18. സർക്കാർ ഉദ്യോഗസ്ഥരുടെ മാസവരുമാനവും മറ്റും

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18. സർക്കാർ ഉദ്യോഗസ്ഥരുടെ മാസവരുമാനവും മറ്റും

Post posted by VED »

Image

1. ലോഹ വിഗ്രഹത്തിൽ ദിവ്യത്വം ചേർക്കുന്നതിനെക്കുറിച്ച്

2. പിശാചിൻ്റെ നാട്ടിലെ കാര്യം

3. പ്രാദേശിക ഭാഷയുടെ കുരുട്ട് പ്രത്യയശാസ്ത്രം

4. കൈക്കൂലിപ്പണം ചെയ്യുന്ന സാമൂഹിക നന്മകൾ

5. ക്ഷാമ ബത്തയും മറ്റും

6. ജീവിക്കാൻ പര്യാപ്തമായ മാസ ശമ്പളം

7. വിഡ്ഢിക്കഥകളിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണം

8. സാമ്പത്തിക കോഡിങ്ങിനെക്കുറിച്ച്

9. ഇങ്ഗ്ളിഷ് ഭരണ സംവിധാനം മലയാളത്തിൽ

10. bank ഉദ്യോഗസ്ഥനും പീടിക തൊഴിലാളിയും

11. അസുര ലോകത്തിൽ നിന്നും ഗന്ധർവ്വ ലോകത്തിലേക്ക് നോക്കിയാൽ

12. പത്ര ധർമ്മവും മറ്റ് തൊഴിൽ ധർമ്മങ്ങളും

13. വ്യക്തികളിലെ സ്ഥാനീകരണവും മറ്റും

14. അഴുക്ക് ഭാഷകളെ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച്

15. ഭാഷമാറുമ്പോൾ അകന്നുനിന്നവർ അടുക്കുന്ന പ്രതിഭാസം

16. ചുഴിമണലിൽ കയറിനിന്ന അവസ്ഥ

17. മൂർത്തീ സങ്കൽപ്പത്തിലൂടെ മൂർത്തിക്ക് അസ്തിത്വം വരുന്ന കാര്യം




Image
Image
Last edited by VED on Mon Feb 26, 2024 10:38 am, edited 8 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1. ലോഹ വിഗ്രഹത്തിൽ ദിവ്യത്വം ചേർക്കുന്നതിനെക്കുറിച്ച്

Post posted by VED »

Image

ഇങ്ഗ്ളണ്ടിൽ സർക്കാർ തൊഴിലുകാർക്ക്, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകാരേക്കാൾ കുറഞ്ഞ വേതനമാണ് നൽകപ്പെട്ടുകൊണ്ടിരുന്നത്.

ഇനി അങ്ങോട്ട് ഈ അനുപാതം നിലനിർത്താൻ ആവുമോ എന്ന് തീർച്ചയില്ല. കാരണം, ഇങ്ഗ്ളണ്ടിൽ ഇന്ന് അന്യ ഭാഷക്കാർ വന്നു നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഈ എഴുത്ത് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

ഏതാണ്ട് 2010 വരെ, ഇങ്ഗ്ളണ്ടിൽ സാധാരണക്കാരായുള്ള സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപന വേതനക്കാരും മറ്റും സർക്കാർ ആശുപത്രികളും, മറ്റ് പൊതുസ്ഥാനപനങ്ങളും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

എന്നാൽ അവിടെ, സാധാരണക്കാർക്ക് ഇടയിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയുടെ പല പടികളിൽ ആളുകൾ സ്ഥാനീകരിക്കപ്പെടുന്ന ഒരു അനുഭവം അവർക്ക് ഇല്ലതന്നെ. അതിനാൽ തന്നെ, ആളുകൾക്ക് സ്വതന്ത്രമായും ഉയർച്ചത്താഴ്ച ഇല്ലാതേയും തമ്മിൽ ഇടപഴകാനും ആശയവിനിമയം നടത്താനും വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കാനും ആവും.

എനിക്ക് തന്നെ പലപ്പോഴും പല ആളുകളുമായി സംസാരിക്കാനും അടുത്ത് ഇടപഴകാനും തോന്നിയ അവസരങ്ങൾ അനവധി ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ, ഇങ്ഗ്ളിഷിൽ മനസ്സിലാക്കപ്പെടുന്ന രീതിയിൽ മറ്റ് ആളുകളോട് കടിഞ്ഞാണില്ലാതെ പെരുമാറാൻ ആവില്ല.

കാരണം, ഓരോ വ്യക്തിക്കും ഭൗതികമായി കാണുന്ന രൂപത്തിന് അതീതമായി ഒരദൃശ്യമായതും, എന്നാൽ വൻ ബലമുള്ളതുമായ സ്ഥാനീകരണം വാക്ക് കോഡുകളിൽ നിലനിൽക്കുന്നുണ്ട്. ഇതിനെ അവഗണിച്ചുകൊണ്ട് വ്യക്തികളുമായി ബന്ധം സ്ഥാപിച്ചാൽ വൻ പ്രശ്നങ്ങളിലേക്ക് സംഭാഷണം നീങ്ങും.

നിങ്ങൾ എന്ന വാക്ക് വളരെ പെട്ടന്നുതന്നെ, സാർ / ചേട്ടൻ അല്ലെങ്കിൽ നീഎന്ന വാക്കുകളിലേക്ക് നീങ്ങേണ്ടിവരും.

അയാൾ എന്ന പാരമർശവാക്കും വളരെ പെട്ടന്ന് സാറിലേക്കോ (ചേട്ടനിലേക്കോ), അവനിലേക്കോ മാറ്റേണ്ടിവരും, രണ്ട് പക്ഷത്തും.

വാക്കുകൾ അനുഭവിക്കുന്ന ഈ വെറയൽ ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ ഇന്ത്യൻ ഭാഷകളിൽ ഇല്ല എന്നുള്ളതാണ് വാസ്തവം.

ഇങ്ഗ്ളണ്ടിൽ കാര്യങ്ങൾ അങ്ങിനെ ആയിരിക്കില്ല. കാരണം, വാക്കുകൾക്ക് മുകളിലോട്ട് ഉയരാനും താഴേക്ക് ഇടിഞ്ഞുവീഴാനും ഉള്ള പാതകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

പ്രാദേശിക ഭാഷകളിൽ ആളുകളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ അവരുടെ സ്ഥാനം നോക്കിത്തന്നെ വേണം, അടുക്കാനും, അകറ്റിനിർത്താനും.

അതുമല്ലായെങ്കിൽ, വളരെ കൃത്യമായി സ്ഥാനങ്ങൾ അന്യോന്യവും മറ്റുള്ളവർക്കും അറിവു നൽകുന്ന വാക്ക് രൂപങ്ങൾ ചേർത്തുതന്നെ വേണം, ബന്ധം സ്ഥാപിക്കാൻ.

അല്ലാതെ, ആള് നല്ലവനാണ്, നല്ല വിവരം ഉള്ള ആളാണ് എന്നൊന്നും, ഈ വിധമായുള്ള ഒരു സമത്വത്തോടുകൂടിയുള്ള വ്യക്തി ബന്ധത്തിൽ ഹേതുവായി വിവരമുള്ള ആരും എടുക്കില്ല.

ഇങ്ഗ്ളണ്ടിൽ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വ്യക്തികൾ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ സ്ഥാനീകരിക്കപ്പെടുന്ന അനുഭവം ഇല്ല. ഇതേ പോലെ തന്നെ സ്വകാര്യ സ്ഥാപന ഉടമകളും, അവരുടെ തൊഴിലാളികളും തമ്മിലും ഇതേ പോലുള്ള ഒരു പ്രശ്നം ഇല്ല.

ഈ വിധമായുള്ള ഒരു സാമൂഹികാവസ്ഥയെ മലയാളത്തിൽ നിന്നും വിഭാവനം ചെയ്യാൻ പറ്റില്ലതന്നെ.

അതേ പോലെതന്നെ മലയാളത്തിലെ സാമൂഹിക മാനസികാവസ്ഥയെ ഇങ്ഗ്ളിഷിൽ നിന്നും വിഭാവനം ചെയ്യാനും ആവില്ല.

ഇങ്ഗ്ളിഷിലെ പല വാക്കുകളും ഇങ്ഗ്ളിഷിൽ നിന്നുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള അർത്ഥ വ്യാപ്തി, ഫ്യൂഡൽ ഭാഷകളിൽ കൈവരിക്കുന്നുണ്ട്.

എന്നുവച്ചാൽ, ഇങ്ഗ്ളിഷിൽ നിന്നും കാണാവുന്നതിനേക്കാളും വളരെ വ്യാപ്തിയും സങ്കീർണ്ണതയും ഉള്ള ഒരു ഭൗതിക യാഥാർത്ഥ്യം നിലവിൽ ഉണ്ട് എന്നർത്ഥം.

ഉദാഹരണത്തിന്, ഇങ്ഗ്ളിഷിൽ Consecrated എന്ന ഒരു വാക്കുണ്ട്. മലയാത്തിൽ ഈ വാക്കിനെ പവിത്രീകരിക്കപ്പെട്ടു എന്നായി മനസ്സിലാക്കാം.

ക്ഷേത്രങ്ങൾ പണിതതിന് ശേഷം, അതിനുള്ളിലെ ദൈവ വിഗ്രഹത്തിൽ ദിവ്യത്വം ആവഹിപ്പിച്ചെടുപ്പിക്കുന്ന പ്രക്രിയയെ ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കാം എന്നു തോന്നുന്നു.

വാക്കുകളിലൂടേയും, സ്പർശനത്തിലൂടേയും, ദിവ്യത്വം സൂചിപ്പിക്കുന്ന ആലങ്കാരിക വസ്തുക്കളെ ചാർത്തിച്ചുകൊണ്ടും മറ്റുമാകാം ചൈതന്യ രഹിതമായ വെറും ലോഹ വിഗ്രഹത്തിൽ ദിവ്യത്വം ചേർക്കുന്നത്.

ഈ ഒരു പ്രക്രീയ യഥാർത്ഥത്തിൽ ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, വെറും പാഴ് വേലയും പ്രഹസനവും ആയി തോന്നിയേക്കാം. എന്നാൽ, ഈ വിധം ദിവ്യ ചൈതന്യം ചേർക്കപ്പെട്ട വിഗ്രഹത്തിൽ അദൃശ്യമായ എന്തോ ഒരു പരിവേഷം വന്നുചേർന്നിട്ടുണ്ട് എന്നുള്ളത് വാസ്തവം ആയേക്കാം.

ഈ ഒരു പ്രതിഭാസം, യഥാർത്ഥത്തിൽ മലയാള ഭാഷയിൽ നിത്യവും നടക്കുന്ന ഒരു പ്രതിഭാസം തന്നെയാണ്.

വാക്കുകളിലൂടെ വ്യക്തികളിൽ ഉയർച്ചയും താഴ്ചയും നിറക്കാൻ ആവും.

താഴെ സ്ഥാനീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ നോട്ടവും, സ്പർശനവും, ഭാവവും വിഭാവനവും മറ്റും മറ്റുള്ളവരിൽ വളരെ ശക്തമായുള്ള പ്രതികരണങ്ങളും ഭാവ പകർച്ചയും മനഃസമ്മർദ്ദങ്ങളും അതുമല്ലെങ്കിൽ ഉല്ലാസവും വരുത്തും.

ഈ വ്യക്തി ഉന്നത വ്യക്തിയെ ഭയഭക്തി ഭാവത്തോടുകൂടി നോക്കുകയും സ്പർശിക്കുകയും വിഭാവനം ചെയ്യുകയും ചെയ്താൽ, ഉന്നത വ്യക്തിയിൽ സൃഷ്ടിക്കപ്പെടുന്ന ഭാവമല്ല, ഇതേ വ്യക്തി തരംതാഴ്ത്തി ചിന്തിച്ചുകൊണ്ട് നോക്കുകയും സ്പർശിക്കുകയും വിഭാവനം ചെയ്യുകയും ചെയ്താൽ സംഭവിക്കുക.

അതായത്, സാർ എന്ന് ചിന്തിച്ചാൽ വരുന്ന അനുഭവമല്ല, നീ എന്നു ചിന്തിച്ചാൽ വരിക.

1970കളിൽ ആണ് എന്നു തോന്നുന്നു, ഇന്ത്യൻ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് ഇങ്ഗ്ളണ്ട് സന്ദർശിക്കാൻ പോയപ്പോൾ, ചെറിയ തോതിലുള്ള ഒരു അസുഖം പിടിപെട്ടു. ആ ആളെ അന്ന് ലണ്ടനിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ വാർത്ത ഇന്ത്യയിൽ പത്രങ്ങളിൽ വന്നപ്പോൾ, പലരും വൻ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പത്രങ്ങളിൽ കത്തെഴുതി.

ഇന്ത്യയിലെ ഉന്നത സർക്കാർ സ്ഥാനക്കാരനെ ഇങ്ഗ്ളണ്ടിൽ സർക്കാർ ആശുപത്രിയിൽ ആണ് ചികിസ്തിച്ചത് എന്നത് ഇന്ത്യയിലെ ഉന്നതർക്ക് സഹിക്കാൻ പറ്റിയില്ല എന്നു തോന്നുന്നു.

ഇങ്ഗ്ളിഷിലെ വാക്കുകളെ പറ്റി പറയുമ്പോൾ, Brother, Brotherhood, Sister, Thank you, Serious അങ്ങിനെ അനവധി വാക്കുകൾക്കും മലയാളം പോലുള്ള ദുശ്ശകുന ഭാഷകളിൽ വൻ പൈശാചിക അർത്ഥവ്യാപ്തി സംഭവിക്കുന്നുണ്ട്.

എന്നാൽ ഈ വിധമായുള്ള അർത്ഥവ്യാപ്തിയെ ഒരു തരം അഭൗമ്യ സൗന്ദര്യമായാണ് പലരും അനുഭവിച്ചറിയുന്നത്.

മദ്യംകുടിച്ച്, മനസ്സിനുള്ളിൽ അമ്പലം പണിത് കാവടിയാട്ടം കണ്ടാസ്വധിക്കുന്നു. എന്നാൽ, മദ്യം കുടിക്കാതെ അയാൾക്ക് ചുറ്റും നിൽക്കുന്നവർ കാണുന്നത്, തനി ലെക്കുകെട്ട ഒരു വ്യക്തിയെയാണ്, എന്നു പറഞ്ഞതു പോലെയാണ് യാഥാർത്ഥ്യം.

വാക്കുകളുടെ ഈ വിധമായുള്ള ബീഭത്സമായ അർത്ഥവ്യാപ്തിയെക്കുറിച്ച് ഇപ്പോൾ എഴുതാൻ ആവില്ല.

ഇവിടെ എഴുതാൻ ഉദ്ദേശിച്ചത്, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമാനുസൃതമായുള്ള മാസ ശമ്പളത്തെക്കുറിച്ചാണ്. അതിലേക്ക് വാക്കുകളെ ഉന്നമിടാൻ നോക്കാം, അടുത്ത എഴുത്തിൽ.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. പിശാചിൻ്റെ നാട്ടിലെ കാര്യം

Post posted by VED »

Image

എഴുത്തിൻ്റെ പാതയിൽ തൊട്ടുമുന്നിലായി ചില ഇങ്ഗ്ളിഷ് വാക്കുകളുടെ കാര്യം വന്നുപോയി. അതും മറ്റൊരു കാര്യവും കൂടി എഴുതിച്ചേർത്തുകൊണ്ട് എഴുത്ത് മുന്നോട്ട് നീക്കാം എന്നു വിചാരിക്കുന്നു.

ഫ്യൂഡൽ ഭാഷകളിൽ നിന്നും ഒരു പരന്ന വാക്ക് കോഡുകൾ ഉള്ള ഭാഷയിലേക്ക് വാക്കുകളേയും വാക്യങ്ങളേയും ആശയങ്ങളേയും തർജ്ജമ ചെയ്യുമ്പോൾ, ആരും പ്രത്യേകമായി ശ്രദ്ധിക്കാതെ തന്നെ അർത്ഥവ്യാപ്തിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

ഇന്നുള്ള വ്യാജ ഇന്ത്യയിലെ ഒട്ടുമിക്ക സർക്കാർ ചട്ടങ്ങളും കീഴ്വഴക്കങ്ങളും മറ്റും പ്രഥമദൃഷ്ടിയാൽ 1947ന് മുന്നിൽ ഉണ്ടായിരുന്ന ഇന്ത്യൻ സർക്കാർ സംവിധാനങ്ങളിൽ നിന്നും കട്ടെടുത്തവയാണ്. അതിനാൽ തന്നെ അന്നു ഉദ്ദേശിച്ച അർത്ഥവും അർത്ഥവ്യാപ്തിയും ആണ് ഈ വിധ കാര്യങ്ങൾക്ക് ഉള്ളത് എന്ന ഒരു തെറ്റായ ചിന്ത വരാം.

അന്ന് കലർപ്പുവന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയുടെ പീഠത്തിന്മേൽ നിന്നുകൊണ്ടാണ് ആ വക കാര്യങ്ങൾക്ക് അർത്ഥവും അർത്ഥവ്യാപ്തിയും ലഭിച്ചത്. എന്നാൽ ഇന്ന് ഇതേ കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട വാക്കുകളും മറ്റും നിൽക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പീഠത്തിന്മേലാണ്. ഈ കാര്യം വിശദ്ധീകരിക്കാനായി ഏതാനും ചില ഇങ്ഗ്ളിഷ് പദങ്ങളെ എടുക്കാം.

ആദ്യം Respect എന്ന വാക്ക് എടുക്കാം. ഈ വാക്കിനെ മലയാളത്തിൽ ബഹുമാനം എന്ന് അർത്ഥം നൽകാം. മലയാളത്തിൽ ബഹുമാനം എന്നത് ഇങ്ഗ്ളിഷിലെ ബഹുമാനം അല്ല. ഇങ്ഗ്ളിഷിൽ ഒരാളെ ബഹുമാനിക്കുന്നുണ്ട്, ബഹുമാനിക്കുനില്ല എന്നത്, വ്യക്തിയുടെ മനസ്സിനുള്ളിലെ ഒരു ഭാവം മാത്രമാണ്.

എന്നാൽ മലയാളത്തിൽ ബഹുമാനം എന്നത് മറ്റൊരാളോട് നിർബന്ധമായും പ്രകടിപ്പിക്കേണ്ടുന്ന വിധേയത്വ ഭാവവും വിധേയത്വ പെരുമാറ്റവും വിധേയത്വം വ്യക്തമാക്കുന്ന ശാരീരിക പ്രകടനങ്ങളും ആണ്.

അതായത്, മറ്റേ ആളുടെ സാന്നിധ്യത്തിൽ എഴുന്നേറ്റ് നിൽക്കുക, മുണ്ടിൻ്റെ കുത്തഴിക്കുക, മുണ്ട് കാലുകൾക്കിടയിൽ തിരുകിനിർത്തി തലകുനിച്ചു വണങ്ങിനിൽക്കുക എന്നെല്ലാം. അതേ പോലെതന്നെ സാർ എന്ന് സംബോധന ചെയ്യുക, സാർ എന്ന് പരാമർശിക്കുക, പേരിന് പിന്നിൽ സാർ എന്നു ചേർക്കുക, അദ്ദേഹം, അവര്, മാഡം എന്നെല്ലാം വാക്കുകൾ പരാമർശിക്കാനായി ഉപയോഗിക്കുക, മറ്റേ ആൾക്ക് തന്നെ നീ, താൻ, നിങ്ങൾ തുടങ്ങിയ വാക്കുകളാൽ സംബോധന ചെയ്യാൻ അനുവദം നൽകുക എന്നതും ഇതിൽ വരും.

പണ്ടൊരു സർക്കാർ ഗുമസ്തനുമായി എന്തോ കാര്യം സംസാരിക്കുന്ന അവസരത്തിൽ, അയാൾ അയാളുടെ ഉന്നത ഉദ്യോഗസ്ഥനെ ജനം 'Respect' ചെയ്യേണ്ടുന്ന കാര്യം ഊന്നിപ്പറഞ്ഞു. ഇതും മലയാളത്തിലെ ബഹുമാനം എന്ന വിധേയത്വം ആണ്. ഇങ്ഗ്ളിഷിലെ Respect അല്ല. ഇങ്ഗ്ളിഷിൽ സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ ഓഫിസിലെ തൊഴിലാളിമാത്രമാണ്.

ഞാൻ ഇന്നലെ കണ്ട, ഒരു സംഭവ വിവരണം നൽകുന്ന Youtube വീഡിയോയിൽ, പോലീസ് സബ് ഇൻസ്പെക്ടർ മാന്യനായ 50 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയെ നീ എന്നാണ് സംബോധന ചെയ്യുന്നത്. ഇൻസ്പെക്ടർ ഈ ആളോട് അപമര്യാദായി പലവാക്കുകളും ആക്രോശിക്കുന്നുണ്ട്. എന്നാൽ, ഈ സംഭവ വിവരണം നൽകുന്ന മാന്യനായ വ്യക്തി ഇൻസ്പെക്ടറെ അദ്ദേഹം എന്നും സാറ് എന്നു വൻ വിധേയത്വ ഭാവത്തിൽ തന്നെയാണ് പരാമർശിക്കുന്നത്.

ഇതാണ് ഇന്ത്യൻ ഭാഷകളിൽ Respect എന്ന വാക്കിന് വരുന്ന അർത്ഥവ്യാപ്തി. ഈ വിധമായുള്ള യാതോരു അർത്ഥ സൂചനയോ അർത്ഥവ്യാപ്തിയോ ഇങ്ഗ്ളിഷിലെ Respect എന്ന വാക്കിന് ഇല്ല.

ഇങ്ഗ്ളിഷിൽ Brother, Sister എന്നീ വാക്കുൾ ഉണ്ട്. സഹോദരൻ, സഹോദരി എന്ന് ഈ വാക്കുകളെ തർജ്ജമ ചെയ്യാം. എന്നാൽ വാസ്തവത്തിൽ, ഈ ചെറുകിട അർത്ഥവ്യാപ്തിയിൽ ഈ വാക്കുകൾ ഒതുങ്ങില്ല.

Brother എന്ന വാക്കിന് ചേട്ടൻ എന്നും അനിയൻ എന്നും രണ്ട് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.

ചേട്ടൻ എന്നത് ബഹുമാനിക്കപ്പെടേണ്ടുന്ന വ്യക്തിയാണ്. അനിയൻ എന്നത് വാക്കുകളിൽ തരംതാഴ്ത്തപ്പെടേണ്ടുന്ന വ്യക്തിയാണ്. അതേ പോലെതന്നെ Sister എന്ന വാക്കിന് ചേച്ചിയെന്നും അനിയത്തിയെന്നും ഉള്ള രണ്ട് 180° എതിർകോണുകളിൽ വ്യക്തിത്വം നിലനിർത്തേണ്ടുന്ന വ്യക്തികളെ സൂചിപ്പിക്കുന്ന അർത്ഥ വ്യാപ്തി ഉണ്ട്.

മനുഷ്യവ്യക്തിത്വത്തെ ഈ വിധം തരംതിരിക്കുന്ന ഒരു പൈശാചികത Brother, Sister എന്ന വാക്കുകളിൽ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.

Brotherhood എന്ന വാക്കിൽ അദൃശ്യമായി പടർന്നുകിടക്കുന്ന കണ്ണികൾ എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലാ എന്ന് പണ്ട് കാലം മുതൽ തന്നെ എനിക്ക് സൂചന ലഭിച്ചിരുന്നു.

പഴയ കാല ചില ഇങ്ഗ്ളിഷ് പുസ്തകങ്ങളിൽ ചില ഭൂഖണ്ഡ യൂറോപ്യൻ രാജ്യങ്ങളിലെ ചില Brotherhood പ്രസ്ഥാനങ്ങളെക്കുറിച്ച് വായിച്ചിരുന്നു. ഈ വിധ സാഹോദര്യ പ്രസ്ഥാനങ്ങളിൽ വ്യക്തികളെ പല തട്ടുകളിൽ നിർത്തിക്കൊണ്ട് വ്യക്തമായ ചില ഉന്നത വ്യക്തിത്വങ്ങൾക്ക് വിധേയരായി നിർത്തുന്നു.

ഈ വിധമായുള്ള ഒരു കൂട്ടായ്മയെ എന്താണ് കെട്ടിപടുത്തു നിർത്തുന്നത് എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് ലഭിക്കുന്ന വിവരം വളരെ നിസ്സാരവും അപര്യാപ്തവും ആണ്. വാക്കുകളിലെ ഉയർച്ചത്താഴ്ചയിലൂടെ വലിച്ചു കെട്ടിവെക്കപ്പെടുന്ന അദൃശ്യ കണ്ണികൾ എന്നകാര്യം ഇങ്ഗ്ളിഷിൽ പറഞ്ഞൊപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഇങ്ഗ്ളിഷിലെ Thank you എന്ന വാക്കിന് മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഇല്ലാത്ത ഒരു ആശയവിനിമയ സൗന്ദര്യം ഉണ്ട്. ഈ വാക്ക് ലഭിക്കുന്ന വ്യക്തിയുടെ സാമൂഹിക സ്ഥാനീകരണത്തിൽ യാതോരു ഉയർച്ചയും ഇങ്ഗ്ളിഷിൽ സംഭവിക്കുന്നില്ല. അതിൻ്റെ ആവശ്യകതയും ഇല്ല.

കാരണം, ഇങ്ഗ്ളിഷ് വാക്കുകളിൽ ഈ വിധമായുള്ള ഒരു സ്ഥാനീകരണ പ്രശ്നം ഇല്ലതന്നെ. കാരണം, വാക്കുകളിൽ ഒരേ സ്ഥാനീകരണത്തിൽ ജീവിക്കുന്നവരാണ് ഇങ്ഗ്ളിഷ് ജനത.

എന്നാൽ മലയാളത്തിൽ ഒരു ചെറുകിടക്കാരൻ ഒരു ഉപകാരം ചെയ്തുകഴിഞ്ഞാൽ അയാൾക്ക് പ്രത്യുപകാരമായി ഒരു Thank you നൽകിയാൽ, അയാളിൽ കയറിവരുന്ന ചിന്ത അയാളെ മറ്റേയാൾ പറ്റിച്ചുവെന്നുവരെ ആകാം. കാരണം, ഈ ഉപയോഗ ശൂന്യമായ Thank you അയാൾക്ക് യാതോരു ഉപയോഗവും നൽകില്ല. അതിന് പകരം എന്തെങ്കിലും പണം നൽകിയാൽ, അയാൾക്ക് അയാളുടെ സാമൂഹിക വ്യക്തിത്വം അയാളുടെ സ്വന്തം ചുറ്റുപാടുകളിൽ ഉയർത്താൻ ഉപകരിക്കും.

സാമൂഹിക സ്ഥാനീകരണം എന്നത് മലയാളത്തിൽ എല്ലാരിലും ഒരു പ്രേതഭാത പോലെ മനസ്സിൻ്റെ ഉള്ളറകളിലും പുറം ചട്ടയിലും ഒട്ടിനിൽക്കുന്ന ഒരു ഭീകരവസ്തുതന്നെയാണ്.

ഇങ്ഗ്ളിഷിലെ Sorry എന്ന വാക്കിൻ്റെ കാര്യം മറ്റൊന്നാണ്. ഈ വാക്കും ഇങ്ഗ്ളിഷിലെ വാക്കുകളിൽ ഒരേ നിലവാരക്കാരായ ആളുകൾ, തമ്മിൽ ഉപയോഗിക്കുന്ന ഒന്നാണ്.

താൻ ചെയ്ത തെറ്റായ കാര്യത്തിനും വിഷമം നൽകിയ കാര്യത്തിനും വേദന സൃഷ്ടിച്ച കാര്യത്തിനും മറ്റും തന്നിൽ വന്ന പശ്ചാത്താപവും, മനസ്സാക്ഷിക്കുത്തും മനോവേദനയും മറ്റും (remorse), വേദനിപ്പിക്കപ്പെട്ട വ്യക്തിയെ അറിയിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് Sorry.

മലയാളത്തിൽ Sorry എന്ന വാക്ക് ഉപയോഗിച്ചാൽ, അത് 'എന്നോട് ക്ഷമിക്കണം' എന്ന അർത്ഥമാണ് മറ്റേ ആൾക്ക് ലഭിക്കുക. വിധേയത്തത്തിൽ നിൽക്കുന്ന വ്യക്തിയുടെ ഭാവമാണ് ഈ വിധം വാക്കുകൾ ഉപയോഗിച്ചാൽ മറ്റേ ആളിൽ വരുന്ന മനസ്സിലാക്കൽ. ഉടനെ തന്നെ Sorry കേട്ട ആൾ ഉന്നതനായി ഭാവിക്കും. വാക്കുകൾ മാറാം.

Sorry പറഞ്ഞ ഉടനെ മറ്റേ ആൾ തലയിൽ കയറുന്നതുമാതിരി പെരുമാറുന്ന രംഗം ഒന്നിൽ കൂടുതൽ തവണ, ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. ഇങ്ഗ്ളിഷിൽ Sorry എന്ന വാക്കിന് ഉള്ള യാതോരു അർത്ഥവും ഭാവവും മലയാളത്തിൽ ഈ വാക്ക് ഉപയോഗിച്ചാൽ ആശയവിനിമയത്തിൽ കയറില്ല.

ഇങ്ഗ്ളിഷിലെ Children എന്ന വാക്കിനെ മലയാളത്തിലേക്ക് തർജ്ജമചെയ്താലും പ്രശ്നമാണ്. കുട്ടികൾ എന്ന അർത്ഥമാണ് വരിക. കുട്ടിയെന്ന വാക്ക് സംബോധനയിലും പരാമർശത്തിലും ഉപയോഗിച്ചാൽ, അത് തരംതാഴ്ത്തൽ തന്നെയാണ്. നീ, അവൻ, അവൾ വാക്കുകൾ കുട്ടിയെന്ന വാക്കിന് പിന്നണിയിൽ അണിനിരന്നു നിൽക്കും.

ഔപചാരിക സംഭഷങ്ങളിലും ചർച്ചകളിലും പ്രായം കൂടിയ വിവര ദോഷികളായ ആളുകൾ ചെറുപ്പക്കാരേയും ചെറുപ്പക്കാരികളേയും അവരുടെ വാദഗതികളെയും തരംതാഴ്ത്തിപ്പിടിക്കാനായി കുട്ടിയെന്ന വാക്ക് ഉപയോഗിച്ച രംഗങ്ങൾ കണ്ടിട്ടുണ്ട്.

'കുട്ടി പറഞ്ഞത്' എന്ന വാക്കുകളിൽ 'നിങ്ങൾ പറഞ്ഞത്' എന്ന അർത്ഥം നൽകാനായി ഒരു വിവരംകെട്ട സ്ത്രീ ചെറുപ്പക്കാരിയോട് ഔപചാരിക ചർച്ചയിൽ ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്.

മലയാളത്തിൽ മറ്റൊരു തരംതാഴ്ത്തൽ വാക്കാണ് മോനെ, മോളെ എന്ന വാക്കുകൾ. ഈ വാക്കുകൾ തരംതാഴ്ത്തൽ വാക്കായി മാറുന്നത് ഒരു വ്യക്തിയുടെ പിതാവോ മാതാവോ അല്ലാത്ത ആളുകൾ ഈ വാക്കുകൾ ഉപോയഗിക്കുമ്പോഴാണ്.

Deverkovilന് തൊട്ടടുത്തുള്ള ഒരു പ്രദേശത്തിൽ ഉള്ള ഒരു ദേശീയ Bankൻ്റെ ശാഖയിൽ ഒരു ഗുമസ്തൻ ഉണ്ടായിരുന്നു. ഈ ആൾ പ്രഥമദൃഷ്ടിയിൽ തന്നെ എന്തോ വൻ തൊഴിൽ സംവരണത്തിലൂടെ ആ തൊഴിലിൽ എത്തിയ വ്യക്തിയാണ്.

ഈ ആൾ Bank കയറിവരുന്ന ഉപഭോക്താക്കളായ 30 വയസിന് താഴെയുള്ള ചെറുപ്പക്കാരെ ആദ്യം സംബോധന ചെയ്തു തുടങ്ങുക മോനെ എന്നോ മോളെ എന്നോ ആണ്. ആ വാക്ക് ആശയവിനിമയത്തിൽ ഒന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ, പിന്നെ സംബോധന ഇഞ്ഞി (നീ) എന്നാണ്.

മോളെ എന്ന വാക്കിന് ഇതിനേക്കാളെല്ലാം വ്യാപകമായ തരംതാഴ്ത്തൽ അർത്ഥമുണ്ട് എന്ന് പണ്ടൊരിക്കൽ മലയാളം സിനിമയുമായി ചെറുകിട ബന്ധം ഉള്ള ഒരു ആൾ എന്നോട് പറഞ്ഞിരുന്നു.

പുതുമുഖ നടിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, സിനിമാ നിർമ്മാണത്തിലെ ചില ഉന്നതർ ചില തലതിരിഞ്ഞ വിട്ടുവീഴ്ചകൾക്കായി വളരെ വ്യക്തമായി നടിയോട് ചോദിക്കും. പുതുമഖ നടി അതിന് സമ്മതിക്കില്ല. അപ്പോൾ സിനിമാക്കാരൻ ഉപോഗിക്കുന്ന വാക്കുകൾ ആണ് പോലും:

മോളെ, ഇതൊക്കെ ഇതിലുള്ള കാര്യം തന്നെയാണ്.

നടി നീ, അവൾ എന്ന വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന സാമൂഹിക രംഗമാണ് ഇത്. സിനിമാക്കാരൻ സാറുമാണ്.

ചെറിയ കുട്ടികളെ അത് എന്ന് പരമാർശവാക്കായി ഉപയോഗിക്കുന് അദ്ധ്യാപകരും അദ്ധ്യാപികമാരും ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.

ഇവിടെ ചെറുതായി ഒന്ന് പറഞ്ഞു പോകാവുന്നത്, വിദ്യാർത്ഥികളുടെ മാനസികവും വ്യക്തിത്വപരവുമായ നിലവാരം ഉയർത്താനായി തൊഴിൽ നൽകപ്പെട്ടവരാണ് അദ്ധ്യാപകരും അദ്ധ്യാപികമാരും. അവർ വിദ്യാർദ്ധികളെ നീ, അവൻ, അവൾ വാക്കുകളിൽ തരംതാഴിത്തിവിടുന്നതിനെ അദ്ധ്യാപനമായി മലയാളം പോലുള്ള ഭാഷകളിൽ കാണാൻ പറ്റും. എന്നാൽ ഇങ്ഗ്ളിഷിൽ ഇങ്ങിനെയൊരു കാര്യം വിദ്യാഭ്യാസത്തിൽ ഉണ്ട് എന്ന ഒരു ഹേതുപോലും ലഭിച്ചിട്ടില്ല.

വാക്കുകൾ ഉദ്ദേശിച്ചതിലും അധികം നീണ്ടുപോയി. അതിനാൽ ഒരു വാക്ക് കൂടി ചർച്ച ചെയ്ത് ഇന്നത്തെ എഴുത്ത് നിർത്താം.

ഇങ്ഗ്ളിഷിലെ Sir എന്ന വാക്കാണ് ഇത്. ഈ വാക്കിനെ ഈ എഴുത്തിൽ നേരെത്തെ എപ്പോഴോ ചർച്ചയ്ക്ക് എടുത്തിട്ടുണ്ടാവാം. അതിനാൽ തന്നെ വളരെ ചുരുക്കി പറയാം.

ഇങ്ഗ്ളിഷിലെ Sir എന്ന വാക്ക് മലയാളത്തിലെ സാർ എന്ന വാക്കല്ല. എന്നാൽ, ഇങ്ഗ്ളിഷിലെ Sir എന്ന അർത്ഥത്തിലും സാർ എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.

Sir എന്ന രീതിയിൽ സാർ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, ആ വാക്ക് മറ്റ് പലവാക്കുകളുടേയും സ്ഥാനങ്ങളിലേക്ക് കടന്നു കയറുന്നുണ്ട്.

സാർ എന്നു സംബോധന ചെയ്താൽ, ഇങ്ഗ്ളിഷിലെ He, his, him, She, her, Hers എന്ന അർത്ഥം വരുന്ന മലയാളം വാക്കുളുടെ സ്ഥാനത്തും ഈ വാക്ക് കയറിക്കൂടും. പോരാത്തതിന്, ഈ വാക്ക് ഉപയോഗിച്ചാൽ, അദ്ദേഹം, അവര് തുടങ്ങിയവാക്കുകൾ ആശയവിനിമയത്തിൽ കയറിക്കൂടും.

സാർ അല്ലാത്ത ആൾ അയാളും, അവനും, അവളും ആയി തരംതാഴും.

ഇത് ഇങ്ഗ്ളിഷിൽ ഇല്ലാത്തതും, എന്നാൽ പിശാചിൻ്റെ നാട്ടിൽ കാണപ്പെടുന്നതുമായ മാസ്മരിക സംഭവവികാസങ്ങൾ ആണ്.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. പ്രാദേശിക ഭാഷയുടെ കുരുട്ട് പ്രത്യയശാസ്ത്രം

Post posted by VED »

Image

കഴിഞ്ഞ എഴുത്തിൽ respect എന്നതുമായി ബന്ധപ്പെട്ടുകൊണ്ട് പറയാൻ വിട്ടുപോയ ഒരു കാര്യം ഉണ്ട്.

ഉന്നതൻ്റെ മുന്നിൽ നിൽക്കുമ്പോൾ, സ്ത്രീകൾ അവരുടെ ബഹുമാനം എന്ന വിധേയത്വം പ്രകടിപ്പിക്കേണ്ടത് അവരുടെ മാറ് മറയ്ക്കാനായി വെച്ചിരിക്കുന്ന തുണി തുറന്നുകാട്ടിക്കൊണ്ടാണ് എന്ന് Native Life in Travancoreൽ വളരെ വ്യക്തമായി രേഖപ്പെടുത്തിക്കാണുന്നുണ്ട്.

അതിൽ ഒരു ചെറിയ രേഖപ്പെടുത്തൽ ഈ വിധമാണ്:

The proper salutation from a female to persons of rank was to uncover the bosom.

പ്രാദേശിക സംസ്ക്കാരത്തിൻ്റേയും പ്രാദേശിക ഭാഷയുടേയും മഹിമ ഉയർത്തിപ്പിടിച്ചു കാണിക്കുന്നവർ അവയുടെ കീഴ്ഭാഗത്തുള്ള ജീവിത രീതികൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയുക തന്നെ വേണം.

ഇവയുടെ മുകൾ ഭാഗത്തുകള്ള മാസ്മരിക അനുഭവങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഇന്ന് സാംസ്ക്കാരിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവരും, സാഹിത്യകാരന്മാരും, വിപ്ളവചിന്തകരും, സിനിമാക്കാരും മറ്റും, ഈ വക കാര്യങ്ങളിൽ വൻ ആസ്വാദ്യതയും സൗന്ദര്യവും ചുണ്ടിക്കാണിക്കുന്നത്.

ഇനി മറ്റൊരു കാര്യത്തിലേക്ക് പോകാം. സർക്കാർ തൊഴിൽ ചെയ്യുന്നവരുടെ മാസ വരുമാനം ആണ് ഉന്നം വെക്കുന്ന വിഷയം. എന്നാൽ ഒരു കാര്യം കൂടി പറഞ്ഞിട്ട് അതിലേക്ക് നീങ്ങാം.

ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ ജീവിത വിജയം എന്നത് സമൂഹത്തിൽ കൂടെ ജീവിക്കുന്നവരെ ഭാഷാ വാക്കുകളിൽ തമർത്താൻ ആവുന്ന രീതിയിൽ സാമൂഹിക ഔന്നിത്യം നേടിയെടുക്കുക എന്നതാണ്.

അതിനായി പല മാർഗ്ഗങ്ങളും ആളുകൾ നിരന്തരം തേടിക്കൊണ്ടിരിക്കും.

അതിൽ ഒന്ന് ഉന്നതരായ വ്യക്തികളോട് അടുപ്പത്തിൽ എത്തിച്ചേരുക എന്നതാണ്. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളുടെ പദ്ധതികൾ ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കിയിട്ടുണ്ട്.

ഒന്ന് ഒരു ചെറുപ്പക്കാരനായിരുന്നു. ഈ ആൾ ഒരു സിനിമാ നിർമ്മാതാവിൻ്റെ കൂടെ നടക്കുകയും ആ ആൾക്ക് വേണ്ടുന്ന ചെറുകിട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. ആ സിനിമാ നിർമ്മാതാവിൻ്റെ കൂടെയിരുന്ന് ആ ആൾ പറയുന്ന കാര്യങ്ങൾ കേൾക്കുകയും ആ രീതിയിൽ ഒരു സഹചാരിയായി പെരുമാറുകയും ചെയ്തു. എന്നാൽ സിനിമാ നിർമ്മാതാവ് അയാളെ ഒരു ചെറുകിട പണിക്കാരനായി മാത്രമേ കണ്ടുള്ളു.

സിനിമാക്കാരുടെ കൂടെ നടക്കുന്നത് കമ്പ്യൂട്ടർ പണിചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ കൂടെ നിരന്തരമായി ഇരിക്കുന്നതു പോലെയാണ്. വളരെ പെട്ടന്ന് തന്നെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പഠിക്കാം. അത്രയ്ക്കും ലളിതമാണ് കമ്പ്യൂർ ഉപയോഗിക്കാനുള്ള നൈപുണ്യം ലഭിക്കൽ.

കമ്പ്യൂട്ടറിൽ വീഡിയോ എഡിറ്റിങ്ങും, ഓഡിയോ എഡിറ്റിങ്ങും എല്ലാം കണ്ടു പഠിക്കാവുന്ന കാര്യങ്ങൾ തന്നെ.

ഏതാണ്ട് അതേ പോലെ തന്നെയാണ്, സിനിമാക്കാരുടെ പ്രവർത്തന വേദിയിൽ നിരന്തരം നിന്നുതിരിഞ്ഞാൽ. വളരെ പെട്ടെന്ന് തന്നെ സിനിമാ നിർമ്മാണത്തിൻ്റെ പലവിധ വശങ്ങളും മനസ്സിലാക്കാൻ ആവും. അതിന് വേറെ യാതോരു ഉന്നത വിദ്യാഭ്യാസത്തിൻ്റേയും ആവശ്യം ഇല്ലതന്നെ.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരുന്നിട്ടും, ഈ ചെറുപ്പക്കാരനെ ഒരു തരം വേലക്കാരനെപ്പോലെ തന്നെയാണ് സിനിമാ നിർമ്മാതാവ് കണ്ടത്. ചില ഉന്നതർ ഈ വിധമായുള്ള ഒരു സന്തത സഹചാരിയെ അവരുടെ Personal assistant ആക്കിയ സംഭവങ്ങൾ ഉണ്ട്. അതായത്, അവരുടെ സ്വകാര്യ കാര്യങ്ങളും ആവശ്യങ്ങളും നിർവ്വഹണം ചെയ്യാനായുള്ള ഒരു സഹായി.

ഇവിടെ ഞാൻ കണ്ടത്, ഈ ചെറുപ്പക്കാരൻ തനിക്ക് കീഴിലായി നീ - സാർ ബന്ധത്തിൽ ആരേയും നിയമിച്ചിട്ടില്ലാ എന്ന ഒരു പോരായ്മയാണ്.

എന്നാൽ മറ്റൊരു ചെറുപ്പക്കാരനെ ഇതേ പോലുള്ള ഒരു പദ്ധതിയിൽ ഞാൻ കണ്ടിട്ടുണ്ട്. അയാൾ എന്ത് സാഹചര്യത്തിൽ പെട്ടാലും, ആദ്യം ചെയ്യുന്നത്, തനിക്ക് നീ എന്ന് സംബോധന ചെയ്യാൻ പറ്റുന്ന ഒരു കൂട്ടരെ ഒരുക്കിയെടുക്കുകയെന്നതാണ്. ഈ വിധം ഒരുക്കിയെടുക്കപ്പെടുന്നവർക്കിടയിൽ അവരുടേതായ പല നിലവാരങ്ങളും നീ - ചേട്ടൻ ബന്ധങ്ങളും കാണും.

നീ എന്ന് സംബോധന ചെയ്യപ്പെടുന്നവർ ഈ ആളെ ചേട്ടൻ എന്നോ സാറ് എന്നോ സംബോധന ചെയ്യും. ഹിന്ദി പ്രദേശങ്ങളിൽ ഈ ആൾ വളരെ പെട്ടന്ന് കീഴിൽ ഉള്ളവരുടെ സാബ് വരെ ആവുന്നത് ഞാൻ കണ്ടിട്ടുണ്ട്.

കീഴിൽ എത്ര അധികം നീ - ചേട്ടൻ, നീ - സാറ്, തൂ - സാബ് പടികൾ ഉണ്ട്, അത്രത്തോളം മാനസിക ഔന്നിത്യം ഈ ആൾ കൈവരിക്കും.

ഈ ആൾ എപ്പോഴും, എവിടെ വച്ചും, ഉന്നമിടുന്നത് രാഷ്ട്രീയ നേതാക്കളെ ആയിരുന്നു. അവരുടെ അടുത്ത് ഈ ആൾ പോകുന്നത് പലപ്പോഴും വൻ വാടകയുള്ള chauffeur-driven സ്വകാര്യ റിജിസ്ട്രേഷൻ ഉള്ള കാറിൽ ആവും.

ഈ ആൾ ഒരിക്കൽ സാമ്പത്തികമായി വളരെ പരുങ്ങലിൽ പെട്ടുകിടക്കുന്ന അവസരത്തിലും, സ്വന്തം ഓഫിസിൽ വൻ മാസവാടകയ്ക്ക് Chaffur-driven കാർ വച്ചിരുന്നു. ഇത് വിഡ്ഢിത്തമല്ലേയെന്ന് ഞാൻ ആ ആളോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞത്, ഈ രീതിൽ Central Secretariatൽ ചെന്നാൽ, അവിടുള്ള തൂണുപോലും താൻ വന്നത് ഒരു chauffeur-driven കാറിൽ ആണ് എന്ന് തിരിച്ചറിയും എന്നായിരുന്നു.

ഇത് അതീന്ദ്ര്യ സോഫ്ട്വർ സംവിധാനവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

തൂണുപോലും, ഈ ആൾ ഒരു സാബ് ആണ്, ആപ്പ് ആണ് എന്ന് തിരിച്ചറിയും എന്നതാണ് ഭൗതിക ലോകത്തിലെ കാര്യം.

രാഷ്ട്രീയ നേതാക്കളുടെ അടുത്ത് ഈ വ്യക്തി കയറിച്ചെല്ലുമ്പോൾ, അവരിൽ വരുന്ന വികാരം, ഒരു വൻ സ്വകാര്യ നേതാവോ പ്രസ്ഥാനക്കാരനോ കയറിവന്ന പ്രതീതിയാണ്. രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വച്ച് ഈ ആൾ ഫോണിലൂടെ പലർക്കും പലവിധ നിർദ്ദേശങ്ങളും ആജ്ഞകളും നൽകും, തൂ, നീ എന്നെല്ലാം വാക്കുകളിൽ സംബോധന ചെയ്തുകൊണ്ട്.

കീഴിൽ ഒറ്റ നിലയിൽ അണികൾ ഉണ്ട് എങ്കിൽ ചെറിയ ഒരു ഉയരം ഈ ആൾക്ക് ലഭിക്കും. എന്നാൽ, കീഴിൽ ഉള്ള നിലകൾ ഓരോന്നായി കൂടുമ്പോൾ, ഈ ആൾ പടിപടിയായി ഉയരങ്ങളിലേക്ക് ഉയരും.

കീഴിൽ ഒറ്റ നിലവാരം മാത്രമേ ഉള്ളു എന്ന് ചിന്തിക്കുക. ആ നിലവാരത്തിൽ ഒരു ഇരുപത്തി ഒന്ന് അണികൾ ഉണ്ട് എങ്കിൽ, ഒരു ചെറുകിട ഗൂണ്ടയുടെ സാമൂഹിക ഉയരമേ ലഭിക്കുള്ളു.

അതിന് പകരും, കീഴിൽ ഒരു അഞ്ച് നിലവാരത്തിൽ ആളുകൾ ഉണ്ട് എന്നു കരുതുക.

തൊട്ടുകീഴിലായി ഒരാൾ.
അയാൾക്ക് കീഴിലായി രണ്ടു പേർ.
അവർ ഓരോരുത്തരുടേയും കീഴിൽ മൂന്നുപേർ വീതം.
അവരോരോരുത്തരുടേയും കീഴിൽ രണ്ടുപേർ.

ഈ ആളുടെ കീഴിൽ മൊത്തം 21 പേർ.

ഈ വിധമായുള്ള ഒരു ആളുകളുടെ അടുക്കിവെക്കൽ ഈ ആളെ ഒരു വൻ ഉയരത്തിൽ നിർത്തും. നീ - സാർ, എന്ന പല പടികൾ വളരെ വ്യക്തമായി ഈ ആളുടെ വ്യക്തിത്വത്തിൽ ശ്രദ്ധിക്കപ്പെടും.

ഇവിടെ പറയേണ്ടുന്നത്, ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഒരു ചിന്തയില്ലായെന്നതാണ്. ആളുകൾ എത്രതന്നെ നിലവാരങ്ങളിൽ കീഴിൽ അടുക്കിവെക്കപ്പെട്ടാലും, സംബോധനയിൽ You - You എന്ന കോഡിങ്ങും, പരാമർശത്തിൽ He - He, His - His, Him - Him എന്ന കോഡിങ്ങും മാത്രമേ നിലനിൽക്കുള്ളു. ആള് അങ്ങ് എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ എത്തിനിൽക്കുന്ന പ്രതീതി വരില്ല.

മുകളിൽ പരാമർശിച്ച രണ്ട് വ്യത്യസ്ത വ്യക്തികളുടെ കാര്യം നോക്കാം.

ആദ്യത്തെ ആൾ സിനിമാ നിർമ്മാതാവിന്, കീഴിൽ നീ - സാർ ബന്ധത്തിൽ തറച്ചുനിൽക്കും. നിർമ്മാതാവ് അയാളെ ഒരു തരം സന്തത സഹചാരിയായ ഭൃത്യനോ വിധേയനോ ആയിത്തന്നെ കാണും.

രണ്ടാമത്തെ ആളെ രാഷ്ട്രീയ നേതാക്കൾ സ്വകാര്യ സംരംഭങ്ങൾ നടത്തുന്ന ഒരു നേതാവായി കാണും.

ഈ രണ്ട് പേരും എന്നോട് പണ്ട് പറഞ്ഞ ഒരു കാര്യത്തിൽ സാമ്യതയുണ്ടായിരുന്നു.

വ്യക്തി എത്ര ഉന്നതനായാലും, സ്വകാര്യ വേദികളിൽ എല്ലാവർക്കും, പൊതുവായ പലവിധ ആവശ്യങ്ങളും ആഗ്രഹങ്ങളും പരിവേദനങ്ങളും ആത്മവിശ്വാസക്കുറവും മറ്റും ഉണ്ടാവും എന്ന്. ആ വേദികളിൽ അവർക്ക് ചിലരെ ആവശ്യം വരും.

ആ വേദികളിൽ വെറുതെയങ്ങ് കയറിച്ചെല്ലാൻ പുറത്തുള്ള ആൾക്ക് പ്രയാസം തന്നെയാണ്. എന്നാൽ, അതിനായി പരിശ്രമിക്കുന്നവർക്ക് അതിലേക്ക് കയറിച്ചെല്ലാനായേക്കാം.

ഈ വിധം കയറിച്ചെല്ലുന്നതിൻ്റെ രണ്ട് വ്യത്യസ്ത പദ്ധയിടലിനേക്കുറിച്ചാണ് ഇവിടെ പരാമർശിച്ചത്.

പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കുരുട്ട് പ്രത്യയ ശാസ്ത്രം മനസ്സിലാക്കിത്തന്നെ വേണം ഈ വിധ കാര്യങ്ങൾക്ക് പദ്ധതിയിടാൻ.

ആദ്യത്തെ ആൾ ഇങ്ഗ്ളിഷ് രീതിയിലുള്ള ഒരു നിഷ്കളങ്ക ഭാവത്തിലാണ് കയറിച്ചെന്നത്. എന്നാൽ സ്ഥാനീകരിക്കപ്പെട്ടത്, ഫ്യൂഡൽ ഭാഷയിലെ സ്ഥാനീകരണത്തിലാണ്.

അതേ സമയം, രണ്ടാമത്തെ ആൾ വളരെ കരുതിക്കൂട്ടിയുള്ള ചുവടുവെപ്പുകളിലൂടെ ആണ് കരുക്കൾ നീക്കിയത്.

ഈ ആൾ യഥാർത്ഥത്തിൽ സ്വന്തം വേദികളിൽ വളരെ അപകടകാരിയായ വ്യക്തിയും ആവാം. തനിക്ക് വിധേയത്വം നൽകാത്തവരെ അയാൾ സ്വന്തം വേദികളിൽ നിന്നും തുരത്തുകയോ, അതുമല്ലെങ്കിൽ തരംതാഴ്ത്താനായി ഉദ്യമിക്കുകയോ ചെയ്തുകൊണ്ടിരിക്കും. പിന്നിൽ നിന്നും കുത്തും, അല്ലെങ്കിൽ കുത്തിക്കും.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. കൈക്കൂലിപ്പണം ചെയ്യുന്ന സാമൂഹിക നന്മകൾ

Post posted by VED »

Image


ഇനി സർക്കാർ ഉദ്യോഗസ്ഥരുടെ മാസ വരുമാനത്തിൻ്റെ കാര്യത്തിലേക്ക് പോകാം.

ഇതിന് മുൻപായി ചില സർക്കാർ ഉദ്യോഗസ്ഥരുടെ മറ്റ് വരുമാനവുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ ഓർമ്മയിൽ നിന്നും വാരിയെടുത്ത് പറയാം.

ആദ്യത്തേത്, 2000ത്തിന് തൊട്ടുമുൻപുള്ള ഏതോ വർഷത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ മകൻ പറഞ്ഞകാര്യമാണ്. ആ ഉദ്യോഗസ്ഥ സർക്കാറിന് വൻ വരുമാനം പിടിച്ചുപറിച്ചെടുക്കൽ പദ്ധതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പിലെ ഗുമസ്ത ജീവനക്കാരിയായിരുന്നു.

തൻ്റെ അമ്മയ്ക്ക്, ഓഫിസിൽ ശേഖരിക്കപ്പെടുന്ന വൻ കൈക്കൂലിപ്പണത്തിൻ്റെ ഒരു വിഹിതം ലഭിക്കുന്നുണ്ട് എന്ന് ആ ജീവനക്കാരിയുടെ മകൻ വളരെ വ്യക്തമായി എന്നോട് പറയുകയുണ്ടായി. ഈ കാര്യം പ്രസ്താവിച്ചത് യാതോരു വൈമനസ്യവും ഇല്ലാതെയായിരുന്നു.

ഇത് ഒരു തരം സാമൂഹിക സ്ഥാനത്തിന്, ജനങ്ങളിൽ നിന്നും ലഭിക്കുന്ന കാണിക്കയോ, വഴിപാടോ, ഉപാസനയോ മറ്റോ ആണ് എന്ന രീതിയിൽ ആണ് ഈ വ്യക്തി ഈ കാര്യം പറഞ്ഞത്.

സംഭാഷണം ഇങ്ഗ്ളിഷിൽ ആയിരുന്നു. അതിനാൽ തന്നെ പ്രകോപനപരമല്ലാത്ത വാക്യങ്ങളിലൂടെ ആ വ്യക്തിയുടെ വാദഗദികളോട് എനിക്കുള്ള വിയോജിപ്പ് പറയാൻ പറ്റി.

അപ്പോൾ, ആ ആൾ പറഞ്ഞതിൽ ആണ് സാമൂഹിക കോഡിങ്ങ് കാണാൻ പറ്റിയത്.

ഈ ആൾ പറഞ്ഞു, ഉന്നത നിലവാരമുള്ള ഒരു സാരിക്ക് എന്ത് വിലയുണ്ട് എന്ന് നിങ്ങൾക്ക് അറിയുമോ?

ഉന്നത നിലവാരമുള്ള വസ്ത്രങ്ങൾ ധരിക്കുകയും വൻ സാമൂഹിക ബലം പ്രകടമാക്കുകയും ചെയ്താലെ ജനങ്ങളുടെ Respect ലഭിക്കുള്ളു. ആ വിധം ജീവിച്ചുകാണിക്കാൻ സർക്കാർ നൽകുന്ന ശമ്പളം മതിയാകില്ല.

ഇവിടെ ഈ ആൾ ഉദ്ദേശിച്ച Respect എന്നത് മലയാളത്തിലെ ബഹുമാനം എന്ന വിധേയത്വം ആണ്. അല്ലാതെ ഇങ്ഗ്ളിഷിലെ Respect അല്ല. എന്നാൽ ഞങ്ങൾ തമ്മിലുള്ള സംഭാഷണം ഇങ്ഗ്ളിഷിൽ ആയിരുന്നു എന്നും ഓർമ്മിക്കുക.

ഇങ്ഗ്ളിഷ് ഭാഷയിലെ വാക്കുകളുടെ അർത്ഥങ്ങളെ ഫ്യൂഡൽ ഭാഷക്കാർ വികലമാക്കുന്നതിൻ്റെ ഒരു ദൃശ്യമാണ് ഇവിടെ കണ്ടത്.

ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വളരെ തുച്ഛമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. യാതോരു കൈക്കൂലിയും അവർക്ക് ലഭിച്ചിരുന്നില്ല.

എന്നാൽ അവരിൽ ആർക്കും Respect എന്ന മലയാളത്തിലെ പൈശാചിക വസ്തുവിനെ പേടിയില്ലായിരുന്നുവെന്നവേണം മനസ്സിലാക്കാൻ. ഉഗ്ര നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് ഭാഷയുടെ അടുത്ത് ഈ പിശാചിന് യാതോരു വിലയും കിട്ടില്ലാ എന്നു വ്യക്തം.

പണ്ട് Trivandrumത്ത് Revenue Board എന്ന പേരിൽ മ്യൂസിയത്തിന് അടുത്തായി സർക്കാർ ഓഫിസുകളുടെ ഒരു നിരതന്നെയുണ്ടായിരുന്നു. ആ പ്രസ്ഥാനത്തെക്കുറിച്ച് കൂടുതലായി ഒന്നും പറയുന്നില്ല. കാരണം, അതും വാക്കുകളെ പാതവിട്ട് വലിച്ചുകൊണ്ടു പോകും.

ആ ഓഫിസ് കെട്ടിടത്തിൽ ഒരിക്കൽ പോയപ്പോൾ, അവിടെ വച്ച് ഒരു State Exciseലെ ഒരു ഗുമസ്തനുമായി സംസാരിക്കാൻ ഇടവന്നു. മധ്യ തിരുവിതാംകൂർ ദേശക്കാരനായിരുന്നു അയാൾ.

അയാളെ ഞാൻ 'നിങ്ങൾ' എന്ന് സംബോധന ചെയ്തപ്പോൾ അയാൾക്ക് ചെറിയ തോതിലുള്ള ഒരു പല്ലുളിപ്പ് അനുഭവപ്പെട്ടുവെന്ന് തോന്നുന്നു. എന്നാൽ ഈ വിധമായുള്ള ഒരു വൻ പ്രകോപനത്തെ അയാൾ വൻ സംയമനത്താൽ നിയന്ത്രിച്ചുവെന്ന് വ്യക്തം.

അയാൾ പറഞ്ഞ വാക്കുകളിൽ ഒന്ന് ഈ വിധമായിരുന്നു. ദൈവാധീനത്താൽ ജോലികിട്ടയത് എക്സൈസ് വകുപ്പിൽ ആയതിനാൽ കാശിന് യാതോരു പഞ്ഞവും ഇല്ല.

കള്ളനോട്ട് അടി കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ലാഭമുള്ള ഒരു വ്യവസായവും വ്യാപാരവും മദ്യം നിർമ്മാണം ആണ് എന്നാണ് എന്ന് തെല്ലൊരു അതിശയോക്തിയോടുകൂടി എനിക്ക് പറയാൻ ആവും. ആ വിഷയത്തിൻ്റെ പിന്നാമ്പുറത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ്, എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്.

ആ ആളുടെ ഒരു സുഹൃത്തിൻ്റെ അമ്മ RTO വകുപ്പിലെ ഗുമസ്ത ജീവനക്കാരിയാണ്. അമ്മ നിത്യവും ഓഫിസിൽ നിന്നും വീട്ടിൽ വരുമ്പോൾ, ഓഫിസിലെ അന്നന്നത്തെ കൈക്കൂലി വരുമാനത്തിൻ്റെ ഒരു പങ്ക് ലഭിക്കും. അത് ആ വ്യക്തി കിട്ടിയപാടെ handbagൽ വെക്കും. ഇത് എത്ര സംഖ്യയാണ് എന്നത് ഒരിക്കലും എണ്ണാറില്ല പോലും.

വീട്ടിലെത്തിയാൽ, handbag മേശപ്പുറത്തു വച്ച് ആ ആൾ വിശ്രമിക്കാൻ പോകും. അപ്പോൾ മകൻ വന്ന് handbagൽ നിന്നും ഏതാനും നൂറു രൂപ നോട്ടുകൾ എടുക്കും. പുറത്തുപോയി ലാവിഷായി ചിലവാക്കും. ഇതിൽ അമ്മയ്ക്ക് യാതോരു പരാതിയുമില്ല.

ഇപ്പോൾ മനസ്സിൽ ഓർമ്മവന്നത്, കേരളത്തിലെ ഒരു Airportലെ കസ്റ്റംസ് ഓഫിസിൽ പെട്ടന്ന് കേന്ദ്ര ഓഫിസർ കയറിവന്ന ഒരു സംഭവം കേട്ടറിഞ്ഞ കാര്യമാണ്. ആ ഉദ്യോഗസ്ഥൻ്റെ കൂടെ ആയുധധാരികളായ യൂണിഫോമിട്ട ഏതാനും സെക്യൂറിറ്റി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഓഫിസിൽ കയറിയപാടെ, ഓഫിസിൻ്റെ വാതിലുകൾ ഉള്ളിൽ നിന്നും അടയ്ക്കാൻ സെക്യൂറിറ്റി ഉദ്യോഗസ്ഥർക്ക് ഈ ഓഫിസർ ഉത്തരവ് നൽകി.

ഉള്ളിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ആകെ പരിഭ്രമിച്ചു. കാരണം, വൻ അധികാര പരിധിയുള്ള ഉന്നത ഉദ്യോഗസ്ഥനാണ് മുന്നിൽ വന്ന് മുഖ്യ മേശക്ക് പിന്നിൽ ഇരിക്കുന്നത്.

എല്ലാരോടും തൻ്റെ മുന്നിൽ ഉള്ള മേശക്ക് മുന്നിൽ നിരത്തിവച്ചിരിക്കുന്ന മേശകൾക്ക് പിന്നിലെ കസേരകളിൽ ഇരിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

എല്ലാരും ഈ ഉന്നത ഉദ്യോഗസ്ഥനെ അഭിമുഖീകരിച്ചുകൊണ്ട് ഇരുന്നു.

അപ്പോൾ ആ ഓഫിസർ ഒരു ആജ്ഞ കൊടുത്തു.

നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കീശകളിൽ വച്ചിരിക്കുന്ന മുഴുവൻ പണവും നിങ്ങളുടെ മുന്നിലുള്ള മേശപ്പുറത്ത് വെക്കുക. ഇങ്ങിനെ ചെയ്യുന്നില്ലായെങ്കിൽ, സെക്യൂറിറ്റിക്കാരോട് നിങ്ങളുടെ കീശകൾ പരിശോധിക്കാൻ ഞാൻ ഉത്തരവ് നൽകും.

എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരും അവരവരുടെ കീശകളിൽ ശേഖരിച്ചുവച്ചിരുന്ന പണമത്രയും അവരവരുടെ മുന്നിലുള്ള മേശപ്പുറത്ത് വാരിയിട്ടു. എല്ലാരുടേയും കീശകളിൽ നിന്നും പുറത്തുവന്നത്, വൻ സംഖ്യകളായിരുന്നു പോലും.

എല്ലാരും ശ്വാസം അടക്കി ഇരുന്നു. എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന കാര്യം എല്ലാരിലും ഉഗ്ര ഭയം വരുത്തി.

അപ്പോൾ ഓഫിസർ വളരെ രസികനായി ചിരിച്ചുകൊണ്ട് പറഞ്ഞു, നിങ്ങളെല്ലാരും വൻ വിഡ്ഢികളാണ്. ഈ വിധം ഒരു പരിശോധന വിജിലൻസ് വകുപ്പാണ് നടത്തുന്നതെങ്കിൽ, നിങ്ങളെല്ലാരം അകത്താകും.

ഇനി മുതൽ യാത്രക്കാരിൽനിന്നും പടിച്ചെടുക്കുന്ന പണം വളരെ സ്വകാര്യമായി എവിടെയെങ്കിലും വെക്കാനുള്ള ഏർപ്പാട് ചെയ്യണം.

ഈ ഒരു കാര്യം വളരെ വ്യക്തമായി നിങ്ങളെ മനസ്സിലാക്കിക്കാനാണ് ഞാൻ ഈ നാടകം അവതരിപ്പിച്ചത്.

എല്ലാരിൽനിന്നും വൻ അഹ്ളാദ ചിരി മുഴങ്ങി. അവരുടെ ഉന്നത ഉദ്യോഗസ്ഥൻ കീഴ് ഉദ്യോഗസ്ഥരോട് ഇത്രമാത്രം സ്നേഹമുള്ള ആളാണ് എന്ന തിരിച്ചറിവാണ് എല്ലാരിലും വന്നത്.

ഇത് കഥ ഞാൻ കേട്ട കഥമാത്രമാണ്.

എന്നാൽ, പരിചയക്കാരനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ഒരു Airportൽ വച്ച് ഏതാണ്ട് ഇതേ പോലുള്ള ഒരു രംഗത്തിൽ വിജിലൻസ് പിടിച്ചകാര്യം ആ ആൾ തന്നെ എന്നോട് പറഞ്ഞിരുന്നു. അയാളോടൊപ്പം, വേറേയും ചില കസ്റ്റംസ് ഉദ്യോഗസ്തരെ കൂടെപിടിച്ചുപോലും.

സമയം കണ്ടക ശനിയായിരുന്നു വെന്നാണ് ഈ വ്യക്തി എന്നോട് പറഞ്ഞത്. തൊഴിൽ നഷ്ടപ്പെടുമന്നും ജയിലിൽ പോകും എന്നും വരെ എല്ലാരും ഭയപ്പെട്ടിരുന്നു പോലും.

എന്നാൽ, ദൈവാധീനത്താൽ അതുപോലുള്ള യാതൊന്നും സംഭവിച്ചില്ല.

കാരണം, കോടതിയിൽ ഇതെല്ലാം തെളിയിച്ചെടുക്കേണ്ടത് സർക്കാർ വക്കീലന്മാരാണ്. ഈ പാവങ്ങളെ ജയിലിൽ ആക്കിയിട്ട് അവർക്ക് എന്ത് ലാഭം ലഭിക്കാനാണ്?

ജയിലിൽ ആക്കാതിരുന്നാലാണ് അവർക്കും വൻ വരദാനം ലഭിക്കുക എന്ന കാര്യം മനസ്സിലാക്കാൻ വൻ ബുദ്ധി വൈഭവം ആവശ്യമില്ലതന്നെ.

ഇനി പറയാനുള്ളതിലേക്ക് പോകാം.

ഇങ്ങിനെ കൈക്കൂലിയായി പരിച്ചെടുക്കപ്പെടുന്ന പണവും സമൂഹത്തിലെ വാണിജ്യ പ്രസ്ഥാനങ്ങൾക്ക് വൻ മുതൽക്കൂട്ടായി മാറുന്നുണ്ട്.

കാരണം, വൻ വിലയുള്ള Smartphoneകളും ഉന്നത സാങ്കേതിക മികവുള്ള Refrigerator, Ac പോലുള്ള ഗൃഹോപകരണങ്ങളും, അമിത വിലയുള്ള മോട്ടോർ വാഹനങ്ങൾ തുടങ്ങിയ പലകാര്യങ്ങളും വാങ്ങിക്കാൻ ഈ പണം വളരെ ഉപകാരപ്പെടും.

എന്നുവച്ചാൽ, സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ പല യന്ത്രോൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും സാധ്യമാക്കുന്ന ഏതാനും കാര്യങ്ങളിൽ ഒന്ന് ഈ കൈക്കൂലിപ്പണമാണ്.

പോരാത്തതിന്, വൻ വിലയുള്ള ഭക്ഷണ സാധനങ്ങൾ നൽകുന്ന Restaurant പോലുള്ള പ്രസ്ഥാനങ്ങളും ഉന്നത നിലവരത്തിലുള്ള വസ്ത്രങ്ങൾ വിൽക്കുന്ന വാണിജ്യ പ്രസ്ഥാനങ്ങളും നിലനിൽക്കാൻ സഹായിക്കുന്ന ഒരു ഘടകവും ഈ കൈക്കൂലിപ്പണ ശേഖരണം തന്നെയാണ്.

പോരാത്തതിന് വീട്ടിൽ വേലക്കാരിയേയും പുന്തോട്ടക്കാരനേയും നിയമിക്കാനും, അതു വഴി മറ്റ് ചിലർക്ക് തൊഴിലും വരുമാനവും നൽകാനും ആവും.

ഈ വിധമായുള്ള വൻ വിലയുള്ള പല സാധനങ്ങൾ കൈവശം വെക്കുന്നതും, ആ വിധ വൻ ആഡംബര പ്രസ്ഥാനങ്ങളുമായി ബന്ധം വെക്കുന്നതും, സാമൂഹികമായി തരംതാണവരായി കണക്കാക്കപ്പെടുന്നവരിൽ നിന്നും ഒരു വൻ ഉയർച്ചയിൽ ജീവക്കാനും, ആ ഉയർച്ച സാമൂഹികമായി ഉയർത്തിക്കാണിക്കാനും സർക്കാർ ജീവനക്കാർക്ക് ഉപയോഗപ്പെടും.

സാധാരണക്കാരന് ഉള്ള നിലവാരത്തിൽ ജീവിക്കുക എന്നത് ഒരു നാറുന്നകാര്യം തന്നെയാണ്, പ്രാദേശിക ഭാഷാ കോഡുകളിൽ. ഇതാണ് ഇവിടെ കാതലായ പ്രശ്നം.

ഇതിന് വ്യക്തികളെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. കാരണം, ഏത് നല്ലവനായ വ്യക്തിയും മിക്ക സർക്കാർ തൊഴിലിൽ ചേർന്നാലും, കൈക്കൂലി എന്ന കാശ് ശേഖരിക്കലിൻ്റെ ഒരു പങ്ക് ലഭിക്കും. ഇത് വേണ്ടാ എന്നു പറയുന്നത് പ്രാദേശിക ഭാഷയുടെ പൈശാചിക പ്രത്യയ ശാസ്ത്രിൽ ഒരു വൻ വിഡ്ഢിത്തം തന്നെയാണ്.

കൈക്കൂലിക്ക് എതിരായി പടവൾ വീശിയത് കൊണ്ടും, വൻ മൈതാന പ്രസംഗം നടത്തിയതുകൊണ്ടും, ചെരുപ്പു മാല ആണിച്ചതുകൊണ്ടും, ഉദ്യോഗസ്ഥൻ്റെ ചെവിയിൽ സ്വകാര്യ ശബ്ദത്തിൽ അസഭ്യവർഷം നടത്തിയുത് കൊണ്ടും, സർക്കാർ ഓഫിസുകളിൽ ശേഖരിക്കപ്പെടുന്ന കൈക്കൂലിയെന്ന തൊണ്ടിസാധനത്തിൻ്റെ അസ്തിത്വം ഇല്ലാതവില്ല.

സാധാരണക്കാർ ജീവിക്കുന്ന നാറുന്ന ഇടത്തിന് വൻ ഉയരത്തിൽ ജീവിക്കാൻ സഹായം നൽകുന്ന ഒന്നാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മാസ്മരിക നിലവാരത്തിലുള്ള മാസ ശമ്പളം.

ഇനി ഇതിലേക്ക് സ്വല്പം വെളിച്ചം വീശാം.



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. ക്ഷാമ ബത്തയും മറ്റും

Post posted by VED »

Image


ഇന്ത്യയിൽ ഒരാൾക്ക് 30,000 മുതൽ 40,000 രൂപ വരെ മാസ വരുമാനമുണ്ടെങ്കിൽ, കുടുംബ സമേതം, വളരെ സുഖകരമായി ജീവിക്കാൻ ആവേണ്ടതാണ്.

കാരണം, സർക്കാർ വക ആശുപത്രികളും സ്കൂളുകളും കോളെജുകളും റോഡുകളും ബസ്സുകളും മറ്റും എല്ലായിടത്തും ഉണ്ട്. ആകെ സ്വകാര്യ ചിലവ് എന്നത് വസ്ത്രം വാങ്ങിക്കലും ഭക്ഷണ സാമഗ്രമികൾ വാങ്ങിക്കലും മറ്റും മാത്രമാകാം. ഇതിൽ തന്നെ പല ഭക്ഷ്യവസ്ത്തുക്കളും ചെറിയ വിലക്ക് റേഷൻ കടയിലൂടെ സർക്കാർ വൻ വിലക്കുറവിൽ നൽകുന്നുമുണ്ട്.

സ്വന്തമായി വീടില്ലാത്തവർക്ക് വാടക വീട് എടുക്കുക എന്ന ഒരു ചിലവും കണ്ടേക്കാം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ കാണുന്ന വെറും വ്യർത്ഥമായ സാമ്പത്തിക ശാസ്ത്ര തിരിച്ചറിവുകൾ മാത്രമാണ്.

കാരണം, ഇന്ത്യയിൽ അദൃശ്യമായി നിൽക്കുന്നതും, എന്നാൽ എല്ലായിടത്തും വൻ ഭീകര ബലത്തോടുകൂടി സാന്നിദ്ധ്യം വഹിക്കുന്നതുമായ മറ്റൊരു കാര്യം ഉണ്ട്. അത് ഭാഷയിലൂടെയുള്ള ഭീകര അമർത്തലും മാസ്മരിക ഉയർത്തലും എന്ന പ്രതിഭാസമാണ്.

വ്യക്തികൾ സാമൂഹികമായി മറ്റുള്ളവരുമായി ഇടപഴകുമ്പോൾ, അവർക്ക് നിൽക്കാനായി അദൃശ്യമായ എന്തെങ്കിലും platform നിർബന്ധമാണ്.

ഈ platform എന്നത് സാമ്പത്തിക സ്ഥാനം, തൊഴിൽ സ്ഥാനം, വ്യക്തി ബന്ധങ്ങൾ, വീടിൻ്റെ വലുപ്പം, ഉദ്യോഗസ്ഥരുമായുള്ള ബന്ധം, തൊഴിലുടമാ സ്ഥാനം അങ്ങിനെ വല്ലത്തും അല്ലെങ്കിൽ പലതും നിർബന്ധമായും വേണം.

താൻ ഒരു വീട്ടു വേലക്കാരനാണ്, കൂലിവേലക്കാരനാണ്, ഹെഡ് ലോഡ് തൊഴിലാളിയാണ്, സ്വകാര്യ പ്രസ്ഥാനത്തിലെ ശിപായി ആണ്, കടയിലെ ജീവനക്കാരൻ ആണ്, സ്വകാര്യ പ്രസ്ഥാനത്തിലെ ഗുമസ്തനാണ്, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ ആണ്, സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്, സർക്കാർ ശിപായി ആണ്, സർക്കാർ ഗുമസ്തനാണ്, പോലീസുകാരനാണ്, സബ് ഇൻസ്പെടർ ആണ്, സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്, സർക്കാർ ഡോക്ടറാണ്, എസ് പിയാണ്, ഡിഐജിയാണ്, ഐഏഎസ്സുകാരനാണ് തുടങ്ങിയ വ്യക്തിയുടെ തൊഴിലൂകൾ ഒരോ നിലവാരത്തിലുള്ള platform ഓരോ വ്യക്തിക്കും പിന്നണിയിൽ വളരെ ശക്തമായി നിലനിൽക്കും.

ഇത് പ്രാദേശിക ഭാഷയിലൂടെയാണ് ഒരു വൻ പീഠമായി രൂപാന്തരപ്പെട്ടു നിൽക്കും.

ഈ ഓരോ പീഠവും വ്യക്തമായ ഒരു സാമൂഹിക ചിത്രം മനസ്സിലും വാക്കുകളിലും സൃഷ്ടിക്കും.

ഉദാഹരണത്തിന്, ഇന്ത്യയിൽ വീട്ടു വേലക്കാരി എന്ന വാക്ക് നൽകുന്ന ചിത്രം അടുക്കള വാതിലിലൂടെ അകത്തു കടന്ന് അടുക്കളയിലും വീട്ടിലെ മറ്റ് മുറികളിലും നിന്നും നിലത്തിരുന്നും തൊഴിൽ ചെയ്യുന്ന വ്യക്തിയെയാണ് മനസ്സിൽ വരയ്ക്കുക.

ആ വ്യക്തി ധരിക്കുന്നത് പഴകിയ വസ്ത്രങ്ങളോ, വിലകുറഞ്ഞ വസ്ത്രങ്ങളോ ആയിരിക്കും. കുടുംബത്തിലെ മറ്റുള്ളവർ മിക്കപ്പോഴും നീ, അവൾ വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന വ്യക്തിയാണ് ഇത്. പോരാത്തതിന്, ചിലപ്പോൾ വീട്ടമ്മ എടീ എന്നും സ്നേഹപൂർവ്വം വിളിക്കുന്നുമുണ്ടാവും.

ഈ വേലക്കാരി നിലത്താണ് ഇരിക്കേണ്ടത്, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും. ഈ ആൾ തൻ്റെ സാന്നിദ്ധ്യം വളരെ ശ്രദ്ധയോടുകൂടി പരിമിതപ്പെടുത്തേണം. വീട്ടുകാർ ഇരിക്കുന്ന കസേരയിൽ ഇരിക്കാൻ ധൈര്യപ്പെടരുത്.

ഈ മുകളിൽ പറഞ്ഞതിന് നേരെ വിപരീതമായ കാര്യങ്ങളും ഉണ്ട്. അതിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല.

ഈ വിധമായി പലവിധ രഹസ്യ കോഡിങ്ങുകളും പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ അടങ്ങിയിരിപ്പുണ്ട്.

സാമൂഹിക ആഴം എന്നും സാമൂഹിക ഉയരം എന്നുമുള്ള ഒരു മാസ്മരിക പ്രതിഭാസം, ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നുണ്ട്.

ഈ വിധമായുള്ള ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സൃഷ്ടിക്കാൻ ആവില്ല എന്നുള്ളതാണ് വാസ്തവം. ഫ്യൂഡൽ ഉച്ചനീചത്വങ്ങൾ ഉള്ള സമൂഹങ്ങളിൽ അവയുടെ മൂർച്ചയേയും ബലത്തേയും മാച്ചുകളയുകയാണ് ഇങ്ഗ്ളിഷ് ഭാഷ ചെയ്യുക.

എഴുത്ത് പാത വിട്ട് നീങ്ങുന്നു എന്നു തോന്നുന്നു. സർക്കാർ ശമ്പളത്തിൻ്റെ കാര്യത്തിലേക്ക് തിരിച്ചുവരാം.

1985ൽ IAS തുടക്കക്കാരുടെ ശമ്പളം 600 രൂപയാണ് എന്ന് ഒരു മങ്ങിയ ഓർമ്മ. ആ വർഷം, ഞാൻ IAS പരീക്ഷ എഴുതിയിരുന്നു. അന്ന് IASസ്സുകാരുടെ ശമ്പളം എത്രയെന്ന് ഞാൻ നോക്കിയിരിക്കാം.

അന്നും ഇത് ഒരു മോശമില്ലാത്ത ശമ്പളം ആയിരുന്നു എന്ന് അനുമാനിക്കാം. ഇന്ന് IAS കാരുടെ തുടക്ക ശമ്പളം 56,100 ആണ് എന്നു മനസ്സിലാക്കുന്നു.

ഏറ്റവും ഉയർന്ന IAS മാസ ശമ്പളം 250,000 മുതൽ 300,000 വരെ ആണ് എന്നും തോന്നുന്നു.

40,000 രൂപ മാസ ശമ്പളം കിട്ടുന്നവർക്ക് സുഖകരമായി ജീവിക്കാൻ ആവുന്ന ഒരു രാജ്യത്തിൽ എന്തിനാണ് ഇത്രമാത്രം മാസ ശമ്പളം നൽകുന്നത് എന്നത് ഒരു ചോദ്യമാകേണ്ടതാണ്.

1947ൽ ആണ് ആദ്യത്തെ Pay Commission റിപ്പോട്ട് നൽകിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളമായിരുന്നു വിഷയം.

പിന്നെ പത്തു വർഷത്തിനുള്ളിൽ രണ്ടാം Pay Commission രൂപീകരിക്കപ്പെട്ടു. ശമ്പളം കൂട്ടി.

സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂട്ടണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചാൽ എന്തു സംഭവിക്കും എന്ന് ഊഹിക്കാവുന്നതാണ്. ഇതിന് വൻ ബുദ്ധിശക്തിയുടെ ആവശ്യം ഇല്ലതന്നെ.

എന്നാൽ സർക്കാർ ശമ്പളവും Dearness Allowanceസും അനിയന്ത്രിതമായ നിലവാരങ്ങളിലേക്ക് ഉയർത്താൻ പറ്റാത്താതിന് കാരണമായി നിന്നത്, ഇന്ത്യൻ സർക്കാരിൻ്റെ കൈവശം അതിനുള്ള പണം ഇല്ലായിരുന്നു എന്നതു മാത്രമായിരുന്നു.

1947ന് മുൻപുള്ള ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഏറ്റവും മുകളിൽ നിന്നിരുന്നത് കൊണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടത്തിന് പരിധികൾ ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥർ വെറും public servants മാത്രമാണ് എന്ന കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മനസ്സിൽ വ്യക്തമായി അടിച്ചേൽപ്പിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ ഒരു ഭീകരവശമായി ഇന്നും പല ഉദ്യോഗസ്ഥ മേധാവികളും കണ്ടെത്തുന്ന ഒരു കാര്യം തന്നെയാണ് ഇത്. ഞങ്ങളെ വേറും പൊതുജന വേലക്കാരായാണ് ഇങ്ഗ്ളിഷ് തെമ്മാടികൾ നാട്ടുകാർക്ക് ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തത് എന്ന്.

ഏതാണ്ട് 1990നോട് അടുത്തുള്ള വർഷങ്ങളിൽ ബൃട്ടണിലും അമേരിക്കയിലും ഒരു പുതിയ സാങ്കേതിക പ്രതിഭാസം പടർന്നു പിടിക്കാൻ തുടങ്ങി. ഈ പ്രതിഭാസത്തിൻ്റെ വിദൂരകാല ഭവിഷ്യത്തിനെക്കുറിച്ച് അവിടുള്ള ആർക്കും അന്ന് മനസ്സിലാക്കാൻ പറ്റിയില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ, ഇതിനെക്കുറിച്ച് അന്നുതന്നെ എനിക്ക് മനസ്സിൽ പലവിധ ചിന്തകളും ഉയർന്നുവന്നിരുന്നു.

കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട ഇൻ്റർനെറ്റും ആണ് ഈ പ്രതിഭാസം. ഇത് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും വാണിജ്യപരവും ആയ വരുമ്പുകളേയും അതിരുകളേയും തവിടുപൊടിയാക്കും എന്ന കാര്യം വളരെ വ്യക്തമായി എൻ്റെ മനസ്സിൽ ഒരു ദീർഘദൃഷ്ടിയായി കയറിവന്നിരുന്നു.

ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും പലവിധ തൊഴിലുകൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഇങ്ഗ്ളിഷ് അറിയുന്നവർക്ക് ചെയ്യാനാവും.

പോരാത്തതിന്, Software language എഴുതാനും, Software applicationനുകൾ പ്രവർത്തിപ്പിക്കാനും ഇന്ത്യാക്കാരെ പഠിപ്പിക്കാനായി അമേരിക്കയിലെ സോഫ്ട്വേർ കമ്പനികളുടെ മേധാവികൾ മുന്നിട്ടിറങ്ങി.

അതോടുകൂടി, ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും പതിനായിരക്കണക്കിന് തൊഴിലുകൾ ഇന്ത്യയിലേക്ക് നീങ്ങി.

1947ന് മുൻപുള്ള ഇന്ത്യിയലെ ഇങ്ഗ്ളിഷ് ഭരണവുമായി നേരിട്ട് ഇടപെട്ട ജനങ്ങളിൽ വൻ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം നിലനിന്നിരുന്നു എന്നും മനസ്സിലാക്കുക.

യൂഎസ്സിൽ അന്ന് $ 4000 മാസശമ്പളം ലഭിക്കുന്ന ചെറുകിട സ്ഥാനപനത്തിലെ Clerical തൊഴിലുകൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് $500ക്ക് ചെയ്യാൻ വളരെ പേരെ ലഭിക്കും.

ഇന്ന് $ 4000 എന്നത് ഇന്ത്യൻ നാണയത്തിൽ 3,33,270 രൂപ മൂല്യം വരും.

$500 എന്നത് ഇന്ന് ഇന്ത്യൻ നാണയത്തിൽ 41,658 രൂപ മൂല്യം വരും.

ഈ വിഷയത്തിലേക്ക് വീണ്ടും വരാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എഴുത്തിൻ്റെ പാതയിലൂടെ നീങ്ങട്ടെ.

ഏതാണ്ട് 2000ത്തിൽ എൻ്റെ ഒരു പരിചയക്കാരൻ എന്നോട് പറഞ്ഞു, അയാളുടെ പരിചയത്തിൽ ഒരു വ്യക്തിയുണ്ട് പോലും. അമേരിക്കൻ കമ്പനികൾക്കായി അമേരിക്കയിലെ വീടുകളിലേക്ക് ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ഫോൺ callനടത്തിക്കൊണ്ട് അയാൾ പ്രവർത്തിക്കുന്നു.

വിൽപ്പന കമ്മിഷനായി ഏതാണ്ട് 75,000 രൂപ മാസവരുമാനം ലഭിക്കുന്നുവെന്നു.

ഓർക്കുക, അന്ന് ഏറ്റവും ഉന്നതനായ IASസുകാരന് 60,000 രൂപ ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തീർച്ചയില്ല.

ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും കമ്പനികൾക്കായി സോഫ്ട്വേർ തെഴിലും Backoffice തൊഴിലുകളും Customer service തൊഴിലുകളും മറ്റും ചെയ്യുന്ന ഇന്ത്യയിലെ ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ വെല്ലുന്ന മാസവരുമാനം ലഭിക്കുന്നുണ്ട് എന്ന വൻ വേദന നൽകുന്ന ഒരു വിവരം സർക്കാർ ഉദ്യോഗസ്ഥ മേഖലയിൽ പടർന്നു കയറിത്തുടങ്ങിയിരുന്നു.

ഭാഷയിലൂടെയുള്ള platform ഇടിഞ്ഞു പോകുന്ന എന്ന തിരിച്ചറിവാണ് അവരിൽ കയറിവന്നത്. സാധാരണക്കാരനായ ഇന്ത്യാക്കാരൻ്റെ കീഴിൽ പെട്ടുപോകുക എന്നത് ആള് നാറിപ്പോകുന്ന അവസ്ഥയാണ് എന്ന് ഏത് സർക്കാർ ഉദ്യോഗസ്ഥനും അറിവുള്ള കാര്യം ആണ്.

പോരാത്തതിന്, ഇങ്ഗ്ളിഷ് / അമേരിക്കൻ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് വൻ ഇങ്ഗ്ളിഷ് പരിജ്ഞാനവും.

പോരേ പൊല്ലാപ്പ്?

ഇതിന് വളരെ മുൻപ് തന്നെ, ഏതാണ്ട് 1985ലോ മറ്റൊ ഒരു കേരളാ സർക്കാർ ഓഫിസർ വളരെ നീരസത്തോടുകൂടി ഗൾഫുകർക്ക് ലഭിക്കുന്ന വൻ വരുമാനത്തെക്കുറിച്ച് പരാതി രൂപത്തിൽ എന്നോട് പറഞ്ഞിരുന്നു. സർക്കാർ ശമ്പളം എത്ര ഉയർത്തിയാലും ഗൾഫുകാരുടെ വരുമാനത്തോട് മത്സരിക്കാൻ ആവുന്നില്ലായെന്ന്.

ഭാഷയിൽ ഈ ഒരു വ്യത്യാസം നിഴലിച്ചുനിൽക്കും.

1990കളിൽ ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും കമ്പനികളിൽ ജോലിചെയ്യുന്നവർ എന്ന പ്രതിഭാസം ഇന്ത്യ മുഴുവനായും പടർന്നിരുന്നു. പല കാര്യങ്ങളും ഇന്ത്യയിൽ വളരെ പുതുമയാർന്ന കാര്യങ്ങൾ ആയിരുന്നു.

Customer service എന്ന ഒരു കാര്യം തന്നെ ഇന്ത്യൻ വേദികളിൽ ആരും തന്നെ ഇതിന് മുൻപ് സങ്കൽപ്പിച്ചിരുന്നില്ലാ എന്നാണ് തോന്നുന്നത്.

സർക്കാർ പ്രസ്ഥാനങ്ങളിൽ Customer service എന്ന കാര്യം ഇന്നും മനോരാഗാവസ്ഥക്കാരൻ്റെ ഒരു അവകാശവാദമായാണ് കാണപ്പെടുക.

ഇങ്ഗ്ളണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും കോടാനുകോടി എന്നവണ്ണം വിദേശ വരുമാനം വന്നുതുടങ്ങിയതോടുകൂടി, ഇന്ത്യൻ സർക്കാർ ഗജനാവിലേക്ക് വൻ വരുമാനം നിറയാൻ തുടങ്ങി.

സർക്കാർ ഉദ്യോഗസ്ഥ മേധാവികൾ ഇതു കണ്ടു തുടങ്ങി. അവരുടെ കൈകളിൽ കോടാനുകോടി രൂപ നിറഞ്ഞുനിൽക്കുന്നു. കൈയിട്ടുവാരാൻ നിയമമോ മറ്റ് വല്ല തട്ടിപ്പോ വേണം എന്നു മാത്രം.

1994ൽ Fifth Central Pay Commission സ്ഥാപിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ വയസ്സ് 58ൽ നിന്നും 60 ആക്കി. ആരും കാര്യമായി പരാതിപ്പെട്ടില്ല.

എന്നാൽ മൊത്തമായുള്ള ശുപാർശ, സർക്കാർ ജീവനക്കാരുടെ എണ്ണം 30 ശതമാനം ചുരുക്കുക എന്നതായിരുന്നു. ഇത് യാതോരു സർക്കാരും നടപ്പിലാക്കാൻ തയ്യാറാവില്ല.

കാരണം, അഭ്യസ്ത വിദ്യർ എന്ന കൂട്ടർക്ക് സർക്കാർ തൊഴിൽ എന്ന തട്ടിപ്പ് തൊഴിൽ അല്ലാതെ മറ്റൊന്നും ചെയ്യാൻ ആവില്ല.

അന്നൊക്കെ ശമ്പളം കൂട്ടുന്നതിന് പകരം Dearness Allowance (ക്ഷാമ ബത്ത) കൂട്ടും. Fifth Central Pay Commissionൻ്റെ ശുപാർശ പ്രകാരം DA അടിസ്ഥാന ശമ്പളത്തിൻ്റെ 212% ആക്കി.

അതായത്, 40000 രൂപ മാസ ശമ്പളമുള്ള വ്യക്തിക്ക് മാസത്തിൽ 84800 രൂപ കിട്ടും.

ഇതും ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന ഒരു ഏർപ്പാടായിരുന്നു. കാരണം, അടിസ്ഥാന മാസ ശമ്പളത്തിൽ കാര്യമായ സംഖ്യ കാണില്ല. എന്നാൽ ആരും ശ്രദ്ധിക്കാത്ത ക്ഷാമ ബത്ത എന്ന കൊള്ളയടി സംഖ്യ നിലനിൽക്കും.

വാക്കുകളുടെ എണ്ണം കൂടിപ്പോയി എന്നു തോന്നുന്നു. വിരസമായ കണക്കുൾ ആണ് പറയുന്നത്. അതിനാൽ തന്നെ നിർത്തുന്നു. അടുത്ത എഴുത്തിൽ കൂടുതൽ കാര്യങ്ങൾ പറയാം എന്നു കരുതുന്നു.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. ജീവിക്കാൻ പര്യാപ്തമായ മാസ ശമ്പളം

Post posted by VED »

Image


ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന ലോകത്തിലെ എല്ലായിടത്തും, ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ പൊതുവായുള്ള നയം അവിടവിടങ്ങളിലെ പ്രാദേശിക ജനങ്ങളെ സ്വയം ഭരണത്തിന് പ്രാപ്തരാക്കുക എന്നതായിരുന്നു.

ഇത് ഇങ്ഗ്ളണ്ടിലെ ഇടതുപക്ഷക്കാരുടെ വിഡ്ഢി വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളർന്നുവന്ന ഒരു നയമായിരുന്നുവെന്ന് തോന്നുന്നു. കാരണം, ഓരോ പ്രദേശത്തിലും ആളുകൾക്ക് ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ നിൽക്കാനുള്ള താൽപ്പര്യത്താലാണ് ആ വിധ പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ഉള്ള രാഷ്ട്രങ്ങൾ സ്ഥാപിക്കപ്പെട്ടത്.

ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഏതാണ്ട് 1909 മുതൽ ഇന്ത്യയിൽ ജനാധിപത്യം അടിച്ചേൽപ്പിക്കപ്പെടുകയും പ്രാദേശികരിലെ നിസ്സാരരായ പലരും ഭരണത്തിലെ ഉന്നതരായി വളരുകയും ചെയ്തു.

എന്നാൽ മുകളിൽ നിന്നുമുള്ള മേൽനോട്ടം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ കൈകളിൽ തന്നെ നിലനിന്നു.

ഇതിലും ഒരു പോരായ്മയുണ്ടായിരുന്നു. അതായത്, ഇങ്ഗ്ളണ്ടിൽ ഇരിക്കുന്ന, ഇന്ത്യയുടെ പ്രാദേശിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് യാതോരു വിവരവുമില്ലാത്ത, ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പലപ്പോഴും ഇന്ത്യയിലെ ഭരണ പ്രവർത്തനത്തിൽ വിഡ്ഢി താക്കീതുകളിലൂടേയും മറ്റുമായി ഇടപെടും.

23 ജൂൺ 1870ൽ ഇങ്ഗ്ളണ്ടിൽ നിന്നും ഇന്ത്യയിലേക്ക് കടലിന് അടിയിലൂടെ ഒരു cable വയർ വലിച്ചുകെട്ടി. (Red Sea Line between London and Bombay).

ഇതോടുകൂടി, ഇന്ത്യൻ ഭരണത്തിൽ ഓരോ ദിവസവും നടക്കുന്ന ദേശീയമായ പ്രവർത്തനത്തിൽ ഇങ്ഗ്ളണ്ടിൽ നിന്നുമുള്ള നിർദ്ദേശങ്ങളും അനുവാദങ്ങളും വന്നുതുടങ്ങി.

ഇങ്ഗ്ളണ്ടിൽ ഇരുന്നുകൊണ്ട് ഇന്ത്യയെ സങ്കൽപ്പിക്കുക എന്നത് സാധ്യമായ കാര്യം അല്ലതന്നെ.

യാതോരു രൂപ സാദൃശ്യവും ഇല്ലാത്ത രണ്ട് വ്യത്യസ്ത സാമൂഹിക രംഗങ്ങൾ ആണ് ഇരുവശത്തും.

എന്നാൽ, ഈ വിഡ്ഢി ഇടപെടലാണ്, ഇന്ത്യയിൽ ജനാധിപത്യം എന്ന വിഡ്ഢിത്തം വരാനും, അതുവഴി ഇങ്ഗ്ളിഷ് ഭരണത്തിനെതിരായുള്ള മൈതാന പ്രസംഗങ്ങൾ നാടുനീളെ തോരണം കെട്ടിയാടാനും ഇടയാക്കിത്.

ആ വിഷയത്തിലേക്ക് വാക്കുകൾ നീങ്ങുന്നത് തടയുകയാണ്.

പറഞ്ഞുവന്നത്, 1946 ആയപ്പോഴേക്കും ഇന്ത്യയിലെ ഭരണം മിക്കവാറുംതന്നെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ കൈകളിൽ ആയിരുന്നു എന്നതാണ്.

ഇതോടുകൂടി, ഇന്ത്യൻ ഉദ്യോഗസ്ഥരിലെ മനോഭാവം മാറിത്തുടങ്ങി. കാരണം, അവർ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ കീഴിലേക്ക് സാവധാനത്തിൽ നീങ്ങിത്തുടങ്ങിയിരിക്കാം. പോരാത്തതിന്, Indian Civil Service (ICS)ലും വളരെ ആനുപാതികമായി കൂടുതൽ ഇന്ത്യക്കാരെ നിയമിക്കുക എന്ന നയവും നടപ്പിൽ വന്നിരുന്നു.

അങ്ങിനെയാണ്, 1946ൽ First Pay Commission സ്ഥാപിക്കപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മേധാവിത്വ ഭാവം വന്നുതുടങ്ങിയെന്നർത്ഥം.

ഇത് ഇന്ത്യയിലെ കാര്യമാണ്.

തിരുവിതാംകൂർ, മൈസൂർ, ഹൈദ്രബാദ്, പഞ്ചാബ്, ഗോവ, പോണ്ടിച്ചേരി, സിക്കിം, കാശ്മീർ പോലുള്ള ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന ഇടങ്ങളിൽ ഈ Pay Commissionന് പ്രസക്തിയില്ലായിരുന്നുവെന്ന് ശ്രദ്ധിക്കുക.

ഈ Pay Commission സ്ഥാപിച്ചപ്പോഴും, അതിൻ്റെ ചട്ടങ്ങളേയും നയങ്ങളേയും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ മനോഭാവം നിയന്ത്രിച്ചിരിക്കും എന്ന് വ്യക്തമാണ്. കാരണം, ഈ First Pay Commissionൻ്റെ നയവും ലക്ഷ്യവും സർക്കാർ വകുപ്പുകളിലെ തൊഴിലാളികൾക്ക് living wages അഥവാ ജീവിക്കാനുതകുന്ന വരുമാനം എന്നതായിരുന്നു.

ഇവിടെ വ്യക്തമായും മനസ്സിലാക്കേണ്ടത്, ഇന്ത്യയിൽ ജീവിക്കാൻ എത്രമാത്രം വരുമാനം ഒരു തൊഴിലാളിക്ക് ആവശ്യം ഉണ്ട്, അത് ആ തൊഴിലാളിക്ക് ലഭിക്കാൻ സൗകര്യപ്പെടുത്തുക എന്നതാണ് ഈ നയം.

അടുത്ത കാലം വരെ ഇങ്ഗ്ളണ്ടിലേയും സർക്കാർ തൊഴിലൂകാർക്ക് ലഭിക്കുന്ന മാസ ശമ്പളം ഈ നയത്തിന് അടിസ്ഥാനപ്പെടുത്തിത്തന്നെയാണ്. ഇനി വരും കാലങ്ങളിൽ അവിടെ എന്തു സംഭവിക്കും എന്ന് പറയാൻ ആവില്ല.

ഒരു സർക്കാർ തൊഴിലാളിക്ക് ജീവിക്കാൻ അല്ലതെ നാട്ടിലെ തമ്പുരാൻ ആയി വിലസാനുള്ള ഒരു വരുമാനത്തെക്കുറിച്ച് അന്ന് ആരുടേയും മനസ്സിൽ ചിന്ത കാണില്ല. കാരണം, സർക്കാർ തൊഴിലുകാരൻ public servant എന്നതുതന്നെയാണ് എന്ന ഭാവം തന്നെയാണ് ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നത്.

ഈ വിധമായുള്ള ഒരു ചിന്താഗതയിൽ എന്തെങ്കിലും പ്രശ്നം ഉള്ളതായി ഇങ്ഗ്ളണ്ടിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് തോന്നിക്കാണില്ല. കാരണം, അവിടെ servant എന്ന വാക്കിന് ഇന്ത്യയിലെ വീട്ടുവേലക്കാരിയുടെ മേൽവിലാസം വരുത്താൻ ആവില്ല.

ഇന്ത്യയിൽ servant എന്ന വ്യക്തി അയാളുടെ തൊഴിലുടമ നീ എന്നു സംബോധന ചെയ്യുന്ന ആളാണ്. അവൻ, അവൾ വാക്കുകളിൽ പരാമർശിക്കുന്ന ആളാണ്. വേണമെങ്കിൽ എടാ, എടീ വാക്കുകളും ഉപയോഗിക്കാം.

തൊഴിലാളി വിധേയത്വം ഭാവത്തിൽ നിൽക്കേണ്ടുന്ന ആളാണ്.

ഈ വിവരമൊന്നും അങ്ങ് ഇങ്ഗ്ളണ്ടിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ ആവില്ല.

1947ൽ പുതിയ രാജ്യം സൃഷ്ടിക്കപ്പെട്ടപ്പോൾ, ഇവിടുള്ള ഉദ്യോഗസ്ഥരുടെ ഭാവം മാറിത്തുടങ്ങിയെന്ന് പറയാം എന്നു തോന്നുന്നു. അവരുടെ മുകളിൽ വന്നുതുടങ്ങിയത്, യാതോരു ഇങ്ഗ്ളിഷ് സംസ്ക്കാരിക മൂല്യങ്ങളും അറിവില്ലാത്ത പ്രാദേശിക കുട്ടിനേതാക്കൾ തന്നെയായിരുന്നു.

ഈ കുട്ടിനേതാക്കൾക്ക് ഉദ്യോഗസ്ഥരോട് വ്യക്തമായ ഒരു നയം നിലനിൽക്കില്ല.

ഭരണത്തിന് പുറത്ത് നൽക്കുമ്പോൾ ഭരിക്കുന്ന പാർട്ടിക്കാരുടെ കൈയാളുകളായി ഉദ്യോഗസ്ഥരെ കാണും. എന്നാൽ, ഭരണം ലഭിച്ചാൽ, അവർ ഉദ്യോഗസ്ഥരുടെ വാലാട്ടികൾ ആവുകയും ചെയ്യും.

ഈ നാട്ടിൽ ഭരണയന്ത്രം എങ്ങിനെയാണ് നടന്നുനീങ്ങുന്നത് എന്നതു തന്നെ ഒരു വൻ ആശ്ചര്യമായാണ് കാണപ്പെടുക. ഈ ലോകവും സൂര്യ ചന്ദ്രന്മാരേയും കറങ്ങുന്ന ഭൂമിയേയും ആരാണ് സൃഷ്ടിച്ചത് എന്നു ആലോചിക്കുന്നതുപോലെയാണ് കാര്യങ്ങൾ.

ഭരണ കേന്ദ്രത്തിൽ സെക്രട്ടറിയേറിറ്റ്. ഇതിനുള്ളിൽ ആണ് പലവിധ സെക്രട്ടറിമാരും ഇരിക്കുന്നത്. ഈ വാക്കുതന്നെ വ്യക്തമായി പലർക്കും മനസ്സിലാക്കാൻ പ്രയാസം ആയേക്കാം.

ജില്ലകളിലും, താലൂക്കുകളിലും ഗ്രാമങ്ങളിലുമായി നൂറുകണക്കിന് സർക്കാർ ഓഫിസുകൾ. അവയിലെല്ലാം ഉദ്യോഗസ്ഥർ. അവരെയെല്ലാം വ്യക്തമായ ഉച്ചനീചത്വ ഘടനയിൽ കോർത്തുവച്ചിരിക്കുന്നു.

ഇത് സൃഷ്ടിച്ചത് ആരാണ് എന്ന ചിന്ത തന്നെ വരാം. ഇന്ത്യാക്കാരൻ്റെ ബുദ്ധി ഭയങ്കരം തന്നെ എന്ന് അവകാശപ്പെടുന്നവരും കാണാം. അതുമല്ലായെങ്കിൽ ആയിരക്കണിക്കിന് വർഷങ്ങൾക്ക് മുൻപ് ഭാരതീയ ഋഷിവര്യന്മാർ ആണ് ഈ അതി സങ്കീർണ്ണമായ നൂലാമാല സൃഷ്ടിച്ചത് എന്നും ഇനി വല്ല പാഠ പുസ്തകത്തിലും പഠിപ്പിച്ചു തുടങ്ങിയാൽ, അതാവും ആളുകൾ പറഞ്ഞുനടക്കുക.

എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥർ വളരെ പണിപ്പെട്ട്, നൂറകണക്കിന് നിസ്സാരമായി ചുവടുവെപ്പുകളിലൂടെ മൂന്നോട്ട് നീക്കിനീക്കി വളർത്തിയെടുത്തതാണ് 1947വരെ നിലനിന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം.

എന്നാൽ ഈ ഉദ്യോഗസ്ഥ പ്രസ്ഥാനവുമായി ആശയവിനിമയത്തിൽ ബന്ധപ്പെടേണ്ടത് ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയുന്ന സാധാരണക്കാരാണ്. ആ രീതി നിലനിന്നാൽ ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ വ്യക്തിത്വം public servant എന്നതായി നിലനിന്നാൽ പ്രശ്നം വരില്ല.

കാരണം, ഇങ്ഗ്ളിഷിൽ servant എന്ന വാക്കിന്, ഇങ്ഗ്ളിഷിലെ പദങ്ങളെ പ്രതികൂലമായി ബാധിക്കാൻ ആവില്ല.

എന്നാൽ രാഷ്ട്ര ഭാഷ ഇങ്ഗ്ളിഷിൽ നിന്നും മാറി, പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ആയിത്തുടങ്ങിയാൽ പ്രശ്നം തന്നെയാണ്.

പണിക്കാരനെ കാണുമ്പോൾ, മുതലാളി മുണ്ടിൻ്റെ കുത്തഴിക്കുകയും തലതാഴ്ത്തി കൈകൂപ്പി നൽക്കുകയും ആ പണിക്കാരനെ സാർ, മാഡം എന്നവാക്കുകളിൽ സംബോധന ചെയ്യുകയും ചെയ്താൽ, പണിക്കാരൻ കൃത്യസമയത്ത് കാര്യക്ഷമതയോടുകൂടി പണിയെടുക്കാൻ കൂട്ടക്കില്ലാ എന്നതാണ് വാസ്തവം.

1947ൽ സൃഷ്ടിക്കപ്പെട്ട, ഇന്ത്യയെന്ന പേര് കട്ടെടുത്ത പുതിയ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ മുന്നിൽ സാധാരണ പൗരൻ പ്രകടിപ്പിക്കേണ്ടുന്ന തൊഴിലുടമാ ഭാവമാണ് മുകളിൽ സൂചിപ്പിച്ചത്.

ഉദ്യോഗസ്ഥൻ എന്നത് പണിക്കാരൻ അല്ല മറിച്ച്, സാമൂഹിക മേധാവിയാണ് എന്നതാണ് ഈ പുതിയ രാജ്യത്തിലെ അവസ്ഥ. ഈ അവസ്ഥയെ സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ആണ്.

ഇതിൽ വ്യക്തികളെ കുറ്റം പറയുന്നതിൽ യാതോരു അർത്ഥവും ഇല്ല.

ഇവിടെ പറയാൻ വന്നത്, 1946ൽ സ്ഥാപിച്ച First Pay Commissionൻ്റെ ഉദ്ദേശം, സർക്കാർ തൊഴിലുകാർക്ക് ജീവിക്കാൻ ഉതകുന്ന മാസ വരുമാനം ലഭിക്കണം എന്ന കാര്യം ശ്രദ്ധിക്കുക എന്നതാണ്.

എന്നാൽ 1947ന് ശേഷം പടിപടിയായി ഈ ഉദ്ദേശം മാറിത്തുടങ്ങി. ഇത് പ്രാദേശിക ഫ്യൂഡൽ ഭാഷകൾക്ക് ഉദ്യോഗസ്ഥ മേഘലയിലും ഭരണയന്ത്രത്തിലും വിദ്യാഭ്യാസ മേഘലയിലും ലഭിച്ചുതുടങ്ങിയ അംഗീകാരത്തോടുകൂടിയാണ് വളർന്നുവന്നത്.

സർക്കർ ഉദ്യോഗസ്ഥർ എന്നത് public servants എന്ന കാര്യം ഏതാണ്ട് പൂർണ്ണമായും മായ്ക്കപ്പെട്ടു. അതിന് പകരം government servants എന്ന നിർവ്വചനത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

സർക്കാർ ഉദ്യോഗസ്ഥർ ആണ് സർക്കാർ എന്ന ഭാവം തന്നെ ഉദ്യോഗസ്ഥരിലും വന്നു. ഇത് ശരിയാണ് എന്ന അറിവാണ് പ്രാദേശിക ഭാഷയിൽ വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളും ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്.

വിദ്യാർത്ഥികളെ നീ എന്ന് സംബോധന ചെയ്യുന്ന വരാണ് വിദ്യാർത്ഥികളെ ഉന്നതപ്പെടുത്താനായി തൊഴിൽ ചെയ്യുന്ന അദ്ധ്യാപക തൊഴിലുകാരും.

പുതിയ രാജ്യത്തിൽ ഇടവിട്ടിടവിട്ട് pay commissions രൂപികരിച്ചുകൊണ്ടിരുന്നു.

രണ്ടാം pay commission മുതൽ അവയുടെ ഉദ്ദേശം മാറിത്തുടങ്ങിയിരിക്കാം.

ഉദ്യോഗസ്ഥർക്ക് ജീവിക്കാനുള്ള മാസവരുമാനം മാത്രം പോരാ, മറിച്ച് സാമൂഹിക അന്തസ്സും മേൽക്കോയ്മയും പിടിച്ചെടുക്കാനുമുള്ള മാസവരുമാനം വേണം എന്നതായി മാറിത്തുടങ്ങിയിരിക്കും pay commissionകളുടെ ഭാവം.

ഇതോടുകൂടി ഉദ്യോഗസ്ഥരുടെ പെൻഷൻ എന്ന തട്ടിപ്പും ഇതേ ഭാവത്തിലേക്ക് മാറിത്തുടങ്ങിയിരിക്കാം. കാരണം, സർക്കാർ തൊഴിൽ അവസാനിച്ചാൽ, സാമൂഹികമായി പെട്ടെന്നൊരു അധികാരവും സാമൂഹിക സ്ഥാനവും നഷ്ടമായ അവസ്ഥാവിശേഷം വരും.

ഏതാണ്ട് 2000ത്തിന് തൊട്ടുമുൻപുള്ള ഒരു വർഷത്തിൽ ഒരിക്കൽ സർക്കാർ പെൻഷനേർസ് സംഘടനയുടെ ചില ഭാരവാഹികൾ Mrs. CPSനെ വന്നുകണ്ടപ്പോൾ, ഒരാൾ പറയുന്നത് കേട്ടിരുന്നു.

നമ്മൾ ഉദ്യോഗത്തിലിരിക്കുമ്പോൾ നമുക്ക് ലഭിച്ചിരുന്ന സാമൂഹിക അന്തസ്സ് നിലനിർത്താനുള്ള പെൻഷൻ നമുക്ക് ലഭിച്ചേതീരൂ. ഇതിനായി നമ്മുടെ സംഘടന പൊരുതിയേ തീരൂ.

ഇങ്ഗ്ളിഷ് ഭരണത്തിലെ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിലവാരത്തിലല്ല ഇന്നുള്ള ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിലവാരം. അന്ന് Dieing in Harness എന്ന സൗകര്യം അന്നുള്ള സർക്കാർ ജീവനക്കാരുടെ മാസ വരുമാനത്തിൻ്റെ നിസ്സാരതെയേയും അഴിമതിയില്ലായ്മയേയും കണക്കിലെടുത്താണ് സംവിധാനം ചെയ്തിരിക്കുക.

കാരണം, ഉദ്യോഗസ്ഥൻ പെട്ടന്ന് മരണപ്പെട്ടാൽ, ആ വ്യക്തിയുടെ വീട്ടുകാർക്ക് ജീവിതം നയിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. ഭാഷയാണെങ്കിൽ പണം മില്ലാത്തവനെ അടിച്ചു തമർത്തുന്ന സാത്താനിക ഭാഷയും.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. വിഡ്ഢിക്കഥകളിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണം

Post posted by VED »

Image

ജീവിക്കാൻ പര്യാപ്തമായ മാസ ശമ്പളം എന്ന, 1947ന് മുൻപ് നിലനിന്നിരുന്ന ഇന്ത്യയിലെ, ഉദ്യോഗസ്ഥരുടെ ശമ്പള നയത്തെ വിശദ്ധീകരിക്കാനായി ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുൻപ് നിലനിന്നിരുന്ന ഇങ്ഗ്ളണ്ടിലെ സാമൂഹിക വ്യക്തി ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കേണ്ടിവരും.

അതിലേക്ക് വാക്കുകളെ തെളിച്ചുവിടുന്നതിന് മുൻപായി മറ്റ് ചില കാര്യങ്ങൾ പറയാം.

1990കളിലെ ഏതെല്ലാമോ വർഷങ്ങളിൽ, വിപ്ളവ പാർട്ടിയുടെ നേതാവായിരുന്നു കേരളിത്തൻ്റെ മുഖ്യമന്ത്രി.

അന്നു ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം, ഉദ്യോഗസ്ഥർക്ക് ഇടക്കിടക്ക് DA കൂട്ടിക്കൊണ്ടിരിക്കും എന്നതായിരുന്നു. ഈ നേതാവിൻ്റെ വ്യക്തി താൽപ്പര്യത്താലാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന് തമാശാരൂപത്തിൽ ചില ഉദ്യോഗസ്ഥർ പറയുന്നത് ഞാൻ കേട്ടിരുന്നു.

എന്നാൽ വാസ്തവം, ഇത് ഒരു രാഷ്ട്രീയ തീരുമാനമായിരിക്കില്ലാ എന്നതാണ്. മറിച്ച്, ഉദ്യോഗസ്ഥർ സ്വന്തമായി സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന തീരുമാനമായിരിക്കും ഇത്.

അതേ സമയം ഈ വിപ്ളവ നേതാവ് അമേരിക്കയിലേക്ക് അന്ന് ഒരു സന്ദർശനത്തിന് പോകുകയും, അതേ തുടർന്ന് സ്വന്തം മകനെ ആ വെറുക്കപ്പെടുന്ന മുതലാളിത്ത രാജ്യത്തിലേക്ക് നീക്കുകയും ചെയ്തിരുന്നു.

ലോകത്തിൽ പല രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങൾ തന്നെയാണ്. പിന്നെന്തിനാണ് വെറുക്കപ്പെടുന്ന ഇങ്ഗ്ളിഷ് രാഷ്ട്രത്തിലേക്ക് തന്നെ മകനെ അയച്ചത് എന്ന കാര്യം ചിന്തിക്കാവുന്ന കാര്യം തന്നെയാണ്.

Mrs. CPS 1982ൽ IG of Registration ആയി തൊഴിൽ ചെയ്യുന്ന അവസരത്തിൽ ഈ നേതാവ് തന്നെയായിരുന്ന കേരളാ മുഖ്യമന്ത്രിയെന്നാണ് ഓർമ്മ. അന്ന് ഈ നേതാവ് റഷ്യയിലേക്ക് വിരുന്നിന് പോകുകയും അതിന് ശേഷം, തിരിച്ചുവന്ന് റഷ്യൻ ഉന്നത സംഘത്തിൻ്റെ ഔദ്യോഗിക വിരുന്നുകാർക്കായി Trivandrumത്തെ ബഹു നക്ഷത്ര സ്ഥാനീകരണം ഉള്ള Mascot Hotelൽ ഒരു സദ്യ നടത്തുകയും ചെയ്തിരുന്നു.

അന്ന് കേരളാ ഉദ്യോഗസ്ഥരിലെ ഉന്നതരേയും ഈ നിശാവിരുന്നിന് ക്ഷണിച്ചിരുന്നു. അതിനാൽ തന്നെ Mrs. CPSസ്സും അന്ന് ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. അന്നാണ് Mrs. CPS ആദ്യമായി ഒരു പഞ്ചനക്ഷത്ര പരിസരസ്വാധീനമുള്ള ഒരു ഡിന്നർ യോഗത്തിൽ പങ്കെടുക്കുന്നത്.

ഇത് കഴിഞ്ഞു വീട്ടിൽ വന്ന Mrs. CPS മാനസികമായി വൻ ഉൻമേഷത്തിലായിരുന്നു.

എന്നാൽ അന്ന് പെട്ടെന്ന് മനസ്സിൽ കയറിവന്ന ചിന്ത, കമ്മ്യൂണിസ്റ്റ് നേതാവും കടുംവിപ്ളവകാരിയും മറ്റുമായ മുഖ്യമന്ത്രിക്ക് ഈ വിധമായുള്ള ഒരു മുതലാളിത്ത ഭാവം പേറുന്ന ഒരു ബഹുനക്ഷത്ര വിരുന്ന് ഏതുവിധത്തിലാണ് സംഘടിപ്പിക്കാൻ തോന്നുക എന്നതായിരുന്നു.

അന്നൊക്കെ കമ്മ്യൂണിസം, വിപ്ളവം തുടങ്ങിയ ആശയങ്ങൾ പലതും ഇന്ന് കാണുന്നത് പോലെയായിരുന്നില്ലാ എന്നു തോന്നുന്നു. ഇന്ന്, കമ്മ്യൂണിസം വളർന്ന് വളർന്ന് വന്ന് മുതലാളിത്തവുമായി കാര്യമായ വ്യത്യാസം ഇല്ലാത്ത ഒരു അവസ്ഥാ വിശേഷത്തിലേക്ക് കയറിവന്നിട്ടുണ്ട് എന്നു തോന്നുന്നു.

ശ്രദ്ധിക്കുക, മുതലാളിത്തവും വിപ്ളവവും, രണ്ടും ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം അല്ലാ എന്നത്.

ഈ മുഖ്യമന്ത്രിയെക്കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിൽ കയറിവന്നിരിക്കുന്നു. അത്, അന്ന് Trivandrumത്ത് ആദ്യമായി തുടങ്ങിവിട്ട ഓണാഘോഷ പരിപാടിയാണ്.

ഇത് ഏതാനും ദിവസം നീണ്ടു നിൽക്കുന്ന ഒരു പരിപാടിയായിരുന്നു. പല ഇടത്തും പല കാര്യങ്ങളും സർക്കാർ സംഘടിപ്പിച്ചിരുന്നു.

മൂസിയത്തിൽ ഒരു Open auditorium സ്ഥാപിച്ച് അവിടെ പഴയകാല മലയാളം സിനിമകൾ പ്രദർശിപ്പിക്കും, നിശാവേളയിൽ. ഞാൻ അന്ന് പോയി ചെമ്മീൻ എന്ന സിനിമ വീണ്ടും കണ്ടു.

പല indoor വേദികളിലും നാടകങ്ങളും മറ്റ് കലാ പരിപാടികളും നടത്തപ്പെടും. ഇവയിലേക്കെല്ലാം പ്രവേശനം ഏതുവിധത്തിലാണ് എന്ന് എനിക്ക് ഇന്ന് അറിയില്ല.

എന്നാൽ, ഉദ്യോഗസ്ഥരിലെ ഉന്നതർക്കായി അനവധി VIP Passകൾ നൽകപ്പെടും. ഇവയിൽ ചിലതെങ്കിലും ഓരോ ഓഫിസിലേയും കീഴ്ജീവനക്കാരും കൈവശപ്പെടുത്തും എന്നാണ് തോന്നുന്നത്. തീർച്ചയില്ല.

Mrs. CPSനും അനവധി VIP Passകൾ ലഭിച്ചിരുന്നു. ഇവയിൽ ചിലത് ഉപയോഗിച്ച് Mrs. CPSൻ്റെ മക്കളും ചില കലാപരിപാടികൾ കാണാൻ പോയിരുന്നു.

VIP Passകൾ ഉള്ളവരെ പോലീസുകാർ വന്ന് ഏറ്റവും നല്ല ഇടത്ത് കൊണ്ടിരുത്തും.

അന്ന് ഞാൻ അങ്ങിനെ കണ്ട ഒരു നാടകമാണ് KPACയുടെ മുടിയനായ പുത്രൻ.

തികച്ചും അടിസ്ഥാന രഹിതമായ ഒരു കഥയും പോരാത്തതിന്, സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് പിന്നണിയിൽനിന്നും നിഗൂഡമായി പ്രവർത്തിക്കുന്ന് ഭാഷാ വാക്കുകളെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്ത ഒരു ഇതിവൃത്തം തന്നെയായിരുന്നു ആ കഥയിൽ.

ഉന്നത ജാതിക്കാരനായ ഫ്യൂഡൽ ഭൂജന്മിയുടെ അതിസുമുഖനും താന്തോന്നിയും ആയ മകനും, അതികറുപ്പു തൊക്കിൻ നിറവും അതി സുന്ദരിയുമായ അടിമ ജാതിക്കാരിയായ കൗമാരക്കാരിയും തമ്മിലുള്ള പ്രേമ ബന്ധം ഈ കഥയിൽ ഉണ്ടായിരുന്നുവെന്നാണ് നേരിയ ഓർമ്മ.

നാടകം കണ്ടവരുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരിക്കാം, അതി സുന്ദരിയായ അടിമ ജാതിക്കാരിയുടെ മാനസിക പരിവേദനങ്ങൾ (അതിവേദന) കണ്ടുകൊണ്ട്.

എൻ്റെ തൊട്ടടുത്തിരുന്നുകൊണ്ട് ഈ വിധം കണ്ണുനീർ പൊഴിച്ചത്, ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബക്കാരും ആയിരുന്നിരിക്കാം.

ഈ വിധ പൊട്ട നാടകങ്ങളും സിനിമകളും ആണ് സാമൂഹിക പരിഷ്ക്കരണം നടത്തിയിരുന്നത് എന്നതിലെ വിഡ്ഢിത്തം ആണ് ഇവിടെ സുചിപ്പിച്ചത്.

ഈ ഓണാഘോഷവുമായി ബന്ധപ്പെട്ടുകൊണ്ട് ഓർമ്മവന്ന മറ്റൊരു കാര്യവും ഉണ്ട്. Cannanore പ്രാദേശികനാണ് വിപ്ളവ നേതാവായ മുഖ്യമന്ത്രി. പോരാത്തതിന്, ഈ വ്യക്തി ഉന്നത ജാതിക്കാരിലെ താഴെ സ്ഥാനത്തു സ്ഥാനീകരിക്കപ്പെട്ട കൂട്ടരിലെ വ്യക്തിയാണ്.

ഈ വ്യക്തി മുഖ്യമന്ത്രിയായതോടുകൂടി മലബാറിൻ്റെ, അതും വടക്കൻ മലബാറിൻ്റെ, സാമൂഹിക സംസ്കാരങ്ങളുടെ പുറം ഛായകൾ Trivandrum അറിഞ്ഞുതുടങ്ങി.

വടക്കേ മലബാറിലെ തെയ്യം, തിറ, ആട്ടം, തുള്ളൽ, വെള്ളാട്ടം തുടങ്ങിയ പലവിധ ആദ്ധ്യാത്മിക ഭാവങ്ങൾ പേറുന്ന അനുഷ്ടാന കലകൾ Trivandrumത്തിലെ തെരുവീഥികളിലൂടെ, ഓണാഘോഷത്തിൻ്റെ അവസാനം കുറിക്കുന്ന ദിവസത്തിലെ, ഓണാഘോഷ ജാഥയിൽ നടത്തിച്ചുകാണിച്ചു.

ഇതോടുകൂടി മലബാർ എന്നത് ഒരുതരം കാട്ടു ജാതിക്കാരുടെ സ്ഥലമാണ് എന്ന തിരിച്ചറിവാണ് Trivandrumത്തുകാരിൽ കയറിവന്നത്.

Trivandrumത്തുകാർക്കാണെങ്കിൽ, അവരുടെ സ്വന്തം ചരിത്രത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. ആ കാര്യം പിന്നീട് വ്യക്തമാക്കാം.

മലബാറിലെ തെയ്യം, തിറ, ആട്ടം, തുള്ളൽ, വെള്ളാട്ടം തുടങ്ങിയ അനുഷ്ടാന കലകളെ അവയുടെ ആദ്ധ്യാത്മിക പരിവേഷത്തിൽ നിന്നും വലിച്ചെടുത്ത്, സാമൂഹിക വിപ്ളവ ജാഥയിൽ നടത്തിച്ചുകാണിച്ചാൽ എന്താണ് ആളുകൾ മനസ്സിലാക്കുക എന്നും അറിയില്ല.

എന്നാൽ, ഓണാഘോഷ ജാഥ മലബാറിൻ്റെ വൻ ചരിത്ര വിവരങ്ങളും തിരിച്ചറിവുകളും ജനങ്ങൾക്ക് സമ്മാനിച്ചുവെന്ന് ജനം മനസ്സിലാക്കി.

മലബാറിൻ്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ ചരിത്ര കഥാപാത്രമായ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ഒരു നല്ലവാക്കുപോലും കേട്ടില്ല എന്നും പറയാതെവയ്യ.

വാക്കുകൾ കടിഞ്ഞാൻ വിട്ടുകൊണ്ട് ഓടിപ്പോയി എന്നു വ്യക്തം. ഇനി എഴുത്തിൻ്റെ പാതയിലേക്ക് തിരിച്ചുവരാം.

1990കളോടുകൂടി, അമേരിക്കൻ കമ്പനികളിൽ തൊഴിൽ ചെയ്യുന്നവർക്ക് വൻ വരുമാനം ലഭിക്കുന്നുണ്ട് എന്ന ബോധോദയം ഇന്ത്യൻ ഉദ്യോഗസ്ഥരിൽ പകൽ വെളിച്ചത്തിലെ ദുസ്വപ്നമായി തളിഞ്ഞു തുടങ്ങി.

വ്യക്തമായും ഇന്ത്യൻ ഉദ്യോഗസ്ഥരേക്കാളും പതിന്മടങ്ങ് പ്രാപ്തിയും ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യവും വ്യക്തിത്വവും തമ്മിൽ ആശയവിനിമയം നടത്താനുള്ള കഴിവും ഉള്ള ഒരു കൂട്ടർ, വ്യക്തമായ ഒരു സംഘടിത അസ്തിത്വം പേറിനിൽക്കുന്നു.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ആയ 'പ്രാപ്തി, ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം, വ്യക്തിത്വം തമ്മിൽ ആശയവിനിയമം നടത്താനുള്ള കഴിവ്' എന്നിവ ഓരോന്നിലും, ഇന്ത്യൻ ഉദ്യോഗസ്ഥർ പിന്നിൽ തന്നെയാണ്, ഈ പുതിയ അസ്തിത്തംവന്ന കൂട്ടരോട് താരതമ്യം ചെയ്താൽ.

എന്നാൽ അന്നുവരെ, ഈ കൂട്ടർ ഈ രാജ്യത്തിൻ്റെ പലദിക്കിലും ഒറ്റപ്പെട്ടു നിൽക്കുന്നവർ ആണ്. അതിനാൽ തന്നെ ബലഹീനർ. എന്നാൽ ഇന്ന് അവർക്ക് ഒരു കൂട്ടായ്മ വന്നുതുടങ്ങി.

ഇവരിൽ ചിലർ ഏതാണ്ട് പൂർണ്ണമായും ഇങ്ഗ്ളിഷിൽ ജീവിക്കുന്നവർ ആണ്.

മറ്റ് ചിലർ പ്രാദേശിക ഭാഷയിലും ഇങ്ഗ്ളിഷിലും മാറിമാറി ജീവിക്കുന്നവർ ആണ്. ഇവർ രണ്ടിടത്തും ചെറിയതോതിലെങ്കിലും മറ്റുള്ളവരിൽ മനഃപ്രയാസം വരുത്തും. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും കമ്പനികൾ ഇന്ത്യയിൽ സ്ഥാപിച്ച Call Centreകളിൽ തൊഴിൽ ചെയ്യുന്നവർക്ക് അന്ന് 20000 രൂപയും അതിൽ അധികവും ലഭിച്ചു തുടങ്ങിയിരുന്നു. 1990കളിലേയും 2000ത്തിന് ശേഷം ഉള്ള വർഷങ്ങളിലേയും കാര്യമാണ് പറയുന്നത്.

സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതരുടെ കഥകഴിയും എന്ന ചിന്ത തന്നെ വന്നുതുടങ്ങിയെന്ന് തോന്നുന്നു.

എന്നാൽ ഇവിടെ ചിന്തിക്കാത്ത ഒരു കാര്യം ഉണ്ട്. അതായത്, ഈ വിധം ഇങ്ഗ്ളണ്ട്, അമേരിക്കൻ കമ്പനികളുടെ Call Centreകളിൽ തൊഴിൽ ചെയ്യുന്ന ആളുകൾ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ വെറും അതിനിസ്സാര ശതമാനം പേർ മാത്രമായിരിക്കും.

മറ്റ് തൊഴിലാളികളുടെ വേതനം വർദ്ധിച്ചിരുന്നില്ല.

പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലാളികളുടെ വേതനത്തിനേക്കാൾ വളരെ ഉയരത്തിൽ തന്നെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വേതനം അന്നും.

ഇന്ത്യൻ ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ അവരുടെ വേതനത്തെ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ ശരാശരി വേതനത്തിനോടാണ് താരതമ്യം ചെയ്യേണ്ടത്.

അല്ലാതെ മറ്റ് രാജ്യക്കാർ ഇന്ത്യൻ തൊഴിലുകാർക്ക് നൽകുന്ന വേതനത്തെ നോക്കിക്കൊണ്ട് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ വേതനം നിശ്ചയിക്കുന്നത് വിഡ്ഢിത്തമല്ല, മറിച്ച് തട്ടിപ്പറിതന്നെയാണ്.

ഏതാണ്ട് 2000ത്തിന് ശേഷം ഉള്ള ഒരു വർഷത്തിൽ ഒരിക്കൽ ഓൺലൈനായി ഒരു ഇന്ത്യൻ അക്കാഡമിഷ്യനുമായി സംസാരിച്ചപ്പോൾ, അയാൾ പറഞ്ഞു ഇന്ത്യയിലെ പ്രൊഫസർമാർക്ക് വളരെ തുച്ഛമായ മാസ ശമ്പളമാണ് ഇന്ത്യൻ സക്കാർ നൽകുന്നത്. ഇങ്ഗ്ളണ്ടിൽ അവർക്ക് നൽകുന്ന സംഖ്യ ബൃട്ടിഷ് നാണയത്തിൽ അയാൾ പറഞ്ഞു.

അത് ഇന്ത്യൻ നാണയ മൂല്യത്തിലേക്ക് മാറ്റിയാൽ വൻ സംഖ്യതന്നെയാണ്.

എന്നാൽ അയാൾ പറയാൻ വിട്ടുപോയ കാര്യം, ഇങ്ഗ്ളണ്ടിലെ വീട്ടുവേലക്കാരനും ടാക്സി ഡ്രൈവർക്കും കാർഷിക തൊഴിലാളിക്കും മറ്റും ലഭിക്കുന്ന വേതനം, ഇന്ത്യൻ നാണയത്തിൽ നോക്കിയാൽ ഇതേ പോലുള്ള ഒരു വൻ സംഖ്യതന്നെയാണ്, എന്നതായിരുന്നു.

ഇന്ത്യൻ ഉദ്യോഗസ്ഥർ അവിടേയും ഇവിടേയും ഉള്ള മറ്റ് തൊഴിലാളികളുടെ മാസ വരുമാനത്തെ കണ്ടില്ലാ എന്നു നടിച്ചാണ് അവരുടെ സ്വന്തം മാസവരുമാന നിരക്ക് തിരുത്താൻ തീരുമാനിച്ചത്.

വാക്കുകൾ നീണ്ടു തുടങ്ങിയെന്ന് തോന്നുന്നു. അടുത്ത എഴുത്തിൽ തുടരാം.

അതോടൊപ്പം തന്നെ ജനങ്ങളെ സ്വന്തം നേതൃത്തത്തിൽ അണിനിരത്താനായി പലരും പല പ്രത്യയ ശാസ്ത്രങ്ങളേയും മറ്റും കരുവാക്കി ഉപയോഗിക്കുന്ന കാര്യത്തേയും ഒന്ന് പ്രതിപാദിക്കേണ്ടതായി വരും.

അതും അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. സാമ്പത്തിക കോഡിങ്ങിനെക്കുറിച്ച്

Post posted by VED »

Image

സാധാരണ ജനങ്ങൾ തന്നെയാണ് ഉദ്യോഗസ്ഥർ അധവാ സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്നവർ എന്ന ഒരു കാര്യം ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ സങ്കൽപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഭാഷാകോഡുകളുടെ വളരെ ആഴത്തിലുള്ള ഉള്ളറകളിൽ ആണ് ഈ ഒരു കാര്യത്തിൻ്റെ കാതൽ ഒളിഞ്ഞു നിൽക്കുന്നത്.

അതിങ്ങിനെയാണ്:

ഉന്നതൻ എന്ന മഹാധിപനും, കീഴാളൻ എന്ന ലക്ഷണമറ്റ വ്യക്തിയും ആയി എല്ലാ സംഭാഷണങ്ങളിലും ആളുകളെ തരംതിരിക്കുന്ന ഭാഷകളാണ് ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾ.

ഇത് സർവ്വരിലും സദാ സമയം ഒരു മത്സരബുദ്ധിയും മറ്റുള്ളവരെ തമർത്തണം എന്ന ബോധവും താനേ വളർത്തും. എന്ത് തൊഴിൽ ഏൽപ്പിച്ചാലും വ്യക്തമായ നിയന്ത്രണം തൊഴിൽ ചെയ്യിക്കുന്നവർക്ക് ഇല്ലായെങ്കിൽ, ആ തൊഴിൽ ഉത്തരവാദിത്തത്തെ ഒരു അധികാരമായി മാറ്റാൻ ഫ്യൂഡൽ ഭാഷാ വാക്കുകൾ മനസ്സിൽ ഒരു ശുപാർശ നൽകും.

സർക്കാർ തൊഴിൽ ചെയ്യാൻ ഏൽപ്പിച്ചാൽ, അത് ചെയ്യാതെ ആളുകളെ വിഷമിപ്പിച്ചാൽ അത് അധികാരമായി മാറും.

നട്ടം തിരിഞ്ഞു പോകുന്ന ആളുകളും തമ്മിൽ മത്സരിക്കുന്നവരാണ്. അവർ തൊഴിൽ ചെയ്യാൻ ഏൽപ്പിച്ച ആളുടെമുന്നിൽ കുമ്പിട്ടുകിടന്ന് കേണപേക്ഷിച്ചുകൊണ്ട് അവർക്ക് ചെയ്തെടുക്കേണ്ടുന്ന കാര്യങ്ങൾ നടത്തിക്കിട്ടാനായി പരിശ്രമിക്കും.

കാരണം, അവർ ഭാഷാ വാക്കുകളിൽ നേരിട്ടു മത്സരിക്കുന്നത് അവരേപോലുള്ള മറ്റുള്ള ആളുകളോടാണ്. അവർക്ക് അവരുടെ ഈ തൊഴിലുകാരോട് മത്സരമില്ല.

പൊതു തൊഴിൽ ചെയ്യാൻ ഏൽപ്പിക്കപ്പെട്ടവ്യക്തി ഭാഷാ വാക്കുകളിൽ താനേ ഉയരങ്ങളിലേക്ക് പാഞ്ഞുകയറും.

ഇത് അവരുടെ വരുമാന നിലവാരത്തിലും നിഴലിച്ചേ തീരൂ.

എന്നാൽ ഈ വിധമല്ലാതെ എല്ലാ തൊഴിലുകാർക്കും ഒരേ നിലവാരത്തിലുള്ള വരുമാനം ലഭിച്ചാൽ, രാജ്യത്തിലേയും സമൂഹത്തിലേയും പ്രവർത്തനങ്ങൾ നിലച്ചുപൊകും എന്നുള്ള വിവരം ഏത് അക്കാഡമിക്കു ജീനിയസിനും പെട്ടന്നു കാണിച്ചു തരാൻ പറ്റുന്നതാണ്.

പോരാത്തതിന്, അക്കാഡമിക്ക് പ്രതിഭകളേക്കാൾ പതിന്മടങ്ങ് അനുഭവ ജ്ഞാനമുള്ള തെരുവു കച്ചവടക്കാരനും ഇതേ വിവരം ഉണ്ട് എന്നാണ് കാണുന്നത്.

ചെറുകിട തൊഴിലുകാർക്ക് വളരെ താൽപ്പര്യമുള്ള കാര്യമാണ് അവർക്ക് പരിചയമുള്ള ഉന്നതർക്ക് വൻ സാമ്പത്തിക ശ്രോതസ്സുകൾ ഉണ്ട് എന്ന വിവരം. കാരണം, ആ ഉന്നതരിൽ വൻ സമ്പത്ത് ഉണ്ട് എങ്കിൽ മാത്രമേ ഇവർക്കും അതിനെ ആശ്രയിച്ച് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ആവുള്ളു.

ഈ ഒരു ദേശീയ സാമ്പത്തിക ചിത്രം ഈ ദേശത്തിലെ ഭാഷ എന്ന ഭരണിക്കുള്ളിലെ കാഴ്ചയാണ്.

എന്നാൽ, ഈ രീതിയിലുള്ള ഒരു സാമൂഹിക സാമ്പത്തിക ചിത്രത്തിന് വിപരീതമായ ഒരു ചിതമായിരുന്നു ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ.

അമേരിക്കയെന്ന രാജ്യം യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിൻ്റെ കൈകളിൽ നിന്നും, ചില ഭൂഖണ്ഡ യൂറോപ്യന്മാർ സംഘടിതമായി നിന്നുകൊണ്ട് തട്ടിയെടുത്ത പ്രദേശമാണ്. ആ കഥയിലേക്ക് പോകാൻ ഇപ്പോൾ നിർവ്വാഹമില്ല.

യൂഎസ്സ് എന്ന രാജ്യം പടുത്ത് ഉയർത്തിയത് അനവധി ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ ഒരു ശൃംഖലയുടെ പുറത്താണ്.

അതിനാൽ തന്നെ യൂഎസ്സ് എന്ന രാജ്യം കെട്ടിപ്പടുക്കപ്പെട്ടത്, ഇങ്ഗ്ളിഷ് സംസാരിക്കുന്നവരുടെ കൂട്ടായ്മക്ക് മുകളിലാണ്. ഇതിനാൽ തന്നെ ആ പുതിയ രാജ്യത്തിന് ഇങ്ഗ്ളിഷ് ഭാഷയെ അവഗണിക്കാനോ ഇല്ലാതാക്കാനോ ആയില്ല.

ഭാഷതന്നെയാണ് സാമൂഹിക സംസ്ക്കാരം.

ഇത്രയും പറഞ്ഞതിന് ശേഷം, ഏതാണ്ട് 2000ത്തിന് തൊട്ടുമുൻപ് വരെ അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന സാമൂഹിക ചിത്രത്തിൻ്റെ ഒരു പേജ് മാത്രം ഇവിടെ അവതരിപ്പിക്കാം.

ഇത് സാധാരണ തൊഴിലുകാരുടെ ചിത്രമാണ്.

അവരിലെ ഒരു വ്യക്തിക്ക് തൊഴിൽ ചെയ്യാനുള്ള വയസ്സ് തികയുന്നു. ആ ആൾ ഏതെങ്കിലും ഒരു തൊഴിൽ ചെയ്യും എന്നത് വളരെ തീർച്ചയുള്ള കാര്യമാണ്.

ചില തൊഴിലുകൾക്ക് തൊഴിൽ നൈപുണ്യം ആവശ്യമാണ്. മറ്റു ചിലതിന് കാര്യമായ നൈപുണ്യം ആവശ്യമില്ല.

വാക്കുകളിൽ വിലകിട്ടുന്ന തൊഴിൽ, വാക്കുകളിൽ നാറിപ്പോകുന്ന തൊഴിൽ എന്ന വ്യത്യാസം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല. അതിനാൽ തന്നെ ഏവരും ഏത് തൊഴിലും ചെയ്യാൻ സന്നദ്ധമാകും, ആവശ്യം വന്നാൽ.

എന്ത് തൊഴിൽ ലഭിച്ചാലും, വീടു വാങ്ങിക്കാം. Real Estate House Building കമ്പനികൾ ആ ആൾക്ക് വീട് നൽകും. അതിനുള്ള പണം bankകൾ നൽകും.

വായ്പാ സംഖ്യ വർഷങ്ങൾക്കുള്ളിൽ തിരിച്ചടച്ചാൽ മതി. മിതമായ അടവ് സംഖ്യ.

നല്ല മണിമണി പോലുള്ള വീടുകൾ. ചുറ്റും ചെറിയ ഒരു ചെറിയ മുറ്റവും പച്ചപ്പുല്ലുകൾ കൊണ്ടൊരു ഇടവും. വീടുകൾക്കിടയിൽ വൻ മതിലും കണ്ടേക്കില്ല. ജനലുകൾക്ക് അഴികളും കണ്ടേക്കില്ല.

വീട്ടിന് എന്തെങ്കിലും തകരാറ് വന്നാൽ, Real Estate House Building കമ്പനിയെ അറിയിക്കാം. അവർ ആളെ വിട്ട് തകരാറ് നന്നാക്കും. അതിൻ്റെ ചിലവും ചിലപ്പോൾ അടവ് സംഖ്യയിലേക്ക് കയറുമായിരിക്കാം.

അതുമല്ലായെങ്കിൽ സ്വന്തം ചിലവിലും നന്നാക്കൽ ചെയ്യാം.

നന്നാക്കാൻ വരുന്ന തൊഴിലുകാരനും, ഇന്ത്യയിലുള്ളതുമാതരി, ഉന്നതൻ്റെ വീട്ടിൽ പണിക്കുവരുന്ന കൂലിക്കാരൻ ഭാവമുള്ള ആളാവാൻ ഇങ്ഗ്ളിഷ് ഭാഷ അനുവദിക്കില്ല.

അങ്ങോട്ടും ഇങ്ങോട്ടും, You - You, He - He, She - She വാക്കുകൾ തന്നെ. മിക്കപ്പോഴും വെറും പേരും, അതുമല്ലായെങ്കിൽ പേരിന് മുന്നിൽ Mr. എന്നു ചേർത്തും ആയിരിക്കും സംഭാഷണം.

ഈ ഒരു സംഭാഷണ ബന്ധം ഇന്ത്യയിലും നിലനിൽക്കുന്നുണ്ട്, ചെറിയ തോതിൽ. അത് കൂലിക്കാർക്കിടയിൽ തന്നെയാണ്. എന്നിരുന്നാലും, ഇവിടെ വ്യക്തി ബന്ധങ്ങളിൽ വയസ്സ് എന്ന കാര്യം വാക്കുകളിൽ ഉയർച്ചത്താഴ്ച കയറ്റിവിടും.

മാത്രവുമല്ല, ഈ വിധമായുള്ള കൂലിക്കാരെ ഒരു പ്രത്യേക സാമൂഹിക നിലവാരമായി ഭാഷാവാക്കുകൾ നിർവ്വചിച്ചു നിർത്തും. ആ വിഷയത്തിൻ്റെ ഉള്ളറകളിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല.

അമേരിക്കൻ ഐക്യനാടുകളിലെ സമൂഹത്തിൻ്റെ ഉൾക്കാമ്പ് ഈ വിധമായുള്ള ഇങ്ഗ്ളിഷ് വാക്ക് കോഡുകളിലൂടെയുള്ള സാമൂഹിക വ്യക്തി ബന്ധമായിരുന്നു.

അനവധി bankകൾ ഈ വിധം അമേരിക്കയിൽ പതിറ്റാണ്ടുകളോളം ലാഭകരമായി പ്രവർത്തിച്ചിരുന്നു. വീടുവായ്പക്കായി വരുന്നവ്യക്തിക്ക് പലപ്പോഴും ആകെ ആവശ്യം വേണ്ടത്, അമേരിക്കൻ പൗരൻ എന്ന തിരിച്ചറിയൽ കാഡ് മാത്രമായിരുന്നു.

1990കൾ മുതൽ സാവധാനത്തിൽ അമേരിക്കൻ സാധാരണക്കാരുടെ സാമ്പത്തിക അടിത്തറ ഇടിഞ്ഞുതുടങ്ങി. തൊഴിലുകൾ അനവധി അന്യരാജ്യങ്ങളിലേക്ക് മിന്നൽ വേഗത്തിൽ നീങ്ങിത്തുടങ്ങി. ഇത് സൗകര്യപ്പെടുത്തിയത് ഇൻ്റർനെറ്റായിരുന്നു.

ആയിരക്കണക്കിന് തൊഴിലുകാർക്ക് തൊഴിൽ നഷ്ടപ്പെട്ടുതുടങ്ങി. പോരാത്തതിന്, അമേരിക്കൻ പൗരൻ എന്ന തിരിച്ചറിയൽ കാഡിന് യാതോരുവിലയും ഈ കാര്യത്തിൽ ഇല്ലാ എന്ന നിലവരത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

അമേരിക്കയിലെ മുതലാളിമാരുടെ ഭാവത്തിൽ കാര്യമായ മാറ്റം വന്നുതുടങ്ങി. പലരും പുതുതായി അമേരിക്കയിലേക്ക് കടന്നുവന്ന് പൗരത്വം നേടിയവരായിരുന്നു.

മിക്കവർക്കും ഇങ്ഗ്ളിഷ് എന്നത് ഒരു രണ്ടാം ഭാഷമാത്രമായിരുന്നു. അവരിൽ പലർക്കും തൊഴിലാളി എന്നത്, അവരുടെ പ്രാദേശിക ഭാഷയിൽ വെറും അവൻ, അവൾ വാക്കുകളിൽ അവർ നിർവ്വചിക്കുന്നവർ തന്നെ.

അമേരിക്കയിൽ പല bankകളും തകർന്നു തരിപ്പടമായിപ്പോയി (gone bust).

ഏതാണ്ട് 1998ൽ ആണ് എന്നുതോന്നുന്നു, ഇന്ത്യയിലെ ദേശിതതലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കിൻ്റെ Calicut ശാഖയിലെ managerറോട്, ഇങ്ഗ്ളിഷിൽ സംസാരിക്കുന്ന അവസരത്തിൽ ഈ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനായി ഇടയായി.

ആ ആൾ വളരെ വ്യക്തമായി തൻ്റെ banking വിവര വിജ്ഞാനം പ്രകടിപ്പിച്ചു. ആ ആൾ പറഞ്ഞത്, അമേരിക്കൻ bankകുകൾക്ക് യാതോരു വിവരവും ഇല്ലായെന്നതാണ്. അവർ കണ്ടവനും കണ്ടവൾക്കും മതിയായ യാതോരു സെക്യൂറിറ്റിയും ഇല്ലാതെ ഭവന വായ്പ നൽകും എന്ന്.

യഥാർത്ഥത്തിൽ ഏതാണ്ട് 1990കൾവരെ അമേരിക്കൻ പൗരൻ എന്നത് ഒരു വൻ ദേശീയ സെക്യൂറിറ്റിതന്നെയായിരുന്നു. ആ സെക്യൂറിറ്റിയെ തരിശാക്കിയത് അവിടുള്ള മുതലാളിമാരും ആയിരുന്നു.

ഈ ഒരു വൻ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന കാര്യം അമേരിക്കയിലെ വൻ അക്കാഡമിക്ക് ജീനിയസുകളായ കോളജ് പ്രവസർമാർക്കും കണ്ടെത്താനായില്ല എന്നതുതന്നെ ഈ വിധ ആക്കാഡമിക്ക് പ്രതിഭവകളുടെ നിഷ്പ്രയോജനാവസ്ഥയിലേക്ക് വിരൽ ചൂണ്ടേണ്ടുന്ന കാര്യം തന്നെയാണ്.

അമേരിക്കയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നാമാവിശേഷമായ bankകളുടെ എണ്ണം താഴെ നൽകിയിട്ടുള്ള ചിത്രത്തിൽ കാണാൻ ആവുന്നതാണ്. എന്നാൽ ഓർക്കുക, ഈ ഒരു പ്രതിഭാസം 1990കളുടെ അവസാന വർഷങ്ങളിൽ തന്നെ തുടങ്ങിയിരുന്നു എന്ന്.

അമേരിക്കൻ പത്രങ്ങളിൽ Foreclosed home എന്ന വാക്ക് ഒരു നിത്യവാക്കായി കുറേക്കാലം നിലനിന്നു. അതായത്, അടവ് തെറ്റി bankകാർ തിരിച്ചു പിടിച്ച വീട് എന്നത്.

ആയിരക്കണക്കിന് വീടുകൾ ഈ വിധം അവടു തെറ്റി പിടിച്ചെടുക്കപ്പെട്ടു.

അനവധി വ്യക്തികൾ homeless shelterകളിലും സ്വന്തം വാഹനങ്ങളിലും താമസിച്ചു തുടങ്ങി.

എന്നാൽ പണമില്ലാത്ത ആൾ വെറും അവനും അവളും നീ, എടാ, എടീയും മറ്റുമാകുന്ന ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തതുകൊണ്ട് പണമില്ലാത്ത ആളെക്കണ്ടാലും ഇന്ത്യയിലെ ദരിദ്രനെ പോലെ തോന്നില്ലായിരുന്നു.

അതും മാറിത്തുടങ്ങിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. കാരണം, ഇന്ത്യക്കാരും മറ്റും സ്വന്തം ഭാഷകളിൽ അവരെ തരംതാഴ്ത്തി തമർത്തിവിടും.

ഈ വിധമായുള്ള ഒരു നിഗൂഡ സോഫ്ട്വേർ ആക്രമണത്തെ (കൂടോത്ര ആക്രമണത്തെ) കണ്ടെത്താനോ തടയാനോ ഉള്ള യാതോരു ആയുധമോ ഉപകരണമോ അമേരിക്കക്കാരുടെ കൈവശം ഇല്ലതന്നെ.

ഇന്ത്യയിലെ ദരിദ്രന് പണം ഇല്ലാ എന്നതു മാത്രമല്ല പ്രയാസം. വാക്കുകളിൽ ഇടിഞ്ഞുനിൽക്കും എന്നതും, അതിനാൽ തന്നെ ആൾ പലയിടത്തും ഒരു ദുശ്ശകുനമാണ് എന്നതും.

ബൃട്ടണിലെകാര്യം മറ്റൊന്നാണ്. അവിടെ Social Security എന്ന ഒരു കാര്യം ഇന്നും നിലവിൽ ഉണ്ട്. അത് പ്രകാരം തൊഴിലില്ലാത്തവർക്കും, തൊഴിൽ ചെയ്യാൻ തൽപ്പര്യമില്ലാത്തവർക്കും മറ്റും ജീവിക്കാനായുള്ള ഒരു ചെറിയ സംഖ്യ സർക്കാരിൽ നിന്നും ലഭിക്കും.

പിന്നെന്തിനാണ് ആളുകൾ തൊഴിൽ ചെയ്യുക എന്ന ചോദ്യം ഇന്ത്യാക്കാരിൽ വരാം. കാരണം, ഇന്ത്യാക്കരിൽ പലർക്കും മറ്റൊരു ഇന്ത്യാക്കാരൻ്റെ കീഴിൽ തൊഴിൽ ചെയ്യുക എന്നത് മനംമുടുപ്പിക്കുന്ന ഒരു അനുഭവമായിരിക്കും.

ഇങ്ഗ്ളണ്ടിൽ മറ്റൊരു ഇങ്ഗ്ളിഷുകാരൻ്റെ കീഴിൽ തൊഴിൽ ചെയ്യുക എന്നത് മനംമടുപ്പിക്കുന്ന ഒരു അനുഭവമാവേണം എന്ന് നിർബന്ധമില്ല.

യഥാർത്ഥത്തിൽ ആ രാജ്യത്തിൽ ആളുകൾക്ക് സംരംഭകത്വത്തേക്കൾ ഇഷ്ടം തൊഴിൽ ചെയ്യുക എന്നതാണ് എന്ന അവസ്ഥയെക്കുറിച്ച്, 2004ൽ അവിടുള്ള ഒരു ഓൺലൈൻ ചർച്ചയിൽ ഞാൻ സന്നിഹിതനായിരുന്നു.

സംരംഭകത്വത്തോടുള്ള മനംമടുപ്പ് ഇല്ലാത്തവരാണ് പോലും അവിടേക്ക് കയറിവരുന്ന ഇന്ത്യാക്കർ. അതിനാൽ തന്നെ ഇന്ത്യാക്കാരുടെ വരവിനെ പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു ആ ചർച്ചയിൽ ഒരു പക്ഷത്തിൻ്റെ വാദഗതി.

ഇങ്ഗ്ളിഷുകാരിൽ മത്സരബുദ്ധി കുറവാണ് എന്ന ഒരു അനുഭവമാണ് പുറത്തുനിന്നും കയറിവരുന്ന പലർക്കും ലഭിക്കുന്ന തിരിച്ചറിവ്.

ഇതിൻ്റെ പിന്നറയിൽ പ്രവർത്തിക്കുന്ന കോഡിങ്ങ്, അനവധി തൊഴിലാളികൾ ഉള്ള ആളും തൊഴിലാളികൾ ഇല്ലാത്ത ആളും തമ്മിൽ കാര്യമായ വ്യത്യാസം ഇങഗ്ളിഷ് ഭാഷാ വാക്കുകൾ സൃഷ്ടിക്കുന്നില്ലാ എന്നതാണ്.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. ഇങ്ഗ്ളിഷ് ഭരണ സംവിധാനം മലയാളത്തിൽ

Post posted by VED »

Image


സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്നവർക്ക് യഥാർത്ഥത്തിൽ ഒരു ചെറിയ മാസ ശമ്പളത്തിൻ്റെ ആവശ്യമേയുള്ളു. കാരണം, ഇന്ന് ഇന്ത്യൻ സർക്കാർ സേവനത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്, ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞ മാനസിക നിലവാരത്തിൽ ചിന്തിക്കാനും പെരുമാറാനും കഴിയുന്നവരെയാണ്.

ഇതിലും യഥാർത്ഥത്തിൽ ഒരു ഉഭയഭാവനയുടെ (ambivalence) പ്രശ്നമുണ്ട്.

ഉയർന്ന മാനസിക നിലവാരമുള്ളവരും, സർക്കാർ ഉദ്യോഗ നിയമന മത്സരപരീക്ഷകളിൽ ജയിക്കാനായി, നിലവാരം കുറഞ്ഞ വിവരങ്ങളും ഭാവങ്ങളും മനസ്സിൽ കേറ്റിവിടും, എന്നത്.

ഒരു bankൽ ഇരുന്ന് പണം എണ്ണാനും, പണം എണ്ണിവാങ്ങിക്കാനും എണ്ണിക്കൊടുക്കാനും യഥാർത്ഥത്തിൽ വൻ മാനസിക കഴിവ് ആവശ്യമില്ലതന്നെ.

ഇത് പല പലചരക്ക് കടകളിലും (പീടികകളിലും) നിത്യവും നിരന്തരമായി നടക്കുന്ന കാര്യം തന്നെയാണ്. പോരാത്തതിന്, ഈ വിധ കടകളിൽ അനവധി വിൽപ്പന വസ്തുക്കളും ഈ കടയുടമകളും കട ജീവനക്കാരും നിരന്തരമായി കൈകാര്യം ചെയ്യുന്നുമുണ്ട്.

ഇതേ പോലെ തന്നെയാണ, മറ്റ് മിക്ക സർക്കാർ ഓഫിസുകളിലേയും കാര്യം.

Mrs. CPS തൻ്റെ 23ആമത്തെ വയസ്സിൽ സബ് റജിസ്ട്രാർ ആയി തൊഴിലിൽ ചേർന്നു. ഈ ആൾ അന്ന് ചെയ്ത തൊഴിൽ മറ്റ് മിക്ക ആളുകൾക്കും ചെയ്യാവുന്നതുതന്നെയാണ്. കാരണം, അത്രയ്ക്കും കിറുകൃത്യമായ നടപടിക്രമങ്ങൾ അന്ന് ഇങ്ഗ്ളിഷ് ഭരണം തയ്യാറാക്കിവച്ചാണ്, ബൃട്ടിഷ് മലബറിനെ കൈവെടിഞ്ഞു പോയത്.

ഏതു കഴുത കയറി സബ് റജിസ്ട്രാർ കസേരയിൽ ഇരുന്നാലും, റജിസ്ട്രേഷൻ നടക്കേണ്ടുന്നത് നടക്കും.

കാര്യങ്ങൾ ഈ വിധം ആണ് എങ്കിൽ, ഈ വിധ ഓഫിസർ സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കാനായി ഇങ്ഗ്ളിഷ് ഭരണം എന്തിനാണ് ഒരു മത്സര പരീക്ഷ കൊണ്ടുവന്നത് എന്നത് ചിന്തിക്കേണ്ടുന്ന കാര്യം തന്നെയാണ്.

കുറേ ആളുകളെ നിരത്തി നിർത്തി മൂന്ന് കിലോമീറ്റർ പന്തയ ഓട്ടം നടത്തിക്കുക. ആ ഓട്ടത്തിൽ ഏറ്റവും മുന്നിൽ വരുന്നവരെ തിരഞ്ഞെടുത്ത്, പരിശീലനം നൽകി ഓഫിസർ ആക്കിയാലും സർക്കാർ ഓഫിസിലെ പണിനടക്കും.

ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യം, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ സർക്കാർ ഉദ്യോഗ സ്ഥാനങ്ങളിലേക്ക് ആളുകളെ മത്സര പരീക്ഷകളിലൂടെ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ മുതലാണ്, ഈ ഉപദ്വീപിൽ പുതിയ ഒരു തരം ബുദ്ധിരാക്ഷസന്മാർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നത്.

അതായത്, മത്സരപരീക്ഷകളിൽ പഠിച്ച് ജയിക്കാൻ കെൽപ്പുള്ളവർ. ഇവരിൽ മിക്കവർക്കും, ഇതിനല്ലാതെ മറ്റ് വല്ലതിനും കഴിവും കെൽപും ഉണ്ടാവാനുള്ള സാധ്യത ഇല്ലാതില്ല. കാരണം, മിക്ക ആളുകളൾക്ക് എന്തെങ്കിലും കഴിവും നൈപുണ്യവും കാണും.

എന്നാൽ അതൊന്നും നോക്കാതെ, വെറും മത്സര പരീക്ഷയെന്ന ഒരു പുതിയ അരിപ്പയിലൂടെ കടക്കുന്നവരാണ് ബുദ്ധിയുള്ളവർ എന്ന ഒരു പുതിയ അറിവ് ആളുകളിൽ ജനിച്ചു.

ഇന്ന് അതിനും അപ്പുറത്തുള്ള ബുദ്ധി ജീനിയസ്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതായത്, Multiple choice ബുദ്ധിരാക്ഷസന്മാർ. ആ കാര്യത്തിലേക്ക് പിന്നീട് പോകാം.

ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഉദ്യോഗസ്ഥരെ നിയമിച്ചത്, അവരുടെ കുടുബ ബന്ധവും, രാജാവിനോടുള്ള കൂറും മറ്റും നോക്കിയായിരുന്നു.

അവരോരോരുത്തരും, അവരുടെ അധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് അഴിമതിയും സ്വജന പക്ഷപാതവും നടപ്പിലാക്കുമായിരുന്നു.

ഇന്നത്തെ ഇന്ത്യയിൽ മത്സരപരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരും, ഈ കൂട്ടരിൽ നിന്നും യാതോരു രീതിയിലും വ്യത്യസ്തർ അല്ലായെന്നു തന്നെ വേണം മനസ്സിലാക്കാൻ.

പണ്ട് കാലങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയും, രണ്ടു, മൂന്നും, നാലും, ആറും, എട്ടും, പത്തും ചക്രങ്ങളിൽ ഓടുന്ന മോട്ടർ വാഹനങ്ങളും, തീവണ്ടിയും, വിമാനവും, ഇൻ്റർനെറ്റും സിനിമയും മറ്റും ഇല്ലായിരുന്നുവെന്നും ഓർക്കുക.

ഇങ്ഗ്ളിഷ് ഭരണം, അവർ നൽകിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലൂടെ ഈ നാട്ടിലെ ഒരു ചെറിയ ശതമാനം ആളുകളുടെ മനോഭാവത്തിൽ ആശ്ചര്യകരമായ മാറ്റം വരുത്തിയിരുന്നു. ഈ കൂട്ടരിൽ നിന്നുമാണ്, ഇങ്ഗ്ളിഷ് ഭരണത്തിലെ ഓഫിസർ സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുത്തത്.

ഗുമസ്ത സ്ഥാനങ്ങളിലേക്കും ആളുകളെ ഈ വിധം തിരഞ്ഞെടുക്കാതിരുന്നതിന് രണ്ട് കാരണങ്ങൾ കണ്ടേക്കാം.

അതിൽ ഒന്ന്, ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരെ മാത്രം ഗുമസ്ത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കാനുള്ളത്ര ആളുകൾ നാട്ടിൽ ഇല്ലായിരുന്നു എന്നത്.

രണ്ടാമത്തെ കാരണം, വൻ സാമൂഹിക ബോധം കാണിക്കാനായി, ഭൂജന്മികൾ സർക്കാരിൽ നിന്നും പണം ഈടാക്കി തുടങ്ങിയ സ്കൂളുകളിൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തെ കാര്യക്ഷമമായി തടഞ്ഞുകൊണ്ടാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. ഈ വിധമായുള്ള വിദ്യാഭ്യാസം കിട്ടിയവർക്ക്, സർക്കാർ ഗുമസ്ത പണിയാണ് ലക്ഷ്യം.

മാത്രവുമല്ല, ഈ വിധ ആളകുൾ സർക്കാർ ഓഫിസുകളിൽ എന്തെങ്കിലും ആവശ്യത്തിനായി ചെന്നാൽ, അവർക്ക് പ്രാദേശിക ഭാഷയിലേ കാര്യങ്ങൾ മനസ്സിലാവുള്ളു.

ഇങ്ഗ്ളിഷ് ഭാഷയിൽ തമ്മിൽ സംസാരിക്കുന്ന ഒരു ഓഫിസർ പ്രസ്ഥാനം എന്നത് ദക്ഷിണേഷ്യൻ സമൂഹത്തിൽ ഒരു അത്ഭുതകരമായ കാര്യം തന്നെയായിരുന്നു.

ഇതിൻ്റെ ഒരു വശം, ഇങ്ഗ്ളിഷ് ഭാഷ അറിയുന്ന പൗരന്മാർക്ക്, യാതോരു വിധേയത്വ ഭാവവും ഇല്ലാതെ തന്നെ ഈ കൂട്ടരോട് സംസാരിക്കാനും വാദഗതികൾ സമർപ്പിക്കാനും, കാര്യങ്ങൾ ചർച്ചചെയ്യാനും ആവും എന്നത്.

എന്നാൽ ഇതിനേക്കാൾ മതിപ്പുളവാക്കുന്ന കാര്യം, പൗരൻ ചോദിക്കുന്നതോ ആവശ്യപ്പെടുന്നതോ ആയ കാര്യത്തിന്, സ്വന്തമായി ഉത്തരം നൽകാനോ, ചെയ്തെടുക്കാനോ ആവുന്നില്ലായെങ്കിൽ, ആ ഓഫിസർക്ക് തൻ്റെ ഔദ്യോഗിക സ്ഥാനത്തിന് കീഴിൽ ഉള്ളതോ, ഉയരത്തിൽ ഉള്ളതോ ആയ മറ്റൊരു ഓഫിസറോട് ചോദിക്കാനും, കാര്യം ചെയ്തെടുപ്പിക്കാനും ആവും എന്നത്.

അനുഭവിച്ചറിഞ്ഞാലെ ഇതിൻ്റെ ഗുണം ശരിക്കും മനസ്സിലാക്കാൻ ആവുള്ളു.

2000തിന് മുൻപ് അനവധി തവണ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങിയിട്ടുള്ള ആളാണ് ഞാൻ. ഒരു ഗുമസ്തനോട് സർക്കാർ കാര്യവുമായി എന്തെങ്കിലും ചോദിച്ചാൽ, അയാൾക്ക് അതിനുള്ള വ്യക്തമായ ഉത്തരം അറിയില്ലായെങ്കിൽ, ആ കാര്യം വെളിപ്പെടുത്താതെ എന്തെങ്കിലും തോന്നുന്ന ഉത്തരം നൽകും.

ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ കമ്പനികളിൽ ജീവനക്കാർ തമ്മിൽ നടത്തുന്ന ആശയവിനിമയം ചിലപ്പോഴെല്ലാം വളരെ കൃത്യമായി വിദൂരങ്ങളിൽ നിന്നും വീക്ഷിക്കുവാൻ എനിക്ക് ഇടയായിട്ടുണ്ട്.

ജീവനക്കാർ, അവരുടെ തൊഴിൽ സ്ഥാനങ്ങളുടെ യാതോരു വേലിക്കെട്ടിലും കുടുങ്ങിനിൽക്കാതെ, തമ്മിൽ ചോദിച്ചും, സംസാരിച്ചും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുകയും പോരാത്തതിന്, ആവശ്യപ്പെട്ട കാര്യം ചെയ്തെടുക്കാൻ ആവുന്ന മറ്റൊരു ജീവനക്കാരനെക്കൊണ്ട് വിജയകരമായി ചെയ്തെടുപ്പിക്കുകയും ചെയ്യും.

ആ കാര്യക്ഷമത അവരിൽ വൻ സന്തോഷം വരുത്താം.

എന്നാൽ, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന് ഈ വിധം കാര്യങ്ങൾ ചെയ്തെടുപ്പിക്കാൻ ആവില്ല. പോരാത്തതിന്, സാധാരണ വ്യക്തിക്ക് കാര്യങ്ങൾ എളുപ്പത്തിൽ നടത്തിക്കൊടുത്താൽ, സർക്കാർ പ്രസ്ഥാനത്തിനും തനിക്കും വിലകിട്ടില്ല എന്ന തിരിച്ചറിവും ഉണ്ട്.

ഒന്ന് നടത്തിച്ചാലെ വിലയും വിധേയത്വവും പിടിച്ചെടുക്കാൻ ആവുള്ളു.

ഇനി മറ്റൊരു കാര്യത്തിലേക്ക് കടക്കാം.

ബൃട്ടിഷ്-മലബാറിൽ നിലനിന്നിരുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ ഊന്നിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനമായിരുന്നു.

തിരുവിതാംകൂർ രാജ്യത്തിൽ നിലനിന്നിരുന്നത് മലയാളത്തിൽ ഊന്നിനിന്നിരുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനമായിരുന്നിരിക്കാം.

എന്നിരുന്നാലും, ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും പല ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തിരുവിതാംകൂർ സർക്കാർ പ്രസ്ഥാനത്തിൽ എടുത്തിരുന്നതിനാൽ, ആ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ ഉന്നതങ്ങളിലും ഇങ്ഗ്ളിഷ് നിലനിന്നിരിക്കാം.

ഇവിടെ പറയാൻ വന്നത് മലയാളം എന്നത് ഇങ്ഗ്ളിഷ് സർക്കാർ പ്രസ്ഥാനത്തിലെ അടുക്കും ചിട്ടക്കും കീഴ്വഴക്കങ്ങൾക്കും പറ്റുന്ന ഒരു ഭാഷയല്ലാ എന്നതാണ്.

കാലകാലങ്ങളായി മലബാറിലെ രാജ്യങ്ങളിലും തിരുവിതാംകൂറിലെ രാജ്യങ്ങളിലും പ്രാദേശിക ഭാഷകൾ തന്നെയാണ് അവിടവിടങ്ങളിലെ സർക്കാർ സംവിധാനങ്ങളിൽ നിലനിന്നിരുന്നത്.

ഈ വിധ ഭാഷകളിൽ സർക്കാർ അധികാര സ്ഥാനങ്ങളിൽ രണ്ട് മുഖ്യകാര്യങ്ങളിൽ ഊന്നൽ ഉണ്ടായിരിക്കാം.

അതിൽ ഒന്ന് കുടുംബപരമായ സാമൂഹിക സ്ഥാനീകരണമാണ്. ഉന്നത ജാതി-വീട്ടിലെ വ്യക്തി സർക്കാർ ഉദ്യോഗസ്ഥനായാൽ, ഉന്നത പദവിതന്നെ അലങ്കരിക്കും.

കീഴ്-വീട്ടിലെ വ്യക്തി സർക്കാർ പ്രസ്ഥാനത്തിൽ കീഴ് സ്ഥാനം അലങ്കരിക്കും.

ഇതാണ് ഈ ഭാഷകളിലെ ഏറ്റവും സുഖകരമായ ക്രമീകരിണം. ഇതിൽ അനുസരണവും അച്ചടക്കവും കാര്യക്ഷമതയും മറ്റും സ്വാഭാവികമായി തന്നെ നിലനിൽക്കും.

രണ്ടാമത്തെ കാര്യം, വയസ്സാണ്.

ഏത് ഉദ്യോഗസ്ഥ സ്ഥാനത്തും, ഉയർന്ന വയസ്സുള്ള ആളായിരിക്കും കൂടുതൽ ഉയരത്തിൽ. ഇതും, ആ ഇടത്ത് ആശയവിനിമയത്തിന് അത് വൻ സൗകര്യം നൽകും. അനുസരണവും അച്ചടക്കവും കാര്യക്ഷമതയും സ്വാഭാവികമായിത്തന്നെ നിലനിർത്തും.

രണ്ടും, യാതോരു മുൻകരുതലുകളും ഇല്ലാതെ തന്നെ ഉന്നത ഉദ്യോഗസ്ഥന് കീഴ്സ്ഥാനക്കാരുടെ ഇടയിൽ ഇറങ്ങിനടക്കാനും കാര്യങ്ങൾക്ക് മേൽനോട്ടം നടത്താനും പറ്റുന്ന ഒരു മാനസികവും മറ്റുമായ അന്തരീക്ഷം സൃഷ്ടിക്കും.

നീ എന്ന വാക്ക് തന്നെ ഉപയോഗിക്കപ്പെടും. വൻ അച്ചടക്കം സ്ഥാപിക്കുന്ന വാക്കാണ് ഇത്, ഈ വിധമായുള്ള ഒരു അന്തരീക്ഷത്തിൽ.

എന്നാൽ, ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ച ഭരണ സംവിധാനത്തിൽ, മലബാറിലെ ആശയവിനിമയ സംവിധാനത്തിൻ്റെ സ്വാഭാവിക ഘടന ഇല്ലായിരുന്നു.

ആളുകളുടെ കുടുംബപരമായ മഹിമയും താഴ്മയും മാത്രമല്ല, അവരുടെ വയസ്സിലെ ഉയരവും താഴ്ചയും പോലും കണക്കിലെടുക്കാതെയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ഇത് ഇങ്ഗ്ളിഷ് ഭാഷയിൽ നിലനിൽക്കന്ന ഒരു പ്രസ്ഥാനത്തിൽ വൻ മേൻമ നൽകും.

എന്നാൽ, ഇതേ ആളുകൾ ഒരു മലയാളം പ്രസ്ഥാനത്തിൽ അടക്കിവെട്ടപ്പെട്ടാൽ വൻ പ്രശ്നം തന്നെയാണ്. യാതോരു കുടുംബ മഹിമയോ, വയസ്സിലെ ഔന്നിത്യമോ ഇല്ലാത്ത ഒരാൾ മുകളിൽ നിന്നാൽ, അയാൾ തൻ്റെ മുറിക്കകത്തുന്നിന്നും പുറത്തുവരാൻ തന്നെ പലവിധ ക്രമീകരണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കേണ്ടുന്ന അവസ്ഥ തന്നെ സംജാതമാകും.

പോരാത്തതിന്, കീഴ്സ്ഥാനത്തുള്ള ഉയർന്ന വയസ്സുള്ള ആൾക്ക് ഉന്നത സ്ഥാനത്തുള്ള താഴ്ന്ന വയസ്സുള്ള ആളോട് കയറിച്ചെന്നങ്ങ് സംസാരിക്കാനും പരിമിതികൾ നിലനിൽക്കും. ഏവരും അവരരവരുടെ സ്ഥാനത്തിലേയും വയസ്സിലേയും ഔന്നിത്യത്തെക്കുറിച്ചും താഴ്മയെക്കുറിച്ചും മറ്റും നിരന്തരമായി ബോധവാന്മാരിയിരിക്കും.

എന്നാൽ അവരിൽ ആർക്കും കാര്യമായ പ്രശ്നം ഉണ്ടാവില്ല. കാരണം, അവരെല്ലാം അവിടെ അണിനിരന്നു നിൽക്കുന്നത്, മാസാവസാനം ലഭിക്കുന്ന വൻ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും മാത്രമാണ്.

വിഷമിക്കപ്പെടുന്നത്, പൊതുജനത്തിൽ പെട്ട വ്യക്തിയും വ്യക്തികളും ആയിരിക്കും. ഉദ്യോഗസ്ഥരിലെ വൈരുദ്ധ്യാധിഷ്ടിതമായ ഉച്ചനീചത്വ പിടിവലികളിൽ പെട്ട് അവരുടെ കാര്യങ്ങൾക്ക് നടപടി ലഭിക്കാൻ താമസവും കാര്യക്ഷമതക്കുറവും വന്നുപെടും.

അവരുടെ പെടാപാട് ഉദ്യോഗസ്ഥർ കാണും. അതിൽ ചിലർക്ക് മനഃപ്രയാവും ഉണ്ടായേക്കാം. എന്നാൽ എല്ലാരും അവരവരുടെ സ്ഥാനങ്ങളിൽ ഉറച്ച് നിന്നേ പറ്റൂ.

ഇവിടെ ഇപ്പോൾ പറഞ്ഞുവന്നത്, ഇന്നുള്ള ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം ഇങ്ഗ്ളിഷുകാർ മത്സരപരീക്ഷകളിലൂടെ രൂപകൽപ്പന ചെയ്തെടുത്ത സർക്കാർ ഉദ്യോഗസ്ഥ സംവിധാനമാണ് എന്നാണ്. എന്നാൽ, ഈ പ്രസ്ഥാനം ഇന്ന് മലയാളം പോലുള്ള ഭാഷകളിൽ ആണ് നടത്തപ്പെടുന്നത്.

ഇതാണ് പ്രശ്നം.

മലയാളത്തിൽ നടത്തപ്പെടുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ കാര്യക്ഷമത വരണമെങ്കിൽ, കുടുംബ മഹിമ, വയസ്സ് എന്നിവ പരിഗണിച്ചുള്ള ഒരു നിയമന പദ്ധതി ആവശ്യം വന്നേക്കാം.

അല്ലായെങ്കിലും കാര്യങ്ങൾ നടക്കും.

ഉദ്യോഗസ്ഥർ വൻ പണം വാരും. അവരുടെ മക്കൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് രക്ഷപ്പെടും. ഇങ്ഗ്ളിഷുകാർ ഈ നാടിനെ കട്ടുമുടിപ്പിച്ച കഥകൾ അവർ എഴുതി Youtubeലും മറ്റും വീഡിയോകൾ പ്രചരിപ്പിക്കും.

ഒരു വൻ ശതമാനം ആളുകൾ ഈ നാട്ടിൽ നരകത്തിൽ ജീവിക്കും.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. bank ഉദ്യോഗസ്ഥനും പീടിക തൊഴിലാളിയും

Post posted by VED »

Image


പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ കാലാകാലങ്ങളായി പ്രാദേശിക രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങൾ നടന്നിരുന്നതിനെക്കുറിച്ച് അൽപം കൂടി ചില കാര്യങ്ങൾ പറയാം.

ഇങ്ഗ്ളിഷ് ഭാഷയിലൂടെ നടത്തപ്പെടുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങൾക്ക് വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള അനുസരണവും അച്ചടക്കവും മറ്റും ഏതുവിധത്തിലാണ്, ഈ വിധ സർക്കാർ പ്രസ്ഥാനങ്ങളിൽ നിലനിന്നിരുന്നത് എന്നൊന്നു നോക്കാം.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു പോലീസ് സബ് ഇൻസ്പെക്ടർ, മറ്റൊരു പോലീസ് ഉദ്യോഗസ്ഥനോടൊപ്പം എൻ്റെ വീട്ടിൽ വരികയുണ്ടായി. ആദ്യം അൽപം കഠിന സ്വരത്തിലാണ് സംഭാഷണം അവർ ആരംഭിച്ചത്, എങ്കിലും സാവധാനത്തിൽ വാക്കുകളിലെ കാഠിന്യം താനെ മാഞ്ഞു തുടങ്ങി.

അപ്പോഴാണ് ഇൻസ്പെക്ടർ എന്നോട് ചോദിച്ചത്, നിങ്ങൾക്ക് മലയാളത്തിനോട് എന്തിനാണ് ഇത്രമാത്രം വിരോധം എന്ന്.

ആ ചോദ്യത്തിന് തക്കതായ ഒരു വിശദ്ധീകരണം ഞാൻ നൽകിയെന്നാണ് എൻ്റെ ഓർമ്മ.

തുടർന്നുള്ള സംഭാഷണത്തിൽ, ഇൻസ്പെക്ടർ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം സംഭാഷണത്തിൽ കയറിവന്നു. ഇദ്ദേഹം താമസിക്കുന്നത്, പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഒരു ലോഡ്ജിലാണ്.

ഞാൻ ചോദിച്ചു, ലോഡിൽ താമാസിക്കുന്ന മറ്റുള്ളവരോട് സംസാരിക്കാനും മറ്റും പോകാറുണ്ടോ എന്ന്.

ഇൻസ്പെക്ടറെ സംബോധന ചെയ്യാൻ നിങ്ങൾ എന്ന വാക്ക് ഞാൻ ഉപയോഗിച്ചില്ല എന്നും ഇവിടെ പ്രസ്താവിക്കുന്നു. പകരം, ഇൻസ്പെക്ടർ എന്ന വാക്കാണ് നിങ്ങൾ എന്ന വാക്കിന് പകരമായി ഉപയോഗിച്ചത്.

ആളുകളോട് അങ്ങിനെ കയറി സംസാരിക്കാനൊന്നും പോകാൻ പറ്റില്ല. അതെല്ലാം വൻ പ്രശ്ം തന്നെയാവും, എന്ന് ഇൻസ്പെക്ടർ പറയുകയുണ്ടായി.

ഈ ഇൻസ്പെക്ടർ തൊഴിൽ ചെയ്യുന്നത്, ഇങ്ഗ്ളിഷ് ഭാഷക്കാർ പ്രാദേശിക ഭാഷയും ഇങ്ഗ്ളിഷും കലർത്തിയെടുത്ത് രൂപകൽപ്പന ചെയ്തെടുത്ത പോലീസ് എന്ന സർക്കാർ വകുപ്പിലാണ്.

ഇന്ന് അത് ഏതാണ്ട് പൂർണ്ണമായും മലയാളത്തിലാണ് പ്രവർത്തിക്കുന്നത്. മലബാറി ഭാഷ തന്നെ മാഞ്ഞ് പോയിരിക്കുന്നു.

ഈ പോലീസ് ഉദ്യോഗസ്ഥന് തെരുവിൽ വെറുതെയങ്ങ് ഇറങ്ങി, കാണുന്ന ആളുകളിൽ സാമൂഹിക ബലം കുറവുള്ളവരോടെല്ലാം ആധിപത്യ ഭാവത്തിൽ കറയി സംസാരിക്കാൻ പറ്റില്ല.

ഇതിൻ്റെ കാരണം വ്യക്തമായി മനസ്സിലാക്കാൻ ഇതേ കാര്യം തിരുവിതാംകൂർ രാജ്യത്തിലെ പ്രാദേശിക പോലീസ് പ്രസ്ഥാനമായ നായർ മേലാളന്മാരുമായി താരതമ്യം ചെയ്താൽ മനസ്സിലാകും.

നായർ മേലാളൻ തെരുവിലിറങ്ങിയാൽ, നായർമാരേക്കാൾ താഴ്ന്ന ഏത് കൂട്ടിരിൽ പെട്ടവരുടേയും ഇടയിൽ കയറിനിന്നും വെറും പേരും, നീ, അവൻ തുടങ്ങിയ വാക്കുളും ഉപയോഗിച്ചുകൊണ്ട് ആ ആളുകളുടെ കൂടെ നിന്ന് സംസാരിക്കാനും അവരോട് കാര്യങ്ങൾ ചോദിക്കാനും, അവരോട് ഓരോ കാര്യങ്ങളും പറയാനും, ആ വിധം അവരുടെ നേതാവായി നിൽക്കാനും ആവും.

അവരുടെ നേരിട്ടുള്ള ഒരു മേൽനോട്ടക്കാരൻ താന്നെയാവും ഈ ആൾ.

ഇത് ഉന്നുള്ള ഉദ്യോഗസ്ഥർക്ക് ആവില്ല. കാരണം, അവർ തൊഴിൽ ചെയ്യുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ ഔദ്യോഗിക നയം അവരെ ഒരു മേലാളന്മാരായി കാണുന്നില്ല എന്നതാണ്. ഇത് ഇങ്ഗ്ളിഷ് ഭാഷയുടെ ഇടപെടൽ കാരണമാണ്.

ഈ 'ഇങ്ഗ്ളിഷ് കൊളോണിയൽ' സ്വാധീനം സർക്കാർ ഉദ്യോഗസ്ഥരുടെ മനസ്സിൽ നിന്നും പൂർണ്ണമായി മാറ്റിയാൽ, അവർക്ക് തെരുവിൽ ഇറങ്ങി ആരേയും നീ എന്ന് സംബോധന ചെയ്യാമെന്ന അവസ്ഥവരും. അങ്ങിനെ വന്നാൽ, അവർക്ക്, അവരുടെ മുറിക്കകത്ത് നിന്നും പുറത്തിറങ്ങാനുള്ള വൈമനസ്യം മാറിക്കിട്ടും.

എന്നാൽ ഇതിന്, ഉദ്യോഗസ്ഥ നിയമനത്തിലും മലയാളത്തിൻ്റെ ഭാവങ്ങൾ പൂർണ്ണമായും ഉണ്ടായിരിക്കേണം.

അതായത്, ഉന്നത ഉദ്യോഗസ്ഥർ ഉന്നത കുടുംബക്കാരൻ ആയിരിക്കേണം. ചെറിയ പ്രായത്തിൽ ഉദ്യോഗത്തിൽ കയറണം. അയാൾ ഉയരങ്ങളിലേക്ക് ഉയരുമ്പോൾ, സ്വമേധായ പുതുതായി ചേരുന്നവരുടെ ചേട്ടൻ / ഏട്ടൻ ആയി വളരും.

ആളുകൾ അയാളെ വലിത തമ്പുരാനും, അയാളുടെ ഭാര്യയെ വലിയ തമ്പുരാട്ടിയും ആയി കാണും.

താഴെക്കിടയിലെ ഉദ്യോഗത്തിൽ ചേരുന്ന ആൾ ചെറിയ നിലവാരത്തിലുള്ള സാമൂഹിക ഉന്നത നിലവാര വീട്ടിലെ അന്തേവാസിയായിരിക്കേണം.

ആളുകൾ അയാളെ ചെറിയ തമ്പുരാനും, അയാളുടെ ഭാര്യയെ ചെറിയ തമ്പുരാട്ടിയും ആയി കാണും.

സാധാരണക്കാരൻ എന്ന കൂട്ടർക്ക് സർക്കാർ ഉദ്യോഗത്തിലേക്ക് പ്രവേശനം നൽകരുത്. നൽകിയാൽ, ജനങ്ങളിൽ അനുസരണം വരുത്താൻ പ്രയാസം വന്നേക്കും. സാമൂഹിക അച്ചടക്കത്തിൽ കോലാഹലം സംഭവിക്കും. അതിന് അവസരം നൽകരുത്.

ഈ വിധം സർക്കാർ പ്രസ്ഥാനം പൂർണ്ണമായും മലയാളത്തിൽ ആയാൽ, ഇങ്ഗ്ളിഷ് കമ്പനീ ഭരണം മലബാറിൽ വരുന്നതിന് മുൻപ് മലബാറിലെ രാജ്യങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക അച്ചടക്കവും അനുസരണബോധവും തിരിച്ചുവരും.

സർക്കാർ ഉദ്യോഗസ്ഥരിലെ ഓരോ നിലവാരത്തിലും ചെറിയ പ്രായക്കാരൻ താഴേയും വയസ്സുകൂടിയ ആൾ മുകളിലും വരും.

ഇതാണ് മലയാളത്തിൽ ഏറ്റവും സുഖകരമായ അന്തരീക്ഷം.

എന്നാൽ ഇന്നുള്ള സർക്കാർ വകുപ്പുകളിൽ വയസ്സും ഉദ്യോഗസ്ഥ സ്ഥാനവും തമ്മിൽ പലയിടത്തും നിശബ്ദമായി തന്നെ പിടിവലിയും ഏറ്റുമുട്ടലും നടക്കുന്നുണ്ടാവും.

ഇനി bankലെ ഗുമസ്തനേയും പലചരക്ക് കടയിലെ ജീവനക്കാരനേയും താരതമ്യം ചെയ്ത കാര്യം ഒന്നുകൂടി നോക്കാം.

രണ്ട് കൂട്ടരും ചെയ്തിരുന്ന പണം എണ്ണിക്കൊടുക്കലും വാങ്ങലും എന്ന കാര്യം നോക്കാം. വൻതിരക്കുള്ള പലവ്യഞ്ജന കടയിലെ ജീവനക്കാരൻ അതി സങ്കീർണ്ണമായ തൊഴിലിൽ വ്യാപൃതനാവേണ്ടുന്ന അവസരം പലപ്പോഴും വരും.

സാധനം ഇറക്കലും ഒരിക്കിവെക്കലും വില നിശ്ചയിക്കലും സാധനങ്ങൾ പൊതിയലും അവയുടെ വില നിശ്ചയിക്കലും പണം വാങ്ങിക്കലും ബാക്കി നൽകലും അങ്ങിനെ പലതും. സാമൂഹികമായി യാതോരു വിലയും ലഭിക്കുന്ന പ്രവർത്തനമല്ല ഇത്.

എന്നാൽ ഏവർക്കും അറിയാം bankലെ ഗുമസ്തനാണ് ബുദ്ധിപരമായ കഴിവും വ്യക്തിത്വവും ഉള്ളത് എന്നത്. ഇത് വളരെ വ്യക്തമായി തന്നെ പലപ്പോഴും കാണപ്പെടുന്ന കാര്യം ആണ്.

എന്നാൽ ഇങ്ഗ്ളണ്ടിൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. പിന്നെന്താണ് ഇന്ത്യയെന്ന ഈ രാജ്യത്തിൽ വിപരീതമായ ഒരു വ്യക്തിത്വ ദൃശ്യം കാണപ്പെടുന്നത്?

ഇന്നുള്ള ഇന്ത്യയിൽ bank ജീവനക്കാർക്ക് കടയിലെ ജീവനക്കാരനേക്കാൾ പതിന്മടങ്ങ് മാസവരുമാനം ആണ് നൽകപ്പെടുന്നത്.

bank ജീവനക്കാരനെ അയാളുടെ മേലുദ്ധ്യോഗസ്ഥർ ഔപചാരികമായി നീ എന്ന് സംബോധന ചെയ്യില്ല. അവൻ എന്ന വാക്കിനാൽ പരാമർശിക്കില്ല.

bankൽ നടക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് കയറിവരുന്ന ഉപഭോക്താവ്, bank ജീവനക്കാരനെ നീ എന്ന് സംബോധന ചെയ്യില്ല. അവൻ എന്ന വാക്കും പരാമർശവാക്കായി ഉപയോഗിക്കില്ല.

മറിച്ച് bank ജീവനക്കാരനെ പലപ്പോഴും സാർ എന്നാണ് സംബോധന ചെയ്യുക. സാർ എന്നാണ് പരമർശിക്കുക. നീ, അവൻ വാക്കുകൾ ഉപഭോക്താക്കൾ ഉപയോഗിക്കാൻ സാധത്യയില്ല.

എന്നാൽ, bank ജീവനക്കാരൻ ഉപഭോക്താവിനെ സാർ എന്ന് സംബോധന ചെയ്യാനും പാരമർശിക്കാനും സാധ്യത കുറവാണ്.

ഇങ്ഗ്ളണ്ടിൽ bank ജീവനക്കാരൻ ഉപഭോക്താവിനെ സംബോധന ചെയ്യുമ്പോൾ Sir എന്ന വാക്ക് ഉപയോഗിച്ചേക്കാം. എന്നാൽ ഈ വാക്ക് You, He, She വാക്കുകളുടെ രൂപത്തിൽ യാതോരു വ്യതിചലനവും വരുത്തില്ല.

ഇന്ത്യയിലെ പീടികയിലെ തൊഴിലുകാരനെ ഉപഭോക്താവ് സാർ എന്ന് സംബോധന ചെയ്യില്ല. നിസ്സാര മാസ വരുമാനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന പീടിക ജീവനക്കാരനെ പലപ്പോഴും ഉപഭോക്താവ് നീ എന്ന വാക്കിൽ തന്നെയാണ് സംബോധന ചെയ്യുക.

ചിലപ്പോൾ നിങ്ങൾ എന്ന വാക്കും ഉപയോഗിച്ചേക്കാം.

മലബാറിൽ ഈ ജീവനക്കാരനെ ഓൻ, ചെക്കൻ എന്നും തിരുവിതാംകൂറിൽ അവൻ, പയ്യൻ, ചെറുക്കൻ തുടങ്ങിയ വാക്കുകളിലും പരാമർശിച്ചേക്കാം, ആ ആൾക്ക് വൻ വയസ്സില്ലായെങ്കിൽ.

അയാൾ എന്ന വാക്കും ഉപയോഗിച്ചേക്കാം. എന്നാൽ അദ്ദേഹം, സാർ, ഓര് എന്ന വാക്കുകൾ ഉപയോഗിക്കാൻ ഉപഭോക്താവ് മടിക്കും. ആ വാക്കുകൾ ഉപയോഗിച്ചാൽ, താൻ നാറിപ്പോകും എന്ന പേടി ഉപഭോക്താവിൻ്റെ ഉള്ളിൽ ഉണ്ടാവും.

ആളെ നോക്കിവേണം ബഹുമാനിക്കാൻ!

ബഹുമാനിക്കപ്പെടുന്ന (വിധേയത്വം നൽകപ്പെടുന്ന) വ്യക്തിക്ക് ശമ്പളം കൂട്ടണം എന്ന് മനസ്സ് മന്ത്രിക്കും.

തരംതാഴ്ത്തിവെക്കപ്പെടുന്ന വ്യക്തിക്ക് ശമ്പളം കുറക്കണം എന്നും മനസ്സ് രഹസ്യോപദേശം നൽകും.

ഈ കാരണത്താലെല്ലാം പീടിക തൊഴിലാളി അൽപം അപകടകാരിയും ആണ്.

വ്യക്തമായി ഔന്നിത്യം ഇല്ലാതെ ഈ ആളുമായി ഇടപെട്ടാൽ, സൗകര്യം ലഭിച്ചാൽ ഈ ആളും വാക്കുകളിൽ തമർത്താൻ ശ്രമിക്കും. ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾ ആളുകളിൽ പതിങ്ങിയിരുന്നാക്രമിക്കുന്ന ഒരു കാട്ടുമൃഗത്തിൻ്റെ മനോഭവം സൃഷ്ടിക്കുക തന്നെചെയ്യുന്നുണ്ട്.

വന്യ മൃഗത്തിനോടുള്ളതിന് സാമ്യമായ പേടി താഴെക്കിടയിലുള്ള വ്യക്തിയോടും, ആളുകളിൽ ഉണ്ട്.

സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്നവരും ഇന്ത്യയിലെ സാധാരണ തൊഴിലുകാരും തമ്മിലുള്ള ഭാവ വ്യത്യാസത്തിൻ്റെ കാര്യമാണ് ഇവിടെ കുറിച്ചത്. എന്നാൽ, ആരും തന്നെ സാധാരണ തൊഴിലുകാരൻ്റെ വ്യക്തിത്വ വളർച്ച ഇഷ്ടപ്പെടുന്നില്ലാ എന്നതും ഒരു വാസ്തവം തന്നെയാണ്.

താഴെക്കിടക്കുന്നവൻ മാനസികമായി വളർന്നാൽ, ഫ്യൂഡൽ ഭാഷകളിൽ വളരെ അരോചകമായ അവസ്ഥ തന്നെ വരും.

ഫ്യൂഡൽ ഭാഷകളിലെ വ്യക്തി ബന്ധം ഇങ്ഗ്ളിഷിൽ നിന്നും തികച്ചും വ്യത്യസ്തം തന്നെയാണ്.

ഏറ്റവും ഉന്നതമായ വാത്സല്യവും ബഹുമാനവും അനുസരണവും നൽകുന്ന വ്യക്തിബന്ധം. നീ - അങ്ങ് എന്ന ബന്ധം തന്നെയാണ്.

താഴെ നിൽക്കുന്ന വ്യക്തിയോട് ഉന്നതന് വൻ സ്നേഹം തന്നെ നിലനിൽക്കും. ഈ സ്നേഹം തുടർന്നും നിലനിൽക്കണമെങ്കിൽ, ആ കീഴാളൻ കീഴിൽ തന്നെ നിൽക്കേണം.

കാരണം, കീഴാളൻ വളർന്നാൽ, നീ - അങ്ങ് വ്യക്തി ബന്ധം മാഞ്ഞു പോകും. ചേട്ടൻ വിളിവരെ പലപ്പോഴും ഇല്ലാതാവും. മുണ്ടിൻ്റെ കുത്തഴിക്കൽ ഇല്ലാതായി, മുണ്ട് മാടിക്കുത്തുന്ന (മടക്കിക്കുത്തുന്ന) അവസ്ഥാവിശേഷം തന്നെ വന്നുപെടും.

മലയാളം പോലുള്ള ഭാഷകളിൽ വ്യക്തിക്ക് എന്താണ് വില എന്നത് ഒരു നിരന്തര അന്വേഷണം ആയി നിലനിൽക്കും. ഇത് ഇങ്ഗ്ളിഷ് ഇല്ലാത്ത ഒരു വൻ തലവേദന തന്നെയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. അസുര ലോകത്തിൽ നിന്നും ഗന്ധർവ്വ ലോകത്തിലേക്ക് നോക്കിയാൽ

Post posted by VED »

Image


വ്യക്തി വൻ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാരൻ ആയാൽ, അയാളിൽ പ്രാദേശിക ഫ്യൂഡൽ ഭാഷ വരുത്തുന്ന ചില മാനസിക വ്യതിചലനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ചത്.

ഇനി മറ്റൊരു അനുബന്ധിത കാര്യം നോക്കാം. സാധാരണ വ്യക്തി പ്രാദേശിക ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ സ്വകാര്യ ജീവനക്കാരൻ ആയാൽ എന്താണ് അയാളുടെ മാനസിക ഭാവത്തിൽ കയറിവരുന്ന വ്യതിചലനം എന്നത്.

ഇങ്ഗ്ളിഷ് ഭാഷയിൽ എല്ലാരും യാതോരു ഇളക്കവും വന്നുപെടാത്ത ഒരേ You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ നിലനിൽക്കുന്നു എന്നതിനാൽ, ആ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ കാര്യങ്ങൾ വളരെ വ്യത്യസ്തം തന്നെയാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൻ്റെ കാര്യം പറയുവാനായി, ഞാൻ ശ്രദ്ധിച്ച ഒരു സാമൂഹികാന്തരീക്ഷത്തിൻ്റെ കാര്യം പറയാം.

കേരളത്തിലെ പല പ്രദേശത്തിലും വച്ച്, എൻ്റെ കൈവശമുള്ള ഇരുചക്രവാഹനവും നേരത്തെ കൈവശമുണ്ടായിരുന്നു നാലു ചക്രവാഹനങ്ങളും നന്നാക്കാനായി ആ വിധ വാഹനങ്ങളുടെ ഉൾനാടൻ ഗ്രാമങ്ങളിലെ ഉത്തരവാദപ്പെട്ട Sales & Service centreകളിൽ പോകാറുണ്ടായിരുന്നു. അവിടെ വച്ച് കാണുന്ന അന്തരീക്ഷം, ആ വിധ വാണിജ്യ ഇടങ്ങളിൽ ഏറ്റവും താഴെ സ്ഥാനീകരിക്കപ്പെട്ടവരാണ് അവിടുള്ള ടെക്നീഷ്യന്മാർ, എന്നത്.

എന്നുവച്ചാൽ, പലപ്പോഴും, അവർക്ക് മുകളിൽ പലതട്ടുകളിൽ ആളുകൾ കാണും. അവർ ഈ ടെക്നീഷ്യന്മാരെ നീ എന്നാണ് സംബോധന ചെയ്യുക. ചില ടെക്നീഷ്യന്മാർ തിരിച്ചും നീ പ്രയോഗത്താൽ മല്ലിട്ടുനിന്നതും കണ്ടിട്ടുണ്ട് എങ്കിലും, പൊതുവായി നോക്കിയാൽ, ഇവർ ഇഞ്ഞി - ഇങ്ങൾ ഏണിപ്പടിയുടെ അടിത്തട്ടുകളിൽ നിൽക്കുന്നവരാണ്.

ഈ ടെക്നീഷ്യന്മാർക്ക് അവരുടെ തൊഴിലിൽ വേണ്ടുന്ന നൈപുണ്യം ഉണ്ടാവും. എന്നാൽ അവരെ സ്ഥാനീകരിച്ചിരിക്കുന്ന വാക്കുകളിലെ നിലവാരം അവരുടെ മാനസിക ഭാവത്തെ ആകൃതിപ്പെടുത്തും. അവരോട് അവരുടെ തൊഴിൽ നൈപുണ്യത്തെ മാത്രം മനസ്സിലാക്കി കാര്യങ്ങൾ ചർച്ചചെയ്താൽ, വാക്കുകളിൽ അവർ നിൽക്കുന്ന അവരുടെ മാനസിക നിലവാരത്തിലേക്ക് ഉപഭോക്താവ് താഴ്ന്നുപോയേക്കാം.

അത് സംഭവിക്കാതിരിക്കാനുള്ള ഒരു പോംവഴി അവരെ നീ എന്ന് സംബോധന ചെയ്തുകൊണ്ട് കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ്. ഇത് വിജയകരമായി ചെയ്യാനായാൽ, അതായത് നീ - സാർ ബന്ധം നിലനിർത്താനായാൽ, ഉപഭോക്താവിന് മാനസിക നിലവാര സംരക്ഷണം ലഭിക്കാം.

എന്നാൽ, ഈ വിധം ഉള്ള ഒരു ചർച്ചയിൽ ടെക്നീഷ്യൻ്റെ മാനസിക നിലവാരത്തിൽ തളർച്ച നിലനിൽക്കും. അത് അയാൾ നൽകുന്ന സാങ്കേതിക ഉപദേശത്തിൻ്റെ നിലവാരത്തെത്തന്നെ ബാധിക്കാം.

ഉദാഹരണത്തിന്, ഇവൻ എന്നെ പഠിപ്പിക്കാൻ നോക്കുന്നോ? എന്ന ഭാവത്തിൽ ആ ആളുടെ വാക്കുകളെ ഉപഭോക്താവ് കാണാനും സാധ്യതയുണ്ട്.

അതോടൊപ്പം തന്നെ താൻ എങ്ങിനെയാണ് ഉന്നതന് ഉന്നത നിലവാര ഉപദേശം നൽകുക എന്ന ഒര സംശയം നീ നിലവാരത്തിൽ വെക്കപ്പെട്ട ടെക്നീഷ്യനിൽ വരാം.

ഗുരുവിൻ്റെ ഭാവം ഗുരുവായി വാക്കുകളിൽ സ്ഥാനീകരിക്കപ്പെട്ട വ്യക്തി മാത്രമേ നൽകാവൂ. അല്ലാതെ പണിക്കാരൻ്റെ നിലവാരത്തിൽ നിന്നുകൊണ്ടു ഗുരുവായി ഭാവിച്ചാൽ അത് അസഹ്യമായ അധികപ്രസംഗമായി തോന്നാം, മറ്റുള്ളവർക്ക്.

ജീവനക്കാരൻ ഉപഭോക്താവിനെ സാർ, ചേട്ടൻ, മാഡം, ചേച്ചിയെന്നെല്ലാം വാക്കുകളിൽ സംബോധന ചെയ്താൽ, കുറേയൊക്കെ ഫ്യൂഡൽ ഭാഷകളിൽ ഏറ്റുമുട്ടൽ ഭാവം മാച്ചുകളയാനാവും.

ഈ വിധമായുള്ള ഒരു പ്രശ്നം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്നും ഓർക്കുക.

ഇങ്ഗ്ളിഷിൽ, പഠിപ്പിക്കുന്ന ആളും ഉപേദശം നൽകുന്ന ആളും നിർദ്ദേശങ്ങൾ നൽുകന്ന ആളും മറ്റും ഗുരുവാകില്ലാ എന്നു മനസ്സിലാക്കാവുന്നതു തന്നെയാണ്.

കാര്യങ്ങൾ ഈ വിധമായി നിൽക്കുമ്പോൾ, പലപ്പോഴും കൈവശമുള്ള വാഹനങ്ങളെ നന്നാക്കാനും മറ്റുമായി നൽകാൻ ഞാൻ താൽപ്പര്യപ്പെടുക, തെരുവോരങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചെറുകിട വാഹന workshopപ്പുകളിൽ ആണ്.

ഈ വിധ ഇടങ്ങിൽ പലപ്പോഴും workshop ഉടമയോട് നേരിട്ട് സംസാരിക്കാൻ ആവും. ഈ വ്യക്തിയും അവിടെ തൊഴിൽ ചെയ്യുന്ന ടെക്നീഷ്യൻ തന്നെയായിരിക്കും.

ഈ വ്യക്തിയോട് കാര്യങ്ങൾ സംസാരിക്കുമ്പോൾ, അയാളിൽ കാര്യമായ അടിയാളത്തമോ, മേധാവിത്വമോ പ്രകടിപ്പിക്കില്ല. ഈ വ്യക്തി വാഹന സംബന്ധമായ എന്ത് ഉപദേശവും നൽകിയാലും അതിൽ ഒരു കീഴാളൻ്റെ ഭാവം കലർന്നരിക്കില്ല. മറിച്ച് ആ workshopൽ വൻ വ്യക്തിത്വം നിലനിർത്തുന്ന ആളുടെ ഭാവം തന്നെ കലർന്നിരിക്കും.

ഈ വ്യക്തിയുടെ കീഴൽ തൊഴിൽ ചെയ്യുന്ന മറ്റ് ടെക്നീഷ്യന്മാരും ഇഞ്ഞി - ഇങ്ങൾ ഏണിപ്പടിയിൽ, workshop ഉടമയുടെ തൊട്ട് അടിയിൽ നിൽക്കുന്ന ഭാവം ആ workshopനുള്ളിൽ കാണാനും സാധ്യത ചെറുതായെങ്കിലും ഉണ്ടാവും.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ, അവിടങ്ങളിൽ ഉള്ള പ്രാദേശികർ നടത്തുന്ന കടകളിൽ (പീടികകളിൽ), അവിടുള്ള ജീവനക്കാരനും ഉടമസ്ഥ കൂട്ടരും തമ്മിൽ മിക്കപ്പോഴും വാക്കുകളിൽ യാതോരു ഉയർച്ചത്താഴ്ചയും കാണില്ല.

അങ്ങിനെ വരുമ്പോൾ, ഉപഭോക്താവ് അവിടുള്ള ഏതെങ്കിലും ജീവനക്കാരനോട് സംസാരിച്ച് അടുത്തിടപഴകിയാൽ, അവിടുള്ള ഒരു കീഴാളനുമായി സൗഹൃദ ബന്ധം സ്ഥാപിച്ച പ്രതീതി വരാൻ സാധ്യത വളരെ കുറവാണ്.

എന്നാൽ ഇന്ത്യൻ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, ഒരു വാണിജ്യ സ്ഥാപനത്തിലെ ജീവനക്കാരനുമായി സൗഹൃദ ഭാവത്തിൽ കാര്യങ്ങൾ ചർച്ചചെയ്ത് കൊണ്ടിരുന്നാൽ, ആ സ്ഥാപനത്തിലെ ഉന്നതർക്ക് ഈ ഉപഭോക്താവ് അവരുടെ ഒരു കീഴാളനുമായി സൗഹൃദം സ്ഥാപിച്ച ഭാവം തന്നെ വരാം.

ഇത് സംഭവിക്കാതിരിക്കാനായി, ചില ഉപഭോക്താക്കൾ അവിടുത്തെ ജീവനക്കാരനോട് സംസാരിക്കുന്ന അവസരത്തിൽ ഒരു അകൽച്ചാ ഭാവം തന്നെ നിലനിർത്തിയേക്കാം.

അതേ സമയം, സ്വകാര്യ ആശുപത്രി മേഘലയിലും, മെഡിക്കൽ ലാബ് മേഘലയിലും, ഡ്രൈവിങ്ങ് സ്കൂൾ മേഘലയിലും മറ്റും കാണുന്ന ഒരു പ്രവണത, ഈ വിധ സ്ഥാപനങ്ങളിലെ കീഴ് ജീവനക്കാർ ഉപഭോക്താക്കളെ വെറും പേര് വിളിച്ചുകൊണ്ട് സംബോധന ചെയ്യുന്ന സാഹചര്യമാണ്.

ഇത് പലപ്പോഴും ഇങ്ഗ്ളിഷിലെ ഭാവമാണ് എന്നു തെറ്റിദ്ധരിക്കപ്പെടാം. എന്നാൽ, ഇങ്ഗ്ളിഷിൽ, സ്വന്തം ഉന്നത സ്ഥാനക്കാരെ വെറും പേരിൽ സംബോധന ചെയ്യുന്നവരും, ഒരേ You, He, She വാക്കുകളിൽ അങ്ങോട്ടുമിങ്ങോട്ടും സംഭാഷണം നടത്തുന്നവരുമായ ജീവനക്കാരാണ്.

അതേ സമയം, മലയാളത്തിലും മറ്റും, ഉന്നത സ്ഥാനക്കാർ നീ, അവൻ, അവൾ വാക്കുകളിൽ സ്ഥാനീകരിച്ചുവെച്ചിരിക്കുന്ന ജീവനക്കാരാണ് ഉപോഭാക്താവിനെ വെറും പേര് വിളിച്ച് സംബോധന ചെയ്യുന്നത്. പോരാത്തതിന്, ഇവർ വൻ ആരോഗ്യസംരക്ഷണ ഉപദേശങ്ങളും മറ്റും നൽക്കി ജീവിത സാഫല്യം നേടിയെടുക്കാനും വെമ്പൽ കൊണ്ടേക്കാം.

ഇവിടെ വ്യക്തമാക്കാൻ ശ്രമിച്ചത്, ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലെ സ്വകാര്യസ്ഥാപന ജീവനക്കാരൻ്റെ വ്യക്തിത്വം അല്ല, പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ്റേത് എന്ന കാര്യമാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ ജീവനക്കാരന് ഭാഷാ വാക്കുകളിൽ വൻ ഉയരങ്ങൾ കേറാനുള്ള ഉയരം തലക്ക് മുകളിൽ കാത്തു നിൽപ്പണ്ട്.

ഇങ്ഗ്ളിഷ് ലോകത്തിൽ ഈ വിധമായുള്ള യാതോരു ഉയരവും ആ വ്യക്തിയുടെ മുകളിൽ ഇല്ലതന്നെ.

ഇങ്ഗ്ളണ്ടിൽ അങ്ങിനെയാണ്, ഇങ്ങിനെയാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് ഇന്ത്യയിലെ തരികിട പെരുമാറ്റങ്ങളെ ന്യായീകരിക്കുന്നതിൽ അർത്ഥമില്ല. കാരണം, ഇങ്ഗ്ളിഷ് എന്നത് മലയാളത്തിൽ നിന്നും സങ്കൽപ്പിക്കാൻ പോലും ആവാത്ത തരത്തിലുള്ള ഗന്ധർവ്വ ലോകമാണ്.

ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ഇനി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൻ്റെ വരമ്പുകളെ നിർവ്വചിക്കാൻ നോക്കാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. പത്ര ധർമ്മവും മറ്റ് തൊഴിൽ ധർമ്മങ്ങളും

Post posted by VED »

Image


ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് പറയുന്നതിന് മുൻപായി, പ്രാദേശിക ഭാഷയിൽ വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം വരുത്തുന്ന ഒരു പ്രധാന വ്യതിയാനത്തെക്കുറിച്ച് പറയാം എന്നു കരുതുന്നു.

ഇങ്ഗ്ളണ്ടിലെ പാരമ്പര്യ ഇങ്ഗ്ളിഷിൽ ഔപചാരിക സംഭാഷണങ്ങളിൽ Mr., Mrs., Miss തുടങ്ങിയ പദങ്ങൾ നിർബന്ധമായിരുന്നു. എന്നാൽ, യൂഎസ്സ് എന്ന രാജ്യത്തിൽ അനവധി മറ്റ് ഭാഷക്കാർ വന്ന് നിറയുകയും, അവരെല്ലാം ഇങ്ഗ്ളിഷ് ഒരു പഠിച്ചെടുത്ത ഭാഷയായി സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ, Mr., Mrs., Miss ഉപയോഗിക്കേണ്ടുന്നതിൻ്റെ ആവശ്യം അവർക്ക് മനസ്സിലാകാതെ വന്നു തുടങ്ങി.

അവരെല്ലാരും, അവരവരുടെ പാരമ്പര്യ ഭാഷകളിൽ മറ്റ് പല വ്യക്തികളുടേയും പേരിന് പിന്നിൽ വൻ വിധേയത്വ സൂചകമായ ആദരേണ്യ വാക്കുകൾ ഉപയോഗിച്ചു ശീലമുള്ളവർ ആയിരിക്കാം. എന്നാൽ, ഈ കൂട്ടർ ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തിരീക്ഷത്തിൽ കയറുന്നതോടുകൂടി, ആകാശം മുട്ടിനിൽക്കുന്ന രീതിയിൽ ഉള്ള മാനസിക ഉന്മാദവസ്ഥയിലേക്ക് മാറുന്നു.

പിന്നങ്ങോട്ട്, Mr., Mrs., Miss തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ ഒരു ആത്മ അവഹേളനമായി അവർ മനസ്സിലാക്കുന്നു.

ഈ കാര്യത്തിലേക്ക് കൂടുതൽ പോകുന്നില്ല.

ഏതാണ്ട് 2000ന് അടുത്തുള്ള കാലഘട്ടം മുതൽ ഇന്ത്യയിൽ ഇങ്ഗ്ളിഷിലൂടെയുള്ള പല വാണിജ്യപരമായ സെയ്ൽസ് സംഭാഷണങ്ങളിലും, വ്യാപാര പ്രസ്ഥാനങ്ങളിലെ representatives ഓൺലൈൻ കത്തുകൾ അയക്കുമ്പോഴും, ഫോണിലൂടെ വിളിക്കുമ്പോഴും, വെറും പേര് ഉപയോഗിക്കുന്ന ഒരു പ്രവണത കയറിവന്നിട്ടുണ്ട്.

ഈ ഒരു സംഭവ വികാസത്തിൻ്റെ ചില വ്യാപകമായ സംഗതികൾ പറയാം.

ഒന്ന്, ചില വ്യാപാര കമ്പനികൾക്കുള്ളിൽ ജീവനക്കാർ ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് അന്തരീക്ഷം തന്നെയാണ് നിലനിർത്തുന്നത്. അതായത്, അവർ തമ്മിലും അവരുടെ ഉന്നതരുമായും മറ്റും എപ്പോഴും ഇങ്ഗ്ളിഷിൽ തന്നെയാണ് സംസാരിക്കുന്നത്. എല്ലാരം തമ്മിൽ വെറും പേരാണ് ഉപയോഗിക്കുന്നത്.

ഈ കൂട്ടർ ഓൺലൈൻ കത്ത് മുഖേനയോ ഫോണിലൂടേയോ ഉപഭോക്താവുമായി സംഭാഷണം നടത്തുമ്പോൾ, വെറും പേര് തന്നെയാണ് സംബോധന ചെയ്യാനായി ഉപയോഗിക്കുക.

എന്നുവച്ചാൽ, അവർ അവരുടെ തൊഴിൽ ഉടമയോട് ഉപയോഗിക്കുന്ന അതേ ആശയവിനിമയ കോഡിങ്ങ് തന്നെയാണ് ഉപഭോക്താവിനോടും ഉപയോഗിക്കുന്നത് എന്നർത്ഥം.

ഈ വിധം, ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ വെറം പേര് വിളിച്ചുകൊണ്ട് സംഭാഷണം നടത്തിയാൽ, ഉപഭോക്താവിന് മാനസികമായി ഒരു തരംതാഴ്ത്തൽ അനുഭവപ്പെടില്ല.

എന്നാൽ ഈ വിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രദർശിപ്പിക്കുന്ന മാനസിക ഔന്നിത്യം കണ്ടുകൊണ്ട് മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതേ രീതികൾ ഉപയോഗിച്ചുതുടങ്ങി, അധികം വൈകാതെ.

എന്നാൽ ഇവിടെ കാര്യങ്ങൾ വളരെ വ്യത്യസ്തം തന്നെയാണ്.

അവരുടെ ഓഫിസ് അന്തരീക്ഷം ഹിന്ദിയിലും, തമിഴിലും മലയാളത്തിലും, കന്നടയിലും തെലുഗിലും മറ്റുമായിരിക്കും.

ആ ജീവനക്കാരെ തൊഴിൽ ഉടമ നീ എന്ന സ്ഥാനീകരണത്തിലാണ് നിലനിർത്തിയിരിക്കുക. പോരാത്തതിന്, ഇവർ അവരുടെ തൊഴിലുടമയുടെ പേരിന് പിന്നിൽ വൻ ഘനമുള്ള അടിയാളത്ത സൂചക ബഹുമാന വാക്ക് ചേർത്താണ്, ആ പേര് എല്ലായിടത്തും ഉപയോഗിക്കുക.

എന്നുവച്ചാൽ, അവർ അവരുടെ തൊഴിൽ വേദിയിൽ കീഴ് സ്ഥാനത്ത് നിൽക്കുന്നവരാണ്.

ഇങ്ഗ്ളിഷ് കമ്പനിയിലെ പണിക്കാരും, പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലെ പണിക്കാരും തമ്മിൽ അതീന്ദ്രിയ സോഫ്ട്വേർ കോഡുകളുടെ ഡിസൈൻ വ്യൂവിൽ വൻ നിലവാര വ്യത്യാസം ഉണ്ട്.

പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലെ പണിക്കാരൻ, ഉപഭോക്താവിനെ വെറും പേര് വിളിച്ചു കൊണ്ട് സംഭാഷണം നടത്തുക എന്നത് അവഹേളിക്കലും തരംതാഴ്ത്തലും തന്നെയാണ്, ഈ വിധ ഭാഷകളിൽ.

മാത്രവുമല്ല, ഈ വിധമായുള്ള ഒരു തരംതാഴ്ത്തൽ ഉപഭോക്താവിൻ്റെ മനസ്സിന് തിരിച്ചറിയാനും അനുഭവപ്പെടാനും ആവും, വിദൂരങ്ങളിൽ നിന്നുപോലും.

ഇത്രയും എഴുതിയ സ്ഥിതിക്ക്, ഈ കാര്യത്തെ Social education എന്ന കാര്യവുമായി ചെറുതായി ഒന്ന് ബന്ധിപ്പിക്കാം എന്നു വിചാരിക്കുന്നു.

Social education എന്ന കാര്യത്തെക്കുറിച്ച് വിശാലമായി എഴുതണം എന്ന് നേരത്തെ വിചാരിച്ചിരുന്നു. അതിനാൽ തന്നെ അതിൻ്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇവിടെ ഇപ്പോൾ, പത്ര പ്രവർത്തകർ അഥവാ Newsmedia പ്രവർത്തകർ എന്ന കൂട്ടരുമായി മാത്രം ഈ കാര്യത്തെ ബന്ധിപ്പിക്കാം.

ഏതണ്ട് 1990കൾ വരെ ഇന്ത്യയിൽ ഇങ്ഗ്ളിഷ് പത്ര പ്രവർത്തകർ എന്നും പ്രാദേശിക ഭാഷാ പത്ര പ്രവർത്തകർ എന്നും ഉള്ള രണ്ട് വ്യത്യസ്ത കൂട്ടരെക്കുറിച്ച് അറിയപ്പെട്ടിരുന്നു.

അന്ന് ഇങ്ഗ്ളിഷ് പത്ര പ്രവർത്തകർ പ്രാദേശിക ഭാഷാ പത്രക്കാരെക്കുറിച്ച് തെല്ലൊരു അറപ്പും അകൽച്ചയും വച്ചുകൊണ്ട് അവരെ Vernacular Newspaper correspondants എന്ന് നിർവ്വചിക്കുമായിരുന്നു. പ്രാദേശിക ഭാഷാ പത്രക്കാർ ഒരു തരം കോഴിക്കാട്ടമാണ് എന്ന രീതിയിൽ തന്നെ ആ കൂട്ടരെക്കുറിച്ച് ചില ഇങ്ഗ്ളിഷ് പത്രക്കാർ പറയുന്നതും, ഞാൻ കേട്ടിട്ടുണ്ട്.

എന്നാൽ, ഏതണ്ട് 2010ന് തൊട്ടുമുൻപുള്ള കാലഘട്ടത്തോടുകൂടി, ഈ രണ്ട് കൂട്ടരും തമ്മിൽ അടുക്കുകയും അവർ രണ്ട് കൂട്ടരും ഒരേ വേദിയിൽ നിന്നുകൊണ്ട് തുല്യരായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയിരുന്നു.

ഏതാണ്ട് 2012ന് തൊട്ട് മുൻപ്, ഞാൻ Cochinലെ ഒരു ഇങ്ഗ്ളിഷ് പത്ര ഓഫിസിൽ ചെന്ന്, മലയാളം ഭാഷയെ നിർബന്ധിച്ചു പഠിപ്പിക്കുന്നതിന് എതിരായുള്ള എൻ്റെ റിറ്റ് ഹരജിയെക്കുറിച്ച്, അവിടുള്ള പത്ര പ്രതിനിധികളുമായി സംസാരിക്കാൻ നോക്കിയപ്പോൾ, അവർക്ക് മലയാളത്തിൽ സംസാരിക്കാനാണ് താൽപ്പര്യം എന്ന് അവർ വ്യക്തമായി എന്നോട് പറഞ്ഞു.

ഇങ്ഗ്ളിഷ് പത്രക്കാരണ് ഇവർ എന്ന് ഓർക്കുക. കാലം പോയപോക്കെ!

മലയാളത്തിൽ സാർ - നിങ്ങൾ എന്ന കോഡിങ്ങിൽ ഞാൻ കുടുങ്ങിപ്പോകും എന്ന് അവർ കരുതിയോ എന്ന് എനിക്ക് അറിയില്ല.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ അവർ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ മാത്രമാണ്. അല്ലാതെ അവരാരും ആ പത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഉടസ്ഥരോ അതിനുള്ളിലെ ഉന്നത മാനേജ്മെൻ്റോ അല്ല.

പത്രധർമ്മം എന്ന ധർമ്മം മറ്റ് തൊഴിലുകളിൽ ഉള്ള ധർമ്മത്തേക്കാൾ ഉന്നതമായ ഒരു ധർമ്മമാണ് എന്ന രീതിയിലുള്ള അവകാശ വാദങ്ങളിലും കാര്യമായ കഴമ്പുണ്ടോ എന്നതും തീർച്ചയില്ല.

തെങ്ങിൽ കയറുന്ന ആൾക്കും, ആശാരിക്കും കല്ലാശാരിക്കും കമ്പ്യൂട്ടർ നന്നാക്കുന്ന ആൾക്കും മറ്റും തങ്ങളുടെ തൊഴിലിൽ ഉള്ള ധർമ്മത്തേക്കാൾ ഉന്നതമായ ധർമ്മം പത്രധർമ്മത്തിൽ ഉണ്ട് എന്ന് പറയാമോ എന്നും അറിയില്ല.

എല്ലാ തൊഴിലിലും സത്യസദ്ധതയും ഉപഭോക്താവിനെ പറ്റിക്കരുത്, ദ്രോഹിക്കരുത് എന്നും, ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നുമെല്ലാം ഉള്ള ധർമ്മങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്.

ലാപ്ടോപ്പിനുള്ളിൽ നിന്നും വിലകൂടിയ ഭാഗങ്ങൾ കട്ടെടുക്കരുത് എന്നത് computer mechanicൻ്റെ തൊഴിൽ ധർമ്മത്തിൽ പെട്ട കാര്യം ആണ്. ഇതേ പോലുള്ള ഒരു ധർമ്മം മാത്രമാണ് പത്ര ധർമ്മം. അതായത്, സത്യസന്ധത.

കമ്പ്യൂട്ടർ നന്നാക്കുന്നവരിലും, ഇങ്ഗ്ളിഷിൽ സംസാരിക്കുന്നവരും, ഇങ്ഗ്ളിഷിൽ സംസാരിക്കാത്തവരും ഉണ്ട്.

ഇവിടെ പ്രാദേശിക ഭാഷയിലെ ആശയവിനിമയ സ്വാതന്ത്ര്യം പത്രക്കാർ ഉപയോഗിക്കുന്നതിനെക്കുറിച്ചൊന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഇവിടെ പറഞ്ഞത്.

പത്രക്കാർ എന്നല്ല, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ആരും തന്നെ ചെറിയ തോതിലുള്ള മേധാവിത്വം കൈവശംവന്നാൽ, അത് ഭാഷാ വാക്കുകളിൽ പ്രകടിപ്പിക്കുക തന്നെ ചെയ്യും.

പണ്ട് 1980കളുടെ തുടക്കകാലത്ത്, ഡിഗ്രിക്ക് Trivandrumത്ത് പഠിക്കുന്ന കാലം. അന്ന് കോളജ് അദ്ധ്യാപകരും മറ്റ് കോളജ് ജീവനക്കാരും വിദ്യാർത്ഥികളെ നിങ്ങൾ എന്നാണ് സംബോധന ചെയ്യുക. ചിലർ മാത്രം താൻ എന്ന് വിളിച്ചേക്കാം.

ഒരു അദ്ധ്യാപകൻ മാത്രം, നീ എന്ന് വിദ്യാർത്ഥികളെ സംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. എനിക്ക് ആ അനുഭവം എന്നാൽ ഇല്ല. അയാൾ മലബാറിൽ പഠിപ്പിച്ച് പരിചയമുള്ള ആളയിരുന്നു.

യാഥൃശ്ചികമായി ഒരു മലയാളം പത്രാപീസിൽ കയറിച്ചെന്ന് അവിടുള്ള പത്രപ്രതിനിധിയുടെ മുന്നിൽ ഇരുന്ന് കൊണ്ട് വളരെ മാന്യമായി ഒരു കാര്യം പറഞ്ഞു. അയാൾ തിരിച്ച് സംബോധന ചെയ്തത് മോനേ, നീ എന്നാണ്.

മുന്നിൽ ഇരിക്കുന്നത് കോഴിക്കാട്ടമാണ് എന്ന പ്രതീതിയായിരുന്നു അന്ന് അനുഭവപ്പെട്ടത്.

കാരണം, അന്ന് ചിലപ്പോഴെല്ലാം ഇങ്ഗ്ളിഷ് പത്രപ്രവർത്തകരോട് സംസാരിക്കാനുള്ള സാഹചര്യം ലഭിച്ചിരുന്നു. അപ്പോഴൊന്നും ഈ വിധമായുള്ള ഒരു പ്രതീതി മനസ്സിൽ വന്നിരുന്നില്ല.

എന്നാൽ, രാജ്യവും സംസ്ഥാനവും ജനങ്ങളും സാവധാത്തിൽ മൊത്തമായി കോഴിക്കാട്ടത്തിൽ വീഴുന്നതുപോലുള്ള അവസ്ഥാവിശേഷം തന്നെയാണ് നാടെങ്ങും ഉണ്ടായിരുന്നത്.

ഓരോ വർഷം ചെല്ലുമ്പോഴും, മൺമറഞ്ഞുപോയ ഇങ്ഗ്ളിഷ് ഭരണത്തെ, ആ ഭരണവുമായി യാതോരു ബന്ധവും ഇല്ലാത്തവർ കോഴിക്കാട്ടത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. കോഴിക്കാട്ടത്തിൽ നിന്നു പരിചയം വന്നവർക്ക് അതിൽ വൻ ആനന്ദം മാത്രം.

ഇന്ന് മീഡിയാ പ്രവർത്തകർ എന്ന രീതിയിലാണ് പത്രക്കാരെ നിർവ്വചിക്കുന്നത്.

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ Sub-editor ആയി പ്രവർത്തിച്ച്, പിന്നീട് ഗൾഫിൽ ഒരു ഇങ്ഗ്ളിഷ് പത്രത്തിൽ തൊഴിൽ ചെയ്ത ഒരു വ്യക്തിയുടെ സംഭാഷണ രീതി ശ്രദ്ധിച്ചിരുന്നു.

(Sub-editor എന്നത്, പത്രത്തിൽ എഴുതുന്ന തൊഴിലുകാരിൽ ഏറ്റവും കീഴിൽ പെടുന്ന കൂട്ടരാണ്).

അയാൾ മറ്റ് വൻകിട കച്ചവടക്കാരോടും മറ്റ് സാമൂഹിക ഉന്നതരോടും മറ്റും ഇങ്ഗളിഷിൽ സംസാരിക്കുന്ന അവസരത്തിൽ, അവരെ അവരുടെ പേരിന് മുന്നിൽ Mr. എന്ന് ചേർത്തുകൊണ്ടും, അത് ചേർക്കാതേയും ആണ് സംബോധന ചെയ്യുക.

എന്നാൽ, സ്വന്തം പ്രവർത്തന വേദിയിലെ ഉന്നതരോട് മലയാളത്തിലും ഇങ്ഗ്ളിഷിലും സംസാരിക്കുമ്പോൾ, അവരെ സാർ എന്നാണ് ഈ ആൾ സംബോധന ചെയ്യുക. ഉന്നതർ ഈ വ്യക്തിയെ നീ എന്നുമാണ് തിരിച്ച് സംബോധന ചെയ്യുക.

സ്വന്തം വേദിയിൽ നീയായി സ്ഥാനീകരിക്കപ്പെട്ട വ്യക്തി മറ്റൊരു പ്രസ്ഥാനത്തിലെ ഉന്നതനെ വെറും പേര് വിളിച്ച് സംബോധന ചെയ്യുന്നു എന്നതിൽ യാതോരു പ്രശ്നവും ഇല്ലാ എന്നു പറയാൻ പറ്റില്ല.

എന്നാൽ ഇന്ന് Youtubeൽ ചിലപ്പോഴെല്ലാം, ഇതേ പോലുള്ള ഒരു സാഹചര്യം കാണാറുണ്ട്.

തൊഴിൽ ചെയ്യുന്ന പത്ര ഓഫിസിൽ മിക്കവാറും വെറും പേരും നീയും അവനും, അവളും മറ്റുമായി സ്ഥാനീകരിക്കപ്പെട്ട ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വെറും പേരും, ശ്രീ എന്ന പദവും മറ്റും പേരിന് മുന്നിൽ ചേർത്തും സംബോധന ചെയ്യുമ്പോൾ, ആ ചെറുപ്പക്കാരിൽ ഒരു വൻ പർവ്വത നിരയിന്മേൽ ഒരു ചെപ്പടി വിദ്യയിലൂടെ കയറിക്കൂടിയ അനുഭൂതി തന്നെ വന്നുകയറാം.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ രാഷ്ടീയ നേതാക്കളെ അവരുടെ പേരിന് മുന്നിൽ Mr., Mrs. വാക്കുകൾ ചേർത്ത് സംബോധന ചെയ്യുന്ന പത്രപ്രവർത്തകർ, ഒരു പരന്ന പ്രകൃതമുള്ള ഭാഷയുടെ പീഠത്തിന്മേൽ ജീവിക്കുന്നരാണ്. ആ വിധമുള്ള ആളുകൾ അല്ല, ഇന്ത്യയിലെ പത്ര പ്രവർത്തകർ.

ശ്രീ, ശ്രീമതി തുടങ്ങിയ വാക്കുകൾ ഇങ്ഗ്ളിഷിലെ Mr., Mrs. വാക്കുകളുടെ തർജ്ജമയാണ് എന്ന ഒരു ഭാവം തന്നെയുണ്ട്. കുമാരി എന്ന വാക്ക് Miss. എന്ന വാക്കിൻ്റെ തർജ്ജമയാണ് എന്ന ഭാവമുള്ള ഒരു സർക്കാർ വെബ് സൈറ്റും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ, ശ്രീ, ശ്രീമതി, കുമാരി (കുമാരൻ?) തുടങ്ങിയ വാക്കുകൾ മലയാളത്തിലോ മലബാറിയിലോ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചതായി എവിടെയെങ്കിൽ കണ്ടെത്തിയിട്ടുണ്ട് എന്നു തോന്നുന്നില്ല.

ഇങ്ഗ്ളിഷിൽ അദ്ധ്യാപകരെ വിദ്യാർത്ഥി സംബോധന ചെയ്യുന്നത്, Mr. എന്ന വാക്ക് പേരിന് മുന്നിൽ വച്ചുകൊണ്ടാണ്.

ഇത് കണ്ട്, കേരളത്തിലെ വിദ്യാർത്ഥി, പരമേശ്വരൻ സാറിനേയും പരമേശ്വരൻ മാഷിനേയും ശ്രീ. പരമേശ്വരൻ എന്നു സംബോധന ചെയ്യുമോ?

സാധാരണ വ്യക്തി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് സുധാകരൻ എന്ന ഇൻസ്പെക്ടറെ ശ്രീ. സുധാകരൻ എന്ന് സംബോധന ചെയ്യുമോ?

ഇതൊന്നും നടക്കില്ലായെങ്കിൽ, പത്രക്കാരനും പത്രക്കാരിയും ഏത് വിധത്തിലാണ് രാഷ്ട്രീയ നേതാക്കളെ നാട്ടിൽ എവിടേയും നടപ്പില്ലാത്ത സംബോധനാ വാക്കുകളിൽ സംബോധന ചെയ്യുക?

ഇങ്ഗ്ളിഷ് സമ്പ്രദായങ്ങൾ നടപ്പിലാക്കാൻ ആകെ വേണ്ടുന്നത്, ഇങ്ഗ്ളിഷ് ഭാഷയുടെ സാന്നിദ്ധ്യവും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അസാന്നിദ്ധ്യവും ആണ്.

അല്ലാതെ പ്രാദേശിക ഭാഷയിൽ അധികപ്രസംഗം എന്നു നിർവ്വചിക്കപ്പെടുന്ന രീതിയിൽ ഉള്ള വാക്യപ്രയോകം അല്ല വേണ്ടത്.

പ്രാദേശിക ഭാഷാ പത്രക്കാരിൽ പണ്ട് കണ്ട ഒരു മാനസിക പ്രതിഭാസം, അവർ ഏതെങ്കിലും ഉന്നതനോട് ഒന്ന് ഇടപെട്ടാൽ, ആ ഉന്നതൻ തൻ്റെ സുഹൃത്താണ് എന്ന ഒരു ഭാവവും, അക്കാര്യം മറ്റുള്ളവരെ അറിയിക്കലും ആണ്. കാരണം, ആ ഉന്നതനെ പേര് വിളിച്ച് സംസാരിക്കാൻ ആയില്ലേ തനിക്ക്?

വേറൊന്ന്, ഉന്നതനെ വെറും പേരും, ശ്രീ ചേർത്തുള്ള പേരും വിളിച്ച് സംബോധന ചെയ്യാനായാൽ, താൻ സാധാരണ ജനത്തിൽ നിന്നും ഉന്നതനാണ് എന്ന ഭാവം ആണ്.

എന്നാൽ ഈ പത്രപ്രവർത്തകനെ ഏതെങ്കിലും സാധാരണക്കാരൻ നിങ്ങൾ എന്ന് സംബോധന ചെയ്താൽ, മുഖത്ത് കോഴിക്കാട്ടം തേച്ച ഭാവം തന്നെ മനസ്സിൽ കയറിവരും. ആ പത്രക്കാരൻ അത് സഹിക്കില്ല.

ഈ അടുത്ത കാലത്ത്, ഒരു മലയാളം മീഡിയാ എഡിറ്റർ തൻ്റെ മുതലാളിയെ ചേട്ടൻ എന്നു സംബോധന ചെയ്തുകൊണ്ട് ഒരു ഉത്ഘാടന സദസ്സിൽ വച്ച് അഭിമുഖ സംഭാഷണം നടത്തിയതിനെ ആക്ഷേപിച്ചുകൊണ്ട് കുറച്ച് പരാമർശ്ശങ്ങൾ വന്നത് കണ്ടിരുന്നു. ചേട്ടൻ എന്ന വാക്ക് അപഹാസ്യവാക്കാണ് പോലും.

വിഡ്ഢിത്തങ്ങൾക്കും ഒരു അതിരില്ലേ?

മലയാളം സംസാരിക്കുന്ന മുതലാളിയും തൊഴിലാളിയും തമ്മിൽ ചേട്ടൻ - നിങ്ങൾ, അല്ലെങ്കിൽ ചേട്ടൻ - നീ എന്ന ബന്ധം സ്വാഭാവികം മാത്രം. അതല്ലാതെ മുതലാളിയെ ഏതെങ്കിലും ജീവനക്കാരൻ ശ്രീ. പദം ഉപയോഗിച്ചുകൊണ്ട് എവിടെയെങ്കിലും സംബോധന ചെയ്യാൻ ധൈര്യപ്പെടുമോ?

അതോ മീഡിയ പ്രവർത്തകർക്ക് മാത്രമായുള്ള ചില ഭാഷാ സ്വാതന്ത്ര്യങ്ങൾ നിലവിൽ ഉണ്ടോ?

മലയാളത്തിൽ ദിക്കാരപരമായി പെരുമാറുന്നതാണ്, ഉന്നത professionalism എന്ന കണ്ടുപിടുത്തം, ഒന്നുകിൽ മലയാളത്തിൻ്റെ അല്ലെങ്കിൽ പത്രക്കാരുടെ മാനസിക പാപ്പരത്തം മാത്രമാണ്.

ഇനി ആളുകളുടെ സ്ഥാനീകരണം എന്ന മറ്റൊരു കാര്യത്തെക്കുറിച്ചൊന്ന് എഴുതാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. വ്യക്തികളിലെ സ്ഥാനീകരണവും മറ്റും

Post posted by VED »

Image


ഇന്ന് വ്യക്തികളിലെ സ്ഥാനീകരണം എന്ന കാര്യത്തെക്കുറിച്ച് എഴുതാം എന്നുവിചാരിക്കുന്നു.

ഇങ്ഗ്ളിഷ് ഭാഷയിലും വ്യക്തികളിൽ പലതരം സ്ഥാനീകരണങ്ങളും ഉണ്ടാവാം. എന്നാൽ ആ വിഷയത്തിലേക്കല്ല ഈ എഴുത്തിൻ്റെ ഇപ്പോഴുള്ള പാത.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികളിൽ, ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാനാവാത്ത വിധത്തിലുള്ള പലതരം സ്ഥാനീകരണങ്ങളും ഉണ്ട്. ഈ കാര്യത്തിൻ്റെ ചില പ്രാന്തപ്രദേശങ്ങിലൂടെ ഈ എഴുത്തിനെ പായിക്കാനാണ് ഞാൻ ഇന്ന് നോക്കുന്നത്.

ഈ എഴുത്ത് ഇപ്പോൾ എഴുതിത്തുടങ്ങുമ്പോൾ, എന്നും ഈ ഉദ്യമത്തിന് തുടക്കം കുറിക്കുമ്പോൾ മനസ്സിൽ കുഴഞ്ഞുകിടക്കുന്ന ചിന്തകളുടേയും വിവരങ്ങളുടേയും ഓർമ്മകളുടേയും തോന്നലുകളുടേയും നീർപോളകൾ പതഞ്ഞുപൊങ്ങി തിരമാലയായി മനസ്സിൽ നിറയുന്ന അനുഭൂതി അനുഭവിച്ചറിയുന്നുണ്ട് എങ്കിലും, ഇന്നത്തെ ഉദ്യമത്തിന് മതിയായ വിവരങ്ങളും വിവരത്തുണ്ടുകളും മനസ്സിൻ്റെ ആഴങ്ങളിൽ നിന്നും ഏതുവിധത്തിലാണ് തോണ്ടിയെടുക്കേണ്ടത് എന്ന ആശയക്കുഴപ്പം മനസ്സിൽ ഒരു ആവലാതിയായി നിലനിൽക്കുന്നുണ്ട്.

ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ, വെറും ഭാഷാ പരമായി നോക്കിയാൽ, വ്യക്തികൾ തമ്മിൽ പരിചയപ്പെടുന്നതിനും ആശയവിനിമയം ദീർഘനാളുകളിൽ നടത്തുന്നതിനും മറ്റും ബാഹ്യമായ ഒരു ചട്ടക്കൂടിൻ്റെ (framework) നിർബന്ധ ആവശ്യം ഉണ്ടാവില്ല (not imperative).

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ തമ്മിൽ സംസാരത്തിലും പരിചയപ്പെടലിലും മറ്റും ബന്ധപ്പെടുമ്പോൾ, നിശ്ചയമായും ഏതെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും ഒരു സംഘടനയുടേയോ തൊഴിൽ വേദിയുടേയോ മറ്റൊ ഒരു framework നിർബന്ധ ആവശ്യമാണ്. ഈ വിധമായുള്ള ഒരു frameworkൽ വ്യക്തികൾ ഏത് തട്ടിലും ഏത് കണ്ണിയിലും ആണ് സ്ഥാനീകരിക്കപ്പെട്ടു കിടക്കുന്നത് എന്നത് വാക്കുകളെ ശരിക്കും ബാധിക്കും.

ഈ താക്കീതിനെ വകവെക്കാതെ ആളുകൾ തമ്മിൽ പരിചയപ്പെടാനും സൗഹൃദ ബന്ധം സ്ഥാപിക്കാനും വാദപ്രതിവാദങ്ങളിൽ പങ്കെടുക്കാനും മറ്റും പോയാൽ, പലപ്പോഴും മനോവേദന നൽകുന്ന വാക്കുകൾ അനുഭവിക്കേണ്ടിവരാം.

ഇങ്ഗ്ളിഷ് ഭാഷയിൽ യഥാർത്ഥത്തിൽ വ്യക്തികൾ തമ്മിൽ സമത്വം എന്ന ഒരു ആശയം ആരും തന്നെ പ്രത്യേകമായി ചിന്തിക്കുന്ന ഒരു കാര്യമാവില്ല. ഇങ്ഗ്ളണ്ടിലെ കാര്യമല്ല പറഞ്ഞത്, മറിച്ച് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിലെ കാര്യമാണ് പറഞ്ഞത്.

ഇങ്ഗ്ളിഷ് ഭാഷയിൽ സമത്വത്തെക്കുറിച്ച് ചിന്തിച്ചാൽ തന്നെ അത് ഫ്യൂഡൽ ഭാഷകളിൽ ചിന്തിക്കുന്ന കാര്യവുമായി യാതോരു ബന്ധവും കാണില്ല.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, ഒരു ഹിന്ദി പ്രദേശത്ത് ഒരു സാമൂഹിക പ്രവർത്തന സംഘടനയുടെ മേൽവിലാസത്തിൽ ഒരു വൻകിട വ്യാപാരം നടത്തിയിരുന്ന ഒരു പരിചയക്കാരൻ പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.

ആ ആളുടെ ഓഫിസ് കണ്ടാൽ, വൻ ആധുനിക സെറ്റപ്പോടുകൂടിയ അന്തരീക്ഷമാണ്. എന്നാൽ എല്ലാരും ഹിന്ദിയിലാണ് സംസാരിക്കുന്നത്.

ആ ഓഫിസിലെ ശിപായിയും വ്യാപാര ഉടമയും തമ്മിൽ തൂ - ആപ്പ് ബന്ധമാണ് ഉള്ളത് എങ്കിലും, ശിപായിയെ വ്യക്തമായി താഴ്ത്തി സ്ഥാനീകരിച്ചിരുന്നില്ല. ആ ആൾ ഉന്നതൻ്റെ മേശയുടെ മുന്നിൽ ഉള്ള കസേരയിൽ വന്ന് ഇരിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നുപോലും.

ഇത് ഏതുവിധത്തിലാണ് നിയന്ത്രിക്കേണ്ടത് എന്നത് തന്നെ ഉന്നതന് ഒരു തലവേദനയായി. തൻ്റെ മുന്നിൽ വന്നരിക്കുന്നവർ മിക്കപ്പോഴും മറ്റ് പലവേദികളിലും ഉന്നതരാണ്. അവരോട്, ഈ ശിപായിയും കുശലം പറയും.

കുശലം പറഞ്ഞാൽ എന്താണ് പ്രശ്നം എന്ന് ചിന്തിക്കാം. എന്നാൽ ഈ ഭൗതിക ദൃശ്യവേദിക്ക് പിന്നണിയിൽ അദൃശ്യമായി നിൽക്കുന്നത് ഹിന്ദിയിലെ വാക്കുകൾ ആണ്.

താഴെ സ്ഥാനീകരിക്കപ്പെട്ട വ്യക്തിക്ക് വളരെ പെട്ടന്ന് ആഗതരായ മറ്റ് ഉന്നതരോട് സമത്വത്തിൽ പെരുമാറാൻ പറ്റും. എന്നുവച്ചാൽ, അവരെ ആപ്പ് എന്ന് ഈ ആൾ സംബോധന ചെയ്താൽ, അവർ ഈ ആളോടും തിരിച്ചും ആപ്പ് എന്ന വാക്ക് ഉപയോഗിക്കേണ്ടിവരാം. തൂ എന്ന് ഉപയോഗിച്ചാലും പ്രശ്നമില്ല.

ഇവിടെ ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു സോഫ്ട്വർ പ്രവർത്തനം നടക്കും. ഈ കീഴ്സ്ഥാനക്കാരന് താൻ ഒരു വൻ വേലിക്കെട്ടിൽ നിന്നും പുറത്ത് കടന്നു നിൽക്കുന്ന മാനസിക അനുഭൂതി വരും.

ഈ വിധമായുള്ള ഒരു അനുഭൂതി കീഴ്സ്ഥാനക്കാരനിൽ വരുത്തരുത് എന്നാണ് ഫ്യൂഡൽ ഭാഷകൾ നൽകുന്ന ഉപദേശം. വേലിക്കെട്ടു പൊളിച്ചാൽ, പിന്നെ ആ ആളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയാൻ ചിലപ്പോൾ വൻ പ്രയാസം തന്നെ നേരിടാം.

അയാൾ മുന്നോട്ട് നീങ്ങിയാൽ ഭാഷാ വാക്കുകളിലൂടെ ബോംബ് വിതറുന്ന അനുഭവം തന്നെ വന്നുപെടും.

പണ്ട് ഞാൻ ഒരു വ്യാപാരം നടത്തുന്ന കാലത്ത് ദീർഘ ദൂരയാത്രയ്ക്ക് പോകുന്ന അവസരത്തിൽ കൂടെ വരുന്ന ജീവനക്കാരനേയും ഏതാണ്ട് ഒരേ നിലവാരത്തിൽ പരിചയപ്പെടുത്താനും കൂടെ ഇരുത്താനും ശ്രദ്ധിച്ചിരുന്നു.

ഇത്, ചെന്നു കയറുന്ന വ്യാപാര സ്ഥാപനങ്ങളിൽ വരുത്തുന്ന അസഹ്യതയെക്കുറിച്ച് ഞാൻ ബോധവാനായിരുന്നില്ല. പിന്നീട് ഈ ജീവനക്കാരൻ മറ്റ് ചില മുതൽ മുടക്കുകാരോടൊപ്പം അതേ വ്യാപാരം ആരംഭിക്കുകയുണ്ടായി.

വിദൂരത്തുള്ള ഒരു വ്യാപാരി എന്നോട് പറയുകയുണ്ടായി, നിങ്ങൾ നിങ്ങളുടെ ഡ്രൈവറേയും മറ്റും കൊണ്ട് വന്ന് എൻ്റെ മുന്നിൽ ഇരുത്തുന്നത് എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യം അല്ല. അയാൾ കഴിഞ്ഞ ദിവസം ഇവിടെ മറ്റ്ചിലരോടൊത്ത് വന്ന് വ്യാപാര ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഞാൻ അതിന് പ്രോത്സാഹനം നൽകിയില്ല. കാരണം, അങ്ങിനെ ചെയ്യുന്നത്, എൻ്റെ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ അനുസരണത്തേയും എന്നോടുള്ള കൂറിനേയും പ്രതികൂലമായി ബാധിക്കും.

ഇവിടെ ഇത്രയും പറഞ്ഞതിലും വ്യക്തമാകാത്ത ഒരു നിസ്സാര കോഡിങ്ങ് ഉണ്ട്. വ്യക്തിയുടെ സ്ഥാനീകരണം മാറുമ്പോൾ, സാർ - നീ ബന്ധത്തിൻ്റെ ദിശയിലും വാക്കുകളുടെ സ്ഥാനീകരണത്തിലും വൻ മാറ്റം തന്നെ സംഭവിക്കും.

ഇങ്ഗ്ളിഷിൽ ഇല്ലാത്ത അതിഗംഭീരമായ ഒരു മാനസിക പ്രതിഭാസത്തിൻ്റെ പ്രേരണ.

അതായത്, സാർ - നീ ബന്ധത്തിൽ നീ ആയി സ്ഥാനീകരിക്കപ്പെട്ട വ്യക്തികളിൽ ഇക്കാലങ്ങളിൽ പണ്ട് ഇല്ലാത്ത ഒരു പ്രേരണ മനസ്സിൽ വന്നുകയറി തുളുമ്പി നിൽക്കും. അതായത്, തൻ്റെ നീ സ്ഥാനത്ത് നിന്നും മുകളിലേക്ക് എടുത്ത് ചാടി, സാർ സ്ഥാനത്ത് എത്തിച്ചേരണം എന്നത്.

ഇത് മുകളിലേക്ക് ഉയരാനുള്ള ആഗ്രഹം മാത്രമല്ല, മറിച്ച് നീ സ്ഥാനത്ത് നിന്നും രക്ഷപ്പെടുക എന്നതുകൂടിയാണ്.

പണ്ടു കാലങ്ങളിൽ ആളുകൾ ജാതീയമായ വേലിക്കെട്ടിനുള്ളിൽ നിന്നിരുന്നു. അവർക്ക് ഈ വിധം ഉയരാനും രക്ഷപ്പെടാനും യാതോരു പാതയും ഇല്ലായിരുന്നു.

ഫ്യൂഡൽ ഭാഷകളിൽ ആളുകൾക്ക് വ്യക്തമായ ഒരു സ്ഥാനീകരണം വാക്കുകളിൽ നിലനിൽക്കും. ഈ സ്ഥാനീകരണം വ്യക്തമായി മറ്റുള്ളവർ തിരിച്ചറിയുന്നില്ലാ എങ്കിൽ ചിലപ്പോഴെല്ലാം വേദനാ ജനകമായ അനുഭവം വന്നുപെടാം.

അതായത്, സാർ ആയി മനസ്സിലാക്കപ്പെടേണ്ടതോ അതുമല്ലെങ്കിൽ അയാൾ ആയി മനസ്സിലാക്കപ്പെടേണ്ടതോ ആയ വ്യക്തി അവൻ ആയി തിരിച്ചറിപ്പെട്ടുപോകാം.

അതിലെന്തിരിക്കുന്നു വെന്ന് ചോദിക്കാൻ മാത്രം വിഡ്ഢിത്തം ഉള്ളവർ ഇങ്ഗ്ളിഷ് ഭാഷക്കാർ മാത്രമായേക്കാം എന്നു തോന്നുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഞാൻ ഏതാണ്ട് തെരുവിൽ ചുറ്റിത്തിരിഞ്ഞ് ജീവിക്കുന്ന അവസരത്തിൽ, പ്രാദേശിക ഭാഷാ വാക്കുകളിൽ തരംതാഴ്ന്ന തൊഴിൽ എന്ന രീതിയിൽ നിർവ്വചിക്കപ്പെടുന്ന ഒരു വ്യാപാര പദ്ധതിയുമായി, ആ നാട്ടിലെ ഒരു മധ്യവർഗ്ഗ (middle-class) വീട്ടിൽ പോകുകയുണ്ടായി.

അവിടെ വച്ച് കണ്ടത് റിട്ടയർ ചെയ്ത ഒരു പ്രൊഫസറെ ആയിരുന്നു. ആ ആളുമായി ഞാൻ ഇങ്ഗ്ളിഷിൽ സംസാരിച്ചു. മോശമല്ലാത്ത രീതിയിൽ സംസാരം നടന്നു. ഇതേ സംസാരം മലയാളത്തിൽ ആയിരുന്നുവെങ്കിൽ സാർ - നീ ബന്ധത്തിൽ ഞാൻ പെട്ടുപോകുമായിരുന്നുവെന്നു തോന്നുന്നു.

അടുത്ത ദിവസം തമ്മിൽ കാണാമെന്നും, വ്യാപാര ഇടപാടുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു സ്ഥാലത്തേക്ക് ആ ആളുടെ കാറിൽ ഒന്നിച്ച് പോകാമെന്നും നിശ്ചയിച്ചു.

അന്നത്തെ മാനസിക അപക്വത കാരണം ആയിരിക്കേണം, എൻ്റെ കുടുംബ ബന്ധത്തിൽ ഉള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയും മേൽനോട്ട സ്ഥാനക്കാരനുമായ ഒരു വ്യക്തിയെ ഞാൻ അടുത്ത ദിവസം കൂടെ കൂട്ടി. ആ തൊഴിലാളിയും ഞാനും തമ്മിൽ ചിലപ്പോഴെല്ലാം ഭാഷാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷയിലൂടെയുള്ള സംവാധത്തിൻ്റെ വ്യത്യാസം ആ ആൾക്ക് കാണിച്ചുകൊടുക്കാം എന്നാണ് ഞാൻ വിചാരിച്ചത്.

ഈ വ്യക്തി കീഴ്സ്ഥാനക്കാരൻ ആണെങ്കിലും, ഞാൻ യാതോരു വിധ വിദേയത്ത ഭാവങ്ങളും അനുവദിക്കാത്തതിനാൽ പുറത്ത് നിന്നു നോക്കിയാൽ ആ ആളിൽ യാതോരുവിധ താഴ്മയും കണ്ടെത്താൻ ആവില്ല.

നേരത്തെ പറഞ്ഞ പ്രൊഫസറുടെ വീട്ടിൽ ചെന്നപ്പോൾ, ഞങ്ങൾ രണ്ടുപേരേയും കണ്ടപ്പോൾ, അന്തരീക്ഷം ആകെ മാറി. പ്രൊഫസറിൽ എന്തൊ ഒരു അറപ്പ് വന്നതുമാതിരി.

എന്നതിരിന്നാലും ആ ആളും ഞങ്ങൾ രണ്ടുപേരും കൂടി, പോകേണ്ടെടുത്ത് പോയി. പ്രൊഫസർ ഇങ്ഗ്ളിഷിൽ ആണ് സംസാരിച്ചത് എങ്കിലും വാക്കുകളിൽ വൻ നീരസം തുളുമ്പിനിന്നു. ഒരു ഘട്ടത്തിൽ മലയാളത്തിൽ അയാൾ എന്നെ ഒന്ന് ഞെട്ടിക്കുക വരെ ചെയ്തു.

എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലായില്ല. എന്നാൽ തിരിച്ചുവരുന്ന വഴിക്ക്, എൻ്റെ കൂടെ വന്ന തൊഴിലാളി-മേൽനോട്ടക്കാരൻ കാറിൽ നിന്നും ഇറങ്ങി.

അതോടെ അന്തരീക്ഷത്തിൽ നിന്നും ഒരു വൻ ഭാരം ഇറക്കിവിട്ടതു മാതിരിയുള്ള അനുഭവം എല്ലാരിലും വന്നു. പ്രൊഫസർ വീണ്ടു പ്രസന്നഭാവത്തിലേക്ക് മാറി. ഞങ്ങൾ തമ്മിൽ ഇങ്ഗ്ളിഷിൽ മറ്റ് പല കാര്യങ്ങളും സംസാരിച്ചു. വൻ രമ്യതയിൽ ആ ആളുടെ വീട്ടിൽ വച്ച് ഞങ്ങൾ പരിഞ്ഞു.

അന്ന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല എന്നു പറയേണ്ടിയിരിക്കുന്നു. കൂടുതൽ കുഴഞ്ഞ് ചിന്തിക്കാനുള്ള സമയസാവകാശം അന്ന് എനിക്കുണ്ടായിരുന്നില്ല. കാരണം, തെരുവിൽ ജീവിക്കുന്ന അവസരത്തിൽ ചുറ്റും മതിൽക്കെട്ടുകൾ കെട്ടിത്തന്നെ വേണം ജീവിക്കാൻ. താത്ത്വികമായ കാര്യങ്ങളിൽ മനസ്സിനെ കുടുക്കിനിർത്താൻ ആവില്ല.

കുറേ വർഷങ്ങൾക്ക് ശേഷം, എന്നെ കാണാൻ രണ്ട് പേർ എൻ്റെ വീട്ടിൽ വന്നു. ഒന്ന് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ കെൽപ്പുള്ള വ്യക്തിയാണ്. ആ ആളുടെ കൂടെ വന്നത്, ആ ആളുടെ ചെറുപ്രായത്തിലെ പരിചയക്കാരനും, കാർഷിക തൊഴിലാളിയുമായ വ്യക്തിയും ആയിരുന്നു.

രണ്ടു പേരും എന്നെക്കാൾ ഏതാണ്ട് എട്ട് - ഒൻപത് വയസ്സിന് ഇളയവർ ആയിരിക്കാം.

ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്ന വ്യക്തി ധനവാനാണ്. വന്നത് ഒരു വ്യാപാര ഇടപാടിനെക്കുറിച്ച് സംസാരിക്കാനാണ്.

ഞങ്ങൾ ഇങ്ഗ്ളിഷിൽ സംസാരിച്ചു. എൻ്റെ പേരിന് മുന്നിൽ Mr. എന്ന് ചേർത്തുകൊണ്ട് അയാൾ എന്നെ സംബോധന ചെയ്തു. തിരിച്ച്, ഞാനും അതു പോലെ ചെയ്തു.

കൂടെ വന്ന കാർഷിക തൊഴിലാളിയും ആ ആളും തമ്മിൽ ഇഞ്ഞി - ഇഞ്ഞി എന്ന വാക്കുകളിലെ സമത്വ / സൗഹൃദ ബന്ധമാണ് ഉള്ളത്. ഈ ആൾ വെറുതെ കൂടെ വന്നതായിരുന്നു.

കാർഷിക തൊഴിലാളി കാണുന്നത്, തൻ്റെ സുഹൃത്തും ഞാനും തമ്മിൽ വൻ സൗഹൃത്തിലും സമത്വത്തിലും സംസാരിക്കുന്നതായാണ്. യഥാർത്ഥത്തിൽ മലയാളത്തിൽ ചിന്തിച്ചുപോകാവുന്ന ഒരു അടുപ്പമോ സമത്വമോ സൗഹൃദമോ ഞാനും ആ ആഗതനും തമ്മിൽ വളർന്നിട്ടില്ലായിരുന്നു.

ഇങ്ഗ്ളിഷിൽ വളരെ ലളിതമായി സംസാരിക്കുന്നത് കാണുമ്പോൾ, ആവിധമായുള്ള ഒരു തെറ്റിദ്ധാരണ മലയാളത്തിൽ നിന്നും വീക്ഷിച്ചാൽ തോന്നിയേക്കാം.

ഇത് ഇവിടേയും സംഭവിച്ച. ആ ആളുടെ ചങ്ങാതി, മലയാളത്തിൽ വൻ സൗഹൃദ ഭാവത്തിൽ സംസാരിച്ചു തുടങ്ങി. അയാൾക്ക് അയാളുടെ സുഹൃത്ത് ഉപയോഗിച്ച Mr. എന്ന വാക്കിനെ ശ്രദ്ധിക്കാൻ ആയില്ല എന്നത് തീർച്ച.

ഈ സംഭവത്തിന് ശേഷമാണ് പണ്ട് നടന്ന നേരത്തെ പരാമർശിച്ച സംഭവത്തിൽ പ്രൊഫസറിൽ വന്ന മാനസിക വിക്ഷോഭത്തിൻ്റെ പൊരുൾ തെളിഞ്ഞുവന്നത്.

ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നതിന് മുൻപായി, ഒരു കാര്യം കൂടി പ്രസ്താവിക്കാം.

തന്നെക്കാൾ താഴെ സ്ഥാനീകരിക്കപ്പെട്ട വ്യക്തിക്ക് തന്നെക്കാൾ ഉന്നതരുടെ സൗഹൃദം തരപ്പെടുത്തിയാൽ, ആ ആളും വാക്കുകളിൽ മാറും. സാർ എന്ന വാക്ക്, നീ എന്ന വാക്ക് വരെയാവാം. അദ്ദേഹം എന്ന വാക്ക് അവൻ എന്ന വാക്കും ആവും.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. അഴുക്ക് ഭാഷകളെ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച്

Post posted by VED »

Image


ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മാനം മുട്ടിനിൽക്കുന്ന സർക്കാരിൽ നിന്നും ലഭിക്കുന്ന മാസ വരുമാനത്തിൻ്റെ കാര്യത്തിലൂടെയാണ് എഴുത്ത് ഇനി നീങ്ങേണ്ടത് എന്നത് വാസ്തവം.

എന്നാൽ കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ച കാര്യങ്ങളുടെ തൊട്ടുമുന്നിൽ നിൽക്കുന്ന ചിലകാര്യങ്ങൾ കൂടി എഴുതേണ്ടിയിരിക്കുന്നു. കാരണം, അവ ഇപ്പോൾ എഴുതുന്നില്ലായെങ്കിൽ അവ അനാഥമാക്കപ്പെട്ട മാതിരി എൻ്റെ മനസ്സിൽ കണ്ണിയറ്റ് വരുംദിവസങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അവസ്ഥ വന്നേക്കാം.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾക്ക്, ഇങ്ഗ്ളിഷിൽ ഇല്ലാത്ത തരത്തിലുള്ള, പലതരം സ്ഥാനീകരണങ്ങളും ഉണ്ട് എന്ന കാര്യം പറഞ്ഞുപോയി. ഈ വിധ സ്ഥാനീകരണങ്ങൾ വ്യക്തികൾ തമ്മിൽ അദൃശ്യമായ ദൂരങ്ങളും ആ വിധ ദൂരങ്ങൾക്ക് തന്നെ അദൃശ്യമായ ദിശകളും ഉയരങ്ങളും താഴ്ചകളും സൃഷ്ടിച്ചു നിർത്തും.

ഫ്യൂഡൽ ഭാഷകളിൽ ഇക്കാര്യം വ്യത്യസ്ത മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ നിലനിൽക്കും. ഈ വിധ ദൂരങ്ങളും ദിശകളും ഉയരങ്ങളും താഴ്ചകളും സൃഷ്ടിക്കുന്നത്, ആ വിധ ഭാഷകളിലെ Indicant വാക്ക് കോഡുകൾ ആണ്.

അതായത്, You, He, She തുടങ്ങിയ വാക്കുകൾക്ക് ആ വിധ ഭാഷകളിൽ നിലനിൽക്കുന്ന ഉയരം കൂടിയ രൂപങ്ങളും മധ്യനിലവാരത്തിലുള്ള രൂപങ്ങളും താഴ്ന്ന നിലവാരത്തിലുള്ള രൂപങ്ങളും ഉണ്ട് എന്നത്.

ഇവ മറ്റ് വാക്ക് രൂപങ്ങളിലും മാറ്റങ്ങൾ വരുത്തും. ഇവയെല്ലാംകൂടി മനുഷ്യബന്ധങ്ങളിൽ നിലനിൽക്കുന്ന കണ്ണികളിൽ (strings of attachments) തന്നെ വ്യത്യസ്ത ബലങ്ങളും ബലക്കുറവുകളും നിലനിർത്താം.

ഇങ്ങിനെ വാക്കുകളാൽ ഘടനപ്പെടുത്തി വെക്കപ്പെട്ട വ്യക്തികളിൽ ഒരാളെങ്കിലും മറ്റൊരു സ്ഥാനത്തേക്ക് മാറ്റപ്പെട്ടാൽ അയാളുമായി നേരിട്ടു ബന്ധമുള്ളവരിലും, അയാളുമായി യാതോരു രീതിയിലും ബന്ധമില്ലാത്ത പലരിലും, മത്സ്യബന്ധന വല പിടിച്ചു വലിക്കുമ്പോൾ, ആ വലയിൽ കുടുങ്ങിനിൽക്കുന്ന മത്സ്യങ്ങൾ അനുഭവിക്കുന്നതുപോലുള്ള ഒരു കുലുക്കവും കുടയലും നിരങ്ങളും മറ്റും അനുഭവപ്പെടാം.

ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

വേറൊരു ചിത്രം ആലോചിക്കുക.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പലപ്പോഴും സ്കൂളിൽ പഠിപ്പിച്ച ആളും പഠിച്ച ആളും തമ്മിൽ പിൽക്കാലങ്ങളിൽ തമ്മിൽ വെറും പേര് വിളിക്കുന്ന രീതിയിൽ ഉള്ള ബന്ധത്തിലേക്ക് ബന്ധം വളരാം. ഓർമ്മിക്കുക, You, He, She വാക്കുകളിൽ യാതോരു മാറ്റവും സംഭവിക്കുന്നില്ലായെന്ന്.

എന്നാൽ മലയാളത്തിലും മറ്റും ഇതുപോലുള്ള ഒരു മാറ്റം, ഒരു ആൾക്ക് വൻ വേദന നൽകുന്നതും, മറ്റേയാൾക്ക് വൻ ഉന്മാദം നൽകുന്നതുമായ വ്യക്തി ബന്ധ വളർച്ചയായേക്കാം. ഇതിൽ വ്യക്തി നല്ല ആളെന്നും ആൾ മോശക്കാരൻ എന്നും പറയുന്നതിൽ കാര്യമായ അർത്ഥം കാണില്ല.

വിദ്യാർത്ഥി വളർന്നുവന്ന് അദ്ധ്യാപകൻ്റെ നിലവാരത്തിൽ എത്തിച്ചേരുമ്പോൾ, സാർ, മാഷ്, ഇങ്ങൾ, തുടങ്ങിയവാക്കുകളും നീ, ഇഞ്ഞി, അവൻ, ഓൻ തുടങ്ങിയ വാക്കുകളും അവർ തമ്മിലുള്ള അദൃശ്യ ദൂരങ്ങൾ നിലനർത്താം.

എന്നാൽ വ്യക്തി വീണ്ടും വളർന്ന്, തൻ്റെ അദ്ധ്യാപകനെ നീ, അവൻ വാക്കുകളിൽ പരാമർശിക്കുന്നവരുടെ കൂട്ടത്തിൽ ചേരുമ്പോൾ, പ്രശ്നം തന്നെയാണ്. ഭൗതികമായി തന്നെ ആള് 180⁰ തലുകുത്തി മറിഞ്ഞ മാതിരിയാണ് കാണപ്പെടുക. പോരാത്തതിന്, താഴെയുള്ള ആൾ മുകളിലും, മുകളിൽ നിന്നിരുന്ന ആൾ താഴേയും.

എന്നാൽ ഇത് ഭാഷാ വാക്ക് കോഡുകളിൽ കൂടിയാണ് ഒരാൾക്ക് വൻ പ്രഹരവും മറ്റേ ആൾക്ക് വൻ ഉന്മാദാവസ്ഥയും നൽകുക.

ഇതിനെക്കുറിച്ച് കൂടുതലായി പറഞ്ഞാൽ, ഈ രീതിയിൽ കാണുക.

ഒരു പ്രസ്ഥാനത്തിൽ ഒരു പ്രത്യേക സ്ഥാനത്ത് ഉള്ള ആളുമായി വല്ലപ്പോഴുമൊക്കെ മറ്റൊരാൾ സംസാരിക്കുന്നു. തമ്മിൽ സംസാരിക്കുന്നത് നിങ്ങൾ - നിങ്ങൾ എന്ന രീതിയിൽ ആണ്.

ഒരു ദിവസം മറ്റേ ആൾ അതേ പ്രസ്ഥാനത്തിൽ ചേരുന്നു. നേരത്തെ ആ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന ആളുടെ അതേ നിലവാരത്തിലോ, അതുമല്ലെങ്കിൽ അയാളെക്കാൾ ഉയരത്തിലോ, അതുമല്ലെങ്കിൽ അയാളേക്കാൾ താഴേയോ.

ഓരോ നിലവാരത്തിലുമുള്ള മറ്റുള്ളവർ ആദ്യത്തെ ആളെ You, He വാക്കുകളുടെ ഒരു പ്രത്യേക നിലവാരത്തിളാണ് നിർവ്വചിക്കുക. ആ നിർവ്വചന രീതി അധികം വൈകാതെ പുതിയതായി ചേർന്ന ആളും ഉപയോഗിച്ചു തുടങ്ങും. സാർ, അയാൾ, അവൻ എന്ന വാക്ക് കോഡുകളിൽ ഏതും ആവാം, സ്ഥാനീകരണം അനുസരിച്ച്.

ഇത് വിവാഹ ബന്ധത്തിൻ്റെ കാര്യത്തിലും കാണാം. ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് മുൻപ് ആ സ്ത്രീയുടെ ബന്ധുക്കൾ ആ ആളെ സമ നിലവാരത്തിലുള്ള വാക്കുകളിൽ തന്നെയാവും നിർവ്വചിക്കുക, അയാളുടെ മുന്നിൽ വച്ചെങ്കിലും.

എന്നാൽ വിവാഹം നടന്നു കഴിഞ്ഞ നിമിഷം, You, He വാക്കുകളുടെ നിലവാരങ്ങൾ താനേ മാറും. എന്നുവച്ചാൽ, നേരത്തെ കണ്ടറിഞ്ഞ വ്യക്തികൾ അല്ല, വിവാഹത്തിന് ശേഷം കാണപ്പെടുന്നത്.

വാക്ക് കണ്ണികളിലൂടെയാണ് പലവിധ അധികാരങ്ങളും വിധേയത്തങ്ങളും കൽപ്പനകളും അനുസരണങ്ങളും താനേ സ്വരപ്പെടുത്തപ്പെടുന്നത്.

അധികം അറിയപ്പെടാത്ത സിനിമാ നടിക്ക് അഭിനയത്തിനുള്ള മുൻകൂർ സംഖ്യ നൽകി ആ ആളെക്കൊണ്ട് ഉടമ്പടി ഒപ്പിടിയിപ്പുച്ചു കഴിഞ്ഞാൽ, തൽക്ഷണം സംബോധനാ വാക്കുകളുടെ രൂപത്തിൽ ഇടിച്ചൽ സംഭവിക്കും എന്നതും, ഇതേ കാരണത്താൽ ആവാം.

ദേഹത്തിന് മേൽ ഒരു വൻ പിടുത്തം വന്ന പ്രതീതിതന്നെ വരാം. എന്നാൽ, സിനിമയിൽ അഭിനയകിക്കാൻ അവസരം ലഭിച്ചൂവെന്ന ആഹ്ളാദത്തിൽ അത് ശ്രദ്ധിക്കപ്പെടണം എന്നില്ല.

ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത പ്രതിഭാസങ്ങൾ ആണ്.

എന്നിരുന്നാലും, ചിലയിടത്ത് പ്രാദേശിക ഭാഷകളെ ഇന്നും ഇന്ത്യൻ സർക്കാർ വേദികളിൽ പോലും അനുവദിക്കപ്പെടുന്നില്ലാ എന്നും മനസ്സിലാക്കുക.

അത് പോലീസിലേയും പട്ടാളത്തിലേയും ഓഫിസർമാരെ നേരിട്ട് തിരഞ്ഞെടുത്ത്, പരിശീലനം ചെയ്യുന്ന ഇടത്താണ്.

ഉദാഹരണത്തിന് NDA പരീക്ഷ പാസായി Commissioned officer ആയി ചേരേണ്ടുന്ന വ്യക്തിക്ക് പതിനെട്ടുവയസ്സിന് ചുറ്റുപാടിൽ മാത്രമാണ് വയസ്സുണ്ടാവുക. ഈ വ്യക്തിയെ paradingങ്ങും മറ്റും പരിശീലിപ്പിക്കുന്ന ആൾ താഴെക്കിടയിള്ളേ സ്ഥാനക്കാരനായിരിക്കും.

ഈ പരിശീലകൻ, ഓഫിസർ പരീശിലനത്തിന് വന്നു നിൽക്കുന്ന കൗമാരക്കാരനെ തൂ, നീ വാക്കുകളിൽ സംബോധന ചെയ്ത് പരിശീലപ്പിച്ചാൽ, അത് ആ ഓഫിസറിൻ്റെ മേൽ ഒരു ഒഴിയാ ബാധ പോലുള്ള അമർത്തിപ്പിടത്തമായി നിലനിൽക്കും.

ഇക്കാരണത്താൽ ഇന്ത്യൻ പട്ടാളം യാതോരു കാരണത്താലും ഈ വേദിയിൽ ഹിന്ദി അനുവദിക്കില്ല.

കാര്യങ്ങൾ ഈ വിധം ആയിരിക്കമ്പോൾ, ഹിന്ദിയെന്ന അഴുക്ക് നിറഞ്ഞ അസുരഭാഷയെ ഏതുവിധത്തിലാണ് ഇന്ത്യയിലെ അന്യഭാഷക്കാരുടെ മേൽ അടിച്ചേൽപ്പിക്കുക എന്ന ചോദ്യം ഉയരേണ്ടതാണ്. എന്നാൽ, അതിനൊന്നും സാവകാശമുള്ളവരല്ല ഇന്ന് എല്ലായിടത്തുനിന്നും വിപ്ളവ വായാടിത്തം നടത്തുന്നത്.

കേരളത്തിലെ പോലീസ് സബ് ഇൻസ്പെട്കർ, ഡീവൈഎസ്പി തുടങ്ങിയ നിലവാരങ്ങളിലേക്കും ഉള്ള നേരിട്ടുള്ള നിയമനത്തിലും ഇതേ പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. അതായത് മലയാളത്തെ ഈ വേദിയിൽ പ്രവേശിപ്പിക്കില്ല.

എന്നിട്ടാണ്, ഈ അഴുക്ക് ഭാഷയേയും ഭരണത്തിൻ്റേയും വിദ്യാഭ്യാസത്തിൻ്റേയും ഭാഷയായി അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ഭാഷകളിലെ വാക്കുകളിൽ രഹസ്യവും അദൃശ്യവുമായ പലതരം കോഡിങ്ങുകൾ കണ്ടേക്കാം. ഈ വിധ കോഡിങ്ങുകൾ ഉത്തേജിപ്പിക്കപ്പെടുന്നത് (activate ചെയ്യപ്പെടുന്നത്) ഭൗതിക സാഹചര്യവും സംഭാഷണവും ആ വിധ വാക്കുകളിലൂടെ നീങ്ങുമ്പോൾ മാത്രമാണ്.

ഭൗതിക സാഹചര്യവും സംഭാഷണം ഈ വിധ വാക്കുകളിടെ നീങ്ങാത്തെടുത്തോളം, ഈ വിധ കോഡിങ്ങുകളുടെ അസ്തിത്വത്തെക്കുറിച്ച് തന്നെ ആരും തന്നെ അറിയില്ല.

ഈ കാര്യത്തെക്കുറിച്ചാണ് യഥാർത്ഥത്തിൽ ഞാൻ ഇന്ന് എഴുതാൻ ഉദ്യമിച്ചത്. എന്നാൽ ഈ വിഷയത്തിലേക്ക് കടന്നാൽ വാക്കുകൾ ഒരു പ്രളയം പോലെ ഒഴുകിവന്നേക്കാം എന്നു തോന്നുന്നു.

അതിനാൽ തന്നെ അത് അടുത്ത എഴുത്തിലാകാം എന്നും കരുതുന്നു.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15. ഭാഷമാറുമ്പോൾ അകന്നുനിന്നവർ അടുക്കുന്ന പ്രതിഭാസം

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്തതരത്തിലുള്ള അദൃശ്യ മാർഗ്ഗരേഖകളും മറ്റും ഉണ്ട് എന്ന കാര്യം സൂചിപ്പിച്ചു കഴിഞ്ഞു.

ഇപ്പോൾ ഓർമ്മവന്ന ഒരു കാര്യം പറയാം.

മലയാളത്തിൽ She എന്ന വാക്കിന് സാധാരണയായി മൂന്ന് നിലവാരങ്ങൾ ആണ് ഉണ്ടായിരുന്നത്. അതായത്, അവര്, അയാൾ, അവൾ.

അവര് എന്ന വാക്കിന്, ഇന്ന് മാഡം എന്ന ഒരു വകഭേദവും വന്നുകാണുന്നുണ്ട്.

പുള്ളി, പുള്ളിക്കാരി, തുടങ്ങിയ വാക്കുകൾ, അയാൾ - അവൾ വാക്കുകൾക്ക് ഇടയിൽ ചാഞ്ചാടി നിൽക്കുന്നവയാണ് എന്നു തോന്നുന്നു.

ഇവിടെ ഇപ്പോൾ, അവര്, അയാൾ, അവൾ എന്ന വാക്കുകളെ മാത്രം ശ്രദ്ധിക്കാം. ഈ മൂന്ന് വ്യത്യസ്ത വാക്കുകളും മൂന്ന് വ്യത്യസ്ത സാമൂഹിക / വ്യക്തി ബന്ധ സ്ഥാനങ്ങളെയാണ് സൂചിപ്പിക്കുന്നത്.

മലബാറി ഭാഷയിൽ She എന്ന വാക്കിന് ഇതേ പോലെ ഉള്ളത്, വെറും രണ്ട് വാക്ക് സ്ഥാനങ്ങൾ ആണ്. അതായത്, ഓര്, ഓള്, എന്നിവ. ഇവ രണ്ടും കുത്തനെ 180⁰ എതിർ സ്ഥാനങ്ങളിൽ നിൽക്കുന്ന സാമൂഹിക / വ്യക്തി ബന്ധ സ്ഥാനങ്ങളാണ്.

മലബാറിയിൽ മൂപ്പത്തി എന്ന ഒരു വാക്കും ഉണ്ട്. ആ വാക്കിനെ ഇപ്പോൾ ചർച്ചയിൽ എടുക്കുന്നില്ല.

ഇതേ പോലെ തന്നെ മലയാളത്തിലെ You എന്ന പദത്തിന് നീ, നിങ്ങൾ, താങ്കൾ (സാർ) തുടങ്ങിയ വാക്കുകൾ ആണ് ഉള്ളത്.

മലബാറിയിൽ ഇഞ്ഞി - നിങ്ങൾ - ഇങ്ങൾ വാക്കുകൾ ഉണ്ട് എങ്കിലും, മലയാളത്തിലെ You വാക്കുകളുടെ അതേ സാമൂഹിക / വ്യക്തി ബന്ധ സ്ഥാനീകരണമല്ല, മലബാറിയിലെ Youകൾക്കുള്ളത്.

മലബാറിയിലെ നിങ്ങൾ - ഇങ്ങൾ വാക്കുകൾ മലയാളത്തിലെ താങ്കൾ വാക്കുകൾക്ക് അടുത്തുള്ള അർത്ഥമായിരുന്നു പണ്ട് ഉണ്ടായിരുന്നത്. കൂടുൽ വിശദ്ധീകരണം നേരത്തെ ഈ ഈ എഴുത്തിൽ നൽകിയിട്ടുണ്ട്.

മലയാളത്തിൽ അയാൾ സ്ഥാനത്ത് നിൽക്കുന്ന കുറേ സ്ത്രീകൾ മലബാറി ഭാഷയിലേക്ക് കടന്നുവന്നാൽ, അവരിൽ വളരെ കുറച്ചുപേർ മലബാറിയിലെ ഓര് സ്ഥാനത്ത് സ്ഥാനീകരിക്കപ്പെടാം.

എന്നാൽ ബൂരിപക്ഷം പേരും, മലബാറിയിലെ ഓള് സ്ഥാനത്തേക്ക് താഴ്ത്തപ്പെടും.

ഇവിടെ പറഞ്ഞുവന്നത്, ഭാഷമാറുമ്പോൾ, വ്യക്തികൾ തമ്മിൽ അകലാനും അടുക്കാനും സാധ്യതയുണ്ട് എന്നതാണ്.

എന്നാൽ, ഇതേ വ്യക്തികൾ കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിലേക്ക് മാറുമ്പോൾ, ആ വ്യക്തികളുടെ ദേഹത്തുനിന്നും മനസ്സിൽ നിന്നും, വ്യക്തിത്വത്തിൽ നിന്നും തൂങ്ങിനിന്നിരുന്നതും, പടർന്നുനിന്നതും മറ്റുമായ അനേകം അദൃശ്യ കണ്ണികളും അവയുടെ വലിക്കലുകളും ഉന്തലുകളും അമർത്തലുകളും മറ്റും താനേ അപ്രത്യക്ഷമാകും.

വ്യക്തിതന്നെ വ്യത്യസ്തനാകും.

എന്നിരുന്നാലും, ഈ വ്യക്തികളുടെ മനസ്സിലും ശരീരത്തിലും അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷയും അവ സൃഷ്ടിച്ച കണ്ണികളും നിലനിൽക്കുന്ന കാലത്തോളം അവർ ഇങ്ഗ്ളിഷുകാരിൽ നിന്നും വളരെ വ്യത്യസ്തർ തന്നെയായിരിക്കും.

തൊക്കിൻ നിറം വെളുപ്പായത് കൊണ്ടൊന്നും ഇക്കാര്യത്തിൽ വലിയ മാറ്റം വരില്ല.

ഇന്ന് ഇസ്രായേൽകാരും പാലസ്തീൻ അറബികളും തമ്മിൽ ആത്മീയ വിശ്വസത്തിൻ്റെ വ്യത്യാസത്തിനേക്കാളേറെ, അവരവരുടെ ഭാഷകളിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യ കോഡുകളിലെ വ്യത്യസ്ത സമൂഹിക രൂപകൽപ്പനകൾക്ക് പ്രസക്തിയുണ്ടായേക്കാം.

എതിർ ദിശകളിലുള്ള വാക്ക് കോഡുകൾ ഉള്ള രണ്ട് ഭാഷക്കാർക്ക് തമ്മിൽ കലർന്ന് ഒരേ സമഹുത്തിൽ ജീവിക്കാൻ പ്രയാസം തന്നെയാവും.

ഇവിടെ ഈ കാര്യ പറയുമ്പോൾ, Adolf Hitlerൻ്റെ പ്രസിദ്ധമായ Mein Kampfൽ അദ്ദേഹം എഴുതിയ ഒരു കാര്യം ഓർമ്മവരുന്നു. പൊതുവായ ഒരു ശത്രുവിൻ്റെ സാന്നിദ്ധ്യത്തിൽ യഹൂദർ തമ്മിൽ ഒത്തുകളിക്കും പോലും.

QUOTE: It is a noteworthy fact that the herd instinct leads to mutual support only as long as a common danger makes this seem useful or inevitable. END of QUOTE

എന്നാൽ, ഒരു പൊതു ശത്രുവിൻ്റെ സാന്നിദ്ധ്യാം ഇല്ലാതായാൽ അവർ കഠിനമായി തമ്മിൽ മത്സരിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുംപോലും.

QUOTE: they would try to get ahead of one another in hate-filled struggle and exterminate one another, END of QUOTE

Adolf Hitlerലുടെ ആ ഗ്രന്ഥത്തിൽ യഹൂദരെക്കുറിച്ച് പറഞ്ഞ ചിലകാര്യങ്ങൾ മലബാറിലെ മാപ്പിളമാരെക്കുറിച്ച് പണ്ട് പറഞ്ഞു കേട്ട ചില കാര്യങ്ങളോട് സാദൃശ്യം ഉണ്ട് എന്നതും ജിജ്ഞാസ ഉണർത്തുന്നുണ്ട്.

അതായത്, മാപ്പിളമാർ തമ്മിൽ ഒത്തുകളിക്കും എന്നും മറ്റുള്ള ആളുകളെ ആ വിധം തമർത്തിക്കളയും എന്നും. ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇങ്ഗ്ളിഷുകാരും മലയാളികളും ഒന്നിച്ചു ജീവിക്കുന്ന ഒരു സമഹൂത്തെ സങ്കൽപ്പിക്കുക. രണ്ട് കൂട്ടരും അവരവരുടെ ഭാഷകളിൽ നിലയുറപ്പിക്കുന്നു.

ഈ സമൂഹം എങ്ങിനെ മുന്നോട്ട് പോകും എന്ന് ആലോചിക്കുക. വ്യക്തികൾ ഓരോ ഭാഷകളിലും വ്യത്യസ്ത സ്ഥാനങ്ങളിൽ നിൽക്കുന്നവർ ആയിരിക്കും. ഇങ്ഗ്ളിഷിൽ ഉള്ള സ്ഥാനമല്ല മലയാളത്തിൽ ലഭിക്കുന്ന സ്ഥാനം.

ഇങ്ഗ്ളിഷ് വ്യക്തികൾ പ്രായത്തിലും തൊഴിൽ സ്ഥാനത്തിലും മറ്റും മുതിർന്നവരേയും താഴ്ന്നവരേയും ഒരേ പോലെ സ്ഥാനീകരിക്കുന്നത്, മലയാളം ഭാഷക്കാർക്ക് സഹിക്കാൻ പറ്റാത്ത തരംതാഴ്ത്തലും പൊക്കിവെക്കലും പോക്കിരിത്തരുവും തെമ്മാടിത്തവും ആയി അനുഭവപ്പെടും.

എന്നാൽ മലയാളം ഭാഷക്കാരെ ഇങ്ഗ്ളിഷുകാരുടെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട് ചോദ്യ ചെയ്താൽ, കാര്യമായ മനഃപ്രയാസം ബന്ധനസ്ഥനായ ആളിൽ വരില്ല.

എന്നാൽ, ഇങ്ഗ്ളിഷ് വ്യക്തിയെ മലയാളം ഭാഷക്കാരുടെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട് മലയാളം രീതിയിൽ ചോദ്യം ചെയ്താൽ, ഇങ്ഗ്ളിഷുകാരന് സഹിക്കാനാവാത്ത് മാനസിക ആഘാതം വന്നുപെടും, പ്രത്യേകിച്ചും ആ ആൾക്ക് മലയാളം ഭാഷ മനസ്സിലാകും എങ്കിൽ.

ഇവിടെ പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയത്, വ്യത്യസ്ത ഭാഷകളിൽ നിഗൂഡ സാമൂഹിക രൂപകൽപ്പനാ കോഡുകൾ ഉണ്ട് എന്നതിനെക്കുറിച്ചാണ്.

അറബി ഭാഷ ഫ്യൂഡൽ സ്വഭാവമില്ലാത്ത ഒരു ഭാഷയാണ് എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ അത് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയോട് സാമ്യതയുള്ള ഭാഷയാണ് എന്ന്.

എന്നാൽ അറബി ഭാഷക്കാരുടെ സാമൂഹികാന്തരീക്ഷം ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിന് സാമ്യതയുള്ളതാണ് എന്നു തോന്നുന്നില്ല.

ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, എന്തോ ഒരു പിശക് അറബി ഭാഷയിൽ എവിടെയോ ഉണ്ട് എന്ന തോന്നൽ വരാം.

ഇത്രയും പറഞ്ഞ്, എനിക്ക് യാതോരു ആഴമുള്ള വിവരവും ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ്. പറഞ്ഞത്, ശരിയായിരിക്കാം, അതുമല്ലായെങ്കിൽ യാതോരു അടിസ്ഥാനവും ഇല്ലാത്തതും ആവാം.

എന്നാൽ പറഞ്ഞത് ശരിയാണ് എങ്കിൽ, ഈ പിശക് അറബി ഭാഷയിലെ വാക്കുകളേയും വാക്യങ്ങളേയും വാക്യപ്രയോഗങ്ങളേയും വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ കണ്ടെത്താൻ പറ്റിയേക്കാം.

മലയാളത്തിൻ്റേയും മലബാറിയുടേയും കാര്യം പറഞ്ഞതു മാതിരിയാണ്. മലയാളത്തിൽ സാധാരണ നിലവാരമുള്ള ഒരു സ്ത്രീ പെട്ടെന്ന് ഒരു അദ്ധ്യാപിക ആയാൽ, സ്ഫോടനാത്മകമായ വ്യക്തിത്വവികാസം കാഴ്ചവച്ചേക്കില്ല.

എന്നാൽ മലബാറിയിലെ ഇഞ്ഞി, ഓള് നിലവാരത്തിൽ നിന്ന സ്ത്രീ പെട്ടെന്ന് ഒരു അദ്ധ്യാപിക ആയാൽ, ഇങ്ങൾ, ഓര് നിലവരത്തിലേക്ക് മാറ്റപ്പെടുന്നു. വ്യക്തിത്വവും ആത്മവിശ്വാസവും മറ്റും ആകാശംമുട്ടുമാറ് വളർന്നകയറിയതായി തോന്നാം.

ഈ ഒരു പ്രതിഭാസത്തെ മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ അക്കാഡമിക്ക് പഠനങ്ങളിലൂടെ മനസ്സിലാക്കാൻ പറ്റില്ല.

ഇവിടെ സൂചിപ്പിച്ചത്, ഭാഷാ വാക്കുകളുടെ ഭൂപടത്തിലൂടെ സൂക്ഷ്മയി കണ്ണോടിച്ചാൽ, ഈ വിധ പലതും കണ്ടെത്താനാവും എന്നതാണ്.

അറബി ഭാഷക്കാരുടെ ഒരു കാര്യം കൂടി പറയാം. അവർ മലബാറി മാപ്പിളമാരുടെ സാമൂഹിക ഭാവം ഉള്ളവർ ആവും എന്നു തോന്നുന്നില്ല. മലബാറിലെ മാപ്പിളമാർ പണ്ട് കാലങ്ങളിൽ മലബാറിയും ഇന്ന് മലയാളവും സംസാരിക്കുന്നവർ ആണ്. രണ്ടും കഠിന ഫ്യൂഡൽ ഭാഷകൾ.

ഈ ഭാഷകളുടെ മാനസിക സ്വാധീനം ഇവരിൽ ഇല്ലാതിരിക്കില്ല.

അറബി ഭാഷക്കാരിൽ പലവിധ വംശീയർ ഉണ്ട് എന്നു മനസ്സിലാക്കുന്നു. കൂടുതൽ വിവരം എനിക്കില്ല. എന്നാൽ, മധ്യേഷ്യയിലെ അറബികൾ മറ്റ് ഇസ്ലാമിക വംശീയരിൽ നിന്നും തെല്ലൊന്ന് അകന്ന് നിൽക്കുന്നുണ്ട് എന്ന ഒരു തോന്നൽ എനിക്കുണ്ട്.

ഇതേ പോലെ തന്നെയാണ് ഇങ്ഗ്ളിഷുകാരും. അവരുടെ അതേ ഭാഷ സംസാരിക്കുന്ന മറ്റ് ഭാഷക്കാരോടും, അവരുടെ അതേ മതവിശ്വാസം ഉള്ള മറ്റ് ഭാഷക്കാരോടും, അവരുടെ അതേ ത്വക്കിൻ നിറമുള്ള മറ്റ് ഭാഷക്കാരോടും അവർ കാലകാലങ്ങളായി ചെറിയ ഒരു അകൽച്ച വെക്കാറുണ്ടായിരുന്നു.

ഈ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

ഇന്നും പറയാൻ ഉദ്ദേശിച്ച കാര്യത്തിൽ വാക്കുകൾ എത്തിയിട്ടില്ലാ എന്നു പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16. ചുഴിമണലിൽ കയറിനിന്ന അവസ്ഥ

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾക്കുള്ള സ്ഥാനീകരണത്തെക്കുറിച്ച് പറയാനുള്ളതിൽ കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞതിന് ശേഷം, ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ആകാശം മുട്ടുമാറുള്ള മാസ വരുമാനത്തിൻ്റെ കാര്യത്തിലേക്ക് എഴുത്ത് നീക്കാം.

ഏതാണ്ട് പരന്ന് വാക്ക് കോഡ് സ്വഭാവമുള്ള അറബിയും ഇങ്ഗ്ളിഷും തമ്മിലും എവിടെയൊ ചില വാക്ക് കോഡുകളുടെ ദിശകളിലും വാക്കുകളുടെ പരസ്പര പൊരുത്തപ്പെടലിലും മറ്റും എന്തൊക്കെയോ വ്യത്യാസം ഉണ്ട് എന്ന കാര്യം പറഞ്ഞുകഴിഞ്ഞു.

അറബി ലിപികൾ വലത്ത് നിന്നും ഇടത്തോട്ടാണ് വായിക്കേണ്ടത് എന്നതിന് ഇക്കാര്യത്തിൽ പ്രസക്തിയുണ്ട് എന്ന് പറയുവാനുള്ള വിവരം എനിക്കില്ല. പോരാത്തതിന്, അറബി വാക്കുകളുടെ സ്വരവും ഇങ്ഗ്ളിഷ് വാക്കുകളുടെ സ്വരവും തമ്മിൽ കാര്യമായി വ്യത്യാസം ഉള്ളതും ഇക്കാര്യത്തിൽ കാര്യമാക്കേണ്ടതുണ്ടോ എന്നും അറിയില്ലാത്ത കാര്യമാണ്.

ശരിക്കും പറഞ്ഞാൽ ഓരോ വ്യത്യസ്ത ഭാഷകളിലും വ്യക്തികൾ തമ്മിൽ സ്ഥാനീകരിക്കപ്പെടുന്നത് അതാത് ഭാഷയിലെ നിശ്ചതമായ വാക്ക് കോഡുകൾ പ്രകാരം ആയിരിക്കും.

ഈ കാര്യം വളരെ വ്യക്തമായി ചിത്രീകരിക്കാനായി മലയാളം ഭാഷയിൽ ഭർത്താവിൻ്റേയും ഭാര്യയുടേയും പൊതുവായുള്ള സ്ഥാനീകരണത്തെ ഒന്ന് ചിത്രീകരിക്കാം.

മലയാളത്തിൽ ഭർത്താവ്, ഭാര്യ എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കപ്പെടുന്നവർ അവർ തമ്മിൽ മാത്രമല്ല ക്രമീകരിക്കപ്പെടുന്നത് (get related). മലയാളത്തിൽ ഭർത്താവ് ചേട്ടനും, ഭാര്യ നീയും ആണ്. ഇത് വളരെ ശക്തിയുള്ള ഒരു ക്രമീകരണം തന്നെയാണ്.

എന്നാൽ ഈ ക്രമീകരണം നിലനിർത്തപ്പെടുന്നത്, അവർ തമ്മിൽ മാത്രമുള്ള ഒരു ആത്മ ബന്ധത്തിൽ ഒതുങ്ങിനിൽക്കില്ല.

കാരണം, അവരെ ഈ വാക്ക് ബന്ധത്തിൽ പിടിച്ചു നിർത്തുന്നതിന് അവരവരുടെ മാതാപിതാക്കളും അമ്മാവന്മാരും, അമ്മായിമാരും, സഹോദരീ സഹോദരന്മാരും, മറ്റ് കുടുംബക്കാരും അയൽവാസികളും സുഹൃത്തുക്കളും മറ്റും അവരവരുടെ വാക്കുകളിലും, സംബോധനകളിലും മറ്റും സ്വമേധായ എന്നവണ്ണം (automated) പ്രവർത്തിക്കും.

ഈ ചേട്ടൻ - നീ ബന്ധത്തിന് പകരം തമ്മിൽ വെറും പേരും നീ എന്ന വാക്കും മാത്രം ഉപയോഗിച്ച് കുടുംബ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോകണം എന്നുണ്ട് എങ്കിൽ, മുകളിൽ പരമാർശിച്ച സകല ബന്ധുമിത്രാധികളേയും ഒരു പരിധിക്കിപ്പുറം അടുക്കാൻ അനുവദിക്കരുത്.

എന്നാൽ ഇതൊന്നും അത്രകണ്ട് സാധ്യമായുള്ള കാര്യമല്ലതന്നെ. കാരണം, എല്ലാരും മലയാളം എന്ന വൻ ഭരണിക്കകത്താണ് ജീവിക്കുന്നത്. ആ ഭരണിക്കുള്ളിലെ വ്യക്തി ബന്ധകോഡുകൾക്ക് വിപരീതമായി ഓരോ സംഭാഷണത്തിലും ഓരോ വാക്യത്തിലും തിരുത്തൽ വരുത്തി ജീവിക്കുക എന്നത് വളരെ പ്രയാസം പിടിച്ച കാര്യം തന്നെയാണ്.

ഒരു ഓഫിസ് കെട്ടിടത്തിൽ ഒരു പോലീസ് ഡീവൈഎസ്പിയും ഒരു പോലീസ് ശിപായി റാങ്കുകാരനും നിത്യവും സന്നിദ്ധ്യരാണ് എന്നു കരുതുക. ഡീവൈഎസ്പിയുടെ ആജ്ഞാനുവർത്തിയാണ് പോലീസ് ശിപായി.

എന്നാൽ ഒരു ദിവസം ആ ഓഫിസിലേക്ക് പുതുതായി പോലീസിൽ ചേർന്ന ഒരു ഇൻസ്പെക്ടറെ നിയമിക്കുന്നു. അതോടുകൂടി, ഡീവൈഎസ്പിക്ക് നേരിട്ടു കീഴിൽ വരുന്നത് ഇൻസ്പെക്ടറാണ്. ശിപായി-റാങ്കുകാരൻ ഇനി മുതൽ ഇൻസ്പെക്ടറുടെ ആജ്ഞാനുവർത്തിയാണ്.

ഇൻസ്പെക്ടറുടെ വാക്കുകൾ ശിപായി അനുസരിക്കണമെങ്കിൽ, ആ ഇൻസ്പെക്ടർ തനിക്ക് മുകളിൽ ഉള്ള ഡീവൈഎസ്പിയേയും, പോലീസ് വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും അനുസരിക്കണം. അവരെ സലാം വെക്കണം. (salute ചെയ്യണം).

ഇൻസ്പെക്ടർ തനിക്ക് മുകളിൽ ഉള്ളവരെ സലാം വെക്കാൻ കൂട്ടാക്കാതിരുന്നാലും, അവരുടെ വാക്കുകളെ അനുസരിക്കാതിരുന്നാലും, ഇൻസ്പക്ടറുടെ ആജ്ഞകളെ പോലീസ് ശിപായിയും അനുസരിക്കാൻ ബാധ്യസ്ഥത കാണിക്കില്ല.

മുകളിൽ നിന്നും താഴേക്ക് ഒഴുകിനിൽക്കുന്ന ആജ്ഞാ - അനുസരണ കണ്ണിയിലെ ഒരു കണ്ണിമാത്രമാണ് പോലീസ് ഇൻസ്പെക്ടർ.

യഥാർത്ഥ പാരമ്പര്യ മലയാളം സമ്പ്രദായത്തിൽ ഡീവൈഎസ്പി ഇൻസ്പെക്ടറെ നീ എന്നാണ് സംബോധന ചെയ്യേണ്ടത്. ഇൻസ്പെക്ടർ പോലീസ്-ശിപായിയെ നീ എന്നും സംബോധന ചെയ്യേണം.

എന്നാൽ ഇന്നുള്ള പോലീസിലേക്ക് ആളെ നിയമിക്കുന്നത് പാരമ്പര്യ മലയാളം രീതിയിലല്ല എന്നു പറഞ്ഞുകഴിഞ്ഞ കാര്യമാണ്. അതായത്, പോലീസ്-ശിപായിക്ക് പോലീസ് ഇൻസ്പെക്ടറേക്കാളും പ്രായം കണ്ടേക്കാം.

ഇനി പറയാനുള്ളതിലേക്ക് വരാം.

മലയാളത്തിൽ ഭർത്താവിൻ്റെ സ്ഥാനം, മുകളിൽ പ്രസ്താവിച്ച പോലീസ് ഇൻസ്പെക്ടറുടെ സ്ഥാനം പോലെയാണ്. മാതാപിതാക്കളുടെ നേരിട്ടുള്ള കീഴ്സ്ഥാനക്കാരിയും ആജ്ഞാനുവർത്തിയും ആണ് മകൾ.

ഈ രണ്ട് സ്ഥാനക്കാരുടേയും ഇടയിലേക്ക് പെട്ടെന്നൊരു നാൾ നിയമിതനാകുന്ന ആളാണ് ഭർത്താവ്. ഈ ആളെ അയാളുടെ ഭാര്യയുടെ മാതാപിതാക്കൾക്കും അമ്മായിമാർക്കും അമ്മവന്മാർക്കും മറ്റും നീ എന്ന് സബോധന ചെയ്യാം.

ഇങ്ങിനെ അവരോട് വിധേയത്വം നൽകിനിന്നാൽ, അവരെല്ലാവരും കൂടി, അയാൾക്ക് അയാളുടെ ഭാര്യയുടെ വിധേയത്വം ഉറപ്പാക്കും. അയാൾക്ക് ഭാര്യയെ നീ എന്ന് സംബോധന ചെയ്യാം. ഭാര്യയെ ഒരു വിധേയയായി കാണാം.

എന്നാൽ, ഈ ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളോടും അമ്മാവന്മാരോടും അമ്മാവിമാരോടും വിധേയനായി നിൽക്കാൻ തയ്യാറല്ലായെങ്കിൽ മലയാളത്തിലെ വിവാഹ സങ്കൽപ്പം തന്നെ അപ്രത്യക്ഷമാകും.

ഇവിടെ കാണേണ്ടത്, ഭർത്താവിൻ്റേയും ഭാര്യയുടേയും സ്ഥാനങ്ങൾ ആണ്.

ഭാര്യയുടെ മാതാപിതാക്കൾ മുകളിൽ.

അതിന് താഴെ, ഭർത്താവ്.

അതിന് താഴെ ഭാര്യ.

ഈ ചിത്രത്തിൽ പലവിധ സ്ഥാനചലനങ്ങൾ ഭാഹ്യമായ പലകാര്യങ്ങളും കൊണ്ടുവരാം. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇനി പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭാഷയിലെ ഭർത്താവിൻ്റേയും ഭാര്യയുടേയും സ്ഥാനങ്ങൾ ആണ്.

മാതാപിതാക്കളും മകളും തമ്മിൽ ഒരേ You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ തമ്മിൽ ക്രമീകരിക്കപ്പെട്ടു നിൽക്കുന്നു. ആരും തന്നെ ആരുടേയും കീഴ്സ്ഥാനക്കാരല്ല.

ഈ ഒരു രീതിയിലുള്ള ബന്ധത്തെക്കുറിച്ച് മലയാളത്തിൽ നിന്നും സങ്കൽപ്പിക്കാൻ ആവില്ല.

അറബി ഭാഷയിൽ പിതാവിനെ മക്കൾ വെറും പേരിനാലാണ് സംബോധന ചെയ്യുക എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ, ഈ ബന്ധവും മലയാളത്തിൽ നിന്നും സങ്കൽപ്പിക്കാൻ ആവില്ല.

ഇങ്ഗ്ളിഷിൽ, മകളുടെ ഭർത്താവ്, മകളുടെ മാതാപിതാക്കളുടെ കീഴിൽ വരുന്ന വ്യക്തിയല്ല. പോരാത്തതിന്, മകളെ ആ ഭർത്താവിൻ്റെ കീഴിൽ പിടിച്ചുനിർത്തണം എന്ന യാതോരു ധർമ്മിക ചുമതലയും മകളുടെ മാതാപിതാക്കൾക്കില്ല.

ഇങ്ഗ്ളിഷിൽ ഭർത്താവും - ഭാര്യയും തമ്മിൽ യാതോരുവിധ മേധാവി-അടിയാളത്തി എന്ന ബന്ധവും വാക്ക് കോഡുകളിൽ ഇല്ല.

അതിനാൽ തന്നെ ഭർത്താവ്, മാതാപിതാക്കളുടേയും മകളുടേയും ഇടയിലുള്ള ഉന്നതൻ - കീഴാളത്തി ഉച്ചനീചത്വത്തിന് ഇടയിൽ വരുന്ന വ്യക്തിയല്ല. കാരണം, ആ വിധമായുള്ള ഒരു ഉച്ചനീചത്വ ബന്ധം ഇങ്ഗ്ളിഷ് ഭാഷാ വൈവാഹിക ബന്ധത്തിൽ ഇല്ല.

ഇങ്ഗ്ളിഷ് വൈവാഹിക ബന്ധത്തിൽ

Parents - daughter - her husand എന്ന രീതിയിലാണ് ബന്ധം. മകളുടെ ഭർത്താവിനോട് മകളുടെ മാതാപിതാക്കൾക്കുള്ള ബന്ധം അവരുടെ മകളിലൂടെ മാത്രമാണ്. അല്ലാതെ അവർക്ക് നേരിട്ട് മകളുടെ ഭർത്താവിന് മേൽ ബന്ധം ഇല്ല. പോരത്തതിന്, മകളുടെ ഭർത്താവ് അവരുടെ ആജ്ഞാനുവർത്തിയും അല്ല.

മലയാളത്തിൽ, മകളുടെ മാതാപിതാക്കൾക്ക് നേരിട്ടുള്ള ഒരു കീഴാളനാണ് ഭർത്താവ്.

മലയാളം ഭാഷയിലിലെ വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ടുകൊണ്ട പലകാര്യങ്ങളും പറയാനുണ്ട്. എന്നാൽ അതിലേക്കെല്ലാം വാക്കുകൾ ഇപ്പോൾ വഴുതിവീഴാതിരിക്കാൻ വളരെ ശ്രദ്ധിച്ചുതന്നെയാണ് ഈ എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഏതാണ്ടൊരു പത്ത് വർഷങ്ങൾക്ക് മുൻപ്, കോട്ടയത്തിന് അടുത്തുള്ള ഒരു പ്രദേശത്ത് നിന്നുവന്ന ഒരു പത്രവാർത്ത ഓർക്കുന്നു.

ഇങ്ഗ്ളിഷുകാരനായ ഒരു ചെറുപ്പക്കാരൻ ഒരു പ്രാദേശിക ക്രിസ്താനി ചെറുപ്പക്കാരിയെ വിവഹാം കഴിച്ചു. ആ ഇങ്ഗ്ളിഷുകാരൻ മലയാളം ഭാഷ സംസാരിക്കാൻ പഠിച്ച് തൻ്റെ ബുദ്ധിയെന്ന വിഡ്ഢിത്തം തെളിയിച്ചു.

ഇതോടുകൂടി, ആ ഇങ്ഗ്ളിഷുകാരൻ്റെ കഥകഴിഞ്ഞുവെന്ന് പറഞ്ഞാൽ മതിയല്ലൊ!

കോട്ടയം പ്രദേശത്തുള്ള ക്രിസ്ത്യാനികളിൽ ഒരു വൻ ശതമാനം പേരും അവിടുള്ള കീഴ്ജന വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് മാറിയവരാണ്. അവരിൽ ചിലരെല്ലാം, അതിശയകരമായ ബുദ്ധിവൈഭവപരമായതും, സാമ്പത്തികമായതും തൊഴിൽപരമായതും ആയ വളർച്ച ഇന്ന് കൈവിരിച്ചിട്ടുണ്ട്. എന്നാൽ, അവരിൽ ആരും തന്നെ അവരുടെ പൈതൃകത്തെക്കുറിച്ച് സൂചിപ്പിക്കാൻ താൽപ്പര്യപ്പെടാറില്ലാ എന്നാണ് തോന്നുന്നത്.

മലയാളത്തിൽ മകളുടെ ഭർത്താവ് മകളുടെ മാതാപിതാക്കളുടേയും അമ്മാവന്മാരുടേയും അമ്മാവിമാരുടേയും മറ്റ് പലരുടേയും നീ - അവൻ എന്ന സ്ഥാനക്കാരൻ മാത്രമാണ്.

മാതാപിതാക്കളോട് വിധേയത്വം നൽകിയേ തീരു. ഇങ്ഗ്ളിഷുകാരനെ മലയാളം പഠിക്കാൻ ഉത്സാഹിപ്പിച്ചവർ ഈ ഗൂഡ വിവരം ആ ഇങ്ഗ്ളിഷ് ചെറുപ്പക്കാരന് നൽകിയില്ലാ എന്നത് ഉറപ്പാണ്.

ആ വിവാഹം വൻ പ്രശ്നത്തിലേക്ക് തന്നെ നീങ്ങിയെന്നാണ് പത്രവാർത്ത. ഇങ്ഗ്ളിഷുകാരൻ തനിക്ക് ജനിച്ച മകനെ ഇങ്ഗ്ളണ്ടിലേക്ക് കടത്താൻ ശ്രമിച്ചു. ഭാര്യയുടെ പിതാവ് കുട്ടിയെ വിട്ടുകൊടുത്തില്ല. എങ്ങിനെ വിട്ടുകൊടുക്കാൻ തോന്നും?

സാക്ഷാൽ ഇങ്ഗ്ളിഷ് രക്തബന്ധ പാതയിൽ ഉള്ള വ്യക്തിയെയാണ് പിന്നീടങ്ങോട്ട് നീ - അവൻ സ്ഥാനത്ത് നിർത്താൻ ആവുന്നത്.

കാരണം, മകളും മകളുടെ ഭർത്താവും, അവർക്കുണ്ടാവുന്ന മക്കളും, മകളുടെ മാതാപിതാക്കൾക്ക് കീഴിൽ വരുന്നവരാണ് മലയാളത്തിൽ.

ഇങ്ഗ്ളിഷ് ചെറുപ്പക്കാരനോട് നീ പോടാ എന്ന് പറഞ്ഞാൽ, ഇപ്പോൾ ഇങ്ഗ്ളിഷ് ചെറുപ്പക്കാരന് ആ വാക്കുകളുടെ അനിഷേധ്യമായ ബലം അറിയാൻ പറ്റും. കോട്ടയത്തുള്ള വല്ല പോലീസ് സ്റ്റേഷനിലും ആ ഇങ്ഗ്ളിഷ് ചെറുപ്പക്കാരനെ കൊണ്ടുപോയാലും ഗുരതരമായ പ്രശ്നമാണ്.

പോലീസുകാർക്ക് ഇങ്ഗ്ളിഷ് ഭാഷ മനസ്സിലാകില്ല. എന്നാൽ, പോലീസുകാരുടെ മലയാളം ഇങ്ഗ്ളിഷുകാരന് മനസ്സിലാകുകയും ചെയ്യും. പോരെ പൊല്ലാപ്പ്?

നിനക്ക് വല്ല പരാതിയും ഉണ്ടെങ്കിൽ നീ അത് ബിലാത്തിയിൽ പോയി പറ, എന്ന് പോലീസുകാർ ഞെട്ടിച്ചൊന്ന് പറഞ്ഞാൽ, അത് കേട്ട് മനസ്സിലാക്കാനും മനസ്സിനെ ഒന്ന് ഞെട്ടിക്കാനും ഉളള വൈറസ് ഇങ്ഗ്ളിഷ് ചെറുപ്പക്കാരൻ്റെ മനസ്സിൽ സ്ഥാപിച്ചുകഴിഞ്ഞ കാര്യമാണ്.

മകളുടെ ഭർത്താവിനോട് നീ പോടാ എന്ന ഭാവത്തിൽ, മകളുടെ പിതാവ് മകളുടെ മകന് സ്വന്തം പള്ളിയിൽ മാമോദീസ നടത്തി (baptism നടത്തി).

കുട്ടിക്ക് മാമോദീസ നടത്താൻ മാതാപിതാക്കളിൽ ഒരാൾ സമ്മതം നൽകിയാൽ മതിയാകും എന്നാണ് തോന്നുന്നത്. എന്നാൽ, മലയാളത്തിൽ മകളുടെ സമ്മതം എന്നത് മകളുടെ മാതാപിതാക്കളുടെ സമ്മതം ആയി കാണാൻ പറ്റുന്നതാണ്.

പണ്ട് നാദാപുരം കോടതിയിലെ ഒരു വക്കീലാപ്പീസിന് മുന്നിൽ ഇരിക്കുമ്പോൾ ഒരു വക്കീൽ-മുറിയിൽ നിന്നും പറയുന്നത് കേട്ടകാര്യമാണ്.

മകളുടെ ഭർത്താവിനെ ഗാർഹിക പീഡനക്കേസിൽ കുടുക്കി ജയിലിലാക്കിയ കാര്യമാണ് സംസാരിക്കുന്നത്. മുസ്ലീം കുടുംബമാണ്.

മകളുടെ പിതാവാണ് വക്കീലിൻ്റെ മുറിയിൽ ഉള്ളത്. മകൾ ഇല്ല.

വക്കീൽ ചോദിക്കുന്നു, ഓക്ക് ഓനെ ബേണ്ടെ? (അവൾക്ക് അവനെ വേണ്ടേ?)

അപ്പോൾ പിതാവ് മറുപടി പറയുന്നു, ഞാക്ക് ഓനെ ബേണ്ട. (ഞങ്ങൾക്ക് അവനെ വേണ്ട).

ഇങ്ഗ്ളിഷുകാർ ഫ്യൂഡൽ ഭാഷക്കാരെ വിവാഹം കഴിക്കുമ്പോൾ, അവർക്ക് മുൻകൂട്ടി സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള പല അദൃശ ചരടുവലികളും സമ്മർദ്ദങ്ങളും മറ്റും വ്യക്തികളുടെ മനസ്സിലും സാമൂഹിക ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും ചിറകിട്ടടിച്ചു തുടങ്ങും എന്നുള്ളതാണ് വാസ്തവം.

വിവാഹത്തിന് ശേഷം, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ തുടർന്ന് ജീവിച്ചാൽ കാര്യമായ പ്രശ്നം വരണം എന്നില്ല.

എന്നാൽ, താമസം ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റിയാൽ, സുഖസുന്ദരമായ ചുഴിമണലിൽ (Quicksandൽ) കയറിനിന്ന അവസ്ഥയാണ് അനുഭവിച്ചറിയുക. ആള് സാവധാനത്തിൽ താഴോട്ട് നീങ്ങിത്തുടങ്ങും.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. മൂർത്തീ സങ്കൽപ്പത്തിലൂടെ മൂർത്തിക്ക് അസ്തിത്വം വരുന്ന കാര്യം

Post posted by VED »

Image


എൻ്റെ ഈ എഴുത്തിൻ്റെ സൃഷ്ടിയും അതിനെ നടത്തിപ്പു ചെയ്യുന്നതുമായ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തെക്കുറിച്ച് തന്നെ പലതും പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ചെറുതായി ഒന്ന് സൂചിപ്പിക്കാവുന്ന കാര്യം, ഈ എഴുത്തിനെ മുന്നോട്ട് നയിക്കുന്നത്, രണ്ട് വ്യത്യസ്ത കാര്യങ്ങൾ ആണ് എന്നതാണ്.

ഒന്ന്, ലക്ഷ്യമിട്ടുകൊണ്ടുള്ള എഴുത്താണ്.

അത്, ഈ എഴുത്തിൻ്റെ ഭൂപടം മനസ്സിൽ മുൻകൂട്ടി വരച്ചുകൊണ്ട്, ഓരോ സാമൂഹികവും ചരിത്ര പരവുമായ കാര്യങ്ങളിലേക്ക് നീങ്ങുക എന്നതാണ്. ഉദാഹരണത്തിന്, ഇപ്പോൾ മുന്നിൽ എത്താൻ ലക്ഷ്യമിട്ടിരിക്കുന്ന ഇടം, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമപരമായ മാസവരുമാനം എന്ന കാര്യമാണ്.

എന്നാൽ ഈ എഴുത്തിൻ്റെ പാതയിൽ പലപ്പോഴും മനസ്സിൻ്റെ ആഴങ്ങളിൽ നിന്നും താനെ പതഞ്ഞു പൊങ്ങിവരുന്ന ചിന്താശകലങ്ങളും ഉണ്ട്. ഇവ ചിലപ്പോഴെല്ലാം കയറിവന്ന് എഴുത്തിൻ്റെ പാതയിൽ ഒരു വഴിമാറിപ്പോകൽ (detour) നടത്തിച്ചേക്കാം.

ഈ എഴുത്ത് എഴുതാനായി ഞാൻ കരുതിക്കൂട്ടി ചിന്തിക്കാറില്ലാ എന്നുള്ളതാണ് വാസ്തവം. അതിനാൽ തന്നെ ഞാൻ ഒരു ചിന്തകനാണ് എന്ന ധാരണ എനിക്കില്ല.

കഴിഞ്ഞ എഴുത്തിൽ വൈവാഹിക ജീവിതത്തിൽ ഭാര്യയുടേയും ഭർത്താവിൻ്റേയും ഒരു പ്രത്യേകതരം സ്ഥാനീകരണത്തെക്കുറിച്ച് പറഞ്ഞുപോയി. അതായിരിക്കാം കാരണം എന്നുതോന്നുന്നു, പെട്ടെന്നൊരു ചിന്താ ശകലം മനസ്സിൽ പതഞ്ഞു പൊങ്ങിനിൽക്കുന്നു.

അത് ഇപ്പോൾ എഴുതുന്നില്ലായെങ്കിൽ ചിലപ്പോൾ അത് പിന്നീട് മനസ്സിൽ സ്ഥാനം പിടിക്കാൻ സൗകര്യം ലഭിക്കാതെ നട്ടംതിരിഞ്ഞു മനസ്സിൽനിന്നും മാഞ്ഞുപോയേക്കാം.

ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ ഭാര്യ, ഭർത്താവിന് നീ എന്ന സ്ഥാനത്ത് നിൽക്കുന്ന ആളാണ്. ഭർത്താവ് ഭാര്യയ്ക്ക് ചേട്ടൻ എന്ന സ്ഥാനത്ത് നിൽക്കുന്ന ആളാണ്.

പ്രാദേശിക ഭാഷയിലെ ഈ കോഡിങ്ങിനെ വകവെക്കാതെ സ്ത്രീ ശാക്തികരണം എന്നത് ഒരു പരിധി വരെ വിഡ്ഢിത്തവും, അതിനപ്പുറം അപകടവും ആണ്.

ഭാര്യയും ഭർത്താവും അന്യോന്യം നീ എന്ന് സംബോധന ചെയ്യുന്നത്, ഇങ്ഗ്ളിഷിൽ കാണുന്ന You - You സമത്വമല്ല മിക്കപ്പോഴും സൃഷ്ടിക്കുക. മറിച്ച്, മിക്കപ്പോഴും അത് പ്രായം ഏറിയ മുതലാളിയും പ്രായം കുറഞ്ഞ തൊഴിലാളിയും തമ്മിൽ നീ എന്ന് ഉപയോഗിക്കുന്നതു പോലെയാവുകയാണ് ചെയ്യുക.

എന്നുവച്ചാൽ, മുതലാളിയെ തൊഴിലാളി മറ്റുള്ളവരുടെ മുന്നിൽ വച്ച് അവഹേളിക്കുക ആണ് ചെയ്യുക എന്ന്.

ഓരോ ഭാഷയിലും വ്യക്തികൾക്ക് അവരുടെ സ്ഥാനീകരണത്തിന് അനുസൃതമായ സ്വാതന്ത്ര്യങ്ങളും പരിധികളും വേലിക്കെട്ടുകളും തുറസ്സായ ഇടങ്ങളും മറ്റും കാണപ്പെടും. മറ്റൊരു ഭാഷയിലുള്ള ഈ വിധ കാര്യങ്ങൾ കണ്ടുകൊണ്ട് അവ സ്വന്തം ഭാഷയിൽ നടത്തിപ്പു ചെയ്യാൻ പോയാൽ, പ്രശ്നം തന്നെയാണ്.

ഫ്യൂഡൽ ഭാഷകളിലെ ഭാര്യാ-ഭർത്തൃ ബന്ധത്തെക്കുറിച്ച് പറയുമ്പോൾ, വ്യക്തമായി പറയേണ്ടുന്ന കാര്യം ഫ്യൂഡൽ ഭാഷകളിൽ, എല്ലാ വ്യക്തികളിലും മനസ്സിൽ ഒരു നിഷേധാത്മകമായ മത്സരഭാവം എന്ന ഒരു വിഷം നിലനിൽക്കും എന്നതാണ്. ഈ വീക്ഷണ കോണിൽ നിന്നും നോക്കിയാൽ, ഫ്യൂഡൽ ഭാഷാ വ്യക്തികൾ പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാരിൽ നിന്നും വ്യത്യസ്തരാണ്.

പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാരുടെ മനസ്സിൽ യാതോരു രീതിയിലും കലർന്നു നിൽക്കാതുള്ള ഒരു വിഷാംശമാണ് മറ്റുള്ളവരെ അവൻ / അവൾ ആക്കാനും സ്വന്തം നിലവാരം അദ്ദേഹം / അവര് ആക്കാനും ഉള്ള ഒരു നൈസർഗ്ഗികമായ അഭിലാക്ഷം.

യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിലെ പ്രാരമ്പര്യ തൊഴിലാളി വർഗ്ഗ ഇങ്ഗ്ളിഷുകാർ മറ്റ് പല ജനങ്ങളേയും അപേക്ഷിച്ച് വളരെ സത്യസന്ധരും നിസ്വാർത്ഥരും പരക്ഷേമകാംക്ഷികളും പരോപകാരികളും (altruistic) ആണ്.

ഈ ഒരു വിശേഷണം എന്നാൽ ബൃട്ടിഷുകാർക്ക് മൊത്തമായി നൽകാൻ ആവില്ല.

ഫ്യൂഡൽ ഭാഷ മനസ്സിൽ പലരീതിയിലും ഉള്ള വിഷാംശം നിറച്ചവരാണ്, ഇവിടെ ഭാര്യയും ഭർത്താവും ആയി മാറുന്നവർ. അവരിൽ ഓരോരുത്തരിലും മറ്റുള്ളവരെ ചെറിയതോതിലെങ്കിലും പറ്റിച്ച് സ്വന്തം കാര്യം വളർത്താനുള്ള മനോഭാവം ഉണ്ടാവും.

മാത്രവുമല്ല, അവർ രണ്ട് കൂട്ടരും ജീവിക്കുന്നതും ഇടപഴകുന്നുതും ഇതേ പോലുള്ള വിഷാംശം മനസ്സിൽ ഉള്ളവരുടെ ഇടയിലാണ്. അതിനാൽ തന്നെ എല്ലാരും മറ്റുള്ളവരുടെ വിഷം തട്ടാതിരിക്കാനുള്ള പലവിധ പ്രതിവിധികളും മുൻകരുതലുകളും ഒരുക്കിവച്ചുതന്നെയാണ് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുക.

കൂടെ ജീവിക്കുന്ന മറ്റുള്ളവർ നന്നാകുക എന്നത് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ കോഡുകളിൽ അപകടമാണ് എന്ന നിശബ്ദമായ തിരിച്ചറിവ് പലപ്പോഴും മനസ്സിൽ ഒരു കൊള്ളിമീൻമാതിരി വെട്ടിത്തിളങ്ങും. ഈ ഒരു മത്സരബുദ്ധി ഭാര്യയും ഭർത്താവും തമ്മിൽ പോലും വളർന്നുവരാം.

ഇതെല്ലാം വളരെ സങ്കീർണ്ണങ്ങളായ കാര്യങ്ങൾ ആണ്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇനി മനസ്സിൽ പതഞ്ഞുപൊങ്ങിയ കാര്യത്തിലേക്ക് കടക്കാം.

ഫ്യൂഡൽ ഭാഷകളിൽ ഉന്നതൻ എന്നും താഴെക്കിടയിലുള്ള ആൾ എന്നും ഉള്ള സ്ഥാനീകരണത്തിൽ ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു സവിശേഷത പറയാം.

ഉന്നതൻ എന്ന വ്യക്തിയെ സാധാരണക്കാർ നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കില്ല. എന്നാൽ, ഏറ്റവും താഴെക്കിടയിൽ ഉള്ള വ്യക്തിയെ നീ, അവൻ, അവൾ വാക്കുകളിൽ മാത്രമാണ് എല്ലാരും നിർവ്വചിക്കുള്ളു.

ഏറ്റവും താഴെക്കിടയിലുള്ള സ്ഥാനത്തിൽ നിന്നും ഓരോ പടി ഉയരത്തിൽ നിൽക്കുന്ന വ്യക്തിയെ നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കുന്ന ആളുകളുടെ എണ്ണത്തിൽ ആനുപാതികമായി കുറവു വരും.

വ്യക്തിയുടെ സാമൂഹിക സ്ഥാനം ഈ വിധത്തിലും കാണാൻ പറ്റുന്നതാണ്:

100 പേരുള്ള ഒരു സമൂഹത്തിൽ എത്ര പേർ ഒരു വ്യക്തിയെ സാർ, അദ്ദേഹം, അവര് നിലവാരത്തിൽ നിർവ്വചിക്കുന്നു എന്നത് ഒരു ശതമാനമായി നിർണ്ണയിച്ച് ആ അക്കത്തെ ആ ആളുടെ സാമൂഹിക സ്ഥാനമായി വളരെ കൃത്യമായി രേഖപ്പെടുത്താം.

എന്നുവച്ചാൽ 100 എന്ന അക്കം ഒരു വ്യക്തിയെ സാമൂഹികമായി ഏറ്റവും ഉന്നതനായി സ്ഥാനീകരിക്കുന്നു. ഈ ആളെ ആരും തന്നെ നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കില്ല.

0 എന്ന അക്കം സാമൂഹികമായി ആ വ്യക്തിയെ ഏറ്റവും താഴെതട്ടുകാരനായി സ്ഥാനീകരിക്കുന്നു. ഈ ആളെ എല്ലാരും നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കും.

ഈ ഒരു അക്കം ഭാര്യാ - ഭർത്തൃ ബന്ധത്തിലും കാണേണ്ടിയിരിക്കുന്നു.

80 എന്ന സ്ഥാനക്കാരനായ വ്യക്തിയുടെ ഭാര്യ ഏറ്റവും കുറഞ്ഞത് ഒരു 70 എന്ന സ്ഥാനത്തിന് എങ്കിലും നിൽക്കേണ്ടുന്നതാണ്.

ഈ ഭാര്യ 40 സ്ഥാനക്കാരൻ്റെ കീഴിൽ തൊഴിൽ ചെയ്യാൻ പോകരുത്. 40 സ്ഥാനക്കാരൻ നീ, അവൾ വാക്കുകളിൽ നിർവ്വചിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കയറിച്ചെല്ലരുത്.

ഇത് യഥാർത്ഥത്തിൽ വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്.

സമൂഹത്തിൽ വ്യക്തികൾ പല സ്ഥാനക്കാരുമായിരിക്കും. ഈ സങ്കീർണ്ണമായ അക്കസ്ഥാനങ്ങളുടെ ഇടയിൽ വളരെ കുരുട്ടുബുദ്ധി പ്രയോഗം ഉപയോഗിച്ചാണ് പലരും ജീവിക്കുക.

എന്നാൽ ഈ കുരുട്ടുബുദ്ധി പ്രയോഗത്തെ നിലപരിശാക്കുന്നത് മറ്റ് ചിലർക്ക് വൻ ആഹ്ളാദം നൽുന്ന ഒരു നേരംപോക്ക് തന്നെയാണ്. കാരണം നിലംപരിശാക്കപ്പെട്ട വ്യക്തി കോമാളിതന്നെയായി മാറിപ്പോയേക്കാം.

മനഃശാസ്ത്രം എന്ന് വികട ശാസ്ത്രത്തിന് ഈ വിധ കാര്യങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാ എന്നാണ് മനസ്സിലാകുന്നത്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം. അത് ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്ക് സ്ഥാനത്തിൽ നിന്നും തുടങ്ങാം. ഭാര്യ നീയും ഭർത്താവ് ചേട്ടനും ആയുള്ള സ്ഥിതിക്ക്, അവർ രണ്ട് പേർക്കും സാമൂഹികമായി അതേ അനുപാതത്തിൽ ഉള്ള സ്ഥാനങ്ങൾ ആണ് അഭികാമ്യം.

അതായത്, സമൂഹത്തിൽ ഭാര്യ അവരും അല്ലെങ്കിൽ ഓരും, ഭർത്താവ്, അവനും, അല്ലെങ്കിൽ ഓനും ആയുള്ള അവസ്ഥ വളരെ അപകടകരമായ അവസ്ഥാവിശേഷം തന്നെയാണ്.

ഈ ഒരു കാരണത്താൽ, ഭാര്യ സർക്കാർ ജീവനക്കാരിയും ഭർത്താവ് സാധാരണ തൊഴിലാളിയും ആയാൽ ഭാഷാ വാക്കുകൾ സമൂഹത്തിൻ്റെ പല ദിശകളിൽ നിന്നും ആ വൈവാഹിക ബന്ധത്തിൽ കുത്തിക്കീറലുകൾ നടത്തിക്കൊണ്ടിരിക്കും. വൻ പ്രശ്നംതന്നെയാണ്.

സമൂഹത്തിൽ താഴെക്കിടയിലുള്ള ഭാര്യാ - ഭർത്താക്കൾ, അതായത് ചെറുകിട തൊഴിലുകൾ ചെയ്തു ജീവിക്കുന്ന ഭാര്യയും ഭർത്താവും, പലരുടേയും നീ, അവൻ, അവൾ വാക്കുകൾക്ക് വിധേയരായിരിക്കും.

എന്നുവച്ചാൽ, ആ വൈവാഹിക ബന്ധത്തിൽ ഭാര്യയെ കുറേ പേർ ആജ്ഞാനുവർത്തിയാക്കി വെക്കും. മറ്റ് കുറേ പേർ ഭർത്താവിനെ ആജ്ഞാനുവർത്തിയായി വെക്കും. ഈ ജീവിത നിലവാരത്തിൽ ജനിച്ചു വളർന്നവർക്ക് അതിൽ യാതോരു പുതുമയും കാണില്ല. കാരണം, ആ രീതിയിൽ തന്നെയാണ് അവർ കാലാകാലങ്ങളായി ജീവിതം നയിച്ചിരുന്നത്.

എന്നാൽ, ഈ സാഹചര്യം ജീവിതത്തിൽ പുതുതായി അനുഭവിക്കുന്നവരുടെ വൈവാഹിക ജീവിതത്തിൽ വൻ വലിച്ചു കീറലുകൾ തന്നെ വന്നുചേരും.

പോരാത്തതിന്, ഭാര്യ ചില അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കും. ഭർത്താവ് വേറെ ചില അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കും എന്നും കരുതുക. ഇതും ഒരു പോരായ്മായണ്.

കാരണം, ഒന്നിച്ചിരുന്ന്, ഒരേ മൂർത്തിയോട് പ്രാർത്ഥിക്കുക എന്നതും ഭാര്യ - ഭർത്തൃ ബന്ധത്തിൽ ഒരു അടുപ്പം വരുത്താൻ സഹായിക്കുന്ന ഒരു കാര്യമാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഒരു ആരാധനാ മൂർത്തിയുടെ സാന്നിദ്ധ്യം വളരെ ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

ഈ വിധമായുള്ള ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷാ സമൂഹികാന്തരീക്ഷത്തിൽ അത്രകണ്ട് ആവശ്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. കാരണം, ഇങ്ഗ്ളിഷ് സമൂഹികാന്തരീക്ഷത്തിൽ ഭാര്യയേയും ഭർത്താവിനേയും പല നിലവാരത്തിലുള്ള നീ, നിങ്ങൾ, താങ്കൾ വാക്കുകളിൽ പലനിലവരത്തിലുള്ളവർ വേർതിരിക്കില്ല.

പലപ്പോഴും ഫ്യൂഡൽ ഭാഷാ പ്രദേശത്തിലെ ഉന്നതർ അവരുടെ വീടുകളിൽ വ്യക്തമായ ചില മൂർത്തികളിൽ മാത്രം അവരുടെ ആരാധന നിലനിർത്തും.

ഭാര്യ ഒരു കൂട്ടം മൂർത്തികളെ ധ്യാനിക്കുന്നു. ഭർത്താവ് മറ്റൊരു കൂട്ടം ദൈവങ്ങളെ ആരാധിക്കുന്നു എന്നുകരുതുക.

ഇതിൽ ഒരു പരിധിവരെ ഒരു നിഷേധാത്മകതയുണ്ട്. ഭാര്യയും ഭർത്താവും ശത്രുപക്ഷത്തു നിൽക്കുന്ന രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞതു മാതിരിയാണ് കാര്യങ്ങൾ.

ഏത് കക്ഷി ഭരണത്തിൽ വന്നാലും, കുടുംബത്തിന് സംരക്ഷണം ലഭിക്കും എന്നത് ശരിയായിരിക്കാം. എന്നാൽ, വീട്ടിൽ ഈ ഒരു കാരണം തന്നെ ഭാര്യയേയും ഭർത്താവിനേയും തമ്മിൽ അകറ്റിയേക്കാം. അവർ രണ്ട് വ്യത്യസ്ത രാഷ്ട്രീയ മൂർത്തികളെയാണ് മനസ്സിൽ ധ്യാനിക്കുന്നത്.

ഭാര്യ ഭർത്താവിന് കീഴിൽ നിൽക്കുന്നു. രണ്ടു പേരും ഒരേ മൂർത്തിയെ ധ്യാനിക്കുന്നു. കുട്ടികളും ഇതേ പോലെ വന്നിരുന്ന് അതേ മൂർത്തിയെ സങ്കൽപ്പിക്കുന്നു.

ദൈവ മൂർത്തി മനസ്സിലെ അതീന്ദ്ര്യ സോഫ്ട്വേറിലാണ് സൃഷ്ടിക്കപ്പെടുന്നത്. ആ മൂർത്തീ-സങ്കൽപ്പത്തിന് അതോടെ അസ്തിത്വം കൈവരുന്നു.

ആ അസ്തിത്വത്തിൽ നിന്നും ഭർത്താവിൻ്റേയും ഭാര്യയുടേയും കുട്ടികളുടേയും മനസ്സിൻ്റെ അതീന്ദ്ര്യ സോഫ്ട്വറിലേക്ക് ഒരു അദൃശ്യ കണ്ണി ഒഴുകിവരുന്നുണ്ട്. ഈ വേദിയിൽ ഫ്യൂഡൽ ഭാഷകളുടെ പിടിവലികളിൽ നിന്നും മനസ്സിനും വ്യക്തിക്കും തെല്ലൊരു ആശ്വാസം ലഭിക്കും.

എന്നാൽ മറക്കരുത്, എല്ലാരുടേയും മനസ്സിൽ ഫ്യൂഡൽ ഭാഷ ഒരു വിഷം കലർത്തിയിട്ടുണ്ട് എന്നത്.

മുകളിൽ പറഞ്ഞ മൂർത്തീ സങ്കൽപ്പം സർക്കാർ എന്ന സങ്കൽപ്പം പോലെയാണ്.

'ഇത് സർക്കാർ കൽപ്പനയാണ്' എന്ന് പല ഉദ്യോഗസ്ഥരും പറയുന്നത് കേട്ടിട്ടുണ്ട്.

ഈ സർക്കാർ എന്നതിനെ ആരും ഒരു ഭൗതിക രൂപത്തിൽ കണ്ടിട്ടില്ല. അതിൻ്റെ മുഖമെന്താണ് എന്ന് ആർക്കും അറിയില്ല. പോരാത്തതിന്, അതിൻ്റെ നിറവും അറിയില്ല.

എന്നാൽ സർക്കാർ കൽപ്പന എന്നു പറയുമ്പോൾ, ആ വാക്കുകൾക്ക് വ്യക്തമായ ഒരു അർത്ഥമുണ്ട്.

പോരാത്തതിന്, സർക്കാർ കൽപ്പനയ്ക്ക് ഒരു ബലവും ഉണ്ട്. അതിനോട് ഒട്ടി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാർ എന്ന സങ്കൽപ്പം ഒരു പ്രത്യേക frameworkൽ നിലനിർത്തുന്നുമുണ്ട്. അത് അവർക്ക്, വ്യക്തിയെന്ന നിലയിൽ തന്നെ ഒരു സാമൂഹിക ശക്തിയും നൽകുന്നുണ്ട്.

ഈ വിധമായുള്ള യാതോരു കാര്യങ്ങളും ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ ഇല്ലാ എന്നും ഓർക്കുക.
Image
Post Reply