19

Post Reply
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

1. ആരാണ് മനുഷ്യർ, ആരാണ് കാട്ടാളർ

Post posted by VED »

പഴയ കാല ചൈനയിലേക്ക് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, കച്ചവട ശ്രമങ്ങൾക്കായി 1600കളിൽ പോയതിനെ ഇന്നുള്ള ഇങ്ഗ്ളിഷ് ജനത, വൻ ഫ്യൂഡൽ സാമൂഹിക സമ്പ്രദായം നിലനിൽക്കുന്ന ഒരു ഉറുമ്പിൻ കോളനിയിലേക്ക് അധുനിക സാങ്കേതിക കഴിവുകളോടുകൂടി കയറിച്ചെന്നതു പോലെയാണ് എന്ന് പറയാവുന്നതാണ്.

ഇങ്ഗ്ളണ്ടിലെ സാധാരണ ജനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജീവജാലങ്ങൾ തന്നെയായിരുന്നു ചൈനയിലെ അധിപ വർഗ്ഗങ്ങളും സാധാരണ ജനതയും.

ഈ വിധമായുള്ള ജീവജാലങ്ങളുടെ സാമൂഹിക ജീവതവുമായി ഇങ്ഗ്ളിഷുകാർ അടുത്ത് ഇടപഴകിയപ്പോൾ, English East India Companyക്ക് ലഭിച്ച അനുഭവം, ദക്ഷിണേഷ്യയിൽ അവർക്ക് ലഭിച്ചതു പോലെതന്നെ വളരെ പുതുമയാർന്നതു തന്നെയാവാം.

എന്നുവച്ചാൽ, ചൈനയുടെ പൗരാണികതയിൽ എന്തെല്ലാമോ വൻ ചരിത്രസംഭവങ്ങളും ഇതിസാഹങ്ങളും വൻ വാസ്തുവിദ്യാ നിർമ്മിതികളും (architectural creations) മറ്റും ഉണ്ട് എന്ന മനസ്സിലാക്കൽ.

ദക്ഷിണേഷ്യയിൽ ഉള്ളതുപോലെ ഇവയെല്ലാം യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത് എണ്ണമറ്റ അടിമ ജീവജാലങ്ങൾ അനേകം നൂറ്റാണ്ടുകളോളം യാതോരു മേൽവിലാസവുമില്ലാതെ അടിമപ്പണിചെയ്ത് ജീവിച്ചു മരിച്ചു വെന്നുമാത്രം.

ദക്ഷിണേഷ്യയിലും ചൈനയിലും പുരാണ കാലത്ത് വൻ ഗോപുരങ്ങളും ശിൽപ്പങ്ങളും കൊട്ടാരക്കെട്ടുകളും ഉദ്യാനങ്ങളും സുഖവാസ കേന്ദ്രങ്ങളും മറ്റും ഉണ്ടായിരുന്നതിൻ്റെ രേഖകൾ കണ്ടെത്താനായിട്ടുണ്ട്. പോരാത്തതിന്, ചൈനയിലും വൻ സാഹിത്യ സൃഷ്ടികൾ കണ്ടെത്താനായിട്ടുണ്ട് എന്നും തോന്നുന്നു.

എന്നാൽ, സംസ്കത സാഹിത്യ പൗരാണികതയിലേയും ചൈനയിലെ പൗരാണികതയിലേയും സാഹിത്യ സൃഷ്ടികൾ യാതോരു വിധ അച്ചടിച്ച പുസ്തകങ്ങളിലോ ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങളിലോ സൂക്ഷിച്ചുവച്ചതായി കണ്ടാത്താനായിട്ടില്ലാ എന്നാണ് തോന്നുന്നത്. ഇത് എന്തിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് വ്യക്തമായി പറയാൻ ആവില്ല.

എന്നാൽ, അവയെ വല്ല സാങ്കേതിക വേദികളിലും സൂക്ഷിച്ചുവച്ചിട്ടുണ്ട് എങ്കിൽ ഈ പ്രദേശങ്ങളിൽ അന്നു ജീവിച്ചിരുന്ന മനുഷ്യരുമായി ഇന്ന് ഈ പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് കാര്യമായ ബന്ധം യാതൊന്നും ഇല്ലാ എന്നാണ് മനസ്സിലാക്കേണ്ടത്.

ചൈനയിലെ സാധാരണ വ്യക്തികൾ ഉദ്യോഗസ്ഥരുടെ മുന്നിൽ വരുമ്പോൾ, അവർ നിലത്ത് മുട്ടുകത്തിയിരുന്ന്, തല നിലത്ത് മുട്ടിക്കും. ഈ വിധമായുള്ള ഒരു മാനസിക ഭാവം ഏതുവിധത്തിലാണ് ആ സമൂഹങ്ങളിൽ നിലനിർത്തുന്നത് എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷ് വ്യക്തികൾക്ക് മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.

ഉറുമ്പിൻ കൂട്ടങ്ങളിലും ഒരു വൻ കൂട്ടം വ്യക്തികൾ ശരിക്കും അടിമപ്പണിതന്നെയാണ് അവരുടെ ജീവിതകാലമത്രയും ചെയ്യുന്നത്. ഈ വിധമായി അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാനും, അതിൽ അവർക്ക് വൻ നിർവൃതി നേടാനും, യഥാർത്ഥത്തിൽ അവരുടെ ആശയ വിനിമയ സമ്പ്രധായത്തിൽ കാര്യമായ കോഡിങ്ങ് ഉണ്ടാവും.

ഉദാഹരണത്തിന്, ഇന്നുള്ള ഇന്ത്യയിലെ സമൂഹത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ നിൽക്കുന്ന വ്യക്തി, ഏറ്റവും മുകളിൽ നിൽക്കുന്ന വ്യക്തിയുടെ മുന്നിൽ നിൽക്കുമ്പോൾ, അയാളുടെ ശരീരത്തിലും വാക്കുകളിലും മറ്റും സ്വമേധയാ ഒരു കുനിയലും വെറങ്ങലിപ്പും വന്നുചേരും.

എന്നാൽ, പ്രാദേശിക ഭാഷയിലെ കോഡിങ്ങിനെക്കുറിച്ച് യാതോരു അറിവും ഇല്ലാത്ത ഒരു ഇങ്ഗ്ളിഷുകാരന്, ഈ വിധമായുള്ള ഒരു വ്യക്തിത്വ മേദക്ഷയത്തിൻ്റെ കാരണം മനസ്സിലാകില്ല.

ഇതേ പോലെതന്നെയാണ് ഇങ്ഗ്ളിഷുകാർക്ക് ചൈനയെ മനസ്സിലാക്കാൻ പറ്റിയതും മനസ്സിലാക്കാൻ പറ്റാതേയും പോയത്.

ഉറുമ്പിൻ രാജ്യങ്ങളിലും അവരിലെ അടിമപ്പണിക്കാർ കെട്ടിപ്പടുത്ത കൊട്ടാരക്കെട്ടുകളും അന്തപ്പുരങ്ങളും കോട്ടകളും ഗോപുരങ്ങളും ഉദ്യാനങ്ങളും സുഖവാസ കേന്ദ്രങ്ങളും മറ്റും ഉണ്ടാവാം എന്നും ചിന്തിക്കുക.

ദക്ഷിണേഷ്യയിലെ ആധുനിക ഭാഷകളിൽ പലതിനേയും സൃഷ്ടിച്ചതിലും വളർത്തിക്കൊണ്ടുവന്നതിലും English കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് കാര്യമായ പങ്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എന്നാൽ ചൈയിലെ ഭാഷയുടെ കാര്യത്തിൽ ഈ വിധമായുള്ള ഒരു കാര്യം നടന്നിരിക്കുമോ എന്ന് അറിയില്ല. ഇല്ലായിരിക്കാനാണ് സാധ്യത.

ചൈനീസ് ഭാഷ ഇന്നും പ്രായ പൂർത്തിയായ ഒരു വിദേശ വ്യക്തിക്ക് പഠിച്ചെടുക്കാൻ പ്രയാസം തന്നെയായിരിക്കാം. മൃഗങ്ങളുടെ ഭാഷ പഠിച്ചെടുക്കുന്നതിനേക്കാളും എളുപ്പമാരിക്കാം, എന്നുമാത്രം.

ചൈനീസ് സാമൂഹിക അധിപന്‍മാരും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരെ തുടക്കും മുതൽ തന്നെ barbarians അഥവാ കിരാതർ, പ്രാകൃതർ, മ്ലേച്ചന്മാർ എന്ന രീതിയിൽ ആണ് കണ്ടതും നിർവ്വചിച്ചതും പരാമർശിച്ചതും.

ഈ ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.

ഇങ്ഗ്ളിഷുകാരുടെ സാധാരണ പെരുമാറ്റങ്ങൾ ഇന്നും ചൈനയിൽ മാത്രമല്ല മറിച്ച് ഇന്ത്യയിൽ പോലും തനി തെമ്മാടിത്തരമായിത്തന്നെയാണ് പ്രാദേശിക ഭാഷാ സമൂഹത്തിൽ മനസ്സിലാക്കപ്പെടുക.

ഇങ്ഗ്ളിഷ് സംസാരിക്കുന്ന ചില വ്യക്തികൾ ഇന്ത്യയിലേയും ചൈനയിലേയും പ്രാദേശിക ഭാഷാ സമൂഹത്തിൽ കയറി ഇങ്ഗ്ളിഷ് രീതികളിൽ പെരുമാറിയാൽ, ഒരു വന്യ മൃഗത്തിനെ വെട്ടിക്കൊല്ലുന്നതുപോലെ അവരെ പ്രാദേശിക അധിപന്മാർ വെട്ടി നുറുക്കിക്കളയും, മറ്റ് നിയമപരമായുള്ള എന്തെങ്കിലും സംരക്ഷണം ഇവർക്ക് ഇല്ലായെങ്കിൽ.

കാരണം, ഇവരുടെ ഏതൊരു പെരുമാറ്റവും സംസാര രീതിയും പ്രാദേശിക ഫ്യൂഡൽ ഭാഷാ സാമൂഹിക ആശയവിനിമയത്തിന് അംഗീകരിക്കാനോ സഹിക്കാനോ പറ്റുന്നവയല്ല. അതിനാൽ തന്നെ ഇങ്ഗ്ളിഷ് ജനത, ഈ വിധ സാമൂഹിക വീക്ഷണ കോണിൽ നിന്നും നോക്കിയാൽ, തനി പ്രാകൃതരും വന്യമൃഗ സ്വഭാവമുള്ളവരും ആണ്.

ചൈനക്കാർ മറ്റ് ജീവജാലങ്ങളെ അതിക്രൂരമായണ് കൊന്നുതിന്നത്. പോരാത്തതിന്, ഇന്ന് മനുഷ്യർ എന്ന് നിർവ്വചിക്കപ്പെടുന്ന ജീവജാലങ്ങളെ ചൈനയിൽ ആളുകൾ കൊന്നുതിന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ ഈ വിധമായുള്ള ഒരു ആഹാര രീതി ചൈനയിൽ നിലനിന്നിരുന്നു.

എന്നാൽ, ഇങ്ഗ്ളിഷുകാരുടെ സ്വാധീനത്താൽ ഇതും 1600കൾ മുതൽ കുറഞ്ഞുവന്നിരിക്കാം.

പതിറ്റാണ്ടുകൾക്ക് മുൻപ്, ഒരു വ്യാപാര ലൈസൻസിനായി ഒരു സർക്കാർ വകുപ്പുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, അവിടുള്ള ഗുമസ്തരെ നിങ്ങൾ എന്ന് സംബോധന ചെയ്തതിനാൽ, എന്നെ മാസങ്ങളോളം സർക്കാർ ഗുമസ്തർ നടത്തിച്ചു.

അവസാനം, ഇടതുപക്ഷ പാർട്ടിയിലെ ഒരു നേതാവ് എന്നെ ആ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിൽ കൊണ്ട് പോയി എനിക്ക് വേണ്ടുന്ന സഹായം നൽകേണം എന്ന് നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഞാൻ പറഞ്ഞകാര്യത്തിൻ്റെ പൊരുൾ അന്വേഷിക്കാനായി ആ ഓഫിസിലെ ഒരു പ്രധാന വ്യക്തി ആ സർക്കാർ ഓഫിസിലേക്ക് എൻ്റെ മുന്നിൽ വച്ച് ഫോൺ ചെയ്തു.

ആ ആൾ കുറച്ച് സംസാരിച്ചതിന് ശേഷം ഫോൺ വച്ച്, എന്നോട് കാര്യങ്ങൾ പറഞ്ഞത് ഈ വിധമാണ്:

നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കേണം. ഇവിടെ ഉദ്യോഗസ്ഥർക്ക് പലവിധ പരിഗണനകളും ആളുകൾ നൽകേണം. അവരോട് വേണ്ട വിധത്തിൽ വിധേയത്തം കാണിച്ചാലെ അവർ എന്തെങ്കിലും ചെയ്തുതരുള്ളു. END.

ആരേയും കുറ്റപ്പെടുത്താനാവില്ല. കാരണം, വ്യക്തികൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഒരു സാമൂഹിക യന്ത്ര സംവിധാനത്തിനുള്ളിലാണ്. അതിൻ്റെ പ്രവർത്തന രീതിയോട് രമ്യതയിൽ മാത്രമേ ഓരോ വ്യക്തിക്കും പ്രവർത്തിക്കാനും പെരുമാറാനും ആകുള്ളു.

അതിനാൽ തന്നെ ആ സർക്കാർ ഗുമസ്തരെ കുറ്റം പറയാൻ ആവില്ല.

ഇവിടെ ഈ കാര്യം പറഞ്ഞത്, ചൈനയിലെ കാര്യം ഇതിനേക്കാൾ നൂറിരട്ടി കാഠിന്യം നിറഞ്ഞതായിരുന്നു എന്ന് പറയാൻ മാത്രമാണ്.

ഔപചാരിക നയതന്ത്ര ഉദ്ദേശത്തോടുകൂടി ബൃട്ടിഷ് അംബാസഡർ ചൈനീസ് രാജാവിനെ സന്ദർശിച്ച കാര്യം വായിച്ചത് ഒരു നേരിയ ഓർമ്മായി മനസ്സിൽ ഉണ്ട്.

ചൈനീസ് രാജാവിനെ കാണാൻ വരുന്ന വിദേശിയ സംഘങ്ങളെ വെറും സന്ദേശ വാഹകരും കപ്പം കൊണ്ടുവരുന്നവരും ആയാണ് ചൈനീസ് രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥർ പരിഗണിക്കുള്ളു.

ഈ വരുന്നവർ രാജാവിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഒൻപത് പ്രാവശ്യം നിലത്ത് നെറ്റിമുട്ടിക്കേണം (kowtow).

ബൃട്ടിഷ് സംഘത്തിലെ ആരും തന്നെ ഇതിന് തയ്യാറായില്ല. ഇത് ഒരു വൻ അപരാധം തന്നെയായിരുന്നു. തലപോകാതിരുന്നത് മറ്റെന്തോ സ്വാധീനത്തിൻ്റെ സംരക്ഷണത്തിനാലാണ്. അതോ വന്നത് വെറും വന്യമൃഗങ്ങൾ ആണ് എന്ന തിരിച്ചറിവും ആവാം.

ഇവിടെ മനസ്സിലാക്കേണ്ടത്, ചൈനയിലെ അധിപന്മാരാണ് യഥാർത്ഥ മനുഷ്യർ. ഇങ്ഗ്ളിഷുകാർ കാട്ടാളന്മാരാണ്.

ഈ ഒരു മനസ്സിലാക്കൽ ആണ് പിന്നീട് Opium war അഥവാ കറുപ്പ് യുദ്ധത്തിൽ ചെന്നവസാനിച്ചത്. ഈ സംഭവ വികാസം അടുത്ത എഴുത്തിൽ പ്രതിപാദിക്കാം, എന്നു വിചാരിക്കുന്നു.

Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

2. കറുപ്പ് യുദ്ധങ്ങളുടെ പിന്നാമ്പുറം

Post posted by VED »

ഇങ്ഗ്ളിഷുകാരും, ദക്ഷിണേഷ്യക്കാരും, ചൈനാക്കാരും, ആഫ്രിക്കക്കാരും മറ്റും മറ്റും Zoology അഥവാ ജന്തുശാസ്ത്രത്തിൽ ഉൾപ്പെടുന്നുണ്ട്. എന്നുവച്ചാൽ, ഈ കൂട്ടരെല്ലാം തന്നെ മൃഗങ്ങൾ എന്ന നിർവ്വചനത്തിൽ വരുന്നവരാണ്.

എന്നാൽ, ഇങ്ഗ്ളിഷുകാർ മറ്റ് പ്രദേശങ്ങളിൽ പോയി ഈ വിധ കൂട്ടരെയെല്ലാം കാണുമ്പോൾ, അവരും തങ്ങളെപ്പോലുള്ളവർ ആണ് എന്ന ധാരണ അവരിൽ വന്നിരുന്നു എന്നു തോന്നുന്നു.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ ഈ വിധമായുള്ള ഒരു മാനസിക ഭാവം മറ്റ് പല ജനക്കൂട്ടങ്ങളിലും ഇല്ലയായിരുന്നുവെന്നും ഇല്ലായെന്നും ഉള്ളതാണ് വാസ്തവം.

ദക്ഷിണേഷ്യയിൽ തന്നെ പണ്ട് കാലങ്ങളിൽ താഴെതട്ടിലുള്ള ജാതിക്കാർ പൂർണ്ണ മനുഷ്യഭാവത്തിൽ നിന്നും പടിപടിയായി മനുഷ്യ ഗുണം കുറഞ്ഞുള്ളവരാണ് എന്ന വിവരവും ഭാവവും മിക്കവരിലും നിലവിൽ ഉണ്ടായിരുന്നു.

ഈ ജീവജാലക്കൂട്ടങ്ങളിലെ ആശയവിനിമയത്തിലുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി തന്നെ ഇതിന് വ്യക്തമായ സാക്ഷ്യം വഹിക്കുന്നുണ്ട്.

അതായത്, ഓരോ പടിതാഴെത്തട്ടിലും ഉള്ളവർ ഒരു പടി താഴെയുള്ള Sub-human ആണ് എന്ന വിവരം.

ഈ Sub-human എന്ന വാക്കിൻ്റ മലയാളം അർത്ഥം തികച്ചും മനുഷ്യനല്ലാത്ത, മനുഷ്യത്വഗുണങ്ങൾ കുറവായ, മനുഷ്യനേക്കാൾ താണ, എന്നെല്ലാമാണ്.

ഈ ഒരു കോഡിങ്ങ് ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.

ഉദാഹരണത്തിന്, അരിക്കൊമ്പൻ എന്ന രാജകീയ സ്ഥാനീകരണം സ്വന്തക്കാരിൽ ഉണ്ടായിരുന്ന ആ ആനയെ രക്ഷിക്കാൻ എന്ന ഭാവത്തിൽ തെരുവീഥികളിൽ ഘോര ജാഥകൾ നടത്തിയവരും, അദ്ദേഹത്തെ പരാമർശിക്കാൻ ഉപയോഗിച്ച വാക്ക് അവൻ എന്നതാണ്. ഊഷരമായ സംബോധനകളിൽ ഉപയോഗിച്ച വാക്ക് നീ എന്നുതാണ്.

എന്നുവച്ചാൽ രക്ഷിക്കാനെന്ന ഭാവത്തിൽ ഇറങ്ങിത്തിരിച്ചവർ, അദ്ദേഹത്തെ അടിച്ചു തമർത്തുക തന്നെയാണ് ചെയ്തത്.

ഈ ഒരു തങ്ങളേക്കാൾ തരംതാണവർ എന്ന ഒരു ബോധോദയം ഇങ്ഗ്ളിഷ് ഭാഷയിലും ഇല്ല, ഇങ്ഗ്ളിഷുകാരിലും ഇല്ല.

എന്നിരുന്നാല്ലാം, ഇങ്ഗ്ളിഷുകാരല്ലാത്ത, മനുഷ്യരെന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്ന ജീവജാലങ്ങളുമായി അടുത്ത് ഇടപഴകുമ്പോൾ, അവരിൽ എന്തൊക്കെയോ അസഹ്യമായ വ്യത്യാസം ഇങ്ഗ്ളിഷുകാർ അനുഭവിച്ചറിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

ഈ ഒരു Sub-human സങ്കൽപ്പം ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിലും കുടുംബ ബന്ധങ്ങളിലും ഉദ്യോഗസ്ഥ-പൊതജന ഇടപാടുകളിലും മറ്റും കാര്യമായ പ്രശ്നം ഇന്ന് സൃഷ്ടിക്കുന്നുണ്ട്. കാരണം, എല്ലായിടത്തും ഇങ്ഗ്ളിഷ് ഭാഷയുടെ ആശയവിനിമയ ആശയങ്ങൾ ബുദ്ധിഹീനമായ രീതകളിൽ കടന്നുകയറുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭാഷയില്ലാത്തിടത്ത്, ഇങ്ഗ്ളിഷ് ഭാഷാ ആശങ്ങൾ കടത്തി വിട്ടാൽ, ഗുരുതരമായ സ്ഫോടനങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക.

ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി ചൈനാ ചരിത്രത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന Opium war അഥവാ കുറപ്പ് യുദ്ധം എന്ന കാര്യത്തെ ചെറുതായി ഒന്ന് വിവരിച്ചുവിടാം.

ഈ കാര്യം ഇന്ന് എഴുതുന്നത്, യാതോരു ചരിത്ര ഗ്രന്ഥത്തേയും ഇന്ന് വായിക്കാതേയും പരാമർശിക്കാതേയും ആണ്. 1985ൽ Civil Service പരീക്ഷിക്ക് പഠിക്കുന്ന കാലത്ത് വായിച്ച ഒരു ചരിത്ര ഗ്രന്ഥത്തിൽ ഇതുമായി ബന്ധപ്പെട്ട വളരെ വ്യത്യസ്തവും വാസ്തവം നിറഞ്ഞതുമായ ഒരു വിവരണം കാണുകയുണ്ടായി.

എന്നാൽ, ഈ സംഭവ വിവരണം ഞാൻ എൻ്റെ പത്താം ക്ളാസ് പ്രായത്തിലോ മറ്റോ വായിച്ച Glimpses of the world historyയിലും കണ്ടിരുന്നു എന്നു തോന്നുന്നു.

1839ന് ചുറ്റുപാടിൽ നടന്ന ഒരു സംഭവമാണ് കുറുപ്പ് യുദ്ധങ്ങൾ. ഇവ തുടർച്ചയായി നടന്ന രണ്ട് യുദ്ധങ്ങൾ ആണ് എന്നാണ് മനസ്സിലാക്കുന്നത്. 1839-1843.

എനിക്ക് പരിചയമുള്ളതും, ചിലപ്പോഴെല്ലാം IAS, IPS വ്യക്തികളുമായി ഇടപഴകുന്നതുമായ, Bombay corporate ലോകത്തിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നതുമായ ഒരു വ്യക്തി എന്നോട് ഒരിക്കൽ ഈ വിധമായുള്ള ഒരു കാര്യം പറഞ്ഞിരുന്നു.

അതായത്, ഒരു യുവാവായ IAS ഉദ്യോഗസ്ഥനോട് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിൻ്റെ ഗുണങ്ങൾ പറഞ്ഞുകൊടുക്കുന്ന അവസരത്തിൽ, ആ IAS ഉദ്യോഗസ്ഥൻ പറഞ്ഞുപോലും, ചൈനയിൽ Opium അഥവാ കറുപ്പ് വിറ്റ്, ആ നാട്ടുകാരെ നശിപ്പിക്കാനും അടിമപ്പെടുത്തുവാനും ശ്രമിച്ചവർ ആണ് English East India Company എന്ന്.

ഈ പറഞ്ഞവിവരം Civil Service പരിക്ഷയിൽ എഴുതിയാൽ വൻ മാർക്ക് ലഭിക്കുമായിരിക്കാം.

എന്നാൽ ഈ വിധ പരീക്ഷകളിൽ എഴുതിച്ചേർക്കാൻ ചിലപ്പോൾ സമയം ലഭിക്കാതെ പോകുന്ന ചില വിവരങ്ങൾ ഇവിടെ പറയാം.

ഒന്നാമത്, Opium എന്നത് പണ്ട് കാലങ്ങളിൽ നിയമസമ്മതമായ (legal) കച്ചവട സാമാനം (commodity) തന്നെയായിരുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ. സമൂഹത്തിലെ ഉന്നതരും സാമ്പത്തികമായി ഉയർന്നവരും ഇത് ഉപയോഗിച്ചിരുന്നുവെന്ന് തോന്നുന്നു. മുഗൾ രാജാക്കളും അവരുടെ പ്രഭു കുടുംബാംഗങ്ങളും ഇവ ഉപയോഗിച്ചിരിക്കാം.

ഇത് നല്ല ഒരു സ്വഭാവമാണോ അല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് judgemental ആവാൻ ആവില്ല. ഞാൻ ആരേയും ഇത് ഉപയോഗിക്കാൻ പ്രോസ്താഹിപ്പിക്കില്ല എന്നുമാത്രം.

Travancore രാജ്യത്തിൽ പോലും കറുപ്പ് ഉപയോഗം വളരെ പ്രചാരത്തിലുണ്ടായിരുന്നു.

ഇനി, തിരുവിതാംകൂറിലെ കറുപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ കാണുക.

എന്നാൽ മലബാറിലും കറുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് തോന്നുന്നു.

Badagaraയ്ക്ക് അടുത്തുള്ള കോട്ടക്കലിലെ മരക്കാർ കുടുംബത്തിലെ ഒരു അംഗത്തിനെക്കുറിച്ചുള്ള ഒരു പരാമർശത്തിൽ ഈ വിധമായുള്ള ഒരു വാക്യം കാണുന്നു, Malabar Manualലിൽ:

QUOTEs from Malabar Manual:

1. On 15th March, one Kunhi Ahamad, a nephew of the pirate chief of Kottakal, who was generally known as “Cota Marcar,” was captured with a boat’s crew of his men by the English boats employed in stopping the exportation of pepper from Cannanore to Calicut.

It did not appear that he was piratically engaged at the time, so he resented the treatment and taking opium, ran amuck.

2.Maheയിലൂടെ Frenchകാരുടെ ഒത്താശയോടുകൂടി നടത്തപ്പെട്ട കള്ളക്കടത്തിനെ തടയാനായി, Maheക്ക് ചുറ്റും സ്ഥാപിച്ച Check postകളെക്കുറിച്ച് പറയുന്നതും കാണുക:

for guarding the frontier against the smuggling of dutiable goods, such as liquor, arms, ammunition, and military stores, opium and salt.


QUOTEs from Travancore State Manual :

1. Treaty between the Dutch East India Company and the Queen of Quilon:

‘I. No body shall import, sell or exchange amison (opium) into these countries, except the Dutch East-India company,

2. Between the Madras Presidency (English rule) and Travancore kingdom - 1863:

The concessions in return were — (1) The admission of Travancore produce into British Indian ports free of all duty, excepting for opium, salt, wines and spirits,

3. Rama Varma - (Visakham Tirunal) - 1883:

A Royal Proclamation was also issued on the 26th May 1883................................... the abolition of the import duty on opium

4. SIR RAMA VARMA-(Mulam Tirunal)

The Stamp law was amended in 1063 M.E. (1887-1888): .................... Regulations VI, VII and VIII of 1063 provided for the better administration of the Opium and Salt monopolies


QUOTEs from Castes and tribes of Southern India :

1. Bairagi.—The Bairagis are a class of religious mendicants, who roam about all over India, and are for the most part recruited from North Indian castes. ............................................... They generally carry with them one or two brass vessels for cooking purposes, a salagrama stone and a conch-shell for worship, and a chillum (pipe) for smoking ganja (Indian hemp) or opium.

2. Bukka.—Described, in the Madras Census Report, 1901, as a “sub-caste of Balija. They are sellers of saffron (turmeric), red powder, combs, etc., and are supposed to have been originally Komatis." They are described by the Rev. J. Cain as travelling about selling turmeric, opium, and other goods.


QUOTEs from Native life in Travancore:

1. തിരുവിതാംകൂറിലെ ഈഴവർ എന്ന കൂട്ടരിലെ വാളന്മാരെക്കുറിച്ച് പറയുന്ന ഇടത്ത്, ഈ വിധമായുള്ള ഒരു പരാമർശം കാണുന്നുണ്ട്:

Those who live at Tannirmugham Customs Station have to be ready at a moment’s call to examine boats passing, in order to detect opium or other smuggling.

2. തിരുവിതാംകൂർ രാജ്യത്തിലെ മുഹമ്മദീയരെക്കുറിച്ച് പറയുന്ന ഇടത്ത്, ഈ വിധമായുള്ള ഒരു കാര്യം കാണുന്നുണ്ട്:

Of Wahabis there are but a few, chiefly men from Sind, very zealous against the use of tobacco, opium, &c., but attending the usual mosques.


3. തിരുവിതാംകൂറിലെ മറ്റ് ചില മുഹമ്മദീയരെക്കുറിച്ച് ഇങ്ങിനെയും കാണുന്നു:

Though forbidden to sell arrack or opium, some do this secretly.


4. തിരുവിതാംകൂർ രാജ്യത്തിലെ പ്രാദേശികരായ സുറിയാനി ക്രീസ്ത്യാനികളെക്കുറിച്ച് ഈ വിധവും കാണുന്നു:

Immorality, it appears, is not inconsiderable in amount; opium eating, intemperance, and quarrelling not uncommon.


5. Bartolomeo speaks of a well-meant attempt of the King of Travancore in 1787 to prohibit the use of cocoanut brandy under pain of the confiscation of property; the smoking of ganja hemp and use of opium were at the same time forbidden. This measure could not, however, have been long maintained or effective, when so large a proportion of the people used these drugs, or were dependent on the profits of their manufacture and sale.

1787ൽ കറുപ്പ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ചെറിയ രാജ്യമായ തിരുവിതാംകൂറിലെ ഒരു രാജാവ് ശ്രമിച്ച കാര്യമാണ് ഇവിടെ കാണുന്നത്. ആളുകളിൽ ഒരു വൻ ശതമാനം പേരും ഇത് ഉപയോഗിക്കുകയോ, വിൽപ്പന ചെയ്ത് വൻ ലാഭം കൊയ്യുകയോ ചെയ്തിരുന്നതിനാൽ, ഈ നിരോധനത്തിന് യാതോരു പ്രാബല്യവും ലഭിച്ചില്ല പോലും.


6. The Abkari and Opium contracts are determined by competition, and are usually taken, the former by Ilavars and the latter by Syrians.

കള്ള് വിൽപ്പനാ അധികാരം ഈഴവരും, കറുപ്പ് വൽപ്പനാ അധികാരം സുറിയാനി ക്രിസ്തീയരും ലേലങ്ങളിൽ കരസ്ഥമാക്കും പോലും.


7. The better ranks, too, are addicted to the use of soporifics (particularly opium ), a vice by no means uncommon even amongst the Christians (Syrians),


കറുപ്പ് യുദ്ധത്തിൻ്റെ പിന്നാമ്പുറം ആണ് മുകളിൽ നൽകപ്പെട്ടത്. ഇനി, ആ യുദ്ധ രംഗത്തിലേക്ക് നീങ്ങാം. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

3. കുറപ്പ് കച്ചവടത്തിൻ്റെ വ്യാപകമായ പശ്ചാത്തലം

Post posted by VED »

ഞാൻ ഇങ്ഗ്ളിഷ് ഭാഷയേയും ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷങ്ങളേയും പ്രകീർത്തിച്ചുകൊണ്ട് എഴുതുമ്പോഴും സംസാരിക്കുമ്പോഴും, വെളുത്ത വർഗ്ഗക്കാരേയും യൂറോപ്യൻ വംശജരേയും മറ്റുമാണ് പ്രകീർത്തിക്കുന്നത് എന്ന രീതിയിൽ ഉള്ള പ്രതികരണങ്ങൾ കാണാനിടയായിട്ടുണ്ട്.

എൻ്റെ വാദഗതികളെ തനി വിഡ്ഢിത്തമാക്കാനായി ചില വ്യക്തികൾ ഫ്രഞ്ചുകാരുടേയും മറ്റും കാര്യങ്ങൾ എടുത്ത് ഉദ്ദരിക്കാറുണ്ട്.

പ്രാദേശിക ഇന്ത്യൻ ഭാഷാ വിദ്യാഭ്യാസത്തിൽ നിന്നും ഈ വിധമായുള്ള ഒരു ധാരണതന്നെ വരാവുന്നതാണ്. വെളുത്ത വർഗ്ഗക്കാരെല്ലാം സായിപ്പും മാദാമ്മയും ആണ് എന്ന ഭാവം.

ഇത്, സാധാരണ ഗതിയിൽ ഒരു ഇങ്ഗ്ളിഷ് ഭാഷാ പശ്ചാത്തലം മനസ്സിൽ ഉള്ള വ്യക്തിയിൽ വരില്ലതന്നെ.

എന്നാൽ, എൻ്റെ ചെറുപ്പകാലം മുതൽ തന്നെ എനിക്ക് വളരെ വ്യക്തമായി തോന്നിയ കാര്യമാണ് ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷവും ഭൂകണ്ഡ യൂറോപ്പിലെ പല രാജ്യങ്ങളിലേയും സാമൂഹിക അന്തരീക്ഷവും തമ്മിൽ വളരെ പ്രഭലമായ വ്യത്യാസങ്ങൾ ഉണ്ട് എന്ന കാര്യം.

ഏതാണ്ട് ആറാം ക്ളാസ് പ്രായത്തിലോ മറ്റോ Charles Dickens എഴുതിയ A tale of two cities എന്ന നോവലിൻ്റെ abridged (സംക്ഷിപ്ത) രൂപം വായിച്ചിട്ടുണ്ടായിരുന്നു.

ഈ നോവിലെ two cities, ഇങ്ഗ്ളണ്ടിലെ Londonനും, ഫ്രാൻസിലെ Parisസും ആയിരുന്നു. ഈ ചെറിയ ഗ്രന്ഥത്തിലെ കഥ, ഫ്രഞ്ച് വിപ്ളവത്തിനെ പശ്ചാത്തലം ആക്കിക്കൊണ്ടുള്ള ഒരു സളരമായ കഥയായിരുന്നു.

എന്നാൽ, പിന്നീട് Mrs. CPSൻ്റെ സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിലെ പാഠപുസ്തകങ്ങളിൽ ഈ നോവലിൻ്റെ പൂർണ്ണരൂപം കാണുകയുണ്ടായി. ഇത് ഒരു വളരെ നീളംകൂടിയ ഒരു ഗ്രന്ഥം തന്നെയായിരുന്നു. കഥ തന്നെ വളരെ സങ്കീർണ്ണവും.

ഈ ഗ്രന്ഥത്തിൽനിന്നും എനിക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയത്, ഫ്രഞ്ചുകാരുടെ സാമൂഹികാന്തരീക്ഷത്തിൽ ഇന്ത്യൻ പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിനോട് വളരെ അടുപ്പം തോന്നിക്കാവുന്ന പലവിധ മാനസിക ഭാവങ്ങളും ഉണ്ട് എന്ന കാര്യമാണ്.

അന്നെനിക്ക് ഏതാണ്ട് പതിനഞ്ച് വയസ്സുകാണും.

ഇനി ചൈനാകാര്യത്തിലേക്ക് തിരിച്ചു പോകാം.

Opium അഥവാ കറുപ്പ് പല ഏഷ്യൻ രാജ്യങ്ങളിലും സാമൂഹികാന്തരീക്ഷത്തിൻ്റെ ഭാഗം തന്നെയായിരുന്നു. ഇതിൻ്റെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന വിൽപ്പന നികുതി ഈടാക്കുന്ന ഒരു ഏർപ്പാട് തന്നെ പല രാജ്യങ്ങളിലും നിലനിന്നിരുന്നു. Travancore രാജ്യത്തിലും ഇത് ഉണ്ടായിരുന്നു.

ഇന്ത്യൻ സർക്കാരിന് കറുപ്പ് വിൽപ്പനയിൽ നിന്നും ലഭിക്കുന്ന നികുതി ഒരു വൻ സാമ്പത്തിക ബലം തന്നെ നൽകിയിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇത് ലഹരി ഉൽപ്പന്നങ്ങളുടെ മേൽ ഉണ്ടായിരുന്ന excise dutyയുടെ ഭാഗമായിരുന്നിരിക്കാം.

എന്നാൽ, കറുപ്പ് ഉപയോഗത്തെ പ്രോസ്താഹിപ്പിക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് ആവില്ല എന്ന അവസ്ഥതന്നെ വന്നിരിക്കാം. കാരണം, 1878ൽ ഇന്ത്യൻ സർക്കാർ കറുപ്പ് ഉൽപ്പാദനത്തേയും, വിൽപ്പനേയും, ഉപയോഗത്തേയും നിരോധിച്ചു.

കറുപ്പ് ഉപയോഗം ദക്ഷിണേഷ്യയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്ന ഒരു സാമൂഹിക ചര്യയായിരുന്നു. ഇന്ത്യയിൽ കറുപ്പ് ഉപയോഗം പല വിധ ആദ്ധ്യാത്മിക കാര്യങ്ങളിലും ഉണ്ടായിരുന്നു.

ദക്ഷിണേഷ്യയുടെ പൗരാണികതയിൽ കറുപ്പിനെ ഒരു വിശുദ്ധ വസ്തുവായി കണ്ടിരുന്നു എന്നു തോന്നുന്നു. പല വിധ ആദ്ധ്യാത്മികവും യോഗാത്മകദർശകും ആയ അനുഭവങ്ങൾ നേടാനായി കറുപ്പ് ഉപയോഗിച്ചിരുന്നുവെന്നും തോന്നുന്നു.

ശിവനും ഗണപതിക്കും നൽകുന്ന വഴിപാടുകളിലും നേർച്ചകളിലും കറുപ്പ് ഉൾപ്പെട്ടിരുന്നു പോലും.

കുണ്ടലിനി ഉണർത്താനും ആദ്ധ്യാത്മിക മുക്തി നേടാനും ആയുള്ള താന്ത്രിക വിദ്യയിൽ കറുപ്പ് ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു.

ദക്ഷിണേഷ്യയിൽ ആയുർവ്വേദം എന്ന പേരിൽ അറിയപ്പെടുന്ന herbal cure പ്രസ്ഥാനത്തിൽ കറുപ്പിനെ വേദന നിവാരിണിയായും മനസ്സിൽ മയക്കം വരുത്താനും ഉപയോഗിച്ചിരുന്നു. പോരാത്തതിന്, അതിനെ ചില ഔഷധ നിർമ്മാണത്തിൽ ഉപയോഗിച്ചതായി വായിച്ചതായും ഓർക്കുന്നു.

പോരാത്തതിന്, ദേവലോക വൈദികാചാര്യനായ ധന്വന്തരി സമുദ്രത്തിൽ നിന്നും ജനിച്ചതു തന്നെ കൈയിൽ ഒരു കുമ്പം കറുപ്പുമായാണ് എന്ന വിവരവും കാണുന്നുണ്ട്.

ഇന്ത്യൻ സർക്കാർ കറുപ്പിനെ നിരോധിച്ചതോടുകൂടി, ഇന്ത്യയിലെ (ബൃട്ടിഷ്-ഇന്ത്യയിലെ) പല ഇടങ്ങളിലും വൻ പ്രതിഷേധങ്ങൾ തന്നെ ഉയർന്നുവന്നു. കറുപ്പ് ഉപയോഗിക്കുന്ന ആളുകളും കറുപ്പ് വ്യാപാരികളും പല ഹരജികളും സർക്കാരിന് നൽകി, ഈ നിരോധനാജ്ഞ പിൻവലിക്കാനായി.

പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിച്ചുരുന്ന ഒരു പ്രധാന ഘടകമായ കറുപ്പ് കിട്ടാതെ വന്നത്, ഈ വൈദ്യത്തെ പ്രതികൂലമായി ബാധിച്ചു.

കറുപ്പ് ചെടി (Opium poppies) കർഷകരും അവരുടെ കാർഷിക തൊഴിലാളികളും വൻ സാമ്പത്തിക തകർച്ച നേരിട്ടു.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കറുപ്പ് കള്ളക്കടത്തും കരിഞ്ചന്താ വിൽപ്പനും പടർന്നു പിടിച്ചു.

ബ്രാഹ്മണ മതത്തേയും (ഹിന്ദുമതത്തേയും) അതിൻ്റെ സനാതന പൈതൃകത്തേയും തുടച്ചുമാറ്റാനുള്ള വിദ്യയാണ് കറുപ്പ് നിരോധനം എന്ന ചിന്ത തന്നെ പല സാമൂഹിക നേതാക്കളും ഉറക്കെ ചിന്തിച്ചു തുടങ്ങിയിരിക്കാം.

ഇന്ത്യയിൽ കറുപ്പൽപ്പാദനം നിരോധിച്ചതോടുകൂടി, ഇന്ത്യയുടെ തൊട്ടടുത്തുള്ള പല രാജ്യങ്ങളിലും കറുപ്പ് ഉൽപ്പാദനം വാനോളം ഉയർന്നു.

ഉദാഹരണത്തിന്, തിരുവിതാംകൂറിൽ കറുപ്പ് ഉൽപ്പാദനം ഒരു സ്വണ ഖനി ആകസ്മികമായി കൈയിൽ വന്നുവീണതു പോലുള്ള ഒരു അനുഭവമായി മാറി. അവിടെ നിന്നും കള്ളക്കടത്തായി കറുപ്പ് ഇന്ത്യയിലേക്ക് പ്രവഹിച്ചു.

Travancore രാജ്യത്ത് കറുപ്പ് വ്യാപാരികൾ വന്ന് തമ്പടിച്ചുതുടങ്ങി. Cochin രാജ്യത്തിലും ഇതു തന്നെ സംഭവിച്ചിരിക്കാം.

ഇത് തന്നെ ദക്ഷിണേഷ്യയുടെ വടക്കാൻ ഭാഗത്തും മറ്റുമുള്ള രാജ്യങ്ങളിലും സംഭവിച്ചു.

ഇന്ത്യൻ സർക്കാർ ഈ വിധ രാജ്യങ്ങളിൽ നിന്നും കറുപ്പ് ഇന്ത്യയിലേക്ക് കള്ളക്കടത്തായി കൊണ്ടുവരുന്നതിനെ തടയാൻ വളരെ പ്രയാസപ്പെട്ടു. ഈ വിധ രാജ്യങ്ങളോട് കറുപ്പ് ഉൽപ്പാദനം നിരോധിക്കാൻ ഇന്ത്യൻ സർക്കാർ നിരന്തരമായുള്ള സമ്മർദ്ദം നടത്തിക്കൊണ്ടിരുന്നു.

എന്നാൽ, അപ്രതീക്ഷിതമായി കൈയിൽ വന്നുവീണ് സ്വർണ്ണ ഖനിയെ ത്യജിക്കാൻ ഈ വിധ രാജ്യങ്ങൾ തയ്യാറായില്ല.

എന്നിരുന്നാലും, വളരെ ശക്തമായ താക്കീതും മറ്റും ഇന്ത്യൻ സർക്കാർ നൽകിയതിനെ തുടർന്ന്, ഓരോ രാജ്യക്കാരും കറുപ്പിനെ അവരുടെ രാജ്യങ്ങളിൽ നിരോധിച്ചു തുടങ്ങി.

1908ൽ Travancore രാജ്യത്ത് കറുപ്പ് ഉൽപ്പാദനവും കച്ചവടവും നിരോധിക്കപ്പെട്ടു. Cochin രാജ്യത്തിലും ഇത് നടത്തപ്പെട്ടു. രാജസ്ഥാനിലും മറ്റും ഉള്ള മറ്റ് സ്വതന്ത്ര രാജ്യങ്ങളിലും ഇതു തന്നെ സംഭവിച്ചു.

ഇന്ത്യൻ സർക്കാരിൻ്റെ ഈ വിധമായുള്ള പ്രവർത്തനങ്ങൾ സാമൂഹിക അധിപന്മാരിൽ ചിലരിൽ വൻ വെറുപ്പു തന്നെ വളർത്തി.

ഇങ്ഗ്ളിഷ് ഭരണം അവരുടെ അധികാര പരിധിക്ക് അപ്പുറത്തു കടന്നുള്ള പ്രവർത്തനം നടത്തുകയാണ് എന്ന പ്രചരണം തന്നെ പലവിധ സാമൂഹിക സദസ്സുകളിലും ചർച്ചാവിഷയമായി.

എന്നാൽ എപ്പോഴും മനസ്സിൽ വെക്കേണ്ടുന്ന കാര്യം ഇന്ത്യൻ സർക്കാരിന് കറുപ്പിനെ നിരോധിച്ചത് വൻ സാമ്പത്തിക ഇടിച്ചലാണ് നൽകിയത് എന്ന കാര്യമാണ്.

വാണിജ്യ നികുതി (Sales tax) എന്ന കൊള്ളയടി പരിപാടി ഇന്ത്യയിൽ ഇല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അത് പിന്നീടാകാം.

ഇനി പറായനുള്ളത് ചൈനയിലെ കറുപ്പ് കച്ചവടത്തെക്കുറിച്ചും, കറുപ്പ് യുദ്ധങ്ങളെക്കുറിച്ചുമാണ്.

ഇന്നത്തെ എഴുത്ത് ഈ കാര്യങ്ങൾ എഴുതാനുള്ള പശ്ചാത്തലം കുറച്ചുകൂടി വ്യാപിപ്പിക്കുകയും ദൃഢതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത എഴുത്തിൽ കറുപ്പ് യുദ്ധങ്ങളിലേക്ക് നീങ്ങാം എന്നു വിചാരിക്കുന്നു.




Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

4. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഒരു വൻ വിപണി

Post posted by VED »

വായനക്കാരിൽ ചിലർ എന്താണ് കറുപ്പ് എന്ന് അറിവില്ലാത്തവരായേക്കാം.

അവർക്കായി ഈ വിശദീകരണം നൽകുകയാണ്.

കറുപ്പ് അഥവാ Opium എന്നത് കഞ്ചാവു പോലുള്ള ഒരു വസ്തുവാണ്. കഞ്ചാവ് അഥവാ Ganja എന്നതിനെ കറുപ്പുമായി താരതമ്യം ചെയ്യുന്നിടത്ത് ഈ വിധം എഴുതിക്കാണുന്നുണ്ട്:

Opium has been used for centuries as a pain reliever, sleep aid, and recreational drug.

Ganja is used for recreational, medicinal, and spiritual purposes.

രണ്ടും ഇന്ന് മയക്ക് മരുന്ന് എന്ന നിർവ്വചനത്തിൽ വരുന്ന വസ്ത്തുക്കൾ തന്നെ. ഇവയിലെ എന്തോ ഒരു ഘടകം തലച്ചോറിൽ പ്രവർത്തിക്കുന്ന brain softwareൽ കാര്യമായ എന്തോ കടന്നുകയറ്റമോ മറ്റോ ചെയ്യുന്നുണ്ടാവാം.

കഞ്ചാവ് ആദ്ധ്യാത്മിക കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട് പോലും. സാധ്യമായുള്ള കാര്യം തന്നെയാണ്.

ഞാൻ മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടില്ല. എന്നാലും, ഇവ brainsoftwareൽ ഏതുവിധത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത് എന്ന കാര്യം ഏതെങ്കിലും രീതിയിൽ എന്നെങ്കിലും അനുഭവിച്ചിറിയാൻ താൽപ്പര്യമില്ലാതില്ല. ഈ താൽപ്പര്യം എൻ്റെ പൊതുവായുള്ള നിരീക്ഷണ പരീക്ഷണ പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ പ്രസ്താവിച്ചത്.

എന്നാൽ തൽക്കാലും, recreational ആവിശ്യത്തിനായി ഈ വിധ മയക്കുമരുന്നുകൾ തൊടാൻ എനിക്ക് താൽപ്പര്യം ഇല്ല എന്നുള്ളതാണ് വാസ്തവം. കാരണം, ഇവയൊന്നും ഉപയോഗിക്കാതെ തന്നെ മനസ്സ് എപ്പോഴും വൻ പ്രവർത്തനത്തിലാണ്.

ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയിൽ ആണ് കഴിഞ്ഞ 20ൽ കൂടുതൽ വർഷക്കാലം മനസ്സ് പ്രവർത്തിക്കുന്നത്. മയക്ക് മരുന്നിനും ലഹരി പദാർത്ഥങ്ങൾക്കും ഈ വിധമായുള്ള മാനസിക പ്രവർത്തനം സൃഷ്ടിക്കാനാവും എന്നുതോന്നുന്നില്ല.

ചൈനയിൽ പ്രാചീന കാലം മുതൽ തന്നെ കറുപ്പ് ഔഷധ നിർമ്മാണത്തിനും, സുഖവിശ്രമത്തിനും (recreational activity) മറ്റുമായി അവിടുള്ള ധനികർ ഉപയോഗിച്ചിരുന്നുവെന്ന് കാണുന്നു. പോരാത്തതിന്, ആദ്ധ്യാത്മിക കാര്യങ്ങളിലും ഇത് ഉപയോഗിച്ചിരുന്നു പോലും.

ഇത്രയും കാര്യം ഇവിടെ എഴുതിയത്, ഒരു കാര്യം വ്യക്തമാക്കാനാണ്.

ഇന്ത്യയിൽ നിന്നും കറുപ്പ് വാങ്ങിച്ച് ചൈനയിൽ വിറ്റ് English East India Company വൻ ലാഭം കൊയ്തുവെന്ന് തട്ടിവിടുന്നവരാണ് ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ പലതും നിരത്തിക്കാണിക്കുന്ന അക്കാഡമിക്ക് വിദ്വാന്മാർ.

ഈ വിധ ആളുകളുടെ വാക്കുകൾ കേട്ടാൽ മനസ്സിൽ വരുന്ന അറിവ്, ചൈനക്കാരെ കറുപ്പ് ഉപയോഗം പഠിപ്പിച്ചുവിട്ടത് English East India Company ആണ് എന്നതാവും. ഇത് തനി വിഡ്ഢിത്തം തന്നെയാണ്.

ചൈനയിൽ കാലാകാലങ്ങളായി കറുപ്പ് സാമൂഹിക ഉന്നതർ ഉപയോഗിച്ചിരുന്നു, പലവിധ ആവശ്യങ്ങൾക്കുമായി. ഇത് വിദേശങ്ങളിനിന്നും ഇറക്കുമതി ചെയ്ത് പ്രാദേശിക കച്ചവട കേന്ദ്രങ്ങളിൽ എത്തിക്കുന്ന ചൈനാക്കാരായ കച്ചവടക്കാരും ഉണ്ടായിരുന്നു.

English East India Company പലവിധ കച്ചവട വസ്ത്തുക്കളും കപ്പലുകളിൽ കൊണ്ടുവന്ന് വിൽക്കുന്നതിനോടൊപ്പം കറുപ്പും വിറ്റിട്ടുണ്ടാവണം.

എന്നാൽ, ചൈനയിൽ പ്രവർത്തിക്കുന്ന മറ്റ് കച്ചവടക്കാരിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനിയുടെ ഇങ്ഗ്ളിഷ് ജീവനക്കാർക്ക് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

അതിൽ ഒന്ന് ഈ വ്യക്തികൾ ഇങ്ഗ്ളിഷ് കമ്പനിയുടെ ജീവനക്കാർ മാത്രമാണ് എന്നതാണ്. അവർ അല്ല മുതൽ ഉടമകൾ.

അവർക്ക് മുകളിൽ ഇങ്ഗ്ളിഷ് കമ്പനിയുടെ ഡയറക്ടർ ബോഡ് Londonൽ പ്രവർത്തിക്കുന്നുണ്ട്. പോരാത്തതിന്, അവർക്കിടയിൽ തന്നെ പല ഉദ്യോഗസ്ഥ സ്ഥാനങ്ങളും ഉണ്ട്.

ചൈനാക്കാരായ കച്ചവടക്കാർ മുതൽ ഉടമകളാണ്. അവർക്ക് കീഴിൽ പല തട്ടുകളിൽ ഒതുക്കി നിർത്തപ്പെട്ടിട്ടുള്ള മുകളിലോട്ട് വൻ ദാസ്യഭാവം നടിക്കുകയും താഴേക്ക് വൻ കർക്കശഭാവം കാണിക്കുന്നവരുമായ ജീവനക്കാർ ഉണ്ട്.

കാര്യങ്ങൾ ഈ രീതിയിൽ നിൽക്കുമ്പോൾ തന്നെ, ഇങ്ഗ്ളിഷ് കമ്പനിയുടെ ജീവനക്കാർക്കിടയിൽ കാര്യമായ വിധേയത്ത ഭാവമോ പാദസേവാ ഭാവമോ മറ്റോ ആയ യാതോരു ഭാവവും കാണപ്പെടില്ല. കാരണം, ആ വിധ ഭാവങ്ങളെ സൃഷ്ടിക്കാൻ ഇങ്ഗ്ളിഷ് ഭാഷക്ക് ആവില്ല.

ചൈനക്കാരായ കച്ചവടക്കാർ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുമായി വളരെ അടുത്ത് ഇടപെട്ടിരുന്നു. ചൈനീസ് ഭാഷയിൽ നിന്നും നോക്കിയാൽ, അവർ മറ്റൊരു കച്ചവട പ്രസ്ഥാനത്തിലെ വെറും കൂലിപ്പണിക്കാരോടാണ് സഹകരിക്കുന്നത് എന്ന രീതിയിൽ നിർവ്വചിക്കപ്പെട്ടേക്കാം.

കാരണം, ഫ്യൂഡൽ ഭാഷകളിൽ മുതലാളിയുടെ പണിക്കാരൻ അവൻ ആണ്. അദ്ദേഹം എന്ന സ്ഥാനം മുതലാളിക്കാണ്.

അവനും, അദ്ദേഹവും അല്ലാതെ വ്യക്തിളെ ചൈനീസ് ഭാഷയ്ക്ക് ഉൾക്കൊള്ളാൻ പ്രയാസം തന്നെയായിരിക്കും.

എന്നാൽ അനുഭവജ്ഞാനം വച്ചു നോക്കുമ്പോൾ, ചൈനീസ് കച്ചവടക്കാരേക്കാൾ ഉന്നത വ്യക്തിത്വം നിലനിർത്തുന്നത് ഇങ്ഗ്ളിഷ് കമ്പനിയിലെ ഇങ്ഗ്ളിഷ് ജീവനക്കാരായിരിക്കും.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പ്രശ്നം തന്നെയായിരുന്നു. അവർ അവരുടെ ഭാഷയിലെ ഏറ്റവും തരംതാണ നീ, അവൻ, എടാ, എന്താടാ വാക്കുകളിൽ സംബോധന ചെയ്യുകയും പരാമർശിക്കുകയും തരംതാഴ്ത്തി വെക്കുകയും ചെയ്യുന്നവരാണ് ചൈനീസ് കച്ചവടക്കാർ.

ചൈനീസ് കച്ചവടക്കാർ സാർ, സാബ്, അങ്ങുന്ന് തുടങ്ങിയതു പോലുള്ള പദങ്ങളുടെ ചൈനീസ് ഭാഷയിലെ തത്തുല്യമായ പദങ്ങളാൽ നിർബന്ധമായും ഓരോ പ്രദേശത്തിലേയും ഏറ്റവും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരേയും അവരുടെ മുകളിൽ ഉള്ളവരേയും സംബോധന ചെയ്യുകയും, പരാമർശിക്കുകയും ഉയർത്തി നിർത്തുകയും വേണ്ടിവരും.

അവർ സർക്കാർ ഉദ്യോഗസ്ഥരുടെ മുന്നിൽ ചെന്നാൽ, നിലത്ത് കുമ്പിട്ടിരുന്ന് തല നിലത്ത് കുത്തി വിധേയത്തം പ്രകടിപ്പിക്കേണം.

ഇങ്ഗ്ളിഷുകാർ ഇതിനൊന്നും നിന്നില്ല എന്നത് ഒരു വൻ സാമൂഹിക പ്രശ്നം തന്നെയായിരുന്നു. എന്നുവച്ചാൽ, സമൂഹത്തിനെ രൂപകൽപ്പന ചെയ്ത് ഘടനപ്പെടുത്തി നിൽക്കുന്ന ആശയവിനിമയത്തിലും മറ്റും വൻ വിള്ളലുകൾ ആണ് ഇങ്ഗ്ളിഷുകാരുടെ സാന്നിദ്ധ്യം സൃഷ്ടിച്ചത്.

ഇതേ പോലുള്ള ഒരു സംഭവം Travancore രാജ്യത്തിലും നടന്നിരുന്നു.

Malabar Manualൽ നിന്നുമുള്ള ഉദ്ദരണി ഓർക്കുക:

QUOTE: the presence of the English in Travancore was gradually leading to a revolution in that State. END OF QUOTE.

ഇത് 1697ലെ കാര്യമാണ്. Travancoreലെ അർദ്ധമൃഗ അടിമ വ്യക്തികൾ ഇങ്ഗ്ളിഷുകാരുടെ വ്യക്തിത്വം കണുന്നതു തന്നെ തിരുവിതാംകൂറിലെ മേൽനോട്ട അവകാശമുള്ള അന്നത്തെ നായർമാർക്ക് വൻ പ്രശ്നം തന്നെയായിരുന്നു. അവർ Anjengo (അഞ്ചുതെങ്ങ്)ലെ ഇങ്ഗ്ളിഷ് കച്ചവട കേന്ദ്രം ആക്രമിച്ച് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്യാൻ ശ്രമിച്ചിരുന്നു.

ഏതാണ്ട് ഇതേ പോലുള്ള വിരോധ വികാരം ചൈനീസ് ഉദ്യോഗസ്ഥരിൽ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് എതിരായി വളർന്നുവന്നിരുന്നു.

ഇനി എഴുതാൻ പോകുന്നത്, പണ്ട് ചരിത്ര ഗ്രന്ഥത്തിൽ വായിച്ച കാര്യത്തിൻ്റെ ഓർമ്മയിൽ നിന്നുമാണ്. അതിനാൽ തന്നെ ആരുടേയും പേരും സംഭവങ്ങളുടെ തീയതികളും കൃത്യമായ സംഭവവും ഇവിടെ എഴുതാൻ പറ്റില്ല. എന്നിരുന്നാലും, എഴുതുന്നത് സംഭാവ്യമായ കാര്യം തന്നെയായിരിക്കും.

ചൈനാ രാജ്യത്തിലെ കച്ചവടക്കാർ പല കച്ചവട സാമാനങ്ങളും വിദേശ കച്ചവടക്കാരിൽ നിന്നും വാങ്ങിച്ചുകൊണ്ട്, ചൈനയിലെ ഉൾപ്രദേശങ്ങളിലും മറ്റും കൊണ്ടുപോയി വിൽക്കും.

അവരുടെ കൈവശം ഉള്ള ചരക്കുകൾക്ക് വൻ വിപണി സൃഷ്ടിക്കാൻ അവർ ശ്രമിക്കും.

ഇങ്ഗ്ളിഷ് കമ്പനിക്ക് ഇവർ നൽകുന്ന ഓഡറുകളിൽ കറുപ്പും ഉണ്ടാവും. ഇങ്ഗ്ളിഷ് കമ്പനി പലതും ഇന്ത്യയിലെ ഉൽപ്പാദകരിൽ നിന്നും വാങ്ങിച്ച്, കടലിലൂടെ കൊണ്ടുപോയി അവ ചൈനയിലെ കച്ചവടക്കാർക്ക് വിൽക്കും.

ഇത് ഇന്ത്യയിലെ പല വിധ ഉൽപ്പാദകർക്കും വൻ സാമ്പത്തിക ലാഭം സൃഷ്ടിച്ചിരിക്കും.

ഈ വിധ ചരുക്കുകളിൽ കറുപ്പും ഉണ്ടാവും. ചൈനയെന്ന വൻ വിപണി ഇന്ത്യയിലെ കറുപ്പിനായി ഈ വിധം തുറക്കപ്പെട്ടപ്പോൾ, കറുപ്പ് കർഷകർക്ക് വൻ സാധ്യതകളായിരിക്കാം തുറന്നുവന്നത്.

കറുപ്പ് ഉൽപ്പാദനം ഇന്ത്യയിലെ കർഷകർക്ക് ഒരു സ്വർണ്ണ ഖനി കിട്ടിയതുപോലെ അനുഭവപ്പെട്ടിരിക്കാം.

ചൈനീസ് കച്ചവടക്കാർ ചൈനയിലെ ഒരു ജില്ലയിൽ കറുപ്പ് സുലഭമാക്കിയിരിക്കാം. ഇത് ഒരു വസ്തുത.

ഇനി കറുപ്പ് യുദ്ധത്തിലേക്ക് നീങ്ങാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.






Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

5. വാക്കുകളിലൂടെ പടരുന്ന വിഷം

Post posted by VED »

കഴഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞതാണ്, ചൈനയിലെ ഒരു പ്രവിശ്യയിൽ കറുപ്പ് ഉപയോഗം വളരെ വർദ്ധിച്ചു വന്നിരിക്കാം എന്ന്.

ഉദ്യോഗസ്ഥ പ്രസ്ഥാനം ഇങ്ഗ്ളിഷ് കച്ചവട സംഘത്തെ ഒന്ന് തമർത്താൻ ആഗ്രഹിച്ചു നിൽക്കുന്ന അവസരം. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചൈനയിൽ യാതോരു വിധ സർക്കാർ ഛായയും ഇല്ല. വെറും കച്ചടക്കാർ.

എന്നാൽ, ചൈനയിലെ ആ പ്രവിശ്യയിലെ ഒരു തുറമുഖത്ത് ബൃട്ടിഷ് സർക്കാരിൻ്റെ ഒരു ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫിസ്, ബൃട്ടണിൽ നിന്നും വരുന്ന കച്ചവട ചരക്കുകളുടേയും കപ്പലുകളുടേയും മേൽ ഒരു ഔപചാരിക മേൽനോട്ടം വഹിച്ചിട്ടുണ്ടാവാം.

ആ തുറമുഖത്ത്, warehouseകളും മറ്റും ഈ ഓഫിസ് നടത്തുന്നുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് കമ്പനിയെ അടിച്ചു തമർത്താൻ ഒരു അവസരം കാത്തു നിൽക്കുന്ന നാളുകൾ.

ആ പ്രവിശ്യയിലെ ഗവർണർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ആ പ്രവിശ്യയിലെ എല്ലാ കറുപ്പ് വിൽപ്പനക്കാരും അവരുടെ കൈവശമുള്ള കറുപ്പ് സർക്കാരിൽ സമർപ്പിക്കേണം. അവയെ സർക്കാർ മേൽനോട്ടത്തിൽ കത്തിച്ചുകളയും. യാതോരു നഷ്ടപരിഹാരവും നൽകില്ല.

ഇങ്ങിനെ ഒരു ഉത്തരവ് ലഭിച്ച ചൈനീസ് കച്ചവടക്കാർ വൻ കൂർമ്മ ബുദ്ധി പ്രകടിപ്പിച്ചു. അവർ ഓരോരുത്തരായി അവരുടെ കൈവശമുള്ള കറുപ്പ് ബൃട്ടിഷ് സർക്കാർ warehouseകളിൽ വന്ന് സൂക്ഷിച്ചു വെക്കാനായി നൽകി.

ആ തുറമുഖത്ത് പ്രവർത്തിച്ചിരുന്ന Superintendent പദവിയിലുള്ള ബൃട്ടിഷ് ഉദ്യോഗസ്ഥൻ ഓരോ ചൈനീസ് വ്യാപാരിക്കും കറുപ്പ് സൂക്ഷിച്ചുവെക്കാനായി നൽകിയതിന് സീലും കൈയൊപ്പും അടങ്ങുന്ന റസീറ്റ് (receipt) നൽകി.

ഇതോടുകൂടി, ഒരു വൻ കൂട്ടം കറുപ്പ് ബൃട്ടിഷ് സർക്കാർ സംരക്ഷണത്തിലായി മാറി.

ഈ വിവരം ചൈനീസ് സർക്കാർ പക്ഷത്തിന് പറഞ്ഞുകൊടുക്കാനും ആളുകൾ ഉണ്ടായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ സംഘടിതമായി വന്ന് warehouseകളിൽ കയറി, കറുപ്പ് പുറത്തെടുത്ത് പരസ്യമായി കത്തിച്ചുകളഞ്ഞു.

ഇങ്ങിനെ ചെയ്യാൻ ആയത്, അവർ ഒരു ധാർമ്മിക വിജയമായി കണ്ടിരിക്കാം. കാരണം, ചെയ്തത് ഒരു നല്ല കാര്യമാണ് എന്ന് ഇന്ന് പറയാനായേക്കാം.

ഈ അതിക്രമ വിവരം അറിഞ്ഞ ബൃട്ടിഷ് ഉദ്യോഗസ്ഥനായ Superintendent ഈ വിധമായുള്ള ഒരു അതിക്രമിച്ചുകടക്കലിനെ ചോദ്യം ചെയ്തുകൊണ്ട് ഗവർണർക്ക് എഴുതി. പോരാത്തതിന്, കത്തിച്ചു കളഞ്ഞ കറുപ്പിൻ്റെ വില നൽകണമെന്നും ആവശ്യപ്പെട്ടു.

ഈ രീതിയിൽ വളരെ ഊഷരമായ വാക്കുകളിൽ ഈ സംഭവ വിവരണം നൽകിയാൽ, ചൈനാ ഉദ്യോഗസ്ഥർക്ക് ഹാൽ ഏതുവിധത്തിലാണ് ഇളകിയത് എന്നു മനസ്സിലാവില്ല.

ചൈനീസ് ഭാഷ നിർബന്ധിക്കുന്ന വിധേയത്വവും ദാസ്യഭാവവും ഇങ്ഗ്ളിഷിലെ കത്ത് ചൈനീസ് ഭാഷയിലേക്ക് തർജ്ജമ ചെയ്ത വ്യക്തി ആ കത്തിൽ കരുതിക്കൂടി കയറ്റിയിട്ടുണ്ടാവില്ല. ഇങ്ങിനെ ചെയ്താൽ, പിന്നെ കത്തിൽ കാണുക ധിക്കാരം മാത്രമാണ്.

കേരളത്തിൽ ഒരു സാധാരണക്കാരൻ വിലേജ് ഓഫിസർക്ക്, നിങ്ങൾ എനിക്ക് ആ കടലാസ് തരണം എന്ന് എഴുതിയാൽ തന്നെ ഇന്നും വിലേജ് ഓഫിസിലെ ജീവനക്കാർക്ക് മനസ്സിൻ്റെ സമനില തെറ്റാം. ചൈനയിലെ കാര്യം പ്രത്യേകമായി പറയേണ്ടതില്ല.

ഇനി പറായൻ പോകുന്നത് വളരെ കൃത്യമായ വിവരം അല്ല. മനസ്സിൽ നിൽക്കുന്ന ഓർമ്മ വളരെ നേരിയതാണ്.

ചൈനീസ് ഗവർണർ പട്ടാളത്തെ അയച്ച് ഇങ്ഗ്ളിഷ് കമ്പനിയുടെ കച്ചവട കേന്ദ്രങ്ങളേയും ബൃട്ടിഷ് സർക്കാർ ഓഫിസുകളേയും കൈയേറാൻ ശ്രമിച്ചു. കുറച്ച് ചില ഏറ്റുമുട്ടലുകൾ നടന്നുവെന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് പക്ഷം അവരുടെ കപ്പലുകളിൽ കയറി. തുറമുഖത്തുള്ള അവരുടെ വസ്ത്തുക്കൾ പട്ടാളക്കാർ കൈവശപ്പെടുത്തി.

ഇങ്ഗ്ളിഷ് കപ്പലുകൾ പീരങ്കിയും മറ്റ് ആയുധങ്ങളുമായി, അടുത്ത ദിവസം ആണ് എന്ന് തോന്നുന്നു, തിരിച്ചുവന്നു. ഒരു ഏറ്റുമുട്ടൽ നടന്നു. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിൽ ചൈനീസ് പട്ടാളം തോൽവി സമ്മതിച്ചു. അഥവാ തോറ്റോടി.

ആ പ്രവിശ്യയിലെ ഗവർണർ ശരിക്കും ഞെട്ടുകയും ആശ്ചര്യപ്പെടുകയും ചെയ്തുവെന്നു തോന്നുന്നു. സർവ്വ സന്നാഹങ്ങളുമായി നിലയുറപ്പിച്ച തൻ്റെ പട്ടാളത്തെ യാതോരു യുദ്ധ പരിചയവുമില്ലാത്ത ഇങ്ഗ്ളിഷ് കച്ചവട കപ്പലുകൾ തുരത്തിയെന്നത്.

ഈ ഒന്നാം കറുപ്പ് യുദ്ധത്തിനെക്കുറിച്ച്, ഔപചാരിക ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതുക, യുദ്ധവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ മാത്രമായിരിക്കാം.

എന്നാൽ ഇങ്ഗ്ളിഷ് കച്ചവട സംഘത്തോട് ചൈനയിലെ ഉദ്യോഗസ്ഥർക്കുള്ള നീരസത്തിൻ്റെ കാരണം ഭാഷാ കോഡുകളിൽ ആണ് ഒളിഞ്ഞുകിടക്കുന്നത് എന്ന കാര്യം ഇന്നുള്ള ചരിത്ര എഴുത്തുകളിൽ എഴുതാൻ സാധിച്ചേക്കില്ല.

മാത്രവുമല്ല, ലോകമെമ്പാടും ഇതേ പോലെ തന്നെ നിസ്സാര ആൾബലവും വളരെ തുച്ഛമായ ആയുധ ശക്തിയും ഉള്ള ഇങ്ഗ്ളിഷ് പക്ഷം എന്തുകൊണ്ടാണ് ഏതുവിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിലും വിജയിച്ചുവന്നിരുന്നത് എന്നത് ചരിത്രത്തിലൂടെ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഈ അവസരത്തിൽ English East India Companyയുടെ പട്ടാളത്തെക്കുറിച്ച് ഒന്ന് പറയേണ്ടിയിരിക്കുന്നു.

ഇത് വളരെ ആഴമേറിയ ഒരു പാതയാണ്. Madras പ്രദേശത്തിലെ Arcotൽ വച്ച് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും കമ്പനിയിലെ ചെറുപ്പക്കാരനായ Robert Clive എന്ന ഉദ്യോഗസ്ഥനെക്കുറിച്ചും പറയേണ്ടിവരും. അതിലേക്കൊന്നും ഇപ്പോൾ പോകാൻ പറ്റില്ല.

ഇന്ന് ബൃട്ടിഷ് പട്ടാളം അതിഗംഭീരമായ military paradeകളും യുദ്ധ ആയുധങ്ങളുടെ പ്രദർശനവും കാഴ്ചവെക്കാറുണ്ട്. എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ ഇതിനെ വെല്ലുന്ന തരത്തിലുള്ള അച്ചടക്കമുള്ള പട്ടാള പെരേഡുകളും യൂദ്ധ വിമാനങ്ങളുടെ പറക്കുന്ന നിരകളും മറ്റും പല രാജ്യങ്ങൾക്കും കാഴ്ചവെക്കാനാവും.

ഇന്ത്യക്ക് പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള പട്ടാള paradeകൾ നടത്തിക്കാണിക്കാൻ പറ്റും. ഇന്ത്യൻ പട്ടാളത്തിൻ്റെ മിനുക്കവും സംവിധാനങ്ങളും കണ്ടാൽ അത് ഇന്ത്യയിൽ ഉള്ളത് അല്ലായെന്ന തോന്നൽ തന്നെ വരാം.

എന്നാൽ ഇതുകൊണ്ടൊന്നും, രാജ്യം നേരിടുന്ന യാതോരു പ്രതിസന്ധിയേയും യാതോരു രാജ്യത്തിനും വിജയകരമായി നേരിടാൻ ആവില്ല. ബൃട്ടണ് പോലും.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളക്കാർ എന്നത് വളരെ നിസ്സാര വേതനം ലഭിച്ച പ്രാദേശികർ ആയിരുന്നു. അവരിൽ ജ്വലിച്ചു നിന്ന വികാരം, ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതു തന്നെയാണ്. ഇന്നും ലോകമെമ്പാടുമുള്ള ആളുകൾ ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്നതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ചേതോവികാരവും ഇതുതന്നെ.

മാത്രവുമല്ല, തമ്മിൽ ആശയവിനിമയം എന്നത് ഒരുതരം സ്ഫോടകവസ്ത്തു അല്ലാത്ത ഒരു കൂട്ടർ ഇങ്ഗ്ളിഷുകാരാണ്.

ഇന്ത്യയിലെ പല ഭാഷകളും വളരെ കൃത്യമായി നേരത്തെ നിശ്ചയിക്കപ്പെട്ട വാക്ക് കോഡുകളിൽ നിന്നും നിസ്സാരമായി ഒന്ന് വ്യതിചലിച്ചാൽ, യുദ്ധരംഗത്തു പോലും മനുഷ്യരിൽ വൻ മാനസിക വിഭ്രാന്തിതന്നെ പൊട്ടിപ്പുറപ്പെടും.

ഇങ്ഗ്ളിഷ് പട്ടാളക്കാരിൽ പണ്ട് കണ്ടിരുന്ന ഒരു പത്യേകത, അവർ തോൽവി നേരിടുമ്പോഴും, അവരിലെ അച്ചടക്കവും പട്ടാള ചിട്ടയോടുള്ള കൂറും, മേലുദ്യാഗസ്ഥനോടുള്ള അനുസരണവും അലങ്കോലപ്പെടില്ല എന്നതായിരുന്നു.

അതേ സമയം ഇന്ത്യാ രാജ്യം നിലംപതിക്കും എന്ന തോന്നൽ പട്ടാളക്കാരിൽ കയറിവന്നാൽ ആശയവിനിമയത്തിൽ ഉടൻ തന്നെ പൊട്ടിത്തെറി വളരെ നിസ്സാര വാക്കുകളിൽ കേട്ടുതുടങ്ങും.

മുതലാളി പൊട്ടിപ്പാളീസായി, തൊഴിലാളി പണക്കാരനായ അനുഭവം തന്നെ പട്ടാളത്തിൽ കയറിവരും.

വിറച്ചു നിൽക്കുന്ന പട്ടാള ഓഫിസറുടെ തൂ എന്ന സംബോധന, സാധാ പട്ടാളക്കാരൻ (sepoy - ശിപായി) അനുസരിക്കില്ല. നീ പോടാ എന്ന ഭാവം തന്നെ ശിപായി റാങ്കുകാരനിൽ കയറിവരും.

ഇതും ഇങ്ഗ്ളിഷ് പട്ടാളത്തിൽ സൃഷ്ടിച്ചെടുക്കാൻ പറ്റാത്ത ഒരു വൈകാരികാവസ്ഥയാണ്.

പലപ്പോഴും ഇങ്ഗ്ളിഷ് പക്ഷത്തോടു ഏറ്റുമുട്ടിനിന്നിരുന്ന ഏതിർ പക്ഷങ്ങളിൽ തമ്മിലടിയും പാരവെപ്പും, പിന്നിൽ നിന്നും കുത്തും, ആശയവിനിമയത്തിലുള്ള തടസ്സങ്ങളും മറ്റും തന്നെയാണ് അവരെ തോൽപ്പിച്ചത്.

അതേ സമയം തോൽവിയുടെ മുൾമുനയിൽ നിൽക്കുന്ന ഇങ്ഗ്ളിഷ് പക്ഷത്തിൽ ഈ വിധമായുള്ള വികാരങ്ങൾ അവരുടെ ഭാഷാ വാക്കുകൾ സൃഷ്ടിക്കില്ല.

1972ൽ Bangladeshൻ്റെ പിറവിയിലേക്ക് നയിച്ച യുദ്ധത്തിൽ പാക്കിസ്ഥാനി പട്ടാളത്തെ Bangladeshൽ നയിച്ച Lt-General A.A.K. Niazi പറഞ്ഞവാക്കുകൾ ഇവിടെ പ്രസ്താവ്യമാണ്.

ഇദ്ദേഹം പറഞ്ഞത്, തന്നെ തോൽപ്പിച്ചത് ഇന്ത്യൻ പട്ടാളം അല്ലായെന്നാണ്. മറിച്ച്, പാക്കിസ്ഥാൻ പട്ടാള headquartersൽ തനിക്കെതിരായി petty intrigues and deliberate sabotage യുദ്ധ സമയത്ത് നടന്നുകൊണ്ടിരുന്നുവെന്നാണ്.

അതായത്, വിജയശ്രീലാളിതനായി തിരിച്ചുവരുന്ന Lt-General A.A.K. Niazi ഒരു വൻ അപകടകാരി തന്നെയാകും എന്ന് ഇദ്ദേഹത്തിൻ്റെ അതേ പദവിയിൽ ഉള്ള മറ്റ് പട്ടാള ഓഫിസർമാർ നിരന്തരം ചിന്തിച്ചിരിക്കും.

അതേ സമയം ഇന്ത്യൻ പട്ടാളത്തിലും ഇതേ പ്രശ്നം ഉണ്ടാവേണ്ടതല്ലെയെന്ന ചോദ്യം വരാം. ഇതിനുള്ള ഉത്തരം പറയാനായി വളരെ സങ്കീർണ്ണമായ പല വിവരങ്ങളിലേക്കും ഈ എഴുത്ത് പാതവിട്ടോടേണ്ടിവരും.

എന്നാൽ ഹ്രസ്വമായി പറഞ്ഞാൽ, ഇന്ത്യൻ ഉദ്യോഗസ്ഥർ വളരെ കരുതിക്കൂട്ടി സൃഷ്ടിച്ചെടുത്ത ഒരു യുദ്ധ രംഗമായിരുന്നു അന്നത്തേത്. പാക്കിസ്ഥാന് പലവിധ ദുർബലതകളും ഭൂമിശാസ്ത്രപരമായി ഈ യുദ്ധത്തിൽ നിലനിന്നിരുന്നു.

അവർ ഇന്ത്യയുമായൊരു യുദ്ധം മുന്നിൽ കണ്ടിരുന്നില്ല. കെണിയിൽ വീണ കാര്യം പിന്നീടാണ് മനസ്സിലായത് എന്നു തോന്നുന്നു.

ആ വിഷയം ഇപ്പോൾ വിടാം.

ഈ, ആശയവിനിമയത്തിലൂടെ പടരുന്ന വിഷം എന്ന പ്രശ്നം എല്ലാ ഫ്യുഡൽ ഭാഷാ സാമൂഹികാന്തരീക്ഷങ്ങളിലും നിലനിൽക്കും.

എന്നാൽ, ജനങ്ങളെ വെറും പാദസേവകരായ അടിമകളായി തമർത്തിവെക്കാനായാൽ, ജപ്പാനിനുണ്ട് എന്നു പറയപ്പെടുന്ന സാമൂഹിക അനുസരണവും മറ്റും ആ സമൂഹത്തിന് പ്രകടിപ്പിക്കാനായേക്കാം.

ഇനി എഴുത്തിൻ്റെ പാതയിലേക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു. ആരാണ് യഥാർത്ഥ മനുഷ്യർ എന്നതായിരുന്നു ചിന്താവിഷയം.

അടുത്ത എഴുത്തിൽ.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

6. Oriental cunning

Post posted by VED »

1997ൽ ബൃട്ടൺ Hong Kongനെ ചൈനയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ചൈനയെന്നത് യൂറോപ്പിനും, ഒരു പരിധിവരെ ദക്ഷിണേഷ്യക്കും മറ്റും ഏതാണ്ടൊക്കെ അജ്ഞാതമായ ഒരു പ്രദേശം തന്നെയായിരുന്നു.

പണ്ട് കാലങ്ങളിൽ യൂറോപ്പിലെ ആളുകൾക്ക് സമുദ്രത്തിൻ്റെ അങ്ങേയറ്റത്ത് എന്താണ് ഉള്ളത് എന്നതിനെക്കുറിച്ച് കാര്യമായ ധാരണയില്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാമെന്ന് തോന്നുന്നു.

എന്നാൽ 'പണ്ട്' എന്ന വാക്കിന് ചില പ്രശ്നങ്ങൾ ഉണ്ട്. പണ്ട് എന്ന വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നത്, കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന അർത്ഥത്തിലാണ്. അതിനുമപ്പുറത്തും പണ്ട് എന്ന കാലം അനന്തമായി പിന്നോട്ട് നീങ്ങുന്നുണ്ട്.

ഇന്ന് ബഹിരാകാശത്തിൻ്റെ അതിരുകൾ നോക്കിക്കാണുന്നതു പോലെയാണ് അക്കാലങ്ങളിൽ കടലിനെ യൂറോപ്പിലെ ആളുകൾ പണ്ട് കാലങ്ങളിൽ നോക്കാറ്. ശൂന്യാകാശത്തുകൂടെ വിദൂരങ്ങളിലേക്ക് പോയാൽ, അങ്ങ് അകലങ്ങളിൽ മറ്റ് മനുഷ്യവാസ സ്ഥലങ്ങൾ കാണുമെന്ന് യാതോരു ഉറുപ്പുമില്ലതന്നെ. അതുപോലെ.

1271 - 1295 കാലഘട്ടത്തിൽ മൂന്ന് Venetian കച്ചവടക്കാർ ചൈനാ പ്രദേശത്ത് ഏതെല്ലാമോ വിധത്തിൽ എത്തിച്ചേർന്നു.

അവർ തങ്ങളെ പോലെ മനുഷ്യരാണ് എന്ന് തിരിച്ചറിഞ്ഞ കൂട്ടരെ കാണുകയും അവരുടെ രാജാവായ (മഹാരാജാവായ) Kublai Khanൻ്റെ അടുത്തെത്തുകയും ചെയ്തു. അവരിൽ ചെറുപ്പക്കാരനായ Marco Poloന് ആ രാജാവ് തൻ്റെ കീഴിൽ ഉയർന്ന ഉദ്യോഗ സ്ഥാനം നൽകി പോലും.

Marco Polo പിന്നീട് യൂറോപ്പിലേക്ക് തിരിച്ചുവന്നപ്പോഴാണ് ഈ വിധമായുള്ള ഒരു ചൈനാ പ്രദേശത്തെക്കുറിച്ച് യൂറോപ്പിലെ സാധാരണക്കാർ അറിയുന്നത്.

Marco Polo സുഖമമായി ചൈനീസ് ഭാഷ സംസാരിച്ചിരുന്നുവെന്നതിന് യാതോരു തെളിവും കാണുന്നില്ല. എന്നിരുന്നാലും, ചൈനാക്കാരുടെ കൂടെ കുറേ വർഷക്കാലം ജീവിച്ചിരുന്നതിലാൽ കുറച്ചൊക്കെ ചൈനീസ് ഭാഷയും മറ്റും പഠിച്ചിരിക്കാം.

എന്നിരുന്നാലും പലപ്പോഴും ഒരു തർജ്ജമക്കാരൻ്റെ സഹായം Marco Poloന് ആവശ്യം വന്നിരുന്നുവെന്നു തോന്നുന്നു.

ഒരു മനുഷ്യൻ വല്ല മൃഗങ്ങളുടെ കൂട്ടത്തിൽ വർഷങ്ങളോളം ജീവിക്കുകയാണ് എങ്കിൽ, ആ മൃഗങ്ങളുടെ ആശവിനിമയം ചെറുതായെങ്കിലും ആ ആൾക്ക് മനസ്സിലായിത്തുടങ്ങാം, എന്നും മനസ്സിലാക്കാവുന്നതാണ്.

ചൈനയിൽ ഉള്ളത് തങ്ങളെ പോലുള്ള മനുഷ്യർ ആണ് എന്ന് യൂറോപ്പിലെ ആളുകൾ അനുമാനിച്ചിരിക്കാം.

അതേ പോലെ തന്നെ Marco Poloവും കൂട്ടരും തങ്ങളെ പോലുള്ള മനുഷ്യർ ആണ് എന്ന് ചൈനാക്കാരും ചിന്തിച്ചിരിക്കാം.

എന്നിരുന്നാലും, രണ്ടു കൂട്ടർക്കും യഥാർത്ഥത്തിൽ അന്യോന്യം പൂർണ്ണമായി മനസ്സിലാക്കാൻ പ്രയാസം തന്നെയായിരിക്കാം.

യഥാർത്ഥത്തിൽ ഇന്നും പല മൃഗങ്ങളുമായി മനുഷ്യന് ആശയവിനിമയം ഒരു ചെറിയതോതിൽ ചെയ്യാനാകും. അതിനുപ്പുറത്തേക്ക് ആവില്ല.

മൃഗങ്ങൾക്ക് മനുഷ്യനെപ്പോലെ കൈയും കാലുകളും ഉപയോഗിക്കാൻ പറ്റില്ല എന്നത് ഒരു വൻ തടസ്സമായി നിലനിൽക്കും.

എന്നാൽ വാസ്തവം അതിനേക്കാൾ അകലത്തിലാണ്. ഇന്നും മലയാളികളുടെ മനസ്സിലിരിപ്പ് ഒരു ഇങ്ഗ്ളിഷുകാരന് മനസ്സിലാക്കാൻ പറ്റില്ല എന്ന കാര്യം ഓർക്കുക.

എന്നാൽ, ആശയവിനിമയത്തിലുള്ള തടസ്സം മാറ്റിയാൽ, മൃഗങ്ങളും മനുഷ്യരും തമ്മിലുളള അന്തരം വളരെ ചുരുങ്ങിപ്പോകും.

കാരണം, മനുഷ്യർക്കുള്ള മിക്ക വൈകാരിക ഭാവങ്ങളും പല മൃഗങ്ങളിലും ഉണ്ട്. പോരാത്തിന്, ആനകൾ പോലുള്ള മൃഗങ്ങളിൽ കുടുംബ ബന്ധങ്ങളും വൈവാഹിക ബന്ധങ്ങളും കുട്ടികളോടുള്ള വാത്സല്യവും മറ്റും ഉണ്ട്.

തിരിവിതാംകൂറിലെ അടിമ ജനത്തിന് ഇതിൽ പലതും വ്യക്തമായ രീതിയിൽ ഇല്ലായിരുന്നുവെന്ന കാര്യം ഓർക്കുക.

മലയാളികൾ ഇങ്ഗ്ളിഷിൽ സംസാരിക്കുമ്പോൾ, ഇങ്ഗ്ളിഷുകാരിൽ മലയാളികൾ അവരേപ്പോലുള്ളവർ ആണ് എന്ന ധാരണയും തെറ്റിധാരണയും വരാം.

എന്നാൽ, എൻ്റെ ഈ എഴുത്ത് പരമ്പരയിൽ വളരെ വ്യക്തമായി വിവരിച്ചിട്ടുള്ള ഫ്യൂഡൽ ഭാഷക്കാരുടെ പല നിഗൂഢ മാനസിക ഭാവങ്ങളും ഇങ്ഗ്ളിഷുകാർക്ക് ഭാവന ചെയ്യാൻ പോലും പറ്റാത്തവയാണ് എന്ന കാര്യം തിരിച്ചറിയുക.

Oriental ജനത അഥവാ Orientലെ ആളുകൾ വളരെ കുരുട്ടു ബുദ്ധിക്കാരാണ് എന്ന രീതിയിൽ ഉള്ള എഴുത്തുകൾ പണ്ടെവിടെയോ വായിച്ചതായി ഓർക്കുന്നു. Orient എന്നത് ഏഷ്യൻ പ്രദേശങ്ങൾ ആണ്.

Oriental cunning എന്ന വാക്യപ്രയോഗം തന്നെ പണ്ട് കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതായത്, ഏഷ്യക്കാരുടെ കൗശലം, കാപട്യം, ചതിക്കാനുള്ള ഉത്സാഹം, വഞ്ചന സ്വാഭവം, സൂത്രശാലിത്തം എന്നതൊക്കെ.

എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ മിക്ക ഫ്യൂഡൽ ഭാഷാ വേദികളിലും ഉണ്ട് എന്നാണ് തോന്നുന്നത്. അതിനാൽ തന്നെ ഈ വിധമായുള്ള ഒരു കാര്യം ഏഷ്യക്കാരുടെ മാത്രം കുത്തകയാണ് എന്നു തോന്നുന്നില്ല.

ഈ ഒരു കാര്യത്തെക്കുറിച്ച് ഇവിടെ പറഞ്ഞത്, 1989ൽ ചൈനയിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ചൈനയക്ക് അന്നുവരെ കാര്യമായ ലോക വിവരം ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്. സാങ്കേതിക വിദ്യാ വിവരത്തിലും വളരെ പിന്നിലായിരുന്നു ആ രാജ്യം.

എന്നിരുന്നാലും, അവിടുള്ള കരകൗശല തൊഴിലുകാർ പലവിധ നൈപുണ്യങ്ങൾ ഉള്ളവരായിരുന്നു എന്നാണ് തോന്നുന്നത്.

പല മൃഗങ്ങൾക്കും അതിശയിപ്പിക്കുന്ന തരത്തിലുള്ള നൈപുണ്യങ്ങൾ ഉണ്ട് എന്ന കാര്യവും ഇവിടെ ഇപ്പോൾ ഓർക്കാവുന്നതാണ്.

വീണത് വിദ്യയാക്കാം എന്നുതു പോലെ, കമ്മ്യൂണിസ്റ്റ് ചൈനയിലെ സർക്കാർ അന്ന് ജനങ്ങളുടെ വസ്ത്ര ധാരണത്തിൽ പോലും വൻ നിയന്ത്രണം വച്ചിരുന്നു. സ്ത്രീകളും പുരഷന്മാരും അടക്കം എല്ലാരും ഒരേ ഒരു തരത്തിലുള്ള ഒരേ നിറങ്ങളിൽ ഉള്ള വസ്ത്രം മാത്രം ധരിക്കണം.

Mao blue, Grey, Green എന്നീ നിറങ്ങളിൽ ഉള്ള വാസ്ത്രങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളു. simple, baggy, and practical outfit.

റഷ്യയിൽ നിന്നുമാണ് ആദ്യ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് ചൈനക്ക് സാങ്കേതിക ഉപകരണങ്ങളും സാങ്കേതിക വിവരങ്ങളും നൈപുണ്യങ്ങളും ലഭിച്ചത് എന്നു തോന്നുന്നു.

എന്നാൽ, ഇങ്ഗ്ളിഷ് ലോകത്തിൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള പലതും ഉണ്ട് എന്ന വിവരം ചൈനീസ് സർക്കാരിന് ലഭിച്ചിരുന്നു.

Hong Kong എന്ന പ്രദേശം അന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായിരുന്നുവെന്ന് ഓർക്കുക. ലോകത്തിലെ ഏറ്റവും മികച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു അന്ന് Hong Kong.

ഈ പ്രദേശവുമായി ചൈനയിലെ ചില ആളുകൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിരന്തര സമ്പർഗ്ഗത്തിന് അവസരം ലഭിച്ചിരുന്നിരിക്കാം. കാരണം, ചൈനയോടു ഒട്ടിനിൽക്കുന്ന പ്രദേശമാണ് Hong Kong.

Hong Kong എന്നത് അന്ന് ചൈനക്കാർക്ക് ഒരു വിസ്മയ ലോകം തന്നെ ആയിരുന്നിരിക്കാം. അവിടുള്ള ആളുകൾ ധരിക്കുന്ന വൈവിദ്യമാർന്ന വസ്ത്രങ്ങൾ തന്നെ അശ്ചര്യകരമായിരുന്നിരിക്കാം, ചൈനാക്കാർക്ക്.

ഇതേ പോലുള്ള ഒരു അങ്കലാപ്പിൽ ആയിരുന്നു പണ്ട് Japanനും. വൻ ഫ്യൂഡൽ ഭാഷാ സമൂഹം. യാതോരുവിധ ആധുനിക സാങ്കേതിക വിദ്യകളും കൈവശം ഇല്ല.

ഇങ്ഗ്ളിഷ് ലോകത്തിൽ നിന്നും സാങ്കേതിക വിദ്യകളും നൈപുണ്യങ്ങളും ഉന്നത സാങ്കേതിക നിലവാരത്തിലുള്ള ഉപകരണങ്ങളും എങ്ങിനെയെങ്കിലും തട്ടിയെടുക്കാൻ Japanനിലെ ഭരണ വംശക്കാർ തീരുമാനിച്ചിരുന്നു.

അങ്ങിനെയാണ് അവരുടെ രാജ്യത്തെ അവർ മുന്നോട്ട് നീക്കിയത്. എന്നിരുന്നാലും, Japan പഴയകാല ഇങ്ഗ്ളണ്ടുപോലെ ആവില്ല എന്നത് മറ്റൊരു കാര്യം.

ഏതാണ്ട് ഇതേ പോലുളള ഒരു തീരുമാനം ചൈനീസ് സർക്കാരും വളരെ രഹസ്യമായി എടുത്തിരുന്നിരിക്കാം.

ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം എന്നു വിചാരിക്കുന്നു.




Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

7. Anglophilaയും മറ്റും

Post posted by VED »

ഇങ്ഗ്ളിഷുകാരുടെ managementൽ നടക്കുന്ന ഭരണ സംവിധാനങ്ങൾ ലോകത്തിലെ പല ഇടങ്ങളിലും പടർന്നുപിടിച്ചപ്പോൾ, ആ ഇടങ്ങളിലെല്ലാം അവിടങ്ങളിലെ സാമൂഹിക ബോധത്തിൽ കാര്യമായ മാറ്റം സംഭവിച്ചു തുടങ്ങി.

എല്ലായിടത്തും പല ആളുകളിലും ഇങ്ഗ്ളിഷ് ആളുകളെ വസ്ത്രധാരണത്തിലും അറിവിൻ്റെ കാര്യത്തിലും അനുകരിക്കാനുള്ള ഒരു പ്രവണത പടർന്നുപിടിച്ചു.

അതോടൊപ്പം തന്നെ ഈ വക ജനക്കൂട്ടങ്ങളിലെ പല കൂട്ടരും അവരെക്കാൾ താഴെയുള്ള ജനങ്ങൾക്ക് ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം ലഭിക്കരുത് എന്ന രീതിയിൽ സാമൂഹികമായി പലവിധ മുൻകരുതലുകളും ചെയ്തു തുടങ്ങി.

യൂറോപ്പിലെ ഫ്രാൻസ്, ജർമനി, സ്പെയിൻ, തുടങ്ങിയ പല രാജ്യങ്ങളും ഇങ്ഗ്ളണ്ടുമായി ചരിത്രപരമായി മത്സരിച്ചിരുന്നുവെങ്കിലും, ഇതിനെല്ലാം പിന്നിൽ യാതോരു കരുതിക്കൂട്ടലും ഇല്ലാതെ നടന്ന ഒരു കാര്യം, അവരാരും വ്യക്തമായി അറിയാതെ തന്നെ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിനോടുള്ള ഭൗതിക അടുപ്പം അവരിൽ പോസിറ്റിവ് ആയ പല മാറ്റങ്ങളും വരുത്തിയിരുന്നു എന്നതായിരുന്നു.

ഫ്രാൻസിലെ ചില സാമൂഹിക പരിഷ്കർത്താക്കൾ ഇങ്ഗ്ളണ്ടിനെ ആരാധിക്കുന്നവർ തന്നെയായിരുന്നു. അതായത്, Anglophiles. ഉദാഹരണത്തിന്, Voltaire

Voltaireനെക്കുറിച്ച്, Meta AI പറയുന്നത് കാണുക:

QUOTE:

Voltaire was an Anglophile. He had a deep admiration for English culture, politics, and philosophy. During his exile in England (1726-1729), he developed a strong appreciation for:

1. English literature (Shakespeare, Milton)
2. English politics (constitutional monarchy, parliamentary system)
3. English philosophy (Locke, Newton)
4. English tolerance and religious freedom

Voltaire saw England as a model for France, advocating for similar reforms in his native country. He wrote about English culture and politics in his "Letters Concerning the English Nation" (1733), which praised English values like:

1. Liberty
2. Tolerance
3. Reason
4. Moderation

Voltaire's Anglophilia influenced his own writing and thinking, shaping his views on:

1. Religious tolerance
2. Freedom of speech
3. Constitutional government
4. Scientific progress

His admiration for England and its values had a lasting impact on French thought and culture, contributing to the Enlightenment's emphasis on reason, tolerance, and individual rights. END

Adolf Hitlerറുടെ പ്രമുഖമായ സാഹിത്യ രചനയായ Mein Kampfൽ പലയിടത്തും ഇങ്ഗ്ളണ്ടിനെ സ്തുതിക്കുന്ന വാക്യങ്ങൾ കാണാൻ പറ്റും.

എന്നാൽ എന്താണ് ഇങ്ഗ്ളണ്ടിൽ വളരെ വ്യത്യസ്തമായി ഉള്ളത് എന്ന കാര്യം ആരും തന്നെ കൃത്യമായി പറഞ്ഞുകാണുന്നില്ല.

USA എന്ന രാജ്യം പടുത്തുയർത്തിയത് അനവധി പ്രാദേശിക ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ (native-English settlements) മേൽ ആണ്. എന്നാൽ, അവിടേക്ക് ഇരച്ചുകയറിയത് ഭൂഖണ്ഡ യൂറോപ്യൻമാരും ബൃട്ടണിലെ തന്നെ ഐറിഷുകാരും ആണ്.

ഇവരെല്ലാംകൂടി ഒരു ഉജ്വല ഇങ്ഗ്ളിഷ് സാമൂഹിക പീഠത്തിന്മേൽ കയറിക്കൂടുകയാണ് ചെയ്തത്.

ഇന്നത്തെ ലോകത്തിൽ കാണപ്പെടുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വളർച്ചയുടേയും പിന്നിൽ നിൽക്കുന്നത് ലോകമെമ്പാടും പടർന്നുകിടക്കുന്ന ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനം തന്നെയാണ്. എന്നാൽ, എല്ലാ കണ്ടുപിടുത്തങ്ങളും മറ്റും ഇങ്ഗ്ളിഷുകാരല്ല ഇന്നു ചെയ്യുന്നത്, എന്നതും പ്രസ്താവ്യമാണ്.

ഇങ്ഗ്ളിഷുകാരെപ്പോലെ ആവുക എന്ന ചിന്ത പലരിലും പ്രത്യക്ഷത്തിലോ അതുമല്ലെങ്കിൽ പരോക്ഷമായോ നിലനിന്നിരിക്കാം. എന്നാൽ അതിന് പലരും കണ്ടത്തിയ മാർഗ്ഗം ഇങ്ഗ്ളിഷുകാരുടെ വസ്ത്രധാരണവും അവരുടെ കൈവശമുള്ള ശാസ്ത്ര സാങ്കേതിക വിവരങ്ങളും കൈവശപ്പെടുത്തുക എന്നതിലൂടെയായിരുന്നു.

അതോടൊപ്പം തന്നെ ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ ആളുകളിൽ കണ്ടിരുന്ന ഒരു വിചാരം, ലോകത്തിൽ കാണപ്പെടുന്ന പലവിധ പ്രശ്നങ്ങളേയും തുടച്ചുമാറ്റാനാവുക, അവരിലേക്ക് തങ്ങളുടെ കൈവശമുള്ള വിവരങ്ങളും ധനവും നൽകിക്കൊണ്ടാണ് എന്നതായിരുന്നു.

മറ്റ് രാജ്യങ്ങളിലേക്ക് ജനാധിപത്യം കടത്തിവിട്ടാൽ, ആ വിധ രാജ്യങ്ങൾ ഇങ്ഗ്ളണ്ടു പോലെയായി മാറും എന്ന ശുദ്ധ വിഡ്ഢിത്തവും ഇതിൽ പെടുമായിരുന്നു.

എന്നാൽ ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിലെ ജനം അടിമുടി കുരുട്ടു ബുദ്ധിക്കാരാണ് എന്ന വിവരം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇല്ലായിരുന്നു.

ഈ മുകളിൽ എഴുതിയ കാര്യങ്ങൾ ഈ എഴുത്ത് പരമ്പരയിൽ പലപ്പോഴായി നേരത്തെ സൂചിപ്പിച്ചതോ പരാമർശിച്ചതോ ആയ കാര്യങ്ങൾ തന്നെയാണ്.

ചൈനയിലെ ഭരണ വേദികളിലും അവിടങ്ങളിലെ സാമൂഹിക അധിപന്മാരും പലവട്ടം ചർച്ചചെയ്ത കാര്യം തന്നെയായിരിക്കാം, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ സാങ്കേതിക വിദ്യകൾ കൈവശപ്പെടുത്തണം എന്ന കാര്യം. ഇത് അത്ര എളുപ്പമായിരുന്ന ഒരു കാര്യം ആയിരുന്നില്ല.

തങ്ങളുടെ കീഴിൽ അടിമകളെപ്പോലുള്ള അനേക പതിനായിരങ്ങൾ ഉണ്ട്. തങ്ങളുടെ കൈവശം കണക്കില്ലാത്ത പണവും ഉണ്ട്. എന്തും ചെയ്തെടുക്കാൻ ആവും. ഇതാവും ചൈനയിലെ ഉന്നതരുടെ നിലവാരം.

യൂഎസ്സിലെ വിഡ്ഢി അക്കാഡമിക്ക് വിദ്വാന്മാർ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിരന്തരം വേവലാതിപ്പെട്ടിരുന്നു. എന്നാൽ പലപ്പോഴും അവർ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ചൈനയിൽ മൃഗങ്ങളെപ്പോലും നിത്യവും കഠിനമായ രീതികളിൽ ആണ് പിഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നത് എന്ന കാര്യം.

ചൈനാകാരും തങ്ങളെപ്പോലെ മനുഷ്യരാണ് എന്ന ചിന്തയാണ് യൂഎസ്സിലെ വിദ്വാന്മാരിൽ ഉണ്ടായിരുന്നത്.

ഇവിടെ ചെറുതായി ഒന്ന് പാതവിട്ടോടി പറയാവുന്ന ഒരു കാര്യം, മനഷ്യരെന്ന് ഇന്ന് കരുതപ്പെടുന്നവർ എല്ലാം തമ്മിൽ ആശയവിനിമയം സാധ്യമായത് പലപ്പോഴും ഒരു പൊതുവായുള്ള ഭാഷ തമ്മിൽ പഠിച്ചെടുത്തത് കൊണ്ടാണ് എന്നതാണ്.

വ്യത്യസ്ത മനുഷ്യക്കൂട്ടങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ പറ്റില്ലായെങ്കിലും തമ്മിൽ ആശയവിനിമയം ആവില്ലായെങ്കിലും, ഈ വിധ ജീവജാലങ്ങൾ വ്യത്യസ്ത മൃഗങ്ങൾ തന്നെയായി നിലനിൽക്കും.

ഇന്ന് ഔപചാരിക വിദ്യാഭ്യാസവും സിനിമകളും ടിവിയും ഇൻ്റർനെറ്റും തർജ്ജമ സംവിധാനങ്ങളും മറ്റും വ്യത്യസ്ത ഭാഷകളെ വളരെ പെട്ടന്ന് മറ്റ് ആൾക്കൂട്ടങ്ങൾക്ക് മനസ്സിലാക്കാനും ഉൾക്കൊള്ളാനും സൗകര്യപ്പെടുത്തിയിട്ടുണ്ട്, എന്ന് പൊള്ളയായ രീതിയിൽ അവകാശപ്പെടനാവുന്നതാണ്.

ഇവയൊന്നുമില്ലായെങ്കിൽ, English East India Companyയുടെ ഇങ്ഗ്ളിഷ് ജീവനക്കാർ മലബാറിൽ വന്ന് പതിറ്റാണ്ടുകളോളം മലബാറിലെ പ്രാദേശികരുടെ ഇടയിൽ, തമ്മിൽ ആശയവിനിമയം ആവാത്ത വ്യത്യസ്ത മൃഗങ്ങൾ എന്ന രീതിയിൽ ജീവിച്ചതുപോലെ തന്നെയായിരിക്കും ഇന്നത്തെ ലോകത്തിൻ്റെ അവസ്ഥ.

ഇനി ചൈന രാജ്യം നടത്തിയ ഒരു വൻ കുരുട്ടുവിദ്യ പ്രയോഗത്തെക്കുറിച്ച് ഉപന്യസിക്കാം. അത് അടുത്ത എഴുത്തിലാവാം എന്നും കരുതുന്നു.




Image
Post Reply

Who is online

Users browsing this forum: No registered users and 0 guests