4. ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം

Post posted by VED »

Image
Image


Image

Image
Image
Last edited by VED on Mon Feb 19, 2024 12:59 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #


കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.



1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ ത്രിശാഖിത്വം

2. ഇടുങ്ങിയ ആശയ വിഷയ ലോകത്തിലെ വൻ താത്വികസംസാരം

3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരുമായി നിവ്വചിക്കുന്നത്

4. ബുദ്ധിയും അന്തസ്സും എല്ലാവർക്കും ഉണ്ട് എന്നു പ്രഖ്യാപിച്ചവർ

5. നിഴൽപോലും ബാക്കിയില്ലാത്ത ഒരു പരിവർത്തന ലക്ഷ്യം

6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം

7. അദ്ധ്യാപനത്തിന്‍റെ പരിമിതികൾ

8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയവിവര ചട്ടക്കൂടുകളിൽ ഉള്ള അദ്ധ്യാപകർ

9. ശുദ്ധ ബോഷ്ക്കത്തരം ഉയർന്ന വിദ്യാഭ്യാസമാകുന്നു

10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം

11. പുസ്തകത്തിൽ എഴുതി, ഉരുവിട്ട് കാണാപാഠമാക്കി, പരീക്ഷയെഴുതി

12. പരിമിതമായ സാങ്കേതിക വിജ്ഞാനം നൽകുന്ന 5 വർഷ പഠനം

13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും

14. ഒരു വെളിപാട്

15. വിദ്യാഭ്യാസം നൽകാത്ത വിവരങ്ങൾ എവിടെ നിന്ന് ലഭിക്കും

16. പ്രസക്തിയില്ലാത്ത വ്യക്തിത്വഗുണമേന്മ നൽകാത്ത വിദ്യാഭ്യാസം

17. തരിശായ ബിരുദങ്ങൾ

18. ഇങ്ഗ്ളിഷിലെ മഹനീയപാരമ്പര്യങ്ങൾ അറിയാത്ത പ്രൊഫസർമാർ

19. ഇങ്ഗ്ളിഷിനോട് കൂറില്ലാത്ത ഇങ്ഗ്ളിഷ് സാഹിത്യകാരന്മാർ

20. ഫ്യൂഡൽ ഭാഷയിലെ non-verbal സൂചനാ-അടയാളങ്ങൾ

21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന ഉച്ചനീചത്വം

22. വിവരവും വാചകവും ത്രിശാഖിത്വത്തോടുകൂടി

23. ആഴമില്ലാത്ത വാചക കസർത്തുകൾ

24. വികലമായ ലളിത പെരുമാറ്റങ്ങൾ

25. ബഹുമാനത്തോടു കൂടിയാണോ അദ്ധ്യാപകർ പെരുമാറുന്നത്?

26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന ഗുണവും ദോഷവും

27. വലിയ ആളും അയാളുടെ കീഴിൽ കുഴിക്കകത്തുള്ള ആളും

28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം അനുവദിക്കുന്ന നാട്ടിൽ

29. അപ്രവേശ്യ സ്വഭാവമുള്ള സാമൂഹിക തട്ടുകൾ

30. വ്യത്യസ്ത സാമൂഹിക അറകളിൽ ജീവിക്കുന്നവരുടെ ഒരു കൂട്ടം

31. Mr, Mrs, Miss തുടങ്ങിയ പ്രയോഗങ്ങളുടെ കഥകഴിച്ചവർ

32. തരംതാണവർ വാക്ക് കോഡുകളിൽ തരംതാഴ്ത്തിയാൽ

33. വ്യക്തിത്വത്തോടുകൂടി പ്രതികരിക്കാൻ ആവാത്ത അവസ്ഥ

34. ഇങ്ഗ്ളിഷിൽ ഗുണമേന്മയില്ലാത്തവർ ഓഫിസറായാൽ

35. സാമൂഹിക വരമ്പുകൾ മറന്ന് പെരുമാറിയാൽ

36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ് വേണ്ടുന്ന ജീവിതശൈലി

37. പലരിലും ജീവിത ദിശ മാറ്റിവിട്ടതിന്‍റെ കാര്യം

38. ഇങ്ഗ്ളിഷിലേക്ക് പാത തിരിച്ചുവിട്ടത് അംഗീകരിക്കാത്തവർ

39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക് കോഡുകളെ ബാധിക്കാം

40. ബഹുമാനിക്കുന്നവരുടെ vs ബഹുമാനിക്കാത്തവരുടെ അഭിപ്രായം

41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ ജനാധിപത്യവും

42. അദ്ദേഹം, അയാൾ, അവൻ എന്ന മൂന്നുതരം ജീവികൾ

43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി ആയിപ്രവർത്തിക്കുന്നു

44. ഫ്യൂഡൽ ഭാഷകളുടെ പൈശാചിക സവിശേഷതകൾ

45. കാന്തദ്രുവങ്ങളുടെ ആകർഷണവും വികർഷണവും

46. ഭൗതിക ദൃശ്യത്തെ പുനരാവിഷ്ക്കരിക്കുന്നതെങ്ങിനെ

47. ആളെ എടുത്ത് കുടയാനാകുന്ന ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ

48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച് അഭിപ്രായം വ്യത്യസ്ത നിലവാരമുള്ളവർ പ്രകടിപ്പിക്കുമ്പോൾ

49. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് പൃസം മാതിരിയും പെരുമാറാൻ ആവും

50. പർവ്വതീകരിക്കാനും, ചെറുതാക്കാനും ഉള്ളകഴിവ് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾക്ക്
Last edited by VED on Fri Nov 03, 2023 5:40 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ ത്രിശാഖിത്വം സംഭവിക്കുമ്പോൾ


You, Your, Yours, He, His, Him, She, Her, Hers, They, Their, Theirs തുടങ്ങിയ വാക്കുകൾക്ക് മലയാളത്തിൽ ഏറ്റവും കുറഞ്ഞതായി സംഭവിക്കുന്ന ത്രിശാഖിത്വം (trichotomy), ഈ ഭാഷ സംസാരിക്കുന്നവരുടെ മാനസിക ഭാവത്തെ ഇങ്ഗ്ളിഷിൽ ഉളവാകുന്ന മാനസിക ഭാവത്തിൽനിന്നും തികച്ചും വ്യത്യസ്തമായ ഒന്നാക്കിമാറ്റുന്നു.

സമന്മാരായി ഉയരുന്ന ആളുകളെ തങ്ങളോട് മത്സരിക്കുന്നവരായി കാണുകയും, അവരെ എത്രയും പെട്ടെന്ന് വാക്ക് കോഡുകളിൽ അങ്ങ് താഴെത്തെത്തിക്കാനുള്ള വ്യഗ്രത ഒരു ഭാഗത്ത്. മറുഭാഗത്ത് മേൽക്കോയ്മയിലുളളവരെ ബഹുമാന വാക്കുകളുടെ ഔന്നിത്യത്തിൽ എത്തിക്കുക. മറ്റുള്ളവരെക്കൊണ്ട് ഈ കാര്യം അംഗീകരിപ്പിക്കുക.

വിദ്യാർത്ഥികൾ, അവരുടെ കൂട്ടുകാരല്ലാത്തവരുടെ ഏത് ശ്രദ്ധാർഹമായ നേട്ടങ്ങളെയും ആപൽക്കരമായ മുന്നേറ്റമായി കാണുകയും, ഈ വക കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ, അവയെയും, ആ ആളെയും പുച്ഛിക്കുക, തുപ്പുന്ന രീതിയിൽ ഉള്ള ഒരു രീതിയിൽ സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വമേധയാ ഭാഷാകോഡുകളിലെ ത്രിശാഖിത്വം വരുത്തുമായിരുന്നു.

ഇങ്ങിനെയുള്ള മാനസിക ഭാവം തെറ്റാണ് എന്നെല്ലാം പഠിപ്പിക്കാമെങ്കിലും, ഈ മാനസിക ഭാവം ഉളവാക്കുന്ന വാക്ക് കോഡുകളെ ഈ വിധമുള്ള പഠിപ്പിക്കലുകൾക്ക് മാച്ചുകളയാനാവില്ലതന്നെ. കാരണം, അവ ഭാഷയിലെ കോഡുകളാണ്.

വ്യക്തിയിലെ മാനസിക ദുഷ്ടതയല്ല ഇവയെ പ്രകോപിപ്പിക്കുന്നത്. മറിച്ച്, മറ്റൊരാൾ മുന്നോട്ട് നീങ്ങുമ്പോൾ, ഭാഷാകോഡുകളിൽ ആ ആൾക്ക് മൂല്യ വർദ്ധനവ് ലഭിക്കുകയും, തന്‍റെ സ്വന്തം ഇടത്ത് വാക്ക് കോഡുകളിൽ മൂല്യ ചോഷണം സംഭവിക്കുകയും ചെയ്യും എന്നുള്ളത് ഒരു നിത്യസത്യമായി ഇരിക്കുന്നിടത്തോളംകാലം, ഈ മാനസിക അരക്ഷിതത്വം സ്വാഭാവികം മാത്രമാണ്.

ഈ കാര്യം മിക്ക വ്യക്തികളിലും ഒരു ഗംഭീരമായ അരക്ഷിതാവസ്ഥയാണ് ഉളവാക്കുക. കാരണം, മറ്റ് വ്യക്തികൾ തന്നെ കാണുന്നരീതിക്ക് പോറൽ ഏൽക്കും എന്നുള്ളത് ഫ്യൂഡൽ ഭാഷകളിൽ അതി കഠിനമായ ഒരു പ്രശ്നം തന്നെയാണ്.

Lord Macaulayക്ക് ഈ സംഗതിയുടെ പൂർണ്ണമായ വിവരം ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ, പ്രഥമദൃഷ്ടിയിൽത്തന്നെ ഈ ഉപഭൂഖണ്ടത്തിലെ ഭാഷകളിൽ അപമര്യാദയുടെ കോഡുകൾ അന്തർലീനമായിട്ടുണ്ട് എന്ന് അദ്ദേഹത്തിന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ആയി എന്നുള്ളതാണ് എടുത്ത് പറയേണ്ടകാര്യം.

ഈ വിധ ദുഷ്ടതകളും, ത്രിശാഖിത്വവും, അരക്ഷിതത്വവും, അരക്ഷിതാവസ്ഥയും ഇല്ലാത്ത ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുമ്പോൾത്തന്നെ വ്യക്തിയിലും, അതിലൂടെ സമൂഹത്തിലും, ഒരു ഗുണാത്മകമായ മാറ്റം സംഭവിക്കും എന്നുള്ളത് തീർച്ചയായ കാര്യമാണ്.

ഇങ്ഗ്ളിഷിൽ, ഒന്ന് ഏതാനും വാക്യങ്ങൾ സംസാരിക്കുമ്പോൾത്തന്നെ മാനസിക നിലവാരത്തിലും, വ്യക്തിയുടെ ഉള്ളിൽ പ്രവർത്തിക്കുന്ന കോഡുകളിലും, വരുന്ന ഭാവമാറ്റം വളരെ പെട്ടെന്ന് തന്നെ അനുഭവപ്പെടുന്നതാണ്.

Image
Last edited by VED on Wed Oct 25, 2023 11:50 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. ഇടുങ്ങിയ ആശയ വിഷയ ലോകത്തിൽ നിന്നുകൊണ്ട് താത്വികമായി സംസാരിക്കുമ്പോൾ



താഴെ അമർത്തപ്പെട്ട്, മുകളിലെ ആളുകളെ കഴിയുമെങ്കിൽ കടിക്കാം എന്ന ഭാവത്തിൽ നിൽക്കുന്ന ആൾക്ക് ഒരു മാനസിക ഉയർച്ച അനുഭവപ്പെടും. അതേ സമയം, മുകളിൽ നിൽക്കുന്ന ആൾക്ക് ഒരു സമതലത്തിലെക്ക് ഇറങ്ങിവന്ന അനുഭവവും അനുഭവപ്പെടും.

ഫ്യൂഡൽ ഭാഷകളിലൂടെ പഠിച്ച് വളർന്നവരിൽ ഉളവാകുന്ന ഒരു പ്രശ്നമാണ് ഇത്. പലപ്പോഴും രണ്ട് കൂട്ടർക്കും ഒരു തരം വെപ്രാളമോ, എന്തോ അനുചിതമായ കാര്യം അനുഭവിച്ചതോ ആയ പ്രതീതി ഉളവായേക്കാം.

സ്ക്കൂളിലെ കൂടെ പഠിച്ചിരുന്നവരിൽ കണ്ട ഒരു കാര്യം അവർക്ക് സംസാരിക്കാനും ചർച്ചചെയ്യാനും, ചിന്തിക്കാനും ഉള്ള വിഷയങ്ങളുടെ സങ്കുചിതത്വം ആയിരുന്നു. ഗുണമേന്മയുള്ള രീതിയിൽ ഇങ്ഗ്ളിഷ് ഭാഷ ലഭിച്ചിരുന്ന ഈ എഴുത്തുകാരന്, ചിന്തിക്കാനും ചർച്ചചെയ്യാനും അതി ലളിതമായതും വിശാലമായതുമായ വിഷയങ്ങളും മറ്റും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ നിന്നും തന്നെ ധാരാളം ലഭിച്ചിരുന്നു. ഇത് പോലെ തന്നെ മറ്റ് പലതും ഇങ്ഗ്ളിഷിലൂടെ ലഭിച്ചിരുന്നു.

എന്നാൽ, മലയാളം മാത്രം പഠിച്ച് വന്നവർക്ക് ഈ വിധമുള്ള ഒരു ലോകത്തെക്കുറിച്ച് യാതോരും വിവരമോ സൂചനയോ ഇല്ലായിരുന്നു. എന്നാൽ, ഇതിലെ വിരോധാഭാസം എന്തായിരുന്നു എന്ന് വച്ചാൽ, ഈ കൂട്ടർക്ക് അവരുടെ ഇടുങ്ങിയ ആശയ വിഷയ ലോകത്തിൽ നിന്ന്കൊണ്ട് മനുഷ്യ സമത്വത്തേയും, മനുഷ്യാവകശാങ്ങളെക്കുറിച്ചും, ജനകീയ വിപ്ളവങ്ങളെക്കുറിച്ചും, മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ വിപ്ളവങ്ങളെക്കുറിച്ചും, മറ്റുംമറ്റും അതിഗംഭീരമായ ചർച്ചകളും, ഒച്ചപ്പാടുകളും, വീരവാദങ്ങളും, രാഷ്ട്രീയ ചർച്ചകളും മറ്റും തികച്ചും സ്വാഭാവികമായ മാനസികാവസ്ഥയോടുകൂടി നടത്താൻ ആവുമായിരുന്നു. (ഇതിന് ഒരു മറുവശം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഉണ്ട്. അത് എന്താണ് എന്ന് പിന്നീട് സൂചിപ്പിക്കാം).

ശ്രീ. മധുസൂധനൻ നായരുടെ നാറാണത്ത് ഭ്രാന്തൻ എന്ന കവിത ആസ്വധിക്കുന്നത് പോലെയാണ്. മനുഷ്യ സമത്വങ്ങൾക്കായി ആഹ്വാനം ചെയ്യുന്ന കവിതയാണ് അത് എന്നാണ് തോന്നുന്നത്.

QUOTE: തങ്ങളിൽ തങ്ങളിൽ മുഖത്ത് തുപ്പും നമ്മൾ ഒന്നെന്ന് ചൊല്ലും ചിരിക്കും....

QUOTE: ജ്ഞാനത്തിനായ് കുമ്പിൽ നീട്ടുന്ന പൂവിന്‍റെ ജാതിചോദിക്കുന്നൂ വ്യോമസിംഹാസനം.........

എന്നാൽ മനുഷ്യനെ ഏറ്റവും നീചമായും നികൃഷ്ടമായും വിവേചനം ചെയ്യുന്ന കോഡുകൾ സ്വന്തം സംസാര വാക്കുകളിൽ തന്നെയുണ്ട് എന്ന കാര്യം ഈ കവിത ആസ്വധിക്കുന്നവർക്ക് അറിവ് ലഭിക്കുന്നുണ്ടോ എന്ന് അറിയില്ല.

എന്നാൽ സ്കൂളിലേയും കോളെജിലേയും ഈ വിധമുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും ഉള്ള ലക്ഷ്യമായി കണ്ടിരുന്ന ഒരു ആവശ്യകത, ഒച്ചപ്പാട് ഉണ്ടാക്കാനും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാനും ഉള്ള ഒരു സംഗതിയായിരുന്നു ഈ വിധ കോപ്രാട്ടിത്തരങ്ങൾ എന്നതാണ്. ഇങ്ങിനെ ചെയ്യുന്നവർ കഴിവ് കൂടുതൽ ഉള്ളവരാണ് എന്ന ഒരു ധാരണവരെ കണ്ടിരുന്നു.

കാരണം, ഫ്യൂഡൽ ഭാഷകളിൽ ഈ വിധം ഒച്ചപ്പാടുകൾക്കും മറ്റുള്ളവരെ മറിച്ചിടലിനും മൂല്യം ഉണ്ട്.

എന്നാൽ, സമൂഹീക ആശയവിനിമയത്തിൽ ആകെക്കൂടി ഒരു ബഹളമയവും, മുന്നിലുള്ളവരെ ഉന്തിയിടാനും പരക്കംപഞ്ഞ് മുന്നേറാനും, മറ്റുള്ളവരെ തുരത്താനും മറ്റും ഉള്ള ആക്രാന്തിയും ഈ ഭാഷാ കോഡുകൾ പ്രകോപിപ്പിക്കുന്നതായി കണാമായിരുന്നു.

ഈ ഒരു മാനസിക ഭാവത്തിന്‍റെ തിക്തഫലം ഈ ഉപഭൂഖണ്ടത്തിലുണ്ടായിരുന്ന നൂറുകണക്കിന് രാജ്യക്കാരും, ആ ഓരോ രാജ്യത്തിലെ വ്യത്യസ്ത ജനക്കൂട്ടങ്ങളും അവരിൽതന്നെ ഉള്ള ഓരോ കുടുംബക്കാരും ചരിത്രാതീതകാലം മുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്

ഈ കൂട്ടരെ കുറച്ച് സ്പോക്കൺ-ഇങ്ഗ്ളിഷ് (Spoken-English) പഠിപ്പിച്ചത് കൊണ്ട് മാത്രം പാരമ്പര്യ-ഇങ്ഗ്ളണ്ടിലെ സാമൂഹത്തിലെ തെളിഞ്ഞ പ്രശാന്തത ഈ ഉപഭൂഖണ്ടത്തിൽ പ്രചരിപ്പിക്കാൻ ആവില്ലതന്നെ. കാരണം, ഇങ്ങിനെ സാമൂഹിക അരക്ഷിതാവസ്ഥയിൽ ഉള്ള ജനക്കൂട്ടങ്ങളിൽ കുറച്ച് പേർക്ക് കുറച്ച് സ്പോക്കൺ-ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ, ആകെ സംഭവിക്കുന്നത്, അവർ ഈ ലഭിച്ച ഇങ്ഗ്ളിഷിനെ മറ്റുള്ളവരെ അടിച്ച് താഴ്ത്താൻ ഉപകരിക്കുന്ന ഒരു പുതിയ ആയുധമായി ഉപയോഗിക്കും.

അത്രമാത്രവുമല്ല, ഈ ലഭിച്ച ഇങ്ഗ്ളിഷ് ഉപയോഗിച്ച് കൊണ്ട് ഇങ്ഗ്ളിഷ് സമൂഹങ്ങളിലേക്ക് തുരന്ന് കയറുകയും, സ്വന്തം സാമൂഹികാന്തരീക്ഷത്തിലെ ശിഥിലീകരണ കോഡുകൾ ഇറക്കിവിടുകയും ചെയ്യും.

Image
Last edited by VED on Wed Oct 25, 2023 11:50 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. ഒരു വലിയ ശതമാനം ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും മറ്റുമായി തരംതിരിക്കുകയും നിവ്വചിക്കുകയും ചെയ്യുന്ന ഭാഷാന്തരീക്ഷം



Macaulayയും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ശ്രമിച്ചതിൽ ഒരു കാര്യം ഇവിടുള്ള വ്യക്തികളിലെ മാനസിക taste അഥവാ രുചി, അഭിരുചി, സ്വാദ് തുടങ്ങിയവയിൽത്തന്നെ അതിഗംഭീരമായ മാറ്റം വരുത്തുക എന്നുള്ളതായിരുന്നു.

ഒരു വലിയ ശതമാനം ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും മറ്റുമായി തരംതിരിക്കുകയും നിവ്വചിക്കുകയും ചെയ്യപ്പെട്ടിരുന്ന ഒരു സാമൂഹികാന്തരീക്ഷത്തെയാണ് ഇങ്ഗ്ളിഷിലേക്ക് ഉയർത്തേണ്ടത്. അങ്ങിനെ ഒരു സംഗതി സാധ്യമാണ് എന്ന് വിഭാവനം ചെയ്തത് തന്നെ അതി ഗംഭീരമായ കാര്യമാണ്.

ഇന്നും, ഈ എഴുത്തുകാരനോട് പലരും വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്, ഈ നാട്ടിലെ തൊഴിലാളികളേയും, വാണിജ്യവാഹന ജീവനക്കാരെയും, പീടിക (കടകമ്പോള) ഉടമസ്ഥരേയും, അവരുടെ തൊഴിലാളികളേയും ഇങ്ഗ്ളിഷിലേക്ക് ഉയർത്തിയെടുക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ് എന്ന്.

ഇന്നാണെങ്കിൽ, ഭാഷാ പഠനത്തിന് സൗകര്യം നൽകുന്ന അനവധി കാര്യങ്ങൾ ലഭ്യമാണ്. ഇങ്ഗ്ളിഷ് പത്രം, ടിവി, റേഡിയോ തുടങ്ങിയവ.

അതേ സമയം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ ഉദ്യമത്തിന് ഉത്തരവ് നൽകുന്ന അവസരത്തിൽ, അവരുടെ പക്ഷം ഉണ്ടായിരുന്നത് നിസ്സാരം എന്ന് കണക്കുകൂട്ടാവുന്ന ഒരു പറ്റം ചെറുപ്രായക്കാരായ ഇങ്ഗ്ളിഷ് ആളുകളാണ്.

എന്നാൽ, ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷുകാരുടെ എല്ലാ വിധ ഉദ്യമങ്ങളിലും ഇങ്ഗ്ളിഷുകാരുടെ ആൾ എണ്ണബലം നിസ്സാരം ആയിരുന്നു.

ഉദാഹരണത്തിന്, പ്രാദേശിക രാജാവും ഫ്രഞ്ചുകാരും സംഘടിച്ച് വന്ന് മെഡ്രാസിന് അടുത്തുള്ള ആർക്കോട്ടിലെ ഇങ്ഗ്ളിഷ് കച്ചവട കേന്ദ്രം ആക്രമിച്ചതിനെ വളരെ ചെറുപ്രായക്കരനായ Robert Clive ചെറുത്ത് തോൽപ്പിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ കൂടെ വെറും ഇരുപത് നിസ്സാര പ്രായക്കാരായ ഇങ്ഗ്ളിഷ് ചെറുപ്പക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇങ്ഗ്ളിഷ് ഉദ്യമത്തെ എന്ത് വിലകൊടുത്തും വിജയിപ്പിക്കും എന്ന് പ്രതിജ്ഞാബദ്ധരായ, സാമൂഹിക അടിത്തട്ടിൽ നിന്നുമുള്ള, 180 പ്രാദേശിക പട്ടാളക്കാരും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ എല്ലാ ഉദ്യമങ്ങളെയും വിജയിപ്പിച്ചത് ഏതാണ്ട് ഇതേ പോലുള്ള തികച്ചും ദുർബ്ബലമായ അനുപാതങ്ങൾ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. പ്ളാസി യുദ്ധത്തിൽ 200 ഇങ്ഗ്ളിഷുകാരും 1800 പ്രാദേശിക ജനതയും. ഏറ്റ് മുട്ടിയത് മുർഷിദാബാദിലെ നവാബിന്‍റെ 20,000 പട്ടാളത്തോടും, അവരുടെ കൂടെനിന്ന ഫ്രഞ്ച്കാരോടും. വിജയിച്ചത് Robert Cliveന്‍റെ, പക്ഷം തന്നെ.

ജയിപ്പിച്ചത്, തോക്കും പീരങ്കിയും മറ്റുമൊന്നുമല്ലതന്നെ. മറിച്ച്, പരന്ന കോഡുകളുള്ള ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവരോടുള്ള നൂറ്റാണ്ടുകളായി സാമൂഹിക അടിമത്തത്തിൽ നിന്നും ആദ്യമായി രക്ഷനേടിയ പ്രാദേശികരുടെ കൂറും കടപ്പാടും വിശ്വസ്തതയും ഒന്നുമാത്രം.

Image
Last edited by VED on Wed Oct 25, 2023 11:51 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. ബുദ്ധിയും നൈപുണ്യവും സാമൂഹിക അന്തസ്സും എല്ലാവർക്കും ഉണ്ട് എന്നു ആദ്യമായി പ്രഖ്യാപിച്ചവർ



ബുദ്ധിയും നൈപുണ്യവും സാമൂഹിക അന്തസ്സും മറ്റും യാതോരു ജാതിക്കാരുടേയോ, ജനക്കൂട്ടങ്ങളുടേയും പാരമ്പര്യത്തിൽമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്ന് ഈ ഉപഭൂഖണ്ടത്തിൽ ആദ്യമായി തെളിയിച്ചത് ഇങ്ഗ്ളിഷുകാരാണ്.

തിരുവിതാംകൂറിൽ London Missionary Societyയിലെ ഇവാഞ്ചലിസ്റ്റുകൾ നൂറ്റാണ്ടുകളായി മണ്ണിനോട് ബന്ധിക്കപ്പെട്ട് അടിമയും മറ്റുമായി ജീവിതം നയിച്ചിരുന്നവരെ പഠിപ്പിച്ചെടുക്കാൻ മുതിർന്നപ്പോൾ, മേൽജാതിക്കാർ നൽകിയ ഉപദേശം, ഈ കൂട്ടർ മനുഷ്യന്‍റെ, പൂർണ്ണമായ മാനസിക കഴിവുകൾ ഉള്ളവർ അല്ലാ, എന്നാണ്.

ഇങ്ങിനെ പഠിപ്പിച്ചെടുത്തിട്ട് യാതോരു ഗുണവും ഇല്ലാ എന്നായിരുന്ന അവർ പറഞ്ഞത്.

ഇവാഞ്ചലിസ്റ്റകൾ ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിന് കാര്യമായ ഊന്നൽ നൽകിയിരുന്നില്ല എന്നാണ് തോന്നുന്നത്.

ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. എന്നാൽ, കൃസ്ത്യൻ മിഷിനറി പ്രവർത്തനം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, അവർ ഭരിച്ചിരുന്ന ഇടത്ത് നിരോധിച്ചിരുന്നതിനാൽ, ഈ പ്രസ്ഥാനത്തെക്കുറിച്ച് ഇവിടെ ഇപ്പോൾ പ്രതിപാദിക്കുന്നില്ല.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണമായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് നീങ്ങിയവർക്ക് ലഭിച്ച ഇങ്ഗ്ളിഷ് പരിജ്ഞാനം ഇന്നും അവിശ്വസനീയമാം വിധം നിലവാരമുള്ളതായിരുന്നു. എന്നാൽ Tellicherry (തലശ്ശേരി) പോലുളള വളരെ ചെറിയ ഇടങ്ങളിലെ ഇത് കാര്യമായി സംഭവിച്ചുള്ളു.

വെറും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ യാതോരു വിദ്യാഭ്യാസമോ സാമൂഹിക അന്തസ്സോ ഇല്ലായിരുന്ന വീടുകളിൽ Oscar Wilde, Charles Dickens, Sir. Walter Scott, R L Stevenson, Bronte sisters തുടങ്ങി പല ആംഗ്ളേയ എഴുത്തുകാരുടേയും പേരുകളും, ഗ്രന്ഥങ്ങളും നിത്യപരിചയമുള്ള ഒരു ജനക്കൂട്ടം വളർന്നു വന്നു.

ഈ വക എഴുത്തുകാരുമായി ബന്ധപ്പെടുന്ന ആൾക്കൂട്ടങ്ങളിൽ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം സ്വന്തം നാട്ടിൽ പ്രചരിപ്പിക്കാനുള്ള താൽപ്പര്യം വന്നിട്ടുണ്ടാവാം. വസ്ത്രധാരണത്തിലും സാമൂഹിക അന്തസ്സിലും മാറ്റങ്ങൾ വന്നിരുന്നു എന്നാണ് മനസ്സിലാകുന്നത്.

എന്നാൽ, ഈ വിധം സ്വന്തം ജാതിക്കാരായ ചെറുപ്പക്കാരിൽ മാനസിക മാറ്റം സംഭവിക്കുന്നത് സാമുദായിക നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ടാവും എന്നത് തീർച്ചയാണ്. പ്രായത്താലും, തൊഴിൽപരമായും, കുടുംബ ബന്ധങ്ങളാലും, ജാതീയമായും മറ്റും താഴ്മയിൽ കുടുങ്ങിനിന്നിരുന്നവർ ഇങ്ങിനെ ഇങ്ഗ്ളിഷ് പഠിച്ച് ഇറങ്ങുന്നത് കണ്ടപ്പോൾ, സാമുദായിക നേതാക്കൾ ഏവരും ഇതിന് ഒരു പ്രതിവിധികണ്ടെത്തിയത്, ഒരു ബദൽ സംവിധാനം വളർത്തിയെടുത്ത് കൊണ്ടാണ്.

താഴ്മയിൽ കിടന്നിരുന്ന ജനങ്ങളെ ഉദ്ദരിപ്പിക്കണം എന്ന ചിന്ത ചരിത്രാതീത കാലം മുതൽ തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹിക പദവിയുള്ള കുടുംബക്കാരിൽനിന്നും പുരോഗമനവാദികളും, വിപ്ളവകാരികളും, സാമുദായിക പരിഷ്കർത്താക്കളും വിദ്യാഭ്യാസ പ്രചരണക്കാരും മറ്റും നാടുനീളം പൊട്ടിമുളച്ചു.

ഉദ്ദേശം ഏവരിലും ഒന്നുതന്നെ. താഴ്മയിൽനിന്നും ഇങ്ഗ്ളിഷ് പഠിച്ച് വളർന്നേക്കാവുന്ന ആളുകളെ ഫ്യൂഡൽ ഭാഷയിൽത്തന്നെ നിർത്തി, കുറേ വിവരവും മറ്റും നൽകുക. ഇവർ എത്രവളർന്നാലും, ഭാഷാ കോഡുകളുടെ പിടിയിൽനിന്നും സാമൂഹികമായി കാര്യമായി രക്ഷപ്പെടില്ലതന്നെ. ആ ഭാഷയിലെ ഉയരങ്ങളിലും താഴ്ച്ചകളിലും കാവ്യത്മക ഭംഗി കണ്ടെത്തുകയും, അതിനുള്ളിൽ കിടന്ന് വൻകിട സാമൂഹിക തത്വശാസ്ത്രങ്ങൾ ഉരുവിടുകയും ഇവർ ചെയ്യും. അത്രതന്നെ.

Image
Last edited by VED on Wed Feb 14, 2024 9:16 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത ഒരു വൻ സാമൂഹിക പരിവർത്തന ലക്ഷ്യം



ഈ എഴുത്തുകാരൻ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ഈ വിധം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിഭാവനം ചെയ്ത രീതിയിൽ ഉള്ള ഒരു സാമൂഹിക പരിവർത്തനത്തിന്‍റെ നിഴൽപോലും വിദ്യാഭ്യാസത്തിൽ കണ്ടില്ലതന്നെ. തിരുവിതാംകൂറിൽ വിദ്യാഭ്യാസത്തിന് ഇങ്ങിനെ സാമൂഹിക ആശയവിനിമയത്തിലും മറ്റും ഒരു മയപ്പെടുത്തൽ വരുത്തുക എന്ന ഒരു ഉദ്ദേശ്യം ഉണ്ട് എന്ന കാര്യം വിദ്യാഭ്യാസം ലഭിച്ചവരിൽ എത്രപേർക്ക് അന്ന് അറിവുണ്ടായിരുന്നു എന്ന് അറിയില്ല.

തിരുവിതാംകൂർ രാജ്യം ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ അല്ലായിരുന്നെങ്കിലും, മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണകൂടത്തെ അനുകരിക്കുവാൻ ഭരണയന്ത്രത്തിന്‍റെ ഏറ്റവും മുകളിൽ ഉള്ളവർ ശ്രമിച്ചിരുന്നു എന്നുള്ളത് ശരിയായിരിക്കാം. എന്നാൽ, സമൂഹത്തിന്‍റെ താഴെക്കിടയിൽ കാര്യങ്ങൾ തികച്ചും പരുക്കൻ തന്നെയായിരുന്നു.

കൂടെ പഠിച്ചവരുടെ എല്ലാവിധ ആശയവിനിമയത്തിലും, ആശ്ചര്യങ്ങളിലും കൊച്ചുകഥകളിലും, മറ്റും ഈ എഴുത്തുകാരൻ കാര്യമായിത്തന്നെ പങ്കെടുത്തിരുന്നു. എന്നാൽ, സ്വന്തം മനസ്സിൽ ഉള്ള യാതോരു ആശയങ്ങളും മറ്റും കൂടെയുള്ളവരുമായി പങ്കിടുവാൻ യാതോരു മാർഗ്ഗവുമില്ലായിരുന്നു.

കാരണം കൂടെയുള്ളവരിൽ വിരലിൽ എണ്ണാൻ പോലും എണ്ണം പേർക്ക് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവുമായി ബന്ധമുണ്ടായിരുന്നില്ല. അതിന് ആകുന്നവർ പ്രാദേശിക സമൂഹത്തിൽ ഉണ്ട് എന്ന് പലപ്പോഴും അറിഞ്ഞിരുന്നു. എന്നാൽ അവരുമായി യതോരു ബന്ധവും ഇല്ലായിരുന്നു.

ചെറിയ ലോകം. ചെറുകിട സാമൂഹിക നേതാക്കളെ ആരാധിക്കുന്ന വിദ്യാർത്ഥികൾ. ഈ വിധമുള്ള ചെറുകിട നേതാക്കൾ ഓരോ സംഭവത്തിൽ എത്തിച്ചേരുന്നതിനെ, 'അപ്പോൾ അദ്ദേഹം അവിടേക്ക് പറന്നെത്തി' എന്നല്ലാമുള്ള വിശേഷണങ്ങളോടുകൂടി അവരുടെ ആരാധകർ ഉരുവിടും.

പരിചയക്കാർ ഒത്തുകൂടിയാൽ, യാതോരുവിധ ആശയപരമായുള്ള സംഭാഷങ്ങൾക്കും വേദി ഒരുക്കപ്പെടില്ല. സാധാരണഗതിയിൽ കുപ്പിയുണ്ടോ, കുപ്പി എടുക്കാം, വെള്ളമടിക്കാം എന്നെല്ലാമാണ് സമയം പോക്കാനുള്ള ഏറ്റവും എളുപ്പമുള്ള പരിപാടി. ഇതിൽ തെറ്റില്ലതന്നെ. എന്നാൽ, ഇതിന് ബദലായുള്ള യാതോരു പരിപാടിയും കണ്ടില്ല.

ഈ എഴുത്തുക്കാരൻ ഒന്ന് രണ്ട് വർഷം ഏതാണ്ട് മുഴുകുടിയൻ ആകാനുള്ള പുറപ്പാട് തന്നെയുണ്ടായിരുന്നു.

പിന്നെയുള്ളത് ചീട്ടുകളി. Playing Cards എന്ന സംഗതി മലയാളത്തിൽ ചീട്ടുകളിയായി മാറുമ്പോൾ, ഈ കളിയുടെ സാംസ്ക്കാരിക നിലവാരം തന്നെ ഉടച്ച് മാറ്റപ്പെട്ട അവസ്ഥയാണ്. ഇതിലെ പലകളികളും ഈ എഴുത്തുകാരൻ മലയാളം അന്തരീക്ഷത്തിലും ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലും കളിച്ചിട്ടുണ്ട്. മലയാളത്തിൽ കളിക്കുമ്പോൾ, ഭാഷാകോഡുകളുടെ സ്വാധിനം പലപ്പോഴും, ഈ കളിയിലെ ഉദ്ദേശങ്ങളിൽ കയറിക്കുടുങ്ങിയ അനുഭവം ഉണ്ടായിട്ടുണ്ട്

തിരുവിതാംകൂറിൽ കോളേജ് ജീവതത്തിൽ കാര്യമായി പഠിച്ചത് മലയാളത്തിലെ അസഭ്യ പദങ്ങളാണ്. ഇത് സാർവത്രികമായി ഉപയോഗിക്കപ്പെട്ടുകണ്ടിരുന്നെങ്കിലും, ഇത് സാമൂഹികമായും ജാതീയമായും മുകൾത്തട്ടിലുള്ളവർ ഉപയോഗിച്ചിരുന്നോ എന്ന് അറിയില്ല. കോളെജിലും മറ്റും ഇത് പ്രത്യക്ഷമായി ഉപയോഗിച്ച് കണ്ടില്ലെങ്കിലും, സമൂഹത്തിന്‍റെ അടിത്തട്ടിൽ ഈവിധ പദപ്രയോഗങ്ങൾ പൗരുഷത്തിന്‍റെ ഒഴിച്ചുകൂടാൻ പറ്റാത്ത സംഗതിയായി കാണപ്പെട്ടിരുന്നു എന്ന് തോന്നുന്നു.

മലയാളവും മലബാറിയും തമ്മിലുള്ള വ്യക്തമായി കാണാവുന്ന ഒരു വ്യത്യാസം അസഭ്യപദപ്രയോഗങ്ങളിലാണ് എന്നാണ് തോന്നുന്നത്. മലയാളത്തിലെ അസഭ്യ പദപ്രയോഗങ്ങളോട് താരതമ്യം ചെയ്യുമ്പോൾ, മലബാറിയിൽ അസഭ്യപദങ്ങൾ ഇല്ലാ എന്ന് വരെ തോന്നിയേക്കാൻ വകയുണ്ട്.

Image
Last edited by VED on Wed Oct 25, 2023 11:51 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം



ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശം എന്താണ് എന്ന് വ്യക്തമായി അറിയില്ല. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യസം നടപ്പിൽ വരുത്തിയത്, ജനങ്ങളിൽ ഒരു സാംസ്ക്കാരിക മാറ്റം വരുത്താനായിട്ടാണ്.

എന്നാൽ, കോളെജിലും സ്ക്കൂളിലും അനുഭവിച്ച വിദ്യാഭ്യാസം മറ്റൊന്നായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കടന്നു വരുന്നവർക്ക് മാത്രമായി പലവിധ സർക്കാർ ജോലികളും സംവരണം ചെയ്യപ്പെട്ടിരുന്നു. ഇത് കടന്ന് വരാത്തവർ ഒരു തരം ഹീനജാതിക്കാരും സർക്കാർ ജോലിക്ക് അർഹരല്ലാത്തവരും ആയി നിലനിൽക്കും.

ഇങ്ങിനെ ഒരു ഹീന ചിന്താഗതി ഉളവാക്കാനായിരുന്നില്ല ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലൂടെ ശ്രമിച്ചത്. അവർ പടുത്തുയർത്തിയ ഭരണയന്ത്രത്തിൽ ഇന്നുള്ള ഈ വിധം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർക്ക് കടന്നുകൂടാൻ വളരെ പ്രയാസപ്പെടേണ്ടിവരും. കയറിക്കൂടിയാൽത്തന്നെ ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുമെന്നു പറയാൻ ആവില്ല. കാരണം, ഇങ്ഗ്ളിഷ് ഭരണയന്ത്രത്തിൽ ഓഫിസർമാരായി കയറിയവർ ഈ ഉപഭൂഖണ്ടത്തിൽ ഇല്ലാത്ത ഒരു സാമൂഹിക ആശയ വിനിമയ കോഡുകൾ ആവാഹിച്ചെടുത്തവരായിരുന്നു.

കോളെജിൽ പഠിക്കുന്ന കാലത്ത്, കൂടെയുള്ള പലരും കോളെജിൽ പഠിക്കാതെ പലതരം തൊഴിലിലും ഏർപ്പെട്ട പലരേക്കുറിച്ചും, 'ലവന് എന്തറിയാം. യാതോരു വിദ്യാഭ്യാസവും ഇല്ലാത്തവനാണ് അവൻ' എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

അന്ന് ഈ നിർവ്വചനത്തിൽ പന്തികേട് കണ്ടില്ലെങ്കിലും, പിന്നീട് ജീവിതത്തിൽ അനുഭവിച്ചറിഞ്ഞത്, ഇങ്ങിനെ കോളേജിലും മറ്റും കയറാതെ നോരിട്ട് തൊഴിലിലും മറ്റും പോയവർ അത്രയ്ക്ക് വിഡ്ഢികൾ അല്ലാ എന്നതാണ്. പലപ്പോഴും പലവിധ തൊഴിൽ നൈപുണ്യത്തിലും, വ്യാപാരത്തിലും ഈ കൂട്ടരിൽ പലർക്കും കഴിവുണ്ട് എന്നും കണ്ടിട്ടുണ്ട്.

അതേ സമയം ഉപ്പ് സോഡിയം ക്ളോറൈണ്ടാണ് എന്നും. അണുവിന്‍റെ ഘടന Bohr's atomic structure പ്രകാരം ആണ് എന്നും, സൗരയൂധത്തിൽ ഏറ്റവും അറ്റത്തുള്ള ഗ്രഹം പ്ളൂട്ടോ ആണ് എന്നും എല്ലാം പഠിച്ചവർക്ക് മാത്രമാണ് വിവരം എന്നും മറ്റുമുള്ള തിരിച്ചറിവ് തിരുത്തപ്പെട്ടു.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രചരിപ്പിക്കാൻ ശ്രമിച്ച വിദ്യാഭ്യാസത്തിന്‍റെ കാഴ്ചപ്പാടിൽ, ഈ വിധം വിവരമുള്ളവരും കോളേജിൽ കയറാത്തവരും ഒരേ നിലവാരത്തിലാണ് ഉണ്ടായിരുന്നത്. എന്നാൽ തങ്ങൾക്കാണ് കൂടുതൽ വിവരം എന്ന് ആദ്യപക്ഷം അവകാശപ്പെടും എന്നത് തീർച്ചയാണ്.

എന്നാൽ, ഇവിടെ പ്രസ്ത്താവ്യമായ കാര്യം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രചരിപ്പിക്കാൻ ശ്രമിച്ചത് യഥാർത്ഥത്തിൽ ഈ വിധമുള്ള അറിവുകളെക്കാൾ കൂടുതൽ, സാമൂഹികമായതും, ആശയപരമായതുമായ അഭിരുചിയിലെ ഉന്നമനമാണ്. ഈ അന്ത്യന്താപേക്ഷിതമായ വസ്തുവിനെ ഇന്ത്യയെന്ന പുതുതായി കെട്ടിപ്പെടുത്ത രാജ്യത്തിലെ വിദ്യാഭ്യാസം കൈവിട്ടുപോയി എന്ന് പറയാം എന്നുതോന്നുന്നു. പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും കാര്യങ്ങൾ വ്യത്യസ്തമായിരിക്കും എന്നും തോന്നുന്നില്ല.

ഈ എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം, ഈ രണ്ട് പക്ഷവും നേരിട്ട് അറിവുണ്ട്. ഇതിൽ, നല്ലതും ഗുണമേന്മയുള്ളതും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രചരിപ്പിക്കാൻ ശ്രമിച്ചകാര്യങ്ങൾതന്നെയാണ് എന്ന ഉറച്ച വിശ്വാസം ഈ എഴുത്തുകാരന് ഉണ്ട്.

എന്നാൽ സത്യം പറയുകയാണെങ്കിൽ, ഈ വിധമുള്ള ഗുണമേന്മയുള്ള ഒരു സംസ്ക്കാരത്തെ ദൂരത്ത് നിന്നും വിഭാവനം ചെയ്യാനെ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുള്ളു എന്നത് ഒരു വാസ്തവം തന്നെയാണ്. കാരണം, ജീവിച്ചതും ഇടപഴകിയതും പഠിച്ചതും എല്ലാംതന്നെ ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളിൽ.

Image
Last edited by VED on Wed Oct 25, 2023 11:51 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. അദ്ധ്യാപനത്തിന്‍റെ പരിമിതികൾ


ഈ എഴുത്ത് ഈ വേദിയിൽ എത്തിച്ചേർന്നതിനാൽ, വിദ്യാഭ്യാസത്തെക്കുറിച്ച് തോന്നിയ കുറച്ച് ചിന്തകൾ കുറിച്ചിടാം എന്ന് കരുതുന്നു.

പ്രീഡിഗ്രിക്ക് പഠിച്ചത് സർക്കാർ ആശ്രയ സ്വകാര്യ കോളെജിലാണ്. അവിടുള്ള ലക്ചറർമാരും പ്രൊഫസർമാരും മറ്റും കോളേജ് മാനേജ്മെന്റിന് ഒരു വൻതുക നൽകി ജോലിയിൽ പ്രവേശിച്ചവരായിരുന്നു. ഇങ്ങിനെയുള്ളവർക്ക് പൂർണ്ണമായും മെരിറ്റ് അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരുമായി കാര്യമായ വ്യത്യാസം ഉണ്ട് എന്ന ഒരു അറിവ് അനുഭവിച്ചറിഞ്ഞിട്ടില്ല.

ഡിഗ്രിക്ക് പഠിച്ചത് സർക്കാർ കോളെജിലാണ്. അവിടെ ഉള്ള അദ്ധ്യാപകർ പി.എസ്.സി മുഖേനെയോ മറ്റോ ജോലിയിൽ പ്രവേശിച്ചവരായിരിക്കാം. രണ്ട് കൂട്ടരിലും കണ്ട വ്യക്തമായ കാര്യം ഇങ്ഗിഷ് പദപ്രയോഗങ്ങളുടെ അസഹ്യമായ ഉച്ചാരണ പിശകായിരുന്നു. എന്നാൽ ഈ വ്യക്തികൾക്ക് ആത്മാർത്ഥതക്കുറവ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

പ്രശ്നം ഇവരിൽ അല്ലായിരുന്നു. പഠിപ്പിക്കുന്ന വിഷയങ്ങളുടെ പ്രസക്തിക്കുറവായിരുന്നു പ്രശ്നം.

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഊർജ്ജതന്ത്രത്തിന്‍റെയും (Physics) ജ്യോതിശാസ്ത്രത്തിന്‍റെയും (Astronomy) അങ്ങേ വരമ്പുകളിലൂടെ മനസ് വ്യാപരിച്ചിരുന്നു. Classical mechanics, Quantum mechanics, Relativity തുടങ്ങിയ കാര്യങ്ങളിലെ ജിജ്ഞാസ ഉണർത്തുന്ന കാര്യങ്ങളിൽ മനസ്സ് ഓടാറുണ്ടായിരുന്നു. പത്താം ക്ളാസിൽ ഇതേ കാര്യങ്ങളിൽ താൽപ്പര്യമുള്ള ഒരു സഹപാഠിയും ഉണ്ടായിരുന്നു.

അന്ന് Science Today എന്നൊരു മാസിക ലഭ്യമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഇത്രയക്കും നല്ല ഒരു മാസിക ജീവിതത്തിൽ വളരെ വിരളമായേ കണ്ടിട്ടുള്ളു എന്നാണ് തോന്നുന്നത്. അതീവ ഗുണമേന്മയുള്ള ഇങ്ഗ്ളിഷിൽ ശാസ്ത്രവിഷയങ്ങളെ വളരെ സുഖകരമായ രീതിയിൽ ചർച്ചചെയ്യുന്ന ഒരു മാസിക. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു മാസികയാണെങ്കിൽക്കൂടി, അതിഗംഭീരമായ ഇങ്ഗളിഷ് പാരമ്പര്യം ഈ മാസികയിൽ കണ്ടിരുന്നു.

ഈ മാസിക ഏതാണ്ട് 2000ആണ്ടിന് തൊട്ടുമുൻപായി, നാട്ടിൽ പുതുതായി മുളച്ച് പൊന്തിവന്ന കമ്പ്യൂട്ടർ 'genius'കളുടെ വരവോടുകൂടി കെട്ടടങ്ങുകയാണ് സംഭവിച്ചത്. ഇക്കൂട്ടർ വന്ന് പാരമ്പര്യ ഇങ്ഗ്ളിഷിനെ മാറ്റി ഡിജിറ്റൽ ഡിസൈനിങ്ങിന്‍റെ പ്രളയം പകരമായി കയറ്റി മാസികയുടെ പേരും മാറ്റി അതിനെ തറനിലവാരത്തിൽ എത്തിച്ചുവെന്നാണ് തോന്നുന്നത്. ഇതിനെല്ലാം പിന്നണിയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.

ഡിജിറ്റൽ ഡിസൈനിങ്ങിന് വന്ന് പാരമ്പര്യ ഇങ്ഗളിഷിനെ വെല്ലാം എന്നതോന്നൽ പരമ അബദ്ധമാണ്. പണ്ട്, ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് അന്യസംസ്ഥാനത്ത് ഒരു വേദിയിൽ ഇരിക്കുന്ന അവരസം ഓർമ്മവരുന്നു. മേശപ്പുറത്ത് Oscar Wildeന്‍റെ തിരഞ്ഞെടുത്ത കൃതികളുടെ ഒരു വലിയ പുസ്തകം ഇരിക്കുന്നു. തൊട്ടപ്പുറത്ത്, Coffee-table-magazineന്‍റെ അനുകരണത്തിൽ ഉള്ള ഒരു നിസ്സാരനിലവാരത്തിലുള്ള ഒരു മാസികയും ഉണ്ടായിരുന്നു. ബഹുവർണ്ണനിറത്തിൽ, ആട്ട്(Art)പെയ്പ്പറിൽ ആണ് അത് ഉള്ളത്. Oscar Wildeന്‍റെ, പുസ്തകം ആണെങ്കിൽ പഴകിയതും, പഴക്കത്താൽ മഞ്ഞിച്ചതും, ഗ്രന്ഥത്തിന്‍റെ കവർ അങ്ങിങ്ങായി ദ്രവിച്ചിട്ടുമുണ്ട്.

ചുറ്റുമുള്ളർ Coffee-table-magazineന്‍റെ അനുകരണത്തിൽ ഉള്ള പുസ്തകം എടുത്ത് 'ഹായ്', 'ഹോയ്', എന്നാല്ലാമുള്ള ആശ്ചര്യം ശബ്ദങ്ങൾ മുഴക്കുന്നു. Oscar Wildeന്‍റെ പുസ്തകത്തിന്‍റെ ചില്ലിക്കാശിന്‍റെ വിലപോലും നൽകുന്നില്ല. അതിനെ ശ്രദ്ധിക്കുന്നില്ല. ശ്രദ്ധയിൽ പെട്ടാൽത്തന്നെ അതിനെ വിലമതിക്കാനുള്ള മാനസിക കെൽപ്പും ഇല്ല.

എന്നാൽ ഈ എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം Oscar Wildeന്‍റെ ഗ്രന്ഥത്തിന്‍റെ മൂല്യം പൊന്നിന് തുല്യമാണ്. പൊടിയും ചളിയും പുരണ്ട് കിടന്നാലും പൊന്ന് പൊന്ന് തന്നെയാണ്. പതിനായിരം Coffee-table-magazineനുകൾ വന്ന് പോയ് മറഞ്ഞാലും, Oscar Wildeന്‍റെ കൃതികൾ മായാതെ നിൽക്കും. പൊന്നിനെ മനസ്സിലാക്കാതെ തിളക്കത്തിൽ ആകൃഷ്ടപ്പെടുന്നതിനെക്കുറിച്ച് പണ്ട് Gone with the wind എന്ന നോവലിൽ Rhett Butler, Scarlettനോട് പറയുന്ന വാക്യം ഓർമ്മവരുന്നു:

ഉദ്ദരണി I think you’ll always be more attracted by glister than by gold. ഉദ്ദരണിയുടെ അന്ത്യം.

അൽപ്പായുസുള്ളതോ ക്ഷണികമായതോ ആയ തിളക്കത്തിന് ആഴമേറിയ വൈശിഷ്ട്യഗുണമൂല്യത്തെ വെല്ലാനാവുമോ?

Image
Last edited by VED on Wed Oct 25, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്‍റെ ചട്ടക്കൂടുകളിൽ ഉള്ളവർ അദ്ധ്യാപകർ ആവുന്നു


രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന അവസരത്തിൽ Science Todayയുടെ ഒരു ലക്കം ആ കോളെജിലെ ഒരു സീനിയർ ലക്ചററെ കാണിക്കുകയുണ്ടായി. ആപേക്ഷിക സിദ്ധാന്തത്തിലെ (Theory of relativity)യിലെ time-space continuumലെ (സമയത്തെയും ഭൗതികവ്യാപ്തിയേയും സംയോജിപ്പിക്കുന്ന വിഭാവനം) ചില സങ്കൽപ്പങ്ങളെക്കുറിച്ച് ചെറുതായൊന്നു സംസാരിക്കാനാണ് ഇത് ചെയ്യേണ്ടിവന്നത്. കാരണം, Science Todayയിൽ നൽകിയിട്ടുള്ളകാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ലക്ചറർക്ക് അതിനെക്കുറിച്ച് യാതോരു ധാരണയും വന്നുകണ്ടില്ല.

Science Todayകാണിച്ചപ്പോൾ, ഇങ്ങിനെ ഒരു മാസിക നിലവിൽ ഉള്ളകാര്യം പോലും ആ കോളെജിലെ ലക്ചറർമാരിൽ ആർക്കും അറിവില്ല എന്ന ധ്വനിയാണ് കിട്ടിയത്. ഇങ്ങിനെ നിലവാരമുള്ള ഒരു ഇങ്ഗ്ളിഷ് മാസിക അന്ന് വായിച്ച് ആസ്വദിക്കാനും മാത്രം ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉള്ളവർ അദ്ധ്യാപകരിൽ ഉണ്ടായേക്കാം. എന്നാൽ അങ്ങിനെയുള്ള ആരേയും നേരിട്ട് അറിവില്ലായിരുന്നു.

ഊർജ്ജതന്ത്രത്തിലെ വിസ്മയകരമായ ഭാവനാചിത്രണത്തിൽ മോഹിക്കപ്പെട്ട്, ഡിഗ്രിക്ക് ഊർജ്ജതന്ത്രമാണ് മുഖ്യവിഷയമായി എടുത്തത്. എന്നാൽ, ക്ളാസിൽ ഏതാനും ദിവസം ഇരുന്നപ്പോൾത്തന്നെ മനസ്സിലായ കാര്യം മോഹനമായി കരുതപ്പെട്ട ഊർജ്ജതന്ത്രവും പഠനവിഷയമായ ഊർജ്ജതന്ത്രവും തമ്മിൽ കാര്യമായ ബന്ധമില്ലാ എന്നാണ്. ഹ്രസ്വവാക്കുകളിൽ പറയുകയാണെങ്കിൽ, ഡിഗ്രിക്ളാസിൽ വച്ച് ഊർജ്ജതന്ത്രത്തോടുള്ള എല്ലാ മമതയും വാടിക്കരിഞ്ഞ്, ഉണക്കറൊട്ടിപോലെയായിപ്പോയി.

ക്ളാസിൽ ബഹുഭൂരിപക്ഷവും മലയാളം മീഡിയത്തിൽനിന്നും വന്നവരാണ്. കാരണം, ഇങ്ഗ്ളിഷ് മീഡിയത്തിൽ നിന്നും ഉള്ളവർ മിക്കതും, കുറച്ച് അകലത്തിലുള്ള ഒരു ക്രിസ്ത്യൻ കോളെജിലാണ് ചേർന്നത്.

മലയാളം മീഡിയത്തിൽ നിന്നും വന്നവർക്ക് നോട്ട്സ് ആവശ്യമാണ്. ലക്ചറർ പറയുന്ന ഓരോ ഇങ്ഗ്ളിഷ് വാക്യവും നോട്ട്സായി അവർ എഴുതും. അതേ സമയം മിക്കവാക്കുകളും അവർക്ക് പരിചയം കുറവാണ്. അതിനാൽത്തന്നെ ഓരോ വാക്കിന്‍റേ യും സ്പേല്ലിങ്ങ് പറഞ്ഞ് കൊണ്ടാണ് ലക്ചറർ പഠനവും നോട്ട്സ് നൽകലും മുന്നോട്ട് നീക്കുക.

ലക്ചറർമാരാണെങ്കിൽ പലപ്പോഴും ഇങ്ഗ്ളിഷ് പദങ്ങൾ പറയുന്നത് ഒരു തരം താടിയെല്ല് ഇളകിപ്പോകുന്ന രീതിയിലാണ്. ഇങ്ഗ്ളിഷ് സംസാരം എന്നാൽ എന്തോ വൻ സർക്കസ്സ് അഭ്യാസം ആണ് എന്ന ധ്വനിയാണ്, ഈ ഭാഷയുമായി അധികം അടുപ്പമില്ലാത്തവർക്ക് ഈ വക സംസാരം കേട്ടാൽ തോന്നുക.

വൻ ശമ്പളം നൽകി ഈ മാതിരിയുള്ളവരെയാണ് അദ്ധ്യപകരായി കോളെജുകളിൽ എടുക്കുന്നത് എന്നതിൽ എന്തോ പന്തികേടുണ്ട് എന്ന് ഒരു തോന്നൽ. കാരണം, നല്ലനിലവാരത്തിൽ ഇങ്ഗ്ളിഷ് അറിയുന്ന എത്രയോ ആളുകൾ ഈ രാജ്യത്തിൽ ഉണ്ട്. അവർ ഒഴിവാക്കപ്പെടാനും വേണ്ട എന്തോ നിഗൂഡമായ അരിച്ചെടുക്കൽ പ്രക്രിയ ഈ വക തെരഞ്ഞെടുപ്പുകളിൽ ഉണ്ട് എന്ന് വ്യക്തം.

Image
Last edited by VED on Wed Oct 25, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. ശുദ്ധ ബോഷ്ക്കത്തരം ഉയർന്ന വിദ്യാഭ്യാസമാകുന്നു


പിന്നെ പഠന വിഷയങ്ങൾ. ഉദാഹരണത്തിന്, ഒന്നാം വർഷം ആരംഭിച്ചത് 'കാൺസ്റ്റന്റ് വാളിയം ഹൈഡ്രജൻ തർമ്മോമീറ്റർ' എന്ന ഒരു ഉപകരണത്തെ പഠിപ്പിച്ചുകൊണ്ടാണ്. ഈ ഉപകരണത്തിന്‍റെ പേര് മുകളിൽ നൽകിയിട്ടുള്ളതിൽ ഒട്ടുമിക്ക വാക്കുകളും ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, തികച്ചും തെറ്റായ ഉച്ചാരണങ്ങളാണ്.

ഈ നിസ്സാര സംഗതി പഠിപ്പിക്കാൻ തന്നെ ദിവസങ്ങളോളം വഡ്ഢി ഉച്ചാരണങ്ങളും, നോട്ട്സ് എഴുത്തും, അവയിലെ ഒട്ട് മിക്ക വാക്കുകളുടേയും സ്പെല്ലിങ്ങ് പറയലും മറ്റുമായി കടന്നുപോകേണ്ടിവന്നു.

മലയാളം മീഡിയത്തിൽ നിന്നും വന്നവർക്ക് അദ്ധ്യപകരോടും, അവരുടെ അദ്ധ്യാപനത്തോടും വൻ ബഹുമാനം കാണപ്പെട്ടു. അതേ സമയം ഇങ്ഗ്ളിഷ് സമാന്യം നന്നായി കൈകാര്യം ചെയ്യാനാവുന്നവർ ഇത് ജീവതത്തിൽ കഴിഞ്ഞ് കിട്ടേണ്ടുന്ന ഒരു കടമ്പയായി കണ്ട് സഹിച്ചും സഹകരിച്ചും ഇരുന്നു. പലരും കോളേജ് ജീവിതത്തിൽ നിന്നും ലഭിക്കുന്ന മറ്റ് പല സംഗതികളിലും ഏർപ്പെട്ട് സമയം ഉപകാരപ്രദമായി ഉപയോഗിച്ചു. പഠനം എന്നുള്ളത് ഇതിനെല്ലാം അവസരം ഒരുക്കുന്ന ഒരു സാഹചര്യമായും കണ്ടു.

മലയാളം മീഡിയത്തിൽ നിന്നും വന്നവർ പഠിച്ചത് പൂർണ്ണമായും മറ്റോരു സ്വാദുള്ള ഊർജ്ജതന്ത്രവും, രസതന്ത്രവും മറ്റുമായിരുന്നു എന്നാണ് തോന്നിയത്. സാങ്കേതിക പദങ്ങൾ ഭാഷാ ലാബ്റട്ടറിയിൽനിന്നും നിർമ്മിച്ചിറക്കിയവയാവാം. ഉദാഹരണം Velocity എന്നത് പ്രവേഗം. Gravity എന്നത് ഗുരുത്വാകർഷണം.

ഇത് പോലുള്ള ശാസ്ത്രപഠനം കഴിഞ്ഞവരെ ഹിന്ദി നാട്ടിലും, തമിഴ് നാട്ടിലും കണ്ട് പരിചയമുണ്ട്. അവർ പറയുന്ന ഊർജ്ജതന്ത്രം മനസ്സിലാക്കാൻ കാര്യമായി ശ്രമിക്കേണ്ടിവരും. അതും ഇങ്ഗ്ളിഷിലേക്ക് മനസ്സിലാക്കാൻ. എന്നാൽ, ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലെ ഊർജ്ജതന്ത്രം തമ്മിൽതമ്മിൽ മനസ്സിലാക്കാൻ ഗൂഗ്ൾ ട്രാൻസ്ലെയ്റ്റിന് ആവുമായിരിക്കാം എന്ന് സമാധാനിക്കാം.

ഇത്യാദി കാര്യങ്ങൾ പറയുമ്പോൾ മലയാളം മീഡിയത്തിൽ നിന്നും വന്നവരെ ചൊടിപ്പിക്കാൻ എളുപ്പമാണ്. നമ്മൾ നമ്മുടെ മാതൃഭാഷയിൽത്തന്നെ പഠിക്കും എന്ന് വേണമെങ്കിൽ അവരെക്കൊണ്ട് ആണയിടിയിപ്പിക്കാൻ ആവും. അതിൽ എന്തോ കാര്യമായ രാജ്യസ്നേഹവും, ഭാഷാ ഭക്തിയും വേണമെങ്കിൽ മാതാവിനോടുള്ള സ്നേഹാദരങ്ങളും കൂട്ടിക്കലർത്താൻ ആവും.

എന്നാൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പറയുകയാണെങ്കിൽ, അവരെ പറഞ്ഞ് പറ്റിക്കുകയാണ് ഭരണകൂടവും, ഔപചാരിക വിദ്യാഭ്യാസവും ചെയ്യുന്നത്. എന്നാൽ മലയാളം മീഡിയത്തിൽനിന്നും വന്ന് കോളേജ് പഠനംകഴിഞ്ഞവർക്ക്, സർക്കാർ ജോലിയെന്ന ഉദ്ദേശം നടക്കാതിരുന്നതായി കാണുന്നില്ല.

സർക്കാർ ജോലിയെന്നുള്ളത് ഈ വിദ്യാഭ്യാസം എന്ന കടമ്പകടന്ന് വരുന്നവർക്ക് സംവരണം ചെയ്യപ്പെട്ടതായത് കൊണ്ട്, അതിൽ ഒരു പരാജയത്തിന് സാധ്യത കണ്ടില്ല.

സർക്കാർ ജോലി കിട്ടാത്തവർക്ക് മറ്റ് തൊഴിലുകൾ ലഭിച്ചില്ലാ എന്നും തോന്നുന്നില്ല.


Image
Last edited by VED on Wed Oct 25, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം


ഊർജ്ജതന്ത്രം ശാസ്ത്രവിഷയമായത് കൊണ്ട് പരീക്ഷണശാലയും, റെക്കോഡ് സമർപ്പിക്കലും തുടങ്ങിയ കാര്യങ്ങളും മറ്റും ഉള്ളത് കൊണ്ട്, ആട്ട്സ് വിഷയങ്ങൾ എടുത്തവർക്ക് ഉള്ള സ്വാതന്ത്ര്യം അത്ര ഈ ക്ളാസിൽ ഉള്ളവർക്ക് കിട്ടിയിരുന്നില്ല. കാരണം, ക്ളാസിൽ കയറാതെ നടന്നാൽ, റെക്കോഡ് സമർപ്പിക്കുന്ന അവസരത്തിൽ അദ്ധ്യാപകർ അവരുടെ ഊക്ക് കാട്ടും.

മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഈ ഡിഗ്രിക്ക് പഠിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും കൊണ്ട് ആർക്കെങ്കിലും സ്വന്തംനിലയിൽ എന്തെങ്കിലും ചെയ്യാൻ ആവും എന്ന് തോന്നുന്നില്ല. എന്നാൽ ഒട്ടുമിക്കവർക്കും, ഈ വക പഠനങ്ങളിലെ വിഷയങ്ങളിൽ കാര്യമായ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഡോക്ടറും എഞ്ചിനിയറും ആകാൻ പറ്റാതെപോയവരാണ് ഈ ക്ളാസിലെ മിക്കവരും.

സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം. ഏതാനും പേർ ബാങ്ക് ടെസ്റ്റുകൾ എഴുതി, മൂന്നാം വർഷം പൂർത്തിയാക്കുന്നതിന് മുന്നേ സ്ഥലം വിട്ടു.

സർക്കാർ ജോലിയെന്നാൽ ശരിക്കും പറഞ്ഞാൽ, ജനങ്ങൾക്കായുള്ള തൊഴിലുകൾ സർക്കാർ ഓഫിസുകളിൽ ഇരുന്ന് പണി ചെയ്യലാണ്. ബൃട്ടിഷ്-ഇന്ത്യയിൽ Public Servant എന്നായിരുന്നു ഔപചാരികമായ അപരനാമം. ഈ തൊഴിൽചെയ്യാൻ ഏറ്റവും അത്യാവശ്യമായ വേണ്ടത്, ജനങ്ങളോട് സംസാരിക്കാനും അവരെക്കുറിച്ച് പരാമർശിക്കാനും മാന്യമായ വാക്കുകൾ മാത്രം നിത്യസംസാരത്തിൽ ഉള്ള ഇങ്ഗ്ളിഷാണ്. മാത്രവുമല്ല, ഇങ്ഗ്ളിഷ് അറിയുന്നവർക്ക് ഔദ്യോഗികമായുള്ള മറ്റ് പലവിവരങ്ങളും സ്വാഭാവികമായിത്തന്നെ ലഭിക്കും. പോരാത്തതിന്, സർക്കാർ ഓഫിസ് തൊളിലാളികൾ തമ്മിലും, അവരുടെ ഓഫിസർമാർ തമ്മിലും യാതോരു മാനസിക വിഭ്രാന്തിയും ഉണർത്താതെ സംസാരിക്കാനും ചർച്ചചെയ്യാനും ആവും.

ഇതിന് പകരം, ഊർജ്ജതന്ത്രവും, രസതന്ത്രവും, ജീവശാസ്ത്രവും, ഗണിതത്തിലെ മെട്രിക്ക്സും ലോഗരിതവും മറ്റും പഠിച്ച്, ഇങ്ഗ്ളിഷിൽ കാര്യമായ വിവരം ഇല്ലാതെ സർക്കാർ ജോലിക്കും ബാങ്ക് ജോലിക്കും വേണ്ടി തയ്യാറെടുക്കുന്നതിൽ എന്തോ പന്തികേടുണ്ട് എന്ന് ഒരു തോന്നൽ.

BSc., MSc. BTech തുടങ്ങിയ കാര്യങ്ങൾ ഉന്നത വിദ്യാഭ്യായസമായി കരുതപ്പെടുന്നു. ഈ കരുതപ്പെടലും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിഭാവനം ചെയ്ത വിദ്യാഭ്യാസ ലക്ഷ്യങ്ങളും തമ്മിൽ യാതോരു ബന്ധവും ഇല്ലാ എന്നാണ് വിശ്വാസം.

പഠിക്കുന്നവരിലും, നാട്ടിലും, നാട്ടുകാരിലും യാതോരു സംസ്ക്കാരിക ഉന്നമനവും ഈ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നില്ല. സാങ്കേതിക വിദ്യാവിവരം ഈ വിദ്യാഭ്യാസത്താൽ ലഭിക്കും എന്ന ഒരു തോന്നൽ പൊതുവെ ജനങ്ങളിൽ ഉണ്ട്. ഇത് ശരിയാണ് എന്ന് പഠിക്കുന്ന കാലത്ത് വിശ്വാസം ഉണ്ടായിരുന്നെങ്കിലും, പിന്നീടുള്ള ജീവിതാനുഭവത്തിൽനിന്നും അറിഞ്ഞത്, യാതോരുവിധ മൂല്യമുള്ള വിവരവും ഔപചാരിക വിദ്യാഭ്യാസം നൽകുന്നില്ല എന്നതാണ്.

മ്യൂല്യമുള്ള വിവരം, ആ വിവരം ഉള്ളവർ ഈ നാട്ടിൽ മറ്റൊരാൾക്കും നൽകില്ലതന്നെ.

Image
Last edited by VED on Wed Oct 25, 2023 11:52 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം ഉരുവിട്ട് കാണാപാഠമാക്കി, പരീക്ഷയെഴുതിയല്ലാ വിവരം വളർത്തുന്നത്



ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞ് ഏതാണ്ട് പത്ത് പതിനഞ്ച് വർഷക്കാലം പലദിക്കിലും വലവിധ വ്യാപാരങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് മനസ്സിലായത്, പലതൊഴിലുകളിലും, വ്യാപാരങ്ങളിലും കാര്യമായ ബുദ്ധിയും വിവേകവും നൈപുണ്യങ്ങളും ഉള്ള പലതും ആളുകൾ ചെയ്യുന്നുണ്ട് എന്ന കാര്യം. ഇവയൊന്നും ആരുംതന്നെ പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം ഉരുവിട്ട് കാണാപാഠമാക്കി, പരീക്ഷയെഴുതിയല്ലാ കാര്യബോധം വളർത്തുന്നത് എന്ന്.

ഔപചാരിക വിദ്യാഭ്യാസത്തിൽ കണ്ടത്, നിസ്സാരങ്ങളായ കാര്യങ്ങളെ, എന്തോ വൻ വിവരശേഖരം തുറന്ന് നുകർന്നെടുക്കുകയാണ് എന്ന ഭാവമാണ്. ഈ കാര്യവുമായി ബന്ധപ്പെട്ട് കുറേകാര്യങ്ങൾതന്നെ പറയുവാനുണ്ട്. ഈ പാതയിലേക്ക് ഈ എഴുത്ത് വീണ്ടും തിരിച്ചുവരും എന്ന് തോന്നുന്നില്ല. കാരണം, ചരിത്രമെഴുത്ത് തുടങ്ങിയാൽ വ്യാജചരിത്രത്തെ നേരിടുമ്പോൾ, വളരെ സങ്കീർണ്ണമായ ദേശത്തിലായിരിക്കും ഈ എഴുത്ത്. അവിടെനിന്ന് തിരിച്ച്, വിദ്യാഭ്യാസം എന്ന ദിക്കിലേക്ക് വരുവാൻ ആകും എന്ന് തോന്നുന്നില്ല.

അതിനാൽ തന്നെ മനസസ്സിൽ ഈ കാര്യവുമായി ബന്ധപ്പെട്ട് ചുഴഞ്ഞ് കിടക്കുന്ന പലതും ഇപ്പോൾത്തന്നെ പുറത്ത് കൊണ്ടുവരാം എന്നുകരുതുന്നു.

വിദ്യാഭ്യാസം എന്ന പ്രശ്നം ഈ എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ പലരീതിയിൽ നേരിട്ടിട്ടുള്ള ഒരു പ്രശ്നമായത് കൊണ്ട് പലതും പറയാനാകും.

മുകളിൽ സൂചിപ്പിച്ചത് പോലെ, നിസ്സാരങ്ങളായ കാര്യങ്ങളെ വലിച്ച് നീട്ടി, അതിനുള്ളിലെ ഓരോ കണ്ണിക്കും മാർക്ക് എന്ന മിക്കവർക്കും തികച്ചും ഉപയോഗ ശൂന്യമായ ഒരു ആവരണംനൽകി, അവയ്ക്ക് ഒരു കൃത്രിമമായ ദിവ്യത്വമാണ് സൃഷ്ടിക്കുന്നത്.
ഊർജ്ജതന്ത്രം ലാബിൽ (പരീക്ഷണശാലയിൽ) നിസ്സാരങ്ങളായ പരീക്ഷണങ്ങൾ ആണ് പഠിപ്പിക്കുന്നതും പരിശീലപ്പിക്കുന്നതും. കൊച്ചുകൊച്ച് അളവകളും സമയദൈർഘ്യങ്ങളും തൂക്കങ്ങളും വിദ്യാർത്ഥികൾ ശേഖരിച്ച്, റെക്കോഡ് പുസ്തകങ്ങൾ നിറക്കുന്നു. അദ്ധ്യപകർ അതി ഗംഭീര ഭാവാഭിനയത്തോടുകൂടി അവയെ പരിശോധിക്കുന്നു. അവയിലെ തെറ്റുകളെ പോരായ്മകളും ഗഹനമായ കണ്ടുപിടുത്തങ്ങൾ എന്ന രീതിയിൽ വിദ്യാർത്ഥികളെ ധരിപ്പിക്കുന്നു.

ഇത് ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ നടപടിക്രമം. അതിൽ തെറ്റില്ലതന്നെ. എന്നാൽ, പുറംലോകത്തിലെ വ്യാപാര, കമ്പോളങ്ങളിലും, നൈപുണ്യം ഉള്ള തൊഴിലുകളിലും, ഇതിനേക്കാൾ ഗംഭീരമായ നടപടിക്രമങ്ങളും, പ്രവർത്തനങ്ങളും, സൂക്ഷ്മപരിശോധനകളും, അളവുകളും, സമയദൈർഘ്യങ്ങളും, തൂക്കങ്ങളും പദ്ധതികളും, മറ്റും യാതോരു വിധ വേഷംകെട്ടലും, കാപട്യം നിറഞ്ഞ നാട്യങ്ങളും, മാർക്കുകളും പരീക്ഷകളും മറ്റും ഒന്നുംതന്നെയില്ലാതെ നടക്കുന്നുണ്ട്.

ഇതുമാതിരിയിലുള്ള പല വേദികളിലും ഈ എഴുത്തുകാരൻ വന്ന് പെട്ടിട്ടുണ്ട്. അവിടെല്ലാം കണ്ടകാര്യം മൂല്യമേറിയ വിവരങ്ങൾ അവ കൈവശമുള്ളവർ യാതോരു കാരണവശാലും മറ്റുള്ളവർക്ക് നൽകില്ല. എന്തിന്, പണ്ട് കാലങ്ങളിൽ ഒരു വലിയാശാരി തന്‍റെ പണി നൈപുണ്യ രഹസ്യങ്ങൾ, പണിപഠിക്കാൻ വരുന്ന ചെറുപ്പക്കാർ പെട്ടന്ന് പഠിച്ചെടുക്കുന്നത് തടയാനായി, നൈപുണ്യമേറിയപണി സമയത്ത് അവരെക്കൊണ്ട് ഉളി മൂർച്ചപ്പെടുത്താൻ വിടുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു എന്ന് കേട്ടറിവുണ്ട്.

സ്ക്കൂളിലും മറ്റും അദ്ധ്യാപകർ ക്ളാസിൽ പഠിപ്പിക്കുന്നത് നോട്ടെഴുതി പഠിക്കുന്നതിന് പകരം, ടെക്സ്റ്റ് പുസ്തകങ്ങൾ നേരിട്ട് വായിച്ച് പഠിക്കുന്ന ഒരു സ്വഭാവം ഈ എഴുത്തുകാരന് ഉണ്ടായിരുന്നു. അദ്ധ്യാപകർ നൽകുന്ന മാർക്കിനോട് കാര്യമായ ഒരു അത്യാർത്തിയില്ലായിരുന്നു എന്നാണ് ഓർമ്മ. ഇതിന് വേറെയും പലകാര്യങ്ങൾ പിന്നണിയിൽ ഉണ്ട്. അവ ഇവിടെ സൂചിപ്പിക്കുന്നില്ല.

ഡിഗ്രിക്ക് പഠിക്കുന്ന അവസരത്തിൽ, ഈ പദ്ധതി പ്രകാരം ഊർജ്ജതന്ത്രത്തിന്‍റെ പല ടെക്സ്റ്റ് പുസ്കങ്ങളും വാങ്ങിച്ച് നേരിട്ട് പഠിക്കാൻ ഒരുമ്പെട്ടു.

അപ്പോഴാണ് അബദ്ധം മനസ്സിലായിത്. ഓരോ വൻ ടെക്സ്റ്റ് പുസ്കത്തിലും ഏതെങ്കിലും ഒരു കൊച്ച് പ്രദേശം മാത്രമേ കേരളാ യൂണിവേസിറ്റിയുടെ സിലബസിൽ പെടുള്ളു. അത് മാത്രം അരിച്ച് പെറുക്കി പഠിക്കണം.

ടെക്സ്റ്റ് പുസ്തകത്തിൽ പലവിധ ഗഹനങ്ങളായ വിവരങ്ങളും ഡെറിവേഷനുകളും, തിയറികളും, നിയമങ്ങളും, പരീക്ഷണങ്ങളും മറ്റും മറ്റും ഉണ്ടാവും.

ഇവയെല്ലാം യാതോരു വ്യക്തമായ ലക്ഷ്യമോ ഉപയോഗമോ ഇല്ലാതെ പഠിച്ചിട്ടും യാതോരു കാര്യവും ഇല്ല.

എന്നാൽ ഇങ്ങിനെ ചിന്തിക്കുമ്പോൾ വരുന്ന ന്യായമായ പ്രശ്നം, ഈ ലോകമെമ്പോടും ഇന്നുള്ള ശാസ്ത്രീയമായ പുരോഗമനവും വ്യവസായങ്ങളും, യന്ത്രങ്ങളും, കമ്പ്യൂട്ടറുകളും, മൊബൈൽ ഉപകരണങ്ങളും, കാറുകളും ലോറികളും മറ്റുമറ്റും സൃഷ്ടിക്കുന്നവരും, റോക്കറ്റുകളും, ശൂന്യാകാശ വാഹനങ്ങളും മറ്റും വിക്ഷേപിക്കുന്നവരും മറ്റും, ഈ വക ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരല്ലേ എന്ന ചോദ്യമാണ്.

ഇതിനുള്ള വ്യക്തമായ ഉത്തരം, മറ്റൊരു മറുചോദ്യമാണ്. അങ്ങിനെ ആണോ?

Image
Last edited by VED on Wed Oct 25, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. പരിമിതമായ സാങ്കേതിക വിജ്ഞാനം നൽകുന്ന അഞ്ച് വർഷ പഠനം


ഔപചാരിക വിദ്യഭ്യാസത്തിലെ ഉയർന്ന ഡിഗ്രികളും, മറ്റ് യോഗ്യതകളും കൊണ്ട് ഒരു പ്രത്യേകതരം ഉപയോഗം ഉണ്ട് എന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് പിന്നീട് സൂചിപ്പിക്കാം.

എന്നാൽ അതിന് മുൻപായി, എഞ്ചിനിയറിങ്ങ് കോളെജിലും, BA, MA, BSc., MSc. തുടങ്ങിയവയിലും പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് തോന്നിയ ചില കാര്യങ്ങൾ പറയാം.

ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് ഒരു മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് ബിരുദധാരിയായ വ്യക്തി കഠിനമായി ഇരുന്ന് IIM (Indian Institute of Managementന്) പ്രവേശന പരീക്ഷക്കായി (Entrance Examനായി) പഠിക്കുന്നത് കാണാനിടയായി. അന്നെല്ലാം എഞ്ചിനിയറിങ്ങ് എന്ന പഠനം അതിഗംഭീരമായ വിവരം നൽകുന്നുണ്ട് എന്ന് പൊതുജനമനസ്സിൽ ഉള്ള കാലമാണ്. ഈ പഠിക്കുന്ന ആൾക്ക് ഇങ്ഗ്ളിഷിൽ സാമാന്യം നല്ല പരിജ്ഞാനം ഉള്ളതായി കണ്ടു.

ആ ആളോട്, മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠിച്ച് കഴിഞ്ഞതിനാൽ, ആ പഠനത്തിൽ നിന്നും ലഭിച്ച അതിഗംഭീര വിവരം ഉപയോഗിച്ച് കൊണ്ട് എന്തെങ്കിലും ചെയ്യാമല്ലോ എന്ന ഒരു അഭിപ്രായം കാര്യമായ ഒരു ഉദ്ദേശങ്ങളൊന്നുമില്ലാതെ ഒന്നു ചോദിച്ചുപോയി. ചോദിച്ചത് ഇങ്ഗ്ളിഷിലാണ്.

അപ്പോൾ, ആ ആൾ വളരെ ലളിതമായി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു:

"മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠിക്കാൻ കോളെജിൽ ചേർന്നപ്പോൾ, വിചാരിച്ചത്, ഏതാണ്ട് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പഠനം കഴിയുമ്പോഴേക്കും, ഈ നാട്ടിൽ കാണുന്ന വാഹനങ്ങളുടേയും മറ്റും യന്ത്രങ്ങൾ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ചും മറ്റും കാര്യമായ വിവരം ലഭിക്കും എന്നായിരുന്നു. എന്നാൽ, നാലരവർഷത്തെ പഠനം കഴിഞ്ഞപ്പോൾ, ഈ വക കാര്യങ്ങൾ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച്, കോളെജിൽ ചേരുന്ന അവസരത്തിൽ ഉള്ള വിവരം ഇല്ലായ്മയിൽ യാതോരു മാറ്റവും സംഭവിച്ചിട്ടില്ലതന്നെ."

ഈ എഴുത്തുകാരൻ കുറേക്കാലങ്ങൾക്ക് മുൻപ് COMPULSORY FORMAL EDUCATION: A travesty! (നിർബന്ധ ഔപചാരിക വിദ്യാഭ്യാസം: ഒരു ഹാസ്യാനുകരണം) എന്ന പേരിൽ ഒരു ചെറിയ പുസ്തകം എഴുതിയിരുന്നു. അതിൽ 'വിദ്യാഭ്യാസം' എന്ന വാക്ക് തലക്കെട്ടിൽ വന്നത് കാരണം, വായനക്കാർ താരതമ്യമായി കുറവായിരുന്നു. എന്നാൽ ആ പുസ്തകത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ചല്ല എഴുതിയിരുന്നത്. മറിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്തുള്ള ലോകത്തെക്കുറിച്ചായിരുന്നു.

ഈ ഗ്രന്ഥം ഏതാനും വർഷങ്ങൾക്ക് മുൻപ്, വടക്കൻ ഇന്ത്യയിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗം വായിച്ച് ഏതാണ്ടിങ്ങിനെ ഒരു അഭിപ്രായം എഴുതി അറിയിച്ചിരുന്നു:

QUOTE: എന്‍റെി പിതാവ് ഒരു വ്യവസായ ശാല നടത്തുന്ന ആളാണ്. ഞാൻ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസം കഴിഞ്ഞ ആളാണ്. എന്നാൽ, ഞാൻ എഞ്ചിനിയറിങ്ങ് കോളെജിൽ പഠിച്ച യാതോരു കാര്യവും ഞങ്ങളുടെ വ്യവസായത്തിൽ ഉപയോഗിക്കാനോ, ഉപയോഗപ്രദമായതോ അല്ല. നിങ്ങൾ പുസ്തകത്തിൽ അഭിപ്രായപ്പെട്ടതിനോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു. END OF QUOTE.

ഇങ്ങിനെ ഈ ആൾ അഭിപ്രായപ്പെട്ടത്, സ്വന്തമായി വ്യാവസായം ഉള്ളത് കൊണ്ടാണ്.

ഔപചാരിക വിദ്യാഭ്യാസം നൽകുന്ന യോഗ്യതകൾക്ക് പുർണ്ണമായ ഉപയോഗശൂന്യതയല്ല ഉള്ളത്. മറിച്ച്, ഉപയോഗം ഉണ്ട്. അത് എന്താണ് എന്ന് പിന്നീട് സൂചിപ്പിക്കേണ്ടിവരും.

Image
Last edited by VED on Wed Oct 25, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും


ലോകത്തിലെ പലവിധ വ്യവസായങ്ങളും തുടങ്ങുന്നതും, നടത്തുന്നതും മറ്റും ആളുകൾ ഔപചാരിക കോളെജുകളിൽനിന്നും സ്ക്കൂളുകളിൽനിന്നും ലഭിച്ചവിവരവും വിജ്ഞാനവും ഉപയോഗിച്ചാണ് എന്ന് തോന്നുന്നില്ല. അങ്ങിനെ ചെയ്തവരും ഉണ്ടാവാം. എന്നാൽ പൊതുവായി തോന്നുന്നത്, ഔപചാരിക വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിട്ടുള്ള അനേകകാര്യങ്ങളിൽ ഏതെങ്കിലും വളരെ സൂക്ഷ്മമായ ഒരു അംശമായിരിക്കും പലപ്പോഴും പലവിധ തൊഴിലുമായോ, വ്യാപാരവുമായോ, വ്യവസായവുമായോ ബന്ധമുണ്ടാകുള്ളു.

കൂടെപഠിച്ചവരിൽ ചിലർ MSc. കഴിഞ്ഞ് സാങ്കേതിക വസ്തുസംബന്ധമായ ഉന്നതമായ സർക്കാർ സ്ഥാനത്തിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അവർ ചെയ്യുന്ന തൊഴിലിന് സാങ്കേതിമായ, വളരെ തുച്ഛമായ വിവരമേ ആവശ്യം കണ്ടുള്ളു. അത് പലപ്പോഴും സാമാന്യ വിവരമുള്ള പലർക്കും ഏതാനും മാസങ്ങൾകൊണ്ട് പഠിച്ചെടുക്കാനാവുന്നതേയുള്ളു.

ഇതുമായി ബന്ധപ്പെട്ട മറ്റ് ഒരു നിരീക്ഷണം പിന്നീട് സൂചിപ്പിക്കാം.

സാങ്കേതിക വിജ്ഞാനം ആവശ്യം ഉള്ള പല വ്യവസായങ്ങളും തുടങ്ങിയവർക്ക് അതിനായുളള വിവരം പലപ്പോഴും സ്വന്തമായി സ്വരുപിച്ചതോ, അതുമല്ലെങ്കിൽ പറഞ്ഞ്കേട്ടും, കണ്ടും, ചെയ്ത് പരിചയിച്ചും, ലഭ്യമായ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും, സാങ്കേതിക വിജ്ഞാന ഉപദേശക വിദഗ്ദ്ധർക്ക് കൺസൾട്ടേഷൻ ഫീസ് നൽകിയും, മറ്റ് വ്യവസായങ്ങളിൽ ജോലിചെയ്തും, വ്യത്യസ്ത കാര്യങ്ങളിൽ വൈദഗ്ദ്ധ്യം ഉള്ളവർ തമ്മിൽ പങ്കാളിത്തത്തോടും മറ്റുമാണ് പലരും സ്വന്തമായി പലപ്പോഴും വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപിക്കുന്നത്.

അല്ലാതെ 10 മുതൽ 20 വർഷം നീണ്ടുനിൽക്കുന്ന ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്ന വിവരം ഉപയോഗിച്ചല്ലതന്നെ.

ഓരോ സംരംഭകർക്കും ആവശ്യമുള്ള സാങ്കേതിക വിവരം വായിച്ചും, പഠിച്ചും ഉയർത്താനുള്ള പലവേദികളും നിലവിലുണ്ട്. പണ്ട് കാലങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ അറിയാമെങ്കിൽ പലപ്പോഴും സാങ്കേതിക വിജ്ഞാനത്തിലേക്കും, സാങ്കേതിക വിവരങ്ങൾ നൽകുന്ന ഇടങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായി ബന്ധപ്പെടാനാവുമായിരുന്നു.

ഇന്ന് ഇൻർനെറ്റും കുറച്ച് ഇങ്ഗ്ളിഷ് പരിചയവുമുണ്ടെങ്കിലും ഇത് സൗകര്യപ്പെടും. പ്രാദേശിക ഭാഷകളിലും സാങ്കേതിക ജ്ഞാനം അനവധി ലഭ്യമാണ്. എന്നാൽ ഈ വക വിജ്ഞാനങ്ങൾക്ക് പലപ്പോഴും തർജ്ജമക്കാരന്‍റെ കണ്ണുകടിയോ അതുമല്ലെങ്കിൽ പരിമിതികളോ അനുബന്ധിച്ചിരിക്കാൻ സാധ്യതയുണ്ട്.

Image
Last edited by VED on Wed Oct 25, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. ഒരു വെളിപാട്


ഔപചാരിക വിദ്യാഭ്യാസത്തിന് എതിരായുള്ള എല്ലാ വാദഗതികളും നിലംപരിശാകുന്ന ഒരു ഇടം ഉണ്ട്. ആ ദിക്കിലേക്ക് പിന്നീട് പോകാം.

പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പാണ് എടുത്തത്. എന്നുവച്ചാൽ ഗണിതം(Mathematics) ഇല്ല. പകരം ജീവശാസ്ത്രം (Biology). ഇത് കഴിഞ്ഞ് ഡിഗ്രിക്ക് BSc. ഊർജ്ജതന്ത്രം (Physics) എടുത്തപ്പോൾ ഒരു വൻ പ്രശ്നം. ഡിഗ്രിക്ക് അനുബന്ധ വിഷയമായി (Subsidiaryആയി) ഗണിതം ഉണ്ട്. രണ്ട് വർഷം ഗണിതവുമായി യാതോരു ബന്ധവുമില്ലായിരുന്നു. പിന്നെങ്ങിനെയാണ് Calculus, Metrics, Statistics അങ്ങിനെയുള്ള പലതും ഇനി പഠിക്കുക?. രണ്ട് വർഷം പഠനം ഇല്ലാതെപോയ ശൂന്യത എങ്ങിനെ നികത്തും?

ഒരു കേന്ദ്ര സർക്കാർ ഓഫിസിൽ ക്ളാർക്ക് പദവിയിൽ ഉള്ള ഒരാൾ ഗണിതം പഠിപ്പിക്കാം എന്ന് അറിയിച്ചു. ഈ ആൾ ഗണിതത്തിൽ MSc. ഉള്ള ആളാണ്. ഗണിതത്തിലുള്ള MScയും സർക്കാർ ഓഫിസിലെ പണിയും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ലതന്നെ. ആശാരിപ്പണിപഠിച്ച ആൾ ഹോട്ടലിൽ പാചകത്തിന് പോയത് പോലെയാണ്. പഠിച്ചതൊന്നും കൊണ്ട് തൊഴിൽ മേഖലയിൽ യാതോരു പ്രയോജനവും ഇല്ലതന്നെ.

എന്നാൽ സർക്കാർ പണിയാകുമ്പോൾ, എന്തെങ്കിലും പ്രത്യേകമായുള്ള വിവരമോ തൊഴിൽപരിയചമോ, ഭാഷാപരമായ കഴിവോ ഒന്നുംതന്നെ ആവശ്യമില്ലതന്നെ. ഉണ്ടെങ്കിൽത്തന്നെ ഇങ്ങിനെയൊരു കാര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരോട് ചോദിക്കാനോ, ചർച്ചചെയ്യാനോ മനോധൈര്യമുള്ള സാധാരണ ജനങ്ങൾ ഉണ്ടായേക്കാം. നേരിട്ട് പരിചയമില്ല.

രണ്ട് വർഷം പഠിക്കാതെ പോയ ഗണിതം മാത്രം പഠിപ്പിച്ചാൽ മതിയെന്ന് ആ ആളോട് പറഞ്ഞു. അപ്പോഴാണ് കാര്യമായ വെളിപാടെന്ന പോലുള്ള മറുപടി ലഭിച്ചത്. രണ്ട് വർഷം പഠിക്കാതെ പോയ ഗണിതം പഠിക്കാതെ തന്നെ, ഡിഗ്രിക്ക് അനുബന്ധമായി പഠിക്കേണ്ടുന്ന ഗണിതം യാതോരു വിഷമവുമില്ലാതെ പഠിക്കാവുന്നതാണ്. ശരിക്കും പറഞ്ഞാൽ പ്രീഡിഗ്രിക്ക് രണ്ട് വർഷം ഗണിതം പഠിച്ചില്ലായെന്ന യാതോരു ന്യൂനതയും ഇല്ലാതെ തന്നെ നേരിട്ട് ഡിഗ്രിക്ക് ഗണിതം പഠിക്കാം.

അന്ന് വെളിപാടിന്‍റെ പൂർണ്ണമായ വിവരം ലഭിച്ചില്ലെങ്കിലും, പിന്നീട് മനസ്സിലായത്, ഇന്ന് വൻ വിവരം എന്ന് വിവരിക്കപ്പെടുന്ന മിക്ക കാര്യങ്ങളും നേരിട്ട് പഠിക്കാവുന്നതേയുള്ളു. 10 മുതൽ 20 വർഷം നീണ്ടുനിൽക്കുന്ന നിർബന്ധ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യം ഈ വക കാര്യങ്ങൾക്ക് ഇല്ലതന്നെ.

എന്നാൽ ഔപചാരിക വിദ്യാഭ്യാസം ഈ ഉപഭൂഖണ്ടത്തിൽ കൊണ്ടുവന്ന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിഭാവനം ചെയ്ത കാര്യങ്ങളും ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം നൽകുന്ന കാര്യങ്ങളും തമ്മിൽ ബന്ധമൊന്നും കാണുന്നില്ലതന്നെ.

Image
Last edited by VED on Wed Oct 25, 2023 11:53 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത സാങ്കേതിക വിവരങ്ങൾ എവിടെ നിന്ന് ലഭിക്കും


നിർബന്ധ ഔപചാരിക വിദ്യാഭ്യാസമില്ലാത്തവർക്ക് എങ്ങിനെയാണ് ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും ശൂന്യാകാശ വാഹനങ്ങൾ നിർമ്മിക്കാനാവുക? അവർക്ക് എങ്ങിനെയാണ് കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിർമ്മിക്കാനാവുക? എങ്ങിനെ ലെയ്ത്തുകളും, വാഹന യന്ത്രങ്ങളും, മറ്റ് യന്ത്രങ്ങളും നിർമ്മിക്കാനാവുക? എങ്ങിനെ ഡാമുകളും, ബഹുനിലകെട്ടിടങ്ങളും പണിയാനാവുക?

ഇതിനുള്ള വ്യക്തമായ ഉത്തരം ഈ മുകളിൽ പറഞ്ഞ മിക്ക കാര്യങ്ങളും, കോളെജുകളിലും മറ്റും എത്രവർഷം പഠിച്ചാലും ഒരാൾക്ക് പഠിച്ചെടുക്കാൻ ആവുമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് ഊർജ്ജതന്ത്രത്തിൽ MSc.യോ PhDയോ എടുത്തത് കൊണ്ട് ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും ശൂന്യാകാശ വാഹനങ്ങൾ നിർമ്മിക്കാനാവുമെന്ന് തോന്നുന്നില്ല. അത് പോലെതന്നെ ഈ വിദ്യാഭ്യാസ യോഗ്യത ഉപയോഗിച്ച് കൊണ്ട് ഒരാൾക്ക് ഒരു കമ്പ്യൂട്ടർ Hard disk ഓ Mother Boardഓ നിർമ്മിക്കാൻ ആവുമെന്ന് തോന്നുന്നില്ല.

ഈ വിധ വിവരങ്ങൾ സ്വരൂപിച്ചെടുക്കാൻ, മറ്റ് തന്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. തെളിച്ച് പറഞ്ഞാൽ, ഈ വക സാങ്കേതിക വിദ്യ അറിവുള്ള ഇടങ്ങളിൽ നിന്നും അവ കെട്ടെടുക്കണം. എന്നാൽ ജനലോ, വാതിലോ പൊളിച്ച് കട്ടെടുക്കാൻ പറ്റുന്നവയല്ല ഈ വിധ വിവരങ്ങൾ. തന്ത്രവും, കാപട്യവും, കടപ അടിയാളത്തവും, വ്യാജ വൈഷമ്യാവസ്ഥ അഭിനയിച്ചും മറ്റുമായി ആ ഇടങ്ങളിൽ കയറി, സൗഹൃദവും, ആദരവും, കള്ളകടപ്പാടും അഭിനയിച്ച്, അവിടങ്ങളിൽ ഉള്ള സാങ്കേതിക വിദ്യ കൈക്കലാക്കണം.

ഫ്യൂഡൽഭാഷാ രാജ്യങ്ങൾ ഈ വിധ തന്ത്രങ്ങൾ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. കൂടുതൽ ഈ കാര്യത്തെക്കുറിച്ച് ഇവിടെ പറയുന്നില്ല.

പലപ്പോഴും ഓരോ യന്ത്രസംവിധാങ്ങളുടേയും, സാങ്കേതിക സംരംഭങ്ങളുടേയും കാര്യമായ സാങ്കേതിക വിജ്ഞാനം അതിനായുള്ള സാമഗ്രമികൾ നൽക്കുന്ന കമ്പനികളുടെ പക്കാലാവും ഉണ്ടാവുക.

ഒരു പദ്ധതിക്കായി പ്രവർത്തിക്കുന്നവർക്ക് പലരീതിയിലും അതിനായുള്ള പലവിധ വിജ്ഞാനങ്ങളും കൈവശം ഉണ്ടാവും. ഇന്നുള്ള അവസ്ഥയിൽ കോളെജിൽ ഊർജജതന്ത്രത്തിന് പഠിക്കുന്ന വ്യക്തിക്ക് ശൂന്യാകാശ യാത്രാവിവരങ്ങളെക്കുറിച്ച് വേണമെങ്കിൽ അറിവ് ലഭിക്കാം. കോളെജിൽ പഠിക്കാത്ത ആൾക്കും ഇതേ അറിവ് കൈക്കലാക്കാവുന്നതാണ്. എന്നാൽ, ഈ രണ്ട് കൂട്ടർക്കും ഒരു പരിധിക്ക് അപ്പുറം നീങ്ങാൻ ആവില്ലതന്നെ.

പിന്നങ്ങോട്ടുള്ള പ്രയാണം, കാര്യമായ സാമ്പത്തിക മുതൽ മുടക്ക് നടത്തി, യന്ത്രങ്ങളും, സാങ്കേതിക വിവരങ്ങളും മറ്റും പ്രായോഗികാടിസ്ഥാനത്തിൽ ഉപയോഗിച്ചും, പഠിച്ചും, ആണ് നേടുക.

NASA അയച്ച Viking Spacecraft (വൈക്കിങ്ങ് ശൂന്യാകാശ വാഹനം) 1976ൽ ചൊവ്വയിൽ ഇറങ്ങി. അന്ന് അതിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയെക്കാൾ എത്രയോ മടങ്ങ് വിപുലമായ സാങ്കേതിക വിദ്യ ഇന്ന് ഒരു സ്മാട്ട് ഫോണിലൂടെ സാധാരണക്കാരന് ലഭ്യമാണ്.

ഇവിടെ എന്താണ് പറഞ്ഞ് വരുന്നത്?

450 കോടി രൂപ ആരെങ്കിലും മുതൽ മുടക്കാൻ തയ്യാറാണെങ്കിൽ, പലർക്കും, ഇന്ന് ചൊവ്വയിലേക്കുള്ള ഒരു വാഹനം പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കാനാവും. അതിനുള്ള ലൈസൻസിങ്ങ് തടസ്സങ്ങളുടെ ഒഴിവും, സാമാന്യവിജ്ഞാനവും, ഉണ്ടെങ്കിൽ, സാങ്കേതിക വിദ്യയും, ഉപകരണങ്ങളും, വിദഗ്ദ്ധോപദേശങ്ങളും, മറ്റും ലഭ്യമാണ് എന്നുള്ളതാണ് വാസ്തവം.

ഇന്ത്യയിൽ പലപ്പോഴും സർക്കാർ ചിലവൽ പലതും നടത്തുന്നത്, അതിൽ തൊഴിൽ പരിചയവും മറ്റ് വ്യക്തിപരമായ ബന്ധങ്ങളും, ഉയർന്ന തൊഴിൽസ്ഥാനങ്ങളും ചിലർക്ക് ലഭിക്കാൻ ഉതകും. അവർ പിന്നീട് ഈ വക തൊഴിൽ പരിചയവും, വ്യക്തി ബന്ധങ്ങളും, ഉയർന്ന തൊഴിൽ സ്ഥാനങ്ങളിൽനിന്നും വിരമിച്ചവരാണ് എന്ന മേൽവിലാസവും, വൻ പെൻഷൻ സൗകര്യങ്ങളും മറ്റും ഉപയോഗിച്ച് കൊണ്ട് സ്വന്തമായ വിദഗ്ദ്ധോപദശക സംരംഭങ്ങളോ, അതുമല്ലെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനികളോ തുടങ്ങും.

ഇതിൽ വൻ മുതൽ മുടക്കിയ ഫ്യൂഡൽ ഭാഷാ രാജ്യത്തിനോ, അവിടുള്ള ജനങ്ങൾക്കോ പൊതുവായി എന്താണ് ഗുണം ലഭിക്കുക എന്നത് ചിന്തിക്കാവുന്ന കാര്യമാണ്. കാരണം, ഫ്യൂഡൽ ഭാഷാ രാജ്യങ്ങളിൽ കാര്യങ്ങൾ, ഇങ്ഗ്ളിഷ് രാജ്യങ്ങളിൽനിന്നും വ്യത്യസ്തമാണ്.

ഇവരുടെ സ്വകാര്യ സംരഭങ്ങളുടെ വിജയം ഇന്ത്യാ രാജ്യത്തിന്‍റെ വിജയമായി ചിത്രീകരിക്കപ്പെടാം.

Image
Last edited by VED on Wed Oct 25, 2023 11:53 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. യാതോരു പ്രസക്തിയില്ലാത്തതും വ്യക്തിത്വ ഗുണമേന്മ നൽകാത്തതും ആയ വിദ്യാഭ്യാസം



എന്നാൽ മുകളിൽ നൽകിയിരിക്കുന്ന ചിത്രീകരണങ്ങൾ, സത്യം പറയുകയാണെങ്കിൽ, പ്രസക്തിയില്ലാത്തവയാണ്. കാരണം, ഈ രാജ്യത്ത് ഔപചാരിക വിദ്യാഭ്യാസത്തിന് പോകുന്ന ആളുകളിൽ വളരെ കുറച്ചുപേർമാത്രമേ ഈ വക കാര്യങ്ങൾക്കായി ഒരുമ്പെടുള്ളു.

വളർന്നുവരുന്ന തലമുറയിൽ പെട്ടവർ ഒട്ടുമുക്കാലും, സാധാരണ തൊഴിലുകളിലാണ് ഏർപ്പെടുക. വിവധതരം കൈതൊഴിലുകളിൽ ഏർപ്പെടുക, ടാക്സി കാർ ഓടിക്കുക, ഓട്ടോ റിക്ഷ ഓടിക്കുക, ഇലക്ട്രീഷ്യൻ പണിചെയ്യുക തുടങ്ങിയ നൂറുകണക്കിന് തൊഴിലുകളും, വ്യാപാരങ്ങളും ആണ് ശരിക്കും പറഞ്ഞാൽ, ജനങ്ങളിൽ ഒട്ടുമുക്കാൽപ്പേരും ഏർപ്പെടുക. ഈ വക തൊഴിലുകൾക്ക് വേണ്ടുന്ന യാതോരു നൈപുണ്യവും ഔപചാരിക വിദ്യാഭ്യാസത്തിന് നൽകേണ്ടതില്ല. കാരണം, അവ പഠിച്ചെടുക്കാൻ വേണ്ടുന്ന സൗകര്യങ്ങൾ മറ്റ് ഇടങ്ങളിൽ നിന്നും ലഭ്യമായിരിക്കും.

എന്നാൽ, തികച്ചും പൊള്ളയായ ഔപചാരിക വിദ്യാഭ്യാസത്തിന് അർഹതയില്ലാത്ത മതിപ്പും, മൂല്യവും നൽകി, അതിലൂടെ വൻ ബിരുദങ്ങൾ നേടാത്ത ഒരു വൻ കൂട്ടം ജനങ്ങളെ മാനസികമായി തരം താഴ്ത്തുന്ന ഒരു ഏർപ്പാട് തന്നെയാണ് ഔപചാരിക വിദ്യാഭ്യസം ഇന്ന് നൽകുന്ന പൊതുവായമെച്ചം.

ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ പൊള്ളയായ അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കാനായി ഏതാനും ചിത്രീകരണങ്ങൾ നൽകാം.

വളരെ വർഷങ്ങൾക്ക് മുൻപ് ഒരു മേട്രോപൊളിറ്റിൽ നഗരത്തിൽ, ഈ എഴുത്തുകാരൻ താമസിക്കുകയായിരുന്നു. അന്ന് അവിടുള്ള ഒരു പ്രസിദ്ധമായ കോളെജിൽ ഒരു പുതിയ പഠന പദ്ധതിക്ക് തുടക്കം ഇട്ടു. ഒരു വൈകുന്നേരം നടത്തുന്ന ക്ളാസ്. ട്രാവൽ ആന്റ് ടൂറിസം Travel & Tourism.

ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധമുള്ള ഒരു പ്രവർത്തന വേദിയാണ് എന്ന് കരുതി, ഈ പഠന പദ്ധതിയിൽ ചേർന്നു. ഡിപ്ളൊമയാണ് നൽകുക.

പഠനം തുടങ്ങിയപ്പോൾ കണ്ടത്, ക്ളാസിൽ ഏതാണ്ട് 60 ശതമാനം പേരും ഇങ്ഗ്ളിഷിൽ പിന്നോക്കം ഉളളവരാണ്. മറ്റ് 40 ശതമാനം ഇങ്ഗ്ളിഷിൽ കാര്യമായ പരിചയമുള്ളവരും.

പഠിപ്പിക്കാൻ വരുന്നത് ചരിത്രം സാമൂഹിക ശാസ്ത്രം, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഉള്ള പല പ്രൊഫസർമാർ. ചിലർക്ക് ഡോക്ട്രെയ്റ്റും ഉണ്ട്.

ക്ളാസിൽ വന്ന് ഓരോ ദിവസവും കുറേ രാജാക്കളെക്കുറിച്ചും, മാനേജ്മെറ്റ് തിയറിയെക്കുറിച്ചും മറ്റും ഓരോ അദ്ധ്യാപകരും വന്ന് സംസാരിക്കും. നോട്ടുകൾ എഴുതണം. ചില ലേഖനങ്ങൾ എഴുതണം.

ട്രാവൽ ആന്റ് ടൂറിസവുമായി കാര്യമായ ബന്ധം എന്താണ് എന്ന് അറിഞ്ഞില്ല. എന്നാൽ വിദ്യാർത്ഥികൾക്ക് ആർക്കും വലിയ പരാതികണ്ടില്ല. പുതിയ കുറേ സൗഹൃദങ്ങൾക്ക് ഈ ക്ളാസ് പലർക്കും സൗകര്യം ഒരുക്കി. മാത്രവുമല്ല, നഗരത്തിലെ വളരെ പ്രസിദ്ധമായ കോളെജിൽ കയറി ഇറങ്ങാം. ഇങ്ഗ്ളിഷ് സംസാരിക്കുന്ന സഹപാഠികളുമായി ബന്ധംസ്ഥാപിക്കാം.

ഇങ്ങിനെ ഇരിക്കെ ഈ എഴുത്തുകാരൻ ഒരു ട്രാവൽ ഏജൻസിയിൽ, ഈ പഠന പദ്ധതിയുടെ പിൻബലത്തിൽ, ഒരു പബ്ളിസിറ്റി എക്സിക്യുട്ടിവ് ട്രെയ്നി ആയി ചേർന്നു. ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഏജൻസി.

ഇവിടെ വച്ചാണ് മനസ്സിലായത്, കോളെജിൽ പഠിപ്പിക്കുന്ന കാര്യങ്ങളും യഥാർത്ഥ ട്രാവൽ ആന്റ് ടുറിസവും തമ്മിൽ പുലബന്ധമില്ലാ എന്നത്. ഈ വാണിജ്യ പ്രസ്ഥാനത്തിൽ IATA, ടിക്കറ്റിങ്ങ്, ടൂർ ബസ് ഓപ്പറേഷൻ, ഹോട്ടൽ റൂമുകൾ സൗര്യപ്പെടുത്തൽ, തീർത്ഥാടന ടൂറിസം, അതുമായി ബന്ധപ്പെട്ട ഭക്ഷണം ഒരുക്കൽ, പാസ്പോട്ടുമായി ബന്ധപ്പെട്ടകാര്യങ്ങൾ, വിദേശ തൊഴിൽ, തുടങ്ങിയ കാര്യങ്ങളാണ് ഉള്ളത്.

എന്നാൽ, കോളെജിൽ പഠനത്തിന് വന്നവർക്ക് കാര്യമായ പരാധിയില്ല. കാരണം, കോളെജ് അധികൃതർക്ക് ഈ പഠനപദ്ധതിയ്ക്ക് യൂണിവേസിറ്റിയുടെ അംഗീകാരം പെട്ടെന്ന് തന്നെ സ്വരൂപിച്ചെടുക്കാൻ ആയി. സർക്കാർ പണിയാണ് ലക്ഷ്യം. ഈ എഴുത്തുകാരൻ പഠനം പൂർത്തിയാക്കാൻ നിന്നില്ല.

സംസ്ഥാന സർക്കാരിന്‍റെ ടൂറിസം വകുപ്പിൽ ചില നിലവാരമുള്ള നിർവ്വഹണ തൊഴിലുകൾക്കുള്ള വിദ്യാഭ്യാസ യോഗ്യതയായി ഈ ഡിപ്ളൊമയ്ക്ക് അംഗീകാരം ലഭിച്ചു എന്ന് തോന്നുന്നു.

ഇത് ആ പഠനത്തിൽ പങ്കെടുത്തവർക്ക് ഗുണം ചെയ്യുന്ന കാര്യമാണ്.

ഇതുമായി ബന്ധപ്പെട്ട് പലതും ചിന്തിക്കാവുന്നതാണ്. തൊഴിലറിയാത്തവർ മേൽസ്ഥാനത്ത് വരുന്നതാണ് കാര്യമായ പ്രശ്നം എന്ന് പെട്ടെന്ന് തോന്നാമെങ്കിലും, പ്രശ്നം അവിടെയല്ല യഥാർത്ഥത്തിൽ ഇരിക്കുന്നത്.

ഒന്ന്, വെറുതേയുള്ള ഒരു നേരംപോക്കുമാതിരിയുള്ള ഒരു ഡിപ്ളോമ പരിപാടി.

രണ്ട്, ഇത് യൂണിവേസിറ്റിയുടെ അംഗീകാരം ലഭിച്ചതോടുകൂടി, ഇതുമായി ബന്ധപ്പെട്ട പ്രൊഫസർമാരും മറ്റും ഈ പദ്ധതിയുടെ മേൽതട്ടിൽ ഇരിക്കുന്ന അധിപന്മാരായി. വിദഗ്ദ്ധോപദശകരായി. സംസ്ഥാന ടൂറിസം പ്രവർത്തനങ്ങളിൽ അവർക്ക് മുഖ്യസ്ഥാനങ്ങൾക്ക് അർഹതകിട്ടും എന്ന് തോന്നുന്നു.

മൂന്ന്, തൊഴിൽ പരിചയമുള്ളവർക്ക്, യാതോരു വിലയും ലഭിക്കുന്നില്ല. പുതുതായി ഇറങ്ങുന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ വന്നതോടുകൂടി, തൊഴിൽ പരിചയമുള്ളവർ വിദ്യാഭ്യാസമില്ലാത്തവരായി! പഴയകാല ഹോമിയോപ്പതിക്കാർക്കും, പാരമ്പര്യ വൈദ്യന്മാർക്കും സംഭവിച്ചത് മാതിരി.

ഈ വിദ്യാഭ്യാസത്തിൽ ചേർന്നവർക്ക് ലാഭം തന്നെ.

ഈ വക പഠന പദ്ധതികളും അതിനുള്ള സിലബസും തയ്യാറാക്കുന്നവരിൽ പലർക്കും അവയുടെ യഥാർത്ഥ മൂല്യത്തെക്കുറിച്ച് കാര്യമായ ബോധമോ, അതിനോടുള്ള കടപ്പാടോ താൽപ്പര്യമോ ഉണ്ടോ എന്നതിനെക്കുറിച്ച് അറിയില്ല. ആലോചിച്ച് നോക്കുമ്പോൾ, ഈ വക പല വിദ്യാഭ്യാസ പരിപാടികളും രൂപകൽപ്പന ചെയ്യുന്നവർക്ക്, അവരുടേതായ സ്വാർത്ഥതാൽപ്പര്യങ്ങളാണ് മുഖ്യമായും ഉള്ളത് എന്നൊരു തോന്നൽ.

ഇത്രയും സാമാന്യമായി കാണാവുന്ന കാര്യങ്ങൾ. എന്നാൽ, കാതലായ പ്രശ്നം, ഇങ്ഗ്ളിഷിൽ കാര്യമായ പരിചയം ഇല്ലാത്തവർ മുകൾത്തട്ടിൽ വന്നുചേർന്നാൽ, അവർക്ക് കീഴിൽ വരുന്നവർക്ക്, ഒരു മാനസിക ഇടിച്ചിൽ സംഭവിക്കാം. ഇതിനെ ഒഴിവാക്കാൻ ഉള്ള മാർഗ്ഗങ്ങളിൽ ഒന്ന്, ഉയർന്ന ശമ്പളം കരസ്ഥമാക്കുക.

അല്ലെങ്കിൽ, അവർക്ക് കീഴിലായി മറ്റൊരു വിഭാഗം ജനതയെ സ്വരൂപിച്ചെടുക്കുക.

ഈ വക പൊല്ലാപ്പുകളൊന്നുമായിരുന്നില്ല, ഇങ്ഗ്ളഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിഭാവനം ചെയ്തത്.

ഇന്ന് ഈ വക പഠന പദ്ധതികൾ പാഠ്യവിഷയത്തിൽ കാര്യമായി മുന്നോട്ട് നീങ്ങിയിരിക്കാം. തീർച്ചയില്ല.

എന്നാൽ, തൊഴിൽ പരിചയവും അല്ല, വിദ്യാഭ്യാസ യോഗ്യതയും അല്ല പ്രസ്ഥാനത്തിന് ഗുണമേന്മയുടെ മൂല്യ നൽകുക. മറിച്ച്, ഉച്ചനീചത്വ കോഡുകളില്ലാത്ത കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷാണ് (pristine-ENGLISH ആണ്) അത് നൽകുക.

Image
Last edited by VED on Wed Oct 25, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. തരിശായ ബിരുദങ്ങൾ



എന്താണ് പഠിപ്പിക്കേണ്ടത് എന്നോ, അവ എന്തിനാണ് പഠിപ്പിക്കേണ്ടത് എന്നോ ഒരു വ്യക്തമായ ധാരണ ഇല്ലാത്ത അവസ്ഥ പല ഔപചാരിക വിഷയങ്ങൾക്കും ഉണ്ട് എന്ന ഒരു തോന്നൽ കുറേ വർഷങ്ങൾക്ക് മുന്നേ മനസ്സിൽ ഉദിച്ചിരുന്നു. എന്നാൽ, മറ്റുള്ളവരെ മലർത്തിയടിക്കാൻ സൗകര്യപ്പെടുത്തുന്ന ഒരു ആയുധമായി ഉപകാരപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയെന്ന നിലയിൽ, ഈ ഔപചാരിക വിദ്യാഭ്യാസം നേടുന്നവർ അതിനെ കാംക്ഷിക്കുന്നു. അതിനോട് മതിപ്പും, കൂറും കാണിക്കുന്നു.

ഏറ്റവും ആദ്യം മനസ്സിന്‍റെ ശ്രദ്ധയിൽപെട്ടത് ഇങ്ഗ്ളിഷ് ബി.എ, എം.എ, ഡോക്റ്ററെയ്റ്റ് തുടങ്ങിയവയാണ്. ജീവതത്തിൽ ചില അവസരങ്ങളിൽ ഈ വക യോഗ്യതയുള്ളവരും ആയി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരിൽ ചിലർക്ക് ഇങ്ഗ്ളിഷ് സമാന്യം നന്നായി സംസാരിക്കാൻ ആവും. ചിലർക്ക് ഇങ്ഗ്ളിഷ് സംസാരിക്കാനേ ആവില്ല. ഏതാനും പേർക്ക് എമെറിക്കൻ, ബൃട്ടിഷ് ശൈലിയികളിൽ (accent) സംസാരിക്കാനും ആവുന്നതായി കണ്ടിട്ടുണ്ട്.

എന്നാൽ പൊതുവായിപ്പറഞ്ഞാൽ, ഇവരിൽ ആർക്കും തന്നെ ഒരു ഇങ്ഗ്ളിഷ് ബി.എ., എം.എ ബിരുദം നൽകേണ്ടുന്ന കാര്യം കണ്ടില്ല. ഈ ഒരു അലോസരപ്പെടുത്തുന്ന ചിന്താഗതി ഈ എഴുത്തുകാരനിൽ വന്നത്, സ്വന്തം ഇങ്ഗ്ളിഷ് പരിജ്ഞാനത്തിന്‍റെ ചുറ്റുപാടിൽ നിന്നു കൊണ്ടാണ്.

ഈ എഴത്തുകാരൻ ഇങ്ഗ്ളിഷ് ഭാഷയിൽ ഒരു പണ്ഡിതനോ, അഗാധ വിവരങ്ങളോ ഉള്ള ആളല്ല. എന്നാൽ വളരെ ചെറുപ്പം മുതൽ, യാതോരു വിദ്യാഭ്യാസ യോഗ്യതാ ഉദ്ദേശവുമില്ലാതെ, അനവധി പഴയകാല ഇങ്ഗ്ളിഷ് സാഹിത്യകൃതികൾ വായിക്കുകയോ, അതുമല്ലെങ്കിൽ അവയെക്കുറിച്ച് സൂചനകൾ ലഭിക്കുകയോ ചെയ്തിട്ടുള്ള വ്യക്തിയാണ്.

Oscar Wilde, Somerset Maugham, Charles Dickens, R.L Sevenson, Sir Walter Scott, Mark Twain, Jane Austin, Bronte Sisters, Enid Blyton, Jack London, Arthur Conan Doyle തുടങ്ങി അനവധി പേരുകൾ ഇവിടെ പ്രസ്താവ്യമാണ്. ഇവരെല്ലാം ഇങ്ഗ്ളണ്ടിലെ എഴുത്തുകാരോ, അതുമല്ലെങ്കിൽ ഇങ്ഗ്ളണ്ടിനെ ആദരിക്കുകയോ, ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളെ ഇഷ്ടപ്പെടുന്നവരോ ആണ്.

പല ഇങ്ഗ്ളിഷ് ബി. എ കാർക്കും എം എ കാർക്കും, ഈ മുകളിൽ നൽകിയിട്ടുള്ള എഴുത്തുകാരുടെ പേരുകൾ കേട്ടും പരീക്ഷയ്ക്ക് പരാമർശിച്ചും പരിചയമുണ്ടായേക്കാം. എന്നാൽ, അതിന് അപ്പുറം പലപ്പോഴും, ഈ എഴുത്തുകാരുടെ കൃതികൾ നേരിട്ട് വായിച്ച അനുഭവം ഇല്ലായിരിക്കും.

ഈ മുകളിൽ പെട്ട എഴുത്തുകാരിൽ പെടാത്ത മറ്റ് ഇങ്ഗ്ളിഷ് എഴുത്തുകാരും പണ്ട് കാലങ്ങളിൽ അറിയപ്പെട്ടിരുന്നു. Frank Yerby, Barbara Cartland, James Hadley Chase, Erle Stanley Gardner ഇങ്ങിനെ ഒട്ടനവധിപ്പേർ.

ചില എംഎകാർ ഇങ്ഗ്ളിഷ് ലക്ചറർമാരും, മറ്റും ആയിക്കഴിഞ്ഞതിന് ശേഷം, ഈ വക എഴുത്തുകാരുടെ എഴുത്തുകളുമായി ബന്ധം ശക്തിപ്പെടുത്തിയേക്കാം. തീർച്ചയില്ല. ചിലർ ഷെയ്സ്പ്യേറുടെ ചില കൃതികൾ വായിച്ച്, പലവേധികളിൽ ഉദ്ദരണികൾ ഉരുവിട്ടുകൊണ്ടിരിക്കും. എന്നാൽ, ശ്രദ്ധിക്കുക, മുകളിൽ നൽകിയിട്ടുള്ള പേരുകളിൽ, Shakespeareറുടെ പേര് ബോധപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. കാരണം, Shakespeare ഈ പേരുകളുടെ പട്ടികയിൽ പെടുന്ന എഴുത്തുകാരനല്ല, എന്നാണ് ഈ എഴുത്തുകാരന്‍റെ നിലപാട്.

Oscar Wilde, Somerset Maugham, Charles Dickens, R.L Sevenson, Sir Walter Scott, Mark Twain, Jane Austin, Bronte Sisters, Enid Blyton, Jack London തുടങ്ങിയവരുടെ എഴുത്തുകളിൽ എന്തിരിക്കുന്നു? നമുക്കുമില്ലേ കാളിദാസനും മറ്റും.

മുഖദാവിൽതന്നെ പറയാനുള്ളത് കാളിദാസൻ, മലയാളക്കാരും, മലബാറിക്കാരുമായി കാര്യമായ ബന്ധം ഈ അടുത്തകാലത്ത് ഉളവായതാണ്. ആ വിഷയം ഇവിടെ വിട്ടേക്കാം.

ഈ മുകളിൽ സൂചിപ്പിച്ച എഴുത്തുകാർ കാളിദാസനോടോ, അതുപോലുള്ളവരോടോ ഉപമിക്കാവുന്നവരല്ല. കാരണം, പലപ്പോഴും, ഇവർ ചിത്രീകരിച്ച മനുഷ്യജീവിതങ്ങൾ ഇങ്ഗ്ളണ്ടിലെ സാധാരക്കാരുടെ ജീവിതമാണ്. ഈ സാധാരണക്കാരുടെ ജീവതത്തിൽ എന്തിരിക്കുന്നു? നമ്മുടെ പ്രാദേശിക കൃതികളിൽ രാജാക്കളും, റാണിമാരും, മഹാരാജാക്കളും, മഹാറാണിമാരും, ചക്രവർത്തികളും, ചക്രവർത്തിനികളും, ഉയർന്ന ഉദ്യോഗസ്ഥരും, മന്ത്രിമാരും, ഗൂണ്ടാതലവന്മാരും, തൊഴിലാളി നേതാക്കളും, തൊഴിലാളികളും, റിക്ഷാവണ്ടിക്കാരും മറ്റും മറ്റും ഇല്ലെ?

ഒറ്റപ്പെട്ട് നിന്ന് നോക്കുമ്പോൾ, ഈ ചോദ്യത്തിൽ മൂല്യം കണ്ടേക്കാം. എന്നാൽ, മലബാറിയും, മലയാളവും, തമിഴും, തെലുങ്കും, കന്നടയും, ഹിന്ദിയും മറ്റും തമ്മിൽതമ്മിൽ താരതമ്യം ചെയ്യാവുന്ന ഭാഷകളാണെങ്കിലും, കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) അങ്ങിനെയല്ല. വന്യമൃഗങ്ങളും, മൃദുല സ്വഭവാക്കാരനായ മനുഷ്യനും തമ്മിലുള്ളത് പോലുള്ള വ്യത്യാസം ഈ വക ഭാഷകളും, pristine-Englishഉം തമ്മിലുണ്ട്. ഫ്യൂഡൽ ഭാഷകളിൽ, മനുഷ്യർ തമ്മിൽത്തമ്മിൽ കടിച്ചുകീറുന്ന കോഡുകളും, അതിന് പ്രേരണ നൽകുന്ന കോഡുകളും ഉണ്ട്. pristine-Englishൽ കാര്യങ്ങൾ ഇങ്ങിനെയല്ലതന്നെ.

ഈ വ്യത്യാസത്തെക്കുറിച്ച്, ഇങ്ഗ്ളിഷുകാർക്ക് തന്നെ അറിവില്ല എന്നുള്ളതാണ് വാസ്തവം.

Image
Last edited by VED on Wed Oct 25, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. ഇങ്ഗ്ളിഷ് ഭാഷയുടെ മഹനീയ പാരമ്പര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്ത ഇങ്ഗ്ളിഷ് പ്രൊഫസർമാർ



വളരെ പണ്ട്, ഇങ്ഗ്ളിഷിൽ എംഎ എടുത്ത ഒരാളെ അറിയാമായിരുന്നു. ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യവുമായി കാര്യമായ ബന്ധമോ, ഇങ്ഗ്ളണ്ടിനോടോ, ഇങ്ഗ്ളിഷ് ഭാഷയോടോ യാതോരു കൂറോ ഇല്ലാത്ത ഈ വ്യക്തിക്ക് എംഎ ലഭിച്ചു എന്നുള്ളത് തന്നെ വളരെ ആശ്ചര്യകരമായ ഒരു കാര്യമാണെങ്കിലും, ഇത് ഇന്ന് പൊതുവേ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമായത് കൊണ്ട് ഇതിനെ പ്രത്യേകമായി വീക്ഷിക്കണ്ടതില്ല. ഈ ആൾക്ക് കുറച്ച് കഴിഞ്ഞപ്പോൾ, ഇങ്ഗ്ളിഷിൽ ഡോക്ടറെയ്റ്റുംകൂടി കിട്ടിയെന്നുവന്നപ്പോൾ, ഈ വക PhD ബിരുദങ്ങൾകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് തന്നെ ഒരു വൻ പ്രശ്നമായി തോന്നേണ്ടതാണ്. എന്നാൽ, ഇത് ഇന്ന് ഈ രാജ്യത്തിലും മറ്റ് പല രാജ്യങ്ങളിലും നിത്യ സംഭവമാണ് എന്ന് പിന്നീട് മനസ്സിലായി.

ഇതുമായി ബന്ധപ്പെട്ട് പലതും പറയാനാവുമെങ്കിലും, ആ ദിക്കിലേക്ക് നീങ്ങുന്നില്ല. മാത്രവുമല്ല, ആരേയും പഴിപറഞ്ഞിട്ട് കാര്യമില്ല. കാരണം, സംവിധാനങ്ങൾ എല്ലാംതന്നെ കുത്തഴിഞ്ഞാണ് ഇരിക്കുന്നത്. ഈ കുത്തഴിയലിനും ഇന്നുള്ള ആരെയും പഴിപറയാനും ആവില്ല. ഈ ആളുകൾ ജനിക്കുന്നതിന് ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപേ, കാര്യങ്ങൾ ഈ രീതിയിലേക്ക് നീങ്ങിതുടങ്ങിയിരുന്നു.

ഈ അടുത്തകാലത്ത് ഇങ്ഗ്ളിഷ് എംഎക്ക് ഒരു സർവ്വകലാശാലയുടെ നോട്ട്സുകൾ കാണാൻ ഇടയായി. പലയിടത്തും ഇങ്ഗ്ളണ്ടിനെ പഴിപറയുന്നതും ആരോപണവിധേയമാക്കുന്നതുമായ കുറേ ലേഖനങ്ങൾ. ഇങ്ങിനെ ദുഷ്ടമായ ഒരു രാജ്യത്തിനെക്കുറിച്ചും, ആ രാജ്യത്തിന്‍റെ പ്രാദേശിക ഭാഷയും എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെട്ട് പഠിക്കുന്നത് എന്ന ഒരു തോന്നൽ തന്നെ ഉണ്ടായി.

കുറേവർഷങ്ങൾക്ക് മുൻപ്, കേരളത്തിലെ ഒരു കോളജിലെ ഇങ്ഗ്ളിഷ് പ്രൊഫസർ പറയുകയുണ്ടായി, ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യം ഇനി പഠിപ്പിക്കേണ്ടകാര്യം ഇല്ലതന്നെ. ഇന്ന് അനവധി പുതിയ എഴുത്തുകാർ ഉണ്ട്. മാത്രവുമല്ല, ഇന്ത്യയിൽ തന്നെ അനവധി ഇങ്ഗ്ളിഷ് സാഹിത്യകാരന്മാർ ഉണ്ട്. കോട്ടയത്തെ അടിസ്ഥാനപ്പെടുത്തി, ഒരു മലയാളം കഥ, ഇങ്ഗ്ളിഷിൽ മലയാള ചുവയോടുകൂടി എഴുതി, ഒരു ബൃട്ടിഷ് സാഹിത്യ സമ്മാനം നേടി, ലോക പ്രസിദ്ധി നേടിയ എഴുത്തുകാരിയുടെ സൃഷ്ടിയേയും, ഇവിടെ എംഎക്ക് പഠിപ്പിക്കാൻ പറ്റിയതായി ഈ പ്രൊഫസർ ശുപാർശചെയ്ത് കണ്ടു.

ഈ സുചിപ്പിക്കപ്പെട്ട കൃതി, ഈ എഴുത്തുകാരൻ വളരെ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. സാഹിത്യം എന്ന നിലയിൽ അതിഗംഭീരമായി ആസ്വാദനം നൽകുന്ന ഒരു നോവൽ തന്നെയാണ് ഇത്. എന്നാൽ, ഇങ്ഗ്ളിഷ് എംഎ കൊണ്ട് ഉദ്ദേശിക്കുന്നത് സാഹിത്യാസ്വാദനം മാത്രമാണ് എന്ന് ഈ എഴുത്തുകാരന് തോന്നുന്നില്ല.

Image
Last edited by VED on Wed Oct 25, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. ഇങ്ഗ്ളിഷിനോടും, ഇങ്ഗ്ളണ്ടിനോടും മാനസികമായി കൂറില്ലാത്ത ഇങ്ഗ്ളിഷ് സാഹിത്യകാരന്മാരെക്കുറിച്ച്



ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിന് കാര്യമായ ഒരു മാനസികവും സാംസ്ക്കാരികവും ആയ ഉന്നമനസ്ഥാനം ഉണ്ട് എന്നാണ് പറയാനുള്ളത്. യാതോരു ഉച്ചനീചത്വങ്ങളും ഇല്ലാതെ മനുഷ്യർതമ്മിൽ സംസാരിക്കാം എന്നതിന് ഉപരിയായി, ഇങ്ങിനെ സംസാരിക്കുന്നവർക്ക് വ്യക്തിത്വപരമായും മാനസികമായും ഒരു വൻ സ്വാതന്ത്ര്യം അനുഭവപ്പെടും.

എന്നാൽ ഈ കാരണത്താൽ അല്ല ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ മഹിമ കാണുന്നത്. ഈ മഹിമ ഇന്ന് എഴുതപ്പെടുന്ന എല്ലാ ഇങ്ഗ്ളിഷ് രചനകൾക്കും കുറച്ചെങ്കിലും അവകാശപ്പെടാൻ ആവും.

ഇന്ന് ഇങ്ഗ്ളിഷ് സഹിത്യ രചനകൾ എഴുതുന്നവരിൽ വലിയ ഒരു പങ്ക് ആളുകൾ, പാരമ്പര്യമായി ഇങ്ഗ്ളിഷുകാരല്ല. മറ്റ് ഭാഷകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പല പഴുതും ഉപയോഗിച്ച് ഭാഷാപരമായോ, അതുമല്ലെങ്കിൽ, താമസ ദേശപരമായോ (place of domicile/residence) ഒരു കാലോ, അതുമല്ലെങ്കിൽ രണ്ടുകലുകളുമോ, ഇങ്ഗ്ളിഷിലേക്കും, അതുമല്ലെങ്കിൽ ഇങ്ഗളിഷ് രാഷ്ട്രങ്ങളിലേക്കും കടത്തിവച്ചിട്ടുള്ളവരാണ്.

ഇവരിൽ പലരും രണ്ടോ, അതിൽ കൂടുതലോ ഭാഷകളിൽ ജീവിക്കുന്നവരാണ്. ഇവരിൽ പലർക്കും, ഇങ്ഗ്ളിഷിനോട് കാര്യമായ കൂറോ, കടപ്പാടോ, കൃതജ്ഞതയോ ഇല്ല എന്നുള്ളത് വാസ്തവമാവാം. ഒരു വിശാലമായ മാനസിക സൗകര്യം ആവശ്യമുള്ളപ്പോൾ ഇങ്ഗ്ളിഷിലേക്ക് കടുക്കുക. അതല്ല, മറ്റുള്ളവരുടെ അടിയാളത്തം അനുഭവിച്ച് ആസ്വദിക്കാനാണ് തോന്നുന്നത് എങ്കിൽ സ്വന്തം പ്രാദേശിക ഭാഷയിലേക്ക് കടക്കുക. ഇതാണ് ഇവരുടെ നിത്യ പദ്ധതി.

പുറത്ത് നിന്നും ഇങ്ഗ്ളിഷിലേക്ക് കടന്നവർ, ഇന്ന് ഇങ്ഗ്ളിഷിന്‍റെ നിർമ്മല സ്വഭാവം കലക്കി കുളമാക്കിവച്ചിട്ടുണ്ട്, ഇന്ന്. ഹാസ്യം, നർമ്മസംഭാഷണം, വാദപ്രതിവാദം, ഘോരമായ ആശയതർക്കങ്ങളിലുംമറ്റും, സ്വന്തം പ്രാദേശിക ഭാഷകളിലെ അസഭ്യവാക്കുകളും, മാനസികമായി കുത്തി പരിക്കേൽപ്പിക്കുന്നതുമായ ഒരു വൻ സാംസ്ക്കാരിക സമ്പത്ത് കാര്യമായിത്തന്നെ ഇന്ന് ഈ കൂട്ടർ, ഇങ്ഗ്ളിഷിന് മുതൽക്കൂട്ടായി നൽകിയിട്ടുണ്ട്.

യാതോരു തെറിവാക്ക് പ്രയോഗങ്ങളും ഇല്ലാതെ, ആശയപരമായ ഗംഭീരമായ ഒരു വൻ സാഹിത്യ ശേഖരം തന്നെയാണ് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം. വായനക്കാരനെ പിടിച്ചുനിർത്താനായി യാതോരുവിധ ലൈംഗിക സൂചനകളോ, മറ്റ് രീതിയിൽ മനസ്സിനെ തെറ്റായ രീതിയിൽ മദിപ്പിക്കുന്ന യാതോരു കാര്യങ്ങളും ഇല്ലാതെ തന്നെ ഒരു വൻ വാക്ക് സമ്പത്ത് എങ്ങിനെ കെട്ടിപ്പടുത്തു എന്നുള്ളത് തന്നെ ഒരു മഹാത്ഭുതമാണ്.

മാത്രവുമല്ല, മനുഷ്യനെ പലവിധത്തിലുള്ള ബഹുമാന അടിയാളത്ത അപരാധ ബോധത്തിൽ കുടുക്കാതെയും, പഠിപ്പിക്കാതെയും, ഉള്ള ഇങ്ഗ്ളിഷ് സാഹിത്യ കൃതികൾ ഇന്ത്യൻ സാഹിത്യകാരന്മാർ എഴുതുന്നുണ്ടാവാം. തീർച്ചയില്ല. എന്നിരുന്നാലും, ആ എഴുത്തപകാരും, പലരീതിയിൽ, അവരുടെ പ്രാദേശിക സാമൂഹിക അന്തിരീക്ഷത്തോട് പ്രതിപ്രവർത്തിക്കുന്നവരാകാം.

ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്, ഈ വക അടിയാളത്ത - ബഹുമാന സങ്കൽപ്പങ്ങളെക്കുറിച്ച് യാതോരു ധാരണയുമില്ലായിരുന്നു എന്നതാണ്, അതിന്‍റെ ഏറ്റവും വലിയ മഹത്വം. ഈ മാനസികാവസ്ഥയാണ് മറ്റുള്ളവർ അനുഭവിച്ചറിയേണ്ടത്. ഇത്, ഒറ്റപ്പെട്ട വ്യക്തികൾ മാത്രം അനുഭവിച്ചറിഞ്ഞത് കൊണ്ട് യാതോരു കാര്യവും ഇല്ലതന്നെ. സമൂഹത്തിൽ മുഴുവനായും പരക്കണം.

ഈ അവസരത്തിൽ ഈ ബഹുമാന-അടിയാളത്തത്തെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചിട്ട് മുന്നോട്ട് നീങ്ങാം.

Image
Last edited by VED on Wed Oct 25, 2023 11:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത സൂചനാ-അടയാളങ്ങൾ



QUOTE ഉദ്ദരണി: "മനുഷ്യനെ പലവിധത്തിലുള്ള ബഹുമാന - അടിയാളത്ത അപരാധ ബോധത്തിൽ കുടുക്കാതെയും, പഠിപ്പിക്കാതെയും, ഉള്ള ഇങ്ഗ്ളിഷ് സാഹിത്യ കൃതികൾ". ഉദ്ദരണിയുടെ അന്ത്യം END OF QUOTE

മുകളിൽ നൽകിയിരിക്കുന്ന ഉദ്ദരണി കഴിഞ്ഞ എഴുത്തിൽനിന്നുമുള്ളതാണ്. ഈ സൂചിപ്പിക്കപ്പെട്ട അപരാധബോധം, അതില്ലെങ്കിൽ താന്തോന്നിത്തം അതാണ് ഇവിടെ പ്രതിപാദ്യവിഷയം.

പഠിക്കുന്ന കാലത്ത്, രണ്ട് പ്രാവശ്യം ദേവർകോവിൽ എന്ന ഗ്രാമത്തിൽ ഏതാണ്ട് ഒരുവർഷത്തോളം താമസിച്ചിട്ടുണ്ട്. അന്നൊക്കെ വളരെ ഉൾനാടൻ പ്രദേശമായിരുന്നു ഇവിടം.

1982ന് ചുറ്റുപാടിൽ, ഒരു ദിവസം തെരുവിൽ നടന്നുവരുമ്പോൾ, ഒരാൾ നിന്ന്, ഒരു കൗമാരപ്രായക്കാരനായ ആളോട് കഠിനമായി ഒച്ച വെക്കുന്നു.

'എന്താടാ നിന്‍റെ വിചാരം?' എന്നൊക്കെയാണ്, പ്രായം ചെന്ന ആൾ ആക്രോശിക്കുന്നത്.

ചെറുപ്രായക്കാരൻ പരിചയമുള്ള ആളാണ്. പ്രായം ചെന്ന ആൾ പോയതിന് ശേഷം, കൗമാരക്കാരനോട് എന്താണ് പ്രശ്നം എന്നു ചോദിച്ചു. ആകെ ഇളിഭ്യനായി നിൽക്കുന്ന ആ ചെറുപ്രായക്കാരൻ പറഞ്ഞു, 'പ്രശ്നം ബഹുമാനത്തിന്‍റേചതാണ്'.

ഈ ആൾ ആ നേരിയ വീതിയുള്ള തെരുവിൽ (ഇന്നിത് സ്റ്റെയ്റ്റ് ഹൈവെ ആണ്) നിൽക്കുമ്പോൾ, ആദ്യം ഒരു അദ്ധ്യാപകൻ (മാഷ്) കടന്നുപോയി. ഉടനെ മാടിക്കുത്തിയിരിക്കുന്ന മുണ്ട് കുത്തഴിച്ച്, ബഹുമാനം പ്രകടിപ്പിച്ചു. വീണ്ടും മുണ്ട് പ്രയാസപ്പെട്ട് വൃത്തിയായി മടക്കിക്കുത്തിവച്ചു.

അപ്പോഴാണ്, അടുത്ത അദ്ധ്യാപകൻ (മാഷ്) തൊട്ടുപിന്നാലെയുള്ള കാര്യം കണ്ടത്. മാടിക്കുത്തിയ മുണ്ട് വീണ്ടും കുത്തഴിക്കുന്നതിനേക്കാൾ ആയാസ രഹിതം, രണ്ടാമത് വന്ന മാഷിനെ കണ്ടില്ലാ എന്ന് നടിക്കലാണ് എന്ന് കരുതി, കണ്ടില്ലായെന്ന് നടിച്ചു.

രണ്ട് പേരിൽ ഒരാൾക്ക് ബഹുമാനം നൽകുകയും, മറ്റേയാൾക്ക് അത് നിഷേധിക്കലും, ഇങ്ഗ്ളിഷിൽനിന്നും നോക്കിയാൽ, കാര്യമായ പ്രശ്നമുള്ളതല്ല. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, ഈ വക ശബ്ദരൂപത്തിലല്ലാത്ത അടയാളങ്ങൾക്ക് (non-verbal signals) ഫ്യൂഡൽ ഭാഷകളിലെ വാക്ക് കോഡുകളുമായി കാര്യമായ ബന്ധമുണ്ട്.

ഒരാളെ ബഹുമാനിക്കുന്നത്, ആ വ്യക്തിയെ 'സാർ' എന്ന് സംബോധനചെയ്യുന്നതിനും, 'അദ്ദേഹം' എന്ന് പരാമർശിക്കുന്നതിനും തുല്ല്യമാണ്. ബഹുമാനം നിഷേധിക്കുന്നത്, ആ വ്യക്തിയെ 'നീ' എന്ന് സംബോധന ചെയ്യുന്നതിനും, അയാളെ 'അവൻ' എന്ന് പരാമർശിക്കുന്നതിനും തുല്ല്യമാണ്.

ഇത് ഫ്യൂഡൽ ഭാഷകളിൽ ഗുരുതരമായ പ്രശ്നം തന്നെയാണ്.

കോടതിയിൽ നിന്ന് ജഡ്ജിയെ നോക്കി, 'നീ പോടാ' എന്ന് അംഗ്യരൂപേണെ സൂചന നൽകുന്നത്, ജഡ്ജിയുടെ ശ്രദ്ധയിൽ പെട്ടാൽ പ്രശ്നം തന്നെയായേക്കാം. ജഡ്ജിക്ക് വേണമെങ്കിൽ അത് കണ്ടില്ലാ എന്ന് നടിക്കാം. എന്നാൽ മറ്റുള്ളവർ അത് കണ്ടാൽ, ഈ സൂചന കോടതി നടത്തിപ്പിൽ കാര്യമായ വികടനം സൃഷ്ടിച്ചേക്കാം.

പോലീസ് സ്റ്റേഷനിൽ വച്ചാണ് ഈ വക ശബ്ദരൂപത്തിലല്ലാത്ത അടയാളങ്ങൾ (non-verbal signals) നടത്തുന്നതെങ്കിൽ, ആ സൂചന നൽകിയ ആൾക്ക് മുഖത്ത് അടിവീഴാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.

ഇവിടെ പ്രശ്നം, 'You go!' എന്ന പ്രയോഗത്തിന്, ഫ്യൂഡൽ ഭാഷകളിൽ, 'നീ പോ', 'നിങ്ങൾ പോകൂ', 'സാറ് പോകൂ' എന്നൊക്കെ തർജ്ജമചെയ്യാവുന്നതാണ് എന്നതാണ്.

ഇതിൽ ആദ്യത്തെ രൂപം പദവി പ്രകാരം ഉയർന്നവരോട് ഉപയോഗിക്കുമ്പൾ, 'നീ പോടാ' എന്ന ഭാവം ആകും. 'നീ പോടാ' എന്ന പദ പ്രയോഗത്തെ You get lost! എന്നൊക്കെ തർജ്ജമ ചെയ്യാമെങ്കിലും, മലയാളത്തിലെ 'നീ പോടാ' യുടെ അടുത്ത് അവയുടെ ആഘാതത്തിന് വരാനാവില്ല. കാരണം, ഉയർന്നവരോട് 'നീ' എന്ന് ഉപയോഗിക്കുന്നതിന്‍റെ ആഘാതം ഇങ്ഗ്ളിഷിലേക്ക് പകർപ്പെടുക്കാനാവില്ല തന്നെ.

Image
Last edited by VED on Wed Oct 25, 2023 11:55 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന ഉച്ചനീചത്വ കോഡുകൾ


ഫ്യൂഡൽ ഭാഷയിൽ കൈകൾകൊണ്ടുള്ള ആംഗ്യം പോലും ആവശ്യമില്ല, ഈ വക ഭാവങ്ങൾ മറ്റേ ആളിലേക്ക് പകരാൻ.

'നീ'യെന്നും 'നിങ്ങൾ' എന്നും 'സാർ' എന്നും ഉള്ള വാക്കുകളാൽ വ്യത്യസ്തമായി സംബോധന ചെയ്യുന്ന ആളുടെ കണ്ണുകളിൽനിന്നും ഈ വിധ വ്യത്യസ്ത ഭാവങ്ങൾ പ്രക്ഷേപണം ചെയ്യുന്നതായി അനുഭവപ്പെടാം.

ഈ എഴുത്തുകാരൻ Anglo-ഇന്ത്യൻ സ്ക്കൂളിൽ നിന്നും കേരളാ വിദ്യാഭ്യാസ ബോഡ് സ്ക്കൂളിലേക്ക് മാറിയപ്പോൾ, ഈ വ്യത്യാസം ശരിക്കും അനുഭവിച്ചറിഞ്ഞിരുന്നു. അദ്ധ്യാപകരുടെ കണ്ണുകളിൽ നോക്കിയാൽ, അവരുടെ കണ്ണുകളിൽ 'You' എന്ന വാക്കിന്‍റെ സ്ഥാനത്ത്, മനസ്സിനെ നുറുക്കുന്ന 'നീ' എന്നഭാവം തന്നെയാണ് പ്രകടമായി കണ്ടത്.

ഈ വിഷയവുമായി ബന്ധപ്പെട്ട്, യാഥാർത്ഥ്യത്തിന്‍റെ കോഡുകളോടും (Codes of reality) മനുഷ്യശരീരത്തിന്‍റെ‍ കോഡുകളോടും, ജീവന്‍റെ കോഡുകളോടും (Software codes of life), ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അതിനുള്ള അവസരം ആയിട്ടില്ല.

എന്നാൽ പൊതുവായി പറയുകയാണെങ്കിൽ, വ്യക്തിത്വത്തെ ശിഥിലീകരിക്കുന്ന നോട്ടം ഏൽക്കുന്നത് നിഷേധാത്മകമായ അനുഭവങ്ങൾ നൽകാം. ഇതും ആപേക്ഷികമാണ്. ഐഏഎസ്സുകാരന്‍റെ 'നീ' എന്ന നോട്ടവും, ഐഏഎസ്സുകാരന്‍റെ വീട്ടിലെ തരംതാഴ്ന്ന ജോലിക്കാന്‍റെ 'നീ' എന്ന നോട്ടവും തമ്മിൽ വ്യത്യാസം ഉണ്ട്.

അത് പോലെ തന്നെ വനിതാ ശിപായി ഐപിഎസ് കാരിയെ 'നീ' എന്ന് നോക്കുന്നതും, മറ്റൊരു ശിപായിയെ 'നീ' എന്ന് നോക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. ആദ്യത്തേത്, ആളുടെ കഥകഴിക്കുന്ന കോഡ് പ്രക്ഷേപണമാണ്.

പ്രാദേശിക ഇങ്ഗ്ളിഷ് - ഭാഷക്കാർ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിക്കൂടിയ ഫ്യൂഡൽ ഭാഷാ പാരമ്പര്യത്തിൽ നിന്നുമുള്ളവരുമായി ഇടപഴകുമ്പോൾ, പലപ്പോഴും അവർക്ക് മനസ്സിലാക്കാൻ പറ്റാത്ത മാനസിക വെറുപ്പ് അനുഭവിക്കുന്നതായി അറിയുന്നു. ഇതിന് പിന്നിൽ യഥാർത്ഥത്തിൽ, പ്രശ്നം, ഫ്യൂഡൽ ഭാഷയിലെ ഭാഷാകോഡുകളാണ്. വാക്കുകൾക്കും, ശബ്ദരൂപത്തിലല്ലാത്ത അടയാളങ്ങൾക്കും, ഫ്യൂഡൽ ഭാഷകളിൽ പൈശാചികമായ രൂപഭാവവ്യതിയാനങ്ങൾ സംഭവിക്കാം.

ഇത് എന്താണ് എന്ന് മറ്റെ പക്ഷത്തിന് തിരിച്ചറിയാൻപറ്റില്ലെങ്കിലും, എന്തോ സഹിക്കാൻ പറ്റാത്ത വ്യക്തിത്വ ഉൾപരിവർത്തനം (mutation) അവരുടെ ഉള്ളിന്‍റെ ഉള്ളിൽ സംഭവിക്കുന്നുണ്ട് എന്ന് അവർക്ക് തിരിച്ചറിവ് കിട്ടുന്നതാണ്, ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വർണ്ണവിവേചനം, racism തുടങ്ങിയ അവസ്ഥകളായി പുറത്തുവരുന്നതും, നിർവ്വചിക്കപ്പെടുന്നതും.

Image
Last edited by VED on Wed Oct 25, 2023 11:55 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. ഏത് വിവരവും വാചകവും ത്രിശാഖിത്വത്തോടുകൂടിയാണ് വിശകലനം ചെയ്യപ്പെടുക


ഇങ്ഗ്ളിഷ് സംസാരാന്തരീക്ഷത്തിൽ നിന്നും ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലേക്ക് പൊടുന്നനെ മാറുന്ന അവസരങ്ങളിൽ, വളരെ വ്യക്തമായി ലഭിക്കുന്ന തിരിച്ചറിവാണ്, വ്യക്തികളുടെ മാനസികവും, ശാരീരികവുമായ വ്യക്തിത്വത്തിൽ മാറ്റം സംഭവിക്കുന്നുണ്ട് എന്നത്.

ഇങ്ഗ്ളിഷിൽ വളരെ ലളിതമായി പറയുന്ന ഏത് സംഗതിയും, ഫ്യൂഡൽ ഭാഷാ വേദികളിൽ അതേ സ്വരത്തിലും, മാനസിക പരിസരാന്തരീക്ഷത്തിലും പറയുമ്പോൾ, കേൾക്കുന്ന വ്യക്തികളുടെ മനസ്സിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഓരോ വാചകത്തേയും വിശകലനം ചെയ്യപ്പെടുന്നത്.

'നീ', 'നിങ്ങൾ', 'സാർ' എന്നും 'അവൻ', 'അയാൾ', 'അദ്ദേഹം' എന്നുമൊക്കെയുള്ള ത്രിശാഖിത്വത്തോടുകൂടിയാണ് ഏത് വിവരവും വാചകവും വിശകലനം ചെയ്യപ്പെടുന്നത്.

ഇതിൽ നിന്നും ലഭിക്കുന്ന നിലവാരത്തിന് അനുസൃതമായി കേൾക്കുന്ന ആളുകളുടെ മനസ്സിൽ, ഇങ്ഗ്ളിഷിൽ ഇല്ലാത്ത പല അനുഭൂതികളും വന്നുചേരും. പരിഹാസം, പരിഹാസച്ചിരി, ആധിപത്യഭാവം, വിധേയത്വം, അടിയാളത്തം തുടങ്ങിയ പല ഭാവങ്ങൾ പലപ്പോഴും ഈ വക വാചകങ്ങളുടെയും അവയുമായി ബന്ധപ്പെട്ട പലതിനേയും ആശ്രയിച്ച് സംഭാവ്യമായിത്തീരും.

ഇങ്ങിനെ ഒരു മൃഗീയമായ മാനസിക വിശകലനവും പ്രോസസിങ്ങും (processing) മനുഷ്യമനസ്സിൽ സാധ്യമാണ് എന്ന കാര്യം പോലും പ്രാദേശിക ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.

ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്റർനെറ്റിൽ ഒരു ഇങ്ഗ്ളിഷ് വേദിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയിൽ പങ്കെടുത്തതിൽ, അപ്പുറത്തുള്ളവർക്ക് എത്ര പറഞ്ഞിട്ടും എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല.

ആ ചർച്ചയിൽ നിന്നും വന്ന വാക്കുകൾ കാണുക:

ഈ അനുഭവം ഏതാണ്ട് 2000 മൂതൽ ഈ എഴുത്തുകാരൻ അനുഭവച്ചിട്ടുണ്ട്.

Image
Last edited by VED on Wed Oct 25, 2023 11:55 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. ആഴമില്ലാത്ത വാചക കസർത്തുകൾ


ഏതാനും ആഴ്ചകൾക്ക് മുൻപ് Whatsappൽ ഒരു വീഡിയോ കാണാൻ ഇടയായി. ഏതോ യൂറോപ്യൻ രാജ്യത്ത് വച്ച് ഇന്ത്യൻ പ്രധാന മന്ത്രിയുമായി ഒരു വിദേശവാസിയായ ഇന്ത്യക്കാരി അഭിമുഖ സംഭാഷണം നടത്തുന്നു. ഈ സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നിൽ കാലിന്മേൽ കാല് വച്ച് കൊണ്ടാണ് ഇരിക്കുന്നത്.

ഇത് ഇങ്ഗ്ളിഷിൽ Sitting with crossed legs എന്ന് പറയുന്ന ഒരു ഇരിക്കുന്ന രീതിയാണ്.

ഇങ്ഗ്ളിഷുകാരിൽ പൊതുവെ ഈ വിധമുള്ള പലതും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന രീതികളാണ്. ഉദാഹരത്തിന്, അദ്ധ്യാപകരുടെ മുന്നിലും, നിൽക്കുന്ന പോലീസുകരുടെ മുന്നിലും, എന്തിന് പ്രധാന മന്ത്രിയുടെമുന്നിലും, ആളുകൾ ഇരുന്ന് സംസാരിച്ചാൽ പോലും, കാര്യമായ ഒരു പ്രശ്നം ഉള്ളതായി ആരും കാണില്ല. കാരണം, എന്ത് ചെയ്താലും, You, He, She തുടങ്ങിയവാക്കുകളിൽ യാതോരു ചലനവും വരില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, ഈ ഓരോ പോസും വാക്ക് കോഡുകളെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് വലിക്കും. ബഹുമാനിക്കപ്പെടേണ്ടുന്ന ആൾ ബഹുമാനിക്കപ്പെടുകയോ, അലങ്കോലപ്പെടുകയോ ചെയ്യപ്പെടും. ഈ ദൃശ്യത്തിന് സാക്ഷ്യം വഹിക്കുന്ന ആളുകളുടെ മനസ്സിൽ പോലും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സംഭവിക്കും.

എന്നാൽ വിദേശത്ത് ജീവിക്കുന്നതും, പൗരത്വം പുറത്തേക്ക് കടത്തിയതുമായ ഇന്ത്യക്കാർക്ക് ഇങ്ഗ്ളിഷുകാർക്ക് ഇല്ലാത്ത മറ്റൊരു ഭാവവും ഉണ്ടായേക്കാം. 'ഞാൻ അങ്ങ് ഇന്ത്യയിൽ പെട്ടുപോയ ആളുകളെപ്പോലെ വിധേയത്വം കാണിക്കേണ്ടതിൽ നിന്നും രക്ഷപ്പെട്ട ആളാണ്', എന്ന ധ്വനിയും നൽകിയേക്കാം.

ഈ സംഭവുമായി ബന്ധപ്പെട്ട് കണ്ട വീഡിയോവിൽ കുറേ വിശകലനങ്ങളും, മറ്റ് കുറെ മഹാന്മാരുടെ 'മഹാമനസ്കതയും' ചർച്ചചെയ്യുന്നുണ്ട്. ഇതുപോലുള്ള പല സംവാദങ്ങളും പലപ്പോഴും വായിച്ചിട്ടുള്ളതിനാലും, കാര്യമായി ആഴമില്ലത്ത വാചകങ്ങളും ശ്രദ്ധയിൽപെട്ടതിനാൽ, ഈ വീഡിയോ കാര്യമായി ശ്രവിക്കാൻ ശ്രമിച്ചില്ല. എന്നാൽ പൊതുവായി ശ്രദ്ധയിൽപെട്ടകാര്യം അപ്പുറത്തും ഇപ്പുറത്തും ഉള്ള കുറെ സംഭവങ്ങൾ നിരത്തിവച്ചതായി കണ്ടു. എല്ലാറ്റിനേയും മഹാവ്യക്തികളുടെ ലളിത പെരുമാറ്റവും, ബഹുമാനം നൽകാത്ത സ്ത്രീയുടെ ധിക്കാരവും തമ്മിലുള്ള ഒരു താരതമ്യമായി അനുഭവപ്പെട്ടു.

എന്നാൽ, ചിത്രീകരിച്ച ഉദാഹരണങ്ങൾ പൊള്ളയായവയാണ് തോന്നിയത്. തികച്ചും ആഴമില്ലാത്തതും, വെറും ബാലിശവുമായ ചിത്രീകരണങ്ങളായാണ് തോന്നിയത്.

തീവണ്ടിയിൽ ഇരിക്കാൻ സീറ്റ് ലഭിക്കാത്ത ബൃട്ടിഷ് പ്രധാനമന്ത്രി. എന്തൊരു എളിമ! ഈ ചിത്രീകരണത്തിലെ വിഡ്ഢിത്തം ഇതാണ്. പ്രധാന മന്ത്രിക്ക് ഇരിക്കാൻ ആരും എഴുന്നേറ്റ് കൊടുത്തില്ല. അങ്ങിനെ ഒരു പ്രതികരണം പ്രധാന മന്ത്രി പ്രതീക്ഷിച്ചതായും കാണുന്നില്ല.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഇത് തികച്ചും ധിക്കാര പരമായ പെരുമാറ്റം ആണ്. എന്നാൽ, ചിത്രീകരിച്ച് കാണുന്നത്, എന്തൊരു മാന്യമായ പെരുമാറ്റം!!!

ഈ ചിത്രീകരണത്തിൽ തന്നെ ശ്രദ്ധിക്കാതെ പോയ ഒരു ചെറിയ കാര്യം ഉണ്ട്. പൊതുവെ കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-English)പൊതുപെരുമാറ്റങ്ങളിൽ, വ്യക്തികൾ ചുമരിൽ ചാരിനിക്കാറില്ല. കൈകൾ വാതിൽ കട്ടിലയിൽ വെച്ച് നിൽക്കാറില്ല. മറ്റുള്ളവരുടെ മേൽ ചാരിനിക്കാറില്ല. ഇന്ന് ഇങ്ഗളണ്ടിലിൽ സാമൂഹിക പെരുമാറ്റത്തിൽ എന്ത് മാത്രം കലർപ്പ് സംഭവിച്ചിട്ടുണ്ട് എന്ന് അറിയില്ല.

പ്രധാന മന്ത്രി ചാരിനിൽക്കുന്നത് പത്രം വായിക്കാനുള്ള സൗകര്യത്തിന് ആയിരിക്കാം. അല്ലെങ്കിൽ, കുറച്ച് വിശ്രമം കാലുകൾക്കും ശരീരത്തിനും നൽകാനായിരിക്കാം. ഇതുമല്ലെങ്കിൽ ഇങ്ഗ്ളണ്ടിൽ ഇന്ന് കയറിക്കൂടിയിരിക്കുന്ന ഫ്യൂഡൽ ഭാഷക്കാരുമായുള്ള സമ്പർകത്താൽ പൊതുപെരുമാറ്റരീതികളിൽ ഗുണമേന്മയിൽ തേയ്മാനം സംഭവിച്ചതാകാം.

കറുത്ത നിറം ഉള്ള യൂഎസ് മുൻ പ്രസിഡന്റ് സ്വന്തമായി കുടചൂടി നടന്നുവരുന്ന ചിത്രം കാണപ്പെട്ടു ഈ വീഡിയോവിൽ. ഇതും ആ വ്യക്തിയുടെ മഹത്വമായാണ് ചിത്രീകരിക്കപ്പെട്ടത്. കാര്യങ്ങൾ തലതിരിച്ച് വായിക്കുന്ന പരിപാടിയാണ് ഇതും. ഈ വിധമുള്ള പെരുമാറ്റങ്ങൾ ഇങ്ഗ്ളിഷ് ഭാഷയിലെ പൊതുവായ കാര്യങ്ങളാണ്.

ഇതും, ഫ്യൂഡൽ ഭാഷയിലെ അടിയാളത്ത പെരുമാറ്റവുമായി എന്ത് ബന്ധമിരിക്കുന്നു?

ഈ മുൻ യൂഎസ് പ്രസിഡന്റും, യഥാർത്ഥത്തിൽ വിലസിയത്, തനിക്ക് ലഭിച്ച ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽനിന്നുകൊണ്ടാണ്. എന്നാൽ, ഈ കാര്യം ഈ വ്യക്തി എവിടെയും സൂചപ്പിച്ചതായി കാണുന്നില്ല. മറിച്ച്, കാണുന്നിടത്തെല്ലാം ഇതിനെ പരിഹസിക്കുന്നതായാണ് അനുഭവം. സ്വന്തം പിതാവിന്‍റെത ആഫ്രിക്കൻ പാരമ്പര്യങ്ങളിൽ അല്ല ഇങ്ഗ്ളിഷ് മൂല്യങ്ങളുടെ വേരുകൾ ഉള്ളത് എന്ന് ഓർക്കാൻ കൂടിയ ഈ വ്യക്തിയുടെ മഹത്വം അനുവദിച്ചില്ല എന്നുള്ളതാണ് വാസ്തവം.

Image
Last edited by VED on Wed Oct 25, 2023 11:55 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. വികലമായ ലളിത പെരുമാറ്റങ്ങൾ


ഇത് പോലെ തന്നെ ഇന്ത്യയുടെ ഒരു മുൻ പ്രസിഡന്റിന്‍റെ ലളിത പെരുമാറ്റവും ചിത്രീകരിക്കപ്പെട്ടു. ഈ ചിത്രീകരണത്തിലും, എന്താണ് ലളിത പെരുമാറ്റം എന്ന് കണ്ടെത്താനായില്ല. ചുറ്റും നിൽക്കുന്നവർ ബഹുമാനത്തോടും, ആദരവോടും, കൂടി അടിയാളത്തം പ്രകടിപ്പിക്കുന്നു. ഈ വിധ അടിയാളത്തവും ആദരവും, ബഹുമാനവും അവർ നൽകുന്നില്ലായെങ്കിൽ, മുൻ പ്രസിഡന്റ് അപമാനിക്കപ്പെടും.

ഇതും, ബൃട്ടിഷ് പ്രധാന മന്ത്രിക്ക് തീവണ്ടിയിൽ സീറ്റ് നൽകാതെ ഇരിക്കുന്ന ബൃട്ടിഷുകാരുടെ പെരുമാറ്റവും തമ്മിൽ എന്താണ് ബന്ധം?

ഈ എഴുത്തുകാരൻ സ്കൂളിലും കോളെജിലും പഠിക്കുന്ന കാലത്ത്, ശ്രദ്ധിച്ച ഒരു കാര്യം, ഈ വിധ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ യഥാർത്ഥത്തിൽ പഠിപ്പിച്ചും, പരിശീലിച്ചും വിടുന്നത്, ഒരു ആധുനിക ഫ്യൂഡൽ സാമൂഹിക അന്തരീക്ഷമാണ്.

അദ്ധ്യാപകരെ ബഹുമാനിക്കുക. അവർ വരുമ്പോൾ എഴുന്നേൽക്കുക. അവരെക്കുറിച്ച് ബഹുമാന വാക്കുകൾ ഉപയോഗിക്കുക.

അവർ തിരിച്ച്, വിദ്യാർത്ഥികളെ 'നീ', 'താൻ', 'ഇയാൾ', 'നിങ്ങൾ', 'എടാ', 'എടി', 'എടോ' തുടങ്ങിയ വാക്കുകളാൽ മനസികമായി അടിയാളപ്പെടുത്തും.

ഈ എഴുത്തുകാരൻ പഠിച്ചത് മിക്കവാറും തിരുവിതാംകൂറിൽ ആയിരുന്നതിനാൽ, 'നീ', 'ഇഞ്ഞ്', 'ഇഞ്ഞി', 'ഇജ്ജ്' തുടങ്ങിയ വാക്കുകളുടെ പ്രഹരം അമിതമായി അദ്ധ്യാപകരിൽ നിന്നും അനുഭവിച്ചില്ല. അവിടെ അന്ന് പലപ്പോഴും പല അദ്ധ്യാപകരും ഉപയോഗിച്ചത് 'താൻ', 'ഇയാൾ', 'നിങ്ങൾ' എന്നല്ലാമായിരുന്നു. ഇന്ന് തിരുവിതാംകൂറിൽ കാര്യങ്ങൾ എങ്ങിനെയാണ് എന്ന് അറിയില്ല.

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓർമ്മവരുന്നു. ഏതാണ്ട് പതിനഞ്ച് വർഷം മുൻപ് മലബാറിലെ ഒരു യുവതി ബിഎഡ് എടുക്കാനായി തിരുവിതാകൂറിൽ ഒരു സ്വകാര്യ കോളജിൽ ചേർന്നു.

ഈ പഠനത്തിന്‍റെ ഭാഗമായി, ഈ കോളെജിനോട് അനുബന്ധിച്ചുള്ള സ്കൂളിൽ ടീച്ചറായി പരീശീലനം നടത്തണം. ആ അവസരത്തിൽ സ്കൂകൾ മാനേജ്മെറ്റ് നൽകിയ നിർദ്ദേശം, വിദ്ധ്യർത്ഥികളെ 'നീ' ('ഇഞ്ഞി') എന്ന് സംബോധന ചെയ്യരുത് എന്ന്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇന്ന് ഓർമ്മവരുന്നില്ല.

എന്നാൽ ഈ എഴുത്തുകാരൻ കോളെജിൽ പഠിക്കുന്ന കാലത്ത്, തിരുവനത്തപുരത്ത് പതുതായി ആരംഭിച്ച ഒരു മെഡിക്കൽ -എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ കോച്ചിങ്ങ് കേന്ദ്രത്തിൽ ഒരു സംഭവം നടന്നത് അറിഞ്ഞിരുന്നു. യുവാവായ അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയെ 'നീ' എന്ന് സംബോധന ചെയ്തു. വിദ്യാർത്ഥി എഴുന്നേറ്റ് നിന്ന്, 'നിങ്ങൾ' എന്നെ 'നീ' എന്ന് വിളിച്ച് പോകരുത്' എന്ന് താക്കീത് നൽകി. വിദ്യാർത്ഥി പിന്നീട് എഞ്ചിനിയറിങ്ങ് സീറ്റ് ലഭിച്ച് എഞ്ചിനിയറായി. അദ്ധ്യാപകനെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തത്, വിദ്യാർത്ഥിയെ 'നീ' എന്ന് സംബോധന ചെയ്തതിനേക്കാൾ ഭയങ്കര മാനസിക ആക്രമണമാണ്, അന്ന് തിരുവിതാംകൂറിൽ. ഇന്ന് മലബാറിലും അതുപോലെ തന്നെയാണ്. കാരണം, മലബാറി മാഞ്ഞ് മലയാളം കയറിവന്നു.

അദ്ധ്യാപകരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തിൽ ഉള്ള പ്രശ്നം പറയാം. അദ്ധ്യാപകർ ഇതുവഴി സ്വമേധയാ സാമൂഹിക ജന്മിത്വസ്ഥാനത്തിലേക്ക് നീങ്ങും. പണ്ടുള്ള നായർമാരുടെ അവസ്ഥ. വിദ്യാർത്ഥികളിൽ ചിലർ ഡോക്ടർമാരും, സർക്കാർ ഉദ്യോഗസ്ഥരും മറ്റും ആകും. അവർ സാമൂഹിക അടിയാളത്തത്തിൽ നിന്നും അതുവഴി മുക്തിനേടും.

എന്നാൽ ഒരു വൻ ഭൂരിപക്ഷം വിദ്ധ്യാർത്ഥികളും, പ്രാദേശിക ഭാഷാ കോഡുകളിൽ പൊതുവായി ബഹുമാനമില്ലത്ത ഇടത്ത് കുടുങ്ങിനിൽക്കും.

ഇക്കൂട്ടർ സ്വന്തമായി ബഹുമാനം സ്വരൂപിച്ചെടുക്കാൻ പലവിധ അഭ്യാസങ്ങളും പ്രകടിപ്പിച്ച് ജീവിക്കേണ്ടിവരും. ഇത് സമൂഹത്തിൽ ആകപ്പാടെ ഒരു കോലാഹലാന്തരീക്ഷമാണ് സൃഷ്ടിക്കുക. ഈ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഇവിടെ പ്രസക്തമായ ചോദ്യം, അദ്ധ്യാപകർ 'നീ', 'അവൻ', 'അവൾ', 'എടാ', 'എടീ', തുടങ്ങിയ വാക്കുകൾ വിദ്ധ്യാർത്ഥികളുടെ മേൽ ചാർത്തുന്നു. ഈ വിദ്യാർത്ഥികൾ ഈ വക വാക്കുകൾ ആരുടെ മേലാണ് ചാർത്തേണ്ടത്?

ഈ വിധ വാക്കുകൾ ചാർത്താനായി അവർ മറ്റുള്ളവരെ കണ്ടെത്താൻ മെക്കെടും. ഇത് സമൂഹത്തിൽ ശാന്തതയല്ല വരുത്തിത്തീർക്കുക. ഇതും സങ്കീർണ്ണമായ ഒരു വിഷയമാണ്. അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.

Image
Last edited by VED on Wed Oct 25, 2023 11:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. വിദ്യാർത്ഥികളോട് ബഹുമാനത്തോടു കൂടിയാണോ അദ്ധ്യാപകർ പെരുമാറുന്നത്



ഏതാണ്ട് പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്, യുഎസ്ഏ(USA)യിലെ ഒരു സ്ക്കൂളിൽ വിദ്യാർത്ഥികൾക്ക് പൂരിപ്പിക്കാനായി നൽകിയ ഒരു അഭിപ്രായ വോട്ടെടുപ്പ് ചോദ്യാവലി കാണാനിടയായി. ആ സ്ക്കൂളിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉള്ള മതിപ്പിനെക്കുറിച്ചും, അവർ എന്തെങ്കിലും വൈഷമ്യങ്ങൾ നേരിടുന്നുണ്ടോ എന്നും മറ്റും അറിയാനാണ് ഈ ചോദ്യാവലി ശ്രമിച്ചത്.

ഇതിൽ ഒരു പ്രത്യേക ചോദ്യം ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ ഒരു ചോദ്യം ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽ സ്ക്കൂൾ വിദ്യാർത്ഥികളോട് യതോരു രീതിയിലും ചോദിക്കാൻ പറ്റാത്ത ഒന്നായിരുന്നു.

ചോദ്യം ഇതാണ്:

അദ്ധ്യാപകർ നിങ്ങളോട് ബഹുമാനത്തോടുകൂടിയാണോ പെരുമാറുന്നത്? ഏതെങ്കിലും അദ്ധ്യാപകൻ നിങ്ങളോട് ബഹുമാനമില്ലാതെ പെരുമാറാറുണ്ടോ?

ഈ ഉപദ്വീപിലെ ഏതൊരു രാഷ്ട്രത്തിലും ഇങ്ങിനെയുള്ള ഒരു ചോദ്യം തനി വിഡ്ഢിത്തമായിത്തന്നെയാണ് കാണപ്പെടുക. പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന ചെറുപ്രായക്കാരനായ ബസ് ക്ളീനറോട്, പോലീസ് ഇൻസ്പെക്ടർ നിങ്ങളോട് (നിന്നോട്) ബഹുമാത്തോടുകൂടിയാണോ പെരുമാറിയത് എന്ന് ചോദിക്കുന്നത് പോലെയുള്ള ഒരു സാമൂഹിക വിഡ്ഢിത്തം ഈ ചോദ്യത്തിൽ ഉള്ളതായി കാണപ്പെടും.

കാരണം, ഇങ്ങിനെയുള്ള ഒരു ബഹുമാനത്തെക്കുറിച്ച്, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ചിന്തിക്കാൻ കൂടി കഴിയില്ല.

എന്നാൽ വാസ്തവം തിരിച്ചാണ്. അദ്ധ്യാപകരായി തൊഴിൽ ചെയ്യുന്നവർക്ക് ഉള്ള യഥാർത്ഥ തൊഴിൽ വിദ്യാർത്ഥികളുടെ ആകമാനമുള്ള മാനസികവും ശാരീരികവും ആയ ഉന്നമനപ്പെടുത്തലാണ്. തറപറ്റിക്കലല്ല.

ഇക്കാര്യത്തിലും അദ്ധ്യപകരെ കുറ്റം പറയാൻ ആവില്ല. കാരണം, ഭാഷാ കോഡുകളാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. വ്യക്തി നല്ല ആളും, ശുദ്ധനും മറ്റും ആയിട്ട് ഒന്നും തന്നെ കാര്യമില്ല. ഭാഷാ കോഡുകൾ വിദ്യാർത്ഥിയെ തരംതാഴ്ത്താനാണ് കോഡുചെയ്യപ്പെട്ടിട്ടുള്ളത് എങ്കിൽ ഏത് മഹാത്മാവ് വന്ന് പഠിപ്പിച്ചാലും, വിദ്യാർത്ഥി തരംതാഴ്ത്തപ്പെടും. എന്നാൽ ആരും അതിനെക്കുറിച്ച് ബോധവാന്മാരാകില്ല.

ഇത് പോലെതന്നെയുള്ള ഒരു അങ്കലാപ്പിലാണ് പോലീസുകാരും. അവരുടെ തൊഴിൽ ഉത്തരവാദിത്വങ്ങളിൽ വ്യക്തമായി ലിഖിതപ്പെടുത്തിയിട്ടുള്ളതോ, അതുമല്ലെങ്കിൽ ലിഖിതപ്പെടുത്തിയിട്ടില്ലാത്തതോ ആയ ഒരു കാര്യം ഈ നാട്ടിലെ ജനങ്ങളുടെ വ്യക്തിത്വത്തേയും, സാമൂഹികാന്തസ്സിനേയും സംരക്ഷിക്കുക എന്നുള്ളതാണ്.

എന്നാൽ ഭാഷാ കോഡുകൾ നിർദ്ദേശിക്കുന്നത്, ആളുകളെ തരംതിരിക്കാനും, അവരിൽ ചിലരെ ബഹുമാനിക്കാനും, മറ്റുള്ളവരെ നിലത്തിട്ട് വാക്കുകളാൽ ചവിട്ടിമെതിക്കാനും ആണ്.

Image
Last edited by VED on Wed Oct 25, 2023 11:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന ഗുണവും ദോഷവും


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ബഹുമാനം നൽകലും, നൽകാതിരിക്കലും വൻ മാനസികവും, സാമൂഹികവും ആയ പ്രശ്നങ്ങൾ ഉളവാക്കുന്ന കാര്യങ്ങളാണ്. ഇങ്ഗ്ളിഷ് ലോകത്തിന് ഈ വിഷയത്തെക്കുറിച്ച് മിക്കവാറും ഒന്നും തന്നെ അറിയില്ലാ എന്നുള്ളതാണ് വാസ്തവവും, അതികഠിനമായ അപകടാവസ്ഥയും.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഇന്ന് പല രാഷ്ട്രങ്ങളിലും സാമൂഹികവും, രാഷ്ട്രീയവും ആയ പ്രശ്നങ്ങളിൽ ഇടപെടുന്നത് തന്നെ ഈ ഗംഭീരമായ സംഗതിയെക്കുറിച്ച് യാതോരു അറിവും ഇല്ലാതെയാണ്. ഇത് അവരെ പലദിക്കിലും പലരീതിയിലുള്ള അപകടകരമായ വിഡ്ഢിത്തങ്ങളിലും, പലപ്പോഴും തെറ്റായ കൂട്ടുകെട്ടുകളിലും ചെന്ന് എത്തിച്ചിട്ടുണ്ട്.

അവിടങ്ങളിൽ ഉള്ള രാഷ്ട്രീയ നയം ചമക്കുന്നവർ ആശ്രയിക്കുന്ന Politics and International Relationship എന്ന എക്കാഡമിക്ക് വിഷയത്തിന് ഈ ഫ്യൂഡൽ ഭാഷാ സംഗതിയെക്കുറിച്ചും ഭാഷാ കോഡുകളെക്കുറിച്ചും ഒന്നുംതന്നെ അറിയില്ല. എന്നാൽ ആ വിഷയത്തിൽ, കുറേ വഡ്ഢിത്ത പരമായ സാങ്കേതിക പദങ്ങളും, നിർവ്വചനങ്ങളും, വിവരണങ്ങളും മറ്റും വിദഗ്ദ്ധവിദ്യാഭ്യാസമെന്ന നിലയിൽ പഠിച്ച് ഇറങ്ങുന്നവർ അവരുടെ രാഷ്ട്രങ്ങളെ പലവിധ പടുകുഴികളിലും ഇന്ന് എത്തിച്ചിട്ടുണ്ട്.

ഈ മുകളിൽ പ്രസ്താവിച്ച വിഷയവുമായി പലതും പറയാനുണ്ട്. അവസരോചിതമായി അവയെപ്പറ്റി പറയാം.

ബഹുമാനിച്ച് കാര്യം നേടുക എന്നുള്ളത് മറ്റൊരു രീതിയിൽ പറഞ്ഞാൽ, സോപ്പിട്ട് കാര്യം നേടുക എന്നുള്ളതായി ഭവിക്കും. വിധേയത്വവും ചോദിക്കുന്നതെല്ലാം നൽകാനും തയ്യാറുള്ള ആളുകൾ പഴയകാല നായന്മാരെപ്പോലെയും, അവ നൽകാൻ കൂട്ടാക്കാത്തവരെ പുലയരും, പറയരും, പറിയരും ആക്കുന്ന അവസ്ഥ ഈ ബഹുമാനം നൽകൽ സാമൂഹിക പ്രത്യയശാസ്ത്രവുമായി പിരിഞ്ഞ് കിടക്കുന്നു.

ബഹുമാനം നൽകലിന്‍റെശ അവിഭാജ്യമായി ബന്ധപ്പെട്ടുകിടക്കുന്ന വസ്തുതയാണ്, ബഹുമാനിക്കുന്ന ആൾക്ക് തിരിച്ച് തരംതാഴ്ത്തി സംസാരിക്കാനുള്ള അധികാരം നൽകൽ.

ഇത് തന്നെ ഒരു പ്രത്യേകതരം മനുഷ്യബന്ധ കോഡായി സാമൂഹിക ആകൃതിയേയും, ഘടനയേയും, രൂപശിൽപത്തേയും രൂപകൽപ്പനചെയ്യുന്നു.

പണ്ട് തിരുവിതാകൂറിൽ വച്ച്, ഒരു ആൾ സർക്കാർ ഉദ്യോഗസ്ഥനോട് അമിതമായ ബഹുമാനവും, ഭവ്യതയും, വിധേയത്വവും മറ്റും പ്രകടിപ്പിക്കുകയും, സാർ, സാർ എന്ന് നിരന്തരം ഉരുവിട്ട് കൊണ്ടിരിക്കുന്നതും കണ്ടു. ഈ ആളോട് ഇതുമായി ബന്ധപ്പെട്ട് ഒന്ന് സംസാരിച്ചപ്പോൾ, അയാൾ പറഞ്ഞത്, 'എന്‍റെട കാര്യം സാധിക്കാനാണ് ഞാൻ ഇങ്ങിനെ താഴുന്നത്. എന്‍റെോ കാര്യം കിട്ടിക്കഴിഞ്ഞാൽ, സാറ് എനിക്ക് പോടാ പൂറെ എന്നാണ്'.

ഈ ആൾ പറഞ്ഞത് പ്രാദേശിക സാമൂഹിക പ്രത്യയശാസ്ത്രത്തിലെ അലിഖിത വരികളാണെങ്കിലും, 'സാറ്' പിന്നീട് 'പോടാ പൂറെ' എന്ന് ആവുന്നത് അത്രകണ്ട് എളുപ്പമുള്ള കാര്യമല്ല. കാരണം, സമൂഹത്തിൽ 'സാർ' എന്ന പദം പ്രചരിച്ചാൽ, അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ ഒതുങ്ങിനിൽക്കില്ല. മറിച്ച്, അതീവ സങ്കീർണ്ണതയുള്ള ഒരു സാമൂഹിക ആശയവിനിമയ വലയിൽ പെട്ട ഒരു കണ്ണിയായി നിലകൊള്ളും. ഒരു ഏകനായ ആൾക്കൊന്നും ഈ വലയിൽ കാര്യമായ വിഘടനം സൃഷ്ടിക്കാനാവില്ലതന്നെ.

Image
Last edited by VED on Wed Oct 25, 2023 11:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. വലിയ ആളും അയാളുടെ കീഴിൽ കുഴിക്കകത്തുള്ള ആളും


വലിയ ആളും അയാളുടെ കീഴിൽ വളരെ തരംതാഴ്ന്ന നിലവാരം ഉള്ള ആളും. ഇതാണ് സാമൂഹിക ഘടനയായി സമൂഹത്തിൽ പടർന്ന് പിടിക്കുക.

ഡോക്ടറും അയാളുടെ അനുചരനായി വളരെ താഴ്ന്ന് നിൽക്കുന്ന സഹായിയും. ഡോക്ടർക്ക് ഏറ്റവും മാനസിക ബലവും വ്യക്തിത്വവും സാമൂഹിക അന്തസ്സും നൽകുന്നത്, കൂടെ നിൽക്കുന്ന സഹായിയായി ഉള്ള ആളുടെ വ്യക്തിത്വം 'നീ' എന്നും 'അവനെന്നും' / 'അവളെന്നും' ഡോക്ടർക്ക് സംബോധന ചെയ്യാനും പരാമർശിക്കാനും പറ്റുന്ന നിലവരത്തിൽ ഉള്ളതാവുന്നതാണ്.

ഈ നിലവാരത്തിനേക്കാൾ ഉയർന്ന പ്രാപ്തിയും, ശാരീരികവും, മാനസികവും ആയ വ്യക്തിത്വം ഉള്ള ആൾ സഹായിയായി (assistant) വന്നാൽ ഡോക്ടറുടെ വ്യക്തിത്വത്തെ അത് ബാധിക്കും.

ഈ ഒരു പ്രശ്നം സമൂഹത്തിലെ എല്ലാ വിധ തൊഴിൽ പരമായ വ്യക്തി ബന്ധങ്ങളേയും ബാധിച്ചിട്ടുണ്ട് എന്നുള്ളത്, ഇങ്ഗ്ളിഷ് വീക്ഷണ കോണിൽ നിന്നും നോക്കിയാൽ കാണാവുന്നതാണ്.

വക്കീലും വക്കീൽ ഗുമസ്തനും, പോലീസ് ഓഫിസറും പോലീസ് ശിപായിയും, വീട്ടമ്മയും വീട്ടു ജോലിക്കാരിയും, അദ്ധ്യാപകനും വിദ്യാർത്ഥിയും, പട്ടാള ഓഫിസറും ശിപായി പട്ടാളക്കാരനും, എന്ന് വേണ്ട എത് ദിക്കിൽ ചെന്നു നോക്കിയാലും, ഉയർന്ന നിലവരത്തിൽ പലപ്പോഴും വളരെ മൃദുലരായ ഉയർന്ന സ്ഥാനത്തിലുള്ളവരും, അവർക്ക് കീഴെയായി, അവർക്ക് സാമൂഹിക സംരക്ഷണം നൽകാൻ എന്ന വണ്ണം ഉള്ള വളരെ പരുക്കൻ പെരുമാറ്റക്കാർ.

ഈ മുകളിൽ വ്യക്തമായി നാമാവലി ചെയ്ത തൊഴിൽകാരെ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ ഉള്ള അതേ തൊഴിലുകാരും ആയി യാതോരു രീതിയിലും സാമ്യപ്പെടുത്താനോ തുലനം ചെയ്യാനോ ആവില്ലതന്നെ. കാരണം, രണ്ട് കൂട്ടരും തികച്ചും വ്യത്യസ്ത സാമൂഹിക ഘടനയിൽ നിലകൊള്ളുന്ന വ്യക്തിത്വങ്ങളാണ്.

ഈ താഴ്ന്ന നിലവാരത്തിലുള്ളവരുടെ പെരുമാറ്റം തന്നെ ഒരു പ്രത്യേക രീതിയിലായിരിക്കും. അവരുടെ യജമാനന്മാരുടെ നിലവാരത്തിലുള്ളവരോട് അവർ വിദേയത്വം പ്രകടിപ്പിക്കും. അല്ലാത്തവരോട്, ഒന്നുകിൽ തരംതാഴ്ത്തി സംസാരിക്കും. അതാവില്ലായെങ്കിൽ ഒരു തരം കുരക്കുന്ന രീതിയിലുള്ള ശബ്ദത്താൽ സംസാരിക്കും.

അവരുടെ ഈ ഒരു അപമര്യാദാ പെരുമാറ്റത്തിൽ, അവരുടെ യജമാനസ്ഥാത്ത് ഇരിക്കുന്ന ആളുകൾ സാധാരണ ഗതിയിൽ ഇടപെടില്ലതന്നെ. കാരണം, ഈ അപമര്യാദാപരമായ പെരുമാറ്റം അനുവദിക്കുക എന്നുള്ളത് യജമാനസ്ഥാത്ത് ഉള്ളവർക്ക് വിധേയത്വം നൽകുന്നവരുടെ അവകാശമായി അവർ മനസ്സിലാക്കും. മുകളിലോട്ട് അമിതവിധേയത്വ സ്വഭാവത്തിന്‍റെ മറുവശം താഴോട്ട് ചവിട്ടുക (Licking upwards and kicking downwards) എന്നുള്ളതാണ്.

സർക്കാർ തൊഴിൽ പ്രസ്ഥാനത്തിന്‍റെ മുഖഭാവം മലബാറിൽ ഏതാണ്ട് 1980 ഓടുകൂടി ഇങ്ഗ്ളിഷ് ഭരണ രൂപകൽപ്പനയിൽ നിന്നും പൊളിഞ്ഞ് തുടങ്ങി എന്നാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് വളരെ അധികം കാര്യങ്ങൾ പറയാനുണ്ട്.

എന്നാൽ ഇവിടെ വെറുതെയൊന്ന് സൂചിപ്പിച്ച് വിടാനുള്ള വസ്തത ഇതാണ്. ഇന്ന് പൊതുജനത്തോട് ഇടപഴകുന്നത് ഓഫിസർമാർ അല്ല. മറിച്ച് ശിപായിമാരും ഗുമസ്തരും ആണ്. ഇവരിൽ ചിലർ പൊതുജനത്തിൽ പെട്ട ചിലരോട് വളരെ വ്യക്തമായിത്തന്നെ കുരക്കുന്ന രീതിയിൽ സംസാരിക്കുന്ന രീതി പ്രകടിപ്പിക്കുന്നുണ്ട്. അതേ സമയം അവരോട് വളരെ വിധേയത്വം പ്രകടിപ്പിക്കുന്നവരോട് കുരക്കില്ല, മറിച്ച് അവരോട് തരംതാഴ്ത്തി സംസാരിക്കും.

ഫ്യൂഡൽ ഭാഷാ കോഡുകൾ ഒരുക്കുന്ന മാനസിക വിഭ്രാന്തികളാണ് ഇത്.

Image
Last edited by VED on Wed Oct 25, 2023 11:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം അനുവദിക്കുന്ന നാട്ടിൽ

ഈ നാട്ടിൽ ഫ്യൂഡൽ ഭാഷകൾക്ക് അവയുടെ താന്തോനിത്തം അനുവദിക്കുന്ന കാലത്തോളം, യാതോരുവിധ സാമൂഹിക പുരോഗതിയും സാധ്യമല്ലതന്നെ. നാട്ടിൽ കാറും, മൊബൈൽ ഉപകരണങ്ങളും, കണ്ണാടി മിനുസമുള്ള റോഡുകളും മറ്റും മറ്റും സാങ്കേതിക വിദ്യകൾ കൊണ്ടുവരും എന്നുള്ളത് ശരിതന്നെ. ആളുകളുടെ വസ്ത്രവിധാനത്തിലും മാറ്റങ്ങൾ വന്നേക്കാം.

എന്നാൽ സമൂഹം ജപ്പാനിനെപ്പോലെയും ചൈനയെപ്പോലെ ആയിത്തന്നെ നിലനിൽക്കും. യാതോരു വ്യക്തിത്വവും ഇല്ലാത്ത തരംതാഴ്ന്ന ഒരു വൻ അടിയാള ജനക്കൂട്ടം. അവർക്ക് മീതെ വൻ കുരുട്ട്ബുദ്ധി ശക്തിയും കായിക പ്രതാപവും ഉള്ള ഒരു മേലാള വർഗ്ഗം.

ഈ മേലാള വർഗ്ഗത്തിന് സമൂഹത്തിൽ കാര്യമായിത്തന്നെ അച്ചടക്കവും വിധേയത്വവും അടിച്ചേൽപ്പിക്കാൻ പറ്റിയാൽ, സമൂഹത്തിൽ ശാന്തതയും സമാധാനവും നിലനിൽക്കും.

എന്നാൽ, ഈ അച്ചടക്കവും വിധേയത്വവും അടിച്ചേൽപ്പിക്കാൻ പറ്റാതെവന്നാൽ, സമൂഹത്തിൽ പൊട്ടിത്തെറികളും, കോലാഹലങ്ങളും മറ്റും വന്നുകൊണ്ടേയിരിക്കും.

ഈ രണ്ട് അവസ്ഥയും ഒരു കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷവുമായി ബന്ധമില്ലതന്നെ.

ഈ ഒരു വിവരം മനസ്സിലാക്കൽ മുകൾത്തട്ടിൽപ്പെട്ടവർക്ക് ഒരു പ്രത്യേകതരം സാമൂഹികാഭിപ്രായം നൽകും. ആരേയും നന്നാക്കാതിരിക്കുന്നതാണ് നല്ലത്. താഴെക്കിടയിൽ ഉള്ളവരെ നന്നാക്കിയാൽ അവർ മുകളിൽ കയറി കടിക്കും.

ഈ അറിവും വളരെ അഗാധമായ ഒരു വിവരമാണ്. കാരണം, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ താഴെകിടയിലുള്ളവർ പരുക്കൻ പെരുമാറ്റക്കാരാവാൻ സാധ്യത വളരെ കൂടുതലാണ്. ഇങ്ഗ്ളിഷിലുള്ള യാതോരു മര്യാദാ വക്ക് പ്രയോഗങ്ങളും അറിവില്ലാത്ത ഇവരെ പിടിച്ച് ഉയർത്തിയാൽ, ആകെ ലഭിക്കുക സ്വന്തം മനസ്വാസ്ഥ്യം നഷ്ടമാകലാണ് എന്നത് പൊതുവായുള്ള അറിവാണ്.

ഈ നാട്ടിലെ സാമൂഹികാന്തരീക്ഷത്തിലെ അതികഠിനമായ പ്രകോപനാന്തരീക്ഷത്തെ മാച്ചുകളയാൻ ഒരു മാർഗ്ഗമേ ഉള്ളു. അത് ഫ്യൂഡൽ ഭാഷകളെ തുടച്ച് മാറ്റുന്നതിലൂടെയെ സംജാതമാകുള്ളു.

ഈ എഴുത്തുകാരന് ഈ നാട്ടിലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് വളരെ വ്യക്തമായിത്തന്നെ വളരെ കാര്യങ്ങൾ അറിവുണ്ട്. ഇങ്ങിനെ ഒരു അറിവിന്‍റെ കലവറ (repository) കൈവശം വന്നത്, അതി ഗംഭീരമായ ഇങ്ഗ്ളിഷ് വായനാ അന്തരീക്ഷത്തിൽനിന്നും, കുടുംബപരമായി ഔദ്യോഗിക ഉന്നമനസ്ഥാനങ്ങളുമായി ചെറുപ്പത്തിൽ ഉള്ള അടുപ്പമുള്ള അന്തരീക്ഷത്തിൽനിന്നും, നേരേ സാമൂഹിക ഗർത്തങ്ങളിലേക്ക് വളരെ നിസ്സാരം എന്നുതോന്നുന്ന ചരടുകൾമാത്രം ബന്ധിപ്പിച്ച് പലവട്ടം എടുത്ത് ചാടിയിതിനാലാണ്.

ഡൈവർമാർ (Divers) വെറും നേരിയ ചരടുകൾ മോട്ടർ തോണി(motorboat)കളോട് ബന്ധിപ്പിച്ച്, ആഗാധ ആഴം ഉള്ള അലയാഴിയിലേക്ക് എടുത്ത് ചാടുന്നതിന് തുല്യമായ ജീവിതാനുഭവം ഈ എഴുത്തുകാരന് ഉണ്ടായിട്ടുണ്ട്.

Image
Last edited by VED on Wed Oct 25, 2023 11:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. അപ്രവേശ്യ സ്വഭാവമുള്ള സാമൂഹിക തട്ടുകൾ


ഈ ഉപഭൂഖണ്ടത്തിലെ സാമൂഹികാന്തരീക്ഷം ശരിക്കും പറഞ്ഞാൽ, ഒന്നിന് മുകളിൽ ഒന്ന് എന്ന രീതിയിൽ അടുക്കി വച്ചിട്ടുള്ള പല പാളികൾ (layer) ഉള്ളതാണ്. താഴെയുള്ള തട്ടിനെ അതീവ അറപ്പോടും, അലോസരത്തോടും നീരസത്തോടും വീക്ഷിക്കുന്നതാണ് ഓരോ അടുക്കും. മാത്രവുമല്ല, സാമൂഹികാന്തരീക്ഷം ശരിക്കും പറഞ്ഞാൽ, താഴോട്ടേക്ക് അപ്രവേശ്യ (impermeable) സ്വഭാവമുള്ളതാണ്.

ഈ അപ്രവേശ്യ (impermeable) സ്വഭാവത്തെക്കുറിച്ച് ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥനായ William Henry Sleeman (1788-1856) അദ്ദേഹത്തിന്‍റെ എഴുത്തുകളിൽ സൂചിപ്പിച്ചിരുന്നു എന്ന് തോന്നുന്നു. ഇദ്ദേഹമാണ് ഈ ഉപദ്വീപിൽ ആദ്യമായി തികച്ചും പ്രൊഫഷണൽ ഘടനയിൽ ഒരു പോലീസ് സംവിധാനം നിർമ്മിച്ചത്.

പിന്നീട് കാലങ്ങളിലും മറ്റ് ചില ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കാര്യങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാത്ത മറ്റ് ചില ബൃട്ടിഷുകർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും, അങ്ങിനെ ഒരു

അപ്രവേശ്യാവസ്ഥ ഈ ഉപഭൂഖണ്ടത്തിലെ സമൂഹങ്ങളിൽ ഇല്ലാ എന്നു പറഞ്ഞിരുന്നു.

എന്നാൽ വാസ്തവം William Henry Sleeman സൂചിപ്പിച്ചത് തന്നെയാണ്. ഇങ്ങിനെ നോക്കുമ്പോൾ, Edgar Thurston എഴുതിയ Castes and tribes of Southern India എന്ന ഗ്രന്ഥം അതിഗംഭീരം തന്നെയാണ്. ഈ ഉപഭൂഖണ്ടത്തിന്‍റെ ദക്ഷിണപ്രദേശങ്ങളിലെ നൂറുകൂട്ടം ജാതിക്കാരേയും മറ്റും ഉള്ള ഒരു പഠന റിപ്പോട്ട് (Report).

പ്രതലബലം (Surface tension)ത്തിന്‍റെ സഹായത്താൽ ചെറുജീവികൾ വെള്ളത്തിന് മുകളിൽ നടക്കുന്നത് പോലെയാണ്, മുകൾത്തട്ടിൽ ഉള്ള ജനക്കൂട്ടങ്ങൾ, അവർക്ക് കീഴെയുള്ള ജനക്കൂട്ടങ്ങളുടെ മീതെ നിലകൊളളുന്നത്. സാമൂഹികാന്തസ്സ്, സാമൂഹികാധികാരം, മുകളിലോട്ടുള്ള ബന്ധങ്ങൾ തുടങ്ങിയവയുടെ സഹായത്താൽ ഇവർക്ക് താഴെനിന്നും ലഭിക്കുന്ന പ്രതലബലത്താൽ ഇവർ താഴോട്ട് പോകില്ല.

എന്നാൽ, ഈ വകയിനത്തിൽ ഏതിലെങ്കിലും കാര്യമായ ക്ഷതം സംഭവിച്ചാൽ, പ്രതലബലത്തിൽ ദ്വാരം (മലബാറിയിൽ: ഓട്ട) വീഴും. ആള് താഴോട്ട് നീങ്ങും.

പ്രതലബലത്താൽ മുകളിൽ ഉള്ള അവസ്ഥ വളരെ സുഖകരമാണ്. ഇളം കാറ്റും മന്ദമാരുതനും മറ്റും ഏറ്റും, ഓളങ്ങളുടെ ഇളക്കത്തിൽ ചാഞ്ചാടിയും നിലകൊള്ളാം. എന്നാൽ, പ്രതലബലത്തിൽ ദ്വാരം വീണ് താഴോട്ട് പോയാൽ, കാര്യങ്ങൾ വ്യത്യസ്തമാണ്. പിടിച്ച് കടിക്കുന്നതും, കീറിമുറിക്കുന്നതും, തൊലിയിൽ മാന്തുന്നതും മറ്റുമായ ക്ഷുദ്രജീവികളാണ് ആഴിപ്പരപ്പിന് കീഴെ ഉള്ളത്.

ഇങ്ങിനെയുള്ള സാമൂഹിക ആഴിപ്പരപ്പിന്‍റെ കുഴികളിലേക്കാണ് ഈ എഴുത്തുകാരൻ പലപ്പോഴും എടുത്ത് ചാടിയിട്ടുള്ളത്. എന്നാൽ എപ്പോഴും അതി ഗംഭീരമായതും, വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതുമായ ഇങ്ഗ്ളിഷ് എന്നത് ആവരണമായും കവചമായും, പടച്ചട്ടയായും, ചരിചയായും കൂടെ എപ്പോഴും ഉണ്ടായിരുന്നു. മാത്രവുമല്ല, തരക്കേടില്ലാത്ത ബന്ധങ്ങളും ഒരു നേരിയ ചരട് പോലെ കൈയിൽ എപ്പോഴും ഉണ്ടായിരിക്കും.

ശ്വാസം മുട്ടുന്ന അവസരങ്ങളിൽ തിരിച്ച് മുകൾപ്പരപ്പിലേക്ക് കുതിച്ച് വരുമായിരുന്നു.

ഈ വക എടുത്തുചാട്ടത്തിന് പ്രേരകമായിട്ടുള്ള മനോഭാവവും, ഉത്സാഹവും പ്രചോദനവും മറ്റും എന്തായിരുന്നു എന്ന് ഇവിടെ കുറിച്ചിടാൻ ആവില്ല. കാരണം, അവ വ്യക്തിപരമായി കാര്യങ്ങളിലേക്ക് നീങ്ങും. ഈ എഴുത്തിലെ ഉള്ളടക്കം ഈ എഴുത്തുകാരന്‍റെ വ്യക്തിപരമായ ജയപരാജങ്ങളെക്കുറിച്ചോ, ഗുണദോഷങ്ങളെക്കുറിച്ചോ, ജീവിതയാത്രയെക്കുറിച്ചോ ഒന്നുംതന്നെയല്ല. മറിച്ച് ബാഹ്യമായ നിരീക്ഷണങ്ങളെക്കുറിച്ചാണ്.

Image
Last edited by VED on Wed Oct 25, 2023 11:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. വ്യത്യസ്ത സാമൂഹിക അറകളിൽ ജീവിക്കുന്നവരുടെ ഒരു കൂട്ടം



ഇവിടെ പെട്ടെന്ന് എടുത്ത് പറയാൻ ഓർമ്മവരുന്ന കാര്യം, സാമൂഹികമായ ഓരോ തട്ടിലും ജനം പലതരം അറകളിലാണ് ജീവിക്കുന്നത് എന്നതാണ്. ഒരേ മുറിയിലും, ഒരേ സമൂഹത്തിലും ജീവിക്കുന്ന ആളുകൾത്തന്നെ മാനസികമായി പലതട്ടുകളിലും, അതിൽത്തന്നെ പല അറകളിലും ആണ് നിലകൊള്ളുന്നത്. ഇത് ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

അവരുടെ കോലാഹലങ്ങളും, വ്യക്തിപരമായ മത്സരചിന്തകളും മറ്റും പലപ്പോഴും, ഒരേ തട്ടിലും, അതിൽത്തന്നെ ഒരേ അറയിലും ഉള്ളവർ തമ്മിൽത്തമ്മിലാണ്. അന്യോന്യം നന്നാവരുത് എന്ന ഒരു മനോഭാവം വളരെ വ്യക്തമായിത്തന്നെ കണ്ടിട്ടുണ്ട്.

അതേ സമയും വ്യത്യസ്ത തട്ടുകളിൽ ഉള്ളവർ തമ്മിൽ ഏറ്റുമുട്ടുകയോ, അതുമല്ലെങ്കിൽ സമാധാന പരമായി ഇടപഴകുകയോ ചെയ്യുമ്പോൾ, പലപ്പോഴും പലതരം അലോസരങ്ങളായ മാനസികാനുഭവങ്ങൾ ഇതിൽ ഏതെങ്കിലും ഒരു പക്ഷം അനുഭവിക്കും.

ഇതിന്‍റെ മുഖ്യമായ കാരണം, വാക്ക് കോഡുകളിലെ വ്യത്യസ്ത നിലവാരങ്ങൾ ആണ്. ബഹുമാനിച്ചാൽ, ഒരു പക്ഷം സന്തോഷിക്കും, മറുപക്ഷം അധമപ്പെടും. ബഹുമാനിച്ചില്ലെങ്കിൽ, ആദ്യപക്ഷം വെപ്രാളപ്പെടും, രണ്ടാം പക്ഷത്തിന് ആഗ്രഹപൂർത്തീകരണം (gratification) വന്നത് പോലെയാകും.

ഇനി ചില ചിത്രീകരണത്തിന് ഉതകുന്ന അനുഭവങ്ങളും മറ്റും പറയാം.

ഏതാണ്ട് 1990കൾ മതുൽ ഇന്ത്യയിലും മറ്റ് പല മൂന്നാംലോക രാഷ്ട്രങ്ങളിലും തുടക്കം കുറിച്ച് ഒരു വ്യാപാര-വാണിജ്യ-തൊഴിൽ പരമായ പ്രതിഭാസമാണ് BPO എന്നുള്ളത്. ഈ വക പ്രസ്താനങ്ങളിൽ, ഗുണമേന്മയുള്ളവയിൽ മിക്കവാറും ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷണം പകർപ്പെടുത്ത് വെക്കുകയാണ് ചെയ്തുകാണുന്നത്.

ഇവയിൽ തൊഴിൽ ചെയ്യുന്ന വ്യക്തികൾ ഇങ്ഗ്ളിഷിൽ ആണ് മുഖ്യമായും തമ്മിൽ സംസാരിക്കുക. ഈ തൊഴിൽ സ്ഥലങ്ങളിൽ ഒരു സ്വാഭാവികമായുള്ളതോ, അതുമല്ലെങ്കിൽ കൃത്രിമമായുള്ളതോ ആയ ഒരു ഇങ്ഗ്ളിഷ് ആശയവിനിമയ അന്തരീക്ഷം നിലനിൽക്കും. പലപ്പോഴും, സ്വന്തം വീട്ടിൽപ്പോലും ലഭിക്കാത്ത ആശയവിനിമയ അന്തരീക്ഷവും, മാനസി സ്വാതന്ത്ര്യവും മറ്റും ഈ തൊഴിൽ മേഖലകളിൽ ലഭിക്കും. തമ്മിൽത്തമ്മിൽ, യാതോരു തൊഴിൽസ്ഥാന ഉച്ചനീചത്വങ്ങളുടേയും സ്വാധീനം ഇല്ലാതെതന്നെ വെറും പേരിനാലാണ് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുകയും കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യുക.

ഈ അവസാനം പറഞ്ഞകാര്യത്തിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്. എന്തെന്നാൽ, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ തൊഴിൽപരമായ മേൽസ്ഥാനത്ത് ഉള്ളവരെ സംബോധന ചെയ്യുമ്പോഴും, പരാമർശിക്കുമ്പോഴും, അവരുടെ പേരിന് മുന്നിൽ Mr. എന്നോ, Mrs.എന്നോ, Miss. എന്നോ ചേർത്തിരിക്കേണ്ടതാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളത്, ഈ വക വാക്കുകൾ ഔപചാരിക ബന്ധം കൂടി സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ, ഇന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു സർക്കാർ ഓഫിസ് തൊഴിലാളിയെ ഈ വക വാക്കുകളാൾ ഒരു സാധാരണക്കാരൻ സംബോധന ചെയ്താൽ ഗംഭീരമായ നിയമ ലംഘന പ്രശ്നമായിത്തന്നെയാണ് സർക്കാർ ഓഫിസ് തൊഴിലാളികൾ കണക്കാക്കുക.

ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നതല്ല.

Image
Last edited by VED on Wed Oct 25, 2023 11:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. Mr., Mrs., Miss. തുടങ്ങിയ പ്രയോഗങ്ങളുടെ കഥകഴിച്ചവർ



ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരുകാര്യം സൂചിപ്പിക്കാം. 1990കൾക്ക് ശേഷം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കൂട്ടംകൂട്ടമായി മറ്റ് രാഷ്ട്രങ്ങളിൽനിന്നും കടന്നവരിൽ ഒരു വൻ ശതമാനം പേർക്കും ഇങ്ഗ്ളിഷുമായി വളരെ തുച്ഛമായ ബന്ധം മാത്രം ഉള്ളവരായിരുന്നു. ഇവർക്ക്, Mr., Mrs., Miss. തുടങ്ങിയ വാക്കുകളുടെ ഉപയോഗത്തെക്കുറിച്ചോ അവയുടെ പ്രസക്തിയെക്കുറിച്ചോ യാതോരു വിവരവും ഇല്ലായിരുന്നു.

ഇവരുടെ വരവോടുകൂടി, Mr., Mrs., Miss തുടങ്ങിയ വാക്കുകളുടെ ഉപയോഗം തന്നെ ഇങ്ഗ്ളിഷിൽ തേഞ്ഞ് മാഞ്ഞ് തുടങ്ങി. ഇതിൽ ഇങ്ഗ്ളിഷ് പക്ഷക്കാർക്ക് കാര്യമായ വേവലാതി ഇല്ലായിരുന്നു. കാരണം, ഇങ്ങിനെയൊരു ഉൾപരിവർത്തനം (Mutation) ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിൽ വന്നത് കൊണ്ട് ഭാഷാ കോഡുകളിൽ പൊതുവായി ഒരു വഴിതെറ്റൽ സംഭവിച്ചതായി അനുഭവിച്ചില്ല. കാരണം, He, His, Him, She, Her, Hers തുടങ്ങിയവാക്കുകളിൽ യാതോരു വ്യതിയാനവും സംഭവിച്ചില്ലതന്നെ.

എന്നാൽ ഇത് വെറും ഒരു നേരിയതും, ഇടുങ്ങിയതും, പരിമിതമായതുമായ ഒരു വിവരം മാത്രമായിരുന്നു. ഇങ്ഗ്ളിഷ് ഭാഷാകോഡുകളിൽ ഗംഭീരമായ ഒരു കോഡ് വ്യതിചലനത്തിന് കാരണക്കാരായ പുറംനാടുകളിൽനിന്നും കയറിവന്ന ഇങ്ഗ്ളിഷ് അറിയാത്തവരുടെ പ്രാദേശിക ഭാഷാകോഡുകളിൽ, വ്യക്തികളെ വെറും പേരിനാൽ സംബോധന ചെയ്യുകയും, പരാമർശിക്കുകയും ചെയ്യുന്നതിൽ വ്യക്തമായ അർത്ഥവും സ്ഥാനീകരണവും ഉണ്ട്. ഈ അപകടാവസ്ഥയെക്കുറിച്ച് ഇന്നും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വിവരം എത്തിച്ചേർന്നിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.

വെറും പേരിനാൽ സംബോധന ചെയ്യപ്പെടുന്നതും, പരാമർശ്ശിക്കപ്പെടുന്നതും ആയ വ്യക്തി ഒന്നുകിൽ എല്ലാരീതിയിലും സമനായിരിക്കേണം, അതുമല്ലെങ്കിൽ താഴ്ന്ന സ്ഥാനത്ത് ഉള്ള ആളായിരിക്കേണം. എന്നുവച്ചാൽ, നീ, അവൻ, അവൾ (ഓൻ, ഓള്) ആയിട്ടുള്ള വ്യക്തിയാണ്. അല്ലാതെ സാർ, താങ്കൾ, നിങ്ങൾ (മലബാറി), അദ്ദേഹം, അവർ, സാർ, മാഡം, ചേട്ടൻ, ചേച്ചി തുടങ്ങിയ സ്ഥാനത്ത് ഉള്ളവരല്ല.

ആളുകളുടെ വ്യക്തിത്വത്തെ ഈ വിധം തരംതാഴ്താത്തൻ ഉതകുന്ന കോഡുകളാണ് പുറംനാട്ടുകർ ഇങ്ഗ്ളിഷിലേക്ക് പ്രവേശിപ്പിച്ചിട്ടുള്ളത് എന്ന കാര്യം ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർക്ക് വിവരം ലഭിക്കാൻ യാതോരു പഴുതും കാണുന്നുമില്ല. കാരണം, ഈ വിവരം അവർക്ക് ലഭിക്കണമെങ്കിൽ അവർ ഈ വക ഭാഷകൾ പഠിക്കേണം. ഭാഷ പഠിച്ചാൽ ആളും ചെറുതായി ഈ ഭാഷക്കാരിലേക്ക് രൂപപരിണാമപ്പെട്ട് തുടങ്ങും.

Image
Last edited by VED on Wed Oct 25, 2023 11:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. തരംതാണവർ വാക്ക് കോഡുകളിൽ തരംതാഴ്ത്തിയാൽ



മനുഷ്യവ്യക്തിത്വത്തിന് ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽനിന്നും വിഭാവനം ചെയ്യാവുന്നതിലും നിന്നും വിചിത്രമായ രൂപവ്യത്യാസം വരുന്നതിനെക്കുറിച്ച് എഴുതാനുള്ള ഭാവന മനസ്സിൽ വിളയാടുന്നുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ എഴുത്തിന്‍റെ വക്കിൽ നിന്നും വിട്ടുപോകാൻ ആവില്ലതന്നെ.

ഇതിനാൽതന്നെ ഒരു വ്യക്തിപരമായ ഒരു അനുഭവത്തിലേക്ക് എഴുത്ത് പ്രവേശിപ്പിക്കാം. ഏതാണ്ട് മുപ്പത് വർഷം മുൻപാണ്. നേരത്തെ സൂചിപ്പിച്ച കാര്യമാണ്. ഏതാണ്ട് രണ്ട് മാസക്കാലം ഒരു ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ഒരു സ്ഥാപനത്തിൽ ട്രെയ്നിയായി ജോലിചെയ്തു. സ്ഥാപനത്തിൽ ഉള്ള അന്തരീക്ഷം ഇങ്ഗ്ളിഷ് ആയിരുന്നത് കൊണ്ട്, സൂഖകരമായിരുന്നു.

വാണിജ്യ ഓഫിസുകൾ നിറഞ്ഞിരിക്കുന്ന ഒരു വലിയ കെട്ടിടത്തിലാണ് സ്ഥാപനം.

രാവിലെ ഗെയ്റ്റ് കടന്ന് വരുമ്പോൾ, ബിൽഡിങ്ങ് സെക്യൂറിറ്റിക്കാരെ കടന്ന് വേണം പോകാൻ. അവർക്ക് ഇങ്ഗ്ളിഷ് അറിയില്ല. മറിച്ച് കെട്ടിട ഉടമയോട് തികച്ചും പ്രാകൃതമായ അടിയാളിത്തത്തിൽ നിലകൊള്ളുന്നവരാണ്.

ഇവർ കഴിവതെടുത്തോളം അവരുടെ നിലവാരത്തകർച്ചക്ക് പരിഹാരം കണ്ടെത്തുന്നത്, ഈ വൻ കെട്ടിടത്തിൽ തൊഴിൽ ചെയ്യുന്ന പ്രായം കുറഞ്ഞവരിലാണ്.

ഇവരിൽ ചിലർ, അവരുടെ കണ്ണിൽപ്പെട്ടാൽ, അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കും. ചോദ്യങ്ങളിൽ പലപ്പോഴും 'നീ' എന്ന അർത്ഥം വരുന്ന വാക്കാണ്, അവരുടെ പ്രാദേശിക ഭാഷയിൽ ഉപയോഗിക്കാറ്.

ഇങ്ങിനെ, തരംതാണവർ തരംതാഴ്ത്തി, വാക്ക് പ്രയോഗിക്കുന്നതിന്‍റെ മാനസിക വശം നേരത്തെ സൂചിപ്പിച്ചകാര്യമാണ്.

ഇങ്ങിനെ ഒരു സംബോധനാ അനുഭവം ഈ എഴുത്താകാരൻ പുറംലോകത്തിൽ വളരെ അപൂർവ്വമായേ അനുഭവിച്ചിട്ടുള്ളു. അതിന് കാരണം, കാര്യമായി എവിടെയും തൊഴിൽ ചെയ്തില്ലാ എന്നുള്ളതാവാം.

ഈ കെട്ടിടത്തിലെ സെക്യൂറിറ്റിക്കാരോട് വ്യക്തമായി ആരും തന്നെ എങ്ങിനെയാണ് പെരുമാറേണ്ടത് എന്നോ, എന്തെല്ലാം വാക്കുകളാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയിച്ചില്ലാ എന്നുള്ളതാണ് പാളിച്ച. അവർ അവരുടെ കൈയ്യൂക്കുപോലെ പെരുമാറും. ഇന്ത്യൻ പോലീസുകാരെപ്പോലെയും സർക്കാർ ഓഫിസ് തൊഴിലാളികളേയും പോലെ.

ഇനി മറ്റൊരു കാര്യം ഇവിടെ എടുത്ത് പറയാം.

ഈ സംഭവത്തിന് ഏതാണ്ട് 10, 13 വർഷങ്ങൾക്ക് ശേഷം, മറ്റൊരു മെട്രൊപൊളിറ്റ്യൻ നഗരത്തിളെ ഒരു BPO സ്ഥാപനത്തിൽ ഈ എഴുത്തുകാരൻ ഇരിക്കുകയായിരുന്നു. നല്ലവണ്ണം ഇങ്ഗ്ളിഷ് സംസാരിക്കുന്ന ചെരുപ്പക്കാരികളും ചെറുപ്പക്കാരും. അവർക്ക് സമീപത്തായി വളരെ തുച്ഛമായ ഇങ്ഗ്ളിഷ് അറിയുന്ന സെക്യൂറിറ്റിക്കാർ.

ഈ സ്ഥാപത്തിൽ ഈ എഴുത്തുകാരന്‍റെ ഒരു പരിചയക്കാരൻ വൈദ്യശാസ്ത്ര പരിചരണം നൽകുന്നുണ്ടായിരുന്നു.

പ്രാദേശിക ഭാഷയിൽ നിന്നും നോക്കിയാൽ, സെക്ര്യൂറിറ്റിക്കാർ ആണ്, ഘനഗാംഭീര്യമുള്ളവരും മുഖഭാവത്തിൽ തികച്ചും കാഠിന്യമുള്ളവരും.

ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ, വളരെ മൃദുലരും എന്നാൽ തികഞ്ഞ ഉത്സാഹമുള്ളവരും ആയിരുന്നു.

ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ തമ്മിൽത്തമ്മിൽ പേരാണ് ഉപയോഗിക്കുന്നത്. പ്രായം എന്ന കാര്യം ഒരു ഹേതുപോലുമായിരുന്നില്ല. മറിച്ച്, തികച്ചും സ്വതന്ത്രവും സൗമ്യവുമായ പെരുമാറ്റം.

ഈ പെരുമാറ്റ രീതി, പല വൻ കമ്പനികളുടേയും ഉയർന്ന നിലവാരങ്ങളിൽ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട് എന്നുള്ളത് വാസ്തവം തന്നെ.

അതെ സമയം സെക്യൂറിറ്റിക്കാർ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും 'സാബ്' എന്നും 'മാഡം' എന്നും പേരിന് പിന്നിൽ ചേർത്താണ് സംബോധന ചെയ്യുന്നതും പരാമർശിക്കുന്നതും.

ഇന്ത്യൻ പട്ടാളത്തിലും, ഈ വാക്ക് പരമായ അകൽച്ചയും മറ്റും ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ പട്ടാളത്തിൽ, സാധാരണ പട്ടാളക്കാരെയും, അവരുടെ കുടുംബക്കാരെയും ഓഫിസർമാർ ഹിന്ദിയിൽ 'നീ' എന്നും, 'അവൻ'/'അവൾ' എന്നും വരുന്ന വാക്കുകൾ ആണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പിന്നീട് പറയാം.

സെക്യൂറിറ്റിക്കാരെ കണ്ടാൽ ഏതാണ്ട് സർക്കാർ ഓഫിസ് തൊഴിലാളികളെ പോലെയിരിക്കും.

അവരുടെ ഇടയിൽ അവരുടേതായ വലുപ്പച്ചെറുപ്പങ്ങൾ, അവരുടെ പ്രാദേശിക ഭാഷാ കോഡുകൾക്ക് അനുസൃതമായി ഉണ്ടായിരുന്നു.

ഇനി പറയാൻ പോകുന്നതാണ് പ്രധാനം.

ഈ രണ്ട് കൂട്ടരും രണ്ട് വ്യത്യസ്ത ലോകത്തിലാണ് നിലകൊളളുന്നത്.

ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ തമ്മിൽ പേരാണ് ഉപയോഗിക്കുന്നത്. ഈ സ്വാതന്ത്ര്യം സെക്യൂറിറ്റിക്കാർക്കും നൽകിയാൽ, കാര്യം ആകെ കുളമാകും.

ഇങ്ഗ്ളിഷ് സംസാരിക്കുന്ന Rameshനേയും Henryയേയും Raniയേയും Ruksanaയേയും, അവരുടെ വെറുംപേരിനാൽ, പ്രാദേശിക ഭാഷ സംസാരിക്കുന്ന സെക്യൂറിറ്റിക്കാർ സംബോധന ചെയ്യുകയും, പരാമർശിക്കുകയും ചെയ്താൽ, കാര്യം ആക അവതാളത്തിലാകും.

ചെറുപ്പക്കാരിയായ റുക്സാനയെ സെക്യൂറിറ്റക്കാരൻ റുക്സാനേ എന്നു വിളിച്ചാൽ, അതിന്‍റെ അടുത്ത തുടർച്ച, 'നീ എന്നോ 'ഇഞ്ഞി' എന്നോ ആയിത്തീരും. പിന്നെ 'അവളാകും' ('ഓളാകും'), പോരാത്തതിന് വേണമെങ്കിൽ 'എടീ' എന്നുവരെ ആകാം.

BPO പ്രസ്ഥാനവും, ഇന്ത്യയിലെ പല വൻ കമ്പനികളുടെ കോർപ്പറെയ്റ്റ് ഓഫിസുകളും തലകുത്തനെ മറിയും.

സർക്കാർ ഓഫിസ് തൊഴിലാളികൾ ഇന്ന് സാമൂഹിക മുകൾത്തട്ടിൽ എത്തിപ്പിടിച്ചത് മാതിരിയാകും കാര്യങ്ങൾ.

ഫ്യൂഡൽ ഭാഷകളിൽ ഇങ്ങിനെ ഒരു മനുഷ്യ വ്യത്യാസവും, ഭൗതികമായി അടുത്ത് ഇടപഴകുന്നവർക്ക് ഇടയിൽ അദൃശ്യമായ ചില വരമ്പുകൾ ഉണ്ട് എന്നും, അവ ഇല്ലെങ്കിൽ, ഉണ്ടാക്കുന്നതാണ് അഭികാമ്യമെന്നും ഒന്നും തന്നെ ഇങ്ഗ്ളിഷുകാർക്ക് അറിവില്ല.

ഈ സെക്യൂറിറ്റിക്കാർ എന്തെങ്കിലും വിധേനെ ഇങ്ഗ്ളണ്ടിലേക്ക് കടന്നാൽ, അവരും മറ്റുള്ളവരെ പോലെ ആണ് എന്ന് കാണപ്പെടും. എന്നാൽ, ഇക്കൂട്ടർ നേരെയങ്ങ് ചെന്ന് അവിടുള്ളവരെ 'അവനും' 'അവളും', 'നീ'യും 'ഇഞ്ഞിയും' മറ്റും ആക്കും.

ഇത് അവിടുള്ള പ്രാദേശിക ഇങ്ഗ്ളിഷ് ജനതയിൽ, അവർക്ക് തന്നെ മനസ്സിലാക്കാൻ പറ്റാത്ത ഒരു വെപ്രാളം മനസ്സിൽ ജനിപ്പിക്കും. അവരുടെ ഇങ്ങിനെയുള്ള സ്വാസ്ഥ്യക്കുറവിന് പൊതുവായി പറയുന്ന പേരാണ് വർണ്ണവിവേചനം.

വർണ്ണവിവേചനത്തിന് ഇങ്ങിനെയൊരു ഭാഷാ കോഡ് പ്രശ്നം ഉണ്ട് എന്ന് അക്കൂട്ടർ സ്വപ്നത്തിൽപ്പോലും കരുതുന്നില്ലതന്നെ.

Image
Last edited by VED on Wed Oct 25, 2023 11:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പ്രതികരിക്കാൻ യാതോരു പഴുതും ഇല്ലാതാക്കുന്ന അവസ്ഥ


കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് മൂന്ന് ഉദാഹരണമായുതകുന്നതും (illustrative) കൂടുതൽ ഉൾക്കാഴ്ചനൽകുന്നതുമായ (insightful) സംഭവങ്ങൾ വിവരിക്കാം.

ആദ്യത്തേത് വളരെ നിസ്സാരം എന്നുതോന്നുന്ന ഒരു സംഭവ ദൃശ്യമാണ്. ഏതാണ്ട് 1990ൽ, തമിഴ് നാട്ടിലെ ഒരു വൻ വ്യവസായശാലയിൽ, അവിടുള്ള ലെയ്ബർ ഓഫിസറെ ഒരു വ്യാപാര വിഷയവുമായി ബന്ധപ്പെട്ട് സന്ദർശിക്കാനായി ഈ എഴുത്തുകാരൻ പോയിരുന്നു.

ആ ആളെ കണ്ട് കഴിഞ്ഞ്, തിരിച്ചുവരുന്ന അവസരത്തിൽ ഗെയ്റ്റ് പാസ് തിരിച്ച് നൽകാനും, കമ്പനി വിട്ടുപോകുന്ന സമയം രേഖപ്പെടുത്താനും ആയി ഗെയ്റ്റ് സെക്യൂറിറ്റി മുറിയിൽ (Security roomൽ) കയറി.

സെക്യൂറിറ്റി മുറിയിൽ മുപ്പത് വയസ്സോളം തോന്നിക്കുന്ന ഒരു സെക്യൂറിറ്റിക്കാരനെ ഉണ്ടായിരുന്നുള്ളു.

ആ അവസരത്തിൽ ഏതാണ്ട് 20 വയസ്സ് തോന്നിക്കുന്ന, ആ കമ്പനിയിലെ തൊഴിലാളിയായ, വനിത, സെക്യൂറിറ്റി മുറിക്ക് അടുത്ത് വന്ന് കമ്പനിയിൽ കയറിവന്ന സമയ വിവരം രേഖപ്പെടുത്തി കമ്പനിയിലേക്ക് പോകുകായിരുന്നു.

ആ അവസരത്തിൽ സെക്യൂറിറ്റിക്കാരൻ ആ വനിതയോട്, നീ, എടീ, എന്നാടി തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ച് കൊണ്ടും, ചെറുതായുള്ള ലൈംഗിക സൂചനകൾ ഉള്ള തരംതാഴ്ത്തുന്ന വാചകങ്ങൾ ആ വനിതയോട് ഉപയോഗിച്ചു.

സാധാരണ ഗതിയിൽ ഈ സെക്യൂറിറ്റിക്കാരൻ ബഹുമാനിക്കേണ്ടുന്ന ഒരു വനിതയോട് ഈ വക സൂചനകളോടൊപ്പം ഈ വക വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ചാൽ, ജോലി വരെ പോകൻ സാധ്യതയുളള വാക്കുകളാണ് ഉപയോഗിക്കപ്പെട്ടത്.

എന്നാൽ, തൊഴിലാളി വനിത, ഈ ആളെ 'അണ്ണാ' എന്നാണ് തിരിച്ച് സംബോധന ചെയ്തത്. ഈ ബഹുമാനിക്കൽ സ്ഥനത്ത് ഉള്ള ആളോട് ആ വനിതയ്ക്ക് മറുത്തൊന്നും പ്രതികരിക്കാനാവില്ലതന്നെ.

ആ വനിതയ്ക്ക് വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പ്രതികരിക്കാൻ യാതോരു പഴുതും 'നീ', എന്ന ഒരു വാക്ക് പ്രയോഗം ഇല്ലാതാക്കുന്നുണ്ട്.

അതല്ലാ, പ്രതികരിക്കണം എന്നുണ്ടെങ്കിൽ, ബഹുമാന സ്ഥാനങ്ങളെല്ലാം കാറ്റിൽപ്പറത്തി, ആ വനിത, സെക്യൂറിറ്റിക്കാരനോട് തിരിച്ച് നീ എന്ന് ഉപയോഗിക്കണം. തനിതെമ്മാടിത്തവും അധികപ്രസംഗവും ആവുന്ന ഏർപ്പാടാണ് ഇത്.

ഇങ്ങിനെ പ്രതികരിക്കുന്ന വനിത, യതോരു മര്യാദയും ഇല്ലാത്ത ആളും, പരുക്കൻ പെരുമാറ്റക്കാരിയും ആയി മാറും.

ഈ സംഭവ ദൃശ്യത്തെ ചില കോർപ്പറെയ്റ്റ് കമ്പനികളുടെ ഉന്നത ഓഫിസുകളിലും, നേരത്തെ സൂചിപ്പിച്ച BPO ഓഫിസിൽ കണ്ടതുമായ തൊഴിൽകാരുടെ പെരുമാറ്റങ്ങളുമായി ബന്ധപ്പെടുത്തി, ഈ എഴുത്തുകാരൻ സാമ്യപ്പെടുത്തിനോക്കുകയാണ്.

ഫ്യൂഡൽ ഭാഷകൾ ഉപയോഗിക്കുന്ന സെക്യൂറിറ്റിക്കാരുടെ ഭാഷാ നൈപുണ്യം മറ്റ് തൊഴിൽകാരുടെ മേൽ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും അനുവദിക്കുന്നതിലെ വ്യത്യാസം.

ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ അനുവദിക്കാത്ത, ഇങ്ഗ്ളിഷ് സംസാരിക്കുന്ന തൊഴിൽകാരുടെ മേൽ സെക്യൂറിറ്റിക്കാർക്ക് കാര്യമായി മേൽക്കോയ്മയില്ലതന്നെ.

അതേ സമയം ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ അവരെ കെട്ടൂരിവിട്ടാൽ, അവർ മേൽക്കോയ്മയിൽ എത്തിച്ചേരുകയും, അവരുടെ കീഴിൽ വാക്ക്-കോഡുകളിൽ അകപ്പെട്ടുപോകുന്നവരെ അവർ തേജോവധം ചെയ്യുകയും ചെയ്യും.

ഈ സെക്യൂറിറ്റിക്കാരുടെ ഫ്യൂഡൽ ഭാഷാ മേൽക്കോയ്മ യഥാർത്ഥത്തിൽ, ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഭരണം പടരാതിരുന്ന ഇടത്തെല്ലാം, ഇവിടുണ്ടായിരുന്ന ജന്മികുടുംബക്കാരും, കുട്ടിരാജാക്കന്മാരും, തമ്പുരാക്കളും, ഭൂജന്മികളും ഉപയോഗിച്ച ഭാഷയും വാക്കുകളും തന്നെയാണ്.

അടിയാളിയായി വന്നുപെടുന്ന വനിതകളോട് ഈ വിധം തന്നെയാണ് ഈ കൂട്ടർ പെരുമാറിയത്. മലബാറിയിൽ ഇവരോട് സംസാരിക്കുന്നത് തന്നെ 'എന്താളെ', 'ഇന്‍റെ' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച്, തരംതാഴ്ത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയിക്കും.

വ്യക്തിത്വത്തിന്‍റെ അഗാധതയിൽ തുളച്ച് കയറി മുറിവേൽപ്പിക്കുകയും, വ്രണം വരുത്തുകയും, മനസ്സിന്‍റെയും ശരീരത്തിന്‍റെയൂം ഉള്ളറകളിൽ ഉൾപരിവർത്തനം ചെയ്യാനും മാത്രം കെൽപ്പുള്ള ഈ വിധ ചോദ്യശരങ്ങളുടെ മുൾമുനയെ തടുത്തുനിർത്താൻ ഒരുപാധിയേയുള്ള. ആ ഭാഷ അറിയാതിരിക്കുക.

കമ്പ്യൂട്ടറിൽ വൈറസ്സിന് കടക്കാനുള്ള ഉപാധി നൽക്കാതിരിക്കുന്നത് പോലെയാണ് ഈ വിധ സാത്താനിക ഭാഷകൾ അറിയാതിരിക്കുന്നത്.

ഇനി, രണ്ട് ഉദാഹരണമായുതകുന്നതും (illustrative) കൂടുതൽ ഉൾക്കാഴ്ചനൽകുന്നതുമായ (insightful) സംഭവങ്ങൾ കൂടി നൽകാം. അവ കുറച്ച് കൂടി അഗാധതയിലേക്ക് ചിന്തയെ നയിക്കുന്നവയായിരിക്കാം.

Image
Last edited by VED on Wed Oct 25, 2023 11:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ ഗുണമേന്മയില്ലാത്തവർ വന്നുകയറിയാൽ



മുകളിൽ സൂചിപ്പിച്ച BPO കമ്പനിയുടെ Front officeൽ ഈ എഴുത്തുകാരൻ ഇരിക്കുന്ന അവസരത്തിൽ സംഭവിച്ച ഒരു നിസ്സാര സംഭവമാണ് ഇവിടെ പറയാൻ പോകുന്നത്.

വർഷം ഏതാണ്ട് 2000ന് തൊട്ട് മുൻപുള്ള കാലം.

നിത്യേനെ അവിടെ തൊഴിലുകാരെ നിയമിക്കുന്നുണ്ട്. അതിന് കാര്യമായ അപേക്ഷയും മറ്റ് നടപടികളും മറ്റും വേണ്ട. ഇങ്ഗ്ളിഷ് നല്ലരീതിയിൽ സംസാരിക്കാൻ കെൽപ്പുള്ള ആളുകൾക്ക് നേരെവന്ന്, ഫ്രൺട് ഓഫിസ് (Front office) കൗണ്ടറിൽ ഉള്ള ഉദ്യോഗസ്ഥനോട് / ഉദ്യോഗസ്ഥയോട് ആവശ്യം പറഞ്ഞാൽ മതി.

വിദ്യാഭ്യാസ യോഗ്യതകൾക്ക് യാതോരു പ്രസക്തിയും ഇല്ലതന്നെ ഇവിടെ.

ഇങ്ങിനെ പലരും വരുന്നുണ്ട്. ഇങ്ങിനെ വരുന്നവരിൽ മിക്കവരും, കൗണ്ടറിൽ ഇരിക്കുന്നവരും ഏതാണ്ട് ഒരേ സാംസ്ക്കാരിക നിലവരത്തിൽ ഉള്ളവരാണ്. പ്രഥമദൃഷ്ട്യാ തന്നെ നല്ല ഇങ്ഗ്ളിഷ് അറിയുന്നവരാണ്.

അവർ തമ്മിലുള്ള സംഭാഷണം ഏതാണ്ട് ഈ വിധത്തിലാണ്:

Hi, How are you? I am Remya. May I help you?

പ്രതികരണം, Hi Remya, I am Sachin.

പ്രതികരണം, Hi Sachin. How can I help you?

ചില അവസരത്തിൽ മാത്രം, Mr., Mrs. Maa'm തുടങ്ങിയ വാക്കുകൾ ഉപയോഗിക്കപ്പെട്ടു കണ്ടു.

ഇന്ത്യയിൽ ഫ്യൂഡൽ ഭാഷാ ലോകത്തിൽ യാതോരു രീതിയിലും പ്രകടിപ്പിക്കാൻ ആവാത്ത ഒരു ആശയവിനിമയ ശൈലിയാണ് ഈ എഴുത്തുകാരന്‍റെ് മുന്നിൽ നടമാടിയത്.
ഇങ്ങിനെ കാര്യങ്ങൾ വളരെ ലളിതമായി നടന്നുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് എന്തോ അത്യാവശ്യത്തിനായി കൗണ്ടറിൽ നിൽക്കുന്ന വനിത Back office (പിന്നണിയിലുള്ള ഓഫിസ് മുറിയിലേക്ക്) പോയി.

കുറച്ച് നേരത്തേക്ക് റിസപ്ഷൻ കൗണ്ടറിൽ ആളില്ല.

നിമിഷങ്ങൾക്കുള്ളിൽ കൗണ്ടറിന് മുന്നിൽ ഏതാണ്ട് ഏഴ്-എട്ട് പേർ നിൽക്കുന്നു. ഇത് ആ ലളിതമായ പരിസരത്തിൽ വളരെ വലിയ ഒരു ആൾക്കൂട്ടം തന്നെയായിരുന്നു.

ഉടനെ ഒരു ഓഫിസർ വന്ന് അവിടെ നിൽക്കുന്ന സെക്യൂറിറ്റിക്കാരിയായ മദ്ധ്യ വയസ്ക്കയോട് കൗണ്ടറിൽ കയറി കാര്യങ്ങൾ അൽപ നേരത്തേക്ക് നിയന്ത്രിക്കാൻ ആവശ്യപ്പെട്ടു.

സെക്യൂറിറ്റിക്കാരിയായ വനിത കൗണ്ടറിൽ കയറിയ നിമിഷം, അവിടെയുള്ള അന്തരീക്ഷം മുഴുവനും മാറി, മറിഞ്ഞു.

ആ വനിതയുടെ മുഖ ഭാവം ലളിതമായ ഇങ്ഗ്ളിഷ് മുഖ ഭാവം ആയിരുന്നില്ല. മറിച്ച്, ഫ്യൂഡൽ ഭാഷകളുടെ കാഠിന്യം ഉള്ളതായിരുന്നു.

ആഗതരുടേയും മുഖഭാവവും, പെരുമാറ്റ രീതികളും പൊടുന്നനെ മാറി മറിഞ്ഞു. പലരും കുനിഞ്ഞ്, Madam എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത് തുടങ്ങി. അതേ സമയം, ആ വനിതയും ഒരു തരം മാഷ്/ ടീച്ചർ /മെയ്ട്രൻ സ്റ്റൈൽ മുഖ ഭാവത്തിൽ അവലംബിച്ച് കൊണ്ട്, ആഗതർ കൊണ്ടുവരുന്ന കടലാസുകൾ 'പഠിച്ച്' തുടങ്ങി.

ആ വനിതയ്ക്ക് എന്താണ് ഈ വക പഠനങ്ങളിൽ നിന്നും കിട്ടുക എന്നത് ഒരു ചോദ്യമായി അവശേഷിക്കാം. ഈ പഠനത്തിന്‍റെ ഘനഗാംഭീര്യത്തിന് മുന്നിൽ ആഗതർ ഒരു തരംതാണ ഭാവം വിടർത്തിനിന്നു. കാരണം, അവരുടെ ഭാവത്തിൽ ഒരു ബഹുമാന കുറവ് ആ പഠിക്കുന്ന വനിത കണ്ടാലോ എന്ന് ഭയന്ന്.

എന്നാൽ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ, കൗണ്ടർ നിയന്ത്രിച്ചുകൊണ്ടിരുന്ന പഴയ വനിത തിരിച്ച് വന്നു. കൗണ്ടറിൽ വീണ്ടും ലളിതമായ പെരുമാറ്റങ്ങളും മന്ദഹാസങ്ങളും മറ്റും പടർന്നുപിടിച്ചു.

സെക്യൂറിറ്റിക്കാരിയായ വനിത കൗണ്ടർ നിയന്ത്രിച്ച അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയിലെ ഒട്ട്മിക്ക സർക്കാർ ഓഫിസുകളിലും നടമാടുന്നത്. ചില സർക്കാർ ഓഫിസ് തൊഴിലാളികൾ സൗമ്യമായി പെരുമാറും. അത് അവരുടെ വ്യക്തിപരമായ സൗമനസ്യമാണ്. എന്നാൽ, സർക്കാർ ഓഫിസുകളിൽ പൊതുവായുള്ള അന്തരീക്ഷം, സെക്യൂറിറ്റിക്കാരിയായ വനിത കൗണ്ടറിൽ കയറി കാര്യങ്ങൾ ഏറ്റെടുത്തത് പോലെ തന്നെയാണ്.

സർക്കാർ ഓഫിസുകളിൽ നിർബന്ധമായും ആവശ്യം ലളിതമായ പെരുമാറ്റച്ചട്ടങ്ങളാണ്.

എന്നാൽ, ഒരു പക്ഷം മാത്രം ലളിതമായത് കൊണ്ട് കാര്യമില്ല. രണ്ട് പക്ഷവും ലളിതമാവേണം. അതിന്, ഏറ്റവും ആദ്യം ആവശ്യമായിട്ടുള്ളത്, രണ്ടുപക്ഷത്തിനും നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് ആണ്.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി മനസ്സിൽ ഉദിക്കുന്നുണ്ട്. അത് ഓർമ്മ വരികയാണെങ്കിൽ പിന്നീട് പറയാം.

Image
Last edited by VED on Wed Oct 25, 2023 11:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ മറന്ന് പെരുമാറിയാൽ



കഴിഞ്ഞ അദ്ധ്യായത്തിൽ സൂചിപ്പിച്ച് വിവരിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് അതിന്‍റെി മറ്റൊരു വശം തെളിച്ച് കാണിക്കുന്ന ഒരു സംഭവ വികാസം ഇവിടെ രേഖപ്പെടുത്താം.

ഈ എഴുത്തുകാരന് പരിചയമുള്ള ഒരു വ്യക്തി ഇന്ത്യയുടെ പടിഞ്ഞാറുള്ള ഒരു മെട്രോപൊളിറ്റൻ നഗരത്തിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലത്തോളം ഒരു വൻകിട കോർപ്പറെയ്റ്റ് വ്യാപാര സംഘടനയുടെ സീഈഓ (CEO) ആയി തൊഴിൽ ചെയ്യുന്നു. ഈ ആളിൽനിന്നും കേട്ട ഒരു സംഭവമാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.

ഓഫിസ് അന്തരീക്ഷം Pristine-English അല്ല, മറിച്ച് പൂർണ്ണമായും അഭിനവ ഇങ്ഗ്ളിഷ്. എന്നുവച്ചാൽ Mr., Mrs. എന്നിവ പോലും ഇല്ലാതെ ഓഫിസ് സ്റ്റാഫുകൾ തമ്മിൽതമ്മിൽ വെറു പേരിനാൽ സംബോധന ചെയ്ത് ആശയവിനിമയം നടത്തുന്നു.

എന്നാൽ ഇതേ ഓഫിസിൽ എറ്റന്റർമാർ (attenders) ഉണ്ട്. അവർ പ്രാദേശിക ഭാഷ സംസാരിക്കുന്നവരാണ്.

ഇവർ മറ്റൊരു ലോകത്തിൽപെട്ടവരാണ്. ഇവർ ഓഫിസിലെ ജീവനക്കാരോടും, അവരെക്കുറിച്ചും പ്രാദേശിക ഭാഷയിൽ സാബ്, മേംസാബ്, മേഡം / മാഡം, ആപ്പ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കേണ്ടവരാണ്.

മിക്കവരും ചെറുപ്പക്കാരാണ്.

ഓഫിസ് ജീവനക്കാരെ ഇക്കൂട്ടർ വെറും പേരിനാൽ പരാമർശിച്ചാൽ, ഓഫിസിലെ ലളിതമായ അന്തരീക്ഷം അലങ്കോലപ്പെടും.

ഈ ഒരു വരമ്പ് നിലനിർത്തിയാലെ, സരളമായ ഇങ്ഗ്ളിഷ് അന്തരീക്ഷം നിലനിർത്താൻ ആവുള്ളു.

അതിനാൽത്തന്നെ ഈ കൂട്ടരെ ഒരു പരിധിക്ക് അപ്പുറം അടുത്ത് പെരുമാറാൻ അനുവദിക്കില്ല.

അങ്ങിനെ ഇരിക്കെയാണ്, ഓഫിസിലെ അനവധി കമ്പ്യൂട്ടറുകളുടെ മേൽനോട്ടം വഹിക്കാനായി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു കമ്പ്യൂട്ടർ എഞ്ചിനിയറെ നിയമിച്ചത്. ആള് വളരെ പ്രാപ്തനാണ്. കമ്പ്യൂട്ടറുകൾ നല്ലനിലയിൽ ഈ ആൾ നിലനിർത്തുന്നുണ്ട്.

എന്നാൽ, കമ്പനി സീഈഓ ആഴ്ച അന്ത്യത്തിൽ ഈ എഴുത്തുകാരനോട് ഫോണിൽ സംസാരിക്കുമ്പോൾ, ഇങ്ങിനെ ഒരു വിഷയം പറഞ്ഞു:

കാര്യം ഇത്രയേ ഉള്ളു. ആ എഞ്ചിനിയറെ പിരിച്ചുവിടാനുള്ള ഓഡർ എഴുതിക്കൊടുത്തിട്ടാണ് വരുന്നത്. തിങ്കളാഴ്ച ആ ആൾ ഓഫിസിൽ വരുമ്പോൾ, റിസപ്ഷനിൽവച്ച് ആ ആൾക്ക് ഈ ഓഡർ നൽകും.

എന്താണ് കാര്യം? ആള് എല്ലാരീതിയിലും കഴിവുള്ള ആൾ. എന്നാൽ ഒരു ഗുരുതരമായ സ്വഭാവദോഷം.

വൈകുന്നേരം, ഓഫിസ് സമയത്തിന് ശേഷം, ഈ ആൾ ഓഫിസ് എറ്റന്റർമാരോടൊത്ത് കളിതമാശകൾ പറഞ്ഞിരിക്കും, പ്രാദേശിക ഭാഷയിൽ. മോശമായ കാര്യങ്ങൾ ആയിരിക്കേണമെന്നില്ല., ഈ കൂട്ടർ പറയുന്ന കാര്യങ്ങൾ. ഇത്രമാത്രമാണ് കാര്യം.

ഈ കാര്യത്തിന്‍റെങ ഭാഷാ കോഡ് പ്രകാരമുള്ള വിശദീകരണമാണ് ഇവിടെ നൽകുന്നത്.

രണ്ട് വ്യത്യസ്ത തരം വ്യക്തി ബന്ധകോഡുകൾ ഉള്ള ജനക്കൂട്ടങ്ങൾക്കിടയിൽ വച്ചിരിക്കുന്ന വരമ്പിൽ ഒരു ദ്വാരം പണിയുകയാണ് ഈ എഞ്ചിനിയർ ചെയ്യുന്നത്. അത്, താഴെപ്പെട്ടിരിക്കുന്നവരെ മുകളിൽപ്പെട്ടിരിക്കുന്നവരുടെ ഇടയിലേക്ക് കടത്തിവിടുന്ന ഏർപ്പാടായി പരിണമിക്കും.

താഴെപെട്ടവർക്ക് മുകളിൽപ്പെട്ടവരെ വെറും പേരിനാലും, അവൻ, അവൾ (ഉസ്സ്) എന്ന നിലവാരത്തിലേക്ക് സാവധാനം എത്തിക്കുന്ന ഏർപ്പാടാണ് ഇത്. ഫ്യൂഡൽ ഭാഷാകോഡുകളെ കടിഞ്ഞാണില്ലാതെ കയറൂരിവിട്ടാൽ, ആ ഭാഷകളിലെ കടിക്കുന്ന പല്ലുകൾ പുറത്ത് വരും.

ഫ്യൂഡൽ ഭാഷകളെക്കുറിച്ച് അറിയുന്ന ആരും ഇതിനുള്ള അവസരം നൽകില്ലതന്നെ.

കാര്യവിവരം ഇല്ലാത്ത ഇങ്ഗ്ളിഷുകാർമാത്രമാണ് ഇങ്ങിനെയുള്ള പലതും അനുവദിക്കുന്നത്.

ഈ മുകളിൽ രേഖപ്പെടുത്തിയ സംഭവ വിവരവും, അതിന്‍റെ ഭാഷാ കോഡ് പ്രകാരമുള്ള പശ്ചാത്തലും മനസ്സിലാക്കിയതിന് ശേഷമേ, ഈ ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഭരണം ചെയ്ത തെമ്മാടിത്തത്തെക്കുറിച്ച് ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കാവൂ.

നൂറ്റാണ്ടുകളായി തരംതാഴ്ത്തി വച്ചിരുന്ന ജനക്കൂട്ടങ്ങൾ സാമൂഹികമായി വളരാനുള്ള പഴുതുൾ ഇങ്ഗളിഷ് ഭാഷാ പ്രചരണത്തിലൂടെ അവർ നൽകിയെന്നുള്ളത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത ചെയ്തിയായേ കാണാൻ പറ്റുള്ളു. ഈ വളർച്ച ലഭിക്കാതെ പോയ താഴ്ന്ന ജനക്കൂട്ടങ്ങൾക്കും, വെപ്രാളപ്പെട്ട ഉയർന്ന ജനക്കൂട്ടങ്ങൾക്കും, ഇത് ഒരു വേദനാ ജനകമായ സാമൂഹിക സംഭവവികാസമായിരുന്നു.

ഈ തെമ്മടിത്തത്തെ തുരത്താനാണ് പല ഗംഭീര രാജ്യസ്നേഹികൾ, അവരുടെ ഇങ്ഗ്ളണ്ടിലെ സുഖവാസത്തിന് ശേഷം, തിരിച്ചുവന്ന് ശ്രമിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതും വാസ്തവമല്ലതന്നെ.

Image
Last edited by VED on Wed Oct 25, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. അസാമാന്യമായ മാനസിക തയ്യാറെടുപ്പ് വേണ്ടുന്ന ഒരു ജീവിത ശൈലി



യാതോരു മേൽവിലാസവും ഇല്ലാതെ, വ്യക്തിപരമായ വിലയ ബന്ധങ്ങൾ വ്യക്തമാക്കാതെ, സ്ഥാനമാനങ്ങൾ സൂചിപ്പിക്കാതെ, വലിയ കുടുംബ ബന്ധങ്ങൾ മറ്റുള്ളവർക്ക് അറിവ് നൽകാതെ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇറങ്ങിനടക്കുകയും, ജീവിക്കുകയും മറ്റും, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. അസാമാന്യമായ മാനസിക തയ്യാറെടുപ്പുണ്ടെങ്കിലെ, ഇതിന് മുതിരാവൂ.

ഇങ്ങിനെ ജീവിക്കുന്ന ആളോട് നിത്യേനെ സംസാരിക്കാനോ, ഈ ആളെക്കുറിച്ച് പരാമർശിക്കാനോ, പലപല മാനസിക വിഷമങ്ങൾ മറ്റുള്ളവർക്ക് വന്നുപെടും. ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. ആൾ ആരായാലും, You, Your, Your, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ വാക്കുകളിൽ യാതോരുമാറ്റവും സംഭവിക്കില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, വ്യക്തിബന്ധങ്ങളെക്കുറിച്ച് മുകളിൽ പ്രസ്താവിച്ച ഒരോ ഹേതുവിനെക്കുറിച്ചും ലഭിക്കുന്ന സൂചനയെ അടിസ്ഥാനപ്പെടുത്തി, മുകളിൽ നിൽകിയിട്ടുള്ള ഇങ്ഗ്ളിഷ് പദങ്ങളുടെ ഫ്യൂഡൽ ഭാഷാ വാക്കുകളിൽ ശക്തമായ ചലനങ്ങളും ചാഞ്ചാട്ടവും കുത്തിമറിയലും വന്നുപെടും.

ഈ എഴുത്തുകാരൻ പുറംലോകത്ത് ഏതാണ്ട് 15 വർഷക്കാലത്തോളും മുകളിൽ പ്രസ്താവിച്ച രീതിയിൽ ജീവിച്ചിട്ടുണ്ട്. സാമൂഹികമായ താഴെത്തട്ടുകളുമായും ഉയർന്ന നിലവാരങ്ങളുമായി വ്യക്തിപരമായിത്തന്നെ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

സാമൂഹിക അടിത്തട്ടിലുള്ളവർ നല്ലവരാണ്. മുകൾത്തട്ടിൽ ഉള്ളവർ ദുഷ്ടരാണ്. എന്നെല്ലാമുള്ള യാതോരു സൂചനയും ലഭിച്ചുകണ്ടില്ല. എല്ലാവരിലും, മുകളിൽപെട്ടവരിലും, താഴെപ്പെട്ടവരിലും, കണ്ടത്, മുകളിൽ നിന്നും അമർത്തുന്നവരോട് ബഹുമാനവും, എല്ലാവരും മനുഷ്യരാണ്, നമ്മൾ സമന്മാരാണ് എന്നെല്ലാമുള്ള സൂചന നൽകുന്നവരോട് ബുഹുമാനക്കുറവും ആണ്.

ആപത്ത് , തടസം , പൊളിച്ചിൽ , അവഹേളനം , പാളിച്ചകൾ തുടങ്ങിയ വേദനാജനകങ്ങളായ സംഭവങ്ങൾ, തമ്മിൽ സാമൂഹികമായി ബന്ധപ്പെടുന്ന മറ്റൊരാൾക്ക് സംഭവിക്കുന്നത് പലപ്പോഴും ശരിക്കും ആനന്ദജനകമായ ഒരു സംഭവമായാണ് കൊണ്ടാടപ്പെടുക. ഫ്യൂഡൽ ഭാഷാ കോഡുകളിൽ, തന്നോട് ഭാഷാ കോഡുകളിൽ മത്സരിക്കുന്ന ഒരു എതിരാളി മത്സര രംഗത്ത് നിലംപതിച്ചതായുള്ള സന്തോഷം ആണ് ഉളവാകുന്നത്.

'അവന്', 'അവൾക്ക്' ഇത് സംഭവിച്ചു. 'അവന്‍റെപ', 'അവളുടെ' കൈയിലിരിപ്പ് ഒന്ന് ഒതുങ്ങും. പലരും വ്യക്തമായ മന്ദഹാസത്തോടുകൂടിത്തന്നെ ഇത് പറയുകയോ സൂചിപ്പിക്കുകയോ ചെയ്യും.

തങ്ങളെ താഴെനിലവാരത്തിൽ വാക്ക് കോഡുകളിൽ സൂചിപ്പിക്കുന്ന മഹാത്മാക്കൾക്കും, വലിയവർക്കും, മറ്റും ഈ വക വിഷമങ്ങൾ വന്നാൽ മനപ്രയാസം അനുഭവപ്പെടും.

സത്യാഗ്രഹവും മറ്റ് ആത്മീയ ആയുധ പോരാട്ടങ്ങളും മറ്റും മഹാത്മാക്കൾ നടത്തിയാൽ, ജനം നിലവളിക്കും. വിലയില്ലാത്തവർ നടത്തിയാൽ, പട്ടിണികിടന്ന് മരിക്കുകയാവും ഫലം.

ഈ വിധം, സാമൂഹിക മഹിമയുടെ മതിലുകളും, വാതിലുകളും, സംരക്ഷണകവചങ്ങളും ഒന്നും ഇല്ലാതെ പുറംലോകത്ത് ജീവിക്കുക എന്നുള്ളത് ശരിക്കും പറഞ്ഞാൽ മതിയായ സംരക്ഷണങ്ങൾ ഇല്ലാതെ കാട്ടിൽ ഇറങ്ങി നടക്കുന്നതിന് തുല്യമാണ്. കാരണം, ഭാഷാ കോഡുകൾ വന്യജീവി സ്വഭാവമുള്ളവയാണ്. കടിക്കാനും മാന്താനും, കുത്താനും മറ്റുമായ കഴിവുകൾ ഉള്ളതാണ്.

എന്നാൽ കാട്ടിൽ പോയാൽ വന്യജീവികളെ നേരിട്ട്, അവരുടെ സ്വതസിദ്ധമായ അന്തരീക്ഷത്തിൽ യാതോരു കപടതയുമില്ലാതെ നിരീക്ഷിക്കാനാവും എന്നത്, ഇങ്ങിനെ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഒരു മെച്ചമാണ്. അതു പോലെ തന്നെയാണ് ഈ വിധം സാമൂഹികാന്തരീക്ഷത്തിൽ ഇറങ്ങിചെന്നാൽ. പലതും പലരുടേയും സ്വഭാവ വിശേഷങ്ങളും, യാതോരു കലർപ്പുമില്ലാതെ കാണാനും നീരിക്ഷിക്കാനും ആവും.

എന്നാൽ കാട്ടിൽ പോയാൽ, മറ്റ് മൃഗങ്ങളും അവരുടേതായ മാനസികസും വൈകാരികവും ആയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി, കാട്ടിലേക്ക് ഇറങ്ങിവന്ന വ്യക്തിയേയും നിരീക്ഷിക്കും എന്നുള്ളതും വാസ്തവം തന്നെ.
ഈ കാര്യം പുറംലോകത്ത് ഇറങ്ങി നടുക്കുന്ന വ്യക്തിയുടെ കാര്യത്തിലും പ്രസക്തമാണ്. മറ്റുള്ളവർ അവരുടേതായ മാനസികവും, സാമൂഹികവും ബുദ്ധിപരമായും ആയ നിലവാരങ്ങൾക്ക് അനുസൃതമായി, ഈ ഇറങ്ങിവന്ന ആളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

Image
Last edited by VED on Wed Oct 25, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. വെറും പത്ത് മിനിറ്റുകൊണ്ട് പലരിലും ജീവിത ദിശ മാറ്റിവിട്ടതിന്‍റെറ കാര്യം



ഈ എഴുത്തുകാരൻ വ്യക്തമായിത്തന്നെ ഇങ്ഗ്ളിഷിനെ പ്രോത്സാഹിപ്പിക്കുന്ന നയം, അടുത്ത് ഇടപഴകിയ പലർക്കും വ്യക്തമായിത്തന്നെ ഗുണം ചെയ്തിട്ടുണ്ട്.

ഒരു വലിയ വിഭാഗം ആളുകൾക്ക് ഇങ്ങിനെ തികച്ചും വ്യത്യസ്തമായ ഒരു ലോകം ഇങ്ഗ്ളിഷിൽ ഉണ്ട് എന്ന കാര്യം പോലും അറിയില്ല.

ഇങ്ഗ്ളിഷ് അറിയുന്നവർ ഒരു വ്യത്യസ്ത നിലക്കാരായി ഒട്ടാതെ നിൽക്കുന്നവരാണ് എന്നതാണ് പൊതുവായുള്ള ധാരണ, ഇങ്ഗ്ളിഷ് അറിയാത്തവരിൽ. അതേ സമയം, ഇങ്ഗ്ളിഷ് നന്നായി അറിയുന്നവർ വളരെ ലളിതമായി തമ്മിൽ ആശയവിനിമയം നടത്തുന്നു. (അത് അവരുടെ കഴിവല്ല, മറിച്ച് ഇങ്ഗ്ളിഷ് ഭാഷാ സോഫ്ട്വാർ സൗകര്യപ്പെടുത്തുന്ന കാര്യമാണ്) എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ തികച്ചും പെട്ടുപോയവരോട് വ്യത്യസ്തമായി പെരുമാറുകയോ, അവരിൽ നിന്നും വിട്ടുനിൽക്കുകയോ ചെയ്യുന്നതായി തോന്നിയേക്കാം.

അതേ സമയം, 'എനിക്ക് ഇങ്ഗ്ളിഷ് നന്നായി അറിയും. എന്നാൽ ഞാൻ അതൊന്നു നിങ്ങളുടെ മുന്നിൽകാട്ടി വിലസുന്ന ആളല്ല. ഞാൻ നിങ്ങളോട് നമ്മുടെ മാതൃഭാഷമാത്രം സംസാരിക്കും' എന്ന ഭാവവും എടുക്കുന്നവരും ഉണ്ട്.

ഇങ്ഗ്ളിഷ് ക്ളാസികൽ സാഹിത്യത്തെക്കുറിച്ച് യാതോരു സൂചനപോലും ലഭിച്ചിട്ടില്ലാത്ത ഇടങ്ങളാണ് പലദിക്കിലും. ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ, ഈ വക വിവരങ്ങൾ ഉള്ളിൽവച്ച് കൊണ്ട് ഇടപഴകുമ്പോൾ, ഒരു വൻ പൊരുത്തപ്പെടൽ ഇല്ലായ്മ അനുഭവപ്പെടാം. രണ്ട് പക്ഷത്തിനും.

ഈ എഴുത്തുകാരന്‍റെ സാമീപ്യത്താൽ ഇങ്ഗ്ളിഷ് ലോകത്തിന്‍റെ ഉള്ളറകളിലേക്ക് കാര്യമായിത്തന്നെ മനസ്സിനെ എത്തിക്കാൻ കഴിഞ്ഞപലരും ഉണ്ട്. ഇതിൽ വളരെക്കുറച്ച് പേരെ ഈ ഒരു കാര്യം പിന്നീട് അംഗികരിച്ചിട്ടുള്ളു.

വറെുതെ ഒരു പത്ത് മിനിറ്റ് മാത്രം സംസാരിച്ചപ്പോൾ മാത്രം നൽകിയ സൂചനകളിൽനിന്നും തന്നെ ചില ആളുകൾ അവരുടെ വായനാശീലത്തിന്‍റെ ദിശമാറ്റി, പിന്നീട് കാര്യമായ ഇങ്ഗ്ളിഷ് വായനാ ശീലത്തിലേക്ക് കുടുംബസമേതം കടന്നവരും കണ്ടേക്കാം.

എന്നാൽ, ഈ എഴുത്തുകാരൻ വർഷങ്ങൾക്ക് മുൻപ് നൽകിയ വെറും ഏതാനും നിമിഷങ്ങൾമാത്രം നീണ്ടുനിന്ന ഒരു സംസാരമാണ് ഈ ദിശമാറ്റലിന് കാരണമായത് എന്ന് അവർ ഓർക്കും എന്ന് തോന്നുന്നില്ല.

Image
Last edited by VED on Wed Oct 25, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക് പാത തിരിച്ചുവിട്ടത് അംഗീകരിക്കാത്തവർ



കേരളാ വിദ്യാഭ്യാസ ബോഡിന് കീഴിലുളള സ്കൂളിൽ അപ്പർപ്രൈമറി ക്സാസിൽ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത് ഇരുന്നിരുന്ന ആൾക്ക്, കൈയിൽ ഉണ്ടായിരുന്ന, ചെറുപ്രാക്കാർക്കായുള്ള ഇങ്ഗ്ളിഷ് നോവലുകൾ കാണിക്കുകയും, അവയുടെ കഥാ ചുരുക്കം പറഞ്ഞ് കൊടുത്ത്, ആ ആളെ ഈ വക പുസ്തകങ്ങൾ വായിക്കുന്ന ശീലത്തിലേക്ക് നയിക്കുകയും ചെയ്തു.

ഏതാണ്ട് രണ്ട് വർഷംകൊണ്ട് ഈ ആൾ സമാന്യം നല്ലരീതിയിൽ ഈ വക പുസ്തകങ്ങൾ വായിച്ചുതുടങ്ങി. മാത്രവുമല്ല, ഈ വക പുസ്തകങ്ങൾ തമ്മിൽകൈമാറുന്ന, ആ സ്ക്കൂളിൽ തന്നെയുള്ള, ഒരു ശൃംഖലയിൽ ഉൾപ്പെടാനും ആയി. ഇതിന്‍റെള ഒരു വിചിത്രവശം, ഇങ്ങിനെ ഇങ്ഗളിഷ് സാഹിത്യ രചനകൾ തമ്മിൽത്തമ്മിൽ കൈമാറുന്ന ഒരു ശൃംഖല സ്ക്കൂളിൽ ഉണ്ട് എന്ന കാര്യം പോലും മറ്റുള്ളവർക്ക് അറിവില്ലായിരുന്നു.

ഈ ആളുമായി രണ്ടാം വർഷത്തിന്‍റെ് ഒടുവിൽ മറ്റൊരു വ്യക്തിയുടെ ഇടപെടൽ കാരണം ബന്ധം ചെറുതായി അലോസരപ്പെട്ടു. ആ ആളുടെ വളരെ അരോചകമായ വാചകങ്ങൾകേട്ടപ്പോൾ, 'ഒന്നുമില്ലെങ്കിലും, ഞാൻ കാരണമല്ലെ താൻ ഇങ്ഗ്ളിഷ് സാഹിത്യ വായനാശീലത്തിലേക്ക് കടന്നത്?' എന്ന് ഈ എഴുത്തുകാരൻ ചോദിച്ചു.

ആ നേരം, ആ ആൾ ഒരു തുപ്പുന്ന സ്വരത്തിൽ തിരിച്ച് പറഞ്ഞത്, 'താനില്ലെങ്കിലും ഇതെല്ലാം എനിക്ക് കഴിയും. എന്താ ഇങ്ഗ്ളിഷ് വായന അത്ര പ്രയാസം ഉള്ള കാര്യമാണോ?

ഈ മുകളിൽ പറഞ്ഞതിൽ ഒരു വാസ്തവം ഉണ്ട്. ലളിതമായി അവതരിപ്പിച്ചാൽ, ഇങ്ഗ്ളിഷ് മാത്രമല്ല, മറ്റ് പല വിവര മേഖലകളും വളരെ ആയാസരഹിതമായി പഠിക്കാവുന്നതാണ്. എന്നാൽ ഈ ഉപഭൂഖണ്ടത്തിൽ പൊതുവായുളള ഒരു നടപടിക്രമം, എന്ത് പഠിപ്പിക്കുമ്പോഴും, പഠിക്കുന്ന ആളെ ഒന്ന് ശരിക്കും ചുറ്റിച്ച്, എന്തോ വൻ സങ്കീർണ്ണമായ കാര്യമാണ് പഠിപ്പിക്കുന്നത് എന്ന് വരുത്തുക എന്നുള്ളത്.

അതേ സമയം, ആ ആൾ പറഞ്ഞ മറ്റേ കാര്യം, ഇങ്ഗ്ളിഷ് വായനാ ശീലം വളർത്തിയെടുക്കുകാം എന്നുള്ളത് അത്ര പ്രയാസമുള്ള കാര്യമല്ല എന്നുള്ളത്, ഒരു ഉപകാരസ്മരണയില്ലാത്ത വാക്കുകളാണ്. കാരണം, ലളിതമായി ആരെയും ഈ പാതയിലേക്ക് എത്തിക്കാം. പതതിരിച്ചും ലളിതമായിത്തന്നെ വിടാം. മറ്റ് ദിക്കിലേക്ക്.

ഇന്ന് പല പാക്കിസ്ഥാൻകാരും, ഇന്ത്യാകാരും ഈ വക നന്നിയില്ലാത്ത (നന്ദിയില്ലാത്ത) വാക്കുകൾ ഇങ്ഗ്ളിഷുകാരെക്കുറിച്ച് പറയുന്നത് കേൾക്കാവുന്നതാണ്.

ഇങ്ഗ്ളിഷുകാരെക്കാൾ തങ്ങൾക്ക് ഇങ്ഗ്ളിഷ് അറിയാം. അവരെക്കാൾ കഴിവുണ്ട്. വിവരം ഉണ്ട് എന്നെല്ലാം. ഇങ്ങിനെ ഒരു സംഭവ വികാസം ഈ ഉപഭൂഖണ്ടത്തിലെ പല ജനക്കൂട്ടങ്ങൾക്കും ലഭിച്ചതിന്‍റെഭ കഥയിൽ വീരയോദ്ധാവിന്‍റെ. സ്ഥാനത്ത്, ഈ ഉപഭൂഖണ്ടത്തിൽ വന്ന് പതിറ്റാണ്ടുകളോളം നിന്ന് പയറ്റി ജനക്കൂട്ടങ്ങളെ ഉന്നമനപ്പെടുത്തിയ, ഇങ്ഗ്ളിഷ് വംശജരെകാണാവുന്നതാണ്.

നന്നികേട്, നെറികേട് തന്നെയാകുന്ന ഇടമാണ് ഇത്.

Image
Last edited by VED on Wed Oct 25, 2023 11:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക് കോഡുകളെ ബാധിക്കാം


പുറം ലോകത്ത് ജീവിക്കുന്ന അവസരത്തിൽ ഭാഷാ കോഡുകളുടെ പലതരം പ്രവർത്തന രീതികളും നിരീക്ഷിക്കാൻ അനവധി അവസരങ്ങൾ വന്നിരുന്നു.

ഒന്ന് ആരോട് സംസാരിക്കുന്നതായി മറ്റുള്ളവർ കാണുന്നു, ആരോടൊപ്പം ഇരിക്കുന്നു, ആരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു, ആരെപ്പറ്റിസംസാരിക്കുന്നു, ആരോടൊപ്പം നടക്കുന്നു, ഏത് നിലവാരത്തിലുള്ള കാര്യങ്ങൾ സംസാരിക്കുന്നു എന്നെല്ലാം ഒരു വൻ സാമൂഹിക മൂല്യനിർവ്വഹണ കോഡായി ചുറ്റുവട്ടത്തിൽ പരക്കും.

വ്യക്തമായും ഏതെങ്കിലും സാമൂഹികമോ, തൊഴിൽപരമോ ആയ സ്ഥാനവിവരം ഒരാളെക്കുറിച്ചുണ്ടെങ്കിൽ, ഈ മുകളിൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ബാധിക്കില്ല.

ഉദാഹരണത്തിന്, ഒരു സർക്കാർ ശിപായിയോ, പോലീസുകരാനോ, ബാങ്ക് ക്ളാർക്കോ, ഓട്ടോറിക്ഷാക്കാരനോ, കൂലിക്കാരനോ, വ്യാപാര ഉടമയോ, ഐഏഎസ്സുകാരനോ, ഇങ്ങിനെയെല്ലാം ചെയ്യുന്നത് കാണപ്പെട്ടാൽ, യാതോരുരീതിയിലും ഭാഷാ കോഡുകളിലെ മേൽവിലാസത്തിൽ വ്യതിയാനം സംഭവിക്കില്ല.

എന്നാൽ, യാതോരു സ്ഥാനമാന മേൽവിലാസവും ഇല്ലാതെ ജീവിക്കുന്ന അവസരങ്ങളിൽ ഈ വിധ നിസ്സാര ഇടപാടുകൾ ഭാഷാകോഡുകളെ കാര്യമായിത്തന്നെ മുകളിലോട്ടോ, താഴോട്ടോ വിലിക്കുന്നതായി കാണും, അത് അനുഭവപ്പെടും.

വലിയ ബന്ധങ്ങൾ കാണപ്പെടുന്ന രീതിയിൽ എന്തെങ്കിലും ചെറിയ കാര്യം ചെയ്താൽ, (ഉദാഹരണത്തിന് വലിയ ഉദ്യോഗസ്ഥൻ പരസ്യമായി കൈതരുന്നു), വാക്ക് കോഡുകൾ മുകളിലേക്ക് ഊയരുന്ന ബലൂണിൽ കെട്ടിയിട്ട മാതിരി ഉയരും.

എന്നാൽ, താഴെക്കിടയിലുള്ള ബന്ധങ്ങളാണ് കാണപ്പെടുന്നതെങ്കിൽ, (ഉദാഹരണത്തിന്, നാട്ടിൽ വിലയില്ലാത്ത ആൾ വന്ന് പരസ്യമായി തോളിൽ പിടിച്ച് സംസാരിക്കുന്നു), ഭാരമുള്ള ഒരു ഉരുക്ക് തുണ്ട് ചരട് കൊണ്ട് ശരീരത്തിൽ കെട്ടി, ആ ഉരുക്ക് തുണ്ട് ആഴമുള്ളവെള്ളത്തിൽ താഴ്ത്തുന്നത് മാതിരിയാണ്. വാക്ക് കോഡുകളിൽ ഒരു ഭാരം വന്ന് പതിക്കും. അവ താഴോട്ട് നീങ്ങും.

ഈ വിധമുള്ള പ്രതിഭാസമൊന്നും ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകളിൽ ഇല്ലതന്നെ.

ഈ പറഞ്ഞതുമായി ബന്ധപ്പെട്ട് മറ്റൊരു വ്യകതിപരമായ കാര്യം സൂചിപ്പിച്ച് ഒരു കാര്യം കൂടി പറയാം. ഈ എഴുത്തുകാരന് ജീവിതത്തിൽ പലവട്ടം തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. അതിന്‍റെ വ്യക്തമായ കാരണം പിന്നീട് സൂചിപ്പിക്കാം.

തടസ്സങ്ങൾ വരുമ്പോളെല്ലാം അവയെ മറികടക്കാൻ പരിശ്രമിക്കും. Volleyball പന്ത് നെറ്റിന്‍റെ മുകളിൽ വന്ന് പതിച്ച് അപ്പുറമോ, ഇപ്പുറമോ, വീഴാം എന്ന രീതിയിലായിരിക്കും പലപ്പോഴും തടസ്സങ്ങളുടെ കിടപ്പ്.

തടസ്സത്തെ മാറ്റാൻ ശ്രമിക്കുമ്പോൾ, പലപ്പോഴും ഈ എഴുത്തുകാരൻ എത് ബന്ധകോഡുകളാലാണ് ആ സന്ദർഭത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പന്ത് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മറിയുക.

ഈ കാര്യം വ്യക്തമായി ഇങ്ങിനെ പറയാം. ഈ എഴുത്തുകാരന് വ്യക്തിപരമായി വേണമെങ്കിൽ അതിഗംഭീരമായ വ്യക്തി ബന്ധങ്ങൾ സൂചിപ്പിക്കാനാവുമായിരുന്നു.

അത് പോലെ തന്നെ, യാതോരു വിലയും ഫ്യൂഡൽ ഭാഷകളിൽ ഇല്ലാത്തെ വ്യക്തിബന്ധങ്ങളും എടുത്ത് കാട്ടാൻ പറ്റുമായിരുന്നു.

വലിയ ബന്ധങ്ങൾ വാക്ക് കോഡുകളിൽ മൂല്യം ഏറ്റും. പന്ത് അപ്പുറത്തേക്ക് വീഴും.

വിലയില്ലാത്ത ബന്ധങ്ങൾ വാക്ക് കോഡുകളിൽ മൂല്യം കുറയ്ക്കും. പന്ത് ഇപ്പുറത്തേക്ക് വീഴും.

സാധാരണക്കാരുടെ ജീവിതത്തിൽ ഈ വിധമായിരിക്കേണം അല്ല കാര്യങ്ങൾ നടക്കുന്നത്.

കാരണം ഈ മുകളിൽ പറഞ്ഞ വിഷയത്തിൽ, വലുത് എന്നും ചെറുത് എന്നും പറഞ്ഞത് തന്നെ അതി സങ്കീർണ്ണമായ ഒരു വലപോലുള്ള സംഗതിയാണ്. പലപ്പോഴും, ഒരു ഒഴുക്കിന്‍റെ കൂടെ നിന്ന് കാര്യങ്ങൾ നടത്തിക്കിട്ടലാണ് പലരും എടുക്കുന്ന അടവ്.

ഒഴിക്കിന്‍റെ കൂടെ നിൽക്കാതിരിക്കുന്ന അവസരത്തിലാണ്, ഈ എഴുത്തുകാരൻ സൂചിപ്പിച്ച അനുഭവം വന്നുചേരുക.

ഇവിടെ ലളിതമായി അവതരിപ്പിച്ച സംഗതി ശരിക്കും പറഞ്ഞാൽ, യാഥാർത്ഥ്യത്തിന്‍റെ കോഡുകളിലേക്ക് നേരിട്ട് ബന്ധവും വിവരവും നൽകുന്ന ഒരു ഇടമാണ്. അതിനെക്കുറിച്ച് വിവരിച്ച് സംസാരിക്കാൻ ഇനിയും കുറെ ദൂരം പോകേണ്ടിയിരിക്കുന്നു.

Image
Last edited by VED on Thu Oct 26, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന അഭിപ്രായവും, ബഹുമാനിക്കാത്തവർ പറയുന്ന അഭിപ്രായവും


ഈ ദിക്കിൽവച്ചാണ് ആളുകളുടെ അഭിപ്രായങ്ങളെക്കുറിച്ച് സൂചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു. മറ്റൊരാളെക്കുറിച്ച് അറിയാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് ആ ആളെക്കുറിച്ച് അഭിപ്രായം ചോദിക്കുക എന്നത്.

എന്നാൽ ഇതിലും, ഭാഷാകോഡുകളുടെ കൈകടത്തൽ ശക്തമായിത്തന്നെ കാണാവുന്നതാണ്.

ഒരാളോട് ബന്ധപ്പെടുന്ന ആളുകളോടാണ് സാധാരണയായി അഭിപ്രായം ചോദിക്കുക. ഉദാഹരണത്തിന് ലോറി ക്ളീനറെക്കുറിച്ച്, ആ ആളുടെ ഡ്രൈവറോടും, ആ ആളുടെ മുതലാളിയോടും, മറ്റ് നിത്യേനെ ബന്ധപ്പെടുന്നവരോടും ചോദിക്കുക.

ഡോക്ടറെക്കുറിച്ച് ആ ആളുടെ കീഴ് ജീവനക്കാരോടും, ഹോസ്പിറ്റൽ മുതലാളിയോടും, ആ ആളുടെ രോഗികളോടും.

ഈ വക ചോദ്യങ്ങൾക്ക് ഉള്ള പ്രതികരണം പലപ്പോഴും ബഹുമാനിക്കുന്ന നിലയിൽ ഉള്ള ആളുടെ വീക്ഷണകോണിൽ നിന്നാവില്ല, കീഴ് ജീവനക്കാരനായിക്കാണുന്ന ആളുടെ വീക്ഷണകോണ്.

അവൻ, അയാൾ, അദ്ദേഹം എന്ന രീതിയിൽ വ്യത്യസ്തമായി നിർവ്വചിക്കപ്പെടുമ്പോൾതന്നെ ആളുടെ വ്യക്തിത്വത്തിൽ മാറ്റം വരും.

മാത്രവുമല്ല, അണിയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉള്ള പ്രതികരണമാവില്ല, ആ ആളോട് മത്സരിക്കുന്ന ആൾക്ക് ഉള്ളത്.

ഈ ഒരു വിഷയം ശരിക്കും പറഞ്ഞാൽ വളരെ ഗഹനമായ ഒന്നാണ്. ഏഷ്യൻ രാഷ്ട്രങ്ങളിലെ ഭാഷാകോഡുകളിൽ ഈ വിധം ഇങ്ഗ്ളിഷിൽ നിന്നും യതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത പല വിധ കോഡുകളും ഉണ്ട് എന്ന് ബൃട്ടണിലും, യൂഎസ്ഏയിലും യാതോരു വിധ അറിവും ഇല്ലതന്നെ. ഈ കാരണത്താൽത്തന്നെ അവിടെ കോളെജുകളിലെ അഭ്യസ്തവിദ്യാഭ്യാസ പഠന വിഷയമായ Politics and International Relations ഒരു വിഡ്ഢി വിഷയമായാണ് പരിണമിച്ചിട്ടുള്ളത്.

ഈ വിഡ്ഢി വിഷയം പഠിച്ച് ലോകവിവരം ഉണ്ട് എന്ന് നടിക്കുന്ന പലരും ബൃട്ടൺ, യൂഎസ്ഏ തുടങ്ങിയ രാഷ്ട്രങ്ങളിലെ നയതന്ത്ര സ്ഥാനങ്ങളിൽ ചേർന്നിട്ടുണ്ട്. ഏഷ്യയിലെ പല രാഷ്ട്രങ്ങളിലെ വിമത പക്ഷക്കാരുടെ അഭിപ്രായങ്ങൾ കേട്ടും പ്രചാരവേലയിൽ കുടുങ്ങിയും ഈ നയതന്ത്രജ്ഞർ അവരുടെ രാഷ്ട്രങ്ങളെ അനാവശ്യ യൂദ്ധരംഗങ്ങളിൽ ചെന്ന് പെടുത്തിയിട്ടുണ്ട്.

ബഹുമാനിക്കുന്നവരെക്കുറിച്ച് നല്ലത് പറയും. ചികഞ്ഞെടുത്ത്.

ബഹുമാനിക്കാത്തവരെക്കുറിച്ച്, പ്രത്യേകിച്ചും, നിലവിട്ട് വളരാൻ ശ്രമിക്കുന്നതായി കാണുന്ന ആളെക്കുറിച്ച്, മോശം പറയും. ചികഞ്ഞെടുത്ത്.

ഈ വക അഭിപ്രായങ്ങളിലെ, അദ്ദേഹം, അയാൾ, അവൻ എന്ന വാക്കുകൾക്ക് വളരെ വ്യക്തമായ ദിശാകോഡുകൾ ഉണ്ട്.

അദ്ദേഹം (ഓര്) മോശക്കാരനാണ് എന്ന് പറഞ്ഞാൽ, ശരിക്കും നോക്കിയാൽ, പിന്തുണയാണ് നൽകുന്നത്.

അവൻ (ഓൻ) നല്ലോരുത്തനാണ് എന്ന് ഈ ആളെക്കുറിച്ച് പറയുന്നത്, ശരിക്കും പറഞ്ഞാൽ, അടിച്ച് തമർത്തലാണ്.

സാമൂഹിക വാണിജ്യ യുദ്ധരംഗങ്ങളിൽ ഈ വിധ വാക്ക് ആയുധങ്ങൾ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. എന്നാൽ ഈ വിധ ആയുധ പ്രയോഗം ഈ വിധ യുദ്ധരംഗങ്ങൾ നേരിട്ട് വീക്ഷിക്കാനോ, അനുഭവിക്കാനോ ആയാലെ കണ്ടും കേട്ടും അറിയുള്ളു.

വ്യക്തമായ അച്ചടക്കവും ഉച്ചനീചത്വവും ഉള്ള സ്ഥലങ്ങളിൽ ഈ വിധ ആയുധപ്രയോഗങ്ങൾ കണ്ടറിയാൻ പറ്റില്ല.

ഈ വക യുദ്ധരംഗങ്ങളിൽ ഉപയോഗിക്കുന്ന ഒരു രഹസ്യ ആയുധമാണ്, ചില വിവരങ്ങളുടെ സൂചനയോ മുഴുവൻ വിവരമോ നൽകൽ. വലിയ ബന്ധങ്ങൾ സൂചിപ്പിക്കുക, കൈയിൽ തത്സമയം ഉള്ള പണക്കെട്ട് അഴിച്ച് പണം എണ്ണൽ, തുടങ്ങിയ കാര്യങ്ങൾ സ്വന്തമായി ചെയ്യാവുന്നകാര്യങ്ങളാണ്.

എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ, അദ്ദേഹത്തെ വെറും അവനാക്കുന്ന ചാങ്ങാതി ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ, ചെയ്തതായി അറിവുള്ള തൊഴിലുകൾ തുടങ്ങിയ കാര്യങ്ങൾ മറ്റൊരാളോട് പറയൽ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തെ അവൻ ആക്കാൻ പര്യാപ്തമാവും.

അവന് അദ്ദേഹത്തിന്‍റെ വിലകിട്ടില്ല. അവന് അദ്ദേഹത്തിന് ആവുന്ന കാര്യങ്ങൾ നടപ്പിൽ വരുത്താൻ ആവില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ ദിവ്യ കൽപ്പനകളായാണ് ചുറ്റുമുള്ളവർ കാണുക. എന്നാൽ, ഇതേ ആൾ അവൻ ആയി, അതേ വാക്കുകൾ പറഞ്ഞാൽ, പൊട്ടിത്തെറിയാണ് സംഭവിക്കുക.

ഇതേ പോലെതന്നെ അവനെ അദ്ദേഹമാക്കാനും ആവും.

അവൻ അദ്ദേഹമായാലും, അദ്ദേഹം അവനായാലും, ഇങ്ഗ്ളിഷിൽ നിന്നും സങ്കൽപ്പിക്കാൻ പോലും ആവാത്ത മനുഷ്യവ്യക്തിത്വ വ്യത്യാസം വന്നുപെടും.

Image
Last edited by VED on Thu Oct 26, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ ജനാധിപത്യവും


ഇങ്ഗ്ളണ്ടിൽ പ്രഭുവശം ഉണ്ട്. ഒരു തരം ഇങ്ഗ്ളിഷ് ഫ്യൂഡലിസവും നിലവിൽ ഉണ്ട്.

ഇങ്ഗ്ളണ്ടിൽ ഫ്യൂഡലിസം നിലവിലുണ്ട്. ഇന്ത്യയിലും, പാക്കിസ്ഥാനിലും, ബെങ്ഗ്ളാദേശിലും ഫ്യൂഡലിസം നിലവിലില്ല.

ഇതാണ് ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യയിലും, പാക്കിസ്ഥാനിലും, ബെങ്ഗ്ളാദേശിലും ഈ വിവരം പഠിക്കുന്ന ആൾക്ക് ലഭിക്കുന്ന അറിവ്, അറിവല്ല, മറിച്ച് വിഡ്ഢിത്തമാണ്.

ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ഇങ്ഗ്ളണ്ട് എടുക്കാം. ഇന്നത്തെ ഇങ്ഗ്ളണ്ടിൽ പലദിക്കിലും, ഫ്യൂഡൽ ഭാഷക്കാർ തിങ്ങിനിറഞ്ഞ് ഇങ്ഗ്ളണ്ടിന്‍റെ മുഖച്ഛായതന്നെ മാറിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

അന്ന് ഇങ്ഗ്ളണ്ടിൽ പല കാര്യങ്ങളും, സ്വകാര്യ ഉടമസ്ഥതയിൽ ആണ് ഉള്ളത്. മറിച്ച് ഇന്ത്യയിൽ മിക്കകാര്യങ്ങളും, സർക്കാറാണ് നടത്തുന്നത്. 1000 വർഷങ്ങൾക്ക് ശേഷം, ചരിത്രപുസ്തകത്തിലൂടെ കാര്യങ്ങൾ വീക്ഷിച്ചാൽ, അശോക രാജാവിന്‍റെ ഭരണകാലത്തെക്കുറിച്ച് പഠിക്കുന്നത് പോലെയാണ്. എല്ലാം സർക്കാർ സൗജന്യമായി നൽകുന്നു. അതുമല്ലെങ്കിൽ മിക്കതും പൊതുമുതലാണ്. എന്നുവച്ചാൽ എല്ലാരും ഉടമസ്ഥരാണ്.

എന്നാൽ വിഡ്ഢിചരിത്രപുസ്തകങ്ങളിൽ മാത്രമേ ഈ വിധ വിവരങ്ങൾ വാസ്തവമാവുള്ളു.

ഇനികാര്യത്തിലേക്ക് കടക്കാം.

പഴയകാല ഇങ്ഗ്ളണ്ടിലും, ഉയർന്ന സ്ഥാനങ്ങളിലും താഴ്ന്ന സ്ഥാനങ്ങളിലും ആളുകൾ ഉണ്ട്. എന്നാൽ, ഇവർ ഓരോരുത്തരും നിലനിൽക്കുന്ന സ്ഥാനങ്ങൾക്ക് ഒരു ഉരുളുന്ന ചക്രത്തിന്‍റെ സ്വഭാവം ഇല്ലതന്നെ.
എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ, ഓരോ സ്ഥാനത്ത് നിൽക്കുന്ന ആളും, ഒരു ഉരുളിന്മേൽ നിൽക്കുന്ന മാനസികാവസ്ഥ അനുഭവപ്പെടും. 'നീ' - 'താൻ' - 'ഇയാൾ' - 'നിങ്ങൾ' - 'സാർ' / 'അവൻ' - 'അയാൾ' - 'അദ്ദേഹം' / 'അവൾ' - 'അവർ' ('മാഢം')

ഈ വിധമുള്ള ചക്രങ്ങൾ ഓരോ സ്ഥാനത്തും നിലവിൽ ഉണ്ട്. വ്യക്തിയുടെ വ്യക്തിത്വം ഈ ചക്രത്തിന്മേൽ കിടന്ന് ഉരുളും. മോട്ടർ വാഹനങ്ങളിൽ ഉള്ള ഗിയർ സംവിധാനം പോലെയാണ് കാര്യങ്ങൾ. ഏത് ഗിയറിലാണ് തമ്മിൽ ബന്ധപ്പെടുന്നത് അത് അനുസരിച്ചായിരിക്കും പലവിധ കാര്യങ്ങളുടേയും വേഗതയും ശക്തിയും.

മാത്രവുമല്ല, ഗിയർ മാറുന്നതനുസരിച്ച്, ലോകത്തിലെ മറ്റുപലതുമായുള്ള ബന്ധ ചരടുകളും മാറും.

Image
Last edited by VED on Thu Oct 26, 2023 12:00 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. അദ്ദേഹം, അയാൾ, അവൻ എന്ന മൂന്നുതരം ജീവികൾ



ഇങ്ങിനെ നോക്കുമ്പോൾ, ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന ഒരു ഇങ്ഗ്ളിഷുകാരനും ഒരു ഫ്യൂഡൽ ഭാഷക്കാരനും, പ്രത്യക്ഷമായി മനുഷ്യർ തന്നെയാണെങ്കിലും, വ്യക്തമായി നോക്കിയാൽ വ്യത്യസ്ത ജീവികളാണ്.

പോരാത്തതിന്, ഫ്യൂഡൽ ഭാഷയിലെ 'അദ്ദേഹവും', 'അയാളും', 'അവനും' വ്യത്യസ്ത ജീവികൾ തന്നെയാണ്. ഈ മൂന്ന് കൂട്ടരും ഒന്നിച്ച് യാത്രചെയ്താൽ ഈ കാര്യം പലപ്പോഴും വളരെ വ്യക്തമായി തിരിച്ചറിയുന്ന അനുഭവങ്ങൾ വന്നേക്കാം.

ഉദാഹരണത്തിന്, മുതൽ ഉടമ, ലോറി ഡ്രൈവർ, ലോറി ക്ളീനർ (ഡ്രൈവറുടെ സഹായി) എന്നിവർ ഏതാണ്ട് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ദീഘയാത്രയ്ക്ക് പോയാൽ, ഭാഷാപരമായ വ്യത്യാസം വളരെ വ്യക്തമായി തിരിച്ചറിയാനായേക്കാം.

പല ദിക്കിൽ വച്ചും, മൂന്നുപേരും കാണുന്ന കാര്യങ്ങളും, ബന്ധപ്പെടുന്ന വ്യക്തികളും ഒരേകൂട്ടരാകുമെങ്കിലും, മൂന്നു പേരുടേയും വീക്ഷണകോണുകൾക്കും, അവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് കോഡുകളുടെ ഉയർച്ചത്താഴ്ചകൾക്കും കാര്യമായ വ്യത്യാസം ഉണ്ടായേക്കാം.

സംഗതികളെ തനിക്ക് താഴേക്കായി വീക്ഷിക്കുന്ന മുതലുടമയും, തനിക്ക് നേരെയായി വീക്ഷിക്കുന്ന ലോറി ഡ്രൈവറും, തനിക്ക് മുകളിലായി വീക്ഷിക്കുന്ന ലോറി ക്ലീനറും ആയി വ്യക്തികൾ വ്യത്യാസപ്പെടും, ചിലയിടങ്ങളിൽ.

ഇത് വാക്കുകളിൽ പ്രതിഫലിക്കും. കണ്ണുകളിൽ നിന്നും വികിരണം ചെയ്യുന്ന കോഡുകളിൽ പ്രതികരിക്കും, മുഖഭാവത്തിൽ പ്രതികരിക്കും, മറ്റ് ആളുകൾ ഈ മൂന്ന് പേരോടും വ്യത്യസ്തമായി പെരുമാറുന്നതിലും, അവരുടെ കണ്ണുകളിൽ നിന്നും വികിരണം ചെയ്യുന്ന കോഡുകളിലും, അവരുടെ മുഖഭാവത്തിലും പ്രതികരിക്കും, വാക്കുകളിലും, വാക്കുകളുടെ സ്വരത്തിലും പ്രത്യക്ഷപ്പെടും.

എന്ത് പറയാം, എന്ത് അഭിപ്രായപ്പെടാം, എന്ത് മാത്രം വിവരം പ്രദർശിപ്പിക്കാം എന്നെല്ലാം, ഫ്യൂഡൽ ഭാഷകളിൽ വ്യക്തമായിത്തന്നെ കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അതിരുകൾക്ക് അപ്പുറം നിന്ന് പെരുമാറിയാൽ, മറ്റുള്ളവർക്ക് അരോചകമാകും.

എന്നാൽ പലതും കയ്യൂക്ക് പോലെ നടത്തപ്പെടാം.

ഇങ്ഗ്ളിഷിൽ 'Feudalism' (ഫ്യൂഡലിസം) എന്ന് നിർവ്വചനം ചെയ്യപ്പെടുന്ന കാര്യം ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കപ്പെടുന്ന ഫ്യൂഡലിസവുമായി (ജന്മികുടിയാൽ ഉച്ചനീചത്വബന്ധകോഡ്) യാതോരു ബന്ധവുമില്ലതന്നെ എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. രണ്ടാമത്തേതിന്‍റെ കോഡുകൾ ഫ്യൂഡൽ ഭാഷാകോഡുകളുമായി കിണഞ്ഞാണ് ഇരിക്കുന്നത്.

ഇത്രയും കാര്യം മുകളിൽ എടുത്ത് പറഞ്ഞത്, ഫ്യൂഡൽ ഭാഷകളിൽ ഉള്ള വ്യക്തികൾ അല്ല ഇങ്ഗ്ളിഷിൽ ഉള്ളത് എന്ന് പ്രസ്താവിക്കാനാണ്.

Image
Last edited by VED on Thu Oct 26, 2023 12:00 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി ആയിപ്രവർത്തിക്കുന്നതെങ്ങിനെ



ഇങ്ങിനെ ഇങ്ഗ്ളിഷിലുള്ള ആളുകളിൽ നിന്നും തികച്ചും വ്യത്യസ്തരായ ആൾക്കൂട്ടങ്ങളോടാണ് അഭിപ്രായം ചോദിക്കുന്നത്.

എന്നുവച്ചാൽ, 'അദ്ദേഹം', 'അയാൾ', 'അവൻ' എന്ന് മൗലികമായി വ്യത്യാസത്തിൽ നിലകൊള്ളുന്ന ആളുകളോടാണ് അഭിപ്രായം ചോദിക്കുന്നത്. മറ്റൊരാളെക്കുറിച്ച്.

ഈ ആളുകൾ അഭിപ്രായം പറയുമ്പോഴും, ഇതേ പോലെതന്നെ, മറ്റേയാളെ 'അദ്ദേഹം', 'അയാൾ', 'അവൻ' എന്ന് തരംതിരിച്ച്, അവർക്ക് സൗകര്യവും, സുഖംനൽകുന്നതുമായ നിലവാരത്തിൽ തറപ്പിച്ച് വച്ച്, ആയിരിക്കും അഭിപ്രായം പറയുന്നത്.

ഇങ്ഗ്ളിഷിലെ സൗമ്യവും, സുഖകരവും ആയ മാനസിക വേദിയിൽനിന്നും നോക്കിയാൽ തികച്ചും പൈശാചികമായ ഒരു അന്തരീക്ഷമാണ് സംജാതമാവുന്നത്.

ഫ്യൂഡൽ ഭാഷകളിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ളത് ഏറ്റവും താഴ്ന്ന നിലാരത്തിലുള്ളവരുടെ ബഹുമാനമാണ്. വലിയവർ ബഹുമാനിച്ചില്ലെങ്കിൽ കാര്യമായ മാനസിക വെപ്രാളം വരില്ല. എന്നാൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ബഹുമാനം കാര്യമായ ഒരു ആവശ്യമാണ്. കാരണം, അവർ തരംതാഴ്ത്തിയാൽ, നേരെ ഇടിഞ്ഞ് വീഴുന്നത്, സാമൂഹിക ഗർത്തത്തിലേക്കാണ്.

ഈ ഒരു പ്രശ്നം ഈ ഉപദ്വീപിൽ ഏതാണ്ട് പകുതി ഭാഗത്ത് ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന കാലത്ത്, പ്രാദേശിക ഭാഷകൾ പഠിക്കാതിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ ബാധിച്ചില്ലാ എന്നാണ് തോന്നുന്നത്. അതിനാൽത്തന്നെ പൊള്ളയായ കൈയടി കിട്ടുവാനായി അവരുടെ പ്രവർത്തന കാര്യക്ഷമതയെ അവർ വികലപ്പെടുത്തിയില്ല.

ഈ ഉപഭൂഖണ്ടത്തിലെ ഭാഷകൾ പഠിച്ച ഇങ്ഗ്ളിഷുകാരുടെ പലവിധ വ്യക്തിപരമായ ഗുണമേന്മയും പാളിപ്പോയി എന്നും തോന്നുന്നുണ്ട്.

ഇതും ഒരുകാര്യമായി വിഷയമാണ്.
ഇതിലെ ഒരു സംഗിത ഇങ്ങിനെ വിവരിക്കാം.

ഐപിഎസ്സുകാരൻ ഡിവൈഎസ്പിയോട് കാര്യങ്ങൾ ചോദിക്കുന്നു, അഭിപ്രായം ആവശ്യപ്പെടുന്നു, സ്വന്തം നിലവാരത്തിലുള്ള സഹപ്രവർത്തകരെക്കുറിച്ച് അഭിപ്രായങ്ങൾ ആരായുന്നു.

ഡിവൈഎസ്പി താഴെയുള്ള ആളാണ്. ആ ആളും, കാര്യങ്ങളെ 'അദ്ദേഹം', 'അയാൾ', 'അവൻ' എന്നരീതിയിൽ വിശകലനം ചെയ്യുന്ന ആളും, സ്വയം ഈ വക നിലവരങ്ങളിൽ ചാഞ്ചാടുന്ന ആളും ആണ്.

ഐപിഎസ്സുകാർ മുകളിൽ വരുന്നവരാണ്. ഡിവൈഎസ്പി, താഴെ ഒരു ചുഴിക്കുറ്റി(Pivot)മാതിരിനിന്ന് കൊണ്ടാണ് അവരെ ഫ്യൂഡൽ ഭാഷകളിൽ വീക്ഷിക്കുക. 'അദ്ദേഹം', 'അയാൾ', 'അവൻ' എന്ന രീതിയിൽ അവരെ ആട്ടാൻ പറ്റും ഈ ചുഴിക്കുറ്റിക്ക് (Pivotന്).

ഐപിഎസ് ഓഫിസർ, അഭിപ്രായം ചോദിക്കുന്നത് ഇൻസ്പെക്ടറോടാണ് എന്ന് കരുതുക. ചുഴിക്കുറ്റിയുടെ (Pivotന്‍റെ) ഉയരം കൂടും. കാരണം, ഇൻസ്പെക്ടർ കുറേക്കൂടി താഴെയുള്ള സ്ഥാനമാണ്.

ഐപിഎസ് ഓഫിസർ, അഭിപ്രായം ചോദിക്കുന്നത് പോലീസ് ശിപായിയോടാണ് എന്ന് കരുതുക. ചുഴിക്കുറ്റിയുടെ (Pivotന്‍റെ) ഉയരം കുറേക്കൂടി ഉയരും. ഐപിഎസ്സുകാരെ വലിയ ആയാമത്തിൽ (Amplitudeൽ) ആട്ടാൻ ഉള്ള നീളമാണ് നിലവിൽ വരുന്നത്.

ഇങ്ങിനെയുള്ള ഒരു പ്രതിഭാസം ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളിൽ ഇല്ലതന്നെ.

ഈ ഒരു കാരണത്താൽത്തന്നെ, ഏത് പ്രസ്ഥാനത്തിലും, വീട്ടിലായാലും, തൊഴിൽ സ്ഥാനത്തിലായാലും, മുകളിൽ ഉള്ളവർ തങ്ങളുടെ ഇടയിലേക്ക് വളരെ താഴെനിലവാരത്തിലുള്ളവർക്ക് പലവിധ സ്വാതന്ത്ര്യങ്ങളും നൽകിയാൽ, വിഘടനമാണ് സംഭവിക്കുക.

സീതയെക്കുറിച്ചും, രാമനേയും സീതയേയും പറ്റിയും അഭിപ്രായം പറയാനും, സീതയെക്കുറിച്ച് ചർച്ചചെയ്യാനും, കൈകേയി സ്വന്തം പണിക്കാരിക്ക് സൗകര്യം നൽകിയാലുള്ളത് പോലെയാകും കാര്യങ്ങൾ.

കാരണം, ഇങ്ങിനെ ഒരു സൗകര്യം പണിക്കാരത്തിക്ക് കൊടുക്കുമ്പോൾ, സീതയെ 'അവൾ' എന്ന വാക്കിനാൽ പരാമർശിക്കാനുള്ള അവകാശം റാണി, നൽകുന്നുണ്ട്. അവർ, ചേച്ചി, രാജകുമാരി എന്നെല്ലാം വിട്ട് അവൾ എന്ന് റാണിയോട് തന്നെ പറയാനാകുന്നത്, വ്യക്തിത്വത്തിന്‍റെ കോഡുകളിൽ ഒരു പൈശാചികമായ മൂല്യ വർദ്ധനവ് വരുത്തും. സുഖമുള്ള കാര്യമാണ്.

താഴോട്ടും മുകളിലോട്ടുമായി തെന്നിത്തിരിയുന്ന വട്ടാട്ടകൂടാരം (Merry-go-round/ Carousel) പോലെ, താഴെയുള്ളയാൾ, മുകളിലുള്ളവരെ തിരിക്കും.

Image
Last edited by VED on Thu Oct 26, 2023 12:01 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. ഫ്യൂഡൽ ഭാഷകളുടെ പൈശാചിക സവിശേഷതകൾ




ഇവിടെ സംവാദത്തിന്‍റെ ഒഴുക്ക് ഒന്ന് നിർത്തിയിട്ട് ഫ്യൂഡൽ ഭാഷകളുടെ സവിശേഷ കഴിവുകൾ ഒന്ന് എണ്ണിനോക്കാം.

1. ആളുകളുടെ ഇടയിൽ ആപ്പ് കയറ്റം (act as a wedge),

2. ആളുകളെ വ്യത്യസ്ത നിലവാരങ്ങളിൽ വികടിപ്പിച്ച് തെറിപ്പിക്കാം (divisive),

3. ആളുകളെ വ്യത്യസ്തതയോടുകൂടി വീക്ഷിക്കാം (discriminative),

4. വന്യജീവികൾക്ക് ഉള്ള പല്ലുകൾ ഉപയോഗിച്ച് എന്ന പോലെ കടിക്കാം (can be carnivorous),

5. വന്യജീവികൾക്ക് ഉള്ള മാതിരിയുള്ള കാൽനഖങ്ങൾ പോലുള്ള നഖങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരെ പിടിച്ച് നിർത്താം, അവരെ മാന്താം (act like claws),

6. മൂർച്ചയേറിയ മുനയുളള സൂചിപോലെ ആഴങ്ങളിൽ കുത്തിനോവിക്കാം (pierce like a sharp needle),

7. തമ്മിൽതമ്മിൽ ഒത്തൊരുമയോടുകൂടി നിലനിൽക്കുന്ന ആളുകളിൽ തമ്മിൽതമ്മിൽ വിരോധവും, വിദ്വേഷവും സൃഷ്ടിക്കാം (be disruptive),

8. ഒരാൾ ഉയരുമ്പോൾ മറ്റേ ആൾ നിർബന്ധമായും താഴണം എന്ന പൈശാചികമായ പ്രതിഭാസം സൃഷ്ടിക്കാം (act like a see-saw),

9. ആളുകളെ ഒരു ചുഴിക്കുറ്റിയുടെ മുകളിൽ ഘടിപ്പിച്ച് ഒരു വട്ടാട്ടകൂടാരം ഇട്ട് കറക്കുന്നത് പോലെയാക്കാം (act like a pivot),

10. മുകളിൽ ഉള്ള ആളെ താഴേക്കും താഴെയുള്ള ആളെ മുകളിലേക്കും ഒറ്റഅടിക്ക് സ്ഥാനചലനം നടത്താനാവും (flip vertically),

11. ഒരാളെ ചിലരെക്കൊണ്ട് ബഹുമാനിപ്പിച്ചും, മറ്റ് ചിലരെക്കൊണ്ട് ബഹുമാനമില്ലാതെയും ഒരേസ്ഥലത്ത് വച്ച് സംബോധനചെയ്തോ, പരാമർശിച്ചോ ചെയ്ത് കൊണ്ട്, ആളെ ചുരുട്ടുന്ന പ്രതീതിയുളവാക്കാനാവും (squeeze and twist an individual),

12. വാക്ക് കോഡുകളുടെ നിലവാരം നിരന്തരമോ, ചിലപ്പോഴെക്കെയോ മാറ്റിമാറ്റി പ്രകടിപ്പിച്ച് കൊണ്ട്, വ്യക്തിയിൽ ഒരു തരം വിറക്കുന്നതോ, സ്പന്ദിക്കുന്നതോ, പൊങ്ങുകയും താഴുകയും ചെയ്യുന്നതോ ആയ പ്രതീതി ഉളവാക്കാം (vibrate or bounce),

13. വാക്ക് കോഡുകൾ ഉപയോഗിച്ച് കൊണ്ട് വ്യക്തിത്വത്തിലും, വ്യക്തിബന്ധത്തിലും, ചരിവുകളും, സ്ഥാനചലനങ്ങളും, വലിവുകളും, ഉന്തലുകളും മറ്റും അനുഭവിപ്പിക്കാം, വാക്ക് കോഡുകൾക്ക് ദിശാഘടകാംശമുള്ളതിനാൽ, പലകാര്യങ്ങളിലും ദിശാവ്യതിചലനം സൃഷ്ടിക്കാം (create a change in focus or shift in direction)

14. നിരപ്പുള്ള ഭാഷാ സമൂഹങ്ങളിൽ ഫ്യൂഡൽ ഭാഷകൾ കയറിയാൽ, അവിടങ്ങളിൽ സമൂഹത്തിൽ ആകമാനം വിഘടനകോഡുകൾ നിറയും. വിവിധ തരം വ്യക്തി ബന്ധങ്ങൾക്ക് ക്ഷതമേൽക്കും. കാലാകാലങ്ങളായി വളർത്തിയെടുത്ത സാമൂഹിക കീഴ്വഴക്കങ്ങൾ ചിതറിനശിക്കും. അദൃശ്യവും അതേ സമയം നിർവ്വചിക്കാനോ, മനസ്സിലാക്കാനോ ആവാത്ത ഒരു പൈശാചികത സമൂഹത്തിലാകമാനം പടരുന്നതായി അനുഭവപ്പെടും, അവിടുത്തുകാർക്ക്. (total disintergration of social conventions in planar language nations)

15. വാക്ക് കോഡുകൾകൊണ്ട് വ്യക്തിബന്ധങ്ങളിലും, ഗുരു-ശിഷ്യൻ, നേതാവ്-അണി തുടങ്ങിയ ബന്ധങ്ങളിലും കാന്തത്തിന്‍റെ (Magnetന്‍റെ) വ്യത്യസ്ത ധ്രുവങ്ങൾ പോലെ ഉപയോഗിക്കാം.

16q #. ഒരേ ഭൗതിക ദൃശ്യത്തെ രണ്ടോ അതിൽ കൂടുതലായോ ആയി പുനരാവിഷ്ക്കരിക്കാം.

ഐറ്റം നം. 15ലും, 16ഉം അടുത്ത എഴുത്തിൽ വിശദീകരിക്കാം.

Image
Last edited by VED on Thu Oct 26, 2023 12:01 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. കാന്ത ദ്രുവങ്ങളുടെ ആകർഷണവും വികർഷണവും ദൃശ്യവൽക്കരിക്കുന്ന ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ



കഴിഞ്ഞ പോസ്റ്റിലെ 15ആമത്തെ ഐറ്റം വിശദീകരിക്കുകയാണ് :

ഫ്യൂഡൽ ഭാഷകളിൽ ഗുരു-ശിഷ്യ അല്ലെങ്കിൽ നേതാവ് - അണി തുടങ്ങിയ വ്യക്തി ബന്ധങ്ങളിലും, അവ സൃഷ്ടിക്കുന്ന വ്യാപകമായ സംഘടനകളിലും, മുകളിലോട്ട് താഴെനിന്നും ഒരു ആകർഷണം (attraction) നിലനിൽക്കും. തിരിച്ചും.

മുകളിലെ നേതാവിനെ ഒരു കാന്തമായി (magnetആയി) സങ്കൽപ്പിക്കുക. ഈ കാന്തത്തിലെ ദക്ഷിണ ധ്രുവം (South pole) താഴോട്ട് ചൂണ്ടി നിൽക്കും.

അണി എന്ന കാന്തത്തിന്‍റെ ഉത്തര ധ്രുവം (North pole) ഇതിനോട് ഒട്ടി നിൽക്കും.

ഈ അവസ്ഥ വാക്ക് കോഡുകളിലൂടെ വീക്ഷിച്ചാൽ, മുകളിൽനിന്നും 'നീ' എന്ന് സംബോധന ചെയ്യുന്ന നേതാവും, 'ചേട്ടൻ' / 'സാർ' /'അങ്ങുന്ന്' തുടങ്ങിയ വാക്കുകളാൽ തിരിച്ച് സംബോധന ചെയ്യുന്ന അണിയും.

ഇത് ശക്തമായ ഒരു ഒട്ടിനിൽക്കലാണ്.

ഇങ്ങിനെ മുകളിലെ കാന്തത്തിനോട് അനവധി അണികൾ എന്ന കാന്തങ്ങൾ (magnets) ഒട്ടിനിൽക്കുന്നതാണ് ഫ്യൂഡൽ ഭാഷകളിൽ ഒരു നേതാവും കുറേ അണികളും എന്ന പ്രസ്ഥാനം.

ഇതിന്‍റെ കെട്ടുറപ്പിന് അത്യാവശ്യമായ ഘടകം അണികൾക്ക് വാക്ക് കോഡുകളിൽ സൂചിപ്പിക്കാനുതകുന്ന ബഹുമാനമാണ്.

നീ - നിങ്ങൾ, നീ - സാർ, നീ - അങ്ങുന്ന്, നീ - ചേട്ടൻ, നിങ്ങൾ - സാർ, നിങ്ങൾ - ചേട്ടൻ, നീ - ചേച്ചീ തുടങ്ങിയവ ഈ വിധ കാന്തിക ശക്തിയുള്ള ഗുരു - ശിഷ്യ / നേതാവ് - അണി ബന്ധങ്ങൾ ആണ്.

ഇങ്ങിനെയുള്ള ഒരു ശക്തമായ പട്ടാളച്ചിട്ടയിലുള്ള (regimented) ഒരു നേതൃത്വ ബന്ധത്തിന് ക്ഷതം വരുത്താൻ ഉതകുന്നത്, ഈ ബന്ധത്തിലൂടെ ഒരു രോഗബാധ പോലെ പടർന്നേക്കാവുന്ന ബഹുമാനക്കേടാണ്.
നേതാവിന്‍റെ / ഗുരുവിന്‍റെ വിലയിടിക്കുന്ന എന്തെങ്കിലും ഒരു വിവരം ആരെങ്കിലും ഒരു അണിയിൽ എത്തിച്ചാൽ അവിടെ ബന്ധം മുറിയും. ഈ വിവരം അറിയുന്ന അണികളുടെ സ്ഥാനത്ത് എല്ലായിടത്തും ബന്ധം മുറിയും.

ഒരു കത്തികൊണ്ട് ഓരോ ചരടും മുറിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാമെങ്കിലും കാര്യങ്ങൾ കുറച്ച് കൂടി സങ്കീർണ്ണമാണ്.

മോശമായ വിവരം ഒരു ശക്തിയേറിയ കോഡ് ആയിട്ടാണ് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്. അണിയുടെ കാന്തിക കോഡിനെ നേരെ മലക്കം മറിക്കും ഈ കോഡ്. ഉത്തരധ്രുവം നേരെ താഴേക്ക് മറിഞ്ഞ് മാറി, അതിന്‍റെ സ്ഥാനത്ത് ദക്ഷിണ ധ്രുവം വരും.

ബന്ധന കണ്ണിയുടെ സ്ഥാനത്ത് രണ്ട് ദക്ഷിണ കോണുകൾ വന്ന് നിൽക്കും. അണിയുടെ ദക്ഷിധ്രുവം നേതാവിന്‍റെ കാന്തിക വലയത്തിൽനിന്നും തെറിച്ച് മാറിനിൽക്കും.

വാക്ക് കോഡുകളിൽ എന്താണ് മലക്കം മറിച്ചിൽ നടക്കുന്നത് എന്ന് ദൃഷ്ടാന്തീകരിക്കാനായി, ഒരു സംഭവ വിവരണം നൽകാം.

ഏതാണ്ട് 1947. സബർമതി ആശ്രമത്തിൽ വച്ച്, അവിടുള്ള ഏറ്റവും ആദരിക്കപ്പെടുന്ന ഗുരു സ്ഥാനത്ത് ഉള്ള വ്യക്തിയുടെ ഒരു തെറ്റായ നടപടി ആശ്രമത്തിന്‍റെ സെക്രട്ടറിയായ വ്യക്തി കണ്ടു. സെക്രട്ടറിക്ക് വേണമെങ്കിൽ കണ്ട സംഗതിയെ അങ്ങ് നിസ്സാരമായി തള്ളാമായിരുന്നു. കാരണം, ഇങ്ഗ്ളിഷ് നിയമ ചട്ടങ്ങൾ പ്രകാരം ഒരു ആഭാസത്തരമാണ് ചെയ്യപ്പെട്ടതെങ്കിലും, പ്രാദേശിക സാമൂഹിക സംസ്ക്കാര പ്രകാരം, നിസ്സാരമായ കാര്യമായും പരിഗണിക്കാവുന്ന കാര്യമാണ്.

സെക്രട്ടറി സംഗതിയെ ഒരു ആഭാസമായിത്തന്നെ കാണ്ടു. പിന്നെ ആ ആൾ ആ ആശ്രമത്തിൽ തുടരുന്നതിൽ ആർത്ഥമില്ലതന്നെ.

കാരണം, ഈ വിഷയം മറ്റുള്ളവരോട് ചർച്ചചെയ്യുമ്പോൾ, ഗുരു 'അദ്ദേഹത്തിൽ' നിന്നും 'അയാളായി' മാറും.

കാരണം, 'അദ്ദേഹം ഇങ്ങിനെ ചെയ്തു', എന്ന് പറയുമ്പോൾ, വാക്യ രചനയിൽ കാര്യമായ ഘനമില്ലായ്മ വരും. 'അയാൾ ഈ കാര്യം ചെയ്യുന്നത് ഞാൻ കണ്ടു' എന്നാവും കൂടുതൽ കാര്യക്ഷമായിട്ടുള്ള വാക്യമായി വരിക.
മറ്റു വല്ലവരും ആണെങ്കിൽ വാക്യം 'അവൻ ഇങ്ങിനെ ചെയ്യുന്നത് ഞാൻ കണ്ടു' എന്നാവാനും സാധ്യത ഉണ്ട്.

ഗുരുവും ശിക്ഷ്യനും തമ്മിൽ ഒട്ടിനിൽക്കുന്ന ഇടത്ത്, കാന്തിക ദ്രവങ്ങൾ മാറി മറിയുകയാണ്. 'അദ്ദേഹം' എന്നതിന്‍റെ സ്ഥാനത്ത് 'അയാൾ' വന്ന് സ്ഥാനം കരസ്ഥമാക്കുന്നു.

മുകളിൽ ഉള്ള ഗുരുവിന്‍റെ കാന്തിക ദ്രുവം (magnetic pole) ഈ വിവരം തിരിച്ചറിയും.

ഒട്ടിനിൽക്കുന്നതിന് പകരം ഉന്തിത്തെറിപ്പിക്കുന്ന ദ്രവമാണ് അണിയുടെ സ്ഥാനത്ത് വന്ന് നിൽക്കുന്നത്.

ആശ്രമ സെക്രട്ടറി ആ സ്ഥാനത്ത് തുടരുന്നത് അപകടമാണ്. അണികളിൽ എല്ലാവരിലും തന്നെ ഒരു വിഷമയം, ആ ആശ്രമത്തിൽ ആ ആൾ പടർത്തും. എല്ലായിടത്തും, 'അദ്ദേഹത്തെ' 'അയാൾ' ആക്കിവിടും ഈ സെക്രട്ടറി.

സെക്രട്ടറിയുടെ പണി പോയി.

ഈ സംഗതിക്ക് പുല്ലിന്‍റെ വില നൽകിയവർ ആശ്രമത്തെ ശക്തിപ്പെടുത്തുകയും, ആശ്രമത്തിലെ പലവിധ ഔപചാരിക സ്ഥാനമാനങ്ങൾ അലങ്കരിക്കുക ചെയ്യുന്നത് തുടരുകയും ചെയ്തു.

Image
Last edited by VED on Thu Oct 26, 2023 12:01 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ഭൗതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി പുനരാവിഷ്ക്കരിക്കുന്നതെങ്ങിനെ

44ലെ 16ആമത്തെ ഐറ്റം ഇനി എടുക്കാം.

QUOTE: 16. ഒരേ ഭൗതിക ദൃശ്യത്തെ രണ്ടോ അതിൽ കൂടുതലായോ ആയി പുനരാവിഷ്ക്കരിക്കാം. END OF QUOTE

ഈ ഒരു പ്രതിഭാസത്തെ ഒരു സംഭവ വിവരണത്തിലൂടെ വിവരിക്കാം.

ഏതാണ്ട് 2002ൽ, മലപ്പുറം ജില്ലയിൽ വച്ച് യാദൃശ്ചികമായി ഒരു വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീയുമായി ഏതാനും നിമിഷങ്ങൾ സംസാരിക്കാനുള്ള അവസരം ഒരു വേദിയിൽ വച്ച് ഉണ്ടായി. ഐറിഷ് പാരമ്പര്യമുള്ള യൂഎസ് പൗരത്വം ഉള്ള ആളാണ്. ഈ ആളുടെ കുടുംബക്കാർ യൂഎസ്സിലേക്ക് നീങ്ങുന്നകാലത്ത്, ഐയർലെണ്ട് പൂർണ്ണമായും ബൃട്ടണ്ടെ ഭാഗമായിരുന്നു.

എന്നാൽ, ബൃട്ടനെ പുച്ഛിച്ചാണ്, ഇങ്ഗ്ളിഷ് രാജ്യത്തിലെ പൗരത്വം പേറുന്ന ഈ സ്ത്രീ സംസാരിക്കുന്നത്.

ഈ ഉപഭൂഖണ്ടത്തിലെ പ്രാദേശിക ഭാഷകൾ ഒന്നുംതന്നെ അറിയാത്ത, ഒരു ഇങ്ഗ്ളിഷ് രാജ്യക്കാരിയെന്ന നിലയിൽ, മലപ്പുറത്ത് കാര്യമായിത്തന്നെ സാമൂഹികമായി ഇറങ്ങി നടക്കുന്ന ഒരു മദ്ധ്യവയസ്കയാണ് ഈ ആൾ.

യാതോരു ഔപചാരിക ബഹുമതികളും ഇല്ലാതെ, ഇങ്ങിനെ ഇറങ്ങി നടന്നാൽ, മലയാളം പോലുള്ള ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, തങ്ങളുമായി ബന്ധപ്പെട്ട ഭാഷാ കോഡുകളിൽ ഇടിവ് സംഭവിക്കും. ഈ കാര്യം ചെറിയ തൊതിൽ ഈ എഴുത്തുകാരൻ ഒന്ന് സൂചിപ്പിച്ചു.

അപ്പോൾ, ഈ വനിത പറഞ്ഞത് ഒരു ഗംഭീരമായ വിവരക്കേടാണ്.

ഈ ആളോട് ഇതേ കാര്യം പലരും പറഞ്ഞിട്ടുണ്ടത്രേ . മലയാളത്തിൽ bad words (മോശമായ പദങ്ങൾ) ഉണ്ട് എന്ന്. ഇതിന് ഈ ആൾ പറഞ്ഞ മറുപടിയാണ് വിവരക്കേടിന്‍റെ വക്കത്ത് നിൽക്കുന്നത്.:

"There are bad words in English also". (ഇങ്ഗ്ളിഷിലും മോശമായ പദങ്ങൾ ഉണ്ട്).

അത് 'വേ', ഇത് 'റെ', എന്ന് പറഞ്ഞത് മാതിരിയാണ് കാര്യങ്ങൾ.

ഇങ്ഗ്ളിഷിൽ ഉണ്ട് എന്ന് പറയപ്പെടുന്ന മോശമായ പദങ്ങൾ മലയാളത്തിൽ പതിന്മടങ്ങ് ഉണ്ട്. അതിനെക്കുറിച്ചല്ല പലരും ഈ ആൾക്ക് മുന്നറിയിപ്പ് നൽകിയത്.

മറിച്ച്, ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകളിൽ ഇല്ലാത്ത പൈശാചിക വാക്ക് കോഡുകൾ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.

ഇത് ചിത്രീകരിക്കാൻ ഈ ദൃശ്യം മാത്രം മതി.

മലപ്പുറത്തുള്ള ഒരു സാമൂഹിക വേദിയിൽ (അങ്ങാടിയിലെ ഒരു പീടിക / ആളുകൾ കൂട്ടംകൂടി ഇരിക്കുന്ന മൈതാനം / ചായക്കട) ഈ ആൾ കയറിവരുന്നു.

ഒരാൾ പറയുന്നു: അവർ വരുന്നുണ്ട്. (ഓര് വരുന്നുണ്ട്.)

ആളുകൾ വ്യക്തമായ പരിഗണനയോടും, ആദരവോടും ഇവരെ എതിരേൽക്കുന്നു.

ഈ വക ആദരവും പരിഗണനയും ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല.

ഇതിന്‍റെ സുഖം അറിഞ്ഞതിനാൽ, ഈ ആൾ ഇടക്കിടക്ക് ഈ വേദിയിൽ കയറിവരുന്നു.

ഇങ്ങിനെയുള്ള ഒരു പെരുമാറ്റം മലയാളത്തിൽ വാക്ക് കോഡുകളിൽ കാര്യമായ വ്യതിചലനം സൃഷ്ടിക്കും.

ഒരാൾ പറയുന്നു: അവൾ വരുന്നുണ്ട് / ഓള് വരുന്നുണ്ട്.

അവിടെ ഇരിക്കുന്ന ആളുകളുടെ മുഖത്ത് ഒരു പരിഹാസ മന്ദഹാസം പടരുന്നു.

രംഗം മാറിയിട്ടുണ്ട്.

അവർ (ഓര്) വരുന്നുണ്ട്
എന്ന രംഗവും,

അവൾ (ഓള്) വരുന്നുണ്ട്,

എന്ന രംഗവും രണ്ടും രണ്ടാണ്.

ഒരേ ദൃശ്യത്തെ രണ്ട് വ്യത്യസ്ത ഗുണ നിലവാരത്തിലുള്ള കണ്ണാടിയിലൂടെ വീക്ഷിക്കുന്നത് പോലെ വ്യത്യസ്തമാണ് രണ്ടും.

അതുമല്ലെങ്കിൽ ഗുണനിലവാരമുള്ള കണ്ണാടിചില്ലിലൂടെ ഒരു രംഗം വീക്ഷിക്കുന്നു. അതിന് ശേഷം, കണ്ണാടിച്ചില്ല് പൊളിച്ച് അതേ രംഗം വീക്ഷിക്കുന്നു.

പൊളിഞ്ഞകണ്ണാടിച്ചില്ലിലൂടെ വീക്ഷിക്കുന്ന ദൃശ്യം വിലക്ഷണമുള്ളതാണ്.

Image
Last edited by VED on Thu Oct 26, 2023 12:02 am, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. ആളെ എടുത്ത് കുടയാനാകുന്ന ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ


ഫ്യൂഡൽ ഭാഷകളുടെ സവിശേഷതകൾ എണ്ണാൻ തുനിഞ്ഞത്, എഴുത്തിന്‍റെ ഒഴുക്ക് വിട്ടുള്ള ഒരു പ്രയാണം ആണ്. ഒഴുക്കിലേക്ക് തിരിച്ച് പോകേണ്ടിയിരിക്കുന്നു.

എന്നാൽ, പെട്ടെന്ന് മനസ്സിൽ ഒരു കാര്യം കൂടി കടന്നുവന്നിരിക്കുന്നു. അതും കൂടി പറഞ്ഞുകൊണ്ട് ഈ എണ്ണിത്തിട്ടപ്പെടുത്തലിൽ നിന്നും വിട്ടുപോകാം എന്ന് കരുതുന്നു.

ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് ആളുകളെ എടുത്ത് കുടയാം എന്ന ഒരു കഴിവ് കൂടിയുണ്ട്.

ഇങ്ഗ്ളിഷിളെ What are you doing? എന്ന വാക്യം നോക്കുക.

ഇത്, ആളെ എടുത്ത് കുടയുന്ന ഒരു വാക്യമാക്കാൻ, ശബ്ദവും, മുഖഭാവവും മറ്റും ഉപയോഗിച്ച് ചെയ്യാനായേക്കാം. എന്നാൽ, ഈ വാക്യം ഫ്യൂഡൽ ഭാഷകളിൽ

നീ എന്താണ് ചെയ്യുന്നത്?

നീ എന്താ ഈ ചെയ്യുന്നത്?

നിങ്ങൾ എന്താണ് ചെയ്യുന്നത്?

നിങ്ങൾ എന്താ ഈ ചെയ്യുന്നത്?

സാർ എന്താണ് ചെയ്യുന്നത്?

സാർ എന്താ ഈ ചെയ്യുന്നത്?

എന്നെല്ലാം രീതിയിൽ തർജ്ജമ ചെയ്യാനാവും. ഈ വാക്കുകളിൽ, ചിലതിൽ ആളെ എടുത്ത് കുടയാനാകുന്ന കോഡുകൾ ഉണ്ട് എന്നുള്ളത് വാസ്തവമാണ്. എന്നാൽ, അവ എപ്പോഴാണ് ഒരു കുടയൽ വാക്യമാകുന്നത് എന്നത്, ആര്, ആരോടാണ് ഈ വാക്യം ഉപയോഗിക്കുന്നത് എന്നതിനേയും ആശ്രയിച്ചിരിക്കും.

ഈ വക പ്രശ്നങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് തീർത്ത് പറയാനാകില്ല. പ്രത്യേകിച്ചും, ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് ഉപയോഗിക്കുമ്പോൾ, അവർ YOU എന്ന പദത്തിന്, അവരുടെ സ്വന്തം ഭാഷയിൽ ഏത് പദമാണ് മനസ്സിൽ വച്ചത് എന്നത് വാക്കുകളിൽ ചിലപ്പോൽ പ്രതിഫലിക്കും. അവ എഴുത്ത് രൂപത്തിൽ ആണെങ്കിൽക്കൂടി.

ആപേക്ഷികമായി തരംതാണവർ ഈ വക വാക്കുകൾ ഉപയോഗിക്കുമ്പോൾ കൂടുതലായും അനുഭവപ്പെടും. ഇത്, ഇന്ന് ഇന്ത്യൻ സർക്കാർ ഓഫിസുകളിൽ നിന്നും വരുന്ന കത്തെഴുത്തുകളിൽ പ്രത്യേകമായും അനുഭവപ്പെടാൻ സാധ്യത ഏറിവരുന്നുണ്ട്. കാരണം, പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.

ഇനി എഴുത്തിന്‍റെ ഒഴുക്കിലേക്ക് തിരിച്ച് പോകാം.

Image
Last edited by VED on Thu Oct 26, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച് അഭിപ്രായം വ്യത്യസ്ത നിലവാരമുള്ളവർ പ്രകടിപ്പിക്കുമ്പോൾ


വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച് അഭിപ്രായം വ്യത്യസ്ത നിലവാരമുള്ളവർ പ്രകടിപ്പിക്കുമ്പോൾ
ഫ്യൂഡൽ ഭാഷകളിൽ അഭിപ്രായപ്രകടനത്തിനും കാര്യമായ പരിമിതികൾ ഉണ്ട്.

ആളുകൾക്ക് മാനസികമായി, സാമൂഹികമായോ, തൊഴിൽ പരമായോ, അതുമല്ലെങ്കിൽ സ്വന്തമായോ നിർവ്വചിക്കപ്പെട്ടിട്ടുള്ള 'അദ്ദേഹം' /'അയാൾ' / 'അവൻ' പരിധിക്കുള്ളിൽ നിന്നാണ് പലപ്പോഴും അഭിപ്രായം നൽകാൻ ആവുള്ളു.

കുറച്ച് കൂടി വ്യക്തമായി ഇങ്ങിനെ ആ കാര്യം പറയാം. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ (Biological) കാര്യങ്ങളുടെ, സംസാരിക്കാൻ ഏറ്റവും അപ്രിയകരമായ കാര്യങ്ങൾ, ആർക്കും പറയാനാവുന്ന കാര്യങ്ങളാണ്. ആരെപ്പറ്റിയും ഈ വിധ കാര്യങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കാം.

എന്നാൽ, ഘട്ടംഘട്ടമായി സംസാരവിഷയമായി ഗുണമേന്മയുളള കാര്യങ്ങളുമായി ബന്ധപ്പെടുത്തി, മറ്റുള്ളവരെ മൂല്യനിർവ്വഹണം ചെയ്യാനാവുന്നവർ ഘട്ടംഘട്ടമായി എണ്ണത്തിൽ കുറഞ്ഞ് കുറഞ്ഞ് വരും.

എല്ലാരീതിയിലും വളരെ ചെറിയ വ്യാപ്തിയും വിശാലതയും ഉള്ള വ്യക്തിത്വങ്ങളെക്കുറിച്ച്, ഏതൊരാൾക്കും അഭിപ്രായം പറയാനാകും.

എന്നാൽ, ചിന്താമണ്ഡലത്തിലും പ്രവർത്തി മേഖലയിലും വളരെ വിസ്തൃതിയും ആയാമവും ഉള്ള ഒരു വ്യക്തിയെക്കുറിച്ച്, ഒരാളോട് അഭിപ്രായം ചോദിക്കുമ്പോൾ, അയാളുടെ സ്വന്തം നിലവാര വ്യാപ്തിക്ക് അതീതമായുള്ള കാര്യങ്ങളെക്കുറിച്ചും, സംഭവങ്ങളെക്കുറിച്ചും ശരിയാംവണ്ണം ആ ആൾക്ക് അഭിപ്രയം പറയാനാകില്ലതന്നെ.

എന്നാൽ ഇങ്ങിനെയുള്ളവരിൽ പലരും അഭിപ്രായം പറയാൻ കിട്ടിയ അവസരം പാഴാക്കില്ല. അവരുടെ കാഴ്ചപ്പാടിൽ പെടുന്ന കാര്യം വച്ച് അവർ മറ്റെ ആളെക്കുറിച്ച് അഭിപ്രായം പറയും. വിലയിരുത്തും.

ഇങ്ഗ്ളിഷിലും ഇതേ പോലെ പെരുമാറാമെങ്കിലും, മുകളിൽ സൂചിപ്പിച്ച, 'അദ്ദേഹം' /'അയാൾ' / 'അവൻ' വ്യക്തിത്വ വ്യത്യാസം ഈ വക വിലയിരുത്തലുകളെ ബാധിക്കില്ലതന്നെ.

Image
Last edited by VED on Thu Oct 26, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് പൃസം മാതിരിയും പെരുമാറാൻ ആവും



സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിലെ പരിധിയെ കാണിക്കാനായി ഒരു ചെറിയ ഉദാഹരണം നൽകാം.

ഒരു കൂട്ടം കോളെജ് വിദ്യാർത്ഥികൾ നിൽക്കുന്നു. അവരിൽ ഒരാളോടൊപ്പം മറ്റൊരു ചെറുപ്പക്കാരൻ നിന്ന് സംസാരിക്കുന്നു. ഒരു യുവാവായ അദ്ധ്യാപകൻ വന്ന് കൊളെജ് വിദ്യാർത്ഥിയോട് കയർത്ത് സംസാരിക്കുകയും, താൻ അങ്ങിനെ ചെയ്യരുത്, താൻ ഇങ്ങനെ ചെയ്യരുത്, താൻ ഇത് ചെയ്യ്, താൻ അത് എന്തിനാണ് ചെയ്തത്? എന്നെല്ലാം പറയുന്നു. വിദ്യാർത്ഥി ബഹുമാനത്തോടുകൂടെ, അതിനെല്ലൊം തലകുലുക്കുകയും, 'സാർ, സാർ' എന്ന് പറയുകയും ചെയ്യുന്നു.

തുടർന്ന് അയാളുടെ കൂടെ നിൽക്കുന്ന യുവ പ്രായക്കാരനായ ചെറുപ്പക്കാരനോട്, ഇതേ സ്വരത്തിൽ അദ്ധ്യാപകൻ ഞെട്ടിക്കുന്ന സ്വരത്തിൽ സംസാരിക്കുന്നു. ഉടനെ ആ യുവാവ് തിരിച്ച്, അദ്ധ്യാപകനോട്, 'ഇതൊക്കെ എന്നോട് പറയാൻ നീ ആരാ?' എന്നോ, 'ഇതൊക്കെ എന്നോട് പറയാൻ താൻ ആരാ?' എന്നോ പതിങ്ങിയ സ്വരത്തിൽ ചോദിക്കുന്നു.

ഈ സംഭവത്തെ, വിലയിരുത്തുമ്പോൾ, അദ്ധ്യാപകന് എന്തും പറയാം, അദ്ധ്യാപകനോട് ബഹുമാനം കാട്ടിത്തന്നെ മറ്റുള്ളവർ പെരുമാറണം എന്ന വിവരം പരിശീലിച്ചിട്ടുള്ള ആൾ, ഈ സംഭവത്തെ ഒരു പ്രത്യേക രീതിയിലാണ് വിലയിരുത്തുക. അതേ സമയം, വിദ്യാർത്ഥികളോട് വളരെ മാന്യമായും ബഹുമാനത്തോടും പെരുമാറണം എന്ന് പരിശീലനം ലഭിച്ചിട്ടുള്ള ആൾ മറ്റൊരു രീതിയിലാണ് വിലയിരുത്തുക.

എന്നാൽ, കുറച്ച് കൂടി ആലോചിച്ചാൽ മനസ്സിലാകുന്നത്, മൂന്നാമതായുള്ള ചെറുപ്പക്കാരൻ, അദ്ധ്യാപക-വിദ്യാർത്ഥി ഉച്ചനീചത്വ ബന്ധകോഡുകളിൽ ഉൾപ്പെടാത്ത ആളാണ്. അയാളോട്, ഈ കോഡുകൾ പ്രകാരം അധികാരം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നം എന്നും കാണാം.

മുകളിൽ നിന്നും താഴോട്ടേക്ക് കൂർത്തഗോപുരം മാതിരിയായി (Cone shaped) ആളുകളെ ഫ്യൂഡൽ ഭാഷകൾക്ക് അടുക്കിക്രമപ്പെടുത്താനാവും എന്ന ഒരു കഴിവാണ് ഇവിടെ പ്രകടമാകുന്നത്. മുകളിൽ ഉള്ള ആൾക്ക് തനിക്ക് കീഴെയുള്ള, കോണിലുള്ളവരോട് എന്തും പറയാം എന്തും ആവശ്യപ്പെടാം എന്ന രീതിയിൽ ബഹുമാന-വിധേയത്വക കോഡുകൾ നിലനിൽക്കുന്നു.

എന്നാൽ, കീഴെത്തന്നെയുള്ള, എന്നാൽ ഈ കോണിൽ പെടാത്ത ആളോട് യാതൊരുവിധ കാര്യവും ഈ വിധം പറയാനും ആവശ്യപ്പെടാനും ആവില്ലതന്നെ.

മാത്രവുമല്ല, സ്വയം പരിചയപ്പെടുത്താതെ, ഫ്യൂഡൽ ഭാഷകളിൽ അങ്ങ് കേറി പെരുമാറിയാൽ, പ്രശ്നം വരും എന്നുള്ളതും ഒരു സംഗതിയാണ്.

ഫ്യൂഡൽ ഭാഷകൾക്ക് ഒരു പൃസം (Prism) മാതിരിയും പെരുമാറാൻ ആവും. പരന്ന കോഡുകൾ ഉള്ള ഭാഷയിൽ പരന്ന രീതിയിൽ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന ആളുകളെ, ഫ്യൂഡൽ ഭാഷകളിൽ കൂടി വീക്ഷിച്ചാൽ, അവർ വിവിധ നിറപ്രത്യേകതയിൽ എന്നവണ്ണം ഒരു സ്പെക്ട്രം മാതിരി (Spectrumപോലെ) ചിതറിമാറിവരുന്നതായി കാണാം. വെള്ള വെളിച്ചം, ഒരു പൃസത്തിലൂടെ കടത്തിവിട്ടാൽ എന്ന മാതിരി.

Image
Last edited by VED on Thu Oct 26, 2023 12:02 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. പർവ്വതീകരിക്കാനും, ചെറുതാക്കാനും ഉള്ളകഴിവ് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾക്ക്



എഴുത്തിന്‍റെ ഒഴുക്ക് വിട്ടാണ് ഇപ്പോൾ എഴുത്ത് പോകുന്നത്. പാതവിട്ട ഇടത്തേക്ക് തിരിച്ച് പോകേണ്ടിയിക്കുന്നു.

അതിന് മുൻപായി ഒരു ചെറിയ കാര്യം കൂടി, ഭാഷകളെക്കുറിച്ചും, ഫ്യൂഡൽ ഭാഷകളെക്കുറിച്ചും സൂചിപ്പിച്ചിട്ട് പോകാം എന്ന് കരുതുന്നു.

ഏത് സംഗതിയിലും, വാക്കുകൾക്ക് വലുപ്പച്ചെറുപ്പം സൃഷ്ടിക്കാൻ ആവും. അങ്ങിനെ മറ്റ് പലതും.

ഒരു വ്യക്തിയെക്കുറിച്ചോ, ഒരു സംഗതിയെക്കുറിച്ചോ ഒരാൾ സംസാരിക്കുമ്പോൾ, ആ ആൾ ഒരു തരം ലെൻസ് (lens - ഭൂതക്കണ്ണാടി) പോലെ പ്രവർത്തിക്കും. ഉദാഹരണത്തിന് He is a big man / He is a small man. ഈ ഉദാഹരണം പരന്ന കോഡുകൾ ഉള്ള ഭാഷയിലേതാണ്.

എന്നാൽ, ഫ്യൂഡൽ ഭാഷയാണ് മാധ്യമമെങ്കിൽ (Mediumഎങ്കിൽ), ആ 'He'യുടെ സ്ഥാനത്താണ് മാറ്റം സംഭവിക്കുന്നത്. 'അവൻ', 'അയാൾ', 'അദ്ദേഹം', എന്ന രീതിയിൽ, ഈ സംഭാഷണം ലെൻസിലൂടെ അപ്പുറത്ത് കടക്കുമ്പോൾ, ആളുടെ കോഡുകളിലും, എല്ലാറ്റിനേയും ആവരണം ചെയ്യുന്ന യാഥാർത്ഥ്യത്തിന്‍റെ കോഡുകളിലും (Codes of reality), മാറ്റം സംഭവിക്കും. കണ്ണാടിക്കുള്ളിലെ രൂപത്തിൽ മാറ്റം സംഭവിക്കുന്നത് പോലെയും ഈ വ്യതിചലനം അനുഭവപ്പെട്ടേക്കാം.

അകവളവുള്ളതോ (Concave), അതുമല്ലെങ്കിൽ പുറവളവുള്ളതോ (Convex), ആകൃതിമാറിയതോ (distorted) ആയ ലെൻസ്, അഥവാ കണ്ണാടി എന്നതിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽ വലുപ്പച്ചെറുപ്പവും, അകൽച്ചയോ, അടുപ്പമോ, വലിഞ്ഞതോ, വികൃതപ്പെട്ടതോ അങ്ങിനെ പലതുമായ രീതിയിൽ രൂപവ്യത്യാസം വരുന്നത് പോലെ, ഫ്യൂഡൽ ഭാഷകളിലൂടെ ചലിച്ചാലും സംഭവിക്കും.

കണ്ണാടി എന്ന പ്രതിഭാസം തന്നെ അതി ഗംഭീരമായ ഒരു സോഫ്ട്വർ പ്രവർത്തന പ്രതിഭാസമായേക്കാം. പൃസവും (Prismവും)അതുപോലെതന്നെ. ഭൗതിക യാഥാർത്ഥ്യത്തെ നിയന്ത്രിക്കുന്ന അതീന്ത്രിയ സോഫ്ട്വേർ കോഡുകളാവാം ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. ഈ വിഷയത്തിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ലതന്നെ.

മറ്റൊരു കാര്യം പറയാനുള്ളത്, ഫ്യൂഡൽ ഭാഷകളിൽ ഏതൊരാളും, നേരത്തെ സൂചിപ്പിച്ച ഏതെങ്കിലും ചില കൂർത്ത ഗോപുരങ്ങളിൽ (Coneകളിൽ) അംഗത്വം ഉള്ള ആളായിരിക്കും. വിവാഹം, തൊഴിലിൽ ചേരൽ, സ്കൂളിൽ ചേരൽ തുടങ്ങിയവ അതീവ ശക്തമായ ഈ വിധ പുതിയ കൂർത്ത ഗോപുരങ്ങളിൽ സ്വയം അകപ്പെടുന്ന സംഗതിയാണ്.

ഇതിനാൽ തന്നെ ഈ വിധ കാര്യങ്ങൾ ചെയ്യുമ്പോൾ കാര്യമായിത്തന്നെ, ആ പുതിയ കൂർത്ത ഗോപുരങ്ങളിൽ മുകൾസ്ഥാനത്ത് നിൽക്കുന്നവർ ഏത് തരക്കാരാണ് എന്ന് വളരെ കാര്യമായിത്തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഈ സംഗതിയുമായി ബന്ധപ്പെട്ട് വളരെ പറയാനുണ്ട്. പിന്നീടാകാം.

ഈ വിഷയം ഇവിടെ നിർത്തുകയാണ്. കാരണം, ഇത് സങ്കീർണ്ണമായ നിലവാരങ്ങളിലേക്ക് നീങ്ങാൻ സാധ്യതകാണുന്നു.

ഈ വഴിപ്പാതയിൽനിന്നും തിരിച്ച്, പ്രധാന പാതയിൽനിന്നും വഴിമാറിനീങ്ങിയ ഇടത്തേക്ക് തിരിച്ച് പോകേണ്ടിയിരിക്കുന്നു.

Image[/size]
Post Reply

Who is online

Users browsing this forum: No registered users and 1 guest