3. ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പരിസരസ്വാധീനം

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പരിസരസ്വാധീനം

Post posted by VED »

Image
Image


Image

Image
Image
Last edited by VED on Mon Feb 19, 2024 12:59 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #


കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.


1. എഴുത്തിൽ വരാൻ പോകുന്ന ബഹുമുഖ വസ്ത്തുക്കൾ

2. പ്രചോദിപ്പിക്കപ്പെട്ട മനോവൃത്തി

3. ഒരു വഹനനൗക മാത്രം

4. മുട്ടികൊണ്ട് തലയിൽ അടിച്ചേൽപ്പിക്കുന്ന വ്യർത്ഥവിവരങ്ങൾ

5. വാണിജ്യവിവരങ്ങളും ഔപചാരിക വിദ്യാഭ്യാസവും

6. ഇങ്ഗ്ളിഷ് വിദ്യാഭ്യാസവും, ഇന്ത്യൻ വിദ്യാഭ്യാസവും

7. ഉയർന്ന മ്യൂല്യങ്ങൾ നിലനിർത്തിയ Anglo-Indiansന് എന്ത് സംഭവിച്ചു

8. ഇങ്ഗ്ളിഷ് വിദ്യാഭ്യാസ സംസ്ക്കാരത്തിന്‍റെ- ഗുണമേന്മ

9. ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്ക്

10. ഇങ്ഗ്ളിഷ് സൗകുമാര്യത വിറങ്ങലിച്ചുപോയി

11. അതിഗംഭീരമായ ആശയവിനിമയ ലാളിത്യം

12. മറ്റവൻ വളർന്നാൽ, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ആപത്താണ്

13. ഇങ്ഗ്ളിഷ് എന്ന ഒറ്റ മന്ത്രം ചാലകശക്തിയായുള്ള ഭരണചക്രം

14. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ് പിടിപ്പുകേട്

15. ഇങ്ഗ്ളിഷ് പരിസരസ്വാധീനം തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു

16. വ്യത്യസ്ത മനോഭാവക്കാരായ പാതിരിമാർ

17. ഇങ്ഗ്ളിഷ് ഭാഷാ പരമായി രണ്ടുതട്ടിൽ നിൽക്കുന്ന പാതിരിമാർ

18. ജനാധിപത്യം ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ

19. രുചികരമായ പാഠപുസ്തകങ്ങളും അരോചകമായവയും

20. മലബാറി ഭാഷയുടെ കഥകഴിച്ചതെങ്ങിനെ

21. കുത്തനെ മറിഞ്ഞ വിദ്യാഭ്യാസം

22. ഞാനാണ് ' മുമ്പൻ' എന്ന് കാണിക്കാനുള്ള ഒരു ആർത്തി

23. ഇങ്ഗ്ളിഷിലെ സ്വാഭാവിക അച്ചടക്കം

24. അതീന്ത്രിയ സോഫ്ട്വേറിൽ അക്ക മൂല്യത്തിന്‍റെ വിസ്തൃതി

25. വാക്ക് കോഡുകളിലൂടെയുള്ള ആന്തോളനം

26. വിറങ്ങലിച്ച ഇങ്ഗ്ളിഷ് പഠനവും കുറേവിഡ്ഢി വ്യാകരണങ്ങളും

27. കുത്തിമറിഞ്ഞ സാമൂഹീകാന്തരീക്ഷം

28. ഇങ്ഗ്ളിഷിൽ ഉച്ചാരണ പിശക് പടർത്തിയ തിരുവിതാംകൂർ ഭാഷ

29. വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുന്ന വിദ്യാഭ്യാസം

30. എതിർ ദിശകളിലേക്ക് ചൂണ്ടുന്ന ചരിത്രങ്ങൾ

31. Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത് എവിടെ

32. ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്

33. പ്രാദേശിക സാമൂഹിക നേതാക്കളുടെ വെപ്രാളം

34. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദിവ്യ ലക്ഷ്യങ്ങൾ

35. ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം

36. ബൃട്ടിഷ്-ഇന്ത്യയും ഇന്ത്യയും

37. അന്തർദ്ദേശീയ ചരിത്രങ്ങളിൽ ഉള്ള സ്ഥലനാമങ്ങൾ

38. എവിടാണ് ഈ ഇന്ത്യ?

39. കേരളോൽപ്പത്തിയുടെ ഉൽപ്പത്തി

40. പുതിയ പശ്ചാത്തലം ഉണ്ടാക്കിക്കൊണ്ടുള്ള മുന്നോട്ടുള്ള നീക്കം

41. പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ

42. മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ

43. ഓലക്കുടയുടെ സാമൂഹിക മഹിമ

44. വാക്കുകളുടെ ആന്തോളനമേൽക്കുമ്പോഴുള്ള മാനസികരോഗം

45. ഇങ്ഗ്ളിഷ് ഭാഷയിലൂടെ വ്യക്തിത്വം മാറുന്നതിനെക്കുറിച്ച്

46. ഫ്യൂഡൽഭാഷ നൽകുന്ന മാനസികസ്വാസ്ഥ്യവും, അസ്വാസ്ഥ്യവും

47. ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ അപമര്യാദയുള്ളവയാണ്

48. ഒരു IP ഓഫിസറുടെ ഓർമ്മക്കുറിപ്പിൽ നിന്നും

49. അനുഭവിച്ചറിഞ്ഞ് രണ്ട് വ്യത്യസ്തതരം അഭിരുചികൾ

50. അദ്ധ്യാപകർ ഗോപുരങ്ങളിൽ, വിദ്യാർത്ഥികൾ നാറുന്നിടത്ത്

Image
Last edited by VED on Mon Oct 23, 2023 10:55 pm, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. ഈ എഴുത്തിൽ വരാൻ പോകുന്ന ബഹുമുഖ വസ്ത്തുക്കൾ


ഇങ്ങിനെയുള്ള ഒരു എഴുത്ത് എഴുതാൻ പ്രേരിപ്പിച്ച സംഗതികളുടെ അടുത്ത് പോലും എത്തിയിട്ടില്ല. എഴുത്ത് തുടരേണ്ടിയിരിക്കുന്നു.

പ്രതിപാദിക്കാൻ പോകുന്നത് വിദഗ്ദർ കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളാണ്. ഇവയെ പരിശോധിക്കാൻ അവകാശമുണ്ടോ?

ഏതാണ്ട് പത്ത് പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഇങ്ഗ്ളിഷിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഒരു വ്യക്തി ചോദിച്ച ചോദ്യം ഓർക്കുന്നു. ഈ എഴുത്തുകാരന്‍റെ് എഴുത്തുകളുടെ ഒരു ചെറിയ തുണ്ട് വായിച്ചിട്ട് ചോദിച്ചതിതാണ്. 'ഇതൊക്കെ എഴുതാൻ താൻ ആരാണ്?'

ഈ ഒരു പ്രശ്നം ഈ എഴുത്തിലുടനീളം നിലനിന്നേക്കും. വിദ്യാഭ്യാസ യോഗ്യതയാണ് ചോദിക്കപ്പെട്ടത്.

എന്തെങ്കിലും ബലവത്തായ ഉത്തരം നൽകാൻ പ്രയാസമാണ്. കാരണം, വ്യക്തമായി പറയുകയാണെങ്കിൽ, യാതോരു യോഗ്യതയും ഇല്ലതന്നെ.

എഴുതാൻ പോകുന്ന വിഷയം ചരിത്രം ആണെങ്കിലും, ഇതിനോടനുബന്ധിച്ച് മറ്റ് പല വിദഗ്ദ പഠന വിഷയങ്ങളും പ്രതിപാദിപ്പിക്കപ്പെടുകയോ, സൂചിപ്പിക്കപ്പെടുകയോ, അതുമല്ലെങ്കിൽ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടേക്കാം.

ശാസ്ത്രം (Science), ഭാഷാ ശാസ്ത്രം (Linguistics), സാമൂഹിക ശാസ്ത്രം (Social Science), രാഷ്ട്രതന്ത്രം (Political Science), വിദ്യാഭ്യാസം (Education), നരവംശശാസ്ത്രം (Anthropology), നരകുലശാസ്ത്രം/വംശീയശാസ്ത്രം (Ethnographic studies), മനശ്ശാസ്ത്രം(Psychology), ശരീരഘടനാശാസ്ത്രം (Anatomy), അതീന്ദ്രിയാനുഭവപഠനം (Parapsychology), ദൈവശാസ്ത്രം / അദ്ധ്യാത്മവിദ്യ (Theology), പുരാണങ്ങൾ (Epics), കൂടോത്രം (Blackmagic/Witchcraft) തുടങ്ങിയവയും, അതോടൊപ്പം തന്നെ, ദക്ഷിണേഷ്യൻ ചരിത്രം (History of South-Asia), ഇങ്ഗ്ളിഷ് കൊളോണിയലിസം (English Colonialism), ബൃട്ടിഷ് ഇന്ത്യ (British India), ലോക ചരിത്രം (World History), ഈ പ്രാദേശിക ഉപദ്വീപിന്‍റെ( ചരിത്രം എന്നിവയും മറ്റും ഈ എഴുതാൻ പോകുന്ന വിഷയത്തിൽ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ പരാമർശിക്കപ്പെടുന്നതോ, അതുമല്ലെങ്കിൽ സൂചിപ്പിക്കപ്പെടുന്നതോ ആയിരിക്കും എന്നാണ് തോന്നുന്നത്.

ഇവയെല്ലാത്തിനും മീതെ, ഇങ്ഗ്ളിഷ് സാഹിത്യവും (English literature), ഇങ്ഗ്ളണ്ടിന്‍റെോ ചരിത്രവും (History of England), തുടങ്ങിയവയും പരാമർശിക്കപ്പെട്ടേക്കാം.

ഇതിനെല്ലാം ഉപരിയായി, ഈ എഴുത്തുകാരൻ തന്നെ സ്വന്തമായി രൂപകൽപ്പന ചെയ്ത യാഥാർത്ഥ്യത്തിന്‍റെുയും, ജീവന്‍റെതയു, ശരീരഘടനയുടേയും, ഭാഷയുടേയും സോഫ്ട്വേർ കോഡുകളെക്കുറിച്ചും (Software codes of Reality, Life and Languages!, പ്രതിപാദിച്ചേക്കാം.

ഇതുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ചും (Machinery of Homoeopathy) ചർച്ചചെയ്തേക്കാം.

മുകളിൽ പറഞ്ഞവയിൽ, ചില വിഷയങ്ങളെങ്കിലും കാര്യമായിത്തന്നെ പ്രതിപാദിച്ചേക്കാം.

ഇവിടെ ഈ എഴുത്തുകാരന് മുഖദാവിൽത്തന്നെ പറയാനുള്ളത്, മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഒന്നിൽപ്പോലും യാതോരു ഔപചാരിക വിദ്യാഭ്യാസ യോഗ്യതയും ഇല്ലാ എന്നുള്ളതാണ്. ഈ ഏറ്റുപറയലിൽനിന്നും വായനക്കാരന് ഈ എഴുത്തിന് എന്ത് മൂല്യം ഉണ്ടാവും എന്ന് വേണമെങ്കിൽ മൂല്യ നിർണ്ണയം ചെയ്യാവുന്നതാണ്. വാസ്തവം പറയുകയാണെങ്കിൽ സൂചിപ്പിച്ച ചില വിഷയങ്ങളുടെ ഔപചാരിക ഉള്ളടക്കം തന്നെ എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല.

അതേ സമയം പറയാനുള്ളത്, ഈ മുകളിൽസൂചിപ്പിച്ച വിഷയങ്ങളിൽ മിക്കവയും അവയുടെ ഔപചാരിക രൂപത്തിലുടെ ആയിരിക്കേണമില്ല, പ്രതിപാദിപ്പിക്കപ്പെടുന്നത്, എന്നത് ഒരു saving grace ആയേക്കാം. ഇതിനാൽത്തന്നെ ഔപചാരിക വൈദഗ്ദ്യത്തിന്‍റെര മുഖചിഹ്നമായ സാങ്കേതിക പദപ്രയോഗം ഈ എഴുത്തിൽ വളരെ വിരളമായേ കാണപ്പെടുള്ളു.

ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇത്യാദി വിഷയങ്ങൾക്ക് അതീതമായി, മറ്റ് ചില വ്യക്തിപരമായ വിവരങ്ങളും ഈ എഴുത്തുകളിൽ ഇടംകണ്ടെത്തിയേക്കാം. ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗം, പല വിധ ഔദ്യോഗിക ചട്ടങ്ങൾ, അവയുടെ പ്രാവർത്തികവശം, പലവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തന രീതികൾ തുടങ്ങിയവയും ഇതിൽ പെടും.

Image
Last edited by VED on Mon Oct 23, 2023 10:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. പ്രചോദിപ്പിക്കപ്പെട്ട മനോവൃത്തി


ആളുകൾ ഓരോരുത്തരും വ്യത്യസ്തരാണ് എന്നത് വാസ്തവം തന്നെ. ഓരോരുത്തർക്കും ജീവിതാനുഭവങ്ങളും വ്യത്യസ്തം തന്നെ. അവരവരുടെ ജീവിതാനുഭവങ്ങൾ അവരുടെ പ്രവർത്തവേദിയ്ക്ക് അനുയജ്യമാവുമെങ്കിൽ ഉത്തമമാണ് എന്ന് തോന്നുന്നു.

ഈ എഴുത്തുകാരൻ എഴുതിയകാര്യങ്ങൾക്ക് സ്വന്തം ജീവിതാനുഭവങ്ങളാണ് പാതയൊരുക്കിയത് എന്ന് തീർത്തും പറയാമോ എന്ന് അറിയില്ല. കാരണം, പ്രാദേശിക ഭാഷയിൽ എന്തോ പിശകുണ്ട് എന്ന് വളരെ ചെറുപ്പത്തിൽത്തന്നെ ഒരു തോന്നൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ ജീവിതാനുഭവങ്ങളും, ജീവിതത്തിൽ നീരിക്ഷിച്ചതും, കണ്ടതും കേട്ടതും, മറ്റുമായ കാര്യങ്ങൾ സ്വന്തം എഴുത്തുകളിലെ ഉള്ലടക്കത്തിന് മുതൽക്കൂട്ട് നൽകിയിട്ടുണ്ട് എന്നുള്ളത് വസ്തവമായിരിക്കാം.

എന്നാൽ ഔപചാരിക ചരിത്രവും മറ്റുമായ കാര്യങ്ങളിൽ, പലദിക്കിലും അവയോട് യോജിക്കുവാൻ ആകാതിരുന്നതിന് കാരണം ജീവതത്തിൽ ഉണ്ടായിരുന്ന ചില വ്യത്യസ്ത ചുറ്റുപാടുകൾ ആണ് എന്ന് തോന്നുന്നു. സാധാരണമായി പലർക്കും കാണാനോ പരിചയിക്കാനോ പറ്റാത്ത ചില ചുറ്റുപാടുകൾ ജീവിതത്തിൽ ഉണ്ടായിരുന്നു.

പലർക്കും ഇതുപോലുള്ള വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ ഉണ്ടാവും എന്നത് തീർച്ചയാണ്. എന്നാൽ അവർ ഓരോരുത്തർക്കും വ്യത്യസ്തകാര്യങ്ങളിലാണ് ബുദ്ധിപരമായും ആശയപരമായും താൽപ്പര്യവും ശ്രദ്ധാ കേന്ദ്രവും വന്നുചേരുക. ആ വേദികളിൽ അവർക്ക് ഗഹനമായ നിരീക്ഷണങ്ങൾ ഉണ്ടായേക്കാം.

ഈ എഴുത്തുകാരന്‍റെ് കാര്യത്തിൽ, ബുദ്ധിപരമായ താൽപ്പര്യങ്ങൾ വന്നത് ഭാഷാകോഡുകളുടെ പ്രവർത്തനത്തിലും, അത് മനുഷ്യ ജീവിതത്തിന്‍റെള നാനാതുറകളിൽ ഏശിയ സ്വാധീനവുമാണ് എന്ന് തോന്നുന്നു. ഈ ഒരു സ്വാധീനം, ഇന്നുള്ള പല ഔപചാരികമായി നൽകപ്പെട്ടിട്ടുള്ള വിശ്വാസങ്ങളേയും ചെറുതായെങ്കിലും ഇളക്കിമറിച്ചിട്ടുണ്ട്, സ്വന്തം മനസ്സിൽ.

ഇവിടെ ജീവചരിത്രം എഴുതാനുള്ള പുറപ്പാടൊന്നും ഇല്ലതന്നെ. അതിനുമാത്രമായുള്ള മഹാത്മ്യം സ്വന്തം ജീവിത്തിൽ ഇല്ലായെന്ന് കാര്യമായൊരു വിശകലനം ചെയ്യാതെ തന്നെ അറിവുള്ളകാര്യമാണ്. മാത്രവുമല്ല, മഹാനും പുണ്യവാളനും അല്ല, ഈ എഴുത്തുകാരൻ.

എന്നാൽ, മഹാന്മാർക്കും, പുണ്യവാളന്മാർക്കും മാത്രമേ പലതരം നിരീക്ഷണങ്ങളും നടത്താനാവൂ എന്നും തോന്നുന്നില്ല. മാത്രവുമല്ല, ഗഹനമായ നീരീക്ഷണങ്ങൾ നടത്തുന്നു എന്നത് കൊണ്ട് മാത്രം ആളുകൾ മഹാന്മാരാകും എന്നും തോന്നുന്നില്ല.

ഗഹനമായ സാമൂഹിക നിരീക്ഷണങ്ങൾ നടത്താൻ കെൽപ്പുള്ള പലരേയും ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അവരാരും മഹാന്മാരാണ് എന്ന് തോന്നിയിട്ടില്ല.

മാത്രമുമല്ല, മഹാന്മാർക്കും, പുണ്യവാളന്മാർക്കും മാത്രമെ ഗഹനമായ നീരീക്ഷണങ്ങൾ നടത്താൻ പോടുള്ളു എന്നോ, അവർക്കേ അതിന് കഴിവുള്ളു എന്നും തോന്നുന്നില്ല.

എല്ലാറ്റിനും ഉപരിയായുള്ളകാര്യം, മഹാന്മാർക്കും പുണ്യവാളന്മാർക്കും എഴുതാൻ പറ്റുന്ന അതിരുകൾക്ക് അപ്പുറം ആണ് പലപ്പോഴും ഈ എഴുത്തുകളുടെ പാത.

Image
Last edited by VED on Mon Oct 23, 2023 10:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. ഒരു വഹനനൗക മാത്രം


ജീവിതത്തിൽ നേരിട്ട് കണ്ടും കേട്ടും, അനുഭവിച്ചും ലഭിച്ച വിവരങ്ങൾ രേഖപ്പെടുത്തേണ്ടതായി വരും. ഇതിലൊന്നും ആത്മപ്രശംസാ പരമായിട്ടുള്ള യാതൊന്നും തന്നെ ഉണ്ടാവില്ലാ എന്നാണ് തോന്നുന്നത്.

മറിച്ച്, പോയി മറഞ്ഞ കാലഘട്ടത്തിലെ പല പൊതുവായുള്ള വാസ്തവങ്ങളും ഇന്നുള്ള ലോകത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന ഒരു വഹനനൗക മാത്രമാണ് ഈ എഴുത്തുകാരന്‍റെണ സ്ഥാനം.

അതുമല്ലെങ്കിൽ, ഈ വിവരങ്ങളെ ഈ സംസാരകാലത്തിലേക്ക് കൊണ്ടുവരുവാനുള്ള, സമയമെന്ന നിഗൂഡ മീഡിയത്തിലൂടെ, ഒരു തുരങ്കം സൃഷ്ടിക്കുവാനായി കണ്ണ്, കാത്, മനസ്, മറ്റ് ഇന്ദ്രിയങ്ങൾ, കമ്പ്യൂട്ടർ, കൈവിരലുകൾ, ചിന്തകളെ ഒരു അരുവിപോലെ ഒഴുകിവരുത്തുവാനുള്ള കഴിവ്, അതിവേഗത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുള്ള നൈപുണ്യം തുടങ്ങിയവ സംയോജിതമായി ഒരുക്കുന്ന ഒരു യന്ത്ര സംവിധാനം മാത്രമേ ഈ എഴുത്തുകാരൻ ആകുന്നുള്ളു.

ജീവിതത്തിന്‍റെ. ഏത് ദിക്കിലേക്കാണ് ആദ്യം പോകേണ്ടത് എന്ന് തിരൂമാനിക്കാൻ ചെറിയൊരു പ്രയാസം നേരിടുന്നുണ്ടു. ജീവിതത്തിന്‍റെറ ഏതാണ്ട് നടുക്കുനിന്നും തുടങ്ങി പിന്നോട്ടും മുന്നോട്ടും പോകാം എന്ന് കരുതുന്നു.

ജീവതത്തിൽ എടുത്ത ഒരു തീരുമാനം അതി സാഹസികമായി പലർക്കും തോന്നിയേക്കാം. അത് ഇത്രയേ ഉള്ളു. കഴിവതും സർക്കാർ ജോലിയിൽ കയറരുത്.

സർക്കാർ തൊഴിലിന് ശ്രമിച്ചിട്ടില്ല എന്നത് പൂർണ്ണമായും ശരിയായിരിക്കില്ല. എന്നിരുന്നാലും, ആ ഒരു നയം ഏതാണ്ട് പൂർണ്ണമായും ജീവിതത്തിൽ ഉള്ള ഒരു നയമായിരുന്നു. ഇന്നും വളരെ ചാരിതാർത്ഥ്യം തോന്നുന്ന ഒരു കാര്യമാണ് ഇത്.

ഈ ഒരു നയം പോലെതന്നെ, പ്രത്യക്ഷമായി അതി ഭയാനകരമായ വിഡ്ഢിത്തം നിറഞ്ഞ പല നയങ്ങളും ജീവിത്തിൽ എടുത്തത്, ഈ വ്യക്തിയെ പലതരം ജീവതാനുഭവങ്ങളിലേക്കും കൊണ്ടെത്തിച്ചിട്ടുണ്ട്.

ഏതാണ്ട് 17 വർഷക്കാലം, പല നാട്ടിലും പെട്ടിട്ടുണ്ട്. വളരെ അപൂർവ്വമായെ മറ്റൊരു വ്യക്തിക്കോ, പ്രസ്ഥാനത്തിനോ കീഴിൽ ജോലിചെയ്തിട്ടുള്ളു. ഏതാണ്ട് 2002 വരെ പൂർണ്ണമായും എന്തെങ്കിലും ചെറുതും വലുതുമായ വ്യാപരങ്ങളിലും ഏർപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ചെയ്ത വ്യാപാരങ്ങൾ എണ്ണിയാൽ രണ്ട് കൈയിലേയും വിരലുകൾ രണ്ട് പ്രാവശ്യം കൂട്ടി എണ്ണിയാൽ മതിയാകില്ല. ഒന്നുപോലും വിജയിച്ചില്ല എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. പിന്നിലോട്ട് നോക്കുമ്പോൾ, ഒന്നുപോലും വിജയിക്കാതിരുന്നത് ഒരു വൻ ഭാഗ്യമായാണ് കാണുന്നത്. ചെയ്ത ഏതെങ്കിലും ഒരു വ്യാപാരം വിജയിച്ചിരുന്നെങ്കിൽ, ഈ രാഷ്ട്രത്തിലെ ഒരു വ്യാപര ഉടമയുടെ മാസികാവസ്ഥയിലേക്ക് പോകേണ്ടിവരുമായിരുന്നു. അതിൽ കാര്യമായ ആകർഷകത്വം കാണുന്നില്ല.

ഇന്ന് ഇങ്ഗ്ളിഷിൽ ഏതാണ്ട് 30 തോളം ഗ്രന്ഥങ്ങൾ എഴുതാൻ തരപ്പെടുത്തിയത് ഈ പരാജയങ്ങൾ സൗകര്യപ്പെടുത്തിയ സൗകര്യമാണ്. ജീവിതാനുഭവങ്ങൾ ഈ എഴുത്തുകാരന്‍റെര പലവിധ നിരീക്ഷണ പരീക്ഷണങ്ങൾക്കും അനവധി ചിന്താപരമായ വിഭവസമ്പത്തിന്‍റെക സംഗ്രഹാലയം (repository) ആയിരുന്നിട്ടുണ്ട്.

പലവിധ വ്യാപാരങ്ങളിലും ഏർപ്പെട്ട് അങ്ങും ഇങ്ങും ജീവിക്കുന്ന അവസരത്തിൽ, മറ്റ് പല വ്യാപാരങ്ങളേയും, ജീവിത വ്യവഹാരങ്ങളേയും നേരിട്ടും, വളരെ അടുത്ത് നിന്നും കാണുവാനും, ശ്രദ്ധിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.


Image
Last edited by VED on Mon Oct 23, 2023 10:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. മുട്ടികൊണ്ട് തലയിൽ അടിച്ചേൽപ്പിക്കുന്ന വ്യർത്ഥവിവരങ്ങൾ


കൂടെ പഠിച്ചവർ മിക്കവരും സർക്കാർ തൊഴിലിൽ ചേർന്നിട്ടും, യാതോരു കൂസലുമില്ലതെ എവിടെയും വേര് പിടിപ്പിക്കാതെ നടന്നപ്പോൾ, മനസ്സിൽ നേരത്തെ തന്നെ ഒരു സൂചന പോലെ അറിഞ്ഞിരുന്ന കാര്യങ്ങൾ നേരിട്ട് കണ്ട് അറിഞ്ഞു.

ഒന്നാമത്, സാധാരണക്കാരനെ അപേക്ഷിച്ച് ഈ രാജ്യത്തിൽ സർക്കാർ തൊഴിലാളിക്കാണ് ശരിക്കും പൗരൻ എന്ന നിലയിൽ പല അവകാശങ്ങളും, അന്തസ്സിനുള്ള അവകാശവും ഉള്ളു എന്ന്.

രണ്ടാമത് സാധാരണക്കാരന്, സാധാരണക്കാരനെക്കുറിച്ച് തന്നെ യാതോരു വിലയും ഇല്ല. വില ഉദ്യോഗസ്ഥരോടാണ്.

എല്ലാത്തിനും പോരാഞ്ഞിട്ട്, ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനും തമ്മിൽ എന്തെങ്കിലും പ്രശ്നം വന്നാൽ പലപ്പോഴും സാധാരണക്കാരൻ ആപത്തിൽപ്പെടുന്നത് കണ്ട് രസിക്കുകയാണ് മറ്റുള്ള സാധാരണക്കാർ ചെയ്യുക. 'അവനത് കിട്ടണം' എന്നതാണ് ഫ്യൂഡൽ ഭാഷാകോഡുകൾ ഇവരിൽ സൃഷ്ടിക്കുന്ന ഭാവം.

ഈ നിരീക്ഷണങ്ങളിൽ കാര്യമായ പുതുമയൊന്നുമില്ലാ എന്നുള്ളത് അറിയാം.

എന്നാൽ, ഈ എഴുത്തുകാരൻ കണക്കില്ലാത്ത വ്യാപാര പദ്ധതികളിൽ വ്യാപൃതനായപ്പോൾ, നൂറ് കണക്കിന് തൊഴിലുകളും, കച്ചവടങ്ങളും, നൈപുണ്യങ്ങളും മറ്റും നേരിട്ട് കാണാനിടയായിട്ടുണ്ട്.

ഇവ ഓരോന്നിനുള്ളിലും പലവിധ തൊഴിലുകളും, നൈപുണ്യങ്ങളും, വ്യാപാരങ്ങളും, ഇടപാടുകളും മറ്റും നേരിട്ട് കാണാനിടവന്നിട്ടുണ്ട്.

ഉദാഹരണത്തിന് ലതർ (leather). ഇതിൽ തോൽ ശേഖരണം, സംസ്ക്കരണം, ടാനിങ്ങ്, വ്യത്യസ്ത തരം മൃഗങ്ങളുടേതിൽനിന്നും, വ്യത്യസ്തതരം ഉൽപ്പന്നങ്ങൾ, അതിൽത്തന്നെ വ്യത്യസ്തതരം ഉപകരണങ്ങൾ, വ്യത്യസ്ത തരം തൊഴിൽ നൈപുണ്യങ്ങൾ, വ്യത്യസ്ത തരം വിപണനം, വിപണനത്തിലെ മത്സരം, അതിനുള്ളിൽ ഉപയോഗിക്കപ്പെടുന്ന പല തരം തന്ത്രങ്ങളും കുരുട്ടു ബുദ്ധിയും, വ്യത്യസ്ത പ്രദേശങ്ങളിലെ കമ്പോളങ്ങൾ, ആവശ്യകത (demand) അങ്ങിനെ പോകുന്നു കാര്യങ്ങൾ.

ഈ എഴുത്തുകാരൻ ഒരു ഘട്ടത്തിൽ ചെറിയ ഒരു കാലയളവോളം ഈ ലോകവുമായി ബന്ധപ്പെട്ടിരുന്നു. അന്തർദ്ദേശീയ വിപണനവുമായി ബന്ധപ്പെട്ട് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കരുക്കൾ നീക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ വിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പല അനുവഭവങ്ങളും പറയാനാവുമെങ്കിലും, അവ ഇവിടെ തൽക്കാലം പ്രസക്തമല്ലതന്നെ.

എന്നാൽ ഇവിടെ എടുത്ത് പറയാനാവുന്ന കാര്യം, ഇങ്ങിനെയുള്ള പതിനായിരക്കണക്കിന് മനുഷ്യ യത്നങ്ങളിൽ, ഔപചാരിക വിദ്യാഭ്യാസത്തിന് യാതോരു പങ്കും കണ്ടില്ലാ എന്നുള്ളതാണ്.

തൊഴിൽ ചെയ്യുന്നതും, വ്യാപാരം ചെയ്യുന്നതും മറ്റുമായ വ്യക്തികൾക്ക് ഏറ്റവും മൂല്യമേറിയ വ്യക്തിത്വം നൽകാൽ ഉതകുന്ന ഇങ്ഗ്ളിഷ് ഒട്ടും തന്നെ ഈ വിദ്യാഭ്യാസം നൽകുന്നില്ല എന്നത് പോകട്ടെ. 10 മുതൽ 20 വർഷക്കാലം സ്കൂളുകളിലും കോളജുകളിലും ഇരുന്ന് പഠിക്കുന്ന തരിശായ കാര്യങ്ങൾക്ക്, കുറച്ച് ദിക്കുകളിലെ എന്തെങ്കിലും പ്രയോജനം ഉള്ളു. അതിൽത്തന്നെ മിക്കതും, അഭ്യസ്ത വിദ്യർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള പല തൊഴിലുകളിലുമാണ്.

ഈ സംവരണം ഇല്ലായെങ്കിൽ, ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം നിലപതിക്കും. മാത്രവുമല്ല, സമയം കളഞ്ഞതിന് പലരും നഷ്ടപരിഹാരം ചോദിക്കാനും മതി.

അഭ്യസ്ത വിദ്യർക്ക് കൂടുതലായുള്ള വിവരവും അതില്ലാത്തവർക്ക് വിവരക്കേടും ആണ് ഉള്ളത് എന്ന് ഈ എഴുത്തുകാരന്‍റെ് നീരീക്ഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലതന്നെ. മാത്രവുമല്ല, ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവർ, രാജ്യത്തിലെ പല ഔപചാരിക തൊഴിലുകൾക്കും അർഹരല്ലാത്ത കീഴ്ജാതിക്കാരാണ് എന്നതും ഒരു പിശകായാണ് തോന്നുന്നത്. പണ്ടത്തെ തിരുവിതാംകൂറിലെ കീഴ്ജാതിക്കാരുടെ അവസ്ഥപോലെ.

എന്നാൽ ഈ വിഷയം കാര്യമായ സങ്കീർണ്ണതയുള്ള ഒരു കാര്യമാണ്. ആവുമെങ്കിൽ പിന്നീട് കുറെ കാര്യങ്ങൾ കൂടി അഭിപ്രായപ്പെടുന്നതായിരിക്കും.

ഈ എഴുത്തുകാരൻ Compulsory Formal Education: A travesty എന്ന പേരിൽ ഈ വിഷയത്തെക്കുറിച്ച് കുറെ വർഷങ്ങൾക്ക് മുൻപ് ഒരു വളരെ ചെറിയ എഴുത്ത് എഴുതിയിരുന്നു. ഇത് വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നില്ല. മറിച്ച്, ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണ്.

എന്നാൽ, തലക്കെട്ടിൽ Education എന്ന വാക്ക് വന്ന് പെട്ടതിനാൽ, വളരെ കുറച്ച് വായനക്കാർ മാത്രമേ ഇതിന് ലഭിച്ചുള്ളു. എന്നാൽ വായിച്ചവർ പലരും പറഞ്ഞ കാര്യങ്ങളോട് യോജിപ്പ് അറിയിച്ചിരുന്നു.

Image
Last edited by VED on Mon Oct 23, 2023 10:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. അനൗപചാരിക വാണിജ്യ വിവരങ്ങളും ഔപചാരിക വിദ്യാഭ്യാസവും



'വിദ്യാഭ്യാസം' എന്ന വിഷയം പിന്നീട് തൊടാമെന്ന് വച്ചതാണ്. എന്നാൽ പെട്ടന്ന് മനസ്സിൽ ചില ചിന്തകൾ വന്നു. അതിനാൽ അത് ഇവിടെ കുറിച്ചിടുകയാണ്.

ഈ എഴുത്തുകാരൻ വിദ്യാഭ്യാസത്തിന് എതിരും, ആളുകളെല്ലാം വിവരമില്ലായ്മയിലേക്ക് നീങ്ങണമെന്നും ആണ് ആഗ്രഹിക്കുന്നത് എന്ന നിഗമനത്തിൽ ദയവായി എത്തരുത്.

'വിദ്യാഭ്യാസം' എന്നത്, ഇന്ന് ഔപചാരികമായി നിർബന്ധിച്ച് നടപ്പാക്കുന്ന കാര്യവുമായി കാര്യമായ ബന്ധമില്ലാ എന്നേ പറയുന്നുള്ളു. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ കാര്യമായി ലഭിക്കുന്ന കാര്യങ്ങൾ, മൗലികമായി വിദ്യാഭ്യാസം എന്ന് നിർവ്വചിക്കപ്പെടുന്നതുമായി കാര്യമായ ബന്ധമില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, പൊതുവെ ആളുകൾക്ക് വിദ്യാഭ്യാസത്തിലൂടെ പലതരം വിവരങ്ങൾ ലഭിക്കും. അല്ലാതെയും പല അറിവ് മറ്റ് രീതിയികളിലൂടെയും ലഭിക്കും.

ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ സമർത്ഥിക്കാൻ കുറെ കാര്യങ്ങൾ പറയേണ്ടിവരും. അതിനുള്ള അവസരമാണോ ഇത് എന്ന് അറിയില്ല.

എന്നാൽ പെട്ടെന്ന് ഓർമ്മവരുന്ന കാര്യം ഇവിടെ കുറിച്ചിടാം.

പ്രായം അന്ന് ഏതാണ്ട് 2 മുതൽ 8 വരെ. വർഷം 1964 മുതൽ 1970 വരെ.

1964ൽ ദേവർകോവിൽ വന്നു. കുറച്ച് വർഷങ്ങൾ വിദൂരത്തിലുള്ള ഒരു ഇങ്ഗ്ളിഷ് സ്ക്കൂൾ ബോർഡിങ്ങ് ഹോമിൽ താമസിച്ചു. 1970തോടുകൂടി ആലപ്പുഴയിലേക്ക് മാറി പിന്നീട് തിരുവിതാംകൂറിൽ കോളെജ് ജീവിതം അവസാനിക്കുന്നത് വരെ കാലം കഴിച്ചതും, അതിന് ശേഷം ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ തങ്ങിയത് കൊണ്ടും ഈ പറയാൻ പോകുന്ന ചിത്രീകരണം എത്രത്തോളം ആഴത്തിലുള്ളതാണ് എന്ന് ഉറപ്പിച്ച് പറയാൻ ആവില്ല.

'മാപ്പിളക്കുട്ടി'കളാണ് (വടക്കേ മലബാറിലെ മുസ്ലിം ആൺകുട്ടികൾ) പ്രതിപാദ്യവിഷയം. അവർക്ക് വയസ്സ് വെറും നാലു മുതൽ പത്ത് പന്ത്രണ്ട് വരെ. സ്ക്കൂൾ വിദ്യാഭാസം ചെറുതായി ഉണ്ട്. എന്നാൽ മിക്ക ദിവസങ്ങളിലും Everready ബാറ്ററിയുടെ കാർഡ് ബോഡ് പെട്ടിപോലുള്ള എന്തിലെങ്കിലും നിലക്കടലയുമായ 'കടല', 'കടല' എന്ന് ഉച്ചരിച്ച് കൊണ്ട് തെരുവിൽ വിൽപ്പന നടത്തുന്നത് കാണാം. ചില കുട്ടികൾ ഇലഞ്ഞിപ്പൂമാല വിൽപ്പന നടത്തുന്നത് കാണാം.

ചുരുക്കത്തിൽ പറഞ്ഞാൽ, വീട്ടിൽ അടങ്ങിയിരിക്കില്ല. കുട്ടികൾ ചീത്തയാകാൻ വേറെന്തുവേണം?

കുട്ടികൾ അടുത്തുള്ള ചെറിയ പട്ടണങ്ങളിൽ സംഘടിതരായി പോയി നിലക്കട മൊത്തമായി വാങ്ങി, എന്തെല്ലാമോ കച്ചവട ഉടമ്പടികൾ തമ്മിൽ നടത്തി, തെരുവിൽ 5 പൈസക്കും 10 പൈസക്കും വിൽക്കുന്നു. വീട്ടിൽ പണമില്ലാഞ്ഞിട്ടല്ല.

ഇന്ന് പല വിദ്യാഭ്യാസ അതിവിദഗ്ദരും Team work, Resourcefulness, MBA, Business studies എന്നല്ലാമോ ഉള്ള സാങ്കേതിക പദപ്രയോഗങ്ങളിലൂടെ വിവരം പ്രകടിപ്പിക്കുന്ന പല സംഗതിയും ഈ വിധ പ്രവർത്തനത്തിലും നിത്യേനെ, യതോരു കരുതിക്കൂട്ടലും ഇല്ലാതെ തന്നെ നടന്നിട്ടുണ്ടാവണം.

Most of the items defined by super experts in education, by such technical words as Teamwork, Resourcefulness, MBA, Business studies, must have taken place in these endeavours, without any great premeditation.

ഈ എഴുത്തുകാരൻ തിരുവിതാംകൂറിൽ പോയി വിദ്യാഭ്യാസത്തിലൂടെ ഗണിതത്തിൽ LCF, HCM, Mean/Mode/Median, Pythagoras theorem, Number line, Zero, Volume & Surface area, Metrics, Logarithm, Trigonometry, Quadrilateral equations, Geometry, Algebra, Polynomials, Calculus, Probability and statistics, Graph and coordinates എന്ന് വേണ്ട, പലതരം ഗണിത വിവരങ്ങളുടേയും കുറേ തുണ്ടുകൾ പഠിച്ചു.

ഇതേ പോലെ തന്നെ ഊർജ്ജതന്ത്രത്തിലും, രസതന്ത്രത്തിലും, ജൈവശാസ്ത്രത്തിലും, ചരിത്രത്തിലും, സാമൂഹിക ശാസ്ത്രത്തിലും മറ്റും അനവധി കാര്യങ്ങളുടെ തുണ്ട് വിവരങ്ങൾ പരീക്ഷാമാർക്കിന് വേണ്ടി പഠിച്ചു.

എന്നാൽ ഇങ്ഗ്ളിഷ് എന്ന ഏറ്റവും അത്യുഗ്രൻ സംഗതി വിദ്യാഭ്യാസത്തിൽ നിന്നുമാണ് കിട്ടിയത് എന്ന് പറഞ്ഞാൽ, അത് കളവായിരിക്കും.
വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ച സമുദ്രത്തിന്‍റെി പതപോലെ അതി വിശാലമായ വിവരത്തുണ്ടുകൾ ജീവതത്തിൽ എന്തെങ്കിലും ഉപകാരമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല.

എന്നാൽ ഈ വിധ വിദ്യാഭ്യാസത്തിലൂടെ ഗുണം ലഭിച്ചവരെ പലരേയും അറിയാം. അവർക്ക് പലതരം സർക്കാർ തൊഴിലുകളും ലഭിച്ചു. കാരണം, ഇത്യാദി തൊഴിലുകൾ വിദ്യാഭ്യാസം ലഭിച്ചവർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടവയാണ്. എന്നാൽ ആ തൊഴിലുകളും ഈ പഠിച്ച വിവരങ്ങളുമായി കാര്യമായ ബന്ധം ഉണ്ടോ എന്ന് ഉറപ്പില്ല.

എന്നാൽ 99.9% ആളുകൾക്കും ഈ വിധം ലഭിച്ച വിവരത്തുണ്ടുകൾകൊണ്ട് യാതോരു ഉപകാരവുമില്ലാ എന്നാണ് പൊതുവായി തോന്നുന്ന കാര്യം. ഈ എഴുത്തുകാരന് ഈ വിധ വിവരത്തുണ്ടുകൾ ജീവിത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുവാൻ അവസരപ്പെട്ടിരുന്നോ എന്ന് ഓർമ്മവരുന്നില്ലതന്നെ.

Metrics, Logarithm, Trigonometry തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നത് മിക്ക ആളുകൾക്കും ചെസ്സ് കളിക്കാൻ പഠിക്കുന്നത് പോലെയാണ്. കൂടുതൽ വിദ്യകൾ ചെസ്സിൽ പഠിച്ചാൽ അത് കൊണ്ട് എന്ത് ചെയ്യാൻ പറ്റും? കൂടുതൽ നന്നായി ചെസ്സ് കളിക്കാൻ പറ്റും.

അത് പോലെ തന്നെ Metrics കൂടുതൽ നന്നായി പഠിച്ചാൽ, ആളുകൾക്ക് എന്ത് ചെയ്യാനാവും? കൂടുതൽ നന്നായി Metrics ചെയ്യാനാവും. കാറോടിക്കാനോ, ആശാരിപ്പണിചെയ്യാനോ, വസ്ത്രം തുന്നാനോ, കാർഷിക തൊഴിൽചെയ്യാനോ, കച്ചവടം നടത്താനോ, സിനിമ ഉണ്ടാക്കാനോ, ഇന്റീരിയർ ഡിസൈനിങ്ങ് ചെയ്യാനോ, കമ്പ്യൂട്ടർ നന്നാക്കാനോ, ഗ്രാഫിക്ക് ഡിസൈനിങ്ങ് ചെയ്യാനോ, ഗാനം രചിക്കാനോ, നീന്താനോ ഒന്നും തന്നെ ഇത് കൊണ്ട് യതോരും ഗുണവും ലഭിക്കില്ല.

കൊളജ് ജീവിതം കഴിഞ്ഞപ്പോൾ, വാണിജ്യപരമായും സാങ്കേതികമായും മറ്റും യാതോരു വിവരവും ഇല്ലാ എന്നാണ് തോന്നിയത്. പലതരം വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നു, ലോറികൾ വിദൂരങ്ങളിൽ നിന്നും വരുന്നു, ചരക്കുകൾ വരുന്നു, പോകുന്നു, പലതരം സാമഗ്രികൾ നിർമ്മിക്കപ്പെടുന്നു. ഇതെല്ലാം എന്താണ് എന്നൊന്നും യാതോരു വിവരവും ഇല്ലതന്നെ.

ഇത് പരസ്യമായി പറയാനാവുന്ന കാര്യമല്ല. കാരണം, വിദ്യാഭ്യാസം ലഭിച്ചവർക്ക് സാമൂഹിക ബഹുമാനം പിടിച്ച് വാങ്ങണമെങ്കിൽ, എന്തെല്ലാമോ അതിഗംഭീര വിവരങ്ങൾ തലയിൽ ഉണ്ട് എന്ന് ധ്വനിയായും, ഭാവത്തോടും പെരുമാറെണം. ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക ബഹുമാനം അത്യന്താപേക്ഷിതമായ കാര്യമാണ്.

ഈ എഴുത്തുകാരൻ കോളെജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരിക്കൽ ദേവർകോവിൽഇൽ വന്നപ്പോൾ, അറിഞ്ഞത് പണ്ട് ചെറുപ്പകാലത്ത് 'കടല', 'കടല' എന്ന് തെരുവിലൂടെ വിളിച്ച് നടന്ന കുട്ടികൾ അപ്പോഴേക്കും, പലവിധ വാണിജ്യ പ്രവർത്തന വേദികളിൽ ചെറുതും വലുതുമായ കച്ചവടക്കാരും മറ്റുമായി കഴിഞ്ഞിരുന്നു. അവരിൽ ചിലർക്ക് വൻകിട കച്ചവടവും മറ്റും ഉണ്ട്. എന്നാ്ൽ അവർക്ക് LCF, HCM ഉം, Polynomials, Calculusഉം മറ്റും അറിയില്ലല്ലോ എന്നത് വിദ്യാഭ്യാസംലഭിച്ചവർക്ക് ചാരിതാർത്ഥ്യം നൽകും.

അവർക്ക് ഇങ്ഗ്ളിഷിൽ പരിജ്ഞാനം കുറവാണ് എന്നത് ചൂണ്ടിക്കാട്ടാമെങ്കിലും, ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ഒട്ടുമുക്കാൽപേർക്കും ഇങ്ഗ്ളിഷിൽ പരിജ്ഞാനം ഇല്ലാ എന്നത് കൊണ്ട് അത് വച്ച് താരതമ്യം ചെയ്യാനും ആവില്ലതന്നെ.

ചെറുപ്രായത്തിൽ തൊഴിൽവേദികളിൽ പ്രവർത്തിച്ച പലരും പലവിധ വാണിജ്യപ്രവർത്തനത്തിലും നൈപുണ്യം നേടിയിരുന്നു.


Image
Last edited by VED on Mon Oct 23, 2023 10:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. ഇങ്ഗ്ളിഷ് സംസ്ക്കാര വിദ്യാഭ്യാസം അനുവഭപ്പെട്ടുതും, ഇന്ത്യൻ വിദ്യാഭ്യാസം അനുഭവിച്ചുതീർത്തതും



വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് ഈ അവസരത്തിൽ എഴുതണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, അതിലേക്ക് കടന്നുപോയി. ഈ വഴിത്താരയിൽ വീണ്ടും എപ്പോഴാണ് തിരിച്ച് വരിക എന്ന് അറിയില്ല. അതിനാൽത്തന്നെ കുറച്ച് കൂടി കാര്യങ്ങൾ എഴുതാം.

1964ൽ ദേവർകോവിലിൽ വന്നെങ്കിലും, ആ കാലത്ത് തന്നെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു ഇങ്ഗ്ളിഷ് സ്ക്കൂൾ ബോഡിങ്ങ് ഹോമിൽ (Boarding Home) ഏതാനും വർഷങ്ങൾ താമസിച്ചിരുന്നു. ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താദാത്മ്യം ഉണ്ടായിരുന്ന Anglo-ഇന്ത്യൻ വംശജരായിരുന്നു അന്ന് ആ സ്ക്കൂൾ നടത്തിയിരുന്നത്. കറിക്കുലം (Curriculum) Cambridge University Certification ആയിരുന്നു എന്ന് തോന്നുന്നു. തീർച്ചയില്ല. ജനുവരിയിലാണ് സ്ക്കൂൾ ആരംഭിക്കുക. ഡിസംബറിൽ അവസാനിക്കും.

നാടെങ്ങും മാത്രമല്ല, തെരുവോരങ്ങളിലും മറ്റും മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന കാലമാണ്. ഉഷ്ണം കുറവായിരുന്നിരിക്കും.

ഈ സ്ക്കൂൾ ഇന്നും നിലവിൽ ഉണ്ടെങ്കിലും, ഈ എഴുത്തുകാരന്‍റെ. സ്ക്കൂൾ ബാച്ചിന് തൊട്ട് പിന്നാലെ വന്ന വർഷം, ഈ സ്ക്കൂൾ അതിന്‍റെച കറിക്കുലം മാറ്റുകയും, കേരളാ സർക്കാർ വിദ്യാഭ്യാസ ബോഡിന്‍റെച കറിക്കുലത്തിലേക്ക് മാറുകയും ചെയ്തു എന്നാണ് അറിയുന്നത്.

ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താതാത്മ്യം ഉണ്ടായിരുന്ന Anglo--ഇന്ത്യൻ വംശജർ, ആ സ്ക്കൂളിന്‍റെഉ ആദ്യകാല കറിക്കുലത്തിൽ പഠനം നടത്തിയത് അനുഭവിക്കുകയും, അതിന് ശേഷം 5ആം ക്ളാസിൽ കേരളാ സ്ക്കൂൾ സിലബസ് ഇങ്ഗ്ളിഷ് മീഡിയത്തിലേക്ക് മാറുകയും ചെയ്തപ്പോൾ, ഈ രണ്ട് സമ്പ്രദായങ്ങളും തമ്മിലുള്ള പൂർണ്ണമായ വ്യത്യാസം തലക്ക് അടികിട്ടുന്നത് പോലെ അനുഭവിച്ചറിഞ്ഞു എന്നാണ് ഓർമ്മ.

ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് സ്ക്കൂളിൽ പഠിക്കുന്ന അവസരത്തിൽത്തന്നെ സംവിധാനങ്ങൾക്ക് സാവധാനം തേയ്മാനവും കലർപ്പും, ബലഹീനതയും വന്നുകൊണ്ടിരുന്നത് ശ്രദ്ധിക്കപ്പെടാനാവുമായിരുന്നു.

കാരണം, സ്ക്കൂളിലെ അദ്ധ്യാപിക-അദ്ധ്യാപകരിലും, മറ്റ് ജീവനക്കാരിലും ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താദാത്മ്യം ഉണ്ടായിരുന്ന Anglo--ഇന്ത്യൻ വംശജരുടെ എണ്ണം കുറഞ്ഞ് വരികയും പൂർണ്ണമായ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിൽ നിന്നുമുള്ളവർ ഏറിവരികയും ചെയ്യുന്നത് കണ്ട് അനുഭവിച്ചിരുന്നു എന്ന് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഓർമ്മിക്കുന്നു.

ഈ രണ്ട് കൂട്ടരുടെയും പെരുമാറ്റങ്ങളിൽ തമ്മിൽ പലകാര്യത്തിലും വ്യത്യാസം ഉള്ളതായി ഓർമ്മിക്കുന്നു.

ഇതുമായി ബന്ധപ്പെട്ടും, അന്ന് ലഭിച്ചിരുന്ന പാഠപുസ്തകങ്ങളുടെ നിലവാരത്തെക്കുറിച്ചും മറ്റും കുറച്ച് കാര്യങ്ങൾ വിവരിക്കാൻ തോന്നുന്നു. മാഞ്ഞ് പോയി, ഒരു നിഴലുപോലും ബാക്കി കണ്ടെത്താൻ ആവാത്ത കാര്യങ്ങളാണ്.

Image
Last edited by VED on Mon Oct 23, 2023 10:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. ആശയവിനിമയത്തിൽ ഉയർന്ന മ്യൂല്യങ്ങൾ നിലനിർത്തിയ Anglo-Indian വംശജർക്ക് എന്ത് സംഭവിച്ചു


ഇങ്ഗ്ളിഷിൽ implode എന്നൊരു വാക്കുണ്ട്. ഇതിന്‍റെ് അർത്ഥം explode എന്ന വാക്കിന് നേരെ വിപരീതമാണ്. explode എന്ന വാക്കിന്‍റെ് അർത്ഥം പൊട്ടിത്തെറിക്കുക എന്നതാണല്ലൊ. implode എന്ന വാക്കിന്‍റെെ അർത്ഥം ഉള്ളിലോട്ട് പൊട്ടിത്തെറിക്കുക എന്നതാണ്. എന്നുവച്ചാൽ, പുറംലോകം സ്പോടനാത്മകമായി ഉള്ളിലേക്ക് ഇടിച്ചുകയറുക എന്നുവേണമെങ്കിൽ പറയാം. ഉദാഹരണത്തിന്, കടലിനടിയിൽ പോയ ഒരു കപ്പലിന്‍റൊ വെള്ളംകയറാതുള്ള ഒരു മുറി പെട്ടന്ന് ഉള്ളിലേക്ക് പൊളിഞ്ഞ്, കടൽവെള്ളം ശക്തമായി ഇരച്ചുകയറുന്നു.

ഇതേ അവസ്ഥയായിരിക്കേണം, ആ സ്ക്കൂളിലെ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരങ്ങളോട് കൂറുപുലർത്തിയിരുന്ന Anglo-ഇന്ത്യൻ ടീച്ചർമാരുടേത്. അവരുടെ ലളിതമായ സംസാര രീതിയ്ക്ക് അധികകാലം പിടിച്ച് നിൽക്കാനാവില്ല. ആരേയും നീയെന്നും, അവനെന്നും, അവളെന്നും, എടീ, എടാ, അവറ്റകൾ, സാറ്, അദ്ദേഹം, ചേട്ടൻ, ചേച്ചി എന്നല്ലാമുള്ള വിവേചന പരമായ ഭാഷാകോഡുകൾ ഇല്ലാത്ത അന്തരീക്ഷത്തിന് ചുറ്റും, ഈ വക വാക്ക്കോഡുകൾക്ക് വീണ്ടും നിയമസാധുതയുടെ ശക്തിപ്രാപിച്ച് ഇടിച്ച്കയറിവരുന്ന അവസ്ഥ.

ഈ സാമൂഹികമായ വ്യതിചലനം അവരുടെ മാനസിക നിലവാരത്തെ ബാധിച്ചിട്ടുണ്ടാകാം. അവരെല്ലാം എവിടെപോയിട്ടുണ്ടാകും എന്ന് അറിയില്ല. സാമ്പത്തിക നിലവാരവും, രാഷ്ട്രീയവും, സാമൂഹികവും ആയ അധികാരങ്ങളും മറ്റും സ്വാധീനിക്കുന്ന ഭാഷാകോഡുകളാണ് ശക്തി പ്രാപിച്ച് വീണ്ടും അധികാര സ്ഥാനങ്ങളിലേക്ക് വരുന്നത്.

ഇങ്ങിനെയെല്ലാമായിരുന്നെങ്കിലും, ഇന്ന് സർവ്വത്ര കാണുന്ന വിരസങ്ങളായ പാഠപുസ്തകങ്ങൾക്ക് അതീതമായി വിദ്യാഭ്യാസത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉണ്ട് എന്ന ധ്വനി, ഈ കാലഘട്ടത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ മനസ്സിൽ ഉദിക്കുന്നു. ഇത്യാദികാര്യങ്ങളിൽ പരിശീലനം ലഭിക്കാതെ പോയല്ലോ എന്ന ഒരു ദു:ഖവും മനസ്സിൽ ഉണ്ട്.

പൊതുവായിപ്പറഞ്ഞാൽ, താരതമ്യേനെ മൃദുലമായ ആശയവിനിമയ അന്തരീക്ഷം. വിദ്യാർത്ഥികളും, ടീച്ചർമാരും ബോഡിങ്ങ് വോഡനും (Warden) എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയത്തിൽ ഒരേ നിലവാരം. You, He, She തുടങ്ങിയ പദങ്ങളും അവയുടെ വകഭേദങ്ങളും അങ്ങോട്ടും ഇങ്ങോട്ടും.

എന്നിരുന്നാലും, ഇത് ഒരു അളവു വരെ തികച്ചും കൃത്രിമമായ ഒരു അന്തരീക്ഷമായിരുന്നു. കാരണം, വിദ്യാർത്ഥികളിൽ മിക്കവരും പ്രാദേശിക ഭാഷാഅന്താരിക്ഷങ്ങളിൽ നിന്നും വരുന്നവരാണ്.

എന്നിട്ടും മറ്റേപുറം ഇങ്ഗ്ളിഷ് ഭാഷാ കോഡുകളുടെ മൃദുലമായ കോഡുകൾ നടപ്പിൽവരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാൽ, ടൈറ്റാനിക്കിന്‍റെന അവസ്ഥയായിരുന്നു അവരുടേത്. യാതോരു ആലമ്പവും ഇല്ലാത്ത അവസ്ഥതന്നെ. മാന്യമായ ആശയവിനിമത്തിന് ചില്ലിക്കാശിന്‍റെ‍ വില തരാത്ത സമൂഹികാന്തരീക്ഷമാണ് സംജാതമാകാൻ പോകുന്നത്.

ഇവരിലെ സ്ത്രീകളുടെ ലളിതമായ പെരുമാറ്റരീതികളെ എങ്ങിനെയാണ് പൊതുവായി നിർവ്വചിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല.

ഇങ്ഗ്ളിഷ് ഭാഷയുടെ മൃദുലതയെ മനസ്സിലാക്കാൻ തയ്യാറില്ലാത്ത പല സിനിമാക്കാരും അവരുടെ സിനിമകളിൽ ഒരു തരം കോമാളി കഥാപാത്രങ്ങളായി ഇവരിലെ പുരുഷന്മാരെ ചിത്രീകരിച്ചതായി കണ്ടതായി ഓർക്കുന്നു.

വിദ്യാഭ്യാസത്തെക്കുറിച്ച് ഇവരിൽ നിന്നും ലഭിക്കുമായിരുന്ന പലകാര്യങ്ങളെക്കുറിച്ചും, പിന്നീട് പലപ്പോഴും ഓർമ്മിച്ചിരുന്നു. അത് എന്തെല്ലാമായിരുന്നു എന്ന് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

മാത്രവുമല്ല, സ്ക്കൂളിൽ പെട്ടെന്നൊരു അന്തരീക്ഷമാറ്റം സംഭവിച്ചതായി ഒരു പുതുവർഷ ക്ളാസിലേക്ക് തിരിച്ചു വന്നപ്പോൾ അനുഭവപ്പെട്ടു. അന്ന് അതിന്‍റെര കാരണം മനസ്സിലായില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം, പല ബോധോദയങ്ങൾക്കിടയിൽ അതിന്‍റെക കാരണവും പെട്ടെന്ന് ഒരു വെളിപാടെന്ന പോലെ മനസ്സിൽ ഉദിച്ചു.

Image
Last edited by VED on Mon Oct 23, 2023 10:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) വിദ്യാഭ്യാസ സംസ്ക്കാരത്തിന്‍റെ് സൂക്ഷ്മമായ ഗുണമേന്മ


ഇങ്ഗ്ളിഷ് സംവിധാനങ്ങൾക്ക് പല കാര്യങ്ങളിലും ഒരു മെച്ചമുണ്ട് എന്ന അറിവ് ലഭിക്കുക താരതമ്യത്തിലൂടെയാവാം.

ഇന്ന് വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കാണാത്ത ഒരു പാട് കാര്യങ്ങളും അന്ന് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് താദാത്മ്യം ഉള്ള വിദ്യാഭ്യാസത്തിൽ വളരെ സ്വാഭാവികമായി ഉണ്ടായിരുന്നു.

ഇതിൽ ഏറ്റവും മൗലികമായി ഉണ്ടായിരുന്നത്, വിവേചനപരമായുള്ളതും, വ്യക്തികളെ തരംതാഴ്ത്തുന്നതോ, അതുമല്ലെങ്കിൽ ചില ആളുകളെ ഒരു തരം ദിവ്യന്മാരായും തരംതിരിക്കുന്ന വാക്ക് കോഡുകൾ സംഭാഷണത്തിൽ ഇല്ലേയില്ലാ എന്നുള്ളതായിരുന്നു.

ഈ ഒരു എല്ലാറ്റിനേയും വലയം ചെയ്യുന്ന സംഭാഷണകോഡ്, അന്നുള്ള ഇങ്ഗ്ളിഷ് അദ്ധ്യാപനത്തിൽ മറ്റ് പല ഗുണമേന്മയുള്ള കാര്യങ്ങൾക്കും മൂല്യവും, പ്രചോദനവും നൽകിയിരുന്നു.

ഒന്നാമതായി ഒരു പ്രത്യേകതരം സത്യസന്ധത. ഫ്യൂഡൽ ഭാഷകളിൽ വലിയവരോട് സത്യസന്ധതയും സമയ കൃത്യതയും വാക്കും മറ്റും പാലിക്കണം എന്ന രീതിയിലാണ് വാക്ക് കോഡുകൾ പ്രവർത്തിക്കുന്നത്. ബഹുമാനിക്കാത്തവരോട് സത്യസന്ധതയും, സമയ കൃത്യതയും വാക്കും മറ്റും പാലിക്കേണ്ട എന്ന രീതിയിൽ തന്നെയാണ് ഫ്യൂഡൽ ഭാഷാകോഡുകൾ പരിശീലിക്കുന്നത്.

അതേ സമയം ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ഇങ്ങനെ ചില ആളുകൾ വിലകുറഞ്ഞവർ ആണ് എന്നും അവർക്ക് യതോരു തരം പരിഗണനയും നൽകേണ്ട എന്നു ഉള്ള ഒരു ചിന്തയേയില്ല. ഈ ഒരു ചിന്താഗതി പൂർണ്ണമായും ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് കൂറുപുലർത്തുന്നവരിൽ, ആ സ്ക്കൂളിൽ കണ്ടിരുന്നു.

ഇതിൽനിന്നും തന്നെയുള്ള മറ്റൊരു വികസനമായിരുന്നു, മുന്നിൽ ഉള്ള ആൾക്കാണ് പ്രഥമഗണന അഥവാ Precedence. തെറ്റായ മാർഗ്ഗങ്ങൾ ഉപയോഗിച്ച്, മുൻഗണനാ പരമായും മറ്റും ഒരു കാര്യം ലഭിക്കേണ്ടുന്ന ആളെ, പിന്നണിയിൽ നിന്നും കുടിലവും ഗൂഢവുമായ തന്ത്രങ്ങൾ ഉപയോഗിച്ച്, മറിച്ചിടുക എന്നുള്ളത് ഒരു തരം മഹാപാപവും നാണംകെട്ടതുമായ പ്രവർത്തനമാണ് എന്ന പൊതുവായുള്ള മതിപ്പ്.

ഇങ്ങിനെയൊക്കെയുള്ള കാര്യങ്ങൾ പറയുമ്പോൾ, ഇന്നുള്ള പലർക്കും വിശ്വസിക്കാൻ ആവില്ല. എന്നാൽ, മലബാറിലെ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സർക്കാർ ഓഫിസർമാർ കൈക്കൂലിവാങ്ങിക്കാറില്ലായിരുന്നു എന്നും, ഔദ്യോഗിക കർത്തവ്യങ്ങൾ അവരോട് പൊതുജനം ആവശ്യപ്പെട്ടാൽ, ഇന്ന് അതിശയിപ്പിക്കാൻപോന്ന വേഗതയിൽ അവർ കാര്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ട് എന്നതും, ഈ എഴുത്തുകാരന് നേരിട്ട് അറിവുള്ള കാര്യമാണ്. ഇക്കാര്യം പക്ഷെ ഏതെങ്കിലും വിഡ്ഢി ഔപചാരിക ചരിത്ര ഗ്രന്ഥത്തിലും കാണപ്പെടുമോ എന്ന് അറിയില്ല.

വാസ്തവം പറയുകയാണെങ്കിൽ, അന്ന് ഒരു പുരുഷനായ സർക്കാർ ഓഫിസർ കൈക്കൂലി വാങ്ങിച്ചാൽ അത് പോക്കറ്റടി പണിയായും, ഒരു വനിതാ സർക്കാർ ഓഫിസർ കൈക്കൂലി വാങ്ങിച്ചാൽ, അത് വേശ്യാവൃത്തിക്ക് തുല്ലമായ പണിയായും മറ്റ് ഓഫിസർമാർ പരിഗണിക്കുമായിരുന്നു. അത്രയ്ക്ക് മാത്രം കൈക്കൂലി വാങ്ങിക്കുക എന്ന പദ്ധതിയോട് അറപ്പ് ഇവരിൽ നിലനിന്നിരുന്നു.

മലബാർ ഉദ്യോഗസ്ഥ പ്രസ്ഥാനം പഴയകാല മെഡ്രാസ് പ്രസിഡൻസിയുടെ ഭാഗവും, പിന്നീട് മെഡ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗവും ആയിരുന്നു. തിരുവിതാംകൂറും മലബാറും തമ്മിൽ ഉള്ള ബന്ധം മുഖ്യമായും തിരുവിതാംകൂറിലെ മതംമാറി കൃസ്ത്യാനികളായ കുടിയേറ്റക്കാരിലും, മലബാറിലേക്ക് വേരുകൾ ആഴ്ത്താൻ ശ്രമിച്ച തിരുവിതാംകൂറിലെ കീഴ്ജാതിക്കാരുടെ സംഘടനയിലും ഒതുങ്ങിനിന്നുട്ടുണ്ടാവാം. പിന്നുള്ള ബന്ധം ഉപഭൂഖണ്ടത്തിന്‍റെ കടലോരങ്ങളിൽ ജീവിക്കുന്ന മുക്കുവർ മുഖേനെയും.

മലബാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ച് പലതും പറയാനുണ്ട്. അത് പിന്നീട് ആവാം.

Image
Last edited by VED on Sun Feb 04, 2024 7:25 am, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്ക്


പ്രഥമഗണന അഥവാ Precedenceനെക്കുറിച്ച് പറയുമ്പോൾ, ഇന്ന് പല പ്രാദേശിക ഭാഷാ സ്ക്കൂളുകളിലും വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ക്യൂ സമ്പ്രദായത്തെ ഓർമ്മവരുന്നു. ഒരു തരം തരംതാഴ്ന്ന പട്ടാളച്ചിട്ട അടിച്ചേൽപ്പിച്ചാണ് ഇത് നടപ്പിൽ വരുത്തുന്നത്. എന്നാൽ, ഇങ്ഗ്ളിഷ് ഭാഷാ മനോഭാവത്തിലുള്ള ക്യൂ സംവിധാനം, മുന്നിൽ വന്ന ആൾക്കാണ് മുൻഗണന എന്ന ചിന്തയിലാണ് കിടക്കുന്നത്. ഞെട്ടിക്കാനുള്ള ആൾ പിന്നിലുണ്ട് എന്ന ചിന്തയല്ല ഇതിന് പ്രേരണ നൽകുന്നത്.

ഫ്യൂഡൽ ഭാഷകളിൽ, പലപ്പോഴും 'അദ്ദേഹ'ത്തിനും 'അവർ'ക്കും ആണ് മുഗണന. 'അവനും' 'അവൾക്കും' ഇത്യാദി കാര്യങ്ങൾക്ക് അവകാശമില്ല. തമ്മിൽത്തമ്മിൽ യാതോരു ബഹുമാനവും ഇല്ലാത്ത ആളുകൾ, തമ്മിൽത്തമ്മിൽ ഉന്തിയും, മുന്നിൽചാടിയും വരിതെറ്റിച്ചും മറ്റും മുൻഗണന നേടാൻ ശ്രമിക്കും.

ഇന്ന് കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥനാണ് കേമൻ. അന്നത്തെ ഇങ്ഗ്ളിഷിൽ ഈ ആൾ പോക്കറ്റടിക്കാരനോ, വേശ്യാവൃത്തിക്കാരിയോ ആണ്. ഇതേ പോലെ തന്നെയാണ് മുന്നിൽ ചാടി മുൻഗണ പ്രാപിക്കുന്നവനും. ഇന്ന് അയാൾ ആണ് കേമൻ. എന്നാൽ ഇങ്ഗ്ളിഷിൽ ഈ ആൾ ആ ആൾക്കൂട്ടത്തിൽപ്പെടുത്താൻ പറ്റാത്ത ആളാണ്.

ഇങ്ഗ്ളിഷിലെ 'honourable' എന്ന വാക്കിന് ഫ്യൂഡൽ ഭാഷകളിൽ ഉചിതമായ തർജ്ജമ കണ്ടെത്താൻ പ്രയാസമാണ്. ഫ്യൂഡൽ ഭാഷകളിൽ ഈ പദത്തെ 'ശ്രേഷ്ഠൻ', 'വന്ദ്യനായ', 'ആദരണീയനായ', 'ബഹുമാന്യനായ' തുടങ്ങിയ പദപ്രയോഗങ്ങളിലേക്കാണ് തർജ്ജമ ചെയ്യപ്പെടുക.

ഫ്യൂഡൽ ഭാഷകളിൽ ഈ വിധം നിർവ്വചിക്കപ്പെടുന്നവർ വലിയവരാണ്. ചെറിയവരല്ല. എന്നാൽ, ഇങ്ഗ്ളിഷിൽ മുൻഗണനാ പ്രകാരമുള്ള സ്ഥാനം കടന്ന് മുന്നിൽ കയറുന്നത് 'honourable' പെരുമാറ്റമല്ല. ആളുകളെ തരംതാഴ്ത്തി സംസാരിക്കുന്നത് 'honourable' പെരുമാറ്റമല്ല.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ആ ഇങ്ഗ്ളിഷ് സ്ക്കൂളിലെ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് കൂറ് ഉള്ള ടീച്ചർമാർ വ്യക്തിപരമായി പ്രാദേശിക ഭാഷാ കോഡുകളോട് കൂറ് പ്രഖ്യപിക്കുന്നവരേക്കാളും നല്ലവർ ആണെന്നോ, അതുമല്ലെങ്കിൽ സദാചാരം ഉള്ളവർ ആണെന്നോ ഉള്ള യാതോരു അവകാശവും ഇവിടെ സ്ഥാപിക്കുന്നില്ല. മറിച്ച്, ഭാഷാ കോഡുകൾ സാമൂഹിക ആശയവിനിമയത്തിൽ വരുത്തുന്ന വ്യത്യാസം മാത്രമേ ഇവിടെ ചൂണ്ടിക്കാണിക്കുന്നുള്ളു.

എല്ലാവരും നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഇടങ്ങളിൽ, ആളുകൾ മുന്നിൽ ചാടിക്കയറാനോ, മുന്നിലുള്ള ആളെ കടത്തിവെട്ടാനോ സാധാരണ ഗതിയിൽ ശ്രമിക്കില്ലതന്നെ. ഉദാഹരണത്തിന്, ബസ്സിലേക്ക് കയറാൻ ഒരാൾ ബസ്സിന്‍റെ ചവിട്ടുപടിക്ക് മുന്നിലായി നിൽകുന്നുണ്ടെങ്കിൽ, അടുത്തതായി വരുന്ന വ്യക്തി, ആ ആളുടെ പിന്നിൽ ആണ് വന്ന് നിൽക്കുക. എന്നാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, പിന്നീട് വരുന്ന ആൾ, മുന്നിൽ നിൽക്കുന്ന ആളുടെ വശത്തുകൂടി മുന്നിൽകയറി സ്ഥാനം പിടിക്കും. ഇത് എന്തോ മഹത്തായ ചുറുചുറുക്കും, സാമർത്ഥ്യവും, മിടുക്കും, ബുദ്ധികൗശലവും മറ്റുമായി ആ ആളും അയാളുടെ ബന്ധുജനവും കരുതും.

എന്നാൽ ആ ദേശത്ത് ഇതേ പോലെ ചിന്തിക്കുന്നവരാണ് എല്ലാവരും. കാര്യങ്ങൾ എല്ലാംതന്നെ ഒരുതരം ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്കാണ് നീങ്ങുക.

എന്നാൽ, ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തെ നിയന്ത്രിക്കാനായി, അതി കഠിനവും നിർദ്ദയവും ആയ ഒരു അധികാരവർഗ്ഗം നിലവിൽ വരും. ഇതിനെ എല്ലാവരും പുകഴ്ത്തും. മറ്റവനെ ഈ അധികാരവർഗ്ഗം അടിച്ച് തമർത്തുന്നത് കാണുമ്പോൾ സന്തോഷമാണ് മറ്റുള്ളവരിൽ ഉളവാകുന്ന മാനസിക ഭാവം.

Image
Last edited by VED on Mon Oct 23, 2023 10:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. ഇങ്ഗ്ളിഷ് സൗകുമാര്യത വിറങ്ങലിച്ചുപോയി


നല്ലനിലവാരത്തിൽ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് കൂറ് കാണിച്ചിരുന്ന ആ സ്ക്കൂളിലെ Anglo-ഇന്ത്യൻ ടീച്ചർമാർ വ്യക്തിപരമായി മറ്റുളളവരോട് വളരെ മാന്യമായിത്തന്നെയാണ് പെരുമാറിയത് എന്നാണ് ഓർമ്മ. ഈ ഓർമ്മ വരുന്നത്, ജീവിതത്തിൽ അനുഭവിച്ച മറ്റ് ടീച്ചർമാരുമായി ഇവരെ താരതമ്യം ചെയ്യുമ്പോഴാണ്.

അന്ന്, ക്ളാസിൽ ടീച്ചർമാർ കയറിവരുമ്പോൾ വിദ്യാർത്ഥികൾ, അടിയാള മനോഭാവത്തോടുകൂടി എഴുന്നേറ്റ് നിൽക്കാറുണ്ടായിരുന്നോ എന്ന് കൃത്യമായി ഓർമ്മവരുന്നില്ല. ഇങ്ങിനെ ഒരു ദാസ്യഭാവ പ്രകടനം യഥാർത്ഥ ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളിൽ ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഇത് ഫ്യൂഡൽ ഭാഷാ സംസ്ക്കാരങ്ങളിൽ എന്തൊക്കെ ചെയ്താലും നടപ്പില്ലതന്നെ. കാരണം, ഭാഷയിൽ വലിയ ആൾ എന്ന് കോഡ് ചെയ്യപ്പെടുന്നവർ വരുമ്പോൾ, വിധേയത്വത്തോട് കൂടി എഴുന്നേറ്റ്നിൽക്കണം എന്നുള്ളത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ പാറയിൽ ഉരുക്ക് കഠാരകൊണ്ട് കുത്തിയിറക്കി ആലേഖനം ചെയ്യപ്പെട്ടപോലെ ലിഖിതപ്പെടുത്തിയിട്ടുണ്ട്.

പ്രവാചകനായ മുഹമ്മദിന് പോലും ഈ ഒരു ആശയം സ്വന്തം മതസ്ഥരിൽ നടപ്പിൽ വരുത്താൻ ആയിട്ടില്ലാ എന്നാണ് തോന്നുന്നത്. സ്വന്തം ജീവിതത്തിൽ ഇത് മാതൃകയായി കാണിച്ച് കൊടുത്തിട്ടുപോലും, ഫ്യൂഡൽ ഭാഷാകോഡുകളുടെ ശക്തിയെ പ്രതികൂലിക്കാൻ ആയില്ലതന്നെ.

അഞ്ചാം ക്ളാസിൽ കേരളാ സർക്കാർ വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള സ്ക്കൂളിൽ ഇങ്ഗ്ളിഷ് മീഡിയം ക്ളാസിൽ ചേർന്നപ്പോൾ, അദ്ധ്യാപിക/അദ്ധ്യാപകൻ ക്ളാസിൽ കയറിവന്നപ്പോൾ, അടുത്തിരുന്ന വിദ്യാർത്ഥി, തന്നെ പിടിച്ച് എഴുന്നേൽപ്പിച്ചതായി ഒരു ഓർമ്മ ഈ എഴുത്തുകാരന്‍റെ, മനസ്സിൽ അവ്യക്തമായി കിടക്കുന്നുണ്ട്. ഇതിന് മുന്നിൽ പഠിച്ച ഇങ്ഗ്ളിഷ് സ്ക്കൂളിൽ ഇങ്ങിനെ എഴുന്നേൽക്കാറില്ലായിരുന്നു എന്നതാണോ ഈ ഓർമ്മ ചിത്രീകരിക്കുന്നത് എന്ന് അറിയില്ല.

എന്നാൽ, ആ പഴയ ഇങ്ഗ്ളിഷ് സ്ക്കൂളിൽ തന്നെ പലതരം മാറ്റങ്ങളും വന്നുകൊണ്ടിരുന്നു. പുതുതായി ഉളവാകുന്ന സാമൂഹികാന്തരീക്ഷത്തിൽ, പലതും അപ്രായോഗികവും, അനാവശ്യവുമായി, പുതുതായി ഉളവാകുന്ന സ്ക്കൂൾ മാനേജ്മെന്റിന് തോന്നിയിട്ടുണ്ടാവാം. അതുമല്ലെങ്കിൽ, ഈ പുതിയ സ്കൂൾ മാനേജ്മെന്റിൽപ്പെട്ടവർക്ക്, ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടാനായില്ലാ എന്നും വരാം.

ആ Anglo-ഇന്ത്യൻ സ്ക്കൂളിൽ പാരമ്പര്യമായി ഭക്ഷണം കഴിക്കുന്ന അവസരത്തിൽ കത്തിയും മുള്ളും (fork & spoon) ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ എഴുത്തുകാരൻ ചേരുന്നതിന് ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുന്നെ ഈ സമ്പ്രദായം അവസാനിപ്പിച്ചിരുന്നു.

ഈ വിധ മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ശക്തമായ കരങ്ങൾ ആരുടേതാണ് എന്ന് അന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്ക് ശേഷം പലതരം ബോധോദയങ്ങളും വന്നുചേരുന്നതിനോടൊപ്പം ഇതും മനസ്സിൽ ഒരു അറിവായി വന്നു.

Image
Last edited by VED on Mon Oct 23, 2023 10:58 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. അതി ഗംഭീരമായ ആശയവിനിമയ ലാളിത്യം


ഇങ്ഗ്ളിഷിലെ മൃദുലവും, തമ്മിൽകുത്തിക്കുത്തി വാക്ക്കോഡുകൾ ഉപയോഗിക്കാത്തതുമായ അന്തരീക്ഷത്തിൽ, ബഹുമാന-അപമാന പ്രശ്നങ്ങളിൽ മനസ് വ്യാപൃതമാക്കാതെ കാര്യങ്ങളെ അവയുടെ കാര്യഗൗരവത്തോടുകൂടിയും, എന്നാൽ, ലളിതമായും കൈകാര്യം ചെയ്യാനാവും. ഇങ്ങിനെയുള്ള ഒരു അന്തരീക്ഷത്തിൽ, വിദ്യാഭ്യാസം എന്നത് തന്നെ അതീവ ലാളിത്യമുള്ള പലകാര്യങ്ങളുടേയും സമ്മേളിക്കലാവും.

ഉദാഹരണത്തിന്, നിവർന്ന്, കുനിയാതെ ക്ളാസിലെ കസേരയിൽ ഇരിക്കുക. മറ്റെ ആളെ തരംതാഴ്ത്താൻ എന്തെങ്കിലും ഉപാധി കണ്ടെത്താൻ വ്യാപൃതനാവാതെ ഇടപഴകുക. കാൽ മുട്ടുകൾ ആനയുടെ ചെവി ആടുന്നത് പോലെ ആട്ടാതെയിരിക്കേണം എന്ന് വിദ്യാർത്ഥികളെ പറഞ്ഞ് മനസ്സിലാക്കിക്കാം.

Thank you, I am sorry, I regret, I appologise, May I?, Can I?, Please, Could you? Would you? Excuse me തുടങ്ങി പല പദപ്രയോഗങ്ങളും, ആളുകളുടെ വലുപ്പവും ചെറുപ്പവും പരിഗണിക്കാതെ തന്നെ ഉപയോഗിക്കാം. ഈ ഒരു കാര്യം വെറും നിസ്സാരവും അഞ്ച് പൈസയുടെ പോലും വിലയില്ലാത്ത വാചക കസർത്തുകളാണ് എന്ന് ഫ്യൂഡൽ ഭാഷകളിൽ നിന്നു തോന്നാമെങ്കിലും, ഈ വക വാക്കുകൾ യാതോരു കരുതിക്കൂട്ടിയുള്ള മുതലെടുപ്പും ലക്ഷ്യമില്ലാത്ത ഭാഷാ അന്തരീക്ഷത്തിൽ, അതി ഗംഭീരമായ ആശയവിനിമയ ലാളിത്യം ഉളവാക്കും.

വലിയ ആൾ എന്നോ ചെറിയ ആൾ എന്നോ ചിന്തിക്കാതെ പറഞ്ഞവാക്ക് പാലിക്കുക, സമയ കൃത്യത പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ്ഭാഷയുടെ വളരെ ശക്തവും, എന്നാൽ അതീവ മൃദുലവുമായ വാക്ക് കോഡുകളുടെ സംഭാവനകാളാണ്. ഇതിലെന്തിരിക്കുന്നു, ഏത് ഭാഷക്കാർക്കും ഇത് ആവും എന്നെല്ലാം ഘോഷിക്കാമെങ്കിലും, പ്രാവർത്തിക വേദിയിൽ, വലിയാളോടാണ് സമയ കൃത്യത പാലിക്കേണ്ടൂ. സ്വന്തം കീഴ് ജീവനക്കാരനോട് സമയകൃത്യത പാലിക്കുന്നതിൽ തന്നെ ഫ്യൂഡൽ ഭാഷയിലെ തൊഴിൽ ഉടമയ്ക്ക് മാനഹാനിയാണ് സംഭവിക്കുക.

ഒരു സാധനം ഒരു ഇടത്ത് നിന്നും എടുത്താൽ, അത് ആവശ്യം കഴിഞ്ഞാൽ അതേ സ്ഥാനത്ത് വെക്കണം എന്നത് ഏത് വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്? എന്നാൽ, വാസ്തവം പറയട്ടെ ഇതു മാതിരി നൂറുകണക്കിന് കൊച്ചുകൊച്ച് കാര്യക്ഷമതാ കോഡുകൾ തിങ്ങിനിറഞ്ഞ് കിടക്കുന്ന ഒരു സ്വപ്നഭൂമിതന്നെയാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാന്തരീക്ഷം.

Image
Last edited by VED on Mon Oct 23, 2023 10:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. മറ്റവൻ വളർന്നാൽ, ഫ്യൂഡൽ ഭാഷാ കോഡുകളിൽ ആപത്താണ്



ഫ്യൂഡൽ ഭാഷാ വിദ്യാഭ്യാസത്തിൽ, കളവ് പറയരുത്, അന്യന് ഔന്നിത്യം വരുമ്പോൾ നാം ആനന്ദിക്കുകയാണ് ചെയ്യേണ്ടത്, മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞു നടക്കരുത്, എന്നെല്ലാം പഠിപ്പിക്കുന്നുണ്ട്, ഔപചാരികമായി. ഈ ഭാഷാ അന്തരീക്ഷത്തിൽ ഈ ഒരു പഠനം ആവശ്യമാണ്. എന്നാൽ ഇത് കാര്യമായ ഉപകാരം ചെയ്യില്ലതന്നെ.

കാരണം, ഏവർക്കും അറിവുള്ള കാര്യമാണ്, മറ്റവൻ വളർന്നാൽ, ഭാഷാ കോഡുകളിൽ ആപത്താണ് എന്നത്. ഈ ആപത്തിനെ പരിഗണിക്കാതെ, ആനന്ദിക്കാൻ പോയാൽ, ആപത്ത്, വൻ വിപത്തായി മാറും.

അത് പോലെ തന്നെ കളവ് പറയരുത് എന്ന ഒരു വാദം തന്നെ, ഫ്യൂഡൽ ഭാഷകളിൽ മുതിർന്നവരോടും, അധികാരികളോടും, അദ്ധ്യാപകരോടും മറ്റും കളവ് പറയരുത് എന്നേ അർത്ഥം ആകുന്നുള്ളു. തന്നെ സ്വന്തം പണിക്കാരനോട് കളവ് പറയരുത് എന്ന ഒരു ധ്വനി ഈ വിധ വിദ്യാഭ്യാസത്തിൽ ഉണ്ടോ എന്ന് അറിയില്ലതന്നെ. ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ആളുടെ പണിക്കാരൻതന്നെ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ആളുടെ പണിക്കാരനിൽ നിന്നും വലിയ വ്യത്യാസമുള്ള വ്യക്തിയാണ്.

വലിയവരോടും, അധികാരികളോടും, മറ്റും കളവ് പറയുന്നത് കുറ്റമാണ് എന്ന ഒരു ധാരണ ഇങ്ഗ്ളിഷിൽ ഉണ്ട് എന്ന് തോന്നുന്നില്ല. കളവ് പറയാനുള്ള അവകാശം ഏവർക്കും ഉണ്ട്. കാരണം, അതെ, അല്ല, എന്ന രണ്ട് വാക്ക് ഉത്തരങ്ങൾ രണ്ട് വ്യത്യസ്ത അനുഭവമാണ് നൽകുകയെങ്കിൽ, അപകടം വരുത്തുന്ന വാക്ക് ഉപയോഗിക്കേണ്ടതില്ല. അത് മനുഷ്യന്‍റെ ജീവൻരക്ഷാ അവകാശം തന്നെയാണ്.

ഇന്ത്യയിൽ പോലീസിനോടും, അദ്ധ്യാപകരോടും കള്ളപറഞ്ഞാൽ, സത്യം പറയിക്കാൻ അവർക്ക് അവകാശം ഉണ്ട് എന്നാണ് പൊതുവായുള്ള ധാരണ. ഈ വിഷയം വളരെ സങ്കീർണ്ണമായിട്ടുള്ള ഒരു കാര്യമാണ്. കാരണം, ഇന്ത്യൻ സമൂഹം ഫ്യൂഡൽ ഭാഷകളിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഈ മുങ്ങിക്കുളിച്ചിരിക്കുന്ന അവസ്ഥമാറ്റി, ദേഹത്ത് നിന്നും മലിന ജലം പൂർണ്ണമായും മാറ്റിക്കഴിഞ്ഞാലെ, പോലീസുകാരുടെയും അദ്ധ്യാപകരുടേയും പെരുമാറ്റങ്ങളിലെ വൈകല്യങ്ങളെക്കുറിച്ച് ചിന്തിക്കാനാവൂ.

ഈ ഒരു കാര്യം നടപ്പിൽ വരുത്തണമെങ്കിൽ, മാനസികമായി കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനോട് പൊരുത്തവും കൂറും ഉള്ള ഒരു ജനത ഈ നാട്ടിൽ ഇങ്ഗ്ളിഷ് ഭാഷാ പഠനത്തിന് പ്രചോദനം നൽകേണം. ഇന്ന് ഇങ്ങിനെയുള്ള ഒരു ജനതയെ ഈ രാജ്യത്തിലും ഈ ഉപഭൂഖണ്ടത്തിലും കണ്ടെത്താൻ വളരെ പണിപ്പെടേണ്ടിവരും.

മറ്റൊരാളുടെ വീടിന്‍റെ ഗെയ്റ്റ് തുറന്നാൽ അത് അടക്കണം. അന്യരുടെ വീട്ടിൽ ചെന്നാൽ ജനലിലൂടെ അകത്തേക്ക് നോക്കരുത്. ആളുകൾ വ്യക്തിപരമായി പറഞ്ഞകാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞ് നടക്കരുത്. അന്യരുടെ സ്വകാര്യ എഴുത്തുകളും ഡയറികളും അവർ അറിയാതെ തുറന്ന് വായിക്കരുത്. ഒരാൾ പൂട്ടിവെച്ച സംഗതി ജിജ്ഞാസ തീർക്കാനായി തുറക്കരുത്. മറ്റുള്ളവർ സ്വകാര്യം ആയി അറിയിച്ച വിവരങ്ങൾ പുറത്ത് വിടരുത്.

മറ്റുള്ളവരെപ്പറ്റി കേട്ട അപവാദകഥകൾ പ്രചിരിപ്പിക്കരുത്, അനാവശ്യമായി. കാരണം, സ്വന്തം പിതാവ്, മാതാവ്, കുട്ടികൾ, ഗുരുക്കന്മാർ, ആദ്ധ്യാത്മിക നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെപ്പറ്റിയെല്ലാം ഇതുപോലുള്ള അപവാദ കഥകൾ ചിലപ്പോൾ കണ്ടെക്കാം. ഇവയെല്ലാം അവഗണിച്ച് മറ്റൊരു വ്യക്തിയെ ഉപദ്രവിക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നതിൽ തെല്ലൊരു അപാകതയുണ്ട്.

Image
Last edited by VED on Mon Oct 23, 2023 10:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഇങ്ഗ്ളിഷ് എന്ന ഒറ്റമന്ത്രം മാത്രം ചാലകശക്തിയായുള്ള ഒരു ഭരണ ചക്രം



ആളുകളുടെ പേര് ചോദിക്കുമ്പോൾ, May I know your name please? അവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ട് എന്ന് കണ്ടാൽ, അത് എന്താണ് എന്ന് അറിയാനായി May I help you? How can I help you? തുടങ്ങിയ പദപ്രയോഗങ്ങളും, നിങ്ങൾ ആരാ, നീ ആരാ എന്നെല്ലാം, ഫോൺ വിളിക്കുന്ന ആളോട് ആരായുന്നതിന്, ഇങ്ഗളിഷിൽ വളരെ മയമുള്ള വാക്ക് പ്രയോഗങ്ങൾ ഉണ്ട്. May I know who is speaking? May I know who you are? തുടങ്ങിയ നൂറുകണക്കിന് കൊച്ച്കൊച്ച് കോഡുകൾ അടങ്ങിയിരിക്കുന്നതാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) അന്തരീക്ഷം.

ഈ അന്തരീക്ഷം നടപ്പിൽ വരുത്താൻ പ്രാപ്തരായിരുന്നു, ഈ എഴുത്തുകാരൻ ചെറുപ്പത്തിൽ കുറച്ച് കാലം പഠിച്ചിരുന്ന സ്ക്കൂൾ നടത്തിയ Anglo-ഇന്ത്യൻ വംശജർ.

എന്നാൽ ഇവർക്ക് പുതിയ രാജ്യാന്തരീക്ഷത്തിൽ കാര്യമായ പല ബഹഹീനതകളും ഉയർന്നുവരുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ ഇവർ എവിടെ നിൽക്കും എന്നുള്ളത് ഒരു പ്രശ്നമായിരിക്കും.

ഇങ്ങിനെ പരുങ്ങലിൽ പെട്ട പലരേയും ഈ എഴുത്തുകാരന് അറിയാം. ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിൽ വായിച്ചും ചിന്തിച്ചും, ചർച്ചചെയ്തും ഉള്ള കാര്യമായ വിവരവും കൂറും ഉള്ളവർ. ഇവരിൽ പലർക്കും ഷെയ്ക്ക്സ്പിയറിനെ വലിയ പരിചയമില്ലതന്നെ. കാരണം, ഷെയ്ക്ക്സ്പിയറിന് ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യവുമായി കാര്യമായ ബന്ധമുണ്ടോ എന്നത് സംശയമാണ്. കാരണം, മിക്ക കഥകളും ഭൂഖണ്ട യൂറോപ്പ്യൻ രാജവംശങ്ങളോ, ജനങ്ങളോടോ ബന്ധമുള്ളതാണ്. ഇങ്ഗളണ്ടിലെ ജനജീവിതവുമായി ബന്ധപ്പെട്ട ഷെയ്ക്ക്സ്പിയറിയൻ നാടകങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടായിരിക്കാം. എന്നാൽ, ഭാഷ പലപ്പോഴും ഫ്യൂഡൽ ചുവയുള്ളതാണ്.

അന്നത്തെ Anglo-ഇന്ത്യൻ ടീച്ചർമാർക്ക് ഇങ്ഗ്ളിഷ് ക്ളാസിക്ക്സിലും, Fairy ടെയ്ലുകളിലും, Nursery റൈമുകളിലും, ചെറുപ്രായക്കാർക്കായുള്ള സാഹിത്യത്തിലും മറ്റും കാര്യമായ വിവരവും, പാണ്ഡിത്യവും ഉണ്ടായിരിക്കാം. എന്നാൽ വിദ്യാഭ്യാസ യോഗ്യത വെറും ഒരു ആയ ആകാനുള്ളതെയുള്ളു.

എന്നാൽ, ഈ വിധം വിവരം ഉള്ളവർ ചെറുപ്രായക്കാരെ പഠിപ്പിക്കാനും അവരോട് ഇടപഴകാനും അവസരം നൽകിയാൽ, ആ കുട്ടികളുടെ മാനസിക നിലവാരം തന്നെ ആകാശത്തോളം ഉയരും. അവരിൽ നിന്നും 'നീ', 'എന്താടാ', 'എന്താടീ', തുടങ്ങിയ പദപ്രയോഗങ്ങൾ (മലബാറിയിൽ: 'ഇഞ്ഞി', 'എന്താനെ', 'എന്താളെ') ഈ കുട്ടികൾക്ക് ഏൽക്കേണ്ടി വരില്ല. കാരണം, ഇത്യാദി വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

അതെ സമയം വിരസമായ കോളെജ് ബിരുദങ്ങൾ പഠിച്ചിറങ്ങുന്നവർക്ക് പലപ്പോഴും ഇത്യാദികാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഉണ്ടാവില്ല. ഗണിതത്തിലും, ഊർജതന്ത്രത്തിലും, രസതന്ത്രത്തിലും, ജൈവശാസ്ത്രത്തിലും, മറ്റുമറ്റും തുണ്ടുവിവരങ്ങൾ തലയിൽ നിറച്ചാൽ പിന്നെ, ഇങ്ഗ്ളിഷ് ക്ളാസിക്കൽസിനോടും, Fairy ടെയ്ലുകളോടും Nursery റൈമുകളോടും, ചെറുപ്രായക്കാർക്കായുള്ള സാഹിത്യത്തോടും മറ്റും കാര്യമായ പുച്ഛമാണ് വരിക.

ഇവയിലെല്ലാം എന്തിരിക്കുന്നു? വെറും ചില്ലിക്കാശിന്‍റെ വിലയില്ലാത്ത, 'നർസറി'ക്കുട്ടികളുടെ സമയം പോക്കാനാായി ഉപയോഗിക്കുന്നവയല്ലെ ഈ വക കാര്യങ്ങൾ എന്നതാവാം ഭാവം.

എന്നാൽ ഇവിടെ പറയേണ്ടുന്ന കാര്യം ലോകത്തിന്‍റെ വലിയൊരു ഭാഗം തന്നെയും, ഈ ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്‍റെ ഏതാണ്ട് പകുതിയോളവും ഭരിച്ചിരുന്ന ഇങ്ഗ്ളിഷ് സാമ്രാജ്യം പടുത്തുയർത്തിയവർ വൻ വിദ്യാഭ്യാസം ഉള്ളവരായിരുന്നില്ല.

മറിച്ച് മിക്കവരും സ്ക്കൂൾ വിദ്യാഭ്യാസം പോലും കാര്യമായി നേടാത്തവരായിരുന്നു. ഉദാഹരണത്തിന്, ഈ ഉപഭൂഖണ്ഡത്തിൽ ബൃട്ടിഷ-ഇന്ത്യയെന്ന ഭരണ പ്രസ്ഥാനത്തിന് അടിത്തറ പാകിയ Robert Clive സ്ക്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. സ്ക്കൂളിൽ പോകാതെ പൊതുനിരത്തിൽ തിരിഞ്ഞുകളിച്ചപ്പോൾ, വീട്ടുകാർ ഈ ഉപഭൂഖണ്ഡത്തിലേക്ക് കപ്പൽകയറ്റിവിട്ട ആളാണ്.

തരിശായ പാണ്ഡിത്യത്തിൽ ഈ ഉപഭൂഖണ്ഡത്തിലെ ബ്രാഹ്മണർക്കും മറ്റും ഇവരേക്കാൾ പാണ്ഡിത്യം ഉണ്ടായിരുന്നിരിക്കാം. എന്നിട്ടെന്ത് കാര്യം?

ഈ, വിദ്യാഭ്യാസമില്ലാത്ത ഇങ്ഗ്ളിഷുകാരാണ് ഈ ഉപദ്വീപിൽ കാര്യമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവന്ന്. ഈ പ്രദേശത്ത് കുടിയേറിയും അല്ലാതെയും വന്ന നൂറുകണക്കിന് ജനക്കൂട്ടങ്ങളിൽ, ഇവർക്ക് മാത്രം ബ്രാഹ്മണമതത്തിലേക്ക് കയറാനും അവരുടെ അമ്പലങ്ങളിലേക്ക് പ്രവേശനത്തിനായും താൽപ്പര്യം ഉണ്ടായില്ല. മറ്റുള്ള മിക്ക ജനവിഭാഗങ്ങൾക്കും ഉയർന്ന ജാതിക്കാരുമായി ബന്ധം പുലർത്താൻ വൻതാൽപ്പര്യമായിരുന്നു.

മുഗൾ രാജാക്കന്മാർക്ക് വരെ, ഈ ഉപഭൂഖണ്ടത്തിന്‍റെ വടക്കൻ പ്രദേശങ്ങളിലെ ഉയർന്നജാതിക്കാരായ ഹൈന്ദവ കുടുംബങ്ങളുമായാണ് വൈവാഹിക ബന്ധങ്ങൾ താൽപ്പര്യമായിരുന്നത് എന്ന് തോന്നുന്നു.

നിസ്സാരമായ സാങ്കേതിക ഉപകരണങ്ങൾമാത്രം ഉള്ള ഒരു കാലത്ത്, പ്ളെയ്നില്ല, യന്ത്ര വൽകൃത കപ്പൽ ഇല്ലാ, ടെലിഫോണില്ല, അങ്ങിനെയുള്ള ഒരു കാലത്ത്, ലോകമെമ്പാടും യാതോരു കാര്യക്ഷമതക്കുറവോ, അഴിമതിയോ ഇല്ലാത്തതും, എല്ലായിടത്തും ഇങ്ഗ്ളിഷ് എന്ന ഒറ്റ മന്ത്രംമാത്രം ചാലകശക്തിയായുള്ള ഒരു ഭരണ ചക്രം ഇവർക്ക് നടപ്പിൽ വരുത്താൻ പറ്റി. ഇന്നത്തെ യാതോരു കൂട്ടം MBA കാർക്കും, എഞ്ചിനിയർമാർക്കും, ഐഏഎസ്സുകാർക്കും, ഡോക്ടർമാർക്കും ആവാത്ത ഒരു കാര്യമാണ് ഇവർ നടപ്പിലാക്കിയത്.

ഇന്ന് പല കമ്പനികളും Certification - ISO കരസ്ഥമാക്കി അവരുടെ പ്രവർത്തനം കാര്യക്ഷമമാണ് എന്ന് ചിത്രീകരിക്കുന്നു. ഇങ്ഗ്ളിഷ് സാമ്രാജ്യത്തിന്, അവരിൽ നിന്നും ബാഹ്യമായ യതോരു സർട്ടിഫിക്കേനും കരസ്ഥമാക്കാതെ, ഈ Certification - ISO കമ്പനികൾക്ക് സ്വപ്നത്തിൽപോലും ചിന്തിക്കാവുന്നതിലും അപ്പുറം കരുത്തുള്ള ഒരു സാമ്രാജ്യം പടുത്തുയർത്തി നിലനിർത്താൻ സാധിച്ചു.

ഈ കാര്യക്ഷമതയുടം കാതൽ, നിസ്സാരം എന്നു തോന്നുന്ന അതിലളിതമായ ഇങ്ഗ്ളിഷ് വാക്ക് കോഡുകളിലും, പെരുമാറ്റചട്ടങ്ങളിലും കാണാവുന്നതാണ്.

Image
Last edited by VED on Mon Oct 23, 2023 10:59 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ പിടിപ്പുകേട്



മാന്യമായും, സ്വന്തം മാനസികവും വ്യക്തിത്വപരവുമായ നിലവാരത്തെ തരംതാഴ്ത്താതെയും സാമൂഹികമായും, മറ്റും ആശയവിനിമയം നടത്താനുതകുന്ന ഒരു ഗംഭീര പരിശീലനം തന്നെയായിരുന്നു ഈ ഉപഭൂഖണ്ഡത്തിലെ ഏതാണ്ട് പകുതിയോളം ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്ന ഇങ്ഗ്ളിഷ് ഭരണം വിദ്യാഭ്യാസം എന്ന പേരിൽ ലക്ഷ്യമിട്ടിരുന്നത്.

അല്ലാതെ, Political Scienceൽ പഠിപ്പിക്കുന്ന Locke, Hobbes തുടങ്ങിയ അനവധിപ്പേരുടെ മനോവിചാരങ്ങളെ ഫ്യൂഡൽ ഭാഷകളിൽ കുഴച്ച് പഠിപ്പിച്ചിട്ട് യാതോരു കാര്യവുമുണ്ട് എന്ന് തോന്നുന്നില്ല.

കാരണം, ഇവരുടെ മനോവിചാരങ്ങൾ ഫ്യൂഡൽ ഭാഷകളിൽ കുഴച്ചിട്ട് പഠിച്ചാൽ, മുഖദാവിൽത്തന്നെ പ്രശ്നം വരേണ്ടുന്നതാണ്. കാരണം, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകൾ ഇങ്ഗ്ളിഷിൽ പ്രതീക്ഷിക്കാനാവാത്ത രീതിയിൽ പലവിധ രൂപഭാവങ്ങളിലേക്കും മാറി മറിയുന്നുണ്ട്. ഇങ്ങിനെയുള്ള വേദിയിൽ, Locke, Hobbes തുടങ്ങിയവർ സംവാദംചെയ്യുന്ന സാമൂഹിക മനുഷ്യാവകാശങ്ങൾക്ക് പ്രസക്തി വരുന്നില്ല. കാരണം, ഇങ്ഗ്ളിഷിലുള്ള വ്യക്തികളല്ല, ഫ്യൂഡൽ ഭാഷകളിൽ ഉള്ള വ്യക്തികൾ.

അതേ സമയും, ഇക്കൂട്ടരുടെ ആശയങ്ങൾ ഇങ്ഗ്ളിഷിൽ പഠിച്ചാൽ, ഇങ്ഗ്ളിഷ് ഭാഷാ വിവരം നന്നാവും. ഇത്, ആ വ്യക്തിയുടെ സാമൂഹിക മനുഷ്യ സമത്വചിന്താഗതിക്ക് ഊക്ക് കൂട്ടും. അല്ലാതെ, ഈ വക പഠനങ്ങൾക്ക് മറ്റ് യാതോരു ഉപയോഗവും ഇല്ലതന്നെ. കാരണം, Political Scienceൽ പറയുന്ന യാതോരു തത്വം പ്രകാരമോ, സിദ്ധാന്തം (Theorem) പ്രകാരമോ അല്ല, ഇന്ന് ലോകമെമ്പാടും ജനാധിപത്യമെന്ന ആശയം വളർന്നത്. ഈ ഉപദ്വീപിൽത്തന്നെ ഈ അപക്വ ആശയം പരന്നത് ഇങ്ഗ്ളിഷ് ഭരണം 1909ലും, 1919ലും നടത്തിയ ശ്രമങ്ങളിലൂടെയാണ്.

ഈ ആശയം ഈ ഉപദ്വീപിൽ നടപ്പിൽ വരുത്താൻ ഉത്തേജനം നൽകിയ ഇങ്ഗ്ളണ്ടിലെ സ്ക്കൂൾ പാഠ്യപുസ്തക പണ്ഡിതന്മാർക്ക്, ഈ ഉപഭൂഖണ്ടത്തിലെ ഭാഷാ കോഡ് പ്രകാരമുള്ള മനുഷ്യ വ്യക്തിത്വ വ്യത്യാസത്തെക്കുറിച്ച് യാതോരു അറിവും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. അതിനാൽത്തന്നെ ഇവിടെ നടപ്പിലായ ജനാധിപത്യം എന്ന ആശയം ഒരു തരം വിഡ്ഢി ആശയമായാണ് രുപപ്പെട്ടത്. ഇതിനെക്കുറിച്ച് പിന്നീട് കൂടുതൽ പറയാം.

അതേ സമയം ലോകമെമ്പാടും ഉണ്ടായിരുന്ന രാജവാഴ്ചകൾക്കും മറ്റ് ഭരണസംവിധാനങ്ങൾക്കും Political Scienceലെ ഈ സിദ്ധാന്തങ്ങളുമായി ബന്ധമുണ്ടോ എന്നതും ആലോചിക്കേണ്ടുന്ന കാര്യമാണ്. കാരണം, സാമൂഹിക ഘടയുടേയും മനുഷ്യബന്ധങ്ങളുടേയും സാമൂഹികാധികാരത്തിന്‍റേടയും, വിധേയത്വത്തിന്‍റേ യും രൂപകൽപ്പനയിൽ ഭാഷാ കോഡുകൾക്ക് കാര്യമായ പങ്കുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഈ വക പഠനങ്ങളിൽ ഉണ്ടോ എന്ന് അറിയില്ല.

Image
Last edited by VED on Mon Oct 23, 2023 11:00 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. പഴയ ഇങ്ഗ്ളിഷ് പരിസരസ്വാധീനം തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു


നാലാംക്ളാസിൽ പുതുവർഷത്തിൽ സ്ക്കൂൾ ബോഡിങ്ങിൽ ചെന്നപ്പോൾ എന്തോ ഒരു വ്യത്യാസം അനുഭവപ്പെട്ടു. കെട്ടിടത്തിലും, അവിടുളള മേശ, കസേര, അലമാര തുടങ്ങിയ അകസാധാനങ്ങളിൽ (furniture) അല്ല വ്യത്യാസം അനുഭവപ്പെട്ടത്. പാതിരിമാരുടെ മേലങ്കിയിലും വ്യത്യാസം ഇല്ലായിരുന്നു. എന്നാൽ പുതിയ അന്തരീക്ഷത്തിൽ ഇവയുടേയും വ്യക്തിത്വത്തിൽ പ്രകടമായ മാറ്റം സംഭവിച്ചിരിക്കുന്നു.

പാതിരിമാർ മാറിയിരിക്കുന്നു. പഴയ Anglo-ഇന്ത്യൻ ചുവ ഇവരിൽ കണ്ടില്ല. പുതിയ പാതിരിമാർ. കാഴ്ചയിലും, പെരുമാറ്റ രീതിയിലും, മറ്റും ആകെ ഒരു മാറ്റം. ഇവർക്കും ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉണ്ടായിരുന്നെങ്കിലും, തിരുവിതാംകൂർ ഭാഷയായ മലയാളമാണ് കൂടുതൽ നൈസർഗികമായി അനുഭവപ്പെട്ടത്. തൊട്ടടുത്തുള്ള പുറം ലോകത്തിൽ മലബാറിയാണ് പൊതുജനം ഉപയോഗിച്ച ഭാഷ. ഇത് ഇവർക്ക് അറിയില്ലായിരുന്നു എന്നാണ് തോന്നുന്നത്.

ബോഡിങ്ങിൽ താമസിക്കുന്ന വിദ്ധ്യാർത്ഥികളോട് ഇങ്ഗ്ളിഷിൽ ഇവർ സംസാരിക്കുമെങ്കിലും, പൊതുവേയുള്ള പെരുമാറ്റം മലയാളത്തിൽത്തന്നെയായിരുന്നു.

ഈ പുതിയ പാതിരിമാരിൽ നിന്നും ആദ്യമായി ആ സ്ക്കൂളിലെ പാതിരിമാരിൽനിന്നും 'നീ', 'എടാ' തുടങ്ങിയ പദപ്രയോഗങ്ങൾ അനുഭവിച്ചു. Anglo-ഇന്ത്യൻ പാതിരിമാർക്ക് ഈ വക പദപ്രയോഗങ്ങൾ ഉപയോഗിക്കേണ്ടുന്ന അവസരം ലഭിച്ചിരുന്നില്ല.

ആകപ്പാടെ ഒരു ഗുണാത്മകമായ വ്യത്യാസം.

ഒരു ദിവസം സ്റ്റഡി ടൈമിൽ, സ്റ്റഡി റൂമിൽ വച്ച് എന്തോ സംസാരിച്ചതുമായി ബന്ധപ്പെട്ട് യുവ പാതിരിയായ Prefect ചോദ്യം ചെയ്തു. ഈവക കാര്യങ്ങൾക്ക് ഇങ്ഗ്ളിഷിൽ സ്വതവേ മറുപടിപറയാറുള്ള രീതിയിൽ സത്യസന്ധമായി മറുപടി നൽകി. ഇതിൽ വലിയൊരു കാര്യം ഉള്ളതായി തോന്നിയിരുന്നില്ല. എന്നാൽ, ചോദ്യം ചെയ്യൽ മലയാളത്തിലും, 'നീ' എന്ന പ്രയോഗം ഉപയോഗിച്ചും ആയിരുന്നു.

അന്തരീക്ഷം ആകെ വ്യത്യാസം. സത്യം പറഞ്ഞിട്ടും കാര്യം ഒരു മാന്യമായ രീതിയിൽ അല്ല കൈകാര്യംചെയ്യപ്പെട്ടത്. ബോഡിങ്ങിന്‍റൊ വളരെ അറ്റത്ത് താമസിക്കുന്ന ഒരു പാതിരിയിൽ നിന്നും ഒരു ചൂരൽ വാങ്ങി വരുവാൻ Prefect ആവശ്യപ്പെട്ടു. ചൂരലുമായി വന്നപ്പോൾ, നന്നായി അടിച്ചു.

ഇങ്ഗ്ളിഷ് സ്കൂളാണെങ്കിലും, പഴയ ഇങ്ഗ്ളിഷ് പരിസരസ്വാധീനം (ambiance) തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു. അച്ചടക്കം എന്നത് അടിച്ചേൽപ്പിക്കപ്പെടുകയും ഒരു അധികാരം നടപ്പിലാക്കലിന്‍റെ ഭാഗവുമായി തോന്നി.

Image
Last edited by VED on Mon Oct 23, 2023 11:01 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. വ്യത്യസ്ത മനോഭാവക്കാരായ പാതിരിമാർ


ഒരു ദിവസം സ്ക്കൂളിൽ നിൽക്കുമ്പോൾ, സ്ക്കൂളിന്‍റെ പുതിയ ഹെഡ്മാസ്റ്ററായ പാതിരി മറ്റൊരു ആളോട് മലയാളത്തിൽ പറയുന്നത് കേട്ടു. ഈ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം കൊണ്ടൊന്നും കാര്യമില്ല. സർക്കാർ ജോലി കിട്ടണമെങ്കിൽ, മലയാളത്തിലേക്ക് കാര്യങ്ങൾ നീക്കണമെന്ന്.

ഇങ്ഗ്ളിഷ് സ്ക്കൂളാണെങ്കിലും, പുതിയ പാതിരിമാർക്ക്, അതിന്‍റെ നൈസർഗികമായ അന്തരീക്ഷവുമായി കാര്യമായ പൊരുത്തം ഇല്ലാ എന്ന് വ്യക്തം.

ഇവർ ആരാണ് എന്ന് അന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ കുറെ വർഷങ്ങൾക്ക് ശേഷം, പല വിവരങ്ങളും മനസ്സിൽ വന്നതിനോടൊപ്പം ഇവരെക്കുറിച്ചും വിവരം ലഭിച്ചു.

തിരുവിതാംകൂറിൽ ലണ്ടൻ മിഷിനറി സൊസൈറ്റി 1800കൾ മുതൽ 1947വരെ കൃസ്തീയ പ്രവർത്തനം നടത്തി സാമൂഹിക അടിത്തട്ടിലെ ഒരു വൻ ജനവിഭാഗത്തെ കൃസ്തീയ മതത്തിലേക്ക് മതപരിവർത്തനം നടത്തിയിരുന്നു. ഇങ്ങിനെ കൃസ്തീയരായവർക്ക് തിരുവിതാംകൂറിൽ, അവരുടെ പുതുതായി ലഭിച്ച മാനസിക ഉന്നമനത്തിന് ഉതകുന്ന സാമൂഹികാന്തരീക്ഷം ലഭിക്കാതെ വന്നിരുന്നു. ഇവരിൽ പലരും മലബാറിലേക്ക് കുടിയേറ്റക്കാരായി നീങ്ങിയിരുന്നു.

ഇവരാണ്, മലബാറിൽ മലയാള ഭാഷ പ്രചരിപ്പിച്ചത് എന്ന് തോന്നുന്നു. ഇവരുടെ കൃസ്തീയ പ്രസ്ഥാനം മലയാളത്തിന്‍റെ വളർച്ചക്കായി കാര്യമായി പ്രവർത്തിച്ചിരുന്നു എന്ന് തോന്നുന്നു. മലയാളം-ഇങ്ഗ്ളിഷ് നിഘണ്ടുകൾ പലതും ഇവരുടെ സംഭാവനയായേക്കാം. ഉദാ. Tobias Zacharias 1907ൽ എഴുതി പ്രസിദ്ധീകരിച്ച An English-Malayalam Dictionary published by Basel Mission. Tobias Zacharias തലശ്ശേരിയിൽ പ്ലീഡർ (Pleader) ആയി പ്രവർത്തിച്ച വ്യക്തിയാണ് എന്ന് തോന്നുന്നു.

മലബാറിലെ പല പഴയ കാല ഇങ്ഗ്ളിഷ് കൃസ്തീയ പ്രസ്ഥാനങ്ങളും പിന്നീട് ഇവരിലെ പാതിരിമാരും കന്യാസ്ത്രീകളും ആയിരിക്കാം കൈകാര്യം ചെയ്തതും നടത്തിയതും.

ഇവരുടെ വ്യക്തിപരമായ ആത്മാർത്ഥതയേയും, ഇവർ ഇന്ന് ഈ രാജ്യത്തിൽ നടത്തുന്ന പല വിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്ള ത്യാഗമനോഭാവത്തെയും ഈ എഴുത്തുകാരൻ ചോദ്യം ചെയ്യുകയോ, അവയിൽ സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല. ഇവരുടെ ത്യാഗ മനോഭാവേം അതിഗംഭീരം തന്നെ.

എന്നാൽ, ഇങ്ഗ്ളിഷ് മിഷിനറിമാരുമായി താരതമ്യം ചെയ്യുമ്പോൾ, ഇവർ വ്യത്യസ്തരാണ്. ഇവർ കൂറുകാണിക്കുന്ന പ്രാദേശിക ഭാഷ ഫ്യൂഡൽ ചുവയുള്ളതാണ്.

ജനാധിപത്യം എന്ന ഭീകര ആശയപ്രസ്ഥാനത്തിന്‍റെ താന്തോന്നിത്ത ഭാവങ്ങൾ ഇവരെയും ഇന്ന് ബാധിച്ചിട്ടുണ്ട് എന്ന് കാണുന്നു. ഇന്ന് ഈ രാജ്യത്തിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മിക്ക ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ഈ താന്തോന്നിത്തം പ്രചരിപ്പിക്കുന്നുണ്ട്. ഇത് എന്താണ് എന്ന് വച്ചാൽ, സ്വന്തം അണികളോട് കൂടുതൽ കൂടുതൽ കുട്ടികൾ ഉണ്ടാക്കാൻ ആവശ്യപ്പെടുക എന്നുള്ളതാണ് ഈ താന്തോന്നിത്തം. വരും തലമുറക്ക് ഇവിടെ നിന്ന് തിരിയാനുള്ള ഇടവും, ഉപയോഗിക്കാനുള്ള പ്രകൃതി വിഭവങ്ങളും ഇല്ലാതാക്കുന്ന ഒരു ആശയമാണ് ഇത്.

ജനാധിപത്യം എന്ന ഇങ്ഗ്ളിഷ് ആശയം, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കയറൂരിവിട്ടാൽ, അതിൽ ഉളവാകുന്ന ഭീകരമായ മാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെടണമെന്ന് തോന്നുന്നു.

Image
Last edited by VED on Mon Oct 23, 2023 11:02 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. ഇങ്ഗ്ളിഷ് ഭാഷാ പരമായി രണ്ടുതട്ടിൽ നിൽക്കുന്ന പാതിരിമാർ


കേരളത്തിലെ കൃസ്തീയ മതസ്ഥരെക്കുറിച്ച് ആധികാരികമായും സൂക്ഷ്മമായും പറയാനുള്ള വിവരം ഇല്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ പരമായി ഈ കാര്യം പറയാവുന്നതാണ്. സമാന്യം നല്ല നിലവാരം നിലനിർത്തുന്ന ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവരും, കാര്യമായി യാതോരു ഇങ്ഗ്ളിഷ് പരിജ്ഞാനവും ഇല്ലാത്തവരും ഇവരുടെ പാതിരിമാരിലും, കന്യാസ്ത്രീകളിലും ഉണ്ട് എന്നാണ് തോന്നുന്നത്.

രണ്ടാമത്തെക്കൂട്ടരിൽ, ചെറുതായുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവരും ഉണ്ട്.

ഇങ്ഗ്ളിഷ് പരിജ്ഞാനം കുറവുള്ള കൂട്ടർ സമാന്യം കാര്യമായിത്തന്നെ ഫ്യൂഡൽ ഭാവം ഉള്ളവരാണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇന്ന് പൊതുവായി ഇങ്ഗ്ളിഷ് സംസാരം പലയിടങ്ങളിലും കുറഞ്ഞുവരുന്നതിനാൽ, 'നീ' എന്ന സംഭോധന കാര്യമായിത്തന്നെ ഇവർ ഉപയോഗിക്കുന്നുണ്ട്.

കന്യാസ്ത്രീകളിൽ ഇങ്ഗ്ളിഷ് പരിജ്ഞാനം ഒട്ടുംതന്നെയില്ലാത്തവർ ചെറുതായെങ്കിലും പരുക്കൻ പെരുമാറ്റക്കാരോ, അതുമല്ലെങ്കിൽ, ഇങ്ഗ്ളിഷ് സാമാന്യം നന്നായി അറിയുന്ന കന്യാസ്ത്രീകളിൽനിന്നും വ്യക്തിത്വത്തിൽ കാര്യമായി വ്യത്യാസമുള്ളവരോ ആണ് എന്നാണ് തോന്നുന്നത്.

ഇക്കൂട്ടർക്ക് 'നീ', 'അവൻ', 'അവൾ' തുടങ്ങിയ വാക്കുകളുടെ പ്രഹരശക്തിയെക്കുറിച്ച് നല്ലവണ്ണം അറിവുണ്ട് എന്നും തോന്നുന്നു. സ്വന്തം മതത്തിൽപ്പെട്ടവരോട് ഈ വക വാക്കുകൾ ഉപയോഗിക്കുന്നതിൽ പ്രശ്നം കാര്യമായി വരില്ലാ എന്ന് പറയാമെങ്കിലും, മറ്റ് മതത്തിൽപ്പെട്ടവരോട് ഈ വക വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടുമ്പോൾ, അവർക്ക് മനസ്സിൽ വിരോധം വന്നേക്കാം. ഇതിൽ വർഗ്ഗീയമായതോ, മതവിദ്വേഷമോ അല്ല ഹേതുവെങ്കിലും, പൊതുവായി പറയുമ്പോൾ ഇത് മതവിദ്വേഷമായി പരിണമിക്കാൻ സാധ്യത ഏറെയാണ്.

ഇങ്ഗ്ളിഷ് ഭാഷയിലെ വ്യക്തിത്വ ഉന്നമന കോഡുകൾ ഉപയോഗപ്പെടുത്താതെ, പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ പരുക്കനും മനുഷ്യനെ തരംതാഴ്ത്തുന്ന വാക്ക് പ്രയോഗത്തിലൂടെയും, കീഴ്ജാതിക്കാരുടെ സാമൂഹിക വൈകല്യങ്ങൾ മതംമാറിവന്നവർ ഉപയോഗപ്പെടുത്തുമ്പോൾ, മറ്റ് മതസ്ഥരിൽ വിരോധവും, വെപ്രാളവും അറപ്പും ആണ് വളർത്തുക.

പലപ്പോഴും ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വിരോധത്തെ മതവിദ്വേഷമായി ആണ് ഈ ഉപഭൂഖണ്ടത്തിൽ മനസ്സിലാക്കപ്പെടുക. പണ്ട് കാലത്ത് തിരുവിതാംകൂറിൽ മതപരിവർത്തനം നടത്തിയ London Missionary Societyലെ പാതിരിമാർക്ക് ഈ വിഷയത്തെക്കുറിച്ച് കാര്യമായ വിവരം ഇല്ലായിരുന്നു എന്ന് തോന്നുന്നു.

കീഴ് ജാതിക്കാർ മതംമാറി, മതപ്രചാരകരായി കാട്ട് പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽപോയി മതംപ്രചരണം നടത്താൻ ശ്രമിച്ച പ്രാദേശിക ഇവാഞ്ചിലിസ്റ്റുകളെ, ആ പ്രദേശങ്ങളിലെ സാമൂഹിക നേതാക്കൾ അടിച്ച് ഓടിച്ച് വിടാൻ ആഹ്വാനം നൽകിയതായി REV. Sameul Mateer രേഖപ്പെടുത്തിക്കാണുന്നു.

ഈ വക സംഭവങ്ങളിൽ ഭാഷാകോഡുകൾ നൽകിയ പ്രകോപനത്തെക്കുറിച്ച് യാതോരു വിവരവും REV. Sameul Mateerന് ലഭിച്ചതായി കാണുന്നില്ല. പലപ്പോഴും, ഈ വക മതപരിവർത്തനത്തിൽ സംഭവിക്കുന്ന, ചർച്ചക്കെടുക്കാത്ത കാര്യം, മതപരിവർത്തനം നടന്നാൽ, ഈ ഇവാഞ്ചിലിസ്റ്റുകൾ ഭാഷാകോഡുകളിൽ ബഹുമാനനിലവാരത്തിൽ എത്തുകയും, നേരത്തെ ഈ നിലവരം കൈവശമുള്ളവർ പുറംതള്ളപ്പെടുകയും ചെയ്യപ്പെടും.

യാതോരു സാമൂഹിക നേതാവും ഇങ്ങിനെയുള്ള ഒരു സംഭവ വികാസത്തിന് പ്രോത്സഹനം നൽകില്ലതന്നെ. പോരാത്തതിന്, അവർ കീഴ്ജാതിക്കാരായി പാരമ്പര്യമായി കരുതിയിരുന്ന ആളുകൾ അവരെ ഈ വിധം മറിച്ചിടാൻ ശ്രമിക്കുമ്പോൾ.

ഈ വക കാര്യങ്ങളിൽ യേശുവിനോടോ, കൃസ്ത്തുമതത്തിനോടോ ഉളള വെറുപ്പല്ല, പ്രകടമാകുന്നത്. മറിച്ച്, ഭാഷാ കോഡുകൾ ഉയർത്തുന്ന പ്രശ്നങ്ങളാണ്.


Image
Last edited by VED on Mon Oct 23, 2023 11:02 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. ജനാധിപത്യം ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തെക്കുറിച്ച് ഗഹനമായ വിവരം ഇല്ലതെ ജനാധിപത്യം എന്ന ആശയം അടിച്ചേൽപ്പിച്ചാൽ, ആ മഹാ ആശയത്തിന് എന്തെല്ലാം വിപത്തുകൾക്ക് കൂട്ടുനിൽക്കേണ്ടിവരും എന്നതിനെക്കുറിച്ച് പറയാം എന്ന് പറഞ്ഞിരുന്നു.

ഇത് എഴുത്തിന്‍റെ പാതയിൽ നിന്നുമുള്ള ഒരു വ്യതിചലനം ആയിരിക്കും. എന്നാലും, ഇവിടെ പ്രതിപാദ്യമായിവന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് ഏതാനും കാര്യങ്ങൾ പറയാം എന്ന് വിചാരിക്കുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയേണ്ടിവരും. അത് പിന്നീടാവാം.

രണ്ട് നാൾ മുൻപ് NCERTയുടെ പത്താംക്ളാസിലേക്ക് വേണ്ടിയുള്ള ഇങ്ഗ്ളിഷ് സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിൽ ഇങ്ങിനെ ഒരു വാക്യം കണ്ടു.

Democracy:
1. Promotes equality among citizens
2. Enhances the dignity of the individual
3. &&&&c.

ശുദ്ധമായ വിഡ്ഢിത്തമാണ് എന്ന് പറയുന്നില്ല. എന്നിരുന്നാലും, മനുഷ്യന്‍റെ അന്തസ്സും, മറ്റും ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കുന്നത് ഭാഷാ കോഡുകളാണ്. അല്ലാതെ ജനാധിപത്യമല്ല. ഇങ്ങിനെയൊരു വിവരം ഇങ്ഗ്ളിഷുകാർക്ക് ഇല്ലതന്നെ.

ഇനി കാര്യത്തിലേക്ക് കടക്കാം.

ഒന്നാമത്, ജനങ്ങളുടെ ഇഷ്ടം, അഭിപ്രായം, അവർക്ക് നല്ലത് ഏത് എന്ന് തിരഞ്ഞെടുക്കാൻ പറ്റൽ തുടങ്ങിയവ പരിഗണിക്കുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയാണ് ജനാധിപത്യം എന്ന് ആഴമില്ലാത്ത വിവരത്തിൽ പറയാമെങ്കിലും, യഥാർഥത്തിൽ ഇതിൽ വലിയ കഴമ്പില്ല.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തി ഒരു സ്വതന്ത്രമനുഷ്യനല്ല. മറിച്ച്, ഓരോ വ്യക്തിയും, കുടുംബബന്ധപരമായും, തൊഴിൽസ്ഥാനപരമായും, സാമൂഹിക പദവിപ്രകാരവും, രാഷ്ട്രീയ അംഗത്വം പ്രകാരവും മറ്റും ഓരോ ഉച്ചനീചത്വ ബന്ധ ശൃംഖയിലെ കണ്ണിയായാണ് ഇരിക്കുന്നത്. ഇലക്ഷൺ എന്ന പദ്ധതി അതിന്‍റെ ഉത്തമമായ രീതിയൽ നടന്നാൽപ്പോലും, ജനഹിതമല്ല അളക്കുന്നത്. മറിച്ച്, ഈ വക കണ്ണികളുടെ എണ്ണമാണ് അളക്കുന്നത്.

രാഷ്ട്രീയ അംഗത്വം ഒരു വലിയ ബന്ധനകോഡാണ്.

രണ്ടാമത്തെ സംഗതി, ആളുകൾ പലപ്പോഴും ഏതെങ്കിലും രാഷ്ട്രീയകക്ഷിയോട് വളരെ വ്യക്തമായ അടുപ്പം കാണിക്കുന്നത് പലപ്പോഴും സാമൂഹിക സുരക്ഷയെ മുൻനിർത്തിയാണ്. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു സർക്കാർ ഓഫിസിൽ (ഉദാ. പോലീസ് സ്റ്റേഷൻ) പോകേണ്ടിവന്നാൽ, ഇങ്ഗ്ളിഷിൽ ചിന്തിക്കുന്നത് പോലെ ഒരു വ്യക്തിക്ക് നേരെ അങ്ങ് ചെന്ന്, താൻ പൗരനാണ്, സർക്കാർ ജീവനക്കാർ ആ ഓഫിസിലെ തൊഴിലാളികളാണ് എന്ന രീതിയിൽ കാര്യങ്ങൾ ചർച്ചചെയ്യാനൊന്നും പറ്റില്ല. ഒരു രാഷ്ട്രീയ കക്ഷി പിന്നിലുണ്ടെങ്കിൽ, പലപ്പോഴും ഈ വക കാര്യങ്ങളിൽ ഒരു സുരക്ഷയാണ്.

ഇങ്ങിനെ നോക്കുമ്പോൾ ഒരു വ്യക്തിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോട് താൽപ്പര്യമില്ലെങ്കിലും, ഒരു അടുപ്പം നിലനിർത്തിയേ തീരൂ. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷ ഏവരിലും പടർന്നാൽ, പിന്നെ ഈ രാഷ്ട്രീയക്കാരെന്ന ഊന്ന് വടി വ്യക്തികൾക്ക് വേണ്ടാ എന്ന് വരും. ഇന്ന് ഈ സ്വാതന്ത്ര്യം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രേ ഉള്ളു. കാരണം, സർക്കാർ ഓഫിസ് തൊഴിലാളികൾ അവരുടെ സേവകരാണ്.

ഇതിന്‍റെ വ്യാപകമായ വശം, രാഷ്ട്രീയ പാർട്ടികൾ അവരുടെ പക്ഷത്ത് ഒരു വ്യക്തി നിൽക്കുന്നുണ്ടോ എന്ന് കാര്യമായിത്തന്നെ വീക്ഷിക്കും. ഇത് ഒരു തരം ഭീഷണിയുടെ രൂപം വരെ വന്നേക്കാം.

മൂന്നാമത്തെ സംഗതി, അണികൾ ഉള്ള ആൾ ഒരു നേതാവാണ്. ഫ്യൂഡൽ ഭാഷകളിൽ നേതാവിന് അണികളിൽ നിന്നും അത്യന്താപേക്ഷിതമായ ബഹുമാനം ലഭിക്കും. കൂടുതൽ അണിയുള്ള ആൾ കൂടുതൽ വലിയ നേതാവാണ്.
ഏറ്റവും ഉറപ്പായുള്ള അണി സ്വന്തം മക്കളാണ്. അങ്ങിനെ വരുമ്പോൾ, കൂടുതൽ മക്കളുള്ള ആൾ കുറച്ച് മക്കളുളള ആളേക്കാൾ വലിയ നേതാവാണ്.

ഈ ആശയം ജനാധിപത്യമെന്ന അപക്വ ആശയവുമായി ഒരുമിക്കുമ്പോൾ, ജനങ്ങളിൽ കൂടുതൽ കൂടുതൽ കുട്ടികൾ ഉണ്ടാക്കാനുള്ള ആഗ്രഹം വരും. കാരണം, 'നീ'യെന്ന് സംബോധന ചെയ്യാനായി കൂടുതൽ പേർ കീഴെ ഉള്ളത് ഒരു സമൂഹിക ശക്തിയായാണ് പരിണമിക്കുക.

നാലാമത്തെ സംഗതി, നിലവാരം കുറഞ്ഞതും, ഗുണമേന്മയില്ലാത്തതുമായ ഒരു സമൂഹത്തിൽ, ജനാധിപത്യത്തിന് ഗുണമേന്മ നൽകാൻ ആകില്ല. കാരണം, ജനം മാനസികമായി രമ്യതയിൽ ഉള്ളത് അവരുടെ നൈസർഗ്ഗികമായ നിലവാരത്തോടായിരിക്കും. അവരുടെ നിലവാരത്തിനേക്കാൾ ഉയരത്തിലുള്ള ഒരു സാമൂഹികഘടനയെ ഗുണമേന്മ കുറഞ്ഞ ജനതയ്ക്ക് ജനാധിപത്യത്തിലൂടെ ലഭിക്കില്ലതന്നെ.

അഞ്ചാമത്തെ സംഗതി ഇങ്ങിനെ വിവരിക്കാം:

ഇങ്ഗ്ളണ്ടിൽ അവരുടെ പരമ്പരാഗത ശത്രുക്കളായ, താരതമ്യനെ നിലവാരം കുഠഞ്ഞ ഫ്രഞ്ചുകാർ നിറയുന്നു. ജനാധിപത്യ അവകാശങ്ങൾ ഈ പുതുതായി വന്ന ഫ്രഞ്ചുകാർക്ക് പങ്കിട്ടാൽ, ഉരുത്തിരിഞ്ഞുവരുന്ന സാമൂഹിക ഗുണമേന്മ, പാരമ്പര്യമായി ഇങ്ഗളണ്ടിലുള്ളതിനേക്കാൾ താഴ്ന്നതും, അതേ സമയം പാരമ്പര്യമായി ഫ്രഞ്ചുകാർക്ക് ഉള്ളതിനേക്കാൾ ഉയരത്തിലുള്ളതും ആവും.

ഇതിന് വ്യാപകമായ വശം, ഇങ്ങിനെ ജനാധിപത്യ അവകാശങ്ങൾ പുറത്തുള്ളവർക്ക് പങ്കിട്ടാൽ, അത് ആ രാജ്യത്തിനെ അവർക്ക് കീഴടക്കാൻ അവകാശം നൽകൽതന്നെയാവും.

ഇങ്ങിനെ നോക്കുമ്പോൾ, ബാലറ്റ് എന്നത് യഥാർത്ഥത്തിൽ ബുള്ളറ്റ് തന്നെയാണ്.

ഈ ആശയം ഇന്ത്യയിലേക്ക് പകർത്തിയെടുത്താൽ, ഈ രീതിയിൽ ഇതിനെ കാണാൻ ആവും:

ജനാധിപത്യം എന്നത് ജനങ്ങളുടെ അഭിപ്രായങ്ങളോ, അവരുടെ നന്മയോ, മറ്റോ അല്ല പ്രതിനിധീകരിക്കുന്നത്. മറിച്ച്, പല പക്ഷങ്ങൾ അധികാരം കൈക്കലാക്കാൻ വേണ്ടി യുദ്ധരംഗത്ത് ഇറങ്ങുന്ന പ്രക്രീയ മാത്രമാണ്. ഇതും ഇങ്ഗളിഷിൽ ജനാധിപത്യം എന്ന് പണ്ട് കാലങ്ങളിൽ നിർവ്വചിച്ച ആശയവുമായി കാര്യമായ ബന്ധമില്ലതന്നെ.

മുകളിൽ പറഞ്ഞ കാര്യങ്ങൾ വെറും പൊതുവായുള്ള കാര്യങ്ങളാണ്. എന്നാൽ ഇന്ത്യയിലും, കേരളത്തിലും ജനാധിപത്യം എന്നത് തനി കോമാളിത്തരമാകുന്ന പല ചിത്രീകരണങ്ങളും നൽകാനാവുന്നതാണ്. അതിന് കുറച്ച് കൂടി പശ്ചാത്തലം ഒരുക്കേണ്ടിയിരിക്കുന്നു. പശ്ചാത്തലം ഒരിങ്ങിയിരിക്കുന്ന അവസരത്തിൽ ആവ ചിത്രീകരിക്കാം. വ്യക്തിപരമായി ഉണ്ടായ അറിവുകളാണ്. പാഠപുസ്തകങ്ങിൽ കാണില്ല അവ.

Image
Last edited by VED on Mon Oct 23, 2023 11:02 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. രുചികരമായ പാഠപുസ്തകങ്ങളും അരോചകമായവയും



നാലാംക്ളാസ് പകുതി വരെ പഠിച്ച ഇങ്ഗ്ളിഷ് സ്കൂളിൽവച്ചാണ് പാഠപുസ്തകങ്ങൾ രുചികരമായ കാര്യങ്ങൾ ആണ് എന്ന അനുഭവം ഉണ്ടായത്. എന്നാൽ ഇക്കാര്യം മനസ്സിലായത് ഈ സ്കൂൾ വിട്ട് അഞ്ചാംക്ളാസിൽ കേരള വിദ്യാഭ്യാസ ബോഡിന്‍റെ കീഴിലുള്ള സർക്കാർ എയ്ഡിഡ് സ്ക്കൂളിലെ ഇങ്ഗ്ളിഷ് ക്ളാസിൽ ചേർന്നപ്പോഴാണ്.

Anglo-ഇന്ത്യൻ സ്ക്കൂളിലെ ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ ഇന്നും ഓർമ്മയുണ്ട്. ഇത് പണ്ട് ഇങ്ഗ്ളിഷ് ഭരണകാലത്ത് സ്ഥാപിതമായതും, അവർ വിട്ടുപോയപ്പോൾ ഇന്ത്യൻ ഉടമസ്ഥതയിൽ വന്നതുമായ ഒരു പാഠപുസ്തക പ്രസിദ്ധീകരണ കമ്പനിയുടെ ഒരു പ്രത്യേക പേരിലുള്ള ഒരു പാഠപുസ്തകമായിരുന്നു.

ഇങ്ഗ്ളണ്ടിലേയും, ലോകത്തിന്‍റെ മറ്റ് നാനാവിധ സ്ഥലങ്ങളിലേയും കഥകളും ചിത്രങ്ങളും മറ്റും തികച്ചും ഒരു അതീവ അന്തസ്സുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത ഒരു കൂട്ടം പാഠപുസ്തകങ്ങളായിരുന്നു ഇവ. നാലാം ക്ളാസ് വരെ സ്വന്തമായി പഠിച്ചവയും, പതിനൊന്നാംക്ളാസ് വരെ മറ്റുള്ളവർ പഠിച്ചവയുമായ ഈ പാഠപുസ്തകങ്ങൾ വർഷങ്ങളോളം വായിക്കുവാൻ ഇഷ്ടപ്പെട്ടിരുന്നു. ഇന്നും ഇവ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഇരുന്ന് വായിക്കുവാൻ താൽപ്പര്യപ്പെടും.

ഇതിന് പലകാര്യങ്ങളും ഉണ്ട്.

ഒന്ന് അതീവ സൗന്ദര്യമുള്ളതും, ലളിതവുമായ എഴുത്ത്.

രണ്ട് കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും ഇങ്ഗ്ളിഷിൽ മാത്രം ലഭിക്കുന്ന ലളിതമായ അന്തസ്സ്.

മൂന്ന് പഠിക്കുന്ന ആളെ ഒരു വിവരംകെട്ടതും, തരംതാഴ്ന്നതുമായ കുട്ടിയെന്ന രീതിയിൽ കാണാതെയും, അഭിസംബോധനചെയ്യാതെയും, നല്ലനിവാരമുള്ള വ്യക്തിത്വം ഉള്ള ഒരു വ്യക്തിയായി കാണുന്ന സമീപനം. ഈ ഒരു സമീപനം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലേ സാധ്യമാകൂ.

നാല്, ചിത്രങ്ങളിൽ കാണുന്ന വ്യക്തികൾക്ക് ഇങ്ഗ്ളിഷ് വ്യക്തിത്വം. അതായത്, അടിയാളത്തമനോഭാവമില്ലാത്ത കുട്ടികളും മറ്റും, പ്രമാണിത്വം പ്രകടിപ്പിക്കാത്തെ പ്രായം ചെന്നവരും മറ്റും. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, ഇങ്ഗ്ളിഷ് സംസാരിക്കുന്ന കഥാപാത്രങ്ങൾക്ക് ഇങ്ഗ്ളിഷ് വ്യക്തിത്വം.

അഞ്ച്, കഥകളിലും മറ്റ് ആഖ്യാനങ്ങളിലും വളരെ മൂല്യമേറിയ ഉള്ളടക്കം.

ആറ് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവും മറ്റും ആയി കാര്യമായ ബന്ധമുളള പലതും.

ഏഴ്, വളരെ വ്യക്തമായ സത്യസന്ധതയും, കാപട്യമില്ലായ്മയും നിറഞ്ഞ എഴുത്ത്.

ഇവ പഠിപ്പിക്കുന്ന അദ്ധ്യപികമാർക്ക്, ഔപചാരിക യോഗ്യത എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. എന്നാൽ, ഈ വിധ ഇങ്ഗ്ളിഷ് സാഹിത്യങ്ങളുമായി നല്ല പരിചയമുള്ളവർ. മാത്രവുമല്ല, ഇങ്ഗ്ളിഷ് പദങ്ങൾക്ക് നല്ല നിലവാരമുള്ള ഉച്ചരണം.

ഈ പാഠപുസ്തകത്തെക്കുറിച്ച്, ഇവ പഠിച്ച പലരുമായും ഇന്നും ചർച്ച ചെയ്യാറുണ്ട്. അവർക്കെല്ലാം മധുരമായ ഓർമ്മയാണ് ഈ പാഠപുസ്തകം.

നാലാം ക്ളാസ് പകുതി ആയപ്പോൾ, കേരളാ വിദ്യാഭ്യാസ ബോഡിന്‍റെ കീഴിലുള്ള സ്ക്കൂളിൽ അഞ്ചാംക്ളാസിൽ ചേർന്നു. അതോടുകൂടി വിദ്യാഭ്യാസം എന്നതിന് മറ്റൊരു രൂപം ഉണ്ട് എന്ന തിരിച്ചറിവ് ലഭിച്ചു.

Image
Last edited by VED on Mon Oct 23, 2023 11:03 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. മലബാറി ഭാഷയുടെ കഥകഴിച്ചതെങ്ങിനെ



നാലാം ക്ളാസ് പഠനം മദ്ധ്യത്തിൽ ആയപ്പോൾ, കേരളാ സർക്കാർ വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള സർക്കാർ എയ്ഡിഡ് സ്കൂളിലെ ഇങ്ഗ്ളിഷ് മീഡിയം ക്ളാസിൽ അഞ്ചാം ക്ളാസിൽ ചേർന്നു.

ഇതിന്‍റെ കാരണം, ആദ്യത്തെ സ്ക്കൂളിൽ അദ്ധ്യായന വർഷം ജനുവരി മുതൽ ഡിസംബർ വരെയായിരുന്നു. കേരളാ സിലബസ് സ്ക്കൂളിൽ അദ്ധ്യായന വർഷം ജൂൺമുതലാണ് ആരംഭിക്കുക.

പുതിയ സ്കൂളിൽ ഇങ്ഗ്ളിഷ് മീഡിയം ക്ളാസിലാണ് ചേർന്നത്. എന്നുവച്ചാൽ, ഓരോ ക്ളാസിനും പല ഡിവിഷനുകൾ ഉള്ളതിൽ ഒരു ഡിവിഷൻ 'ഇങ്ഗ്ളിഷ്'.

ഇതിനെ 'ഇങ്ഗ്ളിഷ്' എന്നു പറയാമോ എന്ന് അറിയില്ല. 'മലയാളത്തിൽ ഉള്ള ഇങ്ഗ്ളിഷ്' എന്നതാവും ശരി.

ആദ്യത്തെ സ്കൂളിലും മലയാളം പഠിപ്പിച്ചിരുന്നു. അവിടെ 'ഇങ്ഗ്ളിഷിന് ഇടയിലുള്ള ഒരു മലയാളം' ആയിരുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കേരളാ സർക്കാർ പ്രസിദ്ധികരിക്കുന്ന മലയാളം പാഠപുസ്തകം ഒരു ക്ളാസ് താഴെയായി പഠിപ്പിച്ചിരുന്നു. എന്നുവച്ചാൽ ഒന്നാം ക്ളാസിൽ മലയാളം പഠനം ഇല്ല. രണ്ടാം ക്ളാസിൽ മലയാളം ഒന്നാം പാഠം.

പുതിയ പാതിരിമാർ വന്നതോടുകൂടി, ആ സ്കൂൾ പൂർണ്ണമായും പഴയാകാല ഇങ്ഗ്ളിഷ് വിട്ടു എന്നാണ് മനസ്സിലായത്.

എന്നാൽ ആ സ്കൂൾ മലബാറിലായിരുന്നെങ്കിലും, 'മലബാറി' എന്നൊരു ഭാഷ, ആ സ്കൂളിന്‍റെ മതിലിന് പുറത്ത് ഉണ്ട് എന്ന കാര്യം ആരും തന്നെ അറിഞ്ഞിരുന്നില്ല എന്നത് തികച്ചും അത്ഭുതമായി തോന്നുന്നു.

ഇതിനെക്കുറിച്ച് കൂടുതലായി പറയാൻ ഇപ്പോൾ അവസരപ്പെടില്ല. എന്നിരുന്നാലും ഏതാനും കാര്യങ്ങൾ പറയാം.

ഈ അടുത്ത ദിവസത്തിൽ, ഓക്സ്ഫോഡ് ഇങ്ഗ്ളിഷ് നിഘണ്ടുവിലേക്ക് ഏതോ ഒരു പണ്ഡിത വിരുതൻ മലയാളത്തിലെ 'അയ്യോ' എന്ന വാക്ക് ചേർത്തു എന്ന് വർത്തവന്നതായി കാണുന്നു. ഇത് എന്തോ വൻ ഇങ്ഗ്ളിഷ് ഭാഷാ പോഷിപ്പിക്കാലായാണ് റിപ്പോട്ട് ചെയ്യപ്പെട്ട് കാണുന്നത്. എന്നാൽ ഫ്യൂഡൽ ഭാഷാ വാക്കുകൾ പരന്ന കോഡുകളുള്ള ഇങ്ഗ്ളിഷിലേക്ക് കടത്തിവിടുന്നത് തെമ്മാടിത്തരവും, അതിന് അനുവാദം നൽകുന്നത് തനി വിഡ്ഢിത്തവും ആണ്.

ഈ 'അയ്യോ' എന്ന വാക്കിനെ ഇവിടെ എടുത്ത് പറഞ്ഞത്, മലബാറി ഭാഷയിൽ, ഇതിന് പകരമായി 'ഉയ്' എന്ന ഒരു വാക്കുണ്ട്. ഈ എഴുത്തുകാരൻ ആ Anglo-ഇന്ത്യൻ സ്കൂളിൽ ചേർന്ന കാലത്ത്, ബോഡിങ്ങിൽ വച്ച് ഒരിക്കൽ 'ഉയ്' എന്ന് പറഞ്ഞപ്പോൾ, അത് ശ്രദ്ധിക്കപ്പെടുകയും, ആ വാക്ക് ഇങ്ഗ്ളിഷ് വാക്ക് അല്ലാ എന്ന് അറിയിക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.

ഇങ്ങിനെ ഒരു സംഭവവികാസം ഇരിക്കെ മലയാളത്തിലെ 'അയ്യോ' എന്ന വാക്ക് ഒരു ഇങ്ഗ്ളിഷ് വാക്കാണ് എന്ന് ഓക്സ്ഫോഡ് നിഘണ്ടുക്കാർ നിർവ്വചിക്കുന്നതിനെ തികച്ചും നീരസത്തോടു കൂടിയെ കാണാൻ പറ്റുള്ളു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എന്ത് ആപത്ത് സംഭവിച്ചാലും, അത് ഈശ്വരേച്ഛയായേ കാണാൻ പറ്റുള്ളു.

ഇങ്ങിനെ ഒരു മലബാറി ഭാഷ മലബാറിൽ ഉണ്ടായിരുന്നോ? യഥാർത്ഥത്ഥിൽ മലബാറിൽ, തമ്മിൽത്തമ്മിൽ ബന്ധമില്ലാത്ത ഒട്ടനവധി ചെറിയ ചെറിയ പ്രദേശങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്, മലാബാറി എന്ന് പറയാവുന്ന ഭാഷയ്ക്ക്തന്നെ ഒട്ടനവധി ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. മലബാറിൽ ഇങ്ഗ്ളിഷ് ഭരണകത്താക്കൾ ഇതിനെ അവഗണിച്ചു എന്നുള്ളത് വാസ്തവമാണ്. കാരണം, ഭരണവും, വിദ്യാഭ്യാസവും ഇങ്ഗ്ളഷിലാക്കാനാണ് അവർ ശ്രമിച്ചത്.

ഈ പ്രദേശത്തിന് ചുറ്റുപാടിൽ ഉള്ളതായിരുന്ന മലബാറി ഭാഷയിലെ ഏതാവും വാക്കുകൾ പറയാം.

ഭക്ഷണം കഴിക്കലുമായുള്ളവ

1. പൈക്ക്ന്ന് : വിശക്കുന്ന്
2 ബസ്സി : പ്ളെയ്റ്റ്
3. കരണ്ടി : സ്പൂൺ
4. കയ്യില് : വലിയ സ്പൂൺ
5. ബെയ്ക്വ : തിന്നുക
6. കൈക്കൽക്കൂട്ടൽ : പാത്രം പിടിക്കാൻ ഉപയോഗിക്കുന്ന തുണി
7. തെരുവ
8. കോപ്പ : കപ്പ്
9. മോന്ത്വ : കുടിക്കുക
10. മീ്ട് കൗവ : മുഖം കഴുകുക
11. ചിറി : ചുണ്ട്
12. പെലാച്ചപ്പ് കരണ്ടി : പ്ളാവില സ്പൂൺ
13. കൂട്വാൻ : കറി
14. ഉപ്പേരി : മെഴുക്കുപുരട്ടി
15. നിലക്കടല : കപ്പലണ്ടി
16. തോനെ : ധാരളം
17. മരക്കേങ്ങ് : കപ്പ
18. കറാമ്പു : ഗ്രാമ്പു
19. കയേനെ : മുഴുവനും
20. ചായക്കൂട്ടാൻ : ചായയുടെ കൂടെുയള്ള കടി
21. ചെള്ള : കവിൾ
22. പള്ള : വയറ്
23. കുടുക്ക : മൺ പാത്രം
24. കിണ്ണം
25. പാര് : ഒഴിക്കൂ
26. പൊരിച്ച മീൻ : വറുത്ത മീൻ
27. നേന്ത്രപ്പഴം : ഏത്തക്ക
28. മൈസൂർപഴം : പാളയൻകോഡൻ
29. കൈപ്പക്ക : പാവയ്ക്ക
30. പപ്പടവും പഴവും : ..................

ഇന്ന് മലബാറി സംസാരിച്ചാൽ, കേരളത്തിൽ തമിഴ് സംസാരിച്ചത് മാതിരിയാണ്. ആളുകൾ ചിരിക്കും. എന്നാൽ തമിഴ് തന്നെ വലിയൊരു ഭാഷയാണ്. മലയാളത്തിൽ കേട്ടാൽ ചിരിവരുമെങ്കിലും. മലയാളത്തിന്‍റെ നിലവാരം കുറഞ്ഞ ഭാഷാഭേദമാണ് തമിഴ് എന്ന് ആരെങ്കിലും പറയുമോ, ആവോ!

ഇന്ന് മലയാളം എന്നത് സംസ്കൃതത്തിന് തുല്യമായ ഒരു ക്ളാസിക്കൽ ഭാഷയായ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. മലയാളം തമിഴിൽ കുറെ സംസ്കൃതപദങ്ങൾ ചേർത്ത് കൊണ്ട് ഉളവായ ഭാഷയാണ് എന്ന് തിരുവിതാംകൂർ രാജ്യത്തിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ Travancore State Manualൽ വരെ പറയുന്നുണ്ട്.

എന്നാൽ, തിരുവനന്തപുരത്തെ മലയാളം പത്ത് മുപ്പത് വർഷങ്ങൾക്ക് മുൻപ് വളരെ തരംതാണതും, അനവധി തമിഴ് പദങ്ങൾ ഉള്ളതുമായിരുന്നു.

എന്നാൽ കോട്ടയം, തിരുവല്ല തുടങ്ങിയ ഇടങ്ങളിൽ നിന്നും പടർന്നു പിടിച്ച മലയാളത്തിന് നല്ല നിലവാരം ഉണ്ട് എന്നാണ് കാണുന്നത്.

ഇവിടെ പ്രസ്താവ്യമായ കാര്യം, കോട്ടയം, തിരുവല്ല തുടങ്ങിയ പ്രദേശങ്ങൾ, ഇങ്ഗ്ളിഷ് ഇവാൻജ്വലിസ്റ്റുകൾ കീഴ് ജാതിക്കാരെ കൂട്ടമായി ഉന്നമനപ്പെടുത്തിയ ഇടങ്ങളാണ്. Henry Baker, Mrs. Baker പോലുള്ള പലരും പതിറ്റാണ്ടുകളോളും ഈ പ്രവർത്തനം ഇവിടങ്ങളിൽ നടത്തിയതായി സൂചിപ്പിക്കപ്പെടുന്നു. ഇവരായിരിക്കുമോ മലയാളത്തെ വളർത്തിക്കൊണ്ടുവരുവാൻ വൻ പ്രവർത്തനം നടത്തിയത്?

മലയാളത്തിന് ലിപിതന്നെ, മലബാറിയിൽയിന്നും കൈവശപ്പെടുത്തിയതാവുമോ?

നൂറ്റാണ്ടുകൾക്കുമപ്പുറം പാരമ്പര്യമുള്ള മലബാറിലെ തെയ്യ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കപ്പെടുന്ന തോറ്റങ്ങളിൽ ഉപയോഗിക്കപ്പെടുന്ന വാക്കുകളെക്കുറിച്ച് ഈ എഴുത്തുകാരന് ഒട്ടും തന്നെ അറിവില്ല. എന്നാൽ, മലയാളത്തിന് തമിഴിൽനിന്നും, സംസ്കൃതത്തിൽനിന്നും മാത്രമല്ല, മലബാറിലെ പാരമ്പര്യങ്ങളിൽനിന്നും ചിലകാര്യങ്ങളെങ്കിലും ലഭിച്ചിട്ടുണ്ടാവണം.

തിരുവിതാംകൂറിൽ ആസ്ഥാനംവച്ചുകൊണ്ട് തന്നെ മലബാറിൽ പ്രവർത്തനം നടത്തിയവരാണ് കൃസ്ത്തീയ പ്രസ്ഥാനങ്ങളിൽ ചിലതെങ്കിലും. ഇവരാണ് മലയാള ഭാഷയെ പുഷ്ടിപ്പെടുത്താൻ പ്രവർത്തിച്ചത് എന്ന്തോന്നുന്നു. പോരാത്തതിന് കോട്ടയത്തെ 'മ' പ്രസദ്ധീകരണങ്ങളും, ദീപികയും. ഇവയും കൃസ്തീയ പ്രസ്ഥാനങ്ങൾതന്നെയായിരുന്നു.

Image
Last edited by VED on Mon Oct 23, 2023 11:03 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. കുത്തനെ മറിഞ്ഞ വിദ്യാഭ്യാസം


അഞ്ചാംക്ളാസിൽ, കേരളാ സർക്കാർ എയ്ഡിഡ് സ്കൂളിൽ ചേർന്നത് തിരുവിതാംകൂറിലാണ്. 1970 ആണ് എന്നാണ് തോന്നുന്നത്.

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരായിരുന്നത് കൊണ്ടും, വീട്ടിൽ സ്വന്തമായി റേഡിയോയും, മലയാളം പത്രവും ഉള്ളതിനാലും, രണ്ടു പേരും കേരളാ സർക്കാർ സേവനത്തിൽ ഉള്ളവരായിരുന്നതിനാലും, മലയാളം തന്നെയാണ് മാതാപിതാക്കൾ പലപ്പോഴും സംസാരിച്ചത്. അതിനാൽ തന്നെ തിരുവിതാംകൂറിൽ ചെന്നപ്പോൾ ഭാഷ വലിയ ഒരു പ്രശ്നമായിരുന്നില്ല.

എന്നാൽ, മലബാറി വാക്കുകൾ അവിടെ ആർക്കും കേട്ട് പരിചയം പോലുമില്ല. ഇതുമായി ബന്ധപ്പെട്ട പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പോരാത്തതിന്, മലബാർ എന്നത് ഏതോ കാട്ട് പ്രദേശമാണ് എന്ന ഒരു പൊതുവായുള്ള ധാരണയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

മലബാറിൽ തീവണ്ടി ഇങ്ഗ്ളിഷ് ഭരണകാലത്ത്തന്നെ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. തിരുവിതാംകൂറിൽ, ആ രാജ്യം ഇന്ത്യയോട് യോജിപ്പിച്ചതിന് ശേഷമാണ് മലബാറുമായി ബന്ധപ്പെടുന്ന തീവണ്ടിപാത വന്നത് എന്നും തോന്നുന്നു. തീവണ്ടി പാതയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പറയാനുണ്ട്. അത് പിന്നീടാവാം.

പുതിയ സ്കൂളിൽ കാര്യങ്ങൾ എല്ലാം പഴയ സ്കൂളിൽ നിന്നും നേരെ കുത്തനെ മറിച്ചാണ് കണ്ടത്. Anglo-ഇന്ത്യൻ സ്കൂളിലും വിദ്യാർത്ഥികൾ അദ്ധ്യാപകരുടേയും പാതിരമാരുടേയും കീഴിൽത്തന്നെ ആയിരുന്നെങ്കിലും, പൊതുവെ ഇങ്ഗ്ളിഷ് അന്തരീക്ഷമായിരുന്നത് കൊണ്ട് നീ, നിന്‍റെ , അവൻ, അവന്‍റെ തുടങ്ങിയ പദപ്രയോഗങ്ങളുടെ പ്രഹരം വളരെ അപൂർവ്വമായെ ലഭിച്ചിരുന്നുള്ളു.

എന്നാൽ, വല്ലപ്പോഴുമൊക്കെ ബോഡിങ്ങിലെ അടുക്കളപ്പണിക്കാരുടേയും, ശുചിത്വജോലികളിലും ഏർപ്പെട്ടിരുന്ന ജോലിക്കാരുടെ മുന്നിൽപ്പെട്ടുപോയാൽ, ആവുന്ന അവസരത്തിൽ അവർ ബോധപൂർവ്വം നീ, നിന്‍റെ, അവൻ, അവന്‍റെ തുടങ്ങിയ വാക്കുകൾ എന്തോ വാശിപോലെ ഉപയോഗിക്കുമായിരുന്നു. എന്നാൽ, അദ്ധ്യാപകരും, അദ്ധ്യാപികമാരും ഈ വിധമുള്ള വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കേണ്ട അവസരം വളരെ അപൂർവ്വമായേ വരാറുള്ളു.

പുതിയതായി ചേർന്ന സർക്കാർ എയ്ഡിഡ് സ്കൂളിൽ ഈ കാര്യത്തിൽ ശുചിത്വ ജോലിക്കാരും അദ്ധ്യാപകരും, അദ്ധ്യാപികമാരും ഒരേ നിലവാരത്തിലായിരുന്നു. ഏവരും ഈ വക വാക്കുകളെ വിദ്യാർത്ഥികളോട് ഉപയോഗിക്കാറുള്ളു.

എന്നാൽ വിദ്യാർത്ഥികൾക്ക് ഈ കാര്യത്തിൽ കാര്യമായ ഒരു മാനസിക പ്രശ്നം കണ്ടില്ല. അവർക്ക് ഒന്നാം ക്ളാസ് മുതൽ ഇതിന് അനുയോജ്യമായ ഒരു മാനസിക അടിയാളത്തം അവരുടെ വ്യക്തിത്വത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.

തമ്മിൽത്തമ്മിൽ ഒട്ടി, കൈകൾ തോളിലിട്ട് ഒന്നിച്ച് ബെഞ്ചിരിക്കുന്നു. അദ്ധ്യാപകരോടും അദ്ധ്യാപികമാരോടും കുനിഞ്ഞും, അല്ലെങ്കിൽ അമിത ധൈര്യം കാട്ടിയും സംസാരിക്കും. കൂട്ടമായി കൂക്കിയിടും.

Anglo-ഇന്ത്യൻ സ്ക്കൂളിൽ പൊതുവായി ഉണ്ടായിരുന്ന അലിഖിതമായതും, വെറും പരിസരസ്വാധീനത്താലും വിദ്യാർത്ഥികളിൽ പരിശീലിപ്പിക്കപ്പെട്ട വ്യക്തിത്വം നേരെ ഇരിക്കുക, കുനിയരുത്, തല ഉയർത്തിനടക്കുക, സീറ്റിൽ നേരെ നിവർന്ന് ഇരിക്കുക, തമ്മിൽത്തമ്മിൽ ഓട്ടി നിൽക്കരുത്, ചുമലിൽ കൈവച്ച് നടക്കരുത്, ചുമര്, വാതിൽപ്പടി എന്നിവയിൽ ചാരിനിൽക്കരുത്, കൈകൾ എന്തിന്‍റെയെങ്കിലും മേൽ താങ്ങായി വച്ച് നിൽക്കരുത്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വ്യക്തമായും ആത്മാഭിമാനം പ്രകടിപ്പിച്ചുകൊണ്ടും അദ്ധ്യാപകരോടോ അദ്ധ്യാപികമാരോടോ ചെന്ന് ചോദിക്കുക, അല്ലെങ്കിൽ അവരുമായി പ്രശ്നം ചർച്ചചെയ്യുക, എന്നുള്ളതായിരുന്നു.

വിദ്യാർത്ഥികളെ 'നീ', 'നിന്‍റെ' എന്ന് സംബോധന ചെയ്യാത്തതും, 'അവൻ', 'അവന്‍റെ' എന്ന വാക്കിനാൽ പരാമർശിക്കാത്തതുമായ സംസാര അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾക്ക് തലകുനിക്കേണ്ടുന്ന ആവശ്യമോ, അദ്ധ്യാപികമാർക്ക് അവരെക്കൊണ്ട് തലകുനിപ്പിക്കേണ്ടതോ ആയ ആവശ്യം വന്നിരുന്നില്ല.

എന്നാൽ, ആ സ്കൂളിലും ചൂരൽ പ്രയോഗം പൂർണ്ണമായും ഇല്ലാതിരുന്നില്ല. എന്നാൽ കൈനീട്ടാൻ, You show your hands അല്ലെങ്കിൽ You stretch your hands എന്നാണ് പറയുക. ഇതിലെ You പുതിയ സ്കൂളിൽ 'നീ', 'നിന്‍റെ' ആയി മാറും. അവിടെയാണ് കാര്യമായ വ്യത്യാസം. 'നീ' എന്നോ, 'നിങ്ങൾ', എന്നോ 'സാർ' എന്നോ 'മാഡം' എന്നോ ഉള്ളതിൽ, ഏറ്റവും ഹീനമായതും, കാലാകലങ്ങളായി കീഴ്ജാതിക്കാരെയും, മറ്റ് അടിയാളന്മാരെയും, പ്രമാണിമാരും പ്രഭുക്കളും സംബോധന ചെയ്ത വാക്കാണ്, അദ്ധ്യാപകരും അദ്ധ്യാപികമാരും ഉപയോഗിച്ചത്. മറ്റ് മാർഗ്ഗമില്ല തന്നെ.

കീഴ് ജാതിക്കാർക്കും, അടിയാളന്മാർക്കും ഇതിൽ യാതോരു പാരാതിയുമില്ലായിരുന്നു. ഇങ്ഗ്ളിഷുകാർ വരുന്നതിന് മുൻപ് വരെ.

പുതിയ സ്കൂളിൽ എല്ലാം നേരെ വിപരീതമായിട്ടായിരുന്നു കണ്ടത്.

Image
Last edited by VED on Mon Oct 23, 2023 11:04 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. 'ഞാനാണ് മുമ്പൻ' എന്നു കാണിക്കാനുള്ള ഒരു ആർത്തി


ആകെക്കൂടെ എല്ലാരിലും ഒരു ഒച്ചയും ബഹളവും ഒരു ഭാഗത്ത്. മറുഭാഗത്ത്, ഒരു തരംതാണ ജനക്കൂട്ടത്തിന്‍റെ എല്ലാവിധ മാനസിക ഭാവങ്ങളും. എന്തിനും 'ഞാനാണ് മുമ്പൻ' എന്ന് കാണിക്കാനുള്ള ഒരു ത്വര.

എല്ലായിടത്തും ഒരു കൂട്ടംകൂടൽ. ക്യൂ എന്ന ആശയം നടപ്പിലാക്കണമെങ്കിൽ ഒരു അദ്ധ്യപാകനോ അദ്ധ്യാപികയോ ചുരലുമായി നിൽക്കേണം. എന്തും ആദ്യം ഓടി പിടിച്ചെടുക്കേണം.

'സാറേ/ടീച്ചറെ ഇവൻ, ഇത് ചെയ്തു, അത് ചെയ്തു', പരാതിപ്പെടുന്നതും, അതിന് പ്രോത്സാഹനം നൽകുന്നതുമായ ഒരു അന്തരീക്ഷം.

പിന്നീട് പലരും ഇങ്ങിനെയുള്ള വിദ്യാഭ്യാസത്തിലെ മൂല്യം പറഞ്ഞുതന്നിരുന്നു. കുട്ടികൾ 'street-smart' (എന്തിനും ഒരുമ്പെട്ട)തായി വളരും! അവർക്ക് ആണത്തം ഉണ്ടാകും. അപ്പോൾ പെൺകുട്ടികൾക്കോ എന്ന് ചോദ്യം മനസ്സിൽ ഉദിച്ചേക്കാം. ആണത്തമോ, പെണ്ണത്തമോ?

പ്രശ്നം ഇതല്ല. സാമൂഹികമായി ഒരു ഒച്ചപ്പാടും, പിടിച്ച് പറിയും, 'ഞാനാണ് മുമ്പൻ' എന്ന ഭാവവും, കാര്യം നേടലിന് എന്ത് അടിയാളത്തവും നൽകാമെന്ന ഭാവവും മറ്റുമാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്.

എപ്പോഴെങ്കിലും വിദ്യാർത്ഥികൾ ഒന്ന് ക്യൂവായി നൽക്കേണ്ടിവന്നാൽ, ഓരോ ആളും അയാളുടെ മുന്നിലുള്ള ആളുടെ തൊളിൽ കൈവച്ച് തന്നെയാണ് നിൽക്കുക. ഇത് ഒരു തരം അവകാശത്തിന് ഉപരിയായി, ഒരു അത്യന്താപേക്ഷിതമായ കാര്യമായി വരുന്നു. ഉന്തലും വലിക്കലും മറ്റും ഈ തരം ക്യൂകളുടെ രൂപമാണ്.

പത്ത്-പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ഒരു വടക്കനിന്ത്യൻ പ്രദേശത്ത് കുറച്ച് കാലം താമസിച്ചിരുന്ന അവസരം. സാമ്പത്തികമായി കുറച്ച് പരിങ്ങലിൽ ആയിരുന്നു. ഒരു സർക്കാർ ബസ് പാസ് എടുക്കാനായി, അത് വിതരണം ചെയ്യുന്ന ഒരു സർക്കാർ ഓഫിസിൽ, അത് വിതരണം ചെയ്യുന്ന ഒരു കൗണ്ടറിന് മുന്നിലുള്ള ക്യൂവിൽ നിൽക്കാനിടവന്നു.

ചുറ്റും പ്രാദേശിക ഭാഷാ വിദ്യാഭ്യാസം നേടിയ സാമ്പത്തികമായും സാമുഹികമായും അവിടങ്ങളിൽ പിന്നിലായ ആളകുൾ. ഒച്ചപ്പാടും ബഹളവും. ഉന്തും തള്ളും. പിന്നിലുള്ള ആളുകൾ മുന്നോട്ടും പിന്നോട്ടും ആയുന്നു. പിന്നിലെ ആൾ മുന്നിലെ ആളുടെ ചുമലിൽ പിടിച്ചാണ് നിൽക്കുന്നത്.

എല്ലാം പോരാത്തതിന്, പലതരം ബഹുമാന-തരംതാഴ്ത്തൽ വാക്ക് പ്രയോഗങ്ങളും. എന്നുവച്ചാൽ, വ്യക്തമായി ഇവരുടെയെല്ലാം മുകളിൽ അധികാരമുള്ള ഒരു ആളുടെ അഭാവത്തിൽ, തമ്മിൽതമ്മിൽ സംസാരിച്ച് സ്വന്തമായി ഈ ആൾക്കൂട്ടത്തിന് ഒരു ആത്മസംയമനമോ, നിയന്ത്രണമോ വരുത്താനാവില്ലതന്നെ. കാരണം, പൊതുവായി ബഹുമാനിക്കുന്ന വ്യക്തി എന്തെങ്കിലും പറഞ്ഞാലെ ആരും അനുസരിക്കൂ. അല്ലാത്ത ആൾ പറഞ്ഞാൽ അടിപിടിയാകും.

പഴയ Anglo-ഇന്ത്യൻ സ്കൂളിലേയും, പുതുതായി ചേർന്ന സ്കൂളിലേയും പൊതുവായുള്ളതും, വളരെ പ്രകടമായിട്ടുള്ളതുമായ അന്തരീക്ഷവ്യത്യാസം ഏതാണ്ട് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമാകും. വിദ്യാർത്ഥികളുടെ വ്യക്തിത്വം വ്യക്തമായും വ്യത്യസ്തമാണ്. ആദ്യത്തെ സ്കൂളിൽ ഒച്ചപ്പാടും ബഹളവും ഇല്ല. കൂക്കിവിളിയില്ല.

രണ്ടാമത്തെ സ്കൂളിൽ ഇവ സർവ്വസാധാരണം. എന്നാൽ ഇടക്ക് ഇടക്ക് അദ്ധ്യാപകരോ, അദ്ധ്യാപികമാരോ വന്ന് ഒന്ന് ഒച്ച വെക്കും. അപ്പോൾ കാര്യങ്ങൾ കുറച്ച്നേരത്തേക്ക് ശാന്തമാകും.

Image
Last edited by VED on Mon Oct 23, 2023 11:04 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. ഇങ്ഗ്ളിഷിലെ സ്വാഭാവിക അച്ചടക്കം

ഒരു ചെറിയ ചിത്രീകരണം നൽകാം. രണ്ട് സ്ക്കൂളും രാവിലെ അടിച്ചുവാരുന്ന (തൂത്തുവാരുന്ന) ജോലിക്കാർ വന്ന് വൃത്തിയാക്കുന്നു. രണ്ടു പ്രദേശവും യാതോരു അനാവശ്യ കടലാസുകളോ മറ്റോ നിലത്ത് ഇല്ലാത്ത അവസ്ഥ. എന്നാൽ ഉച്ചയ്ക്ക് ഒരു ഇടത്ത് ചില കടലാസുകൾ നിലത്ത് കിടക്കുന്നു.

മറ്റ് വിധ ആജ്ഞകൾ ഇല്ലാ എന്ന അവസരത്തിൽ, ഇത് എടുത്തുമാറ്റുക എന്നള്ളത് അത് കാണുന്ന വിദ്യാർത്ഥിക്ക് ശുചിത്വം വേണം എന്ന നിലപാടിപാടിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

പഴയ Anglo-ഇന്ത്യൻ സ്ക്കൂളിലെ വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾ കാൺകെതന്നെ ആ കടലാസുകൾ എടുത്തുമാറ്റുന്നു. ഇത് യാതോരു അടിയാളത്തമോ, തരംതാഴ്ചയോ ഭാഷാകോഡുകളിൽ ഇല്ലതന്നെ. കാരണം, വലിയവൻ ചെയ്യുന്ന തൊഴിൽ ചെയ്താലും, ചെറിയവൻ ചെയ്യുന്ന തൊഴിൽ ചെയ്താലും ഒറ്റ He അല്ലെങ്കിൽ Sheയെ ഉള്ളു.

പുതുതായി ചേർന്ന സ്കൂളിലെ ഒരു വിദ്യാർത്ഥി ഈ കടലാസുകൾ കാണുന്നു. മറ്റുളള വിദ്യാർത്ഥികൾ കാൺകെ തന്നെ ഇവ എടുത്തുമാറ്റുന്നു. ഇവിടെ പ്രകടമായ, അദ്ധ്യാപകരോടുള്ള അടിയാളത്തം പ്രകടമായി വന്നേക്കാം. ഇത് ഉദ്ദേശില്ലെങ്കിൽക്കൂടി.

ഈ വിഷയം കുറേക്കൂടി വ്യക്തമാവുക ഇതേ സംഭവം മറ്റൊരു വേദിയിലേക്ക് മാറ്റി ചിത്രീകരിച്ചാലാണ്.

ചെറുപ്പക്കാരിയായ ഒരു ഐഏഎസ്സുകാരി, പ്രായത്തിൽ കൂടുതൽ ഉള്ള കുറച്ച് വനിതകളുടെ കൂടെ നിന്നു സംസാരിക്കുന്നു. പെട്ടെന്ന് കയ്യിലുള്ള കടലാസുകൾ നിലത്ത് വീഴുന്നു.

ഉടനെ ഐഏഎസ്സുകാരി കുനിഞ്ഞിരുന്ന് ഇവ പെറുക്കുന്നു.

അതുമല്ലെങ്കിൽ, അവിടെ കൂടി നിന്നവർ, 'മാഡം എടുക്കേണ്ട. ഞങ്ങൾ അത് പെറുക്കിത്തരാം', എന്ന് പറയുന്നു.

അതുമല്ലെങ്കിൽ, ഐഏഎസ്സുകാരി ഒരു ശിപയിയെ വിളിച്ച് അവ പെറുക്കിക്കുന്നു.

ഈ നിസ്സാരമായ സംഭവത്തിൽത്തന്നെ, ഈ ഐഏഎസ്സുകാരിയുടെ പ്രായക്കുറവും, മറ്റുള്ളവരുടെ പ്രായക്കൂടുതലും, ശിപായിയുടെ പ്രായവും, ശിപായി പുരുഷനാണോ, സ്ത്രീയാണോ, എന്നത്, അയാൾക്കുള്ള വ്യക്തിപരമായ വ്യക്തിത്വവും അടിയാളത്ത ഭാവവും, അതുമല്ലെങ്കിൽ അതിന്‍റെി അഭാവവും, ആ യുവ ഉദ്യോഗസ്ഥ ഐഏഎസ്സുകാരിയാണ് എന്ന കുലുക്കംതട്ടാത്ത പ്രതാപവും മറ്റും ഭാഷാ കോഡുകളെ ബാധിക്കും. സ്പഷ്ടമായിത്തന്നെയോ, അസ്പഷ്ടമായോ.

ഇനി ഇതേ സംഭവം, ഒരു സാധാരണക്കാരിയായ ഒരു ചെറുപ്പക്കാരിക്കാണ് സംഭവിക്കുന്നത് എന്ന് ആലോചിക്കുക. അവിടേയും ഭാഷാകഡോകളിൽ കാര്യമായ വ്യതിചലനങ്ങൾ സംഭവിക്കും. കാരണം, സങ്കീർണ്ണമായ കോഡുകൾ ഉള്ളതാണ് ഫ്യൂഡൽ ഭാഷകൾ. മനുഷ്യ ആത്മാവിനെത്തന്നെ കീറിമുറിവേൽപ്പിക്കാൻ പോന്ന കോഡുകൾ ഉള്ളതാണ് അവയിൽ.

എന്നാൽ ഈ ഒരു സംഭവം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലാണ് സംഭവിച്ചത് എങ്കിൽ, വാക്ക് കോഡുകളിൽ യാതോരു മാറ്റവും സംഭവിക്കില്ലതന്നെ.

ഇത് എഴുതുമ്പോൾ പെട്ടെന്ന് പണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലോ മറ്റോ സംഭവിച്ച ഒരു കാര്യം ഓർമ്മവരുന്നു. 1980-82 കാലഘട്ടമാണ് എന്ന് തോന്നുന്നു. കൂടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി പറഞ്ഞകാര്യമാണ്. അയാളുടെ ഏതോ ബന്ധു ആ ഓഫിസിൽ ജോലിചെയ്യുന്നുണ്ടായിരിക്കേണം.

രാവിലെ ഉത്തരവാദിത്വപ്പെട്ട ഐഏഎസ്സുകാരി വന്നപ്പോൾ അറിയുന്നത്, ഏതോ ഒരു സെയ്ഫ് തുറക്കാൻ പറ്റുന്നില്ല എന്ന്. ഉടനെ ഈ ഉദ്യോഗസ്ഥ സെയ്ഫിന് മുന്നിൽ വന്നു. കൂടെ മറ്റ് കുറച്ച് ഉദ്യോഗസ്ഥരും. ശിപായിയും ഉണ്ട്. ശിപായിൽ നിന്നും ഒരോ ചാവിവാങ്ങി ഈ ഉദ്യോഗസ്ഥ സെയ്ഫ് തുറക്കാൻ ശ്രമിക്കുന്നു. ഒന്നും തുറക്കുന്നില്ല. എന്നാൽ ഇവിടെ ഇപ്പോൾ കൊണ്ടുവരാത്ത ഒരു കൂട്ടം ചാവികൾ വേറെയുണ്ട്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശിപായി പറഞ്ഞു, 'അവയെല്ലാം ഞാൻ ഉപയോഗിച്ച് നോക്കിയതാണ്. തുറക്കുന്നില്ല'.

ചെറുപ്പക്കാരിയായ ഐഏഎസ്സുകാരി അവ കൊണ്ടുവരുവാൻ പറഞ്ഞിട്ടും, ശിപായി ഇതാണ് പറയുന്നത്. കൊണ്ട് വന്നിട്ട് കാര്യമില്ല. ഞാൻ നോക്കിയതാണ്.

ശിപായാണെങ്കിൽ, സ്വന്തം നിലയിൽ വൻ വ്യക്തിത്വമുള്ള ആള്. സ്വന്തം സാമൂഹികാന്തരീക്ഷത്തിൽ വൻ നേതാവായുള്ള ആള്. കാരണം, ഉയർന്ന സർക്കാർ ഓഫിസിലെ പ്യൂണാണ്. അവിടുള്ള ഐഏഎസ്സുകാരെ പലർക്കും ഒന്ന് വന്ന് കാണണം എങ്കിൽത്തന്നെ ഈ ആളുടെ അനുവാദം വേണം. അത്രയ്ക്കും അധികാരമുള്ള ആളാണ് ശിപായി.

അയാളെ സംബന്ധിച്ച് നോക്കിയാൽ, ഐഏഎസ്സുകാരി വെരും ഒരു ചെറിയ 'പെണ്ണ്'. 'ഇവളെ' ഈ പദിവയില്ലാതെ കണ്ട്മുട്ടിയിരുന്നെങ്കിൽ 'നീ' എന്ന് സംബോധനയും 'അവൾ' എന്ന പരാമർശവും നൽകാനാവുന്നതായിരുന്നു.

ഐഏഎസ്സുകാരി നിർബന്ധിച്ചു. 'നിങ്ങൾ ആ ചാവി ഒന്ന് കൊണ്ട് വരു. ഞാൻ ഒന്ന് നോക്കട്ടെ'.

സ്വന്തം നാട്ടിൽ രാജകീയ പദവിയുള്ള ശിപായി പറഞ്ഞു. 'ഞാനല്ലെ പറയുന്നത്. ആ ചാവി ഇത് തുറക്കില്ല.'

ഭാഷാ കോഡുകൾ രണ്ട് വ്യത്യസ്ത വേദികളിൽ സൃഷ്ടിച്ച രണ്ട് രാജാധികാരികളുടെ പ്രതാപം ഏറ്റുമുട്ടുകയാണ്.

ചെറുപ്പക്കാരിയായ ഐഏഎസ്സുകാരി സ്വന്തം അധികാര പരിധിയുടെ പത്തിവിടർത്തി. 'എടോ തന്നോടെല്ലെ പറഞ്ഞത്, ചാവി ഇവിടെ കൊണ്ടുവാ'.

'നിങ്ങൾ' 'താൻ' ആയി. ശിപായിയുടെ നിലവാരം നിലംപതിച്ചു.

ഈ വിധം വാക്ക് കോഡുകൾകൊണ്ടുള്ള ഏറ്റുമുട്ടലുകളുടെ നൂറ് കണക്കിന് കഥകൾ അറിയാം. ഇതൊന്നും ഇല്ലാത്ത ശാന്തമായ ഒരു പ്രദേശമാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷ്.

Image
Last edited by VED on Mon Oct 23, 2023 11:04 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ അക്കങ്ങളുടെ മൂല്യത്തിന്‍റെ വിസ്തൃതി


കൂടുതലായി അടിയാളപ്പെടുത്തപ്പെട്ട പുതിയ സ്കൂളിലെ വിദ്യാർത്ഥികൾ കൂടുതലായി ദു:ഖിതരോ, അവരുടെ അമിതമായുള്ള അടിയാള അവസ്ഥയിൽ അസ്വസ്ഥരോ ആയിരുന്നു എന്ന് തോന്നുന്നില്ല. കാരണം, അവർക്ക് ആ അവസ്ഥയല്ലാതെ മറ്റൊരു വ്യക്തിത്വ അവസ്ഥ അറിവില്ലായിരുന്നു. മാത്രവുമല്ല, അവർക്ക് ലഭിച്ചിരുന്ന പലതരം ആനന്ദജനകങ്ങളായ അനുഭവങ്ങൾ പഴയ Anglo-ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായിരിക്കാൻ ഇടയില്ല.

ഉദാഹരണത്തിന്, ഫ്യൂഡൽ ഭാഷ സംസാരത്തിൽ ഏറ്റവും ആനന്ദം നൽകുന്ന ചെയ്തികളിൽ ഒന്ന് മറ്റവനെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കൊച്ചാക്കുക എന്നുള്ളതാണ്. ഇതിന് പിന്നിൽ കാര്യമായിത്തന്നെ ഭാഷയുടെ അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ ശക്തമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നതാണ് ഇതിലുള്ള ആനന്ദാവസ്ഥ. ഈ ഒരു അവസ്ഥ ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകളുള്ള ഭാഷകളിൽ വളരെ തുച്ഛമായേ ഉള്ളു.

ഈ കാര്യത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന അഗാധമായ കോഡുകളെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാൻ അവസരം ആയിട്ടില്ലതന്നെ. എന്നാൽ, വെറുതെയൊന്ന് സൂചിപ്പിക്കാനായി, ഇത് പറയാം. നീ, നിങ്ങൾ, സാർ (അങ്ങ്) എന്ന തീരിയിൽ വ്യക്തികളും വ്യക്തിത്വവും മാറാനുള്ള കോഡുകൾ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. എന്നാൽ കുട്ടികൾ തമ്മിൽ ഇങ്ങിനെയൊരു ഉയർച്ചത്താഴ്ച ആ സ്കൂളിൽ സംഭവിക്കില്ല. അപ്പോൾ ഇത് എങ്ങിനെ വിശദീകരിക്കും?

ഇതിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ, ഭാഷയുടെ അതീന്ത്രിമായ സോഫ്ട്വേർ കോഡുകളെക്കുറിച്ച് പ്രതിപാദിക്കേണ്ടിവരും. അത് പിന്നീടെ ചെയ്യാൻ പറ്റുള്ളു.

എന്നാൽ ഇതിലേക്കുള്ള പാതയിൽ തുടക്കത്തിൽ നിൽക്കുന്ന ഒരു കാര്യം ഇവിടെ പ്രസ്താവിക്കാം. മനസ്സിലാക്കാൻ വലിയ പ്രയാസം ഉണ്ടാവില്ല.

മലയാളത്തിലെ 'നീ', 'നിങ്ങൾ', 'സാർ' എന്നീ പദങ്ങളോ, അതുമല്ലെങ്കിൽ, 'അവൻ', 'അയാൾ', 'അദ്ദേഹം' എന്നതോ ആയ മൂന്ന് പദങ്ങൾ എടുക്കുക.
ഇവയ്ക്ക് പിന്നിലുടള്ള അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ, ഇവയ്ക്ക് ഉള്ള അക്കത്തിലുള്ള മൂല്യത്തിന്‍റെ വിസ്തൃതി ഈ രീതിയിലാണ് എന്ന് കരുതുക:

നീ 1-10
നിങ്ങൾ: 10-20
സാർ/താങ്കൾ: 20-30

ഇവിടെ നൽകിയിട്ടുള്ള മൂല്യങ്ങൾ, ഒരു വ്യക്തിയുടെ വയസ്, സാമൂഹിക അന്തസ്, പ്രതാപം, സാമ്പത്തിക നിലവാരം, വസ്ത്രങ്ങളുടെ നിലവാരം, വീടിന്‍റെ വലുപ്പം, കുടുംബപരമായ മഹിമ, തൊഴിൽ പ്രതാപം, തൊഴിൽ വേദിയിലെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ പെട്ട കാര്യങ്ങൾ ഒരു പ്രത്യേക വേദിയിൽ ഏതൊക്കെയാണ് പ്രസത്കമായി എടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

ഇവയുടെ മൂല്യങ്ങൾ ഒരു പ്രത്യേക നിലവാരം കഴിയുമ്പോൾ, പെട്രോൾ പമ്പുകളിൽ പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന പമ്പിലെ മീറ്ററിൽ എന്ന പോലെ, 00.99 എന്നത്, പെട്ടന്ന് 01.00 ആയി മാറും. അത് പോലെതന്നെ, 'നീ' എന്നത് ഒരുപ്രത്യേക നിലവാരം കടക്കുമ്പോൾ 'നിങ്ങൾ' ആയി മാറും. 'അവൻ' എന്നത് 'അയാൾ' ആകും.

വസ്ത്രവിധാനത്തിൽ വളരെ മുഷിഞ്ഞതും, ദാരിദ്ര്യം തോന്നുന്ന ഒരാളെ, പലപ്പോഴും 5-6 അക്ക മൂല്യത്തിലാണ് മറ്റുള്ളവർ നിർത്തുക (എന്ന് കരുതുക). അതേ സമയം, ഈ ദാരിദ്ര്യം തോന്നിക്കുന്ന വ്യക്തി ചെറുപ്രായക്കാരനാണെങ്കിൽ, 1-2 അക്ക മൂല്യത്തിൽ ആണ് വെക്കുക.

ഇതുമായി ബന്ധപ്പെട്ട ചിത്രീകരണം അടുത്ത എഴുത്തിൽ നൽകാം.

Image
Last edited by VED on Mon Oct 23, 2023 11:05 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. വാക്ക് കോഡുകളിലൂടെയുള്ള ആന്തോളനം




35 ഓളം വയസ് തോന്നിക്കുന്ന, മുഷിഞ്ഞതും, വിലകുറഞ്ഞതുമായ വസ്ത്രം ധരിച്ച ഒരു വ്യക്തി. കണ്ടാൽ ഒരു ദരിദ്രവാസി. മറ്റുള്ളവർ, ഇയാൾക്ക് തുല്യമായ പ്രായമുള്ളവരും, അതിൽകൂടുതൽ ഉള്ളവരും ഇയാൾക്ക് നൽകുന്ന അക്കത്തിലെ മൂല്യം 5മുതൽ 6വരെ ആകാം. എന്നാൽ ചെറുപ്രായക്കാരായ കുട്ടികൾ ഇയാൾക്ക് 12മുതൽ 13വരെ മൂല്യം നൽകിയേക്കാം. കാരണം, അവർ പ്രായം കണക്കിലെടുത്തേക്കാം.

ഈ ആൾ ഒരു സ്ഥലത്ത് കയറിവരുന്നു. ആളുകൾ ഈ ആളെ 'അവൻ' എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നു. അപ്പോൾ ആരോ പറയുന്നു : ഈ ആൾ വലിയ ഉദ്യോഗത്തിലിരുന്ന ആളാണ്. എന്തോ ആശയപരമായ കാരണത്താൽ തൊഴിൽ രാജിവെച്ച ആളാണ്.

ഈ വിവരം ഈ ആൾക്ക് നൽകിയ അക്ക മൂല്യത്തിൽ ഒരു ഉയർച്ച വരുത്തുന്നു. അത് നേരെ 8ലേക്ക് ഉയരുന്നു. എന്നാൽ, 'അവൻ' തന്നെ. കാരണം, പൊട്ടനാണ്. അല്ലാതെ ഇത്ര നല്ല തൊഴിൽ വിട്ട് പോരുമോ?

അപ്പോഴാണ് അറിയുന്നത്, പലയിടത്തും ബഹുമാനിക്കപ്പെടുന്ന ആളാണ്. ഈ കാണുന്ന കോലം നോക്കേണ്ട. ഇത് കേട്ടപ്പോൾ, മൂല്യം ഇരച്ചുകയറുന്നു. അത് 13ലേക്ക് ഉയരുന്നു. 'അവൻ' വിട്ട് 'അയാൾ' എന്നതിലേക്ക് ഉയരുന്നു.

അപ്പോഴാണ് മറ്റൊരു വിവരം വരുന്നത്, ഈ ആൾ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണ്. സ്വന്തം പിതാവിന് വേണമെങ്കിൽ അവിടെ ഇരിക്കുന്ന എല്ലാവരേയും വിലക്ക് വാങ്ങാൻ പോന്ന പണം ഉണ്ട്. ഇത് കേട്ടമാത്രയിൽ അക്കങ്ങളിലെ മൂല്യം വിസ്ഫോടകമാംവിധം ഉയരുന്നു. നേരെ 25ലേക്ക്. 'അവനോ', 'അയാളോ', അല്ല ഇത്. സാക്ഷാൽ 'അദ്ദേഹമാണ്'.

ജനം ഇങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോളാണ് മറ്റൊരു വിവരം ഒരാൾ പറയുന്നത്. അച്ഛൻ പ്രതാപിതന്നെ. എന്നാൽ അച്ഛൻ ഈ ആളെ വീട്ടിൽ നിന്നും ചവിട്ടിപ്പുറത്താക്കിയതാണ്. അവിടെ യാതോരുവിലയും ഈ ആൾക്ക് ഇല്ലതന്നെ.

പോയി, അക്കങ്ങളിലെ മൂല്യം. നേരെ 17ലേക്ക്. വെറും 'അയാൾ'.
ഈ വിവരങ്ങൾ ഓരോന്നും കേട്ടുകൊണ്ടിരിക്കുന്ന ആളുകൾക്കും മുകളിലോട്ടും താഴോട്ടും ഉള്ള ഒരും ആന്തോളനം (bouncing) അനുഭവപ്പെടും. ഈ ആൾ പൊങ്ങുമ്പോൾ അവർ താഴും. ഈ ആൾ താഴുമ്പോൾ അവർ പൊന്തും.

ഈ അനുഭവം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ, മറ്റൊരു വിവരം. ഈ ആളുടെ അച്ഛൻ മിനിഞ്ഞാന്ന് മരിച്ചു. ഈ ആളാണ് ആ സ്വത്തിന്‍റെ ഒരു പ്രധാന അവകാശി. 300കി.മി ദൂരത്തിനപ്പുറത്തുള്ള ഈ ആളുടെ വീട്ടിൽ ഈ ആൾ എത്തിയാൽ, ഈ ആൾ ആ നാട്ടിലെ പ്രമാണിയാണ്.

ഇതോട് കൂടി, അക്കങ്ങളിലെ മൂല്യം നേരെ 29ലേക്ക് നീങ്ങുന്നു. ആൾ 'അദ്ദേഹം' തന്നെയാണ്. എല്ലാരും എഴുന്നേൽക്കുന്നു.

ഇവിടെ നടന്ന ഈ മൂല്യം ഏറലും കുറയലും എവിടെയാണ് സംഭവിച്ചത്? ഇതിനെക്കുറിച്ച് കൂടുതൽ പറയണമെങ്കിൽ യാഥാർത്ഥ്യത്തിന്‍റെ സോഫ്ട്വേർ കോഡുകളിലെ (Codes of reality) രണ്ട് വ്യത്യസ്ത മണ്ഡലങ്ങളെക്കുറിച്ച് സംസാരിക്കേണ്ടിവരും. അതായത് 'Design view'യും 'Code view'യും. ഇവയെക്കുറിച്ച് പ്രതിപാദിക്കാൻ ഇനിയും വളരെ ദൂരം കടക്കേണ്ടിയിരിക്കുന്നു ഈ പാതയിൽ.

ഇനി നമുക്ക് പുതിയ സ്കൂളിലേക്ക് തിരിച്ച് പോകാം. വിദ്യാർത്ഥികൾ എല്ലാവരും 'അവനും' 'അവളും' ആണെങ്കിലും, ഇതിനുള്ളിലും 1മുതൽ 10വരെയുള്ള ആയാമ(amplitude)ത്തിൽ വ്യക്തിത്വം ആന്തോളനം ചെയ്യാം. മുമ്പനായി പെരുമാറുന്ന ആൾക്ക് 10ന്‍റെ നിലവാരംവരെയുള്ള മാനസിക ഉന്മാദാവസ്ഥയിൽഎത്തിച്ചേരാം.

എന്ത് ചെയ്താലും, ചെയ്തില്ലെങ്കിലും, 'He', 'He'ആയിത്തന്നെ നിലനിൽക്കുന്ന ഭാഷയിൽ, കാര്യങ്ങൾ വ്യത്യസ്തമാണ്.

Image
Last edited by VED on Mon Oct 23, 2023 11:05 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. വിറങ്ങലിച്ച ഇങ്ഗ്ളിഷ് പഠനവും കുറെ വിഡ്ഢി വ്യാകരണ നിയമങ്ങളും

കേരളാ സിലബസ്സിൽ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത് ഒരു തനി വിഡ്ഢിത്തമായിട്ടാണ് ആദ്യം തോന്നിയത്. ഇങ്ഗ്ളിഷ് തികച്ചും വ്യത്യസ്തമായി പഠിച്ച് വന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഈ കാഴ്ചപ്പാട് വന്നത്. എന്നാൽ ക്ളാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഒരു വൻ വിഷയം പഠിക്കുന്ന പ്രതീതിയായിരുന്നു.

കീറക്കടലാസ് പോലുള്ള പാഠപുസ്തകം. വിരസമായ അച്ചടി. തനി തറനിലവാരത്തിലുള്ള പഠന പദ്ധതി.

ഓർമ്മയിൽ നിന്നും എടുത്ത് പറയുകയാണ്. അഞ്ചാംപാഠത്തിലെ പാഠം. 'This is my dog. His name is Tiger. Tiger is sitting. What is Tiger doing?' ഈ രീതിയിലാണ് ഇങ്ഗ്ളിഷ് പാഠപുസ്തകത്തിലെ പാഠം.

ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിലെ അതീവ മധുരമുള്ള പംക്തികളും, ഗംഭീരങ്ങളായ ലളിത കഥകളും ഇങ്ഗ്ളിഷ് സമൂഹിക നിലവാരമുള്ള ചിത്രങ്ങളും മറ്റും തൊട്ടറിഞ്ഞിതിന് ശേഷം, ഈ വിധം തരിശായ ഒരു ഇങ്ഗ്ളിഷ് കണ്ടപ്പോൾ, ഇത് എന്ത് പഠനമാണ് എന്ന ഒരു തോന്നൽ വന്നു എന്നുള്ളത് വാസ്തവം തന്നെ.

ഇങ്ഗ്ളിഷും മലയാളവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും, അങ്ങിനെ ഒരു വ്യത്യാസം ഉണ്ടെങ്കിൽ അത് എവിടെയാണ് എന്നും, യാതോരു വിവരവും ആരിലും കണ്ടില്ലതന്നെ. യതോരു രീതിയിലും അംഗീകരിക്കാൻ പറ്റാത്ത അർത്ഥങ്ങളാണ് പല ഇങ്ഗ്ളിഷ് വാക്കുകൾക്കും നൽകിക്കണ്ടത്.

പോരാത്തതിന് കുറെ വിഡ്ഢി വ്യാകരണ നിയമങ്ങളും.

അദ്ധ്യാപകർക്കും അദ്ധ്യാപികമാർക്കും ഇങ്ഗ്ളിഷ് അറിയില്ല എന്ന് വ്യക്തം. ഇങ്ഗ്ളിഷ് സാഹിത്യത്തെക്കുറിച്ച് യാതോരു എത്തും പിടിയും ഇല്ല. ഉച്ചാരണങ്ങൾ മുഴുവനും മിക്കവാറും വികൃതം.

ഈ ഉച്ചാരണങ്ങളെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മലബാറിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം പടർത്തിയത് ഇങ്ഗ്ളിഷ് ഭരണാധികാരികളാണ്. എന്നാൽ, ഇത് വളരെ തുച്ചമായ ഇടങ്ങളിലേ പടർന്നുള്ളു. ഇതിലും ഗൂഡപരമായ കാര്യങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്:

സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് തലശ്ശേരിപോലുള്ള ഇടങ്ങളിൽ, ഇങ്ഗ്ളിഷ് വിദ്യാഭ്യാസം വരുന്നത്, പ്രാദേശിക സമൂഹങ്ങളിൽ കാര്യമായ വേവലാതി പടർത്തി എന്നാണ് തോന്നുന്നത്.

ഉദാഹരണത്തിന്, തലശ്ശേരിയിൽ ഈ വിദ്യാഭ്യാസത്തിൽ അവിടുള്ള താഴ്ന്ന ജാതിക്കാരായ തീയ്യന്മാരുടെ കുട്ടികൾ ചേർന്നപ്പോൾ, വ്യക്തമായിത്തന്നെ രണ്ട് വ്യത്യസ്ത കൂട്ടർക്ക് ഇതിൽ പരിതാപം വന്നു എന്ന് അനുമാനിക്കാം. ഉയർന്ന ജാതിക്കാർക്കും, തീയ്യരിലെ സാമുദായിക നേതാക്കൾക്കും.

ഒന്നാമതായി, അവിടുള്ള നായന്മാർക്ക് ഇത് പ്രശ്നമായി. അവരുടെ വെറും പണിക്കാരന്മാരുടെ (പാളത്തൊപ്പിയും തോർത്ത്മണ്ടും ധരിക്കുന്ന തീയ്യന്‍റേ(യും അതേപോലെതന്നെ അർദ്ധ നഗ്നയായ തീയ്യത്തിയുടെയും) മക്കളുടെ കൂടെ സ്വന്തം കുട്ടികൾ പഠിക്കാൻ പോയാൽ, അവരിൽ വ്യക്തിത്വ തേയ്മാനം സംഭവിക്കും എന്നുള്ളത് തീർച്ചയാണ്.

ഈ കുട്ടികൾ, അവരുടെ കുട്ടികളെ പേര് വിളിക്കും. പോരാത്തതിന് 'ഇഞ്ഞ്', 'ഓൻ', 'ഓള്', 'എന്താനെ', 'എന്താളെ', എന്നൊക്കെ വിളിക്കും. ഇതിന്‍റെ ബാധ സമൂഹത്തിലെ സങ്കീർണ്ണമായ കണ്ണികളിലൂടെ നായർമാരുടെ സമൂഹത്തിന്‍റെ ബഹുമാന നിലവാരത്തെത്തന്നെ ബാധിക്കും.

അവരുടെ സ്ത്രീകൾ അടക്കം, അവരിലെ എല്ലാവരേയും ഇത് നിഷേധാത്മകമായി ബാധിക്കും.

ഇതിനേക്കാൾ ബാധിക്കുക, നായർമാരുടെ തന്നെ അധിപന്മാരായ ബ്രാഹ്മണ കുടുംബങ്ങളെയാണ്. അവർ വീട്ടിന്‍റെ അടുത്തുപോലും കയറ്റാത്തവരുടെ മക്കൾ, അവരുടെ സ്ത്രീകളെ ഈ വിധമുള്ള വാക്ക് കോഡുകളാൽ നിർവ്വചിക്കാൻ പോയാൽ, കാര്യങ്ങൾ വളരെ പരിതാപകരമാകും. അവരെക്കുറിച്ച്, അവരുടെ പണിക്കാരികൾക്കും, പണിക്കാരന്മാർക്കും എന്തും പറയാം, എന്തും ചിന്തിക്കാം, എന്നൊക്കെയാകും കാര്യങ്ങൾ.

ഇന്നുള്ള ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാരുടെ മക്കൾ പട്ടാള ഓഫിസർമാരേയും, അവരുടെ സ്ത്രീ ജനങ്ങളേയും, വെറും പേരിനാൽ വിളിക്കുകയും, ബഹുമാനമില്ലാതെ, 'ഉസ്' (അവൻ, അവൾ), 'തൂ' (നീ) തുടങ്ങിയ വാക്കിനാലും പരാമർശിക്കുകയും, സംബോധന ചെയ്യുകയും ചെയ്താലുള്ള അവസ്ഥ എന്താണ് എന്ന് അറിവുള്ളവർക്ക് അറിയാം. പട്ടാളച്ചിട്ട തന്നെ തകിടം മറിയും. അതിനുള്ള അവസരം പട്ടാള ഓഫിസർമാർ അനുവദിക്കില്ലതന്നെ.

Image
Last edited by VED on Mon Oct 23, 2023 11:05 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. കുത്തിമറിഞ്ഞ സാമൂഹീകാന്തരീക്ഷം




നായർമാർക്ക് കോഴിക്കോട്ടുള്ള സാമൂതിരി പാഠശാലയിൽ കുട്ടികളെ ചേർക്കാനാവുമെങ്കിലും, കോഴിക്കോട് എന്നുള്ളത് കോരപ്പുഴക്ക് അപ്പുറത്തുള്ള തെക്കേ മലബാറിലാണ്. ഈ പ്രദേശവുമായി വടക്കേ മലബാറിലെ ആളുകൾക്ക് ബന്ധം വളരം കുറവായിരുന്നു. മിക്ക നായർ കുടുംബക്കാർക്കും ഇങ്ങിനെ വിദൂരത്ത് പഠിപ്പിക്കാനുള്ള സാമ്പത്തിക ശക്തി ഉണ്ടാവില്ല. മാത്രവുമല്ല, ഇങ്ങിനെ പഠിപ്പിച്ചിട്ട് വലിയ ഒരു കാര്യമുള്ളതായും അവർ അറിഞ്ഞിരുന്നില്ല.

തീയ്യന്മാരിൽ കുറേ പേർ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് നീങ്ങുന്നത് തീയ്യ സമുദായത്തിൽത്തന്നെ കാര്യമായ വേവലാതി പടർത്തിയിരിക്കാം. ഇങ്ഗ്ളിഷ് പഠിച്ചവർ, തീയ്യ സാമുദായിക നേതാക്കളുടെ കൈപ്പിടിയിൽ ഒതുങ്ങില്ല എന്നുവരെ ഒരു ചിന്ത ഉണർന്നിരിക്കാം.

ഇതുമായി ബന്ധപ്പെട്ട് പലവിധ സാമൂഹിക ഗൂഡാലോചനകളും നടന്നിട്ടുണ്ടാവാം. തിരുവിതാംകൂറിലെ ഈഴവ സംഘടനയായ SNDP തലശേരിയിൽ ഒരു ക്ഷേത്രം പണിയുകയും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും മറ്റും ചെയ്തത്, വടക്കെ മലബാറിലെ തീയ്യ നേതാക്കളുടെ ഒത്താശയോടുകൂടിയായിരിക്കാം. കാരണം, അവർക്ക് അവരുടെ കീഴിലുള്ള തീയ്യന്മാരെ അവരുടെ കീഴിൽത്തന്നെ വെക്കാൻ മറ്റ് മാർഗ്ഗം ഇല്ലാ എന്ന് വിന്നിട്ടുണ്ടാവാം.

ശരിക്കും പറഞ്ഞാൽ, തലശ്ശേരിയിൽ ഒരു SNDP പ്രസ്ഥാനത്തിന് യാതോരും പ്രസക്തിയുമില്ലതന്നെ. കാരണം, അവിടുള്ള ജനം ഈഴവരല്ല. മറിച്ച് മരുമക്കത്തായ തീയ്യന്മാരാണ്. പോരാത്തതിന്, തീയ്യന്മാരുടെ പാരമ്പര്യപരമായ ആദ്ധ്യാമിക പ്രസ്ഥാനങ്ങൾ ബ്രാഹ്മണ ആരാധാനയുമായി കാര്യമായ ബന്ധമുള്ളതല്ല എന്നാണ് തോന്നുന്നത്.

കാരണം, നൂറ്റാണ്ടുകളായി തീയ്യന്മാർക്ക് ബ്രാഹ്മണ ക്ഷേത്രങ്ങളിൽ പ്രവേശനമില്ലതന്നെ. അവർക്ക് മുത്തപ്പൻ പോലുള്ള ആരാധനാ മൂർത്തികൾ വേറെയുണ്ട്. ലോകൈകമായി ഷാമനിസം (Shamanism) എന്ന പേരിൽ അറിയപ്പെടുന്ന ആദ്ധ്യാത്മിക അനുഷ്ഠാനകർമ്മങ്ങളുമായിട്ടാണ് ഈ ആരാധനാ അനുഷ്ഠാനങ്ങൾക്ക് ബന്ധം എന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണത്തിൻ കീഴിൽ യാതോരു ജാതീയമായ വിവേചനവും വളരെ ഉയർന്ന ഔദ്യോഗിക ജോലികൾ വരെ കിട്ടുന്നതിൽ ഉണ്ടായിരുന്നില്ലതന്നെ.

ഇനി ഈഴവരുടെ കാര്യം എടുക്കാം. ഇവർക്കും ബ്രാഹ്മണമതവുമായി ബന്ധമുള്ളതാണോ എന്നതും പ്രശ്നമാണ്. ശ്രീലങ്കയിൽനിന്നും വന്നവരാണ് അവർ എന്ന് പറയപ്പെടുന്നു. അവരുടെ പാരമ്പര്യ ആരാധനാ മൂർത്തികളിൽ മാടൻ, മറുത തുടങ്ങിയവർ ഉണ്ട് എന്ന് രേഖപ്പെടുത്തിക്കാണുന്നു.

ബ്രാഹ്മണ മതത്തോടും, അതിലുളള പുരാണങ്ങളോടും, മറ്റും ബന്ധം കാണിക്കാനുളള ഒരു ക്രാന്തി ഈ ഉപഭൂഖണ്ഡത്തിന്‍റെ മിക്ക മതസ്ഥരിലും നൂറ് കണക്കിനുള്ള ജാതിക്കാരിലും ജനക്കൂട്ടങ്ങളിലും ഉള്ളതായി കാണുന്നു. (EDGAR THURSTON എഴുതിയ Castes & Tribes of Southern India നോക്കുക)

ബ്രാഹ്മണ ആരാധനാ പാരമ്പര്യവുമായി കാര്യമായ ബന്ധമില്ലാത്ത, തിരുവിതാംകൂർ രാജ്യത്തിലെ ഈഴവ സംഘടന, ഈഴവരല്ലാത്ത മരുമക്കത്തായ തീയ്യന്മാരുടെ ഇടയിൽ വന്ന്, അവർക്ക് യാതോരു അവകാശവുമില്ലാത്ത ഒരു ബ്രാഹ്മണ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം വടക്കെ മലബാറിൽ വന്ന് സ്ഥാപിച്ചതിൽ കാര്യമായ സാമൂഹിക ഗൂഡാലോചന ഉണ്ടാവില്ലെ എന്ന് ചിന്തിക്കാവുന്നതേയുള്ളു.

ഇങ്ഗ്ളിഷ് ഭരണകാലത്ത്, മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടറായിരുന്ന തീയ്യ ജാതിക്കാരനായ ചേരായി കണാരൻ, തിരുവിതാംകൂറിൽ നിന്നും അപമാനിക്കപ്പെട്ട് മൈസൂറിൽ പോയി ഇങ്ഗ്ളിഷ് ഭരണത്തിൽ ഡോക്ടറായി ചേർന്ന ഡോ. പൽപ്പു തുടങ്ങിയവർ ഈ ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടാവില്ലേ എന്നൊരു സന്ദേഹം. ഈ പേരുകൾ ഇവിടെ സൂചിപ്പിച്ചത് യാതോരു തെളിവുകളും കൈവശമില്ലാതെതന്നെയാണ്. എന്നാൽ, അനുഭാവ്യമായി ചിന്തിക്കുമ്പോൾ മനസ്സിൽ ഉദിക്കുന്ന കാര്യങ്ങളാണ്.

ഇങ്ഗ്ളിഷ് ഭരണം പലയിടത്തും ഇങ്ഗ്ളിഷ് പഠനത്തിന് ആഹ്വാനം നൽകിയത്, സമൂഹത്തിലെ പല ജാതിക്കാരുടേയും നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ടാവാം. നൂറ്റാണ്ടുകളായി സാധാരണക്കാരന്‍റെ മക്കൾക്ക് യാതോരു വിവരവും, എഴുത്തുംവായനും നൽക്കാൻ താൽപ്പര്യം ഇല്ലാതിരുന്ന ഈ ജന്മിവർഗ്ഗങ്ങളും സാമുദായിക നേതാക്കളും പലയിടത്തും, മലയാള ഭാഷാ വിദ്യാലയങ്ങൾക്ക് തുടക്കം ഇട്ടു എന്ന് കാണുന്നു.

ഇതിന് പിന്നിൽ പ്രവർത്തിച്ച ഏറ്റവും ശക്തമായ ചേതോവികാരം, സാധാരണക്കാര മക്കൾ ഇങ്ഗ്ളിഷ് പഠിച്ച് പോകരുത് എന്ന വാശിതന്നെയാണ്. ഇന്നും ഈ വാശി, വിപ്ളവ വായാടി നേതാക്കൾക്ക് വരെയുണ്ട്.

Image
Last edited by VED on Mon Oct 23, 2023 11:06 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. ഇങ്ഗ്ളിഷിൽ ഉച്ചാരണ പിശക് പടർത്തിയ തിരുവിതാംകൂർ ഭാഷ




ഇവിടെ പറയാൻ വന്നത് ഇങ്ഗ്ളിഷ് വാക്കുകളുടെ ഉച്ചാരണത്തെക്കുറിച്ചാണ്. മലബറിൽ ഇങ്ഗ്ളിഷ് കുറച്ച് പേർക്കേ അറിവുണ്ടായിരുന്നുള്ളു. മിക്ക പ്രദേശങ്ങളിലും മലയാളം വിദ്യാഭ്യാസം തന്നെയാണ് ആരംഭിക്കപ്പെട്ടത്. ഇതിൽ, തിരുവിതാംകൂറിൽനിന്നും വന്ന കൃസ്തീയ സംഘടനകളും SNDPപോലുള്ള സംഘടനകളും കാര്യമായിത്തന്നെ പ്രവർത്തിച്ചിട്ടുണ്ടാവണം. ഇസ്ലാമിക സംഘടനകളും ഇതേ പോലെ പ്രവർത്തിച്ചിട്ടുണ്ടാവാം.

എന്നാൽ പൊതുവെ പറഞ്ഞാൽ മലബാറിൽ പല ഇങ്ഗ്ളിഷ് വാക്കുകളും ശരിയായ ഉച്ചാരണം തന്നെയായിരുന്നു. ഉദാ. Work, Wash, Was, Is, Auto തുടങ്ങിയ പദങ്ങൾ പൊതുവായി ശരിയായ ഉച്ചാരണത്തിൽത്തന്നെ പലരും പറഞ്ഞിരുന്നു. എന്നാൽ തിരുവാകൂറിൽ എത്തിയപ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തം.

'വർക്ക്', 'വാഷ്', 'വാസ്', 'ഈസ്', 'ആട്ടോ' തുടങ്ങിയ വിചിത്രങ്ങളായ ഉച്ചാരണ രീതി ശ്രദ്ധയിൽപ്പെട്ടു. ഇത് എന്ത് ഇങ്ഗ്ളിഷാണ് എന്ന ചോദ്യത്തിന് പകരം, ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നവർക്ക് ഇങ്ഗ്ളിഷ് അറിയുമോ എന്ന ചോദ്യം മനസ്സിൽ ഉയർന്നു.

പിന്നീടുള്ള പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ തിരുവിതാംകൂറിലെ ഈ ഇങ്ഗ്ളിഷ് പഠനം മലബാറിലേക്ക് പടരുന്നത് കാണേണ്ടി വന്നു. ഇന്ന് മലബാറിലും പ്രാദേശിക ഭാഷാ സ്കൂളുകളിൽ മിക്കവയിലും, ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിൽ ചിലതിലെങ്കിലും ഈ വിധമുള്ള ഉച്ചാരണത്തിൽ ആണ് ഇങ്ഗ്ളിഷ് പദങ്ങൾ പഠിപ്പിക്കുന്നത്.

മുകളിൽ പറഞ്ഞ പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസം നൽകൽ എന്നുള്ളത് യഥാർത്ഥത്തിൽ ഒരു വിവരംനൽകൽ പദ്ധതിയാണ് എന്ന് തോന്നുന്നില്ല. മറിച്ച്, വിവരം എന്നുള്ളത് അവരവരുടെ പദ്ധതികൾക്ക് അനുസൃതമായി പരിധിപ്പെടുത്തൽ ആണ് സംഭവിച്ചത്. അതോടൊപ്പംത്തന്നെ ഓരോ പ്രസ്ഥാനക്കാർക്കും, അവരോട് ഫ്യൂഡൽഭാഷാ കോഡുകളിൽ വിധേയത്വവും അടിയാളത്തവും, സ്നേഹവും ആദരവും, കടപ്പാടും നിറഞ്ഞുനിൽക്കുന്ന ഓരോ ജനക്കൂട്ടങ്ങളെ മെനഞ്ഞെടുക്കുകയെന്നതാണ് ഈ വിധമുള്ള വിദ്യാഭ്യാസം നൽകലിലുള്ള ഗൂഡോദ്ദേശം എന്നാണ് തോന്നുന്നത്.

അണിയില്ലെങ്കിൽ നേതാവില്ല.

അതേ സമയം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ അണിയും നേതാവും ഇല്ലായെങ്കിൽ സമൂഹംതന്നെ ശിഥിലമാകപ്പെടാം. കാരണം, വ്യക്തമായ സാമൂഹികമോ, മറ്റോ ആയ സ്ഥാനം പൊതുവായി അംഗീകരിക്കപ്പെട്ട ഒരു നേതൃസ്ഥാനത്തിന് കീഴിൽ ഓരോരുത്തർക്കും ഇല്ലായെങ്കിൽ, തമ്മിൽതമ്മിൽ ആശയവിനിമയവും, സംസാരവും, സംവാദവും മറ്റും പ്രയാസകരമായി മാറും. ഇത് ഫ്യൂഡൽ ഭാഷകളുടെ ഒരു പ്രത്യേകതയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുന്ന ഫ്യൂഡൽ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസം



യഥാർത്ഥത്തിൽ അക്ഷരവിദ്യാഭ്യാസത്തിന് ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം മതി. അതിന് ശേഷം മാനസികമായും കായികമായും നൈപുണ്യപരമായും വളരാൻ വേണ്ടത്, അവയ്ക്ക് അനുയോജ്യമായ ചുറ്റുപാടും, പ്രവർത്തന പരിചയവും, മാനസിക വളർച്ചക്ക് സാഹചര്യം ഒരുക്കുന്ന മുതിർന്നവരും, ചുറ്റുപാടുമാണ്. ഇത് ഒന്നും തന്നെ ഒരു ഫ്യൂഡൽ ഭാഷാ ആന്തരീക്ഷത്തിലുള്ള ഒരു സ്ക്കൂളിലോ കോളജിലോ ലഭ്യമല്ലതന്നെ.

ഫ്യൂഡൽ ഭാഷകളുടെ നൈസർഗ്ഗികമായ സ്വഭാവംതന്നെ, അടിയാളത്തപ്പെടുന്നവരുടെ മാനസികവും കായികവും ആയ വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുകയെന്നതാണ്. കുറച്ച് പേരെ വളരാൻ അനുവദിക്കുക. മറ്റുള്ളവരുടെ വളർച്ചയെ വളരെ സ്നേഹപൂർവ്വം തടസ്സപ്പെടുത്തുകയോ, വഴിതെറ്റിക്കുകയോ ചെയ്യുക. കാരണം, പിരമിഡ് മാതിരിയുള്ള സാമൂഹികാന്തരീക്ഷമാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുക. എല്ലാരെയും മുകളിലേക്ക് ഉയരാൻ തരപ്പെടുത്തിയാൽ പിരമിഡ് പൊളിയും.

എന്നാൽ, ഈ വിധമുള്ള ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ആർക്കും ഗുണം ലഭിക്കില്ല എന്ന് പറയാൻ ആവില്ലതന്നെ. കാരണം, മിക്ക സർക്കാർ ജോലികളും ലഭിക്കണമെങ്കിൽ ഈ ഔപചാരിക വിദ്യാഭ്യാസം ഒരു 'ഏറ്റവും കുറഞ്ഞ യോഗ്യതയാണ്' (minimum qualification). മാത്രവുമല്ല, പലവിധത്തിലുള്ള കായിക മത്സരങ്ങളിലും പങ്കെടുക്കാൻ പലർക്കും ഈ ഔപചാരിക വിദ്യാഭ്യാസം ഒരു ചവിട്ടുപടിയായി നിൽകുന്നു.

കേരളത്തിൽ ഒരു വർഷം 7 ലക്ഷം പേർ പത്താം ക്ളാസ് കടക്കുന്നുണ്ടെങ്കിൽ, അവരിൽ ഏതാണ്ട് 2000 പേർക്ക് ഡോക്ടറാകാൻ ഈ വിദ്യാഭ്യാസം ആവശ്യമാണ്.

മാത്രവുമല്ല, ചില വിദേശരാജ്യങ്ങളിലേക്ക് തൊഴിൽതേടി പോകാൻ അനുവാദം ഇന്ത്യാ സർക്കാറിൽനിന്നും ലഭിക്കണമെങ്കിൽ, ഔപചാരിക വിദ്യാഭ്യാസത്തിലെ ചില യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട് എന്നും പറയപ്പെടുന്നു.

സർക്കാർ ജോലി, ഡോക്ടർ തുടങ്ങിയവർ, വിദേശത്തൊഴിൽ ചെയ്യുന്നവർ എന്നിവരെ ഒഴിച്ചാൽ, പിന്നുള്ളവരുടെ ഇത്രയും കാലം നടത്തിയ വിദ്യാഭ്യാസത്തിനായി ചിലവാക്കിയ പണവും സമയവും ഏതാണ്ട് 99% വ്യർത്ഥം.

എന്നാൽ, ഈ ഉപദ്വീപിലെ ഏതാണ്ട് പകുതിയോളം ഇടത്തുണ്ടായിരുന്ന ഇങ്ഗ്ളിഷ് ഭരണം പൊതുജനങ്ങൾക്ക് ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ഏർപ്പെടുത്തണം എന്ന് തീരുമാനിച്ചപ്പോൾ, ഈ വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം ഇത് ഒന്നുമായിരുന്നില്ല.

കുറേപേരെ 10മുതൽ 20 വർഷത്തിൽകൂടുതൽ കാലം ഔപചാരിക വിദ്യാഭ്യാസം എന്ന മിക്കവാറും യാതോരു ഉപകാരവും ഇല്ലാത്ത അഭ്യാസത്തിൽ കുടുക്കിയിടുക. എന്നിട്ട് അവർക്ക് മാത്രം ഈ പ്രദേശത്തിലെ സർക്കാർ ജോലികളും മറ്റും സംവരണം ചെയ്യുക എന്നൊന്നുമായിരുന്നില്ല, ഈ വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം.

എഴുത്തിന്‍റെ പാത ചെറുതായി വ്യതിചലിച്ചുപോയി എന്നു തോന്നുന്നുണ്ട് എങ്കിലും, ഇവിടം വരെ എത്തിയ സ്ഥിതിക്ക്, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണം ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിൽ കണ്ട ലക്ഷ്യം എന്തായിരുന്നു എന്ന് സൂചിപ്പിച്ചിട്ട്, എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ച് പോകാം എന്ന് തോന്നുന്നു.

Image
Last edited by VED on Mon Oct 23, 2023 11:06 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. എതിർ ദിശകളിലേക്ക് ചൂണ്ടുന്ന ചരിത്രങ്ങൾ


1960കളിൽ, സ്കൂൾ വിദ്യാഭ്യാസപരമായ ചരിത്രങ്ങൾ രണ്ട് വിധം ഉണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെട്ടിരുന്നു. ഒന്നാമത്തേത്, ഇങ്ഗ്ളിഷ് സ്കൂളുകളിൽ നിന്നും ലഭിച്ചിരുന്നത്. ഇത് പ്രകാരം ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കാര്യമായ ഗുണങ്ങൾ നൽകിയിട്ടുണ്ട്. ഇവിടുള്ള മിക്ക പ്രദേശങ്ങളിലേയും ജനങ്ങൾക്ക് എല്ലാരീതിയിലും ഗുണകരമായ മാറ്റമാണ് സംഭവിച്ചത്. Robert Clive, Henry Sleeman, Lord William Benedict, Lord Macaulay തുടങ്ങിയവർ ഈ പ്രദേശങ്ങളിൽ കാര്യമായ സാംസ്ക്കാരികമായ വളർച്ചയ്ക്കാണ് തുടക്കമിട്ടത്.

ഈ വിധമുള്ള ചരിത്രം പഠിച്ചിരുന്നത് ഇങ്ഗ്ളിഷ് ഭാഷ സമാന്യം നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്നവരായിരുന്നു.

എന്നാൽ പ്രാദേശിക ഭാഷാ സ്കൂളുകളിൽ പ്രത്യേകിച്ചും, സർക്കാർ സിലബസുള്ള എല്ലാ സ്ക്കൂളുകളിൽ പൊതുവായും പഠിപ്പിച്ചിരുന്ന ചരിത്രം ഇതിന് നേരെ വിപരീതമായിരുന്നു. ഈ രണ്ടാം ചരിത്രം പ്രകാരം ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപലിൽ നടത്തിയത് തനികൊള്ളയാണ്. ഇവിടുള്ള രാജാക്കന്മാരെ നശിപ്പിച്ചു. ഇവിടുള്ള വിഭവങ്ങൾമുഴുവനും കട്ടു. ഈ കൊള്ളയ്ക്ക് ഉപകരിക്കാൻ വേണ്ടിയാണ് ഇവിടെ എല്ലാവിധ വളർച്ചകളും അവർ നടത്തിയത്.

അവർ ഇവിടെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നാട്ടുകാരുടെ മേൽ അടിച്ചേൽപ്പിച്ചു. എന്തിനാണെന്നോ? ഇവിടുള്ള എല്ലാവരേയും അടിമകളാക്കാൻ. അവരുടെ സ്ഥാപനങ്ങളിൽ അടിമപ്പണിക്കാരെ ലഭിക്കാൻ വേണ്ടി, ഇവിടുള്ള കുട്ടികളെ അവർ നിർബന്ധിച്ചാണ് ഇങ്ഗ്ളിഷ് പഠിപ്പിച്ചത്. ഇങ്ഗ്ളിഷ് പഠിച്ച് ആളുകൾ അതോടെ അവരുടെ അടിമകളായി.

ഇങ്ങിനെ പോകുന്നു പ്രാദേശിക ഭാഷാ സ്ക്കൂൾ ചരിത്രം.

എന്നാൽ ഈ വിധമുള്ള ചരിത്രം പഠിച്ചവരിൽ മിക്കവർക്കും ഇങ്ഗ്ളിഷുമായി കാര്യമായി ബന്ധം ഇല്ല. അങ്ങിനെ നോക്കുമ്പോൾ, ഇക്കൂട്ടർ അടിമത്തത്തിൽ നിന്നും ദൈവാധീനത്താൽ രക്ഷപ്പെട്ടവരുടെ മക്കളാണ്. അതേ സമയം, ഇങ്ഗ്ളിഷ് സ്കൂളുകളിൽ ഉള്ളതിൽ പലരും, അടിമകളുടെ മക്കൾ! എന്നിട്ടും ഇക്കൂട്ടർ അവരെ അടിമകളാക്കാൻ ഉപയോഗിച്ച അതേ ഭാഷ പഠിക്കാൻ താൽപ്പര്യപ്പെടുന്നു!!
ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധം ഇല്ലാത്തവർ, ഇങ്ഗ്ളിഷ് ഭാഷയാണ് ഇവിടെ അടിമത്തം സ്ഥാപിച്ചത് എന്ന രീതിയിൽ സംസാരിക്കുന്നു!!!

ഒരു ഭാഷ പഠിച്ചാൽ, അത് എങ്ങിനെയാണ് അടിമത്വം നടപ്പിലാക്കാൻ ഉപകരിക്കുക എന്നതിനെക്കുറിച്ച് അന്ന് യാതോരു വിവരവും ലഭിച്ചിരുന്നില്ല.

എന്നാൽ മലയാളം ഭാഷ അറിവുള്ളവർക്ക്, ഈ കാര്യത്തിൽ വളരെ തീർച്ചകണ്ടു.

മലയാള ഭാഷ മറ്റൊരു ഭാഷക്കാരനെ പഠിപ്പിച്ചാൽ, അയാളെ മലയാള ഭാഷക്കാർക്ക് വേണമെങ്കിൽ അടിമയാക്കാം. ഇത് അവർക്ക് തീർച്ചയാണ്. അത് പോലെ തന്നെ, ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിച്ച്, ഇങ്ഗ്ളിഷുകാർക്ക് മറ്റുള്ളവരെ അടിമകളാക്കാം. ഇതാണ് അവരുടെ മനസ്സിലാക്കൽ!

ഈ ചിന്താഗതിയുടെ യഥാർത്ഥ പൊരുൾ മനസ്സിലാക്കാൻ കുറച്ച് കാലം എടുത്തു. ശരിയാണ്, മലയാള ഭാഷ പഠിപ്പിച്ചാൽ, പഠിക്കുന്ന ആളുടെ മേൽ വേണമെങ്കിൽ ഒരു കടിഞ്ഞാൺ സ്ഥാപിക്കാം.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷ പഠിച്ചാൽ, അങ്ങിനെ ഒരു കടിഞ്ഞൺ ഇടാനാവില്ല. മറിച്ച്, നേരത്തെ അണിഞ്ഞിരുന്ന കടിഞ്ഞാണുകൾക്ക് ബലക്ഷയമാണ് സംഭവിക്കുക. കടിഞ്ഞാൺ ഇല്ലാത്ത ഭാഷയാണ് ഇങ്ഗ്ളിഷ്.

എന്നാൽ, ഈ വിവരം പ്രാദേശിക ഭാഷ മാത്രം അറിയുന്നവർക്ക് എങ്ങിനെ മനസ്സിലാകും. അവർക്ക് ഇങ്ഗ്ളിഷ് അറിയില്ലതന്നെ.

Image
Last edited by VED on Mon Oct 23, 2023 11:07 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത് എവിടെ


ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത് Lord Thomas Babington Macaulayആണ് .

ഇന്ന് ഇന്ത്യൻ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന പൊതുവായുള്ള വിവരം ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ടത്തിൽ ഒരു തരം കൊള്ളയടിയാണ് നടത്തിയത് എന്നാണ്. ഇങ്ങിനെയുള്ള ഒരു വിവരം തന്നെ ലോകമെമ്പാടും പരന്നിട്ടുണ്ട്. എന്നാൽ Macaulayയുടെ Minutes on Indian Education ഒന്ന് വായിക്കുകയും അതിന്‍റെ് ചുറ്റുപാടുകളെക്കുറിച്ചും അറിവ് ലഭിക്കുകയും ആണെങ്കിൽ ഇങ്ങിനെ ഒരു ചിന്തക്ക് സാധ്യതയില്ലാതാകും.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരിക്കുന്ന ഇടങ്ങളിൽ പൊതുജനത്തെ കാര്യമായിത്തന്നെ ഉന്നമനപ്പെടുത്താനുള്ള പദ്ധതികൾ കമ്പനി ഭരണം നടത്തിയിരുന്നു. കച്ചവടകമ്പനിയുടെ മുഖച്ഛായതന്നെ ഒട്ടുമിക്കവാറും മാറി, അതിന് പകരം ഉത്തരവാദപ്പെട്ട ഒരു ഭാരണയന്ത്രമായാണ് കമ്പനി പ്രവർത്തിച്ചത്.

മദ്രസകളിലും ഹൈന്ദവ പാഠശാലകളിലും അറബിയും സംസ്കൃതവും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സർക്കാർ സ്റ്റൈഫെന്റും (Stipend) മറ്റ് ചിലവുകളും നൽകിയിരുന്നതായി കാണുന്നു.

എന്നിട്ടും ഇങ്ങിനെ പഠിച്ച വിദ്യാർത്ഥികളിൽ ചിലർ, അവർക്ക് യാതോരുവിധ തൊഴിൽപരമായി ഉപയോഗിക്കാൻ പറ്റാത്ത പഠനത്തിന് പ്രേരിപ്പിച്ചതിന് നഷ്ടപരിഹാരത്തിനായി സർക്കാരിൽ ഹരജി ൽകിയതായി രേഖപ്പെടുത്തിക്കാണുന്നു.

Macaulay ഈ ഉപദ്വീപിലെ ഭാഷകൾ പഠിച്ചില്ല. അതിനാൽ തന്നെ അവയെക്കുറിച്ച് ഗഹനമായ വിവരം ലഭിച്ചു എന്ന് പറയാൻ ആവില്ല. എന്നാൽ, അവ ‘rude’ (മര്യാദയില്ലത്തവ) ആണ് എന്ന് രേഖപ്പെടുത്തിക്കാണുന്നു.

ഈ കുറിപ്പ് ഇവിടെ എഴുതുന്ന എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം, Macaulayയുടെ ഈ നിർവ്വചനം അതി ഗംഭീരമായ ഒരു തിരിച്ചറിവായിട്ടാണ് കാണുന്നത്. കാരണം, ഭാഷകൾക്ക് ഫ്യൂഡൽ ചുവയുണ്ട് എന്ന് Macaulay പറഞ്ഞില്ലെങ്കിലും, അവ സാമൂഹികമായി മോശപ്പെട്ട സ്വഭാവമുള്ളതാണ് എന്ന് മനസ്സിലാക്കാൻ ഇദ്ദേഹത്തിന് പറ്റി. ഈ ലളിത വിവരം പോലും ഇന്നുള്ള ഇങ്ഗ്ളിഷുകർക്ക് അറിവില്ലാ എന്നാണ് കാണുന്നത്.

ഇത് പോലെ Minutes on Indian Education രണ്ട് നാൾ മുൻപ് വായിക്കുന്നതിനിടയിൽ മറ്റൊരു വാക്യവും ശ്രദ്ധയിൽ പെട്ടു.

It will hardly be disputed, I suppose, that the department of literature in which the Eastern writers stand highest is poetry. ............. But when we pass from works of imagination to works in which facts are recorded, and general principles investigated, the superiority of the Europeans becomes absolutely immeasurable.


ഈ ഉദ്ദരിച്ച വാക്യത്തിൽ ശ്രദ്ധേയമായത്, ഫ്യൂഡൽ ഭാഷകൾക്ക് കാവ്യകലയിൽ (കവിതാ രചനയിൽ) ഉള്ള ഉച്ചത്വം അഥവാ പ്രതാപമാണ്. ഈ ഒരു സംഗതി, ഈ എഴുത്തുപരമ്പരയിലെ ഒന്നാം ഭാഗത്തിലെ 83ആം അദ്ധ്യായത്തിൽ (ഫ്യൂഡൽ ഭാഷകളിലെ മാസ്‌മരിക സൗന്ദര്യം) സൂചിപ്പിച്ചിരുന്നു.

എന്നാൽ, Macaulayയ്ക്ക് കാര്യമായ തെറ്റ് പറ്റിയത്, ഇങ്ഗ്ളിഷ് സാഹിത്യത്തിനെയും മറ്റ് വിവരങ്ങളേയും യൂറോപ്യൻ പാരമ്പര്യങ്ങളുമായി കൂട്ടിക്കുഴച്ചതാണ്. ഇങ്ഗ്ളണ്ടിന് തൊട്ടടുത്തുള്ള ഫ്രഞ്ച് ഭാഷ പോലും ഫ്യൂഡൽ സ്വഭാവമുള്ളതാണ് എന്നാണ് തന്നുന്നത്. ആ ഭാഷയും അതീവ സുന്ദരമായ കാവ്യാത്മകതയുള്ളതാണ് എന്ന് സൂചിപ്പിച്ച് കാണുന്നുണ്ട് എന്നാണ് തോന്നുന്നത്.

Image
Last edited by VED on Mon Oct 23, 2023 11:08 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്


ഭാവനയുടെ ലോകത്ത് നിന്നും യാഥാർത്ഥ്യങ്ങളുടെ ലോകത്തിലേക്ക് നീങ്ങുമ്പോൾ, ഇങ്ഗ്ളിഷ് അറിവുകൾക്കാണ് Macaulay മുൻതൂക്കം നൽകുന്നത്. എന്നാൽ ഈ ഒരു അവകാശവാദത്തിലും Macaulayക്ക് അറിയാത്ത പരിമിതികൾ ഉണ്ട്.

ഇന്ന് ലോകം ഭൗതിക യാഥാർത്ഥ്യങ്ങളുടെ നിലവിടാൻ പോകുകയാണ്. സോഫ്ട്വേർ (Software) എന്ന ഭൗതിക ലക്ഷണങ്ങൾ ഇല്ലാത്ത ഒരു യാഥാർത്ഥ്യത്തിന്‍റെ ലോകം തുറന്നുകൊണ്ടിരിക്കുകയാണ്. ഈ മണ്ഡലത്തിൽ ഭാഷാ കോഡുകൾക്ക് കാര്യമായിത്തന്നെ വിളയാടാനാവുന്നതാണ്. ഭാഷാ കോഡുകൾ തന്നെ ദുഷ്ടസ്വഭാവമുള്ളവയും സദ്ഗുണമുള്ളവയും ഉണ്ട്.

പൊതുവായി പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്. ആളുകളെ വശീകരിക്കാനും മാസ്മരികമായി മോഹിപ്പിക്കുവാനും മാത്രം കഴിവുള്ള കാവ്യാത്മകത ഫ്യൂഡൽ ഭാഷാ കവിതകളിൽ ഉണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ്.

യവന പുരാണങ്ങളിൽ സൈറൻസ് (Sirens) എന്നു പേരുള്ള കടലിൽ താമസിക്കുന്ന അപ്സരസ്സുകളെപ്പോലുള്ള അപകടകാരികളായ മന്ത്രവാദിനികളെപ്പറ്റി പറയുന്നുണ്ട്. അവരുടെ അടുത്ത് കൂടെ പോകുന്ന നാവികരെ, അവരുടെ അതി ഗംഭീരമായ വശ്യതയുള്ള ഗാനങ്ങളാലും, സ്വരമാധുര്യത്താലും, വശീകരിച്ച്, പാറകളിലേക്ക് കപ്പലുകളെ കൊണ്ട് ഇടിപ്പിച്ച് നശിപ്പിക്കുകയാണ് ഇവരുടെ പദ്ധതി.

ഇതേ പോലുള്ള ഒരു പദ്ധതി ബോംബെ സിനിമാലോകവും (Bombay film world) ചെയ്യുന്നില്ലെ എന്നൊരു സന്ദേഹം. ഹിന്ദി സിനിമകളിൽ ഉള്ള അതി മനോഹരങ്ങളായ ഗാനരംഗങ്ങൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പ്രദർശിപ്പിച്ച്, അവിടെ ഹിന്ദി പഠിപ്പിക്കാൻ അവർ പണം ഇറക്കുന്നുണ്ട് എന്നൊരു തോന്നൽ വരുന്നുണ്ട്. വിത്തെറിഞ്ഞ് കൊയ്തെടുക്കാനാണ് പദ്ധതി. ജനം ഹിന്ദി പഠിച്ചാൽ, ഏറ്റവും കുറഞ്ഞത്, ഹിന്ദി സിനിമക്ക് പണം വരാൻ ആവും.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഈ കൂട്ടർ ഇതേ പ്രകാരം ദേശീയ ഭാഷ എന്ന പേരിൽ കൊള്ളയടിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവംതന്നെ ഇതിനും പണം നന്നായി തന്നെ ചിലവാക്കിയിട്ടുണ്ടാവാം.

Image
Image details
Title Ulysses and the Sirens
Herbert James Draper (1863–1920)
Date circa 1909

ഹിന്ദി സംസാരിക്കുന്ന ജനങ്ങൾ, ഹിന്ദി സിനിമയിലെ 'രൂപ് തേരാ മസ്താനാ' (Aaradhana), 'ചുരാ ലിയാ ഹൈ തും നെ ജോ ദിൽ കോ' (Yaadon Ki Baraat), 'ബഹാറോൺ ഫൂൽ ബർസാവോ' (Suraj) തുടങ്ങിയ ഗാനങ്ങളിൽ കാണുന്ന പോലുള്ള ഒരു ഗന്ധർവ്വലോകത്തിലാണ് ജീവിക്കുന്നത് എന്ന ഒരു തോന്നൽ കരുതിക്കൂട്ടി ഉണ്ടാക്കുന്നു, ഈ ആധുനിക സൈറൻസ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ സാമൂഹികാന്തരീക്ഷത്തെ പാറകളിൽ പോയി ഇടിച്ച് നശിപ്പിക്കാനുള്ള പദ്ധതിയാണ് ഇത് എന്ന് പറയുന്നതിൽ തെറ്റില്ലതന്നെ.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ആദ്യകാലങ്ങളിൽ പ്രാദേശിക ഭാഷാ പഠനത്തിനാണ് വൻ തുകകൾ നീക്കിവെച്ചത്. എന്നാൽ ഈ പഠനം കൊണ്ട് ഉപദ്വീപിലെ ആളുകൾക്ക് കാര്യമായ ഉപയോഗം ഇല്ലാ എന്ന അഭിപ്രായം ഉയർന്നുവന്നു.

ചരിത്രവും, ഭൂമിശാസ്ത്രവും, ശാസ്ത്രവും മറ്റും സമുദ്രം കടഞ്ഞ് വെണ്ണ എടുക്കുന്ന രീതിയിലുള്ള ആഖ്യാനങ്ങളുമായി ബന്ധപ്പെട്ടാണ് പഠിപ്പിച്ചിരുന്നത്.


Image
Last edited by VED on Mon Oct 23, 2023 11:08 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #.. പ്രാദേശിക സാമൂഹിക നേതാക്കളുടെ വെപ്രാളം


ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടിൽ പഠിപ്പിക്കുന്ന ശാസ്ത്രവും ഗണിതവും, ജോതിശാസ്ത്രവും, ഭൂമിശാസ്ത്രവും മറ്റും നാട്ടുകരെ പഠിപ്പിക്കാൻ കമ്പനിയുടെ Committee of Public Instructionൽ ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രാദേശിക സാമൂഹിക നേതാക്കൾ ഇതിനെ ശക്തമായി എതിർക്കാനാണ് ശ്രമിച്ചത്.

ഈ അവസരത്തിലാണ് ഈ കമ്മിറ്റിയുടെ പ്രസിഡന്റായി സ്ഥാനമേറ്റ Macaulay, ഈ പ്രശ്നത്തെ പഠിക്കുകയും, തന്‍റെത പ്രസിദ്ധമായ Minutes on Indian Education എഴുതുകയും ചെയ്തത്.

ഇതിൽ, പ്രാദേശിക ഭാഷകളിൽ ഉള്ള വ്യക്തമായ ആധുനിക അറിവുകളുടെ ശൂന്യതയെ ചുണ്ടിക്കാണിക്കുന്നുണ്ട്. മാത്രവുമല്ല, ഭരണകൂടം ഓരോ വർഷം അച്ചടിക്കുന്ന സംസ്കൃതത്തിലേയും അറബിയിലേയും പുസ്തകങ്ങൾ വാങ്ങിക്കാൻ പോലും ആളെകിട്ടാറില്ലാത്ത കാര്യവും ചൂണ്ടിക്കാണിക്കുന്നു.

ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടിൽ പഠിപ്പിക്കുന്ന വിവരങ്ങളും തങ്ങളുടെ മക്കൾക്ക് ലഭിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, പ്രാദേശിക നേതാക്കൾ ഇതിനെ എതിർക്കുന്നു.

അണി നന്നായിപ്പോയാൽ, പിന്നെ നേതാക്കളുടെ കഥ കഴിഞ്ഞത് തന്നെ.

ഇങ്ഗ്ളിഷുകാരിലും പലരും പ്രാദേശിക സാമൂഹിക നേതാക്കളുടെ അഭിപ്രായത്തോട് യോജിച്ചിരുന്നു എന്നും തോന്നുന്നു. എന്നാൽ, ബൃട്ടിഷ്-ഇന്ത്യയുടെ ഗവർണർ ജെൻ-റലായിരുന്ന Lord William Bentinck, Lord Macaulayയുടെ ശുപാർശ സ്വീകരിക്കുകയും, ഇതിനായി കമ്പനിയുടെ വിദ്യാഭ്യാസ ധന നീക്കിയിരുപ്പ് ഉപയോഗിക്കാനും കൽപന നൽകി.

Lord Macaulayയുടെ Minutes on Indian Educationൽ ചില പാളിച്ചകൾ ഉണ്ട്. പ്രധാനമായും, ഇങ്ഗ്ളിഷ് വിജ്ഞാനങ്ങളെ പാശ്ചാത്യ വിജ്ഞാനമായാണ് (Western knowledge) ഇദ്ദേഹം നിർവചിച്ചത്. എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ, ഭൂഖണ്ട യൂറോപ്പും ഇങ്ഗ്ളണ്ടും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മാത്രവുമല്ല, ബൃട്ടണിൽ തന്നെയുള്ള ഐറിഷ് (Irish), ഗാലിക്ക് (Gaelic), വെൽഷ്(Welsh) ഭാഷകളെ ഈ ഉപഭൂഖണ്ടത്തിൽ പഠിപ്പിക്കാനും കമ്പനി തയ്യാറായില്ല. അവ മൂന്നും ഏതാണ്ട് ഫ്യൂഡൽ സ്വഭാവമുള്ളവതന്നെ.

ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കരുത് എന്ന ഒരു വാദം ഇതോടുകൂടി ഇങ്ഗ്ളണ്ടിൽ ചിലയിടങ്ങളിൽ ഉയർന്നിരുന്നു. അവരുടെ വാദം, ഈ വിധം ഇങ്ഗ്ളിഷ് ഭാഷ കൈമാറിയാൽ, ഇങ്ഗ്ളണ്ടിലെ മിക്ക വിജ്ഞാനങ്ങളും ഇതോടൊപ്പം ചോർന്ന് പോകും എന്നും, എല്ലായിടത്തും, അന്തർദ്ദേശീയ വ്യാപാര കേന്ദ്രങ്ങൾ അടക്കം, ഈ പുതുതായി ഇങ്ഗ്ളിഷ് പഠിച്ച, ഈ ഉപഭൂഖണ്ടത്തിലെ ആളുകൾ കയറിക്കൂടും എന്നും, ആയിരുന്നു.

എന്നിട്ടും, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി (English East India Company) ഇങ്ഗ്ളിഷ് പഠനത്തിന് കാര്യമായ പിന്തുണയും പണവും നൽകി. ഇതിന് വേണ്ട ഏർപ്പാടുകളും ചെയ്തു.

Image
Last edited by VED on Mon Oct 23, 2023 11:08 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദിവ്യ ലക്ഷ്യങ്ങൾ




എന്നാൽ പലതരക്കാരായ കോടിക്കണക്കിന് ജനക്കൂട്ടങ്ങൾ ഉള്ള ഈ ഉപഭൂഖണ്ടത്തിൽ മുഴുവൻ ജനങ്ങൾക്കും സ്വന്തം ചിലവിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇങ്ഗ്ളിഷ് പഠനം നൽകാനാവില്ല എന്നത് ഉറപ്പായിരുന്നു.

ഇതിനെക്കുറിച്ച് Macaulay പറഞ്ഞത്, ഏതാണ്ട് ഇപ്രകാരമാണ്. നമ്മൾ ഇവിടുള്ള ഒരു കൂട്ടം ആളുകൾക്ക് നല്ലനിലവാരമുള്ള ഇങ്ഗ്ളിഷും മറ്റ് ആധുനിക വിവരങ്ങളും നൽകുക. ഇങ്ങിനെ ഇങ്ഗ്ളിഷും വിവരവും ലഭിച്ച ഈ ആളുകൾ, അവരുടെ മറ്റ് നാട്ടുകാർക്ക് ഈ ഭാഷയും വിവരവും നൽകും. അങ്ങിനെ എല്ലാവരും വളരും.

QUOTEs (ഉദ്ദരണികൾ) from Minutes on Indian Education:

1.
that it is possible to make natives of this country thoroughly good English scholars, and that to this end our efforts ought to be directed.


ഈ രാജ്യത്തിലെ ജനതയെ ഇങ്ഗ്ളിഷിൽ തികച്ചും പാണ്ഡിത്യമുള്ളവരാക്കാൻ പറ്റും. ഇതിനാവട്ടെ നമ്മുടെ സർവ്വ പ്രവർത്തനത്തിന്‍റൊയും ലക്ഷ്യം.

2.
that it is impossible for us, with our limited means, to attempt to educate the body of the people. We must at present do our best to form a class who may be interpreters between us and the millions whom we govern;

നമ്മുടെ കൈവശമുള്ള പരിമിതമായ ആസ്തികൾ ഉപയോഗിച്ച് കൊണ്ട് ഈ വൻ ജനക്കൂട്ടത്തെ അഭ്യസ്തവിദ്യരാക്കുവാൻ അസാധ്യമാണ്. ഈ അവസരത്തിൽ, നമുക്ക് ഏറ്റവും ചെയ്യാൻപറ്റിയത്, നമ്മുടെ വിവരങ്ങൾ ഈ നാട്ടിൽ നാം ഭരിക്കുന്ന കോടാനുകോടി ജനതയുടെ കൈകളിൽ എത്തിക്കാൻ കഴിവുള്ള, രണ്ട് ഭാഷകളും അറിയുന്ന, ഒരു കൂട്ടം ആളുകളെ സ്വരൂപിക്കുക എന്നതാണ്.

................. To that class we may leave it to refine the vernacular dialects of the country, to enrich those dialects with terms of science borrowed from the Western nomenclature, and to render them by degrees fit vehicles for conveying knowledge to the great mass of the population.


ഈ രാജ്യത്തിലെ പ്രാദേശിക ഉപഭാഷകളെ ശുദ്ധീകരിച്ചെടുക്കുവാനും, ഈ ഉപഭാഷകളെ പാശ്ചാത്യ സാങ്കേതിക ശബ്ദകോശത്തിൽനിന്നും കടം എടുത്ത ശാസ്ത്ര പദപ്രയോഗങ്ങളാൽ പോഷിപ്പിക്കുകയും, പടിപടിയായി വിജ്ഞാനത്തെ ഈ മഹത്തായ ജനങ്ങൾക്ക് കൈമാറാനും അവരെ പ്രാപ്തരാക്കുകയും ചെയ്യാൻ നമുക്ക് ഇങ്ങിനെ സ്വരൂപിക്കപ്പെട്ട ആളുകളെ ഏൽപ്പിക്കാം.

Macaulayയുടെ ഈ നിഗമനം തികച്ചും വഡ്ഢിത്തമായിരുന്നു. ഈ ഉപഭൂഖണ്ടത്തിൽ ആരും മറ്റൊരാളുടെ ഉയർച്ചയെ ഇഷ്ടപ്പെടുന്നില്ല. കാരണം See-Sawയുടെ (ചാഞ്ചാട്ടപലകയുടെ) സ്വഭാവമുള്ള ഫ്യൂഡൽ ഭാഷകളാണ് എല്ലാരും സംസാരിക്കുന്നത്. ഒരാൾ വളർന്നാൽ മറ്റേ ആൾ താഴണം.

ഇങ്ഗ്ളിഷ് ഭാഷ പഠിച്ചവർ, പഠിച്ചവർ, സ്വന്തം കാര്യം നോക്കി. പലരും വൻ തൊഴിലുകൾ നേടി. പലരും ഇങ്ഗ്ളണ്ടിലേക്ക് ഉപരി പഠനത്തിനായി പോയി.

അവിടെ ചെന്ന്, 'ഞങ്ങളാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര നേതാക്കൾ' എന്ന് സ്വയം വിശേഷിപ്പിച്ചു.

സ്വന്തം നാട്ടിൽ മറ്റുള്ളവർ ഇങ്ഗ്ളിഷ് പഠിക്കുന്നത് പലവിധത്തിലും തടസ്സപ്പെടുത്താൻ ശ്രമിച്ചു.

വിദേശ ഭാഷയല്ലെ. നിങ്ങൾ എന്തിന് അത് പഠിക്കണം? നമ്മുടെ സ്വന്തം ഭാഷയല്ലെ ഗംഭീരം! നമ്മുടെ ഗാനങ്ങൾ എത്ര സുന്ദരമാണ്!

'നമ്മുടെ പിതാമഹന്മാർ വനങ്ങളിൽ പോയി, ഋഷിമാരുടെ പർണ്ണകുടീരങ്ങളിൽ ജിവിച്ചല്ലെ പഠിച്ചത്?' എന്നെല്ലാം പറഞ്ഞ് നടക്കും. കാര്യമിത്രയേ ഉള്ളു. മറ്റെയാളുടെ മക്കൾ ഇങ്ഗ്ളിഷ് പഠിക്കരുത്.

Image
Last edited by VED on Mon Oct 23, 2023 11:09 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഈ ഉപഭൂഖണ്ടത്തിന്‍റെ ഏതാണ്ട് പകുതിയോളം ഭാഗങ്ങൾ ഭരിക്കുന്ന കാലത്ത്, ഇവിടെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ കാര്യമായ ചുവടുവെപ്പുകൾ എടുത്തു.

എന്നാൽ, ഈ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ എഴുത്ത് വിദ്യാഭ്യാസത്തിന്‍റെ ദിശയിലേക്ക് തിരിഞ്ഞത് തന്നെ ഔപചാരിക വിദ്യാഭ്യാസം എന്താണ് നൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകാനാണ്.

ഈ ഉദ്ദ്യേശം Lord മെക്കോളെയുടെ വാക്കുകളിൽ കണ്ടെത്താനായേക്കാം.

ഈ ഉപഭൂഖണ്ടത്തിൽ സൃഷ്ടിക്കാൻ നോക്കുന്നത് "a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect." (രക്തത്തിലും നിറത്തിലും ഇന്ത്യക്കാർ, എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ ആയുള്ളവർ).

Lord മെക്കോളെയുടെ ഈ വാക്കുകളാണ് ഇന്നും പ്രാദേശിക സാമൂഹിക നേതൃത്വങ്ങൾ പൊക്കിയെടുത്ത് ഒച്ചവെക്കുന്നത്.

നമ്മുടെ രാജ്യക്കാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർണ്ണവിവേചന നയം എന്നുവരെ ഈ വാക്കുകളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചിട്ടുണ്ട്. നമ്മുടെ ആളുകളെ പിടിച്ച് ഇങ്ഗ്ളിഷുകാരാക്കുകയോ? ഇത് നമ്മളെ അവരുടെ അടിമകളാക്കുകയല്ലെ ചെയ്യുന്നത്? അവർക്ക് ദാസ്യവേല ചെയ്യുകയാണോ നമ്മുടെ നിയോഗം?

എന്നാൽ, ഇതിന് മറുപടി നൽകാൻ വലിയ പ്രയാസം ഇല്ലതന്നെ. ഈ ഉപഭൂഖണ്ടത്തിൽ ആധിപത്യം ഉണ്ടായിരുന്ന ബ്രാഹ്മണർ ഇത് പോലുള്ള എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് തെമ്മാടിത്തമാകുമോ?

ഉദാഹരണത്തിന്, തിരുവിതാംകൂർ രാജ്യത്തിലെ ബ്രാഹ്മണർ മറ്റ് ജാതിക്കാരെ ഉന്നമനപ്പെടുത്താൻ തീരുമാനിക്കുന്നു. അവർ ഇങ്ങിനെ പ്രഖ്യാപിക്കുകയാണ് എന്ന് വിചാരിക്കുക:

രക്തത്തിലും നിറത്തിലും കീഴ്ജാതിക്കാർ (പുലയർ, വേടർ, കുറവർ, പറിയർ, പണ്ടാരങ്ങൾ, കുശവർ, കാണിക്കർ, മലആരയർ, ചൊവ്വർ, ഈഴവർ, ഷാണർ, ശൂദ്രർ). എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാർധമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ബ്രാഹ്മണർ ആയുള്ളവർ!!!

ഇങ്ങിനെയൊരു പ്രഖ്യാപനം അന്നുള്ള ബ്രാഹ്മണരിൽനിന്നും വരും എന്ന് കരുതേണ്ട. കാരണം, അവർക്ക് ഈ ഉപഭൂഖണ്ടത്തിലെ ജനങ്ങളെ അറിയാം. തലകുനിച്ചാൽ, തലയിൽപിടിച്ച് കയറി, താഴെ ഉരുട്ടിയിടാനാണ് ഏവരും ശ്രമിക്കുക. തലയിൽക്കയറ്റിയാൽ, ചെകിടത്ത് കടിക്കും.

ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ, ഇങ്ഗ്ളിഷ് കമ്പനി തയ്യാറാവുന്നത്, അവരുടെ കൈവശമുള്ള പാരമ്പര്യമായി ലഭിച്ച എല്ലാ മൂല്യമേറിയ വിവരവിജ്ഞാനങ്ങളും ഈ ഉപഭൂഖണ്ടത്തിലെ ജനത്തിന് കൈമാറാൻ തയ്യാറാകുക മാത്രമല്ല, മറിച്ച്, അത് സംഭാവ്യമാക്കിമാറ്റാൻ, അവർ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യും.

ഇങ്ഗ്ളണ്ടിൽ നിന്നും അൽപകാലത്തേക്ക് ഈ പ്രദേശത്തിൽ വരുന്ന ഇങ്ഗ്ളിഷുകാരിൽ പലർക്കും ഈ വിധം ആഴമില്ലാത്ത വിചാരധാരകൾ ഈ ഉപഭൂഖണ്ടത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്.

ആളുകളെ എത്രവേഗത്തിൽ നന്നാക്കാൻ പറ്റും എന്ന്. അവർ പലവിധ കാര്യങ്ങളും ചെയ്ത് കാണിച്ച് തരും.

യഥാർത്ഥത്തിൽ ഈ വക കാര്യങ്ങൾ ഈ നാട്ടിലെ ആളുകൾക്ക് സ്വന്തമായി വിഭാവനം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അല്ല. എന്നാൽ, തൊട്ടടുത്ത് നിൽകുന്ന ഉദ്യോഗസ്ഥനോട് പോലും ഒന്ന് ധൈര്യമായി കാര്യങ്ങൾ ചർച്ചചെയ്യാൻ പറ്റുന്ന ഭാഷയല്ല ഇവിടെയുള്ളത്. ഈ വിവരം ഈ കയറിവരുന്ന ഇങ്ഗ്ളിഷുകാർക്ക് അറിയില്ല തന്നെ.

ഇനി ചിന്തിക്കേണ്ടുന്നത്, എന്താണ് ഇങ്ഗ്ളിഷ് അഭിരുചി, അഭിപ്രായങ്ങൾ, സാൻമാർഗ്ഗികതയും ധർമ്മാധർമ്മവിവേചനവും, ബുദ്ധിശക്തിയും മറ്റും എന്നാതാണ്. ഇവയെന്താണ് എന്ന് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ കുറിപ്പ് എഴുതുന്ന എഴുത്തുകാരന്‍റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഔപചാരിക വിദ്യാഭ്യാസം എന്നത്, ഈ വക കാര്യങൾ പഠിപ്പിക്കുക എന്നതായിരിക്കേണം ഉദ്ദേശിക്കുന്നത്.

Image
Last edited by VED on Mon Oct 23, 2023 11:10 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. ബൃട്ടിഷ്-ഇന്ത്യയും ഇന്ത്യയും

Lord മെക്കോളെ 1830കളിൽ സൂചിപ്പിച്ച ഇങ്ഗ്ളിഷ് അഭിരുചി, അഭിപ്രായങ്ങൾ, സാൻമാർഗ്ഗികതയും ധർമ്മാധർമ്മവിവേചനവും, ബുദ്ധിശക്തിയും മറ്റും എന്താണ് എന്നതാണ് വിഷയം.

ഈ ചർച്ചാവിഷയം വളരെ ഗഹനമായ ഒന്നാകാൻ സാധ്യതകാണുന്നുണ്ട്. ഇന്ന് ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസത്തിൽ സിദ്ധാന്തോപദേശം (indoctrination) ചെയ്യപ്പെടുന്ന പലതരം കാര്യങ്ങളുടേയും ചങ്കിന് കൊള്ളുന്ന പല കാര്യങ്ങളും പറേയണ്ടിവന്നേക്കാം. ഇവിടെ ഈ വിഷയം എത്രമാത്രം അഗാധതയിലെക്ക് നീങ്ങും എന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്.

ഈ സംഗതിയെ പരിശോധിക്കാൻ എടുക്കുമ്പോൾ, ആദ്യം തന്നെ വ്യക്തമാകുന്നത്:

ഈ വിഷയം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളെ ദക്ഷിണേഷ്യൻ സാംസ്ക്കാരിക പാരമ്പര്യങ്ങളുമായുള്ള ഒരു താരതമ്യവും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ചേർച്ചകളും എടുത്ത് കാണിക്കലാണ് സംഭവിക്കുക എന്ന്.
ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ, യൂറോപ്യൻ ഭൂഖണ്ടത്തിന് പുറത്തായി ഉള്ള, താരതമ്യേനെ ചെറിയ ഒരു ദ്വീപിനുള്ളിലെ നാല് കൂട്ടം ജനക്കൂട്ടങ്ങളിൽ വച്ച്, ഇങ്ഗ്ളണ്ട് എന്ന് ചരിത്രത്തിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തെ പാരമ്പര്യങ്ങൾ ആണ്.

അവിടുള്ള രാജാക്കന്മാരുടേയും, റാണിമാരുടേയും, പ്രഭുക്കളുടേയും മറ്റും കാര്യമല്ല ഇവിടെ പഠനത്തിന് എടുക്കുന്നത്. മറിച്ച്, അവിടുള്ള സാധാരണജനങ്ങളുടെ കാര്യമാണ്. അവർ, അവർക്ക് സാമൂഹികമായി മുകളിൽ നിലകൊണ്ടിരുന്ന പ്രഭുക്കളോടും, രാജവംശക്കാരോടും എങ്ങിനെയാണ് ബന്ധപ്പെട്ടിരുന്നത് എന്നതും ഈ പഠനത്തിന് ആവശ്യമായി വന്നേക്കാം.

അതേ സമയം, Lord മെക്കോളെ 'ഇന്ത്യ' എന്ന് വിളിക്കുന്ന പ്രദേശം ബൃട്ടിഷ്-ഇന്ത്യ എന്ന് ഇങ്ഗ്ളിഷുകാർതന്നെ നാമകരണം ചെയ്ത രാജ്യവും, അതിന് ചുറ്റും പല രാജവംശക്കാരും ഭരിച്ചിരുന്ന പ്രദേശങ്ങളും ഉൾപ്പെട്ടേക്കാം.

ഇവിടെ മുഖദാവിൽ തന്നെ പ്രസ്താവിക്കേണ്ടത്, ഈ രണ്ട് പ്രദേശങ്ങളും യഥാർത്ഥത്തിൽ 'ഇന്ത്യ'യല്ല. ബൃട്ടിഷ്-ഇന്ത്യയുടെ ആരംഭത്തിന് മുന്നെ ഈ ഉപദ്വീപിൽ അങ്ങിനെ ഒരു 'ഇന്ത്യ' ഉള്ളതായി, ഈ ഉപദ്വീപിലെ ഏതെങ്കിലും ചരിത്ര രേഖകളിൽ ലിഖിതപ്പെട്ട് കാണുന്നുണ്ടോ എന്ന് സംശയമാണ്.

എന്നാൽ, പട്ട് നൂൽ ഉൽപ്പാദനത്തിന്‍റെ ഉൽപ്പാദന പ്രക്രീയാ-രഹസ്യം നൂറ്റാണ്ടുകളോളം പുറം ലോകക്കാർക്ക് അറിവ് കൊടുക്കാതെ പട്ട് കച്ചവടത്തിന്‍റെ കുത്തകവകാശം നൂറ്റാണ്ടുകളോളം നിലനിർത്തിയ ചൈനാ പ്രദേശത്തിന് തെക്ക്-പടിഞ്ഞാറായി ഒരു വലിയ ഭൂപ്രദേശമുണ്ട് എന്നും, അവിടെ നിന്നും പലവിധ കച്ചവട ചരക്കുകൾ ലോകത്തിലെ പല വ്യാപാരകേന്ദ്രങ്ങളിലേക്കും കടൽ കച്ചവടക്കാർ കൊണ്ടുവരാറുണ്ട് എന്നും പുറലോകത്തിൽ അറിയപ്പെട്ടിരുന്നു. ഈ ദിക്കിനെ പൊതുവായി ഹിന്ദ്, സിന്ധ് എന്നൊക്കെ ഈ വക കച്ചവട കേന്ദ്രങ്ങളിൽ വിളിച്ചിരുന്നു എന്നാണ് തോന്നുന്നത്.

ഈ പ്രദേശത്തിന്‍റെ വ്യക്തമായ ഭൂമിശാസ്ത്രപരമായ അതിരുകളെക്കുറിച്ചോ, ആ പ്രദേശത്ത് ഏതെല്ലാം രാജ്യങ്ങൾ ഉണ്ടായിരുന്നു വെന്നോ, ഈ കൂട്ടർക്ക് അറിവുണ്ടായിരുന്നോ എന്ന് അറിയില്ല. അമേരിക്കൻ ഭൂഖണ്ടം എന്ന് പറയുന്നത് മാതിരി ഒരു വൻ പ്രദേശം.



Image
Last edited by VED on Mon Oct 23, 2023 11:10 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. അന്തർദ്ദേശീയ ചരിത്രങ്ങളിൽ ഉള്ള സ്ഥലനാമങ്ങൾ


അങ്ങിനെ നോക്കുമ്പോൾ, ഇന്ന് കേരളത്തിൽ ഔപചാരികമായി മാച്ച്കളയാൻ ശ്രമിക്കുന്ന പല സ്ഥലനാമങ്ങളും ഈ വക പ്രാചീന വാണിജ്യ കേന്ദ്രങ്ങളിൽ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, Calicut (കോഴിക്കോട്), Quilon (കൊല്ലം), Cape Comerin (കന്യാകുമാരി), Cannanore (കണ്ണൂര്), Cochin (കൊച്ചി), Laccadives (ലക്ഷദ്വീപുകൾ). ഇനിയുമുണ്ട്.

Calico തുണി പുരാതന കാലത്ത് തന്നെ ലോക വിപണിയിലേക്ക് ഉൽപ്പാദിപ്പിച്ച് അയച്ച സ്ഥലമാണ് Calicut. 11ആം നൂറ്റാണ്ടിൽ ഇങ്ങിനെ Calicutൽ നിന്നും Calico തുണി യൂറോപ്യൻ കമ്പോളകേന്ദ്രങ്ങളിൽ വിൽപ്പനയ്ക്ക് എത്തിയതായി രേഖകൾ ലഭിച്ചിട്ടുണ്ട് എന്ന് കാണുന്നു.

ഇത് പോലെ തന്നെ, അവ്യക്തമായ അതിരുകൾ ഉള്ള, കിഴക്കൻ പ്രദേശങ്ങളിൽ ഉള്ള ഒരു വലിയ പ്രദേശത്തിന് പുറം ലോകത്ത് ഹിന്ദ് എന്നോ സിന്ധ് എന്നോ മറ്റോ വിളിച്ചതായി കാണാവുന്നതാണ്. എന്നാൽ, ഈ പ്രദേശത്തുള്ള ആരും തന്നെ, താനൊരു ഇന്ത്യക്കാരനാണെന്നോ, ഇന്ത്യൻ രാജാവാണെന്നോ അവകാശപ്പെട്ടതായി കാണുന്നില്ല. രാമനോ, അർജ്ജുനനോ, അങ്ങിനെയൊരു അവകാശം നടത്തിയതായി ആർക്കെങ്കിലും അറിവുണ്ടോ എന്ന് അറിയില്ല. അലാവുദ്ദീൻ കിൽജിയോ, അക്ബറോ, ഔറങ്കസേബോ, അങ്ങിനെ പറഞ്ഞതായി കാണുന്നില്ല.

ബൃട്ടിഷ്-ഇന്ത്യക്ക് മുൻപ്, ഈ ഉപഭൂഖണ്ടത്തിൽ ഉണ്ടായിരുന്ന രാജ്യങ്ങളേയും, രാജാക്കന്മാരേയും ഇന്ത്യൻ രാജ്യം എന്നും ഇന്ത്യൻ രാജാവ് എന്നുമൊക്കെ പറയുന്നത് ശുദ്ധ വിഡ്ഡിത്തമാണ്.

ഇങ്ങിനെ ഒരു വാക്ക് പ്രയോഗം ശരിയാണെങ്കിൽ, ഇന്നുള്ള പാക്കിസ്ഥാൻ പ്രദേശത്തുണ്ടായിരുന്ന പഴയകാല രാജാക്കളെ 'പാക്കിസ്ഥാനി' രാജാക്കൾ എന്നും, ബംഗ്ളാദേശ് പ്രദേശത്തുള്ള പഴയകാല രാജാക്കന്മാരെ 'ബംഗ്ളാദേശി' രാജാക്കളെന്നും വളിക്കാവുന്നതാണ്. എന്നാൽ, അമിതവിദ്യാഭ്യാസം ലഭിച്ച കുറേ പേരുടെ വിഡ്ഡിത്തങ്ങൾ മാത്രമാണ് ഇവ. ഇന്ന് വിക്കീപീഡിയയുടെ ഇന്ത്യൻ പേജുകൾ ഈ വിരുതന്മാരാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഈ വിധ jingoist ആശയങ്ങൾ വിക്കിപീഡിയയിൽ നൂറുകണക്കിന് പേജുകളിൽ സ്ഥലം പിടിച്ചിട്ടുണ്ട്.

ഈ ഉപഭൂഖണ്ടത്തിന്‍റെ ചരിത്രത്തിലെ അടിസ്ഥാന ഘടകങ്ങളിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ലതന്നെ.

ഈ ഉപഭൂഖണ്ടത്തിൽ, അനവധി വ്യത്യസ്ത തരക്കാരായുള്ള ജനക്കൂട്ടങ്ങൾ ഉണ്ട്. ഭാഷകളിലും, സംസ്ക്കാരിക ചടങ്ങുകളിലും, ആരാധനാ അനുഷ്ടാനങ്ങളിലും തമ്മിൽതമ്മിൽ കാര്യമായ വ്യത്യാസം ഇവരെല്ലാം തമ്മിൽ ഉണ്ട്. അതേ സമയം, മിക്ക ജനക്കൂട്ടങ്ങളിലും ബ്രാഹ്മണ ജാതിക്കാരോട് അടുപ്പത്തിൽ എത്താൻ ഉള്ള ഒരു ആഗ്രഹം പൊതുവേ കാണുന്നുണ്ട്.

ഫ്യൂഡൽ ഭാഷകളിൽ നിന്നും നോക്കിയാൽ, ഇതിൽ വലിയ ആശ്ചര്യത്തിന് വകയില്ലതന്നെ. കാരണം, വലിയവരോട് ബന്ധം ഉണ്ട് എന്ന് സ്ഥാപിക്കാൻ പറ്റുന്നതാണ് ഭാഷാകോഡുകളിൽ സ്വർണ്ണത്തിന്‍റെ മൂല്യം നൽകുന്നത്.

ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ദേവനാഗരി ലിപിയും ഹിന്ദിക്ക് അടുത്തുള്ള ഭാഷകളും ആണ് ഉള്ളത് എന്ന് പൊതുവായി പറയപ്പെടുന്നു. എന്നാൽ, ഇത് യഥാർത്ഥത്തിൽ ശരിയാകണമെന്നില്ല. കാരണം, സംസ്കൃതവും ഹിന്ദിയും മറ്റുമായി കാര്യമായ ബന്ധമില്ലാത്ത മറ്റ് ഭാഷകളും ഈ പ്രദേശങ്ങളിൽ വെറും രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്, പാലി, പ്രകൃത്, മഗദി, അർദ്ധമഗദി തുടങ്ങിയവ. ഇവയിൽ ഏതിനൊക്കെ, സംസ്കൃതവുമായോ, ഹിന്ദിയുമായോ ബന്ധമുണ്ട് എന്ന് അറിയില്ല. എന്നാൽ, ചിലതിന് ബന്ധമില്ലതന്നെ.

അതേ സമയം, ഉപദ്വീപിന്‍റെ ദക്ഷിണ ഭാഗത്ത് മുഖ്യമായുളളത് തമിഴായിരിക്കാം. തിരുവിതാംകൂർ രാജ്യത്തിന്‍റെ പഴമ പോലും തമിഴായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു (Travancore State Manual). പുരാതന കാലത്തെ ഓണത്തിനെക്കുറിച്ചുള്ള രേഖപോലും തമിഴ് ശിലാലിഖിതത്തിൽ ആണ് കാണപ്പെട്ടത് എന്നും ഇതേയിടത്ത് രേഖപ്പെടുത്തിയതായി കാണുന്നു. മഹാബലിക്കും തിരുവിതാംകൂറിനും തിമിഴ് പാരമ്പര്യമായിരിക്കുമോ?

ഇവിടെ രേഖപ്പെടുത്തേണ്ടത്, ഈ എഴുത്തുകാരൻ ഈ വിഷയത്തെ (തിരുവിതാംകുറിന്‍റേയും ഓണത്തിന്‍റേവയും തമിഴ് പാരമ്പര്യം) ഗഹനമായി പഠനത്തിന് വിധേയമാക്കിയിട്ടുള്ള ആളല്ല. വെറുതെ തോന്നിയ ഒരു കാര്യം പറഞ്ഞു എന്നേ ഉള്ളു.

Image
Last edited by VED on Mon Oct 23, 2023 11:10 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. എവിടാണ് ഈ ഇന്ത്യ?

യൂറോപ്പിൽ പൊതുവെ 'ഇന്ത്യ' എന്ന ഒരു പ്രദേശത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അറിവുണ്ടായിരുന്നു.

അവിടെ എല്ലാ വീടുകളിലും നിർബന്ധമായും അവശ്യവസ്തുവായ കുരുമുളക് ഇന്ത്യയിൽ നിന്നുമാണ് വരുന്നത് എന്നത് ഒരു കാരണമായേക്കാം. ശീതകാലത്ത് ഇറച്ചി പുകയിൽ ഇട്ട് ഉണക്കുന്നതിന് മുന്നെ, അതിനെ കുരുമുളക് പൊടിയിൽ പൊതിയും. ഇങ്ങിനെ ചെയ്താൽ, ഇറച്ചി കേട്കൂടതെ വളരെ കാലം നിലനിൽക്കും. ഇറച്ചിക്ക് മാർദ്ദവം ഏറും. സ്വാദും കൂടും. ഈ അത്ഭുത വസ്തുവിനെ സ്വർണ്ണത്തിനെപ്പോലെയാണ് ജനം കണ്ടിരുന്നത്. വൻവില.

ഇത്, എവിടെ നിന്നുമാണ് വരുന്നത്?

അവരുടെ ഉത്തരം, 'ഇന്ത്യയിൽ നിന്നും'.

എന്നാൽ, ഈ ഉത്തരം വെറും അവ്യക്തമായ ഒന്നാണ്.

യഥാർത്ഥ ഉത്തരം, മലബാറിൽനിന്നും, മലബാറിന് തെക്കായുള്ള കൊച്ചി, കൊല്ലം, അനന്തൻകാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എന്നാണ്. കാരണം, ഈ ഉപഭൂഖണ്ടത്തിന്‍റെ മറ്റെവിടെയും ഈ കുരുമുളക് ലഭിക്കില്ല അന്ന്. (ഈ ഉപഭൂഖണ്ടത്തിന്‍റെ‍ മറ്റ് ചിലയിടങ്ങളിൽ pepperന് ബദലായുള്ള മറ്റൊരു വസ്തു ലഭ്യമായിരുന്നു. പിപ്പിലി (long pepper). എന്നാൽ ഇതിന് ഗുണമേന്മ കുറവായിരുന്നു).

യൂറോപ്പിലെ മെഡിറ്ററേനിയന്‍ കടൽത്തീരത്തുള്ള വെന്നിസ്സിലേക്ക് വരെയുള്ള ഈ കച്ചവടം അറബി കച്ചവടക്കാർ കുത്തകയായി നൂറ്റാണ്ടുകളോളം പിടിച്ചുനിർത്തി. അവിടെ നിന്നും അത് വെനീഷ്യൻ കച്ചവടക്കാരുടെ കുത്തകയായിരുന്നു എന്നാണ് തോന്നുന്നത്.

അറബികച്ചവടക്കാർക്ക് മുന്നെ വേറെ പലരും ഈ കച്ചവടം നടത്തിയിരുന്നു എന്ന് തോന്നുന്നു. ഈ കുത്തക തകർത്തത് വാസ്കോ ഡി ഗാമയുടെ വരവാണ്. ഗാമ കുരുമുളകിന്‍റെ നാടായ ഇന്ത്യയിൽ എത്തി എന്നാണ് യൂറോപ്പിൽ വന്ന വാർത്ത. യഥാർത്ഥത്തിൽ എത്തിയത് തെക്കേ മലബാറിന്‍റെ വടക്കൻ പ്രദേശത്തായിരുന്നു.

ഇതേ 'ഇന്ത്യ'യിലേക്കുള്ള മറ്റൊരു പാത കണ്ടെത്താനായി കൊളംബസ് പോയി. എത്തിയത് അമേരിക്കൻ ഭൂഖണ്ടത്തിൽ. അതോടെ, അവിടുത്തുകാരും 'ഇന്ത്യ'ക്കാരായി. 1990ന് മുമ്പ് വരെ, അമേരിക്കയിൽ 'ഇന്ത്യൻ' എന്ന് പറഞ്ഞാൽ പൊതുവായി മനസ്സിൽ ഉദിക്കുക, ഈ 'ഇന്ത്യ'ക്കാരുടെ കാര്യമാണ്.

ഇങ്ങിനെ ഭൂഖണ്ട യൂറോപ്പുകാർ ലോകത്തിൽ രണ്ട് വ്യത്യസ്ത തരം ഇന്ത്യക്കാരെ സൃഷ്ടിച്ചു. ഒന്ന് പടിഞ്ഞാറും, മറ്റേത് കിഴക്കും.

പടിഞ്ഞാറുള്ളത് അല്ല കുരുമുളകിന്‍റെ ഇന്ത്യയെന്ന് മനസ്സിലാക്കി, ആ പ്രദേശത്തിന് അമേരിക്ക എന്ന് പേരും നൽകി. എന്നാൽ അവിടുത്തുകാരെ ആരും അമേരിക്കക്കാർ എന്ന് വിളിക്കാറില്ല. മറിച്ച്, അവിടുള്ള പ്രാദേശികവാസികൾ ഇന്ത്യക്കാരായി നിലനിന്നു. ഏതാണ്ട് 1990വരെ.

അതിന് ശേഷം, ഐറ്റി മേഘലയിൽ താഴ്ന്ന കൂലിക്ക് തൊഴിൽ ചെയ്യാനായി പുറം നാടുകളിൽ നിന്നും ആൾക്കൂട്ടം അമേരിക്കയിൽ നിറഞ്ഞപ്പോൾ, അതിൽ ഒരു വൻ വിഭാഗം ഇന്ത്യാ രാജ്യത്തിൽ നിന്നുമായിരുന്നു. അതോടെ, അവിടുള്ള പ്രാദേശിക ഇന്ത്യക്കാരുടെ തിരിച്ചറിയൽ വാക്കായ 'ഇന്ത്യൻ' എന്നതിൽ ആശയക്കുഴപ്പം വന്നുചേർന്നു.

Image
Last edited by VED on Mon Oct 23, 2023 11:10 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. കേരളോൽപ്പത്തിയുടെ ഉൽപ്പത്തി

ഇവിടെ പ്രസക്തമല്ലാത്ത ഒരു ചെറിയ കാര്യം പറഞ്ഞിട്ട് മുന്നോട്ട് നീങ്ങാം എന്നു തോന്നുന്നു. ലോകൈകമായി പഴയ കാലങ്ങളുമായി ബന്ധപ്പെട്ട പല എഴുത്തുകളും യാദൃശ്ചികമായി പലപ്പോഴും വായിക്കുന്ന അവസരങ്ങളിൽ, 'മലബാർ' (Malabar) എന്ന സ്ഥലത്തെക്കുറിച്ച് പലപ്പോഴും അങ്ങുമിങ്ങും സൂചിപ്പിച്ച് കാണാറുണ്ട്. അത് പോലെ തന്നെ, നേരത്തെ സൂചിപ്പിച്ച Calicut, Quilon, Cape Comerin, Cannanore, Cochin, Laccadives തുടങ്ങിയ സ്ഥലങ്ങളും ചിലപ്പോഴെല്ലാം പഴയകാല അന്തർദ്ദേശീയ എഴുത്തുകളിൽ കാണാറുണ്ട്. എന്നാൽ, 'കേരളം' എന്ന ഒരു സ്ഥലനാമം അങ്ങിനെ എവിടെയും കണ്ടതായി ഓർക്കുന്നില്ല.

ഉദാഹരണത്തിന്, മാർക്കൊ പോളോയുടെ (Marco Polo) യാത്രാവിവരണങ്ങൾ പണ്ട് കുട്ടിക്കാലത്ത് വായിച്ചപ്പോൾ, മലബാറിനെക്കുറിച്ച് കാര്യമായിത്തന്നെ ഒരു വിവരണം കണ്ടതായി ഓർക്കുന്നു. Marco Polo 1300കളിൽ ജീവിച്ച വ്യക്തിയാണ്.

'കേരളം' എന്ന സ്ഥലനാമം അങ്ങിനെ എവിടെയും കണ്ടതായി ഓർക്കുന്നില്ല. എന്നാൽ അന്വേഷിച്ച് ചെന്നാൽ, എവിടെയെങ്കിലും കണ്ടെത്തിയേക്കാനായേക്കാം.

എന്നാൽ ഇന്ന് കേരള സംസ്ഥാനത്ത്, ഐതിഹാസിക കാലഘട്ടങ്ങളിലേക്ക് ചരിത്ര പഠനം ഊന്നൽ കൊടുക്കുന്നുണ്ടോ എന്ന് അറിയില്ല.

കേരളമാഹാത്മ്യവും, കേരളോൽപ്പത്തിയും കേരളത്തിന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പറയുന്നുണ്ട് എന്നാണ് അറിയുന്നത്. ഇവയിൽ പരശുരാമന്‍റെ കഥ പറയുന്നുണ്ട് എന്നും പറയപ്പെടുന്നു. ഈ കഥയിൽ യാതോരു വാസ്തവവും ഇല്ലാ എന്ന് പറയാൻ പറ്റില്ല. എന്നാൽ, ആ കഥയിൽ സൂചിപ്പിക്കപ്പെടുന്ന ജനക്കൂട്ടങ്ങളും ഇന്ന് മലബാറിലും, തിരുവിതാംകൂറിലും ഉള്ള ജനങ്ങളുമായി കാര്യമായ ബന്ധം ഉണ്ടോ എന്ന് തീർത്ത് പറയാൻ ആവുമോ?

കേരളമാഹാത്മ്യവും, കേരളോൽപ്പത്തിയും ചരിത്രാതീത കാലഘട്ടങ്ങളിൽ ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ അല്ലാ എന്നാണ് പറയപ്പെടുന്നത്. മറിച്ച്, വളരെ അടുത്ത കാലഘട്ടങ്ങളിൽ എഴുതപ്പെട്ടവയാണ് എന്ന് പറയപ്പെടുന്നു.

കേരളോൽപ്പത്തിക്ക് വെറും ഒരു നൂറ്റാണ്ട് പഴക്കമേയുള്ളു എന്ന് Travancore State Manualൽ അഭിപ്രായപ്പെടുന്നുണ്ട്.

QUOTE from Travancore State Manual (1906):
'Keralolpatti, — a treatise, the statements in which however should be taken cum grano salis, for it is only, after all, a collection of the best available materials known to the people of Malabar more than a century ago.'


കേരളമാഹാത്മ്യത്തിന്‍റെ കാര്യവും തഥൈവ എന്നാണ് സൂചിപ്പിച്ച് കാണുന്നത്. ഈ രണ്ട് ഗ്രന്ഥങ്ങളും ബ്രാഹ്മണ മേധാവിത്വത്തെ ന്യായീകരിക്കാൻ വേണ്ടി കരുതിക്കൂട്ടി ചമച്ചതാണ് എന്നും അവകാശപ്പെട്ടുകാണുന്നു.

ഈ വിഷയം ഇവിടെ വിടുകയാണ്. എന്തെങ്കിലും ഒന്ന് തൊട്ട് പോയാൽ, എഴുത്തിന്‍റെ ഒഴുക്കിന്‍റെ ദിശ കാര്യമായി വ്യതിചലിച്ചേക്കാം.

Image
Last edited by VED on Mon Oct 23, 2023 11:11 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. പുതിയ പശ്ചാത്തലം ഉണ്ടാക്കിക്കൊണ്ടുള്ള മുന്നോട്ടുള്ള നീക്കം



ഇനി പറയാനുള്ളത്, Lord Macaulay സൂചിപ്പിച്ച വിഷയം താരതമ്യ പഠനത്തിന് എടുക്കുമ്പോൾ, ഈ ഉപദ്വീപിന്‍റെ വശമായി തിരുവിതാംകൂറിനെ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. കാരണം ഈ ഉപദ്വീപിലെ മിക്ക ഭാഷകളിലും ഉച്ചനീചത്വ ഫ്യൂഡൽ ഭാഷാ സവിശേഷതയുണ്ട്. പണ്ട് കാലങ്ങളിൽ, വടക്കും തെക്കും ഉള്ള ഈ ഭാഷകളുടെ പൊതുവായുള്ള മുകളിലോട്ടുള്ള ഫോക്കസ് ബ്രാഹ്മണ മേധാവിത്വത്തിലേക്കാണ് ദൃഷ്ടികേന്ദ്രീകരിച്ചിരുന്നത് എന്ന് തോന്നുന്നു.

ഇത് സങ്കീർണ്ണമായ ഒരു വിഷയമാണ് ഇവിടെ ചർച്ചക്ക് എടുക്കാൻ ആവില്ലതന്നെ. മുസൽമാന്മാരും, കൃസ്ത്യാനികളും, മറ്റ് മതസ്തരും ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കും. പോരാത്തതിന്, ഈ ഉപദ്വീപിന്‍റെ വടക്ക് കിഴക്കായുള്ള പ്രദേശങ്ങൾ തികച്ചും വ്യത്യസ്തമായ ജനക്കൂട്ടങ്ങളാണ്. അവരുടെ ഭാഷകളുടെ ഉച്ചനീചത്വ സ്വഭാവമോ, അതിന്‍റെ സാമൂഹിക ദൃഷ്ടികേന്ദ്രമോ എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ലതന്നെ.

ഈ കാരണത്താൽത്തന്നെ തിരുവിതാംകൂറിലെ സാംസ്ക്കാരിക ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ ഉപദ്വീപിന്‍റെ പക്ഷത്തെ സംവാദത്തിന് എടുക്കുന്നത്.

ഗണിതത്തിലെ Calculusൽ dy/dx എന്ന ഒരു ഗണിത പദ്ധതിയുള്ളതായി ഓർമ്മവരുന്നു. വലിയ ഒരു കാര്യത്തിന്‍റെ ചെറിയ ഒരു തുണ്ട് എടുത്ത്, അതിനെ Calculusന്‍റെ പ്രക്രിയയിലൂടെ നീക്കി ആ വലിയ കാര്യത്തിന്‍റെ വ്യാപകമായ സവീശേതകൾ കണക്ക് കൂട്ടാം.

ഇതേ പോലെ തന്നെയാണ്, തിരുവിതാംകൂർ സാംസ്ക്കാരിക ചരിത്രത്തിലെ ചെറിയ തുണ്ടുകൾ ഉപയോഗിച്ച്, ഈ ഉപദ്വീപിലെ പൊതുവായുള്ള സാംസ്ക്കാരിക ചരിത്ര സവിശേഷതകളെ വിഭാവനം ചെയ്യാൻ പോകുന്നത്.

Lord മെക്കോളെയുടെ ഒരു ചെറിയ വാക്യത്തെ വിശകലനം ചെയ്യാനായി ഇത്രമാത്രം എന്തിനെഴുതി എന്ന തോന്നൽ വന്നേക്കാം. ഇതിനുള്ള വ്യക്തമായ കാരണം ഇതാണ്:

ഈ എഴുത്തുകാരൻ പറയുന്ന പലകാര്യങ്ങൾക്കും ഔപചാരിക വിദ്യാഭ്യസത്തിന്‍റെ പിന്തുണ ലഭിക്കില്ലതന്നെ. ഈ വ്യത്യാസം മുന്നേതന്നെ പ്രഖ്യാപിക്കാതെ പൊതുവായുള്ള പലതും പറഞ്ഞാൽ, അവ പലപ്പോഴും പൊതുയുക്തിക്ക് യോജിച്ചതായി തോന്നിയേക്കില്ല. അതിനാൽ, തന്നെ, പറയുന്ന കാര്യങ്ങൾക്ക് ശക്തമായ ഒരു പശ്ചാത്തലം പുതുതായിതന്നെ ഉണ്ടാക്കിക്കൊണ്ടാണ് ഇനി അങ്ങോട്ട് നീങ്ങേണ്ടത്.


Image
Last edited by VED on Mon Oct 23, 2023 11:12 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ



ദുർവ്യാഖ്യാനിക്കപ്പെട്ട Lord Macaulayയുടെ ലക്ഷ്യത്തിന്‍റെ പ്രസ്താവന ഇതാണ്: "a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect."

ഈ പ്രസ്താവനയിൽ മുഖദാവിൽത്തന്നെ ഒരു പ്രത്യേകത കാണാവുന്നതാണ്. ഈ ഉപഭൂഖണ്ടത്തിൽ, വെള്ളക്കാരുടേയോ, യൂറോപ്യന്മാരുടേയോ, ബൃട്ടിഷുകാരുടേയോ സ്വഭാവ സവിഷതകൾ അല്ല പഠിപ്പിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, എല്ലാകാര്യങ്ങളിലും ഇങ്ഗ്ളിഷ് ആദർശങ്ങളാണ് പൂർണ്ണമായും പ്രോത്സാഹിപ്പിക്കപ്പെടുവാൻ ശ്രമിക്കുക.

മറ്റ് പലയിടത്തും, 'യൂറോപ്പ്' എന്ന വാക്ക് ഇങ്ഗ്ളിഷ് സംവിധാനങ്ങൾക്ക് ഒരു പര്യായമായി ഉപയോഗിച്ച ഇദ്ദേഹം, ഈ പ്രസ്താവനയിൽ എന്ത് കൊണ്ടാണ് 'യൂറോപ്പ്' എന്ന പദത്തേയും, 'ബൃട്ടിഷ്' എന്ന പദത്തേയും അവഗണിച്ചത് എന്നത് ഒരു ആശ്ചര്യമായി തോന്നിയേക്കാം. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ യൂറോപ്പിലേയും, ബൃട്ടണിലെത്തന്നെ സ്ക്കോട്ടിഷ്, വെയ്ൽസ്, ഐറിഷ് സമൂഹിക സ്വഭാവങ്ങളുമായി ഇങ്ഗ്ളിഷ് സാമൂഹിക സ്വഭാവങ്ങൾക്കും പാരമ്പര്യങ്ങൾക്കും കാര്യമായ വ്യത്യാസം ഉണ്ട്.

Lord മെക്കോളെ 'ഇങ്ഗ്ളിഷ്' എന്ന പദം ഉപയോഗിച്ചത് തികച്ചും കരുതിക്കൂട്ടിതന്നെയാണ്.

ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളിൽ 'chivalry' എന്ന ഒരു വാക്ക് ഉണ്ട്. ഇത് ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെടുത്തി വീക്ഷിക്കുമ്പോൾ, സ്ത്രീകളോട് മാന്യമായ പെരുമാറ്റം എന്നതിലേക്കാണ് ഊന്നിനിൽക്കുക. എന്നാൽ യൂറോപ്യൻ സാമൂഹിക പാരമ്പര്യവുമായി ബന്ധപ്പെടുത്തി ഈ വാക്കിനെ കാണുമ്പോൾ, യൂറോപ്യൻ ഫ്യൂഡൽ സംസ്ക്കാരവുമായി ബന്ധപ്പെട്ടാണ് കാണപ്പെടുക.

ഇങ്ഗ്ളിഷ് ഐതിഹാസിക വ്യക്തിത്വമായ King Aruthurറും, അദ്ദേഹത്തിന്‍റെ് Knights at the round tableളും മറ്റുമായ പാരമ്പ്യങ്ങളുമായി ഈ വാക്ക് ഇടകലർന്ന് നിൽക്കുന്നതായി കാണാം.

മാത്രവുമല്ല, 'Gentlemen' എന്ന ഒരു വാക്കുമായി ഇതിനെ ബന്ധപ്പെടുത്താവുന്നതാണ്.

ഇതിന്‍റെതയെല്ലാം കാതൽ ആയുള്ള കാര്യം സ്ത്രീകളോട് 'respectful' ആയി പെരുമാറുക എന്നുള്ളതാണ്. ഇവിടെ നൽകിയ 'respectful' എന്ന വാക്കിന് ഈ ഉപഭൂഖണ്ടത്തിലെ ഭാഷകളിൽ മതിയായ ഒരു അർത്ഥം ലഭിക്കില്ലതന്നെ. കാരണം, ഇങ്ഗ്ളിഷിൽ സൂചിപ്പിക്കുന്ന 'respect'ഉം, മലയാളത്തിനെ 'ബഹുമാനവും' തമ്മിൽ വളരെ ചെറിയ അടുപ്പമേയുള്ളു.

Image
Last edited by VED on Mon Oct 23, 2023 11:12 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ




മലയാളത്തിൽ ജന്മിമാരായ ആളുകൾ കീഴിൽ വരുന്ന സ്ത്രീകളെ 'നീ', 'എടീ', 'എന്താടീ?' എന്നെല്ലാം സംബോധനചെയ്യുകയും, 'അവൾ' എന്ന് പരാമർശവാക്കായി ഉപയോഗിക്കുകയും ചെയ്യും. മലബാറിയിൽ, 'ഇഞ്ഞ്' എന്ന് സംബോധന ചെയ്യുകയും, 'ഓള്', 'അളെ', 'എന്താളെ?' എന്നെല്ലാം പരാമർശിക്കുകയും ചെയ്യും. ഇങ്ങിനെ ചെയ്യുമ്പോൾ ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻപോലും പറ്റാത്ത ഒരു മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ കീഴിൽപ്പെട്ടുപോയവരിൽ വരും.

അതേ സമയം, ഇങ്ഗ്ളിഷ് സംസാരിക്കുന്ന സ്തീകളും വ്യത്യസ്തരാണ്. അവരേക്കാൾ സാമൂഹികമായി താഴ്ന്നവരായി അവർ മനസ്സിലാക്കുന്നവർ അവരുടെ അടുത്ത് പോയി സംസാരിച്ചാൽ, അവർ തിരിച്ച് 'നീ' '/ഇഞ്ഞ്', 'അവൻ'/ 'ഓൻ', 'അവൾ' /'ഓള്', 'എന്താടാ?' /'എന്താനെ?', 'എന്താടി?' /'എന്താളെ?' തുടങ്ങിയ തരം താഴ്ത്തുന്ന പദപ്രയോഗങ്ങൾ ഉപയോഗിക്കില്ലതന്നെ. അങ്ങിനെ നോക്കുമ്പോൾ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സ്ത്രീകളും, അവരോട് Gentlemenആയി പെരുമാറേണ്ടുന്ന പുരുഷരും, ഫ്യൂഡൽ ഭാഷകളിലെ സ്ത്രീകളും പുരുഷന്മാരും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന സ്ത്രീകളും പുരുഷന്മാരും അപമര്യാദാപരമായിത്തന്നെയാണ് അവർ ബഹുമാനിക്കാത്തവരോട് പെരുമാറുക. ബഹുമാനം എന്നുള്ളത്, ആളുടെ നന്മയോ, മാനസിക ശുദ്ധതയോ മറ്റോ ഉള്ളവർക്ക് അല്ല അവർ നൽകുക. മറിച്ച് അവർക്ക് ഏതെങ്കിലും രീതിയിൽ ഭയമുള്ളവരോടോ, അവർക്ക് എന്തെങ്കിലും കാര്യ സാധ്യത നൽകുന്നവരോടോ ആണ് ബഹുമാനം അവർ നൽകുക.

താഴെ നൽകിയിട്ടുള്ളത്, ഇങ്ഗ്ളിഷ Nursery Rhymeകളിലെ കഥകളും, ഇങ്ഗ്ളിഷ് നാടോടിക്കഥകളും കോർത്തിണക്കി സൃഷ്ടിച്ച ഒരു സിനിമയിൽനിന്നുമുള്ള രംഗമാണ്. പഴയ കാല ഇങ്ഗ്ളണ്ടാണ് പ്രതിനിധീകരിക്കപ്പടുന്നത്.

ദുഷ്ടനായ നാട്ടുപ്രമാണി, ചെമരിയാടുകളെ മേക്കുന്ന Little Bo Peep എന്ന പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന രംഗമാണ്. എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ നിന്നും വീക്ഷിച്ചാൽ, ഈ ആളിൽ ഒരു പ്രത്യേകമായുള്ള ദുഷ്ടത കാണാൻ പ്രയാസം ആണ്. അയാൾ ആ കന്യകയെ നീഎന്നോ, എടീ എന്നോ, അതുപോലുള്ള വാക്കുകൾ ഉപയോഗിക്കുന്നില്ല. മാത്രവുമല്ല, Little Bo Peep അയാളെ സംബോധനചെയ്യുന്നതും Mr. Barnabeeഎന്നാണ്.

ഈ വിധമുള്ള ഉയർന്ന നിലവാരമുള്ള ഒരു വ്യക്തിത്വം സാധാരണക്കാരിൽ, ഫ്യൂഡൽ ഭാഷകൾക്ക് സൃഷ്ടിക്കാനാവില്ലതന്നെ.

ഇന്നുള്ള ഇങ്ഗ്ളണ്ടിൽ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞ്, ഈ മാതിരിയുളള ലളിത വ്യക്തിത്വത്തെ ഏതാണ്ടൊക്ക് തേച്ച് ഇല്ലാതാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. കാരണം, നീ /ഇഞ്ഞി, എടാ /അനെ, എടീ /അളെ, അവൻ/ഓൻ, അവൾ/ഓള്, അവറ്റകൾ /ഐറ്റിങ്ങൾ തുടങ്ങിയ പദപ്രയോഗങ്ങൾ മനസ്സിൽ വെക്കുകയും മറ്റ് ആളുകളുടെ വ്യക്തിത്വത്തെ നുറുക്കിക്കളയാൻമാത്രം ശക്തിയുള്ള ആവരുടെ നോട്ടത്തിനും മുഖഭാവത്തിനും മറ്റ് ശരീരഭാഷകൾക്കും മുന്നിൽ, ആർക്കും തന്നെ ലളിതമായ വ്യക്തിത്വം നിലനിർത്താൻ ആവില്ലതന്നെ. ഇങ്ഗ്ളിഷ് സ്ത്രീകളിൽ ഒരു തരം പുരുഷത്വ ഭാവംം തന്നെ ഈ കൂട്ടരുടെ സാന്നിദ്ധ്യം പ്രകോപിപ്പിച്ചിട്ടുണ്ട്.

Image
Last edited by VED on Mon Oct 23, 2023 11:12 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. ഓലക്കുടയുടെ സാമൂഹിക മഹിമ



ഫ്യൂഡൽ ഭാഷകളിലെ ഭയാനകത്വം ജന്മി അടിയാനോടോ, മറ്റ് കീഴിൽ വരുന്നവരോടോ, തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ ഉപയോഗിക്കും എന്നുള്ളത് മാത്രമല്ല. മറിച്ച്, കീഴിൽ വരുന്നവർക്കും ഇതേ കോഡുകൾ അവരുടെ അടുത്തുവരുന്ന ആരുടേയും മേൽ ഉപയോഗിക്കാൻ പറ്റും എന്നുള്ളതാണ്.

ഇതും പ്രാദേശിക സാമൂഹികാന്തരീക്ഷത്തിൽ കാര്യമായ ഭയപ്പാടുകൾ നിരത്തിയിരുന്നു. സാമൂഹിക പദവി പ്രദർശിപ്പിച്ച് കൊണ്ട് മാത്രമേ പുറത്ത് ഇറങ്ങാൻ പറ്റുള്ളു. അല്ലെങ്കിൽ, ചെറുപ്രായക്കാരിയായ ലക്ഷ്മിക്കുട്ടി തമ്പുരാട്ടി, തീയ്യ സ്ത്രീകളുടെ മുന്നിൽപ്പെട്ടാൽ, വെറും, 'ലച്മിയും', 'ഓളും', 'ഇഞ്ഞിയും' ആയിപ്പോകും, മലബാറിൽ.

ബ്രാഹ്മണ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ, ഓലക്കുടപിടിച്ച് കൊണ്ട് ഒരു ശൂദ്ര (നായർ) സ്ത്രീ കൂടെ ഉണ്ടാകുന്നതാണ് അഭികാമ്യം. അതേ സമയം നായർ പെൺകുട്ടികൾപോലും, പുറത്തിറങ്ങുമ്പോൾ, ഒരു ഓലക്കുട പിടിച്ചിരിക്കുന്നതാണ് വാക്ക് കോഡുകളിലൂടുള്ള സാമൂഹിക സുരക്ഷിതത്വത്തിന് നല്ലത്.

ഓലക്കുടയുടെ സാമൂഹിക മഹിമ പറയുകയാണെങ്കിൽ, ഈ എഴുത്തുകാരനോട് ഒരു തീയ്യത്തറവാട്ടുകാരൻ പറഞ്ഞ കഥ ഓർമ്മവരുന്നു.

ഏതാണ്ട് 40 വർഷം മുൻപുള്ള കഥയാണ്. മലബാറിലെ ഒരു കുഗ്രാമത്തിൽ ഒരു മലയൻ ചെറുപ്പക്കാരൻ സ്വന്തമായുള്ള മാനസിക നൈപുണ്യം ഉപയോഗിച്ച് പനയോലകൊണ്ട് ഒരു ഓലക്കുടയുണ്ടാക്കി. അത് ഒരു വൻ കഴിവായി അയാൾ കണ്ടു. ഈ കുടയും എടുത്ത് കൊണ്ട് ആ തീയ്യത്തറവാട്ടിലെ കാരണവരുടെ അടുത്ത് നടന്ന് വന്നു.

തീയ്യത്തറവാട്ട് കാരണവർ ഞെട്ടി. 'എന്താടാ ഇത്?' എന്ന് ചോദിച്ചു. മലയൻ വലിയ കാര്യം പോലെ താൻ നിർമ്മിച്ച ഓലക്കുട കാരണവരെ കാണിച്ചു. കാരണവർ അത് വാങ്ങിച്ച്, നിലത്തിട്ട് അടിച്ച്, ചവുട്ടി എടുത്ത് പറമ്പിലേക്ക് എറിഞ്ഞു. 'ഓന്‍റെ ഒരു പത്രാസ്!' എന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു.

ശരിയാണ്. കോൺസ്റ്റബ്ൾ ഐപിഎസ്സുകാരുടെ ചമയങ്ങളുമായി കയറിവന്നാൽ, പോലീസ് ഓഫിസിൽ അനുവദിക്കപ്പെടുമോ?

ഈ വിധമുള്ള സാമൂഹിക അസുരക്ഷിതത്വം എന്താണ് എന്ന് പോലും, ഇങ്ഗ്ളണ്ടിൽ ഇന്ന് ജീവിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് അറിയില്ലതന്നെ.

Macaulay സൂചിപ്പിച്ച English in taste, in opinions, in morals, and in intellect (അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ) ആയുള്ളവർ, സാമൂഹികമായി മുകളിൽപെട്ടാൽ താഴെയുള്ളവരെ മൃഗീയമായി നഖം ഉള്ളിൽക്കയറ്റി ഞെക്കിയമർത്തുന്നവർ അല്ല.

അവർ സാമൂഹികമായി കീഴിൽപ്പെട്ടാൽ അരികത്ത് കിട്ടുന്ന മുകൾസ്ഥാനത്തുള്ളവരെ വാക്ക് കോഡുകളാൽ കടിച്ച് കീറുന്നവർ അല്ല.

മറിച്ച് ഈ വിധമുള്ള മൃഗീയവാസനകൾ ഇല്ലാത്ത ഭാഷ സംസാരിക്കുന്നവരാണ്.

ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് വയനാട്ടിലെ ഒരു ഉൾപ്രദേശത്തൂടെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിൽ, പെട്ടെന്ന് ഒരു ബന്ദ് പ്രഖ്യാപിക്കപ്പെട്ടതായി അറിഞ്ഞു. അന്ന് ആ ഉൾ പ്രദേശത്തുള്ള ഒരു ചെറിയ കുടിലിൽ താമസിച്ചു. ആ വീട്ടിൽ മദ്ധ്യവയസ്സുള്ള ഒരു പുരുഷനും ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്.

പിറ്റേന്ന് എഴുന്നേറ്റ് സാമൂഹിക കാര്യങ്ങൾ സംസാരിക്കുന്ന അവസരത്തിൽ, ആ ആൾ ആ നാട്ടിലെ പാരമ്പര്യത്തെക്കുറിച്ച് ചെറുതായി ഒന്ന് സംസാരിച്ചു.

പണ്ട് കാലങ്ങളിൽ ആ പ്രദേശത്ത് ഒരു മൂപ്പൻ ഉണ്ടായിരുന്നു. ജന്മിയാണ്. ആ ആൾക്ക് പ്രധാനപ്പെട്ട ഒരു കൈയാൾ ഉണ്ടായിരുന്നു. ഈ അനുചരൻ ആ പ്രദേശത്ത് താമസിക്കുന്ന കൂരപ്പുരകളിൽ പലതിലും വരും. കാഴ്ചക്ക് അഴകുള്ള ഭാര്യമാരുള്ള കൂരകളിൽ വന്നിട്ട് ഏർപ്പാട് ചെയ്യും. ഭർത്താവിനോട് പറയും. 'പൊക്കാ (പേര്), നാളെ ഉച്ചക്ക് മൂപ്പൻ ഈട്ന്നാ ബെയ്ക്ക്വ. ഇഞ്ഞ് ഈടെ ഇണ്ടാണ്ട. ഓളോട് ഒരിങ്ങീരിക്കാൻ പറ'.

പിറ്റേന്ന് മൂപ്പൻ അവിടെ വന്ന് ഉച്ച ഊണ് കഴിക്കും പൊക്കന്‍റെ ചെറുപ്രായക്കാരിയായ ഭാര്യമാത്രമേ ഉണ്ടാവുള്ളു അവിടെ. ആ സ്ത്രീക്കും വലിയ കാര്യമാകാനാണ് സാധ്യത. 'ബലിയോലല്ലെ ബന്നിരിക്കുന്നെ'!

ഏതാണ്ട് ഇതേപോലുള്ള ഒരു അന്തരീക്ഷം വയനാട്ടിൽ ഒരു ഒറ്റപ്പെട്ട വീട്ടിൽ നാട്ട് പ്രമാണി സ്ഥിരമായിവന്ന്, ഭർത്താവിനേയും, ഭാര്യയേയും 'ഇഞ്ഞ്' എന്ന് സംബോധന ചെയ്ത്, അടിമപ്പെടുത്തിയ ഒരു അന്തരീക്ഷം ഈ എഴുത്തുകാരൻ നേരിട്ട് കണ്ടിട്ടുണ്ട്. യുവാവായ ഭർത്താവും ഭാര്യയും ബഹുമാനവാക്കുകൾ മാത്രം തിരിച്ച് നൽകാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ തനി തെമ്മാടിത്തമായിപ്പോകും.

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ ലിഖിതരൂപത്തിലുള്ള നിയമങ്ങളും പോലീസ് സമ്പ്രദായവും ഇങ്ഗ്ളിഷ് ഭാഷയും നാട് നീളം പ്രചരിപ്പിച്ചപ്പോൾ, ജന്മി വർഗ്ഗ മൂപ്പന്മാരുടെ മൃഗീയമായ നഖങ്ങളും, കീഴ് സമുദായക്കാരുടെ കൈയ്യിക്കിട്ടിയാൽ കടിക്കാനുള്ള പല്ലും, ഇല്ലാതാകുകയാണ് ചെയ്തത്.

ശരിയാണ്, പല അധികാരങ്ങളും നഷ്ടപ്പെട്ട പല കുട്ടിരാജാക്കളും പാരമ്പര്യ ജന്മികളും മറ്റും ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയ പോലീസ് സമ്പ്രദായങ്ങക്ക് എതിരെ അട്ടിമറിക്കൽപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടാവും. പോലീസുകാരും പ്രാദേശികർ തന്നെയാണ്. അവരും അപമര്യാദയായിത്തന്നെയാകാം അവരുടെ കൈയ്യിൽ പെട്ടവരോട് പെരുമാറുക.

വയനാട്ടിൽപ്പോലും പോലീസുകാരെ കുട്ടിരാജാക്കളുടെ കൈയ്യാളുകൾ ആക്രമിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇന്ന് ഈ കൂട്ടർ ഇന്ത്യൻ സ്വാതന്ത്ര്യസമര വീരന്മാരായി സ്ക്കൂൾ പാഠപുസ്തകങ്ങൾ പൂജിക്കുന്നുണ്ടാവാം.

Image
Last edited by VED on Mon Oct 23, 2023 11:13 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. വാക്ക് കോഡുകളുടെ ആന്തോളനമേൽക്കുമ്പോൾ ഉളവാകുന്ന മാനസികരോഗാവസ്ഥ


ഈ ഉപഭൂഖണ്ടത്തിൽ അധികാരസ്ഥാനത്തിൽ വന്ന മിക്ക ജനക്കൂട്ടങ്ങളും ബ്രാഹ്മണ/ജന്മി കുടുംബങ്ങളുമായാണ് വൈവാഹിക ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നത്. പലർക്കും അനവധി വൈവാഹികമോ, അല്ലാത്തതോ ആയ ബന്ധങ്ങൾ ഉണ്ടാവും. അവയിൽ പുറത്ത് പറയാൻ താൽപ്പര്യമുള്ളവ ഉയർന്ന ജാതിക്കാരുടെ കുടുംബങ്ങളുമായിട്ടാവും.

എന്നാൽ, പലപ്പോഴും ഈ ഒരു വിവേചനം ഇങ്ഗ്ളിഷുകാർ വൈവാഹിക ബന്ധത്തിൽ കാട്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. അവരിൽ ചിലർ ഈ ഉപദ്വീപിൽ അവരുടെ സ്വന്തം നാട്ടിലെ സ്ത്രീജനങ്ങൾ ഇല്ലാത്തത് കൊണ്ട് പലപ്പോഴും പ്രാദേശിക സ്ത്രികളോടൊപ്പം ആണ് താമസിച്ചിരുന്നത്.

തലശ്ശേരിയിൽ തീയ്യരിൽ സാമൂഹികമായി താഴെ നിലവാരത്തിലുള്ള സ്ത്രീകൾ ഇവരുടെ കൂടെ ജീവിച്ചിരുന്നു. ഇവരെക്കുറിച്ച് തീയ്യന്മാരുടെ ഇടയിൽ വിലയില്ലാ എന്നാണ് Edgar Thurston നോട് ഒരു തീയ്യ സാമൂഹിക നേതാവ് പറഞ്ഞത്. എന്നാൽ, സാമുഹിക വാസ്തവം നേരെ തിരിച്ചായിരിക്കും. ഈ സ്ത്രീകൾ പെട്ടന്ന് തന്നെ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം നേടുകയും, അവരുടെ സാമൂഹികമായ അടിയാളത്ത നിലവരത്തിൽനിന്നും പുറത്തു വരികയും ചെയ്തു എന്നുള്ളതാണ് അറിയാൻ കഴിഞ്ഞത്.

തലശ്ശേരിയിൽ 'സായ്വ് വെച്ച മാത' എന്ന സ്ത്രീ ഒരു സാമൂഹിക സദസ്സിൽ വന്നപ്പോൾ ആളുകൾ എല്ലാവരും വളരെ ബഹുമാനത്തോട് കൂടി എഴുന്നേറ്റ് നിന്ന കാര്യം, ഈ സംഭവം ചെറുപ്പത്തിൽ നേരിട്ട് കണ്ട, ഒരു വ്യക്തി ഈ എഴുത്തുകാരനോട് പറഞ്ഞിരുന്നു.

ഇങ്ങിനെയുള്ള സ്ത്രീകളുടെ Anglo-ഇന്ത്യൻ രക്തത്തിൽ ജനിച്ച കുട്ടികൾക്ക് ഔപചാരികമായി സമൂഹിക അധമത്വം അല്ല ലഭിച്ചത് എന്ന് പറയാമെങ്കിലും, മറ്റൊരു കാര്യമായ സംഗതി കൂടി ഇവടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

അത് ഇതാണ്.

EDGAR THURSTON എഴുതിയ CASTES AND TRIBES OF SOUTHERN INDIA Volume 2ലെ ചില വിവരങ്ങൾ വായിക്കുന്നതിനിടയിൽ, താഴെ നൽകിയിട്ടുള്ള ഒരു പ്രസ്താവന കാണാൻ ഇടയായി.

Writing concerning the prevalence of insanity indifferent classes, the Census Commissioner, 1891, states that “it appears from the statistics that insanity is far more prevalent among the Eurasians than among any other class..........

The subject seems to be one worthy of further study by those competent to deal with it.


(ഉദ്ദരണിയുടെ തർജ്ജമ): വ്യത്യസ്ത ജനക്കൂട്ടങ്ങളിൽ ഉള്ള മനോരോഗത്തിനെക്കുറിച്ച് എഴുതുന്ന അവസരത്തിൽ, സെൻസസ് കമ്മിഷനർ 1891ൽ ഈ വിധം പ്രസ്താവിക്കുന്നു: സ്ഥിതിവിവരക്കണക്ക് പ്രകാരം യൂറോപ്യൻ രക്തവും പ്രാദേശിക രക്തവും ഇടകലർന്നവരിലാണ് മനോരോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ളത് എന്ന് കാണുന്നു.

ഈ വിഷയത്തിൽ പ്രാപ്തതയുള്ളവരുടെ കൂടുതലായുള്ള പഠനത്തിന് അർഹതയുള്ളതാണ്, ഈ വിഷയം എന്ന് തോന്നുന്നു (തർജ്ജമയുടെ അന്ത്യം)

ഇങ്ഗ്ളിഷിൽ കാര്യമായ പ്രവീണ്യം ഉള്ള Anglo-ഇന്ത്യക്കാർ അനുഭവിച്ച ഒരു സാമൂഹിക യാഥാർത്ഥ്യത്തിലേക്കാണ് ഈ വിവരം വിരൽ ചൂണ്ടുന്നത്. ഇങ്ഗ്ളിഷ് സംസാരിക്കുമ്പോൾ മാനസികമായി വളരെ ഉയരങ്ങളിൽ എത്തുകയും, അതേ സമയം പ്രാദേശികമായ മലബാറിയോ, മലയാളമോ, തമിഴോ മറ്റോ സംസാരിക്കുമ്പോൾ, ചുറ്റുമുള്ള മറ്റ് പ്രാദേശികർ തരംതാഴ്ത്തിവെക്കുന്ന ഒരു മാനസിക അവസ്ഥ.

കാരണം, Anglo-ഇന്ത്യക്കാരുടെ മാതാവിന്‍റെന വശം ചിലപ്പോഴെല്ലാം സാമൂഹികമായി തരംതാണതായാണ് പ്രാദേശിക സാമൂഹം നിർവ്വചിക്കുക. മാത്രവുമല്ല, ഇവരുടെ ഇങ്ഗ്ളിഷ് പ്രാവീണ്യവും അതിനാൽത്തന്നെ ലഭിക്കുന്ന മറ്റ് സാമൂഹിക സ്വാതന്ത്ര്യങ്ങളെയും പകയോടും വിദ്വേഷത്തോടും ആണ് മറ്റ് പ്രാദേശികർ വീക്ഷിക്കുക.

ഇവരുടെ കൈയിൽ പെട്ടാൽ ഇഞ്ഞി, ഇന്‍റെഷ, എന്താനെ, എന്താളെ, എടാ, എടീ, ഓൻ, ഓള് തുടങ്ങിയ വാക്ക്-പ്രയോഗങ്ങൾ അനുഭവിപ്പിക്കാൻ കുരുതിക്കൂട്ടിത്തന്നെ ഈ കൂട്ടർ നിത്യമായി പരിശ്രമിക്കും. കടികൊടുക്കാതെ വിടില്ല.

മാനസിക നിലവാരം ഉയരങ്ങളിലും, ചളിക്കുണ്ടിലും പൊങ്ങിയും താഴ്ന്നും ആന്തോളനം ചെയ്യുന്ന അവസ്ഥ. ഇതാണ് മാനസിക പ്രശ്നം ഉണ്ടാക്കുന്ന കാര്യം. ഈ നിസ്സാര വിവരം മനശ്ശാസ്ത്രം എന്ന നാട്യശാസ്ത്രം തൊടാത്തതിന് ഉള്ള പ്രത്യേകമായുള്ള കാരണം, ഇങ്ഗ്ളിഷുകാർക്ക് ഈ കാര്യത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാ എന്നുള്ളതാണ്.

അമേരിക്കയിൽ കഴിഞ്ഞ 30 വർഷങ്ങളിൽ, ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ യാതോരു പ്രകോപനവും ഇല്ലാത്ത അവസരങ്ങളിൽ, പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാർ തോക്കെടുത്ത് ആളുകളെ വെറുതെ വെടിവെച്ചിടുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഈ ഒരു കാര്യത്തിന്‍റെ് സാധ്യതയെക്കുറിച്ച് ഈ എഴുത്തുകാരന്‍റെന ഒരു പഴയ കാല പുസ്തകത്തിൽ പ്രവചിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിന്‍റെത ചർച്ചതന്നെ നിരുത്സാഹിപ്പിക്കാനാണ് അവിടെക്ക് കടന്നിട്ടുള്ള ഫ്യൂഡൽ ഭാഷക്കാർ ശ്രമിച്ചത്.

പണ്ടൊരിക്കൽ അതീവ മതിപ്പുളവാക്കുന്ന ഔദ്യോഗിക സ്ഥാനനാമമുള്ള ഒരു ചെറുകിട സർക്കാർ തൊഴിലാളിയോട് ഒരു വ്യക്തിവന്ന് അയാളെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തപ്പോൾ, schizophrenia എന്ന് നിർവ്വചിക്കപ്പെട്ടിട്ടുള്ള മനോരോഗത്തിന്‍റെി മിക്ക ലക്ഷണങ്ങളും ആ സർക്കാർ ഓഫിസ് തൊഴിലാളിയിൽ ദൃശ്യമായത് കണ്ടതായി ഓർക്കുന്നു. ഈ സംഭവത്തിന്‍റെണ കൂടുതലായുള്ള പശ്ചാത്തലം പിന്നീട് ഒരിക്കൽ പറയാം.

ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്നവർക്ക് സാധാരണയായി ഒരോ വേദിയിലും വ്യക്തമായ അധമമോ, ബഹുമാനമോ ലഭിക്കും. ഇതിൽ ഇളക്കം സംഭവിക്കുമ്പോൾ പ്രശ്നമാണ്. എന്നാൽ, സാധാരണ ഗതിയിൽ അങ്ങിനെയുള്ള ഒരു സാമൂഹികാവസ്ഥ സംജ്ജാതമാകാതിരിക്കാൻ ആളുകൾ കരുതിക്കൂട്ടി തയ്യാറെടുക്കും.

ഇങ്ഗ്ളിഷിൽ ആകുമ്പോൾ, എല്ലാ വേദിയിലും ഏതാണ്ട് നിശ്ചലമായ മാനസിക നിലവാരം വാക്ക് കോഡുകളിൽ ലഭിക്കും.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഈ മാനസികാവസ്ഥ ലഭിക്കാൻ പറ്റുന്ന അവസരം സന്യാസം സ്വീകരിച്ച് വനവാസത്തിന് പോകുമ്പോഴാണ്.


Image
Last edited by VED on Mon Oct 23, 2023 11:14 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. ഇങ്ഗ്ളിഷ് ഭാഷ സ്വായത്തമാക്കുന്നതിലൂടെ വ്യക്തിത്വം അടിമുടി മാറുന്നതിനെക്കുറിച്ച്



വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം രക്തത്തിലും നിറത്തിലും ഇന്ത്യക്കാർ, എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ ആയുള്ളവരെ ("a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect.") ഈ ഉപഭൂഖണ്ടത്തിൽ സൃഷ്ടിക്കുകയെന്നതായാണ് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദ്യാഭ്യാസ ലക്ഷ്യം.

അല്ലാതെ, പ്രാദേശിക ദുഷ്ടതകൾ മനസ്സിൽ സൂക്ഷിക്കുന്നവരിൽ കുറച്ച് ഇങ്ഗ്ളിഷ് കൂടി ചേർത്ത് അവരുടെ ദുഷ്ടതയ്ക്ക് കൂടുതൽ ബലം നൽകലല്ല.

മനസ്സിലെ ഉള്ളടക്കം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ആയാൽ പ്രദേശിക ഫ്യൂഡൽ ഭാഷകൾ മനസ്സിൽ ഉള്ള ഒരു വ്യക്തിയിൽ നിന്നും ഈ ആൾ തികച്ചും വ്യത്യസ്തനാവും.

രണ്ടും അടിമുടി വ്യസ്ത്യസ്തമായ മാനസിക വളർച്ചയാണ്. രണ്ടിലുമുള്ള വ്യക്തികൾ മനുഷ്യർതന്നെയാണ് എന്ന് പൊതുവായി പറയാമെങ്കിലും, അവർ തമ്മിലുള്ള പൊതവായുള്ള കാര്യങ്ങൾ ഈ ലളിതമായ നിർവ്വചനത്തിൽ മാത്രം ഒതുങ്ങിനിൽക്കും.

ഇക്കാര്യം വ്യക്തമാക്കാനായി, ഈ ഒരു ചിത്രീകരണം നോക്കുക.

പാരമ്പര്യ ഇങ്ഗ്ളണ്ടിൽ, ഒരു വീട്ടിൽ ഗാർഹിക തൊഴിൽ ചെയ്യാനായി ഒരു വനിത വരുന്നു. ഈ ആൾ മുൻവാതിലിലൂടെ തന്നെ അകത്ത് വരുന്നു. ആ വീട്ടിലെ അന്തേവാസികൾ ഇരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു. വീട്ടുകാർ ഈ സ്ത്രീയെ പരാമർശിക്കുന്നതും, സംബോധനചെയ്യുന്നതും ആയ വാക്കുകൾ തന്നെ, ഈ സ്ത്രീ തിരിച്ചും ഉപയോഗിക്കുന്നു. എല്ലാരും ഉപയോഗിക്കുന്ന അതേ ഡൈനിങ്ങ് മേശക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നു. വസ്ത്രവിധാനത്തിലും മറ്റും യാതോരും താഴ്മയോ അധമത്വമോ ഈ തൊഴിൽ ചെയ്യാനായി വന്ന വനിത പ്രദർശിപ്പിക്കുന്നില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഈ ഉപഭൂഖണ്ടത്തിൽ ഈ ഒരു സാമൂഹിക രംഗം മനസ്സിൽ വിഭാവനം ചെയ്യാൻ പോലും ആവില്ലതന്നെ.

വീട്ടിൽ ഗാർഹിക തൊഴിൽ ചെയ്യാൻ വരുന്ന വേലക്കാരി അടുക്കളവാതിലിലൂടെ വേണം അകത്ത് വരാൻ. പല വീടുകളിലും ഈ ആൾക്ക് ഇരിക്കാൻ പോലും സൗകര്യം നൽകാറില്ല. നിലത്ത് ഇരുത്തുന്നതാണ് ഉചിതം. ഡൈനിങ്ങ് ടെയ്ബ്ളിൽ കൂടെ ഇരുത്തിയാൽ പ്രശ്നമാണ്. വസ്ത്രവിധാനത്തിൽ ഈ ആൾ വേലക്കാരിയാണ് എന്ന് തിരിച്ചറിയുന്ന രിതിയിൽ ഉള്ളതാവുന്നതാണ് അഭികാമ്യം. അങ്ങോട്ട് ഉപയോഗിക്കുന്ന നീ, നിന്‍റെ, അവൾ, അവളുടെ, പേര് വിളി തുടങ്ങിയ പദപ്രയോഗങ്ങൾ ഈ സ്ത്രീ തിരിച്ചും പ്രയോഗിച്ചാൽ ഗുരുതരമായ പ്രശ്നമാണ്.

എന്നാൽ, എന്തെങ്കിലും വിഡ്ഢിത്തം നിറഞ്ഞ മനുഷ്യ സമത്വവാദം മനസ്സിൽ കയറി, നമ്മളെല്ലാം ഒരേ നിലക്കാരാണ് എന്ന ഭാവം വീട്ടുകർ എടുത്താൽ, വീട്ടുവേലക്കാരി വാക്ക്-കോഡുകളിൽ ആ വീട്ടുകാരെ നിലംപരിശാക്കും.

സാമൂഹികമായി ആളുകളെ വ്യത്യസ്ത നിലവാരങ്ങളിൽ അടുക്കിവച്ച്, അവരിൽ കീഴ്ത്തട്ടുകാർക്ക് മുകളിലുള്ളവരെ കടിക്കുവാൻ പല്ലുകൾ നൽകുന്നവയാണ് ഫ്യൂഡൽ ഭാഷകൾ. ഈ കടിച്ച് കീറലിൽനിന്നും രക്ഷനേടാനായി മുകൾത്തട്ടിലുള്ളവർ പലവിധ സാമൂഹിക കവചങ്ങളും പേറി നടക്കും.

ആ വിധ കവചങ്ങളിൽപെട്ടവായാണ്, കീഴിൽപെട്ടവരെ ഇടിച്ച് താഴ്ത്തി നിർത്തുക. നിലത്തിരുത്തുക. അമിത വിധേയത്വം കാണിക്കുന്നവർക്ക് മാത്രം സൗകര്യങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ.

മെക്കോളയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കീഴിൽപ്പെട്ടവർക്ക് മുകളിൽ പെട്ടവരെ കൂടുതൽ നന്നായി കടിക്കാനുതകുന്ന ഒരു പുതിയ ആയുധം നൽകൽ അല്ല. മാത്രവുമല്ല, മുകളിൽപെട്ടവർക്ക് കീഴിൽപെട്ടവരെ കൂടുതൾ കാര്യക്ഷമമായി അമർത്താനുള്ള ഒരു ഉരുക്ക് കട്ട നൽകലുമല്ല.

മറിച്ച്, ഈ ദുഷ്ട മാനസികാവസ്ഥ ഉളവാക്കുന്ന ദുഷ്ട ഭാഷകളേയും സംസ്ക്കാരത്തെയും തുടച്ചുമാറ്റുക എന്നതാണ് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന മഹത്തായ പ്രസ്ഥാനം ലക്ഷ്യമിട്ടത്.
ലോക ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പ്രസ്ഥാനങ്ങളിൽ ഒന്നായ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ, ലോക ചരിത്രത്തിൽ ഏറ്റവും ദുഷ്ട പ്രസ്ഥാനങ്ങളിൽ ഒന്നായാണ് ഇന്ന് ഔപചാരിക ചരിത്രം സ്ക്കൂളുകളിലും കോളജുകളിലും പഠിപ്പിക്കുന്നത്.

ദുഷ്ട മാസികാവസ്ഥകൾ അല്ലാതെ, ഇങ്ങിനെയുള്ള ഒരു ഔപചാരിക വിദ്യാഭ്യാസം മറ്റെന്താണ് ഇവിടെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത്?

Image
Last edited by VED on Mon Oct 23, 2023 11:14 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ മാനസിക സ്വാസ്ഥ്യവും, അസ്വാസ്ഥ്യവും


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, ഒരു വ്യക്തിക്ക് ഒരു പ്രത്യേക ഇടത്ത് മാനസിക സ്വാസ്ഥ്യം ലഭിക്കുന്നത്, ആ ഇടത്തിലുള്ളവർ ആ ആൾക്ക് വേണ്ടി ഒരുക്കിവെക്കുന്ന ഭാഷാ കോഡുകളെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

ഒരേ ഇടത്ത് തന്നെ, 'സാർ' എന്നോ, 'മാഷ്'' എന്നോ 'നിങ്ങൾ' എന്നോ 'താൻ' എന്നോ, 'ഇയാൾ' എന്നോ 'നീ' എന്നോ (മലബാറിയിൽ, നിങ്ങൾ, ഇങ്ങൾ, ഇഞ്ഞ്) വ്യത്യസ്തമായി സംബോധന ചെയ്യപ്പെടുമ്പോൾ, വ്യത്യസ്തമായ മാനസിക സ്വാസ്ഥ്യമാണ് ലഭിക്കുക. ഇത് പോലെ മറ്റ് പല വാക്കുകളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഇവ നൽകുന്ന വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ച് ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽ കരുതിക്കൂട്ടിത്തനെ ഒരു ഔപചാരിക പഠനത്തിന് യാതോരു സർക്കാരുകളോ മന'ശാസ്ത്രജ്ഞരോ' ഒരുമ്പെട്ടിട്ടില്ലാ എന്നാണ് തോന്നുന്നത്.

ഈ വിധവാക്കുകൾ ഉളവാക്കുന്ന ഫലത്തെക്കുറിച്ച് (effect) March of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ ഈ എഴുത്തുകാരൻ ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് തന്നെ പ്രതിപാദിച്ചിരുന്നു. എന്നാൽ, ഈ എഴുത്തുകാരന്‍റെ ശൈലി ഒരു തരം നിന്ദ ഭാഷണം (Hate speech) ആണ് എന്ന് പല ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും അവിടേക്ക് കയറിക്കൂടിയിട്ടുള്ളവർ ഗൂഡമായിത്തന്നെ നിർവ്വചിച്ച് സ്വകാര്യ ഇടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഈ കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം, Macaulay വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസത്തിൽ, വ്യക്തികളെ സമൂഹത്തിലെ മറ്റ് ജനങ്ങളുടെ വളരെ എളുപ്പത്തിലുള്ള നിന്ദ നിർവ്വചനങ്ങളുടെ പ്രഹരത്തിൽ നിന്നും രക്ഷിക്കും എന്നുള്ളതാണ്.

ഇനി എടുക്കാനുള്ളത് Macaulayയുടെ 'English in taste' എന്ന വാക്യമാണ്. Taste എന്ന വാക്കിന് രുചി, അഭിരുചി, സ്വാദ് തുടങ്ങിയവാക്കുകൾ അർത്ഥമായി നൽകാവുന്നതാണ്.

ഇതിനെക്കുറിച്ച്, അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.


Image
Last edited by VED on Mon Oct 23, 2023 11:15 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ അപമര്യാദയുള്ളവയാണ്


Macaulayയുടെ 'English in taste' എന്ന വാക്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുൻപായി, കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച കാര്യത്തെക്കുറിച്ച് കുറച്ച് കൂടി എഴുതാം എന്ന് കരുതുന്നു.

വിഷയം, പ്രാദേശിക ഭാഷകൾ Rude (അപമര്യാദയുള്ളവ)യാണ് എന്ന മെക്കോളയുടെ പ്രസ്താവന.

ഭർത്താവിനെ യജമാനൻ 'നീ' എന്ന് സംബോനധചെയ്യുന്നത് സ്വാഭാവികം മാത്രം. 'അവൻ' എന്ന് പറയുന്നതും. എന്നാൽ, യജമാനൻ മേൽസ്ഥാനത്തുള്ള ഈ സ്വാതന്ത്ര്യം ഉപയോഗിച്ച്, കീഴ്ജീവനക്കാരന്‍റെ ഭാര്യയേയും, മറ്റ് കുടുംബാംഗങ്ങളേയും, വീട്ടിൽ കയറിവന്ന് ഇതേ പോലെ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുമ്പോൾ, ആ വീട്ടിലെ എല്ലാരിലും, ഒരു കടിഞ്ഞാൺ വന്ന് വീഴും.

വീടിന്‍റെ ദൃഷ്ടികേന്ദ്രം തന്നെ വ്യതിചലിക്കാം. കുടുംബാന്തരീക്ഷവും ചിതറാം.

ഈ സംഗതിയുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. ഒന്ന് മാത്രം ഇവിടെ പറയാം.

ഭർത്താവിനെ 'ചേട്ടൻ', 'അണ്ണൻ', 'അച്ചായൻ', 'ഇച്ചായൻ', 'ഇക്ക' തുടങ്ങിയ വാക്കുകളാൽ ബഹുമാനിക്കുന്ന ആളാണ് പ്രാദേശിക ഭാഷകളിൽ ഭാര്യമാർ. എന്നാൽ പലപ്പോഴും ഈ പദവി മറ്റ് വല്ലവരുടേയും കീഴ്ജീവനക്കാരനായി ജീവിക്കുന്ന ഭർത്താവിന് പുറം ലോകത്തിൽ പലയിടത്തും ലഭിക്കില്ല.

ഭർത്താവിന് ഇങ്ങിനെ ബഹുമാനം ലഭിക്കാത്ത ഇടങ്ങളിൽ ഭാര്യ കയറി ഇറങ്ങുന്നതും, കറങ്ങിനടക്കുന്നതും, കയറിച്ചെല്ലുന്നതും, പലപ്പോഴും ഭാര്യാ-ഭർത്തൃ ബന്ധത്തിൽ നിഷേധാത്മകത കയറ്റിവിടാം. ബഹുമാനിക്കപ്പെടാത്ത ഭർത്താവിനെ കാണുന്നത് ഭാര്യയിൽ ഭർത്താവിനോടുള്ള അടുപ്പത്തിൽ പാളിച്ചകൾ പടർത്തും.

മാത്രവുമല്ല, ഇങ്ഗ്ളിഷുകാർക്ക് കാര്യമായി അറിയാത്ത ഒരു വസ്തുതയും വാക്ക്-കോഡുകളിൽ ഉണ്ട്. ഫ്യൂഡൽ ഭാഷകളിലെ ബഹുമാന വാക്കുകൾക്ക് ചിലയിടത്തെങ്കിലും ഒരു തരം Aphrodisiac (കാമാകർഷണം ഉളവാക്കുന്ന) കഴിവുണ്ട്.

വനിതകളെ സാമൂഹികമായി മുന്നോട്ട് നീക്കാൻ വെപ്രാളപ്പെടുന്നവർക്ക് ഭാഷാകോഡുകൾ നൽകുന്ന പരിമിതികളെക്കുറിച്ച് ബോധമില്ലാ എന്നാണ് തോന്നുന്നത്.

വീട്ടിലെ അന്തേവാസികളിൽപെട്ട, കുടുംബത്തിൽ ബഹുമാനിക്കപ്പെടുന്ന ആരെയെങ്കിലും, ആ വീട്ടുകാരേക്കാൾ സാമൂഹികമായി താഴ്മയിൽ ഉള്ളവരിൽ ആരെങ്കിലും വന്ന്, 'നീ' എന്ന് സംബോധന ചെയ്യുകയും, അവൻ, അവൾ എന്നെല്ലാം പരാമർശിക്കുകയും ചെയ്താൽ ഉളവാകുന്ന മാനസികാവസ്ഥ, വീട്ടിനുള്ളൽ പാമ്പ് കയറിവന്ന് വാസം തുടങ്ങിയത് പോലെയാകും. എല്ലാരിലും സാസ്ഥ്യം നഷ്ടമാകും. അന്തരീക്ഷത്തിൽ ഒരു രൂക്ഷമായ വിഷമയം കലരും.

ഇത്രയ്ക്കും ഭയാനകമായ കോഡുകൾ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ബഹുമാനം ലഭിക്കാത്തിടത്ത് പോകാനോ, ഇടപഴകാനോ ആളകുൾ ഇഷ്ടപ്പെടില്ല. ബഹുമാനത്തിനായി വിക്രിയങ്ങൾ കാട്ടുന്നവനെ, മറ്റുള്ളവർ തരംതാഴ്ത്താനും പരിഹസിക്കാനും മറക്കില്ല. മടിക്കില്ല.

ഉദ്യോഗസ്ഥൻ ബഹുമാനം ലഭിക്കല്ലാ എന്ന് ഭയപ്പെട്ടാൽ, സ്വന്തം ക്യാബിന് പുറത്ത് കടക്കില്ല. ചില വീട്ടുകാർ പുറത്ത് വരില്ല. വിഡ്ഢിശാസ്ത്രത്തിൽ 'Paranoia' എന്ന് നിർവ്വചിക്കപ്പെട്ട പലതിന്‍റെയും കാതൽ ഭാഷാകോഡുകളിൽ കാണാവുന്നതാണ്.

Image
Last edited by VED on Mon Oct 23, 2023 11:15 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. ഒരു IP ഓഫിസറുടെ ഓർമ്മക്കുറിപ്പിൽ നിന്നും



1980കളിൽ Bangaloreൽ താമസിക്കുന്ന അവസരത്തിൽ, Deccan Herald എന്ന പത്രത്തിലാണ് എന്ന് തോന്നുന്നു, Proxy Fernandes എന്ന പേരിൽ (പേര് ശരിയാണോ എന്ന് ഇന്ന് ഉറപ്പിച്ച് പറയാൻ ആവില്ല) ഒരു പ്രാദേശികനായ വ്യക്തി ഒരു ലേഖനം എഴുതിയത് വായിച്ചതായി ഓർക്കുന്നു.

ഇദ്ദേഹം ഇങ്ഗ്ളിഷ് ഭരണകാലത്ത് സേവനം അനുഷ്ടിച്ച ഒരു IP Officer (Indian Police /Imperial Police Officer) ആയിരുന്നു. ഇന്നത്തെ IPSന് മുൻപ് ഇങ്ഗ്ളിഷ് ഭരണകാലത്ത് ഉള്ളതാണ് IP. ഇത് പിന്നീട് IPS ആയി രൂപാന്തരപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്.

ഇദ്ദേഹത്തിന്‍റെ ലേഖനത്തിൽ, അവകാശപ്പെടുന്നത്, IP Officerമാർ, അന്ന് യാതോരു അകമ്പടിയോ, മുന്നറിയിപ്പോ ഇല്ലാതെ, ഏത് പോലീസ് സ്ഥാപനത്തിലും സ്വന്തമായി കയറിച്ചെല്ലുകയും പരിശോധന നടത്തുകയും ചെയ്യുമായിരുന്നു എന്നാണ്. കോൺസ്റ്റബ്ൾമാരുടെ കോട്ടേസുകളിൽ കയറിച്ചെന്ന് അവിടുള്ള ടോയ്ലറ്റുകളുടെ വൃത്തിവരെ അവർ യതോരു സങ്കോചവും ഇല്ലാതെ പരിശോധിക്കുമായിരുന്നു.

എന്നാൽ ഇന്ത്യയെന്ന രാജ്യം രൂപീകരിക്കപ്പെട്ടതിന് ശേഷം, ഒരു ചെറുപ്പക്കാരനായ ഡി.എസ്.പി (DSP) (District Superintendent of Police)യുടെ ഓഫിസിൽ ഇദ്ദേഹം ചെന്ന്, ആ ആളോട് സംസാരിച്ചപ്പോൾ, ഈ വക കാര്യങ്ങൾ ചർച്ചചെയ്തു. അപ്പോൾ ഇന്ത്യൻ ഡി.എസ്.പിക്ക് പറയാനുണ്ടായിരുന്നത്, ആ വക കാര്യങ്ങളൊന്നും ഈ ഇന്ത്യാ രാജത്തിൽ നടപ്പില്ല എന്നായിരുന്നു. ഇങ്ങിനെ മുന്നറിയിപ്പും, കാര്യമായ അകമ്പടിയും, സെലൂട്ട് ചെയ്യാൻ ഏർപ്പാട് ചെയ്ത ഒരു വൻകൂട്ടം കോൺസ്റ്റബ്ൾമാരും മറ്റും ഇല്ലാതെ കയറിച്ചെന്നാൽ, ആള് കോമാളിയായിപ്പോകും എന്ന്.

അന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അവർക്ക് മുകളിലുള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങൾ പകർത്തിയെടുക്കാൻ പരിശ്രമിക്കും. അതേ സമയം, ഇങ്ഗ്ളിഷ് IP Officerമാരും പ്രാദേശിക IP Officerമാരും, കോസ്റ്റബ്ൾമാരേയും അവർക്ക് മുകളിലുള്ള ഇൻസ്പെക്ക്ടർമാരേയും, ഡിവൈഎസ്പിമാരേയും കാര്യമായിത്തന്നെ നിയന്ത്രിക്കും.

ഈ ഉപഭൂഖണ്ടത്തിൽ സേവനം അനുഷ്ടിച്ച ഒരു ഇങ്ഗ്ളിഷ് IP Officer ഇങ്ങിനെ രേഖപ്പെടുത്തിയത് വായിക്കാൻ ഇടവന്നിരുന്നു:
Q #UOTE: യാതോരു കാരണവശാലും ഒരു ഇന്ത്യക്കാരന് മറ്റ് ഇന്ത്യക്കാരുടെ മേൽ അധികാരം നൽകരുത്. നൽകിയാൽ അത് ദുരുപയോഗപ്പെടും എന്നത് തീർച്ചയാണ്. END OF QUOTE

മറ്റൊരു ഇങ്ഗ്ളിഷ് IP Officer ആശ്ചര്യത്തോടുകൂടി രേഖപ്പെടുത്തിയതും ഉണ്ട്. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന ആളെ യാതോരു കാരണവശാലും, പീഡിപ്പിക്കരുത് എന്ന് കർശനമായി താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാർ അൽപനേരം ഒന്ന് മാറിനിന്നാൽ, പോലീസുകാർ പിടിച്ച് കൊണ്ടുവന്ന ആളെ മുഖത്തിട്ടടിക്കുകയും മറ്റും ചെയ്തിരിക്കും.

എന്ത് കൊണ്ടാണ് പോലീസുകാർ ഇങ്ങിനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നതായിരുന്നു ആ IP Officerറുടെ അത്ഭുതം.

എന്നാൽ, 'സാർ' എന്നും, 'നിങ്ങൾ' എന്നും, 'അദ്ദേഹം' എന്നും, 'അവർ' എന്നും നിർവ്വചിക്കപ്പെടുന്നവർക്ക് മുഖത്തടികിട്ടില്ല. മറിച്ച്, 'നീ'യെന്നും 'അവൻ' എന്നും 'അവൾ' എന്നും നിർവ്വചിക്കപ്പെടുന്നവർക്കാണ് ഇത് സംഭവിക്കുക എന്ന കാര്യം ഇങ്ഗ്ളിഷ് ഓഫിസർക്ക് അറിവ് ലഭിച്ചിരുന്നോ എന്ന് അറിയില്ല.

ഇങ്ഗ്ളിഷ് ഭരണത്തിലെ ഓഫിസർമാരിൽ നിന്നും നേരെ വിപരീതമാണ്, ഇന്നതെ IPS ഉദ്യോഗസ്ഥരിൽ പലരും എന്ന് പറയപ്പെടുന്നു. ഇന്നുള്ളവർ കോൺസ്റ്റബ്ൾമാരുടെ പരുക്കൻ ഭാഷാപ്രയോഗങ്ങൾ പഠിക്കാനും, പകർത്താനും ആണ് ശ്രമിക്കുന്നത് എന്നാണ് കേട്ടഅറിവ്.

അസഭ്യവചനങ്ങളിൽ മാസ്റ്റർ ബിരുദം എടുക്കാത്തവർ എങ്ങിനെയാണ് പോലീസ് ഓഫിസർ ആകുക എന്ന ഒരു ചിന്തതന്നെ വളർന്നിട്ടുണ്ട്.

IPS Officerമാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. "'ഇവനൊക്കെ' / 'ഇവൾക്കൊക്കെ' ('ഓനോക്കെ' / 'ഓക്കെല്ലാം') എന്തറിയും?" എന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്ന ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉണ്ട് എന്നതും വാസ്തവമാണ്.

കീഴിലുള്ളവരുടെ ബഹുമാനം പിടിച്ചെടുക്കുക എന്ന ഭാരമേറിയ ഉത്തരവാദിത്വം ഫ്യൂഡൽ ഭാഷകളിൽ ഈ വിധമാണ് കാര്യങ്ങളെ നീക്കുക.

കേവലം ഭാഷാകോഡുകൾ ആണ് ഇവിടെല്ലാം മാനസിക പിരിമുറുക്കം നൽകുന്നത്.

Macaulayയുടെയും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനയിടേയും യത്നം ഈ പൈശാചിക കോഡുകളെ ഈ നാട്ടിൽ നിന്നും തുരത്തുക എന്നതായിരുന്നു.

Image
Last edited by VED on Mon Oct 23, 2023 11:15 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. അനുഭവിച്ചറിഞ്ഞ് രണ്ട് വ്യത്യസ്തതരം അഭിരുചികൾ


Macaulayയുടെ 'English in taste' എന്ന വാക്യത്തെ എടുക്കാം. രുചി, അഭിരുചി, സ്വാദ് എന്നെല്ലാമുള്ളത് പലകാര്യങ്ങളിലും ആവാം. ഇത് നിസ്സാരമായ ഒരു കാര്യമായി തോന്നാമെങ്കിലും ഒരു വ്യക്തിയുടേയും സമൂഹത്തിന്‍റേെയും മാനസിക നിലവാരം ഏത്രത്തോളം ഉയരത്തിലാണ് എന്നത് ഈ കാര്യങ്ങളിൽ പ്രതിഫലിക്കും എന്നുള്ളതാണ് വാസ്തവം.

ഈ എഴുത്തുകാരൻ പ്രീഡിഗ്രീക്കും (വിദ്യാഭ്യാസ വിദഗ്ദ്ധർ കാര്യമായതും ഗഹനവുമായ നീരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷം, ഗംഭീരമായ വിദ്യാഭ്യാസ പരിക്ഷ്കരണത്തിന്‍റെ ഭാഗമായി ഇന്ന് ഇതിനെ പ്ളസ് 1, പ്ളസ് 2 എന്നാണ് അറിയപ്പെടുന്നത്) ഡിഗ്രിക്കും പഠിക്കുന്നകാലത്ത്, രണ്ട് വ്യത്യസ്തതരം അഭിരുചികളെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ഒന്ന് ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യ രചനകളും പഴയ കാല Phantom, Mandrake, Casper, Spooky, Wendy the good little witch തുടങ്ങിയ ഇങ്ഗ്ളിഷ് comicക്കുകൾ. മാത്രവുമല്ല, അക്കാലത്തുള്ള വളരെ മാന്യമായ ഭാഷകളിൽ എഴുതപ്പെട്ടിരുന്ന ഇങ്ഗ്ളിഷ് നോവലുകളും, കുട്ടികൾക്കായുള്ള ഇങ്ഗ്ളിഷ് നോവലുകളും മറ്റും. ഇങ്ഗ്ളിഷ് ക്ളാസികൽ സാഹിത്യത്തിൽ ഈ എഴുത്തുകാരന് ഏറ്റവും പ്രീയപ്പെട്ടവ Oscar Wildeന്‍റെയും Somerset Maughamന്‍റെയും രചനകളായിരുന്നു. ഇവയിലെ തനതായ കഥയ്ക്കല്ല മൂല്യം. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ ഒരുക്കുന്ന അതി ലോലമായ ആശയവിനിമയ അന്തരീക്ഷമാണ് അവയ്ക്ക് അന്യാദൃശമായ മേന്മ പകർന്നത്.

പോരാത്തതിന്, അന്നുള്ള ഇങ്ഗ്ളിഷ് അപസർപ്പക നോവലുകൾക്കും ഒരു ഗംഭീരമാന്യതയും മനുഷ്യ ഗുണമേന്മയും ഉണ്ടായിരുന്നു.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) രചനകളിലെ ലോകം, ഈ ഉപഭൂഖണ്ടത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നിന്നും വീക്ഷിച്ചാൽ വളരെ ലളിതമായിരുന്നു. ഇവയിലുള്ള പ്രധാന വ്യത്യാസം ആശയവിനിമയത്തിൽ ഉച്ചനീചത്വം ഇല്ലാ എന്നുള്ളതായിരുന്നു.

ഈ ഭാഷാ അന്തരീക്ഷത്തിൽ, എല്ലാറ്റിനും ഒരു മയം ഉണ്ട്. എന്ത് കാര്യത്തിൽ ഏർപ്പെടുമ്പോഴും, മുന്നിൽ വന്ന ആൾക്ക് സ്വാഭാവികമായ മുൻഗണനാ അവകാശം ഉണ്ട്. വലിയ ആൾ, ചെറിയ ആൾ എന്ന വ്യത്യാസം ഇല്ലതന്നെ. കായികമായോ സംസാരത്തിലെ ശബ്ദത്തിലോ ഉള്ള ഗാംഭീര്യം പ്രദർശിപ്പിച്ചിട്ട് കാര്യമില്ല.

പ്രീഡിഗ്രിക്ക് പഠിച്ചത് തിരുവിതാംകൂറിലെ ഒരു പിന്നോക്ക ജാതിക്കാരുടെ സംഘടന നടത്തുന്ന ഒരു കോളേജിലായിരുന്നു. കോളേജിനുള്ളിലെ സംസാരം ഇത് ഒരു ഐതിഹാസിക കോളേജാണെന്നും, ദേശീയ നിലവാരത്തിൽ വൻ നേട്ടങ്ങൾ നേടിയ ഒന്നാണ് എന്നുമായിരുന്നു.

വർഷങ്ങൾക്ക് ശേഷമാണ് ഈ വിധമുള്ള അവകാശവാദങ്ങളുടെ യഥാർത്ഥ പൊരുൾ അറിയുന്നത്. ഗുണമേന്മയിൽ എത്രത്തോളം താഴെയാണ്, അത്രത്തോളും ഉയരത്തിലായിരിക്കും അവകാശവാദം.

പല സ്കൂളിലും, കോളേജിലും, ഈ വിധ വിഡ്ഢിത്തങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഏത് കുഗ്രാമത്തിലെ സ്കൂളുകൾക്കും ഈ വിധ അവകാശവാദങ്ങൾ ഉണ്ട്.

പോരാത്തതിന്, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും ഈ വിധം ചിന്തകൾ ഉണ്ട്. അതിനുമപ്പുറമാണ്, ഗുണമേന്മയിൽ കുറവുള്ള രാജ്യക്കാർക്കും ലോത്തിലെ ഏറ്റവും വലിയ പാരമ്പര്യത്തിന്‍റെ ഉടമസ്ഥർ തങ്ങളാണ് എന്ന അവകാശം. ഇന്ന് ആഫ്രക്കയിലെ പല പൊട്ട രാജ്യങ്ങളിൽ പോലും രണ്ടായിരം വർഷത്തിന് മുകളിലുള്ള ഗംഭീര പാരമ്പര്യത്തിന്‍റെ ഉടമസ്ഥരാണ് അവർ എന്ന അവകാശവാദം സ്ക്കൂൾ പാഠപുസ്തകങ്ങളിൽ സുലഭമാണ്.

വിഷയത്തിലേക്ക് തിരിച്ച് വന്ന്, പറയാനുള്ളത്, ഈ എഴത്തുകാരൻ പ്രീഡിഗ്രിക്ക് പഠിച്ച കോളജിൽ വന്നു ചേർന്ന മിക്ക വിദ്യാർത്ഥികളും തിരുവിതാംകൂറിലെ പ്രാദേശിക ഭാഷാ സ്ക്കൂളുകളിൽ നിന്നും പഠിച്ചു വന്നവരായിരുന്നു. ചെറുതായെങ്കിലും ഉള്ള ഇങ്ഗ്ളിഷ് പഠന പാരമ്പര്യത്തിൻ നിന്നുമുള്ള വിദ്യാർത്ഥികൾ അടുത്തുള്ള ഒരു ക്രിസ്ത്യൻ മാനേജ്മെന്‍റെ കോളേജിലാണ് പഠനത്തിന് പോയത്.

ഇതിൽ ഒഴിവായുള്ളവരും (exceptions) ഉണ്ടായിരുന്നു.

ചുറ്റും പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിൽ നിന്നും വന്ന സഹപാഠികൾ ആയിരുന്നത് കൊണ്ട്, ഇങ്ഗ്ളിഷ് ചിന്താഗതികൾ മനസ്സിൽ ഒരു നേരിയ നിഴൽപോലെ മാത്രമേ ഉണ്ടായിരുന്നു. കാരണം, ചുറ്റുമുള്ളവർക്ക് അവയെക്കുറിച്ച് യാതൊന്നും അറിയില്ല.
സംഭാഷണ വിഷയങ്ങൾ, പെരുമാറ്റം, ജീവിത വീക്ഷണം, ജീവിത ലക്ഷ്യം എന്നിവയെല്ലാത്തിനേയും പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ കോഡുകൾ ഇവരിൽ നിയന്ത്രണം വെച്ചതായുള്ള കാര്യം വളരെ വ്യക്തമായിരുന്നു.

പ്രാദേശിക ഭാഷാ കോഡുകൾ മാത്രം പ്രവർത്തിക്കുന്ന സാമൂഹിക അന്തരീക്ഷം എത്രത്തോളും വ്യത്യസ്തമാണ് എന്നതിന്‍റെ ഒരു അനുഭവമായിരുന്നു ഈ അന്തരീക്ഷം.

Image
Last edited by VED on Mon Oct 23, 2023 11:16 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. അദ്ധ്യാപകർ സ്വർണ്ണ ഗോപുരങ്ങളിലും, വിദ്യാർത്ഥികൾ നാറുന്ന നിലത്തും എന്നും ആകുന്ന വിദ്യാഭ്യാസം



പ്രീഡിഗ്രിക്കും, ഡിഗ്രിക്കും (തിരുവനന്തപുരത്ത്), പഠിക്കുന്ന കാലത്ത്, കൂടെ പഠിച്ചവരിൽ നല്ലൊരു പങ്കും പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിലൂടെ വന്നവരായിരുന്നു. 5ആം ക്ളാസ് മുതൽ 10ആം ക്ളാസ് വരെ കേരളാ വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള 'ഇങ്ഗ്ളിഷ്' മീഡിയം ക്ളാസുകളിലാണ് പഠിച്ചത്. ഇവയും കാര്യമായി ഒരു ഇങ്ഗ്ളിഷ് മീഡിയം എന്ന് പറയാനാവില്ല. കാരണം, സ്ക്കൂൾ അന്തരീക്ഷം ഏതാണ്ട് പൂർണ്ണമായും മലയാളം തന്നെയായിരുന്നു.

അദ്ധ്യാപകരിലും ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധമുള്ളവർ എണ്ണത്തിൽ വളരെ തുച്ഛമായിരുന്നു.

മലയാളത്തിലേയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലേയും മാനസികാവസ്ഥകൾ തികച്ചും വിത്യസ്തങ്ങളായിരുന്നു. മലയാളത്തിൽ വ്യക്തികൾ, ഏറ്റവും കുറഞ്ഞത് You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പദപ്രയോഗങ്ങളുടെ മൂന്ന് വ്യത്യസ്തങ്ങളായ നിലവാരത്തിൽ നിലനിൽക്കുന്നു.

അതിൽ അദ്ധ്യാപകർ ഏറ്റവും മുകളിലും, വിദ്ധ്യാർത്ഥികൾ ഏറ്റവും കീഴിലും.

ഈ ഓരോ നിലവാരത്തിനും വ്യത്യസ്തങ്ങളായ മാനസിക കാഴ്ചപ്പാടുകളായിരുന്നത്. ഒരു ഭാഗത്ത് മേൽക്കോയ്മകളും, മറുഭാഗത്ത് എന്തിനും വണങ്ങി കാര്യസാദ്ധ്യതനടത്തുക, പാദസേവ ചെയ്ത് പ്രീയം നേടുക എന്നതിൽ സായൂജ്യം കണ്ടെത്തൽ. ഇതിന് ഒരുങ്ങാത്തവർ ഒരുതരം പുകഞ്ഞപുള്ളിയായി നിലനിൽക്കും.

ഇത് ഒരു വശം മാത്രം. കൂടുതലായുള്ള പ്രശ്നം, വിദ്യാർത്ഥികൾക്കിടയിൽത്തന്നെയുള്ള വ്യക്തിപരമായ കുശുമ്പകുളും, തമ്മിൽത്താഴ്ത്തിപ്പറയലും, തരംതാഴ്ത്തലും. ഇതിലെല്ലാം ആർക്കും ഒരു പ്രത്യേകമായുള്ള അനുഭവമായി കണ്ടിരുന്നില്ല. മറിച്ച്, എല്ലാരും ചെയ്യുന്ന കാര്യങ്ങൾ. ഇത്യാദികാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ചെയ്ത് മറ്റവനെ/മറ്റവളെ മലർത്തിയടിക്കാൻ കഴിഞ്ഞാൽ, മാനസിക ഉല്ലാസം ലഭിക്കും.

എന്തിനും ഏതിനും തനിക്കാണ് കഴിവ് കൂടുതൽ എന്ന് പ്രദർശിപ്പിക്കാനുള്ള ഒരു വാഞ്ജ. അദ്ധ്യാപകരും ഇതേ മാതിരി തന്നെ വിദ്യാർത്ഥികളെ കഴിവുള്ളവരെന്നും ഇല്ലാത്തവരെന്നും തരംതിരിക്കുന്നുണ്ടാവാം. ഇനി ഇങ്ങിനെ ചെയ്യുന്നില്ലെങ്കിലും, ഭാഷാകോഡുകൾ ഈ കാര്യങ്ങൾ നടത്തും. സ്വമേധയാ.

ഈ എഴുത്തുകാരൻ 5ആം ക്ളാസിൽ ചേർന്ന ഉടനെ ഈ രണ്ട് വ്യത്യസ്തലോകങ്ങളുടേയും വ്യാപ്തി കാര്യമായി അറിഞ്ഞിരുന്നില്ല.

എന്നാൽ, ഈ ക്ളാസിൽ വച്ചുതന്നെ, ആന്തരിക സോഫ്ട്വേർ കോഡുകളുടെ ദിശാഘടകാംശത്തിൽ കാര്യമായ വ്യത്യാസം മറ്റ് 5ആംക്ളാസിലെ വിദ്യാർത്ഥികളോട് താരതമ്യം ചെയ്യുമ്പോൾ ഉണ്ടായിരുന്നു. ഇത് ഇത്രമാത്രമാണ്:

ഈ എഴുത്തുകാരന് ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉണ്ട്. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിലേക്കും മറ്റുമുള്ള പാതയിലേക്കാണ് മാനസിക മുഖം തിരിഞ്ഞിരിക്കുന്നത്.

അതേ സമയം, മറ്റ് വിദ്യാർത്ഥികളും മിക്ക അദ്ധ്യാപകരും ഏതാണ്ട് പൂർണ്ണമായും മലയാളത്തിലെ ഭാഷാ അന്തരീക്ഷത്തിലേക്കാണ് മുഖംനട്ടിരിക്കുന്നത്.

തുടക്കത്തിൽ ഈ എഴുത്തുകാരനും മറ്റുള്ളവരും ഏതാണ്ട് തൊട്ടടുത്തുള്ള മാനസിക സ്ഥാനത്താണ് നിന്നിരുന്നതെങ്കിലും, ഓരോ മാസവും, വർഷവും കഴിയുന്തോറും, ഉൾക്കാഴ്ചകളുടെ സ്ഥാനത്ത് രണ്ട് കൂട്ടരും തികച്ചും വ്യത്യസ്തവും തമ്മിൽ വളരെ വിദൂരങ്ങൾ ഉള്ള ഇടങ്ങളിലേക്കും നീങ്ങുന്നുണ്ടായിരുന്നു.

ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പ്രയാസമില്ലതന്നെ.

ചിത്രീകരണം നോക്കുക:

വർഷം 1975. രണ്ട് കുട്ടികൾ. അതിൽ ഒരാളുടെ വീട്ടിൽ ഒരു ഇങ്ഗ്ളിഷ് പത്രം നിത്യേനെ വരുത്താൻ പറയുന്നു. അയാളുടെ വീട്ടിൽ അത് നിത്യവും വരുന്നു. ഈ കുട്ടി ദിവസവും ആ ഇങ്ഗ്ളിഷ് പത്രം കാണുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം അത് വായിച്ച് തുടങ്ങുന്നു. ഏതാണ്ട് 5 വർഷങ്ങൾക്ക് ശേഷം, ഈ ആളുടെ മനസ്സിൽ ലഭിച്ച കാര്യങ്ങൾ, മറ്റെ കുട്ടിയുടെ മനസ്സിന് ലഭിച്ച കാര്യങ്ങൾക്ക് അതീതമായുള്ള പലതും ഉണ്ടാവും. രണ്ടു പേരെയും അവരുടെ ആന്തരിക സോഫ്ട്വേർകോഡുകളുടെ ഡിസൈൻ വ്യൂവിൽ (Design view) ദർശിച്ചാൽ, രണ്ട് പേരും തികച്ചും രണ്ട് വ്യത്യസ്ത ദിക്കിലേക്ക് ഈ 5 വർഷങ്ങൾക്കുള്ളിൽ നീങ്ങിയതായി കാണും.

ഈ മുകളിൽ നൽകിയ ചിത്രീകരണത്തിൽ, ഒരു വളരെ പിന്നിലുള്ള ഒരു വർഷം നൽകിയതിനും ഒരു കാര്യമുണ്ട്. അത് പിന്നീട് സൂചിപ്പിക്കാം. ഓർമ്മവരികയാണെങ്കിൽ.

Image
Image description
Post Reply

Who is online

Users browsing this forum: No registered users and 0 guests