13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

Post Reply
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

Contents

Post posted by Admn »

c #

കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ നായർമാരെക്കുറിച്ചും


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി നൈപുണ്യത്തെക്കുറിച്ച്


3. വൻ ആയുധ നൈപുണ്യത്തിന്‍റേനയും അമിത ധൈര്യത്തിന്‍റേചയയും കാര്യം


4. വൻ ധൈര്യശാലികളായ നായർമാർ ഓടിയൊളിച്ചതു എന്തുകൊണ്ടാവാം


5. ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തി നിർത്തിയതുമാരിതിയായുള്ളവർ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ പെരുമാറ്റങ്ങൾ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന പ്രാകൃതഭാവങ്ങൾ


8. അമിത ധൈര്യത്തിന്‍റേയും അതിശയകരമായ ഗുണമേന്മയുടേയും സാക്ഷ്യപത്രങ്ങൾ


9. സാമൂഹിക പരിഷ്ക്കരണം ഒരു വൻ പൊല്ലാപ്പായതിനെക്കുറിച്ച്


10. സർവ്വസ്വാതന്ത്ര്യവും നൽകി കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള വിന


11. കീഴ്ജനത്തിന്‍റെ വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും


12. എതിർകോണുകളിൽ ഉള്ള രണ്ട് വ്യത്യസ്ത ദീശാ ഘടാകാംശങ്ങളുടെ അനുപാതം


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ സവിശേഷതയെക്കുറിച്ച്


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാൽ


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും ഉള്ള കണ്ണികൾ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക ഘടന


16. IVRSൽ പൊട്ടലും ദിശാതിരിയലും സംഭവിക്കുന്നതിനെക്കുറിച്ച്


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു നിർത്തുന്ന ഉച്ചനീചത്വ തുണ്ടുകൾ


18. നായർമാരെ കഠിന അടിമത്തത്തിൽ നിന്നും രക്ഷിച്ചത്


19. നായർമാർ അവസരം ലഭിച്ചപ്പോൾ ഇസ്ലാമിൽനിന്നും പുറത്തേക്ക് ചാടിയില്ല


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ സ്വത്താക്കിമാറ്റപ്പെട്ട വിവരങ്ങളെക്കുറിച്ച്


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന് ഉള്ള പ്രേരണ


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ വിരോധാഭാസങ്ങൾ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ തടഞ്ഞുതുടങ്ങിയപ്പോൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ ആരംഭത്തിലേക്ക് ഒരു എത്തിനോട്ടം


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങൾ


27. ഉപദ്വീപിൽ ഇസ്ലാമിനോട് വൻ വിരോധം വരുത്തിയ കാര്യങ്ങളിൽ ഒന്ന്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും അരിപ്പക്കടലാസും വെക്കേണ്ടുന്ന അവസ്ഥാവിശേഷം


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്‍റെക ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച്


31. മറ്റ് മാപ്പിളമാരെക്കുറിച്ചും, മാപ്പിളയെന്ന വാക്കിന്‍റെ് മറ്റൊരു ബന്ധത്തെക്കുറിച്ചും


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ വ്യത്യസ്ത ജനവംശങ്ങൾ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും പരിചയപ്പെടുത്താനും സ്ഥാനീകരിക്കാനുമായി


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും മറ്റും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ കാര്യങ്ങൾ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെക്കുറിച്ച്


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി വാക്കുകൾ


42. പറുദീസയും പറുദീസയിലെ ഹൂറിമാരും മറ്റും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ കുത്തൊഴുക്കിലേക്ക്


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ പറ്റുള്ളുവെന്ന മാനസികഭാവം


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ കീഴ്ജനം കയറിയപ്പോൾ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ ബൃട്ടിഷ്-മലബാറിലേക്ക് ഇറക്കുമതിചെയ്യാൻ വേണ്ടി


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അലകൾ മലബാറിൽ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ തിരുത്തിയെഴുതുന്നതിനെക്കുറിച്ച്


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള കാര്യങ്ങൾ


50. പാതി ഇരുണ്ടതും പകൽവെളിച്ചം പോലെ തെളിഞ്ഞു കാണുന്നതും



Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

1

Post posted by Admn »

1 #. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ നായർമാരെക്കുറിച്ചും




3. തിരുവിതാംകൂറിലെ മൂന്നാമത്തെ നായർ ജനവംശം സ്വരൂപം നായർമാരാണ്. ഇവർ തിരുവിതാംകൂറിലെ ക്ഷത്രിയ കുടുംബക്കാരുടെ സേവകരാണ്. നമ്പൂതിരിമാർക്ക് കീഴിൽ സ്ഥാനീകരിക്കപ്പെട്ടിട്ടുള്ള ക്ഷത്രിയരുടെ സേവകരാണ് ഇവർ എന്നതിനാൽ, ഇവർ ഇല്ലക്കാർ-നായർമാരേക്കാളും താഴെവരുന്നവരാണ്, സാമൂഹികമായി.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ആർക്ക് വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത് എന്നതുവരെ വാക്ക് കോഡുകളെ ബാധിക്കും. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ആണ് ഇത്. ഇതൊന്നുമറിയാതെയാണ് ഇന്ന് ഇങ്ഗ്ളിഷുകാർ സാമൂഹിക സമത്വം എന്ന അപക്വമായ ആശയം പ്രചരിപ്പിക്കുന്നത്.

ഈ സ്വരൂപം-നായർമാരിൽ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെട്ടിരുന്നവർ ഉണ്ടായിരുന്നു. Kaippizha, Pattazhi, Vembanad തുടങ്ങിയ സ്വരൂപക്കാർ ഈ കൂട്ടരിൽ പെടും.

ഇല്ലക്കാർക്കും സ്വരൂപക്കാർക്കും കീഴിൽ കീഴ്ജനമായി അനവധി ജനവംശങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർക്കുക. അതിനാൽ തന്നെ ഭാഷാ കോഡുകൾ സ്വരൂപക്കാരേയും കീഴ്ജനത്തിന് മുകളിൽ തന്നെയാണ് നിലനിർത്തുക.

സ്വരൂപക്കാർ എന്നത് ബൃട്ടിഷ്-മലബാറിലെ അകത്തു ചർണ നായർമാരോടും പുറത്തു ചർണ നായർമാരോടും തുല്യരാണ് എന്ന് Travancore State Manual Vol2ൽ എഴുതിക്കാണുന്നു. ഈ വിവരം എത്രമാത്രം സൂക്ഷ്മായ വിവരം ആണ് എന്ന് പറയാൻ ആവില്ല.

QUOTE from TSM V2: The Swarupakkars correspond to the Akattu-Chernna and Purattu-Chernna Nayars of British Malabar. END OF QUOTE

ബൃട്ടിഷ്-മലബാറിലെ സാമൂഹിക വിവരങ്ങൾ തിരുവിതാംകൂറിൽ അടുത്തടുത്തു വന്നുകൊണ്ടിരിക്കുമ്പോൾ, തിരുവിതാംകൂറിലെ ഓരോ കൂട്ടരും അവർക്ക് മുൻതൂക്കം ലഭിക്കുന്ന ആൾകൂട്ടങ്ങളെ ബൃട്ടിഷ്-മലബാറിൽ അവരുടെ കൂട്ടരായി കണ്ടെത്തിത്തുടങ്ങിയ അവസരമായിരുന്നു മലബാറിലെ ഇങ്ഗ്ളിഷ് ഭരണകാലം.

ഉദാഹരണത്തിന്, ഈഴവർ നോക്കിയപ്പോൾ അവർക്ക് പറ്റിയ കൂട്ടർ മലബാറിലെ തീയർ എന്ന ജനവംശം ആയിരുന്നു. മലബാറിൽ രണ്ട് വ്യത്യസ്ത കൂട്ടം തീയർ ഉണ്ടായിരുന്നു എന്നതൊന്നും അവർക്ക് ബാധകമായിരുന്നില്ല. രണ്ടും ഞങ്ങൾ തന്നെയാണ് എന്നതായിരുന്നിരിക്കാം ഈഴവ നേതാക്കളുടെ ഭാവം.

ഈ ഒരു ബന്ധം സ്ഥാപിക്കുന്നതോടുകൂടി, ഈഴവരുടെ വംശത്തിൽ British-Indiaയിലെ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ആയ ICSസ്സുകാർ വരെ ഉണ്ട് എന്ന് മനസ്സിലാക്കപ്പെടും. അതേ സമയം അവർ തിരുവിതാംകൂറിൽ അടിമ ജനം തന്നെയായിരുന്നു അന്ന്.

4 & 5. Padamangalam and Tamil Padam നായർമാർ ആണ് നാലാമത്തേയും അഞ്ചാമത്തേയും നായർ ജനവംശങ്ങൾ. ഇവർ യഥാർത്ഥത്തിൽ നായർമാരല്ല എന്നും, തമിഴ് പ്രദേശങ്ങളിൽ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയവർ ആണ് എന്നും എഴുതിക്കാണുന്നു.

ഈ വാക്കുകൾ വിഡ്ഢിത്തമാകുന്നത്, തിരുവിതാംകൂർ എന്ന പ്രദേശം യഥാർത്ഥത്തിൽ ഒരു തമിഴ് പൈതൃകമുള്ള പ്രദേശം ആണ് എന്ന് Travancore State Manual Vol1ൽ പറയുന്നുണ്ട് എന്നതുകൊണ്ടാണ്. പോരാത്തതിന്, നമ്പൂതിരിമാർക്ക് കീഴിൽ നായർ എന്ന ഒരു സാമൂഹിക സ്ഥാനം പണ്ടുമുതലേ നിലനിന്നിരിക്കും. ആ സ്ഥാനത്തിലേക്ക് പല ജനവംശങ്ങളും കയറിക്കൂടിയിട്ടുണ്ടാവും. അങ്ങിനെയാണ് പലവിധ നായർ ഉപവിഭാഗങ്ങളും രൂപീകൃതമായിരുന്നിരിക്കുക.

Padamangalam and Tamil Padam നായർമാരെക്കുറിച്ചുള്ള വിവരം നൽകിയ വ്യക്തകൾക്കോ അതുമല്ലാ ഇവരെക്കുറിച്ച് എഴുതിച്ചേർത്തവർക്കോ, അവരോട് ഒരു ചെറിയ മാനസിക അകൽച്ച ഉണ്ടായിരുന്നിരിക്കാം.

ഈ രണ്ട് കൂട്ടം തമിഴ് പൈതൃകക്കാരായ നായർമാർ കുറച്ചു കാലങ്ങൾക്ക് മുൻപുവരെ മറ്റ് നായർമാരിൽ നിന്നും വ്യക്തമായും വ്യത്യസ്തരായിരുന്നു എന്നാണ് അവകാശപ്പെട്ടുകാണുന്നത്. എന്നാൽ നാഗം അയ്യയുടെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന കാലത്ത് ഈ വ്യത്യാസം മാഞ്ഞുപോയിരുന്നിരിക്കാം എന്നാണ് മനസ്സിലാക്കേണ്ടത്.

Padamangalam നായർമാർ ചെയ്യേണ്ടുന്ന തൊഴിലുകൾ അമ്പലങ്ങളിൽ തൂത്തുവാരുക, അമ്പലങ്ങൾ വൃത്തിയാക്കുക, ആദ്ധ്യാത്മിക ഘോഷയാത്രാ വേളകളിൽ വിളക്ക് വഹിക്കുക തുടങ്ങിയവയായിരുന്നു പോലും.

മനസ്സിലാക്കേണ്ടത് പഴയ കാല ഇങ്ഗ്ളണ്ട് പോലെയല്ല തിരുവിതാംകൂർ എന്നതാണ്. കഠിനമായ ജന്മി-അടിമ ബന്ധകോഡുകൾ ഉള്ള ഭാഷയാണ് തിരുവിതാംകൂറിൽ ഉള്ളത്. കീഴ്ജനം സാമൂഹിക അതിരുകൾ പൊട്ടിച്ചു മുകളിലേക്ക് ഉയർന്നുവന്നാൽ, അമ്പലങ്ങളിൽ ഈ വിധ തൊഴിലുകൾ ചെയ്യുന്ന നായർമാർക്ക് വൻ സാമൂഹിക ഹാനി ഭാഷാ കോഡുകളിലൂടെ സംഭവിക്കും.

ഇനി പറയാനുള്ളത്, തിരുവിതാംകൂറിലെ ഈ അഞ്ച് കൂട്ടം നായർമാരിൽ തമ്മിലുള്ള സാമൂഹിക ബന്ധത്തെക്കുറിച്ചാണ്. കീഴ്ജനത്തിന് മുകളിൽ ഇവർ എല്ലാവരും നായർമാരാണ് എന്ന രീതിയിൽ അവതരിക്കുമെങ്കിലും, ഇവർ അഞ്ച് കൂട്ടർക്കും ഇടയിൽ വൻ ഉയർച്ചത്താഴ്ച തന്നെ നിലനിൽക്കും. എന്നാൽ ഇതിന് കാര്യമായ വ്യക്തമായ അതിർവരമ്പുകൾ നിലനിന്നേക്കില്ല.

കാരണം, ഓരോ വിഭാഗത്തിലേയും വ്യക്തികളും കുടുംബങ്ങളും പലരീതിയിൽ തന്നെ ഉയർന്നും താഴ്ന്നും നിലനിന്നേക്കാം. അതിനാൽ തന്നെ, ഒരു കുടുംബത്തെ അകത്തിനിർത്തിയാൽ തന്നെ, അതേ വിഭാഗത്തിലെ മറ്റൊരു കുടുംബത്തിനെ അടുപ്പിച്ചേക്കാം എന്നും കാണുന്നു.

ഒരു ഉപവിഭാഗക്കാർ പാചകം ചെയ്ത ഭക്ഷണം മറ്റൊരു വിഭാഗക്കാർ കഴിക്കില്ല പോലും. മാത്രവുമല്ല, വ്യത്യസ്ത വിഭാഗക്കാർ ഒരേ നിരയിൽ (rowയിൽ) ഇരുന്ന് ഭക്ഷണം കഴിക്കില്ല. അതായത് വ്യത്യസ്ത വിഭാഗക്കാർ വ്യത്യസ്ത നിരകളിൽ (rows) ഇരുന്നാണ്, പൊതുവേദികളിൽ ഇരുന്ന് ഭക്ഷണം കഴിക്കുക.

സ്വരൂപം നായർമാർക്ക് ഇല്ലക്കാരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കാം. എന്നാൽ ഇല്ലക്കാരിലെ സ്ത്രീകൾ സ്വരൂപക്കാരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കില്ല.

എന്നാൽ പൊതുവായി പറയപ്പെടുന്നത്, എല്ലാ വിഭാഗക്കാരിലേയും പുരുഷന്മാർ എല്ലാ വിഭാഗക്കാരുടേയും വീടുകളിൽനിന്നും ഭക്ഷണം കഴിക്കും എന്നതാണ്. എന്നാൽ സ്ത്രീകൾ ഇത് ചെയ്യില്ല. ഇതും ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന നേരിയതും ശക്തമായതുമായ ചില മാനസിക വരമ്പുകളെ ഭൗതികമായി നിലനിർത്താനായിട്ടായിരിക്കാം.

ഉദാഹരണത്തിന്, ഇന്നുള്ള പോലീസ് വകുപ്പിലെ കോൺസ്റ്റബ്ൾ മുതൽ non-IPS SP വരെയുള്ള പുരുഷ ജീവനക്കാർ ഒരേ വേദിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചാലും, അവർ തമ്മിലുള്ള അദൃശ്യമായ ഉയർച്ചത്താഴ്ചകൾ യാതോരു ബലക്ഷയവും ഇല്ലാതെതന്നെ ആ അന്തരീക്ഷത്തിൽ നിലനിൽക്കും.

എന്നാൽ ഇതേ കൂട്ടരുടെ ഭാര്യമാരും കുടുംബങ്ങളിലെ മറ്റ് സ്ത്രീജനങ്ങളും ഒരേ വേദിയിൽ ഒന്നിച്ചിരുന്ന് സല്ലപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താൽ, പോലീസ് വകുപ്പിലെ അവരവരുടെ പുരഷന്മാരുടെ അതേ ഉയർച്ചത്താഴ്ചാ സ്ഥാനീകരണങ്ങൾ അവരവർക്ക് നിലനിർത്താനായേക്കില്ല. കാരണം, ഈ സ്ത്രീവേദിയിൽ വയസ്സിന്‍റേനയും അവരവരുടെ തൊഴിലിന്‍റെ നിലവാരത്തിന്‍റേ യും അങ്ങിനെ മറ്റ് പലകാര്യങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും വ്യക്തികൾ തമ്മിലുള്ള സ്ഥാനീകരണം.

ഈ ചേട്ടൻ, ചേച്ചീ, സാർ, മാഢം സ്ഥാനീകരണം ഒഴിച്ചുകൂടാൻ ആവാത്ത ഒരു വൻ കോഡിങ്ങായി, ഫ്യൂഡൽ ഭാഷകളിൽ എല്ലാ മനുഷ്യ സംഗമങ്ങളിലും നിലനിൽക്കും എന്നും ഓർക്കുക.

തിരുവിതാംകൂറിലെ നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുവരാം. വൈവാഹിക ബന്ധത്തിൽ സ്ത്രീകൾ അവരേക്കാൾ ഉയർന്നവരോ അതുമല്ലെങ്കിൽ അവരുടെ അതേ വിഭാഗത്തിൽ നിന്നുമോ മാത്രമേ വിവാഹം ബന്ധത്തിൽ ഏർപ്പെടുകയുള്ളു.

തന്നെക്കാൾ ഉയർന്ന വിഭാഗത്തിലേക്ക് വിവാഹം കഴിക്കുന്ന സ്ത്രീക്ക്, ഭർത്താവിന്‍റെയ വീട്ടിലെ അടുക്കളയിൽ ഇഷ്ടംപോലെ കയറിനടക്കാൻ അനുവാദം ലഭിക്കില്ല പോലും.

ഈ മുകളിൽ പരാമർശിക്കപ്പെട്ട ഉന്നത നായർമാർ കൂടാതെ, കന്നുകാലികളെ പരിപാലിക്കുന്ന ഇടച്ചേരി (Idacherry അഥവാ herdsmen), മാരാൻമാർ, ചെമ്പോട്ടികൾ, ഓടത്ത് (Odathu) നായർമാർ, കലംകൊട്ടികൾ, Vattakkadans or Chekkalas എന്ന എണ്ണ വിൽപ്പനക്കാർ, Pallichans അഥവാ പല്ലക്ക് വഹിക്കുന്നവർ, അസ്ത്തിക്കുറിശ്ശി നായർമാർ, ചെട്ടികൾ അഥവാ കച്ചവടക്കാർ, ചാലിയന്മാർ അഥവാ നെയ്ത്തുകാർ, വെലുത്തേടന്മാർ അഥവാ അലക്കുകാർ, വിളക്കിത്തലവന്മാർ അഥവാ barbars എന്നവരും നായർമാർ തന്നെ. എന്നാൽ ഉന്നത നായർ വിഭാഗക്കാർ അവരെ അവരേക്കാൾ താഴ്ന്നവരായാണ് കാണുക.

ഈ കൂട്ടരെ എല്ലാം തരംതാഴ്ത്തിയത് അവരവരുടെ പാരമ്പര്യ തൊഴിലുകൾ ആണ് എന്ന് Travancore State Manual Vol2ൽ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

QUOTE: ..... their traditional occupations themselves being the cause of their degradation. END OF QUOTE

ചെയ്യുന്ന തൊഴിൽ ആളേയും ആൾക്കൂട്ടത്തെയും വ്യത്യസ്ത ജനവംശമായി സ്ഥാനീകരിക്കാൻ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ആവില്ല എന്ന് മനസ്സിലാക്കുക. ഫ്യൂഡൽ ഭാഷകളുടെ കഴിവുകൾ ആപാരം തന്നെയാണ്.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

2

Post posted by Admn »

2 #. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി നൈപുണ്യത്തെക്കുറിച്ച്




നായർമാരെ അതിഗംഭീരമായി പുകഴ്ത്തിപ്പറയുന്ന ചില പഴയ കാല എഴുത്തുകൾ ഇനി നോക്കാം.

അവ ഉദ്ദരിക്കുന്നതിന് മുൻപായി ഒരു കാര്യം വീണ്ടും വായനക്കാരന്‍റെ ഓർമ്മയിലേക്ക് കൊണ്ടുവരികയാണ്. നായർ എന്നത്, പല വ്യത്യസ്ത ജനവംശങ്ങളും കൈവശപ്പെടുത്തുകയും പിന്നീട് പാരമ്പര്യ അവകാശമായി കരുതിയിരുന്നതുമായ, ഒരു സ്ഥാനപ്പേരാവാം എന്നതാണ് അത്.

ദക്ഷിണേഷ്യയ്ക്ക് പുറത്തുനിന്നുമുള്ള വിദേശീയർ പണ്ടുകാലങ്ങളിൽ മലബാറിലേക്ക് വന്നപ്പോൾ ആയോധന കലയിൽ പ്രാവീണ്യം നേടിയിരുന്ന നായർമാരെ കാണുകയുണ്ടായി എന്ന് മനസ്സിലാക്കാവുന്നതാണ്. നായർമാരിലെ ചില വീട്ടുകാരിലെ ചെറുപ്രായക്കാർ ഏതാണ്ട് ഏഴുവയസ്സു മുതൽ കളരി 👆 അഭ്യസിക്കാൻ പോകുമായിരുന്നു എന്നും മനസ്സിലാക്കുന്നു.

വാൾ, ചുരിക, വടി, ചൂരൽ, കത്തി, കഠാര തുടങ്ങിയ ആയുധങ്ങളും, ആവക ആയുധപ്രയോഗങ്ങളെ തടയാനും അവയുടെ ആക്രമണങ്ങളിൽനിന്നും സ്വന്തം ശരീര ഭാഗങ്ങളെ സംരക്ഷിക്കാനും മറച്ചുവെക്കാനും ഉള്ള പരിചയെന്ന ഫലകവും, ഉപയോഗിച്ചുള്ള യുദ്ധമുറകളും വെറുംകൈ ഏറ്റുമുട്ടലുകളും, ശരീര ഭാഗങ്ങളെ പൂട്ടിട്ടുവെക്കലും ആവിധ പൂട്ടലുകളിൽനിന്നും ഊരിഒഴിയാനുള്ള മാർഗ്ഗങ്ങളും, പല തരത്തിലുള്ള മറിയലുകളും ചാട്ടങ്ങളും മറ്റും, സങ്കീർണ്ണമായ ചുവടുവെപ്പുകളിലൂടെ അഭ്യസിച്ചെടുക്കുന്ന ഒരു ആയോധനകലാ സമ്പ്രദായം തന്നെ ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഉണ്ടായിരുന്നു.

അതിന്‍റെ പേര് കളരിയെന്നാണ്.

ഈ വിധമായുള്ള ഒരു പാരമ്പര്യം തിരുവിതാംകൂറിൽ ആതേ പടിയുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. തിരുവിതാംകൂറിന്‍റെ തമിഴ് ഭാഷാ പാരമ്പര്യത്തിൽ തമിഴ് പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന അടിതട, അടിമുറൈ, സിലബം തുടങ്ങിയവ തിരുവിതാംകൂറിന്‍റെ പാരമ്പര്യത്തിൽ കാണുമായിരിക്കാം.

അതേ സമയം, മലബാറിലെ നായർമാർ തിരുവിതാംകൂറിലേക്ക് പുരാതന കാലങ്ങളിൽ കുടിയേറിയ👆 കാര്യം നേരത്തെ പരാമർശിച്ചതാണ്. ഇക്കൂട്ടരിൽ ചിലരെങ്കിലും തിരുവിതാംകൂറിലേക്ക് കളരിയേയും കൊണ്ട് വന്നിട്ടുണ്ടാവാനും സാധ്യതയില്ലാതില്ല. മലബാറിലെ കളരിയുടെ ഒരു നേർത്ത രൂപം ആയിരിക്കാം തെക്കൻ കളരി എന്ന് ഒരു ചിന്ത. ശരിയാണോ എന്ന് അറിയില്ല.

നമ്പികൾ, നമ്പ്യാർ, നമ്പീശന്മാർ എന്നെല്ലാം പേരുകളിൽ അറിയപ്പെട്ടിരുന്ന അമ്പലവാസികളിൽ പെട്ടവർ തിരുവിതാംകൂറിൽ ജിംനേഷ്യങ്ങളും 👆 കായികാഭ്യാസ പരിശീലന കേന്ദ്രങ്ങളും നടത്തിപ്പുചെയ്യുകയും, വാൾപ്പയറ്റ് പഠിപ്പിക്കലും അതുപോലുള്ള മറ്റ് കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു പോലും, എന്ന് നേരത്തെ പരാമർശിക്കപ്പെട്ടകാര്യമാണ്.

എന്നാൽ ഇതിന് മലബാറിലെ കളരി പാരമ്പര്യവുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ഇവിടെ ഓർക്കേണ്ടത്, ദക്ഷിണേഷ്യയിൽ മാത്രമല്ല, മറിച്ച് ലോകത്തിലെ മറ്റ് പല പ്രാകൃത ദേശങ്ങളിലും ഈ വിധ കലകൾ അവിടവിടങ്ങളിലെ ചില ജനവിഭാഗങ്ങൾ അവർക്കുള്ളിലെ ആളുകൾക്ക് മാത്രം അറിവ് ലഭിക്കുന്ന രീതിയിൽ പരിശീലിക്കുന്നുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.

പരശുരാമൻ ആണ് കളരിയെ മറ്റെവിടെയോനിന്നും കൊണ്ടുവന്നത് എന്ന് കേരളോൾപ്പത്തിയിൽ പറയുന്നുണ്ട് പോലും. കേരളോൽപ്പത്തി 👉 എന്ന ഗ്രന്ഥം കേട്ടറിവിന്‍റെ അടിസ്ഥാനത്തിൽ വ്യക്തമായ ചില ഗൂഢോദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാവാം എന്ന് നോരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പരശുരാമൻ ബ്രാഹ്മണരെയാണ് കളരി പഠിപ്പിച്ചിരിക്കുക എന്ന് അനുമാനിക്കാം. എന്നാൽ പരശുരാമൻ ഇങ്ങിനെ ഇത് ചെയ്തിട്ടുണ്ട് എങ്കിൽ അത് മലബാറിലായിരിക്കാം എന്ന് തോന്നുന്നു.

ബ്രാഹ്മണർക്ക് കീഴിൽ അവരുടെ സംരക്ഷണ വേലകൾ ചെയ്യാനായി നായർ എന്ന സ്ഥാനത്തിൽ ആളുകളെ നിയമിച്ചു തുടങ്ങിയപ്പോൾ, ഈ അഭ്യാസവേല അവരിലേക്ക് നീങ്ങിയെന്ന് അനുമാനിക്കാവുന്നതാണ്.

വടക്കൻ മലബാറിലേയും തെക്കൻ മലബാറിലേയും നായർമാരിലെ ചില ഉന്നത കുടുംബങ്ങൾ ഈ യുദ്ധവേലകളും ആയോധനാ സാങ്കേതികതകളും, നിത്യാഭ്യാസത്തിലൂടേയും നിത്യപരിശീലനത്തിലൂടേയും നൂറ്റാണ്ടുകളിലൂടെ നിലനിർത്തിപ്പോന്നിരുന്നു എന്നു തോന്നുന്നു. ഇതിനായി അവർ ഉപയോഗിച്ചിരുന്ന വേധി കളരിയെന്നാണ് അറിയപ്പെട്ടിരുന്നത് എന്നും തോന്നുന്നു.

മലബാറിലെ കളരിയെന്നത് 'കളരിക്കുരിക്കൾ' എന്ന പേരിൽ പരാമർശിക്കപ്പെടുന്ന, അഭ്യാസം പഠിപ്പിക്കുന്ന സ്ഥാനക്കാരന് കീഴിൽ ഗുരുഭക്തിയോടുകൂടി അടിയാളത്തം പ്രകടപ്പിക്കുന്ന ഒരു കൂട്ടം അഭ്യാസികളുടെ കൂട്ടായ്മയായിരുന്നിരിക്കാം.

ഓര് - ഓൻ, എന്നും ഇങ്ങൾ - ഇഞ്ഞി എന്നുമുള്ള ഫ്യൂഡൽ ഭാഷാ ബന്ധിപ്പിക്കൽ കോഡിങ്ങിന്‍റെ 180° എതിർകോണുകളിലുള്ള രണ്ടറ്റത്ത് കോർത്തിരിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഒരു പ്രസ്ഥാനം ആയിരിക്കും ഇത്.

എന്നാൽ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാരും തന്നെ നായർമാർക്കുള്ളിലെ ഉന്നത 👆 കടുംബക്കാരായിരിക്കാം. എന്നുവച്ചാൽ, കുരിക്കളും ശിഷ്യരും നായർമാർ തന്നെയായിരിക്കും.

കളരി അഭ്യാസം പരിശിലീക്കുന്ന കളരിയെന്ന ഇടം തന്നെ മണ്ണിലേക്ക് കുഴിച്ചുണ്ടാക്കിയ ഒരു നീളമുള്ള മുറിപോലുള്ള ഇടമായിരിക്കും എന്നും കേട്ടറിവുണ്ട്. ഈ വിധമാണോ കളരിയുടെ പൊതുവായുള്ള രൂപകൽപ്പന എന്ന് അറിയില്ല. കാരണം, ഈ എഴുത്തുകാരന് വ്യക്തിപരമായി തോന്നിയിട്ടുള്ളത്, ഭൂമിക്ക് സമനിരപ്പിൽ നീളമുള്ള മുറിയുടെ രൂപത്തിൽ ഓലകൊണ്ട് മറച്ച കെട്ടുകൾ ആണ് കളരികൾ എന്നാണ്.

നായർമാരാണ് കളരി അഭ്യാസം പൈതൃകമായ നിലനിർത്തിപ്പോന്നിരുന്നത് എന്ന് അവകാശപ്പെടാനാവുമെങ്കിലും, ഈ കലാരൂപം വടക്കൻ കേരളത്തിൽ മരുമക്കത്തായ തീയരിലെ പ്രാദേശിക ഉന്നത കുടുംബക്കാരിൽ ചിലരും പരിശീലിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ എഴുത്തുകാരന്‍റെ കുടുംബ ബന്ധങ്ങളിൽ തന്നെ കളരി നടത്തിയിരുന്ന കുടുംബങ്ങൾ പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. നായർമാരുമായുള്ള അടുത്ത ഇടപാടുകൾ മരുമക്കത്തായ👆 തീയരിലെ ചില കുടുംബക്കാർക്ക് ഉണ്ടായിരുന്നതായിരിക്കാം കളരി നൈപുണ്യത്തിലേക്ക് മരുമക്കത്തായ തീയരിലെ ചിലരെ നയിച്ചത്.

തെക്കൻ മലബാറിൽ മക്കത്തായ തീയരിൽ ഈ അഭ്യാസ വിവരം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

അതേ സമയം വടക്കൻ മലബാറിലേയും തെക്കൻ മലബറിലേയും മാപ്പിളമാരിലും ഈ അഭ്യാസത്തിന്‍റെ പാരമ്പര്യം കാണുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല.

മലബാറിലെ കളരി അഭ്യാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യമാണ് പടകാളി ആരാധാന. കാളി ആരാധനാ പാരമ്പര്യം ബ്രാഹ്മണ 👆 ആദ്ധ്യാത്മികതയുമായി ബന്ധമുള്ളതാണോ എന്ന് അറിയില്ല. ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

തിരുവിതാംകൂറിലേയും തമിഴ്നാടിലേയും ആയോധനാ കലാ പരിശീലനത്തിലും ഏതെങ്കിലും ദിവ്യവ്യക്തിത്വത്തോടുള്ള അടിയാളത്തം പ്രകടിപ്പിച്ചുതന്നെയാവാം പരിശീലനം തുടങ്ങിയിരുന്നിരിക്കുക. കാരണം, യുദ്ധ ദേവതയ്ക്ക് അടിയാളത്തം നൽകിത്തന്നെയാണ് ഈ വിധ കാര്യങ്ങൾക്ക് ആളുകൾ മുന്നിട്ടിറങ്ങുക എന്ന് തോന്നുന്നു. കൂടുതൽ വിവരം ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ല.

മരുമക്കത്തായ തീയർ നടത്തിയിരുന്ന കളരികളിൽ പടകാളി ആരാധന ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. കളരി നൈപുണ്യത്തോടൊപ്പം, അവരുടെ ദൈവങ്ങളേയും പങ്കിടാൻ 👆 നായർമാർ തയ്യാറായിരുന്നിരിക്കുമോ എന്നതാണ് ചോദ്യമായി മനസ്സിൽ കയറുന്നത്.

മാപ്പിളമാരുടെ കളരി അഭ്യാസ പരിശീലനത്തിൽ പടകാളി ആരാധന ഉണ്ടാവാൻ സാധ്യതയില്ല👆. ഇതിനെക്കുറിച്ചും യാതോരുവിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല. എന്നാൽ മാപ്പിള കളരികളിൽ അഭ്യാസ പരിശീലനത്തിനും പ്രകടനത്തിനും മുൻപായി കളരി പരിശീലനം / പ്രകടനം ചെയ്യുന്ന വ്യക്തി ഭൂമിയെ ചൂണ്ടുവിരൽ കൊണ്ട് തൊട്ട് ആദരിക്കുന്നതായി കണ്ടകാര്യം ഒരു ഇസ്ലാംമത വ്യക്തിതന്നെ ഈ എഴുത്തുകാരനോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയില്ല.

മാപ്പിളമാരിലേക്ക് കളരിയുടെ വിത്തുകൾ ഏത് വിധത്തിലാണ്👇 പകർന്നത് എന്ന് വ്യക്തമായി അറിയില്ലായെങ്കിലും, വടക്കേ മലബാറിലെ Badagaraയ്ക്ക് അടുത്തായുള്ള കോട്ടക്കലിൽ താമസക്കാരായ കുഞ്ഞാലി മരക്കാർ കുടുംബക്കാർക്ക് Calicut രാജകുടുംബവുമായി അടുത്ത ബന്ധവും ഇടപാടുകളും ഉണ്ടായിരുന്നത് കൊണ്ട് അവർക്ക് ആ വഴിയിലൂടെ കളരിയുമായി ബന്ധം വന്നുകാണും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നാൽ കളരിയുടെ ഈറ്റില്ലമായി പറയപ്പെടുന്ന കടത്തനാട് Badagaraയ്ക്ക് അടത്തുള്ള പ്രദേശം തന്നെയാണ് എന്നും ഓർക്കാവുന്ന കാര്യമാണ്. കുഞ്ഞാലി കുടുംബത്തിന് കളരി ലഭിക്കാനായി ദക്ഷിണ മലബാറിലെ Calicutലേക്ക് പോകേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. പകരം കടത്തനാട് രാജകുടുംബക്കാരും മറ്റ് പ്രാദേശിക നായർ കുടുംബക്കാരും മറ്റുമായുള്ള ബന്ധം മാത്രം മതിയാകും.

വടക്കേ മലബാറിലെ മാപ്പിളമാരിൽ ചിലരെങ്കിലും ഏതോ വിധത്തിലുള്ള കായികാഭ്യാസം പഠിച്ചിട്ടുണ്ടായിരുന്നു എന്ന് Malabar Manualലിൽ നിന്നും ചുഴഞ്ഞെടുക്കാൻ ആവുമായിരിക്കാം. കാരണം, കച്ചവടത്തോണികൾ തുഴയുന്ന ചില മാപ്പിളമാർ 'sword and target' എന്ന അഭ്യാസം പഠിച്ചിട്ടുള്ളവർ ആണ് എന്ന് രേഖപ്പെടുത്തിക്കാണുന്നുണ്ട്.

QUOTE 👉 from Malabar Manual: These boats were found not to be of sufficient strength for the purpose, as they were unable to cope with the Mappilla boats rowed by eight or ten men with four or six more to assist, all of whom (even the boatmen) practised with the “sword and target” at least. END OF QUOTE.

ഈ 'sword and target' എന്താണ് എന്ന് മനസ്സിലാകുന്നില്ലായെങ്കിലും, അതിന് കളരിയുമായി ബന്ധം കണ്ടേക്കാം.

വിദേശീയരായ കച്ചവടക്കാരും യാത്രികരും നായർമാരിലെ, ഈ വിധം കളരി പഠിച്ചിട്ടുള്ളവരുടെ, അഭ്യാസ നൈപുണ്യങ്ങൾ കണ്ട് അമ്പരന്നിരിക്കാം. ഈ കാര്യം പഴയകാല വിദേശീയരുടെ ഒന്നിൽ കൂടുതൽ എഴുത്തുകളിൽ കാണുന്നുണ്ട്.

ഉദാഹരണത്തിന്, Malabar Manualലിൽ നായർമാരെക്കുറിച്ച് Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ കാണപ്പെട്ടുവെന്ന് പറയുന്ന ചില വരികൾ ഉദ്ദരിച്ചു കാണുന്നുണ്ട്.

QUOTE 👉:

At seven years of age they are put to school to learn the use of their weapons, where, to make them nimble and active, their Sinnewes and Joints are stretched by skilful fellows, and annointed with the Oyle Sesamus :

By this annointing they become so light and nimble that they will winde and turn their bodies as if they had no bones, casting them forward, backward, high and low, even to the astonishment of the beholders.

Their continual delight is in their weapon, persuading themselves that no nation goeth beyond them in skill and dexterity END OF QUOTE.

ആശയം : അവരുടെ ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികൾ പഠിക്കാനായി അവരെ (നായർ കുട്ടികളെ) ഏഴാം വയസ്സിൽ സ്കൂളിൽ ചേർക്കും. അവിടെ വച്ച് ഉഴിച്ചലിൽ വൻ നൈപുണ്യമുള്ള ആള്, എള്ളണ്ണ അവരുടെ ദേഹത്ത് പുരട്ടി തിരുമ്മി അവരുടെ ഞരമ്പുകളേയും അസ്ഥിസന്ധികളേയും, മറ്റ് സന്ധികളേയും വലിച്ചും നിവർത്തിയും അവരുടെ ശരീരത്തെ വളരെ ചുറുചുറുക്കുളളതും ക്ഷിപ്രഗതിയുള്ളതും ഓജസ്സുള്ളതും ചുണയുള്ളതും ആക്കിമാറ്റുന്നു.

ഈ എള്ളെണ്ണ ഉഴിച്ചിലിലൂടെ അവരുടെ ശരീരം വളരെ അനായാസമായിത്തന്നെ വേഗത്തിൽ ചലിക്കുന്നതും, ഭാരം കുറഞ്ഞതുമായി മാറുന്നു. അവർക്ക് അവരുടെ ശരീരത്തെ മുന്നോട്ടും, പിന്നോട്ടും, ഉയരത്തിലേക്കും കീഴിലേക്കും, നീക്കാനും തിരിക്കാനും മറിക്കാനും ആവും.

ഈ വിധമായുള്ള നീക്കങ്ങൾ കണ്ടാൽ, കാണുന്നവരിൽ വൻ ആശ്ചര്യം തന്നെ വരും. ഈ വിധം അഭ്യാസം ചെയ്യുന്നവർക്ക് കട്ടിയുള്ള എല്ലുകൾ യാതൊന്നും ഇല്ലേ എന്നുവരെയുള്ള ചിന്ത ഈ കാണികളിൽ കയറിവരും.

ഈ അഭ്യാസികളുടെ നിത്യമായ ആനന്ദം അവരുടെ ആയുധവേലകളും ആയുധങ്ങളും ആണ്. ആയുധവേലകളിലും അഭ്യാസ മുറകളിലും തങ്ങളേക്കാൾ ഉന്നതരായിട്ടുള്ള ആരും തന്നെ മറ്റൊരു രാജ്യത്തിലും ഇല്ലാ എന്നാണ് ഇവർ സ്വയം മനസ്സിലാക്കിയിരിക്കുന്നത്. END.

ഈ മുകളിൽ നൽകിയിട്ടുള്ള എഴുത്ത് എഴുതിയ വ്യക്തി, ഏതോ കളരി അഭ്യാസ പ്രകടനം നേരിട്ടു കണ്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. നല്ലനിലവാരം ഉള്ള കളരി അഭ്യാസം കാണുകയാണെങ്കിൽ, ആശ്ചര്യകരമായ പലവിധ ശാരീരിക വിദ്യകളും കാണാൻ ഇന്നും പറ്റിയേക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഈ എഴുത്തിനെ ഇപ്പോൾ കൊണ്ടുപോകാൻ ആവില്ലതന്നെ.

എന്നാൽ മുകളിൽ നൽകിയ ഉദ്ദരണിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാം.

ഒന്ന് നായർമാരുടെ സ്കൂൾ എന്ന സങ്കൽപ്പം. കായികാഭ്യാസമായിരിക്കാം അന്ന് സ്കൂൾ എന്ന് മനസ്സിലാക്കപ്പെടുന്നത്. ഇതിൽ കാര്യമായ ഒരു പിശക് കണ്ടത്തെണ്ടതില്ല. കാരണം, ഇന്ന് കുട്ടികളെ സ്കൂൾ ക്ളാസ് മുറികളിൽ കുടുക്കിയിട്ട് യാതോരു ആവശ്യവുമില്ലാത്ത കുറേ തരിശായ വിവരങ്ങൾ തലയിൽ അടിച്ചുകയറ്റി വിടുന്നതിനേക്കാൾ ഒട്ടും തന്നെ മോശമായ ഒരു പദ്ധതിയല്ല പഴയ കാല നായർമാരുടെ ഈ സ്കൂൾ സങ്കൽപ്പം.

എന്നാൽ പൂർണ്ണമായും കായിക പദ്ധതികൾ ആയാൽ 👈മതിയാകുമോ എന്ന ചോദ്യം വരാം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

പിന്നെ മനസ്സിൽ തട്ടിയത്, ഉദ്ദരണയിലെ അവസാനത്തെ വാചകമാണ്. ലോകത്തിൽ തങ്ങളേക്കാൾ മെച്ചപ്പെട്ടവർ ഇല്ലാ 👉 എന്ന ഭാവം.

ഈ ഭാവത്തിന് താങ്ങ് നൽകുന്ന വേറേയും എഴുത്തുകൾ കണ്ടിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ ആവാം എന്ന് തോന്നുന്നു.

👉ഇതും നോക്കുക👇

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

3

Post posted by Admn »

3 #. വൻ ആയുധ നൈപുണ്യത്തിന്‍റേനയും അമിത ധൈര്യത്തിന്‍റേചയയും കാര്യം



കഴിഞ്ഞ എഴുത്തിൽ ഉദ്ദരിച്ച Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ നിന്നുമുള്ള വാചകങ്ങൾ Malabar Manualലിൽ ഉദ്ദരിച്ച വാക്യങ്ങളിൽ ഈ വിധം ഒരു വാചകം കണ്ടതായി വായനക്കാരൻ ഓർക്കുമായിരിക്കും.

QUOTE:

Their continual delight is in their weapon, .................... END OF QUOTE.

ആശയം : ഈ അഭ്യാസികളുടെ നിത്യമായ ആനന്ദം അവരുടെ ആയുധവേലകളും ആയുധങ്ങളും ആണ്. END

മുകളിലെ ഈ വാചകം വായിച്ചാൽ പലരിലും വൻ മതിപ്പുവരെ ഉളവായേക്കാം. എന്നാൽ ഒന്ന് ആലോചിച്ചു നോക്കിയാൽ അറിയാം ഈ കൗമാരക്കാരുടേയും യുവാക്കളുടേയും വെറങ്ങലിച്ച ജീവിതയാത്രയുടെ വാസ്തവം.

ഈ എഴുത്തുകാരൻ ഏതാണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു martial arts പരിശീലനത്തിന് പോയ കാര്യം ഓർമ്മവരുന്നു. അവിടെ പരിശീലനത്തിന് വന്നവർ പലതരത്തിലുള്ളവർ ആയിരുന്നു. എന്നാൽ ആഴമേറിയ ഇങ്ഗ്ളിഷ് വായനാ ശീലം പശ്ചാത്തലത്തിൽ ഉള്ള മറ്റാരേയും അവിടെ കണ്ടില്ല. എന്നാൽ എല്ലാർക്കും പൊതുവായുള്ളതും എല്ലാരേയും ഒരേ തരക്കാരാക്കുന്നതുമായ അന്തരീക്ഷം അവിടുള്ള ആയോധനകലാ പരിശീലന അന്തരീക്ഷം ആയിരുന്നു.

സംഭാഷണം മിക്കതും ഈ പരിശീലനവുമായി ബന്ധപ്പെട്ട പന്തയങ്ങളും ചാമ്പ്യൻഷിപ്പുകളും അടിപിടികളും തെരുവു യുദ്ധങ്ങളും മറ്റുംമറ്റും. എന്ത് പറഞ്ഞാലും വ്യക്തികൾ കൈയും കാലും ദേഹവും, അങ്ങോട്ടും ഇങ്ങോട്ടും പൊക്കിയും താഴ്ത്തിയും ചുരുട്ടിയും വളച്ചും, പോരാത്തതിന് പലവിധ ഗോഷ്ടികൾ പോലുള്ള രൂപത്തിൽ വച്ചും, നിർത്തിയും നിവർത്തിയും അഭിനയിച്ചും പ്രകടിപ്പിച്ചും കാണിക്കും. ഇതിൽ വൻ ആനന്ദവും വൻ ധീരസാഹസികതയും അഗാധ ലോകവിവരവും വ്യക്തിബന്ധങ്ങളും മറ്റും മറ്റുള്ളവർക്ക് പറഞ്ഞും അല്ലാതെയും അറിയിക്കാനാവും.

എന്നാൽ ഈവിധ കാര്യങ്ങൾ നോക്കിക്കൊണ്ട് ഈ വ്യക്തികളേയും, അവരുടെ സാമൂഹികവും കുടുംബപരവും തൊഴിൽസ്ഥാനപരവും മറ്റുമായ കാര്യങ്ങൾ അളക്കാനും നിർവ്വചിക്കാനും പോയാൽ, Johnstonന്‍റെ “Relations of the most famous Kingdom in the world"ലെ വാക്കുകൾ നോക്കി നായർമാരെ നിർവ്വചിക്കാൻ പോകുന്നതുപോലുള്ള വിഡ്ഢിത്തത്തിലും ആഴംകുറഞ്ഞ പ്രബന്ധ എഴുത്തുകളിലും കാര്യങ്ങളെ എത്തിച്ചേക്കാം.

ഇതേപോലുള്ള മറ്റൊരു അനുഭവം ഈ എഴുത്താകാരന് ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് മറ്റൊരു സംസ്ഥാനത്ത് വച്ച് ഉണ്ടായിരുന്നു. അവിടുള്ള സിനിമാ നിർമ്മാണ വേധിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലരുമായി വളരെ ചെറിയ കാലത്തോളം അടുത്ത് പെരുമാറിയപ്പോൾ കണാനും അനുഭവിക്കാനും പറ്റിയ കാര്യമാണ് മനസ്സിൽ.

ഈ കൂട്ടരിൽ ഒരാൾ ഒരു സുപ്പർസ്റ്റാറിന്‍റെ സഹോദരനും വളർന്നുവരുന്ന ഒരു നടനും ആയിരുന്നു. ഈ ആൾ എന്ത് പറയുമ്പോഴും, ആ കാര്യത്തെ ശാരീരിക നടനങ്ങളിലൂടെ അഭിനയിച്ച് കാണിക്കും ഏതാണ്ട് spontaneous (പരപ്രേരണകൂടാതെ) ആയിത്തന്നെ. ചില അവസരങ്ങളിൽ താൻ മനഃപ്പാഠമായി പഠിച്ചുകൊണ്ടിരിക്കുന്ന, ക്യാമറയ്ക്ക് മുന്നിൽ വച്ച് അവതരിപ്പിക്കേണ്ടുന്ന, സിനിമാ ഡയലോഗുകൾ വായിൽ നിന്നും, അഭിനയിക്കുന്ന സ്വരത്തിൽ, പുറത്തുവരും.

ഒരു സാധാരണ സാമൂഹികാന്തരീക്ഷത്തിൽ ഈ വിധ പെരുമാറ്റങ്ങൾ നടത്തിയാൽ കാണുന്നവരിൽ വൻ തമാശയും, വല്ല മാനസിക വിഭ്രാന്തിയുടെ ലക്ഷണവുമാണോ എന്ന് ചോദ്യവും മനസ്സിൽ ഉയർന്നുവന്നേക്കാം.

നായർ കുടുംബക്കാർ എല്ലാരും ഈ വിധമായുള്ള ഒരു മാനസികാന്തിരീക്ഷത്തിലാണ് ജീവിച്ചിരുന്നത് എന്ന് അവകാശപ്പെട്ടാൽ വൻ വിഡ്ഢിത്തം തന്നെയായിരിക്കും അത്.

കാരണം നായർമാരിലെ ഏറ്റവും ഉന്നതർതന്നെ നമ്പൂതിരി വീടുകളിൽ തൊഴിൽ ചെയ്യേണ്ടുന്നവർ ആണ്. എന്നാൽ നായർമാർ നമ്പൂതിരിമാക്കുവേണ്ടി തൊഴിൽചെയ്യുമ്പോഴും, പോരാത്തതിന് അവരെല്ലാം ജീവിക്കുന്ന സമൂഹത്തിന് വേണ്ടി, അവർക്ക് കീഴിൽ വരുന്ന പലവിധ കീഴ്ജനങ്ങളേയും നിയന്ത്രിക്കാനും അടിച്ചമർത്താനും, കീഴ്ജനത്തിൽപെട്ട ചിലകൂട്ടരെ അടിമപ്പെടുത്താനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, കാലക്രമേണെ നായർമാരിൽ തന്നെയുള്ള ചില കുടുംബക്കാർ വൻ ധനികരും സ്വന്തമായി ഭൂമിയുള്ളവരും വൻ സാമൂഹിക അധികാരങ്ങൾ ഉള്ളവരും, പല നമ്പൂതിരി കുടുംബങ്ങളേക്കാളും കായികവും അധികാരപരവും ആയ കഴിവുകൾ ഉള്ളവരും ആയിത്തീർന്നേക്കാം.

ഈ ഒരു കാര്യം ഒരു വൻ കാര്യംതന്നെയാണ്. IASസ്സുകാരേക്കാളും ധനവും സാമൂഹിക അധികാരങ്ങളും ഉള്ള സർക്കാർ ശിപായിമാരും, IPSസ്സുകാരേക്കാളും ധനവും സാമൂഹിക അധികാരങ്ങളും ഉള്ള പോലീസ് ശിപായിമാരും, പട്ടാളത്തിലെ Commissioned Officerറുമാരേക്കാൾ ധനവും സാമൂഹിക അധികാരങ്ങളും ഉള്ള ശിപായി പട്ടാളക്കാരും നാട്ടിൽ വളർന്നുവരിക എന്നുള്ളത് ആദ്യകൂട്ടർക്ക് ഒരു വൻ ദുഃസ്വപ്നം തന്നെയായിരിക്കും എല്ലാ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും. ഇതിനെക്കുറിച്ചും പിന്നീടേ കൂടുതലായി പ്രതിപാദിക്കാൻ ആവുള്ളു.

നായർമാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സംഭവ വികാസം പറയേണ്ടിയിരിക്കുന്നു. അത് അടുത്ത ഏതാനും എഴുത്തുകളിൽ പറയാൻ പറ്റും എന്നു വിചാരിക്കുന്നു.

Duarte Barbosa എന്ന Portuguese എഴുത്തുകാരൻ ഏതാണ്ട് AD 1500നും 1516നും ഇടയിൽ നായർമാരെക്കുറിച്ച് രേഖപ്പെടുത്തിയ കാര്യത്തിൽ ഈ വിധമായുള്ള ഒരു കാര്യം പറയുന്നുണ്ട്. The Coasts of East Africa and Malabar (Hakluyt Society), p.124:

When they go anywhere they shout to the peasants, that they may get out of the way where they have to pass ; and the peasants do so, and if they did not do it, the nayrs might kill them without penalty.


ആശയം : അവർ (നായർമാർ) എത് വഴിയിലൂടെ പോകുമ്പോഴും, നാട്ടിൻപുറത്തുകാരായ കാർഷകരോട് അവരുടെ വഴിയിൽ നിന്നും മാറിനിൽക്കാൻ കാർക്കശ സ്വരത്തിൽ വിളിച്ചു പറയും. കർഷകർ ഉടനെ വഴിയിൽ നിന്നും പറത്തുപോകും. അവർ അങ്ങിനെ മാറിനിൽക്കാൻ കൂട്ടാക്കിയില്ലായെങ്കിൽ, നായർമാർ അവരെ കൊല്ലും. ഇങ്ങിനെ കൊല ചെയ്യുന്നതിന് അവർക്ക് യാതോരു ശിക്ഷയും ലഭിക്കില്ല. END

ഈ മുകളിൽ പറഞ്ഞകാര്യം കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. Barbosa കർഷകർ എന്ന് നിർവ്വചിച്ചവർ യഥാർത്ഥത്തിൽ കർഷകർ ആവില്ല. മറിച്ച് ഭൂജന്മികളുടെ പാടപ്പടമ്പുകളിൽ എരിയുന്ന വെയിലിൽ നിത്യവും പണിയെടുക്കുന്ന അടിമകളായ പുലയരും അതുപോലുള്ള കന്നുകാലികളായി നിർവ്വചിക്കപ്പെട്ടിരുന്ന കീഴ്ജനവുമാവാം. അവരെ കൊല്ലും എന്നു പറയുന്നത് പിടിച്ചുകൊണ്ടുപോയി വിചാരണചെയ്തുള്ള കൊല്ലലായിരിക്കില്ല. മറിച്ച് വഴിയിൽ തന്നെ വെട്ടിവീഴ്ത്തും.

നായർ പുരുഷന്മാർ പുറത്തു നടക്കാൻപോകുമ്പോൾ കൈവശം ഒരു വാൾ കൊണ്ടുനടക്കാറുണ്ടായിരുന്നു പോലും. ഇന്ന് ആളുകൾ മൊബൈൽ ഫോൺ കൊണ്ടുനടക്കുന്നതു പോലെയാവാം അന്ന് അവർ വാള് കൊണ്ടുനടന്നത്. അരയിൽ പട്ടകെട്ടി അതിൽ വാൾഉറ വെച്ചാണ് വാള് കൊണ്ടുനടക്കുക എന്ന് തോന്നുന്നില്ല. മറിച്ച് കൈയിൽ അത് പിടിച്ചിരിക്കും.

Travancore State Manual Vol2ൽ ഈ വിധം പറയുന്നുണ്ട്:

They invariably carried arms with them which consisted of swords, shields, bows, arrows, hand-grenades, &c.


ആശയം : വാള്, പരിച, അമ്പുംവില്ലും, കൈബൈംബ് (എറിഗുണ്ട്) തുടങ്ങിയ ആയുധങ്ങൾ അവർ സധാസമയവും കൊണ്ടു നടക്കും. END OF QUOTE

ഈ മുകളിൽ പറഞ്ഞകാര്യവും പരിധിവച്ചുതന്നെ മനസ്സിലാക്കേണ്ടതാണ്. നായർമാരിലെ ചിലർമാത്രമേ ഈ വിധം ഭാരമേറിയതും വൻ ആയാസകരവുമായ ഭരം നിത്യവും ചുമന്നുനടക്കുകയുള്ളു എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ നായർമാരിലെ ചിലർക്ക് ഈ വിധമായുള്ള കാര്യങ്ങൾ കൊണ്ടുനടക്കാനുള്ള അധികാരം ഉണ്ട് എന്ന് മനസ്സിലാക്കാം എന്നു തോന്നുന്നു.

എന്നിരുന്നാലും, നായർമാരെ ഇന്നുള്ള പോലീസ് ശിപായി റാങ്കുകാരോടു മാത്രമേ സാമ്യപ്പെടുത്താൻ ആവുള്ളു. അല്ലാതെ അവരെ ഇന്നുള്ള IAS/IPSസ്സിനോട് സാമ്യപ്പെടുത്താൻ പറ്റില്ല.

നായർമാർക്ക് (ശൂദ്രർക്ക്) സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കാൻ പാടില്ലായിരുന്നു. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ഈ വിധമായുള്ള ഒരു തടസ്സം ആരും തന്നെ അറിയാതെ തന്നെ മാഞ്ഞുപോയിരിക്കാം.

എന്നാൽ തിരുവിതാംകൂർ രാജ്യത്ത് Col Munroയുടെ സ്വാധീനത്താലാവാം ഈ തടസ്സം 1817ൽ മാറ്റപ്പെട്ടു.

Travancore State Manual Vol 1 നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക.

The restriction put on the Sudras and others regarding the wearing of gold and silver ornaments was removed.


ആശയം : ശൂദ്രർക്കും അതുപോലുള്ള മറ്റുള്ളവർക്കും സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കപ്പെട്ടു. END.

നായർമാരുടെ യഥാർത്ഥ സാമൂഹിക നിലവാരം ഈ വിവരത്തിൽ നിന്നും ചികഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നായർമാരുടെ കീഴിൽനിന്നും വീക്ഷിച്ചാൽ ഈ വിവരം ഒരു അനാവശ്യ വിവരം ആയി നിലനിൽക്കും. പോലീസ് ശിപായിമാരുടെ നിലവാരത്തെക്കുറിച്ച് ഇന്ത്യൻ ഓട്ടോ ഡ്രൈവർമാർ ഈ വിധം ചിന്തിക്കുന്നത് പോലെയാവും, ഇത്. എന്നുവച്ചാൽ തനി ധിക്കാരം.

Barbosa പറഞ്ഞ മറ്റൊരുകാര്യവും ശ്രദ്ധേയമാണ്.

They have a belief among them that the woman who dies a virgin does not go to paradise.


ആശയം : കന്യകയായിത്തന്നെ മരണപ്പെടുന്ന സ്ത്രീകൾ പറുദ്ദീസയിലേക്ക് പോകില്ല എന്ന ഒരു വിശ്വാസം അവരിൽ ഉണ്ട്. END.

ഈ വിധമായുള്ള ഒരു വിശ്വാസം, അവരുടെ സ്ത്രീകളിലൂടെ, നമ്പൂതിരി രക്തം അവരുടെ കുടുംബങ്ങളിലെ രക്തബന്ധ പാതയിലേക്ക് കലർത്താൻ വൻ സഹായം തന്നെ നൽകിയിരിക്കാം.

അന്നുള്ള സാമൂഹിക അന്തരീക്ഷം നോക്കിയാൽ ഇന്ത്യൻ കേന്ദ്ര സർക്കാരിന്‍റേയും സംസ്ഥാന സർക്കാരുകളുടേയും Public Service Commission പരീക്ഷകൾ പാസായി സർക്കാർ സംവിധാനങ്ങളിൽ ഓഫിസർമാരായി സ്ഥാനം ലഭിക്കുന്നതു പോലുള്ള കാര്യമാവാം, കുടുംബത്തിലെ സ്ത്രീകളിലൂടെ നമ്പൂതിരിമാരെ വിജയകരമായി പ്രസാദിപ്പിക്കാൻ പറ്റുക എന്നുള്ളത്.

ഇതിനൊരു മാറ്റം വന്നത് ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വേരുറപ്പിക്കുകയും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനമുള്ളരിൽനിന്നും മത്സരപരീക്ഷകളിലൂടെ സർക്കാർ ഓഫിസർമാരെ തിരഞ്ഞെടുത്തു തുടങ്ങുകയും ചെയ്തു തുടങ്ങിയതോടുകൂടിയാണ്.

ഇങ്ഗ്ളിഷ് ഭരണകാലത്ത്, ഇങ്ഗ്ളിഷുകാരുടെ നിത്യവിനോദം ഇവിടുള്ള സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്നും ഇതിനായി ഇവിടുള്ള സ്ത്രീകളെ അടിമപ്പെട്ടുത്താറുണ്ടായിരുന്നുവെന്നും യാതോരു ഉളുപ്പുമില്ലാതെ ഇന്ന് പല വിദ്വാന്മാരും ഓൺലൈൻ വേധികളിൽ എഴുതിവിടുന്നത് കാണാറുണ്ട്. വാസ്തവം വളരെ വ്യത്യസ്തം തന്നെയായിരുന്നു.

നായർമാർ വൻ യുദ്ധവീരന്മാരാണ് എന്നും വൻ ധൈര്യശാലികൾ ആണ് എന്നും മറ്റും Malabar Manual, Travancore State Manual Vol2, Malabar and Anjengo തുടങ്ങിയ ഗ്രന്ഥങ്ങളിൽ ആരൊക്കെയോ എഴുതിച്ചേർത്തു കാണുന്നുണ്ട്.

ഈ പറഞ്ഞകാര്യം അവരിൽ ചിലരെ സംബന്ധിച്ചെടുത്തോളം ഏതാണ്ട് മിക്കാവാറും ശരിയും ആയേക്കാം. ആയുധ കലയിൽ ആവരിൽ ചിലർ വൻ നൈപുണ്യം നേടിയിരിക്കും. പോരാത്തതിന് ഈ വിധ നൈപുണ്യങ്ങൾ പ്രകടപ്പിച്ച് മരിക്കാൻപോലും കാര്യമായ വിഷമമില്ലാത്തവരും ഈ കൂട്ടരിൽ കണ്ടേക്കാം.

എന്നാൽ ആളുകളെ വെട്ടിമുറിക്കാനും ആട്ടിയോടിക്കാനും മറ്റുമുള്ള നൈപുണ്യം കൊണ്ടുമാത്രം സാമൂഹിക മഹിമ നേടിയെടുക്കുക എന്നത് ഇന്നുള്ള പോലീസ് സമ്പ്രദായം പോലെയാണ്.

മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ വിജ്ഞാനം ജാതീയമായ വിവേചനങ്ങൾ ഇല്ലാതെ ഏവർക്കും നൽകിത്തുടങ്ങിയപ്പോൾ, ഈ വിധ കായിക കരുത്തുകൾക്ക് മൂല്യം നഷ്ടപ്പെട്ടു എന്ന് പ്രത്യേകമായി എടുത്തുപറയേണ്ടതില്ലതന്നെ. അതേ സമയം തിരുവിതാംകൂറിൽ London Missionary Societyയും മറ്റും മറ്റൊരു രീതിയിൽ ആണ് നായർമാരെ തട്ടിമറിച്ചിടാനും, കുത്തിമറിച്ചിടാനും, കീഴ്മേൽമറിച്ചിടാനും പദ്ധതിയിട്ടത്.

അവർ കീഴ്ജനങ്ങളിൽ പെട്ട പലർക്കും വൻ വിവരവിജ്ഞാനങ്ങൾ നൽക്കി, ആ കൂട്ടർക്കുള്ളിൽ വൻ ആത്മവീര്യവും ആത്മാഭിമാനവും നിറച്ചു.

Native Life in Travancore ഈ വിധമായുള്ള ഒരു കാര്യം കാണുന്നുണ്ട്:

“To-day, when passing by your schoolroom, I heard the children sing their sweet and instructive lyrics with great delight. We Sudras, regarded as of high caste, are now becoming comparatively lower; while you, who were once so low, are being exalted through Christianity.

I fear,” he added, “Sudra children in the rural districts will soon be fit for nothing better than feeding cattle.”


ആശയം : ഞാൻ ഇന്ന് നിങ്ങളുടെ സ്കൂൾ ക്ളാസ് മുറിയുടെ അടുത്തുകൂടെ നടന്നു പോകുമ്പോൾ, കുട്ടികൾ അവരുടെ മധുരം നിറഞ്ഞതും വിവരവിജ്ഞാനങ്ങൾ തുളുമ്പുന്നതുമായ പാട്ടുകൾ പാടുന്നത് കേട്ടു. ശൂദ്രരായ ഞങ്ങൾ ആപേക്ഷികമായി ഉന്നത ജാതിക്കാരായി അറിയപ്പെടുന്നവർ ആണ്. അതേ സമയം നിങ്ങൾ താഴ്ന്നവരും. ക്രിസ്ത്യൻ മതത്തിലൂടെ നിങ്ങൾ ഉന്നതങ്ങളിലേക്ക് കുതിച്ചുയരുകയാണ്.

ഇങ്ങിനെ പോയാൽ നാട്ടിൻപുറങ്ങളിലെ ശൂദ്ര (നായർ) കുട്ടികൾ കന്നുകാലികളെ മേക്കാനല്ലാതെ മറ്റൊന്നിനും പറ്റാത്തവരാകും. END.

എന്നാൽ തിരുവിതാംകൂറിൽ ക്രിസ്ത്യൻ മിഷിനറി പ്രസ്ഥാനം കീഴ്ജനങ്ങളെ ഉന്നതപ്പെടുത്താൻ ഇങ്ഗ്ളിഷ് ഭാഷ ഉപയോഗിച്ചില്ലാ എന്നും ഓർക്കേണ്ടതാണ്. അത് ഒരു വൻ ന്യൂനതതന്നെയായി നിലനിന്നു.

അതേ സമയം അവർ തിരുവിതാംകൂറിൽ സംരക്ഷണത്തിനായി മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ് മേൽവിലാസം ഉപയോഗിച്ചും ഇരിക്കും.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

4

Post posted by Admn »

4 #. വൻ ധൈര്യശാലികളായ നായർമാർ ഓടിയൊളിച്ചതു എന്തുകൊണ്ടാവാം



Image

ഫ്രഞ്ച് ethnographer ആയിരുന്ന Elie Reclus, Primitive folk. Studies in comparative ethnology എന്ന പേരിൽ ഒരു നരവംശ ശാസ്ത്ര ഗ്രന്ഥം 1800കളിൽ എഴുതിയിരുന്നതായി കാണുന്നു. ആ ഗ്രന്ഥം വെറുതെയൊന്ന് ഓടിച്ചു വായിച്ചുനോക്കിയപ്പോൾ നായർമാരെക്കുറിച്ച് പലതും എഴുതിയതുക്കണ്ടു. നേരിട്ടുള്ള അറിവിന്മേൽ ആണ് ഈ ഗ്രന്ഥം എഴുതിയത് എന്ന് തോന്നുന്നില്ല. മറിച്ച് ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിലെ മറ്റ് നിരീക്ഷകർ എഴുതിയ കാര്യങ്ങളെ ആശ്രയിച്ചാണ് ഇവ എഴുതിയത് എന്ന് ഒരു തോന്നൽ. തീർച്ചയില്ല.

ഈ ഗ്രന്ഥത്തിൽ നായർമാരെക്കുറിച്ച്, വളരെ നേരിയ കേട്ടറിവിന്‍റെ അടിസ്ഥാനത്തിൽ, പലതും എഴുതിയിട്ടുണ്ട് എന്നു തോന്നുന്നു. എന്നാൽ ഇവയെല്ലാം നേരിട്ടു കണ്ട കാര്യങ്ങൾ ആണ് എന്ന ധ്വനിയും നൽകികാണുന്നുണ്ട്.

ഈ വിധം ചില വാക്യങ്ങൾ ആ ഗ്രന്ഥത്തിൽ കാണുകയുണ്ടായി.

All knew at least how to read and write, but the chief part of their education was carried on in the gymnasium and the fencing school, where they learnt to despise fatigue, to be careless of wounds and to show an indomitable courage, often bordering upon foolish temerity.

They went into battle almost naked, ...........................

Their extraordinary agility made them the terror of every combat in forest or jungle. On the smallest provocation they devoted themselves to death, and having done so, one would hold his ground against a hundred.


ആശയം : അവർക്ക് വായിക്കാനും എഴുതാനുമെങ്കിലും അറിയും. എന്നാൽ അവരുടെ ഏറ്റവും മുഖ്യമായ വിദ്യാഭ്യാസം ജിമ്നേഷ്യത്തിലും വാൾപ്പയറ്റ് പടന കേന്ദ്രത്തിലും ആയിരിക്കും നടക്കുക. അവിടെവച്ച് ശരീരതളർച്ചയെ അവജ്ഞയോടുകൂടി നോക്കാനും, മുറിവുകളെ അവഗണിക്കാനും, അവിവേകം എന്ന് തോന്നാവുന്ന തരത്തിലുള്ള കീഴടങ്ങാൻ പറ്റാത്തവിധത്തിലുള്ള ധൈര്യം പ്രകടിപ്പിക്കാനും പഠിക്കുന്നു.

ഏതാണ്ട് പൂർണ്ണമായും നഗ്നരായിത്തന്നെ അവർ യുദ്ധക്കളത്തിലേക്ക് പോകുന്നു.......................

അവരുടെ ആശ്ചര്യകരമായ മെയ്വഴക്കം, കാട്ടിലുള്ള ഏത് ഏറ്റുമുട്ടലിലും അവരെ ഒരു പേടിസ്വപ്നമാക്കിമാറ്റുന്നു. ഏറ്റവും നേരിയ പ്രകോപനം മതി, അവർ മരണം വരെയുള്ള യുദ്ധത്തിന് തയ്യാറാകുന്നു. അങ്ങിനെ യുദ്ധം തുടങ്ങിയാൽ ഒരാൾ ഒരു നൂറുപേരോടുപോലും ഏറ്റുമുട്ടി പിടിച്ചുനിൽക്കുന്നു. END

ഈ വിധമായുള്ള അതിശോക്തികലർന്നത് എന്നു തോന്നിക്കാവുന്ന കഥകളിൽ യാതോരു കഴമ്പുമില്ലായെന്ന് പറയാൻ ആവില്ല. എന്നാൽ ഇങ്ഗ്ളിണ്ടിൽ നിന്നും, പോരാത്തതിന് ഭൂഖണ്ഡ യൂറോപ്പിൽ നിന്നും, ഈ അർദ്ധപ്രാകൃത പ്രദേശത്ത് വന്നിരുന്നവർ പലതും കണ്ട് ആശ്ചര്യപ്പെട്ടിരിക്കും. എന്നാൽ അവർ കണ്ടകാര്യം അവർക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടാവണം എന്നില്ല.

മുകളിൽ ഉദ്ധരിച്ചിട്ടുള്ള, Primitive folkലെ വരികളും Travancore State Manual Vol2ൽ ഉദ്ധരിച്ചു കാണുന്നുണ്ട്. എന്നുവച്ചാൽ, നായർമാരെ പുകഴ്ത്തുന്ന വാചകങ്ങൾ പല ദിക്കിലും പോയി ശേഖരിച്ചിരുന്നു എന്നാണ് കാണുന്നത്.

നായർമാരിലെ യോധാക്കളെക്കുറിച്ച് Sir Hector Munro എന്ന ബൃട്ടിഷ് പട്ടാള മേധാവി പറഞ്ഞ കാര്യം Malabar Manualൽ 👉 രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഈ വിധമാണ്.

They were, in short, brave light troops, excelling in skirmishing, but their organisation into small bodies with discordant interests unfitted them to repel any serious invasion by all enemy even moderately well organised.


ആശയം : അവർ വളരെ ധൈര്യശാലികളായ, ചെറുകിട ഏറ്റുമുട്ടലുകളിൽ വൻ ശ്രേഷ്ഠത പ്രകടിപ്പിക്കുന്ന പട്ടാളക്കാരായിരുന്നു. എന്നാൽ അവർ ചെറിയ ചെറിയ സംഘങ്ങളായി സംഘടിച്ചുനിൽക്കുന്നവർ ആണ്. ഈ ചെറുകിട സംഘങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും തമ്മിൽ പൊരുത്തമില്ലത്ത താൽപ്പര്യങ്ങളും ഉള്ളവയും ആയിരിക്കും. അതിനാൽ തന്നെ, ഗൗരവ സ്വഭാവമുള്ള ഏതൊരു ശത്രുവിന്‍റെ ആക്രമണത്തേയും ഇവർക്ക് എതിരിടാനും തടയാനും ആവില്ല. END

ഇത് ആഴേമേറിയ ഒരു നിരീക്ഷണം തന്നെയാണ്. എന്നാൽ ഈ ഒരു അവസ്ഥയെ സൃഷ്ടിക്കുന്ന ഫ്യൂഡൽ ഭാഷാ സാമൂഹിക രൂപകൽപ്പനയെക്കുറിച്ചും, അത് വ്യക്തികളിൽ ഉളവാക്കുന്ന അതിസങ്കീർണ്ണമായ മാനസിക ഭാവങ്ങളെക്കുറിച്ചും Sir Hector Munro മനസ്സിലാക്കിയിരുന്നവോ എന്ന് അറിയില്ല.

ഈ വിഷയത്തെക്കുറിച്ച് പിന്നീടെപ്പൊഴെങ്കിലും കൂടുതൽ ആഴത്തിൽ പലതും എഴുതേണ്ടിയിരിക്കുന്നു.

കളരിയിലും മറ്റ് മിക്ക martial arts വേധികളിലും പഠിപ്പിക്കാനാകാത്ത military paradeടുകളും, പട്ടാളക്കാരുടെ കൂട്ടായ്മയും അവർക്ക് മേലെ പടിപടിയായുള്ള ഓഫിസർ സ്ഥാനങ്ങളും പദവി ചിഹ്നങ്ങളും (insignia) മറ്റും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പക്കൽ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് പറയാമെങ്കിലും, ഭൂഖണ്ഡ യൂറോപ്യന്മാരായ ഫ്രഞ്ചുകരുടേയും ഡച്ചുകാരുടേയും പോർച്ചുഗീസുകാരുടേയും ഇറ്റലിക്കാരുടേയും മറ്റും സൈനിക പ്രസ്ഥാനങ്ങളിലും ഇതുപോലുള്ള ചിലതെല്ലാം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

എന്നിട്ടുപോലും, ഏത് ഏറ്റുമുട്ടലിലും പ്രാദേശിക യോദ്ധാക്കൾ അണിനിരന്നിരിക്കുന്ന ഇങ്ഗ്ളിഷ് പ്രസ്ഥാനം തന്നെയാണ്, ഏറ്റവും ഒടുവിൽ വിജയം കണ്ടെത്തുക.

ഈ നിത്യവിജയം സംഭാവ്യമാക്കാനായി നിത്യവും പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അദൃശ്യ സോഫ്ട്വേർ സംവിധാനം എന്തായിരുന്നുവെന്ന് ഇങ്ഗ്ളിഷുകാർക്കുപോലും അറിവുണ്ടായിരുന്നില്ലാ എന്നു വേണം മനസ്സിലാക്കാൻ.

ഈ വിഷയം പിന്നീട് വളരെ ആഴത്തിൽ പോയി പരിശോധിക്കാം എന്നു കരുതുന്നു.

നായർമാരുടെ ആഢ്യത്തത്തിന് കാര്യമായ ഊന്നൽ നൽകാനായി Primitive folkക്കിൽ തന്നെ ഈ വിധം ഒരു കാര്യം പറയുന്നുണ്ട്.

They felt themselves under the necessity of slaying, or perishing in the attempt to slay, every individual of inferior caste who took the liberty of touching or even breathing upon them.


ആശയം : നിലവാരം കുറഞ്ഞ ഏതെങ്കിലും ജാതിക്കാരൻ അവരെ സ്പർശിക്കുകയോ, അതുമല്ല, അവരുടെ ദേഹത്തേക്ക് ശ്വാസം വിടുകയോ ചെയ്താൽ, ആ കീഴ്ജാതിക്കാരനെ ഉടനെ കൊല്ലാൻതന്നെ നായർമാർ ബാധ്യസ്ഥാരായിരിക്കും. END

എന്നാൽ ഇത്രമാത്രം ഭീരകമായ വ്യക്തിവിരോധം നായർമാരിൽ വന്നുചേരുന്നത് എന്തുകൊണ്ടാണ് എന്ന് ആർക്കും കാര്യമായ വിവരം കിട്ടിയില്ലാ എന്നാണ് മനസ്സിലാവുന്നത്.

ഇന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനെ 'നിങ്ങൾ' എന്ന് കേരളത്തിലെ ഒരു സാധാരണക്കാരൻ സംബോധന ചെയ്താലും ഏതാണ്ട് ഇതേ പോലുള്ള വ്യക്തിവിരോധം ഉദ്യോഗസ്ഥനിൽ കയറിവരും. എന്നാൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഈ വിധമായുള്ള മാനസിക വിഭ്രാന്തി എന്നുകൂടി ഇവിടെ ചേർക്കേണ്ടിയിരിക്കുന്നു.

ഓരോ കുഗ്രാമത്തിലേയും യോദ്ധാക്കളായുള്ള നായർമാർ പലവിധ ആയോധന കലകളും പഠിക്കുകയും അവരവരുടെ കുരിക്കൾമാർക്കും ഗുരുക്കന്മാർക്കും അടിയാളത്തവും അനുസരണവും കാട്ടി ജീവിച്ചുകൊണ്ടിരിക്കുമ്പോൾ, നിശ്ചയമായും അടുത്തുള്ള അന്യദേശങ്ങളിലെ നായർ കൂട്ടങ്ങളുമായി ഏറ്റുമുട്ടാനായി അവർ വെമ്പൽകൊളളും എന്നുള്ളത് വാസ്തവം തന്നെ. ഇതിനാകട്ടെ അനവധി സൗകര്യങ്ങൾ ഓരോ കൊച്ചുകൊച്ചു രാജ്യങ്ങളും നിത്യവും ഒരുക്കുകയും ചെയ്യും എന്നുള്ളതും വാസ്തവം തന്നെ.

ഓരോ ദേശവാഴിയും രാജകുടുംബവും നിത്യവും കഠിനമായ അരക്ഷിതാവസ്ഥയിൽ തന്നെയാണ് ജീവിച്ചിരുന്നത് എന്ന് Travancore State Manual സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏത് നിമിഷവും ഏതെങ്കിലും അന്യദേശക്കാരോ, അതുമല്ലെങ്കിൽ സ്വന്തം കൂട്ടത്തിൽ പെട്ടവരോ ആക്രമിക്കും. കൈയ്യൂക്കുള്ളൻ കാര്യക്കാരൻ എന്നതായിരുന്നു അന്നുള്ള മൗലികവും പ്രായോഗികവും ആയ രാഷ്ട്രീയാധികാര സിദ്ധാന്തം.

അതേ സമയം കീഴ്ജനങ്ങൾ എന്നകൂട്ടരെ ആരുംതന്നെ കാര്യമായി കണക്കിൽ കൂട്ടില്ല. അവരെ വെട്ടിവീഴ്ത്താൻ നായർമാർക്ക് കഴിയും എന്നുള്ളത് വാസ്തവം തന്നെ. എന്നിരുന്നാലും, നായർമാർക്ക് ആ കൂട്ടരുടെ അടുത്തുപോകുന്നതുവരെ അനിഷ്ടകരമായ കാര്യമായിരുന്നു.

ഫ്രഞ്ചുകാർ മാഹിയിലും, ഇങ്ഗ്ളിഷ് ഭരണം മലബാറിലും പോലീസ് സംവിധാനങ്ങൾ സൃഷ്ടിച്ചപ്പോൾ, അതിലേക്ക് സാധാ പോലീസുകാരായി നായർമാരും തീയർമാരും ചേർന്നിരിക്കാം. നിയമരാഹിത്യം നടത്തിയതിന് ഏതെങ്കിലും കീഴ്ജാതിക്കാരനെ കസ്റ്റഡിയിൽ എടുത്താൽ, അവരുടെ അടുത്തേക്ക് പോകുന്നതു തന്നെ ഒരു ഭീകര കാര്യമായി നായർമാർക്ക് തോന്നിയിരിക്കാം.

ഈ കാര്യത്തിന് സാക്ഷ്യം വഹിക്കുന്ന ചില സൂചനകൾ Primitive folkൽ കാണുകയുണ്ടായി.

Down to the present day, when the police give them plebeian prisoners to guard, it is amusing to see how afraid they are to go near them, thinking of nothing but how to keep their distance. One might almost think they feared their captives. They have been known to refuse battle to unworthy foes


ആശയം : ഇപ്പോൾപോലും, പാറാവു ചെയ്യാനായി നായർ പാറാവുകാരുടെ കൈവശം പോലീസ് ഓഫിസർമാർ സാധാരണക്കാരായ തടവുകാരെ നൽകിയാൽ, ആ സാധാരണക്കാരുടെ അടുത്തേക്ക് പോകാൻ നായർമാർ കാണിക്കുന്ന ഭയം കാണാൻ വളരെ കൗതുകകരമാണ്. അവരുടെ തടവുകാരെ അവർക്ക് പേടിയാണ് എന്നുവരെ തോന്നിപ്പോകും.

കീഴ്ജനങ്ങൾ ഉൾപ്പെടുന്ന സൈന്യത്തോടു യുദ്ധം ചെയ്യാൻ ഇവർ വിസ്സമ്മതിച്ച സംഭവങ്ങൾ പോലും അറിയപ്പെടുന്നുണ്ട്. END

നായർമാരിൽ ഈവിധമായുള്ള അറപ്പും ആഢ്യത്തബോധവും വരുത്തുന്നതും വളർത്തുന്നതും ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ്. ഈ കാര്യത്തിന്‍റെ ഒരു അംശം പോലും ഇങ്ഗ്ളിഷുകാർക്ക് ഇന്നും അറിവില്ലാ എന്നതാണ് വാസ്തവം.

ഹൈദ്രലിയുടേയും👉 ടിപ്പുസുൾത്താന്‍റേയും ആക്രമണ കാലത്ത്, മലബാറിലെ പല പ്രദേശങ്ങളിലും ഹിന്ദുക്കളേയും (ബ്രാഹ്മണരേയും) അവരുടെ കൂടെയുണ്ടായിരുന്ന അമ്പലവാസികളേയും നായർമാരേയും അവരുടെ കുടുംബക്കാരേയും, വീട്ടിലും തെരുവിലും വച്ച്, കീഴ്ജനങ്ങൾ കെട്ടഴിഞ്ഞ് കൂട്ടത്തോടെ അഴിഞ്ഞാടി ആക്രമിച്ചപ്പോൾ, നായർമാർക്ക് തിരിച്ചടിക്കാനും അവരുടെ ആരാധ്യരായ ഹിന്ദുക്കളേയും സ്വന്തം വീട്ടുകാരേയും വീട്ടിലെ സ്ത്രീകളേയും സംരക്ഷിക്കാൻ ആയില്ലാ എന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമായി തോന്നിയേക്കാം.

നായർമാരെ Primitive folkക്കിൽ വർണ്ണിച്ചുകാണുന്നത് ഈ വിധമാണ്

They are the handsomest, most shapely, best proportioned men I ever saw. They are of a dusky olive colour, and all tall and lusty ; moreover, they are the best soldiers in the world, bold and courageous, extremely skilful in the use of arms, with limbs so agile and supple that they can throw themselves into every imaginable posture, and thus avoid or cunningly parry every possible stroke, whilst at the same time they spring upon the foe."


നായർമാരെ അതി സുമുഖരെന്നും, ഉയരമുള്ള ശരീരമുള്ളവരെന്നും, പുഷ്ടിയുള്ളവരെന്നും ആണ് Elie Reclus വിവരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉഗ്രൻ യോദ്ധാക്കളും ഇവർതന്നെ. ശരീരത്തെ ഏത് രീതിയിലും വളയ്ക്കാനും തിരിക്കാനും മറിക്കാനും ഇവർക്ക് ആവും. എങ്ങിനെ വെട്ടിയാലും, ഇവരുടെ ദേഹത്ത് ആ വെട്ട് വീഴില്ല. അതോടൊപ്പം, അവർ ശത്രുവിന്‍റെ മുകളിൽ ചാടിക്കയറിയിരിക്കുകയും ചെയ്യും. END

ഈ വിധമെല്ലാം വിവരിച്ചിട്ടും, ചെറുമരും പുലയരും, ചിലപ്പോൾ മക്കത്തായ തീയരും, ഹിന്ദുക്കളുടേയും അവരോട് കൂറ് കാണിച്ചിരുന്ന അമ്പലവാസികളുടേയും നായർമാരുടേയും വീടുകളേയും സ്ത്രീജനങ്ങളേയും ആക്രമിച്ചപ്പോൾ, നായർമാർക്ക് സർവ്വ ആയോധനാ നൈപുണ്യവും നഷ്ടപ്പെട്ടുപോയത് എന്തുകൊണ്ടാണ് എന്ന കാര്യം ആരുംതന്നെ ചിന്തിച്ചിട്ടില്ലാ എന്നു തോന്നുന്നു.

വെറും തേരാളിയുടെ മകനായ കർണ്ണൻ വന്ന് രാജകുമാരനായ അർജ്ജുനനോട് അമ്പെയ്ത്ത് നൈപുണ്യത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ച👆കാര്യം നേരത്തെ പരാമർശിച്ചതാണ്.

വെറുതേയൊന്ന് സങ്കൽപ്പിക്കുക, ഇന്നുള്ള ഇങ്ഗ്ളണ്ടിലെ സാധാരണക്കാർ ആഢ്യത്തമുള്ള നായർമാരാണ് എന്ന്. അങ്ങിനെയുള്ള അവസരത്തിൽ ഇന്ത്യയിൽനിന്നും പോക്കിസ്ഥാനിൽനിന്നും ശ്രീലങ്കയിൽനിന്നും മറ്റും, ക്രിക്കറ്റ് ടീമുകൾ ഇങ്ഗ്ളണ്ടിൽ വന്ന് ഇറങ്ങുന്നു, ഇങ്ഗ്ളിഷുകാരോട് ക്രിക്കറ്റ് കളിക്കാൻ. ഇങ്ഗ്ളിഷുകാരായ നായർമാർ വീടും നാടും വിട്ട് ഓടിക്കളയും എന്നുള്ളതാണ് ചരിത്രത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.

കീഴ്ജനം അഴഞ്ഞാടിയപ്പോൾ, നായർമാരെ ദുർബലപ്പെടുത്തിയത്,

ഒന്ന് അവർക്ക് കീഴ്ജനത്തിനോടുള്ള അറപ്പാണ്.

രണ്ട്, കീഴ്ജനത്തിനോട് ഏറ്റുമുട്ടി, അവരെ തോൽപ്പിച്ച കാര്യം പുറത്തു പറയാൻ സുഖമുള്ള കാര്യമല്ല.

മൂന്നാമത്തെ പ്രശ്നം Sir Hector Munro പറഞ്ഞതുതന്നെ. നായർമാർക്ക് ഒറ്റക്കൊറ്റക്ക് വൻ ആയുധ നൈപുണ്യവും അഭ്യാസങ്ങളും മെയ്വഴക്കവും തുള്ളിക്കയറലും ഉരുട്ടിയിടലും മറ്റും ആകുമെങ്കിലും, കുട്ടത്തോടെ നിന്നുകൊണ്ട് കൂടിയാലോചിക്കാനും പ്രത്യാക്രമണം നടത്താനും പറ്റിയ സംഘടിതമായ നേതൃത്വനിരയും, നേതൃത്വത്തിന് കീഴിൽ അണിനിരക്കാനുള്ള മാനസികഭാവവും അവർക്കില്ലായിരുന്നു.

ഈ ഒരു കാര്യം നായർമാർക്ക് വളരെ അധികം പരാജയങ്ങളുടെ വൻ നിരതന്നെ അനുഭവമായി നൽകിയ കാര്യം അടുത്ത എഴുത്തിൽ വിവരിക്കാം എന്ന് കരുതുന്നു. പോരാത്തതിന് മറ്റൊരു അതീവ നേരിയതായ കാര്യം കൂടിയുണ്ട്. അതും അടുത്ത എഴുത്തിൽ നിരത്തിവെക്കാൻ നോക്കാം.

ഒറ്റക്ക് വരുന്ന പുലയനെ വെട്ടി നുറുക്കാൻ നൈപുണ്യവും ആയുധബലവും സാമൂഹികാധികാരവും ഉണ്ടായിരുന്ന നായർമാർക്ക്, അടിയാളത്ത ഭാവം കാറ്റിൽ പറത്തി കൂട്ടത്തോടെ ആഴിഞ്ഞാടിവരുന്ന കീഴ്ജനം, മലിന ജലം കുത്തിയൊലിച്ചുകൊണ്ട് അടുത്തേക്ക് വരുന്ന പ്രതീതിതന്നെയായിരിക്കാം നൽകിയിരിക്കുക.

ഇവിടെ പ്രത്യേകമായി ചിന്തിക്കാതെ വിട്ടുപോകുന്ന മറ്റൊരു കാര്യവും ഉണ്ട്. എന്തുകൊണ്ട് കീഴ്ജനങ്ങൾക്ക് സംഘടിച്ചുനിന്ന് അവരെ കന്നുകാലികളായി നിലനിർത്തുന്നവരെ തുരത്തിക്കൂടാ എന്നത്.

ഫ്യൂഡൽ ഭാഷയുടെ സവിശേഷതകളിൽ ഒന്ന്, വ്യക്തികളെ പല തട്ടുകളിൽ പതിപ്പിക്കാനും, താഴയുള്ളവരെ ചവിട്ടാനും, മുകളിലുള്ളവരെ വലിച്ചിടാനും അവർക്ക് പ്രേരണ നൽകുക എന്നുള്ളതാണ്. ഈ വിവരവും അതീവ സങ്കീർണ്ണങ്ങളായ മറ്റുപല വിവരങ്ങളിലേക്കും നയിച്ചേക്കാം.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

5

Post posted by Admn »

5 #. ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തി നിർത്തിയതുമാരിതിയായുള്ളവർ





നായർമാരെ Primitive folkൽ വർണ്ണിച്ചത് ഒരിക്കൽകൂടി നോക്കാം.
They are the handsomest, most shapely, best proportioned men I ever saw. They are of a dusky olive colour, and all tall and lusty ; moreover, they are the best soldiers in the world, ...


നായർമാരെ അതി സുമുഖരെന്നും, ഉയരമുള്ള ശരീരമുള്ളവരെന്നും, പുഷ്ടിയുള്ളവരെന്നും ആണ് Elie Reclus വിവരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉഗ്രൻ യോദ്ധാക്കളും ഇവർതന്നെ. END.

ഈ മുകളിലെ വിവരണം നായർമാരിലെ ഒരു ചെറിയ പക്ഷത്തെക്കുറിച്ച് 100% ശരിയാകാം. എന്നാൽ Elie Reclus ആ ചെറിയ പക്ഷത്തെ മാത്രം മനസ്സിൽ കണ്ടുകൊണ്ട് ഒരു നരവംശശാസ്ത്ര ഗ്രന്ഥം എഴുതിയതിൽ ഒരു വൻ പാളിച്ച കാണേണ്ടതല്ലേയെന്നൊരു തന്നോൽ.

ഇദ്ദേഹം ഫ്രഞ്ചുകാരനായിരുന്നുവെങ്കിലും, നാടുകടന്ന് ഇങ്ഗ്ളണ്ടിൽ പോയി താമസിച്ച ആളാണ് എന്ന് മനസ്സിലാക്കുന്നു. ഇങ്ഗ്ളണ്ടിലെത്തിയാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പവും നിസ്സാരവും ആയി മനസ്സിലാക്കിത്തുടങ്ങും.

തമിഴൻ ഇന്ന് അമേരിക്കയിൽ പോയി, വൻ കമ്പനിയുടെ CEOആയി വിലസുന്നതുപോലെയാണ്. സ്വന്തം നാട്ടിൽ ഒരു സാധാ പോലീസ് ശിപായിയെപ്പോലും പേരു പറഞ്ഞ് പരാമർശിക്കാൻ ധൈര്യമുണ്ടായിരുന്നിരിക്കില്ലായെങ്കിലും, അമേരിക്കയിൽ എത്തിയാൽ അമേരിക്കൻ പ്രസിഡൻ്റുവരെ വെറും നിസ്സാരൻ എന്ന തോന്നൽ മനസ്സിൽ കയറിവരും എന്ന് ഊഹിക്കാവുന്നതേയുള്ളു.

Elie Reclusനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല. എന്നാൽ ഇദ്ദേഹം എഴുതിയ ഗ്രന്ഥത്തിൽ ഉള്ള വിവരങ്ങൾ പലതും വളരെ ചെറിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ മാത്രം കണ്ടുകൊണ്ട് എഴുതപ്പെട്ടതാണ് എന്നാണ് തോന്നുന്നത്.

ഉദാഹരണത്തിന്, തീയർമാരെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഈ വിധമാണ് പരിചയപ്പെടുത്തുന്നത്:

Tirs - Tayers, Tayars, or Chogans, Chagoouans, Chanars, servants, or demonworshippers.


ആശയം: തീയൃ - തെയർ, തായർ, ചൊവ്വന്മാർ, ചാണർ, വീട്ടുവേലക്കാർ, ദുർദേവതാ ആരാധകർ. END.

ശുദ്ധ വിഡ്ഢിത്തവും ഒട്ടും തന്നെ ആഴമില്ലാത്തതുമായ വിവരണം ആണ് ഇത്.

എന്നിരുന്നാലും, വേണമെങ്കിൽ ഈ വിവരണം ശരിയാണ് എന്ന് തെളിയിക്കാൻ പറ്റുന്ന രേഖകളും ചരിത്രത്തിൽ കണ്ടെത്താൻ പറ്റിയേക്കാം. പണ്ഡിതർ വാരിക്കൂട്ടി കാണിച്ചുതരുന്ന ചരിത്രരേഖകളുടെ ചഞ്ചലമായ ആഴവും ഗഹനതയും ഒരു പ്രശ്നം തന്നെയാണ് എന്നും മനസ്സിലാക്കാവുന്നതാണ്.

ഇനി നായർമാരിലേക്ക് തിരിച്ചുവരാം.

നായർമാരിൽ പലകൂട്ടരും ഉണ്ട് എന്ന് വായനക്കാരൻ ഓർക്കേണ്ടതാണ്. ഈ പലവിധ കൂട്ടരിൽ ആരൊക്കെയാണ് ആയോധനാ കലയുമായി ബന്ധപ്പെട്ടിരുന്നത് എന്നും ആരൊക്കെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നിത്യവും പങ്കെടുത്തിരുന്നുവെന്നും വ്യക്തമല്ല. എന്നാൽ ഈ വിധ കൂട്ടരിൽ തന്നെ ചെറിയ ഒരു ശതമാനം ചെറുപ്പക്കാർ ആയോധനാ കലയിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഇറങ്ങിത്തിരിച്ചിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്.

ഓർക്കേണ്ടുന്ന കാര്യം ബുദ്ധിപരമായുള്ള മറ്റ് യാതോരു ചിന്താ പ്രവർത്തനമോ തൊഴിലോ ഉപതൊഴിലോ വിനോദവൃത്തിയോ മറ്റൊ തിരഞ്ഞെടുക്കാൻ തന്നെ ഉണ്ടാവില്ല അന്ന് എന്നതാണ്. എഴുത്ത്-വാനയാ കഴിവുകൾ തന്നെ വളരെ തുച്ഛമായിരിക്കും ഈ കൂട്ടർക്ക് ഉണ്ടായിരിക്കുക. വായിക്കാൻ എന്തെല്ലാം ഗ്രന്ഥങ്ങൾ ലഭ്യമായിരിക്കും എന്നും പറയാൻ ആവില്ല. ചതുരംഗം പോലുള്ള വിനോദങ്ങൾ കണ്ടേക്കാം. ചതുരംഗവും ഏറ്റുമുട്ടൽ വിനോദം തന്നെ.

കാളകളെ കാണുന്നതു പോലെയാണ്. ഫ്രഞ്ചുകാരൻ മലബാറിൽ വന്നപ്പോൾ കണ്ടത് വിത്തുകാളകളെയാണ് എന്നു ചിന്തിക്കുക.

നല്ല ശരീരപുഷ്ടിയും തിളങ്ങുന്ന പേശികളും വൻ ഉയരവും നല്ല നിറവും മുളച്ചുനിൽക്കുന്ന കൊമ്പുകളും പോരാത്തതിന് ലൈംഗിക വൃത്തിക്ക് വേണ്ടുന്ന വൻ വർണ്ണഭംഗിയുള്ള ആയുധവും, മറ്റുമെല്ലാവുമായി തികച്ചും നഗ്നനായി വിത്തുകാള മുന്നിൽ വന്നുനിൽക്കുന്നു. ചില പശുക്കൾ ഓടി അടുക്കുകുയും, മറ്റു ചിലത് ഓടി ഒളിക്കുകയും ചെയ്യുന്നു. ഈ കാളയെകണ്ടുകൊണ്ട് മലബാറിലെ കാളകൾ മൊത്തവും ഈ വിധ കാളകൾ ആണ് എന്ന് മനസ്സിലാക്കി കാളവംശ ശാസ്ത്ര ഗ്രന്ഥം എഴുതിയാലുള്ള കഥയൊന്ന് ആലോചിച്ചു നോക്കൂ.

മലബാറിലെ മറ്റ് കാളകൾ, നാസാദ്വാരങ്ങളെ വേർതിരിക്കുന്ന ബിത്തിയിലൂടെ (nasal septumത്തിലൂടെ) തുളയിടപ്പെട്ട് ആ തുളയിലൂടെ മൂക്കുകയർ ഇട്ടുകുടുക്കപ്പെട്ടും, വൃഷണം ഉടക്കപ്പെട്ടും (വരിയുടയ്ക്കപ്പെട്ടും - castrate ചെയ്യപ്പെട്ടും), നെൽവയലുകളിലെ പൊരിവെയിലത്ത് പകലന്തിയോളം ഉഴുതും ആ വിധമെല്ലാം ജീവിതം ഹോമിച്ചും ആണ് ജീവിക്കുന്നത് എന്ന കാര്യം വിത്തുകാളകളിൽ ദൃഷ്ടികേന്ദ്രീകരിച്ചിരിക്കുന്ന പണ്ഡിതൻ ശ്രദ്ധിച്ചിരിക്കണം എന്നില്ല.

കീഴ്ജനത്തിനെ ഇഞ്ഞി, എടാ, എടീ, അനെ, അളെ, അയ്റ്റിങ്ങൾ, എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കാനും, വേണമെങ്കിൽ വെട്ടിമുറിക്കാനും മാത്രം മാനസിക വ്യക്തിത്വം ഉള്ള, വൻ ആയുധ വൈദഗ്ദ്ധ്യവും വൻ മെയ്വഴക്കവും വൻ അഭ്യാസ പരിചയവും, സാമൂഹികവും വ്യക്തിപരവും ആയ മേൽക്കോയ്മാ ഭാവവും ഉള്ള ഒരുകൂട്ടം വ്യക്തികളെക്കുറിച്ചാണ് ഇവിടെ ഇപ്പോൾ എഴുതുന്നത്.

ഇവർക്ക് ഒന്നിച്ച് ഒരുകൂട്ടമായി, മുകളിൽ പടിപടിയായുള്ള ഒരു നേതൃത്വനിരയ്ക്ക് കീഴിൽ അണിനിരക്കാൻ പറ്റമോ? ഓരോ ആളും ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കപ്പെടുന്ന ‘leader’ അഥവാ ‘നേതാവ്’ എന്ന ഭാവം വച്ചുപലർത്തുന്നവരും ആവാനും സാധ്യതയില്ലാതില്ല.

ലോക ശ്രദ്ധയാകർശിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വേധികളിൽ ഇന്ത്യൻ പട്ടാളം പരേഡ് നടത്തുന്നതു പോലെയാണ്. ഈ വിധ പരേഡുകൾക്കായി വളരെ മിനുസപ്പെടുത്തിയതും കാഴ്ചയിൽ വൻ ആകർഷകത്തം തിളങ്ങുന്ന ശാരീരിക വ്യക്തിത്വവും ഉള്ള പട്ടാളക്കാരെ പ്രത്യേകമായി പോറ്റി വളർത്തിയെടുക്കുന്നുണ്ടാവാം. ഇവർ ജനലക്ഷങ്ങൾ വീക്ഷിക്കുന്ന പരേഡുകളിൽ വൻ precision machinery പ്രവർത്തിക്കുന്നതുപോലെ അടിവെച്ചടിവച്ചു നീങ്ങുന്നത് കണ്ട്, ഇന്ത്യൻ പട്ടാളത്തെ മൊത്തമായി മൂല്യനിർവ്വഹണം ചെയ്യാൻ ഒരുങ്ങുന്നത് വൻ വിഡ്ഢിത്തമായേക്കാം.

കാരണം, ഈ വിധ പരേഡിനായി പോറ്റിയെടുക്കപ്പെട്ടവർ അല്ല യുദ്ധവേധികളിൽ അവരുടെ ഓഫിസർമാർക്ക് കീഴിൽ വൻ അടിയാളത്തം കാഴ്ചവച്ചുകൊണ്ട് നിരങ്ങിയും പതുങ്ങിയും നീങ്ങേണ്ടത്.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഏറ്റവും കാര്യക്ഷമമായ മേലധികാരി -

ആജ്ഞാനുവർത്തി (superior - subordinate) കൂട്ടായ്മ സൃഷ്ടിക്കപ്പെടാവുന്നത്, മേലധികാരി വൻ ഉയരത്തിലുള്ള ആളും കീഴ്ജീവനക്കാരൻ എത്രത്തോളം ദ്രവിച്ചവൻ അത്രത്തോളം നല്ലത് എന്നതുമായ കൂട്ടായ്മയാണ്.

സ്വകാര്യ ഡോക്ടർമാർ, വക്കീലന്മാർ, അങ്ങിനെ പലരിലും ഈ ഒരു പ്രതിഭാസം കാണാവുന്നതാണ്. ഡോക്ടർമാരുടെ വ്യക്തത്വപ്രഭയോട് മത്സരിച്ചേക്കും എന്ന ഭയം ഉളവാക്കാൻ മാത്രം ഉന്നതമായ വ്യക്തിത്വം പ്രകടിപ്പിക്കുന്ന കീഴ്ജീവനക്കാരനെ ഡോക്ടർ അടുത്തുവെക്കുന്നത് പ്രശ്നം തന്നെയായേക്കാം.

ഇന്ത്യൻ പട്ടാളത്തിലും യുദ്ധവേധികളിൽ ഓഫിസർമാർക്ക് ഏറ്റവും ഉചിതരായിട്ടുള്ള ശിപായി പട്ടാളക്കാർ ഏറ്റവും മാനസികമായി അധമത്തം ഉള്ളവർ തന്നെയാവാം. ഈ വിഷയത്തിന്‍റെ ആഴത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. കാരണം, വളരെ ആഴമേറിയ ഒരു വിഷയമാണ് ഇത്. പിന്നീട് ഇതിലേക്ക് പ്രവേശിക്കാം എന്നു കരുതുന്നു.

എന്നാൽ ഇതും കൂടി പറയാവുന്നതാണ്. പാക്കിസ്ഥാൻ പട്ടാളത്തിന് ഈ ഒരു കാര്യം വളരെ പ്രതികൂലമായ ഒരു കാര്യം തന്നെയായി നിലനിൽക്കും. ഈ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

എന്നാൽ പൊതുവായി ഇത്രമാത്രം ഇവിടെ രേഖപ്പെടുത്താം. pristine-English സമൂഹങ്ങളിൽ മാത്രമേ, കീഴ്ജീവനക്കാരന് വൻ വ്യക്തിത്വം ഉള്ളത് മേലധികാരി - കീഴ്ജീവനക്കാരൻ കൂട്ടായ്മയ്ക്ക് ഒരു വൻ മുതൽക്കൂട്ടായി നിലനിൽക്കുള്ളു.

ഇങ്ഗ്ളിഷ് ഭരണകാലത്ത് സർക്കാർ ഓഫിസർ, ഡോക്ടർമാർ തുടങ്ങിയവരിൽ അവരുടെ വ്യക്തിത്വത്തിൽ ഒരു വൻ സൗമ്യതയുള്ള വ്യക്തിത്വം അലിഞ്ഞു ചേർന്നിരുന്നു.

അതിന്‍റെ മുഖ്യകാരണം ഇങ്ഗ്ളിഷ് ഭാഷാ സാഹിത്യത്തിനുള്ളിലെ അതിഗംഭിരവും വെട്ടിത്തിളങ്ങുന്നതുമായ വെളിച്ചം അവരിലേക്ക് പ്രവേശിച്ചിരുന്നു എന്നതാണ്. വളരെ തുച്ഛമായ മാസശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്ന ഈ കൂട്ടർ മാനസികമായി വൻ ഉയരങ്ങൾ കാഴ്ചവെക്കാൻ കഴിവുള്ളവർ തന്നെയായിരുന്നു.

(പോരാത്തതിന് അവർ വളരെ മാനസിക ഉയരങ്ങളിൽ നിൽക്കുന്ന ഇങ്ഗ്ളിഷുകരുടെ കീഴിൽ ആണ്. ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ആളെ തരംതാഴ്ത്താനും പിടിച്ചമർത്താനും ഉള്ള വാക്ക് കോഡ് രൂപങ്ങൾ You, He, She തുടങ്ങിയ വാക്കുകൾക്ക് ഇല്ലാ എന്നും ഓർക്കുക.)

എന്നാൽ ഇന്ന് പോലീസ് ഓഫിസർമാർ ഉൾക്കൊള്ളുന്ന സർക്കാർ ഓഫിസർമാരേയും അക്കാഡമിക്ക് പണ്ഡിതരേയും പട്ടാള ഓഫിസർമാരേയും മറ്റും ആകാശം മുട്ടുന്ന തരത്തിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, വാക്കുകളിലെ വൻ സ്ഥാനങ്ങളും നൽകികൊണ്ടാണ്, ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അവരിൽ മിക്കവർക്കും ഈ വിധമായുള്ള ഒരു ഉന്തിപ്പൊന്തിക്കൽ ഇല്ലായെങ്കിൽ വെറും തരിശായ വ്യക്തിത്വവും മേധശക്തിയുമാണ് കാണപ്പെടുക. ഈ കാര്യത്തിലേക്കും പിന്നീടേ പോകാൻ പറ്റുള്ളു.

ഇനി വീണ്ടും നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.

വൻ സാമ്പത്തിക സുരക്ഷ, അതിശയിപ്പിക്കുന്ന മെയ്വഴക്കം, പ്രാദേശിക കീഴ്ജനങ്ങളെ വെറും കന്നുകാലികൾ ആയി കാണാൻ ആവുന്ന മാനസികഭാവം, ആയുധ ബലം തുടങ്ങിയ പലവിധ കാര്യങ്ങളും, ആയോധനാ കലയിൽ നൈപുണ്യമുള്ള നായർമാരുടെ വ്യക്തിത്വത്തെ വാനോളം പൊന്തിപ്പിടിച്ചു വച്ചിരിക്കുന്നു.

ഇത്രമാത്രം വ്യക്തിത്വം ഇങ്ഗ്ളിഷ് പട്ടാളക്കാരിൽ കണ്ടെത്താൻ പറ്റില്ല. കാരണം, അവരിലെ ഏറ്റവും വ്യക്തിത്വമുള്ള ആളും ഒരു സാധാരണ ഇങ്ഗ്ളിഷുകാരനോളം ഉയരത്തിലേ നിലനിൽക്കാൻ ആവുള്ളു.

ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തിനിർത്തിയതുമാരിതിയാവാം ഈ നായർ യോദ്ധാക്കൾ.

അവരെയെല്ലാം മറ്റ് സാധാ നായർമാരോടൊപ്പം ചേർത്തുകൊണ്ട് യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോയാൽ, അവരെല്ലാരും കൂടി എത്രമാത്രം വിജയം കൈവരിക്കും എന്ന് മുൻകൂറായിത്തന്നെ പറയാൻ പറ്റിയേക്കാം.

എന്നാൽ നായർമാരിൽ പെട്ട, സാമൂഹിക അധികാരവും കായികബലവും ആയുധ നൈപുണ്യവുള്ള നായർമാരിൽ വൻ അധികാര ഭാവങ്ങൾ വന്നുചേർന്നിരുന്നു എന്നും കാണുന്നുണ്ട്.

ഉദാഹരണത്തിന്, Malabar Manualൽ

ഈ വിധം നായർമാരുടെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്:

👉
..and the kuttam or assembly of the nad or county was a representative body of immense power which, when necessity existed, set at naught the authority of the Raja and punished his ministers when they did “unwarrantable acts.”


👉
“These Nayars, being heads of the Calicut people, resemble the parliament, and do not obey the king’s dictates in all things, but chastise his ministers when they do unwarrantable acts.”


ആശയം : Calicut രാജ്യത്തിൽ രാജാവിന്‍റേയും മന്ത്രിമാരുടേയും അധികാരങ്ങളെ പരിധിപ്പെടുത്തുന്ന നാട്ടുകൂട്ടങ്ങൾ ഉണ്ടായിരുന്നുവെന്ന്. നായർതറവാട് കൂട്ടങ്ങളെയാവാം ഈ വിധം പാരമർശിക്കുന്നത്. നായർമാർക്ക് ഇഷ്ടപ്പെടാത്ത രാജകൽപനകൾ അവർ അനുസരിക്കില്ല. END.

തിരുവിതാംകൂറിൽ ഒരു അറന്നൂറ് എന്ന് കൂട്ടയ്മയെക്കുറിച്ച് Travancore State Manualൽ പരാർമശിക്കുന്നുണ്ട്.

From the earliest times therefore down to the end of the eighteenth century the Nayar tara and nad organisation kept the country from oppression and tyranny on the part of the rulers, ..


ആശയം : രാജാവിന്‍റെ ദുർഭരണത്തെ ഈ നായർ അറന്നൂർ നിയന്ത്രിക്കും! END

ഇങ്ങിനെ ഒരു നായർ കുടുംബക്കാരുടെ കൂട്ടായ്മ നമ്പൂതിരിമാരുടെ അധികാരത്തിനെ പരിധിപ്പെടുത്തിയിരിക്കാം.

ഇതേ പോലുള്ള ഒരു സംഭവവികാസം ഇന്ന് കേരളാ പോലീസ് വകുപ്പിലും സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഏതാണ്ട് 1980കളിൽ ആണ് എന്ന് തോന്നുന്നു പോലീസുകാർക്ക് സ്വന്തമായുള്ള സംഘടന സ്ഥാപിക്കാൻ സർക്കാർ സമ്മതം നൽകി.

നായർമാർക്ക് അറന്നൂറ് കുടുംബക്കാരുടെ സംഘടന സൃഷ്ടിക്കാൻ സൗകര്യപ്പെടുത്തിയതുപോലെ. രാജകുടുംബക്കാരായിരിക്കാം അതിന് സൗകര്യം നൽകിയത്. നമ്പൂതിരിമാരുടെ അധികാരത്തെ പരിധിപ്പെടുത്താനാവാം ഇതിന് സമ്മതം നൽകിയത്.

കേരളത്തിൽ പോലീസ് സംഘടനയ്ക്ക് സമ്മതം നൽകിയത് വിപ്ളവ രാഷ്ട്രീയ പാർട്ടിയാണ് എന്നാണ് തോന്നുന്നത്. IPSസ്സുകാരുടെ അധികാരത്തിനുമേൽ കടിഞ്ഞാൺ ഇടാനായിരിക്കാം ഇതു ചെയ്തത്.

പോലീസ് വകുപ്പിലെ കീഴ്ജീവനക്കാരിൽ കൃത്യമായ അച്ചടക്കം നിലനിർത്തന്നതിന് ഇത് തടസ്സമായി മാറിയിരിക്കാം. ഐപിഎസ്സുകാർക്ക് പിന്നെയുള്ള മാർഗ്ഗം ശിപായിമാരുടെ തുള്ളലുകളോടൊപ്പം ഒന്നിച്ചുതുള്ളുക എന്നുള്ളതായും കാര്യങ്ങൾ സാവധാനത്തിൽ മാറും.

സംഘടിത ശക്തി കൈവരിച്ച നായർമാരുടെ മേൽ നമ്പൂതിരിമാർക്കും രാജാവിനും രാജകുടുംബത്തിനും നിയന്ത്രണം കുറഞ്ഞുവരികചെയ്യും.

ഇതേ പോലൊക്കെത്തന്നെ പോലീസിലും സംഭവിക്കും.

പോലീസ് വകുപ്പ് ജീവനക്കാർക്ക് സംഘടനാ സൗകര്യം നൽകിയപ്പോൾ, അന്ന് ഈ എഴുത്തുകാരന്‍റെ കോളെജിൽ വന്നിരുന്ന ഇന്ത്യൻ പട്ടാളത്തിലെ ചെറുപ്പക്കാരനായ ഒരു കമ്മിഷൻണ്ട് ഓഫിസർ പറഞ്ഞകാര്യം ഓർമ്മവരുന്നുണ്ട്.

ഇവനെയൊന്നും സംഘടിക്കാൻ സമ്മതിക്കരുത്. സംഘടിച്ചാൽ പിന്നെ ഇവനൊന്നും പറഞ്ഞാൽ കേൾക്കില്ല.


ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാർക്ക് സംഘടിക്കാൻ സൗകര്യം നൽകിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കുക.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

6

Post posted by Admn »

6 #. നായർമാർ കാഴ്ചവച്ച പ്രതിലോമ പെരുമാറ്റങ്ങൾ






നായർമാരിൽ ആന്തരികമായി നിലനിന്നിരുന്ന അമാനുഷിക ധീരതയും വ്യക്തി പ്രഭാവവും മറ്റും പരാമർശിച്ചുകഴിഞ്ഞു. ഇനി എഴുതാൻ പോകുന്നത് നായർമാരിൽ ചിലർക്കെങ്കിലും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആണ്. എന്നാൽ ഇവിടെ പ്രത്യേകമായിത്തന്നെ പറയേണ്ടത്, ഈ എഴുത്തിൽ പരാമർശിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെക്കുറിച്ചും ഈ രീതിയിൽ തന്നെയാണ് ഇവിടെ കാര്യങ്ങൾ എഴുതിയിട്ടുള്ളത് എന്നതാണ്.

അതായത് അപ്പുറത്തും ഇപ്പുറത്തും നിൽക്കാതെ.

നായർമാരിൽ പാര്യമ്പര്യമായി നിലനിന്നിരുന്ന തിന്നചോറിനോടുള്ള കൂറും കർത്തവ്യബോധവും ധീരതയും പ്രതിജ്ഞാബദ്ധതയും മറ്റും ദൃഷ്ടാന്തരീകരിക്കുന്ന ഒരു കാര്യം, Sheikh Zin-ud-din എന്ന ചരിത്രകാരന്‍റെ എഴുത്തിൽ നിന്നും Malabar Manualലിൽ ഉദ്ധരിക്കുന്നുണ്ട്.

"A quantity of cooked rice was spread before the king, and some three or four hundred persons came of their own accord and received each a small quantity of rice from the king’s own hands after he himself had eaten some.

“By eating of this rice they all engage to burn themselves on the day the king dies, or is slain, and they punctually fulfil their promise."


ആശയം : രാജാവിന് വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറായിട്ടുള്ള മുന്നൂറോ നാനൂറോ നായർമാർ രാജാവിന് മുന്നിൽ വന്നു നിൽക്കുന്നു.

രാജാവിന് മുന്നിലായി ചോറ് നിരത്തിവച്ചിരിക്കും.

രാജാവ് ആദ്യം കുറച്ച് ചോറ് എടുത്ത് കഴിക്കുന്നു. അതിന് ശേഷം, രാജാവ് കുറച്ച് ചോറ് സ്വന്തം കൈകൊണ്ട് എടുത്ത് ഓരോ ആൾക്കും നൽകും. അവരോരോരുത്തരും ആ നൽകപ്പെട്ട ചോറ് കഴിക്കും. ഈ വിധം ചോറുകഴിച്ചവർ, രാജാവ് മരിക്കുന്നതോ കൊല്ലപ്പെടുന്നതോ ആയ ദിവസം, താൻ സ്വന്തം ദേഹത്ത് തീകൊളുത്തി മരിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഈ കാര്യം അവർ നിശ്ചയമായും പാലിച്ചിരിക്കുകയും ചെയ്യും. END

ഈ വിധമായുള്ള ഒരു പ്രതിജ്ഞാബന്ധത, വെറും ധീരതയുടെ മാത്രം ദൃഷ്ടാന്തമായിരിക്കണം എന്നില്ല. മറിച്ച്, സാമൂഹികമായി ഭാഷാകോഡുകളാൽ കുരുക്കിവെക്കപ്പെട്ട പാവം വ്യക്തികളുടെ അവസ്ഥയും ആവാം. ഈ ഒരു കാര്യം ചരിത്രകാരന്മാർ തിരിച്ചറിഞ്ഞിട്ടില്ലാ എന്നതിന്‍റെ കാരണം, ഭാഷാ കോഡുകളുടെ വൻ ശക്തിയെ കാര്യമായ പഠനത്തിന് വിധേയമാക്കിയിട്ടില്ലാ എന്നുമാത്രമാണ് അർത്ഥം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് Japanese വ്യോമസേനയിലെ Kamikaze എന്ന പേരിൽ അറിയപ്പെട്ടിരുന്ന suicide squad പൈലറ്റുകളുടെ കഷ്ടാവസ്ഥ, ജാപ്പനീസ് ഭാഷയുടെ ഉള്ളറകളിൽ ഒളിഞ്ഞുകിടപ്പുണ്ടായേക്കാവുന്ന, മനുഷ്യനേയും മൃഗങ്ങളേയും അള്ളിപ്പിടിച്ചും കുരുക്കിപ്പിടിച്ചും കുടുക്കിയിടാൻ പറ്റുന്ന, ബീഭത്സകരമായ കോഡുകൾ ആവാം രൂപകൽപ്പന ചെയ്തിരിക്കുക.

ഈ കൂട്ടം പൈലറ്റുകൾക്ക് വിമാനം ബോംബുമായി പുറപ്പെട്ടാൽ ജീവനോടെ തിരിച്ചുവരാൻ ആവില്ല. അവർ ബൃട്ടിഷ്-അമേരിക്കൻ യൂദ്ധക്കപ്പലുകളിലേക്ക് വളരെ കൃത്യമായ ലക്ഷ്യബോധത്തോടുകൂടി പോയി ഇടിച്ചുവീഴും. ഈ പൈലറ്റുകളിൽ കൗമാരക്കാർ പോലും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു.

നായർ കുടുംബങ്ങളിലെ പല വ്യക്തികളും ഈ വിധം സാമൂഹിക ചതിയിൽ പെട്ടിരിക്കാം. ഈ വിധം കുടുംബത്തിലെ അംഗങ്ങളെ മരണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിൽ കുടുംബക്കാർക്കും വൻ താൽപ്പര്യങ്ങൾ കാണ്ടേക്കാം.

ധീരസാഹസികതയുടെ തേജോവലയത്തിൽ ആ കുടുംബക്കാർ സമൂഹത്തിൽ തിളങ്ങിനിൽക്കും.

ഇന്ന് പോലീസുകാരുടെ ധീരതയെ പുകഴ്ത്തിക്കാണിക്കാൻ പറ്റുന്ന ഓരോ സംഭവവികാസവും സാധരണ പൗരൻ എന്ന കീഴ്ജനങ്ങളിൽ അവരോട് വൻ മതിപ്പും അവരുടെ സാന്നിദ്ധ്യത്തിന്‍റെ ന്യായികരണവും സൃഷ്ടിക്കപ്പെടും എന്നതുപോലെ.

മറ്റൊന്ന് കുടുംബത്തിലെ ആളുകളുടെ അംഗസംഖ്യ കുറഞ്ഞിരിക്കുന്നത്, കുടുംബ സ്വത്തിന്‍റെ മേൽ അവകാശം ഉള്ളവരുടെ എണ്ണം കുറയ്ക്കാനും സൗകര്യം ചെയ്യും എന്നതു പോലെയും.

ചെറുപ്പക്കാരായ നായർമാർക്ക് മറ്റ് നേരംപോക്കുകളും വിനോദങ്ങളും കുറവായിരുന്നിരിക്കാം. ഓരോ കൊച്ചു പ്രദേശത്തിലും അങ്കം കുറിക്കലും അന്യോന്യം വെട്ടിമുറിക്കലും വെട്ടിമരിക്കലും മറ്റുംതന്നെ ആയിരിക്കും, കീഴ്ജനങ്ങളുടെ ഹൃദയങ്ങളിൽ വൻ ആരാധ്യ സ്ഥാനം നിലനിർത്താനുള്ള നായർ ചെറുപ്പക്കാരുടെ പൊതുവായുള്ള പദ്ധതി.

കീഴ്ജനങ്ങൾ നെൽവയലുകളിൽ പണിയെടുക്കുന്ന അവസരത്തിൽ ഉല്ലസിക്കാനായി പാടുന്ന പാട്ടുകളിൽ ഈ വിധം മരണപ്പെട്ട പാവങ്ങളുടെ പേരും ചേർത്ത് അവർ പാടും.

എന്നാൽ നായർമാരിലെ ഉന്നത കുടുംബങ്ങളിലെ വൻ വ്യക്തികൾക്ക് ഈ വിധം ജീവൻ ബലിയർപ്പിക്കാൻ താൽപ്പര്യം ഉണ്ടാവും എന്നു തോന്നുന്നില്ല. എന്നാൽ സാധാരണ ഗതിയിൽ അവർക്ക് നിത്യയുദ്ധത്തിൽ പങ്കെടുക്കേണ്ടിവരില്ല. മറിച്ച് അവരുടെ കുടുംബത്തിലെ കീഴ് അംഗങ്ങളെ അതിനായി വിടാൻ പറ്റിയേക്കാം.

എന്നാൽ യുദ്ധഭൂമി നീങ്ങിനീങ്ങി സ്വന്തം പറമ്പിലേക്ക് കയറി അവിടം ഒരു യുദ്ധപ്പറമ്പാക്കിമാറ്റുമ്പോൾ ഈ നായർമാർക്കും യുദ്ധ രംഗത്തിലേക്ക് കടന്നേ പറ്റൂ. അപ്പോഴ് അവർ എന്തുചെയ്യും?

വൻ ആയുധ സജ്ജീകരണങ്ങളും അതിഗംഭീരമായ സൈനിക ശക്തിയുമായി Germany വളർന്നുവന്ന്, ഭൂഖണ്ഡ യൂറോപ്പിലെ പല രാജ്യങ്ങളേയും പിടികൂടി, ഇങ്ഗ്ളണ്ടിലേക്ക് കടക്കാൻ തയ്യാറായി നിൽക്കുന്ന സമയം. യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ നിന്നും കടലിൽ വെറും 20 കിലോ മീറ്റർ ദൂരത്തുള്ള ദ്വീപിലെ ഇങ്ഗ്ളണ്ടിനെ പിടികൂടാൻ വളരെ എളപ്പമാണ്. ആകെ ചെയ്യേണ്ടത്, പട്ടാളത്തെ കടലിലൂടെ കടത്തിവിടുക.

ഇങ്ഗ്ളണ്ടിലാണെങ്കിൽ പേരിന് മാത്രമുള്ള സൈനിക സാന്നിദ്ധ്യമേയുള്ളു. ആ സൈന്യം തിരിച്ചടിക്കാൻ തയ്യാറായാൽ, ജർമൻ യുദ്ധവിമാനങ്ങൾ അതിനെ ബോംബിട്ടു തമർത്തിക്കളയും.

എന്നാൽ നൂറ്റാണ്ടുകളിലൂടെ ഇങ്ഗ്ളണ്ടിൽ നിലനിന്നിരുന്ന സാമൂഹിക പ്രതിരോധപദ്ധതി (Civil defence) വീണ്ടും ഉയർത്തെഴുന്നേറ്റു. ഓരോ വീട്ടിലേയും ചെറുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധന്മാരും തെരുവിലിറങ്ങി. Come on Harry, Come on Jack, Come on Baker, Come on Mr. Fraser എന്നെല്ലാം രീതിയിൽ ഒത്തൊരുമിച്ച്, സംഘടിച്ച്, സ്വന്തമായി പട്ടാള ഡ്രില്ലുകൾ നടത്തി, കടലോരങ്ങളിലെ കുത്തനെ ഉയരത്തിൽ ഉള്ള പാറകളിൽ കൂടാരം കെട്ടി, ബൈനോകുളേസിലൂടെ കടലീലേക്കും ആകാശത്തിലേക്കും 24മണിക്കൂറും നോക്കി, ജർമൻ യുദ്ധ നീക്കങ്ങളുടെ കൃത്യമായ വിവരങ്ങൾ ഇങ്ഗ്ളണ്ടിലെ പട്ടാള കേന്ദ്രങ്ങൾക്ക് കൈമാറിയും മറ്റും ചെയ്തുകൊണ്ടിരുന്നു.

ഈ വിധമായുള്ള ഒരു സാമൂഹിക ഒത്തൊരുമ കാഴ്ചവെക്കാൻ കഴിവുള്ള വിരളമായ സമൂഹങ്ങളിൽ ഒന്ന് കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് സമൂഹം ആണ്.

മലബാറിലേയും ട്രാവൻകൂറിലേയും കൊച്ചിനിലേയും നായർമാർക്ക് ഈ രീതിയിൽ പെരുമാറാൻ പറ്റില്ലതന്നെ. കാരണം അവരുടെ സാമൂഹിക ഭാഷ കഠിനമായ ഒരു ഫ്യൂഡൽ ഭാഷയാണ്.

ഇനി ഓരോ സംഭവ വികാസങ്ങളിലേക്കും പോകേണ്ടിയിരിക്കുന്നു. പോർച്ചുഗീസുകാർ Calicutറ്റിൽ വന്നപ്പോൾ മുതൽ വേണമെങ്കിൽ പറഞ്ഞുതുടങ്ങാം. എന്നാൽ അത് ചരിത്രത്തിന്‍റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രാരംഭം ആയേക്കാം. ചരിത്രം എഴുതിത്തുടങ്ങാൻ ഇനിയും കൂറേ ദൂരം പോകേണ്ടിയിരിക്കുന്നു.

അതിനാൽ തന്നെ ഏതാനും മറ്റുചില സംഭവങ്ങൾ പെറുക്കിയെടുത്ത് നായർമാരിലെ വ്യക്തി ധൈര്യത്തിന് കടിഞ്ഞാൺ വീണ ചില സംന്ദർഭങ്ങൾ രേഖപ്പെടുത്താം.

ഈ വിധം സംന്ദർഭങ്ങൾ എഴുതേണ്ടതിന്‍റെ കാരണം, നായർമാരുടെ പാരമ്പര്യ മഹിമയെ അനാവശ്യമായി ഉയർത്തിപ്പിടിച്ചു കാണിക്കുന്ന തരത്തിൽ അനവധി കാര്യങ്ങൾ പലയിടത്തും എഴുതിയതായി കാണുന്നതുകൊണ്ടാണ്. നായർമാരും യഥാർത്ഥത്തിൽ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇരകൾ മാത്രമാണ്. ഈ ഭാഷയുടെ കോഡുകളുടെ നിർദ്ദേശങ്ങൾക്കും രൂപകൽപ്പനകൾക്കും അതീതമായി പെരുമാറാൻ അവർക്കും ആയിരുന്നില്ലതന്നെ.

തിരുവിതാംകൂർ പ്രദേശത്തിലെ കാര്യം ആദ്യം നോക്കാം. അവിടെ തമിഴ് നായർമാരും ഉണ്ടായിരുന്നു എന്ന് ഓർക്കേണം.

Travancore State Manualലിൽ നിന്നുമുള്ള ഉദ്ധരണി നോക്കുക. സംഭവങ്ങളെ ഇവിടെ വിവരിക്കാൻ ശ്രമിക്കുന്നില്ല. കാരണം, ആ ഓരോ സംഭവവുമായി ബന്ധപ്പെട്ട ചരിത്രം ഇവിടെ എഴുതാൻ പോയാൽ എഴുത്ത് മുന്നോട്ടു നീങ്ങാൻ പ്രയാസപ്പെടും:

Yet the Princes were not satisfied on the day. When Rodriguez with twenty-seven of his people laid the foundation stone, about two thousand Nayars collected there and tried to oppose them. But Rodriguez not minding raised one wall and apprehending a fight the next day mounted two of his big guns. The sight of these guns frightened the Nayars and they retreated;


ആശയം : QUILON രാജ്യത്തിൽ നടന്നകാര്യമാണ്. പോർച്ചുഗീസുകാരുമായി സംഭവിച്ചകാര്യമാണ്. കോട്ടയിൽ രണ്ട് വലിയ തോക്കുകൾ സ്ഥാപിച്ചതു കണ്ടപ്പോൾ നായർമാരുടെ ധൈര്യം പോയി. അവർ സ്ഥലം വിട്ടു.

ഇനി 👉Malabar Manualലിൽ നിന്നും.

But the Portuguese artillery again proved completely effective, and the enemy was driven back with heavy loss notwithstanding that the Cochin Nayers (five hundred men) had fled at the first alarm.


ആശയം : ഈ മുകളിൽ നൽകിയ സംഭവത്തിൽ കൊച്ചിനിലെ നായർ പട്ടാളം യുദ്ധം പുറപ്പെട്ടുവെന്ന് കേട്ടമാത്രയിൽ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടകാര്യമാണ് പറയുന്നത്.

it was with the utmost difficulty repulsed, the Cochin Nayars having again proved faithless.


ആശയം : ഈ മുകളിൽ നൽകിയ സംഭവത്തിലും കൊച്ചിൻ നായർമാർ വാക്കുപാലിച്ചില്ലാ എന്നും വിശ്വാസയോഗ്യരായില്ലായെന്നുമാണ് കാണുന്നത്.

The fort was accordingly abandoned and it is said that the last man to leave it set fire to a train of gunpowder which killed many of the Nayars and Moors, who in hopes of plunder flocked into the fort directly it was abandoned.


ആശയം : പോർച്ചുഗീസുകാർ ഉപേക്ഷിച്ചു പോകുന്ന കോട്ടയിൽയിൽനിന്നും അപഹരിക്കാൻ പറ്റുന്നവയെ ശേഖരിക്കാൻ കയറിയവർക്ക് സംഭവിച്ച കാര്യമാണ് മുകളിൽ കാണുന്നത്. വെടിമരുന്നിന് തീകൊളുത്തിയ അവസരത്തിൽ അവർ എല്ലാരും കൊല്ലപ്പെട്ടു.

ഇനി Travancore State Manualലിൽ നിന്നും.

Meanwhile the subsidiary force at Quilon was engaged in several actions with the Nayar troops. But as soon as they heard of the fall of the Aramboly lines, the Nayars losing all hopes of success dispersed in various directions.


ആശയം : ട്രാവൻകൂർ രാജ്യത്തിൽ വേലുത്തമ്പി ഉയർത്തിയ കലാപവുമായി ബന്ധപ്പെട്ടകാര്യമാണ്. വേലുത്തമ്പിക്ക് ഏറ്റവും വെപ്രാളം നൽകിയത് കീഴ്ജനങ്ങൾ ഉയർന്നുവരുന്നതാണ് എന്ന് മനസ്സിലാക്കുക. ഇങ്ഗ്ളിഷ് കമ്പനിയുടെ ശിപായി പട്ടാളം തിരുവിതാംകൂറിലെ നായർ പടയാളികളുമായി പലയിടത്തും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. Aramboly lines എന്ന അവരുടെ പ്രതിരോധ നിര പൊളിഞ്ഞുവെന്ന അറിവു ലഭിച്ചപ്പോൾ നായർമാർക്ക് എല്ലാവിധ വിജയസാധ്യയും നഷ്ടപ്പെട്ടുവെന്നു തോന്നി. അവർ വിവിധ ദിശകളിലേക്ക് ഓടിമറിഞ്ഞു.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

7

Post posted by Admn »

7 #. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന പ്രാകൃതഭാവങ്ങൾ




നായർമാർ നൂറ്റാണ്ടുകളിലൂടെ ഒരേ സ്വഭാവക്കാരായിരുന്നിരിക്കാം എന്ന് തോന്നേണ്ടതില്ല.

വ്യത്യസ്ത കുട്ടിരാജ്യങ്ങളിൽ നായർ സ്ഥാനങ്ങളിലേക്ക് പുതുതായി കയറിക്കൊണ്ടിരുന്ന കൂട്ടരെക്കുറിച്ചുള്ള വേവലാതികൾ ഒരുവശത്ത്. മറ്റൊരു ദിശയിൽ അവരെ അടിയാളന്മാരായി കാണുന്ന വിവിധ നിലവാരത്തിലുള്ള നമ്പൂതിരി വംശങ്ങൾ. പോരാത്തതിന് നായർമാർക്ക് മൊത്തമായി കീഴിൽ പെട്ടുനിൽക്കുന്ന വിവിധ നിലവാരത്തിലുള്ള കീഴ്ജനങ്ങളും.

ഈ കീഴ്ജനങ്ങളിൽ പലരും അവരുടെ കീഴ്ജനാവസ്ഥ അംഗീകരിച്ചിരിക്കണം എന്നില്ല.

ഓരോ നായർ ഉപവിഭാഗത്തിലേയും കുറേ പേർ യാതോരു ആയുധ ഏറ്റുമുട്ടൽ പദ്ധതികളും ഇല്ലാതെ സാധാരണ തൊഴിലുകൾ ചെയ്യുന്നവർ ആയിരുന്നിരിക്കാം. കുറേ ചെറുപ്പക്കാർ അങ്കം വെട്ടിയും ചാവാർ ഏറ്റുമുട്ടലുകളിൽ പെട്ടും മരണപ്പെടുകയോ നിത്യമായി കൈകാലുകൾ നഷ്ടപ്പെട്ടു ജീവിക്കുകയോ ചെയ്തിരിക്കാം.

Malabar Manualലിൽ ഒരിടത്ത് ഈ വിധം പറയുന്നുണ്ട്:

..... or the Nayar militia were very fickle, and flocked to the standard of the man who was fittest to command and who treated them the most considerately
👉.

ആശയം: നായർ നാട്ടുപ്പടയാളികൾ വളരെ അസ്ഥിരരും മനസ്സുറപ്പില്ലാത്തവരും ആണ്. തങ്ങളെ നയിക്കാൻ ഏറ്റവും പറ്റിയ ആൾ എന്ന് അവർക്ക് തോന്നുന്നതും, അവർക്ക് ഏറ്റവും ഗണ്യമായ ഉപകാരങ്ങൾ നൽകുന്നതുമായ ആളുടെ പതാകയ്ക്ക് കീഴിലേക്ക് അവർ കൂറുമാറും. END.

ഇങ്ങിനെ ഒരു വിശേഷണം നായർമാരെക്കുറിച്ച് മാത്രമല്ല, മറിച്ച് എല്ലാ ഫ്യൂഡൽ ഭാഷാ ജനവംശങ്ങളെക്കുറിച്ചും പറയാനാവുന്ന കാര്യം തന്നെയാണ്.

എന്നാൽ അർദ്ധ പ്രാകൃത സ്വഭാവമുള്ള പ്രദേശത്തിലെ പലവിധ പ്രാകൃത സ്വാഭവങ്ങളുടേയും മൂർത്തീകരണവും നായർമാരിൽ കണ്ടിരുന്നതായി Malabar Manualലിൽ കാണുന്നുണ്ട്.

അവർ നിത്യജീവിതത്തിൽ ഏറ്റുമുട്ടിയിരുന്നവരിൽ പലരും പരുക്കൻ സ്വഭാവക്കാർ തന്നെയായിരുന്നിരിക്കാം. എന്നാൽ മാന്യസ്വഭാവവും ആയുധ ബലത്തിൽ ശക്തികുറഞ്ഞവരും ആയ ഏത് കൂട്ടരും ഇവരുടെ കൈകളിൽ പെട്ടപോയാൽ, അവരെ സാമൂഹികമായി ഇവർ തമർത്തിക്കളയും എന്നതിന് യാതോരു സംശയവും വേണ്ടതന്നെ.

ഇവർ വൻ സൈനിക ബോധമുള്ളവാരാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആവിധ ആശയങ്ങളുമായി ബന്ധപ്പെട്ട ഇങ്ഗ്ളിഷ് മനോഭാവങ്ങളുടെ ഒരു നേരിയ അംശം പോലും ഇവരിൽ കണ്ടിരുന്നില്ല എന്നും പറയാവുന്നതാണ്.

കീഴടങ്ങിയ ശത്രുപക്ഷത്തിനോട് വൻ പകയും വിരോധവും ഇവർ വെച്ചുപുലർത്തും. കീഴടങ്ങൾ നിബന്ധനകൾ യാതൊന്നും ഇവർ പാലിക്കില്ലതന്നെ.

ഈ സംഭവം നോക്കുക.

A large body (300) of the enemy, after giving up their arms and while proceeding to Cannanore, were barbarously massacred by the Nayars.


ആശയം : കാനറയിൽ നിന്നും വൻ ശത്രുസൈന്യം മലബാറിലേക്ക് കടന്നപ്പോൾ കുട്ടിരാജ്യങ്ങൾ അത്രയും Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയോട് സംരക്ഷണം ആവശ്യപ്പെടുകയും ആ കമ്പനിക്ക് കീഴിൽ അണിനിരക്കുയും ചെയ്ത സംഭവമാണ്. കുട്ടിരാജ്യ പട്ടാളങ്ങൾ നായർപടയാളികൾ തന്നെ.

ഒരു കാനറീസ് കോട്ടയിലെ പട്ടാളക്കാരും അവരുടെ സ്ത്രീകളും ആയുധങ്ങൾ വച്ച് കീഴടങ്ങി. അവരെ Cannanoreറിലേക്ക് കൊണ്ടുപോകാൻ നായർ പടയാളികളോട് നിർദ്ദേശം നൽകിയ അവസരത്തിൽ, നായർ പടയാളികൾ അവരെ വഴിയിൽ വച്ചു കൂട്ടക്കൊല ചെയ്തു. അതും വൻ പ്രാകൃത രീതികളിൽ.END

ഇതേ സംഭവത്തിന്‍റെ തുടർച്ചയും നോക്കുക.

Captain Lane reported, “cruelly—shamefully— and in violation of all laws divine and humane, most barbarously butchered” by the Nayars, notwithstanding the exertions of the English officers to save them.


ആശയം : കാനറീസ് പട്ടാളത്തിന്‍റെ Ayconny കോട്ട കീഴടങ്ങി. അപ്പോൾ, എല്ലാ വിധ മാനുഷിക പരിഗണനകളും കാറ്റിൽ പറത്തിക്കൊണ്ട് നായർമാർ, അവരെ കടും പ്രകൃത രീതിയിൽ കൂട്ടക്കൊല ചെയ്തു. ഇങ്ഗിളിഷ് പട്ടാള ഓഫിസർമാർ ഇവരെ തടയാൻ നോക്കിയെങ്കിലും, അവരുടെ താക്കീതുകളേയും തടയലുകളേയും വകവെക്കാതെയാണ് നായർപട്ടാളക്കാർ ഈ കടും ക്രൂരത ചെയ്തത്. END

ഈ സംഭവത്തിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അന്ത്യത്തിൽ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം.

Cannanore Townണിലെ Ali Raja കുടുംബത്തിലെ (അറക്കൽ കുടുംബത്തിലെ) ബീവിയുമായി ഇങ്ഗ്ളിഷ് പക്ഷം 1784 ജനുവരി 8ന് നടത്തിയ ഉടമ്പയിലും, ബീവിയുടെ ഒരു പ്രധാന ആവശ്യം Bibi’s protection against the Nayars ആയിരുന്നു.

ഇത് നായർമാരുടെ മാത്രം കാര്യമല്ല, മറിച്ച് ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ മിക്ക ജനവംശങ്ങളിലും കണ്ടകാര്യംതന്നെയാണ്. ഉടമ്പടി പ്രകാരം കീഴടങ്ങിയ കൂട്ടരെ തെരുവു നായ്ക്കളെപ്പോലെ അടിച്ചു കൊല്ലുക എന്നത്.

ഇവിടെ പ്രത്യേകമായി എടുത്തുപറയേണ്ടത്, ടിപ്പു സുൽത്താന്‍റെ പക്ഷവും ശത്രുക്കളോട്, അവർ ഏത് സമുധായക്കാരയാലും ശരി, കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നത് എന്നതാണ്.

ഒരു ഇങ്ഗളിഷ് വീക്ഷണ കോണിൽ നിന്നും വീക്ഷിച്ചാൽ നായർ പടയാളികളിൽ വ്യക്തമായി കാണാനാവുന്ന നിലവാരക്കുറവിനെക്കുറിച്ച് ഈ എഴുത്തിന്‍റെ മൂന്നാം ഭാഗം 80ആം അദ്ധ്യായത്തിൽ👆 കുറച്ചുകാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് കാണുന്നു.

ഹൈദ്രാലി മലബാറിനേയും, പിന്നീട് Sultan Tipu (Tipu Sulthaan) മലബാറിനേയും തിരുവിതാംകൂറിനേയും ഉന്നം വച്ചുകൊണ്ട് ആക്രമണ പരമ്പര അഴിച്ചുവിട്ടപ്പോൾ, നായർമാരിൽ പലരും വ്യക്തിപരമായി വൻ ധൈര്യം പ്രകടിപ്പിച്ചിരിക്കാം എങ്കിലും, മൊത്തമായി പരാജയവും ഓടിപ്പോകലും ആശയക്കുഴപ്പവും വിഭ്രാന്തിയും മറ്റുമാണ് അവർ പ്രകടിപ്പിച്ചത് എന്നു കാണുന്നു.

താഴെ നൽകിയിട്ടുള്ള ഉദ്ധരണികൾ നോക്കുക.

1. Fullarton👉 applied for and received four battalions of Travancore sepoys, which he despatched to the place to help the Zamorin to hold it till further assistance could arrive, but before the succour arrived, the Zamorin’s force despairing of support had abandoned the place and retired into the mountains. Tippu’s forces, thereupon, speedily reoccupied all the south of Malabar as far as the Kota river

2. Nayres👉 were busied in attempting to oppose the infantry, who pretended to be on the point of passing over. They were frightened at the sudden appearance of the cavalry and fled with the utmost precipitation and disorder without making any other defence but that of discharging a few cannon which they were too much intimidated to point properly.

3. The whole 👉 army in consequence moved to attack the retrenchment ; but the enemy perceiving that Hyder’s troops had stormed their outpost, and catching the affright of the fugitives, fled from their camp with disorder and precipitation.

4. The Travancore 👉 commander had arranged that the Raja’s force should reassemble upon the Vypeen Island, but the extreme consternation caused by the loss of their vaunted lines had upset this arrangement, and the whole of the force had dispersed for refuge into the jungles or had retreated to the south.

4. On this 👉 application Hyder Ali sent a force under his brother-in-law, Muckh doom Sahib, who drove back the Zamorin’s Nayars


ആശ്ചര്യകരമായ മെയ്വഴക്കവും ആയുധ പരിചയവും മറ്റും കാഴ്ചവെച്ച് വിദേശീയരായ യാത്രികരെ അത്ഭുത സ്ഥബ്ദരാക്കിയ അതേ ജനക്കൂട്ടം വിറച്ചുപോയ സംഭവങ്ങൾ ആണ് മുകളിൽ ഉദ്ധരിക്കപ്പെട്ടവ.

എന്നാൽ യോദ്ധാക്കളായ നായർമാരിൽ പലർക്കും വ്യക്തിപരമായി യാതോരു ധൈര്യവും ഉണ്ടായിരുന്നില്ല എന്നും തോന്നുന്നില്ല.

ഉദാഹരണത്തിന് താഴെനൽകിയ ഉദ്ധരണികൾ നോക്കുക.

The Nayars👉, in their despair, defended such small posts as they possessed most bravely.


ആശയം : ഹൈദ്രാലിയുടെ ആക്രമണസമയത്തുള്ള ഒരു സംഭവമാണ്. യാതോരു ഗത്യന്തരവും ഇല്ലാ എന്ന് കണ്ട് നായർമാർ അവരവരുടെ ചെറുകിട ചെറുത്തുനിൽപ്പ് ഇടങ്ങളിൽ വൻ ധൈര്യം പ്രകടിപ്പിച്ച കാര്യമാണ്. END

The Nayars defended themselves until they were tired of the confinement, and then leaping over the abbatis and cutting through the three lines with astonishing rapidity, they gained the woods before the enemy had recovered from their surprise.” (Wilks’ History, I, 201.)


ആശയം : ഈ വിധമുള്ള മരക്കമ്പുകൾകൊണ്ടുള്ള ചെറുകിട ചെറുത്തു നിൽപ്പുകൾക്കുള്ളിലെ താമസം മടുത്ത്, അവർ മരക്കൊമ്പുകൾക്ക് മുകളിലൂടെ ചാടിക്കടന്ന് ശത്രുപക്ഷത്തിന്‍റെ മൂന്ന് നിരകളെ വെട്ടിവീഴ്ത്തി, ശത്രു സൈനികരിൽ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ വനപ്രദേശത്തിലേക്ക് കടന്നുകളഞ്ഞു. END

എന്നാൽ ഈ വിധമായുള്ള യാതോരു വ്യക്തിപരമായുള്ള ധൈര്യവും നായർമാർക്ക് മൊത്തമായുള്ള ഒരു ബലവും ശക്തിയും നൽകിയിരുന്നില്ല. അവരുടെ സാമൂഹിക ആശയവിനിമയ കണ്ണികളെക്കാൾ വിപുലമായ കണ്ണികൾ ഉള്ള ശത്രുക്കൾ മൈസൂറിൽ നിന്നും വന്നപ്പോൾ അവരുടെ കൊച്ചുകൊച്ചു ധൈര്യങ്ങൾക്ക് യോജിച്ചുനിന്ന് പ്രവർത്തിക്കാൻ ആയില്ലതന്നെ.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ജിജ്ഞാസ ഉളവാക്കുന്ന ഒരു സംഭവം പോർച്ചുഗീസുകാരുമായുള്ള ഒരു ഏറ്റുമുട്ടലിൽ സംഭവിച്ചിരിന്നു.

But a partial crossing was effected at another point, and a curious incident, possible only in Indian warfare, occurred, for a band of Cherumar, who were there busy working in the fields, plucked up courage, seized their spades and attacked the men who had crossed. These being, more afraid of being polluted by the too near approach of the low-caste men than by death at the hands of Pacheco’s men, fled precipitately

Pacheco expressed strong admiration of the Cherumars’ courage and wished to have them raised to the rank of Nayars. He was much astonished when told that this could not be done.


ആശയം : കോഴിക്കോട് രാജാവ്, Cochinനിലുള്ള പോർച്ചുഗീസുകാരെ ആക്രമിച്ച അവസരത്തിലാണ് ഇത്. കോഴിക്കോട് നിന്നും വന്ന നായർ പടയാളികൾ കുറെ നെൽവയലുകളിലൂടെ കടന്നു മുന്നോട്ട് നീങ്ങുകയായിരുന്നു. ആ നെൽവയലുകളിൽ ജോലിചെയ്തിരുന്ന ചെറുമർക്ക് വൻ അരിശം വന്നു. നെൽവയലിൽ അവർ കഷ്ടപ്പെട്ട് ചെയ്ത കൃഷി മുഴുവനും നശിച്ചുപോകുന്നു. അവർ അവരുടെ കൈയിലുള്ള മൺവെട്ടികൾ കൊണ്ട് നായർ പടയാളികളെ ആക്രമിച്ചു. നായർ പടയാളികൾ ജീവനും കൊണ്ട് ഓടി. മൺവെട്ടിയെ പേടിച്ചുകൊണ്ടല്ല. മറിച്ച്, ചെറുമർ അവരുടെ അടുത്തു വരുന്നതും, അവരുമായി ഏറ്റുമുട്ടുന്നതും അവർക്ക് താങ്ങാൻ പറ്റാത്ത ഭയം ഉളവാക്കിയതുകൊണ്ടാണ് അവർ വിറച്ചുകൊണ്ട് ഓടിയത്.

പോർച്ചുഗീസ് പട്ടാള മേധാവിക്ക് (Pachecoവിന്) വൻ ആനന്ദം നൽകിയ സംഭവമായിരുന്നു അത്. ചെറുമരെ നായർമാരായി സ്ഥനക്കയറ്റം നൽകാൻ ഈ പട്ടാള മേധാവി കൽപന നൽകി. അത് നടക്കുന്ന കാര്യം അല്ലായെന്ന് കേട്ടപ്പോൾ, Pachecoക്ക് എന്താണ് കാര്യം എന്ന് മനസ്സിലായില്ലാ എന്ന് നമുക്ക് മനസ്സിലാക്കാം.

END

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

8

Post posted by Admn »

8 #. അമിത ധൈര്യത്തിന്‍റേയും അതിശയകരമായ ഗുണമേന്മയുടേയും സാക്ഷ്യപത്രങ്ങൾ



QUOTE: ഈ സംഭവത്തിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അന്ത്യത്തിൽ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം. END OF QUOTE.

കഴിഞ്ഞ എഴുത്തിൽ പറഞ്ഞകാര്യമാണ്. അത് ഇവിടെ വിവരിച്ചിട്ട് മുന്നോട്ട് നീങ്ങാം എന്ന് വിചാരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്, ജർമൻ പക്ഷത്തിന്‍റെ കൈകളിൽ പെട്ടുപോകുന്ന ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരെ കൂറ് മാറ്റി തങ്ങളോടൊപ്പം ചേർക്കാനായി ജർമൻ സർക്കാർ സുഭാഷ്ചന്ദ്ര ബോസിന്‍റെ പ്രസ്ഥാനത്തിന് ഒരു വൻ തുകതന്നെ നൽകിയിരുന്നു.

ജപ്പാൻ സൈനികർ പടികൂടിയ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരിൽ പലരും കൂറുമാറുകയും ചെയ്തിരുന്നു. ഇതിന്‍റെ വ്യക്തമായ കാരണം, ജാപ്പനീസ് യുദ്ധതടവ് കേന്ദ്രങ്ങളിൽ പെട്ടുപോയാൽ മനുഷ്യൻ വന്യമൃഗങ്ങളുടെ കൈകളിൽ അകപ്പെട്ടതുപോലെയാവും അനുഭവം എന്നതായിരുന്നു.

സുഭാഷ്ചന്ദ്രനും കൂട്ടരും രൂപീകരിച്ചിരുന്ന INA എന്ന പേരിൽ അറിയപ്പെട്ടിരുന്ന പട്ടാളത്തിലേക്ക് കൂറുമാറിയവരെ ജപ്പാൻ പക്ഷം INAയിൽ ചേർത്തു. INAയിൽ ഏതാണ്ട് 2000ത്തോളം അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പഴയകാല കണക്ക് എന്ന് പറയപ്പെടുന്നു. ഇന്ന് ലഭിക്കുന്ന കണക്കുകളിൽ അംഗ സംഖ്യ പതിനായിരങ്ങൾ ആണ്.

Image

ഇന്ത്യൻ പട്ടാളത്തടവുകാരിൽ പലരും കൂറുമാറാൻ കൂട്ടാക്കിയില്ല. അവരിൽ പലരേയും ജാപ്പനീസ് പട്ടാളം അതിക്രൂരമായി ബയണറ്റ് (bayonet) ഉപോയഗിച്ചു കൊന്നിരുന്നുവെന്നാണ് Japanese war archivesസിൽ നിന്നും ലഭിച്ച വിവരം. മുകളിൽ നൽകിയ ചിത്രം നോക്കുക.

കൂറുമാറി ഇങ്ഗ്ളിഷ് സഖ്യത്തിന് എതിരായി പടക്കളത്തിൽ ഇറങ്ങിയ കൂട്ടരോട് ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാർക്കിടയിൽ വൻ വെറുപ്പുതന്നെ വളർന്നിരുന്നു.

യുദ്ധത്തിന്‍റെ അവസാന കാലത്ത് ജാപ്പനീസ് പക്ഷത്തെ സിങ്കപ്പൂരിൽ ഇങ്ഗ്ളിഷ് സൈന്യം കീഴടക്കിയപ്പോൾ, ഈ കൂറുമാറിയ കൂട്ടരും കീഴടങ്ങിയ കൂട്ടരിൽ പെട്ടുപോയി. ഇങ്ഗ്ളിഷ് സൈന്യം ഇവരെ തടവുകാരാക്കി, അവക്ക് കാവൽനിൽക്കാനായിബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരെ ഏൽപ്പിച്ചു.

എന്നാൽ ഇങ്ഗ്ളിഷ് പട്ടാള ഓഫിസർമാരുടെ സാന്നിദ്ധ്യം ഇല്ലാത്ത അവസരത്തിൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാർ ഈ കൂറുമാറിയ കൂട്ടരെ വെട്ടിയും ബയണറ്റ് ഉപയോഗിച്ചും മുറിവേൽപ്പിക്കാനും കൊല്ലാനും ശ്രമിച്ചു. എടാ കരിങ്കാലി എന്നെല്ലാം രീതിയിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇവർ അവരെ ആക്രമിച്ചത്.

ഈ അവസരത്തിൽ ഈ തടവുകാരെ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരിൽ നിന്നും സംരക്ഷിക്കാനായി ഇങ്ഗ്ളിഷ് പട്ടാളം തന്നെ വരേണ്ടിവന്നു.

ഫ്യൂഡൽ ഭാഷകളിൽ കീഴടങ്ങിയവനെ തരംതാഴ്ത്തിയാണ് വാക്ക് കോഡുകളിൽ സ്വമേധയാ നിർവ്വചിക്കുക എന്നും, അതുമായി ബന്ധപ്പെട്ട് മനുഷ്യ പെരുമാറ്റങ്ങളിലും ഭാവങ്ങളിലും 180° എതിർകോണുകളിലേക്കുള്ള മാറ്റം സംഭവിക്കും എന്നുമുള്ള കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ പ്രയാസം തന്നെയാണ്.

ഇനി നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുപോകാം.

Malabar Manualൽ നായർമാരെ പുകഴ്ത്താനായി എന്തും എഴുതിച്ചേർക്കാം എന്ന ഒരു ഭാവം തന്നെ ചില ദിക്കിൽ കാണുന്നുണ്ട്. ഉദാഹരണത്തിന് ഈ വാക്യങ്ങൾ നോക്കുക:

👉:
And probably the frantic fanatical rush of the Mappillas on British bayonets, which is not even yet a thing of the past, is the latest development of this ancient custom of the Nayars


ആശയം : ദക്ഷിണ മലബാറിലെ മാപ്പിളമാർ ബൃട്ടിഷുകാരുടെ തോക്കിൻകത്തിയിലേക്ക് (bayonets) ചാടിവീണുമരിച്ചിരുന്നത് പോലും നായർമാരുടെ പ്രാചീന സംസ്ക്കാരത്തിന്‍റെ ആധുനിക ഭാവം ആണ് എന്ന്. END

ശുദ്ധമായ വിവരക്കേടും വിഡ്ഢിത്തവും എഴുതി നായർമാരുടെ പൈതൃകത്തിലേക്ക് വൻ ധൈര്യത്തിന്‍റെ നിറം കലർത്താൻ ശ്രമിക്കുന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് മുകളിൽ ഉദ്ധരിച്ച വരികളിൽ ഉള്ളത്. ഇവിടെ സൂചിപ്പിക്കപ്പെട്ട മാപ്പിളമാർ കീഴ്ജനം ഇസ്ലാമിലേക്ക് മാറിയവർ ആണ്. അല്ലാതെ നായർമാർ മതംമാറിയവർ അവാൻ സാധ്യത കുറവാണ്.

1836നും 1853നും ഇടയിലായി ദക്ഷിണ മലബാറിൽ മാപ്പിളമാർ ഹൈന്ദവരേയും അവരുടെ ചൊൽപ്പടിക്കാരായ നായർമാരേയും അമ്പലവാസികളേയും, പോരാത്തതിന് ഒരിക്കൽ അവരുടെ അടിമവ്യക്തിയേയും ആക്രമിച്ച 👉ഏതാണ്ട് 27ഴോളം സംഭവങ്ങൾ Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇതിന് പുറമേ ഒരു പ്രവാശ്യംമാത്രം വടക്കേ മലബാറിൽ, കോട്ടയം താലൂക്കിൽ പെട്ട മട്ടന്നൂരിലെ ഒരു വൻ ഭൂജന്മിയുടെ കുടുംബത്തിലെ പതിനെട്ടോളം പേരെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കാര്യവും കാണുന്നുണ്ട്.

ഈ സംഭവങ്ങളിൽ ഒന്നു പോലും മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള എതിർപ്പിനാൽ ചെയ്ത കാര്യം അല്ലതന്നെ. എന്നാൽ ഭരണം നടത്തുന്നുത് ഇങ്ഗ്ളിഷ് കമ്പനി ആയതിനാലും, നാട്ടിൽ അരാജകത്തം പടരരുത് എന്നുള്ളത് അവരുടെ ഉത്തരവാദിത്തം ആണ് എന്ന് അവർക്ക് തോന്നിയതിനാലും, ഈ ഓരോ സംഭവത്തിലും പോലീസ് പ്രവർത്തനവും ശിക്ഷാ നടപടികളും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൈകളിൽ വന്നുപെട്ടുപോയി.

മുകളിൽ സൂചിപ്പിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് മാപ്പിളമാരെക്കുറിച്ച് എഴുതുന്ന സമയം എഴുതാം എന്ന് വിചാരിക്കുന്നു.

ഇങ്ഗ്ളിഷ് ഭരണത്തിനെ തെറ്റായ രീതിയിൽ മാപ്പിളമാർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ പ്രാദേശിക ഉന്നത കുടുംബക്കാർക്ക് താൽപ്പര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. അതാണ് മുകളിൽ ഉദ്ധരിച്ച വാക്യത്തിൽ കാണുന്ന സൂചനയും. കാരണം, ഈ വിധം

British bayonets എന്ന ഒരു വാക്ക് പ്രയോഗം William Loganന്‍റേത് ആവാൻ സാധ്യത കുറവാണ്.

ഇങ്ഗ്ളിഷ് ഭരണത്തെ ഈ ഉപഭൂഖണ്ഡത്തിലെ ഓരോ വ്യത്യസ്ത ജനവിഭാഗത്തിനോടും കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്താനും, ഇങ്ഗ്ളിഷ് പക്ഷത്തിനോട് വിരോധം വളർത്തി രണ്ടു പക്ഷത്തേയും തമ്മിൽ ശത്രുക്കളാക്കിക്കൊണ്ട്, രണ്ടുകൂട്ടരേയും സ്വന്തം കാര്യത്തിനായി മുതലാക്കുക എന്നുള്ളതും ഈ ഉപഭൂഖണ്ഡത്തിലെ ഉന്നത ജനവിഭാഗങ്ങളുടെ ഒരു നിത്യപ്രവർത്തനം ആയിരുന്നു എന്നു മനസ്സിലാക്കുക. ഇത് ഇന്നും നടക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഇവിടെ മറ്റൊരു പ്രസ്താവനകൂടി നൽകാൻ തോന്നുന്നു.

Malabar Manualലിൽ നായർമാരാണ് വൻ ധൈര്യശാലികൾ എന്നെല്ലാം അനവധി പ്രാവശ്യം എടുത്തെടുത്ത് പറയുന്നുണ്ട് എങ്കിലും, യഥാർത്ഥ സംഭവ വിവരണങ്ങളിൽ എല്ലാം തന്നെ നായർ ധൈര്യം മാഞ്ഞുപോകുന്നതായാണ് കാണുന്നത്. എന്നാൽ, Malabar Manualലിൽ വളരെ വ്യക്തമായിത്തന്നെ അതിശയകരമായ ധൈര്യം പ്രകടിപ്പിച്ച ഒരു കൂട്ടരെക്കുറിച്ച് William Loganന്‍റേതാണ് എന്ന് വ്യക്തമായും തോന്നുന്ന വാക്കുകൾ കാണുന്നുണ്ട്.

ഈ അതിശയകരമായ ധൈര്യം കാണിച്ചവർ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ദക്ഷിണ മലബാറിലെ കീഴ്ജനമായ മാപ്പിളമാരെക്കുറിച്ചാണ്. ഈ അമിത ധൈര്യത്തിന്‍റെ കാരണം മാപ്പിളമാരിലെ അമിത ദൈവവിശ്വാസവും, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള fanaticismസവും (മതഭ്രാന്തും) ആണ് എന്നാണ് അന്ന് മനസ്സിലാക്കിയിരുന്നത് എന്നു തോന്നുന്നു.

എന്നാൽ വാസ്തവം ഇതിനേക്കാൾ സങ്കീർണ്ണമായിരുന്നു എന്നാണ് മനസ്സിലാക്കാൻ പറ്റിയത്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

മറ്റൊരു വിഭാഗം മുസ്ളിം (മാപ്പിളമാർ അല്ലാത്ത) ജനവിഭാഗത്തെക്കുറിച്ച്, Malabar Manualലിൽ മറ്റൊരു രീതിയിൽ വളരെ പുകഴ്ത്തി എഴുതിക്കാണുന്ന ഒരു ഇടവും കാണാൻ പറ്റിയിട്ടുണ്ട്. അതിൽ നൽകിയിട്ടുള്ള ഗുണമേന്മയുടെ സാക്ഷ്യപത്രം (certificate) മുസ്ളിംസ് അടക്കമുള്ള ഈ ഉപഭൂഖണ്ഡത്തിലെ മറ്റ് യാതോരു ജനവിഭാഗത്തിനും നൽകാനും ആവുന്നതല്ല.

ആ വിവരത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

9

Post posted by Admn »

9 #. സാമൂഹിക പരിഷ്ക്കരണം ഒരു വൻ പൊല്ലാപ്പായതിനെക്കുറിച്ച്




മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സാവധാനത്തിൽ ഉറച്ചുതുടങ്ങിയത് നായർമാരിലെ വിവിധ ഉപവിഭാഗങ്ങളെ ചെറിയ തോതിലും വലിയതോതിലും ബാധിച്ചു തുടങ്ങിയിരുന്നു.

ലിഖിത രൂപത്തിലുള്ള നിയമങ്ങളും പോലീസ് പ്രസ്ഥാനവും, പോരാത്തതിന്, പൗരന്മാരെ എല്ലാരേയും ഒരേ നിലവാരത്തിലുള്ളവരായും, ഒരേ അവകാശങ്ങളും നിയമസംരക്ഷണവും ഉള്ളവരും ആയും കണ്ടുതുടങ്ങിയതുതന്നെ ഒരു വൻ പൊല്ലാപ്പായി നായർമാർക്ക് അനുഭവപ്പെട്ടിരിക്കാം.

ഇന്നുള്ള വാണിജ്യവാഹന തൊഴിലാളികളെ പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ, പോലീസ് കോൺസ്റ്റബ്ൾമാർക്ക് തുല്യരായി, വാക്ക് കോഡുകളിലും അന്തസ്സിലും, ഭരണയന്ത്രം സ്ഥാപിച്ചാലുള്ള അവസ്ഥാ വിശേഷം ആലോചിച്ചു നോക്കൂ. ഏതാണ്ട് ഇതേ പോലുള്ള ഒരു സാമൂഹിക തിരിമറിയായാണ് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിന്‍റെ സാമൂഹിക പരിഷ്കരണ നയത്തെ നായർമാരും മറ്റും, അവരിലെ ദീർഘദൃഷ്ടിയിലൂടെ, മനസ്സിലാക്കിയത് എന്ന് മനസ്സിലാക്കാവുന്നതാണ്.

പാരമ്പര്യമായി നായർമാർക്കും അവരുടെ ചെയ്തികൾക്കും, ഓരോ പ്രദേശത്തിലേയും നമ്പൂതിരി കുടുംബങ്ങളും നാടുവാഴി കുടുംബങ്ങളും എല്ലാവിധ സാമൂഹിക സംരക്ഷണവും നൽകിയിരുന്നു. നായർമാർ കീഴ്ജനങ്ങളിൽ ആരെ അടിച്ചാലും ആക്രമിച്ചാലും പീഡിപ്പിച്ചാലും അതിൽ ഒരു നിയമരാഹിത്യവും ശിക്ഷയ്ക്ക് വകയും ഉണ്ട് എന്ന ചിന്താഗതി സമൂഹത്തിൽ എവിടേയും ഉണ്ടായിരുന്നില്ല.

ഇന്ന് കാശ്മീരിൽ നിലവിലുള്ള The Armed Forces (Jammu and Kashmir) Special Powers Act, 1990 പോലെയായിരുന്നു കാര്യങ്ങൾ.

Army officers have legal immunity for their actions. There can be no prosecution, suit or any other legal proceeding against anyone acting under that law. Nor is the government's judgment on why an area is found to be disturbed subject to judicial review.


പട്ടാളം എന്തുതന്നെ ചെയ്താലും ആ കാര്യത്തെ നിയമപരമായി ആർക്കും നേരിടാൻ ആവില്ല. എന്നു വച്ച് പട്ടാളക്കാർ തോന്നന്നതെന്തും ചെയ്യും എന്നും അർത്ഥമില്ല.

അതുപോലെതന്നെ നായർമാർ എന്തുചെയ്താലും അതിനെ ചോദ്യം ചെയ്യാൻ കീഴ്ജനത്തിന് അവകാശം ഇല്ലായെന്ന് കീഴ്ജനത്തിന് തന്നെ ഉത്തമവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ നായർമാർ എന്ത് വേണ്ടാതീനവും ചെയ്യും എന്നും ഇതിന് അർത്ഥമില്ല.

കീഴ്ജനത്തിന് ഏറ്റവും പേടി മറ്റ് കീഴ്ജനങ്ങളെത്തന്നെയാവും. അവർക്കും അവരുടെ കുടുംബത്തിലെ വ്യക്തികൾക്കും സ്ത്രീജനങ്ങൾക്കും, ആ കൂട്ടരിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നത് നായർമാർ തന്നെയാവും.

Malabar Manualലിൽ നായർമാർ കീഴ്ജനത്തിനെ (കീഴ്ജന മാപ്പിളമാരെയല്ല) വെട്ടിവീഴ്ത്തുന്നതും കൊല്ലുന്നതും മറ്റുമായ യാതോരു സംഭവ വിവരവും രേഖപ്പെടുത്തിയതായി കാണുന്നില്ല. അതിന്‍റെ ഏറ്റവും കൃത്യമായ കാരണം, ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാത്തിൽ, ഇങ്ഗ്ളിഷുകാരും ബൃട്ടിഷുകാരും ആയി മലബാർ ജില്ലാ കലക്ടർ പോലുള്ള ഏതാനും പേർ മാത്രമേ ഉണ്ടാവുള്ളു എന്നതാവാം.

ഈ മലബാർ കലക്ടർ ആവട്ടെ, ഡയറക്ട് റീക്റൂട്ടിഡ് ആയിട്ടുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള പ്രാദേശികരായ ഓഫിസർമാരുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം വളർന്നു വരുന്നതുവരെ, ഭരണയന്ത്രം നടത്തിപ്പുചെയ്യിച്ചത്, ഓരോ കുഗ്രാമത്തിലേയും ചെറു പട്ടണങ്ങളിലേയും പ്രാദേശിക അധികാരി കുടുംബക്കാരിലൂടെ തന്നെയായിരുന്നു. ഈ കുടുംബക്കാർ നിശ്ചയമായും നായർമാരും അവർക്ക് മുകളിലുള്ള ജനവംശങ്ങളും ആയിരിക്കും.

ഇവരിൽ മിക്കവരും സ്വന്തമായും കൂട്ടമായും ചെയ്തിരുന്ന കാര്യം, സ്വകാര്യവും സാമുധായികവും ആയ താൽപ്പര്യങ്ങൾക്കായി, ജില്ലാ കലക്ടറേയും ഇങ്ഗ്ളിഷ് ഭരണത്തിനേയും പറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ഔദ്യോഗിക കാര്യങ്ങളിൽ വഞ്ചിക്കുകയും, പലതരം തിരിമറികൾ നടത്തുകയും കഴിയുമെങ്കിൽ അഴിമതിനടത്തുകയും മറ്റും ചെയ്യുക ആയിരുന്നു എന്നും പറയേണ്ടിയിരിക്കുന്നു.

ഈ കാര്യം Malabar Manualൽ William Logan തന്നെ വ്യക്തമായി രേഖപ്പെടുത്തിയത് കാണുന്നുണ്ട്.

നായർ കുടുംബക്കാർ അവരവരുടെ മേൽനോട്ടത്തിലുള്ള കൃഷിഭൂമിയിൽ വച്ചും പറമ്പിൽ വച്ചും, കീഴ്ജനങ്ങളെ അടിച്ചുകൊന്നാലും മറ്റും, ആ വിധ വിവരങ്ങൾ ഇങ്ഗ്ളിഷ് ഭരണയന്ത്രത്തിന്‍റെ മുകൾ നിലകളിലേക്ക് എത്തില്ല എന്നതുതന്നെയാണ് വാസ്തവം. എന്നാൽ ഈ വിധ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ്, അവയെ നിയമപരമായി ഇങ്ഗ്ളിഷ് ഭരണം നേരിടാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ആ വിധ കുറ്റംചെയ്തവരെ ഇന്ത്യൻ സ്വാതന്ത്ര്യസരമ ഭടന്മാരായി ഔപചാരിക ചരിത്രം രേഖപ്പെടുത്താനും ഇന്ന് മടിക്കില്ല.

ഈ വിധമായുള്ള കൊലപാതകങ്ങൾ ഇന്ത്യാ രാജ്യം പിറന്നതിന് ശേഷവും കുറേകാലത്തോളം നേരിയ തോതിലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായി പല ഉൾനാടുകളിലും തുടർന്നിരുന്നു എന്നാണ് കേട്ടറിവ്.

അതേ സമയം ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർ, ചില നായർമാരേയും അമ്പലവാസികളേയും നമ്പൂതിരിമാരേയും തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളിൽ ആക്രമിച്ചത്, സാമൂഹികമായി നോക്കിയാൽ ഇന്ന് പോലീസുകാരേയും മറ്റ് ഉദ്യോഗസ്ഥേരേയും ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ആയിരുന്നിരിക്കും.

അന്നുള്ള ഭരണയന്ത്രത്തിന് മുകളിൽ നിൽക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ സംഭവങ്ങളോട് പ്രതികരിക്കാതിരിക്കാനും ആവില്ല.

അന്നുള്ള ഭരണയന്ത്രത്തെക്കുറിച്ച് കുറേകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് ഇപ്പോൾ ആവില്ല.

ഇങ്ഗ്ളിഷ് ഭരണം കീഴ്ജനങ്ങളിൽ പെട്ട വ്യക്തികൾക്ക് വിദ്യാഭ്യാസത്തിനും ഇങ്ഗ്ളിഷ് പരിജ്ഞാനത്തിനും, പോരാത്തതിന്, അവരുടെ ജാതീയമായ നിലവാരങ്ങൾക്ക് അതീതമായ സർക്കാർ തൊഴിൽ സ്ഥാനങ്ങൾക്കും അവസരം നൽകിയതും, നായർമാരിൽ പണ്ടുകാലം മുതൽ നിലനിൽക്കുന്ന ഐക്യമില്ലായ്മയിലൂടെയുള്ള ബലക്ഷയത്തിന് ആക്കംകൂട്ടിയെന്നും പറയാനാവുന്നതാണ്.

പറയാൻ ഉദ്ദേശിക്കുന്ന കാര്യം എത്രമാത്രം സങ്കീർണ്ണമാണ് എന്ന് അറിയില്ല.

മലബാറിലെ ആളുകൾക്ക്, ഈ ഉപഭൂഖണ്ഡത്തിലെ മറ്റുള്ള ജനങ്ങളെ അപേക്ഷിച്ച്, ഒരു തന്നിഷ്ട മാനസിക ഭാവം ഉണ്ട് എന്ന് Lord William Bentinck 1804ൽ രേഖപ്പെടുത്തിയ കാര്യം Malabar Manualൽ പറയുന്നുണ്ട്. ഉദാഹരണത്തിന് തമിഴരെപ്പോലെ അല്ല മലബാറുകാർ.

ഒരു തന്നിഷ്ടഭാവം മലബാറുകാർക്ക് ഉണ്ടായിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ പലരും സമ്മതിച്ചിരുന്നു പോലും. Malabar Manualൽ പലതും എഴുതിച്ചേർത്ത നായർമാർ വളരെ കൃത്യമായി ചുഴഞ്ഞെടുത്ത ഒരു രേഖയാവാം ഈ കാര്യം.

👉:
Lord William Bentinck wrote in 1804 that there was one point in regard to the character of the inhabitants of Malabar, on which all authorities, however diametrically opposed to each other on other points, agreed, and that was with regard to the “independence of mind” of the inhabitants.


അക്കാലങ്ങളിൽ മലബാറി എന്ന നിർവ്വചനത്തിൽ എണ്ണപ്പെടുന്നത് നായർമാർ മുതൽ മുകളിലോട്ടുള്ള നമ്പൂതിരിമാർ വരേയുള്ളവരേയാണ്. ഇവരിൽ തന്നെ എണ്ണത്തിൽ നായർമാരാണ് കൂടുതൽ ഉണ്ടായിരുന്നിരിക്കുക.

നായർമാരിൽ അന്ന് തന്നിഷ്ടഭാവം ഉണ്ടായിരുന്നു എന്നത് സാധ്യതയുള്ള കാര്യമാവാം. ഈ തന്നിഷ്ടഭാവം പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ എന്തെല്ലാമോ രീതിയിൽ പ്രവർത്തിച്ചും തമ്മിൽ പ്രതിപ്രവർത്തിച്ചും സൃഷ്ടിക്കുന്നതു തന്നെയാവും.

അങ്ങിനെ പറയുമ്പോൾ മനസ്സിൽ കയറിവരുന്ന ചോദ്യം, അങ്ങിനെയെങ്കിൽ ഈ ഉപഭൂഖണ്ഡം മുഴുവനും ഉള്ളത് ഫ്യൂഡൽ ഭാഷകൾ ആല്ലേ എന്നും, അതിനാൽത്തന്നെ ഈ ഉപഭൂഖണ്ഡത്തിലെ എല്ലാരിലും ഈ ഭാവം കാണേണ്ടേയെന്നുമാവും.

ഇതിനുള്ള ഉത്തരം, ഈ ഉപഭൂഖണ്ഡത്തിലെ എല്ലാരിലും ഫ്യൂഡൽ ഭാഷകളുടെ പലവിധ സവിശേതകളുടേയും സ്വാധീനം കാണും എന്നുതന്നെയാണ്. എന്നാൽ ഓരോ പ്രദേശത്തിലും അതാതു ഭാഷയുടെ ഉള്ളറകളിലെ കോഡുകളും സമൂഹത്തിലുള്ള വ്യത്യസ്ത സംവിധാനങ്ങളും തമ്മിൽ പ്രതിപ്രവർത്തിച്ചാണ് വ്യക്തവും കൃത്യവും ആയ മനുഷ്യഭാവങ്ങൾ സൃഷ്ടിക്കുക എന്നതാണ്.

ആ വിഷയത്തിന്‍റെ അഗാധതകളിലേക്ക് ഇപ്പോൾ ഇറങ്ങാൻ ആവില്ലതന്നെ. എന്നാൽ ഇത്രമാത്രം ഇവിടെ പറയാം.

വാക്കുകളുടേയും ലിപകിളുടേയും അതീന്ത്ര്യസോഫ്ടേർ കോഡുകളിൽ, നാം അറിയാത്ത പലതും കണ്ടേക്കാം.

ഉദാഹരണത്തിന്, കമ്പ്യൂട്ടറിൽ ഇങ്ഗ്ളിഷ് ലിപികളേയും മറ്റും, അവയുടെ Alt codeകൾ ഉപയോഗിച്ച് എഴുതാൻ പറ്റും. ഇങ്ങിനെ ഒരു വളരെ ലളിതമായി ഉപയോഗിക്കാൻ പറ്റുന്ന കോഡുകൾ ലിപികൾക്കും മറ്റും പിന്നണിയിൽ ഉണ്ട് എന്ന കാര്യം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പലർക്കും അറിയില്ലതന്നെ.

ഒരേ ഭാഷയിലെ ഒരേ പോലുള്ള വാക്കുകൾക്ക് പിന്നണിയിൽ, വ്യത്യസ്ത രീതിയിൽ ഉള്ള അതീന്ത്ര്യ സോഫ്ട്വേർ കോഡിങ്ങുകളും കണ്ടേക്കാം.

ഈ എഴുത്ത് എഴുതുന്ന അവസരത്തിൽ ഒരിക്കൽ ഒരു നിരീക്ഷണം മനസ്സിൽ കയറിവരികയുണ്ടായി.

നായര് എന്ന് എഴുതിയാൽ ഒരു ഏകനായ നായർ വ്യക്തിയെ സൂചിപ്പിക്കാനും പരാമർശിക്കാനും ആവും.

അതേ സമയം തീയര് എന്ന് എഴുതിയപ്പോൾ, ഒരു ഏകനായ തീയ വ്യക്തിയെ സൂചിപ്പിക്കാനും പരാമർശിക്കാനും ആവില്ലാ എന്നു കണ്ടു.

ഈ പാതയിലൂടെ നിരീക്ഷിച്ചുകൊണ്ട് നീങ്ങിയാൽ തീയൻ, തീയറ്, തീയര്, തീയന്മാര്, തീയർമാര് എന്നെല്ലാം വാക്കുകൾക്ക് പിന്നണിയിൽ നിഗൂഢമായി പ്രവർത്തിക്കുന്ന പലതും പുറത്തുവന്നേക്കാം.

പോരാത്തതിന്, തീയത്തി എന്ന വക്കും പഠനത്തിന് വിധേയമാക്കാവുന്നതാണ്.

നായരത്തി, നായരിച്ചി എന്നെല്ലാം പ്രയോഗങ്ങൾ നായർമാരിലെ യാതോരു കൂട്ടരും അനുവധിച്ചിരുന്നില്ലാ എന്നുമാത്രമല്ല, ഓരോ നമ്പൂതിരി, അമ്പലവാസി, നായർ ഉപവിഭാഗങ്ങളിലേയും സ്ത്രീകളെ ഇതുപോലുള്ള വാക്ക് പ്രയോഗങ്ങളുടെ പ്രഹരത്തിൽ നിന്നും സംരക്ഷിക്കാനായി അവർക്കെല്ലാം വൻ ബഹുമാന സൂചകങ്ങളായ വാക്കുകൾ നേരത്തെ തന്നെ കണ്ടെത്തുകയും, അവ പ്രചരിപ്പിക്കുയും കീഴ്ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയതിരുന്നതായി കണ്ട കാര്യം ഈ എഴുത്തിൽ നേരത്തെ പറഞ്ഞകാര്യമാണ്.

പറയാൻ വന്നകാര്യത്തിൽ നിന്നും വിട്ട് മറ്റൊരു ദിശയിലേക്കാണ് എഴുത്ത് നീങ്ങിയത്. പറയാൻ വന്ന കാര്യം അടുത്ത എഴുത്തിൽ എഴുതാം എന്ന് വിചാരിക്കുന്നു.

Image
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

10

Post posted by Admn »

10 #. സർവ്വസ്വാതന്ത്ര്യവും നൽകി കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള വിന




കഴിഞ്ഞ എഴുത്തിന്‍റെ ഏറ്റവും ഒടുവിൽ സൂചിപ്പിച്ചകാര്യം ഒന്നുകൂടി എടുക്കാം.

നമ്പൂതിരി, ഭട്ടതിരി, പട്ടര്, ചാക്യാര്, നമ്പ്യാര്, വാര്യര്, നായര് തുടങ്ങിയ വാക്കുകൾ മലബാറിൽ തീയർക്ക് മുകളിൽ വരുന്ന സാമൂഹിക സ്ഥാനങ്ങളിൽ പെട്ട ചിലകൂട്ടരിലെ ഏകനായ വ്യക്തിയെ പരാമർശിക്കാൻ പറ്റുന്ന വാക്കുകൾ ആണ്.

എന്നാൽ നോക്കൂ: തീയൻ, മലയൻ, വണ്ണാൻ, പുലയൻ, ചെറുമൻ, പറിയൻ തുടങ്ങിയ വാക്കുകൾ.

കീഴ്ജനമായി നിർവ്വചിക്കപ്പെട്ടവരിൽ പലരേയും പരാമർശിക്കുന്ന വാക്കുകൾ 'ൻ' ലിപിയിൽ ആണ് അവസാനിക്കുന്നത്.

ഈ കാര്യം വളരെ ലളിതമായി ആണ് ഇവിടെ നൽകിയത്. കാരണം, നോക്കിയപ്പോൾ ഇത് തന്നെ ചെറുതായെങ്കിലും സങ്കീർണ്ണമായ ഒരു വിഷയമാണ് എന്നു കണ്ടു. ഉദാഹരണത്തിന്, ബ്രാഹ്മണൻ. ഇവിടെയും 'ൻ' എന്ന ലിപിയാണ് അവസനം. എന്നാൽ ബ്രാഹ്മണൻ കീഴ്ജനമല്ല.

എന്നാൽ ബ്രാഹ്മണൻ എന്ന വാക്ക് യാതോരു നമ്പൂതിരി വ്യക്തിയേയും പരാമർശിക്കാനായി സാധാരണയായി ഉപയോഗിക്കാറുണ്ട് എന്നു തോന്നുന്നില്ല. പോരാത്തതിന് ഈ വാക്ക് സംസ്കൃത്തിലെ ബ്രാഹ്മൺ എന്ന വാക്കിന്‍റെ മലയാളം രൂപം മാത്രം ആയേക്കാം എന്നുമൊരു തോന്നൽ.

ഈ വിവരം വടക്കേ മലബാറിലെ തീയിരിൽ ഒരു പ്രശ്നം വളർത്തിയിരുന്നു എന്നു കാണുന്നു. തീയരിലെ ഉന്നത കൂട്ടർക്ക് ഈ 'തീയൻ' വാക്ക് അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. അവരിലെ വ്യക്തികൾ തങ്ങൾ 'തീയര്' / 'തീയർ' ആണ് എന്ന് പറയുമെങ്കിലും, അവരിൽ തന്നെ ചിലർ തങ്ങൾ തീയരേ അല്ല, മറിച്ച് വൈശ്യരാണ് എന്ന് അവകാശപ്പെടുക പോലും ചെയ്തിരുന്നു എന്നാണ് അറിയുന്നത്.

അപ്പോൾ 'തീയൻ വരുന്നുണ്ട്' എന്ന വാക്യം 'വൈശ്യര് വരുന്നുണ്ട്' എന്നായി മാറും. വ്യക്തിയുടെ വ്യക്തിത്വത്തിൽ തന്നെ മറിമായം പോലുള്ള മാറ്റം സംഭവിക്കും.

ഇവിടെ ഈ കാര്യം എടുത്തിട്ടപ്പോൾ, മനസ്സിൽ കയറിയ വെളിപാട് ഇതാണ്:

ഇന്ന് കേരളത്തിൽ സർക്കാർ സ്ഥാനങ്ങളിലൂടെ 'സാറ്' എന്ന ഒരു ജനവംശം തന്നെ വളർന്നു വരുന്നുണ്ട്. ഇങ്ങിനെ പോയാൽ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഇവർ ഒരു വൻ സാമൂഹിക പ്രസ്ഥാനം ആവും. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സർക്കാർ തൊഴിലുകൾ മിക്കവാറും പാരമ്പര്യ കുടുംബ സ്വത്തും ആയി മാറും. യാതോരു സംശയവും വേണ്ടതന്നെ.

ഇവർക്ക് കീഴിൽ ആയി കുറേ ഡൂപ്ളിക്കേറ്റ് സാറന്മാറും വളർന്നുവരികയും കാലക്രമേണ കൊഴിഞ്ഞുപോകുകയും ചെയ്യും. അത് വേറും സമ്പത്തിന്‍റേയും സ്വകാര്യ തൊഴിൽ സ്ഥാനങ്ങളുടേയും പേരിൽ വളർന്നുവരുന്ന സാറന്മാരാണ്.

മലബാറിയിലും മലയാളത്തിലും 'ര്' 'തിരി' എന്ന വാക്കുകൾ വ്യക്തികളുടെ പേരുകൾക്ക് നൽകുന്ന സാമൂഹിക അന്തസ്സും, 'ൻ' എന്ന വാക്ക് വ്യക്തികളുടെ പേരുകൾക്ക് നൽകുന്ന അന്തസ്സില്ലായ്മയുടെ നിർവ്വചനവും ഇങ്ഗ്ളിഷ് ഭരണത്തിന് അറിവു ലഭിച്ചിരുന്നു എന്നു കാണുന്നു. കാരണം, ഈ വിഷയം Malabar Manualലിൽ ചർച്ചചെയ്യുന്നുണ്ട്. 'ഓര്' എന്ന വാക്കുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്തത് എന്നാണ് ഓർമ്മ.

'അവര്' എന്നും 'അവൻ' (മലബാറിയിൽ ഓര് എന്നും ഓൻ എന്നും) എന്നും ഇങ്ഗ്ളിഷിലെ 'He' എന്ന വാക്കിനെ വേർതിരിക്കുന്നത് തന്നെ നോക്കുക. 'അവ' എന്ന ലിപികളുടെ അറ്റത്ത് 'ര്' വന്നാൽ അന്തസ്സ്! 'ൻ' വന്നാൽ അന്തസ്സില്ലായ്മ!

He, She വാക്കുകളുടെ അറ്റത്ത് മുകളിലോട്ടും, കീഴിലോട്ടും ചൂണ്ടിക്കാണിക്കുന്ന വാലുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ വളരെ കൗതുകകരമായ ഒരു കാര്യമാണ്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു പൈശാചിക കോഡിങ്ങാണ് എന്ന തിരിച്ചറിവ് ആരിലും വന്നതായി കാണുന്നില്ല.

ഈ പൈശാചികതയുടെ കോഡിങ്ങിനെക്കുറിച്ച് കാര്യമായ വിവരം ലഭിക്കണമെങ്കിൽ മലയാള ഭാഷയുടെ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ വേധിയിലേക്ക് കയറിച്ചെല്ലേണ്ടിവരും. ഇതിലേക്കുള്ള പാത ആർക്കും ഇന്ന് അറിയും എന്ന് തോന്നുന്നില്ല.

ഇനി നായര്മാരിലെ തന്നിഷ്ട ഭാവത്തെക്കുറിച്ച് പറയാം. നായർമാർ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും അമ്പലവാസികൾക്കും കീഴിൽ വരുന്ന, അവരുടേയെല്ലാം അജ്ഞാനുവൃത്തിയായിട്ടുള്ള ആളുകളാണ്. വെറുതെയങ്ങ് ഉപമിച്ചാൽ ഒരു വലിയ വീട്ടിലെ വേലക്കാരന്‍റേയും വേലക്കാരിയുടേയും നിലവാരത്തോട് ഉപമിക്കാം.

സാധാരണ ഗതിയിൽ ഈ വേലക്കാരനും വേലക്കാരിയും, മാനസികമായും വ്യക്തിത്വപരമായും ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ പെട്ട് ഞെരുങ്ങി അമർന്നാണ് ജീവിക്കുക.

എന്നാൽ ആ വലിയ വീടുമായി ബന്ധപ്പെട്ടും അതിനോട് അടിയാളത്തംവച്ചും അതിനെ ആശ്രയിച്ചും ജീവിക്കുന്ന ഒരു വലിയ കൂട്ടം ദരിദ്രരായിട്ടുള്ള ആളുകൾ ആ നാട്ടിൽ ഉണ്ട് എങ്കിൽ കാര്യങ്ങളിൽ വൻ മാറ്റം തന്നെ സംഭവിക്കും.

ഈ ദരിദ്രരായിട്ടുള്ള ആളുകളുമായി ബന്ധപ്പെടുന്നതും അവരോട് നിത്യവും ആശയവിനിമയം നടത്തുന്നതും ഈ വേലക്കാരനും വേലക്കാരിയും ആയിരിക്കും. ആ വീടിന് ചുറ്റുമുള്ള ആ ഹീനജനം നിത്യവും അടിയാളത്തം പ്രകടിപ്പുക്കുന്നതും ഈ വേലക്കാരനോടും വേലക്കാരിയോടും തന്നെ ആയിരിക്കും.

ഫ്യൂഡൽ ഭാഷയിൽ, ആളുകളുടെ ബഹുമാനം എന്ന അടിയാളത്തം ലഭിച്ചാൽ വ്യക്തിയുടെ അന്തസ്സിലും വ്യക്തിത്വത്തിലും പൈശാചികവും, അതേ സമയം ദിവ്യത്വം തിളങ്ങി നിൽക്കുന്നതുമായ ഒരു മാറ്റം വന്നു നിറയും. എന്നുവച്ചാൽ പൈശാചികതയ്ക്കും ഒരു നെഗറ്റിവ് ദിവ്യത്വത്തിന്‍റെ തിളക്കം ഉണ്ട് എന്ന് അർത്ഥം.

ഈ വേലക്കാരനും വേലക്കാരിയും ആ വീട്ടിലെ യജമാനനോടും വീട്ടമ്മയോടും വൻ ആദരവും അടിയാളത്തവും പ്രകടിപ്പിക്കുമെങ്കിലും, പുറത്തുള്ളവരുടെ മുന്നിൽ ഒരു പ്രതാപ ഭാവം തന്നെയാണ് കാണിക്കുക. ഇവരെ മറ്റ് വീട്ടുവേലക്കാരോടൊത്ത് നിർത്താൻ പ്രയാസം വരും. അവർ ഒതുങ്ങിനിൽക്കില്ല. ഇത് മറ്റുള്ളവർ കാണുന്നത് ഒരു തന്നിഷ്ട ഭാവമായിട്ടായിരിക്കും.

ഫ്യൂഡൽ ഭാഷയുടെ ഒരു സവിശേഷതയാണ്, കീഴിൽ ഉള്ള വ്യക്തിക്ക് ബഹുമാനം ലഭിച്ചാൽ, അതീന്ത്ര്യ സോഫ്ട്വേറിന്‍റെ വേധിയിലെ ഡിസൈൻ വ്യൂവിൽ (design viewയിൽ) ആ ആൾക്ക് ചെറുതായതോ അതുമല്ലെങ്കിൽ വലുതായതോ ആയ സ്ഥാന ചലനം സംഭവിക്കും എന്നത്.

ലളിതമായ ഭാഷയിൽ പറഞ്ഞൽ, എല്ലാരും നീ, എടാ, വെറും പേര് എന്നെല്ലാം രീതിയിൽ നിർത്തിയിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മറ്റേതെങ്കിലും വേധിയിൽ 'സാറ്', 'ചേട്ടൻ', 'അങ്ങ്', 'അവര്', 'അദ്ദേഹം', 'അങ്ങേര്' തുടങ്ങിയ രീതികളിൽ വാക്കുകളിലൂടെയും, മുണ്ട് കുത്തഴിക്കുക, എഴുന്നേറ്റ് നിന്ന് ആദരിക്കുക, ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക, കൈകൂപ്പി ഓച്ചാനിച്ചുനിന്ന് നമസ്ക്കാരം ചെയ്യുക, തുടങ്ങിയ പദരൂപത്തിലല്ലാത്ത അടയാളങ്ങളിലൂടേയും (non-verbal signalsസിലൂടേയും) ബഹുമാനിക്കപ്പെട്ട് നിർവ്വചിക്കപ്പെട്ടാൽ, ആ ആളുടെ മാനസിക ഭാവത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും.

മുകളിൽ പരാമർശിക്കപ്പെട്ട അനുഭവങ്ങൾ യഥാർത്ഥത്തിൽ ആ വ്യക്തിയുടെ വേലക്കാൻ, വേലക്കാരി എന്ന മാനസിക നിലവാരത്തിന് കോട്ടം നൽകുന്ന അനുഭവങ്ങൾ ആണ്. ഈ സംഭാവ്യതയെ അവരുടെ മേലളന്മാർ രണ്ട് വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്.

ഒന്ന്, വ്യക്തിത്വത്തിൽ ഈ വിധം ദ്വികരണം സംഭവിപ്പിക്കുന്ന അനുഭവങ്ങൾ വേലക്കാർക്ക് നൽകാതിരിക്കുക. ഇന്ത്യൻ പട്ടാളത്തിൽ ഈ കാര്യം ഒരു പരിധിവരെ നിലനിർത്തുന്നുണ്ട്. അതായത്, ശിപായി പട്ടാളക്കാർക്ക് സാധാരണ ജനങ്ങളിൽനിന്നും നേരിട്ട് അടിയാളത്തവും ഓച്ചാനിക്കലും നിത്യവും ലഭിക്കുന്ന അനുഭവങ്ങൾ സൗകര്യപ്പെടുത്താതിരിക്കുക.

കാരണം, നാൽപ്പതും അൻപതും വയസ്സുള്ള ശിപായി പട്ടാള നിലവാരത്തിലുള്ള പട്ടാളക്കാരെ ജനം സാബ്, മേംസാബ്, ആപ്പ് (അങ്ങ്) എന്നെല്ലാം രീതികളിൽ നിത്യവും നിർവ്വചിച്ചു തുടങ്ങിയാൽ, ചെറുപ്രായക്കാരായ പട്ടാള ഓഫിസർമാർക്ക് അവരെ വെറും പേരിനാലും തൂ (നീ) എന്ന വാക്കിനാലും നിർവ്വചിക്കാൻ പ്രയാസം തന്നെ വന്നേക്കാം. കാരണം, ഈ വാക്കുകളിൽ ഒതുങ്ങി നിൽക്കാത്ത ഒരു മാനസിക ഭാവത്തിലേക്ക് ഈ ശിപായിമാർ മാറിയേക്കാം.

അതേ സമയം ഇന്ത്യൻ പോലീസിൽ ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. പരിശീലനം കഴിഞ്ഞ് ക്രമേണെ സാധാരണ പോലീസുകാരായി പോലീസ് സ്റ്റേഷനുകളിലേക്ക് മാറി തൊഴിൽ ആരംഭിച്ച്, പൊതുജനങ്ങളുടെ അടിയാളത്തം നിത്യവും ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ പോലീസുകാരിൽ ഒരു ഔന്നിത്യഭാവം വന്നു നിറയും എന്നുള്ളത് സാധ്യമായ കാര്യമാണ്.

ഇതും മറ്റ് പല കാര്യങ്ങളും കൂടി, ഇവരുടെ മേലുള്ള കാര്യമായ നിയന്ത്രണവും കൽപനാ ആധികാരവും മേലുദ്ധ്യോകസ്ഥരിൽ കുറയ്ക്കും.

പലതും കണ്ടില്ലാ കേട്ടില്ലാ എന്ന രീതിയിൽ തന്നെ മേലുദ്ധ്യോഗസ്ഥരും പെരുമാറും. വടികൊടുത്ത് അടിവാങ്ങിക്കണ്ടാ എന്നതാവും അവരിൽ വളർന്നുവരുന്ന ഒഴികഴിവ്. പോലീസ് ശിപായിമാർ ബഹുമാനം നൽകും, ആ ബഹുമാനം നൽകൽ പരിപോഷിക്കുക. ആർക്കും പരിഭവം ഇല്ലാത്ത കാര്യമാണ്. ഈ ചിട്ടക്ക് പാരവെക്കുന്ന യാതോരു അച്ചടക്ക നടപടിയും നിയന്ത്രണവും നടത്താൻ നോക്കരുത്.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിർമ്മിച്ച പോലീസ് പ്രസ്ഥാനവും ഇന്നുള്ള പോലീസ് പ്രസ്ഥാനവും തമ്മിൽ കാര്യമായ ബന്ധം ഇല്ലായെന്ന് പറയേണ്ടിയിരിക്കുന്നു.

ഇനി നായർമാരിലേക്ക് തിരിച്ചുവരാം.

മലബാറിലും, തിരുവിതാംകൂറിലും നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും കീഴിലായി നായർ എന്ന ഒരു സാമൂഹിക പദവി നിലനിന്നിരുന്നു. അതിലേക്ക് പലവിധ ജനവംശങ്ങളിലേയും ആളുകൾ നിയമിക്കപ്പെട്ടിരിക്കാം. ഈ നായർമാരുടെ നിലവാരത്തിന് തത്തുല്യമായ പദവിയുള്ള സ്ഥാനങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

എന്നാൽ ബ്രാഹ്മണർക്ക് സ്വന്തം വീട്ടിലെ സ്ത്രീകളെ നൽകുകയും അതിലൂടെ സാമൂഹികമായി ഔന്നിത്യം വിജയകരമായി നായർമാർ നിലനിർത്തിയതിന് സമാനമായ ഒരു സാമൂഹിക ചട്ടം Nepalളിൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന് ഇങ്ഗ്ളിഷ് എഴുത്തുകാർ രേഖപ്പെടുത്തിയ കാര്യം ഈ എഴുത്തിൽ നേരത്തെ പറഞ്ഞകാര്യം ആണ്.

മറ്റെവിടെയങ്കിലും ഏതെങ്കിലും ജനവംശം ഈ വിധം പെരുമാറിയിരുന്നുവെങ്കിൽ അത് സാമൂഹികമായ അധഃപതനത്തിലേക്ക് അവരെ നയിച്ചേനെ. എന്നാൽ നമ്പൂതിരിമാരും നായർ കൂട്ടരിലെ ചില ഉപവിഭാഗങ്ങളും വളരെ കരുതിക്കൂട്ടി വ്യക്തമായ ചട്ടങ്ങൾക്ക് അനുസൃതമായി ഇത് നടത്തിയപ്പോൾ സാമൂഹിക ഔന്നിത്യമാണ് ആ നായർ കൂട്ടർക്ക് ലഭിച്ചത്.

ഇതിൽ ഏറ്റവും ബലവത്തായ ചട്ടം കീഴ്ജനത്തിനെ അമർത്തിപ്പിടിക്കുക എന്നതാണ്. ഇത് ചെയ്യാതെ കീഴ്ജനത്തിന് സർവ്വസ്വാതന്ത്ര്യവും നൽകിയിരുന്നുവെങ്കിൽ, അവർ നിരത്തിലും നിരത്തിനരികിലും നിരന്ന് നിന്ന് നായർ സ്ത്രീകൾ പോകുമ്പോൾ കൂകുയും അട്ടഹസിക്കുകയും കൈവെക്കുകുയും ചെയ്യും എന്നുതന്നെയാണ് തോന്നുന്നത്.

കാര്യങ്ങൾ കുത്തഴിഞ്ഞു പോയേനെ.

ഈ വിധമായുള്ള പലകാര്യങ്ങളും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നടത്തപ്പെടുമ്പോഴും, തരംതാഴ്ത്തി നിർത്തപ്പെടുന്നവരെ വിറപ്പിച്ചു നിർത്തിയിരിക്കേണം. ഇങ്ഗ്ളിഷ് സമൂഹങ്ങളിലെപ്പോലെയല്ല ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ കാര്യങ്ങൾ.

ഉദാഹരണത്തിന്, ഇന്ത്യൻ പട്ടാള ഓഫിസർമാർ ചിലപ്പോഴെല്ലാം get-together partyകൾ നടത്തുമ്പോൾ, വടിപോലെ നിൽക്കുന്ന പട്ടാളക്കാർ കാവൽ നിൽക്കേണ്ടിവരും. അതേ പോലെതന്നെ നിലവാരം കുറഞ്ഞ ഇന്ത്യൻ പൗരന്മാരുടെ കാഴ്ചാ പ്രദേശങ്ങളിൽ നിന്ന് മാറിയും വേണ്ടിവരും ഈ വക കാര്യങ്ങൾ കൊണ്ടാടേണ്ടത്.

ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചുകൊണ്ട് പോലീസ്, പട്ടാളം തുടങ്ങിയവരുമായി ബന്ധപ്പെട്ട പലതും പിന്നീട് എഴുതാം എന്ന് വിചാരിക്കുന്നു.

നായർമാർ നമ്പൂതിരിമാരുടെ ദൃഷ്ടിയിൽ അവരുടെ വേലക്കാരാണ് എന്നതായിരുന്നിരിക്കാം ആദ്യകാല ഭാവം. ഇതിന് പിൻകാലങ്ങളിൽ കാര്യമായ മാറ്റം സംഭവിച്ചു. ഇന്ന് പോലീസിലും ഈ വിധമായുള്ള മാറ്റങ്ങൾ സാവധാനത്തിൽ വരുന്നുണ്ട്. പോലീസിന്‍റെ ഏറ്റവും കീഴിലും ഇന്ന് ഓഫിസർ ആണ് ഉള്ളത് എന്ന് മനസ്സിലാക്കുക. ഈ ഓഫിസർമാർ, പോലീസ് പ്രസ്ഥാനത്തിന്‍റെ ഏറ്റവും അടിയിൽ നിൽക്കുന്ന സാറന്മാരാണ്.

അവർക്ക് കീഴിൽ പൊതുജനം എന്ന സാറന്മാരല്ലാത്ത ജനവും. ഈ രീതിയിലേ ഫ്യൂഡൽ ഭാഷകൾക്ക് സാമൂഹത്തെ രൂപകൽപ്പന ചെയ്യാൻ ആവുള്ളു.

കഴിഞ്ഞ എഴുത്തിൽ പറയാൻ വന്ന കാര്യത്തിലേക്ക് ഇപ്പോഴും എത്തിച്ചേരാൻ ആയില്ല. അത് അടുത്ത എഴുത്തിൽ ചെയ്യാമെന്ന് കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. കീഴ്ജനത്തിന്‍റെ വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും





നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരുമായി ഹ്രസ്വകാലം ബന്ധം സ്ഥാപിക്കാം എന്ന സാമൂഹിക പൈതൃക സംസ്ക്കാരത്തിന് പിന്നിൽ ഉള്ള യഥാർത്ഥ യുക്തിയും ന്യായീകരണവും പ്രോത്സാഹനവും എന്തായിരുന്നുവെന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് വ്യക്തമായി മനസ്സിലായിരുന്നില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ ഫ്യൂഡൽ ഭാഷയുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ അവർക്ക് മനസ്സിലായിരുന്നില്ല എന്നതു തന്നെയാണ് വ്യാപകമായ സത്യം.

'ൻ' അക്ഷരത്തിൽ അവസാനിക്കാത്ത പേരുകളിൽ അറിയപ്പെട്ടിരുന്ന പല കൂട്ടം ജനവംശങ്ങളും അടങ്ങുന്ന, വൻ കണ്ണികളാൽ നിർമ്മിക്കപ്പെട്ട വലപോലുള്ള, പലവിധ സാമൂഹിക അധികാരങ്ങളും തമ്മിൽ പങ്കിടുന്ന, ഒരു സാമൂഹിക കൂട്ടായ്മയിലെ ഏറ്റവും കീഴിലുള്ളവരാണ് നായർമാർ. അവരിലും കേമന്മാരും ഉന്നത കുടുംബക്കാരും ഉണ്ടായിരുന്നു.

ഈ കൂട്ടായ്മയ്ക്ക് പുറത്തുള്ള, 'ൻ' അക്ഷരത്തിൽ അവസാനിക്കുന്ന ജാതിപ്പേരുകൾ ഉള്ള, ജനവംശങ്ങൾക്ക്, അവർക്ക് മുകളിലായുള്ള ജനവംശങ്ങളുടെ പെരുമാറ്റങ്ങളേയും, അവരിലെ ഒരോ കൂട്ടർക്കും ആ കൂട്ടായ്മയിൽ തന്നെയുള്ള മറ്റ് ചിലരോട് നിലനിൽക്കുന്ന വിധേയത്വങ്ങളേയും അനുസരണകളേയും വിശകലനം ചെയ്യാനോ വിമർശിക്കാനോ അവയെപ്പറ്റി സംവാദം നടത്താനോ, അവയെ മൂല്യനിർവ്വഹണം ചെയ്യാനോ, അവയെ സാമ്സാക്കാരിക ചട്ടങ്ങൾ പ്രകാരം വിചാരണ ചെയ്യാനോ അവയെക്കുറിച്ച് Judgemental ആവാനോ അവകാശം ഇല്ലായിരുന്നു.

തിരുവിതാംകൂറിലും 'ൻ' അക്ഷരത്തിൽ അവസാനിക്കുന്ന പേരുകൾ ഉള്ള, ബ്രാഹ്മണ-അമ്പലവാസി-നായർ കൂട്ടായ്മയിൽ പെടാത്ത, ജനവംശങ്ങൾ പലതും ഉണ്ടായിരുന്നു എന്ന കാര്യം പ്രത്യേകമായി എടുത്തു പറയേണ്ട കാര്യമില്ലതന്നെ.

ഉദാഹരണത്തിന്, ഈഴവൻ, ചൊവ്വൻ, അരയൻ, വേടൻ, മലഅരയൻ, കുറവൻ, കാണിക്കാരൻ, പുലയൻ, പറിയൻ എന്നിങ്ങനെ പലതും

നായർമാർക്കും ഈ 'ൻ' വാക്കിന്‍റെ ഒരു പ്രശ്നം നിലനിന്നിരുന്നു. അവരെ 'ശൂദ്രൻ' എന്ന് നിർവ്വചിച്ചാൽ ഈ പ്രശ്നം അവരിലും ഉയർത്തെയുന്നേൽക്കാം. തീയൻ - വൈശ്യർ എന്നതുപോലുള്ള ഒരു സംഗതി. ഈ പ്രശ്നം നായർമാരെ ചെറുതായെങ്കിലും വിഷമിപ്പിച്ചിരിക്കാം.

ദക്ഷിണേഷ്യയുടെ പകുതിഭാഗത്തോളം പ്രദേശങ്ങളിൽ ബൃട്ടിഷ്-ഇന്ത്യ സ്ഥാപിതമാകുകയും, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം ശക്തിപ്രാപിക്കുകയും, തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് മിഷിനറി പ്രവർത്തനത്താൽ കീഴ്ജനങ്ങളിൽ ചിലരെല്ലാം സാമൂഹികമായി സടകുടഞ്ഞെഴുന്നേൽക്കുകയും ചെയ്തത് ഭാഷാ കോഡുകൾ ഖനീഭവിച്ചുവച്ചിരുന്ന സാമൂഹിക ഘടനയെ അലങ്കോലപ്പെടുത്തിയെന്നതാവാം നിശബ്ദമായ വാസ്തവം.

നായർമാരുടെ സ്ത്രീകൾക്ക് നമ്പൂതിരിമാരിലേയും, പോരാത്തതിന് അവരോടു അടിയാളത്തം നിലനിർത്തുന്ന മറ്റ് ചില ജാതിക്കാരിലേയും പുരുഷന്മാരുമായി സംബന്ധ ബന്ധം സ്ഥാപിക്കാം എന്നുള്ളത്, പുതുതായി പൊന്തിവന്നുകൊണ്ടിരുന്ന കീഴ്ജന വ്യക്തികൾക്ക് അരുചികരമായ വാക്കുകളിൽ ചർച്ചചെയ്യാനും പരിഹാസ വാക്കുകളിൽ നിർവ്വചിക്കാനും അവസരം നൽകിത്തുടങ്ങിയിരിക്കാം.

എന്നാൽ ആ കീഴ്ജന വ്യക്തികളിൽ തന്നെയുള്ള വാസ്തവം, അവരുടെ മുൻതലമുറക്കാർ സാമൂഹികമായി വൻ ദയനീയമായ അവസ്ഥയിലാണ് ജീവിച്ചിരുന്നത് എന്ന കാര്യം അവർ മറന്നുതുടങ്ങിയിരിക്കാം എന്നതാവാം.

ഈ കീഴ്ജനത്തിൽ പെട്ടവരിൽ തന്നെ ചിലരെല്ലാം തിരുവിതാംകൂറിന്‍റെ അതിർത്തിക്കപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് സംസ്ഥാനവുമായി ബന്ധപ്പെട്ട പലവിധ വാണിജ്യപ്രവർത്തനങ്ങളിലും പങ്കെടുത്ത് സാമ്പത്തികമായും മറ്റും വളർന്നുവന്നതും നായർമാർക്ക് വിനയായിത്തുടങ്ങിയിരിക്കാം.

കാരണം ഫ്യൂഡൽ ഭാഷയിലാണ് എല്ലാരും ജീവിക്കുന്നതും ചിന്തിക്കുന്നതും. സാമൂഹികമായി മറ്റൊരു കൂട്ടർ വളർന്നാൽ, പ്രശ്നംതന്നെയാണ്. ബൃട്ടിഷ്-ഇന്ത്യയിൽ ജാതീയമായ വരുമ്പുകൾക്ക് നിയമ സാധുതയില്ലായിരുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്.

സാമ്പത്തികമായോ സാമൂഹികമായോ വളർന്നുവന്ന കീഴ്ജനത്തിൽ പെട്ട ചിലകൂട്ടരിലെ പുരുഷന്മാരെങ്കിലും നായർ പെൺകുട്ടികളുമായി സംബന്ധം എന്ന പേരും പറഞ്ഞ് ഹ്രസ്വകാല ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരിക്കാം. സംബന്ധവുമായി ബന്ധപ്പെട്ടു കിടക്കുന്ന വൻ വലപോലുള്ള മനുഷ്യബന്ധ കണ്ണികൾ ഉന്നത ജാതിക്കാർ തമ്മിൽ ഉള്ളകാര്യം ആ പുരുഷന്മാർക്ക് മനസ്സിലായില്ലായിരിക്കാം. അതുമല്ലെങ്കിൽ അവർ അതിനെ കണ്ടില്ലായെന്ന് നടിച്ചിരിക്കാം.

നമ്പൂതിരിമാരും മറ്റ് ചില അമ്പലവാസികളും മറ്റ് ഉന്നത നായർകൂട്ടരും മറ്റുമായി ആണ് നായർ സ്ത്രീകൾ സംബന്ധ ബന്ധം പാടുള്ളു. എന്നാൽ സാമൂഹിക ഘടന അലങ്കോലപ്പെട്ടു തുടങ്ങുകയും, സാമൂഹിക ചട്ടങ്ങൾ ഓരോ ദിക്കിലും തോന്നുന്നതു പോലെ അയഞ്ഞും മുറുകിയും ചിലയിടത്ത് തലതിരിഞ്ഞും കിടക്കുമ്പോൾ, സമ്പന്ധം എന്ന നമ്പൂതിരി - നായർ മാമൂലിനെ ഒരു ഒഴികഴിവായി കാണിച്ചുകൊണ്ട് പലതും നടത്താൻ പലരും ശ്രമിക്കും.

👉Native Life in Travancoreൽ Rev. Samuel Mateer തന്നെ ഈ വിധം രേഖപ്പെടുത്തിയതായി കാണുന്നു.

Individuals of some castes are allowed to form connections with Sudra females which are to them irregular, but which they attempt to justify by pleading the Nayar usages; and many cases of prostitution occur, even among the respectable classes.


ആശയം : നായർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിന് സൗകര്യപ്പെടുത്തുന്ന ബന്ധങ്ങളായി ഉപയോഗിക്കാൻ ഈ സംബന്ധമെന്ന ഏർപ്പാട് ചൂണ്ടികാണിച്ചുകൊണ്ട് ചിലർ ഉപയോഗിച്ച കാര്യമാണ് പറഞ്ഞത്. END.

എന്നാൽ സംബന്ധവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

നായർമാരും നമ്പൂതിരിമാരും തമ്മിൽ ഉള്ള ബന്ധം സാമൂഹിക ഘടനയിലൂടെ പടർന്നുകിടക്കുന്ന പലവിധ കണ്ണികളിലൂടെയാണ് നിലനിന്നിരുന്നത്. അത് ഒരു തോന്ന്യാസം എന്ന രീതിയിൽ അല്ല നടത്തപ്പെട്ടിരുന്നത്. മറിച്ച് വ്യക്തമായ കീഴ്വഴക്കങ്ങൾക്കും മൈര്യാദകൾക്കും വിധേയമായി, വ്യക്തമായ ഉച്ചനീചത്വ പാതയിലൂടെയാണ് നിലനിർത്തിയിരുന്നത് എന്നാണ് തോന്നുന്നത്.

ആ ബന്ധത്തിൽ നായർമാർ പ്രകടിപ്പിക്കുന്ന വിധേയത്വത്തത്തിന്‍റേയും അവർ കാണിക്കയായി നൽകുന്ന കാര്യങ്ങളുടേയും വിശുദ്ധിയേയും പാവനതയേയും പുറത്തു നിൽക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റണമെന്നില്ല.

ഉദാഹരണത്തിന്, ഒരു പോലീസ് സ്റ്റേഷൻ. പോലീസ് ഇൻസ്പെകടർ നിത്യവും രാവിലെ കയറിവരുമ്പോൾ, സ്റ്റേഷന് മുന്നിൽ നിൽക്കുന്ന പോലീസുകാരനായ കാവൽക്കാരൻ വടി പോലെ നിവർന്ന് നിന്ന്, റൈഫ്ൾ മുന്നിലോട്ട് പൊക്കിപ്പിടിച്ച് ആ തോക്കിൻ പാത്തിയിൽ വലതുകൈകൊണ്ട് വീശയടിച്ച്, സലൂട്ട് ചെയ്യുന്നിനോട് തുല്യമായ ഔപചാരികമായ ആദരവ് പ്രകടിപ്പിക്കുന്നു.

ഇത് നിത്യവും ചുറ്റുവട്ടത്തിൽ നിന്നും കാണുന്നർക്ക് വളരെ മതിപ്പും, ഇൻസ്പെക്ടറോട് ബഹുമാനവും, പോലീസുകാരനോട് ആദരവും പോലീസ് പ്രസ്ഥാനത്തിൽ വൻ വിശ്വാസ്യതയും നിലനിർത്തുന്ന നിത്യാഭ്യാസ പ്രകടനമാണ്. എന്നാൽ ആ പോലീസുകാരൻ ഈ വിധം പെരുമാറുന്നത് പോലീസ് പ്രസ്ഥാനത്തിന്‍റെ ഉള്ളറകളിൽ അദൃശ്യമായി പടർന്നുകിടക്കുന്ന വൻ വ്യാപ്തിയുള്ള കൽപ്പനാ-അനുസരണ കണ്ണികളിൽ നിന്നുകൊണ്ടാണ്. ഈ വിധ കണ്ണികളുടെ അദൃശ്യ സാന്നിദ്ധ്യം പുറത്തു നിന്നും ആ കാഴ്ച കണ്ടു നിൽക്കുന്ന കാണികൾ അറിയേണം എന്നില്ല.

എന്നാൽ സാവാധാനത്തിൽ ജനത്തിന്‍റെ നിലവാരം വളരെയങ്ങ് വളരുകയും, രാജ്യം ഭരിക്കുന്ന പ്രസ്ഥാനം തളരുകയും, ആ പ്രദേശത്ത് മെല്ലമെല്ലെ ഒരു പുതിയ രാജ്യഭരണം പടർന്നുകയറുന്നതായ സംസാരം വന്നുതുടങ്ങിയെന്നും കരുതുക. പോലീസ് പ്രസ്ഥാനം തന്നെ തകർന്നുകൊണ്ടിരിക്കുന്നു. പോലീസ് ഇൻസ്പെടർക്ക് കാര്യമായ അധികാരം ഇല്ലായെന്നുമുള്ള അറിവ് പടരുന്നു.

ഈ അവസരത്തിൽ ഇൻസ്പെക്ടർ കയറി വരുമ്പോൾ, പോലീസുകാരൻ നിവർന്ന് നിന്നും തോക്കിന്‍റെ പാത്തിയിൽ വീശിയടിച്ചും സെലൂട്ട് ചെയ്തും മറ്റും ഔപചാരിക അനുസരണത്തിനോടുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്ന കാഴ്ച ഒരു വിവരക്കേടും കോമാളിത്തരവും ആയി ജനം കാണുകയും, അവരും നിവർന്ന് നിന്ന്, മുണ്ടും മാടിക്കുത്തി ഈ കോമാളിത്തരത്തിനെ അവഹേളിക്കുകയും, ചൂളം വിളിക്കുകയും മറ്റ് അപശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു തുടങ്ങും.

കുറച്ചു കാലം കഴിയുമ്പോൾ, പുതിയ ഭരണ പ്രസ്ഥാനം പഴയ പോലീസുകാരുടെ അധികാരങ്ങൾ മാച്ചുകളയുകയും ചെയ്താൽ, പണിപോയി ഇടിവെട്ടിയവനെപ്പോലെ അമ്പരന്നു നിൽക്കുന്ന നേരത്തെ ഇൻസ്പക്ടറായിരുന്ന ആളെക്കാണുമ്പോൾ, പണ്ട് തോക്കുംപിടിച്ച് നിവർന്ന് നിന്ന് സല്യൂട്ട് ചെയ്ത പണ്ട് പോലീസുകാരായിരുന്ന പണിയില്ലാത്ത വ്യക്തിക്ക്, വല്ലാത്ത ഒരു ഇളിഭ്യ ഭാവംതന്നെ മനസ്സിൽ കയറിവന്നേക്കാം.

ഈ ആളെക്കണ്ടിട്ടാണോ ഞാൻ ആ വിഡ്ഢിവേഷമെല്ലാം കെട്ടിയത് എന്നതാവും അയാളുടെ പരിവേദനം.

നായർമാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും വൻ സാമൂഹികപരിഷ്ക്കരണം വരുത്താനായി പ്രവർത്തിച്ച പലരേയും പറ്റി പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ വാസ്തവം ഇതൊന്നുമായിരിക്കില്ല തന്നെ.

കീഴ്ജനത്തിനെ അഴിച്ചുവിട്ടപ്പോൾ, അവർക്ക് അവരുടെ പഴയ കാല മേലാളന്മാരുടെ സ്വകാര്യമായ ചെയ്തികളിലേക്ക് കണ്ണും മനസ്സും വാക്കും കടത്തിവിടാം എന്നതാവും പുതിയ വാസ്തവം. അവർ സദാചാര പോലീസുകാരൊന്നും ആവില്ലായെങ്കിലും, കൂക്കിയിട്ട് ചൂളം വിളിക്കാനും തരംതാഴ്ത്തി സംസാരിക്കാനും സംബോധനചെയ്യാനും അവർക്ക് ആവും എന്നതാവും പുതിയ സാമൂഹിക യാഥാർത്ഥ്യം.

ഇതാവാം യഥാർത്ഥത്തിൽ, നായർമാരിലും നമ്പൂതിരിമാരിലും സാമൂഹിക പരിഷ്കരണ പ്രവർത്തനമായി പ്രവർത്തിച്ച പലകാര്യങ്ങളിലുംപെട്ട പ്രധാനപ്പെട്ട ഒന്ന്. നിലവാരമില്ലത്ത കീഴ്ജനത്തിന്‍റെ വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും മനസ്സിലാകുകയും അവയുടെ പ്രഹരം ഏൽക്കേണ്ടിയും വരിക എന്നത്, അവരിൽ നിന്നും അകൽച്ചയിൽ നിൽക്കുന്ന ഏതൊരു ഉന്നത നിലവാരക്കാരന്‍റേയും സ്വന്തം ഉന്നത നിലവരങ്ങളിൽ വൻ പാളിച്ചകൾ വരുത്താൻ കെൽപ്പുള്ളകാര്യമാണ്.

പോരാത്തതിന്, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർ - അമ്പലവാസി - നമ്പൂതിരി എന്ന മനുഷ്യവംശ കൂട്ടായ്മയുടെ നുടവിടുഞ്ഞും പോയിക്കാണും. യാതോരു അധികാരവും ഇല്ലാത്ത പോലീസ് ഇൻസ്പെടർക്ക് സല്യൂട്ട് നൽകുന്നതിലുള്ള വിഡ്ഢിത്തം പോലെതന്നെയാവും നായർമാർക്ക് പിന്നങ്ങോട്ട് നമ്പൂതിരിമാർക്ക് നൽകേണ്ടുന്ന വിധേയത്വം.

മലബാറിൽ ഈ വിധേയത്വം ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആദ്യദിനം തൊട്ടുതന്നെ മാഞ്ഞുതുടങ്ങുകയും അധികം കാലതാമസമില്ലാതെ അത് അസ്തമിച്ചു പോകുകയും ചെയ്തിരുന്നു. തിരുവിതാംകൂറിൽ അതിന് ഇടിവ് സംഭവിച്ചിരുന്നെങ്കിലും, അത് കുറേകാലംകൂടി പിടിച്ചു നിന്നിരുന്നു. നമ്പൂതിരിമാർ അവിടെ നായർമാരുടെ മനസ്സിൽ ദിവ്യതേജസ്സോടുകൂടിതന്നെ കുറേ കാലം കൂടി വെട്ടിത്തിളങ്ങി നിലനിന്നിരുന്നു.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, സാമൂഹിക ഉന്നതരോടുള്ള അടിയാളത്തം നിലനിർത്തുന്ന പഴയ കാല സാമൂഹിക ഘടനയെ മാച്ചുകളഞ്ഞെങ്കിലും, ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ പ്രകാരമുള്ള ഒരു പുതിയ സാമൂഹിക ഘടനയെ വാർത്തെടുക്കാൻ ആ ഭരണ പ്രസ്ഥാനത്തിന് സമയം ലഭിച്ചില്ല.

അങ്ങിനെയൊരു സാമൂഹിക ചട്ടത്തിലേക്ക് സാവധാനത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ, രണ്ട് ലോക മഹായുദ്ധങ്ങൾ കാര്യങ്ങളെ ആകെ കുഴച്ചിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, വീണ്ടും കാര്യങ്ങളെ നിവർത്തിയെടുക്കാൻ ഇങ്ഗ്ളിഷ് ഭരണം നിവർന്നെഴുന്നേറ്റു കൊണ്ടിരിക്കുമ്പോൾ, അങ്ങ് അകലെ ബിലാത്തിയിൽ ഒരു പമ്പര വിഡ്ഢി പ്രധാന മന്ത്രിയായി അധികാരത്തിൽ കയറി. ഈ ആൾ എല്ലാം നശിപ്പിച്ചുകളഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ!

കഴിഞ്ഞ രണ്ട് എഴുത്തുകൾക്ക് മുൻപേ പറയാൻ ഉദ്ദേശിച്ച കാര്യം ഇപ്പോഴും എഴുതാൻ പറ്റിയിട്ടില്ല. അത് അടുത്ത എഴുത്തിലേക്ക് മാറ്റിവെക്കാം എന്ന് കരുതുന്നു.

Image
Last edited by VED on Tue Oct 17, 2023 6:10 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #.എതിർകോണുകളിൽ ഉള്ള രണ്ട് വ്യത്യസ്ത ദീശാ ഘടാകാംശങ്ങളുടെ അനുപാതം




QUOTE: എല്ലാരും നീ, എടാ, വെറും പേര് എന്നെല്ലാം രീതിയിൽ നിർത്തിയിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മറ്റേതെങ്കിലും വേധിയിൽ 'സാറ്', 'ചേട്ടൻ', 'അങ്ങ്', 'അവര്', 'അദ്ദേഹം', 'അങ്ങേര്' തുടങ്ങിയ രീതികളിൽ വാക്കുകളിലൂടെയും, മുണ്ട് കുത്തഴിക്കുക, എഴുന്നേറ്റ് നിന്ന് ആദരിക്കുക, ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക, കൈകൂപ്പി ഓച്ചാനിച്ചുനിന്ന് നമസ്ക്കാരം ചെയ്യുക, തുടങ്ങിയ പദരൂപത്തിലല്ലാത്ത അടയാളങ്ങളിലൂടേയും (non-verbal signalsസിലൂടേയും) ബഹുമാനിക്കപ്പെട്ട് നിർവ്വചിക്കപ്പെട്ടാൽ, ആ ആളുടെ മാനസിക ഭാവത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും. END OF QUOTE

ഈ എഴുത്തിന്‍റെ Vol 13 chapter 10ൽ👆 നിന്നുമുള്ള ഉദ്ധരണിയാണ് മുകളിൽ നൽകിയത്.

ഈ വിധ മാനസിക അനുഭവങ്ങൾ കീഴാളർക്ക് നൽക്കാതിരിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് പരാമർശിച്ചുകഴിഞ്ഞു. (ഉദാ: ഇന്ത്യൻ പട്ടാളം)

നമ്പൂതിരിമാരുടെ അടിമജനത്തിന് മേൽ മേൽനോട്ടം വഹിക്കാനും അവരെ നിയന്ത്രിക്കാനും വേണമെങ്കിൽ വെട്ടിമുറിക്കാനും മാത്രം കഴിവും അധികാരവും ഉള്ള നായർമാർക്ക് ലഭിച്ച സാമൂഹിക അനുഭവം മറ്റൊന്നായിരിക്കേണം.

ഇവിടെ വാക്കുകളുടെ അതീന്ത്ര്യ സോഫ്ടവേർ വേധിയിലെ ഡിസൈൻ വ്യൂവിലേക്ക് ഒന്ന് പോയൊന്ന് എത്തി നോക്കേണ്ടിയിരിക്കുന്നു.

മലബാറിയിൽ, ഇങ്ങൾ - ഇഞ്ഞി (മലയാളത്തിൽ അങ്ങ് - നീ) എന്ന You വാക്കിന്‍റെ രണ്ട് പദരൂപങ്ങളെ നോക്കാം.

ഈ ഓരോ പദരൂപവും കുത്തനെയുള്ള രണ്ട് എതിർ ദിശകളിലേക്ക് മനുഷ്യവ്യക്തിത്വത്തേയും മാനസിക ഭാവത്തേയും ഉന്തി (തള്ളി) നിർത്തുന്ന വാക്കുകൾ ആണ്.

ഇങ്ങൾ എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിത്വം മുകളിലേക്കും, ഇഞ്ഞി എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിത്വം കീഴിലേക്കും ഉന്തപ്പെടും.

എന്നാൽ, ഈ ഇഞ്ഞി എന്ന വ്യക്തിത്വത്തിന് കീഴിൽ ആ ആൾക്ക് അടിയാളത്തം പ്രകടിപ്പിക്കുന്ന ഒരു വ്യക്തി, ആ ആളെ 'ഇങ്ങൾ' എന്ന് സംബോധന ചെയ്യുമ്പോൾ, ആ 'ഇഞ്ഞി' എന്ന വ്യക്തിക്ക് മുകളിലേക്ക് ഒരു ചെറിയ ഉന്തൽ ലഭിച്ചതായി, സോഫ്ടവേർ വേധിയിലെ ഡിസൈൻ വ്യൂവിൽ ദർശിക്കാൻ പറ്റിയേക്കാം.

എന്നാൽ ആ വ്യക്തിക്ക് കീഴിൽ അനവധി കീഴ്ജനങ്ങൾ ജീവിക്കുകയും, അവർ ആ ആൾക്ക് അനുസരണവും അടിയാളത്തവും പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ, ആ വ്യക്തിയെ കീഴിലേക്ക് താഴ്ത്തി നിർത്തുന്ന ക്ളോക്കിന്‍റെ സൂചിപോലൂള്ള ലൈൻ മെല്ലെ, ക്ളോക്കിന്‍റെ സൂചിയെ 6മണിസ്ഥാനത്തിൽ നിന്നും ഉന്തി മുകളിലേക്ക് നീക്കുന്നതു മാതിരി കയറിവന്നുനിൽക്കുന്നതായി കാണപ്പെടാം.


Image

നൽകിയ Protactorറിന്‍റെ ചിത്രം നോക്കുക. താഴെനിന്നും കൂടുതൽ കൂടുതൽപേർ 'ഇങ്ങൾ' എന്ന അടിയാളത്തം പ്രകടിപ്പിക്കുമ്പോൾ, സൂചി മെല്ലെ 'ഇഞ്ഞിയിൽ' നിന്നും മുകളിലേക്ക് നീങ്ങി 'അങ്ങ്' എന്ന ഇടത്തേക്ക് നീങ്ങുന്നതാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്.

കീഴിൽ ഉള്ള ആളുകളുടെ എണ്ണത്തിനും അവർ നൽകുന്ന അടിയാളത്തത്തിന്‍റെ തീവ്രതയ്ക്കും ആനുപാതകമായി (directly proportional ആയി) താഴെക്ക് ഉന്തി നിന്നിരുന്ന ഇഞ്ഞിയുടെ സൂചിമുന മുകളിലേക്ക് കയറിനിൽക്കും.

ഈ എഴുത്തിൽ നേരത്തെ സൂചിപ്പിച്ചുരുന്നുവോ എന്ന് അറിയില്ല. എന്താണ് എന്നുവച്ചാൽ, ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടേയും വ്യക്തിത്വം രണ്ട് എതിർകോണുകളിൽ നിൽക്കുന്ന രണ്ട് വാക്ക് രൂപങ്ങളുടെ ratio ആണ്.

കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ, ഹിന്ദി സംസാരിക്കുന്ന ഒരു വ്യക്തി, ----% आप्प्-ന്‍റേയും ----% तू-വിന്‍റെയും ഒരു ആനുപാതിക മിശ്രിതനായിരിക്കും.

മലയാളത്തിന്‍റെ കാര്യം പറഞ്ഞാൽ, ഓരോ വ്യക്തിയും ഒരു നിശ്ചിത ശതമാനം 'അങ്ങും' ബാക്കി ശതമാനം 'നീയും' ഉൾപ്പെടുന്ന വ്യക്തിയായിരിക്കും.

മലബാറിയിൽ ഓരോ വ്യക്തിയും ഒരു നിശ്ചിത ശതമാനം 'ഇങ്ങളും' ഭാക്കി ശതമാനം 'ഇഞ്ഞിയും' ഉൾപ്പെടുന്ന വ്യക്തിയായിരിക്കും.

ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻ്റ് ഓഫിസർ പട്ടാളത്തിനുള്ളിൽ ഏതാണ്ട് 90% आप्प-ഉം ഏതാണ്ട് 10% तू-വും ആയിരിക്കാം.

അതേ സമയം, ഇന്ത്യൻ പട്ടാളത്തിന് ഉള്ളിൽ ശിപായി പട്ടാള ഗ്രെയ്ഡിൽ ഉള്ള വ്യക്തി പലപ്പോഴും ഏതാണ്ട് 20% आप्प-ഉം, 80% तू-വും ആയുള്ള വ്യക്തിത്വം ആണ് പൊതുവായി പ്രകടിപ്പിക്കുക.

എന്നാൽ ഈ ആനുപാതിക ശതമാനങ്ങൾ ചെറുതായി ഒരു dynamic (ചലനാത്മകമായ) സ്ഥിതിവിശേഷത്തിൽ ആയിരിക്കും നിലനിൽക്കുക എന്നും പറയേണ്ടിയിരിക്കുന്നു.

മനുഷ്യന്‍റെ ആന്തരിക ഭാവങ്ങളിൽ രണ്ട് എതിർ കൊണുകളിലേക്ക് വ്യക്തിത്വത്തെ പിടിച്ചു വലിക്കുകയും ഉന്തിവിടുകയും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിത്വം ആണ്, ഇന്ത്യ പോലുള്ള ഫ്യൂഡൽ ഭാഷാ ഇടങ്ങളിൽ ജീവിക്കുന്ന വ്യക്തികളിൽ കാണാൻ സാധിക്കുന്ന വ്യക്തിത്വം. ഈ പറഞ്ഞ കാര്യവും സങ്കീർണ്ണമായ ഒരു കാര്യമാകാനാണ് സാധ്യത.

കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) എന്ന പരന്ന കോഡുകൾ ഉള്ള ഭാഷ വ്യക്തിയിലേക്കും, ചുറ്റുമുള്ള മറ്റ് വ്യക്തികളിലേക്കും, പിന്നെ സമൂഹത്തിലേക്കും പടർന്നു കയറുമ്പോൾ, ഈ എതിർ കോണുകളിലേക്ക് പിടിച്ചു വലിക്കുന്നതും, മാനോനിലയിൽ വ്യതിചലനങ്ങൾ ആടിയുലയുന്നതുമായ വ്യക്തിത്വം സൃഷ്ടിക്കുന്ന കോഡുകൾ ഈ മനുഷ്യരിൽ നിന്നും സാവധാനത്തിൽ മാഞ്ഞുപ്പോകാം.

വെറുതേയൊന്ന് നോക്കാം.

അദ്ധ്യാപകൻ - വിദ്യാർത്ഥി, പോലീസുകാരൻ - ഓട്ടോറിക്ഷാ ഡ്രൈവർ, പോലീസുകാരൻ - സാധാരണക്കാരൻ, പോലീസ് മേലധികാരി (IPS) - പോലീസ് ശിപായി, പിതാവ് - മകൻ, മാതാവ് - മകൻ, അമ്മാവൻ - അനന്തരവൾ, തൊഴിലുടമ - തൊഴിലാളി, എന്നുവേണ്ട, ഈ പ്രദേശത്ത് ജീവിക്കുന്നവരിൽ ഏവർക്കും ഈ വിധമായുള്ള ഒരു എതിർകോണുകളിലേക്ക് പിടിച്ചുവലിക്കുന്ന കോഡുകളുടെ ആനുപാതിക ശതമാനം എന്ന ഒരു വസ്തുത വ്യക്തിയിലും വ്യക്തി ബന്ധങ്ങളിലും, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്നുണ്ട്.

കീഴിൽ ഉള്ള ആൾ കുറച്ച് ഉഷാറായാൽ, അയാളിലെ 'തൂ' എന്നതിന്‍റെ ശതമാനം കുറയുകയും 'ആപ്പ്' എന്നിന്‍റെ ശതമാനം കൂടുകയും ചെയ്യും. ഇതും ഈ രാജ്യത്തിലെ വ്യക്തിയുടെ മാനസിക സമനിലയേയും മറ്റും കാര്യമായി സ്വാധീനിക്കുന്നതും ബാധിക്കുന്നതും ആയ ഒരു കാര്യമാണ്.

ദക്ഷിണേഷ്യയിലും മറ്റ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും Social Engineeringന് മുന്നിട്ടിറങ്ങുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവും നിയമനിർമ്മതാവും മറ്റ് സാമൂഹിക പ്രവർത്തനം ചെയ്യുന്നവരും, മാനസിക പ്രശ്നങ്ങളെ നിവാരണം ചെയ്യുന്നവരും മറ്റും ഈ ഒരു നേരിയ വാസ്തവം അറിഞ്ഞിരിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്.

ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും എഴുതാൻ പറ്റുമെങ്കിലും ഇവിടെ ഇപ്പോൾ, പഴയ കാല നായർമാരുടെ സാമൂഹിക നിലവാരത്തെ പൊതുവായ രീതിയിൽ വിശകലനം ചെയ്യാനാണ് നോക്കിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ആ വൻ വ്യാപ്തിയുള്ള വിഷയത്തിലേക്ക് കടക്കുന്നില്ല.

എന്നാൽ ഇതും കൂടിയൊന്ന് പറയാം. കേരളത്തിലും ഇന്ത്യയിലും ഓരോ വ്യക്തിയിലും ഈ അങ്ങ് - നീ / ഇങ്ങൾ - ഇഞ്ഞി / आप्प् - तू / உங்கஷ்ர - நீ എന്ന വാക്കുകൾ വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നതിന്‍റെ ആനുപാതിക ശതമാനത്തിന്‍റെ സംമിശ്രണം വ്യക്തിത്വത്തിൽ വ്യക്തമായും കാണാൻ പറ്റിയേക്കാം.

നമ്പൂതിരിമാരുടെ കീഴിൽ വളരെ അഗാധ ആഴത്തിൽ ജീവിക്കുന്ന അടിമ ജനം തൊട്ട് തീയർവരെയുള്ളവരുടെ അടിയാളത്തം പിടിച്ചുവാങ്ങി നിൽക്കുന്ന നായർമാരിൽ, നമ്പൂതിരിമാർ അടിച്ചേൽപ്പിക്കുന്ന ഇഞ്ഞി / നീ വാക്കുകളുടെ ശതമാനം വളരെ കുറവായിട്ടാണ് കാണപ്പെടുക.

ഈ കാര്യത്തെക്കുറിച്ച് അടുത്ത എഴുത്തിൽ കുറച്ചുകൂടി എഴുതാം.

ഏതാനും എഴുത്തുകൾക്ക് മുൻപ് പറയാൻ വന്ന കാര്യം ഇപ്പോഴും മനസ്സിൽ തന്നെയാണ് ഉള്ളത്. അടുത്ത എഴുത്തിൽ അത് എഴുതാൻ പറ്റുമെന്ന് വീണ്ടു വിചാരിക്കുന്നു.

Image
Last edited by VED on Tue Oct 17, 2023 6:22 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ സവിശേഷതയെക്കുറിച്ച്





കഴിഞ്ഞ എഴുത്തിൽ ഇന്ത്യയിലെ ജനങ്ങളിലെ ഓരോ വ്യക്തിയുടേയും വ്യക്തിത്വവും ശാരീരിക ഘടനയും മുഖഭാവവും മറ്റും അങ്ങ് - നീ എന്ന വാക്ക് രൂപങ്ങളുടെ ഒരു നിശ്ചിത ആനുപാതിക നിലവാരത്തത്തിന്‍റെ നിർവ്വചനത്തിന് അനുസൃതമായി രൂപകൽപ്പന ചെയ്യപ്പെടും എന്ന് പറഞ്ഞിരുന്നു.

ഇത് നരവശംശാസ്ത്ര പഠനത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു കാര്യമാണ് എന്ന് തോന്നുന്നു. അക്കാര്യത്തെക്കുറിച്ച് ഇവിടെ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാൻ ഉദ്ദേശിക്കുന്നില്ല.

എന്നാൽ ഈ ഒരു ആനുപാതിക നിലാവാരത്തിന് ഒരു സാങ്കേതിക പദനാമം (technical name / terminology) നൽകാം എന്ന് തോന്നുന്നു. അങ്ങിനെ ചെയ്താൽ ഈ കാര്യത്തെ വളരെ എളുപ്പത്തിൽ പിന്നീട് പരാമർശിക്കാനും ഉപയോഗിക്കാനും ആവും.

Indicant Index Number എന്ന പദനാമം നൽകുന്നു. ചുരുക്കി പറഞ്ഞാൽ IIN.

ഈ Indicant Index Number / IINനെ, മുകളിലോട്ട് 0 മുതൽ postive 5 വരെയും കീഴിലേക്ക് 0 മുതൽ negative 5വരെയും ആയുള്ള ഒരു scaleന് ഉള്ളിൽ നിർത്താമെന്ന് തോന്നുന്നു.

അതായത് ⁺5 - 0 - ⁻5 എന്ന പരിധിക്കുള്ളിൽ ഉള്ള ഒരു scale.

അങ്ങ്, ഇങ്ങൾ, आप्प, உங்கஷ்ர തുടങ്ങിയവയുടെ തോത് കൂടുന്നരിൽ IINന്നുടെ നിലാവാരം ഉയർന്നും; അങ്ങ്, ഇങ്ങൾ, आप्प, உங்கஷ்ர തുടങ്ങിയവയുടെ തോത് കുറഞ്ഞും, നീ, ഇഞ്ഞി, तू, நீ എന്നിവയുടെ തോത് കൂടിയും ഇരിക്കുന്നവരിൽ IINന്നുടെ തോത് കുറഞ്ഞും (നെഗറ്റിവ് ആയും) ഇരിക്കും എന്നും മനസ്സിലാക്കുക.

ഈ ഒരു കാര്യം നിർവ്വചിക്കുന്ന രൂപഭാവങ്ങൾ ഈ രാജ്യത്തിലുള്ള ഫ്യൂഡൽ ഭാഷകൾ സംസാരിക്കുകയോ, അതുമല്ലാ ഫ്യൂഡൽ ഭാഷകുളുടെ processing അനുഭവിച്ച് ജീവിക്കുകയോ ചെയ്യന്ന ഏവരിലും കാണാനാവുന്നതായിരിക്കും. ഓരോ വ്യക്തിയേയും കൃത്യമായി എടുത്ത്, വേണമെങ്കിൽ ആ ആൾക്ക് ആ സമയം നിലനിൽക്കുന്ന IINന്‍റെ നിലവാരംവരെ കൃത്യമായി തിട്ടപ്പെടുത്താൻ ആകുമായിരിക്കാം. എന്നാൽ വ്യക്തികളിൽ ഈ IINന്‍റെ തോതിൽ മാറ്റങ്ങൾ സംഭവിക്കാം എന്നും മനസ്സിലാക്കുക.

എന്നാൽ ഈ രാജ്യത്തിൽ വിവിധമേഖലയിൽ വിവിധ നിലവാരങ്ങളിൽ ജീവിക്കുന്ന ഒരു ആയിരം പേരെ randomആയി തിരഞ്ഞെടുത്ത്, ഒരു ദിക്കിൽ കൂട്ടമായി നിർത്തിയാൽ, ആ വ്യക്തികളിൽ തമ്മിൽത്തമ്മിൽ ഈ IIN സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ ഉയർച്ചത്താഴ്ച, മുഖഭാവങ്ങളിലും മറ്റ് ശാരീരിക ഭാഷകളിലും മറ്റും കാണാൻ പറ്റിയേക്കാം.

ഈ വിഷയവും ചെറുതായെങ്കിലും സങ്കീർണ്ണമായ ഒന്നാണ്. വാക്കുകൾക്ക് വ്യക്തമായ കടിഞ്ഞാണിട്ടുകൊണ്ടാണ് ഇവിടെ ഇപ്പോൾ ഈ വിഷയം എഴുതുന്നത്. ഇങ്ങിനെ ചെയ്തില്ലായെങ്കിൽ ഗോട്ടികൾ (marbles) കൂട്ടത്തോടെ ഉരുട്ടിവിട്ടതുമാതിരി വാക്കുകൾ പല ദിശകളിലേക്കും ഉരുണ്ടോടിപ്പോയേക്കാം.

മലബാറിൽ സ്വകാര്യ ഡോക്ടർമാരും അവരുടെ സേവകരും തമ്മിലും, വക്കീലന്മാരും അവരുടെ ഗുമസ്തരും തമ്മിലും ഈ ഒരു IINന്‍റെ വ്യത്യാസം വ്യക്തമായി കാണാൻ പറ്റിയേക്കാം. ആദ്യകൂട്ടർ സാറും, രണ്ടാം കൂട്ടർ ഇഞ്ഞി / നീയും.

ഈ IINന്‍റെ തോത് യഥാർത്ഥത്തിൽ വ്യക്തികളെ കീഴ്ജീവനക്കാരനായി നിയമിക്കുന്നതിൽവരെ automaticആയി ശ്രദ്ധിക്കപ്പെടുന്നുണ്ട്. വൈവാഹിക ബന്ധങ്ങൾ ഉറപ്പിക്കുമ്പോഴും, പോരാത്തതിന്, വൈവാഹിക ബന്ധത്തിനുള്ളിലും ഇതിന് കാര്യമായ പ്രസക്തിയുണ്ട്.

വ്യക്തിയുടെ Indicant Index Number നിലവാരം അമിതമായി ഉയർന്നാൽ, വ്യക്തിത്വം ഇങ്ഗ്ളിഷുകാരുടെ നിലവാരത്തിലേക്ക് എത്തും എന്നും വിചാരിക്കരുത്.

ഇങ്ഗ്ളിഷിലെ വ്യക്തികളിലും വ്യക്തിബന്ധങ്ങളിലും മറ്റും ഈ IINന്‍റെ സാന്നിദ്ധ്യം ഒട്ടും തന്നെയില്ലതന്നെ.

അവിടെ എല്ലാരും വെറും You എന്ന ഒറ്റ പദത്തിലും ആ പദത്തിനോട് ചേർന്നുനിൽക്കുന്ന He, She എന്നെല്ലാം ഉള്ള ഒറ്റ രൂപം മാത്രം ഉള്ള ഒരു ആശ്ചര്യകരമായ കോഡിങ്ങിലാണ് നിൽക്കുന്നത്. നേരെ എതിർകോണുകളിലേക്ക് മനസ്സിനേയും മാനസിക ഭാവങ്ങളേയും പിടിച്ചുവലിക്കുന്ന യാതോരു നിഗൂഢ കോഡിങ്ങും വാക്കുകളിൽ ഒളിഞ്ഞുകിടപ്പില്ല.

ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിലെ IINഎന്ന അദൃശ്യമായ ഘടകം ഇങ്ഗ്ളിഷിൽ കാണാത്ത അനവധി മാനസിക ഭാവങ്ങൾക്കും സാമാഹിക മനഃസ്ഥിതികൾക്കും ഇന്ത്യക്കാരിൽ കാരണമായിട്ടുണ്ട്.

ഉദാഹരണത്തിന് leader അഥവാ നേതാവ് എന്ന ഒരു സ്ഥാനവിശേഷണം ഫ്യൂഡൽ ഭാഷകളിൽ പടർന്നുപന്തലിച്ചുതന്നെ നിൽക്കുന്നുണ്ട്. ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ പല ഗ്രന്ഥങ്ങളും, പോരാത്തതിന് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളേയും കുറിച്ചും, വായിച്ചതിലെവിടേയും ഒരു നേതാവ് സങ്കൽപ്പം കണ്ടതായി ഓർക്കുന്നില്ല. മാത്രവുമല്ല, Leadership training (നേതൃത്വ പരിശീലനം) എന്ന ഒരു പദപ്രയോഗവും കണ്ടതായി ഓർക്കുന്നില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ രണ്ടു പേരും അതിൽ കൂടുതലും പേർ ഒന്നിച്ചിരുന്ന് എന്ത് തന്നെ സംസാരിക്കാൻ തുനിഞ്ഞാലും, ഒരാൾ മുകളിലും മറ്റൊരാൾ ഏറ്റവും കീഴിലും എന്ന നിശബ്ദമായ ഒരു സ്ഥാനീകരണം എവിടേയും സംഭവിക്കാറുണ്ട് എന്നാണ് തോന്നുന്നത്.

രണ്ടോ അതിൽ കൂടുതലോ പേർ ഒന്നിരിച്ചിരിക്കുന്ന ഒരു രംഗം കാഴ്ചയിൽ പെട്ടാൽ മറ്റുള്ളവരിലും spontanous ആയി, ആ കൂട്ടരിൽ ആരാണ് മുൻപൻ എന്നും ആരാണ് കീഴിലെ ആള് എന്നും ഉള്ള ഒരു വിലനിശ്ചയിക്കൽ spontaneousആയി സംഭവിക്കും.

ഈ ഒരു കാരണത്താൽ വ്യക്തികൾ മറ്റുള്ളവരുടെ വീക്ഷണവേധിയിൽ പെടുമ്പാൾ, പൊടുന്നനേയും പിടഞ്ഞുകൊണ്ടും ഒരു നേതാവ് കളിക്കാനോ നേതൃത്വ കഴിവുകൾ പ്രകടിപ്പിക്കാനോ ഉള്ള വെമ്പൽ ആ വ്യക്തികളിൽ ചിലരിലെങ്കിലും കാണപ്പെടും.

ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത കാര്യങ്ങൾ ആണ്. ഇങ്ഗ്ളിഷുകാർക്കിടയിൽ ഡോക്ടറും വക്കീലും അവരുടെ assistant ആയി ഒരാളെ നിയമിക്കാൻ നോക്കുമ്പോൾ, IINന്‍റെ മൂല്യം ആപേക്ഷികമായി കുറഞ്ഞവരെ തിരഞ്ഞെടുക്കാൻ ബദ്ധപ്പെടില്ല. എന്നാൽ ഇന്ത്യയിൽ ഏവരും ഈ വിധം തന്നെയാണ് പെരുമാറുക.

മറ്റൊരുകാര്യം പറയാനുള്ളത് IINകുറഞ്ഞുകിടക്കുന്ന കീഴ്ജീവനക്കാരന് വൻ അധികാരങ്ങളും കീഴ്ജനത്തിനോട് അപമര്യാദാപരമായി പെരുമാറാനും മറ്റും സൗകര്യവും മറ്റും നൽകിയാൽ ആ ആളുടെ IINനിലവാരം ഉയരണം എന്നില്ല.

മറിച്ച്, അവരുടെ ആ കുറഞ്ഞ നിലവരത്തിന് കാഠിന്യം കൂടുകയും അതിന്‍റെ ബീഭത്സതയക്ക് ഊക്ക് കൂടുകയും ആണ് പലപ്പോഴും സംഭവിക്കുക. എന്നാൽ കാലക്രമേണെയും തലമുറകളിലൂടേയും IINന്‍റെ നിലവാരത്തിലെ ഉയർച്ച ആ ആൾക്കുട്ടത്തിൽ വന്നുചേരാം.

ഇനിയും മറ്റൊന്ന് പറായുന്നള്ളത്, Indicant Index Number എന്ന സവിശേഷത വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കുകയും ആ സാമൂഹങ്ങളിൽ പടർന്നുകയറുകയും ചെയ്യുമ്പോൾ, ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ പാരമ്പര്യമായി ഇല്ലാതിരുന്ന ഒരു സാമൂഹിക വിഘടനം വന്നുചേരും.

പോസിറ്റിവ് എന്നും നെഗറ്റിവ് എന്നും നിർവ്വചിക്കാവുന്ന രീതിയിൽ എല്ലാ തൊഴിലുകളും തൊഴിലുകാരും തരംതിരിക്കപ്പെടും. ചിലവ്യക്തികൾ വാഴ്ത്തപ്പെടുന്ന മഹാന്മാരും, മറ്റ് വലിയൊരു കൂട്ടം ആളുകൾ വിവിധ നിലവാരത്തിലുള്ള നാറ്റം പേറുന്നവരും ആയി മാറും.

വ്യക്തികളുടെ മുഖഭാവത്തിൽ തന്നെ ഈ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങും.

ഇങ്ങിനെ സംഭവിക്കുമ്പോൾ, വളരെ പ്രത്യക്ഷത്തിൽ കാണപ്പെടാനാവുന്ന ഒരു കാര്യം, ആ നാട്ടിലെ public toiltetകൾ ക്രമേണെ കൂടുതകൂടുതൽ വൃത്തിഹീനമായിക്കിടക്കുന്നവയായി മാറുന്ന ഒരു സാമൂഹിക മാറ്റം ആയേക്കാം.

ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ഇനി എഴുത്തിന്‍റെ ഒഴുക്കിലേക്ക് തിരിച്ചുവരാം.

Imagerl]
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാൽ


നായർമാരുടെ തുടക്കം വ്യക്തിത്വത്തിലും മനോനിലവാരത്തിലും Indicant Index Number ഏറ്റവും കുറഞ്ഞ ഇടത്തുനിന്നാവാം. പിന്നെപ്പിന്നെ അവർക്കുതന്നെ കീഴാളർമാരെ കിട്ടിത്തുടങ്ങിയതോടുകൂടി, തലമുറകളിലൂടെ അവരിലെ IINcodeനിലവാരം ഉയർന്നുവരികയും അവരിൽ തന്നെ ചിലകൂട്ടർക്ക് വളരെ ഉന്നത IINവരെ ലഭിച്ച അനുഭവവും ചരിത്രവീഥികളിൽ കണാനായേക്കാം.

എന്നിരുന്നാലും, പോലീസ് ശിപായിമാർക്ക് ഐപിഎസ്സായി സ്ഥാന കയറ്റം ലഭിക്കില്ലാ എന്നതുപോലുള്ള ഒരു സാമൂഹിക തടസ്സം അവർ എക്കാലവും നേരിട്ടിരിക്കാം.

അതിനാൽ തന്നെ അവരെ മൊത്തമായി എടുത്താൽ, അവരിൽ കൂടുതൽ കൂടുൽ അധികാരങ്ങളും കായിക ബലവും വന്നുചേരുമ്പോൾ, അവരുടെ കീഴിൽ പെട്ടുപോയ ഏറ്റവും അടിയിലുള്ള അടിമജനത്തിന് അവർ കൂടുതൽ കൂടുതൽ ഭീകരന്മാരായി അനുഭവപ്പെട്ടിരിക്കാം.

അതേ സമയം, കാലക്രമേണെ Indicant Index Numberൽ കൂടുതൽ ഉന്നതരായി ഉയരുന്ന ഈ നായർമാരിൽ അവരുടെ പഴയ പ്രാകൃത ഭാവങ്ങൾ മാറിവരുന്നതായും, അവരിൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട മാനുഷിക ഗുണങ്ങൾ വളർന്നുവരുന്നതായും, അവരുടെ മേലാളന്മാരായ നമ്പൂതിരിമാർക്ക് തോന്നിത്തുടങ്ങിയേക്കാം.

ഇതേ പോലുള്ള പ്രശ്നം ഇന്ത്യൻ പോലീസിലും നിലനിൽക്കും. പോലീസ് ശിപായിമാർക്ക് കൂടുതൽ കൂടുതൽ അധികാരങ്ങൾ ലഭിക്കുന്തോറും, പോലീസ് സേനയിലെ അവരുടെ സ്ഥാനത്തിൽ യാതോരു മാറ്റവും സംഭവിക്കില്ല. അവർക്ക് അവരുടെ മേലധികാരികളോട് നിലനിൽക്കുന്ന ആശയവിനിമയ തടസ്സങ്ങളിൽ യാതോരു മാറ്റവും വന്നുചേരില്ല.

എന്നാൽ സാധാരണക്കാർക്ക് അവർ കൂടുതൽ കൂടുതൽ കഠിമായ പേടിസ്വപ്നങ്ങൾ ആയി മാറിക്കൊണ്ടിരിക്കും. അതേ സമയം ഉന്നത പോലീസുദ്ധ്യോഗസ്ഥർക്ക് ഇവർ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലുള്ള കൂറും വിധേയത്വവും കാര്യപ്രാപ്തിയും പ്രകടപ്പിക്കുന്നതായും തോന്നുമായിരിക്കാം, ഒരു പരിധിവരെ.

നായർമാരിൽ, അതും പ്രത്യേകിച്ചും അവരിലെ ഉന്നത ജാതിക്കാരിൽ പെട്ട വ്യക്തികളിൽ, വൻ ഗുണമേന്മയുള്ള മുഖഭാവങ്ങളും ശരീരപ്രകൃതവും അന്തസ്സും മാനസികഭാവങ്ങളും മറ്റും കണ്ട്, ഇങ്ഗ്ളിഷുകാർ അടക്കമുള്ള പലവിദേശീയരും, ശൂദ്രർ എന്ന് അറിയപ്പെടുന്ന ഈ കൂട്ടർക്ക് ഈ വിധമായുള്ള ഗുണമേന്മ എങ്ങിനെയാണ് ലഭിച്ചത് എന്ന് ആശ്ചര്യപ്പെട്ടിരുന്ന അനുഭവങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗത്തുള്ളവർ ദ്രാവിഡരാണ് എന്നും അവർ തമിഴരുടെ വകഭേദമാണ് എന്നുമാണ് ചിന്ത.

എന്നാൽ ഈ ഒരു ധാരണ പൊതുവായും, മലബാറിനെക്കുറിച്ച് പൂർണ്ണമായും വിഡ്ഢിത്തം തന്നെയായിരിക്കും.

തമിഴരിൽ നിന്നും വകഭേദമായി വളർന്നുവന്നവർ എന്നു മനസ്സിലാക്കപ്പെട്ട നായർമാരിലും, അതുമല്ലാ വെറും കീഴ്ജാതിക്കാരായ ശൂദ്രരിൽ നിന്നും വളർന്നുവന്ന നായർമാരിലും, ഈ വിധ ദ്രാവിഡ ലക്ഷണം ഇല്ലാ എന്നുളളതിന് വ്യക്തമായ യാതോരു കാരണവും ഇങ്ഗ്ളിഷുകാരടക്കമുള്ള വിദേശീയരിൽ പലർക്കും കണ്ടെത്താൻ ആയില്ലാ എന്നാണ് തോന്നുന്നത്.

നായർമാർ എന്നത് നമ്പൂതിരിമാരായ ആര്യന്മാരുടെ രക്തംകലർന്ന് ആര്യവംശ ശരീര ലക്ഷണങ്ങൾ തുടിച്ചുനിൽക്കുന്നവർ ആവാം എന്നാണ് ചിലയിടത്ത് രേഖപ്പെടുത്തിക്കാണുന്നത്.

വടക്ക് എന്ന തെക്കിന് മുകളിൽ നിൽക്കുന്ന ഉയർന്ന പ്രദേശത്തുള്ളവർ മുന്തിയവർ ആണ് എന്ന ഒരു തോന്നൽ പലരിലും വരാൻ സാധ്യതയുണ്ട്. കാരണം ഭൂപടത്തിൽ, തെക്ക് എന്ന പ്രദേശം കീഴിലും, വടക്ക് എന്ന പ്രദേശം മുകളിലും ആണ്.

ഫ്യൂഡൽ ഭാഷകളിൽ ഈ ഒരു അറിവ് തന്നെ, വടക്കും തെക്കുമുള്ള വ്യക്തികളെ മുകളിലും കീഴെയുമായി വെക്കാനുള്ള ഉപദേശം വാക്ക് കോഡുകൾ മനസ്സിന് നൽകിയേക്കാം.


Image

Original map is here

ഭൂപടം വരച്ചതിലുള്ള പിശകാണ് ഭാഷാകോഡുകളേയും മാനസിക ഭാവത്തെയും സ്വാധീനിച്ചിരിക്കുന്നത്. ഭൂഗോളത്തെ നേരെ തലതിരിച്ചുവെച്ചു വരച്ചാലും പ്രപഞ്ചഘടയിൽ യാതോരു മാറ്റവും സംഭവിക്കില്ലാ എന്നാണ് തോന്നുന്നത്. ഈ കാരണത്താൽ തന്നെ inverted mapപ്പുകൾ👆 ലഭ്യമാണ്.

അതുപ്രകാരം ദക്ഷിണേഷ്യയുടെ ദക്ഷിണ പ്രദേശം മുകളിലും ഹിന്ദിക്കാരുടെ പ്രദേശം കീഴെയും ആണ്.

ഹിമാലയം ആങ്ങ് താഴെ കുഴിയിലും, അതിന് നേരെ എതിരെ മുകളിൽ ആകാശം മുട്ടിനിൽക്കുന്നത് മഹാ സമുദ്രവും.

Cape Comerin (കന്യാകുമാരി) അങ്ങ് അകലെ താരങ്ങൾ തിളങ്ങി നിൽക്കുന്ന ആകാശത്ത് നിന്ന് പൊന്തിമറിയുന്ന ആഴിപ്പരിപ്പിലേക്ക് കുത്തിച്ചുയർന്നു നിൽക്കുന്നു എന്ന ഭാവനതന്നെ വൻ ഭാവനയായിമാറും.

ഇങ്ങിനെയൊര ആശയം പടർന്നുപിടിച്ചാൽ, ആര്യന്മാരുടെ ഔന്നിത്യംതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. പിന്നെ വേദങ്ങളേയും, പുരാണങ്ങളിലെ ഇതിഹാസ കഥാപാത്രങ്ങളേയും കടത്തിവെട്ടി, മുത്തപ്പൻ ആരാധന പോലുള്ള ദക്ഷിണേഷ്യയുടെ ദക്ഷിണഭാഗത്തുള്ള ആരാധാനാ സമ്പ്രദായങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ പടർന്നുപിടിക്കാനും മതി.

നായർമാരിൽ വൻ വ്യക്തിത്വം അക്കാലങ്ങളിൽ കണ്ടിരുന്നതിന് വ്യക്തമായ പല കാരണങ്ങളും ഉണ്ട്. ഒന്ന് അവരിൽ, വെളുത്ത ത്വക്കിൻ നിറം ഉണ്ട് എന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാരുടെ രക്തബന്ധപാത കണ്ടേക്കാം എന്നത്.

എന്നാൽ ഇതുകൊണ്ടൊന്നും മാത്രം വ്യക്തിത്വം ഉയർന്നുനിൽക്കില്ല എന്നതാണ് വാസ്തവം.

കീഴ്ജാതിക്കാരനായ സ്ത്രീയേയും പുരുഷനേയും വെറും പേര്, നീ, എടാ, എടീ, എന്താനെ, എന്താളെ, എന്താടാ, എന്താടീ, അവറ്റകൾ, ഐറ്റിങ്ങൾ എന്നെല്ലാം രീതിയിൽ സംബോധന ചെയ്യാനുള്ള സൗകര്യം നായർ വ്യക്തിക്ക് ജനിച്ചനാൾ മുതൽ ലഭിച്ചിരുന്നു എന്നത് ഒരു വൻ സംഗതി തന്നെയാണ്. കീഴ്ജനത്തിനെ ചവിട്ടിത്താഴ്ത്താൻ സൗകര്യം നൽകുന്ന വാക്കുകളാണ് ഇവ.

ഈ വിധം ചെറുപ്രായക്കാർ അവരേക്കാൾ വയസ്സിൽ വളരെയധികം മൂത്തവരെ ഈ വിധവാക്കുകളിൽ നിർവ്വചിക്കുന്നതും സംബോധനചെയ്യുന്നതും ഈ എഴുത്തുകാരൻ പണ്ട് പലവട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്.

ഇങ്ഗ്ളിഷിൽ ചെറുപ്രായക്കാരും കീഴ്ജീവനക്കാരും മൂത്തവരേയും മുകളിലുള്ളവരേയും വെറും പേരുവിളിക്കുന്നതും You, He, She എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കുന്നതും മറ്റും പോലെയല്ല, ഫ്യൂഡൽ ഭാഷകളിലെ കാര്യം. ഇങ്ഗ്ളിഷ് എന്നത് Indicant Index number codeഡുകൾ യാതൊന്നും ഇല്ലാത്ത ഭാഷയാണ്.

Indicant Index number code എന്ന പ്രതിഭാസം നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷകളുടെ കാര്യം അങ്ങിനെയല്ല.

നീ എന്ന് വിളിക്കുന്ന വ്യക്തിയിൽ വൻ മൂല്യങ്ങൾ Indicant Index number നിലവാരത്തിനുള്ളിൽ നിറഞ്ഞു തുളുമ്പും.

അതേ സമയം നീയെന്ന് വിളിക്കപ്പെടുന്നവൻ ദ്രവിച്ചുപോകും. ഈ ദ്രവിച്ചിരിക്കുന്ന അവസ്ഥ ജന്മാനായുള്ള ആളാണെങ്കിൽ ഇടിവെട്ടേറ്റതുമാതിരിയുള്ള മാനസിക അനുഭവം വരില്ലാ എന്നേയുള്ളു.

ഏതാണ്ട്1990ന് ചുറ്റുപാടിൽ നേരിട്ടു കണ്ട് കാര്യമാണ്. ഈ എഴുത്തുകാരന്‍റെ ഒരു പരിചയക്കാരന്‍റെ അമ്മാവൻ ഇന്ത്യൻ പട്ടാളത്തിന്‍റെ ഒരു സാങ്കേതിക വിഭാഗത്തിൽ ഓഫിസർ ആയി സേവനം മതിയാക്കി വിരമിച്ചുവന്നിരുന്നു. ആ ആളുടെ മകൻ ഒരു നാണംകുണുങ്ങി കൗമാരക്കാരനായിരുന്നു. എന്നാൽ പ്രീ ഡിഗ്രിക്ക് ശേഷം ഈ കൗമാരക്കാരൻ പട്ടാളത്തിൽ ഓഫിസർ കേഡറിലേക്ക് മത്സര പരീക്ഷ പാസായി പരിശീലനത്തിന് പോയി.

ഈ ആളെ ഈ എഴുത്തുകാരൻ പിന്നീട് കണ്ടിട്ടേയില്ല. എന്നാൽ ഈ എഴുത്തുകാരന്‍റെ പരിചയക്കാൻ ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷം, പട്ടാളത്തിൽ ഓഫിസർ ആയി ചേർന്ന ആളെക്കണ്ടിട്ട്, അത്ഭുതം മാറാത്ത ഭാവത്തിൽ, മിന്നൽ പ്രകാശം കണ്ണിൽക്കയറിയ മാതിരി, വന്ന് ഈ എഴുത്തുകാരനോട് പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്.

പണ്ടത്തെ നാണം കുണുങ്ങി വ്യക്തിയല്ല, മറിച്ച് വൻ ആജ്ഞാഭാവം തുളുമ്പിനിൽക്കുന്ന വ്യക്തിയാണ് പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പോലും.

കൗമാര പ്രകൃതം മുഴുവനായും വിട്ടുമാറിയിട്ടില്ലാത്ത ചെറുപ്പക്കാർ മുതൽ സ്വന്തം പിതാവിനേക്കാൾ പ്രായംവരെയുള്ള ശിപായി പട്ടാളക്കാരെ, യാതോരു സങ്കോചവും ഇല്ലാതെ तू (തൂ, നീ) എന്ന രീതിയിൽ സംബോധന ചെയ്യാനാവുക എന്നത്, ലോകത്തിൽ വച്ച് ഏറ്റവും മൂല്യമേറിയതും മൃഗീയമായതുമായ നേതൃത്വ പരിശിലീനവും personality development programmeഉം ആണ്.

ഈ ഒരു നേതൃത്വ പരിശീലനം ലഭിച്ചവരിൽ വൻ മാനസിക ബലം വന്നുനിറയും.

ഈ വിധമായുള്ള ഒരു മറിമായം ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് യതോരു ദിവാസ്വപ്നത്തിലും ദുഃസ്വപ്നത്തിലും വിഭാവനം ചെയ്യാൻ ആവില്ല.

ഈ പട്ടാള ഓഫിസർക്ക് ലഭിച്ച അതേ മൃഗീയമായ നേതൃത്വ ഭാവം പോലീസ് ശിപായിമാരിലും ഇന്ന് കാണാൻ പറ്റും.

ആദ്യത്തേത് (പട്ടാള ഓഫിസറുടേത്) നമ്പൂതിരിമാരുടേ ആജ്ഞാധികാരത്തിനോടും രണ്ടാമത്തേത് (പോലീസ് ശിപായിയുടേത്) നായർമാരുടെ ആജ്ഞാധികാരത്തിനോടും സാമ്യപ്പെടുത്താനാവുന്നതാണ്.

QUOTE from Malabar Manual :

The next caste to be noticed is formed of the Cherumar or agrestic slaves. These were in all probability the aborigines of the country when it passed under the rule of the Nayars.

The name is now written as above Cherumar, and as such is supposed to be derived from cheru, small, an adjective which correctly describes the appearance of this caste now-a-days ; but size and stature depend more upon conditions of food than upon anything else, and a race which has for centuries on centuries continued to be fed by its masters on a minimum of what will keep body and soul together is pretty sure in the long run to degenerate in size.


ആശയം :

ചെറുമരെക്കുറിച്ചുള്ള കാര്യമാണ്. അവരെ ചെറുമർ എന്ന് വിളിക്കുന്നത് തന്നെ അവരുടെ ചെറിയ (ചെറു) ശരീര പ്രകൃതം മൂലമാണ് പോലും. കീഴിലുള്ളവർ ശാരീരികമായി ചെറിയവർ ആയിരുന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ രൂപകൽപ്പനയോട് വളരെ താതാത്മ്യത്തിലാവാൻ സൗകര്യം നൽകുന്ന കാര്യമാണ്.

ചെറുമർക്ക് മതിയായ ഭക്ഷണം നൽകാതെയും അവരെ വാക്കുകളിൽ അടിമപ്പെടുത്തിയും ആണ് അവരെ ചെറുമർ ആയി നിലനിർത്തിയിരുന്നത്.

END.

ഈ വിധം ജീവിച്ചുവരുന്ന ചെറുമർക്ക് അത്മവിശ്വാസവും മനോവീര്യവും വളരെ കുറവായിരിക്കും എന്ന് എടുത്ത് പറയേണ്ടതില്ലതന്നെ. നായർമാരേയും ചെറുമരേയും ഒന്നിച്ചു കണ്ടാൽ രണ്ടും രണ്ട് വളരെ വ്യത്യസ്ത ജനവംശം തന്നെയാണ് എന്നുവരെ വിദേശിയർക്ക് തോന്നും എന്നത് തീർച്ചയാണ്.

അതിഗംഭീരമായ മാനസിക വീര്യവും ആത്മവിശ്വസവും ആണ് നായർമാർക്ക് ഫ്യൂഡൽ ഭാഷകൾ നൽകിയിരുന്നത്. ചെറുപ്രായക്കാരനായ നായർ കുട്ടി നീയെന്ന് സംബോധന ചെയ്താൽ, പ്രായമുള്ള കീഴ്ജന വ്യക്തി അടിയാളത്തം പ്രകടിപ്പിച്ചുതന്നെ നിൽക്കും. ഇന്ത്യൻ പട്ടാളത്തിലേതുപോലെ.

മൈസൂറിൽ നിന്നും മലബാറിലേക്ക് ആക്രമണം വന്നപ്പോഴും, പിന്നീട് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പടർന്നപ്പോഴും, ഈ കീഴ്ജനത്തിൽ പെട്ട പലരും തുടൽ പൊട്ടിയതുമാതിരി അഴിഞ്ഞാടുകയാണ് ചെയ്ത്.

പട്ടാളത്തിന്‍റെ കാര്യം പറഞ്ഞപ്പോൾ, പണ്ട് ഫ്രഞ്ച് സൈന്യം George Washingtonന്‍റെ കൂട്ടരോടൊപ്പം നിന്ന് അമേരിക്കയിൽ ബൃട്ടിഷ് ഭരണത്തിന് എതിരായി പൊരുതിയ കാര്യം ഓർമ്മവരുന്നു. എതിർപക്ഷത്തും കടെയുള്ളവരിലും ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ഉള്ളത് ഫ്രഞ്ച് സൈനികർക്ക് ആശ്ചര്യകരമായ അനുഭവമായിരുന്നു. അവർക്ക് പുതുമയാർന്ന മാനസിക അന്തസ്സും മറ്റുമായ അനുഭവം ആണ് ലഭിച്ചത്.

ഈ ഫ്രഞ്ച് പട്ടാളക്കാർ തിരിച്ച് ഫ്രാൻസിൽ ചെന്നപ്പോൾ, സ്വന്തം രാജാവിന്‍റെ തലയറുക്കാനുള്ള പദ്ധതികളിലേക്കാണ് അവർ കൂടിച്ചേർന്നത്.

ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ചെറിയൊരു ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാലുള്ള സ്ഥിതി ഈ വിധമാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും ഉള്ള കണ്ണികൾ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക ഘടന




QUOTE from Malabar and Anjengo:
The large admixture of Aryan blood combined with the physical peculiarities of the country would go far to explain the very marked difference between the Nayar of the present day, and what may be considered the corresponding Dravidian races in the rest of the Presidency.


ആശയം : ഈ കാലഘട്ടത്തിലെ (ആ കാലഘട്ടത്തിലെ) നായർമാരും മെഡ്രാസ് പ്രസിഡൻസിയിലെ മറ്റ് ദ്രാവിഡ വർഗ്ഗക്കാരും തമ്മിൽ ഉള്ള വളരെ വ്യക്തമായ വ്യത്യാസത്തിന്‍റെ കാരണം നായർമാരിൽ വൻ തോതിൽ ആര്യന്മാരുടെ രക്തം കലർന്നതിനാലാണ് എന്നാണ് പറയുന്നത്. END

ഈ വിധ എഴുത്തുകളിലെ വിഡ്ഢിത്തം, അവയെല്ലാം എഴുതിയത് വളരെ തുച്ഛമായ സാമൂഹിക വീക്ഷണകോണുകളിൽ നിന്നും കാര്യങ്ങളെ വീക്ഷിച്ചുകൊണ്ട് പല വൻ നിഗമനങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നത് കൊണ്ടാവാം എന്ന് പറയാമെങ്കിലും, കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമായേക്കാം.

ഈ മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്യങ്ങൾ നിശ്ചയമായും നായർമാരോ അതുമല്ലെങ്കിൽ വല്ല നമ്പൂതിരിമാരോ ആയ വ്യക്തികൾ Malabar and Anjengoയിലേക്ക് എഴുതിച്ചേർത്തതായേക്കാം എന്നാണ് പറയാൻ തോന്നുന്നത്.

ദേവന്മാരെപ്പോലുള്ള ആര്യന്മാരാണ് അങ്ങ് ദക്ഷിണേഷ്യയുടെ വടക്കായിട്ടുള്ളത് എന്ന സൂചന നൽകിക്കൊണ്ട്, ആ ദേവവംശ ബന്ധമുള്ളവരുടെ രക്തബന്ധ പാതയിൽ ഉള്ളവരാണ് ഞങ്ങളും ഇവരും അവരും എന്നെല്ലാമുള്ള രീതിയിലാണ് കാര്യങ്ങൾ എഴുതിച്ചേർത്തിരിക്കുക.

അതേ സമയം Tellicherryയിലേയും ചുറ്റുപാടുകളിലേയും ഉള്ള മരുമക്കത്തായ തീയരിൽ ചിലരിൽ അതിഗംഭീര വ്യക്തിത്വ വികാസം കണ്ട കാര്യം Malabar Manual പറയുന്നുണ്ട് എന്നകാര്യം നേരത്തെ പരാമർശിച്ച കാര്യം ആണ്. എന്നാൽ അതിലെവിടെയും യാതോരു ആര്യ രക്തബന്ധ പാതയും കണ്ടെത്താൻ ആരും ശ്രമിച്ചതായും കാണുന്നില്ല.

ഈ വിധ വ്യക്തിത്വ വളർച്ചയക്ക് വൻ ഉത്തേജനം നൽകുന്നത് Indicant Index Numberറിൽ ഫ്യൂഡൽ ഭാഷാകോഡുകൾ സൃഷ്ടിക്കുന്ന മൂല്യവർദ്ധനയാണ് എന്ന് ആരും ചിന്തിച്ചതേയില്ലാ എന്നത് വൻ ആശ്ചര്യകരമായ കാര്യം തന്നെയാണ്. ഇതോടൊപ്പം സ്വാഭാവികമായും നല്ലനിലവരത്തിലുള്ളതും മതിയായതുമായ ഭക്ഷണവും ലഭിക്കും എന്നും ഓർക്കേണ്ടതാണ്.

ഇനി കുറച്ചു നേരമായി പറയാൻ ഉദ്ദേശിച്ചിരുന്ന കാര്യത്തിലേക്ക് കടക്കാം.

നായർമാർക്ക് വൻ വ്യക്തിത്വവും കായിക ശേഷിയും, വൻ കൂട്ടം കീഴ്ജനങ്ങൾക്ക് മുകളിൽ വൻ സാമൂഹിക അധികാരവും മറ്റും മറ്റും ഓരോ കുട്ടിരാജ്യങ്ങളിലും കൊച്ചുകൊച്ചു പട്ടണങ്ങളിലും കുഗ്രാമങ്ങളിലും നിലനിന്നിരുന്നു എന്ന് ഓർക്കുക. ആ ഓരോ പ്രദേശത്തും അവർ സംഘടിത ശക്തിയും വ്യക്തമായ നേതൃത്വവും ഉള്ളവരായിരുന്നിരിക്കാം.

അവർ തങ്ങളിൽ തമ്മിലും മറ്റ് കുട്ടിരാജ്യ നായർ പടയാളികളുമായും മറ്റും ഏറ്റുമുട്ടിയാൽ രണ്ടു പക്ഷത്തുള്ളവരും വൻ ധൈര്യശാലികളും വീരയോദ്ധാക്കളും, കീഴ്ജന മനസ്സുകളിൽ വൻ വീര ഇതിഹാസ കഥകൾ സൃഷ്ടിക്കാൻ കഴിവുള്ളവരും മറ്റുമായിരുന്നിരിക്കാം.

എന്നാൽ ഈ വൻ കഴിവുള്ളവർക്ക് ശിഥിലിച്ചു നിൽക്കാനേ പറ്റിയുള്ളു എന്നാണ് തോന്നുന്നത്.

1730കളുടെ തുടക്കത്തിൽ Canara പ്രദേശത്തിലെ രാജാവായ Somesekhara Nayakha വടക്കേ മലബാറിനെ ആക്രമിച്ചു പിടിച്ചടക്കാനായി വൻ ശക്തിയുള്ള ഒരു പടയെ മലബാറിലേക്ക് അയച്ചപ്പോൾ, വടക്കേ മലബാറിലെ കുട്ടിരാജ്യങ്ങളിൽ മിക്കതും, നിസ്സാര സൈനിക ബലമുള്ള English East India Companyയുടെ കീഴിൽ അണിനിരക്കാൻ തയ്യാറായി.

ഇതിന് പ്രചോദനം നൽകിയ്ത ഭാഷാ കോഡുകളിലെ ഒരു വൻ കോഡിങ്ങിന്‍റെ പ്രവർത്തനമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഇങ്ഗ്ളിഷ് കമ്പനി കുട്ടിരാജ്യങ്ങളെ ഒത്തൊരുമിച്ചു നിർത്താൻ പാടുപെട്ടുവെന്നതൊരു കാര്യം മാത്രമാണ്.

QUOTE from Malabar Manual:
But jealousies were rife and the others all held aloof.


ആശയം : കുട്ടിരാജാക്കൾ തമ്മിൽ വൻ തോതിലുള്ള അസൂയയുണ്ടായിരുന്നു എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. ഇതും ഒരു ആഴമില്ലാത്ത നിരീക്ഷണം ആണ്. END.

ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു സാമൂഹിക കണ്ണി ഘടനയെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഇന്ത്യൻ പട്ടാളത്തെ നോക്കുക.

ഇന്ത്യൻ പട്ടാളത്തിലെ infantryയെ (കാലാൾപ്പടയെ) മാത്രം നോക്കിയാൽ കാണുന്ന ഏണിപ്പടിപോലുള്ള heirarchy ഈ വിധമാണ് എന്ന് തോന്നുന്നു:

COs എന്നാൽ Commissioned officers എന്നും, JCOs എന്നാൽ Junior commissioned officersഎന്നും, NCOs എന്നാൽ Non-Commissioned Officers എന്നും, Sepoy എന്നാൽ ശിപായി പട്ടാളക്കാരൻ എന്നും മനസ്സിലാക്കി, താഴെ നൽകിയിട്ടുള്ള तू - आप्प् / साब् / मेम साब ഉച്ച-നീചത്വ പട്ടിക നോക്കുക.

COs

Field marshal

General

Lieutenant General

Major General

Brigadier

Colonel

Lieutenant Colonel

Major

Captain

Lieutenant

तू👇

JCOs 👆आप्प् / साब् / मेम साब

तू👇 Subedar major 👆आप्प् &c.

तू👇 Subedar 👆आप्प् &c.

तू👇 Naib subedar 👆आप्प् &c.

तू👇

NCOs 👆आप्प् &c.

तू👇 Havildar 👆आप्प् &c.

तू👇 Naik 👆आप्प् &c.

तू👇 Lance Naik 👆आप्प् &c.

तू👇 ഏറ്റവും കീഴിൽ

Sepoy 👆आप्प् / साब् / मेम साब

ഏറ്റവും മുകളിലേത് Commissioned officersസിന്‍റെ കൂട്ടമാണ്. ഇവർ തമ്മിൽ ഇങ്ഗ്ളിഷിലാണ് ആശയവിനിമയം ചെയ്യാറ് എന്നാണ് വിശ്വാസം. ഈ അർദ്ധസത്യ വിശ്വാസത്തെ ചോദ്യം ചെയ്യാതെതന്നെ മുന്നോട്ട് നീങ്ങാം.

Commissioned officerമാർക്ക് കീഴിൽ താഴോട്ടുള്ളവർ തട്ടുതട്ടായി തൂ (तू - നീ) എന്നും, ശിപായിക്ക് മുകളിൽ ഉള്ള ഓരോ കൂട്ടരും മുതൽ Commissioned officerമാർ വരെയുള്ള മുകളിലോട്ടുള്ളവർ തട്ടുതട്ടായി ആപ്പ് / സാബ് / മേംസാബ് ഉം ആയിരിക്കും.

ഇത് കൽപനയുടേയും, അനുസരണത്തിന്‍റേയും വൻ ശക്തിയുള്ള ഒരു കണ്ണിയും, ആശയവിനിമയത്തിന്‍റേയും, ഭക്തികലർന്ന ആദരവിന്‍റേയും, അടിയാളത്തത്തിന്‍റേയും വ്യത്യസ്ത ദിശകളെ വ്യക്തമായി പറഞ്ഞറിയിക്കുന്ന വാക്കുകളുടെ കോഡിങ്ങും ആണ്.

താഴെക്ക് ഈ കണ്ണിയും ദിശയും എണ്ണത്തിൽ പെരുകുകയും (multiply ചെയ്യുകയും), മുകളിലോട്ട് അനവധി കണ്ണികൾ ഏകീകരിക്കുകയും ചെയ്യും.

ഈ ഒരു കാര്യത്തിന്‍റെ നേരിയ ഒരു നിഴൽ ഇങ്ഗ്ളിഷ് പട്ടാളത്തിലും മറ്റ് സമാനമായ ഇങ്ഗ്ളിഷ് ഇടങ്ങളിലും കാണാനായേക്കാമെങ്കിലും, ഇങ്ഗ്ളിഷ് വാക്കുകൾക്ക് Indicant word codes എന്ന പ്രതിഭാസം ഇല്ലായെന്നതിനാലും, അതിനാൽതന്നെ വ്യക്തികളിൽ Indicant Index Number code എന്ന പ്രതിഭാസം ഉളവാകില്ലാ എന്നതിനാലും, കാര്യങ്ങൾ ഹിന്ദിയിലും മലയാളത്തിലും മറ്റും ഉള്ളതുപോലെയല്ല, ഇങ്ഗ്ളിഷിൽ.

മുകളിൽ പട്ടികപ്പെടുത്തിയ ഉച്ചനീചത്വ കോഡിങ്ങ് ഇന്ത്യൻ പട്ടാളത്തിന്‍റേയും ഇന്ത്യൻ പോലീസിന്‍റേയും കാര്യക്ഷമതയേയും ഗുണനിലവാരത്തേയും, പെരുമാറ്റരീതികളേയും മറ്റും എങ്ങിനെയാണ് ബാധിച്ചിരിക്കുന്നത് എന്ന കാര്യം പിന്നീടേ പറയാൻ ആവുള്ളു.

ഇവിടെ ഇപ്പോൾ പഴയ കാല നായർമാരുടെ കാര്യമാണ് പ്രതിപാദ്യവിഷയം.

അടുത്ത എഴുത്തിൽ തുടരാം എന്ന് വിചാരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. IVRSസിൽ പൊട്ടലും ദിശാതിരിയലും സംഭവിക്കുന്നതിനെക്കുറിച്ച്




ഇന്ത്യൻ പട്ടാളത്തിലും ദക്ഷിണേഷ്യിലും നിലനിൽക്കുന്ന അദൃശ്യ കൽപ്പന - അനുസരണ കണ്ണിയെ Indicant vector route segments (IVRS) എന്ന് പേരിടുകയാണ്.

तू आप्प्

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

👇👆

ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിൽ, പട്ടാളത്തിലെ Commissioned Officers മുതൽ ഏറ്റവും താഴെയുള്ള ഓരോ Sepoyവരേയും നീണ്ടുകിടക്കുന്ന ഒരു ഉച്ചനീചത്വ കണ്ണി (IVRS) പട്ടാളത്തിനുള്ളിൽ അദൃശ്യമായി നിലനിൽക്കും എന്നതു പോലെ,

പഴയ കാലങ്ങളിൽ നമ്പൂതിരിമാർ മുതൽ അങ്ങ് കീഴിലുള്ള നായർമാർ വരെ ഈ വിധമുള്ള ഭാഷാ കോഡുകൾ സൃഷ്ടിക്കുകയും നിലനിർത്തുന്നതുമായ അദൃശ്യമായ കണ്ണികളുടെ ഒരു കൂട്ടം തന്നെയുണ്ടാവും.

ശിപായിമാരെ വൻ ശമ്പളവും ഗംഭീരമായ മറ്റ് സൗകര്യങ്ങളും നൽകിതന്നെയാണ് സാധാരണ പൗരന്മാരുടെ നിലവാരത്തിൽ നിന്നും വൻ ഉയരത്തിൽ നിർത്തുന്നത്.

അതേ പോലെതന്നെ നായർമാരേയും പണ്ട് കാലങ്ങളിൽ വൻ സാമൂഹിക അധികാരങ്ങളും മേൽനോട്ട അധികാരങ്ങളും സമ്പത്തും ഭാഷാകോഡുകളിൽ ചില മികച്ച സ്ഥാനീകരണവും നൽകിക്കൊണ്ടാണ് അനേകായിരം കീഴ്ജനങ്ങൾക്ക് മുകളിൽ നിലനിർത്തിയിരുന്നത്.

പട്ടാളത്തിലെ ഈ വിധ കണ്ണികളിൽ ഒന്നിനെ മുകളിലെ ചിത്രീകരണത്തിലേതു പോലെ വ്യക്തികളെ നിലനിർത്തുന്നത് കഠിവും മൃഗീയവും, കുറച്ചൊക്കെ മനുഷ്യത്വ രഹിതവും, ആയ പരിശീലനം ആദ്യംതന്നെ നൽകിക്കൊണ്ടാണ്.

കാരണം, പട്ടാളത്തിൽ ചേരുന്ന ഓരോ വ്യക്തിയും പലരീതയിലും മറ്റുള്ള പലരുമായി വാക്ക് കോഡുകളിൽ ബന്ധപ്പെട്ടുകിടക്കുന്നവരാണ്. അച്ഛൻ, അമ്മാവൻ, ജ്യേഷ്ഠൻ, ഗുരു, കായിക താരം, അദ്ധ്യാപകൻ, അങ്ങിനെ പലരീതികളിലും आप्प् വാക്കുകൾ പോലുള്ളവ സ്വീകരിച്ചു ജീവിച്ചിരിക്കുന്നവരായിരിക്കും.

പോരാത്തിതിന്, അവരും ഇതേ പോലെതന്നെ പലരോടും അടിയാളത്തം പ്രകടിപ്പിച്ചുകൊണ്ട് അവരെ ആദരിക്കുന്നവരും ആവാം.

എന്നുവച്ചാൽ ഇവർ തന്നെ മുകളിൽ കാണിച്ചിരിക്കുന്ന കണ്ണിയിൽ (IVRSസ്സിൽ) യാതോരു സ്ഥാനവും ഇല്ലാത്തെ മറ്റു പല आप्प् - तू (ആപ്പ് - തൂ) (അങ്ങ് - നീ) കണ്ണികളിൽ പെട്ടിരിക്കും.

ഇന്ത്യൻ പട്ടാള പരിശീലനത്തിന്‍റെ ഏറ്റവും മുഖ്യമായ ഉദ്ദേശങ്ങളിൽ ഒന്ന്, ശിപായി സ്ഥാനത്തിലേക്ക് പരിശീലനത്തിനായി കയറിവരുന്ന ഓരോ വ്യക്തിയിൽ നിന്നും പട്ടാളത്തിനുള്ളിലെ ഉച്ചനീചത്വ കണ്ണിക്ക് ബദലായുള്ളതും ഭാഹ്യമായുള്ളതുമായ എല്ലാ കണ്ണികളേയും മയച്ചുകളയുകയോ അതുമല്ലെങ്കിൽ അവയെ നിർജ്ജീവമാക്കുകയോ ചെയ്യുക എന്നതാവും.

അല്ലാതെ മറ്റ് പോംവഴി ഇല്ലതന്നെ.

കാരണം. പട്ടാളത്തിന്‍റെ കൽപനാ - അനുസരണ കണ്ണിയിൽ നിന്നുകൊണ്ട്, ഭാഹ്യമായ മറ്റൊരു ദിശിയിലേക്ക് ചൂണ്ടുന്ന അടിയാളത്തമോ അനുസരണമോ ആദരവോ നൽകുന്ന കണ്ണി ഈ ശിപായി പട്ടാളക്കാരനിൽ നിലനിന്നാൽ, പട്ടാളത്തിന്‍റെ ചിട്ടകളിൽ ഈ വ്യക്തി ഒതുങ്ങിനിൽക്കില്ല. മാത്രവുമല്ല, പട്ടാള ഓഫിസർമാർക്ക് ഈ ആളെ നിയന്ത്രിക്കാനും പ്രയാസം നേരിടും.

ഉദാഹരണത്തിന്, മുകളിൽ നിൽകിയ കണ്ണികളിൽ ഒരു പ്രത്യേക സ്ഥാനത്തുള്ള ഒരു വ്യക്തിയെ, നീ എന്ന് സംബോധന ചെയ്യാൻ ആവുന്ന ഒരു കുടുംബ ബന്ധ സ്ഥാനത്തുള്ള ആൾ, ആ വ്യക്തിക്ക് കീഴിൽ സ്ഥാനീകരിക്കപ്പെട്ടാൽ, താഴെക്കുള്ള तू (തൂ - നീ ) മാറി, आप्प् (ആപ്പ് - അങ്ങ്) കയറിവരും.

അതോടെ ആ കണ്ണിയിൽ (IVRSസിൽ) അവിടെ ഒരു പൊട്ടലും ദിശാതിരിയലും സംഭവിക്കും.

പട്ടാളത്തിൽ ശിപായിമാരായുള്ള വ്യക്തികളിലും, വൻ ധീഷണശാലികളും ഗുരുക്കാന്മാരും തത്വചിന്തകരും സാമൂഹിക പരിഷ്ക്കർത്താക്കളും മറ്റും മറ്റും കണ്ടേക്കാം. എന്നാൽ ഈ വിധ ഭാവങ്ങൾ പുറത്ത് പ്രകടിപ്പിച്ച് ഭാഷാ കോഡുകൾ നിർമ്മിക്കുന്ന കണ്ണിയിൽ (IVRSസിൽ) വിഘടനം സംഭവിപ്പിക്കാൻ പട്ടാളച്ചിട്ട അനുവധിക്കില്ലതന്നെ.

പട്ടാളത്തിലെ അനുസരണ കണ്ണിയിൽ (IVRSസിൽ) പെട്ട ഏതെങ്കിലും വ്യക്തി കീഴ് സ്ഥാനക്കാരനെ ആദരിക്കാൻ പോയാൽ, ആ കണ്ണിയിൽ (IVRSയിൽ) ആ സ്ഥാനത്ത് വിഘടനം സംഭവിക്കും.

ആ വിഘടനത്തെ ഏതാണ്ട് ഇതേ പോലെ ചിത്രീകരിക്കാനായേക്കാം.

👇👆

👇👆 ☝️👇

👇👆 ☝️👇

👇👇 ☝️👇

👇☝️

☝️👇

☝️👆

👇👆

👇👆

👇👆

👇👆

👇👆

👇👆

ഈ ഒരു കാര്യം ഇന്ന് പോലീസിൽ സംഭവിക്കുന്നുണ്ട് അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

പട്ടാളത്തിലെ അനുസരണ കണ്ണിയുടെ കാര്യം പറയുമ്പോൾ, ഇങ്ഗ്ളിഷ് പട്ടാളത്തിലെ കാര്യം ഇവിടെ പറയേണ്ടിയിരിക്കുന്നു.

ഇങ്ഗ്ളിഷ് പട്ടാളത്തിലും Commissioned Officers മുതൽ Private വരെയുള്ള ഒരു അനുസരണ കണ്ണി നിലനിൽക്കുന്നുണ്ട്. എന്നാൽ അവിടെ പട്ടാള ചിട്ടയക്ക് അനുസൃതമായ ഒരു ഉച്ചനീചത്വത്തിന് മേൽ മറ്റൊരു ഉച്ചനീചത്വ കോഡിങ്ങ് superimpose ചെയ്യപ്പെടുന്നില്ല. അതായത്, आप्प् - तू എന്ന മറ്റൊരു കോഡിങ്ങിന്‍റെ അതി ശക്തമായ മറ്റൊരു ഉന്തിപ്പൊക്കലും പിടിച്ചുതാഴ്ത്തലും മുട്ടുകുനിപ്പിക്കലും മറ്റും ഇല്ലതന്നെ.

ഉദാഹരണത്തിന് ഇന്ത്യൻ പട്ടാളത്തിലെ Commissioned Officersന്‍റെ മാത്രം കാര്യം എടുക്കാം. അവർ തമ്മിൽ ഇങ്ഗ്ളിഷിൽ മാത്രം ആശയവിനിമയവും സംസാരവും ചെയ്താൽ, ഏതാണ്ട് പരന്നതുമാതിരിയുള്ള വ്യക്തി ബന്ധ കണ്ണികൾ പ്രത്യക്ഷപ്പെടാം, കുറച്ചൊക്കെ പോരായ്മകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ.

എന്നാൽ അവർ തമ്മിൽ ഹിന്ദിയിൽ സംസാരിക്കുകയും ആശയവിനിമയം ചെയ്യുകയും ചെയ്യുമ്പോൾ, അവരുടെ വ്യക്തി ബന്ധ കണ്ണികൾ IVRSന്‍റെ രൂപത്തിലേക്ക് spontaneousആയി മാറും.

ഈ രണ്ട് വ്യത്യസ്ത രൂപങ്ങളിൽ ഉള്ള Commissioned Officersമാരുടെ മാനോഭാവങ്ങളും വ്യക്തിത്വവും തികച്ചും തമ്മിൽ വ്യത്യസ്തമായിരിക്കും. ഈ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ ഒരു ശരാശരിയിൽ ആയിരിക്കും ഇന്നുള്ള ഇന്ത്യൻ പട്ടാള Commissioned Officers ഓഫിസർമാർ.

ഇന്ത്യൻ പട്ടാള Commissioned Officerമാർക്ക് പട്ടാളത്തിലെ ഏത് കീഴ് സ്ഥാനത്തുള്ള പട്ടാളക്കാരനേയും തൂ എന്ന് സംബോധന ചെയ്യാം. അങ്ങിനെ ചെയ്താൽ, കീഴ്സ്ഥാനക്കാരൻ ഉടൻ വിധേയത്വത്തിൽ നിന്നുകൊടുക്കും.

എന്നാൽ ഈ Commissioned Officerമാർക്ക് ഇന്ത്യയിലെ ഏത് സാധാരണ പൗരനേയും സാധാരണ അവസരങ്ങളിൽ ഈ വിധം തൂ അഥവാ നീ എന്ന വാക്കിനാൽ സംബോധന ചെയ്യാൻ ആവില്ല. എന്നുവച്ചാൽ, മുകളിൽ സൂചിപ്പിച്ച കണ്ണി, ശിപായി എന്ന സ്ഥാനക്കാരന്‍റെ വക്കിൽ വച്ച് അവസാനിക്കുന്നു.

ഇതും ഇങ്ഗ്ളിഷിലെ അവസ്ഥയുമായി വളരെ വ്യത്യസ്തമായ ഒന്നാണ്.

ദക്ഷിണേഷ്യയിലെ സമൂഹം മൊത്തവും ഈ വിധ അനവധി ഉച്ചനീചത്വ കണ്ണികൾ നിറഞ്ഞുനിൽക്കുന്നുണ്ട്. അവ ഓരോന്നും ചെറിയ ചെറിയ ഒറ്റപ്പെട്ട തുണ്ടുകളായി നിലനിൽക്കുന്നു. ഓരോ കണ്ണിയുടേയും മുകളിലേയും കീഴിലേയും അറ്റത്തിന് അപ്പുറത്തും, അതുമല്ലെങ്കിൽ ആ കണ്ണിക്ക് ഭാഹ്യമായും നിൽക്കുന്നവരേയും, ആ കണ്ണിയെ വലിച്ചു നീട്ടിക്കൊണ്ട് അതിലേക്ക് ഉൾപ്പെടുത്താൻ പലപ്പോഴും ആവില്ലതന്നെ.

പഴയ കാല ഇങ്ഗ്ളണ്ടിലെ സമൂഹവും ദക്ഷിണേഷ്യയിലെ സമൂഹവും തമ്മിൽ ഉള്ള വൻ വ്യത്യാസങ്ങളിൽ ഒന്ന്, അവിടങ്ങളിൽ ഒറ്റപ്പെട്ടുനിൽക്കുന്നതും, ഉച്ചനീചത്വ കോഡുകൾ ദിശാഘടകാംശത്തെ സൃഷ്ടിച്ചു വച്ചിട്ടുള്ളതുമായ ഈ വിധമായുള്ള അനവധി കണ്ണികൾ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നില്ല എന്നതുതന്നെയാവാം.

ഇത്രയും കാര്യം ഇവിടെ മുകളിൽ പറഞ്ഞത്, പഴയ കാല നായർമാർ ശിഥിലീകരിച്ചു നന്നിരുന്ന അവസ്ഥയെ വിശദ്ധീകരിക്കാനാണ്.

ഓരോ കുട്ടിരാജ്യത്തിലേയും കുഗ്രാമത്തിലേയും കൊച്ചു പട്ടണത്തിലേയും നായർ കൂട്ടായ്മയെ, ഇന്ത്യൻ പട്ടാളത്തിലെ ഏറ്റവും കീഴിൽ വരുന്ന സ്ഥാനങ്ങളുടെ കണ്ണികളുമായി ഉപമിക്കാവുന്നതാണ്.

അതായത്,

तू👇 Havildar 👆आप्प् &c.

तू👇 Naik 👆आप्प् &c.

तू👇 Lance Naik 👆आप्प् &c.

तू👇 ഏറ്റവും കീഴിൽ

Sepoy 👆आप्प् / साब् / मेम साब

എന്ന രീതിയിൽ

ഇങ്ങിനെയുള്ള ഓരോ കൂട്ടായ്മയും അവയുടെ IVRSസും, ഓരോ കുഗ്രാമത്തിലും പട്ടണത്തിലും. കുട്ടിരാജ്യത്തിലും. ഈ വിധം തുണ്ടുതുണ്ടായുള്ള നായർ ഉച്ചനീചത്വ കൂട്ടായ്മകൾക്ക് തമ്മിൽ യോജിച്ച് പ്രവർത്തിക്കാൻ പറ്റാത്തരീതിയിൽ ഒറ്റപ്പെട്ടു നിൽക്കും.

കാരണം, കുറെ കുട്ടിരാജ്യങ്ങളിലേയും കുഗ്രാമങ്ങളിലേയും നായർമാരെ ഒന്നിച്ചു കൂട്ടമായി നിർത്തിയാൽ, അവരോരോരുത്തരും വ്യക്തമായും ഓരോ വ്യത്യസ്ത അദൃശ്യ IVRSന്നുള്ളിലെ അംഗങ്ങൾ തന്നെയായി നിലനിൽക്കും.

ഇങ്ഗ്ളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ, Come on Harry! എന്ന രീതിയിൽ, ഏതെങ്കിലും ഒരു നായർ വ്യക്തി, അന്യ IVRSസ്സിനുള്ളിലെ മറ്റൊരു നായർ വ്യക്തിയെ വിളിച്ചാൽ, വൻ വാത്സല്യം ആയിരിക്കണം എന്നില്ല പലപ്പോഴും പ്രചോദിക്കപ്പെടുക.

ദക്ഷിണേഷ്യയിലെ സാമൂഹികാവസ്ഥ തന്നെയാണ് ഇവിടെ യഥാർത്ഥത്തിൽ ചിത്രീകരിച്ചരിക്കുന്നത്. സമൂഹം മുഴുവനും ഈ വിധം കുറേ കണ്ണികൾ നിറഞ്ഞു നിൽക്കുന്നു. ഇവയെ മാച്ചുകളഞ്ഞാലെ സമൂഹത്തിന് പഴയ കാല ഇങ്ഗ്ളണ്ടിനെ പോലെയാവാൻ പറ്റുള്ളു.

ഇതൊന്നും വിഭാവനം ചെയ്യാനാവാത്ത പല വിഡ്ഢികളും ഇന്ത്യയെ ഇങ്ഗ്ളണ്ടുമായി താരതമ്യവും സാമ്യപ്പെട്ടുത്തലും മറ്റും ചെയ്യുന്നത് ഓൺലൈൻ വേധികളിൽ പലതിലും കാണാനാവുന്നുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു നിർത്തുന്ന ഉച്ചനീചത്വ തുണ്ടുകൾ





ഹൈദ്രാലിയും അതിന് ശേഷം, ഹൈദ്രാലിയുടെ മകനായ ടിപ്പുവും മലബാറിൽ നായർമാരിൽ പലരേയും ഇസ്ലാമിലേക്ക് നിർബന്ധപൂർവ്വം ചേർത്തിരുന്നു എന്നത് വാസ്തവം തന്നെയാവാം.

QUOTE 👉 from Malabar Manual:
Parappanad, also "Tichera Terupar, a principal Nayar of Nelemboor” and many other persons, who had been carried off to Coimbatore, were circumcised and forced to eat beef.


ആശയം👆: മലബാറിലെ പല ഉന്നത കുടുംബക്കാരായ നായർമാരെ കൊയമ്പത്തൂരിലേക്ക് പടിച്ചുകൊണ്ടുപോയി, നിർബന്ധപൂർവ്വം സുന്നത്ത് ചെയ്യിക്കുകയും beef ഭക്ഷിപ്പിക്കുകയും ചെയ്ത് ഇസ്ലാമിലേക്ക് ചേർത്തകാര്യമാണ് ഉദ്ധരണയിൽ പറയുന്നത്. END.

ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ടവർ, അവരെ തടവിലാക്കിയവരുടെ അടിമകളും വേലക്കാരും മറ്റുമായി മാറ്റപ്പെട്ടിരുന്നു എന്നു പറഞ്ഞാലും കാര്യങ്ങൾക്ക് വ്യക്തതവരില്ലതന്നെ. കാരണം, ദക്ഷിണേഷ്യയിൽ ഇസ്ലാം ഭരണപക്ഷക്കാരുടെ ഇടയിൽ അടിമ എന്ന പദത്തിന് ലഭിക്കുന്ന സാമൂഹിക അർത്ഥം ഹൈന്ദവ (ബ്രാഹ്മണ) സമൂഹത്തിൽ ലഭിക്കുന്ന അർത്ഥമല്ലായെന്നാണ് തോന്നുന്നത്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ട നായർമാരിലെ ചിലരെങ്കിലും വൻ സ്ഥാനമാനങ്ങളിലേക്ക് ഉയർന്നതായും കാണുന്നുണ്ട്.

Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക👉:

Among the prisoners carried off in the first inhuman emigration from Malabar, was a young Nair, from Chereul, who had been received as a slave of the populace, and to whom, on his forced conversion to Islam, they had given the name of Shaikh Ayaz.

The noble port, ingenuous manners, and singular beauty of the boy attracted general attention ; and when at a more mature age he was led into the field, his ardent valour and uncommon intelligence recommended him to the particular favour of Hyder, who was an enthusiast in his praise, and would frequently speak to him, under the designation of “his right hand in the hour of danger.”


ആശയം👆: ഹൈദ്രാലിയുടെ കാലത്തുള്ള സംഭവമാണ്. മലബാറിലെ Chereul എന്ന സ്ഥലത്ത് നിന്നും മനുഷ്യത്വ രഹിതമായ രീതിയിൽ തടവിലാക്കപ്പെട്ട് പിടിച്ചു കൊണ്ടുപോയി അടിമകളാക്കപ്പെട്ടവരിൽ ഒരു ചെറുപ്രായക്കാരാനായ നായർ ആൺകുട്ടിയുണ്ടായിരുന്നു. ഈ ആൾക്ക് Shaikh Ayaz എന്ന പേരാണ് നൽകപ്പെട്ടത്. ഈ ചെറുപ്രായക്കാരനായ ആളുടെ അസാധാരണമായ സൗന്ദര്യവും വൻ കുലീനത തുളുമ്പുന്ന ഭാവവും പെരുമാറ്റവും മറ്റും പൊതുവായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ആൾ വളർന്നുവന്നപ്പോൾ, ഈ ആളെ ഹൈദ്രാലി തന്‍റെ കൂടെ പടക്കളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തപ്പോൾ, ഈ ആൾ അതി ഗംഭീരമായ ധൈര്യവും, അസാധാരണമായ ബുദ്ധിവൈഭവവും പ്രകടിപ്പിച്ചുപോലും. ഹൈദ്രാലി എപ്പോഴും ഈ ആളെ തന്‍റെ വലതുകൈ ആണ് എന്നാണ് പറയുക. END of QUOTE.

ഈ Shaikh Ayaz പിന്നീട് ഹൈദ്രാലിയുടെ പടനായകന്മാരിൽ ഒരാളായി ഉയർന്നിരുന്നു. ടിപ്പുവിന് ഈ ആളോട് വൻ വെറുപ്പ് നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഥ പിന്നീട് പറയാം.

ഇസ്ലാം മതത്തിലേക്ക് നായർമാരേയും മറ്റും നിർബന്ധിച്ചു ചേർത്തതിനെക്കുറിച്ച് കൂടുതലായി പറയേണ്ടിയിരിക്കുന്നു. അതിന് തൊട്ടുമുൻപായി, ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെടാത്ത നായർമാരുടെ കാര്യം ഒന്ന് ചിന്തിക്കാം.

നായർ സ്ത്രീകളിൽ ബഹുഭർതൃത്വം പോലുള്ള ഒരു ജീവിത ശൈലി സാമൂഹികമായി നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കേണ്ടുന്നത്.

Travancore State Manual Vol2ൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക:

Justice Mr. Narayana Marar of Cochin writes in an article in the Malabar Quarterly Review for 1902 ;—“ There is nothing strange or to be ashamed of in the fact that the Nayars were originally of a stock that practised polyandry, nor if the practice continued till recently.

Hamilton in his ‘Account of the East Indies’ and Buchanan in his ‘Journey’ say that among the Nayars of Malabar, a woman has several husbands, but these are not brothers. These travellers came to Malabar in the 18th and beginning of the 19th centuries. There is no reason whatever to suppose that they were not just recording wdiat they saw. For I am not quite sure whether even now, the practice is not lurking in some remote nooks and corners of the country ”.


ആശയം👆: നായർമാരിലെ സ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന ബഹുഭർതൃത്വത്തെക്കുറിച്ച് Cochin രാജ്യത്തിലെ Justice Mr. Narayana Marar രേഖപ്പെടുത്തിയ കാര്യമാണ് മുകളിൽ ഉദ്ധരിക്കപ്പെട്ടത്. END.

ടിപ്പു സുൽത്താൻ മലബാറിൽ ഭരണം സ്ഥാപിക്കാൻ ശ്രമിച്ച കാലത്ത് നായർമാർക്ക് നൽകിയ കൽപ്പനയും താക്കീതുമാണ് താഴെ ഉദ്ധരിക്കുന്നത്.

QUOTE👉 from Malabar Manual:

... since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connexions than the beasts of the field : I hereby inquire you to forsake those sinful practices, and live like the rest of mankind.


ഉദ്ദരണി👆: ഒരു സ്ത്രീ പത്ത് പുരുഷന്മാരോടു ബന്ധപ്പെടുക എന്നുള്ളത് നിങ്ങളിലെ ഒരു ശീലമാണ് എന്നത് കൊണ്ടും, നിങ്ങൾ നിങ്ങളുടെ അമ്മമാരേയും, സഹോദരിമാരേയും യാതോരു നിയന്ത്രണവും ഇല്ലാത്ത അശ്ലീല പ്രവർത്തികളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് കൊണ്ടും, നിങ്ങൾ എല്ലാവരും ജനിക്കുന്നത് വ്യഭിചാരത്തിലും, അതിനാൽത്തന്നെ കുടുംബ ബന്ധങ്ങളിൽ നെൽവയലുകളിലെ വന്യമൃഗങ്ങളെക്കാൾ നാണംകെട്ടവരുമാണ് ; നിങ്ങളുടെ പാപപങ്കിലമായ ജീവിതം നിങ്ങൾ ഉപേക്ഷിക്കണമെന്നും മറ്റ് മാനവ വർഗ്ഗങ്ങളെപ്പോലെ ജീവിക്കണമെന്നും ഞാൻ ഇതിനാൽ നിങ്ങളോട് നിർദ്ദേശിക്കുന്നു. END.

ഈ വിധമായുള്ള ഒരു കൽപന നൽകുന്നത് സാമൂഹിക സമ്പ്രദായങ്ങളെ നിയന്ത്രിക്കുവാനും തിരുത്തുവാനും ആവാം. എന്നാൽ ഇതിൽ നിന്നും ടിപ്പുവിന്‍റെ ആൾക്കാർ പടയോട്ട സമയത്ത് നായർ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചില്ലാ എന്ന് കണ്ടുപിടിക്കാൻ ആവും എന്ന് തോന്നുന്നില്ല.

യഥാർത്ഥത്തിൽ ടിപ്പു നൽകിയ ഈ കൽപ്പനയേക്കാൾ ഭയങ്കരമായിരുന്നു ടിപ്പുവിന്‍റെ പിതാവായ ഹൈദ്രാലി പുറപ്പെടുവിച്ച കൽപന.

QUOTE👉 from Malabar Manual:

Before he quitted the country, Hyder by a solemn edict, declared the Nayars deprived of all their privileges ; and ordained that their caste, which was the first after the Brahmans, should thereafter be the lowest of all the castes, subjecting them to salute the Parias and others of the lowest castes by ranging themselves before them as the other Mallabars had been obliged to do before the Nayars ; permitting all the other caste to bear arms and forbidding them to the Nayars, who till then had enjoyed the sole right of carrying them; at the same time allowing and commanding all persons to kill such Nayars as were found bearing arms.


ആശയം👆: മലബാർ വിട്ടുപോകുന്നതിന് മുൻപായി ഹൈദർ ഗാംഭീര്യമുള്ള ഒരു രാജകൽപ്പന ഇറക്കുകയുണ്ടായി. ഇതു പ്രകാരം നായർമാർക്ക് അന്നേവരെ ഉണ്ടായിരുന്ന എല്ലാ വിധ അധികാരങ്ങളും വിശേഷാധികാരങ്ങളും ബഹുമതികളും ആനുകൂല്യങ്ങളും റദ്ദാക്കപ്പെട്ടു. ബ്രാഹ്മണർക്ക് തൊട്ടുകീഴിൽ വരുന്ന ജാതിക്കാർ (അമ്പലവാസികളും നായർമാരും) എല്ലാംതന്നെ ഇനി മുതൽ മറ്റെല്ലാ ജാതിക്കാരുടേയും അടിയിൽ ആയിരിക്കും നിലനിൽക്കുക.

ഈ കൂട്ടർ ഇനിമുതൽ പറയന്മാർക്കും മറ്റ് ഏറ്റവും കീഴിൽ ജീവിച്ചിരുന്ന മറ്റ് ജാതിക്കാർക്കും വ്യക്തമായി അടിയാളത്തം പ്രകടിപ്പിക്കേണം.

നായർമാർ ഇനിമുതൽ യാതോരു ആയുധവും കൈവശം വെക്കാൻ പാടില്ല. അതേ സമയം മറ്റ് ജാതിക്കാർക്ക് ആയുധങ്ങൾ കൈവശം വെക്കാം. നായർമാരിൽ പെട്ട ആരെങ്കിലും വല്ല ആയുധവും കൈവശം വെക്കുന്നതായി അറിഞ്ഞാൽ മറ്റേത് ജാതിക്കാരനും ആ നായരെ വെട്ടിക്കൊല്ലാനുള്ള അനുവാദം ഉണ്ടായിരിക്കും. END.

യഥാർത്ഥത്തിൽ അന്ന് ഇങ്ഗ്ളിഷ് കമ്പനിയുടെ കച്ചവട കേന്ദ്രം Tellicherryയിൽ ഇല്ലായിരുന്നുവെങ്കിൽ, നായർമാർ എല്ലാരും അടിമജനമായി, തീയർ, മലയർ, പുലയർ, ചെറുമർ തുടങ്ങിയവരുടെയെല്ലാം കീഴിൽ അടിമകളായി, അവരുടെ വെറും പേരുവിളിയും ഇഞ്ഞി, അനെ, അളെ, എടാ, എടീ, തുടങ്ങിയ വാക്കുകളുടെ പ്രഹരവും ഏറ്റ് ജീവിച്ച്, ദ്രവിച്ചു പോയിരിക്കുമായിരുന്നു എന്നതാണ് വാസ്തവം.

സാധാരണ ഗതിയിൽ ഏറ്റവും കീഴിൽ പെട്ട ജാതിക്കാരിലെ സ്ത്രീകളുടെ ദേഹത്ത് നായർ പുരുഷന്മാർ കൈവെക്കില്ലായിരിക്കാമെങ്കിലും, ഏറ്റവും കീഴിൽ പെട്ട ജാതിക്കാരിലെ പുരുഷന്മാർ, സൗകര്യം ലഭിച്ചാൽ, നായർ സ്ത്രീകളുടെ മേൽ കൈവെക്കും എന്നു തന്നെയും ആണ് വാസ്തവം.

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം വന്നില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന രീതിയിൽ കുറേ വിഡ്ഢിത്തങ്ങൾ എഴുതിയും പ്രസംഗിച്ചു നടക്കുന്ന യൂഎസ്സിൽ പഠിച്ചു വളർന്ന്, ഇന്ത്യൻ രാഷ്ട്രീയത്തിൽ കളിച്ചു നടക്കുന്ന നായർ (മേനോൻ) വ്യക്തിക്കുള്ള ഉത്തരം ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഉണ്ട്.

ഇങ്ഗ്ളിഷ് ഭരണം വന്നില്ലായിരുന്നുവെങ്കിൽ, ഈ ആളുടെ പിതാമഹന്മാരും അവരുടെ സ്ത്രീജനങ്ങളും, പുലയരുടേയും ചെറുമരുടേയും നേൽപ്പാടങ്ങളിൽ നട്ടുച്ചനേരത്ത് പണിയെടുത്ത് തളരുകയും, രാത്രി കാലങ്ങളിൽ ആ കൂട്ടത്തിലെ സ്ത്രീകളെ അവരുടെ പലുയ തമ്പുരാക്കന്മാർ ഇഷ്ടം പോലെ തിരിച്ചുംമറിച്ചും ഇട്ട് കളിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ മഹാചരിത്രത്തിന്‍റെ കാണാപ്പുറങ്ങളിൽ എഴുതപ്പെടുമായിരുന്നു.

ഈ കാര്യം Malabar Manualലും William Loganതന്നെ സൂചിപ്പിക്കുന്നുമുണ്ട്.

👉:
Another conquering race had appeared on the scene, and there is not the slightest doubt that, but for the intervention of a still stronger foreign race, the Nayars would now be denizens of the jungles like the Kurumbar and other jungle races whom they themselves had supplanted in similar fashion


ആശയം👆: സാമൂഹികാന്തരീക്ഷത്തിൽ പടവെട്ടി പിടിച്ചടക്കുന്ന മറ്റൊരു ജനവംശം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇവരേക്കാൾ വൻ ശക്തിയുള്ള ഒരു ജനവംശത്തിന്‍റെ പ്രവേശനവും ഇടപെടലും ഇല്ലായിരുന്നുവെങ്കിൽ, പണ്ടെപ്പോഴോ നായർമാർ ഉന്തിപ്പുറത്താക്കിയ കുറുമ്പരേയും മറ്റ് വനവാസികളേയും പോലെ നായർമാർ ഇന്ന് കാട്ടിലെ താമസക്കാരും മറ്റുമാകുമായിരുന്നു. END.

ഈ രക്ഷകരായി വന്ന് ഇടപെട്ട കൂട്ടർ ഇങ്ഗ്ളിഷ് കമ്പനിയായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി നായർമാരെ രക്ഷിക്കാനല്ല ഇടപെട്ടത്. നായർമാർ ഈ ഇടപെടലിലൂടെ രക്ഷപ്പെട്ടുവെന്നേയുള്ളു.

ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്, മതം മാറ്റുന്നതുമായി ബന്ധപ്പെട്ട ചേതോവികാരങ്ങളെക്കുറിച്ചാണ്. അത് അടുത്ത എഴുത്തിൽ ആകാമെന്ന് കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. നായർമാരെ കഠിന അടിമത്തത്തിൽ നിന്നും രക്ഷിച്ചത്



ഹൈദ്രാലിയും അതിന് ശേഷം, ഹൈദ്രാലിയുടെ മകനായ ടിപ്പുവും മലബാറിൽ നായർമാരിൽ പലരേയും ഇസ്ലാമിലേക്ക് നിർബന്ധപൂർവ്വം ചേർത്തിരുന്നു എന്നത് വാസ്തവം തന്നെയാവാം.

QUOTE 👉 from Malabar Manual: Parappanad, also "Tichera Terupar, a principal Nayar of Nelemboor” and many other persons, who had been carried off to Coimbatore, were circumcised and forced to eat beef. END of QUOTE.

ആശയം👆: മലബാറിലെ പല ഉന്നത കുടുംബക്കാരായ നായർമാരെ കൊയമ്പത്തൂരിലേക്ക് പടിച്ചുകൊണ്ടുപോയി, നിർബന്ധപൂർവ്വം സുന്നത്ത് ചെയ്യിക്കുകയും beef ഭക്ഷിപ്പിക്കുകയും ചെയ്ത് ഇസ്ലാമിലേക്ക് ചേർത്തകാര്യമാണ് ഉദ്ധരണയിൽ പറയുന്നത്. END.

ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ടവർ, അവരെ തടവിലാക്കിയവരുടെ അടിമകളും വേലക്കാരും മറ്റുമായി മാറ്റപ്പെട്ടിരുന്നു എന്നു പറഞ്ഞാലും കാര്യങ്ങൾക്ക് വ്യക്തതവരില്ലതന്നെ. കാരണം, ദക്ഷിണേഷ്യയിൽ ഇസ്ലാം ഭരണപക്ഷക്കാരുടെ ഇടയിൽ അടിമ എന്ന പദത്തിന് ലഭിക്കുന്ന സാമൂഹിക അർത്ഥം ഹൈന്ദവ (ബ്രാഹ്മണ) സമൂഹത്തിൽ ലഭിക്കുന്ന അർത്ഥമല്ലായെന്നാണ് തോന്നുന്നത്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ട നായർമാരിലെ ചിലരെങ്കിലും വൻ സ്ഥാനമാനങ്ങളിലേക്ക് ഉയർന്നതായും കാണുന്നുണ്ട്.

Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക👉:

Among the prisoners carried off in the first inhuman emigration from Malabar, was a young Nair, from Chereul, who had been received as a slave of the populace, and to whom, on his forced conversion to Islam, they had given the name of Shaikh Ayaz. The noble port, ingenuous manners, and singular beauty of the boy attracted general attention ; and when at a more mature age he was led into the field, his ardent valour and uncommon intelligence recommended him to the particular favour of Hyder, who was an enthusiast in his praise, and would frequently speak to him, under the designation of “his right hand in the hour of danger.” END of QUOTE.

ആശയം👆: ഹൈദ്രാലിയുടെ കാലത്തുള്ള സംഭവമാണ്. മലബാറിലെ Chereul എന്ന സ്ഥലത്ത് നിന്നും മനുഷ്യത്വ രഹിതമായ രീതിയിൽ തടവിലാക്കപ്പെട്ട് പിടിച്ചു കൊണ്ടുപോയി അടിമകളാക്കപ്പെട്ടവരിൽ ഒരു ചെറുപ്രായക്കാരാനായ നായർ ആൺകുട്ടിയുണ്ടായിരുന്നു. ഈ ആൾക്ക് Shaikh Ayaz എന്ന പേരാണ് നൽകപ്പെട്ടത്. ഈ ചെറുപ്രായക്കാരനായ ആളുടെ അസാധാരണമായ സൗന്ദര്യവും വൻ കുലീനത തുളുമ്പുന്ന ഭാവവും പെരുമാറ്റവും മറ്റും പൊതുവായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ആൾ വളർന്നുവന്നപ്പോൾ, ഈ ആളെ ഹൈദ്രാലി തന്‍റെ കൂടെ പടക്കളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തപ്പോൾ, ഈ ആൾ അതി ഗംഭീരമായ ധൈര്യവും, അസാധാരണമായ ബുദ്ധിവൈഭവവും പ്രകടിപ്പിച്ചുപോലും. ഹൈദ്രാലി എപ്പോഴും ഈ ആളെ തന്‍റെ വലതുകൈ ആണ് എന്നാണ് പറയുക. END of QUOTE.

ഈ Shaikh Ayaz പിന്നീട് ഹൈദ്രാലിയുടെ പടനായകന്മാരിൽ ഒരാളായി ഉയർന്നിരുന്നു. ടിപ്പുവിന് ഈ ആളോട് വൻ വെറുപ്പ് നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഥ പിന്നീട് പറയാം.

ഇസ്ലാം മതത്തിലേക്ക് നായർമാരേയും മറ്റും നിർബന്ധിച്ചു ചേർത്തതിനെക്കുറിച്ച് കൂടുതലായി പറയേണ്ടിയിരിക്കുന്നു. അതിന് തൊട്ടുമുൻപായി, ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെടാത്ത നായർമാരുടെ കാര്യം ഒന്ന് ചിന്തിക്കാം.

നായർ സ്ത്രീകളിൽ ബഹുഭർതൃത്വം പോലുള്ള ഒരു ജീവിത ശൈലി സാമൂഹികമായി നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കേണ്ടുന്നത്.

Travancore State Manual Vol2ൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക:

Justice Mr. Narayana Marar of Cochin writes in an article in the Malabar Quarterly Review for 1902 ;—“ There is nothing strange or to be ashamed of in the fact that the Nayars were originally of a stock that practised polyandry, nor if the practice continued till recently.

Hamilton in his ‘Account of the East Indies’ and Buchanan in his ‘Journey’ say that among the Nayars of Malabar, a woman has several husbands, but these are not brothers. These travellers came to Malabar in the 18th and beginning of the 19th centuries. There is no reason whatever to suppose that they were not just recording wdiat they saw. For I am not quite sure whether even now, the practice is not lurking in some remote nooks and corners of the country ”. END OF QUOTE.

ആശയം👆: നായർമാരിലെ സ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന ബഹുഭർതൃത്വത്തെക്കുറിച്ച് Cochin രാജ്യത്തിലെ Justice Mr. Narayana Marar രേഖപ്പെടുത്തിയ കാര്യമാണ് മുകളിൽ ഉദ്ധരിക്കപ്പെട്ടത്. END.

ടിപ്പു സുൽത്താൻ മലബാറിൽ ഭരണം സ്ഥാപിക്കാൻ ശ്രമിച്ച കാലത്ത് നായർമാർക്ക് നൽകിയ കൽപ്പനയും താക്കീതുമാണ് താഴെ ഉദ്ധരിക്കുന്നത്.

QUOTE👉 from Malabar Manual: ... since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connexions than the beasts of the field : I hereby inquire you to forsake those sinful practices, and live like the rest of mankind. END OF QUOTE

ഉദ്ദരണി👆: ഒരു സ്ത്രീ പത്ത് പുരുഷന്മാരോടു ബന്ധപ്പെടുക എന്നുള്ളത് നിങ്ങളിലെ ഒരു ശീലമാണ് എന്നത് കൊണ്ടും, നിങ്ങൾ നിങ്ങളുടെ അമ്മമാരേയും, സഹോദരിമാരേയും യാതോരു നിയന്ത്രണവും ഇല്ലാത്ത അശ്ലീല പ്രവർത്തികളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് കൊണ്ടും, നിങ്ങൾ എല്ലാവരും ജനിക്കുന്നത് വ്യഭിചാരത്തിലും, അതിനാൽത്തന്നെ കുടുംബ ബന്ധങ്ങളിൽ നെൽവയലുകളിലെ വന്യമൃഗങ്ങളെക്കാൾ നാണംകെട്ടവരുമാണ് ; നിങ്ങളുടെ പാപപങ്കിലമായ ജീവിതം നിങ്ങൾ ഉപേക്ഷിക്കണമെന്നും മറ്റ് മാനവ വർഗ്ഗങ്ങളെപ്പോലെ ജീവിക്കണമെന്നും ഞാൻ ഇതിനാൽ നിങ്ങളോട് നിർദ്ദേശിക്കുന്നു. END.

ഈ വിധമായുള്ള ഒരു കൽപന നൽകുന്നത് സാമൂഹിക സമ്പ്രദായങ്ങളെ നിയന്ത്രിക്കുവാനും തിരുത്തുവാനും ആവാം. എന്നാൽ ഇതിൽ നിന്നും ടിപ്പുവിന്‍റെ ആൾക്കാർ പടയോട്ട സമയത്ത് നായർ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചില്ലാ എന്ന് കണ്ടുപിടിക്കാൻ ആവും എന്ന് തോന്നുന്നില്ല.

യഥാർത്ഥത്തിൽ ടിപ്പു നൽകിയ ഈ കൽപ്പനയേക്കാൾ ഭയങ്കരമായിരുന്നു ടിപ്പുവിന്‍റെ പിതാവായ ഹൈദ്രാലി പുറപ്പെടുവിച്ച കൽപന.

QUOTE👉 from Malabar Manual:

Before he quitted the country, Hyder by a solemn edict, declared the Nayars deprived of all their privileges ; and ordained that their caste, which was the first after the Brahmans, should thereafter be the lowest of all the castes, subjecting them to salute the Parias and others of the lowest castes by ranging themselves before them as the other Mallabars had been obliged to do before the Nayars ; permitting all the other caste to bear arms and forbidding them to the Nayars, who till then had enjoyed the sole right of carrying them; at the same time allowing and commanding all persons to kill such Nayars as were found bearing arms. END OF QUOTE

ആശയം👆: മലബാർ വിട്ടുപോകുന്നതിന് മുൻപായി ഹൈദർ ഗാംഭീര്യമുള്ള ഒരു രാജകൽപ്പന ഇറക്കുകയുണ്ടായി. ഇതു പ്രകാരം നായർമാർക്ക് അന്നേവരെ ഉണ്ടായിരുന്ന എല്ലാ വിധ അധികാരങ്ങളും വിശേഷാധികാരങ്ങളും ബഹുമതികളും ആനുകൂല്യങ്ങളും റദ്ദാക്കപ്പെട്ടു. ബ്രാഹ്മണർക്ക് തൊട്ടുകീഴിൽ വരുന്ന ജാതിക്കാർ (അമ്പലവാസികളും നായർമാരും) എല്ലാംതന്നെ ഇനി മുതൽ മറ്റെല്ലാ ജാതിക്കാരുടേയും അടിയിൽ ആയിരിക്കും നിലനിൽക്കുക.

ഈ കൂട്ടർ ഇനിമുതൽ പറയന്മാർക്കും മറ്റ് ഏറ്റവും കീഴിൽ ജീവിച്ചിരുന്ന മറ്റ് ജാതിക്കാർക്കും വ്യക്തമായി അടിയാളത്തം പ്രകടിപ്പിക്കേണം.

നായർമാർ ഇനിമുതൽ യാതോരു ആയുധവും കൈവശം വെക്കാൻ പാടില്ല. അതേ സമയം മറ്റ് ജാതിക്കാർക്ക് ആയുധങ്ങൾ കൈവശം വെക്കാം. നായർമാരിൽ പെട്ട ആരെങ്കിലും വല്ല ആയുധവും കൈവശം വെക്കുന്നതായി അറിഞ്ഞാൽ മറ്റേത് ജാതിക്കാരനും ആ നായരെ വെട്ടിക്കൊല്ലാനുള്ള അനുവാദം ഉണ്ടായിരിക്കും. END.

യഥാർത്ഥത്തിൽ അന്ന് ഇങ്ഗ്ളിഷ് കമ്പനിയുടെ കച്ചവട കേന്ദ്രം Tellicherryയിൽ ഇല്ലായിരുന്നുവെങ്കിൽ, നായർമാർ എല്ലാരും അടിമജനമായി, തീയർ, മലയർ, പുലയർ, ചെറുമർ തുടങ്ങിയവരുടെയെല്ലാം കീഴിൽ അടിമകളായി, അവരുടെ വെറും പേരുവിളിയും ഇഞ്ഞി, അനെ, അളെ, എടാ, എടീ, തുടങ്ങിയ വാക്കുകളുടെ പ്രഹരവും ഏറ്റ് ജീവിച്ച്, ദ്രവിച്ചു പോയിരിക്കുമായിരുന്നു എന്നതാണ് വാസ്തവം.

സാധാരണ ഗതിയിൽ ഏറ്റവും കീഴിൽ പെട്ട ജാതിക്കാരിലെ സ്ത്രീകളുടെ ദേഹത്ത് നായർ പുരുഷന്മാർ കൈവെക്കില്ലായിരിക്കാമെങ്കിലും, ഏറ്റവും കീഴിൽ പെട്ട ജാതിക്കാരിലെ പുരുഷന്മാർ, സൗകര്യം ലഭിച്ചാൽ, നായർ സ്ത്രീകളുടെ മേൽ കൈവെക്കും എന്നു തന്നെയും ആണ് വാസ്തവം.

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം വന്നില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന രീതിയിൽ കുറേ വിഡ്ഢിത്തങ്ങൾ എഴുതിയും പ്രസംഗിച്ചു നടക്കുന്ന യൂഎസ്സിൽ പഠിച്ചു വളർന്ന്, ഇന്ത്യൻ രാഷ്ട്രീയത്തിൽ കളിച്ചു നടക്കുന്ന നായർ (മേനോൻ) വ്യക്തിക്കുള്ള ഉത്തരം ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഉണ്ട്.

ഇങ്ഗ്ളിഷ് ഭരണം വന്നില്ലായിരുന്നുവെങ്കിൽ, ഈ ആളുടെ പിതാമഹന്മാരും അവരുടെ സ്ത്രീജനങ്ങളും, പുലയരുടേയും ചെറുമരുടേയും നേൽപ്പാടങ്ങളിൽ നട്ടുച്ചനേരത്ത് പണിയെടുത്ത് തളരുകയും, രാത്രി കാലങ്ങളിൽ ആ കൂട്ടത്തിലെ സ്ത്രീകളെ അവരുടെ പലുയ തമ്പുരാക്കന്മാർ ഇഷ്ടം പോലെ തിരിച്ചുംമറിച്ചും ഇട്ട് കളിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ മഹാചരിത്രത്തിന്‍റെ കാണാപ്പുറങ്ങളിൽ എഴുതപ്പെടുമായിരുന്നു.

ഈ കാര്യം Malabar Manualലും William Loganതന്നെ സൂചിപ്പിക്കുന്നുമുണ്ട്.

QUOTE👉: Another conquering race had appeared on the scene, and there is not the slightest doubt that, but for the intervention of a still stronger foreign race, the Nayars would now be denizens of the jungles like the Kurumbar and other jungle races whom they themselves had supplanted in similar fashion END OF QUOTE.

ആശയം👆: സാമൂഹികാന്തരീക്ഷത്തിൽ പടവെട്ടി പിടിച്ചടക്കുന്ന മറ്റൊരു ജനവംശം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇവരേക്കാൾ വൻ ശക്തിയുള്ള ഒരു ജനവംശത്തിന്‍റെ പ്രവേശനവും ഇടപെടലും ഇല്ലായിരുന്നുവെങ്കിൽ, പണ്ടെപ്പോഴോ നായർമാർ ഉന്തിപ്പുറത്താക്കിയ കുറുമ്പരേയും മറ്റ് വനവാസികളേയും പോലെ നായർമാർ ഇന്ന് കാട്ടിലെ താമസക്കാരും മറ്റുമാകുമായിരുന്നു. END.

ഈ രക്ഷകരായി വന്ന് ഇടപെട്ട കൂട്ടർ ഇങ്ഗ്ളിഷ് കമ്പനിയായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി നായർമാരെ രക്ഷിക്കാനല്ല ഇടപെട്ടത്. നായർമാർ ഈ ഇടപെടലിലൂടെ രക്ഷപ്പെട്ടുവെന്നേയുള്ളു.

ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്, മതം മാറ്റുന്നതുമായി ബന്ധപ്പെട്ട ചേതോവികാരങ്ങളെക്കുറിച്ചാണ്. അത് അടുത്ത എഴുത്തിൽ ആകാമെന്ന് കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. നായർമാർ അവസരം ലഭിച്ചപ്പോൾ ഇസ്ലാമിൽനിന്നും പുറത്തേക്ക് ചാടിയില്ല



മൈസൂറുകാർ വന്ന് മലബാറിലെ ചില അമ്പലവാസികളേയും നായർമാരേയും മക്കത്തായ തീയരേയും പുലയരേയും പറയരേയും ചെറുമരേയും മറ്റും ഇസ്ലാമിലേക്ക് ചേർത്തുവെന്നതിനെ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് പിടിച്ച് നിർബന്ധിച്ച് ചേർത്തുവെന്ന് പറയാനാവുമോ?

മുകളിൽ പരമാർശിക്കപ്പെട്ട ജനവംശങ്ങൾ ആരും തന്നെ യഥാർത്ഥത്തിൽ ഹിന്ദുക്കൾ ആയിരുന്നില്ല, അന്ന്. അമ്പലവാസികളെ ഒഴിവാക്കിയാൽ, മുകളിൽ പരാമർശിക്കപ്പെട്ട ആർക്കും തന്നെ യാതോരു ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്രത്തിലും കയറാൻ ആവില്ലതന്നെ. വേദങ്ങൾ വായിക്കാനോ വായിക്കുന്നത് കേൾക്കാനോ ഇവർക്കാർക്കും അനുവാദമില്ലായിരുന്നു. ബ്രാഹ്മണ ദൈവങ്ങളെ പ്രതിഷ്ഠിക്കാനും അനുവാദം ഇല്ലായിരുന്നു.

ഇന്ന് ഈ വിധ കാര്യങ്ങൾ കേൾക്കുമ്പോൾ, ഇന്നത്തെ പല ഹൈന്ദവർക്കും ഇത് അംഗീകരിക്കാനോ വിശ്വസിക്കാനോ ആവില്ലതന്നെ. എന്നാൽ വാസ്തവം ഇതുതന്നെ.

മക്കത്തായ തീയരിലേയും മറ്റ് കീഴ്ജനങ്ങളിലേയും ചിലർ ഇസ്ലാമിലേക്ക് ചാടിക്കയറിയത് ആരും തന്നെ നിർബന്ധിച്ചതു കൊണ്ടാണ് എന്ന് തോന്നുന്നില്ല.

ടിപ്പുവിന്‍റെ കൂടെ ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്ന പ്രസ്തവാനയും കാണാറുണ്ട്. ഇതും ശരിയാണോ എന്ന് വ്യക്തമായി അറിയില്ല. ടിപ്പുവിന്‍റെ സൈന്യത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നുവെങ്കിൽ, ടിപ്പുവിന്‍റെ കൂടെ ഹിന്ദുക്കൾ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടാനാവുന്നതാണ്. ക്ഷത്രിയർ ഉണ്ടായിരുന്നാലും മതി.

ടിപ്പുവിന്‍റെ കൂടെയുള്ളവരിൽ ഇസ്ലാം മതക്കാരല്ലാത്തവർ ഉള്ളത് മുഴുവനും ഹിന്ദുക്കളാണ് എന്ന് പറഞ്ഞാൽ, അത് ഇന്ത്യൻ അക്കാഡമിക്ക് ചരിത്രകാരന്മാരുടെ അമിത വിവരത്തിലൂടെ വീക്ഷിച്ചാലേ ശരിയാവുള്ളുവെന്നാണ് തോന്നുന്നത്.

അമ്പലവാസികൾ ഹിന്ദുക്കൾ ആണോ എന്നതും ചിന്തിക്കേണ്ടുന്ന കാര്യമാണ്.

ഈ വിധം കാണുക:

ബോംബെയിൽ വളരെ ഉന്നതർ മാത്രം അംഗങ്ങൾ ആയിട്ടുള്ള ചില ക്ളബ്ബുകൾ ഉണ്ട്. ആ വിധ ക്ളബ്ബുകളിൽ കുതിര സവാരി പഠിപ്പുക്കുന്നവർ അടക്കം പലവിധ തൊഴിലുകാരും ഉണ്ട്. ഈ വിധ തൊഴിലുകാർ എത്രമാത്രം തൊഴിൽ നൈപുണ്യവും, ക്ളബ്ബ് അംഗങ്ങളോട് കൂറും കടപ്പാടും വാത്സല്യവും പ്രകടിപ്പിച്ചാലും, അവർക്ക് ഒരിക്കലും ക്ളബ്ബിലെ അംഗത്വം ഈ കാരണങ്ങൾ പറഞ്ഞുകൊണ്ട് നൽകില്ലതന്നെ.

അവരുടെ തൊഴിൽ കാലാവധി കഴിഞ്ഞാൽ അവർ ക്ളബ്ബിന് പുറത്താണ്. അകത്തേക്ക് പ്രവേശനം അന്നുമുതൽ പരിമിതപ്പെട്ടിരിക്കും.

ലോകത്തിൽ കുറച്ച് വകതിരിവുള്ള ഏത് ആളും ആൾക്കൂട്ടവും ഈ വിധം തന്നെയാണ് തങ്ങളുടെ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നവരെ നിലനിർത്തുക. ഇതിന് വിപരീതമായി തനി വിഡ്ഢിത്തം കാണിക്കുന്നവരിൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉൾപ്പെടും. ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഈ മുകളിൽ സൂചിപ്പിച്ച logic പ്രകാരം അമ്പലവാസികളും ഹിന്ദുക്കൾ അല്ലതന്നെ. എന്നാൽ അവർ ബ്രാഹ്മണ മേധവിത്വത്തിനോട് ഒട്ടിനിൽക്കുകതന്നെ ചെയ്യും. കാരണം ഈ ഒട്ടൽ വിട്ടുപോയാൽ, പിന്നെ വന്ന് പതിക്കുന്നത് അവരെ വാക്ക് കോഡുകളിൽ തുണ്ടംതുണ്ടം ആക്കാൻ കെൽപ്പുള്ള കീഴ്ജന വംശങ്ങളുടെ കൈയിലാണ്.

മൈസൂറുകാർ വന്ന് നായർമാരോട് ഏറ്റുമുട്ടുമ്പോൾ, മൈസൂറുകാരിലെ മുഹമ്മദീയരല്ലാത്തവർ നായർമാരെ അവരുടെ സ്വന്തം മതക്കാർ ആയി കണ്ടിരിക്കും എന്നും തോന്നുന്നില്ല. മാമലകൾക്ക് അപ്പുറത്തുള്ള മലബാറിൽ വാര്യർ, പുഷ്പകർ, നായർ തുടങ്ങി അനവധി പേരുകളിൽ പലവിധ ജനവംശങ്ങൾ ഉണ്ട് എന്നും അവരെയാണ് അടിച്ചുതമർത്തേണ്ടത് എന്നുമൊക്കെയുള്ള ചിന്തകളേ അവരിൽ കാണുകയുള്ളു.

അവരും ഹിന്ദുക്കൾ അല്ല, ഇവരും ഹിന്ദുക്കൾ അല്ല. അതുമാത്രമായിരിക്കും അവർ തമ്മിലുള്ള സാമ്യത.

നായർമാർ ഇസ്ലാം മതത്തിലേക്ക് ചേർന്നപ്പോൾ, അവർക്ക് എന്തു സംഭവിച്ചു എന്നതും നോക്കാമെന്ന് തോന്നുന്നു. ഇവിടെ എഴുതാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വളരെ തുച്ഛമായ വിവരത്തിന്മേൽ നിന്നുകൊണ്ടാണ് എന്ന് അറിയിച്ചുകൊണ്ടുതന്നെയാണ് ഇവിടെ എഴുതുന്നത്.

അക്കാലങ്ങളിൽ യുദ്ധവേദികളിൽ വച്ച് പിടികൂടപ്പെടുന്നവരെ, പട്ടാളക്കാരുടെ തന്നെ പലവിധ തൊഴിലുകൾക്കായും ഉപയോഗിക്കപ്പെടുമായിരുന്നു എന്ന് കരുതാം. അവർക്ക് ഭക്ഷണം പാചകം ചെയ്യുക, അവരുടെ വസ്ത്രങ്ങൾ കഴുകുക എന്നെല്ലാം ഉള്ളത് ഒന്ന്.

അതിനേക്കാൾ വിഷമകരമായിട്ടുള്ള കാര്യം പട്ടാളക്കാരുടെ toiletingങ്ങുമായി ബന്ധപ്പെട്ട വൃത്തിയാക്കൽ പ്രവർത്തിയാണ്. പലപ്പോഴും പട്ടാളക്കാർ തമ്പടിക്കുന്ന ഇടങ്ങളിൽ കുഴികൾ കുഴിച്ച് അവിടെ താൽക്കാലിക toiletറ്റുകൾ നിർമ്മിക്കുക ഈ വിധ തടവുകാരായിരിക്കും. അവർ അടിമകൾ തന്നെ.

Toilet സൗകര്യം എന്നത് ഒരു വൻ സംഗതി തന്നെയാണ്. യുദ്ധരംഗങ്ങളിൽ ഇത് ഒരു വൻ വിപത്തായിത്തന്നെ നിലനിൽക്കും. 2000ത്തോളം നായർമാരും അവരുടെ കുടുംബക്കാരും നാദാപുരത്തിന് അടുത്തുള്ള കുറ്റിപ്പുറത്തെ പഴയ കോട്ടയിൽ, ചുറ്റും മൈസൂറുകാർ നിറഞ്ഞു നിന്നപ്പോഴും, ഏതാനും ദിവസങ്ങളോളം കീഴടങ്ങാതെ പിടിച്ചു നിന്നിരുന്നു. എന്നാൽ അവർ കീഴടങ്ങിയതിന് ഒരു വൻ കാരണം, ഇത്രമാത്രം ജനത്തിന് ഒന്നിച്ച് ജീവിക്കാനുള്ള ടോയ്ടറ്റിങ്ങിനും ശുചീകരണത്തിനുള്ള വെള്ളത്തിനും ഉള്ള സൗകര്യം കുറഞ്ഞു കുറഞ്ഞു വന്നതോടുകൂടിയാവാം.

പഞ്ചാബിൽ ഖാലിസ്ഥാൻ സ്വാതന്ത്ര്യ സേനാനികൾ അമൃസറിലെ സുവർണ്ണ ക്ഷേത്രത്തിൽ Operation Blue Starറിന് ശേഷം വീണ്ടും ഒന്നിച്ചു കൂടി വിപ്ളവക്കൊടി വീണ്ടും ഉയർത്തിയപ്പോൾ, ഇന്ത്യൻ പക്ഷത്തെ നയിച്ച KPS Gill IPS ചെയ്തത്, രാവിലെ Toiletറ്റിങ്ങ് ആവശ്യത്തിനായി ക്ഷേത്ര കുളത്തിൽ വന്ന് വെള്ളം കോരുന്ന ഓരോരുത്തരേയും, മതിൽ കെട്ടിന് അപ്പുറത്തുള്ള ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും പോലീസുകാരെക്കൊണ്ട് വെടിവെച്ചിടീക്കുകയായിരുന്നു.

അതോടെ വിപ്ളവകാരികളുടെ ടോയ്ലറ്റിങ്ങ് പൂർണ്ണമായും നിലച്ചു. ഈ ഒരു തന്ത്രം ഉപയോഗിച്ച് ആ വിപ്ളവത്തെ അടിച്ചമർത്താൻ ആ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞു.

ഹിമാലയത്തിൽ പട്ടാളം toileting ചെയ്യുന്നത് തുറസ്സായ മഞ്ഞിൻപുറത്തും, മലഞ്ചരിവിൻ വക്കത്ത് കയറിൽ കെട്ടിത്തൂങ്ങിനിന്നും മറ്റുമാണ് പോലും. യുദ്ധം പുറപ്പെട്ടാൽ പട്ടാളക്കാർ ശരിക്കും വിഷമിക്കും. ഹിമാലയമാണെങ്കിൽ പലയിടത്തും നാറിത്തുടങ്ങിയെന്നും പറയപ്പെടുന്നു. അവിടുന്ന ആരംഭിക്കുന്ന പുണ്യ നദീ സ്രോതസ്സുകളെക്കുറിച്ച് പറയാനും പറ്റില്ല,

മലബാറിനുള്ളിലെ യുദ്ധവേദികളിൽ ടോയ്ലറ്റിങ്ങുമായി ബന്ധപ്പെട്ട് വൃത്തിയാക്കൽ വേലകൾക്കായി ഹീന ജാതിക്കാരെ മാത്രമേ ഉപയോഗിക്കുള്ളുവെന്ന് പറയാവുന്നതാണ്. നായർമാരെ ഈ വക കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ, അത് എല്ലാ നായർമാർക്കും മാനഹാനി വരുത്തും.

ഇന്ത്യൻ ഏയ്ർഫോസ് പയലറ്റിനെ പാക്കിസ്ഥാനുകാർ പിടികൂടിയതുമാതിരിയാണ് കാര്യങ്ങൾ. അവിടുള്ള ശിപായി പട്ടാളക്കാർ ഹിന്ദിയിൽ ഈ ആളെ ചോദ്യംചെയ്താൽ, പാക്കിസ്ഥാനി പട്ടാള ഓഫിസർമാർക്കും മനഃപ്രയാസം വരാനുള്ള സാധ്യത ഏറെയാണ്.

ശിപായി പട്ടാളക്കാരൻ Majorറേയോ Colonelലിനേയോ तू (തൂ / നീ) എന്ന് സംബോധന ചെയ്യുകയും, Majorറും Colonelറും ശിപായി പട്ടാളക്കാരനെ आप्प् (ആപ്പ്) എന്ന് തിരിച്ച് അടിയാളത്തത്തോടുകൂടി സംബോധന ചെയ്താലും, പാക്കിസ്ഥാനിലെ പട്ടാള ചിട്ടയിലും ചെറിയതോതിലെങ്കിലും ഒരു പ്രശ്നം വന്നേക്കാം.

ഇന്ത്യൻ പയലറ്റിനെ പാക്കിസ്ഥാനി പട്ടാള ഓഫിസർമാർ കൈവശപ്പെടുത്തുകയും, ഇങ്ഗ്ളിഷിൽ മാത്രം അഭിസംബോധന ചെയ്യുകയും ചെയ്തു, ഇതു നമ്മ ആൾ തന്നെ എന്ന ഭാവത്തിൽ.

ശിപായി പട്ടാളക്കാർ നമ്മ ആൾ അല്ലതന്നെ!

നായർമാരേയും അമ്പലവാസികളേയും പിടികൂടുക ചെയ്തത് മൈസൂറുകാരണ്. മലബാറിൽ നായർമാർക്കും അമ്പലവാസികൾക്കും ലഭിക്കുന്ന ഭാഷാ കോഡുകളിലെ ഔന്നിത്യം മൈസൂറിൽ ലഭിച്ചിരിക്കില്ല എന്നുള്ളതാവാം ഏറ്റവും കഠിനമായ അനുഭവം. കായിക തൊഴിലുകൾ എല്ലാംതന്നെ മാനസികമായും ശാരീരികമായും താങ്ങൻ പറ്റുന്നവ തന്നെയാവാം.

എന്നാൽ വാക്കുകളിലെ ഇടിവ് താങ്ങാൻ പറ്റില്ലതന്നെ.

എന്നാൽ പല നായർമാരും മൈസൂറിലേക്ക് മാറ്റപ്പെട്ടിരുന്നില്ല എന്നും ഓർക്കാവുന്നതാണ്.

ഇസ്ലാമിലേക്ക് ചേർക്കപ്പെട്ട നായർമാർക്ക് മൈസൂറുകാരുടെ ശക്തി ക്ഷയിച്ചതോടുകൂടി, ഇസ്ലാമിൽ നിന്നും പുറത്തുവാരാനാവുമായിരുന്നു. എന്നാൽ അങ്ങിനെയൊരു കാര്യം അവർ ചെയ്തതായി കാണുന്നില്ല. തങ്ങളെ തടവിലാക്കിയവരുടെ മതവും സംസ്ക്കാരവും ജീവിത ശൈലിയും മറ്റും വിടാൻ യഥാർത്ഥത്തിൽ വൻ പ്രചോദനം മനസ്സിൽ നിലനിൽക്കേണ്ടതല്ലേ എന്ന് ചിന്തിക്കാവുന്നതാണ്.

പോർച്ചുഗീസുകാർ മുഹമ്മദ്ദീയരെ ക്രിസ്തീയരാക്കിയ ഒരു വിവരം Malabar Manualലിൽ കാണുന്നുണ്ട്. എന്നാൽ മതം മാറ്റപ്പെട്ട ഈ കൂട്ടർ അവർക്ക് കിട്ടിയ ആദ്യത്തെ അവസരത്തിൽ തന്നെ ഇല്ലാമില്ക്ക് തിരിച്ചു ചാടി.

👉:
Nor did the Portuguese content themselves with suppressing the Muhammadan trade ; they tried to convert the Moslems to Christianity and it is related that, in 1512, they seized a large number of Moorish merchants at Goa and forcibly converted them. Of course those converts reverted to their own religion at the first convenient opportunity.


എന്നാൽ നായർമാർ ഇസ്ലാമിൽനിന്നും പുറത്തേക്ക് ചാടിയതായി രേഖപ്പെടുത്തിക്കണ്ടില്ല. അവർ എവിടേക്കാണ് തിരിച്ച് ചാടേണ്ടത് എന്ന പ്രശ്നം കാരണമാണ് അവർ ചാടാതിരുന്നത് എന്ന് എഴുതിയത് കണ്ടിട്ടുണ്ട്.

തിരിച്ചു ചാടാൻ സ്ഥലമില്ല എന്ന് പറയുന്നതിന് കാര്യമായ അർത്ഥം ഇല്ലതന്നെ. കാരണം, അവർ ബ്രാഹ്മണരല്ല. അവർ beef കഴിക്കുകയും സുന്നത്ത് ചെയ്യുകയും ചെയ്തത് ഒരു തലമുറയിലൂടെ മാച്ചുകളയാവുന്ന ഒരു വ്യതിചലനം മാത്രമാണ്.

ഇതേ പോലെ വേറെയും പല ജാതിക്കാരും മാംസവും മത്സ്യവും കഴിച്ച് ജാതീയമായി ചെറുതായൊന്ന് താഴ്ന്ന് ജീവിച്ചിരുന്ന കാര്യം നേരത്തെ എഴുതിയിരുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ



ആദ്യം, നായർമാർ എന്തുകൊണ്ട് അവരുടെ പാരമ്പര്യ ആദ്ധ്യാത്മികതയിലേക്കും സാമൂഹിക പെരുമാറ്റങ്ങളിലേക്കും കുടുംബ സമ്പ്രദായങ്ങളിലേക്കും തിരിച്ചുവന്നില്ല എന്ന കാര്യം നോക്കാം. അതിന് ശേഷം, ക്രിസ്ത്യൻ മതവും ഇസ്ലാമും അന്യ ജനങ്ങളെ സ്വന്തം മതത്തിലേക്ക് നിർബന്ധിച്ചും അല്ലാതേയും എന്തിനാണ് ചേർക്കുന്നതും ചേരാൻ അനുവദിക്കുന്നതും എന്ന കാര്യം നോക്കാം.

നായർമാർ ചെറുകിട പ്രദേശങ്ങളിൽ വൻ അധികാരങ്ങളും വാക്ക് കോഡുകളിൽ മഹിമയും കരസ്ഥമാക്കി ജീവിക്കുന്നവർ ആയിരുന്നിരിക്കാമെങ്കിലും, അവർ പല തട്ടുകളുള്ള നമ്പൂതിരിമാരുടേയും പോരാത്തതിന് അതേ പോലെ പലതട്ടുകളായുള്ള അമ്പലവാസികളുടേയും കീഴിൽ വരുന്നവരാണ്. പോരാത്തതിന്, നായർമാരിൽ തന്നെ പല തട്ടുകൾ ഉണ്ട്.

ഇസ്ലാമിലേക്ക് കടന്നപ്പോൾ അവർ വ്യക്തമായും അനുഭവിക്കുന്നത്, സാമൂഹികവും മാനാസികവും ആയ വേലിയേറ്റവും പൊന്തിനിൽക്കുന്ന അവസ്ഥയും ആവും.

നാട്ടിൽ ആളുകളിൽ വൻ ഭയഭക്തി പിടിച്ചെടുത്തു ജീവിക്കുന്ന പോലീസ് ശിപായീ സ്ഥാനക്കാരൻ അമേരിക്കയിലേക്ക് പോയി, അവിടെ തങ്ങിനിന്ന്, ചെറുകിട തൊഴിലുകൾ ചെയ്ത് ജീവിച്ച്, സാവധാനത്തിൽ അവിടെ ഒരു ടാക്സി ഡ്രൈവറായി ജീവിക്കുന്നു എന്ന് കേട്ടതുമാതിരിയാണ് കാര്യങ്ങൾ.

അയ്യേ, അദ്ദേഹം എന്താണീ ചെയ്തത്! ടാക്സി ഡ്രൈവറോ! ഇന്ത്യൻ പോലീസ് പ്രസ്ഥാനത്തിന് തന്നെ നാണക്കേടല്ലേ ഇത്? ഇയാളെന്താ അമേരിക്കയിൽ നിന്നും തിരിച്ചുവരാത്തത്? ഇവിടെ പോലീസ് യൂണിഫോമുമിട്ടുകൊണ്ട് കണ്ട ടാക്സിക്കാരെയെല്ലാം ഞെട്ടിച്ച് വിലസി ജീവിക്കാമല്ലൊ!

ഇസ്ലാമിലേക്ക് കടന്നപ്പോൾ, കാര്യങ്ങൾക്ക് വ്യക്തമായ മാറ്റം. ദക്ഷിണേഷ്യയിലെ സാമൂഹിക ഉച്ചനീചത്വങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക വിള്ളലുകൾ പ്രാദേശിക ഇസ്ലാമിലും ഗൂഢമായി ഉണ്ടായിരിക്കാമെങ്കിലും, പ്രത്യക്ഷത്തിൽ കാര്യമായ ഉച്ചനീചത്വങ്ങൾ ഇല്ലതന്നെ.

ജാതീയമായി കയറാൻ പറ്റാത്ത പള്ളികൾ ഇല്ലതന്നെ. അത് ഒരു പരിധിവരെ ഒരു പുതിയ അനുഭവം തന്നെയായിരിക്കാം.

ഇത് പറഞ്ഞപ്പോൾ നിശ്ചയമായും കൂട്ടിച്ചേർക്കേണ്ടുന്ന കാര്യം നായർമാർക്ക് സ്വന്തമായുള്ള പാരമ്പര്യ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്ന കാര്യമാണ്. എന്നാൽ നായർമാർക്ക് വളരെ മുകളിലായി ബ്രാഹ്മണരും അവരുടെ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു എന്നതാണ് ഇതൊടൊപ്പം കൂട്ടിച്ചേർക്കേണ്ടുന്ന കാര്യം.

നായർമാരിൽ പെട്ട ജന്മികുടുബക്കാർ ഇസ്ലാമിലേക്ക് മാറിയപ്പോൾ, അവരുടെ ഷാമനിസ്റ്റിക്ക് ആരാധാനാലയങ്ങൾക്ക് എന്ത് മാറ്റം സംഭവിച്ചിരിക്കാം എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.

ഇസ്ലാമിലെ പള്ളികളിൽ നായർമാർക്ക് ആദ്യകാലങ്ങളിൽ കാര്യമായും, പിന്നീടെല്ലാം ചെറുതായും അനുഭവപ്പെട്ടിരിക്കാവുന്ന മാനസിക പ്രശ്നം, അവരുടെ കീഴ്ജനങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കയറിയവരുടെ സാന്നിദ്ധ്യവും സമത്വത്തോടുകൂടിയ പെരുമാറ്റവും ആയിരിക്കാം. എന്നാൽ നായർമാർ യുദ്ധത്തടവുകാർ ആണ് എന്ന മാനസിക അവസ്ഥയിലാണ് ഈ ഒരു പ്രശ്നത്തെ ആദ്യമെല്ലാം നേരിടേണ്ടിവന്നിരിക്കുക. അതിനാൽത്തന്നെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പതിറ്റാണ്ടുകളും കഴിയുന്തോറും വ്യക്തി ബന്ധങ്ങളിൽ മാറ്റം സംഭവിക്കും.

എന്നാൽ പ്രാദേശിക ജന്മികുടുംബക്കാരായ നായർ മുഹമ്മദീയർക്ക് അവരുടെ വകയായുള്ള സ്വത്തും ആഢ്യത്തവും സാമൂഹി മഹിമയും വീടും മറ്റും നിലനിർത്താൻ പറ്റിയിരിക്കും. അവർ ഇസ്ലാം മതക്കാർ ആണ് എന്ന ഒരു വ്യത്യാസം മാത്രമേ ഉണ്ടാവുള്ള ഈ കാര്യങ്ങളിൽ.

ആ വിധം സ്വന്തം കുടുംബപരമായുള്ള ജന്മിത്തം നിലനിർത്തിയവർക്ക് അവരുടെ നൂറു കണ്ടിയും ആയിരം കണ്ടിയും ആയുള്ള സ്വത്തുക്കൾ നിലനിൽക്കും. അവരുടെ അടിയാളിമാരായി ചെറുമരും പറയരും പുലയരും തീയരും മറ്റും തൊഴിൽ ചെയ്യും. പോരാത്തതിന്, ഈ വിധ കീഴ്ജനത്തിൽനിന്നും ഇസ്ലാമിലേക്ക് മാറിയവരും തൊഴിൽ ചെയ്യുന്നുണ്ടാവും.

ഈ വിധം ഇസ്ലാം ജന്മികളോട്, അവരുടെ കീഴ്ജന മുഹമ്മദീയർക്കും കഠിനമായ ഭയഭക്തിതന്നെ നിലനിൽക്കും. ഇസ്ലാമിൽ ജാതിയില്ലാ എന്ന് പറയാമെങ്കിലും, ദക്ഷിണേഷ്യയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന സാമൂഹിക തട്ടുകളുടേയും വിള്ളലുകളുടേയും ഛായാചിത്രം പ്രാദേശിക ഇസ്ലാമിലും ചെറുതായെങ്കിലും പ്രതിബിംബിക്കും. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ പിന്നീട് പറയാം എന്ന് തോന്നുന്നു.

Calicutൽ നിന്നും ഏതാണ്ട് 50 കിലോമീറ്ററോളം കിഴക്കായുള്ള കുറ്റ്യാടിയിലെ 'സാഹിബ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇസ്ലാം ഒരു ജന്മികുടുംബാംഗത്തെക്കുറിച്ച് ഈ എഴുത്തിന്‍റെ Vol 2 Chapter 49യിൽ പരാമർശിച്ച കാര്യം വായനക്കാരൻ ഓർക്കും എന്ന് വിശ്വസിക്കുന്നു. ഈ സാഹിബിനേയും👆 ആ കുടുംബത്തേയും കുറ്റ്യാടിക്കടുത്തുള്ള ചെറുകിട മുഹമ്മദീയർക്ക് പേടിസ്വപ്നമായിരുന്നു.

ദക്ഷിണേഷ്യയിലെ ആളുകൾക്ക്, അവരെ കീഴ്പ്പെടുത്തി നിർത്തുന്നവരോട് വൻ കൂറും അടിയാളത്തവും നിലനിൽക്കും. എന്നാൽ അതിനേക്കാൾ സുഖകരമായ മറ്റൊരു അടിയാളത്ത സ്ഥാനം ലഭിച്ചാൽ അവർ പുതിയതിലേക്ക് ചാടും. ഇത് ഫ്യൂഡൽ ഭാഷകൾ നൽകുന്ന മാനസിക സ്വഭാവവും പ്രേരണയും മാത്രമാണ്.

നായർമാർക്ക് നമ്പൂതിരിമാരോടുള്ള അടിയാളത്തവും വാസ്തല്യവും കൂറും മറ്റും, നമ്പൂതിരിമാരിൽ സാമൂഹിക അധികാരം ഉള്ളകാലത്തോളം മാത്രമേ നിലനിൽക്കുള്ളു. അതൊന്നുമില്ലാതെ വെറും ആദ്ധ്യാത്മികതയിലൂടെ മാത്രം ഇതെല്ലാം നായർമാരിൽ നിന്നും ചോദിച്ചുവാങ്ങാൻ അവർ ശ്രമിച്ചാൽ അത് പാഴ്വേല മാത്രമായി നിലനിൽക്കാനും സാധ്യതയുണ്ട്.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ നായർമാർ നമ്പൂതിരിമാരോടുള്ള അടിയാളത്തം പിച്ചിച്ചീന്തിയെന്നതാണ് കാണുന്നകാര്യം.

ഇന്ദുലേഖയെന്ന നോവലിലെ (1889) കാര്യം നോക്കാം. ബൃട്ടിഷ് മലബാറിലെ കഥയാണ്. കഥവായിച്ചിട്ടില്ല. കേട്ടകഥയിൽ നിന്നുമാണ് താഴെ നൽകിയ കാര്യം.

ബഹുമാന്യനായ നമ്പൂതിരി വീട്ടിൽ വന്നിരിക്കുന്നു. പാരമ്പര്യ മാനസികാവസ്ഥയുള്ള വീട്ടുകാർക്ക് ഇത് വൻ കാര്യമാണ്. ഇന്ദുലേഖയോട് നമ്പൂതിരിയുടെ കൂടെ കിടക്കാൻ വീട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ കാലം മാറിയിരിക്കുന്നു. ഇന്ദുലേഖയ്ക്ക് ഇങ്ഗ്ളിഷ് ഭാഷാ പഠനം ലഭിച്ചിരുന്നിരിക്കാം.

നമ്പൂതിരിയോട് പോടാ എന്ന രീതിയിൽ ആണ് ഇന്ദുലേഖ പെരുമാറിയത്. പിന്നെ ഇന്ദുലേഖയുടെ അമ്മ മതിയെന്നായി, നമ്പൂതിരി പോലും. ഇന്ദുലേഖ മുധരപ്പതിനാറുകാരിയായിരുന്നിരിക്കാം. അമ്മയ്ക്ക് 29നു 32നും ഇടയിൽ ഉള്ള വയസ്സ് കണ്ടേക്കാം.

ഇസ്ലാമിൽ കയറിയ നായർമാർക്ക് അവരുടെ പാരമ്പര്യ കൂട്ടുകുടുംബ സമ്പ്രദായങ്ങളിൽ കാര്യമായ മാറ്റം സംഭവിച്ചു എന്നും മനസ്സിലാക്കാം.

പുരുഷന് സ്വന്തമായി ഒരു ഭാര്യ. സ്ത്രീക്ക് സ്വന്തമായി ഒരു പുരുഷൻ എന്നെല്ലാമുള്ള കാര്യങ്ങൾ നായർമാർക്ക് ദിവാസ്വപ്നത്തിൽ പോലും കാണാൻപറ്റുന്ന കാര്യം അല്ലായിരുന്നു.

ഈ ഒരു അവസ്ഥ ലഭിച്ച പുരുഷന്മാർ തിരിച്ച് അവരുടെ നായർ മേൽവിലാസത്തിലേക്ക് ചാടിക്കയറും എന്നു തോന്നുന്നില്ല. സമൂഹത്തിൽ ദിവ്യ പുരുഷന്മാരായി അറിയപ്പെടുന്ന ആളുകളുമായി ലൈംഗിക വേഴ്ചയിൽ ബന്ധപ്പെടുക എന്നുള്ളത് സ്ത്രീകൾക്ക് അത്രകണ്ട് രസകരമായ കാര്യം ആയിരിക്കേണം എന്നില്ല. കാരണം, ലൈംഗികകരമായ ആസ്വാധനം വളരെ വളരെ ക്ഷണികമായ ഒന്നാണ്.

ഭർത്താവിന്‍റെ താൽപ്പര്യങ്ങൾക്ക് എതിരായുള്ള ആവശ്യങ്ങളും കൽപ്പനകളും ഭാര്യയുടെ കുടുംബത്തിലെ കാരണവരും അമ്മാവന്മാരും പിതാവും മാതാവും സഹദരന്മാരും പുറപ്പെടുവിച്ചാൽ, അതിനെ അനുസരിക്കാൻ ഭാര്യ ബാദ്ധ്യസ്ഥ അല്ലായെന്നതും നായർ സ്ത്രീകളുടെ മേൽ പലർക്കും ഉള്ള അധികാരത്തെ പരിമിതപ്പെടുത്തിയിരിക്കാം.

അറബിഭാഷയുടെ പരന്നപ്രകൃതത്തിന്‍റെ സ്വാധീനം ചെറുതായെങ്കിലും ഈ നായർ മുസ്ലീം ആൾക്കാർക്ക് ലഭിച്ചിരിക്കാം. അതിനാൽ തന്നെ കൂടുതൽ പേരുമായി സാമൂഹികമായി ബന്ധപ്പെടാനും ആയേക്കാം. പോരാത്തിന് നിർബന്ധമായും പള്ളിയിൽ വരണം എന്നതും, അവിടുള്ള പലവിധ പദ്ധതികളുമായി ബന്ധപ്പെടണം എന്നതും നായർമാരുടെ social reclusivityയിൽ (സാമൂഹികമായി അകന്നുനിൽക്കുന്ന അവസ്ഥയിൽ) വിള്ളലുകൾ വരുത്തിയിരിക്കാം.

പിന്നെ നായർ ഇസ്ലാമുകാരിൽ വന്ന മാറ്റം വസ്ത്രവിധാനത്തിലായിരിക്കാം. സ്ത്രീകൾക്ക് നീണ്ട കൈകൾ ഉള്ള കുപ്പായം ധരിക്കാം. മുലകൾ തൂക്കിയിട്ടു നുടക്കുന്നത്, പുരുഷന്മാർ അവരുടെ ലൈംഗികാവയവം യാതോരു പൊതിയലുമില്ലാതെ തുക്കിയിട്ടു നടക്കുന്നത് പോല അസ്വസ്ഥമായ ഒരു അനുഭവം തന്നെയായിരുന്നിരിക്കാം.

എന്നാൽ ഈ വിധമായുള്ള മാറ്റങ്ങൾ യാതൊന്നും തന്നെ സമൂഹത്തെ പഴയകാല ഇങ്ഗ്ളണ്ടാക്കില്ലായെന്നതും ഓർക്കേണ്ടുന്ന കാര്യം ആണ്. പുരുഷന്മാരിൽ അവരുടെ സ്ത്രീകളുടെ പാതിവ്രത്യത്തെക്കുറിച്ച് അമിതമായ ആശങ്കയാണ് വന്നുചേർന്നത് എന്നാണ് കാണുന്നത്.

ഇതിന് ഒരു കാരണം, നായർ മുഹമ്മദീയ പുരുഷന്മാർക്ക് കിട്ടിയ അതേ സാമൂഹിക സ്വാതന്ത്ര്യം കീഴ്ജന മുഹമ്മദീയർക്കും ലഭിച്ചിരിക്കാം. പുതിയ മതത്തിൽ ഏവരും സമമ്മാരാണ് എന്ന കാര്യം തന്നെ നായർ / അമ്പലവാസി / ബ്രാഹ്മൺ മേൽവിലാസങ്ങൾ പേറുന്ന പുതിയ മുഹമ്മദീയരിൽ വൻ അങ്കലാപ്പ് വരുത്തിയിരിക്കാം. അവരുടെ സ്ത്രീകളെ കീഴ്ജന ഭാവമുള്ളവരുടെ നേത്രസ്പർശനത്തിൽ നിന്നും, വഷള ചിന്തകളിൽനിന്നും സംരക്ഷിക്കണം എന്ന പ്രശ്നം ഒരു പുതിയ മാനസിക പ്രശ്നമായി വളർന്നിരിക്കാം.

കാച്ചിത്തട്ടവും കാച്ചിമുണ്ടും, നീളൻ കൈയുള്ള മാറ് വലിച്ചകുപ്പായവും ആയി, സ്ത്രീകളുടെ പുതിയ വസ്ത്രധാരണം. അങ്ങിനെ നായർ സ്ത്രീകൾക്കും ഏതാണ്ട് 180⁰ എതിർവശത്തേക്കുള്ള സാമൂഹികാനുഭവം ആണ് വന്നുചേർന്നത്. ഇത് ഇന്ന് നോക്കുമ്പോൾ ഒരു വൻ തടവറയുടെ അവസ്ഥ പോലെ തോന്നാമെങ്കിലും, നായർമാരിലെ സ്ത്രീകൾ നിരന്തരമായി അനുഭവിച്ചിരുന്ന വ്യക്തിപരമായതും മാനസികമായതും ശാരീരികമായുതുമായ അരക്ഷിതാവസ്ഥയോട് താരതമ്യം ചെയ്യുമ്പോൾ, അവർ വൻ സമാധാനത്തിലേക്കാണ് നീങ്ങിയത് എന്ന് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ കീഴ്ജന പുരുഷന്മാരുടേയും സ്ത്രീകളുടേയും അടുത്തിടപടലുകളുമായി ബന്ധപ്പെട്ട ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ തേച്ചുമാച്ചുകളയാൻ പതിറ്റാണ്ടുകൾ പലതും കഴിയേണ്ടിവന്നിരിക്കാം.

തിരുവാതിര കളി ഇല്ലാതായെങ്കിലും അതിന് പകരമായി ഒപ്പനയും മറ്റും കയറിവന്നതും നായർ സ്ത്രീകൾക്ക് ഒരു നൂതന അനുഭവം തന്നെ. ഒപ്പനയിൽ സ്ത്രീയെ വസ്ത്രങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കും.

നായർമാർക്ക് അവരുടെ പുതിയ മേൽവിലാസത്തിലും മതത്തിലും ലഭിച്ച മറ്റൊരു ആകർഷകമായ അനുഭവം പുതുമയാർന്ന ഭക്ഷണങ്ങൾ ആയിരിക്കാം. അറേബ്യൻ സ്വാധീനം ഇതിലും കയറിയിരിക്കാം. പാരമ്പര്യമായി വിലക്കപ്പെട്ട മാംസ കറികളും മറ്റും വെച്ചും കഴിച്ചു പരിചയം വന്നതും വൻ മാനസിക മാറ്റങ്ങളിലേക്കാണ് നായർമാരെ നയിച്ചിരിക്കുക.

പിന്നെ ആകെയുള്ള പ്രശ്നം കാര്യങ്ങൾ എല്ലാം പുതിയരീതികളിൽ ആണ് എന്നതുമാത്രം. നിത്യവും കളരികളിൽ പോയി വാൾപ്പയറ്റും മറ്റും പരിശീലിച്ചിരുന്നവർക്കും, അതെല്ലാം വിട്ട് മതപഠനത്തിലേക്കും അറബി പഠനത്തിലേക്കു കടന്നതും പുതിയ അനുഭവം തന്നെയായിരുന്നിരിക്കാം.

പുതിയ ജീവിത ശൈലി പരിചയം വരികയും, പഴയതിലേക്ക് ചാടിക്കയറിയിട്ട് കാര്യമായ ഗുണമൊന്നും ലഭിക്കാനില്ലാ എന്ന തോന്നലും, ഇസ്ലാമിലേക്ക് നിർബന്ധിച്ച് കയറ്റപ്പെട്ട നായർമാർക്ക്, ഇസ്ലാമിൽനിന്നും പുറത്തേക്ക് എടുത്തുചാടാനുള്ള താൽപ്പര്യം ഇല്ലാതാക്കിയിട്ടുണ്ടാവാം.

ജീവിത ശൈലി പരിചയം വരിക എന്നുള്ളത് ഒരു വൻ കാര്യം തന്നെയാണ്. അതിലൂടെ നീങ്ങുന്നത് വളരെ സുഖകരമായ കാര്യംതന്നെയാവാനും സാധ്യതയേറയാണ്.

വ്യത്യസ്തമായ വ്യക്തിബന്ധ വാക്കുകളും കൂടി സംസാരഭാഷയിൽ കയറിയാൽ, ആളും ആൾക്കാരും വ്യത്യസ്തരായി മാറിയിരിക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. കൈയിൽ കിട്ടിയപാടെ സ്വകാര്യ സ്വത്താക്കിമാറ്റപ്പെട്ട വിവരങ്ങളെക്കുറിച്ച്




എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻപ്, മനസ്സിൽ കയറിവന്ന ഒരു ഉൾക്കാഴ്ച് (insight) പറയേണ്ടിയിരിക്കുന്നു. ഈ എഴുത്തിന്‍റെ Vol 13ലെ '👆നായർമാരിൽ ചിലരിൽ കാണപ്പെട്ടിരുന്നു കളരി നൈപുണ്യത്തെക്കുറിച്ച്' എന്ന ആം അദ്ധ്യായത്തിൽ മാപ്പിളമാരിൽ ഏതുവിധത്തിലാവാം കളരിയുടെ വേരുകൾ പടർന്നുപിടിച്ചത് എന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു.

Badagaraയ്ക്ക് അടുത്തായുള്ള കോട്ടക്കലിലെ കുഞ്ഞാലിമരക്കാർ കുടുംബക്കാർ, അവർക്ക് Calicut രാജകുടുംബവുമായി ഉണ്ടായിരുന്ന അടുത്ത ബന്ധത്തിലൂടെ കളരി നൈപുണ്യം നേടിയിരുന്നിരിക്കാം എന്നും, അതു വഴി ഇത് മറ്റ് മാപ്പിളമാരിലേക്ക് പടർന്നുപിടിച്ചിരിക്കാം എന്നും കേട്ടകാര്യം പറഞ്ഞിരുന്നു. ഈ കാര്യം ഊഹിച്ചു പറഞ്ഞുതന്നത് മലബാറീ മുഹമ്മദീയനായ ഒരു വ്യക്തിയാണ്.

എന്നാൽ ഇപ്പോൾ മനസ്സിൽ കയറിയ ചിന്ത, വടക്കേ മലബാറിലേയും തെക്കേ മലബാറിലേയും നായർ കുടുംബക്കാർ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, കളരിയും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും മാപ്പിളമാരിലേക്കും പടർന്നുപിടിച്ചിരിക്കാം എന്നതാണ്. കളരിയുമായി ഇണചേർന്നു കിടക്കുന്ന പടകാളി മുറ്റവും, ചൂണ്ടുവിദ്യകളും മർമ്മചികിസ്തയും ഉഴിച്ചിലും മറ്റും, ചെറിയതോതിലുള്ള വകഭേദങ്ങളോടുകൂടി, മാപ്പിള കളരികളിലും കാണുന്നുണ്ട് എന്നാണ് തോന്നുന്നത്.

ഇനി എഴുത്തിന്‍റെ പാതയിലേക്ക് വീണ്ടും കയറാം.

ബ്രാഹ്മണർ അവരുടെ മതത്തിലേക്കോ അനുഷ്ഠാന ആചാരങ്ങളിലേക്കോ വേദപഠനത്തിലേക്കോ, മറ്റ് ജനവംശങ്ങളെ ക്ഷണിക്കുകയോ ചേർക്കുകയോ ചെയ്തില്ലാ എന്നുള്ളതാവാം പൊതുവായുള്ള വാസ്തവം. എന്നുവച്ചാൽ അവരുടെ മതവും ആദ്ധ്യാത്മികതയും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന അതീന്ത്രിയ കഴിവുകൾ ഉണ്ട് എന്നു വിശ്വസിക്കപ്പെടുന്ന മന്ത്ര-തന്ത്ര സോഫ്ട്വേറുകളുടെ സാങ്കേതിക വിദ്യയും മറ്റും, മറ്റുള്ളവർക്ക് പങ്കിടാനോ പകർന്നുകൊടുക്കാനോ അവർ ഇഷ്ടപ്പെട്ടിരുന്നില്ല.

എന്നുവച്ചാൽ അവയെല്ലാം അവരുടെ ഒരു തരം വാണിജ്യ രഹസ്യവും തന്ത്രപ്രധാനമായ വിവരങ്ങളും, സാമൂഹികമായി മറ്റ് ജനവംശങ്ങളോടുള്ള സമരതന്ത്രവും കർമ്മകുശലതും, പ്രതിരോധത്തിനായും മറ്റുള്ളവരിൽ നിന്നും ബന്ധമറ്റു നിൽക്കാനും ഉള്ള അഴിക്കോട്ടയും മറ്റുമായി നൂറ്റാണ്ടുകളിലൂടെ നിലനിന്നിരുന്നു എന്ന് മനസ്സിലാക്കുന്നു.

ഈ വിധ വിവരങ്ങൾ ബ്രാഹ്മണർക്ക് എവിടെ നിന്നുമാണ് ലഭിച്ചത് എന്ന് അറിയില്ല. എന്നാൽ അവ കിട്ടിയപാടെ, അവർ അവയെ സ്വകാര്യ സ്വത്താക്കി മാറ്റിയെന്നുവേണം മനസ്സിലാക്കാൻ.

ഫ്യൂഡൽ ഭാഷക്കാരിൽ പൊതുവായി കാണപ്പെടുന്ന ഒരു സ്വഭാവ ഗുണംതന്നെയാണ് ഇത്.

Al-Biruni (Circa: 4 September 973 – 9 December 1048) എന്ന പേർഷ്യൻ പണ്ഡിതൻ ദക്ഷിണേഷ്യയിലെ വരേണ്യ വർഗ്ഗക്കാരിൽ ഈ വിധമായുള്ള ഒരു സ്വഭാവഗുണം ഉണ്ട് എന്നത് ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ് തന്നെ സ്ഥിരീകരിച്ചിരുന്നു.

ഇദ്ദേഹത്തിന്‍റെ വാക്കുകൾ നോക്കുക:

👉:

They (SouthAsians) are by nature miserly in sharing their knowledge, and they take the greatest of efforts to hide it from men of another caste among their own people, and also, of course, from foreigners.


ആശയം : അവർ അവരുടെ സഹജഗുണ പ്രകാരം, അവരുടെ അറിവുകൾ മറ്റുള്ളവർക്ക് പങ്കിടുന്ന കാര്യത്തിൽ വളരെ പിശുക്കന്മാരാണ്. അവരുടെ നാട്ടിലെ മറ്റ് ജാതിക്കാരിൽ നിന്നും മാത്രമല്ല, മറിച്ച് വിദേശീയരിൽനിന്നും അവ ഒളിപ്പിച്ചുവെക്കാൻ അവർ വളരെയധികം പ്രയത്നിക്കുക തന്നെ ചെയ്യും. END

ഇന്നും ഈ വിധം തന്നെയാണ് ദക്ഷിണേഷ്യക്കാരും മറ്റ് ഫ്യൂഡൽ ഭാഷാ ജനവംശങ്ങളും പെരുമാറുന്നത്.

ഏതാണ്ട് 1990കളിൽ കമ്പ്യൂട്ടറിനെക്കുറിച്ചും സോഫ്ട്വേറിനെക്കുറിച്ചും കാര്യമായി ഒന്നുംതന്നെ അറിവില്ലാതിരുന്ന ദക്ഷിണേഷ്യക്കാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് വിവരം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ നൽകിയപ്പോൾ, അവ കൈവശപ്പെടുത്തുകയും, അവ സ്വകാര്യ സ്വത്താക്കുകയും മറ്റാർക്കും നൽകാതിരിക്കുകയും ചെയ്യുക എന്ന നയമാണ് ഇവർ പ്രകടിപ്പിച്ച സ്വഭാവ വൈശിഷ്ട്യം.

ഫ്യൂഡൽ ഭാഷക്കാർക്ക് ഈ വിധമേ പെരുമാറാൻ ആവുള്ളു.

ബ്രാഹ്മണരിൽ നിന്നും ഹൈന്ദവ സംസ്ക്കാര രഹസ്യങ്ങളും വേദപഠനവും മറ്റും കൈമോശം വന്നു. അവയെല്ലാം കൈവശപ്പെടുത്തുക ചെയ്ത മറ്റ് ജനവംശങ്ങൾ ഹൈന്ദവ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിൽ നിന്നും ബ്രാഹ്മണരെ മെല്ലെ മെല്ലെ ഉന്തിപ്പുറത്താക്കുകയാണ് ചെയ്തത് എന്ന് പറയാമെന്ന് തോന്നുന്നു.

സംസ്കൃതം എന്ന അതികഠിനമായ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷയുമായി കൂട്ടിക്കലർന്നാണ് ബ്രാഹ്മണ ആദ്ധ്യാത്മികത കിടക്കുന്നത് എന്ന് തോന്നുന്നു.

അതിനാൽ തന്നെ വ്യക്തിപരമായുള്ള മാഹാത്മ്യവും, മറ്റു പക്ഷക്കാരുടെ അധഃപ്പതനവും രൂപകൽപ്പന ചെയ്യുന്ന ഒരു ആദ്ധ്യാത്മികതയാവും ഹൈന്ദവ മതപ്രസ്ഥാനം എന്ന് തോന്നുന്നു. ഉദാഹരണത്തിന്, മഹാ ഗുരുവും കുറേ ശിക്ഷ്യന്മാരും, എന്നതു പോലെ.

എന്നുവച്ചാൽ ഗുരുവെന്ന आप्प വ്യക്തിയും तू എന്ന കുറെ കീഴ്വ്യക്തികളും. ഈ സാമൂഹിക രൂപകൽപ്പനയെക്കുറിച്ച് കുറച്ചുകാര്യങ്ങൾ പറയാൻ ആഗ്രഹം മനസ്സിൽ ഉണ്ട്. എന്നാൽ അതിലേക്ക് കടക്കുന്നില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന് ഉള്ള പ്രേരണ



അറേബ്യൻ ഇസ്ലാം പക്ഷക്കാർക്ക്, അവരേക്കാൾ പ്രാകൃത സ്വഭാവക്കാരാണ് എന്ന് തോന്നുന്ന ജനവംശങ്ങളെ, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് സാംസ്ക്കാരികമായി ഉന്നതപ്പെടുത്താം എന്ന വിശ്വാസം വന്നിരിക്കാം. എന്നാൽ ഇത് മിക്കപ്പോഴും പൂർണ്ണമായും നടപ്പുള്ള കാര്യം ആവില്ലതന്നെ.

ശുദ്ധമായ അറേബ്യൻ ഇസ്ലാം പെരുമാറ്റങ്ങളും നിലവാരങ്ങളും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പെരുമാറ്റങ്ങളോടും നിലവാരങ്ങളോടും വളരെ സാമ്യമുള്ളതായി അനുഭവപ്പെട്ടകാര്യം ചെറിയതോതിലുള്ള ആശ്ചര്യത്തോടുകൂടി Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇതും ഒരു ഭാഗികമായ (partial) വാസ്തവം മാത്രമായേക്കാം.

ശുദ്ധമായ കലർപ്പില്ലാത്ത അറബി-ഇസ്ലാം (pristine-Arabic Islam) ആവില്ല, മറ്റ് ഭാഷാ പ്രദേശങ്ങളിൽ വളർന്നുവരുന്ന ഇസ്ലാം.

അതേ പോലെതന്നെ London Missionary Society തിരുവിതാംകൂറിൽ കീഴ്ജനങ്ങളിൽ വളർത്തിയെടുത്ത ക്രിസ്ത്യൻ മതവും, ഇങ്ഗ്ളണ്ടിലെ ശുദ്ധമായ Anglican ക്രിസ്റ്റാനിറ്റിയുമായി വളരെ നിസ്സാരമായ മാനസികവും മനോഭാവപരവും ആയ സാമ്യതയേ കാണുള്ളു. ഈ വ്യത്യാസം പൗരോഹിത്യപരമായ (ecclesiastical) കാര്യങ്ങളിലൂടെ വീക്ഷിച്ചാൽ മനസ്സിലാകില്ലതന്നെ. മറിച്ച് രണ്ട് പക്ഷത്തുമുള്ളവരുടെ ഭാഷാപരമായ മനോഭാവങ്ങളിലൂടെ നോക്കിയാലേ ഇവർ തമ്മിലുള്ള കഠിനമായ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ പറ്റുള്ളു.

ഇവിടെ ചോദ്യമായി ചർച്ചയ്ക്ക് എടുക്കുന്ന കാര്യം, എന്തിനാണ് പലരും മറ്റ് വ്യക്തികളെ അവരുടെ മതത്തിലേക്ക് ചേർക്കുന്നത് എന്നതാണ്.

മുകളിൽ പറഞ്ഞകാര്യം ചെറിയതോതിൽ ശരിയാണ്. പ്രാകൃത ജനങ്ങളെ നന്നാക്കിയെടുക്കാം. എന്നാൽ ഇത് മാത്രമല്ല പ്രചോദനമായി നിൽക്കുന്ന കാര്യം.

സാമൂഹികവും രാഷ്ട്രീയവും ആയ നേതൃത്വം പിടിച്ചെടുക്കാനായി പലരും ആദ്ധ്യാത്മികതയെ ഉപയോഗിച്ചിട്ടുണ്ട്. മാറാഠികളുടെ ചരിത്രത്തിൽ ശിവാജി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി, ബ്രാഹ്മണ മതത്തെ ഈ കാര്യത്തിനായി ഉപയോഗിച്ച്, മുഗൾ രാജാക്കളിൽ നിന്നും കുറച്ചുകാലത്തേക്ക് ചെറിയ തോതിലുള്ള അധികാരം പിടിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നു.

1900ങ്ങളിൽ ബാലഗംഗാദർ തിലക്ക് മഹാരാഷ്ട്രയിൽ ഗണേഷപൂജയെ (ഗണപതിപൂജയെ) ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് ജനങ്ങളെ തനിക്ക് കീഴിൽ അണിനിരത്താൻ ശ്രമിച്ചിരുന്നു. (See illustrative image👇)

ഭൂഘണ്ഡ യൂറോപ്പിലെ വാറ്റിക്കനും (Vatican) യൂറോപ്യൻ രാജ്യങ്ങളെ അവർക്ക് കീഴിൽ അണിനിരത്താൻ ക്രിസ്ത്യൻ മതത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ ഭൂഖണ്ഡ യൂറോപ്യൻ സാമൂഹികാന്തരീക്ഷത്തിന് കടകവിരുദ്ധമായിട്ടുള്ള ഇങ്ഗ്ളണ്ടിൽ നിന്നും ഈ ക്രസ്റ്റ്യനിറ്റിയെ ഇങ്ഗ്ളണ്ടിലെ രാജാവ് പുറത്തേക്കെറിഞ്ഞ്, ഇങ്ഗ്ളിഷുകാർക്ക് സ്വന്തമായുള്ള ഒരു Anglican ക്രിസ്റ്റ്യൻ മതം സൃഷ്ടിച്ചു. കാരണം, ഇങ്ഗ്ളിഷുകാരുടെ വിധേയത്വം അദൃശ്യമായ ആദ്ധ്യാത്മിക കണ്ണികളിലൂടെ കടലിനപ്പുറത്തേക്ക് കുടുക്കിനിർത്തേണ്ട എന്നു തോന്നിയതുകൊണ്ടാവാം.

ഇതുമായെല്ലാം ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അതിലേക്കൊന്നും ഇപ്പോൾ പോകാൻ ആവില്ല.

ആളുകളെ ഏറ്റവും ശക്തമായി അണിനിരത്താനും അടിച്ചമർത്തിനിർത്താനും അനുസരണത്തിൽ നിർത്താനും ഏറ്റവും ശക്തമായ വ്യക്തി ബന്ധ രൂപകൽപ്പന (interpersonal relationship design) ഫ്യൂഡൽ ഭാഷകളിൽ ആണ് ഉള്ളത്. എന്നാൽ ഫ്യൂഡൽ ഭാഷകളിലെ आप्प् - तू / അങ്ങ് - നീ എന്ന വ്യക്തി ബന്ധങ്ങളെ, എതിർകൊണുകളിലേക്ക് ഉന്തി നിർത്തുന്ന രൂപകൽപ്പനയിൽ (designനിൽ) വ്യക്തികളെ പടിച്ചുനിർത്താൻ മറ്റെന്തെങ്കിലും ബാഹ്യമായ അദൃശ്യമായ ചങ്ങലയോ അടച്ചുകെട്ടലോ വേലിക്കെട്ടോ ആവശ്യമാണ്.

പറഞ്ഞു പരിശീലിപ്പിക്കൽ എന്നത് ഒരു ബലവത്തായ മാർഗ്ഗം ആണ്. മലബാറിയിൽ അച്ഛനെ ഇങ്ങൾ എന്നും മകനെ ഇഞ്ഞിയെന്നും സംബോധന ചെയ്യണം എന്ന കാര്യം ഒരു സിദ്ധാന്തോപദേശമായി (indoctrinationആയി) കുട്ടിയിൽ ചെറുപ്പം മുതൽ പലരും പറഞ്ഞു മനസ്സിലാക്കിക്കുന്നു.

ഇതേ പോലൊരു കാര്യം ഇന്ത്യൻ പട്ടാളത്തിലും പരിശീലന കാലം മുതൽ പറഞ്ഞും, കേൾപ്പിച്ചും, ഭീകരമായി ശിക്ഷിച്ചും മറ്റും, ശിപായി പട്ടാളക്കാരന്‍റെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നു.

പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇതേ പോലൊരു സിദ്ധാന്തോപദേശം ചെറുപ്പം മുതൽ നടക്കുന്നുണ്ട്.

ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ വന്നപ്പോൾ കണ്ട സമൂഹികാവസ്ഥയിൽ ഇതേ കാര്യം, സമൂഹത്തിൽ പടിപടിയായി, ഏറ്റവും മുകളിൽ ഉള്ളവരും അവരുടെ ഏറ്റവും കീഴിലുള്ള അടിമ ജനവും ആയി നിലനിന്നിരുന്നു. എന്നാൽ ഈ കാര്യം ഇങ്ഗ്ളിഷ് കമ്പനി ജീവനക്കാർക്ക് മനസ്സിലായില്ലായെന്നേയുള്ളു.

ഇങ്ഗ്ളിഷ് കമ്പനി നൽകിയ വിദ്യാഭ്യാസം ഈ അടുക്കും ചിട്ടയിലും വൻ പോറലുകൾ പടർത്തിയ കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവ് ലഭിച്ചിട്ടുണ്ടാവില്ല. സമൂഹത്തിൽ മുകളിൽനിന്നും താഴേക്കും, താഴെനിന്നും മുകളിലേക്കും ചൂണ്ടുന്ന, ഒറ്റ കോഡിങ്ങിന് പകരം മറ്റ് പല ദിശകളിലേക്കും ചൂണ്ടുന്ന കോഡിങ്ങുകൾ കയറിവന്നു.

പാരമ്പര്യമായി നിലനിന്നിരുന്ന വ്യക്തി ബന്ധ അണിനിരക്കലിന് ബാഹ്യമായുള്ള, വയസ്സ്, വിദ്യാഭ്യാസം, ഉന്നത ജോലി, സർക്കാർ ജോലി, പുതിയ കുടുംബ ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ പുതിയ കോഡുകൾ പ്രാദേശിക ഭാഷയിലെ അടുക്കും ചിട്ടയേയും അലങ്കോലപ്പെടുത്തി എന്നു പറയാം എന്ന് തോന്നുന്നു.

ഇക്കാര്യത്തെ ദൃഷ്ടാന്തീകരിക്കാനായി ഒരു ഉദാഹരണമായുതകുന്ന (illustrative) കാര്യം പറയാം.

ഒരു വിമാനം പറപ്പിക്കാനായി രണ്ട് പയലറ്റുകൾ. ഇവർ രണ്ടുപേരും ഇങ്ഗ്ളിഷുകാർ ആണ് എങ്കിൽ അവർക്കിടയിലുള്ള പ്രായവ്യത്യാസവും മറ്റും അവർ തമ്മിലുള്ള ഔപചാരിക ബന്ധത്തേയും അനുസരണത്തിന്‍റെ ദിശകളേയും സ്വാധീനിക്കുകയോ മലക്കം മറിക്കുകയോ ചെയ്യില്ല. സംസാരത്തിലും പരാമർശങ്ങളിലും അവർ തമ്മിൽ ഉപയോഗിക്കുന്നതും, അവരെക്കുറിച്ച് മറ്റ് ഇങ്ഗ്ളിഷുകാരായ വിമാന ജീവനക്കാർ പറയുന്ന വാക്കുകളിലും യാതോരു പ്രകോപനകരമായ വാക്ക് കോഡും സാധരണ സംഭാഷണങ്ങളിൽ കടന്നുവരില്ല.

എന്നാൽ ചിന്തിക്കുക. രണ്ട് പയലറ്റുകളും യാഥൃശ്ചികമായി മലയാളികൾ ആണ് എന്ന അവസ്ഥ വന്നുവെന്ന്.

ഇങ്ങിനേയും ചിന്തിക്കുക. ഉന്നത സ്ഥാനത്തുള്ള പയലറ്റ്, രണ്ടാം പയലറ്റിനേക്കാൾ ചെറുപ്പമാണ്. ഏതാണ്ട് പതിനഞ്ച് വയസ്സിന് എളേത്. ഇവർ തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കേണ്ടത്. എന്നാൽ മലയാളത്തിലാണ് സംഭാഷണം പലതും നടക്കുന്നത്. വിമാന ജീവനക്കാരിലും മലയാളികൾ ഉണ്ട്.

ഇവിടെ ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചാൽ തികച്ചും എതിർ ദിശകളിലേക്ക് ചൂണ്ടുന്ന രണ്ട് വ്യത്യസ്ത ഉച്ചനീചത്വങ്ങൾ ഭാഷാകോഡുകളിൽ സന്നിഹിതമാണ്.

ഔപചാരിക കൃത്യനിർവ്വഹണം പ്രകാരം ചെറുപ്പക്കാരനായ പയലറ്റാണ് മകുളിൽ. അതേ സമയം വയസ്സ് എന്ന ഹേതു പ്രത്യക്ഷപ്പെട്ടാൽ, രണ്ടാം പയലറ്റാണ് മുകളിൽ. आप्प - तू എന്ന ബന്ധം horizonalആയും verticalആയും മലക്കം മറിയാം, അവസരത്തിന് അനുസരിച്ച്.

ഈ രണ്ട് പയലറ്റുമാരും സ്വകാര്യ വേധികളിൽ ഒന്നിച്ചിരുന്ന സംഭാഷണം നടത്തുമ്പോൾ, രണ്ട് കൂട്ടരുടേയും സുഹൃത്തുക്കൾ അവരോടൊപ്പം ചേർന്നാൽ, മലയാളത്തിൽ ഉള്ള സാർ - നീ, സാർ - നിങ്ങൾ തുടങ്ങിയ കോഡിങ്ങുകൾ നിർബന്ധമായും അടിച്ചേൽപ്പിച്ചില്ലായെങ്കിൽ, ഈ രണ്ട് കൂട്ടരും തമ്മിലുള്ള ഔപചാരിക ബന്ധത്തിലും, വിമാനം പറപ്പിക്കലിലെ അത്മനിയന്ത്രണത്തിലും വിമാനം നിയന്ത്രിക്കുന്നതിലുള്ള കൽപനാ - അനുസരണ കണ്ണിയിലും ചെറിയ തോതിലുള്ള പാളിച്ച വന്നുനിൽക്കും. വിമാനത്തിന്‍റെ കാര്യമായതുകൊണ്ട്, ചെറിയ തോതിലുള്ള പാളിച്ച വൻ പാളിച്ചതന്നെയാണ്.

ഇങ്ഗ്ളിഷിലൂടെ സംസാരിച്ചു ബന്ധം സ്ഥാപിക്കുമ്പോൾ, ചേട്ടൻ, സാറ്, നീ, അവൻ, അദ്ദേഹം തുടങ്ങിയ വാക്കുകളുടെ സാന്നിദ്ധ്യം അലിഞ്ഞ് അപ്രത്യക്ഷപ്പെട്ടിരിക്കും എന്ന് ഓർക്കുക.

സീനിയർ പയലറ്റ് ആയ വ്യക്തിയെ आप्प् ആയി നിർത്തുന്നത് ഔദ്ധ്യോഗിക സ്ഥാനം ആണ്. അത് ഇല്ലാതായാൽ, പ്രശ്നം തന്നെയാണ്.

ഇനി ഇന്ത്യൻ പട്ടാളത്തിലെ കാര്യം എടുക്കാം. ചെറുപ്പക്കാരനായ കമ്മിഷണ്ട് ഓഫിസർ. കൂടെയുള്ളത് ഏതാണ്ട് 20 വയസ്സ് കൂടുതൽ ഉള്ള പട്ടാളക്കാരൻ (Havildar / Naik / Lance Naik / Sepoy).

ഇന്ത്യയെന്ന രാഷ്ട്രം ശക്തമായി നിലനിൽക്കുന്ന അവസരത്തിൽ ഓഫിസർ आप्प्പ്പും പട്ടാളക്കാരൻ तूവും ആയി നിലനിൽക്കുന്ന ബന്ധത്തിന് പോറൽ ഏൽക്കില്ല. എന്നാൽ ഇന്ത്യൻ സൈന്യം തോൽവി നേരിടുന്ന ഒരു അവസരം വരികയാണെങ്കിൽ, വൻ പ്രശ്നം തന്നെയാണ്. तू ആയി കുടുക്കിനിർത്തപ്പെട്ട കീഴ്സ്ഥാന പട്ടാളക്കാർക്ക് ഇത് അവരുടെ ചങ്ങലകളിൽ നിന്നും മുക്തിനേടാനുള്ള ഒരു അവസരം ആയി തോന്നാന്നുള്ള സാധ്യത വളരെ ഏറെയാണ്.

ഇത് യഥാർത്ഥത്തിൽ ഒരു വൻ കാര്യം തന്നെയായിരുന്നു. ഇങ്ഗ്ളിഷ് പക്ഷം ലോകത്തിൽ എവിടെ വച്ചും തകർന്ന് തരിപ്പടമാകുന്ന സാധ്യത മുന്നിൽ വരുമ്പോഴും, അവർക്ക് ഇടയിൽ യാതോരു അനുസരണക്കേടോ ചങ്ങലപൊട്ടിച്ച് പുറത്തുകടക്കാനുള്ള മനോഭാവമോ സാധരണ ഗതിയിൽ വരില്ലതന്നെ. വ്യക്തി ബന്ധങ്ങളെ എടുത്തുകുടയുന്ന രീതയിൽ വാക്ക് കോഡുകളിൽ വേലിയേറ്റം നടക്കാനുള്ള കോഡുകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

Image

👈നൽകിയ imageലെ വാക്കുകൾ നോക്കുക. ഒരു അമേരിക്കൻ പട്ടാളക്കാരൻ ബൃട്ടിഷ് പട്ടാളക്കാരെക്കുറിച്ച് പറഞ്ഞകാര്യമാണ്. എല്ലാം തകർന്നുനിൽക്കുന്ന അവസരത്തിലും അവക്കിടയിൽ യാതോരു വ്യക്തിബന്ധ പോറലും സംഭവിക്കാതെ ഒറ്റക്കെട്ടായി നിൽക്കാനുള്ള കഴിവ് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഉണ്ട്. ബൃട്ടിഷ് എന്ന വാക്കല്ല മുകളിലെ ചിത്രത്തിൽ ഉചിതം. പകരം ഇങ്ഗ്ളിഷുകാർ എന്നാണ് ഉപയോഗിക്കേണ്ടത്.

ഇങ്ഗ്ളിഷ് കൊളോണിയൽ ചരിത്രത്തെക്കുറിച്ച് വാചാലമായി വിഡ്ഢിത്തങ്ങൾ വിളമ്പുന്ന അക്കാഡമിക്ക് ജീനയിസ്സുകൾക്ക് മുകളിൽ സൂചിപ്പിച്ച അതിശക്തമായ വിവരത്തെക്കുറിച്ച് യാതൊന്നും അറിവുമില്ലാ എന്നാണ് തോന്നുന്നത്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് ഈ ഉപദ്വീപിൽ വൻ ആദരവും കൂറും വാത്സല്യവും ജനങ്ങളിൽ ഉണ്ടായിരുന്നു എന്ന കാര്യവും ഈ വിവരദോഷികളുടെ ചരിത്രപഠനങ്ങൾക്ക് കണ്ടെത്താനായിട്ടില്ലാ എന്നും ഓർക്കുക.

ഫ്യൂഡൽ ഭാഷകളിൽ വൻ അധികാരങ്ങൾ ഉള്ളവനായ ഓഫിസറുടെ വാക്കുകൾ അനുസരിക്കാൻ പ്രയാസം ഇല്ലതന്നെ. എന്നാൽ അധികാരം നൽകുന്ന പ്രസ്ഥാനം അപകടത്തിൽ ആണ് എന്ന് അറിയുമ്പോൾ പട്ടാളക്കാർ ഏതു വിധത്തിലാണ് പെരുമാറുക എന്നതിനെക്കുറിച്ച് കൂടുലലൊന്നു ചിന്തിക്കാനില്ല. അധികാരമില്ലാത്ത ചെറുപ്രായക്കരാൻ നീ എന്ന് സംബോധ ചെയ്യുന്നത് പിന്നെ ആപത്ത് വിളിച്ചുവരുത്തുന്ന കാര്യമായി മാറും.

ഈ കാര്യത്തിന്‍റെ ഉള്ളറകളിലേക്ക് പിന്നീട് പോകാം.

ഈ പറഞ്ഞകാര്യങ്ങൾക്ക് മത പരിവർത്തനവും ആയി എന്താണ് ബന്ധം?

ഫ്യൂഡൽ ഭാഷകളിൽ വെറും അധികാരത്തിന്‍റേയും സ്ഥാനമാനത്തിന്‍റേയും കഴിവുകൊണ്ട് മാത്രം കീഴിൽപെട്ടവരുടെ അനുസരണം പിടിച്ചുനിർത്തുന്നതിലുള്ള പരിമിതിയും പരിധിയും മുകളിൽ പറഞ്ഞുകഴിഞ്ഞു. കൽപനാ - അനുസരണ കണ്ണിയിന്മേൽ കുറച്ചുകൂടി ശക്തമായ ഒരു കോഡിങ്ങ് superimpose ചെയ്യാൻ പറ്റിയാൽ, ആ കണ്ണിക്ക് കുറച്ചുകൂടി അധികരിച്ച ഈടും ബലവും വന്നുചേരാം.

അതായത്, അധികാരം നഷ്ടപ്പെട്ട ഉന്നതൻ ഒരു ആദ്ധ്യാത്മിക ഗുരുവാണെങ്കിൽ, ആ ആൾക്ക് അധികാരം നഷ്ടപ്പെട്ടാലും ആദ്ധ്യാത്മിക കണ്ണികളിലൂടെ അനുസരണം പിടിച്ചുനിർത്താൻ ആയേക്കാം.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഈ വിവരം ഇല്ലാതിരുന്നതു കൊണ്ടോ, അതുമല്ല അതിന്‍റെ ആവശ്യം ഇല്ലാ എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ടോ, അവർ ബൃട്ടിഷ്-ഇന്ത്യയിൽ ജനങ്ങളെ Anglican christianityയിലേക്കോ പൊതുവായുള്ള ക്രിസ്തീയ മതത്തിലേക്കോ കൂട്ടിച്ചേർക്കാൻ താൽപ്പര്യപ്പെട്ടിരുന്നില്ല.

എന്നാൽ മറ്റുള്ള പല പ്രസ്ഥാനക്കാരും ആദ്ധ്യാത്മികതയെ അവരുടെ ലോകൈക വിജയങ്ങൾക്കായി ഉപയോഗിച്ചതായികാണുന്നു. തിരുവിതാംകൂർ രാജാവായ മർത്താണ്ഡ വർമ്മ, തന്‍റെ രാജ്യത്തെ ശ്രീ പദ്മനാബസ്വാമിക്ക് (വിഷ്ണുവിന്) കാഴ്ചവച്ചു. അതോടെ പല കുട്ടിരാജ്യക്കാർക്കും തിരുവിതാംകൂറിനെ ആക്രമിക്കാൻ ഭയം വന്നു. കാരണം, അതിശക്തനായ ശ്രീ പദ്മനാബസ്വാമിയെ ആക്രമിക്കുക എന്നത് വൻ പ്രശ്നം തന്നെയാണ്.

ഇസ്ലാമിന്‍റെ കാര്യം പറയുകയാണെങ്കിൽ, ആ മതത്തിന്‍റെ principlesസും (പെരുമാറ്റസംഹിതകളും) practicesസും (പ്രായോഗിക സമ്പ്രദായങ്ങളും) തമ്മിൽ അന്തരം ഉണ്ടോ എന്ന് വ്യക്തമായി അറിയില്ല.

ഇസ്ലാം എന്നത് പൗരോഹിത്യമില്ലാത്ത മതമാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ കാണപ്പെടുന്ന കാര്യം, ഇസ്ലാം മതം വൻ കീഴ്വഴക്കങ്ങളും ശിഷ്ടാചാരങ്ങളും (decorum) ഏതാണ്ടൊരു പട്ടാളച്ചിട്ടയിൽ തന്നെ വ്യക്തികളിൽ വളരെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിച്ചും പരിശീലിപ്പിച്ചും എടുക്കാൻ ഉദ്യമിക്കുന്ന മതമാണ്.

പഠിപ്പിക്കുന്നതും ജീവിക്കുന്നതും ചിന്തിക്കുന്നതുമായ ഭാഷ, ഫ്യൂഡൽ ഭാഷ ആയതുകൊണ്ട്, ആദ്ധ്യാത്മികതയുടെ പരിവേഷത്തിനും വേലിക്കും അപ്പുറം, വ്യക്തിയിൽ മനോഭാവത്തിന് ഉൽകൃഷ്ടത ലഭിക്കില്ലാ എന്നാണ് തോന്നുന്നത്. മാത്രവുമല്ല, എന്തൊക്കെ ഗുണദോഷം നൽകിയാലും, സ്വന്തം ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്‍റെ കണ്ണികൾക്കുള്ളിൽ വരാത്തവരോട് മത്സരബുദ്ധിയും വന്നേക്കാം.

എന്നാൽ രാഷ്ട്രീയമോ, സാംസ്ക്കാരികമോ, രാജാധികാരപരമായതോ ആയ ഉദ്ദേശങ്ങൾ ഉള്ള ഒരു നേതാവിന് അതിശക്തമായ രീതിയിൽ തന്‍റെ കരുക്കൾ നീക്കാൻ വൻ സൗകര്യം ഇസ്ലാം നൽകിയേക്കാം. കാരണം, ആ മതത്തിന്‍റെ ഉന്നതങ്ങളിൽ നിൽക്കുന്നവർക്ക്, ideal (ഉത്തമമായ) അന്തരീക്ഷം ലഭിക്കുകയാണെങ്കിൽ, അവർക്ക് കീഴിൽ വൻ അനുസരണത്തിന്‍റെ കണ്ണികളിൽ പെട്ടുകിടക്കുന്ന ഒരു വൻ പടതന്നെ, കാര്യമായ സൈനിക പരിശീലനം നൽകാതെ തന്നെ നിലവിൽ ഉണ്ടാവും.

ഈ ഒരു കാര്യം പോസിറ്റിവ് ആയും അപകടകരമായും ഉപയോഗിക്കാൻ പറ്റുന്ന കാര്യം തന്നെയാണ്.

ഹൈദ്രലിയും ടിപ്പു സുൽത്താനും ഈ ഒരു സൈനിക ആശയം നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. Cannanoreറിലെ അറക്കൽ കുടുംബത്തിലെ ബീവിയോട് മലബാറുകളിലെ മാപ്പിളമാരിൽ പലരിലും ഒരു വിധേയത്വം നിലനിന്നിരുന്നതും, ആദ്ധ്യാത്മിക കണ്ണികളിലൂടെയാവാം എന്നാണ് തോന്നുന്നത്.

ഇസ്ലാമിലേക്ക് ചേർന്ന നായർമാർക്ക് തലമുറകളിലൂടെ അവരുടെ കൂറും വാസ്തല്യവും മാപ്പിളമാരോടായിമാറി എന്നത് അവരുടെ പൈതൃകങ്ങളിലൂടെ നോക്കിയിൽ വളരെ ജിജ്ഞാസ ഉണർത്തുന്ന ഒരു കാര്യം തന്നെയാവാം. അവരുടെ പിതാമഹന്മാരെ ആക്രമിച്ചവരിലേക്ക് അവർ അലിഞ്ഞു ചേരുന്നതായി ഇരുട്ടിലേക്ക് മാഞ്ഞ ചരിത്ര പാതകളിൽ ഒണക്കോലച്ചൂട്ട കത്തിച്ചു നോക്കിയാൽ കാണാൻ പറ്റും എന്നും തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ വിരോധാഭാസങ്ങൾ



എഴുത്ത് ഇപ്പോൾ നായർമാരെക്കുറിച്ചുള്ള കാര്യങ്ങളിലൂടെയാണ് നീങ്ങുന്നത്. എന്നാൽ കഴിഞ്ഞ എഴുത്തിൽ എഴുതിയ ചിലകാര്യങ്ങളുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ മനസ്സിൽ കയറി വന്നിരിക്കുന്നു. അവയേയും ഇവിടെ കുറിച്ചിട്ടിറ്റ് മുന്നോട്ട് നീങ്ങാം എന്ന് വിചാരിക്കുന്നു.

പറയാൻ ഉദ്ദേശിക്കുന്നത് ദക്ഷിണേഷ്യയിൽ പലയിടത്തും കാണപ്പെടുന്ന ഇസ്ലാം - ഹിന്ദു വർഗ്ഗീയ വിരോധത്തെക്കുറിച്ചാണ്.

ആദ്യം തന്നെ മനസ്സിൽ കയറുന്ന വിവരം, ഇന്ത്യയിൽ ഇന്ന് ഹിന്ദുവെന്ന നിർവ്വചനത്തിൽ നിന്നുകൊണ്ട് മുസ്ലിം ജനവുമായി ഏറ്റുമുട്ടാനായി സംഘടിക്കപ്പെടുന്നവരിൽ ഒട്ടുമിക്കവരും ഏതാണ്ട് 1900വരെ യഥാർത്ഥത്തിൽ ഹിന്ദുവെന്ന നിർവ്വചനത്തിൽ പെടുന്ന ജനവംശങ്ങൾ ആയിരിക്കില്ല എന്നതാണ്.

അമ്പലവാസി, നായാടി, മക്കത്തായ തീയർ, മരുമക്കത്തായ തീയർ, ചെറുമാർ, പുലയർ, പറിയർ, മലയർ, ഷാണർ, ഈഴവർ, നായർ തുടങ്ങിയവർ ആരും തന്നെ പാരമ്പര്യ ഹൈന്ദവ മതത്തിൽ ഉള്ളവർ അല്ല. അടിമയേയും അടിമ-ഉടമയേയും ഒരേ 'ഞങ്ങൾ' എന്ന വാക്കിൽ ഉൾപ്പെടുത്തിയാലുള്ള അവസ്ഥയിലെ വിഡ്ഢിത്തം മാത്രമാണ്, എല്ലാരേയും ഹിന്ദുവെന്ന് നിർവ്വചിക്കുന്നതിൽ വരുന്നത്.

നമ്പൂതിരിമാർക്കും (ബ്രാഹ്മണർക്കും / ഹിന്ദുക്കൾക്കും) ഇസ്ലാമിനോട് വിരോധം വരുത്തിയ സംഭവങ്ങൾ മലബാറിൽ നടന്നിട്ടുണ്ട് എന്നതും വാസ്തവം തന്നെ.

Malabar 👉 Manualലിൽ നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക:

But the factors now learnt that Brahman messengers were no longer safe ; a Brahman selected to convey the message refused to go ; and assigned as his reason that there was “a report prevailing that the Nabob had issued orders for all the Brahmans on the coast to be seized and sent up to Seringapatam.”


ആശയം : ബ്രാഹ്മണരായ ദൂതന്മാർക്കും സുരക്ഷയില്ലാ എന്ന് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചു. സന്ദേശം വഹിക്കാനായി ഉത്തരവാദപ്പെടുത്തിയ ഒരു ബ്രാഹ്മണ വ്യക്തി പോകാൻ വിസ്സമ്മതിച്ചു. അയാൾ നൽകിയ കാരണം, മലബാർ തീരത്തുള്ള എല്ലാ ബ്രാഹ്മണരേയും പടിച്ച് ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടു പോകണം എന്ന ഉത്തരവ് Nabob നൽകിയിട്ടുണ്ട് എന്ന ഒരു വാർത്ത പരന്നിട്ടുണ്ട് പോലും എന്നതാണ്.

ടിപ്പു സാഹിബ് എന്ന് അറിയപ്പെട്ടിരുന്ന മൈസൂർ രാജാവിനെയാണ് ഇവിടെ Nabob എന്ന് പരാമർശിക്കപ്പെട്ടത്.

മുകളിൽ നൽകിയ ഉദ്ധരണിക്ക് തൊട്ടു പിന്നാലെ Malabar Manualലിലെ ഈ വാക്യവും നോക്കുക.

And on the 20ᵗʰ confirmation of the fact was received from Calicut, where “200 Brahmans had been seized and confined, made Mussulmen, and forced to eat beef and other things contrary to their caste.”


ആശയം : Calicutൽ നിന്നും 20താംതീയതി ഈ വിവരത്തിന്‍റെ സ്ഥിരീകരണവും ലഭിച്ചു. 200 ബ്രാഹ്മണരെ പിടികൂടി, തടവുകാരാക്കി, മുസൽമാന്മാരാക്കി, നിർബന്ധിച്ച് beef കഴിപ്പിക്കുകയും, അവരുടെ ജാതീയമായ നിബന്ധനകളിൽ അരുതാത്തവ എന്ന് ചട്ടപ്പെടുത്തപ്പെട്ട കാര്യങ്ങൾ ചെയ്യിക്കുകയും ചെയ്തു. END.

ഇത് ബ്രാഹ്മണരിൽ ചിലർക്ക് ലഭിച്ച അനുഭവമാണ്. മറ്റ് ജാതിക്കാരെ പലതട്ടുകളിലെ അടിമ ജനമായി ജീവിപ്പിച്ചിരുന്ന ബ്രാഹ്മർക്ക് ലഭിച്ച ഈ അനുഭവം മറ്റു ജാതിക്കാർ അവരുടെ സ്വന്തം പിതാമഹന്മാരുടെ അനുഭവമായി ചിത്രീകരിക്കുന്നതിൽ വിഡ്ഢിത്തമല്ലെ ഉള്ളത് എന്ന ചിന്ത മനസ്സിൽ കയറിവരുന്നുണ്ട്.

പിന്നെ പറയാനുള്ളത്, ഈ അനിഷ്ട അനുഭവം ലഭിച്ച ബ്രാഹ്മണരുടെ സന്താനപരമ്പരകൾ ഇന്ന് ഇസ്ലാം മതത്തിനോടാണ് കൂറു കാണിക്കുക. അവരുടെ പിതാമഹന്മാർക്ക് ലഭിച്ച വേദനാജനകമായ അനുഭവത്തിൽ അവരാണ് യഥാർത്ഥത്തിൽ വെറുപ്പ് പ്രകടിപ്പിക്കേണ്ടത്. ഇസ്ലാമിനെ എതിർത്തു സംസാരിക്കേണ്ടവരാണ് അവർ. അവർ അത് ചെയ്യുന്നില്ല.

ഹൈന്ദവരുടെ voluntary അടിയാളിമാരായ അമ്പലവാസികളിലും നായർമാരിലും ചിലർക്കും ഇതേ പോലുള്ള അനുഭവം ലഭിച്ചു. അവരും പിൽക്കാലങ്ങളിൽ അവസരം ലഭിച്ചപ്പോൾപോലും ഇസ്ലാമിൽ നിന്നും പുറത്തേക്ക് ചാടിയില്ല.

ദക്ഷിണ മലബാറിൽ ചെറുമർ മുതൽ മക്കത്തായ തീയർ വരെയുള്ള ജനവംശങ്ങളിൽ നിന്നും അനവധി പേർ ഇസ്ലാമിലേക്ക് സ്വമനസ്സാലെ ചേർന്നു.

തിരുവിതാംകൂറിലെ ഈഴവർ ഇതേ പോലെ ഇസ്ലാമിലേക്ക് മാറിയിരുന്നുവോ എന്ന് അറിയില്ല. അവിടുള്ള മുസ്ലിം ജനത്തിനെ മേത്തന്മാർ എന്നാണ് അറിയപ്പെടുന്നത് എന്നു തോന്നുന്നു. മാപ്പിള എന്ന വാക്ക് തിരുവിതാംകൂറിൽ സുറിയാനി കൃസ്ത്യാനികളെയാണ് സൂചിപ്പിക്കുന്നത് എന്നാണ് തോന്നുന്നത്.

ഇന്ന് ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്നവരും മുസ്ലിംസുമായി നിലനിൽക്കുന്ന വർഗ്ഗീയ വിരോധത്തോളം തന്നെ കടുപ്പമേറിയ വിരോധങ്ങൾ ഇന്ന് ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്ന വ്യത്യസ്ത ജനവംശങ്ങൾ തമ്മിൽ നിലനിൽക്കുന്നുണ്ട്, പലയിടത്തും. അതിന്‍റെ വ്യക്തമായ തെളിവുകൾ ഈ എഴുത്തുകാരന്‍റെ ഈമെയ്ലിൽ തന്നെ ലഭിച്ചിട്ടുണ്ട്. അവ ഇവിടെ വെളിപ്പെടുത്താൻ പറ്റാത്ത വിധം കടുപ്പമേറിയതാണ്.

എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർ ഈ വെറുപ്പിനെ നുള്ളിപ്പെറുക്കിയെടുത്ത് ആളിക്കത്തിച്ചാൽ, ആ വിധ വിരോധങ്ങളും തെരുവീഥികളിൽ ആളിപ്പടരും.

Calicut districtറ്റിലെ നാദാപുരത്തിലെ മുസ്ലിം ജനങ്ങളിൽ നായർ വംശ പൈതൃകം ഉണ്ടാവാം എന്ന കാര്യം Malabar Manualലിൽ നിന്നും ചുഴഞ്ഞെടുത്തിരുന്നു എന്ന കാര്യം വായനക്കാർ ഓർക്കും.

നാദാപുരത്തെ മുസ്ലിം ജനങ്ങളും അവിടുള്ള തീയ തൊഴിലാളി വർഗ്ഗവും മറ്റുമായുള്ള വർഗ്ഗീയ വിരോധത്തിന്‍റെ ചരിത്രപരമായുള്ള പശ്ചാത്തലം, പഴയ കാല നായർമാരും അവരുടെ തീയ കൈത്തൊഴിലാളികളായ അർദ്ധ അടിമകളും തമ്മിൽ നിലനിന്നിരുന്ന ബന്ധത്തിൽ നിന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

നായർമാർ അവരുടെ കീഴിൽപ്പെട്ട തീയരോടും, ചിലപ്പോൾ തീയർ തൊഴിലാളികളോടൊപ്പം ചേർന്നു നിന്നിരുന്ന കുടിയേറ്റ കൈത്തൊഴിലാളികളായ ഈഴവരോടും വച്ചു പുലർത്തിയിരുന്ന വെറുപ്പും അറപ്പും, യാതോരു മാറ്റവുമില്ലാതെ ഈ നായർമാർ ഇസ്ലാമിലേക്ക് മാറിക്കഴിഞ്ഞപ്പോഴും നിലനിർത്തിയിരുന്നിരിക്കാം.

അത് ഒരു വശത്ത്.

മറ്റൊരു വശത്ത്, ഇസ്ലാമിലേക്ക് കീഴ്ജന വംശങ്ങൾ ചേർന്ന കാര്യമാണ്. ഇത് 100% 180° തലതിരിഞ്ഞുകിടക്കുന്ന കാര്യമാണ്. ഉന്നത ജനവംശം അല്ല ഇവർ, മറിച്ച് കീഴ്ജനമാണ്.

ഈ കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് കയറിയപാടെ, അവരുടെ മനസ്സിലും ഭാവത്തിലും നിലനിന്നിരുന്ന അധമത്വം തുടച്ചുമാറ്റപ്പെടില്ല എന്നതു വാസ്തവം തന്നെ. അതേ സമയം ഇസ്ലാമിൽ അവർക്ക് വൻ സാമൂഹിക സൗകര്യങ്ങളും വ്യക്തി ബലവും, ആൾക്കുട്ട ശക്തിയും മറ്റുമാണ് ലഭിച്ചത്.

ഇസ്ലാമിൽ തന്നെയുള്ള ഉന്നത ജനങ്ങൾ, ഇവരിൽ നിന്നും വിത്യസ്തമായ മേൽവിലാസം അദൃശമായ കോഡുകളിൽ നിലനിർത്തിയിരിക്കാമെങ്കിലും, ഹിന്ദുക്കൾക്ക് ലഭിക്കുന്ന വിവരം ഇവർക്കുള്ള ഇസ്ലാമിക മേൽവിലാസം മാത്രമായിരിക്കും.

ഇവരുമായി സാമൂഹികമായി ബന്ധപ്പെടുമ്പോൾ, ഹിന്ദുക്കൾക്കും (ബ്രാഹ്മണർക്കും) പോരാത്തതിന്, ഹിന്ദു മത മേൽവിലാസം കൈവശപ്പെടുത്തിയ മറ്റ് ജനവംശങ്ങൾക്കും ഈ ഹീനജന മുസ്ലിം പെരുമാറ്റങ്ങളേയും അവരുടെ വഴിവിട്ട തന്‍റേടിത്തത്തേയും മറ്റും സഹിക്കാൻ പറ്റാത്തതായി തോന്നാം.

കീഴ്ജനത്തിന് സ്വാതന്ത്ര്യം നൽകിയാൽ അവർ ആദ്യം ചെയ്യുന്നത് അവരുടെ പാരമ്പര്യ മേലാളന്മാരെ നീ, അവൻ, അവൾ (ഇഞ്ഞി, ഓൻ, ഓള്) പ്രയോഗങ്ങളിൽ നിർവ്വചിക്കുക എന്നതാവാം.

ഹിന്ദു പക്ഷത്തിന് ലഭിക്കുന്ന വിവരം മുസ്ലിസ് എന്ന ജനം യാതോരു മര്യാദയും സംസ്ക്കാരവും ഇല്ലാത്ത ഒരു കാട്ടുവർഗ്ഗമാണ് എന്നതാവാം.

എന്നാൽ വാസ്തവത്തിൽ ഈ മുസ്ലിം ആളുകളും യഥാർത്ഥത്തിൽ ഇന്ന് ഹിന്ദുക്കൾ എന്ന് സ്വയം നിർവ്വചിക്കുന്ന ജനവംശങ്ങൾ തന്നെയായിരുന്നു പണ്ടുകാലങ്ങളിൽ. അവരിലെ പ്രാകൃത പെരുമാറ്റങ്ങളേയും മനോഭാവങ്ങളേയും മറ്റും, ബാദ്ധ്യതയും ശല്യ ബാദ്ധ്യതയും മറ്റുമായി ഇന്ന് ഇസ്ലാം തലയിൽ ഏറ്റിയെടുത്തുവെന്നേയുള്ളു.

അവരുടെ പ്രാകൃതമായ മുഖഭാവവും മുഖാകൃതിയും വികൃത ഭാഷണവും കണ്ടും കേട്ടും അനുഭവിച്ചും ഇസ്ലാമിനോട് തന്നെ കഠിനമായ വ്യക്തി വിരോധം മനസ്സിൽ കയറ്റിവച്ച്, കാണുന്നതും കേൾക്കുന്നതുമായ എല്ലാ മുസ്ലിം ജനവംശങ്ങളുടേയും സഹജഗുണമായി (dispositionആയി) അവ മനസ്സിലാക്കിയെടുക്കപ്പെടുന്നുണ്ടാവാം.

ഇത് ഒരു വൻ കാര്യം തന്നെയാണ്. കാശ്മീരിലെ ഇസ്ലാം വംശത്തിനോട് പലർക്കും ഉള്ള വിരോധം, അവർക്ക് അവരുടെ ചുറ്റുപാടിൽ ഉള്ള മുസ്ലി വ്യക്തിയോടോ സമൂഹത്തിനോടോ ഉള്ള വിരോധം extrapolate ചെയ്തതാവാം.

എന്നാൽ കാശ്മീരിലെ മുസ്ലീം ജനവംശവും ദക്ഷിണ മലബാറിലെ മാപ്പിളമാരും തമ്മിൽ പൈതൃകമായി യാതോരു ബന്ധവും കണ്ടേക്കില്ല. കാശ്മീരിലെ മുസ്ലിം ജനത്തിന് അവിടുള്ള ബ്രാഹ്മണ വർഗ്ഗക്കാരിൽ (പണ്ഡിറ്റുമാരിൽ) നിന്നും ലഭിച്ച സാമൂഹിക അനുഭവം യഥാർത്ഥത്തിൽ മലബാറിലെ കീഴ്ജനം അവരുടെ നമ്പൂതിരിമാരിൽ നിന്നും ലഭിച്ചതിനോളം തന്നെ കഠിനമായിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ സാക്ഷ്യം നൽകുന്നുണ്ട്.

അങ്ങിനെ നോക്കുമ്പോൾ, മലബാറിലെ കീഴ്ജന വംശങ്ങൾ യഥാർത്ഥത്തിൽ കാശ്മീരിലെ പഴയ കാല കീഴ്ജനത്തിന് പിന്തുണയല്ലേ നൽകേണ്ടത്?

പറഞ്ഞിട്ട് എന്ത് കാര്യം? അടിമ ജനം ഓരോ വർഷവും അവരുടെ ജന്മിയുടെ വീട്ടിൽ പോയി അടിയാളത്തം പ്രകടിപ്പിക്കാനുള്ള അവസരമായ ഓണത്തിനെയാണ് ഇന്ന് പൊന്നോണമായി പഴയകാല അടിമജനത്തിന്‍റെ പിൻഗാമികൾ ആഘോഷിക്കുന്നത്!

pristine-Arabic ജനത ലോകത്തിൽ ഏത് ദിക്കിൽ ചെന്ന് ഇസ്ലാം പ്രചരിപ്പിച്ചാലും, ആ പ്രദേശങ്ങളിലെ ഫ്യൂഡൽ ഭാഷകളിൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ തികച്ചും പുതിയ വെറുപ്പകുൾ മാത്രമാവാം സൃഷ്ടിച്ചെടുക്കുക.

കാരണം, ആ വിധ പ്രദേശങ്ങളിൽ ഏറ്റവും കഠിനമായി നിലനിൽക്കുന്ന പിശക് ആ നാടുകളിലെ ഭാഷാ കോഡുകളിൽ തന്നെയാവും നിലനിൽക്കുന്നുണ്ടാവുക. ഇങ്ങിനെയുള്ള ഒരു പ്രശ്നത്തെ അവഗണിച്ചുകൊണ്ട് യാതോരു സാമൂഹിക പരിഷ്ക്കരണവും സാധ്യമല്ലതന്നെ.

പിന്നെ പറയാനുള്ളത് ഹൈന്ദവ ക്ഷേത്രങ്ങൾ പൊളിച്ച് ഇസ്ലാമിക പള്ളികൾ പണിതു എന്ന ആരോപണങ്ങളെക്കുറിച്ചാണ്. ഇതിൽ യാതോരു ശരിയും ഇല്ലാ എന്ന് പറയാനുള്ള വിവരം ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ.

എന്നാൽ 👉Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക:

How the Muhammadans came to adopt this same style for their mosques is perhaps to be accounted for by the tradition, which asserts that some at least of the nine original mosques were built on the sites of temples, and that the temple endowments in land were made over with the temples for the maintenance of the mosque.


ആശയം : പുരതാന കാലത്തിലെ കാര്യമാണ്. ഇസ്ലാമിന്‍റെ ആദ്യകാല ഒൻപത് പള്ളികളിൽ ചിലതെല്ലാം അമ്പലങ്ങളെ പരിവർത്തനം ചെയ്ത് പള്ളികൾ ആയി മാറ്റിയവയാവാം എന്ന്. എന്നുവച്ചാൽ, ഹിന്ദുക്കൾ (ബ്രാഹ്മണർ) ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തപ്പോൾ, അവർ അവരുടെ ആരാധനാലയങ്ങളേയും അവരുടെ പുതിയ മതത്തിന്‍റെ ആവശ്യകതയിലേക്ക് മാറ്റിയിരിക്കാം എന്ന് മനസ്സിലാക്കാം എന്ന് വിചാരിക്കുന്നു. END.

അത് പഴയ കാര്യം. എന്നാൽ ഹൈദ്രലിയുടേയും ടിപ്പുവിന്‍റേയും കാലത്ത്, ഹിന്ദുക്കളും അമ്പലവാസികളും നായർമാരും ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, അവർ അവരുടെ ആരാധാനാലയങ്ങളേയും പരിവർത്തനം ചെയ്തിട്ടുണ്ടാവാം.

ഹൈദ്രലിയുടേയും ടിപ്പുവിന്‍റേയും ആക്രമണ കാലത്ത് ക്ഷേത്രങ്ങളെ ആക്രമിക്കപ്പെട്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ആ വിധ ആക്രമിക്കപ്പെട്ട ക്ഷേത്രങ്ങൾ, പിന്നീടും ക്ഷേത്രങ്ങൾ ആയി തുടർന്നിരിക്കാം.

ബ്രാഹ്മണ (ഹൈന്ദവ) ക്ഷേത്രങ്ങളെ കൊള്ളയടിച്ചതായി വളരെ കുപ്രസിദ്ധനായി പറയപ്പെടുന്നത് Mahmud of Ghazni എന്ന അഫ്ഘാൻ രാജാവാണ്. എന്നാൽ പൊതുവേ പറഞ്ഞാൽ, നൂറ്റാണ്ടുകളിലൂടെ നോക്കുമ്പോൾ, ബ്രാഹ്മണ ക്ഷേത്രങ്ങളെ ദക്ഷിണേഷ്യയിലെ ആരും തന്നെ ആക്രമിക്കുകയോ കൈവശപ്പെടുത്തുകയോ, ആ വിധ ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന സമ്പത്ത് കൈയിട്ടുവാരുകയോ, ചെയ്യാറില്ലായിരുന്നു എന്നാണ് കാണുന്നത്. exceptions കണ്ടേക്കാം. (പോർച്ചൂഗീസുകാർ അമ്പലങ്ങളെ കൊള്ളയിടച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.)

ബ്രാഹ്മണ ക്ഷേത്രങ്ങളുടെ കഥകഴിഞ്ഞത് ഇന്ത്യാ രാജ്യം നിലവിൽ വന്നതോടുകൂടിയാണ്. മിക്ക ക്ഷേത്രങ്ങളേയും സർക്കാർ പിടികൂടുകയും ബ്രാഹ്മണരല്ലാത്ത ആളുകളെ അവയുടെ നിർവ്വഹനത്തിനായി ഏൽപ്പിക്കുകയും, ആ ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന സമ്പത്തിന് മേൽ അധികാരം നിലനിർത്തുകയും ചെയ്തു. പിന്നിലോട്ടുള്ള 5000 വർഷവും മുന്നിലുള്ള 5000 വർഷവും പിന്നീടൊരിക്കൽ നിരീക്ഷണത്തിന് വച്ചാൽ, കാണുക, ദക്ഷിണേഷ്യയിലെ ബ്രാഹ്മണ ക്ഷേത്രങ്ങളെ പിടികൂടിയതും ക്ഷേത്ര സ്വത്തിൽ കൈവെക്കുകയും ചെയ്തത് ഇന്ത്യൻ ഭരണം മാത്രമാണ് എന്നതാവും.

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻശനും നൽകാൻ കേരള സർക്കാരിന്‍റെ പക്കൽ പണം ഇല്ലാ എന്നുവരുമ്പോൾ, തിരുവിതാംകൂർ രാജ്യത്തിലെ പദ്മനാഭസ്വാമീ ക്ഷത്ര ഭണ്ഡരം കുത്തിത്തുറക്കപ്പെടില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്? തിരുവിതാംകൂർ രാജ്യത്തെത്തന്നെ സൈനിക ശക്തി പ്രകടിപ്പിച്ച് പിടികൂടാൻ പോലും യാതോരു മനഃപ്രയാസവും ഇന്ത്യൻ സർക്കാരിന് ഇല്ലായിരുന്നു. പിന്നല്ലെ അവിടുത്തെ ക്ഷേത്രത്തിന്‍റെ കാര്യം.

കാര്യങ്ങൾ എല്ലാം ഈ വിധം ഇരിക്കെ, ഖുറ്ആനിലെ വചനങ്ങളെ ഉദ്ധരിച്ച് അവയെ പഴിപറയുന്നതിലും, പ്രവാചകനെ പുലഭ്യം പറയുന്നതിലും എന്ത് കാര്യമാണ് ഉള്ളത്?

ഇനി എഴുത്തിന്‍റെ പാതയിലേക്ക് വീണ്ടും കടക്കുകയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ തടഞ്ഞുതുടങ്ങിയപ്പോൾ





നായർമാരെക്കുറിച്ചുള്ള എഴുത്ത് ഉപസംഹരിക്കാൻ പോകുകയാണ്. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി എഴുതിച്ചേർക്കാം.

ഒന്ന് ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണ മലബാറിനേയും ഉത്തര മലബാറിനേയും സംയോജിപ്പിച്ച് മലബാർ ജില്ല എന്ന പ്രദേശം സ്ഥാപിക്കുകയും അവിടെ ലിഖിത രൂപത്തിലുള്ള നിയമ സംവിധാനങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്തതോടുകൂടി, നായർമാരും അവരുടെ മുകളിൽ ഉള്ള അമ്പലവാസികളും ഹിന്ദുക്കൾക്കളും സാമൂഹികമായി പലവിധ തടസ്സങ്ങളും നേരിട്ടിരിക്കാം.

നായർമാരുടെ മുകളിൽ അത്യുന്നതങ്ങളിൽ ഐഏഎസ്സുകാരെപ്പോലെയുള്ള നമ്പൂതിരിമാർക്കും, അതേ പോലെ അത്യുന്നതങ്ങളിൽ ഉള്ള ഐപിഎസ്സുകാരെപ്പോലുള്ള രാജകുടുംബക്കാർക്കും അധികാരം നഷ്ടപ്പെട്ടിരുന്നു. ഇത് ഇങ്ഗ്ളിഷിൽ കാണുന്നതുപോലുള്ള ഒരു കാര്യമല്ലതന്നെ.

ഇഞ്ഞി, ഓൻ, ഓള്, അളെ, അനെ, ഐറ്റിങ്ങൾ എന്നെല്ലാം വാക്കുകളിൽ കാലാകാലങ്ങളായി നിർവ്വചിക്കപ്പെട്ടിരുന്ന ഹീന ജനവർഗ്ഗങ്ങൾ ഇനിമുതൽ നിയമ ചട്ടങ്ങൾ പ്രാകരം അവർക്ക് മുകളിൽ ഉള്ളവരോട് അടിയാളത്തം നിറച്ചുള്ള വാക്കുകളിൽ സംബോധനയും പരാമർശിക്കലും ആവശ്യം ഇല്ലാ എന്നുള്ളത് ഒരു ഭയങ്കര കാര്യം തന്നെയാണ്.

ഇന്നുള്ള ഇന്ത്യൻ സ്കൂളുകളിലെ ക്ളാസിൽ അദ്ധ്യപാകൻ കയറിവരുമ്പോൾ, വിദ്യാർത്ഥികൾ എഴുന്നേറ്റ് നിൽക്കാൻ കൂട്ടാക്കുന്നില്ല എങ്കിൽ തന്നെ അദ്ധ്യാപകന്‍റെ മനോനിലയിൽ കാര്യമായ വിഭ്രാന്തി പടരും. പോരാത്തതിന്, വിദ്യാർത്ഥികൾ അദ്ധ്യപകനെ നീ, അവൻ, വെറും പേര് തുടങ്ങിയ പദരൂപങ്ങളിൽ നിർവ്വചിക്കാനും തുടങ്ങിയാൽ, ആ സ്കൂൾ പ്രസ്ഥാനം തകരും. അദ്ധ്യാപകർ schizophrenia എന്ന് വിഡ്ഢി ശാസ്ത്രത്തിൽ ഇന്ന് നിർവ്വചിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് തന്നെ നീങ്ങിയേക്കാം.

ഇതിന്‍റെ ഏറ്റവും ഭീകരാവസ്ഥ, കീഴ്ജന വ്യക്തികൾ അടിയാളത്തം ഇല്ലാതെ പെരുമാറിയാൽ അതിന് നിവാരണം ലഭിക്കാനായി സമീപിക്കാനാവുന്ന യാതോരു വ്യവസ്ഥയോ സംവിധാനമോ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിച്ചിരുന്നില്ല എന്നതാണ്. ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപ്, ഈ വിധം അടിയാളത്തമില്ലാതെ വാക്കുകൾ ഉപയോഗിച്ചാൽ, ആ കീഴ്ജന വ്യക്തിയെ കെട്ടിയിട്ട് അടിച്ച് എല്ലൊടിച്ചിടാനുള്ള സൗകര്യം നായർമാരിൽ നിക്ഷിപ്തമായിരുന്നു.

പുതിയ നിയമങ്ങൾ വന്നു എന്നിരുന്നാലും, സ്വത്തും ധനവും, സംഘടിതമായി പ്രവർത്തിക്കാനും, സ്വന്തം വാസസ്ഥലം വിട്ട് യാത്രചെയ്യാനും മറ്റുമുള്ള സൗകര്യങ്ങളും മറ്റും നായർമുതൽ മുകളിലോട്ടുള്ള ജനവംശങ്ങളുടെ കൈകളിൽ തന്നെയാണ് നിലനിന്നിരുന്നത്. ഇതിനാൽത്തന്നെ കോടതിയും മറ്റ് നിയമ സംവിധാനങ്ങളും അവർക്ക് ഉപയോഗിക്കാനുള്ള സൗകര്യം ലഭിച്ചിരുന്നു. ഇതും ഇങ്ഗ്ളിഷ് ഭരണത്തിന് അമ്പരപ്പ് നൽകിയ ഒരു കാര്യമായിരുന്നു.

വെറും നിയമങ്ങൾ എഴുതിയതുകൊണ്ടൊന്നും സാമൂഹിക പരിഷ്ക്കരണം വരില്ലതന്നെ. ഈ കാര്യവുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങൾ കീഴ്ജനത്തിനെക്കുറിച്ച് എഴുതുമ്പോൾ പരാമർശിക്കാം എന്നു വിചാരിക്കുന്നു.

ഇങ്ഗ്ളിഷ് ഭരണം നിയമങ്ങൾ നിർമ്മിച്ചപ്പോൾ, പാരമ്പര്യമായി നായർമാർക്ക് കൈവശമുള്ള പരാക്രമണത്തിനുള്ള അധികാരങ്ങളുമായി അവ ഏറ്റുമുട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. സാധാരണ ഗതിയിൽ നായർ വ്യക്തി കീഴ്ജനത്തിൽ പെട്ട വ്യക്തിയെ വെട്ടിമുറിച്ചാൽ അത് ഒരു പോലീസ് കേസ് ആവാനുള്ള യാതോരു സംവിധാനവും എവിടേയും ഇല്ലായിരുന്നു.

മാത്രവുമല്ല, ഓരോ കുട്ടിരാജ്യത്തിലേയും രാജകുടുംബക്കാർ, ആ രാജ്യത്തിലെ ആരേയും കൊല്ലാനും മരത്തടിയിൽ ആണിവച്ച് അടിച്ചുപതിച്ച് നിർത്താനും മറ്റുമുള്ള അധികാരണങ്ങൾ ഉള്ളവർ തന്നെ.

മലബാറിൽ കുട്ടിരാജ്യങ്ങൾ ഓരോന്നായി ഇങ്ഗ്ളിഷ് കമ്പനിയുടെ കൈകളിലേക്ക് തങ്ങളുടെ രാജ്യത്തെ ഏൽപ്പിച്ചുതുടങ്ങിയിരുന്നു. മലബാറ് പ്രദേശത്തെ പിടിച്ചടക്കിയിരുന്ന മൈസൂറുകാരുടെ യുദ്ധത്തിലെ പരാജയം ആണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും, മലബാറ് പ്രദേശം ഓരോന്നായി ഇങ്ഗ്ളിഷ് കമ്പനിക്ക് കീഴിൽ വന്നതിന് വ്യക്തമായ മറ്റൊരു കാരണം ഉണ്ട് അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഓരോ കുട്ടിരാജ്യങ്ങളും ഏതാണ്ടൊക്കെ വൻ സന്തോഷത്തോടുകൂടി രാജ്യത്തെ ഇങ്ഗ്ളിഷ് കമ്പനിക്കു വിട്ടുകൊടുത്ത്, കമ്പനി നൽകുന്ന മാലിഖാന👉 എന്ന പെൻഷനും വാങ്ങി, തമ്മിൽ അടിയുംപിടിയും മറ്റുമില്ലതെ സ്വൈര്യമായി ജീവിച്ചുതുടങ്ങിയപ്പോഴാണ്, അവർക്ക് ചില ബോധോദയങ്ങൾ ലഭിച്ചത്.

അവർക്ക് ആരേയും പണ്ടെത്തെപ്പോലെ വെട്ടിക്കൊല്ലാൻ പറ്റില്ല എന്ന്.

ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കിയിരുന്നു.

നായർമാർക്കും രാജകുടുംബക്കാർക്കും സാമൂഹികമായും പാരമ്പര്യമായും പലവിധ അധികാരങ്ങളും ആ പ്രദേശങ്ങളിൽ നിലവിൽ ഉണ്ട്. അതിനെ മറികടക്കാൻ ഇങ്ഗ്ളിഷ് ഭരണ നിയമങ്ങൾക്ക് പാടുണ്ടോ?

Tellicherryക്ക് അടുത്തുള്ള കോട്ടയം👉 രാജ്യത്തിലെ പഴശ്ശിരാജയുമായി ഇങ്ഗ്ളിഷ് ഭരണത്തിന് ആദ്യംതന്നെ പ്രശ്നം വന്നത് ഈ വിധമായുള്ള കാര്യത്തിലൂടെയാണ്. ഈ 'രാജ' കോട്ടയം രാജകുടുംബത്തിലെ അംഗമാണ്, പക്ഷെ മുറപ്രകാരം ഉള്ള രാജാവല്ല.

വ്യക്തമായി രേഖപ്പെടുത്തിക്കാണുന്ന രണ്ട് സംഭവങ്ങളിൽ എങ്കിലും പഴശ്ശിരാജ കോട്ടയം രാജ്യത്തിലെ ചില മാപ്പിളമാരെ വെട്ടിക്കൊല്ലിച്ചിരുന്നു. ഇത് ഇന്ന് കാണുന്ന വർഗ്ഗീയ വിരോധം കൊണ്ടൊന്നും അല്ല. മറിച്ച്, സാമൂഹിക കീഴ്വഴക്കങ്ങളെ ധിക്കരിച്ചതിനാവാം.

ഇതിനെല്ലാം മുന്നോടിയായി കോട്ടയം അങ്ങാടിയിലെ മാപ്പിള പള്ളി പഴശ്ശിരാജ ഇടിച്ചു പൊളിച്ചിടീച്ചപ്പോൾ, ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ഇടപ്പെടാൻ തയ്യാറായില്ല. കാരണം, ആവശ്യമില്ലാത്ത അടിപിടിയിലേക്ക് കാര്യങ്ങളെ നയിക്കും എന്നതിനാൽ തന്നെ.

QUOTE 👉 from Malabar Manual:

The Palassi (Pychy) Raja had already, in April 1793, been guilty of the exercise of one act of arbitrary authority in pulling down a Mappilla mosque erected in the bazaar of Kottayam. The Joint Commissioners took no notice of the act, although it was in direct opposition to the conditions, of the engagement made with the Kurumbranad Raja for the Kottayam district.


മാപ്പിളമാർ എന്ന് ഇവിടെ നിർവ്വചിക്കപ്പെടുന്നവർ ഉന്നത കുടുംബങ്ങളിലെ മാപ്പിളമാർ ആവില്ല തന്നെ. ഉന്നതർ വ്യക്തമായും വ്യത്യസ്തരായി ജീവിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

മുകളിൽ പരാമർശിച്ച സംഭവങ്ങൾക്ക് ശേഷം പഴശ്ശിരാജ മാപ്പിളമാരിൽ ചിലരെ വെട്ടിക്കൊല്ലിച്ചപ്പോൾ, ഇങ്ഗ്ളിഷ് കമ്പനിക്ക് നിയമ പ്രശ്നം പറയേണ്ടിവന്നു. എന്നാൽ ശക്തമായ നീക്കങ്ങൾ എടുത്തില്ല.

QUOTE from Malabar Manual: They (The English Company) contented themselves with a mild remonstrance addressed to the Kurumbranad Raja and with the despatch of troops to Kodolli and Palassi.

ആശയം : ഇങ്ഗ്ളിഷ് കമ്പനീ ഭരണം ചെറിയതോതിലുള്ള പ്രതിഷേധവും എതിർന്യായങ്ങളും എഴുതി കോട്ടയം രാജ്യത്തിന്‍റെ യഥാർത്ഥ രാജാവും, പഴശ്ശിരാജയുടെ അമ്മാവനുമായ കുറമ്പ്രനാട്ട് രാജാവിന് സന്ദേശം അയക്കുകയാണ് ചെയ്തത്. പട്ടാളത്തെ കോടോളിയിലേക്കും പഴശ്ശിയിലേക്കും അയച്ചു. അത്രമാത്രം.

എന്നാൽ പഴശ്ശിയിൽ കമ്പനി പട്ടാളം വന്നത് പഴശ്ശിരാജയിൽ വൻ ആശ്ചര്യം തന്നെ വരുത്തി.

QUOTE from Malabar Manual:

He further in his reply expressed surprise at his not being “allowed to follow and be guided by our ancient customs” in the slaughter of erring Mappillas.


ആശയം : 'ഞങ്ങളുടെ പാരമ്പര്യ ആചാര മര്യാദകൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വഴിപിഴയ്ച്ചു പെരുമാറുന്ന മാപ്പിളമാരെ കൂട്ടക്കശാപ്പ് ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നില്ല' എന്നതിൽ വൻ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് പഴശ്ശിരാജ സന്ദേശം നൽകി. END

ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്, ഇന്നുള്ള ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്ന അനവധി ജനവംശങ്ങളെ യാതോരു രീതിയിലും പഴശ്ശിരാജ പ്രതിനിധീകരിക്കുന്നില്ലാ എന്നതാണ്.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആദ്യ കാലങ്ങളിൽ ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും പല കുട്ടിരാജ കുടുംബക്കാരും, അവരുടെ പാരമ്പര്യ അധികാരം മനസ്സിൽ കണ്ടുകൊണ്ട് വ്യക്തികളുടെ തല അറുത്ത സംഭവങ്ങൾ നടന്നു.

എന്നാൽ ഇതിനെല്ലാം പിന്നാലെ ഇങ്ഗ്ളിഷ് ഭരണം കുറ്റക്കാരെ പിടികൂടാൻ വന്നപ്പോൾ കൊലപാതകം ചെയ്ത വ്യക്തികൾ ഓടിപ്പോയി രക്ഷപ്പെട്ട് മറ്റ് ദിക്കുകളിൽ ചെന്ന് താമസിക്കുകയും അവിടെനിന്നും ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി പ്രയത്നിക്കുകയും ചെയ്തതായും കാണുന്നുണ്ട്. ഇവരിൽ ചിലരെങ്കിലും ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം എന്ന കാൽപ്പനിക ചരിത്രത്തിൽ വൻ വീരന്മാരായി സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.

കുഗ്രാമങ്ങളിലെ നായർ അധികാരികൾ, മര്യാദയില്ലാതെ പെരുമാറുന്ന ഹീനജാതിക്കാരനായ വ്യക്തികളെ പിടിച്ചുകൊണ്ട് പോയി ഒറ്റപ്പെട്ടുകിടക്കുന്ന കുടിലിനുള്ളിൽ കെട്ടിയിട്ട്, അടിച്ച് എല്ലൊടിക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. എന്തിനാണ് ഈ വിധം കഠിനമായി ശിക്ഷ നടപ്പാക്കിയത് എന്ന് ഇങ്ഗ്ളിഷ് ഭരണം ചോദിച്ചാൽ, കിട്ടുന്ന ഉത്തരം 'അവൻ abusive വാക്ക് ഉപയോഗിച്ചു' എന്നായിരിക്കും.

ഈ abusive വാക്ക് എന്താണ് എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് ഒരിക്കലും മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.

ഈ അധികാരി കുടുംബക്കാരിലൂടെയാണ് ഇങ്ഗ്ളിഷ് ഭരണം ആദ്യകാലങ്ങളിൽ ഭരണം നടത്തിയിരുന്നത്.

കാരണം, കാലകാലങ്ങളായി. ഏത് കൂട്ടരും പ്രദേശത്തെ പിടിച്ചടക്കിയാലും, കുഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും പ്രാദേശിക ഭരണം ഈ അധികാരി കുടുംബക്കാർ തന്നെയായിരിക്കും നടത്തുക. ഇവരെ മാറ്റി പുതിയ ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ സ്ഥാപിക്കുക എന്നത് ആർക്കും തന്നെ എളുപ്പത്തിൽ സാധ്യമായ കാര്യമായിരുന്നില്ലതന്നെ.



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ ആരംഭത്തിലേക്ക് ഒരു എത്തിനോട്ടം




നായർമാരെക്കുറിച്ചുള്ള എഴുത്ത് അവസാനിക്കുകയാണ്. മനസ്സിൽ കുറച്ചുകാര്യങ്ങൾ മാത്രമേ ബാക്കിയുള്ളു.

മൈസൂറുകാരുടെ ആക്രമണകാലത്തിൽ ചെറുമർമുതൽ മക്കത്തായ തീയർവരെയുള്ള ജനങ്ങളിൽ പലരും ദക്ഷിണ മലബാറിൽ ഇസ്ലാമിലേക്ക് കയറിയിരുന്നു. മൈസൂർ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ വന്നത് ഇങ്ഗ്ളിഷ് ഭരണമാണ്. അതിനാൽ തന്നെ, ഇസ്ലാമിലേക്ക് കയറിയ കീഴ്ജനത്തിനെ ശിക്ഷിക്കാനോ, മരത്തിന് മേൽ ആണിയിൽ അടിച്ചിടാനോ, വെട്ടിക്കൊല്ലാനോ, പഴയ കാല മേലാള ജനവംശങ്ങൾക്ക് ആയില്ല.

എന്നാൽ സാമൂഹിക വ്യവസ്ഥയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന അടുക്കുചിട്ടയും പാളിപ്പോയിരുന്നു എന്നതാവാം വ്യാപകമായ വാസ്തവം.

ഇന്ത്യൻ പട്ടാളച്ചിട്ടയിൽ എന്നതുപോലെ ഫ്യൂഡൽ ഭാഷയിൽ വ്യക്തമായി അടയാളപ്പെടുത്തിയ വാക്ക് കോഡുകളിൽ സ്ഥാനീകരിക്കപ്പെട്ട വ്യക്തികൾ, അവരുടെ പാരമ്പര്യ സ്ഥാനങ്ങളിൽനിന്നും മാറിയും മുകളിലേക്ക് ചാടിക്കയറിയും, മുകളിൽ ഉള്ളവരെ പിടിച്ച് തള്ളിമാറ്റിയും ഉന്തിത്താഴ്ത്തിയും മറ്റും ചെയ്തു എന്നു പറഞ്ഞാൽമതിയല്ലൊ. ശിപായി പട്ടാളക്കാരന്‍റെ വീട്ടുവേലക്കാരൻ ഇന്ത്യൻ പട്ടാളത്തിലെ Brigadierറിനേയും, Colonelലിനേയും, Lieutenant colonelലിനേയും അവരുടെ കുടുംബാംഗങ്ങളേയും മറ്റും വെറും പേര് വിളിക്കുകയും, ഇഞ്ഞി, ഓൻ, ഓള് എന്നെല്ലാം നിലവാരത്തിൽ നിർവ്വചിക്കുകയും ചെയ്താലുള്ള അവസ്ഥാ വിശേഷം ആലോചിച്ചു നോക്കുക.

ദക്ഷിണ മലബാറിലെ സാമൂഹികാവസ്ഥ ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയായി മാറിയെന്ന് പറയാം എന്ന് തോന്നുന്നു. ഈ ഭീകരമായ അവസ്ഥയുടെ കൊടുംഭീകരതയെക്കുറിച്ച് ഇങ്ഗ്ളിഷ് പക്ഷത്തിന് ശരിയായി മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്. അതിന്‍റെ മുഖ്യ കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള അദൃശ്യമായ ഭീകര കോഡിങ്ങ് ഇല്ലായെന്നതു തന്നെ.

ആഭിജാത്യത്തിന്‍റേയും വരേണ്യത്തത്തിന്‍റേയും കുടുംബമഹിമയുടേയും ആദ്ധ്യാത്മിക മഹാത്മ്യത്തിന്‍റേയും ഭൂസ്വത്ത് ഉടസ്ഥതതയുടേയും, വൻ അനുസരണം നൽകുന്ന അടിയാളിമാരുടെ സാന്നിദ്ധ്യം നൽകുന്ന ശാന്തതയുടേയും മൃദുത്വസ്വഭാവമുള്ള സംഭാഷണ സ്വഭാവങ്ങളുടേയും, വേലിക്കെട്ടിനുള്ളിൽ കുടുങ്ങിപ്പോയ പാരമ്പര്യ മേലാളന്മാരും അവരുടെ മേൽനോട്ട വംശങ്ങളും ഒരു വശത്ത്. മറുവശത്ത്, സാമൂഹികമായി സർവ്വസ്വാതന്ത്ര്യത്തിലേക്ക് ചാടിക്കയറി നിൽക്കുന്ന ഇസ്ലാമിലേക്ക് കയറിയ കീഴ്ജന വ്യക്തികൾ.

ഈ കീഴ്ജനക്കൂട്ടർക്ക് യാതോരു ആഭിജാത്യത്തിന്‍റേയും വരമ്പുകളും തടസ്സമായി നിൽക്കുന്നില്ല. മാത്രവുമല്ല, അവർക്ക് എന്ത് കച്ചവടവും നടത്താം. കാളവണ്ടികൾ ഓടിക്കാം. പശുവിനേയും മറ്റ് ആടുമാടുകളേയും കൈവശം വെക്കാം. പൈക്കളെ വിൽക്കുന്ന അങ്ങാടികൾ നടത്താം. കൊപ്രക്കച്ചവടത്തിൽ പങ്കുചേരാം. beef കഴിക്കാം. ഭൂസ്വത്ത് തുച്ഛമായേ ഉള്ളുവെങ്കിലും, കൈയിൽ പണമുണ്ട്.

സമൂഹത്തിൽ ചെറിയ തോതിലുള്ള അസ്വസ്ഥത നിലവിൽ ഉണ്ട്. അതേ സമയം പഴയകാല ആഭിജാത്യം പേറുന്ന, വൻ ഭൂസ്വത്തുക്കുൾ കൈവശം ഉള്ള ഇസ്ലാം കുടുംബക്കാരും ആശയക്കുഴപ്പത്തിലായിരുന്നിരിക്കാം.

ഏതാണ്ട് 1836ൽ ദക്ഷിണ മലബാറിൽ ചെറിയതോതിൽ തുടങ്ങിയ മാപ്പിള ലഹളയെന്ന സംഭവ പരമ്പരയെക്കുറിച്ച് പിന്നീടേ പ്രതിപാധിക്കാൻ ആവുള്ളു.

Malabar Manualൽ👉 നിന്നുമുള്ള ഉദ്ദരണി നോക്കുക:

On the 26th November 1836 Kallingal Kunyolan of Manjeri amsam, Pandalur desam in Ernad taluk, stabbed one Chakku Panikkar of the Kanisan (astrologer) caste, who subsequently died of his wounds.


ആശയം : 1836, നവംബർ 26ആം തീയതി, ഏറനാട് താലൂക്കിലെ പണ്ഡലൂർ ദേശത്തിലെ മഞ്ചേരി അംശത്തിലെ കല്ലിങ്ങൽ കുഞ്ഞിയോളൻ എന്ന വ്യക്തി, കണിശൻ (ജോതിഷർ) ജാതിയിൽ പെട്ട ചാക്കു പണിക്കർ എന്ന ആളെ കഠാരകൊണ്ട് കുത്തി. കുത്തേറ്റ ഈ ആൾ അതിന് ശേഷം പരുക്കുകൾ കാരണം മരിച്ചു.

മാപ്പിള ലഹളയുടെ തുടക്കം ഇതായിരുന്നിരിക്കാം.

ഇസ്ലാം എന്ന പുതുതായുള്ള സാമൂഹിക ഉടയാടയെ മാറ്റിവച്ചുകൊണ്ട് നോക്കുകയാണ് എങ്കിൽ, ആക്രമിച്ചത് ഹിന്ദുജനവംശത്തിന്‍റെ പാരമ്പര്യ അടിമ ജനത്തിൽ പെട്ടവ്യക്തിയാണ്. കുത്തേറ്റത്, ഹൈന്ദവ ജനത്തിനോട് ഒട്ടിനിന്ന് അടിയാളത്തവും കൂറും വാസ്തല്യവും നൽകിയിരുന്ന ജനവംശത്തിൽ പെട്ട വ്യക്തിയാണ്. എന്നാൽ ബ്രാഹ്മണനല്ല. എന്നുവച്ചവാൽ ഹിന്ദുവല്ല.

സാധാരണഗതിയിൽ കീഴ്ജനം ഏത് മതപ്രസ്ഥാനവും ഷാമനിസ്റ്റിക്ക് ആരാധാന ആചാരവും കൈവശപ്പെടുത്തി ഈ വിധം ഹിന്ദുക്കളെ പിന്തുണക്കുന്നവരെ ആക്രമിച്ചാലും, അതിനെ ഏത് വിധം നേരിടേണം എന്ന് ഹൈന്ദവർക്ക് വ്യക്തമായി അറിവുള്ള കാര്യമാണ്.

ആയുധ വേലയിൽ വൻ നൈപുണ്യമുള്ള നായർമാർ സംഘടിച്ച്, ആ കീഴ്ജന വ്യക്തിയുടെ കൂരയിൽ നിന്നും ആ ആളെ പിടിച്ചുവലിച്ച്, വെട്ടിനുറുക്കും. പോരാത്തതിന് വേണമെങ്കിൽ രാത്രികാലത്ത് വന്ന് ആ കൂരയ്ക്ക് തീവെച്ച് അകത്ത് കിടന്നുറങ്ങുന്നവരേയും ജീവനോടുകൂടി ദഹിപ്പിക്കും.

Madras Presidencyയിലെ ചില പ്രദേശങ്ങളിൽ ഈ വിധം കീഴ്ജനങ്ങളെ ഉന്നത ജനവംശങ്ങൾ കത്തിച്ചു ചാമ്പലാക്കിയ സംഭവങ്ങൾ Edgar Thurston രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ഗ്ളിഷ് കമ്പനിയുടെ പോലീസ് പ്രസ്ഥാനം കുറ്റക്കാരെ പിടികൂടാൻ ശ്രമിച്ചാൽ, കോടതിയിൽ സാക്ഷ്യം പറയാൻ ഒറ്റ ആളെപ്പോലും കിട്ടാനുണ്ടാവില്ലപോലും. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകും.

ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ വൻ ആശയക്കുഴപ്പത്തിലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ആക്രമിക്കുന്ന വ്യക്തിയേയും വ്യക്തികളേയും പോലീസുകാർ വന്ന് പിടിച്ചേ മതിയാകൂ. ഇത് ചെയ്തില്ലായെങ്കിൽ നാട്ടിൽ നിയമ സംവിധാനങ്ങൾക്ക് യാതോരു വിലയും ഉണ്ടാവില്ലതന്നെ.

ഇസ്ലാം മതത്തിന്‍റെ മേൽവിലാസത്തിൽ നിന്നുകൊണ്ട് ചിലർ ആക്രമണം നടത്തുന്നതിന്‍റെ യാഥാർത്ഥ കാരണം ഇങ്ഗ്ളിഷ് ഭരണത്തിന് യാതോരു രീതിയിലും മനസ്സിലായില്ലാ എന്നാണ് മനസ്സിലാക്കുന്നത്.

അവർ പോലീസുകാരായി നിയമിച്ച ആളുകൾ ഒട്ടുമിക്കവരും നായർമാർ ആയിരുന്നു. ഈ പോലീസുകാർ പിടികൂടേണ്ടവർ നായർമാരുടെ പാരമ്പര്യ അടിമ ജനത്തിൽ പെട്ടവരാണ്. ഈ വിധ കാര്യങ്ങൾ ഭാഷാകോഡുകളിലൂടെ മനസ്സിൽ വൻ വിസ്പോടനാത്മകമായ വേലിയേറ്റങ്ങൾ തന്നെ സംഭവിപ്പിക്കും. ഇതൊന്നും ഇങ്ഗ്ളിഷ് പക്ഷത്തിന് യാതോരു രീതിയിലും മനസ്സിൽ കയറിയില്ലതന്നെ.

മാപ്പിള ലഹളയുടെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ മനസ്സിലാക്കേണ്ടത്, ഇതേ പോലെ ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം നിലവിൽ വന്ന പല നാടുകളിലും പലവിധ സാമൂഹിക പൊട്ടിത്തെറികൾ സംഭവിച്ചിട്ടുണ്ടാവാം. കാരണം, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യത്തിൽ സാമൂഹിക ചട്ടങ്ങളും regimentationനുകളും കുത്തിമറിയും. ഇന്ത്യൻ പട്ടാളത്തിൽ വ്യത്യസ്ത റാങ്കുകൾ ആകെ കുത്തിമറിഞ്ഞാലെന്നതു പോലെ.

ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് ചരിത്രകാരന്മാർ ഈ വിധ പല സംഭവങ്ങളേയും ഇങ്ഗ്ളിഷ് ഭരണത്തിനെതിരായുള്ള സ്വാതന്ത്ര്യ സമരങ്ങളായും നിർവ്വചിച്ചേക്കാം. ഈ വിഡ്ഢി ചരിത്രങ്ങൾ പഠിച്ചും പരീക്ഷയ്ക്ക് എഴുതിയും ഐഏഎസ്സ് വരെ പാസാകാം എന്നും ഓർക്കുക.

തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് കമ്പനിക്ക് നേരിട്ട് കൈവശം ലഭിച്ച രണ്ട് ഇടങ്ങൾ ഉണ്ടായിരുന്നു. ഈ ഇങ്ഗ്ളിഷ് സാന്നിദ്ധ്യവും, പോരാത്തതിന് London Missionary Societyയുടെ പ്രവർത്തനവും തിരുവിതാംകൂറിലും സാമൂഹിക വിസ്പോടനങ്ങൾക്ക് പ്രചോദനമായി വന്നിരുന്നു. എന്നാൽ തിരുവിതാംകൂർ ഭരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബം തന്നെയായിരുന്നു.

സാമൂഹിക സ്വാതന്ത്ര്യത്തിനായി തെരുവിൽ ഇറങ്ങിയ കീഴ്ജനങ്ങളെ അവിടുള്ള ശുദ്ര (നായർ) വംശങ്ങൾ തെരുവിൽ ഇട്ട് അടിച്ചു ചമ്പന്തിയാക്കിയെന്നാണ് തോന്നുന്നത്. ഇതിന്‍റെയെല്ലാം വ്യക്തമായ സംഭവ വിവരങ്ങൾ എവിടെയെങ്കിലും ഇന്ന് ലഭ്യമാണോ എന്ന് അറിയില്ല.

അതേ സമയം, ദക്ഷിണ മലബാറിൽ ഈ അടിച്ചുചമ്മന്തിയാക്കുന്ന വേല ഇങ്ഗ്ളിഷ് ഭരണത്തിനെക്കൊണ്ട് ചെയ്യിക്കാനാണ് സാമൂഹിക ഉന്നതർ ശ്രമിച്ചത്. ഇങ്ഗ്ളിഷ് ഭരണം ചെയ്ത ഓരോ കാര്യത്തിലേയും വ്യക്തമായ നിമയ ചട്ടങ്ങളും പോലീസ് പ്രവർത്തനവും കോടതി നടപടികളും മറ്റും കൃത്യമായി രേഖപ്പെടുത്തിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ഇന്ന് ഈ വിധ രേഖകൾ ഇന്ത്യൻ അക്കാഡമിക്ക് ചിരത്രകാരന്മാർക്ക് വൻ നിധിപോലെയാണ്. ഇങ്ഗ്ളിഷുകാർ അതു ചെയ്തു ഇതു ചെയ്തു എന്നെല്ലാം എടുത്തുപറയാൻ പറ്റുന്ന രീതിയിൽ ഇവയിലെ നേരിയ ഇടങ്ങൾ കുത്തിപ്പൊക്കി എടുത്തുകാണിക്കാൻ പറ്റും. എന്നാൽ ഓരോ സംഭവങ്ങൾക്കും പിന്നിൽ നിലനിന്നിരുന്ന യഥാർത്ഥ സാമൂഹിക പശ്ചാത്തലം ഈ അക്കാഡമിക്ക് വിഡ്ഢികൾക്ക് അറിയില്ല. അറിവുണ്ട് എങ്കിൽ തന്നെ അറിയില്ലാ എന്ന് രീതിയിൽ പൊട്ടന്മാരായി അഭിനയിക്കും.

ഈ സംഭവങ്ങളിൽ എടുത്തു പറയേണ്ടുന്ന കാര്യം, ഇസ്ലാം മതത്തിലേക്ക് കയറിയ കീഴ്ജന ആൾക്കാരിൽ പലരും ഒന്ന് രണ്ട് തലമുറകൾക്കുള്ളിൽ അവരുടെ പാരമ്പര്യ കീഴ്ജന വ്യക്തിത്വത്തെ സ്വന്തം ശരീര വ്യക്തിത്വത്തിൽ നിന്നും തുടച്ചു മാറ്റിയിരുന്നിരിക്കാം എന്നതാണ്. അതായത് ഏതാണ്ട് 12 x 2 = 24 വർഷങ്ങൾക്ക് ഉള്ളിൽ. ഇവരിൽ ചിലരാണ് ഹിന്ദുക്കളിൽ ചിലരേയും അവരുടെ കൂറുകാരേയും ആക്രമിച്ചത്.

ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്‍റെ പോലീസുകാർ നായർമാരണ്. ഈ പോലീസുകാർ കീഴടങ്ങൻ ആവശ്യപ്പെട്ടപ്പോൾ ചുറ്റും വളയപ്പെട്ട കുറ്റക്കാരായ, എണ്ണത്തിൽ ഏതാനും പേർ മാത്രം ഉള്ള, മാപ്പിളമാർ കീഴടങ്ങാൻ തയ്യാറായില്ല എന്ന കാര്യം ഇങ്ഗ്ളിഷ് പക്ഷത്തിന് ആശ്ചര്യകരമായി തോന്നിയിരുന്നു. ഇതിന് പിന്നിൽ ഉള്ള മാനസിക ഭാവം വെറും കഠിനമായ ധൈര്യവും മതവിശ്വാസവും മാത്രമാണ് എന്നാണ് ഇങ്ഗ്ളിഷ് പക്ഷം മനസ്സിലാക്കിയത്.

എന്നാൽ അവർ അറിയാതെ പോയ കാര്യം, യഥാർത്ഥത്തിൽ നായർമാരോടാണ് അവർ കീഴടങ്ങേണ്ടത് എന്നതാണ്.

കൈയിൽ കിട്ടിയാൽ, എത്ര ഉന്നതവ്യക്തിത്വമുള്ള ആളേയും നായർമാർ നീ എന്നും എടാ എന്നും സംബോധന ചെയ്യുകയും എന്താടാ എന്ന രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്യും എന്നതിലെ അതീ ഭീകരത ഇങ്ഗ്ളിഷ് പക്ഷത്തിന് പിടികിട്ടിയില്ലതന്നെ.

ഇന്നും കാശ്മീരിൽ പല സ്വാതന്ത്ര്യസമര പടയാളികളും ഇന്ത്യൻ പട്ടാളത്തിന് കീഴടങ്ങാതെ മരിക്കാൻ തയ്യാറാവുന്നതിനുള്ളിലെ രഹസ്യം അവരിലെ മതവിശ്വാസം അവരോട് മരിക്കാൻ ആവശ്യപ്പെടുന്നതു കൊണ്ടാവണമെന്നില്ല. മറിച്ച്, ഇന്ത്യൻ ശിപായി പട്ടാളക്കാരുടെ കൈയിൽ അവർ വെറും തൂ എന്ന വാക്കിൽ ഒതുങ്ങിനിൽക്കേണ്ടിവരും എന്നതിനാലാവാം.

സംബോധനാ വാക്ക് നീ / തൂ എന്നതാവുകയും അത് ഉപയോഗിക്കുന്നത് ശിപായി നിലവാരക്കാരൻ ആവുകയും ചെയ്താൽ, മർദ്ദനം ഉറപ്പാക്കാവുന്നകാര്യമാണ് എന്നാണ് ഭാഷാകോഡുകളെക്കുറിച്ച് പഠിച്ചാൽ അറിയാവുന്ന കാര്യം.

ദക്ഷിണ മലബാറിൽ മാപ്പിള അക്രമകാരികൾ 👉 ഒറ്റപ്പെട്ട സംഭവങ്ങളിൽ ആക്രമിച്ചത് ഹിന്ദുക്കളേയും ഹിന്ദുക്കളോട് കൂടെ നിന്ന അമ്പലവാസികളേയും നായർമാരേയും ആണ്. ഇങ്ഗ്ളിഷ് ഭരണ പക്ഷത്തോടായിരുന്നില്ലാ എതിർപ്പ്. എന്നാൽ ഹിന്ദുപക്ഷം വളരെ കാരുതിക്കൂട്ടി, ഇങ്ഗ്ളിഷ് ഭരണത്തെ ഈ സാമൂഹിക ഏറ്റമുട്ടലുകളിൽ കുടുക്കിച്ചേർക്കുകയും, സാവധാനത്തിൽ തങ്ങൾക്ക് നേരെയുള്ള വിരോധം ഇങ്ഗ്ളിഷ് ഭരണത്തിനോട് ആക്കാനുമാണ് ശ്രമിച്ചത്.

ഇതും ഒരു വൻ വീര്യമുള്ള യുദ്ധതന്ത്രമാണ്. ഈ തന്ത്രത്തിൽ ഇങ്ഗ്ളിഷുകാർ ഒട്ടനവധി പ്രാവശ്യം ലോകത്തിന്‍റെ പലദിക്കിലും വിഡ്ഢികളാക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ഏത് രണ്ട് രാജ്യങ്ങളും അടിപിടകൂടുമ്പോൾ, അതിലേക്ക് ഏതെങ്കിലും ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തെക്കൂടി കുടുക്കിച്ചേർക്കുക എന്നുള്ളതാണ് ഈ സംഗതി. പിന്നെ അടിപടി ഇങ്ഗ്ളിഷ് രാഷ്ട്രവുമായി മാറും. അങ്ങിനെ കാലങ്ങൾ കഴിയും.

Political Science & International Relationship എന്ന വിഡ്ഢി 👉അക്കാഡമിക്ക് പഠന വിഷയത്തിൽ ഈ വിധമായുള്ള ഒരു യുദ്ധ തന്ത്രത്തെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ടോ എന്ന് അറിയില്ല.

ഇനി ഒരു കാര്യം കൂടി മാത്രം ഈ വിഷയത്തെക്കുറിച്ച് പറയാനുണ്ട് എന്ന് കാണുന്നു.

നായർമാർ എന്നത് ഒരു സാമൂഹിക സ്ഥാനവും ഔദ്യോഗിക സ്ഥാനവുമായി നൂറ്റാണ്ടുകളിലൂടെ നിലനിന്ന ഒന്നാണ് എന്നാണ് പറഞ്ഞിരുന്നത്.

അങ്ങിനെ നോക്കുമ്പോൾ, പല ജനവംശങ്ങളും ഈ നായർ സ്ഥാനത്ത് കയറിക്കൂടിയിട്ടുണ്ട്.

ഇന്ന് നായർ എന്ന സ്ഥാനത്തിനോട് ഉപമിക്കാവുന്ന സാമൂഹിക സ്ഥാനം സർക്കാർ സേവനത്തിലെ പോലീസ് ശിപായി മുതൽ മുകളിലോട്ട് അവർക്ക് ലഭിക്കാവുന്ന സ്ഥാനം വരെയുള്ളവരും, മറ്റ് സർക്കാർ വകുപ്പുകളിലെ ശിപായി മുതൽ മുകളിലോട്ടുള്ള LD Clerk, UD Clerk, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്ന നിലവാരത്തിലുള്ളവരും ആണ്.

അതിനാൽ തന്നെ ഇന്നുള്ള നായർമാർക്ക് പഴയ കാല നായർ ജനവംശവുമായി ഒരു പരിധിക്കപ്പുറം ബന്ധം കണ്ടേക്കില്ല. കാരണം അന്നുള്ള നായർ എന്നത് ഒരു ഔപചാരിക സാമൂഹിക - ഔദ്യോഗിക സ്ഥാനം ആയിരുന്നു. ആ സ്ഥാനം നഷ്ടപ്പെട്ടാൽ, നായർ സ്ഥാനം മാഞ്ഞുപോകും. എന്നുവച്ചാൽ ഇന്നുള്ള നായർമാർ പാരമ്പര്യ നായർമാർ അല്ലതന്നെ.

നായർ വിഷയം ഉപസംഹരിച്ചിരിക്കുന്നു.



മുകളിൽ👆 നൽകിയ സിനിമാ ഗാനം:

മലബാറിലെ നായർ സാമൂഹിക പ്രസ്ഥാനത്തിലെ വ്യക്തികളെ, മലബാറിലെ കീഴ്ജന കാർഷിക തൊഴിലാളികൾ അവരുടെ നാടോടിപ്പാട്ടുകളിൽ വീര ഇതിഹാസ കഥാപാത്രങ്ങളായി വിവരിച്ചതിനെ തിരുവിതാംകൂറിൽ നിന്നും കയറിവന്ന സിനിമാക്കാരൻ വൻ പ്രദർശനവൈദ്ഗധ്യത്തോടുകൂടി (showmanshipഓടുകൂടി) സിനിമയാക്കിയതിലെ രംഗമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രകഥ എന്നതു പോലെതന്നെ വെറും കാൽപ്പനികമായ കാര്യമാണ്. എന്നാൽ കണ്ടിരിക്കാനും കേട്ടിരിക്കാനും വൻ മാനസികരസം ഉള്ളതുതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങൾ



ശ്രീമാൻ ഗോവിന്ദൻ 👆Tellicherryയിൽ ജനിച്ചുവളർന്നപ്പോൾ, ചുറ്റുപാടും, പോരാത്തതിന് വടക്കേ മലബാറിലും ദക്ഷിണ മലബാറിലും കാണുകയും നേരിട്ട് അനുഭവിച്ചറിയുകയും ചെയ്ത സാമൂഹികാന്തരീക്ഷത്തെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. വടക്കേ മലബാറിലെ മരുമക്കത്തായ തീയർ എന്ന ജനവംശത്തിൽ പെട്ടതും, പോരാത്തതിന്, Thiyyas of Tellicherry എന്ന രീതിയിൽ അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നവരും ആയ കൂട്ടരിൽ പെട്ട ആളാണ് ഗോവിന്ദൻ.

ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഇങ്ഗ്ളിഷ് ഭരണം വന്നതോടുകടി, സമൂഹത്തിൽ അറിയപ്പെടുന്ന ചരിത്രത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങൾ വന്നുതുടങ്ങി.

കാലാകാലങ്ങളായി വളരെ അടുക്കുംചിട്ടയോടും നിലനിന്നിരുന്ന സാമൂഹികാന്തരീക്ഷം കലങ്ങിമറിഞ്ഞു. മലബാർ ജില്ല Madras Presidencyയുടെ ഭാഗമാണ്. തിരുവിതാംകൂറുമായി പൊതുജനത്തിൽ പെട്ടവർക്ക് കാര്യമായ ബന്ധം ഒന്നുംതന്നെയില്ല. എന്നാൽ നമ്പൂതിരി, രാജകുടുംബക്കാർ, അമ്പലവാസി, നായർ തുടങ്ങിയ കൂട്ടരിൽ ചില വ്യക്തികൾക്ക് തിരുവിതാംകൂറുമായി ബന്ധം കാണുമായിരിക്കാം.

മലബാർ സമൂഹത്തിലേക്ക് തിരുവിതാംകൂറിൽ നിന്നും പലരും ഓടിരക്ഷപ്പെട്ടും, കുടിയേറിയും, അങ്ങിനെയൊന്നുമല്ലാതെയും കയറിവന്നു. തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളിൽ പലരും മലബാറിലേക്ക് കടുന്നവന്ന് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൽ ചേരാനും അതുമല്ലെങ്കിൽ വക്കീൽ തൊഴിൽ പോലുള്ളവ ചെയ്തുജീവിക്കാനും ശ്രമിച്ചിട്ടുണ്ടാവാം എന്ന് തോന്നുന്നു. തിരുവിതാംകൂർ രാജ്യത്തിൽ സുറിയാനി ക്രിസ്ത്യാനികൾക്ക് സർക്കാർ തൊഴിലുകളിലേക്ക് നിയമനം അപൂർവ്വ അവസരങ്ങളിലെ ലഭിച്ചിരുന്നുള്ളു. ബൃട്ടിഷ്-മലബാറിൽ ഈ വിധമായുള്ള യാതോരു തടസ്സവും അവർ നേരിട്ടില്ല.

തിരുവിതാംകൂറിലെ അടിമ ജനങ്ങളിൽ പെട്ട പറിയൻ, പുലയർ, തുടങ്ങി അവരേക്കാൾ എല്ലാം ഉയരങ്ങളിൽ ഉള്ള ഈഴവർ വരേയുള്ളവരും, പോരാത്തതിന്, ഉന്നത ജനങ്ങളായ നായർ, അമ്പലവാസി, നമ്പൂതിരി തുടങ്ങിയ കൂട്ടരിലെ പല സ്ത്രീകളും London Missionary Society പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്താൽ ഒരു പുതിയ ക്രിസ്ത്രീയ മത വിഭാഗത്തിലേക്ക് കയറി.

അവർ വ്യത്യസ്തരായ ഒരു ക്രിസ്ത്യൻ വിഭാഗക്കാരായി ജീവിച്ചു. എന്നാൽ അവർക്കും തിരുവിതാംകൂറിൽ സാമൂഹിക അടിമത്തം നിലനിന്നു. ആ കൂട്ടരിലെ പലരും മലബാറിലെ വന പ്രദേശങ്ങളിലേക്ക് നിശബ്ദമായി കുടിയേറിത്തുടങ്ങി. അവർ വന പ്രദേശങ്ങളിൽ കാടു തെളിച്ച് കൃഷിപ്രവർത്തനം നടത്തി. ഈ കൂട്ടരുടെ വരവ് മലബാറിലെ വനങ്ങളിൽ ജീവിച്ചിരുന്ന കാട്ടുവാസികളിൽ പലർക്കും വൻ വേദനാ ജനകമായ അനുഭവങ്ങൾ നൽകിയിരുന്ന എന്നും മനസ്സിലാക്കുന്നു. പ്രത്യേകിച്ചും അവരിൽ ചിലരുടെ സ്ത്രീജനങ്ങൾക്ക്.

മലബാർ കാടുകളിലെ മാൻ, മുയൽ, നരി (tiger), കാട്ടുപന്നി, കരിങ്ങുരങ്ങ്, മുള്ളൻ പന്നി തുടങ്ങിയ പല മൃഗങ്ങളും നിരന്തരം കൊല്ലപ്പെട്ടു.

തിരുവിതാംകൂറിൽ നിന്നും വന്നവർ മലബാറിലെ പ്രാദേശിക ഭാഷയെ ഒരു വിഡ്ഢി ഭാഷയായി നിർവ്വചിച്ച്, പുതുതായി മെനഞ്ഞെടുത്ത മലയാളം ഭാഷയെ പ്രചരിപ്പിച്ചു.

തിരുവിതാംകൂർ രാജ്യക്കാർ മലബാറിൽ ഇന്ത്യയെന്ന രാഷ്ട്ര സങ്കൽപ്പം പ്രചരിപ്പിക്കാൻ ശ്രമിച്ചിരിക്കാം. ഇന്ത്യയെന്ന രാജ്യത്തിലെ പൗരന്മാരാണ് തങ്ങൾ എന്ന വിശ്വാസം മനസ്സിൽ ഉണ്ട് എങ്കിൽ മലബാറ് എന്നത് അവരുടെ രാജ്യത്തിന്‍റെ ഭാഗമാണ്.

മലബാറിലെ, പ്രത്യേകിച്ചും ദക്ഷിണ മലബാറിലെ, കീഴ്ജനങ്ങളിൽ പലരും ഇസ്ലാമിലേക്ക് കയറി, സാമൂഹികമായി സ്വാതന്ത്ര്യവും സാമൂഹിക ഉയർച്ചയും നേടി. ഇവരിൽ പലരും അവരുടെ പഴയ ജാതീയ മേൽവിലാസക്കാരിൽ അസൂയയും വിരോധവും വളർത്തിയിരിക്കാം.

അതോടൊപ്പം തന്നെ ഇവരുടെ പഴയകാല മേലാളന്മാർക്ക് വെറുപ്പും വിരോധവും ഇവരോട് തോന്നിയിരിക്കാം. അതേ സമയം, ഇസ്ലാമിലേക്ക് കയറിയ കൂട്ടർ അവർക്ക് ലഭിച്ച, കഴുത്തിലെ കടിഞ്ഞാൺ അഴിഞ്ഞ അവസ്ഥ, അവരുടെ പഴയ മേലാളന്മാരോട് കണക്കുതീർക്കാനുള്ള അവസരമായി മനസ്സിലാക്കിയിരിക്കാം.

ഈ കൂട്ടർ ഇസ്ലാമിന്‍റെ മേൽവിലാസത്തിലും സംരക്ഷണത്തിലും നിന്നുകൊണ്ട്, അവരെ അടിയാളപ്പെടുത്തിയിരുന്ന ആഢ്യത്തവും ആഭിജാത്യവും വൻ പാരമ്പര്യവും മറ്റും അവകാശപ്പെടുന്ന കൂട്ടരെ ആക്രമിക്കുകയുണ്ടായി. ഇതിനെ നേരിടാനായി മറുപക്ഷം വിദഗ്ദമായി ഇങ്ഗ്ളിഷ് നിയമവാഴ്ചാ (law and order) പ്രസ്ഥാനങ്ങളെ തെളിച്ചുവിട്ടുവെന്നാണ് അറിയുന്നത്.

മലബാറിലെ പല പ്രദേശങ്ങളിലും ഉന്നത ജനവിഭാഗങ്ങളിൽ പലരും നിർബന്ധത്തിന് വഴങ്ങി ഇസ്ലാമിലേക്ക് ചേർന്നു. അവരുടെ സാന്നിദ്ധ്യവും മാപ്പിളമാരുടെ മൊത്തമായുള്ള സാമൂഹിക മനോഭാവത്തിൽ സ്വാധീനം ചെലുത്തിയിരിക്കാം.

ചിലയിടങ്ങളിൽ ഉന്നതജനങ്ങളും പോരാത്തതിന് തീയർപോലുള്ളവരിൽ ചിലകുടുംബത്തിൽ പെട്ടവരും ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റെ ഉന്നത നിലവാരങ്ങളിലേക്ക് നീങ്ങിയെന്നും പറയാം.

കാലാകാലങ്ങളായി അരയിൽ ഉണക്കത്തോർത്തും, തലയിൽ പാളത്തൊപ്പിയും കൈയിൽ കുറ്റിച്ചൂലമായി കടുപ്പമേറിയ വെയിലത്ത് നിന്ന് തൊഴിൽ ചെയ്തിരുന്ന തീയ തൊഴിലാളികളുടെ വീടുകളിൽ ജനിച്ച ചില ആളുകൾക്ക് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്മരുടെ കൃതികൾ വരെ വായിച്ചുള്ള പരിചയം വന്നു ചേർന്നുവെന്ന് പറഞ്ഞാലത്തെകാര്യം ഒന്ന് ഓർത്തുനോക്കുക.

ഉത്സവപ്പറമ്പിന് തൊട്ടപ്പുറത്തുള്ള കുറ്റിക്കാട്ടിൽ കീറത്തുണിയിൽ കുത്തിയിരുന്ന് വാറ്റ് റാക്ക് (ചാരായം) മോന്തിക്കുടിച്ച് കറപിടിച്ച കൈകൊണ്ട് ചുണ്ടും വായും ചിറിയും വടിച്ച് തെളിച്ചിരുന്നവരുടെ മക്കൾ, പഞ്ചനക്ഷത്ര മദ്യവിരുന്നു ശാലകളിൽ three-piece suitട്ടും ധരിച്ച്, മങ്ങിയ മഞ്ഞ വെളിച്ചത്തിന്‍റെ മറവിൽ ഇരുന്ന് വൻ വിലയുള്ള Royal Salute 62 Gun Salute വിസ്ക്കി നാവുകൊണ്ട് നുള്ളിരുചിച്ചുകൊണ്ട് കുടിക്കാനും മാത്രം വളർന്നുവന്ന മാറിയായം പോലുള്ള മറ്റത്തെ വിഭാവനം ചെയ്യുക.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഇവരിൽ പലർക്കും ലഭിച്ചത് മദ്യലഹരിയല്ലതന്നെ. മറിച്ച, Charles Dickens, Sir Walter Scott, Thomas Carlye, Robert Louis Stevenson തുടങ്ങിയവരുടെ രചനകളെ യാതോരു കലർപ്പുമില്ലാതെ വായിച്ച അനുഭവമായിരുന്നു.

ഇവരുടെ സാന്നിദ്ധ്യം അവരവരുടെ സ്വന്തം വംശക്കാർക്കിടയിലും ചുറ്റുപാടുമുള്ള സമൂഹത്തിലും വൻ വേവലാതികൾ പടർത്തിയിരിക്കാം. കാരണം, സാമൂഹിക ആശയവിനിമയത്തിലെ യാതോരു കടിഞ്ഞാണുകൾക്കും കുടുക്കി നിർത്താനാവാത്ത മാനസിക ഭാവമാണ് ഇങ്ഗ്ളിഷ് ഈ കൂട്ടരിൽ പടർത്തുന്നത് എന്ന തോന്നൽ പടർന്നിരിക്കാം.

ഇതിനെ നേരിടാനായി പലരും, നാട്ടുപ്രമാണിമാരും ഭൂജന്മികളും ജാതീയ നേതാക്കളും മറ്റും, ഇങ്ഗ്ളിഷ് ഭരണം നൽകുന്ന വിദ്യാഭ്യാസ സഹായധനം (Grant) കൈവശപ്പെടുത്തി, പ്രാദേശിക ഭാഷാ സ്കൂളുകൾ തുറക്കാൻ മുൻകൈയെടുത്തിരുന്നു എന്നും മനസ്സിലാക്കാം.

പുതിയ തലമുറയെ ബോധപൂർവ്വം ഈ വിധം വഴിതെറ്റിച്ച് വീണ്ടും അവരുടെ പ്രാദേശിക പാരമ്പര്യങ്ങളിൽ അദൃശ്യമായി കോഡ് ചെയ്യപ്പെട്ടിരുന്ന അടിയാളത്തത്തിന്‍റേയും വിധേയത്വത്തിന്‍റേയും കുഴികളിലേക്ക് വിജയകരമായി വീണ്ടും കൊണ്ടെത്തിക്കാനായി, ഈ കൂട്ടർക്ക്. ഈ കൂട്ടരെ പിന്നീട് വൻ സാമൂഹിക നവോത്ഥാന പ്രവർത്തകരായും മനുഷ്യസ്നേഹികളായും ജനം തിരിച്ചറിയുകയും വാഴ്ത്തുകയും ചെയ്തിരുന്നു എന്നാണ് കാണുന്നത്.

രണ്ട് വ്യത്യസ്ത മലബാറുകൾ ഒരേ ജില്ലയായി മാറിയതോടുകൂടി, രണ്ട് ദേശങ്ങളിലും ജീവിച്ചിരുന്ന, ഒരേ പേരുകൾ ഉള്ളതും എന്നാൽ തമ്മിൽ നിലവാര വ്യത്യാസം ഉണ്ട് എന്ന് കാലാകാലങ്ങളായി അവകാശപ്പെട്ടിരുന്നതുമായ നായർ ഉപവിഭാഗങ്ങൾ മുഖത്തോടുമുഖം നോക്കിക്കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇത് ഉത്തര മലബാർ പക്ഷത്തിനാണ് ക്ഷീണം വരുത്തിയതെന്ന് കാണുന്നു. കാരണം, അവരാണ്, പാരമ്പര്യമായി ആപേക്ഷിക ഔന്നിത്യം കാലാകാലങ്ങളായി അവകാശപ്പെട്ടിരുന്നത്.

അതേ പോലെതന്നെ രണ്ട് മലബാറുകളിലേയും വ്യത്യസ്ത ജനവംശങ്ങളായ തീയരിലും ഇതേ പോലുള്ള ഒരു അവസ്ഥാവിശേഷം വന്നു. ഇത് വടക്കേ മലബാറിലെ മരുമക്കത്തായ തീയരിലാണ് പ്രശ്നമായി വന്നിരിക്കുക. കാരണം, അവരാണ് കാലാകാലങ്ങളായി മക്കത്തായ തീയരെ അവരുടെ മേൽവിലാസത്തിൽ നിന്നും മാറ്റിനിർത്തിയിരുന്നത്.

ഇതേ കാല അവരസരത്തിൽ ഈഴവ തൊഴിലാളികൾ തിരുവിതാംകൂറിൽനിന്നും രക്ഷപ്പെട്ട് മലബാറിലേക്ക് കയറിയതും, സാമൂഹിക അന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുത്തി. തീയരിലെ, പ്രത്യേകിച്ചും മരുമക്കത്തായ തീയരിലെ ഉന്നത കുടുംബക്കാർ ഇവരിൽ നിന്നും വിട്ടുനിന്നും അകന്നുനിന്നും നിൽക്കാൻ ശ്രമിച്ചിരുന്നതായി കാണുന്നു.

ഇതേ രീതിയിൽ തീയരിലെ തൊഴിലാളി വർഗ്ഗക്കാരും ആദ്യകാലങ്ങളിൽ ചെയ്തിരുന്നു എന്നാണ് കാണുന്നത്. തിരുവിതാംകൂറിൽ അടിമജനമായി നിലനിർത്തിയിരുന്ന ഈഴവർക്ക് ഇങ്ഗ്ളിഷ് ഭരണത്തിലുള്ള മലബാറിലെ തീയരുടെ മേൽവിലാസം വൻ ആകർഷകവസ്തുവായി തോന്നിയിരിക്കാം.

ഇതോടുകൂടി തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാർ തീയരുടെ നേതൃസ്ഥാനങ്ങളിലേക്ക് കയറുകയും Tellicherryയിൽ ബ്രാഹ്മണ ദൈവങ്ങൾക്കായുള്ള ഒരു ഈഴവ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ഇത് ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ പലയിടത്തും സംഭവിച്ചുകൊണ്ടിരുന്ന ഒരു സാമൂഹിക പ്രതിഭാസം തന്നെയായിരുന്നിരിക്കാം. എന്നുവച്ചാൽ, ബ്രാഹ്മണ മതത്തിന് പുറത്തുള്ളവർ ബ്രാഹ്മണ മതത്തിലേക്ക് തള്ളിക്കയറുകയും ബ്രാഹ്മണ പാരമ്പര്യത്തിൽ പെട്ട പലതും കൈവശപ്പെടുത്തുകയും ചെയ്യക എന്നത്.

വടക്കേ മലബാറിൽ തീയ വംശത്തിൽ ഉള്ള പലരും അവരുടെ പാരമ്പര്യ ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങളിലും വിശ്വാസം വെടിഞ്ഞ്, ബ്രാഹ്മണ ദൈവാരാധാനയിലേക്ക് നീങ്ങിയെന്നാണ് തോന്നുന്നത്.

മലബാറിലെ രണ്ട് കൂട്ടം തീയരും തങ്ങൾ തന്നെയാണ് എന്ന ഭാവമാണ് ഈഴവ പ്രസ്ഥാനക്കാർക്ക് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.

Tellicherryയിലും മറ്റും തീയർ-ജനങ്ങളിൽ പെട്ട, സാമൂഹികമായി വളരെ താഴ്ചയയിൽ ഉള്ള ചില സ്ത്രീകൾ ഇങ്ഗ്ളിഷ് വ്യക്തികളുമായി കുടുംബ ബന്ധത്തിൽ ഏർപ്പെടുകയും, അവർക്ക് ജനിക്കുന്ന കുട്ടികളെ ഇങ്ഗ്ളിഷ് ഭാഷയിൽ വളർത്തുകയും പിന്നീട് ഇങ്ഗ്ളിഷ് ഭരണം നടത്തിയിരുന്ന ICS പോലുള്ള പരീക്ഷകൾ പാസായി ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിലെ ഉന്നത നിലവാരങ്ങളിൽ ചേർപ്പിക്കുകയും ചെയ്തു. ഇതും സാമൂഹികാന്തരീക്ഷത്തിന്‍റെ പാരമ്പര്യ അടിത്തറയിൽ ഇളക്കം സംഭവിപ്പിക്കുന്ന കാര്യമായിരുന്നു.

ഇതേ പോലതന്നെ ഉന്നത ജാതിക്കാരിൽപെട്ടവർ മാത്രമല്ല, മറിച്ച് തീയരിലേയും പലരും ഉന്നത ഉദ്യോഗങ്ങളിലേക്ക് കയറുകയും ചെയ്തു. മലബാറിലെ പല താലൂക്കുകളിലും പലപ്പോഴും തീയർമാരും മാപ്പിള വ്യക്തികളും താസിൽദാർമാരായി തൊഴിൽ ചെയ്തിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ബൃട്ടിഷ്-ഇന്ത്യയിൽ ആകമാനം, പല പ്രസ്ഥാനക്കാരും ബ്രാഹ്മണ ആദ്ധ്യാത്മിക പാരമ്പര്യങ്ങളിൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന പലതും എടുത്തുകാണിച്ചും, പ്രചരിപ്പിച്ചും സ്വന്തം നേതൃത്വത്തിൽ ഉള്ള പ്രസ്ഥാനങ്ങൾ ആരംഭിക്കുകയോ, അതുമല്ലായെങ്കിൽ ആരംഭിക്കാൻ ശ്രമിക്കുകയോ ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്.

ആർക്കും നേതാവാകാം എന്ന അവസ്ഥ. യാതോരു രാജകുടുംബ രക്തബന്ധവും ആവശ്യമില്ലായെന്ന മറിമായം!

ബൃട്ടിഷ്-ഇന്ത്യയിൽ ആകെ പടർന്നുകിടക്കുന്ന ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേ👇 സഥാപിതമായതോടുകൂടി, ബൃട്ടിഷ്-മലബാറിലെ ആളുകൾക്ക് അവർ ഒരു വൻ രാജ്യത്തിലെ പൗരന്മാരാണ് എന്ന ബോധ്യം വന്നുതുടങ്ങി.

പോരാത്തതിന്, ഒറ്റ ഫ്രെയ്മിൽ കൂടിചേർന്നു നിൽക്കുന്ന്, ഇങ്ഗ്ളിഷിൽ ആശയവിനിമയം ചെയ്യുന്ന Imperial Civil Service (ബൃട്ടിഷ്-ഇന്ത്യൻ ഭരണ സംവിധാനം), ബൃട്ടിഷ്-ഇന്ത്യൻ പോലീസ്, ബൃട്ടിഷ്-ഇന്ത്യൻ പീനൽ കോഡ് (IPC), ബൃട്ടിഷ്-ഇന്ത്യൻ ജുഡീഷ്യറി, ബൃട്ടിഷ്-ഇന്ത്യൻ കമ്പി-തപ്പാൽ (Post & Telegraph) സംവിധാനങ്ങളും അങ്ങിനെ പലതും.

അതേ സമയം, ബൃട്ടിഷ്-ഇന്ത്യൻ സംവിധാനങ്ങളെ പകർത്തിയെടുത്ത് ഇവയെല്ലാം വ്യത്യസ്തമായി കെട്ടിപ്പടുത്തിയെടുത്തതും, ബൃട്ടിഷ്-ഇന്ത്യൻ പ്രസ്ഥാനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതുമായ ഇതേ പോലുള്ള കാര്യങ്ങൾ ഉള്ള നാട്ടുരാജ്യങ്ങളും അവയിലെ ജനവും, അവരവരുടെ നാട്ടുരാജ്യ അതിർത്തിക്കുള്ളിൽ കുടുങ്ങിനിന്നു.

അവരിൽ പലർക്കും എങ്ങിനെയെങ്കിലും ബൃട്ടിഷ്-ഇന്ത്യൻ സൗകര്യങ്ങളിൽ പങ്കുചേരണം എന്ന ആഗ്രഹം ഒരു അത്യാർത്തിയായിത്തന്നെ നിലനിന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

ബൃട്ടിഷ്-ഇന്ത്യയോടു ഒട്ടിനിന്നിരുന്ന പല സ്വതന്ത്ര രാജ്യങ്ങളും ഇതേ അവസരത്തിൽ സ്വന്തമായുള്ള റെയ്ൽവേ സംവിധാനങ്ങൾ സൃഷ്ടിക്കുകയും, അവയെ ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേയുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ നിരന്തര ആവശ്യപ്പെടലുകൾക്ക് വഴങ്ങി, ശെൻകോട്ടവഴി (ആരിയംകാവ് വഴി), മെഡ്രാസിലേക്ക് ഒരു നേരിയ തീവണ്ടിപ്പാതവരെ മെഡ്രാസ് സർക്കാർ നിർമ്മിച്ചുകൊടുത്തു. ഇത് തിരുവിതാംകൂർ രാജകുടുംബത്തിനും അവിടുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ബൃട്ടിഷ്-ഇന്ത്യയുമായും ബൃട്ടിഷ്-മലബാറിലെ ഉന്നത ഉദ്യോഗസ്ഥരുമായും അടുത്തിടപഴകാൻ സൗകര്യം നൽകി.

അതും ചെറിയ തോതിലുള്ള പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ബൃട്ടിഷ്-മലബാറിലെ തീയ വംശജരായ ഡെപ്യൂട്ടി കലക്ടറും മറ്റും, മെഡ്രാസിലെ ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന ചില വേദികളിൽ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമീപത്തിൽ നിൽക്കുമ്പോൾ, രണ്ടാമത്തെ കൂട്ടർക്ക് ചെറിയ തോതിലുള്ള പ്രശ്നം വന്നിരുന്നു എന്ന് തോന്നുന്നു.

കാരണം, തീയർ എന്നത് ഈഴവർ ആണ് എന്ന് തിരുവിതാംകൂറിൽ ഈഴവ പ്രസ്ഥാനക്കാർ പലവിധ ഹരജികൾ മുഖനേ പരസ്യപ്പെടുത്തിയിരുന്നു. അടിമ ജനത്തിൽ പെട്ട ആൾ വന്ന് വൻ ഉദ്യോഗസ്ഥ സ്ഥാനത്തിൽ ഇരിക്കുന്നത് ആശ്ചര്യകരവും അരോചകകരവും ആയ കാര്യം തന്നെയായിരുന്നിരിക്കാം, തിരുവിതാംകൂർ ഉദ്യോഗസ്ഥർക്കും, രാജകുടുംബക്കാർക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. ഈ ഉപദ്വീപിൽ ഇസ്ലാമിനോട് വൻ വിരോധം വരുത്തിയ കാര്യങ്ങളിൽ ഒന്ന്



മലബാറിലെ ഇസ്ലാം മതവിഭാഗക്കാരെ മാപ്പിളമാർ എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്നുണ്ട് എങ്കിലും, അവരിൽ തന്നെ പലവിധ വ്യത്യസ്ത പൈതൃകങ്ങൾ ഉള്ളവർ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇന്നുള്ള മാപ്പിളമാരിൽ പലരിലും ഈ വിധ വ്യത്യസ്ത പൈതൃകങ്ങളിലും പെട്ടവരുടെ വൈവിധ്യമാർന്ന രക്തബന്ധ പാതകൾ കലർന്നിട്ടുണ്ടാവാം.

അതേ സമയം, മലബാറിലെ ഉന്നത കുടുംബ പാരമ്പര്യം നിലനിർത്തിയിരുന്ന ശുദ്ധമായ അറേബ്യൻ രക്തബന്ധപാത നിലനിർത്തിയിരുന്ന ഇസ്ലാം മതക്കാർ, അവർ മാപ്പിളമാർ ആണ് എന്ന് അംഗീകരിക്കുന്നുണ്ടാവണമെന്നില്ല. പോരാത്തതിന്, മുക്കുവ വിഭാഗത്തിൽ പെട്ട ഇസ്ലാം മതക്കാർ മലബാറി ആൾക്കാർ ആകണമെന്നുമില്ല എന്നാണ് തോന്നുന്നത്. വ്യക്തമായി അറിയില്ല.

മൈസൂറുകാരുടെ ആക്രമണകാലത്ത് ഹിന്ദുക്കളിലേയും അമ്പലവാസികളിലേയും നായർമാരിലേയും കുറേ പേർ ഇസ്ലാമിലേക്ക് ചേർന്ന കാര്യം പറഞ്ഞുകഴിഞ്ഞു. പിന്നെ പറഞ്ഞത്, ദക്ഷിണ മലബാറിൽ കീഴ്ജന വംശങ്ങളിൽ പെട്ട പലരും ഇസ്ലാമിലേക്ക് കയറിയ കാര്യമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപേ മലബാറിൽ വന്ന പേർഷ്യൻ വംശജനായ മാലിക് ഇ്ബിൻ ദീനാർ👉 കറേ പേരെ ഇസ്ലാമിലേക്ക് മതം മാറ്റിയിരുന്നു എന്ന് പറയപ്പെടുന്നു. ഈ വിധം മതം മാറിയവർ അന്നുള്ള ഹിന്ദുക്കൾ (ബ്രാഹ്മണർ) ആയിരിക്കാം എന്ന് തോന്നുന്നു.

ഹിന്ദുക്കളുടെ അടിയാളിമാരായിരുന്ന അമ്പലവാസികളും നായർമാരും അന്ന് ഈ വിധം മതം മാറിയിരുന്നുവോ എന്ന് അറിയില്ല. ഹിന്ദുക്കൾ അവരുടെ പുതിയ മതത്തിലേക്ക് അവരുടെ അടിയാളന്മാരെ കയറ്റുമോ എന്നതാണ് ചോദ്യം. കാരണം, സാമൂഹികമായി ഉന്നതരായവർ അവരുടെ കീഴാളന്മാരേയും കൂടെ കയറ്റി അവർക്ക് സാമൂഹിക സ്വസ്തത നഷ്ടമാക്കാൻ അനുവദിക്കുമോ എന്നതാണ് മനസ്സിൽ കയറുന്ന ചിന്ത. ഇവിടെ പ്രസ്താവിക്കാനുദ്ദേശിക്കുന്ന കാര്യം, ഈ കാര്യങ്ങളെക്കുറിച്ച് ഈ എഴുത്തുകാരന് ഇന്ന് ഈ അവസരത്തിൽ യാതോരു അറിവും ഇല്ലായെന്നതാണ്.

ഈ വിധം ഒരു കാര്യം മനസ്സിൽ കയറുന്നുണ്ട്:

വിദേശത്ത് നിന്നും വന്ന് മലബാറിലും മറ്റും ഇസ്ലാം പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്ക്, ഈ പ്രദേശത്തുള്ള ഭാഷാകോഡുകളെക്കുറിച്ചും, അത് മനുഷ്യമനസ്സിൽ പുറപ്പെടുവിക്കുന്ന വ്യക്തി വിരോധങ്ങളേയും അനിഷ്ടങ്ങളേയും അറപ്പുകളേയും മറ്റും പറ്റി വളരെ നേരിയ വിവരമേ ഉണ്ടാവുള്ളു. കാരണം, അവർ നീങ്ങുന്നിടത്തും മറ്റും അവർക്ക് വൻ ആദരവും മറ്റുമാണ് ലഭിക്കുക. അങ്ങിനെയല്ലാത്ത ഒരു അന്തരീക്ഷം സാമൂഹിക ആശയവിനിമയത്തിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് അവർക്ക് ധാരണ ലഭിക്കണമെന്നില്ല.

ഈ വിവരക്കേട് അവരിൽ പലവിധ വകതിരിവില്ലായ്മയും ചെയ്യിക്കുന്നതായി പല പ്രാദേശിക ജനവംശ ഉന്നത വ്യക്തികൾക്കും തോന്നിയേക്കാം. ഈ വിദേശീയർ വന്ന് കീഴ്ജനത്തിൽ പെട്ടവരേയും മറ്റും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതും, ബ്രാഹ്മണരിൽ നിന്നും ഇസ്ലാമിലേക്ക് മാറിയ കൂട്ടരുടെ അതേ നിലവാരവും മറ്റും അവർക്ക് നൽകുന്നതും മറ്റും പ്രശ്നം തന്നെയായേക്കാം.

കാരണം, ഈ മത പരിവർത്തനത്തിന് ഭാഷാ കോഡുകളിലെ പൈശാചികതയെ മാച്ചുകളയാൻ ആവില്ലതന്നെ.

നായർമാർക്ക് അവരുടെ മേലാളന്മാരായ ബ്രാഹ്മണർ ഇസ്ലാമിലേക്ക് മാറിയതിൽ കാര്യമായ പരിഭവം വന്നിട്ടുണ്ടാവില്ല, ആദ്യ കാലങ്ങളിൽ. കാരണം, നായർമാരും ബ്രാഹ്മണ മതത്തിൽ ഉള്ളവരല്ല.

എന്നാൽ അവർ അവരുടെ മേലാളന്മാരായ പുതിയതായി ഇസ്ലാമിലേക്ക് ചേർന്ന നമ്പൂതിരിമാരോട് ഒത്ത് നിൽക്കാൻ ശ്രമിക്കുമ്പോൾ, പല കീഴ്ജനവ്യക്തികളും സമൂഹത്തിൽ ഉന്നത ഭാവത്തിൽ നിൽക്കുന്നതും ഇരിക്കുന്നതും, കാണുന്നതും കണ്ടനുഭവിക്കുന്നതും വൻ വെപ്രാളവും വെറുപ്പും മനസ്സിൽ വരുത്തും എന്നുള്ളത് തീർച്ചയാണ്.

നമ്പൂതിരി ഭൂജന്മികുടുംബക്കാർ ഇസ്ലാമിലേക്ക് മാറിയാലും, അവർ ഭൂജന്മികുടുംബക്കാർ തന്നെ.

അതേ പോലെ, കീഴ്ജന തൊഴിലാളികളും മറ്റ് അടിമജനവും ഇസ്ലാമിലേക്ക് മാറി, അവരുടെ സാമൂഹികമായുള്ള അടിമ നിലവാരം മാഞ്ഞാലും, അവർ സാമൂഹികമായി കൈത്തൊഴിലാളികൾതന്നെ.

രണ്ട് കൂട്ടരേയും ഒരേ നിലവാരത്തിൽ ഇസ്ലാം കാണിക്കാൻ ശ്രമിച്ചാൽ, നായർമാർക്കും അമ്പലവാസികൾക്കും, നമ്പൂതിരിമാർക്കും, മാത്രമല്ല, മറിച്ച് കീഴ്ജന വംശങ്ങൾക്കും വെറുപ്പുവരും എന്നുള്ളതാണ് വാസ്തവം. കാരണം, ഫ്യൂഡൽ ഭാഷാകോഡുകളിൽ 180 ഡിഗ്രി അപ്പുറത്തും ഇപ്പുറത്തും സ്ഥാപിക്കപ്പെട്ടിരിക്കുന്ന രണ്ട് വ്യത്യസ്ത കൂട്ടരാണ് രണ്ട് പക്ഷവും.

ഉന്നത നിലവാരത്തിലുള്ള ഇസ്ലാം വ്യക്തിയുടെ മേൽവിലാസം കാണിച്ച് കീഴ്ജന മാപ്പിള വിലസുന്നത് സമൂഹത്തിൽ വിരോധം വരുത്തും. എന്നാൽ ഈ വിരോധത്തിന്‍റെ വ്യക്തമായ കാരണം പെട്ടെന്നൊന്നും പറഞ്ഞ് മനസ്സിലാക്കിക്കാൻ ആവില്ലതന്നെ.

നായർമാരുടെ വെപ്രാളത്തെ ചിത്രീകരിക്കാൻ പറ്റുന്ന ഒരു ദൃഷ്ടാന്ത ചിത്രീകരണം നൽകാൻ പ്രയാസം ആയിരിക്കാം. എന്നാലും, ഈ വിധം ഒന്ന് ചിന്തിക്കുക.

ഏതാനും ഐപിഎസ്സുകാർ മതം മാറി പുതിയ മതത്തിൽ ചേർന്നു. അതുകൊണ്ട്, അവരുടെ കീഴിലെ ശിപായി പോലീസുകർക്ക് യാതോരു പരിഭവവും വരാൻ ഇടയില്ല.

എന്നാൽ പുതിയ മതത്തിന്‍റെ ഇടങ്ങളിൽ ചെന്ന് ഐപിഎസ്സുകാരെ കാണാൻ പോകുന്ന പോലീസ് ശിപായിമാർ കാണുന്നത്, പുതിയ മതത്തിന്‍റെ ഉള്ളറ അന്തരീക്ഷത്തിൽ അങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരും ഐപിഎസ്സുകാരും പൊതുവായുള്ള പദ്ധതികളിൽ ഒന്നിച്ചു നിന്നു പ്രവർത്തിക്കുന്നുതായണ്!

പോലീസ് ശിപായിമാരെ കാണുമ്പോൾ, ഓട്ടോ ഡ്രൈവർമാർ അവരുടെ ഉന്നത ബന്ധങ്ങൾ സൂചിപ്പിച്ച് വളരെ ലാഘവവാക്കുകളിൽ സംസാരിക്കുന്നു. പോലീസ് ശിപായിമാരാകട്ടെ ഐപിഎസ്സുകാരുടെ മുന്നിൽ നിവർന്ന് നിന്ന് സെല്യൂട്ട് ചെയ്ത് അനുസരണ ഭാവത്തിൽ നിൽക്കേണം.

ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷാ അന്തരീക്ഷത്തിൽ നിന്നുകൊണ്ട്, ഈ കണ്ട ദൃശ്യത്തിന്‍റെ കടും വീര്യം മനസ്സിലാക്കാൻ പറ്റില്ലതന്നെ.

ഈ ഉപദ്വീപിൽ ഇസ്ലാമിനോട് നൂറ്റാണ്ടുകളിലൂടെ വർഗ്ഗീയ വിരോധം വരുത്താൻ കരുത്തുള്ള കാര്യമാണ് മുകളിൽ പ്രസ്താവിച്ചത്. വേറേയും കാര്യങ്ങൾ കണ്ടുകൂടാതില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. നേത്രങ്ങൾക്ക് മുന്നിൽ മറയും അരിപ്പക്കടലാസും വെക്കേണ്ടുന്ന അവസ്ഥാവിശേഷം


ഇനി എഴുത്തിന്‍റെ ഒഴുക്കിലേക്ക് മടങ്ങാം.

ഈ വിധം ഇസ്ലാമിലേക്ക് കയറിയ ബ്രാഹ്മണ വംശത്തിലും രാജകുടുംബക്കാരിലും പെട്ടവർ ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഇങ്ഗ്ളിഷ് ഭരണകാലത്തും ഉണ്ടായിരുന്നിരിക്കാം.

എന്നാൽ ഇവരേക്കാളെല്ലാം ഉന്നത നിലവാരക്കാർ ശുദ്ധമായ അറബി രക്തം വഹിച്ചിരുന്ന ഇസ്ലാം കുടുംബക്കാരായിരുന്നിരിക്കാം. ഈ കാര്യം Malabar Manualൽ രേഖപ്പെടുത്തിയ കാര്യമാണ്. ഇവർ മലബാറിലെ മറ്റ് ഇസ്ലാം വംശ ജനങ്ങളിൽ നിന്നും പലവിധത്തിലും മാറിനിന്നിരിക്കാം.

ഇവർ സ്വന്തം നിലയിൽ മറ്റ് ജനക്കൂട്ടങ്ങളിലും ജനവംശങ്ങളിലും വർഗ്ഗീയ വിരോധം വരുത്തിയിരിക്കാനുള്ള സാധ്യത കാണുന്നില്ല. ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും തങ്ങൾ കുടുംബക്കാർ ഈ കൂട്ടരിൽ പെടും എന്നും തോന്നുന്നു.

പൊതുവായിപ്പറഞ്ഞാൽ, ഈ കൂട്ടരിൽ അവർ മാപ്പിളമാരല്ലാ എന്ന ഭാവം അവരിൽ കാണുമായിരുന്നിരിക്കാം.

ഇത് ചെറുതായി കുഴയ്ക്കുന്ന ഒരു കാര്യമാണ് എന്നു തോന്നുന്നു.

CPSൽ👆 നിന്നും കേട്ട ഒരു കാര്യമാണ്. ഈ ആൾ 1950തുകളിൽ മെഡ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ സബ് റജിസ്ട്രാർ ആയി ജോലി ചെയ്യുന്ന അവസരത്തിൽ, അതേ ഉദ്യോഗത്തിൽ അതേ പോലെ ഡയറക്റ്റ് റിക്രൂട്ടിഡ് ആയ ചെറുപ്പക്കാരനായ മലബാറി-മുഹമ്മദ്ദീയനായ മറ്റൊരു സബ് റജിസ്ട്രാർ ഉണ്ടായിരുന്നു. ഒരിക്കൽ Tellicherryയിലെ പേരുകേട്ട കേയീ കുടുംബത്തിൽപ്പെട്ട ഒരു വനിതയുമായി CPS സംസാരിക്കുന്ന അവസരത്തിൽ, കാര്യവിവരം ഇല്ലാതെ, ഈ വിധം ആ സ്ത്രീയോട് CPSചോദിച്ചുപോയി പോലും,

ഈ (മുഹമ്മദ്ദീയൻ) സബ് റിജിസ്ട്രാർ നിങ്ങളുടെ ബന്ധുവാണോ? എന്ന്.

ആ സ്ത്രീ അപ്പോൾ വൻ നീരസത്തോടുകൂടി പ്രതികരിച്ചു പോലും, ഏയ്, അല്ല. അയാൾ മാപ്പിളയല്ലേ!

അപ്പോൾ CPS ചോദിച്ചു, നിങ്ങളും മാപ്പിളയല്ലേയെന്ന്. അപ്പോൾ ആ സ്ത്രീ കൂടുതൽ അരിശത്തോടുകൂടി പറഞ്ഞുപോലും, ഏയ്, ഞങ്ങൾ മാപ്പിളയല്ല. ഞങ്ങൾ കേയീമാരാണ്, എന്ന്. ഈ കേയീ കുടുംബക്കാർ അന്ന് അറബി രക്തപാതയിൽ ഉറച്ചുനിന്ന അറബി പൈതൃകമുള്ളവരാണോ എന്ന് അറിയില്ല. അതുമല്ലാ,

Cannanoreറിലെ അറക്കൽ കുടുംബവുമായി ബന്ധമുണ്ടായിരുന്നവർ ആണോ എന്നും അറിയില്ല.

CPSസ്സിന്‍റെ ചെറുപ്പകാലത്ത്, Tellicherryയിലെ ടൌണിൽ പലപ്പോഴും വളരെ വ്യത്യസ്തമായ ശരീരപ്രകൃമുള്ള ഇസ്ലാം മതത്തിൽപ്പെട്ട ചെറുപ്പക്കാരെ കണ്ടിരുന്നു പോലും. വളരെ വെളുത്ത നിറവും ഉയരമുള്ള നിവർന്ന് നിൽക്കുന്ന ശരീരവും വൻ വ്യക്തിത്വവും പ്രകടിപ്പിക്കുന്ന ചെറുപ്പക്കാർ. അവർ ഏത് വംശത്തിലുള്ളവർ ആയിരുന്നുവെന്ന് CPSന് വ്യക്തമായ വിവരം ഇല്ലതന്നെ. എന്നാൽ തികച്ചും ഇസ്ലാം വിഭാഗക്കാരായ വൻ സാമ്പത്തിക ശേഷിയുള്ള ജനം മാത്രം ജീവിക്കുന്ന ഒരു ഇടം Tellicherryയിൽ ഒരു പ്രദേശത്ത് ഉണ്ടായിരുന്നതായി CPSന് ഓർമ്മയുണ്ട്.

തികച്ചും വ്യത്യസ്തരായ ജനം ആയതിനാൽ ആ പ്രദേശത്തെ ഒരു ചെറിയ ഭീതിയോടുകൂടിയാണ് അന്ന് CPSസും കൂട്ടരും വീക്ഷിക്കുകയും സംസാരവിഷയത്തിൽ ചേർക്കുകയും ചെയ്തിരുന്നത് പോലും. CPS അന്ന് സ്കൂളിൽ പഠിക്കുന്ന കാലമായിരുന്നിരിക്കാം. ആ കുടുംബങ്ങൾ മിക്കതും കയറ്റുമതി, ഇറക്കുമതി ഉൾപ്പടെയുള്ള വൻകിട കച്ചവടങ്ങൾ, നടത്തിയിരുന്നവർ ആയിരുന്നിരിക്കാം എന്നും CPSസ്സിൽ അഭിപ്രായം കണ്ടിരുന്നു.

ഈ വിധം വൻ സാമ്പത്തിക ശേഷിയുള്ള മുഹമ്മദ്ദീയരായ കുടുംബക്കാരെക്കുറിച്ച് കാര്യമായ വിവരം CPSന് പിന്നീട് ലഭിച്ചിരുന്നുവോ എന്ന് അറിയില്ല. എന്നാൽ വൻ സാമ്പത്തിക ബലമുള്ള ഈ വിധ കുടുംബക്കാർ വൻ വലുപ്പമുള്ള വീടുകളിൽ ആണ് ജീവിച്ചിരുന്നത് പോലും.

വീടുകൾക്ക് അര ഏക്കറിൽ കൂടുതൽ വലുപ്പമുള്ള ചുറ്റളവ് ഉണ്ടാവും. അതിനകത്ത് കൂറേ അറകൾ പോലുള്ള സംവിധാനങ്ങൾ ഉണ്ടാവും പോലും. ഈ ഓരോ അറയിലും ഒരു ഭാര്യ-ഭർത്താവ്-കുട്ടികൾ എന്ന കുടുംബത്തിന് സ്വകാര്യമായി ജീവിക്കാനുള്ള സൗകര്യം കാണുമായിരിക്കും പോലും.

ഒരു രീതിയിൽ ചിന്തിച്ചാൽ ഈ കൂട്ടരും ബ്രാഹ്മണ അഗ്രഹാരങ്ങളിൽ ബ്രാഹ്മണർ കൂട്ടമായി ജീവിച്ചിരുന്ന അതേ അവസ്ഥയിലായിരുന്നിരിക്കാം എത്തപ്പെട്ടത് എന്നു തോന്നുന്നു.

മുഹമ്മദ്ദ് എന്ന പ്രവാചകന്‍റെ വ്യക്തിത്വത്തെ അനുകരിച്ചും, പോരാത്തതിന് കലർപ്പു വന്നുചേർന്നിട്ടില്ലാത്ത അറബി (pristine-Arabic) ഭാഷയിലെ സമത്വാധിഷ്ഠിതമായ വാക്ക് കോഡുകളിൽ വിശ്വാസം അർപ്പിച്ചും, മലബാറിൽ വന്ന്, അവിടെ കാലാകാലങ്ങളായി ഫ്യൂഡൽ ഭാഷാകോഡുകളുടെ അള്ളിപ്പിടുത്തത്തിൽ പെട്ടുകിടക്കുന്ന പല ജനവംശങ്ങളേയും യാതോരു വകതിരിവും ഇല്ലാതെ ഇസ്ലാമിലേക്ക് കയറ്റിക്കഴിഞ്ഞ്, കാര്യവിവരം മെല്ലെമെല്ലെ ആ ശുദ്ധാത്മാക്കളായ വിദേശീയരിൽ വന്നുകയറിത്തുടങ്ങിയപ്പോൾ, ഇവിടെയുള്ള സാമൂഹിക ആശയവിനിമയത്തിൽ എന്തോ പന്തികേടുണ്ട് എന്ന ചിന്ത അവരിൽ വന്നിരിക്കാം.

ബ്രാഹ്മണ ജനം, അമ്പലവാസികൾ, നായർമാർ എന്നിവർ തമ്മിൽ തന്നെ ഇങ്ങൾ - ഇഞ്ഞി വ്യക്തിബന്ധ പിടിവലികൾ. പോരാത്തതിന്, ഈ മൂന്ന് കൂട്ടർക്കും താഴെയായും നായർമാരോട് ഒട്ടിനിൽക്കാൻ ശ്രമിക്കുന്നതുമായ മരുമക്കത്തായ തീയർ ഉന്നത കുടുംബക്കാരും, അവർ തന്നെ അകറ്റിനിർത്തുന്ന കൈത്തൊഴിലാളികൾ ആയ തീയർ വിഭാഗക്കാരും. അവർക്കെല്ലാം തന്നെ കീഴിൽ പല തട്ടുകളിൽ പെടുന്ന വളരെ താഴെയുള്ള കീഴ്ജനം അനവധി വേറേയും.

ഇവർക്കെല്ലാം തമ്മിൽ ഈ ഇങ്ങൾ - ഇഞ്ഞി വാക്ക് കോഡുകൾ തലങ്ങും വിലങ്ങുമായി തിരിഞ്ഞും മറിഞ്ഞും, കരണം മറിഞ്ഞും മറ്റും നിൽക്കുകയും, പലപ്പോഴും ആടിയുലയുകയും ചെയ്യുന്നു.

മുകളിൽ പറഞ്ഞ എല്ലാ കൂട്ടരിലേയും പലരും ആണ് ഇസ്ലാമിലേക്ക് കയറിത്. ഈ കൂട്ടരെ എത്രതന്നെ ആദ്ധ്യാത്മിക സിദ്ധാന്തോപദേശങ്ങളിലൂടെ മാനസികമായി മാറ്റിയും അരിച്ചെടുക്കുകയും ചെയ്ത് ഇസ്ലാമിനുള്ളിൽ ചേർത്താലും, അവരിൽ നിലനിൽക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ നിഴലുകളും പിടിവലികളും കെടാതെ നിലനിൽക്കുകതന്നെ ചെയ്യും.

ഇത്, അറബി നാടുകളിൽ നിന്നും വന്ന ഉന്നത നിലവാരക്കാരായ കുടുംബക്കാരിൽ വെപ്രാളം വരുത്തിക്കാണും എന്നത് സാധ്യമായ കാര്യമാണ്.

അറബിനാട് വിട്ട് മലബാറിൽ താമസക്കാരായ അറബികുടുംബക്കാർക്ക്, അവരുടെ ജന്മദേശവുമായിള്ള ബന്ധം ഏതാണ്ട് ഒറ്റ തലമുറയിലൂടെ നഷ്ടവും ആയിവന്നിരിക്കും. പിന്നെ അവർക്കുള്ള ഭാവി ജീവിതം ഈ പ്രദേശത്തുള്ള സാമൂഹിക അന്തരീക്ഷത്തിൽ കുറച്ച് കലർന്നും കാര്യമായി കലരാതെയും ജീവിക്കുക എന്നതു മാത്രമാവും.

ഭാഷാ പരമായുള്ള പ്രശ്നങ്ങൾ അവരിൽ ചിലരെ വെപ്രാളപ്പെടുത്തിയിരിക്കാം. അതിന്‍റെ ഒരു പ്രതിഫലനമായിരിക്കില്ലെ, മലബാറിലെ തങ്ങൾ കുടുംബക്കാരെ ഇഞ്ഞി, ഓൻ, ഓള് തുടങ്ങിയ വാക്കുകളിൽ മാപ്പിളമാർ നിർവ്വചിക്കരുത് എന്ന താക്കീത്? അവരിലെ ചെറുപ്രായക്കാരേയും ഈ വിധം നിർവ്വചിക്കരുത് എന്നും ഈ താക്കീതിൽ ഉണ്ട് പോലും.

ഇങ്ഗ്ളിഷ് വംശജനായ ചെറുപ്രായക്കാരനെ മലബാറിലെ ഭാഷപഠിപ്പിക്കുകയും, മലബാറിലെ കീഴ്ജനം ഇഞ്ഞ് എന്നും ഓൻ / ഓള് എന്നും നിർവ്വചിക്കുകയും ചെയ്താൽ, ആ ഇങ്ഗ്ളിഷ് വ്യക്തിയിൽ ഉള്ള മിക്ക ഉന്നത മാനസിക നിലവാരവും മാഞ്ഞുപോകുകയോ കീറിപ്പോകുകയോ ചെയ്യും എന്ന അതേ അവസ്ഥാവിശേഷം ആണ്, ഈ അറബി കുടുംബക്കാരിലും വന്നുചേർന്നത് എന്ന് പറയാം എന്ന് തോന്നുന്നു.

എന്നാൽ ഓരോ തലമുറകൾ കഴിയുന്തോറും കാര്യങ്ങൾക്ക് മാറ്റം സംഭവിക്കും.

പ്രാദേശിക ഇസ്ലാം ജനം സാമ്പത്തികമായി ഉയരുകയും അറബി കുടുംബങ്ങൾക്ക് സാമ്പത്തികമായി ഉയർന്നുനിൽക്കാൻ കെൽപ്പു കുറയുകയും ചെയ്തുവരുമ്പോൾ, ഈ വിധമായുള്ള താക്കീതുകൾ അവർക്കുതന്നെ വൻ മാനസിക വിഷമം നൽകുന്ന കാര്യമായി മാറിയേക്കാം എന്നും തോന്നുന്നു.

ഐപിഎസ്സുകാരനാണ്, എന്നാൽ യാതോരു അധികാരവും ഇല്ല. മറിച്ച് പോലീസ് ശിപായിമാരുടെ കൂടെയാണ് ജീവിതം, എന്നു പറഞ്ഞതുപോലുള്ള അവസ്ഥയാണ് വരിക. തങ്ങളെപ്പോലെയുള്ളതും, കാര്യമായി യാതോരു മഹിമയും ഇല്ലാത്ത ഈ കുടെപെട്ടുകിടക്കുന്ന ഐപിഎസ്സുകാരെ നിത്യവും ഒരു പ്രാവശ്യം നിവർന്ന് നിന്ന് സെല്യൂട്ട് ചെയ്യണം എന്നും അവരോട് അടിയാളത്തം പ്രകടിപ്പിക്കേണം എന്നും ഒരു ശാസന നിലവിൽ ഉണ്ട് എങ്കിൽ, ആ ഐപിഎസ്സുകാർക്ക് തന്നെ വൻ ജാള്യതയാണ് വരാൻ സാധ്യത. കാരണം, പോലീസ് ശിപായിമാർ അവരെ വെറും പേരാണ് വിളിക്കുന്നത്.

കീഴ്ജനത്തിൽ പെട്ട ആൾക്കാർക്ക് വൻ സമത്വത്തോടുകൂടിയ അടുപ്പം മുകൾ വ്യക്തി നൽകിയാൽ, ഫ്യൂഡൽ ഭാഷകളിൽ പിന്നീട് പല ഭവിഷ്യത്തുകളും സംഭവിക്കാം. കീഴ്വ്യക്തി പിടിവിടില്ല. കാരണം, മുകളിലെ വ്യക്തിയുടെ മേലുള്ള പിടി കീഴ്വ്യക്തിക്ക് ഒരു Liftൽ കയറുന്ന അനുവഭവും അനുഭൂതിയും നിർവൃതിയും നൽകുന്ന കാര്യമാണ്.

ആ പിടി വിടീക്കാൻ മുകളിലെ ആൾ ശ്രമിക്കുന്നത് ഒരു തനി തെമ്മാടിത്തമായിത്തന്നെയാണ് കീഴ്വ്യക്തി കാണുക. ഫ്യൂഡൽ ഭാഷ മനുഷ്യമനസ്സിൽ തിരുകിക്കയറ്റുന്ന ഭാവപ്പകർച്ചകളിൽ ഒന്നാണ് ഇത്.

പോരാത്തിതിന്, എത്ര കടുപ്പമുള്ള മതിൽക്കെട്ടിനുള്ളിൽ ജീവിച്ചാലും, അകറ്റിനിർത്തുന്ന വ്യക്തിയുടെ മിഴിയിണകളുമായി നൈമിഷികമായൊന്ന് സ്വന്തം കണ്ണുകൾ കോർക്കപ്പെട്ടാൽ മതി, അപ്പുറുത്തുള്ള സാമൂഹികാന്തീരീക്ഷം ഇപ്പുറുത്തേക്കും, ഇപ്പുറത്തുള്ളത് അപ്പുറത്തേക്കും ആയി പകർക്കപ്പെടും.

ഇത് ഇപ്പുറത്തുള്ളവർക്ക് അരോചകവും, അപ്പുറത്തുള്ളവർക്ക് വൻ ആഹ്ളാദവും പകരുന്ന അനുഭവവും ആയിരിക്കും. ഈഒരു പ്രതിഭാസവും ഫ്യൂഡൽ ഭാഷകളുടെ സവിശേഷതളുടെ പട്ടികയിൽ👆 ചേർക്കേണ്ടതുതന്നെ.

അതിനാൽ തന്നെ അഗ്രഹാരങ്ങൾ കെട്ടിയതുകൊണ്ടുമാത്രമായില്ല, മറിച്ച് നേത്രങ്ങൾക്ക് മുന്നിൽ തന്നെ വൻ മറയും അരിപ്പക്കടലാസും വച്ചേ മതിയാകൂ.

ഇവിടെ ഇപ്പോൾ ഈ 'മാപ്പിള' എന്ന വാക്കിനെ ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്




1970തുകളിൽ തിരുവിതാംകൂറിലെ Alleppyയിൽ ചെന്നപ്പോഴാണ്, മാപ്പിളയെന്ന വാക്ക് അവിടെ ക്രിസ്ത്യാനികളുടെ, അതും സുറിയാനി ക്രിസ്ത്യാനികളുടെ, സാമൂഹിക പേരാണ് എന്ന് അറിഞ്ഞത്. ഇത് ഒരു വൻ വിവരമായി തോന്നേണ്ടതാണ് എങ്കിലും, മലബാറിലെ ഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ പലവാക്കുകളും അവിടെ അന്ന് കണ്ടിരുന്നു.

യഥാർത്ഥത്തിൽ മറ്റൊരു സംസ്ഥാനത്തിലേക്കാണ് അന്ന് പോയത് എന്ന പ്രതീതി വരേണ്ടതായിരുന്നു. എന്നാൽ തിരുവിതാംകൂറിലേക്ക് മലബാറിനെ കൂട്ടിച്ചേർത്തത് 1956ൽ ആയിരുന്നതിനാൽ, പലതരം സമാനമായ കാര്യങ്ങൾ രണ്ട് ദേശങ്ങളിലും വന്നുചേർന്നിട്ടുണ്ടായിരുന്നിരിക്കാം, ഏതാണ്ട് പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ഉള്ളിൽ.

Trivandrumത്ത് പഠിക്കുന്ന കാലത്താണ് (1979 - 82) എന്ന് തോന്നുന്നു, മാപ്പിളയെന്ന വാക്കിന്‍റെ ചരിത്രപരമായുള്ള അർത്ഥം ഒരു ക്രീസ്തീയനായ വ്യക്തി വിവരിക്കുന്നത് കണ്ടത്. തിരുവിതാംകൂർ രാജ്യ ഭരണത്തിലെ വൻ ഉദ്യോഗസ്ഥരായിരുന്ന മഹാ (great) പിള്ളമാർ ക്രിസ്തീയരായി മാറിയപ്പോൾ, ഈ മഹാ പിള്ളമാരുടെ പേര് മാപ്പിളയായി എന്നായി എന്നാണ് ഈ വ്യക്തി വിവരിച്ചത്. പിള്ള എന്നുള്ളത് നായർമാരിലെ ഒരു സ്ഥാനപ്പേരും ചിലപ്പോഴെല്ലാം അവരിലെ കുട്ടികളെ പരാമർശിക്കുന്ന വാക്കുമാകാം.

പണ്ട് മലബാറിൽ ഏഡ് എന്ന ഒരു പുതിയ സ്ഥാപ്പേര് കേട്ടിരുന്നു. പോലീസിലെ Head constableനെയാണ് ഈ വിധം ഏഡ് എന്ന് പരാമർശിക്കപ്പെട്ടിരുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ ഈ ഏഡ് എന്നത് ഒരു വൻ സാമൂഹിക മഹിമയുള്ള മഹാ വ്യക്തി തന്നെയായിരുന്നിരിക്കാം. ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാവാം ഈ നായർ പിള്ളമാരുടേയും കാര്യം.

പിന്നീട് വർഷങ്ങൾക്ക് ശേഷം മലബാറിൽ വച്ച്, അതായത് ഏതാണ്ട് 2013ന് ചുറ്റുപാടിൽ ഒരു മാപ്പിള വ്യക്തി ഇതേ പോലുള്ള ഒരു വിവരം പറയുകയുണ്ടായി. പണ്ടെപ്പോഴോ മലബാറിലെ മഹാ പിള്ളമാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തപ്പോൾ, ഈ മഹാ പിള്ളമാർ മാപ്പിളയായി രൂപാന്തരപ്പെട്ടുപോലും.

ഈ മുകളിൽ പറഞ്ഞതിനോട് സാമ്യമുള്ള ഒരു അവകാശവാദം മറ്റെവിടെനിന്നോ ഉദ്ധരിച്ച് ഒരു ചെറു കുറിപ്പായി Malabar Manualലിൽ കാണുകയുണ്ടായി.

QUOTE👉 from Malabar Manual:

The word Mappilla is a contraction of Maha (great) and pilla (child, honorary title, as among Nayars in Travancore), and it was probably a title of honour conferred on the early Muhammadan immigrants, or possibly on the still earlier Christian immigrants, who are also down to the present day, called Mappillas.

The Muhammadans are usually called Jonaka or Chonaka Mappillas to distinguish them from the Christian Mappillas, who are called Nasrani Mappillas.

Jonaka or Chonaka is believed to stand for Yavanaka = Ionian — Greek. In the Payyanur pat, or earliest Malayali poem, some of the sailors are called chonavar. Nasrani is of course Nazarene ; the term is applied to Syrian or Syrio-Roman Christians.


ആശയം : മഹാ (great) എന്നവാക്കും പിള്ളയെന്ന (നായർമാരിൽ ചിലർക്ക് ലഭിക്കുന്ന വരേണ്യ സ്ഥാനീകരണം ആണ് പിള്ള) വാക്കും ഒന്നിച്ചു ചേർന്ന് ലോപിക്കപ്പെട്ടതാണ് മാപ്പിള എന്ന വാക്ക്. ആദ്യകാല മുഹമ്മദ്ദീയരായ കുടിയേറ്റക്കാർക്കും, അതുപോലെ തന്നെ ആദ്യ കാല ക്രിസ്ത്യൻ കുടിയേറ്റക്കാർക്കും നൽകപ്പെട്ട ആദരേണ്യമായ സ്ഥാനപ്പേരാകാം മാപ്പിള എന്നത്. ക്രിസ്ത്യൻ കുടിയേറ്റക്കാരെ ഇന്നും മാപ്പിളയെന്നണ് വിളിക്കപ്പെടുന്നത്. അവർ മുഹമ്മദ്ദീയരേക്കാൾ വളരെ മുൻപ് കുടിയേറിയവരാണ്.

മുഹമ്മദ്ദീയരെ ജൊണക്ക അഥവാ ചൊണക്ക മാപ്പിളയെന്നും, ക്രിസ്ത്യൻ മാപ്പിളമാരെ നസ്റാണി മാപ്പിള എന്നും, വ്യത്യസ്തമായി വിളിച്ചാണ് അവർ തമ്മിൽ ഉള്ള വ്യത്യാസം അറിയിക്കുന്നത്.

ജൊണക്ക അഥവാ ചൊണക്ക എന്നത് യവാനക അഥവാ Greek എന്നതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. മലയാളിയിലെ ആദ്യത്തെ പദ്യമായ പയ്യന്നൂർ പാട്ടിൽ കപ്പൽ ജീവനക്കാരെ ചൊണവർ എന്നാണ് വിളിക്കുന്നത്. അതേ സമയം നസ്റാണി എന്നത് Nazarene ആണ്. Syrian or Syrio-Roman Christians എന്നിവർക്ക് ഈ വാക്കാണ് ഉപയോഗിക്കപ്പെടുന്നത്. END.

ഈ മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്കുകളുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിവരും. ചിലകാര്യങ്ങൾ പാതി സത്യമാവാം. ചിലത് തികച്ചും വിഡ്ഢിത്തമാവാം. ചിലത് ശരിയുമാവാം. അവയിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.

ഈ ഫ്യൂഡൽ ഭാഷാ ദേശത്ത്, വാക്കുകളിൽ ഏറ്റവും മൂല്യം നൽകുന്ന സാമൂഹികവും വംശീയവുമായ ബന്ധം സ്ഥാപിച്ചുകിട്ടാൻ ഏവർക്കും ഇഷ്ടമാണ്. മാത്രവുമല്ല, Malabar Manualലിൽ പലയിടത്തും നായർമാർ ഈ പ്രദേശത്തിലെ ഉന്നതരാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ആ ഗ്രന്ഥത്തിൽ പലയിടത്തും കാണപ്പെടുന്നുണ്ട്. ഈ വിവരങ്ങൾ മനസ്സിൽ മറക്കാതെ വച്ചുകൊണ്ടു മാത്രമേ ആ വിധ എഴുത്തുകളെ മനസ്സിലാക്കാൻ ശ്രമിക്കാൻ പാടുള്ളു എന്നാണ് തോന്നുന്നത്.

സിറിയൻ ക്രിസ്ത്യാനികൾ👉 ബരാഹ്മണർ ക്രീസ്തീയമതത്തിലേക്ക് മതംമാറിയതാണ് എന്ന വിഡ്ഢിത്തം തന്നെ ഏതാനും ദിവസം മുൻപ് ഒരു വൻ പണ്ഡിതൻ ഗഹനമായ ഭാഷയിൽ ഒരു ദേശിയ മാധ്യമത്തിൽ എഴുതിക്കണ്ടു. സുറിയാനി ക്രിസ്ത്യാനികളേയും ക്രിസ്ത്യൻ മിഷനറിമാരേയും പഴിപറയുന്ന ഇടത്താണ് ഇത് കണ്ടത്.

എന്നാൽ വാസ്തവം, സുറിയാനി ക്രസ്ത്യനികൾ ബ്രാഹ്മണർ, മതം മാറിയവർ അല്ലതന്നെ. മറിച്ച്, കടലിനപ്പുറത്തുനിന്നും തിരുവിതാംകൂറിലേക്ക് കയറിവന്ന കുടിയേറ്റക്കാരാണ് അവർ. ബ്രാഹ്മണരാണ് അവർ എന്ന വിശേഷണം, അവരെ ആക്രമിച്ചു പറയുന്ന ഇടത്ത് കാണുന്നത് സുറിയാനി ക്രിസ്ത്യാനികൾക്ക് ഇഷ്ടം തോന്നുന്ന കാര്യമാണ്. അവരെ ആക്രമിക്കുന്ന ഇടത്ത് അവർ ബ്രാഹ്മണരായി മാറുന്നു! മോശമില്ലതന്നെ!!!

അതേ സമയം മലബാറിലേക്ക് കടുന്നു വന്ന കീഴ്ജന ക്രീസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്ന വേറൊരു എഴുത്തും പലദിക്കിലും കണ്ടിട്ടുണ്ട്. അങ്ങിനെ വരുമ്പോൾ മലബാറിലെ കീഴ്ജന ക്രിസ്ത്യാനികൾ ബ്രാഹ്മണരാണ് എന്ന് തെളിയിക്കപ്പെടും. കാരണം, മറ്റൊരിടത്ത് സുറിയാനി ക്രിസ്ത്യാനികൾ ബ്രാഹ്മണരാണ് എന്ന്, ദേശിയ മാധ്യമത്തിൽ മഹാ പണ്ഡിതൻ തെളിയിച്ചിരിക്കുന്നു.

ചരിത്രം എഴുത്തിന്‍റെ പോക്ക് ഈ വിധമാണ്. ഏവരും ആർഷഭാരത വേദിക്ക് (Vedic) സംസ്ക്കാരത്തിന്‍റേയും, അതിന് ശേഷം ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം വന്ന പുരണ ഇതിഹാസ ഹൈന്ദവ സംസ്ക്കാരത്തിന്‍റേയും സന്തതികൾ ആണ് എന്ന് അറിയുമ്പോഴുള്ള ആനന്ദം, തമ്മിൽ പൊരുതി നിൽക്കുന്ന മതവിഭാഗങ്ങളുടെ വേലിക്കെട്ടുകൾക്ക് മുകളിലൂടേയും പടരുന്നു. ഏവരും ബ്രാഹ്മണരും, സന്തുഷ്ടരും.

സുറിയാനി ക്രിസ്ത്യാനികളുടെ ഉത്ഭവവുമായി London Missionary Societyക്ക് യാതോരു ബന്ധവും ഇല്ലതന്നെ. എന്നാൽ ഈ രീതിയിൽ തോന്നിപ്പിക്കുന്ന വിഡ്ഢിത്തം നിറഞ്ഞവാക്കുകളാണ് മഹാ പണ്ഡിതന്‍റേത്.

ഇതേ പോലൊക്കെത്തന്നെയാണ് മലബാറിലെ മുഹമ്മദ്ദീയരുടേയും കഥ. അറബിക്കപ്പലുകളിലെ തൊഴിലാളികളായ അറബികൾ മലബാർ തീരത്ത് വന്ന് വിവാഹം കഴിച്ച് അവർക്ക് ജനിച്ച മാപ്പിളമാർ ബ്രാഹ്മണർ അല്ലതന്നെ. ദക്ഷിണ മലബാറിൽ ഇസ്ലാമിലേക്ക് കയറി സാമൂഹിക സ്വാതന്ത്ര്യം നേടിയ കീഴ്ജന വ്യക്തികളായ മാപ്പിളമാരും ബ്രാഹ്മണ പാതയിൽ ഉള്ളവർ അല്ലതന്നെ.

മലബാറിലെ ഉന്നതരായ ജനവംശങ്ങളിൽ നിർബന്ധിക്കപ്പെട്ട് ഇസ്ലാമിലേക്ക് മാറിയവരിൽ കുറച്ചു പേർ നായർമാരാകാം. അവർ ഒരു ഉന്നത മാപ്പിള ജന്മി കുടുംബക്കാരായി നിലനിന്നിരിക്കാം.

അതേ സമയം മാലിക്ക് ഇ്ബിൻ ദീനാർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇസ്ലാമിലേക്ക് മതംമാറ്റിയ ഉന്നത ജനവംശങ്ങൾ, തങ്ങൾ മാപ്പിളമാരാണ് എന്ന് അവകാശപ്പെടുമോ എന്ന് അറിയില്ല.

പിന്നെയുള്ളത് ശുദ്ധമായ അറബി രക്തം നിലനർത്തിയ അറേബ്യയിൽ നിന്നും വന്ന അറബി ഇസ്ലാംകാരാണ്. ഇവരും, തങ്ങൾ മാപ്പിളയാണ് എന്ന് നിർവ്വചിക്കുമോ എന്ന് തീർച്ചയില്ല.

ഇനി പറയാനുള്ളത് Cannanoreറിലെ 👉 അറക്കൽ കുടുംബക്കാരെക്കുറിച്ചും, വടക്കേ മലബാറിലെ Tellicherry, Cannanore, Neeleshwaram തുടങ്ങിയ പ്രദേശങ്ങളിലേയും മുഹമ്മദ്ദീയരെക്കുറിച്ചുമാണ്. തുച്ഛമായ അറിവിന്‍റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കുറച്ചു കാര്യങ്ങൾ പറയാം, അടുത്ത എഴുത്തിൽ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. അറക്കൽ കുടുംബത്തി ന്‍റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച്



വായനക്കാരൻ പ്രത്യേകമായി മനസ്സിലാക്കേണ്ടത്, ഈ എഴുതുന്ന വിഷയത്തിൽ ഈ എഴുത്തുകാരന് വളരെ പരിമിതമായ വിവരമേ ഉള്ളുവെന്നതാണ്. കേട്ടറിവിന്‍റേയും Malabar Manualൽ കണ്ട ചില വാചകങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് ഈ കാര്യം ഇവിടെ എഴുതുന്നത്. ഈ വിവരങ്ങൾക്ക് അപ്പുറത്തായുള്ള, ഈ എഴുത്തുകാരന് അറിയാത്ത, മറ്റ് വിവരങ്ങൾ കാണാനും ഇടയുണ്ട്.

ബൃട്ടിഷ്-മലബാറിൽ പിന്നെയുണ്ടായിരുന്ന ഒരു ഇസ്ലാം കൂട്ടർ Cannanore പട്ടണത്തിലെ, അറക്കൽ രാജാക്കൾ എന്നും ഇങ്ഗ്ളിഷിൽ Ali Rajas എന്ന് ചിലയിടത്തെല്ലാം എഴുതിക്കാണുന്നതുമായ, കുടുംബക്കാരും അവരുമായി ബന്ധപ്പെട്ടുകിടക്കുന്ന ജനവംശങ്ങളും ആണ്. അറക്കൽ ബീവി എന്ന പേരിൽ ഈ കുടുംബത്തിലെ തറവാട്ടമ്മ എന്ന സ്ഥനത്തിനോട് സാമ്യമുള്ള വ്യക്തി അറിയപ്പെടുന്നുണ്ട്. ഏതാനും നൂറ്റാണ്ടുകളിലൂടെ നിലനിന്ന ഒരു സ്ഥാനപ്പേരാണ് ഇത് എന്ന് മനസ്സിലാക്കുന്നു.

ബീവിയുടെ പേരിലാണ് ഈ കുടുംബത്തിന് പ്രസിദ്ധിയെന്നത് ഒരു ശ്രദ്ധേയമായ കാര്യമാകേണ്ടതാണ്. എന്നാൽ ബീവിയെന്ന സ്ഥാനപ്പേര് വഹിക്കുന്ന തറവാട്ടമ്മയുടെ പിന്നിൽ നിന്നുകൊണ്ട് കുടുംബത്തിലും കുടുംബത്തിന് രാജാധികാരമുള്ള സ്ഥലങ്ങളിലും ഭരണ തീരുമാനങ്ങളും അവ നടപ്പിൽ വരുത്താനുള്ള പദ്ധതികളും കുടുംബത്തിലെ പുരുഷന്മാർ തന്നെയാണ് ചെയ്തത് എന്നാണ് തോന്നുന്നത്.

പിന്നെന്തിനാണ് ബീവിയുടെ പേര് മുന്നിൽ നിർത്തുന്നത് എന്നത് ഒരു ചോദ്യമായി നിന്നേക്കാം. ഇതിനുള്ള ഒരു കാരണം, Cannanoreറിലെ പാരമ്പര്യ രാജകുടുംബത്തിൽ നിന്നുമുള്ള ഒരു യുവതി മുഹമ്മദ്ദീയനായ ഒരു വ്യക്തിയെ വിവാഹം കഴിച്ചുകൊണ്ടാണ് ഈ കുടുംബം നിലവിൽ വന്നത് എന്ന ഒരു കഥ ജനങ്ങൾക്കിടയിൽ നിലനിൽപ്പുണ്ട് എന്നത് കൊണ്ടാവാം.

ഈ രാജകുടുംബ ബന്ധ രക്തപാതയായിരിക്കാം ഈ മുഹമ്മദ്ദീയ കുടുംബത്തിന് സാമൂഹികമായി ഒരു ആദരേണ്യ നിലവാരം നിലനിർത്തിക്കാണുക. ഈ പറഞ്ഞ കാര്യത്തിന്‍റെ ചരിത്രപരമായുള്ള വാസ്തവം എത്രമാത്രം ആഴമുള്ളതാണ് എന്ന് വ്യക്തമായി അറിയില്ല എന്നും ഇവിടെ പ്രസ്താവിക്കുകയാണ്.

👉QUOTE from Malabar:

Cheraman Perumal, the text goes on to say, encouraged merchants and invited Jonaka Mappillas (Muhammadans) to the country. In particular he invited a Muhammadan and his wife to come from his native land of Aryapuram and installed them at Kannanur (Cannanore). The Muhammadan was called Ali Raja, that is, lord of the deep, or of the sea.


ആശയം : ചേരമാൻ പെരുമാൾ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുകയും, ജൊണക മാപ്പിളമാരെ (മുഹമ്മദ്ദീയരെ) തന്‍റെ രാജ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രത്യേകമായി എടുത്തുപറയേണ്ടുന്ന കാര്യം, ആര്യപുരത്തുള്ള ഒരു മുഹമ്മദ്ദീയനേയും ഭാര്യയേയും ക്ഷണിക്കുകയും, Cannanoreൽ അവരെ സ്ഥാപിക്കുകയും ചെയ്തുപോലും. ഈ മുഹമ്മദ്ദീയനെ അലി രാജ, അഥവാ ആഴത്തിന്‍റെ നായകൻ അല്ലെങ്കിൽ കടലിന്‍റെ അധിപൻ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. END.

ഈ മുകളിൽ നൽകിയ ഉദ്ധരണിയിൽ തന്നെ പലവിധ കാര്യങ്ങളും ചർച്ചയ്ക്ക് എടുക്കാനാവുന്നതാണ്.

ഒന്നാമത്തേത്, ജൊണക മാപ്പിള എന്ന വാക്യപ്രയോഗം. ജൊണക എന്ന വാക്കിന് Greek എന്ന അർത്ഥമാണ് ഉള്ളത് എന്ന് പറഞ്ഞ കാര്യം ഓർക്കുക.

അപ്പോൾ വടക്കേ മലബാറിലെ മാപ്പിളമാരിൽ യവന രക്തബന്ധ പാതയുള്ളവർ ഉണ്ട് എന്ന് പറയാനായേക്കാം. Tellicherry, Cannanore തുടങ്ങി അങ്ങ് വടക്കോട്ടുള്ള പ്രദേശങ്ങളിൽ ത്വക്കിന് വൻ വെളുപ്പ് നിറം ഉള്ള മാപ്പിളമാർ (മലബാറി മുഹമ്മദ്ദീയർ) ഉള്ളതായി കണ്ടിട്ടുണ്ട്. ഇവരിൽ ചിലർ യവന രക്തബന്ധ പാതാ പൈതൃകത്തിൽ ഉള്ളവർ ആയേക്കാം.

ഈ കാര്യം ഇവിടെ പറഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിൽ വരുന്നുണ്ട്. വടക്കേ മലബാറിലെ തീയർ Greeceൽ നിന്നും വന്നവരാണ് എന്ന ഒരു ആശയം ഏതാണ്ട് 1980കളിൽ ഒരു research scholar പ്രസ്താവിച്ച കാര്യം ആണ് ഇത്. ആ വിവരം മലയാളം പത്രങ്ങൾ പ്രസിദ്ധീകരിച്ചത് ഈ തലക്കെട്ടിൽ ആയിരുന്നു: "ഈഴവർ ഗ്രീസിൽ നിന്നും വന്നവരാണ്".

തീയരുടെ കാര്യം പറഞ്ഞപ്പോൾ, അത് ഈഴവരുടെ കാര്യമായി എങ്ങിനെയാണ് മാറിയത് 👆 എന്നത് ചിന്തിക്കാവുന്നകാര്യമാണ്.

Cannanoreറിയിലേയും മറ്റും തീയരിൽ ചിലർക്ക് യവന രക്തബന്ധ പൈതൃകം കണ്ടിരുന്നിരിക്കാം. അവിടങ്ങളിൽ ത്വക്കിന് വൻ വെളുപ്പു നിറം ഉള്ള തീയർ-ജനങ്ങളെ കണ്ടതായി ഓർക്കുന്നു.

ഇനി പറയേണ്ടുന്ന കാര്യം അലി രാജ എന്ന പ്രയോഗത്തെക്കുറിച്ചാണ്. ആഴിയുടെ അധിപൻ എന്ന അർത്ഥത്തിലാണ് Ali Raja എന്ന പേര് ഉപയോഗിക്കുന്നത് എന്ന് Malabar Manualലിൽ പറയുന്നുണ്ട്. Ali എന്ന വാക്കിന് എങ്ങിനെയാണ് ആഴി എന്ന അർത്ഥം വരിക എന്നത് ഒരു ചോദ്യമാണ്.

Malabar Manual പോലുള്ള ഗ്രന്ഥങ്ങളിൽ കണ്ട ഒരു കാര്യം പറയാം. 'ഴി' എന്ന ശബ്ദത്തെ ഈ വക ഗ്രന്ഥങ്ങളിൽ, 'li' എന്നാണ് ഇങ്ഗ്ളിഷിൽ എഴുതിക്കണ്ടത്. അപ്പോൾ ആഴി എന്ന പദത്തെ ഇങ്ഗ്ളിഷിൽ എഴുതുന്നത് Ali എന്നാവാം. 'ആ' എന്ന ശബ്ദം യഥാർത്ഥത്തിൽ Aa എന്നാണ് എഴുതേണ്ടത് എങ്കിലും, പലപ്പോഴും വെറും A എന്നുമാത്രമാണ് എഴുതുക.

ഉദാഹരണത്തിന്, ആരാധന എന്ന വാക്കിനെ ഇങ്ഗ്ളിഷിൽ പലപ്പോഴും എഴുതിക്കാണുക Aradhana എന്നാണ്.

അങ്ങിനെ നോക്കുമ്പോൾ, Ali raja എന്ന പദപ്രയോഗം ആഴി രാജ എന്നതായിരുന്നിരിക്കാം പണ്ടുകാലങ്ങളിൽ, എന്ന് ഒരു തോന്നൽ.

ജൊണക അഥവാ Greek ഇസ്ലാം മതജനങ്ങൾ വടക്കേ മലബാറിൽ കുടിയേറിയിരുന്നു എന്നു തോന്നുന്നു. Greeceസിലെ മറ്റ് മതവിഭാഗക്കാരും വന്നിരിക്കാം. ഭാര്യയും ഭർത്താവും ഒന്നിച്ചുവന്നവർ കണ്ടേക്കാം. എന്നാൽ അതിനേക്കാൾ കൂടുതൽ ഉള്ളത് പുരുഷന്മാർ മാത്രം ആയിരിക്കാം.

ഈ വിധം ഇവിടെ കുടിയേറിവന്ന ഗ്രീക്കുകാരായ പുരുഷന്മാർ വടക്കേ മലബാറിലെ പലവിധ ജനവംശങ്ങളിലേയും സ്ത്രീകളെ വിവാഹം കഴിച്ചിരിക്കാം. നോക്കുക. യാതോരു ഭൂസ്വത്തും ഇല്ലാത്ത പുരുഷന്മാർ വിവാഹം കഴിക്കുന്നത് ഭൂസ്വത്തുള്ള വീടുകളിലെ സ്ത്രീകളെ. ഈ പുരുഷന്മാർ താമസിക്കുന്നത് ഭാര്യയുടെ വീട്ടിൽ.

കുടുംബ സ്വത്ത് ഭാര്യയുടേത്. അതിന്‍റെ അവകാശം ആ കുടുംബത്തിൽ തന്നെ നിലനിർത്താൻ കുടുംബം തീരുമാനിക്കും. മരുമക്കത്തായ കുടുംബ സമ്പ്രധായത്തിന്‍റെ ആരംഭം ഈ വിധവും ആയിരുന്നിരിക്കാം.

ആ വിധം നോക്കുമ്പോൾ, വടക്കേ മലബാറിലെ നായർമാരിലും തീയരിലും കണ്ടിരുന്ന മരുമക്കത്തായ കുടംബ സമ്പ്രദായങ്ങൾക്ക് പിന്നിൽ ഈ വിധം പുരുഷന്മാർ കടലിന് അപ്പുറത്തുള്ള വിദേശങ്ങളിൽനിന്നും വന്ന് പ്രാദേശികരായ വ്യത്യസ്ത നിലവാരത്തിലുള്ള ജനവംശ കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ച പൈതൃകം കണ്ടേക്കുമോ എന്ന ഒരു ചോദ്യമാണ് മനസ്സിൽ ഉദിക്കുന്നത്.

വടക്കേ മലബാറിലെ തീയരിൽ പെട്ടവരിൽ തന്നെ ത്വക്കിന് വളരെ വെളുപ്പ് നിറം ഉള്ളവർ ഈ വിധമായുള്ള ഏതോ പൈതൃകം പേറുന്നുണ്ട് എന്നത് വാസ്തവം തന്നെയാവാം. മരുമക്കത്തായ തീയർക്ക് Greeceലിലെ ഒരു പ്രത്യേക ഇടവുമായി ബന്ധം ഉണ്ട് എന്ന് എഴുതിക്കാണുന്നുണ്ട്. വാസ്തവം അറിയില്ല.

എഴുത്ത് പാതവിട്ടുപോകും എന്നതുകൊണ്ട് ആവിധ കാര്യങ്ങളിലേക്ക് നീങ്ങുന്നില്ല.

വടക്കേ മലബാറിലെ Tellicherry, Cannanore തുടങ്ങിയ പ്രദേശങ്ങളിലും മറ്റും ഉള്ള വൻ വെളുപ്പ് നിറം ഉള്ള ഇസ്ലാം മതസ്തരിൽ കാണുന്ന കുടുംബ സമ്പ്രധായങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ കാര്യം പറയാം.

ഇവർ മരുമക്കത്തായ കുടുംബ സമ്പ്രദായക്കാരായിരുന്നു. വരൻ അഥവാ മകളെ വിവാഹം കഴിക്കാൻ പോകുന്ന ആൾ, അതുമല്ലെങ്കിൽ മകളെ വിവാഹംകഴിച്ച ആൾ എന്നിവരെ ഈ കൂട്ടർ പുതിയാപ്ല എന്ന വാക്കിനാലാണ് പരാമർശിക്കാറ് പോലും. ഇത് മലബാറിലെ എല്ലാ മാപ്പിളമാരുടേയും കാര്യത്തിലും ശരിയായിരിക്കാം. പുതിയാപ്ള എന്ന വാക്ക് പുതിയ മാപ്പിള എന്നതിന്‍റെ ചുരിക്കിപ്പറയൽ ആയിരിക്കാം എന്നു തോന്നുന്നു. (മലബാറിലെ മറ്റ് മാപ്പിളമാരും മറ്റ് ഇസ്ലാം ജനവംശങ്ങളും മക്കത്തായ കുടുംബ സമ്പ്രദായത്തിൽ ഉള്ളവരാണ് എന്നും ഓർക്കുക.)

പാര്യമ്പര്യമായി ഈ കൂട്ടരിൽ കാണുന്ന പ്രത്യേകമായുള്ള ഒരു വൈവാഹിക സമ്പ്രദായം, വിവാഹത്തിന് ശേഷം, പുരുഷൻ ഭാര്യയുടെ വീട്ടിൽ പോയി താമസിക്കുക എന്നതാണ് പോലും. മുകളുടെ ഭർത്താവിനെ, അഥവാ പുതിയാപ്ളയെ പിതാവ് ഇങ്ങൾ എന്ന വാക്കിനാലാണ് സംബോധന ചെയ്യുക പോലും. ഇത് മലബാറിലെ മാപ്പിളമാരിലെ ഒരു പതിവല്ല. മറിച്ച്, വടക്കെ മലബാറിലെ പൊതുവായുള്ള മാപ്പിളമാരിൽ നിലനിന്നിരുന്ന സമ്പ്രദായം, മകളുടെ ഭർത്താവിനെ 'ഇഞ്ഞി' എന്നെല്ലാം വാക്കിനാൽ സംബോധന ചെയ്യുക എന്നതാവാം.

ഇതും പണ്ട് വിദേശങ്ങളിൽ നിന്നും വൻ വെളുപ്പു നിറം ഉള്ള പുരുഷന്മാർ വന്ന്, വൈവാഹിക ബന്ധങ്ങളിലൂടെ പ്രാദേശിക കുടുംബത്തിൽ ചേർന്നപ്പോൾ, വിദേശീയരുടെ അന്തസ്സ് നിലനിർത്താനായി നിലനിർത്തിയ പദപ്രയോഗങ്ങൾ ആവാം.

ഈ വിധമായുള്ള പദപ്രയോഗങ്ങൾ ഇനിയങ്ങോട്ട് നിലനിർത്താൻ ആവും എന്ന് തോന്നുന്നില്ല. ഇതിന് പല കാരണങ്ങളും ഉണ്ട്. അവയിൽ വെറുതേയങ്ങ് എടുത്ത് പറയാവുന്നത്, തിരുവിതാംകൂറിൽനിന്നും പടർന്നുപിടിച്ച പ്രാദേശിക ഭാഷാ വിദ്യാഭ്യാസവും, അവിടേനിന്നും തന്നെ പടർന്നു കയറിയ മലയാളം സിനിമയും ആവാം. പിന്നെയുള്ള കാര്യം മുസ്ലിം മതസ്തർക്കിടയിൽതന്നെ, വൈവാഹിക ബന്ധങ്ങളിലൂടെ രക്തബന്ധ പാതകൾ തമ്മിൽ കലർന്നുകൊണ്ടിരിക്കുന്നതും ആവാം.

ഇങ്ങിനെ ജനവംശങ്ങൾ തമ്മിൽ കലരുമ്പോൾ, പലപ്പോഴും സംസ്കാരികമായി പലമാറ്റങ്ങളും സംഭവിക്കാം. ഇത് ഭാഷ കോഡുകളിൽ പ്രതിഫലിക്കുകയും ചെയ്യും.

എല്ലാരിലും അടിച്ചേൽപ്പിക്കപ്പെട്ട മലയാളം ഭാഷ, എല്ലാരേയും പുനരാവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

മാപ്പിള എന്ന വാക്കിനെക്കുറിച്ച് ഒരു കാര്യം കൂടി പറയാൻ തോന്നുന്നുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.

ഇനി വീണ്ടും Cannanoreറിലെ അറക്കൽ കുടുംബത്തെക്കുറിച്ചുള്ള എഴുത്തിലേക്ക് തിരിച്ചുപോകാം.

Tellicherry, Cannanore തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്ലാം മത ജനങ്ങളും അറക്കൽ കുടുംബവുമായി എത്രമാത്രം രക്തബന്ധ ബന്ധങ്ങൾ ഉണ്ട് എന്ന് അറിയില്ല.

Cannanore പട്ടണത്തിൽ അറക്കൽ കുടുംബത്തിന് വളരെ തുച്ഛമായ അധികാര പരിധിയേ ഉണ്ടായിരുന്നുള്ളുവെങ്കിലും, Laccadive Islandsസുകളിൽ ചിലതിന് മേൽ ഇവർക്ക് അധികാരം ഉണ്ടായിരുന്നു.

ഇങ്ഗ്ളിഷ് ഭരണകാലത്ത്, അറക്കൽ കുടുംബത്തിന്‍റെ ഉദ്യോഗസ്ഥരുടെ കഠിനമായ പെരുമാറ്റത്തെ താങ്ങാനാവാതെ, ഈ ദ്വീപുകളിൽ ചിലത് ഈ കുടുംബത്തിന് എതിരായി വിപ്ളവക്കൊടി ഉയർത്തിയതായി Malabar Manualലിൽ രേഖപ്പെടുത്തിക്കാണുകയുണ്ടായി.

👉QUOTE :
This form of patriarchal administration was suited to the rude state of society on the islands, but corruption and its concomitant baneful influences were rampant, and goaded the islanders into open rebellion and resistance of the Cannanore authority.


ആശയം: രാജഭരണത്തിന്‍റെ ഉദ്യോഗസ്ഥരുടെ അഴിമതിയും മര്യാദയില്ലാത്ത പെരുമാറ്റവുമായിരിക്കാം ഈ ദ്വീപുകരെ വിപ്ളവക്കൊടി പിടിപ്പിച്ചത്. END

Laccadive Islandണ്ടുകൾ ഏതുവിധത്തിലാണ് അറക്കൽ കുടുംബക്കാരുടെ കൈവശം വന്നുചേർന്നത് എന്നതിനെക്കുറിച്ച് രണ്ട് വ്യത്യസ്ത സാധ്യതകൾ Malabar Manualലിൽ പറയുന്നുണ്ട്.

1. QUOTE 👉:
The islanders state that it was surrendered by them to the Cannanore house on condition of protection being afforded to them against the Kottakkal Kunyali Marakkars, the famous Malayali pirates, who used to harry the island periodically.


ആശയം : കോട്ടക്കൽ കുഞ്ഞാലി മരക്കാർ കുടുംബക്കാർ എന്ന പ്രസിദ്ധരായ മലയാളി കടൽ കൊള്ളക്കാരുടെ ആക്രമണങ്ങളിൽനിന്നും സംരക്ഷണം നൽകാം എന്ന ഉറപ്പ് Cannanore അറക്കൽ കുടുംബം പ്രതിജ്ഞ ചെയ്തതിനാലാണ് ദ്വീപുകാർ അവരുടെ ദ്വീപകൾ അറക്കൽ കുടുംബക്കാർക്ക് അടിയറവെച്ചത് എന്ന് ദ്വീപുകാർ പറയുന്നു പോലും. END

2. 👉QUOTE:
About 1550, the Kolattiri Raja, who no doubt found the islands to be, after the advent of the Portuguese, an irksome possession, conferred them, it is said in Jagir, with the title of Ali Raja (Raja of the deep or sea), on the head of the Cannanore family, .................


ആശയം : പോർച്ചുഗീസുകാരടെ വരവിനെ തുടർന്ന്, ഈ ദ്വീപകൾ ഒരു തലവേദനയായി മാറിയതായി തോന്നിയതിനെ തുടർന്നാണ്, 1505ൽ കോലത്തിരി രാജാവ് ഈ ദ്വീപുകളെ Cannanoreറിലെ അറക്കൽ വീട്ടുകാർക്ക് നൽകിയതും, ആ വിട്ടിന്‍റെ തലവന് അലി രാജ (കടലിന്‍റെ രാജാവ്) എന്ന സ്ഥാനപ്പേര് നൽകിയതും പോലും. END

Tellicherryക്ക് അടുത്തുള്ള ധർമ്മടം ദ്വീപും ചിലപ്പോഴെല്ലാം അറക്കൽ വീട്ടുകാരുടെ കൈവശം വന്നിരുന്നു എന്ന് തോന്നുന്നു.

ഈ കുടുംബക്കാരും വ്യക്തമായും മറ്റ് പല മാപ്പിളമാരിൽ നിന്നും വ്യത്യസ്തരാണ് എന്നാണ് തോന്നുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. മറ്റ് മാപ്പിളമാരെക്കുറിച്ചും, മാപ്പിളയെന്ന വാക്കിന്‍റെ് മറ്റൊരു ബന്ധത്തെക്കുറിച്ചും


ഇനി പറയാനുള്ളത്, മറ്റൊരു മാപ്പിളമാരെക്കുറിച്ചാണ്.

അറബിക്കച്ചവട തോണികളിലും പായക്കപ്പലുകളിലും (dhowവുകളിലും), തൊഴിൽ ചെയ്തിരുന്ന അറബികളായ വ്യക്തികൾ മലബാർ കടൽത്തീരങ്ങളിൽ, അവിടങ്ങളിലുള്ള കീഴ്ജന സ്ത്രീകളേയും മറ്റും വിവാഹം കഴിച്ച്, വാസയോഗ്യമായ ചെറുകിട കൂരകളിൽ ജനിപ്പിച്ച കുട്ടികളിൽ നിന്നും വളർന്നുവന്നതും മറ്റൊരു മാപ്പിള വംശംതന്നെ ആയിരിക്കാം. ഇവിടെ പരാമർശിക്കപ്പെട്ട അറബികൾ തോണിക്കാരും പായക്കപ്പൽ ജീവനക്കാരും ആയിരുന്നതിനാൽ മലബാറിലെ ഉന്നത ജനവംശങ്ങളിൽ നിന്നും ഇവർക്ക് ഭാര്യമാരെ ലഭിച്ചിരിക്കില്ലാ എന്നാണ് തോന്നുന്നത്.

ഈ അറബികൾക്ക് മലബാർ തീരത്തും, അറേബ്യൻ പ്രദേശങ്ങളിലും വ്യത്യസ്ത കുടുംബവും ഭാര്യയും കുട്ടികളും കാണുമായിരുന്നിരിക്കാം. ഇത് ആ കടൽ തൊഴിലാളികളായ അറബികൾക്ക് വൻ സൗകര്യവും മാനസിക ഉത്തേജനവും നൽകുന്ന കാര്യമായിരുന്നിരിക്കാം. അവരുടെ മതം ഈവിധമായുള്ള ഒന്നിൽ കൂടുതൽ കുടുംബങ്ങളെ നിലനിർത്തുന്നതിൽ തെറ്റും പാപവും കാണുന്നില്ലായെന്നതും ഒരു വൻ കാര്യം തന്നെയായിരുന്നിരിക്കാം.

(ഈ വിധം ഇവിടെ പറയുമ്പോൾ, മലബാറിലെ പാരമ്പര്യ കുടുംബ സമ്പ്രദായങ്ങളിലെ പാളിച്ചകളെ മറന്നുപോകാൻ പാടില്ല എന്നും ഓർക്കുക.)

എന്നാൽ ഈ കീഴ്ജന സ്ത്രീകളിൽ ജനിച്ചുവളർന്ന മാപ്പിളമാരിൽ എവിടെയൊക്കെയോ നിലനിന്നിരിക്കാവുന്ന കീഴ്ജന മേൽവിലാസത്തിന്‍റെ നേരിയ കണ്ണികൾ, നായർമാരിലും അമ്പലവാസികളിലും ചെറിയതോതിലുള്ളതെങ്കിലുമായ വിരോധം ഇവരോട് വരുത്തിയിരിക്കാം.

പോരാത്തതിന്, മലബാറിൽ പാരമ്പര്യമായി നിലനിന്നിരുന്ന ജാതീയമായ വരമ്പുകളിൽ ചിലതെങ്കിലും മലബാറീ മാപ്പിളമാരിലേക്കും കടുന്നവന്നിരിക്കാം.

Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണികൂടി നോക്കുക:

QUOTE👉 from Malabar Manual:
Zamorin Rajas of Calicut, who, in order to man their navies, directed that one or more male members of the families of Hindu fishermen should be brought up as Muhammadans, and this practice has continued down to modern times.


ആശയം : Calicut രാജ്യത്തിലെ സാമൂതിരി രാജാക്കൾ, അവരുടെ നാവിക പടയെ നിലനിർത്താനായി ഹൈന്ദവരായ മുക്കുവ കുടുംബങ്ങളിൽനിന്ന് ഒന്നോ അതിൽ കൂടുതലോ പുരുഷ സന്തതികളെ ഇസ്ലാം മതക്കാരായി വളർത്താൻ, ഉത്തരവ് നൽകിയിരുന്നു പോലും. ഈ വിധമായുള്ള ഒരു കാര്യം Malabar Manual എഴുതപ്പെടുന്ന കാലത്തും നടന്നിരുന്നു പോലും. END

മുകളിൽ നൽകിയ ഉദ്ധരണിയിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. മുക്കുവർ എന്നവർ ഹിന്ദുക്കൾ ആയിരുന്നിരിക്കില്ല. കാരണം, അവർ ബ്രാഹ്മണ മതത്തിൽ പെടുന്നവർ അല്ല. അവർക്ക് ബ്രാഹ്മണ ദേവാരധാനയിൽ പങ്ക് ചേരാൻ ആവില്ലായിരുന്നു.

പിന്നെയുള്ള വിഷയം, Calicut രാജാക്കൾക്ക് അവരുടെ നാവിക പടയെ നിലനിർത്താനായി ഇസ്ലാമിലേക്ക് മതം മാറ്റാതെ തന്നെ മുക്കുവരെ റിക്രൂറ്റ് (recruit) ചെയ്തുകൂടായിരുന്നില്ലേയെന്നതാണ്. കാരണം, Calicut രാജാക്കൾ മാപ്പിളമാരല്ല. പിന്നെന്തിനാണ്, മുക്കുവരെ മാപ്പിളമാരായി പരിവർത്തനം ചെയ്ത് കപ്പൽ വേലകളിൽ പങ്കെടുപ്പിക്കുന്നത് എന്നതാണ് ചോദ്യം.

ഇവിടെ പറയാൻ തോന്നുന്നകാര്യം ഈ വിധമാണ്:

Calicut രാജ്യത്തിലെ കടൽ വ്യാപാരവും (maritime trade) അതുമായി ബന്ധപ്പെട്ടകാര്യങ്ങളും ചെയ്തിരുന്നത് അറബികളും അറബി ബന്ധമുള്ളവരും ആയിരുന്നു എന്നാണ് തോന്നുന്നത്. അതേ സമയം ഈ വിധ അറബികളുമായി Calicut രാജ്യത്തിലെ ഹിന്ദുക്കളും നായർമാരും മറ്റും നിത്യവും ബന്ധപ്പെടുന്നുമുണ്ടാവാം.

കപ്പൽ വേലകളിലെ തുഴയൽ, പായ കെട്ടൽ, കപ്പൽ വൃത്തിയാക്കൽ, ഭക്ഷണം പാചകം ചെയ്യൽ, ചരക്കു കയറ്റൽ/ഇറക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് കടലിൽ പോകാൻ ആളുവേണ്ടിവരും. എന്നാൽ കീഴ്ജന വ്യക്തികളെ, അവരുടെ സാമൂഹിക കീഴ്ജന സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് കൂടെകൊണ്ടുപോയാൽ പ്രശ്നം തന്നെയാണ്.

അവരുടെ കീഴ്ജന മാനസികാവസ്ഥ മറ്റുള്ളവരെ വിപരീതമായി ബാധിക്കും. പോരാത്തതിന്, അവരുടെ മാനസിക ഭാവങ്ങളേയും വ്യാമോഹങ്ങളേയും മറ്റും യാതോരു രീതിയിലും നിയന്ത്രിക്കുവാനോ കടിഞ്ഞാണിടാനോ പറ്റുന്ന യാതോരു കാര്യവും കപ്പൽ നടത്തിപ്പുകാരായ അറബികൾക്കും പ്രാദേശിക ഉന്നത ജനതയ്ക്കും ലഭ്യമായിയുണ്ടാവില്ല.

എന്നാൽ ഈ കൂട്ടരെ ചെറുപ്പം മുതൽ ഇസ്ലാമിലേക്ക് ചേർത്ത്, ഇസ്ലാമിക മത പാഠശാലകളിൽ പഠിപ്പിച്ചും പരിശീലിപ്പിച്ചും എടുത്താൽ, ഇവരിലെ കീഴ്ജന മനോഭാവത്തിന്‍റെ കാഠിന്യം കുറേയൊക്കെ മാറ്റിയെടുക്കാൻ ആവും. പോരാത്തതിന്, ആദ്ധ്യാത്മിക പാതകളിലൂടെ ഇവരുടെ മേൽ ശക്തമായ നിയന്ത്രണവും അനുസരണവും നിലനിർത്താനും ആവും, അറബി കച്ചവടക്കാർക്കും, നാവിക പടനേതാക്കൾക്കും.

ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ ഈ വിധം മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന കടലോരങ്ങളിൽ ജീവിക്കുന്ന മുസ്ലിം ജനങ്ങൾക്കിടയിൽ ജീവിച്ച അനുഭവം ഉണ്ട്. ഈ കൂട്ടർ മലബാറിൽ മാപ്പിളമാർ ആണോ എന്ന് അറിയില്ല. കാരണം, ഇവർക്ക് ആ കാലങ്ങളിൽ കടലോര പ്രദേശങ്ങളുമായാണ് ബന്ധം. കടലോരപ്രദേശമാകട്ടെ യാതോരു ജില്ലയുടേയും സംസ്ഥാനത്തിന്‍റേയും പരിധികളേയും വകവെക്കാതെ കടൽക്കരയിലൂടെ നിരന്നങ്ങ് കിടക്കുകയാണ് ചെയ്യുന്നത്.

ആളുകൾ കോഴിക്കോടുനിന്ന് കുണ്ടോട്ടിയിലേക്ക് പോകുന്ന അതേ രീതയിലാണ് ഇക്കൂട്ടർ കൊല്ലത്തുനിന്നും (കൊയിലാണ്ടിക്ക് അടുത്തുള്ള പ്രദേശം) കൊല്ലത്ത് (തിരുവനന്ത പുരത്തിന് വടക്കായുള്ള പ്രദേശം) പോകുന്നത്.

ഇവരെ വ്യക്തമായി തിരിച്ചറിയാനാവുന്ന പലതും കാണാൻ പറ്റിയേക്കാം.

ഈ കൂട്ടരെ ഇസ്ലാമിലേക്കും കൃസ്തീയമതത്തിലേക്കും മറ്റും ചേർത്തപ്പോൾ, മുക്കുവ വംശങ്ങളിൽ വിഭജനം ആണ് സംഭവിച്ചത് എന്നു തോന്നുന്നു. ഇവരെ സാമൂഹികമായി നിയന്ത്രിക്കാൻ അവരിൽ തന്നെയുള്ള സാമൂഹിക നേതൃസ്ഥാനങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്. മറ്റ് മാപ്പിള നേതാക്കൾക്ക് ഇവരുടെ മേൽ ഉള്ള നിയന്ത്രണത്തിനും മറ്റും പരിധികൾ ഉണ്ട് എന്നും തോന്നുന്നു. വ്യക്തമായി അറിയില്ല.

പിന്നേയും പറയേണ്ടുന്ന കാര്യം മറ്റൊന്നാണ്. നാവിക പട എന്ന വാക്ക് കാണുമ്പോൾ, സിനിമാകഥകളിൽ കാണുന്ന നാവിക പടയെ മനസ്സിൽ ഉദിപ്പിക്കരുത്. ഉടുതുണിപോലും ഒട്ടുമുക്കാലും ഇല്ലാതിരുന്ന നാട്ടുരാജാക്കൾ ഉള്ള പ്രദേശത്തിന്‍റെ കാര്യമാണ് പരാമർശിക്കപ്പെടുന്നത് ഇവിടെ. വൻ കൊഴുപ്പുള്ള വാക്കുകളുടെ സ്വാധീനത്താൽ ചിന്തകളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന വൻ കടുപ്പമുള്ള ബഹുവർണ്ണ ചിത്രങ്ങൾ കയറാൻ അനുവദിക്കരുത്.

മുന്നോട്ട് പോകുന്നതിന് മുൻപായി മാപ്പിളയെന്ന വാക്കിന്‍റെ ചരിത്രപരമായ ചുറ്റളവ് ഒന്ന് കൂടി പരിശോധിക്കാമെന്ന് കരുതുന്നു.

ഈ വാക്കുമായി ബന്ധപ്പെട്ടും ഇണപിരഞ്ഞും കിടക്കുന്ന പലവിധ ജനവംശങ്ങളിൽ പലതിനേയും പരാമർശിച്ചുകഴിഞ്ഞു. എന്നാൽ ഇതിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന ഒരു കാര്യം കാണുന്നുണ്ട്. അത് മലബാറിനും തിരുവിതാംകൂറിനും തൊട്ടപ്പുറത്തുള്ള തമിഴ് പ്രദേശങ്ങളിലെ ഭാഷയിൽ ഈ പദപ്രയോഗം കാണുന്ന കാര്യമാണ്.



തമിഴിൽ മാപ്പിളയെന്ന👆വാക്കുണ്ട്. അവിടെ വരൻ, നവവരൻ തുടങ്ങിയ രീതിയിലാണ് ഈ വാക്കിന്‍റെ അർത്ഥം.

மாப்பிள Mappilla - Groom

മലബാറിലെ ഇസ്ലാം ജനവിഭാഗങ്ങളിൽ പലരും സ്വന്തം മതപരമായ മേൽവിലാസമായി കൊണ്ടുനടക്കുന്ന മാപ്പളിയെന്നവാക്കിനും തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളും ഇതേ പോലെ ഉപയോഗിക്കുന്ന മാപ്പിളയെന്നവാക്കിനും, തമിഴിലെ മാപ്പിളയെന്ന വാക്കുമായി എന്തെങ്കിലും ബന്ധം ചരിത്രത്തിന്‍റെ മൺമറിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ പോയി നോക്കിയാൽ കാണാൻ പറ്റാതിരിക്കുമോ?

ഈ വിധം ഒരു ബന്ധം ഉണ്ട് എങ്കിൽ നേരത്തെ പറഞ്ഞ, മാപ്പിളയെന്ന വാക്കിന്‍റെ ചരിത്രപരമായുള്ള പശ്ചാത്തലത്തിനെ, ഒന്ന് പുനരവലോകനം ചെയ്യേണ്ടതല്ലേയെന്ന ഒരു ചോദ്യം മനസ്സിൽ കയറി വിളയാടുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. വള്ളുവനാടിലെ കാര്യം



മാപ്പിളമാരെക്കുറിച്ച് ഇപ്പോൾ എഴുതാൻ ഉദ്ദേശിച്ചതല്ല. എന്നാൽ എഴുത്തിന്‍റെ പാതയിൽ ഈ വിഷയം വന്നുപെട്ടതുകൊണ്ട്, ഈ വിഷയം എഴുത്തിൽ ഈ അവസരത്തിൽ ചേർക്കേണ്ടിവന്നു.

ചരിത്രം എഴുതിത്തുടങ്ങിയാൽ സ്വാഭാവികമായും മാപ്പിളമാരെക്കുറിച്ചും എഴുതിച്ചേർക്കേണ്ടിവരും. എന്നാൽ ഇപ്പോൾ മാപ്പിളമാരെക്കുറിച്ച് എഴുതാൻ സാധിച്ചത് നല്ലതുതന്നെ. കാരണം, മലബാറിലെ ജനവംശങ്ങളെ നിർവ്വചിക്കുന്ന ഈ അവസരത്തിൽ ഈ കൂട്ടരുടേയും കാര്യം വിസ്തരിച്ചെഴുതാൻ പറ്റിയത് നല്ലതുതന്നെ.

ചരിത്രം എഴുത്ത് ഇപ്പോഴും ആരംഭിച്ചിട്ടില്ലാ എന്നതാണ് വാസ്തവം. ചരിത്രം എഴുതുന്നതിന് മുൻപായി ആരെക്കുറിച്ചാണ് ചരിത്രത്തിൽ എഴുതുന്നത് എന്നത് വ്യക്തമാക്കാനാണ് ഇപ്പോൾ ഉദ്യമിക്കുന്നത്.

മുഹമ്മദീയർ, മാപ്പിള, ഇസ്ലാം മതവിശ്വാസികൾ, മുസ്ലിംസ് തുടങ്ങിയ വാക്കുകളും, പോരാത്തതിന് കാക്ക, മലപ്പുറം കാക്ക, തുടങ്ങിയവാക്കുകളും, എന്നല്ലാത്തിനും ഉപരിയായി മൗലവി, സാഹിബ്, തങ്ങൾ, ഖാൻ ബഹദൂർ, മൗലാന, ഹാജി, റാവുത്തർ, അങ്ങിനെ തുടങ്ങി പലതും മലബാറിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. മേത്തൻ എന്ന വാക്ക് മലബാറിലെ മുഹമ്മദ്ദീയരുടേത് അല്ലാ എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷിൽ Moors എന്ന ഒരു വാക്ക് ഉണ്ട്. ഈ വാക്ക് ലോകൈകമായി പഴയകാല മുഹമ്മദ്ദീയരെ വിശേഷിപ്പിക്കാനാണ് ഉപയോഗിച്ചുകാണുന്നത് എങ്കിലും, ഈ വാക്ക് വളരെ സങ്കീർണ്ണമായ ഒന്ന് തന്നെയാണ്. അതിലേക്ക് കടക്കുന്നില്ല. എന്നാൽ ഈ വാക്കും മലബാറിലെ പഴയകാല ഇസ്ലാമുകാരിൽ ചിലരെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുകാണുന്നുണ്ട്.

മലബാറിലെ മാപ്പിളമാരെക്കുറിച്ച് എഴുതുന്ന അവസരത്തിൽ യാതോരു ചരിത്ര സംഭവങ്ങളേയും സ്പർശിക്കാതെ എഴുതാൻ ആവില്ലതന്നെ.

ഇന്ന് ഇസ്ലാമിക ജനതയെക്കുറിച്ച് പൊതുവായും, മാപ്പിളമാരെക്കുറിച്ച് പ്രത്യേകമായും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അവസരത്തിൽ, ഈ കൂട്ടരുടെ യഥാർത്ഥ പൈതൃകത്തിലെ സങ്കീർതകളെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ലാ എന്ന ഒരു തോന്നൽ വരാറുണ്ട്. ഇവരിൽ വളരെ വ്യത്യസ്തരായ പല ജനവംശങ്ങളും ഉണ്ട്. അതിനാൽ തന്നെ ഇവരെക്കുറിച്ചുള്ള പൊതുവായുള്ള പലവിധ നിർവ്വചനങ്ങളും ശരിയായിരിക്കേണം എന്നില്ല. ഈ വ്യത്യസ്ത കൂട്ടരെയെല്ലാം ഒറ്റ നിർവ്വചനത്തിൽ കൂട്ടിനിർത്തുന്നത് ഇസ്ലാം മതമാണ്.

ഇന്നുള്ള മാപ്പിളമാർക്ക് മാത്രമല്ല, മറിച്ച് മിക്ക ആളുകൾക്കും അവർ ജനിച്ച നാൾമുതൽ അവർ ചുറ്റും കാണുന്നതും, അവരോട് പല വിധ തൽപ്പരകക്ഷികൾ പറഞ്ഞറിയിച്ച തരിശായ വിവരങ്ങളും പോരാത്തതിന്, ഇതേ പോലെതന്നെ തൽപ്പര കക്ഷികൾ പത്രങ്ങളിലൂടേയും സിനിമകളിലൂടേയും മറ്റ് മാധ്യമങ്ങളിലൂടേയും പറഞ്ഞറിയിക്കുകയും സിദ്ധാന്തോപദേശം നൽകുകയും ചെയ്ത കാര്യങ്ങൾ മാത്രമേ അവരുടെ പൈതൃകത്തെക്കുറിച്ചും, അവരുടെ പ്രദേശത്തിന്‍റെ ചരിത്രത്തെക്കുറിച്ചും അറിവുണ്ടാവുള്ളു.

എന്തിനും ഏതിനും ഇങ്ഗ്ളിഷ് ഭരണ പക്ഷത്തെ കുറ്റംപറയുകയും, അവർ ചെയ്ത ഏത് നല്ലപ്രവർത്തനത്തേയും വികലമാക്കപ്പെട്ട സ്വന്തം മനോഭാവങ്ങൾക്ക് അനുസൃതമായി മനസ്സിലാക്കുകയും ആണ് ചെയ്യുപ്പെടുന്നത്. ഇങ്ഗ്ളിഷ് ഭരണ പക്ഷം നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്ന ഓരോ നല്ലകാര്യത്തേയും പലവിധ വ്യത്യസ്തരായ ജനവംശങ്ങൾക്ക് വിശദ്ധീകരിക്കുകയും വിശകലനം ചെയ്തു കൊടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത്, പ്രാദേശികരായ പലവിധ തൽപ്പര കക്ഷികൾ തന്നെയാണ്.

ഈ കൂട്ടരിൽ വ്യക്തമായും നിലനിന്നിരുന്ന ഭാവം അവരുടെ കീഴാളരായ ജനവംശങ്ങൾ നന്നാവരുത് എന്നതുതന്നെയായിരുന്നു. എന്നാൽ ഈ കൂട്ടർ മോശക്കാരോ ദുഷ്ടരോ മറ്റോ ആയിരിക്കില്ലതന്നെ. മറിച്ച്, അവരുടെ കീഴാളർ സാമൂഹികമായി വളർന്നാൽ, സാമൂഹിക ഘടന മലക്കം മറിയും എന്നും, കീഴാള ജനങ്ങളുടെ പരുക്കൻ പെരുമാറ്റങ്ങൾ അവരും അവരുടെ കുടുംബക്കാരും നേരിടേണ്ടിവരും എന്നും ഉള്ള വിവരവും ബോധവും ഉള്ളവർ മാത്രമായിരുന്നു ഇക്കൂട്ടർ.

ഈ വകതിരിവ് ഇങ്ഗ്ളിഷുകാർക്ക് മാത്രം ഇല്ലാതെപോയീ എന്നേയുള്ളു.

എഴുത്തിന്‍റെ പാതയിലേക്ക് വീണ്ടും കയറുകയാണ്.

കാട്ടറബി എന്ന ഒരു വാക്ക് പ്രയോഗം കേട്ട് പരിചയം ഉണ്ട്. ഈ വാക്കിന്‍റെ പശ്ചാത്തലത്തിലേക്ക് പോകുന്നില്ല. ഇവിടെ പ്രസ്താവ്യമായ കാര്യം Malabar Manualലിൽ Jungle Mappillas എന്ന ഒരു പ്രയോഗം കാണുന്നുണ്ട് എന്നതാണ്.

👉QUOTE :
Moreover, on the outskirts of this lawless tract of country there dwelt a tribe of what were in those days called “jungle” Mappillas, who were banded together under chiefs and who subsisted on the depredations committed on their neighbours.


ആശയം : നിയമരാഹിത്യം നിറഞ്ഞുനിൽക്കുന്ന ഈ രാജ്യത്തിൽ (വള്ളുവനാട്ടിൽ) അക്കാലങ്ങളിൽ കാട്ടു മാപ്പിളമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ജനവംശം ഉണ്ടായിരുന്നു. അവർ വ്യത്യസ്ത മൂപ്പന്മാർക്ക് കീഴിൽ അണിനിരന്ന് ഗോത്രവർഗ്ഗ സ്വഭാവത്തിൽ ജീവിച്ചിരുന്ന ആളുകൾ ആയിരുന്നു. അവരുടെ അയൽവക്കങ്ങളിൽ ഉള്ള ജനങ്ങളെ കൊള്ളയടിച്ചും മറ്റുമാണ് ഈ കൂട്ടർ ജീവിച്ചിരുന്നത്. END

ഇങ്ങിനെയുള്ള ഒരു ജനത്തിന്‍റെ ആക്രമണത്തിന് ഇരയായാൽ, മാപ്പിളമാർ എന്നത് കൊള്ളക്കാരാണ് എന്ന തിരിച്ചറിവാണ് ആ ആളിൽ വരിക. എന്നാൽ വാസ്തവം കുറച്ചുകൂടി വാപകമായി മനസ്സിലാക്കേണ്ടിവന്നേക്കാം.

ചുറ്റുമുള്ളവരെ കൊള്ളയടിച്ചും ആക്രമിച്ചും ജീവിച്ചിരുന്ന പല കൂട്ടം വംശങ്ങളിൽ ചിലത് ഇസ്ലാമിലേക്ക് ചേർന്നുവെന്ന് മനസ്സിലാക്കുന്നതാവും കൂടുതൽ വ്യക്തവും വ്യാപകവും ആയ വാസ്തവം.

ഈ കൂട്ടരിൽ പെട്ട ഏറ്റവും പ്രസിദ്ധനായ കൊള്ളക്കാരൻ ഇളംപുളശ്ശേരി ഉണ്ണി മൂസ്സ മൂപ്പൻ ആയിരുന്നുപോലും. കാട്ടിനുള്ളിൽ ഒരു കോട്ടമാതിരിയുള്ള സഹ്നാഹങ്ങളോടുകൂടിയതും രക്ഷാപാതകൾ ഉള്ളതുമായ ഒരു വീട്ടിൽ ആണ് ഈ മൂപ്പൻ താമസിച്ചിരുന്നത്. ഈ മൂപ്പന്‍റെ കൂടെ ഏതാണ്ട് നൂറോളം അനുയായികളും ഉണ്ടായിരുന്നു.

ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഈ പ്രദേശത്തിലേക്ക് വ്യാപിച്ചപ്പോൾ, ഈ മൂപ്പനോട് തന്‍റെ കൊള്ളയടി പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടു. ഇതിന് പകരമായി കമ്പനി പട്ടാളത്തിന്‍റെ സംരക്ഷണം നൽകാം എന്നും കമ്പനി ഉറപ്പ് നൽകി. എന്നാൽ തനിക്കും അനുയായികൾക്കും ജീവിക്കാനുള്ള പെൻഷൻ കമ്പനി നൽകേണം എന്നാണ് ഈ ആളിൽ നിന്നും ലഭിച്ച മറുപടി. കാരണം, കൊള്ളയടിക്കാതെ ജീവിക്കാനുള്ള യാതോരു മാർഗ്ഗവും അവരുടെ കൈവശം ഇല്ലായിരുന്നു.

ഇതേ പ്രദേശത്തിൽ മറ്റൊരു പ്രശ്നവും മാപ്പിളമാരുമായി ബന്ധപ്പെട്ട് ഇങ്ഗ്ളിഷ് കമ്പനിക്ക് നേരിടേണ്ടിവന്നു. ആ നാട്ടിലെ രാജാവിന്‍റെ ഉദ്യോഗസ്ഥർ മാപ്പിള കൃഷിക്കാരോട് പിടിച്ചുപറിക്കുന്നതുമാതിരിയുള്ള നികുതി പിരിവും പെരുമാറ്റവും നൽകിയതിനാൽ, ജീവിക്കാൻ കഷ്ടപ്പെടുന്ന പല മാപ്പിളമാരും ഉണ്ടായിരുന്നു.

ഈ കൂട്ടരിൽ നിന്നും നികുതിപ്പിരിവ് നടത്താനായി പട്ടാളത്തെ തരണം എന്ന് രാജവിന്‍റെ ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് പട്ടാള ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അസഹ്യമായി അനുഭവപ്പെട്ടിരുന്നു. ആ നാട്ടുരാജ്യ ഉദ്യോഗസ്ഥർ വളരെ കുരുട്ടു ബുദ്ധിപ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഇങ്ഗ്ളിഷ് പട്ടാള ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുക.

ഉദ്ധരണി നോക്കുക.

QUOTE 👉:
... swarmed with Mappillas driven to desperation by the exactions of the Raja’s Hindu agents employed in collecting the revenue, who resorted, much to the disgust of the British officers quartered in those districts in command of troops, to the most cunning devices for procuring military aid to support their extortionate demands on the inhabitants
.

വള്ളുവനാടിലെ മാപ്പിളമാരിൽ മുകളിൽ പരാമർശിക്കപ്പെട്ട രണ്ട് കൂട്ടം മാപ്പിളമാരും പെടും.

Malabar Manualലിൽ Kundotti Tangal👉 (കുണ്ടോട്ടി തങ്ങൾ) എന്നവരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇദ്ദേഹവും കുണ്ടോട്ടി മാപ്പിളമാരും ഇങ്ഗ്ളിഷ് ഭരണപക്ഷത്തിനോട് കൂറും വാത്സല്യവും കാഴ്ചവച്ചവരായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. Malabar District Collector ആയിരുന്ന Henry Valentine 👉Conollyയെ ചില മാപ്പിള വ്യക്തികൾ Calicutലെ West Hillലിലുള്ള Collector's Bungalowൽ വച്ച് വെട്ടിനുറിക്കിയിരുന്നു. ഈ കൂട്ടരെ കുണ്ടോട്ടിയിൽ വച്ച് ഓടിച്ചിട്ടു വളഞ്ഞത് കുണ്ടോട്ടി മാപ്പിളമാരാണ് എന്ന് എഴുതിക്കാണുന്നു.

ഇങ്ങിനേയും ഒരു മാപ്പിള ജനം.

ഇന്ന് മലബാറിലേയും തിരുവിതാംകൂറിലേയും കേരളത്തിലേയും മുസ്ലിം ജനത്തിനെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിൽ, അവരുടെയെല്ലാം പൈതൃകത്തിൽ നിലനിൽക്കുന്ന അതീവ സങ്കീർണ്ണമായ രക്തബന്ധ പാതകൾ, ഇന്നുള്ള ഇസ്ലാം ജനത്തിന്‍റെ പലവിധ മനോഭാവങ്ങളേയും വിചാരധാരകളേയും സ്വാർത്ഥതാൽപ്പര്യങ്ങളേയും മറ്റും ഏതുവിധത്തിലെല്ലാം സ്വാധീനിക്കുന്നുണ്ട് എന്ന കാര്യം ആരും ഗൗനിക്കുന്നില്ലാ എന്ന് ഒരു തോന്നൽ.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യത്തിൽ കീഴ്ജനവംശങ്ങളിൽ പെട്ട പലരും അവരുടെ ദാരുണമായ അവസ്ഥയിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ചിലർ സ്വന്തം ജന്മികളുടെ അടിമ എന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് മോശമല്ലാത്ത വേതനം നൽകുന്ന യൂറോപ്യന്മാരുടെ തോട്ടങ്ങളിൽ തൊഴിൽ ചെയ്യാനായി പോയി. മറ്റ് ചിലർ ദക്ഷിണ ആഫ്രക്കയിലേക്കും മറ്റും കടന്നു. (അവിടങ്ങളിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ദക്ഷിണേഷ്യയിൽനിന്നും അടിമകളെ ഇറക്കുമതിചെയ്തിരുന്നു എന്നും തോന്നുന്നു).

ദക്ഷിണ മലബാറിൽനിന്നും അടിമജനങ്ങളിൽ ചിലർ ഇസ്ലാമിലേക്ക് ചേർന്നു. ഇതിൽ ഒരു പ്രധാനപ്പെട്ട കൂട്ടർ അവിടുണ്ടായിരുന്ന ചെറുമർ ആയിരുന്നു. ഈ കൂട്ടരെ ചെറുമർ എന്ന് വിളിച്ചിരുന്നത് തന്നെ അവരുടെ ശരീരം ചെറുതാണ് എന്നതു കൊണ്ടാണ് പോലും.

വളരെ തുച്ഛമായ ഭക്ഷണം നൽകിയും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഏറ്റവും അടിയിൽ നിർത്തി, ഭാഷാ കോഡുകളുടെ കഠിനമായ പ്രഹരം ഏൽപ്പിച്ചും ആണ് ഇവരുടെ കോലം ഈ ഗതിയിൽ ആക്കിയിരുന്നത്.

ഇങ്ഗ്ളിഷ് ഭരണം 1871നും 1881നും Census നടത്തിയപ്പോൾ, ദക്ഷിണ മലബാറിൽ വളരെ വ്യക്തമായ ഒരു കാര്യം കാണുകയുണ്ടായി. ജില്ലയിൽ പൊതുവെ എല്ലാ ജന വംശങ്ങളിലും 5.71% വർദ്ധനവ് കാണുകയുണ്ടായി. എന്നാൽ ചെറുമരുടെ കാര്യത്തിൽ 34.93 ശതമാനം ആളുകൾ കുറയുകയാണ് ചെയ്തത്. 1871ൽ 99,009 ചെറുമർ ഉണ്ടായിരുന്നു.

എന്നാൽ 1881ൽ 64,725 ചെറുമർ ആണ് ഉള്ളതായി കണക്കുകിട്ടിത്. പ്രതീക്ഷിക്കപ്പെടുന്ന 5.71 ശതമാനം വർദ്ധനവും കണക്കിൽ എടുത്താൽ, ഏതാണ്ട് 40000 ചെറുമരെ കാണുന്നില്ല എന്നാണ് കണ്ടെത്തിയത്. ഈ കാണാതായ ചെറുമർ ഇസ്ലാമിലേക്ക് ചേർന്നു എന്നതാണ് വാസ്തവം എന്നും എഴുതിക്കാണുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ വ്യത്യസ്ത ജനവംശങ്ങൾ



ദക്ഷിണ മലബാറിലെ ചെറുമാരിലേയും മറ്റ് കീഴ്ജനവംശങ്ങളിൽ പെട്ടവരിലേയും പലരും ഇസ്സാമിലേക്ക് ചേർന്നത്, നിശ്ചയമായും അവരിൽ വൻ മാനസിക ഭാവ വ്യത്യാസങ്ങൾ തന്നെവരുത്തിയിരിക്കാം എന്നു തോന്നുന്നു. മാത്രവുമല്ല, യാതോരു സാമൂഹിക വിലയുമില്ലാതിരുന്ന, ഭൂജന്മിപറമ്പുകളിൽ വെറും നിലത്ത് ഇരുന്നും ഉറങ്ങിയും വെറും കന്നുകാലിയെപ്പോലെ ജീവിച്ചിരുന്ന വ്യക്തിക്ക് നിശ്ചയമായും വൻ മാറ്റങ്ങളാണ് ഇസ്ലാമിലേക്കുള്ള ചേരൽ നൽകുന്നത്. ഈ കാര്യം Malabar Manualലിൽ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

QUOTE👉:

Conversion to Muhammadanism has also had a most marked effect in freeing the slave caste from their former burthens. By conversion, a Cheruman obtains a distinct rise in the social scale, and if he is in consequence bullied or beaten the influence of the whole Muhammadan community comes to his aid. With fanaticism still rampant, the most powerful of landlords dares not to disregard the possible consequences of making a martyr of his slave.


ആശയം : മുഹമ്മദ്ദീയനായി മാറുന്നത് അടിമ ജനത്തിൽ പെട്ടവർക്ക് അവരുടെ കഷ്ടപ്പാടുകളിൽനിന്നും മുക്തി നൽകും എന്നത് ഒരു വളരെ വ്യക്തമായ കാര്യമാണ്. ഇസ്ലാമിലേക്ക് ചേരുന്നതോടുകൂടി, സാമൂഹികമായ ഉയർച്ചയാണ് ഒരു ചെറുമന് ലഭിക്കുന്നത്. ഈ ആളെ ഉപദ്രവിക്കുകയോ മറ്റേതെങ്കിലും രീതിയിൽ മർദ്ദിക്കകുയോ ചെയ്യുകയാണെങ്കിൽ, മുഹമ്മദ്ദീയരുടെ മുഴുവൻ സമൂഹവും ഈ ആളുടെ സഹായത്തിനായി മുന്നോട്ടിറങ്ങും. മതഭ്രാന്ത് വളരെ വ്യാപകമായി നിലനിൽക്കുന്ന ഈ അവസരത്തിൽ, വൻ അധികാരങ്ങൾ കൈവശമുള്ള യാതോരു ഭൂജന്മിയും തന്‍റെ അടിമയെ ഒരു രക്തസാക്ഷിയാക്കാൻ ധൈര്യപ്പെടില്ല. കാരണം അതിന്‍റെ പ്രത്യാഘാതം ഭരങ്കരമായിരിക്കും. END.

ഇവിടെ കാണപ്പെട്ടതിനെ സാമൂഹത്തിന് വൻ മേന്മ ലഭിച്ച കാര്യമായി ചിത്രീകരിക്കാൻ ആവില്ല. മറിച്ച്, കഠിനമായ ഫ്യൂഡൽ കോഡുകൾ ഉള്ള ഭാഷയുടെ പിടിയിൽ നിൽക്കുന്ന സമൂഹത്തിലെ വ്യക്തികൾ തമ്മിൽത്തമ്മിൽ മല്ലിട്ടും, അങ്ങോട്ടും ഇങ്ങോട്ടും പൂട്ടിട്ടും, പൂട്ടിൽനിന്നും ഒഴിഞ്ഞും മറിഞ്ഞും തിരിഞ്ഞും, പിടികൊടുത്തും പിടി വിടുവിച്ചും, അമുക്കിയും അമുക്കിൽനിന്നും പിടഞ്ഞൊഴിഞ്ഞും, തടവിലാക്കിയും തടവിൽ പെട്ടും മറ്റും ജീവക്കുന്ന ഒരു ദൃശ്യമാണ് സംഭവിക്കുന്നത്.

ഇസ്ലാമിൽ കയറിയ വ്യക്തി ഒരു ഇങ്ഗ്ളിഷ് പരിസരാന്തരീക്ഷത്തിൽ അല്ല ജീവിക്കുന്നത്. മറിച്ച്, സമൂഹത്തിൽ നിലനിൽക്കുന്ന അതേ ഫ്യൂഡൽ ഭാഷാന്തരീക്ഷത്തിൽ പുതിയൊരു സ്ഥാനീകരണത്തിൽ നിന്നുകൊണ്ട്, അനുഭവിച്ചറിയുന്ന പലവിധ പുതിയ സാമൂഹികവും വ്യക്തിപരവും മാനസികവും ആയ സമ്മർദ്ദങ്ങൾക്കും പരിമുറുക്കങ്ങൾക്കും ഇടയിൽ പെട്ട് പലതിനോടും പൊരുത്തപ്പെട്ടും, പലതിനോടും പൊരുതിയും ജീവിക്കുന്നു.

പോരാത്തതിന്, ഭാര്യ, കുട്ടികൾ, ബന്ധുജനങ്ങൾ എന്നെല്ലാമുള്ളവരും പുതിയ ഒരു സ്ഥാനീകരണത്തിൽ വന്നുചേരുന്നു. ഇവരെ സംരക്ഷിക്കുക, മറ്റുള്ളവരുടെ വ്യാമോഹങ്ങളുടെ പിടിയിൽ നിന്നും വിടുവിക്കുക, ഇവരിൽ തന്നെ മറ്റുള്ളവരോടുണ്ടാവുന്ന താൽപ്പര്യങ്ങളേയും വിധേയത്വങ്ങളേയും തുടച്ചുമാറ്റുക്കുക തുടങ്ങി പലവിധ പുതുതായുള്ള മുൻകരുതലുകളും താക്കീതുകളും വിലങ്ങുകളും വേലികളും സൃഷ്ടിക്കുക തുടങ്ങി പല കാര്യങ്ങളും മനസ്സിനെ വ്യാകുലപ്പെടുത്തകയും തിടുക്കപ്പെടുത്തുകയും ചെയ്യും.

ഈ വിധം പൊരുത്തപ്പെട്ടും പൊരുതിയും വേലിക്കെട്ടുകൾ കെട്ടിയും ജീവിക്കുന്ന വ്യക്തികളിൽ പലവിധ മാനസിക ഭാവങ്ങളും മറ്റ് പലരും ശ്രദ്ധിച്ചേക്കാം. ഇതേ പോലൊക്കെത്തന്നെയാവും തിരുവിതാംകൂറിൽ കൃസ്തീയ മതത്തിലേക്ക് മാറിയ കീഴ്ജന വംശങ്ങളിലെ വ്യക്തികളിലും വന്നു ചേർന്ന അനുഭവം.

ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വ്യക്തിയുടെ പെരുമാറ്റവും സ്വഭാവവും പലതും രൂപപ്പെടന്നതും രൂപകൽപ്പന ചെയ്യപ്പെടുന്നതും, മറ്റുള്ളവരുടെ വാക്കുകളാലും പെരുമാറ്റങ്ങളാലും ആയിരിക്കും. വ്യക്തികൾ മാനസിക വിഭ്രാന്തികൾ പ്രകടിപ്പിക്കുമ്പോൾ, വിഡ്ഢി ശാസ്ത്രം വ്യക്തിയേയും വ്യക്തിയുടെ മനസ്സിനേയും പരിശോധിക്കാനും രോഗവിവരം ഡയഗ്നോസ് ചെയ്യാനും നോക്കും എന്ന് മനസ്സിലാക്കുന്നു.

എന്നാൽ ഇതിനേക്കാൾ ഫലവത്തായുള്ള പരിശോധന ആ വ്യക്തിക്ക് ചുറ്റും ഉള്ളവരിൽ ചെയ്യുന്നതാവും നല്ലത് എന്നു തോന്നുന്നു.

'ചേട്ടൻ പറഞ്ഞത് ശരിയല്ല', എന്ന് പറയുന്നതും, 'ഇഞ്ഞങ്ങ് ചെലക്കാതെ ഇന്‍റെ പാട്ടിന് പോടാ' എന്ന് പറയുന്നതും വളരെ വ്യത്യസ്തങ്ങളായ മാനസിക ഭാവങ്ങളാണ് ഒരേ വ്യക്തിയിൽ വരുത്തുക, എന്ന് ഒന്ന് ഓർക്കുക. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

കീഴ്ജന വ്യക്തി മാപ്പിളയായി മാറിയാൽ, മറ്റ് കീഴ്ജനങ്ങളും ഉന്നത ജനവംശങ്ങളും കാണുന്നത്, ആ വ്യക്തിക്ക് വൻ സംരക്ഷണം നൽകാൻ ശക്തിയുള്ള ഒരു വൻ സാമൂഹിക സന്നാഹത്തെയാണ്. അതേ സമയം, ആ വ്യക്തിക്ക് പുതിയ സാമൂഹികാന്തരീക്ഷത്തിൽ പുതിയ കീഴ്വഴക്കങ്ങളും വിധേയത്വങ്ങളും അരക്ഷിതാവസ്ഥകളും നിലനിൽക്കും. എന്നിരുന്നാലും, പഴയകാല അടിമ-ജീവിതത്തിനേക്കാളും വളരെ മെച്ഛം തന്നെയായിരിക്കും കാര്യങ്ങൾ.

മുകളിൽ👆 നൽകിയ ഉദ്ധരണിയിൽ ഉള്ള 'fanaticism' അഥവാ 'മതഭ്രാന്ത്' എന്ന വാക്കും പരിമിതപ്പെടുത്തുകയും പുനർനിർവ്വചിക്കുകയും ചെയ്യേണ്ടിവന്നേക്കാം. തങ്ങളിൽ ഒരാൾ ആക്രമിക്കപ്പെടുമ്പോൾ എല്ലാരും ഒന്നിച്ചുകൂടി പ്രത്യാക്രമണത്തിനായി സംഘടിക്കുന്നതും ഒരു വൻ സാമൂഹിക പ്രതിഭാസം തന്നെയാവാം.

അറേബ്യയിൽ നിന്നും വന്ന ഉന്നത കുടുംബ അറബികളായ ഇസ്ലാം കുടുംബക്കാരിൽ ഈ വിധമായുള്ള തെരുവിലൂടെയുള്ള ഒരു ശക്തിപ്രകടന സ്വഭാവം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ആ കൂട്ടരെ കലർപ്പു വന്നു ചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ജനതയോടു ഉപമിച്ചരിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ, അവർക്ക് ഈ സ്വഭാവം ഇല്ലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

അതേ സമയം കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, അവരിൽ സാമൂഹികമായി വൻ മാറ്റങ്ങൾ തന്നെയാണ് വന്നുചേർന്നത് എന്ന് മനസ്സിലാക്കാം എന്ന് തോന്നുന്നു. വെറും കന്നുകാലികളായി ഹൈന്ദവ കുടുംബക്കാരും, അമ്പലവാസികളും നായർമാരും കണ്ടിരുന്ന ജനത്തിന് തമ്മിൽ സംഘടിച്ചു നിൽക്കാൻ ആയിരുന്നില്ല. എന്നാൽ സംഘടിച്ചുനിന്ന് ജന്മികുടുംബങ്ങളെ ചെറുക്കാൻ അവർക്ക് ആയിരുന്നുവെങ്കിൽ, അവർ പണ്ടേ തന്നെ അവരുടെ അടിമ അവസ്ഥയിൽ നിന്നും മോചിതരാകുമായിരുന്നു.

ഇതേ ജനം ഇസ്ലാമിലേക്ക് ചേർന്നപ്പോൾ തമ്മിൽ സംഘടിക്കാനും അവരെ കാലാകാലങ്ങളായി ചുഷണം ചെയ്യുകയും വെറങ്ങലിപ്പിക്കുകയും ഫ്യൂഡൽ ഭാഷയിലെ മൂർച്ചമേറിയ വാക്കുകളാൽ പിച്ചിച്ചീന്തുകയും ചെയ്തവർക്കെതിരെ ചെറുത്തുനിൽക്കാനും ആയി എന്നുള്ളത് ഒരു ഭയങ്കര മാറ്റം തന്നെയാണ്. എന്നിരുന്നാലും അവർക്ക് സാമൂഹികമായി നിത്യവും മാനസിക പരിശീലനം ലഭിച്ചത് ഈ ഉപഭൂഖണ്ഡത്തിലെ അതേ വക്രീകൃതമായ മാനസികാവസ്ഥയിൽ നിന്നും തന്നെയാണ്.

അല്ലാതെ കലർപ്പില്ലാത്ത അറബിയിൽ നിന്നോ, ഇങ്ഗ്ളിഷിൽ നിന്നോ അല്ലതന്നെ.

അടിമ ജനത്തിന്‍റെ പ്രാകൃതതയിൽനിന്നും മെല്ലെമെല്ലെ സാംസ്ക്കാരിക ഉൽകൃഷ്ടതയിലേക്ക് മാറാൻ സമയം എടുക്കും എന്നുള്ളത് വാസ്തവം തന്നെ. ആദ്യകാലങ്ങളിൽ അറേബ്യയിൽ നിന്നും വന്നിരുന്ന കുടുംബക്കാരുടെ നിത്യസ്വാധീനം ഇവരിൽ വന്നുചേരുമെങ്കിലും, പിന്നീട് പിന്നീട് അവരിൽ തന്നെയുള്ളവർ തന്നെയാവും ഇവർക്കുള്ള പരിശീലകരും പണ്ഡിതരും ആദ്ധ്യാത്മിക ഉപദേഷ്ടാക്കളും മറ്റും.

ഈ വിധമായുള്ള തമ്മിൽത്തമിലുള്ള സാംസ്ക്കാരിക മിനുസപ്പെടുത്തലുകളിൽ നിത്യവും നിലനിൽക്കാവുന്ന ന്യൂനത, അവരിൽ ഓരോരുത്തരിലും നിലനിൽക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ സ്വാധീനവും പരിമിതപ്പെടുത്തലുകളും താക്കീതുകളും ആയിരിക്കും.

സാംസ്ക്കാരികമായി ഉന്നതരായി ജീവിക്കുന്ന ഹൈന്ദവ ജന്മികുടുംബക്കാർക്കും അവരുടെ മേൽനോട്ട ജീവനക്കാരായ നായർമാർക്കും സംഘടിച്ചുനിൽക്കുന്ന കീഴ്ജന മാപ്പിളമാർ ഒരു പേടി സ്വപ്നം തന്നെയായിരുന്നിരിക്കാം. മറ്റ് അടിമ ജനത്തിനും ഇവരോട് വൻ വിരോധം തന്നെയാവും നിലനിൽക്കുക. കാരണം, അവർ സ്നേഹിക്കുകയും ആദരിക്കുകയും അടിയാളത്തം നൽകുകയും ചെയ്യുന്ന അവരുടെ ജന്മികുടുംബക്കാരെ വകവെക്കാത്തവരാണ് ഈ രക്ഷപ്പെട്ട അടിമജനം.

പള്ളിയിലെ ബാങ്ക് വിളിയിലൂടെ ഓരോ മഹലിലേയും മാപ്പിളമാരെ പള്ളിക്കരികിലുള്ള തെരുവിൽ അണിനിരത്താൻ പറ്റുമെന്നുള്ളത് ഒരു വൻ കാര്യം തന്നെയാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹിക യന്ത്രസംവിധാനം, ഇസ്ലാമിൽ വ്യക്തികളെ അവരുടെ ചെറുപ്രായം മുതൽ ഏതാണ്ടൊരു പട്ടാള ചിട്ടയിൽ പാഠശാലകളിലും മതപഠന കേന്ദ്രങ്ങളിലും അതിരാവിലെ മുതൽ നിശ്ചിത സമയ പട്ടിക പ്രകാരം അണിനിരത്തി പരിശീലിപ്പിച്ചതാവാം.

ഇതിന്‍റെ മറ്റൊരു വശം പ്രാദേശിക ഭാഷയിൽ നിലനിൽക്കുന്ന പലവിധ സാമൂഹിക വേലിക്കെട്ടുകളേയും ഒരു പരിധിവരെ ഈ വിധമായുള്ള ഒരു പരിശീലനം നിരത്തിക്കളയും എന്നതാണ്.

എന്നാൽ സമൂഹം ഫ്യൂഡൽ ഭാഷയിൽ തന്നെ നിലനിൽക്കും എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

മാപ്പിളമാരെ 'കാക്കമാർ' എന്ന് പണ്ട് കാലങ്ങളിൽ പരമർശിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. കാക്കയെന്ന കറുത്ത പക്ഷിയും മാപ്പിളമാരും തമ്മിൽ എന്താണ് ബന്ധം എന്ന് മനസ്സിലായില്ല. ഇതിന് പണ്ടൊരാൾ പറഞ്ഞുതന്ന വിശദീകരണം ഈ പ്രകാരം ആണ്:

ഒരു കാക്കയ്ക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ആ പ്രദേശത്തുള്ള എല്ലാ കാക്കകളും കൂട്ടമായി വന്ന് ആകാശത്ത് വൻ ഒച്ചപ്പാടും ബഹളവും വെക്കും. ഏതാണ്ട് ഇതേ പോലെയാണ് പോലും മലബാറിലെ മാപ്പിളമാർ.

എന്നാൽ മറ്റൊരു വിശദീകരണം കേട്ടത്, മാപ്പിളമാർ അവരേക്കാൾ വയസ്സിന് മൂത്ത വ്യക്തികളേയും (പുരുഷന്മാരെ) ഉന്നതസ്ഥാനത്തുള്ളവരേയും ഇക്ക അഥവാ ഇക്കാക്ക എന്ന് പേരിനോട് ചേർത്തും അല്ലാതേയും വിളിക്കുകയും പരാമർശിക്കുകയും ചെയ്യുമെന്നുള്ളതാണ് എന്നാണ്.

മലപ്പുറം കാക്ക എന്ന ഒരു പദപ്രയോഗവും കേട്ടിട്ടുണ്ട്. മാപ്പിളമാരിൽ കുറച്ച് വീര്യം കൂടിയവർ ആണ് ഈ കൂട്ടർ എന്നാണ് തോന്നുന്നത്.

മലബാറിലെ മുഹമ്മദ്ദീയരിൽ ശുദ്ധമായ അറബി രക്തപാതയിൽ ഉള്ളവരും മതംമാറിയ ഹൈന്ദവരും (ബ്രാഹ്മണരും) അമ്പലവാസികളും നായർമാരും ഉണ്ട്. പോരാത്തതിന്, ഉത്തര മലബാർ പ്രദേശത്തിലെ Cannanoreറിന് ചുറ്റുപാടിൽ Greeceസിൽ നിന്നും കുടിയേറിവന്ന വെട്ടിത്തിളങ്ങുന്ന ത്വക്കിൽനിറമുള്ളവരും ഉണ്ട് എന്നും തോന്നുന്നു.

മലബാറിൽ കുറച്ച് പട്ടാണികളും (pathansസും) ഉണ്ട്. പിന്നെയുള്ളത് കുറച്ച് Deccani Muslims. ഇവരുടെ പൈതൃകമായുള്ള പ്രാദേശിക ഭാഷ ഉറദുവാണ് എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.

ഇനിയും ഉണ്ട്. Calicutറ്റിലെ രാജാക്കൾ മുക്കുവരിൽ നിന്നും ഇസ്ലാമിലേക്ക് കയറ്റിയ മാപ്പിളമാർ.

എല്ലാറ്റിനും ഉപരിയായി പയക്കപ്പലുകളിലും വൻതോണികളിലും നിത്യവും അറബിക്കടലിന്‍റെ അക്കരയും ഇക്കരയും അറബിക്കച്ചവടവുമായി ബന്ധപ്പെട്ടുകൊണ്ട് യാത്ര ചെയ്തിരുന്നവർക്ക് മലബാറിലെ പ്രദേശങ്ങളിലെ കീഴ്ജന സ്ത്രീകളിൽ ജനിച്ച മാപ്പിളമാർ.

ഇത്രയും സങ്കീർണ്ണമായ ഇസ്ലാംമത ജനത്തിലേക്കാണ്, ദക്ഷിണ മലബാറിൽ കീഴ്ജനങ്ങൾ ചേർന്നത്.

ഈ ഉപഭൂഖണ്ഡത്തിലെ മറ്റ് യാതോരു ജനതയും ഈ വിധമായുള്ള ഒരു കടന്നകയറലിനെ അനുവദിക്കും എന്നു തോന്നുന്നില്ല. ഈ വിധമായുള്ള വൈവിധ്യമാർന്ന ജനവംശങ്ങളെ സംയോജിപ്പിക്കാൻ കരുത്തുള്ള ഒരു പ്രത്യയശാസ്ത്രത്തിന്‍റെ പിന്നണിയിൽ നിൽക്കുന്ന ആദ്ധ്യാത്മിക സങ്കേതം ആശ്ചര്യകരംതന്നെ.

എന്നാൽ ഈ പ്രത്യയശാസ്ത്രത്തിനും പോരായ്മകൾ ഉണ്ട്. ഭീകര കോഡുകൾ ഉള്ള ഭാഷകളെ അകറ്റിനർത്താത്തെടുത്തോളം കാലം ഈ പോരായ്മ നിലനിൽക്കുകതന്നെ ചെയ്യും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്



ഇനി അടിമ വ്യാപാരവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു കാര്യം പറയാം. ഇങ്ഗ്ളിഷുകാരാണ് അടിമവ്യാപാരം നടത്തിയത് എന്ന രീതിയിൽവരെ ഇന്ന് പലരും മനസ്സിലാക്കിയിട്ടുണ്ട്. ഇത് ഏതാണ്ട് 100 ശതമാനം തെറ്റാണ് എങ്കിലും, ഔപചാരിക ചരിത്രത്തിൽ ഈ കാര്യം തെളിയിക്കുന്ന പല എഴുത്തുകളും ഇന്ന് കാണാനാവുന്നതാണ്.

ആ വിഷയത്തിലേക്ക് പിന്നീട് പോകാം എന്ന് വിചാരിക്കുന്നു.

ഇങ്ഗ്ളിഷ് ഭരണം ലോകത്തിൽ ഉള്ളിടത്തെല്ലാം അടിമസമ്പ്രദായവും അടിമ വ്യാപരവും നിരോദിച്ചുകൊണ്ട് ബൃട്ടണിൽ നിയമം 1833ൽ പാസായതോടുകൂടി ഔപചാരികമായി ബൃട്ടിഷ്-ഇന്ത്യയിലും അടിമത്തം നിരോധിക്കപ്പെട്ടു. എന്നാൽ ദക്ഷിണേഷ്യയിലെ അടിമത്തം സാമൂഹിക ഘടനയിൽ അലിഞ്ഞുചേർന്നിരിക്കുന്ന കാര്യവും, പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ അത് കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാലും, ബൃട്ടിഷ്-ഇന്ത്യയിൽ അനൗപചാരികമായ സാമൂഹിക അടിമ വ്യവസ്ഥയെ തുടച്ചുനീക്കാൻ പ്രയാസം തന്നെയായിരുന്നു.

അതേ സമയം, ബൃട്ടിഷ്-ഇന്ത്യക്ക് തൊട്ടു പുറത്തായുള്ള സ്വതന്ത്രരാജ്യങ്ങളിൽ അടിമത്തം നിർത്താനായി ബൃട്ടിഷ്-ഇന്ത്യൻ ഭരണവും ആ വിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന കൃസ്ത്യൻ മിഷിനറികളും, ആ വിധ രാജ്യങ്ങളുടെ രാജകുടുംബങ്ങളിൽ സമ്മർദ്ധം ചലുത്തി അടിമത്തത്തിന്‍റെ ഭീകരതയിൽ അവിടങ്ങളിൽ ചില കുറവുവരുത്തിയിരുന്നു. എന്നിരുന്നാലും ഈ വിധ രാജ്യങ്ങളിലും, പോരാത്തതിന് ഫ്രഞ്ചുകാരും ഡച്ചുകാരും ഭരിച്ചിരുന്ന വളരെ ചെറിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇങ്ഗ്ളിഷ് ഭരണ നിയമങ്ങൾക്ക് യാതോരു പ്രസക്തിയും ഇല്ലായിരുന്നു.

ഫ്രഞ്ചുകാരും ഡച്ചുകാരും ദക്ഷിണേന്ത്യയിൽ നിന്നും അടിമകളെ പ്രാദേശിക ജന്മികളിൽനിന്നും വാങ്ങിച്ച് ലോകത്തിലെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഈ വിധം കൊണ്ടുപോകപ്പെട്ടവർക്ക് അവരുടെ ജീവിതത്തിൽ കൂടുതൽ ദുരിതമാണ് ലഭിച്ചിരുന്നത് എന്ന് പറയാനാവും എന്നും തോന്നുന്നില്ല. കാരണം, ആ അടിമകൾ അവരുടെ പ്രാദേശിക നാടുകളിൽ കന്നുകാലികളെപ്പോലെ ജീവിച്ചിരുന്നവർ തന്നെയാണ്.

ഡച്ചുകാരുടേയും ഫ്രഞ്ചുകാരുടേയും ഈ അടിമ വ്യാപരവുമായി സഹകരിച്ചിരുന്ന മുഹമ്മദ്ദീയരായ കടൽവ്യാപാരികൾ ഉണ്ടായിരുന്നു. ഇങ്ങിനെയൊരു കാര്യം പറയുമ്പോൾ, മുഹമ്മദ്ദീയർ മുഴുവനും അടിമവ്യാപാരികൾ ആയിരുന്നുവെന്നോ, അതുമല്ലെങ്കിൽ ആ കച്ചവടത്തിന് പിന്തുണനൽകുന്നവർ ആയിരുന്നവെന്നോ ചിന്തിച്ചുപോകരുത്.

അക്കാലങ്ങളിൽ അടിമയെന്നത് ഒരു വ്യാപാരചരക്ക് മാത്രമാണ്. ഇന്ന് കോഴികളേയും കന്നുകാലികളേയും കൂട്ടമായി കൊണ്ടുപോയി വിൽക്കുന്നത് മാതിരി അക്കാലങ്ങളിൽ അടിമജനവംശങ്ങളിൽ പെട്ടവരെ കൂട്ടമായും അല്ലാതേയും ദക്ഷിണേഷ്യയിൽതന്നെ ഭൂജന്മികൾ തമ്മിൽ കൈമാറാറുണ്ടായിരുന്നു.

ഫ്രഞ്ചുകാരുടേയും ഡച്ചുകാരുടേയും മേലെ ഇങ്ഗ്ളിഷ് ഭരണത്തിന് അധികാരം ഒട്ടുംതന്നെയില്ലായിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ അടിമവ്യാപാരം നിരോധിക്കപ്പെട്ടതിനാൽ, ആ കുട്ടരുടെ അടിമ വ്യാപാരവുമായി പലപ്പോഴും ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങൾക്ക് ഏറ്റുമുട്ടേണ്ടിവന്നിരുന്നു.

ആ കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ടും മുഹമ്മദ്ദീയരായ കടൽവ്യാപാരികളുമായും ബന്ധപ്പെട്ടും കാണപ്പെടുന്ന ചില ഉദ്ധരണികൾ ഇവിടെ ചേർക്കുകയാണ്.

QUOTE👉 from Malabar Manual:

The Commissioners likewise prohibited the slave trade carried on extensively in children by Mappilla merchants with the French and Dutch ports of Mahe and Cochin respectively.


ആശയം : മാപ്പിള കച്ചവടക്കാരെ, ഫ്രഞ്ചുകാരുടെ മാഹിലേയും ഡച്ചുകാരടെ Cochinയിലേയും തുറമുഗങ്ങളിലൂടെയുള്ള കുട്ടികളിൽ കേന്ദ്രീകരിച്ചുള്ള വ്യാപകമായ അടിമ വ്യാപാരത്തെ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം നിരോധിച്ചു. END

അടുത്ത ഉദ്ധരണി ബൃട്ടിഷ് ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ നടന്നിരുന്ന അടിമ വ്യാപരവുമായി ബന്ധപ്പെട്ടുകൊണ്ട് മുഹമ്മദ്ദീയരായ കച്ചവടക്കാരെ പരാമർശിക്കുന്ന ചിലവാക്കുകൾ Native Life in Travancoreൽ കണ്ടത് ആണ് താഴെനൽകിയിട്ടുള്ളത്.

QUOTE 🌙 from Native life in Travancore:

Complaints are still made of slaves being taken from Northern India to Persia; and a Mussulman has quite recently been convicted of importing girls as slaves for Bhopal, and detaining them in Bombay against their will.


ആശയം: ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽനിന്നും പേർഷ്യയിലേക്ക് അടിമകളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പല പരാതികളും ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. ബോപ്പാലിലേക്ക് പെൺകുട്ടികളെ ഇറക്കുമതി ചെയ്തതും ആ പെൺകുട്ടികളെ അവരുടെ ഇഷ്ടത്തിന് വിപരീതമായ ബോംബെയിൽ തടഞ്ഞുവെക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു മുസൽമാനെ ഈ അടുത്തകാലത്ത് ശിക്ഷിക്കുകയുണ്ടായി.

Native Life in Travancoreൽതന്നെ ഈ കാര്യം തുടർന്നും ഈ വിധം പറയുന്നുണ്ട്.

Some years ago, the Rev. H. Baker rescued a family of heathen Shinars from the hands of Muhammadan merchants, who would have carried them to Zanzibar, by paying Rs. 21 as their price. They had been sold by their parents; and after their rescue were educated and employed in various capacities.


ആശയം : Rev. H. Baker ഒരു ഷാണർ കുടുംബത്തെ മുഹമ്മദ്ദീയരായ കച്ചവടക്കാരിൽനിന്നും ഏതാനും വർഷങ്ങൾക്ക് മുൻപ് രക്ഷിച്ചു. ഇവരെ വിടുവിച്ചുകിട്ടാൻ ഇദ്ദേഹം 21 രൂപ വിലയായി നൽകി. ഈ ഷാണർ വ്യക്തികളെ അവരുടെ മാതാപിതാക്കൾ വിറ്റതായിരുന്നു. ഇവരെ രക്ഷിച്ചതിന് ശേഷം അവർക്ക് വിദ്യാഭാസം നൽകുകയും, അതിന് ശേഷം വിവിധ മേഖലകളിൽ തൊഴിലുകൾ നൽകുകയും ചെയ്തു.

തുടർന്നും ഈവിധം എഴുത്തുതുടരുന്നു:

One girl of whom he knew was actually taken away to Zanzibar by a Muhammadan, who secured her in Travancore ostensibly as a wife, then sold her off in Zanzibar. Her release and return to her native country were procured by Dr. Kirk.


ആശയം : ഇദ്ദേഹത്തിന് പരിചയമുള്ള ഒരു പെൺകുട്ടിയെ ഒരു മുഹമ്മദ്ദീയൻ സാൻസിബാറിലേക്ക് കൊണ്ടുപോകുകതന്നെ ചെയ്തു. ആ മുഹമ്മദ്ദീയൻ ആ പെൺകുട്ടിയെ സ്വന്തം ഭാര്യയായി തിരുവിതാംകൂറിൽ നിന്നും ഏറ്റെടുത്തതാണ്. ഈ പെൺകുട്ടിയെ ഈ ആൾ സാൻസിബാറിലേക്ക് കൊണ്ടുപോയി വിറ്റു. ഈ പെൺകുട്ടിയെ സ്വതന്ത്രയാക്കുകയും അതിന് ശേഷം തിരിച്ച് സ്വന്തംനാട്ടിലേക്ക് അയച്ചതും Dr. Kirk ആയിരുന്നു. END

(ഇവിടെ പരാമർശിക്കപ്പെട്ട Dr. Kirk സാസിബാറിലെ ബൃട്ടിഷ് ഭരണാധിപനായിരുന്നു. ഇദ്ദേഹമാണ് സാൻസിബാറിലെ പുരാതനകാലം മുതലുള്ള കുപ്രസിദ്ധമായ അടിമ വ്യാപാരത്തെരുവുകളെ അടിച്ചമർത്തിയത്.)

ഈ വിധമെല്ലാം ഇവിടെ മുഹമ്മദ്ദീയരായവരുടെ അടിമവ്യാപാര പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ, തെല്ലൊരു വിരോധാഭാസഭാവം മനസ്സിൽ കയറിവരാം. കാരണം, നേരത്തെയുള്ള എഴുത്തിൽ ദക്ഷിണ മലബാറിലെ അടിമജനത്തിന് വൻ മോചന സൗകര്യം ആണ് ഇസ്ലാം നൽകിയത് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത്, മുഹമ്മദ്ദീയരായ കച്ചവടക്കാർ ഫ്രഞ്ചുകാരുടേയും ഡച്ചുകാരുടേയും അടിമവ്യാപരാത്തിനോട് കൂട്ടുനിന്നിരുന്നു എന്നതാണ്.

ഇവിടെ ആദ്യമായി പറയേണ്ടത്, സമൂഹത്തിൽ അന്ന് ഒരു വൻകൂട്ടം ആളുകൾ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് അടിമകൾ ആയി ജീവിക്കുന്നവർ തന്നെയായിരുന്നു എന്നതാണ്. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ഈ ഉപദ്വീപിൽ വന്നപ്പോൾ മാത്രമാണ് ഈ വ്യക്തികൾ മനുഷ്യരാണ് എന്നത് ഒരു ബുദ്ധിവിഷയകമായ (intelluctual) ചിന്തയായി വളർന്നത്.

ഇസ്ലാമിക ഭരണം നടന്നിരുന്ന പ്രദേശങ്ങളിലും അടിമയെന്ന ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക വീടുകളിൽ വച്ചിരുന്ന അടിമകളും മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട അടിമകളും തമ്മിൽ വ്യത്യസ്തരായിരുന്നു എന്നാണ് തോന്നുന്നത്. മണ്ണിനോട് ബന്ധിക്കപ്പെട്ടുകിടക്കുന്നവരെ ഒരു പ്രത്യേകരീതിയിൽ ഉള്ള, വയലിൽ ഉഴുതാനുപയോഗിക്കുന്ന കാളകളെപ്പോലുള്ള ഒരു വിൽപ്പനച്ചരക്കായും തമ്മിൽ പങ്കിടാനുള്ള വസ്തുവായും തന്നെയാണ് പ്രാദേശികമായി ഭൂജന്മികൾ മനസ്സിലാക്കിയിരുന്നത്.

മാത്രവുമല്ല, ദക്ഷിണേഷ്യയിൽ ഹൈന്ദവരും (ബ്രാഹ്മണരും) നായർമാരും വ്യക്തികളെ അടിമകളാക്കാനായി പിടിച്ചുകൊണ്ടുപോയ കാര്യം Native Life in Travancoreതന്നെ പറയുന്നുണ്ട്. തിരുവിതാംകൂറിലെ കാര്യമാണ്.

In Trichur a friend of mine was present in the mission-house in 1872, when some Nayar landholders came and actually carried off a woman and child who had put themselves under instruction for baptism. The missionary started off to prevent the kidnapper, and overtook him on the public road. The man was punished by the Cochin Sirkar.

Shortly after, some Brahmans made a similar attempt, and the court sentenced the culprit to six months’ imprisonment; but as the offender was of the “twice-born” caste, intercession was made by the authorities for his forgiveness by the missionary, which was agreed to, on condition that a proclamation should be issued to the effect that no one could hereafter have or hold, buy or sell any person, under penalties, the highest of which was seven years’ imprisonment. This valuable document the missionary had printed for circulation.

Only the other day, also, a bride was kidnapped on the way to Mundakayam by a strong party.


ദക്ഷിണേഷ്യയിലും ലോകത്തിലെ മറ്റ് പല ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും അടിമത്തം നിലനിന്നിരുന്നതിന് കാരണം, ഓരോ വ്യക്തിക്കും സ്വന്തം തടി രക്ഷപ്പെടുത്താനാണ് ഏറ്റവും താൽപ്പര്യം എന്നതിനാലാണ്. വിഷമതയിൽ പെട്ടുകിടക്കുന്ന മറ്റൊരു വ്യക്തിയേയോ മൃഗത്തിനേയോ രക്ഷിക്കാൻ പോയാൽ പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലെ നൂലാമാലകളിൽ പെട്ട് നരകിച്ചുപോകും എന്നത് ഒരു വൻ ഭയം നൽകുന്ന കാര്യം തന്നെയാണ്.

മുഹമ്മദ്ദീയരിൽ ചിലർ കടലിലൂടെ വാണിജ്യ പ്രവർത്തനം നടത്തിയവരാണ്. അവരുടെ കൈകളിൽ അടിമയെന്ന വാണിജ്യവസ്തു വന്നുപെട്ടാൽ ആ വസ്തുവിനെ ഒരു കച്ചവടച്ചരക്കായി മാത്രമേ അവരും കണുള്ളു. കാരണം, അവരും മറ്റ് പ്രാദേശികരിൽ നിന്നും പലരീതിയിലും വ്യത്യസ്തർ അല്ലതന്നെ. ഭാഷയും അടിച്ചുതമർത്താൻ കെൽപ്പുള്ളതുതന്നെ.

പോരാത്തതിന്, ആഫ്രിക്കൻ ഉൾപ്രദേശങ്ങളിൽ നിന്നും അവിടുള്ള കറുത്തവർഗ്ഗക്കാരെ പിടികൂടിയും വാങ്ങിച്ചും പോർച്ചൂഗീസുകാർക്കും മറ്റും വിൽപ്പനചെയ്യുന്നവരും, അറബികളിൽ തന്നെ ഉണ്ടായിരുന്നു.

ദക്ഷിണേഷ്യയിലെ കടൽകച്ചവടക്കാരായ മുഹമ്മദ്ദീയരിൽ ചിലർക്കെങ്കിലും ഈ വിധ അറബികളുമായി ബന്ധം കാണും എന്നതും തീർച്ചയുള്ള കാര്യമാകാം. നേരത്തെ പരാമർശിക്കപ്പെട്ട തിരുവിതാംകൂറിലെ മുഹമ്മദ്ദീയൻ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള സാൻസിബാറിലാണ് പെൺകുട്ടിയെ വിറ്റത് എന്ന് ഓർക്കുക.

പോരാത്തതിന്, ദക്ഷിണ മലബാറിൽ അടിമ ജനത്തിൽ പെട്ടവ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, ഇവരിലൂടെ മറ്റ് അടിമജനത്തിലേക്കുള്ള മാർഗ്ഗം മുഹമ്മദ്ദീയരായ അടിമ വ്യാപരികൾക്ക് ലഭിച്ചിരുന്നിരിക്കാം. ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആവാമെങ്കിലും, വൻ വാണിജ്യ സാധ്യതകൾ ആണ് തുറക്കപ്പെടുന്നത്.

ഇന്ന് ഇന്ത്യയിൽ പെൺകുട്ടികളെ വിൽപ്പന ചെയ്യുന്ന കേന്ദ്രങ്ങൾ, വൻ ഇന്ത്യൻ സർക്കാർ പിന്തുണയോടുകൂടി നിലവിൽ ഉണ്ട് എന്നത് ഈ എഴുത്തുകാരന് നേരിട്ട് കണ്ടറിവുള്ള കാര്യമാണ് എന്നും ഇവിടെ ഒരു അടിക്കുറിപ്പായി രേഖപ്പെടുത്തുകാണ്. ഇതൊന്നും യാതോരു ഔപചാരിക വിദ്യാഭ്യാസ പാഠപുസ്തകങ്ങളിലും സ്ഥാനം പിടിക്കില്ലാ എന്നും ഓർക്കുക.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. കുടുംബത്തേയും കുടുംബ മഹിമയേയും പരിചയപ്പെടുത്താനും സ്ഥാനീകരിക്കാനുമായി


ദക്ഷിണേഷ്യയിലെ മുഹമ്മദ്ദീയരെക്കുറിച്ച് പൊതുവായും മലബാറിലെ മാപ്പിളമാരെക്കുറിച്ച് പ്രത്യേകമായും കുറേകൂടി കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. ഈ എഴുത്തുകാരന്‍റെ അറിവിന്‍റെ പരിമതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് ഈ വക കാര്യങ്ങൾ എഴുതുക. എന്നിരുന്നാലും ചിന്തകൾക്കും വിചിന്തനങ്ങൾക്കും കടിഞ്ഞാണിടാതെയാണ് എഴുത്തിലേക്ക് നീങ്ങുന്നത്.

താഴെ ഉദ്ധരിച്ച ഒരു എഴുത്തുകാണുന്നു.

Tharawadikal, Tharawattukar, or Onnam number, Pooslans (Randam) and Thangals are aristocrats considered to be converts from Nayars and Brahmins.


ആശയം : തറവാടികൾ, തറവാട്ടുകാർ അഥവാ ഒന്നാം കൂട്ടർ, പൂസാലന്മാർ (രണ്ടാംകൂട്ടർ), തങ്ങൾമാർ തുടങ്ങിയവർ ആഢ്യത്തമുള്ളവരാണ്. ഇവർ നായർമാരിൽ നിന്നും ബ്രാഹ്മണരിൽ നിന്നും മതംമാറിയവർ ആണ്. END.

പുറംനാടുകളിൽ നിന്നും വന്നവരിൽ കാലക്രമേണെ മലബാറിലെ ഉന്നത ജനങ്ങളുടെ മേൽവിലാസങ്ങളിലേക്ക് കയറിക്കൂടാനുള്ള വെപ്രളംവന്നത് ആരോ മനസ്സിലാക്കിയത് ഈ വിധമാണ്. കാരണം, ഈ അവകശവാദം പൂർണ്ണമായും ശരിയാകണം എന്നില്ല. പോരാത്തതിന്, നായർമാരെ മുന്നിലും ബ്രാഹ്മണരെ പിന്നിലും സ്ഥാനീകരിച്ചുകൊണ്ട് എഴുതിയതിൽ തന്നെ വൻ പാളിച്ച കാണുന്നുണ്ട്.

പോലീസ് ശിപായിയെ മുന്നിലും ഐപിഎസ്സ് ഓഫിസറെ രണ്ടാംസ്ഥാനത്തും സ്ഥാനീകരിക്കുന്നതു പോലുള്ള ഒരു പിശകാണ് കാണുന്നത്. കീഴ്ജന വ്യക്തിക്ക് രണ്ട് കൂട്ടരും ദിവ്യർ ആയിരുന്നിരിക്കാമെങ്കിലു, ഈ ദിവ്യർക്ക് തമ്മിൽ നിലവാരങ്ങളിൽ വ്യക്തമായ വൻ ഉയർച്ചത്താഴ്ചാ വ്യത്യാസം ഉണ്ട്. നമ്പൂതിരി എവിടെയിരിക്കുന്നു, നായർ എവിടെയിരിക്കുന്നു!

പല എഴുത്തുകളിലും നമ്പൂതിരി പാരമ്പര്യങ്ങളെ നായർ പാരമ്പര്യങ്ങളായി പരാമർശിച്ചുകാണുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ, പാരമ്പര്യമായി നായർമാർ ഹൈന്ദവ മതത്തിൽ ഉള്ളവർ അല്ല എന്നുപോലും പലർക്കും അറിയില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ PhD ലഭിക്കാൻ വിഡ്ഢിത്തം എഴുതുന്നതാണ് ഉത്തമം.

മാപ്പിളമാരിലെ മുടിവെട്ടുകാർ ഒരു പ്രത്യേക ജനവംശം പോലുള്ളവർ ആണ് എന്നാണ് കാണുന്നത്. ഇവരെ ഒസാൻ എന്നാണ് വിളിക്കുക പോലും. ഇവരിലെ സ്ത്രീ ഒസാത്തി ആണ് എന്നും തോന്നുന്നു. മുടിവെട്ടുമാത്രമല്ല, ചെറിയ കുട്ടികളുടെ ജനനേന്ത്രിയത്തിൽ സുന്നത്ത് (cirumcision) ചെയ്യുന്നതും ഒസാനായിരുന്നു എന്നാണ് അറിയുന്നത്. മൊറോടൻ എന്ന ഒരു വാക്ക് കാണുന്നുണ്ട്. അത് ഒസാന്മാരുടെ മറ്റൊരു പേരാണ് എന്നു തോന്നുന്നു.

ഇതേ പോലെതന്നെ മാപ്പിള കശാപ്പുകാരും ഒരു പ്രത്യേക ജനവിഭാഗം ആണ് എന്ന് കാണുന്നു. ഇവരെ അറവുകാർ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും, ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഖസായി എന്ന ഒരു പേരാണ് ഇവർക്ക്. ഈ പേര് മലബാറിൽ ഉപയോഗിച്ചിരുന്നവോ എന്ന് അറിയില്ല. മാത്രവുമല്ല, ഈ വാക്ക് അറബിവാക്കോ, പേർഷ്യൻ വാക്കോ മറ്റോ ആണോ എന്നും അറിയില്ല.

ഒസാന്മാരും അറവുകാരും വ്യത്യസ്തരാണ് എങ്കിലും മറ്റ് മാപ്പിളമാർ പ്രാർത്ഥനയ്ക്കായി പോകുന്ന അതേ പള്ളിയിൽ തന്നെയാണ് ഇവർ രണ്ട് കൂട്ടരും പോകുക.

ഇവർ വ്യത്യസ്തരാണ് എന്ന് പറയുമ്പോൾ, കുറച്ചുകൂടി വ്യാപകമായി പറയേണ്ടുന്നത്, കഴിഞ്ഞ എഴുത്തുകളിൽ സൂചിപ്പിച്ചിരുന്ന, മലബാറിലെ മുഹമ്മദ്ദീയരിൽ ഉൾപ്പെടുന്ന, പലവിധ വ്യത്യസ്ത ജനവിഭാഗങ്ങളും, തമ്മിൽ വ്യത്യസ്തർ തന്നെ എന്നതാണ്.

കാലാകാലങ്ങളായി ഇവർ ഓരോരുത്തരും വൈവഹിക ബന്ധങ്ങൾ സൃഷ്ടിക്കുമ്പോൾ അവരവരുടെ പാരമ്പര്യമായുള്ള കുടുംബ ബന്ധ കണ്ണികളിൽ നിന്നും തന്നെയാണ് വളരെ കരുതിക്കൂട്ടി കുടുംബങ്ങളേയും അവയിലെ വ്യക്തികളേയും തിരഞ്ഞടുക്കുക എന്നാണ് മനസ്സിലാക്കുന്നത്.

ഈ എഴുത്തുകാരൻ ഏതാണ്ട് പത്തുപതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഉന്നത കുടുംബബന്ധ പാതയിൽ ഉള്ള ഒരു മാപ്പിള വ്യക്തിയുടെ കൂടെ കുറച്ച് ഇടങ്ങളിൽ പോയപ്പോൾ ഒരു കാര്യം പ്രത്യേകമായി ശ്രദ്ധയിൽ വന്നുപെട്ടു:

ആദ്യമായി പരിചയപ്പെടുന്ന മറ്റ് അതേ നിലവാരത്തിലുള്ള മാപ്പിള വ്യക്തിയുമായി സ്വയം പരിചയപ്പെടുത്തുന്ന അവസരത്തിൽ, സ്വന്തം കുടുംബ ബന്ധങ്ങളും അവയിൽ ആ ആൾ, ഈ ആൾ, മറ്റേ ആൾ എന്നിങ്ങിനെയുള്ള പലരും ആ കുടുംബത്തിലെ, ഈ കുടുംബത്തിലെ, മറ്റേ കുടുംബത്തിലെ ആ ആളെ, ഈ ആളെ ആണ് വിവാഹം കഴിച്ചത് എന്ന രീതിയിൽ ഉള്ള കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞാണ് സ്വന്തം കുടുംബത്തേയും കുടുംബ മഹിമയേയും മറ്റും സ്ഥാനീകരിച്ചു കണ്ടത്.

വൈവാഹിക ബന്ധങ്ങൾ ഓരോ കുടുംബത്തിന്‍റേയും വളരെ വ്യക്തമായ സാമൂഹിക സ്ഥാനങ്ങളിലൂടെയാണ് രചിച്ചെടുത്തിരുന്നത് എന്ന് വ്യക്തം. എന്നാൽ ഈ അടുത്തകാലത്തായി വൈവാഹിക ബന്ധങ്ങൾ ഉന്നത കുടുംബങ്ങളുടെ പൈതൃകത്തിലുള്ള കൃത്യമായുള്ള ബന്ധപാതയിൽ ഒതുക്കിനിർത്താൻ ആവില്ല എന്നാണ് മനസ്സിലാക്കുന്നത്.

ഗൾഫ് തൊഴിലും, പോരാത്തതിന് പാരമ്പര്യമായി പിന്നിലുള്ള കുടുംബങ്ങൾ പലതും പലരീതിയിലൂടേയും പണക്കാരാകുകയും ചെയ്തതും, പാരമ്പര്യമായി മുൻപന്തിയിൽ നിന്നിരുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ക്ഷയം സംഭവിക്കുകയും ചെയ്തതും ഇതിന് കാരണമായേക്കാം.

ഇനിയങ്ങോട്ട് വൈവാഹിക ബന്ധങ്ങളുടെ കണ്ണികൾ എടുത്ത് കാണിച്ച് കുടുംബ ബന്ധപാതകളും പൈതൃകമായുള്ള മഹിമയും എടുത്തുകാണിക്കാൻ പ്രയാസം ആയിവന്നേക്കാം.

എന്നിരുന്നാലും, ദക്ഷിണേഷ്യയിലെ ഒരോ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും പല വ്യത്യസ്തരായ ജനവംശങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.

മുഹമ്മദ്ദീയർക്കുള്ളിൽ തമ്മിൽത്തമ്മിൽ പലവിധ മത്സരബുദ്ധികളും കണ്ടേക്കാം. ഇതിന് വ്യക്തമായുള്ള കാരണം ഫ്യൂഡൽ ഭാഷകളുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ജീവിക്കുന്നത് എന്നതുതന്നെ. പോരാത്തതിന് ഇവരിൽ മിക്കവരും സംസാരിക്കാനും പാരമർശിക്കാനും സംബോധന ചെയ്യാനും ചിന്തിക്കാനും വിഭാവനം ചെയ്യാനും മറ്റും ഉപയോഗിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെ.

ഫ്യൂഡൽ ഭാഷകളിൽ നേതാവ് leader, നേതൃത്വം leadership, നേതൃത്വപാടവം leadership quality തുടങ്ങിയ കാര്യങ്ങൾ, വൻ കാര്യങ്ങൾ തന്നെയാണ്. ഈ വക കാര്യങ്ങളുടെ ബോധവത്കരണം മനസ്സിൽ നിരന്തരം നടന്നുകൊണ്ടിരിക്കും.

പോരാത്തതിന് ഫ്യൂഡൽ ഭാഷകളിൽ, ഏത് പ്രസ്ഥാനത്തിലും അണികൾ ഒരു പിരമിഡുപോലെ താഴെക്ക് അടുക്കിനിർത്തപ്പെട്ടിരിക്കും. ഈ താഴെക്കുള്ള അടുക്കുകളിലെ ഓരോ തട്ടിൽനിന്നും പുതുതായുള്ള പിരമിഡുകൾ സൃഷ്ടിക്കപ്പെട്ടേക്കാം. ഇതിനെ പൊതുവെ ഗ്രൂപ്പിസം എന്ന വാക്കിനാലാണ് മലയാളത്തിൽ ഇന്ന് പരാമർശിക്കപ്പെടുന്നത്.

മതവിശ്വാസത്തിന്‍റേയും സാമൂഹിക അനുസരണത്തിന്‍റേയും കോഡുകൾ മുഹമ്മദ്ദീയരിൽ ഈ ഒരു പ്രതിഭാസത്തിന്‍റെ ഊക്കിനെ ഒരു പരുധിവരെ പരിമിതപ്പെടുത്തിയേക്കാം. എന്നിരുന്നാലും, ഈ ഒരു പ്രശ്നം ഫ്യൂഡൽ ഭാഷയിൽ പ്രവർത്തിക്കുന്ന ഏതു സംഘടിത പ്രസ്ഥാനത്തിനും ഒരു നിരന്തര ഭീഷണിയായി നിലനിൽക്കുക തന്നെ ചെയ്യും.

എന്നിരുന്നാലും, മുഹമ്മദ്ദീയരല്ലാത്തതും, പോരാത്തതിന് വൻ ശത്രുതാ മനോഭാവത്തിലുടെ മുഹമ്മദ്ദീയരെ വീക്ഷിക്കുന്നതുമായ ഒരു വൻ ജനക്കൂട്ടിന്‍റെ കൂടെ ജീവിച്ചുപോകുന്നു എന്ന യാഥാർത്ഥ്യബോധം, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വിഘടനപരമായുള്ള മാനസിക ഭാവത്തിനെ മുഹമ്മദ്ദീയരിൽ കടിഞ്ഞാണിട്ടേക്കാം.

ദക്ഷിണേഷ്യയിൽ സുന്നി എന്നും ഷിയാ എന്നും പേരുകളിൽ രണ്ട് വ്യത്യസ്ത ഇസ്ലാമിക വിഭാഗക്കാർ ഉണ്ട്. ചരിത്രപരമായി നോക്കിയാൽ ഇവർ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാണ് കാണുന്നത്. ഉപദ്വീപിന്‍റെ വടക്കുള്ള ഡൽഹിയിലെ രാജാക്കളായ മുഗൾ രാജകുടുംബത്തിൽ ഈ രണ്ടുകൂട്ടരുടേയും രക്തബന്ധപാതയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ മുഗളന്മാരെ പൊതുവായി സുന്നികൾ എന്നാണ് അറിയപ്പെടുന്നത് എന്നു തോന്നുന്നു.

മുഗൾ രാജാക്കളിൽ ചിലരെങ്കിലും ഷിയാ-മുഹമ്മദ്ദീയരെ പീഡിപ്പിക്കുകയും ഹിംസിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

മലബാറിലെ മുഹമ്മദ്ദീയരിൽ മിക്കവരും സുന്നികൾ ആണ് എന്നാണ് തോന്നുന്നത്. പോരാത്തതിന് മുജാഹിദീൻ എന്ന കൂട്ടരും ഉണ്ട്. ഈ രണ്ട് കൂട്ടരും തമ്മിൽ എന്താണ് വ്യത്യാസം എന്നോ അവർ തമ്മിൽ ഏതു കാര്യത്തിലാണ് വിയോജിപ്പ് എന്നോ ഈ എഴുത്തുകാരന് കൃത്യമായി അറിയില്ല.

മലബാറിലെ സുന്നികൾ Shafi സുന്നികൾ ആണ് എന്നും എഴുതിക്കാണുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ എഴുത്തുകാരന് യാതൊന്നും അറിയില്ല.

സുന്നികൾ തന്നെ രണ്ടായി വിഭജിക്കപ്പെട്ടാണ് ഉള്ളത് എന്നും മനസ്സിലാക്കുന്നു. Samastha and Markhaz. എന്താണ് ഇവർ തമ്മിലുള്ള എതിരഭിപ്രായങ്ങൾ എന്നും അറിയില്ല. നേരത്തെ സൂചിപ്പിച്ച, ഫ്യൂഡൽ ഭാഷാ കോഡുകൾ ഒരേ കൂട്ടരെ നെടുംങ്ങനെ രണ്ടാക്കും, എന്നതിന്‍റെ ദൃഷ്ടാന്തമാണോ ഇത് എന്നും അറിയില്ല.

മുജാഹിദീനിലും പിളർപ്പുണ്ടായിട്ടുണ്ട് എന്നും തോന്നുന്നു. മലബാറിൽ ഏതാണ്ട് 60 വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായ സംഘടനയുടെ അംഗങ്ങൾ ആണ് ഇവർ എന്നു തോന്നുന്നു. ഈ സംഘടന പലവിധ പ്രസിദ്ധീകരണങ്ങളിലൂടെ മാപ്പിളമാരിൽ സാമുഹിക പരിവർത്തനം ചെയ്യാൻ ശ്രമിച്ചവർ ആണ് എന്ന് മനസ്സിലാക്കുന്നു.

പിന്നെയുള്ളത് Jama - at – Islami ആണ്. ഈ കൂട്ടർ മറ്റെല്ലാരിൽ നിന്നും വ്യത്യസ്തരായി മുഹമ്മദ്ദീയ സാമൂഹിക ക്ഷേമത്തിനായി പ്രർത്തിക്കുന്നു.

ഇവരെല്ലാം ഏതുവിധത്തിലാണ് തമ്മിൽ വ്യത്യസ്തർ എന്ന് കൃത്യമായി അറിയില്ല.

തബ്‌ലീഗ് ജമാഅത്ത് എന്ന ഒരു പ്രസ്ഥാനക്കാരെക്കുറിച്ചും കേട്ടറിവുണ്ട്. ഇവരുടെ ആവശ്യം ഇസ്ലാം മതവിശ്വാസികൾ മുഹമ്മദ്ദിന്‍റെ (പ്രാവചകൻ) ജീവിത ശൈലി സ്വന്തം ജീവിത ശൈലിയാക്കി മാറ്റെണം എന്നാണ് എന്നു തോന്നുന്നു.

ഇതാണ് കാര്യമെങ്കിൽ, ഈ എഴുത്തുകാരന് തോന്നുന്നത്, മിക്ക ഇസ്ലാം വിശ്വാസികളിലും ഈ വിധമായുള്ള ഒരു ആശയം നിലവിൽ ഉണ്ട് എന്നാണ്. എന്നാൽ, മലബാറിലും, ദക്ഷിണേഷ്യയിലും, ലോകത്തിലെ മിക്ക ഇടങ്ങളിലും ഇത് നടപ്പുള്ള കാര്യമല്ലതന്നെ. പ്രവാചകനെ അനുകരിക്കാൻ ആവുക എന്നത് മിക്ക ഇസ്ലാം വിശ്വാസികളിലും ഒരു നടക്കാത്ത വ്യാമോഹം മാത്രമായി നിലനിൽക്കും.

ആ കാര്യം പിന്നീട് ചർച്ചക്ക് എടുക്കാം എന്നു കരുതുന്നു.

മലബാറിലെ Bohras (Daudi Bohras) എന്ന കുടുംബക്കാർ ഷിയാ വിഭാഗക്കാരാണ് എന്നു മനസ്സിലാക്കുന്നു. ഇവരെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും മറ്റും



ലോകാന്ത്യ നാളുകളിൽ പ്രത്യക്ഷപ്പെടും എന്ന് വിശ്വസിക്കപ്പെടുന്ന മഹ്ദി ഇമാം ആണ് താൻ എന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നുപോലും. അഹമ്മദ്ദീയ പ്രസ്ഥാനം ഇന്ന് ഒരു സ്വതന്ത്ര പ്രസ്ഥാനമായി ലോകത്തിൽ പലയിടത്തും ഉണ്ട് എങ്കിലും, യാഥാസ്ഥിക ഇസ്ലാം പക്ഷം ഈ കൂട്ടരെ ഇസ്ലാം മതവിശ്വാസികൾ ആയി അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല, ഇവരെ പലയിടത്തും ഹിംസിക്കുകകൂടി ചെയ്തിട്ടുണ്ട്.

ബൃട്ടിഷ് ഇന്ത്യയിൽ ഇവർക്ക് കാര്യമായ പ്രശ്നം ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ പുതിയ രാഷ്ട്രങ്ങൾ ആയ ഇന്ത്യയും പാക്കിസ്ഥാനും സ്ഥാപിതമായതോടുകൂടി, ഇവർക്ക് പ്രതികൂലമായ അനുഭവങ്ങളാണ് വന്നത് എന്ന് തോന്നുന്നു.

1947ൽ ഇവരിൽ പലരും വളരെ സുരക്ഷിതരായി പാക്കിസ്ഥാനിലെ Rabwah എന്ന സ്ഥലത്തിലേക്ക് മാറി താമസം തുടങ്ങി. എന്നാൽ ഈ കൂട്ടരെ സുന്നി ഇസ്ലാം വിഭാഗക്കാർ അംഗീകരിക്കാൻ തയ്യാറാവാതിരുന്നത് കാര്യമായ ഒരു പ്രശ്നം തന്നെയായി നിലനിന്നു. 1984ൽ ഈ പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം ഇങ്ഗ്ളണ്ടിലേക്ക് മാറ്റപ്പെട്ടു.

പാക്കിസ്ഥാനിൽ ഈ കൂട്ടരെ ഇസ്ലാം മതസ്ഥരായി അവിടുള്ള നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ല.

ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടുന്ന കാര്യം, മഹ്ദി ഇമാം ആണ് താൻ എന്ന് അവകാശപ്പെടുകയും വൻ പ്രസ്ഥാനങ്ങൾക്ക് തുടക്കും കുറിക്കുകയും ചെയ്ത വേറേയും പലരും ലോകത്തിന്‍റെ പല ദിക്കുകളിൽ ഉണ്ടായിട്ടുണ്ട് എന്നതാണ്.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ മലബാറിലെ കാര്യങ്ങൾ അല്ലതന്നെ. പകരം ദക്ഷിണേഷ്യയുടെ വടക്കു-പടിഞ്ഞാറു ഭാഗത്ത് നടന്ന കാര്യങ്ങളും മറ്റുമാണ്. ഇന്ത്യയിൽ പല ദേശത്തും ഈ കൂട്ടർ ജീവിക്കുന്നുണ്ട് എന്ന് അറിയുന്നു. മലബാറിലും Cochinനിലും Travancoreറിലും ഇവരിൽപെട്ടവർ ഇന്ന് ജീവിക്കുന്നുണ്ട്.

Calicutലെ പാളയത്താണ് ഇവരുടെ സംസ്ഥാന ആസ്ഥാനം എന്ന് മനസ്സിലാക്കുന്നു. പാളയത്തുള്ള വലിയ മുസ്ലീം പള്ളിക്ക് ഏതാണ്ട് നേരെ എതിർവശത്താണ് ഇവരുടെ പള്ളി എന്നും മനസ്സിലാക്കുന്നു. ഇവർ മലബാറി മാപ്പിളമാരുമായി ആദ്ധ്യാത്മികമായതോ സാമൂഹികമായതോ കുടുംബപരമായതോ ആയ യാതോരു വിധ ബന്ധത്തിലും ഏർപ്പെടാറില്ലാ എന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ ഇന്ത്യയിൽ ഇവരെ ഇസ്ലം മതസ്ഥരായാണ് നിയമപരമായി നിർവ്വചിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. അതേ സമയം ഇവർക്ക് ഈ നിർവ്വചനം പാക്കിസ്ഥാനിൽ ഇന്ന് ലഭ്യമല്ലതന്നെ.

ഈ മുകളിൽ പറഞ്ഞകാര്യങ്ങളേയും, നേരത്തെ എഴുതിയ ചിലകാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തി പൊതുവേകാണുന്ന ഒരു വൈകാരിക ഭാവം, ഇസ്ലാമിൽ എന്തോ വൻ മേന്മയുണ്ട് എന്നും എന്നാൽ ഇന്ന് നിലവിൽ ഉള്ള ഇസ്ലാമല്ല യാഥാർത്ഥ ഇസ്ലാമെന്നും, ഈ മതത്തെ ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കേണ്ടിയിരിക്കുന്നു എന്നും മറ്റുമായള്ള ഭാവങ്ങൾ പലരിലും ഉണ്ട് എന്നതാണ്.

ഈ വിധ കാര്യങ്ങളുടെ ആഴങ്ങളിലേക്ക് നീങ്ങാനുള്ള അഗാധ വിവരം ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ. എന്നിരുന്നാലും കുറച്ച് എഴുത്തുകൾക്ക് ശേഷം ഇസ്ലാം മതത്തെക്കുറിച്ചും ചിലകാര്യങ്ങൾ പറയാൻ സാധ്യതയില്ലാതില്ല.

മാപ്പിളമാരെക്കുറിച്ച് ഇതുവരെ പറഞ്ഞകാര്യങ്ങളിൽ നിന്നും പലതുകൊണ്ടും വ്യത്യസ്തമായ ചില കാര്യങ്ങൾ പറയാനിരിക്കുന്നുണ്ട്. അതിന് മുൻപായി കറുച്ച് മറ്റ് പലവക (miscellaneous) കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന് തോന്നുന്നു.



ഈ പലവക കാര്യങ്ങളെക്കുറിച്ച് എഴുതുന്നതിന് ഒരു ആമുഖമായി, ഈ എഴുത്തുകാരന്‍റെ ചെറുപ്പകാലത്ത് മുസ്ലിം ജനത്തെ പൊതുവായും മലബാറി മാപ്പിളമാരെ പ്രത്യേകമായും ചെറുതായി ഹാസ്യഭാവത്തോടെ കളിയാക്കിപ്പറഞ്ഞു കേട്ടകാര്യങ്ങളിൽ ചിലത് ഇവിടെ കുറിച്ചിടാം. ഇന്നത്തെ മലബാറി മാപ്പിള ജനത്തിന്‍റെ പഴയകാല മുഖഭാവത്തെയാണ് കളിയാക്കിയതെന്ന് വേണമെങ്കിൽ പറയാം.

എന്നാൽ ഈ എഴുത്തിൽ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്, മാപ്പിളമാർ എന്ന കൂട്ടർക്ക് ഒറ്റ നിലവാരത്തിലുള്ള സാംസ്ക്കരിക നിലവാരമോ സാമൂഹിക നിലവാരമോ മറ്റോ ഒന്നും തന്നെയായിരുന്നില്ല ഉള്ളത് എന്നത്. മറിച്ച് പലവ്യത്യസ്ത ജനക്കൂട്ടങ്ങളും അവരിൽ തന്നെയുള്ള പല നിലവാരക്കാരും മലബാറി മുസ്ലീം എന്നും മലബാറി മാപ്പിള എന്നും ഉള്ള നിർവ്വചനത്തിൽ വന്നുപെട്ടിട്ടുണ്ട്.

ആദ്യം പറയാനുള്ളത് ഏതാണ്ട് 50 വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി CPSനോട് പറഞ്ഞകാര്യം, CPS ഈ എഴുത്തുകാരനോട് പറഞ്ഞ വാക്കുകൾ ആണ്.

ആ ആൾ ഈവിധമാണ് പറഞ്ഞതുപോലും:

നമ്മൾ ഹിന്ദുക്കളുടെ നേരവിപരീതമാണ് മാപ്പിളമാർ എല്ലാ കാര്യത്തിലും.

നമ്മൾ ഇടത്ത് നിന്നും വലത്തോട്ട് എഴുതുമ്പോൾ, അവർ വലത്ത് നിന്നും ഇടത്തോട്ട് എഴുതും.

നമ്മൾ അമ്മ എന്നു പറയുമ്പോൾ അവർ ഉമ്മ എന്ന് പറയും.

നമ്മൾ അച്ഛാ എന്ന് പറയുമ്പോൾ, അവർ ഉപ്പാ എന്ന് പറയും.

നമ്മൾ മുണ്ട് വലത്തോട്ട് ഉടുക്കുമ്പോൾ അവർ ഇടത്തോട്ട് ഉടുക്കും.

നമ്മൾ മുഖം ഇങ്ങിനെ കഴുകുമ്പോൾ, അവർ നേരെ വിപരീതമായ ദിശിയിൽ നിന്നും കഴുകും.

നമ്മൽ പ്രാർത്ഥിക്കുന്നത് കൈകൂപ്പിയാണ്. അവർ പ്രർത്ഥിക്കുന്നത് കൈമലർത്തിയാണ്.

നമ്മുടെ പെണ്ണുങ്ങൾ മുഖവും തലമുടിയും മറയ്ക്കാതെ നടക്കുന്നു. അവർ തലമുടിയും ചിലപ്പോൾ മുഖവും മറയ്ക്കുന്നു.

ഇതിനെല്ലാത്തിനും ഉപരിയായി, നമുക്ക് പശു ആരാധ്യമൃഗമാണ്. അവർക്ക് അതിനെത്തന്നെ തിന്നണം!

ഈ ആൾ പറഞ്ഞിട്ടില്ലാത്ത കാര്യം ഒന്നുണ്ട്. നമ്മൾ പുരുഷന്മാരായ ഹിന്ദുക്കൾ ജനനേന്ദ്രിയത്തിന്‍റെ അറ്റത്തുള്ള പുറം തൊലിമുറിക്കില്ല. എന്നാൽ മാപ്പിളമാർ അത് മുറിക്കും, എന്നത്.

ഈ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും മുഖ്യമായുള്ള പിശക് 'നമ്മൾ ഹിന്ദുക്കൾ' എന്ന പദപ്രയോഗം തന്നെയാണ് എന്ന് തോന്നുന്നു. ആ ആൾ നമ്പൂതിരിയോ മറ്റേതെങ്കിലും ബ്രാഹ്മണനോ ആയിരുന്നു എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ 'നമ്മൾ ഹിന്ദുക്കൾ' എന്ന പ്രയോഗം പിശകുള്ളതുതന്നെ.

പിന്നെയുള്ള പിശക് മാപ്പിള അഥവാ മലബാർ മുസ്ലീം എന്നത് ഒരു ഒറ്റ ജനവർഗ്ഗം ആണ് എന്ന കാഴ്ചപ്പാട് ഈ വാക്കുകളിൽ ഉണ്ട് എന്നതാണ്. അതും ശരിയല്ല.

ഗോമാംസം ഹിന്ദുക്കളും (ബ്രാഹ്മണരും), അവരുടെ കീഴിൽ ഉള്ള അമ്പലവാസികളും നായർമാരും ഭക്ഷണമായി ഉപയോഗിച്ചിരുന്നില്ല എന്നുള്ളത് വാസ്തവം ആണ് എങ്കിലും, ഇവർക്കെല്ലാം കീഴിൽ വരുന്ന പല ഹീന ജനങ്ങൾക്കും ഗോമാംസം ഭക്ഷണത്തിൽ പെടുമായിരന്നു. ഈ കീഴ്ജനങ്ങളിൽ പലരും ഇന്ന് 'നമ്മൾ ഹിന്ദുക്കൾ' എന്ന നിർവ്വചനത്തിൽ പെടുന്നുണ്ട്. ഈ കൂട്ടിരിൽ തന്നെ പലരും ഇസ്ലാമിലും കയറിയിട്ടുണ്ട്.

എന്നാൽ ഇസ്ലാം എന്ന മതം ഈ നാട്ടിലെ ഏതെല്ലാമോ കാര്യങ്ങൾക്ക് എതിരായി നിന്നിരുന്നു എന്ന രീതിയിൽ ആണ് പലതും കാണുന്നത്. മുകളിൽ ഉദ്ധരിച്ച വാക്കുകളിൽ ചിലത് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നാട്ടിൽ എന്തോ ചില പിശകുകൾ ഉണ്ടായിരുന്നു എന്നും അതിനോടൊന്നും ഒട്ടിനിൽക്കാതെ നേരെ വിപരീതമായുള്ള ഒരു നിലപാട് ഇസ്ലാം എടുത്തുവെന്നുവേണം കരുതുവാൻ.

എന്നാൽ ഇതെല്ലാം മലബാറിലെ സാധാരണ ജനത്തിലെ ഇസ്ലാം മതസ്ഥരുടെ ഭാവങ്ങൾ മാത്രമാവാം. അവരുടെ നിലപാടുകളേയും ഭാവങ്ങളേയും മനോധാരകളേയും വച്ചുകൊണ്ട് ഇസ്ലാമിനെ വിലമതിക്കാൻ പറ്റുമോ എന്നതാണ് ചോദ്യം.

കാരണം, മലബാറിലെ ഇസ്ലാം മതസ്ഥർ അവരെ പൊതിഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷാ ഭാവം പേറുന്നവർ ആണ്. ഈ ഒരു വസ്തുതയെ കാണാതെ ഇസ്ലാമിനെ ഇവരിലൂടെ തിരിച്ചറിയാൻ പോകുന്നത് വിഡ്ഢിത്തം തന്നെയാവാം.

പോരാത്തതിന് മാപ്പിളമാർ ഉൾപ്പെടെയുള്ള മലബാറി മുസ്ലിം ജനതയിൽ പലരും പൈതൃകമായി ഹിന്ദുക്കളോ അതുമല്ലെങ്കിൽ ഹിന്ദുക്കളുടെ കീഴിൽ പെട്ടുപോയ ജനവംശങ്ങളോ ആണ്. അതിനാൽ തന്നെ ഈ കൂട്ടരുടെ പാരമ്പര്യ പൈതൃക സാമൂഹിക കോഡുകളുടെ പിടിവലിയിൽനിന്നും ഇവർ പൂർണ്ണമായും വിട്ടുമാറിയിട്ടും ഉണ്ടാവില്ല. ഇവരിൽ പ്രതിഫലിക്കുന്നത് ഇസ്ലാമിക ഭാവങ്ങൾ മാത്രമാവില്ല എന്നർത്ഥം.

അതിനാൽ തന്നെ മാപ്പിളയെന്നും മലബാറി മുസ്ലിം എന്നും നിർവ്വചിക്കപ്പെടുന്നവരിൽ പലരുടേയും വ്യക്തിത്വത്തിൽ പ്രാദേശിക സാമൂഹിക സ്ഥിതിവിശേഷങ്ങളുടെ കോഡുകൾ ഉണ്ടായിരിക്കും എന്നത് ഒരു വൻ സാധ്യതതന്നെയാണ്. ഈ മിസ്രിത ഭാവമുള്ളവരുടെ സ്വാഭാവങ്ങളേയും മാനസിക ഭാവങ്ങളേയും നോക്കിക്കൊണ്ട് ഇസ്ലാമിനേയും മുഹമ്മദിനേയും (പ്രവാചകൻ) നിർവ്വചിക്കുന്നത് ശരിയാവില്ലതന്നെ.

CPSസിനോട് തന്നെ അതേ 50വർഷങ്ങൾക്ക് മുൻപ് മറ്റൊരു വ്യക്തി പറഞ്ഞ കാര്യവും കേട്ടിട്ടുണ്ട്:

QUOTE : മാപ്പിളമാരുടെ മതം നല്ലോരു മതമാണ്. അതുംകൂടിയില്ലായിരുന്നെങ്കിൽ മൂരികളെപ്പോലുള്ള ഈ വർഗ്ഗത്തെ നിയന്ത്രിക്കാൻ ആർക്കാ ആവുക? END OF QUOTE

ഈ പറഞ്ഞകാര്യവും ആ പറഞ്ഞ ആളിന്‍റെ വളരെ പരിമിതമായ ജീവിതാനുഭവത്തിൽ നിന്നും ഉടലെടുത്ത കാഴ്ചപ്പാടാണ്. എന്നിരുന്നാലും, ഈ വാക്കുകളിലും നിശബ്ദമായ ഒരു വാസ്തവം അടങ്ങിയിട്ടുണ്ട്. അതായത്, വളരെ പ്രാകൃതമായ സാംസ്ക്കാരിക നിലവാരം ഉള്ളവരേയും ഇസ്ലാം അതിനുള്ളിലേക്ക് കയറാൻ അനുവദിച്ചുവെന്നും, അവരിൽ വൻ നിയന്ത്രണങ്ങളും മൂല്യങ്ങളും കയറ്റിവിട്ടുവെന്നും.

എന്നിരുന്നാലും സ്വന്തം മേൽവിലാസത്തിൽ പോറൽ ഏൽക്കുന്ന ഒരു കാര്യമാണ് ഇസ്ലാം ചെയ്തത്. വൻ ആർഷ ഭാരത പാരമ്പര്യം പേറുന്ന ബ്രാഹ്മണർ പോലും ഈ വിധമായുള്ള ഒരു കാര്യം ചെയ്യാൻ തയ്യാറായിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

മുകളിൽ നൽകിയതുപോലുള്ള മറ്റൊരു അപഹാസ വാക്കുകൾ വർഷങ്ങൾക്ക് മുൻപ്, തിരുവിതാംകൂർ കീഴ്ജന കൃത്യാനികളിൽ പെട്ട ഒരു ചെറുപ്പക്കാരൻ പറഞ്ഞത് ഓർമ്മയുണ്ട്. പറഞ്ഞ ആളെ വ്യക്തമായ ഓർക്കുന്നില്ല.

മുസ്ലിംസിനെ ഈ വിധമാണ് നിർവ്വചിച്ചത്.

'മൊട്ടത്തലയും പച്ചക്കൊടിയും മുറിയണ്ടിയും. ഇതാണ് ഞമ്മണ്ടടയാളം.'

മാപ്പിളമാരിൽ ഇന്ന് മൊട്ടത്തല കാണാൻ പ്രയാസം തന്നെയാണ്. പോരാത്തതിന്, മലബാറിലെ ഭാഷ ഒരു വിഡ്ഢി ഭാഷയായി തിരുവിതാംകൂറുകാർക്ക് അനുഭവപ്പെട്ടിരുന്നതും ഈ വാക്കുകളിൽ കാണാൻ പറ്റിയേക്കാം. മുറിയണ്ടിയുടെ കാര്യം ചർച്ചയ്ക്ക് എടുക്കേണ്ടുന്ന ഒരു കാര്യമാണ് എന്ന് ഈ എഴുത്തുകാരന് തോന്നാറുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

അപ്പുറത്തുള്ളവരും ഇപ്പുറത്തുള്ളവരും വൻ മഹാന്മാരായ സാധാരണ ജനം ആവണം എന്നില്ല. എന്നിരുന്നാല്ലും എന്തെല്ലാമോ അവ്യക്തമായ വിരോധങ്ങൾ പലരിലും ഉണ്ട്. പലർക്കും പലകാര്യങ്ങളുടേയും വ്യാപകമായ വാസ്തവങ്ങൾ അറിവുണ്ടാവണം എന്നില്ല.

ഓരോ വ്യക്തിയും ചുറ്റുപാടുകളോടും ചുറ്റുമുള്ളവരോടും മത്സരിച്ചും പടവെട്ടിയും പിടിച്ചുനിൽക്കാൻ നിർബന്ധിക്കുന്ന ഭാഷാ അന്തരീക്ഷത്തിൽ ആണ് ജീവിക്കുന്നത്.

സ്വന്തം ജീവിതാനുഭവം എന്ന ഇടുങ്ങിയ ഇടവഴിയിലെ നേരിയ വെളിച്ചത്തിൽ നിന്നും, പോരാത്തതിന് മറ്റുള്ളവർ ചുറ്റുംനിന്നും നൽകുന്ന സിദ്ധന്തോപദേശത്തിന്‍റേയും സ്വാധീനത്തിൽ നിന്നും കൊണ്ടാണ് പലരും പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്നത്.

എന്നാൽ ഇതിനെല്ലാം ബാഹ്യമായി മറ്റൊരു തെളിഞ്ഞുനിൽക്കുന്ന വേദിയുണ്ട് എന്നതാണ് വാസ്തവം. ആ വേദി എന്താണെന്നോ എവിടെയാണ് ഉള്ളത് എന്നോ മിക്ക ജനത്തിനും അറിവില്ലാ എന്നാണ് തോന്നുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. പശു ആരാധനയെക്കുറിച്ച്




മാപ്പിളമാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പലവക (miscellaneous) കാര്യങ്ങൾ തുടരുകയാണ്. എന്നാൽ അതിന് മുൻപായി മലബാറിലേയും പോരാത്തതിന് ദക്ഷിണേഷ്യയിലേയും പശു ആരാധനയുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ പറയാം എന്നു തോന്നുന്നു. കാരണം കഴിഞ്ഞ എഴുത്തിൽ പശു ആരാധനയെ പരാമർശിച്ചുപോയിരുന്നു. ആഴമേറിയ യാതോരു കാര്യവും പറയാൻ ഇപ്പോൾ ആവില്ല.

എന്നാൽ ഗോ ആരാധന എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് പാറിപ്പറന്നുവരുന്ന ചില കാര്യങ്ങൾ ആണ് പറയുന്നത്.

ഇങ്ഗ്ളണ്ടിൽ പഴയ കാലങ്ങളിൽ പശുക്കളെ വലിയ പറമ്പുകൾ ആയ pastureറുകളിലാണ് ജീവിക്കാൻ അനുവദിച്ചിരുന്നത് എന്നു തോന്നുന്നു. ദക്ഷിണേഷ്യയിലും ഇതേ പോലൊക്കെ പശുക്കളെ തുറസ്സായ പുല്ലുള്ള സ്ഥലങ്ങളിൽ അഴിച്ചുവിട്ടോ അതുമല്ലെങ്കിൽ കെട്ടിയിട്ടോ മേയാനായി സൗകര്യപ്പെടുത്തുന്നവരും കണ്ടേക്കാം.

എന്നാൽ പൊതുവായി പറയുകയാണ് എങ്കിൽ, പശുക്കളെ ദക്ഷിണേഷ്യയിലും ഇന്നുള്ള ഇന്ത്യയിലും വീടുകളിൽ വളരെ ഇടുങ്ങിയതും സ്ഥലസൗകര്യം ഒട്ടും തന്നെയില്ലാത്തതുമായ തൊഴുത്തുകളിൽ ആണ് പാർപ്പിക്കുന്നത്. ഈ പശുക്കൾക്ക് ജീവിതം അസഹ്യംതന്നെയായിരിക്കും.

പോരാത്തതിന്, ഈ പശുക്കളെ വീട്ടിലെ വേലക്കാരൻ പോലും വന്ന് 'നീ', 'അത്' തുടങ്ങിയ രീതിയിൽ തന്നെയാണ് നിർവ്വചിക്കുന്നത്. ഈ വിധ വാക്കുകളിൽ നിർവ്വചിക്കപ്പെട്ടാൽ പശുവിന് മാത്രമല്ല, മറിച്ച് ആനക്ക് പോലും വ്യക്തിത്വം ദ്രവിച്ചുപോകും എന്നുള്ളതാണ് വാസ്തവം. പ്രത്യേകിച്ചും വീട്ടിലേയും വൻ ജന്മികുടുംബത്തിലേയും ഏറ്റവും കീഴിലുള്ള പണിക്കാർ വന്ന് ഈ വിധമായുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ.

ഈ വിധ വാക്കുകൾ കീഴ്വ്യക്തി ഉപയോഗിച്ചാൽ ആനക്ക് മാത്രമല്ല, മറിച്ച് ഇന്ത്യൻ ഐപഎസ്സ് വ്യക്തിക്ക് വരെ മദം ഇളകും എന്നതാണ് വാസ്തവം.

ഈ വിധം തടവിൽ ജീവിപ്പിക്കപ്പെടുന്നതും, വ്യക്തി സ്വാതന്ത്ര്യം പൂർണ്ണമായും നിശേധിക്കപ്പെടുന്നതും, പോരാത്തതിന് വ്യക്തിത്വം ദ്രവിപ്പിക്കുന്നതുമായ രീതിയിൽ വളർത്തപ്പെടുന്നതുമായ ഇന്ത്യൻ പശുവിനെ കണ്ടാൽ ആ വ്യക്തിയുടെ ദൈന്യാവസ്ഥ മനസ്സിലാകും. പലപ്പോഴും ദേഹത്തും നിൽക്കുന്നിടത്തും ചാണകവും ഉപദ്രവിക്കുന്ന പ്രാണികളും നിറഞ്ഞിരിക്കും.

പശുവിന്‍റെ പുരുഷനായ കാളയുടെ കാര്യം അതീവ കഷ്ടമാണ്. വരി ഉടക്കൽ, പാദങ്ങൾക്ക് അടിയിൽ ഇരുമ്പാണി അടിച്ചുകയറ്റി ഇരുമ്പു തകിട് ഉറപ്പിക്കുക, അടിമ ജനമായ ചെറുമരുടേയും മറ്റും കൂടെ പൊള്ളുന്ന വെയിലത്ത് വയലുകളിൽ പകലന്തിയോളം പണിയെടുക്കുക, കാളവണ്ടി വലിക്കുക തുടങ്ങിയ പലതും അനുഭവിച്ച് ജീവിക്കേണം.

ഇനി പശുവിലേക്ക് തിരിച്ചുവരാം.

ഈ വിധ വ്യക്തിയെയാണ് ഹിന്ദുക്കൾ (ബ്രാഹ്മണർ) ദിവ്യമൃഗമായി കാണുന്നത് എന്ന് പറയുമ്പോൾ അതിന്‍റെ പിന്നാമ്പുറം ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

ഈ ദിവ്യ വ്യക്തിയെ ഒരു പാൽ ഉൽപ്പാധന യാന്ത്രമായിത്തന്നെയാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. ലോകമെമ്പാടും മിക്ക പശുക്കളും ഈ വിധം തന്നെയാണ് ജീവിക്കുന്നത്. എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പശു ഒരു ദിവ്യ മൃഗമല്ലെങ്കിലും അവിടുള്ള പശുക്കളെ ഇന്ത്യൻ പശുക്കളുമായി താരതമ്യം ചെയ്യുന്നത്, ഇങ്ഗ്ളണ്ടിലെ സാധാരണ ജനത്തിനെ ഇന്ത്യയിലെ സാധാരണ ജനത്തിനോട് താരതമ്യം ചെയ്യുന്നത് പോലെയാവാം. ആദ്യത്തേതിനെ സ്വർണ്ണമായാണ് അവിടെ നിലനിത്തുന്നത് എങ്കിൽ രണ്ടാമത്തിനെ ഇന്ത്യയിൽ ഏത് രൂപത്തിലാണ് നിലനിർത്തുന്നത് എന്ന് ഇവിടെ പറയാൻ ആവില്ല.

ദക്ഷിണേഷ്യയിലേക്ക് മൃഗങ്ങളെ ചില പുറംനാടുകളിൽനിന്നും കൊണ്ടുവന്നാൽ, അവരിൽ വ്യക്തിത്വ ഇടിവ് സംഭവിക്കും എന്ന കാര്യം ചിലർക്ക് അറിവുള്ള കാര്യമായിരുന്നു എന്ന് തോന്നുന്നു. ഇത് പൊതുവേ പറയപ്പെട്ടിരുന്നത് പേരുകേട്ട അറേബ്യൻ കുതിരകളെ (Arabian horse👇സുകളെ) ക്കുറിച്ചാണ്. അവരെ ദക്ഷിണേഷ്യയിൽ കൊണ്ടുവന്നാൽ ഒറ്റ തലമുറയിലൂടെ അവരിൽ വ്യക്തിത്വം ദ്രവിച്ചുതുടങ്ങി കണ്ടുതുടങ്ങും എന്ന കാര്യം പണ്ട് വായിച്ചതായി ഓർമ്മയുണ്ട്.

Image

ഇതിനുള്ള കാരണം ദക്ഷിണേഷ്യയിലെ കാലാവസ്ഥയാണ് എന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ കൊടും ചൂടും മരുഭൂമിയിലെ മറ്റ് കഠിനമായ അവസ്ഥകളേയും തരണം ചെയ്ത് ജീവിച്ചിരുന്ന ഈ Arabian horseസുകൾക്ക് എന്ത് പ്രതികൂല കാലാവസ്ഥയാണ് ദക്ഷിണേഷ്യയിൽ അനുഭവപ്പെട്ടിരുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

ദക്ഷിണേഷ്യയിൽ ഈ കുതിരകളുടെ ഉടമകളുടെ കീഴിലുള്ള, വ്യക്തിത്വം ദ്രവിച്ചു ജീവിക്കുന്ന ചെക്കൻ / ചെറുക്കൻ വ്യക്തിത്വത്തിൽ ജീവിക്കുന്ന പണിക്കാരാണ് ഈ കുതിരകൾക്ക് മേൽനോട്ടം വഹിക്കുന്നതും അവരെ നിയന്ത്രിക്കുന്നതും മറ്റും. അവർ അവരുടെ കൈയിൽ പെട്ടുപോകുന്ന ആരേയും എന്തിനേയും നീ, അവൻ, അവൾ, അത് എന്ന രീതിയിൽ തമർത്തിക്കളഞ്ഞ് സ്വന്തം വ്യക്തിത്വത്തിൽ മൂല്യ കയറ്റാൻ നിരന്തരം ശ്രമിക്കുന്നവർ ആണ്.

ഇന്ത്യയിലെ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരെപ്പോലെയാണ് ഇവർ.

വിദ്യാർത്ഥികളിലും കുതിരകളിലും പെട്ട ചിലർ വൻ മത്സരങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കും. മറ്റുള്ളവരിൽ ചിലർ ദ്രവിച്ചു നിൽക്കും. വേറെ ചിലർ ദ്രവിച്ചുപോകാതിരിക്കാനായി, വൻ ഒച്ചപ്പാടും കോലാഹലങ്ങളും നേതൃത്വപാടവവും മറ്റും നിത്യവും കാണിച്ചു പ്രകടിപ്പിച്ചും ആകെക്കൂടി ഒരു കോലാഹല അന്തരീക്ഷത്തിൽ ജീവിക്കും.

ഇനി ഈ ദ്രവിച്ച വ്യക്തിത്വം പേറുന്ന പശുവിന്‍റെ കാര്യത്തിലേക്ക് തിരിച്ചു പോകാം.

പശു സ്വമനസ്സാലെ വന്ന് പാല് തരില്ല. എന്നാൽ പശുവിൽനിന്നും പാല് കറന്നെടുക്കാവുന്നതാണ്. ഈ പാലിൽ നിന്നും മറ്റ് പലവിധ പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കപ്പെടുന്നുണ്ട്. എന്നാൽ ആട്, എരുമ തുടങ്ങിയ മൃഗങ്ങളിൽ നിന്നും ഇതേ പോലെതന്നെ ചെയ്യാവുന്നതാണ്.

എന്നാൽ ആടിനും എരുമക്കും നൽകാത്ത ദിവ്യത്വം ഏതുകാരണത്താലാണ് പശുവിന് നൽകിയത് എന്ന് വ്യക്തമായി അറിയില്ല. പണ്ടെപ്പോഴോ തുടങ്ങിവച്ച, സാമൂഹിക ഉന്നതരിലെ, ഒരു കീഴ്വഴക്കും നൂറ്റാണ്ടുകളിലൂടെ തുടർന്നുവന്നതാവാം.

ഏതാണ്ട് 7000 വർഷങ്ങൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്ക് പടിഞ്ഞാറ് നിലനിന്നിരുന്ന വേദ കാല ജനവംശങ്ങളുടെ കഥകളിൽ പെട്ട വസിഷ്ഠ മഹർഷിയുടെ പശുവായ കാമധേനു എന്ന ദിവ്യശക്തിയുള്ള പശുവിൽനിന്നുമാണ് ഈ പശു-ആരാധന പടർന്നുപിടിച്ചത് എന്ന് എഴുതിക്കാണുന്നു. വ്യക്തമായി അറിയില്ല. എന്നാൽ ഈ പരാമർശിക്കപ്പെട്ട, ദക്ഷിണേഷ്യയുടെ വടക്ക് പടിഞ്ഞാറ് നിലനിന്നിരുന്ന വേദ കാല ജനവുമായി, ദക്ഷിണേഷ്യയിലെ ഇന്നുള്ള ജനത്തിൽ, വളരെ തുച്ഛമായ പേർക്കുമാത്രമേ ഒരു വ്യക്തമായ രക്തബന്ധ പാതാ ബന്ധം കാണാൻ സാധ്യതയുള്ളു. അതും വളരെ അതിസൂക്ഷ്മമായ അളവിൽ.

വേദകാലം കഴിഞ്ഞ് ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസ കഥാ കാലഘട്ടവുമായി ബന്ധപ്പെട്ട് ഒരു ആദ്ധ്യാത്മിക പ്രസ്ഥാനം ഈ ഉപഭൂഖണ്ഡത്തിലോ അതിന് പുറത്തോ എവിടെയോ വളർന്നുവന്നിരുന്നു എന്നു കാണുന്നു. ഇതും അതിന് മുൻപ് ഉള്ള വേദകാല ആദ്ധ്യാത്മികതയും ഒരേ ആദ്ധ്യാത്മിക പ്രസ്ഥാനം ആണോ എന്ന് വ്യക്തമായി അറിയില്ല. കാരണം, രണ്ടിലേയും ആരാധനാ മൂർത്തികൾ വ്യത്യസ്തരാണ്. എന്നാൽ ഇന്ന് രണ്ടും ബ്രാഹ്മണ മതത്തിൽ പെടുന്നു. അതായത് ഹിന്ദുമതം.

ഈ രണ്ടാമത്തെ ആദ്ധ്യാത്മിക പ്രസ്ഥാനത്തിലെ മഹാഭാരത കഥയിൽ ശ്രീ കൃഷണനുമായി ബന്ധപ്പെട്ടുകൊണ്ട് പശുക്കളെക്കുറിച്ച് പറയുന്നുണ്ട്. ഇതിൽനിന്നും പശുവിന് ദിവ്യത്വം വന്നതാണോ എന്നും അറിയില്ല.

എന്നാൽ പശുവുമായി ഒരു ബന്ധം മറ്റൊരുടിടത്ത് കാണുന്നുണ്ട്. അത് ശുഭാശുഭ ശകുനങ്ങളുടെ കാര്യത്തിൽ ആണ്

അശുഭമായ കാര്യങ്ങളെ മാച്ചുകളയാണും മനസ്സിൽ വൻ പോസിറ്റിവ് തരംഗം സൃഷ്ടിക്കാനും വേണ്ടുന്നത് ചില ശുഭകരമായ കാഴ്ചകളും അവ മനസ്സിൽ ഉദിപ്പിക്കുന്ന ചിത്രങ്ങളും ചിന്തകളും അനുഭൂതികളും ആണ്.

നിഷേധാത്മകമായ ചിന്തകളും, ചിന്തകളെ അനിഷ്ടകരാമായ കാര്യങ്ങളിലേക്കും വ്യക്തികളിലേക്കും പ്രദേശങ്ങളിലേക്കം സംഭവങ്ങളിലേക്കും നയിക്കുന്ന എന്തെങ്കിലും മനസ്സിനെ അലട്ടുന്നുണ്ട് എങ്കിൽ, യാഥാർത്ഥ്യത്തിന്‍റെ പിന്നണിൽ നിൽക്കുന്ന അതീന്ത്ര്യ👆 സോഫ്ട്വേറിന്‍റെ കോഡ് വ്യൂവിൽ പലവിധ നിഷേധാത്മകമായ കോഡുകളേയും, ഡിസൈൻ വ്യൂവിൽ തത്തുല്ല്യമായ അപകടകരമായ സ്ഥാനചലനങ്ങളേയും ബന്ധിപ്പിക്കലുകളേയും മറ്റും സംഭവിപ്പിക്കും.

ഫ്യൂഡൽ ഭാഷകളിൽ ഉള്ള പല നിഷേധാത്മകമായ കാര്യങ്ങളും ഇങ്ഗ്ളിഷിൽ ഇല്ലാത്തതുകൊണ്ട് ഇങ്ഗ്ളിഷുകാർക്ക് ഈ പറഞ്ഞതിന്‍റെ പൊരുൾ മനസ്സിലാകില്ലതന്നെ.

താഴെ നൽകിയ കാര്യങ്ങൾ, Edgar Thurston എഴുതിയ CASTES AND TRIBES OF SOUTHERN INDIA VOL 1, OMENS AND SUPERSTITIONS OF SOUTHERN INDIA തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നും, പോരാത്തതിന് മറ്റ് ചില പഴയകാല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളിൽ നിന്നും എടുത്തതാണ്.

പശു, മോര്, പശുവുംകിടാവും, കഴുത്തിൽ കയറുകെട്ടിയിട്ടുള്ള പശുവും കാളയും, കറുത്ത പശുവിന്‍റെ വാല്, പശുവിൻ പുറത്ത് സവാരിചെയ്യൽ, ആദ്യമായി പ്രസവിച്ച പശുവിൽ നിന്നും കറന്നെടുത്തപാടേയുള്ള പാല്, ചാണകം, ഉണക്കച്ചാണകം, ചാണകം കോഴിക്കുഞ്ഞിന്‍റെ രക്തം മുട്ട അരി എന്നിവയുടെ മിസൃതം, ഉറക്കത്തിൽ നിന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം കാണുന്നത് പശുവിന്‍റെ പിൻഭാഗം ആവുന്നത്, പശുവിനെ വാങ്ങിക്കുന്ന അവസരത്തിൽ ആ പശും മുത്രമൊഴിക്കുന്നത് തുടങ്ങിയ പലതിലും ശുഭ സൂചനകളും പോസിറ്റിവ് ആയ ചിന്തകളും മറ്റും ചില പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, അതാതുമായി ബന്ധപ്പെട്ട ജനവംശങ്ങളിലെ വ്യക്തികളിൽ വരും.

പശുവിന്‍റെ മുഖം വഴിപോക്കർക്ക് കാണാനായി പശുവിനെ അമ്പലത്തിന് മുന്നിൽ കെട്ടിയിടുന്ന പതിവും ഉണ്ടായിരുന്നു.

ജനിച്ച കുഞ്ഞിന്‍റെ ജാതകത്തിൽ ആപത്തുകളോ കുറ്റവാസനകളോ മറ്റോ കാണപ്പെട്ടാൽ ആ കുട്ടിയെ പശുവിലൂടെ വീണ്ടും ജനിപ്പിക്കുന്ന ഒരു ഏർപ്പാടും ഉണ്ടായിരുന്നു പോലും. ആ കാര്യത്തിന്‍റെ വിവരണത്തിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ല.

അകിടിൽ (udder) (മുലയിൽ) മൂന്ന് അല്ലെങ്കിൽ അഞ്ച് മുലഞെട്ടുകൾ ഉള്ള പശുവിന് ഒരു പ്രത്യേക മൂല്യം ചിലകാര്യങ്ങളിൽ നൽകിയും കാണുന്നുണ്ട്.

പശുവുമായി ബന്ധപ്പെട്ട് പല നിഷിദങ്ങളും എഴുതിക്കാണപ്പെട്ടിട്ടുണ്ട് പലയിടത്തും. പശു-ബലി നിഷിദം ആണ് പോലും.

പശു, എരുമ എന്നിവയുടെ പാലിൽ നിന്നുമുള്ള നെയ്യ് അർപ്പണങ്ങളിലും വാർഷികാഘഷങ്ങളിലും ഉപയോഗിക്കരുത്. വേറേയും പല നിഷിദങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.

കീഴ്ജന ആളുകളിലും ഈ വിധ ചിന്താഗതികളുടെ നേരിയ സ്വാധീനമെങ്കിലും കാണുന്നുണ്ട്. എന്നാൽ ബ്രാഹ്മണരുടെ അതേ ആവശ്യകതയല്ല കീഴ്ജനങ്ങൾക്ക് എന്നും മനസ്സിലാക്കേണം. ഐപിഎസ്സിനും ശിപായിക്കും പോരാത്തതിന് ഇന്നുള്ള ഹീനജനമായ സാധരണക്കാരനും വ്യത്യസ്ത ആവശ്യകതൾ ആണ് ഫ്യൂഡൽ ഭാഷകൾ നിർദ്ദേശിക്കുന്നത് എന്ന് ഓർക്കുക. ഏതാണ്ട് അതേ പോലൊക്കെത്തന്നെ.

മാപ്പിളമാരായ കാളവണ്ടിക്കാർ അവരുടെ കാളകളുടെ കഴുത്തിന് ചുറ്റുമോ, അതുമല്ലെങ്കിൽ മുഖത്തിലൂടേയോ കറുത്ത ചരട് കെട്ടുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നതായും കാണുന്നു. ഈ കൂട്ടരിൽ പലരും കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് ചേർന്നവരാവാം എന്നും ഓർക്കുക.

Mappilla cartdrivers tie black ropes round the neck, or across the faces of their bullocks.


പിന്നെ പറയേണ്ടുന്നത്, പഞ്ചഗവ്യം എന്നതിനെക്കുറിച്ചാണ്. ബ്രാഹ്മണ മതത്തിൽ (ഹിന്ദുമതത്തിൽ) ഉള്ള ഒരു കാര്യമാണ്.

പ്രസവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പുലദോഷവും, കടൽ യാത്രയിലൂടെ വന്നുചേരുന്ന ദോഷവും മറ്റുമായി ബന്ധപ്പെട്ട അശുദ്ധിയും മറ്റും മാറ്റാനായാണ് ഇത് ഉപോഗിക്കുന്നത് എന്ന് രേഖപ്പെടുത്തിക്കാണുന്നു.

remove pollution from confinement, a voyage across the seas, and other causes.


ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മിസ്രിതങ്ങൾ ഇവയാണ്:

ചാണകം, നെയ്യ്, ഗോമൂത്രം, പാല്, തൈര്.

പഞ്ചഗവ്യത്തിന്‍റെ ഉപയോഗത്തെക്കുറിച്ച് വിക്കീപീഡിയയിൽ എഴുതിക്കാണുന്നത് ഇവിടെ ഉദ്ധരിക്കുന്നു:

ആയുർവേദ മരുന്നായും, കൊറോണ, ക്യാൻസർ, എയിഡ്സ്സ്, കുട്ടികളുണ്ടാകുവാൻ, സ്ത്രീകളുടെ യോനിയിലെ പാടുകൾ മാറുവാൻ മരുന്നായും ഉപയോഗിക്കുന്നു. ..... ക്ഷേത്രങ്ങളുമായി സംബന്ധിച്ച് പഞ്ചഗവ്യത്തിന് നിർണായക ബന്ധമുണ്ട്.


ഇത് ബ്രാഹ്മണ പൈതൃകത്തിൽ ഉള്ള കാര്യമാണ്. അല്ലാതെ ഇന്ന് ഹിന്ദുവെന്ന് അവകാശപ്പെടുന്ന മറ്റ് ജനവംശങ്ങളുടെ പൈതൃകത്തിൽ ഉള്ള കാര്യമല്ലതന്നെ.

കാര്യങ്ങൾ എല്ലാം വൻ കാര്യങ്ങൾ തന്നെ. എന്നാൽ പശുവിലെ വ്യക്തിക്ക് മാന്യമായും വൻ വ്യക്തിത്വത്തോടും സുഖ സൗകര്യങ്ങളോടും കൂടി ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് പശു ആരാധകരിൽ യാതോരു ചിന്തയും കാണുന്നില്ല എന്ന് ഒരു തോന്നൽ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. മലബാറീ മുഹമ്മദീയരിലെ ചില പലവിധ കാര്യങ്ങൾ




ഈ എഴുത്തിന്‍റെ Vol 9 chapter 15👆 അദ്ധ്യായത്തിൽ ആരാധനയും മറ്റുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തിരുവിതാംകൂർ കീഴ്ജന കൃസ്തീയരിലെ പലവിധ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. അതേ പോലെതന്നെ Vol 9 chapter 16👆 അദ്ധ്യായത്തിൽ ഹൈന്ദവ (ബ്രാഹ്മണ) മതത്തിലെ അതേ പോലുള്ള കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു.

ഇതേ പോലൊക്കെത്തന്നെ മലബാറിലെ മാപ്പിളമാരിലേയും മലബാറിലെ മറ്റ് ഇസ്ലാം ജനത്തിലേയും ചില പലവിധ (miscellaneous) കാര്യങ്ങൾ ഇവിടെ കുറിച്ചിടുകയാണ്. എന്നാൽ ആദ്യമേ തന്നെ സമ്മതിക്കേണ്ടുന്ന കാര്യം, ഈ എഴുത്തുകാരന് ഈ വിധ കാര്യങ്ങളെക്കുറിച്ച് വളരെ നേരിയ വിവരമേ ഉള്ളു എന്നതാണ്.

എന്നാൽ കേട്ടറിവിന്‍റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളെ ഇവിടെ പട്ടികപ്പെടുത്തുകയാണ്. കാരണം, ഈ വിധ കാര്യങ്ങളെ ഈ എഴുത്തിൽനിന്നും ഒഴിവാക്കാൻ ആവില്ലതന്നെ. കാരണം, ഈ എഴുത്തിന്‍റെ വിഷയംതന്നെ ഇപ്പോൾ മലബാറിലെ കാര്യങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഈ പട്ടികപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് വായനക്കാരിൽ തന്നെ പലർക്കും കൂടുതൽ വിവരങ്ങൾ കാണും എന്നുള്ളതും തീർച്ചയാണ്.

ആദ്യത്തേത് മൗലൂദ് ആണ്. ഇതിനെ പൊതുവായി പറഞ്ഞ് കേൾക്കുന്നത് മൊയ്ലൂത് എന്ന രീതിയിൽ ആണ്. ഇത് Mawlid or Mawlid al-Nabi al-Sharif (Arabic: مَولِد النَّبِي‎) എന്നതാണ് എന്ന് തോന്നുന്നു. എന്നാൽ Mawlid എന്നത് പ്രവാചകന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് എന്നു കാണുന്നു. വാസ്തവം അറിയില്ല.

മലബാറിലെ മാപ്പിളമാർ അവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പുതിയ ഉദ്യമത്തിന് ഒരുങ്ങുന്ന അവസരത്തിൽ നടത്താറുളള ഒരു പ്രാർത്ഥനാ ചടങ്ങാണ് മൗലൂദ് എന്നും തോന്നുന്നു.

ഈ രണ്ട് വ്യത്യസ്ത ഭാവങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം എന്ന കാര്യം വ്യക്തമായി അറിയില്ല. അതോ ഇവ രണ്ടും ഒരേ കാര്യത്തിന്‍റെ വ്യത്യസ്ത ഭാവരൂപങ്ങൾ ആണോ എന്നും ഈ എഴുത്തുകാരന് വ്യക്തമല്ല.

ചെറുതായി ഒന്ന് അന്വേഷിച്ചു നോക്കിയപ്പോൾ ലഭിച്ച വിവരം, പ്രവാചക കീർത്തനങ്ങൾ ആണ് മൗലിദ് എന്ന പേരിൽ പ്രാർത്ഥനയായി ആലപിക്കുന്നത്, എന്നതാണ്.

ഈ വിധമായുള്ള ഒരു കാര്യം പ്രവാചകൻ അനുവദിച്ചിരുന്നുവോ എന്ന് അറിയില്ല.

എന്നാൽ കഠിനമായ ഒരു സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന അവസരത്തിൽ, വ്യക്തിയും കുടുംബവും ബന്ധുജനങ്ങളും സമൂഹവും മറ്റും അതീന്ത്രിയ വേദികളിലേക്ക് ആശ്രയത്തിനും മാധ്യസ്ഥത്തിനും മറ്റും അപേക്ഷിക്കും എന്നതും ശരിതന്നെ. മതവിശ്വാസ പ്രമാണങ്ങളെ ഭാഷാ കോഡുകൾ നല്ലവണം സ്വാധീനിക്കുകതന്നെ ചെയ്യും.

മാത്രവുമല്ല ഈ വിധം അതീന്ത്ര്യ വേദികളിലേക്ക് അപേക്ഷകൾ നൽകിയാൽ അവ പൂർണ്ണമായും പാഴ്വേലയാകും എന്നും ഉറപ്പിച്ച് പറയാൻ ആവില്ലതന്നെ.

പിന്നെ പറയാനുള്ളത് റാത്തീബ് എന്നും കുത്തു റാത്തീബ് എന്നും പേരുകളുള്ള രണ്ട് ആചാരങ്ങളെക്കുറിച്ചാണ്. ഇതിൽ രണ്ടാമത്തേത് ആദ്യത്തേതിനോട് ചില ആയുധ പ്രയോഗങ്ങൾ കൂടി ചേർക്കുന്നതാണ് എന്നു തോന്നുന്നു.

QUOTE from Wikipedia:

ഇസ്ലാമിലെ ആധ്യാത്മിക സാധുക്കളായ സൂഫികളുടെ സ്തോത്ര സദസ്സുകളാണ് റാത്തീബ് അഥവാ ഹദ്റ. 'ആവർത്തിച്ചു ചൊല്ലുന്നത്' എന്നതാണ് റാത്തീബിന്‍റെ വാക്കിനർത്ഥം.

ദൈവത്തെ വാഴ്ത്തുക, ദൈവനാമങ്ങളും സ്തോത്രങ്ങളും പ്രാർത്ഥനാശകലങ്ങളും ഉരുവിടുക, ഖുർആനിലെ വചനങ്ങൾ ഉരുവിടുക, പ്രവാചകന്മാരുടെയും സയ്യിദന്മാരുടെയും, സൂഫി യോഗികളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുക, പ്രവാചകന്മാരുടെ ഗുണ മേന്മകൾ വർണ്ണിക്കുക, വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തിപ്പാടുക എന്നിങ്ങനെ ഒരേകീകൃത ഘടനയിലാണ് മുഴുവൻ റാത്തീബുകളും ചിട്ടപ്പെടുത്തത്തിയിരിക്കുന്നത്. END OF QUOTE

കുത്തു റാത്തീബ് എന്നതിനെക്കുറിച്ച് QUOTE from FACEBOOK post:

സ്വന്തം ശരീരത്തിന്‍റെ ഭാഗങ്ങൾ നാവ്, ചെവി, വയർ എന്നിവ കത്തികളും മൂർച്ചയുള്ള ഉരുക്ക് പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് കുത്തുന്നത് പോലുള്ള പ്രവർത്തനങ്ങളാണ് ആചാരത്തിൽ ഉൾപ്പെടുന്നത്. അനുഷ്ഠാന വേളയിൽ ബൈത്ത്സ് അല്ലെങ്കിൽ റത്തീബ്സ് എന്നറിയപ്പെടുന്ന ഗീതങ്ങൾ ആലപിക്കുന്നു. END OF QUOTE

ഈ വിധ കാര്യങ്ങൾ മതം പടർന്നു പിടിച്ച നാടുകളിലെ ഭാഷാകോഡുകളിലും അതിനാൽ തന്നെ സംസ്ക്കാരത്തിലും അലിഞ്ഞു ചേർന്നുനിന്നിരുന്ന കാര്യങ്ങൾ ആവാം.

ഇവ വടക്കേ മലബാറിലെ ഇസ്ലാം ജനങ്ങളിൽ ആണ് നിലനിൽക്കുന്നത് എന്നു തോന്നുന്നു. Cochin, Travancore രാജ്യങ്ങളിലെ മുസ്ലിം ജനങ്ങൾക്ക് ഈ വക കാര്യങ്ങളെക്കുറിച്ച് കേട്ടറിവുണ്ടാവാം എന്നും തോന്നുന്നു.

മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ ദഫ്, അറബന എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട് പോലും. ഇവ രണ്ടും മലബാറീ മുഹമ്മദീയരുടെ പാര്യമ്പര്യത്തിൽ പെടുന്ന ഉപകരണങ്ങൾ ആണ് എന്നും തോന്നുന്നു. Cochin, Travancore തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാം ജനങ്ങളിൽ ഇവ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

അറബനയുടെ താളശബ്ദം കുത്തു റാത്തീബ് അനുഷ്ഠാനങ്ങൾക്ക് കുറച്ച് ഭയാനകത വരുത്തുമായിരുന്നുപോലും.

19ആം നൂറ്റാണ്ടിന്‍റെ ആരംഭാകാലത്ത് മലബാറിൽ വസൂരി രോഗം പടർന്നുപിടിച്ചപ്പോൾ, മലബാറിലെ മുഹമ്മദീയ വീടുകളിൽ അറബന മുട്ടി കുത്തു റാത്തീബ് അവതരിപ്പിച്ചിരുന്നു പോലും. ഇത് നടക്കുമ്പോൾ, അഹ്മദ് കബീർ അൽ രിഫാഈ ഷെയ്ക്ക് അവിടെ പ്രത്യക്ഷപ്പെടും പോലും. ഇതോടുകൂടി ആ വീടിലും പരിസരങ്ങളിലും രോഗം വരില്ല എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. (Source: Wikipedia)

ഈ വിവരം ഇന്ന് വായിക്കുമ്പോൾ തനി വിഡ്ഢിത്തം തന്നെയായി തോന്നാമെങ്കിലും, വൈറസുകളിലെ യന്ത്രസംവിധാനം വെറും സോഫ്ട്വേർ കോഡുകൾ മാത്രമാണ് എന്ന് മനസ്സിലാക്കാനാവുമെങ്കിൽ, മന്ത്രോച്ചാരണങ്ങൾക്ക് അവയെ തടയാനും നിർവ്വീര്യമാക്കാനും (disableചെയ്യാനും) ആവില്ലാ എന്ന് ഈ എഴുത്തുകാരന് തീർത്തുപറയാനുള്ള വിവരം ഇല്ലതന്നെ.

എന്നാൽ പറയേണ്ടുന്നത്, ഈ വിധ അനുഷ്ഠനങ്ങൾ പല വീടുകളിലേക്ക് പടർന്നുപിടിച്ചപ്പോൾ അവയുടെ വീര്യത്തിൽ ഇടിവും ലക്ഷ്യങ്ങളിൽ കലർപ്പും വന്നിട്ടുണ്ടാവാം, എന്നതാണ്. എന്നാൽ പൊതുവായി പറഞ്ഞാൽ, പ്രാദേശിക ജനങ്ങളിലേക്ക് ഈ വിധ അനുഷ്ഠനാങ്ങൾ കയറിവന്നുചേരുമ്പോൾ, പലവിധ മാറ്റങ്ങളും വന്നുചേർന്നേക്കാം.

കുത്തു റാത്തീബ് ഇന്നും അതിന്‍റെ മൗലിക രൂപത്തിൽ നടക്കുന്നത്, വടക്കെ മലബാറിലെ ചില ആഢ്യത്തം പേറുന്ന മുഹമ്മദ്ദീയ കുടുംബങ്ങളിൽ, ചെറിയ തോതിലുള്ള സ്വകാര്യതയോടുകൂടിയാണ് എന്നും ഒരു തോന്നൽ. തോന്നൽ മാത്രമാണ്. രേഖാ പരമായി യാതോരു അടിസ്ഥാനവും ഇല്ലാത്ത തോന്നൽ മാത്രമാണ്.

ദഫ് മുട്ട് എന്നതും മലബാറി മുഹമ്മദീയരിലേ ഒരു ആചാരകലാ രൂപമാണ് എന്ന് പറയാവുന്നതാവാം. എന്നിരുന്നാലും, സാമൂഹികമായി ഒരു അണിനിരത്തൽ (regimentation) പ്രക്രീയക്ക് പറ്റിയ ഒരു പ്രവർത്തവും ആവാം ഇത്. ഈ വിധ അണിനിരത്തൽ, അഥവാ paradingങ്ങുകളിൽ ഒരു പോസിറ്റിവ് വശം ഉണ്ട് എങ്കിലും, ചുറ്റുപാടുമുള്ള സാമൂഹത്തിന്‍റെ നിലവാരം ഉന്നതപ്പെടുത്തപ്പെടൽ ഇതിനോടൊപ്പം നടക്കുന്നില്ലായെങ്കിൽ, സാമൂഹികമായി അപകടകരമായ ഒരു പോരായ്മ നിലനിൽക്കും. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.

QUOTE from Wikipedia: അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ദഫ് മുട്ട് അവതരിപ്പിയ്ക്കുന്നത്. END OF QUOTE

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെക്കുറിച്ച്



മലബാറിലെ മുഹമ്മദ്ദീയരെക്കുറിച്ച് കേട്ടറിവിലൂടെ ലഭിച്ച നേരിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന വിവരണം തുടരുകയാണ്.

ആദ്യം തന്നെ, മലബാറി മുഹമ്മദീയരിൽ കാണപ്പെടുന്ന കുറച്ച് വാക്ക് പ്രയോഗങ്ങളെ നോക്കാം.

കോൽകളി, ഒപ്പന, മാപ്പിളപ്പാട്ട്.

കോൽകളിയെന്നത് ചെറിയ ഒരു വടി ഓരോ കൈയിലും പിടിച്ചുകൊണ്ടുള്ള ഒരു നൃത്തപരിപാടിയാണ് എന്നു തോന്നുന്നു. ഒപ്പന എന്നത് വനിതകൾ പങ്കെടുക്കുന്ന, പാട്ടും നൃത്തവും ചേർന്നുള്ള ഒരു കാര്യമാണ്. മാപ്പിളപ്പാട്ട് എന്നത് മലബാറിലെ മാപ്പിളമാരിൽ വളർന്നുവന്നതോ അതുമല്ലെങ്കിൽ പണ്ടുകാലം മുതൽ നിലനിന്നതോ ആയ ഒരു പ്രത്യേകതരത്തിലുള്ള രാഗങ്ങളും ഈണങ്ങളും ഉള്ള ഒരു പാട്ടുപാടൽ രീതിയാണ്.

ഇന്നു കേൾക്കുന്ന മിക്ക മാപ്പിളമാപ്പട്ടുകളും മലബാറിൽ മാത്രമല്ല, മറിച്ച് തിരുവിതാംകൂറിലും മനസ്സിലാകും എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഏതാണ്ട് 1970ൽ ഈ എഴുത്തുകാരൻ തിരുവിതാംകൂറിലേക്ക് പോയപ്പോൾ, അവിടുത്തുകാർക്ക് മാപ്പിളപ്പാട്ടിനെക്കുറിച്ച് യാതോരു അറിവും ഉണ്ടായിരുന്നതായി കണ്ടില്ലാ എന്നാണ് തോന്നിയത്. സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്.

മലബാറിൽ കേൾക്കാൻ പറ്റുന്ന കോഴിക്കോട് ആകാശവാണി റേഡിയോ പ്രക്ഷേപണം തിരുവിതാംകൂറിൽ കേൾക്കാൻ പറ്റുമായിരുന്നവോ എന്ന് അറിയില്ല.

ഏതാണ്ട് 1980കളുടെ തുടക്കത്തിൽ കോളജിൽ പഠിക്കുന്ന കാലത്ത്, കൂടെ പഠിച്ചിരുന്ന ചിലർ മാപ്പിളപ്പാട്ട് കേട്ട്, അത് യാതോരു രീതിയിലും മനസ്സിലാകുന്നില്ല എന്നുവരെ പറഞ്ഞതായി ഓർക്കുന്നു. ഇന്ന് ആ രീതിയിലുള്ള ഒരു അനുഭവം അവിടുത്തുകാർക്ക് ഉണ്ടാവും എന്നു തോന്നുന്നില്ല.

ഇതിനുള്ള ഒരു കാരണം, പുതിയ മാപ്പിളപ്പാട്ടുകൾ വന്നതുകൊണ്ടാവാം. മറ്റൊന്ന് മലബാറി ഭാഷയിലെ പലവാക്കുകളും ഇന്ന് മലയാളത്തിലും ഉപയോഗിക്കുന്നുണ്ട് എന്നതാവാം. തിരുവിതാംകൂറിൽ പിറന്ന പല മലയാളം സിനിമകളിലും മാപ്പിളപ്പാട്ട് ഈണത്തിൽ സിനിമാ ഗാനങ്ങൾ പിറന്നിട്ടുണ്ട് എന്നതാവാം മറ്റൊരു കാരണം.

മാപ്പിളമാർ അല്ലാത്ത രണ്ട് എഴുത്തുകാർ എഴുതിയ രണ്ട് സിനിമാഗാനങ്ങൾ മുകളിൽ നിൽകിയിട്ടുണ്ട്.

ആദ്യത്തെ ഗാനം Cannanoreറിലെ മുഹമ്മദീയരുടെ ചിത്രീകരണമായി തോന്നുന്നു. രണ്ടാമത്തേത് മലബാറി മാപ്പിളമാരുടേയും. തോന്നൽ മാത്രമാണ്. കൃത്യമായ വിവരം ഇല്ല.

മാപ്പിളപ്പാട്ടിന്‍റെ ഈണവും രാഗവും മറ്റും എന്താണ് എന്ന് അറിയില്ല. മെല്ലെ നീങ്ങുന്ന പാട്ടുപാടൽ പെട്ടെന്നങ്ങ് ഒരു പരക്കംപാച്ചിൽ മാതിരി മുകളിലോട്ടുള്ള ഒരു തിരിഞ്ഞുകയറ്റമാണ്. തിരുവിതാംകൂറുകാർക്ക് അന്ന് യാതോരു രീതിയിലും എന്താണ് പറയുന്നതെന്നോ, സംഭവിക്കുന്നതെന്നോ മനസ്സിലാകില്ല, ഈ പതഞ്ഞുപൊങ്ങുന്ന വരികളെ.

ഇനി പറയാനുള്ളത് അറബി-മലയാളം എന്ന ഒരു ഭാഷയെക്കുറിച്ചാണ്. അറബി മലയാളം എന്നത് പ്രാദേശിക ഭാഷ അറബിലിപികളിൽ എഴുതിയതാണ് എന്ന് തോന്നുന്നു. അറേബ്യയിൽനിന്നും മലബാറിലേക്ക് വന്ന ഇസ്ലാം മത പ്രവർത്തകർ മതപരമായുള്ള കാര്യങ്ങൾ പ്രാദേശിക ഭാഷയിൽ എഴുതി പഠിപ്പിച്ചിരുന്നത് അറബി ലിപികളിൽ ആയിരുന്നു എന്നു തോന്നുന്നു.

അന്നുള്ള മലയാളം എന്നത് മലബാറിലെ പ്രാദേശിക ഭാഷ തന്നെയായിരുന്നിരിക്കാം. അതിൽ തമിഴും സംസ്കൃതവും ഇല്ലായിരുന്നു എന്നും തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണ കാലത്ത് തിരുവിതാംകൂറിൽ നിന്നും കീഴ്ജന കൃസ്ത്യാനികളും, സുറിയാനി കൃസ്ത്യാനികളും ഈഴവരും മറ്റും മലബാറിലേക്ക് കടന്നുവരിക ചെയ്തപ്പോൾ, തിരുവിതാംകൂറിൽ പടുത്തുയർത്തിയ അഭിനവ മലയാള പദങ്ങളിലേക്ക് അറബി-മലയാളവും സാവധാനത്തിൽ മാറിയിരിക്കാം.

തിരുവിതാംകൂർ ഭാഷ ഔപചാരികമായി പഠിച്ചവർ മുഹമ്മദീയ പഠന ഗ്രന്ഥങ്ങൾ അറബി-മലയാളത്തിൽ എഴുതിത്തുടങ്ങിയതോടുകൂടി, അറബി മലയാളത്തിലും വാക്ക് പ്രയോഗങ്ങളിൽ തിരുവിതാംകൂർ ഭാഷാ സ്വാധീനം വന്നിരിക്കാം.

ഈ വക കാര്യങ്ങളെക്കുറിച്ച് ഈ എഴുത്തുകാരന് വ്യക്തമായി യാതൊന്നും പറയാൻ ആവില്ല. ഏതാണ്ട് 100 മുതൽ 150 വർഷങ്ങൾക്ക് മുൻപുള്ള അറബി-മലയാളം ഗ്രന്ഥങ്ങളെ ഏതാണ്ട് ഒരു 50 വർഷങ്ങൾക്ക് മുൻപുള്ളവയും ആയി താരതമ്യം ചെയ്താൽ മാത്രമേ ഈ ഒരു മറുനാടൻ സ്വാധീനത്തിനെക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാൻ ആവുള്ളു.

പണ്ടു കാലങ്ങളിൽ മദ്രസകളിൽ പത്ത് കിതാബ് എന്ന പത്ത് മതപരമായ ഗ്രന്ഥങ്ങൾ പഠിപ്പിച്ചിരുന്നു പോലും. അറബി-മലയാളത്തിൽ ആണ് ഇവ എന്നും മനസ്സിലാക്കുന്നു.

ഈ എഴുത്തുകാരൻ ചെറുപ്പത്തിൽ Deverkovilലിൽ കുറച്ചു കാലം താമസിച്ചിരുന്ന അവസരത്തിൽ, മാപ്പിളമാരിലെ ഭൂസ്വത്തുള്ള വീട്ടുകാരിലേതു പോലും സ്ത്രീകൾ ബീഡിവലിക്കുന്ന ഒരു ഏർപ്പാട് കണ്ടതായി ഓർക്കുന്നു. ഇത് അന്ന് മലബാറിൽ സാർവത്രികമായി നടന്നിരുന്ന ഒരു കാര്യമായിരുന്നുവോ എന്ന് അറിയില്ല.

അന്നെല്ലാം മിക്കവർക്കും വെറ്റില മുറുക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. അടക്ക ഇടിച്ച് പൊടിച്ചത് ചുണ്ണാമ്പിൽ കുഴച്ച് വെറ്റില കൊണ്ട് പൊതിഞ്ഞ് ചവക്കുകയാണ് ചെയ്യുക. പെൺകുട്ടികൾ ഏതാണ്ട് പതിനാറ് വയസ്സാകുമ്പോഴേക്കും ഇതിൽ വൻ വിരുതുള്ളവർ ആവും. വെറ്റിലയുടെ ചവപ്പ് ചുണ്ടിൽ പടർന്നുകഴിഞ്ഞാൽ ചുണ്ടുകൾക്ക് ഒരു അത്യാകർഷകമായ ചുവപ്പു വന്നുചേരും.

എന്നാൽ ഇത് ഒരു വ്യക്തിത്വ ദൂഷ്യമായാണ് കാണപ്പെടേണ്ടത്. മുസ്ലീം സ്ത്രീകളെ ബീഡി വലിച്ചു പഠിപ്പിച്ചിരുന്നത്, അവരെ ഈ വെറ്റില മുറുക്കൽ പദ്ധതിയിൽ നിന്നും അകറ്റാനാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

ഇനി പറയേണ്ടുന്നത് മാപ്പിളമാർ അവരുടെ മുണ്ട് ഇടത്തോട്ട് ഉടുക്കുന്നു എന്നതിനെക്കുറിച്ചാണ്.

മാപ്പിളമാരല്ലാത്ത മലബാറി ജനം മുഴുവനും മുണ്ട് ഉടുത്തിരുന്നത് വലത്തോട് വലിച്ചാണ് എന്ന ഒരു തോന്നൽ വന്നേക്കാം. എന്നാൽ വാസ്തവം ഇതിനേക്കാൾ കുറച്ചുകൂടി സങ്കീർണ്ണം ആയേക്കാം. മലബാറിലെ വരേണ്യ കുടുംബക്കാർ, എന്നുവച്ചാൽ നായർമുതൽ മുകളിലോട്ടുള്ള അമ്പലവാസി, നമ്പൂതിരിമാർ എന്നിവരിൽ ചിലരെല്ലാം മുണ്ട് ഉടുത്തിട്ടുണ്ടാവാം, ഇങ്ഗ്ളിഷ് ഭരണകാലത്ത്.

അതിന് മുൻപ് മിക്കുവരും ലംഗോട്ടിപോലുള്ള എന്തെങ്കിലും ആവും ധിരിച്ചിരുന്നിരിക്കുക നിത്യ ജീവിതത്തിൽ.

പോരാത്തതിന്, തീയരിലെ ഉന്നത കുടുംബക്കാരും മുണ്ടോ, തോർത്തോ മറ്റോ ആയിരിക്കാം ഉടുത്തിട്ടുണ്ടാവാം. എന്നാൽ ഒരു വൻ ഭൂരിപക്ഷം ജനവും വെറും തോർത്താണ് ഉടുത്തിരിക്കുക. അതുമല്ലെങ്കിൽ ലംഗോട്ടി പോലുള്ള എന്തെങ്കിലും ഒന്ന്.

ഇതിന് ഒരു മാറ്റംവന്നത് ഇങ്ഗ്ളിഷ് ഭരണം വരികയും, കീഴ്ജനങ്ങൾക്ക് വസ്ത്രധാരണത്തിൽ വൻ സ്വാതന്ത്ര്യം നടപ്പാക്കുകയും ചെയ്തതോടുകൂടിയാവാം. പോരാത്തതിന്, ഇങ്ഗ്ള്ണ്ടിൽ നിന്നും വിലകുറഞ്ഞതും വൻ ഗുണമേന്മയുള്ളതുമായ തുണിത്തരങ്ങൾ മലബാറിൽ വന്നതും കീഴ്ജനത്തിന് വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ സഹായിച്ചിരിക്കാം.

എന്നിരുന്നാലും മിക്ക കീഴ്ജന വ്യക്തികളും ഉടുത്തിരുന്നത്, അവരുടെ നാട്ടിലെ ജന്മികുടുംബം അനുവദിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം ആയിരിക്കും. അതായത് തോർത്ത് അല്ലെങ്കിൽ ലംഗോട്ടി.

ദക്ഷിണ മലബാറിൽ ഇസ്ലാമിലേക്ക് ചാടിക്കയറിയ കീഴ്ജനം വ്യക്തമായും ധിക്കാരികളും, അതിനാൽ തന്നെ തെമ്മാടികളും ആയിരിക്കും, അവരുടെ പാരമ്പര്യ ജന്മികളുടെ വീക്ഷണത്തിൽ. ഈ മാപ്പിളമാർ മുണ്ട് ഉടുത്തിരിക്കാം. അതും ഇടത്തോട്ട് വലിച്ചുകെട്ടി. അവർക്ക് ആരേയും പേടിക്കേണ്ടുന്ന ആവശ്യമില്ലതന്നെ.

എന്നാൽ ഇടത്തോട്ട് മുണ്ട് കെട്ടുകയെന്നത് കുറിച്ച് ആയാസമുള്ള കാര്യമാണ് എന്നു തോന്നുന്നു. ഈ എഴുത്തുകാരൻ മുണ്ട് ഉടുക്കാത്തതിനാൽ ഈ അനുഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ യാതൊന്നും പറയാൻ ആവില്ലതന്നെ.

എന്നാൽ എന്തിനാണ് മാപ്പിളമാർ മുണ്ട് ഈ വിധം ഇടത്തോട്ട് വലിച്ചുകെട്ടുന്നത് എന്നത് ഒരു ആശ്ചര്യകരമായി തോന്നാം. പ്രവാചകൻ ഈ വിധം ആണ് വസ്ത്രം ധരിച്ചിരുന്നത് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഇത് ശരിയായ വിവരം ആണോ എന്ന് അറിയില്ല. പ്രവാചകൻ ചെയ്യുന്നത് എല്ലാം തന്നെ അനുകരിക്കുന്നത് സുന്നത്താണ് എന്നും കേൾക്കുന്നു.

ഈ രണ്ട് കാര്യങ്ങളും കൂട്ടിക്കുഴച്ചാണ് മാപ്പിളമാർ മുണ്ട് ഇടത്തോട്ട് കെട്ടുന്നത് എന്നാണോ മനസ്സിലാക്കേണ്ടത് എന്നും അറിയില്ല.

എന്നാൽ മറ്റൊരു കാരണവും കേട്ടറിവുണ്ട്. ഇസ്ലാം ദേഹശുദ്ധിയെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്നുണ്ട് എന്നു തോന്നുന്നു. അർദ്ധ പ്രാകൃതരും പലകാര്യങ്ങളിലും കഠിന ഹൃദയരും ആയിരുന്ന ഒരു ജനക്കൂട്ടത്തിനിടയിൽ ആണ് ഇസ്ലാം പിറന്നത് എന്നു തോന്നുന്നു. ആ ജനത്തിന്‍റെ ഓരോ നിത്യവൃത്തികളിലും വൻ തിരുത്തൽ വരുത്താൻ പ്രവാചകൻ പലവിധ കാര്യങ്ങളും പറഞ്ഞും ചെയ്തും വൻ കിട കീഴ്വഴക്കങ്ങൾ സൃഷ്ടിച്ചതായി കാണുന്നുണ്ട്.

എന്നാൽ ഇതിൽ തന്നെ പലതും Abrahamമിന്‍റെ (ഇബ്രാഹിമിന്‍റെ) കാലം മുതൽ യഹൂദർക്ക് ഇടയിൽ ഉള്ളവയും ആയേക്കാം.

ആൺകുട്ടികളും പുരുഷന്മാരും മൂത്രമൊഴിച്ചു കഴിഞ്ഞാൽ ഉടനെതന്നെ അവരുടെ ജനനേന്ത്രിയം വെള്ളം കൊണ്ട് കഴുകുന്ന ഒരു ഏർപ്പാട് ഉണ്ട് ഇസ്ലാമിൽ. സുന്നത്ത് (circumcision) ചെയ്തിരിക്കുന്ന ജനനേന്ത്രിയത്തിന്‍റെ മുൻ അറ്റത്തുള്ള പുറം തൊലി വെട്ടിമാറ്റിയിരിക്കും. അതിനാൽ തന്നെ ലിംഗാഗ്രം വളരെ വൃത്തിയുള്ളതായി നിലനിർത്തപ്പെടുന്നതാണ് യഹൂദർക്കിടയിലും ഇസ്ലാം മതവിശ്വാസികളിലും.

എന്നാൽ ഇന്ന് അമേരിക്ക അടക്കമുള്ള പലരാജ്യങ്ങളിലും ഇസ്ലാം മതക്കാരല്ലാത്തവരും അവരുടെ ആൺകുട്ടികളെ ഈ വിധം circumcisionന് വിധേയമാക്കുന്നുണ്ട് എന്നും അറിയുന്നു.

ഇരുന്നാണ് ഇസ്ലാം മതവിശ്വാസികളായ പുരുഷന്മാർ മൂത്രമൊഴിക്കുക, സൗകര്യപ്പെടുന്ന ഇടം ആണെങ്കിൽ. ഇടത് കൈകൊണ്ട് ജനനേന്ത്രിയം പിടിക്കുകയും വലതു കൈകൊണ്ട് വെള്ളമൊഴിച്ചു കഴുകുകയും ചെയ്യാൻ, ഇടത്തോട്ട് മുണ്ട് വലിച്ചു കെട്ടിയാൽ സൗകര്യപ്പെടും.

മുണ്ട് ഇടത്തോട്ട് കെട്ടുന്നതിന്‍റെ കാരണം ഇതാണ് എന്നാണ് പറഞ്ഞുകേട്ടത്. വാസ്തവം അറിയില്ല.

ഇവിടെ ഈ കാര്യം പറഞ്ഞപ്പോൾ, ജനനേന്ത്രിയത്തിൽ circumcision ചെയ്യുന്നകാര്യം പരാമർശിക്കപ്പെട്ടുപോയി. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മതപരമായ കാര്യങ്ങൾ അറിയില്ല. എന്നാൽ മനുഷ്യശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു കാര്യം പറയാം.

പുരുഷന്മാരുടെ ജനനേന്ത്രിയത്തിന് ഇങ്ഗ്ളിഷിൽ penis എന്നാണ് പറയപ്പെടുന്നത്. ഇതിനെ മലബാറി ഭാഷയിൽ പക്കിയെന്നാണ് പറഞ്ഞുകേട്ടത്, പണ്ട് കാലങ്ങളിൽ. ഈ പക്കിയെന്നത് ഒരു അസഭ്യവാക്യപ്രയോഗം അല്ല. എന്നാൽ മലയാളത്തിൽ ഇതിനുള്ള സാധാര വാക്ക് അസഭ്യവാക്ക് തന്നെയാണ്.

മലബാറിയിൽ മൂത്രമൊഴിക്കുന്നതിനെ പാത്തുക എന്നാണ് പറയുക.

penisന്‍റെ മുൻ അറ്റം ഏതാണ്ട് ബൾബ് മാതരി ഉരുണ്ട ഒരു ഭാഗമാണ്. ഇതിന് ഇങ്ഗ്ളിഷിൽ Glans penis എന്നാണ് പറയുക. ഇത് വളരെ സ്പർശബോധമുള്ളതും ഇന്ദ്രിയസുഖം പകരാൻ കഴിവുള്ളതുമായ ഒരു ഇടം ആണ്.

ഈ Glans penisനെ പൊതിഞ്ഞുനിൽക്കുന്ന ചർമ്മത്തിനെ ഇങ്ഗ്ളിഷിൽ Foreskin (ലിംഗാഗ്രചർമ്മം) എന്നാണ് പറയപ്പെടുന്നത്.

സാധാരണയായി ആൺകുട്ടികളിലും പുരുഷന്മാരിലും ഈ ലിംഗാഗ്രചർമ്മത്തിന് കീഴിലായും Glans penisന് മുകളിൽ ആയും ഒരു മഞ്ഞ നിറത്തിലുള്ള പദാർത്ഥം വന്നു നിറയും. ലിഗാംഗ്രചർമ്മത്തിന്‍റെ നീക്കത്തിന് ഒരു എണ്ണയിടൽ (lubrication) അനുഭവം നൽകുകയാണ് പോലും ഈ പദാർത്ഥം ചെയ്യുക. ഈ മഞ്ഞ പദാർത്ഥത്തിന് ഇങ്ഗ്ളിഷിൽ ഉള്ള പേര് Smegma എന്നാണ്.

Glans penisനും Smegmaക്കും മലയാളത്തിൽ സാങ്കേതിക പദങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല ഇതുവരെ എന്നു മനസ്സിലാക്കുന്നു. ഇങ്ഗ്ളിഷ് ഭാഷയിലെ പദങ്ങളെ മലയാളത്തിലെക്ക് കടത്തിവിടാൻ ധൃതിപടിച്ച് പ്രവർത്തനം നടത്തിയവർ ഈ രണ്ട് വാക്കിനേയും കണ്ടില്ലാ എന്നത് ആശ്ചര്യകരമായി തോന്നുന്നു.

പറയാൻ വന്നതിലേക്ക് തിരിച്ചു പോകാം. ലിംഗാംഗ്രചർമ്മം കുട്ടികളിൽ പലരിലും, പുരുഷന്മാരിൽ ചിലരിലും വളരെ മുറുകിയും അയവില്ലാത്തതും ആയിരിക്കും. ഇതിനാൽ തന്നെ പല കുട്ടികളും ചില പുരുഷന്മാരും അവരുടെ ലിംഗാംഗ്രചർമ്മത്തിന് കീഴിൽ നിറയുന്ന Smegma നിത്യവും കഴുകിക്കളയാൻ മെനക്കെടാറില്ല.

അതിനാൽ തന്നെ അവരുടെ ജനനേന്ത്രിയത്തിന്‍റെ ഇടം ദുർഗന്ധം നിറഞ്ഞുനിൽക്കാനും, ചില രോഗങ്ങൾക്ക് വരെ കാരണവും ആയിവരാനും കാരണമാവാം.

ഇതിനാൽ തന്നെ ആൺകുട്ടികളിൽ circumcision ചെയ്യുന്നതാണ് നൽത് എന്ന ഒരു തോന്നൽ ഈ എഴുത്തുകാരന് ഉണ്ട്. Balanitis എന്ന രോഗം വരാതിക്കാൻ ഇത് നല്ലതാണ്.

ഇസ്ലാം മതക്കാരെ പരിഹസിച്ചുകൊണ്ട് ഒരു വിധ്വാൻ മുറിയണ്ടിയുടെ കാര്യം പണ്ട് പറഞ്ഞപ്പോൾ, അയാൾക്ക് അറിയാതെ പോയകാര്യം ഇതാവാം.

എന്നാൽ ഈ വിധം circumcision ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു frill benefitറ്റും കേട്ടറിവുണ്ട്. അത് ലൈംഗിക വിഷയവുമായി ബന്ധപ്പെട്ടകാര്യം ആണ്. ലിംഗാഗ്രചർമ്മം ഇല്ലാതെ ഉദിച്ചുനിൽക്കുന്ന penisന് വൻ ഊർജ്വസ്വലതയും മെയ്വഴക്കവും പോരത്തിന് മൂർച്ചയും ഏറും പോലും.

ഇതിനുമുപരിയായി penisന് വളരെ വൃത്തിയും ഉണ്ടായിരിക്കും. Fellatio (വദനസുരതം) ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് ഇത് ആകർഷകമായ ഒരു കാര്യമായിരിക്കാം.

നാട്ടിൽ മുസ്ലീം മതക്കാരനല്ലാത്ത പലരും അവരുടെ ആൺകുട്ടികളിൽ circumcision ചെയ്തു തുടങ്ങിയാൽ, വർഗ്ഗീയ കലാപവേളകളിൽ മുണ്ട് പൊക്കിയും പാൻസ് പിടിച്ചു വലിച്ചഴിച്ചും മതം തിരിച്ചറിയുന്ന ഏർപ്പാടിന് കൃത്യതയില്ലാതാവും, എന്നതു മറ്റൊരു കാര്യമാണ്.

കാരണം, പലരിലും അടിവസ്ത്രത്തിന് ഉള്ളിൽ ഉള്ള തിരിച്ചറിൽ രേഖ (ID card) ഒരേത് പോലുള്ളതായി കാണപ്പെടും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ




മലബാറിലെ മുഹമ്മദീയരുമായി ബന്ധപ്പെട്ട് പണ്ട് കേട്ടിരുന്ന ചില വാക്ക് പ്രയോഗങ്ങളെക്കൂടി പരമാർശിക്കുകയാണ്.

ആദ്യം സുന്നത്ത്. മുഹമ്മദ് (പ്രവാചകൻ) ചെയ്തുകാണിച്ചുകൊടുത്തതും പറഞ്ഞുകൊടുത്തതുമായ ജീവിത ശൈലികളും മറ്റുമാണ് സുന്നത്ത് എന്ന് തോന്നുന്നു. പുണ്യമായ കാര്യം എന്ന അർത്ഥിനോട് അടുത്തുവരുന്ന ഒരു വാക്കാണ് സുന്നത്ത് എന്നും തോന്നുന്നു.

എന്നാൽ മുഹമ്മദീയരിൽ ജനനേന്ദ്രിയത്തിന്‍റെ മുന്നിലുള്ള ലിംഗാഗ്ര ചർമ്മം മുറിച്ചുകളയുന്നതിനേയും സുന്നത്ത് എന്ന് പറഞ്ഞുകേൾക്കുന്നുണ്ട്.

ഇതുപറയുമ്പോൾ, പണ്ട് കാലത്ത് ആളുകൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനായി പൊന്നാനിയിലേക്ക് പോയ കാര്യം കേട്ടത് ഓർമ്മവരുന്നുണ്ട്. അവിടെ പോയി സുന്നത്തും ചെയ്ത്, കുറച്ചു അറബി മന്ത്രങ്ങളും ചൊല്ലി, തല മൊട്ടയുമടിച്ചാൽ ഇസ്ലാമായി എന്നാണ് പറഞ്ഞുകേട്ടത്. എന്നാൽ ഇതിന്‍റെ വാസ്തവികത മറ്റൊരുവിധത്തിലാണ് എന്നു മനസ്സിലാക്കുന്നു.

അവിടെ ചെന്ന് ഏതാനും മാസങ്ങൾ നീണ്ടുനിൽക്കുന്ന മതപഠനം കഴിഞ്ഞ്, മഊനത്തുൽ ഇസ്ലാം സഭയിൽ നിന്നും ആ ആൾ ഇസ്ലാമായി എന്ന സാക്ഷിപത്രം ലഭിച്ചാലാണ് ആ ആൾ ഇസ്ലാമാകുള്ളു എന്നാണ് അറിയുന്നത്.

ഇന്നും മലബാറിലെ ആളുകൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനായി പൊന്നാനിയിൽ പോകുന്നുണ്ടാവാം.

റബ്ബ് എന്നത് അല്ലാഹു (അറബി: - اﷲ) അഥവാ ഈശ്വരൻ എന്നവാക്കിന്‍റെ ഒരു പര്യായപദമാണ് എന്നു തോന്നുന്നു. എന്നാൽ മാപ്പിളമാരും മറ്റ് മലബാറി മുഹമ്മദീയരും 'ഈശ്വരൻ' എന്ന പദം ഉപയോഗിക്കാറില്ലാ എന്നാണ് തോന്നുന്നത്. അതേ സമയം 'ദൈവം' എന്ന പദം ഉപയോഗിക്കാറുണ്ട് എന്നും മനസ്സിലാക്കുന്നു.

റസൂൾ എന്ന വാക്ക് മാപ്പിളമാർ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. പ്രവാചകനായ മുഹമ്മദിനെ വിശേഷിപ്പിക്കാനും പരാമർശിക്കാനും ഉപയോഗിക്കുന്ന ഒരു പദമാണ് ഇത് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിധം വിക്കീപീഡിയയിൽ എഴുതിക്കാണുന്നു.

QUOTE : അല്ലാഹു എന്ന പദത്തിന്‍റെ അർത്ഥ വ്യാപ്തി ഉൾകൊള്ളുന്ന മറ്റൊരു പദം വേറെ ഭാഷയിൽ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ ദൈവം എന്നതിന്‍റെയോ ഏകദൈവം എന്നതിന്‍റെയോ പര്യായം അല്ല അല്ലാഹു. END OF QUOTE.

മുഹമ്മദീയരിലെ പ്രാർത്ഥാനാ രീതിയാണ് നിസ്ക്കാരം. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഈ വാക്കിലെ 'ത്' എന്നത് നിശ്ശബ്ദമായതിനാൽ 'സ്വലാ' എന്നാണ് വായിക്കപ്പെടുന്നത്. നിസ്ക്കാരത്തിന് മുൻപായി കൈയും കാലും മുഖവും ശുദ്ധീകരിക്കേണ്ടതാണ്.

നിന്നും മുട്ടികുത്തി തലകുനിച്ചും, നിവർന്ന് നിന്നും മറ്റും മാറിമാറി ചെയ്തുകൊണ്ടാണ് പ്രാർത്ഥന. ഇത് എന്ത് പ്രാർത്ഥനാ രീതിയാണ് എന്ന് ആശ്ചര്യപ്പെടാം. എന്നാൽ നിത്യവും ആളുകളിൽ ഒരു ശാരീരിക വ്യായാമവും യോഗാഭ്യാസം പോലുള്ള ഒരു നീണ്ടുനിവരലും പ്രാർത്ഥനയോടൊപ്പം നടത്തപ്പെടുന്നുണ്ട് എന്നതാണ് കാണുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതൽ അഗാധമായ കാര്യങ്ങൾ അറിയില്ല.

നിസ്കാര ശേഷവുമുള്ള 'ദിക്റുകള്‍' എന്നതിനെക്കുറിച്ചും, പോരാത്തതിന് ദുആകള്ളെശക്കുറിച്ചു കേൾക്കുന്നുണ്ട്. ഇവയും പലവിധ പ്രാർത്ഥനകൾ ആണ് എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.

'തക്ബീർ ചൊല്ലുക' എന്നത് ʾAllāhu ʾakbaru ٱللَّهُ أَكْبَرُ എന്നവാക്കുകൾ പറയുന്നതാണ് (ചൊല്ലുന്നതാണ്) എന്ന് മനസ്സിലാക്കുന്നു.

നിസ്ക്കാരത്തിന് ശേഷം, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹുഅക്ബർ എന്നിവ ഓരോന്നും വ്യത്യസ്തമായി 33 പ്രാവശ്യം ഉരുവിടും പോലും. അതിന് ശേഷം, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പത്തുപ്രവാശ്യവും ഉരുവിടും.

'സുബ്ഹാനല്ലാഹ്', 'അൽഹംദുലില്ലാഹ്' എന്നീ രണ്ടു പദങ്ങളുടേയും അർത്ഥം 'ഞാൻ ദൈവത്തെ സ്തുതിക്കുന്നു' എന്നാണ് എന്നു കേൾക്കുന്നു.

'അല്ലാഹുഅക്ബർ' എന്നത് 'ദൈവം മഹാനാണ്' എന്നതിനോട് അടുത്തുള്ള അർത്ഥമാണ് എന്നു മനസ്സിലാക്കുന്നു.

'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് 'അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലാ' എന്നാണ് എന്നും തോന്നുന്നു.

'അല്ലാഹു' എന്ന വാക്കിന്‍റെ യഥാർത്ഥ ഉച്ചാരണം മലയാള ലിപികളിൽ ലഭിക്കില്ലാ എന്നും ഒരു തോന്നൽ.

'ബിസ്മി' എന്നതിനെക്കുറിച്ച്:

'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്നതിന്‍റെ ചുരുക്ക നാമമാണ് 'ബിസ്മില്ലാഹ്'. (بسملة) ഏത് നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും മുഹമ്മദീയർ ബിസ്മി ചൊല്ലി തുടങ്ങുന്നു. “പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ പേരിൽ ഞാൻ ആരംഭിക്കുന്നു” എന്നാണ് ഇതിനർത്ഥം. ഖുർആനിലെ എല്ലാ സൂറകളുടെയും തുടക്കത്തിൽ ഈ വാക്യം ഉപയോഗിക്കുന്നു. Source: Wikipedia.

'സൂറത്തുല്‍ ഫാതിഹ' (Al-Fatiha) എന്നത് ഖുർആനിന്‍റെ ആരംഭത്തിലുള്ള അദ്ധ്യായം ആണ്. മർഗ്ഗനിദ്ദേശങ്ങൾക്കും, നായകത്വത്തിനും, കാരുണ്യത്തിനും ആയി ഈശ്വരോടുള്ള ഒരു പ്രാർത്ഥന അടങ്ങിയിരിക്കുന്ന ഈ വരികൾ, ഖുർആന്‍റെ ഒരു preamble പോലുള്ള ഒരു ഭാഗമാണ് എന്നു തോന്നുന്നു.

'കൽബ്' എന്നത് ഹൃദയം എന്ന വാക്കിനെ വൈകാരിക ഭാവത്തിൽ ഉപയോഗിക്കുന്നതാണ് എന്നു തോന്നുന്നു.

'റൂഹ്' എന്നത് ആത്മാവ് എന്ന വാക്കിനോട് അടുത്ത അർത്ഥമുള്ള വാക്കാണ് എന്നു തോന്നുന്നു.

'ആഹിറ' എന്നുള്ളത് മരണശേഷം റൂഹിന്‍റെ അസ്ഥിത്വം സന്നിഹിതമായിരിക്കുന്ന ഇടമാണ്.

'ബർക്കത്ത്' എന്നത് അനുഗ്രഹം എന്ന വാക്കിനോട് അടുത്ത അർത്ഥമാണ് എന്നു തോന്നുന്നു.

'ഖത്തം പയങ്ങൽ' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഖുർആൻ, ഒരു വട്ടം പൂർണ്ണമായി വായിച്ചുതീർന്ന അവസ്ഥായാണ് എന്നു മനസ്സിലാക്കുന്നു.

മലപ്പുറം മാപ്പിളമാരുടെ ഇടയിൽ ഉള്ള ഒരു വാക്കാണ് 'ചീറണി' എന്നത്. ഇങ്ഗ്ളിഷിൽ dessert എന്നവാക്കിന്‍റെ ഏകദേശ അർത്ഥമാണ് ഇതിനുള്ളത്. എന്നുവച്ചാൽ, 'ഭക്ഷണാവസാനം വിളമ്പുന്ന മധുരപദാർത്ഥങ്ങൾ'.

'കർമ്മശാസ്ത്രം' എന്നത് ഇസ്ലാമിക ആദ്ധ്യാത്മിക ആചാരപ്രകാരുള്ള ചര്യകളുടെ ഒരു ശേഖരണം ആണ്.

കുഴികുഴിച്ച് മൃതദേഹം സംസ്ക്കരിക്കുന്ന ഇസ്ലാമിക രീതിയാണ് 'ഖബ്ർ'. ഖബ്റടക്കിയെന്നുവച്ചാൽ ശവസംസ്ക്കാരം ചെയ്തു എന്നാവും അർത്ഥം.

'മയ്യത്ത്' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മൃതശരീരം ആണ്. അപ്പോൾ 'മയ്യത്തായി' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മരിച്ചുവെന്നാകാം. 'മയ്യത്തുകാട്' എന്നവാക്ക് ഉദ്ദേശിക്കുന്നത് ഇസ്ലാമിക സ്മശാനം ആവാം. മയ്യത്തുമായി ബന്ധപ്പെട്ട ഒരു ആദ്ധ്യാത്മിക ചടങ്ങാണ് 'മയ്യത്തു നിസ്ക്കാരം'.

ഇനിയും കുറച്ചുകൂടി വാക്കുകൾ മനസ്സിൽ ഉണ്ട് അവയെ അടുത്ത എഴുത്തിൽ ചേർക്കാം എന്ന് വിചാരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി വാക്കുകൾ



മലബാറിലെ മുഹമ്മദീയരുമായി ബന്ധപ്പെട്ട് കേട്ടിരുന്ന കുറച്ചുകൂടി വാക്കുകൾ മനസ്സിൽ ഉള്ളവ ഇവിടെ ചേർക്കുകയാണ്.

'മഹൽ' എന്നത്ത് ഒരു പ്രത്യേക മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ ജീവിക്കുന്ന മുഹമ്മദീയരുടെ ആ പ്രദേശം ആണ് എന്ന് തോന്നുന്നു.

'അ‌ഊദു' എന്നതിന്‍റെ അർത്ഥം 'ഞാൻ ദൈവത്തോട് അഭയത്തിനായി അഭ്യർത്ഥിക്കുന്നു' എന്നാണ് എന്നു മനസ്സിലാക്കുന്നു.

'ഹംദ്' എന്നുവച്ചാൽ 'ദൈവത്തെ സ്തുതിക്കുന്നു' എന്നാണ് എന്നു മനസ്സിലാക്കുന്നു.

'സലാം' എന്നത് ഇസ്ലാം വിശ്വാസികൾ തമ്മിൽ പറയുന്ന അഭിവന്ദനം ആണ്.

'മുഅ്മിനീങ്ങൾ' എന്നത് '(ഇസ്ലാം മത) വിശ്വാസികൾ' എന്നാണ് എന്നു മനസ്സിലാക്കുന്നു.

'ഊദ്' എന്നത് ഒരു പ്രത്യേക തരം സുഗന്ധം നൽകുന്ന ഒരു മരമാണ്. മലയാളത്തിൽ ഈ മരത്തിന്‍റെ പേര് അകിൽ എന്നാണ്. ഇങ്ഗ്ളിഷിൽ Eagle Wood, Agarwood എന്നും അറിയപ്പെടുന്നു. (Aquilaria malaccensis).

മണിയറകളിലും ഗൃഹപ്രവേശന ചടങ്ങുകളിലും മയ്യിത്തിന്‍റെ അടുത്തും മറ്റും അകിൽ കൂട്ട് ഉപയോഗിക്കുന്ന സമ്പ്രദായം പഴയകാലം മുതൽതന്നെ മലബാറീ മുഹമ്മദീയർക്കിടിയിൽ ഉണ്ടായിരുന്നു പോലും. അകിൽ, ചന്ദനം, കർപ്പൂരം, ഏലം, തേൻ എന്നവയാണ് അകിൽ കൂട്ടിൽ ഉള്ളത്.

ഊദ് എന്നത് അറബികൾക്ക് വളരെ താൽപ്പര്യമുള്ള ഒരു സുഗന്ധലേപനമാണ് എന്നും അറിയുന്നു. പോരാത്തതിന് ഒരു ഗംഭീര ഔഷധഗുണമള്ള വസ്തുവും ആണ് ഊദ് എന്നും മനസ്സിലാക്കുന്നു. ഊദിന് വൻ വലിയാണ് എന്നും അറിയുന്നു.

'അത്തർ' -. ശരീരാവയവങ്ങൾക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ലേപനപദാർഥങ്ങളാണ് അംഗരാഗങ്ങൾ. മുഹമ്മദീയർക്ക് വൻ താൽപ്പര്യമുള്ള ഒരു അംഗരാഗമാണ് അത്തർ. റോസാദളത്തിൽനിന്നും വാറ്റി എടുക്കുന്ന സുഗന്ധതൈലമാണ് അത്തർ എന്ന് എഴുതിക്കാണുന്നു.

'ഹജ്ജ്' -. ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുഹമ്മദീയർ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളേയുമാണ് ഹജ്ജ് എന്ന് പറയുന്നത്. Source: Wikipedia

'ഉംറ' -. മുഹമ്മദീയരിലെ ധനികർക്കും ആരോഗ്യമുള്ളവർക്കും നിർബന്ധമുള്ള ഒരു കാര്യമാണ് ജീവിതത്തിൽ ഒരു തവണ മക്കയിൽ പോയി ഉംറ (Arabic: عمرة‌‎) അനുഷ്ഠിക്കൽ‍. ഉംറ എന്ന പദത്തിന് പരിപാലനം എന്നാണ് അർത്ഥം. ഒരു പ്രാവശ്യം ഇതു ചെയ്യാൻ രണ്ടോ മൂന്നോ മണിക്കൂർ മാത്രം മതിയാവും പോലും.

മക്ക എന്നത് സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ്. ഇസ്ലാം മതവിശ്വാസികൾക്ക് മക്ക എന്നത് അവരുടെ ഏറ്റവും വിശുദ്ധ നഗരമാണ് എന്നു മനസ്സിലാക്കുന്നു.

'മക്ക' എന്ന പദം അറബിയിൽ മക്കത്ത് എന്നാണ് എഴുതുന്നത് പോലും. എന്നാൽ വായിക്കുന്നത് മക്ക എന്നുതന്നെ. മലയാളത്തിൽ മക്ക എന്നാണ് പറയുക. എന്നാൽ 'മക്കയിൽ' എന്നു പറയുന്നതുപോലെതന്നെ 'മക്കത്ത്' എന്നും ഉപയോഗിക്കും. ഉദാഹരണത്തിന് 'മക്കത്ത് പോയി', എന്ന്.



ഇങ്ഗ്ലിഷിൽ ഈ പദം Mecca എന്നാണ് എഴുതുകയും പറയുകയും ചെയ്യുക.

Mecca എന്ന വാക്കിന് ഏറ്റവും പുണ്യസ്ഥാനം എന്ന അർത്ഥത്തിലും ഇങ്ഗ്ളിഷിൽ ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഈ വിധം പറയാം: England is seen as the Mecca of pristine-English. (കലർപ്പുവന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിനറെ പുണ്യസ്ഥാനമായാണ് ഇങ്ഗ്ളണ്ട് കാണപ്പെടുന്നത്.)

'ശരീഅത്ത്' -. ഒരു മുഹമ്മദീയൻ സ്വന്തം ജീവിതത്തിലും പോരാത്തതിന്, ഇസ്ലാമിക ഭരണം അതിന്‍റെ ഭരണ നടത്തിപ്പിലും പ്രവാർത്തികമാക്കേണ്ടുന്ന നിയമാവലിയാണ് ശരീഅത്ത്.

ഇത് വ്യക്തിയുടെ ജീവിതത്തിന്‍റെ സർവ്വ മേഖലലേയും സ്പർശിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങൾ, ഉടുപ്പ്, ഭക്ഷണരീതി, മനുഷ്യാവകാശം, സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ടുന്ന കാര്യങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ എന്നിവയും പോരാത്തതിന്, ലൈംഗികബന്ധവുമായി ബന്ധപ്പെട്ടകാര്യങ്ങളും ഈ നിയമസംഹിതയിലെ നിർദ്ദേശങ്ങളുടെ പരിധിക്കുള്ളിൽ നിൽക്കുന്നു.

'ഹറാം' എന്നത് ശരീഅത്ത് പ്രകാരം ഒരു മുഹമ്മദീയന് വിലക്കപ്പെട്ട കാര്യങ്ങൾ ആണ്.

'ഹറാം പിറന്ന' എന്നവാക്യ പ്രയോഗം മലബാറിൽ സൃഷ്ടിക്കപ്പെട്ട ഒരു വാക്യ പ്രയോഗം ആണ് എന്നു തോന്നുന്നു. വാക്യാർത്ഥം 'വ്യഭിചാരത്തിലൂടെ പിറന്നവൻ' എന്നാണ് എന്നും തോന്നുന്നു. ഈ വാക്യപ്രയോഗം പലപ്പോഴും പണ്ടു കാലങ്ങളിൽ ഒരു നിന്ദാവചനമായാണ് (hate speech ആയാണ്) ഉപയോഗിച്ചിരുന്നത് എന്നു മനസ്സിലാക്കുന്നു. മലയാളത്തിലെ 'തന്തക്ക് പിറക്കാത്തവൻ' എന്നതിനോട് ഏതാണ്ട് അടുത്തു വരും അർത്ഥം.

ഇനിയും എഴുതാനുണ്ട്. അവ അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. പറുദീസയും പറുദീസയിലെ ഹൂറിമാരും മറ്റും.



നിസ്ക്കാരത്തഴമ്പ് എന്ന ഒരു വാക്ക് കേട്ടിട്ടുണ്ട്. നിത്യവും പള്ളിയിൽ പോയി നിസ്ക്കിരിക്കുന്ന പുരുഷന്മാരുടെ നെറ്റിയിൽ ഒരു ചെറിയ പാട് അഥവാ തഴമ്പ് പോലുള്ള ഒരു അടയാളം കാണപ്പെടും. ഇത് ആ വ്യക്തിയുടെ മതവിശ്വസത്തിന്‍റേയും ദൈവാരാധാനയുടേയും അതോടൊപ്പം സത്യസന്ധതയുടേയും ഒരു വ്യക്തമായ തെളിവായി ചില മുഹമ്മദീയർ കരുതുമെന്ന് തോന്നുന്നു.

പറുദീസ എന്ന ഒരു സങ്കൽപ്പം മുഹമ്മദീയരിൽ ഉണ്ട്. ഈ വാക്ക് ഇങ്ഗ്ളിഷിലെ paradise👉 എന്നവാക്കിന്‍റെ അർത്ഥമാണ് എന്നു മനസ്സിലാക്കുന്നു.

ഇതുതന്നെയാണോ ഏതൻ തോട്ടം (Garden of Eden) എന്ന് വ്യക്തമായി അറിയില്ല. ആദ്ധ്യാത്മിക ധർമ്മങ്ങളെ അനുസരിച്ചു ജീവിച്ചിരുന്നവർക്ക് മരണ ശേഷം പറുദീസയിൽ താമസിക്കാനായി പുഴകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഉദ്യാനങ്ങളിൽ പാർപ്പിടങ്ങൾ നൽകപ്പെടും എന്ന് ദൈവം ഉറപ്പുതന്നതായി വിശ്വസിക്കപ്പെടുന്നു.

ദൈവത്തെ മനുഷ്യനേത്രങ്ങളിലൂടെ കാണുവാൻ പറ്റില്ലതന്നെ. എന്നാൽ പറുദീസയിൽ വച്ച് ദൈവത്തെ കാണുവാൻ പറ്റും പോലും. യാതോരു മനുഷ്യ മിഴികളും കണ്ടിട്ടില്ലാത്തതും ചെവികൾ കേട്ടിട്ടില്ലാത്തതും ഹൃദയം സങ്കൽപ്പിച്ചിട്ടില്ലാത്തതും ആയ കാര്യങ്ങൾ ആണ് പറുദീസയിൽ വച്ച് അനുഭവിച്ചാസ്വധിക്കപ്പെടുക എന്ന് മനസ്സിലാക്കുന്നു.

പറുദീസയെന്നത് മനുഷ്യന്‍റെ ഭൗതിക ലോകത്തിലുള്ള യാതൊന്നിനോടും സാമ്യപ്പെടുത്താൻ ആവാത്ത ഒരു ഇടം ആണ്.

ഈ എഴുത്തുകാരന് ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസം ഇല്ലതന്നെ. കാരണം, ഭൗതികലോകത്തിന് പിന്നിൽ നിന്നും പ്രവർത്തിക്കുന്ന അതീന്ദ്ര്യ സോഫ്റ്റ്വെയർ സംവിധാനങ്ങളുടെ ഇടവും, ആ സംവിധാനത്തിന് സൃഷ്ടിച്ചുകാണിച്ചുതരാൻ പറ്റുന്ന കാര്യങ്ങളും വേണമെങ്കിൽ മനുഷ്യ അനുഭൂതികൾക്കും അതീതമായി നിലകൊള്ളാൻ ആവും എന്നു മനസ്സിലാക്കാൻ പ്രയാസം ഇല്ലതന്നെ.

ഈ വിധം പറുദീസയെക്കുറിച്ച് പറയുമ്പാൾ ഹൂറി എന്ന ഒരു വാക്ക് കടന്നുവരുന്നുണ്ട്. പറുദീസയിലെ സുന്ദരികളായ വനിതകൾ ആണ് ഹൂറികൾ എന്നു വേണമെങ്കിൽ പറയാൻ ആവും. ഈ വാക്കിന് വേണമെങ്കിൽ അപ്സരസ്സ് എന്നും അർത്ഥം നൽകാം. സുരസുന്ദരി എന്ന വാക്കും ഉപയോഗിക്കാം.

എന്നാൽ അപ്സരസ്സ്, സുരസുന്ദരി, സുരകന്യക എന്നെല്ലാം വാക്കുകൾ ഉപയോഗിക്കുമ്പോൾ, മറ്റ് പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഇതേ പോലുള്ള ആശയങ്ങളും അവകാശവാദങ്ങളും ഉണ്ട് എന്നും ഓർക്കാവുന്നതാണ്.

ഉദാഹരണത്തിന്, സുരസുന്ദരി എന്ന പദപ്രയോഗം പഴയകാല ദക്ഷിണേഷ്യൻ പ്രദേശങ്ങളിലെ പലവിധ ഷാമനിസ്റ്റിക്ക് വിശ്വാസങ്ങളിലും കാണപ്പെടുന്നുണ്ട്. യക്ഷി എന്ന വാക്കും പലയിടത്തും ഈ സുരകന്യകയുമായി ബന്ധത്തിൽ നിന്നു കാണുന്നുണ്ട്.

ബ്രാഹ്മണ മത (ഹിന്ദുമത) അമ്പല ശിൽപ്പങ്ങളിൽ ദേവന്മാരുടേയും ദേവീമാരുടേയും സേവകരായി ചിത്രീകരിക്കപ്പെട്ടും സുരസുന്ദരികൾ കാണപ്പെടുന്നുണ്ട്. ഈ വിധ ചിത്രീകരണങ്ങളിൽ ചിലത് സാലഭഞ്ജികകൾ, ദർപാണി, തോരണ, ദളമാളിക, പദ്മഗന്ധ, നർത്തകി, ആലസ്യകന്യക തുടങ്ങി പല പേരുകളിൽ പലവിധ തൊഴിൽ ചെയ്യുന്നതായാണ് കാണപ്പെടുന്നുത്.

എന്നാൽ ഇസ്ലാമിലെ ഹൂറി എന്നത് ഈ മുകളിൽ സൂചിപ്പിക്കപ്പെടുന്ന സുരകന്യകകളിൽ നിന്നും വ്യത്യസ്തരാണ് എന്നാണ് തോന്നുന്നത്.

ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി ജീവിച്ചു മരിക്കുന്നവർക്ക് പറുദീസയിൽ വച്ച്, അവരുടെ ധാർമ്മിക ജീവിതത്തിന് പാരിതോഷികമായി ഹൂറികളെ കാമിനിമാരായി ലഭിക്കും എന്നാണ് മലബാറിയിൽ മനസ്സിലാക്കപ്പെടുന്നത്.

എന്നുവച്ചാൽ ധർമ്മിഷ്ഠരായ പുരുഷന്മാർക്ക് സുന്ദരികളായ സ്ത്രീകളെ ലഭിക്കും എന്നുവേണം മലബാറിയിൽ മനസ്സിലാക്കപ്പെടേണ്ടത്. എന്നാൽ ഈ വിധമായുള്ള ധാരണാപ്പിശകുകൾ ഭാഷയിലെ വാക്കുകളുടെ സങ്കുചിതമായ അവസ്ഥയാണ് നിർവ്വചിക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.

കാരണം, ധർമ്മിഷ്ഠരായി ജീവിച്ചുമരിക്കുന്ന സ്ത്രീകൾക്കും ഈ വിധം ഒരു ഹൂറികളെപ്പോലുള്ള ആരെയൊക്കെയോ ലഭിക്കും എന്നും കാണപ്പെടുന്നുണ്ട്. ഈ ഒരു കാര്യത്തെ സ്ത്രീകൾക്ക് പറുദീസയിൽ വച്ച് നല്ല സുന്ദരന്മാരായ ചെറുപ്പക്കാരെ ലഭിക്കും എന്നു മനസ്സിലാക്കാൻ പറ്റുമോ എന്നതാണ് പ്രശ്നം.

ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോയാൽ പിന്നെ ഭൗതിക ശരീരത്തെ നിലനിർത്താനും ഭക്ഷണം കഴിക്കൽ, ദഹനം, രക്തചംക്രമണം, ശ്വസനം, ലൈംഗീകാസക്തി തുടങ്ങിയ പലകാര്യങ്ങളേയും നടത്തിപ്പുചെയ്യാനും മറ്റും വേണ്ടുന്ന അതീന്ദ്ര്യ സോഫ്റ്റ്വെയർ സംവിധാനത്തിന്‍റെ സാന്നിദ്ധ്യവും അസ്തിത്വവും ആവശ്യം ഇല്ലാ എന്നുവരുന്നു.

പിന്നെ അങ്ങ് പറുദീസയിലേക്ക് നീങ്ങുന്നത് വെറും ബുദ്ധിയും ചിന്തയും ഓർമ്മയും ഇന്ദ്രിയകഴിവുകളും മറ്റും അടങ്ങുന്ന അതീന്ദ്ര്യ സോഫ്റ്റ്വെയർ മാത്രമായിരിക്കാം. സ്ത്രീ-പുരുഷൻ എന്ന വ്യത്യാസം തന്നെ അങ്ങ് പറുദീസയിൽ എത്തിച്ചേരും എന്ന് എന്താണ് ഉറപ്പ് എന്നു പോലും ഒരു ചോദ്യമായി മനസ്സിൽ നിൽക്കുന്നു. ആ വ്യക്തിത്വത്തിന് പറുദീസയിൽ വച്ച് ലഭിക്കുന്ന ഹൂറിയെന്ന വ്യക്തിത്വവും ഏതാണ്ട് ഇതേ നിലവാരത്തിൽ ഉള്ളതായിരിക്കാം എന്നും ഒരു തോന്നൽ.

അല്ലാതെ, തോട്ടത്തിന് കീഴിലുള്ള പൂന്തേനരുവിയിൽ മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി മുഖമൊന്നുയർത്താതെ നിന്നുകൊണ്ട്, മൂടൽമഞ്ഞിന്‍റെ അർദ്ധസുതാര്യമായ മറിയിൽ നിന്നുകൊണ്ട് ഈറൻമാറി കൺകളിൽ കാമ ദാഹവുമായി ഓടിയെത്തി പുഷ്പശൈയ്യകൾ ഒരുക്കുന്ന, വിരിഞ്ഞ മലർപോലുള്ള മാറുകളുള്ളതും മറ്റുമായ കാമാമോഹിനികൾ അല്ലാ ഹൂറികൾ എന്നും ഒരു തോന്നൽ.

(പദപ്രയോഗങ്ങൾ പെറുക്കിയെടുത്തത് പഴയകാല മലയാള സിനിമാ ഗാനങ്ങളിൽ നിന്നുമാണ് എന്ന് ഇവിടെ ഓർമ്മിപ്പിക്കുന്നു.)

ഹൂറി എന്ന വാക്കിന് മനസ്സിൽ മധുരം പകരുന്ന മിത്രങ്ങൾ 👉 എന്ന രീതിയിൽ അർത്ഥം മനസ്സിലാക്കിക്കൂടേയെന്ന് ഒരു ചോദ്യം മനസ്സിൽ.

ശരീരത്തിൽ നിന്നും വിട്ടുനിൽക്കുന്ന മനസ്സിന്‍റേയും മസ്തിഷ്കത്തിന്‍റേയും അതീന്ദ്ര്യ സോഫ്റ്റ്വെയർ സംവിധാനത്തിൽ ഭൗതിക ശരീരവും, കണ്ണുകളും കാതുകളും വിരളുകളും മറ്റും ദാഹിക്കുന്ന നിത്യരോമഞ്ച അനുഭൂതികൾക്ക് പ്രസക്തിയില്ലാ എന്നും ഒരു തോന്നൽ.



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. മലബാറീ മുഹമ്മദീയർ ജനാധിപത്യ കുത്തൊഴുക്കിലേക്ക്



ഇനി ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലം മുതൽ (1900 മുതൽ) മലബാറിനെ തിരുവിതാംകൂറിന് അടിയറവച്ച കാലം വരെയുള്ള കാലയളവിൽ മലബാറീ മുഹമ്മദീയരുടെ ജീവിതാനുഭവങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം നടത്താം എന്നു വിചാരിക്കുന്നു.

1927ൽ വടക്കേ മലബാറിലെ Tellicherryയിൽ ജനിക്കുകയും അവിടുള്ള ഇങ്ഗ്ളിഷ് കോൺവെന്റിൽ പഠിക്കുകയും പിന്നീട് അന്ന് മെഡ്രാസ് പ്രസിഡൻസിയിൽ തന്നെ പ്രസിദ്ധമായിരുന്നു Brennen Collegeൽ പഠിച്ച് ബിരുദം നേടുകയും ചെയ്ത CPSന്, ഇസ്ലാം മതസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ട് സമൂഹത്തിൽ യാതോരു വർഗ്ഗീയ ചിന്തകളും ഉണ്ടായിരുന്നതായി വ്യക്തി ജീവിതത്തിൽ ഓർമ്മയില്ല. എന്നാൽ ഇത് എത്രാമാത്രം ശരിയായ നിരീക്ഷണം ആണ് എന്ന് പറയാൻ ആവില്ല.

1970കളിൽ CPS തിരുവിതാംകൂറിൽ ജോലിചെയ്യുന്ന കാലത്ത് Tellicherryയിൽ ഒരു വൻ വർഗ്ഗീയ കലാപം നടന്നിരുന്നു. ഇസ്ലാം മതസ്ഥരും ഇന്ന് ഹിന്ദുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്നവരിൽ ചിലരും തമ്മിൽ എന്തോ കാരണത്താൽ ഏറ്റുമുട്ടുന്നതായും, നിത്യവും വ്യക്തികളുടെ തലവെട്ടിയിരുന്നതായും ഉള്ള ഒരു വാർത്ത തിരുവിതാംകൂറിലെ പത്രങ്ങളിൽ വായിച്ചതായി CPS ഓർക്കുന്നു. ഇങ്ങിനെ ഒരു കലാപം പൊട്ടിപ്പുറപ്പെടുവാൻ കാരണം എന്താണ് എന്ന് CPSന് അറിയില്ല.

Tellicherryയുടെ പ്രാദേശിക ഭാഷാ നാമമായ തലശ്ശേരിക്ക് അന്ന് തലഛേദി എന്നൊരു അപരനാമം തന്നെ വളർന്നുവന്നതായി ഓർക്കുന്നു.

ആ സംഭവം Tellicherryക്ക് ചുറ്റുപാടിൽ ഒതുങ്ങിനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. CRPF വന്ന് തെരുവിൽ കാണുന്നവരെയെല്ലാം അടിച്ചുതമർത്ത്, വർഗ്ഗീയ കലാപം നിർത്തലാക്കി.

ഈ വർഗ്ഗീയകലാപത്തിൽ പലപ്പോഴും കൊള്ളയടിയും മറ്റ് ചില അനാശാന്യ പ്രവർത്തനവും നടന്നിരുന്നു പോലും. എന്നുവച്ചാൽ വർഗ്ഗീയ വിദ്വേഷത്തെ മുതലാക്കി മറ്റുചില മുതലാക്കലുകൾ നടന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

ഇതുപോലുള്ള ഒരു പ്രശ്നം Trivandrumത്ത് 1980കളുടെ തുടക്കത്തിൽ നടന്നപ്പോൾ, ഈ എഴുത്തുകാരൻ അവിടെയുണ്ടായിരുന്നു. ആ ഒരു സംഭവത്തെക്കുറിച്ച് പലതും പറയണം എന്നുണ്ട്. അതിന് ഇപ്പോൾ ആവില്ലതന്നെ.

Tellicherry ഇങ്ഗ്ളിഷ് ഭരണത്തിൽ ഉള്ള കാലത്ത് വർഗ്ഗീയ വിരോധം അവിടെ ഇല്ലായിരുന്നു എന്നു കരുതാം. എന്നാൽ ദക്ഷിണ മലബാറിൽ ഒരു വൻ വർഗ്ഗീയ കലാപം 1921ൽ നടന്നിരുന്നു. ഇത്, ദക്ഷിണ മലബാറിൽ ഏതാണ്ട് 1836മുതൽ ചെറിയ തോതിൽ നടന്നുകൊണ്ടിരുന്ന, കീഴ്ജന ഇസ്ലാം വ്യക്തികൾ അവരുടെ പഴയ കാല അടിമ-ഉടമകളായ (slave-master class) ഹൈന്ദവരേയും (ബ്രാഹ്മണരേയും) അവരുടെ സിൽബന്ധികളായ അമ്പലവാസികളേയും നായർമാരേയും പോരാത്തതിന്, അവരോടു കൂറുകാണിച്ചിരുന്നവരായ അടിമ ജനങ്ങളേയും ആക്രമിച്ചു തുടങ്ങിയ സംഭവ പരമ്പരയുടെ അവസാന രംഗമായിരുന്നു.

1858ൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനിയിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയെ ഇങ്ഗ്ളണ്ടിലെ രാജകുടുംബം തട്ടിയെടുത്തതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയുടെ രാഷ്ട്രീയ നിർവ്വചനത്തിൽ വൻ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും പറയാം. എന്നാൽ ഈ ഒരു സംഭവ വികാസം ബൃട്ടിഷ്-ഇന്ത്യയെ ബൃട്ടണിലെ അക്കാഡമിക്ക് വിഡ്ഢികളുടെ കൈകളിൽ പെടുത്തിക്കളഞ്ഞു. ബൃട്ടിഷ്-ഇന്ത്യയിൽ Self-rule (സ്വയം-ഭരണ) സംവിധാനത്തിനായുള്ള പദ്ധതികൾ വളർത്തിയെടുക്കുക എന്നതാണ് ഈ വിഡ്ഢികളുടെ ആവശ്യം.

British-Indiaയെ ദക്ഷിണേഷ്യയിൽ British-Indiaഎന്നുതന്നെയണ് പല ഗ്രന്ഥങ്ങളിലും പരാമർശിച്ചുകാണുന്നത്. എന്നാൽ ബൃട്ടണിലും മറ്റും Indiaഎന്ന വാക്കണ് പലപ്പോഴും ഉപയോഗിക്കുക. ഇതിനാൽ തന്നെ ദക്ഷിണേഷ്യയിലെ, ബൃട്ടിഷ്-ഇന്ത്യക്ക് ചുറ്റുമുള്ള സ്വതന്ത്ര രാജ്യങ്ങളും ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമാണ് എന്ന ഒരു ധാരണതന്നെ അവിടങ്ങളിൽ പടർന്നിരുന്നു.

ഇങ്ഗ്ളണ്ട് അന്ന് ബൃട്ടൺ ഭരിക്കുകമാത്രമല്ല, മറിച്ച് ലോകത്തിലെ പലദിക്കുകളിലേയും ഭരണ യന്ത്രത്തിന് നേതൃത്വം നൽകുന്നതുമായ കാലമാണ്. ഇങ്ഗ്ളണ്ടിൽ പലർക്കും ആ വിധ കൊളോണിയൽ പ്രദേശങ്ങളുടെ അതിരുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലതന്നെ.

ഈ വിധമായുള്ള ഒരു ലോക സാമ്രജ്യം മുഴുവൻ ജനാധിപത്യം നടപ്പിലാക്കാൻ ബൃട്ടിഷ് അക്കാഡമിക്ക് വിഡ്ഢികൾ കരുക്കൾ നീക്കുന്നു.

English East India Company ദക്ഷിണേഷ്യയിൽ ഭരണം തുടങ്ങിയ കാലം മുതൽ തന്നെ ഈ ഭരണത്തിന് എതിരായുള്ള വൻ ചിന്തകൾ ഇങ്ഗ്ളണ്ടിലും ബൃട്ടണിലെ മറ്റ് ഭാഗങ്ങളിലും വളർന്നുവന്നിരുന്നു. ദക്ഷിണേഷ്യയിലെ പാരമ്പര്യ അടിമ ജനത്തിന്‍റെ ചിത്രങ്ങളും അവരുടെ കുനിഞ്ഞു വണങ്ങി നിൽക്കുന്നതുമായ രൂപങ്ങളും മറ്റും ചിത്രീകരിച്ചും, ഇവയെ ഇങ്ഗ്ളിഷ് ഭരണത്തിലെ വ്യക്തികളുമായി താരതമ്യം ചെയ്തും, ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം ആളുകളെ അടിമപ്പെടുത്തകുയാണ് എന്ന രീതിയിൽ ആണ് ബൃട്ടണിൽ ഇടതുപക്ഷക്കാർ പ്രചരണം നടത്തിയിരുന്നത്.

മാത്രവുമല്ല, ദക്ഷിണേഷ്യയിലെ വ്യക്തികളെ കേന്ദ്ര ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിൽ നിയമിക്കുന്നില്ല എന്നതിനാലും, ബൃട്ടിഷ്-ഇന്ത്യൻ ഭരണം ചൂഷക ഭരണം ആണ് എന്നുവരെ ഈ വിഡ്ഢിക്കൂട്ടങ്ങളിൽ അറിവുണ്ടായിരുന്നു. ഇന്നും ഈ വിധ എഴുത്തുകൾ ബൃട്ടണിൽ സുലഭമാണ്. എന്നാൽ ഇതല്ലായിരുന്നു വാസ്തവം.

ഈ കാര്യം പിന്നീട് പ്രതിപാദിക്കാം.

നൂറ്റാണ്ടുകളായി പ്രാദേശിക ഉന്നത വർഗ്ഗക്കാരുടെ അടിമത്തത്തിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനി മോചിപ്പിച്ചെടുത്ത നൂറുകണക്കിന് ജനവർഗ്ഗങ്ങൾ, ബൃട്ടിഷ്-ഇന്ത്യയിൽ സ്വയം ഭരണ സംവിധാനങ്ങൾ വന്നതോടുകൂടി, വീണ്ടും അതേ പ്രാദേശിക ഉന്നത വർഗ്ഗക്കാരുടെ കാൽക്കീഴിലേക്ക് പതിക്കാനുള്ള പാതയാണ് ഒരുങ്ങിയത്. ഈ ഉന്നത വർഗ്ഗക്കാർക്ക് ഇങ്ഗ്ളണ്ടിൽ പോകാനും അവിടെ താമസിക്കാനും പഠിക്കാനും ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നേടുവാനും മറ്റും ആവും.

എന്നാൽ ഈ വിധമായുള്ള യാതോരു സാധ്യതയും അവർക്ക് കീഴിൽ ഉള്ള കീഴ്ജനങ്ങൾക്ക് ലഭിക്കാൻ അവർ ആഗ്രഹിക്കില്ലതന്നെ. കാരണം, ഭാഷ ഫ്യൂഡൽ ഭാഷയാണ്. കീഴിൽ ഉള്ളവൻ വളർന്നാൽ മുകളിൽ ഉള്ളവൻ 180° തലകുത്തനെ മറിയും.

ഈ എഴുത്തുകാരന്‍റെ വ്യക്തിപരമായ വിലയിരുത്തലിൽ ദക്ഷിണേഷ്യയിലെ ഏതൊരു ദേശത്തിലെ ചരിത്രകാലം മുതലുള്ള ഏതോരു ഭരണത്തോടും തരതമ്യം ചെയ്താലും, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം അവരേക്കാളെല്ലാം മെച്ചപ്പെട്ടതായിരുന്നു. വാസ്തവം പറയുകയാണെങ്കിൽ കമ്പനി ഭരണമായിരുന്നു ബൃട്ടിഷ്-രാജ ഭരണത്തിനേക്കാളും വളരെ മെച്ഛം.

ബൃട്ടിഷ്-ഇന്ത്യയെ സ്വയം ഭരണത്തിന് കെൽപ്പുള്ളതാക്കാനായി ബൃട്ടിഷ് വിഡ്ഢികൾ ഇവിടേക്ക് ഇറക്കിവിട്ടതാണ് ജനാധിപത്യം എന്ന ആശയം. ഇത് ബൃട്ടിഷ്-ഇന്ത്യയിൽ ഇറക്കിവിട്ടതോടുകൂടി, സാമ്പത്തിക കഴിവുകൾ ഉള്ള എല്ലാർക്കും വൻ സാധ്യതകളാണ് മുന്നിൽ തുറക്കപ്പെട്ടത്.

ഇവരിൽ ആർക്കും ജന നേതാവാകാം. ഭരിക്കാം. നിയമങ്ങൾ ഉണ്ടാക്കാം.

ബൃട്ടിഷ്-ഇന്ത്യയിൽ നിലവിൽ വന്ന ജനാധിപത്യ സംവിധാനങ്ങളുടെ മുഴുവൻ പേരുകളും ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ചിലതെല്ലാം അറിയാം. അറിയുന്നതെല്ലാം ഇവിടെ എഴുതാൻ പറ്റില്ല. കാരണം അവ കൃത്യമായ വിവരമാണോ എന്ന് തിട്ടപ്പെടുത്താൻ ഇപ്പോൾ സമയം ഇല്ല.

ബൃട്ടിഷ്-ഇന്ത്യയിൽ മുഖ്യമായി മൂന്ന് പ്രസിഡൻസികൾ ആണ് ഉണ്ടായിരുന്നത്. Madras, Bombay, Calcutta എന്നിവയാണ് ആ മൂന്ന് Presidencyകൾ. പോരാത്തതിന് ചില Provincesസും ഉണ്ടായിരുന്നു.

ഇന്ന് ഈ വിധ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് ഓൺലൈൻ ഇടങ്ങളിൽ തിരച്ചിൽ നടത്തിയാൽ കാണുന്ന വാക്കുകൾ, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കള്ളന്മാരാണ്, ചൂഷകരാണ് എന്നെല്ലാം വാക്കുകൾക്കിടയിൽ ചില വിവരങ്ങൾ ആണ്. ആ കാരണത്താൽ ആ വിധ വിവരങ്ങൾ വായിക്കാൻ പ്രയാസം തന്നെയാണ്.

എന്നാൽ മറ്റ് കാര്യങ്ങൾ വായിക്കുന്ന ഇടയിൽ നിന്നും പെറുക്കിയെടുക്കാൻ പറ്റിയ കാര്യങ്ങൾ ഇവയാണ്:

മൂന്ന് പ്രസിഡൻസികൾക്കും മറ്റ് പ്രോവിൻസികൾക്കും മുകളിൽ ആയി കേന്ദ്ര ഭരണം സംവിധാനം.

ആ സ്ഥാനത്ത് ഒരു Legislative assembly ഉണ്ടായിരുന്നു എന്നു തോന്നുന്നു. Central Legislative assembly.

ഇതിന് കീഴിലായി മൂന്ന് പ്രസിഡൻസി Legislative assemblyകൾ. പ്രോവിൻസുകൾക്കും ഇത് കാണുമായിരിക്കാം. Provincial Legislative Assembly.

Madras Legislative Assembly എന്നത് മെഡ്രാസ് പ്രസിഡൻസി ഭരണത്തിലെ Assemblyയാണ്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ആവാം മെഡ്രാസ് പ്രസിഡൻസി ഭരണം നടത്തുന്നു മന്ത്രിസഭ.

മറ്റ് പ്രസിഡൻസികളിലും ഇതേ പോലുള്ള സംവിധാനം കാണുമായിരിക്കാം. എന്നാൽ ആ വിധ സ്ഥലങ്ങളുമായി മെഡ്രാസ് പ്രസിഡൻസിയിലെ ജനത്തിന് പൈതൃകമായി യാതോരു ബന്ധവും ഇല്ലായിരുന്നുവെന്നും ഓർക്കുക.

ഇനി മലബാർ ജില്ല നോക്കാം.

Malabar District Board എന്ന ഒരു കാര്യത്തെക്കുറിച്ച് പരാമർശിച്ചു കാണുന്നുണ്ട്. അതിലേക്ക് അംഗങ്ങളെ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു.

Malabar District Boardന് കീഴിൽ Taluk Boardകൾ. ഇവയിലേക്കും തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നു.

പിന്നെ Grama Panchayath എന്നും എഴുതിക്കാണുന്നുണ്ട്. ഇങ്ഗ്ളണ്ട് ഭരണ കാലത്തിലെ കാര്യമാണ് പറയുന്നത്.

അപ്പോൾ നോക്കുക.

Central Legislative assembly

Madras Legislative Assembly

Malabar District Board

Taluk Boardകൾ

Grama Panchayathത്തുകൾ

Calicut constituency (കോഴിക്കോട് നിയോജന മണ്ഡലം), Wandoor farqa constituency, South Canara constituency എന്നെല്ലാം നിയജക മണ്ഡലങ്ങളെക്കുറിച്ച് ചില എഴുത്തുകളിൽ കാണപ്പെട്ടു. അങ്ങിനെ പല constituencyകളും കാണും.

English East India Company വളരെ സാവധാനത്തിൽ, നിത്യവും പൊട്ടിത്തെറിച്ചു കൊണ്ടിരുന്ന അനേകം പ്രദേശങ്ങളെ ഒത്തൊരുമിപ്പിച്ചുകൊണ്ട്, അവയിൽ സമാധാനവും പുരോഗതിയും സാംസ്ക്കാരിക നിവാര വളർച്ചയും മറ്റും വരുത്തിക്കൊണ്ടിരുന്ന ഈ രാജ്യത്ത് (ബൃട്ടിഷ്-ഇന്ത്യയിൽ), ഇങ്ഗ്ളണ്ട് ഭരണം ജനാധിപത്യവും അതോടൊപ്പം കോലാഹലങ്ങളും അടിപിടിയും കുത്തിമറിക്കലും മറ്റും സ്ഥാപിച്ചെടുത്തു.

മലബാറിലെ മുഹമ്മദീയരും ഈ കുത്തൊഴുക്കിലേക്ക് വലിച്ചു കയറ്റപ്പെട്ടു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ പറ്റുള്ളുവെന്ന മാനസികഭാവം



Cannanoreറിലെ 👉അറക്കൽ കുടുംബക്കാരും Cannanoreറിന് ചുറ്റുപാടിൽ ഉള്ള ഗ്രീക്ക് രക്തബന്ധ പാതയിൽത്തന്നെയുള്ള മറ്റ് മുഹമ്മദീയരും, Tellicheryയിലെ കേയീ കുടുംബക്കാരും, ഉത്തരമലബാറിലേയും ദക്ഷിണ മലബാറിലേയും അറബി രക്തബന്ധപാത കലർന്ന മാപ്പിളമാരും, നമ്പൂതിരി-അമ്പലവാസി-നായർ കുടുംബ പാതയിലുള്ള മാപ്പിളമാരും, ദക്ഷിണ മലബാറിലെ കീഴ്ജനങ്ങളിൽ പെട്ട ചെറുമാർ മുതൽ മുകളിലോട്ടുള്ള മക്കത്തായ തീയ്യർവരെയുള്ള രക്തബന്ധ പാതകളിൽ ഉള്ള മാപ്പിളമാരും, Calicut രാജകുടുംബം കീഴ്ജന കുടുംബങ്ങളിൽ നിന്നും മുഹമ്മദീയരായി വളർത്തിയെടുത്ത കടൽ തൊഴിലുകാരും, കുറച്ച് പട്ടാണികളും, കുറച്ച് ഡെക്കാനി മുഹമ്മദീയരും, ഇവർക്കെല്ലാം ഉപരിയായി ശുദ്ധമായ അറബി രക്തപാതയിൽ ഉറച്ചു നിൽക്കുന്ന പല കുടുംബക്കാരും മറ്റും അടങ്ങുന്നതായിരുന്നു അന്നുള്ള മലബാറിലെ മുഹമ്മദീയർ എന്നു തോന്നുന്നു.

ഇവരിൽ ദക്ഷിണ മലബാറിലെ കീഴ്ജന രക്തബന്ധപാതയിൽ ഉള്ളവർ തന്നെ പതിറ്റാണ്ടുകളിലൂടെ വൻ മാനസികവും സാമൂഹികവും ആയ മാറ്റങ്ങൾ കൈവരിച്ചിരിക്കാം. ഒന്ന് ഇസ്ലാമിലൂടെ അവർക്ക് ലഭിച്ച സാമൂഹിക ഔന്നിത്യം. മറ്റൊന്ന് ചെറുമർ മുതൽ മുകളിലോട്ടുള്ള കീഴ്ജനങ്ങളിൽ തന്നെ രക്തബന്ധ പാതകൾ തമ്മിൽ കലർന്നിട്ടുണ്ടാവാം എന്നത്. പോരാത്തതിന്, ഇവരിലും അറബി രക്തബന്ധ പാതയുൾപ്പെടെയുള്ള മറ്റ് ഉന്നത കുടുംബ രക്തബന്ധ പാതകളും കലർന്നിട്ടുണ്ടാവാം, വൈവാഹിക ബന്ധങ്ങളിലൂടെ, എന്നതും.

മലബാറിലെ മുഹമ്മദീയരെ തമ്മിലടിപ്പിക്കാനോ, വിഘടിപ്പിക്കാനോ ഇങ്ഗ്ളിഷ് ഭരണം ഗൂഡാലോചന ചെയ്തിരുന്നുവെന്ന് തോന്നുന്നില്ല. എന്നാൽ ഈ കൂട്ടരെ തമ്മിൽ സംഘടിപ്പിക്കാനും, സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ പറ്റുള്ളുവെന്ന ഒരു മാനസിഭാവം വരുത്താനും, പ്രചോദനം നൽകിയത് മറ്റൊരു സംഗതിയായിരുന്നു.

ഈ ഉപഭൂഖണ്ഡത്തിൽ മുഹമ്മദീയരും കൃസ്തീയരും ജൈനരും ബുദ്ധമതക്കാരും സിക്കുകാരും അല്ലാത്ത ഏവരും ഹിന്ദുക്കൾ ആണ് എന്ന ഒരു കാഴ്ചപ്പാട് ഭൂഖണ്ഡ യൂറോപ്യന്മാരായ കച്ചവടക്കാർക്കും, പോരാത്തതിന് ഇങ്ഗ്ളിഷ് ഭരണത്തിനും ഉണ്ടായിരുന്നു എന്നു തോന്നുന്നു.

എന്നാൽ അറബിക്കച്ചവടക്കാർക്ക് ഈ വിധമായുള്ള ഒരു വിശ്വാസം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. കാരണം, വേദകാല അദ്ധ്യാത്മികതയും അതിന് ശേഷം ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം ഉദിച്ചുവന്ന തൃമൂർത്തീ സങ്കൽപ്പത്തിലുള്ള ആദ്ധ്യാത്മികതയും ബ്രാഹ്മണരുടെ സ്വന്തം പൂർവ്വിക സ്വത്തായിരുന്നു.

അത് അവർ ചെറുതായി പങ്കുവച്ചത് ക്ഷത്രിയരുമായി മാത്രമയിരുന്നു എന്നു തോന്നുന്നു. വൈശ്യരുടെ കാര്യം ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ശൂദ്രർ വ്യക്തമായും ബ്രാഹ്മണരുടെ അടിമ ജനം തന്നെയായിരുന്നിരിക്കാം.

ഇങ്ഗ്ളിഷ് ഭരണകാലത്ത് ബ്രാഹ്മണർക്ക് കീഴിൽ ഉള്ള പല ജനവംശങ്ങളിലേയും ആളുകൾക്ക് സാമൂഹിക ഉന്നതി ലഭിച്ചതോടുകൂടി, ഇങ്ഗ്ളിഷുകാരിലെ വിവരക്കേട് മുതലാക്കി, തങ്ങളും ഹിന്ദുക്കൾ ആണ് എന്ന് അവരും അവകാശപ്പെട്ടു. അങ്ങിനെ സ്വന്തം പൈതൃകത്തിൽ വൻ ആദ്ധ്യാത്മികവും ബുദ്ധിവൈഭവപരവും ആയ സ്വത്തുക്കൾ ഉണ്ട് എന്ന് അവർ കണ്ടെത്തിത്തുടങ്ങി.

ഈ വിധ കണ്ടെത്തെലുകൾക്ക് കളം ഒരുക്കിയത് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ തന്നെ. അവർ ബൃട്ടിഷ്-ഇന്ത്യയിലും അതിന് പുറത്തുള്ള സ്വതന്ത്ര രാജ്യങ്ങളിലും ആളെ വിട്ട്, ഏതാനും ആയിരം വർഷം പഴക്കമുള്ള പലവിധ താലിയോല ഗ്രന്ഥങ്ങളും കണ്ടെത്തുകയും അവയെ പരിഭാഷപ്പെടുത്തുകയും പോരാത്തതിന്, അവയെ ബ്രാഹ്മണർക്ക് കീഴിൽ പെട്ടുപോയ ജനവംശങ്ങൾക്ക് സ്വായത്തമാക്കാൻ സൗകര്യപ്പെടുത്തകയും ചെയ്തു.

ഈജിപ്റ്റിലെ പൗരാണിക സാംസ്ക്കാരികതയെ കണ്ടെത്തിയതു പോലെയാണ് ദക്ഷിണേഷ്യയിലെ പൗരാണികതയെ കണ്ടെത്താൻ ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.

ഹൈന്ദവ ആദ്ധ്യത്മികതയിൽ ഉൾപ്പെടുന്ന രണ്ട് വ്യത്യസ്ത ആദ്ധ്യാത്മിക പാരമ്പര്യങ്ങളും ബ്രാഹ്മണരുടെ കൈകളിൽ നിന്നും തട്ടിയെടുത്ത്, അവയുമായി യാതോരു ബന്ധവുമില്ലാത്ത മറ്റ് ജനവംശങ്ങൾക്ക് നൽകുകയാണ് ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ ചെയ്തത്.

പാരമ്പര്യമായി മലബാറിലും തിരുവിതാംകൂറിലും അമ്പവാസികളിൽ പലർക്കും, നായർമാരിൽ എല്ലാവർക്കും, വേദപഠനവും വേദമന്ത്രങ്ങളുടെ ചൊല്ലലും അനുവദിച്ചിരുന്നില്ല. ഏതാണ്ട് 1900 ആയപ്പോയേക്കും ദക്ഷിണേഷ്യയിൽ ബ്രാഹ്മണ മതത്തിലേക്ക് ഒരു വൻ ജനക്കൂട്ടം തന്നെ കയറിക്കൂടിയിരുന്നു. ഞങ്ങൾ എല്ലാരും ഹിന്ദുക്കളാണ് എന്നാണ് ഭാവവും അവകാശവാദവും.

തിരുവിതാംകൂറിൽ ശ്രീ നാരായണ 👆ഗുരു ഹൈന്ദവ ക്ഷേത്രങ്ങൾ പണിയുകയും അവയിൽ ശിവ പ്രതിമ പ്രതിഷ്ഠിക്കുകയും ചെയ്തു പോലും. സാമൂഹിക വിപ്ളവത്തിന്‍റെ പാതയിൽ നിന്നുകൊണ്ടാണ് ഇദ്ദേഹം ഇത് ചെയ്തത്. എന്നാൽ ബ്രാഹ്മണ ആദ്ധ്യാത്മികതയിൽ ഉള്ള അമ്പലങ്ങൾ പണിയാനും അവയിൽ ബ്രാഹ്മണ ദൈവത്തെ പ്രതിഷ്ഠിക്കാനും ഉള്ള അധികാരം പൈതൃകമായി ഇദ്ദേഹത്തിന് ഇല്ലതന്നെ.

എന്നാൽ ഈ വിധമായുള്ള കാര്യങ്ങൾ സമൂഹത്തെ ഒരു വൻ മാറ്റത്തിലേക്ക് നയിച്ചു. ഹിന്ദുക്കൾ എന്ന മൊത്തമായുള്ള ഒരു മേൽവിലാസം പേറുന്ന ഒരു വൻ ജനകൂട്ടത്തിന് ഈ ഉപഭൂഖണ്ഡത്തിൽ ജനനം ലഭിച്ചു.

ഈ ജനക്കൂട്ടം തമ്മിൽ കലരാത്തവരും പൈതൃകമായി വ്യത്യസ്ത വംശീയതയിൽ പെട്ടവരും മറ്റുമാണ് എങ്കിലും, ദക്ഷിണേഷ്യയിൽ പുതുതായി വിതറിമുളപ്പിച്ച ജനാധിപത്യത്തിലെ ചില കക്ഷികൾക്ക് ഇവർ ഒരു വൻ മുതൽക്കൂട്ടായി മാറി.

ഈ ഒറ്റ മേൽവിലാസത്തിൽ നിൽക്കുന്ന ഈ ജനക്കൂട്ടത്തിന്‍റെ നേതൃത്വസ്ഥാനം കരസ്ഥമാക്കിയാൽ ഈ രാജ്യത്തെ കൈയിലാക്കാം. എന്നാൽ ഐക്യത്തെക്കാളും ഏറെ വിഘടിച്ചുനിൽക്കാനുള്ള എല്ലാ വിധ ചേരുവകകളും ഉള്ള ഈ ജനക്കൂട്ടത്തെ വൈകാരികമായി ഒരുമിപ്പിക്കാൻ പറ്റിയ ഒരു ആശയം ആവശ്യം തന്നെ. അതായത് ഒരു പൊതു ശത്രു.

ഇതിന് എല്ലാവിധത്തിലും പറ്റിയത് ഇസ്ലാം എന്ന മതമാണ്. ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ ഓരോ നേതാവും വർഗ്ഗീയമായി ചിന്തിക്കാനുള്ള ഹേതുക്കൾ ആണ് ജനാധിപത്യ തിരഞ്ഞെടുപ്പിൽ വോട്ടുകൾ കരസ്ഥമാക്കാനോ നേതാവാകാനോ ഉപയോഗിച്ചത്. തിലകൻ ഗണേഷ (ഗണപതി) പൂജയാണ് ഉപയോഗിച്ചത് എങ്കിൽ ഗാന്ധി ഉപയോഗിച്ചത് രാമരാജ്യമാണ്. ഇസ്ലാം മതത്തിൽ പെട്ട രാഷ്ട്രീയക്കാരും ഇതേ പോലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടാവാം.

വികാരം ഇളക്കിവിട്ടാൽ, അത് രാഷ്ട്രീയ ശക്തിയായി മാറും. അതാണ് ജനാധിപത്യത്തിലെ മറിമായം.

ഭൂപടത്തിൽ വടക്കൻ ഭാഗങ്ങളെ ദക്ഷിണ ഭാഗത്തിന് മുകളിൽ ആയി കാണുന്നതിനാൽ, ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ളവർ തങ്ങൾക്ക് മുകളിൽ ഉള്ളവർ ആണ് എന്ന ഒരു സങ്കൽപ്പം മലബാറിലും പടർന്നിരിക്കാം.

വടക്കൻ ഭാഗങ്ങളിൽ അവിടുള്ള പ്രാദേശിക നേതാക്കൾ സമൂഹത്തിൽ കുത്തിക്കടത്തിവിട്ട വിഘടനപരമായുള്ള നീക്കങ്ങൾ ഇങ്ങ് ദക്ഷിണ ഭാഗത്തുള്ള മലബാറിലും സാമൂഹികമായി ഒരു ആപ്പ് അടിച്ചു കയറ്റിയതുമാതിരി സമൂഹത്തിനെ നെടുങ്ങനെ മുറിച്ചിടാനാണ് ഇടയാക്കിയത്.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അടുത്ത എഴുത്തിൽ നൽകാം.

മുഹമ്മദീയരെ വ്യത്യസ്തരായി കാണുന്ന മറ്റൊരു സംഘടിത ജനവിഭാഗം, ബൃട്ടിഷ്-ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളിലേയും പോലെ മലബാറിലും വളർന്നുവന്നു. ഈ ഒരു അവസ്ഥാ വിശേഷം വന്നത് മലബാറിലെ വ്യത്യസ്ത മുഹമ്മദീയരിൽ ഐക്യത്തിനായുള്ള ഒരു പ്രേരണ വളർത്തിയിട്ടുണ്ടാവാം.

ഇതിന് വളമായി നിന്നിരുന്നത് ജനാധിപത്യവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും പ്രസ്താവനകളും, ജാഥകളും നോട്ടീസു വിതരണവും ലഘുലേഖാ അച്ചടിയും മൈതാന പ്രസംഗങ്ങളും മറ്റും ആയിരിക്കും.

അതിനിടയിൽ ഒരു വർഗ്ഗീയ കലാപവും. വർഗ്ഗീയ കലാപത്തിലെ രണ്ട് പക്ഷവും അന്യോന്യം പ്രകോപിപ്പിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു. രണ്ടു പേരും അന്യോന്യം ആരോപിക്കുമ്പോൾ, അതിൽ Britishഷുകാരേയും കൂട്ടിച്ചേർക്കും. ഉദാഹരണത്തിന് ഈ പ്രസ്താവന (1947) നോക്കുക:

'Even if Britain and Hindu Congress obstruct us we will never hesitate to shed our warm blood in our advance until the noble Pakisthan is secured."


ഈ പ്രസ്ഥാവനയിൽ കോൺഗ്രസും ബൃട്ടനും ഒരേ പക്ഷക്കാരാണ്!

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പണ്ട് മലബാറിൽ വളർത്തിവന്നിരുന്ന ശാന്തതയും സമാധാനും ചിതറിപ്പോയി എന്നുപറയാം എന്നു തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ കീഴ്ജനം കയറിയപ്പോൾ



ദക്ഷിണേഷ്യയിലെ കാര്യം പറയാം.

ഇസ്ലാം മത ജനങ്ങൾ ഒറ്റക്കൂട്ടർ ആയിരുന്നു എന്നു തോന്നുന്നില്ല. സുന്നികളും ഷിയാസും തമ്മിൽ കാലാകാലങ്ങളായി ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

ഡൽഹി ഭരിച്ചിരുന്ന അടിമ സുൾത്താൻമാരുടെ (Slave dynasty) ഇടയിലും വൻ കൂട്ടത്തലും വെട്ടിക്കൊല്ലലും നടന്നിട്ടുണ്ട്. മുഗൾ രാജാകുടുംബക്കാരിൽ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.

ദക്ഷിണേഷ്യയുടെ ഏതാണ്ട് മധ്യഭാഗത്തായുണ്ടായിരുന്ന ബാഹ്മിനി രാജ്യങ്ങൾ പതിറ്റാണ്ടുകളോളം തമ്മിൽ സംഘടിക്കാതെയാണ് നിന്നിരുന്നത്.

അതേ സമയം ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല രാജകുടുംബക്കാരും ഇസ്ലാം രാജുകുടുംബങ്ങളുമായി വൻ അടുപ്പത്തിൽ ജീവിച്ചിട്ടുണ്ട്. അതേ സമയം അവർ അവരുടെ കീഴിളുള്ള, ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, കീഴ്ജനത്തിനെ അകറ്റിത്തന്നെയാണ് നിർത്തിയിരുന്നത്.

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വന്നതോടുകൂടി, ഇസ്ലാമും കൃസ്തീയരും ജൈനരും ബുദ്ധമതക്കാരും മറ്റും അല്ലാത്ത വിവധ ജനവംശങ്ങളിൽപെട്ട പല ജനങ്ങളും ഹിന്ദുവെന്ന മേൽവിലാസത്തിൽ കയറി.

ബെങ്ഗോളികളും ഗുജറാത്തികളും മറാഠികളും കന്നടക്കാരും തമിഴരും കാശ്മീരുകാരും പട്ടാണികളും തിരുവിതാംകൂറുകാരും ഡെക്കാനികളും ബീഹാറിലെ ജാട്ടുകാരും പഞ്ചാബികളും മലബാറികളും മറ്റും ഒരേ മനുഷ്യവംശീയരാണ് എന്ന തോന്നൽ ചരിത്രപരമായി ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഇവരിൽ പലർക്കും മറ്റുള്ളവരെക്കുറിച്ച് അറിവ് തന്നെ വളരെ തുച്ഛമായിരുന്നിരിക്കാം.

പോരാത്തതിന്, ഈ ഓരോ കൂട്ടരിലും പല ജനവംശങ്ങളും ഉണ്ടായിരുന്നിരിക്കാം.

ഈ ജനവംശങ്ങൾ തമ്മിൽത്തമ്മിൽ പകയോടും വെറുപ്പോടും ജീവിച്ചിരുന്നിരിക്കാം. ഈ ജനക്കൂട്ടങ്ങളെ തങ്ങൾ ഒറ്റക്കൂട്ടരാണ് എന്ന് മനസ്സിലാക്കിക്കാൻ പറ്റിയ ഏറ്റവും ശക്തമായ ഉപാദി അവർക്ക് പൊതുവായുള്ള ഒരു ശത്രുവിനെ കാണിച്ചുകൊടുക്കുക എന്നുള്ളതായിരുന്നു. ആ പൊതു ശത്രുവാകട്ടെ ഇസ്ലാം മതക്കാരും.

തിരുവിതാകൂറിലെ ഈഴവർ ഈഴം ദ്വീപ് അഥവാ സിലോൺ (ഇന്നുള്ള ശ്രീ ലങ്ക) ദ്വീപിൽ നിന്നുമുള്ളവരാണ് എന്ന് പറയപ്പെടുന്നു. വേദകാല സംസ്ക്കാരവും അതിന് ശേഷംവന്ന ത്രിമൂർത്തീ സങ്കൽപ്പമുള്ള ആദ്ധ്യാത്മികതയും കലർന്നു നിൽക്കുന്ന ഇന്നുള്ള ഹിന്ദു മതവുമായി എന്ത് പാരമ്പര്യ ബന്ധമാണ് ഇവർക്ക് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല.

അതേ സമയം യവന രക്തപാതയും മധ്യേഷ്യൻ രക്തബന്ധപാതയും പോരാത്തതിന് മറ്റേതോ കറുത്ത ത്വക്കിൻനിറമുള്ളവരുടേയും രക്തബന്ധപാതകൾ കലർന്നുനിൽക്കുന്നവരായ വടക്കേ മലബാറിലെ തീയർക്കും എന്ത് ഹൈന്ദവ പാരമ്പര്യമാണ് ഉള്ളത് എന്നും ആലോചിക്കാവുന്ന കാര്യമാണ്.

തിരുവിതാംകൂറിലെ ഈഴവ നേതാക്കൾ Tellicherryയിൽ വന്ന് അവിടുള്ള തീയരെ ഈഴവ മേൽവിലാസത്തിൽ പെടുത്തി, എന്നിട്ട് അവിടെ അവർക്കായി ഒരു ബ്രാഹ്മണ മത ക്ഷേത്രം പണിതുകൊടുത്തു. ഈ പാതയിലൂടേയും തിരുവിതാംകൂറിലെ ചീഞ്ഞളിഞ്ഞ സാമൂഹിക ഭാവങ്ങൾ, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശത്തിൽ തിളങ്ങിത്തുടങ്ങിയിരുന്ന Tellicherryയിലേക്ക് പടർന്നുതുടങ്ങി.

മുകളിൽ സൂചിപ്പിച്ച ക്ഷേത്രത്തിനരികിലൂടെ പതിറ്റാണ്ടുകൾക്ക് മുൻപ് ഒരിക്കൽ പോകുമ്പോൾ, ക്ഷേത്രത്തിന് മുന്നിലായി ഒരു ബോഡ് (board): അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാ.

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സിനിമാ പാട്ടും പാടി തെരുവിലൂടെ ജാഥ നയിക്കുന്ന ഈഴവർക്ക് എന്ത് അഹിന്ദു?

Tellicheryയിലെ ഒരു തീയ്യ വ്യക്തിയോട് ഈ കാര്യം ചോദിച്ചു. ആ ആൾക്ക് ഈ ക്ഷേത്രം തീയരുടെ പാരമ്പര്യ ആദ്ധ്യാത്മികതയിൽ ഉള്ളത് അല്ലാ എന്ന കാര്യം അറിയില്ലായിരുന്നുവെന്ന് തോന്നുന്നു.

ആ ആൾ പറഞ്ഞു: മാപ്പിള ചെക്കന്മാർ ഉത്സവ സമയത്ത് പെൺകുട്ടികളെ എടങ്ങാറാക്കും. അതിനാലാണ് ഈ ബോഡ് വച്ചത് എന്ന്.

ചെക്കൻ എന്ന വാക്ക് pejorative വാക്കാണ്. ആ വാക്കിന്‍റെ നിർവ്വചനത്തിൽ നിന്നും രക്ഷനേടാൻ ചിലയിടങ്ങളിൽ തീയ തൊഴിലാളി വർഗ്ഗക്കാർ ശ്രമിച്ചിരുന്ന കാര്യം ഓർമ്മവരുന്നുണ്ട്.

ആകെക്കൂടി കലങ്ങിമറിഞ്ഞാണ് കാര്യങ്ങൾ കിടക്കുന്നത്. മുത്തപ്പൻ ക്ഷേത്രത്തിൽ ആർക്കും കയറിച്ചെല്ലാം. ആ ആദ്ധ്യാത്മികതയിൽ ഉള്ള ജനം ഹിന്ദുവായി മാറിയിരിക്കുന്നു. ആ വിധം തീയരെ ഹിന്ദവാക്കിയതിന് ശക്തമായ പിന്തുണയും പ്രേരണയും നൽകിയത് മലബാറിന് പുറത്തായുള്ള ഈഴവരുടെ നേതാക്കൾ ആണ്. ഈഴവരാകട്ടെ പാരമ്പര്യമായി ഹിന്ദുക്കളും അല്ല.

തിരുവിതാംകൂറിലെ അഹിന്ദുക്കളായ ഒരു കൂട്ടർ മലബാറിലെ അഹിന്ദുക്കളായ മറ്റൊരു കൂട്ടരെ കഭളിപ്പിച്ച് ഒന്നിച്ചു ചേർത്ത്, രണ്ട് കൂട്ടരും ഹിന്ദുക്കൾ ആയി. എന്നിട്ട് അവർ നിർമ്മിച്ച ക്ഷത്രത്തിന് മുന്നിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലായെന്ന ബോഡും സ്ഥാപിച്ചു. തങ്ങൾ തന്നെയാണ് അഹിന്ദുക്കൾ എന്ന കാര്യം അവരിൽ ആർക്കും ഒരു ബോധോദയമായി വന്നില്ലായെന്ന് തോന്നുന്നു.

ഇവിടെ കാണുന്ന വൻ ഹാസ്യം, യഥാർത്ഥ ഹിന്ദുക്കളായ ബ്രാഹ്മണർക്ക് ഈ ബോഡുമായി എന്തെങ്കിലും ബന്ധം കാണുമോ എന്നതാണ്. അവർക്ക് ഈ ക്ഷേത്രത്തോടു തന്നെ കാര്യമായി ബന്ധം കാണും എന്നും തോന്നുന്നില്ല. ഈ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോ മീറ്റർ ദൂരത്താണ് തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രം. അത് ബ്രാഹ്മണ (ഹൈന്ദവ) ക്ഷേത്രം തന്നെയാണ് എന്നു തോന്നുന്നു.

ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളോട് മലബാർ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ വടക്കൻ പ്രദേശങ്ങളിലെ പല ദുഷിച്ച കാര്യങ്ങളോടും ഒപ്പം അവിടുള്ള വർഗ്ഗീയ വിരോധവും മലബാറിലേക്ക് കടന്നുവന്നു. ഈ വർഗ്ഗീയ വിരോധം ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സൃഷ്ടി അല്ലതന്നെ.

ദക്ഷിണ മലബാറിൽ ഇസ്ലാം മതക്കാരിലെ ഉന്നതരോട് ഹൈന്ദവർക്കും (ബ്രാഹ്മണർക്കും) അവരുടെ അനുയായികളായ അമ്പലവാസികൾക്കും നായർമാർക്കും കഠിനമായ ശത്രുത പാരമ്പര്യമായി ഉണ്ടായിരുന്നതായി തോന്നുന്നില്ല. കാരണം, ബ്രാഹ്മണ പക്ഷം അറബിക്കച്ചവടക്കാരുമായി സഹകരിച്ചിരുന്നു.

ഹൈദ്രാലിയുടേയും ടിപ്പുവിന്‍റേയും ആക്രമണങ്ങൾ ഈ ബന്ധത്തിൽ വൻ പാളിച്ചകൾ സൃഷ്ടിച്ചിട്ടുണ്ടാവാം. ഇസ്ലാം മതത്തിലേക്ക് കീഴ്ജനവംശങ്ങൾ കയറിയതോടുകൂടി, ഈ ബന്ധത്തിൽ കൂടുതൽ സങ്കീർണ്ണതകൾ കയറിക്കൂടി.

ഈ എഴുത്തിന്‍റെ ഭാഗം 1, അദ്ധ്യായം 103ൽ പരാമർശിക്കപ്പെട്ട വൻ ഭൂജന്മിയായ ഇസ്ലാം സാഹിബ് കുടുംബക്കാരെ അവിടങ്ങളിൽ ഉള്ള സാധാരണ മാപ്പിളമാർ വൻ ഭയത്തോടുകൂടിയാണ് വീക്ഷിച്ചിരുന്നത്. രണ്ട് കൂട്ടരും ഇസ്ലാം ആണ് എന്ന കാര്യം സാമൂഹികമായി ഒരു വൻ കാര്യമായിരുന്നില്ല. ആദ്യത്തേത് ജന്മി കുടുംബവും, മറ്റേത് തൊഴിലാളി കുടുംബങ്ങളും ആയിരുന്നു എന്നതിനാണ് പ്രാധാന്യം.

വ്യത്യസ്ത സാമൂഹിക മേൽവിലാസങ്ങൾ പേറുന്ന ഇസ്ലാം മതത്തിൽ കീഴ്ജനം കയറിയതോടൂടി, ബ്രാഹ്മണ മതക്കാർക്കും അവരുടെ അനുയായികൾക്കും, ഇസ്ലാം മതക്കാരിൽ ചിലരുടെ പെരുമാറ്റങ്ങൾ പലരീതിയിലും പ്രകോപനപരമായി തോന്നിത്തുടങ്ങിയിരിക്കാം. പോകോപനം ഇസ്ലാം മതമോ, മുഹമ്മദീയർ ചെയ്ത കാര്യങ്ങളോ ആവില്ല. മറിച്ച് കീഴ്ജനം എന്ന മേൽവിലാസം പേറുന്നവർ ചെയ്തതുതന്നെ ആവും.

ബ്രാഹ്മണ പക്ഷം കീഴ്ജനത്തിനോട് വിദ്വേഷത്തോടുകൂടി പെരുമാറുന്നത്, ഇസ്ലാമിനോട് വിരോധത്തിൽ പെരുമാറുന്നതായി മാറി മനസ്സിലാക്കപ്പെടും. സാമൂഹിക വേദികളിൽ മാപ്പിളയെന്ന വാക്ക് മലബാറിലെ ഇസ്ലാമിലെ ഏവരുടേയും മേൽവിലാസത്തിൽ പടർന്നുകേറിയിരിക്കാം.

കീഴ്ജന മുഹമ്മദീയർ പ്രകോപിപ്പിച്ചാൽ അത് മാപ്പിളാന്മാർ പ്രകോപിപ്പിച്ചു എന്നാവും സമൂഹത്തിൽ പടരുന്ന വിവരം.

ഈ പറഞ്ഞതൊക്കെ മനസ്സിൽ കയറിവന്ന ചിന്തകളാണ്. മനസ്സിൽ കയറിവാരത്ത വിവരങ്ങളും വാസ്തവങ്ങളും കണ്ടേക്കാം.

ഇനി പറയാൻ പോകുന്നത്, ബൃട്ടിഷ് ഇന്ത്യയിൽ വിതറിയ രാഷ്ടീയക്കളി മലബാറിലും പടർന്നപ്പോൾ, ഇസ്ലാമിക സാമൂഹിക നേതാക്കൾ അതിനെ ഏതുവിധത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചുവെന്ന കാര്യമാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ ബൃട്ടിഷ്-മലബാറിലേക്ക് ഇറക്കുമതിചെയ്യാൻ വേണ്ടി



കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന കാര്യം ഒരു പ്രത്യയശാസ്ത്രമായി മനസ്സിലാക്കി ജീവിക്കുന്നവരുടെ ഇടയിലേക്കാണ് ഇങ്ഗ്ളണ്ട് ഭരണം, സാമൂഹിക സമത്വത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും വ്യക്തിക്ക് അന്തസ്സിനായുള്ള അവകാശങ്ങളുടേയും മറ്റും ആയങ്ങൾ ഇറക്കിവിടാൻ ശ്രമിക്കുന്നത്.

ഏതുകാര്യത്തിലും കുരുട്ടുബുദ്ധിപ്രയോഗമാണ് വ്യക്തിയുടെയും വ്യക്തികളുടേയും കാര്യക്ഷമതയുടേയും കൂർമ്മബുദ്ധിയുടേയും മികവിന്‍റെ മുഖമുദ്രയായി ഈ ഉപദ്വീപിൽ കാണപ്പെട്ടിരുന്നത്. ഇങ്ങിനെയുള്ള ഒരു ജനത്തിന് സ്വയം ഭരണത്തിന്‍റേയും ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള ഉപാധികളും സംവിധാനങ്ങളും കീഴ്വഴക്കങ്ങളും സൃഷ്ടിച്ചെടുക്കുവാനും, അതുമായി ബന്ധപ്പെട്ട ഔചിത്യങ്ങളും മാന്യമായ ഇടപാടുകളും മറ്റും ജനങ്ങൾക്ക് പറഞ്ഞും കാണിച്ചും മനസ്സിലാക്കിക്കൊടുക്കാനും ഇങ്ഗ്ളിഷ് ഭരണം കാര്യമായിത്തന്നെ പണിപ്പെട്ടിരുന്നു.

എന്നാൽ അവർക്ക് മനസ്സിലാകാതെ പോയ ഒരു കാര്യമുണ്ട്. അവർ എന്തുകാര്യം പറഞ്ഞാലും പ്രഖ്യാപിച്ചാലും, അതിനെ വ്യഖ്യാനിച്ചും വിശകലനം ചെയ്തും പൊതുജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത് പ്രാദേശിക സാമൂഹിക ഉന്നതർ തന്നെയാണ്. ഈ സാമൂഹിക ഉന്നതർ, ഈ വിധ കാര്യങ്ങളുടെ സദുദ്ദേശത്തെ എത്രമാത്രം കൃത്യതയോടുകൂടി പൊതുജനങ്ങൾക്ക് പറഞ്ഞുകൊടുക്കും എന്ന കാര്യം വായനക്കാരന് ഊഹിക്കാവുന്നതേയുള്ളു.

സമൂഹം പടിപടിയായുള്ളതും, ഓരോ പടിയിലും തമ്മിൽത്തമ്മിൽ കുത്തനെ 180° എതിർ വശങ്ങളിലേക്ക് തെറിച്ചു നിൽക്കുന്നതുമായ വ്യക്തികൾ ഉള്ളതാണ്. (↓ഇഞ്ഞി - ഇങ്ങൾ↑)

പാരമ്പര്യമായി കീഴ്ജനത്തിനെ ശകാരിച്ചും, അടിച്ചും വെട്ടിവീഴ്ത്തിയും ചതിച്ചും പിഴയടപ്പിച്ചും വെറും നിലത്തിരുത്തിയും ഏതമിടീച്ചും നാറുന്ന വേലകൾ ചെയ്യിച്ചും മറ്റ് impositionനുകൾ ചുമത്തിയും കഠിനവേലചെയ്യിച്ചും ജീവിക്കുന്ന വിവിധ നിലവാരത്തിലുള്ള ഉന്നതരും അവരുടെ കീഴ്ജനങ്ങളും ഒന്നിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലേക്കാണ് ജനാധിപത്യമെന്ന ആശയം ഉഴുത് വിതറി വിളയിക്കാൻ ശ്രമിക്കപ്പെടുന്നത്.

ഇങ്ഗ്ളണ്ടിൽ അന്ന് ഉണ്ടായിരുന്ന ജനാധിപത്യം ഈ ഉപഭൂഖണ്ഡത്തിൽ വളർന്നുവരില്ല എന്നത് 100 ശതമാനം ഉറപ്പുള്ള കാര്യം തന്നെയാണ്.

ജന്മികടുംബക്കാരും മറ്റ് സാമൂഹിക ഉന്നതരും വെപ്രാളപ്പെടും. കീഴ്ജനം കയറൂരിവിട്ടതുമാതി പെരുമാറിത്തുടങ്ങിയേക്കാം.

മലയാളം സ്കൂളിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ ഇഞ്ഞിയെന്ന് സംബോധന ചെയ്യുകയും ഓൻ / ഓള് എന്ന് പരാമർശിച്ച് പറയുകയും പോരാത്തിന് എടീ, എടാ എന്നല്ലാമുള്ള വാക്കുകളിൽ താക്കിത് ചെയ്യുകയും മറ്റും ചെയ്യും. ചിലപ്പോൾ അവരുടെ മുഖത്തിട്ടടിക്കുകയും ചെവിപിടിച്ച് തിരിക്കുകയും മുട്ടുകുത്തിച്ചുനിർത്തുകയും തമ്മിൽത്തമ്മിൽ ചെവിക്ക് പിടിച്ച് ഏത്തമിടീക്കുകയും ചെയ്യും. വേണമെങ്കിൽ മറ്റ് രീതികളിലും അപമാനിക്കും. ഇവരുടെ മാതാപിക്കാളേയും ചിലപ്പോൾ സ്കൂളിലേക്ക് വിളിപ്പിച്ച് അപാനിച്ചുവിടുകയും ചെയ്തേക്കാം.

അതേ സമയം വിദ്യാർത്ഥികൾ വ്യക്തിപരമായും കൂട്ടത്തോടേയും അദ്ധ്യാപകരെ 'ബഹുമാനിക്കുകയും' അവർക്ക് അടിയാളത്തം പ്രഖ്യാപിക്കുകയും ചെയ്യും.

ഇങ്ങിനെയുള്ള ഒരു സ്കൂളിൽ പെട്ടെന്ന് ഒരു ദിവസം ഒരു ഇങ്ഗ്ളിഷ് ഭരണം വന്ന്, അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരേ നിലവാരക്കാണ് എന്നും സ്കൂൾ നടത്തിപ്പിനായി ഒന്നിച്ചുള്ള ഒരു തിരഞ്ഞെടുപ്പിൽ പങ്കെടുക്കണം എന്നും, ആ വിധമായുള്ള ഒരു തിരഞ്ഞെടുപ്പിൽ വിദ്യാത്ഥികളിലും അദ്ധ്യാപകരിലും പെട്ട ആർക്കും ഭരണ സമിതിയിൽ തിരഞ്ഞെടുക്കപ്പെടാം എന്നെല്ലാമുള്ള രീതിയിൽ കാര്യങ്ങൾ ചട്ടപ്പെടുത്തിയാലത്തെ കാര്യം ഒന്ന് ഓർത്തു നോക്കുക.

അദ്ധ്യാപകർ വിഷമിക്കും. എന്തെങ്കിലും കുരുട്ടിബുദ്ധിപ്രയോഗം ചെയ്തുകൂട്ടിയാലെ അവർക്ക് ജീവിച്ചുപോകാൻ പറ്റുള്ളു.

അതേ പോലൊക്കെത്തന്നെയാണ് ബൃട്ടിഷ്-മലബാറിലും ഉന്നത കുടുംബക്കാർ ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങളെ നേരിട്ടത്. ഈ ഉന്നത കുടുംബക്കാരിൽ മലബാറിലെ മുഹമ്മദീയ ഉന്നത കുടുംബക്കാരും പെടു

എന്ത് കാര്യവും ഏത് നിലവാരക്കാരനോടും നേരിട്ടു സംസാരിക്കാനും ചർച്ച ചെയ്യാനും സൗകര്യം നൽകുന്നതാണ് ഇങ്ഗ്ളിഷ് ഭാഷ. എന്നാൽ ഏതു കാര്യവും പലരോടും നേരിട്ടു സംസാരിക്കാനും, ആ വിധം അവയ്ക്ക് പരിഹാരം നേടാനും ഫ്യൂഡൽ ഭാഷകളിൽ പാതകൾ ഇല്ലതന്നെ. പിന്നെയുള്ളത് വളഞ്ഞ് തിരിഞ്ഞും, വൻ ബന്ധങ്ങളുടെ സൂചനകൾ നൽകിയും പിന്നിലൂടെ പോയി വൻ ബന്ധങ്ങളുടെ സമ്മർദ്ദം ഏൽപ്പിച്ചും, ആൾക്കൂട്ട ബലം പ്രകടിപ്പിച്ചും മറ്റും മറ്റുമാണ് ഈ പ്രദേശത്ത് പലവിധ കാര്യങ്ങൾ ചെയ്തു തീർക്കുന്നത്.

ആളുകൾ നേരെയുള്ള പാതയല്ല തേടുക. മറിച്ച് കുറുക്കുവഴികളും കുരുട്ടുബുദ്ധപ്രയോഗവും ആണ് എന്തിനും തേടുക. അല്ലാതെ മാർഗ്ഗമില്ലതന്നെ. നേരെചൊവ്വെയുള്ള പാതകളിൽ വൻ ആശയവിനിമയ തടസ്സങ്ങൾ നിൽക്കുന്നുണ്ടാവും.

ഇങ്ങിനെയുള്ള ഒരു പ്രദേശത്താണ് വോട്ടവകാശവും ബാലറ്റു കടലാസിൽ രേഖപ്പെടുത്തലും അവയുടെ കൂട്ടമായുള്ള എണ്ണലും മറ്റും ഇങ്ഗ്ളിഷ് ഭരണം തുടങ്ങുന്നത്. ഈ വിധ കാര്യങ്ങളിലൂടെ ജനങ്ങളിൽ വൻകിട സാമൂഹിക സമത്വ ആശയങ്ങൾ പടരും എന്ന് ഇങ്ഗ്ളിഷ് ഭരണം പ്രത്യാശപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്ക് ആളെ തിരിഞ്ഞില്ലാ (ആളെ മനസ്സിലായില്ലാ) എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

ആര് വോട്ട് ചെയ്തുവെന്നോ അവർ ആർക്ക് വോട്ട് ചെയ്തുവെന്നോ എന്നതിലല്ല കാര്യം. മറിച്ച് ആരാണ് ഈ വോട്ടുകൾ എണ്ണുന്നത് എന്നതിലാണ് കാര്യം എന്ന് പണ്ടെപ്പോഴോ Joseph Stalin പറഞ്ഞിട്ടുണ്ട് പോലും.

ഇങ്ഗ്ളിഷുകാർ കണ്ടെത്തിയ ജനാധിപത്യ പ്രക്രിയയിലെ എല്ലാ വിധ നടപടി ക്രമങ്ങളും അവർ തന്നെ ചെയ്യുകയാണ് എങ്കിൽ പ്രശ്നമില്ല. എന്നാൽ ഇന്നുള്ള ഇന്ത്യയിലെ കാര്യം തന്നെ നോക്കാം. ആരാണ് ഈ വിധ കാര്യങ്ങളിൽ നിർവ്വഹണം നടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും തിരഞ്ഞെടുപ്പിൽ വിജയികളെ കണ്ടെത്തപ്പെടുന്നത്.

ഇന്ത്യക്കാരും മറ്റ് ഫ്യൂഡൽ ഭാഷക്കാരും മറ്റും കൂട്ടത്തോടെ കുടിയേറിപ്പാർക്കുന്ന മറ്റ് ഇടങ്ങളിലും കാര്യങ്ങൾ ഈ വിധം തന്നെയാകാനാണ് സാധ്യത.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അലകൾ മലബാറിൽ



ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ ഒരു പ്രത്യേകതയുണ്ടായിരുന്നു. ആർക്കും കയറി നേതാവാകാം. രാഷ്ട്രീയ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് പ്രക്ഷേഭങ്ങളും മറ്റും സംഘടിപ്പിക്കാം. പ്രക്ഷോഭവും ഒച്ചപ്പാടും മൈതന പ്രസംഗവും നോട്ടീസ് വിതരണവും മറ്റും വേണം. എന്നാലെ നാലുപേർ അറിയുള്ളു. പിന്നെയങ്ങോട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കൽ ആണ്.

ഇതുമായി ബന്ധപ്പെട്ട് ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും പല പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ടാവാം. വ്യക്തമായി അറിയില്ല. എന്നാൽ ഈ വിധ വേണ്ടാതീനമൊന്നും പ്രാദേശിക സ്വതന്ത്ര രാജ്യങ്ങളിൽ നടപ്പില്ലതന്നെ. അവിടെ പാരമ്പര്യ നിയമം തന്നെ നാട്ടുരാജാവിന്‍റെ ഉദ്യോഗസ്ഥർ നടപ്പിലാക്കും.

1919തിൽ ആണ് എന്നു തോന്നുന്നു, ഖിലാഫത്ത് പ്രസ്ഥാനം അഥവാ Khilafat Movement ബൃട്ടിഷ്-ഇന്ത്യയിൽ കോലഹലം ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല. എന്നാൽ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം തുർക്കിയിലെ ഭരണാധിപനായ സുൽത്താന്‍റെ മേൽ പലവിധ പരിമിതികളും വന്നുപെട്ടുവെന്നും അതിന് ഉത്തരവാദികൾ ബൃട്ടൻ ആണ് എന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ മുഹമ്മദീയരായ ചില വ്യക്തികൾ ഒരു രാഷ്ട്രീയ പ്രക്ഷോഭം അഴിച്ചുവിടാൻ ശ്രമിച്ചതാണ് ഈ Khilafat Movement എന്നു തോന്നുന്നു.

എന്നാൽ ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തുനിന്നുമാണ് ഇതിന്‍റെ ആരംഭം എന്നും എഴുതിക്കാണുന്നു.

തുർക്കിയിലെ രാജാവിനെ ലോകമെമ്പാടുമുള്ള മുഹമ്മദീയർ അവരുടെ ആത്മീയ നേതാവായി കണ്ടിരുന്നുവോ എന്ന് വ്യക്തമല്ല. അങ്ങിനെയെങ്കിൽ, ബൃട്ടണുമായി അന്ന് വൻ ബന്ധമുള്ള അറേബ്യൻ ഗൾഫ് നാടുകുളിൽ വൻ പ്രശ്നങ്ങൾ ഉയർന്നേനെ. പോരാത്തതിന്, തുർക്കിയിൽ തന്നെ Mustafa Kemal Atatürkന്‍റെ നേതൃത്വത്തിൽ വൻ ബഹുജന വിപ്ളവം നടക്കുകയും അവിടുള്ള ഖലീഫാ രാജ സ്ഥാനം റദ്ദാക്കപ്പെടുകയും ചെയ്യപ്പെട്ടു.

പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയിലെ വടക്കൻ പ്രദേശങ്ങളിലെ മുഹമ്മദീയരുമായി മലബാറിലെ മുഹമ്മദീയർക്ക് വ്യക്തമായ ചരിത്രപരമായുള്ള ബന്ധം ഉണ്ടോ എന്നതും വ്യക്തമല്ല.

എന്നാൽ ബൃട്ടിഷ്-ഇന്ത്യയെന്ന വൻ പാത്രത്തിൽ ഉൾക്കൊള്ളുന്നവർ ആണ് ഈ രണ്ട് കൂട്ടരും. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേയും അതിനോട് ബന്ധിക്കപ്പെട്ട നാട്ടുരാജ്യ റെയ്ൽവേകളും ഉണ്ട്. വടക്കുള്ള എന്ത് കോലാഹലവും ഇങ്ങ് മലബാറിലേക്ക് എത്തിക്കാൻ പ്രയാസം ഇല്ലതന്നെ.

ഖിലാഫത്ത് പ്രസ്ഥാന പ്രക്ഷോഭം തിരുവിതാംകൂർ രാജ്യത്തിൽ നടന്നിരുന്നുവോ എന്ന് അറിയില്ല.

തുർക്കിയിലെ വ്യക്തമായ സാമൂഹിക വാസ്തവം അറിയാതെ ബൃട്ടിഷ്-ഇന്ത്യയിൽ രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് ഉയരാൻ ഉള്ള ഒരു പാതയായാണ് അന്ന് ഖിലാഫത്ത് പ്രസ്ഥാനം നടന്നത് എന്നാണ് തോന്നുന്നത്. വ്യക്തമായി പറയനുള്ള വിവരം ഇല്ല.

എന്നാൽ മുഹമ്മദീയർ മാത്രമല്ല, മറിച്ച് വീട്ടിൽ വൻ സമ്പത്തുള്ള പലരും പലവിധ രാഷ്ട്രീയക്കളികൾ അന്ന് നടത്തിയിരുന്നു. അതിനെക്കുറിച്ചെല്ലാം പലതും പിന്നീട് പറയാം.

ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ച് നമ്പൂതിരിപ്പാടും പലതും പറഞ്ഞതും എഴുതിയതും കാണുന്നുണ്ട്. ആരോപണം മുഴുവൻ ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ തന്നെ. വൻ വിപ്ളവക്കാരനാണ് നമ്പൂതിരിപ്പാട്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം വന്നിട്ടാണ് കീഴ്ജനങ്ങളിൽ പെട്ട മിക്ക അടിമജനത്തിനും നമ്പൂതിരിമാരുടെ അടിമത്തത്തിൽനിന്നും മോചനം കിട്ടിയത് എന്നു മാത്രം നമ്പൂതിരിപ്പാടിന് അറിയില്ലാ എന്നു തോന്നുന്നു.

തുർക്കിയിൽ അവിടുത്ത ജനം തന്നെ ഖലീഫാ പ്രസ്ഥാനത്തെ റദ്ദാക്കിയ സ്ഥിതിക്ക്, ബൃട്ടിഷ്-ഇന്ത്യയിൽ വൻ പ്രക്ഷോഭങ്ങൾ നടത്തിയത് തനി വിഡ്ഢിത്തം തന്നെയാണ് എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല. കാരണം വൻ മുതലെടുപ്പ് പദ്ധതിയായിരുന്നു അത് എന്ന് പറയാം എന്നു തോന്നുന്നു.

ബൃട്ടിഷ്-ഇന്ത്യയിൽ ഗാന്ധി രാഷ്ട്രീയ കളിയുമായി കയറിയ നേരമാണ് എന്നു തോന്നുന്നു. ഗാന്ധിയും വിട്ടില്ല. ഖിലാഫത്തെങ്കിൽ ഖിലാഫത്ത്! എന്തെങ്കിലും ഒന്നിൽ കയറിവേണം നേതാവാകാൻ.

ഏതാണ്ട് ഇതേ അവസരത്തിൽ ആണ് ദക്ഷിണ മലബാറിൽ ഒരു വൻ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബൃട്ടിഷ് മലബാർ അന്ന് മെഡ്രാസ് പ്രസിഡൻസിയുടെ ഭാഗമാണ്. മെഡ്രാസ് പ്രസിഡൻസി അന്ന് ഭരിക്കുന്നത് കോൺഗ്രസ് മന്ത്രിസഭായണ് എന്നു തോന്നുന്നു. വർഗ്ഗീയ കലാപം ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് എന്നാണ് വടക്കുള്ളവരുടെ നിർവ്വചനം.

ഏതാണ്ട് 1900മുതൽ ബ്രാഹ്മണരുടെ ഉന്നത സാമൂഹിക പദവിയിൽ കോട്ടം സംഭവിക്കുകയും, പല കീഴ്ജനങ്ങളും ഹിന്ദുക്കളായി നിർവ്വചിക്കപ്പെടുകയും ചെയ്തു തുടങ്ങിയിരുന്നു. ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ രേഖകളിൽ ഈ വിധം തന്നെയാണ് നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നത്.

ഈ വിവരം പല വ്യത്യസ്ത ജനവംശീയരിലും വന്നുതുടങ്ങിയിരുന്നു. അതോടെ ഒരു വൻ ഹിന്ദു ജനക്കൂട്ടത്തിന്‍റെ ഇടയിൽ പെട്ടപോയി ബൃട്ടിഷ്-മലബാറിലെ പല വ്യത്യസ്ത മുഹമ്മദീയ ജനക്കൂട്ടങ്ങളും. ഒരു വൻ ഹിന്ദു ജനക്കൂട്ടത്തിന്‍റെ സാന്നിദ്ധ്യം മുഹമ്മദീയരിലും വ്യക്തമായ മാറ്റങ്ങൾ സാമൂഹിക മേൽവിലാസത്തിൽ വരുത്തിയിരിക്കാം. അവരും ഒരു വൻ സംഘടിതമായ കൂട്ടരായി മാറാനുള്ള സാധ്യതകളാണ് ഹിന്ദുവെന്ന വൻ ജനക്കൂട്ടത്തിന്‍റെ സാന്നിദ്ധ്യം കളം ഒരുക്കിയത്. സമൂഹത്തിന് ഇടയിലായി ഒരു വൻ മതിൽകെട്ടു വന്നുവെന്നതുമാതിരി ആയി.

സമൂഹത്തിന്‍റെ ഏതെങ്കിലും ചെറിയൊരു ദിക്കിൽ ഉള്ള വ്യക്തി വിരോധവും, അതുമായുള്ള കൈയ്യാങ്കളിയും മറ്റും സമൂഹത്തിൽ രണ്ട് വ്യത്യസ്ത അഗ്നിഗോളങ്ങൾ പോലെ വൈകാരികമായി ആളിപ്പടരും.

ചിലപ്പോൾ ഒരു തീയ തൊഴിലാളിയും ഒരു മുഹമ്മദീയനായ പണിക്കാരനും തമ്മിലുള്ള വിദ്വേഷം, ആളിപ്പടർന്ന് തീയനെ അടുപ്പിക്കാത്ത ബ്രഹ്മണരേയും ഉന്നത നിലവാരം നിലനിർത്തുന്ന തങ്ങൾ കുടുംബക്കാരേയും സാമൂഹിക ഏറ്റുമുട്ടലിൽ ചെന്നെത്തിച്ചേക്കാനാവും.

ഇവരെല്ലാം തന്നെ എത്രമാത്രം ഏറ്റുമുട്ടിയാലും രാജ്യത്തേയും സമൂഹത്തേയും ബൃട്ടിഷ്-മലബാറിനെയും നിയമ സമാധാനത്തിൽ നിലനിർത്തുന്നത് ഇങ്ഗ്ളിഷ് ഭരണം തന്നെ. ഈ ഒരു കുടയില്ലായിരുന്നുവെങ്കിൽ നാട് നാനാവിധമാകുമായിരുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. സംഭവ ചരിത്രത്തെ സിനിമാക്കാർ തിരുത്തിയെഴുതുന്നതിനെക്കുറിച്ച്



ദക്ഷിണ മലബാറിൽ നടന്ന മാപ്പിള ലഹളയെന്ന വർഗ്ഗീയ കലാപത്തെക്കുറിച്ച് ഈ എഴുത്തിൽ എഴുതാൻ പറ്റില്ലതന്നെ. കാരണം, അന്ന് നടന്ന സംഭവങ്ങളുടെ കൃത്യമായ വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ പക്കൽ ഇന്ന് ഇല്ല. എന്നാൽ അന്നത്തെ പലവിധ പോലീസ് കേസുകളും കോടതി വിധികളും archive org ലഭ്യമാണ് എന്നാണ് തോന്നുന്നത്.

ഇങ്ങിനെയൊരു കാര്യം പറയുമ്പോഴും വായനക്കാരൻ മനസ്സിൽ വെക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്.

മലബാർ പ്രദേശത്തും, തിരുവിതാംകൂറിലും ദക്ഷിണേഷ്യ മുഴുവനായുള്ള ഇടങ്ങളിലും പാരമ്പര്യമായി ഈ വിധമല്ല ഭരിക്കുന്നവർ വിപ്ളവ പ്രസ്ഥാനങ്ങളെ നേരിടുക. പോലീസ് അറസ്റ്റും FIRറും കോടതിയും വിചാരണയും, അതിന്‍റെയെല്ലാം രേഖകളും വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ശിക്ഷയും മറ്റും ഇങ്ഗ്ളിഷ് ഭരണമാണ് ഈ പ്രാകൃത ദേശത്ത് കൊണ്ടുവന്നത്.

ഇവിടുള്ള പാരമ്പര്യ രീതി, ആളെ മരത്തിൽ ആണികൊണ്ട് അടിച്ചിടൽ, കൈയും കാലും വെട്ടിമുറിക്കൽ, കാലുകൾ രണ്ടും രണ്ട് വ്യത്യസ്ത ആനകളോട് കെട്ടിയിട്ട് ആ ആനകളെ വ്യത്യസ്ത ദിശകളിലേക്ക് നടത്തിക്കൽ, ലോഹ ഫ്രെയ്മിൽ ആളെ അടച്ചിട്ട് നാൽക്കവലയിൽ ദിവസങ്ങളോളം കുത്തിനിർത്തുക ചീഞ്ഞളിഞ്ഞ് മരിക്കുന്നതുവരെ, ആളുടെ കൈയും കാലും അടിച്ചുടക്കുക, പുരുഷന്മാരേയും സ്ത്രീകളേയും ചെറിയ കൂടുകളിൽ ഒന്നിച്ച് ദിവസങ്ങളോളം കൂട്ടമായി പൂട്ടിയിടുക. ഇങ്ങിനെയെല്ലാം.

Al-Biruni ഏതാണ്ട് 1048ൽ മുഗൾ രാജാവിന്‍റെ കൊട്ടാരത്തിൽ വച്ച് വളരെ ക്രൂരമായി ആളുകളെ മർദ്ദിക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയത് വായിച്ചതായി ഓർക്കുന്നു.

വേറൊരു ഓർമ്മ മുഗൾ രാജാവായ ഷാജഹാനെക്കുറിച്ചാണ് എന്നു തോന്നുന്നു. വ്യക്തമായി ഓർമ്മയില്ല. വളരെ കാലങ്ങൾക്ക് മുൻപ് വായിച്ച ഒരു കാര്യമാണ്. ഇന്ന് ഈ വിവരം ഓൺലൈനായി കണ്ടെത്താൻ ആയിട്ടില്ല.

അത് ഈ പ്രകാരം ആണ്:

ഷിയാസും സുന്നികളും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ്. ഷാജഹാൻ തന്‍റെ എതിർ പക്ഷത്തുള്ളവരെ തടവിലാക്കി. ഒരു വൻ മൈതനത്ത് കുറെ കുത്തനെയുള്ള കുഴികൾ കുഴിച്ചു. ഒരോ തടവുകാരനേയും ഓരോ കുഴിയിൽ കഴുത്തോളം വരെ കുഴിച്ചിട്ടു. തലമാത്രം പുറത്ത്. ഈ മൈതാനത്തിലേക്ക് ആനെകളെക്കൊണ്ടുവന്നു. ആ ആനകളുടെ പിന്നിൽ വൻ പടക്കങ്ങൾ കെട്ടിയിട്ട്, പടക്കം പൊട്ടിച്ച്, അവയെ ഈ മൈതാനത്തിലൂടെ ഓടിച്ചു. തല ചമ്മന്തിയാകാതെ ഭാഗ്യത്താൽ രക്ഷപ്പെട്ടവർ പിന്നെയുള്ള ജീവിതത്തിൽ യാതോരു വിപ്ളവത്തിനും തുനിയില്ലാ എന്നു വിശ്വസിക്കാം.

ഈ കഥയുടെ വ്യക്തമായ വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ പക്കൽ ഇന്ന് ഇല്ല. ഷാജഹാൻ തന്നെയാണോ ഈ രാജാവ് എന്നും ഉറപ്പിച്ച് പറയാൻ ആവില്ല.

1921ന് അടുത്തായി നടന്ന മാപ്പളി ലഹള ഒരു വർഗ്ഗീയ കലാപം അല്ലായെന്നും അത് വിദേശ ഭരണത്തിന് എതിരായി ദക്ഷിണ മലബാറിൽ നടന്ന ഒരു വിപ്ളവമാണ് എന്നും ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ഗ്ളിഷ് ഭരണം ഒരു വിദേശ ഭരണം ആണ് എങ്കിൽ ഹിന്ദിക്കാരുടെ ഭരണം സ്വദേശ ഭരണം ആണ് എന്ന് ബൃട്ടിഷ്-മലബാറിൽ എന്നാണ് ബോധോദയം വന്നത് എന്ന് അറിയില്ല.

കാരണം, ഹിന്ദിക്കാരുടെ കൈയിലേക്ക് ബൃട്ടിഷ്-മലബാർ 1947ൽ തെന്നിവീഴും എന്ന് അറിഞ്ഞപ്പോൾ, സ്വന്തമായുള്ള മാപ്പിളസ്ഥാൻ സൃഷ്ടിക്കാൻ ശ്രമം നടന്ന ഇടമാണ് ദക്ഷിണ മലബാർ. ഈ 'മാപ്പിളസ്ഥാൻ' ചിന്താഗതി തികച്ചും സങ്കുചിതമായ ഒരു ചിന്താഗതി ആവാൻ കാരണം, മലബാറിലെ ജനത്തിനെ ഹിന്ദിക്കാരുടെ രാഷ്ട്രീയ ചിന്തകൾ അന്ന് രണ്ട് വ്യത്യസ്ത ജനമായി വെട്ടിമുറിച്ചിരുന്നു എന്നതു കൊണ്ടാവാം.

അല്ലായെങ്കിൽ ആ മാപ്പിളസ്ഥാൻ എന്ന ചിന്താഗതിക്ക് പകരം ബൃട്ടിഷ്-മലബാർ എന്ന സ്വദേശ ഭരണത്തെക്കുറിച്ച് മലബാറിലെ ജനത്തിന് ചിന്തിക്കാൻ പറ്റുമായിരുന്നു. എന്നാൽ തലയിൽ മുഴുവൻ വടക്കൻ ഇന്ത്യൻ രാഷ്ട്രീയ ചിന്തകൾ ആണ്. ആളകുൾക്ക് വെളിവില്ലാതായിരുന്നു എന്നു വ്യക്തം.

ദക്ഷിണ മലബാറിലെ ലഹളയെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ളവമായി ചിത്രീകരിച്ചാൽ, ഹിന്ദു മേൽവിലാസത്തിൽ നിൽക്കുന്നവർ സമ്മതിച്ചുകൊടുക്കും എന്നു തോന്നുന്നില്ല.

ഈ എഴുത്തുകാരൻ Trivandrumത്ത് കോളെജിൽ പഠിക്കുന്ന കാലത്താണ് മാപ്പിള ലഹളയെ കഥയാക്കി, ഇന്നുള്ള സുപ്പർ സ്റ്റാർ ഹീറോ ആയുള്ള സിനിമ പുറത്തുവന്നത്. വണ്ടിക്കാരൻ (കാളവണ്ടിക്കാരൻ) ആയ ഹീറോ ആയി അഭിനയിച്ച സുപ്പർ സ്റ്റാറും മുസൽമാൻ തന്നെ. എന്നാൽ ഈ ആൾ തിരുവിതാംകൂർകാരൻ ആണ് എന്നു തോന്നുന്നു. ദക്ഷിണ മലബാറിലെ വ്യക്തി അല്ല. പോരാത്തതിന് ഈ ആൾ ഒരു വൻ സമ്പത്തുള്ള കുടുംബത്തിലെ ആളാണ്. കീഴ്ജന വ്യക്തി ഇസ്ലാമായ പാരമ്പര്യത്തിൽ ഉള്ള ആൾ ആവില്ല എന്നാണ് തോന്നുന്നത്.

സിനിമയിലെ വണ്ടിക്കാരൻ ഹീറോ കീഴ്ജന വ്യക്തിയായിരുന്നിരിക്കാം. ഇവിടെ തന്നെ സിനിമയിലെ കഥാപാത്രവും ആ ആളെ ചിത്രീകരിച്ച സിനിമാ നടനും തമ്മിൽ ബന്ധം ഇല്ലാതാകുന്നുണ്ട്. വാക്ക് കോഡുകളിൽ രണ്ട് വ്യത്യസ്ത ദ്രുവങ്ങളിൽ നിൽക്കുന്നവരാണ് രണ്ടു പേരും. ചിത്രീകരണം തികച്ചും പിശകുള്ളത് തന്നെ.

സിനിമാ കഥ എഴുത്തുകാരനും സംവിധായകനും ദക്ഷിണ മലബാറിലെ മുഹമ്മദീയരല്ലാത്ത വ്യക്തികൾ ആണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോകുന്നില്ല.

ഈ സിനിമ ഈ എഴുത്തുകാരൻ കണ്ടിരുന്നു. അതിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പട്ടാളത്തിലെ ശിപായി പട്ടാളക്കാർ (പ്രാദേശികർ) മുന്നോട്ട് കുതിക്കുന്നതിനിടയിൽ മുസ്ലീം സ്ത്രീകളെ പിടികൂടി, നിലത്ത് കിടത്തി, വളരെ ധൃതിയിൽ പാന്റിന്‍റെ കുടുക്ക് അഴിച്ച് ലൈംഗിക വേഴ്ചക്ക് വിധേയമാക്കുന്ന ഒരു രംഗം ഉള്ളതായി ഒരു നേരിയ ഓർമ്മ.

യഥാർത്ഥത്തിൽ ഇതാണോ നടന്നത് എന്ന് ആലോചിക്കാവുന്ന കാര്യമാണ്. സിനിമാ കഥയിൽ എന്തും എഴുതിച്ചേർക്കാം. പണമാണ് ലക്ഷ്യം.

ഈ എഴുത്തുകാരന്‍റെ പരിചയക്കാരനായ ഒരു ചെറുപ്പക്കാരൻ ഈ സിനിമ അന്ന് കണ്ടിരുന്നു. ആ ആൾ പൊന്നാനിയിലെ ഒരു വാര്യർ കുടുംബക്കാരനായിരുന്നു.

ആ ആൾ ഈ എഴുത്തുകാരനോട് പറഞ്ഞ കാര്യം ഓർമ്മയുണ്ട്. അയാൾ പറഞ്ഞു:

'സിനിമയിൽ ആ വണ്ടിക്കാരൻ ഖാദർ വൻ നല്ല മനുഷ്യനാണ്. എന്നാൽ എന്‍റെ വീട്ടിലെ പഴയ ആളുകൾക്ക് ഈ ആളെക്കുറിച്ച് വെറെ വിവരമാണ് ഉള്ളത്. ഈ ആളുടെ പേരുകേട്ടാൽ വാര്യന്മാരുടെ വീടുകളിൽ ആളുകൾ പേടിച്ചു വിറച്ചു മൂത്രമൊഴിച്ചു പോകും. അയാൾ കത്തി കൈയിൽ എടുത്താൽ അത് ചോര കണ്ടിട്ടെ അയാൾ അത് ഉറയിൽ തിരിച്ചു വെക്കുള്ളു പോലും.

ഒരിക്കൽ ഈ ആളും കൂട്ടരും വരുന്നുണ്ട് എന്ന് കേട്ട് എല്ലാരും വീടിന് അടിയിൽ നിർമ്മിച്ചുവച്ചിരുന്ന അറയിൽ പോയി ഒളിച്ചു. അത്രമാത്രം ഭീകരനായിരുന്നു ഈ ആൾ.'

ഇതാണ് ആ നാട്ടിലെ വാസ്തവം. ഇവിടെ നല്ല ഭരണം കാഴ്ചവെച്ച ഇങ്ഗ്ളിഷുകാരെ കുറ്റം പറഞ്ഞാണ് എല്ലാരും മുതലാക്കുന്നത്.

ഏറ്റുമുട്ടിയത് അന്ന് പാരമ്പര്യമായി കീഴ്ജനത്തിനെ അടിമപ്പെടുത്തിയവരും ഇങ്ഗ്ളിഷ് ഭരണകാലത്ത് ഈ കാൽച്ചങ്ങലയിൽ നിന്നും മോചനം നേടിയവരും തമ്മിൽ ആണ്.

എന്നാൽ സിനിമാക്കാരന് മുതൽ മുടക്കിയ പണം പതിന്മടങ്ങായി തിരിച്ചുകിട്ടണമെങ്കിൽ ആളെ പറ്റിക്കുന്ന വിഡ്ഢിക്കഥകൾ വൻ പണം ഇറക്കി, വിക്ഷേപിക്കണം. കള്ളക്കഥകൾ സിനിമയിൽ പ്രദർശിപ്പിച്ച്, ആളുകള കോരിത്തരിപ്പിച്ച്, സുഖമായി ജീവിക്കാം എന്നാണ് അവരുടെ വിശ്വാസം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള കാര്യങ്ങൾ



നല്ലൊരു ശതമാനം ആളുകൾക്കും അവർ ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള കാര്യങ്ങളെക്കുറിച്ച് പലവിധ അറിവും ഉണ്ടാവില്ലാ എന്നൊരു തോന്നൽ.

ഇതിന് മുഖ്യമായുള്ള കാരണം, അവർക്ക് നിത്യ ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിലേക്ക് മനസ്സ് വ്യാപൃതമാകും എന്നതാവാം.

എന്നാൽ യാതോരു അറിവും ഇല്ലാത്തതും താൽപര്യമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച്, മറ്റ് തൽപ്പര കക്ഷികൾക്ക് പലവിധ അറിവുകളും നിശബ്ദമായതും ഗൂഡമായതുമായ മാർഗ്ഗങ്ങളിലൂടെ ഈ ആളുകളുടെ മനസ്സിൽ സിദ്ധാന്തോപദേശം ചെയ്യാനായേക്കാം.

ഈ എഴുത്തുകാരൻ ജനിച്ചത് 1962ൽ ആണ്. 1957ൽ ആണ് കേരളം സ്ഥാപിതമായത്. എന്നുവച്ചാൽ ഈ എുഴുത്തുകാരൻ ജനിക്കുന്നതിന് വെറും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് കേരളം പിറന്നത്.

അതിന് മുൻപ്, തിരു-കൊച്ചിയെന്ന ഒരു സംസ്ഥാനമുണ്ടായിരുന്നു വെന്നും, ആ സംസ്ഥാനത്തിന്‍റെ തലസ്ഥാനം Trivandrum ആയിരുന്നുവേന്നും, അവിടെ തിരഞ്ഞെടുപ്പും മന്ത്രി സഭയും മറ്റും ഉണ്ടായിരുന്നുവെന്നും, ആ സംസ്ഥാനത്തിന് ഏതാണ്ട് 10 വർഷം മാത്രമേ നിലനിൽപ്പണ്ടായിരുന്നുളളുവെന്നും, ഈ എഴുത്തുകാരന്‍റെ കൂടെ സ്കൂളിലും കോളെജിലും പഠിച്ചവരിൽ ആർക്കും തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നതായി തോന്നിയിട്ടില്ല.

അതുപോലെ തന്നെ, 1957ന് മുൻപ്, തിരുകൊച്ചി സംസ്ഥാനത്തിന് തൊട്ട് വടക്കായി Madras stateന്‍റെ ഒരു ജില്ലയായ Malabar district ഉണ്ടായിരുന്നുവെന്നും, ആ ജില്ലയെ തിരുകൊച്ചി സംസ്ഥാത്തിനോട് ചേർത്താണ് കേരളം സ്ഥാപിതമായതെന്നും, തിരുകൊച്ചി സംസ്ഥാനത്തിനും മലബാർ ജില്ലയ്ക്കും തമ്മിൽ പലവിധ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും, ചരിത്രപരമായി നോക്കിയാൽ മണ്ണ് കുഴിച്ചെടുത്ത് പ്രബന്ധം എഴുതിയെടുത്താൽ മാത്രമേ ഈ രണ്ട് പ്രദേശങ്ങക്കും കൂടി ഒരേ ചരിത്രം കണ്ടെത്താൻ പറ്റുള്ളുവെന്നും കാര്യമായി ആർക്കും അറിവുണ്ടായിരുന്നതായി സ്കൂളിലും കോളെജിലും കണ്ടിരുന്നില്ല.

എന്നാൽ രാവിലെ പത്രം വായിച്ചാലും, പാഠപുസ്തകം വായിച്ചാലും സിനിമ കണ്ടാലും, സിനിമാപാട്ട് കേട്ടാലും, ചരിത്ര സത്യങ്ങളുമായി ബന്ധപ്പെട്ട സത്യമായുള്ള യാതോരു വിവരവും കണ്ടെത്താൻ ആവില്ലായിരുന്നു എന്നാണ് ഓർമ്മ.

ഇന്നുള്ള മലബാറിലെ സാധാരണക്കാരായ പല മുഹമ്മദീയർക്കും മലബാറിലെ പഴയകാല കാര്യങ്ങൾ വ്യക്തതയോടുകൂടി അറിയുമായിരിക്കാം എന്നില്ല. അവരിൽ പലർക്കും മലബാറിനെക്കുറിച്ചുള്ള ചരിത്രബോധം ലഭിക്കുന്നതുതന്നെ തിരുവിതാംകൂറുകാരുടെ സിനിമാ കഥകളിലൂടെയാവാം.

മലബാറിന്‍റെ ചരിത്രത്തിന് ആകെക്കൂടിയൊരു കേരളം, മലയാളം എന്നൊക്കെയുള്ള ഒരു ആവരണം സാവധാനത്തിൽ കയറിവന്നത് ഈ എഴുത്തുകാരൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഈ രണ്ട് പദങ്ങളേയും കുറച്ച് അറിവിന്‍റെ വെളിച്ചത്തിൽ ഒന്ന് തുറിച്ചുനോക്കിയാൽ, അവ ഓരോന്നും ഏറ്റവും കുറഞ്ഞത്, രണ്ട് വ്യത്യസ്ത പേടകങ്ങൾ ആയി തിരിച്ചറിയാനായേക്കാം എന്നാണ് മനസ്സിലാക്കുന്നത്.

ഇന്ന് ജീവിക്കുന്ന പലർക്കും ഈ ഓരോ രണ്ട് വ്യത്യസ്ത പേടകങ്ങളേയും ഓരോ ഒറ്റത്തുണ്ടായി കാണാൻ ഇഷ്ടമായേക്കാം. എന്നാൽ പണ്ട് ജീവിച്ചിരുന്നവർക്ക് അവരുടെ വ്യക്തിത്വങ്ങളെ കലർപ്പുവരുത്താതെ നിലനിർത്താനുള്ള അവകാശം ഉണ്ട് എന്നതും ഒരു വാസ്തവം ആണ്. കാരണം ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്നു ജീവിക്കുന്നവരെ മറ്റൊരു രീതിയിൽ നിർവ്വചിക്കപ്പെടുത്തിയാൽ ഇന്നുള്ളവർ അത് ഇഷ്ടപ്പെടുമോ എന്ന് ഒന്ന് ചിന്തിച്ചു നോക്കാവുന്നതാണ്.

ബൃട്ടിഷ്-മലബാറിൽ ജനാധിപത്യം വന്നതോടുകൂടി, വൻ സമ്പത്തുള്ള പല കുടുംബത്തിലേയും ചില അംഗങ്ങൾ ജനസേവനം എന്ന ഭാവവും പേറിക്കൊണ്ട് ജനാധിപത്യത്തിലേക്ക് എടുത്തു ചാടിയിരുന്നു. അന്ന് ആദ്യം കോൺഗ്രസ് ആണ് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു. ഭൂജന്മികളിൽ പലരും അതിലെ അംഗങ്ങൾ ആയിരുന്നു.

പിന്നീട് കോൺഗ്രസിന്‍റെ നേതൃത്വ സ്ഥാനങ്ങളിൽ ഒഴിവില്ലാതെ വന്നപ്പോൾ, അവരിൽ ചിലർ മറ്റൊരു മാർഗ്ഗം തേടി. ആ പുതിയ മാർഗ്ഗം കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.

കാര്യങ്ങൾക്ക് വൻ രസം തന്നെ. ഭൂജന്മി സമ്പ്രധായത്തിന് എതിരായി ഉള്ള പാർട്ടിയിലും വൻ ഭൂജന്മി കുടുംബങ്ങളിൽ നിന്നും ഉള്ള ആളുകൾ തന്നെ നേതൃത്വം വഹിക്കുന്നു. അവരും പറയുന്നത് ഈ നാടിൽ അടിമത്തം നടപ്പിലാക്കിയത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന്. ജനത്തിന് മലബാറിലെ പഴയ കാല കാര്യങ്ങൾ അറിയില്ല. അവരും വിശ്വസിക്കുന്നു ഇങ്ഗ്ളിഷുകാരാണ് ഇവിടെ അടിമത്തം നടപ്പാക്കിയിത് എന്ന്.

മലബാറിൽ 1900ന് ശേഷം ജനിക്കുന്ന ഓരോ വ്യക്തിക്കും, തങ്ങൾ ജനിച്ച ദിനത്തിന് മുൻപ് എന്തായിരുന്നു ഈ നാടിന്‍റെ യഥാർത്ഥ അവസ്ഥയെന്ന് യാതോരു ധാരണയും കിട്ടാൻ സാധ്യതയില്ല. അവരുടെ നേതാക്കൾ സത്യം അവരോട് പറഞ്ഞു കൊടുക്കൂം എന്നു തോന്നുന്നില്ല.

ബൃട്ടിഷ്-ഇന്ത്യയുടെ ഭൂപടം നോക്കി, വിവരവും വിജ്ഞാനവും ഉള്ള വ്യക്തികൾ നിലവിളിക്കുന്നു. ഇത്രയും വലിയോരൂ രാജ്യത്തെ ബൃട്ടിഷുകാർ വന്ന് അടിമപ്പെടുത്തിയിരിക്കുന്നു. ഇങ്ഗ്ളിഷുകാർ വന്നില്ലായിരുന്നുവെങ്കിൽ, അവരുടെ രാജ്യത്തിന്‍റെ ഭൂപടം വളരെ ചെറിയ ഒരു തുണ്ടു പ്രദേശത്തിന്‍റെ ഭൂപടം ആയിരുന്നേനെ എന്ന വിവരം ആരും ഈ വിദ്വാന്മാർക്ക് പറഞ്ഞുകൊടുത്തില്ലായെന്ന് തോന്നുന്നു.

Image

ദക്ഷിണ മലബാറിൽ വർഗ്ഗീയാടിസ്ഥാനത്തിൽ ലഹള പുറപ്പെട്ടപ്പോൾ, കോൺഗ്രസ്സിലെ പല നേതാക്കളും മാപ്പിള വിരുദ്ധ നിലപാടാണ് എടുത്തത് പോലും. പലരും പാരമ്പര്യ ഉന്നത കുടുംബക്കാർതന്നെ. അതെ സമയം ലഹളയിൽ പങ്കെടുത്ത മാപ്പിളമാരിൽ മിക്കവരും കീഴ്ജനം ഇസ്ളാം ആയവരുടെ സന്താന പരമ്പരയിൽ പെട്ടവർ ആയിരിക്കാം. എന്നാൽ ഈ ഒരു കാര്യം ആരും പറഞ്ഞുകേട്ടിട്ടില്ല. ഹൈന്ദവർക്കും അവരുടെ കൂടെയുണ്ടായിരുന്ന അമ്പലവാസികൾക്കും നായർമാർക്കും മാപ്പിള പക്ഷക്കാരോടുള്ള വിരോധത്തിനും അറപ്പിനും ഈ കീഴ്ജന മേൽവിലാസം ഒരു കാരണം ആയിരുന്നിരിക്കാം.

ഈ കീഴ്ജന ആൾക്കാർക്ക്, അവരുടെ നാട്ടിലെ പാരമ്പര്യ ഉന്നത കുടുംബക്കാരോടുള്ള വിരോധത്തിന്, യഥാർത്ഥത്തിൽ ആത്മീയ വിശ്വാസങ്ങളിലെ വ്യത്യാസവുമായി കാര്യമായ ബന്ധം കണ്ടേക്കില്ല.

കീഴ്ജനം അഴിഞ്ഞാടി, അവുരടെ പാരമ്പര്യ മേലാളന്മാരെ ആക്രമിച്ചു. അവരിലെ കീഴ്നജന ഭാവം അവരിലെ പെരുമാറ്റങ്ങൾക്ക് കാഠിന്യം കൂട്ടിയിരിക്കാം. ഈ അഴിഞ്ഞാടിയ കീഴ്ജനത്തിന്‍റെ മതം ഇസ്ലാം ആയിപ്പോയി എന്നുമാത്രം. അതിനാൽ ഇസ്ലാം മതത്തിന്‍റെ നിത്യസ്വഭാവമാണ് അതിക്രമവും കലാപവും എന്നു ധരിക്കുന്നതിൽ വാസ്തവം കണ്ടേക്കില്ല.

ഈ അഴിഞ്ഞാടിയ കീഴ്ജനം പല അതിരു കവിഞ്ഞ കാര്യങ്ങളും ചെയ്തു വെന്ന് തോന്നുന്നു. വിക്കീപ്പീഡിയയിൽ☝️ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ കാണുന്നുണ്ട്.

ഒന്ന് ഇത് ബൃട്ടിഷ് ഭരണത്തിന് എതിരായുള്ള ഒരു സ്വാതന്ത്ര്യ സമരം അയിരുന്നുവെന്ന്. മറ്റേത്, ഇത് തനി വർഗ്ഗീയകലാപം ആയിരുന്നുവെന്നു.

അടി ശരിക്കും കിട്ടിയത് ഹൈന്ദവർക്കും അവരുടെ പക്ഷക്കാർക്കും.

B. R. Ambedkar said on the rebellion:

The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. ........................... The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction— in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country.


അംബേദ്ക്കർ Hindus എന്ന പദം കൊണ്ട് ഉദ്ദേശിച്ചത്, യഥാർത്ഥ ഹിന്ദുക്കളേയും, അവരുടെകൂടെയുള്ള അമ്പലവാസികളേയും നായർമാരേയും ആവാം. ഈ വ്യത്യസ്ത കൂട്ടരിൽ ഒരു കൂട്ടർ മാത്രമാണ് യഥാർത്ഥ ഹിന്ദുക്കൾ എന്ന കാര്യം അംബേദ്ക്കറിനും അറിവുണ്ടായിരുന്നിരിക്കാം. എന്നാൽ എഴുതാനുള്ള എളുപ്പത്തിന് വേണ്ടി Hindus എന്ന പദം ഒരു പൊതു പദമായി ഉപയോഗിച്ചതാവാം ഇവിടെ.

എന്നാൽ ഏതാണ്ട് 1921 ആയപ്പോഴേക്കും മിക്ക കീഴ്ജാതിക്കാരും ഹിന്ദുവെന്ന മേൽവിലാസത്തിൽ എത്തിച്ചേർന്നിരിക്കാം. എന്നാൽ മാപ്പിള ലഹളയിൽ മക്കത്തായ തീയരേയും അവരേക്കാളും കീഴിലുള്ള ജനങ്ങളേയും മാപ്പിളമാർ ആക്രമിച്ചിരുന്നുവോ എന്ന് ഈ എഴുത്തുകാരന് അറിയില്ല.

മെഡ്രാസ് പ്രസിഡൻസ് ഭരിക്കുന്നത് കോൺഗ്രസ് ഭരണം ആണ്. പോരാത്തതിന് അന്ന് മലബാർ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരും ഉണ്ടായിരുന്നിരിക്കാം. എങ്കിലും, പ്രസിഡൻസിയിലെ ഒരു പ്രദേശത്ത് വൻ സാമൂഹിക ആക്രമണങ്ങളും കൊല്ലലും പിടിച്ചുപറിയും സ്ത്രീകളെ മാനഭംഗപ്പെടുത്തലും മറ്റും നടന്നാൽ തലപ്പത്തിരിക്കുന്ന ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ തലയിൽ തന്നെയാണ് ആരോപണം വരിക.

മുകളിൽ നൽകിയിട്ടുള്ളത് ഇങ്ഗ്ളിഷ് പട്ടാള ഓഫിസർമാർക്ക് Bangaloreറിൽ നിന്നും മലബാറിലെക്ക് സൈന്യത്തെ നീക്കാനുള്ള നിർദ്ദേശം ലഭിച്ചപ്പോൾ എടുത്ത ചിത്രമാണ്.

QUOTE from Wikipedia:

2nd Dorsets to deploy from Baird Barracks, Bangalore to Malabar. On receipt of the request for support, General Burnett-Stuart immediately ordered 2nd Dorsets to deploy from Baird Barracks, Bangalore to Malabar.

They were quickly under way, having been on standby since the previous month, in two trains. The Dorsets were followed by a cavalry squadron of the Bays and a section of artillery, and together the force was to move to Podanur where it would concentrate, under the command of Colonel Humphreys.

A patrol train, sent out and found the line clear as far as Shoranur. Troop trains were pushed on to that point dropping a few detachments to guard key points en route.


മാപ്പിള ലഹളയിൽ സംഭവിച്ച വ്യത്യസ്ത സംഭവങ്ങലിലേക്ക് ഈ എഴുത്തിന് പോകാൻ ആവില്ല. എന്നാൽ ആ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ പറയാൻ തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. പാതി ഇരുണ്ടതും പകൽവെളിച്ചം പോലെ തെളിഞ്ഞു കാണുന്നതും




ഇന്ത്യയെന്ന പുതിയ രാജ്യത്തിലെ ആളുകളിൽ വിവരവും ഔപചാരിക വിദ്യാഭ്യാസവും ഉള്ളവരിൽ മിക്കവർക്കും, അവർ ജനിച്ച ദിവസത്തിന് തൊട്ടുമുന്നിൽ ഉള്ള പതിട്ടാണ്ടുകളിലെ കാര്യങ്ങൾ ഏതാണ്ട് പാതി ഇരുണ്ട ദൃശ്യങ്ങളായാണ് മനസ്സിൽ നിൽക്കുന്നത്.

ഈ പാതി ഇരുണ്ട ദൃശ്യങ്ങളിലേക്ക് പലവിധ വിവരങ്ങളും വെളിച്ചങ്ങളും കാണിച്ചുകൊടുക്കുന്നത് ഔപചാരിക പാഠപുസ്തകങ്ങളും സിനിമകളും പത്രമാസികകളും ആണ്.

'ആ കാണുന്ന ദ്രാവകം എന്താണ്?'

'ഓ, അത് ഇങ്ഗ്ളിഷുകാർ നമ്മുടെ നാട്ടുകാരെ കൊല്ലുന്ന ദൃശ്യമാണ്. ഒഴുകുന്നത് ചോരപ്പുഴയാണ്.'

'ആ കേൾക്കുന്ന നിലവിളിയോ?' '

'ഓ, അത് അവർ നമ്മുടെ നാട്ടുകാരുടെ വീടുകളിൽ കയറി അതിക്രമം കാണിക്കുമ്പോൾ, സ്ത്രീകളും കുട്ടികളും നിലവിളക്കുന്നതിന്‍റെ നേരിയ ശബ്ദമാണ്.'

ഈ രീതിയിൽ വൻ മങ്ങിയ വെളിച്ചത്തിൽ, ചരിത്രപരമായി വളരെ അടുത്ത കാലത്ത് സംഭവിച്ച സംഭവങ്ങളെ വൻ വിവരമായി പഠിച്ചും പഠിപ്പിച്ചും ആണ് പലരും വൻ വിദ്യാഭ്യാസ യോഗ്യതകൾ കൈവശപ്പെടുത്തുന്നത്.

എന്നാൽ ഇതേ കൂട്ടർക്ക് 2000രവും, 4000രവും 7000രവും വർഷങ്ങൾ മുൻപുള്ള കാര്യങ്ങൾ പകൽ വെളിച്ചം പോലെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നുണ്ട് എന്നതും ആശ്ചര്യകരമായ ഒരു കാര്യം തന്നെ.

ലോകത്തിന്‍റെ പലദിക്കുകളിൽ നിന്നും കുടിയേറിയും മറ്റുമായി വന്നവരും, കടലീലൂടെ പോകുമ്പോൾ പിടികൂടപ്പെട്ടും മറ്റ് പലദേശങ്ങളിൽ പലവിധ ആക്രമണങ്ങളിൽ പെട്ട് അടിമയാക്കപ്പെട്ടും മറ്റും മലബാറിൽ വന്ന് ജീവിച്ചിരുന്നവരിൽ വളരെ പേർ മലബാറിലെ സാമൂഹിക സ്ഥിതിയിൽ പല നിലവാരത്തിലുള്ള അടിമകളായി ജീവിച്ചിരുന്നവർ ആണ്.

ഇവരുടെ സന്താന പരമ്പരയിൽ പെട്ടവർക്ക് ഏതു വിധത്തിലാണ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്നു വെന്ന് അവകാശപ്പെടുന്ന വേദകാല സംസ്ക്കാരവും, അതിന് ശേഷമുള്ള ത്രീമൂർത്തീ സങ്കൽപ്പത്തിലുള്ള ബ്രാഹ്മണമതവുായി ബന്ധമുള്ളത് എന്നു മനസ്സിലാകുന്നില്ല. എന്നാൽ ഈ ഒരു അവകാശവാദവുമായ ബന്ധപ്പെട്ട വളരെ അധികം അറിയുന്നവരാണ് വിവരവും വിജ്ഞാനവും ഉള്ളവർ.

ദക്ഷിണ മലബാറിൽ വർഗ്ഗീയ കലാപം പുറപ്പെട്ടതുമായി പലതും ഔപചാരികമായി പറയാനാകും. എന്നാൽ ഈ ഔപചാരിക വീക്ഷണകോണിൽ പെടാത്ത പലതും ഇവിടെ പറയാൻ തോന്നുന്നു. ഈ പറയാൻ പോകുന്ന കാര്യങ്ങൾ, 7000 വർഷം മുൻപുള്ള കാര്യങ്ങളെ പകൽവെളിച്ചത്തിൽ എന്ന പോലെ അറിയുന്നവർക്ക് എന്തുകൊണ്ട് അറിയാതെ പോകുന്നുവെന്ന് ചിന്തിക്കാവുന്നതാണ്. അതിലേക്ക് പോകുന്നില്ല, എന്നാൽ.

ദക്ഷിണ മലബാറിൽ മാപ്പിളമാരുമായി ബന്ധപ്പെട്ടുകൊണ്ട് ചെറിയതോതിലുള്ള ആക്രമണങ്ങൾ ഏതാണ്ട് 1836റിന് ചുറ്റുപാടിൽ നടന്നു തുടങ്ങിയതായി കാണുന്നുണ്ട്. ആ വിധമായുള്ള ആക്രമണങ്ങളെ ഹൈന്ദവരുടെ പടയാളികളായ നായർമാർക്ക് സ്വന്തമായി നേരിടാനും അടിച്ചമർത്താനും ആവുന്ന കാര്യം തന്നെയാണ്. എന്നാൽ അവർക്ക് അത് ആയില്ല.

സാധാരണ ഗതിയിൽ കീഴ്ജനത്തിന്‍റെ വീടുകളിൽ കയറി, തെമ്മാടിത്തരം കാണിക്കുന്ന ഏത് ആളെയും നായർമാർ പിടികൂടി വെട്ടിനുറുക്കുമായിരുന്നു. അങ്ങിനെ ചെയ്താൽ, ഇന്ന് പോലീസുകാർ ഒരു ചെറുപ്പക്കാരനെ പിടിച്ച് അടിക്കുന്നത് പോലെയാണ്. പലരും ആ പോലീസുകാരെ അനുമോദിക്കും. അവനത് കിട്ടണ്ടത് തന്നെ. അവന്‍റെ പോക്ക് അത്ര ശരിയല്ല!

എന്നാൽ മലബാറുകളിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർമാരിൽ പലരും ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിലെ ജീവനക്കാരായി മാറിയിരുന്നു. അവർക്ക് കീഴ്ജനത്തിനെ അടിച്ചു തമർത്താനുള്ള സൗകര്യം അവർ പോലീസുകാരും പട്ടാളക്കാരും ആയ തൊഴിലിൽ വെച്ചുമാത്രമാണ്. എന്നാൽ പോലീസിലും പട്ടാളത്തിലും അവർക്ക് തോന്നുന്നതുപോലെ പെരുമാറാനും ആവില്ല.

ഇങ്ഗ്ളിഷ് ഭരണം ആണെങ്കിൽ എന്തിനും ഏതിനും നിയമവും, നിയമപരമായുള്ള നടപടിക്രമങ്ങളും അനുസരിച്ചേ കാര്യങ്ങൾ ചെയ്യുള്ളു. അല്ലായെങ്കിൽ അവരിൽ തന്നെയുള്ളവർ അവരെ ചോദ്യം ചെയ്യും. അതിന് സൗകര്യം നൽകുന്ന ഭാഷയാണ് ഇങ്ഗ്ളിഷ്.

അതേ സമയം തിരുവിതാംകൂർ രാജ്യത്ത് ഇതേ പോലൊരു കീഴ്ജന വിപ്ളവം ഏതാണ്ട് 1820കളിൽ സംഭവിച്ചിരുന്നു. London Missionary Society പോലുള്ള കൃസ്തീയ പ്രസ്ഥാനങ്ങളുടെ പ്രചോദനവും പേറി കീഴ്ജനം തെരുവിൽ ഇറങ്ങി. അവർ ചെയ്ത വൻ അപരാധങ്ങളിൽ ഒന്ന് നായർമാരുടേയും നമ്പൂതിരിമാരുടേയും വസ്ത്രധാരണരീതി അവർ ഉപയോഗിച്ചുവെന്നതാകാം.

ശിപായി പോലീസുകാരുടേയും ഐപിഎസ്സുകൂരുടേയും മറ്റും യൂണിഫോമും, മറ്റ് ചമയങ്ങളും ഇട്ട് സാധാരണ ജനം ജീവിച്ചു തുടങ്ങിയാലത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഉദ്യോഗസ്ഥ പ്രസ്ഥാനം ആ ജനത്തിനെ അടിച്ചു തമർക്കും. അതു തന്നെ തിരുവിതാംകൂറിലും സംഭവിച്ചു.

മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണവും, പോരാത്തതിന്, തിരുവിതാംകൂറിലെ British Residentറ്റും കീഴ്ജനത്തിന്‍റെ വസ്ത്രധാരണ അവകാശങ്ങളെ സംരക്ഷിക്കാനും മറ്റും ശ്രമിച്ചിരുന്നുവെങ്കിലും, നായർമാർ കീഴ്ജനത്തിനെ അടിച്ചു തമർക്കുക തന്നെചെയ്തു.

കീഴ്ജനവും നായർമാരെ തിരിച്ചടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നായർമാരാണ് തെരുവുയുദ്ധങ്ങളിൽ ജയിച്ചത് എന്നാണ് തോന്നുന്നത്.

ഭരണാധികാരികളുടെ യൂണിഫോമും മറ്റ് തിരിച്ചറിയൽ രേഖകളുമാണ് കീഴ്ജനം കൈക്കലാക്കാൻ ശ്രമിക്കുന്നത് എന്ന കാര്യ വിവരദോഷികളായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരിന്നു.

മലബാറിലെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. നായർമാർക്ക് അവരുടെ കാട്ടാള പ്രകൃതം നഷ്ടമായിരുന്നു. അവരും ഇങ്ഗ്ളിഷ് ഭരണത്തിലെ നിയമ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട്

അവരുടെ സാമൂഹിക അധികാരങ്ങൾ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാൽ സമൂഹത്തിൽ പലവിധത്തിലുള്ള സമാധനവും മറ്റും വരികയും, കീഴ്ജനങ്ങളിൽ പെട്ട മുഹമ്മദീയർ കൃഷിക്കാരും കച്ചവടക്കാരും കാളവണ്ടി ഉടമസ്ഥരും മറ്റും ആവുകയും ചെയ്തത്, സമൂഹത്തിൽ വൻകിട മാറ്റങ്ങൾക്ക് വേദിയൊരിക്കിയിട്ടുണ്ടാവാം.

ഈ കൂട്ടരിൽ പൈസയും വന്നു നിറഞ്ഞു. ആത്മീയമായി ഒരു വിശ്വാസ പ്രമാണത്തിൽ ചേർന്നാൽ ഏതുവിധത്തിലാണ് ആ കൂട്ടർ ഒരു പ്രത്യേക സമൂഹമായി മാറുക എന്നത് ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ മനസ്സിലാകില്ല.

ഈ ഇസ്ലാം കൂട്ടരിൽ തന്നെ അറബികളുടേയും നായർമാരുടേയും നമ്പൂതിരിമാരുടേയും പാരമ്പര്യ രക്തബന്ധ പാതകൾ തലമുറകളിലൂടെ നിറയുകയും ചെയ്തിരിക്കും.

ഭാഷ കഠിനമായ ഉച്ചനീചത്വം ഉള്ളതാണ്. വൻ വിധേയത്വങ്ങളും അടിയാളത്തവും ഓരോരോ ചെറിയ വ്യക്തിബന്ധങ്ങളിലും ഒളിഞ്ഞിരിക്കും.

ഈ വിധ കോഡുകളിൽ, ഒരു വൻ കൂട്ടമായി സംഘടിക്കപ്പെടുന്നവരുടെ ഇടയിലേക്ക് മറ്റൊരു വ്യക്തിക്ക് കടന്നുചെന്ന് ആ സങ്കീർണ്ണ വ്യക്തിബന്ധ ശൃംഗലയിൽ ചേരാൻ പ്രയാസം തന്നെയായിരിക്കും. പലപ്പോഴും പുറത്തുള്ള ആൾ പുറത്തുള്ള ആൾ തന്നെയായി നിലനിൽക്കും.

ഇതോടുകൂടി, ആ നാടിലെ ഇസ്ലാം മതസ്ഥരിൽ തന്നെ ഈ വിധമായുള്ളവർ പലവിധ സ്വാർത്ഥചിന്തകളും ഉള്ള ഒരു വൻ ജനക്കൂട്ടമായി താനേമാറും. പുറത്തുള്ളവർക്ക് ഈ കൂട്ടരുടെ ഇടയിൽ നിൽക്കാൻ ഇടം ഭാഷാ കോഡുകൾ നൽകില്ല.

തമ്മിൽ വിഘടിച്ചുനിർത്താൻ കെൽപ്പുള്ള ഭാഷയാണ് എങ്കിലും, ആ ജനക്കൂട്ടത്തിന് പൊതുവായുള്ള ചില നേതൃത്വസ്ഥാനങ്ങൾ സ്ഥാപിതമായാൽ, ആ ജനക്കൂട്ടം ഒരു ഒത്തൊരുമയുള്ള കൂട്ടരായി മാറും. ഫ്യഡൽ ഭാഷ, ഈ നേതൃസ്ഥാനങ്ങളിലേക്ക് വ്യക്തികളുടെ മനസ്സിനെ focus ചെയ്യിക്കും.

ഇതുപോലൊക്കെത്തന്നെയുള്ള ഒരു സംഭവവികാസം കീഴ്ജന കൃസ്തീയരിലും അനുഭവപ്പെട്ടിരിക്കാം.

വെറും കന്നുകാലികളെപ്പോലെ നൂറ്റാണ്ടുകളോളം ജന്മിജനത്തിന്‍റെ വീടുമുറ്റത്തും പാടപ്പറമ്പുകളിലും ജീവിച്ചിരുന്നർ ഒരേ മിഷിനറിമാരുടേയും പാതിരിമാരുടേയും കീഴിൽ അണിനിരന്നപ്പോൾ, അവരിൽ പലവിധ കൂട്ടായ്മകളും ദൃഷ്ടികേന്ദങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കാം.

തമ്മിൽപാരവച്ചും നായർമാർക്ക് തമ്മിത്തമ്മിൽ ഒറ്റിക്കൊടുത്തും ജീവിച്ചിരുന്ന ഈ കൂട്ടർ മെല്ലെമെല്ലെ പുതിയ ആത്മീയ പ്രസ്ഥാനത്തിലെ പലവിധ നേതൃസ്ഥാനങ്ങളിൽ ഉള്ളവരുടെ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയരായി ജീവിക്കുക എന്നത്, ആ നാട്ടിൽ പലവിധ സാമൂഹിക ശക്തികളും ഉൾക്കൊള്ളുന്ന ഒരു പുതിയ ജനകൂട്ടത്തിന്‍റെ പിറവിയിലേക്ക് കാര്യങ്ങളെ നീക്കും.

ഇങ്ഗ്ളിഷ് ഭരണം ലക്ഷ്യമിട്ടിരുന്ന പൊതുവായുള്ള സാംസ്ക്കാരിക മൂല്യ വളർച്ചയിലേക്കും സാമൂഹിക പരിവർത്തനത്തിലേക്കും അല്ല കാര്യങ്ങൾ നീങ്ങുക. കാരണം, അവർ വിഭാവനം ചെയ്യുന്നത് അവരുടെ ഭാഷയായ ഇങ്ഗ്ളിഷിലൂടെയാണ്. എന്നാൽ സമൂഹം നിൽക്കുന്നത് ഫ്യൂഡൽ ഭാഷയിലാണ്.

ഒരാൾ വളർന്നാൽ, അയാൾക്ക് മുകളിൽ നിന്നിരുന്നവർ നേരെ താഴേക്ക് നീങ്ങണം എന്ന് മുൻകൂട്ടി കോഡ് ചെയ്യപ്പെട്ടിട്ടുള്ള ഭാഷയാണ് മലബാറിലേയും തിരുവിതാംകൂറിലേയും ദക്ഷിണേഷ്യയിലേയും പൊതുവായുള്ള ഭാഷകൾ.

ഓൻ ഓരായാൽ, ഓര് ഓനായേക്കാം. ഇത് ഒരു വമ്പൻ പ്രശ്നം തന്നെയാണ്.

തുടരും.

Image
Image description
Post Reply

Who is online

Users browsing this forum: No registered users and 0 guests