കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.
മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.
1. മറ്റേതോ അദൃശ്യ വേദിയിൽ അനുസരണനത്തിന്‍റേയും ഒരുമയോടുള്ള നീക്കത്തിന്‍റേയും ശക്തി നിറയുന്നതിനെക്കുറിച്ച്
2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ, വീണ്ടും ജനിക്കൽ, ചെറുപ്രയാത്തിലെ ബ്രഹ്മചര്യം എന്നിങ്ങനെ പലതു
കഴിഞ്ഞ എഴുത്തിൽ പരാമർശിച്ച ജാതകർമസംസ്കാരം എന്നതുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന വാക്യങ്ങൾ നോക്കുക:
QUOTE 1: പിന്നീട് കുട്ടിയുടെ വലത്തെ ചെവിയിൽ 'വേദോസീതി' എന്ന് മെല്ലെ പറഞ്ഞുകൊടുക്കും. ........... ഇടത്തെ ചെവിയിലും ഇതേ പോലെ 'വേദോസീതി' എന്ന് മന്ത്രിക്കുന്നു.
QUOTE 2: ആദ്യം വലത്തേ മുലയിലേയും പിന്നീട് ഇടത്തെ മുലയിലേയും പാൽ കുട്ടിക്ക് കൊടുക്കണം പോലും. END OF Quotes
പെട്ടെന്ന് മനസ്സിൽ ഒരു കാര്യം കയറിവന്നു. ചോദ്യം ഇതാണ്, ആദ്യം വലത്തേതിന് പകരം, ഇടത്താണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ എന്തെങ്കിലും തകരാറുണ്ടോ? ഈ വലതും ഇടതും എന്നെല്ലാം നിശ്ചയിച്ചിട്ടുള്ളതിൽ എന്തെങ്കിലും കാര്യം ഉണ്ടോ? ഇതെല്ലാം യാതോരു അടിസ്ഥാനവും ഇല്ലാത്ത പൊള്ളയായ കുറേ വിഡ്ഢി പെരുമാറ്റച്ചട്ടങ്ങളും ആചാരമര്യാദാസംഹിതകളും (protocolളുകളും) മറ്റും അല്ലേ?
വലതിന് പകരം ഇടത് ചെവിയും ഇടത് മുലയും ആണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ എന്തെങ്കിലും വ്യത്യാസം സംഭവിക്കുമോ? അതുമല്ല, ആ അവസരത്തിൽ തോന്നുന്ന ഭാഗത്തുള്ള ചെവിയും മുലയുമാണ് ഉപയോഗപ്പെടുത്തന്നതെങ്കിൽ, എന്താണ് പ്രശ്നം?
ഇതിന് ഉത്തരമായി പറയേണ്ടത്, പടിപടിയായുള്ള എത് അച്ചടക്കപ്രസ്ഥാനത്തിലും വ്യക്തമായ കീഴ്വഴക്കങ്ങളും പടിപടിയായള്ള നടപടിക്രമങ്ങളും നിശ്ചയിച്ചിരിക്കുന്നതാണ് ഉത്തമെന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് പട്ടാളത്തിലെ Parade അഥവാ Marching എന്നതിനെക്കുറിച്ച് ആലോചിക്കുക. English പട്ടാള സമ്പ്രദായത്തിൽ നിന്നും വളർന്നുവന്നിട്ടുള്ള ഏത് Marchingങ്ങും ആരംഭിക്കുന്നത് ഇടത് കാൽ മുന്നോട്ട് നീക്കിക്കൊണ്ടാണ്. അതേ സമയം വലത് കൈയാണ് അതോടൊപ്പം മുന്നോട്ട് വീശുക. ഇത് ആ പട്ടാളക്കൂട്ടത്തിന്‍റെ ഒത്തൊരുമിച്ചും ഏകമനസ്സോടും ഉള്ള നീക്കത്തിന് വൻ ശക്തിതന്നെ നൽകും.
പട്ടാളത്തിൽ Marching അഥവാ Paradeകൊണ്ട് എന്താണ് ഉപയോഗം എന്നത് ചിന്തിക്കാവുന്ന കാര്യമാണ്. നിശ്ചിതമായ ഉത്തരവുകൾക്ക് അനുസൃതമായി നൈസർഗികമായി (instinctiveആയി) എന്നതുപോലെ എത്രവലിയ കൂട്ടം പട്ടാളക്കാരും ഒരേ ചുവടുവെച്ച് ഒരേ ദിശയിലേക്ക് നീങ്ങുന്നതും മറ്റുമാണ് ഈ വിധ പരിശീലനങ്ങളിലൂടെ പരിചയിച്ചെടുക്കുന്നത്. ഇതിൽ തന്നെ മുന്നോട്ട്, നേരതിരിഞ്ഞ് പിന്നോട്ട്, ഇടത്തോട്ട്, വലത്തോട്ട് എന്നെല്ലാമുള്ള ഉത്തരവുകളും നീക്കങ്ങളും ഉണ്ട്.
ഇതിന് പകരം March ചെയ്യാൻ ഉത്തരവ് ലഭിക്കുമ്പോൾ, ഓരോ പട്ടാളക്കാരനും അയാൾക്ക് തോന്നുന്ന കാലും കൈയും മുന്നോട്ട് നീക്കിയാൽ ആ പട്ടാളക്കൂട്ടത്തിലെ ഓരോ പട്ടാളക്കാരുടേയും വ്യക്തിപരമായ ശക്തികളുടെ മൊത്തമായുള്ള സംഖ്യയല്ല സൃഷ്ടിക്കപ്പെടുക. മറിച്ച്, ഓരോ വ്യക്തിയും മറ്റൊരുവ്യക്തിയുടെ ശക്തിയെ നിർവ്വീര്യമാക്കുകയാണ് (neutralise ചെയ്യുകയാണ്) ചെയ്യുക.
എന്നാൽ ഇവിടെ ഒറ്റപ്പെട്ടുനിൽക്കുന്ന ഓരോ നമ്പൂതിരി കുടുംബത്തിലും, തമ്മിൽ ഭൌതികമായി മറ്റ് നമ്പൂതിരി കുടുംബങ്ങളിലെ സംഭവങ്ങളുമായി യാതോരു ബന്ധവുമില്ലാതെ, നടക്കുന്ന കാര്യങ്ങളെ ഈ വിധം ഒരു പട്ടാളക്കാരുടെ കൂട്ടം എന്നതുപോലെ കാണാൻ പറ്റുമോ എന്ന് ചിന്തിച്ചേക്കാം.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കുറച്ചു കഴിഞ്ഞ് പറയാം.
എന്നാൽ ഇവിടെ പറയാനുള്ള കാര്യം നാം ഭൌതികമായി കാണുന്ന ദൃശ്യങ്ങൾക്ക് പിന്നണിയിൽ ഒരു അതീന്ത്ര്യ സോഫ്ട്വേർവേദിയുണ്ട് എന്ന് മനസ്സിലാക്കുക എന്നതാണ്. ആ വേദിയിൽ നൂറുകണക്കിന് ഒറ്റപ്പെട്ടുകിടക്കുന്ന കാര്യങ്ങളെ പലവിധത്തിൽ ഒന്നിച്ചും, ഏകോപിപ്പിച്ചും, വ്യത്യസ്ത അടുക്കുകളിൽ വച്ചും, അതുമല്ലായെങ്കിലും ascending orderറിലോ descending orderറിലോ ഞൊടിയിടകൊണ്ട് അടുക്കിവെക്കാനും ആ രീതിയിൽ വീക്ഷിക്കാനും പറ്റും എന്ന് മനസ്സിലാക്കുക.
ഇതിന്‍റെ ഒരു ചെറിയ ഉദാഹരണം, Google Mapൽ Temples Malabar എന്ന് തിരഞ്ഞാൽ, മലബാറിലെ അമ്പലങ്ങളുടെ ഒരു പട്ടികതന്നെ പ്രത്യക്ഷപ്പെടും. എന്നാൽ ഈ പട്ടികയിൽ കാണുന്ന മിക്ക ക്ഷേത്രങ്ങളും ഭൌതികമായി തമ്മിൽ ബന്ധമില്ലാതെ ഒറ്റപ്പെട്ടുനിൽക്കുന്ന വസ്തുക്കളാണ്. എന്നിരുന്നാലും, ഇന്റർനെറ്റിനെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്ത ഒരാൾക്ക് ഭാവനചെയ്യാൻ പോലും പറ്റാത്ത ഇന്റർനെറ്റ് എന്ന ഇടത്ത്, ഇവയെല്ലാം പലരീതിയിൽ നിരത്തിവെക്കപ്പെടുകയും തമ്മിൽ പലരീതിയിൽ ബന്ധമുള്ളതായി കാണപ്പെടുകയും ചെയ്യും.
ഇതേ പോലെ ഇന്നും മനുഷ്യന് അറിവില്ലാത്ത പല അതിന്ത്ര്യവേദികളിലും, വ്യക്തികളും പ്രസ്ഥാനങ്ങളും ബന്ധപ്പെടുന്നുണ്ടാവാം. ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാവുന്ന ഒരു കാര്യം ആയിരക്കണക്കിന് വർഷങ്ങളായി ബ്രാഹ്മണ ക്ഷേത്രങ്ങളിൽ മുടങ്ങാതെ നടന്നുപോന്നിരുന്ന പ്രഭാതത്തിലേയും സന്ധ്യനേരത്തിലേയും പൂജകളും മറ്റും, ഏതോ അദൃശ്യമായതും അശ്രാവ്യമായതും (inaudible) ആയ ഏതോ ഭേരീനാദതാളത്തിന്‍റേയോ (drum beat / band) പെരുമ്പറ ശബ്ദതാളത്തിന്‍റേയോ (Timpani) കാഹളമുഴക്കതാളത്തിന്‍റേയോ (bugle / trumpet) ചിട്ടപ്പെടുത്തിയിട്ടുള്ള കൽപ്പനകൾക്ക് അനുസൃതമാവാം നടത്തപ്പെടുന്നത്. ഇവയെല്ലാം നൂറുകണക്കിനും ആയിരക്കണക്കിനും ക്ഷേത്രങ്ങളിൽ രാവിലേയും വൈകുന്നേരവും ബ്രാഹ്മണർ നൂറ്റാണ്ടുകളോളും ചെയ്തുകൊണ്ടിരിക്കുമ്പോൾ, മറ്റേതോ അദൃശ്യ വേദിയിൽ / വേദികളിൽ ഏതോവിധത്തിലുള്ള ബലവും അനുസരണനത്തിന്‍റേയും ഒരുമയോടുള്ള നീക്കത്തിന്‍റേയും ശക്തി നിറയ്ക്കുന്നുണ്ടാവാം.
ഇനി ഷോഡശക്രിയകളിലെ ആറാമത്തെ ചുവടിലേക്ക് പോകാം.
അത് നിഷ്ക്രമണസംസ്കാരം ആണ്.
വിക്കീപ്പീഡിയ പേജിൽ നിന്നും ഉദ്ദരിക്കുന്നു:
QUOTE: ശിശുവിന്‍റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്‍റെ ജന്മതിഥിയിലോ, സൂര്യോദയ സമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണസംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്‍റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി (അല്ലെങ്കിൽ പറ്റുന്നു ഒരു ദിവസം) ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം. END OF QUOTE
ശുക്ലപക്ഷം എന്നത് വെളുത്തവാവാണ്. തൃതീയ എന്നത് തിഥികളിൽ ഒന്നാണ്. അത് ഒരുപ്രത്യേക ദിവസം ആണ് എന്ന് പൊതുവായി മനസ്സിലാക്കുക.
പ്രകൃതി ദർശനം എന്നത് ഒരു വൻകാര്യംതന്നെയാണ്. ചുറ്റും ചുമരുകൾ ഉള്ള വീടിനക്കത്തുള്ള മുറിയിൽ ജീവിച്ചുവളരുന്ന വ്യക്തിയുടെ മസ്തിഷ്ക സോഫ്ട്വേറിലേക്ക് വിവരങ്ങളും മറ്റ് ഭൌതിക ഡാറ്റകളും ചെല്ലുന്നതിൽ ചെറിയ ഒരു കുറവുണ്ടായേക്കാം. ഇതിന് ഒരു പരിഹാരമാകാം ഈ പ്രകൃതി ദർശനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനേക്കാം. അതിലേക്ക് പോകുന്നില്ല.
എന്നാൽ നിഷ്ക്രമണസംസ്കാരം എന്നതിൽ കൃത്യമായി സൂചിപ്പിക്കപ്പെടുന്ന തിഥികളുടേയും ശുക്ലപക്ഷത്തിന്‍റേയും പ്രസക്തിയും മറ്റും എന്താണ് എന്ന് അറിയില്ല. ഫ്യൂഡൽ ഭാഷകളുടെ ആന്തരിക കോഡുകളുമായി എന്തെങ്കിലും ബന്ധംകണ്ടേക്കാം.
ഈ കാര്യങ്ങൾ ഇവിടെ പറയുമ്പോൾ, ഈ എഴുത്തുകാരൻ ഈ വിധ അറിവുകളുടെ എന്തോ ചെറിയ അംശം മനസ്സിൽ കയറി, ഈ വിധം ഒരു പരിശീലനം സ്വന്തമായി നടത്തിയത് ഓർക്കുന്നുണ്ട്. എന്നാൽ ഈ എഴുത്തുകാരൻ ഓത്തുള്ളതോ അതുമല്ലെങ്കിൽ ഓത്തില്ലാത്തതോ ആയ നമ്പൂതിരി അല്ലതന്നെ. മാത്രവുമല്ല, ഈ വിധ കാര്യങ്ങൾ നടത്തിയത് ഷോഡശക്രിയകളെ അനുകരിച്ചുകൊണ്ടും അല്ലതന്നെ. ഇതിനെക്കുറിച്ച് പിന്നീട് കൂടുതലായി പ്രതിപാദിക്കാം എന്ന് കരുതുന്നു.
ഇനി ഷോഡശക്രിയകളിലെ ഏഴാമത്തെ ചുവടിലേക്ക് പോകാം.
അന്നപ്രാശന സംസ്കാരം
വിക്കീപ്പീഡിയ പേജിൽ നിന്നും ഉദ്ദരിക്കുന്നു:
QUOTE: ഷോഡശക്രിയകളിൽപ്പെടുന്ന ഏഴാമത്തെ ക്രിയ ആണ് അന്നപ്രാശനം. (സംസ്കൃതം: अन्नप्राशन), ചോറൂണ് എന്നും ഇതിന് പറയാറുണ്ട്.
ശിശു ആദ്യമായി അരി ഭക്ഷണം കഴിച്ചു തുടങ്ങുന്നത് അന്നു മുതലാണ്.
അതുവരെ അമ്മയുടെ മുലപ്പാൽ മാത്രം കഴിക്കുന്ന കുട്ടിക്ക് അന്നു മുതൽ എല്ലാ ഭക്ഷണവും കൊടുത്തുതുടങ്ങുന്നു.
ആറാമത്തെ മാസത്തിലോ എട്ടാമത്തെ മാസത്തിലോ ഈ ക്രിയ ചെയ്യാവുന്നതാണ്. (ഏഴാം മാസം നിഷേധിച്ചു കാണുന്നു.) END OF QUOTE
ഇതിനെക്കുറിച്ച് പ്രത്യേകമായി പറയാനായി മനസ്സിൽ യാതൊന്നും ഇല്ല. എന്നാൽ ഓർക്കുക, ഇതും ഓത്തുള്ള നമ്പൂതിരിമാരുടെ പാരമ്പര്യത്തിൽ വരുന്നകാര്യമാണ്. മറ്റുള്ളവർ ഇതിനെ കഥയറിയാതെ അനുകരിക്കുന്നു എന്നാണ് തോന്നുന്നത്. എന്നാൽ, ആദ്യമായി കട്ടി ആരാഹം നൽകുക എന്നത് പലജനങ്ങളിലും കാണുന്ന ഒരു നടപടിക്രമം തന്നെയാണ് എന്നാണ് തോന്നുന്നത്.
മുകളിൽ നൽകിയിട്ടുള്ള ചിത്രം ചോറൂണിന്‍റേതാണ്. ഇത് അന്നപ്രാശന സംസ്കാരം എന്ന രീതിയിൽ ആണ് കൊണ്ടാടപ്പെടുന്നതെങ്കിൽ, എന്താണ് ഇതിന്‍റെ ഉദ്ദേശം എന്ന് അറിയില്ല. കാരണം, അന്നപ്രാശന സംസ്കാരം എന്നത് ഓത്തുള്ള നമ്പൂതിരിമാരുടെ സാമൂഹികാന്തസ്സിന്‍റേയും അതുമായി ബന്ധപ്പെട്ട ബുദ്ധിപരമായ കോഡിങ്ങുകളും മറ്റും കുട്ടിയുടെ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ ആലേഖനം ചെയ്യാനുള്ള ഒരു നിഗൂഢ പദ്ധതിയുടെ ഭാഗമാകാം. മറ്റ് ജനക്കൂട്ടങ്ങൾ ചോറൂണ് എന്ന ആചാരം നടത്തുന്നതിന്‍റെ പിന്നിലെ ഗൂഡോദ്ദേശം എന്താണ് എന്ന് അറിയില്ല.
2
Posted: Fri Oct 13, 2023 1:02 pm
posted by VED
2 #. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ, വീണ്ടും ജനിക്കൽ, ചെറുപ്രയാത്തിലെ ബ്രഹ്മചര്യം എന്നിങ്ങനെ പലതും
ചൂഡാകർമ സംസ്കാരം ആണ് ഷോഡശക്രിയകളിൽ അടുത്തത്.
വിക്കീപീഡിയയിൽ നിന്നും ഉദ്ദരിക്കുന്നു
QUOTE:
കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപോ വേണമെങ്കിൽ ഒരു വയസു തികഞ്ഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമ്മാമാണിത്.
ആദ്യം വലതു, ഇടതു, പിന്നിൽ, മുന്നിൽ എന്നീ ക്രമത്തിലാണ് മുടി മുറിക്കേണ്ടത്.
മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്‍റെയോ പാട തലയിൽ പുരട്ടണം.
പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.
END OF QUOTE
ഇവിടെ ഉത്തരായനം എന്നത് സൂര്യൻ വടക്കോട്ട് നീങ്ങുന്ന കാലത്തേയാണ് ഉദ്ദേശിക്കുന്നത്. അതായത് മാർച്ച് 21 (Winter solstice) മുതൽ ജൂൺ 21 (Summer solstice) വരെ.
ചൂഡാകർമ സംസ്കാരത്തിലെ നടപടിക്രമങ്ങൾക്കു വ്യക്തമായ ആദ്യ ചുവടും, പിന്നീടുള്ള പടിപടിയായുള്ള നീക്കങ്ങളും വളരെ വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നൂറുകണക്കിനും ആയിരക്കണക്കിനും നമ്പൂതിരി കുട്ടികളിൽ ഇതേ പാതയിലൂടെ മന്ത്രോച്ചാരണത്തോടൊപ്പം മുടിമുറിക്കുന്നതിന് അതീന്ത്ര്യവേദികളിൽ എന്തോചില നിഗൂഢമായുള്ള ഒത്തൊരുമിക്കലും ശക്തിസംഭരിക്കലും നടക്കുന്നുണ്ടാവാം.
തലയിൽ പരുട്ടുന്ന വസ്തുക്കളുടെ പ്രസക്തിയെക്കുറിച്ച് വ്യക്തമായ വിവരം ഈ എഴുത്താകരന് ഇല്ല.
എന്നാൽ തലയിൽ സ്വസ്തി ചിഹ്നം പുരട്ടണം എന്നതിനെക്കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ പറയാം.
Swastika എന്ന ചിഹ്നം പഴയകാല പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നാണ് എന്ന് കാണുന്നു. ബുദ്ധമതവും, ജൈനമതവും ഇത് ഉപയോഗിച്ചിരുന്നുപോലും. വേദകാല ദേവനായ ഇന്ദ്രന്‍റെ വജ്രായുദമായും കാണപ്പെടുന്നുണ്ട്. ഇത് ആര്യന്മാരുടെ (ഏറിയൻസ് Aryans) ചിഹ്നമാണ് എന്ന ധാരണകൊണ്ടാവാം ജർമ്മനിയിൽ ഹിറ്റ്ലറുടെ Nazi പാർട്ടിയുടെ ചിഹ്നമായി ഇത് ഉപയോഗിക്കപ്പെട്ടത്.
ഇവിടെയുള്ള അങ്കലാപ്പ്, ഇന്ത്യയിലെ ഹിന്ദിപ്രദേശത്തുള്ളവരാണ് ആര്യന്മാർ (Aaryans) എന്ന് ഇന്ത്യൻ പുസ്തകങ്ങൾ അവകാശപ്പെടുന്നുണ്ട് എന്നതാണ്. എന്നാൽ ഇന്ത്യയിലുള്ള ആര്യന്മാർ ആണ് യഥാർത്ഥ ഏറിയൻസ് (Aryans) എന്ന് ജർമ്മനിയിലെ Nazi പാർട്ടിക്കാർക്ക് അഭിപ്രായമില്ലായിരുന്നു. അവർ ഈ അവകാശവാദത്തെ എതിർക്കാൻ പോയിരുന്നുവോ എന്ന് അറിയില്ല. എന്നാൽ അവർ Aryans എന്ന വംശീയരാണ് എന്ന് അവർക്ക് പണ്ടുമുതലെ അറിവുള്ള കാര്യമായിരുന്നു.
സ്വസ്തി ചിഹ്നത്തിലും എന്തോ വൻ മേന്മ, ദക്ഷിണേഷ്യയിലെ ഉന്നത വംശീയരും ഭൂഖണ്ഡ യൂറോപ്പിലെ ജർമ്മൻകാരും കണ്ടിരുന്നു എന്ന് തോന്നുന്നു. എന്നാൽ ഇവിടെ ഓർക്കേണ്ടത്, ഇങ്ഗ്ളിഷ് വംശീയർ അവരുടെ വംശീയ പൈതൃകത്തിന് ബാഹ്യമായുള്ള യാതൊന്നിലും അവകാശവാദം നടത്താറില്ലായിരുന്നു എന്നാണ് തോന്നുന്നത്, എന്നതാണ്.
ഇതിന്‍റെ വ്യക്തമായ കാരണം, ലോകത്തിൽ എവിടെ പോയാലും വ്യക്തിത്വത്തിന് വില കൂട്ടിക്കിട്ടുവാനായി ഈ വിധ ഊന്നുവടികൾ ഇവർക്ക് ആവശ്യമില്ലായിരുന്നു എന്നാണ് തോന്നുന്നത്. ഇവർക്ക് അക്കാലങ്ങളിൽ നൈസർഗികമായി ഉള്ള വ്യക്തിത്വം തന്നെ ധാരളമായിരുന്നു. തങ്ങൾ ഇങ്ഗ്ളിഷുകാരാണ് എന്നോ അതുമല്ലെങ്കിൽ ഇങ്ഗ്ളണ്ടിൽ നിന്നുമുള്ളവരാണ് എന്നോ ഉള്ള മേൽവിലാസം മാത്രം ഇവർക്ക് പണ്ടുകാലങ്ങളിൽ മതിയായിരുന്നു.
ഇവിടെ ചെറുതായി ഒന്ന് പാതവിട്ട് പറയുകയാണെങ്കിൽ, ഈ കാര്യം പറയാം. കൊളോണിയൽ കാലഘട്ടത്തിൽ, ജർമ്മൻ യാത്രക്കാർ ആഫ്രിക്കയിലൂടെ യാത്ര പോകുന്ന അവസരത്തിൽ, അവർ അവരുടെ കൈവശം ഒരു Union Jack (ബൃട്ടൺ പതാക) ഒളിപ്പിച്ചുവെക്കുമായിരുന്നു പോലും. ഇത് പല പ്രതിസന്ധികളിലും പുറത്തെടുത്ത് തങ്ങൾ ഇങ്ഗ്ളിഷുകാരാണ് എന്ന തെറ്റിദ്ധാരണ പരത്താനായി ഈ കൂട്ടർ ഉപയോഗിക്കുമായിരുന്നു പോലും. പലപ്പോഴും ഇത് അവർക്ക് ദേഹരക്ഷതന്നെ നൽകിയിരുന്നു പോലും.
ഇനി വിഷയത്തിലേക്ക് തിരിച്ചുവരാം. ചിഹ്നങ്ങളിലും മുദ്രകളിലും എന്തെങ്കിലും ആദ്ധ്യാത്മികമോ അതീന്ത്ര്യമോ ആയ കഴിവുകളോ ബന്ധങ്ങളോ കണ്ണികളോ ഉണ്ടോ എന്ന് തീർത്തുപറയാനുള്ള വിവരം ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല. എന്നാൽ, ഈ വിധ കാര്യങ്ങളിൽ പലവിധ കഴിവുകളും ആലേഖനം ചെയ്തുവെക്കാനാവും എന്നത് ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യ തെളിയിച്ചു കഴിഞ്ഞകാര്യം തന്നെയാണ്.
ഇന്ന് പലയിടത്തും ഉപയോഗിക്കപ്പെടുന്ന BarCodeകളും QR CODEകളും ഇതിന്‍റെ തെളിവാണ്. റോഡിലെ Toll Boothത്തുകളിൽ ഈ അടുത്തകാലത്ത് നടപ്പിൽ വരുത്തിയ NETC FASTagഗും ഇതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്. വാഹനത്തിന്‍റെ നെറ്റിയിൽ സ്വസ്തി അടയാളം രേഖപ്പെടുത്തുന്നതു പോലുള്ള ഒരു ഏർപ്പാടാണ് ഇത്. എന്നാൽ സ്വസ്തി അടയാളം അല്ല, മറിച്ച്, NETC FASTag ആണ് രേഖപ്പെടുത്തുന്നത് എന്നുമാത്രം.
അതുപോലെതന്നെ സർക്കാർ വാഹനത്തിന് മുന്നിൽ പലവിധ അധികാര ചിഹ്നങ്ങളും നൽകുന്നതിന് വ്യക്തമായ ഉപയോഗം ഉണ്ട് എന്ന് ഈ വിധ വാഹനങ്ങളിൽ ഒരു കാലത്ത് യാത്രചെയ്ത് പരിചയം ഉള്ള ഈ എഴുത്തുകാരന് മനസ്സിലായിട്ടുണ്ട്. ഇതേ പോലെയാണ് Doctor, Advocate, PRESS തുടങ്ങിയ ചിഹ്നങ്ങൾ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കുന്നത്.
ഈ വക ചിഹ്നങ്ങൾ ഇന്ത്യാ രാജ്യത്തിലെ പുതിയ ബ്രാഹ്മണരായ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, വക്കീലന്മാർ തുടങ്ങിയവരും, തങ്ങളും ഇതേ പോലെ ബ്രാഹ്മണരാണ് എന്ന് അവകാശപ്പെടുന്ന പത്രപ്രവർത്തകരും ഉപയോഗിക്കുമ്പോൾ, സാധാരണ ജനം എന്ന കീഴ്ജാതിക്കാർക്ക് ഈ വിധ 'സ്വസ്തി' പോലുള്ള അടയാളങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ലതന്നെ.
ഷോഡശക്രിയകളിൽ അടുത്തത് ഉപനയനസംസ്കാരം ആണ്. ഇത് പത്താമത്തെ സംസ്കാര ക്രീയയാണ് എന്ന് എഴുതിക്കാണുന്നു. അപ്പോൾ ഒൻപതാമത്തേത് ഏതാണ് എന്ന് നോക്കേണ്ടിയിരിക്കുന്നു.
ഈ സംസ്കാരത്തിന്‍റെ സ്ഥാനം ഉന്നതമാണ് എന്ന് കാണുന്നു. ഈ സംസ്കാരത്തോടുകൂടി നമ്പൂതിരി കുട്ടി വീണ്ടും ജനിക്കുകയാണ് ചെയ്യുന്നത് പോലും. ഇതാണ് പൂണൂൽ ധരിച്ചുതുടങ്ങുന്നതിന്‍റെ മുന്നോടിയായുള്ള ചടങ്ങ്. കുട്ടിയുടെ മനസ്സിൽ വിഷയവാസ ഉദിക്കുന്നതിന് മുൻപായി ഈ കർമ്മം അനുഷ്ഠിക്കണം പോലും. ഇവിടെ സൂചിപ്പിച്ച 'വിഷയവാസന' എന്നാൽ എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല.
ഈ കർമ്മം നടത്തുന്നത് കുട്ടിക്ക് അഞ്ചുവയസ്സാകുന്നതോടുകൂടിയാണ്. ഈ ഉപനയന കർമ്മം നാലു ദിവസം നീണ്ടുനിൽകും. ഇതോടുകൂടി, ആ നമ്പൂതിരി വ്യക്തി (കുട്ടി) ബ്രഹ്മചാരിയായി മാറുന്നു. ഈ വ്യക്തി ബ്രഹ്മചര്യം അനുഷ്ഠിക്കണം പോലും. ഈ സംസ്കാര കർമ്മം (ഉപനയനകർമ്മം) അവസാനിക്കുന്നത് ദണ്ഡ്ചാരുക എന്ന കർമ്മത്തോടുകൂടിയാണ് പോലും. ഈ 'ദണ്ഡ്ചാരുക' എന്നത് എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല.
ഇവിടെ 'വീണ്ടും ജനിക്കുക' എന്നത് എന്താണ് എന്ന് നോക്കാം. ഇങ്ഗ്ളിഷിൽ ബ്രാഹ്മണ ജനത്തിനെ 'Twice born' എന്ന് പരാമർശിച്ചുകാണാറുണ്ട്. ഇതിന്‍റെ പൊരുൾ അഥവാ സാരം ഇത്രമാത്രമാണ്:
നമ്പൂതിരി വ്യക്തിയുടെ ആദ്യത്തെ ജനനം വെറും ഒരു ഭൌതികമായുള്ള ജനനം മാത്രമാണ്. ഇതിന് ശേഷം ഈ വ്യക്തി ആത്മീയതലത്തിൽ ജനിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടാമത്തെ ജനനത്തോടുകൂടി, ഈ ആൾ വേദസാഹിത്യങ്ങളും ധർമ്മശാസ്ത്രകൃതികളും മറ്റ് വിശുദ്ധഗ്രന്ഥങ്ങളും വായിക്കാനും പഠിക്കാനും ആരംഭിക്കുന്നു.
എന്നാൽ ആ വ്യക്തി ഈ കർമ്മത്തോടുകൂടി ബ്രഹ്മചാരിയായി എന്നും, ഇനിമുതൽ കുറേകാലത്തേക്ക് ബ്രഹ്മചര്യം അനുഷ്ഠിക്കേണം എന്നെല്ലാം പറയുന്നതിൽ എത്രമാത്രം അർത്ഥമുണ്ട് എന്ന് അറിയില്ല. കാരണം, പുരുഷൻ 25വയസ്സുവരേയും, സ്ത്രീ 20വയസ്സുവരേയും ബ്രഹ്മചര്യം അനുഷ്ഠിക്കേണം എന്ന് എഴുതിക്കാണുന്നു.
പത്തുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടികളെ വരെ മൂത്തനമ്പൂതിരിക്ക് വിവാഹം കഴിക്കാം എന്നാണ് തോന്നുന്നത്. അതുമല്ലെങ്കിൽ പന്ത്രണ്ടുവയസ്സുള്ളവരെ. അതുമല്ലെങ്കിൽ പതിനഞ്ചുവയസ്സുള്ളവരെ. കൃത്യമായി ഈ കാര്യം അറിയില്ല.
എന്നാൽ, ഉപനയനസംസ്കാരം ആവശ്യപ്പെടുന്ന ബ്രഹ്മചര്യം ആൺകുട്ടികളിൽ നടപ്പിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഏറ്റവും കുറഞ്ഞത്, പുരുഷന്മാർ മുഷ്ടിമൈഥുനം അഥവാ ഹസ്തമൈഥുനം എങ്കിലും നടത്തിയേക്കാം. മൈഥുനം എന്നുള്ളത് സംസ്കൃതവാക്കാണ്. അതിനാൽത്തന്നെ ശ്രേഷ്ടവാക്കാണ്. അതേ സമയം പച്ചമലയാളത്തിൽ മുഷ്ടിമൈഥുനം / ഹസ്തമൈഥുനം എന്നതിന് ഹീനനിലവാരമുള്ള വാക്കുകൾ ഉണ്ട് എന്നും ഓർക്കുക.
ഈറനണിഞ്ഞും അല്ലാതെയും ഉള്ള സ്ത്രീ നഗ്തയുടെ സൌന്ദര്യം അസുലഭമായ വസ്തുവല്ലായിരുന്നു എന്നും ഓർക്കേണം. അഗ്രഹാരങ്ങളിലെ കുളിക്കടവുകളിൽ മുങ്ങിപ്പിഴിയാത്ത ചേലയുംചുറ്റി മുടിയുലമ്പിക്കൊണ്ട് നമ്പൂതിരി കന്യക നിൽക്കുമ്പോൾ, കടവിൽ വന്നൊരു നുള്ളുതരാൻ കൊതിച്ചുപോയ കാര്യം വയലാർ രാമവർമ്മയുടെ വരികളിൽ കാണുന്നുണ്ട്.
താന്ത്രിക വിദ്യയിലെ പഞ്ചമകാരങ്ങളിൽ ഒന്ന് മൈഥുനമാണ് എന്നും ഓർക്കുക. ഇതിന് പകരമായി മുഷ്ടിമൈഥുനം മതിയാകുമോ എന്ന ഒരു ചിന്ത മനസ്സിൽ ഇപ്പോൾ വെറുതെയങ്ങ് കയറിവന്നു. താന്ത്രിക വിദ്യ പോലുള്ള ഗൂഢ പദ്ധതികൾക്ക് സ്ത്രീകളെ എപ്പോഴും ലഭിച്ചേക്കാം എന്നില്ലല്ലോ!
മുഷ്ടിമൈഥുനം ചെയ്താൽ വീണ്ടും-ജനിച്ച നമ്പൂതിരി വ്യക്തിയുടെ ബ്രഹ്മചര്യം നഷ്ടപ്പെടില്ലേ എന്നൊരു സന്ദേഹം!
Image details: This file is licensed under the Creative Commons Attribution-Share Alike 4.0 International license Image author: MennasDosbin
മുകളിൽ നൽകിയിട്ടുള്ളത് നാലുതരം Swastikaയുടെ ചിത്രങ്ങൾ ആണ്.
ഉപനയനത്തോടുകൂടി വേദാരംഭസംസ്കാരം വീട്ടിൽവച്ചും വിദ്യാരംഭസംസ്കാരം ഗുരുകുലത്തിൽവച്ചും നടത്തുന്നു END OF QUOTE
നമ്പൂതിരിക്കുട്ടി പൂണൂൽ ധരിച്ചുതുടങ്ങുന്നതോടുകൂടി വീട്ടിൽനിന്നും വേദങ്ങളും മറ്റ് വിശുദ്ധഗ്രന്ഥങ്ങളും പഠിച്ചുതുടങ്ങും എന്നാണ് കാണുന്നത്. ഈ വിധകാര്യങ്ങൾ ആരാണ് പഠിപ്പിക്കുക എന്ന് രേഖപ്പെടുത്തിക്കാണുന്നില്ല. എന്നാൽ ഉപനയനസംസ്കാരം അഞ്ചുവയസ്സാകുമ്പോഴാണ് നടത്തുന്നത് എന്നതിനാൽ അഞ്ച് വയസ്സുമുതൽ പഠനം ആരംഭിക്കും എന്ന് മനസ്സിലാക്കാം.
ഗുരുകുലത്തിൽ പോയിട്ടാണ് വിദ്യാഭ്യാസം നടത്തുന്നത് എന്ന് കാണുന്നു. നമ്പൂതിരിക്കുട്ടികൾക്ക് മാത്രമായുള്ള പാഠശാലകൾ ഉള്ളതായി ഇതിൽനിന്നും മനസ്സിലാക്കേണ്ടിവരും. അപ്പോൾ അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്നും ആരൊക്കെയാണ് പഠിപ്പിക്കുന്നത് എന്നും ഉള്ള ഒരു ചോദ്യം മനസ്സിൽ കയറിവരാം. ഗുരുവാണ് പഠിപ്പിക്കുന്നത് എന്ന് അവകാശപ്പെട്ടാൽ, ഈ ഗുരുവിന് എന്താണ് വിദ്യാഭ്യാസപരമായി അറിവുണ്ടാവുക എന്നും, ആ വക കാര്യങ്ങൾ ഇദ്ദേഹത്തിന് എവിടെനിന്നുമാണ് കിട്ടിയത് എന്നതും ഒരു ചോദ്യമായി നിലനിൽക്കാം.
ഈ വിധ എഴുത്തുകൾ മലബാറിൽ പണ്ടുകാലങ്ങളിൽ നമ്പൂതിരിമാരിലെ ഓത്തുള്ളവരിൽ വൻ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും ഗുരുകുലങ്ങളും മറ്റും നിലവിൽ ഉണ്ടായിരുന്നു എന്ന ധ്വനി നൽകാമെങ്കിലും, ഇവയിലൊന്നും വലിയ കഴമ്പില്ലാ എന്നാണ് തോന്നുന്നത്.
കാരണം, ഓത്തുള്ള നമ്പൂതിരി കുടുംബങ്ങൾതന്നെ ഒറ്റപ്പെട്ടാണ് നിലകൊള്ളുക. പോരാത്തതിന്, ഇല്ലത്തിന് പുറത്തായുള്ള യാത്രകൾ മിക്കതും ചെറിയതോതിലുള്ള ഔപചാരിക ബദ്ധപ്പാടുകളോടുകൂടി മാത്രമേ ആവുള്ളു എന്നും ഒരു തോന്നൽ. ഓത്തുള്ള നമ്പൂതിരി സ്ത്രീകൾക്ക് മറ്റ് പുരുഷന്മാരുടെ മുഖത്ത് നോക്കാൻ പാടില്ല. കൈയിൽ ഓലക്കുടവേണം, കൂടെ ശൂദ്രദാസിയും ഉണ്ടായിരിക്കേണം.
ഇവ രണ്ടും ഇല്ലായെങ്കിൽ, ഇന്ന് ഐപിഎസ്സുകാരി ചുരിദാറും കമ്മീസും ഇട്ട്, ഇതാരാണ് എന്ന് ആരും തിരിച്ചറിയാതെ പൊതുനിരത്തിൽ നടക്കുന്നതിനേക്കാളും അബദ്ധമായിരിക്കും കാര്യങ്ങൾ. എന്നാൽ രണ്ട് കൂട്ടർക്കും ആളുകളെ അടിച്ചിടാനും മാത്രം കഴിവും തയ്യാറെടുപ്പുമുള്ള സന്നാഹങ്ങൾ കുറച്ചകലെയുണ്ടാവും എന്നതും ഓർക്കേണ്ടതാണ്.
ഓത്തുള്ള നമ്പൂതിരി-ചെറുപ്പക്കാരിൽ, അനുജൻ എന്ന സ്ഥാനക്കാർക്ക് നമ്പൂതിരി സ്ത്രികളെ വിവാഹം കഴിക്കാൻ പാടില്ല. അവർ നായർ / ശൂദ്ര വീടുകൾ തേടി പോകണം. IAS/IPS കുടുംബത്തിലെ മൂത്തമകന് മാത്രമേ മറ്റൊരു IAS/IPS വീടിൽനിന്നും വിവാഹം കഴിക്കാൻ പാടുള്ളു എന്നും, ഇളയവർ ശിപായിമാരുടെ വീടുകളിൽ വല്ലവിധേനയും കയറിക്കൂടണം എന്നുംപറയുന്ന അവസ്ഥാവിശേഷമാണ് ഉള്ളത് എന്ന് മനസ്സിലാക്കുക.
അവരുടെ ഇല്ലത്തിന് ചുറ്റും മാത്രമല്ല, അവർ നടക്കുന്ന വഴികളിലും വിവിധ നിലവാരങ്ങളിൽ ഉള്ള ഹീന ജനം ജീവിക്കുന്നുണ്ടാവും. അവരെ കാഴ്ചയിൽനിന്നും ചിന്തകളിൽനിന്നും ഒഴിവാക്കാൻ പ്രയാസം തന്നെയാവാം.
ഹൈന്ദവ (ബ്രാഹ്മണ) പൈതൃകത്തേയും പാരമ്പര്യത്തേയും പറ്റി വാചാലമാവാൻ എളുപ്പമാണ്. എന്നാൽ മലബാറിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും, ഭാഷയിലെ അതികഠിമായ ഉച്ചനീചത്വ സ്വഭാവത്തെക്കുറിച്ചും, യാതോരുരീതിയിലും ചിന്തിക്കാതെ, വാചകകസർത്ത് നടത്തിയാലെ ഈ വിധ അവകാശവാദങ്ങളെ വിശ്വസിപ്പിക്കാൻ പറ്റുള്ളു. ഉദാഹരണത്തിന്, ഈ ഷോഡശക്രിയകളിൽ ഏറ്റവും ഒടുവിൽ വരുന്ന അന്ത്യേഷ്ടിക്ക് തൊട്ടുമിന്നിൽ ഉള്ള വാനപ്രസ്ഥം, സന്യാസം എന്നിവയെക്കുറിച്ച് ആലോചിക്കുക.
ഇന്ന് ഹിന്ദുക്കൾ ആണ് തങ്ങൾ എന്ന് അവകാശപ്പോടുന്ന, പഴയകാല നമ്പൂതിരി (ഹൈന്ദവ) ജനങ്ങൾക്ക് കീഴിൽ സ്ഥാനീകിരക്കപ്പെട്ടിരുന്ന ജനക്കൂട്ടങ്ങളുടെ പിൻമുറക്കാരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, പണ്ടുകാലങ്ങളിൽ അവരുടെ പിതാമഹന്മാർ അൻപത് വയസ്സുപ്രായം ആയാൽ വനത്തിൽ പോയിജീവിക്കും എന്നും, അതിന് ശേഷം സന്യാസിയായി ജീവിക്കും എന്നുമൊക്കെ.
ഈ അവകശവാദത്തിൽ വ്യക്തമായിത്തന്നെയുള്ള പാളിച്ച സൂചിപ്പിച്ചുകഴിഞ്ഞു. ഓത്തുള്ള ബ്രാഹ്മണരുടെ ആചാരങ്ങളിൽ പെടുന്നതാണ് ഷോഡശക്രിയകൾ. അല്ലാതെ മറ്റ് ജനങ്ങളുടേത് അല്ല. ഈ വിധ ഷോഡശക്രിയകൾ എന്നത്, ഒന്നോ രണ്ടോ അതിലധികമോ ആയിരം വർഷങ്ങൾക്ക് മുൻപ് ഈ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ഏതോ ജനക്കൂട്ടത്തിന്‍റെ പാരമ്പര്യത്തിൽ വരുന്ന കാര്യമാണ് എന്നതും ഒരു പ്രശ്നം തന്നെയാണ്.
ഇന്ന് വാനപ്രസ്ഥം, സന്യാസം എന്നീ കാര്യങ്ങളെക്കുറിച്ച് വാചാലമാകുന്നതിലുള്ള പ്രശ്നം, ഈ അടുത്ത നൂറ്റാണ്ടുകളിലൊന്നുംതന്നെ മലബാറിലെങ്കിലും (മറ്റ് പ്രദേശങ്ങളിലും അതുപോലെതന്നെയാവാനാണ് സാധ്യത) ഓത്തുള്ള നമ്പൂതിരി മദ്ധ്യവയസ്കർ ഈ വിധം കാടുകളിൽ താമസിക്കാനായി പോകുമായിരുന്നു എന്ന് തോന്നുന്നില്ല.
Malabar & Anjengoയിൽ തന്നെ ഈ രണ്ട് കാര്യങ്ങളും ബ്രാഹ്മണർ ചെയ്യാറില്ലായിരുന്നു എന്ന് സൂചിപ്പിച്ചുതന്നെയാണ് രേഖപ്പെടുത്തിക്കാണുന്നത്.
QUOTE from Malabar & Anjengo : ........two of the stages in the Brahman’s life prescribed by the Vedas, namely, Vanaprastha (or dwelling in the jungle) and Sanyasa (or renunciation of all secular interests and occupations) ; a dispensation, which is somewhat superfluous in the present, whatever may have been its value in the past. END OF QUOTE
ഉദ്ദരണിയുടെ ആശയം : ബ്രാഹ്മണരുടെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങൾ ആയി വേദങ്ങൾ നിർദ്ദേശിച്ചവയാണ് വാനപ്രസ്ഥം, സന്യാസം എന്നിവ. എന്നാൽ ഈ രണ്ടും ഈ കാലഘട്ടങ്ങളിൽ വെറും അധികപ്പറ്റും അനാവശ്യവും വ്യർത്ഥവുമായ നിർദ്ദേശങ്ങൾ ആണ്. ഈവിധ കാര്യങ്ങൾക്ക് പണ്ട് കാലങ്ങളിൽ എത്രമാത്രം വാസ്തവികതയുണ്ടായിരുന്നു എന്നത് പരിശോധിക്കേണ്ടുന്ന കാര്യം തന്നെയാണ്. END
ഇതിൽനിന്നും മനസ്സിലാക്കേണ്ടത്, 1700, 1800 നൂറ്റാണ്ടുകളിൽ ഈ വിധമായുള്ള വാനപ്രസ്ഥം, സന്യാസം എന്നിവയ്ക്കുള്ള പ്രസക്തി വെറും അവകാശവാദങ്ങളിൽ ഒതുങ്ങിനിൽക്കും എന്നതാണ്.
അഞ്ച് വയസ്സുമുതൽ പഠനം ആരംഭിക്കും എന്ന് മനസ്സിലാക്കാം എന്ന് എഴുതിക്കഴിഞ്ഞു. അഞ്ച് വയസ്സിന് മുൻപായി പഠനം ആരംഭിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല.
പെൺകുട്ടികൾ ഈ വിധ ഗുരുകുലങ്ങളിൽ പോകുമായിരുന്നുവോ?
വിദ്യാഭ്യാസം എന്നത് ജീവിതത്തിൽ ഉപയോഗപ്പെടുത്താനാവുന്നതും, ജീവിതത്തിൽ ഉപയോഗമുള്ളതുമായ കാര്യങ്ങൾ ആയിരിക്കും എന്ന് പറയാം എന്ന് തോന്നുന്നു. അന്ന് പൂജ്യവും, രേഖാഗണിതവും (Geometry), ബീജഗണിതവും (Algebra), മറ്റുമായ ഗണിതശാസ്ത്രത്തിലെ ഉപരിശാഖകൾ ഈ വിധ നമ്പൂതിരി കുട്ടികൾ വിഷമിച്ചിരുന്ന് മണ്ണിലും താലിയോലയിലും കുത്തിക്കുറിച്ച് എഴുതിപ്പഠിക്കുമായിരുന്നു എന്നത് എത്രമാത്രം ശരിയാകാം എന്ന് അറിയില്ല. ഇതല്ലാം പഠിച്ചിട്ടെന്ത് കാര്യം എന്നതും ഒരു ചോദ്യമായി വന്നേക്കാം.
രേഖാഗണിതവും മറ്റും യാതോരു അറിവുമില്ലാതെതന്നെ, പാരമ്പര്യ ആശാരിമാർ വൻ കെട്ടിടങ്ങൾ മരത്തടിയും കല്ലും ചണ്ണാമ്പും ഉപയോഗിച്ച് നിർമ്മിക്കുമായിരുന്നു ആ കാലങ്ങളിൽ. ഇവർ ഗണിതശാസ്ത്രത്തിലെ രേഖാഗണിതവുംമറ്റും പഠിക്കുമായിരുന്നുവെങ്കിൽ അവർക്ക് അവരുടെ തൊഴിൽ മേഘലയിൽ എന്തെങ്കിലും ചില ഗുണങ്ങൾ ലഭിക്കുമായിരിക്കാം. എന്നാൽ അവർക്ക് ഈ വിധ ഗുരുകുലങ്ങളിൽ പഠനത്തിനായി പ്രവേശനം ലഭിക്കില്ലതന്നെ. മാത്രവുമല്ല, ഈ വിധ അഭിനവ ഗണിത ശാഖകൾ, അന്ന് മലബാറിലെ ഓത്തുള്ള നമ്പൂതിരിമാരിൽ എത്രപേർക്ക് അറിവുണ്ടായിരുന്നു എന്നും അറിയില്ല.
പഴമയിലെ എവിടെനിന്നോ ചില ഗണിതശാസ്ത്ര ഗന്ഥങ്ങൾ താലിയോല പതിപ്പായി ഈ ഉപഭൂഖണ്ഡത്തിന്‍റെ ഏതോ ഭാഗത്തുനിന്നും ഇങ്ഗ്ളിഷ് ഭരണകാലത്ത് കണ്ടെത്തിയെന്നുവച്ച്, ഈ ഉപഭൂഖണ്ഡത്തിലെ ബ്രാഹ്മണർ ഈവിധ കാര്യങ്ങളിൽ നൈപുണ്യമുള്ളവരായിരുന്നു എന്ന് അവകാശപ്പെടുന്നത് ചെറിയ തോതിൽ വിഡ്ഢിത്തം തന്നെയാവില്ലേ എന്ന് ഒരു തോന്നൽ.
വായനക്കാരൻ ഓർക്കേണ്ടത് ഷോഡശക്രിയകൾ എന്നതിന് ഇന്നുള്ള ഇന്ത്യയുമായും പാക്കിസ്ഥാനുമായും ബെങ്ഗ്ളാദേശുമായും, ഇന്നുള്ള ഇന്ത്യക്കാരുമായും അവരിൽത്തന്നെയുള്ള ബ്രാഹ്മണരുമായും, പാക്കിസ്ഥാനികളുമായും ബെങ്ഗ്ളാദേശുകാരുമായും, വളരെ വളരെ നിസ്സാരമായ ബന്ധംമാത്രമേ കാണുള്ളു എന്നതാണ്.
കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഈ ഉപഭൂഖണ്ഡത്തിന്‍റെ അങ്ങോളം ഇങ്ങോളം ഉള്ള കൊച്ചുകൊച്ചു ഭാഷകളെ പലതോതിൽ കൂട്ടിച്ചേർത്ത്, അവയുടെയെല്ലാം ഉള്ളിലേക്ക് സംസ്കൃത ഭാഷാ വാക്കുകൾ കോരിയൊഴിച്ചു നിറച്ചാണ് ഇന്നുകാണുന്ന വൻ പദസമ്പത്തുള്ള ഭാഷകളും, സംസ്കൃത ഭാഷാ പാരമ്പര്യവും, അതിലൂടെതന്നെ ഹൈന്ദവ മതവിശ്വാസങ്ങളും ഈ ഉപഭൂഖണ്ഡത്തിൽ പടർന്നുപിടിക്കാൻ സൌകര്യപ്പെട്ടത്, എന്ന് ഈ എഴുത്തുകാരന് തോന്നുന്നു.
4
Posted: Fri Oct 13, 2023 1:13 pm
posted by VED
4 #. പഴമയിലെ അവ്യക്തമായ വിവരങ്ങൾ ആചാരങ്ങളായി നിലനിർത്തുന്നതിന് പിന്നിൽ
Image details : ചിത്രം (1859) ആരാണ് വരച്ചത് എന്ന് അറിയില്ല. ഈ ചിത്രം എന്തിനേയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അറിയില്ല. വാസ്തല്യം, ഗുരുഭക്തി, ഗുരുകുലവിദ്യാഭ്യാസം, വരദാനം, കാട്ടിലെ പർണ്ണകൂടിരാന്തരീക്ഷം എന്നിങ്ങിനെ പലതും ആവാം.
സമാവർത്തന സംസ്കാരം ആണ് ഷോഡശക്രിയകളിൽ അടുത്തത്.
വിക്കീപീഡിയയിൽ നിന്നും ഉദ്ദരിക്കുന്നു
QUOTE :
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്‍റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനസംസ്കാരം.
പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം.
ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു.
സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു.
അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നു. END OF QUOTE
ഈ മുകളിൽ ഉദ്ദരിക്കപ്പെട്ട വാക്യങ്ങളിലെ 'വിദ്യാഭ്യാസം', 'വിദ്യാർത്ഥി' തുടങ്ങിയ വാക്കുകൾ, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വളർത്തിയെടുത്തതോ, അതുമല്ലെങ്കിൽ പ്രചോദിപ്പിച്ചതോ ആയ education, student തുടങ്ങിയ പദങ്ങളുമായി കാര്യമായ ബന്ധമുണ്ടാവില്ലായിരുന്നിരിക്കാം എന്നാണ് തോന്നുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ വളർന്നുവരുന്ന 'വിദ്യാഭ്യാസം', 'വിദ്യാർത്ഥി' തുടങ്ങിയ പദങ്ങളുമായ ഈ വക കാര്യങ്ങൾക്ക് വൻ അടുപ്പം ഉണ്ടാവാം.
അതുപോലെതന്നെ ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്ത് teacher എന്ന വ്യക്തിയും മുകളിൽ സൂചിപ്പിക്കപ്പെട്ട ഗുരുവും തമ്മിൽ യാതോരു അടുപ്പവും യഥാർത്ഥത്തിൽ ഉണ്ടാവില്ല. എന്നാൽ തർജ്ജമ ചെയ്യുന്നവർ മിക്കപ്പോഴും ഈ പദങ്ങളെ തെറ്റായി തർജ്ജമചെയ്ത് ഇവ രണ്ടും ഒന്നാണ് എന്ന തോന്നൽ വരുത്തിയേക്കാം. ഇങ്ഗ്ളിഷ് പക്ഷത്തിനും ഈ തർജജമയിലുള്ള പാളിച്ചയെന്താണ് എന്ന് അറിവ് ലഭിക്കില്ല.
ഗുരുവെന്ന വ്യക്തിക്ക് മുന്നിൽ അടിയാളത്ത വാക്കുകളിലും ശരീരഭാഷയിലും എഴുന്നേൽക്കുക, കുനിഞ്ഞുനിൽക്കുക തുടങ്ങിയ കീഴ്വഴക്കങ്ങളിലും സ്വയം താണുനിൽക്കുന്ന വ്യക്തിയാണ് വിദ്യാർത്ഥി. നീ എന്‍റെ കീഴാളനാണ്, ഞാൻ പറയുന്നത് കേൾക്കേണ്ടുന്ന അടിയാളിയാണ് നീ, എന്നെക്കാണുമ്പോൾ നീ എഴുന്നേറ്റ് നിന്ന് നിന്‍റെ അടിയാളത്തം വ്യക്തമാക്കേണ്ടതാണ്, എന്നെല്ലാ ഭാവം വിദ്യാർത്ഥിയോട്, സ്വമേധയാ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഗുരു.
ഇവർതമ്മിലുള്ള ബന്ധം ഗുരു-ശിഷ്യബന്ധമാണ്. അതായത് അങ്ങ് - നീ എന്നതുമായി ബന്ധപ്പെട്ടവാക്കുകൾ നെയ്തെടുക്കുന്ന ബന്ധമാണ് ഇവർതമ്മിൽ ഉള്ളത്. ഇങ്ഗ്ളിഷിലെ teacher - student ബന്ധത്തിൽ ഈ വിധമായുള്ള ഒരു ഭാവമോ സാമൂഹിക ഘടനയോ, ഫ്യൂഡൽ ഭാഷാ വാക്ക് കണ്ണികൾ നെയ്തെടുക്കുന്ന അതിസങ്കീർണ്ണമായ വലക്കെട്ടുപോലുള്ള യാതോരു ബന്ധമോ കുടുക്കിയിടലോ ഇല്ലതന്നെ.
ചെറുപ്രായത്തിൽത്തന്നെ കുട്ടികൾ ഗുരുകുലത്തിൽ പോയി താമസിച്ചാണ് പഠിച്ചിരുന്നത് എന്ന് പറയുമ്പോൾ, വേദങ്ങൾ എഴുത്തപ്പെട്ട കാലത്ത്, അതായത് ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ്, ഈ വിധ സൌകര്യങ്ങൾ ആ വിധ സമൂഹത്തിലെ ഉന്നതർക്ക് ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അത് ഇന്ന് വിഭാവനം ചെയ്യുന്നത് പോലുള്ള പർണ്ണകുടീരങ്ങളിലും ആശ്രമവാടങ്ങളിലും പർണ്ണശാലകളിലും ഋഷിവാടങ്ങളിലും ആയിരുന്നിരിക്കാം എന്ന് തോന്നുന്നില്ല.
മാത്രവുമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപാണ് വേദങ്ങളും മറ്റും എഴുതപ്പെട്ടത് എന്നതിനാൽ അന്ന് പഠനത്തിനായി പലവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും നിലവിൽ ഉണ്ടായിരുന്നിരിക്കാം എന്നും അഭിപ്രായപ്പെടാം. എന്നാൽ, മലബാറിലെ നമ്പൂതിരി പ്രസ്ഥാനത്തിന് ഈ വിധമായുള്ള യാതൊന്നും ഉണ്ടായിരുന്നതായി അറിവില്ല.
ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ വല്ല ഗുരുവിന്‍റേയും വീട്ടിൽ താമസിക്കാൻ വിട്ടാൽ, അവിടുള്ള അടുക്കളപ്പണിയും പാത്രം കഴുകലും വസ്ത്രം അലക്കലും ഈ കൂട്ടർ ചെയ്യേണ്ടിവരും എന്നാണ് തോന്നുന്നത്. അല്ലാതെ ആ വീട്ടിൽ ഇതിനൊക്കെയായി വേറെ വേലക്കാരേയോ വേലക്കാരികളേയോ നിയമിച്ചിരിക്കാനുള്ള സാധ്യതകുറവാണ്.
എന്നാൽ, ഈ ഉപഭൂഖണ്ഡത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഏതോ കാലത്ത് ഉണ്ടായിരുന്ന വൻ മതപഠന പ്രസ്ഥാനങ്ങൾക്ക് കീഴിൽ അനവധി അടിമവർഗ്ഗ ഗ്രാമങ്ങൾ ഉണ്ടാകുമായിരുന്നു എന്നാണ് കാണുന്നത്. എന്നാൽ ഈ വിധ പ്രസ്ഥാനങ്ങളും മലബാറിലെ നമ്പൂതിരി കുടുംബങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകും എന്ന് തോന്നുന്നില്ല.
കുട്ടികളെ മാത്രമല്ല മുതിർന്നവരെ പോലും ലൈംഗിക പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഉപയോഗിക്കപ്പെടാം. എന്നാൽ അക്കാലങ്ങളിൽ പെൺകുട്ടികൾ എന്നത് ലൈംഗികതയ്ക്കും വീട്ടുവേലയ്ക്കം വേണ്ടിയുള്ളവർ ആണ് എന്ന ധാരണതന്നെ നിലനിന്നിട്ടുണ്ടാവാം. അല്ലാതെ അവർ വല്ല ബിഎ - എംഎ എല്ലാം എടുത്ത് വല്ല സർക്കാർ ജോലിക്കും കയറിക്കൂടണം എന്ന ചിന്താഗതിതന്നെ വന്നത് മലബാറിൽ ചിലയിടങ്ങളിൽ ഇങ്ഗിഷ് വിദ്യാഭ്യാസം വന്നതോടുകൂടിയാണ്.
ചിത്രം: എഴുത്തുകളരി (1936 - 1947). തിരുവിതാംകൂറിൽ ആണ് എന്ന് തോന്നുന്നു ഏതാണ്ട് 1936 - 1947 കാലഘട്ടത്തിൽ ഒരു തരം ഗുരകുല വിദ്യാഭ്യാസ ശ്രമമാണ് എന്ന് തോന്നുന്നു. ഇന്ന് ഇതിനെ വേണമെങ്കിൽ Home Tuition എന്ന് പറയാം എന്ന് തോന്നുന്നു. ഫോട്ടോയിൽ കാണുന്ന വ്യക്തികൾ ഏത് ജനവിഭാഗത്തിൽ പെട്ടവാരാണ് എന്ന് അറിയില്ല.
ആൺകുട്ടികളേയും ലൈംഗിക വിദ്യാഭ്യാസത്തിൽ പങ്കെടുപ്പിക്കുമായിരുന്നു എന്നും പലയിടത്തുനിന്നും വിവരം ലഭിക്കുന്നുണ്ട്. ആൺകുട്ടികളേയും പെൺകുട്ടികളേയും ലൈംഗിക വിദ്യാഭ്യാസത്തിൽ അതിന്‍റെ വിവിധ പ്രാവർത്തികരീതികൾ പഠിപ്പിക്കും എന്നതും ചരിത്രപരമായി നോക്കുമ്പോൾ ഏതാണ്ടൊക്കെ തീർച്ചയുള്ള കാര്യമാണ്. ഈ കാര്യത്തിലും അന്ന് മാതാപിതാക്കൾക്ക് കാര്യമായ വേവലാതി ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം, അന്ന് അമ്മയെന്നത് കൂട്ടുകുടുംബ വീട്ടിലെ പണികൾ ചെയ്യുന്ന അനവധി സ്ത്രീകളിൽ ഒരാളായിരിക്കും. പിതാവ് എന്ന ആൾക്ക് പലസ്ത്രീകളിൽ കുട്ടികൾ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.
നമ്പൂതിരി കുടുംബങ്ങളിലെ ഏറ്റവും വലിയ വേവലാതി അവരുടെ മക്കൾക്ക് തൊട്ടടുത്ത് ജീവിക്കുന്ന കീഴ്ജനത്തിന്‍റെ അടിയാളത്ത ഭാവം ലഭിക്കാതെ പോകും എന്നതായിരുന്നിരിക്കാം. ഫ്യൂഡൽ ഭാഷാ വാക്കുകളിലെ വില നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം?
കുടുംബക്കാർ ഉറപ്പാക്കാൻ നോക്കുന്നത് കുട്ടിയെ പലവിധ വിവരവിജ്ഞാനങ്ങൾ പഠിപ്പിക്കുന്നത് ശ്രേഷ്ഠവ്യക്തിയാണ് എന്നതാണ്. അല്ലാതെ പെൺകുട്ടിയേയും ആൺകുട്ടിയേയും പഠിപ്പിക്കുന്നത് വല്ല തരംതാണ വ്യക്തിയാണെങ്കിൽ, ആ കുട്ടിതന്നെ ഒരു അറപ്പുള്ള വ്യക്തിയായി മാറും. ഈ കാര്യം ലൈംഗികവിദ്യാഭ്യാസത്തിന്‍റെ പ്രാക്ടികൽ പഠനത്തിലും ബാധകമായിരുന്നിരിക്കാം.
ഈ വിധം എഴുതുമ്പോൾ, ഈ ഗുരുകുല വിദ്യാഭ്യാസവും സ്മാർത്തവിചാരവും തമ്മിൽ ഏതു വിധത്തിൽ ഏകോപിപ്പിക്കാം എന്ന് അറിയില്ല. സ്മാർത്തവിചാരം നിലവിൽ വന്നതുതന്നെ, നമ്പൂതിരിമാർ കീഴ്ജനത്തിന്‍റെ ഇടയിൽ പെട്ടുപോയത് കൊണ്ടാവാം. കീഴ്ജനം എന്ന ആൾക്കാർ എവിടേയും ഇല്ലായെങ്കിൽ, ഈ സ്മാർത്തവിചാരത്തിന് പ്രസക്തിതന്നെ നഷ്ടപ്പെട്ടിരിക്കും.
പഠനത്തിന് വന്ന വിദ്യാർത്ഥികൾ ബ്രഹ്മചര്യം പാലിക്കുന്നതും, ഗുരുവിന് ദക്ഷിണ നൽകി വീട്ടിലേക്ക് മടങ്ങുന്നതും സ്നാതകൻ എന്ന പേരിൽ അവരിലോരോരുത്തരേയും വിശേഷിപ്പിക്കുന്നതും, ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നതും, സൂര്യനേ നോക്കിനിന്നുകൊണ്ട് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നതും മറ്റും ആയിരം വർഷങ്ങൾക്ക് മുൻപ് മറ്റേതോ പ്രദേശത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നടത്തിയിരുന്ന കാര്യങ്ങൾ ആവാം.
അവ മലബാറിലെ ഓത്തുള്ള നമ്പൂതിരിമാർ അനുകരിച്ച്, അതിപുരാണമായ (hoary) പഴമയിലെ അവക്തമായ (hazy) വിവരങ്ങൾ ആചാരങ്ങളായി നിലനിർത്തുന്നതിന് പിന്നിൽ ഒരു വ്യക്തമായ ഗൂഢോദ്ധേശം ഉണ്ടാവും എന്നത് തീർച്ചയാണ്. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ സൂചിപ്പിക്കാം എന്ന് കരുതുന്നു.
Note: മുകളിൽ സൂചിപ്പിച്ച വൽക്കലം എന്നത് മരത്തിന്‍റെ തൊലി അഥവാ മരവുരി ആണ് എന്ന് കാണുന്നു. എന്നുവച്ചാൽ, നമ്പൂതിരി ആൺകുട്ടികളും പെൺകുട്ടികളും ഗുരുകുലത്തിൽ മരവുരി ധരിച്ചാണ് ജീവിച്ചത് എന്ന് മനസ്സിലാക്കാമോ എന്ന് അറിയില്ല. പോരാത്തതിന്, അവർ നഖവും മുടിയും മുറിക്കാതെയാണോ ജീവിച്ചിരുന്നത് എന്നും ഒരു ചോദ്യം മനസ്സിൽ കയറിവരുന്നുണ്ട്. ചിലപ്പോൾ ഗുരുകുലത്തിൽ നിന്നും വിട്ടുവരന്ന അവസരത്തിൽ മുടിയും നഖവും വെട്ടിവൃത്തിയാക്കണം എന്ന ഒരു ചട്ടം ഉണ്ടാവാം എന്നേ ഇതിനർത്ഥം കാണുള്ളുവായിരിക്കാം. ശരീരത്തിൽ തലയിലും മുഖത്തും മാത്രമല്ല മുടി കട്ടിയായി വളരുന്നത് എന്നതും ഓർക്കേണം.
ദണ്ഡ് എന്നത് പൗരാണിക കാലത്ത് ബ്രഹ്മചാരികൾ സ്ഥിരമായി കൈയിൽ കരുതിയിരുന്ന വടി ആണ് എന്ന് കാണുന്നു. 75 സെന്റിമീറ്ററോളം നീളമുള്ള പ്ളാശിൻ കമ്പായിരുന്നു ബ്രഹ്മചാരികളുടെ ദണ്ഡ്. സന്ന്യാസിമാർ ഏഴ് മുട്ടുള്ള മുളങ്കമ്പാണ് ദണ്ഡായി ഉപയോഗിച്ചിരുന്നുത് പോലും. END of Note
എന്നാൽ ഈ പറഞ്ഞതൊന്നും മലബാറിലെ നമ്പൂതിരിമാരുടെ കാര്യം അല്ല എന്ന് മനസ്സിലാക്കിയാൽ കാര്യമായ പ്രശ്നം ഇല്ലതന്നെ. മറിച്ച് അവർ തങ്ങളുടെ പാരമ്പര്യ മഹിമയെ ഉയർത്തിക്കാണിക്കാൻ വെപ്രാളപ്പെടുന്ന അവസരത്തിൽ ഈ വക കാര്യങ്ങളിൽ അവകാശം സ്ഥാപിക്കുന്നു എന്നു മാത്രമാവാം.
സമാവർത്തന സംസ്കാരവുമായി ബന്ധപ്പെട്ട് ആചാര്യഉപദേശത്തിന്‍റെ ആദ്യഭാഗം തൈത്തിരിയഉപനിഷത്തിൽ ഇങ്ങനെ പറയുന്നുണ്ട് പോലും:
ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.
പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.
ദാനം ചെയ്യുമ്പോൾ മനസറിഞ്ഞുകൊണ്ട് മുഖപ്രസാദത്തോടെ നൽകുക.”
മുകളിൽ സൂചിപ്പിച്ച പ്രമാദം എന്ന വാക്കിന്‍റെ അർത്ഥം
ഓർമ്മക്കേട്, ചെയ്യേണ്ടതു ചെയ്യാതിരിക്കൽ
മൂഢത
അശ്രദ്ധ മൂലമുള്ള തെറ്റ്
തെറ്റായ അഭിപ്രായം
അനവധാനം
എന്നൊക്കെയാണ് എന്നു കാണുന്നു.
ഈ ആചാര്യഉപദേശത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ എഴുതാം എന്ന് കുരുതുന്നു.
5
Posted: Fri Oct 13, 2023 1:21 pm
posted by VED
5 #. വേദോപദേശങ്ങൾ സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്നതിലെ പരിമിതികൾ
കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച തൈത്തിരിയഉപനിഷത്തിൽ നിന്നുമുള്ള ഉദ്ദരണിയിലെ വാക്കുകളെ ഒന്ന് പരിശോധിക്കുകയാണ്.
ഈ വാക്കുകൾ ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് വേറെയേതോ ജനക്കുട്ടങ്ങളുടെ സാമൂഹികാന്തരീക്ഷവുമായി ബന്ധപ്പെട്ടകാര്യമാണ്. മാത്രവുമല്ല, അത് മറ്റൊരു ഭാഷയിൽ എഴുതപ്പെട്ടവാക്കുകളുടെ മലയാളം തർജ്ജമയാണ്.
ഇതിലെല്ലാംതന്നെ വാക്കുകളുടെ അർത്ഥത്തിനും അവ നൽകുന്ന ധാരണകൾക്കും അവബോധത്തിനും മലയാളത്തിൽനിന്നും, ഇന്നുള്ള സാമൂഹികാന്തരീക്ഷത്തിൽനിന്നും മനസ്സിലാക്കാൻ പറ്റാത്ത പരിധികളും വ്യാപ്തികളും കണ്ടേക്കാം. എന്നിരുന്നാലും, സംസ്കൃതവും ഒരു ഗംഭീര ഫ്യൂഡൽ ഭാഷതന്നെയായിരുന്നു എന്ന തിരിച്ചറിവ് ഈ വാക്കുകളെ പരിശോധിക്കുന്നതിന് ഉപയോഗപ്പെടുത്താവുന്നതാണ്.
നോക്കുക :
QUOTE: സത്യം പറയുക END OF QUOTE
സംസ്കൃതം ഒരു ഫ്യൂഡൽ ഭാഷയാണ് എന്ന് ഓർക്കുക. ഇങ്ഗ്ളിഷിൽ സത്യം പറയുക എന്ന സാരോപദേശത്തിനെതന്നെ പലവിധത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. കളവ് പറയാനുള്ള മനുഷ്യാവകാശം ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ ഉണ്ട്. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽമാത്രം കീഴിൽ പെട്ടുപോയവർ കളവ് പറഞ്ഞാൽ അടിച്ച് സത്യം പറയിക്കാനുള്ള ഭീകരാവകാശം ഉന്നതർക്ക് ഉണ്ട്.
അതേ സമയം ഫ്യൂഡൽ ഭാഷകളിൽ കീഴാളനോടും കീഴിൽസ്ഥാപിക്കപ്പെട്ടവരോടും കളവ് പറയുന്നതിൽ തെറ്റ് കാണുന്നില്ല. മാത്രവുമല്ല, അവരോടു പലവിധത്തിൽ കളവ് പറയുന്നത് തന്നെ, അച്ചടക്കവും നേതൃത്വവും നിലനിർത്തുന്ന പദ്ധതികളുമായും ബന്ധപ്പെട്ട ഒരു അത്യാവശ്യകാര്യം തന്നെയാണ്.
എന്നാൽ ഇതിനുമപ്പുറത്തും ഈ സത്യംപറയുക എന്ന കാര്യത്തിന് വേരുകൾ കണ്ടേക്കാം. ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ standalone (ഒറ്റപ്പെട്ടും സ്വയം പ്രവർത്തിക്കുന്നതുമായുള്ള) അസ്തിത്വങ്ങൾ അല്ലതന്നെ. ഉദാഹരണത്തിന്, കുടുംബത്തിൽ വ്യക്തമായ സ്ഥാനവും വ്യക്തിബന്ധകണ്ണികളും ഉള്ള ഒരു ചെറുപ്പക്കാരൻ. അച്ഛൻ, അമ്മ, അമ്മായിമാർ, അമ്മാവന്മാർ, കാരണവർ, അവരുടേയെല്ലാം മക്കൾ, സ്വന്തം സഹോദരീസഹോദരന്മാർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന ഒരു അതിശക്തമായ ഉച്ചനീചത്വ ബന്ധകോഡുകളിൽ തറച്ചുനിൽക്കുന്ന ആളാണ് ഇത്.
ഈ ആൾക്ക് പോലീസിൽ സബ് ഇൻസ്പെക്ടറായി തൊഴിൽ ലഭിച്ചു.
ഇപ്പോൾ, തന്നെക്കാൾ ഉയർന്ന സ്ഥാനത്തുള്ള പല സർക്കിൾ ഇൻസ്പെക്ടർമാർ, ഡീവൈഎസ്പിമാർ തുടങ്ങിയവരും അവരേക്കാൾ ഉയരത്തിലുള്ള ഐപിഎസ്സുകാർ തുടങ്ങിയവരും, താഴെനിലവാരത്തിലുള്ള പോലീസ് ശിപായിമാരും അടങ്ങുന്ന അതിഗംഭീര ശക്തിയും സ്വാധീനവും വ്യാപ്തിയും ഉള്ള മറ്റൊരു ഉച്ചനീചത്വ അതിസങ്കീർണ്ണ വലയ്ക്കുള്ളിലെ ഒരു ബിന്ദുവാണ് ഈ ആൾ.
ഈ മുകളിൽ സൂചിപ്പിച്ച രണ്ട് ഉച്ചനീചത്വ പ്രസ്ഥാനങ്ങളിലും, സത്യം പറയാനും കളവ് പറയാതിരിക്കാനും ഉള്ള നിശ്ചതമായുള്ള കടപ്പാടും കടമയും ഉത്തരവാദിത്തവും പ്രതിജ്ഞാബദ്ധതയും (commitmentറ്റും) ഈ ആൾക്ക് ഉണ്ട്.
ഇങ്ങിനെ വരുമ്പോൾ, ഒരു പ്രസ്ഥാനത്തിലെ ചില കാര്യങ്ങളുടെ സത്യാവസ്ത മറ്റേ പ്രസ്ഥാനത്തിൽ സത്യസന്ധമായി പറഞ്ഞറിയിക്കുന്നത്, ആദ്യത്തെ പ്രസ്ഥാനത്തിൽ തെറ്റായ നടപടിക്രമമായിരിക്കാം. ഉദാഹരണത്തിന്, പോലീസ് മേധാവി പറഞ്ഞറിയിക്കുന്ന ഒരു വിവരം അതേ സത്യവാസ്തയോടുകൂടി കുടുംബത്തിലെ അമ്മാവൻ ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ ഈ ആൾക്ക് കുടുംബത്തിനുള്ളിൽ ബാധ്യതയുണ്ട് എങ്കിലും, പോലീസ് വകുപ്പിലെ ചട്ടങ്ങൾ പ്രകാരം ഈ വിധം സത്യം പറയാൻ ഈ ആൾക്ക് അവകാശം ഇല്ലതന്നെ.
ഇവിടെ കാണുന്നത്, വെറുതെ 'സത്യം പറയണം' എന്ന ഉപദേശം തന്നെ, രണ്ട് വ്യത്യസ്ത തമ്മിൽ മത്സരിക്കുന്ന കടപ്പാടുകൾക്കും കടമകൾക്കും ഉത്തരവാദിത്തങ്ങൾക്കും പ്രതിജ്ഞാബദ്ധതകൾക്കും ഇടയിൽ പെട്ട് അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞ്, ഏതെങ്കിലും ഒരു പക്ഷം ജയിക്കുന്നതായ അവസ്തയ്ക്ക് പരിമിതപ്പെടും എന്നതാണ്. അല്ലാതെ സാർവ്വത്രികമായി ഉപയോഗിക്കപ്പെടാവുന്ന ഒരു സാരോപദേശം അല്ലതന്നെ ഈ വേദോപദേശം.
(NOTE: ഈ മുകളിൽ പറഞ്ഞ കാര്യത്തിന്, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലെ വൈവാഹിക ജീവിതവുമായും കടുംകട്ടിയായ ബന്ധം ഉണ്ട്. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ പറയാം എന്നു കരുതുന്നു. END)
മറ്റൊരുകാര്യം, ഫ്യൂഡൽ ഭാഷകളിൽ സമൂഹികമായി കീഴ്ജനത്തിനോട് സത്യം പറയേണ്ടുന്ന ആവശ്യം ഇല്ലതന്നെ എന്നതാണ്. എന്നാൽ , കീഴ്ജനത്തെ യഥാർത്ഥത്തിൽ പൂർണ്ണമായ മനുഷ്യരായി ബ്രാഹ്മണർ കണ്ടിരുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇന്നും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഈ വിധമായുള്ള ഒരു ഭാവം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഇങ്ങിനെ നോക്കുമ്പോൾ, തൈത്തിരിയഉപിഷത്തിലെ ഉപദേശമായ 'സത്യം പറയുക' എന്നതിന് പൊള്ളയായ സാരോപദേശത്തിൽ കവിഞ്ഞ് കാര്യമായ പ്രസക്തി കണ്ടേക്കില്ല. എന്നാൽ, മനുഷ്യരായി ബ്രാഹ്മണർ കണ്ടിരുന്ന സ്വന്തം ജനത്തിൽപ്പെട്ടവരോടും സ്വന്തം കുടംബക്കാരോടും സ്വന്തം സമൂഹത്തിനോടം സത്യസന്ധത പാലിക്കുക എന്നുള്ളതായിരിക്കാം സാരോപദേശത്തിന്‍റെ വ്യക്തമായ ആഴം.
QUOTE : ധർമം ആചരിക്കുക END OF QUOTE എന്നുള്ള വാക്കുകൾക്കും ഈ ഒരു പ്രശ്നം ഉണ്ട്.
പോലീസ് ശിപായിയുടെ ധർമ്മം തന്നെക്കാൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് സെലൂട്ട് നൽകുക, അവരുടെ സാന്നിദ്ധ്യത്തിൽ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കുക, അവർ പറയുന്നത് അനുസരിക്കുക, അവരോട് എതിരഭിപ്രായം പറയാതിരിക്കുക, അവരോട് അടിയാളത്തവാക്കുകൾ പറയുക തുടങ്ങിയവയാണ്.
അതേ സമയം അവർക്ക് സെലൂട്ട് നൽകാതിരിക്കുക, അവർ കയറിവരുമ്പോൾ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കാതിരിക്കുക, അവർ പറയുന്നത് അനുസരിക്കാതിരിക്കുക, അവരോട് എതിരഭിപ്രായം പറയുക, അവരോട് യാതോരു അടിയാളത്തഭാവവും ഇല്ലാതെ പെരുമാറുക തുടങ്ങിയ കാര്യങ്ങൾ ധർമ്മപരമായുള്ള പെരുമാറ്റങ്ങൾ അല്ലതന്നെ.
സാധാരണക്കാരനായ തൊളിലാളിയോട് അപമര്യാദാപരമായി പെരുമാറുക, അയാളോട് അസഭ്യം പറയുക, അയാളുടെ അമ്മയേക്കുറിച്ചും സഹോദരിമാരേയുംക്കുറിച്ചും ലൈംഗികചുവയുള്ള ആഗ്രഹങ്ങളും വാക്കുകളും പച്ചയായിത്തന്നെ പറയുക, അയാളുടെ മുഖത്തിട്ടടിക്കുക, അയാളെ നിലത്തിട്ട് ചവിട്ടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് പോലീസ് ശിപായി അധർമ്മപരമായി പെരുമാറുന്നതായി പോലീസിൽ കാണപ്പെടില്ല.
എന്നാൽ ഈ വിധമെല്ലാം ഈ പോലീസ് ശിപായി തന്‍റെ ഉന്നത ഉദ്യോഗസ്ഥരോട് പെരുമാറുന്നത് വൻ അധർമ്മ പെരുമാറ്റമായിത്തന്നെയാണ് കാണപ്പെടുക.
സംസ്കൃത ധർമ്മശാസ്ത്രങ്ങളിൽ ഈ വിധം ഒരു പാളിച്ചകാണുന്നുണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതായത്, ധർമ്മം എന്നത്, സാമൂഹിക ഉച്ചനീചത്വങ്ങളെ നിലനിർത്തലാണ്. അവയ്ക്ക് എതിരായിനിന്നു പെരുമാറുന്നത് അധർമ്മമാണ്. ഇങ്ഗ്ളിഷിലെ 'Justice' എന്ന വാക്കുമായി ഈ 'ധർമ്മം' എന്നവാക്കിന്, പിശാകായുള്ള ഒരു തർജ്ജമയെന്നതിൽ കവിഞ്ഞ് യാതോരു ബന്ധവും കണ്ടേക്കില്ല.
ഇതേ പ്രശ്നം യവന (Greek) പാരമ്പര്യങ്ങളിലും കാണുന്നുണ്ട് എന്നാണ് തോന്നുന്നത്. അതായത് പ്രചീണ Greek സാഹിത്യങ്ങളിൽ ഉദ്ഘോഷിക്കപ്പെടുന്ന Justice (δικαιοσύνη) എന്ന വാക്കിന് ഇങ്ഗ്ളിഷിലെ Justice എന്നവാക്കുമായി വളരെ തുച്ഛമായ ബന്ധം മാത്രമേയുള്ളുവെന്ന്.
സംസ്കൃത ശ്ലോകങ്ങൾ ഉരുവിടാനും കേൾക്കാനും വ്യാഖ്യാനിക്കാനും അവയുടെ ആഴങ്ങളിൽ പോയി പവിഴമുത്തുക്കൾ പോലുളള വാക്കുകളും ശബ്ദങ്ങളും വർണ്ണങ്ങളും തപ്പിക്കൊണ്ടുവന്ന് പ്രദർശിപ്പിക്കാനും മറ്റും ആവുന്നത് വളരെ രസമുള്ള കാര്യമാകാം. എന്നാൽ ഇതുകൊണ്ടൊന്നും വ്യക്തിയും വ്യക്തിത്വവും വ്യക്തിസമൂഹവും ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്‍റെ സരളമായ സൌന്ദര്യത്തിലേക്ക് എത്തിച്ചേരില്ലതന്നെ.
6
Posted: Fri Oct 13, 2023 1:28 pm
posted by VED
6 #. ഒരു പ്രത്യേക സമൂഹത്തിന്‍റെ അംഗങ്ങൾക്ക് മാത്രമായുള്ള മറ്റൊരു ഉപദേശം
തൈത്തിരിയഉപനിഷത്തിൽ നിന്നുമുള്ള ഉദ്ദരണിയിലെ മറ്റ് വാക്യങ്ങളെ ഇനി നോക്കാം.
QUOTE : പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. END OF QUOTE
ഇത് പറഞ്ഞത് നല്ലകാര്യമാണ്. എന്നാൽ മനസ്സിലാക്കേണ്ടത് ഇത് വ്യക്തമായും ഒരു പ്രത്യേക സമൂഹത്തിന്‍റെ അംഗങ്ങൾക്ക് മാത്രം ഉള്ള ഉപദേശമാണ് എന്നതാണ്. അവരുടെ വിവരങ്ങളും സാങ്കേതിക വിജ്ഞാനങ്ങളും മറ്റും, മറ്റ് ആൾക്കൂട്ടങ്ങൾക്ക് നൽകണം എന്നും, മറ്റ് ജനത്തിൽ പെട്ടവരെ തങ്ങളുടെ ഗുരുക്കളും അദ്ധ്യാപകരും അദ്ധ്യാപികമാരും ആക്കണം എന്നും യാതോരു വ്യക്തമായ ഉപദേശവും ഈ വാക്കുകളിൽനിന്നും ചുഴഞ്ഞെടുക്കാൻ ആവില്ല.
ഈ പറഞ്ഞത് ഒരു വൻകാര്യം തന്നെയാണ്.
തങ്ങളുടെ സ്വന്തം പാരമ്പര്യത്തിൽ നൂറ്റാണ്ടുകളോളം പണിപ്പെട്ട് വളർത്തിയെടുത്ത വിവരങ്ങളും സാങ്കേതിക വിദ്യകളും കീഴിൽ പെട്ടവർക്ക് നൽകുകയും അവർക്ക് പറഞ്ഞുകൊടുക്കുകയും അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതും, അങ്ങിനെ വിവരവിജ്ഞാനപരമായി കീഴ്ജനം വളർന്നുവന്നാൽ, അവരിലെ ആളുകളെ സ്വന്തം ഗുരുക്കന്മാരും മറ്റുമാക്കുക എന്നതും ശുദ്ധ മണ്ടത്തരം തന്നെയാണ്, ഫ്യൂഡൽ ഭാഷകളിൽ.
കാരണം, വാക്ക് കോഡുകളിൽ തങ്ങളോട് മത്സരിക്കാനും തങ്ങളെ അടിച്ചുതമർത്താനും ആവുന്നുവർക്ക്, ഈ വിധ വിവരവിജ്ഞാനങ്ങൾ പങ്കിട്ടാൽ, യാതോരു പരിശ്രമമോ നൂറ്റാണ്ടുകളിലൂടെയുള്ള അദ്ധ്വാനങ്ങളോ ഇല്ലാതെ, ഈ വിധ കാര്യങ്ങൾക്ക് യാതോരു മൂല്യവും നൽകാതെതന്നെ ഈ കൂട്ടർ ആവിധ വിവരവിജ്ഞാനങ്ങൾ കൈവശപ്പെടുത്തുകയും, അവ തങ്ങളുടേതാണ് എന്ന് പറയുകുയും, ഈ വിധ വിവരങ്ങൾ പറഞ്ഞുകൊടുത്തവരെ അടിച്ചുതമർത്താനും, താഴ്ത്തിപ്പറയാനും ശ്രമിക്കും.
എന്നാൽ ഈ വിധമുള്ള യാതോരു വകതിരിവോ തിരിച്ചറിവോ ഇല്ലാത്ത ജനതയാണ് കലർപ്പില്ലാത്ത - ഇങ്ഗ്ളിഷ് ഭാഷക്കാർ (pristine-English speakers).
ഇങ്ഗ്ളിഷ് കൊളോണിയൽ പ്രദേശങ്ങളിൽ വൻ തോതിലുള്ള വിവര വിജ്ഞാനങ്ങൾ ഇങ്ഗ്ളിഷ് ജനത നൽകിയത് മുഴുവൻ കുടിച്ചെടുത്തിട്ടുള്ള ആ പ്രദേശങ്ങളിലെ ആളുകൾക്ക് ഇന്ന് എങ്ങിനെയെങ്കിലും ഇങ്ഗ്ളിഷുകാരെ തമർത്താനുള്ള ആഗ്രഹമാണ് കാണുന്നത്.
ചൈനപോലുള്ള തനി സാമൂഹിക നിലവാരം കുറഞ്ഞ രാജ്യങ്ങളിലെ വൻകിടക്കാർക്ക് വൻകിട സാങ്കേതിക വിദ്യകൾ നൽകിയ പ്രാദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ മുതലാളിമാർ യഥാർത്ഥത്തിൽ സ്വന്തം രാജ്യക്കാരോട് തനി വഞ്ചനയും ദ്രോഹവും ആണ് ചെയ്തത്. കാരണം, ആ വിധ ആളുകൾക്ക് ഇങ്ഗ്ളിഷ് ജനതയിൽനിന്നും ലഭിച്ച പലവിധ മഹാ സാങ്കേതിക വിദ്യാവിവരങ്ങളും, തങ്ങളുടേതായ പാരമ്പര്യ പിന്തുണയോടെ അവർ സ്വന്തമായി സൃഷ്ടിച്ചതോ വളർത്തിയെടുത്തതോ അല്ലതന്നെ.
മറിച്ച്, ഇങ്ഗ്ളിഷ് ജനതയുടെ നൂറ്റാണ്ടുകളോളും നീണ്ടുനിൽക്കുന്ന സാവധാനത്തിലുള്ളതും പടിപടിയായുള്ളതും ആയ പ്രവർത്തനത്താലും പരീക്ഷണങ്ങളാലും നിരീക്ഷണങ്ങളാലും പടുത്തുയർത്തിയ മഹാ സാങ്കേതികവിദ്യാ കണ്ടെത്തലുകൾ പുറംനാടുകളിലെ വൻകിട മുതലാളിമാർക്ക് ചില ആളുകൾ യാതോരു ഉളുപ്പുമില്ലാതെ കൈമാറിയത് ഒരു തനി തെമ്മാടിത്തരം തന്നെയാവാം. ഈ വിധമായി ലഭിച്ച പീഠങ്ങളിൽ കയറിനിന്നാണ് മറ്റ് ജനതകൾ പലവിധ പുതിയ കണ്ടുപിടുത്തങ്ങളും നടത്തുന്നത്.
ബ്രാഹ്മണർ എന്നാൽ ഈ വിധമായുള്ള യാതോരു വിഡ്ഢിത്തവും ഈ കാര്യത്തിൽ ചെയ്തിരുന്നില്ലതന്നെ. അവർ അവരുടെ ആദ്ധ്യാത്മികവും ഐഹികവും (Temporal) ആയ യാതോരു കഴിവുകളും അറിവുകളും, ഫ്യൂഡൽ ഭാഷകളിൽ അവർക്ക് കീഴിൽ സ്ഥാനീകരിക്കപ്പെട്ടിരുന്നവർക്ക് കൈമാറിയില്ലതന്നെ. ഈ ഒരു സാമൂഹിക വരമ്പ് അവർ മലബാറിൽ പ്രാചിണ കാലം മുതൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതുവരെ നിലനിർത്തിയിരുന്നു എന്നാണ് തോന്നുന്നത്.
Al-Biruni (Circa: 4 September 973 – 9 December 1048) എന്ന പേർഷ്യൻ പണ്ഡിതൻ ദക്ഷിണേഷ്യയിലെ ഉന്നത ജനതകളെക്കുറിച്ച് ഈ വിധം എഴുതിയിട്ടുണ്ട്:
They are by nature miserly in sharing their knowledge, and they take the greatest of efforts to hide it from men of another caste among their own people, and also, of course, from foreigners.
ആശയം : തങ്ങളുടെ വിജ്ഞാനം പങ്കിടുന്ന കാര്യത്തിൽ അവർ വളരെ പിശുക്കരാണ്. മാത്രവുമല്ല, അവരുടെ നാട്ടിലെ മറ്റ് ജനങ്ങളിൽനിന്നും, പോരാത്തതിന് വിദേശീയരിൽനിന്നും, അവരുടെ വിജ്ഞാനങ്ങൾ ഒളിപ്പുച്ചുവെക്കാനായി അവർ വളരെയധികം പരിശ്രമിക്കുന്നു. END.
വേദങ്ങളും ഉപനിഷത്തുക്കളും മറ്റും സംസ്കൃതഭാഷയിലെ ഉച്ചനീചത്വകോഡുകളെ കണ്ടില്ലായെന്ന് നടിക്കുന്നുണ്ട് എന്ന് തോന്നുന്നു. കാരണം, അതിനുള്ളിലെ ഉപദേശങ്ങളും സരോപദേശങ്ങളും ധർമ്മശാസ്ത്രങ്ങളും മറ്റും സാമൂഹികമായി ഉന്നത വാക്ക്-കോഡുകളിൽ പെട്ടവർക്കാണ് ഉള്ളത് എന്നൊരു തോന്നൽ. എന്നാൽ സംസ്കൃതം ഭാഷ അറിയാത്തത് കൊണ്ട് ഈ കാര്യം ആധികാരികമായി സ്ഥിരീകരിക്കാൻ ഈ എഴുത്തുകാരന് ആവില്ലതന്നെ.
വിദ്യാഭ്യാസവും സാങ്കേതിക വിദ്യകളും കൈമാറുന്നതിന് മറ്റൊരു വശം കൂടിയുണ്ട്.
അത് മുകളിൽ പറഞ്ഞതിനേക്കാൾ വിചിത്രമായ ഒരു കാര്യമാണ്.
ഫ്യൂഡൽ ഭാഷകളിൽ തങ്ങളുടെ കീഴിൽ ഉള്ള കുറച്ചു വിദ്യാർത്ഥികളെ, തങ്ങളുടെ അനുവാദവും തങ്ങളോട് കൂറും ഇല്ലാത്ത, മറ്റൊരു വ്യക്തി പഠിപ്പിക്കുന്നത് ആർക്കും ഇഷ്ടപ്പെടുന്ന കാര്യം അല്ലതന്നെ.
മറ്റേ ആൾ സ്വന്തമായി ഒരു സാറും, മാഷും, ജീയും, അദ്ദേഹവും, നേതാവും, തങ്ങളുടെ അനുയായികളെ കട്ടെടുക്കുന്നവനും ആകും എന്നതാണ് വളരെ വ്യക്തമായ കാഴ്ച. അവരെ അയാൾ തന്‍റെ സ്വന്തം അടിയാളിമാരും അനുയായികളും ആക്കി മാറ്റി നീ, എടാ, എടീ, അവൻ, അവൾ തുടങ്ങിയ വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന കീഴാളർ ആക്കിമാറ്റുന്നത് ഒരു വൻ പ്രശ്നം തന്നെയാണ്.
വിദ്യാഭ്യാസം നൽകുക എന്നതുകൊണ്ട് മൌലികമായ വിവരങ്ങളും കഴിവുകളും, പൊതുവായി വിതരണം ചെയ്യുക എന്നതല്ല ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഉദ്ദേശിക്കുന്നത്. പകരം വിവരം, വിജ്ഞാനം, നൈപുണ്യം തുടങ്ങിയവ നൽകും എന്ന് വാഗ്ദാനം ചെയ്യുന്ന ആളുടെ വ്യക്തമായ ഉദ്ദേശം തന്നോട് അടിയാളത്തം വാക്കുകളിലും ശരീരഭാഷകളിലും മറ്റും പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ആളുകളെ തനിക്ക് കീഴിൽ അണിനിരത്തുക എന്നതാണ്.
ഫ്യൂഡൽ ഭാഷകളിൽ വിവരവിജ്ഞാനങ്ങൾ മറ്റൊരാൾക്ക് നൽകുന്നതിൽ കരുതിക്കൂട്ടിയുള്ള ഗൂഢോദ്ദേശം ഇതാണ്. മറ്റുള്ളവരുടെ അണികളെ കൈവശപ്പെടുത്തുക എന്നത്.
ഈ ഒരു കാര്യത്തിന്‍റെ ആഴം ഇന്നും പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഒട്ടും തന്നെ മനസ്സിലായിട്ടില്ലാ എന്നാണ് കാണുന്നത്.
ഈ ഒരു വിവരം വ്യക്തമായോ അതുമല്ലെങ്കിൽ അവ്യക്തമായോ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഏവർക്കും അറിവുള്ള കാര്യമാണ് എന്നതിനാൽ, പണ്ട് കാലങ്ങളിൽ പോലും തങ്ങളോട് കൂറ്, കടപ്പാട്, അടിയാളത്തം, ബഹുമാനം തുടങ്ങിയ കണ്ണികളിൽ വരാത്തവർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനോ പരീശീലിപ്പിക്കാനോ ഉദ്യമിക്കുന്നത്, യാതോരു കുടുംബക്കാരും ഇഷ്ടപ്പെടില്ലതന്നെ.
ഏതെങ്കിലും ഒരു ബ്രാഹ്മണൻ, സമൂഹികമായി കീഴിൽപ്പെടുന്ന അമ്പലവാസികളുടേയോ ശൂദ്രരുടേയോ (നായർമാരുടേയോ), മുരമക്കത്തായ തീയരുടേയോ മക്കത്തായ തീയരുടേയോ മലയന്മാരുടേയോ ഈഴവരുടേയോ മലഅരയന്മാരുടേയോ മറ്റോ കുട്ടികളെ പഠിപ്പിക്കാനായി അവരിലെ ചിലരെ സംഘടിപ്പിച്ചാൽ, അത് ആ കീഴ്ജനത്തിന്‍റെ സാമൂഹിക നേതാക്കൾക്ക് ഇഷ്ടപ്പെട്ടേക്കില്ല. കാരണം, ഇങ്ങിനെ സംഭവിക്കുന്നത് ആ കുട്ടികൾ തങ്ങളോടുള്ള അടിയാളത്തത്തിൽ നിന്നും വിട്ടുമാറി മറ്റൊരു നേതാവിന് കീഴിൽ അണിനിരക്കുന്ന അനുഭവമായിമാറാൻ വൻ സാദ്ധ്യതയുണ്ട്.
പോരാത്തതിന് തങ്ങളുടെ കീഴിൽ നിന്നിരുന്ന കുട്ടികൾ തങ്ങളേക്കാൾ ഉയരത്തിലുള്ള ബ്രാഹ്മണനുമായി നേരിട്ട് ബന്ധം സ്ഥാപിക്കും. ഇതും ഒരു വൻ പ്രശ്നം തന്നെയാണ്. സാമൂഹികമായും മാനസികമായും വ്യക്തിത്വപരമായും, തങ്ങളെമറികടക്കുന്ന ഒരു സംഭവവികാസം ആണ് സംഭവിക്കാൻ പോകുന്നത് എന്നുള്ള മുന്നറിയിപ്പ് ഈ ആളുകളുടെ മനസ്സിൽ കടന്നുവരും. ഇത് ഫ്യൂഡൽ ഭാഷാ ആശയവിനിമയത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്.
ഇങ്ങിനെ കാര്യങ്ങൾ പോയാൽ, തന്നെക്കാൾ വലിയ വ്യക്തികൾ തന്‍റെ സ്വന്തം സമൂഹത്തിൽ വളർന്നുവരും എന്നത് ഒരു ദിവാസ്വപ്നമായല്ല, മറിച്ച് ഒരു ദുഃസ്വപ്നമായാണ് നിലനിൽക്കുക.
ഈ എഴുത്തുകാരൻ ഇതിന്‍റെ മറ്റൊരു പ്രശ്നം ഓൺലൈനായി പലവട്ടം അനുഭവിച്ചിട്ടുണ്ട്. ഈ എഴുത്തുകാരൻ ഓൺലൈനായി എന്തെങ്കിലും എഴുതിയാൽ, അത് മറ്റുള്ളവർ കാണാതിരിക്കാൻ പല പദ്ധതിയിടലും നടക്കുന്നത് അനുഭവിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വളരെ വ്യാപ്തിയിൽ പലതും പറയാനുണ്ട്. അത് പിന്നീടാവാം.
എന്നാൽ വളരെ ചുരുക്കിപ്പറഞ്ഞാൽ ഈ എഴുത്തുകാരന്‍റെ ഏതെങ്കിലും ഒരു പുസ്തകത്തിലേക്ക് നയിക്കുന്ന ഒരു ലിങ്കോ പരാമർശമോ ഓൺലൈനായി നൽകുന്നത്, പലപ്പോഴും പലരേയും കഠിനമായിത്തന്നെ ചൊടിപ്പിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിന് വ്യക്തമായ ഒരു കാരണം, ഔപചാരിക വിദ്യാഭ്യാസ വഴിയിലൂടെ വൻ യോഗ്യതകൾ നേടിയവർക്ക് തങ്ങൾ പിന്തുടർന്നു വളർന്നുവന്ന യാതോരു പാതകളിലും കാണാത്ത പലതും എഴുതിവച്ചിരിക്കുന്നു എന്നതാവാം.
മറ്റൊന്ന്, ചെറിയതും നിസ്സാരവുമായ ഒരു ലിങ്ക് വിപുലമായ ഒരു കലവറയിലേക്ക് ആളുകളെ നയിക്കും എന്നത് പലർക്കും വൻ വിരോദം തന്നെവളർത്തിയ അനുഭവവും ഉണ്ടായിട്ടുണ്ട് ഈ ലിങ്ക് ഒന്ന് പിന്തുടർന്നു നോക്കുക.
പ്രതിപാദ്യവിഷയത്തിലേക്ക് തിരിച്ചുവരികയാണ്.
തൈത്തിരിയഉപനിഷത്തിലെ QUOTE: പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. END OF QUOTE എന്നവാക്കുകൾക്ക്, ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഒരു ചെറിയ ജനക്കൂട്ടത്തിനുള്ള ഒരു സാരോപദശം എന്നതിന് അപ്പുറത്ത് പ്രസക്തിയുണ്ട് എന്ന് മനസ്സിലാക്കണമെങ്കിൽ, അവയിലെ വാക്കുകളിൽ കാണാത്ത പലകാര്യങ്ങളും മനസ്സിലാക്കേണ്ടിവരും.
ഫ്യൂഡൽ ഭാഷാ വാക്കുകളിൽ ഉന്നതർ എന്ന് നിർവ്വചിക്കപ്പെടുന്നവരുടെ പ്രപഞ്ചാതിർത്തിക്ക് അപ്പുറവും ജീവനും മനസ്സും മനുഷ്യരും ഉണ്ട് എന്ന കാര്യം ഒരു വൻ കാര്യംതന്നെയാണ്.
7
Posted: Fri Oct 13, 2023 1:34 pm
posted by VED
7 #. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ 'ബഹുമാനം' വേദവാക്യങ്ങളിൽ
തൈത്തിരിയഉപനിഷത്തിൽ നിന്നുമുള്ള ഉദ്ദരണിയിലെ മറ്റ് വാക്യങ്ങളെ ഇനി നോക്കാം.
ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത്. END OF QUOTE
ഇവ രണ്ടുകാര്യങ്ങളും പൊതുവായ സാരോപദേശങ്ങൾ ആവാം. എന്നാൽ അടുത്തത് നോക്കുക:
QUOTE : ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക. END OF QUOTE
ഫ്യൂഡൽ ഭാഷകളിൽ എങ്ങുംനിറഞ്ഞുനിൽക്കുന്ന, സർവ്വവ്യാപിയായ (ubiquitous) 'ബഹുമാനം' എന്ന ആശയം വളരെവ്യക്തമായിത്തന്നെ പ്രത്യക്ഷപ്പെടുന്നു ഈ വാക്കുകളിൽ.
ദേവതകളോട് ബഹുമാനം അഥവാ അടിയാളത്തം വേണം.
സംസ്കൃതത്തിലേയും വേദങ്ങളിലേയും ദേവ് എന്ന പദം ദൈവം എന്ന വാക്കല്ലാ എന്നാണ് മനസ്സിലാക്കുന്നത്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നിരുന്നാലും ദൈവത്തോട് അടിയാളത്തം വേണം എന്ന ഒരു ചിന്താഗതിയായി ഈ വാക്യത്തെ വേണമെങ്കിൽ മനസ്സിലാക്കാം. ഈ ഒരു ആശയം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷിൽ ദൈവത്തിനോട് പ്രാർത്ഥിക്കുന്നത് ഒരു അടിയാളി എന്ന ഭാവത്തിൽ അല്ല. ഇതിനുള്ള കാരണം, ഈ വിധ അടിയാളി എന്ന ഒരു ആശയം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നതാകാം.
മാതാപിതാക്കളോടും ഗുരുജനങ്ങളോടും ബഹുമാനം അഥവാ അടിയാളത്തം വേണം എന്നതാണ് അടുത്ത വിഷയം. ഈ ആവശ്യകതയെ ഇങ്ഗ്ളിഷിലേക്ക് മാറ്റിയാലും പ്രഥമദൃഷ്ട്യാ യാതോരു വ്യത്യാസവും കാണില്ല. ഇങ്ഗ്ളിഷിലും മാതാപിതക്കളോടും അദ്ധ്യാപകരോടും 'respect' ഉണ്ടാവണം എന്നല്ലാതെ ഉണ്ടാവരുത് എന്ന ചിന്താഗതിയില്ലതന്നെ.
എന്നാൽ ഇവിടെ പ്രശ്നമായി വരുന്നത് ഫ്യൂഡൽ ഭാഷകളിലെ 'ബഹുമാനം' എന്നവാക്കും ഇങ്ഗ്ളിഷിലെ 'respect' എന്ന വാക്കും ഒരേ കാര്യത്തെയല്ലാ പ്രതിനിധീകരിക്കുന്നത് എന്നതാണ്. ഫ്യൂഡൽ ഭാഷകളിലെ ബഹുമാനം എന്നത് 'അടിയാളത്തം' എന്ന വാക്കിന്‍റെ ഒരു പര്യായപദമായി കാണേണ്ടുന്ന ഒരു വാക്ക് തന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷിലെ 'respect' എന്ന വാക്കും 'servility' എന്ന വാക്കും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ.
ഫ്യൂഡൽ ഭാഷകളിൽ 'ബഹുമാനം' എന്ന വാക്കും 'അടിയാളത്തം' എന്നവാക്കും തമ്മിൽ ബന്ധംവരുന്നത്, നീ - അങ്ങ് എന്ന വാക്കുകൾ ഈ വിധ പദപ്രയോഗങ്ങളിൽ കയറിക്കൂടുന്നതു കൊണ്ടാണ്. ഈ വാക്കുകൾ, എഴുന്നേറ്റ് നിന്ന് ആദരിക്കുക, കുനിയുക, ആദരിച്ചുകൊണ്ട് പേരിന് പിന്നിൽ ബഹുമാന വാക്കുകൾ ചേർക്കുക, തുടങ്ങിയ അനവധി കാര്യങ്ങളുമായി കുഴഞ്ഞാണ് നിൽക്കുന്നത്.
ഇങ്ഗ്ളിഷിൽ 'respect' എന്ന വാക്ക് തികച്ചും മറ്റൊന്നാണ്. പോരാത്തതിന്, ഇങ്ഗ്ളിഷിൽ 'Father', 'Mother' എന്നവർക്ക് അവരുടെ കുട്ടികളോട് 'respect' തോന്നിയാലും വാക്ക് കോഡുകളിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. അതേ പോലെ Teachersസിന് അവരുടെ studentsസിനോട് 'respect' ഉള്ളതാണ് അഭികാമ്യം. എന്നുവച്ചാൽ Teachers അവരുടെ studentsടോന് 'respectful' ആയാണ് പെരുമാറേണ്ടത്.
ഈ വിധമായുള്ള വാക്കുകൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുകയോ മനസ്സിലാക്കുകയോ ചെയ്താൽ, എന്തെല്ലാമോ വിഡ്ഢിത്തമായാണ് കാണപ്പെടുക.
എന്ത് വിഡ്ഢിത്തമാണ് പറയുന്നത്, വിദ്യാർത്ഥി കയറിവരുമ്പോൾ അദ്ധ്യാപകൻ എഴുന്നേറ്റ് നിൽക്കണമെന്നോ? വിദ്യാർത്ഥിയുടെ പേരിന് പിന്നിൽ സാർ, ചേട്ടൻ എന്നെല്ലാം ചേർത്ത് വിളിക്കണമെന്നോ?
എന്നാൽ ഈ കാര്യം ഫ്യൂഡൽ ഭാഷകളിലേക്ക് മനസ്സിലാക്കിക്കൊടുക്കാൻ മറ്റൊരു രീതിയിൽ ഇതിനെ പറയാം. അദ്ധ്യാപകർ വിദ്യാർത്ഥികളോട് 'disrespectful' ആയി പെരുമാറരുത്.
ഇതുപോലും ഫ്യൂഡൽ ഭാഷകൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യം അല്ലതന്നെ. കാരണം, വിദ്യാർത്ഥി/നിയെ നീ എന്ന് സംബോധനചെയ്യുകയും അവൻ, അവൾ എന്നെല്ലാം വാക്കുകുളിൽ പരാമർശിക്കുകയും എടാ, എടീ തുടങ്ങിയവാക്കുകളിൽ വാത്സല്യത്തോടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടുന്നവരാണ് അദ്ധ്യാപകർ / അദ്ധ്യാപികമാർ. അപ്പോൾ എങ്ങിനെയാണ് അവനും അവൾക്കും ബഹുമാനം നൽകുക?
ഇങ്ഗ്ളിഷും ഫ്യൂഡൽഭാഷകളും രണ്ട് വ്യത്യസ്ത ലോകങ്ങൾ തന്നെയാണ്.
ഈ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കാനായി പട്ടാളക്കാരുടെ കാര്യം നോക്കാം.
ഇന്ത്യൻ പട്ടാളത്തിൽ തൂ - ആപ്പ് എന്നും വെറും പേര് - സാബ് / മേംസാബ് എന്നും ഉസ്സ് - ഉൻ എന്നും ഉള്ള രീതിയിൽ തന്നെയാണ് സാധാ പട്ടാളക്കാരും അവരുടെ ബന്ധജനവും ഒരു പക്ഷത്തും, മറുപക്ഷത്ത് ഓഫിസർമാരും അവരുടെ ബന്ധജനങ്ങളും.
ഈ ഒരു സംവിധാനത്തിൽ സാധാ പട്ടാളക്കാരോട് 'respect' ഉണ്ടാവണം എന്നോ അതുമല്ലെങ്കിൽ അവരോട് 'disrespectful' ആയി പെരുമാറരുത് എന്നോ ഉള്ള ഒരു ചട്ടം നിർമ്മിക്കാൻ പറ്റില്ലതന്നെ.
എന്നാൽ ഈ വിധമായുള്ള യാതോരു പൈശാചികതയും ഇങ്ഗ്ളിഷിൽ ഇല്ലാത്തതുകൊണ്ട്, അവിടെ സാധാ പട്ടാളക്കാരോട് 'disrespectful' ആയി പെരുമാറരുത് എന്ന ചട്ടം ഉണ്ടെങ്കിൽ, അതിന് തികച്ചും വ്യത്യസ്തമായ നിലവാരമാണ് വന്നുചേരുക.
ഈ വിഷയം ഒരു വളരെ ആഴം ഉള്ള വിഷയമായതിനാൽ, അതിലേക്ക് പിന്നീട് കടക്കാം എന്ന് വിചാരിക്കുന്നു.
QUOTE : ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക. END OF QUOTE എന്ന വാക്കുകൾക്ക്, ഫ്യൂഡൽ ഭാഷയുടെ പൈശാചിക ആവശ്യകതകളെ ഒന്ന് ഉറപ്പിക്കുക എന്നതിന് അപ്പുറത്തായി മറ്റൊരു മാസ്മരിക ആഴവും അതിന് ഉണ്ട് എന്ന് തോന്നുന്നില്ല.
കീഴിൽ പെട്ടുപോകുന്നവരെ ഉന്നതപ്പെടുത്താനുള്ള യാതോരു മറുമരുന്നോ ഇന്ദ്രജാലമോ മന്ത്രഗന്ധമോ ഇതിൽ ഇല്ലതന്നെ.
കീഴ്ജനം കലർപ്പില്ലാത്ത ഇങ്ഗ്ളഷ് സംസാരിക്കാൻ പഠിച്ചാൽ അവർക്ക് ലഭിക്കുന്നതായ യാതോരു മാനസിക ഔന്നിത്യവും ഈ വരികൾക്ക് നൽകാൻ ആവില്ലതന്നെ. സംസ്കൃത വാക്കുകളായതിനാൽ ഈ വാക്കുകളുടെ ശബ്ദത്തിന് മന്ത്രത്തിന്‍റെ മണം ഉണ്ട് എന്ന് തോന്നാം. ആ മന്ത്രം അടിയിൽ പെട്ടവനെ പിടിച്ചമർത്താൻമാത്രമാണ് ശ്രമിക്കുന്നുണ്ടാവുക എന്നതാവാം വാസ്തവം. എന്നിരുന്നാലും, കീഴിൽ പെട്ടവന് ആ വാക്കുകളുടെ ശബ്ദസൗന്ദര്യം മയക്കുമരുന്നിന്‍റെ ലഹരിതന്നെ നൽകിയേക്കാം.
തൈത്തിരിയഉപനിഷത്തിൽ നിന്നുമുള്ള ഉദ്ദരണിയിലെ അടുത്ത ഒരു വാക്യത്തെ നോക്കാം.
QUOTE : പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്. END OF QUOTE
ഈ വിധ എഴുത്തുകൾ മനുഷ്യനെ ധർമ്മസങ്കടത്തിൽ എത്തിച്ചേക്കാം.
എന്താണ് പാപം എന്നത് ഒരു വലിയ ചോദ്യംതന്നെയാണ്. പാപം എന്നവാക്കിന്‍റെ ഇങ്ഗ്ളിഷ് പദം sin എന്നാണ് എന്ന് അറിയുന്ന കാര്യമാണ്.
കൃസ്തീയ മതത്തിൽ Seven deadly sins (ഏഴ് മഹാപാപങ്ങൾ) എന്ന ഒരു സങ്കൽപം കാണുന്നുണ്ട്. അവ pride (അഹങ്കാരം, ഗർവ്വ്), greed (ദുരാഗ്രഹം, അത്യാർത്തി), lust (ഭോഗേച്ഛ, കാമാസക്തി), envy (അസൂയ, കുശുമ്പ്), gluttony (തീറ്റിഭ്രാന്ത്), wrath (പ്രതികാരവാഞ്ഛ, ക്രുദ്ധത), sloth (സമയം പാഴാക്കൽ, മടി, അലസത) എന്നിവയാണ്.
അതേ പോലെ പാപമായി കരുതപ്പെടുന്ന കാര്യങ്ങളിൽ വരുന്നവയാണ് നരഹത്യ അഥവാ കൊലപാതകം (homicide), ഗർഭച്ഛിദ്രം (abortion), ശിശുഹത്യ (infanticide), സഹോദരവധം (fratricide), പിതൃഹത്യ (patricide), മാതൃഹത്യ (matricide) എന്നിവ.
പിന്നെയും പാപങ്ങൾ ഉണ്ട്. സ്വവർഗ്ഗരതി / സ്വവർഗ്ഗാനുരാഗം (homosexuality), അടിമത്തം (slavery), അവഗണന / തിരസ്ക്കാരം (neglect), മർക്കടമുഷ്ടി (bigotry), ചൂഷണം / പരമാവധി മുതലെടുക്കൽ (exploitation) എന്നിവയാവാം അവ.
എന്നാൽ ഇവയെപ്പോലെതന്നെയോ അതുമല്ലെങ്കിൽ ഇവയേക്കാളും ഗൌരവമുള്ളതോ ആയ പൊറുക്കാൻപറ്റാത്ത പാപം (unpardonable sin) ആണ് വിശുദ്ധാത്മാവിനെ അഥവാ യഹോവയെ അഥവാ ദൈവത്തെ അഥവാ ദൈവനാമത്തെ നിന്ദിക്കൽ (blasphemy against the Holy Ghost).
ഇസ്ലാംമതത്തിലും ഏതാണ്ടിതുപോലൊക്കെത്തന്നെയാവാം പാപങ്ങൾ എന്നു തോന്നുന്നു. കൃത്യമായി പറയാനുള്ള വിവരം ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ.
ഈ മുകളിൽ സൂചിപ്പിച്ച പാപങ്ങളിൽ പലതും ഒരു പരിധിവരെ വ്യക്തിപരമായ വൈകല്യങ്ങളും ബലഹീനതകളും മറ്റുമാണ് എന്നാണ് തോന്നുന്നത്.
മറ്റ് പലതും ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ നിയമ നിർമ്മാണം നടത്തിയപ്പോൾ നിയമപരമായ കുറ്റകൃത്യങ്ങളായി നിർവ്വചിച്ചവയാണ്. അതിനാൽത്തന്നെ അവ ആത്മീയമായ പാപങ്ങളുടെ നിർവ്വചനത്തിൽ ഒതുങ്ങിനിന്നേക്കില്ല.
പിന്നെയുള്ള പാപങ്ങളിൽ ചിലതിനെ ഇങ്ഗ്ളിഷ് ഭരണം ഇവിടെ സാമൂഹിക പരിശ്ക്കരണ യത്നങ്ങളിലൂടേയും നിയമ നിർമ്മാണത്തിലൂടേയും അമർച്ചചെയ്തിരുന്നു.
അങ്ങിനെവരുമ്പോൾ, മതങ്ങൾക്ക് ഏറ്റവും വിരോധമുള്ള പാപം ദൈവത്തെ അഥവാ ദൈവനാമത്തെ നിന്ദിക്കൽ എന്നതാവാം. ഈ വിധമായുള്ള പാപങ്ങളെ ഇങ്ഗ്ളിഷ് ഭരണം ശ്രദ്ധിച്ചില്ലാ എന്നാണ് തോന്നുന്നത്. വ്യക്തമായി അറിയില്ല.
ഇവിടെ ഈ എഴുത്തിൽ പ്രസക്തമായുള്ള പാപങ്ങൾ ബ്രാഹ്മണ മതത്തിൽ പാപമായി നിർവ്വചിച്ചിട്ടുള്ളവയാണ്. ഇത് വേദങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് പറയേണ്ടത് എന്ന് തോന്നുന്നു. എന്നാൽ ഇന്ന്, ബ്രാഹ്മണമതമായ ഹിന്ദുമതത്തിൽ ഏതാനും ആയിരം വർഷം പഴക്കമുള്ള പുരാണകാലങ്ങളിൽ പല വ്യത്യസ്ത നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടതും, തമ്മിൽ വളരെ തുച്ഛമായ ബന്ധമുള്ളതുമായ പലവിധ ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കപ്പെട്ട എന്തിനെ വേണമെങ്കിലും ഹൈന്ദവ സിദ്ധാന്തമായി എണ്ണിപ്പറയുന്ന, ഒരു പ്രവണത കാണുന്നുണ്ട്.
അങ്ങിനെ നോക്കുമ്പോൾ എന്ത് സിദ്ധാന്തവും ഹൈന്ദവ സിദ്ധാന്തമായി പരസ്യപ്പെടുത്താം. ഇതിൽ വലിയ കാര്യമില്ല.
ബ്രാഹ്മണ മതത്തിൽ ധർമ്മം എന്നും അപരാധം എന്നും ഉള്ള രണ്ട് കാര്യങ്ങൾ കാണുന്നുണ്ട്.
ധർമ്മം എന്നതിന് ഇങ്ഗ്ളിഷിലെ Justice (നീതി, ന്യായം) എന്ന പദവുമായി കാര്യമായ ബന്ധമില്ലായിരിക്കാം എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സംസ്കൃതമെന്ന ഫ്യൂഡൽ ഭാഷ സാമൂഹികമായു കുടുംബപരമായും ഘടനാപരമായി ജനക്കൂട്ടങ്ങളെ പടിപടിയായി അടുക്കിവച്ചിരിക്കുന്നതിന് അനുസൃതമായി പെരുമാറുകയും വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുകയും, അതിന് അനുസൃതമായുള്ള അച്ചടക്കം നിലനിർത്തുന്നതുമായിരിക്കാം ബ്രാഹ്മണമത ധർമ്മം എന്നത്.
ഏതാണ്ട് ഇന്ത്യൻ പോലീസ് സേനകളിലെ പടിപടിയായുള്ള തട്ടുകൾക്ക് ഇളക്കം വരാത്ത രീതിയിൽ, ആ പ്രസ്ഥാനത്തിലെ അംഗങ്ങൾ പെരുമാറുക എന്ന് പറയുന്നതുപോലെയാവാം ഈ ധർമ്മം എന്ന സങ്കൽപം.
ഇതിന് വിപരീതമായി പ്രവർത്തിക്കുന്നത് അധർമ്മമാവാം.
അതേ പോലതന്നെയാണ് അപരാധം എന്ന കാര്യവും.
ദേവാലയങ്ങളിൽ വാഹനത്തിലോ പാദുകം ധരിച്ചോ ചെല്ലുക, ഉത്സവങ്ങളിൽ പങ്കുകൊള്ളാതിരിക്കുക, മൂർത്തിയുടെ മുൻപിൽ നമസ്കരിക്കാതിരിക്കുക, നിവേദിക്കുന്നതിനുമുൻപ് ഭക്ഷിക്കുക, ഉറക്കെ സംസാരിക്കുക, പുറംതിരിഞ്ഞു നിൽക്കുക, ആത്മപ്രശംസ നടത്തുക, പരനിന്ദ ചെയ്യുക മുതലായവ ചെയ്യുക എന്നിവ അപരാധങ്ങൾ ആണ് എന്ന് എഴുതിക്കാണുന്നു.
എന്നുവച്ചാൽ, ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതും, ചെയ്യരുതാത്തതു ചെയ്യുന്നതും, ചെയ്യേണ്ടതിൽ കുറ്റവും കുറവും വരുത്തുന്നതും അപരാധം ആണ് പോലും.
പൂജ്യപൂജാവ്യതിക്രമം എന്ന വലിയ ഒരു അപരാധത്തെക്കുറിച്ചും എഴുതിക്കാണുന്നു. ആരാധനാ മൂർത്തീവന്ദനത്തോടും ഗുരുവന്ദനത്തോടും ഉള്ള അലംഭാവം ആവാം പൂജ്യപൂജാവ്യതിക്രമം എന്ന് തോന്നുന്നു.
അപരാധം എന്ന സങ്കൽപ്പവും ഫ്യൂഡൽ ഭാഷയിലെ ഉച്ചനീചത്വ കോഡുകൾക്ക് അനുസൃതമായാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ ഇങ്ഗ്ളിഷ് ഭാഷയിലൂടെ ഈവിധ കാര്യങ്ങളെ പഠിക്കാനും ചർച്ചചെയ്യാനും പോയാൽ, ഹൈന്ദവ അഥവാ ബ്രാഹ്മണ ധർമ്മാധർമ്മങ്ങളെക്കുറിച്ച് യാതോരു വിവരവും കിട്ടില്ലതന്നെ.
ഈ വിധമെല്ലാം പാപങ്ങളെക്കുറിച്ച് ബ്രാഹ്മണമതത്തിൽ സൂചിപ്പിച്ച് കാണുന്നുണ്ടെങ്കിലും ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ഈ വിധ യാതോരുവിധ ആദ്ധ്യാത്മികതയുടേയും സഹയമോ ഊന്ന് വടിയോ ഉപയോഗിക്കാതെതന്നെ, അതിഗംഭീര നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിലൂടെ മാത്രം, ഒട്ടുംതന്നെ അഴിമതിയില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥ Direct Recruit officerകൂട്ടത്തെ സൃഷ്ടിച്ചെടുത്തു എന്നുള്ളത് ഒരു വൻ കാര്യംതന്നെയാണ്.
ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ പലമതസ്ഥരും ജാതിക്കാരും ഉണ്ടായിരുന്നെങ്കിലും, അവരെല്ലാംതന്നെ പൊതുവായി നോക്കിയാൽ ശ്രദ്ധിച്ചതും പരിപാലിച്ചതും അനുകരിച്ചതും അവരുടെ മുകളിൽ ഉള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളും മാന്യമായ ആശയവിനിമയ സമ്പ്രദായങ്ങളും മാത്രമായിരുന്നു.
ബ്രാഹ്മണ മതത്തിന് അഥവാ ഹൈന്ദവ മതത്തിന് യാതോരു രീതിയിലും ഈ ഉപദ്വീപിലെ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കാൻ ആയിട്ടില്ല. മറിച്ച് അവരുടെ ഓരോ ധർമ്മാധർമ്മ സിദ്ധാന്തങ്ങളും ആ വിധ കാര്യങ്ങൾക്ക് ഊന്നൽ ആണ് നൽകിയത്.
സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങിക്കുന്നതും അമിതവേതനം വാങ്ങിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നതും അവരോട് മര്യാദയില്ലാതെ പെരുമാറുന്നതും, ജനങ്ങൾ തമ്മിൽ വൻ വ്യക്തി വിരോധത്തോടുകൂടി പെരുമാറുന്നതും മറ്റും യാതോരു മതത്തിനും ഇല്ലാതാക്കാൻ ആയിട്ടുണ്ട് എന്ന് തോന്നുന്നില്ല.
അന്നുണ്ടായിരുന്ന കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) ഭാഷയ്ക്ക് ഈ വിധ കാര്യങ്ങളെ ലക്ഷ്യമിടാനും അവയെ ആരോരുമറിയാതെ മാച്ചുകളയാനും കഴിഞ്ഞിരുന്നു, ഇങ്ഗ്ളിഷ് ഭരണകാലത്ത്, ബൃട്ടിഷ്-ഇന്ത്യയിൽ.
അതിലേക്ക് കടക്കുന്നതിന് മുൻപായി, ഇതുവരെ പ്രതിപാദിച്ച ഷോഡശക്രിയാ സംസ്കാരങ്ങളെക്കുറിച്ച് മൊത്തമായി ഒന്ന് നോക്കാം എന്ന് കരുതുന്നു.
2.1 ഗർഭാധാന സംസ്കാരം
2.2 പുംസവന സംസ്കാരം
2.3 സീമന്തോന്നയനം
2.4 ജാതകർമസംസ്കാരം
2.5 നാമകരണസംസ്കാരം
2.6 നിഷ്ക്രമണസംസ്കാരം
2.7 അന്നപ്രാശന സംസ്കാരം
2.8 ചൂഡാകർമ സംസ്കാരം
2.9 ഉപനയനസംസ്കാരം
2.10 വേദാരംഭം
2.11 സമാവർത്തന സംസ്കാരം
ഭർത്താവും ഭാര്യയും ലൈംഗികമായി ബന്ധപ്പെട്ട്, തങ്ങളുടെ വംശ പരമ്പരയിൽ പുതിയ ഒരു വ്യക്തിയെ രൂപീകരിക്കുന്നതാണ് ഗർഭാധാന സംസാകാരം. രണ്ട് വ്യക്തികളും സാമൂഹികമായും മാനസികമായും വൻ ഉന്നത നിലവാരത്തിൽ ചിന്തിക്കുകയും, ഇല്ലത്തിന് ചുറ്റുപാടും ജീവിക്കുന്ന കീഴ്ജനത്തിനേക്കാളും ഉയർന്ന മാനസിക മൂല്യങ്ങൾ മനസ്സിൽ വച്ചും കൊണ്ടുവേണം ഇതിന് ഒരുമ്പെടാൻ.
മനസ്സ്, ചിന്ത, വികാരങ്ങൾ, അനുഭൂതി എന്നിവയുടെ അതീന്ത്രിയ സോഫ്ട്വേർ കോഡുകളുടെ നിർണ്ണായക ഇടങ്ങളിൽ ഉന്നത അക്കമൂല്യങ്ങൾ നിറയ്ക്കാനാണ് ശ്രമിക്കുന്നത് എന്ന് വ്യക്തം.
പിന്നങ്ങോട്ടുള്ള ഓരോ സംസ്കാരങ്ങളിലും ഈ വിധം, ജനിക്കാൻ പോകുന്നതോ ജനിച്ചതോ ആയ കുട്ടിയുടെ പലവിധ കാര്യങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർകോഡുകളിൽ ഉന്നത അക്കമൂല്യങ്ങൾ നിറയ്ക്കാനാണ് ശ്രമിക്കപ്പെടുന്നത് എന്ന് വ്യക്തമാണ്.
ഗർഭവതിയുടെ ആഹാരം, നിദ്ര, വിചാരം, വാക്ക്, സമ്പർക്കം, കേൾക്കുന്ന കാര്യങ്ങൾ, കാണുന്ന കാര്യങ്ങൾ, കണികാണുന്ന കാര്യങ്ങൾ, മണക്കുന്ന ഗന്ധങ്ങൾ, തുടങ്ങിയകാര്യങ്ങൾ എല്ലാംതന്നെ ഉന്നത മൂല്യങ്ങൾ മനസ്സിന്‍റേയും ശരീരത്തിന്‍റേയും അതീന്ത്ര്യ സോഫ്ട്വേർകോഡുകളിൽ നിറയ്ക്കണം. മനസ്സിലും സങ്കൽപ്പത്തിലും വിചാരങ്ങളിലും വൻ വിശുദ്ധിയും പോസിറ്റിവ് മൂല്യങ്ങളും നൽകുന്ന പശു, ധനം, ദീർഘായുസ്, യശസ്സ് തുടങ്ങിയവാക്കുകൾ കേട്ടും ചിന്തിച്ചും, വയറിനകത്ത് വളർന്നുകൊണ്ടിരിക്കുന്ന വ്യക്തിയുടെ അതീന്ത്ര്യ സോഫ്ട്വേർകോഡുകളിൽ ഉന്നതമൂല്യങ്ങൾ എത്രത്തോളം കയറ്റിച്ചേർക്കാം, അത്രത്തോളം ചെയ്യുന്നു.
കുട്ടി ജനിച്ചുകഴിഞ്ഞാൽ, ആ കുട്ടിക്ക് താൻ ഒരു ദിവ്യവ്യക്തിയാണ് എന്നും ഇല്ലത്തിന് പുറത്ത് ചുറ്റും ജീവിക്കുന്നവർ പലനിലവാരത്തിലുള്ള ഹീനജനമാണ് എന്നും ഉള്ള ചിന്ത ഒരു ഉറച്ചവിശ്വാസമായി മനസ്സിലും ശരീരത്തിലും പടർന്നുപിടിക്കേണം. ഇത് സാമൂഹികമായും ആശയവിനിമയ പരമായും ഒരു വൻ ആത്മവിശ്വാസം നൽകുന്നകാര്യമാണ്. വാക്ക് കോഡുകളിൽ ഉന്നതനിലവാരത്തിലുള്ളവ കീഴ്ജനം നിശ്ചയമായും തനിക്ക് നൽകിയിരിക്കേണം.
താൻ 'അങ്ങും', കീഴ് ജനം, എത്രവയസ്സുള്ളവരാണ് എന്നത് നോക്കാതെ, വെറും 'നീയും' ആണ് എന്നുള്ള ചിന്ത ഒരു പാറപോലെ മനസ്സിൽ പതിഞ്ഞ് നിൽക്കേണം.
ഈ വ്യക്തിക്ക് പേരിടുമ്പോൾ, അതും മറ്റുള്ളവരിൽ ഈ വ്യക്തിയുടെ ദിവ്യത്വം അറിയിക്കാൻ കഴിവുള്ളതായിരിക്കേണം. പുരാണങ്ങൾക്കും അപ്പുറത്തുള്ള ഉജ്വലപഴമയിലെ ദേവകളിലെ വൻ യശസ്സുള്ളവരുടെ പേരുകൾ ആയാൽ അത്രത്തോളം നല്ലത്. കാരണം അവ കേൾക്കുന്ന ആളിന്‍റെ മനസ്സിൽ അവ ഉന്മാദത്തിന്‍റെ ബ്രഹ്മതാളങ്ങൾ സൃഷ്ടിച്ചേക്കാം. അല്ലാതെ വല്ല ഹീനജന വാസന നൽകുന്ന പേരും എടുത്തിട്ടാൽ, നാറ്റമാണ് കേൾക്കുന്ന ആളിന്‍റെ മനസ്സിൽ വിളയാടുക. വാക്ക് കോഡുകൾ കുത്തനെ താഴെക്ക് കുമ്പിടും.
പ്രകൃതി ദർശനത്തിലൂടെ ഈ ഉന്നതകുടലജാതനായ കുട്ടിയുടെ മനസ്സിന്‍റെ ഭാവനയുടെ ഉള്ളറകളിലേക്ക് വൻ വിവരങ്ങൾ കയറിവരും. പ്രപഞ്ചത്തിന്‍റെ അപരാതയും പ്രകൃതിയുടെ പച്ചപ്പും വ്യക്തിയിൽ വൻ മനഃശ്ശാന്തയും മനഃസാന്നിദ്യവും സമചിത്തതയും മറ്റും നിറച്ചേക്കാം.
ഈ വ്യക്തിക്ക് ആദ്യമായി അന്നം നൽകുന്നതും ഒരു വൻ ആഘോഷമായിത്തന്നെ നടത്തപ്പെടുന്നു. അതും കീഴ്ജനത്തിന് ഈ വ്യക്തിയുടെ മഹാപ്രതാപമുള്ള പ്രാധാന്യത്തെക്കുറിച്ച് അറിവ് നൽകും.
അടുത്തത് ഉപനയനം സംസ്കാരമാണ്. അതായത് പൂണൂൽ ലഭിക്കൽ. ഇന്ന്, തൊട്ടടുത്ത വലിയ വീട്ടിലെ ചെറുപ്പക്കാരൻ IAS/IPS പരീക്ഷപാസായി പരിശീലനത്തിന് പോകുന്നതുപോലുള്ള പ്രതീതിയാണ് അക്കാലങ്ങളിൽ ഇല്ലത്തിന് ചുറ്റുമുള്ള കീഴ്ജനത്തിന് ലഭിക്കുന്ന അനുഭവം.
ഇതിന് ശേഷം വേദപഠനവും ഗുരുകുലത്തിലെ പഠനവും. ഇതിനെല്ലാം ശേഷം നമ്പൂതിരി ചെറുപ്പക്കാരൻ ഇല്ലത്തിലേക്ക് തിരിച്ചുവരുന്നു.
ഇത് IPS പരിശീലനം കഴിഞ്ഞ് ചുമലിലും കുപ്പായക്കൈയിലു തലയിലും അധികാര ചിഹ്നങ്ങൾ (insignia) ധരിച്ചുകൊണ്ട് നാട്ടിലേക്ക് വരുന്നത് പോലെയാണ്. സർക്കാർ സംവിധാനങ്ങളിലെ പലനിലവാരങ്ങളിലുള്ള ഏവരും അറിയും ഈ ആൾ വൻ അധികാരങ്ങൾ കൈവശമുള്ള ആളാണ് എന്ന്. മാത്രവുമല്ല, സാധാരണ ജനവും ഇത് മനസ്സിലാക്കും. ആ രീതിയിൽ മാത്രമേ ഈ ആളെക്കുറിച്ച് അവർ വാക്കുകൾ ഉപയോഗിക്കുള്ളു.
ഇവിടെ ഈ വിധ ഷോഡശക്രിയാ കർമ്മങ്ങളിലൂടെ എന്ത് സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടത് എന്നത് വ്യക്തമാണ്. കുട്ടിയുടെ ജനനത്തിന് മുൻപുതന്നെ വൻ ഔന്നിത്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനുള്ള ബദ്ധപ്പാടാണ് നടക്കുന്നത്. എന്നാൽ ഒരു Genius അഥവാ അസാമാന്യ പ്രതിഭാശാലിയെ സൃഷ്ടിക്കാൻ അല്ല പരിശ്രമിക്കുന്നത്. മറിച്ച് താൻ ഉന്നതനാണ് എന്ന ഉത്തമബോധ്യമുള്ള, ബുദ്ധിപരമായി യാതോരു കുടക്കുകളും പാളിച്ചകളും ഇല്ലാത്ത വ്യക്തിയെ സൃഷ്ടിക്കാനാണ് ശ്രമം.
ഇങ്ങിനെയൊരു കാര്യം ഏകപക്ഷീയമായി നടത്താൻ പറ്റുന്ന കാര്യമല്ല. താൻ ഉന്നതനാണ് എന്ന ഉത്തമബോധ്യം തന്നിൽ ഉള്ളതുമാത്രം മതിയാകില്ല. തന്നിൽ മാത്രം ഈ വിധ ചിന്താഗതി നിലനിന്നാൽ അത് ചിത്തഭ്രമമായി മറ്റുള്ളവർ കരുതും. മറിച്ച്, തങ്ങൾ അങ്ങയുടെ കീഴിലാണ് എന്ന് സ്വയം അധമമനോഗതി മുന്നോട്ട് വെക്കാനും മനസ്സിൽ നിലനിർത്താനും, അടിയാളത്തം നൽകാനും തയ്യാറുള്ള ഒരു കൂട്ടം ആളുകൾ ചുറ്റും ആവശ്യമാണ്.
ഇവിടെ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്, ഈ വിധമായുള്ള ഷോഡശക്രിയാ പദ്ധതികൾ നടത്താൻ പ്രചോദനം നൽകുന്നത്, ഈ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷാ കോഡുകളും, അവ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഉന്നതരുടേയും കീഴാളരുടേയും പലതട്ടുകൾ ആണ് എന്നത്. കീഴാളർ ഇല്ലായെങ്കിൽ, ഈ വിധമായുള്ള ഒരു കഠിന ഉദ്യമത്തിന് പ്രസക്തിയില്ലതന്നെ.
ഈ കർമ്മങ്ങളും മറ്റു കാര്യങ്ങളും ചെയ്യുന്നതിലെ ഒരു മുഖ്യ ഉദ്ദേശം, ഈ ജനിച്ചുവളരുന്ന വ്യക്തി ഭാഷാകോഡുകളിൽ ഒരു ഉന്നതനാണ് എന്ന് കീഴ്ജനത്തിനെ ബോധ്യപ്പെടുത്തുക എന്നതാണ്.
എല്ലാ ഫ്യൂഡൽ ഭാഷാ പ്രസ്ഥാനങ്ങളിലും ഇത് ഉള്ള കാര്യംതന്നെയാണ്.
ഇന്ത്യൻ പട്ടാളത്തിലും ഓഫിസർമാർ ഒരു മഹാദിവ്യജനമാണ് എന്ന് സാധാ പട്ടാളക്കാരിൽ പലവിധ അറിവുകളും കയറ്റിവിടാൻ പലവിധ ചിഹ്നങ്ങൾ ചെറുകൊടികൾ എന്നിവ ഉപയോഗിക്കലും, അധികാര പദവിയുടെ പെരുമാറ്റച്ചട്ടങ്ങളും കുടിക്കുന്ന മദ്യത്തിന്‍റെ ഉന്നത ബ്രാന്റും, കീഴിലുള്ളവരോടു പുലഭ്യവാക്കുകൾ ഉപയോഗിക്കലും, ഓഫിസർമാർക്ക് മാത്രമായുള്ള മെസ്സ് ഹോളുകൾ നിലനിർത്തലും, അവർക്കും അവരുടെ കുടുംബക്കാർക്കും മാത്രമായുള്ള സ്വകാര്യ ഇടങ്ങൾ നിലനിർത്തലും, അവർക്കും അവരുടെ കുടുംബക്കാർക്കും മാത്രമായി നടത്തുപ്പെടുന്ന സായാഹ്ന വിരുന്നുകളും, അവർക്ക് മാത്രമായുള്ള കളിക്കളങ്ങൾ നിലനിർത്തലും, മറ്റും സാധാ പട്ടാളക്കാരിൽ അവരോട് വൻ ബഹുമാനവും അടിയാളത്തവും നിലനിർത്താൻ ഉപയോഗപ്പെടും.
ഓഫിസർമാർ തമ്മിൽ ഇങ്ഗ്ളിഷിൽ സംസാരിക്കാനാണ് അലിഖിത ചട്ടങ്ങൾ ആവശ്യപ്പെടുന്നത് എങ്കിലും, സാധാ പട്ടാളക്കാരോടു ഇങ്ഗ്ളിഷിൽ സംസാരിക്കരുത് എന്ന ലിഖിതമോ അതുമല്ലെങ്കിൽ അലിഖിതമോ ആയ ചട്ടം തന്നെ നിലവിൽ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
പട്ടാള ഓഫിസർമാരുടെ പെരുമാറ്റങ്ങൾ സാധാ പട്ടാളക്കാർ അനുകരിച്ചാൽ, കാണാനും കേൾക്കാനും മറ്റും വൻ കേമമായി തോന്നാമെങ്കിലും, അവർ എന്താണ് സാധ്യമാക്കാനും മനസ്സിലാക്കിക്കാനും ശ്രമിക്കുന്നത് എന്നത് ഒരു ചോദ്യമായി നിലനിൽക്കും.
ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് പട്ടാളത്തിൽ നിന്നും സാധാനിലവാരത്തിൽ വിരമിച്ച് മലയാള സാഹിത്യകാരനായി മാറിയ ഒരു വ്യക്തി ഒരു പട്ടാള കഥ എഴുതിയിരുന്നു പോലും. അതിൽ പട്ടാളത്തിലെ hair-cutting വിഭാഗത്തിലെ ഒരു ചെറുപ്പക്കാൻ വിവാഹിതനായി തിരിച്ചു വന്നപ്പോൾ ഇളംപ്രായക്കാരിയായ വധുവിനേയും കൂടെകൊണ്ടുവന്നിരുന്നുപോലും. ആ ചെറുപ്പക്കാരന്‍റെ തൊട്ടുമുകളിൽ ഉള്ള സുപ്പർവൈസർ സ്ഥാനക്കാരനായ മദ്ധ്യവയസ്കൻ ഈ ചെറുപ്പക്കാരനോട്, നമുക്ക് ഇടക്കിടക്ക് ഓഫിസർമാരുടെ രീതിയിൽ പെരുമാറാം എന്ന് പറഞ്ഞു ബോധിപ്പിച്ചു പോലും.
ഇത് ഒരു അത്യുഗ്രൻ പരിപാടിയാണ് എന്ന് ഏവർക്കും അറിവുള്ള കാര്യമാണ്. കാരണം, അവരെ അടക്കിവാഴുന്നതും, ഫ്യൂഡൽ ഭാഷാ വാക്കുകളിൽ അടിച്ചുതാഴ്ത്തിപ്പിടിക്കുന്നതുമായ ഓഫിസർമാരുടെ അതേ മാനസികാവസ്ഥയിൽ കുറച്ചുനേരം ജീവിക്കാനാവുക എന്നത് മനസ്സിൽ മാദക ലഹരികയറുന്ന കാര്യമാണ്.
അങ്ങിനെ ഈ രണ്ടുകൂട്ടരും ഇടക്കിട്ക്ക് രാത്രികാലങ്ങളിൽ ഓഫിസർമാരായി ചമയും. ഓഫിസർമാരായാൽ ഭാര്യമാരെ തമ്മിൽ പങ്കിടുന്ന പരിപാടിയുണ്ട് എന്ന് മദ്ധ്യവയസ്ക്കനായ സൂപ്പർവൈസർ ചെറുപ്പക്കാരനെ പറഞ്ഞുമനസ്സിലാക്കിച്ചിരുന്നു പോലും. അങ്ങിനെ ഈ ചെറുപ്പക്കാരന്‍റെ ഇളംപ്രായക്കാരിയായ ഭാര്യയെ, സൂപ്പർവൈസർ ഇടക്കിടക്ക് ഓഫിസർ ആയി നടിക്കുന്ന അവസരത്തിൽ കൈവശപ്പെടുത്തുമായിരുന്നു പോലും.
കഥ എതുരീതിയിലാണ് പരിസമാപിച്ചത് എന്ന് അറിയില്ല. എന്നാൽ ഇന്ത്യൻ പട്ടാളം ഈ കഥാകാരനെ പലവിധ വിഷമതകളിലും പെടുത്താൻ നോക്കിയിരുന്നു എന്നാണ് കേട്ടറിവ്.
ഈ കഥ ഇവിടെ കുറിച്ചിട്ടത്, ബ്രാഹ്മണർ തങ്ങൾക്ക് ചുറ്റും ഉള്ള കീഴ്ജനത്തിന്‍റെ ഹീനവാക്കുകളിൽ നിന്നും സ്വന്തം ജനത്തിനെ രക്ഷിക്കാനുള്ള കവചം നിർമ്മിക്കളും, അതുപോലെ അവരിലെ വ്യക്തികളിൽ ഹീന ജനത്തിനെ അപേക്ഷിച്ച് തങ്ങൾ വൻ ഉന്നതരാണ് എന്ന ആത്മബോധം വളർത്തുവാനും ആണ് ഷോഡശക്രിയ കർമ്മങ്ങൾ നടത്തിയിരുന്നത് എന്ന് തോന്നുന്നത് കൊണ്ടാണ്.
പഴയ കാല ഹീന ജനവിഭാഗങ്ങൾ ഇന്ന് ഹൈന്ദവരാണ് എന്ന് സ്വയം അവകാശപ്പെട്ട് ഈ വക കാര്യങ്ങൾ ചെയ്യുന്നത് സാധാ പട്ടാളക്കാർ ഓഫിസർമാരായി കളിക്കുന്നത് പോലെ മാത്രമേ ആകുള്ള എന്ന് ഒരു തോന്നൽ.
കാരണം, ഷോഡശക്രിയാ കർമ്മങ്ങൾ ചെയ്യന്നതിലൂടെ, അവർ ഏത് വിധത്തിലുള്ള നിഷേധാത്മകതയിൽ നിന്നുമാണ് ഉയരാനും വിട്ടുനിൽക്കാനും ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കാരണം, ബ്രാഹ്മണർ ഇവരെത്തന്നെയാണ് പണ്ട് കാലങ്ങളിൽ നിഷേധാത്മകതയുടെ മൂർത്തീകരണങ്ങളായി കണ്ടിരുന്നത്. ഇവരേക്കാൾ കഠിനമായ മറ്റേത് നിഷേധാത്മകതയെയാണ് ഇവർ തടഞ്ഞുവെക്കാൻ ശ്രമിക്കുകന്നത് എന്നാണ് മനസ്സിൽ ഉയരുന്ന ചോദ്യം.
ഇനി നോക്കേണ്ടത്, ഹീനജനത്തിൽ പെട്ടവ്യക്തിക്ക് തന്‍റെ ചുറ്റുംനിറഞ്ഞു തുളുമ്പുന്നതും തന്നിൽത്തന്നെയുള്ളതുമായ നിഷേധാത്മകതളുടെ സ്പർശനത്തിൽനിന്നും കടന്നുപിടുത്തത്തിൽനിന്നും, തന്‍റെ സ്വന്തം മകനേയോ മകളേയോ ഏതുവിധ കവചം ഉപയോഗിച്ച്, രക്ഷിക്കാനും മാറ്റിനിർത്താനും ആവും എന്നതാണ്.
അത് അടുത്ത എഴുത്തിൽ എഴുതാം എന്ന് കരുതുന്നു.
10
Posted: Fri Oct 13, 2023 1:46 pm
posted by VED
10 #. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള വ്യക്തിത്വ പ്രഭാവം
ഫ്യൂഡൽ ഭാഷകൾ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക ഏണിപ്പടിയുടെ വിവിധ പടികളിൽ നിൽക്കുന്ന ഓരോരുത്തരും ആ ഏണിപ്പടിയുടെ തന്നെ ഭാഗമാണ്. സാമൂഹിക ആകൃതി രൂപകൽപ്പന ചെയ്യുന്ന ഒരു ചട്ടക്കൂടിന്‍റെ ഭാഗമാണ് ഈ ഏണിപ്പടി.
ഈ ചിത്രീകരണത്തെ കുറച്ചുകൂടി സങ്കീർണ്ണമായി ചിന്തിച്ചാൽ, ഇതേ ചട്ടക്കൂടിൽ ഇതേ പോലുള്ള അനവധി ഏണിപ്പടികൾ ഉണ്ട് എന്നും അവയിൽ പലതിലും ഒരേ വ്യക്തിക്ക് തന്നെ വ്യത്യസ്ത ഉയരങ്ങളിൽ ഉള്ള പടികളിൽ ഒരേസമയം ജീവിക്കാനും സാന്നിദ്ധ്യം വഹിക്കാനും പറ്റും എന്നും ചിന്തിക്കാവുന്നതാണ്.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പതാക ഉയർത്തുന്നതിന് മുൻപുള്ള കാലങ്ങളിൽ ഓരോ വ്യക്തിക്കും വളരെ പരിമിതമായ വ്യത്യസ്ത ഏണികളിൽ മാത്രമേ കയറിനിൽക്കാൻ പറ്റുള്ളു. രാജാവ്, നാടുവാഴി, ഭൂജന്മികൾ, അമ്പലവാസികൾ, നായർമാർ, അവർക്ക് കീഴിൽ ഉള്ള ഓരോ നിലവാരത്തിലേയും കീഴ്ജനങ്ങൾ എന്നീ ഓരോ കൂട്ടിരിലും പെട്ട ഓരോ വ്യക്തിക്കും, ഒന്നോ രണ്ടോ ഏണികളിൽ ആണ് സാന്നിദ്ധ്യം ഉണ്ടാവുക. ഒന്ന് അവരുടെ തൊഴിൽ സ്ഥാനത്തും, രണ്ട് അവരുടെ കുടുംബത്തിലും.
ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടിയാണ് വ്യക്തികൾക്ക് അവരുടെ ബഹുമുഖ കഴിവുകളുടെ അടിസ്ഥാനത്തിൽ പലവിധ മേഖലകളിൽ ഇടപഴകാനും അവ ഓരോന്നിലും വ്യത്യസ്ത നിലവാരത്തിൽ പങ്കെടുക്കാനും സൌകര്യപ്പെട്ടുതുടങ്ങിയത്. അതിന് മുൻപ്, സമൂഹത്തിലെ വലിയവരും ചെറിയവരും സാമൂഹികമായി വളരെ ഇടുങ്ങിയ സ്ഥലപരിമിതികളിൽ ഒതുങ്ങിക്കൂടി ജീവിക്കേണ്ടിയിരുന്നു.
പ്രശ്നം ‘ബഹുമാനം’ എന്ന പേരിൽ അറിയപ്പെടുന്ന അടിയാളത്തം പ്രകടിപ്പിക്കലും അടിയാളത്തം പിടിച്ചുവാങ്ങലും എന്ന ഏടാകൂടമാണ്. ഈ ഒരു ബഹുമാനം എന്ന കൂടോത്രസ്വഭാവമുള്ള ആശയം അറിവില്ലാത്ത ഒരു ഭാഷക്കാർ ഈ ഉപഭൂഖണ്ഡത്തിൽ സാമൂഹിക ഉന്നതങ്ങളിൽ കയറിവന്നപ്പോൾ, സമൂഹത്തിൽ അടിമുടി കുടുങ്ങിക്കിടന്നിരുന്ന ഏവരും അവരെ ചുറ്റിക്കെട്ടിയിരുന്ന അദൃശ്യ കണ്ണികളിൽ നിന്നും സ്വതന്ത്രരായി. അവർക്ക് താൽപ്പര്യമുള്ള പല ഏണികളിലും കയറാം എന്ന സ്ഥിതി വിശേഷം വന്നു.
ഇനി തികച്ചും ഭാവനയിൽ നിന്നും രൂപകൽപ്പനചെയ്യുന്ന ഈ ചിത്രീകരണം നോക്കുക.
മലബാറിലെ സാമൂഹികമായി അധമജനത്തിൽ പെട്ട ഒരു വ്യക്തി (young man). ഏതുമാകാം. ചെറുമൻ, പുലയൻ, പറിയൻ, മലയൻ, മലഅരയൻ, മക്കത്തായ തീയൻ, മരുമക്കത്തായ തീയൻ അങ്ങിനെ ഏതെങ്കിലും വിഭാഗത്തിൽ പെട്ട ചെറുപ്പക്കാരൻ. ഈ വ്യക്തി കുടുംബപരമായി താഴെക്കിടയിൽ ഉള്ള ആളാണ്. എന്നുവച്ചാൽ സാമ്പത്തികമായോ കുടുംബ മഹിമപരമായോ ഔദ്യോഗിക ബന്ധപരമായോ ഉന്നത നിലവാരങ്ങളിൽ ഉള്ള കുടുംബക്കാരനല്ല.
ഈ ആളുടെ കുടുംബക്കാർക്ക് അവരുടെ കീഴ്ജന സ്ഥാനീകരണത്തിൽനിന്നും ലഭിച്ച പലവിധ കഠിനഭാവങ്ങളും മുഖത്തും ശരീരഭാഷയിലും, പെരുമാറ്റങ്ങളിലും ശരീരിക ആകൃതിയുടെ വളർച്ച മുട്ടിയ ശാരീരിക ഘടനയിലും വളരെ വ്യക്തമായി കാണാനാവുന്നതായിരുന്നു.
ഈ ആൾ തന്‍റെ ജനവിഭാഗക്കാരിൽനിന്നും ഒരു പ്രത്യേക രീതിയിൽ വളരെ വ്യത്യസ്തനായിരുന്നു. അത് എന്താണ് എന്ന് പറയുന്നതിന് മുൻപായി ഈ വിധ കാര്യങ്ങൾ പറയാം.
ഈ ആൾ തൊഴിൽപരമായി സ്വന്തം ആൾക്കാരുടെ നിലവാരത്തിൽനിന്നും കുറേ ഉയരത്തിൽ കയറിയിരുന്നു. അതിന് ശേഷം ഈ ആൾ വിവാഹം കഴിച്ചു. ഭാര്യയുടെ വീട്ടുകാരും ഈ ആളുടെ വീട്ടുകാരുടെ അതേ സാമൂഹികവും സാംസ്ക്കാരികവും ആയ നിലവാരക്കാരായിരുന്നു. ഈ ദമ്പതിമാർക്ക് ഒരു കുട്ടി ജനിച്ചു.
ഇനി ഈ ആളിൽ ഉണ്ടായിരുന്ന വ്യത്യാസം പറയാം. ഈ ആൾക്ക് ചെറുപ്രായം മുതൽ അതിഗംഭീര ഇങ്ഗ്ളിഷ് അന്തരീക്ഷവുമായി നേരിട്ടും അല്ലാതെയും ബന്ധം ലഭിച്ചിരുന്നു. അനവധി ഇങ്ഗ്ളിഷ് Children's Literatureറുകളും ക്ളാസിക്കൽ സാഹിത്യരചനകളും ഇങ്ഗ്ളിഷ് ചിത്രകഥാ ഗ്രന്ഥങ്ങളും (Comics) വായിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പോരാത്തതിന്, പഴയകാല ഇങ്ഗ്ളിഷ് സിനിമകൾ കാണാനുള്ള സാഹചര്യവും ലഭിച്ചിരുന്നു.
ഈ കൃത്യമായതും വളരെ സൂക്ഷമായതും എന്നാൽത്തന്നെ അതിഗംഭീര മാനസിക മാറ്റങ്ങൾക്ക് സാഹചര്യം ഒരുക്കിയതുമായ ഈ കാര്യം ഈ ആളിന്‍റെ മനസ്സിനെ, ഈ ആളുടെ കുടുംബക്കാരുടെ മാനസിക നിലവാരത്തിൽനിന്നും നാട്ടുകാരുടെ മാനസിക നിലവാരത്തിൽനിന്നും വ്യത്യസ്തമാക്കിയിരുന്നു.
എന്നാൽ ഈ വിധ മാറ്റങ്ങൾ തലയ്ക്കകത്ത് ഉണ്ട് എന്ന കാര്യം ഈ ആളെ വെറുതെയൊന്ന് നോക്കിക്കണ്ടാൽ വ്യക്തമാകേണം എന്നില്ല. കാരണം, ഈ ആൾ ജനിച്ചുവളർന്നതും ജീവിച്ചതും മറ്റുള്ളവരോട് ആശയവിനിമയം ചെയ്തതും പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ തന്നെയായിരുന്നു. പോരാത്തതിന്, സാമൂഹികമായി വളരെ താഴേപെട്ട കുടുംബക്കാരുടേയും സാമൂഹിക അധിപന്മാരുടേയും ഉദ്യോഗസ്ഥരുടേയും വാക്ക് കോഡുകളിലൂടെയുള്ള അമർത്തലുകൾ കഠിനമായിത്തന്നെ അനുഭവിച്ചുതന്നെയാണ് ഈ ആൾ വളർന്നത്.
കാഴ്ചയിൽ തനി ഹീനജന വ്യക്തിത്വം പേറുന്ന ഈ ആളുടെ ഉള്ളിൽ കത്തിജ്വലിക്കുന്ന അത്യുന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് വിവരങ്ങളും പ്രാവീണ്യവും ഉണ്ട് എന്ന് പെട്ടെന്ന് മറ്റുള്ളവർക്ക് അറിവ് ലഭിക്കേണം എന്നില്ല. ഈ ആളിലെ ഇങ്ഗ്ളിഷ് പരിജ്ഞാനം വെറും ഒരു Spoken English നിലവാരത്തിലുള്ളതായിരുന്നില്ല. പകരം പഴയകാല ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യ രചനകൾ പലതും വായിച്ച്, പഴയകാല ഇങ്ഗ്ളണ്ടിലെ സാമൂഹികാന്തരീക്ഷത്തിനെ മനസ്സിൽ വിഭാവനം ചെയ്യാനാവുന്ന നിലവാരത്തിലുള്ളതായിരുന്നു ഈ ആളുടെ ഇങ്ഗ്ളിഷ് പ്രാവീണ്യം.
സ്പോക്കൺ ഇങ്ഗ്ളിഷ് നിലവാരത്തെ സഹ്യപർവ്വത ഉയരങ്ങളോട് താരതമ്യം ചെയ്യുകയാണെങ്കിൽ, പഴയകാല ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യ രചനകൾ പ്രതിനിധാനം ചെയ്യുന്ന നിലവാരം സക്ഷാൽ കൈലാസസാനുക്കളുടെ ഉയരങ്ങളാണ്.
ഇങ്ഗ്ളിഷ് ഭാഷയിൽ പലവിധ positive ആയുള്ള ഗുണങ്ങളും ഉണ്ട് എന്ന തിരിച്ചറിവ് ഈ ആൾക്ക് ലഭിച്ചിരുന്നു. തന്‍റെ മകനിലും ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിന്‍റെ ഗുണങ്ങൾ കയറിവരണം എന്ന് ഈ ആൾക്ക് താൽപ്പര്യം ഉണ്ടായിരുന്നു.
എന്നാൽ ഇതുകൊണ്ട് മാത്രം യാതോരു മെച്ചവും ലഭിക്കില്ല എന്ന കാര്യം ഈ ആളിൽ ഒരു വൻ ആഴമേറിയ അറിവായി നിലനിന്നിരുന്നു.
തന്‍റെ കീഴ്ജന മേൽവിലാസവും കുടംബ ബന്ധങ്ങളും, ഫ്യൂഡൽ ഭാഷാ വാക്കുകളിലൂടെ, തന്‍റെ മകന്‍റെ മനസ്സിന് മേൽ ഒരു കഠിന ഭാരവും കീഴിലോട്ടുള്ള പിടിച്ചുവലിയും തന്നെയായി നിലനിൽക്കും. എന്നാൽ സർക്കാർ തൊഴിൽ പരമായുള്ള സംവരങ്ങൾ തന്‍റെ മകന് വൻകിട സർക്കാർ തൊഴിലുകൾ തരപ്പെടുത്തും എന്നുള്ളത് വ്യക്തമാണെങ്കിലും, ഈ വിധ തൊഴിലുകൾ നൽകുന്ന സാമൂഹിക മേൻയിലല്ല ഈ ആളുടെ താൽപ്പര്യം ദൃഷ്ടികേന്ദ്രീകരിച്ചിരുന്നത്. മറിച്ച് വ്യക്തിയിലെ വ്യക്തിത്വത്തെ തന്നെ ഹീനജന മാനസിക ഭാവങ്ങളിൽ നിന്നും മുക്തമാക്കുകയും ആളെത്തന്നെ ഉടച്ചുവാർക്കുകയും ചെയ്യുക എന്ന അസാധ്യമെന്ന് തോന്നാവുന്ന ഒരു ലക്ഷ്യ ബോധമാണ് ഈ ആളിൽ തുടിച്ചുനിന്നത്.
ഹീനജനത്തിൽപെട്ട കുട്ടിയാണ് എന്നത് ഒരുവൻ സാമൂഹിക ഭാരമായി തന്‍റെ മകന്‍റെ മുകളിൽ വന്നുപതിപ്പിക്കുക പ്രാദേശിക ഭാഷാ കോഡുകൾ നൽകുന്ന ചുറ്റിക പ്രഹരമാണ് എന്ന തിരിച്ചറിവ് ഈ ആളിൽ ഉണ്ടായിരുന്നു.
എന്നാൽ, അതിന്‍റെ ഊക്ക് സാമൂഹിക മുകൾത്തട്ടിൽനിന്നും മാത്രമല്ല, തന്നിൽനിന്നും തന്‍റെ സ്വന്തക്കാരിൽനിന്നും തന്‍റെ അതേ ജാതിക്കാരായ അയൽവാസികളിൽനിന്നും, പോരാത്തതിന്, തന്‍റെ മകനെ നിയമപരമായി നിർബന്ധമായും ചേർക്കേണ്ടുന്ന വീടിന് തൊട്ടടുത്തുള്ള സർക്കാർ സ്കൂളിലെ അദ്ധ്യാപകരിൽനിന്നും വരുന്ന വാക്ക്കോഡുകളിലൂടെയാണ് തന്‍റെ മകനിലക്ക് എത്തിക്കപ്പെടുക എന്നും ഈ ആൾക്ക് ഉൾക്കാഴ്ച ലഭിച്ചിരുന്നു.
പഴയകാല സാമൂഹിക ഉന്നത സ്ഥാനക്കാരായ നമ്പൂതിരിമാർ തങ്ങളുടെ മക്കളെ ഈ വിധം അടിച്ചുതമർത്തുന്ന വാക്ക് കോഡുകളിൽനിന്നും രക്ഷിച്ചതും അവയ്ക്ക് പ്രവേശനം നിഷേധിക്കാനുള്ള കവചം സൃഷ്ടിച്ചതും, ഷോഡശക്രിയാ സംസ്ക്കാരങ്ങളിലൂടെയാണ് എന്ന അറിവ് ഒരു വൻ അറിവ് തന്നെയാണ്.
എന്നാൽ ഈ വിധം നമ്പൂതിരിമാർ ചെയ്തിരുന്ന പലവിധ ഗോഷ്ടികളും പകർത്തിയെടുത്ത് ആചാരമെന്ന രീതിയിൽ നടത്തിയാൽ, ഹീനജനമായ തന്‍റേയും തന്‍റെകുടുംബക്കാരുടേയും, അയൽവാസികളുടേയും നാട്ടുകാരുടേയും സ്കൂൾ അദ്ധ്യാപകരുടേയും അദ്ധ്യാപികമാരുടേയും ദൃഷ്ടിയിൽ തന്‍റെ മകൻ ഒരു ദിവ്യവ്യക്തിയായി തിരിച്ചറിയപ്പെടുമോ?
തിരിച്ചറിയപ്പെടുമെങ്കിൽ, ഷോഡശക്രിയാ കർമ്മങ്ങൾക്ക് മാന്ത്രിക ശക്തിയുണ്ട് എന്ന് മനസ്സിലാക്കാം. എന്നാൽ, തന്‍റെ മകനെ ഒരു ദിവ്യവ്യക്തിയാക്കാനല്ലല്ലോ തന്‍റെ ലക്ഷ്യം!
ഷോഡശക്രിയാ കർമ്മങ്ങളിലൂടെ ഹീന ജനവ്യക്തിയെ ദിവ്യവ്യക്തിയാക്കാനാവും എന്ന് ചിന്തിക്കുന്നതും ഒരു തനി വിഡ്ഢിത്തം തന്നെയാവും എന്ന് മനസ്സിലാക്കാൻ വൻ വിദ്യാഭാസം ഒന്നുംതന്നെ ആവശ്യമില്ലതന്നെ. ഹീനജന അംഗമായ താൻ ആ വിധം ചെയ്ത് വൻ മെച്ചങ്ങൾ പ്രതീക്ഷിക്കുന്നത്, ഇന്ത്യൻ പട്ടാളത്തിലെ സാധാ പട്ടാളക്കാരൻ ഓഫിസറായി നടനമാടുന്നതു പോലുള്ള വിഡ്ഢിത്തം മാത്രമേ ആകുള്ളു. ചട്ടക്കൂടിനുള്ളിൽ ഓരോ വ്യക്തിക്കും വ്യക്തമായ സ്ഥാനവും സ്ഥാനീകരണവും ഉണ്ട്.
നമ്പൂതിരിമാരുടെ ഷോഡശക്രിയാ കർമ്മങ്ങൾ പലതും ചെയ്യുന്നതുകൊണ്ട് കുടുംബപരമായി ഒരു ഒത്തുകൂടലിന് സൌകര്യപ്പെടും എന്നല്ലാതെ തന്‍റെ മകനിൽ താൻ ഉദ്ദേശിക്കുന്ന മാനസിക വ്യത്യാസം വന്നുചേരും എന്ന വിചാരം ഈ ആളിൽ ഇല്ലായിരുന്നു. കാരണം താൻ ലക്ഷ്യമിടുന്ന മാനസിക ഔന്നിത്യവും ഷോഡശക്രിയകളിലൂടെ ലക്ഷ്യമിടുന്ന ദിവ്യത്വവും തമ്മിൽ യാതോരു ബന്ധവും ഇല്ലായിരുന്നു.
സാമൂഹിക ചട്ടക്കൂടിനുള്ളൽനിന്നും യാതൊന്നും ചെയ്താൽ താൻ ഉദ്ദേശിക്കുന്ന മാനസികമുക്തി ലഭ്യമാവില്ലതന്നെ.
ചെയ്യേണ്ടത് സാമൂഹിക ചട്ടക്കൂടിന് പുറത്ത് കടന്ന്, താൻ ലക്ഷ്യമിടുന്ന കാര്യങ്ങൾക്കായുള്ള ചുവടുവെപ്പുകൾ നടത്തുകയെന്നതാണ്.
11
Posted: Fri Oct 13, 2023 4:23 pm
posted by VED
11 #. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന സർവ്വവ്യാപിയായ ചട്ടക്കൂട്
ചുറ്റുമുള്ള സമൂഹത്തിന്‍റേയും ജീവിക്കുന്ന രാഷ്ട്രത്തിന്‍റേയും ചട്ടക്കൂടിന് പുറത്തുകടന്ന്, അവിടുള്ള സാമൂഹിക ഘടനയ്ക്ക് അനുസൃതമല്ലാതെ ജീവിക്കുക എന്നുള്ളത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഏതാണ്ട് പൂർണ്ണമായും അസാദ്ധ്യമായ കാര്യമാണ്. വ്യക്തികൾക്ക് ഈ കാര്യത്തിൽ ചെറുതായുള്ള സ്വാതന്ത്ര്യവും വ്യക്തിബന്ധങ്ങളുടെ കഠിനമായ കെട്ടുകളിൽനിന്നും അയഞ്ഞുനിൽക്കുന്ന അവസ്ഥയും ലഭിക്കുന്നത് pristine-English പ്രദേശങ്ങളിലാണ്. എന്നാൽ അവിടേയും ഒരു പരിധിക്കപ്പുറം ഇത് മിക്കവർക്കും അസാദ്ധ്യം തന്നെയാവാം.
എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തികൾ കഠിനമായതും അതേ സമയം അദൃശ്യമായതുമായ ചരടുകളിൽ കഠിനമായി കുടുക്കിവെക്കപ്പെട്ടിരിക്കും.
'അയാൾക്ക് ഈ രീതിയിൽ ചെയ്യാമായിരുന്നു', 'അങ്ങേരോട് അയാൾക്ക് ഈ വിധം പറയാമായിരുന്നു', 'അയാൾക്ക് അപ്പോൾ അവിടെ കയറിച്ചെല്ലാമായിരുന്നു' എന്നെല്ലാം പറയാൻ എളുപ്പമാണെങ്കിലും, ഓരോ വ്യക്തിയേയും അദൃശ്യമായ ചരടുകൾ പിടിച്ചുനിർത്തുകയും പലവിധത്തിൽ വലിക്കുകയും ഉന്തുകയും, ചില അദൃശ്യമായ വാതിലുകൾ അയാൾക്ക് നേരെ അടഞ്ഞുകിടക്കുകയും, മറ്റ് ചിലത് തുറന്നുനിൽക്കുകയും മറ്റും ചെയ്യുന്നുണ്ടായിരിക്കും.
ഇങ്ഗ്ളിഷിലും ഈ വിധമെല്ലാം കാര്യങ്ങൾ ഉണ്ടായേക്കാമെങ്കിലും, ഫ്യൂഡൽ ഭാഷകളോട് താരതമ്യം ചെയ്യുമ്പോൾ, അവ വളരേ മൃദുലവും കാഠിന്യരഹിതവുമാവും എന്നാണ് തോന്നുന്നത്.
കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച ഇങ്ഗ്ളിഷ് ഭാഷയിൽ അതീവ പ്രാവീണ്യമുള്ള കീഴ്ജന വ്യക്തി തന്‍റെ മകനെ, അയാളുടെമേൽ വന്നുപതിക്കാവുന്ന അദൃശ്യമായ ചരടുകളിൽ നിന്നും വിടുവിച്ചും, വേർപെടുത്തിയും അകന്നുനിർത്തിയും (detach ചെയ്തുകൊണ്ട്) വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്.
അസാമാന്യ ദൃഡനിശ്ചയവും ലക്ഷ്യബോധവും കാര്യവിവരവും, സ്വന്തം ചുറ്റുപാടുകളുടെ താഴ്മയ്ക്ക് അതീതമായുള്ള മാനസികകാഴ്ചപ്പാടും, ഇവയ്ക്കെല്ലാം ഉപരിയായി അതിഗംഭീര ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യവും ആവശ്യം ഉള്ള ഒരു കാര്യമാണ് ഈ ചെറുപ്പക്കാരൻ ചെയ്യാൻ ശ്രമിക്കുന്നത്. സാമ്പത്തിക ഭദ്രതയും സ്വതന്ത്രമായ വരുമാന ശ്രോതസുകളും ഉണ്ടെങ്കിൽ ഈ വിധമായുള്ള ഒരു ഉദ്യമത്തിന് ആവശ്യമായ സാമ്പത്തിക ഊർജ്ജം പിന്നണിയിൽ നിന്നും സഹായമേകിയേക്കാം.
ഇന്ത്യപോലുള്ള ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽ ഏറ്റവും വ്യക്തമായി കാണപ്പെടന്ന സാമൂഹികവും രാഷ്ട്രീയവും ആയുള്ള ചട്ടക്കൂട് സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ framework ആണ്. ഇതിന് ഒരു ക്ഷേമരാഷ്ട്ര (welfare state) സംവിധാനത്തിന്‍റെ പരിവേഷമാണ് ഉള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും, ഈ രാജ്യത്തിൽ ഇത് ഒരു പടിച്ചുപറിപ്രസ്ഥാനം (extortion organisation) തന്നെയാണ്. ഈ പ്രസ്ഥാനത്തിൽ ചേരുന്നവരുടെ പൊതുവായുള്ളതും, ഓരോ അംഗത്തിന്‍റേയും വ്യക്തി താൽപ്പര്യങ്ങളും ലക്ഷ്യംവച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
ഇത് മുകളിൽ നിന്നും താഴെക്കുംവരെ ഒരു വൻ ഫ്രെയ്ം ആയി നിലനിൽക്കുന്നു. ഇതിൽ അംഗങ്ങൾ അല്ലാത്തവർ ഓരോരുത്തരും ഇതിന് കീഴിലും അതുമല്ലെങ്കിൽ ഇതിലെ ഏതെങ്കിലും നിലവാരത്തോടും അടുത്തുനിന്നും സ്വന്തം താൽപ്പര്യങ്ങൾക്ക് കഴിയുന്നതെന്തെങ്കിലും ആനുകൂല്യങ്ങളും പ്രയോജനങ്ങളും ലാഭങ്ങളും ആദായങ്ങളും മറ്റും, കുനിഞ്ഞുനിന്നും സോപ്പിട്ടും മുഖസ്തുതി പറഞ്ഞും പാദസേവ ചെയ്തും കൈക്കൂലികൊടുത്തും കരസ്ഥമാക്കുന്നു.
ഓരോ വ്യക്തിക്കും വ്യക്തമായ സ്ഥാനവും സ്ഥാനീകരണവും, ഉന്നതരും കീഴിലുള്ളവരും ഈ ചട്ടക്കൂടിൽ ഉണ്ട്. ഈ ചട്ടക്കൂടിന് ഉള്ളിൽത്തന്നെയുള്ള പലവിധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി, ഈ ചട്ടക്കൂടിനുള്ളിൽ തന്നെ മുകളിലോട്ടും താഴോട്ടും നീങ്ങാനാവും. മത്സരപരീക്ഷകളിലൂടെ വൻ തൊഴിലുകളിലേക്ക് ചേരലും, പലവിധ വ്യപാരങ്ങളിലൂടെ വാണിജ്യപരമായുള്ള വിജയങ്ങളും മറ്റുമാണ് പലപ്പോഴും മുകളിലോട്ടുള്ള നീക്കത്തെ തരപ്പെടുത്തുക.
ഈ ചട്ടക്കൂടിനുള്ളിൽ വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുന്നതും, ചട്ടക്കൂടിനുള്ളിൽ അവർ തമ്മിലുള്ള ഉയർച്ചത്താഴ്ചകൾ സൂചിപ്പിക്കുന്നതും നിർവ്വചനം ചെയ്യുന്നതും, ഫ്യൂഡൽ ഭാഷയിലെ Indicant word codes ആണ്. കുടുംബമഹിമ, സർക്കാർ തൊഴിൽ, മറ്റ് ജോലികൾ, ജാതീയമായ ഉയർച്ചത്താഴ്ച, ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശം തുടങ്ങിയ പലതും ഈ Indicant word codeഡുകളെ സ്വാധീനിക്കാം.
ഇതേ ചട്ടക്കൂടിനോട് ഒട്ടിപ്പിടിച്ചും അള്ളിപ്പിടിച്ചും തന്നെ പലവിധ മറ്റ് ചട്ടക്കൂടുകളും നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് കൂട്ടുകുടുംബങ്ങൾ, അണുകുടുംബങ്ങൾ (nuclear families) വാണിജ്യപ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ അങ്ങിനെ പലതും.
ഈ വിധമായുള്ള ഒരു വൻ ചട്ടക്കൂടിന് പുറത്തേക്ക് കടന്നു നിൽക്കുന്ന ആളും, അതുമല്ലെങ്കിൽ ചട്ടക്കൂടിന്‍റെ നിയന്ത്രണങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിധേയനായി ജീവിക്കാത്ത ആളും, ആ ചട്ടക്കൂടിനെ സമ്പന്ധിച്ചെടുത്തോളം ഒരു പുകഞ്ഞപുള്ളി തന്നെയാവും. ഈ പുകഞ്ഞപുള്ളിയെന്നത് ഒരു പ്രശ്നക്കാരൻ തന്നെയാണ്. കള്ളൻ, തെമ്മാടി പിടിച്ചുപറിക്കാരൻ എന്നെല്ലാം ഉള്ളവർ ഈ വിധമായുള്ള ഒരു പുകഞ്ഞപുള്ളിയാവില്ലതന്നെ. കാരണം, ഈ വിധ കുറ്റവാളികൾ എല്ലാം തന്നെ ഈ വൻ ചട്ടക്കൂടിനുള്ളിൽനിന്നും പ്രവർത്തിക്കുന്നവർ ആണ്.
ഇവിടെ സൂചിപ്പിച്ച പുകഞ്ഞപുള്ളി, ഈ ചട്ടക്കൂടിന്‍റെ ആകൃതിക്കകത്ത് നിൽക്കാൻ തയ്യാറല്ലാത്ത ആളാണ്. കള്ളനോ മറ്റ് തരത്തിലുള്ള യാതോരു തെമ്മാടിയോ മറ്റോ അല്ലതന്നെ.
ഈ ചട്ടക്കൂട് ഒരു സത്യസന്ധതയുള്ളതും, വഞ്ചനയില്ലാത്തതും കാപട്യമില്ലാത്തതും ആത്മാർത്ഥതയുള്ളതും ശുദ്ധവും ന്യായവും നീതിയുക്തവും നിഷ്പക്ഷവും, വ്യക്തികളെ തമ്മിൽത്തമ്മിൽ വിവേചനം ചെയ്യാത്തതും ആയതുമായ ഒരു പ്രസ്ഥാനം ആണ് എങ്കിൽ ഈ പുകഞ്ഞപുള്ളി ഒരു തെറ്റുകാരനായ ദുർമാർഗ്ഗി (miscreant) തന്നെയാണ്. എന്നാൽ ഈ രാഷ്ട്രത്തിൽ നിലനിൽക്കുന്ന ചട്ടക്കൂട് ഒരു പിടിച്ചുപറി പ്രസ്ഥാനമായ സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽനിന്നും പടർന്നുപന്തലിച്ചിട്ടുള്ളതാണ്.
അതിനാൽത്തന്നെ ഈ ചട്ടക്കൂടിൽനിന്നും വിട്ടുനിൽക്കുന്ന പുകഞ്ഞപുള്ളി ഒരു തെറ്റുകാരൻ ആവണം എന്നില്ല. ഈ ആൾ ഭീരകവാദിയോ വെടിക്കോപ്പ് ഉപയോഗിക്കുന്ന ആളോ, കൊലപാതകിയോ കൊലപാതകത്തിന് പ്രേരിപ്പിക്കുന്ന ആളോ അല്ലതന്നെ.
ഈ എഴുത്തിൽ സൂചിപ്പിക്കപ്പെടുന്ന ചെറുപ്പക്കാരൻ, ഈ രാഷ്ട്രത്തിൽ എല്ലായിടത്തും സർവ്വവ്യാപിയായി പടർന്നുകിടക്കുന്ന ഈ ചട്ടക്കൂടിൽ നിന്നും വിട്ടുനിന്ന്, സ്വന്തം മകനെ പലവിധ കെട്ടുപാടുകളുടേയും പിടിച്ചുവലികളിൽനിന്നും വിടുവിച്ചു വളർത്താനാണ് ഉദ്ദേശിക്കുന്നത്.
പഴയകാല ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഈ വിധമായുള്ള ഒരു ഉദ്ദേശം അത്രകണ്ട് പ്രയാസകരമായുള്ള ഒന്നാകണം എന്നില്ല. എന്നാൽ ആ വിധ ഇടങ്ങളിൽ ഈ വിധമായുള്ള ഒരു ഉദ്യമത്തിന്‍റെ ആവശ്യകത വളരെ പരിമിതമായിരിക്കാം.
കാരണം, ആ സാമൂഹിക ചട്ടക്കൂടിന് സമൂഹത്തിന്‍റെ മണ്ണിൽനിന്നും ഒരു വൻ മതിലിന്‍റെ മുകളിലേക്ക് പടർന്നു പന്തലിച്ചുനിൽക്കുന്ന ഒരു വള്ളിച്ചെടിയുടെ പരിവേഷം ഇല്ലതന്നെ. മറിച്ച് സമൂഹം ഏതാണ്ട് ഒരു പരന്ന പന്തലിൽ പടർന്നുകിടക്കുന്ന വ്യത്യസ്ത വള്ളിച്ചെടികൾ പോലെയാണ്. പലരീതിയിലും ഓരോ വ്യക്തിയും സ്വതന്ത്രരും അതേ സമയം പലരീതിയിലും തമ്മിൽ സഹകരിക്കുന്നവരും പ്രയോജനങ്ങൾ പങ്കുവെക്കുന്നവരും ആണ്.
ഈ ചെറുപ്പക്കാരന് ഈ രാഷ്ട്രത്തിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന ചട്ടക്കൂടിൽനിന്നം തന്‍റെ മകനെ വിടുവിക്കേണം എന്ന ആഗ്രഹം വന്നത് തന്നെ തന്‍റെ ഉള്ളിന്‍റെ ഉള്ളിൽ നിശബ്ദമായി നിറഞ്ഞുതുളുമ്പുന്ന pristine-English ഭാഷ നൽകുന്ന മാനസികോത്സാഹവും ഉത്സാഹത്തിമിർപ്പും ആണ്. എന്നാൽ ഇത് ഇങ്ഗ്ളിഷ് ഉത്സാഹമായതിനാൽ പുറത്ത് വൻ ഒച്ചപ്പാടുകൾ പ്രകടമാക്കിയേക്കില്ല.
നിശബ്ദമായ തയ്യാറെടുപ്പിലും വൻ കരുത്തും പ്രഭലമായ ഇച്ഛാശക്തിയും ഉറഞ്ഞുതുള്ളുന്നതിന്‍റെ ഉദാഹരണമാണ് ഇങ്ഗ്ളിഷ് ഭാഷ.
12
Posted: Fri Oct 13, 2023 4:27 pm
posted by VED
12 #. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ തളച്ചിടാനുള്ള പദ്ധതികൾ
മലബാറിൽ ഒരു കൊച്ചു-പഴയകാല ഇങ്ഗ്ളണ്ടിനെ സൃഷ്ടിക്കുക, അതുമല്ലെങ്കിൽ മലബാറിൽ പഴയകാല ബൃട്ടിഷ്-മലബാറിനെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ മാനുഷികമായി അസാദ്ധ്യമായ കാര്യങ്ങൾ എന്ന പട്ടികയിൽ പെടുന്നകാര്യങ്ങൾ ആവാം.
എന്നാൽ ഈ എഴുത്തിൽ ഇപ്പോൾ സൂചിപ്പിക്കപ്പെടുന്ന ഇങ്ഗ്ളിഷ് ഭാഷയിൽ അതിഗംഭീരമായ പ്രാവീണ്യമുള്ള മലബാറിലെ കീഴ്ജന വ്യക്തി ഇതിനൊന്നുമല്ല ശ്രമിക്കുന്നത്. മറിച്ച്, ഈ രാഷ്ട്രത്തിൽ പടർന്നുപന്തലിച്ചു നിൽക്കുന്നതും, അതേ സമയം അദൃശ്യമായതുമായ, താഴെനിന്നും മുകളിലേക്ക് വളർന്നുനിൽക്കുന്ന വള്ളിച്ചെടിപോലുള്ള ചട്ടക്കൂടിൽ നിന്നും പറത്ത് കടന്ന് സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും ഉള്ള ഒരു പുതിയ വ്യക്തിയെ വാർത്തെടുക്കാനാണ്, ഈ ആൾ ശ്രമിക്കുന്നത്.
ഈ പുതിയ വ്യക്തി യഥാർത്ഥത്തിൽ, ഈ രാഷ്ട്രത്തിന്‍റെ രൂപകൽപ്പനാ ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും വ്യക്തിബന്ധചട്ടങ്ങളും മറ്റും ആലേഘനം ചെയ്യപ്പെട്ടിരിക്കുന്ന, ഭരണഘടനയ്ക്ക് അനുസൃതമായുള്ള ഒരു വ്യക്തിയായിരിക്കും എന്നുള്ളത് ഒരു വിരോധാഭാസം തന്നെയായിരിക്കും. കാരണം, ഇന്ത്യൻ ഭരണഘടന എന്നത് ഇങ്ഗ്ളിഷിൽ എഴുതപ്പെട്ടതും, ഇങ്ഗ്ളിഷ് ഭാഷ അനുവദിക്കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങളും അന്തസ്സുകളും പൗരന് നൽകുന്ന ഒരു ലിഖിതരൂപത്തിലുള്ള ഒരു രേഖയാണ്.
ഈ ഭരണഘടന ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെടുമ്പോൾ, ഇത് ഒരു തരം വിഡ്ഢിരേഖയായി മാറിപ്പോകും എന്നാണ് തോന്നുന്നത്.
ഭരണഘടനയിൽ ചട്ടംകെട്ടിയ കാര്യങ്ങൾക്ക് കടകവിരുദ്ധമായുള്ള ഒരു ചട്ടക്കൂടാണ് ഈ രാഷ്ട്രത്തിൽ പടർന്നുപന്തലിച്ചിരിക്കുന്നത്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
തന്‍റെ മകനെ ഈ രാഷ്ട്രത്തിൽ പടർന്നുനിൽക്കുന്ന ചട്ടക്കൂടിൽ നിന്നും വിടുവിക്കാൻ ഏറ്റവും ആവശ്യമായ ചുവടുവെപ്പ് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ തന്‍റെ മകനെ പഠിപ്പിക്കാതിരിക്കലും, ഈ വിധ ഭാഷകളിലൂടെ മറ്റുള്ളവർക്ക് തന്‍റെ മകനുമായി ആശയവിനിമയം ചെയ്യാതിരിക്കാനും ഉള്ള സൗകര്യം ഇല്ലാതാക്കലാണ്.
ഈ പറഞ്ഞകാര്യത്തിന്‍റെ ആഴം വായനക്കാരന് മനസ്സിലായോ എന്ന് അറിയില്ല. ഭാഷയിലാണ് എല്ലാവിധ വ്യക്തി ബന്ധകോഡുകളും പെരുമാറ്റച്ചട്ടങ്ങളും പ്രകോപനങ്ങളും ആശയങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കടപ്പാടുകളും വിധേയത്വങ്ങളും, എഴുന്നേറ്റ് നിന്ന് ആദരിക്കലും, എഴുന്നേൽക്കാതെ ആളെ അപമാനിക്കലും, മറ്റും കോഡ് ചെയ്തുവച്ചിരിക്കുന്നത്. അതേപോലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ ധാർഷ്ട്യവും അതിനുള്ളിൽതന്നെയുള്ള പോലീസ് വകുപ്പ് ഒരു ഭീതിജനകവും അകറ്റിനിർത്തേണ്ടുന്നതുമായ കാര്യമാകുന്നതും മറ്റും ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രവർത്തിമൂലമാണ്.
ദക്ഷിണേഷ്യയിലെ ഒരു ഫ്യൂഡൽ ഭാഷയിൽ നിന്നും മറ്റൊന്നിലേക്ക് ഈ വക കാര്യങ്ങൾ തർജ്ജമ ചെയ്താൽ, ഈ വിധ കാര്യങ്ങളിൽ കാര്യമായ മാറ്റം സംഭവിക്കില്ലതന്നെ. എന്നാൽ, ഈ വിധമുള്ള ഒരു ഫ്യൂഡൽ ഭാഷയിൽ നിന്നും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലേക്ക് (pristine-Englishഷിലേക്ക്) ചട്ടങ്ങളേയും പെരുമാറ്റചട്ടങ്ങളേയും അവകാശങ്ങളേയും മറ്റിയാൽ, പലവിധ വിധേയത്വങ്ങളും അടിയാളത്തങ്ങളും മറ്റും മാഞ്ഞുപോകും. അതുമല്ലെങ്കിൽ അവ അനാവശ്യമായ കാര്യമാകും.
എന്നുവച്ചാൽ, ഫ്യൂഡൽ ഭാഷാ വേദികളിൽ വച്ച്, ഒരു വ്യക്തി ഇങ്ഗ്ളിഷ് ഭാഷാ ചിന്താഗതിയോടുകൂടി പ്രവർത്തിച്ചാലും പെരുമാറിയാലും, പലപ്പോഴും അത് ഒരു ധിക്കാര പെരുമാറ്റമായി മറ്റുള്ളവർക്ക് തോന്നിയേക്കാം.
ഇവിടെ പരാമർശിക്കപ്പെടുന്ന കീഴ്ജന വ്യക്തി തന്‍റെ മകനെ പ്രാദേശിക ഫ്യൂഡൽ ഭാഷ പഠിപ്പിക്കാതിരിക്കലും, അത് മനസ്സിലാക്കാനുള്ള കഴിവ് നൽകാതിരിക്കലും ചെയ്യുന്നതോടുകൂടി, ചുറ്റുപാടും ഉള്ള എല്ലാവിധ പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും ഈ വളർന്നുവരുന്ന വ്യക്തിയുടെ മേൽ പതിപ്പിക്കാവുന്ന വ്യക്തിപരമായുള്ള പലവിധ ചരടുകളും വിധേയത്വങ്ങളും നിർവ്വചനങ്ങളും പരിധിപ്പെടുത്തലുകളും മാനസിക അധമചിന്താഗതികളും മറ്റും സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥ വന്നേക്കാം.
മറ്റുള്ള വ്യക്തികളിൽ ചിലർ ചേട്ടനാണ്, ചേച്ചിയാണ്, അമ്മാവനാണ്, അമ്മായിയാണ്, അനിയനാണ്, അനിയത്തിയാണ്, അദ്ധ്യാപകനാണ്, അദ്ധ്യാപികയാണ്, ശിഷ്യനാണ്, രാഷ്ട്രീയ നേതാവാണ്, സർക്കാർ ഓഫിസിലെ ശിപായിയാണ്, ഗുമസ്തനാണ്, വൻകിട ഉദ്യോഗസ്ഥനാണ്. പോലീസുകാരനാണ് പോലീസ് ഓഫിസർ ആണ്, തൊഴിലുടമയാണ്, തൊഴിലാളിയാണ്, കാർഷിക തൊഴിലാളിയാണ്, ടോയ്ലറ്റ് വൃത്തിയാക്കുന്ന ആളാണ് എന്നിങ്ങനെ പലതും ഇങ്ഗ്ളിഷിലും ഉണ്ടെങ്കിലും, ഈ വിധ സ്ഥാനങ്ങൾ വാക്ക് കോഡുകളിൽ കാര്യമായ വ്യതിചലനങ്ങൾ വരുത്തില്ലതന്നെ.
അതേ സമയം ഇതേ വ്യക്തിസ്ഥാനങ്ങൾ, ഫ്യൂഡൽ ഭാഷകളിൽ മറ്റു വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ വാക്ക് കോഡുകളിൽ നിശ്ചയിച്ചിട്ടുള്ള രീതിയിൽ വിധേയത്വമോ മേധാവിത്വമോ പ്രകടിപ്പിക്കേണ്ടിവരും. ഇതിൽ വിധേയത്വം വേണ്ടുന്നിടത്ത് അത് പ്രകടിപ്പിക്കാതിരുന്നാൽ ആ ആൾ ഒരു മര്യാദയില്ലാത്തവനും ധിക്കാരിയും ആയി മറ്റുള്ളവർ കാണും. അതേ സമയം മേധാവിത്വവും തരംതാഴ്ത്തലും നടത്തേണ്ടിടത്ത് ആവിധം പെരുമാറാതിരുന്നാൽ, ആ ആൾ ഒരു കഴിവില്ലാത്തവനും കൊള്ളരുതാത്തവനും ആയി മറ്റുള്ളവർ ചിത്രീകരിച്ചേക്കാം.
ഇങ്ഗ്ളിഷ് ഭാഷയ്ക്ക് നിർവ്വചിക്കാൻ പറ്റാത്ത മാനസിക ഭാവങ്ങൾ സൃഷ്ടിക്കുന്ന ആവശ്യകതൾക്ക് അനുസരിച്ചാണ് ഈവിധ നിർവ്വചനങ്ങൾ നടത്തപ്പെടുന്നത്. അതിനാൽത്തന്നെ ഇങ്ഗ്ളിഷിലൂടെ ചിന്തിച്ച് ഫ്യൂഡൽ ഭാഷകളിൽ പെരുമാറിയാൽ പ്രശ്നം തന്നെയാണ്.
നമ്പൂതിരിമാർ ഷോഡശക്രീയാ സംസ്കാരങ്ങളിലൂടെ, തങ്ങളുടെ മക്കളെ ചുറ്റുപാടുമുള്ള കഠിനമായ നിഷേധാത്മക സാമൂഹിക ചരടുകളുടെ പിടുത്തങ്ങൾക്ക് തൊടാൻപറ്റാത്ത ഉയരങ്ങളിൽ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നമ്പൂതിരിമാർ സമൂഹത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്തന്നെയാണ്, അതിന്‍റെ ഉയരങ്ങളിൽ നിൽക്കുകയും, അവരുടെ കുട്ടികളെ മറ്റുള്ളവരുടെ തരംതാഴ്ത്തുന്ന ബന്ധച്ചരടുകൾക്ക് പിടികൊടുക്കാതെ ഉയരങ്ങളിൽ പൊന്തിച്ചു നിർത്തുകയും ചെയ്യുന്നത്.
അതേ സമയം, ഇവിടെ പരാമർശിക്കപ്പെട്ട കീഴ്ജന വ്യക്തി, തന്‍റെ മകനെ സാമൂഹിക ചട്ടക്കൂടിന് പുറത്ത് സ്ഥാപിക്കുകയും, മറ്റാരുടേയും മുകളിലും കീഴേയും അല്ലാതെ സ്ഥാപിക്കുകയും ആണ് ചെയ്യുന്നത്. ചുറ്റുമുള്ള ഫ്യൂഡൽ ഭാഷക്കാർക്ക് ഇത് സഹിക്കാൻ പറ്റുന്ന കാര്യം ആവില്ലതന്നെ.
നമ്പുതിരിമാർ അവരുടെ മക്കളെ ഉയരങ്ങളിൽ സ്ഥാപിച്ചാൽ അവർക്ക് വിധേയത്വം നൽക്കാൻ പറ്റുന്നകാര്യമാണ്. കാരണം, ഭാഷാ കോഡുകൾ ആവിധമായി എല്ലാരിലും മാനസികാവസ്ഥ സൃഷ്ടിക്കും.
എന്നാൽ സാമൂഹിക ചട്ടക്കൂടിൽനിന്നും വിട്ടുനിൽക്കുന്ന വ്യക്തിയെ അങ്ങിനെ വിട്ടുനിൽക്കാൻ മറ്റുള്ളവർ സമ്മതിക്കില്ലതന്നെ. പ്രത്യേകിച്ചും കീഴ്ജന വ്യക്തിയുടെ മകനെ. ഇത് സാമൂഹിക ഉയരങ്ങളിൽ ഉള്ളവർക്കും ചുറ്റുപാടുമുള്ള അദ്ധ്യാപകർക്കും അദ്ധ്യാപികമാർക്കും, സർക്കാർ ഓഫിസുകളിൽ തൊഴിൽചെയ്യുന്നവർക്കും, പോലീസുകാർക്കും അയൽവാസികൾക്കും, കീഴ്ജനത്തിനും എന്നുവേണ്ട, എല്ലാവർക്കും ഒരു പ്രശ്നം തന്നെയാണ്.
എടാ, നീ, അവൻ എന്നെല്ലാം രീതിയൽ നിർവ്വചിക്കുകയും ആ വിധം നിർവ്വചിക്കുന്നുണ്ട് എന്ന് ആ വ്യക്തിക്ക് ബോദ്ധ്യം വരുത്തുകയും ചെയ്യേണ്ടത്, ചുറ്റുമുള്ള ഓരോ വ്യക്തിക്കും ഒരു അത്യാവശ്യകാര്യമായി മാറും.
ഈ വിധ വിധേയത്വങ്ങളെ അടിച്ചേൽപ്പിക്കാൻ പറ്റാതിരിക്കുക എന്നുള്ളത് ഒരു തനി തെമ്മാടിത്തരവും തോന്ന്യാസവും അധികപ്രസംഗവും ആയിത്തന്നെയാണ് മറ്റുള്ളവർ കാണുക. ഈ വ്യക്തിയോ ആ ആളുടെ പിതാവോ ആ ചുറ്റുപാടുമുള്ള ആരേയും ഉപദ്രവിച്ചിട്ടില്ലായെങ്കിലും, ഈ രണ്ട് കൂട്ടരേയും ഒന്ന് സാമൂഹികമായും വ്യക്തിപരമായും ഒതുക്കിയേ തീരൂ എന്ന ചിന്താഗതി പലരിലും കയറും.
ഈ വ്യക്തിയുടെ വ്യത്യസ്ത കുടുംബങ്ങളിലെ അമ്മാവന്മാർ, അമ്മായിമാർ, അവരുടെ മക്കൾ, തുടങ്ങിയ ബന്ധുജനത്തിനും ആകെക്കൂടിയൊരു അസ്വാസ്ഥ്യംതന്നെ തോന്നിത്തുടങ്ങാം. അവരിലോരോരുത്തരും അനുഭവിക്കുന്ന സ്വന്തം കുടുംബത്തിലേയും വിദ്യാലയത്തിലേയും, സ്ഥാനീകരണവും അധമത്വവും മേധവിത്വവും, അവർ നിർബന്ധമായും ചിലർക്ക് നൽകേണ്ടുന്ന വിധേയത്വവും അടിയാളത്തവും മറ്റും ഈ ആളിൽ നടപ്പിലാക്കാൻ പറ്റുന്നില്ലായെന്നത് തങ്ങളെ അപമാനിക്കുന്ന ഒരു കാര്യം തന്നെയായി ചിലർക്കെങ്കിലും തോന്നിയേക്കാം.
പോലീസ് ട്രെനിങ്ങ് കോളെജിൽ പരിശീലകനായ ഹെഡ് കോൺസ്റ്റബ്ൾ എല്ലാ കോൺസ്റ്റബ്ൾ ട്രെയ്നികളോടും മലയാളത്തിൽ സംസാരിക്കുന്നു. അവരെയെല്ലാം നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം രീതിയിൽ തന്നെയാണ് നിർവ്വചിക്കുന്നത്.
എന്നാൽ ഈ ട്രേയെനികളിൽ ഒരാൾ മറ്റേതോ ഭാഷക്കാരനാണ്. ഈ ആൾക്ക് ഇങ്ഗ്ളിഷ് നന്നായി അറിയും. ഈ ആളോട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ട്രെയ്നർ നിർബന്ധിതനാവുന്നു. ആ ആൾ ആകട്ടെ ഇങ്ഗ്ളിഷ് ഭാഷാ പരമായുള്ള എല്ലാവിധ സ്വാതന്ത്രങ്ങളും ആശയവിനിമയത്തിൽ ഉപയോഗിക്കുന്നു. ഇത് ട്രെയ്നർക്കും, പോരാത്തതിന് മറ്റ് ട്രെയ്നികൾക്കും ഒരു പരിധിവരെ ഒരു വൻ തമാശയും, അതിനപ്പുറം ഒരു സഹിക്കാൻ പറ്റാത്ത അവസ്ഥവും ആവും.
ഇതേ പോലൊക്കെത്തന്നെയാണ്, മുകളിൽ സൂചിപ്പിച്ച കുടുംബക്കാരുടെ കാര്യവും.
ഈ വ്യക്തിയെ ഫ്യൂഡൽ ഭാഷാ മാനസികാവസ്ഥയിലേക്ക് പിടിച്ച് തളച്ചിടാൻ പറ്റുന്ന വൻ ബലം ഉള്ള പ്രസ്ഥാനമാണ് ഔപചാരിക വിദ്യാഭ്യാസം എന്ന സമയംപോക്കു പരിപാടി. ഇതുമായി ബന്ധപ്പെട്ട് അനവധികാര്യങ്ങൾ പറയാനുണ്ട് എന്നതിനാൽ അതിലേക്കൊന്നും ആഴത്തിൽ ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.
എന്നാൽ, ഈ വ്യക്തിക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നില്ലാ എന്ന വയറുവേദന പലരേയും ബാധിക്കും. രാജ്യത്ത് പലവ്യക്തികളും പലവിധ കഠിന പ്രശ്നങ്ങളും നേരിടുന്നുണ്ട് എന്ന കാര്യമൊന്നും ഇവർക്ക് ബാധകമാകില്ല. മറിച്ച് ഈ വ്യക്തിയെ എങ്ങിനെയെങ്കിലും അദ്ധ്യാപകരുടെ നീ, എടാ, അവൻ തുടങ്ങിയ നിർവ്വചനങ്ങളിൽ പടിച്ച് തളച്ചിടണം.
വളർന്നുവരുന്ന കുട്ടികളെ ഈ വിധമൊന്ന് മാനസികമായി വരട്ടിയെടുത്തിരിക്കണം എന്നുള്ളത്, സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനും ഒരു ആവശ്യം തന്നെയാണ്.
ഡീജീപി, ഐജി, ഡിഐജി, എസ്പി, ഡിവൈഎസ്പി, സി.ഐ, എസ്.ഐ, ഏഎസ്.ഐ, ഹെഡ് കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ എന്നിങ്ങിനെ ഏണിപ്പടി കണക്കെയുള്ള സ്ഥാനീകരങ്ങളിൽ ഏറ്റവും കീഴെയുള്ള പോലീസ് ശിപായി റാങ്കുകാരന് കീഴിൽ വരുന്നവരാണ്, സാധാരണജനം എന്ന വിവരം വളർന്നുവരുന്ന തലമുറയിൽ അടിച്ചേൽപ്പിക്കാൻ, ഓരോ കുട്ടിയേയും ഔപചാരിക വിദ്യാഭ്യാസം എന്ന ചീനച്ചട്ടിയിൽ ഒന്ന് വരട്ടിവിട്ടാൽ മതി.
അതേ സമയം, ഇവിടെ പ്രതിപാദിതനായ കീഴ്ജന ചെറുപ്പക്കാരൻ തന്‍റെ മകന് ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷം മാത്രമാണ് കാണിച്ചുകൊടുക്കുന്നുള്ളുവെങ്കിൽ, ആ വ്യക്തിയിൽ കയറിവരുന്ന ഭാവന, സാധാരണ ജനം ഡീജീപിക്ക് തുല്യരാണ് എന്നാണ്.
അതേ സമയം ഡീജീപിക്ക് കീഴിൽ വരുന്ന സ്ഥാനക്കാർ, ആഴക്കിണറിൽ പാറക്കല്ലുകൾ വ്യത്യസ്ത താഴ്ചകളിൽ തൂക്കിയിട്ടതുമാതിരിയും ആയിരിക്കില്ല. മറിച്ച്, ആ സ്ഥാനക്കാരെല്ലാം മാനസികമായും വ്യക്തിത്വപരമായും ഡീജീപ്പിയുടെ സ്ഥാനത്തിനോട് വളരെ അടുത്തുള്ളവർ ആയിരിക്കും.
ഇവിടെ പറഞ്ഞുവന്നതിന്‍റെ അരികിൽ വന്നുനിൽക്കുന്ന (frill issue) ഒരു കാര്യം, രാഷ്ട്രത്തേയും സമൂഹത്തേയും ഉന്നത നിലവാരങ്ങളിലേക്ക് നീക്കാനും സാമൂഹിക പരിവർത്തനം നടത്താനും ആവശ്യം തോക്കുകളും ബോംബുകളും വിപ്ളവങ്ങളും ജാതകളും മുദ്രാവാക്യം വിളികളും റൂട്ട്മാർച്ചും, മറ്റുമൊന്നുമല്ലായെന്നതാണ്. മറിച്ച്, ആകെ ചെയ്യേണ്ടുന്നത്, ഫ്യൂഡൽ ഭാഷകളെ നാട്ടിൽ നിന്നും അടിച്ചോടിക്കുക എന്നതാണ്.
തേൻപുരട്ടിയവാക്കുകളുള്ള വൻ മധുരമുള്ള സിനിമാ ഗാനങ്ങളും പൊള്ളയായ ആശയങ്ങൾ നിറച്ചുവച്ചിരിക്കുന്ന കവിതാ സമാഹാരങ്ങളും കാട്ടിയും കേൾപ്പിച്ചും ഫ്യൂഡൽ ഭാഷകളെ വളരെ മനോഹരങ്ങളാക്കി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ ഭീഭത്സകരമായ പൈശാചികതകൾ നിറഞ്ഞുനിൽക്കുന്ന തത്വസംഹിതകൾ നിറഞ്ഞുനിൽക്കുന്നവയാണ് ഫ്യൂഡൽ ഭാഷകൾ.
അവയുമായി സഹകരിക്കുന്നത് തന്നെ ചെകുത്താനോട് സഹകരിക്കുന്ന പദ്ധതിയാണ്.
നമ്പൂതിരിമാരുടെ ഷോഡശക്രീയാ കർമ്മങ്ങളിൽ ഇനിയുള്ളത് വിവാഹം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി തുടങ്ങിയവയാണ്.
എഴുത്തിന്‍റെ ഒഴുക്കിലേക്ക് കടക്കുന്നതിന് മുൻപായി വീണ്ടും പറയേണ്ടുന്നത്, ഷോഡശക്രീയാ സംസ്കാരപദ്ധതി എന്നത് ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ഏഷ്യയിലെവിടെയോ, അതുമല്ലെങ്കിൽ ലോകത്തിന്‍റെതന്നെ എവിടേയോ, ജീവിച്ചിരുന്ന ഒരു കൂട്ടം ആളുകളുടെയോ, അതുമല്ലെങ്കിൽ ആ വിധ ആളുകളിൽ മേധാവിത്വമുള്ളവരുടേയോ ആചാരങ്ങൾ ആയിരിക്കാം എന്നതാണ്.
അതുമല്ലായെങ്കിൽ ഏറ്റവും ഉത്തമമായ ജീവിത നിലവാരങ്ങൾ നേടിയെടുക്കുവാൻ വേണ്ടിയുള്ള കുറച്ച് നടപടിക്രമങ്ങളും ചുവടുവെപ്പുകളും സാരോപദേശങ്ങളും വിവരിക്കുന്നവയാവാം അവ.
എന്നാൽ പൊതുവായി പറയുകയാണെങ്കിൽ, ഈ വിധ കാര്യങ്ങൾ 1900ന് ശേഷം ഹിന്ദുമതത്തിലേക്ക് ഇരച്ചുകയറിയ ബ്രാഹ്മണ ജനത്തിന് കീഴിൽ ജീവിച്ചിരുന്നവരുടെ ജീവിത ലക്ഷ്യങ്ങളിലോ പദ്ധതികളിലോ വരുന്ന കാര്യങ്ങൾ അല്ലതന്നെ.
ഷോഡശക്രീയാ സംസ്കാരപദ്ധതിയുടെ ലക്ഷ്യങ്ങൾ ഉത്തമമായിരിക്കാം എങ്കിലും, അവയിൽ ബ്രാഹ്മണ മതത്തിന് പുറത്തുള്ളവർക്ക് കാര്യമായ പ്രസക്തിയില്ലാ എന്ന് തന്നെയാണ് മനസ്സിലാക്കേണ്ട്. കീഴ്ജനത്തിന്‍റെ അനിയന്ത്രിതമായ (unrestrained) സാന്നിദ്ധ്യവും സാമൂഹിക പങ്കാളിത്തവും, ഉന്നത ജനത്തിന്‍റെ ജീവിത സൗകര്യങ്ങളിൽ വൻ മനോവിഷമം വരുത്തും എന്നുള്ളത് ഫ്യൂഡൽ ഭാഷകളുടെ ഒരു സവിശേഷത തന്നെയാണ്.
ഷോഡശക്രീയാ സംസ്കാരങ്ങളിൽ ഉള്ള വിവാഹം എന്ന കർമ്മത്തിനെ വളരെ ഹ്രസ്വമായി ഒന്ന് നോക്കാം.
ബ്രാഹ്മണ പാരമ്പര്യങ്ങൾ പ്രകാരം, അതുമല്ലെങ്കിൽ വേദപാരമ്പര്യങ്ങൾ പ്രകാരം, എട്ടുതരം വിവാഹങ്ങൾ നിർവ്വചിച്ചിട്ടുണ്ട് എന്ന് കാണുന്നു.
അവ ഇവയാണ്: ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം എന്നിവ. ഇവയിൽ മിക്കതിനും ഇന്ന് ഇന്ത്യയിൽ നിയമസാധുതയില്ലാ എന്നാണ് തോന്നുന്നത്. ഈ വിധ വിവാഹങ്ങളുടെ നിർവ്വചനങ്ങളിലേക്ക് ഈ എഴുത്തിനെ ഇപ്പോൾ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ല.
അശ്വലായനഗൃഹ്യസൂത്രം എന്ന ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞുകാണുന്നു. ഇത് ആര് എഴുതിയത് ആണ് എന്നോ, എപ്പോൾ എഴുതിയതാണ് എന്നോ, ഇത് ഏഷ്യയിലേയോ, മദ്ധ്യേഷ്യയിലേയോ, ദക്ഷിണേഷ്യയിലേയോ ഏത് ജനത്തിൽപ്പെട്ടവരിൽ ആണ് പ്രസിദ്ധീകരിച്ചത് എന്നോ അറിയില്ല. എന്നാൽ ആ എഴുത്തിൽ പറയുന്നതാണ് ഹൈന്ദവ വിവാഹാചാരം എന്ന് എഴുതിക്കാണുന്നു.
എന്നാൽ പൊതുവായി പറഞ്ഞാൽ, ഇതിൽ വിവാഹത്തിനെക്കുറിച്ച് എഴുതിക്കാണുന്ന കാര്യങ്ങളിൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിന്‍റെ ചുവയും സാന്നിദ്ധ്യവും വളരെ വ്യക്തമായി ദർശിക്കാവുന്നതാണ്.
യുവതീയുവാക്കൾ നേരത്തെതന്നെ കണ്ടുമുട്ടുകയും സംസാരിക്കുകയും പരസ്പരം സ്നേഹത്തിലാവുകയും ചെയ്താൽ, അവരുടെ കുടുംബക്കാരുടേയും ഗുരുജനങ്ങളുടെയും അനുവാദത്തോടുകൂടി വിവഹം നടത്തുന്നു എന്നാണ് എഴുതിക്കാണുന്നത്.
ഇത് വായിച്ചാൽ, ഒരു അത്യുഗ്രൻ സാമൂഹിക ജീവിത നിലവാരത്തെയാണ് മനസ്സിൽ ഭാവനചെയ്യപ്പെടുക. എന്നാൽ നമ്പൂതിരി കന്യകകളുടെ ജീവിതനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ, ഈ പറഞ്ഞത് ഒരു വൻ പൊള്ളത്തരം തന്നെയാണ് എന്നാണ് തോന്നുന്നത്. മാത്രവുമല്ല, ഈ എഴുത്തിൽ സൂചിപ്പിക്കപ്പെടുന്ന യുവതീയുവാക്കൾ ബ്രാഹ്മണർ തന്നെയായിരിക്കേണം എന്ന കാര്യം എവിടേയും എടുത്തുപറയുന്നില്ലായെങ്കിലും, അത് ഒരു വൻ യാഥാർത്ഥ്യം തന്നെയാണ്.
EDGAR THURSTON എഴുതിയ, ഏഴു വോള്യങ്ങൾ ഉള്ള Castes and Tribes of Southern Indiaയിൽ തന്നെ, ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ ജീവിക്കുന്ന അനവധി ജനക്കൂട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയിൽ പലതിലേയും വിവാഹാചാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഓരോ വിവാഹാചാരവും ആ ജനക്കൂട്ടത്തിന്‍റെ സാമൂഹികാന്തരീക്ഷത്തേയും കുടുംബഘടനയേയും, അവരുടെ ഫ്യൂഡൽ ഭാഷകൾ ഡിസൈൻചെയ്ത രീതിയുമായി കാര്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അല്ലാതെ മുകളിൽ സൂചിപ്പിച്ച, വൻ മാനവ വ്യക്തിത്വം തുളുമ്പിനിൽക്കുന്ന വിവാഹ സാഹചര്യം അല്ലതന്നെ.
ഉദാഹരണത്തിന് മലബാറിലേയും കൊച്ചിനിലേയും തിരുവിതാംകൂറിലേയും നായർമാരിലെ വിവാഹ സമ്പ്രദായം തന്നെ നോക്കുക.
നമ്പൂതിരിമാരിലെ വിവാഹ സമ്പ്രദായം മുകളിൽ സൂചിപ്പിച്ച ആചാരവിധിപ്രകാരം ആണ് എന്നും പറയാൻ ആവലില്ല. കാരണം, അവരിലെ അനുജൻ നമ്പൂതിരിമാർ സ്ത്രീകളുമായ ബന്ധം സ്ഥാപിക്കാനായി ശ്രൂദ്രവീടുകളിൽ കയറിയിറങ്ങേണം.
മുകളിൽ സൂചിപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഈ വിധം കൂടി പറയുന്നുണ്ട് പോലും:
കന്യക ഋതുമതിയായിട്ട് ഏറ്റവും കുറഞ്ഞത് നാലുവർഷമെങ്കിലും ആയിരിക്കേണം. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ദക്ഷിണേഷ്യയിൽ ഏതാണ്ട് 10 വയസ്സുമുതൽ പെൺകുട്ടികൾ വിവാഹം കഴിക്കുമായിരുന്നു. വിവാഹം എന്നതല്ലാതെ, അവർക്ക് മറ്റ് വല്ല കാര്യവും ചെയ്യാനോ നേടിയെടുക്കാനോ ഉള്ള സാധ്യതകൾ വന്നതുതന്നെ ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയുടെ ചില ഇടങ്ങളിൽ വന്നതോടുകൂടിയാണ്.
എന്നാൽ മുകളിൽ പറഞ്ഞ ചട്ടങ്ങൾ ഹൈന്ദവരുടെ അഥവാ ബ്രാഹ്മണരുടേത് മാത്രമാവാം.
എന്നാൽ നമ്പൂതിരി കന്യകളിൽ പലർക്കും വിവാഹത്തിനുള്ള സാധ്യതതന്നെ ഇല്ലായിരുന്നു. വിവാഹം കഴിക്കുന്നവർക്ക് അത് എത്രയും നേരത്തെ നടക്കുന്നതിൽ പ്രത്യേകമായ പ്രശ്നം കാണില്ല. കാരണം, സ്വന്തം വീട്ടിലും ഭർത്തവിന്‍റെ വീട്ടിലും, ചെയ്യാനുള്ളത് അടുക്കളപ്പണിയും വസ്ത്രങ്ങൾ അലക്കലും വിടും ചുറ്റുപാടും അടിച്ചുവാരലും (തൂത്തുവാരലും) കഴുകിവൃത്തിയാക്കലും മറ്റുമായിരിക്കും. മറ്റൊന്നും തിരഞ്ഞെടുക്കാനുള്ള സാധ്യകൾ ഇല്ലായിരുന്നുവെന്നുവേണം മനസ്സിലാക്കാൻ.
വിവാഹം കഴിക്കുന്നത് നിർബന്ധമായും സാമൂഹിക ഉന്നതങ്ങളിലേക്ക് ആവണം എന്നതിന്‍റെ അത്യാവശ്യകതയേയും സ്വീകാര്യതയേയും കുറിച്ച് ഇങ്ഗ്ളിഷ് ജനതയ്ക്ക് കാര്യമായ വിവരം ലഭിക്കാൻ സാധ്യതയില്ലതന്നെ.
വരന്‍റെ വയസ്സല്ല ശ്രദ്ധിക്കപ്പെടുന്നത്, മറിച്ച് വരന്‍റെ കുടുംബ മഹിമയും സാമൂഹിക അന്തസ്സും സാമ്പത്തിക കഴിവുകളും ആണ്. ഇവയൊന്നുമില്ലാത്ത സുന്ദരനെ കല്ല്യാണം കഴിച്ചാൽ, ഫ്യൂഡൽ ഭാഷകളിൽ ആള് നാറിപ്പോകും.
വരന് വധുവിനേക്കാൾ പ്രായം ഉണ്ടായിരിക്കേണം എന്നതാണ് അടുത്ത നിബന്ധന. ഈ ഒരു നിബന്ധന യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് എന്നാണ് തോന്നുന്നത്. കാരണം, ഭർത്താവ് 'ചേട്ടനും', 'അദ്ദേഹവും', 'അങ്ങും' ആയിരിക്കണം. അതേ സമയം ഭാര്യ 'വെറും പേരും', 'നീയും', 'അവളും' ആയിരിക്കേണം. ഈ വിധമായുള്ള ഒരു വൻ ഭാഷാപരമായുള്ള കോഡിങ്ങ് ഈ നിബന്ധനയുടെ പിന്നണിയിൽ നിൽക്കുന്നുണ്ട് എന്ന് പെട്ടെന്ന് ആരും ശ്രദ്ധിച്ചേക്കില്ല.
വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണം ഗർഭധാനസംസ്കാരം നടത്തുവാൻ എന്നതാണ് അടുത്ത ചട്ടം. നമ്പൂതിരിമാർക്ക് ഈ വിധമായുള്ള ചിട്ടപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ നടത്താൻ പറ്റും എന്നുമാത്രമല്ല, അവർ ഈ വിധമായുള്ള കാര്യങ്ങൾ നടത്തുന്നവർ ആണ് എന്ന് കീഴ്ജനം അറിയുകയും വേണം. ഈ വിധമായുള്ള ഒരു അറിവ് കീഴ്ജനത്തിൽ വൻ ആദരവും അടിയാളത്തവും നിലനിർത്തും.
വിവാഹ സമയത്ത് വരനും വധുവും ചില പ്രതിജ്ഞകൾ എടുക്കും എന്നുംകാണുന്നു.
ഈ വിധമായുള്ള പ്രതിജ്ഞയെടുക്കൽ പല നാടുകളിലും പല ജനസമൂഹങ്ങളിലും ഉണ്ട് എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷുകാരുടെ ഇടയിലും വിവാഹച്ചടങ്ങിൽ ഈവിധമായുള്ള പ്രതിജ്ഞയെടുക്കലുകൾ ഉണ്ട്. ഇതിനെക്കുറിച്ച് പിന്നിട് ചിലത് പറയാം.
എന്നാൽ ബ്രാഹ്മണ വിവാഹങ്ങളിൽ എടുക്കേണ്ടുന്ന പ്രതിജ്ഞകളിൽ ഭാഷാ കോഡുകളിൽ കാണുന്ന പിശക് നോക്കുക.
ആ പ്രതിജ്ഞ ചെയ്യുന്നത് സംസ്കൃത്തിലാണ് എന്നാണ് തോന്നുന്നത്. എന്നാൽ മലയാള തർജ്ജമയിൽ കാണുന്ന വൈരുദ്ധ്യങ്ങളെ മാത്രമെ ഇവിടെ പ്രതിപാദിക്കാൻ പറ്റുള്ളു. ഇതേ പിശക് സംസ്കൃത്തിലും കണ്ടേക്കാം.
ഭർത്താവ് ഭാര്യയെ 'ധർമ്മപത്നി', 'അർദ്ധാഗിംനി', 'ഭവതി' എന്നെല്ലാം രീതിയിലാണ് സംബോധന ചെയ്യുന്നതും പരാമർശിക്കുന്നതും. എന്നാൽ തുടർന്നുള്ള വാക്കുകളിൽ സംബോധന ചെയ്യുന്നത് ‘നീ’ എന്നുതന്നെയാണ്.
ഇന്ന് യൂട്യൂബ് വീഡിയോകളിൽ പോലീസ് ഉദ്യോഗസ്ഥർ പൊതുജനത്തിൽപ്പെട്ട ആളുകളെ 'അദ്ദേഹം' എന്ന് പരാമർശിക്കുന്നതു പോലെയാണ് കാര്യങ്ങൾ. കൈയ്യിൽക്കിട്ടിയാൽ ‘എടാ’, ‘നീ’, ‘നായിന്‍റെ മോനെ’, ‘പൂറീമോനെ’ എന്നെല്ലാം ഇതേ പോലീസ് ഉദ്യോഗസ്ഥൻ വിളിക്കും എന്ന യാഥാർത്ഥ്യം, മുകളിൽ പരാമർശിച്ച വിവാഹ പ്രതിജ്ഞയേയും ഒരു വെറും പ്രഹസനമായി മാറ്റും എന്നുള്ളതാവാം സത്യം.
ഫ്യൂഡൽ ഭാഷകളിൽ ഭാര്യയെ ഭർത്താവിന് ബഹുമാനിക്കാനുള്ള വാക്ക് കോഡുകൾ ഇല്ലതന്നെ. പിന്നെന്തിനാണ് ഈ വിധമായുള്ള കാപട്യവും പ്രഹസനവും പ്രതിജ്ഞ്യകളിൽ കയറ്റിവിടുന്നത്?
ഭാര്യ ഭർത്താവിന് നൽകുന്ന പ്രതിജ്ഞയിൽ കുറച്ചുകൂടി യാഥാർത്ഥ്യ ബോധം ഉണ്ട് എന്നാണ് തോന്നുന്നത്.
ഭർത്താവിനെ സംബോധന ചെയ്യുന്നത് 'സ്വാമിൻ' എന്നും 'അങ്ങ്' എന്നുമാണ്. എന്നിരുന്നാലും ഈ വിധമായുള്ള ഒരു ബഹുമാനിക്കൽ നിത്യജീവിതത്തിൽ നടപ്പിലാക്കാൻ ആവില്ല എന്നതാവാം വാസ്തവം.
ഭാര്യയെ 'ധർമ്മപത്നി', 'അർദ്ധാഗിംനി', 'ഭവതി' എന്നെല്ലാം ഭർത്താവ് പ്രതിജ്ഞയിൽ സംബോധന ചെയ്യുന്നതും, പരാമർശിക്കുന്നതും കേട്ട്, ഭർത്താവ് തന്‍റെ ശിഷ്യനാണ് എന്നോ തുല്യനാണ് എന്നോ ഉള്ള തെറ്റിദ്ധാരണ, വിവരവും വിവേകവും ഉള്ള ഭാര്യയിൽ വന്നുചേരില്ല. കാരണം, ഈ വിധമായുള്ള വാചക കസർത്തുകൾ എല്ലാ ഫ്യൂഡൽ ഭാഷാ വേദികളിലും നിറഞ്ഞുനിൽക്കുന്നുണ്ട്. ഇത് കണ്ടും കേട്ടും ആ പ്രദേശങ്ങളിൽ ജീവിക്കുന്ന ആരും തന്നെ വിഡ്ഢിയാക്കപ്പെടില്ല എന്നുള്ളതാണ് വാസ്തവം.
'താങ്കൾ' എന്നും 'അദ്ദേഹം' എന്നും മറ്റും പോലീസ് ഉദ്യോഗസ്ഥൻ യൂട്യൂബ് വീഡിയോയിലും വാർത്താമാദ്ധ്യമ വീഡിയോകളിലും ഉപയോഗിക്കുന്നത് കേട്ട്, പൊതുജനത്തിൽപ്പെട്ട വ്യക്തി പോലീസ് ഉദ്യോഗസ്ഥനോടങ്ങ് തുല്യനാകാനൊന്നും ധൈര്യപ്പെടില്ലാ എന്ന് പറഞ്ഞത് മാതിരിയാണ് കാര്യങ്ങൾ.
എന്നാൽ ഇങ്ഗ്ളിഷുകാരായ ആരെങ്കിലും വന്നാൽ, അവരെ വിഡ്ഢികളാക്കാൻ ഈ വിധ പ്രാചിണ എഴുത്തുകളെ എണ്ണിയിട്ടുകാണിക്കാം.
"എന്തൊരു മഹത്തായ സംസ്ക്കാരമാണ് ഇവിടെയുണ്ടായിരുന്നത് എന്ന് നിങ്ങൾക്ക് അറിയുമോ? ഇങ്ഗ്ളണ്ടിലെ ആളുകൾ ഗുഹകളിലും മരക്കൊമ്പുകളിലും കുരങ്ങമ്മാരെപ്പോലെ ജീവിച്ചിരുന്നപ്പോൾ, ഞങ്ങൾ വൻ നഗരങ്ങളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി ജീവിക്കുകയായിരുന്നു!"
ഈ വിധ അവകാശവാദങ്ങൾ വിളിച്ചുപറയുന്നതോ, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കയറിവരുന്നതിന് മുൻപ് വെറും കീഴ്ജനമായി ജീവിക്കുകയും, ബ്രാഹ്മണ സദസ്സുകളിലും ഊട്ടുപുരകളിലും ആരാധനാലയങ്ങളിലും മറ്റും കയറിച്ചെല്ലാൻ പോലും ധൈര്യപ്പെടാതിരുന്ന കീഴ്ജന ആൾക്കൂട്ട പാരമ്പര്യങ്ങളിൽ പെട്ടവരും ആവാം.
ഷോഡശക്രിയകളിൽ അടുത്തത് ഗൃഹസ്ഥാശ്രമം ആണ് എന്ന് കാണുന്നു. പ്രായപൂർത്തിയായ വ്യക്തി കുടുംബസമേതം, സ്വന്തം വീട്ടിൽ ജീവിക്കുകയും നിത്യവൃത്തിക്കായുളള തൊഴിലുകൾ ചെയ്തും ജീവിക്കുന്ന അവസ്ഥയാണ് ഇത് എന്ന് തോന്നുന്നു.
നമ്പൂതിരിമാർ പാരമ്പര്യമായി നിത്യവൃത്തിക്കായി എന്തെല്ലാം തൊഴിലുകൾ ചെയ്യാറുണ്ട് എന്ന് കൃത്യമായി അറിയില്ല. സാമൂഹിക ബഹുമാനത്തിൽ ജീവിക്കുന്നവർക്ക് പലവിധ തൊഴിലുകളും ചെയ്യാൻ പറ്റില്ലതന്നെ.
ഈ ഗൃഹസ്ഥാശ്രമം മുതൽ അങ്ങോട്ടുള്ള നാല് ഷോഡശക്രിയകളിൽ സ്ത്രീകൾക്ക് പങ്കാളിത്തം ഇല്ലാ എന്നാണ് തോന്നുന്നത്. കാരണം, പുരുഷനായ വ്യക്തിയെക്കുറിച്ചാണ് എഴുതിക്കാണുന്നത്. സ്ത്രീകളെ പ്രതിപാദിക്കുന്നില്ലാ എന്ന് തോന്നുന്നു.
പുരുഷൻ, ഭാര്യയും കുട്ടികളുമായി ഒന്നിച്ച് വീട്ടിൽ ജീവിക്കുന്ന കാര്യമാണ് പ്രതിപാദ്യവിഷയം.
ഗൃഹസ്ഥാശ്രമവുമായി ബന്ധപ്പെട്ട് പലതും കാണുന്നു. അത് ചെയ്യണം ഇത് ചെയ്യണം എന്നെല്ലാം.
ഗൃഹസ്ഥാശ്രമകാലത്ത് വ്യക്തി (പുരുഷൻ) അനുഷ്ഠിക്കേണ്ടുന്ന പഞ്ജമഹായജ്ഞങ്ങളെ ഒന്ന് നോക്കാം.
അവ ഇവയാണ്: ദേവയജ്ഞം, ബ്രഹ്മയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം.
സംസ്കൃതവാക്കുകളുടെ സ്വരസൗന്ദര്യത്തിനും അപ്പുറത്തുനിന്നുകൊണ്ട്, ഇവയെ ഭാഷാ കോഡുകളിലൂടേയും അല്ലാതേയും ഒന്ന് പരിശോധിക്കാം.
അതിരാവിലെ എഴുന്നേൽക്കുക, ശരീരശുദ്ധിചെയ്തതിന് ശേഷം ഈശ്വരസ്മരണ ചെയ്യുക. അതിന് ശേഷം സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുക. ഇതാണ് ബ്രഹ്മയജ്ഞം.
ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളും ഒരു പൊതുവായുള്ള സാരോപദേശംതന്നെയാണ്. ഇവിടെ ഈ വിധം ഇവയെ നിസ്സാരമായി നിർവ്വചിക്കാമെങ്കിലും, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും മനസ്സിനെ ശുദ്ധീകരിക്കുന്നത് വളരെ നല്ല ഗുണം ചെയ്തേക്കാം.
കാരണം ഓരോ വ്യക്തിയും പകലന്തിയോളം വാക്കുകളുടെ indicant word codeളുടെ ഉയരങ്ങളിൽനിന്ന് താഴേക്കും, താഴേനിന്ന് മുകളിലേക്കും വശങ്ങളിലേക്കും, താഴ്ന്നും പൊന്തിയും ആന്തോലനം ചെയ്യപ്പെട്ട്, പലപ്പോഴും മനസ്സിൽ വളരെ അധികം വെപ്രാളങ്ങളും വേവലാതികളും വിരോധങ്ങളും അസ്വാസ്ഥ്യങ്ങളും അരക്ഷിതാവസ്ഥകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരിക്കാം.
മനസ്സിന് വ്യക്തമായും വെളിച്ചവും ശാന്തതയും നൽകുന്ന ചിത്രങ്ങളും ഓർമ്മകളും ചിന്തകളും ധ്യാനങ്ങളും, മനസ്സിലൂടെ ഓടിക്കുന്നത് നല്ലതുതന്നെ.
പിന്നെ വരുന്നത് സത്ഗ്രന്ഥങ്ങൾ ആണ്. ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് വളരെ അധികം പുസ്തകങ്ങൾ ലഭ്യമായിരുന്നു എന്ന ഒരു സൂചന ഇതിൽ ഉണ്ട്. അവയിൽ തന്നെ നല്ല ആശയങ്ങൾ ഉള്ള ഗ്രന്ഥങ്ങളും മോശമായ ആശയങ്ങൾ ഉള്ള ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് എത്രമാത്രം ശരിയായ വ്യാഖ്യാനം (interpretation) ആണ് എന്ന് അറിയില്ല.
എന്താണ് നല്ല ആശയങ്ങൾ എന്നതും ഒരു ചോദ്യമാണ്. ഋഷിവര്യന്മാർ എഴുതിയ കാമശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങൾ നല്ല ഗ്രന്ഥങ്ങൾ ആണോ മോശമായവയാണോ എന്നും പെട്ടെന്നൊരു ചോദ്യം മനസ്സിൽ കയറിയേക്കാം. എന്നാൽ ഇവിടെ എടുത്ത് പറയേണ്ടത്, കാമശാത്രം ഒരു അശ്ലീലസാഹിത്യം അല്ലാ എന്നുള്ളതാണ്.
പോരാത്തതിന് കാമശാസ്ത്രം വേദകാലങ്ങളിൽ എഴുതപ്പെട്ട ഗ്രന്ഥം അല്ലതന്നെ. എന്നാൽ, ഇന്ന് അശ്ലീലം എന്ന് നിർവ്വചിക്കപ്പെടാവുന്ന പല ആശയങ്ങളും വിവരങ്ങളും വിവരണങ്ങളും വേദങ്ങളിൽ ഉണ്ട് എന്ന് പറയപ്പെടുന്നുണ്ട്.
അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.
എന്നാൽ സദ്ഗ്രന്ഥങ്ങൾ എന്ന് പറയപ്പെടുന്നതിനെക്കുറിച്ച് കുറച്ച് പറയേണ്ടിയിരിക്കുന്നു. ഈ എഴുത്തുകാരന്‍റെ വ്യക്തിപരമായുള്ള അഭിപ്രായത്തിൽ സദ്ഗ്രന്ഥങ്ങൾ എന്ന് നിർവ്വചിക്കാവുന്ന രചനകൾ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യമാണ്. ഇങ്ങിനെ എന്തുകൊണ്ടാണ് ചിന്തിക്കുന്നത് എന്നത് പിന്നീടൊരിക്കൽ പറയാം എന്ന് വിചാരിക്കുന്നു.
എന്നാൽ ഫ്യൂഡൽ ഭാഷാ ലോകത്തിനുള്ളിൽ നിന്നും വീക്ഷിച്ചാൽ സദ്ഗ്രന്ഥങ്ങൾ എന്ന് പറയപ്പെടുന്നവയ്ക്ക് മറ്റൊരു പരിവേഷംതന്നെ കണ്ടേക്കാം.
ബ്രാഹ്മണർക്ക് സദ്ഗ്രന്ഥം എന്ന് പറയപ്പെടാവുന്നത്, അവ വായിക്കുന്ന ബ്രാഹ്മണരിൽ അവരുടെ സാമൂഹിക ഔന്നിത്യവും അവരുടെ കീഴിലുള്ളവരുടെ അധമത്വവും സമർത്ഥിക്കുന്നതും, നിശബ്ദമായും സ്വമേധയായും ഒരു അറിവായി ഈ വിവരം മനസ്സിനുള്ളിലേക്ക് സിദ്ധാന്തോപദേശം ചെയ്യുന്നതും ആയ എഴുത്തുകൾ ആണ്. അല്ലാതെ, തങ്ങൾ തങ്ങളുടെ കീഴിലുള്ളവരുടെ തുല്യരാണ് എന്നും, തങ്ങൾ തങ്ങളുടെ കീഴിലുള്ളവരെ ബഹുമാനിക്കണം എന്നെല്ലാം ഉപദേശങ്ങൾ നൽകുന്ന ഗ്രന്ഥങ്ങൾ ബ്രാഹ്മണർക്ക് സദ്ഗ്രന്ഥങ്ങൾ ആവില്ലതന്നെ.
ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷണ്ട് ഓഫിസർമാർക്കും ഇതേ പോലുള്ള വിവരവും പരിശീലനവും നിത്യവും നൽകുന്ന പാഠങ്ങൾ നൽകുന്ന ഗ്രന്ഥങ്ങൾ ആണ് ഉത്തമം, എന്നും ഇതോടൊപ്പം മനസ്സിലാക്കുക.
ബ്രാഹ്മണക്ക് കീഴിൽ വരുന്ന ഓരോ ജനത്തിനും അവരവരുടെ സാമൂഹിക സ്ഥാനത്തിന് അനുസൃതമായ അറിവുകളും സ്ഥാനമാനങ്ങളും അടിയാളത്തവും, ഒരു അറിവായും പരിശീലനമായും മനസ്സിലേക്ക് കടത്തിവിടുന്ന ഗ്രന്ഥങ്ങളും എഴുത്തുകളും, അതുമല്ലെങ്കിൽ വായ്മൊഴികളും കഥകളും സാരോപദേശങ്ങളും ലഭിക്കുന്നതാണ് ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഉത്തമം.
പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് ദേവയജ്ഞം ആണ്.
രാവിലേയും ത്രിസന്ധ്യാ നേരത്തും ഈശ്വരസ്മരണയും ജപം, ധ്യാനം, വിളക്ക്, പൂക്കളും ചന്ദനവും, പോരാത്തതിന് കുന്തിരിക്കം കർപ്പൂരം തുടങ്ങിയവയുടെ പുകയും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള ദൈവാരാധനയാണ് ഇത്. ബ്രാഹ്മണരുടെ ജീവിതംതന്നെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ടതാകയാൽ ഈ വിധമുള്ള ഒരു കാര്യം നിത്യവും നടത്തിപ്പുചെയ്യാൻ അവർ ബാധ്യസ്ഥരാവാം. എന്നാൽ, മറ്റ് ജനത്തിന് ദൈവരാധനയുമായി ബന്ധപ്പെട്ട് നിത്യവും ഈ വിധം പ്രവർത്തിക്കേണ്ടതില്ലാ എന്നാണ് തോന്നുന്നത്.
പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് പിതൃയജ്ഞം ആണ്. മരിച്ചുപോയ പിതൃക്കളെ ഓർമ്മിക്കുന്നതുമായി ബന്ധപ്പെട്ടകാര്യമാണ് ഇത്. ഇത് മിക്ക ജനസമൂഹങ്ങളിലും കാണപ്പെടുന്ന ഒരു ആചാരമാണ്. ബ്രാഹ്മണർക്ക് അവരുടേതായ കർമ്മങ്ങൾ ഉണ്ട് എന്നത് പോലെ, ഈ ഉപദ്വീപിലെ ഓരോ ജനത്തിനും അവരുടേതായ കർമ്മങ്ങൾ ഉണ്ടായിരുന്നു.
ഇന്ന് അവരിൽ പലരും അവരുടേതായ പാരമ്പര്യങ്ങളിൽനിന്നും വിട്ടുമാറി ബ്രാഹ്മണ ആചാരങ്ങളിലേക്ക് ഇഴുകിച്ചേരാനാണ് ശ്രമിക്കുന്നത് എന്ന് ഒരു തോന്നൽ. ഇത് ഒരു തോന്നൽ മാത്രമാണ്. വ്യക്തമായി അറിയില്ല.
ബ്രാഹ്മണരുടെ ഈ വിധ ആചാരങ്ങളിൽ രണ്ട് കാര്യങ്ങൾ ഉണ്ട് എന്ന് കാണുന്നു.
ഒന്നാമത്തേത് തർപ്പണം ആണ്. തർപ്പണം എന്ന വാക്കിന്‍റെ അർത്ഥം പ്രീതിപ്പെടുത്തുക എന്നാണ് എന്ന് കാണുന്നു. ദേവന്മാരേയും, ഋഷിമാരേയും പിതൃക്കളേയും മനസ്സിൽ കണ്ടുകൊണ്ടോ, അതുമല്ലെങ്കിൽ സങ്കൽപ്പിച്ചുകൊണ്ടോ ജലതർപ്പണം നടത്തണം പോലും. ഇതിൽ ദേവന്മാരും ഋഷികളും ബ്രാഹ്മണ ജനത്തിന്‍റെ പൈതൃകത്തിൽ വരുന്നവരാണ്.
മറ്റ് മിക്ക ജനത്തിന്‍റെയും പാരമ്പര്യത്തിലും പൈതൃകത്തിലും ഈ രണ്ട് കൂട്ടരും വരന്നുണ്ട് എന്നത് അടുത്തലാത്ത് ഈ കൂട്ടരിൽ വന്നു ചേർന്ന അറിവും അവകാശവാദവും ആയേക്കാം എന്നും തോന്നുന്നു.
ഈ ഉപഭൂഖണ്ഡത്തിലെ ഓരോ ജനത്തിനും അവരുടേതായ രീതിയിൽ, അവരുടെ പൂർവ്വികരെ സ്മരിക്കാനും ആദരിക്കാനും ഉള്ള ആചാരങ്ങൾ ഉണ്ട്. ഇവരിൽ പലർക്കും ബ്രാഹ്മണ സമ്പ്രദായങ്ങൾ അനുകരിക്കാനും പകർത്തിയെടുക്കാനും താൽപ്പര്യം പണ്ടുമുതലെ ഉണ്ടായിരിക്കാമെങ്കിലും, അതൊന്നും അക്കാലങ്ങളിലുള്ള ബ്രാഹ്മണർ സമ്മതിച്ചുകൊടുത്തിരിക്കും എന്ന് തോന്നുന്നില്ല.
തിരുവിതാംകൂറിലെ ഈഴവരിൽ പെട്ട ചൊവ്വന്മാരുടെ കാര്യം പറയുന്നിടത്ത് The REV. SAMUEL MATEER, F.L.S. തന്‍റെ NATIVE LIFE in TRAVANCORE എന്ന ഗ്രന്ഥത്തിൽ ഈവിധം എഴുതിയത് ശ്രദ്ധിക്കുക:
Chogans sometimes have a few stones around a tree in the front of the house to represent the spirits of their ancestors, and perform certain ceremonies in their honour every year.
ആശയം : ചൊവ്വന്മാർ അവരുടെ വീടിന് അടുത്തുള്ള ഒരു മരത്തിന് ചുറ്റുമായി ഏതാനും കല്ലുകൾ, തങ്ങളുടെ പൂർവ്വികരുടെ ആത്മാക്കളെ പ്രതിനിധീകരിക്കാനായി, വെക്കും. ഈ പൂർവ്വികരെ അനുസ്മരിച്ചും അവരെ ആദരിച്ചുംകൊണ്ട് ചില കർമ്മങ്ങൾ അവർ ഓരോ വർഷവും ചെയ്യാറുണ്ട്. END
ഈഴവരുടെ പാരമ്പര്യ ആരാധനാ മൂർത്തികളിൽ മുഖ്യരായിട്ടുള്ളവരിൽ ഭദ്രകാളി, ശാസ്താവ്, വീരബദ്രൻ, മാഡൻ തുടങ്ങിയവർ ഉണ്ടായിരുന്നു എന്നും കാണുന്നു. പോരാത്തതിന്, രോഗങ്ങൾ പിടിച്ച് മരിക്കുന്നവർ മറുതയെന്ന ദുർബ്ബൂതമായി മാറി അലഞ്ഞ് തിരിയും എന്നും അവരിൽ വിശ്വാസം ഉണ്ടായിരുന്നു. അതിനാൽ തന്നെ മറുതയുമായി ബന്ധപ്പെട്ട് മന്ത്രോച്ചാരണങ്ങളും ഇവരിൽ ഉണ്ടായിരുന്നു പോലും.
ഈ വിധ കാര്യങ്ങൾ ബ്രാഹ്മണ മതത്തിലുള്ളതാണ് എന്ന് നമ്പൂതിരിമാർ സമ്മതിച്ചുകൊടുക്കും എന്ന് തോന്നുന്നില്ല. എന്നാൽ ഇന്ന് ബ്രാഹ്മണർക്ക് അവരുടെ ആദ്ധ്യാത്മിക സമ്പത്തുകൾ മിക്കതും കൈമോശംവന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അവർ സമ്മതിക്കില്ലാ എന്നതിന് യാതോരു വിലയും ഇന്ന് ആരുംതന്നെ നൽകില്ലതന്നെ.
പിതൃയജ്ഞത്തിലെ രണ്ടാമത്തെ കാര്യം ശ്രാദ്ധം ആണ് പോലും. ശ്രദ്ധിച്ചു ചെയ്യേണ്ടതാണ് ശ്രാദ്ധം എന്ന് എഴുതിക്കാണുന്നു. ബലികർമ്മങ്ങൾ ആണ് ഈ വിധം ശ്രദ്ധിച്ചു ചെയ്യേണ്ടത്.
പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് നൃയജ്ഞം ആണ്.
നരനെ നാരായണനായി കാണുക എന്നതാണ് ഇതിന്‍റെ അടിസ്ഥാന തത്വം. എന്നുവച്ചാൽ മനുഷ്യനെ ദൈവമായി കാണുക എന്നാണ് എന്ന് തോന്നുന്നു. ഈ മനുഷ്യനെ സേവിക്കുക, സഹായിക്കുക, അവരിലെ ഒറ്റപ്പെട്ടവരേയും രോഗികളേയും വയസ്സായവരേയും അവശരേയും പരിപാലിക്കുക എന്നത് ആദ്യത്തെ ഉപദേശം.
ഈ വിധമായുള്ള ഒരു ആദ്ധ്യാത്മിക സാരോപദേശം എഴുതിയുണ്ടാക്കിയിട്ടുണ്ട് എന്നതിന്‍റെ അർത്ഥം എന്താവാം?
ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഈ വിധം മറ്റ് മനുഷ്യരെ സഹായിക്കേണം എന്ന കാര്യം പരിശീലിപ്പിച്ചും ആദ്ധ്യാത്മികമായി ഭയപ്പെടുത്തിയും ആളുകളെക്കൊണ്ട് ചെയ്യിക്കേണ്ടിവരും. അല്ലാതെ മറ്റൊരാളെ സഹായിക്കാൻ അധികമാരും ശ്രമിക്കില്ലതന്നെ.
ഈ വിധം മറ്റാളുകളിൽനിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതുതന്നെ ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വങ്ങൾ ആണ്.
നൃയജ്ഞത്തിൽ 'അതിഥി ദേവോ ഭവ' എന്ന ഒരു ആപ്തവാക്യവും കാണുന്നുണ്ട്. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കാണുന്ന ഒരു സാമൂഹിക പ്രതിഭാസമാണ് warm hospitality അഥവാ ഊഷ്മളമായ ആദിഥ്യമര്യാദ. ഇതുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പിന്നീട് പറയാൻ ആഗ്രഹിക്കുന്നുണ്ട്. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.
എന്നാൽ ഓർമ്മിക്കുക, ഉന്നതർക്ക് നൽകുന്ന ആദിഥേയത്വം മാത്രമേ ഊഷമളമാകൂ.
പോരാത്തതിന്, ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷസിന്‍റെ വാക്കുകളും ഓർമ്മിക്കുക :
QUOTE: അതിഥികളും മത്സ്യവും മൂന്നാം നാൾ മുതൽ നാറിത്തുടങ്ങും. END OF QUOTE
പഞ്ചമഹായജ്ഞങ്ങളിൽ അടുത്തത് ഭൂതയജ്ഞം ആണ്.
ഇതുപ്രകാരം, മനുഷ്യരെ മാത്രമല്ല, മറിച്ച് പക്ഷിമൃഗാദികളേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് ഭക്ഷണം കൊടുക്കണം.
ഈ ആശയം നല്ലതുതന്നെ. ഏതോ പഴയകാല ജനതയുടെമേൽ, മാനസിക ഔന്നിത്യം ഉള്ള ഏതോ വ്യക്തിയോ വ്യക്തികളോ, അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സാരോപദേശം ആവാം ഇത്.
എന്നാൽ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളുടെ ഉന്നത നിലവാരങ്ങളിൽ പടിച്ചുനിൽക്കുന്ന ബ്രാഹ്മണരിൽ എത്രപേർകീഴ്ജന വ്യക്തികളോടും പക്ഷിമൃഗാതികളോടും ഈ വിധം അനുകമ്പയോടുകൂടി പെരുമാറും എന്ന് അറിയില്ല.
ഈ വിധ പൊള്ളയായ എഴുത്തുകൾ കാണിച്ച് ഇതാണ് ഭാരതസംസ്ക്കാരം എന്നും ഇന്ത്യൻ സംസ്ക്കാരം എന്നും എല്ലാം പ്രഖ്യാപിക്കുമ്പോൾ, ആദ്യം ചെയ്യേണ്ടുന്നത് ഇത് ആരുടെ പാരമ്പര്യത്തിൽ ഒതുങ്ങിനിൽക്കുന്ന ആശയങ്ങൾ ആണ് എന്ന് അന്വേഷിക്കേണ്ടതാണ്. അതിന് ശേഷം, ആ ജനം തന്നെ ഈ വിധമായി ആരോടെങ്കിലും നിസ്വാർത്ഥമായി പെരുമാറിയിട്ടുണ്ടോ എന്നും നോക്കേണ്ടതാണ്.
ബ്രാഹ്മണർ പഞ്ചമഹായജ്ഞങ്ങൾ അനുഷ്ഠിക്കേണ്ടത് ഗൃഹസ്ഥാശ്രമ വേളയിൽ ആണ് എന്ന് പറഞ്ഞുകഴിഞ്ഞു. ഗൃഹസ്ഥാശ്രമം എന്നത് ഷോഡശക്രിയകളിൽ ഉള്ളതാണ്. ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ വരുന്നകാര്യമായതിനാൽ, വേദങ്ങളുമായി ഇതിന് ബന്ധം കണ്ടേക്കാം. മനുസ്മൃതിയിൽ ഇതിനെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ട് പോലും. എന്നാൽ മനുസ്മൃതി എഴുതപ്പെട്ടത്, വേദകാലങ്ങൾ കഴിഞ്ഞ് ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷമാണ് എന്നും കാണുന്നു.
അങ്ങിനെ വരുമ്പോൾ, ഓരോ നൂറ്റാണ്ടുകളിലും ആയിരം വർഷങ്ങളിലും തമ്മിൽ യാതോരു രീതിയിൽ ബന്ധമില്ലാത്ത കാലങ്ങളിൽ എഴുതപ്പെടുന്ന എല്ലാത്തിനേയും ഇന്ന് ഒന്നിച്ച് കൂട്ടികെട്ടി, ഒരു പ്രത്യേക മതസംസ്ക്കാരമായി നിർവ്വചിച്ച് ഭാരത സംസ്ക്കാരം എന്ന് നിർവ്വചിക്കപ്പെടുന്നു എന്ന് തോന്നുന്നു.
ഇങ്ങിനെ പോയാൽ, ഇന്നുള്ള ഇന്‍റെർനെറ്റും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും അതുപോലുള്ള സർവ്വതും, കുറേ നൂറ്റാണ്ടുകൾക്ക് ശേഷം ഭരതസംസ്ക്കാരത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്തേക്കാം. എന്നാൽ ഈ വിധ കാര്യങ്ങൾ എല്ലാം തന്നെ ഇന്ത്യയെന്ന രാജ്യം മറ്റ് പ്രദേശങ്ങളുമായി ഒറ്റപ്പെട്ട് നിന്ന്, സ്വയമായി സൃഷ്ടിച്ചെടുത്തവയല്ലതന്നെ. അങ്ങിനെ ഒരു കാര്യം ചെയ്തെടുക്കുവാനുള്ള സാമൂഹിക ആശയവിനിമയ അന്തരീക്ഷം ദക്ഷിണേഷ്യയിൽ ഇന്ന് നിലവിലുള്ള മൂന്ന് രാഷ്ട്രങ്ങളിലും ഇല്ലതന്നെ.
ബ്രാഹ്മണ പാരമ്പര്യങ്ങളിലെ ഷോഡശക്രിയകളിൽ അടുത്തത് വാനപ്രസ്ഥം ആണ്. ഈ വാക്കിന്‍റെ അർത്ഥം വനത്തിൽ പോയി ജീവിക്കണം എന്നാണ്. എന്നാൽ ഇതല്ല ഈ വാക് പ്രയോഗത്തിന്‍റെ അർത്ഥം എന്ന് എഴുതിക്കാണുന്നു. വാനപ്രസ്ഥവ്രതം സ്വീകരിച്ച് വീട്ടിന് പുറത്ത് താമസിക്കണം എന്നോ ജീവിക്കണം എന്നോ ആണ് അർത്ഥമെന്ന് എഴുതിക്കാണുന്നു.
50 വയസ്സ് കഴിഞ്ഞ പുരുഷന്മാരാണ് ഇതിന് മുതിരേണ്ടത്. കഴിയുമെങ്കിൽ ഭാര്യയേയും കൂടെ വീടുവിടുവിക്കാം. വീടും അതിന്‍റെ നടത്തിപ്പുംമറ്റും മക്കളെ ഏൽപ്പിക്കാം. മക്കൾ ഇല്ലായെങ്കിൽ മറ്റ് കുടുംബക്കാരെ ഏൽപ്പിക്കാം.
ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഏതോ സമൂഹത്തിന്‍റെ സാഹിത്യ രചനകളിലോ അതുമല്ലെങ്കിൽ അവരുടെ ആദ്ധ്യാത്മിക രചനകളിലോ എഴുതപ്പെട്ട നിബന്ധനകളും കാര്യങ്ങളും ഉൾക്കൊള്ളുന്നവയാവാം വാനപ്രസ്ഥം. ഈ ആളുകളുടെ ജീവിത രീതിയെക്കുറിച്ചോ ജീവിത സൗകര്യങ്ങളെക്കുറിച്ചോ സാമൂഹിക ഘടനയെക്കുറിച്ചോ, കാര്യമായ യാതോരു വിവരവും ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ ആയിട്ടില്ല. അവർക്ക് ശേഷം വന്ന ദക്ഷിണേഷ്യൻ ഉദ്യോഗസ്ഥർ പൗരാണികതിൽ കാണുന്നതെല്ലാം അവകാശപ്പെടുന്നുണ്ട് എങ്കിലും അവയെല്ലാം വിശ്വാസയോഗ്യമാണോ എന്ന് അറിയില്ല.
ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ഈ വിധം രചനകൾ എഴുതാൻ കഴിവുള്ളവർ ലോകത്തിന്‍റെ ഏത് ഭാഗത്തിലാണ് ജീവിച്ചിരുന്നത് എന്ന് അറിയില്ല. അവർ ഇന്ത്യാക്കാരനാണ് എന്ന് കടുംപിടും നടത്തുന്നത് അവരെ അപമാനിക്കുന്ന പരിപാടിയാവും എന്നും തോന്നുന്നു.
ലോകത്തിന്‍റെ പലഭാഗത്തും പഴയകാലത്ത് ഉണ്ടായിരുന്ന പലവിധ ആശ്ചര്യകരമായ സാങ്കേതിക വിദ്യകളുടെ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പൗരാണിക ഈജിപ്റ്റിലെ പിരമിഡുകളും അവയ്ക്കുള്ളിലെ മമ്മികളും. ദക്ഷിണ അമേരിക്കയുടെ പൗരാണികതയിലും ആശ്ചര്യകരമായ വൻനഗരങ്ങൾ അവിടുള്ള വനാന്തരങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലും അതികഠിനമായ അടിമത്തം നിലനിന്നിരുന്നതിന്‍റെ സൂചനകൾ എന്നാൽ അവയോടൊപ്പം കാണപ്പെടുന്നുണ്ട്.
സംസ്കൃതഭാഷയിൽ വേദങ്ങളും വേദമന്ത്രങ്ങളും മറ്റും രചിച്ചിരുന്ന ആളുകൾ ആരായിരുന്നു എന്ന് വ്യക്തമായി പറയാൻ ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. അവർ ഇന്ത്യാക്കാരോ പാക്കിസ്ഥാനികളോ ബങ്ഗ്ലാദേശുകരോ ആണ് എന്ന് അവർ എവിടെയെങ്കിലും എഴുതിവച്ചതായും അറിവില്ല.
ദക്ഷിണേഷ്യക്കാർക്ക് ഇന്ന് എന്തും അവകാശപ്പെടാം. അതിനുള്ള പ്രചോദനം ഇവിടുള്ള ഫ്യൂഡൽ ഭാഷകൾ നൽകുന്നുണ്ട്. എന്നാൽ ഇതിനെയൊന്നും മുഖവിലയ്ക്ക് എടുക്കേണ്ടതില്ല.
മാത്രവുമല്ല, ഈ വിധ പെരുമാറ്റച്ചട്ടങ്ങളും അതുമായി ബന്ധപ്പെട്ട പലവിധ താക്കീതുകളും പരിമിതപ്പെടുത്തലുകളും യഥാർത്ഥത്തിൽ ആ ജനങ്ങളിൽ എത്രപേർ അനുസരിച്ചാണ് ജീവിച്ചിരുന്നത് എന്നതും വ്യക്തമായി അറിവില്ലാ എന്നാണ് തോന്നുന്നത്. കുറേ ഗ്രന്ഥങ്ങളിൽ എഴുതിവച്ചു എന്നതുകൊണ്ടുമാത്രം അവ എല്ലാരും അനുസരിച്ചിരിക്കണം എന്ന് പറയാൻ ആവുമോ?
വേദകാല ജനത്തിന് വൻ സാങ്കേതിക കഴിവുകൾ ഉണ്ടായിരുന്നിരിക്കാം എന്ന് സമ്മതിച്ചാൽതന്നെ, ഉളവാകുന്ന പ്രശ്നം ഈ വിധം സാങ്കേതിക നൈപുണ്യമുള്ള ജനം യാതോരു ചെറിയ പ്രദേശത്തും ഒതുങ്ങി ജീവിക്കില്ലാ എന്നതാണ്. അവർക്ക് ലോകമെമ്പാടും ബന്ധങ്ങളും രക്തബന്ധങ്ങളും ഇടപാടുകളും ഉണ്ടായിരുന്നിരിക്കാം.
വേദകാല ജനങ്ങൾ ഭൂലോകത്ത് നിന്നും അപ്രത്യക്ഷരായതിന് ശേഷം, ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ വന്നപ്പോൾ കണ്ടത്, വൻ സാമൂഹിക മഹിമയും അധികാരങ്ങളും കൈവശപ്പെടുത്തി നിൽക്കുന്ന ഒരു ചെറിയ സംഘം ആൾക്കൂട്ടവും, അവർക്ക് കീഴിൽ പലനിലവാരത്തിൽ അടിമത്തത്തിൽ ജീവിക്കുന്ന വളരെ അധികം ആളുകളും ആണ്.
അവരിൽ ആരിലും യാതോരുവിധ വൻ നൈപുണ്യങ്ങളോ ഭാഷാപരമായുള്ള അറിവുകളോ ഇല്ലായിരുന്നു. ഭാഷ എന്നതു തന്നെ അടിമജനത്തിന് ചിന്നിച്ചിതറിക്കിടക്കുന്ന അനവധി കൊച്ചുകൊച്ചു ഭാഷകളും, സാമൂഹിക ഉന്നതർക്ക് സാഹിത്യ രചനകൾ വായിക്കാനും ആസ്വദിക്കാനും ഉള്ള ഹിന്ദുസ്ഥാനി, പേർഷ്യൻ, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷകളും.
ഇതിനെല്ലാം മുൻപ് ദക്ഷിണേഷ്യയുടെ അങ്ങുമിങ്ങുമെല്ലാം ഉണ്ടായിരുന്ന പ്രാകൃത്, പാലി, മഗദി, അർദ്ധമഗദി തുടങ്ങിയ ഭാഷകൾക്ക് കാര്യമായ സാങ്കേതിക മികവ് ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. എന്നാൽ അവയെല്ലാം അവയുടെ പ്രദേശങ്ങളിൽനിന്നും കാര്യമായി മാഞ്ഞുപോയും ഇരുന്നിരുന്നു എന്നും തോന്നുന്നു.
മലബാറിൽ ഇങ്ഗ്ളിഷ് കമ്പനി ആദ്യമായി ഫാക്ടറി കെട്ടിടം കെട്ടിയ 1700കളുടെ ആദ്യകാലങ്ങളിൽ പോലും, വാനപ്രസ്ഥവുമായി ബന്ധപ്പെട്ടു നിർദ്ദേശിക്കപ്പെടുന്ന കാര്യങ്ങൾ ഏതെങ്കിലും നമ്പൂതിരി വ്യക്തി ചെയ്യുന്നതായി യാതോരു സൂചനയും കാണുന്നില്ല. ഈ വിധം ആരും തന്നെ ചെയ്യുന്നില്ലാ എന്നാണ് Malabar and Anjengoയിൽ എഴുതിക്കാണുന്നത്.
വാനപ്രസ്ഥകാലത്ത് വീട്ടിൽനിന്നും പുറത്തുകടന്ന്, വേറെ വല്ലയിടത്തും (വല്ല ഹോട്ടിലിലോ മറ്റോ?) ജീവിച്ച്, സാമൂഹിക പ്രവർത്തനം നടത്തണം എന്നും എഴുതിക്കാണുന്നുണ്ട്. 50 വയസ്സിന് ശേഷം വീട് വിട്ടിറങ്ങി, സാമൂഹിക പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുന്നതാണ് വാനപ്രസ്ഥം എന്നാണ് ഈ വിധം നോക്കിയാൽ തോന്നുന്നത്. ആ രീതിയിൽ മാത്രം ചിന്തിച്ചാൽ, യാതോരു ആദ്ധ്യാത്മികതയും ഇതുമായി ബന്ധപ്പെടുത്താൻ ആവില്ലതന്നെ.
എന്നാൽ വാനപ്രസ്ഥത്തിന് ഇറങ്ങുന്ന വ്യക്തി ഈശ്വരോപാസനയും ഹോമവും നടത്തേണ്ടതാണ് എന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നുണ്ട് പോലും. ദീക്ഷയും സ്വീകരിക്കേണം പോലും. ദീക്ഷയെന്നത് താടിയും മീശവും വിടിച്ചുകളായതെ അവ വളർത്തണം എന്നാണ് എന്ന് കാണുന്നു. ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ടകാര്യമാണ് എന്ന് ഓർക്കുക.
വാനപ്രസ്ഥം നടത്തുന്ന ആൾ ദശവിധസ്നാനം, പഞ്ജാമൃതപാനം, അഭിഷേകം, ദണ്ഡധാരണം, കൗപീനധാരണം, ഹവനം, സങ്കൽപം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം എന്നിവയും അനുവർത്തിക്കേണം എന്നും എഴുതിക്കാണുന്നു.
സംസ്കൃതവാക്കുകൾക്ക് പലപ്പോഴും ഒരു കുഴമ്പ് പുരട്ടിയ പരിവേഷം അനുഭവപ്പെടാം. അതിനാൽ തന്നെ മുകളിൽ സൂചിപ്പിച്ച വാക്കുകൾക്ക് ഒരു കൊഴുപ്പും എണ്ണമയത്തിന്‍റെ മിനുസവും തേനിന്‍റെ മധുരവും ഉണ്ട് എന്ന് തോന്നാം. മനസ്സിൽ അവ ആദ്ധ്യാത്മിക ആഴത്തിന്‍റെ ബഹ്മതാളങ്ങൾ അവ കേൾപ്പിച്ചേക്കാം.
എന്നാൽ മുകളിൽ പറഞ്ഞ വാക്കുകളെ സാധാരണവാക്കുകളിൽ പറഞ്ഞ്, അവയുടെ നിഗുഢത നിർവ്വീര്യമാക്കിയാൽ, അവ ഈ വിധമാണ്:
ദശവിധസ്നാനം എന്നാൽ പത്തുവിധത്തിലുള്ള കുളി.
പഞ്ചാമൃതം എന്നത് തേൻ, ശർക്കര, പശൂമ്പാൽ, മധുരത്തൈര്, നെയ്യ് എന്നിവയുടെ ഒരു മിസൃതമാണ്.
അഭിഷേകം എന്നാൽ വെള്ളം (വിശുദ്ധവെള്ളമാവാം) ഔപചാരികമായതോ അതുമല്ലെങ്കിൽ ആദ്ധ്യാത്മികമായതോ ആയ ഉദ്ദേശത്തോടുകൂടി തലയിൽ ഒഴിക്കലാണ്.
ദണ്ഡധാരണം എന്നാൽ അധികാരസൂചകമായ വടി കൈയിൽ പിടിക്കൽ ആണ്.
കൗപീനധാരണം എന്നത് കോണാൻ അല്ലെങ്കിൽ ലങ്കോട്ടി ഉടത്ത് നടക്കൽ ആവാം. പണ്ടു കാലങ്ങളിൽ അടിമ ജനം ഈ കോണാൻ മാത്രമാണ് വസ്ത്രമായി ഉപയോഗിച്ചിരുന്നത്. കാഴ്ച വികൃതമാവാം. എന്നാൽ നമ്പൂതിരി വ്യക്തി കോണാൻ ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടാൽ, ആ ദിവ്യദൃശ്യത്തിന് വ്യക്തമായും മേന്മയുണ്ടാവാം.
ഹവനം എന്നത് പ്രാർത്ഥനയാവാം.
സങ്കൽപ്പം എന്നത് മനസ്സിന്‍റെ ആഴങ്ങളിൽ നടക്കുന്ന കാര്യമാവാം.
പീതവസ്ത്രധാരണം എന്നാൽ മഞ്ഞ ഉടയാട ധരിക്കൽ ആണ്. ഇതാണ്, താൻ വാനപ്രസ്ഥക്കാരനാണ്, എന്ന് വിളിച്ചറിയിക്കുന്ന തിരിച്ചറിയൽ അടയാളം (uniform).
പിന്നെയുള്ളത് സമാപനപൂജ, യജ്ഞം എന്നിവയാണ്.
സാധാരണ വാക്കുകളിൽ ഈ കാര്യങ്ങളെ വിശദ്ധീകരിക്കുമ്പോൾ അവയിൽ ചെറിയതോതിലുള്ള നിഗൂഢതയുടെ പരിവേഷം നഷ്ടമാകുന്നതായി തോന്നാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് ദിവ്യത്വവും നിഗൂഢതയും ഗാംഭീര്യവും ഉണ്ടായാലേ ആ വാക്കുകളിലും അവയുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളിലും കൽപ്പനകളിലും, ഭാരവും ബലവും ഊർജ്ജവും നിറഞ്ഞുനിൽക്കുള്ളു.
ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് മറ്റേതോ ജനതയുടെ ആചാരങ്ങളിൽ ഉള്ള കാര്യമാണ് ഈ വാനപ്രസ്ഥവും. സ്വന്തം പാരമ്പര്യത്തിൽ ഗാംഭീര്യമുള്ള യാതൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാതതിന്‍റെ ഒരു സൂചനയല്ലേ ഇന്ന് ഈ വിധം നേരിട്ട് യാതോരു ബന്ധവും ഇല്ലാത്ത ജനങ്ങളുടെ പാരമ്പര്യങ്ങളിൽകയറി അവകാശം സ്ഥാപിക്കുന്നത്?
ഇന്ന് വ്യക്തികൾ ഈ വിധം ഭാര്യയേയും കൂട്ടി വീടും വിട്ടിറങ്ങി വല്ല ഹോട്ടിലിലും താമസിച്ച് ദിവസവും പഞ്ചാമൃതവും കഴിച്ച്, കോണാനും ഉടുത്ത്, വടിയും പടിച്ച്, മഞ്ഞവസ്ത്രം ദേഹത്തും ഇട്ടുകൊണ്ട് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിയാൽ ഉള്ള അവസ്ഥ ആലോചിക്കാം.
വല്ല ഉന്നത സർക്കാർ ഉദ്യോഗസ്ഥനോ, ധനികനോ, സമൂഹത്തിലെ ഉന്നതനോ, പേരുകേട്ട ഡോക്ടറോ മറ്റോ ആണ് ഈ വിധം ഇറങ്ങി നടക്കുന്നതെങ്കിൽ കാര്യമായ പ്രശ്നം കാണില്ല. എന്നാൽ ഒരു സാധാരണക്കാരൻ ഈ വിധം ഇറങ്ങി നടന്നാൽ പ്രശ്നം തന്നെയാണ്. എന്തും സംഭവിക്കാം.
വ്യക്തമായും വ്യക്തിത്വത്തിനും സമൂഹത്തിനും വൻ മാനസികവും മറ്റുമായ ഔന്നിത്യം നൽക്കുക ഇതൊന്നുമല്ലതന്നെ.
16
Posted: Fri Oct 13, 2023 4:39 pm
posted by VED
16 #. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ സവിശേഷതകളെ ഒഴിവാക്കാൻ പറ്റുമോ?
ബ്രാഹ്മണ പാരമ്പര്യങ്ങളിലെ ഷോഡശക്രിയകളിൽ അടുത്തത് സന്യാസം ആണ്.
ഫ്യൂഡൽ ഭാഷകളിലുള്ള പൈശാചികത ആവിധ ഭാഷ സംസാരിക്കുന്നവരിൽ, സ്വമേധയാ, ദുസ്സാമർത്ഥ്യവും കഠിനമായ മത്സരബുദ്ധിയും, പുറമേ പ്രകടപ്പിക്കുന്നതിന് തികച്ചും വിപരീതമായ ഭാവങ്ങൾ മനസ്സിൽ നിറച്ചുവെക്കാനുള്ള പ്രവണതയും, അതുപോലുള്ള പലതും, വളർത്തിയെടുക്കും.
ആളേയും ആൾക്കൂട്ടത്തേയും ആവരണം ചെയ്തുനിൽക്കുന്ന ഈ ബീഭത്സകരമായ പുതപ്പിനെക്കുറിച്ച് യാതോരു ചിന്തയോ ആകുലതയോ ഇല്ലാതെ, ഓരോ വ്യക്തിയ്ക്കും തികച്ചും സ്വാർത്ഥമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സ്വന്തമായുള്ള പലവിധ മാനസികവും ആത്മീയവും ആയ ഉന്നതികൾക്കായുള്ള അത്യഗ്രഹം ആയേക്കാം സന്യാസം എന്നതിലും കാണേണ്ടത്.
ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരിൽപെട്ട വളരെയധികം അഴിമതിക്കാരനും പൗരന്മാരോടു പരുഷമായി പെരുമാറുന്ന ആൾക്കും, സന്ന്യാസം ചെയ്യാം.
വ്രതം, യജ്ഞം, തപസ്സ്, ധനം, ഹോമം, സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമ്മങ്ങളിൽനിന്നും വ്യതിചലിച്ചവനും സന്യാസം നൽകരുത് എന്ന് എഴുതിക്കാണുന്നു. ഇതിൽ സ്വാധ്യായം എന്നത് വേദാഭ്യാസം ആണ് എന്ന് കാണുന്നു.
സത്യപവിത്രാദി കർമ്മങ്ങൾ എന്നത് എന്തുമാകാം. വ്യാഖ്യാനിക്കുന്നതിന് പരിധികൾ ഇല്ലതന്നെ.
സന്യാസി ആകുവാൻ നിശ്ചയിച്ച ദിവസത്തിന് മുന്നു ദിവസം മുൻപ് മുതൽ വ്രതം അനുഷ്ഠിക്കേണം. അഞ്ചു തലമുടി ഒഴികെ, മുഴുവൻ മുടിയും വടിച്ചുകളയണം.
അഗ്നിവസ്ത്രം അഥവാ കാവിയാണ് വസ്ത്രമായി ഉപയോഗിക്കേണ്ടത്. അഗ്നിവസ്ത്രം എന്ന വാക്കിന് തന്നെ ഒരു ആളിപ്പടരുന്ന തീജ്വാലയെ മനസ്സിൽ വിരിയിക്കുന്ന വൈകാരികാനുഭവം നൽകാനായേക്കാം.
രാവിലെയുള്ള എഴുന്നേൽക്കൽ, സന്യാസികർമ്മങ്ങൾ ചെയ്യൽ, വ്രതം, യജ്ഞം, തപസ്സ്, ധനം, വേദപഠനം തുടങ്ങിയകാര്യങ്ങൾ എന്നെല്ലാംകൊണ്ട് യാതോരു ഗുണവും ഇല്ലാ എന്ന് പറയാൻ ആവില്ല. വ്യക്തിയിൽ പലവിധ ഗുണകരമായ മാറ്റങ്ങളും മുന്നേറ്റങ്ങളും ഇവയ്ക്ക് നടത്താനായേക്കാം.
ഇതേ പോലെ പലവിധ കാര്യങ്ങളും വ്യക്തിയിൽ പലവിധ പോസിറ്റിവ് ആയ മാറ്റങ്ങളും വരുത്തിയേക്കാം. നിത്യവും രാവിലെ joggingങ്ങിന് പോകുക, ജിംനേഷ്യത്തിൽ പോകുക, വൈകുന്നേരങ്ങളിൽ football പോലുള്ള കളികളിൽ പങ്കെടുക്കുക തുടങ്ങിയവയും വ്യക്തിയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തിയേക്കാം.
എന്നാൽ ഇവയ്ക്കൊന്നും, സമൂഹത്തിനെ പിടികൂടിയിരിക്കുന്ന പൈശാചികമായ ആശയവിനിമയ ചട്ടക്കൂടിൽനിന്നും മോചിപ്പിക്കാൻ ആവില്ലതന്നെ.
ഇപ്പോഴുള്ളത് കലികാലമാണ്. ബ്രാഹ്മണ പാരമ്പര്യത്തിൽ ഉള്ള 'യുഗം' എന്ന സങ്കൽപ്പത്തിന്‍റെ കാര്യമാണ് പറഞ്ഞത്. ഓരോ യുഗത്തിനും ഓരോ സ്വഭാവം അഥവാ ധർമ്മം ഉണ്ട് എന്ന് ഇതേ കൂട്ടർ പറയുന്നുണ്ട്.
ൽ നിന്നുമുള്ള ഉദ്ദരണിയാണ്:
QUOTE:
വ്യാസന്‍ പറഞ്ഞു: രാജന്‍, ഓരോരോ യുഗങ്ങള്ക്കുംു അതതു സ്വഭാവ സവിശേഷതകൾ ഉണ്ട്. യുഗധര്മ്മംc അനുസരിച്ചാണ് ജീവകോടികൾ ആവീര്ഭംവിക്കുന്നത്.
കൃതത്തില്‍ ധര്മ്മcതത്പരർ പിറക്കുന്നു.
ത്രേതത്തില്‍ ധര്മ്മ2വും അര്ത്ഥ വും വേണ്ടവരാണ് ജനിക്കുന്നത്.
ദ്വാപരത്തില്‍ ജനിക്കുന്നവര്ക്ക് ഇവരണ്ടും കൂടാതെ കാമം എന്ന മൂന്നാമത്തെ പുരുഷാര്ത്ഥം കൂടിയുണ്ട്.
എന്നാല്‍ ഈ കലികാലത്ത് ജനിക്കുന്നവരിൽ അര്ത്ഥതകാമ താല്പര്യം മാത്രമേ കാണുന്നുള്ളൂ.
യുഗധര്മ്മ്ത്തിൽ മാറ്റമുണ്ടാവില്ല. എല്ലാം കാലത്തിന്‍റെ് കയ്യിലാണ്. കാലമാണ് ധര്മ്മാ്ധര്മ്മിങ്ങളുടെ കര്ത്താ്വ്. END OF QUOTE
മുകളിൽ സൂചിപ്പിക്കപ്പെട്ട കാര്യങ്ങൾ സത്യവും യാഥാർത്ഥ്യവും ആവാം. അതുമല്ലെങ്കിൽ ശുദ്ധവിഡ്ഢിത്തം തന്നെയും ആവാം.
അതുമല്ലായെങ്കിൽ, ശൂന്യമായ മനസ്സിൽ പഴയകാല മലയാള സിനിമാ ഗാനങ്ങൾ വെറും വാക്കുകൾകൊണ്ട് നക്ഷത്രപ്പളുങ്കുകൾ ചിതറിക്കിടക്കുന്ന അപാരതയും ആർത്തുല്ലസിച്ച് അമ്മാനമാടിയോടിഅടുക്കുന്ന തിരമാലകളും, ആഴിപ്പരപ്പിന്‍റെ അഗാത ആഴങ്ങളും മറ്റ് ബഹുവർണ്ണകാഴ്ചകളും മറ്റും, മയക്കുമരുന്നുകൾ മനസ്സിൽ പതിപ്പിക്കുന്ന ആതേ പ്രതീതിയിൽ വിടർത്തിക്കാണിക്കുന്നതു പോലെയും ആവാം. എന്നുവച്ചാൽ പൊള്ളയായ വെറും വാക്കുകൾ.
ഇവയൊന്നുമല്ലാത്ത മറ്റൊരു കാര്യവുമാവാം വാസ്തവം. അതായത് ഈ വാക്കുകൾ ഭൗതിക യാഥാർത്ഥ്യത്തിന്‍റെ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിന്‍റെ ഡിസൈൻവ്യൂവിലേക്കുള്ള ഒരു എത്തിനോട്ടം, വെറും നിസ്സാരനായ മനുഷ്യന് നൽകാൻ ഉപയോഗിച്ച രൂപകകഥാവിഷ്കാരം (allegorial statement) ആയേക്കാം ഈ വാക്കുകൾ. എന്നാൽ ഇത് ശരിയാണ് എങ്കിൽ, ഈ കാര്യത്തിൽ യാതോരു നമ്പൂതിരിക്കും വ്യക്തമായ വിവരം ഉണ്ട് എന്ന് തോന്നുന്നില്ലതന്നെ.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കപ്പെടുമ്പോൾ, അന്നുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്തായിരുന്നിരിക്കാം എന്ന് അറിയില്ല. എന്നാൽ ശ്രദ്ധിക്കേണ്ടത്, സമൂഹികാന്തരീക്ഷത്തിൽ നിറഞ്ഞുതുളുമ്പിനിൽക്കുന്ന ഫ്യൂഡൽ ഭാഷാ കോഡുകളുടെ പിടിവലികളിൽനിന്നും ആരേയും ഈ വിധ പ്രവർത്തനങ്ങൾ വിടുവിക്കും എന്ന് തോന്നുന്നില്ല എന്നതാണ്.
എന്നാൽ സന്യാസത്തിന്‍റെ മേഖല വേറെയാണ്. അതിൽ കയറി അതിനോട് മത്സരിക്കാൻ pristine-Englishന് ആവില്ലതന്നെ.
എന്നാൽ pristine-English പ്രവർത്തിക്കുന്ന മേഖലയിൽ സന്യാസത്തിനും കയറിവന്ന്, pristine-Englishന് ചെയ്തെടുക്കാൻ ആവുന്ന മനുഷ്യവ്യക്തിത്വ വികസനവും പരിവർത്തനവും ആവും എന്നും തോന്നുന്നില്ല.
ദക്ഷിണേഷ്യയുടെ ചിലഭാഗങ്ങളിൽ ബൃട്ടിഷ്-ഇന്ത്യയെന്ന തികച്ചും ആശ്ചര്യകരമായ ഒരു രാഷ്ട്രം വളർന്നുവന്നപ്പോൾ, അതിൽ വളരെ വ്യക്തമായി കാണപ്പെട്ടിരുന്ന പോസിറ്റിവ് ആയ കാര്യങ്ങളോട് മത്സരിക്കാനും, അവയേക്കാൾ കഴിവും ആഴവും പാരമ്പര്യമഹിമയും പൗരാണികതയും ഉണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് പലവിധ ഹൈന്ദവ (ബ്രാഹ്മണമത) പ്രസ്ഥാനങ്ങളും ബൃട്ടിഷ്-ഇന്ത്യയിലും അതിന് ചുറ്റുമുള്ള സ്വതന്ത്ര രാജ്യങ്ങളിലും, ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ചുപൊന്തിവന്ന വെള്ളകുമിളുകൾ കണക്കെ, മുളച്ചുപൊന്തിവന്നിരുന്നു.
വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും ആശ്ചര്യസ്തബ്ദരായിരുന്നിരിക്കാം. അവരുടെ കൈവശം ഉള്ള വെറും 26 ലിപികൾ ഉള്ള a,b,c,d അക്ഷരമാലയും ക്ളാസിക്കൽ സാഹിത്യരചനകളും ഭൗതിക ശാസ്ത്രവിവരങ്ങളും മറ്റും ദക്ഷിണേഷ്യയിലെ പാരമ്പര്യമഹിമയോട് താരതമ്യം ചെയ്യുമ്പോൾ വെറും നിസ്സാരം എന്ന് വളരെ വ്യക്തം തന്നെ.
വാക്കുൾക്ക് ഭാവനയിൽ മാത്രമല്ല, മറിച്ച് അദൃശ്യകണ്ണികൾ ഉപോയോഗിച്ച് സാമൂഹിക യാഥാർത്ഥ്യത്തിൽ പോലും വൻ ഏറ്റക്കുറിച്ചിലുകൾ നടത്താൻ ആവും എന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഒരു പുതുമയാർന്ന അനുഭവം തന്നെയായിരുന്നിരിക്കാം.
പോരാത്തതിന് അവരുടെ ലിപികളിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ക ക്കാ കീ, ക്കീ കു ക്കൂ കെ ക്കേ കൗ കം കഃ എന്നെല്ലാം പോലുള്ള അസാധ്യമായ acrobatic സവിശേഷതകൾ! വ്യക്തിയേയു വ്യക്തിത്വത്തേയും ഉരുട്ടിമറിക്കാനും വലിച്ചു നീട്ടാനും അടിച്ച് പരത്താനും ആവുന്ന തികച്ചും വിസ്മയകരമായ കഴിവുകൾ ഉള്ള ഭാഷകൾ. അവയുടെ പഴമയുടെ ആഴങ്ങളിൽ എന്തെല്ലാം അത്ഭുത വിഭവങ്ങൾ കണ്ടേക്കാം!
എന്നാൽ മറ്റൊരു യാഥാർത്ഥ്യം ഇതിനെല്ലാം വിപരീതമായും നിലനിൽക്കുന്നുണ്ടായിരുന്നു. സംസ്കൃതത്തിനും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ധർമ്മശാസ്ത്രങ്ങൾക്കും ധർമ്മനീതികൾക്കും വേദസാഹിത്യങ്ങൾക്കും മറ്റും ഈ ഉപദ്വീപിലോ മറ്റെവിടെയെങ്കിലുമോ സാമൂഹിക ആശയവിനിമയത്തിൽ സമത്വാധിഷ്ടിഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആയതായി എവിടേയും ഒരു തെളിവും കാണുന്നില്ല. മറിച്ച്, വ്യക്തികളും ആൾക്കൂട്ടങ്ങളും ഏതാണ്ട് കാ ക്കാ കീ ക്കീ കൂ ക്കൂ കേ ക്കേ എന്ന രീതിയിൽതന്നെ കലങ്ങിമറിഞ്ഞും, വലിഞ്ഞ് തിരിഞ്ഞും, തമ്മിൽത്തമ്മിൽ കുടുക്കിപ്പിടിച്ചും തന്നെയാണ് നിലനിന്നിരുന്നത്.
ഈ ജനത്തിലെ ഓരോ വ്യക്തിയിലും ഇങ്ഗ്ളിഷ് പടർന്നപ്പോഴാണ്, അവരിലേയും അവരുടെ സമൂഹത്തിലേയും ഈ കാ ക്കാ കീ, ക്കീ ഭാവങ്ങൾ തന്നെ മാഞ്ഞുതുടങ്ങിയത്.
ഈ വിധ കാ ക്കാ കീ, ക്കീ കു ക്കൂ കേ ക്കേ അന്തരീക്ഷത്തിന്‍റെ ഒച്ചപ്പാടുകളിൽനിന്നും കുറച്ച് അകലെ പോയി തപസ്സനുഷ്ഠിക്കുന്നത് നല്ലതുതന്നെ. വനാന്തരീക്ഷം ഈ വിധ തപസ്സിന് ഉത്തമമായതാവാം. കാരണം, ധ്യാനത്തിന് ഏറ്റവും ഉത്തമമായ സ്ഥാനം, വാക്കുകൾ മനസ്സിനേയും വികാരത്തേയും അന്തസ്സിനേയും നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും എന്നുമാത്രമല്ല, മുകളിലോട്ടും താഴോട്ടേക്കും പോലും ഇട്ട് ആട്ടിക്കൊണ്ടിരിക്കാത്ത ഇടമാണ്.
ഈ കലിയുഗത്തിൽ ദക്ഷിണേഷ്യയിൽ അര്ത്ഥകകാമ താല്പര്യങ്ങളടെ സ്വാധീനങ്ങൾക്ക് പിടികൊടുക്കാത്ത ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിനോട് ഒട്ടിനിൽക്കാൻ താൽപ്പര്യപ്പട്ട ഒരു ഉദ്യോഗസ്ഥപ്രസ്ഥാനത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് സൃഷ്ടിക്കാൻ പറ്റിയിരുന്നു.
ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ സവിശേഷതകളും ഒഴിവാക്കപ്പെടുമോ!
17
Posted: Fri Oct 13, 2023 4:43 pm
posted by VED
17 #. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും വെട്ടിത്തിളങ്ങുന്നവയും
ബ്രാഹ്മണ പാരമ്പര്യങ്ങളിലെ ഷോഡശക്രിയകളിൽ അടുത്തത് അന്ത്യേഷ്ടി ആണ്. ഇത് മരണാനന്തര കർമ്മങ്ങളുടെ കാര്യമാണ്.
ഇത് വ്യക്തി മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ടുന്ന ആചാരവിധിപ്രകാരമുള്ള കാര്യങ്ങൾ ആണ്.
ഓർക്കുക, ഇതും ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന വേദകാലത്തിലെ ഏതോ ജനക്കൂട്ടത്തിന്‍റെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട ആചാരമര്യാദകൾ ആണ്. അല്ലാതെ 1900ന് ശേഷം ഹിന്ദുക്കളായി രൂപാന്തരപ്പെട്ട ഈ ഉപദ്വീപിന്‍റെ പലദിക്കിലും ഉള്ള മറ്റ് ജനക്കൂട്ടങ്ങളുടെ പാരമ്പര്യങ്ങളിൽ വരുന്ന കാര്യം അല്ല.
എന്നാൽ പ്രാചീന കാലങ്ങളിൽ എല്ലാ ജനക്കൂട്ടങ്ങൾക്കും അവരുടേതായ മരണാനന്തര കർമ്മങ്ങൾ നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ദക്ഷിണേഷ്യയിലേക്ക് ലോകത്തിന്‍റെ പലദിക്കുകളിൽനിന്നും പല ജനക്കൂട്ടങ്ങളിലെ അംഗങ്ങൾ കഴിഞ്ഞുപോയ പലപല നൂറ്റാണ്ടുകളിൽ കയറിവന്ന് ഇവിടുള്ള സാമൂഹിക ഘടനയിൽ ബ്രാഹ്മണർക്ക് കീഴിലായി പല വ്യത്യസ്ത ഉയരങ്ങളിൽ പെട്ടുപോയിരുന്നു. അവരിൽ മിക്കവരും അവരവരുടെ പാരമ്പര്യത്തിൽ ഉള്ള ആദ്ധ്യാത്മിക ആചാരങ്ങളും മരണാനന്തര ചടങ്ങുകളും നിലനിർത്താൻ ശ്രമിച്ചിരുന്നിരിക്കാം.
ഈ വിധ കാര്യങ്ങൾ, അവരുടെ മുകളിലുള്ള ജനക്കൂട്ടങ്ങൾ അവർക്ക് അനുവദിച്ചിട്ടുള്ള സാമൂഹിക അതിരുകൾക്കുള്ളിൽ നിന്നുംകൊണ്ടും, ആ വിധ പരിധികളിൽ പരിമിതപ്പെടുത്തിയും, ഈ വിധ കീഴ്ജനങ്ങൾ നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് കൊണ്ടുവന്നിരുന്നു. അവയെല്ലാം അവരവരുടെ യഥാർത്ഥ പ്രാദേശിക പ്രദേശങ്ങളിൽ ഏതു വിധമായിരുന്നിരിക്കാം എന്ന് പറയാൻ ഇന്ന് ആവില്ല.
എന്നാൽ ദക്ഷിണേഷ്യയിലെ സാമൂഹിക അന്തരീക്ഷത്തിൽ വെറും അടിമജനമായി മാറി നൂറ്റാണ്ടുകൾ കഴിഞ്ഞുവരുമ്പോൾ അവരുടെയെല്ലാം ആദ്ധ്യാത്മിക പാരമ്പര്യങ്ങൾക്ക് പലവിധത്തിലും വെറങ്ങലിച്ചതും പ്രാകൃതമായുതുമായ രൂപം വന്നുചേർന്നിട്ടുണ്ടാവാം. കാരണം, ഫ്യൂഡൽ ഭാഷകൾ അവരെ തമർത്തുമ്പോൾ, അവർ തമ്മിൽത്തമ്മിൽ തമർത്തുകയും ചെയ്യും. ഇതോടൊപ്പം അവരുടെ ജീവിത നിലവാരങ്ങളും ആചാരങ്ങളും വെറങ്ങലിച്ചും നിൽക്കും.
അവരുടെ പാരമ്പര്യത്തിലെ പലവിധ ആചാരമൈര്യാദകളുടെ ശ്രേഷ്ഠമായ ആന്തരികോദ്ധേശംതന്നെ മനസ്സിൽനിന്നും മാഞ്ഞുപോയിട്ടുണ്ടാവാം.
Rev. Samuel Mateer എഴുതിയ Native Life in Travancore എന്ന ഗ്രന്ഥത്തിൽ പുലയരുടെ മരണാനന്തര ചടങ്ങുകൾവരെ വ്യക്തമായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. അവർ ദൈവത്തെ ഉദയതമ്പുരാൻ എന്നാണ് ഈ വിധ ചടങ്ങുകളിൽ സംബോധന ചെയ്യുന്നതായി കാണുന്നത്. പിതാവ് മരിച്ചാൽ മക്കൾ വിലപിക്കുന്നതും, അവർക്കുണ്ടായ നഷ്ടബോധവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജനത്തിനെ അക്കാലങ്ങളിൽ വെറും അർദ്ധമൃഗങ്ങളായി ഹൈന്ദവരോ അതുമല്ലെങ്കിൽ സുറിയാനി ക്രിസ്ത്യാനികളോ ആയ ഭൂജന്മികുടുംബങ്ങൾ കരുതിയിരുന്നു എന്നും മനസ്സിലാക്കേണ്ടതാണ്.
ഈ ആൾകൂട്ടത്തിനും മരിച്ച ആളുടെ ആത്മാവിനെക്കുറിച്ചും മരണാനന്തര കർമ്മങ്ങളെക്കുറിച്ചും അവ ചെയ്യാതിരുന്നലുള്ള പ്രശ്നങ്ങളെക്കുറിച്ചു അവബോധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. മരിച്ച ആളിന്‍റെ വായിൽ വായ്ക്കരി (അരി) (അതുമല്ലാ, കൈവശം നാണയമുള്ളവർ അത്) ഇട്ടുകൊടുക്കും. കുഴിച്ചിടുമ്പോൾ അവരിലെ പൂജാരിവ്യക്തി പ്രാർത്ഥനയും മന്ത്രങ്ങളുംചൊല്ലും.
ചാണകം, വെളിച്ചെണ്ണ, ശുഭ്രവസ്ത്രം (വെള്ളത്തുണി), അണിഞ്ഞിരുന്ന ആഭരണങ്ങൾ, അൽപം നെല്ല്, അരി, മഞ്ഞൽപൊടി, ഗോതമ്പുപൊടി, കള്ള്, ചാരായം, വെറ്റില, വാഴയില തുടങ്ങിയവ ഈ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുകാണുന്നു.
ഏഴാം നാളിൽ, കൊക്കര കുലുക്കി ശബ്ദം സൃഷ്ടിച്ചും ശംഖുനാദം മുഴക്കിയും, പൂജാരിവ്യക്തി ആത്മാവിനെ (ചാവ്) ഒരു വിഗ്രഹത്തിലേക്ക് ആവഹിച്ചെടുത്ത്, തുണിയിൽ പൊതിയും. അങ്ങിനെ പലതും.
സ്വന്തം കൂരയ്ക്ക് ചുറ്റും സ്ഥലമുണ്ടെങ്കിൽ അവിടെ, അതില്ലായെങ്കിൽ അടിമയുടമയുടെ ഭൂസ്വത്തിന്‍റെ ഏതെങ്കിലും ആളൊഴിഞ്ഞ ഇടത്ത്, മൃതശരീരം കുഴിച്ചിടും. പുലയനെ കുഴിച്ചിട്ടാൽ, ആ സ്ഥലവും നികൃഷ്ടമാകും എന്നത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഉണ്ട്. പുലയൻ ചാവുകയാണ് ചെയ്യുന്നത്. മരിക്കുക അല്ല ചെയ്യുന്നത്, എന്നത് വ്യക്തമായും മനസ്സിലാക്കേണം. ദുഷ്ടഭാഷയിൽ കാര്യങ്ങൾ ആ വിധമാണ്.
ഈ പുലയർ ജനം വെറും കന്നുകാലികളെപ്പോലെ നൂറ്റാണ്ടുകളോളും ജീവിച്ചിരുന്നപ്പോഴും, അവരുടെ പാരമ്പര്യങ്ങളിൽ ഉള്ള ചിലകാര്യങ്ങളുടെ നേരിയ കണ്ണികൾ ഈ വിധം ചാവടിയന്തിരങ്ങളിലൂടെ നിലനിർത്തപ്പെട്ടിരിക്കാം. എന്നാൽ ഈ ജനം അവരുടെ പഴമയിലെ യഥാർത്ഥ ജന്മനാടിൽ പൂർണ്ണമായ സാമൂഹിക സ്വാതന്ത്ര്യത്തിൽ ജീവിക്കുമ്പോൾ അവരിൽ നിലനിന്നിരുന്ന വ്യക്തിത്വം ഏതു വിധമായിരുന്നിരിക്കാം എന്ന് ഇപ്പോൾ കണ്ടെത്താൻ പ്രയാസം തന്നെയാണ്.
ഇവരും രക്ഷപ്പെട്ടുതുടങ്ങിയത് ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് പതാക ഉയർന്നപ്പോൾ ആണ്.
ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ എഴുതുന്നില്ല.
എന്നാൽ, പറയേണ്ടത്, പുലയരും ഇന്ന് ഹിന്ദുക്കളാണ് എന്നതാണ്.
ഷോഡശക്രിയകളിലുള്ള അന്ത്യേഷ്ടി എന്ന കർമ്മം ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ വരുന്ന കാര്യമാണ്. ബ്രാഹ്മണർ സാമൂഹിക ഉന്നതങ്ങളിൽ നിന്നിരുന്നതുകൊണ്ട് അവർക്ക് ഫ്യൂഡൽ ഭാഷകളുടെ അടിച്ചമർത്തൽ അനുഭവപ്പെട്ടിരിക്കില്ല. അതിനാൽതന്നെ അവരുടെ പാരമ്പര്യങ്ങളിൽ ചതവും അമർത്തലും വെട്ടിമുറിക്കലും വെറങ്ങലിക്കപ്പെടലും വൃത്തികേടാക്കപ്പെടലും അനിഷ്ടകാര്യങ്ങളുടെ സാന്നിദ്ധ്യവും സംഭവിക്കാനുള്ള സാധ്യത കുറവായിരുന്നു, ഏതാണ്ട് 1900വരെ.
നമ്പൂതിരി വ്യക്തി മരണപ്പെട്ടാൽ ശരീരം ശവമായിമാറി എന്ന് മനസ്സിലാക്കപ്പെടുന്നു. ദർഭപ്പുല്ല് തെക്കോട്ട് മുനയായി വിരിച്ച് അതിന്മേൽ മൃതശരീരം കിടത്തുന്നു. വായും കണ്ണുകളും അടച്ചുവെക്കുന്നു. കാൽപെരുവിരലുകൾ ചേർത്തുകെട്ടിവെയ്ക്കുന്നു. കൈകൾ നെഞ്ചിൽ വെച്ച് കൈയുടെ പെരുവിരലുകൾ കൂട്ടിക്കെട്ടിയിടുന്നു. പാദവും മുഖവും മറയ്ക്കാതെ ശുഭ്രവസ്ത്രംകൊണ്ട് പുതയ്ക്കുന്നു. തലയുടെ ഭാഗത്ത് എള്ളെണ്ണ ഒഴിച്ച് നിലവിളക്ക് കത്തിച്ചുവെക്കുന്നു.
ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരയ്ക്കുന്നു. ഇവിടെ സൂചിപ്പിച്ച അക്ഷതം എന്നത് പൊട്ടുകയോ പൊടിയുകയോ ചെയ്തിട്ടില്ലാത്ത ഉണക്കലരിയാണ് എന്ന് കാണുന്നു.
സാമ്പ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചും കൊണ്ടിരിക്കേണം. ഇവിടെ സൂചിപ്പിച്ച അഷ്ടഗന്ധം എന്നത് അകിൽ, കുന്തിരിക്കം, മാഞ്ചി, ഗുൽഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം എന്നിവ ഒരു മൺചട്ടിയിൽ മിസൃതപ്പെടുത്തി, പുകയ്ക്കുമ്പോൾ വരുന്ന പുകയാണ് എന്നും മനസ്സിലാക്കുന്നു. ഇത്രയും കാര്യങ്ങൾ പൊതുവായി എഴുതികാണപ്പെടുന്ന കാര്യങ്ങൾ ആണ്.
ദക്ഷിണാഗ്നി ഗാര്ഹ പത്യാഗ്നി ആവഹനീയാഗ്നി സഭ്യാഗ്നി ആവസ്ഥ്യാഗ്നി തുടങ്ങിയ വാക്കുകൾ ശ്രദ്ധിക്കുക. ഇവ ബ്രാഹ്മണ യാഗങ്ങളുമായി ബന്ധപ്പെട്ട കാര്യം ആണ്. ഇവയ്ക്ക് മൊത്തമായുള്ള പൊതു വാക്ക് പഞ്ചാഗ്നി എന്നാണ്. ഇവയെക്കുറിച്ച് ഇവിടെ എഴുതുന്നില്ല. എന്നാൽ, യാഗങ്ങൾ ചെയ്ത് ഈ വിധ ആഗ്നികളെ സംരക്ഷിക്കുന്നവർ അവസാനമായി ചെയ്യേണ്ടുന്ന യാഗമാണ് അന്ത്യേഷ്ടി എന്ന് കാണുകയുണ്ടായി.
എന്നുവച്ചാൽ അന്ത്യേഷ്ടി എന്നത് ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ ഉള്ള കാര്യമാണ്. വേദവിധിപ്രകാരമുള്ള ശവദാഹമാണ് അന്ത്യേഷ്ടി എന്നു പറയാം.
ബ്രാഹ്മണരുടെ അന്ത്യേഷ്ടി നിർവ്വഹണക്രമം ആശ്വാലായന ഗൃഹ്യസൂത്രത്തിൽ വിവരിക്കുന്നുണ്ട് എന്ന് പറഞ്ഞുകാണുന്നു. ആശ്വാലായന എന്നത് ഋഗ്വേദത്തിന്‍റെ ഒരു ശാഖയാണ് എന്ന് കാണുന്നു. അപ്പോൾ ആശ്വാലായന ഗൃഹ്യസൂത്രം എന്നത് ഋഗ്വേദത്തിന്‍റെ ഒരു വ്യാഖ്യാനം ആയിരിക്കാം എന്നും തോന്നുന്നു. കൃത്യമായി അറിയില്ല.
ആശ്വാലായന ഗൃഹ്യസൂത്രത്തിന്‍റെ നാലാം അദ്ധ്യായത്തിൽ ഒന്നുമുതൽ നാലുവരെയുള്ള ഖണ്ഡങ്ങളിൽ ബ്രാഹ്മണ ശവദാഹ കർമ്മങ്ങൾ വിവരിക്കുന്നുണ്ട്.
ഇതും പലരീതിയിലും സാമൂഹികമായി തമർന്നുകിടക്കുന്ന പുലയരുടേതുപോലുള്ള പ്രാകൃതത്വം ഉള്ള കാര്യമാണ് എന്ന് തോന്നാമെങ്കിലും, കാര്യങ്ങൾക്ക് വ്യക്തമായും വ്യത്യാസം ഉണ്ട്. പുലയരുടേത്, ഫ്യൂഡൽ ഭാഷകളിൽ തമർന്നു നിൽക്കുന്നവരുടെ ആചാരമര്യാദകൾ ആണ്.
ബ്രാഹ്മണരുടേത് ഭാഷാകോഡുകളിൽ വിളങ്ങിനിൽക്കുന്നവരുടേത് ആണ്.
പുലയർക്ക് വെറും തീയെന്നത് ബ്രാഹ്മണർക്ക് തീ മാത്രമല്ല, മറിച്ച് അത് അഗ്നിയും കൂടിയാണ്. മാത്രവുമല്ല മരണാനന്തര ചടങ്ങുകളിൽ അത് വ്യത്യസ്ത ദിശകളിൽ നിന്നും ജ്വലിക്കുന്ന ദക്ഷിണാഗ്നി, ഗാര്ഹ പത്യാഗ്നി, ആവഹനീയാഗ്നി എന്നിവയും ആണ്. ഇതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
ബ്രാഹ്മണനെ കുഴിച്ചിടുന്ന സ്ഥലത്തിന് വേണ്ടുന്ന സവിശേഷതകളും കുഴിയുടെ നീളവും താഴ്ച്ചയും ദിശയും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വശത്തും സ്വതന്ത്രമായിരിക്കേണം ശ്മശാന ഭൂമി (മൃതശരീരം ദഹിപ്പിക്കുന്ന ഇടം). അവിടം ഔഷധ ചെടികൾക്ക് വളക്കൂറുള്ള സ്ഥലമായിരിക്കേണം. വെള്ളത്തിന് എല്ലാ ദിക്കുകളിലേക്കും ഒഴുകാൻ സൗകര്യമുള്ള സ്ഥലമായിരിക്കേണം അവിടം.
ധാരാളം ദർഭപ്പുല്ലും വെണ്ണയും ഇവിടെ വച്ചിരിക്കേണം. പിന്നീട് മരിച്ച ആളുടെ മൃതശരീരം വഹിച്ചുകൊണ്ട് ബന്ധുജനം വരും. അവർ ആ ആളുടെ പൂജാ പാത്രങ്ങളും ഇതോടൊപ്പം കൊണ്ടുവരും. പൂണൂൽ ധരിച്ചു കൊണ്ടും മുടിക്കെട്ടുകൾ അഴിച്ചിട്ടും മറ്റ് ബന്ധുജനങ്ങൾ പിന്നാലെ വരും. ഇവരിൽ പ്രായമായവർ മുന്നിലും പ്രായം കുറഞ്ഞവർ പിന്നിലുമായാണ് വരിക.
അന്ത്യകർമ്മങ്ങൾ ചെയ്യുന്ന ആൾ കുഴിക്ക് ചുറ്റുമായി, തന്‍റെ ഇടതുവശം കുഴിയെ അഭിമുഖീകരിച്ചുകൊണ്ട്, മൂന്ന് പ്രാവശ്യം വെള്ളം തളിച്ചുകൊണ്ട് പ്രദക്ഷിണംവെക്കും.
തെക്ക്-കിഴക്കായി അയാൾ ആവഹനീയാഗ്നിയും വടക്ക്-പടിഞ്ഞാറായി ഗാര്ഹ്പത്യാഗ്നിയും തെക്ക് പടിഞ്ഞാറായി ദക്ഷിണാഗ്നിയും സ്ഥാപിക്കും. ഇതോടൊപ്പമെല്ലാം സംസ്കൃത മന്ത്രവാക്കുകൾ ഉരുവിടുന്നുമുണ്ടാകും.
പിന്നങ്ങോട്ട് പലവിധ ക്രീയകളും ഉണ്ട്. വായനക്കാരൻ ശ്രദ്ധിക്കേണ്ടത്, ഓരോ ക്രീയയുമായി ബന്ധപ്പെട്ട് വൻ ആകർഷകത്വം ഉള്ള സംസ്കൃതവാക്കുകളും ഉണ്ട് എന്നതാണ്.
ഇതോടുകൂടി ഷോഡശക്രിയകളെക്കുറിച്ചുള്ള എഴുത്ത് ഉപസംഹരിക്കുകയാണ്.
ഷോഡശക്രിയകൾ ബ്രാഹ്മണ പാരമ്പര്യത്തിൽ വരുന്ന കാര്യമാണ്. എന്നാൽ ഇവ യഥാർത്ഥത്തിൽ ഇന്നുള്ള ബ്രാഹ്മണരുടെ പാരമ്പര്യ സ്വത്താണോ എന്ന് തീർത്തുപറയാൻ ആവുമോ എന്ന് അറിയില്ല.
ഇവ ഏതോ വിധേനെ ബ്രാഹ്മണരുടെ കൈവശം വന്നുചേർന്നതുമാവാം. എന്നാൽ, അങ്ങിനെയാകണം എന്നുമില്ല. പക്ഷെ ഏതാണ്ട് രണ്ട് മൂന്ന് ആയിരം വർഷങ്ങൾക്കും അപ്പുറത്തുള്ള കാര്യമല്ലെ വേദങ്ങളും മറ്റും?
ഇവ ഇന്ന് മറ്റ് ജനങ്ങൾ കൈവശപ്പെടുത്തുകയും അവ ഉപയോഗിച്ചും തുടങ്ങിയാൽ തെറ്റുണ്ടോ എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.
ഇങ്ഗ്ളിഷ് എന്നത് ഇങ്ഗ്ളണ്ടിലെ പാരമ്പര്യ ജനതയുടെ ഭാഷയാണ്. ഈ ഭാഷ ഇന്ന് പലരും പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവർ ഇങ്ഗ്ളിഷുകാരല്ല. അവർക്ക് ഈ ഭാഷ പലവിധ ഗുണവും നൽകുന്നുണ്ട് താനും.
അതേ പോലൊക്കെത്തന്നെ ബ്രാഹ്മണ പാരമ്പര്യങ്ങളും മറ്റ് ജനങ്ങൾക്ക് കൈവശപ്പെടുത്തിക്കൂടേ എന്നൊരു ചിന്തമനസ്സിൽ കയറിവരുന്നുണ്ട്. എന്നാൽ ഇതും ചെറുതായെങ്കിലും സങ്കീർണ്ണമായ കണ്ണികൾ ഉള്ള ഒരു കാര്യമാണ്.
18
Posted: Fri Oct 13, 2023 4:47 pm
posted by VED
18 #. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ പദാവലിയും
നമ്പൂതിരിമാർ എന്നുള്ളത് മലബാറിലേയും Cochinനിലേയും Travancoreറിലേയും പ്രാദേശിക ബ്രാഹ്മണരാണ് എന്നാണ് മനസ്സിലാക്കുന്നത്. ഈ മൂന്ന് പ്രദേശങ്ങളിലും സാമൂഹിക മുകൽത്തട്ടിൽ ഈ കൂട്ടരുടെ ശക്തമായ സന്നിദ്ധ്യം ഉണ്ടായിരുന്നത് കൊണ്ടാവാം, ഈ മൂന്ന് പ്രദേശങ്ങളും തമ്മിൽ ചരിത്രപരമായതും സാമൂഹികമായുതുമായ ഒരു ബന്ധം ഉണ്ട് എന്ന് തോന്നാൻ കാരണം.
ഇവർക്ക് കീഴിൽ വരുന്ന ജനങ്ങൾ, ഈ മൂന്ന് പ്രദേശങ്ങളിലും വ്യത്യസ്തർ തന്നെയായരുന്നിരിക്കാം. നമ്പൂതിരിമാർ ഈ മൂന്ന് പ്രദേശങ്ങളിലും ഒരേ പോലുള്ള വ്യത്യസ്ത നിലവാരങ്ങളിൽ കീഴിൽവന്നവരെ ഘടനപ്പെടുത്തിയിരുന്നിരിക്കാം.
നമ്പൂതിരിമാരിൽ പെടാത്ത ബ്രാഹ്മണരും ഈ മൂന്ന് പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. ഇവരെക്കുറിച്ചെല്ലാം ഇവിടെ എഴുതിച്ചേർക്കാൻ പോയാൽ, മലകളിൽനിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളം ചുഴിയിൽ പെട്ട് വട്ടം കറങ്ങുന്നതുമാതിരിയായിപ്പോകും ഈ എഴുത്ത്. അതിനാൽത്തനെ എഴുത്ത് മുന്നോട്ട് തന്നെ കൊണ്ടുപോകുയാണ്.
ബ്രാഹ്മണർ എന്നവർ ഈ ഉപദ്വീപിൽ കാലാകാലങ്ങളായി വേദഗ്രന്ഥങ്ങളിലും മറ്റും നിർദ്ദേശിക്കുന്ന പലവിധ ആചാരങ്ങളും ചര്യകളും നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് കൊണ്ടുവന്നിട്ടുള്ളവർ ആണ്. അങ്ങിനെ നോക്കിയാൽ ഇവർ വേദകാലത്തിലെ ആദ്ധ്യാത്മിക വിഭാഗം ജനങ്ങളുടെ പാരമ്പര്യത്തിൽ പെട്ടവർ ആണ്. എന്നാൽ ഈവിധമൊരു ചിന്താഗതിയിൽ ഉള്ള പ്രശ്നം വേദകാല സാഹിത്യങ്ങളേയും മന്ത്രങ്ങളേയും അതുമായിബന്ധപ്പെട്ട് ഉണ്ടായിരുന്നിരിക്കാവുന്ന നിഗൂഢ വിജ്ഞാനങ്ങളുടേയും സാങ്കേതികതകൾ ഇവരിൽ ഇന്ന് എന്തെങ്കിലും ഉണ്ട് എന്ന് കേട്ടറിവില്ല എന്നുള്ളതാണ്.
ഇവർ വേദങ്ങളും മറ്റ് ആദ്ധ്യാത്മിക സാഹിത്യങ്ങളും മറ്റും പഠിക്കുകയും അതുമായി ബന്ധപ്പെട്ട അമ്പലങ്ങൾ പരിപാലിക്കുകയും നടത്തിപ്പു ചെയ്യുകയും മറ്റും, അനേകം നൂറ്റാണ്ടുകളിലൂടെ അതികഠിനമായ അർപ്പണബോധത്തോടും നിശ്ചയദാർഢ്യത്തോടും പ്രതിജ്ഞാബന്ധതയോടുകൂടി നടത്തിപ്പോന്നിരുന്നു. എന്നാൽ ഈവിധ കാര്യങ്ങൾ ചെയ്യാതിരിക്കാനും ഇവർക്ക് ആവില്ലായിരിക്കാം. കാരണം, സമൂഹം ഏതാണ്ട് ഇന്ത്യൻ പട്ടാളത്തിലേതു പോലുള്ള സാമൂഹിക ഘടനയിൽ ആയിരിക്കാം രൂപകൽപ്പന ചെയ്തിരിക്കപ്പെട്ടിട്ടുണ്ടാവുക.
പട്ടാളത്തിലെ കമ്മിഷണ്ട് ഓഫിസർമാർ വ്യക്തമായും അവരുടെ ഔന്നിത്യവും കാര്യക്ഷമതയും അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രതിജ്ഞാബന്ധതയും മറ്റും നിത്യവും നിരന്തരവും വ്യക്തമായി പ്രദർശിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതാണ്. അല്ലാതെ ഈ ഓഫിസർമാർ ഡ്യൂട്ടിയിലുള്ള ദിനങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് പലവിധ പട്ടാള ചിട്ടകളേയും നടപടിക്രമങ്ങളേയും നിർവ്വഹണം ചെയ്യാതെ, മടിയന്മാരായി കിടന്നുറങ്ങിയാൽ, പട്ടാള ഘടനയിൽ കീറലുകൾ സംഭവിക്കും.
അതിനാൽത്തന്നെ ഫ്യൂഡൽ ഭാഷകളിൽ രൂപകൽപ്പന ചെയ്തുണ്ടാക്കുന്ന സാമൂഹികാന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലെ സ്ഥാനം സുരക്ഷിതമാക്കിത്തന്നെ വേണ്ടിവരും ഇവർക്ക് ജീവിക്കാൻ. ബ്രാഹ്മണർ അതിരാവിലെ എഴുന്നേറ്റ് അവരുടെ ആദ്ധ്യാത്മിക കർത്തവ്യങ്ങൾ നിറവേറ്റിയേ മതിയാവൂ.
ഇനിയും പറയാനുള്ളത് ഈ ഉപഭൂഖണ്ഡത്തിൽ അങ്ങോളം ഇങ്ങോളം മിക്ക ജനങ്ങളിലും, തങ്ങൾ ബ്രാഹ്മണരാണെന്നോ അതുമല്ലെങ്കിൽ തങ്ങൾക്ക് ബ്രാഹ്മണ ബന്ധമുണ്ട് എന്നോ, തെളിയിക്കാനുള്ള ആഗ്രഹം ഒരുതരം അത്യാഗ്രഹമായി നിലനിന്നിരുന്നു എന്നതാണ്. അതിനാൽ തന്നെ പല ജനക്കൂട്ടങ്ങളും പലയിടത്തുവച്ചും ചരിത്രപരമായുള്ള സൗകര്യങ്ങൾ യാഥൃച്ഛികമായി കൈവന്നാൽ, പുതിയ ഒരു ദിക്കിലേക്ക് മാറി ബ്രാഹ്മണ മതത്തിലേക്ക് കയറിക്കൂടിയിട്ടും ഉണ്ടാവാം.
ഈ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു: Travancore രാജ്യത്തിലേക്ക് തമിഴ് പ്രദേശങ്ങളിൽനിന്നും കുടിയേറിവന്ന ബ്രാഹ്മണർക്ക് ശാസ്താവിനോടും ഭഗവതിയോടും ആരാധന അവരുടെ പാരമ്പര്യത്തിൽ ഇല്ലായിരുന്നു എന്ന്. തിരുവിതാംകൂറിൽ വച്ച് ഈ കാര്യം അവർ പ്രത്യേകമായി പഠിക്കേണ്ടിവന്നിരുന്നു. ഇവിടെ ഉദിച്ചുവരുന്ന സംശയം, ഈ രണ്ട് കൂട്ടരിൽ ആരാണ് യഥാർത്ഥ ബ്രാഹ്മണർ എന്നതാവാം.
ഇതിന്‍റെ മറ്റൊരു വശം, ഏതൊരു വ്യക്തിയും തന്‍റെ സംഘടിതമായ ആൾ ബലത്താൽ ഒരു പ്രദേശം കൈവശപ്പെടുത്തി, അവിടുള്ള രാജാവായി മാറിയാൽ ഉടനേ തന്നെ അവിടുള്ള ബ്രാഹ്മണരെ പ്രീതിപ്പെടുത്തി, തങ്ങൾ ക്ഷത്രിയരാണ് എന്ന് അവരെക്കൊണ്ട് സാക്ഷ്യപ്പെടുത്താൻ താൽപ്പര്യപ്പെടുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ രാജാക്കൾ അവർ പിടിച്ചെടുക്കുന്ന ഇടങ്ങളിൽ പലതിലും ബ്രാഹ്മണ ക്ഷേത്രങ്ങൾ പണിത് ബ്രാഹ്മണർക്ക് നൽകുമായിരുന്നു.
ഇത് രണ്ട് കൂട്ടർക്കും ഗുണമുള്ള കാര്യമായിരുന്നു. രാജാക്കൾക്ക് തങ്ങൾ ക്ഷത്രിയർ ആണ് എന്നും, ബ്രാഹ്മണർക്ക് തങ്ങൾ ബ്രാഹ്മണരാണ് എന്നുമുള്ള സാക്ഷ്യപ്പെടുത്തൽ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും നൽകും.
ഇത് ആ നാട്ടിലെ കീഴ്ജനത്തിൽ അവരോട് വൻ മതിപ്പും അനസുരണവും വരുത്തും എന്നും ഓർക്കുക.
ബ്രാഹ്മണരുടെ ആദ്ധ്യാത്മികതയിൽനിന്നും കീഴ്ജനത്തിനെ ബ്രാഹ്മണർ പൂർണ്ണമായും ഒഴിവാക്കില്ലായിരുന്നു. കാരണം, തങ്ങളുടെ ആദ്ധ്യാത്മകത കീഴ്ജനത്തിൽ കുറച്ചൊക്കെ അടിച്ചേൽപ്പിക്കാനോ മറ്റോ ആയാലെ കീഴ്ജനത്തിൽ ചാതുർവർണ്ണ്യം എന്ന ആശയം അവരുടെ മനസ്സിൽ രൂഢമൂലമാക്കാൻ പറ്റുള്ളു. ചാതുർവർണ്ണ്യം എന്നത് മനുഷ്യർ നാല് വർണ്ണങ്ങളിൽ അഥവാ ജാതിയിൽ പെട്ടവരാണ് എന്ന ആശയം ആണ്. ഈ ആശയത്തിന് ബലം നൽകണമെങ്കിൽ, ഈ നാലുകൂട്ടർക്കും കീഴിലായി ഒരു വൻകൂട്ടം ആളുകൾ വേറേയും ആവശ്യമാണ്.
എന്നാലേ ഏറ്റവും കീഴിലുള്ള ശൂദ്രർ അവരുടെ സ്ഥാനത്ത് നിൽകുകയുള്ളു. ഇന്നുള്ള പോലീസ് ശിപായിക്ക് കീഴിൽ അനേകം സാധാരണ ജനം ഉണ്ടെങ്കിലേ, പോലീസ് പ്രസ്ഥാനത്തിനോട് പോലീസ് ശിപായിമാർക്ക് കൂറും കടപ്പാടും അനുസരണവും ഉണ്ടാവുള്ളു, എന്നത് പറഞ്ഞതുമാതിരി.
എന്നാൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ ഉപദ്വീപിൽ, അവരുടെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ദേശങ്ങളിൽ സൃഷ്ടിച്ചെടുക്കുവാൻ ശ്രമിച്ച സാമൂഹിക ഘടനയുമായി ബന്ധപ്പെടുത്തി, ബ്രാഹ്മണ പാരമ്പര്യങ്ങളേയും ലക്ഷ്യങ്ങളേയും ഒന്ന് താരതമ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർക്ക് പാരമ്പര്യമായി അറിവുള്ള ഭാഷ ഇങ്ഗ്ളിഷ് ആണ്. അവർക്ക് സ്വമേധയാ ഭാവന ചെയ്യാനാവുന്ന സാമൂഹിക ഘടന ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾക്ക് സൃഷ്ടിക്കാൻ ആവുന്നവയാണ്.
അതേ സമയം ബ്രാഹ്മണ പക്ഷത്ത് ഉള്ളവർക്ക് സ്വമേധയാ രൂപകൽപ്പന ചെയ്യാനാവുന്ന സാമൂഹിക അന്തരീക്ഷം സംസ്കൃത്തിലേയും തമിഴിലേയും, പോരാത്തതിന് മറ്റ് പ്രാദേശിക ഭാഷകളിലേയും വാക്ക് കോഡുകൾ നൽകുന്ന പരിധികൾക്കും ചിട്ടകൾക്കും താക്കീതുകൾക്കും അനുസൃതമായുള്ളതായിരിക്കും. അങ്ങിനെ അല്ലാതെ ആവാൻ യാതോരു സാധ്യതയും ഇല്ലതന്നെ.
ഇങ്ഗ്ളിഷ് പക്ഷത്തിന്‍റെ കൈവശം ഉള്ളത് യഥാർത്ഥത്തിൽ അവരുടെ മൃദുലമായ ഭാഷയും അതിമാന്യമായ സംഭാഷണ രീതികുളും മറ്റുമാണ്.
അതേ സമയം ബ്രാഹ്മണ പക്ഷത്തിന് അവരുടെ ആചാരങ്ങൾക്കും ദിനചര്യകൾക്കും ധർമ്മശാസ്ത്രങ്ങൾക്കും പാടുള്ളതിനും പാടില്ലാത്തതിനും മാത്രമല്ല, മറിച്ച് അവർക്ക് മറ്റ് ആളുകളോടും ആൾക്കൂട്ടങ്ങളോടും ഉള്ള പലവിധ അറപ്പുകൾക്കും വരെ സംസ്കൃത പദാവലിയിൽനിന്നും മാണിക്കക്കല്ലുകൾ പോലെ തിളങ്ങുന്നതും വൻ വശ്യതയുള്ളതുമായ വാക്കുകളും പദപ്രയോഗങ്ങളും ഉണ്ട് എന്നതാണ് വാസ്തവം.
ഈ വിധ വാക്കുകൾ തമ്മിത്തമ്മിൽ അമ്മാനമാടിക്കാണിച്ച് കീഴ്ജനത്തിൽ വൻ അപകർഷതയും, ബ്രാഹ്മണരോട് വൻ ബഹുമാനവും, തങ്ങളുടെ കീഴിൽ പെട്ടുപോയവരോട് അറപ്പും ആണ്, ബ്രാഹ്മണർ വരുത്തുക. അല്ലാതെ കീഴിൽ പെട്ടുപോയവരെ ഉയർത്തനോ, അവർക്കും മനസ്സിൽ സ്വർണ്ണവാക്കുകൾ കൊണ്ട് ആദ്ധ്യാത്മിക രാഗമാലകൾ സൃഷ്ടിക്കുവാനുള്ള പഠിപ്പും വിവരവും അന്തസ്സം, നൽകാനും ബ്രാഹ്മണർ ശ്രമിക്കില്ലതന്നെ.
പോലീസ് ശിപായിക്ക് ഐപിഎസ്സുകാരൻ വൻ അന്തസ്സും അത്മാഭിമാനവും വിവരവും ഔന്നിത്യവും നൽകില്ലാ എന്നത് പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. കാരണം, ഈ വിധമുള്ള ഒരു ചിന്താഗതിതന്നെ വളർത്തുന്നത് ഫ്യൂഡൽ ഭാഷകളാണ്. കീഴ്ജനം എന്നതും വന്ദിക്കേണ്ടുന്ന ജനം എന്നതും ഉള്ള വ്യത്യാസം തന്നെ സൃഷ്ടിക്കുന്നത് ഈ വിധ ഭാഷകൾ ആണ്.
ഇവിടെ മനസ്സിലാക്കേണ്ടത്, ശ്രേഷ്ഠ ഭാഷയിൽ നമസ്ക്കാരം എന്ന് നിർവ്വചിക്കപ്പെടുന്ന വാക്കിന്‍റെ മറ്റേയറ്റത്ത് പലപ്പോഴും ഓച്ചാനിക്ക് എന്ന ഒരു വാക്കും ഒളിഞ്ഞുകിടപ്പുണ്ടാവും എന്നതാണ്. സമസ്ക്കാരം എന്ന് ഘോഷിക്കപ്പെടുന്ന വാക്കിന്‍റെ പിന്നിൽ ഈ വിധം ഒരു പൈശാചികത ഒളിഞ്ഞുകിടപ്പുണ്ട് എന്ന കാര്യം ഇന്നും ഇങ്ഗ്ളിഷുകാർക്ക് അറിവുണ്ടോ എന്ന് അറിയില്ല.
ബ്രാഹ്മണ പാരമ്പര്യങ്ങളിൽ നിന്നും പെറുക്കിയെടുത്ത ചില പദപ്രയോഗങ്ങൾ നോക്കുക.
ഈ വിധ സംഗതികളിൽ ഉള്ള മാണിക്കക്കല്ലുകൾ പോലുള്ള വാക്കുകളെ എണ്ണിയെടുത്തുകൊണ്ട് വൻ പ്രതിഭയുളള വല്ല കവിയും കവിതകൾ എഴുതുകയും അതേ മാനസികവൈഭവം ഉള്ള സംഗീതജ്ഞൻ ഈണവും നൽകി ഗാനമായി പാടിക്കേൾപ്പിച്ചാൽ, കേട്ടുനിൽക്കുന്നവർ തൊഴുതുനിന്നുപോയേക്കാം. എന്നാൽ സമൂഹത്തിൽ യാതോരു ഗുണമേന്മയുള്ള മാറ്റവും വന്നുചേരില്ലതന്നെ.
അതേ സമയം, ഈ വിധ മാസ്മരികത യാതൊന്നും ഇല്ലാത്ത ഗുണമേന്മയുള്ള പഴയകാല ഇങ്ഗ്ളിഷ് ഭാഷ സമൂഹത്തിൽ ഒഴുക്കിവിട്ടാൽ ആളും ആൾക്കൂട്ടവും മാറും. എന്നാൽ ആരും തന്നെ തൊഴുകൈയ്യുമായി മതിമറന്നും ഓച്ചാനിച്ചും നിൽക്കില്ലതന്നെ.
ഉപസംഹരിക്കുന്നതിന് മുൻപ് ഇതും കൂടി ഇവിടെ കൂട്ടിച്ചേർക്കുകയാണ്. മുകളിൽ എഴുതിയ പദപ്രയോഗങ്ങൾ ഇന്ന് ഹിന്ദുക്കൾ ആണ് തങ്ങൾ എന്ന് അവകാശപ്പെടുന്ന എല്ലാരുംതന്നെ തങ്ങളുടെ സ്വന്തം പാരമ്പര്യത്തിൽ കാണുന്നുണ്ട് എങ്കിലും ഇവ 1900വരെ ബ്രാഹ്മണരുടെ കൈവശമായിരുന്നു എന്നതാവാം വാസ്തവം. അവർ ഇവയെ ആർക്കും നൽകാതെ പൊതിക്കെട്ടിൽ പൊതിഞ്ഞു ഉയരത്തിൽവച്ചെങ്കിലും, മറ്റുള്ളവർ തക്കംകിട്ടിയപ്പോൾ ഇവയെ തട്ടിയെടുത്തു.
ഇനി നമ്പൂതിരിമാരെ വിട്ട് അവരേക്കാൾ താഴെവരുന്ന ജനങ്ങളിൽ ഓരോനിന്നേയും എടുത്ത് പരിശോധിക്കാം എന്ന് വിചാരിക്കുന്നു. അതിന് മുൻപായി അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ ജാതിവ്യവസ്ഥയെ കോഡ് ചെയ്തിട്ടുള്ളത് ഭൗതിക ലോകത്തിൽ ഏതുവിധത്തിൽ പ്രതിഫലിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഒരു കാര്യം പറയാം.
അതിനായി Malabar and Anjengoയിലെ ഏതാനും വാക്യങ്ങൾ ഇവിടെ ഉദ്ദരിക്കുകയാണ്.
Every man considers himself polluted by the touch of one of a lower caste ; and there are castes low in the social scale which mutually convey pollution to each other.
But in addition to this, at a certain point in the caste system, the taint is supposed to become so pronounced as actually to affect the atmosphere and carry pollution to persons, houses, and so on, within a radius of several yards from the person who is the centre of infection.
Based on this theory there is a recognised scale of distances at which members of each of the polluting castes must stand from a man of higher caste or his house, the distance increasing as we descend the social scale.
ആശയം:
കീഴ്ജാതിക്കാരനായ വ്യക്തി സ്പർശിച്ചാൽ തന്നിൽ ആന്തരീകമാലിന്യപ്പെടലും, അഴുക്കുപടരലും ദുഷിപ്പിക്കലും മറ്റും സംഭവിക്കും എന്ന് ഓരോ വ്യക്തിയും മനസ്സിലാക്കുന്നു.
സാമൂഹിക ഏണിപ്പടിയുടെ വളരെ താഴത്തിലുള്ള ഒരേ ഉയരത്തിലുള്ള പടിയിൽ നിൽക്കുന്ന ചില ജാതിക്കാർക്ക് തമ്മിൽത്തമ്മിൽ ഇതേ ഭാവവും അറപ്പും ഉള്ളതായും കാണപ്പെടുന്നുണ്ട്.
മാത്രവുമല്ല, സാമൂഹിക ബന്ധങ്ങളുടെ ചില പ്രത്യേക ഇടങ്ങളിൽ, കീഴ്ജാതിക്കാരൻ അവസരപ്പെടുത്തുന്ന ഈ ആന്തരീകമാലിന്യപ്പെടലും അഴുക്കുപടരലും ദുഷിപ്പിക്കലും ഒരു നിശ്ചത ദൂരംവരെ അന്തരീക്ഷത്തിലൂടെ പടരുകയും, ആ പ്രദേശത്ത് നിൽക്കുന്നതും വസിക്കുന്നതുമായ ആളുകളിലും വീടുകളിലും, പോരാത്തതിന് ആ പ്രത്യേക വൃത്തപരിധിക്കുള്ളിൽ ഉള്ള എല്ലാത്തിനേയും ഇത് ബാധിക്കും എന്നും വിശ്വസിക്കപ്പെടുന്നുണ്ടായിരുന്നു.
ഈ അറിവിന്‍റെ അടിസ്ഥാനത്തിൽ, ഉന്നത ജാതിക്കാരനായ വ്യക്തിയിൽ നിന്നും അതുമല്ലെങ്കിൽ ആ ആളുടെ വീട്ടിൽനിന്നും, ഒരു നിശ്ചിതമായ അകലത്തിന് അപ്പുറത്ത് മാത്രമേ കീഴ്ജാതിക്കാരനായ വ്യക്തി നിൽക്കാനും നടന്നുപോകാനും പാടുള്ളു. ഉന്നതനായ ആളുടെ നിലവാരത്തിൽനിന്നും കൂടുതൽ കൂടുതൽ സാമൂഹിക ആഴത്തിൽ ഉള്ളവർക്ക് കൂടുതൽകൂടുതൽ ദുരങ്ങളാണ് നിശ്ചയിക്കപ്പെട്ടിരുന്നത്.
END
ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ വെറും അന്ധവിശ്വാസമാണ് എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളെക്കുറിച്ചും, ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽ ഉള്ള അന്ത്രീന്ത്ര്യ സോഫ്ട്വേർ വേദിയേക്കുറിച്ചും, ജീവനും ജീവനുള്ള ശരീരത്തിനും മസ്തിഷ്ക പ്രവർത്തനത്തിനും പിന്നിൽ ഒരു അതീന്ത്ര്യസോഫ്ട്വേർ സംവിധാനം ഉണ്ട് എന്നും, പോരാത്തതിന് ഭാഷയെന്നതിന് പിന്നിലും ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാനം ഉണ്ട് എന്നും മനസ്സിലാക്കാൻ പറ്റുമെങ്കിൽ, ഈ അന്ധവിശ്വാസം എന്ന് തോന്നുന്ന കാര്യം വാസ്തവത്തിൽ ഒരു അന്ധവിശ്വാസം അല്ലായെന്ന് മനസ്സിലാക്കാൻ പറ്റിയേക്കാം.
കാരണം ഫ്യൂഡൽ ഭാഷയെന്നത് ഒരു ഭൗതിക യാഥാർത്ഥ്യം തന്നെയാണ്.
ഇനി നമ്പൂതിരിമാർക്ക് കീഴിൽവരുന്ന ജനക്കൂട്ടങ്ങളുടെ കാര്യത്തിലേക്ക് കടക്കുയാണ്.
തിരുവിതാംകൂറിൽ മലയാള ക്ഷത്രിയർ എന്ന ഒരു വിഭഗത്തെക്കുറിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്. ഇവർക്ക് മലബാറിൽ കാര്യമായ പ്രാതിനിധ്യം ഇല്ലായിരുന്നിരിക്കാം. എന്നാൽ ചെറിയ തോതിൽ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്. കോവിൽ തമ്പുരാൻ, രാജവംശക്കാർ അഥവാ തമ്പുരാന്മാർ, തമ്പാൻമാർ, തിരുമുൽപ്പാടുകൾ എന്നിവരാണ് ഈ മലയാള ക്ഷത്രിയരിലെ വിഭാഗങ്ങൾ. ഇവരോരുത്തരെക്കുറിച്ചും പലതും പറയാൻ ഉണ്ട് എങ്കിലും അതിലേക്കൊന്നും ഇപ്പോൾ ഈ എഴുത്ത് കടക്കുന്നില്ല.
മലബാർ സമൂഹത്തിലെ നമ്പൂതിരിമാരിലെ വിവിധ വിഭാഗങ്ങളിലെ കീഴിലോട്ടുള്ളവരിൽ ഇനി പറയാനുള്ളത് ഇളയത് എന്ന വിഭാഗത്തെക്കുറിച്ചാണ്.
'ഇളയത്' എന്ന വാക്കിന്‍റെ അർത്ഥംതന്നെ 'കുറഞ്ഞവയസ്സുള്ളവർ' എന്നാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ വാക്കിന്‍റെ ആന്തരികാർത്ഥം, ബ്രാഹ്മണരിൽ ഏറ്റവും കീഴിൽ വരുന്നവരാണ് ‘ഇളയത്’ വിഭാഗം എന്നതാകാം. ഫ്യൂഡൽ ഭാഷകളിൽ ഇളയവനോട് മൂത്തവർ ഉപയോഗിക്കുന്ന വാക്ക് കോഡുകൾ ഒരു പ്രത്യേകതരത്തിലുളളതാണ്.
നമ്പൂതിരിമാർക്കും അവർക്ക് കീഴിൽ വരുന്ന അമ്പലവാസികൾക്കും ഇടയിലുള്ള സാമൂഹിക വരമ്പിന് തൊട്ടടുത്ത് ബ്രാഹ്മണ പക്ഷത്തുള്ളവരാവാം ഈ ‘ഇളയത്’ എന്ന കൂട്ടർ.
അതേ സമയം അമ്പലവാസികളുടെ ഏറ്റവും മുകളിൽ വരുന്നവരാണ് 'മൂത്തത്' എന്ന് Malabar & Anjengoയിൽ എഴുതിക്കാണുന്നുണ്ട്. ഇത് ശരിയാണോ എന്ന് അറിയില്ല. ഇവരെ മൂസ്സത് എന്നും പറയാറുണ്ട്.
ഇത് ശരിയാണെങ്കിൽ നമ്പൂതിരിമാരിലെ ഇളയതും അമ്പലവാസികളിലെ മൂത്തതും ആണ്, ഈ രണ്ട് വ്യത്യസ്ത സാമൂഹിക സ്ഥാനക്കാർ (rank) തമ്മിൽ തൊട്ടുനിൽക്കുന്ന ഇടം എന്ന് കരുതാം.
ഇന്ത്യൻ പോലീസ് വകുപ്പിൽ ഇതിനെ എഎസ്സ്പിയും (ASPയും) ഡിവൈസ്പിയും എന്നത് പോലെയെന്ന് വെണമെങ്കിൽ ഉപമിച്ചുപറയാവുന്നതാണ് എന്ന് തോന്നുന്നു. ആദ്യത്തേത് IPSലെ ഏറ്റവും കീഴെയുള്ള സ്ഥാനമാണ്. ഡിവൈഎസ്പി എന്നുള്ളത് പോലീസിലെ Middle rankങ്കുകാരിൽ മുകളിലേതാണ്. എന്നാൽ ഡിവൈഎസ്പിക്ക് എസ്പിയായി സ്ഥാനക്കയറ്റും ലഭിക്കാം. അതിനുമപ്പുറം ഉയരാൻ സാധ്യത വളരെ വിരളമാണ്. ASPക്ക് അടുത്ത ഉദ്യോഗകയറ്റം എസ്പി എന്നതാണ്. പിന്നങ്ങോട്ട് ഡീജീപി വരെ ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ട്.
എന്നാൽ Malabar & Anjengoൽ ഇളയതിനെ quasi-Brahmanical class ആയാണ് നിർവ്വചിച്ചുകാണുന്നത്. 'quasi' എന്നവാക്കിനെ 'ഏതാണ്ടൊക്കെ' എന്ന രീതിയിൽ മനസ്സിലാക്കിയെടുക്കാം എന്ന് തോന്നുന്നു.
അതേ സമയം ഇളയതും മൂസ്സത്തും അമ്പലവാസികൾ അല്ല, മറിച്ച് പൂർണ്ണ ബ്രാഹ്മണരാണ് എന്ന വാദവും കേട്ടിട്ടുണ്ട്. മൂസ്സത്തുകളെ Travancore State Manualൽ അമ്പലവാസികളായി ഗണിക്കുന്നുണ്ട് എങ്കിലും, Travancore Census Reportൽ മൂസ്സത്തുകളെ, ശിവദ്വജ്ജരായ മലയാള ബ്രാഹ്മണരായി ഗണിക്കുന്നുണ്ട് എന്ന് ഈ കൂട്ടർ ഇന്ന് ചൂണ്ടിക്കാണിക്കുന്നതായി കാണുന്നു.
തങ്ങൾ ബ്രാഹ്മണരാണ് എന്ന് സാമൂഹിക ചിന്തകളിൽ ഉറപ്പിച്ചുവെക്കുന്നതിൽ കാര്യമായ മാനസിക ഗുണങ്ങൾ ഉണ്ടായിരിക്കാം. അല്ലാതെ തങ്ങൾ കീഴ്ജാതിക്കാരാണ് എന്ന് ഇവരാരും അവകാശപ്പെട്ടേക്കില്ല.
എന്നാൽ ഇന്ന് കാര്യങ്ങളിൽ ചെറിയതോതിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതും പറയേണ്ടതാണ്. അത് ഉന്നത വിദ്യാഭ്യാസത്തിലേക്കും സർക്കാർ തൊഴിലുകളിലേക്കും കീഴ്ജാതിക്കാർക്ക് സംവരണം ഉള്ളത് കൊണ്ടാണ്. എന്നാൽ നമ്പൂതിരിമാർക്കും, ക്ഷത്രിയരാണ് എന്ന് അവകാശപ്പെടുന്നവർക്കും, അമ്പലവാസികൾക്കും, തങ്ങൾ കീഴ്ജനമാണ് എന്ന് പറഞ്ഞൊപ്പിക്കാൻ സാമൂഹിക പടികളിലൂടെ വളരെ ആഴങ്ങളിലേക്ക് നീങ്ങേണ്ടിവരും. സാധാരണ ഗതിയിൽ ഇത് നടക്കുന്ന കാര്യം അല്ലതന്നെ.
ബ്രാഹ്മണർക്ക് കീഴിൽവരുന്ന ചില ജാതിക്കാരെ പൊതുവായി 'അന്തരാളജാതിക്കാർ' എന്നും പറയപ്പെടുന്നുണ്ട്. ഇവരിൽ ക്ഷത്രിയർ, സമന്തനർ, അമ്പലവാസികൾ എന്നിവർ ഉൾപ്പെടുന്നുണ്ട് പോലും.
എന്നാൽ ഈ അന്തരാളർ എന്നവർ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഇടയിലാണ് എന്നും, അല്ലാ ഇവർ ക്ഷത്രിയർക്കും ശൂദ്രർക്കും ഇടയിലാണ് എന്നും വ്യത്യസ്ത വാദങ്ങൾ കാണുകയുണ്ടായി.
ഇവിടെ സൂചിപ്പിക്കപ്പെട്ട സമന്തനർ (Samantan) ആരാണ് എന്ന് വ്യക്തമല്ല. എന്നാൽ Samantan എന്ന വാക്കിനെ Malabar & Anjengoയിൽ തിരഞ്ഞപ്പോൾ, വളരെ കൗതുകകരമായ ഒരു പ്രസ്താവന കാണുകയുണ്ടായി. അത് ഈ പ്രകാരം ആണ്:
The traditional Brahman account is that it was ordained System by Parasurama, who bade the women of the Samantan. and Sudra classes “ put off chastity and the cloth that covered their breasts and declared that the duty of such women and the object for which they were created was to satisfy the desires of the Brahmans.
ആശയം: ബ്രഹ്മണ പാരമ്പര്യങ്ങൾ പ്രകാരം, പരശുരാമൻ നിശ്ചയിച്ചകാര്യമാണ്. സമന്തന്മാരുടേയും ശൂദ്രരുടേയും സ്ത്രീകൾ മാറ് മറയ്ക്കാൻ പാടില്ല. അവർ പാതിവ്രത്യവും ചാരിത്രശുദ്ധിയും നിലനിർത്തേണ്ടുന്ന കാര്യമില്ല. ബ്രാഹ്മണരുടെ ആസക്തികൾക്കും അഭിനിവേശങ്ങൾക്കും ശമനം നൽകാനായി സ്വയം സന്നദ്ധർ ആകുക എന്നുള്ളതാണ് ഈ സ്ത്രീകളെ സൃഷ്ടിച്ചതിനുള്ള വ്യക്തമായ ഉദ്ദേശം തന്നെ. END.
ഈ പ്രസ്താവനയിൽ സ്ത്രീകളുടെ മാറ് കാണുന്നതുതന്നെ വൻ കാമദാഹം ഉണർത്തുന്നകാര്യം ആണ് എന്ന ഒരു സൂചനയില്ലേ എന്നൊരു സംശയം. എന്നിരുന്നാലും, സമൂഹത്തിൽ വളരെ അധികം സ്ത്രീകൾ മാറ് ഒളിപ്പിച്ചുവെക്കാതെ തുറന്നുകാട്ടി നടന്നാൽ, ആ കാഴ്ചയ്ക്ക് കാമമോഹം ഉണർത്താൻ ആവുമെന്ന് തോന്നുന്നില്ല.
പൊതുവായി പറഞ്ഞാൽ അമ്പലവാസികൾ പൂണൂൽ ധരിക്കില്ല.
ഇളയത് എന്ന കൂട്ടർ അമ്പലവാസികാളാണ് എന്നും എഴുതിക്കാണുന്നുണ്ട് ചില ഇടങ്ങളിൽ. എന്നാൽ ഇവർ നായർമാരുടെ മരണാനന്തര കർമ്മങ്ങളിൽ പുരോഹിതരായി പ്രവർത്തിക്കാറുണ്ട് എന്ന് കാണുന്നു. ഇവിടെ, 'നായർ' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മലയാള ശൂദ്രർ ആണ് എന്ന് പറയാം എന്ന് തോന്നുന്നു.
വടക്കേ മലബാറിലെ അകപ്പൊതുവാളുകൾ എന്ന് അറിയപ്പെടുന്നവരാവാം തിരുവിതാംകൂറിലെ മൂസ്സത്തുകൾ എന്ന് Malabar & Anjengoയിൽ എഴുതിക്കാണുന്നു.
മൂസ്സത്തുകളെക്കുറിച്ച് Malabar & Anjengoൽ പറയുന്ന അവസരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട്. ഒരു ശിവദ്വജ്ജ ബ്രാഹ്മണ പുരുഷന് തികച്ചും ശുദ്ധ ബ്രാഹ്മണരക്തം പേറുന്ന ഒരു പെൺകുട്ടിയിൽ ജനിച്ച ആളുടെ സന്തതികളാണ് ഇവർ എന്ന്.
ഈവിധമായുള്ള ഒരു ബന്ധത്തെ പ്രതിലോമ ബന്ധമായാണ് നിർവ്വചിച്ചുകാണുന്നത്. അതായത്, കീഴ്സ്ഥാനക്കാരനായ പുരുഷൻ ഉന്നത സ്ഥാനക്കാരിയായ സ്ത്രിയുമായി ബന്ധപ്പെടുന്നത് പ്രതിലോമ ബന്ധമാണ്.
അതേ സമയം ഉന്നത സ്ഥാനക്കാരനായ പുരുഷൻ കീഴ്സ്ഥാക്കാരിയായ സ്ത്രീയുമായി ബന്ധപ്പെടുന്നത് അനുലോപ ബന്ധമാണ്. ഇതിനെ hypergamyയെന്ന നിയമത്തോട് പൊരുത്തപ്പെടുന്ന ഒരു ബന്ധമായാണ് കാണുന്നത്.
ഈ വിധമുള്ള അനുലോമം എന്നും പ്രതിലോമം എന്നും സ്ത്രീപുരുഷ ബന്ധങ്ങളെ വേർതിരിക്കുന്നതിന് പിന്നിൽ പ്രചോദനമായി നിൽക്കുന്നത് ഫ്യൂഡൽ ഭാഷതന്നെയാണ്.
ഐപിഎസ്സുകാരൻ പോലീസ് വകുപ്പിലെ വനിതാ ഡിവൈഎസ്പി, വനിതാ ഇൻസ്പെക്ടർ, വനിതാ കൊൺസ്റ്റബ്ൾ എന്നിവരിലാരെയെങ്കിലും വിവഹാം ചെയ്താലോ ശാരീരികമായിബന്ധപ്പെട്ട് കുട്ടികളെ ജനിപ്പിച്ചാലോ, അത് അനുലോപ ബന്ധമാണ്.
എന്നാൽ പോലീസ് വകുപ്പിലെ ഡിവൈഎസ്പി, ഇൻസ്പെക്ടർ, കൊൺസ്റ്റബ്ൾ എന്നിവരിൽ ആരെങ്കിലും തങ്ങളേക്കാൾ ഉന്നത സ്ഥാത്തുള്ള വനിതാ ഓഫിസറെ വിവാഹം കഴിക്കുകയോ, അതുമല്ലാ അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യുന്നത് പ്രതീലോമ ബന്ധമാണ്.
ഉദാഹരണത്തിന് പോലീസ് ഇൻസ്പെക്ടർ ആയ പുരുഷൻ പോലീസ് എസ്സ്പിയും ഐപിഎസ്സുകാരിയും ആയ ചെറുപ്പക്കാരിയുമായി ബന്ധപ്പെട്ട് കുട്ടി ജനിച്ചാൽ അത് പ്രതിലോമ ബന്ധമാണ്.
ഈ രീതിയിൽ ഒരു illustration നൽകിയത്, പഴയ കാല സാമൂഹിക ബന്ധങ്ങൾക്ക് പിന്നിൽ പലപ്പോഴും ഉണ്ടായിരുന്ന യുക്തിയെ മനസ്സിലാക്കിക്കാനാണ്. പ്രതിലോമ ബന്ധങ്ങൾ സമൂഹ ഘടനയേയും അച്ചടക്കത്തേയും വളരെ പ്രതികൂലമായി ബാധിക്കും എന്നത് വാസ്തവം തന്നെയാവാം.
നമ്പൂതിരിമാരിൽനിന്നും താഴേക്ക് വരുമ്പോൾ സാവധാനത്തിൽ അമ്പലവാസികൾ എന്ന് അറിപ്പെടുന്നവർ പ്രത്യക്ഷപ്പെടുന്നു.
കഴിഞ്ഞ എഴുത്തിൽ ഈ വിധം ഒരു കാര്യം എഴുതിയിരുന്നു:
QUOTE : ബ്രാഹ്മണർക്ക് കീഴിൽവരുന്ന ചില ജാതിക്കാരെ പൊതുവായി 'അന്തരാളജാതിക്കാർ' എന്നും പറയപ്പെടുന്നുണ്ട്. ഇവരിൽ ക്ഷത്രിയർ, സമന്തനർ, അമ്പലവാസികൾ എന്നിവർ ഉൾപ്പെടുന്നുണ്ട് പോലും. END OF QUOTE
ഈ മുകളിൽ സൂചിപ്പിച്ച സമന്തനർ ആരാണ് എന്ന് ഈ എഴുത്തുകാരന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അതേ സമയം ക്ഷത്രിയർ എന്ന് പറയപ്പെടുന്നതോ അവാകശപ്പെടുന്നതോ ആയ ജനക്കൂട്ടത്തെക്കുറിച്ച് പല ആശയക്കുഴപ്പം ജനിപ്പിക്കുന്ന മങ്ങിയ വിവരങ്ങൾ മനസ്സിൽ കിടപ്പുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ അമ്പലവാസികളോ ക്ഷത്രിയരോ, ഇവരിൽ ആരാണ് നമ്പൂതിരിമാർക്ക് തൊട്ടുകീഴിൽ വരുന്നത് എന്ന ഒരു പ്രശ്നവും കാണുന്നുണ്ട്.
ഫ്യൂഡൽ ഭാഷാ വേദികളിൽ സ്ഥാനമാനം എന്നുള്ളത് സാമൂഹിക അന്തസ്സാസുമായി വളരെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന കാര്യമാണ്. ഭാഷയിലെ വാക്ക് കോഡുകളോട് ഈ സ്ഥാനമാനം നേരിട്ടുതന്നെ ബന്ധപ്പെട്ടുകിടക്കുന്നു.
ക്ഷത്രിയർ എന്ന് അവകാശപ്പെടുന്നവരിൽ പലരും, ശൂദ്രവംശക്കാരാണ് എന്നും, അവർ രാജ്യഭരണം കൈവരിച്ചപ്പോൾ ക്ഷത്രിയ സ്ഥാനം ഏറ്റെടുത്തവർ ആണ് എന്നുംമറ്റുമുള്ള വളരെ ചെറിയ തോതിലുള്ള വിവരങ്ങളും, അത് ശരിയല്ലാ മറിച്ച് അവർ യഥാർത്ഥ ക്ഷത്രിയർ തന്നെയാണ് എന്ന് സമർത്ഥിക്കുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ ചില എഴുത്തുകളെക്കുറിച്ചു കേട്ടറിവുണ്ട്.
പോലീസിലെ saluting അഥവാ സലാംവെക്കൽ എന്നതിന്‍റെ ദിശാകോഡുകൾ പോലുള്ള ഒരു പ്രശ്നമാണ് ഇവിടെ. ഇത് ഫ്യൂഡൽ ഭാഷയിൽ പല നിർണ്ണായക വാക്കുകളുടെ indicant codeഡുകളെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കും.
അമ്പലവാസി എന്നവർ നമ്പൂതിരികൾക്ക് നേരെ കീഴിൽ വരുന്നവരാണ് എന്നതും, അമ്പലവാസികൾ നമ്പൂതിരിമാർക്ക് കീഴിൽ വരുന്ന ക്ഷത്രിയർക്ക് കീഴിൽ വരുന്നവരാണ് എന്നതും വ്യക്തമായും വ്യത്യസ്ത നിലവാരങ്ങൾ തന്നെയാണ്. സാമൂഹിക കാഴ്ചപ്പാടിലും ഭാഷാകോഡുകളിലും.
രാജാധികാരവും ചെങ്കോലും നായർ പടയാളികളും മറ്റും കൈവശം ഉള്ള ക്ഷത്രിയർ വ്യക്തമായും അമ്പലവാസികൾക്ക് മുകളിൽ ഉള്ളവർ തന്നെയാണ്. എന്നാൽ ഇതൊന്നും കൈവശമില്ലാത്ത ക്ഷത്രിയർ ഏത് നിലവാരത്തിലായിരിക്കും എന്ന് ഇന്ന് പറയാൻ ആവുന്നില്ലതന്നെ.
നമ്പൂതിരിവ്യക്തിയെ മുന്നിൽകണ്ടാൽ നായർമാർ ഓച്ചാനിച്ചുനിന്ന് ആ നമ്പൂതിരിമാരുടെ ആശിർവാദം സ്വീകരിക്കുമായിരുന്നു. അക്കാലങ്ങളിൽ നമ്പൂതിരിവ്യക്തികൾ വളരെ കുറവായിരിക്കും സമൂഹത്തിൽ. കാരണം, ജേഷ്ഠൻ നമ്പൂതിരിക്കു മാത്രമേ നമ്പൂതിരി സന്താനങ്ങൾ ഉണ്ടാവുള്ളു. അനുജൻ നമ്പൂതിരിമാർക്ക് ശൂദ്ര കുടുംബങ്ങളിൽ നായർ കുട്ടികൾ ആണ് ഉണ്ടാവുക. ആ കുട്ടികളുമായി നമ്പൂതിരിമാർ യാതോരു വിധ ബന്ധവും സ്ഥാപിക്കില്ലതന്നെ.
എന്നാൽ നായർമാരിൽ ജനിക്കുന്നത് നമ്പൂതിരി കുട്ടികൾ ആവാം എന്നത് നായർമാരിൽ വ്യക്തമായ മാനസിക ഔന്നിത്യത്തിന് വഴിതെളിച്ചേക്കാം.
ഈവിധ കാര്യങ്ങൾ എല്ലാംതന്നെ ഭാഷാകോഡുകളെ സ്വാധീനിക്കും എന്നിരിക്കെ, ആ കാലങ്ങളിൽ എങ്ങിനെയായിരിക്കാം വിവിധ ദിശകളിലേക്കും സാമൂഹിക സ്ഥാനങ്ങളിലേക്കും ഉള്ള സംബോധനാ / പരാമർശ വാക്ക് രൂപങ്ങൾ എന്നത് ഒരു വളരെ താൽപ്പര്യം ജനിപ്പിക്കുന്ന കാര്യമാണ്.
കഴിഞ്ഞ ആഴ്ചയിൽ കൊറോണാ വൈറസ് രോഗ ബാധ തടയുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക lockdown, നടപ്പിലാക്കാനായി പോലീസുകാർ ആൾക്കാരുമായി ബന്ധപ്പെട്ടപ്പോൾ, അവർ പലരോടും നീ, എടാ, അവൻ, തുടങ്ങിയ വാക്കുകാൾ ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വായനക്കാരൻ കാണ്ടിട്ടുണ്ടാവും.
ആളുകളുടെ പ്രായം സാമൂഹിക സ്ഥാനമാനം, തൊഴിൽ മേഖല എന്നെല്ലാംതന്നെ, ഫ്യൂഡൽ ഭാഷകളിലെ indicant word codeകളുടെ ദിശാഘടകാംശത്തെ നിർണ്ണയിക്കുന്ന ശക്തമായ ഘടകങ്ങൾ ആണ്. എന്നാൽ ഈ ഘടകങ്ങളെ തികച്ചും ശ്രദ്ധിക്കാതെയാണ് അധികാരം കൈവശം ലഭിച്ച പോലീസുകാർ വാക്കുകളെ ഉപയോഗിച്ചത്. ഇത് ആരുടേയും കുറ്റമല്ല, മറിച്ച് ഫ്യൂഡൽ ഭാഷകളിൽ ഈ വിധമേ അധികാരം കൈവശമുള്ള വ്യക്തികൾക്ക് പെരുമാറാൻ പറ്റുള്ളു എന്നതാണ് വാസ്തവം. ഇതുമായി ബന്ധപ്പെട്ടും പലതും പറയേണ്ടിയിരിക്കുന്നു.
ഇന്നത്തെ കാര്യം ഈ വിധമാണെങ്കിൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ അവരുടെ വിജയക്കൊടി പാറിപ്പറപ്പിക്കുന്നതിന് മുൻപ് എന്തായിരുന്നിരിക്കാം സാമൂഹിക ആശയവിനിമയ സമ്പ്രദായം എന്ന് ഊഹിക്കാൻ പറ്റിയേക്കാം. ഈ കാര്യത്തെക്കുറിച്ച് പിന്നീട് പലതും പറയാം എന്ന് കരുതുന്നു.
ഇളയത് എന്ന ജനം നമ്പൂതിരിമാരിൽ ഏറ്റവും കീഴിൽ വരുന്നവരാണ് എന്നും അതേ സമയം അതുശരിയല്ല ഈ കൂട്ടർ അമ്പലവാസികൾ ആണ് എന്നും ഉള്ള രണ്ട് വ്യത്യസ്ത അവകാശവാദങ്ങൾ ഇങ്ഗ്ളിഷ് ഭരണം നേരിടേണ്ടിവന്നിരുന്നു.
ഇവരുമായി ബന്ധപ്പെട്ട് പറയപ്പെട്ടിരുന്ന പാരമ്പര്യ കഥ ഈ വിധമാണ്:
കുറേ കാലങ്ങൾക്ക് മുൻപ് ഒരു നമ്പൂതിരി വ്യക്തി ശൂദ്രരിൽ പെട്ട ഒരു വ്യക്തിക്ക് ബ്രാഹ്മണരുടെ ശവസംസ്ക്കാര ക്രീയകളുമായി ബന്ധപ്പെട്ട നടത്തിപ്പു രഹസ്യങ്ങൾ പറഞ്ഞുകൊടുത്തു. ഇത് വ്യക്തമായും ഒരു വഞ്ചനാത്മകമായ പ്രവർത്തിയും വിശ്വാസവഞ്ചനയും തന്നെയായിട്ടായിരുന്നു നമ്പൂതിരി ജനം കണ്ടത്.
ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ സാങ്കേതിക വിദ്യാ രഹസ്യങ്ങൾ, ചൈനയ്ക്കും അതുപോലുള്ള മറ്റ് മൂന്നാം ലോക രാഷ്ട്രങ്ങൾക്കും നൽകി കുറച്ചു രാജ്യദ്രോഹികൾ പണമുണ്ടാക്കിയ രീതിയോട് താരതമ്യം ചെയ്യാവുന്ന പ്രവർത്തിതന്നെയായിരുന്നു ഇത്.
ബ്രാഹ്മണർ ഈ ആളേയും കുടുംബത്തേയും സ്വന്തം ജാതിയിൽനിന്നും പുറത്താക്കി. ഈ ആളുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇളയത് എന്നവരായി സമൂഹത്തിൽ പടർന്നുവന്നത് പോലും. ഈ കഥ വാസ്തവമാണെങ്കിൽ തന്നെ, വേറേയും കാര്യങ്ങൾ കണ്ടേക്കാം അവരുടെ ചരിത്രത്തിൽ.
പണ്ടുകാലത്ത് ഇന്നുള്ള കായംകുളത്തിനും മൂവാറ്റുപുഴയ്ക്കും ഇടയിലുള്ള പ്രദേശത്ത് വന്ന് കുടിയേറിയ ഏതാണ്ട് മുന്നൂറ്റി തൊന്നൂറ് കുടുംബങ്ങൾ ആണ് ഈ ഇളയത് എന്നവരുടെ ആദ്യകാല ആൾക്കാർ എന്നുള്ള ഒരു പാരമ്പര്യകഥ രേഖപ്പെടുത്തിക്കാണുന്നു Travancore State Manualൽ. ഈ കുടുംബക്കാർ എവിടെനിന്നുമാണ് തിരുവിതാംകൂർ പ്രദേശത്ത് വന്നത് എന്ന കാര്യം പറഞ്ഞുകാണുന്നില്ല.
എന്നാൽ, വന്ന കാലം മുതൽ തങ്ങൾ ബ്രാഹ്മണരാണ് എന്നു തന്നെയാണ് ഈ കൂട്ടർ പ്രസ്താവിച്ചിരിക്കുക. അതല്ലാ എന്ന് ഒരു സൂചന നൽകിയാൽമതി, സാമൂഹികമായും ഭാഷാകോഡുകൾ പ്രകാരവും ഇടിഞ്ഞുതാണുപോകും.
മലബാറിൽ ഇളയത് ജനം എപ്പോഴാണ് വന്നത് എന്ന് അറിയില്ല. എന്നാൽ Travancore State Manualൽ ഇവരെപ്പറ്റി ചിലകാര്യങ്ങൾ എഴുതിക്കാണുന്നുണ്ട്.
ഇവരിൽ ഒന്നാം പരിഷ എന്നും രണ്ടാം പരിഷ എന്നും ഉള്ള രണ്ട് വിഭാഗങ്ങൾ രൂപപ്പെട്ടിരുന്നു. ഈ വിധം രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ രൂപപ്പെട്ടത്, ആർക്ക് വേണ്ടിയാണ് തൊഴിൽ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചായിരുന്നു.
ശൂദ്രരിലെ (നായർമാരിലെ) ഉന്നത ജനത്തിന്‍റെ ആദ്ധ്യാത്മിക കാര്യങ്ങളിൽ സേവനം നൽകുന്നവർ ഒന്നാം പരിഷകളാണ്.
ശൂദ്രരിലെ (നായർമാരിലെ) താഴ്ന്ന നിലവാരത്തിലുള്ള ജനത്തിന്‍റെ ആദ്ധ്യാത്മിക കാര്യങ്ങളിൽ സേവനം നൽകുന്നവർ രണ്ടാം പരിഷകളാണ്.
ഇവിടെ മനസ്സിലാക്കേണ്ടത്, ശൂദ്രർ (നായർമാർ) മൊത്തത്തിൽ നമ്പൂതിരിമാർക്ക് വളരെ കീഴിൽ വരുന്നവരാണ് എന്നതാണ്. അവരുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്ക് സേവനം നൽകുക എന്നതുതന്നെ നമ്പൂതിരിമാരെ തരംതാഴ്ത്തുന്ന സംഗതിയാണ്. അതോടൊപ്പംതന്നെ, ശൂദ്രരിലെ താഴെക്കിടയിൽ ഉള്ളവരെ സേവിക്കുക എന്നത്, നമ്പൂതിരിയുടെ വ്യക്തിത്വത്തിൽ വൻ അഴുക്ക് പുരട്ടുന്ന കാര്യമായിരുന്നിരിക്കാം.
കേന്ദ്ര സെക്രട്ടറിയേറ്റിലെ ഇന്ത്യൻ പ്രതിരോധവകുപ്പിൽ (Defence departmentറ്റിൽ) ഉദ്യോഗകയറ്റത്താൽ ഐഏഎസ്സുകാരനായ ഓഫിസറും, സംസ്ഥാനത്തിലെ കശുമാങ്ങാ വകുപ്പിൽ ഇതേ പോലെ ഉദ്യോഗകയറ്റത്താൽ ഐഏഎസ്സുകാരനായ ഓഫിസറും തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ. രണ്ടുപേരും ബന്ധപ്പെടുന്ന ആളുകളും വ്യക്തിബന്ധങ്ങളും സംസാര വിഷയങ്ങളും വളരെ വ്യത്യസ്തംതന്നെ ആയിരിക്കും.
ഇളയത് ജനങ്ങളിലെ രണ്ട് കൂട്ടം ജനങ്ങളും സംസാരിക്കുന്നത് വ്യത്യസ്ത നിലവാരത്തിലുള്ള നായർമാരുടെ കാര്യങ്ങൾ ആയിരിക്കും. അത് തന്നെ ഇവരിൽ വ്യത്യാസം വരുത്തും.
ഫ്യൂഡൽ ഭാഷാകോഡുകൾ ഇയയത് ജനത്തിനെ രണ്ടായി വിഭജിച്ചുവെന്നാണ് കാണുന്നത്. ഈ രണ്ട് ജനവിഭാഗങ്ങളും അക്കാലങ്ങളിൽ വൈവാഹികമായി തമ്മിൽ ബന്ധം സ്ഥാപിക്കില്ലായിരുന്നു പോലും. ഈ രണ്ട് കൂട്ടരിലേയും പുരുഷന്മാർ ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുമെങ്കിലും, അവരിലെ സ്ത്രീജനങ്ങൾ ആവിധം ചെയ്യില്ലായിരുന്നു എന്നും എഴുതിക്കാണുന്നു.
എന്നാൽ അങ്ങിനെ ചെയ്താൽ, ഒന്നാം പരിഷകളായ സ്ത്രീകൾ തരംതാണ വ്യക്തികളുടെ കാര്യങ്ങൾ മറ്റേ പക്ഷത്ത് നിന്നും കേൾക്കേണ്ടിവരും. ഫ്യൂഡൽ ഭാഷകളിൽ തരംതാണവരുടെ കാര്യങ്ങൾ കേൾക്കുന്നതും സംസാരിക്കുന്നതും ആവിധ വ്യക്തികളെ വിഭാവനം ചെയ്യുന്നതും ഉന്നത വ്യക്തികളിൽ മൂല്യചോഷണം വരുത്തിയേക്കാം, വ്യക്തമായ കവചങ്ങൾ ഇല്ലാതെ ഈ വിധ കാര്യങ്ങൾ ചെയ്താൽ.
ഒന്നാം പരിഷകളുടെ ഗാർഹികവും സാമൂഹികവും ആയ ചടങ്ങുകളിൽ രണ്ടാം പരിഷക്കാർ പങ്കെടുക്കാൻ പാടില്ല.
എന്നാൽ ഈ രണ്ട് കൂട്ടരും എല്ലാ രീതിയിലും തങ്ങൾ നമ്പൂതിരിമാർ ആണ് എന്നത് നിത്യവും സമർത്ഥിച്ചു കൊണ്ടേയിരിക്കും.
ഭക്ഷണം വസ്ത്രവിധാനങ്ങൾ ആഭരണങ്ങൾ ഉത്സവങ്ങൾ ചടങ്ങുകൾ ആചാരങ്ങൾ, ആദ്ധ്യാത്മിക ക്രീയകൾ എന്നിവയിൽ എല്ലാം തന്നെ ഇവർ നമ്പൂതിരിമാരുടേതോടു വളരെ സാമ്യത പുലർത്തും. ഇതിൽ ഏതെങ്കിലും ഒന്നിൽ മാറ്റം വരുത്തിയാൽ അവരുടെ സാമൂഹിക നിലവാരം ഭാഷാകോഡുകളിലും മറ്റും ഇടിഞ്ഞ് പോയേക്കാം. മേൽവിലാസം എന്നത് വളരെ ശ്രദ്ധയോടുകൂടി സംരക്ഷിക്കേണ്ടുന്ന കാര്യമാണ്, ഫ്യൂഡൽ ഭാഷകളിൽ.
ഇവർക്ക് പൂണൂൽ ധരിക്കാം. ഗായത്രി മന്ത്രം 24 മുതൽ 36 പ്രാവശ്യം വരെ ഉരുവിടാം. എന്നാൽ ഇവർ വേദങ്ങൾ പഠിക്കാൻ പാടില്ല. അവരുടെ സ്ത്രീകൾ ഇളയോർ അമ്മമാർ എന്ന് വിളിക്കപ്പെടുന്ന, വീട്ടിനുള്ളിൽനിന്നും പുറത്ത് വരാത്ത സ്ത്രീകൾ ആണ്. ഇതും ഭാഷാ കോഡുകളിൽ കീഴ്ജനത്തിന് മുന്നിൽ സാമൂഹിക അന്തസ്സും ബഹുമാനവും കീഴ്ജനത്തിന്‍റെ അടിയാളത്തവും ഉറപ്പുനൽകുന്ന ഒരു സ്ഥാനപ്പേരും, അന്തപ്പുര നിവസവും ആണ്. ഇതൊന്നുമില്ലാതെ കീഴ്ജനത്തിന്‍റെ മനസ്സിൽ പ്രത്യക്ഷപ്പെട്ടാൽ ഗുരുതരമായ പ്രശ്നം തന്നെയാണ്. ഇവർ എല്ലാരീതിയിലും നമ്പൂതിരി വനിതകൾ തന്നെയാണ്.
ഇളയത് ജനത്തിന് സ്വന്തമായുള്ള വൈദികർ (ശാന്തിക്കാർ) ഉണ്ട്. അവരുടെ ജാതീയമായ നിയമങ്ങൾ നടപ്പിലാക്കുന്നത് നമ്പൂതിരി വൈദികരാണ്. എന്നാൽ ഓത്തുള്ള നമ്പൂതിരിമാർ ഇളയതു ഇല്ലത്തു നിന്നും ഭക്ഷണം പാകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ഇതേ നമ്പൂതിരിക്ക് എന്നാൽ മൂസ്സത്തു വീടുകളിൽ നിന്നും ഇവ ചെയ്യാവുന്നതാണ് എന്നും മനസ്സിലാക്കുക.
ഇളയതുകാരുടെ മരണാന്തര ക്രീയകളുമായി ബന്ധപ്പെട്ട് പുണ്യാഹം നടത്താൻ നമ്പൂതിരിമാർ വരില്ല. എന്നാൽ, ഇളയത് ഇല്ലത്തിൽ ഈശ്വര സേവ, സർപ്പ ബലി തുടങ്ങിയ കാര്യങ്ങളിൽ ചില പൂജാ കർമ്മങ്ങൾ നമ്പൂതിരിമാർക്ക് ചെയ്യാവുന്നതാണ്.
ഇളയതു ജനത്തിന് നിത്യവരുമാനം ലഭിക്കുന്നത് ശുദ്രരുടെ ശാന്തിക്കാരായി നിന്നു പ്രർത്തിക്കുന്നതിലാണ്. ചില ബ്രാഹ്മണ കർമ്മങ്ങളുടെ തുടക്കം കുറിക്കാനും ഈ ആളുകൾ നിൽക്കാറുണ്ട്. ഭദ്രകാളി ക്ഷേത്രങ്ങളിലും നാഗക്ഷേത്രങ്ങളിലും ശാന്തിക്കാരായും ഇവർ പ്രവർത്തിക്കാറുണ്ട്.
ഇവരുടെ നിലവാരത്തിന്‍റെ താഴെ നിന്നും നോക്കിയാൽ, ഇവർ നമ്പൂതിരിമാരും ആദ്ധ്യാത്മിക നേതാക്കളും വൻ വേദകാല സാഹിത്യവിവരങ്ങൾ കൈവശമുള്ളവരും ഒക്കെയാണ് എന്ന് തോന്നാമെങ്കിലും, ഇവരിലും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന പലവിധ അസ്വാസ്ഥ്യങ്ങളും വേവലാതികളും നിലവിൽ ഉണ്ടായിരുന്നിരിക്കാം എന്നതാവാം വാസ്തവം.
ഇവരിൽ പലർക്കും ആദ്ധ്യാത്മിക കർമ്മങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള കൂറും കടപ്പാടും പ്രതിജ്ഞാബന്ധതയും മറ്റും നിലനിന്നിരുന്നത്, ഈ വക കാര്യങ്ങൾ അവർക്ക് കീഴ്ജനത്തിന്‍റെ അടിയാളത്തവും ഓച്ചാനിക്കലും മറ്റും സൗകര്യപ്പെടുത്തും എന്നതിനാലും, അവർക്ക് നിത്യവും വരുമാനം നൽകുന്ന ഒരു തൊഴിൽ വിവരമായതിനാലും ആണ് എന്നാണ് തോന്നുന്നത്.
തങ്ങളുടെ പാരമ്പര്യ പണിശാലകളിൽ കീഴ്ജനം ഇന്ന് കയറി ആധിപത്യം സ്ഥാപിച്ചതിൽ ഇവർക്ക് കാര്യമായ വ്യസനം കണ്ടേക്കില്ല, ഇവർക്ക് മറ്റേതെങ്കിലും കൂടുതൽ സുഖകരമായ തൊഴിലും സൗകര്യങ്ങളും ലഭിക്കുന്നുണ്ട് എങ്കിൽ.
ഇവരേയും, അവരുടെ സാമൂഹിക കാരാഗൃഹ വാസത്തിൽനിന്നും മോചിപ്പിച്ചത് ഇങ്ഗ്ളിഷ് കമ്പനിതന്നെ.
21
Posted: Fri Oct 13, 2023 4:56 pm
posted by VED
21 #. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ ആരെയെങ്കിലും പിടിച്ചുനിർത്താനും ഉള്ള അത്യാഗ്രഹം
അമ്പലവാസികളെക്കുറിച്ച് എഴുതിത്തുടങ്ങുന്നതിന് മുൻപായി സമന്തൻ (Samantan) എന്ന കൂട്ടർ ആരാണ് എന്ന് പറയാം. ഇവരെക്കുറിച്ചുള്ള വിവരം ഇപ്പോൾ Malabar & Anjengoയിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു.
അമ്പലവാസികളെക്കുറിച്ച് വായിക്കുന്ന ഇടത്തുനിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വടക്കേ മലബാറിലേയും തെക്കേ മലബാറിലേയും ആഭിജാത്യമുള്ളതും കുലീനതയുള്ളതും പ്രഭുജന സവിശേഷതകൾ ഉള്ളവരുമായ കൂട്ടരെയാണ് Samantan എന്ന പൊതുവായ വാക്കിൽ നിർവ്വചിക്കുന്നത് പോലും.
വടക്കേ മലബാറിലെ നമ്പിയാർ, ഉണ്ണിത്തിരി, അടിയോടി തുടങ്ങിയവരും തെക്കേ മലബാറിലെ നെടുങ്ങാടി, വള്ളോടി, ഏറാടി, തിരുമുൽപ്പാട് തുടങ്ങിയവരും Samantanമാർ ആണ് പോലും.
എന്നാൽ ശ്രദ്ധിക്കുക, നമ്പിയാർ, അടിയോടി തുടങ്ങിയ പേരുകൾ നായർമാരിലും കാണപ്പെടുന്നുണ്ട് പോലും. അതേ സമയം, നെടുങ്ങാടി, ഏറാടി, വള്ളോടി തുടങ്ങിയ പേരുകൾ നെടുങ്ങനാട്, ഏറനാട്, വള്ളുവനാട്, തുടങ്ങിയ സ്ഥലങ്ങളിലെ Samantanമാരിൽ കാണപ്പെടുന്ന പ്രാദേശിക നാമങ്ങൾ ആണ് പോലും. ചിലപ്പോൾ ഇവർ നാട്ടുരാജാക്കളുടെ കുടുംബാംഗങ്ങൾ ആയിരുന്നിരിക്കാം.
കോഴിക്കോട് ഭരച്ചിരുന്ന സാമൂതിരി കുടുംബക്കാർ ഏറാടി ജാതിക്കാരായിരുന്നു പോലും. എന്നാൽ ഏറാടി എന്ന ജാതിപ്പേര് കിരിയാട്ടിൽ നായർമാർ ഉപയോഗിച്ചിരുന്നു എന്നും എഴുതിക്കാണുന്നു. സാമൂതിരി കുടുംബം ക്ഷത്രിയർ ആണ് എന്ന് അവകാശപ്പെടും എന്നത് തീർച്ചയാണ്. അങ്ങിനെ വരുമ്പോൾ, അവരുടെ സ്ഥാനപ്പേര് ഒരു കൂട്ടം നായർമാർ കൈവശപ്പെടുത്തിയതാണ് എന്ന ചിന്തയും വരാം.
എന്നാൽ സാമൂതിരി കുടുംബം മലബാറിലേക്ക് മറ്റ് വല്ല കടൽത്തീര പ്രദേശത്തുനിന്നും കുടിയേറി വന്നവരും ആയേക്കാം. വളരെ പണ്ടത്തെകാര്യമാണ് പറഞ്ഞത്. ആ കാര്യം അന്വേഷിച്ചുപോയാൽ സുഖകരമല്ലാത്ത ജാതി / ജന ബന്ധങ്ങളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ടാവാം. ആർക്കും സ്വന്തം ദേഹത്ത് കീഴ്ജന ബന്ധത്തിന്‍റെ ഒരു നേരിയ മണം പോലും പതിക്കുന്നത് സഹിക്കില്ലതന്നെ.
അധികാര സ്ഥാനം ലഭിച്ചാൽ പിന്നെ എല്ലാവരും നോക്കുന്നത് ഉന്നത കുല ബന്ധമാണ്. ബ്രാഹ്മണ രക്തപാതയിൽ അംഗത്വം ലഭിക്കാൻ പറ്റില്ലായെങ്കിൽ ക്ഷത്രിയ ബന്ധമെങ്കിലും പൂർവ്വികരിൽ കാണേണം. അല്ലാത്തത് വല്ലതും ഉണ്ട് എങ്കിൽ അതിനെ കരുതിക്കൂട്ടിത്തന്നെ മാച്ചുകളയേണം. പൂർവ്വികരോടുള്ള കൂറം കടപ്പാടും അത്രമാത്രമേ പാടുള്ളു, പറ്റുള്ളു.
വള്ളുവനാടിലെ രാജകുടുംബം വള്ളോടി ആയിരുന്നു.
മഞ്ചേരിയിലേയും നിലമ്പൂരിലേയും പ്രാദേശിക അധികാരി കുടുംബക്കാരായിരുന്നു തിരുമുൽപ്പാടുകൾ. മഞ്ചേരിലുള്ളവർക്ക് കർണ്ണമുൽപ്പാട് എന്നാണ് സ്ഥാനപ്പേരുണ്ടായിരുന്നത് പോലും.
തിരുമുൽപ്പാടുകളിലെ സ്ത്രീകൾ കോൽപ്പാട് (Kolpdas) അഥവാ കോയിലമ്മ (കോവിൽ അമ്മ) ആയിരുന്നു. ഈ വിധം തന്നെ വേണം, കീഴ്ജനം ഈ സ്ത്രീകളെ സംബോധന ചെയ്യാനും പരാമർശിക്കാനും.
വടക്കേ മലബാറിലെ നമ്പിയാർമാർ തങ്ങൾ Samantanമാർ ആണ് എന്ന് അവകാശപ്പെട്ടുതുടങ്ങിയെന്ന് Malabar & Anjengoയിൽ പറയുന്നുണ്ട്. എന്നാൽ ഈ വിധമുള്ള അവകാശവാദം ശരിയല്ലായെന്നും, അവർ യഥാർത്ഥത്തിൽ നായർമാർ മാത്രമാണ് എന്നും എഴുതിക്കാണുന്നു. തങ്ങളേക്കാൾ ഉയരത്തിലുള്ളവാരാണ് തങ്ങൾ എന്ന് അവകാശപ്പെടാൻ ഉള്ള പ്രചോദനം ഫ്യൂഡൽ ഭാഷകൾ നിത്യവും നൽകിക്കൊണ്ടിരിക്കും.
1891ൽ മലബാറിൽ സെൻസസ് എടുത്തപ്പോൾ 1225 Samantanമാരേയാണ് കണ്ടെത്തിയത്. എന്നാൽ 1901ൽ സെൻസസ് എടുത്തപ്പോൾ Samantanമാരുടെ എണ്ണം 4351ആയി ഉയർന്നുകണ്ടുപോലും. ഇത്, നായർമാർ Samantan ഗണത്തിലേക്ക് ചാടിക്കയറിയത് കൊണ്ടാവാം എന്നാണ് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ അന്നത്തെ വിലയിരുത്തൽ.
ക്ഷത്രിയർ പൂണൂൽ ധരിക്കും പോലും. എന്നാൽ Samantanമാർ സാധാരണയായി ഇത് ചെയ്യാറില്ല. മിക്ക ക്ഷത്രിയരും ബ്രഹ്മണരോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കും പോലും. എന്നാൽ, Samantanമാർ ഇതും ചെയ്യാറില്ല.
ക്ഷത്രിയരുടെ പുല 11രാത്രികൾ ആണ് പോലും. ബ്രാഹ്മണരുടേത് 10 ദിവസമാണ്. അതേ സമയം യഥാർത്ഥ അമ്പലവാസികളുടേത് 12 ദിവസമാണ്. ഇങ്ങിനെ നോക്കുമ്പോൾ ക്ഷത്രിയരുടെ സ്ഥാനം ബ്രാഹ്മണർക്കും അമ്പലവാസികൾക്കും ഇടയിലാണ്.
എന്നാൽ Samantanമാരുടെ പുല 15 ദിവസമാണ്. ഇതിൽനിന്നും ഇവരുടെ സാമൂഹിക സ്ഥാനം മനസ്സിലാക്കിയെടുക്കാം എന്നു പറഞ്ഞുകാണുന്നു.
(Note: പുല എന്നത് ഒരാൾ മരിച്ചാൽ ആ ആളുടെ ബന്ധുക്കളിൽ കുറച്ചു ദിവസത്തോളം കാണപ്പെടും എന്നു വിശ്വസിക്കപ്പെടുന്ന അശുദ്ധിയാണ്.)
അവരിൽ മരുമക്കത്തായ കുടുംബസമ്പ്രദായമാണ് ഉണ്ടായിരുന്നത്. അവരുടെ സ്ത്രീകൾ ബ്രാഹ്മണരോടും ക്ഷത്രിയരോടും മാത്രമാണ് സമ്പന്ധബന്ധങ്ങളിൽ ചേരുള്ളു.
Samantanമാരുടെ സ്ഥാനം എവിടെയാണ് വെക്കേണ്ടത് എന്ന് വ്യക്തമല്ല. എന്നാൽ ഇവർ നായർമാർക്ക് മുകളിൽ ആണ് എന്ന് വ്യക്തം.
പൊതുവേ പറയുകയാണെങ്കിൽ, ഏത് കൂട്ടർക്കും തങ്ങളേക്കാൾ ഉയരത്തിലുള്ള കൂട്ടരാണ് തങ്ങൾ എന്ന് തെളിയിക്കാനുള്ള വെമ്പൽ ഉള്ളതുകൊണ്ട് നൂറ്റാണ്ടുകളിലൂടെ പല പുതിയ സ്ഥാനക്കാർ വന്നുപെട്ടിട്ടുണ്ടാവാം. അതിനാൽത്തന്നെ പലപ്പോഴും ജാതീയമായ വിവരങ്ങളിൽ പലവിധ ആശയക്കുഴപ്പം ജനിപ്പിക്കുന്ന സ്ഥാന വിവരങ്ങൾ കണ്ടേക്കാം.
ഇന്ന് പോലീസ് വകുപ്പിൽ പുതുതായി രൂപീകൃതമായ Civil police officer എന്ന തസ്തികപോലെയാണ് കാര്യങ്ങൾ. 'Officer' എന്ന വാക്ക് കേട്ടാൽ, IPSസിനെയാണ് ഓർമ്മവരിക. അത് പോലീസ് വകുപ്പിന്‍റെ ഏറ്റവും മുകളിൽ ഉള്ള സ്ഥാനമാണ്. എന്നാൽ ഇന്ന് പോലീസ് വകുപ്പിന്‍റെ ഏറ്റവും മുകളിലും ഏറ്റവും കീഴിലും Officerമാരണ് ഉള്ളത്. ഈ രണ്ട് ഓഫിസർമാർക്കും ഇടയിലാണ് മറ്റ് പോലീസ് വകുപ്പ് ജീവനക്കാർ.
ഈ വിധമുള്ള ഒരു ആശയക്കുഴപ്പം വരുത്തുന്ന സ്ഥാനങ്ങൾ നൂറ്റാണ്ടുകളിലൂടെ നീങ്ങുമ്പോൾ, ഇനിയും കടുപ്പമേറിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന സ്ഥാനങ്ങൾ ഇവർക്കിടയിലും മുകളിലും കീഴിലും വന്നുചേരും. കാരണം, ഈ Civil police officer സ്ഥാനക്കാർക്കും സാമൂഹികമായി വൻ ആദരവും അധികാരവും വന്നുചേരുമ്പോൾ, അവർക്കും കീഴിൽ ആരേയെങ്കിലും ഉണ്ടായേതീരു.
അമ്പലത്തിൽ വസിക്കുന്നവരാണ് അമ്പലവാസികൾ എന്ന് പറയാമെങ്കിലും, അമ്പലവാസി എന്ന വാക്കിന്‍റെ വ്യക്തമായ അർത്ഥം, അമ്പലവുമായി ബന്ധപ്പെട്ടകാര്യങ്ങൾ നിത്യതൊഴിലും വരുമാന മാർഗ്ഗവും ആയി ജോലിചെയ്യുകയും അതിൽനിന്നും നിത്യവരുമാനം സ്വരൂപിക്കുകയും ചെയ്യുന്നവർ ആണ് എന്നതാവാം.
ഇവർ നിത്യവും ബന്ധപ്പെടുന്നതും അനുസരണം നൽകുന്നതും സാമൂഹിക ഘടനയിലെ ഏറ്റവും ഉന്നതങ്ങളിൽ ഉള്ള ഓത്തുള്ള നമ്പൂതിരികളോടായിരുന്നു എന്ന് മനസ്സിലാക്കുക. ഇക്കാര്യം ഇന്നതെ ഉദ്യോഗസ്ഥ വർഗ്ഗവുമായി ഉപമിക്കുമ്പോൾ, ഐഏഎസ്സ് - ഐപിഎസ്സ് എന്നവരുടെ വളരെ കീഴിൽവരുന്ന പലതരം ജോലികളും ചെയ്യുന്നവർ ആണ് ഇവർ എന്ന് പറയാം എന്ന് തോന്നുന്നു.
പണ്ടുകാലങ്ങളിൽ നമ്പൂതിരിമാർക്കും അമ്പലങ്ങൾക്കും കാറുകൾ ഇല്ലായിരുന്നു. എന്നാൽ ഉണ്ടായിരുന്നുവെങ്കിൽ, ആ കാറുകൾ ഓടിക്കുന്ന ഡ്രൈവർമാരും ഒരു അമ്പലവാസി ജാതിക്കാർ ആകുമായിരുന്നു.
ഇങ്ങിനെ പറയാൻ കാരണം മനസ്സിൽ പണ്ടെത്തെ ഒരു ഓർമ്മനിലനിൽക്കുന്നത് കൊണ്ടാണ്. ഈ എഴുത്തുകാരന്‍റെ മാതാവ് ഏതാണ്ട് 1980കളുടെ ആദ്യകാലത്ത് ഒരു സർക്കാർ വകുപ്പിന്‍റെ മേധാവിയായി തൊഴിൽ ചെയ്തപ്പോൾ കണ്ടറിഞ്ഞ ഒരു കാര്യമാണ് ഓർമ്മവരുന്നത്.
വകുപ്പ് മേധാവിക്ക് സർക്കാർ കാറും ഡ്രൈവറും ഉണ്ട്. Kerala State എന്ന് പ്രഖ്യാപിക്കുന്ന ചുവന്ന ബോഡുള്ള കാറ്. അക്കാലങ്ങളിൽ സർക്കാർ വാഹനങ്ങൾ നിരത്തിൽ വളരെ വിരളമായിരുന്നു. ഇന്നത്തേതു പോലയല്ല.
ഈ കാറിന്‍റെ ഡ്രൈവർ, വകുപ്പ് മേധാവിയുടെ ഡ്രൈവറാണ്. ഈ ആൾക്ക് വൻ തലക്കനം ഉണ്ടായിരുന്നു എന്നാണ് കണ്ടറിഞ്ഞത്. റോഡ് സ്വന്തം സ്വകാര്യ സ്വത്താണ് എന്നതാണ് ഭാവം. മറ്റ് വാഹന ഡ്രൈവർമാറ് കണ്ടും അറിഞ്ഞും മാറി ഓടിച്ചുകൊള്ളണം. റോഡ് നിയമങ്ങൾ സർക്കാർ വാഹന ഡ്രൈവർമാർക്ക് ബാധകമല്ലതന്നെ.
ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ഈ ആൾ വളരെ പരുക്കൻ ഭാവമാണ് എടുത്തിരുന്നതെങ്കിലും, മേലുദ്യോഗസ്ഥരോട് വൻ അടിയാളത്തവും കൂറും ഈ ആൾ പ്രകടിപ്പിക്കുമായിരുന്നു. കീഴ് ഉദ്യോഗസ്ഥരിൽ തമ്മിൽത്തമ്മിൽ പലവിധ വ്യക്തി വിരോധങ്ങളും വെറുപ്പുകളും അറപ്പുകളും നിലനിൽക്കാമെങ്കിലും, പൊതുജനവുമായി ഏറ്റുമുട്ടിനിൽക്കുന്ന ഇടത്ത് ഇവർ വളരെ സംഘടിതർ തന്നെയായിരിക്കും. ഈ ഒരു കാര്യം തിരുവിതാംകൂർ രാജ്യത്തിൽ ഏതാനും വർഷങ്ങൾ ദിവാനായി ജോലിചെയ്ത ബൃട്ടിഷ് ഉദ്യോഗസ്ഥനായ Col Munro തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ച് അന്ന് എഴുതി രേഖപ്പെടുത്തിയ കാര്യം തന്നെയാണ്.
പോലീസുകാർ സർക്കാർ വാഹനങ്ങളെ അവരുടെ അരോചകമായ പെരുമാറ്റത്തിൽ നിന്നും ഒഴിവാക്കുമായിരുന്നു.
ഒരിക്കൽ ഈ വാഹനം വെള്ളയമ്പലത്തിന് അടുത്തുവച്ച് ഒരു ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചു. മറ്റ് അപായങ്ങൾ യാതൊന്നും സംഭവിച്ചില്ല. ഈ കാറിൽ അപ്പോൾ യാത്രചെയ്തിരുന്ന ഡെപ്യൂട്ടി വകുപ്പ് മേധാവി പറഞ്ഞത്, കാർഡ്രൈവറുടെ ഭാഗത്താണ് പൂർണ്ണമായ തെറ്റും നിയമരാഹിത്യവും എന്നാണ്.
ഓട്ടോറിക്ഷയുടെ ഉടമസ്ഥൻ പോലീസിൽ പരാതി നൽകി. എന്നാൽ അയാൾ കൂടുൽ പ്രയാസങ്ങളിലേക്ക് നീങ്ങിയെന്നല്ലാതെ, അയാൾക്ക് യാതോരു ഉപകാരവും ലഭിച്ചില്ല എന്നാണ് ഓർമ്മ. കാരണം, പോലീസ് സ്റ്റേഷനിൽ വെറും നീ, എടാ, എന്താടാ എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന ഓട്ടോ ഡ്രൈവറുടെ മുതലാളിക്കും മാന്യമായ പരിഗണന ലഭിക്കും എന്ന് തോന്നുന്നില്ല.
അതേ സമയം സർക്കാർ ഡ്രൈവർക്ക് യാതോരുവിധ ഞെട്ടിക്കലോ തരംതാഴ്ത്തലോ സംഭവിക്കില്ല. പോരാത്തതിന്, തന്‍റെ വകുപ്പ് മേധാവിയോട് തലസ്ഥാന നഗരിയിലെ അസിസ്റ്റന്റ് പോലിസ് മേധാവിയോട് (Assistant Commissionerറോട്) സംസാരിക്കണം എന്ന് ആവശ്യപ്പെട്ട്, അതു ചെയ്തു എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഈ ആൾ പോലീസ് സ്റ്റേഷനിലേക്ക് പോകുക.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വിജയപതാക പാറിപ്പറിപ്പിക്കുന്നതിന് മുൻപുവരെ, അമ്പലങ്ങളിൽ ജോലിചെയ്യുന്നവർക്ക് നമ്പൂതിരി ഇല്ലങ്ങളിൽനിന്നും ഈ വിധമായുള്ള പരിഗണനയും സംരക്ഷണവും ലഭിക്കുമായിരുന്നു എന്നുതന്നെ കരുതാവുന്നതാണ്.
കീഴ്ജനം എന്ന ഒരു കൂട്ടർ മലബാറിൽ ഇല്ലായിരുന്നുവെങ്കിൽ, അമ്പലങ്ങളിൽ പണിചെയ്യുന്നവർ ഹീന ജോലിക്കാർ തന്നെയായിരിക്കും. കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യമാണ് ഇവരെ ഒരു തരം സാറമ്മാരായി നിലനിർത്തുക.
ഇത്രയും പറഞ്ഞത് ഇവരെ അപമാനിക്കാനല്ല, മറിച്ച് ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിന്‍റെ പരമാർത്ഥങ്ങൾ ഓരോന്നായി എണ്ണിപ്പറയുന്ന കൂട്ടത്തിൽ ഇതും പറഞ്ഞുവെന്ന് മാത്രം.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പുതുതായി വെറും ഇങ്ഗ്ളിഷ് ഭാഷാ പണ്ഡിത്യത്തെ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു ഓഫിസർ പ്രസ്ഥനം സൃഷ്ടിക്കുകയും, അവർക്ക് കീഴിലായി ഒരു പുതിയ സർക്കാർ യന്ത്രം പടുത്തുയർത്തുകയും ചെയ്തതോടുകൂടി, നമ്പൂതിരിമാർ നിഷ്പ്രഭമായിത്തുടങ്ങി. അതോടുകൂടി, അമ്പലവാസികളുടേയും സാമൂഹിക പ്രാധാന്യത്തിനും കോട്ടം സംഭവിച്ചുതുടങ്ങി. ചിലരെങ്കിലും പിടിവിട്ട് സാമൂഹിക ആഴങ്ങളിലേക്ക് വീണിറ്റുമുണ്ടാവാം.
കീഴ്ജനമാണെങ്കിൽ സാമൂഹിക ആഴങ്ങളിലേക്ക് പിടിവിട്ടു വീഴുന്നവരെ ഭാഷാ കോഡുകളിലൂടെ കടിക്കാൻ വെമ്പെൽ കൊള്ളുന്നവരും ആയിരുന്നിരിക്കാം. വേദനാ ജനകമായ അനുഭവമായിരുന്നിരിക്കാം വീഴുന്നവരുടെ അനുഭവം.
ഇന്നുള്ള സർക്കാർ വകുപ്പുകൾ ഇല്ലാതാവുകയും അതോടൊപ്പം വകുപ്പുമേധാവികളും അപ്രത്യക്ഷമാവുകയും ചെയ്താൽ, വകുപ്പു മേധാവികളുടെ ചൊൽപ്പടിക്കാരായ സർക്കാർ ഡ്രൈവർമാരും ശിപായിമാരും ഗുമസ്തരും മറ്റും നിർജ്ജീവമാവും എന്ന് പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങൾ.
അമ്പലവാസികളിൽ പെട്ടവർ ആരോക്കെയന്ന് പറയാം. ഈ നൽകുന്ന പട്ടിക മറ്റുപല എഴുത്തുകളിൽനിന്നും രേഖകളിൽനിന്നും പകർത്തിയെടുത്തതാണ്. അതിനാൽത്തന്നെ എത്രമാത്രം കൃത്യമായ വിവരങ്ങൾ ആണ് ഇവയെന്ന് പറയാൻ ആവില്ല. എന്നിരുന്നാലും കാര്യമായ പിശകുകൾ കാണും എന്ന് തോന്നുന്നില്ല.
മൂത്തത്
പുഷ്പകൻ
നമ്പീശൻ
തീയാട്ടുണ്ണി
ചാക്യാർ
നമ്പ്യാർ
അടികൾ
പിഷാരടി
മാരാർ
വാര്യർ
പൊതുവാൾ
ഇവരിൽ ചിലർ പൂണൂൽ ധരിക്കുന്നവരും ചിലർ പൂണൂൽ ധരിക്കാത്തവരും ആണ് പോലും.
അങ്ങിനെ നോക്കുമ്പോൾ, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമാകുന്നതിന് മുൻപ്, സാമൂഹിക ഘടന താഴെ നൽകിയിട്ടള്ള രീതിയിൽ ആവാം എന്ന് ഒരു തോന്നൽ.
വെറും ഒരു തോന്നൽ മാത്രമാണ്. വ്യക്തമായി അറിയില്ല.
1. ഓത്തുള്ള നമ്പൂതിരിമാർ
2. ഓത്തില്ലാത്ത നമ്പൂതിരിമാർ
3. ക്ഷത്രിയർ
4. പൂണൂൽ ധരിക്കുന്ന അമ്പലവാസികൾ
5. ക്ഷത്രിയരാണ് എന്നോ അവരോട് അടുപ്പമുണ്ട് എന്നോ അവകാശപ്പെടുന്ന സമന്തനർ
6. പൂണൂൽ ധരിക്കാത്ത അമ്പലവാസികൾ.
7. വിവിധ നിലവാരങ്ങളിൽ ഉള്ള നായർമാർ
ഈ മുകളിൽ നൽകിയ വ്യത്യസ്ത ജനക്കൂട്ടങ്ങളെ ഇന്നത്തെ സർക്കാർ ജീവനക്കാരിലെ വിവിധ നിലവാരങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്.
ഇവർക്കെല്ലാം കീഴിൽവരുന്ന വിവിധ നിലവാരത്തിൽ ഉള്ള ഹീനജനം എന്നവരെ ഇന്നുള്ള വിവിധ നിലാരത്തിലുള്ള സാധാരണക്കാരുമായും ഉപമിക്കാം.
8. വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള കീഴ്ജനങ്ങൾ
എന്നാൽ പണ്ടും കച്ചവടക്കാർ എന്ന ഒരുകൂട്ടർ സാമൂഹത്തിന്‍റെ മുകൾത്തട്ടുമുതൽ താഴെതട്ടുവരെ ഉണ്ടായിരിന്നിരിക്കാം. അവരെ ഈ മുകളിൽ നൽകിയ പട്ടിയയിൽ ഏതെല്ലാം ഇടങ്ങളിൽ ചേർക്കാമെന്നതിലേക്ക് ഇപ്പോൾ പോകുന്നില്ല.
മുകളിൽ നൽകിയിട്ടുള്ള പട്ടികയിൽ അടികൾ, പിഷാരടി, മാരാർ, വാര്യർ, പൊതുവാൾ എന്നിവർ പൂണൂൽ ഇല്ലാത്തവർ ആണ് പോലും.
അടികൾ, പിഷാരടി, മാരാർ, വാര്യർ, പൊതുവാൾ എന്നവർ പൂണൂലിടാത്ത അമ്പലവാസികളും ആണ്.
ഇവർ തമ്മിൽ ഇങ്ങിനെയൊരു കൃത്യമായ വ്യത്യായം ഏതു കാരണത്താലാണ് വന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഈ വിധ മുള്ള ഏതുകാര്യവും മനസ്സിലാക്കാൻ ഭാഷാകോഡുകളിലൂടെയുള്ള ഒരു എത്തിനോട്ടം പലവിധ വിവരങ്ങളും നൽകിയേക്കാം.
ഇങ്ഗ്ളിഷുകാർക്ക് ഇതിനെക്കുറിച്ചൊന്നും യാതോരുവിവരവും ലഭിക്കാൻ സാധ്യത കാണുന്നില്ലതന്നെ.
Travancore State Manual Vol 2ൽ തിരുവിതാംകൂറിലെ അമ്പലവാസി ജാതികളിൽ മലബാറിലെ അമ്പലവാസികളുടെ പട്ടികയിൽ കാണാത്ത
പൂപ്പള്ളി
ബ്രാഹ്മണി അഥവാ ദൈവംപാടി
പിലാപ്പള്ളി
നാട്ടുപ്പട്ടർ
കുറുക്കൾ
എന്ന അഞ്ച് കൂട്ടരുടെകാര്യം പറയുന്നുണ്ട്. അതേ സമയം, മലബാറിലെ അമ്പലവാസികളിലെ പട്ടികയിൽ കാണുന്ന മൂത്തത് (മൂസ്സത്ത്), മാരാർ എന്ന രണ്ടുകൂട്ടരെ തിരുവിതാംകൂർ പട്ടികയിൽ കാണുന്നില്ല. ഇതിന്‍റെ കാരണം വ്യക്തമായി അറിയില്ല.
ഇനി അമ്പലവാസികളായി നിർവ്വചിക്കപ്പെടുന്ന ഓരോ ജനത്തിനേയും കുറിച്ച് ചില കാര്യങ്ങൾ പറയാം എന്ന് വിചാരിക്കുന്നു. ഈ കാര്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ Malabar and Anjengo, Malabar Manual, Travancore State Manual തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നും, അമ്പലവാസികൾ എന്ന വിക്കീപീഡിയാ പേജിൽ നിന്നുമാണ് എടുക്കുന്നത്. അല്ലറചില്ലറ വ്യത്യാസങ്ങളും പരസ്പര വിരുദ്ധമാണ് എന്ന് തോന്നിപ്പിക്കുന്ന വിവരങ്ങളും, പോരാത്തതിന് ഒന്നിലുള്ള വിവരം മറ്റൊന്നിൽ കാണുന്നില്ലാ എന്നെല്ലാമുള്ള അനുഭവം ഉണ്ടായിട്ടുണ്ടാവാം. എന്നാൽ ഈ എഴുത്തുകാരൻ അഗാധമായ പഠനമോ ചിന്തയോ ഈ കാര്യത്തിൽ നടത്തിയിട്ടില്ലാ എന്നും ഇവിടെ പ്രസ്താവിക്കുന്നു.
സർക്കാർ തൊഴിലുകാരായ ശിപായി, LD ക്ളാർക്ക്, UD ക്ളാർക്ക്, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, സെക്ഷൻ ഓഫിസർ തുടങ്ങിയ ഓഫീസർമാർ എന്ന കൂട്ടർക്ക് കീഴിൽവരുന്നരിൽ തമ്മിൽത്തമ്മിൽ പലതരത്തിലുള്ള ഉച്ചനീചത്വ ഭാവങ്ങളും അനുസരണവും, അനുസരക്കേടും അകൽച്ചയും എന്നെല്ലാം മനസ്സിൽ കണ്ടേക്കാം എന്ന് പറയുന്നതിനേക്കാൾ ശക്തമായുള്ള വേർതിരിവും അകൽച്ചകളും കൽപനാധികാരവും അനുസരണവും അങ്ങിനെ പലതും വ്യത്യസ്ത അമ്പലവാസി ജാതിക്കാർ തമ്മിൽ നിലനിന്നിട്ടുണ്ടാവാം.
എന്നാൽ എല്ലാരിലും പൊതുവായി നമ്പൂതിരിമാരോട്, അതും പ്രത്യേകിച്ചും ഓത്തുള്ള നമ്പൂതിരിമാരോട്, വ്യക്തമായ അടിയാളത്തവും വാത്സല്യവും ആരാധനയും നിലനിന്നിട്ടുണ്ടാവാം. ഈ മതിഭ്രമം പോലുള്ള ആകർഷകത്തം (infatuation) നിലനിർത്താനും പോഷിപ്പിക്കാനും, നമ്പൂതിരിമാർ അവരുടെ വരേണ്യാവസ്ഥ ഇവരോട് നിത്യവും നിലനിർത്തിയും കേൾപ്പിച്ചും കാണിച്ചും ഇരുന്നിരിക്കാം എന്നും തോന്നുന്നു.
മറ്റൊരുകാര്യം പറയേണ്ടത്, Malabar and Anjengoയിൽ പറയുന്നു, സമന്തനർ ആണ് അമ്പലവാസികളേക്കാൾ ജാതിയമായ ഉയരങ്ങളിൽ എന്ന്. ഔന്നിത്യത്തിനായി ഓരോ കൂട്ടരുടേയും നൂറ്റാണ്ടുകളിലൂടെയുള്ള നിത്യപ്രവർത്തനവും ഉച്ചനീച്ത്വ നിലവാര വരമ്പുകളിലെ കൃത്യതയിൽ പലതരം ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ടാവാം.
അമ്പലവാസികളിൽ തന്നെ രണ്ട് വ്യത്യസ്ത നിലവാരങ്ങളിൽ ഉളള കൂട്ടർ ഉണ്ട് എന്ന കാര്യവും ഓർക്കുക. അതിനാൽത്തന്നെയാവാം, ഇവരിൽ ചിലകൂട്ടർ തരംതാഴ്ത്തപ്പെട്ട ബ്രാഹ്മണരാണ് എന്നും മറ്റ് ചിലർ മുകളിലേക്ക് ഉയർന്ന ശൂദ്രർ (നായർ) ആണ് എന്നും എഴുതിക്കാണുന്നത്.
ഇന്നത്തെ പോലീസ് വകുപ്പിൽ IPSസുകാരനായ SPയെ ASPയായി തരംതാഴ്ത്തുകയും Circle Inspectorആയ ആളെ DySpയായി സ്ഥാനക്കയറ്റം നടത്തിയാലും ഉള്ളത് പോലുള്ള ഒരു അവസ്ഥയാണ് മുകളിൽ സൂചിപ്പിച്ചത്. വളരെ ഉയരങ്ങളിലെ വർഗ്ഗത്തിൽ ഉള്ള ആളും താഴെയുള്ള വർഗ്ഗത്തിലെ ആളും ഒരേ നിലവാരത്തിൽ എത്തിനിൽക്കുന്നു. എന്നിരുന്നാലും ആദ്യത്തെ ആൾ ദിവ്യരക്തമുള്ള IPS ആണ് എന്നുള്ള വിവരം മറ്റുള്ളവരിൽ ഒരു തിരിച്ചറിവായി നിലനിൽക്കും. കാരണം, ആദ്യത്തെ ആൾക്ക് IPS എന്ന് പൂണൂൽമുദ്രയുണ്ട്. മറ്റേ ആൾക്ക് ഇതില്ല.
പൊതുവായി പറഞ്ഞാൽ, ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്രങ്ങളിൽ നിലംവൃത്തിയായക്കുക, അടിച്ചുവാരുക (തൂത്തുവാരുക), പൂജയ്ക്കായുള്ള പൂക്കൾ ശേഖരിക്കുക, മാലകെട്ടുക, ചെണ്ടകൊട്ടുക, ശംഖുവിളിക്കുക, പൂജയ്ക്കും ഹോമത്തിനും മറ്റുമായുള്ള അഗ്നിക്കായുള്ള വിറക് കണ്ടെത്തി കൊണ്ടുവരിക, ഘോഷയാത്രകളിലും എഴുന്നെള്ളിപ്പിലും മറ്റും വിഗ്രഹം വഹിക്കുക, പാട്ടുപാടുക, നൃത്തംചെയ്യുക തുടങ്ങിയ കാര്യങ്ങൾ ആണ് അമ്പലവാസികളുടെ പാരമ്പര്യമായ തൊഴിലുകൾ. ഓരോ തൊഴിലുമായി ബന്ധപ്പെട്ട് ഓരോ വ്യത്യസ്ത ജാതിക്കാരെ നിർവ്വചിച്ചിട്ടുണ്ട്.
ഇവിടെ വ്യക്തമായി പ്രസ്താവിക്കേണ്ടുന്ന കാര്യം ഇവർ നമ്പൂതിരികൾ നടത്തിപ്പു ചെയ്യുന്ന അമ്പലങ്ങളിൽ ഈ വിധമായുള്ള തൊഴിലുകൾ ചെയ്യുന്നതും, ഇന്ന് കീഴ്ജനങ്ങൾ കൈവശപ്പെടുത്തി മേൽനോട്ടം വഹിക്കുന്ന ക്ഷേത്രങ്ങളിൽ ഈ വിധ കാര്യങ്ങൾ ചെയ്യുന്നതും, രണ്ടും രണ്ടാണ് എന്നതാണ്. ആദ്യത്തേത് ഐഏഎസ്സുകാരെ സേവിക്കലിന് തുല്യമാണ്. രണ്ടാമത്തേത് സാധാരണ ജനത്തിനെ സേവിക്കുന്നതുപോലെയാണ്. രണ്ടും രണ്ടാണ്.
ഇവർ മൊത്തമായും പാരമ്പര്യപരമായും മാംസം ഭക്ഷിക്കുന്നവർ അല്ല. മദ്യവും ഇവർ കഴിക്കില്ല. നായർമാരെ പോലെ തന്നെ ഇവരും സമ്പന്ധം എന്ന സ്ത്രീപുരുഷ ബന്ധങ്ങൾ ആണ് സ്ഥാപിക്കുക പോലും. ഇതിനാൽ തന്നെ ഇക്കൂട്ടരിലും ബ്രാഹ്മണ രക്തം വൻ തോതിൽ കലർന്നിരിക്കും എന്നു തന്നെ പറയാവുന്നതാണ്.
ഈവിധമുള്ള ഒരു കാര്യത്തിന്‍റെ പൊരുളിനെ ഇങ്ഗ്ളിഷിൽ മനസ്സിലാക്കിയെടുക്കാൻ പ്രയാസം തന്നെയാവാം. ഉന്നത സ്ഥാനത്തുള്ള ബ്രാഹ്മണർ, അവരുടെ കീഴിൽ തൊഴിൽചെയ്യുന്നവരുടെ സ്ത്രീകളെ അവരുടെ അധികാരം ഉപയോഗിച്ച് കൈവശപ്പെടുത്തി, ലൈംഗികമായി ഉപയോഗിക്കുന്നു എന്ന വിഡ്ഢിവിവരമാണ് ഇങ്ഗ്ളിഷിൽ വരിക.
എന്നാൽ വാസ്തവം വളരെ വ്യത്യസ്തം തന്നെയാവും. നമ്പൂതിരിമാരോട് മന്ത്രബന്ധനം (enchantment) പോലുള്ള വശികരണത്തിൽ തന്നെയായിരിക്കും അമ്പലവാസി സ്ത്രജനം. നമ്പൂതിരി സ്പർശിക്കുന്നത് ജീവിത സാഫല്യമായി കാണുന്ന കൂട്ടരിലെ സ്ത്രീകളുടേയും അവരുടെ പുരുഷന്മാരുടേയും മനസ്സിൽ മാസ്മര ലഹരിതന്നെയാവും ഈ സ്പർശനത്താൽ സൃഷ്ടിക്കപ്പെടുക.
അതേ സമയം അവരേക്കാൾ കീഴിൽ ഉള്ള ജനങ്ങളോട് ഇവർക്ക് ഉള്ള ഭാവം അവജ്ഞയും പച്ഛവും (contempt) ആയിരിക്കും. നമ്പൂതിരി പ്രായമുള്ള ആളാണ്, കീഴ്ജന പുരുഷൻ യുവകോമളനാണ് എന്നതൊന്നും യാതോരു പ്രസക്തിയുള്ളതോ പരിഗണനയ്ക്ക് അർഹതയുള്ളതോ ആയ കാര്യം ആയിരിക്കില്ല.
ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് വ്യക്തിയിൽ സ്വർണ്ണതേജസ്സും അതുമല്ലാ അറപ്പുളവാക്കുന്ന ദുർഗ്ഗന്ധവും പടർത്താൻ ആവും എന്നും ഓർക്കുക.
അമ്പലവാസികളിലെ സ്ത്രീകളെ കീഴ്ജനത്തിന്‍റെ തരംതാഴ്ത്തുന്ന വാക്ക് പ്രയോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാനായുള്ള വാക്ക് കോഡുകൾ ഭാഷാ പ്രയോഗങ്ങളിൽ തയ്യാറാക്കിവച്ചിട്ടുണ്ടായിരുന്നു എന്നും കാണുന്നു. അവ ഏതുവിധമാണ് എന്ന് ഓരോ വ്യത്യസ്ത അമ്പലവാസികളേയും കുറിച്ച് പറയുമ്പോൾ പറയാം.
തിരുവിതാംകൂറിൽ പിഷാരടികൾ ഒഴികെ മറ്റെല്ലാരും അവരുടെ മരിച്ചവരുടെ ശരീരം ദഹിപ്പിക്കും പോലും. മലബാറിലും ഇതുപോലൊക്കെത്തന്നെയാവാം എന്ന് കരുതാം.
അമ്പലവാസികൾ ബ്രാഹ്മണരല്ല. അതിനാൽത്തന്നെ ഈ കൂട്ടർ ബ്രാഹ്മണമതത്തിൽ (ഹിന്ദുമതത്തിൽ) പെട്ടവർ അല്ലാ എന്നാണ് തോന്നുന്നത്. ഇവർക്കും വേദസാഹിത്യവുമായും ബന്ധംകണ്ടേക്കില്ല.
പൂജാദികർമ്മങ്ങളും ഹോമങ്ങളും യജ്ഞങ്ങളും മറ്റും ചെയ്യാൻ പാടില്ലായിരുന്നു എന്നും തോന്നുന്നു. എന്നാൽ ഈ വിധ കാര്യങ്ങളിലെല്ലാം ഇവർ സഹായികളും തൊഴിലുകാരും ആയി നൂറ്റാണ്ടുകളിലൂടെ നിലനിന്നിട്ടുണ്ടാവാം. അതിനാൽത്തന്നെ ബ്രാഹ്മണ പാരമ്പര്യങ്ങളും ഇതിഹാസങ്ങളും ധർമ്മനീതികളും ദൈവങ്ങളും ആരാധനാ സമ്പ്രദായങ്ങളും മറ്റും ഇവർക്കും നിത്യസമ്പർഗത്താൽ അറിവുണ്ടായിരിക്കും എന്നും തോന്നുന്നു. ഈവക കാര്യങ്ങൾ ഇവരുടെ ജീവിതത്തിലും ഇഴുകിച്ചേർന്നിരിക്കാം. പോരാത്തതിന്, ബ്രാഹ്മണരക്തം ഇവരിലും കലർന്നിട്ടുണ്ടാവാം.
ഇന്ന് ഇവരും ഹൈന്ദവരാണ് എന്നാണ് അറിയപ്പെടുന്നത്. എല്ലാർക്കും ബ്രാഹ്മണ ബന്ധമാണ് ആവശ്യം. സ്വന്തമായുള്ള പാരമ്പര്യത്തിലും പൈതൃകത്തിലും മറ്റെന്തെങ്കിലും പണ്ടെപ്പോഴെങ്കിലും ഉണ്ടായിരുന്നിരുന്നു എങ്കിൽതന്നെ അതെല്ലാം മാഞ്ഞുപോയിട്ടും ഉണ്ടാവാം.
അമ്പലവാസികൾ നമ്പൂതിരി വീടുകളിലെ വീട്ടുവേലക്കാർ ആയിരുന്നില്ലാ എന്നാണ് തോന്നുന്നത്. നമ്പൂതിരി ഇല്ലങ്ങളിലെ വേലക്കാർ നായർമാരായിരുന്നു എന്നു തോന്നുന്നു.
എന്നാൽ രണ്ട് കൂട്ടരും നമ്പൂതിരിമാരേയാണ് സേവിച്ചത് എന്നതിനാൽ, കീഴ്ജനം എന്ന് നിർവ്വചിക്കപ്പെട്ടിരുന്ന അനവധി ജനക്കൂട്ടങ്ങളുടെ മുകളിൽതന്നെയാണ് ഈ രണ്ടു കൂട്ടരും സ്ഥാപിതമായത്.
നായർമാർ എന്നത് ശൂദ്രർ എന്ന ജനം ബ്രാഹ്മണ ബന്ധത്താൽ സാവധാനത്തിൽ വളർന്നുവന്നവരാണ് എന്നൊക്കെയുള്ള ചിന്തകൾ ഉണ്ട് എന്ന് തോന്നുന്നു. എന്നാൽ ഇതും അത്ര ലളിതമായി പറയാവുന്ന കാര്യം അല്ല. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
എന്നാൽ ആത്മീയകാര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളൾ ആണ് അമ്പലവാസികൾ ചെയ്യാറുള്ളു എന്ന് തോന്നുന്നു. അതിനാൽതന്നെ ഇവർക്ക് ശൂദ്രർ അഥവാ നായർമാരുമായി വ്യാത്യാസം ഉണ്ട്. പോരാത്തതിന് അതിനാൽതന്നെ ഇവർക്ക് സാമൂഹികമായി മുൻതൂക്കവും ഉണ്ടായി എന്നും തോന്നുന്നു. വീട്ടുവേലക്കാർ എന്നത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ അപേക്ഷികമായി താഴെയാണ്. വലിയവീട്ടിലെ വേലക്കാർക്ക് ചെറിയ കൂരകളിൽ ജീവിക്കുന്നർ അടിയാളത്തം നൽകും എന്നതും ഫ്യൂഡൽ ഭാഷകളിൽ വാസ്തവംതന്നെ.
ഇനി അമ്പലവാസികളിലെ ഓരോ കൂട്ടരെക്കുറിച്ചും ചെറുതായുള്ള ഒരു വിവരണം നൽകാം.
ഇവർ പണ്ടേതോ കാലത്ത് മലബാറിലും തിരുവിതാംകൂറിലും ഉള്ള നമ്പൂതിരിമാരുടെ കീഴിൽ പെട്ടുപോയ പലവിധ ജനവിഭാഗങ്ങൾ ആയേക്കാം എന്നു തോന്നുന്നു. ചിലർ, നമ്പൂതിരിമാർ ഈ പ്രദേശങ്ങളിൽ കുടിയേറുന്നതിന് മുൻപേ തന്നെ ഇവിടെ വന്നെത്തിയവരോ പ്രാദേശിക വാസികളോ ആയിരുന്നിരിക്കാം. മറ്റുചിലർ പിന്നീട് കാലങ്ങളിൽ ഏതെല്ലാമോ വിധേനെ വന്നുപെട്ടവരും ആയിരിക്കാം.
ഇങ്ങിനെയുള്ളവരിൽ കുറച്ചൊക്കെ ഭാഗ്യമുള്ളവരും, നമ്പൂതിരിമാരോട് അടിയാളത്തം പ്രകടിപ്പിക്കാൻ പ്രയാസം തോന്നാത്തവരും ആവാം, ഈ വിധം, അമ്പലങ്ങളിലെ തൊഴിലുകളിലേക്ക് നിയമിതരായത്. ഇവരുടെയെല്ലാം സ്ത്രീകളും സമ്പന്ധം എന്ന രീതിയിൽ നമ്പൂതിരിമാരുമായി ബന്ധം പുലർത്തിയിരിക്കാം എന്നും തോന്നുന്നു.
എന്നാൽ ഇതു രേഖപ്പെടുത്തുന്ന കാര്യമായ എഴുത്തുകൾ കാണുന്നില്ല. മറിച്ച്, നമ്പൂതിരിമാരിലെ ഇളയ പുരുഷന്മാർക്ക് ശൂദ്ര അഥവാ നായർ കുടുംബങ്ങളിൽ ആണ് സ്ത്രീ ബന്ധം ലഭിച്ചിരുന്നത് എന്നാണ് എഴുതിക്കാണുന്നത്. എന്നിരുന്നാലും അമ്പലവാസികളിലും ബ്രാഹ്മണ രക്തം കലർന്നിരിക്കും എന്നാണ് തോന്നുന്നത്.
ഭാഷാകോഡുകളിൽ ഉന്നതരായുള്ളവരുടെ രക്തബന്ധം വ്യക്തിയിൽ ഉന്നതഭാവം സൃഷ്ടിക്കും എന്നകാര്യം നേരത്തെ പറഞ്ഞു കഴിഞ്ഞകാര്യമാണ്.
ഇനി പൂണൂൽ ധരിക്കാൻ അവകാശം ഉള്ള അമ്പലവാസികളെ നോക്കാം.
മൂത്തത്, പുഷ്പകൻ, നമ്പീശൻ, തീയാട്ടുണ്ണി, ചാക്യാർ, നമ്പ്യാർ എന്നിവരാണ് അവ. ഇവർ പൂണൂൽ ധരിക്കുന്നവർ ആണ് എന്നതിനാൽ, ഇവരിൽ കുറച്ചൊക്കെ നമ്പൂതിരി സവിശേഷതകൾ ഉണ്ട് എന്ന് അനുമാനിക്കാം. എന്നുവച്ചാൽ നമ്പൂതിരിമാരിൽ നിന്നും അമ്പലത്തിൽ ആദ്ധ്യാത്മിക പ്രവർത്തികൾ ചെയ്യാത്ത ആൾക്കുട്ടങ്ങളിലേക്ക് സാവധാനത്തിൽ ഈ എഴുത്ത് നീങ്ങുകയാണ്. പ്രതിപാദിക്കപ്പെടുന്ന ആളുകളിൽ മെല്ലെമെല്ലം ആദ്ധ്യാത്മിക ബന്ധം കുറഞ്ഞുകുറഞ്ഞു വന്നുതുടങ്ങും.
ആദ്യമായി പറയേണ്ടത് മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ചാണ്. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം മൂസ്സത് അഥവാ മൂസ്സ് എന്ന സ്ഥാന നാമം വേറേയും ചിലർ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ഉദാഹരണമായി പറഞ്ഞുകാണുന്നത് അഷ്ടവൈദ്യമൂസ്സും, ഊരിൽ പരിഷ മൂസ്സും ആണ്. പോരാത്തതിന് കറുക മൂസ്സത്ത്, കാവിൽ മൂസ്സത്ത് എന്നിവരും. വേറേയും കണ്ടേക്കാം. ഇവരെക്കുറിച്ചൊന്നുമല്ല ഇവിടെ സൂചിപ്പിക്കുന്നത്.
അതേ സമയം വടക്കേ മലബാറിലെ അകപ്പൊതുവാളും മൂസ്സത്തും ഒന്നാണ് എന്നോ മറ്റോ ഉള്ള ഒരു എഴുത്തുംകാണുന്നു.
എന്നാൽ ഇവിടെ പറയേണ്ടത്, പൊതുവാൾ എന്ന സ്ഥാനപ്പേരുള്ള പലകൂട്ടരും ഉണ്ട് എന്നതാണ്. അകപ്പൊതുവാൾ, പുറപ്പൊതുവാൾ, നായർ പൊതുവാൾ, മാരയാർ പൊതുവാൾ എന്നിങ്ങനെ പലതും. എന്നാൽ മൂത്തതുമായി ബന്ധമുള്ളത് അകപ്പൊതുവാൾ മാത്രമാണ് എന്ന് മനസ്സിലാക്കുക.
പണ്ടെപ്പോഴോ, ഒരു പ്രതിലോമ ബന്ധത്തിൽ ജനിച്ച ആളുടെ സന്താനപരമ്പരയാണ് ഇക്കൂട്ടർ എന്ന് പറയപ്പെടുന്നു. പറയപ്പെടുന്നത് ശിവദ്വജ്ജ ബ്രാഹ്മണ പുരുഷൻ, ശുദ്ധ ബ്രാഹ്മണ പെൺകുട്ടിയിൽ ജനപ്പിച്ച കുട്ടിയുടെ സന്തതികൾ ആണ് ഇവർ എന്ന്. എന്നാൽ ഇതിന്‍റെ വാസ്തവം, ഏതോ അബ്രാഹ്മണ പുരുഷൻ, ബ്രാഹ്മണ പെൺകുട്ടിയിൽ ജനിപ്പിച്ച കുട്ടിയുടെ സന്തതികൾ എന്നതും ആവാം.
ഈ അബ്രാഹ്മണ വ്യക്തി എവിടെനിന്നോ കുടിയേറിവന്ന ആളാകാനും സാധ്യത ഇല്ലാതില്ല. പണ്ടത്തെകാര്യമല്ലേ!
ശിവന് അർപ്പിച്ച അരി ആഹാരം / ചോറ് ചില ബ്രാഹ്മണർ എടുത്ത് കഴിച്ച് ബ്രാഹ്മണ പദം നഷ്ടപ്പെട്ടവരാണ് ഇവർ എന്നും അവകാശപ്പെട്ടുകാണുന്നു. ശിവന് അർപ്പിച്ച ചോറ് എടുത്ത് കഴിക്കുന്നത്, ബ്രാഹ്മണ പാരമ്പര്യങ്ങളിൽ അനാചാരം എന്ന് നിർവ്വചിക്കപ്പെടുന്നതിന്‍റെ പട്ടികയിൽ പെട്ടകാര്യമാണ് പോലും.
വാസ്തവം എന്താണെങ്കിലും, ഇവർക്ക് ബ്രാഹ്മണ ബന്ധമുണ്ട് എന്നതാണ് ധ്വനി.
അമ്പലത്തിലേക്കുള്ള പൂക്കളും, നിവേദ്യവസ്തുക്കുളും ഒരുക്കുക തുടങ്ങിയ കർത്തവ്യങ്ങൾ ഇവർ ചെയ്യും. ഇവരുടെ വ്യക്തമായ ഉത്തരവാദിത്വത്തിൽ പെടുന്ന ഒരു കാര്യമാണ്, ഉത്സവസമയത്തും മറ്റും തിടമ്പെഴുന്നെള്ളിക്കുക എന്നത്.
മരം കൊണ്ടള്ള ഒരു ഫലകത്തിന്മേൽ ഒരു പെട്ടിക്കൂട് പോലുള്ളതിൽ വിഗ്രഹത്തിന്‍റെ ഒരു ചെറിയ പ്രതിരൂപം ഉള്ളതാണ് തിടമ്പ് എന്നത്. ദേവിയുടെ അല്ലെങ്കിൽ ദേവന്‍റെ സാക്ഷാൽ വിഗ്രഹം ശീകോവിലിന് പുറത്തുകൊണ്ടുവരാൻ ആവില്ലതന്നെ. അതിനാലാവാം, തിടമ്പെഴുന്നള്ളിപ്പ് നടത്തുന്നത്.
മൂസ്സത്തുകളിലെ സ്ത്രീകളെ മനയമ്മ എന്ന സ്ഥാനപ്പേർ നൽകിയാണ്, കീഴ്ജനത്തിന്‍റെ ഹീനവാക്ക് പ്രയോഗങ്ങളിൽ നിന്നും, ദുഷിപ്പിക്കുന്ന നോട്ടങ്ങളിൽനിന്നും, അതുപോലുള്ള ചിന്തകളിൽ നിന്നും സംരക്ഷിച്ചിരുന്നത്.
ഇവരെക്കുറിച്ച് പറയുമ്പോൾ ആദ്യംതന്നെ പറയേണ്ടത്, ഇവരിൽ തന്നെ ഒന്നിൽകൂടുതൽ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ട് എന്നതാണ്. എന്നുവച്ചാൽ പലവ്യത്യസ്ത ജനക്കൂട്ടങ്ങളും ഇവർ ചെയ്യുന്ന അതേ തൊഴിൽസ്ഥാനത്തേക്ക് സ്ഥാപിതമായിരിക്കാം കഴിഞ്ഞുപോയ അനേക നൂറ്റാണ്ടുകളിലൂടെ.
പിന്നെ പറയാനുള്ളത്, മലബാറിലും തിരുവിതാംകൂറിലും പാരമ്പര്യമായി പുഷ്പകന്മാർ എന്നവരിലെ ഉപവിഭാഗങ്ങൾ തമ്മിലും ചെറുതോ അതുമല്ലെങ്കിൽ വലുതോ ആയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നതാണ്.
പോരാത്തതിന്, ഇവരിൽ ചില കൂട്ടർ മരുമക്കത്തായക്കാരും മറ്റു ചിലർ മക്കത്തായക്കാരും ആയിരുന്നു പോലും.
ഈവിധമായുള്ള ഓരോ വ്യത്യാസങ്ങളും ഇവരിലെ ഓരോ കൂട്ടരുടേയും വ്യത്യസ്തരായ പൂർവ്വികന്മാരിലേക്കാവാം വിരൽചൂണ്ടുന്നത്.
പുഷ്പകരുടെ പൊതുവായുള്ള തൊഴിലുകൾ പൂജാപൂക്കൾ തയ്യാറാക്കിവെക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കൾ ഒരുക്കുക, വിളക്ക് തയ്യാറാക്കുക, എഴുന്നള്ളത്തിന് വിളക്കെടുക്കുക, പാഠശാലകളിൽ അദ്ധ്യാപനം നടത്തുക എന്നവയാണ് എന്ന് കാണുന്നു.
മലബാറിൽ ഈ കൂട്ടരിൽ പുഷ്പകൻ, പൂ-നമ്പി, നമ്പീശൻ, പട്ടരുണ്ണി അഥവാ ഉണ്ണി എന്ന പേരിൽ അറിയപ്പെടുന്ന നാലോളം ഉപവിഭാഗങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിക്കാണുന്നു (Malabar & Anjengo)
എന്നാൽ Travancore State Manualൽ നമ്പീശൻ, പുഷപകൻ, പൂപ്പള്ളി, ബ്രാഹ്മണി എന്നവരെ പൊതുവായി ഉണ്ണി അഥവാ പുഷ്പകൻ എന്ന് മൊത്താമായി നിർവ്വചിക്കുന്നു എന്ന് പറയുന്നുണ്ട്. എങ്കിലും ഈ നാലുകൂട്ടർ തമ്മിൽ പലവിധത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്.
പൊതുവായി പറയുമ്പോൾ, ഇവരിലെ സ്ത്രീകളെ പുഷ്പകത്തി അഥവാ പുഷ്പിണിയെന്നും ആത്തേരമ്മ എന്നും പറയുന്നുണ്ട് പോലും. പുരുഷന്മാർ പേരിനൊപ്പം ഉണ്ണിയെന്നും സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ ദേവീ എന്നോ ചേർക്കുന്നുണ്ട് പോലും.
അദ്ധ്യാപന തൊഴിൽ നടക്കുന്ന വീടുകളെ മഠങ്ങൾ എന്നും അല്ലാത്തവയെ വീട് എന്നും പറയും പോലും.
എന്നാൽ മുകളിൽ പറഞ്ഞ പേരിന്‍റേയും വീടിന്‍റേയും കാര്യങ്ങൾ എല്ലാർക്കും ബാധകമാണോ എന്ന് നിശ്ചയമില്ല.
പഴയകാല മലബാറിലെ കാര്യം ഈ വിധമാണ്:
ഇവരിൽ ചിലരുടെ വീടുകളെ പൂമഠം എന്നാണ് വിളിക്കാറ് പോലും. പുഷ്പിണി അഥവാ ബ്രാഹ്മണി എന്ന് അറിയപ്പെട്ടിരുന്ന ഇവരിലെ സ്ത്രീകൾ നായർ പെൺകുട്ടികളുടെ താലികെട്ട് എന്ന ചടങ്ങിൽ മുഖ്യസ്ഥ സ്ഥാനം വഹിക്കുമായിരുന്നു.
ഇവരുടേയും പാരമ്പര്യത്തിൽ ഉള്ള അവകാശവാദം തങ്ങൾ ഒരു ബ്രാഹ്മണ സ്ത്രീയുടെ പിന്തുടർച്ചക്കാർ ആയിരുന്നുവെന്നാണ്.
ആ സ്ത്രി ഏതോ ഒരു ബ്രാഹ്മണ ആദ്ധ്യാത്മിക ചടങ്ങൽ അശുദ്ധിചേർത്തുവെന്നോ, അതുമല്ലെങ്കിൽ ആ സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ സംശയം ഉണ്ടായിരുന്നുവെന്നോ ആണ് ഇവരുടെ പാരമ്പര്യ അവകാശവാദ കഥ. എന്തായാലും പ്രശ്നം ഇല്ലതന്നെ. ആൾ ബ്രാഹ്മണ സ്ത്രീയാണ് എന്നതാണ് ഏറ്റവും ഉപകാരപ്രദമായ വിവരം.
അല്ലാതെ വളരെ ചാരിത്ര്യ ശുദ്ധിയുള്ള കീഴ്ജാതിക്കാരിയിൽ നിന്നുമാണ് ഇവർ പിറന്നുവന്നത് എന്നതാണ് പാരമ്പര്യ വിവരം എങ്കിൽ ഇവരുടെ കഥ കഴിഞ്ഞതുതന്നെ.
മലബാറിൽ പഴയകാലങ്ങളിൽ ചിലയിടങ്ങളിൽ ഇവർ മക്കത്തായക്കാരും, മറ്റ് ചിലയിടങ്ങളിൽ മരുമക്കത്തായക്കാരും ആയിരുന്നു പോലും. വിവാഹ സമ്പ്രദായം ബ്രാഹ്മണരുടേതു പോലെയാണ് എങ്കിലും, ഇവരിലെ വിധവയാകുന്ന സ്ത്രീകൾക്ക് ബ്രാഹ്മണരുമായും തങ്ങളുടെ അതേ സമുദായക്കാരുമായും സമ്പന്ധ ബന്ധം സ്ഥാപിക്കാമായിരുന്നു പോലും.
ഇനി തിരുവിതാംകൂറിലെ കാര്യം എടുക്കാം. ഇന്ന് തിരുവിതാംകൂർ എന്നത് മലബാറുമായി ഇഴുകിച്ചേർന്നുകിടക്കുന്ന ഇടമാണെങ്കിലും, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമാകുന്നതിന് മുൻപ്, മലബാറുകാർക്ക് ഇന്നുള്ള ഗുജറാത്തിനേക്കാൾ ദൂരത്തുള്ള പ്രദേശം തന്നെയായിരുന്നിരിക്കാം അന്ന് തിരുവിതാംകൂർ.
എന്നിരുന്നാലും രണ്ടിടത്തും നമ്പൂതിരിമാരാണ് സാമൂഹിക ഉന്നതങ്ങളിൽ ഉണ്ടായിരുന്നത്. നമ്പൂതിരിമാരെ മുകൾത്തട്ടിൽ നിർത്തുന്ന സാമൂഹിക ഘടനയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷ അന്ന് രൂപകൽപ്പന ചെയ്യുക.
Travancore State Manualൽ നമ്പീശൻ, പുഷ്പകൻ, പൂപ്പള്ളി, ബ്രാഹ്മണി എന്നവരെ പൊതുവായി ഉണ്ണി അഥവാ പുഷ്പകൻ എന്ന് മൊത്തമായി നിർവ്വചിക്കുന്നു എന്ന് പറഞ്ഞുകഴിഞ്ഞ കാര്യമാണ്.
ഇവരിലും ബ്രാഹ്മണ പാരമ്പര്യ ബന്ധമാണ് അവകാശവാദമായി കാണപ്പെടുന്നത്.
Alleppeyയിലെ കാർത്തികപ്പള്ളി താലൂക്കിലെ എവൂർ എന്ന സ്ഥലത്തിന് തെക്ക് ജീവിക്കുന്ന പുഷ്പകന്മാരെ പൂപ്പള്ളികൾ എന്നാണ് വിളിക്കുക പോലും. അവർ അമ്പലത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള ഇടം അടിച്ചുവാരുകയും പൂക്കൾ ശേഖരിക്കുകയും മാലകൾ കോർക്കുകയും പാത്രങ്ങൾ വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. ഈവക തൊഴിലുകൾ കീഴ്ജനത്തിന് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾക്ക് അകത്തുവച്ചാണ് ചെയ്യുന്നത് എന്നതിനാൽ, ഭാഷാകോഡുകളിൽ മാനഹാനി സംഭവിക്കില്ലതന്നെ.
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്നവർ അവിടുള്ള, ഫ്യൂഡൽ ഭാഷാ കോഡുകളിൽ, തരംതാണ തൊഴിലുകൾ ചെയ്യുന്നതിൽ അപാകത വാരറില്ല. കാരണം, ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യം മാത്രം ഉള്ള ഇടങ്ങളാണ് ഇവ. അതേ സമയം പുറത്ത് ഈ വിധ തൊഴിലുകൾ ചെയ്യുന്നവർ ഈ വക കാര്യങ്ങൾ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ ചെയ്യുന്നത് കാണ്ടാൽ, കുറവുതന്നെയാണ് (മാനക്കേടാണ്) എന്നു പറഞ്ഞതുമാതിരിയാണ് കാര്യങ്ങൾ.
Travancore State Manual രചിക്കപ്പെടുന്ന കാലത്ത് (c1900) നമ്പികൾ, നമ്പ്യാർ, നമ്പീശന്മാർ എന്നെല്ലാം പേരുകളിൽ അറിയപ്പെട്ടിരുന്ന അമ്പലവാസികളിൽ പെട്ടവർക്ക് തിരുവിതാംകൂറിലെ അമ്പലങ്ങളിൽ യാതോരു തൊഴിലും ഇല്ലായിരുന്നുവെന്ന് രേഖപ്പെടുത്തിക്കാണുന്നു. അവർ ഈ വിധ കാര്യങ്ങൾ പണ്ടുകാലങ്ങളിൽ ചെയ്തിരുന്നുപോലും.
അതേ സമയം Cochinനിലും Malabarറിലും ഈ വിധ തൊഴിലുകൾ ഈ കൂട്ടർ ചെയ്യുന്നുണ്ട് എന്നാണ് Travancore State Manual Vol2ന്‍റെ എഴുത്തുകാരൻ പറയുന്നത്. ആ എഴുത്തുകാരന് ഈ വിവരം എവിടെനിന്നുമാണ് ലഭിച്ചത് എന്ന് അറിയില്ല. അതേ സമയം ഇവർ തിരുവിതാംകൂറിൽ ജിംനേഷ്യങ്ങളും കായികാഭ്യാസ പരിശീലന കേന്ദ്രങ്ങളും നടത്തിപ്പുചെയ്യുകയും, വാൾപ്പയറ്റ് പഠിപ്പിക്കലും അതുപോലുള്ള മറ്റ് കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു പോലും.
അമ്പലവാസികളിൽ പെട്ട ഈ കൂട്ടർക്ക് ആയോധന കലകളിൽ ഏതുവിധത്തിലാണ് പരിശീലനവും പ്രാവീണ്യവും ലഭിച്ചത് എന്നതും ചിന്തിക്കേണ്ടുന്ന കാര്യം ആയേക്കാം.
ബ്രാഹ്മണി അഥവാ ദൈവംപാടി അമ്പലവാസികളുടെ തൊഴിൽ, നായർ വിവാഹ ചടങ്ങളുകളിൽ പാട്ടുപാടുകയും, പോരാത്തതിന്, ബ്രാഹ്മണ ആദ്ധ്യാത്മിക കൃത്യനിർവ്വഹണങ്ങൾ ചെയ്യുക എന്നതും ആണ് പോലും. എന്നുവച്ചാൽ നമ്പൂതിരിമാരുടെ പ്രവർത്തി ചെയ്യുക എന്ന്. ഓഫിസർക്ക് പകരമായി കീഴ് ഉദ്യോഗസ്ഥർ ഫൈലിൽ ഒപ്പിടുന്നത് മാതരി എന്നുവേണമെങ്കിൽ ഉപമപ്പെടുത്താം ഇതിനെ.
പുഷ്പകന്മാരിലെ എല്ലാ ഉപവിഭാഗങ്ങളും മിക്ക ബ്രാഹ്മണ ആചാരങ്ങളും ചടങ്ങുകളും കർമ്മങ്ങളും സ്വന്തം ജീവിതത്തിൽ അനുവർത്തിക്കാറുണ്ടായിരുന്നു പോലും. ജനിച്ച കുട്ടിയുടെ, ആചാര പ്രകാരമുള്ള, ആദ്യത്തെ മുടിവെട്ട് (ചൌളം) ഇവർ നടത്തും. എന്നാൽ ബ്രാഹ്മണരുടേതു പോലുള്ള ഉപനയനം ഇല്ല. എന്നിരുന്നാലും, എട്ടുവയസ്സിനും പതിനാറു വയസ്സിനും ഇടയിൽ ഒരു ചടങ്ങ് നടത്തി ഇവരും പൂണൂൽ ധരിക്കും. രാവിലേയും ഉച്ചക്കും വൈകുന്നേരവും ഇവർക്ക് ഗായത്രിമന്ത്രം പത്തു പ്രാവശ്യം ഉരുവിടാനുള്ള അനുവാദം ഉണ്ട്.
ഇവരിലെ സ്ത്രീകൾ വിവാഹ മോചനം നടത്തിയാൽ അവരുടെ രണ്ടാമത്തെ ഭർത്താവ് നിശ്ചയമായും ഒരു നമ്പൂതിരി ബ്രാഹ്മണൻ ആയിരിക്കേണം.
ഇവരുടെ ജാതീയമായ ഭരണം നമ്പൂതിരി വൈദികരുടെ കൈവശം ആണ് എങ്കിലും, ഇവരിലെ ബ്രാഹ്മിണി വ്യക്തികൾക്ക് അവരുടെ വൈദികരായി ഉള്ളത് ഇളയത് എന്നവർ ആണ്.
ഈ ആൾക്കാരുടെ ഏറ്റവും പ്രീയപ്പെട്ട വിനേദം അമ്മാനാട്ടമാണ്. വളരെ മിനുസമുള്ള ഉരണ്ട ഗോട്ടിപോലുള്ള (ഗോലി പോലുള്ള) ലോഹ ഉണ്ടകൾ മുകളിലോട്ട് എറിഞ്ഞ്, അവ താഴേക്ക് വരുമ്പോൾ പിടിക്കുക എന്നതാണ് ഈ വിനോദം. ഇവർക്ക് ഇഷ്ടപ്പെട്ട രണ്ടാമത്തെ വിനോദം കൈകൊട്ടിക്കളിയാണ്. ഇതിനും നല്ല പരിചയവും തഴക്കവും ആവശ്യമാണ് പോലും.
പുഷ്പകർ എന്ന അമ്പലവാസികളെക്കുറിച്ചുള്ള എഴുത്ത് ഉപസംഹരിക്കുന്നതിന് മുൻപായി, ഈ വിധം കൂടി പറയാം.
കഴിഞ്ഞുപോയ ആനേക നൂറ്റാണ്ടുകളിൽ പല വ്യത്യസ്ത ജനക്കൂട്ടങ്ങളും ഇവരുടെ നിലവാരത്തിലേക്ക് നിയമിക്കപ്പെടുകയും സ്ഥാപിതമാകുകയും ചെയ്യപ്പെട്ടിട്ടുണ്ടാവാം. അവർക്ക് ലഭിച്ച സ്ഥാനമാനങ്ങളുടെ കൈപ്പും മധുരവും രുചിച്ചുകൊണ്ട് ഇവർ നൂറ്റാണ്ടുകളിലൂടെ മുന്നേറിയിട്ടുണ്ടാവാം.
മുകളിലുള്ളവരെ നമിച്ചും, കീഴെയുള്ളവരെ വാക്കുകളാലും കായികമായും തമർത്തിയും ജീവതസ്വസ്ഥത നേടാനായി ഇവരും നിത്യവും ശ്രമിച്ചിരിക്കാം. കുറേശ്ശേക്കുറേശ്ശെ ഇവരിൽ നമ്പൂതിരി രക്തം കലർന്നുകലർന്ന് അവസാനം ഇവരിൽ അവരുടെ സ്വന്തം വംശീയ പൂർവ്വികരുടെ രക്തത്തിന്‍റെ അംശം തന്നെ വളരെ കുറഞ്ഞിട്ടുമുണ്ടാവാം. ഇത് അവർക്ക് വൻ ആനന്ദം ലഭിക്കുന്ന വിവരവും അവകാശവാദവും ആയി നിലനിന്നിട്ടുമുണ്ടാവാം.
ചാക്യാർമാരെക്കുറിച്ചാണ് ഇനി പറയേണ്ടത്. ഇവരെക്കുറിച്ച് Travancore State Manual Vol2ൽ കുറേ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ Malabar Manualലിൽ ഇവരെക്കുറിച്ച് വളരെ ചെറിയൊരു പ്രതിപാദിക്കലേ കാണുന്നുള്ളു. അതേ സമയം Malabar & Anjengoയിൽ കുറച്ചുകൂടി വാക്കുകൾ ഇവരെക്കുറിച്ച് എഴുതിക്കാണുന്നുണ്ട്.
എന്നാൽ Travancore State Manual Vol2ൽ ഇവരെക്കുറിച്ച് പറയുന്ന പാരമ്പര്യകഥയിൽ നിന്നും ചെറുതായെങ്കിലും വ്യത്യസ്തമായ ഒരു പാരമ്പര്യകഥയാണ് Malabar & Anjengoയിൽ പറയുന്നത്. എന്നിരുന്നാലും രണ്ടിന്‍റേയും ആന്തരിക പൊരുൾ ഒന്നുതന്നെ.
ചാക്യാർമാരുടെ പാര്യമ്പര്യതൊഴിലിന് നമ്പൂതിരി സംവിധാനങ്ങളുമായി ബന്ധമുണ്ട് എന്നതിനാൽ, മലബാറിലും തിരുവിതാംകൂറിലും ഇവർക്ക് ചെറുതായെങ്കിലും ഒരേ പോലുളള പ്രസക്തി കണ്ടിരുന്നിരിക്കാം. ഇവരുടെ പാരമ്പര്യ തൊഴിലായി രേഖപ്പെടുത്തിക്കാണുന്നത്, അമ്പലങ്ങളിൽ ഉത്സവം പോലുള്ള ചില പ്രത്യേക അവസരങ്ങളിൽ മാത്രം കൂത്ത്, കൂടിയാട്ടം എന്നിവ നടത്തുക എന്നതാണ്.
ചാക്കിയാർകൂത്തിൽ പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും പല കഥകളെയും വളരെ രസകരമായി വിവരിച്ചും വിസ്തരിച്ചും പറയുക എന്നതാണ് ചെയ്യാറ്. ഇതിനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ അടുത്ത എഴുത്തിൽ പറയാം. Malabar and Anjengoയിൽ ഈ കാര്യത്തെക്കുറിച്ച് വിവരിക്കുന്ന അവസരത്തിൽ 'it is said' എന്ന വാക്കുകൾ ഉപയോഗിച്ചുകാണുന്നു. എന്നുവച്ചാൽ Malabar and Anjengoയിൽ എഴുതിയിരുന്ന ആൾക്കും ആളുകൾക്കും കൂത്ത് നേരിട്ട് കണ്ട അനുഭവം ഇല്ലായെന്ന് കരതാം എന്ന് ഒരു തോന്നൽ.
എന്നാൽ ഈ ഗ്രന്ഥത്തിന്‍റെ പേരിൽ തന്നെ Anjengo (അഞ്ചുതെങ്ങ്) എന്ന വാക്കുണ്ട് എന്ന് ഓർക്കുക. എന്നുവച്ചാൽ, ഈ ഗ്രന്ഥം മലബാറിനെക്കുറിച്ചാണ് എങ്കിലും, തിരുവിതാംകൂർ പ്രദേശത്തുള്ള Anjengo (അഞ്ചുതെങ്ങ്) എന്ന ഇങ്ഗ്ളിഷ് ഭരണ പ്രദേശത്തിന്‍റെ കാര്യങ്ങളും ഉൾക്കൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കുക. അപ്പോൾ ഈ ഗ്രന്ഥത്തിന് വെറും മലബാറിന്‍റെ മാത്രം പാരമ്പര്യ സ്വാധീനം അല്ല ഉള്ളത് എന്ന് മനസ്സിലാക്കാം.
പിന്നെ പറയാനുള്ളത് തിരുവിതാംകൂറിൽ 1414 പുഷ്പകന്മാരും 2730 വാര്യർമാരും ഉണ്ട് എന്ന് 1883ൽ പ്രസിദ്ധീകരിച്ച Native Life in Travancoreൽ പറയുന്നുണ്ട്.
അങ്ങിനെയെങ്കിൽ ചാക്യാർമാരും ഏതാണ്ട് ആയരിത്തിനും രണ്ടായിരത്തിനും ഇടയിൽ ആ രാജ്യത്ത് ഉണ്ടായിരുന്നിരിക്കാം. ഇവരിലെ പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും അമ്പലങ്ങളിൽ കൂത്ത് നടത്തിയാണ് ജീവിച്ചത് എന്ന് വിശ്വസിക്കാൻ ആവുമോ എന്ന് അറിയില്ല. ഈ എഴുത്തുകാരന് തോന്നുന്നത് ഇവരിൽ ഏതാനും പേർ മാത്രം, കൂത്ത് നടത്തി ജീവിച്ചിട്ടുണ്ടാവാം എന്നാണ്. മറ്റുള്ളവർ ഏതുവിധത്തിലാണ് നിത്യജീവിതം നടത്തിയത് എന്ന് അറിയില്ല.
Malabar Manualലിലും Malabar & Anjengoയിലും ഇവരെക്കുറിച്ചും ഇവരുടെ പ്രവർത്തന കാര്യങ്ങളെക്കുറിച്ചു, കൂടുതൽ അറിയാനായി 1874-75ലേതും 1901ലേതും Travancore Census Reportട്ടുകൾ നോക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിൽ തന്നെ എന്തോ ഒരു പന്തികേടു തോന്നുന്നുണ്ട് എന്നാണ് പറയാനുള്ളത്. നമ്പൂതിരിമാർക്ക് രാജ്യത്ത് വൻ അധികാരങ്ങളും ആദരവും ഉള്ള രാജ്യമാണ് അന്ന് തിരുവിതാംകൂർ. മലബാറിൽ അവരുടെ ഉന്നത നിലവാരങ്ങളിൽ നിഴൽവന്നു തുടങ്ങിയിരുന്നു.
Travancore State Manualലിലും Malabar & Anjengoയിലും ചാക്യാർമാരെ Slaghya Vakkukar അഥവാ Slaghya Kulakkar എന്നു വിശേഷിപ്പിച്ചുകാണുന്നുണ്ട്. രണ്ടാമത്തെ ഗ്രന്ഥം തിരുവിതാംകൂറിലെ വിവരങ്ങൾ, ഈ കാര്യത്തിൽ, ഏറ്റുപറയുകയാണോ എന്ന് അറിയില്ല.
എന്നാൽ ഇവിടെ പ്രത്യേകമായി എടുത്ത് പറയേണ്ടുന്നത്, ചാക്യാർകൂത്ത് എന്നതിനെ കാണാനും കേൾക്കാനും ആസ്വദിക്കാനും നമ്പൂതിരിമാർ മുതൽ നായർമാർ വരെയുള്ളവർക്ക് മാത്രമേ ആ കാലങ്ങളിൽ പറ്റിക്കാണുകയുള്ളു. ഇന്ന് മലബാറിലേയും തിരുവിതാംകൂറിലേയും മറ്റ് ജനങ്ങൾ ഈ വക കാര്യങ്ങളെ അവരുടെ പഴമയിലെ കാര്യങ്ങളായി അവകാശപ്പെടുന്നതിൽ കാര്യമായ അബദ്ധമില്ലേ എന്നൊരു ചിന്ത.
മലബാറിലെ അമ്പലങ്ങളിൽ ചാക്യാർകൂത്ത് വളരെ സർവ്വവ്യാപിയായ ഒരു കാര്യം ആയിരുന്നിരിക്കില്ലാ എന്നാണ് തോന്നുന്നത്. കൃത്യമായി അറിയില്ല.
ചാക്യാർമാർ എന്ന ജനവിഭാഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് Malabar & Anjengoയിൽ ഈ പ്രകാരമാണ് പറയുന്നത്: ഒരു നമ്പൂതിരി സ്ത്രീ വ്യഭിചരിക്കുന്നതായി കണ്ടെത്തപ്പെടുന്നു. ഈ സ്ത്രീക്ക് പൂണൂൽ ധരിച്ച ആൾകുട്ടികൾ ഉണ്ടെങ്കിൽ ആ കുട്ടികളും ചാക്യാർമാർ ആകുന്നു. പൂണൂൽ ധരിച്ചിട്ടില്ലാത്ത ആൺമക്കൾ ചാക്യാർ നമ്പ്യാർ എന്ന മറ്റൊരു ജാതിക്കാരായി അറിയപ്പെടും. വ്യഭിചരിച്ചതായി തെളിയപ്പെടുന്ന ദിവസത്തിന് ശേഷം ആ സ്ത്രീക്ക് ജനിക്കുന്ന പെൺകുട്ടികൾ ചാക്യാർ ജാതിയിലോ, ചാക്യാർ നമ്പ്യാർ ജാതിയിലോ ചേരുന്നു. അത് അവരുടെ ഇഷ്ടം.
ചാക്യാർ സ്ത്രീകളെ ഇല്ലോടിയമ്മമാർ എന്നാണ് അറിയപ്പെടുക. അതേ സമയം ചാക്യാർ നമ്പാർ ജാതിക്കാരായ സ്ത്രീകളെ നങ്ങിയമ്മമാർ എന്നാണ് അറിയപ്പെടുക.
ചാക്യാർമാർക്ക് നങ്ങിയമ്മമാരെ വിവാഹം കഴിക്കാം. എന്നാൽ ചാക്യർ നമ്പ്യാർമാർക്ക് ഇല്ലോടിയമ്മമരെ വിവാഹം കഴിക്കാൻ പാടില്ല. ഇതിൽനിന്നും തന്നെ ഈ രണ്ട് കൂട്ടർക്കും ഇടയിൽ ഏതോവിധത്തിലുള്ള ഉച്ഛനീചത്തം ഉണ്ട് എന്ന ഒരു തോന്നൽ വരുന്നുണ്ട്.
ചാക്യർകൂത്തുകളിൽ ചാക്യർ നമ്പ്യാർമാർക്കും നങ്ങിയമ്മമാർക്കും രണ്ടാം സ്ഥാനമാണ് ഉള്ളത് എന്ന് തോന്നുന്നു.
ചാക്യാർ കൂത്തിനോടൊപ്പം ഒരു ചാക്യർ നമ്പ്യാർ മിഴാവ് എന്ന ചെമ്പുകൊണ്ടുള്ള മദ്ദളം കൊട്ടാനുണ്ടാവും. ഒരു നങ്ങിയമ്മ ഇലത്താളം അഥവാ കൈമണി മുട്ടാനും ഉണ്ടാവും.
നങ്ങിയമ്മമാർ സ്വന്തമായി ചെയ്യുന്ന ഒരു കലാരൂപമാണ് നങ്ങിയാർകൂത്ത്.
ഇനി Travancore State Manualലിൽ കണ്ട കാര്യം എടുക്കാം. ചാക്യാർമാർ എന്നവർ, പണ്ടെപ്പോഴോ ചില ലൈംഗികമായ കുറ്റകൃത്യങ്ങൾ ചെയ്ത ഒരു നമ്പൂതിരി ബ്രാഹ്മണ സ്ത്രീയുടെ സന്താനങ്ങൾ ആണ് എന്ന് പറയുന്നു. ഇവിടെ ലൈംഗിക കുറ്റം എന്ന് പറയപ്പെടുന്നത് അരുതാത്ത ജാതിക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെയാണ്.
1901ലെ Cochin Census Reportൽ ഒരു കഥപറയുന്നുണ്ട് പോലും.
സൂത ജാതിക്കാരായ പരദേശികൾ ആണ് ചാക്യാർമാർ പോലും. സൂതജാതിക്കാരുടെ ഉത്ഭവം ക്ഷത്രിയനായ പുരുഷന് ബ്രാഹ്മണ ജാതിക്കാരിയിൽ ജനിച്ച കുട്ടിയുടെ സന്തതികളാണ് പോലും.
മലബാർ - തിരുവിതാംകൂർ പ്രദേശത്ത് കുടിയേറിയ സൂത ജാതിക്കാരുടെ വംശംപരമ്പര തീർന്നുപോകുന്ന അവസരത്തിൽ, അവരിലെ ഒരു സ്ത്രിക്ക് അന്യജാതിക്കാരായ പുരുഷന്മാരുമായുള്ള ബന്ധത്താൽ ഒരു കുട്ടി ജനിച്ചു. വ്യഭിചാര വിവരം ആരും അറിയുന്നതിന് മുൻപ് ഈ കുട്ടിയെ സ്വന്തം കുടുംബത്തിൽ അംഗമാക്കിമാറ്റി. എന്നാൽ വ്യഭിചാര വിവരം അറിഞ്ഞതോടുകൂടി ഈ കുട്ടിയേയും ആ ആളുടെ സന്താനങ്ങളേയും മറ്റൊരു ജാതിയാക്കി പ്രഖ്യാപിച്ചു. അവരാണ് ചാക്യാർമാർ.
പാരമ്പര്യ കഥ എന്തുമായിക്കൊള്ളട്ടെ, പൂർവ്വികർ എന്ത് തോന്ന്യാസവും ചെയ്തിരിക്കട്ടെ, അതിലൊന്നും യാതോരു പ്രശ്നവും ഇല്ലതന്നെ. ഒരു കാര്യമാത്രം ഉറപ്പായാൽ മതി. അത് തങ്ങൾ ബ്രാഹ്മണ ബന്ധമുള്ളവരാണ് എന്ന ഒറ്റക്കാര്യമാണ്.
മാത്രവുമല്ല, ലൈംഗിക അരാജകത്വം എന്നത് തികച്ചും അരുതാത്ത തെറ്റ് ആകുന്നത്, അത് പ്രതിലോമ ബന്ധങ്ങൾ ആവുമ്പോഴാണ് എന്നാണ് തന്നുന്നത്. അതായത് സ്വന്തം ജാതിക്ക് കീഴിൽ വരുന്ന ജാതിയിലെ പുരുഷനുമായി ഒരു ഉന്നത ജാതിക്കാരിയായ സ്ത്രി ബന്ധപ്പെടുമ്പോൾ മാത്രം. ഈ ഒരു നിശബ്ദമായ അരുതും അരുതായ്മയും ഇന്നും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പലസ്ത്രീകളുടെ മനസ്സിലും ഒരു നിഴൽപോലെ രൂഢമൂലമായി നിലനിൽക്കുന്നുണ്ട് എന്നും ഒരു തോന്നൽ. ഉന്നതനായ വ്യക്തിയോട് വിധേയത്വവും താഴ്ചയിലുള്ള വ്യക്തിയുടെ സാമീപ്യത്തോടുതന്നെ വിരക്തിയും അറപ്പും.
Travancore State Manual Vol2ൽ ചാക്യാർകൂത്തിനെക്കുറിച്ച് വളരെ വിശാലമായി എഴുതിക്കാണുന്നുണ്ട്. അതിനെ ആസ്പദമാക്കി ചാക്യാർകൂത്തിനെക്കുറിച്ച് കുറച്ചു കൂടി എഴുതാം എന്ന് കരുതുന്നു. അത് അടുത്ത എഴുത്തിലാകാം എന്നും കരുതുന്നു.
27
Posted: Fri Oct 13, 2023 5:12 pm
posted by VED
27 #. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ ആശയങ്ങൾ തിരുകിച്ചേർത്തവർ
ഇനി ചാക്യാർകൂത്തിനെക്കുറിച്ച് കുറച്ച് വിശാലമായി എഴുതാം എന്ന് കരുതുന്നു. ഇവിടെ കുറിച്ചിടാൻ പോകുന്ന വിവരങ്ങൾ Travancore State Manual Vol2ൽ നിന്നും ലഭിച്ചതാണ് എന്ന് ഇവിടെ രേഖപ്പെടുത്തുന്നു. എന്നുവച്ചാൽ, ഈ വിധ യാതോരു വിവരങ്ങളും ഈ എഴുത്തുകാരന് ഇതിന് മുൻപ് അറിവില്ലായിരുന്നു എന്നാണ് പ്രസ്താവിക്കുന്നത്.
ഇനി Travancore State Manualനെ കുറിച്ച് ചില കാര്യങ്ങൾ പറയാം. ഇതിന്‍റെ Vol1 ഈ എഴുത്തുകാരൻ കുറേ വർഷങ്ങൾക്ക് മുൻപ് വായിക്കുകയും ആ ഗ്രന്ഥത്തെക്കുറിച്ച് ഒരു കമന്ററി എഴുതുകയും ചെയ്തിരുന്നു. ഈ സംഭവം മുതലാണ് ദക്ഷിണേഷ്യയിലെ പല പഴയകാല, ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങൾ വായിക്കാനുള്ള താൽപ്പര്യം ഈ എഴുത്തുകാരനിൽ ജനിച്ചത്.
Travancore State Manual Vol1 അന്ന് വയിച്ചപ്പോൾ ആ ഗ്രന്ഥത്തിന് Vol2, Vol3 എന്ന തുടർച്ചയുണ്ട് എന്ന കാര്യം ശ്രദ്ധിച്ചില്ലാ എന്നാണ് തോന്നുന്നത്. ഈ ഗ്രന്ഥത്തെക്കുറിച്ചും, അതിന്‍റെ എഴുത്തുകാരനായ വി. നാഗം അയ്യയെക്കുറിച്ചും Travancore State Manual എന്ന നിലവാരം കുറഞ്ഞ വിക്കീപീഡിയ പേജിൽ തിരുത്തുവരുത്തി സമാന്യം വലിയ ഒരു ലേഖനം തന്നെ ഈ എഴുത്തുകാരൻ എഴുതിയിരുന്നു. നേരത്തെ ആ പേജിൽ ഉണ്ടായിരുന്ന ചില വിവരങ്ങൾ നിലനിർത്തിത്തന്നെയാണ് ആ പേജിലേക്ക് പുതിയ എഴുത്ത് ചേർത്തത്.
എന്നാൽ ഈ അടുത്തകാലത്താണ് ഈ ഗ്രന്ഥത്തിന്‍റെ Vol2 കാണാനും, അതിനുള്ളിലെ ചിലയിടങ്ങൾ വായിക്കാനും സാധിച്ചത്.
പെട്ടെന്ന് തന്നെ മനസ്സിൽ ഉദിച്ച ഒരു തോന്നൽ Vol2ലെ പല എഴുത്തുകളും Vol1ലെ എഴുത്തുമായി സ്വരത്തിലും ആശയത്തിലും വ്യത്യസ്തമാണ് എന്നതാണ്. Vol1ന്റ എഴുത്തകാരൻ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് വൻ മതിപ്പുള്ള ആളാണ് എന്ന് വളരെ വ്യക്തമാണ്. എന്നാൽ Vol2ൽ പലയിടത്തും കാര്യങ്ങൾ തികച്ചു വിപരീതവും, ഹൈന്ദവ സംസ്കാര ഭക്തിയും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് മത്സര ബുദ്ധിയും ഉള്ള ഒരു മനോഗതി ഉണ്ട് എന്നാണ് തോന്നിയത്.
പോരാത്തതിന്, Vol1ൽ മലബാർ എന്നത് തിരുവിതാംകൂറിൽ നിന്നും വ്യത്യസ്തമായ ഒരു ഇടമാണ് എന്നും, ബൃട്ടിഷ്-ഇന്ത്യയെന്നത് ഈ ഉപഭൂഖണ്ഡത്തിലെ ഏതാണ് 2000ത്തോളം വരുന്ന നിസ്സാരമായ അനവധി കൊച്ചുകൊച്ചു പ്രദേശങ്ങളെ ഏകോപിച്ചെടുത്ത് ഒരു രാജ്യം പണിതെടുത്തതാണ് എന്നും, തിരുവിതാംകൂർ ഇതിന് പുറത്താണ് എന്നുംമറ്റുമുള്ള ചിന്താഗതി കാണാമായിരുന്നു.
എന്നാൽ Vol2ൽ, ഇന്ത്യാ മഹാരാജ്യം എന്ന ഒരു ചിന്താഗതിയും, ക്രിസ്ത്യനികുളും മുസ്ലീം ജനതയും അതുപോലുള്ള മറ്റുള്ളവരും ഒഴികെ, ബാക്കി എല്ലാരും ബ്രാഹ്മണർക്ക് കീഴിൽ വരുന്ന ഒരു ഒറ്റ മതക്കാരാണ് എന്നും ഉള്ള ചിന്താഗതി കാണുന്നില്ലേ എന്നൊരു സന്തേഹം.
മാത്രവുമല്ല Vol2ൽ, തിരുവിതാംകൂറും കൊച്ചിനും, മലബാറിന്‍റെ ഭാഗമാണ് എന്നും ഉള്ള രീതിയിൽ പോലു വാക്കുകൾ കാണുന്നുണ്ട്. Malabar Coast എന്ന ഒരു സങ്കൽപ്പം ഭൂഖണ്ഡ യൂറോപ്യൻ കടൽകച്ചവടക്കാരിലും ഇങ്ഗ്ളിഷ് എഴുത്തുകാരിൽ ചിലരിലും കാണ്ടിരുന്നു എന്നാണ് ഒരു ഓർമ്മ. എന്നാൽ മലബാറിലേക്ക് വന്നാൽ, മലബാർ എന്നത് കൊച്ചിൻ പ്രദേശത്തിനും Travancore പ്രദേശത്തിനും പുറത്തായുള്ള ഒരു വ്യത്യസ്തമായ പ്രദേശം ആണ് എന്ന കാര്യം വളരെ വ്യക്തമായിരുന്നു. മലബാറിലെ ജനങ്ങളും തിരുവിതാംകൂറുകാരിൽ നിന്നും വ്യത്യസ്തരായിരുന്നു.
ഈ രീതിയിൽ തന്നെയാണ് പ്രാദേശിക വാസികളിലും നിലനിന്നരിക്കാവുന്ന വിവരം. എന്നാൽ മലബാർ എന്നത് ബൃട്ടിഷ് മലബാറായി മാറുകയും, കാലാകാലങ്ങളായി ദക്ഷിണേഷ്യയിലെ പരദേശ പ്രദേശങ്ങൾ ആയ സ്ഥലങ്ങളിൽ പലതും ബൃട്ടിഷ്-ഇന്ത്യയും ആയി മാറിയപ്പോൾ, തിരുവിതാംകൂറുകാരിലും തങ്ങളും മലബാറുകാരാണ് എന്നും, തങ്ങളും ഇന്ത്യാക്കാരാണ് എന്നും ഉള്ള ഒരു ചിന്താഗതി വളർന്നുവന്നുകൊണ്ടിരുന്നു എന്നതാണ് കാണുന്നത്.
കഴിവതും കാര്യങ്ങളിൽ തിരുവിതാംകൂറുകാർ ബൃട്ടിഷ്-ഇന്ത്യയോട് ഒട്ടിച്ചേർന്നു നിൽക്കാനാണ് നോക്കിയത്. അവിടുള്ള രാജകുടുംബാംഗങ്ങളും മറ്റ് സാമ്പത്തിക ശേഷിയുള്ളവരും ബൃട്ടിഷ്-ഇന്ത്യയിൽ പഠിക്കാനും, കഴിയുമെങ്കിൽ ഇങ്ഗ്ളണ്ടിലേക്ക് തന്നെ പോയി പാർക്കാനും താൽപ്പര്യപ്പെട്ടിരിക്കാം.
രാജാവിനും രാജകുടുംബാംഗങ്ങൾക്കും അവരുടെ കൊട്ടാരക്കെട്ടുകൾക്കുള്ളിൽ, പൊതുജനങ്ങളിൽനിന്നും പൊതുനിരത്തുകളിൽ നിന്നും, ഒറ്റപ്പെട്ടള്ള ജീവിത്തിന്‍റെ വിരക്തിയിൽ നിന്നും രക്ഷ നേടുന്നതുതന്നെ അവർ ബൃട്ടിഷ്-ഇന്ത്യയിൽ ചെന്നാലാണ്. വെറും സാധാരണക്കാരെപ്പോലെ തിക്കും തിരക്കും ഉള്ള നിരത്തുകളിലൂടെ അവർക്ക് നടക്കാനും തെരുവോരങ്ങളിൽ ഉള്ള ഹോട്ടലുകളിൽ കയറി ചായകുടിക്കാനും മറ്റും ആവുള്ളു.
ഇങ്ഗ്ളിഷ് പതാക മെഡ്രാസിൽ സ്ഥാപിതമാകുന്നതിന് മുൻപ്, തിരുവിതാംകൂർ രാജാക്കൾക്ക് തൊട്ടടുത്ത പ്രദേശങ്ങളിൽ പോകാൻ പോലും ആവില്ലായിരുന്നു. തിരുവിതാംകൂറിലെ രാമവർമ്മ രാജവിന് രാമേശ്വരത്തേക്ക് തീർത്ഥാടനത്തിനായി പോകാൻ ഇങ്ഗ്ളിഷ് കമ്പനിയുടെ പട്ടാളം തന്നെ അകമ്പടി സേവിക്കേണ്ടിവന്നിരുന്നു.
ഇവിടെ പറഞ്ഞുവന്നത് Travancore State Manual Vol2ന്‍റെ ചില എഴുത്തുകാരുടെ മാനസിക ഭാവങ്ങളെക്കുറിച്ചാണ്. ഈ ഗ്രന്ഥത്തിൽ ഈ ഉപദ്വീപിലെ ജാതിവ്യവസ്ഥയുടെ ഗുണകരമായ കാര്യങ്ങൾ വരെ സമർത്ഥിക്കാൻ ശ്രമിക്കുന്നതായി കാണുന്നുണ്ട്.
ഈ എഴുത്തുകാരൻ (ഞാൻ) ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ എഴുതപ്പെട്ട പല ഗ്രന്ഥങ്ങളും, ചെറുതായും കാര്യമായും, നോക്കിയപ്പോൾ മനസ്സിൽ ഉദിച്ച ഒരു കാര്യം ഉണ്ട്. ആവക ഗ്രന്ഥങ്ങളിൽ പലതും ആ ഗ്രന്ഥങ്ങൾ എഴുതിയെന്ന് പറയപ്പെടുന്ന എഴുത്തുകാരന്‍റെ മാത്രം സൃഷ്ടികൾ അല്ല എന്ന്. മറിച്ച് പലരും ആ വക ഗ്രന്ഥങ്ങൾ എഴുതുന്നതിൽ പങ്കെടുത്തിട്ടുണ്ട് എന്ന്.
ഉദാഹരണത്തിന് Travancore State Manual, Malabar Manual, Castes & Tribes of Southern India, Omens & Superstitions of Southern India, Malabar & Anjengo തുടങ്ങിയ ഗ്രന്ഥങ്ങൾ. ഇവയിൽ എല്ലാത്തിലും ചില ഇടങ്ങളിൽ, അതേ ഗ്രന്ഥത്തിൽ മുൻപ് പറഞ്ഞ ആശയത്തിന് കടക വിരുദ്ധമോ, അതുമല്ലെങ്കിൽ ചെറുതായെങ്കിലും വ്യത്യസ്തമായതോ ആയ ആശയങ്ങൾ കാണുന്നുണ്ട്. എന്നുവച്ചാൽ എഴുത്തുകാർ മാറുന്നുണ്ട് എന്ന് അർത്ഥം.
Travancore State Manualനെക്കുറിച്ചുള്ള വിക്കീപീഡിയ എഴുത്തിൽ പറയാതെ പോയതും തെറ്റായി പറഞ്ഞുപോയതുമായ പലതും ഉണ്ട് എന്ന് ഒരു തോന്നൽ. ആ പേജിൽ ഈ എഴുത്തുകാരൻ എഴുതിയത് Vol1വായിച്ചതിൽ നിന്നും ലഭിച്ച ചിന്താഗതികൾ മാത്രമാണ്. Vol2, Vol3 എന്നിവയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലതന്നെ.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇത്രമാത്രം നീണ്ട രീതിയിൽ പറയാൻ വിചാരിച്ചതല്ല. എന്നാൽ എഴുതിക്കഴിഞ്ഞുപോയതുകൊണ്ട് അവ മാച്ചുകളയുന്നില്ല.
അടുത്ത എഴുത്തിൽ ചാക്യാർകൂത്തിനെക്കുറിച്ച് വിശാലമായി എഴുതാം എന്ന് വിചാരിക്കുന്നു.
ചാക്ക്യാർ കൂത്തിനെക്കുറിച്ച് ഇവിടെ എഴുതാൻ പോകുന്നത് Travancore State Manual Vol2ൽ കാണുന്ന വിവരങ്ങൾ ആണ്. അതിനാൽത്തന്നെ അവ തിരുവിതാംകൂറിലെ വിവരങ്ങൾ ആണ് എന്ന് മനസ്സിലാക്കേണ്ടതാണ്.
മലബാർ എന്ന വാക്ക് ആ എഴുത്തുകാരൻ ഉപയോഗിക്കുന്നുണ്ട് എങ്കിലും, അത് ബൃട്ടിഷ് മലബാറിന്‍റെ മേൽ ഒരു അവകാശം സൂചിപ്പിക്കാനായേക്കാം ഉപയോഗിച്ചത് എന്നാണ് തോന്നുന്നത്. മലബാറിലെ കാര്യങ്ങൾ പലരീതിയിലും വ്യത്യസ്തം തന്നെയായിരുന്നിരിക്കാം. എന്നിരുന്നാലും മലബാറിലും ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ചാക്ക്യാർകൂത്ത് ഉണ്ടായിരുന്നിരിക്കാം.
അമ്പലങ്ങൾക്ക് ഉള്ളിൽ വച്ചുമാത്രം നടത്തപ്പെടുന്ന ഒരു കലാരൂപം ആണ് ചാക്ക്യാർകൂത്ത് എന്നതിനാൽ ഇത് ഒരു മതപരമായ ചടങ്ങ് തന്നെയാണ്. അമ്പലത്തിന് പുറത്തുവച്ച് ഇത് നടത്തപ്പെടില്ല.
ബ്രാഹ്മണ പുരാണങ്ങളിലെ ഇതിഹാസ നായകന്മാരുടെ കഥകൾ ഒരു അർദ്ധ-നാടകീയ ശൈലിയിൽ, കാഴ്ചക്കാരിൽ വൻ ആഹ്ളാദം ഉയർത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന കാര്യമാണ് ചാക്ക്യാർകൂത്ത്. കാഴ്ചക്കാർ ആരാണ് എന്ന് Travancore State Manual Vol2ൽ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. audience (Brahmins and Sudras) എന്നാണ് പറയുന്നത്. ഇവിടെ ശൂദ്രർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ നായർമാരാണ്. ബ്രാഹ്മണരും ശൂദ്രരും! ഐഏഎസ്സുകാരും ശിപായിമാരും! എന്ന രീതിയിൽ വേണമെങ്കിൽ ഉപമിക്കാം.
ശൂദ്രരെ അഥവാ നായർമാരെയാണ് സാധാരണക്കാരായി വിശേഷിപ്പിച്ചുകാണുന്നത്. അവർക്ക് കീഴിൽ വരുന്ന കീഴ്ജാതിക്കാർക്ക്, ഈ കലയുമായി യാതോരു ബന്ധവും ഇല്ലതന്നെ.
വടക്കൻ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര ഉത്സവങ്ങളിലും ചാക്ക്യാർകൂത്ത് ഒരു അവിഭാജ്യ ഘടകം തന്നെയായിരുന്നു പോലും. എന്നാൽ തെക്കൻ തിരുവിതാംകൂറിലെ അമ്പലങ്ങളിൽ ഇതിന് എന്തുകൊണ്ടാണ് കുറവ് എന്നത് വിശദ്ധീകരിച്ചു കണ്ടില്ല.
ചാക്ക്യാർകൂത്ത് സാധാരണ തുടങ്ങുന്നത് ഉച്ചയ്ക്ക് 2 മണിക്കാണ്. വൈകുന്നേരം ഏതാണ്ട് 5മണിക്ക് തീരും. നമ്പൂതിരിമാർക്ക് ഇത് ഒരു വൻ ഹരം തന്നെയായിരുന്നുപോലും. ഇതിൽ കാര്യമായ ആശ്ചര്യത്തിന് വകയില്ലതന്നെ. കാരണം, ഇങ്ഗ്ളിഷ് പ്രസ്ഥാനം ഈ ഉപദ്വീപിൽ പതാക ഉയർത്തുന്നതുവരെ, നമ്പൂതിരിമാർക്ക് മാത്രമല്ല, മറ്റ് പലർക്കും തന്നെ വിവര വിജ്ഞാനപരമായും നേരമ്പോക്കായും വളരെ ചെറിയ ലോകം തന്നെയായിരുന്നു നിലനിന്നിരുന്നത് എന്നതാവാം ഉഗ്രൻ വാസ്തവം. അതിന് വിപരീതമായി കാണപ്പെടുന്ന തെളിവുകൾ യഥാർത്ഥത്തിൽ പിന്നോട്ട് നിരന്നുകിടക്കുന്ന നൂറ്റാണ്ടുകളിലെ ഒറ്റപ്പെട്ട പലപല സംഭവങ്ങൾ ശേഖരിച്ചുവെച്ച് മൊത്തമായി എടുത്ത് വിടർത്തിക്കാണിക്കുന്നവ ആയേക്കാം.
മദ്ധ്യവയസ്ക്കരും പ്രായം ചെന്നവരും ആയ നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും, ചാക്ക്യാർകൂത്തുകൾ കണ്ടും ആസ്വദ്ധിച്ചും മാനസിക സായൂജ്യം കൈവരിക്കുമായിരുന്നിരിക്കാം. അല്ലാതെ അവർ വേറെന്തുചെയ്യാൻ?
അമ്പലത്തിലെ പ്രഭാതപൂജ കഴിഞ്ഞ്, വിരുന്നുകാർക്കെല്ലാം വിഭവസമൃദ്ധമായ ഊണും നൽകികഴിഞ്ഞ്, ഉച്ചക്ക് ദൈവത്തെ അമ്പലത്തിന്‍റെ പ്രദക്ഷിണ നടയിലൂടെ കൊണ്ടുനടന്ന് ഗർഭഗൃഹത്തിനെ അഥാവ ശ്രീകോവിലിനെ പ്രദക്ഷിണം വച്ചുകഴിഞ്ഞതിന് ശേഷം, ക്ഷേത്രത്തിൽ ഏതാണ്ട് മൂന്നു - നാലു മണിക്കൂർ നേരം പ്രസന്ന ശാന്തമായ അന്തരീക്ഷം നിലനിൽക്കും. അപ്പോഴാണ് ചാക്ക്യാർ കൂത്ത് നടത്തപ്പെടുന്നത്.
സംസ്കൃതത്തിലും മലയാളത്തിലും വളരെ അഗാധമായ ജ്ഞാനം കൈവശം ഉള്ള ഒരു മദ്ധ്യവയസ്ക്കാൻ ആയിരിക്കും സാധാരണഗതിയിൽ കൂത്തുനടത്തുന്ന ചാക്ക്യാർ. സാധാരണയായി രാമായണത്തിലേയോ മഹാഭാരതത്തിലേയോ ഏതെങ്കിലും കഥയോ സംഭവ വിവരണമോ ആയിരിക്കും പ്രതിപാദ്യവിഷയം. രാമന്‍റെ ജനനം, ജനകപുത്രിയായ സീതയുമായുള്ള വിവാഹം, ഹനുമാൻ ലങ്കയിൽ വച്ച് സീതയെ കാണുന്നതും ലങ്കാ നഗരത്തെ അഗ്നിക്ക് ഇരയാക്കുന്നതും, പാഞ്ചാലീ സ്വയംവരം, സുഭദ്രാഹരണം, യുദ്ധിഷ്ടിരന്‍റെ രാജസൂയ യജ്ഞം തുടങ്ങിയ പല കഥകളും ചാക്ക്യാർകൂത്തുകളിൽ പറഞ്ഞുഫലിപ്പിക്കപ്പെടാം.
Travancore State Manual Vol2ന്‍റെ എഴുത്തുകാരൻ താൻ കണ്ട ഏറ്റവും പ്രതിഭാശാലിയായ ചാക്യാറുടെ കാര്യം പറയുന്നുണ്ട്. ആ ചാക്ക്യാർ തനിക്ക് 15000ത്തോളം സംസ്കൃത സ്ലോകങ്ങൾ മനഃപാഠമാണ് എന്ന് പറഞ്ഞുപോലും. ഈ ആൾ ഒരു അസാമാന്യധിഷണാപാടവം ഉള്ള ആളായിരുന്നു. പ്രേക്ഷകരുടെ മനോഭാവത്തിന് അനുസൃതമായി ഞൊടിയിടകൊണ്ട് ഈ ആൾക്ക് ഭാവവും വാക്കുകളും മാറ്റാനാവുമായിരുന്നു. മൂന്നോ നാലോ മണിക്കൂർ നേരത്തോളം യാതോരു നിർത്തലുമില്ലാതെ ഈ ആൾക്ക് കേൾവിക്കാരെ മാന്ത്രിക ശക്തിയാൽ എന്നപോലെ മോഹിതരാക്കിയും വശീകൃതമാക്കപ്പെട്ടും നിർത്താൻ ആവുമായിരുന്നു.
അമ്പലങ്ങളിൽ കൂത്തുനടത്തുവാനായി, കൂത്തമ്പലം എന്ന പേരിൽ ഒരു പ്രത്യേക കെട്ടിടം തന്നെ ഉണ്ടായിരിക്കും. ചില അമ്പലങ്ങളിൽ ഇത് തന്നെ ഒരു വൻ അലങ്കാര ഭംഗിയോടുകൂടിയതും വൻ ശിൽപകലാചാതുര്യത്തോടും കൂടിയതുമായ ഒരു കെട്ടിടം ആയിരിക്കും.
Travancore State Manual Vol2ന്‍റെ എഴുത്തുകാരൻ തിരുവിതാംകൂർ രാജ്യത്തിലെ ഏറ്റവും സൗന്ദര്യുള്ള കൂത്തമ്പലത്തിനെ വിവരിക്കുന്നുണ്ട്. 52 അടി നീളം. 38 അടി വീതി. ഇതിന്‍റെ മദ്ധ്യത്തിലായി ഒരു ഉയർന്ന പ്രസംഗമണ്ഡപം. ഇത് 14 അടി നീളവും വീതിയും ഉള്ള ഒരു സമചതുരം ആയിരിക്കും. വലിയ ചുറ്റളവുള്ള തൂണുകൾ ഈ മണ്ഡപത്തെ ഉയർത്തിനിർത്തും. ഈ പ്രസംഗമണ്ഡപത്തിന് മരംകൊണ്ടുള്ള ചട്ടം ചുറ്റുമുണ്ട്. ഇതിൽ വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ചിത്രപ്പണികൾ ഉണ്ടായിരുന്നു.
രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിൽ നിന്നും ഉള്ള അനവധി സംഭവങ്ങൾ ഇവയിൽ ചിത്രീകരിച്ചു കാണപ്പെടുന്നു. വിഷ്ണു തന്‍റെ ഏറ്റവും പ്രീയപ്പെട്ട വാഹനമായ ഗരുഡന് മുകളിൽ ഇരുന്ന് യാത്രചെയ്യുന്നു. മറ്റൊരുടത്ത് ബ്രഹ്മാവ് തന്‍റെ ഹംസത്തിന് മുകളിൽ. പരമേശ്വരൻ തന്‍റെ നന്ദി (നന്തി) എന്ന കാളപ്പുറത്ത് ഇരുന്നുകൊണ്ട് തനിക്ക് നേർച്ചനേരുന്നവർക്ക് തന്‍റെ അനുഗ്രഹം നൽകികൊണ്ട് യാത്രചെയ്യുന്നു. ശാസ്താവ് നരിയുടെ (പുലിയുടെ) പുറത്ത് ഇരിക്കുന്ന രംഗവും ഉണ്ട്, മറ്റൊരിടത്ത്.
സർപ്പങ്ങൾ, ഹംസങ്ങൾ, വരാഹം, മറ്റു മൃഗങ്ങൾ എന്നിവയെ പ്രസംഗമണ്ഡപത്തിന് മുകളിലുള്ള ഉത്തരത്തടിയിൽ കൊത്തിവച്ചതും കാണാം.
മഹിഷാസുരമർദ്ദനം, നരസിംഹം, ദന്വന്തരി, ദാരികാ വധം എന്നിയവും വളരെ ചാതുര്യമാർന്ന രീതിയിൽ കൊത്തിവച്ചിരിക്കുന്നു.
ദേവകി വാസുദേവനുമായി വിവാഹം കഴിക്കുന്നതു മുതൽ കംസനെ വധിക്കുന്നതുവരെയുള്ള ഭാഗവതത്തിലെ രംഗങ്ങൾ വളരെ മനോഹരമായി രണ്ടുവശത്തുമള്ള ചട്ടങ്ങളിൽ കൊത്തുവേലചെയ്തിരിക്കുന്നു. ഇതിൽ കൃഷ്ണൻ ഇടക്കിടക്ക് ചെയ്തുകൂട്ടാറുള്ള ലീലകളും പ്രദർശിപ്പിച്ചു കാണുന്നു.
കൃഷ്ണന്‍റെ ജനനം, രാത്രികാലത്ത് കൃഷ്ണനെ നന്ദന്‍റെ വീട്ടിലേക്ക് രഹസ്യമായി മാറ്റുന്നത്, പൂതനാമോക്ഷം, കാളിയമർദ്ദനം, അഗാസുരവധം, ദേവകിയുടേയും വാസുദേവന്‍റേയും തടങ്കൽ ജീവിതം, ഇടയ പെൺകുട്ടികളുമായുള്ള കൃഷ്ണന്‍റെ ശൃംഗാരകാമലീലകൾ, കൃഷ്ണൻ വെണ്ണയും നെയ്യും കവർന്നെടുക്കുന്ന രംഗം, ഗോവർദ്ധനോദ്ധാരണം, കുബ്ജയും കൃഷ്ണനുമായുള്ള ബന്ധം തുടങ്ങിയ പലതും വിസ്തരിച്ചു ചിത്രീകരിച്ചിരിക്കുന്നു.
പോരാത്തതിന് അനന്തശയനം, വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങൾ എന്നിവ പൂർണ്ണരൂപത്തിൽ കാണപ്പെടുന്നു. മദ്ധ്യത്തിലായി ബ്രഹ്മാവിന്‍റെ ഒരു വലിയ രൂപവും, അഷ്ടദിക്ക്പാലകരും. തൂണുകളിൽ ദേവന്മാരുടേയും ദേവീമാരുടേയും വളരെ ഭംഗിയുള്ള രൂപങ്ങൾ.
ഈ ഉയർന്ന പ്രസംഗമണ്ഡപത്തിന്‍റെ ഒത്ത നടുവിലായി ചാക്ക്യാർ ഒരു മരംകൊണ്ടുള്ള സിംഹാസനത്തിൽ ഇരുന്ന്, തന്‍റെ കൂത്ത് അവതരിപ്പിക്കുന്നു. ഈഷൽ നീലം കലർന്ന കടും ചുവപ്പുനിറത്തിലുള്ള തലക്കെട്ട്. സ്വർണ്ണനിറത്തിലുള്ള അരുകും പട്ടുകൊണ്ടുള്ള കൊത്തുപണിപോലുള്ള അടയാളങ്ങളും ഉള്ള ഇത് വളരെ ആകർഷകത്തമുള്ളതാണ്.
ചാക്യാറുടെ വലതുവശത്തായി സുന്ദരിയായ ഭാര്യ ഇരിക്കുന്നു. നങ്ങ്യാർ എന്നാണ് ഈ ആൾ അറിയപ്പെടുക. വളരെ വൃത്തിയും ലളിതവുമായ വെള്ള വസ്ത്രം. തലമുടിക്കെട്ട് മുന്നിലാണ്. ഇലത്താളം ഈ നങ്ങ്യാറമ്മയാണ് മുട്ടുക. നങ്ങ്യാറമ്മയുടെ സാന്നിദ്ധ്യം എല്ലാ കൂത്തുകളിലും അനിവാര്യവും നിർബന്ധവും ആണ്. ചാക്ക്യാർ വൻ തമാശകൾ പറഞ്ഞ് പ്രേക്ഷകർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുല്ലസിച്ചാലൊന്നും നങ്ങ്യാർ യാതോരു ഭാവഭേദവും കാണിക്കില്ല. കൂത്തൂ തീരുന്നതുവരെ ഈ ആൾ യാതോരു സ്വരവും പുറപ്പെടുവിക്കില്ലതന്നെ
ചാക്ക്യാർക്ക് പിന്നിലായി മിഴാവ് കൊട്ടുന്ന ആൾ ഇരിക്കുന്നു. ഏതാണ്ട് ഓരോ 15 മിനുറ്റുകൾ തോറും മിഴാവ് ശബ്ദിക്കപ്പെടുന്നു.
തന്‍റെ മുന്നിലിരിക്കുന്ന സാമൂഹിക ഉന്നതരെ ചാക്ക്യാർ അവസരോചിതമായി ക്ഷതമേൽപ്പിക്കത്തക്കവണ്ണമായ രൂക്ഷപരിഹാസത്തിന് ചിലപ്പോഴൊക്കെ വിധേയമാക്കാറുണ്ട് പോലും. എന്നാൽ ഈ വക വിമർശനങ്ങളോട് സഹിഷ്ണുതയുള്ളവരാണ് മുന്നിരിലിക്കുന്ന കേൾവിക്കാരായ അധികാരികൾ എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ വിധ വിക്രമങ്ങൾക്ക് ചാക്ക്യാർ മുതിരുള്ളു.
തമാശകളും മറ്റ് ഫലിതങ്ങളും പറയുമെങ്കിലും, ചാക്ക്യാർ ആഭാസങ്ങളോ അസഭ്യവാക്കുകളോ അശ്ലീല സൂചനകളോ, അരോചകമായതോ അനിഷ്ടകരമായതോ ആയ യാതോരു കാര്യങ്ങളും പറയില്ലപോലും.
എന്നാൽ വിമർശിക്കുന്നതിനേക്കാൾ ചാക്ക്യാർക്ക് ഇഷ്ടം വ്യക്തികളിൽ മികവും ശ്രേഷ്ടതയും കണ്ടെത്താനാണ് പോലും. അങ്ങിനെ വല്ലതും കണ്ടെത്തിയാൽ, അതിനെ പ്രശംസിക്കാൻ ചാക്ക്യാർ മടിക്കില്ലതന്നെ.
അന്ന് മൂന്നു രൂപയും കാൽ അണയും ആണ് ചാക്ക്യാർക്ക് നൽകുക എന്നും Travancore State Manual Vol2ന്‍റെ എഴുത്തുകാരൻ രേഖപ്പെടുത്തിക്കാണുന്നു. അത് അന്ന് ഒരു വൻ സംഖ്യ അല്ലായിരുന്നു പോലും. ഈ സംഖ്യ നൽകുന്നത് കാണികളിൽ ഒരാളായിരിക്കും. മറ്റുള്ളവർ സൗജന്യമായി കൂത്ത് ആസ്വധിക്കും.
ഉത്സവകാലത്ത് തിരുവിതാംകൂറിലെ മിക്ക ബ്രാഹ്മണ ക്ഷേത്രങ്ങളിലും കൂത്ത് നടക്കും. ഉത്സവം പലദിവസങ്ങൾ നീണ്ടുനിൽക്കും എന്നും ഓർക്കുക.
ഇനി പറയാനുള്ളത്, തിരുവിതാംകൂറിൽ നായർമാർക്ക് കീഴിൽ അനവധി ജനക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അവരെല്ലാം തങ്ങൾ ഹിന്ദുക്കളാണ് എന്നും, മുകളിൽ സൂചിപ്പിക്കപ്പെട്ട രാമായണത്തിലേയും മഹാഭാരതത്തിലേയും ഭാഗവതത്തിലേയും കഥകളും, പോരാത്തതിന് സംസ്കൃത സ്ലോകങ്ങളും മറ്റും തങ്ങളുടെ പാരമ്പര്യത്തിൽ ഉള്ളതാണ് എന്ന് യാതോരു മടിയുമില്ലാതെ അവകാശപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
രണ്ടാമത്തെക്കാര്യം ചാക്ക്യാർക്ക് ഉന്നതരിലെ ശ്രേഷ്ഠതകൾ കണ്ടെത്താനും അവയെ പുകഴ്ത്തിപ്പറയാനും ഇഷ്ടമാണ് എന്നതാണ്. ഇത് ആഴത്തിലുള്ള ചിന്തയ്ക്ക് വക നൽകുന്ന ഒരു കാര്യം തന്നെയാണ് എന്നും തോന്നുന്നു.
അമ്പലവാസികളെ താഴെ നൽകിയിട്ടുള്ള പട്ടിക പ്രകാരമാണ് ഈ എഴുത്തിൽ പട്ടികപ്പെടുത്തിയത്. എന്നാൽ, ഈ എഴുത്തിൽ പലപ്രാവശ്യം പ്രതിപാദിക്കപ്പെട്ട പഴയ കാല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളിലും മറ്റ് ഓൺലൈൻ എഴുത്തുകളിലും ഈ പട്ടികപ്പെടുത്തലിൽ ചെറുതായുള്ള വ്യത്യാസങ്ങൾ കാണുന്നുണ്ട്. ഇതിന് വ്യക്തമായ കാരണങ്ങൾ കണ്ടേക്കാം. പ്രത്യേകിച്ചും, ആരാണ് മുന്നിലുള്ളത് എന്നത് പലപ്പോഴും ഒരു കുഴഞ്ഞുകിടക്കുന്ന പ്രശ്നം തന്നെ ആയിരുന്നിരിക്കാം.
മൂത്തത്
പുഷ്പകൻ
നമ്പീശൻ
തീയാട്ടുണ്ണി
ചാക്ക്യാർ
നമ്പ്യാർ
അടികൾ
പിഷാരടി
മാരാർ
വാര്യർ
പൊതുവാൾ
ചാക്ക്യാർമാരെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി നമ്പ്യാർമാരെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. കാരണം, നമ്പ്യാർ എന്ന വാക്ക് ചാക്ക്യാർമാരുമായും ചിലകാര്യങ്ങളിൽ കുഴഞ്ഞാണ് കിടക്കുന്നത്.
ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ സ്ഥാപിച്ച ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ വളരെ കുറച്ച് ഓഫിസർ ഗ്രെയ്ഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയെ ഹിന്ദിക്കാർക്ക് വിട്ടുകൊടുക്കയും, ആ ഹിന്ദിക്കാർ തൊട്ടടുത്തുകിടക്കുന്ന സ്വതന്ത്ര രാജ്യങ്ങളെ പിടികൂടുകയും ചെയ്തതോടുകൂടി, പുതുതായി പിറന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ രൂപവും ഭാവവും മിക്കവാറും പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ പിടിവലികൾക്ക് അനുസൃതമായി വളർന്നുവന്നു കൊണ്ടിരുന്നു.
ഉദാഹരണത്തിന്, ഡയറക്റർ, ജില്ലാതല ഓഫിസർ എന്ന കൃത്യമായ സ്ഥാനീകരണങ്ങൾക്ക് ഇടയിൽ Deputy Director, Joint Director, Deputy Joint Director, Assistant Director, Deputy Assistant Director, Additional Director, Additional Joint Director എന്നിങ്ങിനെ പലതരം സ്ഥാനങ്ങളും ഓരോന്നിനും ഇടയിലും വശത്തും മറ്റുമായി തിരുകിച്ചേർത്ത് പുതിയപുതിയ ഉദ്യോഗസ്ഥ സ്ഥാനങ്ങൾ സൃഷ്ടിക്കേണ്ടിവന്നു.
കാരണം, ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. എങ്ങിനെയെങ്കിലും ഡയറക്റർ, ഡയറകടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ എന്നെല്ലാമുള്ള സ്ഥാനനാമങ്ങൾ സ്ഥാനപേരിനോടൊപ്പം ചേർന്നുകിട്ടുന്നത്, പണ്ട് കാലങ്ങളിൽ ബ്രാഹ്മണ ബന്ധം പ്രത്യക്ഷപ്പെടുന്നത് പോലെയാണ്. മുകളിൽ എടുത്തു പറഞ്ഞ ഔദ്യോഗിക സ്ഥാനങ്ങൾ എല്ലാം നിലവിൽ ഉണ്ടോ എന്ന് അറിയില്ല. എന്നാൽ ഇവിടെ കാര്യങ്ങൾ ചിത്രീകരിക്കാനായി മനസ്സിൽ ഉദിച്ചുവന്ന കുറേ സ്ഥാനനാമങ്ങൾ എഴുതിയെന്നേയുള്ളു.
ഇവിടെ ഇത്രയും എഴുതിയത്, നമ്പ്യാർമാരെക്കുറിച്ച് എഴുതുന്നതിന് ഒരു ആമുഖമായാണ്. നമ്പ്യാർമാർ നാലുതരത്തിലുണ്ട് എന്ന് Travancore State Manual Vol2യിൽ എഴുതിക്കാണുന്നു.
ആദ്യത്തേത് യഥാർത്ഥ നമ്പ്യാർ, അഥവാ ചാക്കിയാർ നമ്പ്യാർ. ഇവരെക്കുറിച്ച്, ചാക്ക്യാർമാരെക്കുറിച്ച് എഴുതിയ ഇടത്ത്, പ്രതിപാദിച്ചു കഴിഞ്ഞതാണ്.
രണ്ടാമത്തേത് തീയാട്ട് നമ്പ്യാർമാരാണ്. അതായത് തീയാട്ടുണ്ണികൾ.
മൂന്നാമത്തേത് നായർ നമ്പ്യാർമാരാണ്.
നാലാമത്തേത് പുഷ്പക നമ്പ്യാർമാർ. ഇവർ നേരത്തെ സൂചിപ്പിച്ച പുഷ്പകർ ആണ് പോലും.
ആദ്യത്തെ മൂന്നുകൂട്ടരിൽ ആദ്യം സൂചിപ്പിക്കപ്പെട്ട ചാക്ക്യാർ നമ്പ്യാർമാരെക്കുറിച്ചാണ് ഇവിടെ ഇപ്പോൾ പ്രതിപാദിക്കേണ്ടത്. അവർ പൂണൂൽ ഉള്ളവാർ ആണ്. ഇവർക്ക് പൂണൂൽ ഇല്ലായെന്നും എഴുതിക്കണ്ടു വിക്കീപീഡിയയിൽ. വാസ്തവം എന്താണ് എന്ന് വ്യക്തമായി അറിയില്ല.
തീയാട്ട് നമ്പ്യാർമാർ അമ്പലവാസികൾ ആണ്. എന്നാൽ പൂണൂലില്ലാത്തവർ ആണ്. അവരെക്കുറിച്ച്, അടുത്ത ഏതാനും എഴുത്തുകൾക്കുള്ളിൽ പ്രതിപാദിക്കാം.
നായർ നമ്പ്യാർമാർ നായർമാരാണ് എന്ന് തോന്നുന്നു. അവർക്ക് പൂണൂലില്ല. പോരാത്തിന് അവർക്ക് അമ്പലത്തിലെ പ്രവർത്തികളുമായും ബന്ധമില്ല. അവർ അമ്പലവാസികൾ അല്ല.
യഥാർത്ഥ നമ്പ്യാർ എന്നവർ ചാക്ക്യാർ നമ്പ്യാർമാരാണ്. ഇവരെക്കുറിച്ച് ചാക്ക്യാർമാരെക്കുറിച്ചുള്ള എഴുത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇവരും ചാക്ക്യാർമാരും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം സ്വന്തം മാതാവ് അരുതാത്ത ലൈംഗിക ബന്ധം സ്ഥാപിക്കുന്ന വിവരം പുറത്ത് അറിയുന്ന അവസരത്തിൽ മകന്‍റെ ഉപനയന സംസ്ക്കാരം നടത്തപ്പെട്ടിട്ടില്ലാ എന്നതാണ്.
വ്യഭിചാര വിവരം പുറത്തുവന്ന സ്ഥിതിക്ക്, മകന് ഉപനയനം ചെയ്യാൻ പറ്റില്ലതന്നെ. ഈ മകൻ ചാക്ക്യാർ നമ്പ്യാർ ആയി ജീവിക്കും. ഉപനയനം കഴിഞ്ഞിട്ടാണ് മാതവിന്‍റെ ദുർന്നടപ്പിന്‍റെ വിവരം പുറത്തറിയുന്നതെങ്കിൽ കാര്യമായ പ്രശ്നം ഇല്ലതന്നെ. കാരണം, പൂണൂൽ മാറ്റാനാകില്ല. ഉപനയനം നടന്നുകഴിഞ്ഞ കാര്യമാണ്. അയാൾ ചാക്ക്യാർ ആയി കൂത്തമ്പലങ്ങളിൽ വിളങ്ങിനിൽക്കും.
മറ്റേ ആൾ ചാക്ക്യാർ നമ്പ്യാറായി ചാക്ക്യാർ കൂത്തുകളിൽ മിഴാവ് കൊട്ടി, ചാക്ക്യാർക്ക് പിന്തുണ നൽകി ജീവിക്കും. ഇവരുടെ മക്കളും നമ്പ്യാർമാരായി ജീവിക്കും എന്ന് മനസ്സിലാക്കാം. അല്ലായെങ്കിൽ, ഇല്ലോട്ടമ്മമാർ (ചാക്ക്യാർ സ്ത്രീകൾ) വ്യഭിചരിച്ചാൽ മാത്രമേ ഈ ജാതി നിലനിൽക്കുള്ള എന്ന വഡ്ഢിത്തം മനസ്സിലാക്കേണ്ടിവരും.
എങ്കിലും കീഴ്ജനം ഈ നമ്പ്യാരേയും ഉന്നതനായാണ് കാണുക. അതിനാൽ തന്നെ കീഴിലുള്ള പലർക്കും തങ്ങളുടെ പേരിന്‍റെ തുമ്പിൽ ഒരു നമ്പ്യാർ എന്ന വാക്ക് ഇരിക്കുന്നത് വളരെ അഭികാമ്യമായ കാര്യമാണ് എന്ന ചിന്ത നിലനിന്നേക്കാം.
ഐപിഎസ്സുകാരൻ പറഞ്ഞാൽ പോലീസ് ശിപായി വെള്ളം കോരി, ബക്കറ്റിൽ നിറച്ച് ചുമന്ന് കൊണ്ടക്കൊടുക്കേണം, എന്നത് വാസ്തവംതന്നെ. എന്നാൽ ഇതുകൊണ്ടൊന്നും പോലീസ് ശിപായിയെ ഒരു ലോറി ഡ്രൈവർ തന്‍റെ വാഹനത്തിലെ ക്ലീനർ നിലവാരക്കാരനായി കാണില്ലതന്നെ. സ്വന്തം മകനേയും എങ്ങിനെയങ്കിലും ഒരു പോലീസ് ശിപായിയെങ്കിലും ആക്കാനാണ് ലോറി ഡ്രൈവർക്കും ആഗ്രഹം ജനിക്കുക. കാരണം വെള്ളം കോരിക്കൊണ്ട് കൊടുക്കുന്നത് ഐപിഎസ്സുകാരനാണ്. അല്ലാതെ തന്നെപ്പോലുള്ള ഒരു വാണിജ്യവാഹന ഡ്രൈവർക്കല്ല.
നമ്പ്യാർമാരുടെ സ്ത്രീജനങ്ങളെ നങ്ങ്യാർ അഥവാ നങ്ങ്യാറമ്മ എന്നാണ് അറിയപ്പെടുക എന്ന് പറഞ്ഞുകഴിഞ്ഞ കാര്യം തന്നെ. ഇതും ഒരു വൻ സംഗതി തന്നെയാണ്. കീഴ്ജനം വെറും പേര് വിളിക്കും എന്ന് മഹാ മാനഹാനിയിൽ നിന്നും രക്ഷനേടും. വെറും ഒരു വാക്ക് കൊണ്ടു നിർമ്മിക്കപ്പെടുന്ന മാഹ കവചമാണ് ഇത്. ഇതിന്‍റെ ബലം ഒരു ഇങ്ഗ്ളിഷുകാരന് മനസ്സിലാകില്ലതന്നെ.
നങ്ങ്യാർഅമ്മമാരായ പെൺകുട്ടികൾ സ്വന്തം ജാതിക്കാരായ പുരുഷന്മാരോടോ, നമ്പൂതിരിമാരോടോ തിരുമുൽപ്പാടുമാരോടോ, ചാക്ക്യാർമാരോടോ സമ്പന്ധ ബന്ധം സ്ഥാപിക്കും. ഈ വിധ സാമൂഹിക സൗകര്യങ്ങൾ അക്കാലങ്ങളിൽ മലയാളി സ്ത്രീകളിൽ നിലനിന്നിരുന്ന വൻ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ദൃഷ്ടാന്തമായി പലരും വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.
പൊട്ടത്തരമാണ് പറയുന്നത് എന്നാണ് തോന്നുന്നത്. ഈ വക വ്യക്തിബന്ധ സൗകര്യങ്ങൾ യഥാർത്ഥത്തിൽ ഒരു സൗകര്യമല്ല, മറിച്ച് ആ പെൺകുട്ടി അഥവാ സ്ത്രീക്ക് ജീവിതത്തിൽ അസ്ഥരിതയും മാനസിക ഉറപ്പും മറ്റും ഇല്ലാതാക്കുകയാണ് ഇത് ചെയ്യുക. എന്നാൽ കീഴ്ജനം എന്ന ഭീകരരുടെ വാക്ക് ആയുധങ്ങളെ പേടിച്ച്, സാമൂഹിക നിയമങ്ങളോട് ഇണങ്ങി നിൽക്കാനേ ഇവർക്ക് ആവുള്ള. കാരണം, സാമൂഹിക സ്ഥാനങ്ങളുടെ മേലുള്ള പിടിവിട്ടുപോയാൽ, നേരെ കുത്തനെ ചെന്നുവീഴുന്നത്, കീഴ്ജനത്തിന്‍റെ കൈകളിലേക്കാണ്. അവരുടെ വാക്ക് പ്രയോഗങ്ങളെയാണ് നങ്ങ്യാരാമ്മക്ക് ഏറ്റവും ഭീതിജനകമായിട്ടുള്ളത്.
അതിനാൽ സമ്പന്ധമെങ്കിൽ സമ്പന്ധം. നിന്നുകൊടുക്കുക.
ഇവർക്കും യഥാർത്ഥ വ്യക്തി സ്വാതന്ത്യത്തിന്‍റെ വെളിച്ചം അങ്ങകലേനിന്നും വീശിക്കാണിച്ചത്, ചെറിയ പായക്കപ്പലുകളിൽ വൻ കൊടുംകാറ്റുകളെ അതിജീവിച്ച് മലബാറ് തീരത്ത് വന്ന് കയറിയ ഇങ്ഗ്ളിഷ് പ്രസ്ഥാനം തന്നെയാണ്. അല്ലാതെ വൻ ശിൽപ്പകലാ ചാതുര്യമുള്ള കൂത്തമ്പലങ്ങളോ, രാമായണത്തിലേയും മഹാഭാരതത്തിലേയും ഭാഗവതത്തിലേയും കഥകളും മറ്റ് ആഖ്യാനങ്ങളോ ആവില്ലതന്നെ.
സ്വന്തം നാടുമായി യാതോരു ബന്ധവുമില്ലാത്ത സമൂഹത്തിനും ജനങ്ങൾക്കുമായി, ലിഖിതരൂപത്തിലുള്ള നിയമങ്ങളും മറ്റ് ചട്ടങ്ങളും, സാരള്യത്താലും സത്യസന്ധതയാലും വെട്ടിത്തിളങ്ങുുന്ന ഭരണചക്ര പ്രസ്ഥാനങ്ങളും മറ്റും യാതോരു സ്വാർത്ഥ താൽപ്പര്യങ്ങളും ഇല്ലാതെ, പണ്ട് ഇവിടെ നിർമ്മിച്ചെടുത്തവരെ ഒന്ന് ഓർത്തുപോയതാണ് ഇപ്പോൾ. അവരിൽ പലരും ഈ മണ്ണിൽ മുറിവേറ്റ് വീണിരുന്നു എന്നതിനെക്കുറിച്ചോർക്കാനോ, അവരുടെ മാനസിക ഗുണമേന്മയെ കണ്ടറിയാനോ സങ്കൽപ്പിച്ചെടുക്കാനോ, സൗകര്യമുള്ളവർ തന്നെ ഇന്ന് ഇല്ലാതിയിക്കൊണ്ടിരിക്കുന്നു.
നങ്ങ്യാർമാരുടെ വിവാഹ ആഭരണം പൊല്ലത്താലി (ലിപ്യന്തരണം - transliteration - ശരിയാണോ എന്ന് അറിയില്ല) ആണ് എന്ന് കാണുന്നു. അവർ കഴുത്തിൽ യന്ത്രം, കുഴൽ എന്നെല്ലാമുള്ള ആഭരണങ്ങളും ഇടും പോലും.
ചാക്ക്യാർമാരും നമ്പ്യാർമാരും (ചാക്ക്യാർ നമ്പ്യാർമാരും) ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാൽ അവരുടെ സ്ത്രീകൾ, അതായത് ഇല്ലോട്ടമ്മയും നങ്ങ്യാറും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കില്ല. ഈ വിധം ഒരു ഉയർച്ചത്താഴ്ച ഉളവാക്കുന്ന അറപ്പ് ഭാഷാ കോഡുകളിലും അവ മറ്റ് ജനങ്ങളുമായി ബന്ധപ്പെടുന്ന ഇടത്തും കണ്ടെത്താൻ ആയേക്കാം, ഒന്ന് എത്തിനോക്കിയാൽ.
IPSസ്സുകാരനും, SIയും ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കും. എന്നാൽ അവരുടെ ഭാര്യമാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് IPSകാരുടെ ഭാര്യമാർക്ക് ഇഷ്ടമല്ലാ എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.
അഗ്നിഹോത്രി നമ്പൂതിരി മരണപ്പെട്ടാൽ, ശവദാഹ കർമ്മത്തിൽ ചന്ദാലക്കൂത്ത് (ലിപ്യന്തരണം - transliteration - ശരിയാണോ എന്ന് അറിയില്ല) എന്ന ഒരു കർമ്മം നങ്ങ്യാർ ചെയ്യേണം.
ചാക്ക്യാർകൂത്തുകളിൽ, ചാക്ക്യാർക്ക് പിന്നിലിരുന്ന് മിഴാവ് കൊട്ടുക എന്ന കാര്യം ചെയ്യേണ്ടത് നമ്പ്യാരാണ്. അതേ സമയം നങ്ങ്യാർ സമയ ദൈർഘ്യം, ഏതാണ്ട് ഓരോ 15 മിനിറ്റ് കഴിയുന്തോറും, ഇലത്താളം മുട്ടി അറിയിച്ചു കൊണ്ടിരിക്കും.
അതേ സമയം ചില അവസരങ്ങളിൽ കൂത്തമ്പലത്തിൽ വച്ച് നങ്ങ്യാർ, സ്വന്തമായി ശ്രീകൃഷ്ണകഥ ആടി അഭിനയിച്ചും കാണിക്കും. ഇതിനെ നങ്ങ്യാർകൂത്ത് എന്നാണ് പറയപ്പെടുന്നത്. ഇന്ന് ഈ വക കലകൾ കാണാനും ആസ്വധിക്കാനും ആളെകിട്ടാത്തതു കാരണം, പാരമ്പര്യ മഹിമ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില കുടുംബ ക്ഷേത്രങ്ങളിൽ ഇത് ഇന്ന് ഒരു അനുഷ്ഠാനം മാത്രമായി ഇന്നും ചെയ്തുവരുന്നുണ്ട് പോലും.
പ്രശ്നം ഭാഷാ കോഡുകൾ തന്നെ. പണ്ട് കാലങ്ങളിൽ ഈ വിധമായുള്ള എന്തും ചെയ്താൽ തനിക്കവകാശപ്പെട്ട വൻ സാമൂഹിക സ്ഥാനം വിളിച്ചറിയിക്കപ്പെടും. നങ്ങ്യാറെന്നല്ല, മറ്റ് ആരും തന്നെ സാമൂഹിക ബഹുമാനവും, കീഴ്ജന അടിയാളത്തവും ഉറപ്പുവരുത്തുന്ന പലതും ചെയ്യാൻ തയ്യറായിരിക്കും. ഈ ബഹുമാനവും അടിയാളത്തവും നങ്ങ്യാർമാർക്ക് ലഭിക്കാതെയും, അവർക്ക് നൽകാതെ, വെറും പാരമ്പര്യമഹിമയും ആചാരവും മറ്റും മാത്രമായി ഈ വക കാര്യങ്ങളെ നിലനിർത്താൻ പ്രയാസം തന്നെയാണ്.
ഇനി എടുത്ത് പറയേണ്ടത് നായർ നമ്പ്യാർമാർ എന്ന കൂട്ടുരും ഇവരും വ്യത്യസ്തരാണ് എന്നതാണ്. നായർ നമ്പ്യാർമാർ നായർമാരാണ്. അമ്പലവാസികൾ അല്ലതന്നെ.
ഇനി തീയാട്ടുണ്ണി അഥവാ തീയാട്ട് നമ്പ്യാർമാരെക്കുറിച്ച് പറയാം.
ഇവർ യഥാർത്ഥത്തിൽ ബ്രാഹ്മണരായിരുന്നു പോലും. എന്നാൽ അവർ ചെയ്യുന്ന തൊഴിലിന്‍റെ നിലവാരക്കുറവു കാരണം, ഇവർ അമ്പലവാസികളുടെ ഗണത്തിലേക്ക് തരംതാണുപോയി പോലും. നിലവാരക്കുറവ് എന്നതു കൊണ്ട് ഉദ്ദേശിച്ചത്, ഭദ്രകാളി ക്ഷേത്രത്തിൽ അനുഷ്ഠാനങ്ങൾ നടത്തിയത് കൊണ്ടാണ് എന്ന് തോന്നുന്നു.
ഇങ്ങിനെയൊരു കാര്യം കാണുന്നതിൽ നിന്നും, ഭദ്രകാളിയെന്നത് വേദകാല ഹൈന്ദവ മതത്തിലും, പോരാത്തതിന് അതിൽനിന്നും ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം വളർന്നുവന്ന ഇതിഹാസ കാവ്യങ്ങളുമായി ബന്ധപ്പെട്ട ഹൈന്ദവ മതത്തിലും പെടാത്ത ഒരു ആദ്ധ്യാത്മിക സങ്കൽപ്പമാണ് ഭദ്രകാളി ആരാധനാ എന്നത് എന്ന് തോന്നുന്നു. ഈ ആരാധനാ പ്രസ്ഥാനം ബ്രാഹ്മണരല്ലാത്ത മറ്റേതോ ജനത്തിന്‍റെ പാരമ്പര്യത്തിൽ നിന്നും പ്രദേശിക ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലേക്ക് കടന്നുകയറിയതും ആയേക്കാം, എന്ന് ഒരു തോന്നൽ.
ചിലപ്പോൾ, ഭദ്രകാളി ആരാധനാ പ്രസ്ഥാനം ഒരു ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനം ആയേക്കാം എന്നും ഒരു തോന്നൽ വരുന്നു. കാരണം, ബ്രാഹ്മണർക്ക് വിലക്കപ്പെട്ട ഇറച്ചി അഥവാ മാംസം എന്നതിന്‍റെ ഉപയോഗം ഈ ആരാധനാ പ്രസ്ഥാനത്തിന്‍റെ അനുഷ്ഠാന കർമ്മങ്ങളിൽ ഉണ്ട് എന്ന് തോന്നുന്നു. പോരാത്തതിന്, മദ്യവും ഉണ്ടായേക്കാം.
എന്നാൽ ഈ വക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ യാതോരു വിവരവും ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ലതന്നെ.
തീയാട്ടുണ്ണികൾക്ക് ഉപനയനം നടത്താം, പൂണൂൽ ധരിക്കാം.
ദാരികാസുര വധം കഴിഞ്ഞ് ഉഗ്രരൂപിയായി നിൽക്കുന്ന ഭദ്രാകാളിയെ കണ്ട് അസ്വസ്ഥനായ ശിവൻ, തന്‍റെ ഒരു അനുചരനോട് സ്തുതി ഗീതം പാടി ഭദ്രാകാളിയെ പ്രീതിപ്പെടുത്താനും, സാന്ത്വനിപ്പിക്കാനും ആവശ്യപ്പെട്ടുപോലും. ഇതു ചെയ്ത അനുചരന്‍റെ പിന്തുടർച്ചക്കാരാണ് തീയാട്ടുണ്ണികൾ എന്ന് അവകാശപ്പെടുന്നു പോലും.
ഇവർ ചെയ്യുന്നത് തീയാട്ടം എന്ന അനുഷ്ഠാനമാണ്. ഭദ്രാകാളി തീയാട്ടമാണ് ഇവരുടേത് എന്ന് മനസ്സിലാക്കുന്നു. തീയാട്ടം എന്നത് തീ കൊണ്ടുള്ള നൃത്തമാകാമെന്ന് തോന്നുന്നു. കത്തുന്ന പന്തത്തിന്‍റെ ജ്വാലയിലേക്ക് ഇവർ തെള്ളിപ്പൊടിയെറിയുന്നു. അതോടെ ജ്വാലയും തീപ്പൊരിയും അന്തരീക്ഷത്തിലേക്ക് ആളിപ്പടരും. ഈ വിധമുള്ള ഒരു പ്രവർത്തി, തീയാട്ടത്തിന്‍റെ ഒരു അവിഭാജ്യ ഘടകമാണ്.
തെള്ളിപ്പൊടിയെന്നത് തെള്ളിയെന്ന മരത്തിന്‍റെ പശ ഉണക്കി പൊടിച്ചുണ്ടാക്കുന്നതാണ് പോലും.
പണ്ടുകാലങ്ങളിൽ വസൂരിപോലുള്ള മഹാമാരികൾ പടർന്നു പിടിക്കുന്ന അവസരത്തിൽ ഭദ്രകാളി തീയാട്ടം അതിനെ തടയാനും തുരത്താനും, രോഗനിവാരണത്തിനും ആയി നടത്താറുണ്ടായിരുന്നു എന്ന് തോന്നുന്നു. ദൃഷ്ടിദോഷം, കണ്ണുകൊള്ളൽ എന്നിവയെ തടയാനും, ദുർദേവതാ ഉപദ്രവങ്ങളിൽനിന്നും രക്ഷനേടാനും ആയി ഭദ്രാകാളിയെ പ്രീതിപ്പെടുത്താനായി ഇത് നടത്തപ്പെടാം. ഇവ ചെയ്യുന്നത് ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും വീടുകളെ രക്ഷിക്കാനായിട്ടായിരുന്നു.
തീയാട്ടത്തിൽ നിർബന്ധമായും ഉള്ള ഒരു കാര്യമാണ് കളം വരയ്ക്കൽ അഥവാ കളമെഴുത്ത്. അഞ്ച് നിറമുള്ള അഞ്ച് വ്യത്യസ്ത തരം പൊടികൾ ഉപയോഗിച്ച്, കൈവിരലുകൾ കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്ത് വരയ്ക്കുന്ന ഏർപ്പാടാണ് കളമെഴുത്ത്.
തീയാട്ടുണ്ണിമാർ മക്കത്തായ കുടുംബ സമ്പ്രദായക്കാരാണ്. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ബ്രാഹ്മണരുമായി സമ്പന്ധം അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വന്തം ജാതിക്കാരനുമായി വിധവകൾക്ക് സമ്പന്ധം പാടില്ല.
ഇവരിലെ പുരുഷന്മാർ പേരിനൊപ്പം ഉണ്ണിയെന്ന് ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം അമ്മയെന്നോ അതുമല്ലെങ്കിൽ അന്തർജനം എന്നോ ചേർക്കുന്നു. ഇവരുടെ വീട് മഠം എന്നോ ഇല്ലം എന്നോ അറിയപ്പെടും പോലും.
രാത്രികാലത്തിലെ ഇരുൾവന്നു കയറിയിരിക്കുന്ന അമ്പലത്തിൽ, കത്തുന്ന പന്തത്തിൽ ആളിപ്പടരുന്ന അഗ്നിയും പാറിത്തെറിക്കുന്ന തീപ്പൊരിയും സൃഷ്ടിച്ചുകൊണ്ട്, അനുഷ്ഠാന കർമ്മം നടത്താൻ കെൽപ്പുള്ള ഇവരെ കീഴ്ജനം ഭയഭക്തിയോടുകൂടി തന്നെയാവാം വീക്ഷിച്ചത്.
പോരാത്തതിന്, അക്കാലങ്ങളിൽ ചിലപ്പോഴെല്ലാം ദൈവകോപത്താൽ പൊട്ടിപ്പുറപ്പെടുന്ന മഹാമാരികളിൽനിന്നും നാട്ടിലെ ഉന്നതരുടെ വീടുകളെ രക്ഷിക്കാനും ആവുന്നവർ എന്ന് കീർത്തിയും ഒരു വൻകാര്യം തന്നെയാവാം. മാത്രവുമല്ല, പൂണൂൽ ഇവർ ധരിക്കുന്നുമുണ്ട്.
Malabar and Anjengoയിൽ ഇവർ ചെയ്യുന്ന നൃത്തത്തെ തെയ്യാട്ടം എന്നാണ് എഴുതിക്കാണുന്നത്. എന്നാൽ Travancore State Manual Vol2ൽ എഴുതിക്കാണുന്നത് തീയാട്ടം എന്നാണ്. ഈ ചെറിയ വ്യത്യാസത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് അറിയില്ല. ആദ്യത്തേത് മലബാറിലെ കാര്യമാണ്. രണ്ടാമത്തേത് തിരുവിതാംകൂറിലെ കാര്യമാണ്.
അടുത്തത് നമ്പീശന്മാർ
നമ്പീശന്മാർക്കും പുഷ്പകരുടേതുപോലുള്ള തൊഴിലുകൾ ആണ് കാണപ്പെടുന്നത്. ഇവരിൽ പാരമ്പര്യമായി കുറേപ്പേർ മക്കത്തായക്കാരും മറ്റുള്ളവർ മരുമക്കത്തായക്കാരും ആയിരുന്നു പോലും. എന്നുവച്ചാൽ രണ്ട് വ്യത്യസ്ത പാരമ്പര്യത്തിൽ പെട്ടവർ നമ്പീശന്മാരായി സ്ഥാനീകരിക്കപ്പെട്ടിട്ടുണ്ടാവാം എന്നു തോന്നുന്നു. ഇന്ന് ജനങ്ങൾ സർക്കാർ ജോലിയിൽ ഓരോ സ്ഥാനത്തിലും കയറിക്കൂടാൻ ശ്രമിക്കുന്നതുപോലെയായിരുന്നിരിക്കാം, പണ്ടുകാലങ്ങളിൽ ഓരോ ജനക്കൂട്ടവും ബ്രാഹ്മണ പ്രസ്ഥാനത്തിന് കീഴിൽ ഓരോ സ്ഥാനങ്ങൾ കരസ്ഥമാക്കാനായി ശ്രമിച്ചിരിക്കുക.
പൂണൂലുള്ളവർ ആണ് നമ്പീശന്മാർ. പുരുഷന്മാർ പേരിനോടൊപ്പം നമ്പീശൻ എന്ന് ചേർക്കുന്നു. സ്ത്രീകൾ ബ്രാഹ്മണിയമ്മയെന്ന് പേരിനൊപ്പം ചേർക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവരിലെ സ്ത്രീകളും പേരിനൊപ്പം നമ്പീശൻ എന്നാണ് ചേർക്കുന്നത് പോലും. ഈ സ്ത്രീകൾക്ക് പാട്ടുപാടി ദേവനെ സേവിക്കുക എന്ന ഒരു ജോലിയും ഉണ്ട് പോലും. ഇവർ ഈ വിധം പാടുന്ന പാട്ടുകളെ ബ്രാഹ്മണിപ്പാട്ടുകൾ എന്ന് പറയപ്പെടുന്നു.
തിരുവിതാംകൂറിൽ ജിംനേഷ്യങ്ങളും കായികാഭ്യാസ പരിശീലന കേന്ദ്രങ്ങളും നടത്തിപ്പുചെയ്യുകയും, വാൾപ്പയറ്റ് പഠിപ്പിക്കലും അതുപോലുള്ള മറ്റ് കാര്യങ്ങളും ഇക്കൂട്ടർ ചെയ്യാറുണ്ടായിരുന്നു എന്ന് Travancore State Manual Vol2ൽ എഴുതിക്കണ്ടിരുന്നു.
അമ്പലവാസികളിൽ പെട്ട ഈ കൂട്ടർക്ക് ആയോധന കലകളിൽ ഏതുവിധത്തിലാണ് പരിശീലനവും പ്രാവീണ്യവും ലഭിച്ചത് എന്നത് ഒരു കൗതുകരമായ കാര്യമായേക്കാം.
അമ്പലവാസികളെക്കുറിച്ച് വളരെ ആഴത്തിൽ എഴുതാൻ ഉദ്ദേശിച്ചതല്ല. ഇത്രയും എഴുതിയപ്പോൾതന്നെ വളരെ കുഴഞ്ഞുകിടക്കുന്ന വിവരങ്ങളാണ് മനസ്സിൽ കയറിക്കൂടിയിരിക്കുന്നത്. അതിനാൽ തന്നെ അമ്പലവാസികളെക്കുറിച്ച് വളരെ ചുരക്കത്തിൽ കുറച്ചുകൂടി എഴുതി, എഴുത്തിന്‍റെ പൊതുവായുള്ള ഒഴുക്കിലേക്ക് തിരിച്ചു പോകാനാണ് ശ്രമിക്കുന്നത്.
ഇനിയും കുറേ അമ്പലവാസി ജാതിക്കാർ ഉണ്ട് പരമർശിക്കാനായി. അവയിൽ തന്നെ മലബാറിലുള്ള കൂട്ടരും തിരുവിതാംകൂറിലുള്ള കൂട്ടരും തമ്മിൽ വ്യത്യാസം കാണുന്നുണ്ട്. പോരാത്തതിന്, ഓരോന്നിലും ഒന്നിൽ കൂടുതൽ ഉപവിഭാഗങ്ങളും കാണുന്നുണ്ട്. ഇവയിൽതന്നെ ചില കൂട്ടർ മറ്റ് ചിലകൂട്ടരുമായി അടുപ്പത്തിലല്ല. എന്നുവച്ചാൽ, വൈവാഹിക ബന്ധം പോലും സമ്മതിക്കില്ല. ചിലകൂട്ടർ മക്കത്തായക്കാരാണ്, മറ്റു ചിലർ മരുമക്കത്തായക്കാരാണ്.
പിന്നോട്ട് നോക്കുമ്പോൾ, ഓരോ കൂട്ടരും പണ്ടെപ്പോഴോ ഏതോ ഔദ്യോഗിക തൊഴിലുകളിൽ ചേർന്നവരാണ് എന്നാണ് മനസ്സിലാക്കുന്നത്. തൊഴിൽ എന്താണെങ്കിലും നമ്പൂതിരിക്ക് കീഴിൽ ഉള്ളത് ആയതിനാൽ, ഇവരുടെ മുന്നിൽ കീഴ്ജനം അടിയാളത്തം പ്രകടിപ്പിക്കും. അങ്ങിനെ ഇവരും ഒരു മേലാള ജാതിക്കാരായി സ്ഥാനീകരിക്കപ്പെട്ടു എന്നുവേണം മനസ്സിലാക്കാൻ.
1990കളിൽ പഞ്ചായത്തീരാജ് നടപ്പിൽ വന്ന്, തിരഞ്ഞെടുപ്പിലൂടെ സ്ഥാപിതമായ പഞ്ചായത്ത് സമിതി വന്നപ്പോൾ പഞ്ചായത്തുകളിൽ Sweeper എന്ന ഒരു സ്ഥാനക്കാരൻ ഉള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഈ ആളും പഞ്ചായത്ത് ഓഫിസിലെ ബഹുമാനിക്കപ്പെട്ട ഒരു സ്ഥാനക്കാരനായാണ് പല ഉൾനാടൻ പഞ്ചായത്തുകളിലും ജനം കണ്ടിരുന്നത്.
തൊഴിൽ സ്ഥാനം മലയാളത്തിൽ അടിച്ചവാരുന്ന ആൾ അഥവാ തൂത്തുവാരുന്ന ആൾ എന്നാണ് എങ്കിലും, ഈ സ്വീപ്പർസാർ ആരാണ് എന്ന് സാധരണ ജനത്തിൽ പെട്ട പലർക്കും അറിവില്ലായിരുന്നു. അടിച്ചുവാരാൽ ചെയ്യാൻ ഈ കൂട്ടർ വെറെ തൊഴിലുകാരെ പുറത്തുനിന്നും കരാറടിസ്ഥാനത്തിൽ നിർത്തിയിരുന്നു. അല്ലാതെ സർക്കാർ ഉദ്യോഗസ്ഥൻ അടിച്ചുവാരുക എന്നത് ചിന്തിക്കാൻ കൂടി പറ്റില്ലാത്ത ഒരു കാര്യമാണ് മലയാളത്തിലും മറ്റ് ഫ്യൂഡൽ ഭാഷകളിലും. സാറ് അടിച്ചുവാരുകയോ, അയ്യേ! ഈ രീതിയിലാണ് ഫ്യൂഡൽ ഭാഷാ കോഡുകൾ. ആളും ആൾക്കാരും സർക്കാർ പ്രസ്ഥാനവും നാറിപ്പോകും.
ഈ വിധമായുള്ള കാര്യങ്ങൾ തലമുറകളിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, പണ്ട് കാലങ്ങളിൽ അവർ നമ്പൂതിരിമാർക്ക് കീഴിൽ വരുന്ന ഒരു ഉന്നതരായ ജാതിക്കാരായി തീരും എന്ന് മനസ്സിലാക്കാവുന്നതാണ്.
ഇനി, വാര്യർ, മാരാർ എന്നീ അമ്പലവാസികളെക്കുറിച്ച് വളരെ ഹ്രസ്വമായി പരാമർശിച്ച്, അമ്പലവാസികൾ എന്നവരെക്കുറിച്ചുള്ള എഴുത്ത് ഉപസമാഹരിക്കാം എന്ന് കരുതുന്നു.
വാര്യർമാർ തിരുവിതാംകൂറിലും മലബാറിലും ഉണ്ടെങ്കിലും, ഈ രണ്ട് പ്രദേശങ്ങളിലും ഉള്ളവർ തമ്മിൽ കാര്യമായ പലവ്യത്യാസങ്ങളും കാണുന്നുണ്ട്. എന്നാൽ രണ്ട് കൂട്ടർക്കും ഒരേ ഉദ്യോഗസ്ഥ സ്ഥാനപ്പേര് ഉണ്ട് എന്നതുകൊണ്ട്, മലബാറും തിരുവിതാംകൂറും ഒന്നിക്കപ്പെടുകയും, പോരാത്തതിന്, അതീവ സങ്കീർണ്ണമായി കുഴഞ്ഞുകിടക്കുന്ന വ്യത്യാസങ്ങളെ ചികഞ്ഞെടുത്തിട്ട് ഭാവി കാലങ്ങളിൽ യാതോരു പ്രയോജനവും ഇല്ലാ എന്നതിനാലും, തമ്മിൽത്തമ്മിൽ നേരിയതും കൃത്യവുമായ അകലങ്ങൾ വച്ചുകൊണ്ടിരുന്ന ഉപജാതികൾ എല്ലാം ഇന്ന് ഒറ്റക്കെട്ടായ വാര്യർമാരായി മാറിയിരിക്കാം, മറ്റുള്ളവരുടെ ദൃഷ്ടിയിലും അറിവിലും.
മലബാറിൽ വാര്യർമാർ മരുമക്കത്തായക്കാരാണ് എന്ന് Malabar Manualൽ പറയുന്നു.
ഇവർ പാരമ്പര്യമായി ശിവ ഭക്തരാണ് എന്ന് കാണുന്നു. ഇവരുടെ വീടുകളെ വാര്യം എന്നാണ് അറിയപ്പെടുക. ഇവരുടെ പാരമ്പര്യ തൊഴിൽ അമ്പലങ്ങൾക്കുള്ളിൽ അടിച്ചുവാരുക അഥവാ തൂത്തുവാരുക എന്നതാണ്. വാരുക എന്ന വാക്കിൽ നിന്നുമാണ് വാര്യർ എന്ന സ്ഥാനനാമം വന്നത് എന്ന് പറയപ്പെടുന്നു. ഇവർക്ക് ചില മരണാനന്തര ചടങ്ങുകളിലും ചില ചുമതലകൾ ഉണ്ടായിരുന്നു.
ഇവരിലെ സ്ത്രീകളെ വാരസ്യാർ എന്ന ബഹുമാന വാക്കിനാലാണ് കീഴ്ജനം പരാമർശിക്കേണ്ടത്.
ഇങ്ഗ്ളിഷ് ഭരണകാലത്ത് ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് കടന്നവർ ഈ കൂട്ടരിൽ പലരും ഉണ്ടായിരുന്നു പോലും. പൊതുവായി നോക്കുമ്പോൾ ഇവർ വളരെ പുരോഗമനവാദികൾ ആണ് എന്നാണ് Malabar and Anjengoയിലെ എഴുത്തുകാരൻ പറയുന്നത്.
എന്നാൽ ആ ഗ്രന്ഥത്തിൽ ഇതും കൂടി പറയുന്നുണ്ട്. 1901ലെ Travancore Census Reportൽ തിരുവിതാംകൂറിൽ വാര്യർമാരിൽ എട്ട് ഉപവിഭാഗങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന്. എന്നാൽ ഈ വിധമായുള്ള ഉപവിഭാഗങ്ങൾ മലബാറിലെ വാര്യർമാരിൽ കണ്ടെത്താൻ ആയില്ലാ എന്നും. മലബാറിലേയും തിരുവിതാംകൂറിലേയും ഒരേ പേരിൽ അറിയപ്പെട്ടിരുന്ന ജനക്കൂട്ടങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വ്യത്യാസത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരം ആണ് ഇത്.
നമ്പൂതിരിമാർക്ക് കീഴിൽ വരുന്ന പൊതുവായുള്ള തൊഴിലുകാർക്ക് പൊതുവായുള്ള സ്ഥാനനാമം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ട്. അല്ലാതെ ഒരേ സ്ഥാനക്കാർ ഒരേ വംശീയ പൈതൃകത്തിൽ നിന്നും ഉള്ളവർ ആകണെമെന്നില്ലായെന്ന്.
ബൃട്ടിഷ്-മലബാറിൽ ഇവരിൽ ചില കുടുംബക്കാർ വളരെ പ്രഭലരായ ഭൂജന്മികളും പ്രാദേശിക അധികാരികളും ആയിരുന്നു പോലും.
തിരുവിതാംകൂറിലെ കാര്യങ്ങൾ അതീവ സങ്കീർണ്ണമായാണ് രേഖപ്പെടുത്തിക്കാണുന്നത്. ഒന്നാമതായി ഇവരുടെ ഉത്ഭവവുമായി ബന്ധപ്പെട്ടു തന്നെ ഏതാണ്ട് അഞ്ചോളം വ്യത്യസ്ത ഐതീഹ്യങ്ങൾ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ബ്രാഹ്മണ ബന്ധമോ, അതിനും ഉപരിയായി സാക്ഷാൽ ഈശ്വര ബന്ധമോ ഉള്ളതു പോലുള്ള കഥകൾ ആണ് ഓരോന്നും. അവയൊന്നും ഇവിടെ രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കാരണം, വളരെ അധികം എഴുതേണ്ടിവന്നേക്കാം. വായനക്കാരന് ഇതെല്ലാം വായിക്കാനുള്ള ക്ഷമ കാണുമോ എന്ന് അറിയില്ല.
വേണാട് അഥവാ തിരുവിതാംകൂർ രാജ്യത്തിലെ നാലു പ്രദേശങ്ങളുമായി ബന്ധപ്പെട്ട് നാലുകൂട്ടം വാര്യർമാർ ഉണ്ടായിരുന്നു. ഓണാട്ടുകര വാര്യർ, തെക്കുംകൂർ വാര്യർ, വടക്കുംകൂർ വാര്യർ, ഇളയടാട്ടുനാട് വാര്യർ എന്നിവർ.
പിന്നെയുള്ളത്, അടടിന്നി വാര്യർ, അടടിനിനാട്ട വാര്യർ, പടിപ്പുര വാര്യർ, ചേലയിൽ കൂടിയ വാര്യർ എന്നിവർ വേറേയും. (ഇങ്ഗ്ളിഷിൽ കാണപ്പെട്ട വാക്കുകളെ മലയാളത്തിൽ എഴുതുമ്പോൾ പിശകുവന്നിട്ടുണ്ടാവാം. ശ്രദ്ധിക്കുക).
സമൂഹത്തിലും തൊഴിൽ സ്ഥാലത്തും സംഭവിക്കുന്ന ചെറിയ ചെറിയ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി സ്ഥാനത്തിലും സ്ഥാനനാമങ്ങളിലും സാമൂഹിക ബഹുമാനങ്ങളിലും വരുന്ന നേരിയ മാറ്റങ്ങൾ ആവാം ഈവിധമായുള്ള ഉപവിഭാഗങ്ങളുടെ ഉത്ഭവം. അതുമല്ലെങ്കിൽ, പൈതൃകവംശം തന്നെ വെവ്വേറെയായിരുന്നിരിക്കാം.
സാമൂഹികമായി കീഴിലോട്ട് വീഴാതെ എങ്ങിനെയെങ്കിലും ഐഏഎസ്സ്, ഐപിഎസ്സ് എന്നതിനോട് ഒട്ടിനിൽക്കാനുള്ള അതേ വെപ്രാളമാണ് കാണുന്നത്. വെറും സാധാരണക്കാരനായിപ്പോയാൽ ശിപായിയുടെ കാര്യം പോലും അതീവ ദയനീയമാകുന്ന ഭാഷാ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
വാര്യർമാർക്ക് ഉപനയനവും പൂണൂലും അനുവദിച്ചിട്ടില്ലായെങ്കിലും അതുപോലെ തോന്നിക്കുന്ന ചിലകാര്യങ്ങൾ ഇവരും സ്വരൂപിച്ചെടുത്തിട്ടുണ്ട്. പതിനാറാമത്തെ വയസ്സിൽ ചെറുപ്രായക്കാരന് ശിവദീക്ഷ എന്ന ഒരു ചടങ്ങ് ഇവർ കുടുംബത്തിൽ നടത്തുന്നു. ഒരു യാഥാസ്ഥിതികനായ ബ്രാഹ്മണനെപ്പോലെ വസ്ത്രധാരണം നടത്തി, ദേഹത്ത് ശിവ ഭക്തിയുടെ മുഖമുദ്ര പ്രസ്താവിക്കുന്ന വിഭൂതിയും രുദ്രാക്ഷവും അണിഞ്ഞുകൊണ്ട് ബ്രാഹ്മണ ബ്രഹ്മചാരി ബിക്ഷക്കായി എന്നതുപോലെ വടക്ക് ദിശയിലേക്ക് ഏഴ് ചുവടുകൾ ഈ ആൾ നടക്കുന്നു. അതോടെ ആ ചെറുപ്പക്കാരനായ വാര്യർക്ക് ഗൃഹസ്ഥനാകാനുള്ള യോഗ്യത ലഭിക്കുന്നു.
തിരുവിതാംകൂറിലെ ഓണാട്ടുകര വാര്യർമാർ മരുമക്കത്തായക്കാരല്ല. മറ്റുള്ളവാർ മരുമക്കത്തായക്കാരാണ്.
മരുമക്കത്തായക്കാരിൽ രണ്ടുതരം വൈവാഹിക സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു. ഒന്ന് സാധാരണ സമ്പന്ധം. അതായത്, കാര്യമായ ദീർഘായുസില്ലാത്ത സ്ത്രീപുരഷ ബന്ധം. മറ്റേത്, Kudivaikkal (കുടിവെക്കൽ ?). ഇത് ഇന്നു പരക്കെക്കാണുന്ന സാധാരണ വൈവാഹിക ബന്ധംതന്നെയാണ്.
കുറച്ചുകാലങ്ങൾക്ക് മുൻപുവരെ തിരുവിതാംകൂറിൽ ബ്രാഹ്മണരിലെ ഇളതയുകാരാണ് ഇവരുടെ ആദ്ധ്യാത്മിക കാര്യങ്ങളുടെ മേൽനോട്ടക്കാർ പോലും. എന്നാൽ Travancore State Manual എഴുതുന്ന കാലത്ത്, രണ്ടുകൂട്ടരും ബദ്ധശത്രുക്കൾ ആയിരുന്നു പോലും. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.
തിരുവിതാംകൂറിലെ വാര്യർമാരിൽ പലരും ജോതിഷത്തിലും സംസ്കൃതത്തിലും വൻ പാണ്ഡിത്യം നേടുമായിരുന്നു പോലും. സമൂഹത്തിലെ ഉന്നത കുടുംബങ്ങളിൽ സംസ്കൃതം പഠിപ്പിക്കാനായി ഇവരെ നിയമിക്കുമായിരുന്നുപോലും.
ഇന്ന് ബ്രാഹ്മണ ക്ഷേത്രങ്ങൾ ബ്രാഹ്മണ ക്ഷേത്രങ്ങൾ അല്ലാതായതോടുകൂടി, ഇവരുടെ കുലത്തൊഴിൽ വ്യക്തമായി പറയുന്നതു പോലും വൻ പ്രശ്നമായി മാറിയിട്ടുണ്ട് എന്നൊരു തോന്നൽ. പണ്ട് കാലങ്ങളിൽ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും ഒരു ഇന്ത്യാക്കാരൻ പോയി എന്ത് തൊഴിൽ ചെയ്താലും ഇന്ത്യയിൽ അവർ വൻ ആൾക്കാരാണ്. കാരണം, ഈ വക രാജ്യങ്ങൾക്ക് ഒരു pristine-English പരിവേഷം നിലനിന്നിരുന്നു. എന്നാൽ ഇന്ന് ഈ രണ്ട് പ്രദേശങ്ങളിലും ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുകൊണ്ടിരിക്കുന്നു.
പോരാത്തതിന്, അവിടെ എന്ത് തൊഴിൽ ചെയ്താലും, അത് ഇന്ത്യയിൽനിന്നുകൊണ്ട് അപ്പോൾത്തന്നെ വാക്കുകളിൽ നിർവ്വചിക്കാൻ മറ്റുള്ളവർക്ക് ഇന്ന് ആവും. ഫ്യൂഡൽ ഭാഷാവാക്കുകളിൽ ഉന്നത നിർവ്വചനം ലഭിക്കാത്ത എന്തെങ്കിലും തൊഴിലാണ് അവിടങ്ങളിൽ ചെയ്യുന്നതെങ്കിൽ ആ ആളും കുടുംബവും കുടുംബക്കാരും നാറും.
ഇത്രയും കാര്യം പറയാൻ തോന്നിയത്, വിക്കീപീഡിയയിലെ വാര്യർ എന്ന 👈പേജ് കണ്ടപ്പോഴാണ്. വാര്യർ. ഇവരുടെ പാരമ്പര്യതൊഴിൽ തന്നെ തെറ്റായാണ് രേഖപ്പെടുത്തിക്കാണുന്നത്. നോക്കൂ QUOTE: ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, മാലകൾ തയ്യാറാക്കി നൽകുക എന്നിവ പാരമ്പര്യമായി ഇവരുടെ തൊഴിലായി കണക്കാക്കുന്നു END OF QUOTE നമ്പീശരുടേയും പുഷ്പകരുടേയും തൊഴിലിലേക്ക് ഇവർ കയറിക്കൂടുന്നു എന്നുവേണം മനസ്സിലാക്കാൻ. സ്വന്തം പാരമ്പര്യത്തിനോട് അറപ്പ് തോന്നുന്നുണ്ട് എന്ന് വ്യക്തം.
ഇന്ന് ക്ഷേത്രങ്ങളിൽ അടിച്ചുവാരുക എന്ന തൊഴിൽ ബ്രാഹ്മണർക്ക് കീഴിൽ ഉള്ള തൊഴിൽ ആവണമെന്നില്ലതന്നെ. മറിച്ച് കീഴ്ജനത്തിന് കീഴിൽ ചെയ്യുന്ന തൊഴിൽവരെ ആകാം. പോരാത്തതിന് ബ്രാഹ്മണർക്കും പഴയമയിൽ ഉണ്ടായിരുന്ന ഔന്നിത്യം ഇന്ന് ഇല്ലതന്നെ.
കാലം പോയ പോക്കെ!
ഐഏഎസ്സുകാരന്‍റെ പണിക്കാരനും, ഐഏഎസ്സുകാരന്‍റെ വീട്ടുവേലക്കാരന്‍റെ പണിക്കാരനും തമ്മിൽ ഭാഷാ കോഡുകളിൽ വ്യത്യാസം ഉണ്ട് എന്നാണ് തോന്നുന്നത്.
വളരെ പേരുകേട്ട പല വാര്യർമാരെക്കുറിച്ചും വായനക്കാരന് അറിവുണ്ടാവാം. ഇവരുടെ പൈതൃകത്തിൽ, ബ്രഹ്മസ്പർശം എന്നുവരെ നിർവ്വചിക്കാനായേക്കാവുന്ന ബ്രാഹ്മണരുടെ സ്പർശമേറ്റിട്ടുള്ള സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് ഉച്ചത്തിൽ പറഞ്ഞാൽ, വൻ മാനസിക ഔന്നിത്യമാണ് അവരിൽ വന്നുചേരുക. എന്നാൽ കീഴ്ജനങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളിൽ അടിച്ചുവാരുന്ന എന്ന രീയിൽ കാര്യങ്ങൾ ജനം മനസ്സിലാക്കിയാൽ ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.
പഴയ കാല ഇങ്ഗ്ളിഷുകാരുടെ വീട്ടുവേല ചെയ്യുന്നത് പോലെയല്ല ഇന്ത്യാക്കാരന്‍റെ വീട്ടിൽ വേലചെയ്യവന്നത്.
ഇനി മാരാർമാരെ കുറിച്ച് എഴുതാം. മാരാൻ എന്നും മാരാർ എന്നും എഴുതിക്കാണുന്നുണ്ട്. തീയൻ എന്നും തീയർ എന്നും പറയുന്നത് മാതിരിയുള്ള ഒരു കാര്യമാണ് ഇത് എന്ന് തോന്നുന്നു. മലബാറിയിൽ ഒരുത്തൻ എന്നും ഒരുത്തര് എന്നും പറയുന്നത് പോലെയാവാം ഈ രണ്ട് പദങ്ങൾ എന്നും തോന്നുന്നു. ആദ്യത്തേത് ഓനും, രണ്ടാമത്തേത് ഓരും.
മാരാൻമാരെക്കുറിച്ച് Malabar Manualലിലും Malabar and Anjengoവിലും പറയുന്ന കാര്യങ്ങളിൽനിന്നും കുറച്ചെങ്കിലും വ്യത്യസ്തമായ കാര്യങ്ങൾ ആണ് Travancore State Manualൽ പറയുന്നത്. പോരാത്തതിന്, മലബാറിൽ തന്നെ വടക്കൻ മലബാറിലെ വിവരങ്ങളിൽ നിന്നും ചെറുതായെങ്കിലും വ്യത്യസ്തമാണ് തെക്കൻ മലബാറിലെ വിശേഷങ്ങൾ.
എന്നുവച്ചാൽ, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, കാര്യമായ ബന്ധങ്ങൾ തമ്മിൽ ഇല്ലാതിരുന്ന ഈ മൂന്ന് പ്രദേശങ്ങളിലും നമ്പൂതിരിമാർക്ക് കീഴിൽ മാരാൻ എന്ന സ്ഥാനത്തിൽ ആളുകൾ ഉണ്ടായിരുന്നു എന്നത് വാസ്തവം തന്നെ. എന്നാൽ അവർ എല്ലാവരും അവരവരുടെ പൈതൃകപരമായി ഒരേ ജനമോ വംശമോ ആയിരിക്കേണം എന്നില്ലാ എന്നാണ് തോന്നുന്നത്.
ആദ്യം മലബാറിലെ കാര്യം എടുക്കാം.
മാരാൻമാർ അമ്പലങ്ങൾ അടിച്ചുവാരുന്നവരും അമ്പലങ്ങളിൽ സംഗീതതോപകരണങ്ങൾ ഉപയോഗിക്കുന്നവരും ആണ് എന്ന് Malabar Manual പറയുന്നു. ചെണ്ട, കരുംകുഴൽ, തിമില, ഇടയ്ക്ക, ധമനം (ഒരുതരം Kettle-drum) എന്നീ സംഗീതോപകരണങ്ങൾ ആണ് ഇവർ ഉപയോഗിക്കുന്നത് പോലും. ഇവർ മറ്റ് അമ്പലവാസികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കില്ല പോലും. ഇവർ മരുമക്കത്തായക്കാരാണ് പോലും. ഇവരിൽ ഒരു കൂട്ടർ ബ്രാഹ്മണരുടെ പുണ്യാഹകർമ്മങ്ങൾ നടത്താറുണ്ട് പോലും.
ഇനി Malabar and Anjengo പറയുന്നത് നോക്കാം.
മരാൻമാരുടെ ജാതീയമായ സ്ഥാനം കൃത്യമായി പറയാൻ ആവുന്നില്ല പോലും. അനവധി ജാതിക്കാരും ഉപജാതിക്കാരും വ്യത്യസ്ത സ്ഥലങ്ങളിൽ ജീവിക്കുകയും അവർ ഓരോ കൂട്ടരും മറ്റ് പലർക്കും മുകളിലും കീഴെയും ആയി വ്യത്യസ്ത സ്ഥലങ്ങളിൽ വളർന്നുപൊന്തുപ്പോൾ, ഈ വിധ ഉയർച്ചത്താഴ്ചാ പ്രശ്നങ്ങൾ വരും എന്നത് വാസ്തവം തന്നെ. ഈ കാര്യം വളരെ നിസ്സാരമായി അവതരിപ്പിക്കാനായി ഈ വിധം കാണുക: -
ഒരു സ്ഥലത്ത് a എന്ന ജനം c എന്ന ജനത്തിന് മുകളിൽ ആണ്. മറ്റൊരുടത്ത്, c എന്ന ജനം b എന്ന ജനത്തിന് മുകളിൽ ആണ്. അതേ സമയം മൂന്നാമൊരിടത്ത്, b എന്ന ജനം, a എന്ന ജനത്തിന് മുകളിൽ ആണ്. ഇങ്ങിനെ വരുമ്പോൾ, ഈ മൂന്ന് കൂട്ടരും ഒരേ പ്രദേശത്ത് വന്ന് നിൽക്കുമ്പോൾ വൻ പ്രശ്നം തന്നെ വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഏത് നിലവാരത്തിലുള്ളവർക്കാണ് തങ്ങൾ തൊഴിൽ ചെയ്യുന്നത് എന്നതും ഓരോ ജനത്തിന്‍റേയും പ്രാദേശിക തലത്തിലുള്ള ഉയർച്ചത്താഴ്ചയെ സ്വാധീനിക്കാം.
എല്ലാകൂട്ടരും, അങ്ങ് ആകാശത്തിൽ ഇരിക്കുന്ന നമ്പൂതിരിമാരോട് ഉള്ള ദൂരം കുറച്ച് കാണിക്കാനായി പലവിധ കഥകളും പഴമകളും പുരണങ്ങളും ഐതീഹ്യങ്ങളും കൈവശം☝️വെക്കും എന്നും ഓർക്കുക.
മലബാറിൽ മരാർ എന്ന ജനത്തിൽ രണ്ട് ഉപവിഭാഗങ്ങൾ ഉണ്ട് എന്നോ, അതുമല്ലെങ്കിൽ അതേ പേരിൽ രണ്ട് വ്യത്യസ്ത ജാതിക്കാർ ഉണ്ട് എന്നോ Malabar and Anjengo പറയുന്നു. ഇവരിൽ മുന്തിയ കൂട്ടർ അമ്പലങ്ങളിൽ പാണി കൊട്ടുകാരാണ് പോലും. പാണിയെന്നത് ചെണ്ടയും മദ്ദളവും ചേർന്ന രൂപമുള്ള വാദ്യോപകരണം ആണ്.
ഇതേ കൂട്ടർ തങ്ങൾ ദക്ഷിണ മലബാറിലെ ചെണ്ട-പൊതുവാളുകാർ ആണ് എന്ന് അവകാശപ്പെടുന്നുണ്ട് പോലും.
മലബാറിലെ മരാൻമാരിലെ രണ്ടാമത്തെ കൂട്ടർ മാരായൻമാരാണ് പോലും. ഇവർ അക്കാലങ്ങളിൽ ഉത്തര മലബാറിൽ ആണ് മുഖ്യമായും ഉണ്ടായിരുന്നത്. ഇവർ ക്ഷൌരം ചെയ്യുക (shave ചെയ്യുക), നായർമാരുടേയും ബ്രാഹ്മണരുടേയും മരണാനന്തര കർമ്മങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുക, തുടങ്ങിയ കാര്യങ്ങൾ ചെയ്യുമായിരുന്നു പോലും.
ദക്ഷിണ മലബാറിലെ അട്ടിക്കുറിസി നായർമാരും ഇവരും ഒരേകൂട്ടരാകാം എന്നും ഒരു അഭിപ്രായം കാണുന്നു. എന്നാൽ ഈ അട്ടിക്കുറിസി നായർമാരെക്കുറിച്ച് (Attikurrissi Nayarമാരെക്കുറിച്ച്) യാതോരു വിവരവും ഓൺലൈനായി തിരഞ്ഞപ്പോൾ കണ്ടില്ല.
Cannanoreലെ ചിറക്കൽ താലൂക്കിൽ ഏഴ് വ്യത്യസ്ത മാരായൻമാറുണ്ടായിരുന്നു പോലും. ഇവർ തമ്മിൽത്തമ്മിൽ വിവാഹം കഴിക്കില്ലായിരുന്നു പോലും. വ്യത്യസ്ത ജനവംശങ്ങൾ ഒരേ സ്ഥാനപ്പേരിൽ വന്നുപെട്ടതുകൊണ്ടാവാം ഈവിധമുള്ള ഒരു അകൽച്ച.
ഇവരിലെ പുല (അശുദ്ധികാലം) 15 ദിവസമാണ്. അതിനാൽ തന്നെ ഈ കൂട്ടർ അമ്പലവാസികൾ അല്ലായെന്നും ശൂദ്രർ ആവാനാണ് സാധ്യതയെന്നും അഭിപ്രായം കാണുന്നു.
ഇനി Travancore State Manual Vol2ൽനിന്നും തിരുവിതാംകൂറിലെ കാര്യം എടുക്കാം.
ഈ Vol2ൽ, തിരുവിതാംകൂർ എന്ന് പറയുന്നതിന് പകരം മലബാർ എന്ന വാക്കാണ് ചിലയിടത്തെല്ലാം ഉപയോഗിച്ചു കാണുന്നത്. തങ്ങളും മലബാറുകാരാണ് എന്ന ധ്വനി ഈ ഗ്രന്ഥത്തിൽ ഉള്ള കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.
മാരാർമാർ അമ്പങ്ങളിലെ തൊഴിലുകാരും ചെണ്ട കൊട്ടുകാരും ആണ് എന്നാണ് എഴുതിക്കാണുന്നത്. ഇവർ അമ്പലവാസികളിലെ കീഴെതട്ടിലുള്ളവാർ ആണ് പോലും. എന്നാൽ നല്ല വൃത്തിയുള്ള ശീലങ്ങൾ ഉള്ളത് കൊണ്ടും, മാംസം ഭക്ഷിക്കാത്തവർ ആയതിനാലും, ഇവർ ശൂദ്രരേക്കാളും ഉയർന്നവർ ആണ് എന്നാണ് പറയപ്പെടുക.
അതേ സമയം, ഇവർ തങ്ങളേക്കാൾ താഴെയുള്ളവർ ആണ് എന്ന് വ്യക്തമായിത്തന്നെ ശൂദ്രർ പ്രസ്താവിക്കും. ശൂദ്രർക്ക് ഇവരോട് ഈ വിധമായുള്ള ഒരു മത്സരബുദ്ധിയുണ്ട് പോലും. ഈ രണ്ട് പക്ഷക്കാരും തമ്മിൽ വിവാഹ ബന്ധങ്ങൾ സ്ഥാപിക്കില്ല.
തിരുവിതാംകൂറിൽ മാരാർമാർക്കിടയിൽ പല ഉപവിഭാഗങ്ങൾ ഉണ്ട് പോലും. ഏത് തരം നായർമാരുടെ ചടങ്ങുകളിലാണ് പോയി പ്രവർത്തിക്കുന്നത്, ആ നായർ വിഭാഗത്തിന്‍റെ പേര് ആ മാരാർമാർക്ക് വന്നുപെട്ടിട്ടുണ്ട് പോലും. ഇളയാട്ടു മാരാൻ, കരുവേലാട്ടു മാരാൻ തുടങ്ങിയവ ഉദാഹരണങ്ങൾ ആണ്.
പിന്നെയുള്ള ഉപവിഭാഗങ്ങൾ സ്വദേശത്തിന്‍റെ പേരുമായി ബന്ധപ്പെട്ടവർ ആണ്. ഉദാഹരണത്തിന്, കടയ്ക്കൽ മാരാൻ, കരുനാട്ട് മാരാൻ, തെക്കുംകൂർ മാരാൻ തുടങ്ങിയവർ.
പിന്നെയുള്ളത് തൊഴിലിലെ വ്യത്യാസവുമായി ബന്ധപ്പെട്ടുള്ള വ്യത്യാസം ആണ്. അസുപാണി മാരാൻമാർ, അസു എന്നും പാണിയെന്നും ഉള്ള വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നവർ ആണ്.
അടിമിറ്റം മാരാൻമാർ അമ്പലത്തിന്‍റെ ഉള്ളിലെ മുറ്റം അടിച്ചുവാരുന്നവർ ആണ്.
സികിതൻ മാരാൻമാർ, അട്ടിക്കുറിച്ചി മാരാൻമാർ തുടങ്ങിയവർ നമ്പൂതിരിമാരുടെ ചടങ്ങുകളിൽ മാത്രം പ്രവർത്തിക്കുന്നവർ ആണ്.
മംഗള മാരാൻമാർ നായർമാരുടെ താലികെട്ട് ചടങ്ങിൽ അഷ്ടമംഗല്യം വഹിക്കുന്നവർ ആണ്.
ഒച്ചൻ മാരാൻമാർക്ക് ആ വിധമായുള്ള ഒരു സ്ഥാനപ്പേര് തിരുവിതാംകൂർ രാജാവ് തന്‍റെ പ്രീതി സൂചിപ്പിച്ചുകൊണ്ട് നൽകപ്പെട്ടവർ ആണ്.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, യഥാർത്ഥ ഉപവിഭാഗങ്ങൾ ഈ വിധമാണ്:
1. ഒരു നൂൽ മാരാൻ: - പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടിയ ആളാണ് യഥാർത്ഥ ഭർത്താവ് എന്നും, ഈ ആൾ ഇല്ലായെങ്കിൽ, ആ പെൺകുട്ടിക്ക് മറ്റൊരു മാരാറെ സ്വീകരിക്കാൻ പറ്റില്ലായെന്നും, ഒരു ബ്രാഹ്മണനേയോ അതുമല്ലെങ്കിൽ തന്‍റെ ജാതിയേക്കാളും ഉയർന്ന മറ്റേതെങ്കിലും ജാതിക്കാരനെയോ സ്വീകരിക്കാമെന്നും, ഉള്ളവർ.
2. ഇരുനൂൽ മാരാൻ: - ഇക്കൂട്ടരിൽ പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടുന്ന ആൾ നിശ്ചയമായും ഭർത്താവാകണം എന്നില്ല. പോരാത്തതിന്, മറ്റൊരു മാരാറെ രണ്ടാം ഭർത്താവായി സ്വീകരിക്കാം എന്നും, ഉള്ളവർ.
3 & 4. ചെപ്പാട്ട് മാരാൻ, കുഴങ്ങി മാരാൻ എന്നിവർ പണ്ട് ഒരേ കൂട്ടർ ആണ് എന്നും പിന്നീട് ഇവർ രണ്ട് വ്യത്യസ്ത കൂട്ടർ ആയി എന്നും.
5. മുട്ടൽ (Muttal) മാരാർ: - ഈ കൂട്ടർ കൽകുളം താലൂക്കിൽ മാത്രം ഉള്ളവർ ആണ് പോലും.
എല്ലാ വിഭാഗം മാരാൻമാരും മാംസവും മദ്യവും കഴിക്കില്ലാ എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും, ഈ വിധമായുള്ള ഒരു നിരോധനം അനുസരിക്കുന്നത്, അമ്പലങ്ങളുമായി ബന്ധമുള്ളവർ മാത്രമായിരുന്നു എന്നും Travancore State Manual Vol2ൽ പറയുന്നു.
വിവാഹം, കുടുംബ സമ്പ്രദായം, പുല തുടങ്ങിയ കാര്യങ്ങളിൽ ഇവർക്ക് നായർമാരോട് വളരെ സാമ്യം ഉണ്ട് പോലും. ഇവർക്ക് സ്വന്തമായുള്ള പൂജാരികൾ ഉണ്ട് എങ്കിലും, പുല കഴിഞ്ഞുള്ള പുണ്യാഹ കർമ്മങ്ങൾ നമ്പൂതിരിമാരാണ് ചെയ്യുക പോലും.
നമ്പൂതിരിമാരുടേയും ക്ഷത്രിയരുടേയും അമ്പലവാസികളുടേയും കുടുംബങ്ങളിലെ മരണാനന്തര ക്രീയകളിൽ ഇവരുടെ സാന്നിദ്ധ്യം ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ്. നായർമാരുടെ ഇതേ കാര്യത്തിലും, മരണവും ജനനവും ആയി ബന്ധപ്പെട്ട പുലയുമായി ബന്ധപ്പെട്ട ശുദ്ധികർമ്മങ്ങളിലും ഇവരുടെ പങ്കാളിത്തം ആവശ്യമാണ്.
ഇവരിൽ ചിലർ ഭദ്രകാളി ക്ഷേത്രങ്ങളിൽ പൂജാരികളായി പ്രവർത്തിക്കുകയും, അവരിൽ തന്നെയുള്ളവർ മന്ത്രവാദവും, കൂടോത്രവും മറ്റ് അഭിചാരകർമ്മങ്ങളും ചെയ്യാറുണ്ട് എന്നും കാണുന്നു.
അമ്പലവാസികളിൽ ഇനിയും പലകൂട്ടരും ഉണ്ട്. അവരിലേക്ക് ഈ എഴുത്തു പോകേണ്ടാ എന്നാണ് തീരുമാനിക്കുന്നത്.
ഇനി മറ്റ് ജനക്കൂട്ടങ്ങളുടെ കാര്യങ്ങളിലേക്ക് നീങ്ങാം.
2016ലെ ഏതോ ഒരു ദിവസം ദക്ഷിണേഷ്യൻ ചരിത്രത്തെക്കുറിച്ച് ഒരു അനുഭാവ്യ വീക്ഷണകോണിലൂടെ എഴുതാൻ തീരുമാനിച്ചപ്പോൾ, ഈ എഴുത്ത് ഈവിധം നീങ്ങും എന്ന് വിചാരിച്ചതല്ല. ചരിത്രം എഴുത്ത് ഇന്നും തുടങ്ങിയിട്ടില്ല.
എന്തിനാണ് ഈ എഴുത്ത് ഈ വിധം നീങ്ങുന്നത് എന്ന് വായനക്കാരന്‍റെ മനസ്സിൽ ഒരു ചോദ്യം ഉദിക്കുകയാണ് എങ്കിൽ അതിന്‍റെ വ്യക്തമായ ഉത്തരം, എഴുതാൻ പോകുന്നത് ആരുടെ ചരിത്രമാണ് എന്ന് വ്യക്തമാക്കാനാണ് ഈ എഴുത്ത് ഇപ്പോൾ ഉദ്യമിക്കുന്നത് എന്നതാണ്. ദക്ഷിണേഷ്യക്കാർ, ഇന്ത്യക്കാർ, ദക്ഷിണ ഇന്ത്യക്കാർ, കേരളീയർ, മലബാറികൾ, തിരുവിതാംകൂറുകാർ എന്നെല്ലാം രീതിയിൽ ആളുകളെ നിർവ്വചിച്ചാൽ കാര്യങ്ങൾക്ക് കൃത്യത ലഭിക്കില്ലതന്നെ.
ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വന്നപ്പോൾ കണ്ട കാഴ്ചയാണ് ചിത്രീകരിക്കുന്നത്. വെറും നിസ്സാര വലുപ്പമുള്ള മലബാറിൽ പോലും അതീവ സങ്കീർണ്ണ കണ്ണികളാൽ തമ്മിൽ കുടുങ്ങിക്കിടക്കുന്ന അനവധി ജനക്കൂട്ടങ്ങൾ. അതുപോലെതന്നെ തിരുവിതാംകൂറിലും കൊച്ചിനിലും. കാര്യങ്ങൾ ഈ വിധമാണെങ്കിൽ ഈ ഉപദ്വീപിലെ മൊത്താമായുള്ള സങ്കീർണ്ണതയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കാവുന്നതേയുള്ളു.
ഈ അതിസങ്കീർണ്ണമായി തമ്മിൽ കുഴഞ്ഞുകിടക്കുന്ന അനവധി ജനക്കൂട്ടങ്ങളുടെ ചരിത്രമാണ് എഴുതാൻ ഉദ്ദേശിക്കുന്നത്. അല്ലാതെ ഭൂമീശാസ്ത്രപരമായുള്ള വൻ പ്രദേശങ്ങളുടെ പേര് പറഞ്ഞുകൊണ്ട്, ചരിത്ര സംഭവങ്ങളുടെ ബാഹ്യമായ തോടിന്മേലൂടെ വഴുതിനീങ്ങുന്ന ഒരു ചരിത്രം എഴുത്തല്ല എഴുതാൻ ഉദ്ദേശിക്കുന്നത്.
ഓരോ പ്രദേശത്തിനുള്ളിലും കുഴഞ്ഞുകിടക്കുന്ന അനവധി ജനക്കൂട്ടങ്ങളേയും വ്യക്തികളേയും, അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന അനവധി സൂക്ഷ്മമായ കണ്ണികളേയും സ്പർശിച്ചും സ്പർശിച്ചറിഞ്ഞും മറ്റുമാണ് ചരിത്ര സംഭവങ്ങളെ എണ്ണിപ്പറയാനും മനസ്സിലാക്കാനും ഈ എഴുത്തിൽ ശ്രമിക്കുക.
അല്ലാതെ ആ രാജാവും ഈ രാജാവും ചെയ്ത മഹത് ചെയ്തികൾ എന്ന, ചരിത്രത്തിന്‍റെ ഒഴിക്കിന് മുകളിൽ, പൊങ്ങിനിൽക്കുന്ന പാറക്കല്ലുകളിൽ ചവുട്ടിച്ചവുട്ടി നീങ്ങുന്ന ഒരു ചരിത്രമല്ല എഴുതാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, ഈ പൊന്തിനിൽക്കുന്ന ചവിട്ടുപടികൾക്ക് കീഴെയുള്ള ജനങ്ങളേയും അവരുടെ മാനസിക ഭാവങ്ങളേയും അനുഭവങ്ങളേയും കൂടി അതി സൂക്ഷ്മമായി ഒപ്പിയെടുക്കാനും ശ്രമിക്കണം എന്നാണ് വിചാരിക്കുന്നത്.
അതിനാൽതന്നെ ഈ പ്രദേശത്തിലെ ഓരോ ജനക്കൂട്ടത്തേയും വ്യക്തമായും, വ്യത്യസ്തമായും തിരിച്ചറിയേണ്ടിയിരിക്കുന്നു. ചരിത്രം ഓടി നീങ്ങിയത് അവരിലൂടേയും ആണ്.
അമ്പലവാസികളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി നായർമാരെക്കുറിച്ചാണ് പറയേണ്ടത്. എന്നാൽ അമ്പലവാസികൾക്ക് മുകളിൽ സ്ഥാനീകരിക്കപ്പെട്ടിരുന്ന ക്ഷത്രിയരെക്കുറിച്ച് പറഞ്ഞിട്ടില്ലാ എന്ന് ഓർമ്മവരുന്നു.
ആദ്യം മലബാറിലെ കാര്യം എടുക്കാം.
തങ്ങൾ ബ്രാഹ്മണരാണ് എന്നും തങ്ങൾ സംസ്കൃത സാഹിത്യങ്ങളിൽ പലയിടത്തും വ്യക്തമായി പരാമർശിക്കപ്പെട്ട ആര്യന്മാരാണ് എന്നും നമ്പൂതിരിമാർ അവകാശപ്പെടുന്ന സമൂഹമാണ് മലബാറിൽ നിലനിന്നിരുന്നത്. ഈ പാരമ്പര്യത്തിൽ പലവിധ ഉൽകൃഷ്ഠതയും മേൻമയും ശ്രേഷ്ഠതയും മറ്റും ഉണ്ട് എന്ന് അവർ വിശ്വസിക്കുന്നതോടൊപ്പം തന്നെ, അവർക്ക് കീഴിൽ പലനിലകളിൽ പെട്ടുകിടക്കുന്നവരിലും ഈ അറിവ് വിജയകരമായ ഒരു സിദ്ധാന്തോപദേശം ആയി അടിച്ചേൽപ്പിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു എന്നു വേണം കരുതാൻ.
ബ്രാഹ്മണനുണ്ടെങ്കിൽ നിശ്ചയമായും ക്ഷത്രിയനും സമൂഹത്തിൽ ഉണ്ടാവേണം. അവർ രാജാക്കന്മാരാണ്.
നീ ക്ഷത്രിയൻ, ഞാൻ ബ്രാഹ്മണൻ എന്ന് നമ്പൂതിരിയും, നീ ബ്രാഹ്മണൻ, ഞാൻ ക്ഷത്രിയൻ എന്ന് രാജകുടുംബക്കാരനും, അങ്ങോട്ടും ഇങ്ങോട്ടും സാമൂഹികമായി പിന്തുണ പ്രഖ്യാപിച്ചും പരിചയപ്പെടുത്തിയും കൊണ്ടാണ്, ഈ രണ്ട് കൂട്ടരും അവർക്ക് കീഴിൽ പെട്ടുപോയ ജനക്കൂട്ടങ്ങളുടെ ആദരവും അടിയാളത്തവും ഉറപ്പുവരുത്തുന്നതും, തമ്മിൽ പങ്കിടുന്നതും.
ബ്രാഹ്മണരുടെ അനിഷ്യേധ്യമായ ആദ്ധ്യാത്മിക ശ്രേഷ്ഠത രാജകുടുംബക്കാർ സമ്മതിച്ചുകൊടുക്കും. അതേ പോലെ രാജകുടുംബക്കാരുടെ ക്ഷത്രിയ പാരമ്പര്യ പരിശുദ്ധതയ്ക്ക് നമ്പൂതിരിമാരും സാക്ഷിപത്രം നൽകും.
ഞാൻ ഐഏഎസ്സ്, നീ ഐപിഎസ്സ് എന്നും ഞാൻ ഐപിഎസ്സ്, നീ ഐഏഎസ്സ് എന്നും അന്യോന്യം അംഗീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന് മുകളിൽ IAS - IPSസ്സൂകാർ പിടിച്ചുനിൽക്കുന്നത് പോലെയാണ് എന്ന് തോന്നാമെങ്കിലും, പണ്ട് കാലങ്ങളിൽ പാരമ്പര്യം എന്ന മഹാ സാമൂഹിക ആവരണത്തിനുള്ളിലൂടെ പിറന്നുവന്നാലാണ് ഈ വിധമുള്ള നിലകളിന്മേൽ വന്നുവീഴാൻ എളുപ്പം. അന്ന് Civil Service പരീക്ഷകൾ ഒന്നും തന്നെയില്ലായിരുന്നു എന്നും ഓർക്കാവുന്നതാണ്.
ഇത്രയും പറഞ്ഞത് പൊതുവായുള്ള ആചാരമര്യാദാ സംഹിതയാണ് (protocol ആണ്). എന്നാൽ, യഥാർത്ഥ ചരിത്ര സംഭവങ്ങളുടെ ഒഴുക്കിൽ പല വ്യത്യസ്ത രീതികളിൽ ഈ കാര്യം പ്രവർത്തിച്ചിരിക്കാം, ഓരോ വ്യത്യസ്ത സാഹചര്യത്തിനും സംഭവവികാസത്തിനും അനുസൃതമായി.
നമ്പൂതിരിമാർ ഏതുവിധത്തിലാണ് ബ്രാഹ്മണത്വം പിടിച്ചെടുത്തത് എന്നത് വ്യക്തമായി അറിയില്ല. അവരിൽ തന്നെ പലകൂട്ടർ ഉണ്ട് എന്ന കാര്യം നേരത്തെ പ്രസ്താവിച്ച കാര്യം ആണ്.
മലബാറിലെ രാജകുടുംബക്കാരിൽ ചിലർ തങ്ങൾ ശുദ്ധ ക്ഷത്രിയ രക്തമുള്ളവരാണ് എന്ന് അവകാശപ്പെട്ടിരുന്നു പോലും. ഇവരിൽ പുറംനാട്ടു ക്ഷത്രിയർ ആണ് എന്ന പാരമ്പര്യമുള്ള ചിലരും ഉണ്ടായിരുന്നു.
Tellicherryക്ക് അടുത്തുള്ള കോട്ടയത്തേയും പരപ്പനങ്ങാടിക്ക് അടുത്തായുള്ള പരപ്പനാടിലേയും രാജകുടുംബക്കാർ ഈ കൂട്ടരിൽ പെട്ടവർ ആയിരുന്നുപോലും. ഇവർക്ക് പണ്ടുകാലങ്ങളിൽ രജപുത്രരുടെ രക്തബന്ധമുണ്ടായിരുന്നു എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവർ പരദേശികൾ അഥവാ foreign ആയതുകൊണ്ടായിരുന്നിരിക്കാം, ഇവരിൽ എന്തോ വ്യത്യസ്തമായ ശ്രേഷ്ഠതയുണ്ട് എന്ന ഒരു തോന്നൽ പൊതുവായി ഉണ്ടായിരുന്നത് എന്നു തോന്നുന്നു.
ഇവരുടെ രക്തബന്ധം മലബാറിലെ മറ്റ് പല രാജകുടുംബങ്ങളും ആവശ്യപ്പെട്ടിരുന്നു എന്നു കാണുന്നു. തിരുവിതാംകൂറിലെ റാണിമാർക്ക് സന്താനോൽപ്പാദനത്തിനായി പരപ്പനാട് കുടുംബത്തിലെ പുരുഷന്മാരെ വളരെ ആദരവോടുകൂടി തിരുവിതാംകൂറിലേക്ക് ക്ഷണിക്കുമായിരുന്നുപോലും. ശുദ്ധമായ (pure) ക്ഷത്രിയ രക്തം എന്നത് പരിശുദ്ധ (holy) രക്തം തന്നെയായിരുന്നിരിക്കാം, തിരുവിതാംകൂറിലെ രാജകുടുംബത്തിന്.
അതേ സമയം Travancore State Manual Vol2ൽ ഈ വിവരത്തിനെ പിന്തുണയ്ക്കുന്ന ചിലവിവരങ്ങൾ കണ്ടെത്തുകയുണ്ടായി. തിരുവിതാംകൂറിലെ കോവിൽ തമ്പുരാൻമാർ എന്നത് മലബാറിൽ ഉണ്ടായിരുന്ന ചില ക്ഷത്രിയ രാജകുടുംബങ്ങൾ തിരുവിതാംകൂറിലേക്ക് പണ്ടെപ്പോഴോ കുടിയേറിപ്പാർത്തവർ ആണ് പോലും. ഈ കാര്യത്താൽതന്നെ ഈ രാജകുടുംബങ്ങൾ മലബാറിലെ ക്ഷത്രിയ കുടുംബങ്ങളുമായി ബന്ധം പുലർത്തിയിരുന്നു എന്ന് തോന്നുന്നു. അവരുടെ രക്തബന്ധ പാതയിൽ ക്ഷത്രിയരല്ലാത്ത രക്തം കയറിക്കൂടാതിരിക്കാനായി ഇവർ പലവിധ കാര്യങ്ങളും ഒത്തൊരുമയോടുകൂടി ചെയ്തിരുന്നു.
തിരുവിതാംകൂറിലെ കാര്യം പിന്നീട് നോക്കാം.
Malabar and Anjengoയിൽ മലബാറിലെ കാര്യം കുറച്ചുകൂടി തെളിച്ചുപറയുന്നുണ്ട്. മലബാറിലെ ക്ഷത്രിയ രാജ കുടുംബക്കാരിൽ ശുദ്ധമായ ക്ഷത്രിയ രക്തം ഉണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് ഒരു സൂചന. ഇതിന് വ്യക്തമായി നൽകുന്ന വിവരം ഈ ക്ഷത്രിയ കുടുംബങ്ങളിൽ പുരുഷന്മാർ വൈവാഹിക ബന്ധത്തിൽ hypergamy നടത്തുന്നുണ്ട് എന്നതാണ്. എന്നുവച്ചാൽ, തങ്ങളേക്കാൾ രക്ത ബന്ധപരമായി താഴെയുള്ള ജനങ്ങളിലെ സ്ത്രീയുമായി വൈവാഹിക ബന്ധം സ്ഥാപിക്കുന്നു എന്ന്. അതിനാൽ തന്നെ ഈ കൂട്ടർ ഒരു സങ്കരവർഗ്ഗം ആവാം എന്ന്.
ഇത് ഒരു കാര്യം. മറ്റൊന്ന്, അന്നുള്ള ക്ഷത്രിയ കുടുംബങ്ങളിൽ പലതും പണ്ടുകാലങ്ങളിൽ യഥാർത്ഥത്തിൽ നായർമാരും സമന്തരും ആയിരുന്നിരിക്കാം എന്ന്.
പോരാത്തിന്, ക്ഷത്രിയരും സമന്തരും നായർമാരും തമ്മിൽ രക്തബന്ധപരമായി എങ്ങിനെ വ്യത്യാസം ഉണ്ടാവാം എന്നും Malabar and Anjengoയിൽ ചോദിക്കുന്നു. കാരണം, ഈ മൂന്ന് കൂട്ടരും അവരുടെ സ്ത്രീജനങ്ങളുടെ സന്താനങ്ങളെ നമ്പൂതിരി രക്തബന്ധത്തിൽ സ്വരൂപിച്ചെടുക്കാനാണ് വളരെ ആഗ്രഹം കാണിച്ചത്. ഇത് തന്നെയാണ് നിത്യവും നടന്നതും, പോലും.
ബെയ്പ്പൂർ, പരപ്പനാട്, കോട്ടയം, കുറുബ്രനാട്, ചിറക്കൽ എന്നിവിടങ്ങളിലെ രാജകുടംബങ്ങൾ തങ്ങൾ ക്ഷത്രിയരാണ് എന്ന് അവകാശപ്പെടുന്നു.
അതേ സമയം കൊല്ലങ്കോടിലെ വെങ്കനാട് നമ്പിടി സമന്തനാണ് എന്ന് പറയപ്പെടുന്നു. ഈ വ്യക്തിത്വം പലവിധ വിശേഷാധികാരങ്ങളും ഉള്ള ആളാണ് എന്നും, താൻ, ദത്തെടുക്കൽ ആചാരപ്രകാരം ഒരു ക്ഷത്രിയൻ ആയി എന്നും അവകാശപ്പെടുന്നു.
പുന്നത്തൂർ നമ്പിടി പൂണൂൽ ധരിക്കുന്ന ആളാണ്. 10ദിവസമാണ് പുല. സൈനിക നേതാവാണ്. ഈ ആളും സമന്തനാവാനാണ് സാധ്യത എന്നും Malabar and Anjengoയിൽ അവകാശപ്പെടുന്നുണ്ട്.
മലബാറിലെ രാജകുടുംബങ്ങളിൽ പലരുടേയും പൊതുവായുള്ള ഒരു ജാതിപ്പേരാണ് സമന്തൻ എന്നത്. നമ്പ്യാർ, ഉണ്ണിത്തിരി, അടിയോടി, എന്നീ വടക്കൻ മലബാറിലെ കുടുംബക്കാരും, നെടുങ്കാടി, വള്ളോടി, ഏറാടി, തിരുമുൽപ്പാടി എന്നീ തെക്കൻ മലബാറിലെ കുടുംബക്കാരും സമന്തരാണ് പോലും.
പല നായർമാരും സമന്തരായി ഉയരുന്നുണ്ട് പോലും. ഇതിനെക്കുറിച്ച് പിന്നീട് എഴുതാം.
സമന്തരെക്കുറിച്ച് നേരത്തെ എഴുതിയിട്ടുള്ളതാണ്. അതിനാൽ അതിലേക്ക് കൂടുതൽ എഴുതിച്ചേർക്കുന്നില്ല.
ക്ഷത്രിയരും സമന്തരും തമ്മിലുള്ള പ്രധാന വ്യത്യാസം ക്ഷത്രിയർ പൂണൂൽ ധരിക്കും എന്നും, സമന്തർ പൂണൂൽ ധരിക്കില്ലാ എന്നതുമാണ് പോലും.
യഥാർത്ഥ ക്ഷത്രിയർ ആണ് എന്ന് അവകാശപ്പെടുന്ന കുടുംബക്കാർ അവരുടെ പേരിന് പിന്നിൽ രാജാ എന്നോ തമ്പുരാൻ എന്നോ ചേർക്കും.
Calicutറ്റിലെ സാമൂതിരി രാജകുടുംബത്തിലേയും, ചിറക്കൽ, കടത്തനാട്, കോട്ടയം, കുറുമ്പ്രനാട്, പരപ്പനാട്, ബെയ്പ്പൂർ, വളയനാട്, Palghat തുടങ്ങിയ വലിയ രാജകുടുംബക്കാരിലേയും, കുടുംബനാഥനായ വക്തിക്കും സാമൂതിരി കുടുംബത്തിലെ രണ്ടാം സ്ഥാനക്കാരനും 'Raja' എന്ന സ്ഥാനപ്പേര് ബൃട്ടിഷ് മലബാറിലെ ഇങ്ഗ്ളിഷ് ഭരണം അംഗീകരിച്ചിരുന്നു.
ഇതേ കുടുംബക്കാരിലെ മറ്റുള്ളവർക്ക് തമ്പുരാൻ എന്ന സ്ഥാനപ്പേരാണ് ഇങ്ഗ്ളിഷ് ഭരണം അംഗീകരിച്ചത്.
34
Posted: Fri Oct 13, 2023 5:47 pm
posted by VED
34 #. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ മലബാറി ഭാഷയുമായി തിരുവിതാംകൂറിലേക്ക്
ഇനി തിരുവിതാംകൂറിലെ ക്ഷത്രിയ വംശ കുടുംബങ്ങളുടെ കാര്യത്തിലേക്ക് പോകാം. എന്നാൽ അതിന് മുൻപായി മലബാറിലെ ക്ഷത്രിയ കുടുംബങ്ങളെക്കുറിച്ച് സൂചിപ്പിച്ച ഒരു കാര്യത്തിൽ കുറച്ചുകൂടി കൃത്യതവരുത്താം എന്ന് തോന്നുന്നു.
1881ലെ സെൻസസ് പ്രകാരം മലബാറിൽ 362 പുറംനാട്ടു ക്ഷത്രിയരാണ് ഉണ്ടായിരുന്നത്.
പുറംനാട്ടു അധവാ രജപുത്ര (Rajput) ക്ഷത്രിയ കുടുംബങ്ങളും മരുമക്കത്തായക്കാർ ആയിരുന്നുപോലും. അവരിലെ പുരുഷന്മാർ ജാതീയമായി അവരേക്കാൾ താഴെയുള്ള കുടുംബങ്ങളിൽ നിന്നും വിവാഹം കഴിച്ചിരുന്നു പോലും. ആ കാരണത്താൽ തന്നെ അവരിലൂടെയുള്ള രക്തബന്ധപാത മിശ്രിതം ആയിരിക്കും.
എന്നാൽ അവരുടെ സ്ത്രീകൾ രണ്ട് വ്യത്യസ്ത രീതിയുള്ള ബന്ധങ്ങളിലൂടെയാണ് സന്താനോൽപ്പാദനം ചെയ്തിരുന്നത്. ഒന്ന് ക്ഷത്രിയ കുടുംബങ്ങളിലെ പുരുഷന്മാരുമായി ബന്ധപ്പെട്ട് കൊണ്ട്. ഈ പുരുഷന്മാർ അവരുടെ അമ്മവഴി, അഥവാ തായ് വഴി ക്ഷത്രിയപദം പേറുന്നവർ ആയിരിക്കും എന്ന് കരുതാം. കാരണം, പുരുഷന്മാരുടെ സന്തതികൾ സങ്കരവർഗ്ഗമായിരിക്കും. അവർക്ക് പൂർണ്ണമായ ക്ഷത്രിയ രക്തം ഇല്ലായിരിക്കാം.
രണ്ടാമത്തെ മാർഗ്ഗം, സ്ത്രീകൾ അവരേക്കാൾ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണ പുരുഷന്മാരിൽ നിന്നും സന്താനോൽപ്പാദനം ചെയ്തെടുക്കും എന്നതാണ്. ഇങ്ങിനെ വരുമ്പോൾ അവരുടെ സന്താനങ്ങളിൽ ബ്രാഹ്മണ രക്തംകലർന്നിരിക്കും. അതോടെ അവരുടെ ആൺമക്കളിലും ബ്രാഹ്മണ രക്തം കലർന്നിരിക്കും.
ഈ ആൺമക്കളിലൂടെ ആദ്യം പറഞ്ഞപാതയിലും ബ്രാഹ്മണ രക്തത്തിന്‍റെ സാന്നിദ്ധ്യം കയറിവരും.
ഈ രാജകുടുംബക്കാർ ഈ വിധം രക്തബന്ധത്തിൽ ഔന്നിത്യം പിടിച്ചുനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നതിന് വ്യക്തമായുള്ള കാരണം, പ്രാദേശിക ഭാഷകൾ, ഫ്യൂഡൽ ഭാഷകൾ ആണ് എന്നതാണ്. എങ്കിനെയെങ്കിലും വ്യക്തിയിൽ വെട്ടിത്തിളങ്ങുന്ന ദിവ്യത്വം നിലനിർത്തിയേ തീരൂ.
ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യം Tellicheryയിലെ കുറച്ച് മരുമക്കത്തായ തീയരിൽ അതീവ ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷാ ഉള്ളടക്കം കടുന്ന കയറിയപ്പോൾ, ഈ വിധ ബ്രാഹ്മണത്വത്തിന്‍റേയും ക്ഷത്രിയത്വത്തിന്‍റേയും ഔന്നിത്യത്തെ മറികടക്കുന്ന വ്യക്തിത്വങ്ങൾ, ബ്രാഹ്മണർക്കും ക്ഷത്രിയർക്കും കീഴിൽ വരുന്ന ഈ ജനക്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്നതാണ്.
William Logan സൃഷ്ടിച്ച Malabar (Manual)ലിൽ ഈ വിധം ഒരു വാചകം തന്നെ കാണാനുണ്ട്:
............ it may be said in a general way that to a European eye the best favoured men and women to be found in the district are the inhabitants of ancient Kadattunad, Iruvalnad, and Kottayam, of whom a large proportion belong to the Tiyan or planting community.
ആശയം : പൊതുവായ രീതിയിൽ പറയുകയാണെങ്കിൽ, ഒരു യൂറോപ്യൻ വീക്ഷണ കോണിൽ നിന്നും നോക്കിയാൽ, ഏറ്റവും ഗുണമേന്മ ഉള്ളവരായി കാണുന്നത് പുരാതനകാലത്ത് കടത്തനാട്, ഇറുവൽനാട്, കോട്ടയം എന്നെല്ലാം അറിയപ്പെടുന്ന പ്രദേശങ്ങളിൽ ഉള്ള ജനങ്ങളാണ്. ഇവരിൽ തന്നെ ഒരു വലിയ ശതമാനം പേരും തീയർ അഥവാ കാർഷിക സമുദായമാണ്. END
സമൂഹത്തിന്‍റെ ഉന്നതങ്ങളിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനക്കാർ വന്നുനിന്നപ്പോൾ, കാലാകാലങ്ങളായി ഉന്നത ജാതിക്കാരുടെ വീട്ടുവേലക്കാരും സേവകരും അമർത്തിപ്പിടിച്ചിരുന്ന താഴ്ചയിൽനിന്നും ആകാശത്തോളം മാനസികമായി വളരാം എന്ന അന്തരീക്ഷത്തിലേക്ക് മനസ്സ് വളർന്നതിന്‍റെ ഒരു ദൃഷ്ടാന്തമാണ് മുകളിൽ എടുത്ത് പറഞ്ഞത്.
ഇന്നത്തെ സാധാരണക്കാരായ ഇന്ത്യാക്കാരിൽ പലരും, സർക്കാർ ശിപായിമാർ അമർത്തിപ്പിടിക്കുന്ന സാമൂഹിക കുഴിയിലേക്ക് അമർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ഏറ്റവും ശക്തമായ സിദ്ധാന്തോപദേശം മനസ്സിൽ കയറ്റിവിടുന്നത് സർക്കാർ സ്കൂളുകളും പ്രാദേശിക ഭാഷാ വിദ്യാഭ്യാസവും ആണ്.
ഇനി തിരുവിതാംകൂറിലേക്ക് നീങ്ങാം.
തമിഴ് ഭാഷാ പാരമ്പര്യമുള്ള തിരുവിതാംകൂറിൽ മലയാള ഭാഷാ സ്വാധീനം ജനിച്ചുവളർന്നുവന്നതിന്‍റെ പാതയിലേക്ക്വിരൽചൂണ്ടാനായേക്കാവുന്ന ചില വിവരങ്ങൾ തിരുവിതാംകൂറിലെ ക്ഷത്രിയ പാരമ്പര്യങ്ങളിൽ കാണുകയുണ്ടായി.
തിരുവിതാംകൂറിലെ ക്ഷത്രിയരെ പൊതുവായി മലയാള ക്ഷത്രിയർ എന്നാണ് Travancore State Manualൽ വിശേഷിപ്പിച്ചു കാണുന്നത്. ഈ 'മലയാള' എന്നവാക്കിന് എന്തെങ്കിലും ആഴം കാണും എന്ന് വിചാരിച്ചതല്ല. എന്നാൽ, ഈ 'മലയാള' എന്നവാക്ക് മലബാറിന്‍റെ പഴയകാല പേരാണ് എന്ന് പറഞ്ഞാൽ, വായനക്കാരന് വിശ്വസിക്കാൻ പ്രയാസം തന്നെയായേക്കാം.
ഈ മലയാള ക്ഷത്രിയരിൽ മൂന്ന് കൂട്ടർ ഉണ്ട്. 1. കോയിൽ തമ്പുരാൻമാർ 2. രാജാ അഥവാ തമ്പുരാൻ 3. തമ്പാൻ, തിരുമുൽപ്പാട്.
ഈ മൂന്ന് കൂട്ടർക്കും മലബാറുമായി കാര്യമായ ബന്ധം അവരുടെ പാരമ്പര്യത്തിൽ കാണുന്നു.
മലബാറിലെ ചില ക്ഷത്രിയ കുടുംബങ്ങൾ പണ്ട കാലങ്ങളിൽ തിരുവിതാംകൂറിലേക്ക് കുടിയേറി താമസിച്ചവരാണ് കോയിൽ തമ്പുരാന്മാർ. Travancore State Manual Vol2 എഴുതുന്ന കാലത്ത്, തിരുവിതാംകൂറിൽ ഈ വിധമായുള്ള പത്ത് കുടുംബങ്ങൾ നിലവിൽ ഉണ്ടായിരുന്നു.
ഇവരിൽ ഏറ്റവും ആദ്യം എത്തിയത് കിളിമാനൂർ കോവിൽ തമ്പുരാന്മാരാണ്. ഇവർ എപ്പോഴാണ് തിരുവിതാംകൂറിൽ എത്തിയത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഇല്ലായെന്നാണ് എഴുതിക്കാണുന്നത്.
ഉമയമ്മറാണിയുടെ ഭരണകാലത്ത്, വടക്കേ മലബാറിലെ കോലത്തുനാടിലെ രാജകുടുംബത്തിന്‍റെ ശാഖയായ പുതിയപള്ളി കോവിലകത്തിൽനിന്നും, തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് രണ്ട് രാജകുമാരന്മാരേയും രണ്ട് രാജകുമാരിമാരേയും, ദത്തെടുത്തു. ഈ കോവിലകം ദക്ഷിണ മലബാറിലെ പരപ്പനാടിലേതാകാം എന്ന് തോന്നുന്നു.
ഇക്കൂട്ടരിലെ ഒരു രാജകുമാരിയെ, മലബാറിലെ അതേ കോവിലകത്തിലെ ഒരു തമ്പുരാനുമായി വിവാഹം ബന്ധം നടത്തി. ഈ ബന്ധത്തിൽ നിന്നും (1723ൽ) ജനിച്ച ആളാണ് പോലും, തിരുവിതാംകൂർ രാജകുടുംബത്തിലെ ഏറ്റവും പേരുകേട്ട രാജാവായ മാർത്തണ്ടവർമ്മ.
മാർത്താണ്ടവർമ്മ രക്തബന്ധ പാതിയിലൂടെ നോക്കിയാൽ പൂർണ്ണമായും ഒരു മലബാറുകാരനാണ് എന്ന വിവരം ഈ എഴുത്തുകാരന് ഇപ്പോഴാണ് കിട്ടിയതാണ്.
തിരുവിതാംകൂർ രാജകുടുംബത്തിന് വളരെ അധികം ബന്ധവും രക്തബന്ധവും ഉള്ള ഒരു കുടുംബമാണ് കിളിമാനൂർ കോവിലകം. ഇതുമായി ബന്ധപ്പെട്ട കഥ പിന്നീട് പറയാൻ നോക്കാം. എന്നാൽ ചുരുക്കിപ്പറഞ്ഞൽ, തിരുവിതാംകൂർ രാജകുടുംബത്തിലെ മൂത്ത റാണിയേയും രാജകുമാരനേയും വധിക്കാനായി ഒരു കൂട്ടർ പതിയിരുന്ന് ആക്രമിച്ചപ്പോൾ, സ്വന്തം ജീവൻ നൽകി ഇവരെ രക്ഷിച്ചത്, കൂടെയുണ്ടായിരുന്ന കിളിമാനൂർ കോവിൽ തമ്പുരാനാണ്. ഈ തമ്പുരാനെ ആക്രമികൾ കുത്തി കൊലപ്പെടുകയുണ്ടായി.
ഈ ഒരു സംഭവം, കിളിമാനൂർ കോവിലകത്തിന്, തിരുവിതാംകൂർ രാജകുടുംബത്തിൽ ഉന്നത ബഹുമാനസ്ഥാനം ലഭിക്കാനിടയാക്കി. അതിന് ശേഷം ജനിച്ച, ഉണ്ണി കേരള വർമ്മ മുതൽ പാർവതീഭായി റാണി വരെയുള്ള എല്ലാരും കിളിമാനൂർ കോയിൽ തമ്പുരാന്മാരുടെ സന്താനങ്ങൾ ആണ്.
ഈ കാര്യം കിളിമാനൂർ കോവിലകത്തിന്‍റെ ഒരു വൻ അഭിമാനമായി തുടരുന്നു.
ഈ മുകളിൽ സൂചിപ്പിച്ച കോയിൽ തമ്പുരാന്മാർ തിരുവിതാംകൂറിലെ പഴയ കാല ക്ഷത്രിയ കുടുംബക്കാരാണ്.
18ട്ടാം നൂറ്റാണ്ടിന്‍റെ അവസാന കാലത്ത്, മൈസൂർ ഭരിക്കുന്ന മൊറോക്കൊ വംശജനായ ടിപ്പു സുൽത്താന്‍റെ (Sultan Tippuവിന്‍റെ) ആക്രണം മലബാറിൽ സംഭവിച്ചു. ആ കാലത്ത്, മലബാറിലെ പല രാജകുടുംബങ്ങളും ജീവരക്ഷാർത്ഥം തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അവരിൽ മലബാറിലെ അലിയക്കോട്ടിലെ കുടുംബത്തിന്‍റെ ശാഖയിൽ പെട്ട ഒരു കൂട്ടർ ഉണ്ടായിരുന്നു. മൂന്ന പുരുഷന്മാരും, അഞ്ച് സ്ത്രീകളും.
അന്നത്തെ തിരുവിതാംകൂർ രാജാവായ രാജ വർമ്മ മഹാരാജാവ്, ഇവർക്ക് തെക്കംകൂർ അധിപനിൽ നിന്നും പിടിച്ചെടുക്കപ്പെട്ട നീരാഴികൊട്ടാരം നൽകി. ഈ കുടുംബത്തിൽ കാലക്രമേണെ അംഗസംഖ്യ കൂടിവന്നപ്പോൾ, അവരിൽ പലരും മറ്റ് പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. മാവേലിക്കരയിലെ ഗ്രാമം, (തെക്കൻ) കോട്ടയത്തുള്ള പള്ളം, തിരുവല്ലയിലുള്ള പാളിയക്കര എന്നിവിടങ്ങളിൽ അവരിലെ ഓരോ സ്ത്രീകൾ മാറിത്താമസിച്ചു.
ഇവരെല്ലാരെക്കുറിച്ചും ചരിത്രങ്ങൾ കണ്ടേക്കാം. ചങ്ങനാശേരി, അനന്തപുരം, പള്ളം, ചെമ്പ്രോൽ, ഗ്രാമം, പാലിയക്കര എന്നിവിടങ്ങളിലായി ആറ് കോവിൽ തമ്പുരാൻ കുടുംബങ്ങൾ ഈവിധം സ്ഥാപിതമായി. ഇവർക്കും മലബാർ ബന്ധമുണ്ട് എന്നും ഓർക്കുക.
1856ൽ വടക്കേ മലബാറിൽ നിന്നും, ചെറുകോൽ, കരമ, വടക്കേമറ്റം എന്നീ മൂന്ന് കുടുംബക്കാരിലെ ആളുകൾ കൂടി തിരുവിതാംകൂറിലേക്ക് കുടിയേറി.
ഇവരും മലബാർ ബന്ധമുള്ളവർ.
ഈ കോയിൽ തമ്പുരാൻ കുടുംബക്കാരെല്ലാം തമ്മിൽ കുടുംബ ബന്ധം സ്ഥാപിച്ചിരുന്നു.
ഇവരിലെ പുരുഷന്മാർ രാജ കുടുംബങ്ങളിൽ നിന്നും അല്ലെങ്കിൽ നായർ കുടുംബങ്ങളിൽ നിന്നും വിവാഹം കഴിക്കുമായിരുന്നു. ഇവരിലെ സ്ത്രീകൾ, നമ്പൂതിരി പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കുള്ളു. കാരണം, ഇവരുടെ സന്തതികളിലൂടെയാണ് കുടുംബ സ്വത്തും കുടുംബത്തിന്‍റെ പേരും അടുത്ത തലമുറയിലേക്ക് നിങ്ങുന്നത്.
ഈ കുടുംബങ്ങൾ പല ആരാച മര്യാദകളിലും നമ്പൂതിരിമാരുടെ ആചാരങ്ങളെ അനുകരിക്കുകയോ പിന്തുടരുകയോ ചെയ്തിരുന്നു. ഇവരും ജാതകർമം, നാമകരണം, അന്നപ്രശ്നം, വിദ്യാരമ്പം തുടങ്ങിയ ബ്രാഹ്മണ സംസ്ക്കാരങ്ങൾ ആചരിക്കാറുണ്ട്. പതിനാറാമത്തെ വയസിൽ ആണ് ഉപനയനം.
ഇവരുടെ ഏറ്റവും മൂത്തമകന് രാജ രാജ വർമ്മ എന്ന പേര് നിശ്ചയമായും നൽകും. രാമ വർമ്മ, കേരള വർമ്മ, രവിവർമ്മ, ഉദയവർമ്മ, ഗോഡവർമ്മ എന്നിവ പോലുള്ള പേരുകൾ മറ്റുള്ള ആൺകുട്ടികൾക്ക് നൽകും. അതേ സമയം ഇവർക്ക് തന്നെ കുട്ടൻ, കുഞ്ഞുണ്ണി, കൊച്ചപ്പൻ, ചെറൂണ്ണി എന്നെല്ലാം ഓമന പേരായി നൽകാറുണ്ട് പോലും.
അതേ സമയം തമ്പുരാട്ടിമാർക്ക് അമ്പ, അമ്പാലിക, അമ്പിക എന്നീ പേരുകൾ ആണ് നൽകുക പോലും. എന്നാൽ ഇവരുടെ ഓമന പേരുകൾ ഇട്ടിയെങ്ങള, കുഞ്ഞിക്കുട്ടി, കൊച്ചുകുഞ്ഞി, കുഞ്ഞിക്കാവാ, ഇക്കാവാ, അമ്മ എന്നെല്ലാമായിരുന്നു പോലും.
മലബാറിൽ പൊതുവേ അക്കാലങ്ങളിൽ ഉണ്ടായിരുന്ന ഉന്നത നിലവാരത്തിലുള്ള ഉയർന്ന ബുദ്ധിപരമായുള്ള കഴിവുകൾ, മലബാറിൽ നിന്നു കിടിയേറിയ ഈ കൂട്ടർക്കും ഉണ്ടായിരുന്നു എന്ന് Travancore State Manualൽ എടുത്തുപറയുന്നുണ്ട്.
It may be added here that in a population so highly intellectual as that of the Malabar coast, the Koil Tampurans and Rajahs in it seem to possess almost a monopoly of brains and good manners, particularly so the few families of that class settled in Travancore.
മലബാർ എന്നു പറയുന്നതിന് പകരം British-Malabar എന്ന് പറഞ്ഞിരുന്നെങ്കിൽ, മലബാറിന്‍റെ അന്നത്തെ യശസ്സിന്‍റെ കാരണം, ഈ വാക്യത്തോടൊപ്പം സഞ്ചരിച്ചേനെ.
ഈ കോയിൽ തമ്പുരാൻ കുടുംബത്തിലെ ഒരു ചെറുപ്രായക്കാരൻ MA എടുത്തു എന്ന കാര്യം വൻ കാര്യമായി എടുത്തു പറയുന്നുണ്ട് ഈ ഗ്രന്ഥത്തിൽ.
Travancore State Manualന്‍റെ എഴുത്തുകാരന് വിഭവാനം ചെയ്യാൻ പറ്റാതിരുന്ന ഒരു കാര്യം ഉണ്ട് എന്ന് വ്യക്തം. BAയും MAയും മറ്റും വെറും സിനിമാ ടിക്കറ്റുകൾ എന്നതുപോലെ വാരിവിതരണം ചെയ്യപ്പെടുന്ന ഒരു കാലം ഈ ഉപഭൂഖണ്ടത്തിൽ ഏതാനും പതിട്ടാണ്ടുകൾക്കുള്ളിൽ വരാനിരിക്കുന്നതേയുള്ള എന്നത്.
തിരുവിതാംകൂറിലെ ക്ഷത്രിയ കുടുംബങ്ങളിൽ ഇനി പരാമർശിക്കേണ്ടത് രാജാ കുടുംബക്കാരെക്കുറിച്ചാണ്. പന്തളത്തേയും പൂൻജാറിലേയും രാജാ കുടുംബങ്ങൾ ഒഴികെ, മറ്റെല്ലാ രാജാ കുടുംബക്കാരും തമ്മിൽ പുല ബന്ധമുള്ളവരാണ്. എന്നുവച്ചാൽ, ഇവരിൽ ഏതെങ്കിലും കുടുംബത്തിൽ ജനനമോ മരണമോ സംഭവിച്ചാൽ പുലയാചരിക്കാൻ കടപ്പാടുള്ള ബന്ധം ഇവർ തമ്മിൽ ഉണ്ട്. അടുത്ത ബന്ധം എന്ന് അർത്ഥം.
(പുല എന്നാൽ ഒരാൾ മരിച്ചാൽ, ആ ആളുടെ ബന്ധുജനങ്ങളിൽ ഏതാനും ദിവസങ്ങളോളം ഉണ്ടാവും എന്ന് വിശ്വസിക്കപ്പെടുന്ന അശുദ്ധി ആണ്.)
Travancore State Manual Vol2 പ്രസിദ്ധീകരിക്കപ്പെടുന്ന കാലത്ത് (1906ൽ), തിരുവിതാംകൂറിൽ ഏഴ് വ്യത്യസ്ത രാജാ കുടുംബങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു പോലും. ഓരോ കുടുംബവും അവരുടെ സ്ഥലപ്പേരിനാലാണ് അറിയപ്പെട്ടിരുന്നത്.
മാവേലിക്കര, എണ്ണക്കാട്, പ്രായിക്കര, മാരിയപ്പള്ളി, തിരുവല്ല, കാർത്തികപ്പള്ളി, ആറന്മുള എന്നിവയാണ് ആ ഏഴു കുടുംബങ്ങൾ.
ഈ ഏഴു കുടുംബക്കാരും വടക്കേ മലബാറിലെ കോലത്തുനാടുകാരാണ്. മലബാറിൽ ഹൈദ്രാലിയുടേയും ടിപ്പു സുൾത്താന്‍റേയും ആക്രമണങ്ങൾ നടക്കുന്ന കാലഘട്ടങ്ങളിലാണ് ഈ കുടുംബക്കാർ ഓരോന്നായി തിരുവിതാംകൂറിലേക്ക് നീങ്ങിയത് പോലും.
ഇവരിൽ ആദ്യം തിരുവിതാംകൂറിലേക്ക് കടന്നത് പുതിയ പള്ളി കോവിലകത്തെ അംഗങ്ങൾ ആണ്. ഈ കോവിലകത്തിൽ നിന്നുമാണ് രണ്ട് രാജകുമാരന്മാരേയും രണ്ട് രാജകുമാരിമാരേയും തിരുവിതാംകൂർ രാജകുടംബത്തിലേക്ക് ദത്തെടുത്തത്. ഈ കാര്യം നേരത്തെ പറഞ്ഞകാര്യമാണ്.
ഈ കുടുംബം കാർത്തിക പള്ളിയിലാണ് താമസം തുടങ്ങിയത്. എന്നാൽ ഈ കുടുംബത്തിൽ അവശേഷിച്ചവർ എല്ലാരും 1854 ആയപ്പോഴേക്കും മരണപ്പെട്ട്, കുടുംബം ഇല്ലാതായി പോലും.
കോലത്തുനാട്ടിൽ നിന്നും അടുത്തതായി കുടിയേറിവന്നവർ ചെറിയ കോവിലകത്തിലെ അംഗങ്ങൾ ആണ്. 1744നും 1754നും ഇടയിൽ. ഇവരും തങ്ങളുടെ കുടുംബത്തിൽ ചെറുപ്രായക്കാരെ തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെടാൻ ശ്രമിച്ചിരുന്നു എന്ന് തോന്നുന്നു. എന്നാൽ ആറന്മുളയിൽ ഉള്ള പള്ളി കോവിലകം ഇതിനെതിരായി പ്രവർത്തിച്ചതിനാൽ അത് നടന്നില്ല.
മൂന്നാമത്തെ കുടിയേറ്റക്കാർ വന്നത് ടിപ്പുസുൽത്താൻ മലബാറ് ആക്രമിച്ച കാലത്താണ് (1788). അന്ന് മലബാറിലെ ഒട്ടുമിക്ക രാജാ കുടുംബക്കാരും തിരുവിതാംകൂറിൽ വന്ന് അഭയം തേടിയിരുന്നു. തിരുവിതാംകൂർ രാജകുടുംബം ഇവർക്കെല്ലാം വൻ സൗകര്യങ്ങൾ നൽകി. മലബാറിൽ സമാധാനം സ്ഥാപിച്ചുകഴിഞ്ഞപ്പോൾ, ഇവരിൽ മിക്കവരും മലബാറിലേക്ക് തിരിച്ചുപോയി.
Tellicherryയിലെ ചെങ്ങ കോവിലകത്തിലെ ഒരു കുടുംബം മാവേലിക്കരയിൽ സ്ഥിരതാമസം തുടങ്ങി. അവിടുള്ള ആറാട്ട് കടവിന് അടുത്തായുള്ള കൊട്ടാരത്തിൽ എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചു താമസിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കുടുംബക്കാരിൽ തമ്മിൽ ചെറിയ തോതിലുള്ള കലഹവും അഭിപ്രായഭിന്നതയും വന്നുതുടങ്ങി. അവരിൽ ഒരു കൂട്ടർ എണ്ണക്കാടും മറ്റൊരു കൂട്ടർ പ്രായിക്കരയിലും സ്ഥിരതാമസം തുടങ്ങി. അങ്ങിനെ അവർ തന്നെ മൂന്നു കുടുംബങ്ങൾ ആയി.
മാവേലിക്കരയിലെ കുടുംബം തന്നെ കാലക്രമേണെ വടക്കേ കൊട്ടാരം, പുത്തൻ കൊട്ടാരം, മണ്ണൂർ മഠത്തിൽ കൊട്ടാരം, തെക്കേ കൊട്ടാരം എന്നിങ്ങനെയായി വികസിച്ചു. അതിൽ അവസാനത്തേത്, നമാവശേഷമായി എന്നും എഴുതിക്കാണുന്നു.
മാവേലിക്കര കുടുംബത്തിന് തിരുവിതാംകൂർ രാജകുടുംബവുമായി ശക്തമായ ബന്ധമായിരുന്നു പോലും. 1875ലും 1900ലും ഈ കുടുംബത്തിൽ നിന്നും ദത്തെടുക്കപ്പെട്ടവർ തിരുവിതാംകൂർ റാണിമാരായി ജീവിച്ചിരുന്നു.
ഈ കുടുംബക്കാർ സ്വന്തമായ വൻ ഭൂസ്വത്തുള്ളവർ ആയിരുന്നു. അവർക്ക് തിരുവിതാംകൂർ രാജ്യം ഒരു പെൻഷൻ തുക നൽകുമായിരുന്നു. പോരാത്തതിന്, അവരുടെ മലബാറിലുള്ള നാടിനെ ഇങ്ഗ്ളിഷ് ഭരണത്തിന് വിട്ടുകൊടുത്തതിനാൽ, ബൃട്ടിഷ്-മലബാർ ഭരണം അവർക്ക് മാലിഖാന എന്ന പെൻഷൻ പോലുള്ള ഒരു സംഖ്യയും നൽകുമായിരുന്നു.
ടിപ്പുവിന്‍റെ ആക്രമണ സമയത്ത്, ഒന്നുകിൽ മരണപ്പെടണം അല്ലെങ്കിൽ ഇസ്ലാമിലേക്ക് മതം മാറണം എന്ന് പ്രതിസന്ധി മുന്നിൽ വന്നപ്പോഴാണ് പോലും കോലത്തുനാടിൽ നിന്നും മറ്റൊരു കുടുംബം തിരുവിതാംകൂറിലേക്ക് കടന്ന്, കാർത്തികപ്പള്ളിയിൽ താമസം തുടങ്ങിയത്.
കോലത്തുനാടിലെ ഇവരുടെ അതേ കുടുംബത്തിലെ ഏതാനും പുരഷന്മാരും മൂന്ന് സഹോദരികളും 1778ൽ, മുകളിൽ സൂചിപ്പിച്ച അതേ കാരണത്താൽ തിരുവിതാംകൂറിലേക്ക് കടുന്നു. ഇവരിൽ ഒരു സഹോദരി കൊട്ടാരക്കരയിൽ താമസം ആരംഭിച്ചു. ഈ ആളുടെ പിന്തുടർച്ചക്കാരാണ് കൊട്ടാരക്കരയിലെ രാജാക്കൾ.
മറ്റ് രണ്ട് സഹോദരിമാർ മാരിയപ്പള്ളിയിലും തിരുവല്ലയിലും ആയി താമസം ആരംഭിച്ചു. തുടർന്ന് ഈ രണ്ട് കുടുംബങ്ങളും തമ്മിൽ കലഹിച്ചു തുടങ്ങി. തിരുവല്ല കുടുംബം 1892ൽ ഇല്ലാതായി.
മലബാറിൽ നിന്നും കുടിയേറി വന്ന ഈ ക്ഷത്രിയ കുടുംബക്കാർ ബ്രാഹ്മണ സംസ്ക്കാരങ്ങൾ പിന്തുടരുന്നവർ ആയിരുന്നു. ഇവരിലും ഉപനയനം എന്ന ചടങ്ങ് ഉണ്ട്. ഉപനയനം കഴിഞ്ഞ് നാലാമത്തെ ദിവസം സമാവർത്തനം നടത്തും. അതിന് ശേഷം കുട്ടിക്ക് ആയുധാഭ്യാസം പഠിപ്പിച്ചു തുടങ്ങും.
ഇക്കൂട്ടർ നിത്യവും ചൊല്ലന്ന മൂന്ന് സന്ധ്യാനാമങ്ങളോടൊപ്പം, പഞ്ചാക്ഷരമന്ത്രവും ആഷ്ടാക്ഷരമന്ത്രവും, അവയോടൊപ്പംതന്നെ പത്തുപാവശ്യം ഗായത്രീമന്ത്രവും ചൊല്ലും.
പെൺസന്താനങ്ങളെ അവരുടെ ഏഴാം വയസ്സിനും പന്ത്രണ്ടാം വയസ്സിനും ഇടയിൽ താലികെട്ട് നടത്തിക്കും. എന്നാൽ പെൺകുട്ടികൾ ഋതുമതിയായതിന് ശേഷംമാത്രം താലികെട്ടു നടത്തുന്നതിനും തടസ്സമില്ലായിരുന്നു പോലും.
വരനായി തിരഞ്ഞെടുക്കപ്പെടുന്നത് കോയിൽ തമ്പുരാൻ കുടുംബത്തിലെ ആളെയാണ്. ഈ ആൾ ഈ സ്ത്രീയുടെ ജീവിത പങ്കാളിയായി തുടരും. ആദ്യ ഭർത്താവ് മരിക്കുകയോ വിട്ടു പോകുകയോ ചെയ്താൽ, മറ്റൊരു കോയിൽ തമ്പുരാനെ (സാധാരണ ഗതിയിൽ ആദ്യ ഭർത്താവിന്‍റെ സഹോദരനെ) സ്വീകരിക്കും. എന്നാൽ ഇതിനെ വിവാഹം എന്നല്ല പറഞ്ഞിരുന്നത്. മറിച്ച്, കൂട്ട് ഇരിക്കുക എന്നാണ് പറയപ്പെടുക പോലും.
പുരുഷന്മാർ ശ്രൂദ്ര (നായർ) സ്ത്രീകളെ (പെൺകുട്ടികളെ) ഭാര്യമാരായി എടുക്കും.
കോയിൽ തമ്പുരാന്മാർ അവരുടെ കുട്ടികൾക്ക് നൽകുന്നതുപോലുള്ള പേരുകൾ ആണ് രാജാ കുടുംബക്കാരും അവരുടെ കുട്ടികൾക്ക് നൽകുക.
പൊതുവായുള്ള വ്യക്തി സവിശേഷതകളിൽ അന്ന്, രാജാ കുടുംബക്കാർ കോയിൽ തമ്പുരാന്മാരുടെ അതേ പോലെതന്നെയായിരുന്നു. ബുദ്ധിപരമായും വിദ്യാഭ്യാസപരമായും ഉന്നതരും സംസ്കൃതത്തിൽ പാണ്ഡിത്യം ഉള്ളവരും ആയിരുന്നു. പലരും ഇങ്ഗ്ളിഷിലും നല്ല നൈപുണ്യം നേടിത്തുടങ്ങിയിരുന്നു.
മാവേലിക്കരയിൽ രാജാകുടുംബത്തിലെ കുട്ടികൾക്കായി പ്രത്യേകമായുള്ള ഒരു സ്കൂൾ തുടങ്ങിയിരുന്നു. അതിന്‍റെ ഹെഡ് മാസ്റ്ററായി കുറച്ചുകാലത്തോളം, ഒരു രാജാ കുടുംബക്കാരൻ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഈ ആൾ ബൃട്ടിഷ് ഇന്ത്യയിലെ Madras Universityയിൽ നിന്നും ബിരുദം നേടിയ ആൾ ആയിരുന്നു പോലും.
മാവേലിക്കര രാജാ കുടുംബത്തിലെ അംഗങ്ങളിൽ രണ്ട് പേർ M.A., B.L ബിരുദം കരസ്ഥമാക്കിയവർ ആയിരുന്നു പോലും. ഇതിൽ ഒരാൾ ബൃട്ടിഷ്-ഇന്ത്യൻ സർക്കാരിന്‍റെ Madras Provincial Serviceസിലും മറ്റേ ആൾ തിരുവിതാംകൂർ രാജ്യത്തിലെ Travancore Educational Departmentലും ഉദ്യോഗസ്ഥൻ ആയിരുന്നു പോലും.
36
Posted: Fri Oct 13, 2023 5:56 pm
posted by VED
36 #. തിരുവിതാംകൂർ രാജകുടുംബത്തിലെ ക്ഷത്രിയ രക്തബന്ധപാത
തിരുവിതാംകൂറിലെ ക്ഷത്രിയ കുടുംബങ്ങളിൽ ഇനി പരാമർശിക്കേണ്ടത് തമ്പാന്മാരെക്കുറിച്ചും തിരുമുൽപ്പാടുകളെക്കുറിച്ചുമാണ്.
തമ്പാൻ എന്നുള്ളത് തമ്പുരാൻ എന്ന വാക്ക് ലോപിച്ച് ഉണ്ടായതാണ് പോലും. അവർ പെണ്ടെപ്പോഴോ, ഒരു ഭരണ വർഗ്ഗം ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ കേന്ദ്രസ്ഥലം വൈക്കമായിരുന്നു.
തിരുമുൽപ്പാട് എന്ന വാക്ക് സൂചിപ്പുക്കുന്ന അർത്ഥം രാജാവിന്‍റെ കാര്യങ്ങൾ നടത്തിപ്പുചെയ്യുന്നവർ ആവാം എന്ന് പറയപ്പെടുന്നു. രാജാവിന് മുന്നിൽ നമസ്ക്കാരം ചെയ്ത് അഥവാ ഓച്ചാനിച്ച് നിന്ന്, സേവ ചെയ്യുന്ന ക്ഷത്രിയ ജാതിക്കാരാണ് ഇവർ എന്ന് അർത്ഥം. തമ്പാന്മാർ തിരുവിതാംകൂറിലെ പരദേശ അഥവാ മലയാള ക്ഷത്രിയ കുടുംബക്കാരിലെ ജനനം മരണം എന്നിവയുമായി ബന്ധപ്പെട്ട പുല പാലിക്കുന്നവർ ആയിരുന്നുപോലും.
എന്നാൽ, തിരുമുൽപ്പാടുകളിൽ മൂന്നോ നാലോ കൂട്ടർ ഉണ്ടായിരുന്നു പോലും, മലയാള ക്ഷത്രിയ കുടുംബക്കാരുമായി ഈ വിധ യാതോരു പുലബന്ധവും ഇല്ലാത്തവർ. എന്നാൽ ഇവർക്കും നേരത്തെ പരാമർശിക്കപ്പെട്ട മലയാള ക്ഷത്രിയരുടെ എല്ലാ വിധ ആചാരങ്ങളും ചടങ്ങുകളും മറ്റും ചെറിയതോതിലുള്ള വ്യത്യാസങ്ങളോടു കൂടിയെങ്കിലും ബാധകമായിരുന്നു.
ഈ വിധ വിവരങ്ങൾ ഇന്ന് കേൾക്കുമ്പോൾ യാതോരുവിധ പ്രാധാന്യവും തോന്നില്ലാ എങ്കിലും, അന്നത്തെ തിരുവിതാംകൂർ രാജ്യത്തിൽ ഇതിനെല്ലാം സാമൂഹികവും ഔദ്യോഗികവും ആയ വൻ പ്രസക്തിതന്നെ ഉണ്ടായിരുന്നിരിക്കാം.
മലയാള ക്ഷത്രിയരെക്കുറിച്ച് ഇത്രമാതമേ എഴുതാൻ ഇപ്പോൾ ഉദ്ദേശിക്കുന്നുള്ളു. എന്നാൽ തിരുവിതാംകൂറിലേക്ക് കുടിയേറിയവരിലും, മലബാറിലെ പരദേശ ക്ഷത്രിയർ പിന്തുടരുന്ന ഒരു കാര്യം നിലനിന്നിരുന്നു. അതായത്, ഒരേ പോലുള്ള പേരുകളും, അവയോടൊപ്പം 'വർമ്മ'യെന്ന പദപ്രയോഗം ചേർക്കലും. ഈ 'വർമ്മ' എന്ന പദപ്രയോഗം വളരെ കാലങ്ങൾക്ക് മുന്നേതന്നെ ചില രാജകുടുംബങ്ങൾ ഉപയോഗിച്ചിരുന്നതായി കാണുന്നു. ഈ വാക്ക് എവിടെ നിന്നുമാണ് വന്നത് എന്ന് ഈ എഴുത്തുകാരന് അറിയില്ല.
ഇന്ന് 'ഐഏഎസ്സ്', 'ഐപിഎസ്സ്' എന്നെല്ലാം പേരിന് പിന്നിൽ ഒട്ടിച്ചുവെക്കുന്നതിനേക്കാളും പാരമ്പര്യ പിന്തുണ ഈ വാക്കുകൾക്ക് ഉണ്ട് എന്നു മനസ്സിലാക്കുക.
മലബാറിലേയും തിരുവിതാംകൂറിലേയും വ്യത്യസ്ത ജനങ്ങളെക്കുറിച്ച് ഓരോന്നായി എഴുതിച്ചേർക്കുന്ന അവസരത്തിൽ ക്ഷത്രിയരെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാനുള്ള ഒരു മനോഗതി ഈ എഴുത്തുകാരന് ഇല്ലായിരുന്നു. എന്നാൽ അവരെ വിട്ടുപോകാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.
കാരണം, മലബാറിലെ പാരമ്പര്യ ഭാഷയിലെ അംശങ്ങൾ ഏത് വിധത്തിലാണ് തമിഴ് പാരമ്പര്യമുള്ള തിരുവിതാംകൂറിൽ വന്നു പതിച്ചത് എന്നത് മനസ്സിൽ ഒരു ചോദ്യമായി കുറേകാലം നിലനിൽക്കുന്നുണ്ട്. അതിന് പലവിധ കാരണങ്ങളും മനസ്സിലായിത്തുടങ്ങിയെങ്കിലും, മലയാള ക്ഷത്രിയർ എന്ന വളരെ ശക്തരായ ഒരു കൂട്ടരുടെ തിരുവിതാംകൂറിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരമാണ് ഇപ്പോൾ ലഭിച്ചത്.
ഇവരുടെ കുടിയേറ്റം തിരുവിതാംകൂറിലെ സംസാര ഭാഷയിൽ നിശ്ചയമായും മലബാറിലെ ഭാഷയേയും, പോരാത്തതിന്, സംസ്കൃത പാരമ്പര്യങ്ങളേയും കൊണ്ടുവന്നിരിക്കാം.
പിന്നെ ഉള്ള ചോദ്യം, തിരുവിതാംകൂറിലെ രാജകുടുംബങ്ങൾ എന്ത് കാരണത്താലാണ് പരദേശ ക്ഷത്രിയ കുടുംബങ്ങൾക്ക് വൻ പിന്തുണയും മറ്റ് സൗകര്യങ്ങളും നൽകിയത് എന്നതാണ്. യാതോരു വൻ മേൽവിലാസവും ഇല്ലാതെ നാടുവിട്ടോടി കയറിച്ചെന്നാൽ, ഇന്ന് പല സംസ്ഥാനങ്ങളിലും അന്യദേശ തൊഴിലാളിൽകൾ Lockdownൽ അനുഭവിക്കുന്ന പൊതുജന താൽപ്പര്യരാഹിത്യവും കഠിന പട്ടിണിയും സുരക്ഷയില്ലായ്മയും ഇവരും അനുഭവിച്ചേനെ.
എന്നാൽ ഇവരുടെ കൈമുതലായി വൻ മൂല്യമുള്ള ഒരു മേൽവിലാസവും, ആ മേൽവിലാസത്തിന് പൊന്നിൻ വിലനൽകാൻ തയ്യാറുള്ള രാജകുടുംബങ്ങളും തിരുവിതാംകൂറിൽ അന്ന് ഉണ്ടായിരുന്നു, ഇവരുടെ ഭാഗ്യത്തിന്.
തിരുവിതാംകൂർ രാജകുടുംബം ശ്രൂദ്ര രാജകുടുംബം അല്ലായെന്ന് വാദിച്ച് സമർത്ഥിക്കുന്ന വൻ വാദഗതികളെക്കുറിച്ച് Native Life in Travancoreൽ ആണ് എന്ന് തോന്നുന്നു, പരാമർശിച്ചതായി കണ്ടിട്ടുണ്ട്. തമിഴ് വംശജരോ, അതുമല്ലെങ്കിൽ വ്യക്തമായി ബ്രാഹ്മണ സംസ്കാരവുമായി ബന്ധമില്ലാത്തതോ, അതുമല്ലെങ്കിൽ ശൂദ്ര കുടുംബക്കാർ വളർത്തിയെടുത്തതോ ആയ രാജുകുടുംബം ആവാം ചിലപ്പോൾ തിരുവിതാംകൂർ രാജ്യത്തിലെ രാജകുടുംബം.
പോരാത്തതിന്, ആറ്റിങ്ങൽ, Quilon തുടങ്ങിയ കൊച്ചുകൊച്ചു പ്രദേശങ്ങളിലേയും രാജകുടുംബക്കാർക്ക് ഈ ഒരു ന്യൂനത കണ്ടേക്കാം. എന്നുവച്ചാൽ അവരുടെ പഴമയിൽ അവർ ആര്യന്മാരോ, ക്ഷത്രിയരോ ബ്രാഹ്മണരോ അല്ലായെന്നത്.
അതേ സമയം വർഷങ്ങൾ മുന്നോട്ട് നീങ്ങുന്തോറും സംസ്കൃത ഭാഷയും അതിൽത്തന്നെയുള്ള ഇതിഹാസ കാവ്യങ്ങളും മറ്റും എല്ലായിടത്തും, ബ്രാഹ്മണരിലൂടേയും, ബ്രാഹ്മണരാണ് എന്ന് അവകാശപ്പെടുന്നവരിലൂടേയും തിരുവിതാംകൂറിൽ പടർന്നു പിടിച്ചിരിക്കാം. ഈ വിധ ബ്രാഹ്മണ സംസ്കാര വിവരങ്ങൾ പടർന്നുപിടിക്കുമ്പോൾ, അതാതു പ്രദേശങ്ങളിലെ രാജുകുടുംബങ്ങൾക്ക് ഒരു ക്ഷത്രിയ പരിവേഷം അത്യന്താപേക്ഷിതമായി വരും.
പണ്ടുകാലങ്ങളിൽ നാട്ടുവൈദ്യരും അലോപ്പതി കംമ്പോണ്ടറും ഹോമിയോപ്പതി ചികിസ്തകരും പ്രാക്ടിസ് ചെയ്യുന്നിടത്ത്, BAM, MBBS, BHMS തുടുങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ വിവരം വരുന്നത് പോലെയാണ് സ്ഥിതിവിശേഷം. ഈ ആൾ യാതോരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാതെയാണ് ചികിസ്തിക്കുന്നത്. ആള് വ്യാജൻ തന്നെ എന്ന് ജനം മുദ്രകുത്തിത്തുടങ്ങും.
അതേ പോലെതന്നെയാവാം ഈ ക്ഷത്രിയ ഡിഗ്രിയുടേയും കാര്യം.
ക്ഷത്രിയ ഡിഗ്രിയില്ലാത്തവൻ രാജവാണ് എന്ന് സമ്മതിച്ചുകൊടുക്കാൻ ജനങ്ങൾക്ക് പ്രയാസം വന്നുതുടങ്ങും. ആള് വ്യജ രാജാവാണ്. ഇയാളിൽ രാജ രക്തം ഇല്ലതന്നെ, എന്നുവരെ ആളുകൾ അവരുടെ സ്വകാര്യ ഇടങ്ങളിൽ വച്ച് സംസാരിച്ചുതുടങ്ങും. ഫ്യൂഡൽ ഭാഷാ വാക്കുകളിൽ ഇടിവ് സംഭവിച്ചാൽ, രാജാവും രാജവംശവും നിലംപതിക്കും.
തിരുവിതാംകൂർ രാജുകുടുംബം അവരുടെ രാജാവും റാണിയും ആയി സിംഹാസന സ്ഥാനത്തിൽ ചേരുന്നവർക്ക് വളരെ വ്യക്തവും (very clear) അനിഷേധ്യവും (indisputable) ചോദ്യം ചെയ്യാനാവാത്തതുമായ (unassailable) ക്ഷത്രിയ രക്തം ഉണ്ട് എന്ന് തെളിയിക്കാനായി വളരെ പരിശ്രമിച്ചിരുന്നു എന്നാണ് കാണുന്നത്.
രാജാവും റാണിയും ആയി വാഴാൻ വേണ്ടി, അവർ അറിയപ്പെടുന്ന ക്ഷത്രിയ കുടുംബങ്ങളിൽ പോയി കുട്ടികളെ (രാജകുമാരന്മാരേയും രാജകുമാരിമാരേയും) ദത്തെടുക്കുമായിരുന്നു. പോരാത്തതിന്, അറിയപ്പെടുന്ന ക്ഷത്രിയ കോവിലകങ്ങളിൽ നിന്നും പുരുഷന്മാരെ (ക്ഷത്രിയരെ) വരുത്തി, ഈ ദത്തെടുക്കപ്പെട്ട പെൺകുട്ടികളുമായി (രാജകുമാരിമാരുമായി) ബന്ധപ്പെടുത്തി കുട്ടികളെ ജനിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നും തോന്നുന്നു.
അങ്ങിനെ വരുമ്പോൾ, അടുത്ത രാജാവും റാണിയും ആയി സ്ഥാനമേൽക്കുന്നവർ നിശ്ചയമായും ക്ഷത്രിയർ തന്നെയാവും. അവർ ക്ഷത്രിയരാണ് എന്ന സാക്ഷ്യപത്രം യാതോരു കാപട്യവും ഇല്ലാതെ തന്നെ, പ്രാദേശിക ബ്രാഹ്മണർ അവർക്ക് നൽകും.
മലബാറിൽ നിന്നും ക്ഷത്രിയർ മാത്രമല്ല, മറിച്ച് നമ്പൂതിരി കുടുംബങ്ങളും നായർ കുടുംബങ്ങളും തിരുവിതാംകൂറിലേക്ക് ഓടിക്കയറിയിരുന്നു എന്നും ഓർക്കുക. അതിൽതന്നെ പല നിലവാരങ്ങളിൽ ഉള്ള നമ്പൂതിരിമാരും നായർകുടുബക്കാരും.
ഇതിനുമുപരിയായി, വടക്കേ മലബാറിലേയും തെക്കെ മലബാറിലേയും നായർമാർക്കിടയിൽ തമ്മിൽ ഏതോവിധത്തിലുള്ള ഒരു അയിത്തവും ഉണ്ടായിരുന്നു. എന്നാൽ തിരുവിതാംകൂറിലേക്ക് രണ്ട് കൂട്ടരും കയറിയപ്പോൾ, ഈ അയിത്തം മാഞ്ഞ് പോയിരിക്കാം.
ഇനി ഒരു കാര്യംകൂടി മനസ്സിൽ കയറിവരുന്നു.
തിരുവിതാംകൂറിൽ കുടിയേറിയ ഒരേ കുടുംബക്കാരായ മലയാള ക്ഷത്രിയ വ്യക്തികൾ തമ്മിൽ കലഹങ്ങളും വിരോദവും വന്നുതുടങ്ങിയെന്ന ഒരു വിവരമാണ് ഇത്. ഒന്നിച്ചു സംഘടിതരായി ജീവിക്കുന്ന ജനങ്ങൾ, അവർക്ക് കീഴിലോ മുകളിലോ അതുമല്ലെങ്കിൽ അതേ നിലവാരത്തിലോ, വിഘടനപരമായ ഭാഷാകോഡുകൾ ഉപയോഗിക്കുന്നവരുടെ ഇടയിൽ പെട്ടുപോയാൽ, അവർ വിഘടിക്കും. ഇത് ഒരു വൻ വിവരം തന്നെയാണ്.
ഇന്നും ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന പ്രാദേശിക ഇങ്ഗ്ളിഷുകാർക്ക് ഈ ഒരു അറിവ് ലഭിച്ചിട്ടില്ലതന്നെ. അവർ ഇന്ന് ജീവിക്കുന്നത് ഫ്യൂഡൽ ഭാഷക്കാരുടെ ഇടയിലാണ്. വൻ ആപത്ത് നിറഞ്ഞു നിൽക്കുന്ന സാമൂഹികാന്തരീക്ഷമാണ്, അവരെ സംബന്ധിച്ചെടുത്തോളം.
അതേ സമയം മറ്റൊരു കാര്യം ഉണ്ട്. ഇങ്ഗ്ളിഷുകാർ തമ്മിൽ അഭിപ്രായ വ്യത്യാസവും വ്യക്തി വിരോദവും മറ്റും വളർന്നാലും, അതിന് ഒരു പരിധിക്കപ്പുറം കാഠിന്യം വരില്ലതന്നെ. അതേ സമയം ഒരേ ക്ഷത്രിയ കുടുംബത്തിൽ ഉള്ള അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം എന്ന് പറഞ്ഞാൽ സ്വരച്ചേർച്ചയില്ലായ്മ എന്ന് മനസ്സിലാക്കാം.
ചേട്ടൻ, ചേച്ചി, അമ്മാവൻ, അമ്മാവി, എന്നെല്ലാം രീതിയിൽ ബഹുമാനിക്കുകയും അവരോട് അടിയാളത്തം നിലനിർത്തുകയും ചെയ്യുന്നവർ തമ്മിൽ തെറ്റിയാൽ, വാക്കുകളിൽ തന്നെ വൻ പൊട്ടിത്തെറി സംഭവിച്ചുതുടങ്ങും.
ബഹുമാനത്തെ തുടച്ചുമാറ്റാൻ ഒരു നീ പ്രയോഗം മാത്രം മതി.
അതോടെ പോടാ, പോടീ, എടാ, എടീ, വെറും പേര് തുടങ്ങിയ സ്പോടനാത്മകമായ വിഭവങ്ങൾ സ്വമേധായാ ഒഴുകിവരും. പിന്നെ വരുന്നത് തനി അസഭ്യമാണ്. മലബാറിൽ നായിന്‍റെ മോനെ എന്നതാണ് വരുന്നതെങ്കിൽ തിരുവിതാംകൂറിൽ പോടാ പൂറീമോനെ എന്നാവും.
37
Posted: Fri Oct 13, 2023 5:58 pm
posted by VED
37 #. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന് മുൻപ്
Video👇 details: A small clip taken from youtube🧚♂️ to substantiate the fact that there was not much connection between the various parts of present day Kerala in the days before India was formed.
ഇനി എഴുതാൻ ഉദ്ദേശിക്കുന്നത് നായർമാരെക്കുറിച്ചാണ്. ഇതും ഏതെല്ലാം പാതകളിലൂടേയും വിവരസ്രോതസ്സുകളിലൂടേയും മറ്റും നീങ്ങും എന്ന് ഇപ്പോൾ പറയാൻ ആവില്ല.
മലബാറിലെ ഇങ്ഗ്ളിഷ് ഭരണകാലത്ത് ഈ ഉപദ്വീപിൽ എഴുതപ്പെട്ടിട്ടുള്ള, നേരത്തേ പലപ്പോഴും പരാമർശിച്ചിട്ടുള്ള, പുസ്തകങ്ങളും, പോരാത്തതിന് ഈ എഴുത്തുകാരന്‍റെ സ്വന്തമായുള്ള സ്വകാര്യ നിരീക്ഷണങ്ങളും നായർമാരെക്കുറിച്ച് എഴുതുന്നതിനും ഉപയോഗിക്കപ്പെടും എന്നാണ് തോന്നുന്നത്.
എഴുതുന്നത് ഉത്തര മലബാറ്, ദക്ഷിണ മലബാറ്, കൊച്ചിൽ, ട്രാവൻകൂർ എന്നീ പ്രദേശങ്ങളിൽ ഉള്ള നായർമാർ എന്ന ജനക്കൂട്ടങ്ങളെക്കുറിച്ചാണ്. പണ്ടു കാലങ്ങളിൽ ഈ പ്രദേശങ്ങൾ തമ്മിൽത്തമ്മിൽ കാര്യമായ ബന്ധമൊന്നും ഇല്ലാതിരുന്ന പ്രദേശങ്ങൾ തന്നെയായിരുന്നു എന്നും ഓർക്കുക. കടൽ മാർഗ്ഗം നീങ്ങിയാൽ, തീരപ്രദേശങ്ങളിൽ ചെന്നെത്താൻ പറ്റുമെങ്കിലും, ഉള്ളിലോട്ടുള്ള പ്രദേശങ്ങളിലേക്ക് യാത്ര വളരെ ദുഷ്കരമായിരുന്നിരിക്കാം.
മുകളിൽ നൽകിയ വീഡിയോ ഈ പറഞ്ഞ കാര്യത്തെ സ്ഥിരീകരിക്കുന്നുണ്ട്. വീഡിയോയിൽ പറയുന്ന കാലം 1960കൾ ആണ് എന്ന് ഓർക്കുക. ഈ എഴുത്തിൽ പരാമർശിക്കുന്ന കാലം നൂറ്റാണ്ടുകൾക്ക് മുന്നെയുള്ളവായാണ് എന്നും അതോടൊപ്പം ഓർക്കുക.
തിരുവിതാംകൂർ പ്രദേശത്തിന് തമിഴ് പാരമ്പര്യമാണ് ഉള്ളത് എന്ന് പറയുമ്പോൾ, അവിടെ തമിഴരാണ് ജീവിച്ചിരുന്നിരിക്കുക എന്നാണ് തോന്നുന്നത്. കറുത്ത തൊക്കിൻനിറം ഉള്ളവരാകാനാണ് സാധ്യത. ദക്ഷിണേഷ്യയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും വെളുത്ത ത്വക്കിൻനിറമുള്ള ആളുകൾ വല്ലപ്പോഴും ഈ തമിഴ് പ്രദേശങ്ങളിൽ യാത്രചെയ്ത് എത്തുന്ന അവസരത്തിൽ അവർക്ക് ഏതുവിധത്തിലുള്ള സ്വീകരണമാണ് ലഭിച്ചിരിക്കുക എന്നത് അറിയില്ല.
എന്നാൽ പഴമയിൽ കേട്ടറിവുള്ള കാര്യങ്ങൾ ശേഖരിച്ച് ഒരു കടപ ചരിത്രം എഴുതിക്കൂട്ടിയിരിക്കാവുന്ന കേരളോൽപ്പത്തി എന്ന ഗ്രന്ഥത്തിൽ, പരശുരാമൻ ഈ തീരപ്രദേശങ്ങളിലെവിടെയോ കയറിവന്ന കഥപറയുന്നുണ്ട് പോലും. ഈ കേരളോൽപ്പത്തിയിൽ തിരുവിതാംകൂറിലേതാണോ അതോ മലബാറിലേതാണോ, പഴമ ശേഖരിക്കപ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമായി അറിയില്ല. എന്നാൽ ഉത്തര മലബാറ്, ദക്ഷിണ മലബാറ്, കൊച്ചിൽ, ട്രാവൻകൂർ എന്നിവിടങ്ങളെ മൊത്തമായി ഒരേ പ്രദേശമായി കാണാൻ ഈ ഗ്രന്ഥം ശ്രമിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.
വ്യക്തമായി മനസ്സിലാക്കേണ്ടത്, തിരുവിതാംകൂറിലെ വ്യത്യസ്ത ജനവംശങ്ങളും മലബാറിലെ വ്യത്യസ്ത ജനവംശങ്ങളം തമ്മിൽ വ്യത്യാസം ഉണ്ട് എന്നതാണ്. പോരാത്തതിന്, തിരുവിതാംകൂറിൽ തമിഴ് പാരമ്പര്യമാണ് ഉള്ളത്. അതേ സമയം മലബാറിൽ തമിഴ് പാരമ്പര്യം ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. മലബാറിലെ യഥാർത്ഥ പാരമ്പര്യ ഭാഷയിൽ തമിഴിന്‍റേയും സംസ്കൃത്തിന്‍റേയും സ്വാധീനം ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.
തമിഴിന്‍റേയും സംസ്കൃതത്തിന്‍റേയും ലിപികൾ ഒരേ മൗലിക-ലിപിയിൽ നിന്നുമാണ് വളർന്നുവന്നത് എന്നും തോന്നുന്നു. കാരണം, അമ്മ എന്ന വാക്ക് നോക്കുക. അ എന്നും മ്മ എന്നും ആണ് തമിഴിലും സംസ്കൃത്തിലും എഴുതുക എന്ന് തോന്നുന്നു. அ ம்ம, अ म्म.
എന്നാൽ ഇങ്ഗ്ളിഷിൽ ഈ വാക്ക് എഴുതുന്നത് a m m a എന്ന രീതിയിൽ ആണ്. ഇങ്ഗ്ളിഷിന്‍റെ മൗലിക ലിപയും തമിഴ് / സംസ്കൃതം എന്നിവയുടെ മൗലിക ലിപിയും തമ്മിൽ ബന്ധമില്ലാ എന്നാണ് തോന്നുന്നത്.
അതേ സമയം മലബാറിൽ ഉണ്ടായിരുന്ന മലയാളത്തിന്‍റെ ലിപികളുടെ ഭാഷാപരമായുള്ള അലങ്കാരമാതൃക, തമിഴ് / സംസ്കൃതം ലിപികളുടെ ഭാഷാപരമായുള്ള അലങ്കാരമാതൃക പോലെയാണ് എന്നാണ് തോന്നുന്നത്. ലിപികൾ ഭാഷയോടൊപ്പം വന്നതാണ് എന്നോ, അതുമല്ല പിന്നീട് ഭാഷയിലേക്ക് പിടിപ്പിച്ചു ചേർത്തതാണോ എന്നും അറിയില്ല.
ഉദാഹരണത്തിന്, ഉർദ്ദു ഭാഷയെ അറബി ലിപികളിലും ദേവനാഗരി ലിപികളിലും എഴുതാറുണ്ട് എന്ന് കേട്ടറിവുണ്ട്. എന്നുവച്ചാൽ ലിപിയെ ഭാഷയോട് ചേർക്കുകയാണ് ചെയ്തത് എന്നു തോന്നുന്നു.
പിന്നെ പറയേണ്ടുന്ന കാര്യം സംബോധന, പരാമർശം, അടിയാളത്ത സൂചകമായ ആദരവു നൽകൽ എന്നിവയെല്ലാം മലബാറിലെ മലയാളത്തിന് തമിഴിനോട് സാമ്യത കാണുന്നുണ്ട് എന്നതാണ്. തമിഴിലെ അണ്ണൻ മലയാളത്തിലെ ചേട്ടൻ ആണ്. വാക്കുകൾ വ്യത്യാസം ഉണ്ട് എങ്കിലും, വാക്കുകൾ വന്നു ചേരുന്ന ഡിസൈനിൽ സാമ്യതയുണ്ട്.
ഹിന്ദിയിലെ जि (ജി)യിൽ നിന്നും ഇതിന് വ്യത്യാസം ഉണ്ട് എന്ന് ഒരു തോന്നൽ.
ഇന്ന് ദക്ഷിണേഷ്യയിൽ പല ഭാഷകളിലും, പോരാത്തതിന്, ഇന്ത്യയിൽ നിലവാരംകൂറഞ്ഞ ഇങ്ഗ്ളിഷ് ഉപയോഗിക്കുന്നവരും സാറ് (saar / sar) എന്ന ഒരു പുതിയ വാക്ക് ഉപയോഗിക്കുന്നുണ്ട്. ഭാഷയിലെ മറ്റ് പദങ്ങൾ മാറുന്നില്ലായെങ്കിലും, സംബോധനയിലും, ആദരസൂചകമായി സംസാരിക്കുമ്പോഴും, ഈ പുതിയ പദം വാക്കുകൾക്കിടയിൽ സ്ഥാനംപിടിക്കുന്നു.
സംബോധന, പരാമർശം, അടിയളത്ത സൂചകമായ ആദരവു നൽകൽ എന്നിവയിൽ സാമ്യതയുണ്ട് എങ്കിലും, തമിഴും മലബാറിലെ മലയാളവും തമ്മിൽ മറ്റ് വാക്കുകളിൽ വ്യത്യാസം ഉണ്ട്. ഇതും ഒരു ആഴമേറിയ സൂചനയാണ്. എന്നാൽ എന്തിന്‍റെ സൂചനയാണ് എന്ന് വ്യക്തമായി ഊഹിച്ചെടുക്കാൻ ആവുന്നില്ല.
കേരളോൽപ്പത്തി എഴുതപ്പെട്ടത് വളരെ അടുത്ത കാലത്താണ് എന്നാണ് പറയപ്പെടുന്നതും തോന്നുന്നതും. അതിനാൽതന്നെ ആ ഗ്രന്ഥം എഴുതിയവർക്ക്, പഴയ കാല വിവരങ്ങൾ കൃത്യമായി അറിവുണ്ടാവും എന്ന് തോന്നുന്നില്ല.
എന്നിരുന്നാലും, Nagam Aiya എഴുതിയ Travancore State Manual Vol1ൽ ഈ വിധം ഒരു വാക്യം ആ ഗ്രന്ഥത്തിൽ നിന്നും ഉദ്ദരിച്ചുകാണുന്നുണ്ട്.
QUOTE: These Nagas became the (Kiriathu) Nayars of later Malabar claiming superiority in rank and status over the rest of the Malayali Sudras of the west coast. END OF QUOTE
ആശയം : ഈ നാഗന്മാർ പിന്നീടുള്ള മലബാറിലെ (കിരിയാതു) നായർമാരായി മാറി. പടിഞ്ഞാൻ തീരപ്രദേശങ്ങളിലുണ്ടായിരുന്ന മറ്റ് മലയാളി ശൂദ്രരേക്കാളും കൂടുതൽ മുൻഗണനയും അന്തസ്സും അവർ അവകാശപ്പെടുകയും ചെയ്തു. END
ഈ മുകളിൽ നൽകപ്പെട്ട വിവരത്തിൽ നിന്നും നായർമാരെക്കുറിച്ചുള്ള എഴുത്ത് ആരംഭിക്കാം എന്നു കരുതുന്നു.
38
Posted: Fri Oct 13, 2023 6:10 pm
posted by VED
38 #. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക് ബലഹീനർ കയറിവന്നാൽ
ഇന്നത്തെ നായർമാർ എന്നത് ഒരു പ്രത്യേക ജനവംശം അല്ലാ എന്നാണ് തോന്നുന്നത്. പണ്ടെപ്പോഴോ, ഇവർ നമ്പൂതിരിമാർക്ക് കീഴിൽ അവരുടെ മേൽനോട്ടക്കാരും ചൊൽപ്പടിക്കാരും ആയി സ്ഥാനീകരിക്കപ്പെട്ട ഒരു കൂട്ടർ ആയിരുന്നിരിക്കാം.
എന്നാൽ കാലംചെല്ലുന്തോറും മലബാറിലേക്കും തിരുവിതാംകൂറിലേക്കും കുടിയേറിയതും, പിടിച്ച് കൊണ്ടുവരപ്പെട്ടതും, പോരാത്തതിന് അറിയാതെയോ വല്ല കടൽക്ഷോഭത്തിലോ മറ്റ് അപകടത്തിലോ പെട്ട്, ഈ പ്രദേശങ്ങളിൽ വന്നുചേർന്നവരിൽ ചിലർ ബ്രാഹ്മണർക്ക് വൻ അടിയാളത്തവും അനസുരണവും നൽകുകയും, മേൽനോട്ട കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്ത്കൊണ്ട് നായർ സ്ഥാനങ്ങളിൽ ചേർന്നവരും ആവാം.
പരശുരാമൻ മലബാറിലേക്ക് ബ്രാഹ്മണരെ കൊണ്ടുവന്നപ്പോൾ, മലബാറിൽ അന്ന് ഉണ്ടായിരുന്ന ഭയങ്കരന്മാരും നാഗാരാധന ചെയ്യുന്നവരും ആയ നാഗന്മാരുടെ തടസ്സം നേരിടേണ്ടി വന്നിരുന്നുപോലും. എന്നാൽ അവരോട് ഏറ്റ്മുട്ടാതെ നാഗന്മാരുടെ സമ്പ്രദായങ്ങളോടും നാഗാരാധനയോടും യോജിപ്പും സഹിഷ്ണുതയും കാട്ടി അവിടെ ജീവിക്കാൻ ബ്രാഹ്മണരോട് പരശുരാമൻ പറഞ്ഞുപോലും.
പരശുരാമൻ ബ്രാഹ്മണരെ എന്തിനാണ് മലബാറിലേക്ക് കൊണ്ടുവന്നത് എന്നോ, എവിടെനിന്നുമാണ് കൊണ്ടുവന്നത് എന്നോ അറിയില്ല. ഈ കഥ കേരളോൽപ്പത്തിയിൽ നിന്നുമാണ് എന്ന് വി. നാഗം അയ്യ പറയുന്നുണ്ട്. ഈ നാഗന്മാർ ആണ് പിന്നീട് കിരിയാത് നായർമാരായി മാറിയത് പോലും.
എന്നാൽ, തങ്ങൾ മറ്റ് മലയാളി ശൂദ്രരെക്കാൾ ഉയർന്നവർ ആണ് എന്ന് അവർ അവകാശപ്പെട്ടുപോലും. അങ്ങിനെ വരുമ്പോൾ, ഈ നാഗന്മാരോടൊപ്പം, മലബാറിൽ മറ്റ് ശൂദ്രർ ഉണ്ടായിരുന്നിരിക്കില്ലേ എന്ന ഒരു ചോദ്യം മനസ്സിൽ കയറിവരുന്നുണ്ട്.
എന്നാൽ പരശുരാമൻ പുറത്തുനിന്നും മറ്റ് മലയാളികൾ അല്ലാത്ത ശൂദ്രരേയും കൊണ്ടുവന്നിരുന്നുപോലും. ഇവരുടെ തൊഴിൽ കൃഷിചെയ്യലും, ബ്രാഹ്മണർക്ക് മറ്റ് രീതികളിൽ സേവനം ചെയ്യലും ആയിരുന്നുപോലും. ഇവിടെ 'മലയാള' ശൂദ്രർ എന്ന പദപ്രയോഗം ഉള്ളത് മലബാറിന്‍റെ കാര്യം ആകാം. കാരണം മലബാറിന്‍റെ പഴയകാല പേര് മലയാളം എന്നായിരുന്നു പോലും. ആ മലയാളം അല്ല ഇന്നത്തെ തിരുവിതാംകൂറിൽ നിന്നും മിശ്രിണം ചെയ്ത് രൂപീകൃതമായ മലയാളം ഭാഷ എന്നും മനസ്സിലാക്കാം എന്നും തോന്നുന്നു.
നാഗന്മാർ കിരിയാത് നയാർമാരായി മാറുകയും മറ്റ് ശൂദ്രർ അവരുടെ നിലാരത്തിലേക്ക് സ്ഥാനീകരിക്കപ്പെടുകയും ചെയ്യപ്പെട്ടാൽ, സാവധാനത്തിൽ അവരും ശൂദ്രരുടെ നിലവാരത്തിലേക്ക് താഴുകയും അവരുടെ ഉച്ചത്വും (superiority) മാഞ്ഞ് പോകുകയും ചെയ്യും എന്നുള്ളതും ഉറപ്പാണ്.
മുകളിലോട്ട് ഒട്ടിക്കപ്പെട്ടാൽ ഉയരും. കീഴിലോട്ട് ഒട്ടിക്കപ്പെട്ടാൽ, തമർന്നുപോകും. ഇന്നും ഫ്യൂഡൽ ഭാഷകളിൽ ഈ ഒരു കാര്യം പലരും ഹൃദ്യമായ മന്ദഹാസത്തോടുകുടി ഉപയോഗിക്കുന്ന ഒരു ചതിപ്രയോഗമാണ്, സാമൂഹികമായി തന്നോട് മത്സരിച്ചേക്കാവുന്ന ആളാവാം എന്നു തോന്നുന്നവരെ ഒതുക്കാൻ.
കേരളോൽപ്പത്തിയിൽ കയറിക്കൂടിയ കഥകൾ ആ ഗ്രന്ഥം എഴുതപ്പെടുന്ന അവസരത്തിൽ ഏതെങ്കിലും നമ്പൂതിരിമാരുടേയോ അമ്പലവാസികളുടേയോ നായർമാരുടേയോ കുടുംബങ്ങളിൽ നിലനിന്നിരിക്കാവുന്ന ഐതീഹ്യങ്ങളിൽനിന്നും പകർത്തിയെടുത്തവയാവാം.
ബ്രാഹ്മണർ അവർക്ക് കീഴിൽ ഉള്ള ശൂദ്രരെ ഏത് രീതിയിലാണ് അനുസരണപ്പെടുത്തിയതും, അടിയാളത്തത്തിൽ പിടിച്ചുനിർത്തിയതും എന്നത് അറിയില്ല. ഫ്യൂഡൽ ഭാഷയ്ക്ക് ഇത് നടത്താനാവും എന്നത് ശരിതന്നെ.
എന്നാൽ, സാമൂഹികമായി ഒരു ചട്ടക്കൂടിൽ ശക്തമായി പിടിച്ചുനിർത്തുന്ന സംവിധാനം ഇല്ലായെങ്കിൽ ഈ രീതിയിൽ ഉള്ള ഒരു പിടിച്ചുനിർത്തൽ കൂടുതൽ കാലം നിലനിർത്താൻ സാധ്യമല്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷകളിൽ ആളെ അമർത്തിപ്പിടിക്കുന്ന അനുഭവം, അടിയിൽ പെട്ടുപോകുന്ന ആൾക്ക് ശ്വാസം മുട്ടുന്നത് പോലുള്ളതു പോലെയാവും.
എന്നാൽ താഴെപെട്ടുപോകുന്ന ആൾക്ക് തന്‍റെ ശ്വാസം മുട്ടുന്ന അവസ്ഥയിൽപോലും, മധുരാനന്ദം നുകരുവാൻ സൗകര്യപ്പെടുത്തന്ന ഒരു കാര്യമാണ്, തനിക്കും കീഴിൽ കുറേ പേരെ അടിച്ചമർത്താൻ കിട്ടുന്നത്. എന്തെങ്കിലും ഒരു ചെറിയ മേൽനോട്ട സ്ഥാനനാമം ലഭിച്ചാൽ വൻ കാര്യമാണ്. പ്രസ്ഥാനത്തോടു കൂറും കടപ്പാടും മുറുകും. ഒട്ടിനിൽക്കും.
എന്നുവച്ചാൽ ശൂദ്രരായി നിൽക്കുന്നവരിൽ ചിലരെ നായർമാരായി ഉയർത്തുക. മറ്റ് ചിലരെ അവർക്ക് കീഴിൽ പടിപടിയായി അമർത്തിനിർത്തുക. ഇത് വളരെ ബലം ഉള്ള ഒരു ചട്ടക്കൂടായി നിലനിൽക്കും. ഏറ്റവും അടിയിൽ പെട്ടുപോകുന്ന ആളുടെ കഥ കഷ്ടം തന്നെയായിരിക്കും. എന്നാൽ ആ ആൾക്ക് അനങ്ങാൻ പറ്റില്ലതന്നെ.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കീഴിലുള്ള ആളോട് കഠിനമായ ഒച്ചപ്പാടും മര്യാദയില്ലാത്ത വാക്കുകളും മറ്റും പ്രയോഗിക്കുന്നത്, സാമൂഹിക ചട്ടകൂടിന് ഉറപ്പും ഈടും നൽകും. കല്ലുകൾ കോർത്തിണക്കി മതിൽ കെട്ടി, അതിന് മേൽ സിമന്റ് അടിക്കുന്നതു പോലെയാവും ഫലം. ചുമരും വൻകെട്ടും ഉയരും.
ഇങ്ങിനെയുള്ള ഒരു സാമൂഹികാവസ്ഥയിലേക്ക് പുറത്തുനിന്നും, അപകടത്തിൽ പെട്ടോ അവശനിലയിലോ കുടിയേറിയോ ആര് കയറിവരിക ചെയ്താലും, പെട്ടതുതന്നെ. ആ സാമൂഹികാവസ്ഥയിൽ ഓരോ കൂട്ടരും തങ്ങൾക്ക് കീഴിൽ ആളെപ്പിടിച്ചിടാനായി വെമ്പൽ കൊള്ളുകയും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന ഇടത്താണ് ബലഹീനരായി കയറിവന്നത്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിയതുപോലുള്ള അവസ്ഥയാവില്ല ഫലം.
ഇവരെ പടിപടിയായി ഓരോ ഹീന നിലവാരത്തിലേക്ക് ഉടനെയോ, അതുമല്ലെങ്കിൽ കുരുട്ട് ബുദ്ധിപ്രയോഗത്തോടെ മെല്ലമെല്ലെയോ പിടിച്ചു താഴ്ത്തും.
ഇവരാകാം പിന്നീട് ഹീനജന വിഭാഗങ്ങളായി ജീവിച്ചുപോരുന്നത്. പടിപടിയായുള്ള ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളുടെ ഏറ്റവും അടിയിൽ പെട്ടാൽ, ആള് ദ്രവിക്കും. മുഖവും ഭാവവും, ചുളിഞ്ഞും വളഞ്ഞും കുഴിഞ്ഞും ആയിപ്പോകും.
ഈ സാമൂഹികാന്തരീക്ഷത്തിൽ ബ്രാഹ്മണർക്ക് കീഴിൽ അവരുടെ ക്ഷേത്രങ്ങളിൽ പണിചെയ്യാനായിമാത്രം ചിലർ നിലനിന്നിരിക്കാം. അവരാവാം അമ്പലവാസികൾ ആയി മാറിയിട്ടുണ്ടാവുക. അവർക്ക് കീഴിൽ മൂന്നാംസ്ഥാനത്ത് സ്ഥാപിതമാകുന്നവർ നായർമാരാവും. ആദ്യമൊക്കെ ഇവർ ശിപായിമാരെപ്പോലെ പിടിച്ചുനിൽക്കും. പിന്നെപ്പിന്നെ കീഴിൽ പടിപടിയായി ജനവംശങ്ങൾ നിറഞ്ഞുതുടങ്ങും. അതോടെ അവർ മേലാളന്മാരായി മാറും.
നായർമാരെ മൊത്തമായി ശൂദ്രർ എന്നാണ് Travancore State Manual, Malabar & Anjengo, Malabar Manual, Castes and Tribes of Southern India, തുടങ്ങിയ ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത് എന്നാണ് ഓർമ്മ. ശൂദ്രർ എന്ന വാക്ക് ഈ ഉപദ്വീപിന്‍റെ വടക്ക് നിലനിന്നിരുന്ന ബ്രാഹ്മണ ജനക്കൂട്ടങ്ങളുടെ സമൂഹങ്ങളിൽ വളരെ കീഴിൽ പെട്ടുപോയ ഹീന ജനത്തിന്‍റെ ജാതിപ്പേരാണ് എന്നാണ് തോന്നുന്നത്.
മാത്രവുമല്ല, ബ്രാഹ്മണ മതത്തിലെ ചാതുർവർണ്ണ്യം എന്ന സാമൂഹിക വ്യവസ്ഥയിൽ നാല് നിലവാരങ്ങളിൽ ആയാണ് ജനങ്ങളെ തരംതിരിച്ചിരിക്കുന്നത്.
ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ. ഇത് ഒരു അനങ്ങാപ്പാറ മാതിരിയുള്ള സാമൂഹിക ചട്ടമാണ്. അവിടങ്ങളിൽ ജനിച്ച വ്യക്തി, ജനിച്ച വിഭഗത്തിൽനിന്നും കുതറിമാറാൻ ശ്രമിച്ചിട്ടൊന്നും കാര്യം ഇല്ലതന്നെ. സുപ്പർ ഗ്ലൂകൊണ്ട് ഒട്ടിപ്പിടിക്കുന്ന വല ദേഹത്തു വീണതുമാതിയിരാണ് ഈ ജാതിവ്യവസ്ഥ.
ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ശൂദ്രർക്ക് അവരുടെ കീഴിൽ ആളെ കിട്ടിയിട്ടില്ലായെങ്കിൽ, അവരുടെ നിലവാരമാണ് ഏറ്റവും അടിയിൽ പെട്ടുപോയ നാറുന്ന ഹീനജന നിലവാരം ആയി നിലനിൽക്കുക. ഫ്യൂഡൽ ഭാഷാ കോഡുകൾ ആളെ അടിച്ചുതമർത്തും.
എന്നാൽ അവരിലും ആനന്ദം പടർത്തുന്നതും പങ്കുവെക്കുന്നതും ആയ വൻ മാദുര്യമുള്ള ഗാനങ്ങളും മറ്റും ഉന്നത ജാതിക്കാർ നൽകും. അവർ കഴിക്കുന്ന മദ്യം നൽകുന്ന അതേ ആനന്ദം, അവർക്ക് വെൺചന്ദ്രലേഖയെകുറിച്ചും, സന്ധ്യകൾ ചാലിച്ച സിന്ദുരത്തേക്കുറിച്ചും, അപ്സരസ്സുകളുടെ നാടിനെക്കുറിച്ചു, ഗന്ധർവ്വനഗരങ്ങളെക്കുറിച്ചും, അണിവൈരക്കമ്മലണിഞ്ഞ പെൺകിടാവിനെക്കുറിച്ചും, പഞ്ചലോഹ മണിമന്ദിരങ്ങളെക്കുറിച്ചും, അല്ലിക്കുടങ്ങളിൽ അമൃതുമായി നിൽക്കുന്ന അജന്താശിൽപ്പങ്ങളെക്കുറിച്ചു മറ്റും രാത്രികാലങ്ങളിൽ മണിമുത്തുവാരിയെറിഞ്ഞതുപോലെ തിങ്ങിതിളങ്ങി നിൽക്കുന്ന ആകാശത്തിലേക്ക് നോക്കി ഓലിയിട്ടുപാടിയും നൃത്തമാടിയും പാട്ടയിൽ കൊട്ടിയും മറ്റും, അവർക്ക് മനസ്സിൽ മയിൽപ്പീലികൾ വിരിയിക്കാൻ പറ്റും.
തനിക്കുമാത്രമായുള്ള വൻ സൗന്ദര്യവും സൗരഭ്യവും സ്വർഗ്ഗദീപാവലിയും മറ്റും മനസ്സിൽ വിരിയിച്ച് അടിമത്തത്തിനും വൻ ദാർശനിക ന്യായികരണവും അനിവാര്യതയും ബ്രഹ്മാനന്ദവും കണ്ടെത്തും.
ഈ വിധമായുള്ള ഒരു സാമൂഹികാന്തരീക്ഷത്തിലേക്കാണ് ഇങ്ഗ്ളിഷ് പതാകയുമായി ഒരു ചെറിയകൂട്ടം ചെറുപ്രായക്കാർ വന്നത് എന്ന് ഒരു നിമിഷം ഓർക്കുക. ഈ കൂട്ടരേയും ഭാഷാകോഡുകളിലൂടെ സാമൂഹിക ചട്ടകൂടിന്‍റെ അടിവശത്ത് ആണിയടിച്ചിടാൻ പ്രാദേശികരായ പലകൂട്ടരും ശ്രമിച്ചിരിക്കും എന്നതിന് യാതോരു സംശയവും വേണ്ടതന്നെ.
എന്നാൽ പ്രാദേശിക മൃഗീയ ഭാഷകൾ പഠിച്ചെടുക്കാനോ, അവയുടെ കൂർത്ത ആണിപോലുള്ളതും മൂർച്ചയേറിയ കഠാര പോലുള്ളതും പുലിനഖം പോലുള്ളതുമായ വാക്ക് രൂപങ്ങളെ, മൃദുലവാക്കുകളിൽ നിന്നും വേർതിരിച്ചു മനസ്സിലാക്കിയെടുക്കാൻ ഇങ്ഗ്ളിഷ് കച്ചവടക്കാർക്ക് ആയില്ലാ എന്നാണ് Malabar Manualനിന്നും മനസ്സിലാക്കുന്നത്.
ഇതിനാൽതന്നെ വാക്കുകളിലൂടെ കുഴച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടിപ്പിടിക്കാൻ ഈ പ്രദേശത്തിലുള്ള യാതോരു കൂട്ടർക്കും ആയില്ലാ എന്നാണ് മനസ്സിലാകുന്നത്. കാരണം ഭാഷ മനസ്സിലായിലെങ്കിൽ, ദേഹത്ത് എണ്ണപുരട്ടിയതു പോലെയണ്. പിടി വഴുതും.
കുറേ കാലങ്ങൾക്ക് ശേഷം, മലബാറിലെ ഭാഷ അവരിൽ ചിലർക്ക് മനസ്സിലാക്കിയെടുക്കാനും സംസാരിക്കാനും ആയി എന്ന ഒരു കാര്യം ഒരു വൻ സംഗതിയായിത്തന്നെ Malabar Manualൽ ഒരിടത്തു പറയുന്നുണ്ട്. എന്നാൽ അപ്പോഴേക്കും ഇങ്ഗ്ളിഷ് പക്ഷം വൻ ശക്തിയിലേക്ക് വളർന്നുകഴിഞ്ഞിരുന്നു.
ഇനി നായർമാരിലേക്ക് ദൃഷ്ടി കേന്ദ്രീകരിച്ചുകൊണ്ട് എഴുതിത്തുടങ്ങാം.
ഈ കാര്യത്തിന് വ്യക്തമായും മൂന്ന് പഴയകാല ഗ്രന്ഥങ്ങളെയാണ് ആശ്രയിക്കുന്നത്. Malabar👉 (Manual), Malabar and Anjengo, Travancore State Manual Vol2 എന്നിവയാണ് അവ.
നായർമാരെക്കുറിച്ചുള്ള എഴുത്തും ഒരു സുദീർഘമായ ഒന്നാകും (It is going to be a long haul) എന്നാണ് കാണുന്നത്. ഈ എഴുത്തിൽ ആദ്യം മുതൽതന്നെ ഉപയോഗിച്ചുവരുന്ന തികച്ചും സാവധാനത്തിലുള്ള ചുവടുവെപ്പുകളോടൂകൂടിത്തന്നെ ഈ വിഷയത്തേയും മൂന്നോട്ട് കൊണ്ടുപോകാം എന്ന് വിചാരിക്കുന്നു.
ആദ്യമേ തന്നെ പറയാനുള്ളത്, മുകളിൽ പരാമർശിച്ച മൂന്ന് പുസ്തങ്ങളെക്കുറിച്ചാണ്.
Malabar (Manual) എഴുതിയത് William Logan ആണ് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും, വേറെ പലരും👉 ആ ഗ്രന്ഥത്തിൽ Logan എഴുതിയെന്ന് പറയപ്പെടുന്ന ഇടത്തുതന്നെ എഴുതിച്ചേർത്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഇതേ വാസ്തവം തന്നെയാണ് മറ്റു രണ്ട് ഗ്രന്ഥങ്ങളിലും അനുഭവപ്പെടുന്നത്.
Travancore State Manual എന്ന ഗ്രന്ഥത്തിന്‍റെ പേരിനോടൊപ്പം Vol2 എന്നുകൂടി പ്രത്യേകമായി എഴുതിച്ചേർക്കേണ്ടിവരുന്നത്, ഈ കാരണത്താലാണ്. Vol1 എഴുതിയ V. Nagam Aiyaതന്നെയാണോ Vol2 എഴുതിയത് എന്ന ചോദ്യം മനസ്സിൽ പതഞ്ഞുപൊന്തിവന്നിരുന്നു.
Vol1 ഒരു ഇങ്ഗ്ളിഷ് പക്ഷപാതിയും, Vol2 ഒരു ഹൈന്ദവ പാരമ്പര്യ പക്ഷപാതിയും ആണ് എഴുതിയത് എന്നാണ് തോന്നിയത്. ബ്രാഹ്മണ പാരമ്പര്യത്തേയും ജാതിവ്യവസ്ഥയേയും പിന്തുണക്കുന്ന ആളാണ് Vol2 എഴുതിയത് എന്ന് ഒരു തോന്നൽ. എന്നാൽ Vol2 ഈ എഴുത്തുകാരൻ (ഞാൻ) ഗഹനമായി വായിച്ചിട്ടില്ലാ എന്നും ഇവിടെ രേഖപ്പെടുത്തുന്നു.
മുകളിൽ പരാമർശിച്ച മൂന്ന് ഗ്രന്ഥങ്ങളിലും നായർമാരെ വളരെ പുകഴ്ത്തിയാണ് പലയിടത്തും എഴുതിക്കാണുന്നത്. ആ വക വാചകങ്ങൾ പലതും ഇവിടെ അവസരോചിതമായി ഉദ്ദരിക്കാം എന്നാണ് വിചാരിക്കുന്നത്.
Malabar (Manual)ലിൽ നായർമാരെക്കുറിച്ച് വിചിത്രത തോന്നിപ്പിക്കാവുന്ന ഒരു ambivalence 👉 എഴുത്തിൽ കാണുകയുണ്ടായി. അതായത് വ്യക്തമായും William Logan ആണ് എഴുതിയത് എന്ന് തോന്നുന്ന ഇടത്ത്, നായർമാരുടെ പെരുമാറ്റങ്ങളിലും, അപകടകരമായ സംഭവങ്ങളെ അവർ നേരിട്ട അവസരങ്ങളിലും, അവർ നൈസർഗ്ഗികമായി പ്രകടിപ്പിച്ച നിലവാരംകുറഞ്ഞ സ്വഭാവങ്ങളും വിറങ്ങലിച്ച പ്രതികരണങ്ങളും മറ്റും പലപ്പോഴും വ്യക്തമായി എഴുതിക്കാണുന്നുണ്ട്.
എന്നാൽ William Logan അല്ല എഴുതിയത് എന്ന് തോന്നിപ്പിക്കുന്ന ഇടത്തെല്ലാം, നായർമാർ അതീവ ധൈര്യശാലികളും ഉന്നത ജാതരും സൈനിക പാരമ്പര്യമുള്ളവരും രാജാവിനോട് കൂറുള്ളവരും, രാജാവിനെപ്പോലും നിയന്ത്രിക്കുന്നവരും, നാട്ടിലും രാജ്യത്തിലും അച്ചടക്കവും നിയമപാലനവും നടപ്പിൽ വരുത്തുന്നവരും മറ്റുമാണ് എന്നും തലങ്ങും വിലങ്ങുമായി എഴുതിച്ചേർത്തും കാണുന്നുണ്ട്.
ഈ മുകളിൽ പറഞ്ഞകാര്യങ്ങളെക്കുറിച്ച് പിന്നീട് കൂടുതൽ വ്യക്തമായി പ്രതിപാദിക്കാം.
ഇങ്ഗ്ളിഷ് ഭരണകർത്താക്കൾക്കും, ഈ വിധ ഗ്രന്ഥങ്ങൾ സൃഷ്ടിച്ച ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും, ഈ ഉപഭൂഖണ്ഡത്തെ കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാ എന്നത് തന്നെയാവാം വാസ്തവം. അവർ സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇങ്ഗ്ളിഷ് ഭാഷയിലൂടെയാണ് മനസ്സിലാക്കിയിരുന്നത്. എന്നുവച്ചാൽ കാര്യമായി യാതൊന്നും മനസ്സിലായില്ലാ എന്ന്.
അതേ സമയം ഇന്ന് പല ആളുകളും ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയെ മലയാളത്തിലൂടേയും ഹിന്ദിയിലൂടേയും മറ്റും മനസ്സിലാക്കുന്നത് കാണാറുണ്ട്. ഇങ്ഗ്ളിഷ് ഭാഷാ ചിന്താഗതികളിൽ മറ്റ് മനുഷ്യരെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഈ കൂട്ടർക്ക് മനസ്സിലാകില്ല.
എന്നിട്ട്, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ എന്ത് നന്മ ചെയ്താലും അതിനെ മലയാളത്തിലൂടേയും ഹിന്ദയിലൂടേയും മറ്റും വീക്ഷിച്ച്, അവയിലെല്ലാംതന്നെ പലവിധ ആന്തരികോദ്ധേശങ്ങളും ഉണ്ട് എന്നും, അവർ നമ്മളെ മതുലെടുക്കാനായി വൻ ഗൂഡാലോചന ചെയ്തതാണ് ആ വിധ നന്മകൾ എന്നും മറ്റും മനസ്സിലാക്കും.
എല്ലാ മനുഷ്യരേയും (മൃഗങ്ങളപ്പോലും) വെറും ഒരൊറ്റ He, She ആയി കാണുന്നവരെ, മനുഷ്യരെ അദ്ദേഹം, മാഡം, അവര്, സാബ്, മേംസാബ്, അയാൾ, അവൻ, അവള്, ഒരുത്തര്, ഒരുത്തൻ, എടാ, എടീ എന്നെല്ലാം രീതിയിൽ ഉന്തിപ്പൊക്കിയും വെട്ടിമുറിച്ചും ഇടിച്ച് പരത്തിയും കാണുന്നവർക്ക് എങ്ങിനെ മനസ്സിലാക്കാൻ പറ്റും എന്നും ആലോചിച്ചുനോക്കുക.
2-Diamensional ലോകത്തിൽ ജീവിക്കുന്നവരെ 6-diamensional ലോകത്തിൽ ജീവിക്കുന്നവർ മനസ്സിലാക്കാൻ ശ്രമിച്ചാൽ, എന്ത് മനസ്സിലാക്കലാണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കാവുന്നതേയുള്ളു.
മുകളിൽ പരാമശിച്ച മൂന്ന് പുസ്തകങ്ങളും ചെറിയതോതിൽ ഒന്ന് ഓടിച്ചു വായിച്ചുനോക്കിയപ്പോൾ, വളരെ വ്യക്തമായി മനസ്സിലായ കാര്യം, മലബാർ, ട്രാവൻകൂർ എന്നീ രണ്ട് പ്രദേശങ്ങളിലും, ഓരോ പ്രദേശത്തും വളരെ വ്യത്യസ്തങ്ങളായ ജനക്കൂട്ടങ്ങൾ ആണ് നായർമാരായി സ്ഥാനീകരിക്കപ്പെട്ടത് എന്നതാണ്.
പിന്നെ കാണാൻ പറ്റിയത്, ഓരോ പ്രദേശത്തും ഉള്ള നായർമാരിലും വൻ ഉയർച്ചത്താഴ്ചകൾ തമ്മിൽത്തമ്മിൽ ഉള്ള പല ജനക്കൂട്ടങ്ങളും ഉണ്ട് എന്നതാണ്.
ഇതിനെല്ലാം ഉപരിയായി, ദക്ഷിണ മലബാറിലും ഉത്തര മലബാറിലും ഉള്ള നായർമാർ തമ്മിലും പലവിധ വ്യത്യാസങ്ങളും, തമ്മിൽ അറപ്പും അകൽച്ചയും വേറെയും.
എന്നാൽ ഇവർ തമ്മിലെല്ലാം ഉള്ള പൊതുവായുള്ള സാമ്യത, ഇവരെല്ലാം നമ്പൂതിരിമാർക്ക് കീഴിൽ കാര്യസ്ഥസ്ഥാനം സ്ഥിരമായി കരസ്ഥമാക്കിയവരോ, അതുമല്ലെങ്കിൽ പണ്ടെപ്പോഴോ ചില ചെറിയോരവസരത്തിൽ താൽക്കാലികമായി കരസ്ഥമാക്കിയവരോ ആണ് എന്നതാണ്. ഈ സ്ഥാനീകരണമാണ് ഇവർ തമ്മിൽ ഉണ്ടായേക്കാവുന്ന വ്യക്തമായതും കൃത്യമായതുമായ സാമ്യത.
എന്നുവച്ചാൽ പലവ്യത്യസ്ത ജനക്കൂട്ടങ്ങളും, അവസരം ലഭിച്ചപ്പോൾ, ഈ നായർ സ്ഥാനത്ത് കയറുകയും പിന്നീട് ഇറങ്ങാൻ വിസമ്മതിക്കുകയും ചെയ്തവരാകാം എന്നതാണ്.
ഇവരിൽ ചിലർ കിരിയാതു നായർമാരായതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ കൂട്ടർ ദക്ഷിണ മലബറിലാണ് ഉണ്ടായിരുന്നത് എന്നാണ് സൂചനകളിൽനിന്നും മനസ്സിലാക്കുന്നത്.
ഇങ്ഗ്ളിഷുകാർക്ക് മലബാറിലും, ദക്ഷിണേഷ്യയിലും, അവർ കണ്ട ജനക്കൂട്ടങ്ങളെ മനസ്സിലാക്കാൻ വളരെ താൽപ്പര്യം ഉണ്ടായിരുന്നിരിക്കാം. അവർ കണ്ടതും കേട്ടതും ആയ പലവിധ ആശ്ചര്യകരമായ കാര്യങ്ങളേയും സംയോജിപ്പിച്ചും ക്രോഡീകരിച്ചും പലവിധ പുതിയ വിവരങ്ങളും പ്രസ്താവിക്കാൻ തോന്നിയിട്ടുണ്ടാവാം.
ടിബെറ്റിലേയും Nepalളിലേയും Newar വംശജരിലെ സ്ത്രീകളുടെ സാമൂഹികവും കുടുംബപരവും ആയിട്ടുള്ള പെരുമാറ്റങ്ങൾക്ക്, മലബാറിലേയും തിരുവിതാംകൂറിലേയും നായർസ്ത്രീകളുടെ പെരുമാറ്റങ്ങളുമായി അവർ ചില സാമ്യതകൾ കാണുകയുണ്ടായി.
Mr. Forgusson👉 എന്ന പണ്ഡിതൻ തന്‍റെ “History of Indian and Eastern Architecture”യിൽ ഈ വിധം എഴുതിയകാര്യം Malabar Manualൽ പറയുന്നുണ്ട്:
1. “I cannot offer even a plausible conjecture how, or at what time, a connection existed between Nepal and Tibet, and Canara, but I cannot doubt that such was the case.”
2. Mr. Forgusson has the following suggestive remarks in his work on the “History of Indian and Eastern Architecture” : ‘that it is remarkable enough that the Newar women, like those among the Nayars, may, in fact, have as many husbands as they please, being at liberty to divorce them continually on the slightest pretence.’
3. In fact, there are no two tribes in India, except the Nayars and Newars, who are known to have the same strange notions as to female chastity, and that coupled with the architecture and other peculiarities, seems to point to a similarity of race which is both curious and interesting
ഇദ്ദേഹം മലബാറിനെ കാനറ പ്രദേശവുമായി ബന്ധിപ്പിച്ചാണ് കാണുന്നത് എന്ന് തോന്നുന്നു. പറഞ്ഞതിന്‍റെ ചുരുക്കം മുഖ്യമായും ഈ വിധമായിരുന്നു:
Nepalളിലെ വാസ്തുശിൽപ (architectural) ശൈലിയുടെ അതേ മാതൃകയിൽ ആണ് മലബാറിലേയും മറ്റും നായർ ഭവനങ്ങൾ കെട്ടിയിരുന്നത് പോലും.
അതിന് ശേഷം Nepalളിലും ടിബെറ്റിലും ഉള്ള Newar വംശജരിലെ സ്ത്രീകൾക്കും നായർ സ്ത്രീകൾക്കും ഒരേ പോലുള്ള വൈവാഹിക പദ്ധതിയാണ് ഉണ്ടായിരുന്നത് എന്നും പറയുന്നു. ഈ രണ്ടുകൂട്ടരിലേയും സ്ത്രീകൾക്ക് തോന്നുന്നത്ര ഭർത്താക്കന്മാരെ മാറിമാറി വെക്കാമെന്നും, വെറും നിസ്സാര കാരണം പറഞ്ഞ് തന്നെ ഇവർക്ക് അവരുടെ ഭർത്താക്കന്മാരുമായി വേർപിരിയാനും ആവും എന്നും പറയുന്നു.
സ്ത്രീകളുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് ഈ രണ്ട് കൂട്ടർക്കും വിചിത്രമായ ഒരേ സങ്കൽപ്പമാണ് ഉണ്ടായിരുന്നത് പോലും.
ആദ്യകാലങ്ങളിൽ മലബാറിലേയും മറ്റും, നായർ സ്ത്രീ സ്വഭാവങ്ങളും കൂട്ടുകുടംബ സമ്പ്രദായവും മരുമക്കത്തായവും സമ്പന്ധബന്ധങ്ങളും മറ്റും കണ്ട ഇങ്ഗ്ളിഷുകാരിൽ, ഈ വിധ കാര്യങ്ങൾ അതീവ ആശ്ചര്യ ജനകമാണ് എന്ന് തോന്നിയിട്ടുണ്ടാവും എന്നത് ശരിതന്നെ.
എന്നാൽ ഫ്യൂഡൽ ഭാഷയെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്തതിനാൽ, പലവിധ തെറ്റിദ്ധാരണകളും കണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിൽ കയറിയിട്ടുണ്ടാവാം.
സ്ത്രീകൾക്ക് ഭർത്താക്കന്മാരെ മാറിമാറി മാറ്റാമെന്ന് പറയുന്നതിന് പിന്നിൽ കുടുംബത്തിലെ കാരണവരുടേയും മറ്റ് അമ്മവന്മാരുടേയും അമ്മായിമാരുടേയും ആങ്ങളമാരുടേയും കൂട്ടമായുള്ള ആലോചനകളും ശക്തമായ തീരുമാനങ്ങളും ഉണ്ടാവും എന്നും, ഈ വിധ തീരുമാനങ്ങൾക്ക്, കാരണവരോടും മറ്റും വാക്കുകളിൽ നൽകേണ്ടുന്ന അടിയാളത്തത്തെക്കുറിച്ചും വിധേയത്തത്തെക്കുറിച്ചും, ഇങ്ഗ്ളിഷുകാർക്ക് കൃത്യമായ അറിവു ലഭിച്ചിട്ടുണ്ടാവില്ല.
മറ്റൊരു അതീവ ജീജ്ഞാസ ഉളവാക്കുന്ന ഒരു വിവരം, പണ്ട് Social☝️ History of India എന്ന ഗ്രന്ഥത്തിന്‍റെ ഏതാനും പേജുകൾ നോക്കിയപ്പോൾ വായിച്ചതായി ഓർക്കുന്നു.
ആ ഗ്രന്ഥത്തിന്‍റെ എഴുത്തുകാരനെക്കുറിച്ച് ഈ എഴുത്തിൽ മുൻപ് പ്രതിപാദിച്ചിട്ടുള്ളതാണ്. ആള് ഈഴവ വംശജനും നായർമാരോട് ചെറിയ തോതിലെങ്കിലും വിദ്വേഷം ഉളളതുമായ ആളാണ്, എന്നാണ് ആ ഏതാനും പേജുകൾ വായിച്ചപ്പോൾ തോന്നിയത്. മലബാറിലെ രണ്ട് കൂട്ടം തീയരേയും ഈഴവരായി ചിത്രീകരിക്കാനായി ഈ വ്യക്തി, William Loganന്‍റെ വാക്കുകളിൽ ചെറിയ തോതിലുള്ള കൃത്രിമത്തം ചെയ്ത കാര്യവും നേരത്തെ സൂചിപ്പിച്ചതാണ്.
ആ എഴുത്തുകാരൻ നായർമാരുടെ സാമൂഹിക ഔന്നിത്യത്തിന് പിന്നിൽ പണ്ടെപ്പോഴോ സംഭവിച്ച ഒരു കഥ എവിടെനിന്നോ കേട്ടറിഞ്ഞ് എഴുതിയത്, വായിച്ചതായാണ് ഓർക്കുന്നത്. ആ എഴുത്ത് ഇപ്പോൾ കൈവശം ഇല്ലാത്തതിനാൽ ഓർമ്മയിൽ നിന്നുമാണ് എഴുതുന്നത്.
ഒരു ഉന്നതനായ നമ്പൂതിരി, ശൂദ്ര കുടുംബത്തിൽനിന്നും ലൈംഗിക ഉപയോഗത്തിനായി കന്യകയായ ചെറിയ പെൺകുട്ടിയെ ആവശ്യപ്പെട്ടു. കന്യാചർമ്മം ലൈംഗിക ബന്ധത്തിലൂടെ ഛേദിക്കണം എന്നതാണ് നമ്പൂതിരിക്ക് താൽപ്പര്യം പോലും. ആദ്യത്തെ പെൺകുട്ടിയുമായുള്ള ബന്ധപ്പെടൽ കഴിഞ്ഞപ്പോൾ, ഈ നമ്പൂതിരി ഇതേ കാര്യം ചെയ്യാൻ മറ്റൊരു പെൺകുട്ടിയെ ആവശ്യപ്പെട്ടുപോലും. അങ്ങിനെ ഓരോന്നായി അഞ്ച് വ്യത്യസ്ത പെൺകുട്ടികളെ ഈ നമ്പൂതിരിക്ക് ആ ശൂദ്ര കുടുംബം നൽകി പോലും.
ഇത്രമാത്രം വിധേയത്തവും കൂറും അടിയാളത്തവും വാത്സല്യവും ഗാഢസ്നേഹവും ഭക്തിയും നൽകി സേവിച്ച ശൂദ്ര കുടുംബത്തിന്, ആ നാട്ടിൽ വൻ മേൽനോട്ട സ്ഥാനം നൽകി പോലും. ഈ കൂട്ടരാണ് നായർമാർ ആയത് എന്ന ഒരു സൂചന Social History of India എന്ന ആ ഗ്രന്ഥത്തിൽ കണ്ടുവെന്നാണ് ഓർമ്മ.
എന്നാൽ ഈ കഥ പറയുന്നത് നായർമാരോട് അതീവ വിരോധം ഉള്ള ആളാണ് എന്ന് ഓർക്കേണ്ടതാണ്. ഈ കഥയ്ക്ക് യാതോരു അടിസ്ഥാനവും ഇല്ല എന്നും പറയാനും ആവില്ല. കാരണം, ശൂദ്രർക്ക് അവരിലെ പെൺകുട്ടികളെ നമ്പൂതിരിമാർക്ക് ഈ വിധമായുള്ള കാര്യങ്ങൾക്ക് കാഴ്ചവെക്കുന്നതിനോട് കാര്യമായ എതിർപ്പ് കാണില്ല.
മാത്രവുമല്ല, തിരിച്ചുകിട്ടുന്ന ഉപകാരം, സാമൂഹിക മേധാവിത്വമാണ്. ഇത് ഒരു ഗംഭീരകാര്യം തന്നെയാണ് എന്നും ഓർക്കുക.
ഇങ്ഗ്ളിഷുകാരോ ഇങ്ഗ്ളിഷ് ഭാഷയോ അന്നൊന്നും ഈ ഉപദ്വീപിന്‍റെ അടുത്ത് കൂടിപ്പോലും പോയിട്ടുണ്ടാവില്ല.
പിന്നെ പറയേണ്ടത്, ഈ മുകളിൽ പറഞ്ഞ കഥ ശരിയാണ് എങ്കിൽ തന്നെ, അത് തിരുവിതാംകൂറിലെ നായർമാരുടെ കീഴിൽ ജോലിചെയ്യുന്ന ശൂദ്രരുടെ കാര്യമാണ്. അതിന് മലബാറിൽ കാര്യമായ പ്രസക്തി കണ്ടേക്കില്ല.
ടിബെറ്റിലേയും Nepalളിലേയും Newar വംശജർ, മലബാറിലോ മറ്റോ പണ്ടെപ്പോഴോ വന്നുപെട്ടുപോകുകയും, അവർ നമ്പൂതിരിമാരുടെ കീഴിൽ മേൽനോട്ട സ്ഥാനം കരസ്ഥമാക്കുകയും അവരുടെ സ്ത്രീകൾക്ക് നമ്പൂതിരി യജമാനന്മാരുമായി സമ്പന്ധബന്ധം സ്ഥാപിക്കാമെന്നുള്ള കീഴ്വഴക്കം സ്ഥാപിക്കുകയും ചെയ്തിരുന്നു എന്നും അനുമാനിക്കുക.
ഇതോടുകൂടി, ഈ Newar വംശജർ നായർമാർ എന്ന മേൽനോട്ട വംശമായി മാറിയിരിക്കാം. അതോടെ അവരിലെ രക്തബന്ധ പാതയിൽ നമ്പൂതിരി രക്തം കലർന്നു എന്നതല്ല മുഖ്യമായ വിഷയം. പകരം, ഭാഷാ കോഡുകളിൽ അവർ അനവധി കീഴ്ജനത്തിന്‍റെ മുകളിൽ ആദരേണ്യ സ്ഥാനത്തിൽ എത്തിച്ചേർന്നു എന്നുള്ളതാണ് വൻ കാര്യം.
ഈ വിധമായുള്ള ഒരു സ്ഥാനം ലഭിക്കൽ, വക്തിയുടെ മനസ്സിലും ശരീരത്തിലും വൻ ഔന്നിത്യത്തിന്‍റെ കോഡുകൾ ഉന്തിക്കയറ്റും. ഇവരുടെ രൂപഭാവത്തിൽ വൻ തേജസ്സും മറ്റ് മഹാ ഗുണങ്ങളും കീഴ്ജനം കണ്ടുതുടങ്ങു.
നായർമാരുടെ പൊതുവായുള്ള ഈ ഒരു ശാരീരിക രൂപഭാവ മേന്മ ഇങ്ഗ്ളിഷുകാരുടെ ശ്രദ്ധയിൽ വന്നിരുന്നു. കീഴ്ജനത്തിന്‍റെ രൂപ ഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഉന്നത ഗുണമേന്മ ഇവരിൽ കണ്ടതായി രേഖപ്പെടുത്തിക്കാണുന്നു.
എന്നാൽ ഇത് ആര്യ രക്തബന്ധം ഇവരിൽ വളർത്തിയ മേന്മയാണ് എന്ന രീതിയിലും കാര്യങ്ങളെ ഇങ്ഗ്ളിഷുകാർ വിശദ്ധീകരിച്ചുകണ്ടിരുന്നു.
എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ, ഭാഷാകോഡുകളിൽ ഉന്നതസ്ഥാനം ലഭിച്ചതോ, അതുമല്ലെങ്കിൽ ഇങ്ഗ്ളിഷിലൂടെ പ്രാദേശിക ഭാഷയുടെ അടിച്ചമർത്തലിൽ നിന്നും രക്ഷനേടുകയോ ചെയ്ത Tellicherryയിലെ പണ്ടുകാലങ്ങളിലുള്ള തീയരിലും ഈ രീതിയിൽ ഉള്ള മാനസികവും ശാരീരികവും ആയ ഔന്നിത്യം യാതോരു ആര്യ രക്തബന്ധവും ഇല്ലാതെതന്നെ കടന്നുവന്നിരുന്നു എന്നതും ഓർക്കാവുന്ന കാര്യമാണ്.
ഒരു പക്ഷെ നൂറ്റാണ്ടുകൾക്ക് മുൻപ് Newar വംശജർ നായർമാരായി സ്ഥാനമേറ്റ്, ഒരുക്കിയ പാതയിലെക്ക് കടന്നുവന്നത് പലവിധ ശുദ്രരും ആയിരുന്നിരിക്കാം. പോരാത്തതിന്, നാഗവംശജർ കിരിയാതു നായർമാരായി മാറിയെന്നും നേരത്തെ എഴുതിയ കാര്യമാണ്.
നായർ സ്ത്രീകളിലൂടെ നമ്പൂതിരി രക്തം നായർമാരിലേക്ക് കലർന്നു എന്നതിനേക്കാൾ ഉന്നതമായ കാര്യം, നായർ സ്ത്രീകളിലൂടെ സാമൂഹിക ഉന്നതരുടെ ഉഗ്രബലമുള്ള ആന്തരിക സോഫ്ട്വേർ ☝️ കോഡുകളാണ് നായർമാരിലേക്ക് കടന്നത് എന്നതാണ്.
ഇത് ഈ സ്ത്രീകളുടെ ലൈംഗികമായുള്ള സ്വാതന്ത്ര്യമായാണ് പലരും കാണുകയും തെറ്റിദ്ധരിക്കുകയും ചെയ്തത്.
എന്നാൽ നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരോടും അതുപോലുള്ള മറ്റ് ഉന്നതരോടും മാത്രമാണ് ഈ വിധ ലൈംഗിക സ്വാതന്ത്ര്യം നിലനിന്നിരുന്നുള്ളു. കാരണം കീഴ്ജന പുരുഷന്മാർക്ക് ഇവരുടെ അടുത്ത് പോലും വരാനുള്ള സൗകര്യം വളരെ ശ്രദ്ധയോടുകൂടി തടസ്സപ്പെടുത്തുന്ന സാമൂഹിക കോഡുകൾ നിലനിന്നിരുന്നു.
ഈ അയിത്തതിനനെ atmospheric pollution എന്നാണ് ഇങ്ഗ്ളിഷുകാരുടെ ഗ്രന്ഥങ്ങളിൽ കാണുന്നത്. കീഴ്ജനം ഒരു പ്രത്യേക ദൂരപരിധികടന്ന് അടുത്തവന്നാൽ, ആ പ്രദേശത്തുള്ള വായുവിൽ പോലും വിഷാംശം ഉണ്ടാവും. വ്യക്തമായുള്ള ദൂര പരിധി നിശ്ചയിച്ചുകൊണ്ടുള്ള സാമൂഹിക അകലം (social distancing) നിലനിന്നിരുന്നു. ഇന്ന് social distancing എന്നു പറഞ്ഞാൽ മനസ്സിലാക്കുന്ന ശാത്രീയവശത്തിനേക്കാൾ ശക്തമായുള്ള വിവരം ജനങ്ങളിൽ അന്നുണ്ടായിരുന്നു.
അത് യഥാർത്ഥത്തിൽ ഒരു വൻ വിവരം തന്നെയായിരുന്നു. കാരണം, അദൃശ്യമായ സോഫ്ട്വേർ വൈറസാണ് പടരുന്നത്.
ഉന്നതരോടു വിധേയത്തവും ലൈംഗിക വിട്ടുവീഴ്ചകൾ ചെയ്യുന്നതിൽ തെറ്റില്ല എന്നും ഉള്ള ഒരു ചിന്താഗതിതന്നെ സ്ത്രീകളടെ മനസ്സിന്‍റെ ഉള്ളറകളിൽ ഫ്യൂഡൽ ഭാഷകൾക്ക് എഴുതിച്ചേർക്കാൻ ആവും. എന്നാൽ തരംതാണ സ്ഥാനക്കാരോട് യാതോരുവിധ വിധേയത്തവും മറ്റുവിധ വിട്ടുവീഴ്ചകളും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നും ഇതേ ഭാഷാ കോഡുകൾ വിവരം നൽകും.
Malabarറിലും Cohinനിലും Travancoreറും നമ്പൂതിരിമാർക്ക് കീഴിലായി ബ്രാഹ്മണ ക്ഷേത്രങ്ങളിൽ തൊഴിൽ ചെയ്യാൻ വേണ്ടി കൂറേ കൂട്ടരും, സമൂഹത്തിൽ മേൽനോട്ട ജോലികൾ ചെയ്യാൻ മറ്റ് കൂറേ കൂട്ടരും ഉണ്ട് എന്നത് വിദേശീയരായ യാത്രക്കാരും, ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരും മനസ്സിലാക്കിയിരുന്നു.
ഇതിൽ ക്ഷേത്രതൊഴിലുകൾ ചെയ്തിരുന്നത് അമ്പലവാസികളും, മോൽനോട്ട തൊഴിൽ ചെയ്തിരുന്നവർ നായർമാരും ആണ് എന്നും അവർ മനസ്സിലാക്കിയിട്ടുണ്ടാവാം.
ഈ വിധം കാര്യങ്ങളെ കാണുമ്പോൾ, പെട്ടെന്ന് രണ്ട് കൂട്ടരുടേയും വ്യക്തമായ സ്ഥാനം എന്താണ് എന്ന് തിരിച്ചറിയാൻ ഇന്ന് പറ്റിയേക്കില്ല. എന്നാൽ ഇന്നത്തെ സർക്കാർ തൊഴിലുകാരോട് ഈ രണ്ട് കൂട്ടരേയും താരതമ്യം ചെയ്താൽ അമ്പലവാസികളെ സർക്കാർ ഗുമസ്തരോടും, നായർമരെ പോലീസ് ശിപായിമാരോടും ഉപമിക്കാം എന്ന് തോന്നുന്നു.
നായർമാരെ വെറും ശിപായിമാരോട് ഉപമിക്കാൻ പറ്റില്ലതന്നെ. കാരണം, കീഴ്ജനത്തിനെ കായികമായി നേരിടാനും, വേണമെങ്കിൽ വെട്ടിവീഴ്ത്താനും പറ്റുമായിരുന്നു, നായർമാർക്ക്. അതിനാൽ തന്നെ ഇവരെ പോലീസ് ശിപായിമാരോട് താരതമ്യം ചെയ്യാനാണ് ആവുക.
അല്ലാതെ ഇവരെ IPS, പട്ടാള കമാന്റർമാർ, CEO, MD, Director General, IG, Director, IAS എന്നെല്ലാം രീതിയിൽ തിരിച്ചറിയാൻ ശ്രമിക്കുക വിഡ്ഢിത്തം ആയിരിക്കും. കാരണം നായർമാർക്ക് മുകളിലായി അനവിധ അമ്പലവാസികളും മലയാള ക്ഷത്രിയരും (തിരുവിതാംകൂറിൽ), പുറംനാട്ടു രാജാക്കളും (മലബാറിൽ), ക്ഷത്രിയർ എന്ന് അവകാശപ്പെടുന്ന സമന്തനരും, പോരാത്തതിന്, പല നിലവാരങ്ങളിലുള്ള പുറംനാട്ടു ബ്രാഹ്മണരും, ഓത്തില്ലാത്ത നമ്പൂതിരിമാരും ഓത്തുള്ള നമ്പൂതിരിമാരും ഉണ്ടായിരുന്നു, .
ഉപഭൂഖണ്ഡത്തിന് പുറത്തുനിന്നും വന്ന വിദേശീയരിൽപെട്ട പല പണ്ഡിതരും നായർമാർ എന്നത് ഒരു പ്രത്യേക വംശീയ ജനവിഭാഗം ആണ് എന്ന രീതിയിൽ കാണുകയും, നായർമാരുടെ വംശീയ ഉത്ഭവസ്ഥാനം കണ്ടെത്താനായി പല ശ്രമങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാൽ നായർ എന്നത് ഒരു സാമൂഹിക സ്ഥാനമാണ് എന്നും, അതിലേക്ക് പല വ്യത്യസ്ത ജനവംശങ്ങളും നൂറ്റാണ്ടുകളിലൂടെ കയറിക്കൂടുകയും പിടിച്ചുകയറുകയും അള്ളിപ്പിടിച്ചുനിൽക്കുകയും ചെയ്തിരിക്കാം എന്ന ഒരു ചിന്താഗതി വന്നതായി കാണുന്നില്ല.
അങ്ങിനെയാണ് നായർമാരുടെ ഉത്ഭവം Tibetട്ടിലും Nepalളിലും എന്നൊക്കെ കണ്ടെത്തിയത്. അതേ പോലെതന്നെയാണ്, പഴയ കാല നാഗന്മാർ മാറി കിരിയാതു നായർമാരായി എന്ന സൂചനകളും കണ്ടെത്തിയത്.
പോരാത്തതിന്, നായർമാരിൽ പൊതുവായി പണ്ടുകാലങ്ങളിൽ കണ്ടിരുന്ന ഒരു പൊതുവായ കാര്യമാണ് നാഗാരാധന. 1800കളിൽ പോലും പല നായർ വീടുകളിലും മൂർഖനും കുടുംബവും വളരെ ആദര്യേണരായ ദിവ്യരായി ജീവിക്കാറുണ്ട് എന്ന് Rev. Samual Mateer പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പോരാത്തതിന് പഴയ കാല ഭൂസ്വത്ത് കൈമാറ്റ ഉടമ്പടികളിൽ പലതിലും വീട്ടിൽ വസിക്കുന്ന മൂർഖനും കുടുംബത്തിന്‍റേയും കാര്യം വ്യക്തമായിത്തന്നെ സൂചിപ്പിച്ചും കാണുന്നുണ്ട് 👉.
പല നായർ തറവാടുകളിലും വീടിന് അടുത്തുതന്നെ ഒരു സർപ്പക്കാവും കാണുമായിരുന്നു. ഇതിനെക്കുറിച്ച് ഈ എഴുത്തിൽ നേരത്തെ ഒരിക്കൽ വിശദമായി പറഞ്ഞിരുന്നു എന്ന് ഒരു ഓർമ്മ👆.
Scythian വംശീയരായ ഒരു കൂട്ടർ c600 BCയിൽ ഈ ഉപദ്വീപിൽ ആക്രമിച്ചുകയറിയിരുന്നു എന്ന ഒരു പരാമർശം Native Life in Travancoreറിൽ പറയുന്നുണ്ട്. ഈ കൂട്ടരുടെ ദേശീയ അടയാളവും പതാകയും നാഗം ആയിരുന്നു പോലും. നായർമാരിൽ നാഗാരാധന കാണുന്നതിനാലും, രണ്ടുകൂട്ടരിലും മരുമക്കത്തായ കൂട്ടുകുടംബ സമ്പ്രദായം ഉണ്ട് എന്നതിനാലും നായർമാർ ഈ കൂട്ടരുടെ പിൻ തലമുറക്കാരാവാം എന്നും ഒരു വാദം ഉള്ളതായി Malabar and Anjengoയിൽ പറയുന്നുണ്ട്.
എന്നാൽ Native Life in Travancoreറിൽ ഇതുമായി ബന്ധപ്പെട്ട് പറയുന്നത്, നാഗാരാധന (serpent worship) എന്നത് ലോകത്തിലെ പല ജനവംശങ്ങളിലും കാണുന്നുണ്ട് എന്നാണ്. മാത്രവുമല്ല, ഈ ഉപഭൂഖണ്ഡത്തിലും നാരാഗാധന ചെയ്യുന്ന പല വംശങ്ങളും ഉണ്ട്. അവരെല്ലാം ഇന്ന് ഹിന്ദുക്കളായി നിർവ്വചിക്കപ്പെടാമെങ്കിലും, അവർക്കാർക്കും യഥാർത്ഥ ഹൈന്ദവ മതമായ ബ്രാഹ്മൺ മതവുമായി കാര്യമായ ബന്ധമുണ്ടായേക്കില്ല.
മരുമക്കത്തായം എന്നത് മലബാറിലും കൊച്ചിനിലും ട്രാവൻകൂറിലും, ഒന്നിൽ കൂടുതൽ ജനവംശങ്ങളിൽ കണ്ടിരുന്ന ഒരു കുടുംബ സമ്പ്രദായമാണ്. അതിന്‍റെ ഉത്ഭവസ്ഥാനം എവിടെയാണ് എന്ന് അറിയില്ല.
Nagore, Nagapatam, Nagercoil, Nagpore തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ ഈ ഉപദ്വീപിൽ ഉണ്ട്. ഇതിൽ അവസാനം പറഞ്ഞ സ്ഥലത്തിന് ആ പേര് ലഭിച്ചത് Scythian വംശീയരിൽ നിന്നുമാണ് പോലും.
നായർമാരിലെ വിവിധ ജനവംശങ്ങളെ ഓരോന്നായി നോക്കുകയും പരിശോധിക്കുകയും ചെയ്താൽ, അവരോരോരുത്തർക്കും ലോകത്തിലെ വ്യത്യസ്ത ജനവംശങ്ങളുമായി ബന്ധംകണ്ടേക്കാം. എന്നാൽ നായർമാരിൽ പാരമ്പര്യമായി ഒരേ നിലവാരത്തിലുള്ള ആളുകൾക്ക് പൊതുവായ ചില ശാരീരികവും ബുദ്ധിപരവും മറ്റുമായ സാമ്യതകൾ കണ്ടേക്കാം. അത് അവർ വന്നുപെട്ട ഭാഷാ അന്തരീക്ഷത്തിന്‍റെ സ്വാധീനത്താലാവാം.
ഇതുമായി ബന്ധപ്പെട്ട് പറയേണ്ടുന്നത്, ഏത് നിലവാരത്തിലുള്ള ജനങ്ങളേയും വംശങ്ങളേയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ ഭാഷാ അന്തരീക്ഷത്തിലേക്ക് കടത്തിവിട്ട് വളരാൻ സൗകര്യപ്പെടുത്തിയാൽ, അവരെയെല്ലാരേയും ഒരു ഉയർന്ന മാനസിക പീഠത്തിൽ ഒരേ പോലെ ആ ഭാഷ വന്നുസ്ഥാപിക്കും, എന്നാണ്.
അതേ സമയം ഒരേ ജനത്തിനേയോ, അതുമല്ലെങ്കിൽ വ്യത്യസ്ത ജനവംശങ്ങളേയോ, ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലേക്ക് തിരുകി കയറ്റിയാലും, പറഞ്ഞ് പറ്റിച്ച് കയറ്റിയാലും, ആ സാമൂഹികാന്തരീക്ഷത്തിൽ ജനങ്ങൾ ഒരു ഏണിപ്പടിപോലുള്ള ഒരു ഫ്രെയ്മിൽ പല നിലവാരത്തിൽ പതിച്ചുവെക്കപ്പെട്ടതായി കാണപ്പെടും. ഓരോ വ്യക്തിക്കും അയാളുടെ അതെ പടിയിലുള്ള മറ്റ് പലരുമായും പലവിധ ശാരീരിക സവിശേഷതകളിലും മാനസിക കഴിവുകളിലും കഴിവില്ലായ്മകളിലും മറ്റും സാമ്യത സ്വമേധായ വന്നുചേരും എന്നുള്ളതാണ് വിശാലമായ വാസ്തവം.
നായർമാർ എന്ന ജനക്കൂട്ടത്തിന്‍റെ പാരമ്പര്യമായുള്ള പൊതുവായുള്ള സ്ഥാനം നമ്പൂതിരിമാർക്ക് കീഴിൽ, അമ്പലവാസികൾക്ക് തൊട്ടുതാഴെയാണ്. ഈ സ്ഥനീകരണത്തിന്‍റെ പൊതുവായുള്ള ശാരീരികവും മാനസികവും ആയ സവിശേഷതകൾ നായർമാരിൽ കാണാൻ പറ്റേണ്ടതായിരുന്നു പണ്ടുകാലങ്ങളിൽ. എന്നാൽ, നായർമാരിൽ തന്നെ പലതട്ടുകാർ ഉണ്ട്. ചില നായർ വിഭാഗങ്ങളെ മറ്റ് ചില ഉന്നത നായർ വിഭാഗങ്ങൾ അടുപ്പിക്കാൻ ഇഷ്ടപ്പെടില്ല.
എന്നാൽ കീഴിൽ പെട്ടുപോയ നായർമാർ, കീഴ്ജാതിക്കാരുടേയും ഹീന ജനവിഭാഗങ്ങളുടേയും സാമീപ്യത്തെ ഭയപ്പെടുകയും, അവർ അടുത്തുവന്നേക്കാം എന്ന് തോന്നിയാൽ, നായർ പദവിയിലേക്ക് ഒട്ടിനിന്നും അള്ളിപ്പിടിച്ചും മുകളിക്ക് എടുത്തുചാടിയും, കയറിക്കൂടും. അത്രമാത്രം വെപ്രാളം വരുത്തുന്നതായിരിക്കും കീഴ്ജനത്തിന്‍റെ സാമീപ്യവും സൗഹൃദവും മേൽവിലാസവും.
ഈ വിധമായുള്ള വെപ്രാളങ്ങൾക്കും അറപ്പിനും ഭയപ്പാടിനും മാനസികവിഭ്രാന്തിക്കും, പിന്നിൽനിന്നും യന്ത്രം പ്രവർത്തിപ്പിക്കുന്നത് ഫ്യൂഡൽ ഭാഷകളാണ്. അല്ലാതെ വെറും തരിശായ Racism അഥവാ വർണ്ണവിവേചനമോ മറ്റോ ഒന്നുംതന്നെയല്ലതന്നെ.
കറുത്ത തൊക്കിനും വെളുത്ത തൊക്കിനും ഈ വിധമായുള്ള മാനാസിക രോഗാവസ്ഥ വിരിയിച്ചെടുക്കാൻ ആവില്ല.
ഇന്ന് വളരെ ചെറിയ പ്രദേശം എന്ന് മനസ്സിലാക്കപ്പെടുന്ന പ്രദേശങ്ങൾ, പണ്ടുകാലങ്ങളിൽ വലിയ പ്രദേശങ്ങൾ തന്നെയായിരിക്കും, ആ നാട്ടിൽ ജീവിച്ചിരുന്നവർക്ക്. കീഴ്ജനത്തിന് നേരിട്ട് കാണാൻ പറ്റുന്നത് അവിടുള്ള നായർമാരേയാണ്. ജാതീയമായി ഉന്നതരായ നായർകുടുംബക്കാർ ആ നാട്ടിലെ വൻ അധികാരികൾ തന്നെയായിരിക്കും. എന്നാൽ മൊത്തമായുള്ള ആ കൊച്ചുരാജ്യത്തിൽ നായർമാർ നേരത്തെ പരമർശിക്കപ്പെട്ട പല ഉന്നത ജാതിക്കാരുടേയും കീഴിൽ വരുന്നവർ തന്നെ.
ഇന്നും ഈ ഒരു വാസ്തവം നിലനിൽക്കുന്നുണ്ട്. പല ഉൾനാടൻ പ്രദേശങ്ങളിലും ആ നാട്ടിലെ പോലീസ് സ്റ്റേഷൻ ഒരു വൻ അധികാര കേന്ദ്രം തന്നെയായിരിക്കും. ചുറ്റുവട്ടത്തിൽ ഉള്ള ഗ്രാമത്തിൽ ജീവിക്കുന്ന പോലീസുകാർ, താഴെക്കിടയിള്ള തൊഴിലുകാർക്കും, ഒരു പരിധിവരെ മറ്റുള്ളവർക്കും ഒരു വൻ അധികാരിവർഗ്ഗം തന്നെയായിരിക്കും.
പോലീസുകാരുടെ കൈകളിൽ പെട്ടാൽ അടിയും ഇടിയും അസഭ്യവും ലഭിക്കാനുള്ള സാധ്യത ആരും തള്ളിക്കളയാറില്ല. എന്നാൽ ഇതിന് പിന്നിലും ഫ്യൂഡൽ ഭാഷ, പോലീസുകാർക്ക് സംവരണം ചെയ്തുവച്ചിട്ടുള്ള വാക്ക് കോഡുകളിലൂടെയുള്ള ദിവ്യത്തവും, പൊതുജനത്തിൽ പെട്ടവർക്ക് നീക്കിവച്ചിട്ടുള്ള തരംതാണവാക്കുകളുടെ നിർവ്വചനവും, യന്ത്രപ്രവർത്തനം നടത്തുന്നുണ്ട്.
ഈ ഒരു ചിത്രമാണ്, പണ്ടത്തെ ഗ്രാമങ്ങളിൽ ഉന്നത കുടുംബത്തിലെ നായർമാരെക്കുറിച്ച് വിദേശീയരായ നിരീക്ഷകർക്ക് ലഭിച്ചത്. ഈ നായർമാരാകട്ടെ കൊടുംങ്ങ കത്തിയും 👉 കൈകളിൽ വച്ചാണ് നടക്കാൻ പോകാറും, യാത്രചെയ്യാറും. പോരാത്തതിന്, പല നായർ കുടുബത്തിലെ ചെറുപ്രായക്കാരായ പുരുഷന്മാർ നിത്യവും കളരി അഭ്യാസവും നടത്തുമായിരുന്നു പണ്ടുകാലത്ത്, ഏതെല്ലാമോ നൂറ്റാണ്ടുകളിൽ.
പുലയർ പോലുള്ള കീഴ്ജനം നായർമാരുടെ പാതയിൽ പെട്ടുപോയാൽ, നായർമാർ അവരെ കൊടുംകത്തികൊണ്ട് വെട്ടിമുറിക്കുമായിരുന്നു പോലും. ഇതിൽ യാതോരു തെറ്റും ആരും കണ്ടിരുന്നില്ല. ഒരു മൃഗത്തിനെ വെട്ടിമുറിച്ച ലാഘവത്തോടുകൂടി മറ്റുള്ളവർ ഇതിനെ കാണുകയും, മനസ്സിൽ നിന്നും തള്ളിക്കളയുകയും ചെയ്യും.
ഇങ്ഗ്ളിഷ് കൊളോണിയിൽ എഴുത്തുകളിൽ നായർമാർ എന്നത് പാരമ്പര്യ സൈനികരാണ് എന്ന് എഴുതിച്ചേർക്കപ്പെട്ടു കാണുന്നുണ്ട്. നായർമാർ ആരാണ് എന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വ്യക്തമായി നിർവ്വചിക്കാൻ ആവാതിരിന്നതിനാൽ, ഇങ്ഗ്ളണ്ടിലെ Baron പദവിയിലുള്ളവരോട് നായർമാർമാരെ ഉപമിക്കാം എന്നുവരെ എഴുതിയത് കണ്ടിട്ടുണ്ട്.
എന്നാൽ ഈ വിധം വംശീയവും ഭാഷാ പരവും ആയ അതിർവരമ്പുകൾക്ക് അപ്പുറവും ഇപ്പുറവും ഉള്ളവരെ സാമ്യപ്പെടുത്തുന്നതിൽ കാര്യമായ പിശകുണ്ട് എന്നാണ് പറയാനുള്ളത്.
നായർ എന്നത്, മലബാറി (original Malayalam of Malabar), മലയാളം (ആധുനിക ഭാഷ), തമിഴ് തുടങ്ങിയ ഫ്യൂഡൽ ഭാഷകൾ രൂപകൽപ്പന ചെയ്തെടുത്ത ഒരു പ്രത്യേക സാമൂഹിക സ്ഥാനത്ത് കയറിനിൽക്കുന്നവരാണ്. അവരെ ഇങ്ഗ്ളിഷ് ഭാഷ രൂപകൽപ്പന ചെയ്യുന്ന സാമൂഹിക സ്ഥാനങ്ങളുമായി സാമ്യപ്പെടുത്തിയാൽ ഉദ്ദേശിക്കുന്ന വിവരം യാതോരു രീതയിലും വരില്ലതന്നെ.
പഴയകാല നായർമാർക്ക് ഇന്നത്തെ പട്ടാളക്കാരന്‍റേയും പോലീസുകാരന്‍റേയും പണിയും ഉത്തരവാദിത്തവും ഉണ്ട് എന്ന് അവകാശപ്പെട്ടാലും, കാര്യങ്ങൾ വ്യക്തമാക്കേണ്ടിവരും.
മലബാറിൽ നിന്നും ഏതാണ്ട് 2000 മുതൽ 4000 കിലോമീറ്റർവരെ ദൂരത്തുള്ള പാക്കിസ്ഥാൻ നമ്മെ ആക്രമിക്കും, പിടിച്ചുകൊണ്ടുപോകും, അടിമപ്പണിചെയ്യിക്കും എന്നെല്ലാമുള്ള നിത്യവിശ്വാസം ഏവരിലും നിലനിർത്തിക്കൊണ്ട്, ഇന്ന് വൻ പണം ചിലവാക്കിയും വൻ സജ്ജീകരണങ്ങൾ ഒരുക്കിയും വൻ ശമ്പളം നൽകിയും ഒരു വൻ സൈനിക വിഭാഗത്തെ നിലനിർത്തുന്നുണ്ട്.
പോരാത്തതിന്, ഇന്ത്യയിലെ കീഴ്ജനം എന്ന് നിർവ്വചിക്കപ്പെടുന്ന സാധാരണക്കാർ തമ്മിൽ പലവിധ നിയമ ലംഘന പ്രശ്നങ്ങളും ഏറ്റുമുട്ടലുകളും വരും എന്നും മനസ്സിലാക്കിക്കൊണ്ടും, വൻ പണം ചിലവാക്കിയും വൻ സജ്ജീകരണങ്ങൾ ഒരുക്കിയും വൻ ശമ്പളം നൽകിയും ഒരു വൻ പോലീസ് സേനയെ സംസ്ഥാനത്ത് നിലനിർത്തുന്നുണ്ട്.
ഈ രണ്ട് പ്രസ്ഥാനങ്ങളിലും ശിപായി ഗ്രെയ്ഡ് എന്ന് നിർവ്വചിക്കപ്പെടുന്നവരാണ് സാധാ പട്ടാളക്കാരും സാധാ പോലീസുകാരും. എന്നുവച്ചാൽ ഈ വക പ്രസ്ഥാനങ്ങളുടെ ഏറ്റവും കീഴിൽ വരുന്ന വിഭാഗം.
പട്ടാളത്തിലെ ഈ കൂട്ടരെയാണ് ശത്രുസൈനികർ പലപ്പോഴും നേരിടുന്നത്. അതേ പോലെ, പോലീസിലെ ഈ കൂട്ടരാണ് സാധാരണക്കാരെ നേരിടുന്നത്.
പണ്ടുള്ള നായർമാർക്ക് ഈ രണ്ട് കൂട്ടരുടേയും തൊഴിലും ഉത്തരവാദിത്തവും ഉണ്ടായിരുന്നിരിക്കാം എന്ന് പറയാൻ ആവുന്നതാണ്. ഓരോ കൊച്ചുപ്രദേശങ്ങളിലും ഉള്ള കീഴ്ജനം ഈ നായർ അധികാരികളുടെ സംരക്ഷണം നിത്യവും നിലനിൽക്കണമെന്നും ആഗ്രഹിക്കും. കാരണം, തൊട്ടപ്പുറത്തുള്ള രാജ്യത്തിലെ നായർമാർ ഏത് ദിവസവും ആക്രമിക്കും. ആളുകളെ കൊല്ലും. സ്ത്രീകളെ വേണ്ടുന്ന വിധം ഉപയോഗിക്കും. ബാക്കിയുള്ളവരെ പിടിച്ചുകൊണ്ടുപോയി അടിമപ്പണിചെയ്യിക്കും.
Travancore State Manualലിൽ ഈ വിധം ഏതാനും വാക്യങ്ങൾ കാണുന്നുണ്ട്.
QUOTE: From the prevalence to a large extent of serpent worship in malabar some writers identify the Nayars with some of the Naga tribes of Scythian origin.
In support of this theory is mentioned the fact that the present Singhalese, who are supposed to be the descendants of Naga settlers, reckon kindred through females as do the Nayars and that the peculiar institutions regarding the union of the sexes and inheritance prevalent among the Nayars are supposed to be the vestige of the state of society in which their Scythian ancestors lived. END OF QUOTE
ഇതു പ്രകാരം നോക്കിയാൽ, Scythianനിരിൽനിന്നും വളർന്നുവന്ന ചില നാഗ ഗോത്രവർഗ്ഗക്കാരിൽ നിന്നുമാണ് സിലോണിലെ സിംഹാളികളും ദക്ഷിണേഷ്യയിലെ നായർമാരും വളർന്നുവന്നത്, എന്നുതോന്നാം. എന്നാൽ Travancore State Manualലിൽ ഈ വാക്കുകൾ എഴുതിയ വ്യക്തി ചിന്തിക്കാതിരുന്ന ഒരു വസ്തുതയുണ്ട്. സിംഹാലികളിൽ നിന്നുമാകാം തിരുവിതാകൂറിലെ ഈഴവർ വളർന്നുവന്നത് എന്ന കാര്യം പല ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.
ഈ വിധം കാര്യങ്ങളെ നോക്കുമ്പോൾ, നായർമാർക്ക് അവരുടെ പൂർവ്വികാരണ് എന്ന് പറയപ്പെടുന്ന Scythianരിലൂടെ ഒരു ഈഴവ ബന്ധം വേണമെങ്കിൽ ചികഞ്ഞെടുക്കാവുന്നതാണ്.
ഈ വിധമായുള്ള ethnographic studiesസിലുള്ള മുഖ്യമായ ന്യൂനത, നായർമാർ എന്നത് ഒരു പ്രത്യേക ethnic വംശമാണ് എന്ന ധാരണയാണ്.
എന്നാൽ വാസ്തവം മറ്റൊന്നാവാം എന്ന് നേരത്തെ തന്നെ പറഞ്ഞകാര്യമാണ്.
ഓത്തുള്ള നമ്പൂതിരി, ഓത്തില്ലാത്ത നമ്പൂതിരി, പുറംനാട്ടു ബ്രാഹ്മണൻ, ക്ഷത്രിയർ, സമന്തനർ എന്നിവയും, മൂത്തത്, പുഷ്പകൻ, നമ്പീശൻ മറ്റും തുടങ്ങിയ അമ്പലവാസികളും ഉള്ള രക്തബന്ധ പാതയാണ് തങ്ങളിൽ ഉള്ളത് എന്ന് പറയുന്നതിലും കേൾക്കുന്നതിലും നായർമാർക്ക് പ്രശ്നം കണ്ടേക്കില്ല.
എന്നാൽ, തങ്ങൾക്ക് ഈവഴ രക്തബന്ധം ഉണ്ട് എന്ന് പറഞ്ഞാലും കേട്ടാലും പ്രശ്നം തന്നെയായേക്കാം. കാരണം, ഫ്യൂഡൽ ഭാഷാ കോഡുകളിൽ അത് പ്രതിലോമ രക്തബന്ധപാതയാണ്. വാക്കുകൾക്ക് ചീയൽ സംഭവിക്കുന്ന പാതയാണ് അത്.
പണ്ടുള്ള പലപല കാലഘട്ടങ്ങളിൽ ഈ ഉപഭൂഖണ്ഡത്തിന് പുറത്തുനിന്നും ഈ പ്രദേശത്തിലൂടെ യാത്രചെയ്ത പല എഴുത്തുകാരും നായർമാരെക്കുറിച്ച്, അവർ കണ്ടതും കേട്ടതുമായ കാര്യങ്ങൾ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇവ എല്ലാം വായിച്ച് കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ വളരെ കൃത്യമായി മനസ്സിൽ വെക്കേണ്ടുന്ന കാര്യം, ഈ വക എഴുത്തുകാർ അവർ നേരിട്ടു കണ്ട കൊച്ചുകൊച്ചു പ്രദേശങ്ങളിലെ കാഴ്ചകളിൽ നിന്നുമാണ് കാര്യങ്ങൾ രേഖപ്പെടുത്തിയത് എന്നതാണ്.
എന്നാൽ ഈ വക രേഖകൾ ആ ചെറിയ സമയ പരിധിക്കും പ്രാദേശിക ദൂരത്തിനും അപ്പുറത്തേക്ക് വലിച്ചുനീട്ടി, സാമൂഹിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, അവയുടെ കൃത്യതയുടെ പരിമിതിയെക്കുറിച്ചും പരിധികളെക്കുറിച്ച് ബോധവാനാവേണ്ടിയിരിക്കുന്നു.
ആ എഴുത്തുകാരോട് ഓരോ വ്യക്തിയും സ്വന്തം സാമൂഹികാവസ്ഥ പറഞ്ഞു മനസ്സിലാക്കിക്കുമ്പോൾ, ഫ്യൂഡൽ ഭാഷയുടെ ചരടുവലികൾ വാസ്തവ വിവരങ്ങളിൽ സൃഷ്ടിക്കുന്ന ഉയർച്ചത്താഴ്ചകൾ ആ വിവരണത്തെ ബാധിച്ചേക്കാം എന്ന കാര്യം വ്യക്തമായും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഉദാഹരണത്തിന്, ഏതാണ്ട് 1980കളിൽ കേരളത്തിലെ അന്നത്തെ പ്രമുഖ ഇങ്ഗ്ളിഷ് വാർത്താ പത്രത്തിൽ നായർമാരെക്കുറിച്ച് അമേരിക്കയിൽ നിന്നും വന്ന ഒന്നോ രണ്ടോ Research വിദ്യാർത്ഥിനികൾ എഴുതിയ തീസിസിലെ (Thesisസിലെ) ഏതാനും അദ്ധ്യായങ്ങൾ ഒരു ലേഖന പരമ്പരയായി വന്ന കാര്യം ഓർക്കുന്നു.
Thesisസിലെ അദ്ധ്യായങ്ങൾ എങ്ങിനെയാണ് വാർത്താ പത്രത്തിൽ വന്നത് എന്നതുതന്നെ, തിരുവിതാംകൂറിലെ സാമൂഹിക വിരോധങ്ങളിലേക്ക് ഒരു വൻ വളിച്ചം വീഴ്ത്തുന്ന കാര്യം ആണ്.
'നായർ' എന്നത് കേരളത്തിലെ ക്ഷത്രിയരുടെ പേരാണ് എന്നും, അവർ സൈനിക ജാതിയാണ് എന്നും, ജാതി വ്യവസ്ഥയിൽ ബ്രാഹ്മണർക്ക് തൊട്ട് താഴെ ഉള്ള ജാതിയാണ് എന്നുമൊക്കെയാണ് Thesisസിലെ കണ്ടുപിടുത്തങ്ങൾ. ഈ Thesis എഴുതിയ വൻ വിവരജ്ഞകൾക്ക് അമേരിക്കയിൽ ഡോക്ടറെയ്റ്റ് ലഭിച്ചിരിക്കാം.
ഈ Research വിദ്യാർത്ഥിനികൾ നായർമാരെക്കുറിച്ച് പഠന റിപ്പോട്ട് തയ്യാറാക്കാനായി ചെയ്ത വളരെ കാര്യക്ഷമമായ കാര്യം തിരുവിതാംകൂറിലെ ഏതൊക്കെയോ നായർമാരോട് അവരുടെ പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചറിയുകയാണ് ചെയ്തത്, എന്നാണ് തോന്നുന്നത്.
പൊതുവേ പറഞ്ഞാൽ അന്നൊക്കെ ഇങ്ഗ്ളിഷ് ഭാഷാ പ്രദേശങ്ങളിൽ ജീവിക്കുന്ന പലർക്കും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലെ ആളുകളുടെ മാനസിക പ്രവർത്തനത്തെക്കുറിച്ച് വളരെ തുച്ഛമായ വിവരമേ ഉണ്ടായിരുന്നുള്ളു എന്ന് അനുമാനിക്കാവുന്നതാണ്.
സ്വന്തക്കാരെക്കുറിച്ചും, തങ്ങളെക്കുറിച്ചും പറയുന്ന ഓരോ വിവരവും ഭാഷാകോഡുകളിൽ ഒളിഞ്ഞും അല്ലാതെയും ഇരിക്കുന്ന indicant word codes എന്ന ഫിൽട്ടറിലൂടെ ഒന്ന് കടത്തിവിട്ട്, ഉഗ്രരൂപത്തിലുള്ള മഹനീയമായ കാര്യങ്ങൾ മാത്രം പെറുക്കിയെടുത്താണ് പലപ്പോഴും ഫ്യൂഡൽ ഭാഷക്കാർ കാര്യങ്ങൾ പറയുക.
ഞാൻ ഡോക്ടറല്ല, എന്നാൽ ഡോക്ടറുടെ അടുത്ത ബന്ധുവാണ് എന്ന് പറയുന്നതിൽ വൻ ഗുണമുണ്ട്. എന്നാൽ, അപ്പുറത്തുള്ള സ്ഥാപനത്തിലെ കീഴ്ജോലിക്കാരൻ ബന്ധുവാണ് എന്ന് പറഞ്ഞാൽ വാക്കുകളിൽ ഇടിവ് സംഭവിക്കും.
ഈ ഒരു പ്രതിഭാസത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ, ഈ വിധ പ്രദേശങ്ങളിൽ വന്ന്, ആളുകളോട് വിവരവും അഭിപ്രായവും ചോദിച്ചാൽ ലഭിക്കുന്ന വിവരങ്ങൾ, മുകളിൽ പറഞ്ഞ ഫിൽട്ടറിലൂടെ വിജയകരമായി കടന്നുവന്നവ മാത്രമായിരിക്കും.
സാമൂഹികമായി മസ്തരിക്കുന്നവരെക്കുറിച്ച് ചോദിച്ചാലും, ഇതേ പോലെയന്നെയാണ്. വൻ കാര്യങ്ങൾ പറഞ്ഞാൽ തന്നെ, അതിലും നാമവിശേഷണത്തിലൂടേയും (adectivesസിലൂടേയും) മാത്രമല്ല, മറിച്ച് indicant word codesകളുടെ രൂപഭാവത്തിലൂടേയും വ്യക്തികളിലും സംഭവങ്ങളിലും അഴുക്കു പുരട്ടാനാവും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 'അദ്ദേഹം' എന്നതിന് പകരം 'അയാൾ' എന്നും 'അവൻ' എന്നും, 'വെറും പേരും', കീഴ്ജന ബന്ധവും മറ്റും ഉപയോഗിച്ചാലുള്ള കാര്യമാണ് സൂചിപ്പിച്ചത്.
അമേരിക്കയിൽ നിന്നും വന്ന വിദ്യാർത്ഥിനികൾ Trivandrumത്ത് പാളയം റോഡിൽ ഉള്ള Trivandrum Public Libraryയിൽ പോയി, Travancore State Manual ഒന്നെടുത്ത് വായിച്ചാൽ മാത്രംമതിയായിരുന്നു, നായർമാരെക്കുറിച്ച് അവർ എഴുതിക്കൂട്ടിയ ഗഹനമായ Thesisസിന്‍റെ പൊള്ളത്തരം മനസ്സിലാക്കാൻ.
നായർമാരെ ശൂദ്രർ എന്നരീതിയിൽ ആണ് ഈ വക ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നത്. എന്നാൽ, വാസ്തവവും ഈ ശൂദ്രവാക്കിലും ഒതുങ്ങി നിൽക്കില്ലതന്നെ. നായർമാരിൽ ഒഴുകുന്നത് ക്ഷത്രിയ രക്തം അല്ല. മറിച്ച് ബ്രാഹ്മണ രക്തത്തിന്റ തോതു വളരെ കൂടുതൽ ഉള്ള രക്തമാണ് നായർമാരിൽ ഉള്ളത്.
എന്നാൽ ഇതും കൃത്യമായ ethnographic വാസ്തവം ആയിരിക്കില്ല.
വാസ്തവം നേരത്തെ സമഗ്രമായി വിവരിച്ച കാര്യം തന്നെയായിരിക്കാം. അതായത്, ദക്ഷിണ മലബാർ, ഉത്തര മലബാർ, ട്രാവൻകൂർ എന്നീ മൂന്ന് പ്രദേശങ്ങളിലും നായർമാർ എന്ന ഒരു സാമൂഹിക സ്ഥാനം നമ്പൂതിരിമാർക്ക് കീഴിൽ ഉണ്ട്. ഈ സ്ഥാനങ്ങളിലേക്ക് പഴമയിലെ അനവധി നൂറ്റാണ്ടുകളിൽ പല വ്യത്യസ്ത ജനവംശങ്ങളിൽ പെട്ട ആളുകൾ കയറിക്കൂടിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ആളുകൾക്ക് ഈ വിധം നായർമാരായി മാറാൻ താൽപ്പര്യം എന്നത് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകണം എന്നില്ല. കുഗ്രാമത്തിലെ ഓട്ടോ ഡ്രൈവർക്കും പോലീസ് ശിപായി ആവണം എന്ന് തോന്നുന്നതിന്‍റെ പ്രചോദനത്തിന് സാമ്യമായ ഒരു കാര്യമാണ് നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് Malabar and Anjengoയിൽ ഈ വിധം എഴുതിക്കാണുന്നു.
QUOTE: Under the Native Rajas, Nayars thought nothing of cutting down on the spot a member of the lower castes who had approached within polluting distance of his person. END OF QUOTE
ആശയം : തങ്ങളെ അയിത്തപ്രകാരം അശുദ്ധമാക്കാൻ പറ്റുന്ന രീതിയിൽ അടുത്തു വരുന്ന ഏത് കീഴ്ജന വ്യക്തിയേയും നായർമാർ യാതോരു പശ്ചാത്താപ വിചാരവും ഇല്ലാതെതന്നെ വെട്ടിമുറിച്ചിടുമായിരുന്നു. END.
അന്ന് പൊന്നാനിപ്പുഴ എന്നും അറിയപ്പെട്ടിരുന്ന ഭാരതപ്പുഴയുടെ മുകളിലൂടെ നിർമ്മിക്കപ്പെട്ട നീണ്ട പാലത്തിലൂടെ കീഴ്ജനത്തിന് നടക്കാൻ പാടില്ലായിരുന്നു. അവർ വളരെ ദൂരങ്ങൾ പലവിധ വളഞ്ഞ വഴികളിലൂടെ നടന്നുവേണം അന്ന് ഭാരതപ്പുഴയുടെ അപ്പുറത്തേക്ക് കടക്കാൻ.(Source: Malabar and Anjengo)
Malabar and Anjengoയിൽ നിന്നുമുള്ള മറ്റൊരു ഉദ്ദരണി:
It is noteworthy that neither Jews, Christians or Muhammadans are considered to convey this "atmospheric pollution”, and this is true even of converts to the two latter religions from the lowest castes. It is evident what an immense inducement is thus afforded to the latter to raise themselves in the social scale and rid themselves of so many vexations and degrading restrictions and disabilities by embracing Islam or Christianity.
ആശയം: യഹൂദർക്കും, കിസ്ത്യാനികൾക്കും, ഇസ്ലാം മതസ്തർക്കും ഈ വിധമായുള്ള വിഷാശം അന്തരീക്ഷത്തിൽ പടർത്താൻ പറ്റില്ല. അതിനാൽ തന്നെ കീഴ്ജനത്തിന് ക്രിസ്തീയ മതത്തിലേക്കും ഇസ്ലാമിലേക്കും പരിവർത്തനം ചെയ്യാൻ വൻ താൽപ്പര്യ തന്നെവന്നിരുന്നു. End.
എന്നാൽ വളരെപണ്ടു കാലത്തുതന്നെ ഇതിനേക്കാൾ ഉഗ്രനായിട്ടുള്ള ഒരു പദ്ധതി ചില ജനവംശങ്ങൾ നടപ്പിൽ വരുത്തിയിരുന്നു. അതായത്, ഏതെങ്കിലും വിധേനെ നായർമാരായിമാറുക. പിന്നെ അയിത്തം ഇല്ലാ എന്നും, കീഴിൽ പലവിധ ജനക്കൂട്ടങ്ങൾ അയിത്ത ജാതിക്കാരായി അണിനിരക്കും എന്നും മാത്രമല്ല, മറിച്ച് ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറിയും അണിഞ്ഞുകൊണ്ട് കയറിനിൽക്കുന്നതു പോലെ സാമൂഹികമായി വെട്ടിത്തളങ്ങി നിൽക്കാം, നിലയുറപ്പിക്കാം.
Note 1: Words taken from Old Malayalam 👈filmsong
അതിന് വേണ്ടുന്ന വ്യക്തിത്തപരിവേശം, നമ്പൂതിരിമാരോട് കഠിനമായ വിധേയത്തവും കീഴ്ജനങ്ങളോട് കഠിമായ ഭാവവും ആണ്.
1883ൽ പ്രസിദ്ധീകരിച്ച Native Life in Travancoreറിൽ നമ്പൂതിരിമാരോട് ശൂദ്രർക്ക് (നായർമാർക്ക്) ഉള്ള വിധേയത്തത്തെക്കുറിച്ച് ഈ വിധം എഴുതിക്കാണുന്നു:
Sudras meeting Brahmans adore them, folding both hands together ; the Brahman, in return confers his blessing by holding the left hand to the chest and closing the fingers. .
ഈ എഴുത്തുകാരൻ Travancoreറിൽ പഠിക്കുന്ന കാലത്ത്, അവിടുള്ള നായർമാർക്ക് തങ്ങൾ ശൂദ്രരാണ് എന്ന പരാമർശം തികച്ചും അസഹ്യമായ ഒരു കാര്യമായിരുന്നു. തങ്ങൾ യാതോരു രീതിയിലും ഒരു പിന്നോക്ക വിഭാഗം അല്ലാ എന്നുതന്നെയാണ് അവർ എടുത്ത സാമൂഹിക നിലപാട്.
എന്നാൽ അന്ന് അവരെ വളരെ വിരോധത്തിൽ വീക്ഷിച്ചിരുന്നവർ അവിടുള്ള ഈഴവർ ആണ് എന്നാണ് തോന്നുന്നത്. അതേ സമയം ഇന്ത്യാ രാജ്യത്തിലേക്ക് പിടിച്ചു ചേർക്കപ്പെട്ട തിരുവിതാംകൂർ രാജ്യത്തിൽ ഈഴവർ സാമൂഹികമായി തുറന്നുവിടപ്പെട്ടു. അതോടെ നമ്മളും നിങ്ങളും ഒരേ നിലക്കാരാണ് എന്ന നിലപാട് ഈഴവർ പ്രഖ്യാപിച്ചു. അല്ലാ നിങ്ങൾ ഞങ്ങളുടെ നിലവാരത്തിലുള്ളവർ അല്ലാ എന്ന നിലപാട് നായർമാരും തുറന്നു അടിച്ചു.
തിരുവിതാംകൂറിൽ അന്ന് നായർ - ഈഴവ ശത്രുതയുടെ ഒരു അടിയൊഴുക്ക് സമൂഹത്തിൽ നിലനിന്നിരുന്നു.
ഈ വിധം ഉള്ള ഒരു വിരോധം അന്ന് വടക്കേ മലബാറിൽ മരുമക്കത്തായ-തീയരും നായർമാരും തമ്മിൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ ദക്ഷിണ മലബാറിൽ മക്കത്തായ തീയരും നായർമാരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവിടെ നടമാടിയ മാപ്പിള ലഹളയ്ക്ക് പ്രചോദനം നൽകിയ കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നിരിക്കാം.
ഈഴവർക്ക് അവരേക്കാൾ കീഴിൽ ഉള്ള ഹിനജനത്തിനെ അറപ്പായിരുന്നിരിക്കാം. എന്നാൽ, നായർമാരോട് വിരോധമാണ് എങ്കിലും, അറപ്പിന് വകുപ്പില്ലതന്നെ.
നായർമാരും ഈഴവരും തമ്മിലുള്ള വിരോധത്തിന് പലവിധ കാരണങ്ങളും കണ്ടേക്കാം. ഈ വിഷയത്തെക്കുറിച്ച് ഇപ്പോൾ പ്രതിപാധിക്കാൻ പറ്റില്ല. പിന്നീട് ഓർമ്മയുണ്ടെങ്കിൽ ഈ കാര്യം ആഴത്തിൽ പോയി ഒന്ന് നോക്കാം.
വടക്കേ മലബാറിലെകാര്യം പറയുമ്പോൾ, Tellicherry, Cannanore തുടങ്ങിയ പല പ്രദേശങ്ങളിലെ മരുമക്കത്തായ തീയരുടെ കാര്യം മറ്റ് ഉൾനാടുകളിലെ മരുമക്കത്തായ തീയരുടെ കാര്യത്തിൽ നിന്നും വ്യത്യസ്തമായിരുന്നിരിക്കാം. പോരാത്തതിന്, തീയരിൽതന്നെ ഉന്നത കുടുംബക്കാരും കാർഷിക തൊഴിലാളി കുടുംബക്കാരും രണ്ട് വ്യത്യസ്ത സാമൂഹിക തട്ടിൽ ഉള്ളവർ ആയിരുന്നിരിക്കാം.
അതിനാൽത്തന്നെ തീയരെക്കുറിച്ച് പൊതുവായ ഒരു നിരീക്ഷണ വാസ്തവം പറഞ്ഞാൽ അത് ഈ രണ്ട് പക്ഷത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കാര്യം മാത്രമായിരിക്കാനാണ് സാധ്യത.
Malabar and Anjengoയിൽ വടക്കെ മലബാറിലെ തീയർ അയിത്ത വിഷാംശം അന്തരീക്ഷത്തിൽ പടർത്തുന്ന ഒരു കീഴ്ജനം അല്ലാ എന്ന ഒരു വാദം തീയരിൽ ഉണ്ട് എന്ന് പറയുന്നുണ്ട്. ഇത് ഉന്നത തീയ കുടുംബങ്ങളുടെ കാര്യം ആയേക്കാം.
QUOTE: In North Malabar for instance the Tiyans claim to be a caste which does not convey distance pollution at all. END OF QUOTE
തിരുവിതാംകൂറിൽ 1980കളിൽ ഈഴവർ, നായർമാരെ ശൂദ്രൻ എന്നും ശൂദ്രച്ചി എന്നും പരാമർശിക്കുന്നത് കേട്ടിട്ടുണ്ട്. മനസ്സിലെ വിരോധമാണ് ഈ വാക്കുകളിൽ പുറത്തുവരുന്നത്.
അതേ സമയം നായർമാർ, ഈഴവരെ കൊട്ടി, ചൊവ്വൻ എന്നെല്ലാം പറഞ്ഞ് പരിഹസിച്ച് പരമാർശിക്കുന്നതും കേട്ടിട്ടുണ്ട്.
കൊട്ടിയെന്നത് തെങ്ങിന്‍റെ മുകളിൽ കയറി കള്ള് ഉറ്റിവീഴ്ത്താനായി പൂക്കുലയിൽ കൊട്ടുന്നതിന്‍റെ കാര്യമാണ് എന്ന് തോന്നുന്നു. ഈ കാര്യം നേരത്തെ ഒരിക്കൽ ഈ എഴുത്തിൽ പരാമർശിച്ച കാര്യമാണ് എന്ന് ഒരു നേരിയ ഓർമ്മ.
തിരുവിതാംകൂർ രാജ്യം ഇല്ലാതാവുകയും, ഈഴവർക്ക് പാരമ്പര്യമായി നിലവിലുള്ള സാമൂഹികവും സർക്കാർ തൊഴിൽ സംബന്ധവുമായ അതിരുകളും വേലിക്കെട്ടുകളും മാഞ്ഞുപോയതും, തിരുവിതാംകൂറിൽ നായർമാരെയായിരിക്കാം ഏറ്റവും കൂടുതൽ മാനസികമായി പ്രതികൂലമായി ബാധിച്ചത്.
തങ്ങളെ ശൂദ്രർ എന്ന് നിർവ്വചിച്ചാൽ, ഈഴവരേക്കാളും കീഴിലേക്ക് വാക്ക് കോഡുകളും സാമൂഹിക ശാസ്ത്രവും ചരിത്രവും തങ്ങളെ പിടിച്ചുതാഴ്ത്തും എന്നും ഉള്ള ഒരു ദുഃസ്വപ്നം അവരെ അലട്ടിയിരിക്കാം. ഇതിന് പ്രതിവിധിയായി അവർ, കാണുന്ന ഇടത്തെല്ലാം, 'നായർ' എന്നവാക്കിനോടൊപ്പം ബ്രാക്കറ്റിൽ 'ക്ഷത്രിയ' എന്നും എഴുതിച്ചേർക്കും. അതായത്, നായർ (ക്ഷത്രിയ).
ഇതേ കാര്യംതന്നെയാണ് 1980തുകളിൽ ഇങ്ഗ്ളിഷ് വാർത്താ പത്രത്തിൽ പ്രസിദ്ധീകരിച്ച, നായർമാരെക്കുറിച്ചുള്ള Thesisസിന്‍റേയും പിന്നിൽ പ്രവർത്തിച്ച വൻ പ്രചോദനം എന്നു തോന്നുന്നു.
42
Posted: Fri Oct 13, 2023 6:29 pm
posted by VED
42 #. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക സാധ്യതയെക്കുറിച്ച്
നായർമാരുടെ ഉത്ഭവ വംശങ്ങൾ പലതുമാവാം എന്ന് പ്രസ്താവിച്ചുകഴിഞ്ഞു. സാധ്യതയുള്ള പല വംശീയ പൈതൃകങ്ങളും പരാമർശിച്ചും കഴിഞ്ഞു. ഇനി ഒന്ന് കൂടി സൂചിപ്പിക്കാം. അത് Native Life in Travancoreറിൽ നിന്നും പെറുക്കിയെടുക്കാനാവുന്ന ഒരു വിവരം ആണ്.
ഇങ്ഗ്ളിഷുകാർ ദക്ഷിണേഷ്യയിൽ ബൃട്ടിഷ്-ഇന്ത്യ സൃഷ്ടിക്കുകയും, ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തായുള്ള രാജ്യങ്ങളിൽ ഇങ്ഗ്ളിഷ് സമ്പ്രദായങ്ങളുടെ സ്വാധീനം പരക്കുകയും ചെയ്തപ്പോൾ, ജനിച്ച ജാതിയിൽ നിന്നും പുറത്ത് ചാടാനുള്ള പ്രചോദനവും സാധ്യതയും പലരും കണ്ടുതുടങ്ങിയിരുന്നു. ജാതീയമായ നിർവ്വചനങ്ങൾക്ക് കാര്യമായ പരിഗണന നൽകാതുള്ള ഒരു ഭരണ സംവിധാനം ഈ ഉപഭൂഖണ്ഡത്തിൽ എവിടെയും തന്നെ ഒരു പുതുമയാർന്ന അനുഭവമായിരുന്നിരിക്കാം.
Native Life in Travancoreറിൽ നിന്നും ഉള്ള ഈ ഉദ്ദരണികൾ നോക്കൂ :
Pretences are sometimes made by individuals to higher than their real caste.
ആശയം: വ്യക്തികളിൽ ചിലര് അവരുടെ യഥാർത്ഥ ജാതിയേക്കാൾ ഉയർന്നവരാണ് എന്ന കൃത്രിമഭാവം എടുക്കാറുണ്ട്.
During a festival at Trevandrum, several goldsmiths putting on the dress and ornaments of a superior caste, walked boldly into the temple.
ആശയം: Trivandrumത്ത് നടന്ന ഒരു ക്ഷേത്ര ഉത്സവ വേളയിൽ, ഏതാനും ചില തട്ടാൻമാർ ഒരു ഉന്നത ജാതിക്കാരുടെ വസ്ത്രവും ആഭരണങ്ങളും ധരിച്ചുകൊണ്ട് വൻ സാഹസിക ധൈര്യത്തോടുകൂടി അമ്പലത്തിനുള്ളിലേക്ക് കയറിച്ചെന്നു.
We have known one or two apostates from Christianity, well educated in English, who assumed Sudra names, and passed in distant parts of the country as such.
ആശയം: നല്ല ഇങ്ഗ്ളിഷ് ഭാഷ പരിജ്ഞാനം നേടിയെടുത്ത കൃസ്തീയരായ ഒന്നോ രണ്ടോ പേര്, മതംമാറി ശൂദ്ര വ്യക്തി നാമങ്ങൾ പേറിക്കൊണ്ട്, രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിലേക്ക് നീങ്ങിയ വിവരം ഞങ്ങൾക്ക് അറിവുണ്ട്.
(ഇവിടെ 'ശൂദ്ര' എന്നത് 'നായർ' ആണ്. രാജ്യത്തിന്‍റെ വിദൂര പ്രദേശം എന്നത് തിരുവിതാംകൂർ രാജ്യത്തിനുള്ളിലെ വിദൂര പ്രദേശം ആണ്. കൃസ്ത്യാനികൾ എന്നത് കീഴ്ജന കൃസ്ത്യാനികൾ ആവാം.)
But impostors are detected by very simple means.
ആശയം: എന്നാൽ ആൾമാറാട്ടക്കാരെ വളരെ നിസ്സാര മാർഗ്ഗങ്ങളിലൂടെ കണ്ടെത്തും.
A Shanar youth who took the high-caste seat at a public cook-shop was discovered by his mode of eating rice, picking it up with the fingers, while a Brahman scoops it up gently with the side of the hand lest he should tear with his nails the leaves which they are accustomed to use as plates.
ആശയം: ഒരു പബ്ളിക്ക് ഭക്ഷണ ശാലയിൽ ഒരു ഷാണർ ചെറുപ്പക്കാരൻ ഉന്നത ജാതിക്കാരുടെ ഇരിപ്പിടസ്ഥാനത്ത് വന്ന് ഇരുന്നു. അയാൾ ഭക്ഷണം കഴിക്കുന്ന രീതി കണ്ട് ഈ ആളെ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെട്ടു. ഇയാൾ ചോറ് വിരലുകൾ കൊണ്ടാണ് ഭക്ഷിക്കാനായി എടുത്തിരുന്നത്. അതേ സമയം ഒരു ബ്രാഹ്മണൻ ചോറ് തന്‍റെ കൈയ്യുടെ വശം കൊണ്ട് കോരിയെടുക്കുകയാണ് ചെയ്യുക.
Strangers at feasts are therefore closely scrutinized and watched.
ആശയം: സധ്യകളിലേക്ക് ഭക്ഷണം കഴിക്കാനായി കയറിവരുന്ന അപരിചിതരെ സൂക്ഷ്മാവലോകനം ചെയ്യപ്പെടുകയും, അവരെ വളരെ ശ്രദ്ധയോടുകൂടി വീക്ഷിക്കുകയും ചെയ്യും.
Still, changes in caste do, in odd instances, succeed.
ആശയം: ഇങ്ങിനെയൊക്കെയാണെങ്കിലും ജാതി മാറ്റം ചിലപ്പോഴെല്ലാം വിജയകരമായി നടത്തപ്പെടാം.
Eating together is one of the grand tests of identity of caste, and earnest discussions are often held as to what constitutes pollution in eating.
ആശയം: ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയെന്നതാണ് ജാതി തിരിച്ചറിയലിന്‍റെ ഏറ്റവും ഉന്നതമായ പരിശോധന. ഇതുമായി ബന്ധപ്പെട്ട് പല ഗൗരവമേറിയ ചർച്ചകളും നടക്കാറുണ്ട്.
END OF QUOTEs.
മുകളിൽ വായിച്ച കാര്യങ്ങൾ പ്രകാരം കൃസ്തീയ മതത്തിലേക്ക് കയറിയ ഹീന ജാതിക്കാർവരെ മതംമാറി നായർമാരായി ജീവിച്ചിരിക്കാം എന്നുവരെ പറയാനാവുന്നതാണ്. ഇവർ തിരുവിതാംകൂറിൽ നിന്നും ബൃട്ടിഷ് ഇന്ത്യയിലേക്ക് കടന്നാൽ, അവരുടെ കുടുംബപരമായുള്ള ഹീന ജാതി വിവരം കണ്ടെത്താൻ പ്രയാസം തന്നെയാവാം.
എന്നാൽ ഈ കൂട്ടരും കാലാകാലങ്ങളോളം പുലയ, പറിയ തുടങ്ങിയ ഹീനജന രക്തബന്ധപാത മാത്രം പേറിനടക്കുന്നവർ ആയി നിലനിൽക്കില്ലതന്നെ.
കാരണം, ശൂദ്ര അഥവാ നായർ സമുധായത്തിന്‍റെ മുഖമുദ്രയും മികവിന്‍റെ മുദ്രയും, നമ്പൂതിരി രക്തം തങ്ങളിൽ ഉണ്ട് എന്നതാണ്. ഇത് എങ്ങിനെയെങ്കിലും പ്രാപിച്ചെടുക്കാൻ അവർ പരിശ്രമിക്കും. അതിനാൽ തന്നെ ഏത് ജനവംശം നായർമാരായി മാറിയാലും, പതിറ്റാണ്ടുകൾക്കുള്ളിൽ അവരിൽ ബ്രാഹ്മണ രക്തം വിജയകരമായി കടന്നുകയറും. അതിൽ ഈ നായർമാരിൽ വൻ ആനന്ദമാണ് വന്നുചേരുക.
ഇന്ന് കാണുന്നതുപോലുള്ള, വീട്ടിലെ പെണ്ണുങ്ങളെ അവരുടെ യജമാനൻ ലൈംഗികമായി ഉപയോഗിക്കുന്നു എന്ന മാനസിക വെപ്രാളമോ വിഷാദമോ മറ്റോ ഒന്നും തന്നെയല്ല പുരുഷന്മാരിൽ വരിക. മറിച്ച് ദിവ്യരക്തം നമ്മുടെ കുടുംബത്തിലും വന്നു കയറിയെന്ന ആഘോഷമാണ് മനസ്സിൽ വിരിയുക.
ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളിൽ വൻ സാമൂഹിക ബലത്തിന്‍റെ പ്രളയം തന്നെ കാണപ്പെടും ഈ വിധ സംഭവ വികാസങ്ങളിൽ.
എന്നാൽ ശുദ്ധ ബ്രാഹ്മണ രക്തം യഥാർത്ഥത്തിൽ ലഭ്യമാണോ എന്നതും ഒരു ചോദ്യമാണ്.
Native Life in Travancoreറിൽ Rev. Samuel Mateer ഇങ്ങിനെ എഴുതിക്കാണുന്നു :
..... that it is difficult to find pure Brahmans or Kshatriyas anywhere, more especially in the south of India, the popular traditions may embody some fragment of truth regarding the transformation of fishermen into Brahmans by Parasuraman investing them with the sacred thread.
ആശയം: ശുദ്ധമായ ബ്രാഹ്മണരേയോ ക്ഷത്രിയരേയോ ഇന്ന് എവിടേയും, പ്രത്യേകിച്ചു ദക്ഷിണ ഇന്ത്യയിൽ, കാണാൻ പറ്റില്ല. പരശുരാമൻ മുക്കുവർക്ക് പൂണൂൽ നൽകി അവരെ ഉയർത്തി ബ്രാഹ്മണരാക്കിയെന്ന പഴമയിലെ കഥയിൽ സത്യത്തിന്‍റെ അംശങ്ങൾ കാണാതിരിക്കില്ല. END
ഇനി ഈ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ചി Dr. W. W. Hunterറിന്‍റെ വാക്കുകൾ (Orissa എന്ന ഗ്രന്ഥത്തിൽ) Native Life in Travancoreറിൽ വിശദ്ധീകരിച്ചു പറയുന്നുണ്ട്.
Sir William Wilson Hunter എന്ന വ്യക്തി ബൃട്ടിഷ് - ഇന്ത്യയിലെ Imperial Civil Serviceലെ ഓഫിസറും 26 വോള്യം വലുപ്പമുള്ള The Imperial Gazetteer of India എന്ന ഗ്രന്ഥ പരമ്പര സൃഷ്ടിക്കുന്നതിലെ ആരംഭപ്രവർത്തകനും ആയിരുന്നു. ഏതാണ്ട് പതിനാലോളം വോള്യങ്ങൾ ഇദ്ദേഹത്തിന്‍റെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശത്താലോ പ്രവർത്തനത്താലോ ആണ് രചിക്കപ്പെട്ടത് എന്ന് തോന്നുന്നു.
ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ നേരിട്ടു കണ്ട കാര്യങ്ങളുടെ വിവരങ്ങൾ ആവാം ഇതിൽ ഉള്ളത്. ഇദ്ദേഹം ഇങ്ഗ്ളിഷുകാരനല്ല മറിച്ച് സെൽട്ടിക്ക് (celtic) ഭാഷക്കാരനാണ് എന്ന് എഴുതിക്കാണുന്നു. ഇതു ശരിയാണെങ്കിൽ, ദക്ഷിണേഷ്യൻ ജനക്കൂട്ടങ്ങളുടെ മനോഭാവത്തെ മനസ്സിലാക്കിയെടുക്കാൻ ഇത് ഇദ്ദേഹത്തെ സഹായിച്ചിരിക്കാം. (എന്നാൽ ഇദ്ദേഹത്തിന്‍റെ പേരിന് ഇങ്ഗ്ളിഷ് ചുവയാണ് ഉള്ളത് എന്ന് തോന്നുന്നു.)
ഈ Sir W W Hunter, നമ്പൂതിരിമാരെക്കുറിച്ച് പറഞ്ഞകാര്യം Native Life in Travancoreൽ വിശദ്ധീകരിക്കുന്നത് ഈ വിധമാണ്.
QUOTE:
Dr. W. W. Hunter remarks that the Brahmans throughout India are of two classes — more ancient settlers, and aboriginal superior natives raised, as tradition generally asserts, to this rank.
Dr. W. W. Hunter പറയുന്നു - ഇന്ത്യ (ദക്ഷിണേഷ്യ) മുഴുവനായും നോക്കിയാൽ, ബ്രാഹ്മണർ രണ്ടു തരക്കാരാണ് - വളരെ പ്രാചീനരായ കുടിയേറ്റക്കാർ ഒന്നും, രണ്ടാമതായുള്ളത് ആദിമനിവാസികളായ പ്രദേശികരിൽ ഉന്നത മേന്മയുള്ളവരെ ആദ്യകൂട്ടരുടെ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടവരും.
The Namburis, for example, are said to originate from fishermen:
ഉദാഹരണത്തിന് നമ്പൂരിമാർ മുക്കുവരിൽ നിന്നും ഉത്ഭവിച്ചവരാണ് എന്നാണ് പറയപ്പെടുന്നത്.
they follow different customs from the orthodox caste, allow only the eldest male to marry, practise polygamy, and their ideas of marriage closely resemble those of the aboriginal Nayars.
അവർ യാഥാസ്ഥിതികരായ ബ്രാഹ്മണരുടെ ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങൾ ആണ് പിന്തുടരുന്നത്. അവരിലെ ഏറ്റവും മൂത്ത മകന് മാത്രമേ വിവാഹം കഴിക്കാൻ അനുവാദമുള്ളു. ഈ ആൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരെ ആകാം. ഇവരുടെ വൈവാഹിക സമ്പ്രദായങ്ങൾ ആദിമനിവാസി (aboriginal) നായർമാരുടേതിനോട് വളരെ സാമ്യതയുള്ളതാണ്.
But in spite of their descent from a low caste fisher-tribe and semi-aboriginal customs, they make high claims, and despise other Brahmans.
എന്നാൽ വളരെ താഴ്ന്ന ജാതിക്കാരും അർദ്ധ-ആദിമനിവാസി ആചാര സമ്പ്രദായങ്ങൾ ഉള്ളവരും ആയ മുക്കുവ സമുദായക്കാരുടെ പിന്തുടർച്ചാക്കാരാണ് ഇവർ എങ്കിലും, ഇവർ വൻകിട അവകാശവാദങ്ങൾ മുഴുക്കുന്നവരാണ്. അവർ മറ്റ് ബ്രാഹ്മണരെ നിന്ദിക്കുന്നവരാണ്.
(“Orissa,”vol. 1. p. 254.)
Dr. W. W. Hunterന്‍റെ വാക്കുകൾക്ക് മലബാറിലേയും തിരുവിതാംകൂറിലേയും ഭൂമിശാസ്ത്രപരിധികൾക്ക് അപ്പുറമായുള്ള ഒരു വിജ്ഞാന ആഴം ഉണ്ടായേക്കാം. കാരണം, ഇദ്ദേഹം ഈ ഉപദ്വീപിനെ മുഴുവനായി പഠിക്കാൻ ശ്രമിച്ച ആളാണ്. അങ്ങിനെ ചെയ്യുമ്പോൾ, ഓരോ ചെറുകിട ദേശത്തിലേയും പഴമയിലെ കഥകളുടെ അറ്റുകിടക്കുന്ന വക്കും ഒടുക്കവും, അതുമല്ലെങ്കിൽ പൊട്ടിയ വക്കിൽ നിന്നും തുടങ്ങുന്നതോ ആയ കഥകളുടെ തുടക്കവും, മറ്റ് ദേശങ്ങളിൽ നിന്നും ഇദ്ദേഹത്തിന് കണ്ടെത്താനായിട്ടുണ്ടാവാം.
1872ൽ Dr. W. W. Hunter എഴുതി പ്രസിദ്ധീകരിച്ച 'Orissa' എന്ന ഗ്രന്ഥത്തിലാണ് നമ്പൂരിമാരെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത് എന്നത് വളരെ കൗതുകകരമായി തോന്നുന്നു.
അന്ന് തിരുവിതാംകൂറിൽ നിന്നും, അങ്ങ് ഉപഭൂഖണ്ഡത്തിന്‍റെ വടക്കായുള്ള കാശിയും ഹിമാലയവും ഗംഗയും യമുനയും മറ്റും വൻ ആദ്ധ്യാത്മിക ആശ്ചര്യത്തോടുകൂടി ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അത്യുന്നതങ്ങളിൽ പതിപ്പിച്ച് വീക്ഷിക്കാനാവുമെങ്കിലും, ഇങ്ഗ്ളിഷ് ഭരണത്തിന് ഈ വക പ്രദേശങ്ങളെ നേരിട്ട് കാണാനും, ഔന്നിത്യങ്ങളേയും ആഴങ്ങളേയും ഒരേ നിരപ്പിൽ കാണാൻ പറ്റുന്ന ഇങ്ഗ്ളിഷ് ഭാഷയിലൂടെ പരാമർശിക്കാനും പഠിക്കാനും നിർവ്വചിക്കാനും ആവുമായിരുന്നു.
ഏത് വൻ പാരമ്പര്യ പൈതൃകം അവകാശപ്പെടുന്ന ജനവും അവർക്കുണ്ട് എന്ന് അവർ അവകാശപ്പെടുന്ന ദിവ്യമായ അടിവേരുകൾ ഉളള ദിക്കിൽ പോയി, അവയുടെ നിജാവസ്ഥ കണ്ടെത്താനാവുന്ന ഭരണയന്ത്രമാണ് ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്നത്.
ഈ അദ്ധ്യായം ഉപസംഹരിക്കുന്നതിന് മുൻപായി ഒരു കാര്യം കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. അത് ഇതാണ്:
എല്ലാകൂട്ടരും പഴമയിലെ അനേക നൂറ്റാണ്ടുകളിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് വൻകിട ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുമെന്നത് ശരിയാണ്. ഈ വക പഴമകളിൽ പറയുന്ന പലതും ശരിയും തന്നെയാവാം. എന്നാൽ ഇതേ പഴമയിൽ എടുത്തുകാണിക്കാനോ പൊക്കിപ്പിടിക്കാനോ പാടില്ലാത്ത ബന്ധങ്ങളും സംഭവങ്ങളും കണ്ടേക്കാം. അവയെ മറച്ചുവെക്കുകയോ മറവിയിലേക്ക് മറിച്ചിടുകയോ ചെയ്യപ്പെടും എന്ന വിവരം ഏത് നിരീക്ഷകനും ഉണ്ടാവേണ്ടതാണ്.
ഈ വക പഴമകൾ പഠിക്കാൻ പോയ ഇങ്ഗ്ളിഷുകാർക്ക് ഈവിധമായുള്ള ഒരു മാനസികാവസ്ഥയെക്കുറിച്ച് കാര്യമായ വിവരം ഇല്ലായിരുന്നു. അതിനാൽ തന്നെ അവരുടെ പല നിരീക്ഷണങ്ങൾക്കും ഈ ഒരു പാളിച്ച നിലനിൽക്കുന്നുണ്ട്. ചിലപ്പോഴെല്ലാം പരസ്പര വിരുദ്ധമായ നിരീക്ഷണങ്ങൾ ഈ ഇങ്ഗ്ളിഷുകാരുടെ എഴുത്തുകളെ മൊത്തമായി നോക്കിയാൽ കാണാനും പറ്റിയേക്കാം.
പഴമയിലെ കാര്യങ്ങൾക്ക് ഇന്ന് എന്താണ് പ്രസക്തിയെന്നതും ഒരു ചോദ്യമാണ്. പ്രസക്തി ഇത്രമാത്രമേ ഉള്ളു - ഇന്നുള്ള ആളുകൾക്ക് മറ്റുള്ളവരേക്കാൾ തങ്ങൾ മുന്തിയവരാണ് എന്ന് തെളിയിക്കാനോ, അതുമല്ലെങ്കിൽ മുന്തിയവരെന്ന് നടിക്കുന്നവരെ തരംതാഴ്ത്താനോ ഈ വക വിവരങ്ങൾ ഉപയോഗിക്കാം. എന്നല്ലാതെ, ഇന്നുള്ള ജനങ്ങളുടെ നിലവാരം ഉയർത്താൻ ഈ വിധ വിവരങ്ങൾക്ക് കഴിയില്ലതന്നെ.
അതിനുള്ള കഴിവും കോഡിങ്ങും pristine-Englishഷിനാണ് ഉള്ളത്.
പിന്നെ ശ്രദ്ധിക്കുക, 'നമ്പൂരി' എന്ന വാക്ക് Orissa എന്ന ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ളത് 'നമ്പൂതിരി' എന്ന അർത്ഥത്തിലാണ് എന്നാണ് മനസ്സിലാക്കുന്നത്. നമ്പൂരിയും നമ്പൂതിരിയും തമ്മിൽ വ്യത്യാസം ഉണ്ട് എന്ന സൂക്ഷ്മമായ വിവരം W. W. Hunterറിന് ലഭിച്ചില്ലാ എന്നാണ് തോന്നുന്നത്.
43
Posted: Fri Oct 13, 2023 6:32 pm
posted by VED
43 #. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന സാമൂഹിക മാനസിക രോഗാവസ്ഥ
ഇനി നായർമാരിലെ വ്യത്യസ്ത വിഭാഗങ്ങളെക്കുറിച്ചൊന്ന് നോക്കാം. ഈ വിവരവും നേരത്തെ പരാമർശിച്ച ഗ്രന്ഥങ്ങളിൽ നിന്നും എടുത്തവയാണ്. അതിനാൽ തന്നെ അവയിൽ വന്നിരിക്കാവുന്ന പോരായ്മകൾ മാത്രമല്ല അവയിലെ ഗഹനതയും ഇവിടെ കുറിച്ചിടുന്ന വിവരങ്ങിൽ വന്നുചേർന്നേക്കാം.
ഈ വക ഗ്രന്ഥങ്ങളിൽനിന്നും മൊത്തമായി പെറുക്കിയെടുക്കാവുന്ന കാര്യം ഉത്തര മലബാർ, ദക്ഷിണ മലബാർ എന്നിവിടങ്ങളിൽ ഉള്ള നായർമാരിൽ തമ്മിൽ പൊതുവായിത്തന്നെ ഒരു ഉയർച്ചത്താഴ്ചയുണ്ട് എന്നതാണ്. ഇതിൽ വടക്കേ മലബാറിലെ നായർമാർക്കാണ് ഔന്നിത്യം. ഈ ഔന്നിത്യം എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് വ്യക്തമായി അറിയില്ല.
ദക്ഷിണ മലബാറിലെ നായർമാർക്ക് ഉള്ള രണ്ടാം നിലവാരം അവരുടെ കീഴിൽ പെട്ടുപോയ മക്കത്തായ തീയരേയും ബാധിച്ചിരുന്നു എന്ന് തോന്നുന്നു. വടക്കേ മലബാറിലെ ഒന്നാം നിലവാരക്കാരായ നായർമാരുടെ കീഴിൽ ഉള്ള മരുമക്കത്തായ തീയർ തെക്കേ മലബാറിലെ മക്കത്തായ തീയരെ അവരേക്കാൾ താഴ്മയിലുള്ള ജാതിക്കാരായാണ് കണക്കാക്കിയിരുന്നത്. വൈവാഹിക ബന്ധം പോലും അനുവദിച്ചിരുന്നില്ല.
ഇതിലും ഒരു ഫ്യൂഡൽ ഭാഷ സാമൂഹികാന്തരീക്ഷത്തിന്‍റെ ഒരു വൻ കോഡിങ്ങ് കാണാവുന്നതാണ്. ഓരോ വ്യക്തിയും ഏത് നിലവാരക്കാരന്‍റെ കീഴിലാണ് എന്നതും ഒരു വൻ സ്ഥാനീകരണമാണ് വാക്ക് കോഡുകളിൽ. വലിയ മുതലാളിയുടെ പണിക്കാരാനും, ചെറുകിടക്കാരന്‍റെ പണിക്കാരനും വാക്ക് കോഡുകളിൽ വ്യത്യസ്ത നിലവാരക്കാരായിരിക്കാനാണ് സാധ്യത.
എന്നാൽ ഇതിനും അപ്പുറത്തായുള്ള ഒരു തിരിച്ചറിവാണ്, ഇങ്ഗ്ളിഷ് സംവിധാനങ്ങളിലെ വ്യക്തിയും ഫ്യൂഡൽ ഭാഷാ സാമൂഹികാന്തിരീക്ഷത്തിലെ വ്യക്തിയും തമ്മിൽ മാനസികവും അന്തസ്സുപരവും ആത്മാഭിമാനപരവും ആയും വ്യത്യാസം ഉണ്ട് എന്നത്.
ആ കാര്യത്തിലേക്ക് ഇപ്പോൾ നീങ്ങുന്നില്ല.
മലബാറിലെ നായർമാർമൊത്തമായും തിരുവിതാംകൂറിലെ നായർമാരുമായി വ്യത്യാസം കണ്ടേക്കാം ഒരു പരിധിവരെ.
പോരാത്തതിന് വടക്കൻ തിരുവിതാംകൂറിലെ നായർമാരും തെക്കൻ തിരുവിതാംകൂറിലെ നായർമാരും തമ്മിൽ വ്യത്യാസങ്ങൾ കണ്ടേക്കാം, പണ്ടു കാലങ്ങളിൽ.
ഇങ്ങിനെയെല്ലാം മനസ്സിലാക്കുമ്പോൾ ഓർക്കേണ്ടത്, നായർമാരിൽ തന്നെ പലവ്യത്യസ്ത നിലവാരക്കാരും ഈ പരാമർശിച്ച ഓരോ പ്രദേശത്തിലും ഉണ്ടായിരുന്നു എന്നതാണ്.
1. തിരുവിതാംകൂറിൽ മലയാളം ശൂദ്രർ (Malayalam Sudras) എന്ന ഒരു കൂട്ടം നായർമാരെക്കുറിച്ച് Native life in Travancoreറിൽ പരാമർശിച്ചുകണ്ടു. ഇവരിൽ പലനിലവാരക്കാർ ഉണ്ട് എന്നും ചില കൂട്ടർ മറ്റുള്ളവരോട് ചിലവിധ അകൽച്ചവെക്കും എന്നും കണ്ടു.
2. Travancore State Manual Vol2ൽ, Mr. Balakrishnan Nair എന്ന വ്യക്തി Quarterly Review, 1902ൽ എഴുതിയ വാക്കുകൾ ഉദ്ദരിച്ചുകണ്ടത് ഈ എഴുത്തുകാരന്‍റെ (എന്‍റെ) ശ്രദ്ധയിൽ പതിഞ്ഞു. അത് ഇതാണ്:
QUOTE: “ ...................they (Nairs) either brought with them or adopted the Malayalam language, a language which is closely akin to if not perhaps originally identical with Tamil"
ആശയം: അവർ (നായർമാർ) ഒന്നുകിൽ മലയാളം ഭാഷയെ അവരോടൊപ്പം കൊണ്ടുവന്നു, അതുമല്ലായെങ്കിൽ അവർ ആ ഭാഷയെ കൈവശപ്പെടുത്തി ........ .END
മുകളിൽ നൽകിയ രണ്ട് വ്യത്യസ്ത ഗ്രന്ഥങ്ങളിൽനിന്നും ലഭിച്ച വളരെ സൂക്ഷ്മമായ വിവരങ്ങളിൽ, തിരുവിതാംകൂറിലേക്ക് മലബാറിൽ നിന്നും പണ്ടെപ്പോഴോ ശൂദ്രർ എന്ന് അറിയപ്പെട്ടിരുന്നവർ കടന്നു കുടിയേറിയിരിക്കാം എന്ന ഒരു സൂചന കാണുന്നുണ്ട്.
മലബാറിന്‍റെ പഴയകാല പേര് മലയാളം 👉 എന്നായിരുന്നു എന്ന് ഓർക്കുക. അതേ സമയം തിരുവിതാംകൂർ പണ്ടുകാലങ്ങളിൽ ഒരു തമിഴ് ഭാഷാ പ്രദേശം ആയിരുന്നു എന്നും മനസ്സിലാക്കുന്നു.
മലയാള👆 കഷത്രിയരും മലയാളം ശൂദ്രരും മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയതായിരിക്കുമോ, അവിടങ്ങളിൽ മലയാളം എന്ന പഴയകാല മലബാർ ഭാഷയെ കൊണ്ടുവന്നിരിക്കുക? ഈ ഭാഷയിലേക്ക് അവിടെനിന്നും തമിഴും സംസ്കൃതവും കലർന്നായിരിക്കുമോ, ഇന്ന് മലയാളം എന്ന് അറിയപ്പെടുന്ന തിരുവിതാംകൂർ ഭാഷ വളർന്നിരിക്കുക?
ആ ദിശയിലേക്ക് ഇപ്പോൾ ഈ എഴുത്തിനെ തെളിച്ചുവിടുവാൻ പറ്റില്ല. നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുവരികയാണ്.
Travancore State Manual Vol2 പ്രസിദ്ധീകരിച്ചത് 1906ൽ ആണ്. 1906ന് മുൻപ് നടന്ന സെൻസസ് റിപ്പോട്ടിൽ 130 നായർ വിഭാഗങ്ങൾ കാണുന്നുണ്ട് പോലും. എന്നിരുന്നാലും അവയിൽ മുഖ്യമായുള്ളവ ഏതാനും എണ്ണം മാത്രമാണ്. എന്നാൽ ഈ വിധം 130ഓളം വ്യത്യസ്ത ജനവിഭാഗങ്ങൾ നായർ എന്ന ഒരേ സാമൂഹിക സ്ഥാനീകരണത്തിൽ പിടിച്ചുനിൽക്കുന്നതിന് പിന്നിലുള്ള ചേതോവികാരം, ഫ്യൂഡൽ ഭാഷാ കോഡുകളിൽ നായർ എന്നവാക്കിന് ലഭിക്കുന്ന പ്രത്യേകമായുള്ള സ്ഥാനീകരണവും, കീഴ്ജനത്തിൽ നിന്നും നിർബന്ധമായി പിടിച്ചുവാങ്ങാവുന്ന അടിയാളത്തവും ആയിരിക്കും.
നേരത്തെ പരാമർശിച്ച ഗ്രന്ഥങ്ങളിൽ നായർമാരെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെ ഒരു നുള്ള് ഉപ്പും ചേർത്തുമാത്രമേ (with a pinch of salt) സ്വീകരിക്കാൻ പറ്റുള്ളു. ഈ വക ഗ്രന്ഥങ്ങളിൽ പലദിക്കിലും, അന്ന് ഇങ്ഗ്ളിഷ് പ്രസ്ഥാനവുമായി സഹകരിച്ചവരും അവയിൽ തൊഴിൽ ചെയ്തവരുമായുള്ള നായർമാരുടെ എഴുത്തുകളും അഭിപ്രായങ്ങളും കരുതിക്കൂട്ടിയുള്ള ചേർക്കലുകളും ഉണ്ട് എന്നാണ് മനസ്സിക്കുന്നത്. മലബാർ മാന്വലിൽ William Loganന്‍റെ സ്വന്തമായുള്ള എഴുത്തുകളും അവയല്ലാതെ ഇദ്ദേഹം തന്നെ എഴുതിയത് എന്ന് തോന്നിക്കുന്നിടത്ത് മറ്റുള്ളർ എഴുതിച്ചേർത്ത കാര്യങ്ങളും ഉണ്ട് എന്നാണ് തോന്നിയത്.
അതേ പോലെതന്നെ Travancore State Manual Vol2ൽ പലയിടത്തും, നായർ വ്യക്തികൾ കയറി എഴുതിയിട്ടുണ്ട് എന്നോ അതുമല്ലെങ്കിൽ അവരുടെ അഭിപ്രായങ്ങൾ ചേർത്തിട്ടുണ്ട് എന്നോ ആണ് വ്യക്തമായും തോന്നുന്നത്. ഈ കാര്യം കുറച്ച് കഴിഞ്ഞ് കഴിവതും വ്യക്തമായിത്തന്നെ എടുത്തുപറയാം.
എന്നാൽ പൊതുവായി പറയുകയാണെങ്കിൽ ഇന്നുള്ള ഒരു പോലീസ് കോൺസ്റ്റബ്ളിന്‍റെ കൂടെ ഒരു ഗ്രാമീണ പ്രദേശത്തിൽ ഒരു വിദേശി നടക്കുകയും, ആ പോലീസ് കോൺസ്റ്റബ്ളിന് ജനങ്ങളിൽ നിന്നും ലഭിക്കുന്ന അടിയാളത്തവും ഭയവും കാണുകയും, അയാൾക്ക് അവരെ ഞെട്ടിക്കാനും അടിക്കാനും താക്കീതു നൽകാനും ഉള്ള കഴിവുകളും മനസ്സിലാക്കുകയും, പോരാത്തതിന്, സാധാരണ ജനങ്ങൾ അയാളോട് വന്ന് പലവിധ പരാധികൾ പറയുന്നതു കണ്ട്, ഈ നാട്ടിലെ പോലീസ് കോൺസ്റ്റബ്ൾമാരെക്കുറിച്ച് ഒരു ഉപന്യാസം എഴുതി എന്ന് കരുതുക.
ഈ രാജ്യത്തിന്‍റെ മറ്റ് ഭരണ സംവിധാനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാത്ത ഒരു വിദേശിയാണ് അത് എങ്കിൽ, ആ ആൾ പോലീസ് കോൺസ്റ്റബ്ൾമാർ ഈ നാട്ടിലെ വൻകിടക്കാരാണ് എന്നും, അവരാണ് ഈ നാട്ടിൽ നിയമം നടപ്പിലാക്കുന്നത് എന്നും, അവർ ഓരോ നാട്ടിലും രാജപദവിക്കാരാണ് എന്നും എഴുതിയേക്കാം.
ഈ വിധമായുള്ള ചിന്തകൾ ചില ഭൂഖണ്ഡ യൂറോപ്യൻ സന്ദർശകരിൽ ചില പോലീസുകാർ ചേർക്കുന്നത് ഒരു Tourist spotൽ നടക്കുന്നത് ഈ എഴുത്തുകാരൻ ഒരിക്കൽ നേരിട്ടു കാണുകയുണ്ടായി.
ഈ പോലീസ് കോൺസ്റ്റബ്ൾമാർക്ക് അവരവരുടെ നാടിലെ സംവിധനങ്ങളെക്കുറിച്ചും മറ്റും ചിരിത്ര ഗ്രന്ഥങ്ങൾ എഴുതാൻ സൗകര്യം നൽകിയാൽ, അവർ പോലീസ് ശിപായിമാരുടെ കഴിവുകളെക്കുറിച്ചും, അവർ നിത്യവും ചെയ്യുന്ന വൻ കാര്യങ്ങളെക്കുറിച്ചും എഴുതിച്ചേർക്കും. അവരുടെ സാന്നിദ്ധ്യം ഇല്ലായെങ്കിൽ ഈ നാടിൽ കലാപവും കൊള്ളിവെപ്പും ഒരു നിത്യസംഭവം ആവും എന്നും, അവർ ഉദാഹരണ സഹിതം തളിച്ചെഴുതിച്ചേർക്കുകയും ചെയ്യും.
ഏതാണ്ട് ഇതേമാതിരിയുള്ള എഴുത്തുകൾ പലതും പണ്ട് കാലങ്ങളിൽ മലബാറിലും മറ്റും വന്ന ചില വിദേശ സഞ്ചാരികൾ എഴുതിയായി കാണുന്നുണ്ട്. നേരത്തെ പരാമർശിച്ച ഗ്രന്ഥങ്ങിൽ ഈ വിധമായുള്ള എഴുത്തുകളിൽ നിന്നും നായർമാരെ ഒരു തരം ദേശീയ ദിവ്യരായും വൻ അധികാര വർഗ്ഗമായും കാണപ്പെട്ടിരുന്ന രീതിയിൽ വൻ മഹത്വമുള്ള ഈ വിധ എഴുത്തുകാരുടെ വാക്യങ്ങൾ ഉദ്ദരിച്ചുകാണുന്നുണ്ട്. ഈ ഉദ്ദരണികളിൽ പൂർണ്ണമായ വിശ്വാസം അർപ്പിക്കുന്നതിന് മുൻപായി, ഈ വിധ എഴുത്തുകാർ എപ്പോഴൊക്കെയോ കണ്ട ഒറ്റപ്പെട്ട സംഭവങ്ങളും കാഴ്ചകളും ആവാം ഈ വിധ വിവരണങ്ങൾ എന്ന് മനസ്സിലാക്കേണ്ടതാണ്.
കാരണം, പ്രാദേശിക ഭാഷ ഫ്യൂഡൽ ഭാഷയാണ്. അത് നിശ്ചയിക്കുന്ന പരിധിക്കുള്ളിലേ മനുഷ്യർക്ക് വ്യക്തിത്തവും വ്യക്തി സ്വാതന്ത്ര്യവും നിലനിൽക്കുള്ളു.
Malabar and Anjengoൽ മൊത്തമായി ഈവിധ രീതിയിൽ നായർമാരെ ചിത്രീകരിക്കുന്നുണ്ട് എങ്കിലും വടക്കെ മലബാറിലെ നായർമാരിലെ വ്യത്യസ്ത കൂട്ടരെ പ്രത്യേകമായി പേരിട്ടു പറയുന്നില്ല. എന്നാൽ അവർ നിത്യാഭ്യാസികളും സൈനിക പാരമ്പര്യമുള്ളവരും മറ്റുമാണ് എന്ന രീതിയിൽ പൊതുവായി നിർവ്വചിച്ച്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് നൽകുന്നത്.
എന്നാൽ, ദക്ഷിണ മലബാറിലെ നായർമാരേയും ഇതേ പോലെ നിർവ്വചിക്കുന്നുണ്ട് എങ്കിലും, അവരിലെ ഏതാനും കൂട്ടരെ പേരെടുത്ത് പറഞ്ഞ് വിശദ്ധീകരിക്കുന്നുണ്ട്.
ദക്ഷിണ മലബാറിലെ ഏറ്റവും മുന്തിയ നായർമാർ കിരിയം അഥവാ കിരിയാട്ടിൽ നായർമാരാണ് പോലും. ഇവർ ഭക്ഷണം പാചകം ചെയ്താൽ മറ്റാർക്കും ധൈര്യമായി കഴിക്കാം. നികൃഷ്ട അയിത്തത്തിന്‍റെ വിഷാംശം ഇതിൽ കാണില്ല.
ഇവരിലെ വ്യക്തികളാണ് ദക്ഷിണ മലബാറിലെ നാടുവാഴികളും, ദേശവാഴികളും മറ്റും. ഇവരുടെ പേരുകളിൽ 'മൂപ്പിൽ', 'മൂത്ത', 'വലിയ' തുടങ്ങിയ വാക്കുകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടാവും. പോരാത്തിന്, അതിന് മുൻപിലായി അവരുടെ സ്ഥലപ്പേരും കാണും. ഉദാഹരണമായി എഴുതിക്കണ്ടത്, Mannarghat Muppil Nayar (മണ്ണാർക്കാട് മൂപ്പിൽ നായർ) എന്നാണ്.
ചിലപ്പോൾ മൂത്തത് എന്നതിന് പകരം ഇളയത് എന്നവാക്കും കണ്ടേക്കാം. സ്ഥാത്തിൽ രണ്ടാമനാണ് എന്ന് സൂചന.
ചിലപ്പോൾ ഒരു കൂട്ടം നായർ തറവാടുകളുടെ കാരണവർക്കാവും (ഏറ്റവും മൂത്ത ആൾക്കാവും) സ്ഥാനം. ഉദാഹരണമായി കണ്ടത് Nedunganadpada Nayar (നെടുംഗനാട്പട നായർ).
Palghat രാജാക്കന്മാർ 'അച്ചൻ' എന്ന വാക്കാണ് സ്ഥാനപ്പേരായി ഉപയോഗിച്ചിരുന്നത്.
ഈ വിധ സ്ഥാനികൾക്ക് ഈ വിധ പേരുകൾക്ക് പുറമേ, അവരുടെ വ്യക്തിപരമായുള്ള പാരമ്പര്യ ആചാരപരമായ ഒരു പേര് (hereditary ceremonial personal name) വേറെയും കണ്ടേക്കാം.
ഈ വക നായർ ആഢ്യത്ത കുടുംബങ്ങളിലെ സ്ത്രീകളെ നെറ്റിയാർ (Nettiyars) എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുക പോലും.
ഈ രീതിയിൽ നായർ പാരമ്പര്യവും ചരിത്രവും ചികഞ്ഞെടുത്ത് വിശകലനം ചെയ്യുമ്പോൾ കാണുന്ന വ്യക്തമായുള്ള ന്യൂനത, ഈ വിധ നായർ കുടുംബക്കാരുടെ കൂട്ടത്തിലും ഈ വിധ സ്ഥാനികൾ അല്ലാത്ത നൂറുകണക്കിനും ആയിരക്കണക്കിനും വ്യക്തികൾ വേറെയും ഉണ്ടാവും എന്ന കാര്യം മറച്ചുവെക്കുന്നുവെന്നതാണ്.
ഈ സ്ഥാനികളുകടെ കുടുംബത്തിലെ കീഴ്സ്ഥാനത്തിലുള്ള അംഗങ്ങളും ഫ്യൂഡൽ ഭാഷയുടെ നീരാളിപ്പിടുത്തത്തിൽ പെട്ടുകിടക്കുന്നവരാണ്. അവർക്ക് എന്ത് വ്യക്തിത്വമാണ് സ്വന്തം കുടുംബത്തിലും ബന്ധുജനങ്ങളിലും ഉണ്ടാവുക എന്നും ചിന്തിക്കാവുന്നതാണ്.
അവർക്ക് മൊത്തമായി ഹീന ജനങ്ങളുടേയും മറ്റ് കീഴ്ജനങ്ങളുടേയും മേൽ കുതിരകയറാനാവും എന്നല്ലാതെ സ്വന്തം സ്ഥാനത്ത്, മൂത്തവരായ സ്ത്രീകളും പുരുഷന്മാരും, അമ്മാവന്മാരും അമ്മായിമാരും, കാരണവരും ബന്ധജനങ്ങളും മറ്റുമായുള്ളവരോട് അടിയാളത്തവും അനുസരണവും വിധേയത്തവും നൽകിത്തന്നെ ജീവിക്കേണ്ടിവരും.
പോരാത്തതിന്, അവർ ഓരോരുത്തരും മറ്റ് പല ബന്ധുവ്യക്തികളുടേയും മൂത്ത ആളോ, അമ്മവനോ അമ്മവിയോ, മറ്റോ ആയിരിക്കുന്നതിനാൽ, അവരിൽനിന്നും അടിയാളത്തവും അനുസരണവും വിധേയത്തവും പിടിച്ചവാങ്ങേണ്ടവരും ആയിരിക്കും.
കുടുംബത്തിലേയും ദേശത്തിലേയും നാടിലേയും സ്ഥാനികൾ, കരുതിക്കൂട്ടിയും അല്ലാതെയും പങ്കെടുക്കുന്ന അടിപിടികളിലും ചെറുകിട പോരാട്ടങ്ങളിലും പടയോട്ടങ്ങളിലും മിന്നലാക്രമണങ്ങളിലും മറ്റും ഇവർ നിർബന്ധമായും പങ്കെടുക്കേണ്ടിയും വരും. എന്നുവച്ചാൽ, വല്ല അടിപിടിപ്പറമ്പിലും മുറിവേറ്റ് വീഴാനുള്ള സാധ്യത വളരെയായിരിക്കും.
പോരാത്തതിന്, ഏത് വേധിയിലും സ്വന്തം പേരും സ്വന്തക്കാരുടെ പേരും കുടുംബ മഹിമയും ഉയർത്തിപ്പിടിച്ചുതന്നെ നിർത്തേണ്ടിയും വരും.
ഇവർ കളരി അഭ്യാസവേളകളിൽ പ്രകടിപ്പിച്ചിരുന്ന ഗംഭീരമായ മെയ്വഴക്കവും ചുറുചുറുക്കം ശരീര ലാഘവവും (agilityയും) അഭ്യാസപ്രകടനങ്ങളും മല്ലയുദ്ധമുറകളും ചെറു കൈപ്രയോഗങ്ങളും ആയോധനകലാ വൈഭവവും മറ്റും കണ്ട് ചില വിദേശീയരായ യാത്രക്കാർ വളരെ ആശ്ചര്യഭരിതരായതായി കാണപ്പെടുന്നുണ്ട്. എന്നാൽ ഈ വിധ കഴിവുകൾ എല്ലാം തന്നെ സാമൂഹികമായി ശുദ്ധ വിവരക്കേടിലേക്കാണ് നയിക്കുന്നത് എന്ന ഒരു ചിന്ത എവിടേയും വ്യക്തമായി സൂചിപ്പിച്ചു കാണുന്നില്ല.
തിരുനാവായയിൽ മാമാങ്കത്തിന് പോകുന്ന ചാവേർ പടയാളികളായ നായർ കൗമാരക്കാർ, അവരുടെ അതിഗംഭീര ശൈലീ സൗന്ദര്യമുള്ള മെയ്വഴക്കം പ്രകടിപ്പിക്കാനാവും എന്നതിൽ മാത്രം മനസ്സിനെ ചുരുട്ടിക്കൂട്ടിവെച്ചു കൊണ്ട് പോകും. ജീവനോടെ തിരിച്ചു വരില്ല. കാരണം, അതേ മെയ്വഴക്കവും ആയോധനകലാ വൈഭവവും കൈവശമുള്ളവരാണ് അവരെ എതിലേക്കാനും വെട്ടിമുറിക്കാനും അപ്പുറത്ത് കാത്തുനിൽക്കുന്നത്.
മാമാങ്കത്തിലെ മനുഷ്യക്കുരുതി നടന്നിരുന്നതിന്, ദക്ഷിണ മലബാറിലെ Calicut രാജ്യവും വള്ളവനാട് രാജ്യവും തമ്മിലുള്ള ഏറ്റുമുട്ടലാവാം, കാരണമെന്ന് തോന്നുന്നു.
എന്നാൽ വടക്കേ മലബാറിൽ ഇന്നുള്ള Badagaraയ്ക്ക് ചുറ്റുപാടിൽ ഉണ്ടായിരുന്ന കടത്തനാടിലെ കളരി പാരമ്പര്യവുമായി ബന്ധപ്പെട്ട് അങ്കപ്പയറ്റുകളും നടക്കുമായിരുന്നു. ഇതും ഓരോ ചെറുകിട നാടുകളിലെ അധികാരി കുടുംബക്കാരുടെ മാനംകാക്കാനും മറ്റുമായി, നായർ കൗമാരക്കാർ തമ്മിൽ വെട്ടിമുറിച്ച് കൊല്ലാനും മരിക്കാനും ഉള്ള പദ്ധതിയാണ് എന്നാണ് തോന്നുന്നത്.
ഫ്യൂഡൽ ഭാഷാ കോഡുകൾ വ്യക്തികളിലും സമൂഹത്തിലും കുടുംബക്കാരിലും പടർന്നുപിടിപ്പുക്കുന്ന മാനസിക രോഗാവസ്ഥയുടെ ഒരു ഉത്തമോദാഹരണം ആവാം ഈ വിധ വിക്രിയങ്ങൾ.
ദക്ഷിണ മലബാറിൽ കിരിയാതു നായർമാർക്ക് വടക്കേ മലബാറിലെ നായർ കുടുംബക്കാരേക്കാൾ ഔന്നിത്യം കുറവായിരുന്നു എന്നാണ് മനസ്സിലാക്കേണ്ട്. അതിനാൽ തന്നെ അവർക്ക് തൊട്ടുകീഴിൽ വരുന്ന ജനവംശമായ മക്കത്തായ തീയരേയും മറ്റ് കീഴ്ജനങ്ങളേയും നിരന്തരം സാമൂഹികമായും മാനസികമായും മറ്റും ഒതുക്കണം എന്ന ഒരു അലിഖിതിമായ കാര്യപരിപാടി അവരുടെ മനസ്സിനെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരുന്നിരിക്കാം.
കീഴ്ജനത്തിലെ വ്യക്തിയിൽ എന്തെങ്കിലും പരിധിയിൽകവിഞ്ഞ വ്യക്തിത്വം കാണപ്പെട്ടാൽ അതിനെ അമർത്തിക്കളയണം എന്നത് ഒരു വിഷമം പിടിച്ച പരിപാടിയായിരുന്നിരിക്കുമോ എന്ന് അറിയില്ല.
എന്നാൽ അമർത്തിച്ചവുട്ടിത്തേച്ചുചതച്ചു കഴിഞ്ഞാൽ മറ്റ് കീഴ്ജന വ്യക്തികളിൽ വൻ സന്തോഷം തന്നെയായിരിക്കും വരിക. പ്രാദേശിക ഭാഷാ പ്രസ്ഥാനങ്ങളിൽ ഈ വിധമായുള്ള ഒരു മാനസികാവസ്ഥ കാണാറുണ്ട്.
എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷ പ്രകോപിച്ച ഈ വിധ ചിന്തകൾ ഒടുവിൽ എത്തിച്ചേർന്നത് മാപ്പിള 👉 ലഹളയിൽ ആയിരുന്നു എന്നും മനസ്സിലാക്കുക.
ദക്ഷിണ മലബാറിലെ കിരിയാട്ടിൽ നായർമാരെക്കുറിച്ചുള്ള വിവരങ്ങൾ തുടരുകയാണ്.
സാധാരണയായി ഈ കൂട്ടരിലെ സാധാരണക്കാർ അവരുടെ പേരിന് പിന്നിലായി വെറും 'നായർ' എന്ന പദം മാത്രമാണ് ഉപയോഗിക്കുക. അതേ സമയം, ഇവരിൽതന്നെ പണിക്കർ, കുറുപ്പ്, നമ്പിയാർ എന്നീ വാക്കുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നവരും ഉണ്ടായിരുന്നു പോലും.
എന്നാൽ കുറുപ്പ്, നമ്പ്യാർ എന്നീ നാമങ്ങൾ ദക്ഷിണ മലബാറിൽ അധികമായി ഉപയോഗിക്കപ്പെടില്ലാ എന്നും Malabar and Anjengoയിൽ പറയുന്നു. ഈ പ്രസ്താവന ചെറിയ തോതിൽ ഒരു ആശയക്കുഴപ്പം (confusion) സൃഷ്ടിക്കുന്നുണ്ട്. കാരണം കിരിയാട്ടിൽ നായർമാരുടെ പ്രാദേശിക ഇടം തന്നെ ദക്ഷിണ മലബാറാണ് എന്ന് പറഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്നതിനാൽ. എന്നാൽ ഈ ആശയക്കുഴപ്പത്തിന്‍റെ ഉള്ളറകളിലേക്ക് പോകേണ്ടുന്ന കാര്യം ഇല്ല.
പണിക്കർ, കുറുപ്പ് എന്ന പേരുകൾക്ക് ആയോധനാ തൊഴിലുമായി ബന്ധമുണ്ടായിരുന്നു പോലും. ഈ കൂട്ടർ സ്വന്തമായി നടത്തിപ്പ് ചെയ്തിരുന്ന കളരികൾ ഉണ്ടായിരുന്നു പോലും. ഇതു ശരിയാണെങ്കിൽ ദക്ഷിണ മലബാറിലും കളരിയുടെ വൻ സാന്നിദ്ധ്യം കാണുമായിരുന്നിരിക്കാം. സാധാരണയായി കളരി എന്ന ആയോധനാ കലയ്ക്ക് Badagaraയ്ക്ക് ചുറ്റുപാടിൽ ഉള്ള കടത്താനാടുമായാണ് വൻ പാരമ്പര്യം പറഞ്ഞുകേൾക്കാറ്. എന്നാൽ ദക്ഷിണ മലബാറിൽ മാമാംങ്ക വേളയിൽ ഏറ്റു മുട്ടിയ ചെറുപ്പക്കാർ കളരി അഭ്യാസികൾ ആയിരിക്കും എന്നത് ഏതാണ്ട് ഉറപ്പുള്ളകാര്യമാണ്.
പുറത്തു ചരണ നായർ, അകത്തു ചരണ നായർ, ശൂദ്ര നായർ എന്നിവരിൽ ചിലരാണ് 'മേനോൻ' എന്ന സ്ഥാനപ്പേര് ഉപയോഗിക്കാറ് പോലും. ഈ വിധമായുള്ള ഒരു സ്ഥാനനാമം ആദ്യകാലങ്ങളിൽ നാട്ടുരാജാക്കളും മറ്റും ആയിരുന്നു നൽകാറ്. എന്നാൽ കാലക്രമേണെ പല നായർമാരും ഈ സ്ഥാനനാമം യാതോരു അടിസ്ഥാനവുമില്ലാതെ ഏറ്റെടുക്കാറുണ്ടായിരുന്നു പോലും.
കീഴ്ജനങ്ങൾ ചരണ നായർമാരെ നമ്പുരാൻ എന്നു വാക്കിനാൽ പരാമർശിക്കാറുണ്ടായിരുന്നു പോലും, ദക്ഷിണ മലബാറിൽ.
ഇനി ചർണ നായർ എന്നവരെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം.
ഈ വാക്ക് ഇങ്ഗ്ളിഷിൽ Charna എന്നും Charnavar എന്നും എഴുതിക്കാണുന്നുണ്ട്. മലയാളത്തിൽ ഈ വാക്കുകളുടെ ഉച്ചാരണം ഏതുവിധത്തിലാണ് എന്ന് അറിയില്ല. ചർണ എന്നും ചർണവർ എന്നും ആയി ഇവിടെ എഴുതുകയാണ്.
ഈ ചർണവരിൽ രണ്ട് കൂട്ടർ ഉണ്ട്. അകത്തു ചർണവരും പുറത്തു ചർണവരും. പുറത്തു ചർണവർ പല നാടുകളിലേയും ഭൂജന്മി കുടുംബക്കാരുടേയും മറ്റ് അധിപന്മാരുടേയും ആയുധധാരികളായ മേൽനോട്ടക്കാരും ആക്രമണത്തെ നേരിടുന്നവരും പ്രത്യാക്രമണം നടത്തുന്നവരും ആയിരുന്ന സേവർ ആയിരുന്നു പോലും.
അതേ സമയം അകത്തു ചർണവർ എന്ന കൂട്ടർ ഭൂജന്മികളുടേയും മറ്റ് അധിപന്മാരുടേയും വീടുകളിലെ അകത്തുള്ള പണികളും മറ്റും ചെയ്യുന്നവർ ആയിരിക്കും പോലും.
വലിയ വീട്ടിലെ വീട്ടുജോലിക്കാർക്കും കീഴ്ജനത്തിന്‍റെ അടിയാളത്തം ലഭിക്കും എന്നുള്ളതാണ് വാസ്തവം. ഇല്ലായെങ്കിൽ വലിയ വീട്ടിലെ വീട്ടുജോലിക്കാർ അടിയാളത്തം അടിച്ചേൽപ്പിക്കാനുള്ള പദ്ധതിനോക്കും. ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലും ഈ വിധം തന്നെയാണ് കാര്യങ്ങൾ.
ഈ മുകളിൽ സൂചിപ്പിച്ച രീതിയിൽ അല്ല ഈ രണ്ട് നായർ വിഭാഗങ്ങളുടേയും തൊഴിലുകൾ എന്ന ഒരു വാദവും കണ്ടിരുന്നു പോലും. ഇതു പ്രകാരം, ബ്രാഹ്മണർ നടത്തുന്ന യാഗശാലയിൽ ഉള്ളിലെ തൊഴിലുകൾ ചെയ്യുന്നവർ ആണ് അകത്തു ചർണവർ എന്നും, യാഗശാലയ്ക്ക് പുറത്ത് കാവൽ നിൽക്കുന്നവരാണ് പുറത്തു ചർണവർ എന്നും പറയുന്നു. വീട്ടു തൊഴിലിനേക്കാളും പറയാൻ കേമം യാഗശാലയിലെ തൊഴിൽ ആണ് എന്ന് തോന്നിയിരിക്കാം.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ തൊഴിലും തൊഴിലിന്‍റെ നിർവ്വചനവും വൻ കാര്യങ്ങൾ തന്നെയാണ്. നിർവ്വചനത്തിന് മേന്മ പോരാ എന്ന് തോന്നിയാൽ, പെട്ടെന്ന് തന്നെ അതിൽ മാറ്റം വരുത്തുന്നതാണ് ഉത്തമം. അല്ലെങ്കിൽ വാക്ക് കോഡുകൾ ആടിത്തളർന്ന് വാടിക്കരിഞ്ഞ് കീഴിലോട്ട് നീങ്ങും. ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ് ഇത്.
നിർവ്വചനം ഏത് രീതിയിൽ മാറ്റിയാലും പുറത്തു ചർണവർക്കാണ് സാമൂഹികമായി മുൻതൂക്കം ഉണ്ടായിരുന്നത് പോലും. ഈ രണ്ട് കൂട്ടരേയും മൊത്തമായി കിരിയാട്ടിൽ നായർമാർ എന്നാണ് അറിയപ്പെട്ടിരുന്നത്.
Calicut താലൂക്കിൽമാത്രം കോഴിക്കോട് രാജകുടുംബത്തിന് പതിനായിരത്തോളം പുറത്തു ചർണവർ എന്ന ആയുധധാരികളായ അകമ്പടിക്കാരോ യുദ്ധതയ്യാറെടുപ്പുള്ളവരോ ഉണ്ടായിരുന്നു എന്ന് Malabar and Anjengoയിൽ പറയുന്നുണ്ട്. എന്നാൽ ഈ വിധമായുള്ള അവകാശങ്ങളിൽ എത്രമാത്രം വാസ്തവം ഉണ്ടാവും എന്നത് അറിയില്ല.
ഇതേ പോലെ തിരുവിതാകൂറിൽ രാമ വർമ്മ മഹാരാജാവിന്‍റെ പക്ഷം ഒരു ലക്ഷത്തോളം നായർമാർ അടങ്ങുന്ന പട്ടാളം ഉണ്ടായിരുന്നു എന്ന് Travancore State Manual Vol2ൽ കാണുന്നുണ്ട്.
QUOTE from TSM Vol2 : So late as the end of the eighteenth century, Maharajah Rama Varma had “a hundred thousand soldiers, Nayars and Chegos, armed with bows, spears, swords and battle axe”. END OF QUOTE
മൈസൂറ് ഭരിച്ചിരുന്ന മൊറോക്കൊ വംശജനായ ഹൈദ്രാലി മലബാറിലേക്കും പിന്നീട് ഹൈദ്രാലിയുടെ മകനായ ടിപ്പു സുൽത്താൻ👉 മലബാറിലേക്കും തിരുവിതാംകൂറിലേക്കും, പിടിച്ചടക്കൽ പദ്ധതിയുമായി ആക്രമിച്ചു കയറിയപ്പോൾ ഈ കൂട്ടരെയൊന്നും കണ്ടില്ലാ എന്നോ അതുമല്ലെങ്കിൽ ഈ അതിശക്തരായ സൈനിക കൂട്ടർക്ക് ഈ ആക്രമണങ്ങളെ നേരിടാൻ ആയില്ലാ എന്നോ ആണ് കാണുന്നത്.
കിരിയാട്ടിൽ നായർമാരിലെ പുരുഷന്മാർ ദക്ഷിണ മലബാറിലെ കിരിയാട്ടിൽ കുടുംബങ്ങളിൽ നിന്നും സംബന്ധ ബന്ധം സ്ഥാപിക്കുമായിരുന്നു പോലും. അതേ സമയം ഇവരിലെ സത്രീകൾ നമ്പൂതിരി പുരുഷന്മാരോടോ അതുമല്ലെങ്കിൽ സ്വന്തം ജാതിയിലെ പുരുഷന്മാരോടോ ഒത്ത് സഹവസിക്കുമായിരുന്നു (consort) പോലും.
ഇനി ഒരു കൂട്ടരെക്കുറിച്ച് കൂടി പറയേണ്ടിയിരിക്കുന്നു. അത് ശൂദ്ര നായർ എന്ന് അറിയപ്പെട്ടവർ ആണ്.
ചർണവർ നായർമാർ പ്രഭുകുടുംബക്കാരുടേയും രാജ കുടുംബക്കാരുടേയും സേവകർ ആണ് എന്നത് പോലെ, നമ്പൂതിരി കുടുംബക്കാരുടെ സേവകർ ആയുള്ളവർ ഈ ശൂദ്ര നായർമാരായിരുന്ന പോലും.
മുകളിൽ സൂചിപ്പിച്ച രണ്ട് കൂട്ടരും സേവക തൊഴിൽ ചെയ്യുന്നവർ ആയിരുന്നതിനാൽ ഇവരിൽ ആർക്കാണ് മുൻഗണന എന്നതിനെച്ചൊല്ലി പല വാദപ്രതിവാദങ്ങളും നടന്നിരുന്നുപോലും. അതായത് ചർണവർ നായർ ആണോ ശൂദ്ര നായർ ആണോ സാമൂഹികമായി മുകളിൽ എന്നത് അവർ തമ്മിൽ വലിയ ഒരു പ്രശ്നം തന്നെയായി നിലനിന്നിരുന്നു പോലും.
നമ്പൂതിരി സ്ത്രീകൾ പുറത്തു പോകുമ്പോൾ അകമ്പടിയായി അവരോടൊപ്പം പോകുന്ന ദാസികൾ ശൂദ്ര നായർ സ്ത്രീയോ പെൺകുട്ടിയോ ആയിരിക്കണം എന്ന് നിർബന്ധമായിരുന്നു പോലും. ഈ ശൂദ്ര നായർ സ്ത്രീകളുടെ സാന്നിദ്ധ്യം പലവിധ ചടങ്ങുകളിലും അത്യന്താപേക്ഷിതമായിരുന്നു എന്നും എഴുതിക്കാണുന്നു.
ദക്ഷിണ മലബാറിന് പുറത്ത് സ്വരൂബക്കാർ എന്നും ഇല്ലക്കാർ എന്നും പറയപ്പെടുന്ന രണ്ട് കൂട്ടം സേവക ജാതിക്കാർ ഉണ്ടായിരുന്നു. ആദ്യത്തെ കൂട്ടർ സ്വരൂബം അഥവാ രാജകുടുംബക്കാർ എന്നവരുടെ സേവക ജോലിക്കാരാണ്. രണ്ടാമത്തെക്കൂട്ടർ നമ്പൂതിരിമാരുടെ സേവക ജോലിക്കാരാണ്. ഈ രണ്ട് കൂട്ടരും നായർമാരാണ്.
സ്വരൂബക്കാർ ദക്ഷിണ മലബാറിലെ ചർണവർ നായർമാരോടും ഇല്ലക്കാർ ശൂദ്ര നായർമാരോടും തുല്ല്യരോ അതുമല്ലെങ്കിൽ സമന്മാരോ മറ്റോ ആയിരുന്നിരിക്കാം.
ഈ ഉപദ്വീപിലെ കഴിഞ്ഞുപോയ കാലങ്ങളിലെ ജനങ്ങളുടെ കാര്യങ്ങൾ ഈ വിധം സസൂക്ഷ്മമായി എണ്ണിപ്പെറുക്കിയെഴുതുന്നതിന്‍റെ കാരണം, ഇന്ന് വൻ ആക്കാഡമിക്ക് ബുദ്ധിജീവികളായ ചരിത്ര ഗവേഷകർ ഈ വക സൂക്ഷ്മ വിവരങ്ങളെയെല്ലാം തുടച്ചുമാറ്റി ഇങ്ഗ്ളിഷുകാർ അടിമപ്പെടുത്തിയ ഇന്ത്യക്കാരെക്കുറിച്ച് വൻ പ്രബന്ധങ്ങൾ എഴുതി ഡോക്ട്രെയ്റ്റുകൾ വാരിയെടുക്കുന്നത് കാണുന്നത് കൊണ്ടാണ്.
ഈ ഉപഭൂഖണ്ഡത്തെ അമർത്തി ഉരച്ച് നിരപ്പാക്കിയാണ് ഇന്ന് ചരിത എഴുത്തുകൾ പലതും നടക്കുന്നത്. ഈ വിധ അമർത്തി ഉരച്ചു കളയുന്ന ഇടങ്ങളിൽ അനവധി വ്യത്യസ്ത ജനവംശങ്ങൾ ജീവിച്ചിരുന്നു എന്ന വസ്തുത ഈ അക്കാഡമിക്ക് ജീനിയസ്സുകൾക്ക് ഗൗനിക്കേണ്ടുന്ന കാര്യം ഇല്ലതന്നെ.
ഒരു വൻ കൂട്ടം കാട്ടുറുമ്പുകളെ കാണുന്നതുപോലെയാണ്. ഓരോ ഉറുമ്പും ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണാം. ഈ ഉറുമ്പുകളെ മൊത്തമായിത്തന്നെയാണ് മിക്കവരും വീക്ഷിക്കുക. എന്നാൽ ആ ഉറുമ്പിൻ കൂട്ടത്തിന്‍റെ സാമൂഹിക ഉള്ളറകളിലേക്ക് പോയി നോക്കിയാൽ, പലവിധ സ്ഥാനികളും അധികാരികളും, വിധേയത്തം അവകാശപ്പെടുന്നവരും അവ നൽകുന്നവരും, അടിമപ്പെട്ടവരും അടിമപ്പണിചെയ്യിക്കുന്നവരും അങ്ങിനെ പല വ്യത്യസ്ത ഉറുമ്പു വ്യക്തികളേയും കാണാനായേക്കാം.
പോരാത്തതിന് അവർക്കിടയിലുള്ള ആശയവിനിമയ സമ്പ്രദായത്തിൽ വളരെ കൃത്യമായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ബന്ധങ്ങളുടേയും അധികാരങ്ങളുടേയും അടിമപ്പെടലിന്‍റേയും വാസ്തല്യത്തിന്‍റേയും വിധേയത്വത്തിന്‍റേയും വ്യക്തമായ കോഡുകളും കാണാനായേക്കാം, ഈ വിധ കാര്യങ്ങളെക്കുറിച്ച് അറിയുന്ന ഒരാൾ അവയ്ക്കായി നോക്കിയാൽ.
ഇന്നുള്ള ഇന്ത്യൻ ഔപചാരിക ചരിത്രം എഴുതുന്ന അക്കാഡമിക്ക് ബുദ്ധിമാന്മാർ, ഇന്ത്യാ രാജ്യത്തിന്‍റെ ജനനത്തിന് മുൻപ് ഈ ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്നവരെ മുകളിൽ സൂചിപ്പിച്ച ഉറുമ്പിൻ കൂട്ടത്തെപ്പോലെതന്നെയാണ് വീക്ഷിക്കുന്നത്. എല്ലാരേയും ഇന്ത്യാക്കാർ എന്ന ഒരൊറ്റ പദപ്രയോഗത്തിൽ ഒതുക്കിനിർത്തിക്കൊണ്ടാണ്, ഇങ്ഗ്ളിഷ് ഭരണകാലത്തെ ഇക്കൂട്ടർ ചിത്രീകരിക്കുന്നത്.
നോക്കൂ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കൃമി ഒരു ഇങ്ഗ്ളിഷ് പത്രത്തിൽ എഴുതിയിരിക്കുന്നത്:
QUOTE: When history bends to the whims of those in power, beware. The British bent it to make them look like benefactors of India. END OF QUOTE.
ഇങ്ഗ്ളിഷ് ഭരണം ഇവിടെ ചെയ്തത് കള്ളച്ചരിത്രം എഴുതാലാണ് എന്നാണ് ഈ കൃമി തന്‍റെ അതിബദ്ധി ഉപയോഗിച്ച് കണ്ടെത്തിയിരിക്കുന്നത്.
വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ഉപഭൂഖണ്ഡത്തിന്‍റെ ഉള്ളറകളെ ശരിക്കും മനസ്സിലായില്ല എന്നുള്ളതാണ് വാസ്തവം.
നായർമാരെക്കുറിച്ച് കുറച്ചുകൂടി എഴുതേണ്ടിയിരിക്കുന്നു. അതീവ സങ്കീർണ്ണമായി തമ്മിൽ ബന്ധിപ്പിക്കപ്പെട്ട് കിടക്കുന്നവ്യത്യസ്ത നായർ ജനക്കൂട്ടങ്ങളെക്കുറിച്ചാണ് എഴുതുന്നത്.
ഈ എഴുതാൻ പോകുന്ന കാര്യങ്ങൾ അത്രയും വ്യക്തമായും കൃത്യമായും വായനക്കാരൻ / വായനക്കാരി മനസ്സിൽ പതിപ്പിക്കേണം എന്നില്ല. എന്നാൽ വെറുതെയൊന്ന് വായിച്ചു പോകുന്നത് നല്ലതാണ്. ഈ വിധം ചെയ്താൽ ഈ ഉപഭൂഖണ്ഡത്തെ ഇങ്ഗ്ളിഷ് പ്രസ്ഥാനം എത്രമാത്രം സൂക്ഷ്മതയോടുകൂടിയാണ് വളർത്തിയെടുക്കാൻ ശ്രമിച്ചത് എന്ന കാര്യം മനസ്സിൽ മെല്ലെമെല്ലെ തെളിഞ്ഞുവരും.
ഇനി പറയേണ്ടുന്നത്, വിദേശബന്ധമുള്ള ചില ജാതിക്കാരെക്കുറിച്ചാണ്.
QUOTE from Malabar and Anjengo: Next come some castes most likely of foreign origin. END OF QUOTE.
Malabar and Anjengoയിൽ വിദേശം എന്ന് പറയുന്നത് മലബാറിന് തൊട്ടുപുറത്തായുള്ള പ്രദേശങ്ങളെയാണ്. ഇവിടെ മുഖ്യമായും പരാമർശിക്കുന്നത് ഇന്ന് തമിഴ്നാട് എന്ന് അറിയപ്പെടുന്ന പ്രദേശത്തെയാണ്.
അക്കാലങ്ങളിൽ Palghat താലൂക്കിലും, ആ താലൂക്കിനോട് തൊട്ടുകിടക്കുന്ന വള്ളുവനാടിലെ പ്രദേശങ്ങളിലും ഉള്ള ജനങ്ങളിൽ തമിഴ് ജനതയുടേയും തമിഴ് സംസ്ക്കാരത്തിന്‍റേയും സാന്നിദ്ധ്യവും കൂട്ടിക്കലരലും ഉണ്ടായിരുന്നുപോലും. പോരാത്തതിന് തിരുവിതാംകൂർ പ്രദേശത്തുനിന്നു പോലും ഈഴവർ അടക്കമുള്ള ജനങ്ങൾ ഇവിടെ കുടിയേറിയിരുന്നു എന്നും മനസ്സിലാക്കുന്നു. മലബാറിൽ കയറിപ്പറ്റിയാൽ പുതിയ അവകാശങ്ങൾ ആണ്.
ആദ്യം പറയേണ്ടുന്നത് മുത്തൻ (Muttans) എന്ന പേരിൽ പരാമർശിച്ചു കാണുന്ന നായർ നിലവാരത്തിലുള്ള ഒരു ജാതിക്കാരെക്കുറിച്ചാണ്. അവർ അന്ന് തങ്ങൾ വൈശ്യരാണ് എന്ന് അവകാശപ്പെട്ടു തുടങ്ങിയിരുന്നു പോലും. എന്നുവച്ചാൽ ഞങ്ങൾ ഈഴവരോ യാതോരുവിധ നായർമാരോ രണ്ട് കൂട്ടം തീയരോ അല്ലാ എന്ന് സാമൂഹികമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ആ വിധ കൂട്ടരുടെ വംശീയ മേൽവിലാസം ഇവരുടെ മേൽ വന്നു പതിക്കുന്നത് ഇവർക്ക് ഇഷ്ടമല്ലായെന്ന് അർത്ഥം.
എന്നാൽ അവർ ബ്രാഹ്മണരും അല്ല. ഇങ്ഗ്ളിഷ് ഭരണം ഉപഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളെ മലബാറിന് പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ വന്നുതുടങ്ങിയ അറപ്പാകാം ഈ വിധമായുളള ഒരു അകൽച്ച വേണം എന്ന ചിന്താഗതി ഉണർത്തിയത്.
ഇവരിൽ ചിലർ തങ്ങളുടെ പേരിനോടൊപ്പം ഗുപ്ത എന്ന് ചേർത്തുതുടങ്ങി പോലും. മറ്റ് ചിലർ എഴുത്തച്ഛൻ എന്നും ചേർത്തുതുടങ്ങി.
Palghatലെ ചില മുത്തൻമാർ മണ്ണാടിയാർ എന്ന സ്ഥാന നാമത്താൽ അറിയപ്പെടുന്നുണ്ട് പോലും. എന്നാൽ ഈ മണ്ണാടിയാർ എന്ന സ്ഥാന നാമം തരകൻ എന്ന ജനത്തിൽപെട്ടവരിൽ ചിലർ ഒരു സ്ഥാനനാമമായി ഉപയോഗിച്ചുവരുന്ന ഒന്നായിരുന്നു പോലും.
ഈ മുത്തൻമാർ മക്കത്തായ കുടുംബ സമ്പ്രദായക്കാരാണ്. അതിനാൽ തന്നെ അവരിലെ സ്ത്രീകൾ യാതോരുവിധ സംബന്ധ ബന്ധങ്ങളിലും ചേരില്ല. ഇവരിലെ സ്ത്രീകളെ ചെട്ടിച്ചിയാർ എന്നാണ് ബഹുമാനിച്ച് പരാമർശിക്കപ്പെടുക.
ഈ ജനക്കൂട്ടത്തിന്‍റെ പുല പത്ത് ദിവസമാണ്. എന്നുവച്ചാൽ ഇവർ ഉന്നത ജാതിക്കാരാണ് എന്ന ധ്വനിയാണ് നൽകുന്നത്. പുല ദിവസങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച്, സാമൂഹികമായി കീഴിലോട്ട് നീങ്ങും എന്നാണ് മനസ്സിലാകുന്നത്.
ഈ വിധം ഉന്നതജാതി സ്ഥാനം പ്രഖ്യാപിക്കുന്നവർ ആണ് ഇവരെങ്കിലും, ഇവർ മാംസവും മദ്യവും ഉപയോഗിക്കുന്നവർ തന്നെ.
ഇവരുടെ ശുദ്ധീകരണ കർമ്മങ്ങൾ നടത്തുന്നത് ചോർട്ടവന്മാരാണ്. ഈ ചോർട്ടവന്മാർ എന്ന ആൾകൂട്ടം കുളങ്ങര നായർമാരോട് തുല്ല്യരാണ് പോലും.
ഇവിടെ ഈ കാര്യം എടുത്തുപറഞ്ഞത്, നമ്പൂതിരി, അമ്പലവാസി, നായർ എന്നിവർക്ക് ശുദ്ധികർമ്മങ്ങൾ നടത്തുന്നത് അട്ടിക്കുറിശ്ശി നായർമാരാണ് എന്ന കാര്യം പറയാനാണ്. ഈ അട്ടിക്കുറിശ്ശി നായർമാർ അല്ല മുത്തൻമാരുടെ ശുദ്ധികർമ്മങ്ങൾ ചെയ്യുക. പകരം, കുളങ്ങര നായർമാരാണ് ഇത് ചെയ്യുക.
സേവകരുടെ നിലവാരത്തിലെ വ്യത്യാസം പോലും ജാതിയുടേയും ജനത്തിന്‍റേയും നിലവാരത്തെ നിശ്ചയിക്കാനും തിരിച്ചറിയാണും അളക്കാനും സ്ഥാനീകരിക്കാനും ഉപയോഗിച്ചിരുന്ന ഒരു മാനദണ്ഡമായിരുന്നു എന്ന് മനസ്സിലാക്കുന്നു.
പിന്നെ പറയേണ്ടുന്നത്, കുളങ്ങര നായർ, അട്ടിക്കുറിശ്ശി നായർ എന്ന രണ്ട് കൂട്ടരുടെ പേരും വായനക്കാരുടെ അറിവിലേക്ക് വന്നു എന്നതാണ്.
മുത്തൻമാരെക്കുറിച്ച് ഒരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. Palghatട്ടിലേയും വള്ളുവനാട്ടിലേയും മുത്തന്മാർ തമ്മിൽ അക്കാലങ്ങളിൽ കഠിനമായ വിരോധം നിലനിന്നിരുന്നു പോലും. എന്താണ് കാരണം എന്ന് എഴുതിക്കണ്ടില്ല.
ഈ എഴുത്തിൽ ഇപ്പോൾ തരകന്മാരെക്കുറിച്ചും എഴുതാം. ഇവരെക്കുറിച്ച് മുകളിൽ ഒരു വട്ടം പരാമർശിച്ചത് ശ്രദ്ധിക്കുക. ഇവരും നായർ വിഭാഗത്തിലേക്ക് കയറിക്കൂടിയ ഒരു കച്ചവട ജനമാണ്. തരകൻ എന്ന വാക്കിന്‍റെ അർത്ഥം broker അഥവാ കച്ചവടങ്ങളിൽ ഇടയിൽ നിൽക്കുന്നവൻ, ധല്ലാൾ എന്നെല്ലാമാണ് എന്ന് മനസ്സിലാക്കുന്നു. ഇവരുടെ പ്രദേശവും Palghat താലൂക്കും ആ താലൂക്കിനോട് തൊട്ടുകിടക്കുന്ന വള്ളുവനാടിലെ പ്രദേശങ്ങളും ആയിരുന്നു പോലും. ഇവരിൽ ചിലർ അതിസമ്പന്നരും പ്രാദേശിക സമൂഹത്തിൽ വൻ ഉന്നതരും ആയിരുന്നുപോലും.
ഇന്നുള്ള മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന പ്രദേശത്തിലേയും അതിന് ചുറ്റുമുള്ള പ്രദേശത്തിലേയും തരകന്മാർ തിരുവിതാംകൂറിൽ നിന്നും കുടേയിറിയ നായർമാരാണ് എന്ന് അവകാശപ്പെട്ടിരുന്നുപോലും. Quilonണിൽ ജീവിച്ചിരുന്ന എട്ടുവീട്ടിൽ പിള്ളമാരുടെ പരമ്പരയിൽ പെട്ട ഉന്നത നായർ വ്യക്തികൾ ആണ് എന്നാണ് ഇവുരടെ അവകാശം. ഇത് ശരിയാവാം. അതുമല്ലായെങ്കിൽ തിരുവിതാകൂറിൽനിന്നും രക്ഷപ്പെട്ടുവന്ന ഈഴവരോ മറ്റോ ആവാനുള്ള സാധ്യതയും പൂർണ്ണമായും തള്ളിക്കളയാൻ ആവില്ല.
(എട്ടുവീട്ടിൽ പിള്ളമാരുടെ ദാരുണ അന്ത്യത്തെക്കുറിച്ച് ഈ എഴുത്തിലെ Vol 2 40ആം അദ്ധ്യായത്തിൽ 👆 വിവരിച്ചിരുന്നു.)
അങ്ങാടിപ്പുറത്തെ തരകന്മാർക്ക് കിരിയാട്ടിൽ നായർ സ്ത്രീകളെ വിവാഹം കഴിക്കാം. അവരിലെ സ്ത്രീകൾ ചിലപ്പോഴെല്ലാം സമന്തൻ രാജകുടുംബത്തിലെ പുരുഷന്മാരുമായി സംബന്ധ ബന്ധത്തിൽ ചേരും.
അതേ സമയം Palghatട്ടിലെ തരകന്മാർ അവരുടെ ജാതിയിൽ നിന്നും മാത്രമേ വിവാഹം കഴിക്കുള്ളു. ഇതിൽനിന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല.
എന്നാൽ ഈ പറഞ്ഞതിൽ നിന്നും ചികഞ്ഞെടുക്കാവുന്ന ഒരു കാര്യം ഈ രണ്ട് തരകൻ കൂട്ടരും ചിലപ്പോൾ വ്യത്യസ്ത ജനങ്ങൾ ഈ പ്രദേശങ്ങളിൽ കുടിയേറിയപ്പോൾ, തരകൻ എന്ന ജാതിപ്പേര് കൈവശപ്പെടുത്തിയതാവാം എന്നതാണ്.
വടക്കേ മലബാറിൽ കൂടുതൽ വടക്കോട്ടായി വ്യാപാരി നായർ എന്നും Ravari Nayarഎന്നും പേരിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടർ ഉണ്ട് പോലും. ഇവരെ തരകന്മാരായി നിർവ്വചിക്കുന്നവരും ഉണ്ടായിരുന്നു പോലും. ഇവരും തിരുവിതാംകൂറിൽ നിന്നും കുടിയേറിയവർ തന്നെ. എന്നാൽ Palghatട്ടിലേയും വള്ളുവനാട്ടിലേയും തരകന്മാർ ഇവരെ തങ്ങൾക്ക് തുല്യരായി കാണില്ലായിരുന്നു പോലും
തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ഓരോ കൂട്ടരും തക്കം നോക്കി നായർമാരായി മാറിയിട്ടുണ്ടാവുമെങ്കിലും, മലബാറിലെ ഓരോ പ്രദേശത്തും നേരത്തെ തന്നെ നായർമാരായി സ്ഥാനമുറപ്പിച്ചിരുന്നവർ ഇവരെ നായർമാരായി അംഗീകരിക്കാൻ കൂട്ടാക്കിയിട്ടുണ്ടാവണം എന്നില്ല. British-Malabarൽ ജാതീയമായി മുകളിലേക്ക് ചാടിക്കയറിയാൽ നിയമപരമായി യാതോരു ശിക്ഷയും കിട്ടില്ലാ എന്നതും ഇതിന് സൗകര്യം നൽകിയിരിക്കാം.
എന്നാൽ തിരുവിതാംകൂറിൽ നിന്നുകൊണ്ട് ഈ വിധമായുള്ള കുതിരക്കുതിപ്പ് അഭ്യാസം സാമൂഹികമായി നടത്തിയാൽ, ആളും ആൾക്കൂട്ടവും ചിലപ്പോൾ കഴുമരത്തിൽ ആണിയിൽ അടിച്ചിടപ്പെട്ട് വെയിലും മഴയും കൊണ്ട് ദ്രവിച്ച് പക്ഷികൾക്ക് ആഹാരമായി മാറിയേക്കാം.
അവസാനം പറഞ്ഞ വടക്കോട്ടുള്ള തരകന്മാരുടെ പുരുഷന്മാർക്ക് സ്വന്തം ജാതിയിൽ നിന്നും മാത്രമേ ഭാര്യമാരെ ലഭിക്കുള്ളു. എന്നാൽ ഇവരിലെ സ്ത്രീകൾക്ക് കിരിയാട്ടിൽ നായർ പുരുഷന്മാരുമായി സംബന്ധ ബന്ധം പറ്റുമായിരുന്നു. ഇതും ഇവരിൽ ഇവരേക്കാൾ ഉന്നതരുടെ രക്തം കടന്നുകയറാൻ സൗകര്യപ്പെടുത്തും. അതേ സമയം കിരിയാട്ടിൽ നായർ പുരുഷന്മാർക്ക് ഒരു നേരംപോക്കും ആയി കാര്യങ്ങൾ നിലനിൽക്കും. ആർക്കും ഇതിൽ കാര്യമായ പരിഭവം കാണില്ല.
46
Posted: Fri Oct 13, 2023 7:22 pm
posted by VED
46 #. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ ഉപവിഭാഗങ്ങളെക്കുറിച്ച്
വടക്കേ മലബാറിൽ നായർമാരിലെ ഉന്നത ഉപവിഭാഗങ്ങളിൽ പെട്ടവരിൽ വളരെ സങ്കീർണ്ണമായ സാമൂഹിക ബന്ധങ്ങൾ രൂപകൽപ്പന ചെയ്തെടുത്ത കുടുംബ സംവിധാനങ്ങൾ ഉണ്ടായിരുന്നു പോലും.
ഇതുമായി ബന്ധപ്പെട്ട് ഇവിടെ പറയാൻ പോകുന്ന വിവരങ്ങൾ അത്രയും Malabar and Anjengoയിൽ നിന്നും എടുത്തതാണ്.
ഈ ഉന്നത നായർ ജനങ്ങളിൽ, തറവാട് എന്ന് പൊതുവെ നിർവ്വചിക്കപ്പെടുന്നതിനോട് സാമ്യമായ, കുളം എന്ന കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഈ ഉപവിഭാഗങ്ങൾ exogamous ആയിരുന്നു പോലും. എന്നുവച്ചാൽ അവർ അന്യജാതിയിൽ നിന്നുമാണ് വിവാഹം കഴിക്കുക.
എന്നാൽ ഇവ ഓരോന്നിനും ഉള്ളിൽ ചെറിയ ഉപവിഭാഗങ്ങൾ വേറെയും ഉണ്ടാവും. ഇവ endogamous ആയിരിക്കും. എന്നുവച്ചാൽ സ്വന്തം ജാതിയിൽ നിന്നും മാത്രമാണ് വിവാഹം കഴിക്കുക.
ഈ മുകളിൽ പറഞ്ഞതിന്‍റെ അർത്ഥം വ്യക്തമായി മനസ്സിലാക്കാൻ പ്രയാസം ആണ് എന്ന് തോന്നുന്നു. മാത്രവുമല്ല, Malabar and Anjengoയിൽ തന്നെ ആ ഗ്രന്ഥത്തിന്‍റെ എഴുത്തുകാരൻ ഈ സാമൂഹിക സംവിധാത്തിനെ പറഞ്ഞ് മനസ്സിലാക്കിക്കാൻ പ്രയാസം ആണ് എന്നും പറയുന്നുണ്ട്. എന്നാൽ കാര്യങ്ങൾ മനസ്സിലാക്കിക്കാനായി ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തിലെ കാര്യം മാത്രം എടുത്ത് പരിശോധിക്കാം എന്നും പറയുന്നു.
കോട്ടപ്പുഴയ്ക്കും Porapuzhaയ്ക്കും ഇടയിൽ വരുന്ന പയ്യനാട് എന്ന പ്രദേശത്തെ ആണ് ഈ വിധം പഠനത്തിനായി എടുത്തത്. ഈ പ്രദേശം കുറുംബ്രനാട് താലൂക്കിൽ വരുന്ന ഒരു സ്ഥലമാണ്. കുറുംബ്രനാടിലെ ഏതോ ഒരു രാജാവ്, അമ്പാടി കോവിലകത്തിലെ ഏതോ ഒരു തമ്പുരാട്ടിക്ക് നൽകിയ പ്രദേശം ആണ് പോലും ഇത്.
അമ്പാടി കോവിലകം തമ്പുരാട്ടി എന്നത് Calicut ഭരിക്കുന്ന സാമൂതിരി രാജകുടുംബത്തിലെ ഏറ്റവും ഉയർന്ന സ്ഥാനക്കാരിയായ സ്ത്രീയുടെ സ്ഥാനനാമമാണ്.
ഈ പയ്യനാട് പ്രദേശത്തിൽ ആദ്യകാലങ്ങളിൽ ആറ് സ്ഥാനികൾ അഥവാ നാടുവാഴികൾ ഉണ്ടായിരുന്നു പോലും. ഇവരാണ് രാജാവിന് വേണ്ടി ഈ പ്രദേശം ഭരിക്കുക.
അതേ സമയം ഇവരുടെ ഭരണത്തെ നിയന്ത്രിക്കുന്ന നാലു നായർ കൂട്ടങ്ങൾ വേറെയും ഉണ്ടായിരുന്നു. ഇവരുടെ ഈ നിയന്ത്രണത്തെ Malabar and Anjengoയിൽ constitutional control എന്നാണ് നിർവ്വചിച്ചിട്ടുള്ളത്. എന്നുവച്ചാൽ ഭരണഘടനാപരമായുള്ള നിയന്ത്രണം.
ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടിലെ സംവിധാനങ്ങളും മനസ്സിലാക്കിത്തുടങ്ങിയ മലബാറിലെ പ്രാദേശിക ഉദ്യോഗസ്ഥർ വൻ വാക്കുകളാണ് ഈ അർദ്ധ-പ്രാകൃത ദേശത്തിലെ സാമൂഹിക സംവിധാനങ്ങളെ നിർവ്വചിക്കാൻ ഉപയോഗിക്കുന്നത്. വിഡ്ഢിത്തമാണ് ചെയ്യുന്നത്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
നായർമാരുടെ ഓരോ കൂട്ടുത്തിനും ഒരു പാരമ്പര്യ president ഉണ്ടായിരിക്കും. ഈ president എന്ന പദപ്രയോഗവും ശുദ്ധ അസംബന്ധമാണ് എന്നാണ് തോന്നുന്നത്. അതിലേക്കും പോകുന്നില്ല.
ഈ പ്രദേശത്ത് കുളങ്ങളുടെ ഏഴ് കൂട്ടായ്മകൾ ഉണ്ടായിരുന്നു. ‘കുളം’ എന്ന് ഇവിടെ പറഞ്ഞത് മുകളിൽ പറഞ്ഞ നായർ തറവാട് എന്ന അർത്ഥത്തിൽ മനസ്സിലാക്കുക. ഈ ഓരോ കൂട്ടായ്മയിലും പല കുളങ്ങൾ ഉണ്ടാവും എന്നും മനസ്സിലാക്കുക. ഈ ഏഴ് കൂട്ടായ്മയിൽ ഏറ്റവും ഉന്നതമായിട്ടുള്ളതിൽ പന്ത്രണ്ട് കുളങ്ങൾ ഉള്ള ഒരു കൂട്ടായ്മയായിരുന്നു.
വെങ്ങലാട്ട്, പത്തില്ലത്ത്, വിയ്യൂർ, നെല്ലിയോട്ട്, അടുൻകുടി, അമയൻഗലാട്ട്, നെല്ലിലോളി, നിലൻചേരി, രണ്ടില്ലത്ത്, പുല്ലിയാണി, ഓർക്കാട്ടേരി, വെൺമേരി എന്നിവയാണ് ആ പന്ത്രണ്ട് കുളങ്ങൾ.
ഇവയിൽ പത്തില്ലത്തുകാരും രണ്ടില്ലത്തുകാരും അടിയോടി എന്ന നാമം സ്വന്തം പേരിന് പിന്നിൽ ചേർക്കും.
അവസാനത്തെ മൂന്നു കുളക്കാർ നമ്പിയാർ എന്ന നാമവും, മറ്റുള്ളവർ നായർ എന്നും സ്വന്തം പേരിന് പിന്നിൽ ചേർക്കും.
നേരത്തെ സൂചിപ്പിച്ച ആറ് സ്ഥാനികളിൽ അടിയോടി എന്ന സ്ഥാനനാമം ഉള്ളവർ വെങ്ങലാട്ട് കുളത്തിലും, കൂട്ടങ്ങളുടെ രണ്ട് presidentറ്റുമാർ പത്തില്ലത്ത് കുളത്തിലും ഉള്ളവരാണ്.
സ്ഥാനി കുടുംബക്കാരിലെ ഇളയ അംഗങ്ങൾക്ക് ഉള്ള സ്ഥാനനാമം കിടാവ് എന്നാണ്.
വെങ്ങലാട്ട് കുളക്കാരുടെ സ്ത്രീകളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കുക എന്നുള്ളത് വിയ്യൂരിലേയും നെല്ലിയോട്ടിലേയും കുളക്കാരിലെ സ്ത്രിജനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇവരിൽ ആദ്യകൂട്ടർ വിളക്കുകളും രണ്ടാമത്തെ കൂട്ടർ പൂക്കളും ഘോഷയാത്രയിൽ വഹിക്കേണം. അതേ സമയം രണ്ടില്ലത്ത് അടിയോടി കുടുംബക്കാരണ് വെങ്ങലാട്ട് കുളക്കാരുടെ പാചകക്കാരായി തൊഴിൽചെയ്യേണ്ടത്.
പത്തില്ലത്ത് അടിയോടികൾക്കും ഓർക്കാട്ടേരി നമ്പ്യർമാർക്കും പുല പന്ത്രണ്ട് ദിവസമാണ്. മറ്റ് കുളക്കാർക്കെല്ലാം പതിനഞ്ച് ദിവസമാണ്. ഇതിൽനിന്നും ഇവർക്കിടയിലുള്ള ഉയർച്ചത്താഴ്ച മനസ്സിലാക്കാവുന്നതാണ്.
കുളങ്ങളുടെ കൂട്ടായ്മകളിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ആറ് കുളങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിൽ ഇരവട്ടൂർ, അര-ഇരവട്ടൂർ, അട്ടിക്കോടൻ എന്നീ നായർമാർ, തൊണ്ടേരി കിടാവുകൾ, പുന്നൻ നമ്പ്യാർമാർ, മേനോക്കി എന്നീ കുടുംബക്കാരാണ് ഉണ്ടായിരുന്നത്. ഈ കൂട്ടർ എല്ലാരും പതിനഞ്ച് ദിവസം പുലയുള്ളവരാണ്.
മൂന്നാമത്തെ കൂട്ടായ്മയിൽ മൂന്ന് കുളക്കാരാണ് ഉള്ളത്. തച്ചോളി, കൊത്തോളി, കുരുവട്ടാൻചേരി എന്നീ കുടുംബക്കാരാണ് ഈ മൂന്ന് കുളക്കാർ. ഇതിൽ തച്ചോളി കുളത്തിൽ പെട്ടവരാണ് സ്ഥാനികളിൽ പെട്ട ബാക്കി മൂന്ന് പേർ. ഈ കുളക്കാരിലെ എല്ലാരും അവരുടെ പേരിന് പിന്നിൽ നായർ എന്നാണ് സ്ഥാനനാമമായി ചേർക്കാറ്. ഇവരുടെ പുല പതിനഞ്ച് ദിവസമാണ്.
പെരുവാണിയൻ എന്ന ജാതിക്കാരുണ്ട്. ഇവരും ഒരു നായർ കൂട്ടായ്മയാണ് എന്ന് തോന്നുന്നു. കുറുംബ്രനാട് രാജവിന്‍റെ കീരീടധാരണ ചടങ്ങിൽ ആ രാജാവിന് എണ്ണ സമ്മാനിക്കാനുള്ള ഉത്തരവാദിത്തം ഈ ജാതിക്കാർക്കാണ്. ജാതിപ്പേരിന്‍റെ അർത്ഥം തന്നെ മഹാ എണ്ണക്കാരൻ എന്നാണ് പോലും.
അഞ്ചാമത്തെ കൂട്ടായ്മയിൽ മൂന്ന് കുളക്കാർ ഉണ്ട്. മണ്ണാൻഗഴി, പാറൻചേല, പള്ളിക്കര എന്നീ നായർമാരണ് ഇതിൽ ഉള്ളത്. ഇവരും പതിനഞ്ച് ദിവസം പുലയുള്ളവർ ആണ്.
ഇവരിലെ ആദ്യകൂട്ടരായ മണ്ണാൻഗഴി നായർമാരാണ് കുറുംബ്രനാട് രാജാവിന്‍റെ കിരീടധാരണ ചടങ്ങിൽ രാജാവിന് ഇരിക്കാനുള്ള ആവണപ്പലക നൽകുകയും വെക്കുകയും ചെയ്യുക.
(ഈ ആവണപ്പലക എന്നുള്ളത് ആമയുടെ ആകൃതിയിലുള്ള ഒരു പലകയാണ്. ഇത് നമ്പൂതിരിമാരുടേയും മറ്റ് ഉന്നത ജാതിക്കാരുടേയും പാരമ്പര്യമായുള്ള ഉന്നതസ്ഥാന ഇരിപ്പിടമാണ്.)
ഇതേ ചടങ്ങിൽ രണ്ടാമത് പരാമർശിച്ച പാറൻചേല നായർ കുളക്കാർ ഈ രാജാവിന് പുടവ നൽകേണ്ടവരാണ്.
ആറാമത്തെ കൂട്ടായ്മയിൽ പടം, തുളു, മാണൻ, ഒട്ടു എന്നീ കിരിയങ്ങൾ ആണ് ഉള്ളത്. ഇവർക്ക് മൊത്തമയുള്ള പേരാണ് Ravari.
ഏഴാമത്തെ കൂട്ടായ്മയിൽ ഉള്ളത് കണ്ടോൻ, കണ്ണൻകോടൻ, കോട്ട, കറുംബ, കുണ്ടകൊള്ളവൻ, പാണക്കാടൻ എന്നീ ആറ് നായർ കുളക്കാരാണ്. ഇവരുടെ പുലയും പതിനഞ്ച് ദിവസമാണ്. വെങ്ങലാട്ട്, പാട്ടിലാട്ട്, ഓർക്കാട്ടേരി എന്നീ കുളക്കാരുടെ സ്ത്രീകളുടെ ശുദ്ധികർമ്മ ചടങ്ങുകളിൽ ഈ ആറ് കുളക്കാരിലേയും സ്ത്രീകൾക്ക് ചില ഉത്തരവാദിത്തവും ജോലിയും ഉണ്ട് എന്നും മനസ്സിലാക്കുക.
ഈ ഏഴ് നായർ കൂട്ടായ്മകളും അല്ലാതെ, ഉള്ളിൽ ഉപവിഭാഗങ്ങൾ ഇല്ലാത്ത മറ്റ് ചില നായർ കൂട്ടരും ഉണ്ടായിരുന്നു പോലും. ഇതിൽ ഒന്നാണ് പാപ്പിനി നായർ. മുകളിൽ പട്ടികപ്പെടുത്തിയിട്ടുള്ള കുളക്കാരുടെ കൂട്ടായ്മയിൽ മൂന്നാമത്തെ കൂട്ടായ്മയിലെ കുടുംബക്കാരിലെ പെൺകുട്ടികളുടെ താലി കെട്ടു കല്ല്യാണത്തിൽ ഈ പാപ്പിനി സ്ത്രീകൾ, ബ്രാഹ്മിണി (നമ്പീശൻ) സ്ത്രീകൾക്ക് പകരക്കാരായി നിന്ന് പ്രവർത്തിക്കും പോലും.
ഇതേ കുളക്കാരുടെ ശവദാഹ കർമ്മങ്ങളിൽ അട്ടിക്കുറിശ്ശി നായർമാർക്ക് പകരക്കാരായി പ്രവർത്തിക്കുന്ന ഒരു കൂട്ടരാണ് പാലാട്ടവൻ എന്ന കുടുംബക്കാർ.
പയ്യനാടിലെ വിവിധ നിലവാരത്തിലുള്ള നായർ കുടുംബക്കാർക്കിടയിൽ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ അതി സങ്കീർണ്ണമായ കണ്ണികളെയാണ് മുകളിൽ വിവരിച്ചത്. ഈ വിധമായുള്ള ഒരു കെട്ടുപിണഞ്ഞു കിടക്കുന്ന ബന്ധങ്ങളെ നിലനിർത്തുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ഉച്ചനീചത്ത കോഡുകൾ ആയിരിക്കും. ഈ വാക്ക് കോഡുകളുടെ indicant word രൂപങ്ങൾ മാറ്റി, ഈ ബന്ധങ്ങൾക്ക് ഇടയിൽ സ്ഥാപിച്ചാൽ ഈ വിധമായുള്ള ഒരു ബന്ധ ചങ്ങല പൊടിഞ്ഞു പോയേക്കാം. തൊഴിൽ ചെയ്യേണ്ടവൻ തലതിരിഞ്ഞ് നിന്ന് തൊഴിൽ ചെയ്യിക്കാൻ ശ്രമിച്ചേക്കാം.
ഇന്ത്യൻ പട്ടാളത്തിലേയും പോലീസിലേയും കാര്യം പോലെയാണ്. പുറത്തുള്ളവർക്ക് അവരെ യൂണിഫോമിൽ കണ്ടാൽ, അവർ പട്ടാളക്കാരാണ്, പോലീസുകാരണ് എന്നെല്ലാം മനസ്സിലാകും.
എന്നാൽ അവർക്കിടയിൽ അദൃശ്യമായി നിലനിൽക്കുന്ന വിവിധ തരത്തിലുള്ള ബന്ധങ്ങളും വിധേയത്തങ്ങളും അനുസരണ കണ്ണികളും മറ്റും മനസ്സിലാകേണം എന്നില്ല. അവരിൽ തന്നെ പാചകം, മുടിവെട്ട്, അലക്ക്, ശിപായി, ഓഫിസർ തുടങ്ങിയ വ്യത്യസ്ത തൊഴിൽകാരെ പുറത്തുള്ളവർക്ക് വ്യക്തമായി തിരിച്ചറിയേണം എന്നുമില്ല.
എന്നാൽ ആശയവിനിമയത്തിലെ വാക്ക്-കോഡുകൾ കേൾക്കാനായാൽ, ആരാണ് ഉയർന്നവൻ ആരാണ് ഹീന നിലവാരക്കാരൻ എന്നത് മനസ്സിലാക്കാനായേക്കാം. അതിനുള്ള അവസരം പലപ്പോഴും പുറത്തുള്ളവർക്ക് അവർ നൽകിയേക്കില്ല. എന്നാൽ അവർ മൊത്തമായി പുറത്തുള്ളവരെ അവരുടെ അടിയാളികളായി മനസ്സിലാക്കിയേക്കാം. ആ മനസ്സിലാക്കൽ പുറത്തുള്ളവരിൽ അടിച്ചേൽപ്പിക്കാനായുള്ള പെരുമാറ്റം അവർ രൂപികരിക്കുകയും ചെയ്തേക്കാം.
ഈ നായർമാർ എന്നത് പുറംനാട്ടു ബ്രാഹ്മണർക്കും, ഓത്തുള്ള നമ്പൂതിരിമാർക്കും, ഓത്തില്ലാത്ത നമ്പൂതിരിമാർക്കും, പുറംനാട്ടു രാജാകുടുംബക്കാർക്കും, അമ്പലവാസികൾക്കും മറ്റും കീഴിൽ വരുന്നവരാണ് എന്നും ഓർക്കുക.
ഈ ഒരു സ്ഥിതിവിശേഷം ആണ് ഇങ്ഗ്ളിഷ് കമ്പനി മലബാറിൽ കണ്ടത്. അദൃശ്യമായ ബന്ധകണ്ണികളാൽ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന, സാമൂഹിക അധികാരം തമ്മിൽ പങ്കിടുന്ന, വാക്ക് കോഡുകളിലെ ഉന്നത സ്ഥാനം കൈവശപ്പെടുത്തിയ, കുടുംബക്കാർ.
അവർക്ക് കീഴിൽ യാതൊരുവിധ മാനസിക ബലവുമില്ലാത്ത, സാമൂഹിക മികവുള്ളതും ആത്മാഭിമാനം നിലനിർത്തുന്നതുമായ ആശയവിനിമയ കഴിവുകൾ കൈമോശംവന്ന കീഴ്ജന ആൾക്കാർ. ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജീവിച്ചിരുന്ന അന്യഭാഷാ തൊഴിലാളികളെപ്പോലെ.
കോഴിക്കാട്ടം പോലെ അടിച്ചുവാരപ്പെട്ടും, അടിച്ചു തെറിപ്പിക്കപ്പെട്ടും ജീവിക്കുന്നവർ. പലരും വെറും കന്നുകാലികളെപ്പോലെ. ജീവിതകാലം മുഴുവൻ ഏതെങ്കിലും ചെറിയ കൃഷിഭൂമിയിലെ നിത്യവേനലിൽ ജീവിതം എരിച്ചുതീർക്കുന്നവർ.
അധികാരി കുടുംബക്കാരേയും അവരുടെ കീഴിലുള്ള കന്നുകാലി ജീവികളായ മനുഷ്യരേയും ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് ബുദ്ധിജീവികൾ ‘ഇന്ത്യാക്കാർ’ എന്ന ഒറ്റവാക്കിൽ ഒതുക്കിനിർത്തിയിരിക്കുന്നു. ഈ 'ഇന്ത്യാക്കാരെയെല്ലാം' ഇങ്ഗ്ളിഷുകാർ വന്ന് അടിമകളാക്കിയെന്ന വിഡ്ഢി വിവരമാണ് ഈ അമിത ശമ്പളം കൈയിട്ടുവാരിയെടുക്കുന്ന ഈ അക്കാഡമിക്ക് വിദ്വാന്മാർ എഴുതിക്കൂട്ടി നിർബന്ധിച്ച് പഠിപ്പിക്കുന്നത്.
മലബാറിൽ സാമൂഹിക പരിഷ്കരണത്തിനും, സത്യസന്ധമായ ഭരണയന്ത്രത്തിന്‍റെ രൂപീകരണത്തിനും ആയി ഇങ്ഗ്ളിഷ് കമ്പനി അവരുടെ തുടക്കകാലം മുതൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. എന്നാൽ മലബാറിലെ ഓരോ മുക്കിലും മൂലയിലും അതി സങ്കീർണ്ണമായ സാമൂഹിക അനുസരണത്തിന്‍റെ നിഗൂഡ കോഡുകളുടേയും അദൃശ്യമായ കണ്ണികളുടേയും സാന്നിദ്ധ്യം കണ്ടും അനുഭവിച്ചും, ഇങ്ഗ്ളിഷ് കമ്പനി അന്ധാളിച്ചിരുന്നിരിക്കാം.
കഴിഞ്ഞ എഴുത്തിൽ പയ്യനാടിലെ നായർ ജനം എന്ന് വിശേഷിപ്പിക്കാവുന്നവരിൽ ഉന്നതരായ ഉപവിഭാഗങ്ങളിൽ പെട്ട ചിലരുടെ കാര്യം വിവരിച്ചിരുന്നു.
കുറുമ്പ്രനാടിൽ തന്നെയുള്ള കടത്തനാട്, പയ്യോർമല എന്നീ പ്രദേശങ്ങളിലും ജാതീയമായ സാമൂഹികഘടന പയ്യനാടിലേത് പോലെതന്നെയായിരുന്നുവെങ്കിലും, അവിടങ്ങളിലെ സാമൂഹിക ഉള്ളറകളിൽ അതീവ സങ്കീർണ്ണമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുപോലും.
എന്നാൽ കുറുമ്പ്രനാട് വിട്ട് മറ്റ് പ്രദേശങ്ങളെ നോക്കിയാൽ സാമൂഹിക ഘടനതന്നെ തികച്ചും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് Cannanore ഉള്ള ചിറക്കൽ രാജ്യവും Tellicherryക്ക് അടുത്തായുള്ള കോട്ടയം രാജ്യവും എടുക്കാം. ഈ പ്രദേശങ്ങളും വടക്കേ മലബാറിലാണ് എന്ന് മനസ്സിലാക്കുക. കുറുമ്പ്രാനാടിന് തൊട്ട് വടക്കായാണീ കോട്ടയം. അതിനും വടക്കാണ് ചിറക്കൽ രാജ്യം.
അവിടങ്ങളിൽ കുളങ്ങളുടെ രണ്ട് വൻ കൂട്ടായ്മയാണ് ഉണ്ടായിരുന്നത്. അകത്തു ചർണവരും പുറത്തു ചർണവരും.
ദക്ഷിണ മലബാറിൽ പുറത്തു ചർണ നായർമാർ ഉള്ള കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാൽ ചിറക്കലിലേയും കോട്ടയത്തേയും ചർണവർമാർ തങ്ങൾ ദക്ഷിണ മലബാറിലെ ചർണവാരേക്കാൾ ഉയർന്നവരാണ് എന്നാണ് അവകാശപ്പെട്ടത്. അവർ ദക്ഷിണ മലബാറിലെ ഉന്നത നായർ വിഭാഗമായ കിരിയാട്ടിൽ നായർമാരോടാണ് തങ്ങൾക്ക് തുല്യതയെന്ന് സ്ഥാപിച്ചിരുന്നു. എന്നുവച്ചാൽ ദക്ഷിണ മലബാറിലെ പുറത്തു ചർണവർമാരേക്കാൾ ഉയരങ്ങളിലാണ് വടക്കേ മലബാറിലെ ഈ പുറത്തു ചർണവർമാർ.
ഇവിടെ ശ്രദ്ധിക്കേണ്ടത് വടക്കേ മലബാറിലെ ജനവിഭാഗങ്ങൾക്ക്, ദക്ഷിണ മലബാറിലെ ആളുകളോട് ഒരു superiority complex (ശ്രേഷ്ഠമ്മന്യത) നിലനിന്നിരുന്നു എന്ന് കാണുന്നു എന്നതാണ്. ഇതിന്‍റെ ചരിത്രപരമായ കാരണം ആരും തന്നെ പരിശോധിച്ചതായി അറിവില്ല.
ചിറക്കലിലേയും കോട്ടയത്തേയും അകത്തു ചർണവർമാരിൽ പല ഉപവിഭാഗങ്ങളും ഉണ്ടായിരുന്നു പോലും. ചിറക്കലിൽ മാത്രം എട്ട് ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നു. ഈ ഉപവിഭാഗങ്ങൾ ഓരോന്നും വീണ്ടും ചെറിയ ഉപവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ ചെറിയ ഉപവിഭാഗങ്ങളെ ഇല്ലം എന്ന പേരിലാണ് ചിറക്കലിലും കോട്ടയത്തും അറിയപ്പെട്ടിരുന്നത്.
ഇന്നുള്ള ഇന്ത്യാ രാജ്യത്തിലെ, കേരളം എന്ന സംസ്ഥാനത്തിലെ, മലബാറിലെ, Cannanore districtട്ടിൽ ഉള്ള പല ചെറിയ പ്രദേശങ്ങളിൽ, ഒരു ചെറിയ പ്രദേശത്തിലുള്ള സാമൂഹികാന്തരീക്ഷത്തിന്‍റെ സങ്കീർണ്ണതയാണ് ഇവിടെ വ്യക്തമാക്കിയത്. ഈ അതിസങ്കീർണ്ണമായ സാമൂഹീക അടുക്കിന് കീഴിലാണ് അനവധി ജനക്കൂട്ടങ്ങൾ കീഴ്ജനമായി ജീവിച്ചിരുന്നത്.
അവരെ അങ്ങ് സാമൂഹികമായി പൊക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലതന്നെ. കാരണം, ഈ കീഴ്ജനമായി ജീവിക്കുന്നവരും അവരെ അടിമപ്പെടുത്തുന്ന ജനക്കൂട്ടങ്ങളോട് വൻ കൂറും കടപ്പാടും വാത്സല്യവും അടിയാളത്തവും അനുസരണവും വിശ്വാസവും അർപ്പിച്ചാണ് ജീവിക്കുന്നത്.
അവർക്ക് വിരോദവും വെറുപ്പും അവരെ അടിമപ്പെടുത്തുന്നവരോടാവില്ല, മറിച്ച് അവരോട് മത്സരിക്കുന്നതായി അവർ മനസ്സിലാക്കുന്ന അവരുടെ അതേ സാമൂഹിക നിലവാരത്തിലുള്ളവരോടും അവരുടെ കീഴിൽ ജീവിക്കുന്നവരോടും ആയിരിക്കും വെറുപ്പും വിരോദവും, മത്സരബുദ്ധിയും അവർക്കുണ്ടാവുക.
നായർമാരിലെ ഉന്നത വിഭാഗങ്ങളെക്കുറിച്ച് ഇതോടെ പറഞ്ഞു കഴിഞ്ഞു.
വായനക്കാരന്‍റെ മനസ്സിൽ ഇവിടെ എഴുതിയ എന്തെങ്കിലും വിവരം വ്യക്തമായി നിലനിൽക്കുന്നുണ്ടാവും എന്നു തോന്നുന്നില്ല. കാരണം, ഈ വിധം ഈ വിവരണം ഇവിടെ എഴുതിയ ഈ എഴുത്തുകാരന്‍റെ മനസ്സിലും കാര്യമായ വ്യക്തതയിൽ അല്ല ഈ വിവരങ്ങൾ ഉള്ളത്. ആകെക്കൂടി കലങ്ങിമറിഞ്ഞാണ് കാര്യങ്ങൾ കിടക്കുന്നത്.
ഇനി, നായർ എന്ന ജാതിപ്പേര് വഹിക്കുന്ന നായർമാരിലെ മധ്യനിലവാരത്തിലുള്ള ജനക്കൂട്ടങ്ങളുടെ കാര്യം നോക്കാം.
ഈ കൂട്ടർക്ക് യുദ്ധായുധങ്ങളുമായി കാര്യമായ ബന്ധം ഇല്ലതന്നെ. സാമൂഹിക അധികാരങ്ങളും കാര്യമായി ഉണ്ടാവാനും സാധ്യതയില്ല. എന്നാൽ നായർ എന്ന ജാതിപ്പേര് ഏതോ വിധേന ഇക്കൂട്ടരുടെ കൈവശം വന്നുപെട്ടിട്ടുണ്ടാവാം. അതുമല്ലെങ്കിൽ മുകളിലേക്ക് ഒട്ടിച്ചേർന്നു നിന്നുകൊണ്ട് ഈ നായർ പേര് തങ്ങളിലേക്ക് വ്യാപിച്ചെടുത്തിട്ടുണ്ടാവാം (diffuse ചെയ്തെടുത്തിട്ടുണ്ടാവാം).
നായർ ആവുക എന്നത് ഇന്ന് പോലീസ് ശിപായി ആകുക എന്ന കേമമായ കാര്യത്തിനോട് വളരെ സാമ്യതയുള്ള കാര്യം ആയിരുന്നിരിക്കാം അന്ന്.
(Note: ജാതിപ്പേരുകൾ ഇങ്ഗ്ളിഷിൽ കണ്ടുകൊണ്ട് ഇവിടെ മലയാള ലിപികളിൽ എഴുതുമ്പോൾ, ഉച്ചാരണം ശരിയായി വരണം എന്നില്ല എന്ന് വായനക്കാരൻ ഓക്കേണ്ടുന്നതാണ്.)
അന്തുരൻ (Andurans) അഥവാ കുശവൻ എന്നത് മൺചട്ടികൾ ഉണ്ടാക്കുന്നവരാണ്. ഒട്ടാട്ടു (Ottatu) നായർ ഓട് പണിക്കാരാണ്. പള്ളിച്ചൻ . (Pallicchans) അഥവാ പരപ്പൂർ നായർമാർ പല്ലക്ക് വഹിക്കുന്നവരാണ്
ഊരാളികൾ (Uralis) എന്ന വിഭാഗത്തിൽ ഊരാളി, എഴുത്തൻ (Ezhuttans), കൊലയൻ, മൂവാരി, എരുമൻ എന്നീ ഉപവിഭാഗങ്ങൾ ഉണ്ട് പോലും. ഇവർ മിക്കരും കല്ലാശാരികൾ (Mason) ആയിരുന്നു പോലും. എന്നാൽ ഇവർ പൈതൃകമായി പശുക്കളെ പരിപാലിക്കുന്നവർ ആയിരുന്നു പോലും. ഇവർ തുളുരാജ്യത്തിൽ നിന്നും വടക്കേ മലബാറിലേക്ക് കടന്ന് ജാതീയമായി ചെറുകിട മാറ്റങ്ങൾ വരുത്തിയവർ ആയിരുന്നു പോലും.
ഇവിടെ ശ്രദ്ധിക്കേണ്ടത്, മുകളിൽ പറഞ്ഞ ഊരാളികളിൽ എഴുത്തൻ, കൊലയൻ, മൂവാരി, എരുമൻ എന്നിവരെ ഇങ്ഗ്ളിഷ് ഭരണത്തിന് ദക്ഷിണ മലബാറിൽ കണ്ടെത്താൻ ആയിരുന്നില്ല എന്ന് രേഖപ്പെടുത്തിക്കാണുന്നുണ്ട് എന്നതാണ്.
പിന്നെയുള്ളത് ചെമ്പോട്ടികൾ ആണ്. ഇവർ ചെമ്പ് പണിക്കാരാണ്. ക്ഷേത്രങ്ങളുടെ ശ്രീകോവിലിന്‍റെ മുകൾതട്ട് ചെമ്പിൽ പണിതെടുക്കുന്നത് ഇവരാണ് പോലും.
ഇവർ ആദ്യകാലങ്ങളിൽ വെറും കൈത്തൊഴിലുകാർ എന്ന നിലവാരക്കാരിയിരുന്നു പോലും. എന്നുവച്ചാൽ കീഴ്ജനം. ഇവർക്ക് സാമൂഹികമായി ഉയർച്ച ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരു കഥതന്നെ വടക്കേ മലബറിന്‍റെ പഴമയിൽ ഉണ്ടായിരുന്നു പോലും.
തളിപ്പറമ്പിലെ ഗംഭീരമായ അമ്പലം പണിതുതീർത്തപ്പോൾ അതിഗംഭീരമായ ഒരു ശുദ്ധികർമ്മം അവിടെ നടത്തിയിരുന്നു പോലും. ആയിരത്തോളം ബ്രാഹ്മണർ ഇതിൽ പങ്കെടുത്തിരുന്നു പോലും.
ശുദ്ധികർമ്മം തകൃതിയായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ, പെട്ടെന്നാണ് ബ്രാഹ്മണരുടെ ദൃഷ്ടിയിൽ ഒരു വൻ അമംഗളമായതും അശുഭസൂചകവുമായ ഒരു കാര്യം വന്നുപെട്ടത്. തന്‍റെ പണിയിലെ അവസാന മിനുക്കു പണികൾ നടത്തിത്തീർത്തുകൊണ്ട് ഒരു ചെമ്പോട്ടി ശ്രീകോവിലിൽലിൽ നിന്നും ഇറങ്ങിവരുന്നു.
ശുദ്ധികർമ്മം ആകെ അലങ്കോലപ്പെട്ടു. ഇനി എന്താണ് ചെയ്യുക? വൻ ചിലവുള്ള ശുദ്ധികർമ്മം ആദ്യം മുതൽ വീണ്ടും ആരംഭിക്കുക എന്നേ മാർഗ്ഗമുള്ളു.
ബ്രാഹ്മണർ അവരുടെ അരിശം വാക്കുകളാലും അല്ലാതെയും പ്രകടിപ്പിച്ചു. ആ അവസരത്തിൽ പെട്ടന്ന് സ്വർഗ്ഗത്തിൽ നിന്നും അവർക്ക് ഒരു ദിവ്യദർശനം ലഭിച്ചുപോലും. യാതോരു അശുദ്ധിയും സംഭവിച്ചിട്ടില്ലാ എന്നൊരു സമാശ്വസിപ്പിക്കലാണ് സന്ദേശമായി ആ ദിവ്യദർശനത്തിൽനിന്നും ലഭിച്ചത്.
ഈ സംഭവത്തിന് ശേഷം, ചെമ്പോട്ടികൾ സാമൂഹികമായി ഉയർന്നു. അവർ അയിത്തമുള്ള ജനതയല്ലാതായി. അയിത്ത ദൂരം ഇവർ ഇനിമുതൽ പാലിക്കേണ്ടതില്ല.
വട്ടക്കാടൻ അഥവാ ചക്കിങ്ങൽ നായർമാരാണ് അടുത്തത്. ചക്ക് എന്നത് എണ്ണ ആട്ടിയെടുക്കുന്ന യന്ത്രസംവിധാനമാണ്. ഈ കൂട്ടരെ വാണിയാന്മാർ എന്നും അറിയപ്പെടും പോലും. ചിലയിടങ്ങളിൽ ഇവരിൽ തന്നെ കൈകൊണ്ട് ആട്ടുന്നവരും, കാളകളെ ഉപയോഗിച്ച് ആട്ടുന്നവരും ആയി രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടായിരുന്നു പോലും.
എന്നാൽ മറ്റ് ചില ഇടങ്ങളിൽ ഇവരിൽപെട്ട ചിലരെ വെളുത്താട്ട് (Vellutatu) എന്നും, മറ്റുചിലരെ കറുത്താട്ട് (Karuttatu) എന്നും തമ്മിൽ വ്യത്യസ്തരായ ഉപവിഭാഗങ്ങളായി കാണപ്പെട്ടിരുന്നു പോലും.
അടുത്തത് അട്ടിക്കുറിശ്ശി നായർമാരാണ്. അസ്തി അഥവാ മനുഷ്യന്‍റെ എല്ലുകൾ എന്നുതമായി ബന്ധപ്പെട്ടാണ് ഇവരുടെ ജാതിപ്പേര്.
ഇവരെ Chittigans എന്നും വിശേഷിപ്പിച്ചുകാണുന്നു. നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരുടെ ശവദാഹ കർമ്മങ്ങളുമായി ബന്ധപ്പെട്ട ശുദ്ധികർമ്മങ്ങൾ ഇവരുടെ തൊഴിലും ഉത്തരവാദിത്തവും ആണ്. ഇവരിൽ ചിലർ മുടിവെട്ടുകാരാണ് (barbers).
ഇവിടെ മുടിവെട്ട് എന്ന തൊഴിലുമായി ബന്ധപ്പെട്ടുകൊണ്ട് പറയേണ്ടുന്ന ഒരു കാര്യം, ഈ തൊഴിൽ പല ജാതിക്കാരും ചെയ്യാറുണ്ടായിരുന്നു എന്നതാണ്. വ്യത്യസ്ത നിലവാരത്തിലുള്ള ഓരോ ജാതിക്കാർക്കും പ്രത്യേകമായ മുടിവെട്ടു ജാതിക്കാർ ഉണ്ടായിരുന്നു.
ഭഗവതി, അയ്യപ്പൻ, ശാസ്താവ് തുടങ്ങിയ മൂർത്തികളുടേയും, വേട്ടക്കൊരുമകൻ, അരിയാംബി (Ariyambi), ആണ്ടിമഹാഗളൻ (Andimahagalan) തുടങ്ങിയ മറ്റ് മൂർത്തികളുടേയും അമ്പലങ്ങളിൽ പൂജ ചെയ്യുന്നവരാണ് കുളങ്ങര (Kulangara) നായർമാർ. കഴിഞ്ഞ എഴുത്തിൽ പരാമർശിച്ചിരുന്ന തരകന്മാരുടെ ശുദ്ധികർമ്മങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നവരും ഇവർ ആയിരുന്നു പോലും.
കല്ലാട്ടകുറുപ്പ് (Kallattakurups) എന്ന ഒരു കൂട്ടരെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്.
എടച്ചേരി നായർമാർ പശുക്കളെ വളർത്തുന്നവരാണ്.
ഈ മുകളിൽ പറഞ്ഞ ചെറുകിട നായർ ഉപജാതിക്കാർ മിക്കവാറും മരുമക്കത്തായക്കാർ ആയിരുന്നു പോലും. അവർ സ്വന്തം ജാതിയിൽ നിന്നും മാത്രമേ വിവാഹം കഴിക്കുള്ളു പോലും.
എന്നാൽ ഇവരെല്ലാം സാമൂഹികമായി ഒരുതരം മദ്ധ്യനിലവാരത്തിലുള്ള നായർമാരാണ്. ഉന്നത നായർ വിഭാഗങ്ങളെ ഇവരുടെ സന്നിദ്ധ്യവും സ്പർശനവും അശുദ്ധമാക്കില്ലാ എന്നാണ് തോന്നുന്നത്.
ഇനി നായർമാരാണ് എന്ന് അവകാശപ്പെടുന്ന നായർമാരിലെ ഏറ്റവും കീഴിലുള്ള പല ജനവിഭാഗങ്ങളെയും എടുക്കാം. ഇവരിൽ ചിലരെങ്കിലും കുറേ കാലങ്ങൾക്ക് മുൻപ് ഉന്നത നിലവാരത്തിൽ ഉള്ളവരായിരുന്നിരിക്കാം. എന്നാൽ, മലബാറിലേക്ക് കുടിയേറിയപ്പോഴോ മറ്റോ അവർ വിചാരിച്ചരീതിയിൽ സാമൂഹിക സ്ഥാനമാനങ്ങൾ പിടിച്ചെടുക്കാനോ നിലനിർത്താനോ പറ്റാതെ പോയവരായിരിക്കാം. അതുമല്ലായെങ്കിൽ അവരെ മറ്റ് ചിലർ കരുതിക്കൂട്ടി ഭാഷാകോഡുകളിലൂടെ തരംതാഴ്ത്തിയവരായിരിക്കാം.
ഭാഷാകോഡുകളിലൂടെ ഹീനജാതിയാക്കുക എന്ന കാര്യം ഏതാണ്ട് ഒരു കൂടോത്രം പോലുള്ള പദ്ധതിയാണ്. ഇത് ഇന്ന് ദക്ഷിണേഷ്യക്കാർ ഇങ്ഗ്ളണ്ടിൽ വളരെ പരസ്യമായിത്തന്നെ പ്രയോഗിച്ച് പാദേശിക ഇങ്ഗ്ളിഷുകാരിലെ പലരേയും ഹീനജാതിക്കാരും ഹീനജാതി തൊഴിൽ ചെയ്യുന്നവരും ആക്കി മാറ്റുന്നുണ്ട്. വിചിത്രം എന്ന് പറയെട്ടെ, ഈ വിവരം പ്രാദേശിക ഇങ്ഗ്ളിഷുകാരെ യാതോരു വിധത്തിലും മനസ്സിലാക്കിക്കാൻ ആവുന്നില്ലതന്നെ. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം.
മലബാറിൽ പല ജനവിഭാഗങ്ങളും നായർ മേൽവിലാസം കൈവശപ്പെടുത്താൻ പ്രയത്നിച്ചിട്ടുണ്ടാവും എന്ന് തോന്നുന്നു. അവർ നമ്പൂതിരിമാർക്ക് എന്തും നൽക്കാൻ തന്നെ തയ്യാറായിരുന്നിരിക്കാം. എന്നാൽ നായർ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന ജനവിഭാഗങ്ങൾ അവർക്ക് ഇതിനുള്ള അവസരം നൽകില്ലതന്നെ.
ഇവരിൽ പലർക്കും മറ്റ് പലരീതിയിലും നായർനാമങ്ങൾ കൈവശപ്പെടുത്താനുള്ള ന്യായീകരണങ്ങൾ കണ്ടേക്കാം. എന്നാലൊന്നും നായർ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നവർ ഇവരെ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യില്ല.
ഈ വിധമായുള്ള കൂട്ടരെക്കുറിച്ചാണ് ഇനി എഴുതാൻ പോകുന്നത്.
ആദ്യം പറയേണ്ടുന്നത് ഉന്നത നായർമാർക്ക് അയിത്തമായ നാല് കൂട്ടം നായർമാരെക്കുറിച്ചാണ്.
1. വെളുത്തേടത്ത് നായർ (വെളുത്തേടൻ, വണ്ണത്താൻ)
2. വിളക്കിത്തല നായർ (വിളക്കിത്തലവൻ)
3. കടുപട്ടൻ
4. ശാലിയ, ചാലിയ (ചാലിയൻ)
1. വെളുത്തേടൻ എന്നത് വെളുപ്പ് ഉണ്ടാക്കുന്നവർ ആണ് പോലും. ഇവർ തന്നെയാണ് വണ്ണത്താൻമാർ. വണ്ണത്താൻ എന്നത് അലക്കുകാരൻ ആണ്.
2. വിളക്കിത്തലവൻ മുടിവെട്ടുകാരൻ ആണ്.
3. കടുപട്ടൻ എന്നവർക്ക് ഉള്ള മറ്റൊരു പേര് എഴുത്തച്ഛൻ എന്നാണ്. ഇവർ എഴുത്ത് പഠിപ്പിക്കുന്നവർ ആണ് പോലും.
4. ചാലിയനെ തെരുവൻ എന്നും പറയും പോലും. തെരുവൻ എന്ന് പറയുന്നതിന് കാരണം ഇവർ അവരുടേതായ തെരുവുകളിൽ വീടുകെട്ടി ജീവിക്കുന്നവരാണ്. ഇവർ നെയ്ത്തുകാരാണ്.
ഈ നാലുകൂട്ടരും നായർമാരാണ് എന്ന ആത്മവിശ്വാസം ഉള്ളവരാണ് എങ്കിലും, ചില വെളുത്തേടന്മാർ മാത്രമേ 'നായർ' എന്ന സ്ഥാനനാമം അവരുടെ പേരിന് പിന്നിൽ ചേർക്കാനുള്ള ധൈര്യവും ധിക്കാരവും കാണിക്കാറുള്ളു പോലും. മറ്റുള്ളവർക്ക് ഇതിനുള്ള മനോധൈര്യം ഉണ്ടായിരുന്നിട്ടുണ്ടാവില്ല.
1. വെളുത്തേടന്മാർ മരുമക്കത്തായക്കാരാണ്. ഇവർ കഴിവതും നായർ ആചാരങ്ങൾ പാലിക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ ഇവരുടെ ശവദാഹകർമ്മങ്ങളിൽ അട്ടിക്കുറിശ്ശി നായർമാരുടെ സാന്നിദ്ധ്യം ലഭിക്കില്ലായിരിക്കാം. അതിനാൽ തന്നെ ഈ കാര്യം അവരിലെ തന്നെയുള്ള ഒരു ഉപവിഭാഗക്കാർ നടത്തും. അവരുടെ പേര് Pothuvan, Talikkundavar, കാവുതീയൻ എന്നൊക്കെയാണ് പോലും. ഇവർ മുടിവെട്ടുകാരണ്. ഇവരെ വെളുത്തേടന്മാർ അവരിലെ കീഴ്ജനമായാണ് കാണുക പോലും.
വടക്കേ മലബാറിൽ വണ്ണത്താൻമാർക്ക് എട്ട് exogamous ഇല്ലങ്ങൾ ഉണ്ടായിരുന്നു പോലും.
കൊളകണ്ട (Kolankada), മലകുളങ്ങര (Malakulangara), മലോട്ട് (Malot), മുണ്ടയാട് (Mundayad), ചേലോര (Chelora), തൃച്ചമ്പരം (Trichambaram) എന്നിവയാണ് ഇവയിൽ ആറ് ഇല്ലങ്ങൾ.
എന്നാൽ ഏറനാടും മറ്റ് ദക്ഷിണ മലബാർ പ്രദേശങ്ങളിലും ഇവരിൽ ഉന്നതരായ വെളുത്തേടന്മാർ കൂടാതെ മറ്റ് മുന്ന് ഉപവിഭാഗങ്ങൾ വേറെയും ഉണ്ടായിരുന്നു പോലും. ഇതിൽ ഉന്നതരായ വെളുത്തേടൻമാരെ 'ക്ഷേത്ര വെളുത്തേടൻ' എന്നാണ് പറയപ്പെടുക പോലും.
വണ്ണത്താൻ (Vannattan), മുണ്ടപ്പാടൻ (Mundapada), ഇറാൻകൊല്ലി (Irankolli) എന്നിവരാണ് മറ്റ് മൂന്ന് കൂട്ടം പേർ. ഈ കൂട്ടരെ ആദ്യത്തെ കൂട്ടർക്ക് കീഴെയായാണ് മറ്റുള്ളവർ കാണുക. ആദ്യ കൂട്ടർ endogamous ആണ്. എന്നുവച്ചാൽ സ്വന്തം ജാതിയിൽ നിന്നുമാണ് വിവാഹം കഴിക്കുക.
2. വിളക്കിത്തലവന്മാരും നായർ ജീവിത ശൈലികൾ ആണ് കഴിവതും പിന്തുടരുക. വടക്കേ മലബാറിൽ ഇവർ നവിതൻ അഥവാ നവിയൻ എന്നും വളിഞ്ചിയൻ (Valinchian) എന്നും രണ്ട് വ്യത്യസ്ത കൂട്ടരായി വിഭജിക്കപ്പെടുന്നുണ്ട് പോലും.
ദക്ഷിണ മലബാറിൽ ഇവർ മക്കത്തായക്കാരാണ്. എന്നാൽ ഉത്തര മലബാറിൽ നവിതന്മാർ മക്കത്തായക്കാരും, വളിഞ്ചിയന്മാർ മരുമക്കത്തായക്കാരും ആയിരുന്നു പോലും. നവിതന്മാരും പല exogenous ഇല്ലങ്ങളായി വിഭജിക്കപ്പെട്ടിരുന്നു പോലും. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഇവരുടെ ഇല്ലങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ആയില്ലാ എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.
അതേ സമയം വളിഞ്ചിയന്മാർ, വണ്ണത്താൻ ഇല്ലങ്ങളുടെ അതേ പേരുകൾ ഉള്ള എട്ട് ഇല്ലങ്ങളായി വിഭജിക്കപ്പെട്ടിരുന്നു പോലും.
3. കടുപട്ടൻ എന്ന കൂട്ടർ പണ്ട് കടു ഗ്രാമത്തിലെ ബ്രാഹ്മണരായിരുന്നു എന്ന് അവകാശപ്പെടുന്നു. അവർ ബുദ്ധ മതത്തിന് പിന്തുണ നൽകിയതിനാൽ അവരെ മറ്റുള്ളവർ തരം താഴ്ത്തിയതാണ് പോലും. ഇവർ മക്കത്തായക്കാരാണ്.
4. ചാലിൻമാർ നിശ്ചയമായും ദക്ഷിണേഷ്യയുടെ കിഴക്കൻ തീരദേശങ്ങളിൽനിന്നും കുടിയേറിയവർ ആണ് എന്ന് Malabar and Anjengoയിൽ പറയുന്നുണ്ട്. അവരുടെ വാസസ്ഥലത്തിന്‍റെ പ്രത്യേകതയും ഈ വിവരത്തിന് പിന്തുണ ഏകുന്നുണ്ട് പോലും. അവർ അവരുടേതായ തെരുവുകളുടെ ഇരുവശത്തുമായി വീടുകൾകെട്ടിയാണ് ജീവിക്കാറ് എന്നു തോന്നുന്നു.
ഇവരുമായി ബന്ധപ്പെട്ട പഴമ ഈ വിധമാണ്:
ഇവർ പണ്ട് ഉന്നത ജാതിക്കാരായിരുന്നുപോലും. ഇവരിൽ ഏതാണ്ട് ഒരു ആസക്തിയെന്നോളം നിലനിന്നിരുന്ന ഗണപതി ആരാധാനാ സമ്പ്രദായം കോഴിക്കോട് പരിചയപ്പെടുത്താനായി Calicut രാജ്യത്തിലെ ഒരു രാജാവ് ഇവരെ ഇറക്കുമതിചെയ്തതാണ് പോലും.
ഈ കൂട്ടർക്ക് വേണ്ടുന്ന ജീവിത സൗകര്യങ്ങൾ സംഘടിപ്പിക്കാനും ഒരുക്കാനും ആയി രാജാവ് ഒരു മന്ത്രിയെ (മങ്ങാട്ടച്ഛൻ) ഉത്തരവാദപ്പെടുത്തിയിരുന്നു. എന്നാൽ ഈ കൂട്ടർ, അവർക്ക് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്‍റെ പരിതാപകരമായ നിലവാരത്തെക്കുറിച്ച് നിത്യവും പരാതി പറയുന്നത് കേട്ട് ഈ മന്ത്രിക്ക് ഇവരോടു വൻ വിരോദം വന്നുപോലും.
ഈ മന്ത്രി ഭക്ഷണത്തിൽ രഹസ്യമായി മത്സ്യം കലർത്തി ഇവർക്ക് നൽകി. ഇതു കഴിച്ചതോടുകൂടി ഇവരുടെ ഉന്നത ജാതിസ്ഥാനം അലങ്കോലപ്പെട്ടു.
Madrasസിലും ദക്ഷിണേഷ്യയുടെ മറ്റ് കിഴക്കൻ പ്രദേശങ്ങളിലും കാണപ്പെടുന്ന ജാതിക്കുള്ളിലെ വലതു കൈ, ഇടതു കൈ വിഭജനം (Right hand – Left hand) മലബാറിൽ പൊതുവായി കാണപ്പെടാത്ത ഒരു സാമൂഹിക പ്രതിഭാസമാണ്. മലബാറിൽ ചാലിയൻമാരിൽ മാത്രമേ ഈ വിധമായുള്ള ജാതിക്കുള്ളിലെ വിഭജനം കാണുന്നുള്ളു പോലും.
എന്നാൽ Travancore State Manualൽ ഈ ഇടതുകൈ, വലതുകൈ ജാതി വിഭജനത്തെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ട്. തിരുവിതാംകൂറിന്‍റെ പൈതൃകത്തിൽ ഉള്ള തമിഴ് ബന്ധത്തേയും, മലബാറുമായുള്ള ബന്ധക്കുറവിനേയും ആവാം ഇത് സൂചിപ്പിക്കുന്നത്.
ചാലിയൻമാരിൽ ഈ വിഭജനം ഒരു കടുത്ത രൂപത്തിൽ ആണ് ഉണ്ടായിരുന്നത് പോലും. ഇടതു കൈ വിഭാഗം വലതു കൈ വിഭാഗത്തെ സ്പർശിച്ചാൽ, അത് ഒരു വൻ അപരാധവും അശുദ്ധമാക്കലും ആയി വലതു കൈക്കാർ കാണും പോലും.
തെയ്യം പോലുള്ള പല ആദ്ധ്യാത്മിക ചടങ്ങുകളിലും ഇവർക്ക് വൻ ആസക്തിയുണ്ട് പോലും. ഇവരിലെ ചിലർ തന്നെ കോമരങ്ങൾ ആയി നൃത്തമാടും. ഈ വിധ ചടങ്ങുകൾ ഭഗവതിക്കും വേട്ടക്കൊരുമകനും ഗുളികനും ആയി ആണ് നടത്തപ്പെടുക പോലും.
ഇവരിലെ പുല പത്തു ദിവസമാണ്. ഉന്നത ജാതിക്കാരുടെ പുലയാണ് ഇത് എന്ന് തോന്നുന്നു. ഇവർക്ക് ശുദ്ധികർമ്മങ്ങൾ നടത്തുന്നത് 'തളിക്കുന്നവൻ' എന്ന കൂട്ടരാണ്. ഈ 'തളിക്കുന്നവൻ' എന്ന കൂട്ടർ ഇവരിലെ തന്നെയുള്ള ഒരു കീഴ്ജന വിഭാഗമാണ് പോലും.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങളെ ഫ്യൂഡൽ ഭാഷാ കോഡുകളുടെ സവിശേഷതകളിലൂടെ ഒന്ന് വീക്ഷിക്കാവുന്നതാണ്.
a. ഒന്നാമതായി പറയാനുള്ളത് ഇങ്ഗ്ളിഷ് ഭാഷാ പ്രദേശങ്ങളിലേക്ക് കുടിയേറുന്നത് പോലെയല്ലാ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടത്.
ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കയറിവരുമ്പോൾ, ആ പ്രദേശത്ത് ഭാഷാ കോഡുകളിൽ വൻ മഹത്വം നൽകുന്ന വിവരങ്ങളും ബന്ധങ്ങളും ബന്ധ സൂചനകളും ഉന്നത കാര്യങ്ങളിൽ പാണ്ഡിത്യവും ഉന്നത മേൽവിലാസവും മറ്റും മുൻകൂറായി മനസ്സിലും ചുറ്റുവട്ടത്തിലും കൈവശമുള്ള വസ്തുക്കളിലും ഉണ്ടായിരിക്കേണം.
ഇതിന് പകരം ഹീനനിലവാര ബന്ധങ്ങളും ബന്ധ സൂചനകളും ഹീന തൊഴിൽ നൈപുണ്യവും ഹീന കാര്യങ്ങളിൽ പാണ്ഡിത്യവും ഹീന തൊഴിൽ ആയുധങ്ങളും മഹത്വം തുളുമ്പാത്ത മേൽവിലാസവും മറ്റുമായി കടന്നുവന്നാൽ, ഇന്ന് വിശ്വാവിഖ്യാതം ആണ് എന്ന് സ്വയം അവകാശപ്പെടുന്ന ഭാരതീയ ആതിഥ്യമര്യാദയുടെ തനിനിറം അനുഭവിക്കേണ്ടിവരും. ഭാഷാ കോഡുകളിൽ തരംതാഴ്ത്തപ്പെട്ടാൽ തലയുയർത്താൻ പോലും പറ്റില്ല.
യഹൂദരും സുറിയാനി കൃസ്ത്യാനികളും തിരുവിതാംകൂറിൽ കുടിയേറിവന്നപ്പോൾ വളരെ കുരുട്ടു ബുദ്ധിയോടും വൻ ബുദ്ധിവൈഭവത്തോടും കൂടി പ്രാദേശിക കുട്ടിരാജാവിൽ നിന്നും വൻ സാമൂഹിക സ്ഥാനം ഒരു ഉടമ്പടിയായി എഴുതിവാങ്ങിച്ചിരുന്നു. അതിനാൽ തന്നെ അവർ അടിമകൾ ആകുന്നതിന് പകരം അടിമ ഉടമകളായി തിരുവിതാംകൂറിൽ ജീവിച്ചു വിലസി.
b. രണ്ടാമതായി പറയാനുള്ളത്, ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവരിൽ ഏത് നിലവാരത്തിലുള്ളവരിലും 'അങ്ങ് - നീ' എന്ന, 180 ഡിഗ്രി എതിർ കോണുകളിൽ ആളെ പിടിച്ചു നിർത്തുന്ന, ബന്ധത്തിന്‍റെ കോഡുകൾ ഏത് സംഭാഷണത്തിലും പരാമർശത്തിലും ഒഴിവാക്കാൻ പറ്റാത്തരീതിയിൽ നിലനിൽക്കും.
ഇക്കാരണത്താൽ കീഴ് ജനമായി അറിയപ്പെടുന്ന ജനവിഭാഗത്തിലും അവർക്കുതന്നെയായി ഹീന തൊഴിൽ ചെയ്യുന്ന അവരിൽ തന്നെയുള്ളവരെ അവർ അറപ്പോടും തരംതാഴ്ത്തിയും വീക്ഷിക്കും. ഈ വിധം വീക്ഷിക്കപ്പെടുന്നവർ സാവധാനത്തിൽ അവരുടെ ഇടയിൽ ഒരു ഹീന വിഭാഗമായി മാറും.
c. മൂന്നമതായി പറയാനുള്ളത്, പുറത്ത് നിന്നും കടന്നുവന്ന് പ്രാദേശിക ഉന്നതരുടെ സഹായത്തോടുകൂടി ഉയരങ്ങളിൽ സ്ഥാനം ഉറപ്പിക്കാൻ നോക്കിയാൽ, കൂടെനിന്നു സഹായിച്ചുകൊണ്ട് പിന്നിൽനിന്നും കുത്തുക എന്ന ഒരു പദ്ധതി പലരും ചെയ്യും എന്നും മനസ്സിലാക്കുക. പുതിയ മേലാളന്മാരായി വളരാൻ സാധ്യതയുള്ളവരെ കാലേകൂട്ടി മണത്തറിഞ്ഞ്, കുപ്പത്തൊട്ടിയിൽ ആക്കുന്നതാണ് നല്ലതെന്ന് ഫ്യൂഡൽ ഭാഷാ മനഃശാസ്ത്രം നിർദ്ദേശിക്കുന്നുണ്ട്. മങ്ങാട്ടച്ഛൻ ചെയ്ത കാര്യം ശ്രദ്ധിക്കുക.
illam #d. നാലമതായി പറയാനുള്ളത്, 'ഇല്ലം' എന്ന പ്രയോഗം പല ജാതിക്കാരും ഉപയോഗിച്ചിരുന്നു എന്നതാണ്. അവരെല്ലാം നമ്പൂതിരിമാരെ അനുകരിക്കാനോ, അതുമല്ലായെങ്കിൽ അവർക്ക് ബ്രാഹ്മണ പാരമ്പര്യം ഉണ്ട് എന്ന് പ്രഖ്യാപിക്കാനോ ആയിരുന്നിരിക്കാം ഈ 'ഇല്ലം' എന്ന പദപ്രോയോഗം ഉപയോഗിച്ചിരുന്നിരിക്കുക എന്ന് തോന്നുന്നു.
വടക്കേ മലബാറിൽ യോഗി-ഗുരുക്കൾ എന്ന ഒരു ജനവംശത്തെക്കുറിച്ച് സൂചിപ്പിക്കപ്പെടുന്നുണ്ട്. ഇവർ ഏണിപ്പടി പോലുള്ള പ്രാദേശിക സാമൂഹിക ചട്ടക്കൂടിൽ, കീഴിൽ ഉള്ളവരാണ് പോലും. എന്നാൽ വിചിത്രം എന്ന് പറയട്ടെ ഇവർ ദൂര അയിത്തം (distance pollution) പകർത്തുകയോ വഹിക്കുകയോ ചെയ്യാത്തവരാണ്. എന്നുവച്ചാൽ ഇവർക്ക് സാമൂഹിക ഉന്നത ജാതിക്കാരുടെ അടുത്ത് വരാം.
ഇതിന് പിന്നിൽ ഉള്ള കാരണവും വളരെ വ്യക്തമാണ്. കീർത്തികേട്ട മന്ത്രവാദികളും മാന്ത്രികരും (sorcerers) ഭൂതബാധ ഒഴിപ്പിക്കുന്നവരും (exorcists) ആയിരുന്നു ഇവർ. ഇവർ സ്വന്തം വീടിനുള്ളിൽ ശക്തി പൂജ ചെയ്യുന്നവരാണ്. ഇവരുടെ വംശത്തിന് പുറത്തുള്ള ആർക്കും ഇതിലേക്ക് പ്രവേശനം ഇവർ നൽകില്ല. അതേ സമയം ഇവർ നായർമാർക്കും തീയർക്കും ആയി ഈ പൂജ ആവശ്യപ്പെട്ടാൽ നടത്തിക്കൊടുക്കും.
ഇവിടെ ചെറുതായി വഴിമാറി സൂചിപ്പിക്കാനുളള ഒരു കാര്യം, വടക്കേ മലബാറിലെ മരുമക്കത്തായ തീയർ ദൂര അയിത്തം (distance pollution) നൽകാത്തവരാണ് എന്ന് അവകാശപ്പെടുന്നതിന് താങ്ങ് നൽകനായേക്കാവുന്ന ഒരു വിവരം ആയിരിക്കാം ഇവിടെ കണ്ടത്.
കാരണം ദുര അയിത്തം നൽകുന്ന ഒരു ജാതിക്കാരുടെ പൂജാദി കർമ്മങ്ങൾ യോഗി-ഗുരുക്കൾമാർ ചെയ്താൽ, അവർക്ക് പിന്നെ നായർമാരുടെ അടുത്തേക്ക് പ്രവേശം ലഭിച്ചേക്കില്ല.
യോഗി-ഗുരുക്കൾമാർ തൊഴിൽപരമായി സ്കൂർ അദ്ധ്യാപകരാണ് എന്നും എഴുതിക്കാണുന്നുണ്ട്. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപായി വടക്കേ മലബറിൽ അങ്ങിനെ പൊതുവായുള്ള സ്കൂളുകൾ ഉണ്ടായിരുന്നതായി തോന്നുന്നില്ല. അതിനാൽ തന്നെ ഇവരുടെ തൊഴിൽ പരമായ വിവരം ഇങ്ഗ്ളിഷ് ഭരണകാലത്തേക്ക് ഒതുക്കിനിർത്തേണ്ടിവരും എന്ന് തോന്നുന്നു.
മറ്റൊരു ജിജ്ഞാസ ഉണർത്തുന്ന വിവരം ഇവർ, സന്യാസികളുടെ കാര്യത്തിൽ എന്ന പോലെ, അവരുടെ മരിച്ചവരുടെ മൃതദേഹം ഇരിക്കുന്ന രൂപത്തിലാണ് കുഴിച്ചിടുക (മറവുചെയ്യുക). കാലുകൾ ചമ്പ്രം പടിഞ്ഞ് (cross-leggedആയി) ഇരിക്കുന്ന രീതിയിലും ആയിരിക്കും.
വടക്കേ മലബാറിലെ മറ്റൊരു ജനവംശം വയനാടൻ ചെട്ടികൾ ആണ്. ഇവർ വയനാടിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു ചെറിയ കൂട്ടം ജനവംശം ആയിരുന്നു പോലും. കാഴ്ചയിലും ആചാരങ്ങളിലും നായർമാരോട് വളരെ സാമ്യമുള്ളവരാണ് ഇവർ എന്ന് എഴുതിക്കാണുന്നു. എന്നാൽ നായർമാരിലെ ഏത് നിലവാരത്തിലുള്ളവരോടാണ് ഇവർക്ക് സാമ്യതയും സമത്വവും എന്ന് വ്യക്തമായി പറഞ്ഞുകാണുന്നില്ല.
നായർമാർക്ക് കീഴിൽ ഉള്ള എല്ലാ ജനവംശങ്ങളും ഇവർക്ക് അയിത്തം ആയിരുന്നു പോലും.
എന്നാൽ ഇവരുടെ വൈവാഹിക സമ്പ്രദായങ്ങളിൽ മലബാർ തീരത്തുള്ള ആചാരങ്ങൾ മാത്രമല്ല, മറിച്ച് ദക്ഷിണേഷ്യയുടെ കിഴക്കൻ തീരപ്രദേശത്തുള്ള സമ്പ്രദായങ്ങളും കലർന്നു കിടപ്പുണ്ട് എന്നും എഴുതിക്കാണുന്നു. Madras തീരപ്രദേശങ്ങളിലെ സമ്പ്രദായങ്ങൾ വയനാട് (Wynad) എന്ന തികച്ചും കാടുനിറഞ്ഞിരുന്ന പ്രദേശത്തുള്ള ഇവരിൽ എങ്ങിനെ വന്നു ചേർന്നു എന്നത് ആലോചനയ്ക്ക് വക നൽകുന്ന ഒരു വിവരം ആയേക്കാം.
ഇവർ മരുമക്കത്തായക്കാരാണ്. പോരാത്തതിന് ഇവരിലും താലി കെട്ടു കല്യാണം എന്ന ഏർപ്പാടുണ്ടായിരുന്നു. പെൺകുട്ടി ഋതുമതിയായതിന് പത്താം നാളാണ് ഇത് നടത്തപ്പെടുക. രണ്ടു താലികൾ ആണ് പെൺകുട്ടിയിൽ കെട്ടുക. ഒന്ന് മാതാവിന്‍റെല സഹോദരനും മറ്റൊന്ന് കുടുംബത്തിലെ പ്രായമുള്ള ഒരു വനിതയും.
എന്നുവച്ചാൽ താലികെട്ടു കല്യാണം എന്നത്, ഇന്ന് വിവാഹം എന്ന് മനസ്സിലാക്കുന്ന ഏർപ്പാട് അല്ല. മറിച്ച് പെൺകുട്ടി ഋതുമതിയായി എന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങായിരുന്നിരിക്കാം. തീർച്ചയില്ല.
ഈ ചെട്ടികൾ വളരെ വൻ ചങ്കൂറ്റമുള്ള ശിക്കാരികൾ ആയിരുന്നു പോലും. അവരുടെ വിനോദങ്ങളിൽ ഒന്ന് നരിവേട്ടയായിരുന്നു.
(നരി എന്നത് കടുവ, വരയൻപുലി എന്നിവയുടെ മലബാറി ഭാഷയിലെ വാക്കാണ് എന്ന് തോന്നുന്നു. മലയാളത്തിൽ ഈ വാക്ക് ഇന്ന് കാണുന്നില്ലാ എന്നൊരു തോന്നൽ).
ഈ വേട്ട അവരുടെ ആദ്ധ്യാത്മിക ആചാരങ്ങളുമായി ബന്ധപ്പെട്ടും കിടക്കുന്നുണ്ട് പോലും.
നരിയെ ആറ് അടി ഉയരമുള്ള ഒരു വലക്കെട്ടിനുള്ളിൽ ഒതുക്കിനിർത്തി, ആ വലക്കെട്ട് സാവധാനത്തിൽ ചുരുക്കിച്ചുരുക്കി കൊണ്ടുവരും. എന്നിട്ട് കുന്തം ഉപയോഗിച്ച് നരിയെ കുത്തിക്കുത്തി കൊല്ലും. മരിച്ച നരിയുടെ ത്വക്ക് (tiger skin) മുറിച്ചെടുക്കില്ല. മറിച്ച്, ജഡം ഒരു കമ്പിന്മേൽ വലിച്ചു നിവർത്തി കെട്ടി, അത് പൊക്കി കെട്ടിഉയർത്തും. ഇങ്ങിനെ ചെയ്യുന്നത് ചെട്ടികളുടെ ദേവതയ്ക്കായുള്ള ഒരു ബലിനൽകൽ ആയിരുന്നു പോലും.
Malabar Manualൽ ഈ വയനാടൻ ചെട്ടികളെക്കുറിച്ച് പരാമർശിച്ചുകാണുന്നുണ്ട്. ഇത് പഴശ്ശിരാജയുമായി ബന്ധപ്പെട്ടു പറയുന്ന ഇടത്താണ്.
Northern Divn Malabarന്‍റെ. Sub-Collector ആയിരുന്ന T. H. Baber, Malabar Provinceന്‍റെ Principal Collectorക്ക് 30th November 1805ന് എഴുതിയ കത്തിലാണ് 👉 ഈ പരാമർശം. അവരെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് എഴുതിക്കണ്ടത്.
......... the most wealthy and numerous of whom were the Chetties and Goundas,— a vile servile race of mortals, who are strangers to every honest sentiment, and whom nothing but one uniform system of severity ever will prevent from the commission of every species of deceit and treachery.
ആശയം : വയനാടിലെ ഏറ്റവും ധനികരും എണ്ണ സംഖ്യയിൽ കൂടുതൽ ഉള്ളവരും ആയവരാണ് ചെട്ടികളും ഗൗഡരും. ഇവർ വളരെ നികൃഷ്ടരും പാദസേവചെയ്യുന്നവരും ആയ ഒരു മനുഷ്യവർഗ്ഗമാണ്. യാതോരുവിധ സത്യസന്ധതാപരമായുള്ള മനോഭാവങ്ങളും ഇവരിൽ ഇല്ലതന്നെ. എല്ലാവിധ കാപട്യവും ചതിപ്രയോഗവും വിശ്വാസവഞ്ചനയും ഇവർ ചെയ്യും. കഠിനമായ ശിക്ഷാരീതികൾക്ക് മാത്രമേ ഇവരുടെ ഈ സ്വഭാവത്തെ തടയാൻ ആവുള്ളു. END.
വയനാടൻ ചെട്ടികൾ പഴശ്ശിരാജയുടെ പക്ഷക്കാരായിരുന്നു എന്ന് മനസ്സിലാക്കുന്നു.
വയനാടിലെ നായർമാരെക്കുറിച്ചും T. H. Baber ഇത് കത്തിൽ പരാമർശിക്കുന്നുണ്ട്.
QUOTE: The Soodra (Sudra) or Nair (Nayar) part, of the community were more to be depended upon ; there was an honest frankness about them which you could not but admire, ... END OF QUOTE.
ആശയം : ഈ സമൂഹത്തിലെ ശൂദ്രർ അഥവാ നായർമാർ എന്നവർ കൂടുതൽ വിശ്വാസയോഗ്യരാണ്. അവരിൽ സത്യസന്ധമായ കാപട്യമില്ലായ്മയുണ്ട്. ഇത് വളരെ പ്രശംസനീയമായ ഒരു കാര്യം തന്നെയാണ്. END.
തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച് ഇനി പറയേണ്ടിയിരിക്കുന്നു. ഇതിനായി Travancore State Manual Vol2 പരിശോധിക്കുകയാണ്.
Travancore State Manual Vol2 എന്ന ഗ്രന്ഥത്തിൽ വ്യക്തമായി കാണുന്ന ചില കാര്യങ്ങൾ ഉണ്ട്.
ഒന്ന് ബൃട്ടിഷ്-മലബാറും തിരുവിതാംകൂറും ഒരേ പ്രദേശത്തിന്‍റെ രണ്ട് ഭാഗങ്ങൾ ആണ് എന്ന ഒരു അവകാശവാദം പുതുതായി ഈ രണ്ടാം വോള്യത്തിൽ സാവധാനത്തിൽ കയറിക്കൂടുന്നതായി കാണുന്നു.
രണ്ട്, ഈ രണ്ട് പ്രദേശത്തിലേയും ജനവിഭാഗങ്ങൾ മിക്കവാറും ഒരേ തരക്കാരാണ് എന്ന, അടിസ്ഥാന രഹിതമായ, ചിന്താഗതിയും അത് സമർത്ഥിക്കാനായുള്ള ശ്രമവും.
മുന്ന്, ഹൈന്ദവ പാരമ്പര്യങ്ങളോട്, അതായത് ബ്രാഹ്മണ പാരമ്പര്യങ്ങളോട്, വൻ ആദരവും, അവയെ പ്രകീർത്തിക്കാനുള്ള ശ്രമങ്ങളും
നാല്, നായർമാർ എന്നത് ഒരു ഗംഭീരമായ ജനവിഭാഗമാണ് എന്ന് തോന്നിപ്പിക്കാനുള്ള പലവിധ സൂചനകൾ, അങ്ങും ഇങ്ങും നിന്നുമെല്ലാം പെറുക്കിയെടുത്ത് പ്രദർശിപ്പിച്ചുകാണുന്നു.
👉Travancore State Manual Vol1ൽനിന്നും ഈ കാരണത്താൽ Travancore State Manual Vol2 എന്ന ഗ്രന്ഥം വളരെ വ്യത്യസ്തമായ ഒരു ഗ്രന്ഥമായാണ് അനുഭവപ്പെടുന്നത്. എന്നാൽ രണ്ട് ഗ്രന്ഥങ്ങളുടേയും എഴുത്തുകാരനായി രേഖപ്പെടുത്തിക്കാണുന്നത് വി. നാഗം അയ്യതന്നെയാണ്.
Travancore State Manual Vol2ൽ നായർമാരെക്കുറിച്ച് എഴുതിയിട്ടുള്ള കാര്യങ്ങളിൽ മിക്കവയും ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും നായർമാരുടെ കാര്യങ്ങളുമായി വ്യക്തമായും കുഴച്ചിട്ടുകൊണ്ടാണ് കാണപ്പെടുന്നത്. അതിനാൽ തന്നെ ഈ ഗ്രന്ഥത്തിൽ നിന്നും തിരുവിതാംകൂറിലെ നായർമാരുടെ കാര്യം വ്യത്യസ്തമായി പെറുക്കിയെടുക്കാൻ ചെറിയൊരു പ്രയാസം നേരിടുന്നുണ്ട്.
ഉത്തര മലബാറിലെ നായർമാർക്ക് ദക്ഷിണ മലബാറിലെ നായർമാരോട് ഒരു superiority ഭാവം ഉണ്ട് എന്ന കാര്യം ഈ ഗ്രന്ഥത്തിലും വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
QUOTE from Travancore State Manual Vol2:
The Nayars of North Malabar consider themselves to be socially higher than those of South Malabar clan for clan. END OF QUOTE.
ഈ ഒരു കാര്യം ഈ ഗ്രന്ഥത്തിൽ പരാർമർശിച്ചതിൽ പ്രശ്നം ഇല്ല.
എന്നാൽ മലബാറിലെ വിവിധ നായർമാരിൽ നിന്നും വ്യത്യസ്തരാണ് തിരുവിതാംകൂറിലെ നായർമാർ എന്ന ഒരു സൂചന നൽകാമായിരുന്നു. പോരാത്തതിന്, തിരുവിതാംകൂറിലെ നായർമാർ മലബാറിലെ വടക്കൻ ഭാഗത്തുള്ളവരോടോ തെക്കൻ ഭാഗത്തുള്ളവരോടോ ആണ് തുല്യർ എന്നോ സമക്കാർ (equals) എന്നോ കൃത്യമായി വ്യക്തമാക്കാൻ ശ്രമിച്ചതായി കാണുന്നില്ല.
ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിലെ നായർമാർക്ക് നിശ്ചയമായും തിരുവിതാംകൂറിലെ നായർമാരേക്കാൾ വ്യക്തിത്വം ഉണ്ടായിരിക്കും എന്ന കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ. കാരണം, തിരുവിതാംകൂറിൽ പലവിധ ഓച്ചാനിക്കലും നമ്പൂതിരിമാർക്കും രാജകുടുംബക്കാർക്കും നിത്യവും നൽക്കി, കുനിഞ്ഞും വണങ്ങിയും തന്നെയാണ് തിരുവിതാംകൂർ നായർമാർ നിത്യജീവിതം നയിച്ചിട്ടുണ്ടാവുക.
അതേ സമയം ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വൻ തലയെടുപ്പോടും, കാര്യമായ ഓച്ചാനിക്കലില്ലാതെയും ആവും മലബാറിലെ നായർമാരിലെ പുതിയ തലമുറക്കാർ.
പോരാത്തതിന് വീട്ടിലെ സ്ത്രീജനങ്ങളെ നമ്പൂതിരിമാർക്ക് വളരെ അയഞ്ഞകണ്ണികളുള്ള ലൈംഗിക ബന്ധത്തിന് നൽകേണ്ടുന്നതിന്‍റെ ആവശ്യകതയും മലബാറിൽ അസ്തമിച്ചിരിക്കും. കാരണം, ഇങ്ഗ്ളിഷ് ഭരണം ലിഖിത രൂപത്തിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് നടത്തപ്പെട്ടിരുന്നത്. വീട്ടിലെ വനിതകളെ നൽകിക്കൊണ്ടുള്ള പാദസേവ (sycophancy) കൊണ്ട് യാതോരു പ്രയോജനവും ഇല്ലതന്നെ ഇനി മുതൽ.
പോരാത്തതിന്, ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ഉണ്ടായിരുന്നതായി സിദ്ധാന്തീകരിക്കപ്പെടുന്ന ആർഷഭാരത സംസ്ക്കാരത്തിന്‍റെ പിടിവലികളും അവയെ പൊക്കിപ്പിടിച്ച് കാണിച്ച് ജനക്കൂട്ടങ്ങളെ കീഴ്ജനമാക്കുന്ന ആദ്ധ്യാത്മിക വാരിപ്പിടുത്തവും മാഞ്ഞുപോയിക്കൊണ്ടിരുന്നിരിക്കും മലബാറിൽ
മലബാറിലെ വൻ തലയെടുപ്പുള്ള നായർമാരോട് തിരുവിതാംകൂറിലെ നായർമാർക്ക് ബന്ധം അവകാശപ്പെടാൻ വൻ താൽപ്പര്യം തന്നെ വരും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരികയും, കുടുംബ ബന്ധത്തെ 'ഭാര്യ-ഭർത്താവ്, അവരുടെ കുട്ടികൾ' എന്ന രീതിയിൽ വ്യക്തമായി ചിട്ടപ്പെടുത്തിയെടുത്തുകൊണ്ടുള്ള പുതിയ ചന്താഗതികൾ സാമൂഹത്തിൽ ഇങ്ഗ്ളിഷ് ഭരണം പടർത്തിയെടുത്തതും, തിരുവിതാംകൂറിലെ നായർമാരിലും അവരുടെ മനോഭാവങ്ങളിലും വൻ മാറ്റങ്ങൾ വരുത്തിയിരിക്കും എന്നത് വാസ്തവം തന്നെയാവാം.
ഇതോടുകൂടി, നായർമാരിൽ ഉണ്ടായിരുന്ന സംബന്ധമെന്ന അഴിഞ്ഞ രീതിയിൽ ഉള്ള സ്ത്രീ-പുരുഷ ബന്ധങ്ങളേയും, ചിലയിടങ്ങളിൽ അവരിൽ തന്നെ നിലനിന്നിരുന്ന ബഹുഭർതൃത്വ (polyandry) കുടുംബ രീതികളേയും സാവധാനത്തിൽ ചരിത്രരേഖകളിൽ നിന്നുംതന്നെ മാച്ചുകളയാനുള്ള ഒരു പ്രവണതതന്നെ ഈ ഗ്രന്ഥത്തിൽ കാണുന്നുണ്ട്.
ഇങ്ഗ്ളിഷിൽ cherry-picking എന്ന വാക്യപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്ന കാര്യമാണ് കണ്ടത്. അതായത്, ചരിത്ര രേഖകളിൽ അങ്ങും ഇങ്ങും കാണപ്പെടുന്ന സൂചനകളിൽനിന്നും വേണ്ടുന്നവ മാത്രം പെറുക്കിയെടുത്തുകൊണ്ട് പുതിയ രീതിയൽ നായർമാരെ പുനഃരവതരിപ്പിക്കുക.
എന്തൊക്കെയാണ് ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പുതുതായി കാണിച്ചുകൊടുക്കുന്നത്, അവയെല്ലാം നമ്മുടെ (നായർമാരുടെ) പാരമ്പര്യത്തിൽ പണ്ടേയുള്ള കാര്യമാണ് എന്ന രീതിൽ ഒരു എഴുത്താണ് Travancore State Manual Vol2ൽ നായർമാരുടെ കാര്യത്തിൽ ചില സൂക്ഷ്മ ഇടങ്ങളിൽ കാണപ്പെടുന്നത്.
Rev. Samuel Mateer എഴുതിയ 👉Native Life in Travancoreൽ നായർമാരെ 'MALAYALAM SUDRAS' എന്ന തലക്കെട്ടുള്ള ഒരു അദ്ധ്യായത്തിലാണ് അവതിരിപ്പിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തിലും ആഴം തീരെയില്ലാത്ത ഒരു എഴുത്താണ് നായർമാരെക്കുറിച്ച് കാണപ്പെട്ടത്. വി. നാഗം അയ്യയോ Rev. Mateerറോ മലബാറിൽ താമസിച്ചതായി അറിവില്ല. പിന്നെയെങ്ങിനെയാണ് അവർ മലബാറിലെ സാമൂഹിക കാര്യങ്ങൾ വളരെ ആധികാരികതയോടുകൂടി എഴുതുക എന്ന ചോദ്യം മനസ്സിൽ കയറിവന്നേക്കാം.
നായർമാരിൽ 130ഓളം ഉപവിഭാഗങ്ങളെക്കുറിച്ച് തൊട്ട് മുൻപ് നടന്ന Censusൽ കണ്ടെത്തിയതായി Travancore State Manual Vol2ൽ പറയുന്നുണ്ട് എങ്കിലും പ്രധാനമായും അഞ്ച് വ്യത്യസ്ത ജനവംശങ്ങൾ നായർമാരിൽ ഉണ്ട് എന്നാണ് പറയുന്നത്.
ഈ ഗ്രന്ഥത്തിൽ മലബാറിലെ നായർമാരെയും ഉൾപ്പെടുത്തിയാണ് പറയാൻ ശ്രമിക്കുന്നതെങ്കിലും, മലബാറിലെ നായർമാരെക്കുറിച്ച് വ്യക്തമായ വിവരം ഈ ഗ്രന്ഥത്തിൽ ഇല്ലായെന്നാണ് തോന്നുന്നത്.
പ്രസ്താവിച്ച അഞ്ച് നായർ വിഭാഗങ്ങൾ ഇവയാണ്:
1. കിരിയത്തിൽ നായർമാർ (Kiriyathil Nayars).- ഇക്കൂട്ടർ മുഖ്യമായും Cochinനിലും British-Malabarറിലും ആണ് ഉള്ളത് എന്ന് പറയുന്നു.
പിന്നെന്തിനാണ് ഇവരെ തിരുവിതാംകൂറിന്‍റെ സർക്കാർ പ്രസിദ്ധീകരണത്തിൽ എഴുതിച്ചേർത്തത് എന്ന് മനസ്സിലാകുന്നില്ല. മുഴുവൻ നായർമാരെക്കുറിച്ചും പ്രതിപാധിക്കാനാണ് ഇത് ചെയ്തത് എങ്കിൽ, വടക്കേ മലബാറിൽ മറ്റു പല ഉന്നത നായർമാരും ഉണ്ടായിരുന്നു എന്ന കാര്യം ഈ ഗ്രന്ഥത്തിൽ കാണുന്നില്ല എന്ന് തോന്നുന്നു.
QUOTE from Travancore State Manual Vol2:
Kiriyathil Nayars. These belong more to Cochin and British Malabar than to Travancore and are supposed to represent the highest class.
2. ഇല്ലക്കാർ.- തിരുവിതാംകൂറിലെ ഏറ്റവും ഉയർന്ന നായർ ജനവംശം ഈ കൂട്ടർ ആയിരുന്നു പോലും. നമ്പൂതിരി ഇല്ലങ്ങളിൽ സവിശേഷമായ (special) മതപരമായതും ഗാർഹികമായുതമായ സേവനങ്ങൾ ചെയ്ത പാരമ്പര്യം ഉള്ളവർ ആയിരുന്നു ഈ കൂട്ടർ എന്നതിനാലാണ് പോലും ഇവർക്ക് ഈ പേര് ലഭിച്ചത്.
Travancore State Manual പ്രസിദ്ധീകരിക്കുന്ന കാലത്തും, Azhvanchery, Pattazhi, Sripadam, Kumaranallur, Kollur, Neduvazhi, Tennur എന്നീ ഇല്ലങ്ങളിൽ സേവനം അനുഷ്ടിക്കുന്ന നായർ കുടുംബങ്ങൾ ഉണ്ടായിരുന്നു പോലും. ഈ വിധ സേവനങ്ങളെ special എന്ന വാക്ക് ഉപയോഗിച്ചാണ് ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത്. എന്നാൽ ഗാർഹിക സേവനങ്ങളെ ഫ്യൂഡൽ ഭാഷയുടെ തരംതാഴ്ത്തുന്ന പദപ്രയോഗങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ഈ special പ്രയോഗം എന്ന് മനസ്സിലാക്കാവുന്നതാണ്.
കാരണം നമ്പൂതിരി ഇല്ലങ്ങളിലും മറ്റ് വാസസ്ഥലങ്ങളിലും തൊഴിൽ ചെയ്യാനുള്ള പ്രവേശനം നായർമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
മുറി വൃത്തിയാക്കുക, അരി ഇടിക്കുക, പാത്രം കഴുകുക, ധാന്യം അരിക്കുക, പാറ്റുക (winnow), വസ്ത്രം അലക്കുക എന്നെല്ലാം ഉള്ള തൊഴിലുകൾ അവർ ചെയ്യും എന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ഫ്യൂഡൽ ഭാഷയുടെ അന്തരീക്ഷവും, കീഴ്ജനങ്ങൾ തൊട്ടടുത്തുള്ള ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ എല്ലാ വിധ സാമൂഹിക അടപ്പുകളേയും തള്ളിമാറ്റി ഉയർന്നുവരുന്ന അന്തരീക്ഷം തിരുവിതാംകൂറിലും ആസന്നമാണ് എന്ന തോന്നലും കൊണ്ടാവാം, ഈ വിധമായുള്ള വ്യക്തമായ കാര്യങ്ങൾ, ഈ ഗ്രന്ഥത്തിലേക്ക് വാക്കുകൾ എഴുതിച്ചേർത്തവർ, എഴുതാൻ കൂട്ടാക്കാതിരുന്നത്.
എന്നാൽ നാഗം അയ്യ ഈ ശ്രമത്തിനെ തകിടംമറിക്കാനായി, ഒരു ഫോട്ടോ ചേർത്തുകളഞ്ഞു എന്നു കാണുന്നു. അത് മുകളിൽ നൽകിയ ചിത്രം ആണ്. ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികളേക്കാൾ പതിന്മടങ്ങ് വ്യക്തിത്വം ഉള്ള മരുമക്കത്തായ തീയർ വ്യക്തികൾ Tellicherryയിലും പരിസര പ്രദേശങ്ങളിലും ഇങ്ഗ്ളിഷ് ഭരണ അന്തരീക്ഷത്തിൽ വളർന്നുവന്നു പന്തലിച്ചു നിന്നിരുന്നു എന്ന കാര്യം ഈ എഴുത്തുകാരന് നേരിട്ട് അറിവുള്ള കാര്യം തന്നെയാണ്.
ഈ വിധ കാര്യങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടുന്ന കാര്യം, വി. നാഗം അയ്യ ഈ ഗ്രന്ഥങ്ങൾ എഴുതുന്ന അവസരത്തിൽ ആ പരിശ്രമത്തിൽ മറ്റ് പല വ്യക്തികളും ഇടപെടുകയും, അവരുടേതായ ആശയങ്ങളും എഴുത്തുകളും തിരുകിച്ചേർക്കുകയും, ഈ ഗ്രന്ഥങ്ങൾ അവരിൽ പലരും proof-read ചെയ്യുന്ന അവസരത്തിൽ അവർക്ക് അരോചകമായുള്ള വിവരങ്ങൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കും എന്നതാണ്.
വി. നാഗം അയ്യതന്നെ തന്‍റെ പരിശ്രമത്തിന് സഹായം നൽകിയവരെക്കുറിച്ച് പറയുന്നുണ്ട്. QUOTE from TSM:
I have had that aid from all sides — officers of Government, retired public servants, vakils, journalists, private individuals, land-lords, planters, bankers, merchants, agriculturists, Vydians, Mantravadis, Christian metrans, bishops and missionaries and numerous other correspondents of divers sorts.
ഈ മുകളിൽ പരാമർശിക്കപ്പെട്ട സഹായികളിൽ മിക്കവരും നായർമാരോ അതിന് മുകളിൽ ഉള്ള ജനവംശങ്ങളോ ആയിരുന്നിരിക്കും എന്ന് അനുമാനിക്കാവുന്നതാണ്. തൊട്ടപ്പുറത്തുള്ള ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിലെ ബൃട്ടിഷ് പൗരന്മാരായ ഉദ്യോഗസ്ഥർക്ക് വൻ മതിപ്പ് ഉളവാക്കുന്ന വിവരങ്ങൾ മാത്രമേ തങ്ങളെക്കുറിച്ച് നൽകാവൂ എന്ന കാര്യത്തിൽ ഈ കൂട്ടർക്കെല്ലാം ആഗ്രഹം കാണും എന്ന് ചിന്തിക്കാവുന്നതേയുള്ളു.
ഇന്ന് ഇങ്ഗ്ളണ്ടിലും അമേരിക്കയിലും ഉള്ള ഇന്ത്യാക്കാരുടെകാര്യം പറഞ്ഞത് പോലെയാണ്. അവർക്ക് ഇന്ത്യയുടെ യഥാർത്ഥ സാമൂഹിക നിലവാരം അവിടങ്ങളിൽ ആരും അറിയുന്നതിൽ താൽപ്പര്യം ഇല്ലതന്നെ.
ഇവിടെയുള്ള ഭാഷകൾ തനി തെമ്മാടി ഭാഷകൾ ആണ് എന്ന കാര്യം അവിടങ്ങളിൽ പറഞ്ഞുപോയാൽ അവർക്ക് അസഹ്യമായ വ്യക്തിവിരോധം തന്നെ വരും എന്ന അനുഭവം ഈ എഴുത്തുകാരന് ഉണ്ട്.
അതിന് പകരം ഹിന്ദി സിനിമകളിലെ മാസ്മരിക ചിത്രീകരണങ്ങളും പഴയ മലയാളം സിനിമകളിലെ മാദക സൗന്ദര്യം കുത്തിയൊഴുകുന്ന 👈ഗാനങ്ങളും മറ്റും കാണിച്ചും കേൾപ്പിച്ചുമാണ് അവർ ദക്ഷിണേഷ്യയിലെ അവരുടെ സ്വദേശത്തെ ചിത്രീകരിച്ചും പരിചയപ്പെടുത്തിയും കൊടുക്കുന്നത്, അവിടങ്ങളിൽ.