7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ

Last edited by VED on Mon Feb 19, 2024 1:00 pm, edited 5 times in total.
Contents
c #
കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.
മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.
1. സർക്കാർ ഓഫിസറെ നേരിട്ട് സമീപിക്കണം എന്ന സംവിധാനം
2. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന് മുകളിൽ അധികാരം
3. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ മനുഷ്യൻ മൃഗീയനാവും
4. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
5. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന വിശേഷങ്ങൾ
6. ശക്തമായ ചമയങ്ങളും മെയ്യാഭരണങ്ങളും ഇല്ലാതെ
7. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള അവസ്ഥ
8. സാമൂഹിക സമത്വത്തിന്‍റെ ദുർഗ്രഹമായ കണ്ണികൾ
9. പകയും നൈപുണ്യത്തെ വിറങ്ങലിപ്പിക്കുന്ന കോഡുകളും
10. ജീവന്‍റെ സോഫ്ട്വേറിൽ ദിവ്യത്വം പകർത്തിയത്
11. ഉയർത്തി നിർത്തുന്ന സാമൂഹിക പ്രസ്ഥാനത്തിന് മഴുവെക്കുന്നത്
12. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്‍റെ പിന്നാംപുറം
13. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
14. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
15. പ്രകാശം ഇങ്ഗ്ളിഷ്കമ്പനി കൊണ്ടുവരുന്നതിന് മുൻപ്
16. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും, കൂട്ടക്കൊലയും മറ്റും
17. ഒടിയനും പിള്ളതൈലവും
18. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
19. മുദ്രകളിൽ അന്തർലീനമായിരിക്കുന്ന അദൃശ്യ കോഡുകൾ
20. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ അകപ്പെട്ടാൽ
21. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന ചരിത്രപഠനം
22. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ പിന്നാംപുറം
23. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ടങ്ങളിലൂടെ
24. എതിർ കോണുകളിൽ നിൽക്കുന്ന തീയ്യർ
25. ഫ്യൂഡൽ ഭാഷകൾ രൂപീകരിക്കുന്ന ബഹുവ്യക്തിത്വം
26. മലബാറും കൊച്ചിനും ട്രാവൻകൂറും
27. ക്വീൻ വിക്റ്റോറിഅ:യോടുളള സ്നേഹാദരങ്ങൾ
28. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത പാരമ്പര്യങ്ങൾ
29. ദക്ഷിണമലബാറും ഉത്തരമലബാറും ചേർത്തൊരു മലബാർജില്ല
30. ഇങ്ഗ്ളിഷ് കമ്പനി ഏറ്റെടുക്കേണ്ടിവന്ന അസാധ്യ ദൌത്യം
31. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ ഭാവങ്ങൾ
32. രണ്ട് വ്യത്യസ്ത മലബാറുകൾ ഒന്നാക്കിയപ്പോൾ
33. മരുമക്കത്തായ തീയരുടെ വേവലാതികൾ
34. കീഴ്ജനക്കൂട്ടങ്ങൾ വീണ്ടും സാമൂഹികാധിപന്മാരുടെ കീഴിലേക്ക്
35. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ
36. ഹൈന്ദവ നാമമല്ലാത്ത പേര്
37. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
38. ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
39. Tellicherryയിലെ മരുമക്കത്തായ തീയരിൽ വന്നുചേർന്ന മാറ്റങ്ങൾ
40. കീഴാളരെ തിരികെ കാൽച്ചങ്ങലയിൽ ഇടാനായി
41. സ്വന്തം നിലയിൽ ഉപഭൂഖണ്ഡത്തിന്‍റെ നേതാവാകുന്നവർ
42. സ്വാതന്ത്ര്യ സമരത്തിന്‍റെ യഥാർത്ഥ പ്രചോദനം
43. സ്വയം നേതാവാകാൻ തന്ത്രം മെനക്കുന്നവർ
44. മലയാളത്തിന്‍റെ ഈറ്റില്ലത്തിലെ ഭാഷാ പാരമ്പര്യം
45. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ ഉയർന്നുവരാനായി
46. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
47. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
48. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
49. സാമൂഹിക പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ് യഥാർത്ഥത്തിൽ നടത്തിയത്
50. ആദിവാസികളും അർദ്ധനാഗരികത്വമുള്ള നഗരവാസികളും

Last edited by VED on Wed Nov 08, 2023 4:59 pm, edited 8 times in total.
1
1 #. സർക്കാർ ഓഫിസറെ നേരിട്ട് സമീപിക്കണം എന്ന സംവിധാനം
പൊതുജനത്തിൽ പെട്ട ആൾ ഓഫിസറെ പോയി കാര്യപ്രാപ്ത്തിക്കായി നേരിട്ട് കാണുന്നതിൽ ഉള്ള സാമൂഹിക വീക്ഷണത്തിലെ പ്രശ്നം ഇതാണ്: ഓരോ വ്യക്തിക്കും അടിയിൽ പടിപടിയായി ആളുകളുടെ ഒരു നിരതന്നെയില്ലെങ്കിൽ, ബഹുമാനമെന്ന ഭക്തി-ആദരവ്, കയറിവരുന്ന വ്യക്തിയുടെ മനസ്സിൽ പതിക്കില്ല.
തിരുവിതാംകൂറിൽ സാർ എന്ന സംബോധന ഒരളവുവരെ, ബഹുമാനത്തെ തീർച്ചയാക്കുകയും ഉറപ്പാക്കുകയും ചെയ്യുമെങ്കിലും, ഈ സാർ എന്ന പദം പ്യൂൺ സാറിനും, ക്ളാർക്ക് സാറിനും ഒരേ പോലെ അവകാശപ്പെട്ടതാകയാൽ, നേരിട്ട് കയറിവരുന്ന ആൾക്ക് ഓഫിസർസാറും ഇതുപോലൊരു സാറാണ് എന്ന തോന്നൽ വന്നേക്കാം. ഇതിനാൽത്തന്നെ തിരുവിതാംകൂർ ഭരണയന്ത്രത്തിൽ ഓഫിസറെ നേരിട്ട് വന്ന് സാധാരണ പൗരൻ സമീപിക്കുന്നത് അത്ര ഇഷ്ടപ്പെടുന്നകാര്യമല്ലായിരുന്നു.
ഇവിടെയാണ്, പൊതുവെ ബൃട്ടിഷ്-മലബാറിന്‍റെ ഔപചാരിക ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്ന, ഓഫിസറെ നേരിട്ട് വന്ന് കാണണം, കീഴെയുള്ളവരെ വന്ന് കാണേണ്ടുന്ന കാര്യം ഇല്ല എന്നതിലെ അതിഗംഭീര, വ്യത്യാസം.
ഈ ഒരു സമ്പ്രദായത്തെ പിടിച്ചു നിർത്തിയിരുന്നത്, Direct recruit ഓഫിസർമാരുടെ ഇങ്ഗ്ളിഷ് മാനസികാവസ്ഥയാണ്. ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യം, ഈ ഓഫിസർമാർ തമ്മിൽ ഇങ്ഗ്ളിഷിലാണ് സാധാരണയായി ആശയവിനിമയം നടത്താറുള്ളത് എന്നത് ഒരു പരമാർത്ഥം ആണെങ്കിലും, അവരിൽ മിക്കവരും പ്രാദേശിക ഭാഷാ സാമൂഹിക അന്തരീക്ഷത്തിൽത്തന്നെ ജീവിക്കുന്നവരാണ്. ഇതിനാൽതന്നെ ഇവരുടെ വ്യക്തിത്വത്തിൽ ഒരു ഉഭയഭാവനയും (ambivalanceഉം) സാമൂഹിക വീക്ഷണത്തിൽ ഒരു ഇരട്ടഭാവവും (dichotomyയും) ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പിന്നീട് കടന്നേക്കാം.
തിരുവിതാംകൂറിൽ പ്യൂണും, ക്ളാർക്കും, ഓഫിസറും തമ്മിൽ, ഇന്നുള്ള ഇന്ത്യൻ ഭരണയന്ത്രം പോലെയായിരുന്നു എന്നാണ് തോന്നുന്നത്. ഭാഷാവിവരത്തിലും, സാമൂഹിക വീക്ഷണത്തിലും, പെരുമാറ്റത്തിലും, വ്യക്തിബന്ധ ഭാഷാ കോഡുകളിലും, മറ്റും മിക്കവാറും ഒരേതരക്കാരാണ് ഈ മൂന്ന് കൂട്ടരും. എല്ലാ രീതിയിലും, സർക്കാർ തൊഴിലുകാർ മേൽനോട്ടക്കാരും, സാധാരണ ജനം അവരുടെ കീഴ്-ജീവികളും, എന്ന ഭാവം ഉള്ളവർ.
എന്നാൽ മലബാറിലെ ഇങ്ഗ്ളിഷ് ഭരണ യന്ത്രത്തിൽ Direct recruit ഓഫിസർമാർ ഇങ്ഗ്ളിഷ് സമത്വാധിഷ്ഠിത സാമൂഹിക വീക്ഷണമുള്ളവരും, അവരുടെ കീഴിൽ തനി ഉച്ചനീചത്വ ഭാഷാ വിവരം മാത്രം ഉളള കീഴ്ജീവനക്കാരും. എന്നാൽ ജനത്തിന് രണ്ടാമത്തെകൂട്ടരെ നേരിടേണ്ട ആവശ്യം കുറവാണ് എന്ന് പറയാം.
എന്നാൽ, എല്ലായിടത്തും എല്ലാനിലയിലും സ്വന്തമായി നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള ചിലരെ കണ്ടേക്കാം. ഉദാഹരണത്തിന്, മലബാറിലെ സർക്കാർ യന്ത്രത്തിൽ നല്ല ഇങ്ഗ്ളിഷ് അറിയുന്ന ക്ളാർക്കുമാർ കണ്ടേക്കാം. എന്നാൽ അതുകൊണ്ട് യാതോരു കാര്യവുംഇല്ലതന്നെ. കാരണം, അവർ എല്ലാ ക്ളാർക്കുമാരെയും, മറ്റെല്ലാവരേയും ഒന്നായി മൂടുന്നതും, ബന്ധിപ്പിക്കുന്നതായ ഒരു പുതപ്പിൽ ഒരു കണികമാത്രം ആയി നിലനിൽക്കും.
അവർക്ക് മറ്റ് ക്ളാർക്ക്മാരെപ്പോലെയെ പെരുമാറാനും പ്രവർത്തിക്കാനും ആവുള്ളു.
വളരെ വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പട്ടാളത്തിലെ ഒരു കമ്മിഷൻണ്ട് ഓഫിസർ ഇതുപോലൊരു വിവരം നൽകുകയുണ്ടായി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും സാധാ പട്ടാളക്കാരനായി ചേരുന്ന ചിലർക്ക് നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉണ്ടാവും. എന്നാൽ ഓഫിസർമാർ അവർക്ക് ഇങ്ഗ്ളിഷ് ഉപയോഗിക്കാൻ അവസരം നൽകില്ല. കാരണം, അവർ ഹിന്ദിയിലെ തൂ (നീ), ഉസ് (അവൻ) ആണ്. അവർക്ക് ഇങ്ഗ്ളിഷ് ഉപയോഗിക്കാൻ അവസരം നൽകിയാൽ, അവർ ഇങ്ളിഷിലെ Youയും Heയും ആയി ഉയരും.
അങ്ങിനെ സംഭവിച്ചാൽ, വാക്ക്-കോഡുകളിലെ വിണ്ണിൽ വസിക്കുന്ന ഓഫിസർക്ക് ഒരു ശക്തിക്ഷയം സംഭവിക്കും. ഫ്യൂഡൽ ഭാഷകളിൽ, ഇന്ത്യൻ പട്ടാള ഓഫിസർ ഒരു ദിവ്യ മായായവനികയ്ക്ക് അപ്പുറത്ത്, തിരുനാഗത്തളയിട്ട് സംഹാരനൃത്തമാടുന്ന നടരാജ ശിവരൂപത്തെപ്പോലെയും, സാധ പട്ടാളക്കാരൻ ഈ ശിവരൂപത്തിന്‍റെ തൃപ്പാദത്തിന് കീഴിൽ അനന്തമായി അമർന്നിരിക്കുന്ന അപസ്മാരപുരുഷനെപ്പോലെയും ആണ്.
എന്നാൽ വാസ്തവം ഈ ഉപമയ്ക്ക് ഉള്ളിൽ ഒതുങ്ങി നിൽക്കില്ല. വാക്ക് കോഡുകൾക്ക് ശിവനെ സ്പർശിക്കാൻ ആവില്ല. പട്ടാള ഓഫിസറെ സ്പർശിക്കാൻ ആവും. ഓഫിസർ അമർത്തിപ്പിടിച്ചിരിക്കുന്നത് അപസ്മാരപുരുഷനെ അല്ല, മറിച്ച്, സർക്കാർ തൊഴിൽ തേടി പട്ടാളത്തിൽ ചേർന്ന പ്രാദേശികനെയാണ്. ഈ ഒരു വ്യത്യാസം ഒരു വിഘടന രഹസ്യം ഉൾക്കൊള്ളുന്ന ഒരു വ്യത്യാസം തന്നെയാണ്.

Last edited by VED on Wed Nov 08, 2023 4:59 pm, edited 1 time in total.
2
2 #. ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യാക്കാരന് മുകളിൽ അധികാരം നൽകിയാൽ
ഇന്നുള്ള പട്ടാള ഓഫിസർമാർ കീഴ്ജീവനക്കാർക്ക് അവരോട് ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള സാഹചര്യം നൽകും എന്ന് തോന്നുന്നില്ല. മലബാറിൽ ഓഫിസർമാർ കീഴ്ജീവനക്കാർക്ക് കഴിവതും ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള സാഹചര്യം നൽകുമായിരുന്നു എന്ന് ഈ എഴുത്തുകാരന് നേരിൽ കണ്ടത് ഓർമ്മയുണ്ട്.
പഴയകാല മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം തിരുവിതാംകൂറിൽ നിന്നും എത്രമാത്രം വ്യത്യസ്തമായിരുന്നു എന്നതിലേക്ക് ചെറുതായൊന്ന് സൂചിപ്പിക്കാൻ ഒരുമ്പെടുകയാണ്. എന്നാൽ അതിന് മുൻപേ, ഇതുംകൂടി പറയേണ്ടിയിരിക്കുന്നു.
ഈ എഴുത്തുകാരൻ ഈ വക എഴുത്തുകൾക്ക് പിൻബലമായി എടുക്കുന്നത്, ഒന്ന് സ്വന്തം ജീവിതത്തിൽ നീരീക്ഷിച്ചതും, കണ്ടതും കേട്ടതുമായ പലകാര്യങ്ങളാണ്. പോരാത്തതിന്, ഈ എഴുത്തുകാരൻ Travancore State Manual, Native Life in Travancore, Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങൾ പലപ്പോഴായി വായിക്കുകയും സ്വന്തമായുള്ള ചില തിരിച്ചറിവുകളുടെ വീക്ഷണകോണിൽനിന്നും അവയെ അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനും ഉപരിയായി, ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തെക്കുറിച്ച്, ഇങ്ഗ്ളിഷുകാർക്ക് പോലും അറിയാത്ത പലകാര്യങ്ങളും മനസ്സിൽ ഉള്ളതും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയെ ഭൂഖണ്ട യൂറോപ്യൻ കൊളോണിയലിസവുമായി യാതോരുതരത്തിലും ബന്ധപ്പെടുത്താൻ പാടില്ല എന്ന നിലപാടും ഈ എഴുത്തുകാരനുണ്ട്. വാസ്തവത്തിൽ ഇങ്ഗ്ളിഷ് കൊളോണിയലിസത്തിന്‍റെ പൂർണ്ണമായ എതിർകോണിലാണ് ഭൂഖണ്ട യൂറോപ്യൻ കൊളോണിയലിസം എല്ലാരീതിയിലും ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവ രണ്ടിനേയും ഒരേ സംഗതിയായാണ് പല വിഡ്ഢി ഔപചാരിക ചരിത്രങ്ങളും വീക്ഷിക്കുന്നത്.
ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളെങ്കിലും, ഈ എഴുത്തുകാരന്‍റെ തിരിച്ചറിവുകളിലും അവകാശവാദങ്ങളിലും ഉള്ള ബലക്ഷയമുള്ള ചില ഇടങ്ങൾ സൂചിപ്പിക്കാം. സ്വന്തം അനുഭവസമ്പത്തും നേരിട്ട് കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതുമായ കാര്യങ്ങൾ വളരെ വിപുലമാണെങ്കിലും, ഇതിന്‍റെ വരമ്പിന് അപ്പുറത്തുള്ള കാര്യങ്ങളും അനവധിയാണ്.
ഉദാഹരണത്തിന്, ബൃട്ടിഷ്-മലബാറിൽ പോലീസ് സ്റ്റേഷനുകളിൽ എന്തായിരുന്നു പൊതുജനത്തിനുള്ള അനുഭവം എന്ന് ചോദിച്ചറിയാനുള്ള പഴയകാല ആരെയും ഈ എഴുത്തുകാരന് അറിയില്ല.
എന്നാൽ തിരുവിതാംകൂറുമായി താരതമ്യം ചെയ്യുമ്പോൾ, മലബാറിലെ പോലീസിന് അന്ന് കാഠിന്യം കുറവായിരുന്നിരിക്കാം എന്ന് തോന്നുന്നു. ഇതിനെക്കുറിച്ച് ആകെ മനസ്സിൽ ഉള്ളത് ഒന്ന് രണ്ട് കാര്യങ്ങളാണ്.
ഒന്ന് നക്സൽ പ്രവർത്തകനായിരുന്ന ശ്രീ. കെ വേണു തന്‍റെ ജയിൽ ജീവതാനുഭവങ്ങളെക്കുറിച്ച് എവിടെയോ എഴുതിയത് ഒരിക്കൽ ശ്രദ്ധയിൽ പെട്ടത് ഓർക്കുന്നു. മലബാർ പോലീസിന്‍റെയും തിരുവിതാംകൂർ പോലീസിന്‍റെയും പെരുമാറ്റങ്ങൾ താരമത്യപ്പെടുത്തി, ശ്രീ. കെ വേണു പറഞ്ഞതായി ഓർക്കുന്നത്, അന്നത്തെ തിരുവിതാംകൂർ പോലീസ് താരതമ്യേനെ മൃഗീയവും, മലബാർ പോലീസ് താരതമ്യേനെ മയമുള്ളതും ആയിരുന്നു എന്നാണ്. ഇതിന്‍റെ കാരണംതന്നെ ശ്രീ. കെ വേണു പറയുന്നത്, മലബാർ പോലീസ് ഇങ്ഗ്ളിഷ് ഭരണത്തിൽനിന്നും പിറന്നതാണ് എന്നതാണ്.
മറ്റൊരു കാര്യം പറയാനുള്ളത്, ഈ എഴുത്തിൽ നിന്നും തന്നെയുള്ള ഒരു ഉദ്ദരണിയാണ്.
QUOTE from Vol 3 of this book: ഈ ഉപഭൂഖണ്ടത്തിൽ സേവനം അനുഷ്ടിച്ച ഒരു ഇങ്ഗ്ളിഷ് IP Officer ഇങ്ങിനെ രേഖപ്പെടുത്തിയത് വായിക്കാൻ ഇടവന്നിരുന്നു:
QUOTE: യാതോരു കാരണവശാലും ഒരു ഇന്ത്യക്കാരന് മറ്റ് ഇന്ത്യക്കാരുടെ മേൽ അധികാരം നൽകരുത്. നൽകിയാൽ അത് ദുരുപയോഗപ്പെടും എന്നത് തീർച്ചയാണ്. END OF QUOTE
മറ്റൊരു ഇങ്ഗ്ളിഷ് IP Officer ആശ്ചര്യത്തോടുകൂടി രേഖപ്പെടുത്തിയതും ഉണ്ട്. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന ആളെ യാതോരു കാരണവശാലും, പീഡിപ്പിക്കരുത് എന്ന് കർശനമായി താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാർ അൽപനേരം ഒന്ന് മാറിനിന്നാൽ, പോലീസുകാർ പിടിച്ച് കൊണ്ടുവന്ന ആളെ മുഖത്തിട്ടടിക്കുകയും മറ്റും ചെയ്തിരിക്കും.
എന്ത് കൊണ്ടാണ് പോലീസുകാർ ഇങ്ങിനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നതായിരുന്നു ആ IP Officerറുടെ അത്ഭുതം.
എന്നാൽ, 'സാർ' എന്നും, 'നിങ്ങൾ' എന്നും, 'അദ്ദേഹം' എന്നും, 'അവർ' എന്നും നിർവ്വചിക്കപ്പെടുന്നവർക്ക് മുഖത്തടികിട്ടില്ല. മറിച്ച്, 'നീ'യെന്നും 'അവൻ' എന്നും 'അവൾ' എന്നും നിർവ്വചിക്കപ്പെടുന്നവർക്കാണ് ഇത് സംഭവിക്കുക എന്ന കാര്യം ഇങ്ഗ്ളിഷ് ഓഫിസർക്ക് അറിവ് ലഭിച്ചിരുന്നോ എന്ന് അറിയില്ല. END OF QUOTE from Vol 3 of this book
ഇവിടെ എടുത്ത് പറയാനുള്ള ഒരു കാര്യം ഉണ്ട്. ഇങ്ഗ്ളിഷുകാർക്ക് (ഐറിഷുകാർക്കും, സ്ക്കോട്ടിഷുകാർക്കും, ജർമൻകാർക്കും മറ്റും അല്ല), ഈ ഉപഭൂഖണ്ട ഭാഷകളെ മനസ്സിലാക്കാനും പഠിച്ചെടുക്കുവാനും വളരെ പ്രയാസം തന്നെയായിരുന്നു. ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ഉപഭൂഖണ്ടത്തിൽ അടിത്തറപാകുകയും വളരെ നാൾ ഇവിടുള്ള ഭരണത്തിന് നേതൃത്വം നൽകുകയും ചെയ്ത Robert Clive ഈ വക ഭാഷകൾ പഠിക്കാൻ ശ്രമിച്ചില്ല എന്ന് അറിയുന്നു.
ഹിന്ദിയേക്കാൾ വളരെ പ്രയാസം തന്നെയായിരുന്നു തമിഴ് പോലുള്ള ഉപദ്വീപിന്‍റെ ദക്ഷിണദേശത്തുള്ള ഭാഷകൾ.
ഇങ്ങിനെയുള്ള ഒരു ദേശത്തിൽ ICS / IP Officerമാരായി സേവനമനുഷ്ഠിച്ച ഇങ്ഗ്ളിഷ് ഓഫിസർമാർക്ക് അവരുടെ കീഴിലുള്ള ജീവനക്കാരുടേയും ജനങ്ങളുടേയും ആശയവിനിമയവും, മാനസികഭാവവും, സാമൂഹിക ബന്ധചരടുകളും മറ്റും, ഒരു മനുഷ്യൻ മൃഗങ്ങളിലെ ഈവക കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നിരിക്കണം.

Last edited by VED on Wed Nov 08, 2023 5:00 pm, edited 1 time in total.
3
3 #. മൃഗീയ ഭാഷകൾ ഉപയോഗിച്ചാൽ മനുഷ്യൻ മൃഗീയനാവും
ഇങ്ഗ്ളിഷ് ആളുകൾ ഈ ഉപദ്വീപിലെ ഭാഷകളെ എങ്ങിനെയാണ് നേരിട്ടത് എന്നതിനെക്കുറിച്ച് പലവിധ വിവരങ്ങളും മനസ്സിൽ വരുന്നുണ്ട്. എന്നാൽ അവയെല്ലാം ഇവിടെ കുറിച്ചിട്ടാൽ, എഴുത്തിന്‍റെ പാത ഉപകഥകളിൽ പെട്ട് പോകും. എന്നാൽ ഈ ഒരു കഥ പറയാമെന്ന് തോന്നുന്നു. കാരണം, ഈ കഥ പറയാനുള്ള ഒരു അനുയോജ്യമായ ദിക്ക് ഇനി എപ്പോഴാണ് ലഭിക്കുക എന്ന് അറിയില്ല.
മെഡ്രാസ് പ്രസിഡൻസിയിൽ ഇങ്ഗ്ളിഷ് ഭരണം നടക്കുന്നകാലം. ചരിത്രപരമായി ചോളന്മാരുടേയും, പാണ്ഡ്യൻമാരുടേയും പ്രദേശമായിരുന്ന സ്ഥലമാണ്. അവിടങ്ങളിൽ പലദിക്കിലും ഇങ്ഗ്ളിഷ് ഭരണകാലത്ത് പലവിധ പ്ളാന്‍റേങഷനുകളും (plantations) മറ്റും പടുത്തുയർത്തിയിരുന്നു, ചിലത് ബൃട്ടിഷുകാരുടെ ഉടമസ്ഥതയിലും, ചിലത് ഭൂഖണ്ഡ യൂറോപ്യന്മാരുടെ ഉടമസ്ഥതയിലും, ചിലത് പ്രാദേശിക ജന്മികുടുംബങ്ങളുടെ ഉടമസ്ഥതയിലും.
നൂറ്റാണ്ടുകളായി പല ജന്മികുടുംബങ്ങളുടെ കീഴിൽ അടിമകളായി ജീവിച്ചിരുന്ന പല കീഴ്ജാതിക്കാരും കൂട്ടത്തോടെ, രക്ഷപ്പെട്ട് ഇങ്ഗ്ളിഷുകാരുടെ തോട്ടങ്ങളിൽ ജോലിക്ക് കയറി. വേതനം തന്നെ തരതമ്യേനെ ഉയർന്നത്. സാമൂഹികാന്തരീക്ഷവും താരതമ്യേനെ മയമുള്ളത്.
ഇങ്ഗ്ളിഷ് ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ (തേയില, ഏലം, കാപ്പി തുടങ്ങിയവയുടെ) മാനേജർമാരായി ഇങ്ഗ്ളണ്ടിൽ നിന്നും ചെറുപ്പക്കാരെ നിയമിച്ചിരുന്നു. ഈ വിധ മാനേജർമാർക്ക് തമിഴ് അറിഞ്ഞിരിക്കേണം എന്ന ഒരു നിബന്ധന ചില കമ്പനികളിൽ ചട്ടമുണ്ടായിരുന്നു.
അതിനാൽ, ഈ ഇങ്ഗ്ളിഷ് ചെറുപ്പക്കാർ തമിഴ് പഠിച്ച്, ഒരു തമിഴ് പരീക്ഷ ജയിക്കേണ്ടിയിരുന്നു. ഇത് ഇവരെ സംബന്ധിച്ചെടുത്തോളം ഒരു വൻ പൊല്ലാപ്പ് തന്നെയായിരുന്നു. തമിഴിലെ വാക്കുകളുടെ, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഉള്ള, വിചിത്രമായ കൊഴുപ്പും, വളവും, വീര്യവും, നിന്ദയും വണക്കങ്ങളും, ഭാവങ്ങളും, അഹംഭാവങ്ങളും മറ്റും, ഉൾക്കൊള്ളുക എന്നുള്ളത് തികച്ചും അരോചകവും അസഹ്യവുമായിത്തന്നെ ഈ ഇങ്ഗ്ളിഷ് ചെറുപ്പക്കാർക്ക് അനുഭവപ്പെട്ടു. കാരണം ഇങ്ഗ്ളിഷ് എന്ന പരന്ന കോഡുകൾ ഉള്ള ഭാഷയിൽ, കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു.
എന്നാൽ തമിഴ് വശമില്ലെങ്കിൽ എങ്ങിനെയാണ് തൊഴിലാളികളുമായി ആശയവിനിമയം ചെയ്യുക? ഇതിന് അവർ ആലോചിച്ച് ഒരു വൻ പോംവഴി കണ്ടെത്തി. ഇവർ തമിഴ് പഠിക്കുന്നതിനേക്കാൾ എളുപ്പം തോട്ടം തൊഴിലാളികളെ ഇങ്ഗ്ളിഷ് പഠിപ്പിക്കുക എന്നതാണ്. ഇങ്ഗ്ളിഷ് ആണെങ്കിൽ വളരെ പെട്ടെന്ന് പഠിക്കാനാവും എന്ന് പല പ്രാദേശികരും തെളിച്ചിട്ടുമുണ്ടായിരുന്നു.
ഈ ഒരു ആശയം ഇവർ കമ്പനിയുടെ മുകൾസ്ഥാനത്ത് അറിയിച്ചു. ഈ ഒരു ആശയം കമ്പനിയുടെ മുകൾസ്ഥാനത്ത് സ്വീകാര്യമായിരുന്നെങ്കിലും, തൊട്ടംതൊഴിലാളികളുടെ നേരെ മുകളിൽ മേൽനോട്ടക്കാരായി പ്രവർത്തിച്ചിരുന്ന പ്രാദേശിക വ്യക്തികൾ ഈ ആശയത്തെ നിർദ്ദയം എതിർത്തു. കാരണം, സാമൂഹിക ഘടനയെത്തന്നെ മലക്കം മറിക്കുന്ന വൻ സ്ഫോടനാത്മകമായ ഒരു ആശയമാണ് ഇങ്ഗ്ളിഷ് ചെറുപ്പക്കാർ, അവരുടെ വിഡ്ഢിത്തത്താൽ, മുന്നോട്ട് വച്ചിരിക്കുന്നത്.
തമിഴിലെ, നീ, ഉനക്ക്, നീങ്കെ, എന്നെടാ തമ്പി, അവൻ, അവൾ, ആളെ പാത്ത് പേശ്ങ്കെ, തേവർ, അണ്ണാ, പെരിയണ്ണാ, തുടങ്ങിയ അനവധി വാക്കുകളാലും, ക്രീയാവാക്കുകളിൽ ഉള്ള ബഹുമാന-നിന്ദിക്കൽ സ്വരരൂപങ്ങളാലും രൂപകൽപ്പനചെയ്യപ്പെടുന്ന അതീവ കീഴ്വണക്കത്തിന്‍റെയും, അധീനസ്ഥിതിയുടെയും, വിനയത്തിന്‍റെയും, അടക്കത്തിന്‍റെയും, സേവനഭാവത്തിന്‍റെയും, പാദസേവയുടേയും, ആത്മാഭിമാനത്തിന് അവകാശമില്ലായ്മയുടേയും, അളവറ്റ മേൽക്കോയ്മയുടേയും മറ്റും സാമൂഹിക കോഡുകൾ ഉരുക്ക് ലിപികളിൽ സാമൂഹിക ഘടനയിൽ കാലാകലങ്ങളായി ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നത്, ഇങ്ഗ്ളിഷ് പടരുന്നതോടുകൂടി തേഞ്ഞ്മാഞ്ഞ് പോകും.
ഓരോ ജീവി ഉപയോഗിക്കുന്ന ഭാഷകളുടെ കോഡുകൾ ആ ജീവിയുടെ സ്വഭാവ വിശേഷങ്ങളിലും പ്രതിഫലിക്കപ്പെടും. മൃഗീയ ഭാഷകൾ പഠിച്ചാൽ, മനുഷ്യരും മൃഗീയമാകും.
ഉദാഹരണത്തിന്, മനുഷ്യൻ നായകളുടെ ഭാഷ പഠിച്ചാൽ, നിരത്തിൽ നിന്ന് കുരക്കും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. കുറുക്കന്‍റെയും ചെന്നായയുടേയും ഭാഷ പഠിച്ചാൽ, വെള്ളിനിലാവിൽ പൊന്നിൽ കുളിച്ച് നിൽക്കുന്ന രാത്രികളിൽ മനുഷ്യർ വിണ്ണിലെ ചന്ദ്രലേഖയെ നോക്കിക്കൊണ്ട് ഓലിയിട്ട് നൃത്തം ചെയ്യും, കൂട്ടത്തോടെ.

4
4 #. മൃഗങ്ങളിലെ ഭാഷാ ഭാവങ്ങൾ
നായകളുടെ കാര്യം പറഞ്ഞപ്പോൾ, ഇതും കൂടി പറയാം എന്ന് കരുതുന്നു. നായ എന്ന വാക്ക് മിക്ക സ്ഥലങ്ങളിലും ഒരു അസഭ്യവാക്കായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ഗ്ളിഷിലെ 'bitch' എന്ന വാക്ക് പലപ്പോഴും ഒരു അസഭ്യവചനമായാണ് ഉപയോഗിക്കപ്പെടുന്നത്. ആ വാക്കിന് പെൺനായ എന്ന അർത്ഥമുണ്ട്. (നായ എന്ന വാക്ക് മലബാറി വാക്കാണ് എന്നൊരു തോന്നൽ. മലയാളത്തിൽ പട്ടിയെന്നാണ് വാക്ക്).
എന്നാൽ പൊതുവെപറയുകയാണെങ്കിൽ, ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ നായയ്ക്ക്, പ്രത്യേകിച്ചും വീട്ടിൽ വളർത്തുന്ന നായക്ക് വീട്ടിലെ ഒരു അംഗത്തിന്‍റെ തന്നെ വില പലവീടുകളിലും നൽകുന്നുണ്ട്.
എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ മിക്കദിക്കിലും നായയെ തരംതാഴ്ത്തിത്തനെയാണ് വീക്ഷിക്കുന്നത്. ഇങ്ഗ്ളിഷിൽ പലപ്പോഴും നായയെ പരാമർശിക്കുന്നത് He (അയാൾ), She (അയാൾ (സ്ത്രീ) എന്നവാക്കിനാലാണ്.
അതേ സമയം ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകളിൽ നായകളെ അത്/ഇത് എന്നുതന്നെയാണ് പരാമർശിക്കപ്പെടുന്നത്. അതുമല്ലെങ്കിൽ അവൻ/അവൾ എന്ന്. എടാ, വാടാ എന്നെല്ലാം വിളിക്കുകയും ചെയ്യും.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ ഉപദ്വീപിൽ വന്ന നൂറ്റാണ്ടിലും മറ്റും ഇവിടെ കണ്ടത്, വെറും മൃഗങ്ങളെപ്പോലെയോ, അർദ്ധ മനുഷ്യരെപ്പോലെയോ അർദ്ധ മൃഗങ്ങളെപ്പോലെയോ, ഉയർന്ന ജനക്കൂട്ടങ്ങൾ വിശേഷിപ്പിക്കുന്ന വളരെ താഴത്ത് നിലനിർത്തിയിരിക്കുന്ന ജനസമൂഹങ്ങളെയാണ്.
അവരിലെ വ്യക്തികളെ അവൻ, അവൾ, അത് എന്നല്ലാമായാണ് ഉയർന്നവർ വിശേഷിപ്പിച്ചിരുന്നത്. എന്തിനേറെ പറയുന്നു, സാമൂഹികമായി ഉയർന്ന വ്യക്തി മരിച്ചാൽ, മരിച്ചു എന്ന വാക്കും, കീഴ്ജാതിക്കാരൻ മരിച്ചാൽ ചത്തു എന്ന വാക്കും തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു.
ഏതാണ്ട് മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ്, ഈ എഴുത്തുകാരൻ ഒരിക്കൽ ദേവർകോവിൽലിൽ വന്നത് ഓർക്കുന്നു. പ്രദേശം മിക്കവാറും ആൾ ഒഴിഞ്ഞ പ്രദേശം. രാത്രികാലങ്ങളിൽ കുറുക്കന്മാർ കൂട്ടമായി വന്ന് കൂരിരുട്ടിൽ വീട്ടിന് ചുറ്റും എന്തെല്ലാമോ കായികാഭ്യാസങ്ങൾ കാട്ടിക്കൂട്ടി, മനുഷ്യ ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്ത ഏതോ അദൃശ്യ സിഗ്നലുകൾക്കും, താളത്തിനും, അനുപ്രാസത്തിൽ ഒന്നിച്ചു നിന്നും ഇരുന്നും കൊണ്ട് കൂക്കിവിളിക്കുമായിരുന്നു. രാത്രിയുടെ ഇരുട്ടിനെ പലദിക്കിലേക്ക് കുത്തിക്കീറുന്ന ഈ കൂക്കിവിളികൾ പേടിയും അതോടൊപ്പംതന്നെ കേട്ടിരുന്നാൽ ഒരു അസുലഭ മാസ്മരിക ഭാവവും മനസ്സിൽ ഉളവാക്കുമായിരുന്നു.
വീട്ടിന് പുറകിൽ ഉള്ള വിറക് പുരയ്ക്ക് അടുത്ത് ഒരു ഉച്ചനരേത്ത്, ഈ എഴുത്തുകാരൻ അന്ന് ഒരു ദിവസം നടക്കുന്ന അവസരത്തിൽ ഒരു വിചിത്രമായ രംഗം കണ്ടു. ഒരു നായ വിറക് പുരയിൽ, രാജ പദവികണക്കെ ഇരിക്കുന്നു. ഏതാണ്ട് നാലോ, അഞ്ചോ നായകൾ ആ നായയുടെ നേർക്ക് മുൻകാലുകൾ മുന്നിലേക്ക് നീട്ടി, അതീവ ദാസ്യഭാവത്തിൽ കുനിഞ്ഞ് നിന്ന് അടിയാളത്തം പ്രകടിപ്പിക്കുന്നു.
ആൾ പെരുമാറ്റം കേട്ട്, നായകൾ കൂട്ടം പിരിഞ്ഞ് സാവധാനം സ്ഥലം വിട്ടു.
തെരുവുകളിലെ നായകൾക്ക് പലപ്പോഴും വ്യത്യസ്ത കൂട്ടവും, മേലാൾ നായയും, മറ്റും ഉണ്ട് എന്ന് തോന്നുന്നു. മാത്രവുമല്ല, അവരിൽ തന്നെ പല വിധ ആഭിജാത്യങ്ങളും, ഉച്ചനീചത്വങ്ങളും, നേതൃത്വങ്ങളും, നേതൃത്വത്തിനായുള്ള പടപൊരുതലും ഉണ്ട് എന്നും തോന്നുന്നു.
പോരാത്തതിന്, വ്യക്തമായ അടിയാളത്തം മേലാൾ-നായയോട് കാണിക്കാത്ത ഒരു നായ ഒരു നായക്കൂട്ടത്തിൽ കയറിച്ചെന്നാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ സർക്കാർ ഓഫിസിൽ അടിയാളത്ത ഭാവമില്ലാതെ ഒരു സാധാരണ പൗരൻ കയറിച്ചെന്നാലുള്ള അനുഭവമാണ് ഉണ്ടാവുക. മറ്റ് നായകൾ കയറി കടിച്ച് കീറാൻ ശ്രമിക്കും.
നായകൾ തമ്മിൽ ആശയവിനിമയം എങ്ങിനെയാണ് ചെയ്യുന്നത് എന്ന് അറിയില്ല. ഇങ്ഗ്ളണ്ടിലെ നായകൾക്ക്, അവരുടെ ആശയവിനിമയ കോഡുകളിൽ ഇങ്ഗ്ളിഷിലെ പരന്ന കോഡുകളുടെ സ്വാധീനവും, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലെ നായകൾക്ക് ഫ്യൂഡൽ ഭാഷാ കോഡുകളുടെ സ്വാധീനവും ഉണ്ടാവാം.
മൃഗങ്ങൾക്കിടയിൽ ഉച്ചനീചത്വങ്ങളും, ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവരും, മറ്റും ഉണ്ട് എന്ന കാര്യം അറിയപ്പെടുന്ന കാര്യം തന്നെയാണ്. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ഉച്ചനീചത്വകോഡുകൾ ഉൾക്കൊള്ളുന്ന ഭാഷാ കോഡുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാരായ നിരീക്ഷകർക്ക് യാതോരു അറിവും ഇല്ലാത്ത കാര്യമാണ് എന്നാണ് തോന്നുന്നത്. മറ്റുള്ളവർ ആ കാര്യം അങ്ങ് പറഞ്ഞുകൊടുക്കുകയും ഇല്ലാ എന്നും തോന്നുന്നു.
ഏതാണ്ട് ഒരു മുന്നൂറ് വർഷങ്ങൾക്കുള്ളിൽ മനുഷ്യർ, ചില മൃഗങ്ങളോടെങ്കിലും ആശയവിനിമയം നേരിട്ട് നടത്തും എന്നാണ് തോന്നുന്നത്. ഇന്ന് ഇത് ഒരു അസാധ്യമായ കാര്യമായി തോന്നാമെങ്കിലും, പണ്ട് കാലങ്ങളിൽ അസാധ്യമായി കരുതിയപലതും ഇന്ന് സംഭവിച്ചിട്ടുണ്ട്.
ഈ ഉപദ്വീപിൽ കീഴ്ജാതിക്കാർ നാഗരിക മുനുഷ്യസമൂഹങ്ങളിൽ സാധാരണ പൗരന്മാരായി ജീവിക്കും എന്ന് പണ്ട് കാലങ്ങളിൽ സങ്കൽപ്പിക്കാൻ ആവുന്ന കാര്യമായിരുന്നില്ല. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച പടർന്ന എല്ലായിടത്തും ഈ വരമ്പ് ഭേദിക്കപ്പെട്ടു. ആഫ്രിക്കയിൽ, പ്രാദേശിക സാമൂഹിക അധിപന്മാരുടെ അടിച്ചമർത്തലിൽ അകപ്പെട്ടുപോയ പല ജനക്കൂട്ടങ്ങളും വൻ സാമൂഹിക നിലവാരങ്ങളിലേക്ക് ഉയർന്നു. അവിടങ്ങളിൽ നടമാടിയിരുന്ന നരഭോജനം എന്ന ആഹാര രീതി തന്നെ, ഒരു മൃഗീയ സംസ്ക്കാരമായിരുന്നു. അതും ഏതാണ്ട് തുടച്ച് മാറ്റപ്പെട്ടിട്ടുണ്ട്.
നരഭോജിയായ ഒരു വ്യക്തി മറ്റ് മനുഷ്യർക്ക് അടുപ്പിക്കാൻ പറ്റാത്ത ഒരു ജീവിതന്നെയായിരുന്നു. ഇന്ന് ഈ ജീവിയും മനുഷ്യരുടെ കൂടെ ചേർന്നു.
ഈ വിഷയം ഇവിടെ വിടുകയാണ്. തിരിച്ച് എഴുത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നു.

5
5 #. Telllicherryയിലെ ഇങ്ഗ്ളിഷ് സ്വാധീന വിശേഷങ്ങൾ
മലബാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ച് പറയുമ്പോൾ, ഈ എഴുത്തുകാരൻ തന്‍റെ മാതാവായ ആളുടെ സാന്നിധ്യത്താൽ, നിശബ്ദമായി നിരീക്ഷിച്ചും, ചോദിച്ചറിഞ്ഞും, കേട്ടറിഞ്ഞതുമായ കാര്യങ്ങൾ എഴുതിച്ചേർക്കേണ്ടിവരും.
ഈ ആൾ (മാതാവ്) Telllicherryയിൽ (തലശ്ശേരിയിൽ) ജനിച്ചു, പഠിച്ച് വളർന്ന വ്യക്തിയാണ്. മരുമക്കത്തായ തീയ്യ ജനസമൂഹം അഥവാ മതത്തിൽ പെട്ട വ്യക്തി. മലബാറിൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ആദ്യമായി വേരുറപ്പിച്ചത് Telllicherryയിൽ ആയിരുന്നു. പിന്നീട്ട് മലബാർ ജില്ല രൂപീകരിച്ചപ്പോൾ, Calicutറ്റിലേക്ക് ഭരണ കേന്ദ്രം മാറിയെങ്കിലും ജില്ലയുടെ സബ്ഡിവിഷനൽ കേന്ദ്രമായി Telllicherry തുടർന്നിരുന്നു.
ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്‍റെ ഏറ്റവും കൂടുതൽ സ്വാധീനം മലബാറിൽ ലഭിച്ചത് Telllicherryയിൽ ആയിരുന്നു എന്ന് തോന്നുന്നു. എന്നാൽ പലതരം ക്രിസ്തീയ പ്രസ്ഥാനങ്ങളുടെ വരവും സാന്നിധ്യവുംകൊണ്ട് നാട്ടുകാരിൽ, എന്താണ് യഥാർത്ഥ ഇങ്ഗ്ളിഷ് പ്രസ്ഥാനം എന്നതിൽ ചെറിയ തോതിലുള്ള കൺഫ്യൂഷൻ ഉളവാക്കിയിട്ടുണ്ടാവാം.
കാരണം യഥാർത്ഥത്തിൽ, ഇങ്ഗ്ളിഷ് പ്രസ്ഥാനവും തിരുവിതാംകൂറിൽ നിന്നും കുടികയറിയ പലതരം ക്രിസ്ത്തീയ പ്രസ്ഥാനങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസം ഉണ്ടായിരുന്നു.
ഇങ്ഗ്ളിഷുകാരും ഒരു തരം ക്രീസ്ത്യാനികൾ ആയത് കൊണ്ടും, മറ്റുളളവർക്ക്, വിവിധതരം ക്രിസ്ത്യാനികൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടും, ഇങ്ഗ്ളിഷ് പ്രസ്ഥാനത്തെ ഒരു തരം ക്രിസ്തീയ പ്രസ്ഥാനമായി തോന്നിയിരിക്കാം.
പോരാത്തതിന്, ഇങ്ഗ്ളിണ്ടിൽനിന്നും വന്ന ഇങ്ഗ്ളിഷുകാരെ, ഈ നാട്ടിലുള്ള ക്രിസ്ത്രീയ പ്രസ്ഥാനങ്ങൾ പലരീതിയിലും തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും കാണുന്നു. പോരാത്തതിന്, ബൃട്ടണിൽ നിന്നും വന്ന ഐറിഷുകാരും സ്ക്കോട്ടിഷുകാരും ഈ ദേശത്ത് വന്നപ്പോൾ ഇവിടുള്ള പലതരം ക്രിസ്തീത പ്രസ്ഥാനങ്ങുടെ വശീകരണത്തിൽ വീണും പോയിരുന്നു.
ഈ പശ്ചാത്തലം വളരെ അധികം പറയേണ്ടിവരും. എന്നാൽ അവയിലേക്ക് കടക്കുന്നില്ല, ഇപ്പോൾ.
തലശ്ശേരിയിൽ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്‍റെ വെളിച്ചം വന്നത്, പ്രാദേശിക സാമൂഹികാന്തരീക്ഷത്തിലെ പലതരം ഫ്യൂഡൽ ഭാവങ്ങളുടെ കറുത്ത നിഴലുകളെ സാമൂഹിക വരമ്പുകളിലുള്ള ഇരുളറകളിലേക്ക് ഉന്തിനീക്കിയെന്നുള്ളതാണ് വാസ്തവം.
തലശ്ശേരിയിൽ ഇതിന്‍റെ ഏറ്റവും ഗംഭീരമായ ഗുണം ലഭിച്ചത് അവിടുള്ള മരുമക്കത്തായ തീയ്യ മതസ്ഥരിലാണ് എന്നാണ് തോന്നുന്നത്. വളരെപെട്ടെന്ന് തന്നെ ഗുണമേന്മയുള്ള ഇങ്ഗ്ളിഷും, ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവുമായി കാര്യമായ മാനസിക അടുപ്പവും ഉള്ള ഒരു ചെറിയ ജനക്കൂട്ടം ഈ മതസ്ഥരിൽ വളർന്നുവന്നു.
വെറും ഏതാനും മൈലുകൾക്ക് അപ്പുറം വെറും തോർത്തുകൊണ്ട് മാറ് പാതിമറിച്ച്, തോർത്ത് തന്നെ പാവാടയായി ഉടുത്ത് ജീവിക്കുന്ന മരുമക്കത്തായ തീയ്യ സ്ത്രീകളും (തീയ്യത്തി), പാളത്തൊപ്പി തലയിലും മുണ്ടായി തോർത്ത് ഉടുക്കുന്നതുമായ പുരുഷന്മാരും (തീയ്യൻ) ഉള്ള ഒരു വൻ തീയ്യ ജനക്കൂട്ടം. ഇവരിലെ സ്ത്രീകളിൽ പലരും നെൽവയലുകളിൽ ഞാറ് പറിച്ചും, വിത്ത് വിതച്ചും, വിളകൊയ്തും കാലാകാലങ്ങളായി നിത്യവൃത്തി നടത്തുന്നു. മലബാറി ഭാഷാകോഡുകളിൽ, സാമൂഹികമായി ഉയർന്നവർ, ഇവരെ ഇഞ്ഞ്, അളേ, അനേ, ചെക്കൻ, പെണ്ണ്, ഓള്, ഓൻ, ഐറ്റിങ്ങൾ, എടാ, എടീ, തുടങ്ങിയ പദപ്രയോഗങ്ങളാൽ നിർവ്വചിച്ചിരുന്നു. ഇവർക്ക് കസേരയിൽ ഇരിക്കാനുള്ള സാമൂഹികോഡുകൾ ഇല്ലായിരുന്നു.
ഇവർ നെൽവയലുകളിൽ ഈ വിധ പണിചെയ്യുന്ന അവസരത്തിൽ, തച്ചോളിപ്പാട്ടുകളും മറ്റ് വടക്കൻ പാട്ടുകൾ എന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്ന അവരുടെ വീരന്മാരുടെ കഥകൾ പാടി ഉല്ലസിക്കുന്നു.
അതേ സമയം ഇവരെ അതീവ നീരസത്തോടുകൂടി വീക്ഷിക്കുന്ന ഭൂജന്മികളായ 'തീയ്യർ' അവിടങ്ങളിൽ ഉണ്ടായിരുന്നു.
ഇതേ അവസരത്തിൽ Telllicherryയിൽ മരുമക്കത്തായ തീയ്യ സ്ത്രീകൾ സാരിയും ബ്ളൌസും, പുരുഷന്മാർ മുണ്ടും shirtഉം ധരിച്ച് തുടങ്ങിയിരുന്നു. അത് ഹിന്ദുമതസ്ഥരുടെ (ബ്രാഹ്മാണമതക്കാരുടെ) സാമൂഹികാധികാരത്തിന് ബലക്ഷയം സംഭവച്ചതിനാൽ ആണ് സംഭാവ്യമായത്.
അതേ സമയം Telllicherryയിൽ ഇങ്ഗ്ളിഷ് സ്ക്കൂളുകളിലും മറ്റും പഠിച്ചിറങ്ങുന്ന 'തീയ്യർ' ചെറുപ്പക്കാർ അന്ന് ഇങ്ഗ്ളിഷ് വസ്ത്രധാരണം എന്ന് മനസ്സിലാക്കപ്പെട്ടിരുന്ന പാന്റ്സ് (pants) ഇട്ടുതുടങ്ങിയിരുന്നു. ചിലർ തൊപ്പിയും (Hat) ധരിക്കുമായിരുന്നു. സ്ത്രീകളിൽ ചിലർ sleeveless ബ്ളൌസ് ധരിച്ച്, മാറ് മറയ്ക്കാതെയുള്ള മറ്റ് ഇടങ്ങളിലെ സ്ത്രീകളെയും സാധാരണ ബ്ളൌസ് ധരിക്കാറുള്ള സ്ത്രീകളേയും ഫാഷനിൽ കടത്തിവെട്ടി.
പലരും നന്നായി ഇങ്ഗ്ളിഷ് സംസാരിക്കും.
തലശ്ശേരിയിലെ 'തീയ്യർ' പരിഷ്ക്കാരികളാണ് എന്ന ഒരു പൊതുധാരണ വടക്കെ മലബാറിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളിൽ പടർന്നിരുന്നു. ഇത് യഥാർത്ഥത്തിൽ യാതോരു പാരമ്പര്യപരമായ അടിത്തറയും ഇല്ലാത്ത ഒരു ഉയർച്ചയും പരിഷ്ക്കാരവും ആയിരുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളും, അവയുടെ നിത്യപ്രകാശവും നൽകിയ ഒരു തളിർക്കലും മുളവിരിയലും മാത്രമായിരുന്നു.
ഇതിന്‍റെ ഒരു അംശം ഈ എഴുത്തുകാരന്‍റെ മാതാവിലും കുടുംബക്കാരിലും പലരീതിയിൽ അനുഭവപ്പെട്ടിരുന്നു. ഈ എഴുത്തുകാരന്‍റെ മാതാവ് തിരുവിതാംകൂറിൽ ജോലിചെയ്യുന്ന അവസരത്തിൽ പലരോടും യാതോരു കൂസലുമില്ലാതെ, ഒരുതരം ഉച്ചത്വഭാവത്തിൽ (superiority feeling) പറയുന്നത് കേട്ടിട്ടുണ്ട് : We are Thiyyas from Tellicherry.
ഈ 'Thiyyas from Tellicherry' എന്നതിന്‍റെ പൊരുളെന്താണെന്ന് അന്ന് അറിഞ്ഞിരുന്നില്ല. മാത്രവുമല്ല, 'Thiyyas' ഒരു തരം ഉയർന്ന മതസ്ഥരാണ് എന്ന ഒരു തോന്നലും, ഈ എഴുത്തുകാരനിൽ അന്നുണ്ടായിരുന്നു. സാമൂഹിക യാഥാർത്ഥ്യം ചെറുപ്രായത്തിൽ വളരെ തുച്ചമായിമാത്രമേ അറിവുണ്ടായിരുന്നു.
മലബാറിലെ ഇങ്ഗ്ളിഷ് ഭരണസംവിധാനത്തിന്‍റെ ഉള്ളറകളിലേക്ക് ചെന്നുചേരണമെങ്കിൽ, സാമൂഹിക പശ്ചാത്തലം ആദ്യം പറഞ്ഞ് ഫലിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ പൊള്ളയായ ചരിത്രവിവരമാണ് മനസ്സിൽ വന്നുചേരുക.

Last edited by VED on Wed Nov 08, 2023 5:01 pm, edited 1 time in total.
6
6 #. ശക്തമായ ചമയങ്ങളും അനുസാരികളും മെയ്യാഭരണങ്ങളും ഇല്ലാതെ പുറത്തിറങ്ങിനടന്നാൽ
തലശ്ശേരിയിലെ മരുമക്കത്തായ തീയ്യർ-മതസ്ഥരിൽ ഒരു ചെറിയപക്ഷം പേരിൽ കണ്ടുതുടങ്ങിയ തിളക്കത്തിന് പിന്നിൽ യാതോരു പാരമ്പര്യപരമായ അടിത്തറയും ഇല്ലായിരുന്നു എന്ന് പറഞ്ഞുകഴിഞ്ഞു. ഈ എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി, മുസൽമാന്മാരേയും ക്രിസ്തീയരേയും തൽക്കാലം ചർച്ചക്ക് എടുക്കാതെ, മറ്റുള്ളവർ ഉള്ള സാമൂഹിക ഘടനയെ പ്രതിപാദിക്കാം.
ഏറ്റവും ഉയരങ്ങളിൽ നിന്നിരുന്ന ഹിന്ദുക്കൾക്കും (ബ്രാഹ്മണമതസ്ഥർക്കും) അവരോട് ഒട്ടിനിന്നിരുന്ന അമ്പലവാസികൾക്കും, ഇവർരണ്ട് കൂട്ടർക്കും കീഴിലായി, ജന്മികുടുംബങ്ങളുടെ വസ്ത്തുവകകളുടെ മേൽനോട്ടക്കാരും സൈനികമെന്ന് നിർവ്വചിക്കാവുന്ന തൊഴിലും ചെയ്തിരുന്ന നായന്മാർക്കും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ആഢ്ഢ്യത്തത്തേക്കുറിച്ചും ആഭിജാത്യത്തെക്കുറിച്ചും ഒന്ന് സൂചിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
ഹൈന്ദവക്ഷേത്രങ്ങൾ ബ്രാഹ്മണരുടേതാണ് എന്ന് പൊതുവേപറയാമെങ്കിലും, വൻക്ഷേത്രങ്ങളിൽ ചിലതെങ്കിലും പണിതത്, ദേശംപിടിച്ചടക്കിയ അന്യദേശവാഴികളായിരുന്നു എന്നുതോന്നുന്നു. ഇതിന് പിന്നിൽ ഉണ്ടായിരുന്ന ചേതോവികാരം എന്താണ് എന്ന് പൂർണ്ണമായി പറയാനുള്ള വിവരം ഇല്ല.
എന്നാൽ, തോന്നുന്ന ഒന്ന് രണ്ടുകാര്യങ്ങൾ സൂചിപ്പിക്കാം. ഒന്ന് ദേശദേവതകളെ പ്രീണിപ്പിക്കാനായിരിക്കാം അവ നിർമ്മിച്ചത്. മറ്റൊന്ന് ബ്രാഹ്മണദേവതകളെ (ഹൈന്ദവദേവതകളെ) പ്രീതിപ്പെടുത്താനോ, അതുമല്ലെങ്കിൽ ബ്രാഹ്മണരെ വശീകരിക്കാനോ ആയിരിക്കാം. ബ്രാഹ്മണ അംഗീകാരം ലഭിക്കുന്നതും, അതുമല്ലെങ്കിൽ അന്യദേശവാഴി ക്ഷത്രിയനാണ് എന്ന് ബ്രാഹ്മണർ സാക്ഷ്യം നൽകുന്നതും, സാമൂഹിക അംഗീകാരവും അച്ചടക്കവും ലഭിക്കാൻ സൗകര്യപ്പെടാം. വന്നിരിക്കുന്ന ആൾ ഐഏഎസ്സാണ് എന്ന് നാട്ടിൽ പരിചയപ്പെടുത്തുന്നത് പോലെയാണ്. പോലീസുകാരൊക്കെ വന്ന് സെലൂട്ട് ചെയ്യും.
ഇതിനെല്ലാം ഉപരിയായി, യുദ്ധത്തിൽ ചെയ്ത്കൂട്ടിയ അതിക്രമങ്ങൾക്ക് ദൈവത്തിൽനിന്നും മാപ്പ് ലഭിക്കാനും, ഇതുമായി ബന്ധപ്പെട്ട മനോവിഷമത്തിന് മനസ്സിൽ കുറച്ച് സമാധാനം ലഭിക്കാനും ആയിരിക്കാം.
ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ എല്ലാം തന്നെ ചരിത്രത്തിൽ സൂക്ഷിച്ചുനോക്കിയാൽ സാക്ഷ്യപ്പെടുത്തിയ ചെറിയ സൂചനകൾ കാണാനാവും. എന്നുവച്ചാൽ ഇവയൊന്നും ഈ എഴുത്താകരന്‍റെ ഭാവനയിൽ നിന്നും കിളിർപ്പിച്ചെടുത്തവയല്ല എന്ന് അർത്ഥം.
ഇങ്ങിനെയൊക്കെയാണെങ്കിലും ബ്രാഹ്മണർക്ക് സ്വന്തം സമൂഹത്തിൽ സ്വതന്ത്രമായി ഇറങ്ങിനടക്കാനുള്ള സാമൂഹികഭദ്രത എപ്പോഴെങ്കിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.
ഇന്നുള്ള ഐപിഎസുകാരെക്കുറിച്ച് പറഞ്ഞത് മാതിരിയാണ്. യൂണിഫോംധരിക്കാതെ, സാധാരണ മുണ്ടും ഷർട്ടും ഇട്ട് പട്ടണത്തിലെ പരിചയമില്ലാത്ത ഇടത്ത് ഇറങ്ങിനടന്നാൽ ബഹുമാനം ആരുംനൽകില്ല. ചിലപ്പോൾ കോൺസ്റ്റബ്ൾ വരെ ഞെട്ടിച്ചേക്കാം. ഐപിഎസ്സുകാരുടെ വീട്ടിലെ സ്ത്രീജനങ്ങൾക്കും ഇതുപോലൊരു പ്രശ്നം ഉണ്ട്. എന്താടാ എന്ന് വിളിച്ച് പരിചയമുള്ള കോൺസ്റ്റബ്ൾ എന്താടീ എന്നും വളിക്കാൻ മടിക്കില്ല. വനിതാ കോൺസ്റ്റബ്ൾമാർക്ക് പ്രത്യേകമായ അവകാശമാണ് ഇത്. അവർ അവരുടെ കൈയിൽപ്പെടുന്ന സ്ത്രീകളെ ഈ വാക്കിനാൽ ഒന്ന് വാട്ടിയേ വിടുള്ളു.
എന്നാൽ, ഈ നാട്ടിൽ ഇന്ന് ഇത് കാര്യമായ ഒരു പ്രശ്നമല്ല. കാരണം, ഐപിഎസ്സുകാരുടെ ഔദ്യോഗിക മേൽവിലാസത്തിന് ശക്തമായ മൂല്യംഅടിച്ചേൽപ്പിക്കാൻമാത്രം ശക്തമായ പോലീസ് സംവിധാനം എല്ലായിടത്തും ഉണ്ട്. വേണ്ടിവരുന്ന അവസരത്തിൽ മേൽവിലാസം പുറത്ത് കാണിച്ചാൽമതി.
ബ്രാഹ്മണർക്കും ഇതുപോലൊരു മേൽവിലാസ ചിഹ്നം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. ഇത് അവരുടെ പൂണൂലാണ്. പൂണുലുമായി ബന്ധപ്പെട്ട ആചാരപ്രമാണപരമായതും, വിശുദ്ധകർമ്മപരമായതുമായ കാര്യങ്ങൾ സൂചിപ്പിക്കാൻ ഇവിടെ പറ്റില്ല. എന്നാൽ, പൂണൂലിന് ആദ്ധ്യാത്മിക പൊരുളിന് പുറമേ, കാലികമായ (temporal) ഭാവവും ഉണ്ട് എന്നാണ് തോന്നുന്നത്.
പൂണൂൽ, പ്രദർശ്ശിപ്പിച്ചാൽ, ഐപിഎസ് മേൽവിലാസം പ്രകടിപ്പിച്ചത് പോലെയായിരിക്കാം പണ്ട് കാലങ്ങളിൽ. അമ്പലവാസികളും നായന്മാരും, അവരോട് കൂറുകാണിക്കുന്ന കീഴിൽപെട്ടുപോയ ജനക്കൂട്ടങ്ങളും ബഹുമാനവും, പരിഗണനയും സമർപ്പിക്കും.
എന്നാൽ എല്ലാരും ഇത് ചെയ്തെന്ന് വരില്ല. പ്രത്യേകിച്ചും ബ്രാഹ്മണ സ്ത്രീകളുടെ കാര്യത്തിൽ. ശക്തമായ ചമയങ്ങളും അനുസാരികളും മെയ്യാഭരണങ്ങളും ഇല്ലാതെ അവർ പുറത്തിറങ്ങിനടന്നാൽ, ഓരിൽ നിന്നും ഓളാവാൻ കാര്യമായ സമയതാമസം വേണ്ട. പോരാത്തതിന്, മേൽക്കോയ്മ സമ്മതിച്ച് കൊടുക്കാൻ തയ്യാറാകാത്ത പുരുഷന്മാർ വ്യക്തമായിത്തന്നെ ഭക്തിഹീനമായതും, ദൌഷ്ട്യമുള്ളതും, അശുദ്ധമാക്കുന്നതും, വഷളത്തഭാവമുള്ളതും അശ്ലീലഹേതുവുള്ളതുമായ നോട്ടത്താലും വാക്കുകളാലും ഇവരെ കളങ്കിതപ്പെടുത്തിയേക്കാം.
അടിയാളിയായ വ്യക്തി അടിയാളത്തഭാവമില്ലാതെ, അശ്ലീലഭാവം വ്യക്തമാക്കി കാമാർത്തി പ്രകടിപ്പിച്ച് ഒന്ന് നോക്കിയാൽത്തന്നെ ആദരിക്കപ്പെടേണ്ടുന്ന വ്യക്തി നുറങ്ങിപ്പോകും.
ഈ ഒരു ഭാവത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് പണ്ട് കാലങ്ങളിൽ തീരെ അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്. കാമാർത്തിനോട്ടത്തിൽ അശ്ലീലം അല്ലാതെ വാക്ക് കോഡുകളിൽ ഓര് ഓളാകും എന്ന വിവരം അവർക്ക് ഒട്ടുംതന്നെയില്ല. എന്നാൽ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ കൂട്ടംകൂടി ജീവിക്കുന്ന ഇടങ്ങളിൽ നിന്നും അവർ പാലായനം ചെയ്യുകയാണ്, കൂട്ടത്തോടെ. എന്താണ് അവരെ സാമൂഹികമായി തെറിപ്പിക്കുന്നത് എന്ന് അവർക്ക് വ്യക്തമായി വിശദീകരിക്കാൻ ആവും എന്ന് തോന്നുന്നില്ല.
ബ്രാഹ്മണർ പലദിക്കിലും അഗ്രഹാരങ്ങളിൽ കൂട്ടംകൂടി ജിവിച്ചിരുന്നു എന്ന് തോന്നുന്നു. അല്ലാതെ ജീവിച്ചവരും ഉണ്ട്. അവർക്ക് സാമൂഹികമേൽക്കായ്മയുണ്ടായിരുന്നു എന്നത് വാസ്തവമാണെങ്കിലും, അത് തന്നെ ഒരു തളപ്പൂട്ടും വിലങ്ങും ആയിനിലനിന്നു എന്നും തോന്നുന്നു.
പോരാത്തതിന്, ഇവരിൽത്തന്നെ ഉള്ള പല ജാതിക്കാരിലും, വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട പല വിലങ്ങുകളും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.
ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും ഈ കൂട്ടരിലെ ചിലരെ കുട്ടിരാജാക്കളും, മറ്റും ദൂതരായി നിയമിച്ചിരുന്നു. കാരണം, സാധാരണ ഗതിയിൽ ഇവരെ വഴിയിൽ വച്ച് ആരും ആക്രമിക്കില്ല. കാരണം, ബ്രാഹ്മണഹത്യ കടും പാപമാണ്. പോരാത്തതിന്, ഇവർ യാത്രചെയ്യുന്ന ദിക്കിൽ എവിടെയും ഇവർക്ക് താമസിക്കാനും സൗജന്യമായി ഭക്ഷണം കഴിക്കാനും ഉളള ഊട്ടുപുരകളും മറ്റ് സൗകര്യങ്ങളും പല വൻ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നും കാണുന്നു.
ഇവരിലെ വ്യക്തികളെ, ചെറുപ്രായക്കാരായാൽപോലും, മറ്റ് കീഴ് ജാതിക്കാർ ഇഞ്ഞ് എന്ന് സംബോധന ചെയ്യാറില്ലായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ ഇവരുടെ മേൽക്കോയ്മ അംഗീകരിക്കുന്ന വ്യക്തികളെ ഇവർക്ക് ഈ വിധ വാക്കുകളാൽ സംബോധന / പരാമശിക്കുക എന്നിവ ചെയ്യാമായിരുന്നു എന്നും തോന്നുന്നു.
ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം അത്രകണ്ട് ആസ്വാദ്യമായ കാര്യമല്ല. എന്നാൽ, സർക്കാർ ഓഫിസികളിൽ പണിചെയ്യുന്നത് പോലെയാണ്. നിത്യേനെ അതീവ ബോറൻ അന്തരീക്ഷത്തിൽ പണിചെയ്താലും, സാധാരണ ജനങ്ങളിൽ നിന്നും പിടിച്ചെടുക്കാനാവുന്ന അടിയളത്തഭാവം അതീവ ആസ്വാധ്യമാക്കും ഈ തൊഴിലിനെ. ഇതാണ് ഇഹലോകത്തിൽ ലഭിക്കാവുന്ന ഏറ്റവും സ്വർഗ്ഗീയമായ സാമൂഹികന്തരീക്ഷം എന്ന് ഇക്കൂട്ടരിൽ ചിലർക്ക് തോന്നിയേക്കാം - ഒരു pristine-English സാമൂഹികാന്തരീക്ഷം കാണുന്നതുവരെ.

7
7 #. തെരുവീഥിയിൽ ജീവിക്കുന്നത് പോലുള്ള അവസ്ഥ
കാലാകാലങ്ങളായി ഭാഷാ കോഡുകളിൽ ഉയരങ്ങളിൽ നിലകൊളുന്ന ജനക്കൂട്ടങ്ങൾക്ക് ഒരു മാനസികവും ശാരീരികവും ആയ ഔന്നിത്യംവന്നുചേരും എന്നാണ് അനുമാനിക്കേണ്ടത്. ഇത് അവരുടെ ശരീരഘടനയെ രൂപകൽപ്പനചെയ്യുന്ന അമാനുഷിക സോഫ്ട്വേർകോഡുകളിൽ ആലേഖനം ചെയ്യപ്പെടും എന്നും പറയാം. ഇന്നുള്ള ശാസ്ത്രവിവരം വെച്ച് പറയുകയാണെങ്കിൽ, ഈ കോഡുകൾ അവരുടെ ജീനുകളിലും ഡിഎൻഏയിലും എൻകോഡ് ചെയ്യപ്പെടും എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഇത് യാഥാർത്ഥ്യത്തിനെക്കുറിച്ചുള്ള വളരെ ലഘുവായതും, ലളിതമായതുമായ ഒരു അനുമാനം മാത്രമാണ്. ജീൻസിന് പിന്നിൽ പ്രവർത്തിക്കുന്ന സോഫ്ട്വർകോഡുകളെക്കുറിച്ച് വൈദ്യശാസ്ത്രപണ്ഡിതർക്ക് കാര്യമായ വിവരം ഉണ്ടോ എന്ന് അറിയില്ല. ഇതിനുള്ള മുഖ്യകാരണം, ഇക്കൂട്ടരിൽ മിക്കവർക്കും, സോഫ്ട്വേറിനെക്കുറിച്ച്, കാര്യമായ ധാരണയില്ല എന്നുള്ളതാണ്.
കാലാകാലങ്ങളായി സാമൂഹിക ഉന്നതസ്ഥാനങ്ങളിൽ നിലകൊണ്ടിരുന്ന ബ്രാഹ്മണരിൽ, ഈ സോഫ്ട്വേർ കോഡുകളിൽ ഉളവായ പരിവർത്തനത്തിന്‍റെ സ്വാധീനം വ്യക്തമായികാണാനായിരുന്നേക്കാം. എന്നാൽ ഇവരിലെ വരിഷ്‌ഠത (superiority) മറ്റുള്ളവരെ വാക്ക്കോഡുകളാൽ അടിച്ച് തമർത്തിക്കൊണ്ട്മാത്രം ഉളവായതായതാണ് എന്ന് കരുതാം. ഇതിന്‍റെ അർത്ഥം ഇത്രമാത്രമേയുള്ളു. അവർ മുകളിൽ വന്ന് നിൽക്കുന്ന സാമൂഹികാന്തരീക്ഷം ഫ്യൂഡൽ ഭാഷാ പരമായുള്ളതാണ്. അവർ മറ്റുള്ളവരെ ഇഞ്ഞ്, ഇനക്ക്, ഇന്‍റെ, ഓൻ, ഓള്, ഓന്‍റെ, ഓൾടെ, ഐറ്റിങ്ങൾ, ഐറ്റിങ്ങടെ, വെറും പേര് തുടങ്ങിയ വാക്ക് കോഡുകളാൽ നിലനിർത്തും. ഇത് ഇങ്ഗ്ളിഷിൽ അനുഭവിക്കാൻ ആവില്ലാത്ത ഒരു അവസ്ഥയാണ്. തെരുവീഥിയിൽ ജീവിക്കുന്നത് പോലെയാണ്. തെരുവീഥിയിൽ ജീവിക്കുന്ന ഒറ്റപ്പെട്ട ആളുകളെ, സാമൂഹികാധിപന്മാരും മറ്റുള്ളവരും ഈവകവാക്കുകളാൽ നിർവ്വചിച്ചാൽ, മിക്കപ്പോഴും, അവർക്ക് യാതോരു സംരക്ഷണവും ഇല്ലാത്ത അവസ്ഥയാണ്.
ചെറിയ വീട്, സാമ്പത്തിബലം കുറവ്, നിലവാരം കുറഞ്ഞപണി, കൂരപ്പുരയിൽ താമസം, തുടങ്ങിയ അവസ്ഥയിലും ഈ വിധം സാമൂഹികാന്തരീക്ഷം അനുഭവപ്പെടാം.
ബ്രാഹ്മണരുടെ കീഴിൽ പടിപടിയായി ആൾക്കൂട്ടം ഉണ്ട്. അമ്പലവാസികൾ, നായന്മാർ, തീയ്യർ, പിന്നെപടിപടിയായി താഴോട്ടേക്ക് കീഴ്ജാതിക്കാർ. നായന്മാർക്ക് കീഴിലായി വരുന്ന ജനക്കൂട്ടങ്ങൾ, ഇന്നുള്ള ഇന്ത്യൻ പോലീസ് കോൺസ്റ്റബ്ളിന്‍റെ കൈയിൽ അകപ്പെട്ട് പോകുന്ന സാധാരണക്കാരനെപ്പോലെയാണ്. സാധാരണക്കാരിലും പടിപടിയായി കീഴോട്ട് ആൾക്കൂട്ടങ്ങൾ ഉണ്ട്.
ഈ അവസ്ഥയിൽ നിന്നും പുറത്ത് കടന്നത് തലശ്ശേരിലെ മരുമക്കത്തായ തീയ്യരിൽ ഒരു ചെറിയ ശതമാനം മാത്രമായിരുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് അടുപ്പം ലഭിക്കുകയും, ഇങ്ഗ്ളിഷ് ഭാഷ സ്വായത്തമാക്കുകയും ചെയ്തതോടുകൂടി, കാലകാലങ്ങളായി തലയിൽ അമർത്തിപ്പിടിച്ചിരുന്ന ആൾക്കൂട്ടങ്ങൾ മാഞ്ഞുതുടങ്ങി. എന്നിരുന്നാലും, ഇക്കൂട്ടരും മലബാറി ഭാഷ സംസാരിക്കുന്നവർ തന്നെയായിരുന്നു. അതിനാൽത്തന്നെ ഈ തീയ്യരും അവർക്ക് കീഴിൽ കാലാകാലങ്ങളായി പെട്ടുപോയിരുന്ന ജനക്കൂട്ടങ്ങളേയും, തീയ്യരിൽതന്നെയുള്ള സാമ്പത്തികമായി കീഴിൽ പെട്ടുപോയിരുന്നവരേയും അമർത്തിപിടിച്ചിരുന്ന അവസ്ഥ തുടർന്നു.
ഈ രീതിയിൽ ഉയർന്ന മാനസികാവസ്ഥലഭിച്ച മരുമക്കത്തായ തീയ്യരിൽ പിന്നെ മുളച്ച് വന്നത് മറ്റൊരു മനോവികാരം ആയിരുന്നു. പൂർവ്വകാലങ്ങളിൽ അവർക്ക് ബ്രാഹ്മണ ഗൃഹങ്ങളിൽ പ്രവേശനം ലഭിച്ചിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. കാരണം ഓരോ കീഴ്ജാതിക്കാരും ബ്രാഹ്മണരിൽ നിന്നും മറ്റും അകന്നു നിൽക്കേണ്ടുന്ന ദൂരങ്ങൾ വളരെ വ്യക്തമായിത്തന്നെ നിർവ്വചിക്കപ്പെട്ടിരുന്നു. തീയ്യപ്പാട് (Tiya-pad) എന്ന ദൂരം തീയ്യർ നിലനിർത്തേണ്ടുന്ന ദൂരമാണ്. ചെറുമപ്പാട് എന്ന ദൂരത്തെക്കാൾ വളരെ ചെറുതായിരുന്നു ഇത്. കാരണം, ചെറുമർ വളരെ കീഴിൽ ഉള്ള ജനതയായിരുന്നു.
ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാനുള്ള വാസ്തവം, ഈ വക ദൂരങ്ങൾക്ക് ഫ്യൂഡൽ-ഭാഷാ കോഡുകളുമായി കാര്യമായ ബന്ധമുണ്ട്. കീഴിൽ ഉള്ളവർ നോക്കുക, സ്പർശിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് യഥാർത്ഥത്തിൽ നിഷേധാത്മകമായ കോഡുകൾ കൈമാറ്റം ചെയ്യാനും, പകർത്താനും കഴിവുണ്ട് എന്നുള്ളതാണ് വാസ്തവം. യഥാർത്ഥത്തിൽ സ്പർശിക്കുകപോലും വേണ്ട. കീഴിൽ നിൽക്കുന്ന വ്യക്തി വെറുതെയൊന്ന് വെറും പേര് വിളിച്ചാൽമതി, മുകളിൽ ഉള്ള ആളുടെ ശാരീരികഘടനയിലും, വ്യക്തിത്വത്തിലും സാമൂഹികഅന്തസ്സിലും വിലക്ഷണകരമായ പരിണാമങ്ങൾ സംഭവിക്കാൻ.
ഉദാഹരണത്തിന്, ഐപിഎസ്സുകാരിയെ കോൺസ്റ്റബ്ൾ ഇഞ്ഞ് എന്ന് വിളിക്കേണ്ട, വെറുതെയൊന്ന് ഓള് എന്ന് പരാമർശിക്കുന്നത്, ഐപിഎസ്സുകാരിയുടെ ശ്രദ്ധയിൽവന്നാൽമതി, മനസ്സിൽ സ്കൃസെഫേർണിയയ്ക്ക് (Schizophrenia) തതുല്യമായ പെരുമാറ്റ പരിവർത്തനം സംഭവിക്കാൻ.
ഇക്കാര്യത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള പലതും പറയാനുണ്ട്. അത് പിന്നീട് ആവാം.

8
8 #. സാമൂഹിക സമത്വത്തിന്‍റെത ദുർഗ്രഹമായ കണ്ണികൾ
ഇഞ്ഞ്, ഇനക്ക്, ഇന്‍റെ, ഓൻ, ഓള്, ഓന്‍റെ, ഓൾടെ, ഐറ്റിങ്ങൾ, ഐറ്റിങ്ങടെ (മലബാറി വാക്കുകൾ), വെറും പേര് തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒന്ന് കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഈ വാക്കുകളുടെ ഉപയോഗം അതിഗംഭീരമായ സമത്വത്തേയും, ആശയപരമായ സ്വാതന്ത്ര്യത്തേയും, ആത്മബന്ധത്തിന്‍റെ ഗാഢതയേയും പ്രതിനിധാനം ചെയ്യുന്നവയായി അനുഭവപ്പെടാം.
എന്നാൽ ഇത് ഒരു തെറ്റിദ്ധാരണ ഉളവാക്കുന്ന മനസ്സിലാക്കലാണ്. ഏതൊരു സമൂഹത്തിലേക്കും കയറിച്ചെന്നാലോ, ഇറങ്ങിച്ചെന്നാലോ ഈ വക വാക്ക് കോഡുകൾ ആരോട്, അന്യോന്യം ഉപയോഗിക്കാം എന്നുള്ളത് വളരെ ശക്തമായ ഒരു തിരിച്ചറിവ് നൽകുന്ന ഒരു വിവരമാണ്. ഈ വക വാക്കുകൾ അന്യോന്യം ഉപയോഗിക്കാനാവുന്ന നിലവാരത്തിലാണ് ആ വ്യക്തി സമത്വപ്പെടുക. അല്ലാതെ, സാമൂഹികമായുളള ഒരു പൊതുവായുള്ള സമത്വത്തെ ഈ വക വാക്കുകൾ സൂചിപ്പിക്കുന്നില്ല.
യഥാർത്ഥത്തിൽ ഇത് അതിശക്തമായ ഒരു ഭാഷാ കോഡിങ്ങാണ്. ഇങ്ങിനെയുള്ള ഒരു വിചിത്ര യാഥാർത്ഥ്യത്തെക്കുറിച്ച്, ഇങ്ഗ്ളിഷ് ജനതയ്ക്ക് യാതോരു എത്തും പിടിയും ഇല്ലാ എന്നുള്ളതാണ് വാസ്തവം.
തമ്മിൽ ഈ വക വാക്കുകൾ ഉപയോഗിക്കുന്നവർ, അവരേക്കാൾ താഴ്ന്നവരായി കരുതപ്പെടുന്നവരോടും ഇതേ വാക്കുകൾ ഉപയോഗിക്കും. എന്നാൽ, കീഴിലുളളവർ ഇതേ വാക്കുകൾ തിരിച്ച് ഉപയോഗിക്കാൻ പാടില്ലതന്നെ. അവർ ഈ വക വാക്കുകൾ തിരിച്ച് ഉപയോഗിച്ചാൽ, അതിശക്തമായ അപമാനിക്കലും, തരംതാഴ്ത്തലും ഇടിച്ച്താഴ്ത്തലും, പദവികുറയ്ക്കലും, വിലയിടിക്കലും, നെറികേടും മറ്റും ആകും.
ചിലപ്പോൾ മുകൾസ്ഥാനത്തുള്ള വ്യക്തിക്ക് ഈ വിധമുള്ള ഒരു ആക്രമണത്തെ നേരിടാനുള്ള കെൽപ്പോ, ആൾബലമോ, സ്വരഗാംഭീര്യമോ, എടുത്ത് കാട്ടാവുന്ന ഉന്നതസ്ഥാന മേൽവിലാസമോ ഇല്ലായിരിക്കുന്ന അവസരത്തിൽ, ആരെങ്കിലും വിലകുറച്ച് പരിചയപ്പെടുത്തുകയോ, തരംതാഴ്ത്തുന്ന വിവരങ്ങൾ നൽകുകയോ, സാമൂഹികമായി മേൽവിലാസം കുറഞ്ഞ വ്യക്തിബന്ധങ്ങൾ സൂചിപ്പിക്കുകയോ ചെയ്താൽ മുകൾസ്ഥാനത്ത് ഉള്ള വ്യക്തി ശരിക്കും മാനസികമായും, സാമൂഹികമായും വ്യക്തിത്വപരമായും നശിച്ചത് തന്നെ. കാരണം, ഈ വിധമുള്ള ഒരു അവസരം വന്നമാത്രയിൽത്തന്നെ മറ്റ് ആളുകൾ നേരത്തെസൂചിപ്പിച്ച വാക്ക്-കോഡുകൾ എടുത്ത് പ്രയോഗിക്കും. ഇങ്ങിനെയുള്ള ഒരു സംഗതിയെക്കുറിച്ചും, ഇങ്ഗ്ളിഷ് ജനതയ്ക്ക് യാതോരു വിവരവും ഇല്ലതന്നെ.
ബ്രാഹ്മണരുടെ മേൽക്കോയ്മയുടെ കാതൽ കിടക്കുന്നത്, അവർക്ക് കീഴിലായി വാക്ക്-കോഡുകൾ മെനയുന്ന സാമൂഹികാന്തരീക്ഷത്തിൽ, തട്ട്തട്ടായി പല ജനക്കൂട്ടങ്ങളും ഉണ്ടായിരുന്നു എന്നുള്ളതാണ്.
തട്ടുതട്ടായുള്ള ജനക്കൂട്ടങ്ങളെ നിലനിർത്താനായി ബ്രാഹ്മണർ അമിതമായി അധ്വാനിക്കേണ്ടുന്ന ആവശ്യമില്ല. ഓരോ തട്ടും അവർക്ക് കീഴിലുള്ള തട്ടുകളെ അമിർത്തിപ്പിടിച്ച് നിലനിർത്തും.
ഇതും ഇങ്ഗ്ളിഷ് സാമൂഹികാഅന്തരീക്ഷത്തിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്. പഴയകാല ഇങ്ഗ്ളിഷുകാർ സംഘടിച്ചാൽ, തമ്മിൽ തമ്മിൽ കത്തിയിറക്കാനും, കുത്തിക്കീറാനും മോഹം ജനപ്പിക്കുന്ന ഒരു മാനസികാവസ്ഥ വരില്ല. കൊളാണിയൽ കാലഘട്ടത്തിൽ ഇങ്ഗ്ളിഷുകാരുടെ ചരിത്രമപരമായുള്ള സാമൂഹിക ബലത്തിന്‍റെ രഹസ്യങ്ങളിൽ ഒന്ന് ഇതാണ്.
ബ്രാഹ്മണകുടുംബങ്ങളുടെ ആഢ്യത്തിന്‍റെ യും, ആഭിജാത്യത്തിന്‍റെയും ശക്തി നിലനിൽക്കുന്നത് അവരുടെ പാരമ്പര്യത്തിൽ വേദഗ്രന്ഥങ്ങളും വേദമന്ത്രങ്ങളും ജോത്സ്യവും അനുഷ്ഠാനങ്ങളും പൂജാവിധികളും ഉണ്ടായിരുന്നു എന്നുള്ള ധാരണകൊണ്ടൊന്നും അല്ല. മറിച്ച്, ജനസംഖ്യയിൽ ഏതാണ്ട് 90%ത്തിൽ കൂടുതൽ പേരെ, ഇഞ്ഞ്, ഓൻ, ഓള്, ഐറ്റിങ്ങൾ തുടങ്ങിയ പദപ്രയോഗങ്ങളുടെ മൂർച്ചയാൽ, പടിപടിയായി കുത്തിത്തുളച്ച് വെക്കാൻ ഉതകുന്ന ഭാഷാകോഡുകൾ സമൂഹത്തിൽ പരന്നുകിടക്കുന്നത് കൊണ്ടാണ്.
കീഴിലുള്ളവർക്ക് സംഘടിച്ച് ഇതിനെ എതിർക്കാനും ആവില്ല. കാരണം, അവർ ഓരോരുത്തരും മുകളിലോട്ട് കുനിയുകയും, താഴോട്ട്, ചവിട്ടിപ്പിടിച്ച് കുത്തിക്കീറുകയും ചെയ്യുന്നവരാണ്. ഈ സാമൂഹികാവസ്ഥ രൂപകൽപ്പന ചെയ്യുന്നത് ഭാഷാ കോഡുകളാണ്. അല്ലാതെ ബ്രാഹ്മണരും, മാരാരും, നമ്പീശന്മാരും, പുഷ്പകരും വാര്യർമാരും, നായന്മാരും, തീയ്യരും മലയരും, വേടരും, കുറിച്ചിയരും പുലയരും പറയരും, മറ്റും ഒന്നുതന്നെയല്ല. ഇക്കൂട്ടർ ആകെ നോക്കുന്നത്, അവരെക്കാൾ താഴെയായി അവർ കരുതുന്ന ഏതെങ്കിലും ജനക്കൂട്ടം വരിതെറ്റി മുന്നിൽ കയറിയിട്ടുണ്ടോ എന്നതാണ്. അങ്ങിനെ ആരെങ്കിലും ചെയ്താൽ, അവരെ പിടിച്ചിറക്കി, ചവിട്ടിത്താഴ്ത്തി മുറിവൽപ്പിക്കുന്നത് വരെ അവർക്ക് മനസ്വാസ്ഥ്യം ലഭിക്കില്ല.
1800കളിൽ മലബാറിൽ ജീവിച്ചിരുന്ന ബ്രാഹ്മണർക്ക് മധ്യേഷ്യയിൽ ഏതാണ്ട് 6000 വർഷങ്ങൾക്ക് മുൻപ് ജനിച്ച് പന്തലിച്ച വേദസംസ്ക്കാരവുമായി എത്രമാത്രം ബന്ധം ഉണ്ട് എന്ന് അറിയില്ല. എന്നാൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ, പ്രാചീണ സംസ്കൃത ഗ്രന്ഥങ്ങളെ കണ്ടെത്താനും അവയെ സംരക്ഷിച്ച് നിലനിർത്താനും കാര്യമായി തന്നെ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഉപഭൂഖണ്ഡത്തിന്‍റെ പലഭാഗത്തായി ഉണ്ടായിരുന്ന പല വിദൂര ഭവനങ്ങളിൽനിന്നും, മറവിയിലേക്ക് മാഞ്ഞ് കൊണ്ടിരുന്ന പല താളിയോല ഗ്രന്ഥങ്ങളും ഈ വിധം അവർ രക്ഷിച്ചെടുത്തു എന്നാണ് മനസ്സിലാക്കുന്നത്. വാത്സ്യായനന്‍റെ കാമശാസ്ത്രം (Kamasutra) പോലും (ഇത് വേദകാല ഗ്രന്ഥമല്ല), ഇങ്ങിനെ സംരക്ഷിച്ചെടുത്തതായി രേഖപ്പെടുത്തിക്കാണുന്നു.
ബ്രാഹ്മണർക്ക് നേരെ കീഴിൽ വരുന്ന ജനക്കൂട്ടങ്ങളാണ് അമ്പലവാസികൾ. ഇവരുടെ പാരമ്പര്യ തൊഴിൽ അമ്പലത്തിനുള്ളിലെ ജോലികളാണ്. ഇക്കൂട്ടരെക്കുറിച്ച് കാര്യമായി ഇവിടെ പ്രതിപാദിക്കുന്നില്ല.
ഇവർക്ക് കീഴിൽ വരുന്ന ജനക്കൂട്ടമാണ് നായർമാർ.

9
9 #. പുകയുന്ന പകയും നൈപുണ്യത്തെ വിറങ്ങലിപ്പിക്കുന്ന വാക്ക് കോഡുകളും
നായന്മാരെക്കുറിച്ച് പറയുമ്പോൾ, അവരിൽ ചിലർക്കെങ്കിലും അരോചകമായിത്തോന്നാവുന്ന ഒന്നോ, ചിലപ്പോൾ അതിൽകൂടുതലോ കാര്യങ്ങൾ സൂചിപ്പിക്കേണ്ടിവരും. എന്നാൽ, ഈ പ്രദേശത്തിലെ ആരും തന്നെ ജീവന്‍റെയും, മനസ്സിന്‍റേ.യും സോഫ്ട്വേർകോഡുകൾക്ക് ഭാഷാകോഡുകൾ നൽകുന്ന ഉൽകൃഷ്ടതയ്ക്ക് അതീതമായ ഒരു ഔന്നിത്യം അവകാശപ്പെടാനാവുന്നവരല്ല എന്നുള്ളതാണ് വാസ്തവം.
ഈ വാസ്തവം ഇങ്ഗ്ളിഷ് കമ്പനിയും, ഇങ്ഗ്ളിഷ് പതാകയും ഈ നാട്ടിൽ ഒരു വൻ മാനസിക വിപ്ളവം കൊണ്ടുവരുന്നതിന് മുൻപ് ഇവിടുള്ള പുലയൻ, പറയർ, ചെറുമർ, തുടങ്ങി അങ്ങ് വാക്ക് കോഡുകളുടെ ഹിമഗിരി ശൈലത്തിന്‍റെ മുകൾത്തട്ടിനോട് നെഞ്ച് അമർത്തിപ്പിടിച്ചിരുന്ന വരേണ്യ ബ്രാഹ്മമണർക്ക് വരെ ബാധകമാണ്.
നായന്മാരുടെ കാര്യം പറയുമ്പോൾ, മലബാറിലെ അവസ്ഥയിൽ നിന്നും തിരുവിതാംകൂറിലെ (Travancoreലെ) അവസ്ഥ ചെറുതായോ കാര്യമായിത്തന്നെയോ വ്യത്യസ്തമായിരുന്നു. പ്രശ്നം, വടക്കേ മലബാറിൽ നായന്മാർ മരുമക്കത്തായ തീയ്യന്മാരുടെ തൊട്ട്മുകളിലായിരുന്നു എന്നതാകാം. തെക്കേ മലബാറിൽ നായന്മാർ മക്കത്തായ തീയ്യന്മാരുടെ മുകളിലായിരുന്നു.
എന്നാൽ തിരുവിതാംകൂറിൽ ഇവർ, ഈഴവരുടേയും, ഷാണർമാരുടേയും, ചൊവ്വന്മാരുടേയും മറ്റും മുകളിൽ ആയിരുന്നു.
ഒരു വ്യക്തി, ആരുടെ കീഴിലും മുകളിലും ആണ് എന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ കാര്യമായിത്തന്നെ സ്വാധീനിക്കും.
ഉദാഹരണത്തിന്, ഇങ്ഗ്ളണ്ടിൽ പോയി, ഇങ്ഗ്ളിഷുകാരുടെ കീഴിൽ ജോലിചെയ്യുന്ന മലയാളി, ഗൾഫിൽ പോയി, മലയാളിയുടെ കീഴിൽ മലയാള അന്തരീക്ഷത്തിൽ ജോലിചെയ്യുന്ന വ്യക്തിയുമായി വ്യക്തിത്വത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിക്കും. ശരീരഘടനയിലും, മാനസിക ഭാവത്തിൽ ഈ വ്യത്യാസം കാണാനായേക്കാം.
ഇത് പോലെതന്നെയാണ്, കീഴിലുള്ളവ്യക്തികളുടേയും സ്വാധീനം. ഉദാഹരണത്തിന്, മലയാളി അമേരിക്കയിൽ പോയി, വ്യാപാരം നടത്തുന്നത്, തികച്ചും, ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാരെ ജീവനക്കാരായി വച്ചാണെങ്കിൽ, ആ വ്യക്തി, ആ നാട്ടിൽ തന്നെ പൂർണ്ണമായും മലയാളികളെ ജീവനക്കാരായി നിയമിച്ച്, മലായളത്തിൽ വ്യാപാരം നടത്തുന്ന വ്യക്തിയുമായി വ്യക്തിത്വത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിച്ചേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ ഉറപ്പോടെ പറയാത്തത്, വ്യക്തിത്വത്തെ സ്വാധീനിക്കാവുന്ന മറ്റ് ചില ഘടകങ്ങൾ കൂടി ഉണ്ട് എന്നുള്ളത് കൊണ്ടാണ്. അവയെ ഇവിടെ പരാമർശ്ശിക്കാൻ ആവില്ല.
ഈ എഴുത്തുകാരൻ ഏതാണ്ട് 1970 മുതൽ ഏതാണ്ട് 1983 വരെ തിരുവിതാംകൂറിലാണ് മുഖ്യമായും ജീവിച്ചത്. ഇന്ന് പൊതുവെ സങ്കൽപ്പിക്കപ്പെടുന്ന ഒരു കേരളം എന്ന ചിന്ത അന്നില്ല. അതിനെക്കുറിച്ച് പിന്നീട് പലതും പറയാനുണ്ട്.
എന്നാൽ ഇത്രയും കാര്യം ഇവിടെ പറയാം. തിരുവിതാംകൂറിൽ നായന്മാരോട് ഈഴവർക്ക് കാര്യമായ വിരോധം പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിരുന്നു. മലബാറിലും രണ്ട് കൂട്ടം തീയ്യന്മാരും മറ്റ് കീഴ് ജാതിക്കാരും നായന്മാരുടെ കീഴിൽ തന്നെയായിരുന്നു, സാമൂഹികമായും, ഭാഷാകോഡുകളിലും, പാരമ്പര്യമായി. എന്നാൽ, തീയ്യരിൽ ഈ വിധം ഒരു പകപോലുള്ള വിരോധം കണ്ട് അനുഭവപ്പെട്ടിരുന്നില്ല എന്നാണ് തോന്നുന്നത്.
ഈ കാര്യം പറയുന്നതിന്, ഓർമ്മവരുന്ന ഒരു കാര്യമായ സംഭവം, ഈ എഴുത്തുകാരന്‍റെ മാതാവ് ഡെപ്യൂട്ടി വകുപ്പ് മേധവിയും, പിന്നീട് വകുപ്പ് മേധാവിയും ആയി തിരുവനന്തപരുത്ത് ഉള്ളപ്പോഴും, അതിന് മുൻപായി, ആലപ്പുഴയിൽ ജില്ലാതല ഓഫിസറായും ഉള്ള അവസരത്തിൽ, അന്നുള്ള ചില ഈഴവർ വന്ന് അവർക്ക് ഉള്ള മനസ്സിലെ പക പറയാറുണ്ടായിരുന്നു.
ഈ പകയ്ക്ക് വ്യക്തമായ ഒരു കാരണം പറയാനുള്ളത്, തിരുവിതാംകൂർ രാജ്യത്തെ ഇന്ത്യൻ ഭരണകൂടം പടിച്ചടക്കുന്നതുവരെ, ഈഴവർക്ക് സർക്കാർ സേവനത്തിൽ ഹീനജോലികൾക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളു എന്നതായിരിക്കാം. ഇതിൽ മാറ്റം സാവധാനത്തിൽ വരുന്നുണ്ടായിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ ഇന്ത്യൻ ഭരണം തിരുവിതാംകൂർ രാജാവിനെ പട്ടാള ഭീഷണി മുഴക്കി അടിയറപറയിച്ചു.
സാമൂഹികമായി ഈ വിധമുള്ള പ്രശ്നങ്ങൾ ഈ ഉപഭൂഖണ്ടത്തിൽ മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്നെങ്കിലും, ഉപഭൂഖണ്ടത്തിന്‍റെ ഏതാണ്ട് പകുതിയോളം ഭാഗം ബൃട്ടിഷ്-ഇന്ത്യയായിരുന്നു. ബൃട്ടിഷ്-ഇന്ത്യയിൽ സർക്കാർ സേവനത്തിൽ ഏത് പദവിക്കും ഏത് ജാതിക്കാരനും അവകാശമുണ്ടായിരുന്നു. എന്നാൽ, അതിഗംഭീര ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനവും, അതുമായി ബന്ധപ്പെട്ട സാമൂഹിക സമത്വാധിഷ്ഠിതമനോഭാവവും നിർബന്ധമായിരുന്നു, എന്നുമാത്രം.
മലബാർ ജില്ലയുടെ ഭരണസംവിധാനത്തിൽ, അന്ന് പല തീയ്യന്മാരും ഉയർന്ന സ്ഥാനങ്ങളിൽ ജോലിചെയ്തിരുന്നു എന്നാണ് അറിയുന്നത്. ജാതീയമായ തൊഴിൽ സംവരണങ്ങൾ ഇല്ലാതെതന്നെ. ഇവരിൽ ഒരു ചേരായി കണാരൻ മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടർ വരെ ആയിരുന്നു എന്ന് കാണുന്നു.
പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേയിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലും, Imperial Civil Service (ICS)ലും, ഉയർന്ന ഓഫിസർമാരായി തീയ്യരിൽ പെട്ടവർ തൊഴിൽ ചെയ്തിരുന്നു എന്നാണ് അറിയുന്നത്.
പോരാത്തതിന്, British-Indian Airforceലെ ഒരു തീയ്യ പയ്ലറ്റ്(pilot) ഓഫിസറെക്കുറിച്ചും പറഞ്ഞ് കേട്ടിട്ടുണ്ട്.
ചരിത്രപരമായുള്ള ഈ വിധ കാരണങ്ങൾ കൊണ്ടാവാം, തീയ്യരിൽ കാണാതിരുന്ന ഒരു വിരോധം ഈഴവരിൽ അന്ന് കണ്ടിരുന്നു.
ഈ എഴുത്തുകാരന്‍റെ മാതാവിനോട് അവരുടെ ഈ വിധ വിഷമങ്ങൾ എണ്ണിപ്പറയുന്ന ഈഴവ സർക്കാർ ജീവനക്കാർ, ഇതോടൊപ്പം നമ്മളൊക്കെ ഒരു കൂട്ടർ തന്നെയാണ് എന്നും പറയും. ഇത് ഈ എഴുത്തുകാരന്‍റെ മാതാവിന് സ്വീകാര്യമായ കാര്യമായിരുന്നില്ല. കാരണം, ഒന്ന് മരുമക്കത്തായ തീയ്യരും ഈഴവരും തമ്മിൽ പാരമ്പര്യപരമായി പുലബന്ധം പോലുമില്ല എന്നത് വാസ്തവം. പോരാത്തതിന്, ഈ എഴുത്തുകാരന്‍റെ മാതാവിന്‍റെ ഭാവം ബ്രാഹ്മണർക്ക് ഉള്ളതിനേക്കാൾ ഉയരത്തിൽ. We are Thiyyas from Tellicherry എന്നാണ് ഇതിന് മുതൽക്കൂട്ടായി ഉപയോഗിക്കുന്ന പ്രഖ്യാപിത നയം. എന്നാൽ, ജാതീയ പരമായി യാതോരു ചർച്ചയ്ക്കും തയ്യാറാകില്ല.
എന്നാൽ ഈ വിധ ആൾക്കാരിൽ നിന്നും കേട്ടറിവുള്ള ഒരു സംഗതി ഇതായിരുന്നു. നായന്മാർ വെറും ശൂദ്രരാണ് എന്ന ഒരു പ്രഖ്യാപനം. അവർ ഇത് പറയുന്നത് നായന്മാരെ തരംതാഴ്ത്താനാണ് എന്ന് വ്യക്തം.
അതിന് നായന്മാരുടെ ഭാഗത്ത്നിന്നുള്ള പ്രഖ്യാപനം, ഈഴവർ വെറും കൊട്ടികളാണ് എന്ന്. തെങ്ങിൽകയറി കള്ളിനായി തെങ്ങിൻ കുലയിൽ ചെറുചുറ്റിക കൊണ്ട് കൊട്ടുന്നതിനെ സൂചിപ്പിച്ചാണ് ഈ വാക്ക് പ്രയോഗം.
തെങ്ങിൻ കയറുക എന്നുള്ളത് യഥാർത്ഥത്തിൽ അതിസാഹസികമായ ഒരു കായിക നൈപുണ്യമാണ്. എന്നാൽ ഫ്യൂഡൽ ഭാഷയുടെ കൈയിൽ ഈ തൊഴിൽ പെട്ടുപോയാൽ, ഇതാണ് അവസ്ഥ. ഗംഭീര നൈപുണ്യം വെറും തരംതാണപണിയായിപ്പോകും.

Last edited by VED on Wed Nov 08, 2023 5:02 pm, edited 1 time in total.
10
10 #. ജീവന്‍റെ സോഫ്ട്വേറിൽ ദിവ്യത്വം പകർത്തിയത്
നായന്മാരെ പല പഴയകാല ഗ്രന്ഥങ്ങളിലും ശൂദ്രർ എന്ന് നിർവ്വചനം ചെയ്യപ്പെട്ട് കാണുന്നുണ്ട്. ഉദാഹരണത്തിന് വി. നാഗം അയ്യ എഴുയിത Travancore State Manual, REV. SAMUEL MATEER എഴുതിയ NATIVE LIFE IN TRAVANCORE, Edgar Thurston എഴുതിയ ഗ്രന്ഥങ്ങളിൽ, William Logan എഴുതിയ Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങളിൽ എല്ലാംതന്നെ ഈ ഒരു വിവരം വ്യക്തമായിത്തന്നെ നൽകിക്കാണുന്നുണ്ട്. എന്നാൽ Malabar Manualലിൽ മറ്റൊരു വിചിത്ര സൂചനകൂടി നൽകിക്കാണുന്നുണ്ട്.
നിപോളിലെ (Nepalളിലെ) Newars ഗോത്രവർഗ്ഗക്കാരും (tribals) Canara തീരത്തുള്ള Nayar ഗോത്രവർഗ്ഗക്കാരും തമ്മിൽ ആശ്ചര്യകരമായ ഗോത്രസംസ്ക്കാര സാമ്യം കാണപ്പെടുന്നതായി Mr. Forgusson, Dr. Buchanan Hamilton തുടങ്ങിയ ഗവേഷകർ സൂചിപ്പിച്ചതായി പറയുന്നു.
ഇവരുടെ ശ്രദ്ധയിൽ വന്നത് രണ്ട് മുഖ്യകാര്യങ്ങളാണ്. ഒന്ന് ഇവർ രണ്ട് കൂട്ടരുടേയം കെട്ടിടനിർമ്മാണ ശിൽപകലയിൽ (architectureറിൽ) ഉള്ള സാമ്യതയായിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്, ഈ രണ്ട് ഗോത്രവർഗ്ഗക്കാരിലും കണ്ട അവരുടെ സ്ത്രീജനങ്ങളുടെ ജീവിതശൈലിയാണ്.
Newars ഗോത്രവർഗ്ഗക്കാരുടെ കാര്യം ഇവിടെ പറയാനാവില്ല. എന്നാൽ നായർ സ്ത്രീകളുടെ കാര്യത്തിൽ അന്ന് പല വിദേശീയരിലും വളരെ ശ്രദ്ധജനിപ്പിച്ച കാര്യം അവരുടെ വൈവാഹിക ജീവിതത്തിൽ, അന്നത്തെ മറ്റ് പരിഷ്കൃത ജനക്കൂട്ടങ്ങളിൽ നിന്നും ഉള്ള വ്യക്തമായ വ്യത്യാസം ആയിരുന്നു.
ബ്രാഹ്മണ നമ്പൂതിരിമാരിൽ ജേഷ്ടൻ നമ്പൂതിരിക്ക് സ്വന്തം സമുദായത്തിൽ നിന്നും വിവാഹം കഴിക്കാം. ഇളയവർക്ക് സ്ത്രീബന്ധം നായർ വീടുകളിൽ ആണ് എന്ന് സൂചിപ്പിച്ച് കാണുന്നു. ഇവർക്ക് നായർ വീടുകളിൽ ഔപചാരികമായ ഒരു സംബന്ധം എന്ന ചടങ്ങിന് വിധേയമായി അവിടുള്ള ഒരുസ്ത്രീയുമായി ഒന്നിച്ച് ജീവിക്കാം. ഈ ഒരു ബന്ധത്തിന്, വളരെ പരിമിതമായ സാമുദായിക സാധുതമാത്രമേ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ഈ ബന്ധംപലപ്പോഴും, വളരെ ഹ്രസ്വകാല ദൈർഘ്യം മാത്രം ഉള്ളതായിരുന്നു.
മാത്രവുമല്ല, നമ്പൂതിരിമാർ നായർ ഗൃഹങ്ങളിൽ വിരുന്നിന് വന്നാൽ, അവർക്ക് താൽപ്പര്യം തോന്നുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാനും അവകാശം ഉണ്ട് എന്നും സൂചിപ്പിച്ച് കാണുന്നു. ഇങ്ങിനെയൊരു കാര്യത്തിന്‍റെ സൂചന ചന്ദുമേനോൻ എഴുതിയ ഇന്ദുലേഖയിൽ ഉണ്ട് എന്ന് ഒരാൾ പറഞ്ഞതായി ഓർക്കുന്നു.
ഈ വിധം ഉള്ള ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പിതാവുമായും, പിതാവിന്‍റെ കുടുംബവുമായും യാതോരു ബന്ധവും ഉണ്ടാവില്ല. മാത്രവുമല്ല, നായർ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ വ്യത്യസ്ത നമ്പൂതിരിമാരുമായി ഈ വിധമുള്ള ബന്ധം ഉണ്ടാവാം.
ഇന്ന് കാണുന്ന പോലുള്ള ഒരു അറപ്പുളവാക്കുന്ന കാര്യം അല്ലായിരുന്നു ഇത്. കാരണം, ബന്ധം ദിവ്യവ്യക്തിത്വം സാമൂഹികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിയോടാണ്. ഫ്യൂഡൽ ഭാഷാകോഡുകളുടെ മാസ്മരിക കഴിവുകൾ മനസ്സിലാക്കിയാൽ ഈ പറഞ്ഞതിലെ ഹേതു മനസ്സിലാകും. ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ എല്ലാവരും എഴുന്നേറ്റ് നിന്ന് ദാസ്യഭാവം പ്രകടിപ്പിക്കുന്നു. ആ വ്യക്തിയോടുള്ളു ബന്ധം വ്യക്തമായും ദിവ്യത്വം പകർത്തുന്ന കാര്യമാണ്. അതേ സമയം യാതോരു ബഹുമാനവും ലഭിക്കാത്ത, വിലകുറഞ്ഞ, ദാസ്യവൃത്തിക്കാരനോട് ബന്ധം സ്ഥാപിച്ചാൽ, ഭാഷാകോഡുകൾ ആ ബന്ധം സ്ഥാപിച്ച വ്യക്തിയെ കോഴിക്കാട്ടം കണക്കെയാക്കിക്കളയും.
ഫ്യൂഡൽ ഭാഷാ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന ബ്രഹ്മതാളത്തെക്കുറിച്ചും, അതിന് വിപരീതമായുള്ള അപസ്വരതാളത്തെക്കുറിച്ചും, ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലതന്നെ.
ഈ മുകളിൽ പറഞ്ഞ വിവരം നായർമാർ ഏത് രീതിയിലാണ് സ്വീകരിക്കുക എന്ന് പറയാൻ ആവില്ല. എന്നാൽ ഇവിടെ എടുത്ത് പറനയാള്ള കാര്യങ്ങൾ ഇവയാണ്. നായർമാർക്ക് കീഴിൽ പല ജനക്കൂട്ടങ്ങളും ഉണ്ടായിരുന്നു. നായർമാർ ബ്രാഹ്മണ കുടുംബങ്ങളുടെ മേൽനോട്ടക്കാരായി നിലനിൽക്കുമ്പോൾ, അവർക്ക് കീഴിൽ ഉള്ള ജനക്കൂട്ടങ്ങൾ വ്യത്യസ്ത നിലവാരങ്ങൾ ഉള്ള ഹീന ജാതിക്കാരായിരുന്നു. അവരുടെ അഭിപ്രായത്തിന് പുല്ല് വില പോലും അവരുടെ മുകളിൽ ഉള്ള ജനക്കൂട്ടങ്ങൾ നൽകിയിരുന്നില്ല എന്നതാവാം വാസ്തവം. ഈ കീഴ് ജാതിക്കാരിൽ പലരുടേയും ജീവിത നിലവാരം വളരെ തരംതാണതായിരുന്നു എന്നതും കണക്കിൽ എടുക്കേണ്ടകാര്യമാണ്.
കാരണം, ഹീനജാതിക്കാരായി കരുതപ്പെട്ടിരുന്ന ജനക്കൂട്ടങ്ങൾ ഗംഭീര സാമൂഹിക നിലവാരത്തിൽ ജീവിക്കുകയും, അതേ സമയം നായർമാർ ഒരുതരം അസന്മാർഗ്ഗികമായ ജീവിത ശൈലിയിൽ ജീവിക്കുകയും ആയിരുന്നു എന്ന രീതിയിൽ മുകളിൽ നൽകിയ വിവരം മനസ്സിലാക്കരുത്.
മറ്റൊരു കാര്യം നായർമാർ പഴയകാല നാഗന്മാർ എന്ന പ്രാകൃത ഗോത്രവർഗ്ഗക്കാരാവാം എന്നും കേരളോൽപ്പത്തിയെന്ന് വ്യാജ ചരിത്രപുസ്തകത്തിൽ സൂചിപ്പിക്കുന്നു എന്നും നാഗം അയ്യ പറന്നുണ്ട്. എന്നിരുന്നാലും, നായർമാരുടെ തുടക്കം ശൂദ്രരിൽ നിന്നുമാകാം എന്നും സൂചിപ്പിക്കപ്പെടുന്നു.
ഇവിടെ എടുത്ത് പറയേണ്ടുന്നകാര്യം ശൂദ്രരിൽ കാലാകാലങ്ങളായി ഈ വിധം ബ്രാഹ്മണ രക്തം കടന്നുകയറിയതിനാൽ, അവരുടെ രക്തത്തിലും, സന്താന പരമ്പരയിലും (bloodlineനിലും) ബ്രാഹ്മണ രക്തം തന്നെയാകും കാര്യമായിട്ടുള്ളത്.
ഇവിടെ എടുത്ത് പറയേണ്ടുന്ന മറ്റൊരുകാര്യം ഉണ്ട്. ദിവ്യനായ വ്യക്തിയുടെ സന്തതി ഉദരത്തിൽ വന്നാൽ, ദിവ്യനായ വ്യക്തി എന്ന വിവരം ജീവന്‍റെ സോഫ്ട്വേർകോഡുകളിൽ സ്വാധീനം ചലുത്തും. ഉദരത്തിൽ ഉള്ള സന്തതിയിൽ ഈ വിവരം പോസിറ്റിവ് ആയ രൂപകൽപ്പനകൾ സംഭാവ്യമാക്കും.
ഇത് പലരീതിയിലാണ്. സാമൂഹികമായി ഈ വിവരം പരക്കുന്നതിലും, അതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഉയർന്ന വാക്ക് കോഡുകളും ഈ വിവരം മനസ്സിൽ പതിപ്പിക്കുന്ന ഉയർന്ന മാനസികാവസ്ഥയും മറ്റും ഇതിൽ സ്വാധിനം ചലുത്തും.
ഇതിന് വിപരീതമായ നിലവാരമുള്ള വ്യക്തിയുടെ സന്തതിയാണ് ഉദരത്തിൽ എന്ന ചിന്ത വന്നാലും, സാമൂഹികമായ് അറിവ് ലഭിച്ചാലും, നിഷേധാത്മാകമായ കോഡ് വിന്യാസം ആണ് ചെലുത്തുക. ഈ വിധം ഉള്ള മാസ്മരിക കോഡുകൾ ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകളിൽ ഇല്ലതന്നെ. ഇതിനെക്കുറിച്ച് കൂടുതലായി പിന്നീട് പറയാം.
ഈ വിഷയം യഥാർത്ഥത്തിൽ അതീവ സങ്കീർണ്ണമായ ഒരു സംഗതിയാണ്. ഇതിലേക്ക് ഇപ്പോൾ കടന്നാൽ, എപ്പോഴാണ് തിരിച്ച് എഴുത്തിന്‍റെ മുഖ്യപാതയിൽ എത്തുക എന്ന് അറിയില്ല. അതിനാൽ, അങ്ങോട്ടേക്ക് പോകുന്നില്ല.

11
11 #. ഉയർത്തിനിർത്തുന്ന സാമൂഹിക പ്രസ്ഥാനത്തിന് മഴുവെക്കുന്ന പരിപാടി
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം ശക്തി സംഭരിക്കുകയും ജാതീയ വരമ്പുകളെ മാനിക്കാതെ സർക്കാർ തൊഴിലുകൾ വെറും ഇങ്ഗ്ളിഷ് വിജ്ഞാനത്തിന്‍റേ യും അതുമായി ബന്ധപ്പെട്ട കാര്യക്ഷമതയുടേയും അളവുകോലുകൾക്ക് അനുസൃതമായി എല്ലാതരം ജനങ്ങൾക്കും അവകാശപ്പെട്ടതുമായി മാറ്റുകയും ചെയ്തപ്പോൾ, മലബാറിലെ നായർമാർക്ക് പെട്ടെന്ന് ചുവട് മാറ്റിച്ചവിട്ടേണ്ടതായിവന്നു.
Native Life in Travancore എന്ന ഗ്രന്ഥത്തിൽ Rev. Samuel Mateer ഇങ്ങിനെ പറയുന്നുണ്ട് :
QUOTE:
Sudras meeting Brahmans adore them, folding both hands together; the Brahman, in return. confers his blessing by holding the left hand to the chest and closing the fingers. END OF QUOTE.
ഉദ്ദരണി: ബ്രാഹ്മണരെ എതിരേൽക്കുന്ന ശൂദ്രർ, കൈകൾ കൂപ്പി അവരെ സ്നേഹാദരങ്ങൾ കൊണ്ട് പൊതിയുന്നു. ഇടത്ത് കൈ സ്വന്തം നെഞ്ചിനോട് ചേർത്ത് പിടിച്ച്, വിരലുകൾ ചുരുട്ടി, ബ്രാഹ്മണൻ അദ്ദേഹത്തിന്‍റെ അനുഗ്രഹം മറുപടിയായി നൽകുന്നു. ഉദ്ദരണിയുടെ അന്ത്യം.
ഈ കാഴ്ചയിൽ എന്തോ പന്തികേടുണ്ട് എന്ന രീതിയിലാണ് Rev. Samuel Mateer ഇതിനെ ചിത്രീകരിക്കുന്നത്. എന്നാൽ, പോലീസ് കോൺസ്റ്റബ്ൾ ഐപിഎസ്സുകാരനെ കാണുമ്പോൾ കാണിക്കുന്ന ബഹുമാനവും സെലൂട്ടിങ്ങും മറ്റും ഫ്യൂഡൽ ഭാഷയുമായി കൂട്ടിക്കുഴയുമ്പോൾ ഇതിനേക്കാൾ വിചിത്രമായി ഒരു ഇങ്ഗ്ളിഷ് പൗരന് അനുഭവപ്പെടും എന്നുള്ളതാണ് വാസ്തവം.
Rev. Samuel Mateer നൽകിയ ചിത്രീകരണം തിരുവിതാംകൂറിലെ കാര്യമാണെങ്കിലും, ഈ ഉപഭൂഖണ്ടത്തിലെ മിക്ക ഹൈന്ദവ രാജ്യങ്ങളിലും ഇത് പോലുള്ള സാമൂഹിക ദൃശ്യങ്ങൾ സാധാരണമായിരുന്നിരിക്കാം.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന ഇടങ്ങളിൽ, അതായത് ബൃട്ടിഷ്-ഇന്ത്യയിൽ കാര്യങ്ങൾ ആകെ കലങ്ങിമറിയുകയായിരുന്നു. നായർമാരിലും കൂട്ടുകുടുംബസമ്പ്രദായം മരുമക്കത്തായം തന്നെയായിരുന്നു. ഇങ്ഗ്ളിഷ് ഭരണം മെഡ്രാസിൽ വരികയും, തിരുവിതാംകൂറിൽ ഇതിന്‍റെ അലയടികൾ അനുഭവപ്പെടുകയും ചെയ്തപ്പോൾ, മരുമക്കത്തായത്തെക്കുറിച്ചും പലരീതിയിൽ ഉള്ള വേവലാതികൾ അറിഞ്ഞുതുടങ്ങി.
പിതാവിന് സ്വന്തം മക്കൾക്ക് യാതോരു സ്വത്തും നൽകാൻ ആവില്ല. കാരണവന്മാർക്ക് സഹോദരിമാരുടെ കുട്ടികളുടെ സമ്പത്തിക സംരക്ഷണവും മറ്റും പേറേണ്ടിവരുന്നു. പോരാത്തതിന്, സഹോദരിയുടെ പല കുട്ടികൾക്കും പിതാവില്ലാത്ത അവസ്ഥ.
QUOTE from Native Life in Travancore: Some of the more enlightened and educated Nayars are now beginning to realise their degradation, and to rebel against the Brahmanical tyranny, and absurd and demoralising laws under which they are placed. END of QUOTE,
ഉദ്ദരണി: വിദ്യാഭ്യാസം ലഭിച്ച (എന്നുവച്ചാൽ ഇങ്ഗ്ളിഷ് പ്രാവീണ്യം ലഭിച്ച എന്ന് അർത്ഥം), നായർമാർ അവരുടെ അധ:പതനം മനസ്സിലാക്കുകയും ബ്രാഹ്മണ ദുഷ്പ്രഭുത്വത്തിനും, അസംബന്ധമായതും, മനോവീര്യം കെടുത്തുന്നതും, സദാചാരഭംഗം വരുത്തുന്നതുമായ നിയമങ്ങൾക്ക് എതിരായി വിപ്ളവസംസാരം നടത്തിത്തുടങ്ങുകയും ചെയ്തുതുടങ്ങി. ഉദ്ദരണിയുടെ അന്ത്യം.
കോൺസ്റ്റബ്ൾ ഐപിഎസ്സിന് എതിരായി കൊടിയുയർത്തുന്നത് മാതിരിയാണ് ഈ പ്രവണത. തിരുവിതാംകൂറിൽ ഈഴവർക്കും, ഷാണർമാർക്കും, ചൊവ്വന്മാർക്കും, അവർക്ക് കീഴിലുള്ള അനവധി ജനക്കൂട്ടങ്ങൾക്കും മുകളിൽ നായർമാരെ ഉയർത്തിനിർത്തുന്ന സാമൂഹിക പ്രസ്ഥാനത്തിന് മഴുവെക്കുന്ന പരിപാടിയാണ് ഇത് എന്ന് നായർമാർക്ക് ബോധോദയം വന്നില്ല എന്നുള്ളതാവാം വാസ്തവം.
ഐപിഎസ്സിനെ മറിച്ചിട്ടാൽ, കോൺസ്റ്റബ്ളും നിലംപരിശാകും എന്നുള്ളതാണ് വാസ്തവം.
എന്നാൽ ബൃട്ടിഷ് പ്രസിഡൻസിയായ മെഡ്രാസിന്‍റെ വിദൂര ജില്ലയായ മലബാറിൽ കാര്യങ്ങൾ വേറെയായിരുന്നു. ബ്രാഹ്മണരെ മറിച്ചിട്ടാൽ നായർമാർക്ക് കാര്യമായ ദോഷംവരാനില്ല. കാരണം ബ്രാഹ്മണ മേധാവിത്വത്തിന് നിയമസാധുത പോയിരുന്നു.
QUOTE from Native Life in Travancore: a society for the reform of the Malabar laws of marriage (and inheritance) has been formed at Calicut by the leaders of the Nayar community, especially those educated in English. END of QUOTE
നായർമാരുടെ സാമൂഹിക നേതാക്കൾ മലബാറിലെ വൈവാഹിക നിയമങ്ങളേയും, (കുടുംബസ്വത്തിന്‍റെ പിന്തുടർച്ചാവകാശത്തെയും) നവീകരിക്കാനായി Calicutൽ (കോഴിക്കോട്) ഒരു സൊസൈറ്റി രൂപീകരിച്ചു. ഉദ്ദരണിയുടെ അന്ത്യം.
കാരണം ദിവ്യത്വം നഷ്ടപ്പെട്ട നമ്പൂതീരിമാർക്ക് കുടുംബത്തിൽ കൈകടത്താനും മറ്റും ഉള്ള അവകാശം ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ച പല നായർമാർക്കും വൈമനസ്യം വന്നുതുടങ്ങിയിരുന്നു. എന്നാൽ വാസ്തവം ഇതിലൊന്നും ഒടുങ്ങില്ലതന്നെ.
ഫ്യൂഡൽ ഭാഷകളിൽ ദിവ്യത്വം കാലാകാലങ്ങളായി നൽകപ്പെട്ട വ്യക്തികൾക്കും അവരുടെ മന്ത്രംമണക്കുന്ന ഇല്ലങ്ങൾക്കും, മനകൾക്കും, ഇവരുമായി ബന്ധപ്പെട്ട പലവിധ മന്ത്രോച്ചാരണങ്ങൾക്കും, കുലദൈവ / ചാത്തൻ സേവകൾക്കും, വിഷ്ണുമായകൾക്കും, ഹോമങ്ങൾക്കും, ബലികർമ്മങ്ങൾക്കും മറ്റും ഉള്ള സാമൂഹിക ശക്തി അത്ര എളുപ്പത്തിൽ തെച്ചുമാച്ചുകളയാൻ ആവില്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷകളും പലവിധ തന്ത്രവിദ്യകളും കൂടോത്രങ്ങളും മറ്റും തമ്മിൽ കുഴഞ്ഞാണ് കിടക്കുന്നത് എന്നത് സത്യമാകാം.

12
12 #. ഫ്യൂഡൽ ഭാഷാ ആഢ്യത്തത്തിന്‍റെ പിന്നാംപുറം
തീയ്യന്മാരുടെ കാര്യത്തിൽ എന്നത് പോലെതന്നെ നായന്മാരുടെ കാര്യത്തിലും മലബാർ പ്രദേശങ്ങളിൽ ഒരു ഇരട്ട ഭാവം ഉണ്ടായിരുന്നു എന്നാണ് കാണുന്നത്. തെക്കെ മലബാറിലെ നായന്മാരോട് വടക്കേ മലബാറിലെ നായന്മാർക്ക് ഒരു പൊതുവായുള്ള അയിത്തം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. വടക്കേ മലബാറിലെ നായർ സ്ത്രീകൾ തെക്കേ മലബാറിലെ നായന്മാരോട് വിവാഹബന്ധം നടത്തുന്നത്, വടക്കേ മലബാറിൽ വിലക്കപ്പെട്ടിരുന്നു എന്നാണ് സൂചിപ്പിച്ച് കാണുന്നത്. ഈ വിലക്കിനെ ധിക്കരിച്ചാൽ, ജാതിയിൽ നിന്നും ഭ്രഷ്ടമാക്കപ്പെടും പോലും.
ഇങ്ങിനെയുള്ള പലതരം വിചിത്ര അയിത്തങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച സംഭവവികാസങ്ങൾ എന്താണ് എന്ന് അറിയില്ല. എന്നാൽ, പൊതുവെ ആളുകൾ തക്കംപാർത്ത് മുകൾ ജാതിയിലേക്ക് ചാടിക്കയറുന്ന സ്വഭാവം ഉണ്ടായിരിന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നുണ്ട്. മാത്രവുമല്ല, പുറം നാടുകളിൽ നിന്നും വരുന്നവർ, കഴിവതും ഒരു ഉയർന്ന ജാതിക്കാരായി പുതിയ നാട്ടിൽ പ്രത്യക്ഷപ്പെടാൻ പലപദ്ധതികളും ഇട്ടിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം. ഇതിൽ, തിരുവിതാംകൂറിൽ സുറിയാറി ക്രിസ്ത്യാനികളും, യഹൂദന്മാരും വൻ ബുദ്ധിയും കുരുട്ടു ബുദ്ധിയും കാട്ടിയതായി കാണുന്നുണ്ട്.
തെക്കേമലബാറിലേയും വടക്കേമലബാറിലേയും നായന്മാരും തിരുവിതാംകൂറിലെ നായന്മാരും തമ്മിൽ എങ്ങിനെയാണ് ഉയർച്ചത്താഴ്ചാനിലവാരങ്ങൾ തീരുമാനിക്കാറ് എന്ന് അറിയില്ല. എന്നാൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയിൽ Factory തുടങ്ങുന്നകാലങ്ങളിൽ അങ്ങിനെയൊരു ബന്ധത്തിന്‍റെ സൂചന വലുതായി കാണുന്നില്ല. കാരണം, ഭൂമിശാസ്ത്രപരമായ കാരണങ്ങളും, പൊതുവെ വിദൂരങ്ങളിലേക്ക് ഉള്ളയാത്രയിൽ ഉള്ള അപകടങ്ങളും തന്നെ.
നായന്മാരുടെ വ്യക്തമായ ആഢ്യത്വത്തിന് പിന്നിൽ പ്രവർത്തിച്ചത് അവരിലെ ബ്രാഹ്മണ ബന്ധമാണെങ്കിലും, ഇതിന്‍റെ ഭൗതികമായ ഫലം ഭാഷാകോഡുകളിലൂടെ അനവധി ജാതിക്കാരെ അവർക്ക് കടിച്ച് നിർത്താനായി എന്നുള്ളതാണ്. ഭാഷാകോഡുകളിലൂടെയുള്ള കടിച്ചുനിർത്തൽ യഥാർത്ഥത്തിൽ വന്യമൃഗങ്ങൾ കടിച്ചുനിർത്തുന്നത് പോലെയാണ്. ഇരുമ്പാണി ദേഹത്ത് അടിച്ചുകയറ്റുന്നത് പോലെയാണ് ഈ വന്യമൃഗങ്ങളുടെ കടി. കടിയിൽ പെട്ടാൽ, അനങ്ങാൻപറ്റിയെന്ന് വരില്ല.
ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരൻ ഒരു ഉൾനാടൻ പ്രദേശത്ത് ഉള്ള ഒരു വിപ്ളവ പാർട്ടി നേതാവിന്‍റെ വീട്ടിൽ ഒരു ആവശ്യത്തിന് പോയിരുന്നു. വിപ്ളവ നേതാവ് നായർ ആണ്. ആ ആൾ വളരെ മാന്യമായാണ് പെരുമാറിയത്. എന്നാൽ ആ ആളുടെ ഭാര്യ വളരെ ആഢ്യത്വമുള്ള സ്ത്രീയായിരുന്നു. വീടിന് പുറത്ത് അധികമൊന്നും പോയി പരിചയമുള്ള ആളല്ല ഇത് എന്ന് വ്യക്തം. യാതോരു മുൻ പരിചയവുമില്ലെങ്കിലും മുന്നിൽ കയറിവന്ന് സംബോധന ചെയ്തത് ഇഞ്ഞി എന്നാണ്.
നേതാവിനും ഭാര്യക്കും ചുറ്റുമായി കുറെ ചെറുപ്രായക്കാരായ അണികളും ഉണ്ടായിരുന്നു. അവരെയെല്ലാം നേതാവും ഭാര്യയും ഇഞ്ഞി എന്ന് തന്നെയാണ് സംബോധന ചെയ്തിരുന്നത്.
ഈ വിധമുള്ള സാമൂഹിക കോഡുകളിലെ പിടിത്തവും അമർത്തലും, കടിച്ചിട്ടിടലും മറ്റും യാതോരു കമ്മ്യൂണിസ്റ്റ് ആശയപ്രസ്ഥാനത്തിനും തൊടാനാവില്ല എന്നുള്ളത് തന്നെയാണ് വാസ്തവം.
ഇവിടെ ചെറുതായൊന്നും പാതയിൽനിന്നും വിട്ട് സംസാരിക്കേണ്ടിയിരിക്കുന്നു.
നന്നായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന കുറച്ച് പേർ. അവർ മറ്റുള്ളവരെ കാര്യമായി ഗൗനിക്കുന്നില്ല. ഇത് മറ്റുള്ളവരിൽ കാര്യമായ വിരോധം വളർത്തുന്നു. ഇത് എന്ത് കൂട്ടരാണ്? മനുഷ്യപ്പറ്റില്ലത്ത വർഗ്ഗം. എന്നെല്ലാം തോന്നാം. എന്നാൽ വാസ്തവും നേരെ മറിച്ചാണ്. സ്വന്തം ഭാഷയിലെ സ്വഭാവങ്ങൾ ഒന്ന് അവലോകനം ചെയ്താൽ അറിവ് ലഭിക്കും, സ്വന്തം ഭാഷയിലെ വാക്കുകളും വാക്യങ്ങളും കടിക്കുന്നതും കുത്തുന്നതും പോലുള്ളവയാണ് എന്ന്. വകതിരിവും, ഗുണദോഷവിവേചന കഴിവും, വിവേകവും ഉള്ളവർ കഴിവതും വിട്ടു നിൽക്കും.
ഈ പാതയിലേക്ക് കൂടുതൽ പോകുന്നില്ല.
നായർമാരുടെ പഴയകാല ആഢ്യത്വത്തിന്‍റെ ഒരു ഉദാഹരണമാണ് കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ വീട്ടിലെ കാര്യം പറഞ്ഞത്. എന്നാൽ ഇത് എല്ലാ ജനവിഭാഗങ്ങളിലും ഉള്ള കാര്യം തന്നെയാണ്.
തെക്കേമലബാറിലേയും വടക്കേമലബാറിലേയും, തിരുവിതാകൂറിലേയും, മറ്റും നായന്മാർ ഒരേ ജനക്കൂട്ടമായിരിക്കേണം എന്നില്ല. എന്നാൽ ഇവരിൽ
എല്ലാരിലും പൊതുവായി കാണുന്ന പലതും കണ്ടേക്കാം. പോരാത്തതിന് ഹൈദ്രാലി, ടിപ്പു (Sultan Tipu) എന്നിവർ മലബാറിലൂടെ പടയോട്ടം നടത്തിയ അവസരങ്ങളിൽ നായന്മാരുടെ ഒരു വൻ ജനക്കൂട്ടം തന്നെ തിരുവിതാംകൂറിലേക്ക് ജീവരക്ഷാർത്ഥം സ്ഥലംമാറിയിരുന്നു എന്നും കാണുന്നു.
നായന്മാരിൽ തന്നെ പല തട്ടുകളും ഉണ്ട്.
നായന്മാർക്ക് പുരാതന കാലത്തിലെ നാഗന്മാരുമായി ബന്ധമുണ്ട് എന്ന് പറയപ്പെട്ടും കാണുന്നുണ്ട് എന്ന് സൂചിപ്പിച്ച് കഴിഞ്ഞു. നാഗാരാധന പഴയ കാല നായർ വീടുകളിൽ (തറവാടുകളിൽ) ഒരു വളരെ പ്രത്യക്ഷമായ കാര്യമായിരുന്നു. പല ഗൃഹങ്ങളിലും മൂർഖൻ പാമ്പ് കുടുംബസമേതം താമസിക്കുമായിരുന്നു. അവരെ വീട്ടിലെ വളരെ ബഹുമാനപ്പെട്ട അന്തേവാസികളായിത്തന്നെയായിരുന്നു കണ്ടിരുന്നത്. അന്നുള്ള സ്വത്ത് വിൽപ്പന / കൈഅവകാശം മാറൽ / സ്വത്ത് ദാനം / അനന്തര അവകാശികൾക്ക് വീതംവെക്കൽ തുടങ്ങിയകാര്യങ്ങളുടെ രേഖകളിൽ ഈ സർപ്പങ്ങളുടെ കാര്യവും വളരെ വ്യക്തമായും വളരെ ഗൗരവത്തോടും കൂടി രേഖപ്പെടുത്തുമായിരുന്നു. അവർക്ക് യാതോരുവിധ പ്രശ്നങ്ങളും വരരുത് എന്നുള്ളത് ഒരു സാമൂഹിക ചട്ടം തന്നെയായിരുന്നു.
വളരെ കീഴ് ജാതിക്കാരായ പുലയർ പറയർ തുടങ്ങിയവർ സർപ്പങ്ങളെ വെട്ടിമുറിച്ചും, അമ്പെയ്തും കൊല്ലുമായിരുന്നെങ്കിലും, ആ വിവരം നായന്മാർ അറിഞ്ഞാൽ പ്രശ്നംതന്നെയായിരുന്നേക്കാം.
നാഗം എന്ന തിരുനാഗ സർപ്പം മൂർഖനല്ല എന്ന് പറഞ്ഞും കേൾക്കുന്നുണ്ട്. എന്നാൽ, ചരിത്രരേഖകളിൽ മൂർഖൻ കുടുംബത്തെ വ്യക്തമായിത്തന്നെ സൂചിപ്പിച്ച് കാണുന്നുണ്ട്.
ഇന്ന് നായന്മാരുടെ ഇടയിൽ ഈ വിധമുള്ള നാഗാരാധന ഇല്ലാ എന്ന് പറയാം. നായന്മാർക്ക് പഴയകാല സാമൂഹിക മഹിമയും ഇന്നില്ല എന്നും കൂട്ടിച്ചേർക്കാം.
മുകളിൽ നൽകിയിട്ടുള്ളത് ഒരു ആഢ്യത്വമുള്ള ഒരു നായർ തറവാട്ടുകാരി സ്ത്രീയുടെ ചിത്രം Native Life in Travancore എന്ന ഗ്രന്ഥത്തിൽ നൽകിയിട്ടുള്ളതാണ്. ഈ വിധം അണിഞ്ഞൊരുങ്ങി നിത്യവും നിൽക്കണമെങ്കിൽ കാര്യമായി പുറത്തെങ്ങും പോകാൻ പറ്റില്ലതന്നെ.

Last edited by VED on Wed Nov 08, 2023 5:03 pm, edited 1 time in total.
13
13 #. ആഢ്യത്തത്തിനുള്ളിലുള്ള ദുരവസ്ഥ
നായർമാരിൽ ഒരു തരം കൂട്ടുകുടുംബ സമ്പ്രദായമാണ് ഉണ്ടായിരുന്നത്. നാലുകെട്ടും നടുമുറ്റവും മറ്റുമുള്ള തറവാടുകൾ ഇവരിലെ സാമ്പത്തിക ശേഷിയുള്ള ഇവരിൽത്തന്നെയുള്ള ഉയർന്ന ജാതിക്കാരിൽ ഉണ്ടായിരുന്നു എന്ന് അറിയുന്നു.
ഈ വിധ തറവാടുകളിൽ ചിലതിൽ നാഗാരാധനയ്ക്കായുള്ള ഒരു സർപ്പക്കാവും സ്ത്രീകൾക്ക് കുളിക്കാനുള്ള കുളവും വീടിനോട് തൊട്ടുതന്നെ ഉണ്ടാവും.
നായന്മാരുടെ വീടുകൾക്ക് പുറത്ത് നിന്ന് നോക്കിയാൽ ഗംഭീര ആഢ്യത്വവും സ്ത്രീ സ്വാതന്ത്ര്യവും മറ്റും. കാരണം, വീടിന് അടുത്ത് വരുന്ന ഏത് കീഴ് ജാതിക്കരനേയും 'ഇഞ്ഞി' എന്ന് ഈ സ്ത്രീകൾക്കും, പുരഷന്മാർക്കും സമ്പോധന ചെയ്യാം. (പ്രായവും തൊഴിൽ നൈപുണ്യവും മറ്റും ഒന്നുംതന്നെ കണക്കിൽ എടുക്കേണ്ടതില്ല). ഈ വീടുകളെ കീഴ്ജാതിക്കാർക്ക് ഒഴിവാക്കാനും പറ്റില്ല. കാരണം സാമൂഹികാധികാരം ഈ വീടുകളിലാണ് ഉണ്ടായിരുന്നത്. കീഴ്ജാതിക്കാർ തമ്മിൽ കലഹിച്ചാലും, ഈ വീട്ടുകാരാണ് അന്നത്തെ 'പോലീസ് കോൺസ്റ്റബ്ളും ഹെഡ്കോൺസ്റ്റബ്ളും'.
സർപ്പക്കാവുകളിലേക്ക് ഉള്ള പ്രവേശനത്തിലും, എത്രത്തോളം അടുത്ത് നിൽക്കാം എന്നുംമറ്റുമുള്ള കാര്യത്തിൽ അയിത്തവുമായി ബന്ധപ്പെട്ട വ്യത്യസ്ത ദൂരങ്ങൾ തന്നെ ജാതി അടിസ്ഥാനത്തിൽ ഉണ്ടായിരുന്നു എന്നും വായിച്ചതായി ഓർക്കുന്നു.
ഈ വിശ്വാസവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു ആത്മീയ കാര്യമായിരുന്നു വൃക്ഷാരാധന എന്നും അറിയുന്നു. ചില ആത്മീയഅംശം ഉള്ളതായി കണക്കാക്കപ്പെടുന്ന വൃക്ഷങ്ങളുടെ ചുവട്ടിൽ നിത്യവും വിളക്ക് കൊളുത്തുന്ന ഒരു നിത്യചര്യ ഈ എഴുത്തുകാരൻ ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് മലബാറിലെ ഒരു വടക്കൻ പ്രദേശത്ത് കാണുകയുണ്ടായി. ഇന്നും ഇവ നിലനിൽക്കുന്നുണ്ടാവാം. ഈ വിധമുള്ള ആരാധന പലപ്പോഴും, വൃക്ഷങ്ങളെ, മരങ്ങളെ കശാപ്പ് ചെയ്യാനായി ചുറ്റിനടക്കുന്ന, വെട്ടുമര കച്ചവടക്കാരിൽ നിന്നും രക്ഷിക്കാറുണ്ട്. കാരണം, പലപ്പോഴും നാട്ടിലെ സാമൂഹിക മഹിമയുള്ളവരുടെ ആരാധനാ വൃക്ഷമായിരിക്കും ഇവ.
എന്നാൽ വയനാട്ടിലും മറ്റുമുള്ള കാട്ടുമരങ്ങൾക്ക് യാതോരും സംരക്ഷണവും ഈ വിധ മുള്ള വിശ്വാസങ്ങൾ നൽകിയില്ല എന്ന് ഇവിടെ കൂട്ടിച്ചേർക്കാം. കാരണം, അവിടുള്ള വനവാസികളെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ 1947ൽ ഇന്ത്യയിലെ പൗരന്മാരാക്കിയതോടുകൂടി, അവർ മിക്കവരും മലയാളത്തിലെ ഏറ്റവും താഴ്ന്ന വാക്ക് കോഡുകളിലേക്കാണ് കണ്ണിയാക്കപ്പെട്ടത്. Forest Departmentറ്റിലെ (വനംവകുപ്പിലെ) ഏറ്റവും താഴ്ന്ന ശിപായിമാർവരെ ഇവരിലെ മൂപ്പന്മാരെ വരെ നീ, എടാ, എടീ, അവൻ, അവൾ തുടങ്ങിയ വാക്കിലേക്കാണ്, യാതോരു സങ്കോചവും ഇല്ലാതെ നിർവ്വചിച്ചത്. ഇതിന്‍റെ ഭീകരാവസ്ഥ അടിച്ചേൽപ്പിക്കാനായി ഈ വനവാസികളെ നിർബന്ധിച്ച് മലയാളം പഠിപ്പിക്കുകയും ഉണ്ടായി. ഈ വിധമുള്ള ജനക്കൂട്ടങ്ങളുടെ വസ്തുവകകൾക്കും, ദേഹത്തിനും, മനസ്സിനും, മരങ്ങൾക്കും പുല്ല് വിലയെ ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗം നൽകുള്ളു എന്ന് ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചാൽ മനസ്സിലാകും.
കഴിഞ്ഞ എഴുത്തിൽ ആഢ്യത്വമുള്ള ഒരു നായർ സ്ത്രീയുടെ ചിത്രം നൽകിയിരുന്നു. ഇങ്ങിനെയുള്ള ആൾ മിക്കവാറും ആ തറവാട്ടിലെ തറവാട്ടമ്മയായിരിക്കാം. ഈ ആൾക്ക് കീഴിലായി അനവധി സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരിക്കാം. നായർ സ്ത്രീകൾക്ക് വൻ സാമൂഹിക പദവിയും, ഇഷ്ടമുള്ള ഏത് പുരുഷനുമായി ബന്ധംസ്ഥാപിക്കാനുള്ള വ്യക്തിപരമായുള്ള അധികാരം ഉണ്ടായിരുന്നു എന്നെല്ലാം പലയിടത്തും എഴുതിക്കണ്ടിട്ടുണ്ട്. ഇവയെല്ലാം ഭാഷാകോഡുകൾ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക ബന്ധങ്ങളെയും ബന്ധനങ്ങളെയും പറ്റി യാതോരു വിവരവും ഇല്ലാതെയുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മനോധാരകൾ മാത്രമാവാം.
കാരണം, തറവാട്ടമ്മയ്ക്ക് വീട്ടിനുള്ളിൽ കാര്യമായ അധികാരങ്ങൾ ഉണ്ടെങ്കിലും തോന്നുന്നത് പോലെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യമൊന്നും ഉണ്ടാവില്ലാ എന്നുള്ളത് വാസ്തവമാകാം. ഈ വീടുകളിൽ പുറത്തിറങ്ങിനടക്കാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന അനവധി സ്ത്രീകൾ ഉണ്ടാവും. ആവർത്തന വിരസമായ വീട്ടു ജോലികൾ മാത്രം നിത്യവും ചെയ്ത് ജീവിക്കുന്നവർ.
നായർ സ്ത്രീകൾക്ക് ഏത് നമ്പൂതിരി / നായർ പുരുഷനുമായി ബന്ധം മാറിമാറി സ്ഥാപിക്കാം എന്നത് തന്നെ ശരിയായിരിക്കില്ല. കാരണം, പലപ്പോഴും, ഇവരുടെ മാതാവിന്‍റെ സഹോദരന്മാരോ അതുമല്ലെങ്കിൽ സ്വന്തം സഹോദരന്മാരോ ആയിരിക്കാം പലപ്പോഴും ഈ വിധമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.
Native Life in Travancoreൽ ഈ വിധമുള്ള ഒരു സംഭവം പറയുന്നുണ്ട്: മാന്യനും കാഴ്ചക്ക് നല്ല വ്യക്തിത്വവും ഉള്ള ഒരു നായർ യുവാവ് ഒരിക്കൽ Rev. Samuel Mateerന്‍റെ അടുത്ത് വന്ന് ഹൃദയം പൊട്ടുമാറ് നിലവിളിക്കുന്നു. കാരണം ഇതാണ്: സ്വന്തം ഭാര്യയുടെ വീട്ടിൽ കയറിച്ചെന്നപ്പോൾ ഭാര്യയുടെ സഹോദരന്മാർ ഈ ആളെ തടഞ്ഞു. ഞങ്ങളുടെ സഹോദരിക്ക് മറ്റൊരു ആളെ ഞങ്ങൾ എടുത്തിട്ടുണ്ട്. ഇനി മുതൽ താൻ ഇതും പറഞ്ഞ് ഇവിടെ വരേണ്ട.
ഭാര്യയെ മാത്രമല്ല, സ്വന്തം മക്കളെ പോലും ഇനിമുതൽ കാണാൻ പറ്റില്ല എന്നത് ആ യുവാവിന് സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു.
അമിത വ്യക്തിത്വവും വിവരവും മറ്റും കാണിച്ച്, ഭാര്യയുടെ സഹോദരന്മാരിലും അമ്മാവന്മാരിലും അങ്കലാപ്പ് സൃഷ്ടിച്ചാൽ, അവർ ഭാര്യയെ മറ്റൊരാൾക്ക് കാഴ്ചവെക്കുന്നത് കാണേണ്ടി വന്നേക്കാം. പതുങ്ങിയും, വണങ്ങിയും നടന്നാൽ നല്ലത്.
ചിത്രം : 1800കളുടെ അന്ത്യത്തിൽ എടുത്ത ചിത്രമാണ് - ഒരു നായർ തറവാട്.

14
14 #. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽ
ദക്ഷിണേഷ്യയിലെ പൊതുവായുള്ള പൊങ്ങച്ച സമ്പ്രദായം വൈക്കം മുഹമ്മദ് ബഷീറിന്‍റെ എന്റുകപ്പാപ്പായ്ക്ക് ഒരു ആനേണ്ടാര്ന്നുമ എന്ന കഥയിലെ എട്ടുകാലി മമ്മൂഞ്ഞിന്‍റെ സ്വഭാവമാണ് എന്ന് പറയാം എന്ന് തോന്നുന്നു. ലോകത്തിൽ എന്ത് നല്ലത് കണ്ടാലും, അത് ഇവിടെയാണ് ഏറ്റവും മുന്തിയ രീതിൽ ഉണ്ടായിരുന്നത് എന്ന രീതിയിലാണ് വാദഗതികൾ പോകാറ്.
ഈ നാടിലെ യഥാർത്ഥ സംസ്ക്കാരം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം മലബാറിൽ പതാക ഉയർത്തുന്നതിന് മുൻപ് എന്തായിരുന്നു എന്ന് യാതോരു വിവരവും ഇല്ലെങ്കിലും, ആർഷ ഭാരതത്തിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് എന്തെല്ലാം മറിമായങ്ങൾ നമ്മുക്ക് ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഇന്ന് പൊതുവിദ്യാഭ്യാസം ലഭിച്ച ഏവർക്കും നല്ല ബോധ്യമാണ്.
നായർ സ്ത്രീകൾക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ സ്വാതന്ത്യം, ലോകത്തിൽ നിന്ന് എല്ലാ നാലാംകിട രാജ്യക്കാരും വന്ന് നിറഞ്ഞ് അഴിഞ്ഞാടുന്ന ഇന്നുള്ള അമേരിക്കയിൽപ്പോലും സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്ന രീതിയിൽ പലരും എഴുതിക്കണ്ടിട്ടുണ്ട്.
എന്നാൽ വാസ്തവം ഈ രീതിയിൽ ആവാൻ സാധ്യത കുറവാണ്. വീട്ടിന് ഉള്ളിൽ നിലനിർത്തുന്ന ബഹുമാനങ്ങൾ, വീട്ടിന് പുറത്ത് പിടിച്ച് വാങ്ങണമെങ്കിൽ, പെരുമാറ്റങ്ങൾക്ക് കടിഞ്ഞാണിടേണ്ടിവരും. മുഖഭാവങ്ങളും സ്വരവും മറ്റും കരുതിക്കൂട്ടി രൂപകൽപ്പന ചെയ്യേണ്ടിവരും. ഇതൊന്നും ഇങ്ഗ്ളിഷ് ഭാഷാ പ്രദേശങ്ങളിൽ ഇല്ലാത്ത കാര്യങ്ങളാണ്. കാരണം, ഈ മനുഷ്യനെ വിറപ്പിക്കുന്ന ബഹുമാനം എന്ന ഏടാകൂടം ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിൽ ഇല്ലതന്നെ. ഈ കാര്യം പറഞ്ഞാൽ ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാവില്ല. ഏയ്, ഇങ്ഗ്ളിഷിലും ബഹുമാനം എന്ന വാക്കുണ്ട് എന്ന വിഢ്ഢി വാദമാണ് അവരിൽ ചിലരെങ്കിലും പ്രകടിപ്പിക്കുക.
വളരെ പണ്ട് കാലങ്ങളിൽ ബ്രാഹ്മണ നമ്പൂതിരി സ്ത്രീകളിൽ പലരും വിവാഹ ബന്ധത്തിൽ വരാതിരുന്നതിനാൽ, ഇവരിൽ ചിലർ പല വിധ പ്രലോഭനങ്ങളിൽ കുടുങ്ങി, ലൈംഗിക സദാചാരത്തിന്‍റെ അതിര് വിട്ട് പെരുമാറിയാൽ, അവരെ അടിമ ജാതിക്കാർക്ക് നൽകുന്ന പതിവുണ്ടായിരുന്നു. തിരുവിതാംകൂറിൽ ലണ്ടൻ മിഷിനറി സൊസൈറ്റി കീഴ് ജാതിക്കാരെ ക്രിസ്ത്യാനികൾ ആക്കുന്ന പദ്ധതി വന്നതോടുകൂടി, ഇങ്ങിനെയുള്ള പലരും ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്, ക്രിസ്ത്യാനി ആയി മറിക്കൊണ്ടാണ്. അതുമല്ലെങ്കിൽ ഇസ്ലാമിലേക്കോ, സുറിയാനി കൃസ്ത്യൻ മതത്തിലേക്കോ മാറിയും ഇക്കൂട്ടർ രക്ഷപ്പെട്ടിരുന്നു.
എട്ടുവീട്ടിൽ പിള്ളമാരുടെ വീട്ടിലെ സ്ത്രീ ജനങ്ങളെ മുക്കുവർക്ക് വിറ്റ കാര്യം നേരത്തെ പറഞ്ഞകാര്യമാണ്.
ജാതീയമായ വരമ്പുകൾക്ക് അതീതമായി നായർ സ്ത്രീകൾ കീഴ് ജാതിക്കാരുമായി എന്തെങ്കിലും ബന്ധത്തിൽ പെട്ടാൽ, അവരെ വീട്ടുകാർ പൂട്ടിയിടുകയും, പിന്നീട് കഠാരയോ, കുന്തമോ ഉപയോഗിച്ച് കൊല്ലുകയും ചെയ്യുമായിരുന്നു. എന്നാൽ രാജാവ് ഈ വിവരം ഇതിന് മുൻപേ അറിയുകയാണെങ്കിൽ, ഈ സ്ത്രീയെ മുസ്ലീം കച്ചവടക്കാർക്കോ, കൃസ്ത്യാനികൾക്കോ വിറ്റ് ആ വ്യക്തിയുടെ ജീവൻ രക്ഷിക്കും.
കർക്കിട മാസത്തിൽ പുല പിടി കാലം എന്ന ഒരു ആചാരത്തെക്കുറിച്ച് സൂചന കാണുന്നു. (Native Life in Travancore). ഒറ്റക്ക് നടക്കുന്ന ഒരു നായർ സ്ത്രീയെ ഒരു പുലയൻ കാണുകയാണെങ്കിൽ ആ സ്ത്രീയെ ആ ആൾക്ക് പിടികൂടാം, ഈ അവസരത്തിൽ. പോരാത്തതിന്, സന്ധ്യാസമയത്തിന് ശേഷം, ഒരു കീഴ്ജാതിക്കാരൻ, ഒരു ശൂദ്ര (നായർ) സ്ത്രീയുടെ മേൽ ഒരു കല്ലെറിഞ്ഞ് കൊള്ളിക്കുകയാണെങ്കിൽ ആ സ്ത്രീയുടെ ജാതി നഷ്ടമാകും.
വടക്കെ തിരുവിതാംകൂറിൽ പറിയന്മാർ (Pariahs) ഉയർന്ന ജാതിക്കാരായ സ്ത്രീകളെ കട്ടുകൊണ്ടു പോകുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു.
പറിയന്മാർ ഫെബ്റുവരി മാസത്തിൽ കൊയ്ത്തെല്ലാംകഴിഞ്ഞ്, അവരുടെ ക്ഷേത്രാങ്കണങ്ങളിൽ അവരുടെ ദേവതകൾക്ക് മുന്നിൽ ആചാരവിധി പ്രകാരം മദ്യപിച്ച് ഉറഞ്ഞാടി, ഉന്മത്തമായ മാനസികാവസ്ഥയിൽ ബ്രാഹ്മണരുടേയും (ഹിന്ദുക്കളുടെ) അവരുടെ കീഴിലുള്ള നായന്മാരുടേയും വീടുകളിൽ അതിക്രമിച്ച് കയറി അവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും പടികൂടി കൊണ്ടുപോകുമായിരുന്നു.
1516ൽ Duarte Barbosa എന്ന പോർച്ചുഗീസ് എഴുത്തുകാരൻ ഈ വിധം കണ്ട കാര്യങ്ങൾ രേഖപ്പടുത്തിയും കാണുന്നുണ്ട്: വർഷത്തിലെ ഒരു പ്രത്യേക മാസത്തിൽ പുലയന്മാർ ഉയർന്ന ജാതിക്കാരായ സ്ത്രീകളെ സ്പർശ്ശിക്കാൻ കിണഞ്ഞ് പരിശ്രമിക്കും. രാത്രികാലങ്ങളിൽ അവർ നായർ ഭവനങ്ങളിൽ ഒളിഞ്ഞ് കയറി ഈ വിധം സ്ത്രീകളെ തൊടാൻ ശ്രമിക്കും. ഇങ്ങിനെ ഒരു ആപത്ത് സംഭവിക്കാതിരിക്കാൻ നായർ സ്ത്രീകളും വൻ മുൻകരുതൽ എടുത്തിരിക്കും. എന്നാൽ എങ്ങിനെയെങ്കിലും സ്പർശനം സംഭവിച്ചാൽ, ആരും അത് കണ്ടില്ലെങ്കിൽ കൂടി, ആ സ്ത്രീ നിലവിളിക്കുകയും, സ്വന്തം വീട് വിട്ട് ഇറങ്ങുകയും ചെയ്യും. ഈ സ്ത്രീ ഉടൻ തന്നെ താഴ്ന്ന ജാതിക്കാരുടെ വീടുകളിലേക്ക് ഓടി, സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കും. കാരണം, സ്വന്തക്കാർ പിടികൂടിയാൽ, അവർ ഈ അഴുക്ക് പുരണ്ട സ്ത്രീയെ കൊന്നുകളയും. അതുമല്ലെങ്കിൽ വഴിയെ പോകുന്ന വല്ല കച്ചവട സംഘങ്ങൾക്കും അവർ ഈ സ്ത്രീയെ വിറ്റുകളയും.
ഇങ്ങിനെ നോക്കുമ്പോൾ, തിരുവിതാംകൂറിലെ കീഴ്ജാതിക്കാരുടെ രക്തബന്ധ പാതയിൽ (bloodlineൽ) ഉയർന്ന ജാതിക്കാരുടെ രക്തവും വളരെ അധികം ഉണ്ട് എന്നത് വാസ്തവം തന്നെ. എന്നിരുന്നാലും, ഭാഷാകോഡുകളുടെ അമർത്തലിൽ പെട്ടാൽ അമർന്നത് തന്നെ.
മലബാറിലും ഇതുപോലൊക്കെത്തന്നെയായിരിക്കാം കാര്യങ്ങൾ.
ഒരു ഉയർന്ന ജാതിക്കാരിയായ സ്ത്രീയെ കീഴ്ജാതിക്കാർ തൊട്ടാലോ, അതുമല്ലെങ്കിൽ വാക്കുകളാൽ അധപതിപ്പിച്ചാലോ, യഥാർത്ഥത്തിൽ എന്തെങ്കിലും കാര്യമായ നിഷേധാത്മകത പടരുന്നുണ്ടോ? ഈ ചിത്രീകരണം കാണുക:
ചെറുപ്പക്കാരിയായ ഒരു IPSകാരിയെ കുറച്ച് ശിപായി റാങ്കിലുള്ള ഉദ്യോഗസ്ഥർ പിടിച്ച് കൊണ്ട് പോകുന്നു. ഈ ആളെ അവർ നീ (ഇഞ്ഞി) എടീ, എന്നെല്ലാം സംബോധന ചെയ്യുന്നു. അവൾ എന്ന് പരാമർശിക്കുന്നു. അവരുടെ വീട്ട് വേലകൾ ഈ ആൾ ചെയ്യുന്നു. ശിപായിമാരിലെ പ്രായം കൂടിയ ആളുകളെ ഈ ആൾ ചേട്ടാ, ചേച്ചീ എന്നെല്ലാം ബഹുമാന പൂർവ്വം വിളിക്കുന്നു.
ഈ ആൾ അവരുടെ കൈകളിൽ നിന്നും രക്ഷപ്പെട്ടാൽത്തന്നെ തിരിച്ച് IPS ഉദ്യോഗസ്ഥയായി തുടരുന്നതിൽ കാര്യമായ പ്രശ്നം വരും. മാത്രവുമല്ല, ശിപായിമാർ എടീ എന്ന് വിളിക്കുന്നതും, തിരിച്ച് അവരിലെ പലരേയും ചേട്ടാ, ചേച്ചീ എന്ന് സംബോധന ചെയ്യുന്ന ഒരു IPSകാരിയെ മറ്റ് IPSകാർക്ക് അസഹ്യമായ ഒരു വസ്തുവായി മാറും.
ഇത്രമാത്രം ഭീകരമായ ഒരു ചിത്രീകരണം നൽകിയത്, ഫ്യൂഡൽ ഭാഷാ കോഡുകളുടെ ശക്തിയാൽ പണ്ട് കാലങ്ങളിൽ ഇവിടുള്ള സമൂഹത്തിലെ ഭയാനകമായ മാനസിക വിഭ്രാന്തികളെക്കുറിച്ച് സൂചിപ്പിക്കാനാണ്.
സാധാരണ ഗതിയിൽ ഇന്ന് ഈ വിധമുള്ള ഒരു കാര്യം സംഭാവ്യമല്ല. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുൻപ്, ഇന്ത്യൻ പട്ടാളത്തിലെ ഒരു കമ്മിഷൻണ്ട് ഓഫിസർ മറ്റൊരു കമ്മിഷൻണ്ട് ഓഫിസറുടെ ഭാര്യയെ കൊലപ്പെടുത്തി, ഇന്ത്യൻ പോലീസിന്‍റെ കൈകളിൽ അകപ്പെട്ടു. പോലീസ് കോൺസ്റ്റബ്ൾമാരുടെ ഉത്സവകാലം തന്നെയായിരിക്കാം ഈ സംഭവം. ബ്രാഹ്മണൻ കീഴ്ജാതിക്കാരുടെ കൈകളിൽ അകപ്പെട്ടത് മാതിരിയായിരിക്കും കാര്യങ്ങൾ. പട്ടാളത്തിൽ അനേകാരയിരം സാധാ പട്ടാളക്കാരുടെ ആപ്പ്, സാബ്, ഉൻ തുടങ്ങിയ നിലവാരങ്ങളിൽ പെട്ട വ്യക്തി പെട്ടന്ന് ഒരു ദിവസം കൊണ്ട് കോൺസ്റ്റബ്ൾ മാരുടെ തൂ (നീ), എടാ, അവൻ നിലവാരത്തിലേക്ക് കുത്തനെ വീഴുന്നു.
[YouTubeൽ AEc7BkseB4A എന്ന് തിരയുക. ഇതുമായി ബന്ധപ്പെട്ട വീഡിയോ കാണാം.] (Video has been removed from youtube)
ശിപായി റാങ്കുകാരുടെ ഉത്സവ ആഘോഷം, അവരുടെ കൺകളിൽ കാണാൻ പറ്റിയേക്കാം.
ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അതിഗംഭീരമായ പ്രോകോപന ശക്തിയെക്കുറിച്ചും, വ്യക്തിയേയും സമൂഹത്തേയും അവയ്ക്ക് കുത്തിമറിക്കാനുള്ള കഴിവിനെക്കുറിച്ചും, ഇങ്ഗ്ളിഷ് രാഷ്ട്രക്കാർക്ക് യാതോരു വിവരവും ഇല്ലാ എന്നുള്ളത് അവർക്ക് ഏറ്റവും അപകടകരമായ ഒരു അവസ്ഥാവിശേഷമാണ്.

15
15 #. ഈ പ്രദേശത്ത് സമൂഹിക പ്രകാശം ഇങ്ഗ്ളിഷ് കമ്പനി കൊണ്ടുവരുന്നതിന് മുൻപ്
ടിപ്പു സുൾത്താൻ മലബാറിലെ നായന്മാരോട് ഈ വിധം പ്രഖ്യാപിച്ചതായി രേഖപ്പെടുത്തിക്കാണുന്നു:
QUOTE from MALABAR MANUAL: and since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connexions than the beasts of the field : I hereby inquire you to forsake those sinful practices, and live like the rest of mankind. END OF QUOTE
ഉദ്ദരണി: ഒരു സ്ത്രീ പത്ത് പുരുഷന്മാരോടു ബന്ധപ്പെടുക എന്നുള്ളത് നിങ്ങളിലെ ഒരു ശീലമാണ് എന്നത് കൊണ്ടും, നിങ്ങൾ നിങ്ങളുടെ അമ്മമാരേയും, സഹോദരിമാരേയും യാതോരു നിയന്ത്രണവും ഇല്ലാത്ത അശ്ലീല പ്രവർത്തികളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് കൊണ്ടും നിങ്ങൾ എല്ലാവരും ജനിക്കുന്നത് വ്യഭിചാരത്തിലും, അതിനാൽത്തന്നെ കുടുംബ ബന്ധങ്ങളിൽ വയൽപാടങ്ങളിലെ വന്യമൃഗങ്ങളെക്കാൾ നാണംകെട്ടവരുമാണ് ; നിങ്ങളുടെ പാപപങ്കിലമായ ജീവിതം നിങ്ങൾ ഉപേക്ഷിക്കണമെന്നും മറ്റ് മാനവ വർഗ്ഗങ്ങളെപ്പോലെ ജീവിക്കണമെന്നും ഞാൻ ഇതിനാൽ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഉദ്ദരണിയുടെ അന്ത്യം
മുകളിൽ നിൽകിയിട്ടുള്ള ഉദ്ദരണി ടിപ്പു സുൾത്താൻ - Tipu Sulthaan (Sultan Tipu - സൾട്ടൻ ടിപ്പു) മലബാറിലൂടെ പടയോട്ടം നടത്തിയതുമായി ബന്ധപ്പെട്ട കാര്യമാണ് എന്ന് തോന്നുന്നു.
ഈ ഉദ്ദരണി വായിച്ചാൽ, ടിപ്പു സുൾത്താൻ ഒരു സമൂഹിക പരിഷ്കർത്താവായിരുന്നു എന്ന ഒരു തോന്നൽ വന്നേക്കാം. എന്നാൽ, ടിപ്പു സുൾത്താന്‍റെ പടയോട്ടം ഒരു സാമൂഹിക പരിഷ്ക്കരണം പദ്ധതിയായിരുന്നില്ലതന്നെ. മറിച്ച് അതിഗംഭീര വേദനാ ജനകങ്ങളായ അനുഭവങ്ങൾ ഹിന്ദു (ബ്രാഹ്മണ) മതസ്ഥരിലും, അമ്പലവാസികളിലും, അവരുടെ അനുയായികളായ നായന്മാരിലും, അവരോട് കൂറ് കാട്ടിയ കീഴ് ജനക്കൂട്ടങ്ങളിലും വന്ന ഒരു സംഭവമായിരുന്നു ടിപ്പു സുൾത്താന്‍റെ പടയോട്ടം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
എഴുത്തിന്‍റെ പാത യഥാർത്ഥത്തിൽ വടക്കേ മലബാറിലെ മരുമക്കത്തായ തീയ്യന്മാരിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശം എങ്ങിനെയാണ് ഏശിയത് എന്ന ഇടമാണ്. ഈ പ്രദേശത്ത് നിന്നും നമ്പൂതിരിമാരുടേയും, അമ്പലവാസികളുടേയും നായന്മാരുടേയും ചുറ്റുപാടുകളിലേക്ക് നീങ്ങി, സാമൂഹികമായി ഉയർന്നവർ എന്ന് ചരിത്രത്തിൽ പറയപ്പെടുന്നവരിലെ ആഢ്യത്വവും, ആചാരാനുഷ്ഠാനങ്ങളും എടുത്ത് പറഞ്ഞത്, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ എന്താണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് പറയാനാണ്.
എന്തായിരുന്നു ഇവിടുള്ള യാഥാർത്ഥ്യം എന്നത് പറഞ്ഞാലെ, ഇവിടെ ഉദയസൂര്യനെപ്പോലെ ഉദിച്ച് വന്ന ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ്പ്രകാശം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റുള്ളു. ചരിത്രപരമായ സംഭവങ്ങൾ യാതൊന്നും രേഖപ്പെടുത്തുന്ന ഒരു പദ്ധതി ഈ നാട്ടിൽ ഇല്ലായിരുന്ന് എന്ന പറയാം എന്ന് തോന്നുന്നു. ഉദാഹരണത്തിന്, നായർ തറവാടുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ പലദിക്കിലും കാണാം. ഇവയുടെ പഴമയെക്കുറിച്ച് യാതോരു രേഖയും എഴുതിവച്ചതായി കാണില്ല. മറിച്ച്, ആകെയുള്ളത് തലമുറകൾ കൈമാറിവന്ന ഐതിഹ്യങ്ങൾ മാത്രമായിരിക്കും. ഐതിഹ്യങ്ങളെ ചരിത്രമായി കാണാൻ എത്രകണ്ട് പറ്റും എന്ന് അറിയില്ല.
മലബാറിൽ ബ്രാഹ്മണരും, അമ്പലവാസികളും, നായന്മാരും, മുരമക്കത്തായ തീയന്മാരും, മക്കത്തായ തീയന്മാരും, കൂടാതെ, മാപ്പിളമാർ എന്ന മലബാറി മുസ്ളിമുകളും, പ്രാദേശിക ക്രിസ്ത്യാനികളും, തിരുവിതാംകൂറിൽ നിന്നും മതംമാറിവന്ന ക്രിസ്ത്യാനികളും, ഉണ്ടായിരുന്നു. പോരാത്തതിന്, താഴ്ന്ന ജാതിക്കാർ എന്ന് വിശേഷിക്കപ്പെടുന്ന കുറേ ജനക്കൂട്ടങ്ങൾ വേറെയും ഉണ്ടായിരുന്നു.
മലബാറി മുസ്ളിമുകളെ മലബാറിൽ മാപ്പിളമാർ എന്നാണ് വിളിക്കുന്നത്. എന്നാൽ മാപ്പിള എന്ന വാക്ക് തിരുവിതാംകൂറിൽ ഉപയോഗിക്കുന്നത് സുറിയാനി ക്രിസ്ത്യാനികൾക്കാണ്. ചരിത്രപരമായി മലബാറും തിരുവിതാംകൂറും യാതോരു ബന്ധവും ഇല്ലാതിരുന്ന കാലത്ത് ഈ ഒരു അർത്ഥവ്യത്യാസം ആരും കാര്യമായി അറിഞ്ഞിരിക്കില്ല. ഇന്നും ഈ വ്യത്യാസം എന്നാൽ നിലനിൽക്കുന്നുണ്ട്, ആരും എടുത്ത് പറയുന്നില്ലെങ്കിലും.
മരുമക്കത്തായ തീയ്യന്മാരിൽ തലശ്ശേരി കണ്ണൂർ പ്രദേശത്തുള്ളവരിൽ പലർക്കും ഇങ്ഗ്ലിഷ് ഭരണത്തിന്‍റെ പ്രകാശം ഗുണകരമായി ഏറ്റിരുന്നു എന്നാണ് തോന്നുന്നത്.
അതിലേക്ക് കടക്കുന്നതിന് മുൻപായി, മലബാറിലെ പറിയന്മാരിൽ പെട്ടവരിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഒടിയന്മാരെക്കുറിച്ച് ഒന്ന് പറഞ്ഞിട്ട് മുന്നോട്ട് നീങ്ങാം എന്ന് കരുതുന്നു. കാരണം, ഇങ്ഗ്ളിഷ് ഭരണം ഈ പ്രദേശത്ത് നേരിട്ട നൂറുകണക്കിന് സാമൂഹിക പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.
ഒരു തരം ഗുരുതരമായ ദുർമന്ത്രവാദം ആയിരുന്നു ഇത്. ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ വ്യക്തമായി പലതും എഴുതാം.

16
16 #. കൂടോത്രങ്ങളും ദുർമന്ത്രവാദങ്ങളും, കൂട്ടക്കൊലയും മറ്റും
തിരുവിതാംകൂറിൽ ഒടിയന്മാരെക്കുറിച്ച് വായിച്ചതായി ഓർക്കുന്നില്ല. എന്നാൽ, കാണിക്കർ പോലുള്ള ചില ജനങ്ങളെ ഉയർന്ന ജാതിക്കാർക്ക് ഭയമായിരുന്നു എന്ന് കാണുന്നു. കാരണം അവർക്ക് ചില വിധ താന്ത്രിക വിദ്യ അറിയും എന്ന ധാരണ കൊണ്ടാവാം. അതുമല്ലെങ്കിൽ ചില ഗൂഡോത്ര സേവ അവർ ചെയ്യാറുണ്ട് എന്ന ധാരണ കൊണ്ടാവാം.
മലബാറിൽ ഓടിയന്മാർ എന്നത് ഒരു സാമൂഹിക വാസ്തവം തന്നെയായിരുന്നു. ഇത് പോലുള്ള വ്യത്യസ്തതരത്തിലുള്ള പലതും, മെഡ്രാസ് പ്രസിഡൻസിയുടെ പലദിക്കിലും ഉണ്ടായിരുന്നു എന്നാണ് കാണുന്നത്.
ഇങ്ഗ്ളണ്ടിൽ നിന്നും, ബൃട്ടണിന്‍റെ മറ്റ് ഭാഗങ്ങളിൽനിന്നും വന്നിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ യുവാക്കളായ ഉദ്യോഗസ്ഥർക്ക് മലബാറിൽ അവർ നേരിട്ട് കണ്ടറിഞ്ഞ പലതും ശരിക്കും മനസ്സിലായിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ ഉപദ്വീപിന്‍റെ വടക്ക് ഭാഗത്ത് ഇതേ കമ്പനി ഭരിച്ചിരുന്ന ചിലയിടങ്ങളിൽ സ്ത്രീകളെ ജീവനോടുകൂടി ആചാരവിധിപ്രകാരം കത്തിച്ചു ചാമ്പലാക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ഇത് തികച്ചും ആശ്ചര്യകരമായ ഒരു ആചാരമായാണ് അവർക്ക് അനുഭവപ്പെട്ടത്. എന്നാൽ നാട്ടുകാർക്ക് ഇതിൽ കാര്യമായ ആശ്ചര്യമൊന്നും കണ്ടില്ല.
കീഴ്ജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ ഉയർന്ന ജനക്കൂട്ടങ്ങൾ അകറ്റിനിർത്തിയിരുന്നതിനാൽ അവരുടെ കാര്യങ്ങൾ മുകൾ ജനക്കൂട്ടങ്ങൾക്ക് കാര്യമായി അറിവില്ലായിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ പ്രാദേശിക ഭാഷാകോഡുകളുടെ അറപ്പുളവാക്കുന്ന കോഡുകൾക്ക് അതീതമായി ഇങ്ഗ്ളിഷുകാർക്ക് നിൽക്കാൻ സാധിച്ചിരുന്നതിനാൽ, അവർ സാമൂഹികമായി വളരെ ആഴത്തിൽ ഉള്ളവരുടെ കാര്യങ്ങൾ വളരെ അടുത്ത് തന്നെ പോയി പഠിച്ചറിഞ്ഞിരുന്നു. ഇങ്ങിനെയുള്ളവരുടെ കൂട്ടത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു Edgar Thurston. ഇദ്ദേഹത്തിന്‍റെ Castes and tribes of Southern India, Omen and Superstitions of Southern India തുടങ്ങിയ ഗ്രന്ഥങ്ങൾ ഇക്കാര്യത്തിന് തെളിവായി നിൽക്കുന്നു.
കുരുതി, തെയ്യം, തിറ, മുത്തപ്പൻ വെള്ളാട്ടം തുടങ്ങിയ കാര്യങ്ങളും, ചാത്തൻ സേവ, പരദേവത, അസുരപുത്രൻ, ഗുളികൻ, യക്ഷി, കാളി തുടങ്ങിയ അനവധി അതീന്ത്രിയ അസ്തിത്വങ്ങളെക്കുറിച്ചും വെള്ളാട്ടം, കൊടിയേറ്റം, വരവ്, കുരുതി, ദേവതകളെ ആവഹിക്കൽ, തീയാട്ട്, എന്നിവയെല്ലാമിനെക്കുറിച്ചും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ പലർക്കും വ്യക്തമായ ധാരണ എന്തെങ്കിലും ലഭിച്ചിരുന്നുവോ എന്ന് അറിയില്ല. ഇവരുടെ പലഗ്രന്ഥങ്ങളിലും Devil Worship എന്ന വാക്യപ്രയോഗം ഉപയോഗിച്ച് കാണുന്നുണ്ട്. ഇത് എന്തിനെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി അറിയില്ല.
കീഴ് ജനക്കൂട്ടങ്ങളുടെ ദേവതകളെക്കുറിച്ചും മറ്റും വ്യക്തമായിത്തന്നെയോ, അവ്യക്തമായോ, ഉയർന്ന ജാതിക്കാർ അവജ്ഞകലർത്തിയാകാം ഇങ്ളിഷുകാർക്ക് പറഞ്ഞുകൊടുക്കാൻ സാധ്യത. എന്നാൽ, മുകളിൽ നൽകിയിട്ടുള്ള ആചാരങ്ങളിൽ ചിലത് നായർ തറവാടുകളുടെ കുടുംബ പാരമ്പര്യങ്ങളുമായി ഇടകലർന്ന് കിടക്കുന്നതായി കാണുന്നുണ്ട്. ഇതിനുള്ള കാരണം പലതുമാവാം. ഒന്ന് കീഴ് ജാതിക്കാർ അവരുടെ മേൽ മേൽക്കോയ്മയുള്ള നായർമാർക്ക് ഈ വിധ അവകാശങ്ങൾ നൽകിയതാവാം. അതുമല്ലെങ്കിൽ ഇവയിൽ പലതും പ്രാകൃത നാഗന്മാരുടേയോ, ശൂദ്രരുടേയോ പാരമ്പര്യങ്ങളിൽ പെട്ടവയാകാം. അതുമല്ലെങ്കിൽ നായന്മാർ ഇവ കൈ അവകാശപ്പെടുത്തിയത് ആവാം.
മുകളിൽ സൂചിപ്പിച്ച ആചാരാനുഷ്ഠാനങ്ങളിൽ എല്ലാം തന്നെ ബ്രാഹ്മണ മതമായ ഹൈന്ദവമതത്തിന്‍റെ ഭാഗമാണ് എന്ന് തോന്നുന്നില്ല. പലതും, ലോകത്തിന്‍റെ പല ഭാഗങ്ങളിൽ അനേക നൂറ്റാണ്ടുകൾക്ക് മുന്നെതന്നെ ഉണ്ടായിരുന്നതും, ഇന്നും ഉള്ളതുമായ ഷാമനിസം എന്ന ആത്മീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് തോന്നുന്നു.
വേദങ്ങളെക്കുറിച്ച് നേരിട്ടുള്ള അറിവില്ലാത്തതിനാൽ കൂടുതൽ പറയാൻ ആവില്ല. എന്നാൽ, അധർവ്വ വേദത്തിൽ കൂടോത്ര തന്ത്ര മാന്ത്രിക വിദ്യകൾ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. വേദങ്ങൾ ബ്രാഹ്മണരുടെ കൈയിലാണ് വന്ന് പെട്ടത്. അതിനാൽത്തന്നെ അവർക്ക് ഈ വിധ പദ്ധതികളുമായി ഒട്ടും ബന്ധമില്ലായെന്ന് പറയാം എന്ന് തോന്നുന്നില്ല. കൂടോത്ര തന്ത്ര മാന്ത്രിക വിദ്യകൾ യൂറോപ്പിലും പണ്ടുകാലം മുതൽക്കെ ഉണ്ടായിരുന്നു. അതിന് അവിടെ പറയപ്പെടുന്ന പേർ വിച്ച്ക്രാഫ്റ്റ് (Witchcraft) എന്നാണ്. ഇതിന് ഇങ്ഗ്ളണ്ടിൽ കാര്യമായ സ്വാധീനം ചിരകാലമായി നിലനിന്നിരുന്നോ എന്ന് അറിയില്ല. യൂറോപ്പും ഇങ്ഗ്ളണ്ടും തമ്മിൽ കാര്യമായ ബന്ധക്കുറവ് ചരിത്രകാലം മുതൽ നിലനിന്നിരുന്നു.
താന്ത്രിക വിദ്യകൾ അറിയും എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ചില കീഴ്ജാതിക്കാരെ ഉയർന്ന ജനക്കൂട്ടങ്ങൾക്ക് അറപ്പിനോടൊപ്പം ഭയവുമായിരുന്നു. എന്നിരുന്നാലും, പലപ്പോഴും ഉയർന്ന ജാതിക്കാർ (ബ്രാഹ്മണർവരെ) അവർക്ക് ജീവിതത്തിൽ എന്തെങ്കിലും കഠിനമായ പ്രശ്നം വരുന്ന അവസരങ്ങളിൽ കീഴ്ജാതിക്കാരുടെ ഷാമനിസ്റ്റിക്ക് ദേവതകളെ വന്ന് പ്രസാധിപ്പിക്കാൻ ശ്രമിക്കാറുണ്ട് എന്ന് Edgar Thurstonന്‍റെ യോ മറ്റോ എഴുത്തിൽ വായിച്ചതായി ഓർക്കുന്നു.
ഷാമനിസ്റ്റിക്ക് ദേവതകൾ, ഈ എഴുത്തകാരന്‍റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും പറയുകയാണെങ്കിൽ, ഒരു ഗംഭീര പ്രതിഭാസം തന്നെയാണ്. ഇവയെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
ഇങ്ഗ്ളിഷ് ഭരണത്തിന് നേരിടേണ്ടിവന്ന ഒരു പ്രശ്നം ചില ജാതിക്കാർ, (വളരെ ഉയർന്ന ജാതിക്കാർ ആവണമെന്നില്ല) ചില കീഴ് ജാതിക്കാരെ കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങളായിരുന്നു. ഉദാഹരണത്തിന്, Toda അല്ലെങ്കിൽ Badaga എന്ന ജാതിക്കാർ ചില അവസരങ്ങളിൽ ഗൂഡോത്രം ചെയ്യുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്ന കുറുമ്പന്‍റെ കാട്ടിലുള്ള ഒറ്റപ്പെട്ട കുടിൽ രാത്രിയിൽ വന്ന് വളഞ്ഞ്, അതിലുള്ള എല്ലാവരെയും കൂട്ടക്കൊല ചെയ്യുകയും, കുടിലിനെ കത്തിച്ചുകളയുകയും ചെയ്തിരുന്നു.
ഇങ്ഗ്ളിഷ് ഭരണം ഈ കൂട്ടക്കുരുതിയിലെ പ്രതികളെ പിടികൂടാൻ ശ്രമിച്ചാലും, കോടതിയിൽ സമർപ്പിക്കാനാവുന്ന വ്യക്തമായ തെളിവുകൾ അവർക്ക് ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട വിവരം ഉള്ളവർ ഒരക്ഷരം ഉരിയാടില്ല. കുറ്റവാളികളെ പിടികൂടിയാലും, അവരെ ശിക്ഷിക്കാനുതകുന്ന തെളിവില്ലാത്തതിനാൽ കോടതി അവരെ വെറുതെ വിടും.
ചെറുകുട്ടികളെ വാങ്ങിച്ച് കൊണ്ട് വന്ന് വളർത്തി, ഒരു പ്രത്യേക പ്രായം ആവുന്ന അവസരത്തിൽ ഗ്രാമ ദേവതയ്ക്ക് ബലിഅർപ്പിക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. കന്യകളെ ആവശ്യമുള്ള കുരുതികളും അർപ്പണങ്ങളും ഉണ്ടായിരുന്നു.
ചില കുരുതികളിൽ ആൾക്കൂട്ടങ്ങൾ മദ്യപിച്ച് അട്ടഹസിച്ച് ബലിനൽകപ്പെടുന്ന വ്യക്തിയെ വെട്ടിനുറുക്കുന്നു. മെഡ്രാസ് പ്രസിഡൻസിയുടെ പല ഭാഗങ്ങളിലെ കാര്യമാണ് പറഞ്ഞത്.
നൂറുകണക്കിന് ജാതികളും അവർ തമ്മിൽ വ്യത്യസ്തങ്ങളായ അവകാശങ്ങളും മറ്റും. ചിലത് ബ്രാഹ്മണ മതം. ചിലത് ഷാമനിസം. ചിലത്, രണ്ടും കൂടിക്കലർന്നത്. ഇതിനെല്ലാം അപ്പുറത്തും കീഴിലുമായി തനി പ്രാകൃത വിശ്വാസങ്ങളും ബീഭത്സകമായ വിശ്വാസ പദ്ധതികളും. ഇവയെക്കുറിച്ചെല്ലാം കൂടുതൽ അറിയാനായി, ഈ രണ്ട് ഗ്രന്ഥങ്ങൾ വായിക്കാം.
1. Castes and tribes of Southern India, 2. Omen and Superstitions of Southern India
ഇത്രയും എഴുതിയത്, മലബാറിലെ ഒടിയന്മാരെക്കുറിച്ച് എഴുതുന്നതിന് മുൻപ് ഒരു ആമുഖമെന്ന രീതിയിലാണ്. ഇനി ഒടിയൻ എന്ന പ്രതിഭാസത്തെക്കുറിച്ച് പറയാം.

Last edited by VED on Wed Nov 08, 2023 5:04 pm, edited 1 time in total.
17
17 #. ഒടിയനും പിള്ളതൈലവും
പണിയന്മാർ, കുറുമ്പർ, പറിയന്മാർ, പാണന്മാർ തുടങ്ങി പല കീഴ്ജാതിക്കാരെയും ഉയർന്ന ജനക്കൂട്ടങ്ങൾക്ക് പല വിധത്തിൽ ഭയമായിരുന്നു. ഒന്ന്, നേരത്തെ സൂചിപ്പിച്ച ഫ്യൂഡൽ ഭാഷാകോഡുകൾ അവർക്ക് നൽകുന്ന ഭീമത്സമായ പൈശാചിക ശക്തിയായിരുന്നു.
അതേ പോലെ തന്നെ, അവർ ചെയ്യുന്നുണ്ട് എന്ന് വിശ്വസിക്കപ്പെട്ടിരുന്ന മന്ത്രവാദങ്ങളും, കൂടോത്രങ്ങളും, തന്ത്രവിദ്യകളും മറ്റ് ആളുകളിൽ പേടി ജനിപ്പിച്ചിരുന്നു. OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ EDGAR THURSTON മി. അനന്ത കൃഷ്ണ ഐയ്യർ (Mr Anantha Krishna Iyer) ഒടിയന്മാരുടെ കൂടോത്ര രീതിയെക്കുറിച്ച് രേഖപ്പെടുത്തിയ വിവരം വ്യക്തമായി പകർത്തിയെഴുതിയിട്ടുണ്ട്. മി. അനന്ത കൃഷ്ണ ഐയ്യർക്ക് കീഴ്ജാതിക്കാരുടെ പ്രവർത്തന രീതിയെങ്ങിനെയാണ് അറിവ് ലഭിച്ചത് എന്നത് ഒരു ചോദ്യമായി മനസ്സിൽ നിൽക്കുന്നുണ്ട്. എന്നിരുന്നാലും, വിവരണം ഇവിടെ യാതോരു അമിത വിവരവും കൂട്ടിച്ചേർക്കാതെ എഴുതുകയാണ്.
അർദ്ധരാത്രിയിലാണ് പറിയൻ മന്ത്രവാദി പദ്ധതിക്ക് തുടക്കം ഇടുക. ശകുനങ്ങൾ ശ്രദ്ധിക്കും. ദുശ്ശകുനമാണ് സൂചനയായി ലഭിക്കുന്നതെങ്കിൽ, അന്നത്തെ പദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും.
ആദ്യമായി ഗർഭം ധരിച്ചിട്ടുള്ള സ്ത്രീയെയാണ് ലക്ഷ്യമിടുന്നത്. ഉണ്ടാക്കിക്കിട്ടേണ്ടത് പിള്ളത്തൈലമാണ്. ആറോ, ഏഴോ മാസം ആയിരിക്കേണം ഗർഭസ്ഥ ശിശുവിന്‍റെ പ്രായം. വെള്ളം, ചുണ്ണാമ്പ്, മഞ്ഞൾ എന്നിവ ചേർത്ത് ഉണ്ടാക്കിയ ഗുരുസി നിറച്ച തേങ്ങ കുലുക്കിക്കൊണ്ട്, മാന്ത്രികനായ പറിയൻ ആ സ്ത്രീയുടെ വീടിനെ പലവട്ടം വലംവയ്ക്കുന്നു.
ഇങ്ങിനെ നടക്കുന്ന അവസരത്തിൽ ഈ ആൾ ചില മാന്ത്രിക വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും, അടുപ്പമുള്ള അതീന്ത്രിയ ശക്തിയുടെ സഹായംലഭിക്കാനായി. അതിന് ശേഷം, ഈ ആൾ നിലത്ത് ഒരു യന്ത്രം വരയ്ക്കുന്നു.
മാന്ത്രിക വിദ്യയുടെ ശക്തിയാൽ ഗർഭസ്ഥയായ സ്ത്രീ സ്വന്തം വീടിന്‍റെ വാതിൽ തുറന്ന് ഒരു സ്വപ്നാടകയെപോലെ പുറത്ത് വരും. വാതിൽ തുറക്കാൻ ആയില്ലായെങ്കിൽ, പലവിധത്തിൽ അതിന് ശ്രമിച്ച്, പുറത്ത് വരും. മാന്ത്രികൻ ഈ സ്ത്രീയെ ആൾഅനക്കമില്ലാത്ത ഒരു ഒഴിഞ്ഞ ഇടത്ത് കൊണ്ട് പോകും, എന്നിട്ട് നഗ്നയാക്കി, ഈ ആളെ നിലത്ത് നിവർന്ന് കിടത്തും. എന്നിട്ട് ഒരു chora kindi ഗർഭപാത്രത്തിന് മുന്നിൽ വെക്കും.(ഈ chora kindi എന്താണ് എന്ന് മനസ്സിലാകുന്നില്ല. Lagenaria എന്ന് ഈ പദത്തിന് അടത്തായി കൊടുത്ത് കാണുന്നുണ്ട്. ഇത് ചൊരക്ക അഥവാ bottle gourd ആണ്.)
ഗർഭസ്ഥ ശിശു പുറത്ത് വരുന്നു. ഗർഭസ്ഥ ശിശു നിലം തൊടാൻ പാടില്ല. തൊട്ടുപോയാൽ, പദ്ധതി പാളിപ്പോകും. ഈ ശിശുവിനെ തുണ്ടംതുണ്ടമായി മുറിച്ച്, ഉണക്കി, പിന്നീട് ഒരു പുകയടുപ്പിന് മുകളിൽ വച്ച് പുകകൊള്ളിക്കുന്നു. അതിന് ശേഷം ഇത്, കീഴിൽ ഒന്ന് രണ്ട് തുളകൾ ഉള്ള ഒരു പാത്രത്തിൽ വെക്കുന്നു. ഈ പാത്രം മറ്റൊരു വലിയ പാത്രത്തിന് മുകളിൽ വെക്കുന്നു. ഇത് രണ്ടും കൂടി ഒരു കഠിനമായി കത്തുന്ന അടുപ്പിന് മുകളിൽ വെയ്ക്കുന്നു. മുകളിലെ പാത്രത്തിലെ വെട്ടിമുറിക്കപ്പെട്ട ഗർഭസ്ഥ ശിശുവിന്‍റെ മാംസത്തിന് ചൂടേൽക്കുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ അതിൽനിന്നും വലിയ പാത്രത്തിൽ ഒരു പ്രത്യേകതരം ദ്രാവകം ഉറ്റിയുറ്റി വീഴുന്നു.
ഇതിന് ശേഷം മാന്ത്രികൻ മനുഷ്യന്‍റെ ഒരു തലയോട് ഇടിച്ച് വളരെ നേരിയ പൊടിയാക്കുന്നു. ഇത് ഈ ദ്രാവകത്തിൽ ചേർക്കുന്നു. ഉടൻ തന്നെ ഇതിൽ നിന്നും ചെറിയ ഒരു തുള്ളിയെടുത്ത് നെറ്റിയിൽ ചാർത്തുന്നു. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പുരട്ടുന്നു. അയാൾ അതിന് ശേഷം, ചാണക വെള്ളം കുറച്ച് കുടിക്കുന്നു.
ഇത്രയും ചെയ്ത് കഴിഞ്ഞാൽ, ഈ ആൾക്ക് ഏത് മൃഗത്തിന്‍റെ യും രൂപമായിമാറൻ പറ്റും എന്ന് ഈ ആൾക്ക് വിശ്വാസം വരുന്നു.
ഇവിടെ നിർമ്മിച്ചിട്ടുള്ളതിന്‍റെ പേര് പിള്ളതൈലം എന്നാണ്.
ഇതേ കാര്യം അങ്കോല മരത്തിന്‍റെ (Alangium Lamarckii) ഒരു പ്രത്യേക കായ ഉപയോഗിച്ചും ചെയ്യാമെന്നും എഴുതിക്കാണുന്നു. ഈ പ്രത്യേക കായ രാത്രിയുടെ കൂരാകൂരിരുട്ടിൽ താഴെക്ക് ഇറങ്ങിവരികയും, അതിന് ശേഷം തിരിച്ച് മരത്തിലെ പൂർവ്വസ്ഥാനത്ത് ചെന്ന് ചേരുകയും ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് വിവരമുള്ള മാന്ത്രികർ രാത്രിയിൽ കാത്തിരുന്ന് ഈ ഇറങ്ങിവരുന്ന കായയെ പിടികൂടി, ഏതാണ്ട് ഗർഭസ്ഥശിശുവിനെ ഉപയോഗിച്ചത് മാതിരി ഉപയോഗിച്ച് അങ്കോലത്തൈലം എന്ന മാന്ത്രിക തൈലം ഉണ്ടാക്കുന്നു.
മി. അനന്ത കൃഷ്ണ ഐയ്യർ ഇങ്ങിനെയൊരു വിവരണം നൽകിയതിൽനിന്നും ഉയർന്ന ജനക്കൂട്ടങ്ങളിൽ ഈ കൂടോത്രത്തെക്കുറിച്ചുള്ള വിശ്വാസത്തെക്കുറിച്ച് ഒരു സൂചന ലഭിക്കുന്നുണ്ട്. അവർ കീഴ്ജാതിക്കാരുടെ ദുർമന്ത്രവാദത്തെയും കൂടോത്രപ്രവർത്തനങ്ങളെയും ഭയപ്പെട്ടിരുന്നു എന്ന് സാരം.
ചില ഇടങ്ങളിൽ അസാധാരണമായി വല്ല എരുമയെയോ മറ്റോ കണ്ടാൽ അത് ഒടിയനാണ് എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കുടുബങ്ങൾ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
IMAGE from Castes and tribes of Southern India by Edgar Thurston
കീഴ്ജാതിക്കാരെ അറപ്പുമാത്രമല്ല, കഠിനമായ ഭയത്തോടും കൂടിയാണ് ഉയർന്ന ജനക്കൂട്ടങ്ങൾ വീക്ഷിച്ചിരുന്നത്. യഥാർത്ഥത്തിൽ ഏറ്റവും കഠിനമായ ഭയം നൽകേണ്ടത് ഭാഷാകോഡുകൾ അവർക്ക് നൽകുന്ന അമാനുഷികമായ ബലത്തെയും ശക്തിയേയും ആണ്. എന്നാൽ ഈ ഒരു വിവരം ആരിലും വ്യക്തമായി വന്നില്ല എന്നുള്ളതും ഒരു ആശ്ചര്യകരമായ കാര്യമാണെന്ന് തോന്നാം.
എന്നാൽ ഇന്നുള്ള ഇങ്ഗ്ളണ്ടിൽ പോലും, ഇതുപോലുള്ള പേടിയും വെപ്രാളങ്ങളും അവിടുള്ള തദ്ദേശീയരായ AngloSaxon വംശജരിൽ വന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ കാരണം യഥാർത്ഥത്തിൽ കിടക്കുന്നത് ഭാഷാ കോഡുകളിലാണ്. ഫ്യൂഡൽ ഭാഷകൾക്ക് കൂടോത്ര ശക്തിയുണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ആവാത്ത കാര്യമാണ്.

18
18 #. ഗൂഡതന്ത്രങ്ങളുടെ യന്ത്ര സംവിധാനം
എഴുത്തിന്‍റെ പാതയിൽനിന്നും ചെറുതായൊന്ന് വ്യതിചലിക്കാം എന്ന് വിചാരിക്കുന്നു. കൂടോത്രത്തെയും മന്ത്രവാദത്തെയും താന്ത്രിക വിദ്യകളെക്കുറിച്ചും പ്രതിപാദിച്ചുപോയി. ഇവയെക്കുറിച്ച് ചെറുതായൊന്ന് പറഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നു.
മന്ത്രവാദത്തിൽ ഒരു പ്രധാന ഘടകം മന്ത്രവാദ വചനങ്ങളാണ്. ക്രീയാക്രമങ്ങളും ക്രീയാവിധികളും ഇതോടൊപ്പം ഉണ്ട് എന്നും പറയാം. കൂടോത്രത്തിലും ഇവയെല്ലാംതന്നെയുണ്ട് എന്നും പറയാം എന്ന് തോന്നുന്നു. താന്ത്രിക വിദ്യയിലും ഇവയെല്ലാം ഉണ്ടെന്നാണ് തോന്നുന്നത്. താന്ത്രിക അനുഷ്ഠാനങ്ങളിൽ പഞ്ച 'മ'കാരങ്ങൾ അത്യന്താപേക്ഷിതങ്ങളാണ് എന്നും പറയപ്പെടുന്നു.
മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം എന്നിവയാണ് പഞ്ച'മ'കാരങ്ങൾ എന്ന് തോന്നുന്നു. ഇതിൽ മുദ്ര എന്ന് സൂചിപ്പിക്കപ്പെട്ടതിനെ നൃത്തം എന്ന് വ്യാഖ്യാനിച്ച് കാണുന്നുണ്ട്. എന്നാൽ വെറും നൃത്തം ആണ് ഇത് എന്ന് തോന്നുന്നില്ല.
ഈ വിഷയം അഗാധമായി ചർച്ചചെയ്യാനാവുന്ന ഇടം അല്ല ഇത്. എന്നാൽ, താൽപ്പര്യമുള്ളവർക്ക് ഈ എഴുത്തുകാരൻ എഴുതിയ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c. എന്ന ഗ്രന്ഥം വായിക്കാം.
പ്രപഞ്ചവും ജീവനും, ജീവജാലങ്ങളും ഒരു അമാനുഷിക സോഫ്ട്വേർ കോഡിന്‍റെ സൃഷ്ടിയും നടത്തിപ്പും ആണ് എന്ന് അനുമാനിച്ച് മുന്നോട്ട് നീങ്ങുകയാണെങ്കിൽ, ഈ വക മന്ത്രവാദത്തിലും മറ്റും ഉണ്ട് എന്ന് പറയപ്പെടുന്ന കഴിവുകൾ സംഭാവ്യമാണ് എന്ന് കാണാവുന്നതാണ്.
Edgar Thurston 1800കളിൽ എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIAൽ സൂചിപ്പിക്കുന്ന പലവിധ അന്ധവിശ്വാസങ്ങളും ഇന്ന് അന്ധവിശ്വാസങ്ങൾ അല്ലതന്നെ. കാരണം, കമ്പ്യൂട്ടറിന്‍റെയും, ഇന്റർനെറ്റിന്‍റെയും, സ്മാർട്ട് ഫോണുകളുടെയും, ഡിജിറ്റൽ ടെക്നോളജിയുടേയും വരവോടുകൂടി, അന്ന് അന്ധവിശ്വാസങ്ങളായി രേഖപ്പെടുത്തിയ പലതും ഇന്ന് നിത്യസത്യങ്ങളാണ്.
മന്ത്രവാദികൾ ചൊല്ലുന്ന വാക്കുകൾ എവിടെ ഏശാനാണ്? അങ്ങിനെ ചിന്തിക്കുന്നത് തന്നെ തനി വിഢ്ഢിത്തമല്ലെ?
എന്നാൽ ഇന്ന് സ്മാട്ട് ഫോണിലൂടെ Alexa, Siri, Google Assistant തുടങ്ങിയവയോട് ആളുകൾക്ക് കാര്യങ്ങൾ ചോദിക്കാം. പറയാം. അദ്ദേഹം / അവർ / ഭൂതം കഴിവതും കൃത്യമായി ഉത്തരം നൽകും.
എന്നാൽ ഇങ്ഗ്ളിഷ് ഉച്ചാരണം പ്രശ്നമാണ്. പെട്ടെന്ന് ഉച്ചാരണ ശുദ്ധി കുറഞ്ഞാൽ, ഇന്റർനെറ്റ് ക്ളൌഡിൽ വസിക്കുന്ന ഈ വിധ ഭൂതങ്ങൾക്ക് ചോദ്യവാക്കുകൾ മനസ്സിലായേക്കില്ല.
[Image: ചിത്രം സുബ്രഹ്മണ്യ യന്ത്രത്തിന്റെതാണ് എന്ന് രേഖപ്പെടുത്തിക്കാണുന്നു - OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ]
പണ്ട് കാലങ്ങളിൽ മന്ത്രവാദം ചെയ്യുന്നുണ്ട് എന്ന് അറിയപ്പെടുന്ന വ്യക്തികളുടെ മുൻ പല്ലുകൾ ശത്രുപക്ഷം അടിച്ച് കൊഴിക്കും. ഇങ്ങിനെ ചെയ്താൽ, മന്ത്രവാദം ചൊല്ലുന്നതിൽ ഉച്ചാരണ പിശക് വരം. മന്ത്രം ഫലിക്കില്ല.
ഈ എഴുത്തുകാരൻ കുറേ നാളുകൾക്കുമുന്നെ കാറിൽ ഒരു ദിക്കിൽ യാത്രചെയ്തു. രാത്രിയിൽ തിരിച്ച് വരുന്ന അവസരത്തിൽ വഴിതെറ്റി. Ashwina (മകൾ) ഉടനെ സ്മാട്ട് ഫോണിൽ GPS സ്വിച്ച് ഓൺ ചെയ്ത് GPSസുമായി സംസാരിച്ചു. GPSൽ നിന്നും അമാനുഷികമായ ഒരു സ്ത്രീ ശബ്ദം കാർ നീങ്ങേണ്ടുന്ന വഴി വളരെ വ്യക്തമായിത്തന്നെ പറഞ്ഞുതന്നു. മുന്നോട്ട് 100 മീറ്റർ നീങ്ങിയാൽ, നിങ്ങൾ ഒരു ജങ്ഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ്, ഏതാണ്ട് അരക്കിലോമീറ്റർ നീങ്ങിയാൽ മറ്റൊരു പാതതിരിയലിൽ എത്തും. ഇങ്ങിനെ.
ഇതേ പോലെ ഏതോ അതീന്ത്രിയ കേന്ദ്രത്തിൽ നിന്നും കാതുകളിലേക്ക്, വിദൂരവിവരങ്ങളും, പണ്ട് നടന്ന കാര്യങ്ങളും, അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും, നടക്കാൻ പോകുന്ന കാര്യങ്ങളും, ചോദിച്ച് സംസാരരീതിയിൽ സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയെ ഈ എഴുത്തുകാരൻ നേരിൽ കണ്ടിട്ടുണ്ട്. മന്ത്രവാദത്തിലേയും മറ്റ് ഗൂഡതന്ത്രങ്ങളിലേയും 'യന്ത്രം' എന്ന് പറയുന്നതും ഒരു തരം സോഫ്ട്വേർ കോഡ് അനുബന്ധിച്ചിട്ടുള്ള ഒരു ചിത്രംതന്നെയാകാം. ലോകമെമ്പാടും ഉള്ള പലവിധ പുരാതന കാലങ്ങളിലെ ആധ്യാത്മിക പ്രസ്ഥാനങ്ങളിലേയും അവശിഷ്ടങ്ങളിലും, പൂർവ്വവസ്തുലക്ഷണങ്ങളിലും കാണപ്പെടുന്നതും മറ്റും യഥാർത്ഥത്തിൽ ഒരു അതിഗംഭീര അമാനുഷിക സോഫ്ട്വേർ സംവിധാനത്തിന്‍റെ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ബാക്കി ഭാഗങ്ങൾ ആയേക്കാം.
ലക്ഷണങ്ങളിലും, ശകുനങ്ങളിലും, സംഖ്യാജ്യോതിഷത്തിലും, സാമുദ്രിക സൂചനകളിലും മുറ്റും യാതോരു കഴമ്പും ഇല്ലാ എന്ന് കരുതുന്നത് വിഡ്ഢിത്തമായേക്കാം. എന്നാൽ, ഇവയുടെ ആന്തരിക അമാനുഷിക സോഫ്ട്വേർ കോഡുകളെക്കുറിച്ച് ഇന്ന് ആർക്കെങ്കിലും എന്തെങ്കിലും അറിവ് ഉണ്ട് എന്ന് തോന്നുന്നില്ല. ദക്ഷിണ അമേരിക്കയിലും, ആഫ്രിക്കയിലും, ഭൂഖണ്ട യൂറോപ്പിലും, ഏഷ്യയിലും ഈ വക പാരമ്പര്യങ്ങളുടെ അവശിഷ്ടങ്ങൾ കാണാവുന്നതാണ്.
ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ വേദകാല സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ ചില ബ്രാഹ്മണ കുടുംബങ്ങളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നെങ്കിലും, അവശിഷ്ടങ്ങൾ അല്ലാതെ, ഈ വിധ അമാനുഷിക സോഫ്ട്വേറുകളുടെ പ്രവർത്തനത്തെക്കുറിച്ചോ, അവ നടത്തിപ്പ് ചെയ്യേണ്ടുന്ന യന്ത്രസംവിധാനത്തെക്കുറിച്ചോ ഏതെങ്കിലും ബ്രാഹ്മണനോ മറ്റ് ആർക്കെങ്കിലുമോ അറിയും എന്ന് തോന്നുന്നില്ല.
mage: മുകളിൽ നൽകിയിട്ടുള്ള ചിത്രം സുബ്രഹ്മണ്യ യന്ത്രത്തിന്റെതാണ് എന്ന് രേഖപ്പെടുത്തിക്കാണുന്നു - OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ

Last edited by VED on Wed Nov 08, 2023 5:04 pm, edited 2 times in total.
19
19 #. മുദ്രകളിൽ അന്തർലീനമായിരിക്കുന്ന അദൃശ്യ സോഫ്ട്വേർകോഡുകൾ
വെറും അർത്ഥശൂന്യം എന്ന് തോന്നുന്ന ചിത്രങ്ങൾക്ക് വൻ കഴിവുകൾ ഉണ്ടോ? QR Code എന്ന സംവിധാനം ഉണ്ട് എന്ന് തെളിയിക്കുന്നു.
താൽപ്പര്യമുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള QR Code നിങ്ങളുടെ സ്മാട്ട്ഫോണിലെ Scanner ഉപയോഗിച്ച്, ഒന്ന് സ്കാൻ ചെയ്ത് നോക്കുക. ആ QR Codeനുള്ളിലെ അദൃശ്യമായ കോഡുകൾ നിങ്ങളെ ഏത് ചാനലിലേക്കാണ് എത്തിക്കുക എന്ന് നോക്കുക.
കണ്ണുകൾ കൊണ്ട് കാണുന്നതും, കാതുകൾകൊണ്ട് കേൾക്കുന്നതും, സ്പർശനം കൊണ്ട് ബന്ധപ്പെടുന്നതും, മൂക്ക് കൊണ്ട് വാസനിക്കുന്നതും, നാവ് കൊണ്ട് രുചിക്കുന്നതും, മസ്തിഷ്ക സോഫ്ട്വേറിനുള്ളിൽ (Brain Softwareറിനുള്ളിൽ) ശക്തമായ കോഡുകൾ പ്രവേശിപ്പിക്കും എന്നുള്ളത് വാസ്തവം തന്നെ. ഇവയുടെ പ്രവർത്തനം മനസ്സിനേയും, മനുഷ്യവ്യക്തിത്വത്തേയും എവിടേക്കെല്ലാം എത്തിവലിക്കും എന്നുളളത് ഇന്നുള്ള വിരസമായ ശാസ്ത്രത്തിന് അറിവില്ല എന്ന് ധരിക്കാം.
എന്നാൽ, പഞ്ചേന്ത്രിയങ്ങൾക്കും അതീതമായുള്ള ഇന്ദ്രിയങ്ങൾ ഇല്ലാ എന്ന് എങ്ങിനെ ഉറപ്പിച്ച് പറയും.
മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിറങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവയെ മനുഷ്യന് ഇന്ന് വിഭാവനം ചെയ്യാനാകുമോ?
1970കളിൽ ഈ എഴുത്തുകാരൻ Alleppeyയിൽ (ആലപ്പുഴയിൽ) താമസിക്കുന്ന കാലത്ത്, വീട്ടിൽ Cooking Gas ഉണ്ടായിരുന്നു. വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ അന്ന് ഇത് ലഭ്യമായിരുന്നുള്ളു.
ദേവർകോവിൽ അന്ന് ഉലകത്തിന്‍റെ അറ്റത്തുള്ള കുഗ്രാമമാണ്. യാതോരു പുകയും ഇല്ലാതെയും, മൺചട്ടികളെ കരിപിടിപ്പിക്കാതെയും കത്തുന്ന തീ ലോകത്തിൽ ഉണ്ട് എന്ന് പറഞ്ഞപ്പോൾ, ദേവർകോവിൽലിൽ ആർക്കും വിശ്വാസം വരുന്നില്ല.
ശുദ്ധ നുണ പറയുന്നതിനും ഒരു അതിരില്ലെ?
ഒരു കൈ അഭയമുദ്രയും, മറ്റൊരു കൈ ദണ്ഡഹസ്ത മുദ്രയും പ്രദർശിപ്പിച്ച് നിൽക്കുന്ന നടരാജ വിഗ്രഹം കണ്ടിട്ടില്ലേ? ഈ വക മുദ്രകൾക്ക് ഹൈന്ദവ (ബ്രാഹ്മണ) പരമ്പരാഗതമായ വ്യാഖ്യാനങ്ങൾക്ക് അപ്പുറം മറ്റെന്തെങ്കിലും കഴിവുകൾ കണ്ടേക്കുമോ? ഈ വക മുദ്രകൾ ലോകത്തിൽ പല പാരമ്പര്യങ്ങളിലും ഉണ്ട് എന്നാണ് കാണുന്നത്. ഷാമനിസ്റ്റിക്ക് പ്രതിഭാസങ്ങളിലും കഴിവുറ്റ ഈ വിധ പലതും ഉണ്ട് എന്ന് തോന്നുന്നു. ശിവന്‍റെ കൈകൾക്ക് വളയായുള്ളത് നാഗമാണ്. ഇതിലും അസാധാരണമായ മറ്റെന്തെങ്കിലും സൂചനകണ്ടേക്കുമോ?
പൂജകളിലും ഹോമങ്ങളിലും, മന്ത്രവാദങ്ങളിലും മുദ്രകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
ആദ്ധ്യാത്മിക വിവരങ്ങൾക്ക് സാധാരണമായി അറിയപ്പെടുന്ന വ്യാഖ്യാനവും (Common understanding), അതേ സമയം വളരെ പരിമിതമായ എണ്ണം ആളുകൾക്ക് മാത്രം (esoteric) അറിയുന്ന വ്യാഖ്യാനവും ഉണ്ട് എന്നുള്ളത് വാസ്തവമായേക്കാം.
ഈ ഒരു വാസ്തവം വിശുദ്ധ ഖുർആനിന് (Holy Qur'anനിന്) പോലും ഉണ്ട് എന്നാണ് അറിയുന്നത്.
പഞ്ച മകാരങ്ങളിലെ മത്സ്യം മാംസം എന്നിവയും വെറും വാക്യാർത്ഥങ്ങളിൽ ഒതുങ്ങിനിന്നേക്കില്ല. മദ്യം എന്നതും അതുപോലെതന്നെയാകാം. മൈഥുനം ലൈംഗികതയെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു. ലൈംഗിക പ്രവർത്തനങ്ങളിൽ അതിശക്തമായ അമാനുഷിക സോഫ്ട്വേർ കോഡുകളുടെ പ്രവർത്തനം നടക്കുന്നുണ്ട് എന്നത് വാസ്തവംതന്നെ.
യഥാർത്ഥത്തിൽ ഈ വിധ കോഡുകളെ ഉജ്ജീവിപ്പിച്ച് കൊണ്ട് പലവിധ മാറ്റിമറിക്കലുകൾ മനുഷ്യനുമായും ജീവനുമായും പ്രപഞ്ച യാഥാർത്ഥ്യവുമായും ബന്ധപ്പെട്ടുകിടക്കുന്ന, മായായവനികയ്ക്ക് അപ്പുറത്തുള്ള അതീന്ത്രിയ സോഫ്ട്വേർ അരങ്ങിൽ നടത്താനായേക്കാം.
മനസ്സിലെ വിചാരങ്ങൾ മാത്രമല്ല, മറിച്ച് വികാരങ്ങളും രൂപകൽപ്പന ചെയ്യുന്നത് മസ്തിഷ്കത്തിലൂടെയും, ബാഹ്യമായ ഏതോ അദൃശ്യമായ അതീന്ത്രിയ സോഫ്ട്വേർ സങ്കേതത്തിലും നിന്ന് സ്പന്ധിക്കുന്ന കോഡുകളാവാം.
മനുഷ്യമനസ്സിന് മറ്റ് മനുഷ്യമനസ്സുകളെ അദൃശ്യമായ സംവിധാനങ്ങളിലൂടെ സ്വാധീനിക്കാനും, അവയിൽ വൈകാരിക മാറ്റങ്ങൾ വരുത്തുവാനും ആവും, എന്നത് ഈ എഴുത്തുകാരന് നേരിട്ടുള്ള അനുഭവംതന്നെയാണ്. എന്നാൽ, ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ചോ, അതിനെ എങ്ങിനെയാണ് നിയന്ത്രിക്കേണ്ടത് എന്നതിനെക്കുറിച്ചോ, യാതോരു എത്തുംപിടിയും ഇല്ലതന്നെ. പരിധിയില്ലാത്ത ശക്തിയുള്ള ഈ വക യന്ത്രങ്ങൾ അപര്യാപ്തമായ നൈപുണ്യത്തോടുകൂടി ഉപയോഗിക്കുന്നതും, തൊട്ടുകളിക്കുന്നതും, ഡ്രൈവിങ്ങ് വശമില്ലാതെ വൻ ലോഡ് കയറ്റിവച്ചിട്ടുള്ള വാണിജ്യവാഹനം ഓടിക്കാൻ ശ്രമിക്കുന്നത് പോലെയാണ്. നിയന്ത്രണം കിട്ടില്ല. അപകടമാണ്.

Last edited by VED on Wed Nov 08, 2023 5:05 pm, edited 1 time in total.
20
20 #. ഫ്യൂഡൽ ഭാഷക്കാരുടെ കൈയിൽ അകപ്പെട്ടാൽ
മലബാർ പ്രദേശത്തിലെ പല ജനസമൂഹങ്ങളെക്കുറിച്ചും പ്രതിപാദിച്ചുകഴിഞ്ഞു. നായർമാർക്ക് തൊട്ടുകീഴിലായി വരുന്ന ഒരു ജനസമൂഹമോ, മതസ്ഥരോ ആണ് വടക്കെ മലബാറിലെ മരുമക്കത്തായ തീയർ.
ഈ ജനക്കൂട്ടം ഖസാക്സ്ഥാനിൽനിന്നും (Kazakhstanൽനിന്നും) കുറേ നൂറ്റാണ്ടുകൾക്ക് മുന്നെ മലബാർ പ്രദേശത്ത് വന്ന ഒരു ജനക്കൂട്ടമാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതല്ല, ഇവർ പുരാതന ഗ്രീസിൽനിന്നുമാണ് വന്നത് എന്നും ഒരു വാദഗതിയും കേട്ടതായി ഓർമ്മവരുന്നു.
ഉയർന്ന ജനസമൂഹങ്ങളിൽ പെട്ടവർ ആണ് ഇവർ എങ്കിൽ എങ്ങിനെയാണ് ഈ കൂട്ടർ നായന്മാർ അഥവാ ശൂദ്രരുടെ അടിയിൽ പെട്ടുപോയത് എന്ന ഒരു ചിന്താഗതി സ്വാഭാവികം മാത്രം.
വാസ്തവം കുറച്ച് കൂടി സങ്കീർമാണ്. പാരമ്പര്യമായി സ്ഥിരമായി ഒരു ഗുണം കുറഞ്ഞ ജനക്കൂട്ടം ഇല്ലാ എന്നാണ് തോന്നുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജനം നടത്തിയിരുന്ന കാട്ടാളക്കൂട്ടങ്ങളിലെ പിന്മുറക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കുടിയേറി ജീവിച്ചു തുടങ്ങിപ്പോൾ, അവരും മറ്റ് മനുഷ്യരുടെ എല്ലാവിധ മാനസികവും ശാരീരികവുമായ സാമൂഹിക കഴിവുകളോടുകൂടിത്തന്നെയാണ് ജീവിച്ചത്.
നേരത്തെ സൂചിപ്പിച്ചത് പോലെ, ഏണിപോലുള്ള വാക്ക് കോഡുകൾ ഉള്ള ഭാഷയിൽ, തരംതാഴ്ത്തപ്പെട്ടാൽ, ഒരു സങ്കീർണ്ണമായ ചുഴിയിൽ പെട്ടത് മാതിരി ആളും ആൾക്കൂട്ടവും അതിവേഗത്തിൽ ചുറ്റിചുറ്റി പലതട്ടുകളായി തരം തിരിഞ്ഞ് മുകളിലോട്ട് ഒട്ടിപ്പിടിക്കുന്നതും, താഴോട്ട് ചവിട്ടുന്നതും ആയ ഒരു ജനക്കൂട്ടമായി രൂപാന്തരപ്പെടും.
ഇവിടെ ഒരു പ്രത്യേക പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
കുറേ ആളുകൾ മുകളിലെ ഒരു കൂട്ടം ആളുകൾക്ക് കീഴിൽ വരുന്നു.
ഈ മുകളിൽ വരുന്ന ആളുകൾക്ക് അവരുടെ കീഴിൽ വരുന്ന ആളുകളെ മൊത്തമായി കാണാനും അവരെ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും തരംതിരിക്കണമെന്നും പദ്ധതിയിടാനു ആവും. ഇത് ശരിക്കും പറഞ്ഞാൽ ഒരു രാക്ഷസീയമായ അന്തരീക്ഷമാണ്, കീഴിൽ പെട്ടവരെ സംബന്ധിച്ചെടുത്തോളം.
എന്നാൽ, മുകളിൽ ഉള്ള ആളുകൾ പ്രാദേശികമായി നിരപ്പുള്ള ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ മറ്റൊരു പ്രത്യേക അനുഭവമാണ് സംഭാവ്യമാവുക.
അതേ സമയം, മുകളിൽ ഉള്ള ആളുകൾ ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ, ഇതിന് നേരെ വിപരീതമായ മുകളിൽ സൂചിപ്പിച്ച രാക്ഷസീയമായ അനുഭവമാണ് സംഭാവ്യമാകുക.
മുകളിൽ ഉള്ള മുതലാളന്മാർ ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ, അവർ അവരുടെ കീഴിൽ ഉള്ളവരെ ഒരു വന്യമൃഗം കൈയിൽ അകപ്പെട്ടുപോയ ഇരയെ നോക്കുന്നത് പോലെയാണ് കാണുക.
കൈയിൽ അകപ്പെട്ടു പോയ ആളെ മുറിവേൽപ്പിക്കാൻ ഉതകുന്ന വാക്ക് കോഡുകൾ എന്ന ആയുധങ്ങളിൽ ഏത് വച്ചും അമർത്തുകയും, വെട്ടിച്ചെറുതാക്കുകയും ചെയ്യാം എന്ന മനസ്സിലാക്കൽ മുതലാളന് സ്വമേധയാ മനസ്സിൽ ജനിക്കും.
കീഴിൽ പെട്ട ജനക്കൂട്ടത്തിൽ ചിലരെ ചെറുതായി ബഹുമാനിച്ചും, ചിലരെ ചെറുതായി തരംതാഴ്ത്തിയും, മറ്റുചിലരെ വാക്ക് കോഡുകളാൽ വെട്ടിനുറുക്കിയും ചിട്ടപ്പെടുത്താം.
മുതലാളന്‍റെ കണ്ണിലും, വാക്കുകളിലും, ശരീര ഭാഷയിലും ഇത് പ്രതിഫലിച്ചു കാണും. ഇങ്ങിനെയല്ലാതെ മറ്റ് യാതോരു രീതിയിലും കാര്യങ്ങൾ നടക്കില്ല. മുതലാളൻ നല്ലമനുഷ്യനാണ് എന്ന് പറയുന്നതിൽ യാതോരു അർത്ഥവും ഉണ്ടാവില്ല. വന്യ മൃഗം നല്ല വ്യക്തിയാണ്. കളവ് പറയില്ല. ഭാര്യയേയും കുട്ടികളേയും നല്ലത് പോലെ നോക്കും, മഹാ താത്വിക കാര്യങ്ങൾ ചിന്തിക്കും എന്നെല്ലാം പറയുന്നത് പോലയേ ഉള്ളു നല്ലമനുഷ്യന്‍റെ കാര്യവും. കാരണം, നല്ല ആളായ വന്യ മൃഗം വിശക്കുമ്പോൾ മറ്റ് മൃഗവർഗ്ഗത്തിൽ പെട്ട ആളുകളെ പിടിച്ച് തിന്നും.
ഫ്യൂഡൽ ഭാഷകളും ഇതേ പോലെതന്നെ. നല്ല വ്യക്തിയുടേയും ചീത്ത വ്യക്തിയുടേയും മനസിക ഭാവങ്ങളും മാനസിക പ്രതിപ്രവർത്തനങ്ങളും മറ്റും ഫ്യൂഡൽ ഭാഷാ കോഡുകൾ ഒരേ പോലെ തന്നെയാണ് രൂപകൽപ്പന ചെയ്യുന്നതും, പ്രകോപിപ്പിക്കുന്നതും.
അതേ സമയം മുതലാളന്മാർ ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ആണെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമാണ്. അവർ കീഴിൽ പെട്ടുപോയവരെ വീക്ഷിക്കുമ്പോൾ, മനസ്സിലാക്കുന്നത്, അവരുടെ ഓരോ വാക്ക് പ്രയോഗവും കീഴിൽപെട്ടുപോയവരിൽ കാര്യശേഷിയും, ആശയവിനിമയ കഴിവും, വ്യക്തിത്വവും വളർത്തും എന്നുള്ളതാണ്. കീഴിൽ പെട്ട് അലങ്കോലപ്പെട്ടവർക്ക് വെറും വാക്ക് കോഡുകളിലൂടെ അവരുടെ ചങ്ങലകൾ അഴിക്കാം എന്ന് തോന്നൽ നൽകും. ഇതും, ഇങ്ഗ്ളിഷുകാരൻ നല്ല ആളായത് കൊണ്ടോ ചീത്ത വ്യക്തി ആയത് കൊണ്ടോ അല്ല. മറിച്ച്, അങ്ങിനെയാണ് പരന്ന (planar) കോഡുകൾ ഉള്ള ഇങ്ഗ്ളിഷ് ഭാഷ.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ മരുമക്കത്തായ തീയരുടെ ചരിത്രപരമായ അനുഭവത്തെ, തിരുവിതാംകൂറിൽ ഇതേ പോലെ കുടിയേറിയ സുറിയാനി ക്രിസ്ത്യാനികളുടേയും യഹൂദരുടേയും മറ്റുമായി താരതമ്യം ചെയ്യാൻ ഉപയോഗിക്കാം.
അടുത്ത എഴുത്തിൽ

21
21 #. നന്മചെയ്തവരെ ദുഷ്ടരായി ചിത്രീകരിക്കുന്ന ദേശീയ ചരിത്രപഠനം
ഇന്ന് ഇന്ത്യയിലും, പാക്കിസ്ഥാനിലും, ബെഗ്ളാദേശിലും ചരിത്രവിവരങ്ങൾ തലതിരിച്ചാണ് പഠിപ്പിക്കുന്നത് എന്ന് പറയാം എന്ന് തോന്നുന്നു.
പൊതുവായി ജനങ്ങൾക്ക് നന്മ ചെയ്തവരെ ദുഷ്ടന്മാരെന്നും ദുഷ്ടമനോഭാവത്തോടെ കയറിവന്നവരെ പുണ്യാളന്മാർ എന്നും ആണ് ഇന്ന് ഈ ഉപഭൂഖണ്ടത്തിൽ ചിത്രീകരിക്കുന്നത്.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ആരുംതന്നെ യാതോരു വൻ മേൽവിലസവും വീശിക്കാണിക്കാതെ കയറിച്ചെല്ലാൻ ഇഷ്ടപ്പെടില്ല. ഇതിന് വിപരീതമായിരുന്നിട്ടുള്ളത് ഇങ്ഗ്ളിഷുകാർ മാത്രമാണ്.
ഈ എഴുത്തുകാരൻ ഈ രാജ്യത്തിലെ പലപ്രദേശങ്ങളിലും മാറിമാറി തങ്ങിയിട്ടുണ്ടായിരുന്ന അവസരങ്ങളിൽ എല്ലായിടത്തുംതന്നെ ഈ ഒരു പ്രശ്നത്തെക്കുറിച്ച് ബോധവാനായിരുന്നു. ഒരു സാമൂഹിക വേദിയിലേക്ക് കയറിവരുന്ന ഏവരും, ഏതെങ്കിലും വൻ കുടുംബമഹിമയോ, കുടുംബത്തിൽ പെട്ട ആരുടേയെങ്കിലും വൻ തൊഴിലോ, സാമൂഹിക സ്ഥാനമോ, മറ്റോ വാക്കുകളിലൂടെ എങ്ങിനെയെങ്കിലും പ്രദർശിപ്പിക്കും. ബന്ധംസ്ഥാപിക്കാൻ വെപ്രാളപ്പെടുന്നത് സാമൂഹികമായി പ്രാദേശികമായി ഒരു ഉയർന്ന പീഠത്തിൽ ഇരിക്കുന്നവരും ആയിട്ടാണ്.
ഉയർന്ന പീഠത്തിൽ കയറിപ്പറ്റിയാൽ, ആ പീഠത്തിന് കീഴിലായി, പാതി അടിമയായി നിലകൊള്ളുന്ന ഏവരും, ഈ പുതിയ ആൾക്കുട്ടത്തിനും അടിമയും അടിയാളിയും ആയി തീരും. കയറിവന്ന ആൾ ഓരും (അദ്ദേഹവും) അടിയാളി ഓനും (അവനും).
ലോകമെമ്പാടും ഉള്ള മിക്ക ഭാഷകളിലും ഫ്യൂഡൽ ചുവയുണ്ട് എന്നാണ് തോന്നുന്നത്.
ഇന്ന് മലബാറിലും തമിഴ് നാട്ടിലും, കർണ്ണാടകയിലും, തിരുവിതാംകൂറിലും, ബോംബെയിലും, ഗോവയിലും മറ്റും പലവിധ ക്രിസ്ത്യാനികളെ കാണാൻ പറ്റും. ഇവരെല്ലാം ഒരേ കൂട്ടരാണ് എന്ന ഒരു പൊതുധാരണയും ഉണ്ട്. എന്നാൽ വാസ്തവം വളരെ വിചിത്രമാണ്.
St. Thomas ആണ് ക്രിസ്ത്യൻ മതം ഈ ഉപഭൂഖണ്ടത്തിൽ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഒരോ വ്യത്യസ്ത ക്രിസ്ത്യൻ പക്ഷക്കാർക്കും വളരെ വ്യത്യസ്തമായ ചരിത്രമാണ് ഉള്ളത്.
Syrian Christians അഥവാ സുറിയാനി ക്രിസ്ത്യാനികൾക്ക് ഒരു പ്രത്യേക ചരിത്രം തന്നെ ഉണ്ട്.
St. Thomas ഇങ്ഗ്ളിഷുകാരനല്ല.
യേശുകൃസ്തു ഇങ്ഗ്ളിഷുകാരനല്ല. യൂറോപ്യനും അല്ല. ഏത് നാട്ടുകാരൻ ആണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല. മധ്യ-കിഴൻ (ഏഷ്യൻ) വംശജനാകാനാണ് സാധ്യത.
ക്രിസ്ത്യൻ മതം യഥാർത്ഥത്തിൽ ഒരു മധ്യ-കിഴൻ (ഏഷ്യൻ) മതമാണ് എന്നാണ് തോന്നുന്നത്. അതിനാൽതന്നെ ക്രിസ്ത്യൻ മതം അവകാശപ്പെടുന്ന social egalitarianismവും (സാമൂഹിക സമത്വവാദവും) fraternityയും (സാമൂഹിക സാഹോദര്യവും) മറ്റും യഥാർത്ഥത്തിൽ ക്രിസ്ത്യൻ ജനക്കൂട്ടങ്ങളുടെ നൈസർഗ്ഗികമായ ഒരു മാനസിക ഘടകം അല്ലതന്നെ.
ഈ വിവരം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാർക്ക് അന്നും ഇന്നും അറിവില്ലതന്നെ. ഇങ്ഗ്ളിഷ് പതാകയായ Union Jack പാറിപ്പറന്ന ലോകത്തിലെ പല ഇടങ്ങളിലും ക്രിസ്ത്യൻ മതത്തിന്‍റെ നൈസർഗ്ഗിക ഗുണങ്ങൾ ഇങ്ഗ്ളിഷ് സാമൂഹിക ശാസ്ത്രപ്രകാരമാണ് എന്ന തെറ്റിധാരണ പരന്നിട്ടുണ്ട്.
St. Thomasന് ശേഷം, തിരുവിതാംകൂറിൽ സ്വരൂപിക്കപ്പെട്ട മണിഗ്രാമക്കാർ എന്ന ക്രിസ്ത്യൻ ആൾക്കൂട്ടത്തെ സംഘം ചേർത്തത്, പേർഷ്യയിൽ നിന്നും വന്ന ഒരു വ്യക്തിയായിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിക്കാണുന്നു.
ഇതിന് ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷം, സിറിയയിൽ നിന്നും Thomas of Cana എന്ന ഒരു ക്രിസ്ത്യൻ കച്ചവടക്കാരൻ തിരുവിതാംകൂറിൽ ഒരു ദേശത്ത് വന്നു. സ്വാഭാവികമായും ഈ ആൾ അവിടുള്ള കുട്ടിരാജാവും മറ്റുമായി ഇടപഴകിയിരിക്കും. ഈ Thomas of Cana സിറിയയിലേക്ക് തിരിച്ച് പോയി, അവിടെനിന്നും 400 ഓളം പേർ വരുന്ന ഒരു ക്രിസ്ത്യൻ ജനക്കൂട്ടത്തെ കൊടുങ്ങല്ലൂരിൽ വരുത്തിച്ചു. ഇവർ തിരുവിതാംകൂറിൽ ഒരു സിറിയൻ ക്രിസ്ത്യൻ കോളണി സൃഷ്ടിച്ചു. ഇവരുടെ നേതാവ് Mar Joseph എന്ന വ്യക്തിയായിരുന്നു. ഈ ജനക്കൂട്ടമാണ് പിന്നീട് സുറിയാനി ക്രസ്ത്യാനികൾ ആയി രൂപാന്തരപ്പെട്ടത് എന്ന് കാണുന്നു.
ഈ ചരിത്ര ഗതി അതീവ സങ്കീർണ്ണമാണ്. അതിലേക്ക് കടക്കുന്നില്ല.
എന്നാൽ ഈ ചരിത്രം ഇവിടെ എടുത്ത് പറഞ്ഞത് ഒരു പ്രത്യേക കാര്യം തുറന്ന് കാട്ടാനാണ്.
അത് അടുത്ത എഴത്തിൽ പറയാം.

22
22 #. ഭാരതീയ സമൂഹിക സഹിഷ്ണുതയുടെ പിന്നാംപുറം
തിരുവിതാംകൂറിൽ ഈ വിധം വന്നുകയറിയ സിറിയൻ ക്രിസ്ത്യാനികൾ ഇങ്ഗ്ളിഷുകാരല്ല. മറിച്ച്, ഏഷ്യൻ വംശജർ തന്നെയാണ്. ഇവർക്ക്, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കയറിവരുന്നതിന്‍റെ ബഹുമാന - അടിയാളത്ത കോഡുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും.
ഭാരതീയ സംസ്ക്കാരം പുറത്ത് നിന്നും വന്നവരോട് വൻ സഹിഷ്ണുതയും സഹകരണവും ആണ് നൽകിയത് എന്ന് പാഠപുസ്തകങ്ങളിൽ ഘോഷിച്ച് എഴുതിക്കാണുന്നതിന്‍റെ കാണാപുറം ആണ് പറയാൻപോകുന്നത്. തങ്ങളുടെ കീഴിൽ അകപ്പെട്ടു പോയ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് വറും കന്നുകാലികളെപ്പോലെ ആക്കപ്പെട്ടവരെ, സാമൂഹിക മഹിമ പ്രദർശ്ശിപ്പിച്ച് കൊണ്ട് കയറിവന്ന ആൾക്കൂട്ടങ്ങൾക്ക് പങ്കിട്ടു കൊടുക്കലാണ് ഭാരതീയ സഹിഷ്ണുതയുടെ പാരമ്പര്യം എന്ന് പറയാം.
സിറിയൻ ക്രിസ്ത്യാനികൾ വന്ന പാടെ, തിരുവിതാംകൂറിലെ ഒരു രാജ്യത്തിലെ കുട്ടിരാജാവുമായി ഇടപഴകുകയും, ആ നാട്ടിലെ അടിമ ജനങ്ങൾക്ക് മീതെയുള്ള സാമൂഹിക പദവി ഒരു ലിഖിത രൂപത്തിലുള്ള ഉടമ്പടിയായി എഴുതിവാങ്ങിക്കുകയും ചെയ്തു. ഈ ഉടമ്പടിപ്രകാരം 72 സാമൂഹിക അധികാരങ്ങളാണ് ഈ സിറിയൻ കൊളോണിയൽ ജനക്കൂട്ടം എഴുതിവാങ്ങിയത്.
തിരുവിതാംകൂറിലെ പാരമ്പര്യ ജനങ്ങളിൽ 17 ജാതിക്കാരെ ഈ കൊളോണിയൽ വംശജർക്ക്, അടിയാളികളും, അടിമകളും ആയി ഈ ഉടമ്പടി നൽകി. ചെമ്പ് തകിടിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി സിറിയൻ മെത്രാന്‍റെ കൈവശം ആണ് എന്നും അത് കോട്ടയത്തുള്ള സെമിനാറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നും 1800കളുടെ അന്ത്യത്തിൽ എഴുതപ്പെട്ട Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നു. (COLLECTION OF DEEDS എന്ന അദ്ധ്യായം നോക്കുക).
എന്നാൽ സിറിയൻ കച്ചവടസംഘം ഈ വിധം സൗകര്യങ്ങൾ തിരുവിതാംകൂറിലെ കുട്ടിരാജാക്കളിൽ നിന്നും വസൂലാക്കുന്നതിന് മുന്നെ തന്നെ യഹൂദർവന്ന് ഇതേ പോലുള്ള അവകാശങ്ങൾ കരസ്ഥമാക്കിയിരുന്നു. ഉയർന്ന ജാതിക്കാർ തെരുവിലൂടെ പോകുന്ന അവസരത്തിൽ, കീഴ് ജാതിക്കാർ തെരുവിൽ നിന്നും അകന്ന് നിൽക്കാൻ ഉള്ള വിളിച്ചുപറയൽ അവകാശംപോലും ഇവർക്ക് ലഭിച്ചിരുന്നു. ഈ വിളിച്ച് പറയൽ തികച്ചും പരുക്കൻ വാക്കുകളും സ്വരങ്ങളും ആവാനാണ് സാധ്യത.
ആനയും അമ്പാരിയും, പകൽവിളക്കുകളും, പഞ്ചവട്ടവും, പഞ്ചവർണ്ണക്കുടയും, പഞ്ചവാദ്യങ്ങളും, പന്തൽവിതാനങ്ങളും, പരവതാനിയും, പല്ലക്കും ഇവർക്ക് അവകാശപ്പെടുത്തിക്കൊടുത്തിരുന്നു. William Loganന്‍റെ വാക്കുകളിൽ, ഈ വിധ അവകാശങ്ങൾ സാധാരണ ഗതിയിൽ ഈ ഉപഭൂഖണ്ടത്തിലെ ഒരു ജനക്കൂട്ടത്തിനും ചോദിച്ച് വാങ്ങിക്കാൻ പറ്റുന്നവയല്ല. പിന്നെ എങ്ങിനെയാണ് പുറം നാട്ടിൽ നിന്നും വന്നവർ ഇവ കരസ്ഥമാക്കിയത്?
ചെമ്പ് തകിടിൽ എഴുതപ്പെട്ട ഈ ഉടമ്പടികൾക്ക് ഭൂമിയും ചന്ദ്രനും നിലനിൽക്കുന്ന കാലത്തോളം പ്രാബല്യം ഉണ്ട് എന്നും രേഖപ്പെടുത്തിക്കാണുന്നു.
ഇതാണ് ഈ ഉപഭൂഖണ്ടത്തിൽ പലയിടത്തും കച്ചവടസംഘങ്ങളും, പല വിധ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടേയും (ജൈനമതം, ബുദ്ധമതം ഉൾപ്പെടെ) സന്യാസി സംഘങ്ങളും മറ്റും പിടിച്ച് വാങ്ങിച്ചിരുന്ന സാമൂഹിക സഹിഷ്ണുതയുടേയും സാഹോദര്യത്തിന്‍റെയും പിന്നാംപുറം.
ഇവർഎല്ലാവരും നല്ലവരും, ബഹുമാനിക്കപ്പുടന്നവരും മറ്റുമാണ് ചരിത്രത്തിൽ.
ഇങ്ഗ്ളിഷ് കച്ചവടക്കാരും മറ്റ് പ്രസ്ഥാനക്കാരും ഈ ദൃഷ്ടിയിൽനിന്നും നോക്കിയാൽ തികച്ചും വ്യത്യസ്തരായിരുന്നു. ഇങ്ങിനെ ഒരു കാര്യത്തെക്കുറിച്ച് ഔപചാരിക ചരിത്രക്കാർ ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല. പരന്ന ഭാഷാകോഡുകൾ ഉള്ള ഭാഷക്കാർക്ക് ഫ്യൂഡൽ ഭാഷാ സാമൂഹിക മനോഗതിയെക്കുറിച്ച് യാതൊന്നും അറിയില്ലതന്നെ.

23
23 #. മൂന്ന് വ്യത്യസ്ത ചരിത്രകാലഘട്ടങ്ങളിലൂടെയുള്ള ജീവിതാനുഭവം
ഈ എഴുത്തുകാരന്‍റെ മാതാവിന്‍റെ ഔദ്യോഗിക വ്യക്തിത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇവിടെ പറയേണ്ടിയിരിക്കുന്നു. യാതോരു വ്യക്തികളെയും വാക്കുകളാൽ ആക്രമിക്കുകയോ, ആരോപണവിധേയമാക്കുകയോ, പുകഴ്ത്തുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു എഴുത്ത് പരമ്പരയല്ല ഇത്. എന്നാൽ, ഇവിടെ പ്രസ്താവിച്ച വ്യക്തിയുടെ ജീവിതം മൂന്ന് വ്യത്യസ്ത ചിരിത്ര കാലഘട്ടങ്ങളിലൂടെ നീങ്ങിയതും, പലരീതിയിൽ ചരിത്രപരമായി പലവിധ വെളിപ്പെടുത്തലുകൾക്ക് മുതൽക്കൂട്ട് നൽകുന്നതും ആയത് കൊണ്ട് ഈ എഴുത്തുകാരൻ ഇങ്ങിനെയൊരു സൗകര്യം ലഭിച്ചത് ഉപേക്ഷിക്കുന്നത് ഉചിതമാകില്ല.
ഈ ആളെ ഈ എഴുത്തിൽ പ്രവശേപ്പിക്കുന്നത് ഈ എഴുത്തുകാരന്‍റെ മാതവ് എന്ന രീതിയിൽ അല്ല. മറിച്ച്, ഒരു വ്യക്തി എന്ന നിലയിൽ മാത്രമാണ്. എന്നാൽ നല്ല ദൈർഘ്യമുള്ള കുടുംബപരമായ ഒരു ബന്ധം ഉണ്ടായിരുന്നത് കൊണ്ടും, ഈ വ്യക്തി പ്രതിനിധാനം ചെയ്യുന്ന ചരിത്രപരമായ പശ്ചാത്തലം ഈ എഴുത്തുകാരന് താൽപ്പര്യമുള്ളതായത് കൊണ്ടും ഈ വ്യക്തിയെക്കുറിച്ച് ഇവിടെ പറയുകയാണ്.
ഈ ഒരു വാസ്തവം ഉള്ളത് കൊണ്ട് ഈ വ്യക്തിയുടെ ജീവിതവീധിയുടെ രേഖാരൂപം ഈ വെബ് ലിങ്കിൽ നൽകിയിട്ടുണ്ട്. 2014ൽ എടുത്ത ഈ ആളുടെ ഫോട്ടോയും ആ വെബ് ലിങ്കിൽ കാണാവുന്നതാണ്.
ഈ വ്യക്തിയുടെ പേര് C. P. Sarojini Devi എന്നാണ്. ഈ എഴുത്തിൽ ഈ ആളെ CPS എന്ന പേര് നൽകി പരാമർശിക്കുന്നതാണ്.
ഈ ആൾക്ക് ഇന്ന് 92 വയസ്സുണ്ട്. 1927ൽ ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ കീഴ്ജാതിക്കാർക്ക് ഏറ്റവും മൂല്യമേറിയ സാമൂഹികവും, ഇങ്ഗ്ളിഷ് ഭാഷാ പരമായതുമായ ഗുണമേൻമകൾ നൽകിയ Tellicherry -(പ്രാദേശികഭാഷാ നാമം: തലശ്ശേരി)- യിൽ ജനിച്ചു. അന്ന് മലബാർ എന്നത് Madras Presidencyയുടെ ഒരു ജില്ലയാണ്. തിരുവിതാകൂർ എന്നത് വിദേശ രാജ്യമാണ്.
1947ൽ ബൃട്ടിഷ്-ഇന്ത്യയെ Clement Atlee നെഹുവിന്‍റെ സംഘത്തിനും, ജിന്നയുടെ സംഘത്തിനുമായി വിഭജിച്ചുകൊടുത്ത അവസരത്തിൽ ബൃട്ടിഷ്-മലബാർ സ്വാഭാവികമായും ഹിന്ദി സമ്രാജ്യത്തിലേക്ക് ലയിക്കപ്പെട്ടു. തിരുവിതാംകൂർ, കാശ്മീർ, Nagaland തുടങ്ങിയ സ്വതന്ത്രരാജ്യങ്ങളെ ജിന്നാപക്ഷത്തിനോ, അതുമല്ലെങ്കിൽ നെഹ്റുപക്ഷത്തിനോ കൈയ്യേറാൻ കുറച്ച് ആയാസം നേരിടേണ്ടതായി വന്നു. എന്നാൽ രണ്ട് കൂട്ടർക്കും ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തിന്‍റെ ബലം ലഭിച്ചതിനാൽ, എല്ലാ സ്വതന്ത്ര രാജ്യങ്ങളും അടിയറവ് പറഞ്ഞ്, പാക്കിസ്ഥാനും ഇന്ത്യയും പിറന്നു.
CPS അങ്ങിനെ ബൃട്ടിഷ്-മലബാറും, മെഡ്രാസ് പ്രസിഡൻസിയും, ബൃട്ടിഷ് ഇന്ത്യയും വിട്ട്, ഹിന്ദിക്കാരോട് ഒട്ടിച്ച മലബാറും, മെഡ്രാസ് സംസ്ഥാനവും, അതിന് ശേഷം, തിരുവിതാംകൂർ അടക്കമുള്ള പല വിദേശ രാജ്യങ്ങളെ വാരിക്കൂട്ടിയ ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനത്തിന്‍റെയും ഭാഗമായി.
എന്നാൽ അന്ന് മലബാർ, Madras Stateന്‍റെ ഭാഗമായി തുടർന്നു. തുടർന്നുള്ള ഏതാനും വർഷങ്ങൾ പുതുതായി വൻ സാധ്യതൾ കണ്ടെത്തിയ പലകൂട്ടം തൽപരകക്ഷികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി പലതരം കൃത്രിമങ്ങളുടെ വിളയാട്ടം തന്നെയാണ് സംഭവിച്ചത്.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തെ തുടച്ചുമാറ്റുന്ന രീതിയിൽ പുതുതായി സംസ്ഥാന രൂപീകരണം നടക്കാൻ പോകുന്നു. പല കൂട്ടർക്കും പലവിധ താൽപ്പര്യങ്ങൾ ഉണ്ട്. അവയ്ക്ക് അനുസൃതമായി ജനക്കൂട്ടങ്ങളെ കൂട്ടിച്ചേർത്തും, വിഘടിപ്പിച്ചും, പുതുതായി സംസ്ഥാനങ്ങൾ രൂപീകരിക്കേണം.
തിരുവിതാംകൂറിലെ രണ്ട് വ്യത്യസ്ത കൂട്ടർക്ക് മലബാറിനെ തിരുവിതാംകൂറിലേക്ക് പിടിച്ചെടുക്കാൻ വൻ താൽപ്പര്യം. രണ്ട് കൂട്ടർക്കും വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് കാണുന്നു. എന്നാൽ രണ്ടിലേക്കും ഉള്ള പാത ഒന്ന് തന്നെ.
മെഡ്രാസ് പ്രസിഡൻസിയിലെ ജില്ലയായിരുന്ന മലബാറിനെ തിരിവിതാംകൂറിന്‍റെ ഒരു ഭാഗമാക്കിമാറ്റുക. എന്നിട്ട് ഭരണകേന്ദ്രം Trivandrum (പ്രാദേശിക ഭാഷാ നാമം: തിരുവനന്തപരം)ത്ത് സ്ഥാപിക്കുക.
ഈ വിധ താൽപ്പര്യങ്ങൾക്കായി ഈ രണ്ട് കൂട്ടരും പ്രയത്നിക്കുന്ന അവസരത്തിൽ, ഇതിന്‍റെ ഉള്ളുകളളികൾ യാതൊന്നും അറിയാത്ത കുറെ വിഡ്ഢി സാംസ്ക്കാരിക സ്നേഹികളും ഇവർക്ക് വേണ്ടി വാദിക്കുന്നു.
1956 അങ്ങിനെ കേരളം എന്ന സംസ്ഥാനം രൂപീകിക്കപ്പെട്ടു.
ഇതാണ് CPSന്‍റെ ജീവിതത്തിലെ മൂന്നമത്തെ അനുഭവം. ഈ അനുഭവങ്ങൾക്ക് ഊന്നൽ നൽകിയത്, ഈ ആൾ ചെറുപ്രായത്തിൽ ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭരണം കീഴ് ജാതിക്കാരിൽ ചിലർക്ക് സൗകര്യപ്പെടുത്തിയ അതിഗംഭീര ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് പഠന സാധ്യതകളും, അതിന് ശേഷം, ഈ ഗുണസംബത്തിന്‍റെ പീഠത്തിൽ നിന്നു കൊണ്ട് യാതോരു ജാതീയമായ സംവരണങ്ങളും ഇല്ലാതെ തന്നെ Madras State Civil Serviceൽ ഒരു ഓഫിസർ ആയി തൊഴിൽ നേടിയതുമാണ്.
നേരിട്ട് ഒരു ഓഫിസാറായി ഔദ്യോഗിക ജീവിതം അനുഭവിച്ചറിഞ്ഞത് കൊണ്ട് മൂന്ന് വ്യത്യസ്ത ഔദ്യോഗിക സംസ്ക്കാരങ്ങൾ ഈ ആൾക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു.
ആദ്യത്തേത് Madras State Civil Serviceൽ. രണ്ടാമത്തേത് കേരള സംസ്ഥാനത്തിലെ Malabar Cadre officer ആയി. പിന്നീട് തിരുവിതാംകൂറിൽ. ആദ്യത്തെ രണ്ടും ഔദ്യോഗിക സംസ്ക്കാരത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാത്തവയായിരുന്നു. എന്നാൽ തിരുവിതാംകൂറിലെ കേരളാ സംസ്ഥാന ഔദ്യോഗിക സംസ്ക്കാരം എന്നത് Madras State Civil Serviceൽ അന്നുണ്ടായിരുന്ന ഇങ്ഗ്ളിഷ് ഔദ്യോഗിക സംസ്ക്കാരത്തിന്‍റെ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, ഒരു പടുകുഴിതന്നെയായിരുന്നു. അന്ന് Madras State Civil Serviceൽ തനി സംസ്ക്കാര ശൂന്യം എന്ന് കരുതപ്പെട്ട എല്ലാകാര്യങ്ങളും, തിരുവിതാംകൂർ ഔദ്യാഗിക സംസ്ക്കാരത്തിന്‍റെ മുഖമുദ്രതന്നെയായിരുന്നു.

Last edited by VED on Wed Nov 08, 2023 5:06 pm, edited 1 time in total.
24
24 #. എതിർകോണുകളിൽ നിൽക്കുന്ന തീയ്യർ
CPSന്‍റെ കാര്യം പറയുമ്പോൾ, ഇതുംകൂടി പറയേണ്ടിയിരിക്കുന്നു. ഈ വ്യക്തി ഒരു തീയ്യ ജനക്കൂട്ടത്തിൽ പെട്ട ആളാണ് എന്ന് പലർക്കും അറിയില്ലായിരുന്നു എന്ന് തോന്നുന്നു. ഈ ആൾ ഒരു ബ്രാഹ്മൺ സ്ത്രീയാണ്, നായരാണ്, നമ്പ്യാരാണ് എന്നെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. Quilonൽ (കൊല്ലത്ത്) (1978ൽ) ആയിരുന്നപ്പോൾ, ഒരിക്കൽ തിരുവന്തപുരത്ത് മറ്റൊരു സർക്കാർവകുപ്പിലെ ഒരു ഓഫിസിൽ പോയി സംസാരിച്ച് കഴിഞ്ഞ് വന്നതിന് ശേഷം, ആ ഓഫിസിലെ ഉദ്യോഗസ്ഥൻ മറ്റൊരാളോട് 'നിങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ആ Anglo-Indian ഓഫിസർ' എന്ന വാക്കുകളാൽ പരാമർശിച്ചതായി ഓർമ്മവരുന്നു.
CPS റിട്ടൈയേട് ജീവിതം നയിക്കുന്ന ദേവർകോവിൽലിന് (Deverkovilലിന്) ചുറ്റുപാടിലും, ഈ ആൾ ഒരു തീയ്യ വ്യക്തിയാണ് എന്ന് ചെറുതായെങ്കിലും അറിഞ്ഞ് തുടങ്ങിയത് ഈ എഴുത്തുകാരന്‍റെ പരാമർശ്ശങ്ങളിൽനിന്നും മറ്റുമാണ് എന്ന് തോന്നുന്നു.
എന്നാൽ കൂടുതലായി പറയാനുള്ളത്, ബ്രഹ്മണ സ്ത്രീകളുടേയോ, നായർ സ്ത്രീകളുടേയോ, നമ്പ്യാർ സ്ത്രീകളുടേയോ, Anglo-Indian സ്ത്രീകളുടേയോ വ്യക്തിത്വമല്ല ഈ ആൾക്ക് ഉള്ളത്.
Tellicherryയിലും, Cannanoreരും, വടക്കേ മലബാറിലെ മറ്റിടങ്ങളിലും തീയ്യരിൽ പലതരത്തിലുള്ള വ്യക്തിത്വങ്ങൾ കാണാമെങ്കിലും, വ്യക്തമായി തിരിച്ചറിയാനാവുന്ന രണ്ട് വ്യക്തിത്വങ്ങൾ കഴിഞ്ഞ, ഒന്ന് രണ്ട് നൂറ്റാണ്ടുകളിൽ വളർന്ന് വന്നിരുന്നു എന്നാണ് തോന്നുന്നത്.
യഥാർത്ഥത്തിൽ രണ്ട് തികച്ചും എതിർദിശകളിൽ / ധ്രുവങ്ങളിൽ ഉള്ള മനുഷ്യവ്യക്തിത്വങ്ങൾ ഉളവാക്കാനാവുന്ന ഭാഷാകോഡുകളാണ് ഈ ഉപഭൂഖണ്ടത്തിൽ ഉള്ളത്.
കുടുംബപരമായി ഭാഷാകോഡുകളിൽ ഉന്നതസ്ഥാനത്ത് ജനിച്ച് വളർന്നുവരുന്നവരും, നേരെ തിരിച്ച് ഏറ്റവും കീഴ് സ്ഥാനത്ത് ജനിച്ച് വളർന്നവരും തമ്മിൽ ഈ ഒരു വ്യത്യാസം വളർച്ചയിൽ കാണാനാകും ഈ ഉപഭൂഖണ്ടത്തിൽ. എന്നാൽ ജീവതത്തിൽ പിന്നീട് സാമ്പത്തികമായും, തൊഴിൽ സ്ഥാനപരമായും മറ്റും ശക്തമായുള്ള ഏറ്റക്കുറച്ചിലുകൾ ഭാഷാപരമായി വീണ്ടും വ്യതിചലനങ്ങൾ വരുത്തിയേക്കാം. ഈ പറഞ്ഞതിനും പലവിധ സങ്കീർണ്ണതകൾ ഉണ്ട്. അവയിലേക്ക് ഇപ്പോൾ നീങ്ങുന്നില്ല.
മരുമക്കത്തായ തീയർ എന്ന ജനവിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നാണ് വടക്കേ മലബാറിന്‍റെ തീരത്ത് വന്നത് എന്ന് വ്യക്തമാക്കുന്ന യാതോരു ചരിത്രരേഖയേയും കുറിച്ച് ഈ എഴുത്തുകാരന് അറിവില്ല. കേരളോൽപ്പത്തി എന്ന് പരക്കേ പരാമർശിക്കപ്പെടുന്ന ഗ്രന്ഥം ഏതാണ്ട് 1700 - 1800 കളിൽ വ്യക്തമായ ചില ദുരുദ്ദേശങ്ങളോടുകൂടി എഴുതപ്പെട്ട ഒന്നാവാം എന്ന് William Logan എഴുതിയ MALABAR MANUAL എന്ന ഗ്രന്ഥത്തിന് ഈ എുത്തുകാരൻ ഒരു കമന്ററി എഴുതിയതിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേരളോൽപ്പത്തിയിൽ തീയരെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല.
വടക്കെ മലബാറിലെ തീയർക്ക് ത്വക്കിന് വളരെ വെളുപ്പ് നിറമാണ് ഉള്ളത് എന്ന് Edgar Thurston എഴുതിയ Castes and Tribes of Southen India എന്ന ഗ്രന്ഥത്തിലും മറ്റും സൂചിപ്പിച്ചതായി കാണുന്നുണ്ട്. അതേ ഗ്രന്ഥത്തിൽ തന്നെ മറ്റൊരു വിചിത്രമായ അവകാശം ഉദ്ദരിച്ച് കാണുന്നുണ്ട്. ദീക്ഷിതർ ബ്രാഹ്മണർക്ക് നായന്മാരുടെ അല്ലെങ്കിൽ തീയ്യരുടെ ശാരീരിക പ്രകൃതമാണ് ഉള്ളത് എന്ന്.
QUOTE: Concerning the Dikshitars, Mr. W. Francis writes as follows :— "...............a class of Brahmans peculiar to the town, who are held in far more respect than the generality of the temple-priest Brahmans, are called Dikshitars (those who make oblations), marry only among themselves, and in appearance somewhat resemble the Nayars or Tiyans of Malabar, bringing their topknot round to the front of their foreheads. END OF QUOTE.
എന്നാൽ ഈ വിധ അവകാശവാദങ്ങൾ എല്ലാംതന്നെ വെറും ചെറിയ വീക്ഷണകോണുകളിലൂടെ ലഭിച്ച അറിവിന്‍റെ വിഭാവനങ്ങൾ മാത്രമാണ്. പാരമ്പര്യമായി ഭാഷാകോഡുകളുടെ ഒരു പ്രത്യേക സ്ഥാനത്ത് നിലയുറപ്പിക്കുന്നവർക്ക്, തലമുറകളിലൂടെ ശാരീരിക പ്രകൃതത്തിൽ ഒരു സാമ്യത അനുഭവപ്പെടും. ചില തീയ്യർക്ക് നായന്മാരുടെ സാമൂഹിക നിലവാരം പിടിച്ച് നിർത്താനായിട്ടുണ്ടാവാം.
മറ്റ് പല തീയ്യരും, തീയ്യർ അല്ല, മറിച്ച് തീയ്യൻ, തീയത്തി എന്ന സാമൂഹിക കുഴിയിലേക്ക് ഭാഷാ കോഡുകൾ പിടിച്ച് നിർത്തിയിട്ടുള്ളവരാണ്. അവർക്കൊന്നും, അവരുടെ മേൽനോട്ട ആൾക്കൂട്ടങ്ങളുടെ ശരീരപ്രകൃതം ലഭിക്കില്ല. ഇതിലും പല സങ്കീർണ്ണതകൾ ഉണ്ട്. അവിടേക്ക് ഇപ്പോൾ പോകുന്നില്ല.
ത്വക്കിന് വെളുത്ത നിറമുള്ള തീയ്യ സ്ത്രീകൾ സാമ്പത്തികമായും സാമൂഹിക അന്തസ് ഉള്ളവരും മറ്റും ആണെങ്കിൽ ഭാഷാകോഡുകൾ അവരിൽ ഒരു ഔന്നിത്യ ലക്ഷണം വളരെ പെട്ടെന്ന് പകർത്തും. ഇങ്ങിനെയുള്ളവർക്ക് പഴയകാല നായർമാരിൽ ഉയർന്നസ്ഥാനത്തുള്ളവരുടെ ശാരീരിക പ്രകൃതം ലഭിക്കാം. കാരണം രണ്ട് കൂട്ടർക്കും ഭാഷാ കോഡുകൾ നൽകുന്ന വ്യക്തിത്വം ഒന്ന് തന്നെ.
എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ നായന്മാർ എല്ലാവരും ഉയർന്ന നിലവാരം പുലർത്തിയവരാണ് എന്ന് തോന്നുന്നില്ല. മാത്രവുമല്ല അവരിലെ സ്ത്രീകളിൽ ചിലർമാത്രമേ തറവാട്ടമ്മസ്ഥാനം വഹിച്ചിരുന്നുള്ളു എന്നും തോന്നുന്നു.
എന്നാൽ വടക്കേ മലബാറിൽതന്നെ തീയ്യരിൽ നല്ല ഒരു വിഭാഗം ആളുകളും കൂലിപ്പണിക്കാരും തെങ്ങേറ്റക്കാരും മറ്റും ആയിരുന്നു. ഇക്കൂട്ടരിൽ ഭാഷാകോഡുകൾ പ്രഹരമാണ് നൽകിയിട്ടുണ്ടാവുക.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ പണ്ടുള്ള കാര്യങ്ങളാണ്. ഇന്ന് ഈ വക കാര്യങ്ങൾ ചിന്തിക്കുമ്പോൾ മറ്റ് പലകാര്യങ്ങളും എടുക്കേണ്ടിവരും. അവയിലേക്ക് കടക്കുന്നില്ല.
Tellicherryയിലും (തലശ്ശേരിയിലും) ഒരു പരിധിവരെ Cannanoreരിലും (കണ്ണൂരും) ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രഭാവം ഉർന്ന സാമ്പത്തിക ശേഷിയുള്ള തീയ്യർ കുടുംബങ്ങളിൽ തിളക്കം നൽകിയിട്ടുണ്ടാവാം. എന്നാൽ തലശ്ശേരിയിലും മറ്റും മറ്റൊരു സാമൂഹിക അനുഭവം പടർന്നുപിടിച്ചിരുന്നു.
ചില ഇങ്ഗളിഷ് ഉദ്യോഗസ്ഥരും മറ്റും തീയ്യരിലെ സാമൂഹികമായി വളരെ അടിത്തട്ടിൽ ഉണ്ടായിരുന്ന സ്ത്രീകളെ അവരുടെ വീട്ടിൽ നിർത്തുകയും അവരിൽ കുട്ടികൾ ജനിക്കുകയും ചെയ്തു.
ഈ സ്ത്രീകളെക്കുറിച്ച് തീയ്യരിലെ സാമ്പത്തികമായി ഉയർന്ന കുടുംബക്കാർ പുച്ഛത്തോടുകൂടിയാണ് സംസാരിക്കാറ്. ഈ വക ബന്ധത്തിൽ ജനിച്ച കുട്ടികളെ കോപ്പക്കൂട് (Copper) എന്ന ഒരു ഹീന വാക്ക് പ്രയോഗത്താൽ സൂചിപ്പിക്കുമായിരുന്നു. ത്വക്കിന് ഒരു ചെമ്പിന്‍റെ നിറം ഉള്ളത് കൊണ്ടാണ് ഈ ഒരു പ്രയോഗം ഉപയോഗിച്ചുവന്നിരുന്നത്. William Logan ഇവരെക്കുറിച്ച് ഇങ്ങിനെ എഴതിക്കാണുന്നു: In appearance some of the women are almost as fair as Europeans. (ഈ സ്ത്രീകളിൽ ചിലരെ കണ്ടാൽ 'യൂറോപ്യൻ' സ്ത്രീകളോട് താരതമ്യംചെയ്യാനാവുന്ന വെളുപ്പ് നിറം ഉണ്ട്).
Edgar Thurston ഈ വക തീയ്യരെക്കുറിച്ച് ഒരു സാമൂഹികമായി ഉന്നതസ്ഥാനത് ഉള്ള ഒരു തീയ്യ വ്യക്തിയോട് ചോദിച്ചപ്പോൾ, ഈ ഉപഭൂഖണ്ടത്തിൽ പൊതുവായി ഉള്ള സ്വഭാവത്തോടുകൂടിത്തന്നെയാണ് വിസ്തരിച്ചുകൊടുത്തത്. 'യാതോരു വിലയും ഞങ്ങളുടെ ഇടയിൽ ഇല്ല ഇവറ്റകൾക്ക് എന്ന രീതിയിൽ' .
Edgar Thurstonന് കാര്യങ്ങളുടെ പൊരുൾ മനസ്സിലായില്ലാ എന്നുവേണം മനസ്സിലാക്കാൻ. ഓളെക്കുറിച്ച് ചോദിച്ചാൽ 'ഓക്ക് എന്ത് വില?' എന്നതാണ് സ്വാഭാവികമായുള്ള ഉത്തരം. ഓരെ ക്കുറിച്ചോ, ഓലെ ക്കുറിച്ചോ ആണ് ചോദിച്ചതെങ്കിൽ, ഈ വിധ ഉത്തരം നൽകാൻ പ്രയാസം നേരിടും.
അടുത്തപേജിൽ നൽകിയിട്ടുള്ള ചിത്രം 1914ൽ എടുത്ത നായർ സ്ത്രീകളുടെ ചിത്രമാണ്. ഈ സ്ത്രീകൾ ഇഞ്ഞി, ഓള്, ഓൻ, ഓള്, എന്താനെ, എന്താളെ, ഐറ്റിങ്ങൾ, തീയൻ, തീയത്തി തുടങ്ങിയ പദപ്രയോഗങ്ങളിൽ അമർത്തിവച്ചിരിക്കുന്നവരായിരുന്ന തീയ്യരിൽ ഒരു വൻ ഭൂരിപക്ഷം പേരും. എന്നാൽ ഈ തീയ്യരിൽ തന്നെ ഉയർന്ന നിലവാരത്തിൽ ഉള്ളവരും, ഈ കൂട്ടരെ ഈ വിധം തന്നെയാണ് നിർവ്വചിച്ചിരുന്നത്. ഭാഷാ കോഡുകൾക്ക് ദിശാ ഘടകാംശം ഉണ്ട്. തരം താഴ്ത്തുന്ന ആളെ ബഹുമാനിക്കും എന്ന് ഉറപ്പ് വരുത്തിയാണ് ഈ അമർത്തൽ നടത്തുക.

25
25 #. വ്യക്തികളിൽ ഫ്യൂഡൽ ഭാഷകൾ രൂപീകരിക്കുന്ന ബഹുവ്യക്തിത്വം
CPS എന്ന വ്യക്തിയെക്കുറിച്ച് പ്രതിപാദിച്ച് പഴയാകാല ബൃട്ടിഷ് മലബാറിനെക്കുറിച്ച് ചില കാര്യങ്ങൾ എഴുതാൻ പോകുകയാണ്. ഈ വ്യക്തിയുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ എടുത്ത് പറയാൻ അല്ല ഉദ്ദേശിക്കുന്നത്. പറയാൻ ഉദ്ദേശിക്കുന്നത്, ഔപചാരികവും, ഔദ്യോഗികവും മറ്റുമായ കാര്യങ്ങളാണ്.
എന്നിരുന്നാലും, ഒരു വ്യക്തിയുടെ പശ്ചാത്തലം എന്ന രീതിയിൽ വ്യക്തിപരമായ ചിലകാര്യങ്ങൾ പ്രസ്താവിച്ച് തന്നെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കാരണം, ഇതും ഒരു മുഖ്യമായ ഘടകം തന്നെയാണ്.
സാധാരണയായി വ്യക്തികൾക്ക് ഒരു പൊതുവായുള്ള (Public) വ്യക്തിത്വവും, ഒരു സ്വകാര്യ (Private) വ്യക്തിത്വവും ഉണ്ടാവാറുണ്ട്. ചില വ്യക്തികളിൽ ഇവ രണ്ടും ഏതാണ്ട് ഒരേ പോലെയൊക്കെത്തന്നെയായിരിക്കും. എന്നാൽ, മറ്റു ചിലരിൽ ഇവ രണ്ടും വ്യത്യസ്തം ആയിരിക്കും. ചിലരിൽ രണ്ടും രണ്ട് എതിർ കോണുകളിൽ തന്നെയാവാനും മതി.
എന്നാൽ ഇതിനുമപ്പുറം മറ്റൊരു വാസ്തവവും ഉണ്ട്. അതായത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് ഒന്നിൽ കൂടുതൽ വ്യക്തിത്വം ഉണ്ട് എന്ന കാര്യം. ഈ കാര്യം ഇതിന് മുൻപ് ഇവിടെ ചർച്ചയ്ക്ക് എടുത്തിരുന്നുവോ എന്ന് ഓർമ്മിയില്ല. ഈ സംഗതിയിലേക്കും ഇപ്പോൾ പോകുന്നതല്ല.
CPSന്‍റെ വ്യക്തിത്വത്തിന്‍റെ കാര്യത്തിൽ ഈ വിധമുള്ള കാര്യങ്ങളിലേക്ക് ഒന്നും തന്നെയല്ല പോകുന്നത്. മറിച്ച്, രണ്ട് ഭാഷാ പരമായ വ്യക്തിത്വങ്ങളുടെ കാര്യമാണ് ഇവിടെ എടുക്കാൻ പോകുന്നത്.
മലബാറി ഭാഷ സംസാരിക്കുന്ന ഇടത്ത് ജനിച്ച് വളർന്ന് വന്നു. സാവധാനം മലയാളം മലബാറിയെ തേച്ച് മാച്ച് കളഞ്ഞു. ഇവ രണ്ടും ഈ വ്യക്തിയിൽ ഒരു പ്രത്യേക വ്യക്തിത്വം രൂപകൽപ്പന ചെയ്തു. മലബാറിയും മലയാളവും കഠിനമായ ഫ്യൂഡൽ ഭാഷകൾ തന്നെയാണ് എങ്കിലും ഇവ രണ്ടും തമ്മിൽ പല ദിക്കിലും വാക്ക് കോഡുകൾ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, മൊത്തമായി ഈ വ്യക്തിയിൽ കഠിനമായ ഫ്യൂഡൽ ഭാഷാ സാമൂഹിക ബോധം ആണ് ഇവ രണ്ടും ഉണർത്തുക.
എന്നാൽ ഈ വ്യക്തിത്വത്തിന് 180 ഡിഗ്രി എതിർകോണിൽ നിൽക്കുന്ന വ്യക്തിത്വമാണ് തലശ്ശേരിയിൽ (Tellicherryയിൽ) ഇങ്ഗ്ളിഷ് ഭരണം ഒരു ചെറിയ കൂട്ടം ജനങ്ങൾക്ക് നൽകിയ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം നൽകിയത്.
ഈ രണ്ട് വ്യക്തിത്വങ്ങളും ഈ വ്യക്തിയിൽ രണ്ട് വ്യത്യസ്ത ഘടകങ്ങളായി നിലനിന്നിരുന്നു.
വ്യക്തി ജീവിതത്തിൽ മലയാളം കാര്യമായും, മലബാറി വളരെ നിസ്സാരമായും ഉപയോഗിച്ചിരുന്നു ഈ വ്യക്തി.
ഈ വ്യക്തിക്ക് ഈ ഫ്യൂഡൽ ഭാഷാ കോഡുകളെ അതി ഗംഭീരമായ കൂർമ്മ ബുദ്ധിയോട് കൂടിയും, അത് നൽകുന്ന കുരുട്ട് ബുദ്ധിയോടും ഉപയോഗിക്കാൻ ആവുമായിരുന്നു എന്ന് ഈ ആളെ അടുത്ത് നിന്ന് നിരീക്ഷച്ചതിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഈ ആളിൽ മാത്രമല്ല ഉള്ളത്, മറിച്ച് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പല വ്യക്തികളിലും ഈ ഒരു പൈശാചിക കഴിവ് ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്.
വാക്ക് കോഡുകളെ കരുതിക്കൂട്ടിയുള്ള കൗശലത്തോടുകൂടി ഉപയോഗിച്ച് വ്യക്തികളെ അടുപ്പിക്കാനും, വ്യക്തിബന്ധങ്ങളെ ചിന്നിച്ചിതറിപ്പിക്കാനും, താഴെനിലയിൽ ഉള്ള ആളെ മുകൾ നിലയിലേക്കും, തിരിച്ചും, കുത്തിമറിച്ചിടാനും, ആശയവിനിമയത്തിൽ മർമ്മത്തിൽ കൊള്ളുന്ന വിവരങ്ങൾ വളരെ ചെറിയ വാക്കുകളിലൂടെ കടത്തിവിട്ട് വിഘടനവും, കലഹങ്ങളും, തമ്മിൽപോരും, ഒരു പക്ഷത്ത് നിൽക്കുന്ന വ്യക്തിയെ അവിടംവിട്ട് ഓടിച്ച് മറുപക്ഷത്തിലേക്ക് അടുപ്പിക്കുവാനും, വാത്സല്യവാനായ അനുയായിയെക്കൊണ്ട് ഗുരുസ്ഥാനത്ത് ഉള്ള ആളെ കുത്തിമറിക്കാനുള്ള മനോഭാവം സൃഷ്ടിക്കാനും, പല നിലവാരത്തിൽ ഉള്ള ആളുകളെ വളരെ കൃത്യമായി വാക്ക് കോഡുകളിൽ തന്ത്രപ്രധാനമായ ഇടങ്ങളിൽ സ്ഥാപിച്ച് അവരെക്കൊണ്ട് മറ്റൊരുവ്യക്തിയെ വികലപ്പെടുത്താനും മറ്റും ചെയ്യാനുള്ള രാക്ഷസീയമായ കഴിവുകൾ വാക്ക് കോഡുകൾക്ക് ഉണ്ട് എന്ന തിരിച്ചറിവ് ഈ എഴുത്തുകാരന് അവബോധം ലഭിക്കുവാൻ ഇടയായിട്ടുണ്ട്.
സത്യം പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകൾക്ക് ഈ വിധമുള്ള കഴിവുകൾ അപാരം തന്നെയാണ്. ഒറ്റ വാക്ക് കൊണ്ടും, ഒറ്റ സൂചനകൊണ്ടും, ഒറ്റ വിവരം ധരിപ്പിക്കൽ കൊണ്ടും ആളെയും ആൾക്കൂട്ടങ്ങളേയും കരിങ്കൽ കട്ടികൊണ്ട് ഇടിച്ച് താഴ്ത്തിയത് പോലെയാക്കാൻ ആവും, ഫ്യൂഡൽ ഭാഷകൾക്ക്.
ഇത്രയും പറഞ്ഞ് കഴിഞ്ഞതിനാൽ ഇനി ബൃട്ടിഷ് മലബാറിലേക്ക് നീങ്ങാം. ഇവിടെ ബൃട്ടിഷ് മലബാർ എന്ന വാക്ക് പ്രയോഗം എന്ത് കൊണ്ടാണ് ഉപയോഗിച്ചത് എന്നത് ആദ്യം എടുക്കാം.

26
26 #. മലബാറും കൊച്ചിനും ട്രാവൻകൂറും
മലബാർ എന്ന പ്രദേശത്തെക്കുറിച്ച് പ്രാചീനകാലത്ത് ഉൾക്കടലിലൂടെ നീങ്ങിയിരുന്ന കച്ചവടക്കാർക്ക് കേട്ടും കണ്ടും അറിവുണ്ടായിരുന്നു. അങ്ങ് അകലെ ഇരുണ്ട കിഴക്കൻ പ്രദേശങ്ങളിൽ ഉള്ള ഒരു സ്ഥലം. കുരുമുളക്ക് ഈ വന്യമായ ഇടത്ത് നിന്നും വന്ന് വാങ്ങിച്ച് കൊണ്ട് പോകാം. ഇങ്ങിനെയല്ലാതെ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകേണ്ടതുണ്ട്.
പുറം നാടുകളിൽ മലബാറിന് എത്ര വിസ്ത്തീർണം ഉണ്ട് എന്ന് വ്യക്തമായി ഒരു ധാരണയില്ലായിരുന്നു എന്ന് കാണപ്പെടുന്നു. വാസ്തവത്തിൽ Travancoreറും Cochinനും, Canaraയും മലബാർ പ്രദേശങ്ങൾ അല്ലതന്നെ.
ഡച്ചുകാർ കൊച്ചിനിൽ (Cochinനിൽ) വന്നപ്പോൾ, 1634-35ൽ സ്ഥാപിക്കപ്പെട്ട ഒരു ഇങ്ഗിളിഷ് വ്യാപാരകേന്ദ്രം അവിടെ കാണുകയുണ്ടായി. ഈ കച്ചവടക്കാരോട് ഉടൻ സ്ഥലം വിടാൻ ഡച്ചുകാർ കൽപ്പിച്ചു. അതോടെ, കൊച്ചിനിലെ ഇങ്ഗ്ളിഷ് കച്ചവടം അവസാനിച്ചു.
ഇതോടെ ഇങ്ഗ്ളിഷ് കച്ചവടക്കാർ Calicutലേക്ക് വരികയും, ആ രാജ്യത്ത് കച്ചവടകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ആ രാജ്യത്തിന്‍റെ നീളം ഏതാണ്ട് 66 മൈലായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ കച്ചവട സംരംഭത്തിന് എന്ത് സംഭവിച്ചു എന്ന് അറിയില്ല.
തിരുവിതാംകൂറിൽ Anjengo (അഞ്ചുതെങ്ങ്) എന്ന പ്രദേശത്ത് ഇങ്ഗ്ളിഷ് കച്ചവടം തുടങ്ങിയിരുന്നു. അത് വ്യക്തമായും പല പരാധീനതകൾ ഉള്ള പ്രദേശമായിരുന്നു. ഈ പ്രദേശത്ത് ഇങ്ഗ്ളിഷ് കച്ചവട സംരംഭം ആരംഭിച്ചത് സമൂഹത്തിൽ വിപ്ളവാത്മകമായ മാറ്റങ്ങൾക്ക് സാധ്യത വരുത്തി. നായർമാരിൽ വൻ വെപ്രാളം തന്നെ വന്നു. കാരണം, ജാതീയമായ യാതോരു തിരിച്ചറിവും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം കച്ചവടക്കാർ ആദ്യമായാണ് തിരുവിതാംകൂറിൽ വന്ന് തമ്പടിക്കുന്നത്.
യഹൂദരും, സുറിയാനി ക്രിസ്ത്യാനികളും മറ്റും വന്നപ്പോൾ, ഉയർന്ന ജാതിക്കാരോട് ഒത്തുനിൽക്കുകയാണ് ചെയ്തത്. എന്നാൽ ഇങ്ഗ്ളിഷ് കച്ചവട പക്ഷം ആരോടും ഒത്തുനിന്നുമില്ല, മറിച്ച്, സമൂഹത്തിൽ ഇന്ന് ഇന്ത്യൻ പട്ടാളത്തിലും മറ്റും ഉള്ളത് പോലുള്ള ഒരു ഉച്ചനീച്ത്വ വ്യവസ്ഥയുണ്ട് എന്ന കാര്യം ഗൗനിച്ചുപോലും ഇല്ല. ഇതിന്‍റെ ഫലമായി Anjengoയിലെ കച്ചവടകേന്ദ്രത്തിലെ ഇങ്ഗ്ളിഷ് ജീവനക്കാരെ മൃഗീയമായി 1697ൽ അടുത്ത പ്രദേശങ്ങളിലുള്ള നായർമാർ കൊലപ്പെടുത്തി. ഈ സംഭവത്തെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം എന്ന് ഈ അടുത്ത കാലത്ത് ഒരു ആവശ്യം പുറത്ത് വന്നതായി കാണുന്നു.
1694ലിനോട് ചുറ്റുപാടിൽ വടക്കേ മലബാറിലെ Tellicherryയിൽ (തലശ്ശേരിയിൽ) ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു കച്ചവട കേന്ദ്രം (Factory) സ്ഥാപിക്കപ്പെട്ടു.
ഔപചാരിക ചരിത്രം എഴുതുമ്പോൾ, അന്ന് ഈ Factoryക്ക് ചുറ്റുപാടിൽ ഉള്ള പ്രദേശങ്ങളെ ഈ രീതിയിൽ കാണേണ്ടതായി വരും: Badagaraയിലെ (വടകരയിലെ) രാജാവിന്‍റെ കടത്തനാട് രാജ്യം. ഈ രാജ്യം Cannanoreലെ (കണ്ണൂരിലെ) കോലത്തിരി കുടുംബവുമായി ബന്ധമുണ്ട്. പയ്യന്നുരിന് അടുത്തുള്ള കാവിൽ പട്ടണ പ്രദേശത്തുള്ള കവൈയ് പുഴയുടെ (River Kavvayiയുടെ) തീരം വരെയുള്ള പ്രദേശങ്ങൾ പല കൊച്ചുകൊച്ചു കോലത്തിരി കുടുംബക്കാരുടേയോ, മറ്റോ രാജ്യങ്ങളായിരുന്നു.
Tellicherry(തലശ്ശേരി)ക്ക് ചുറ്റുപാടിൽ നാല് നമ്പ്യാർ കുടുംബക്കാർ വാഴുന്ന Randattara (രണ്ടാത്തറ / പോയനാട്) എന്ന നാട്ടുവാഴി പ്രദേശവും, പുറനാട്ട് രാജാക്കൾ വാഴുന്ന കോട്ടയവും, ആറ് നമ്പ്യാർ കുടുംബക്കാരും, ഒരു നായർ കുടുംബവും വാഴുന്ന Kurangothട്ടും. പോരാത്തതിന്, ഇന്നുള്ള Cannanore (കണ്ണൂർ) പട്ടണപ്രദേശത്തിന് ഉള്ളിൽ ഉള്ള അതിസൂക്ഷ്മ വലുപ്പം ഉള്ള ആഴി രാജാക്കൾ (ഇവരെ ഇങ്ഗ്ളിഷിൽ Ali Raja എന്നാണ് എഴുതിക്കാണുന്നത്. എന്നാൽ ഉച്ചാരണം ആഴി രാജാക്കൾ എന്നാവാനാണ് സാധ്യത).
തലശ്ശേരിയിലെ English Factoryക്ക് തൊട്ടു ചുറ്റുപാടിൽ ഉള്ള രാജ്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. ഈ രാജ്യങ്ങളിലെ IAS/IPS/ നിലവാരത്തിൽ ഉള്ളത് ബ്രാഹ്മണരാണ്. Army Commissed Officer നിലവാരത്തിൽ ഉള്ളത് രാജകുടുംബക്കാരാണ്. കോൺസ്റ്റബ്ൾ നിലവാരത്തിലും പട്ടാളക്കാരൻ നിലവാരത്തിലും ഉള്ളത് നായർമാരാണ്.
നായർമാരുടെ മുഖ്യമായ നേരംപോക്ക് തൊട്ടുതൊട്ടുകിടക്കുന്ന രാജ്യക്കാരുമായി നിത്യേനെ ഏറ്റുമുട്ടൽതന്നെ. ആർക്കും ആരെയും വിശ്വാസം ഇല്ല. സ്വന്തം പ്രദേശം വിട്ട് യാത്രതന്നെ അതീവ അപകടകരം.
നിരത്ത് സൗകര്യം ഇല്ലാത്തതിനാൽ ഏറ്റവും സുഖകരമായി യാത്ര ആവുന്നത് കടലിലൂടെയാണ്. എന്നാൽ, തീരദേശങ്ങളിലെ പല രാജാക്കളും കപ്പൽ കൊള്ളക്കാരെ (Sea Piratesനെ) പരിപോഷിച്ചിരുന്നു. കടത്തനാട് രാജാവ് Lord of the sea എന്ന സ്ഥാനനാമം സ്വയം ചമഞ്ഞിരുന്നു. ഈ രാജാവിന്‍റെ Pass ഇല്ലാതെ കടലിലൂടെ നീങ്ങുന്നവരെ Badagaraയക്ക് അടുത്തുള്ള കോട്ട പുഴയ്ക്ക് അടുത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കപ്പൽ കൊള്ളക്കാർ കൈവെക്കുമായിരുന്നു.
ബ്രാഹ്മണർക്ക് കടലിൽ പോകാൻ തന്നെ പേടിയായിരുന്നു. കാരണം, കടലിലെ അധിപന്മാർ മുക്കുവരാണ്. അവർ ബഹുമാനം നൽകില്ല. IPSകാരൻ ഒരു പ്രദേശത്ത് ചെന്നാൽ അവിടുള്ള കോൺസ്റ്റബ്ൾമാർ പരിചയക്കാരെപ്പോലെ പെരുമാറും. ഇതിനെക്കാൾ ഭയാനകമായി മറ്റെന്താണ് ഉള്ളത്? IPSകാർ ആ പ്രദേശത്ത് പോകില്ലതന്നെ. അതുപോലെതന്നെയാണ് ബ്രാഹ്മണരും. കടലിൽ പോകില്ല. വിശുദ്ധ ഗ്രന്ഥങ്ങളിൽ അത് പറഞ്ഞിട്ടുണ്ട് ഇത് പറഞ്ഞിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് തടിതപ്പും.
എന്നാൽ ഇങ്ഗ്ളിഷ് പതാകയായ UNION JACK ഏഴ് കടലിനും മുകളിൽ പാറിപ്പറന്നപ്പോൾ, ഈ വേദവാക്യങ്ങൾ എല്ലാം അവർ മറന്നു. പലരും നേരെ വിട്ടത് ഇങ്ഗ്ളണ്ടിലേക്കാണ്.

27
27 #. ക്വീൻ വിക്റ്റോറിഅ:യോടുളള സ്നേഹാദരങ്ങൾ
CPSകാര്യത്തിലേക്ക് തിരിച്ച് വരികയാണ്. ഈ ആൾ കേരള സംസ്ഥാന റജിസ്ട്രേഷൻ വികുപ്പിന്‍റെ Inspector General എന്ന പദവിയിൽ നിന്നും വിരമിച്ച ആളാണ്. ഇവിടെ സൂചിപ്പിച്ച റജിസ്ട്രേഷൻ വുകപ്പിനെക്കുറിച്ചും Inspector General എന്നതസ്തികയെക്കുറിച്ചും ഏതാനും കാര്യങ്ങൾ പറയാനുണ്ട്. അവ ഉചിതമായ ഒരു ദിക്കിൽ വച്ച് പറയുന്നതാണ്.
തലശ്ശേരിയിലെ മരുമക്കത്തായ തീയ്യരിൽ ഗുണാത്മകമായ വ്യക്തിത്വ വളർച്ച ഈ വിധമുള്ള ഒരു സർക്കാർ ജോലി ലഭിച്ചത് കൊണ്ടല്ല, യഥാർത്ഥത്തിൽ. CPSന്‍റെ കാര്യം ഏതാനും പേരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു അനുഭവമായിരിക്കും.
William Logan എഴുതിയ Malabar Manualലിൽ മരുമക്കത്തായ തീയ്യരെക്കുറിച്ച് വളരെ ചെറിയതോതിലുള്ള പരാമർശങ്ങളേയുള്ളു. ഇവരിൽ ചിലർ Tellicherryയിലെ English East India Companyയുടെ Factoryയുടെ ശിപായി പട്ടാളക്കാരായി ചേർന്നതായി കാണുന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ പട്ടാളക്കാരിൽ കൂടുതൽപേരും നായർമാരായിരുന്നു. ഈ ഒരു അനുഭവം നായർമാർ എങ്ങിനെയാണ് സഹിച്ചത് എന്ന് അറിയില്ല. കാരണം, ഇങ്ഗ്ളിഷ് കമ്പനി വരുന്നതിന് മുൻപ് അവർ അവരുടെ കീഴിലുള്ളവരായി സാമൂഹികമായി വീക്ഷിച്ചവരോട് ഒരേ നിലവാരത്തിൽ നിലകൊള്ളുന്നത് എല്ലാരീയിയിലും മനപ്രയാസം നൽകുന്നകാര്യമാണ്.
കാരണം, വ്യക്തികൾതമ്മിൽ സമന്മാരും ഒന്നിച്ചിരുന്നു പ്രവർത്തിക്കുന്നവരും മറ്റും ആയാൽപ്പോലും, അവർ ഓരോരുത്തരുടേയും ബന്ധകണ്ണികളിലൂടെ ബന്ധപ്പെടുന്ന മറ്റ് വ്യക്തികൾ ഒരു വിഭാഗത്തിൽ കീഴിൽ വരുന്നവരും, മറ്റേ വിഭാഗത്തിൽ മുകളിൽ വരുന്നവരും ആയിരിക്കും. ഇത് സങ്കീർണ്ണമായിയുള്ള സാമൂഹിക നിലവാരങ്ങളിൽ പല പ്രശ്നങ്ങളും ഉയർത്തും. പ്രത്യേകിച്ചും, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന അവസരത്തിൽ.
വെറും വാക്കുകളിലൂടെ വ്യക്തികളെ വ്യത്യസ്തനിലവാരങ്ങളിലേക്ക് വലിച്ചിഴക്കാനും കുടുക്കിയിടായും സ്വതന്ത്രരാക്കാനും ആവുന്നതാണ്. ഉദാഹരണത്തിന്, പാരമ്പര്യമായി മലബാറിലെ നായർമാർക്ക് കീഴിൽ വരുന്ന ഒരു ജനക്കൂട്ടങ്ങളോട് CPSനെ ബന്ധിപ്പിക്കുമ്പോൾ ഉളവാക്കുന്ന കാഴ്ചപ്പാടിലേയും മൂല്യനിർണ്ണയത്തിലേയും നിഷേധാത്മകത മാനസികമായി ഈ എഴുത്തുകാരൻ അറിയുന്നുണ്ട്. കാരണം, കുടുംബത്തിൽ ഈ വിധമുള്ള കീഴ്ജാതിയെന്നോ, കീഴ്ജനക്കൂട്ടമെന്നോ ഉളള ഒരു മാനസികാവസ്ഥ ഒരിക്കലും ഈ വ്യക്തിയിൽ കണ്ടിട്ടില്ലതന്നെ. മിക്കപ്പോഴും ഒരു ഉയർന്ന മാനസികാവസ്ഥയാണ് കണ്ടിരുന്നത്.
എന്നാൽ, ഈ ഉയർന്ന മനസികാവസ്ഥ തലശ്ശേരിയിലെ മറ്റ് ചില, ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ഏതാനും തീയ്യരിലും കണ്ടിട്ടുണ്ട്. എന്നാൽ അവർ സർക്കർ തൊഴിലുകാരായിരുന്നില്ല.
CPSന്‍റെ പിതവിന്‍റെ പിതാവ് (Grandfather) ഒരു പോലീസ് ഹഡ് കോസ്റ്റബ്ൾ ആയി വിരമിച്ച വ്യക്തിയായിരുന്നു. ഈ വ്യക്തിയെ CPS ചെറുപ്രായത്തിൽ നേരിൽ കണ്ടിട്ടുണ്ട്. ആളുകൾ ഇദ്ദേഹത്തെ കണ്ണൻഏഡ് (കണ്ണൻ ഹെഡ് കോൺസ്റ്റബ്ൾ) എന്നാണ് വിളിച്ചിരുന്നത് എന്ന് CPS ഓർക്കുന്നു. ഇദ്ദേഹം വൈകുന്നേരങ്ങളിൽ വീട്ടിലിരുന്ന് Victoria 'മഹാറാണി'യെ സ്തുതിച്ചുള്ള ഗാനങ്ങൾ പാടുമായിരുന്നു. അമ്മ മഹാറാണി എന്നാണ് ഇദ്ദേഹം റാണിയെ പരാമർശ്ശിച്ച് പറയാറ്. ഇങ്ഗ്ളിഷ് റാണിയോട് (Queen Victoriaയോട്) ഇദ്ദേഹത്തിന് വൻ പ്രതിപത്തിയുണ്ടായിരുന്നതിന് ഉള്ള കാരണം മറ്റൊന്നും അല്ല.
നൂറ്റാണ്ടുകൾക്ക് മുൻപ് ഏതോ മദ്ധ്യ ഏഷ്യൻ നാട്ടിൽ നിന്നും വടക്കൻ മലബാറിലെ തീരപ്രദേശത്ത് വന്നടിഞ്ഞ മരുമക്കത്തായ തീയ്യർ അവരുടെ കായിക കഴിവുകൾ പ്രദർശിച്ചപ്പോൾ, ഹിന്ദുക്കളുടെ (ബ്രാഹ്മണരുടെ) കായിക ജോലികൾ ചെയ്യുന്ന കീഴ്ജാതിക്കാരായി ഭാഷാകോഡുകളിലും, അതിനാൽത്തന്നെ സാമൂഹിക നിലവാരത്തലും വീണുപോയി.
നൂറ്റാണ്ടുകൾക്ക് ശേഷം, ഇങ്ഗ്ളിഷ് കമ്പനി Tellicherryയിൽ പതാക ഉയർത്തിയതിന് ശേഷം ആണ് അവരിൽ ചിലർക്ക് കടുവയുടെ നഖങ്ങളിൽ പെട്ടത് പോലുള്ള സാമൂഹിക ചങ്ങലകളിൽനിന്നും മോചനം ലഭിച്ചത്. എന്നാൽ അപ്പോഴേക്കും ഇവർ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിന്‍റെ കോഡുകൾ ആവാഹിച്ച്, തമ്മിൽ മത്സരിക്കുന്നവരും, തമ്മിൽ പിന്നിൽ നിന്നും കുത്തുന്നവരും, അന്യോന്യം പകയോടും, അസൂയയോടും നോക്കുന്നവരും, മറ്റും ആയിക്കഴിഞ്ഞിരിക്കാം. ഫ്യൂഡൽ ഭാഷകൾ ഉപയോഗിച്ചു തുടങ്ങിയാൽ ഇതാണ് മാനസികാവസ്ഥ.

Last edited by VED on Wed Nov 08, 2023 5:07 pm, edited 1 time in total.
28
28 #. വിഭാവനം ചെയ്യാൻ പോലും പറ്റാത്ത പാരമ്പര്യങ്ങൾ
ദക്ഷിണ മലബാറിലെ പ്രധാനപ്പെട്ട കുട്ടിരാജ്യം Calicut ആയിരുന്നു. പിന്നെ വള്ളുവനാട്, Palghat തുടങ്ങിയ രാജ്യങ്ങളും പല നാടുവാഴിപ്രദേശങ്ങളും. വള്ളുവനാട് രാജ്യം ഭരിച്ചിരുന്നത് വെള്ളത്തിരി കുടുംബം ആണ് എന്ന് കാണുന്നു.
വടക്കേ മലബാറിലെ നായർമാർക്കിടയിലും മരുമക്കത്തായ തീയ്യരിലും, തെക്കേ മലബാറിൽ അവരുടെ അതേ ജാതിപ്പേരോട് കൂടിയുള്ള ജനങ്ങളോട് പുച്ഛവും അറപ്പും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു.
തിരുനാവായായിലെ നാവാ മുകുന്ദ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ മാമാങ്കം ഉത്സവം നടക്കും. അവിടെ അന്ന് തനി വിഢ്ഢിത്തം കലർന്ന പോരാട്ടം നടക്കും. അനവധി ചെറുപ്പക്കാർ തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ട് മരിക്കും.
ഈ വിഡ്ഢിത്തത്തിന് ആദ്യമായി ഒരു നിർത്തൽ വന്നത് മൈസൂർ ഭരിച്ചുകൊണ്ടിരുന്ന മൊറോക്കോകാരനായ ഹൈദർഅലി ദക്ഷിണ മലബാറിൽ ആക്രമണം നടത്തിയതോടുകൂടിയാണ്. അതിന് ശേഷം, ഹൈദരലി ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയോട് പരാജയപ്പെടുകയും ഈ പ്രദേശം കമ്പനിയുടെ ഭരണത്തിൻ കീഴിൽ വരികയും ചെയ്തതോടുകൂടി, ഈ വിഡ്ഢിത്തം നിറഞ്ഞ കൂട്ടക്കൊല അവസാനിച്ചു.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ജീവനക്കാർക്ക് അവരുടെ ഭാവനയിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത പലതും അന്ന് രണ്ട് മലബാറുകളിലും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ദക്ഷിണ മലബാറിലെ കൊടുങ്ങല്ലൂരിൽ ഉള്ള ശ്രീ കുറുംബ ക്ഷേത്രത്തിൽ കൊല്ലം തോറും നടക്കാറുള്ള ഭരണി ഉത്സവം. ഭരണിപ്പാട്ട് അന്ന് എന്തായിരുന്നു എന്ന് അറിയില്ല. എവിടെയെങ്കിലും അവ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല.
ഉയർന്ന ജാതിക്കാരായ സ്ത്രീകളുടെ ശരീരത്തിന്‍റെ മറഞ്ഞിരിക്കുന്ന പ്രദേശങ്ങളെ മനസ്സും വാക്കുകളും കൊണ്ട് തനി ആഭാസം നിറഞ്ഞ ആസക്തിയോടുകൂടി കൈവെക്കാൻ പറ്റുന്ന ഒരു സംഗതിതന്നെയായിരുന്നു ഇത് എന്ന് തോന്നുന്നു. കീഴ് ജാതിക്കാരായി പെട്ടുപോയവരുടെ ഉള്ളിലിരിപ്പ് പുറത്ത് വരുന്ന ഒരു സംഭവം ആണ് ഇത്. (ലൈംഗിക പ്രവർത്തനത്തിനും വിഭാവനയ്ക്കും യാഥാർത്ഥ്യത്തിന്‍റെ പിന്നിൽപ്രവർത്തിക്കുന്ന അമാനുഷിക സോഫ്ട്വേർ കോഡുകളുമായി പ്രതിപ്രവർത്തിക്കാനാവുമോ എന്നുള്ളതും ചിന്തിക്കേണ്ടുന്ന കാര്യമാണ്. )
ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മലബാറിയും മലയാളവും മനസ്സിലാക്കിയെടുക്കൻ തെല്ല് വിഷമം തന്നെയായിരുന്നു എന്ന് കാണുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി സൃഷ്ടിച്ചപാതയിലൂടെ വന്ന ജർമ്മൻകാർക്കും ഐറിഷുകാർക്കും, സ്ക്കോട്ടിഷുകാർക്കും മറ്റും ഭാഷാപരമായുള്ള ഈ പ്രശ്നം അമിതമായി ഇല്ലായിരുന്നു എന്ന് ഒരു തോന്നൽ. ഇതുമായി ബന്ധപ്പെട്ട് പല ചരിത്രപരമായ പ്രശ്നങ്ങളും ഇങ്ഗ്ളിഷ് കമ്പനിയിലെ ഉദ്യോഗസ്ഥർ നേരിട്ടിരുന്നു. കാരണം, കളവിന്മേൽകളവ് പറയാൻ യാതോരു പ്രയാസവും ഇല്ലാത്ത ജനക്കൂട്ടങ്ങളുമായാണ് അവർക്ക് സമ്പർക്കം വെക്കേണ്ടിവന്നത്. തർജ്ജമക്കാരിലൂടെ വേണം കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ. നിങ്ങളോട് പറഞ്ഞു എന്ന വാക്ക്, നിന്നോട് പറഞ്ഞു എന്ന് നാട്ടുരാജാവിനോട് തർജ്ജമചെയ്ത് കൊടുക്കാൻ അവർക്ക് പറ്റും.
തെക്കെ മലബാറിനേയും വടക്കേ മലബാറിനേയും ഒറ്റ ഒരു പ്രദേശമായി മാറ്റി, Madras Presidencyയിലെ ഒരു district ആയി English East India Company രൂപീകരിച്ചു. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട പ്രദേശത്തിന് ചരിത്രപരമായി യാതോരു പുരാതനത്വവും ഇല്ലായിരുന്നു എന്നു വേണം കാണാൻ. കാരണം, എല്ലാ രീതിയിലും കാര്യങ്ങൾ പുതിയത്.
ഈ പ്രദേശത്ത് ലിഖിത രൂപത്തിലുള്ള നിയമങ്ങളും, കോടതിയും, പോലീസ് പ്രസ്ഥാനവും, ഇങ്ഗ്ളിഷിലെ സമാത്വാധിഷ്ടിതമായ ഭരണയന്ത്രവും സ്ക്കൂളുകളും, തുറമുഖങ്ങളും അവിടേക്ക് വരുന്ന കപ്പലുകളും തോണിക്കാരും പരിപാലിക്കേണ്ടുന്ന നിയമങ്ങളും മറ്റും മറ്റും.
ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഒരു പ്രത്യേകത താഴെക്കിടയിൽ പെട്ടുപോയ ജനക്കൂട്ടങ്ങളെക്കുറിച്ച് അവർക്ക് ഉണ്ടായിരുന്ന അവബോധമാണ്. സാമൂഹികമായി യാതോരു സംരക്ഷണവും ഇല്ലാത്ത ഈ ജനങ്ങളെ മുകൾപ്പരപ്പിൽ നിൽക്കുന്നവരുടെ ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്ന ചിന്താഗതി ഈ ഭരണത്തിന്‍റെ ഒരു മുഖമുദ്രയായിരുന്നു. William Logan എഴുതിയ Malabar Manualലിന്‍റെ ഉള്ളിന്‍റെ ഉള്ളിൽ നിന്നും ലഭിച്ച തുറമുഖ നിയമങ്ങളിൽ ഈ വിധം ഒരു വാചകം എഴുതിക്കാണുന്നു : Commanders and officers are particularly requested to abstain from ill-using boatmen or other natives. All complaints will be promptly inquired into.
ഒച്ചപ്പാടും അമിത ശബ്ദവും, തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗവും അട്ടഹാസവും മറ്റും ഗംഭീരമായ മാനേജ്മെന്റ്റ് - മേൽനോട്ട - നേതൃത്വ കഴിവാണ് എന്ന് കാലാകാലങ്ങളായി ധരിച്ചിരുന്ന ഒരു പ്രദേശത്ത്, ഇവയൊന്നും തന്നെയില്ലാതെ, വെറും മാന്യമായ പെരുമാറ്റത്തോടുകൂടിയുള്ള ലിഖിതപ്പെടുത്തിയിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുമാത്രം അതിമിനുസത്തോടുകൂടി കാര്യനിർവ്വഹണം നടത്തുക എന്നുള്ളത് ഈ ഉപഭൂഖണ്ടത്തിന്‍റെ സർവ്വപ്രദേശങ്ങളിലും ഉള്ള യാതോരു പുരാണങ്ങളിലും, ചരിത്ര സംഭവങ്ങളിലും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. കാരണം, പണ്ട് കാലങ്ങളിൽ സ്ത്രൈണ സ്വഭാവം എന്ന് പറയപ്പെടുന്ന കാര്യമാണ് ഇത്. ഇന്ന് ഈ സ്വഭാവം സ്ത്രീകളിൽ പോലും കാണാൻ പ്രയാസമായി വരികയാണ് എന്നുള്ളത് മറ്റൊരു വിഷയമാണ്. അതിലേക്ക് പിന്നീട് ഒരിക്കൽ കടക്കാം.
തെക്കേ മലബാറും വടക്കേ മലബാറും ഒരുമിപ്പിച്ച്, ഇങ്ഗ്ളണ്ടിൽ നിന്നും ചെറുപ്പക്കാരായ ഉദ്യോഗസ്ഥരും ന്യായാധിപന്മാരും മലബാറിൽ വന്ന് പ്രവർത്തനം തുടങ്ങിയപ്പോൾ പലതരം പ്രശ്നങ്ങൾ. ഒരിടത്ത് ശരിയായ നാട്ടാചാരം അല്ലെങ്കിൽ നാട്ടുനടപ്പ് അതുമല്ലെങ്കിൽ സാമൂഹിക ചട്ടം, മറ്റൊരു ദിക്കിൽ യാതോരു രീതിയിലും അംഗീകരിക്കപ്പെടാൻ പറ്റാത്ത കാര്യം.
ഈ വിധമുള്ള അങ്കലാപ്പുകളിൽ അവർക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒന്ന് തീയ്യ സമുദായം എന്ന് പറയപ്പെടുന്ന ജനക്കൂട്ടങ്ങൾ യഥാർത്ഥത്തിൽ രണ്ട് ആണ് എന്ന തിരിച്ചറിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കുഴപ്പിക്കുന്ന പ്രശ്നങ്ങൾ തന്നെ വന്നു പെട്ടു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.
YouTubeൽ ZqXWl8CF3wUഎന്ന് തിരയുക (ഭരണിപ്പാട്ട്)

29
29 #. ദക്ഷിണ മലബാറും ഉത്തര മലബാറും ചേർത്ത് മലബാർ ജില്ല സ്ഥാപിച്ചപ്പോൾ
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിലെ അനവധി രാജാക്കളുമായി യുദ്ധം ചെയ്ത് അവരെ കീഴ്പ്പെടുത്തിയാണ് മലബാർ ജില്ല എന്ന പ്രദേശം സൃഷ്ടിച്ചത് എന്ന് തോന്നാമെങ്കിലും സംഭവിച്ചത് അതല്ല. ഇന്ത്യൻ ഔപചാരിക ചരിത്ര പഠനം ഈ വിധമുള്ള ഒരു തോന്നൽ വളർത്താൻ ശ്രമിക്കുന്നുണ്ട് എന്നത് ശരിയാവാം. വാസ്തവ സംഭവ വികാസത്തിലേക്ക് പിന്നീട് കടക്കാം.
ദക്ഷിണ മലബാറും ഉത്തര മലബാറും ഒന്നാക്കിയപ്പോൾ ഈ പ്രദേശങ്ങളിൽ ഉള്ള പ്രാദേശിക ജനക്കൂട്ടങ്ങളിലെ ഉന്നത കുടുംബക്കാർക്ക് പുതുതായുള്ള പല മാനസികവും സാമൂഹികവും ആയുള്ള അനുഭവങ്ങൾ വന്നുപെട്ടിട്ടുണ്ടാവാം. എന്നാൽ സാമൂഹികമായും സാമ്പത്തികമായും കീഴിൽ പെട്ടവർക്ക് ഈ ഒരു മാറ്റം കാര്യമായ ഒരു മാനസിക മാറ്റം പെട്ടെന്ന് വരുത്തിക്കാണില്ല.
ദക്ഷിണ മലബാറിലെ Tirur, Ponnani, Walluvanad, Palghat തുടങ്ങിയ പ്രദേശങ്ങൾ ഉത്തര മലബാറിലെ Tellicherry, Nittoor, Cannanore, Neeleshwar തുടങ്ങിയ പ്രദേശങ്ങളുമായി സാമൂഹിക സംസാരത്തിൽ കലർന്നുതുടങ്ങി. ഇതിന് മുൻപ് കടലോരങ്ങളിൽ മാത്രമേ വിദൂര പ്രദേശങ്ങൾ, നിത്യസംഭാഷണത്തിൽ പ്രത്യക്ഷപ്പെടുള്ളു.
ഉത്തര മലബാറില മരുമക്കത്തായ തീയ്യരോട് ബന്ധം സ്ഥാപിക്കാൻ തെക്കേ മലബറിലെ തീയ്യർക്കും, പിന്നീട് കാലങ്ങളിൽ തിരുവിതാംകൂറിലെ ഈഴവർക്കും ഒന്ന് രണ്ട് കാരണങ്ങളാൽ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് കാണുന്നു. ഇതിന് മുഖ്യമായുള്ള കാരണം വടക്കേ മലബാറിലെ ജനങ്ങൾ, പ്രത്യേകിച്ചും, Tellicherry, Cannanore, Neesherwar, Kanhangad തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാം തന്നെ അന്ന് മൊത്തത്തിൽ നോക്കുമ്പോൾ കാഴ്ചയിൽ നല്ല വെളുപ്പിനോട് അടുത്തുള്ള നിറം ഉള്ളവരായിയിരുന്നു എന്നാണ് തോന്നുന്നത്. ഇന്ന് ഈ ചിത്രം വളരെ വ്യത്യസ്തപ്പെട്ടിട്ടുണ്ട്. ഇതിന് ഒരു കാരണം തിരുവിതാംകൂർ സംസ്ക്കാരവും മാനസിക നിലവാരത്തകർച്ച വളർത്തുന്ന ഈ ഉപഭൂഖണ്ടത്തിലെ പൊതുവായുള്ള സംസ്ക്കാരവും പടർത്തുന്ന ഔപചാരികവ വിദ്യാഭ്യാസം അടിച്ചേൽപ്പിച്ചതിനാലാണ്. മറ്റൊരു കാരണം തിരുവിതാംകൂർ ജനങ്ങളുമായി രക്തബന്ധം കലർന്നത് കൊണ്ടുമാവാം.
ത്വക്കിന് വെളുപ്പ് നറം ഉള്ളത് ഒരു വൻ മൂല്യമായി കാണുന്ന ഒരു പ്രവണത ഈ ഉപഭൂഖണ്ടത്തിൽ ഉണ്ട് എന്നത് ശരിതന്നെയാണ്. എന്നാൽ ഇതിനേക്കാൾ വൻ മൂല്യം ഉയർന്ന ജനക്കൂട്ടമായി കാണപ്പെടുന്നവരോടുള്ള അടുപ്പം പ്രത്യക്ഷമായി ലഭിക്കലാണ്.
ദക്ഷിണ മലബാറിൽ എവിടെനിന്നോ വന്നെത്തിയ ഒര ജനക്കൂട്ടം അവരുടെ സാമുദായിക പേര് തീയ്യർ എന്ന് ഇട്ടത് വടക്കെ മലബാറിലെ തീയ്യരോട് അടുപ്പം സ്ഥാപിക്കാനാണ് എന്ന് തോന്നുന്നു. ഇതിന് സമാന്തരമായ ഒരു പ്രവണത ഈ ഉപഭൂഖണ്ഡത്തിൽ പലദിക്കിലും ഉണ്ടായിരുന്നതായി Rev. Samuel Mateer, Edgar Thurston തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഓർക്കുന്നത്.
പല ആൾക്കൂട്ടങ്ങളും കുടുംബക്കാരും സ്വന്തം പ്രദേശം വിട്ട് വിദൂരങ്ങളിലേക്ക് നീങ്ങുമ്പോൾ, തൊട്ട് മുകളിലെ ജാതിയിലേക്ക് ചാടും. വളരെ കീഴ്ജാതിക്കാരായ ചിലർ London Missionary Societyയിലെ മിഷിനറിമാരുടെ പരിശീലനം ലഭിച്ച്, തിരുവിതാംകൂറിൽ നിന്നും പുറത്ത് യാത്ര ചെയ്തപ്പോൾ, അവർ നായർമാരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയത് എന്ന് Rev. Samuel Mateer തന്‍റെ Native Life in Travancore എന്ന് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുറച്ച് കാലം മുൻപ് വരെ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് മാറിതാമസിക്കുന്ന ഈഴവർ അവരുടെ ജാതിപ്പേര് തീയ്യർ എന്നാണ് എന്ന് പറഞ്ഞ് കേട്ട അനുഭവം ഉണ്ട്.
ദക്ഷിണ മലബാറിലെ തീയ്യർക്ക് ത്വക്കിന് കാര്യമായ കറുപ്പ് നിറം പൊതുവേ നോക്കുമ്പോൾ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. ഈ എഴുത്തുകാരന്‍റെ പിതാവ് ആ നാട്ടിൽ നിന്നുമുള്ള വ്യക്തിയാണ്. ആ കുടുംബത്തിൽ പാരമ്പര്യമായി അമിതമായി കറുത്ത നിറം ഉള്ളവർ ഇല്ലായിരുന്നു എന്നാണ് ഓർമ്മ. പിന്നെ എന്തിനാണ് ആ ജനക്കൂട്ടം തീയ്യർ എന്ന പേരിൽ അറിയപ്പെട്ടത് എന്ന് അറിയില്ല. എന്നാൽ ഉത്തര മലബാറിലെ തീയ്യരിലെ ഉന്നത കുടുംബക്കാർക്ക് ഈ ഒരു തെറ്റിധരിപ്പിക്കാൻ ഉതകുന്ന സമാനമായ ജാതിപ്പേര് പ്രശ്നമായി വന്നത് ഇങ്ഗ്ളിഷ് കമ്പനി മലബാർ ജില്ല സ്ഥാപിച്ചതോടുകൂടിയാണ്.
എന്നാൽ അവർക്ക് അന്ന് രണ്ട് വ്യത്യസ്തമായ ഈ വിധ പ്രശ്നങ്ങൾ പെട്ടെന്ന് അനുഭവപ്പെട്ടു. അതിലേക്ക് കുറച്ച് കഴിഞ്ഞ് കടക്കാം.
ദക്ഷിണ മലബാറിലെ മക്കത്തായ തീയ്യർക്ക് ഉത്തര മലബാറിലെ മരുമക്കത്തായ തീയ്യരുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹികമായി എന്തോ കഠിന പ്രശ്നം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ വിവരത്തിന് കാര്യമായ ഒരു ഹേതു, അവിടുള്ള കീഴ് ജാതിക്കാരോടൊപ്പം ഇസ്ളാമിലേക്ക് പരിവർത്തനം ചെയ്തവരിൽ ഒരു വൻ ജനക്കൂട്ടം ഈ മക്കത്തായ തീയ്യരുമായിരുന്നു. അതേ സമയം വടക്കേ മലബാറിൽ ഈ വിധം മരുമക്കത്തായ തീയ്യർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരുന്നോ എന്ന് അറിയില്ല. അങ്ങിനെ എവിടേയും വായിച്ചതായി ഓർക്കുന്നില്ല.
ഈ മതപരിവർത്തനത്തിന്ന് പിന്നിൽനിന്നും പ്രചോദനം നൽകിയ വ്യക്തമായ കാരണം സാമൂഹികമായി ഉള്ള അടിച്ചമർത്തപ്പെട്ട അവസ്ഥതന്നെയാകാം. ഈ സംഭവമാണ് എതാണ്ട് 1836 മുതൽ വള്ളുവനാട് പ്രദേശത്ത് ഹിന്ദുക്കളേയും (ബ്രാഹ്മണരേയും) അവരുടെ കൈയാളുകളായ നായർമാരേയും മാപ്പിളമാരിൽ പുതുതായി മതപരിവർത്തനം ചെയ്തവർ പലവട്ടം ആക്രമിച്ച ചരിത്രത്തിന് തുടക്കം കുറിച്ചത്.
ഇന്നത്തെ ഔപചാരിക വിഡ്ഢി ചരിത്രത്തിൽ ഈ സംഭവ വികാസത്തെ ഒരു ബൃട്ടിഷ് വിരുദ്ധ വിപ്ളവമായാണ് രേഖപ്പടുത്തി പഠിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഈ സംഭവ വികാസം ഒരു മതപരമായുള്ള വർഗ്ഗീയ കലാപത്തിനും അപ്പുറത്താണ് നിലകൊള്ളുന്നത്. ഈ ഉപഭൂഖണ്ടത്തിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന സാമൂഹിക അടിമത്തവും ഫ്യൂഡൽ ഭാഷകളും ഒരു കാരണമായി നിലനിൽക്കുന്നു. എന്നാൽ മറ്റ് രണ്ട് വളരെ ശക്തമായ ചരിത്ര സംഭവങ്ങളും ഈ ആക്രമ പരമ്പരയ്ക്ക് പടിപ്പുര തുറന്നു കൊടുത്തിരുന്നു.
മലബാറിലെ മാപ്പിളമാരെക്കുറിച്ച് പലതും പറയാനുണ്ട്. അത് പിന്നീടേ പറ്റുള്ളു. അവരും ഒരു കൂട്ടരല്ല. മറിച്ച് പലവ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉൾപ്പെടുന്നുണ്ട്. മാത്രവുമല്ല, ഉത്തര മലബാറിലെ മാപ്പിളമാർ, പ്രത്യേകിച്ചും, Tellicherry, Cannanore തുടങ്ങി വടക്കോട്ടുള്ള സ്ഥലത്തുള്ളവർ പൊതുവേ കാഴ്ചയിൽത്തന്നെവ്യത്യസത്ഥരാണ്. എന്നാൽ ഈ ഒരു വ്യത്യസ്തമായ അവസ്ഥ എല്ലാ ദിക്കിലും ചെറുതായെങ്കിലും മാപ്പിളമാരിൽ ഉണ്ട് താനും.

30
30 #. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുക്കേണ്ടിവന്ന അസാധ്യ ദൗത്യം
ബ്രാഹ്മണ നമ്പൂതിരിമാരുടെ വസതിക്ക് ഇല്ലം എന്ന് വിളിച്ച് കാണുന്നുണ്ട്. അങ്ങിനെ നോക്കുമ്പോൾ, ഈ വിധം വ്യത്യസ്ത ജനക്കൂട്ടങ്ങളുടെ വസതികളെ മലബാറി ഭാഷയിൽ വിളിച്ചിരുന്നതായി, William Loganന്‍റെ MALABAR MANUALൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്: (മലയാളത്തിലും ഈ വിധം തന്നെയാവാൻ ഇടയുണ്ട്.)
പറിയൻ താമസിക്കുന്നത് ചേരിയിൽ
ചെറുമൻ ചാലയിൽ
കൊല്ലനും തട്ടാനും, ആശാരിയും നെയ്ത്തുകാരനും തീയ്യൻ തെങ്ങേറ്റക്കാരനും, മറ്റും പുര (പെര) അല്ലെങ്കിൽ കുടിയിൽ
അമ്പലവാസികൾ താമസിക്കുന്നത് വാരിയം, പിഷാരം, പൂമതം എന്നിവയിൽ.
സാധാരണക്കാരനായ നായർ വസിക്കുന്നത് വീട്ടിൽ അല്ലെങ്കിൽ ഭവനത്തിൽ
സാമൂഹിക അധികാരമുള്ള നായർ വാസിക്കുന്നത് 'ഇടം'
രാജാവ് താമസിക്കുന്നത് കോവിലകം അല്ലെങ്കിൽ കൊട്ടാരം.
പ്രാദേശിക ബ്രാഹ്മണൻ വസിക്കുന്നത് ഇല്ലത്ത്.
ഉയർന്ന നിലവാരമുള്ള നമ്പൂതിരി വസിക്കുന്നത് 'മന' അല്ലങ്കിൽ 'മനക്കൽ'
ഈ വിധം ഫ്യൂഡൽ ഭാഷയിൽ മനുഷ്യരെ പലവിധത്തിൽ അവരുടെ സാമൂഹിക നിലവാരത്തിന് അനുസൃതമായി നിർവ്വചിക്കപ്പെട്ടിരുന്നു. ഈ നിർവ്വചനത്തിന് അനുസൃതമായി ആ മനുഷ്യരിലും രൂപഭാവ മാറ്റങ്ങൾ വന്നു പെടും.
ഇവിടെ ഈ വസതികളുടെ പേരുകൾ എടുത്ത് പറഞ്ഞത് ഇല്ലം എന്ന പദത്തെക്കുറിച്ച് പറയാനാണ്. നമ്പൂതിരിമാരുടെ വസതിയാണ് ഇല്ലം. ഈ വിധ ഇല്ലങ്ങളിൽ നാലുകെട്ടും നടുമുറ്റവും മറ്റും ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഈ പറഞ്ഞതിൽ നിന്നും നമ്പൂതിരിമാരുടെ മൊത്തമായുള്ള ദുരവസ്ഥ മനസ്സിലാക്കാൻ പറ്റില്ല. അവരിൽ ഒരു വൻ ശതമാനം പേർ മറ്റുള്ളവരിൽ നിന്നും അകന്ന് അഗ്രഹാരങ്ങളിൽ കൂട്ടമായി താമസിച്ചിരുന്നു എന്നുള്ളതും വാസ്തവമായേക്കാം. പുറത്ത് നിന്നും കീഴ് ജനക്കൂട്ടങ്ങൾക്ക് ഈ വിധ അഗ്രഹാരങ്ങൾ നിഗൂഡമായി തോന്നാമെങ്കിലും, അവയ്ക്ക് ഉള്ളിൽ ബന്ധനാവസ്ഥതന്നെയാകാം അനുഭവം. ഇവർക്കും സ്വാതന്ത്ര്യം നൽകിയത് ഇങ്ഗ്ളിഷ് ഭരണമാകാം എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസം തോന്നിയേക്കാം.
കീഴിൽ പെട്ടുപോയ പല ജനക്കൂട്ടങ്ങളും അവർക്ക് പുരാതന കാലത്ത് ബ്രാഹ്മണ ബന്ധം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനായി ഈ 'ഇല്ലം' പ്രയോഗം ഉപയോഗിച്ചിരുന്നു എന്ന് കാണുന്നു.
വടക്കേ മലബാറിലെ തീയ്യരുടെ ഇടയിൽ എട്ട് ഇല്ലം വീട്ടുകാർ ഉണ്ടായിരുന്നു എന്ന് Edgar Thurstonന്‍റെ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിക്കാണുന്നു.
ഈ കാര്യം മരുമക്കത്തായ തീയരിൽ ചിലർ അവരുടെ പാരമ്പര്യപരമായുള്ള സാമൂഹിക ഉന്നതസ്ഥാനത്തെക്കുറിച്ചുള്ള ഒരു സൂചനയായി കാണിക്കാറുണ്ട്.
പോരാത്തതിന്, നായർമാരുടെ ഇടയിൽ ഉള്ള മരുമക്കത്തായ കുടുംബസമ്പ്രദായവും തങ്ങളിലും ഉണ്ട് എന്നും പറയാറുണ്ട്.
മരുമക്കത്തായത്തെക്കുറിച്ച് മറ്റ് ചില വാസ്തവങ്ങൾ പറയാനുണ്ട്. അത് പിന്നീടാവാം.
ഈ ഇല്ലത്തെക്കുറിച്ച് കൂടുതലായി പറയാനുള്ള ഒരു സംഗതിയുണ്ട്.
തെക്കേ മലബാറിലെ മക്കത്തായ തീയരിലും ചില ഇല്ലങ്ങൾ ഉണ്ടായിരുന്നു എന്ന് കാണുന്നു.
അത് പോലെ തന്നെ തിരുവിതാംകൂറിലെ ഈഴവരിലും ചില ഇല്ലങ്ങൾ ഉണ്ടായിരുന്നതായി സൂചനകൾ കാണുന്നുണ്ട്, Rev. Samuel Mateer എഴുതിയ Native Life in Travancoreൽ.
പോരാത്തതിന്, കോട്ടയത്ത് ഉണ്ടായിരുന്ന പടിഞ്ഞാറൻ പുലയരിലും (Western Pulayarലും) ഇല്ലം പ്രയോഗം ഉള്ളതായി ഇതേ ഗ്രന്ഥത്തിൽ കാണുന്നു. തിരുവിതാംകൂറിലെ മുക്കുവരിലും ഇതേ പോലുള്ള ഇല്ലം പ്രയോഗം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു.
ചരിത്രകാലത്തേക്ക് പിന്നോട്ട് പിന്നോട്ട് പോകുമ്പോൾ, പല ജനക്കൂട്ടങ്ങൾ ഫ്യൂഡൽ ഭാഷയുടെ അമർത്തിച്ചവിട്ടലിൽ അമർന്നു പോയതായി കാണാൻപറ്റിയേക്കാം. അല്ലാതെ ആരും തന്നെ ആന്തരികമായി തരംതാണവർ അല്ലയെന്നാണ് അറിയുന്നത്. തരംതാണ അവസ്ഥയിൽ ജീവിച്ചാൽ പ്രശ്നം തന്നെയാണ്. ഇങ്ഗ്ളിഷ് ഭരണം മറവിലേക്ക് നീങ്ങുന്നതോടുകൂടി, ജനം വീണ്ടും പരുക്കൻ ഭാഷാകോഡുകൾക്ക് അനുസൃതമായി തരംതിരിക്കപ്പെടും.
നട്ടപ്പാതിരായ്ക്ക് ഉദയ സൂര്യൻ പ്രകാശിച്ച് മാഞ്ഞ് പോയ അവസ്ഥയാണ് ഈ ഉപഭൂഖണ്ടത്തിൽ ഏതാണ്ട് പകുതി ഭാഗത്ത് അനുഭവപ്പെട്ട ഇങ്ഗ്ളിഷ് ഭരണം.
എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ച് പോകാനായി ഈ സംഗതി പറയാം. ഈ വിധം ഭാഷാപരമായി താമസ സ്ഥലം പോലും തരംതിരിക്കപ്പെട്ടുകിടക്കുന്ന ഒരു ജനക്കൂട്ടത്തെയാണ് Tellicherryയിൽ പതാക ഉയർത്തിയ English East India Company കണ്ടത്.
പ്രദേശങ്ങൾ തമ്മിൽ നിത്യേനെ ഏറ്റുമുട്ടുക എന്നത് ഒരു വശത്ത്. മറ്റൊരു വശത്ത്, ഓരോ പ്രദേശത്തും വ്യത്യസ്ത ജനക്കൂട്ടങ്ങൾ പടിപടിയായി അമർത്തിവെക്കപ്പെട്ടിരുന്നു. ചവിട്ടിത്താഴ്ത്തുന്ന മുകളിലുള്ളവരോട് ബഹുമാനവും ആദരവും, സ്നേഹവും. അടിയിൽ പെട്ട് പിടയുന്നവരെ കൂർത്ത വാക്ക് കോഡുകളാലും മറ്റും കുത്തിക്കീറുകയും തമ്മിൽ വിഘടിപ്പിക്കുകയും ചെയ്യുക.
ഈ പൈശാചികമായ മാനസികാവസ്ഥയെ ചരിത്രത്തിൽ ആർക്കുംതന്നെ മാറ്റാൻ ആയിട്ടില്ല. English East India Company ഒരുമ്പെട്ടത് ഈ അസാധ്യമായ ദൌത്യത്തിനാണ്.

Last edited by VED on Wed Nov 08, 2023 5:07 pm, edited 2 times in total.
31
31 #. തീയ ജനക്കൂട്ടങ്ങൾക്കുള്ളിലെ ഉയർച്ചത്താഴ്ചാ ഭാവങ്ങൾ
വടക്കേ മലബാറിലെ മരുമക്കത്തായ തീയരെ മലബാർ ജില്ലയുടെ രൂപീകരണം ഏത് രീതിയിൽ ബാധിച്ചുവെന്ന് പറയുമ്പോൾ, ഈ ജനക്കൂട്ടത്തിന് നൂറ്റാണ്ടുകളായി ഭാഷാകോഡുകളിലൂടെ അനുഭവപ്പെട്ട ഒരു പ്രത്യേക കാര്യം എടുത്ത് പറയേണ്ടിവരും. നമ്പൂതിരിമാർ, രാജകുടുംബാംഗങ്ങൾ, അമ്പലവാസികൾ, നായന്മാർ എന്നിവർ മുകളിലും, നായർമാർക്ക് തൊട്ട് താഴെയായി തീയരും അവർക്ക് കീഴിലായി അനവധി കീഴ് ജനക്കൂട്ടങ്ങളും.
അമ്പലവാസികളിൽ പലരും കായിക തൊഴിലുകൾ തന്നെ അവരുടെ മുകളിൽ ഉള്ളവർക്ക് ചെയ്യുന്നവരാണെങ്കിലും, അവർ ബ്രാഹ്മാണരോട് അടുത്ത് നിൽക്കുന്നവരാണ്. അതിനാൽത്തന്നെ സാമൂഹികമായി അധമഭാവം ഭാഷകോഡുകളിലൂടെ അനുഭവപ്പെടില്ല. ഇത് അവരുടെ മാനസിക നിലവാരത്തെ ഉയർത്തിനിർത്തും.
ഇതേ പോലെ തന്നെയാവാം നായർമാരിലെ വിവിധ വിഭാഗങ്ങളുടേയും അനുഭവം.
എന്നാൽ തീയർ കുടുംബങ്ങൾക്ക് മറ്റൊരു പൊതുവായുള്ള അനുഭവമായിരിക്കും. അവരിൽ ചില കുടുംബക്കാർ സാമൂഹികമായും കുടുംബപരമായും ഉയർന്നവരായിരുന്നിരിക്കാം. ഉദാഹരണത്തിന് അവരിൽ ചില കുടുംബക്കാർ വൈദ്യത്തിൽ പാരമ്പര്യ നൈപുണ്യമുള്ളവരായിരിക്കും. അവരെപ്പോലെ ഭൂസ്വത്തുള്ളവരും കണ്ടേക്കാം. ഇവരെല്ലാം തന്നെ ഭാഷാകോഡുകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയിരിക്കും. അവർക്ക് കീഴിൽ തീയർമാർ അടക്കം പല കൂട്ടം പണിക്കാരന്മാർ ഉണ്ടായിരിക്കും. ഇക്കൂട്ടർ ഈ ഉന്നത സ്ഥാനം കൈയിലുള്ള തീയരെ ഭാഷാ കോഡുകളിൽ ഉയർത്തിപ്പിടിക്കും.
എന്നാൽ തീയരിൽ തെങ്ങേറ്റം, വയലിൽ പണി, വീട്ടുവേലക്കാർ തുടങ്ങി പലകൂട്ടം പാരമ്പര്യ തൊഴിലുകാർ ഉണ്ടാവും. ഇവർ ഭാഷാകോഡുകളിൽ അമർത്തപ്പെട്ടവരായിരിക്കും. ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് യാതോരു രീതിയിലും മനസ്സിലാക്കൻ പറ്റാത്ത ഒരു പ്രതിഭാസമാണ് ഇത്.
തീയരിൽ കുറച്ച് കുടുംബക്കാർ ഭാഷാകോഡുകളിൽ പൊന്തി നിൽക്കുന്ന അവസ്ഥ. പ്രത്യേകിച്ചും അവരുടെ കീഴിലുള്ള പണിക്കാരുടെ വാക്കുകളിൽ. ഈ തീയരിൽ വ്യക്തിത്വത്തിൽ ബ്രാഹ്മണത്വം തുടിച്ചു നിൽക്കും.
അതേ സമയം തരംതാണ് നിൽക്കുന്ന തീയർക്ക് രണ്ടാണ് പ്രശ്നം. മുകളിൽ ഉള്ള ജനക്കൂട്ടങ്ങളുടെ തരംതാഴ്ത്തലും, അതോടൊപ്പം തന്നെ അവരേക്കാൾ താണ് നിൽക്കുന്ന ജാതിക്കാരുടെ സമത്വഭാവവും. ഈ തീയരിൽ വ്യക്തിത്വത്തിൽ ഹീനജാതിക്കാരിൽ അനുഭവപ്പെടുന്ന വക്രീകൃതമായതും, വികൃതമാക്കപ്പെട്ടതുമായ മുഖഭാവവും, ശാരീരിക പ്രകൃതവും മറ്റും ദൃശ്യമാകാം. രണ്ട് വ്യത്യസ്ത നിലവാരത്തിൽ ഉള്ള തീയർമാർ 180 ഡിഗ്രി എതിർകോണിൽ, ഒന്ന് കുത്തനെ മുകളിലും മറ്റേത് കുത്തനെ കീഴെയും.
എന്നാൽ ഇത് ഒരു പൊതുവായ നിരീക്ഷണമാണ്. കാരണം തരംതാഴ്ത്തപ്പെടുന്ന വ്യക്തികൾ പലപ്പോഴും ആ അവസ്ഥയുടെ കൈയ്യൂക്കിൽ നിന്നും പുറത്ത് കടക്കാനായി പലവിധ കോപ്രാട്ടിത്തരങ്ങളും കാട്ടിക്കൂട്ടിയേക്കാം. ഒച്ചവച്ചും, അർത്തുല്ലസിച്ചും, അട്ടഹസിച്ചും, അമിതമായ ഉത്സാഹപ്രകൃതംകാട്ടിയും, ബുദ്ധിവൈഭവങ്ങൾ കാട്ടിയും മറ്റും.
ഇവിടെ പൊതുവായി എടുത്ത് പറയേണ്ടുന്ന കാര്യം മുകളിൽ സൂചിപ്പിച്ച ഭാഷാകോഡുകളുടെ ഇരട്ടത്താപ്പ് നയം കാരണം, മരുമക്കത്തായ തീയരിൽ വ്യക്തമായും രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉണ്ട് എന്ന രീതിയിൽത്തന്നെ തോന്നിപ്പിക്കുന്ന ചരിത്രപരമായ രേഖപ്പെടുത്തലുകൾ കണ്ടിട്ടുണ്ട്.
ഒരു ഭാഗത്ത് നായന്മാരെപ്പോലെതോന്നാവുന്ന തീയരും, ചിലപ്പോൾ അവരേക്കാൾ മേന്മകൂടിയവരും. അതേ സമയം തികച്ചും വൈകൃതപ്പെട്ടുകിടക്കപ്പെട്ട് യാതോരു പൊതു വിവരവും ഇല്ലാ എന്ന് തോന്നിപ്പിക്കുന്ന, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഹീനജോലികൾ എന്ന് നിർവ്വചിക്കപ്പെട്ടവ ചെയ്യുന്നവർ.
തീയ ജനക്കൂട്ടത്തെ തിരശ്ചീനമായി (horizonatally) വിഘടിപ്പിച്ചത് യഥാർത്ഥത്തിൽ ഭാഷാ കോഡുകളാണ്. മുകൾതട്ടിൽ ഉള്ള തീയർ മുകളിലോട്ട് ഒട്ടിനിൽക്കും, ഭാവത്തിലും, വാക്കുകളിലും, ബന്ധങ്ങളുടെ പരാമർശങ്ങളിലും. അവർ കീഴിൽ പെട്ട തീയർ സ്വന്തം ജനക്കൂട്ടമാണ് എന്ന് പരിചയപ്പെടുത്താൻ പ്രയാസം തന്നെ വരും. ഈ ഒരു കാര്യത്തെ സംസാരവാക്കുകളിൽ പ്രകടിപ്പിക്കാൻ, ഞാൻ തീയർ ആണ്. മറ്റോൻ തീയൻ ആണ് എന്നത് ഒരു രീതി. മറ്റൊരു രീതി ശ്രദ്ധയിയിൽ പെട്ടത്, ഉൾനാടൻ തീയന്മാരുടെ നടുക്ക് ജീവിക്കുന്ന സാമൂഹികമായും സാമ്പത്തികമായും ഉയർന്ന തീയർ, തങ്ങൾ വൈശ്യരാണ് എന്ന് അവകാശപ്പെടുന്നതാണ്. തീയൻ അല്ല, എന്ന് സൂചിപ്പിക്കുന്നു.
Tellicherryയിൽ ഇങ്ഗ്ളിഷ് ഭരണം നൽകിയ സാമൂഹിക സ്വാതന്ത്യം കീഴിൽ പെട്ടിരുന്ന തീയന്മാരിൽ കുറച്ച് കുടുംബക്കാരിൽ മാനസിക ഉന്നമനം വരുത്തി എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ ഈ ഒരു സംഭവവികാസത്തിൽ വെപ്രാളപ്പെട്ടത് തീയരിൽ തന്നെയുള്ള സാമൂഹിക മഹിമയുള്ളവർ ആണ് എന്നാണ് തോന്നുന്നത്. പാരമ്പര്യമായി കടിഞ്ഞാണിലും മൂക്ക് കയറിലും ബന്ധിക്കപ്പെട്ടു കിടക്കുന്ന അവരുടെ തന്നെ സമൂദായത്തിൽ പെട്ടവരെ ഇങ്ഗ്ളിഷ് ഭാഷ വന്ന് കയറൂരിവിടുന്നത് അപത്താണ് എന്ന ബോധോദയമാണ് നൽകിയത്.
സമൂഹത്തിൽ കാര്യമായ വെടിപ്പും വൃത്തിയും വരുത്താൻ കഠിന പ്രയത്നം തന്നെ നടത്തിയിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് സത്യം പറയുകയാണെങ്കിൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായില്ല എന്നതാണ് വാസ്തവം.
കാരണം ഫ്യൂഡൽ ഭാഷാ കോഡുകൾ മെനയുന്ന വൈകാരിക വെപ്രാളങ്ങളും, അസൂയയും കുരുട്ടുബുദ്ധികളും തന്ത്രപരമായ നീക്കങ്ങളും, കാര്യങ്ങളുടെ പോക്ക് മുൻകൂട്ടി കണ്ട് സൗഹൃദം നടിച്ച് ചതിയിൽ പെടുത്താനുള്ള ബുദ്ധിയും, വെറും വാക്കുകൾകൊണ്ട് മറ്റൊരു ആളെ തമർത്താനുള്ള കഴിവും മറ്റും അവർക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു.
അന്നുള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ വിശാല ഹൃദയത്തോടുകൂടിയ എഴുത്തുകൾ വായിച്ചാൽ അറിയാം ഈ ഉപദ്വീപിലെ കുരുട്ടു ബുദ്ധിയെക്കുറിച്ച് അവർക്ക് യാതോരു വിവരവും കിട്ടിയിരുന്നില്ലാ എന്ന്. ശത്രുവാര് മിത്രമാര് എന്ന് പോലും അവർക്ക് വാസ്തവത്തിൽ അറിവ് ലഭിച്ചിരുന്നില്ല.

Last edited by VED on Wed Nov 08, 2023 5:08 pm, edited 1 time in total.
32
32 #. രണ്ട് വ്യത്യസ്ത മലബാറുകൾ ഒന്നാക്കിയപ്പോൾ
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വടക്കേ മലബാറിലേയും തെക്കേ മലബാറിലേയും പല കൊച്ചുകൊച്ചു പ്രദേശങ്ങളെ ഏകോപിപ്പിച്ച് മലബാർ ജില്ല രൂപീകരിച്ചത് വടക്കേ മലബാറിലെ മരുമക്കത്തായ തീയരെ എങ്ങിനെയാണ് മാനസികമായി ബാധിച്ചത് എന്ന് പറയുമ്പോൾ, ഈ വിഷയം മരുമക്കത്തായ തീയരിലെ ഉയർന്ന കുടുംബക്കാരെ ബാധിച്ചകാര്യമാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്. കാരണം, 180 ഡിഗ്രി നേരെ കുത്തനെ കീഴിൽ നിൽക്കുന്ന ഭാഷാ കോഡുകളിൽ തരംതാഴ്ത്തപ്പെട്ട, കൂലിവേലക്കാരായ തീയർക്ക് ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് വേവലാതിപ്പെടാൻ മാനസിക സൗകര്യം ഉണ്ടാവില്ലതന്നെ.
ഇതുമായി ബന്ധപ്പെടുത്താവുന്ന ഒരു കാര്യം ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഗ്രാമത്തിലെ വ്യക്തി ഈ എഴുത്തുകാരനോട് പറഞ്ഞകാര്യം ഓർമ്മവരുന്നു.
ആ ആൾ പറഞ്ഞത് ഈ പ്രകാരം ആണ് : "താഴെക്കിടയിലെ കൂലപ്പണി ചെയ്യുന്ന ആൾക്ക് യാതോരു കാര്യവും പ്രസക്തമല്ല. മറിച്ച്, നാളെത്തെ കൂലിയും പൊരെയിലെ പ്രശ്നങ്ങളും അല്ലാത മറ്റൊന്നും അയാളെ സംബന്ധിച്ചെടുത്തോളം ചിന്തിക്കാൻ പോലുമുള്ള അവസ്ഥയല്ല ഉള്ളത്. ഇത് തന്നെയാണ് നിത്യേനെയുള്ള അവസ്ഥ."
ഫ്യൂഡൽ ഭാഷകളിൽ എല്ലാവരും കൂടി ചിന്തിക്കുന്നത് തന്നെ സാമൂഹികമായി കോലാഹലങ്ങളാണ് സംഭവിപ്പിക്കുക എന്നുള്ളത് മറ്റൊരു വിഷയമാണ്. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ പറ്റുന്ന ഭാഷകൾ അല്ല ഫ്യൂഡൽ ഭാഷകൾ. ആ വിഷയത്തിലേക്ക് കടക്കുന്നില്ല ഇപ്പോൾ.
കോരപ്പുഴക്ക് അപ്പുറമുള്ള Calicutഉം വള്ളുവനാടും, Palghatഉം മറ്റും വടക്കേ മലബാറിനോട് ഒട്ടിച്ചേർന്നപ്പോൾ, കാലാകാലങ്ങളായി അടുപ്പമില്ലാത്ത ജനക്കൂട്ടങ്ങളുമായി വടക്കേ മലബാറിലെ ജനങ്ങൾ ബന്ധിപ്പിക്കപ്പെട്ടു. ചെറിയ തോതിൽ മരുമക്കത്തായ തീയരും മക്കത്തായ തീയരും സമ്പർകം പുലർത്തിത്തുടങ്ങി. സാമ്പത്തികമായി ഉയർന്ന കുടുംബക്കാർതമ്മിൽ വൈവാഹിക ബന്ധം വരെ വന്നു തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ഇത് പിന്തുടർച്ചാവകാശ നിമയത്തിൽ കാര്യമായ സങ്കീർണ്ണതകൾ ഉളവാക്കി. ഇങ്ഗ്ളിഷ് കമ്പനി ഭരണം എല്ലാദിക്കിലും കോടതികൾ സ്ഥാപിക്കുകയും അവയ്ക്ക് ഉപയോഗിക്കാനായി ലിഖിത രൂപത്തിലുള്ള നിയമങ്ങൾ എഴുതിയുണ്ടാക്കുകയും ചെയ്യുന്ന അവസരമായിരുന്നു.
ഈ വിധ കാര്യങ്ങൾ യാതൊന്നും ചരിത്രത്തിൽ ഇല്ലാതിരുന്ന ഒരു പ്രദേശത്തിൽ ലിഖിത രൂപത്തിൽ നിയമം വരുമ്പോൾ സങ്കീർണ്ണതകൾ കുറയുന്നതിന് പകരം അവ പലപ്പോഴും അധികരിച്ചു. ഇതിന് കാര്യമായി ശക്തിനൽകിയത് ചരിത്രത്തിൽ ആദ്യമായി ഈ പ്രദേശങ്ങളിൽ നിത്യേനെയുള്ള യുദ്ധങ്ങളും കൊല്ലും കൊലയും അതിക്രമങ്ങളും, കടന്നാക്രമണങ്ങളും, ആളെപിടിച്ച് കൊണ്ട് പോക്കും രാത്രികാലങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന കൂരകളിലെ ഓലപൊക്കി അകത്ത് കിടന്നുറങ്ങുന്ന സ്ത്രീകളുടെ കാൽ കയറിപ്പിടിച്ച് വലിച്ച് അവരെ പുറത്ത് വലിച്ച് കൊണ്ടുപോകുന്നതും മറ്റുമായ കാര്യങ്ങൾ നിലച്ചു തുടങ്ങി. ആളുകൾക്ക് സമാധാനമായി സാമൂഹിക ജീവിതം നയിക്കാം എന്നായിത്തുടങ്ങി. അപ്പോഴാണ് സാമൂഹിക നിയമങ്ങൾക്ക് കായികമായ ബലത്തിന് മുകളിൽ ശക്തിപ്രാപിച്ചുവന്നുതുടങ്ങിയത്.
വടക്കേ മലബറിലെ മരുമക്കത്തായ തീയരും തെക്കേ മലബാറിലെ മക്കത്തായ തീയരും തമ്മിൽ വൈവാഹിക ബന്ധം സംഭവിക്കുമ്പോൾ, ഇവയിൽ ജനിക്കുന്ന കുട്ടികൾക്ക് ഏത് വിധത്തിലുള്ള അനന്തരാവകാശം ആണ് ഉണ്ടാവുക?
വടക്കേ മലബാറിൽ സ്വത്ത് പെൺകുട്ടികളുടെ മക്കൾക്കാണ് അവകാശം. തെക്കേ മലബറിൽ കുടുംബ സ്വത്തിന് അവകാശം ആൺകുട്ടികളുടെ മക്കൾക്കാണ്.
ഇങ്ങിനെ വരുമ്പോൾ വടക്കേ മലബാറിലെ മരുമക്കത്തായ തീയ പുരുഷൻ തെക്കേ മലബാറിലെ തീയ സ്ത്രീയെ വിവാഹം കഴിച്ചാൽ, അവരുടെ കുട്ടികൾക്ക് രണ്ട് പക്ഷത്ത് നിന്നും സ്വത്ത് ലഭിക്കില്ല. നേരെ തിരിച്ചാണ് വൈവാഹിക ബന്ധം എങ്കിൽ, കുട്ടികൾക്ക് രണ്ട് പക്ഷത്ത് നിന്നും കുടുംബ സ്വത്ത് ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട് ഇങ്ഗ്ളിഷ് കോടതികൾക്ക് വ്യക്തമായി എങ്ങിനെ നീതി നടപ്പാക്കണം എന്ന് അറിയാതെ വന്നു എന്നാണ് തോന്നുന്നത്.
Indian Civil Serviceലെ LEWIS MOORE എഴുതിയ MALABAR LAW AND CUSTOM എന്ന ഗ്രന്ഥത്തിൽ ഈ വിധമുള്ള അങ്കലാപ്പുകളുടെ ഒരു ചെറിയ ഹേതു കാണപ്പെടുന്നുണ്ട്.
In Chathunni v. Sankaran, the parties to which were Tiyans from North Malabar, it was held by the High Court (Turner, C. J., and Hutchins, J.) that, where a woman belonging to a Malabar tarwad (തറവാട്) governed by the Marumakkathayam Law has issue by a man who is governed by the Makkathayam Law, such issue are prima-facie entitled to their father’s property in accordance with the Makkathayam Law and to the property of their mother’s tarwad in accordance with the Marumakkathayam Law.
മരുക്കത്തായ തീയരായ ചാത്തുണ്ണിയും ശങ്കരനും തമ്മിൽ ഉണ്ടായ നിയമ വ്യവഹാരം Madras High Courtൽ Chief Justice Turnerറും Justice Hutchinsസും കൈകാര്യം ചെയ്തപ്പോൾ, വിധി ന്യായത്തിൽ വന്ന കാര്യമാണ് മുകളിൽ നൽകിയത്.
ഈ വിധമുള്ള ഒരു പ്രശ്നം രണ്ട് കൂട്ടം തീയരിലേയും ഭൂസ്വത്ത് ഉടമകളായ കുടുംബക്കാരിൽ മാത്രമേ സംഭവിക്കുള്ളു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. താഴെക്കിടയിൽ ഉള്ള കൂലിവേലക്കാരായ തീയർക്ക് ഈ വിധമുള്ള കാര്യങ്ങൾ ബാധകമല്ലതന്നെ.
മുകളിൽ പരാമർശിച്ച വിഷയം ഒരു നിയമപരമായ കാര്യമാണ്. എന്നാൽ ഈ വിധമല്ലാത്ത സാമൂഹികമായ മറ്റൊരു നിർവ്വചന പ്രശ്നമാണ് മരുമക്കത്തായ തീയരിലെ ഉയർന്ന കുടുംബക്കാരെ കുഴക്കിയ കൂടുതൽ മനോവേദന നൽകിയ മറ്റൊരു വിഷയം. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം.
മുകളിൽ ഉദ്ദരിച്ച വിധി ന്യായത്തിൽ തീയ തറവാടുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരുകാര്യത്തിലേക്കും തെളിവായി എടുക്കാം. തീയരിലും സാമൂഹികമായി ഉയർന്ന ഭൂഉടമകളായ കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നത്. ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. കാരണം, കടന്നാൽ, അവിടെനിന്നും മറ്റ് വല്ല വഴിത്താരയിലേക്ക് കടന്നുപോയാൽ, വളരെ മുൻപ് വിട്ട് പോയ എഴുത്തിന്‍റെ യഥാർത്ഥ പാതയിലേക്ക് അടുത്തെന്നും തിരിച്ച് എത്താനാവില്ലതന്നെ.

33
33 #. മരുമക്കത്തായ തീയരുടെ വേവലാതികൾ
ചരിത്രപരമായും പാരമ്പര്യപരമായും യാതോരു ബന്ധവും ഇല്ലാതിരുന്ന ജനക്കൂട്ടങ്ങളുമായി മരുമക്കത്തായ തീയർ ബന്ധപ്പെട്ടുതുടങ്ങി, മലബാർ ജില്ലയുടെ രൂപീകരണത്തോടുകൂടി.
രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങളാണ് മരുമക്കത്തായ തീയരുമായി ഒരേ നിലവാരത്തിൽ സ്വയം പരിചയപ്പെടുത്തപ്പെട്ടത്. ഒന്ന് ദക്ഷിണ മലബാറിലെ മക്കത്തായ തീയരും, മറ്റേത് തിരുവിതാംകൂറിലെ ഈഴവരും. ഈ പറഞ്ഞ രണ്ട് കൂട്ടർ തമ്മിൽ പൊതുവായ ഒരു കാര്യം ഉണ്ടായിരുന്നു. അതായത് രണ്ട് കൂട്ടരും മക്കത്തായ കുടുംബസമ്പ്രദായമുള്ളവരാണ്.
എന്നാൽ, ഈ രണ്ട് കൂട്ടരേയും മരുമക്കത്തായ തീയരുമായി ബന്ധപ്പെടുത്തി നിർവ്വചിക്കാൻ ഹേതുവായി വന്നത്, ഈ മൂന്ന് കൂട്ടരിലും, കാർഷിക തൊഴിൽ ചെയ്യുന്നവരിൽ തെങ്ങേറ്റക്കാരും, കള്ള് ചെത്ത് തൊഴിൽ ചെയ്യുന്നവരും ഉണ്ടായിരുന്നു എന്നതാണ്.
ജനസമുദായത്തിലെ താഴെക്കിടയിൽ ഉള്ളവരുടെ തൊഴിൽ പരമായുള്ള സാമ്യതയിൽ ഊന്നിക്കൊണ്ട് സമുദായത്തിലെ മുകൾതട്ടിലുള്ളവരെ ഒരേകൂട്ടരായി കാണുന്നത് മരുമക്കത്തായ തീയരിലെ ഉയർന്ന കുടുംബക്കാർക്ക് യോജിക്കാനോ സഹിക്കാനോ പറ്റാത്തകാര്യമായിരുന്നു.
തെങ്ങേറ്റ തൊഴിൽ എന്ന അതി സാഹസിക തൊഴിൽ തരംതാണ് പോയത് ഫ്യൂഡൽ ഭാഷകളുടെ വിക്രിയംകൊണ്ട് മാത്രാണ്. ഇങ്ഗ്ളിഷിൽ ഈ വിധ തൊഴിലുകളെ തരംതാണതാക്കാൻ തെല്ല് പ്രയാസം തന്നെയായിരിക്കും.
ഈഴവ തെങ്ങേറ്റക്കാർ തെങ്ങിൽ കയറുന്നത് പോലെയല്ല വടക്കേ മലബാറിലെ തെങ്ങ് കയറ്റം പണ്ട് കാലങ്ങളിൽ. ഇന്ന് ഇത് എങ്ങിനെയാണ് എന്ന് വലിയ നിശ്ചയമില്ല. തിരുവിതാംകൂറിലെ ഈഴവർ തെങ്ങിൽ കയറുന്ന അവസരത്തിൽ, കാലിൽ കയറുകൊണ്ടുള്ള (മലബാറി: ചൂടികൊണ്ടുള്ള) ഒരു തള ഇടും. ഒരു കൈ മുകളിൽ തെങ്ങിൽ വലിച്ച് പിടിക്കുകയും, മറ്റേ കൈ തെങ്ങിൽ താഴെ അമർത്തിപ്പിടിക്കുകയും ചെയ്താണ് തെങ്ങിൽ കയറുക.
വടക്കേ മലബാറിൽ കാലിലും കൈയിലും ചൂടികൊണ്ടുള്ള തളയിട്ട് തികച്ചും മറ്റൊരു രീതിയിലാണ് തെങ്ങേറ്റം നടത്താറ്. മാത്രവുമല്ല, പലപ്പോഴും, മുളകൊണ്ടുള്ള ഒരു കോണി (മലയാളം: ഏണി)യും ഇവർ ഉപയോഗിച്ചേക്കാം. തിരുവിതാംകൂറിൽ ഈ വിധം ഒരു മുളകൊണ്ടുള്ള ഏണി തെങ്ങേറ്റത്തിൽ ഉപയോഗിച്ചിരുന്നുവോ എന്ന് അറിയില്ല.
തിരുവിതാംകൂറിൽ തെങ്ങേറ്റവുമായി ബന്ധപ്പെട്ട് പണ്ട് കണ്ട ഒരു കാര്യം തെങ്ങിന്മേൽ പടികൾ കൊത്തിവെക്കുന്ന ഒരു ഏർപ്പാടാണ്. ഇത് മലബാറിൽ കണ്ടതായി തോന്നുന്നില്ല.
ഈ എഴുത്തുകാരന് വളരെ ഉയരം കൂടിയ തെങ്ങുകളിൽ കയറുന്ന കാര്യത്തിൽ കാര്യമായ നൈപുണ്യം ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു. ഇന്ന് ഇത് ആലോചിക്കാൻ കൂടി പറ്റാത്ത കാര്യമാണ്.
മലബാർ ജില്ലയുടെ ആസ്ഥാനം Calicut (കോഴിക്കോട്) ആക്കിയതോടുകൂടിയാണ് മരുമക്കത്തായ തീയർക്ക് അവരുടെ മേൽവിലാസത്തിൽ കാര്യമായ ചതവ് സംഭവിക്കുന്നതായി അനുഭവപ്പെട്ടത്.
കോഴിക്കോടുള്ള കുട്ടിരാജാവായ സാമൂതിരിയുടെ പ്രദേശത്ത് സാമൂതിരിയോ, ബ്രാഹ്മണരോ, നായന്മാരോ ഭൂസ്വത്ത് ഉടമസ്ഥരായുള്ള രേഖകളിൽ തീയരെ രേഖപ്പെടുത്തുന്ന അവസരത്തിൽ അവരെ ഈഴവർ എന്ന് രേഖപ്പെടുത്തിത്തുടങ്ങി. വടക്കേ മലബാറിൽ ചെറിയ തോതിൽ ഈഴവ കൂലിവേലക്കാർ വന്നുതുടങ്ങിയിരുന്നു. അവരിൽ പലരും തെങ്ങേറ്റ തൊഴിലിൽ പരിചയമുള്ളവരുമായിരിക്കാം.
ഇങ്ങിനെയുള്ള പരാമർശം മരുമക്കത്തായ തീയരിലെ ഉന്നത കുടുംബക്കാർക്ക് രുചികരമായില്ല എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ നീരസത്തിന് പിന്നിൽ ഉള്ള മൊത്തമായ കാരണങ്ങൾ ഇവയാണ്:
ഒന്ന് വടക്കേ മലബാറിലേക്ക് കടന്നു വന്ന ഈഴവർ, തിരുവിതാംകൂറിലെ ഉയർന്ന സാമൂഹിക സ്ഥാനമുളള ഈഴവ കുടുംബക്കാരിൽ പെട്ടവരായിരിക്കില്ല. മറിച്ച് സമൂഹത്തിലെ അടിത്തട്ടിൽ, ജാതീയമായ അമർത്തലുകളിൽ പെട്ട് ഉഴലുന്നവർ ആയിരുന്നിരിക്കാം. നാട്ടിൽ കയറിവന്ന അടിപ്പണിക്കാരെപ്പോലുള്ള കൂലിക്കാരോട് സാമ്യപ്പെടുത്തുന്നത് ഒന്നാമത്തെ പ്രശ്നം.
രണ്ടാമത്ത പ്രശ്നം മരുമക്കത്തായ തീയരെ ഒന്ന് സാമൂഹികമായി ഒതുക്കണം എന്നത് നായർമാർക്കും മറ്റ് ഉയർന്ന ജാതിക്കാർക്കും ഒരു സാമൂഹിക ആവശ്യമായി വന്നു തുടങ്ങി. കാരണം, ബ്രാഹ്മണരുടേയും കുട്ടി രാജാക്കളുടേയും സാമൂഹികാധികാരം അസ്തമിച്ച് തുടങ്ങിയിരിക്കുന്നു. ജാതീയമായ ചട്ടങ്ങളെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട അനിവാര്യമായ സാമൂഹിക ബഹുമാന-തരംതാഴ്ത്തൽ ഭാഷാകോഡുകളെക്കുറിച്ചും മറ്റും യാതോരുവിവരവും ഇല്ലാത്ത വിവരംകെട്ട ഇങ്ഗ്ളിഷ് താന്തോന്നികളാണ് ഭരിക്കുന്നത്. ഇവരുടെ തേർവാഴ്ചയിൽ കീഴ് ജാതിക്കരെല്ലാം പത്തി ഉയർത്തിയേക്കാം.
സാമൂഹികമായി ഉയർന്നുവരുന്ന തീയരെ ശൂദ്രഗണത്തിൽ (നായർമാർ ഗണത്തിൽ) പെടുത്താമോ എന്ന് Calicutൽ സമ്മേളിച്ച ബ്രാഹ്മണരോടും നായന്മാരോടും ചോദിച്ചപ്പോൾ, അവർ വ്യക്തമായി ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതായി തോന്നിപ്പിക്കുന്ന ഒരു രേഖ William Logan എഴുതിയ MALABAR MANUALൽ കാണുന്നുണ്ട്.
QUOTE: Upon asking a number of Brahmans and Nayars assembled at Calicut whether Tiyars were included among the Sudras of the Sastra they professed ignorance, and said they must refer to the Sastra. END OF QUOTE.
ഈ ഒരു രേഖപ്പെടുത്തലിൽ ശ്രദ്ധിക്കാനുള്ള കാര്യം തീയർ എന്ന വാക്ക് രണ്ട് വ്യത്യസ്ത ജാതിക്കാരെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ വിവരം ഈ ഉദ്ദരണിയിൽ കാണുന്നില്ല. അതേ സമയം നായർമാരും തമ്മിൽ ബന്ധപ്പെടാതിരുന്ന രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങൾ ആയിരുന്നു അതിന് മുൻപ് വരെ. ഈ വിവരവും ഈ ഉദ്ദരണിയിൽ കാണുന്നില്ല.
അതോടൊപ്പം തന്നെ, മലബാറിൽ താമസം തുടങ്ങിയ ഈഴവ കാർഷിക തൊഴിലുകാർ തങ്ങളും തീയരാണ് എന്ന് സൂചിപ്പിച്ച് തുടങ്ങിയിരുന്നു. അവരാണെങ്കിൽ തൊക്കിന് അല്ലം കറുപ്പ് ഉള്ളവരും ആണ്.
ഈഴവർ തങ്ങൾ തീയരാണ് എന്ന് പറഞ്ഞ് തുടങ്ങിയത് ഏറ്റവും കൂടുതലായി അലോസരപ്പെടുത്തിയത് മരുമക്കത്തായ തീയരെ ആയിരുന്നിരിക്കാം. തെക്കേ മലബാറിലെ മക്കത്തായ തീയരും തിരുവിതാംകൂറിലെ ഈഴവരും മക്കത്തായ കൂടുംബ സമ്പ്രദായമുള്ളവരാണ്. മാത്രവുമല്ല, അവർ ഭൂമിശാസ്ത്രപ്രകാരം അടുത്തടുത്ത് ഉള്ള ജനക്കൂട്ടങ്ങൾ ആയിരുന്നു.
തങ്ങൾ ഈഴവർ അല്ലാ എന്ന് മരുമക്കത്തായ തീയർ ശക്തമായി പ്രതിഷേധം അറിയിച്ചപ്പോൾ, സാമൂതിരിയുടെ ആൾക്കാരും, ബ്രാഹ്മണരും, നായന്മാരും വിട്ടുകൊടുത്തില്ല. നിങ്ങൾ ഈഴവർ തന്നെയാണ് എന്ന് അവരും ശക്തമായി രേഖപ്പെടുത്തിത്തുടങ്ങി. രേഖകളിൽ തങ്ങൾ ഈഴവരാണ് എന്ന് രേഖപ്പെടുത്താൻ തയ്യാറില്ലാത്ത തീയർക്ക് ഭൂമി പാട്ടത്തിന് നൽകില്ല എന്ന അവസ്ഥവരെ വന്നുതുടങ്ങി.
Edgar Thurston എഴുതിയ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിൽ നിന്നുമുള്ളു ഉദ്ദരണി നോക്കുക.
QUOTE: The Tiyans are always styled Izhuvan in documents concerning land, in which the Zamorin, or some Brâhman or Nâyar grandee, appears as landlord. The Tiyans look down on the Izhuvans, and repudiate the relationship. Yet they cannot but submit to be called Izhuvan in their documents, for their Nâyar or Brâhman landlord will not let them have the land to cultivate, unless they do so. END OF QUOTE.
കീഴിൽ പടിപടിയായി ഉച്ചനീചത്വത്തിൽ പെട്ടുകിടക്കുന്നവരെ തമ്മിൽ തല്ലിക്കാൻ ഫ്യൂഡൽ ഭാഷകളിൽ ഉപയോഗിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ഉദാഹരണത്തിന്, കമ്പനിയിലെ ഡ്രൈവർമാരെ കുറച്ച് മാനേജർമാർ ആ കമ്പനിയിലെ തോട്ടപ്പണിക്കാരെക്കാൾ ഉയർത്തി പരാമർശിക്കും. മറ്റൊരു കൂട്ടർ അവരെ തോട്ടപ്പണിക്കാരുടെ കീഴിൽ ആയി പരാമർശിക്കും. ഇത്, രണ്ട് തൊഴിൽകാരിലും തമ്മിൽ വിദ്വേഷം വളർത്തും. മത്സരബുദ്ധിയും തമ്മിൽ തരംതാഴ്തുന്ന വിവരങ്ങൾ വിളമ്പാൻ പ്രോത്സാഹനം നൽകുകയും ചെയ്യും. ഈ തമ്മിൽ തല്ല് മുകളിൽ നിന്നും നോക്കി കാണാൻ നല്ല രസമാണ്.

34
34 #. സാമൂഹിക സ്വാതന്ത്ര്യം ദർശിച്ചുതുടങ്ങിയിരുന്ന കീഴ് ജനക്കൂട്ടങ്ങൾ വീണ്ടും സാമൂഹികാധിപന്മാരുടെ കീഴിലേക്ക്
CPSന്‍റെ grandfather (പിതാവിന്‍റെ പിതാവ്) Mr. Kannan (കണ്ണനേഡ്) വൈത്തിരി പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബ്ൾ ആയിരുന്നതായി CPSന് ഓർമ്മയുണ്ട്. ഒഴിവ് ദിവസങ്ങളിൽ വീട്ടിൽ വരുന്ന അവസരങ്ങളിൽ വൈകുന്നേരങ്ങളിൽ വീട്ടിൽ കഥകളിയും മറ്റും സ്വന്തമായി ചമച്ച് അവതരിപ്പിക്കും. സമയം പോക്കെന്ന രീതിയിൽ. Victoria റാണിയെ അമ്മ മഹാറാണി എന്ന് വിശേഷിപ്പിച്ച്, അവരെ പുകഴ്ത്തിയുള്ള പാട്ടുകളാണ് ഈ വക കാര്യങ്ങളിൽ പാടുക.
ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് അമിതമായ സ്നേഹവും വാത്സല്യവും ഉള്ള ഒരു വൻകൂട്ടം ആളുകളും എണ്ണസംഖ്യയിൽ വളരെ കുറച്ച് മാത്രമുള്ള സർക്കാർ തൊഴിലുകാരും Tellicherryയിൽ ഉണ്ടായിരുന്നു. സമൂഹത്തിൽ ആകെക്കൂടി ഒരു ദിവ്യമായ വെളിച്ചവും ആശ്വാസവും സമാധാനവും വരുന്നതായി ഏവരും അറിഞ്ഞ് തുടങ്ങി.
Mr. Kannan വളരെ സത്യസന്ധനായിരുന്നു എന്ന് പൊതുവെ അറിഞ്ഞിരുന്നതായി CPSന് ഓർമ്മയുണ്ട്. എന്നാൽ ഇദ്ദേഹത്തിന് Queen Victoriaയോട് ഉണ്ടായിരുന്ന സ്നേഹാദരങ്ങളിൽ ഒരു വൻ വിവരക്കേട് ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.
English East India Company ഈ ഉപഭൂഖണ്ടത്തിൽ ഏതാണ്ട് പകുതി പ്രദേശം ഭരിച്ചിരുന്നത് ഒരു വൻ തട്ടിപ്പ് സംഭവവികാസം ഉപയോഗിച്ച് തകിടം മറിച്ച് ഈ ഭരണം ഏറ്റെടുത്തതാണ് Queen Victoriaയുടെ രാജകുടുംബം. ആ വൻ തട്ടിപ്പ് സംഭവം ഇന്ന് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നും ശിപായി ലഹളയെന്നും Shipai mutiny എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്ന, ഉപഭൂഖണ്ടത്തിന്‍റെ വടക്ക് കിഴക്കായി സംഭവിച്ച ഒരു ചെറുകിട സംഭവമായിരുന്നു. ചെറുകിടമെങ്കിലും, പ്രാദേശിക കുട്ടിരാജാക്കളും ഫ്യൂഡൽ പ്രഭുക്കളും അതീവ മൃഗീയത പ്രകടിപ്പിച്ച ഒരു സംഭവവികാസം ആയിരുന്നു അത്. ആ സംഭവത്തെക്കുറിച്ച് പിന്നീട് വിശദമായി വിവരിക്കേണ്ടിയിരിക്കുന്നു.
ഈ ഉപഭൂഖണ്ടത്തിൽ കാലാകാലങ്ങളായി പലവിധ കുട്ടിരാജാക്കളുടേയും ഭൂജന്മികളുടേയും അടിച്ചമർത്തലുകളിൽ അകപ്പെട്ട് നൂറ്റാണ്ടുകളോളും ദുരിതം അനുഭവിച്ചിരുന്ന പല ജനക്കൂട്ടങ്ങളേയും സ്വതന്ത്രരാക്കിയതും, അവർക്ക് വൻകിട വിവരവിജ്ഞാനങ്ങളും ഇങ്ഗ്ളിഷ് ഭാഷയും നൽകിയത് English East India Company ആയിരുന്നു. ഇവരുടെ ഭരണം നീണ്ടുനിന്നാൽ ഈ ഉപഭൂഖണ്ടത്തിൽ കീഴിൽ പെട്ടുകിടക്കുന്ന ജനക്കൂട്ടങ്ങൾ സാമൂഹികമായുള്ള യാതോരു അമർത്തലുകളും ഇല്ലാത്ത രീതിൽ മാനസികമായും ശാരീരികമായും പൊന്തിവരും.
Queen Victoriaയുടെ ബൃട്ടിഷ് രാജ കുടുംബം English East India Companyയിൽ നിന്നും ഭരണം തട്ടിയെടുത്തത്, യഥാർത്ഥത്തിൽ ഈ ഉപഭൂഖണ്ടത്തിലെ അടിമപ്പെട്ടുകിടന്നിരുന്ന ജനക്കൂട്ടങ്ങളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായാണ് ബാധിച്ചത്. ഇങ്ങിനെ നോക്കുമ്പോൾ Mr. Kannanനെപ്പോലുള്ളവരുടെ സ്നേഹാദരങ്ങൾ വഴിതെറ്റിയാണ് കിടക്കുന്നത്.
ബൃട്ടിഷ് രാജകുടുംബം ഭരണം ഏറ്റെടുത്ത്, കാര്യങ്ങളെ വിശകലനം ചെയ്ത് മനസ്സിലാക്കിയത്, ശിപായി ലഹളയുടെ കാരണം പ്രാദേശിക കുട്ടിരാജാക്കളെ English East India Company മാനിച്ചില്ലാ എന്നതിനാലാണ് എന്നാണ്. ഇത് ചെറുതായി സങ്കീർണ്ണമായ ഒരു കാര്യമാണ്. കാരണം, English East India Company അനവധി രാജകുടുംബക്കാർക്കും ഫ്യൂഡൽ ജന്മിമാർക്കും പെൻഷൻ നൽകിയിരുന്നു. കാരണം, ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന സമൂഹത്തിൽ സാമൂഹികമായി ഉയർന്നവർക്ക് സാമ്പത്തിക ശക്തി ക്ഷയിച്ചാൽ, തെരുവിൽ ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരും. കാരണം, സാമ്പത്തിക കഴിവില്ല എന്ന് മറ്റുള്ളവർ അറിഞ്ഞാൽ ആ നിമിഷം, രാജകുടുംബാംഗം നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടീ തുടുങ്ങിയ പദപ്രയോഗങ്ങൾ ഏറ്റ് വാങ്ങേണ്ടിവരും.
പെൻഷൻ എന്ന മഹാമനസ്കത നിർത്തലാക്കി പല രാജകുടുംബങ്ങളേയും കുത്തുപാള എടുപ്പിച്ചത്, ഏതാണ്ട് 1960കളുടെ അന്ത്യത്തിൽ അന്നുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അത് ചെയ്തത് ഒരു ഇലക്ഷൻ പാരജയം മുന്നിൽ കണ്ടുകൊണ്ട് അതിന് പ്രതിവിധിയായുള്ള ഒരു തട്ടിപ്പായാണ്. പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചു എന്ന് അറിയില്ല.
ബൃട്ടിഷ് രാജ കുടുംബം ഭരണം ഏറ്റെടുത്തതോടുകൂടി, ഈ ഉപദ്വീപിലെ എല്ലാ കുട്ടിരാജാക്കളുടേയും പദവികളും മറ്റ് സൗകര്യങ്ങളും തിരിച്ച് നൽകി എന്ന് വേണമെങ്കിൽ പറയാമെന്ന് തോന്നുന്നു. ഭരണം മാത്രം അവർക്ക് തിരിച്ച് നൽകിയില്ല.
ഈ മാറ്റം കീഴ് ജനക്കൂട്ടങ്ങളുടെ വളർച്ചയെ വീണ്ടും പ്രതികൂലമായി ബാധിച്ചു. English East India Companyയുടെ ഭരണകാലത്ത്, കീഴ് ജനക്കൂട്ടങ്ങളുടെ മുകളിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരാണ് നിയമ ചട്ടപരമായി ഉണ്ടായിരുന്നുള്ളു. ഇക്കൂട്ടരുടെ കീഴിൽ നിലകൊള്ളുക എന്നുള്ളത്, ലോകത്തിൽ വച്ച് ഏറ്റവും വൻ വ്യക്തിത്വവികസനത്തിന് സാധ്യതകൾ നൽകുന്ന അവസ്ഥയാണ്. കാരണം, You, Your, Yours, He, His, Him, She, Her, Hers, They, Their, Them പദങ്ങളുടേയും , മറ്റ് പലനിലവാരത്തിലുള്ള ക്രീയാപദങ്ങളുടേയും തരംതാഴ്ത്തുന്ന പദങ്ങൾ ഇവർക്ക് അറിയില്ല തന്നെ. വെറും ഒരു ഇഞ്ഞി (നീ) എന്ന പദം കൊണ്ട് ആളെയും ആൾക്കൂട്ടങ്ങളെയും തമർത്താൻ ശക്തിയുള്ള ഭാഷാ സൗകര്യം ഉള്ളവരാണ് ഈ ഉപഭൂഖണ്ടത്തിലെ ഏവരും.
Queen Victoriaയുടെ ഭരണവും ഇങ്ഗ്ളിഷ് ഭരണം തന്നെയായിരുന്നു എന്നതിനാൽ കാര്യങ്ങൾ പൂർണ്ണമായും പ്രതികൂലമായിരുന്നില്ല. എന്നാൽ, കുട്ടിരാജാക്കളും മറ്റ് സാമ്പത്തികമായി ഉയർന്നവരും അവരുടെ സന്തതികളെ എല്ലാം തന്നെ ഇങ്ഗ്ളണ്ടിലേക്ക് അയച്ചുതുടങ്ങി. പോരാത്തതിന്, ബൃട്ടിഷ് ഇന്ത്യക്ക് പുറത്തായുള്ള സ്വതന്ത്ര കുട്ടിരാജ്യങ്ങളിലും ഇത് തന്നെ സംഭവിച്ചു. പോർബന്ധർ രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്ന ആളുടെ മകനായ എം. കെ ഗാന്ധിയും ഈ രീതിയിലാണ് ഇങ്ഗ്ളണ്ടിൽ എത്തിയത്.
എം. കെ. ഗാന്ധി, ബൃട്ടിഷ്-ഇന്ത്യൻ പൗരൻ ആയിരുന്നില്ല എന്നുള്ള വിവരം പോലും ഔപചാരിക ചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നുള്ളത് നല്ല തമാശയായി തോന്നുന്നു. ഗാന്ധി വിദേശ രാജ്യത്ത് സ്വാതന്ത്ര്യ സമരം നടത്തിയെന്നുവേണം വ്യാജ ഔപചാരിക ചരിത്രത്തിൽ നിന്നും മനസ്സിലാക്കേണ്ടുന്ന വിവരം.
ഈ വക ആൾക്കാരെക്കുറിച്ച് Adolf Hitler എഴുതിയ Mein Kampfൽ ഒരു പരാമർശവും നിർവ്വചനവും കാണുകയുണ്ടായി. അതിനെക്കുറിച്ച് പിന്നീട് പറയാം.

35
35 #. ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ
1900ന് ശേഷമുള്ള ബൃട്ടിഷ് മലബാറിലെ കാര്യങ്ങൾ പറയുമ്പോൾ, ഒന്ന് രണ്ട് കാര്യങ്ങൾ മനസ്സിൽ വെക്കേണ്ടതുണ്ട്. 1858ഓടുകൂടി, ബൃട്ടിഷ് ഇന്ത്യയെ Queen Victoriaയുടെ ഭരണം നേരിട്ട് ഏറ്റെടുത്ത് ഭരണപരമായുള്ള പലവിധമാറ്റങ്ങളും വരുത്തി. ഈ ഭരണം പലപ്പോഴും, ഇങ്ഗ്ളണ്ടിൽ ഇരുന്നുകൊണ്ടാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. ഇങ്ഗ്ളണ്ടിലെ പരന്ന കോഡുകളുള്ള ഭാഷാ വീക്ഷണകോണിൽ നിന്നുമാണ് കാര്യങ്ങൾ അവിടെ മനസ്സിലാക്കിയിരുന്നത്. ഇതിനാൽ തന്നെ English East India Company ഉദ്യോഗസ്ഥർക്ക് ഈ ഉപഭൂഖണ്ടത്തെക്കുറിച്ച് ഉണ്ടായിരുന്ന ആഴമേറിയ അറിവ് ഈ വിധ തീരുമാനങ്ങളിൽ പൂർണ്ണമായും ലഭിച്ചില്ലതന്നെ.
ഇങ്ഗ്ളണ്ടിലെ academic വിവരമുള്ള വിവരദോഷികൾക്ക് മനസ്സിലാകാതിരുന്ന കാര്യം, ഇങ്ഗ്ളണ്ടിലേക്ക് കുതിച്ച് എത്തുന്ന ഈ ഉപഭൂഖണ്ടത്തിലെ കുട്ടിരാജാക്കളും, കുട്ടി ചക്രവർത്തിമാരും, കുടുംബക്കാരും, പലവിധ വൻ ധനികരും മറ്റും ഈ ഉപഭൂഖണ്ടത്തിലെ കോടാനുകോടി ജനങ്ങളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ മനോഭാവമുള്ളവരല്ല എന്ന വിവരം ആണ്. അവരുടെയെല്ലാം ഉള്ളിലിരിപ്പ് ജനക്കുട്ടങ്ങളെ ഫ്യൂഡൽ ഭാഷാ കോഡുകളിൽ അമർത്തിപ്പിടിച്ച്, അവരിൽ തങ്ങളോട് വൻകിട ബഹുമാനങ്ങൾ നിലനിർത്തണം എന്നതാണ്.
ഇങ്ഗ്ളണ്ടിലിരുന്നുള്ള വിവരദോഷികളായ ബുദ്ധിജീവികൾ ഈ ഉപഭൂഖണ്ടത്തിൽ ഇതോടുകൂടി ജനാധിപത്യം എന്ന ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഇത് യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കെടുത്തുന്നകാര്യമായിരുന്നു. എന്നിരുന്നാലും, 1909മുതൽ ബൃട്ടിഷ് -ഇന്ത്യയിലെ മൂന്ന് പ്രസിഡൻസികളിലും പ്രാദേശികരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകൾ വന്നു ചേർന്നു.
ഇതോടുകൂടി ഈ ഉപഭൂഖണ്ടത്തിലെ ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളിൽ കുട്ടിരാജാക്കകളും, ഫ്യൂഡൽ ജന്മികളും, ഉന്നത ജാതിക്കാരും മറ്റും വൻ ജനനേതാക്കളും വിപ്ളവ നേതാക്കളും മറ്റുമായിമാറി. എവിടേയും വൻ ആശയ വാദപ്രതിവാദങ്ങൾ. എല്ലാവർക്കും ജനങ്ങളെ നന്നാക്കണം. മന്ത്രിയാവണം. ഇങ്ഗ്ളണ്ടിൽ പോകണം. ഇങ്ഗ്ളണ്ടിൽ പോയ വിവരം ജനങ്ങളെ അറിയിക്കേണം. ജനം ഈ വിവരം അറിഞ്ഞ് അന്താളിച്ച്, ബഹുമാനം വാനോളം ഉയർത്തണം.
തൂ, ഇഞ്ഞി, നീ എന്നെലാമായി ഈ മഹാന്മാരുടെ കീഴിൽ നിന്നിരുന്ന വ്യക്തിയെ വന്യമൃഗ നഖം പോലുള്ള ഈ വാക്കുകളുടെ അള്ളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കണം എന്ന ഭാവം പക്ഷേ ആർക്കും ഉളളതായി ചരിത്രത്തിൽ കാണുന്നില്ല. എല്ലാവളർച്ചയും ഈ നഖങ്ങളുടെ മുറിവേൽപ്പിക്കുന്ന പിടുത്തത്തിന് ഉള്ളിൽനിന്നും മാത്രം മതിയെന്ന് തന്നെയായിരുന്നു ഈ ബഹുമാന്യരായ ജനനേതാക്കളുടെ കുരുട്ടു ബദ്ധി.
ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും, 1909 മുതൽ ബൃട്ടിഷ് ഇന്ത്യയിൽ 1947 വരെയുണ്ടായിരുന്ന പ്രാദേശിക മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഉള്ള മന്ത്രസഭകൾ മിക്കവാറും ഉയർന്ന നിലവരം പുലർത്തിയിരുന്നു. അഴിമതി എന്ന കാര്യം ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായി നിലനിന്നു.
ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും, പ്രാദേശിക രാഷ്ട്രീയക്കാർ, ജനശ്രദ്ധ പിടിച്ചു പറ്റാനായി നിത്യവും പലവിധ കോലാഹലങ്ങൾ നടത്തിക്കൊണ്ടിരുന്നു. കാരണം ഭാഷ ഫ്യൂഡൽ ആണ്. ജനമധ്യത്തിൽ നിൽക്കുന്ന വ്യക്തി നേതാവാണ്. ഭാഷാ കോഡുകളിൽ ഉയർന്ന വാക്കുകൾ അവകാശപ്പെട്ട ആളാണ്. ഈ ജനമധ്യസ്ഥാനം വിട്ട് ചെറുതായി ഒന്ന് മാറിനിൽക്കുന്ന ചിത്രം ജനങ്ങളുടെ മനസ്സിൽ വന്നാൽ, ആൾ 'ആപ്പിൽ' നിന്നും തുമ്മിലേക്കും, ചിലപ്പോൾ 'തൂ' വിലേക്കും കുഴഞ്ഞ് വീഴും.
ഈ വിവരം അന്നും ഇന്നും ഇങ്ഗ്ളണ്ടിലുള്ള academic ബുദ്ധിജീവികൾക്ക് അറിവ് ലഭിച്ചിട്ടില്ല. ഇന്നും നടുറോട്ടിലൂടെ, പ്രവഹിക്കുന്ന ഒരു ജാഥയിൽ മുൻനിരയിൽ ഒത്ത നടുവിൽ വിരിമാറ് വിടർത്തിനിന്ന് മുന്നോട്ട് നീങ്ങുന്ന ഒരു ഫോട്ടോ കരസ്ഥമാക്കാൻ ആയാൽ, അതിന് പൊന്നിന്‍റെ വിലയാണ്. ഈ ഫോട്ടോകാണുന്ന വ്യക്തികളുടെ മനസ്സിൽ ഭാഷാകോഡുകളിൽ മുകളിലോട്ടുള്ള മൂല്യവർദ്ധനവ് ഈ വിരിമാറ് വിടർത്തിനിൽക്കുന്ന ആൾക്ക് സംഭവിപ്പിക്കാം.
ഈ തട്ടിപ്പ് വളരെ മുന്നെ കണ്ടറിഞ്ഞ് ഈ ഉപഭൂഖണ്ടത്തിൽ നിന്നും മാത്രമല്ല, മറിച്ച് ഇങ്ഗ്ളണ്ടിൽനിന്നു പോലും, കരുതിക്കൂട്ടി ഫോട്ടോ എടുപ്പിച്ച്, നാട്ടിൽ പ്രചരിപ്പിച്ച പലവ്യക്തികളും, പിന്നീട് കാലങ്ങളിൽ ഇന്ത്യാ രാജ്യചരിത്രത്തിൽ വൻ മഹാന്മാരും, രാജ്യസ്നേഹികളും, മഹാത്മാക്കളും മറ്റുമായി പാഠപുസ്തകങ്ങളിലും പത്രമാധ്യമങ്ങളിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ബൃട്ടിഷ്-ഇന്ത്യയിൽ കാര്യങ്ങൾ ഈ വിധം. അതേ സമയം ബൃട്ടിഷ്-ഇന്ത്യയോട് തൊട്ട് നിൽക്കുന്ന കുട്ടിരാജ്യങ്ങളിൽ കാര്യങ്ങൾ പലതും വ്യത്യസ്തമാണ്. ഓരോ രാജ്യത്തിലും മിക്കവാറും പൂർണ്ണമായ അഴിമതിയോടുകുടിയുള്ള ഉദ്യോഗസ്ഥ വർഗ്ഗം.
ഈ രാജ്യങ്ങളിലെ രാജാക്കൾക്കും ഉദ്യോഗസ്ഥ ഉന്നതർക്കും അവരും ബൃട്ടിഷ്-ഇന്ത്യയോട് വളരെ അടുപ്പമുള്ള പ്രസ്ഥാനങ്ങൾ ആണ് എന്ന അവകാശം. എന്നാലെ, ഇങ്ഗ്ളണ്ടുമായി ബന്ധം പുലർത്താൻ ആവുള്ളു. മാത്രവുമല്ല, ഉപഭൂഖണ്ടത്തിലെ ഇങ്ഗ്ളിഷ് ക്ളബ്ബുകളിലും മറ്റും ഇവർക്ക് പ്രവേശനം ലഭിക്കുള്ളു.
തനി ഫ്യൂഡൽ ഭാഷാ കോഡുകളിൽ ചിന്തിക്കുന്ന ഈ ഉപഭൂഖണ്ടത്തിലെ ഈ വിധ ജന്മിവർഗ്ഗങ്ങൾ ഇങ്ഗ്ളിഷുകാരുടെ സ്വകാര്യ ഇടങ്ങളിൽ കയറി അവരുടെ പ്രാദേശിക ഭാവങ്ങൾ പടർത്താൻ ശ്രമിച്ചത്, പലപ്പോഴും, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ ഇവരോട് ഒരു വിരോധം വരുത്തിക്കാണാം. ഈ വിരോധം, ഈ കുരുട്ട് ബുദ്ധിക്കാർ വിദഗ്ദ്ധമായി ദുർവ്യാഖ്യാനിച്ച് പാഠപുസ്തകങ്ങളിൽ, ഇങ്ഗ്ളിഷുകാരുടെ വർണ്ണവിവേചനമായി പഠിപ്പിക്കുന്നു. എന്നാൽ, തങ്ങളുടെ ഭാഷാകോഡുകളിൽ മനുഷ്യനേയും മൃഗങ്ങളേയും തരംതാഴ്ത്താനും, കുഴിയിൽ അടിച്ചിടാനും പറ്റുന്ന കോഡുകൾ ഉണ്ട് എന്ന കാര്യത്തെക്കുറിച്ച്, യാതോരു സൂചനയും ഈ നല്ലമനുഷ്യർ അറിയിക്കില്ല. കാരണം, അവർ മഹാത്മാക്കളാണ്. വാക്ക് കോഡുകളിൽ ദിവ്യസ്ഥാനത്ത് നിൽക്കുന്നവരാണ്.
എന്നാൽ ആരേയും കുറ്റം പറയാനും പറ്റില്ല. കാരണം, ജന്മിവർഗ്ഗങ്ങൾ മാത്രമല്ല, മറിച്ച്, അവർ വന്യമൃഗ നഗത്തിൽ പിടിച്ചിട്ടിരിക്കുന്ന കീഴ്ജനക്കൂട്ടങ്ങളും, ഭാഷാ പരമായി അതേ ഭാവമുള്ളവരാണ്. അവരുടെ കൈകളിൽ മനുഷ്യനും മൃഗങ്ങളും അകപ്പെട്ടാൽ, വെറും നഖമല്ല, മറിച്ച്, ആണി അടിച്ചിട്ടമാതിരിയാകും വ്യക്തിത്വം.
ഈ ഒരു അതിഭയാനകമായ സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച്, ഈ ഉപഭൂഖണ്ടത്തിന്‍റെ ഏതാണ്ട് പകുതിയോളം സ്ഥലം ഭരിച്ചിരുന്ന ഇങ്ഗ്ളിഷുകാർക്ക് അഗാധമായ വിവരം ഇല്ലായിരുന്നു എന്നത് തന്നെ വൻ പ്രശ്നം. എന്നാൽ, ചില ഇങ്ഗളിഷ് ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തിയത്, മറ്റ് ചില ഇങ്ഗ്ളിഷുകാർ ഇത് അവരുടെ മിഥ്യാബോധത്താലുള്ള ഉപരിഭാവഭ്രമത്താലുള്ള (superiority complex) തോന്നലുകളാണ് എന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ വാസ്തവം ഇതാണ്: ഈ പ്രദേശത്തിലെ സമൂഹങ്ങളിൽ അദൃശ്യമായി പരന്നുകിടക്കുന്ന ഏറ്റവും ശക്തിയുള്ള സ്വാധീനം ഭാഷാ കോഡുകളിലൂടെയുള്ള ബഹുമാനവും, തരംതാഴ്ത്തലും, അടിയാളത്തം അവകാശപ്പെടലും അത് നൽകലും ആണ്. ഒറ്റ വാക്ക് കൊണ്ട് ആളെ വാനോളം ഉയർത്താനും, സാമൂഹിക ആഴങ്ങളിലെ ഇരുട്ടിൽ പൊന്തിനിൽക്കുന്ന കൂർത്ത ശൂലങ്ങളുടെ മേൽ ഉരുട്ടി ഇടാനും ആവും എന്നത്, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, മായാവികൾക്ക് മാത്രം സാധ്യമായുള്ള ഇന്ദ്രജാല കഴിവ് തന്നെയാണ്. ഈ കൂടോത്രകഴിവിനെ കാലാകാലങ്ങളായി ഈ പ്രദേശത്തുള്ള എല്ലാരും സ്വന്തം നിലയിൽ ഉപയോഗിച്ചിരുന്നു. അതേ സമയം അന്യർ പ്രയോഗിക്കുന്നത് കഠിനമായി ഭയപ്പെട്ടിരുന്നു.
ഈ ഭീതി പ്രവർത്തിപ്പിക്കുന്ന ഭാവങ്ങളാണ് ഈ ഉപഭൂഖണ്ടത്തിലെ എല്ലാ വിധ ചരിത്രസംഭവങ്ങളെയും രചിച്ചിട്ടുള്ളതും, തിരുത്തിയെഴുതിയിട്ടുള്ളതും. Sultan Tipuനെ (ടിപ്പു സുൾത്താൻ Tipu Sulthaan) സ്വന്തം നാട്ടിലെ സുരക്ഷമായ അന്തരീക്ഷം വിട്ട് ഉപഭൂഖണ്ടത്തിന്‍റെ ദക്ഷിണ പ്രദേശങ്ങളിൽ അങ്ങും ഇങ്ങും പടയോട്ടങ്ങൾ നടത്താൻ പ്രകോപിപ്പിച്ച മനോഭാവത്തിന് പ്രേരണയും പ്രകോപനവും നൽകിയത്, ഇത് തന്നെയാവാം എന്ന് അന്വേഷിച്ചാൽ അറിഞ്ഞേക്കാം എന്നും തോന്നുന്നു. മറ്റുള്ള രാജാക്കളുടേയും കാര്യം ഇത് തന്നെ.

Last edited by VED on Wed Nov 08, 2023 5:09 pm, edited 1 time in total.
36
36 #. ഹൈന്ദവ നാമമല്ലാത്ത പേര്
കണ്ണൻ എന്ന പേര് ഇന്ന് ബ്രാഹ്മണ മതത്തിലെ ദേവാതവതാരം ആയ ശ്രീകൃഷ്നന്‍റെ അപരനാമമാണ് എന്ന് ഇന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ കണ്ണൻ എന്ന പേര് ബ്രാഹ്മണമതത്തിലെ പേര് തന്നെയാണോ എന്ന് ഒരു സംശയം. തിരുവിതാംകൂറിലെകാര്യം Rev. Samuel Mateer തന്‍റെ Native Life in Travancoreൽ ഈ വിധം രേഖപ്പെടുത്തിക്കാണുന്നു:
QUOTE: As a rule, the names of individuals among this hill tribe are not Hindu; they severally signify some peculiarity, as Kannan — “the eyed one; “Pottan — “the deaf one; “Thadian — “the fat one,” for men : and for females, Madura — “the sweet one; “Shangam, and also Ponna, “the golden one; “Chakra — “the sugar one.”
ഇന്നലെ ഈ വിഷയം ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ, ഉദിച്ചുവന്ന വിവരം, കണ്ണൻ എന്ന പേര് ബ്രാഹ്മണരിൽ കണ്ടിട്ടില്ലാ എന്നാണ്.
ഇങ്ങിനെ നോക്കുമ്പോൾ കണ്ണൻ എന്ന പേര് Rev. Samuel Mateer സൂചിപ്പിച്ചത് പോലെ, ഒരു ഹൈന്ദവ നാമമല്ല എന്ന് കരുതാം.
ഈ കാര്യം ഇവിടെ സൂചിപ്പിച്ചത് CPSന്‍റെ grandfatherറുടെ സാമൂഹിക നിലവാരം വ്യക്തമാക്കാനാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര് ചീരു. ഈ പേര് വ്യക്തമായും മരുമക്കത്തായ തീയർ നൂറ്റാണ്ടുകളോളം കൈമാറിവന്ന പേരുകളിൽ ഒന്നാണ്. ഈ വിധ പേരുകൾ ഏത് നാട്ടിൽ നിന്നുമാണ് വടക്കേ മലബാറിലേക്ക് ദേശാടനം ചെയ്തത് എന്ന് trace ചെയ്യാൻ പറ്റിയാൽ, മരുമക്കത്തായ തീയരുടെ ജന്മനാട് കണ്ടെത്താൻ പറ്റിയേക്കാം.
Tellicherryയിൽ ഇവരുടെ പാരമ്പര്യ ആരാധാന മൂർത്തി മുത്തപ്പൻ തന്നെയാണ് എന്ന് തോന്നുന്നു. ഹൈന്ദവ (ബ്രാഹ്മണ) അമ്പലങ്ങളിലും മറ്റും പ്രവേശനം ഇല്ല. എന്നിരുന്നാലും, കീഴിൽപെട്ടുപോയ ജനക്കൂട്ടം എന്ന മനോഭാവം ഉള്ളതിനാൽ, ബ്രാഹ്മണ ആരാധനാലയങ്ങളോടു ഒരു ആകർഷകത്വം മനസ്സിൽ ഉണ്ടാവും എന്നത് സ്വാഭാവികം മാത്രം. Tellicherryയിലെ വാടിക്കലിന് ഏതാണ്ട് 1 കിലോമീറ്റർ കിഴക്കായി ഉള്ള തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ഇളനീരാട്ടത്തിന് തീയർ ഇളർനീർ നൽകാനായി ക്ഷേത്രത്തിന് പുറത്ത് നിൽക്കാറുണ്ടായിരുന്നു പോലും. അകത്തേക്ക് പ്രവേശനം ഇല്ല.
Mr. Kannanന്‍റെ മകന്‍റെ പേര് ഗോവിന്ദൻ എന്നാണ്. ഈ ഗോവിന്ദൻ ആണ് CPSന്‍റെ പിതാവ്. ഈ ആളുടെ പേര് പാരമ്പര്യമായി മരുമക്കത്തായ തീയർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണോ എന്ന് നിശ്ചയമില്ല. എന്നാൽ ഇത് പ്രാചീന ബ്രാഹ്മണ മതത്തിൽ ഉള്ള പേര് തന്നെയാണോ എന്നും നിശ്ചയമില്ല.
Tellicherryയിൽ ഇങ്ഗ്ളിഷ് പതാക ഉയർന്നതോടുകൂടി സാമൂഹിക വരമ്പുകൾ പലതും കുഴഞ്ഞുമറിഞ്ഞു തുടങ്ങി. സാമൂഹികമായി പുതുതായി വളർന്നുവന്ന പല തീയരിലും അവരുടെ പാരമ്പര്യ കാര്യങ്ങളോട് ചെറുതായെങ്കിലും പുച്ഛവും അറപ്പും വന്നിട്ടുണ്ടാവാം. വ്യക്തികളുടെ പേരുകൾ ബ്രാഹ്മണമതത്തിലേയും വേദകാലങ്ങളിലേയും ഹൈന്ദവ മതത്തിലേയും മറ്റുമായി മാറിത്തുടങ്ങി. ബ്രാഹ്മണർക്ക് ഇത് തടയാൻ ആവാത്ത അവസ്ഥയും.
ഗോവിന്ദൻ ജനിച്ച് വളർന്നത് തികച്ചും വ്യത്യത്ഥമായ ഒരു സാമൂഹിക ചുറ്റുപാടിലാണ്. മരുമക്കത്തായ തീയരിൽ ചിലർ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നേടിയിരിക്കുന്നു. ചിലർ സർക്കാർ സേവനത്തിൽ ഏറ്റവും കീഴിലുള്ള പദവിമുതൽ അങ്ങ് ഉയരങ്ങളിൽ മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടറും, ബൃട്ടിഷ് ഇന്ത്യൻ റെയ്ൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും, Imperial Civil Service (ICS)ലെ ഓഫിസർമാരും മറ്റും ആയിക്കഴിഞ്ഞിരിക്കുന്നു. ഉയർന്നു പൊന്തിയവരുടെ കുടുംബങ്ങൾക്ക് ഈ വിധ ഉയർച്ചയുടെ ഗുണം ലഭിച്ചിട്ടുണ്ടാവാം.
എന്നാൽ സാമൂഹികമായി കാര്യമായ മറ്റങ്ങൾ എല്ലാ തീയരിലും വരില്ലതന്നെ. കാരണം, ഭാഷ അതിഗംഭീര ഫ്യൂഡൽ സ്വഭാവമുളള മലബാറിയും, അധിനിവേശ ഭാഷയായ മലയാളവും ആണ്. മറ്റൊരാൾ ഉയരുന്നത് വൻ മനോവ്യാദി ഉളവാക്കുന്ന ഭാഷകളാണ് ഇവ. കീഴിലുള്ളവൻ തന്നോളം വളരും എന്നത് അസഹ്യമായ വേവലാതിയായി കോഡുചെയ്യുന്ന പദങ്ങളാണ് ഫ്യൂഡൽ ഭാഷകളിൽ ഉള്ളത്.
Mr. Kannan പ്രതിപത്തിയും സ്നേഹവും ആരാധനാഭാവവും നൽകിയ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് 100 ശതമാനം എതിരായിട്ടാണ് ഈ ഗോവിന്ദൻ വളർന്നത്. ഈ വ്യക്തിയും ജീവിതത്തിൽ വൻ സത്യവാനായിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഈ സത്യസന്ധതയുടെ കാതൽ ഈ ആൾ വ്യക്തമായും ഒരു വിഡ്ഢി വിവരത്തിലാണ് കേന്ദ്രീകരിച്ചത്.
ഗോവിന്ദന് മുത്തപ്പനോടും വ്യക്തമായ പുച്ഛമായിരുന്നു എന്നും കാണുന്നു. മുത്തപ്പ ക്ഷേത്രങ്ങളിൽ വ്യക്തമായും അടിയാളപ്പെട്ട ജനക്കൂട്ടങ്ങളാണ് കാണപ്പെടുക. അതേ സമയം ബ്രാഹ്മണ പ്രസ്ഥാനങ്ങളിൽ പ്രാദേശിക ദൃഷ്ടിയിൽ വൻ വ്യക്തിത്വം നിഴലിക്കുന്ന ആളുകളും.
ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഭരണം മുത്തപ്പൻ ആരാധനാ പരാമ്പര്യത്തിന് ശക്തമായ പിന്തുണ നൽകിയതായി കാണപ്പെടുന്നു. ഇതിനെക്കുറിച്ച് പിന്നീട് സൂചിപ്പിക്കാം.

37
37 #. അഹിന്ദുക്കൾ ഹിന്ദുക്കളായതിനെക്കുറിച്ച്
CPSന്‍റെ ചെറുപ്പകാലത്ത്, മരുമക്കത്തായ തീയർ ഹിന്ദുക്കളാണ് എന്ന ഒരു ധാരണ ഇങ്ഗ്ളിഷ് ഭരണകർത്താക്കളുടേയും ഉയർന്ന ജാതിക്കാരുടേയും പ്രവർത്തനത്താൽ വളർന്ന് വന്നിരുന്നു. യൂറോപ്യൻ എഴുത്തുകാരിൽ പലരും, ഈ ഉപഭൂഖണ്ടത്തിൽ മുസൽമാനും കൃസ്ത്യാനും അല്ലാത്ത ജനക്കൂട്ടങ്ങൾ എല്ലാംതന്നെ, ബ്രാഹ്മണരുടെ കീഴിൽ പലനിവാരത്തിൽ അടിയാളപ്പെട്ടവരായ ഹിന്ദുക്കളാണ് എന്ന രീതിയിൽ മനസ്സിലാക്കിയിരുന്നു.
എന്നാൽ, ഹൈന്ദവ ക്ഷേത്രങ്ങളിൽ മരുമക്കത്തായ തീയർക്ക് പ്രവേശനം ഇല്ലതന്നെ. ഈ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് അനവധി ഗൂഡാലോചനകളും, മറ്റ് ഗൂഡ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. കാരണം, മലബാർ എന്ന ഒരു ജില്ല രൂപീകൃതമാവുകയും, ഉത്തരമലബാറിലേയും, ദക്ഷിണമലബാറിലേയും അനവധി കുട്ടിരാജ്യങ്ങൾ ഒന്നിപ്പിക്കപ്പെടുകയും ചെയ്തതോടുകൂടി പലവിധ സാമൂഹിക സാധ്യതകൾ ഉയർന്നുവരുന്നതായി സാമൂഹികമായും സർക്കാർ തൊഴിൽപരമായും മുകളിൽ നിൽക്കുന്നവർക്ക് മനസ്സിലിൽ ഉദിച്ചിട്ടുണ്ടാവും.
സാമൂഹികമായും ഭരണപരമായും കാര്യങ്ങൾ പുതുതായി രൂപകൽപ്പനകൾ ചെയ്തുകൊണ്ടിരുന്ന ഇങ്ഗ്ളിഷുകാർക്ക് യഥാർത്ഥത്തിൽ, പ്രദേശിക സമൂഹങ്ങളിലെ പലവിധ കുരുട്ടുബുദ്ധികളെക്കുറിച്ചും മറ്റും യാതോരു വിവരവും കിട്ടിയില്ലാ എന്നാണ് തോന്നുന്നത്. അവരുടെ നേരേവാ, നേരേപോ, എന്ന നയത്തിന് യാതോരു രീതിയിലും തൊടാൻ പോലും പറ്റാത്തകാര്യങ്ങളാണ് തമ്മിൽതമ്മിൽ മത്സരിച്ചുകൊണ്ടിരുന്ന, തട്ടുതട്ടായുള്ള ജനക്കൂട്ടങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്നത്.
ഈ വിധ സങ്കീർണ്ണതകൾക്ക് ഇടയിലേക്കാണ് തിരുവിതാംകൂറിൽ നിന്നും പലരീതിയൽ രക്ഷപ്പെട്ട് മലബാറിലേക്ക് കടന്ന അവിടങ്ങളിലുള്ള കീഴ് ജാതിക്കാരുടെ വരവ്. ഇങ്ങിനെ വന്നവരിൽ ജാതീയമായി ഉയർന്നവർ ഈഴവരാണ്. എന്നാൽ ഇവർക്ക് വ്യക്തമായ ഒരു സാമൂഹികമായതോ, ആത്മീയമായതോ ആയ ഒരു നേതൃത്വമോ, നേതൃനിരയോ ഉണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.
അവരും പിന്നീട് ഹിന്ദുക്കളാണ് എന്ന് അവകാശപ്പെട്ട് ഹിന്ദുക്കളായി മാറിയെങ്കിലും, അവർക്കും ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ഇല്ലതന്നെ.
പിന്നീടുള്ള പ്രധാന ആൾക്കൂട്ടം തിരുവിതാംകൂറിൽ London Missionary Societyയിലെ മിഷിനറിമാർ കൃസ്തീയമതത്തിലേക്ക് മതംമാറ്റി വൻ വിദ്യാഭ്യാസവും വിവരവും നൽക്കി ഉയർത്തിയെടുത്ത കീഴ്ജാതിക്കാരാണ്. കീഴ്ജാതിക്കാരായതിനാൽ അവർക്ക് തിരുവിതാംകൂറിൽ നിരത്തിൽ ഇറങ്ങാൻ പോലും ആവില്ല. എന്നാൽ മലബറിൽ കടന്നാൽ, വൻ സാധ്യതകളാണ് അവരുടെ മുന്നിൽ വന്നത്. അവരുടെ തന്നെ ക്രിസ്ത്യൻ പള്ളികളുടെ ശൃഖലയും ഹെർമെൻ ഗുണ്ടർട്ട് എന്നപോലുള്ളവരുടെ സാന്നിധ്യവും അവർക്ക് വൻ പിൻബലമായി നിലനിന്നിരുന്നു എന്ന് തോന്നുന്നു.
ഇതിനെക്കുറിച്ചെല്ലാം പലതും പറയാനുണ്ട്.
CPSന്‍റെ പിതാവായ ഗോവിന്ദൻ വളർന്നുവന്ന സമൂഹിക അന്തരീക്ഷം ഇതാണ്. ഈ ആൾ ജനിക്കുന്നതിന് മുൻപ് ഉള്ള Tellicherryയെക്കുറിച്ച് യാതോരുവിവരവും ഈ ആളിൽ ഇല്ലായിരുന്നു എന്നുവേണം കരുതാൻ. താൻ ഇന്ത്യാക്കാരനാണ് എന്ന പുതിയ ഒരു വിവരമാണ് മനസ്സിൽ. ഈ ഇന്ത്യ എവിടേ നിന്നും തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നൊന്നും കാര്യമായ വിവരം ഇല്ലായിരുന്നു എന്നു വേണം കരുതാൻ. ഇതിനെക്കുറിച്ചും പലതും പറയാനുണ്ട്.
താൻ ഹിന്ദുവാണ് എന്ന ഭാവമുണ്ടെങ്കിലും, ഒരിക്കൽ പരിചയക്കാരനായ ഒരു നമ്പൂതിരി ഗോവിന്ദനോട് സംസാരിക്കുന്ന അവസരത്തിൽ, ഐത്തഭാവം പ്രകടിപ്പിച്ചതിൽ വന്ന നീരസം ഗോവിന്ദൻ വളരെ വ്യക്തമായി പ്രകടിപ്പിച്ചത് CPS ഓർക്കുന്നു. ഇങ്ഗ്ളിഷുകാരുടെ ഭരണമാണ്. നമ്പ്യൂതിരിയെ പേടിക്കേണ്ട ആവശ്യം ഇല്ലതന്നെ.
ഗോവിന്ദന് മുത്തപ്പനോട് തീരെ മതിപ്പില്ല. ഇന്ന് വൻ വിവാദം ഇളക്കിവിട്ടിരിക്കുന്ന ശബരിമലയെക്കുറിച്ച്, അന്ന് മലബാറിൽ സാധാരണക്കാർക്ക് കാര്യമായ വിവരം ഇല്ലായിരുന്നു എന്നാണ് CPS ഓർക്കുന്നത്. Alleppyയിൽ 1970ൽ Sub Registrar ആയി തിരുവിതാംകൂറിൽ ജോലിക്ക് പോയപ്പോഴാണ് ആദ്യമായി ശ്രീ അയ്യപ്പനെക്കുറിച്ച് കേൾക്കുന്നത് എന്ന് CPS പറയുന്നു.
അയ്യപ്പ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരം, മലബാറിലേക്ക് കടന്ന ഈഴവർ പറഞ്ഞറിയിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ ഈഴവരും അയ്യപ്പ ഭക്തിയുമായി കാര്യമായ ബന്ധമുണ്ടായിരുന്നുവോ എന്ന് അറിയില്ല.
The REV. SAMUEL MATEER എഴുതിയ NATIVE LIFE in TRAVANCORE (page 200) ൽ അയ്യപ്പ വിശ്വാസത്തെക്കുറിച്ച് ഇന്ന് വിശ്വസിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്നും കാര്യമായി വ്യത്യാസമുള്ള കാര്യങ്ങളാണ് പറയുന്നത്.
മലഅരയന്മാരുടെ ദൈവമാണ് അയ്യപ്പൻ. വല്ല കഠിനമായ അസുഖം വന്നാൽ ചിലപ്പോഴൊക്കെ മലഅയരന്മാർ ഹൈന്ദവ ദൈവങ്ങളെ ആരാധിച്ചേക്കാം. എന്നാൽ അവരുടെ വിശ്വാസം അവരുടെ സ്വന്തം ദേവന് (അയ്യപ്പന്) ഹൈന്ദവ ദൈവങ്ങളോട് കിടപിടിക്കാനുള്ള കഴിവും ശക്തിയും ഉണ്ട് എന്നാണ്.
QUOTE: It has been observed that in cases of sickness sometimes Arayans will make offerings to a Hindu god, and that they attend the great feasts occasionally; but in no case do they believe that they are under any obligation to do so, their own spirits being considered fully equal to the Hindu gods. END OF QUOTE
QUOTE: “Talanani was a priest or oracle revealer of the hunting deity, Ayappan, whose chief shrine is in Savarimala, a hill among the Travancore Ghats. The duty of Talanani was to deck himself out, as already described in this book, in his sword, bangles, beads, &c., and highly frenzied with excitement and strong drink, dance in a convulsive horrid fashion before his idols, and reveal in uneathly shrieks what the god had decreed on any particular matter. He belonged to the Hill Arayan village of Erumapara (the rock of the she-buffalo), some eight or nine from Melkavu, and was most devoted to his idolatry, and rather remarkable in his peculiar way of showing his zeal. END OF QUOTE
തലനാണി “Talanani (ലിപ്യന്തരണം - transliteration - ശരിയാണോ എന്ന് നിശ്ചയമില്ല) ആയിരുന്നു മലഅരയന്മാരുടെ വെളിച്ചപ്പാട്. “Talananiയെ അടുത്ത ഗ്രാമത്തിലെ ചൊവ്വന്മാർ കൊലപാതകം ചെയ്തു എന്നും എഴുതിക്കാണുന്നു. ഈ വ്യക്തി ചില അത്ഭുതകാര്യങ്ങൾ ചെയ്യുമായിരുന്നു പോലും.
ഇവർ അയ്യപ്പനെ ശാസ്താവ് എന്നും പേര് വിളിക്കാറുണ്ട് എന്നും കാണുന്നു.
Talananiയുടെ പിന്മുറക്കാർ മുഴുവനും Rev. Henry Bakerറുടെ പ്രവർത്തനത്താൽ കൃസ്തീയരായി മാറി എന്നും എഴുതിക്കാണുന്നു.
QUOTE: All the descendants of Talanani are Christians, the results of the Rev. Henry Baker’s work. The last heir who was in possession of the idol, sword, bangle, beads, and wand of the sorcerer, handed them over to the Rev. W. J. Richards in 1881, when he had charge for a time of Melkavu. END OF QUOTE
മലഅരയന്മാരെക്കുറിച്ച് പറയുമ്പോൾ, തിരുവിതാംകൂറിലെ സുറിയാനി കൃസ്ത്യാനികളുടെ ഐതിഹാസിക വ്യക്തിയായ കടമറ്റത്ത് കത്തനാരെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. കടമറ്റത്ത് കത്തനാർക്ക് മാന്ത്രിക കഴിവുകളിൽ പരിശീലനം ലഭിച്ചത് മലഅരയന്മാരിൽ നിന്നും ആണ് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
മലഅരയന്മാർ സാമൂഹികമായി യഹൂദരുടേയും മുഹമ്മദീയരുടേയും നിലവാരത്തിലാണ് തിരവിതാംകൂറിൽ ഔപചാരികമായി ഗണിക്കപ്പെട്ടിരുന്നത് എന്നും എഴുതിക്കാണുന്നു.
സഹ്യാദ്രി മലകളുടെ മുകൾത്തട്ടിൽ മൂടൽ മഞ്ഞിൽ മുങ്ങിക്കിടന്നിരുന്ന മലഅരയന്മാരുടെ ആരാധനാലയം എപ്പോഴണ് ഹൈന്ദവ ക്ഷേത്രം ആയത് എന്ന് അറിയില്ല.1883ൽ പ്രസിദ്ധീകരിച്ച NATIVE LIFE in TRAVANCOREൽ ഇങ്ങിനെ ഒരു വിവരം കാണുന്നില്ല. മറിച്ച് മലഅരയർ ഹിന്ദക്കൾ അല്ലാ എന്നാണ് എഴുതിക്കാണുന്നത്.
എന്നാൽ, ഈ കാര്യം ഈ ഉപഭൂഖണ്ടത്തിലെ പല ജനക്കൂട്ടങ്ങളുടേയും കാര്യത്തിൽ സത്യമാകാം. 1930കളോട് കൂടിയാണ് എന്ന് തോന്നുന്നു, ചരിത്രത്തിൽ ആദ്യമായി ബ്രാഹ്മണരുമായി ബന്ധമില്ലത്ത ജനക്കൂട്ടങ്ങൾക്ക് ബ്രാഹ്മണ ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ലഭിച്ചത്. ഇതോടുകൂടി ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ആയിരത്തിൽ അധികം വർഷങ്ങളോളം പരിപാലിച്ചിരുന്ന ആചാരങ്ങളിൽ ഇടിവും നിലവാരത്തകർച്ചയും വന്നിട്ടുണ്ടാവാം.
അതേസമയം, കീഴ് ജാതിക്കാരിൽ ചിലരെങ്കിലും അവരുടെ പാരമ്പര്യ മൂർത്തികളെ കൈവെടിഞ്ഞ് ബ്രാഹ്മണ ദൈവങ്ങളുടെ പിറകെ പോയി എന്നും തോന്നുന്നു.
Tellicherryയിലേയും Cannanoreറിലേയും പല മരുമക്കത്തായ തീയരുടെ വീടുകളിൽ ഇന്ന് മുത്തപ്പന്‍റെ ചിത്രത്തിന് പകരം ഹൈന്ദവ ദേവന്മാരെയാണ് കാണുന്നത് എന്ന് ഒരു വ്യക്തി ചെറിയ വ്യസനസമേതം പറഞ്ഞതായി ഓർക്കുന്നു.

Last edited by VED on Wed Nov 08, 2023 5:09 pm, edited 2 times in total.
38
38 #.ഓർമ്മയിൽനിന്നും മാഞ്ഞുപോയത്
CPSന്‍റെ പിതാവായ ഗോവിന്ദനും, grandfatherആയ Mr. Kannanനും നല്ല ഉയരമുള്ള ശരീര പ്രകൃതമായിരുന്നു എന്ന് CPSഓർക്കുന്നു. കഴുത്തിന്‍റെ ഭാഗത്ത് കുനിവ് ഇല്ല. Wynadൽ (വയനാട്ടിൽ) ആണ് Mr. Kannanമിക്കവാറും ജോലിചെയ്തിരുന്നത് എന്ന് തോന്നുന്നു. ഒറ്റ മകനേ ഉള്ളു. പെൺമക്കൾ ഇല്ല.
വയനാട്ടിൽ ജോലിചെയ്യുന്ന അവസരത്തിൽ മകൻ ഗോവിന്ദൻ തലശ്ശേരിയിൽ കുടുംബ വീട്ടിൽ താമസിച്ചു. ഇങ്ഗ്ളിഷ് ഭരണം ആയതിനാൽ വിദ്യാഭ്യാസം ലഭിച്ചു. ഗോവിന്ദന് ഇങ്ഗ്ളിഷിൽ മോശമില്ലാത്ത പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് CPS ഓർക്കുന്നു.
Mr. Kannanനും ഭാര്യയും വയനാട്ടിൽ ആണ് താമസം. തലശ്ശേരിയിൽ ഗോവിന്ദൻ വളർന്നത്, മറ്റ് ആശയങ്ങളുടെ സ്വാധീനത്തിൽ ആണ് എന്ന് വ്യക്തം. എന്നാൽ പാര്യമ്പര്യമായി ഇല്ലാതിരുന്ന സാമൂഹിക മഹിമ കുടുംബത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം. അങ്ങിനെ ഒരു സാമൂഹിക വളർച്ച വന്ന കാര്യമോ, അതിന്‍റെ കാരണമോ ഗോവിന്ദന്‍റെ മനസ്സിൽ ചിന്തയായി വന്നിട്ടുണ്ടാവില്ല.
ഈ ഒരു കാര്യം ഇന്നും പല സമൂഹങ്ങളിലും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഉദാഹരണത്തിന് Deverkovilലിൽ പലദിക്കിലും ഇന്ന് Mansions നിറഞ്ഞ് നിൽക്കുന്നു. Mansion എന്ന വാക്കിന് മലയാളത്തിൽ അർത്ഥമായി കാണുന്ന പദങ്ങൾ ഇവയാണ്: കൊട്ടാരം, ഹർമ്മ്യം, സൗധം, രാജമന്ദിരം, അരമന തുടങ്ങിയവ.
എന്നാൽ ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് മുതൽ പിന്നോട്ട് നോക്കിയാൽ ഈ പ്രദേശം മിക്കവാറും ആൾ ഒഴിഞ്ഞ ഒരു പ്രദേശമായിരുന്നു. ഏതാനും ഓടിട്ട വീടുകൾ ഒഴികെ മിക്ക മനുഷ്യവാസങ്ങളും ഓലമേഞ്ഞ വീടുകളിലും, കുടിലുകളും ആയിരുന്നു. ഇന്ന് മണിമന്ദിരങ്ങളിൽ താമസിക്കുന്ന പല ആളുകളുടേയും കുടുബചരിത്രപാതയിലൂടെ പിന്നോട്ട് നീങ്ങിയാൽ പലപാതകളും ഒന്നിച്ചു ചേരുന്നത് ഈ വിധ കൂരകളിൽ ആയിരിക്കും. ഇന്നുള്ള കേരളത്തിൽ പലദേശങ്ങളിലും ഇത് തന്നെയാണ് വാസ്തവം. എന്നാൽ ഈ ഒരു വിവരം ഇന്ന് ഈ വിധ രാജഭവനങ്ങളിൽ താമസിക്കുന്നവർക്ക് സ്വന്തം നിലയിൽ വിഭാവനം ചെയ്യാനാവില്ലതന്നെ.
ഇന്നുള്ള ഇങ്ഗ്ലണ്ടിൽ ഇതുപോലുള്ള മറ്റൊരുവാസ്തവം നടമാടുന്നുണ്ട്. ഇന്ന് ഇങ്ഗ്ലണ്ടിൽ ജനിക്കുന്ന ഒരു ഇങ്ഗ്ളിഷ് രക്തത്തിൽ ഉള്ള ഒരു വ്യക്തി ജനനം മുതൽ കാണുന്നത് സമൂഹത്തിൽ പല വ്യത്യസ്ത ജനക്കൂട്ടങ്ങളാണ്. ഭൂഖണ്ട യൂറോപ്യൻമാരും, ഏഷ്യക്കാരും, ആഫ്രിക്കയിൽ നിന്നുമുള്ള കാപ്പിരികളും, അറബികളും, ദക്ഷിണ അമേരിക്കയിൽ നിന്നുമുള്ളവരും മറ്റും. ഇവർ ഒന്നും തന്നെയില്ലാത്ത ഒരു ഇങ്ഗ്ലണ്ട് ഈ ആൾക്ക് സ്വന്തം നിലയിൽ വിഭാവനം ചെയ്യാനാവില്ല.
മലബാറിൽ പാരമ്പര്യപരമായി വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള ആളുകൾ ജീവിച്ചിരുന്നത്, ചേരി, ചാള, പുര, വാരിയം, പിഷാരം, പൂമതം, വീട്, ഭവനം, ഇടം, കോവിലകം, കൊട്ടാരം, ഇല്ലം, മന, മനക്കൽ തുടങ്ങിയ സംഗതികളിൽ ആയിരുന്നു. എന്നാൽ, ഇന്ന് പുതുപണം ഉണ്ടാക്കുന്നവർ എല്ലാം തന്നെ, താമസിക്കാൻ ആയി നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് കൊട്ടാരം ആണ് എന്നതിന് പിന്നിൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ സ്വാധീനം കാണാൻ പറ്റും. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
പാരമ്പര്യമായി മരുമക്കത്തായ തീയർ അനുഭവച്ചിരുന്ന മിക്ക വിധ സാമൂഹിക അധമത്വവും തലശ്ശേരിയിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് ഒട്ടിനിന്ന മരുമക്കത്തായ തീയർക്ക് ബാധകമല്ലാതായി വന്നിരുന്നു. പലരും പുതുതായ പലവിധ തൊഴിലുകൾ ചെയ്തു തുടങ്ങിയിരുന്നു. ഇങ്ഗ്ളിഷുകാരിൽ നിന്നും അവർക്ക് യാതോരുവിധ അടിമത്തമോ, അമർത്തലോ അനുഭവപ്പെടില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ അവർക്ക് തമ്മിൽ തമ്മിലും, മറ്റ് കീഴിലുള്ള ജാതിക്കാരിൽ നിന്നും, മുകൾ ജാതിക്കാരിൽ നിന്നും മത്സരബുദ്ധിയും, കുരുട്ട് ബുദ്ധിയും, വാക്ക് കോഡുകളിലൂടെയുള്ള ഞോണ്ടലുകളും മറ്റും നിത്യവും നേരിടേണ്ടിവരും.
തീയർ ആയ വ്യക്തിയും തീയൻ ആയ വ്യക്തിയും നായർ കുടുബങ്ങളിൽ പോയാൽ അവിടുള്ള വ്യക്തികൾ, കുട്ടികൾ പോലും, ഈ ആളുകളെ വെറും പേര് വിളിക്കും. ഇഞ്ഞി എന്ന് സംബോധന ചെയ്യും. ഓൻ, ഓള്, ഒരുത്തൻ, ഒരുത്തി, ചെക്കൻ, പെണ്ണ് എന്ന വാക്കുകളാൽ നിർവ്വചിക്കും. കറയിച്ചെല്ലുന്ന തീയർ / തീയൻ വ്യക്തി, ആ ആളുടെ കുടുബപരമായ ഉയർച്ചത്താഴ്ചയുടെ അടിസ്ഥാനത്തിൽ ഓച്ചാനിച്ച് നിൽക്കേണം. സാധാരണഗതിയിൽ തീയൻ തോർത്തായിരിക്കും ഉടുക്കുക. ദേഹം നഗ്നമായിരിക്കും. സ്ത്രകളുടെകാര്യവും ഇത് തന്നെ. സ്ത്രീ നഗ്ന മാറിടം പ്രദർശിപ്പിക്കുന്നത് അന്ന് ഒരു പ്രശ്നമല്ല. എന്നാൽ ഇതോടൊപ്പം ഇഞ്ഞി, ഇന്‍റെ, ഓള്, എന്താളെ, എന്താടീ, പെണ്ണ് തുടങ്ങിയ പദപ്രയോഗങ്ങളും വെറും പേരും മറ്റും അനുഭവിക്കുകയും ചെയ്യുമ്പോൾ, നഗ്നമാറിടത്തോടെനിൽക്കുന്ന ആൾ വ്യക്തിത്വപരമായി ദ്രവിക്കും എന്നുള്ളതാണ് വാസ്തവം. ആത്മാവിൽ കറപിടിക്കും.
ഇങ്ഗ്ളണ്ടിൽനിന്നും വിലയിൽ വൻ കുറവുള്ള തുണിത്തരങ്ങൾ വന്നതും കീഴ്ജാതിക്കാർക്ക് നല്ല നിലവാരമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം നൽകിയിരുന്നു. താഴെ നൽകിയിട്ടുള്ളത് തീയ വംശജയായ സ്ത്രീയുടെ ചിത്രമാണ്.

Last edited by VED on Wed Nov 08, 2023 5:10 pm, edited 1 time in total.
39
39 #. Tellicherryയിലെ മരുമക്കത്തായ തീയരിൽ വന്നുചേർന്ന മാറ്റങ്ങൾ
മലയാളത്തിലും മലബാറിയിലും ചെറുപ്രായക്കാർ നീ, ഇഞ്ഞി എന്നെല്ലാം വിളിക്കുകയും, വെറുംപേര് വിളിക്കുകയും മറ്റും ചെയ്യുന്ന ചില മുതിർന്ന പ്രായക്കാരെ കണ്ടിട്ടുണ്ട്. അവരുടെ വ്യക്തിത്വം ചിതറിത്തന്നെയാണ് കാണപ്പെടുന്നത്. ഈ വിഷയം യഥാർത്ഥത്തിൽ ഒരു വൻ വിഷയമാണ്. ഇന്ത്യൻ സർക്കാരിലെ തൊഴിലുകാരിൽ ഏറ്റവും തരംതാണ ജോലികൾ ചെയ്യുന്ന പലരും ഇന്ന് ഇന്ത്യയിലെ സാധാരണ പൗരനെ ഈ വിധമാണ് നിർവ്വചിക്കുന്നത്. സാധരണക്കാരനായ ഇന്ത്യൻ പൗരന്‍റെ വ്യക്തിത്വം എന്ത് നിലവാരത്തിലാണ് എന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളു.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇന്ന് ഇതിന്‍റെ ഒരുപതിപ്പ് നടമാടുന്നുണ്ട്. അവിടുള്ള ഇങ്ഗ്ളിഷുകാരെ ഇന്ന് പുറംനാട്ടിൽ നിന്നും വന്ന് കയറിക്കൂടിയ ആളുകൾ ഈ വിധം ദ്രവിപ്പിക്കുന്നുണ്ട്. ഇങ്ഗ്ളിഷ് പക്ഷം പക്ഷേ ഇതിന്‍റെ ഗുരുതരാവസ്ഥ അറിയുന്നില്ല. കാരണം അവർക്ക് ഈ കൂട്ടരുടെ ഭാഷ അറിയില്ല. എന്നാൽ, Bombay Film World പോലുള്ള ദുഷ്ട പ്രസ്ഥാനങ്ങൾ വൻ പണം മുടക്കി ചില ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ സ്ക്കൂളുകളിൽ ഹിന്ദി പഠിപ്പിക്കാൻ അവിടുള്ള സർക്കാരുകളെ സ്വാധിനിക്കുന്നുണ്ട്. ഇതിന്‍റെ പരിണതഫലം എന്ത് മാത്രം ഭയാനകമാണ് എന്ന് മറുപക്ഷം മനസ്സിലാക്കുന്നില്ലതന്നെ.
ശരീരഭാഷയിൽ ഓച്ചാനിക്കലും, വിധേയത്വവും പ്രകടിപ്പിക്കാതെ, കീഴ് ജാതിക്കാരൻ നായരുടേയോ, രാജവംശക്കാരുടേയോ, നമ്പൂതിരിമാരുടേയോ മുന്നിൽ നിന്നാൽ കഠിനമായ പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. ഇത് സാമൂഹിക വാസ്തവം തന്നെയായിരുന്നു. ഇന്നും ഇത് തന്നെയാണ് മലയാളത്തിലേയും മലബാറിയിലേയും വാസ്തവം. ഇന്നുള്ള ഉയർന്ന ജാതിക്കാർ സർക്കാർ ഓഫിസ് തൊഴിലാളികളാണ്. പോലീസ് സ്റ്റേഷനിൽ ഇന്നത്തെ കീഴ് ജാതിക്കാരനായ വാണിജ്യവാഹന തൊഴിലാളി നിവർന്ന് നിന്ന് പോലീസുകാരനെ ഒന്ന് 'നിങ്ങൾ' എന്ന് സംബോധ ചെയ്താൽമതി, സ്റ്റേഷൻ അന്തരീക്ഷം സ്ഫോടനാത്മകമാകാൻ. മുഖത്തിന്മേൽ പടക്കം പൊട്ടിച്ചത് മാതിരിയാകും കാര്യങ്ങൾ.
പഴശ്ശിരാജയ്ക്ക് കാണിക്ക നൽകി തിരിച്ചു പോകുന്ന ഒരു വ്യക്തിയുടെ ശരീര ഭാഷയിൽ എന്തോ പന്തികേട് കണ്ട്, പഴശ്ശിരാജ അയാളുടെ ദേഹത്തിലൂടെ വെടിയുണ്ട പായിച്ച ചരിത്രം ഉള്ള കോട്ടയം Tellicherryയിൽ നിന്നും ഏതാനും കിലോമീറ്റർമാത്രമേ ഉള്ളു.
തലശ്ശേരിയിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് ഒട്ടിനിന്ന പല തീയർ / തീയൻ കുടുബക്കാർക്കും മുകളിൽ സൂചിപ്പിച്ച വ്യക്തിത്വം ദ്രവിക്കൽ ഇല്ലാതായിത്തുടങ്ങിയിരുന്നു. സ്ത്രീകൾ വൻ ഫാഷൻ ഉള്ള വസ്ത്രങ്ങൾ ധരിച്ചു തുടങ്ങി. പരുഷന്മാർ ഇങ്ഗ്ളിഷ് വസ്ത്രങ്ങൾ ധരിക്കുന്നവരും ഉണ്ടായിരുന്നു. തൊപ്പിവരെ ധരിക്കും ചിലർ. പലരും ഇങ്ഗ്ളിഷ് സംസാരിക്കും.
ഈ വിധ സാമൂഹിക സൗകര്യം ആണ് ഗോവിന്ദൻ കണ്ട് അനുഭവിച്ച് വളർന്നത്.
എന്നാൽ ഈ വിധസാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് പിന്നിൽ ഒരു വൻ സാമൂഹിക യന്ത്രസംവിധാനം പ്രവർത്തിക്കുന്നുണ്ട് എന്നും അതിന് ചാലക ശക്തിയും സംവേഗശക്തിയും (momentum) ഊക്കും നൽകുന്നതും, അതിന്‍റെ ദിശാഗതിയെ നിഷേധാത്മകതയിൽ നിന്നും പിടിച്ച് തിരിച്ച് ഗുണമേന്മയിലേക്ക് നയിക്കുന്നതുമായ യന്ത്രചാലക ചക്രം ഇങ്ഗ്ളിഷ് ഭരണ സംവിധാനവും, ഇങ്ഗളിഷുകാരുടെ സാന്നിധ്യവുമാണ് എന്ന കാര്യം ഗോവിന്ദന്‍റെ മനസ്സിൽ കടന്നില്ലതന്നെ.
Intermediateന് (ഇന്നുള്ള 11st standard) പഠിക്കുന്ന കാലത്ത് ഗോവിന്ദൻ, മാതാപിതാക്കളെ അറിയിക്കാതെ ഒരു Coltനെ (കുതിരക്കുട്ടിയെ) വാങ്ങിച്ചു. വൈത്തിരിയിൽ താമസിക്കുന്ന മാതാപിതാക്കൾക്ക് വൈകിയാണ് ഈ വിവരം ലഭിച്ചത്. കാരണം, അന്ന് വൈത്തിരിയിൽ നിന്നും Tellicherryയിലേക്ക് എത്താൻ ഒരു ആഴ്ചയെങ്കിലും പിടിക്കും എന്നാണ് തോന്നുന്നത്. കച്ചവട സാമ്രഗ്രികളുമായി നീങ്ങുന്ന കാളവണ്ടികളിൽ കയറിയാണ് യാത്ര.
വൈത്തിരി, കൽപ്പെറ്റ, പനമരം, Manantody (മാനന്തവാടി), തലപ്പുഴ, നെടുംപൊയിൽ, കണ്ണവം, കൂത്തുപറമ്പ് എന്നതാവാം വഴി. മിക്കവാറും ആർപ്പാർപ്പില്ലാത്ത വഴികളാണ്. Wynad (വയനാട്) ആണെങ്കിൽ കൊടുംകാടും. എന്നിട്ടും അന്ന് ദൂരദേശ യാത്ര സുരക്ഷിതമായി തുടങ്ങിയിരുന്നു. കാരണം, പലദിക്കിലും ഇങ്ഗ്ളിഷ് ഭാഷ കാര്യമായിത്തന്നെ അറിവുള്ള പോലീസ് ഇൻസ്പെട്ടർമാരുടെ നേതൃത്വത്തിലുള്ള പോലീസ് സ്റ്റേഷനുകൾ. തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന പോലീസ് ഇൻപെക്ടർമാർ ഇന്ന് കാണാൻ കൂടി പറ്റാത്ത ഒരു വസ്തുവമായി മാറിയിട്ടുണ്ട്. എന്നാൽ അങ്ങിനെ ഒരു പോലീസ് സംവിധാനത്തിന്‍റെ മേൻമയും, മയവും, കാര്യക്ഷമതയും അനുഭവിച്ചറിഞ്ഞാലെ മനസ്സിലാകൂ. എന്നാൽ ഈ സംവിധാനത്തിലും പോരായ്മായി നിന്നിരുന്ന ഇടം ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയാത്ത പോലീസ് കോൺസ്റ്റബ്ൾമാരും, പൊതുജനവും തന്നെയായിരുന്നു.
15 - 16 വയസ്സുള്ള ഏക മകൻ കുതിരക്കുട്ടിയെ വാങ്ങി, സാവാരിതുടങ്ങിയെന്ന് അറിഞ്ഞ മാതാപിതാക്കൾ ആകുലപ്പെട്ടു. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ രാജകുടുംബക്കാർക്കും ജന്മികുടുംബക്കാർക്കും മാത്രം അനുവധിക്കപ്പെട്ടിട്ടുള്ള യാത്രാ സംവിധാനങ്ങളാണ് കുതിര, പല്ലക്ക് എന്നിവ. ഇവ മരുമക്കത്തായ തീയർ വ്യക്തിക്ക് വാങ്ങിക്കാനും, ഉപയോഗിക്കാനും പറ്റിയെന്നുള്ളത് തന്നെ സമൂഹത്തിൽ വന്ന അതിശയകരമായ മാറ്റമാണ് എന്ന് ഒരു വ്യക്തിപോലും ശ്രദ്ധിച്ചില്ലാ എന്നുവേണം കരുതാൻ.
ആകെയുള്ള 15 വയസ്സുകാരനായ മകൻ, മാതാപിതാക്കളോട് പറയാതെ, ഒരു ബൈക്ക് വാങ്ങി, വാഹന പ്രവാഹമുള്ള തെരുവിലൂടെ മിന്നൽ വേഗത്തിൽ നിത്യവും നീങ്ങുന്നു എന്ന് അറിഞ്ഞാൽ മാതാപിതാക്കൾക്കുള്ള വേവലാതി ഊഹിക്കാൻ പറ്റുമെങ്കിൽ, ഗോവിന്ദൻ coltനെ വാങ്ങിച്ച്, Tellicherryലെ തെരുവീധികളിലൂടെ പറന്ന് നീങ്ങുന്ന കാര്യം Kannan - Cheeru ദമ്പതികളിൽ ഉളവാക്കിയ മന:സമ്മർദ്ദം മനസ്സിലാക്കാൻ ആവും. അവർ കാടും മേടും താണ്ടി, Tellicherryയിൽ തിരിച്ചെത്തി. ഗോവിന്ദനെ പഠനത്തിൽ നിന്നും മുക്തനാക്കി, വ്യാപരം പഠിപ്പിക്കാൻ തീരുമാനിച്ചു.
ഇതിലും സാമൂഹികമായ മാറ്റത്തിന്‍റെ രശ്മികൾ കാണേണ്ടതാണ്. മരുമക്കത്തായ തീയർ വ്യക്തിയാണ് കച്ചവടം പഠിക്കാൻ പോകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ചിന്തിക്കാൻ കൂടി ആവാത്ത കാര്യമാണ്.
മറ്റൊരുകാര്യം കച്ചവടം പഠിക്കാൻ BBA, MBA എന്ന സമയംപോക്ക് പരിപാടിക്കല്ല പോകുന്നത്. നേരിട്ട് വ്യാപാരത്തിൽ ഇറങ്ങിത്തന്നെ പഠിപ്പിക്കാനാണ് പദ്ധതി. മരുമക്കത്തായ തീയരിൽ അന്ന് ആരെങ്കിലും വൻ വ്യാപാരങ്ങളിൽ വ്യാപൃതരായിരുന്നുവോ എന്ന് അറിയില്ല. എന്നിരുന്നാലും, Tellicherryയിൽ ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യവും, സഹകരണവും, രണ്ട് വൻ വാണിജ്യസംരംഭങ്ങൾക്ക് ഉത്തേജനവും സാങ്കേതികവിജ്ഞാനവും പകർന്നിരുന്നു. ഒന്ന് Circus (സർക്കസ്), രണ്ട് Bakery (ബെയ്ക്കറി വ്യവസായം). രണ്ടിലും മരുമക്കത്തായ തീയർ കുടുംബങ്ങൾ വൻ പ്രസ്ഥാനങ്ങൾ തന്നെ വളർത്തിയെന്നാണ് അറിയുന്നത്. ഈ കാര്യത്തിന് സാമൂഹിക സൗകര്യം സൃഷ്ടിച്ച ഇങ്ഗ്ളിഷ് ഭരണത്തോട് എന്തെങ്കിലും നന്നിയോ (നന്ദിയോ) കടപ്പാടോ ഇക്കൂട്ടരിൽ ആരെങ്കിലും എപ്പോഴെങ്കിലും പ്രകടിപ്പിച്ചിരുന്നുവോ എന്ന് നിശ്ചയമില്ല.

40
40 #. പിടിവിട്ടുപോയ കീഴാളരെ തിരികെ കാൽച്ചങ്ങലയിൽ ഇടാനായി ഇറങ്ങിത്തിരിച്ച പുത്തൻ നേതാക്കൾ
Mr. Kannan, ഭാര്യാസമേതം Tellicherryയിൽ തിരിച്ചെത്തി. മകനെ നേരെ Calicutൽ ഉള്ള, മഹാരാഷ്ട്രക്കാരുടെ ടെക്സ്റ്റൈൽ മൊത്തവ്യാപാര സ്ഥാപനത്തിൽ കൊണ്ടുചെന്നു ചേർത്തു. അവർ ഗോവിന്ദനെ തൊഴിൽ പഠിപ്പിക്കുകയും, മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തു. അതോടുകൂടി ഗോവിന്ദന്‍റെ മാനസികവ്യാപ്തി വളരെ വിപുലമായി. അവിടെ കുറച്ച് കാലം നിന്നതിന് ശേഷം, മൊത്തവ്യാപാരിയുടെ ശക്തമായ പിൻബലത്തോടുകൂടി, Tellicherryയിൽ ഇന്ന് പോലീസ് സ്റ്റേഷൻ ഉള്ള സ്ഥാനത്തിന് അടുത്തായി രണ്ട് നീളംകൂടിയ മുറികൾ ഉള്ള ഒരു പ്രബലമായ ടെക്സ്റ്റൈൽ ഷോറൂം തുറന്നു. ഇത് ഈ വ്യക്തിയുടെ ജീവിത കഥയിൽ നിന്നുമാണ്.
എന്നാൽ ഈ കഥയ്ക്ക് പിന്നണിയിൽ നടന്നകാര്യങ്ങൾ പറഞ്ഞുകൊണ്ട് ചരിത്രത്തിനെ ഒരു നോക്കുകയും ചെയ്യാനാവാം.
ഗോവിന്ദൻ ബോംബെയിൽ ഉള്ളപ്പോഴോ മറ്റോ ആണ് ഗാന്ധിയും അനുചരരുടേയും രാഷ്ട്രീയ പദ്ധതികളും മറ്റുമായി നേരിട്ട് ഇടപഴകാൻ ആയത്. സരോജിനി നൈഡുവിന്‍റെ പ്രസംഗം കേട്ട് ഗോവിന്ദൻ കോരിത്തരിച്ചു പോയി.
ഈ ഉപദ്വീപിലെ സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന പലരും അന്ന് ഇങ്ഗ്ളണ്ടിലേക്ക് പോയി പഠിക്കുമായിരുന്നു. അവിടെ എത്തിയാൽ, ഈ ഉപദ്വീപ് വളരെ നിസ്സാരമായ ഒരു ഇടമായി തോന്നും. അവർ അവിടെനിന്നും വെറും പേര് വിളിച്ച് സംബോധന ചെയ്യുന്ന നിസ്സാരരായ ഇങ്ഗ്ളിഷുകാർക്ക് ഈ ഉപദ്വീപിലെ പകുതിയോളം പ്രദേശം ഭരിക്കാൻ ആവുമെങ്കിൽ, അവർക്ക് അതിനേക്കാൾ എത്രയോ മടങ്ങ് എളുപ്പത്തിൽ ഈ പ്രദേശം ഭരിക്കാനും നിയക്കാനും ആവും എന്ന ഒരു തോന്നൽവരും എന്നത് സ്വാഭാവികം മാത്രം.
ഇന്ന് ഇതേ പോലെ കരുതുന്ന ഒരു വ്യക്തി ഉണ്ട്. MP ആണ്. അമേരിക്കയിൽ പഠിച്ച് വളർന്ന ആളാണ്. ആ ആൾക്കും ഇതേ വിചാരമാണ്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വിലസുന്നത് പോലെയൊന്നും ഇന്ത്യയിലും പാക്കിസ്ഥാനിലും ഈ ആൾക്ക് ഒരു സാധരണക്കാരനായി വിലസാൻ പറ്റില്ലതന്നെ.
ഒരു പോലീസ് സ്റ്റേഷൻ പോയിട്ട്, ഒരു വിലേജ് ഓഫിസിൽ വരെ ഈ ആൾക്ക് തന്‍റെ പൊള്ള പ്രതാംപം വീശിക്കാണിക്കാതെ പോയി ഒന്ന് ഉദ്യോഗസ്ഥരെ 'നിങ്ങൾ' എന്ന് പോലും സംബോധന ചെയ്ത് കാര്യങ്ങൾ നീക്കാൻ ആവില്ലതന്നെ. ഇതിന് കഴിയാത്ത വ്യക്തികളാണ് ഇന്ത്യയെ മൊത്തമായി ഭരിച്ച് ഗുണമേന്മയിലേക്ക് നയിക്കാൻ ആവും എന്ന് വിദേശങ്ങളിൽ ഇരുന്നും YouTubeലൂടെയും മറ്റും വീമ്പ് ഇളക്കുന്നത്.
സരോജിനി നൈഡുവും ഇങ്ഗ്ളണ്ടിൽ (Cambridgeൽ) പഠിച്ചിട്ടുള്ള ആളാണ്. ഈ ആളുടെ പിതാവും ഇങ്ഗ്ളണ്ടിൽ Edinburgh Universityൽ പഠിച്ചിട്ടുള്ള ആളാണ്. അന്ന് ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവരുന്നവർ വൻ പദ്ധതികളുമായാണ് വരിക. വന്നപാടെ ഉപഭൂഖണ്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച്, അവർ നേതാക്കളായുള്ള ഒരു പുതിയ രാജ്യം രൂപീകരിക്കാം എന്നതാണ് സ്വപ്നം.
സരോജിനി നൈഡു ബെങ്ഗോളി (Bengali) വനിതയാണെങ്കിലും വിവാഹത്തിന് ശേഷം ഹൈദരബാദ് രാജ്യത്തിലെ പ്രജയായിരിന്നു. ഈ ആൾ നേതാവായി പ്രഖ്യാപിച്ച ഗാന്ധി പോർബന്ധർ രാജ്യത്തിലെ പ്രജയാണ്. അവിടുത്തെ പ്രധാന മന്ത്രിയുടെ മകനാണ്.
ഇവിടെ വ്യക്തമായി എടുത്ത് പറയേണ്ടുന്ന കാര്യം ഈ രണ്ട് കൂട്ടരും ബൃട്ടിഷ് - ഇന്ത്യയിലെ പൗരന്മാരല്ല. മാത്രവുമല്ല, ഈ കൂട്ടർ അവരുടെ കീഴിൽ ബൃട്ടിഷ് - ഇന്ത്യയിലെ ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ, യഥാർത്ഥത്തിൽ മൂന്ന് പ്രസിഡസികളിലും ജനാതിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട് രൂപീകരിക്കപ്പെട്ട മന്ത്രിസഭകൾ ആണ് ഭരിക്കുന്നത്. ഇങ്ഗ്ളിഷൂകാരല്ല.
ഇനി ഗോവിന്ദന്‍റെ കാര്യം പറയാം. ഈ ആൾ Tellicherryയിലെ വ്യക്തിയാണ്. ഈ ആൾ ജനിക്കുന്നതിന് ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ്, Tellicherryയിൽ നിന്നും ഏതാനും മൈലുകൾക്ക് അപ്പുറം മരുമക്കത്തായ തീയർക്ക് യാത്ര ആവുമായിരുന്നോ എന്നത് സംശയമാണ്. പോരാത്തതിന്, നായർ, രാജകുടുംബാംഗങ്ങൾ, നമ്പൂതിരിമാർ എന്നിവർക്കും യാത്ര സുരക്ഷിതമല്ലതന്നെ. നമ്പൂതിരിമാർ മുക്കുവരുടെ ബഹുമാനക്കുറവ് പേടിച്ച് കടലിൽ യാത്രചെയ്യില്ല. എന്നാൽ, നായന്മാരും രാജകുടുംബാംഗങ്ങളും, കടലിലൂടെ യാത്രചെയ്താൽ, Badagara (വടകര) തീരം കടന്ന് പോകണമെങ്കിൽ കടത്തനാട് മഹാരാജാവിന്‍റെ ഓലമേഞ്ഞ രാജമന്ദിരത്തിൽ നിന്നും പാസ് എടുത്തിരിക്കേണം. അല്ലെങ്കിൽ കോട്ടക്കൽ ഉള്ള മരക്കാർമാർ കപ്പലിനെ പിടികൂടും, കിട്ടുന്നത് അവർ പങ്കിടും. കുറച്ച് പങ്ക് Badagara മഹാരാജാവിനും നൽകും.
Tellicherryക്ക് തൊട്ട് വടക്കായുള്ള ധർമ്മടം തുരത്ത് പലപ്പോഴും Cannanoreറിലെ ആഴി രാജാക്കളുടെ കൈവശം ആയിരുന്നു. Tellicherryക്ക് തൊട്ട് കിഴക്കായി കോട്ടയം മഹാരാജാവിന്‍റെ അധികാരപരിധി.
Tellicherry എന്ന കിളിക്കൂടു പോലുള്ള ഇടത്ത് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഗോവിന്ദന്‍റെ മാതാപിതാക്കളേയും മറ്റും മാത്രമല്ല, മറിച്ച്, നമ്പൂതിരി കുടുംബങ്ങൾക്ക് വരെ പൊതുനിരത്തിൽ സുരക്ഷിതരായി ഇറങ്ങി നടക്കാം എന്ന സാമൂഹിക സ്ഥിതി വരുത്തിയതിനെക്കുറിച്ച് യാതോരു വിവരവും ഗോവിന്ദന് ഇല്ലതന്നെ.
ഈ Tellicherryയിലെ ചെറുപ്പക്കാരൻ നേതാവായി പ്രഖ്യാപിച്ചത് ബൃട്ടിഷ് ഇന്ത്യക്ക് അപ്പുറത്തുള്ള പോർബന്ധർ രാജ്യത്തിലെ പ്രജയെയാണ്. പോരാത്തതിന്, രോമാഞ്ചം ജനിച്ചത്, ബൃട്ടിഷ്-ഇന്ത്യയിൽ അല്ലാത്ത Hyderabad രാജ്യത്തിലെ വ്യക്തിയുടെ പ്രസംഗം കേട്ടപ്പോഴണ്. ഈ രണ്ട് കൂട്ടർക്കും പൊതുവായുള്ള വിശേഷം, ഒന്ന് അവർ രണ്ട് കൂട്ടരും വൻ സമ്പത്തുള്ള ഫ്യൂഡൽ ജന്മിവർഗ്ഗത്തിൽ പെട്ടവരാണ്എന്നതാണ്. ഈ വക ജന്മി വർഗ്ഗങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഗോവിന്ദനേയും ജനക്കൂട്ടങ്ങളേയും രക്ഷിച്ചത് English East India Company ആണ്. പോർബന്ധറിലേയും, Hyderabadലേയും വ്യക്തികൾക്ക് ഈ സംഭവവികാസങ്ങളുമായി യാതോരു ബന്ധവും ഇല്ല. ആകെയുള്ള ബന്ധം രണ്ട് കൂട്ടരും Englandൽ പോയി പഠിച്ചു എന്നുള്ളത് മാത്രം. ഇതുതന്നെയാണ് ഇവരിൽ ഉള്ള രണ്ടാമത്തെ പൊതുവായുള്ള വിശേഷം.
Englandൽ തെറ്റായ ഒരു ധാരണ ഉണ്ടായിരുന്നു, ഉപഭൂഖണ്ടം മുഴുവൻ British ഭരണത്തിന് കീഴിലാണ് എന്ന്.
ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ കൂടി പറയാനുണ്ട്.

41
41 #. സ്വന്തം നിലയിൽ ഉപഭൂഖണ്ഡത്തിന്‍റെ നേതാവാണ് എന്നു പ്രഖ്യാപിക്കുന്നവർ
ദക്ഷിണേഷ്യൻ ഉപദ്വീപിൽ നിന്നും ഇങ്ഗ്ളണ്ടിലേക്കും ഭൂഖണ്ട യൂറോപ്പിലേക്കും ദേശാടനവും മറ്റും ചെയ്യുന്നവർ ഇന്ത്യയിൽ നിന്നുമാണ് വരുന്നത് എന്ന ഒരു ധാരണ പൊതുവായി യൂറോപ്പിലും ബൃട്ടണിലും നിലനിന്നിരുന്നു. എന്നാൽ, ഇക്കൂട്ടർ ഒന്നുകിൽ ബൃട്ടിഷ്-ഇന്ത്യയിലെ മൂന്ന് പ്രസിഡൻസികളിൽ ഏതൊങ്കിലും ഒന്നിൽ നിന്നുമോ, അതുമല്ലെങ്കിൽ ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തായുള്ള നാട്ടുരാജ്യങ്ങളിൽനിന്നുമോ ആയിക്കും. രണ്ടും യഥാർത്ഥത്തിൽ, ഇന്ന് അനുമാനിക്കുന്ന ഇന്ത്യയല്ലതന്നെ (ഇന്നുള്ള പാക്കിസ്ഥാനും ബെങ്ഗ്ളാദേശും, ഇന്ത്യയും).
ഈ പോകുന്നവർ ഉപദ്വീപിലെ വൻധനികർ ആയിരിക്കും. അതിൽ തെറ്റില്ല. എന്നാൽ, അങ്ങ് ചെന്നാൽ, ഇക്കൂട്ടർ ഇന്ത്യയുടെ നേതാക്കളും, ജനനേതാക്കളും, ജനങ്ങൾക്കായുളള വൻ ദൌത്യങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ളവരും മറ്റുമാണ് എന്ന രീതിയിലാണ് പെരുമാറുക. വൻ ധനികരായതിനാൽ, അവിടങ്ങളിൽ നന്നായിത്തന്നെ പണം എറിഞ്ഞ് കളിക്കാനും ആവും.
ഇങ്ഗ്ളണ്ടിലാണെങ്കിൽ അതീവ മൃദുലമായ ഭാഷാ അന്തരീക്ഷം. ആകെക്കൂടിയുള്ള പ്രശ്നം ഈ കയറിവന്ന കൂട്ടരുടെ ഉള്ളിന്‍റെ ഉള്ളിൽ ഒളിഞ്ഞുകിടപ്പുള്ള അരിച്ചിറങ്ങുന്ന വിഷംമാതിരിയുള്ള ഫ്യൂഡൽ ഭാഷാ മാനസികാവസ്ഥയാണ്. ഇത് വാക്കുകളിലും, മുഖഭാവത്തിലും, നേത്രഭാഷയിലും, ആംഗ്യങ്ങളിലും, ഗോഷ്ടികളിലും, ആളുടെ പിന്നിൽ നിന്നും കാണിക്കുന്ന ആംഗികങ്ങളിലും മറ്റും പ്രകടമാവും. ഈ വിധ നിഗൂഢവും വന്യവുമായ സൂചനകൾ വികരണം ചെയ്യുന്ന ആളുകളുടെ സാമീപ്യത്തിൽ എന്തോ പന്തികേടുണ്ട് എന്ന് പ്രാദേശിക ഇങ്ഗ്ളിഷുകാരിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാവാം.
ഈ തോന്നലിനെ വളരെ പെട്ടന്നുതന്നെ വർണ്ണവിവേചനമെന്നും മറ്റും പറഞ്ഞ് നിർവ്വചിക്കാൻ കെൽപ്പുള്ളവരാണ് ആഗതർ. കാരണം, ഈ വിധ വിവേചന ഭാവങ്ങളുടെ മൂർത്തീകരണങ്ങളാണ് ഇവർ. ഇവരെ ഈ കാര്യം ആരും പഠിപ്പിക്കേണ്ടതില്ല.
ഇവർ പലവിധ പ്രസംഗങ്ങളും, പദ്ധതികളും, ഉടമ്പടികളും ഭൂഖണ്ടയൂറോപ്പിലും, ഇങ്ഗ്ളണ്ടിൽതന്നെയും നടത്തുമായിരുന്നു. എല്ലാം അവർ ജനനേതാക്കളാണ് എന്ന് സൂചിപ്പിക്കപ്പെടുന്ന ഇന്ത്യക്ക് വേണ്ടി.
ഈ വിധ ആളുകളെപ്പറ്റി Adolf Hitler തന്‍റെ ആദ്യകാല ഗ്രന്ഥമായ Mein Kampf ൽ ഒരു ദിക്കിൽ എഴുതിക്കണ്ടത് വളരെ ജിജ്ഞാന ഉണർത്തിയിരുന്നു.
QUOTE from Mein Kampf -670
1. Chiefly involved were representatives of various ----states, and some from ... and India, who as individuals always impressed me as pompous big-mouths without any realistic background
ഇവയിൽ മുഖ്യമായും ഉൾപ്പെട്ടിരുന്നത് ഇന്ത്യയിലേയും മറ്റ് ചില പ്രദേശങ്ങളിലേയും ജനപ്രതിനിധികൾ ആയിരുന്നു. അവരെല്ലാം എന്നിൽ ഉണർത്തിയ മതിപ്പ്, അവരെല്ലാം യാതോരു ജനകീയ നേതൃത്വ പശ്ചാത്തലവും ഇല്ലാത്ത വെറും പൊങ്ങച്ചക്കാരായ വായാടികൾ ആണ് എന്നാണ്.
2. But there were not a few Germans, especially in the nationalist camp, who let themselves be dazzled by such inflated Orientals and readily accepted any old Indian or ............ student from God knows where as a ‘representative’ of India or .....
എന്നാൽ, ഏതൊരു പ്രായം ചെന്ന ഇന്ത്യക്കാരെനേയും കണ്ട്, അവർ ഇന്ത്യയുടെ ജന പ്രതിനിധികൾ ആണ് എന്ന് വൻ മതിപ്പ് ഉളവായ ജർമ്മൻകാരും കുറവായിരുന്നില്ല.
3. above all were authorised by no one to conclude any pact with anyone
എല്ലാത്തിനും ഉപരിയായി, യാതോരു ഉടമ്പടിയും ഒപ്പിടാൻ ആരും തന്നെ യാഥാർത്ഥത്തിൽ ഇവർക്ക് യാതോരു അധികാരവും നൽകിയിട്ടില്ലതന്നെ.
END OF QUOTE.
ഇങ്ങിനെയുള്ള ആളുകൾ അവരുടെ ദേശാടനം കഴിഞ്ഞ് തിരിച്ച് ഉപഭൂഖണ്ടത്തിലേക്ക് യാത്രതിരിക്കുന്ന അവസരത്തിൽ പലതരം പദ്ധതികളും ആവിഷ്കരിക്കും. ഏന്തൊരു രാഷ്ട്രീയ പദ്ധതിക്കും ഒരു Unique Selling Proposition (USP) ആവശ്യമാണ്. കുറിക്ക് കൊളളുന്നതായിരിക്കേണം അത്. തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന Greenlandലെ ഒരു വീട്ടിൽ ഒരു ഫ്രിഡ്ജ് വിൽക്കാൻപറ്റുന്ന രീതിയിലുള്ള കഴിവുകൾ ഉള്ള അനുചരരെ സംഘടിപ്പിക്കണം. എന്നിട്ട് വേണം പരന്ന് കിടക്കുന്ന, കൈവിട്ടുപോകുന്ന പ്രദേശത്തെ തിരികെ പിടിച്ചെടുക്കാൻ.

42
42 #. സ്വാതന്ത്ര്യ സമരത്തിന്‍റെ യഥാർത്ഥ പ്രചോദനം
ഇങ്ഗ്ളണ്ടിലും ഭൂഖണ്ട യൂറോപ്പിലും മാത്രമല്ല യൂഎസ്ഏയിൽവരെ ഈ ഉപഭൂഖണ്ടത്തിൽ നിന്നും കടന്ന വൻകിടക്കാരിൽ പലരും വളരെ പെട്ടന്ന് തന്നെ ഈ ഉപഭൂഖണ്ടത്തെ അവരുടെ കൈവശം വരുത്താം എന്ന് മനസ്സിലാക്കിയിരുന്നു. കാരണം. പ്രദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ നിന്നും പുറത്ത് കടന്നാൽ, അതി ഗംഭീരമായ മാനുഷിക കഴിവുകളാണ് കൈവരിക്കുക.
ഈ എഴുത്തുകാരന്‍റെ കുടുംബ ബന്ധങ്ങളിൽ നിന്നും ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപെ യൂഎസ്ഏയിലേക്ക് കടന്ന ഒരു സ്ത്രീ, ഇന്ത്യയിലെ സ്ത്രീകൾക്ക് പലവിധ കഴിവ് കേടുകളും ഉണ്ട് എന്ന് പണ്ട് നേരിട്ട് പറഞ്ഞതായി ഓർക്കുന്നു. എന്നാൽ വാസ്തവം ഈ സ്ത്രീയും ഈ രാജ്യത്തിൽ വന്നാൽ അതേ കഴിവ് കേട് തന്നെ പ്രകടിപ്പിക്കും എന്നുള്ളതാണ്. തിരിച്ച് വന്ന് വല്ല കുഗ്രാമത്തിലുമാണ് താമസിക്കുന്നതെങ്കിൽ, അടുത്തുള്ള അങ്ങാടിയിൽ പോലും ഇറങ്ങിച്ചെല്ലാൻ മടിക്കും. വിഡ്ഢി ശാസ്ത്രത്തിൽ ഇതിനെ Paranoia, Social Anxiety Disorder തുടങ്ങിയ വിഡ്ഢി സാങ്കേതിക പദ ഗണത്തിൽ പെടുത്തുമെങ്കിലും, കാര്യങ്ങളുടെ യഥാർത്ഥ താവളം ഈ വിധ വിഡ്ഢി ശാസ്ത്രങ്ങളുടെ വിവരത്തിനും അതീതമാണ്.
ഉപഭൂഖണ്ടം വളരെ എളുപ്പത്തിൽ ഭരിക്കാനോ, നടത്തിപ്പ് ചെയ്യാനോ ആവില്ല എന്നുള്ളതാണ് വാസ്തവം. അതിനെക്കുറിച്ച് പിന്നീട് പറയാം.
ഉപഭൂഖണ്ടം പിടിച്ചെടുക്കാൻ ഗാന്ധിയും നെഹ്റുവും മറ്റും മാത്രമല്ല പരിശ്രമിച്ചത്. മറിച്ച്, ഇങ്ഗ്ളണ്ടിലേക്കും മറ്റും മാറിതാമസിച്ച പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അത് അത്ര എളുപ്പമായ കാര്യമല്ല. അവർ ആകെ ചെയ്യേണ്ടുന്നത് ഇങ്ഗ്ളിഷുകാരെ ഓടിക്കുകമാത്രമാണ്. ഒരു വൻ രാഷ്ട്രം ഇങ്ഗ്ളിഷുകാർ പടുത്തുയുർത്തിയിട്ടുണ്ട്. പട്ടാളവും പോലീസും ഭരണയന്ത്രവും നിലവിലുണ്ട്. രാജ്യം കരസ്ഥമാക്കിയാൽ, ജനങ്ങളെ അടിച്ചമർത്തി നിലനിർത്താൻ ഇവ മതിയാകും. എന്നാൽ പ്രശ്നം ഇങ്ഗ്ളിഷുകാരെ ഓടിക്കലല്ല. മറിച്ച്, അന്ന് ഈ ഉപഭൂഖണ്ടത്തിൽ തന്നെ പലരും രാഷ്ട്രയക്കളി നടത്തുന്നുണ്ട് എന്നുള്ളതാണ്.
ഇങ്ഗ്ളണ്ടിൽ നിന്നും ഓടിക്കിതച്ച് തിരിച്ച് വരുന്നവർക്ക് അത്ര എളുപ്പത്തിൽ ഇവർ വേദി വിട്ടുകൊടുക്കില്ലതന്നെ. എന്നാൽ ഈ വരുന്നവർക്കെല്ലാം വൻ രാഷ്ട്രീയ ചരിത്രം പുറംനാടുകളിൽ ഉണ്ട് എന്നാണ് അവകാശം. ആ പ്രശ്നത്തിൽ ഇടപെട്ടു, മറ്റേ പ്രശ്നത്തിൽ ബൃട്ടിഷ് സർക്കരിടോ നേരിട്ട് ഏറ്റു മുട്ടി, ആ വിധ വേദികളിൽ വൻ പ്രക്ഷോപങ്ങൾ നടത്തി, ബൃട്ടനെ വിറപ്പിച്ചു എന്നിങ്ങനെയുള്ള ചരിത്രങ്ങൾ പലതും പറയാനുണ്ട്.
ഇതെല്ലാം നല്ലരീതിയിൽ വാക്കുകളാലും, കുറച്ച് ഇങ്ഗ്ളിഷ് വനിതകളും പുരുഷന്മാരും കൂടെ നിൽക്കുന്ന ചിത്രങ്ങളോടൊപ്പവും ഒരുക്കിയെടുത്ത് ഈ ഉപഭൂഖണ്ടത്തിൽ അച്ചടിച്ച് പ്രചരിപ്പിച്ചാൽ, കടന്നുവന്ന നേതാവ്, പ്രദേശിക രാഷ്ട്രീയക്കാരെ കടത്തിവെട്ടും.
പ്രദേശിക രാഷ്ട്രീയക്കാർക്ക് രണ്ട് വ്യത്യസ്ത എതിർകക്ഷികളെയാണ് നേരിടേണ്ടത്. ഒന്ന് അവരോട് നേരിട്ട് മത്സരിക്കുന്ന മറ്റ് പ്രദേശിക രാഷ്ട്രീയവും സാമൂഹികവും ആയ നേതാക്കൾ. രണ്ടാമതായുള്ളത് ഇങ്ഗ്ളണ്ടിൽനിന്നും മറ്റും തിരിച്ചുവന്ന്, വൻ ഐതിഹാസിക സംഭവങ്ങളും പേറി, അവരെ കടത്തിവെട്ടാൻ ശ്രമിക്കുന്ന വൻകിടക്കാരാണ്.
പ്രദേശിക നേതാക്കൾക്ക് ചിലവിധ പരാതീനതകൾ ഉണ്ട്. ഫ്യൂഡൽ ഭാഷയിലാണ് അവർ അകപ്പെട്ടിരിക്കുന്നത്. പ്രാദേശിക ഉദ്യോഗസ്ഥരോട് അവർ ചെറുതായെങ്കിലും അടിയാളത്തം വാക്ക് കോഡുകളിൽ പ്രകടിപ്പിക്കേണം. പ്രാദേശിക ഉദ്യോഗസ്ഥരും അവരെ ബഹുമാനിച്ചേക്കില്ല, പത്രങ്ങളിൽ നിത്യവും പേര് വന്നില്ലായെങ്കിൽ.
മാത്രവുമല്ല, ഉയരങ്ങളിൽ ഇരിക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ ഇവരെ അങ്ങ് പെട്ടെന്നൊന്നും സമ്മതിക്കില്ല. അതേ സമയം, ലോകചരിത്രംതിരുത്തിയെഴുതി എന്നെല്ലാം സൂചനകൾ നൽകി ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് വരുന്ന, സ്വയം നേതാവ് ചമയുന്നവർക്ക് ഈ ഒരു പ്രശ്നം ഇല്ലതന്നെ. കാരണം, ഇങ്ഗ്ളിഷുകാരെ നേരിട്ട് പേര് വിളിച്ചും Mr. എന്ന് പേരിന് മുന്നിൽ ചേർത്ത് വിളിച്ചും പരിചയമുള്ളവരാണ് ഇക്കൂട്ടർ. അവർക്ക് ഉന്നതങ്ങളുമായി ബന്ധപ്പെടാനും ഉന്നതങ്ങളിലെ ഇങ്ഗ്ളിഷുകാരുടെ വാക്കുകൾ ഉദ്ദരിക്കാനും പ്രയാസമില്ലതന്നെ. പ്രാദേശിക രാഷ്ട്രീയക്കാർ ഇതിന് ഒരുമ്പെട്ടാൽ പൊതുജനം അത് വെറും വീമ്പെളക്കൽ ആണ് എന്ന് തുറന്ന് തന്നെ അഭിപ്രായപ്പെടേക്കാം.
Image details: This file is licensed under the Creative Commons Attribution-Share Alike 4.0 International license. English: Map of showing the partition of Lower Bengal between Bengal and East Bengal and Assam in 1905. Source data: Survey of India 1:253k (Perry-Castenada Map Library, Univ of Texas), India 1:1M, Imperial Gazetteer of India 1:4M (Digital South Asia Library, Univ of Chicago) Author: XrysD
ഉപഭൂഖണ്ടത്തിലെ രാജ്യങ്ങളിൽ ചരിത്രത്തിൽ ആദ്യമായാണ് യാതോരു രാജകുടുംബ ബന്ധവും ഇല്ലത്ത ആളുകൾ ഭരണം പിടിച്ചെടുക്കാനായി നിരത്തിൽ ഇറങ്ങുന്ന പദ്ധതി വന്നത്. ആർക്കും പ്രസിഡൻസികൾ ഭരിക്കാം എന്നനിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നിരുന്നാലും മുകളിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഉള്ളതിനാൽ നിലവലത്തകർച്ച കാര്യമായി വന്നില്ലതന്നെ.
പ്രാദേശിക രാഷ്ട്രീയക്കാർക്ക് തമ്മിൽതമ്മിൽ കഠിനമായ മത്സരബുദ്ധിയുണ്ട്. ജനശ്രദ്ധ പിടിച്ചെടുക്കാൻ എന്താണ് പുതുതായി അവതരിപ്പിക്കേണ്ടത് എന്നതാണ് പ്രശ്നം. ഇതിന് ഏറ്റവും അപകടം കുറവുള്ളത് ഇങ്ഗ്ളിഷ് ഭരണത്തെ എന്തിനും ഏതിനും എതിർക്കുക എന്നുള്ളതാണ്.
ഇതിൽ ഒരു രാഷ്ട്രീയ പർട്ടിക്കാരുടെ പദ്ധതി, Assemblyയിലേക്ക് തിരഞ്ഞെടുപ്പിൽ ജയിക്കുക. എന്നിട്ട്, നിത്യേനെ Assemblyയിൽ ഒച്ചപ്പാടും ബഹളവും വെക്കുക. സഭനടത്തിപ്പ് വിഘ്നപ്പെടുത്തുക. പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം ഉറപ്പാണ്.
ഇങ്ഗ്ളിഷ് ഭരണം ആണെങ്കിൽ, ഈ ഉപഭൂഖണ്ടത്തിലെ നൂറുകണക്കിന് പ്രദേശങ്ങളിലെ നൂറുകണക്കിന് പ്രശ്നങ്ങളെ ഏറ്റവും മൃദുലമായ രീതിയിൽ തിരുത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന്, Bombay Presidencyയിൽ വിവാഹത്തിന് ഉള്ള ഏറ്റവും കുറഞ്ഞ പ്രായം 10ൽ നിന്നും 12 ആക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് വളരെ പ്രയാസപ്പെടേണ്ടിവന്നു. ഇതിനെ പിടിച്ച് പല പ്രദേശിക രാഷ്ട്രീയക്കാരും ജനശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമം നടത്തി എന്നുള്ളതാണ് വാസ്തവം. എന്നാൽ Gopal Krishna Gokhale പോലുള്ള ചിലർ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രവർത്തനത്തിന് വൻ പിന്തുണ നൽകി. ഇന്ന് കള്ള ഇന്ത്യൻ ചരിത്രം എഴുതുന്ന Wikipediaയിലെ ഇന്ത്യൻ പേജുകളിൽ Indian Child Marriage Actനെക്കുറിച്ചുള്ള പേജിൽ ഈ വിധ വിവരങ്ങൾ കാണില്ല എന്നാണ് തോന്നുന്നത്.
എന്ത് കിട്ടിയാലും ഒച്ചപ്പാടുണ്ടാക്കി, എങ്ങിനെയെങ്കിലും ജനനേതാവ് ആവണം. ഭരണത്തിന്‍റെ എളുപ്പത്തിനായി ബൃട്ടിഷ് ഇന്ത്യയുടെ കിഴക്കൻ പ്രദേശം രണ്ടായി വിഭജിച്ചപ്പോൾ, അത് ഒരു വൻ സൗകര്യം തന്നെ ഈ കൂട്ടർക്ക് നൽകി. എല്ലാരും ഒന്നിന് മുകളിൽ ഒന്ന് എന്നരീതിയിൽ ആണ് പ്രവർത്തിച്ചത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ വിധ പ്രക്ഷോഭങ്ങളുടെ യഥാർത്ഥ പ്രചോദനം എന്താണ് എന്ന് മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.
യഥാർത്ഥ പ്രചോദനം Bengal വിഭജനം അല്ല, മറിച്ച്, ഓരോ രാഷ്ട്രീയക്കാരനും മറ്റ് രാഷ്ട്രീയക്കാർ തന്നെ മറിച്ചിടുമോ എന്ന ഭയമായിരുന്നു. ഇങ്ങിനെ നോക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി വളർന്നു എന്നു പറയുന്ന, വളരെ നിസ്സാരമായ സംഭവ വികാസം യഥാർത്ഥത്തിൽ പ്രാദേശിക രാഷ്ട്രീയക്കാരുടെ തമ്മിൽത്തമ്മിൽ ഉളള മത്സരം മാത്രമായിരുന്നു.
ഇന്ന് അന്നുള്ള Bengal പ്രദേശത്ത്, West Bengal, Mizoram, Tripura, Assam തുടങ്ങി അനവധി സംസ്ഥാനങ്ങൾ മാത്രമല്ല, മറിച്ച് Bengladesh എന്ന ഒരു രാജ്യം കൂടിയുണ്ട്.
Image details: Seven north-eastern states of India. Arunachal Pradesh is claimed by China. This file is licensed under the Creative Commons Attribution-Share Alike 3.0 Unported license. Author: Furfur

Last edited by VED on Wed Nov 08, 2023 5:11 pm, edited 1 time in total.
43
43 #. സ്വയം നേതാവാകാൻ തന്ത്രം മെനക്കുന്നവർ
ചരിത്രത്തിന്‍റെ പാതയിലേക്ക് നീങ്ങാൻ വൻ പ്രചോദനം ലഭിക്കുന്നുണ്ട് എങ്കിലും, ആ പാത ഇപ്പോൾ പിന്തുടർന്നാൽ, ഈ എഴുത്ത് അതിന്‍റെ യഥാർത്ഥ പാതയിലേക്ക് തിരിച്ച് പോകാൻ പ്രയാസപ്പെടും. കാരണം ഇപ്പോൾ പാത വിട്ട ഇടം Tellicherryയിലെ ഗാന്ധി ഭക്തനായ ഗോവിന്ദന്‍റെ പദ്ധതികളാണ്. എന്നാൽ, പാത തിരിഞ്ഞ യഥാർത്ഥ സ്ഥാനം Varuna ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ അവകാശങ്ങളെ അവഗണിച്ച് നിൽക്കുന്ന ഇടമാണ്.
ആ ദിക്കിൽ നിന്നും എഴുത്ത് പാത വിട്ട് വളരെ വിദൂരതയിലേക്ക് ആണ് നീങ്ങിയിരിക്കുന്നത്. സൗരയൂധത്തിൽ നിന്നും ഒരു Comet പുറത്തേക്ക് നീങ്ങി നിഢൂഗമായ വിശാലമായി പരന്നുകിടക്കുന്ന ശൂന്യാകാശത്തിലെ പലദിക്കുകളിലൂടെയും നീങ്ങി സൗരയൂധത്തിലേക്ക് എപ്പോഴാണ് തിരിച്ചെത്തുക എന്ന പോലെയാണ്, ഈ അവസരത്തിൽ ഈ എഴുത്തിന്‍റെ നില. എന്നാൽ ശ്രദ്ധയോടും വിദഗ്ദമായും വാക്കുകളേയും മനസ്സിനേയും നിയന്ത്രിച്ച് എഴുത്തിനെ തിരിച്ച് പൂർവ്വ പാതയിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. അതിനാൽത്തന്നെ ചിന്തകളെ കടിഞ്ഞാണിട്ട്, വാക്കുകൾക്ക് വ്യക്തമായ നിയന്ത്രണം ഏൽപ്പിച്ച് തിരിച്ച് Tellicherryയിലേക്ക് വരികയാണ്.
ഗോവിന്ദൻ ബോംബെയിൽ വന്ന് പെട്ടത് ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് ഉപദ്വീപിലേക്ക് വന്ന മഹാന്മാരുടെ കുരുട്ട് പദ്ധതികളുടെ വലയിലാണ്. ഇങ്ഗളണ്ടിൽ ഈ കൂട്ടർ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചു എന്ന രീതിയിലാണ് കാര്യങ്ങൾ അവർ ഇവിടെ ഇറക്കിവിട്ടിരിക്കുന്നത്. ഞാൻ അയളോട് ഇത് പറഞ്ഞു, മറ്റേത് സൂചിപ്പിച്ചു, ആ കാര്യം ചോദിച്ചു, എന്നരീതിയിൽ ഇങ്ഗ്ളണ്ടിലെ പല വിധ നേതൃസ്ഥാനത്തിരിക്കുന്നവരേയും ഈ കൂട്ടർ ശരിക്കും കൈകാര്യം ചെയ്തും, കശക്കിയുംവിട്ടിട്ടുണ്ട് എന്ന് വ്യക്തമായും അറിവ് പകരുന്ന സന്ദേശങ്ങളാണ് പടരുന്നത്.
എന്നാൽ, വാസ്തവം വളരെ വ്യത്യസ്തമാണ്. ആഫ്രിക്കയിലേയും, ഏഷ്യയിലേയും പലവിധ വിനാശത്തിൽ പെട്ടുകിടക്കുന്ന പ്രദേശങ്ങളിലും ഇങ്ഗ്ളിഷുകാർ വൻ നിലവാരങ്ങളിലേക്ക് നീങ്ങുന്ന രാജ്യങ്ങൾ കെട്ടിപ്പെടുത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഈ ഇടങ്ങളിലെ ഭരണകർത്താക്കൾക്ക് ഇങ്ഗ്ളിണ്ടിൽ അവരവരുടെ പ്രശ്നങ്ങൾക്ക് കാര്യമായ ശ്രദ്ധ ഇങ്ഗ്ളിഷ് പാർലമെന്റിൽ ലഭിച്ചിരുന്നില്ല. കാരണം, ഇങ്ഗ്ളിഷ് കൊളോണിയലിസം യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിന് വൻ സാമ്പത്തിക നഷ്ടവും മന:സ്സമാധാനക്കേടും തന്നെയായിരുന്നു.
എന്നാൽ കുരുട്ട് ബദ്ധിക്കാർ എഴുതുന്ന ചരിത്രം നേരെ തിരിച്ചാണ് പറയുന്നത്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഉപഭൂഖണ്ടത്തിലേക്ക് തിരിച്ച് വന്ന് സ്വയം നേതാവായി ചമയുന്നവർക്ക് പുതുതായി ഇറങ്ങിയ വൻ സാങ്കേതിക കഴിവുകൾ ഉപയോഗിക്കാൻ ആവും. അവർ ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് വരുന്നവർ ആണ് എന്നത് തന്നെ അവർക്ക് വൻ ആകർഷകത്വം നൽകും. പോരാത്തതിന്, ഓരോരുത്തരും എത്തിയാൽ ഉടനെ വൻ പത്രസമ്മേളനങ്ങൾ പോലുള്ള കാര്യങ്ങൾ നടത്തും.
ഗാന്ധിയാണെങ്കിൽ, പോർബന്ധർ രാജ്യത്തിലെ പ്രധാന മന്ത്രിയുടെ മകൻ. പിതാവിന്‍റെ പിതാവും, അമ്മാവനും ഇതേ പദവിൽ ജീവിച്ചവരാണ്.
സരോജനി നൈഡുവും സാമ്പത്തികമായി വൻ കഴിവുകൾ ഉള്ളവ്യക്തി. ഇങ്ഗ്ളിണ്ടിൽ നിന്നും തിരിച്ച് വന്ന ആൾ.
Adolf Hitlerറുടെ Mein Kampf എന്ന ഗ്രന്ഥത്തിൽ എങ്ങിനെയാണ് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കേണ്ടത് എന്ന കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ദിനത്തിന്‍റെ ഏത് സമയമാണ് സ്റ്റേജിൽ പ്രസംഗം ആരംഭിക്കേണ്ടത്, എന്ത് തരം പ്രകാശം ആണ് സ്റ്റേജിൽ ഉണ്ടയിരിക്കേണ്ടത് എന്നെല്ലാം. കൃസ്ത്യൻ പള്ളികളിൽ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന മങ്ങിയ മഞ്ഞവെളിച്ചം തന്ത്രപ്രധാനമായ ഇടത്തിൽ വച്ചാൽ, വിശ്വസികളുടെ മനസ്സിൽ ഉളവാക്കുന്ന വൈകാരികമായ മാറ്റങ്ങളെക്കുറിച്ച് വരെ ഇദ്ദേഹം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ ഗ്രന്ഥം കാര്യമായ പഠനത്തിന് വിധേയമാക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
വളരെ വിദഗ്ദമായി പ്രകാശങ്ങളും, മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയെടുത്ത ഒരു സ്റ്റേജിന്, അതിൽ നിന്നും പ്രസംഗിക്കുന്ന ആളിൽ വൻ അമാനുഷികമെന്ന് വരെ തോന്നിക്കാവുന്ന മാസ്മരികമായ സ്വാധിന ശക്തിവരെ ഉളവാക്കാൻ ആവും. ഈ പ്രസംഗിക്കുന്ന വ്യക്തി ലോകം മുഴുവൻ ഭരിക്കുന്നു ഇങ്ഗ്ളണ്ടിനെ വിറപ്പിച്ച അമാനുഷികൻ, മനുഷ്യരെ സ്വതന്ത്രനാക്കാനായി വന്ന ദൈവദൂതൻ, നിങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലകളെ അറത്തുമാറ്റുവാൻ വന്നതാണ് ഈ മഹാൻ. ഈ വിധമാണ് കാര്യങ്ങൾ മുൻകൂട്ടി ജനം അറിയുന്നത്.
സരോജനി നൈഡുവിന്‍റെ പ്രസംഗം ഗോവിന്ദൻ കണ്ടു, കേട്ടു. സ്ത്രീകൾ കാലകാലങ്ങളായി പിൻവേദികളിൽ നിൽക്കുന്നവരാണ് എന്ന് (തെറ്റായി) ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് ഒരു സ്ത്രീ വൻ ഇങ്ഗ്ളിഷ് നൈപുണ്യം പ്രദർശിപ്പിച്ച് കൊണ്ട് ജനങ്ങളോട്, തനിക്ക് പിന്നിലായി, ഗാന്ധിയുടെ അണിയായി ചേരാൻ ആഹ്വാനം ചെയ്യുന്നു.
മനുഷ്യമനസ്സിനെ മോഹനിദ്രയിൽ കുടുക്കിയിടാനുള്ള കഴിവുകൾ പ്രംസംഗിക്കുന്ന ആൾക്ക് നൽകാൻ കഴിവുള്ള അരങ്ങാണ്, യുദ്ധകൗലത്തോടുകൂടി അണിയിച്ചൊരുക്കിയിരിക്കുന്ന, സ്റ്റേജ് (dais). വെറും നിരത്തിൽ യാതോരു അണിയും കൂടെയില്ലതെ കണാൻ പറ്റിയാൽ, വെറും ഒരു സാധാരണ വ്യക്തിയായി തോന്നാൻ പറ്റുന്ന ചെറിയ മനുഷ്യർ, ഈ വിധ സ്റ്റേജുകളിൽനിന്നും പ്രംസംഗിക്കുന്നത് കാണാൻ ഇടവന്നാൽ, ആ വ്യക്തി പ്രകാശം പ്രസരിപ്പിക്കുന്ന ഒരു 3-ഡി (3-D) മണ്ഡലത്തിൽ നിൽക്കുന്ന ഒരു ദിവ്യതേജസ്സായി മനസ്സിൽ കൊത്തുപണിചെയ്ത് തറയ്ക്കപ്പെടും. ആ വ്യക്തിയുടെ രൂപം ആ സ്റ്റേജിനോടൊപ്പമാണ് മനസ്സിൽ നിത്യവും വിരിയുക.
ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യങ്ങൾ ഇവയാണ്: ഇങ്ഗ്ളണ്ട് ലോകം മൂഴുവൻ പോയിട്ട് ലോകത്തിന്‍റെ പകുതിപോലും ഭരിച്ചിരുന്നില്ല. ഈ സ്വയം നേതാവ് ചമയുന്ന ആളുകൾ English Empireറിൽ യാതോരു ചനലവും ഉണ്ടാക്കിയിട്ടില്ല. ഈ വിധം അവകാശപ്പെടുന്ന നേതാക്കൾ പലദേശത്തിലും ഉണ്ട്. ആഫ്രിക്കയിലെ പലരാജ്യങ്ങളിലും അവരുടെ സ്കൂൾ പാഠപുസ്തകങ്ങളിൽ അവരുടേതായ ഇതുപോലുള്ള നേതാക്കൾ ഉണ്ട്. ഈ ഉപഭൂഖണ്ടത്തിൽ, കാലകാലങ്ങളായി പലവിധത്തിൽ ചങ്ങലകളാൽ തളക്കപ്പെട്ട് കിടന്നവരെ തുറന്നുവിട്ടത് ഇങ്ഗ്ളിഷ് ഭരണമാണ്. ഇവിടെ പരാമർശിക്കപ്പെട്ട നേതാക്കൾ യഥാർത്ഥത്തിൽ ജനക്കൂട്ടങ്ങളെ കാലാകാലങ്ങളായി ബന്ധനാവസ്ഥയിൽ വച്ചിരുന്ന കൂടുംബക്കാരിൽ പെട്ടവർ തന്നെയാണ്.
സരോജിനി നൈഡുവും ഗാന്ധിയും മറ്റും കരസ്ഥമാക്കിയ ഇങ്ഗ്ളിഷ് നൈപുണ്യം ഇങ്ഗളിഷ് ഭരണത്തിൽ നിന്നുമാണ് ലഭിച്ചത്. ഗോവിന്ദൻ Bombayയിൽ എത്തിയതും ഇങ്ഗ്ളിഷ് ഭരണം നൽകിയ സൗകര്യങ്ങൾ മുഖേനെയാണ്. ഈ വിധ പ്രസംഗങ്ങളും മറ്റും നടത്താനും കാണാനും ഉള്ള സ്വാതന്ത്ര്യം വരെ ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണമാണ് സൗകര്യപ്പെടുത്തിയത്.
ഗോവിന്ദന്‍റെ നാടായ Tellicherryയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപ് ഏതെങ്കിലും മരുമക്കത്തായ തീയ ജനം ഈ വിധ കഴിവുകൾ പ്രദർശിപ്പിച്ചിരുന്നെങ്കിൽ കോട്ടയം രാജാവ് അവരെ കഴുമരത്തിൽ കയറ്റി, ആണി അടിച്ചിട്ട് ദിവസങ്ങളോളം നിരത്തിൽ പ്രദർശിപ്പിച്ച്, വെയിലും, മഴയും കൊണ്ട് ശരീരം ധ്രവിച്ച്, പക്ഷികൾ കൊത്തിപ്പറിക്കാൻ ഇടുമായിരുന്നു. ഇത് ചെയ്ത ചരിത്രം തന്നെ മഹാനായ പഴശ്ശിരാജക്ക് ഉണ്ട് എന്ന് തോന്നുന്നു.
ഇതൊന്നും ഗോവിന്ദന് അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്.
ഗോവിന്ദൻ Tellicherryയിലേക്ക് തിരിച്ച് വരുന്നത്, മനസ്സിൽ സരോജിനി നൈഡുവിന്‍റെ വർണ്ണ പ്രഭയോടൂകൂടിയുള്ള 3-ഡി ചിത്രം മനസ്സിൽ ജ്വലിപ്പിച്ച് കൊണ്ടാണ്. സ്വന്തം വീട്ടിൽ ഈ ആളുടെ പിതാവ് Queen Victoriaയെക്കുറിച്ച് ആരാധനാഭാവത്തിൽ പാട്ടുകൾ പാടിയ അതേ സ്ഥാനത്ത് നിന്നുകൊണ്ട്, ഈ ആൾ സരോജിനി നൈഡുവിന്‍റെ പ്രസംഗം ആവർത്തിച്ചുകൊണ്ടിരുന്നു. പൊട്ടത്തരത്തിനും ഒരു അതിരില്ലേ?
സ്വന്തം മകൾക്ക് സരോജിന് ദേവി എന്ന പേരും നൽകി. മരുമക്കത്തായ തീയർ ജനങ്ങളുടെ പാരമ്പര്യ പേരുകളായ ചീരു, മാത, നാണി, ചിരുത, ചിരതേയി, പൊക്കി, പിറുക്ക്, കുറുമ്പി തുടങ്ങിയ പേരെല്ലാം അഴുക്ക് പേരുകളാണ് എന്ന ഭാവമാണ്. തങ്ങളുടെ പേരുകൾ അപഹരിക്കുന്നത് തടയാൻ ബ്രഹ്മണർക്ക് കഴിവും നഷ്ടപ്പെട്ടിരിക്കുന്നു. കാരണം, ഭരണം താന്തോന്നികളായ ഇങ്ഗ്ളിഷുകാരുടെ പക്കലാണ്.
പേരുകൾ മാത്രമല്ല, അമ്പലങ്ങളും, വിശുദ്ധ ഗ്രന്ഥങ്ങളും, പൂജകളും, ഹോമങ്ങളും, മന്ത്രങ്ങളും, അനുഷ്ഠാനങ്ങളും, അനുഷ്ഠാനവിധികളും, ആചാരങ്ങളും, പാരമ്പര്യങ്ങളും വേദങ്ങളും, സ്മൃതികളും, ശ്രുതികളും, ധർമ്മനീതികളും, പുരാണങ്ങളും, ഉപനിഷത്തുക്കളും, ബ്രാഹ്മണങ്ങളും, എന്തിന് സംസ്കൃതഭാഷ പോലും കൈമോശപ്പെടനാണ് പോകുന്നത്. കീഴിൽ കുടുങ്ങിനിന്നിരുന്ന ജനക്കൂട്ടങ്ങൾ അവയെല്ലാം തങ്ങളുടെ പാരമ്പര്യങ്ങളിലേക്ക് അവകാശപ്പെടുത്താൻ പോകുകയാണ്, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ.

44
44 #. മലയാളത്തിന്‍റെ ഈറ്റില്ലത്തിലെ ഭാഷാ പാരമ്പര്യം
ഉപദ്വീപിന്‍റെ വടക്ക് ഭാഗങ്ങളിൽ ഉള്ള കുട്ടിരാജ്യങ്ങളിൽപ്പെട്ട ചിലരെ ബൃട്ടിഷ്-മലബാറിലെ ജനനേതാക്കളാക്കാനാണ് ഗോവിന്ദന് ഉത്സാഹം. യഥാർത്ഥത്തിൽ ചരിത്രപരമായി മലബറിലെ ജനങ്ങൾക്ക് പാരമ്പര്യപരമായോ, geniticallyയോ, സാംസ്ക്കാരികമായോ, രക്തബന്ധപാതവഴിയോ, ഭാഷാ പരമായോ പോർബന്ധറിലേയോ, ഹിന്ദി ഭാഷക്കാരുടെ പ്രദേശങ്ങളുമായോ കാര്യമായ ബന്ധമൊന്നും ഇല്ലാ എന്നാണ് തോന്നുന്നത്.
മലബാറുകാർ ദ്രാവിഡർ ആണ് എന്ന് പറയുന്നതിലും കാര്യമായ കഴമ്പുണ്ട് എന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ, നമ്പൂതിരിമാർ, മരുമക്കത്തായ തീയർ, മക്കത്തായ തീയർ, മലയർ, പൊലയർ, പറിയർ, ചെറുമർ, മാപ്പിളമാരിൽത്തന്നെയുള്ള വ്യത്യസ്ത ഗണങ്ങൾ തുടങ്ങിയ പല ജനക്കൂട്ടങ്ങളും ഭൂഗോളത്തിന്‍റെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും മലബാറിൽ വന്നവരാകാനാണ് സാധ്യത. ഉദാഹരണത്തിന് മരുമക്കത്തായ തീയർക്ക്, തമിഴ് നാട്ടിൽ ഉള്ള പലതരക്കാരായ ജനക്കൂട്ടങ്ങളിൽ ഏതിനോടെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല. എന്നാൽ പൊതുവായി പറഞ്ഞാൽ, തമിഴ് നാട്ടിലെ ബ്രഹ്മണരുമായോ, അവിടുള്ള കീഴ് ജാതിക്കാരുമായോ മരുമക്കത്തായ തീയർക്ക് ബന്ധം ഉണ്ട് എന്ന് തോന്നുന്നില്ല. അതിനാൽത്തന്നെ ദക്ഷിണേഷ്യയുടെ തെക്ക് ഭാഗത്ത് ഉള്ളവർ മൊത്തമായി ദ്രാവിഡരായിരുന്നു എന്ന് പറയുന്നതിൽ കാര്യമായ വാസ്തവികത ഉണ്ടാവില്ലാ എന്നാണ് തോന്നുന്നത്.
ഹിന്ദി ഭാഷ എന്നുള്ളത് ഗോവിന്ദന്‍റെ കാലഘട്ടത്തിൽ, മലബാറിൽ ഒരു വിദേശഭാഷമാത്രമല്ല, മറിച്ച് കാര്യമായ സാമൂഹിക വളർച്ച ലഭിച്ചിട്ടില്ലാത്ത ഒരു ജനക്കൂട്ടത്തിന്‍റെ ഭാഷയും ആണ്.
ഭാഷാപരമായി പൗരാണികത്വം സ്ഥാപിക്കാൻ ഹിന്ദിയും മലയാളവും ഒരുമ്പെട്ടാൽ, സംസ്കൃതത്തിൽ നിന്നും വാക്കുകളും, കൃതികളും കട്ടെടുത്ത്, സ്വന്തമാക്കേണ്ടിവരും. ഇതാണ് ഇന്ന് ഇന്ത്യയിലെ മിക്ക പൗരാണികത്വം അവകാശപ്പെടുന്ന ഭാഷകളും ചെയ്യുന്നത് എന്ന് ഒരു തോന്നൽ. അതേസമയം മലബാറിയിൽ തമിഴിലേയും സംസ്കൃതത്തിലേയും വാക്കുകൾ അല്ല ഉള്ളത് എന്നും ഒരു തോന്നൽ.
ഉദാഹരണത്തിന്, ഈ വാക്യം എടുക്കുക.
പെരിയെക്കീച്ച് തച്ച്.
പെരിയ എന്ന വാക്കിന് തമിഴിൽ വലുത്, മഹത്വമുള്ളത് എന്നെല്ലാമാണ് അർത്ഥം എന്ന് തോന്നുന്നു.
തച്ച് എന്നതിന് മലയാളത്തിൽ വാസ്തു ശാസ്ത്രം, ആശാരിപ്പണി എന്നിവയുമായി ബന്ധമാണുള്ളത് എന്ന് തോന്നുന്നു.
കീച്ച്, കീയ് തുടങ്ങിയവാക്കുകൾക്ക് മലയാളത്തിലും, സംസ്കൃതത്തിലും തമിഴിലും എന്തെങ്കിലും അർത്ഥം ഉണ്ടോ എന്ന് അറിയില്ല.
മലബാറിൽ തന്നെ വ്യത്യസ്ത ജനങ്ങൾ ആണ് ഉള്ളത്. ഇന്ന് ഇവരെല്ലാം മലയാളം ആണ് സംസാരിക്കുന്നത്. മലബാറിലെ പാരമ്പര്യ ഭാഷ മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. പലരും ഇത് ഒരു വൻ സംസ്ക്കാരിക വളർച്ചായായി കാണുന്നുണ്ട് എന്നാണ് അറിയുന്നത്.
എന്നാൽ ഇങ്ങിനെ അല്ല വാസ്തവം. അതിനെക്കുറിച്ച് ഒരു അൽപം കഴിഞ്ഞ് സംസാരിക്കാം.
Tellicherryയിൽ ഉണ്ടായിരുന്ന മലബാറി ഭാഷ ഏത് ജനക്കൂട്ടം ആണ് ഈ ദിക്കിൽ കൊണ്ടുവന്നത് എന്ന് അറിയില്ല.
ഗോവിന്ദൻ സരോജിനി നൈഡുവിനേയും, ഗാന്ധിയേയും മറ്റുമാണ് സ്വന്തം നാട്ടിൽ നേതാക്കളായി പതിഷ്ഠിക്കാൻ പോകുന്നത്. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മുഴുവൻ സൗകുമാര്യതയും ഗുണങ്ങളും സ്വായത്തമാക്കുന്നുമുണ്ട്. Tellicherry പട്ടണത്തിൽ കേന്ദ്രസ്ഥാനത്ത് Textile Showroom ഉള്ള വ്യാപാരിയാണ്. മക്കളെ ഇങ്ഗ്ളിഷ് സ്കൂളുകളിൽ ആണ് പഠിപ്പിക്കുന്നത്.
തിരുവിതാംകൂറിലെ ജാതീയമായ അടിച്ചമർത്തലിൽ നിന്നും മോചനം തേടി, മലബാറിലേക്ക് കടന്ന, മതംമാറിവന്ന കൃസ്ത്യാനികൾ മലബാറിൽ പലദിക്കിലും മലയാളം സ്കൂളുകൾ സ്ഥാപിക്കുന്നുണ്ട്. ഇക്കൂട്ടർ വന്നതോടുകൂടി, മലബാറിൽ പാരമ്പര്യ ഭാഷ ഒരു പ്രാകൃതഭാഷയാണ് എന്ന ഒരു തോന്നൽ വന്നുതുടങ്ങിയിരുന്നു. എന്നാൽ ഒരു വൻ വിവരം മലബാറിൽ ആരും അറിഞ്ഞിരുന്നില്ല. തിരുവതാംകൂറിൽ നിന്നും ഇങ്ങിനെ വന്ന ജനക്കൂട്ടം യഥാർത്ഥത്തിൽ അവിടെത്തെ ഉയർന്ന വിദ്യാഭ്യാസ പാരമ്പര്യമുള്ള ആൾക്കൂട്ടമല്ല, മറിച്ച് അവിടുത്തെ സമൂഹത്തിന്‍റെ അടിത്തട്ടിൽ ഉള്ളവരാണ്. എന്നാൽ ഈ കൂട്ടർ ശക്തമായ ക്രൈസ്തവ പള്ളികളുടെ ഒരു പരമ്പരയുടെ പിൻബലത്തോടുകൂടിയാണ് മലബാറിലെ ഔദ്യോഗികവും, വിദ്യാഭ്യാസപരവും ആയ ഘടനയിലേക്ക് പടർന്നുകയറിയത്.
യഥാർത്ഥത്തിൽ ഈ ജനക്കൂട്ടങ്ങളുടെ പാരമ്പര്യമായ ഭാഷാ സംസ്കാരം അതീവ പ്രാകൃതവും കിരാതവും ആയിരുന്നിരിക്കേണം. ഇത് തന്നെയാണ് Rev. Samuel Mateer തന്‍റെ Native Life in Travancoreലും പറയുന്നത്. പിന്നെ എങ്ങിനെയാണ് ഈ കൂട്ടർക്ക് വൻ ഭാഷാ നൈപുണ്യം ലഭിച്ചത് എന്ന ചോദ്യം ഉദിക്കേണ്ടതാണ്.
ഇതിന്‍റെ വ്യക്തമായ ഉത്തരം London Missionary Societyയിലെ മിഷനറിമാരുടെ പ്രവർത്തനം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ ഇവിടെ ഒരു ചോദ്യം ന്യായമായും ഉദിക്കാം. എന്ത് കൊണ്ട് പ്രകൃതവും കാട്ടുമൃഗ സ്വഭാവം ഉള്ളതുമായ മലയാളത്തെ വളർത്തിയെടുക്കാനും പരിപോഷിപ്പിക്കാനും, പുതുതായി കൃസ്തീയമതത്തിലേക്ക് ചേരുന്നവരെ പഠിപ്പിക്കാനും ഇങ്ഗ്ളിഷ് മിഷനറിമാർ ഒരുമ്പെട്ടത് എന്നത്.
ഇതിനെക്കുറിച്ച് വ്യക്തമായ വിവരം ഇല്ലായെങ്കിലും, Native Life in Travancoreൽനിന്നും തന്നെ ചില സൂചനകൾ കണ്ടെത്താൻ പറ്റിയേക്കാം.
QUOTE: മലഅരയന്മാരെക്കുറിച്ചാണ്.
Great opposition was experienced from the heathen, especially in the Puniattu Rajah’s country. The inquirers were beaten by some of the Rajah’s servants, made to stand in water up to their very necks “in order to wash Christianity out of them;” kept in stocks for days, chillies rubbed in their eyes, and their heads tied up in bags and in loosened head cloths filled with the large black ground-ants and red tree-ants.
Mr. Baker was privileged to baptise many hundreds of the Arayans, instructing them and forming them into congregations. This good work is still cared for by other missionaries, and is likely to extend. There are now about 2000 Arayan Christians in congregations, situated chiefly north of Puniattu and around Mundakayam, all within a radius of thirty-six miles from Cottayam — an imperishable memorial of Henry Baker and his indefatigable labours. At Melkavu a church has been substantially built of stone on a site about 2,000 feet above the sea-level. The Christians still suffer persecution from rich Muhammadans and Nayars in the neighbourhood, who fear the loss of their gains if the hillmen are taught to read, and from the Sirkar’s underlings, who try to obtain money on false pretences. END OF QUOTE.
മുഴുവനും ഇവിടെ തർജ്ജമചെയ്യുന്നില്ല. എന്നാൽ ഈ വാക്യം നോക്കുക: The Christians still suffer persecution from rich Muhammadans and Nayars in the neighbourhood, who fear the loss of their gains if the hillmen are taught to read, and from the Sirkar’s underlings, who try to obtain money on false pretences. (അയൽപ്രദേശങ്ങളിലെ ധനികരായ മുഹമ്മദീയരിൽനിന്നും നായർമാരിൽ നിന്നും കൃസ്ത്യാനികൾ വൻ പീഡനവും ദ്രോഹവും ഏറ്റുവാങ്ങുന്നുണ്ട്. മലകളിൽ താമസിക്കുന്ന ഈ ആളുകളെ വായിക്കാൻ പഠിപ്പിച്ചാൽ, തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ലാഭങ്ങൾ ഇല്ലാതാവും എന്ന് ഇക്കൂട്ടർ ഭയപ്പെടുന്നു.)
ഇതാണ് ഇന്ന് അച്ചടി മലയാളത്തിന്‍റെ ഈറ്റില്ലം എന്ന് കാണപ്പെടുന്ന കോട്ടയത്തിന് അടുത്തുള്ള ചരിത്രം. ഈ ജനക്കൂട്ടങ്ങളെ ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ ഇങ്ഗ്ളിഷ് മിഷനറിമാർ ഒരുമ്പെട്ടാൽ, സമൂഹം കുത്തിമറിയും എന്നുള്ളതാണ് വാസ്തവം. വെള്ളപ്പൊക്കത്തിൽ മലവെള്ളം പൊന്തിപ്പൊന്തിവരുന്നത് പോലെ, ഈ കൂട്ടർ മുകളിലോട്ട് കയറിക്കയറിവരും. മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ഉയർന്ന ജാതിക്കാർ ഈ പൊന്തിവരുന്ന കലക്ക് വെള്ളത്തിൽ അമർന്നുപോകും. അതിന് തിരുവിതാംകൂറിലെ യാതോരു അധികാരി വർഗ്ഗവും അനുവദിക്കില്ലതന്നെ.
അങ്ങിനെ, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കടന്നുവന്ന കൃസ്തീയർ മനുഷ്യനേയും മൃഗങ്ങളേയും വാക്ക് കോഡുകളാൽ കടിച്ചുകീറാൻ കെൽപ്പുള്ള മലയാളത്തിന്‍റെ വാക്താക്കളായി വളർന്നുവന്നു. അവർ ഈ വിഷാംശത്തെ മലബാറിൽ പടർത്തിത്തുടങ്ങി.
പിന്നണിയിൽ വൻ പണിപ്പുരകളിൽനിന്നും വാക്കുകളിൽ വിദഗ്ദ്ധമായ മിനുക്കുപണിയും, യന്ത്രപ്പണിയും ഈണവും, താളവും, സ്വരഗുണവും, ശൈലീസൗന്ദര്യവും, സംസ്കൃതത്തിൽനിന്നും, തമിഴിൽനിന്നും വാക്കുകളും വികാരങ്ങളും കട്ടെടുത്തും, മലബാറിയുടേത് തന്നെയാകാവുന്ന പാരമ്പര്യ ലിപികൾ കൈവശപ്പെടുത്തിയും, ഗുണമേന്മപ്പെടുത്തിയും, കൃസ്തീയഗാനങ്ങൾ രചിച്ചും, മറ്റും മലബാറിൽ മലയാളത്തെ പ്രദർശിപ്പിച്ചപ്പോൾ, മലബാറി വെറും തരിശായ ഭാഷതന്നെയന്ന് ആണയിട്ട് മലബാറുകാരും സമ്മതിച്ചുതുടങ്ങി.
വേറെയും ചരിത്രപരമായ കാര്യങ്ങൾ ഉണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

45
45 #. ഈ ഉപദ്വീപിൽ ഒരു പുതിയമാനവൻ ഉയർന്നുവരാനായി
മലബാറിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളുടെ പാരമ്പര്യങ്ങളിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പല വിധ കാര്യക്ഷമതകളും ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കൊണ്ടുവന്നിരുന്നു. അതിൽ ഒന്ന് നിത്യസംഭവങ്ങളും, പലവിധ നിയമനിബന്ധനകൾക്ക് അനുസൃതമായ ഇടപാടുകളും എഴുതി രേഖപ്പെടുത്തുക എന്നുള്ളത് ആയിരുന്നു. ഉദാഹരണത്തിന്, സ്വത്ത് വാങ്ങൽ - വിൽക്കൽ ഇടപാടുകൾ ഒരു റജിസ്റ്റ്രേഷൻ ഓഫിസിൽ രേഖപ്പെടുത്തുക എന്നുള്ളത്. ഇതു വഴി ഒരു സ്ഥലത്തിന്‍റെ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ചരിത്രംതന്നെ ഈ വിധ ആധാരങ്ങളിൽ രേഖപ്പെടുത്തപ്പെടും. ഇത് ഒരു വസ്തുനിഷ്ഠമായ സാക്ഷ്യപത്രമായി നിലനിൽക്കും.
ഇതു പോലെ തന്നെ ഉള്ള ഒരു പദ്ധതിയായിരുന്നു ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഫാക്റ്ററികളിൽ (വ്യാപാര കേന്ദ്രങ്ങളിൽ) നിത്യേനെ രേഖപ്പെടുത്തിയ Log bookക്കുകൾ. ആ വ്യാപാര കേന്ദ്രങ്ങളിലും ചുറ്റുപാടും നിത്യവും നടക്കുന്ന കാര്യങ്ങളും, സംവാദങ്ങളും, ഇടപാടുകളും, സംഭവവികാസങ്ങളും ഇതിൽ രേഖപ്പെടുത്തും. ഇത് അവരുടെ തന്നെ പിൻഗാമികൾക്ക് വായിച്ചറിയാനാണ്. അല്ലാതെ മറ്റൊരു വ്യക്തിയേയോ, ജനക്കൂട്ടത്തേയോ, എക്കാഡമിക്ക് പണ്ഡിതനേയോ മാനസികമായി സ്വാധീനക്കാനോ, തെറ്റിദ്ധരിപ്പിക്കാനോ ഉള്ള രേഖപ്പെടുത്തലുകൾ അല്ല.
William Logan തന്‍റെ Malabar Manual എഴുതുന്ന അവസരത്തിൽ ഈ Log bookക്കുകൾ അദ്ദേഹത്തിന് വളരെ പ്രയോജനം ചെയ്തിരുന്നു. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവും അതിനുള്ളിലെ ജീവനക്കാരുടെ വേവലാതികളും, തീരുമാനങ്ങളും, അവർ നടത്തിയ ഇടപാടുകളും, അവർ നേരിടേണ്ടിവന്ന പ്രശ്നങ്ങളും, മറ്റും വളരെ കൃത്യമായി ഈ എഴുത്തുകളിൽ നിന്നും ലഭിച്ചിരുന്നു. ഇത്രമാത്രം കൃത്യതയുള്ള എഴുത്തുകൾ ഈ ഉപഭൂഖണ്ടത്തിൽ എവിടെയെങ്കിലും ചരിത്രത്തിൽ ഉണ്ടായിരുന്നിരിക്കുമോ എന്ന് അറിയില്ല.
കാരണം, സാധാരണ ഗതിയിൽ ഈ വിധ എഴുത്തുകൾ സ്വന്തം നേതാക്കളേയും, രാജാക്കളേയും, പാരമ്പര്യത്തേയും, പ്രവർത്തനങ്ങളേയും മറ്റും പൊള്ളയായി മഹത്വപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള എഴുത്തുകൾ മാത്രം ആയിരിക്കും. പോരാത്തതിന്, പിന്നീട് വരുന്ന ഓരോ തലമുറയും ഈ വിധ എഴുത്തുകളിലും രേഖകളിലും തിരുത്തലുകളും എഴുതിച്ചേർക്കലുകളും ചെയ്യും എന്നും കാണുന്നു. ചില പ്രാചീനമെന്ന് അവകാശപ്പെടുന്ന രേഖകൾ വാസ്തവത്തിൽ അടുത്തകാലത്ത് കരുതിക്കൂട്ടി ചമച്ചവയായിരിക്കും.
QUOTE from Malabar by William Logan, on the quality of historical records of the South Asian Subcontinent. :
ഈ ഉപഭൂഖണ്ടത്തിലെ പുരാതന ചരിത്ര രേഖകളുടെ വിശ്വാസ്യതയെക്കുറിച്ച് വില്യം ലോഗൻ നൽകുന്ന അഭിപ്രായമാണ് ഇത് : QUOTE:
ഇവിടെ ഇത്രയും കാര്യം എഴുതിയത് ഒരു കാര്യം പറയാനാണ്. മലബാറിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ കാര്യങ്ങൾ ഈ Log bookക്കിൽനിന്നും Malabar Manualലിൽനിന്നും മറ്റും വായിക്കുമ്പോൾ, ഈ കമ്പനി ഈ പ്രദേശത്ത് നടത്തിയ അനവധി നന്മകൾ കണ്ടെത്താൻ ആവും. ഈ വിധ നന്മകൾ ഈ നാടിലും, നാട്ടുകാരിലും പ്രാവർത്തികമായിമാറ്റാനായി അവർ ചിന്തിച്ചതും, സംവാദം നടത്തിയതും, അവരുടെ തന്നെ ഇങ്ഗ്ളണ്ടിലെ ഡയറക്റ്റർ ബോഡുമായി എഴുത്തുകുത്തുകൾ നടത്തിയതും, മറ്റും വളരെ വ്യക്തമായി കാണാവുന്നതാണ്.
പോരാത്തതിന്, അവർക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത പലതരം മാനസിക പെരുമാറ്റങ്ങളും പിരിമുറുക്കങ്ങളും, അങ്കലാപ്പുകളും, കുരുട്ടുബുദ്ധികളും, പിന്നിൽ നിന്നും കുത്താനുള്ള പ്രവണതകളും, നൽകിയ വാക്ക് പിൻവലിക്കലും മറ്റും ഈ പ്രദേശത്ത് അവർ അനുഭവിച്ചറിയേണ്ടിയുംവന്നു. വെറും നിസ്സാര ആൾ ബലം മാത്രമുള്ള ഈ കമ്പനിക്ക് പ്രാദേശിക ആളുകളും രാജാക്കളും, നൽകിയ സ്നേഹവും മറ്റും കാണാനും പറ്റുന്നതാണ്. ഇത്രമാത്രം വാക്കുപാലിക്കുന്നവരും, നിശ്ചയദാർഢ്യം ഉള്ളവരും സമയകൃത്യതപാലിക്കുന്നവരും, സത്യസന്ധരും മറ്റുള്ളവർ നന്നാകണം എന്ന് ആഗ്രഹിക്കുന്നവരും മറ്റുമായ ഒരു ജനതയെ ഈ നാട്ടുകാർക്ക് അനുഭവിച്ചറിവില്ലായിരുന്നു.
ജനത്തിലും പ്രദേശത്തും ഗുണനിലവാരം വളർത്തണം. പൊതു ആശുപത്രികൾ പണിയണം. അവരുടെ സ്വന്തം നാട്ടിലെ അറിവിന്‍റെ ആഴങ്ങളിൽ ഉള്ള വിവരങ്ങൾ ഈ നാട്ടിൽ പഠിപ്പിക്കണം. സാമൂഹിക വിലങ്ങുകളിൽ പെട്ടുപോയവരുടെ കാൽച്ചങ്ങലകൾ അഴിക്കണം. ഈ കാൽച്ചങ്ങളകൾ അഴിക്കപ്പെട്ട് സ്വതന്ത്രരായവർ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാതിരിക്കാൻ മുൻകരുതലുകളും മറ്റും തയ്യാറാക്കണം. ജനങ്ങളിൽ ആത്മവീര്യവും അന്തസ്സും വളർത്തണം. നഗ്നത ഉടയാടയായി പ്രദർശിപ്പിക്കാൻ വിധിക്കപ്പെട്ടവർക്ക് ഇങ്ഗ്ളിഷ് വസ്ത്രങ്ങൾ പോലും ഉപയോഗിക്കാൻ സാമൂഹിക അനുവാദം നൽകണം എന്നിങ്ങിനെ പോകുന്നു ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്‍റെ ചിന്തകൾ.
എന്നാൽ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്ത് ഗോവിന്ദൻ കണ്ടതും കേട്ടതും, തികച്ചും മറ്റൊരു രീതിയിലുള്ള നേതാക്കളെയാണ്. അവർക്ക് യാതോരുവിധ ജനനന്മാ പ്രവർത്തനത്തിന്‍റെ ചിരത്രമോ, പാരമ്പര്യമോ, ചെയ്തികളോ, മനോഭാവമോ ഇല്ല. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനായി കരുതിക്കൂട്ടിയുള്ള ആസൂത്രിത പദ്ധതികൾ മെനഞ്ഞെടുത്ത്, പൊതു മൈതാനത്ത് വൻ പന്തലുകൾ പണിത്, സ്വന്തം വ്യക്തിത്വത്തിലും പ്രസ്ഥാനത്തിലും ദിവ്യത്വം പ്രകാശിപ്പിക്കുന്ന അരങ്ങും വെളിച്ചവും സംവിധാനം ചെയ്തിട്ടുള്ള സ്റ്റേജുകളിൽ നിന്നും, സ്വന്തം പത്രങ്ങളിലൂടെയും സ്വന്തം പണമിറക്കിയും സ്വയം നേതാക്കളായി പ്രത്യക്ഷപ്പെട്ട കുറച്ച് നേതാക്കൾ.
അവർക്ക് ഈ പ്രദേശത്തെ പിടിച്ചടക്കാനുള്ള ആയുധം അവരുടെ മൈതാനപന്തലുകൾക്ക് മുന്നിലുള്ള കളിത്തട്ടിലുകളും, പത്രമാസികകളും, ഇങ്ഗ്ളണ്ടിലെ ജീവിതകഥകളും, വൻ സമരമുഖങ്ങൾ നയിച്ച വീരസ്മൃതികളും, മറ്റും മറ്റും. ഇതിൽ ഒരു വീരൻ കോണാൻ വരെ ഈ വിധ ഞാണിൻമേൽക്കളികളിൽ ഉപയോഗിച്ച്, ജനങ്ങളുടെ കൈയടിയും ഹർഷാരവമും ഏറ്റുവാങ്ങിയെന്നാണ് പാഠപുസ്തക ചരിത്രം.

.......... and even in genuinely ancient deeds it is frequently found that the facts to be gathered from them are unreliable owing to the deeds themselves having been forged at periods long subsequent to the facts which they pretend to state.
ഈ ഉപഭൂഖണ്ടത്തിലെ പുരാതന ചരിത്ര രേഖകളുടെ വിശ്വാസ്യതയെക്കുറിച്ച് വില്യം ലോഗൻ നൽകുന്ന അഭിപ്രായമാണ് ഇത് : QUOTE:
.... ശരിക്കും പ്രാചീനമെന്ന് വിശ്വസിക്കാവുന്ന രേഖകളിൽ നിന്നുപോലും ശേഖരിക്കാവുന്ന വസ്തുതകളും വിവരങ്ങളും വിശ്വാസയോഗ്യമല്ലതന്നെ, കാരണം, ആ രേഖകൾ എഴുതപ്പെട്ട കാലത്തിന് വളരെ കാലത്തിന് ശേഷം, പിന്നീട് വരുന്ന ആളുകൾ ഈ വിധ രേഖകൾ പ്രസ്താവിക്കുന്നു എന്ന് ഭാവിക്കുന്ന കാര്യങ്ങളിൽതന്നെ പലവിധ കൃത്രിമങ്ങളും, എഴുതിച്ചേർക്കലുകളും നടത്തിയിട്ടുണ്ടാവും.
ഇവിടെ ഇത്രയും കാര്യം എഴുതിയത് ഒരു കാര്യം പറയാനാണ്. മലബാറിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ കാര്യങ്ങൾ ഈ Log bookക്കിൽനിന്നും Malabar Manualലിൽനിന്നും മറ്റും വായിക്കുമ്പോൾ, ഈ കമ്പനി ഈ പ്രദേശത്ത് നടത്തിയ അനവധി നന്മകൾ കണ്ടെത്താൻ ആവും. ഈ വിധ നന്മകൾ ഈ നാടിലും, നാട്ടുകാരിലും പ്രാവർത്തികമായിമാറ്റാനായി അവർ ചിന്തിച്ചതും, സംവാദം നടത്തിയതും, അവരുടെ തന്നെ ഇങ്ഗ്ളണ്ടിലെ ഡയറക്റ്റർ ബോഡുമായി എഴുത്തുകുത്തുകൾ നടത്തിയതും, മറ്റും വളരെ വ്യക്തമായി കാണാവുന്നതാണ്.
പോരാത്തതിന്, അവർക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത പലതരം മാനസിക പെരുമാറ്റങ്ങളും പിരിമുറുക്കങ്ങളും, അങ്കലാപ്പുകളും, കുരുട്ടുബുദ്ധികളും, പിന്നിൽ നിന്നും കുത്താനുള്ള പ്രവണതകളും, നൽകിയ വാക്ക് പിൻവലിക്കലും മറ്റും ഈ പ്രദേശത്ത് അവർ അനുഭവിച്ചറിയേണ്ടിയുംവന്നു. വെറും നിസ്സാര ആൾ ബലം മാത്രമുള്ള ഈ കമ്പനിക്ക് പ്രാദേശിക ആളുകളും രാജാക്കളും, നൽകിയ സ്നേഹവും മറ്റും കാണാനും പറ്റുന്നതാണ്. ഇത്രമാത്രം വാക്കുപാലിക്കുന്നവരും, നിശ്ചയദാർഢ്യം ഉള്ളവരും സമയകൃത്യതപാലിക്കുന്നവരും, സത്യസന്ധരും മറ്റുള്ളവർ നന്നാകണം എന്ന് ആഗ്രഹിക്കുന്നവരും മറ്റുമായ ഒരു ജനതയെ ഈ നാട്ടുകാർക്ക് അനുഭവിച്ചറിവില്ലായിരുന്നു.
ജനത്തിലും പ്രദേശത്തും ഗുണനിലവാരം വളർത്തണം. പൊതു ആശുപത്രികൾ പണിയണം. അവരുടെ സ്വന്തം നാട്ടിലെ അറിവിന്‍റെ ആഴങ്ങളിൽ ഉള്ള വിവരങ്ങൾ ഈ നാട്ടിൽ പഠിപ്പിക്കണം. സാമൂഹിക വിലങ്ങുകളിൽ പെട്ടുപോയവരുടെ കാൽച്ചങ്ങലകൾ അഴിക്കണം. ഈ കാൽച്ചങ്ങളകൾ അഴിക്കപ്പെട്ട് സ്വതന്ത്രരായവർ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാതിരിക്കാൻ മുൻകരുതലുകളും മറ്റും തയ്യാറാക്കണം. ജനങ്ങളിൽ ആത്മവീര്യവും അന്തസ്സും വളർത്തണം. നഗ്നത ഉടയാടയായി പ്രദർശിപ്പിക്കാൻ വിധിക്കപ്പെട്ടവർക്ക് ഇങ്ഗ്ളിഷ് വസ്ത്രങ്ങൾ പോലും ഉപയോഗിക്കാൻ സാമൂഹിക അനുവാദം നൽകണം എന്നിങ്ങിനെ പോകുന്നു ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്‍റെ ചിന്തകൾ.
എന്നാൽ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്ത് ഗോവിന്ദൻ കണ്ടതും കേട്ടതും, തികച്ചും മറ്റൊരു രീതിയിലുള്ള നേതാക്കളെയാണ്. അവർക്ക് യാതോരുവിധ ജനനന്മാ പ്രവർത്തനത്തിന്‍റെ ചിരത്രമോ, പാരമ്പര്യമോ, ചെയ്തികളോ, മനോഭാവമോ ഇല്ല. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനായി കരുതിക്കൂട്ടിയുള്ള ആസൂത്രിത പദ്ധതികൾ മെനഞ്ഞെടുത്ത്, പൊതു മൈതാനത്ത് വൻ പന്തലുകൾ പണിത്, സ്വന്തം വ്യക്തിത്വത്തിലും പ്രസ്ഥാനത്തിലും ദിവ്യത്വം പ്രകാശിപ്പിക്കുന്ന അരങ്ങും വെളിച്ചവും സംവിധാനം ചെയ്തിട്ടുള്ള സ്റ്റേജുകളിൽ നിന്നും, സ്വന്തം പത്രങ്ങളിലൂടെയും സ്വന്തം പണമിറക്കിയും സ്വയം നേതാക്കളായി പ്രത്യക്ഷപ്പെട്ട കുറച്ച് നേതാക്കൾ.
അവർക്ക് ഈ പ്രദേശത്തെ പിടിച്ചടക്കാനുള്ള ആയുധം അവരുടെ മൈതാനപന്തലുകൾക്ക് മുന്നിലുള്ള കളിത്തട്ടിലുകളും, പത്രമാസികകളും, ഇങ്ഗ്ളണ്ടിലെ ജീവിതകഥകളും, വൻ സമരമുഖങ്ങൾ നയിച്ച വീരസ്മൃതികളും, മറ്റും മറ്റും. ഇതിൽ ഒരു വീരൻ കോണാൻ വരെ ഈ വിധ ഞാണിൻമേൽക്കളികളിൽ ഉപയോഗിച്ച്, ജനങ്ങളുടെ കൈയടിയും ഹർഷാരവമും ഏറ്റുവാങ്ങിയെന്നാണ് പാഠപുസ്തക ചരിത്രം.
Last edited by VED on Wed Nov 08, 2023 5:11 pm, edited 1 time in total.
46
46 #. എക്കാഡമിക്ക് വിഡ്ഢിത്തങ്ങൾ
പ്രാദേശിക ഫ്യൂഡൽ അധികാരികളെ Native Chieftains എന്നും, പ്രാദേശിക രാജാക്കളുടെ പ്രീതിനേടിയ യോധാക്കളെ Knight എന്നും, വീട്ടുവേലക്കാരികളെ House Maids എന്നും, ആയമാരെ Governess എന്നും, എന്നെല്ലാമുള്ള രീതിയിൽ ഇങ്ഗ്ളിഷ് വാക്കുകളിൽ നിർവ്വചിച്ചാൽ, അങ്ങ് ഇങ്ഗ്ളണ്ടിൽ എത്തുന്ന ഭാവനാ ചിത്രം തികച്ചും മറ്റൊന്നായിരിക്കും.
Gandhi സിനിമ പോലെയാകും കാര്യങ്ങൾ. ഈ സിനിമ കണ്ടാൽ Gandhi ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു ഒരു തനി ഇങ്ഗ്ളിഷുകാരൻ ആണ്. ഈ വിധമുള്ള ഒരു ദിവ്യൻ ഇങ്ഗ്ളണ്ടിൽ പോലും ഇല്ലതന്നെ!
എന്നാൽ മുകളിൽ സൂചിപ്പിച്ച യാതൊന്നും തന്നെ ഇങ്ഗ്ളിഷ് പദങ്ങൾ നൽകുന്ന ചിത്രത്തിൽ ഉള്ളകാര്യങ്ങൾ അല്ലതന്നെ. ഈ ഉപഭൂഖണ്ടത്തിന്‍റെ സാമൂഹികാന്തരീക്ഷവും, സമൂഹ്യഘടനയും, സാമൂഹിക ആശയവിനിമയവും നിയമപരമായ അരുതും അരുതാത്തതും, മര്യാദാ-അപമര്യാദാ പെരുമാറ്റങ്ങളും മറ്റും എല്ലാം നിശ്ചയിക്കുന്നത് ഈ പ്രദേശങ്ങളിൽ ഉള്ള ഫ്യഡൽ ഭാഷാകോഡുകൾ ആണ് എന്ന വിവരം ഇങ്ഗളണ്ടിൽ യാതോരു രീതിയിൽ എത്തിയില്ല എന്നുള്ളതാണ് വാസ്തവം. ഇങ്ങിനെ ഒരു ഫ്യൂഡൽ ഭാഷ എന്ന സംഗതിതന്നെ ലോകത്തിൽ ഉണ്ട് എന്ന കാര്യം പോലും ഇന്നും ഇങ്ഗ്ളിഷുകാർക്ക് കാര്യമായ വിവരം ഇല്ലതന്നെ.
ഈ ഒരു അപര്യാപ്തമായ എക്കാഡമിക്ക് വിവരം ആണ് Democracy എന്ന അപക്വവും, തികച്ചും അപകടകരവും ആയ രാഷ്ട്രീ!യ ആശയത്തിന്, ഈ ഉപഭൂഖണ്ടത്തിൽ നടന്നുകൊണ്ടിരുന്ന അതി ഗംഭീര കാര്യക്ഷമതയുള്ള ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തെ തുരങ്കം വെക്കാൻ സൗകര്യപ്പെടുത്തിയത്.
Nation-state എന്ന മറ്റൊരു വിഡ്ഢി ആശയവുമായി ബന്ധപ്പെട്ടാണ് ഈ ജനാധിപത്യം എന്ന ആശയം കൂട്ടിക്കലർത്തിയത്. ഈ രണ്ട് അപക്വ ആശയങ്ങളും കൂടി ഈ ഉപഭൂഖണ്ടത്തിൽ മാത്രമല്ല, മറിച്ച്, ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന പലദേശത്തും, ഇങ്ഗ്ളിഷ് ഭരണം വിട്ടുപോയപ്പോൾ, പലവിധ ദുരന്തങ്ങൾക്കും പാതയൊരുക്കി. അനിഷ്ടസംഭവങ്ങൾ ഇന്നും അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.
ഈ വിഷയം ഇവിടെ വിടുകയാണ്. കാരണം, ഈ പാത മറ്റൊരു ദിക്കിലേക്കാണ് ഈ എഴുത്തിനെ നയിക്കുക.
ബൃട്ടിഷ്-ഇന്ത്യയുടെ മൂന്ന് പ്രസിഡൻസികളിലും ജനാധിപത്യം എന്ന ആശയത്തെ എലിപ്പെട്ടിതുറന്നു വിട്ടു എന്ന രീതിയിൽ തുറന്നുവിട്ടു. ഇതോടുകൂടി പ്രസിഡൻസികൾ മുഴുവനും വൻ സാമൂഹിക ഒച്ചാപ്പാടുകളിലേക്ക് ആണ് നീങ്ങിത്തുടങ്ങിയത്. ജനം ആണെങ്കിൽ നൂറ്റാണ്ടുകളായി വീടുകളിലും കൂരകളിലും മറ്റും ഒതുങ്ങിക്കൂടി ശബ്ദം താഴ്ത്തി, ജീവിച്ചവരാണ്. വൻ ജനക്കൂട്ടങ്ങൾക്ക് കാലാകാലങ്ങളായി നിരത്തിൽ പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ജനാധിപത്യം വന്നതോടുകൂടി, മൈതാന പ്രസംഗം, മൈക്കിന്‍റെ ഒച്ചപ്പാട്, പത്രമാസകകളിൽ വൻ സമര കഥകൾ വീമ്പിളക്കുന്ന ജനനായകർ എന്നിങ്ങിനെ.
എല്ലാറ്റിനും ഉപരിയായി നടുറോഡിലൂടെ മുഷ്ടി ചുരുട്ടി ആകാശത്തെ കുത്തിമുറിക്കുന്നരീതിയിൽ ആഞ്ഞുകുത്തി മുദ്രാവാക്യം വിളിക്കുക എന്ന പുതിയ ധീര പദ്ധതിയും വന്നു.
ഇത്രയ്ക്കും അപകടരഹിതമായ വീരസാഹസികത ഈ ഉപഭൂഖണ്ടത്തിന്‍റെ ചരിത്രത്തിൽ തന്നെ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. മുദ്രാവാക്യംവിളിയും മുദ്രാവാക്യം വിളിക്ക് നേതൃത്വംനൽകലും, യാതോരു വ്യക്തിത്വവും ഇല്ലാത്തവരെ വൻ വ്യക്തിത്വ വളർച്ചയിലേക്ക് നയിക്കുന്ന വൻ പാതയാണ് എന്ന് പെട്ടെന്ന് തന്നെ പലരും തിരിച്ചറിഞ്ഞു. ആത്മമൂല്യം കുറവുള്ള പല ആളുകളും ഈ പാതയിലേക്ക് ഇരച്ച് കേറിത്തുടങ്ങി. ഒച്ചാപ്പാടിനും ഞെട്ടിച്ചുള്ള പെരുമാറ്റങ്ങൾക്കും വൻ മൂല്യം ഉണ്ട് എന്ന തിരിച്ചറിവാണ് നാട്ടിൽ ഉടനീളം ഉയർന്നത്.
ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ എന്തെല്ലാം ഗുണാത്മകമായുള്ളത് വളർത്തിയെടുക്കാൻ ശ്രമിച്ചുവോ, അതിനെയെല്ലാം തിരസ്ക്കരിക്കുന്നതും വെല്ലുവിളിക്കുന്നതുമായ സംഗതികളാണ് ഉദിച്ചുവന്നത്.
ഇങ്ഗ്ളിഷ് ഭരണത്തിന് മൈതാനപ്രസംഗമില്ല, ജാഥയില്ല, പ്രാദേശിക ഭാഷകളിൽ പത്രമാസികകൾ ഇല്ല, മഹാത്മാക്കളും, 'ജീ' - മാരും, സ്വാമിമാരും, വൻ ഗുരക്കന്മാരും, ഏട്ടന്മാരും, ചേച്ചിമാരും, അമ്മമാരും, അണ്ണന്മാരും, പെരിയോർകളും നേതാജിമാരും മറ്റും ഒന്നും ഇല്ലതന്നെ. യഥാർത്ഥത്തിൽ അങ്ങ് ഇങ്ഗ്ളണ്ടിൽ ഈ വിധ പേരുകൾക്ക് എത്രമാത്രം വൻ സാമൂഹിക ശക്തിയുണ്ട് എന്നകാര്യം പോലും അറിവില്ലായിരുന്നു.
എന്നാൽ ഈ ഉപഭൂഖണ്ടിത്തിൽ പ്രവർത്തിച്ചിരുന്ന ബൃട്ടിഷ് ഉദ്യോഗസ്ഥരിൽ പലർക്കും ഈ വിധ കാര്യങ്ങളെക്കുറിച്ച് ചെറിയ സൂചനകൾ ലഭിച്ചിരുന്നു. തിരുവിതാകൂറിൽ ഉദ്യോഗസ്ഥ പ്രമാണിമാരുടെ ധിക്കാരത്തെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി karigars എന്ന സ്ഥാനപ്പേര് എടുത്തുകളയണം എന്ന് Col Munro തിരുവിതാംകൂർ ഭരണം നന്നാക്കുന്നതുമായി ബന്ധപ്പെട്ട് ശുപാർശചെയ്തതായി കാണുന്നു.
ഗോവിന്ദൻ Textile Showroom മുതലാളിയാണെങ്കിലും, വീരസമര ഗാഥകൾ ആണ് മനസ്സിലും, രക്തത്തിലും തിളച്ചുമറിയുന്നത്. കണ്ണടച്ചാൽ മനസ്സിൽ വിടരുന്നത് ഗാന്ധിയും നൈഡുവും, അവരുടെ മൈക്കും, സ്റ്റേജും, മൈതാന പ്രസംഗങ്ങളും!
Col George Munro.

'The influence of names is considerable, and the discontinuance of the title of karigars will be attended with advantage.'
ഗോവിന്ദൻ Textile Showroom മുതലാളിയാണെങ്കിലും, വീരസമര ഗാഥകൾ ആണ് മനസ്സിലും, രക്തത്തിലും തിളച്ചുമറിയുന്നത്. കണ്ണടച്ചാൽ മനസ്സിൽ വിടരുന്നത് ഗാന്ധിയും നൈഡുവും, അവരുടെ മൈക്കും, സ്റ്റേജും, മൈതാന പ്രസംഗങ്ങളും!
Col George Munro.
Last edited by VED on Wed Nov 08, 2023 5:12 pm, edited 1 time in total.
47
47 #. മലബാറുകൾ ബൃട്ടിഷ്-മലബാറായതിനെക്കുറിച്ച്
എഴുത്ത് മുന്നോട്ട് നീക്കുന്നതിന് മുൻപായി കുറച്ച് കാര്യങ്ങൾ ഹ്രസ്വരൂപത്തിൽ പറയേണ്ടിയിരിക്കുന്നു. അവ ഓരോന്നിന് പിന്നിലും നീണ്ട എഴുത്തുകൾ എഴുതാനുള്ള വിവരണങ്ങൾ ഉണ്ടെങ്കിലും, അതിന് ഇപ്പോൾ മുതിരുന്നില്ല. മറിച്ച്, ഇവ വെറുതെ എടുത്തെറിഞ്ഞ പോലെ പറഞ്ഞിട്ട് മുന്നോട്ട് നീങ്ങുകയാണ്. ഇവ ഓരോന്നിനേക്കുറിച്ചും അവയ്ക്ക് ഉചിതമായ ദിക്കിൽ വെച്ച് കൂടുതൽ വ്യാപകമായി എഴുതാവുന്നതാണ്.
ഒന്നാമതായി പറയാനുള്ള കാര്യം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഈ ഉപഭൂഖണ്ടം പിടിച്ചെടുക്കാൻ യാതോരു ഉദ്ദേശവും ഇല്ലായിരുന്നു എന്നതാണ്. യൂദ്ധങ്ങൾ ഒഴിവാക്കുക എന്നുള്ളതായിരുന്നു അവരുടെ വ്യക്തമായ നയവും അവർക്ക് അവരുടെ ഡയറക്ടർ ബോഡിൽ നിന്നും ലഭിച്ച കൽപനയും.
മലബാർ പ്രദേശം English East India Companyയുടെ കൈവശം വന്നുചേർന്നത്, മലബാറിൽ ഉണ്ടായിരുന്ന രാജ്യങ്ങളുമായി അവർ നിരന്തരമായി യുദ്ധം ചെയ്ത് അവരെ തോൽപ്പിച്ചതിനാൽ അല്ല. മറിച്ച്, ഓരോ രാജാക്കളും നാടുവാഴികളും സ്വമേധയാ ഇവർക്ക് ഭരണം വിട്ടുകൊടുക്കുകയും, കമ്പനി നൽകുന്ന Malikhana എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൻ സാമ്പത്തിക നീക്കിയിരിപ്പ് സ്വീകരിച്ച് കൊണ്ട് മന:സ്സമാധാനത്തോടുകൂടി ജീവിക്കാനാണ് അവർ ഇഷ്ടപ്പെട്ടിരുന്നത്. (Hyder Aliയുടേയും, Sultan Tipuവിന്‍റേസയും പടയോട്ടങ്ങൾക്കും ഈ സംഭവവികാസവുമായി ബന്ധമുണ്ട്. അതിനെക്കുറിച്ച പിന്നീട് പറയാം. )
കാരണം, നാടു ഭരണം എന്നുള്ളത് കാലാകാലങ്ങളായി യാതോരു മന:സ്സമാധാനവും നൽകുന്ന കാര്യമായിരുന്നില്ല. ഓരോ വൻ വീട്ടുകാരും നിത്യേനെ അങ്ങോട്ടും ഇങ്ങോട്ടം ആക്രമിക്കാനും മറിച്ചിടാനും പദ്ധതിയിട്ടുകൊണ്ടിരിക്കും. പോരാത്തതിന്, സ്വന്തം കുടുംബത്തിൽ തന്നെ ഉള്ളവർ രാജകിരീടമോ, കുടുംബനാഥൻ സ്ഥനമോ കൈക്കലാക്കാനായി ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കും. Calicut രാജകുടുംബത്തിലും, Cannanore രാജകുടുംബമായ ചിറക്കൽ രാജകുടുംബത്തിലും ഉണ്ടായ ഈ വിധ സംഭവങ്ങൾ English East India Companyയുടെ രേഖകളിൽ കാണപ്പെടുന്നുണ്ട്. പിടിക്കപ്പെട്ടാൽ, സ്വന്തം കുടുംബത്തിലെ ആളായാലും, പൊതുവേദിയിൽ വെച്ച് അവരുടെ കഴുത്ത് മുറിക്കപ്പെടും.
ഇങ്ഗ്ളിഷ് കമ്പനിയുടെ മദ്ധ്യസ്ഥതയും മേൽനോട്ടവും പലപ്പോഴും നാടുവാഴികളിൽ അങ്കലാപ്പുളവാക്കാറില്ലായിരുന്നു.. കാരണം, ഇങ്ഗ്ളിഷ് കമ്പനി ഇങ്ഗ്ളിഷിലാണ് വ്യക്തികളെ നിർവ്വചിക്കുക. അതിനാൽത്തനെ, അവരുമായി ഇടപഴകുന്ന രാജാക്കൾക്കും നാടുവാഴികൾക്കും അവരിൽ നിന്നും ഏറ്റക്കുറിച്ചിൽ ഉള്ള വാക്ക് കോഡുകളിലൂടെയുള്ള താരതമ്യവും നിർവ്വചനവും സംഭവക്കില്ല. മറ്റേത് പ്രാദേശിക പ്രസ്ഥാനത്തിനെ ഈ വിധം ഉപയോഗപ്പെടുത്തിയാലും, വളരെ പെട്ടെന്ന് തന്നെ ഈ വിധ വാക്ക് കോഡുകളിലൂടെയുള്ള തമ്മിൽത്തമ്മിൽ ഉളവാകുന്ന ഏറ്റക്കുറിച്ചിൽ, വൻ മാനസിക ആധിയായി എല്ലാരിലും പടരും. ഓരോ സംഭാഷണത്തിലും, വാക്ക് കോഡുകളുടെ ദിശാ കോഡുകളും ഉയർത്തലും താഴ്ത്തലും പ്രശ്നം വരുത്തും. ഇതിനെക്കുറിച്ച് വ്യക്തമായി പിന്നീട് സൂചിപ്പിക്കാം.
വേറെ പറയാനുള്ളകാര്യം, ഈ കാലഘട്ടത്തിൽ കേരളം എന്ന ഒരു ചിന്ത മലബാറിൽ ഇല്ലതന്നെ. എന്നാൽ തിരുവിതാകൂറിൽ നിന്നും വന്ന കീഴ് ജാതിക്കാരിൽ, തിരുവിതാംകൂറും മലബാറും ഒരേ നാടാണ് എന്ന് വരുത്തിത്തീർക്കാൻ ഉത്സാഹം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
ശബരിമലയെക്കുറിച്ച് CPS ആദ്യമായി വ്യക്തമായി കേട്ടറിയുന്നത് 1970ൽ ആണ് എന്ന് നേരത്ത് സൂചിപ്പിച്ചിരുന്നു. 1970ൽ CPSനോടൊപ്പം തിരുവിതാംകൂറിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ശ്രദ്ധിച്ച കാര്യം, മലബാർ തീവണ്ടിപ്പാത, Mattancherry (Cochin) Railway Terminusൽ വന്നു അവസാനിക്കുന്നു. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പുതുതായി പണിത മറ്റൊരു പാതയിൽലേക്ക് ഇതേ വണ്ടിയെ മറ്റൊരു Engine കോച്ചുകളുടെ മറ്റേഅറ്റത്ത് ഘടിപ്പിച്ച്, വലിച്ച് കൊണ്ടുപോകലായിരുന്നു. ചിലപ്പോൾ, Mattancherryൽ ഇറങ്ങി മറ്റൊരു തീവണ്ടിയിൽ കയറേണ്ടിയും വന്നിരുന്നു.
മലബാർ Railway സംവിധാനം British-Indiaയിലേക്കാണ് ദൃഷ്ടകേന്ദ്രീകരിച്ചിരുന്നത്. ഷൊർണൂർവഴി, Palghatട്ടിലൂടെ Madrasസിലേക്കാണ് റെയ്ൽവേ സംവിധാനം.
British-Indiaയിൽ തമ്മിൽത്തമ്മിൽ ഏകോപിക്കപ്പെട്ട പലതും ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചിരുന്നു. അവയിൽ ഒന്ന് പോസ്റ്റൽ സംവിധാനമാണ്. സാധാരണക്കാരന്, എന്നുവച്ചാൽ, വെറും പതിറ്റാണ്ടുകൾക്ക് മുൻപ് വെറും കന്നുകാലിയെന്ന് നിർവ്വചിക്കപ്പെട്ട് ഭൂജന്മികളുടെ മുറ്റത്ത് ബന്ധിപ്പിക്കപ്പെട്ടിരുന്നവർക്ക് പോലും, വെറും ഒരു സ്റ്റാമ്പ് ഒട്ടിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ എവിടേക്കും കത്തയക്കാം എന്നുള്ളത്.
ഔദ്യോഗിക ഭാഷ ഇങ്ഗ്ളിഷ് ആണ്. ഇത് ഭരണസംവിധാനത്തിലും, ജനങ്ങളുടെ അന്തസ്സിലും, ജനങ്ങൾ ഉദ്യോഗസ്ഥരോട് ആശയവിനിമയം ചെയ്യുന്നതിലും, ജനങ്ങളെക്കുറിച്ച് ഔദ്യോഗിക എഴുത്തുകളിൽ പരാമർശിക്കുന്നതിലും, മറ്റുമായകാര്യങ്ങളിൽ കാര്യമായ ഗുണമേന്മയും, ശ്രേഷ്ഠതയും ഔന്നിത്യവും കൊണ്ടുവന്നിരുന്നു. പോരാത്തതിന്, ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം ചെയ്യുന്നതിലും, വൻ മിനുസവും, ഗതിവേഗതയും വരുത്തിയിരുന്നു. ബഹൂമാന - അപമാന - തരംതാഴ്ത്തൽ പ്രശ്നങ്ങൾ പലതും ഈ ഭാഷ ഉപയോഗിക്കുമ്പോൾ ഇല്ലാതാവുമായിരുന്നു. അതിഭീകരമായ ജാതീയ ഉയർച്ചത്താഴ്ചകളുടെ പിടിവലി ഇങ്ഗ്ളിഷിൽ കടത്തിവിടാൻ തെല്ല് പ്രയത്നിക്കേണ്ടിവരും
മലബാറിലെ പല ജനക്കൂട്ടങ്ങൾക്കും തിരുവിതാംകൂറിലെ യാതോരു ജനക്കൂട്ടങ്ങളുമായി പാരമ്പര്യമായി യാതോരു ബന്ധവും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. ഈ ആശയത്തിന് വിപരീതമായ രേഖ നൽകുന്നത് കേരളോൽപ്പതി എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം യഥാർത്ഥത്തിൽ ചില പ്രസ്ഥാനക്കാർ കരുതിക്കൂട്ടി, ഗൂഢാലോചന ചെയ്ത്, കൃത്രിമമായി രചിച്ച ഗ്രന്ഥമാണ് എന്നാണ് തോന്നുന്നത്. ഈ ഗ്രന്ഥവുമായി ഗുണ്ടർട്ടിന് ബന്ധമുണ്ട് എന്നും കാണുന്നു. പരശുരാമൻ മഴു എറിഞ്ഞ കഥതന്നെ ഈ ഗ്രന്ഥത്തിൽനിന്നുമാണ് വിരിഞ്ഞ് വന്നത് എന്ന് തോന്നുന്നു. ഉത്തരേന്ത്യൻ ഹൈന്ദവ പാരമ്പര്യങ്ങളിൽ പരശുരാമൻ ഈ വിധം ഒരു കാര്യം ചെയ്ത ചരിത്രമുണ്ടോ എന്ന് അറിയില്ല.
മലബാറിലെ പല ജനക്കൂട്ടങ്ങൾക്കും Madras Presidencyയിലെ ജനക്കൂട്ടങ്ങളുമായും കാര്യമായ ബന്ധമില്ലായിരുന്നു എന്നും തോന്നുന്നു. ഇതേ പോലെ തന്നെയാണ് Canaraയിലേയും, Andhraയിലേയും, Maharashatraയിലേയും ജനങ്ങളും. എന്നാൽ British-India എന്ന രാജ്യം ചരിത്രത്തിൽ രചിക്കപ്പെട്ടപ്പോൾ, ബൃട്ടിഷ്-ഇന്ത്യയിലെ ജനങ്ങൾക്ക് തമ്മിൽതമ്മിൽ ബന്ധപ്പെടാനുള്ള സൗകര്യം വന്നുതുടങ്ങി. തീവണ്ടിപ്പാത ഇതിന് ഉഷാറും നൽകി.
British-Indiaയിലേക്ക് നാട്ടുരാജ്യങ്ങളിലെ ആർക്കും ഏത് അവസരത്തിലും എവിടെക്കൂടിയും കയറിവരാം. പാസ്പ്പോട്ടും വിസയും മറ്റും ഇല്ലാത്തകാലമാണ്.
പല നാട്ടുരാജ്യങ്ങളിൽനിന്നു പല ജനങ്ങളും, അവരുടെ അടിമത്ത അവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കുമായിരുന്നു എന്നും തോന്നുന്നു. എന്നാൽ ഈ വിധമുളള പലരും കന്നുകാലിയായി ജീവച്ച് അനുഭവമുള്ളതിനാൽ, സ്വന്തം ഭൂജന്മിയെ വിട്ടുപോകില്ല. രക്ഷപ്പെട്ടാൽ അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. പോരാത്തതിന്, അവരുടെ മുഖഭാവം കണ്ടാൽ, മറ്റുള്ളവർക്ക് അവർ കന്നുകാലി വർഗ്ഗത്തിൽ പെട്ടവരാണ് എന്ന് പെട്ടന്ന് തിരിച്ചറിവും ലഭിക്കും. ഇവരെ രക്ഷിക്കാൻ English East India Company പല പദ്ധതികളും ഇട്ടിരുന്നു.
എന്നാൽ ഇവ വിജയത്തിലെത്തിക്കാൻ ജന്മികുടുംബങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു. ഈ വിധ ഭൂജന്മി കുടുംബ പാരമ്പര്യത്തിൽ പെട്ട ഒരു വ്യക്തി ഇന്ന്, ഇങ്ഗ്ളണ്ട് ഇന്ത്യയിൽ ചെയ്ത കാര്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് നിരന്തരമായി വാദിക്കുന്ന വീഡിയോകൾ YouTubeൽ പടരുന്നുണ്ട്. സത്യമാണ്. ഈ കൂട്ടർക്ക് അവരുടെ അടിമകളെ നഷ്ടപ്പെട്ടതിന് ഇങ്ഗ്ളിഷ് കമ്പനി യാതോരു നഷ്ടപരിഹാരവും അന്ന് നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ പിന്നീട് പറയാം.
തിരുവതാംകൂറിൽ കുരുമുളക്, അടക്കം പലതും, കർഷകർ നേരിട്ട് അവിടുത്തെ സർക്കാർ Warehouseസുകളിൽ വിൽക്കേണ്ടിയിരുന്നു. ഇങ്ങിനെ വിൽക്കപ്പെടുന്ന സാധനങ്ങളുടെ വില ലഭിക്കണമെങ്കിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണം. അവരുടെ മര്യാദ കുറവുള്ള വാക്കുകൾ കേൾക്കണം. അതിനാൽ പല കർഷകരും തിരുവിതാംകൂർ പോലീസിനെ വെട്ടിച്ച്, കടലിലൂടെ അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ British-Cochinൽ കൊണ്ട് വന്ന് അവിടുള്ള കച്ചവടക്കാർക്ക് വിൽക്കും. British-Indiaയിൽ വാണിജ്യ പ്രവർത്തനത്തിന് യാതോരു വിലങ്ങുകളും ഇല്ലതന്നെ. Sales tax എന്ന ഉദ്യോഗസ്ഥരെ പോറ്റാനുള്ള കൊള്ളയടി പ്രസ്ഥാനം തന്നെ ശക്തിപ്രാപിച്ചത്, പാക്കിസ്ഥാനും ഇന്ത്യയും പിറന്നതിന് ശേഷമാണ്.
ഗോവിന്ദന് ഇതൊന്നും മനസ്സിൽ കയറിയില്ലാ എന്നാണ് തന്നുന്നത്. വിദേശികളാണ് 'India'യെ ഭരിക്കുന്നത് എന്ന ഒറ്റ ചിന്തയാണ്.
ഈ വിദേശീ ഭരണം എന്ന നിർവ്വചനവുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിക്കുന്നു.

48
48 #. കള്ളചരിത്രം എഴുത്തിൽ പങ്കാളികളാകുന്നവർ
ഇങ്ഗളണ്ടാണ് യഥാർത്ഥത്തിൽ British Empire അഥവാ English Empire നയിച്ചത്. Britain പോലും അല്ല. എന്നാൽ, ഐറിഷുകാരും സ്ക്കോട്ടിഷുകാരും, വെയ്ൽസുകാരും, ഇങ്ഗ്ളണ്ടിനോട് ഒട്ടിനിന്നതിനാൽ, ഈ വിസ്മയകരമായ ഭരണസംവിധാനം അവരുടേതുകൂടിയാണ് എന്ന് അവരും വാദിക്കുന്നുണ്ട്. ബൃട്ടൺ യൂറോപ്പിലേക്ക് ലയിച്ചുപോയിരുന്നെങ്കിൽ, ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം, ഇന്ത്യയെ തങ്ങൾ ഭരിച്ച ചരിത്രം ഫ്രഞ്ചുകാരും, ജർമൻകാരും, ഹോളണ്ടുകാരും, ഇറ്റലിക്കാരും, ചെക്കോസ്ലാവ്യക്കക്കാരും മറ്റുംമറ്റും അവരവരുടെ സ്ക്കൂൾ പാഠപുസ്തകങ്ങളിൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് തുടങ്ങുമായിരുന്നു.
മഗഥാ രാജ്യത്തിലേയും, മൗര്യാരാജ്യത്തിലേയും, മുഗൾരാജ്യത്തിലേയും, Bahmani രാജ്യങ്ങളിലേയും അടിമ സുൾത്താൻമാർ ഭരിച്ചിരുന്ന ഡെൽഹിയിലെയും ചരിത്ര സംഭവങ്ങൾ തങ്ങളുടെ സ്വന്തം ചരിത്ര സംഭവങ്ങളായി ഇന്ന് തമിഴ് നട്ടിലും, കേരളത്തിലും, കർണ്ണാടകയിലും, Andomen & Nicobar ദ്വീപുകളിലും, Laccadivesസിലും (ലക്ഷദ്വീപിലും), സ്ക്കൂൾ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. Afghanistan ഇങ്ഗ്ളിഷ് ഭരണത്തിൽ വരാതിരുന്നത് കൊണ്ട്, ആ പ്രദേശത്തിലെ ചരിത്ര സംഭവങ്ങൾ സ്വന്തം രാജ്യ ചരിത്രമായി ഇന്ന് ഇന്ത്യയിൽ ആരും പഠിക്കുന്നില്ല.
എന്നാൽ, ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ടത്തിൽ മൂന്ന് പ്രസിഡൻസികൾ സൃഷ്ടിക്കുകയും ആ പ്രദേശങ്ങളോട് തൊട്ടുകിടക്കുന്ന രാജ്യങ്ങളെ അവരുടെ സംരക്ഷണത്തിന് കീഴിൽ വരുത്തുകയും ചെയ്തതോടുകൂടി, ഇങ്ഗ്ളിഷ് ഭരണം പ്രസിദ്ധീകരിച്ച ഭൂപടങ്ങൾ കാണുന്നവരിൽ, ഈ പ്രദേശമെല്ലാം ഒറ്റ പ്രദേശമാണ് എന്ന തോന്നൽ വരും എന്നത് സ്വാഭാവികം മാത്രം.
എന്നാൽ, ഈ ഉപഭൂഖണ്ടത്തിലെ ഓരോ രാജ്യത്തിനും അന്യരാജ്യങ്ങൾ വീദേശ രാജ്യങ്ങൾ തന്നെയായിരുന്നു. ഉദാഹരണത്തിന് Travancore State Manualൽ പാണ്ടിരാജ്യങ്ങളെ (ഇന്നുള്ള തമിഴ് നാട്) Foreign Countries എന്നായാണ് പരാമർശിച്ച് കണ്ടത്. വ്യാജ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന കേരളോൽപ്പതിയിൽപ്പോലും, പരശുരാമൻ വിദേശങ്ങളിൽ നിന്നും ബ്രാഹ്മണരെ കേരളത്തിലേക്ക് കൊണ്ടുവന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് എഴുതിക്കാണുന്നു.
ഇന്ന് ഇന്ത്യയെന്ന് പറയപ്പെടുന്ന രാജ്യത്തിലെ അന്തേവാസികൾ യഥാർത്ഥത്തിൽ പല ദേശങ്ങളിൽ നിന്നും വന്നവരുടെ പിന്മുറക്കാരായിരിക്കാം. കാരണം, ഓരോ സംസ്ഥാനത്തിലും അനവധി വ്യത്യസ്ത ജാതികളും മറ്റുമാണ് കാണുന്നത്. ഇങ്ങിനെ നോക്കുമ്പോൾ, വെറും ഇങ്ഗ്ളിഷുകാർ മാത്രമാണ് വിദേശീയർ എന്ന് പറയുന്നതും, അവരോട് യുദ്ധചെയ്യാൻ ശ്രമിച്ചവർ എല്ലാം സ്വാതന്ത്ര്യ സേനാനികൾ ആണ് എന്നും ഉള്ള ചിന്താഗതി എക്കാഡമിക്ക് വിഡ്ഢിത്തം മാത്രമാണ് എന്ന് തോന്നുന്നു.
മൈസൂർ രാജ്യം ഭരിച്ചിരുന്ന Sultan Tipu മൊറോക്കോ വംശജന്‍റെ മകനാണ്. അതിനാൽത്തന്നെ ടിപ്പു മൈസൂറുകാരനാണ് എന്ന് പറയാമോ എന്ന് അറിയില്ല. അതേ സമയം തിരുവിതാംകൂർകാർ പാണ്ടിദേശങ്ങളിൽ അന്ന് വിദേശീയർതന്നെയാണ്.
ഈ വിധ ചരിത്ര പ്രശ്നങ്ങൾ വരുന്നത്, ഇന്ന് ഇന്ത്യയിൽ ചരിത്രം തിരുത്തി എഴുതുന്നവർ കാട്ടിക്കൂട്ടുന്ന കോപ്രാട്ടിത്തരങ്ങൾ കാരണമാണ്. ഈ ഉപഭൂഖണ്ടത്തിൽ, അനവധി വ്യത്യസ്ത രാജ്യങ്ങളും ജനക്കൂട്ടങ്ങളും ഉണ്ടായിരുന്നു എന്നും, അവരിൽ പലരും പല നിലവാരത്തിൽ സാമൂഹിക അടിമത്തത്തിൽ കുടുങ്ങിനിന്നിരുന്നവർ ആയിരുന്നു എന്നും, ഇങ്ഗ്ളിഷ് ഭരണമാണ്, ഈ പ്രദേശത്തെ ഒരുമിപ്പിച്ചതെന്നും, ഇങ്ഗ്ളിഷ് ഭരണം ഈ പ്രദേശത്തെ രണ്ട് രാജ്യങ്ങളായി സംഘടിപ്പിക്കാനുള്ള സൗകര്യം രണ്ട് രാഷ്ട്രീയ കക്ഷികൾക്ക് നൽകി, സ്വമേധയാ ഈ പ്രദേശത്തിലെ ഭരണം വിട്ടുപോയി എന്നുമുള്ള യഥാർത്ഥ ചരിത്രം പഠിപ്പിക്കുകയാണെങ്ങിൽ, കാര്യമായ പ്രശ്നമില്ല.
ഇതിന് പകരം, ഈ ഉപഭൂഖണ്ടം, അതിഗംഭീരമായ ചരിത്രമുള്ള ഒരു വൻ രാഷ്ട്രമായിരുന്നു എന്നും ഇങ്ഗ്ളിഷുകാർ തട്ടിപ്പിലൂടെ ഈ രാജ്യത്തേയും നാട്ടുകാരേയും അടിമപ്പെടുത്തി, അതിന് ശേഷം ഇവിടുള്ള ജനം മഹാത്മാക്കളുടേയും, 'ജീ'മാരുടേയും, മറ്റും കീഴിൽ അണിനിരന്ന് സ്വാതന്ത്ര്യത്തിനായി പടവെട്ടി, ഇങ്ഗ്ളിഷുകാരെ തോൽപ്പിച്ചപ്പോൾ, ഈ നാടിലെ ജനങ്ങളെ കരുതിക്കൂട്ടി, തമ്മിൽ അടിപ്പിച്ച്, ഈ ഒറ്റക്കെട്ടായ പ്രദേശത്തെ രണ്ട് ശത്രുരാജ്യങ്ങളായി തിരിച്ച്, അവർ സ്ഥലം വിട്ടുപോയി എന്നാണ് എക്കാഡമിക്ക് വിഡ്ഢി ചരിത്രം. ഈ വിഡ്ഢി ചരിത്രത്തെ സാധൂകരിക്കാനും സത്യമെന്ന് സ്ഥാപിക്കാനുമായി പലതരം കളവുകളും ഇക്കൂട്ടർ പറയുന്നു. ഈ കളവിൽ കുടുങ്ങിപ്പോകുന്നവരും ഈ കളവെന്ന പാപത്തിൽ പങ്കാളികളാവുന്നു.

49
49 #. സാമൂഹിക പരിഷ്ക്കരണം ഈ നാട്ടിൽ ആരാണ് യഥാർത്ഥത്തിൽ നടത്തിയത്
ഈ ഉപഭൂഖണ്ടത്തിൽ 1947ന് തൊട്ട് മുൻപ് ഉണ്ടായിട്ടുള്ള ഗുണകരമായിട്ടുള്ള പല ആശയങ്ങളും സംഭവവികാസങ്ങളും തങ്ങളുടേതോ, അതുമല്ലെങ്കിൽ തങ്ങൾമുഖേനെയോ ആണ് എന്ന് ഇന്ന് പല പ്രസ്ഥാനങ്ങളും അവകാശപ്പെടുന്നുണ്ട്. എന്നാൽ, കരുതിക്കൂട്ടി ഇരുട്ടിൽ മറച്ചുവെച്ചിരിക്കുന്ന മറ്റ് പലതും യഥാർത്ഥത്തിൽ ഇവയ്ക്കെല്ലാം പിന്നിലുണ്ട് എന്നുള്ളതാണ് വാസ്തവം.
ഉദാഹരണത്തിന് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന ജാതീയമായ അടിമത്തം അവസാനിപ്പിച്ചതും അവിടെ സാമൂഹിക പരിഷ്കരണം നടത്തിയതും മറ്റുമായുള്ള പ്രവർത്തനങ്ങക്കുള്ള അവകാശം അവിടുണ്ടായിരുന്ന ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, SNDP, പുന്നപ്രയിലും വയലാറിലും പോലീസും കീഴ് ജനക്കൂട്ടങ്ങളും തമ്മിൽ സംഭവിച്ച ഏറ്റുമുട്ടലുകൾ, കമ്മ്യൂണിസ്റ്റ് വിപ്ളവ പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതിനുമാണ്, ഇന്നുള്ള ഔപചാരിക ചരിത്രം നൽകുന്നത്.
എന്നാൽ ഈ മുകളിൽ സൂചിപ്പിച്ച എല്ലാത്തിന്നും ഒരു തുച്ഛമായ സ്വാധീനത്തിൽ കൂടുതൽ ഒന്നുംതന്നെ അവകാശപ്പെടാൻ ആവില്ല എന്നുള്ളതാണ് വാസ്തവം.
ഈ വിധ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, ഒരാൾ പ്രപഞ്ചത്തിന്‍റെ അറ്റത്ത് പോയത് പോലെയാണ്. ഈ അറ്റത്തിന് അപ്പുറത്തെന്താണ് ഉള്ളത് എന്ന ചോദ്യം ഈ ആൾ ചോദിച്ചാൽ, എന്താണ് ഉത്തരം പറയുക? ഇതിന് അപ്പുറം ശൂന്യമാണ് എന്നോ, അപ്പുറത്ത് ഒന്നും തന്നെയില്ലാ എന്നോ പറഞ്ഞാൽ ഉത്തരമാകില്ല. കാരണം, അങ്ങിനെ ഒന്നുമില്ലാത്ത ഒരു ഇടം അപ്പുറത്ത് ഉണ്ടെങ്കിൽ ഈ ഇടം പ്രപഞ്ചത്തിന്‍റെ അറ്റം ആകില്ല. പകരം നൽകാവുന്ന ഉത്തരം ഇതാണ് : അപ്പുറം ഇല്ല.
ഇതേ പോലതന്നെയാണ് ശ്രീനാരായണ ഗുരു, SNDP, ചട്ടമ്പിസ്വാമികൾ, കമ്മ്യൂണിസ്റ്റ് പ്രവർത്തനം എന്നുള്ളതും. ചോദ്യം ഇതാണ്, ഇങ്ങിനെയുള്ളവർക്കെല്ലാം വളർന്ന് പന്തലിക്കാൻ സൗകര്യം നൽകിയ എന്തെങ്കിലും, അന്ന് തിരുവിതാംകൂറിനെ ആകമാനം ആവരണം ചെയ്തിരുന്നുവോ എന്നതാണ്. അങ്ങിനെ ഒരു വസ്ത്തുവേ ഇല്ലായിരുന്നു എന്ന് പറയുന്നത് പ്രപഞ്ചത്തിന്‍റെ അറ്റത്തിന് അപ്പുറം ഇല്ല എന്ന് പറയുന്ന അതേ പോലെയാണ്.
സാമൂഹിക പരിഷ്കരണത്തിന്‍റെ ചരിത്രത്തിന്‍റെ പിന്നോട്ടുള്ള അറ്റം ഈ മുകളിൽ സൂചിപ്പിച്ചവരിൽ ആല്ല. മറിച്ച്, ഇവർക്കും അപ്പുറം സാമൂഹിക പരിഷ്ക്കരണത്തിന്‍റെ ഒരു വൻ പ്രപഞ്ചംതന്നെ തിരുവിതാംകൂറിനെ ആവരണം ചെയ്തിരുന്നു. അത് Madras Presidency ഭരിച്ചുകൊണ്ടിരുന്ന ഇങ്ഗ്ളിഷ് ഭരണമാണ്.
അവരുടെ നിത്യേനെയുള്ള സമ്മർദ്ദമാണ് തിരുവിതാകൂറിൽ ആശ്ചര്യകരമായ സാമൂഹിക പരിവർത്തനത്തിന് പ്രേരണയും സുരക്ഷയും നൽകിയത്. അതില്ലായിരുന്നെങ്കിൽ ശീനാരായണ ഗുരുവിന്‍റെ നർമ്മഭാവത്തിലുള്ള പ്രത്യൂത്തരങ്ങൾ നായർമാർ ഏത് രീതിയിലാണ് പരിഗണിക്കുക എന്നുള്ളത് ചിന്തിക്കാവുന്നതേയുള്ളു. തിരുവിതാകൂറിലെ അധികാരി വർഗ്ഗങ്ങളും ജനവും സംഭാഷണത്തിൽ കഠിനമായ അസഭ്യവാക്കുകൾ ഉപയോഗിക്കുന്നവരും, എന്തിനും ഏതിനും കൈയിൽ കിട്ടിയവരെ മുഖത്തിട്ടടിക്കുന്നവരും, മറ്റുമായിരുന്നു.
കീഴ്ജാതിക്കാർ അമിത സാമർത്ഥ്യം കാട്ടിയാൽ മരത്തിൽ ആണികൊണ്ട് അടിച്ച് തറപ്പിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങൾ കീഴ്ജാതിക്കാരൻ സ്വന്തം അവകാശത്തിൽ പണിതാൽ, അതിന്‍റെ കാരണം ചോദിക്കുകയും, അതിന് വൻ നർമ്മോക്തി പോലുള്ള മറുപടികേട്ട് ആസ്വദിക്കാനും മറ്റും ഹൈന്ദവ (ബ്രാഹ്മണ) ജനത്തിന്‍റെ മേൽനോട്ട ജോലിക്കാരായ നായർമാർ സാവകാശം കാണിക്കില്ലതന്നെ.
തിരുവിതാംകൂറിന് ഉള്ളിൽ കന്നുകാലികളായി ഗണിക്കപ്പെട്ടിരുന്ന ജനക്കൂട്ടങ്ങളെ മനുഷ്യരാക്കാനായി പ്രവർത്തിച്ച ഐതിഹാസിക പ്രസ്ഥാനം London Missionary Society തന്നെയായിരുന്നു. എന്നാൽ English East India Company കൃസ്തീയ മിഷിനറി പ്രവർത്തനം അവരുടെ പ്രദേശങ്ങളിൽ വിലക്കിയതിനാൽ, ഈ കൂട്ടർക്ക് Madras Presidencyയിൽ നേരിട്ട് പ്രവർത്തിക്കാൻ ആയില്ല. ബൃട്ടിഷ്-ഇന്ത്യയിൽ കീഴ് ജനക്കൂട്ടങ്ങളിൽ ഒരു ചെറിയ ശതമാനം കൂട്ടർക്ക്, കൃസ്തീയ മതത്തിലേക്ക് മാറാതെന്നെ സാമൂഹിക ചങ്ങലകൾ അഴിക്കപ്പെട്ടു. ഇങ്ഗ്ളിഷ് ഭാഷയിലൂടെ.
തിരുവിതാകൂറിലെ സാമൂഹിക പരിഷ്ക്കാരത്തിന് ഏറ്റവും പിന്തുണ നൽകിയ പല ഇങ്ഗ്ളിഷുകാരിൽ എടുത്ത് പറയാനാവുന്ന ഒരു പേര് Sir Charles Trevelyan, Governor of Madras Presidencyന്‍റേപതാണ്. ഇദ്ദേഹത്തെക്കുറിച്ചൊന്നും ഇന്നുള്ള കപട വിപ്ളവ വായാടികൾ ഒറ്റവക്കും പറയും എന്ന് തോന്നുന്നില്ല. കാരണം, ഈ വിധ ആളുകളുടെ പേരുകൾ ജനം അറിഞ്ഞ് തുടങ്ങിയാൽ, ഇന്ന് ഇവിടുള്ള എല്ലാ വിപ്ളവ പ്രസ്ഥാനങ്ങളും നിശ്പ്രഭമായിപ്പോകും.
Sultan Tipu ഇന്ത്യൻ സ്വാതന്ത്ര്യ പടയാളിയാണെങ്കിൽ, ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ കൂട്ടരിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നതും, ഏറ്റവും ആദ്യം മുതൽ അന്ത്യം വരെ നിലനിന്നവരും ആയ ഇന്ത്യൻ സമരസേനാനികൾ ഫ്രഞ്ചുകാരാണ്. ലോകത്തിൽ എവിടെ വച്ച് കണ്ടാലും ഇങ്ഗ്ളിഷ് സംവിധാനങ്ങളെ ആക്രമിക്കണം എന്ന് കാലാകാലങ്ങളായി കൽപ്പന പേറുന്നവരായിരുന്നു ഫ്രഞ്ച് വാണിജ്യപ്രസ്ഥാനങ്ങൾ. Robert Clive നെ ആക്രമിച്ചർക്കൊപ്പവും, Sultan Tipuഅടക്കമുള്ള പലരോടൊപ്പവും ഫ്രഞ്ച് പട്ടാളം ഇങ്ഗ്ളിഷ് പക്ഷത്തിന് എതിരായി യുദ്ധം ചെയ്തിരുന്നു. Sultan Tipuന്‍റെ ഒരു പ്രസിദ്ധനായ പടനായകൻ ഫ്രഞ്ചുകാരനായ M. Lally ആയിരുന്നു.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ മുദ്രാവാക്യം വിളി, നിരത്തിലൂടെ കൂട്ടമായി ഒച്ചവച്ച് നടക്കാനുള്ള സൗകര്യം, കൂട്ടപ്പാട്ട് സംഘടിപ്പിക്കുക എന്നിവ, വീടുകളിലും, ക്ളാസ് മുറികളിലും, തൊഴിസ്ഥലങ്ങളിലും മറ്റും പലവിധ നിലവാരത്തിലും അച്ചടക്കത്തിലും തളക്കപ്പെട്ട് ജീവിക്കുന്നവരെ അണിനിരത്താൻ വളരെ സഹായിക്കുന്ന കാര്യങ്ങളാണ്.
താഴെ നൽകിയിട്ടുള്ള ഉദ്ദരണി ഈ ഉപഭൂഖണ്ടത്തിലെ സംഗീതത്തെയും ഗാനങ്ങളെക്കുറിച്ചും ആണ്.
ഈ മുകളിൽ കൊടുത്തിരിക്കുന്ന ഉദ്ദരണിയിൽ, ഹിന്ദുരാഗങ്ങൾ എന്ന് Ouseley ഉദ്ദേശിച്ചിട്ടുള്ളത്, യഥാർത്ഥത്തിൽ, ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിലുള്ള രാഗങ്ങൾ ആണ് എന്ന് തോന്നുന്നു. എന്നാൽ, ഈ ഒരു 'ഫ്യൂഡൽ ഭാഷ' എന്ന സംഗതിയെക്കുറിച്ച്, Ouseleyക്ക് അറിവില്ലായിരുന്നു എന്നത് ശരിയാകാം.
ഈ ഉദ്ദരണയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ഇവയാണ്. ഈ ഉപഭൂഖണ്ടത്തിലെ ഗാനങ്ങളിലും, ഈണങ്ങളിലും വരുത്താവുന്ന, എന്നാൽ അതിസൂക്ഷ്മമായ, സ്വരസംക്രമണത്തിന്‍റേ യും, സ്വരാരോഹണത്തിന്‍റേൂയും ഉയരങ്ങളും താഴ്ചകളും, ഇങ്ഗ്ളിഷ് ഭാഷാ രാഗങ്ങളിലും വാക്കുകളിലും പകർപ്പെടുക്കാൻ നന്നെ പ്രയാസം തന്നെയായിരിക്കും. ഈ ഫ്യൂഡൽ ഭാഷാ രാഗങ്ങക്ക് പലപ്പോഴും ഒരു അതിവന്യമായ രൂപവും, അതേ സമയം, സ്ക്കോട്ടിഷ് - ഐറിഷ് മധുരസംഗീതത്തിന്‍റെ ശോകഭാവത്തിന്‍റെ തെളിമയും, സരളതയും ലാളിത്യവും, മാത്രമല്ല അവയുടേത് മാതിരിയുള്ളതും, അതേ സമയം വാക്കുകളാൽ വർണ്ണിക്കാവുന്നതിലും അധികം മാനസിക സുഖം ഏകുന്നതുമായ വന്യമായ മൗലികത്വവും ഇവയ്ക്ക് ഉണ്ട്.
ഇവിടെ ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം, ഈ ഉപഭൂഖണ്ടത്തിലെ ഫ്യൂഡൽ ഭാഷാ രാഗങ്ങൾക്ക് സ്ക്കോട്ടിഷ് - ഐറിഷ് സംഗീതവുമായുള്ള സാമ്യതയാണ്. ഈ രണ്ട് ഭാഷകൾക്കും ഫ്യൂഡൽ ഭാഷാ ഭാവങ്ങൾ ഉണ്ടാവാം എന്ന് പലദിക്കിലും ഈ എഴുത്തുകാരൻ സൂചിപ്പിച്ചിരുന്നു.
മറ്റൊന്ന് മനുഷ്യന്‍റെ മനസ്സിലും വൈകാരിക ഭാവകേന്ദ്രങ്ങളിലും ഉയർന്നും താഴ്ന്നും വട്ടത്തിൽ തിരിയുന്ന ചുഴിപോലെ ഭ്രമണം ചെയ്തും സർപ്പതാളങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയാണ് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ. ഇവയ്ക്ക ഇങ്ഗ്ളിഷ് പദ പ്രയോഗങ്ങളിൽ സങ്കൽപ്പിക്കാനോ, സൃഷ്ടിക്കാനോ ആവാത്ത വന്യമായ സാമൂഹികവും, വ്യക്തിപരവും മറ്റുമായ വൈകാരിക ഭാവങ്ങൾ സ്ഥാപിക്കാൻ ആവും.
ഇക്കാരണത്താൽത്തന്നെ ജാഥയും മുദ്രാവാക്യംവിളിയും മറ്റും ഫ്യൂഡൽ ഭാഷകളിൽ നൽകുന്ന മാനസിക ഉന്മാദവും, ലഹരിയും മതിഭ്രമവും മറ്റും അതേ അളവിൽ ഇങ്ഗിഷുകാരിൽ ജനിപ്പിക്കാൻ പ്രയാസം ആയേക്കാം. ഈ ഒരു വസ്തുതയും ഇങ്ഗ്ളിഷ് സാമൂഹിക ഘടനയേയും, ചരിത്രത്തേയും പലരീതയിലും ഫ്യൂഡൽഭാഷാ സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിട്ടുണ്ട്.
ഫ്രാൻസും ഇങ്ഗ്ളണ്ടും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വ്യത്യാസത്തിന്‍റെ നിഗൂഡകാരണങ്ങളിൽ ഒരു മുഖ്യമായ കാരണം ഇതായേക്കാം.
ഈ ഉപഭൂഖണ്ടത്തിൽ, ഇവിടുള്ള ഭാഷകളുടെ ഈ അമാനുഷിക കഴിവിനെ പല പ്രസ്ഥാനക്കാരും സിനിമാക്കാരും, മറ്റും അവരുടെ സ്വന്തം ലാഭത്തിനും ആളുകളെ അനുയായികളായി പിടിച്ച് നിർത്താനും ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
ഫ്യൂഡൽ ഭാഷയിൽ നല്ല ഈണത്തിലും സ്വരമാധുര്യത്തിലും പാട്ടും വിപ്ളവഗാനവും, മുദ്രാവാക്യവും മറ്റും ഏറ്റുപാടുമ്പോൾ, വ്യക്തിയിൽ അനുഭവമാവുന്ന മനോവികാരം, മരണക്കിണർ എന്ന മോട്ടർ സൈക്കിൾ അഭ്യാസത്തിൽ ആഴക്കിണറിൽ നിന്നും സൈക്കിൾ-അഭ്യാസി അതിവേഗത്തിൽ ചുറ്റിച്ചുറ്റി മുകളിലേക്ക് ഓടിക്കയറുന്ന അവസ്ഥപോലെയാണ്. എന്നാൽ, സൈക്കിളിൽ വേഗത കുറയുന്നതോടുകൂടി, അതേ വേഗതിയിൽ ആ ആൾ കുഴിയിലേക്ക് തന്നെ ചുറ്റിത്തിരിഞ്ഞ് താഴും. എന്നാൽ, ഈ വേഗത ഇടക്കിടക്ക് കുറച്ചും കൂട്ടിയും നിലനിർത്താനായാൽ, അൽപംകീഴോട്ടും, പിന്നെ മുകളിലോട്ടും, താഴ്ന്നും ഉയർന്നും ഉള്ള ഉന്മാദാവസ്ഥയിൽ ജീവക്കാനാകും.
ഇത്രയും പറഞ്ഞപ്പോൾ ശബരിമലയിലേക്കുള്ള തീർത്ഥാടനത്തെക്കുറിച്ച് മനസ്സിൽ ഓർമ്മ ഉദിക്കുന്നു. ഈ വിധ തീർത്ഥാടനം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് പലതും അറിയേണ്ടിയിരിക്കുന്നു. ഈ അമ്പലത്തിലേക്ക് ഇന്ന് വൻ ജനപ്രവാഹമാണ് വളർന്ന് വന്നിരിക്കുന്നത്. ഇത് സംഭാവ്യമാകാനായി പിന്നിൽ പ്രവർത്തിച്ച യന്ത്രം എന്തായിരിക്കാം?
മറ്റ് അമ്പലങ്ങളിലേക്ക് ഉള്ള തീർത്ഥാടനത്തിൽനിന്നും ഇവിടേക്കുള്ള യാത്ര വളരെ വ്യത്യസ്തമാണ്. 'സ്വാമീ ശരണം, ശരണം പൊന്നയ്യപ്പ!' എന്ന ആലാപനം വ്യത്യസ്ത രീതികളിൽ, മുദ്രാവാക്യരൂപത്തിലും, വിപ്ളവഗാന സ്വരരാഗത്തിലും, ശോകഗാന ഈണത്തിലും, ഭക്തിലഹരിയിലും മറ്റും ലഭ്യമാണ്. മാത്രവുമല്ല, തീർത്ഥാടനം ഹിമഗിരിശൈലത്തിന്‍റെ കൊടുമുടിയിലേക്ക് പോകുന്നത് പോലുള്ള യാത്രയാണ്. കൊടും കാനനത്തിന്‍റെ വക്കിലൂടെയും ആണ് യാത്ര.
ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത് ഒരു വൻ മാനസികവും വൈകാരികവും ആയ ഉന്മേഷം തന്നെയായിരിക്കും.
അതീന്ത്രിയ സോഫ്ട്വേർ കോഡുകളുടെ അരങ്ങിൽ ഈ വിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഇവിടെ പ്രതിപാതിക്കുന്നില്ല.

Sir W. Ouseley, in his “Oriental Collections,” says:-”A considerable difficulty is found in setting to music the Hindu ragas as, as our system does not supply notes or signs sufficiently expressive of the almost imperceptible elevations and depressions of the voice in these melodies, of which the time is broken and irregular, and the modulations frequent and very wild. Many of the Hindu melodies possess the plaintive simplicity of the Scotch and Irish, and others a wild originality pleasing beyond description.” (excerpt taken out from Native Life in Travancore).
ഈ മുകളിൽ കൊടുത്തിരിക്കുന്ന ഉദ്ദരണിയിൽ, ഹിന്ദുരാഗങ്ങൾ എന്ന് Ouseley ഉദ്ദേശിച്ചിട്ടുള്ളത്, യഥാർത്ഥത്തിൽ, ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിലുള്ള രാഗങ്ങൾ ആണ് എന്ന് തോന്നുന്നു. എന്നാൽ, ഈ ഒരു 'ഫ്യൂഡൽ ഭാഷ' എന്ന സംഗതിയെക്കുറിച്ച്, Ouseleyക്ക് അറിവില്ലായിരുന്നു എന്നത് ശരിയാകാം.
ഈ ഉദ്ദരണയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ഇവയാണ്. ഈ ഉപഭൂഖണ്ടത്തിലെ ഗാനങ്ങളിലും, ഈണങ്ങളിലും വരുത്താവുന്ന, എന്നാൽ അതിസൂക്ഷ്മമായ, സ്വരസംക്രമണത്തിന്‍റേ യും, സ്വരാരോഹണത്തിന്‍റേൂയും ഉയരങ്ങളും താഴ്ചകളും, ഇങ്ഗ്ളിഷ് ഭാഷാ രാഗങ്ങളിലും വാക്കുകളിലും പകർപ്പെടുക്കാൻ നന്നെ പ്രയാസം തന്നെയായിരിക്കും. ഈ ഫ്യൂഡൽ ഭാഷാ രാഗങ്ങക്ക് പലപ്പോഴും ഒരു അതിവന്യമായ രൂപവും, അതേ സമയം, സ്ക്കോട്ടിഷ് - ഐറിഷ് മധുരസംഗീതത്തിന്‍റെ ശോകഭാവത്തിന്‍റെ തെളിമയും, സരളതയും ലാളിത്യവും, മാത്രമല്ല അവയുടേത് മാതിരിയുള്ളതും, അതേ സമയം വാക്കുകളാൽ വർണ്ണിക്കാവുന്നതിലും അധികം മാനസിക സുഖം ഏകുന്നതുമായ വന്യമായ മൗലികത്വവും ഇവയ്ക്ക് ഉണ്ട്.
ഇവിടെ ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം, ഈ ഉപഭൂഖണ്ടത്തിലെ ഫ്യൂഡൽ ഭാഷാ രാഗങ്ങൾക്ക് സ്ക്കോട്ടിഷ് - ഐറിഷ് സംഗീതവുമായുള്ള സാമ്യതയാണ്. ഈ രണ്ട് ഭാഷകൾക്കും ഫ്യൂഡൽ ഭാഷാ ഭാവങ്ങൾ ഉണ്ടാവാം എന്ന് പലദിക്കിലും ഈ എഴുത്തുകാരൻ സൂചിപ്പിച്ചിരുന്നു.
മറ്റൊന്ന് മനുഷ്യന്‍റെ മനസ്സിലും വൈകാരിക ഭാവകേന്ദ്രങ്ങളിലും ഉയർന്നും താഴ്ന്നും വട്ടത്തിൽ തിരിയുന്ന ചുഴിപോലെ ഭ്രമണം ചെയ്തും സർപ്പതാളങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയാണ് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ. ഇവയ്ക്ക ഇങ്ഗ്ളിഷ് പദ പ്രയോഗങ്ങളിൽ സങ്കൽപ്പിക്കാനോ, സൃഷ്ടിക്കാനോ ആവാത്ത വന്യമായ സാമൂഹികവും, വ്യക്തിപരവും മറ്റുമായ വൈകാരിക ഭാവങ്ങൾ സ്ഥാപിക്കാൻ ആവും.
ഇക്കാരണത്താൽത്തന്നെ ജാഥയും മുദ്രാവാക്യംവിളിയും മറ്റും ഫ്യൂഡൽ ഭാഷകളിൽ നൽകുന്ന മാനസിക ഉന്മാദവും, ലഹരിയും മതിഭ്രമവും മറ്റും അതേ അളവിൽ ഇങ്ഗിഷുകാരിൽ ജനിപ്പിക്കാൻ പ്രയാസം ആയേക്കാം. ഈ ഒരു വസ്തുതയും ഇങ്ഗ്ളിഷ് സാമൂഹിക ഘടനയേയും, ചരിത്രത്തേയും പലരീതയിലും ഫ്യൂഡൽഭാഷാ സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിട്ടുണ്ട്.
ഫ്രാൻസും ഇങ്ഗ്ളണ്ടും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വ്യത്യാസത്തിന്‍റെ നിഗൂഡകാരണങ്ങളിൽ ഒരു മുഖ്യമായ കാരണം ഇതായേക്കാം.
ഈ ഉപഭൂഖണ്ടത്തിൽ, ഇവിടുള്ള ഭാഷകളുടെ ഈ അമാനുഷിക കഴിവിനെ പല പ്രസ്ഥാനക്കാരും സിനിമാക്കാരും, മറ്റും അവരുടെ സ്വന്തം ലാഭത്തിനും ആളുകളെ അനുയായികളായി പിടിച്ച് നിർത്താനും ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
ഫ്യൂഡൽ ഭാഷയിൽ നല്ല ഈണത്തിലും സ്വരമാധുര്യത്തിലും പാട്ടും വിപ്ളവഗാനവും, മുദ്രാവാക്യവും മറ്റും ഏറ്റുപാടുമ്പോൾ, വ്യക്തിയിൽ അനുഭവമാവുന്ന മനോവികാരം, മരണക്കിണർ എന്ന മോട്ടർ സൈക്കിൾ അഭ്യാസത്തിൽ ആഴക്കിണറിൽ നിന്നും സൈക്കിൾ-അഭ്യാസി അതിവേഗത്തിൽ ചുറ്റിച്ചുറ്റി മുകളിലേക്ക് ഓടിക്കയറുന്ന അവസ്ഥപോലെയാണ്. എന്നാൽ, സൈക്കിളിൽ വേഗത കുറയുന്നതോടുകൂടി, അതേ വേഗതിയിൽ ആ ആൾ കുഴിയിലേക്ക് തന്നെ ചുറ്റിത്തിരിഞ്ഞ് താഴും. എന്നാൽ, ഈ വേഗത ഇടക്കിടക്ക് കുറച്ചും കൂട്ടിയും നിലനിർത്താനായാൽ, അൽപംകീഴോട്ടും, പിന്നെ മുകളിലോട്ടും, താഴ്ന്നും ഉയർന്നും ഉള്ള ഉന്മാദാവസ്ഥയിൽ ജീവക്കാനാകും.
ഇത്രയും പറഞ്ഞപ്പോൾ ശബരിമലയിലേക്കുള്ള തീർത്ഥാടനത്തെക്കുറിച്ച് മനസ്സിൽ ഓർമ്മ ഉദിക്കുന്നു. ഈ വിധ തീർത്ഥാടനം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് പലതും അറിയേണ്ടിയിരിക്കുന്നു. ഈ അമ്പലത്തിലേക്ക് ഇന്ന് വൻ ജനപ്രവാഹമാണ് വളർന്ന് വന്നിരിക്കുന്നത്. ഇത് സംഭാവ്യമാകാനായി പിന്നിൽ പ്രവർത്തിച്ച യന്ത്രം എന്തായിരിക്കാം?
മറ്റ് അമ്പലങ്ങളിലേക്ക് ഉള്ള തീർത്ഥാടനത്തിൽനിന്നും ഇവിടേക്കുള്ള യാത്ര വളരെ വ്യത്യസ്തമാണ്. 'സ്വാമീ ശരണം, ശരണം പൊന്നയ്യപ്പ!' എന്ന ആലാപനം വ്യത്യസ്ത രീതികളിൽ, മുദ്രാവാക്യരൂപത്തിലും, വിപ്ളവഗാന സ്വരരാഗത്തിലും, ശോകഗാന ഈണത്തിലും, ഭക്തിലഹരിയിലും മറ്റും ലഭ്യമാണ്. മാത്രവുമല്ല, തീർത്ഥാടനം ഹിമഗിരിശൈലത്തിന്‍റെ കൊടുമുടിയിലേക്ക് പോകുന്നത് പോലുള്ള യാത്രയാണ്. കൊടും കാനനത്തിന്‍റെ വക്കിലൂടെയും ആണ് യാത്ര.
ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത് ഒരു വൻ മാനസികവും വൈകാരികവും ആയ ഉന്മേഷം തന്നെയായിരിക്കും.
അതീന്ത്രിയ സോഫ്ട്വേർ കോഡുകളുടെ അരങ്ങിൽ ഈ വിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഇവിടെ പ്രതിപാതിക്കുന്നില്ല.
Last edited by VED on Wed Nov 08, 2023 5:12 pm, edited 1 time in total.
50
50 #. ആദിവാസികളും അർദ്ധനാഗരികത്വമുള്ള നഗരവാസികളും
ഒന്ന് രണ്ട് കാര്യങ്ങൾകൂടി ഈ വിധം പറയേണ്ടിയിരിക്കുന്നു. അവ പറഞ്ഞതിന് ശേഷം, Tellicherryയിലേക്ക് തിരിച്ച് പോകാം.
ഒന്ന് ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന ആദിവാസി എന്ന പ്രയോഗമാണ്. മലആരയന്മാരെ ആദിവാസികൾ എന്നാണ് ശബരിമലയുടെ പാരമ്പര്യ അവകാശവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ നിർവ്വചിച്ചുകാണുന്നത്. വയനാട്ടിലെ വനവാസികളായിരുന്നവരേയും ആദിവാസികൾ എന്നാണ് നിത്യേനെ നിർവ്വചിച്ച് കാണുന്നത്. ഫ്യൂഡൽ ഭാഷകളിൽ ഈ വിധ പ്രയോഗങ്ങൾ, യാതോരു ലക്കും ലഗാനും ഇല്ലാതെ, കാണുന്നവരിൽഎല്ലാം ഉപയോഗിക്കുന്നത്, അവരെ മാനസികമായും സാമൂഹികമായും അധഃപതിപ്പിക്കാനാണ് ഉതകുക.
വിക്കീപീഡിയിൽ ആദിവാസി എന്ന വാക്കിന്‍റെ നിർവ്വചനമായി നൽകപ്പെട്ടുകാണത് ഈ പ്രകാരം ആണ്:
QUOTE: വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ' END OF QUOTE.
Aborigine എന്ന ഒരു വാക്ക് ഇങ്ഗ്ളിഷിൽ ഉണ്ട്. ആ വാക്കിന്‍റെ അർത്ഥവും ആദിവാസി എന്നതായി രേഖപ്പെടുത്തിക്കാണുന്നു. ഈ വാക്കുകൾ തമ്മിലുള്ള അടുപ്പവും, വ്യത്യാസവും ഇവിടെ ചർച്ചക്ക് എടുക്കുന്നില്ല. എന്നാൽ ഇത് മാത്രം പറയാം: രണ്ടാമത്തെ വാക്കിനെ വനപ്രദേശവും മലയോരങ്ങളുമായി പലദിക്കിലും ബന്ധപ്പെടുത്തിക്കാണുന്നില്ല. ഉദാഹരണത്തിന്, പലപ്പോഴും പരാമർശിക്കപ്പെടുന്ന Aborigines of Australia.
ഇനി ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലേക്ക് തിരിച്ചുവരാം. ഇങ്ഗ്ളിഷ് കച്ചവട പ്രസ്ഥാനങ്ങൾ ഈ ഉപഭൂഖണ്ടത്തിന്‍റെ തീരത്ത് വരുന്നതിന് മുൻപേ തന്നെ ഈ പ്രദേശങ്ങളിൽ വന്ന പോർച്ചുഗീസുകാരും, ഡച്ചുകാരും യഥാർത്ഥത്തിൽ ഈ പ്രദേശത്ത് കണ്ടത് ഈ പ്രദേശങ്ങളിലെ Aboriginesനെത്തന്നെയാണ് എന്ന് അവർക്ക് തോന്നിയിരിക്കാം. ഇന്ന് വൻ പാരമ്പര്യവും, ആഢ്യത്തവും, കുടുംബമഹിമയും മറ്റും അവകാശപ്പെടുന്നവരെക്കുറിച്ച് അന്ന് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഇന്ന് ആദിവാസികൾ എന്ന് നിർവ്വചിക്കപ്പെടുന്നവരുടെ സവിശേഷതകളും ലക്ഷണങ്ങളും തന്നെ ആയേക്കാം.
യഥാർത്ഥത്തിൽ ഇന്ന് പരിഷ്കൃതരെന്ന് അവകാശപ്പെടുന്നവർ ഈ ആദിവാസി നിർവ്വചനത്തിൽനിന്നും മോചിതരായത് ഇങ്ഗ്ളിഷ് കച്ചവട സംഘം Madras പ്രസിഡൻസിയിൽ ശക്തിപ്രാപിച്ചതോടുകൂടിയാണ്.
ഈ ഒരു കാരണത്താൽത്തന്നെയാവാം, Travancore State Manualൽ, English East India Companyയുടെ സഹായത്താൽ, മാർത്താഡവർമ്മ തിരുവിതാംകൂർ രാജ്യത്തെ ശക്തിപ്പെടുത്തിയ കാലംതൊട്ട് ഉള്ള ചരിത്രത്തെ തിരുവിതാംകൂറിന്‍റെ Modern History എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഇതിന് മുൻപുള്ള കാലഘട്ടത്തെ Ancient Historyഎന്നും Earlier Historyഎന്നുമാണ് നാമകണം ചെയ്തിട്ടുള്ളത്, ആ ഗ്രന്ഥത്തിൽ.
Quilonൽ ഉണ്ടായിരുന്ന ഡച്ച് കച്ചവട സംഘത്തിന്‍റെ നേതാവായ Captain John Nieuhoff എഴുതിയ Voyages and Travels to the East-Indies (1653-1672 A.D)ൽ ഈ വിധം Quilonണിലെ (കൊല്ലത്തെ) റാണിയുടെ രൂപം വർണ്ണിച്ചിരിക്കുന്നത് നോക്കുക:
Translation: റാണിയുടെ വസ്ത്രം എന്നുള്ളത് അവരുടെ ശരീരത്തിന്‍റെ മധ്യഭാഗത്ത് ഉള്ള ഒരു കാലിക്കോ തുണിമാത്രമായിരുന്നു. ഇതിന് മുകളിൽ ഉള്ള ശരീര ഭാഗം മിക്കവാറും നഗ്നമായിരുന്നു. ചുമലിൽ അലസ്യമായി ഒരു കാലിക്കോ തുണിയുടെ തുണ്ട് തൂങ്ങിക്കിടന്നിരുന്നു. താഴേക്ക് നീണ്ടുകിടക്കുന്ന കാതുകളും, കഴുത്തും, കൈകളുടെ കക്ഷത്തോട് അടുത്ത ഭാഗവും വിലപിടിപ്പുള്ള രത്നക്കല്ലുകളാലും, സ്വർണ്ണ വളയങ്ങളാലും, വളകളാലും അലങ്കരിക്കപ്പെട്ടിരുന്നു. അവരുടെ തല ഒരു വെള്ള കാലിക്കോ തുണിയാൽ മറയ്ക്കപ്പെട്ടിരുന്നു. ഏതാണ്ട് മധ്യവയസ്സ് കഴിഞ്ഞിരിക്കുന്ന ഇവരുടെ കറുത്ത മുടി പിന്നിൽ കെട്ടിയിരുന്നു.
റാണിയുടെ രൂപം ഇങ്ങിനെയെങ്കിൽ, ആ രാജ്യത്തിലെ (Quilonണിലെ) സാധാരണ ജനങ്ങളുടെ രൂപവും ഭാവവും, വസ്ത്രവിധാനങ്ങളും എങ്ങിനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മിക്കവാറും വെറും ഒരു തുണ്ട് തണിമാത്രമായിരിക്കും വസ്ത്രം. വിലപിടിപ്പുള്ള രത്നങ്ങളും മറ്റും ഉണ്ടാവില്ലതന്നെ.
IMAGE: Nieuhof's audience with the "Queen of Koylang" (1662).
ഒരു വൻ കൊട്ടാരം ഈ ചിത്രത്തിൽ കാണുന്നതുതന്നെ, യൂറോപ്പിലെ ചിത്രകാരന്‍റെ ഭാവനമാത്രമായേക്കാം.
എന്നാൽ അതിശക്തമായ ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ സമൂഹത്തിലെ കുറച്ചുപേരെ സ്വർണ്ണഗോപുരങ്ങളിലും, മറ്റുള്ളവരെ വിവിധ നിലവാരത്തിലുള്ള കുപ്പത്തൊട്ടികളിലും അടക്കിവെച്ചിട്ടുണ്ടാവും. ഈ അടുക്കും ചിട്ടയുടേയും അദൃശ്യമായ രൂപരേഖയെക്കുറിച്ച് ഡച്ചുകാർക്ക് വിവരം ലഭിച്ചിട്ടുണ്ടാവില്ല.
ഇങ്ങിനെ നോക്കുമ്പോൾ, ഇന്ന് ആദിവാസിയെന്നും മറ്റും നിർവ്വചിക്കപ്പെടുന്നവർ ഏത് വിധത്തിലുള്ള ആദിവാസികളാണ്? ഇങ്ങിനെയുള്ള മറനീക്കിക്കൊണ്ടുള്ള ഒരു പരിശോധന ചില നിർണ്ണായക വിവരങ്ങൾ പുറത്ത് കൊണ്ടുവന്നേക്കാം. മലയോരങ്ങളിലും, കാട്ടിലും വസിച്ചിരുന്നവർ, കാട്ടിന് പുറത്തുള്ള 'ആദിവാസികളിൽ' നിന്നും വിട്ടുനിന്നവരാണ്. അവർക്ക് പറുത്തുള്ള ആളുകളെ ഭയമാണ്, അറപ്പാണ്. എന്താണ് ഇതിന് കാരണം എന്ന് നോക്കിയാൽ ഈ ഉപഭൂഖണ്ടത്തിലെ സാംസ്ക്കാരത്തെക്കുറിച്ച് പലരും ആലോചിച്ചിട്ടില്ലാത്ത ചില വിവരങ്ങൾ പുറത്ത് വന്നേക്കാം.
Madras പ്രസിഡൻസി പ്രദേശത്തിനും തിരുവിതാംകൂർ രാജ്യത്തിനും ഇടയിൽ ഉള്ള മലകളിൽ വസിക്കുന്ന കാണിക്കാർ എന്ന ജനക്കൂട്ടത്തെക്കുറിച്ച് Native Life in Travancoreൽ പരാമർശിക്കുന്നുണ്ട്. ഇവരിൽ ചിലരെ മലഅരയർ എന്നും വിളിക്കുന്നുണ്ട്. ഇവരിൽ ഒന്നിൽകൂടുതൽ വിഭാഗങ്ങൾ ഉണ്ട് എന്നും, അതിൽ ഒരു കൂട്ടർ മറ്റൊരുകൂട്ടരെ അവരുടെ നിലവാരത്തിൽ ഉള്ളവർ ആണ് എന്ന് സമ്മതിച്ച് കൊടുക്കാറില്ലാ എന്നുമൊക്കെപലതും ഉണ്ട്. ആ വക കാര്യങ്ങളിലേക്ക് കടക്കുന്നില്ല.
ഈ ജനക്കൂട്ടം എവിടെനിന്നോ എങ്ങിനെയോ ഈ പ്രദേശത്ത് വന്ന് പെട്ടവരാണ്. ഇവർക്ക് ആരുടേയും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടമില്ല. മറ്റ് കൂലിക്കാരോടൊപ്പം ഇവരെ നിർത്താൻ നോക്കിയാൽ ഇവർ നിൽക്കില്ല.
മലയോരങ്ങളിൽ സ്വതന്ത്രരായി കൃഷിയും മറ്റും ചെയ്ത് ഇവർ ജീവിക്കുന്നു. സ്വന്തമായ ഗ്രാമങ്ങൾ ഉണ്ട്. അവിടെ വീടുകൾ ഉണ്ട്. ഇവർ താമസിക്കുന്ന കാടുകളിലേക്ക് തിരുവിതാംകൂറിലെ ജനങ്ങൾ (നഗരങ്ങളിലെ 'ആദിവാസികൾ' എന്ന് പറയാം) കാപ്പി തോട്ടങ്ങളും മറ്റും ഉണ്ടാക്കാനായി വരുമ്പോൾ, ഇക്കൂട്ടർ അവരുടെ വീടുകളും, ഗ്രാമവും വിട്ട് വീണ്ടും ഉൾക്കാടുകളിലേക്ക് നീങ്ങും.
ഈ സ്വഭാവം പെട്ടെന്ന് കേട്ടാൽ, ആത്മവിശ്വാസക്കൂറവിന്‍റെ ചിഹ്നമായി തോന്നിയേക്കാം. എന്നാൽ, വളരെ പണ്ട് ചില കാട്ടിലെ ജനങ്ങളെ കൊടും കാടിനുള്ളിൽ വച്ച് ഈ എഴുത്തുകാരൻ നേരിട്ട് കാണാനിടയായപ്പോൾ, ശ്രദ്ധിച്ച കാര്യം ഈ ആളുകൾ യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ സാധാരണ ജനങ്ങളെക്കാൾ പ്രകൃതരല്ല. മറിച്ച് ആശയവിനിമയത്തിൽ അസഭ്യം ഉപോയഗിക്കില്ലാ എന്ന വാസ്തവം നോക്കിയാൽ, അവരേക്കാൾ ഉയർന്ന നിലവാരം ഉള്ളവരാണ്. എന്നാൽ ഈ കൂട്ടർക്ക് തിരുവിതാകൂറിലെ പൊതുജനം എന്ന 'ആദിവാസികളെയും' അവരുടെ പോലീസിനേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും പേടിയാണ്.
ഈ ഭയത്തിന് കാരണമായ എല്ലാ കാര്യവും ഇവിടെ കുറിച്ചിടാൻ ആവില്ല. എന്നാൽ പറയാവുന്ന കാര്യം, കാട്ടിനുള്ളിൽ കയറുന്ന തിരുവിതാകൂറിലെ ഫോറസ്റ്റു ഉദ്യോഗസ്ഥർ ഇവരെ നീ, എടാ, എടീ, അവൻ, അവൾ എന്ന രീതിയിലാണ്, സംബോധനചെയ്യുന്നതും, പരാമർശിക്കുന്നതു. ശബ്ദം പലപ്പോഴും ഞെട്ടിച്ചുള്ളതാണ്, അതുമല്ലെങ്കിൽ അലോസരപ്പെടുത്തുന്ന വാക്കുകളും ചോദ്യങ്ങളുമാണ് പ്രയോഗിക്കുക. ഇന്ന് ഇവരുടെ പ്രദേശങ്ങൾ ഇന്ത്യാരാജ്യമാണ് എന്ന് അവരെ ഈ വിധം അറിയിക്കുന്നുണ്ട്. ഈ രാജ്യത്തിലെ കുപ്പത്തൊട്ടിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭാഷാ കോഡുകളിൽ ഇവരെ സ്ഥാപിക്കുന്നത്.
Video: Andaman Nicobar ദ്വീപുകളിലെ ഒരു ജനതയെ കുപ്പത്തൊട്ടിയിൽ എത്തിക്കാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗത്തിന്‍റെ പദ്ധതി.
കാണിക്കരുടെ പഴയകാല വസ്ത്രവിധാനം ഈ വിധമാണ് എന്ന് Native Life in Travancoreൽ കാണുന്നു: The men go almost naked, having only a small strip of cloth round the loins. ........... The women are rather better clad, and are very shy of strangers. ഇന്ന് ഇത് കാട്ടുജാതിക്കാരുടെ വേഷം ആയി കാണാമെങ്കിലും, ഇങ്ഗ്ളിഷ് കച്ചവട സംഘം തിരുവിതാംകൂറുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ്, തിരുവിതാംകൂറിലെ പരിഷ്കൃതർ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബ്രാഹ്മണരും, നായർമാരും, മറ്റും വേഷവിധാനത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ടാവില്ല. എന്നാൽ, വാക്ക് കോഡുകളിൽ അവരുടെ സ്ഥാനം അവരുടെ വ്യക്തിത്വത്തെ ഉയർത്തി നിർത്തിയേക്കാം. ആ കാലഘട്ടത്തെയും അന്നുള്ള തിരുവിതാംകൂറുകാരേയും Travancore State Manualൽ Semi-barbarian (അർദ്ധനാഗരികത്വമുള്ളവർ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ഇനി പറയാൻ പോകുന്നതാണ് സവിശേഷമായിട്ടുള്ളത്.
പൊതുജനവുമായി വിട്ടുനിൽക്കുക എന്നുള്ളത്, ഈ ഉപദ്വീപിൽ പലരിലും ഉള്ള ഒരു സ്വഭാവഗുണമാണ്. കാട്ടുജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടന്നവർക്ക് മാത്രമല്ല ഈ സ്വഭാവം.
മനഃശാസ്‌ത്രത്തിന് മനസ്സിലാക്കാൻ പറ്റാത്ത പലകാര്യങ്ങൾക്കും വൻ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്, അത് കപട വിശദ്ധീകരണം നൽകുന്നുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
വാക്ക് കോഡുകളിൽ വൻ നിലവാരം സാമൂഹികമായി സൃഷ്ടിക്കാനും പകരാനും പടർത്താനും ഉള്ളരീതിയിൽ ഉള്ള പരിചയപ്പെടുത്തലുകളോ, വിവരങ്ങളോ, ചമയങ്ങളോ, ഭവനങ്ങളോ, വിലപിടിപ്പുള്ള വാഹന സൗകര്യമോ മറ്റോ ഇല്ലാത്ത അവസരത്തിൽ പുറമേനിന്നും വന്ന് കുഗ്രാമങ്ങളിൽ താമസിക്കുന്ന പല വ്യക്തികളും വീടിന് പുറത്തുള്ള ആളകുളുമായി ഉടപഴകാറില്ലതന്നെ. പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ വയസ്സ് എന്നതും ഒരു വ്യക്തമായ അളവുകോലാണ്. ഇതിനാൽതന്നെയും സാമ്പത്തികമായോ, മറ്റോ ഉയർന്ന വീടുകളിൽ നിന്നുമുള്ള ചെറുപ്രായക്കാർ പൊതുനിരത്തിൽനിന്നും വിട്ടുനിൽക്കും.
ഈ പറഞ്ഞതിന് ഒഴിവായി വരുന്നത്, ആ പ്രദേശത്തിൽ ജനിച്ച് വളർന്ന് മറ്റുള്ളവരോട് ഒത്ത് സ്കൂളിൽ പഠിച്ച് വളർന്നവരാണ്. ഇതും, പൂർണ്ണമായും ശരിയല്ല. ഒന്നിച്ച്, നീ, എടാ, എടീ എന്നെല്ലാം വിളച്ച് പറഞ്ഞ് വളർന്ന കുട്ടികളിൽ ചിലർ അദ്ദേഹം, അവർ, മാഡം എന്നീ നിലവാരത്തിലേക്കും, മറ്റ് ചിലർ നീ, അവൻ, അവൾ നിലവാരത്തിലേക്കും വളർന്ന് പൊന്തിയാലും, പണ്ടുള്ള ആശയവിനിമയംനിലനിർത്താനോ, തമ്മിൽ ഒന്ന് ഗൗനിക്കാനോ പ്രയാസം നേരിട്ടേക്കാം.
ദേവർകോവിൽ എന്ന ഗ്രാമത്തിലും, ജനങ്ങൾ വളരെ വിരളമായിമാത്രം കണ്ടിട്ടുള്ള ആളുകൾ ഉണ്ട് എന്നുള്ളതാണ് വാസ്തവും. സാമ്പത്തികമായി ഉയർന്നവരാണ് ഈ കൂട്ടർ. അതിനാൽ തന്നെ കാറിൽ വരും, പോകും, പരിചയക്കാർ ദൂരപ്രദേശങ്ങളിലും പട്ടണങ്ങളിലും.
ഈ എഴുത്തുകാരന്‍റെ കുടുംബത്തിൽ തന്നെ പലരും ദേവർകോവിൽലിൽ പലപ്പോഴും വന്ന് താമസിക്കാറുണ്ട്. രണ്ടു മൂന്നും ആഴ്ചക്കാലം. അവരാരും തൊട്ടടുത്തുള്ള അങ്ങാടിയിൽ പോകാനോ, പോയാൽത്തന്നെ അവിടെ ചുറ്റിനടക്കാനോ, ആളുകളുമായി സൗഹൃദം സ്ഥാപിക്കാനോ ശ്രമിക്കാറില്ല.
ഇത് അവരിൽ എന്തെങ്കിലും തരത്തിലുള്ള ആത്മവിശ്വാസക്കുറവിന്‍റെ ലക്ഷണമോ, മാനസിക രോഗമോ അല്ലതന്നെ. മറിച്ച്, ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വാക്ക് കോഡുകൾ അല്ല ഫ്യൂഡൽ ഭാഷകളിൽ ഉള്ളത് എന്നതാണ് കാരണം.
എന്തിന്, ഐഏഎസ്സും, ഐപിഎസ്സും മറ്റും എടുത്താൽ, ആ വ്യക്തി സ്വന്തം മുറിക്ക് പുറത്ത് സ്വന്തമായി ഇറങ്ങിനടക്കില്ല എന്നുള്ളതാണ് വാസ്തവം. പ്യൂണം, കോൺസ്റ്റബ്ളും മറ്റും ഇറങ്ങി നടക്കുന്നത് കാണം. അതേ സമയം ഐഏഎസ്സ് / ഐപിഎസ്സ് വ്യക്തി ഇറങ്ങിനടന്നാൽ ഒന്നുകിൽ അയാൾ ഈ വിധ ചമയങ്ങൾ ഉള്ള ആളാണെന്ന് വിളിച്ച് പറയുന്ന എന്തെങ്കിലും കൂടെകാണണം. എന്നാൽത്തന്നെ ഇത് പുറത്ത് നിൽകുന്ന പ്യൂണിനും, കോൺസ്റ്റബ്ളിനും ശല്ല്യം തന്നെയാണ്.
ഈ അടുത്ത കാലത്ത്, Youtubeൽ ചെറുപ്പക്കാരായ ഐഏഎസ്സ് ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ നിരത്തിലൂടെ നടന്ന് ചില പ്രശ്നങ്ങൾ തിരുത്താൻ നോക്കുന്നതോ, പൊതുജനങ്ങളുമായി നേരിട്ട് സംസാരിക്കുന്നതോ ആയ ദൃശ്യങ്ങൾ കണ്ടു. വൻ പോലീസ് സന്നാഹങ്ങൾ പിന്നിൽ ഒരു മതിൽകെട്ട് പോലെ സൃഷ്ടിച്ചാണ് ഈ വിധം ഈ കൂട്ടർ ഇറങ്ങിനടക്കുന്നത്.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും ഇതുപോലെ കാര്യങ്ങൾ ചിലപ്പോൾ കാണാൻപറ്റിയേക്കാമെങ്കിലും, വാസ്തവം വ്യത്യസ്തമാണ്. ഇവിടെ ജനത്തിൽ പെട്ട ഒരു വ്യക്തി ഈ ഉദ്യോഗസ്ഥനെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തൽ, പിന്നിൽ കെട്ടിനിർത്തിയിരിക്കുന്ന ബഹുമാനത്തിന്‍റെ വൻ മതിൽക്കെട്ട് ആകെ ഇടിഞ്ഞ് നിലപതിക്കും. അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കാനാണ്, പിന്നിൽ ഉള്ള പോലീസുകാരുടെ മതിൽക്കെട്ട്. വ്യക്തിയേയും, ആൾക്കൂട്ടത്തെയും ഭയപ്പെടുത്തിയും, വിറപ്പിച്ചും, നിർത്തണം. നിന്‍റെയൊക്കെ /നിങ്ങളുടെയൊക്കെ മുന്നിൽ നിൽക്കുന്നത് ദിവ്യനാണ് എന്ന് ഭയപ്പെടുത്തി അറിയിക്കേണം. ഭയപ്പെട്ടില്ലെങ്കിൽ, ദിവ്യത്വം നഷ്ടപ്പെടും.
ഈ വിധ ധാരണ അടിച്ചേൽപ്പിക്കാൻ പറ്റിയില്ലായെങ്കിൽ, ആളുകൾ നീ പോടാ, നീ പോടീ, എന്ന ഭാവം തന്നെ എടുത്തേക്കാം. പെട്ടന്ന് പിന്നണിയിൽ ഉള്ള പോലീസ് സന്നാഹം അപ്രത്യക്ഷമായാലും ജനങ്ങളുമായി ആശയവിനിമയം പ്രയാസകരവും, ചിലപ്പോൾ മാനസിക വിഭ്രാന്തി വരുത്തുന്നതും ആയേക്കാം.
ഇന്ന് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന മാനസിക പരിശീലനം ഈ വിധമാണ്. പേടിപ്പിക്കാനാവുന്നവനെ ബഹുമാനിക്കേണം. അല്ലാത്തവനോട് നീ പോടാ എന്ന് പറയാനുള്ള ധൈര്യം കൈവരിക്കണം.
സരോപദേശങ്ങൾ കൊണ്ടും വൻ Managament trainingകൊണ്ടും Administration trainingകൊണ്ടും MBAകൊണ്ടും PHdകൊണ്ടും മറ്റും ഒന്നുകൊണ്ടും ഈ വിധപ്രശ്നങ്ങൾ മാറ്റാൻ ആവില്ലതന്നെ.
പണവും പ്രതാപവും ഉള്ളവർ ഈ വിധം ജനങ്ങളിൽനിന്നും വിട്ടുനിന്നാൽ, അവർ ബഹുമാന്യരാണ്. ഇതൊന്നുമില്ലാതെ ജനങ്ങളിൽ നിന്നും വിട്ടുനിന്നാൽ, അവർ മനോരോഗികളോ, അതുമല്ലെങ്കിൽ ആദിവാസികളോ ആണ്.

.........the Queen’s attirement being no more than a piece of callicoe wrapt round her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders. Her ears, which were very long, her neck and arms were adorn’d with precious stones, gold rings and bracelets, and her head cover’d with a piece of white callicoe. She was past her middle age, of a brown complexion, with black hair tied in a knot behind
Translation: റാണിയുടെ വസ്ത്രം എന്നുള്ളത് അവരുടെ ശരീരത്തിന്‍റെ മധ്യഭാഗത്ത് ഉള്ള ഒരു കാലിക്കോ തുണിമാത്രമായിരുന്നു. ഇതിന് മുകളിൽ ഉള്ള ശരീര ഭാഗം മിക്കവാറും നഗ്നമായിരുന്നു. ചുമലിൽ അലസ്യമായി ഒരു കാലിക്കോ തുണിയുടെ തുണ്ട് തൂങ്ങിക്കിടന്നിരുന്നു. താഴേക്ക് നീണ്ടുകിടക്കുന്ന കാതുകളും, കഴുത്തും, കൈകളുടെ കക്ഷത്തോട് അടുത്ത ഭാഗവും വിലപിടിപ്പുള്ള രത്നക്കല്ലുകളാലും, സ്വർണ്ണ വളയങ്ങളാലും, വളകളാലും അലങ്കരിക്കപ്പെട്ടിരുന്നു. അവരുടെ തല ഒരു വെള്ള കാലിക്കോ തുണിയാൽ മറയ്ക്കപ്പെട്ടിരുന്നു. ഏതാണ്ട് മധ്യവയസ്സ് കഴിഞ്ഞിരിക്കുന്ന ഇവരുടെ കറുത്ത മുടി പിന്നിൽ കെട്ടിയിരുന്നു.
റാണിയുടെ രൂപം ഇങ്ങിനെയെങ്കിൽ, ആ രാജ്യത്തിലെ (Quilonണിലെ) സാധാരണ ജനങ്ങളുടെ രൂപവും ഭാവവും, വസ്ത്രവിധാനങ്ങളും എങ്ങിനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മിക്കവാറും വെറും ഒരു തുണ്ട് തണിമാത്രമായിരിക്കും വസ്ത്രം. വിലപിടിപ്പുള്ള രത്നങ്ങളും മറ്റും ഉണ്ടാവില്ലതന്നെ.
IMAGE: Nieuhof's audience with the "Queen of Koylang" (1662).
ഒരു വൻ കൊട്ടാരം ഈ ചിത്രത്തിൽ കാണുന്നതുതന്നെ, യൂറോപ്പിലെ ചിത്രകാരന്‍റെ ഭാവനമാത്രമായേക്കാം.
എന്നാൽ അതിശക്തമായ ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ സമൂഹത്തിലെ കുറച്ചുപേരെ സ്വർണ്ണഗോപുരങ്ങളിലും, മറ്റുള്ളവരെ വിവിധ നിലവാരത്തിലുള്ള കുപ്പത്തൊട്ടികളിലും അടക്കിവെച്ചിട്ടുണ്ടാവും. ഈ അടുക്കും ചിട്ടയുടേയും അദൃശ്യമായ രൂപരേഖയെക്കുറിച്ച് ഡച്ചുകാർക്ക് വിവരം ലഭിച്ചിട്ടുണ്ടാവില്ല.
ഇങ്ങിനെ നോക്കുമ്പോൾ, ഇന്ന് ആദിവാസിയെന്നും മറ്റും നിർവ്വചിക്കപ്പെടുന്നവർ ഏത് വിധത്തിലുള്ള ആദിവാസികളാണ്? ഇങ്ങിനെയുള്ള മറനീക്കിക്കൊണ്ടുള്ള ഒരു പരിശോധന ചില നിർണ്ണായക വിവരങ്ങൾ പുറത്ത് കൊണ്ടുവന്നേക്കാം. മലയോരങ്ങളിലും, കാട്ടിലും വസിച്ചിരുന്നവർ, കാട്ടിന് പുറത്തുള്ള 'ആദിവാസികളിൽ' നിന്നും വിട്ടുനിന്നവരാണ്. അവർക്ക് പറുത്തുള്ള ആളുകളെ ഭയമാണ്, അറപ്പാണ്. എന്താണ് ഇതിന് കാരണം എന്ന് നോക്കിയാൽ ഈ ഉപഭൂഖണ്ടത്തിലെ സാംസ്ക്കാരത്തെക്കുറിച്ച് പലരും ആലോചിച്ചിട്ടില്ലാത്ത ചില വിവരങ്ങൾ പുറത്ത് വന്നേക്കാം.
Madras പ്രസിഡൻസി പ്രദേശത്തിനും തിരുവിതാംകൂർ രാജ്യത്തിനും ഇടയിൽ ഉള്ള മലകളിൽ വസിക്കുന്ന കാണിക്കാർ എന്ന ജനക്കൂട്ടത്തെക്കുറിച്ച് Native Life in Travancoreൽ പരാമർശിക്കുന്നുണ്ട്. ഇവരിൽ ചിലരെ മലഅരയർ എന്നും വിളിക്കുന്നുണ്ട്. ഇവരിൽ ഒന്നിൽകൂടുതൽ വിഭാഗങ്ങൾ ഉണ്ട് എന്നും, അതിൽ ഒരു കൂട്ടർ മറ്റൊരുകൂട്ടരെ അവരുടെ നിലവാരത്തിൽ ഉള്ളവർ ആണ് എന്ന് സമ്മതിച്ച് കൊടുക്കാറില്ലാ എന്നുമൊക്കെപലതും ഉണ്ട്. ആ വക കാര്യങ്ങളിലേക്ക് കടക്കുന്നില്ല.
ഈ ജനക്കൂട്ടം എവിടെനിന്നോ എങ്ങിനെയോ ഈ പ്രദേശത്ത് വന്ന് പെട്ടവരാണ്. ഇവർക്ക് ആരുടേയും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടമില്ല. മറ്റ് കൂലിക്കാരോടൊപ്പം ഇവരെ നിർത്താൻ നോക്കിയാൽ ഇവർ നിൽക്കില്ല.
മലയോരങ്ങളിൽ സ്വതന്ത്രരായി കൃഷിയും മറ്റും ചെയ്ത് ഇവർ ജീവിക്കുന്നു. സ്വന്തമായ ഗ്രാമങ്ങൾ ഉണ്ട്. അവിടെ വീടുകൾ ഉണ്ട്. ഇവർ താമസിക്കുന്ന കാടുകളിലേക്ക് തിരുവിതാംകൂറിലെ ജനങ്ങൾ (നഗരങ്ങളിലെ 'ആദിവാസികൾ' എന്ന് പറയാം) കാപ്പി തോട്ടങ്ങളും മറ്റും ഉണ്ടാക്കാനായി വരുമ്പോൾ, ഇക്കൂട്ടർ അവരുടെ വീടുകളും, ഗ്രാമവും വിട്ട് വീണ്ടും ഉൾക്കാടുകളിലേക്ക് നീങ്ങും.
The proud men of the woods decline to herd with coolies, and work like common people. As soon as the planter’s axe is heard, the hill kings pack their traps and desert their homes to establish themselves in another valley. In this way they have been driven from hill to hill and from valley to valley, until some have found now a safe resting place in the dense jungles of the lowlands of Travancore. If the planter wishes to penetrate some unexplored jungle, or cut a path in some out-of-the-way place, the hill men are ready to assist, and it is the universal testimony that they are more faithful to their engagements than their more civilised brethren from the plains.
ഈ സ്വഭാവം പെട്ടെന്ന് കേട്ടാൽ, ആത്മവിശ്വാസക്കൂറവിന്‍റെ ചിഹ്നമായി തോന്നിയേക്കാം. എന്നാൽ, വളരെ പണ്ട് ചില കാട്ടിലെ ജനങ്ങളെ കൊടും കാടിനുള്ളിൽ വച്ച് ഈ എഴുത്തുകാരൻ നേരിട്ട് കാണാനിടയായപ്പോൾ, ശ്രദ്ധിച്ച കാര്യം ഈ ആളുകൾ യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ സാധാരണ ജനങ്ങളെക്കാൾ പ്രകൃതരല്ല. മറിച്ച് ആശയവിനിമയത്തിൽ അസഭ്യം ഉപോയഗിക്കില്ലാ എന്ന വാസ്തവം നോക്കിയാൽ, അവരേക്കാൾ ഉയർന്ന നിലവാരം ഉള്ളവരാണ്. എന്നാൽ ഈ കൂട്ടർക്ക് തിരുവിതാകൂറിലെ പൊതുജനം എന്ന 'ആദിവാസികളെയും' അവരുടെ പോലീസിനേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും പേടിയാണ്.
ഈ ഭയത്തിന് കാരണമായ എല്ലാ കാര്യവും ഇവിടെ കുറിച്ചിടാൻ ആവില്ല. എന്നാൽ പറയാവുന്ന കാര്യം, കാട്ടിനുള്ളിൽ കയറുന്ന തിരുവിതാകൂറിലെ ഫോറസ്റ്റു ഉദ്യോഗസ്ഥർ ഇവരെ നീ, എടാ, എടീ, അവൻ, അവൾ എന്ന രീതിയിലാണ്, സംബോധനചെയ്യുന്നതും, പരാമർശിക്കുന്നതു. ശബ്ദം പലപ്പോഴും ഞെട്ടിച്ചുള്ളതാണ്, അതുമല്ലെങ്കിൽ അലോസരപ്പെടുത്തുന്ന വാക്കുകളും ചോദ്യങ്ങളുമാണ് പ്രയോഗിക്കുക. ഇന്ന് ഇവരുടെ പ്രദേശങ്ങൾ ഇന്ത്യാരാജ്യമാണ് എന്ന് അവരെ ഈ വിധം അറിയിക്കുന്നുണ്ട്. ഈ രാജ്യത്തിലെ കുപ്പത്തൊട്ടിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭാഷാ കോഡുകളിൽ ഇവരെ സ്ഥാപിക്കുന്നത്.
Video: Andaman Nicobar ദ്വീപുകളിലെ ഒരു ജനതയെ കുപ്പത്തൊട്ടിയിൽ എത്തിക്കാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗത്തിന്‍റെ പദ്ധതി.
കാണിക്കരുടെ പഴയകാല വസ്ത്രവിധാനം ഈ വിധമാണ് എന്ന് Native Life in Travancoreൽ കാണുന്നു: The men go almost naked, having only a small strip of cloth round the loins. ........... The women are rather better clad, and are very shy of strangers. ഇന്ന് ഇത് കാട്ടുജാതിക്കാരുടെ വേഷം ആയി കാണാമെങ്കിലും, ഇങ്ഗ്ളിഷ് കച്ചവട സംഘം തിരുവിതാംകൂറുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ്, തിരുവിതാംകൂറിലെ പരിഷ്കൃതർ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബ്രാഹ്മണരും, നായർമാരും, മറ്റും വേഷവിധാനത്തിൽ കാര്യമായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ടാവില്ല. എന്നാൽ, വാക്ക് കോഡുകളിൽ അവരുടെ സ്ഥാനം അവരുടെ വ്യക്തിത്വത്തെ ഉയർത്തി നിർത്തിയേക്കാം. ആ കാലഘട്ടത്തെയും അന്നുള്ള തിരുവിതാംകൂറുകാരേയും Travancore State Manualൽ Semi-barbarian (അർദ്ധനാഗരികത്വമുള്ളവർ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ഇനി പറയാൻ പോകുന്നതാണ് സവിശേഷമായിട്ടുള്ളത്.
പൊതുജനവുമായി വിട്ടുനിൽക്കുക എന്നുള്ളത്, ഈ ഉപദ്വീപിൽ പലരിലും ഉള്ള ഒരു സ്വഭാവഗുണമാണ്. കാട്ടുജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടന്നവർക്ക് മാത്രമല്ല ഈ സ്വഭാവം.
മനഃശാസ്‌ത്രത്തിന് മനസ്സിലാക്കാൻ പറ്റാത്ത പലകാര്യങ്ങൾക്കും വൻ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്, അത് കപട വിശദ്ധീകരണം നൽകുന്നുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
വാക്ക് കോഡുകളിൽ വൻ നിലവാരം സാമൂഹികമായി സൃഷ്ടിക്കാനും പകരാനും പടർത്താനും ഉള്ളരീതിയിൽ ഉള്ള പരിചയപ്പെടുത്തലുകളോ, വിവരങ്ങളോ, ചമയങ്ങളോ, ഭവനങ്ങളോ, വിലപിടിപ്പുള്ള വാഹന സൗകര്യമോ മറ്റോ ഇല്ലാത്ത അവസരത്തിൽ പുറമേനിന്നും വന്ന് കുഗ്രാമങ്ങളിൽ താമസിക്കുന്ന പല വ്യക്തികളും വീടിന് പുറത്തുള്ള ആളകുളുമായി ഉടപഴകാറില്ലതന്നെ. പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ വയസ്സ് എന്നതും ഒരു വ്യക്തമായ അളവുകോലാണ്. ഇതിനാൽതന്നെയും സാമ്പത്തികമായോ, മറ്റോ ഉയർന്ന വീടുകളിൽ നിന്നുമുള്ള ചെറുപ്രായക്കാർ പൊതുനിരത്തിൽനിന്നും വിട്ടുനിൽക്കും.
ഈ പറഞ്ഞതിന് ഒഴിവായി വരുന്നത്, ആ പ്രദേശത്തിൽ ജനിച്ച് വളർന്ന് മറ്റുള്ളവരോട് ഒത്ത് സ്കൂളിൽ പഠിച്ച് വളർന്നവരാണ്. ഇതും, പൂർണ്ണമായും ശരിയല്ല. ഒന്നിച്ച്, നീ, എടാ, എടീ എന്നെല്ലാം വിളച്ച് പറഞ്ഞ് വളർന്ന കുട്ടികളിൽ ചിലർ അദ്ദേഹം, അവർ, മാഡം എന്നീ നിലവാരത്തിലേക്കും, മറ്റ് ചിലർ നീ, അവൻ, അവൾ നിലവാരത്തിലേക്കും വളർന്ന് പൊന്തിയാലും, പണ്ടുള്ള ആശയവിനിമയംനിലനിർത്താനോ, തമ്മിൽ ഒന്ന് ഗൗനിക്കാനോ പ്രയാസം നേരിട്ടേക്കാം.
ദേവർകോവിൽ എന്ന ഗ്രാമത്തിലും, ജനങ്ങൾ വളരെ വിരളമായിമാത്രം കണ്ടിട്ടുള്ള ആളുകൾ ഉണ്ട് എന്നുള്ളതാണ് വാസ്തവും. സാമ്പത്തികമായി ഉയർന്നവരാണ് ഈ കൂട്ടർ. അതിനാൽ തന്നെ കാറിൽ വരും, പോകും, പരിചയക്കാർ ദൂരപ്രദേശങ്ങളിലും പട്ടണങ്ങളിലും.
ഈ എഴുത്തുകാരന്‍റെ കുടുംബത്തിൽ തന്നെ പലരും ദേവർകോവിൽലിൽ പലപ്പോഴും വന്ന് താമസിക്കാറുണ്ട്. രണ്ടു മൂന്നും ആഴ്ചക്കാലം. അവരാരും തൊട്ടടുത്തുള്ള അങ്ങാടിയിൽ പോകാനോ, പോയാൽത്തന്നെ അവിടെ ചുറ്റിനടക്കാനോ, ആളുകളുമായി സൗഹൃദം സ്ഥാപിക്കാനോ ശ്രമിക്കാറില്ല.
ഇത് അവരിൽ എന്തെങ്കിലും തരത്തിലുള്ള ആത്മവിശ്വാസക്കുറവിന്‍റെ ലക്ഷണമോ, മാനസിക രോഗമോ അല്ലതന്നെ. മറിച്ച്, ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വാക്ക് കോഡുകൾ അല്ല ഫ്യൂഡൽ ഭാഷകളിൽ ഉള്ളത് എന്നതാണ് കാരണം.
എന്തിന്, ഐഏഎസ്സും, ഐപിഎസ്സും മറ്റും എടുത്താൽ, ആ വ്യക്തി സ്വന്തം മുറിക്ക് പുറത്ത് സ്വന്തമായി ഇറങ്ങിനടക്കില്ല എന്നുള്ളതാണ് വാസ്തവം. പ്യൂണം, കോൺസ്റ്റബ്ളും മറ്റും ഇറങ്ങി നടക്കുന്നത് കാണം. അതേ സമയം ഐഏഎസ്സ് / ഐപിഎസ്സ് വ്യക്തി ഇറങ്ങിനടന്നാൽ ഒന്നുകിൽ അയാൾ ഈ വിധ ചമയങ്ങൾ ഉള്ള ആളാണെന്ന് വിളിച്ച് പറയുന്ന എന്തെങ്കിലും കൂടെകാണണം. എന്നാൽത്തന്നെ ഇത് പുറത്ത് നിൽകുന്ന പ്യൂണിനും, കോൺസ്റ്റബ്ളിനും ശല്ല്യം തന്നെയാണ്.
ഈ അടുത്ത കാലത്ത്, Youtubeൽ ചെറുപ്പക്കാരായ ഐഏഎസ്സ് ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ നിരത്തിലൂടെ നടന്ന് ചില പ്രശ്നങ്ങൾ തിരുത്താൻ നോക്കുന്നതോ, പൊതുജനങ്ങളുമായി നേരിട്ട് സംസാരിക്കുന്നതോ ആയ ദൃശ്യങ്ങൾ കണ്ടു. വൻ പോലീസ് സന്നാഹങ്ങൾ പിന്നിൽ ഒരു മതിൽകെട്ട് പോലെ സൃഷ്ടിച്ചാണ് ഈ വിധം ഈ കൂട്ടർ ഇറങ്ങിനടക്കുന്നത്.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും ഇതുപോലെ കാര്യങ്ങൾ ചിലപ്പോൾ കാണാൻപറ്റിയേക്കാമെങ്കിലും, വാസ്തവം വ്യത്യസ്തമാണ്. ഇവിടെ ജനത്തിൽ പെട്ട ഒരു വ്യക്തി ഈ ഉദ്യോഗസ്ഥനെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തൽ, പിന്നിൽ കെട്ടിനിർത്തിയിരിക്കുന്ന ബഹുമാനത്തിന്‍റെ വൻ മതിൽക്കെട്ട് ആകെ ഇടിഞ്ഞ് നിലപതിക്കും. അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കാനാണ്, പിന്നിൽ ഉള്ള പോലീസുകാരുടെ മതിൽക്കെട്ട്. വ്യക്തിയേയും, ആൾക്കൂട്ടത്തെയും ഭയപ്പെടുത്തിയും, വിറപ്പിച്ചും, നിർത്തണം. നിന്‍റെയൊക്കെ /നിങ്ങളുടെയൊക്കെ മുന്നിൽ നിൽക്കുന്നത് ദിവ്യനാണ് എന്ന് ഭയപ്പെടുത്തി അറിയിക്കേണം. ഭയപ്പെട്ടില്ലെങ്കിൽ, ദിവ്യത്വം നഷ്ടപ്പെടും.
ഈ വിധ ധാരണ അടിച്ചേൽപ്പിക്കാൻ പറ്റിയില്ലായെങ്കിൽ, ആളുകൾ നീ പോടാ, നീ പോടീ, എന്ന ഭാവം തന്നെ എടുത്തേക്കാം. പെട്ടന്ന് പിന്നണിയിൽ ഉള്ള പോലീസ് സന്നാഹം അപ്രത്യക്ഷമായാലും ജനങ്ങളുമായി ആശയവിനിമയം പ്രയാസകരവും, ചിലപ്പോൾ മാനസിക വിഭ്രാന്തി വരുത്തുന്നതും ആയേക്കാം.
ഇന്ന് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന മാനസിക പരിശീലനം ഈ വിധമാണ്. പേടിപ്പിക്കാനാവുന്നവനെ ബഹുമാനിക്കേണം. അല്ലാത്തവനോട് നീ പോടാ എന്ന് പറയാനുള്ള ധൈര്യം കൈവരിക്കണം.
സരോപദേശങ്ങൾ കൊണ്ടും വൻ Managament trainingകൊണ്ടും Administration trainingകൊണ്ടും MBAകൊണ്ടും PHdകൊണ്ടും മറ്റും ഒന്നുകൊണ്ടും ഈ വിധപ്രശ്നങ്ങൾ മാറ്റാൻ ആവില്ലതന്നെ.
പണവും പ്രതാപവും ഉള്ളവർ ഈ വിധം ജനങ്ങളിൽനിന്നും വിട്ടുനിന്നാൽ, അവർ ബഹുമാന്യരാണ്. ഇതൊന്നുമില്ലാതെ ജനങ്ങളിൽ നിന്നും വിട്ടുനിന്നാൽ, അവർ മനോരോഗികളോ, അതുമല്ലെങ്കിൽ ആദിവാസികളോ ആണ്.
Who is online
Users browsing this forum: No registered users and 0 guests