന ഒരു രാജ്യം ഉണ്ടായിരുന്നുവെന്നും, ആ ഇന്ത്യയിൽ നിലനിന്നിരുന്ന പലവിധ വിജ്ഞാനങ്ങൾ ഇങ്ഗ്ളിഷുകാർ വന്നു കട്ടെടുത്തുവെന്നും വരെ പ്രചരിപ്പിച്ചിട്ടുണ്ടാവാം.

ഈ എഴുത്തുകാരന്‍റെ കുട്ടിക്കാലത്ത് വെറും ഒരു പൈസയോ അതിൽ കുറവോ മറ്റോ വിലയുള്ള ഒരു സ്റ്റാമ്പ് ഒട്ടിച്ച ഒരു പോസ്റ്റ് കാഡ് (post card) കൃത്യമായ മേൽവിലാസം എഴുതി, ഏതോ തെരുവിന്‍റെ ഒരു മൂലയിൽ നിൽക്കുന്ന ഒരു ചുവന്ന പെട്ടി പോസ്റ്റ് ബോക്സിൽ ഇട്ടാൽ, ആ പോസ്റ്റ് കാഡ് ആ എഴുതപ്പെട്ട മേൽവിലസത്തെ തിരഞ്ഞ്, ഇന്ത്യയുടെ ഏതെങ്കിലും മൂലയിൽ ഉള്ള ഏതെങ്കിലും മലയോരത്തിന്‍റെ താഴ്വരയിൽ അങ്ങ് വയലോരങ്ങൾക്ക് അപ്പുറത്തായുള്ള വീട്ടിൽ എത്തി കൃത്യമായി മേൽവിലാസക്കാരന്‍റെ കൈകളിൽ എത്തും.

ആയിരക്കണക്കിന് വർഷങ്ങൾ മഹാസംസ്ക്കാരം പേറുന്നുവെന്ന് അവകാശപ്പെടുന്ന ഈ ഉപദ്വീപിൽ, എന്നാൽ ഈ സംഭവം ഒരു മഹാ അത്ഭുതം തന്നെയാണ്. നിസ്സാരമായി ആരും ഇതിനെ കാണരുത്. ഈ മഹാ ആശ്ചര്യത്തെ പടുത്തുയർത്തിയവരെ കള്ളന്മാരായി കാണരുത്.

ഈ മഹാത്ഭുത പ്രതിഭാസത്തെ കൃത്യമായ കാര്യക്ഷമതയോടുകൂടി നിലനിർത്താനായി എഴുതപ്പെട്ട നിബന്ധനകളും, സാങ്കേതിക നിയമ പദ്ധതികളും, നിയമാവലികളും, നിയന്ത്രണങ്ങളും, നിയമങ്ങളും, ഉപനിയമങ്ങളും, സംവിധാനങ്ങളും, യാത്ര മാർഗ്ഗം നിശ്ചയിക്കലും, ആധികാരികത സ്ഥാപിക്കലും, അച്ചടക്കം നിലനിർത്തലും മറ്റും തുടങ്ങിയ അനവധി കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ പറ്റുന്നവരായിരുന്നു ഇങ്ഗ്ളിഷ് ഭാഷക്കാർ.

ഈ വിധമായുള്ള യാതോരു കാര്യങ്ങളും ഈ ഉപദ്വീപിൽ അറിയപ്പെടുന്ന ചരിത്രകാലങ്ങളിൽ ഇല്ലായിരുന്നുവെന്ന കാര്യം ഓർക്കേണ്ടുന്നതുതന്നെയാണ്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. മാപ്പിളമാരിലെ പാരമ്പര്യ ഉന്നത കൂട്ടർ അന്ധാളിച്ചു നിന്നിരുന്നതിനെക്കുറിച്ച്




ഈ എഴുത്തു തുടരാൻ ശ്രമിക്കുകയാണ്. മനസ്സിൽ നൂറുകണക്കിന് കാര്യങ്ങൾ പുറത്തുകടക്കാനായി തമ്മിൽത്തമ്മിൽ തിക്കിത്തിരക്കി മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.

ദക്ഷിണ മലബാറിലെ രണ്ട് കൊച്ച് താലൂക്കുകളിൽ 1921ന് ചുറ്റുപാടിൽ ആളിപ്പടർന്നിരുന്ന മാപ്പിള ലഹളയെന്ന സംഭവിത്തിന്‍റെ സാമൂഹിക പശ്ചാത്തലം ഏതാണ്ട് 1800കൾ മുതൽ വിവരിക്കുന്നിടത്തു വച്ചാണ് ഈ എഴുത്ത് നിന്നുപോയത്.

ഇന്ന് മലബാറിലെ മാപ്പിളമാരേയും, പോരാത്തതിന് മുസ്ലീം ജനതയെത്തന്നേയും ഒരൊറ്റക്കൂട്ടരായി കാണാനുള്ള ഒരു പ്രവണത, മുസ്ലീം അല്ലാത്തവരിൽ ഉണ്ട് എന്നത് ശരിയായിരിക്കാം. എന്നാൽ മലബാറിലെ മാപ്പിളമാർ തന്നെ വളരെ വ്യത്യസ്തരും തമ്മിൽ അത്രകണ്ട് അടുക്കാത്തവരും ആയ പല ജനകൂട്ടങ്ങൾ ആയിരുന്നുവെന്ന കാര്യം നേരത്ത് പറഞ്ഞിരുന്നു എന്നു തോന്നുന്നു.

ഈ വ്യത്യസ്ത ജനക്കൂട്ടങ്ങൾ തമ്മിൽ പലരീതിയിലും പലവിധ കാര്യങ്ങളിൽ ഗുണമേന്മയുടെ കാര്യത്തിൽ വ്യത്യസ്തങ്ങളായ ഉയർച്ചത്താഴ്ചകൾ അന്ന് ഉണ്ടായിരുന്നു.

ഈ പറയാൻ പോകുന്ന കാര്യങ്ങളിൽ ചിലതെല്ലാം വളരെ വിശദ്ധമായി നേരത്തെ എഴുതിയിട്ടുള്ള കാര്യങ്ങൾ ആയേക്കാം.

ആവർത്തന വിരസത ഒഴിവാക്കാനായി, വളരെ ഹ്രസ്വമായി ഈ കാര്യം പറഞ്ഞുവിടാം.

നായർമാരുടേയും തീയരുടേയും കാര്യം പറഞ്ഞതു പോലെതന്നെ, മാപ്പിളമാരിലും ഉത്തര മലബാർ ദക്ഷിണ മലബാർ എന്ന വകഭേദം പണ്ടു കാലത്തു തന്നെ ഉണ്ടായിന്നു. എന്നാൽ അന്ന് ഈ രണ്ട് പ്രദേശങ്ങളും തമ്മിൽ കാര്യമായ ബന്ധം ഇല്ലാത്ത പ്രദേശങ്ങൾ ആയിരുന്നുവെന്നും മനസ്സിലാക്കേണം.

ദക്ഷിണ മലബാറിൽ, പൊന്നാനിയുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പ്രത്യേകതരം ഇസ്ലാമിക പ്രസ്ഥാനം നിലനിന്നിരുന്നു.

ഈ ഒരു കാര്യത്തെക്കുറിച്ച് Malabar Manualൽ കാണുന്ന വാചകങ്ങൾ ഇവിടെ ഉദ്ദരിക്കുകയും അവയുടെ ആശയം മലയാളത്തിൽ നൽകുകയും ചെയ്യാം.

ഈ നൽകുന്ന വിവരങ്ങളിൽ നിന്നും തന്നെ മലബാറിലെ മാപ്പിളമാരിൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലനിന്നിരുന്ന ചില സാമൂഹിക അകൽച്ചകളെക്കുറിച്ച് മനസ്സിലാക്കാൻ ആയേക്കാം.

ഇസ്ലാം എന്നത് ഓരോ ജനക്കൂട്ടങ്ങളും അവരുടേതായ സാമൂഹികാന്തരീക്ഷത്തിന് അനുസൃതമായാണ് നിലനിർത്തിയത് എന്നു തോന്നുന്നു. മലബാറിലെ സാമൂഹികാന്തരീക്ഷത്തെ മൊത്തമായി പൊതിഞ്ഞിരുന്ന ഫ്യൂഡൽ ഭാഷ എന്ന കിരാത ആശയവിനിമയ സംവിധാനം വ്യക്തികളിൽ ഉണർത്തുന്ന മാനസിക ഭാവവും ഇസ്ലാമിനേയും മലബാറിൽ ബാധിച്ചിരിക്കാം.

QUOTE from Malabar Manual:

But at Ponnani there exists a Muhammadan college, founded, it is said, some six hundred years ago by an Arab named Zoyn-ud-din. He took or received the title of Mukhaddam, an Arabic word meaning the first or foremost in an assembly, etc. He married a Mappilla (indigenous Muhammadan) woman, and his descendants in the female line have retained the title. The present Mukhaddam at Ponnani is the twenty-fourth or twenty-fifth in the line of succession.

ആശയം: പൊന്നാനിയിൽ ഒരു മുഹമ്മദീയ കോളജ് നിലവിലുണ്ട്. Zoyn-ud-din എന്നു പേരുള്ള ഒരു അറബി വ്യക്തി ഏതാണ്ട് 600 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഇത് എന്ന് പറയപ്പെടുന്നു.

Mukhaddam എന്ന സ്ഥാനപ്പേര് ഈ വ്യക്തി ഏറ്റെടുത്തു. സദസ്സിലെ ഉന്നതൻ എന്ന അർത്ഥം വരുന്ന ഒരു അറബി വാക്കാണ് ഇത്. ഈ വ്യക്തി ഒരു പ്രാദേശിക മാപ്പിള സ്ത്രീയ വിവാഹം കഴിച്ചു. Mukhaddam എന്ന സ്ഥാനപ്പേര് പാരമ്പര്യ മരുമക്കത്തായ രീതിയിൽ സ്ത്രീ സന്തതികളിലൂടെ നിലനിന്നുപോരുന്നു. ഇന്ന് പൊന്നാനിൽ ഉള്ള Mukhaddam ഈ വംശ പരമ്പരയിൽ പെട്ട 24മത്തേതോ 25മത്തേതോ ആയ വ്യക്തിയാണ്. END

Note: ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം Zoyn-ud-din വിവാഹം കഴിച്ച സ്ത്രീ ഏത് സാമൂഹിക നിലവാരത്തിൽ ഉള്ള ആളാണ് എന്നകാര്യമാണ്. ഇവരുടെ സാമൂഹിക നിലവാരം ഈ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ഇസ്ലാമിന്‍റെ പലവിധ സാമൂഹിക പെരുമാറ്റങ്ങളേയും ബാധിച്ചിരിക്കും എന്നാണ് തോന്നുന്നത്.

മരുമക്കത്തായ കുടുംബ സംവിധാനമാണ് നിലനിർത്തിയത് എന്നു കാണുന്നു. END of NOTE

The students at the college are supported by the Ponnani towns people, the custom being to quarter two students in each house. The students study in the public or Jammat or (as it is sometimes called) Friday Mosque, and in their undergraduate stage they are called Mullas. There is apparently very little system in their course of study up to the taking of the degree of Mutaliyar, i.e elder or priest. The word is sometimes pronounced Musaliyar, and very often by ignorant people as Moyaliyar.


ഈ കോളജിലെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത് പൊന്നാനി പട്ടണത്തിലെ ആളുകൾ ആണ്. ഓരോ വീടിലും രണ്ട് വിദ്യാർത്ഥികൾക്ക് താമസ സൗകര്യം നൽകപ്പെടും. ഈ വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിലെ Jammatകളിലാണ് പഠനം നടത്തുക. വിദ്യാർത്ഥികൾ ആയിരിക്കുന്ന കാലത്ത്, ഇവരെ Mullaമാർ എന്നാണ് വിളിക്കുക.

ഇവർ Mutaliyar ആയി മാറുന്നതുവരേയുള്ള പഠനത്തിൽ വ്യക്തമായ ഒരു പഠന സംവിധാനം വളരെ തുച്ഛമായേ ഉള്ളു എന്നാണ് മനസ്സിലാക്കുന്നത്. Mutaliyar എന്ന വാക്ക് മുസല്യാർ എന്നും ഉച്ചരിക്കപ്പെടാറുണ്ട്. വിവരം കുറഞ്ഞവർ മൊയില്യാർ എന്നും പറയും.

There is no examination, but the most diligent and most able of the Mullas are sought out by the Mukhaddam and are invited by him to join in the public reading with him at the “big lamp” in the Jammat Mosque. This invitation is considered as a sign of their fitness for the degree, which they assume without further preliminaries.


യാതോരുവിധ പരീക്ഷയും ഇല്ല. എന്നാൽ മുല്ലമാരിൽ ഏറ്റവും ഉത്സാഹമുള്ളവരും കഴിവുള്ളവരും ആയവരെ Mukhaddam കണ്ടെത്തുകയും, അവരെ ജമായത്ത് പള്ളിയിലെ വലിയ വിളക്കിനരികിൽ തന്നോടൊപ്പം ഇരുന്ന് പരസ്യമായുള്ള വായനയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്യും. ഈ വിധമായുള്ള ഒരു ക്ഷണം ലഭിക്കുന്നത് Mutaliyar എന്ന സ്ഥാനത്തിലേക്ക് അവർ എത്തിച്ചേർന്നതായുള്ള അടയാളമായി കാണപ്പെടും.

NOTE: ഇത്രയും കാര്യം വായിച്ചാൽ, മലബാറിലെ മാപ്പിളെമാരെക്കുറിച്ച് നേരിട്ടറിവുള്ളവർക്കും, യാതോരു അറിവില്ലാത്തവർക്കും, മലബാറിലെ മാപ്പിളമാരെക്കുറിച്ച് പുതുതായി എന്താണ് മനസ്സിലാക്കാൻ പറ്റുക എന്ന് അറിയില്ല.

എന്നാൽ, ഇവിടെ വിട്ടുപോകാതെ മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷ് കമ്പനീ ഭരണം വളർത്തിവിട്ട സാമൂഹിക സ്വാതന്ത്ര്യത്തിന്‍റെ തണലിൽ, ദക്ഷിണ മലബാറിൽ, അതും ഏറനാട്, വള്ളുവനാട് ഏന്നീ താലൂക്കുകളിൽ നിന്നു വൻതോതിൽ, കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് ചാടിക്കയറിയിരുന്നു. ഇവർക്ക് ഈ വിധമായുള്ള ഒരു സാഹസത്തിന് വൻ ആദ്ധ്യത്മിക പിന്തുണ ലഭിച്ചിരിക്കുക പൊന്നാനിയിലെ ഇസ്ലാമിക പ്രസ്ഥാനത്തിൽ നിന്നുമാകാം.

ഈ ഒരു കാര്യം ദക്ഷിണ മലബാറിലെ ഇസ്ലാമിന്‍റെ മുഖാകൃതിയെത്തനെ മറ്റിയിരിക്കാം. ഈ വിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പലകാര്യങ്ങളും നേരത്തെ പറഞ്ഞിട്ടുള്ളതാണ്.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു വ്യക്തമായ കാര്യം ഉണ്ട്. ദക്ഷിണ മലബാറിലും, ഉത്തര മലബാറിലും അനവധി ഉന്നത കുടുംബക്കാരായ മുസ്ലീം വ്യക്തികൾ ഉണ്ടായിരുന്നു. അവരുടെ പൊതുവായുള്ള പാരമ്പര്യ സാമുഹിക മേൽവിലാസമാണ് മാപ്പിള എന്നുള്ളത്.

ഇവരിൽ ശുദ്ധമായ അറബിരക്തം നിലിനിർത്തുന്ന കുടുംബക്കാർ ഉണ്ട്. പിന്നെയുള്ളത് പലവിധ ചരിത്ര സംഭവങ്ങളിലൂടെ ഇസ്ലാമിലേക്ക് മാറിയ നമ്പൂതിരി (ഹിന്ദു), അമ്പലവാസി, നായർ കുടുംബക്കാരും ഉണ്ട്. ഇവരിൽ ചിലരെല്ലാം പാരമ്പര്യമായി വൻ ഭൂസ്വത്തുള്ള ഭൂജന്മികൾ ആയിരുന്നിരിക്കാം.

കീഴ്ജന വ്യക്തികൾ വൻ വേഗത്തിൽ തങ്ങളുടെ ആദ്ധ്യാത്മികവും, സാമൂഹികവും ആയുള്ള മേൽവിലാസത്തിലേക്ക് കയറിക്കൂടുന്നത് ഏതുവിധത്തിലാണ് അവർ കണ്ടുനിന്നത് എന്ന കാര്യം ചിന്തിക്കാവുന്നതാണ്.

ഏതാണ്ട് ഇതേ ഒരു സാമൂഹിക പ്രശ്നം ഏതാണ്ട് ഇതേ കാലഘട്ടത്തിൽ വടക്കേ മലബാറിലെ മരുമക്കത്തായ തീയ കുടുംബക്കാരും നേരിട്ടിരുന്നതായി Edgar Thurstonന്‍റെ എഴുത്തുകളിൽ കാണുന്നുണ്ട്. മലബാർ ജില്ല സ്ഥാപിക്കപ്പെട്ടതോടുകൂടി, ഉത്തര മലബാറും ദക്ഷിണ മലബാറും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു.

യവന രക്തബന്ധ പാതയിൽ പാരമ്പര്യമായി നിലിന്നിരുന്ന വടക്കേ മലബാറിലെ തീയരുടെ മേൽ വിലാസത്തിലേക്ക് ദക്ഷിണ മലബാറിലെ തീയർ ബന്ധപ്പിക്കപ്പെട്ടത് ഉത്തര മലബാർ തിയരിലെ ഉന്നത കുടുംബക്കാരിൽ വൻ അസ്വാസ്ഥ്യം ജനിപ്പിച്ചു.

ഇതിന് എതിരായി ശക്തമായി മരുമക്കത്തായ തീയരിലെ ഉന്നത കുടുംക്കാർ പ്രതികരിക്കാൻ തുടങ്ങിയപ്പോഴേക്കും, അതിനേക്കാൾ സങ്കീർണ്ണമായ മറ്റൊരു വംശീയ തിരിമറിലേക്കാണ് അവർ വന്നു പെട്ടത്. തിരുവിതാംകൂറിൽ നിന്നും കടന്നുവന്ന ഈഴവർ തീയർ എന്ന മേൽവിലാസത്തിലേക്ക് കയറി.

ഇതിന്, ദക്ഷിണ മലബാറിലെ സാമൂതിരിയുടെ ഉദ്യോഗസ്ഥരായ നായർമാർ വൻ പിന്തുണയും നൽകി.

അതോടുകൂടി, വടക്കേ മലബാറിലെ തീയരിൽ കറുപ്പ് ത്വക്കിൻ നിറം കലർന്നുതുടങ്ങി. ഈ വിഷയം നേരത്തെ പരാമർശിച്ചതാണ്.

ഏതാണ്ട് ഇതേ പോലുള്ള ഒരു പ്രശ്നം മാപ്പിള ഉന്നത കുടുംബക്കാരും നേരിട്ടു. എന്നാൽ, കീഴ്ജന മാപ്പിളമാരിൽ വെളുത്ത അറബി രക്ത ബന്ധം നിരന്തരമായി കലരുന്നുണ്ടയായിരുന്നു.

QUOTE:

Genuine Arabs, of whom many families of pure blood are settled on the coast, despise the learning thus imparted and are themselves highly educated in the Arab sense. ---------------- They have a great regard for the truth, and in their finer feelings they approach nearer to the standard of English gentlemen than any other class of persons in Malabar.


ആശയം: ശുദ്ധ അറബി രക്തബന്ധ പാത നിലനിർത്തിയിരുന്ന പല കുടുബങ്ങളും മലബാർ തീരത്ത് ഉണ്ടായിരുന്നു. അവർ അവരുടെ അറബി പാരമ്പര്യങ്ങളിൽ അഗാധ പാണ്ഡിത്യം നിലനിർത്തിരുന്നവരാണ്. പൊന്നാനിയിലെ Muhammadan college കേന്ദ്രീകരിച്ചുകൊണ്ട്, വളരെ ആഴംകുറഞ്ഞതും അതോടൊപ്പം സാമൂഹിക അടിത്തട്ടിൽ നിൽക്കുന്നവരും ആയ ആളുകൾക്ക് നൽകുന്ന ആദ്ധ്യാത്മികവും സാമൂഹികവും ആയുള്ള പഠന പദ്ധതി ഇവർക്ക് വളരെ അരോചകമായ ഒരു കാര്യം ആയിരുന്നു.

ഈ അറബി മാപ്പിളമാർ സത്യം പരമാർത്ഥം, യാഥാർത്ഥ്യം നേര് തുടങ്ങിയ കാര്യങ്ങളോട് വൻ പ്രതിപത്തിയുള്ളവർ ആയിരുന്നു. മലബാറിൽ ഉള്ള എല്ലാ ജനങ്ങളിലും വച്ച്, English gentlemenമാരുടെ നിലവാരത്തോട് ഏറ്റവും അടുപ്പമുള്ള കൂട്ടർ ഇവരായിരുന്നു. END

NOTE: സാമൂഹിക അടിത്തട്ടിൽ നിന്നും വളർന്നു വരുന്ന പുതിയ ആൾകൂട്ടം, അവരിൽ തന്നെ വളർന്നവരുന്ന പുതിയ ആദ്ധ്യാത്മിക നേതാക്കൾ, ഈ പുതിയ ആദ്ധ്യാത്മിക വ്യക്തികൾ ഇസ്ലാമിക ആശയങ്ങളെ അവരുടെ സാമൂഹിക നിലവാരത്തിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും തെരുവോരങ്ങളിൽ നിന്നുകൊണ്ട് പ്രസംഗിക്കുകയും ചെയ്യുന്നു.

ഇങ്ഗ്ളിഷ് ഭാഷയുമായി കാര്യമായ സാമൂഹിക ബന്ധം ഇല്ലാത്ത ആളുകൾ ഇങ്ഗ്ളിഷ് ഭാഷയിൽ ഡോക്ട്റേറ്റ് എടുക്കുന്നതു ഇങ്ഗ്ളിഷുകാർ കാണുന്നതുമാതിരിയുള്ള ഒരു അനുഭവം അറബി രക്തപാതിയിൽ നിലനിന്നിരുന്ന മാപ്പിളമാർ അനുഭവിച്ചിരിക്കാം.

അതോടൊപ്പം തന്നെ മാപ്പിളമാരായി മാറിയ നമ്പൂതിരി ഭൂജന്മികൾ അവരുടെ അകൽച്ചയും അറപ്പും സാമൂഹിക ദൂരങ്ങളും ഈ പുതിയ മാപ്പിളമാരോട് ഗൂഢമായി നിലനിർത്തിപ്പോന്നിരുന്നു എന്നും മനസ്സിലാക്കുന്നു.

അതേ സമയം ഏറനാടിലേയും വള്ളുവനാടിലേയും കീഴ്ജന മാപ്പിളമാർ വടക്കേ മലബാറിലേയും ദക്ഷിമ മലബാറിലേയും ഉന്നത മാപ്പിള കുടുംബക്കാരുടെ യാതോരുവിധ ഉപദേശവും നിർദ്ദേശങ്ങളും താക്കീതുകളും കേൾക്കാനും അനുസരിക്കാനും തയ്യാറായിരുന്നില്ല എന്നുംകാണുന്നുണ്ട്.

എന്നാൽ ഈ പുതിയ കൂട്ടരാണ് ഇസ്ലാമിന്‍റെ മേൽവിലാസത്തെ മുന്നോട്ട് വലിച്ചു കൊണ്ടുപോകാൻ ഒരുങ്ങുന്നത്. പഴയകൂട്ടർ അന്ധാളിച്ചു നിന്നിരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. മാപ്പിള ലഹളയ്ക്ക് പിന്നണിയിൽ നിലനിന്ന സാമൂഹിക സങ്കീർണ്ണതകൾ




മാപ്പിള ലഹളയെക്കുറിച്ചുള്ള എഴുത്ത് ഈ അദ്ധ്യായത്തോടുകൂടി ഉപസംഹരിക്കാൻ ഉദ്ദേശിച്ചതായിരുന്നു. എന്നാൽ, കാര്യങ്ങൾ James Web telescopeലൂടെ പ്രപഞ്ചത്തെ നോക്കുന്നതുപോലെയാണ്. ഓരോ സൂക്ഷ്മ ബിന്ദുവിലും കണ്ണുകൾ പതിപ്പിക്കുമ്പോൾ, അവിടം ആഴത്തിലേക്ക് നീങ്ങുകയും വികസിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ, മാപ്പിള ലഹളയുടെ ചരിത്രപരമായ പിന്നാമ്പുറത്തെക്കുറിച്ചുള്ള എഴുത്ത് ഈ അദ്ധ്യായത്തോടുകൂടി അവസാനിപ്പിക്കാൻ ആവും എന്നുള്ള തോന്നൽ, മനസ്സിൽ നിന്നും അകലുകയാണ്.

മലബറിൽ ഇങ്ഗ്ളിഷ് കമ്പനി സ്ഥാപിതമായതോടുകൂടി, സാമൂഹിക ഘടനയിൽ അതിഗംഭീരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. രണ്ട് മലബാറുകൾ ഒന്നിച്ചു ചേർന്നു. നമ്പൂതിരിമാർ എന്ന അന്നത്തെ IAS / IPS കാരുടെ നിയമപരമായുള്ള അധികാരങ്ങൾ അപ്രത്യക്ഷമായി. രാജകുടുംബക്കാരും നിഷ്പ്രഭരായി.

അന്നത്തെ പോലീസ് ശിപായി സ്ഥാനക്കാരായ നായർമാർക്കും അവരുടെ അന്നത്തെ IAS / IPSകാരെ നഷ്ടമായി. പോരാത്തതിന്, അവരുടെ നിയമപരമായുള്ള അധികാരങ്ങളും നഷ്ടമായി.

വംശീയമായി ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും നായർമാരിലെ വേർതിരിവ് നിലനിർത്താൻ പറ്റാത്ത അവസ്ഥ വന്നിരിക്കാം.

വ്യത്യസ്ത വംശീയരായ വടക്കൻ തീയരും തെക്കൻ തീയരും തമ്മിലുള്ളതും നിലനിന്ന വേലിക്കെട്ട് മാഞ്ഞുതുടങ്ങി.

പോരാത്തതിന്, തിരുവിതാംകൂറിൽനിന്നും സർക്കാർ തൊഴിൽ അന്വേഷിച്ചുകൊണ്ട് സുറിയാനി ക്രസ്ത്യാനികളും സാമൂഹിക സ്വാതന്ത്ര്യവും ഭൂസ്വത്ത് അവകാശവും അന്വേഷിച്ചുകൊണ്ട് കീഴ്ജന ക്രിസ്തായനികളും മലബറിൽ കുടിയേറിത്തുടങ്ങി.

തിരുവിതാംകൂറിൽ നിന്നും ഈഴവർ മലബാറിലേക്ക് കടക്കുകയും തീയർ എന്ന മേൽവിലാസം ഏറ്റെടുക്കുകയും ചെയ്തുതുടങ്ങി. ഇത് വടക്കേ മലബാറിൽ ചിലയിടങ്ങളിൽ തീയർ ഈഴവരെ തങ്ങളുടെ ഇടങ്ങളിൽനിന്നും അകറ്റാനായുള്ള ചില ഏർപ്പാടുകൾ ചെയ്തെന്നു തോന്നുന്നു. എന്നാൽ, തീയരിലെ കാർഷിക തൊഴിലാളികളും ഈഴവരും പലയിടങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച്, തമ്മിൽ കലർന്നിരുന്നു എന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് കമ്പനീ ഭരണം നാട്ടിൽ പലവിധ സർക്കാർ സംവിധനങ്ങളും സൃഷിച്ചു. ലിഖിത നിയവും കോടതികളും നിലവിൽ വരുത്തി.

യാതോരു ജാതീയമായ പരിഗണനയും നൽകാതെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം Tellicherry പോലുള്ള ഇടങ്ങളിൽ നടപ്പിൽ വരുത്തിത്തുടങ്ങി.

ഇതൊക്കെ സംഭവിച്ചെങ്കിലും, മലബാറിലെ സാമൂഹിക ഘടന പലയിടത്തും ഉരുക്കിൽ രൂപകൽപ്പന ചെയ്തതുപോലെ അനങ്ങാപാറ മാതിരിയായി നിലനിന്നു.

പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ഉച്ചനീചത്വത്തിൽ യാതോരു മാറ്റവും വന്നില്ല. എന്നുവച്ചാൽ, ആളുകളിലും ജനവംശങ്ങളിലും ഉയർച്ചത്താഴ്ചകളിൽ മാറ്റം വന്നിട്ടുള്ളയിടത്തുപോലും, സാമൂഹിക ഘടനയിലെ ഉച്ചനീചത്വത്തിൽ മാറ്റം വന്നില്ല. സാമൂഹിക സ്ഥാനങ്ങളിൽ വ്യക്തികൾ മാറിയെന്നുമാത്രം.

ഇങ്ഗ്ളിഷ് ഭരണത്തിന് ഈ കാര്യത്തെ മനസ്സിലാക്കാൻ പറ്റിയില്ല. കാരണം, അവരുടെ നാട്ടിലും പ്രഭത്വം ഉണ്ട്. രാജവംശം ഉണ്ട്. എന്നാൽ, സാധരാണക്കാരിൽ യാതോരു വിധ വ്യക്തിത്വ മേദക്ഷയം കാണപ്പെട്ടിരുന്നില്ല.

എന്നാൽ മലബാർ ജില്ലയിൽ, സാമൂഹികമായി എന്തോ കഠിനമായ വ്യത്യാസം അവർ കണ്ടറിഞ്ഞു. ഭൂജന്മിയുടെ അടിയിൽ നിന്നുകൊണ്ട് കൃഷി ഭൂമി പാട്ടത്തിന് എടുത്ത് കൃഷിചെയ്യുന്ന കർഷകരിൽ പലവിധ സാമൂഹിക വ്യക്തിത്വം ദ്രവിക്കലും വളരെ വ്യക്തമായി കാണപ്പെട്ടിരുന്നു. പോരാത്തതിന്, വേറെയും പലവിധ സങ്കീർണ്ണമായ കുഴഞ്ഞുമറഞ്ഞുള്ള കെട്ടുകളും പിടിവലികളും തമ്മിൽ കുത്തലും മറ്റും കാണാൻ പറ്റിയിരുന്നു. പോരാത്തതിന്, എല്ലായിടത്തും അടിമകളും മറ്റും.

ഇതിനെല്ലാം കാരണം ജാതി എന്ന സംഗതിയുടെ അസ്തിത്വം ആണ് എന്നാണ് അവർ ധരിച്ചിരുന്നത്. അതിനാൽ തന്നെ ജാതീയമായ അതിരുകൾ മാറ്റാനായി അവർ പരിശ്രമിച്ചിരിക്കാം.

എന്നാൽ ഇതായിരുന്നില്ല ഇതിന്‍റെയല്ലാം പിന്നിൽ നിലനിന്നിരുന്ന വ്യക്തമായ കാരണം. മലബാറിലേയും, പോരാത്തതിന് ദക്ഷിണേഷ്യയിലേയും സാമൂഹിക വ്യവസ്ഥിതിയിൽ അന്തർലീനമായി നിലനിന്ന ദുഷ്ടതയുടെ വ്യക്തമായ കാരണം മറ്റൊന്നായിരുന്നു.

ഈ കാര്യം വളരെ വ്യക്തമായി അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

മലബാറിലെ സമൂഹത്തിൽ അന്നത്തെ IAS / IPS നിലവാരത്തിൽ നിലനിന്ന നമ്പൂതിരിമാരുടെ കീഴിൽ വിധേയത്തം നിലനിർത്തിയവരെ മൊത്തമായി നമ്പൂതിരിമാരുടെ മതമായ ഹിന്ദുമതത്തിൽ ചേർത്താണ് ഇങ്ഗ്ളിഷ് ഭരണം ആളുകളെ നിവ്വചിച്ചത്. ഇത് ഒരു വൻ അബദ്ധമായിരുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

കുറച്ചുകാര്യങ്ങൾ നേരത്തെ പറഞ്ഞുകഴിഞ്ഞതാണ്.

രാജകുടുംബക്കാർ നമ്പൂതിരി കുടുംബങ്ങളുമായി രമ്യതയിൽ തന്നെ നിലിന്നിരിക്കാം.

മലബാറിൽ ഇതേ അവസരത്തിൽ നമ്പൂതിരി (അന്നത്തെ IAS / IPS) മാരുടെ കീഴിൽ പെടാത്ത മാപ്പിള കുടുംബക്കാരും ഉണ്ടായിരുന്നു. ഇത് ഒരു പരിധിവരെ സാമൂഹിക അനുസരണ കണ്ണികളിൽ ഒരു അങ്കലാപ്പ് സൃഷ്ടിക്കേണ്ടതായിരുന്നു.

എന്നാൽ, ഉന്നത മാപ്പിള കുടുംബക്കാർ നമ്പൂതിരി കുടുംബങ്ങളോട് സാമൂഹിക ഉന്നതങ്ങളിൽ രമ്യതയിൽ നിന്നിരിക്കാം. മലബാറിൽ അന്ന് 29 രാജ്യങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം ഓർക്കേണം. ഇതുമായി ബന്ധപ്പെട്ട ചില കുഴഞ്ഞുകിടിക്കുന്ന സംഗതികളിലേക്ക് പോകുന്നില്ല.

അന്ന് ജനാധിപത്യം എന്ന വിഡ്ഢി ആശയത്തെ ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഇവിടേക്ക് ഇറക്കുമതിചെയ്തിട്ടില്ലായിരുന്നു.

സമൂഹത്തിലെ കീഴ്ജനങ്ങൾ കീഴ്ജനങ്ങളായി നിലനിന്നു. അതിനാൽ തന്നെ സാമൂഹിക ഘടനയിൽ കാര്യമായ പൊട്ടിത്തെറികളും അഗ്നി പർവ്വത സ്ഫോടനങ്ങളും ഇല്ലതന്നെ.

അടിമകളെ സ്വതന്ത്രരാക്കാനുള്ള ഇങ്ഗ്ളിഷ് കമ്പനിയുടെ പദ്ധികളോട് പല അടിമകളും സഹകരിച്ചിരിക്കില്ല. കാരണം, ഇന്നത്തെ കേരളത്തിലെ തൊഴിലാളി വർഗ്ഗത്തെ പോലെയായിരുന്നിരിക്കാം അവരും. അവർക്ക് വ്യക്തമായി വിധേയത്തം ഉള്ള അവരുടെ സാമൂഹികവും രാഷ്ട്രീയവും ആയുള്ള നേതാക്കളെ മുകലിൽ നിലനിർത്തി ജീവിക്കുന്നതിൽ തന്നെയാണ് അവരുടെ ജീവിത സാഫല്യം അവർ കണ്ടെത്തുക.

എന്നാൽ തെക്കൻ മലബാറിലെ രണ്ട് താലൂക്കുകളിൽ ഒരു വൻ പ്രശ്നം യാഥൃശ്ചികമായി ഉയർന്നുവന്നു. അവിടെ ചില ഇസ്ലാമിക തങ്ങൾമാർ കീഴ്ജനത്തിനെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. അവർക്ക് അദ്ധ്യാത്മികമായ ചില വിവരങ്ങൾ നിൽകിയതോടൊപ്പംതന്നെ, ഫ്യൂഡൽ ഭാഷയിലെ അനുസരണ - വിധേയത്വ വാക്ക് കോഡുകൾക്ക് വിപരീതമായുള്ള വാക്കുകൾ അവരുടെ സാമൂഹിക ഉന്നതരോട് ഉപയോഗിക്കാൻ അവർക്ക് ആഹ്വനവും നൽകി.

ഇതോടുകൂടി, അവിടുത്തെ സാമൂഹികാന്തരീക്ഷം ഒരു ഉറങ്ങിക്കിടക്കുന്ന അഗ്നിപർവ്വതം പോലെയായി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ മൈസൂർ രാജ്യത്തിൽ നിന്നും ആക്രമിച്ചു കയറിയ ഹൈഡ്രലിയുടേയും ടിപ്പു സുൽത്താന്‍റേയും കാര്യങ്ങൾ പറഞ്ഞിട്ടില്ല. അതും മറ്റൊരു സങ്കീർണ്ണതയായിരുന്നു.

എന്നാൽ ഇവിടെ പറയാനുള്ളത്, ഈ മുകളിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ വളരെ വിശദ്ധമായി നേരത്തെ എഴുതിയിരുന്നു എന്നതാണ്.

ഇനി, ചില കാര്യങ്ങൾ വളരെ വ്യക്തമായി എടുത്തു പറയേണ്ടിയിരിക്കുന്നു.

അതിൽ ആദ്യത്തേത് ഈ ഉപദ്വീപിലെ സാമൂഹിക ഘടനയിലെ അദൃശ്യമായ ചില കാര്യങ്ങൾ ആണ്. അടുത്ത എഴുത്തിൽ ആവാം അത്.

Image
Image description
Post Reply

Who is online

Users browsing this forum: No registered users and 0 guests