Page 1 of 1

9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

Posted: Tue Oct 10, 2023 10:32 am
posted by VED
Image
Image



Image

Image
Image

Contents

Posted: Tue Oct 10, 2023 10:37 am
posted by VED
c #

കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. കീഴ് ജനത്തിന്‍റെ ജീവിത വേവലാതികൾ

2. കീഴ്ജനത്തിനെ പിടിച്ചുയർത്തിയാലുളവാകുന്ന അസ്വാസ്ഥ്യം

3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഔദ്യോഗിക ഇടങ്ങൾ

4. ഉയർന്ന മാനസിക നിലവാരമുള്ള വ്യക്തികളെ തേടി

5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ

6. കൃത്രിമമായും, അല്ലാതെയും വേർതിരിക്കപ്പെട്ട, തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനക്കൂട്ടങ്ങൾ

7. ജാതിപ്പേര് എന്ന പൊല്ലാപ്പ്

8. നിർബന്ധിത തൊഴിലും മറ്റും

9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ

10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ

11. തമർന്നിരിക്കുന്ന ആൾക്ക് സാമൂഹിക വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന് കഴിയും

12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ

13. ഇങ്ഗ്ളിഷുകാരുടെ തോളിൽകയറി വിലസുന്നവർ

14. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ

15. മതപരിവർത്തനത്തിനും ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം വരുത്താനും മറ്റും ഉപയോഗിച്ച സംഗതികൾ

16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ

17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക

18. അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളും ബ്രാഹ്മണ പാരമ്പര്യങ്ങളും

19. ശുഭശകുനങ്ങളുടേയും ദു:ശ്ശകുനങ്ങളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദി

20. ഈണവും സ്വരമാധുര്യവും അല്ല മനുഷ്യവ്യക്തിത്വത്തെ രൂപകൽപനചെയ്യുന്നത്

21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള കടപ്പാട്

22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ ചെയ്യുന്നത്

23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്

24. സമൂഹത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ കണ്ണികൾ

25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നംകൂടി

26. ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന വിവിധതരം ക്രിസ്തീയ പ്രസ്ഥാനങ്ങൾ

27. സാമൂഹികമായി വളർന്നുകൊണ്ടിരിക്കുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ ഒരിടം

28. Malabar Manualന്‍റെ പുതിയ ഡിജിറ്റൽ പുസ്തക രൂപവും, ചരിത്രത്തിൽ ഇന്ത്യയെ കണ്ടെത്തലും

29. ഇങ്ഗ്ളിഷ് ഭരണസംവിധാനത്തിന്‍റെ അതിസൂക്ഷ്മമായ കൃത്യതയും കാര്യക്ഷമതയും

30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും

31. മലബാറിലെ പാരമ്പര്യ മലയാളവും തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട മലയാളവും

32. മനസ്സിലാക്കാൻ പറ്റാത്ത മലയാളവും പഠിപ്പില്ലാത്ത മലബാറികളും

33. Malabar Manualലിൽ കൃത്രിമങ്ങൾ

34. ഒരു തീവണ്ടിപ്പാതയുടെ കഥ

35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം

36. കയറൂരിവിട്ടാൽ

37. തിരുവിതാംകൂറിൽ അടിമ നിലവാരങ്ങളിൽ നിന്നും വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത

38. മലബാറിൽ ഒരു വ്യത്യസ്ത സാമൂഹിക / തൊഴിൽ സംസ്ക്കാരം

39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്! എന്ന ഭാവം

40. ഭാഷയുടെ സ്വഭാവം ത്വക്കിൻ നിറത്തേയും അതിന്‍റെ ഗുണനിലവാരത്തേയും ബാധിക്കുമോ?

41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും ചെയ്യുന്നതിനെക്കുറിച്ച്

42. കപട നേതാവും, നിസ്സാര വാക്കുകൾകൊണ്ട് സാമൂഹത്തിന്‍റെ അടിത്തറ ആട്ടിയിളക്കിയ ആളും

43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ അണിനിരന്നവർ

44. ഗുരുവിന്‍റെ പൈതൃകം

45. ഗുരുവിനെ നിർവ്വചിക്കുന്നതിന്‍റെപരിധികളും പരിധിക്കപ്പുറവും

46. തിരുവിതാംകൂറിൽ സാമൂഹിക വ്യവസ്ഥിതിയിൽ മാറ്റത്തിനായുള്ള വിപ്ളവങ്ങൾ തുടങ്ങിയത് എന്നാണ്

47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ

48. സ്മാർട്ട് ഡിവൈസ് നൈപുണ്യവും സാമൂഹിക പരിഷ്ക്കരണവും

49. കീഴ്ജന തെമ്മാടിത്തരം, അത് ഇങ്ഗ്ളിഷിൽ പറഞ്ഞാലും തെമ്മാടിത്തരംതന്നെ ആയിരിക്കേണം

50. സംസ്കൃത സാഹിത്യത്തിലൂടെ മുകൾത്തട്ടിലെ തടവറയിൽ എത്തിപ്പെടുന്നതിനെക്കുറിച്ച്

Image

1

Posted: Tue Oct 10, 2023 10:42 am
posted by VED
1 #. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ


സുറിയാനി കൃസ്താനികൾക്കും മുഹമ്മദ്ദീയർക്കും മിക്ക പൊതുനിരത്തുകളിലും മറ്റും നടക്കുന്നതിന് യാതോരു തടസ്സങ്ങളും ഇല്ലായിരുന്നു. എന്നാൽ പുതുതായി ഒരു കൃസ്ത്യൻ മതവിഭാഗം ഉയർന്നുവന്നത് തിരുവിതാംകൂറിൽ പുതിയ ഒരു സാമൂഹിക പ്രശ്നം തന്നെയായി വളർന്നുവന്നു

ഏതാണ്ട് 1850കളിൽ, ദിവാൻ ഈ കാര്യവുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തു. ഈ വിധം ഒരു സ്വാതന്ത്യം ഈ പുതിയ കൃസ്ത്യൻ മതസ്ഥർക്ക് ഇല്ലതന്നെ, ഈ തീരുമാനപ്രകാരം.

കൃസ്ത്യൻ മതത്തിലേക്ക് ചേർന്ന ഒരു ഈഴവൻ, മിഷിൻ ഹൌസിന് അടുത്തുള്ള ഒരു അമ്പലത്തിന് അടുത്തുകൂടെ നടന്നത് ഒരു പ്രശ്നമായി ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന കൽപന ഈ വിധമായിരുന്നു: കൃസ്ത്യൻ മതത്തിൽ ചേർന്നാലും, ഈഴവൻ ഈഴവൻ തന്നെയാണ്. പൊതുനിരത്തിലൂടെ നടക്കാൻ പാടില്ല. അതിന് പകരം തൊട്ടടുത്തുള്ള വയലിലെ വഴികളിലൂടെ നീങ്ങണം. കുറുക്കന്മാരും ഈ വഴിയിലൂടെയാണ് നീങ്ങാറ്. അവരോടൊപ്പം.

പുലയരുടേയും പറിയരുടേയും മറ്റുംകൂടെ നിത്യവും സഹവസിച്ചിരുന്നതിനാൽ London Missionary Societyയിലെ മിഷിനറിമാർക്കും സാമൂഹികമായുള്ള അറപ്പു ചെറുതായി പകർന്നിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു. എന്നാൽ അവരുടെ തൊക്കിന്‍റെപ നിറം വെളുത്തതായിരുന്നതിനാലും, തൊട്ടടുത്ത രാജ്യത്തിലെ മെഡ്രാസ് പ്രസിഡൻസിയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂറിലെ കാര്യങ്ങൾ നിത്യവും നിരീക്ഷിച്ചിരുന്നതിനാലും ഈ കൂട്ടർക്ക് കാര്യമായ ആപത്ത് സംഭവിച്ചില്ലാ എന്നു പറയാം.

1870ൽ ഒരു ഇങ്ഗ്ളിഷുകാരൻ ഒരു ബ്രാഹ്മണ ഗ്രാമത്തിലൂടെ യാത്രചെയ്തപ്പോൾ, അവിടുത്തുകാർ ഈ ഇങ്ഗ്ളിഷുകാരനെ കായികമായി മർദ്ദിച്ചു. പ്രശ്നം അയിത്തംതന്നെ. എന്നാൽ ഇന്ന് വേണമെങ്കിൽ വൻ സ്വാതന്ത്യസമര പെൻഷന് അർഹതയുള്ള സംഗതിയാണ്. മർദ്ദിച്ചവർക്ക് ചെറിയ ഒരു പിഴമാത്രം ഈടാക്കി പോലീസുകാർ കേസ് ഒഴിവാക്കി.

മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന് ഇന്നുള്ള സ്വാതന്ത്ര്യസമര പെൻഷനിനെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് തോന്നുന്നു. അവർ ഈ മർദ്ദന വിവരം അറിഞ്ഞപ്പോൾ തിരുവിതാംകൂർ സർക്കാരിന് കഠിനമായ ശാസന നൽകി. ഇന്ന് വേണമെങ്കിൽ ഇന്ത്യൻ രാഷ്ട്രസ്നേഹികളിൽ രക്തം തിളക്കേണ്ടുന്ന കാര്യമാണ്. കാരണം, ഇങ്ഗ്ളിഷുകാർ നമ്മുടെ രാജാവിനെ ശകാരിക്കുകയോ?

അവരോട്, 'പോടാ, പോയി വേറെ വല്ല പണിയും നോക്ക്!' എന്നേ പറയാൻ പറ്റുള്ളു.

ഈ വിധം പൊതുനിരത്തുകൾ പൊതുജനങ്ങളിൽ പലർക്കും നിഷേധിക്കപ്പെട്ടത് തെറ്റാണ് എന്നായിരുന്നു മെഡ്രാസ് സർക്കാരിന്‍റെ! ഭാവം. ഈ വിധം ഒരു പ്രഖ്യാപനം തന്നെ അവർ നടത്തി:

the public high streets of all towns are the property, not of any particular caste, but of the whole community; and that every man, be his caste or religion what it may, has a right to the full use of them, provided that he does not obstruct or molest others in the use of them; and must be supported in the exercise of that right.

തർജ്ജമ: എല്ലാ പട്ടണങ്ങളിലേയും പൊതുനിരത്തുകൾ ഏതെങ്കിലും പ്രത്യേക ജാതിയുടെ സ്വകാര്യ സ്വത്തല്ല. മറിച്ച്, സമൂഹത്തിന്‍റെ മുഴുവനും സ്വത്താണ്. ............................

അപ്പോഴേക്കും ചില ഉദ്യോഗസ്ഥർ പൊതുനിരത്തിലൂടെ, തുടിമുട്ടിക്കൊണ്ട് ഒരു വിളമ്പരം നടത്തി. തിരുവനന്തപുരത്തുള്ള പ്രധാന തെരുവുകളിൽ യാതോരുവിധ പുലയർക്കും (കൃസ്ത്യാനിയായാലും) പ്രവേശനമില്ല!

ഈ വിവരും തിരുവനന്തപുരത്ത് അന്നു നിയമിതനായിരുന്ന Acting British Residentന്‍റെശ്രദ്ധയിൽ വന്നു. ഇദ്ദേഹം ഉടനെ രാജകുടുംബവുമായി ബന്ധപ്പെട്ടു. ഉടൻതന്നെ Travancore Government Gazetteൽ പ്രഖ്യാപനം വന്നു. തുടികൊട്ടിക്കൊണ്ട് തെരുവിൽ പ്രഖ്യാപിക്കപ്പെട്ട വിവരം രാജകുടുംബത്തിന്‍റെ അനുവാദമില്ലാതെ നടത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട താസിൽദാർക്ക് ശിക്ഷനൽകിയതായും Provertikarരെ സർക്കാർ സേവനത്തിൽ നിന്നും പിരിച്ചുവിട്ടതായും ഈ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.

എന്നാൽ Travancore Government Gazetteന്‍റെ അടുത്ത ലക്കത്തിൽ, Provertikarരെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയതായും, അയാൾക്ക് ഒരുമാസത്തെ ശമ്പളം പിഴയായി അടക്കാനുള്ള ശിക്ഷമാത്രം മതിയെന്നും മഹാരാജാവ് നേരിട്ട് കൽപ്പന നൽകിയതായി അറിയിപ്പ് വന്നു.

എല്ലാ ജനങ്ങൾക്കും പൊതുനിരത്തിൽ നടക്കാം എന്ന ഒരു വ്യക്തമായ ഉത്തരവ് തിരുവിതാംകൂർ സർക്കാർ അച്ചടിച്ച് പുറപ്പെടുവിക്കാൻ വൈമനസ്യം കാണിച്ചു. അതിനാൽ തന്നെ ആർക്കും നിയമം ഏത് വിധമാണ് എന്ന് അറിവില്ലായിരുന്നു.

കൃസ്തുമതത്തിൽ ചേർന്ന കീഴ്ജാതിക്കാരോട്, യാതോരുവിധ സാമൂഹികാധികാരങ്ങളും പിടിച്ചു വാങ്ങിക്കാൻ നോക്കരുത് എന്ന് London Missionary Societyയിലെ മിഷിനറിമാർ വ്യക്തമായിത്തന്നെ പറഞ്ഞുകൊടുത്തിരുന്നു. എവിടെ വച്ച് അവരോട് മാറിനിൽക്കാനും പുറത്ത് കടക്കാനും അകത്ത് കയറരുത് എന്ന് പറഞ്ഞാലും, യാതോരുവിധ വാഗ്വാദത്തിനും പോകരുത്. കാരണം ചെകിടത്ത് അടികിട്ടാനും മറ്റ് രീതികളിൽ മർദ്ദിക്കപ്പെടാനും സാധ്യത വളരെ അധികം ഉണ്ട്. മാത്രവുമല്ല പോലീസുകാർ പിടിച്ചുകൊണ്ടുപോയി അടിച്ചൊടിച്ചാലും മറ്റും മിഷിനറിമാർക്ക് യാതൊന്നും ചെയ്യാൻ ആവില്ല.

പുലയനെ തൊട്ടുപോയാൽ സുറിയാനി കൃസ്ത്യാനിയും പോയി ദേഹം കഴുകും.

നായർ വ്യക്തി നിരത്തിൽ വന്നാൽ, ചൊവ്വൻ നിരത്തിന്‍റെ ഏതിർവശത്ത് ഒട്ടിനിന്ന് നടക്കണം. എന്നാൽ ബ്രാഹ്മണനാണ് വരുന്നതെങ്കിൽ, നിരത്തിൽ നിന്നും ഇറങ്ങി കണ്ടത്തിലേക്ക് കടക്കണം.

മിഷിനറിമാർ സമൂഹത്തിൽ പലവിധ സൗകര്യങ്ങളും കീഴ്ജനത്തിനായി സൗകര്യപ്പെടുത്തിയെങ്കിലും, അവ കീഴ്ജനത്തിന് ഉപയോഗിക്കാൻ വളരെ പ്രയാസം തന്നെയായിരുന്നു. കോട്ടയത്തുള്ള ആശുപത്രിയിലേക്ക് രോഗബാധിതനായ കീഴ്ജന വ്യക്തിയെ കൊണ്ടുപോകാൻ ശ്രമിച്ചാലും അത് സംഭാവ്യമാവില്ല. അതിനാൽ തന്നെ കീഴ്ജനത്തിനായി പ്രത്യേകമായ ഒരു ആശുപത്രി കെട്ടി. എന്നാൽ കീഴ്ജനത്തിന് അവിടെക്ക് വരുവാൻ സൗകര്യപ്രദമായ ഒരു പാതയില്ലായിരുന്നു. വെറും കാൽ മൈൽ ദൂരം മാത്രം തെരുവിലൂടെയുള്ള ദുരം അവർ വയലുകളിലുള്ള വളഞ്ഞവഴികളിലൂടെ വൻ ദൂരം നടന്നുവരണം.

കീഴ്ജനങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളോട് വാത്സല്യം വളർന്നുവന്നിരുന്നു. എന്നാൽ, കുട്ടികൾക്ക് രോഗം വന്നാൽ, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലപ്പോഴും അവർ തയ്യാറാവില്ല. കാരണം, പോകുന്ന വഴിക്ക് വൻ മർദ്ദനം കിട്ടും എന്നത് മിക്കവാറും ഉറപ്പായിരുന്നു. ഉയർന്ന ജനം അവരെ വളഞ്ഞ് മുഖത്തും ചെകിടത്തും, മറ്റും വളരെ ക്രൂരമായി മർദ്ദിക്കും. നിലത്തിട്ട് ചവിട്ടും. അവരുടെ കൂടെയുള്ള കുട്ടിയുടെ അവസ്ഥയൊന്നും മർദ്ദിക്കുന്നവർ നോക്കില്ല. അത്രയ്ക്കും ഭയപ്പാടോടുകൂടിയാണ് ഉയർന്ന ജാതിക്കാർ കീഴ്ജാതിക്കാരുടെ സാമീപ്യത്തെ കണ്ടിരുന്നത്.

മറ്റൊരു വിഷയം മാറിടം മറിക്കുന്ന കാര്യമായിരുന്നു. മുകൾ ജനതയുടെ മുന്നിൽ പെട്ടാൽ മാറിടം മറിച്ച തൊർത്ത് അഴിച്ച് അരയിൽ കെട്ടണം. ഇത് അടിയാളത്തത്തെ വ്യക്തമാക്കുന്ന കാര്യമാണ്. എന്നാൽ തെക്കൻ തിരുവിതാംകൂറിൽ, കൃസ്തീയ മതത്തിലേക്ക് കടന്ന കീഴ്ജാതിക്കാർ മാറ് തുറന്നു കാട്ടാൻ വൈമനസ്യം കാണിച്ചുതുടങ്ങി. ക്ളാസ് മുറിയിൽ അദ്ധ്യാപകൻ കയറിവരുന്നു. എല്ലാരും എഴുന്നേൽക്കുന്നു. എന്നാൽ, ഒരു വിദ്യാർത്ഥി എഴുന്നേൽക്കുന്നില്ല.

കാരണം ഇത്രമാത്രമേ ഉള്ളു, ഇങ്ഗ്ളണ്ടിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരോട് ഈ വിധം അടിയാളത്തം പ്രകടിപ്പിക്കുന്നില്ല. എന്താണ് സംഭവിക്കുക? വിദ്യാർത്ഥിയെ വൻ തെമ്മാടിയായി അദ്ധ്യാപക വർഗ്ഗം നിർവ്വചിക്കും. ഈ തെമ്മാടിത്തം നിലക്ക് നിർത്താൻ അവരുടെ കൈകളിൽ ചില പ്രയോഗങ്ങൾ ഉണ്ട്. അത് അവർ പ്രായോഗിക്കും. തെമ്മാടികളായ കൃസ്തീയർക്കും ഇതുപോലൊക്കെത്തന്നെ സംഭവിക്കും

ഓരോ നിലവാരത്തിലുള്ള ജാതിക്കാർക്കും വ്യത്യസ്തമായ ആഭരണങ്ങൾ അണിയാൻ അനുവാദം ഉണ്ട്. ഏറ്റവും ഉയർന്നവർക്ക് സ്വർണ്ണവും, അതിന് താഴെയുള്ളവർക്ക് വെള്ളിയും. പുലയർക്ക് പിച്ചള അനുവദിക്കപ്പെട്ടിട്ടുണ്ട്. വേടനും കുറവനും മറ്റും കഴുത്തിലും മാറിലും, ചില്ലുകൊണ്ടുള്ള മുത്തുകൾ കോർത്തിട്ടുള്ള മാലകൾ തുക്കിയിടാം.

എന്നാൽക്കൂടി, കീഴ്ജനം ആഭരണം അണിയണമെങ്കിൽ ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയിരിക്കേണം.

ഇത് തിരുവിതാംകൂറിലെ കാര്യം.

തൊട്ടടുത്തുള്ള ബൃട്ടിഷ്-മലബാർ എന്ന പ്രദേശം മറ്റൊരു ലോകം തന്നെയായിരുന്നു.

Image

2

Posted: Tue Oct 10, 2023 10:45 am
posted by VED
2 #. കീഴ്ജനത്തിനെ പിടിച്ചുയർത്തിയാലുളവാകുന്ന അസ്വാസ്ഥ്യവും മറ്റും


ഇങ്ങിനെയൊരു വാചകം Native Life in Travancoreറിൽ കാണുന്നു:
It will now be seen that the free access of the lower classes of the population to Courts of Justice, Government officials, and fairs and markets, however essential to the public peace, security, and prosperity, is still more difficult of attainment.


തർജ്ജമ: പൊതുവായുള്ള സാമൂഹിക ശാന്തിക്കും, സുരക്ഷിതത്വത്തിനും, സമൃദ്ധിക്കും ഏറ്റവും അത്യന്താപേഷിതമായ കാര്യങ്ങളായ നീതിന്യായ കോടതികളിലേക്കും സർക്കാർ ഉദ്യോഗസ്ഥരിലേക്കും ചന്തകളിലേക്കും കമ്പോളങ്ങളിലേക്കും, കീഴ്ജനതയക്ക് സ്വതന്ത്രമായി സമീപിക്കാം എന്ന സൗകര്യം നേടിയെടുക്കുകയെന്നത് ഇപ്പോഴും വളരെ പ്രയാസം തന്നെയാണ്.

REV. SAMUEL MATEER ഈ വിധം എഴുതയിത് യഥാർത്ഥത്തിൽ ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകൾ ശൃഷ്ടിക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ച് യാതോരു ബോധവും ഇല്ലാതെയാണ് എന്ന് പറയാതെവയ്യ.

ഫ്യൂഡൽ ഭാഷകൾ വളരെ സ്വാഭാവികമായിത്തന്നെ കീഴ്ജനം എന്ന കൂട്ടരെ ഏത് വേദിയിലും സൃഷ്ടിക്കും. അവർക്ക് അവരേക്കാൾ ഉയരങ്ങളിൽ ഉള്ള ജനങ്ങളുമായി മത്സരിക്കാൻ സൗകര്യപ്പെടുത്തുക എന്നത് സാമൂഹിക ശാന്തിയും മറ്റുമല്ല സൃഷ്ടിക്കുക, മറിച്ച്, വ്യവസ്ഥിതിയിൽ അശാന്തിയും സുരക്ഷിതത്വക്കുറവും മറ്റുമാണ് സംഭാവ്യമാക്കുക.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളെ വീക്ഷിക്കുന്ന അവസരത്തിൽ, ഭാഷാ കോഡുകൾ വ്യത്യസ്ത ദിശകളിൽ നീക്കിവെച്ചിരിക്കുന്ന വ്യത്യസ്ത ജനതകളെ അന്യോന്യം എതിരായിട്ടുള്ള വീക്ഷണകോണുകളിൽനിന്നും വീക്ഷിക്കാവുന്നതാണ്. ഈ വിധ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും വസ്തുതകളേയും വൈകാരിക അനുഭൂതികളേയും വ്യത്യസ്തമായിത്തന്നെ കാണാനായേക്കാം.

ഉയർന്ന ജനങ്ങളും അവരുടെ കുട്ടികളും വെറും പേരുവിളിക്കുന്നവരും, വെറും പേരും, അവൻ, അവൾ തുടങ്ങിയ പദങ്ങളാൽ പരാമർശിക്കുന്നവരും, നീ, എടാ, എടീ എന്നെല്ലാം വാക്കുകളിൽ സംബോധന ചെയ്യുന്നവരും ആയ ജനം, അടിയിൽപെട്ടുപോയ മറ്റൊരു സാമൂഹിക തട്ടിൽ പെട്ടവർ തന്നെയാണ്. ഇങ്ങിനെയുള്ള ഒരു കൂട്ടരെ pristine-Englishന് സൃഷ്ടിക്കാൻ ആവില്ലതന്നെ. കാരണം, pristine-English വ്യക്തികളേയും തൊഴിൽ സ്ഥാനങ്ങളേയും വാക്ക് കോഡുകളിൽ വ്യത്യസ്ത ദിശകളിൽ വൻ ദൂരങ്ങളിൽ നീക്കുന്നില്ലതന്നെ.

കീഴ്ജനങ്ങളെ വളർത്തിക്കൊണ്ടുവന്ന്, ഉയർന്ന ജനതയേയും, അവരുടെ കുട്ടികളേയും, വെറും പേരും, അവൻ, അവൾ വാക്കുകളും, നീ, എടാ, എടീ എന്നെല്ലാം വാക്കുകളിൽ തിരിച്ചങ്ങോട്ടും ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നത്, യഥാർത്ഥത്തിൽ സാമൂഹിക പരിഷ്ക്കരണം അല്ലതന്നെ. മറിച്ച്, അടിച്ചമർത്തിവെച്ചിരിക്കുന്ന മാംസദാഹികളായ വന്യമൃഗങ്ങളെ കെട്ടഴിച്ച് വിട്ട്, മനുഷ്യരെ പിടികൂടുവാൻ സൗകര്യപ്പെടുത്തുന്നതുപോലുള്ള കാര്യമാണ്.

ഈ മുകളിൽ പറഞ്ഞ കാര്യത്തിൽനിന്നും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിന്‍റെൾ മൃഗീയഭാവത്തിന്‍റെ ചെറിയൊരംശം മനസ്സിലാക്കാവുന്നതാണ്. വേറെയും അംശങ്ങൾ ഉണ്ട്.

ചെറു പ്രായക്കാരായ വ്യക്തികൾ അവരേക്കാൾ വളരെ പ്രായം ചെന്നവരെ ഫ്യൂഡൽ ഭാഷകളിൽ വെറും പേരും, നീ എന്നും സംബോധന ചെയ്യുന്ന വേദികൾ ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. ഈ വിധ ആപേക്ഷികമായി പ്രായം കൂടിയവർ വ്യക്തിത്വപരമായി വെറുങ്ങലിച്ചും, സാമൂഹികമായി തമർന്നും ആക്കപ്പെട്ടതായി കാണപ്പെട്ടിട്ടുണ്ട്.

ഈ ഒരു പ്രതിഭാസം pristine-Englishൽ ഒട്ടും തന്നെയില്ലാത്തതാണ്. pristine-Englishന്‍റെ സവിശേഷകളുടെ ഉള്ളറകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

വ്യത്യസ്ത നിലവാരത്തിലുള്ള കീഴ്ജനത്തിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും മുകളിൽ പ്രസ്താവിച്ച രീതിയിൽ ഉള്ള വ്യക്തിത്വ ധ്വംസനം കാലാകാലങ്ങളായി നടന്നുപോന്നിരുന്നു. എന്നാൽ ഇതിന് പ്രതിവിധിയായി London Missionary Society കൊണ്ടുവരുന്ന സാമൂഹിക പരിഷ്ക്കരണം, മുകളിൽ പെട്ട ആളുകളുടെ കുട്ടികളെ, കീഴിൽപെട്ടിരുന്ന വ്യക്തികൾക്ക് അടിച്ച് തമർത്താനുള്ള സൗകര്യമാണ് സൃഷ്ടിക്കാൻ ഉപകരിക്കുക.

ഇത് ഒരു വൻ സംഗതിതന്നെയാണ്. പറിയൻ, പുലയൻ തുടങ്ങിയവർ തൊട്ട് ഈഴവൻ വരെയുള്ള ആളുകളെ ഫ്യൂഡൽ ഭാഷകളിൽ ഉയർത്തുന്നത്, മുകളിൽ മന:സ്സമാധാനത്തോടുകൂടി ജീവിക്കുന്ന ആളുകളിൽ വൻ മന:സ്സമാധാനക്കേടുവരുത്തുന്ന പോക്കിരിത്തരംതന്നെയാണ്, ഈ വീക്ഷണകോണിൽനിന്നും നോക്കിയാൽ.

മലയാളത്തിലെ ചെറുക്കൻ, പെണ്ണ് തുടങ്ങിയ വാക്കുകളും, മലബാറിയിലെ ചെക്കൻ, പെണ്ണ് തുടങ്ങിയ വാക്കുകളും, ഒരുത്തൻ, ഒരുത്തി തുടങ്ങിയവാക്കുകളും മറ്റും ഇന്നും പൊതുവായി ഈ വിധമുള്ള തരംതാഴ്ത്തുന്ന വാക്കുകൾ തന്നെയാണ്, ഉയർന്നവരെക്കുറിച്ച് ഉപയോഗിച്ചാൽ.

ഇവയല്ലാത്ത, വ്യത്യസ്ത ജാതി നാമങ്ങൾ തന്നെ തരംതാഴ്ത്തുന്ന വാക്കുകൾ ആയും നിലനിൽക്കുന്നുണ്ട്. ഈ വക വാക്കുകളോട്, യൂഎസ്സ് ഏയിൽ കാപ്പിരികളോട് ഉപയോഗിച്ച Boy എന്ന പ്രയോഗം താരതമ്യം ചെയ്താൽ, Boy എന്നത് ഗന്ധർവ്വലോകത്തിലെ നിസ്സാരമായ വിവേചനം മാത്രമാണ് എന്ന് കാണാവുന്നതാണ്. കാരണം, Boy എന്ന പ്രയോഗം ഇങ്ഗ്ളിഷ് ഭാഷയിലെ He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ അനവധി വാക്ക് കോഡുകളിൽ യാതോരു ചലനവും സൃഷ്ടിക്കില്ലതന്നെ.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, ഈ വിധ ഓരോ വാക്കും അനവധി വാക്ക് കോഡുകളിൽ വൻ വക്രീകരണങ്ങൾ തന്നെ സൃഷ്ടിക്കും. അവ നിർവ്വചിക്കുന്ന വ്യക്തികളിലും ഈ വക്രീകരണത്തിന്‍റെ വ്യക്തമായ ഭാവവ്യത്യാസങ്ങൾ ശരീരത്തിലും മനസ്സിലും അനുഭവപ്പെടും.

ഇനിയും മറ്റൊരുകാര്യം കൂടിയുണ്ട്. അത് ഒരു വ്യക്തിപരമായുള്ള നിരീക്ഷണമാണ്. ഈ എഴത്തുകാരൻ പലപ്പോഴും സാമൂഹികമായി മറ്റുള്ളവർ വാക്ക് കോഡുകളിൽ കീഴിൽ പെട്ടവർ എന്ന് നിർവ്വചനം ചെയ്യപ്പെട്ടവരോട് യാതോരു വിധ ഉച്ചനീചത്വങ്ങളും പ്രകടിപ്പിക്കാതെ പെരുമാറിയ അവസരങ്ങൾ അനവധിയുണ്ടായിട്ടുണ്ട്. അവരെ മറ്റുള്ളവർ നീ, അവൻ തുടങ്ങിയ വാക്കുകളിൽ നിർവ്വചനം ചെയ്യുമ്പോഴും, ആ വിധ വാക്കുകൾ ഉപയോഗിക്കാതെയും, അവർക്ക് ഇരിപ്പിടത്തിൽ ഇരുന്ന് സംസാരിക്കാനും മറ്റും പലപ്പോഴും സൗകര്യം നൽകിയിട്ടുണ്ട്. ഈ വിധ മാനസിക ഉന്നമനം നൽകുമ്പോൾ, യഥാർത്ഥത്തിൽ അവർ സാമൂഹികായി ഉയരുന്നില്ല, മറിച്ച് ഈ എഴുത്തുകാരനെ താഴോട്ടേക്ക് വലിച്ചിടുന്ന മാനസിക അനുഭവമാണ് ചുറ്റുപാടിൽ സംജാതമാകുക.

ഇത് ഒരു വൻ സംഗതിയാണ്. പോലീസ് സ്റ്റേഷനിൽ ഇൻസ്പെടറുടെ മേശക്ക് മുന്നിൽ കസേര വെക്കാതിരിക്കാൻ ഉള്ള കാരണംവരെ ഈ പറഞ്ഞതിൽ ഉണ്ട്. ആ സംഗതിയും ഒരു സങ്കീർണ്ണമായ കോഡ് വിന്യാസം ആണ്. അവയെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാൻ അവസരം വരും എന്ന് പ്രതീക്ഷിക്കുന്നു.

മുകളിൽ ഈ വിധം പലതും എഴുതിയത്, London Missionary Society ചെയ്യുന്ന കാര്യങ്ങളുടെ മറുവശം കൂടി ദൃഷ്ടിയിൽ പെടുത്താനാണ്. യഥാർത്ഥത്തിൽ ജാതികളേയും മറ്റും തുടച്ചുനീക്കാനല്ല, മറിച്ച്, ഫ്യൂഡൽ ഭാഷകളെ ഉന്മൂലനം ചെയ്യാനാണ് അവർ യത്നിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വിധമായുള്ള ഒരു വിവരം അവരിൽ ഇല്ലായിരുന്നു. മാത്രവുമല്ല, അവരിൽ തന്നെയുള്ള ഐറിഷുകാരും, സ്ക്കേട്ടിഷുകാരും മറ്റും യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിലെ സാമൂഹിക കോഡുകൾ പോലുള്ളവ പേറുന്നവർ തന്നെയായിരുന്നു. ഈ വിവരം പലർക്കും അറിയാത്തത്, ഐറിഷുകാരും, സ്ക്കേട്ടിഷുകാരും മറ്റും കാലാകാലങ്ങളായി ഇങ്ഗ്ളണ്ടിനോട് ഒട്ടിനിൽക്കുന്നവർ ആയത് കൊണ്ടുമാത്രമാണ്.

ഇങ്ഗ്ളണ്ടിൽ താമസിക്കുന്ന ദക്ഷിണേഷ്യക്കാരും യഥാർത്ഥത്തിൽ ഇവരെപ്പോലെതന്നെയായി കാലക്രമേണെ മാറുമായിരുന്നു, ഇന്നുള്ളു യാത്രാസൗകര്യങ്ങളും കമ്മ്യൂണിക്കേഷൻ സൗകര്യങ്ങളും നിലവിൽ വന്നില്ലായിരുന്നുവെങ്കിൽ.

കീഴ്ജനം എന്ന ഒരു കൂട്ടരെ ഫ്യൂഡൽ ഭാഷകൾ പലദിക്കിലും സൃഷ്ടിക്കുന്നുണ്ട്. ഇങ്ഗ്ളിഷിലും ഈ വിധം ആളുകളെ സൃഷ്ടിക്കുന്നുണ്ട് എന്ന് വെറുതെയങ്ങ് പറയാമെങ്കിലും, അവയുമായി ഫ്യൂഡൽ ഭാഷകളിലെ കാര്യങ്ങൾക്ക് യാതോരുവിധ ബന്ധവും ഇല്ലതന്നെ.

വീട്ടിലെ അടുക്കള വേലക്കാരികളെ സാധാരണ ഗതിയിൽ ഈ ഉപഭൂഖണ്ഡത്തിൽ വ്യക്തിത്വപരമായി വെറങ്ങലിപ്പിച്ചും, തമർത്തിയും തന്നെയാണ് വാക്ക് കോഡുകളിൽ നിലനിർത്തുക. കാരണം, അവരെ വാക്ക് കോഡുകളിൽ വെറും പേരും, നീ, എടീ, അവൾ എന്നു പോലുള്ള വാക്കുകളുടെ സ്ഥാനത്തും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിർത്തിയിരിക്കുന്നത് കാണാവുന്നതാണ്.

ഈ കൂട്ടരെ, പുറത്ത് നിന്നും വന്ന ഒരു പ്രസ്ഥാനം വളർത്തിയെടുത്ത്, വീട്ടുകരുടെകൂടെ dining tableൽ ഇരുന്നു ഭക്ഷണം കഴിക്കാനും, വീട്ടുകാരിയേയും വീട്ടുകാരനേയും പേരുവിളിക്കാനും, നീ എന്ന് സംബോധന ചെയ്യാനും അവരെക്കുറിച്ച് അവൻ, അവൾ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാനും പരിശീലിപ്പിച്ചാൽ ഉളവാക്കുന്ന ഗാർഹികമായ അസ്വാസ്ഥ്യം മനസ്സിലാക്കാവുന്നതേയുള്ളു. ഇങ്ഗ്ളിഷുകാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു രീതിയിലും മനസ്സിലാകില്ല.

ഇന്ത്യൻ പട്ടാളത്തിലും ഈ വിധ പ്രശ്നങ്ങൾ ഉണ്ട് എന്നതും ശരിതന്നെ. ആ രീതിയിൽ നോക്കിയാൽ, ഇന്ത്യൻ ശിപായി പട്ടാളക്കാർ അവരുടെ ഓഫിസർമാരുടെ മുന്നിൽ വെറങ്ങലിച്ചു ജീവിക്കുന്നവർ ആവാം. കാരണം, പലപ്പോഴും അവരേക്കാൾ പ്രായത്തിൽ വളരെ കുറവുള്ള ഓഫിസർമാർ അവരെ വെറുംപേരും, നീ, അവൻ തുടങ്ങിയ പദ പ്രയോഗങ്ങളിൽ നിർവ്വചിച്ചിരിക്കും.

എന്നാൽ, ശിപായി പട്ടാളക്കാർക്ക് വൻ സാമ്പത്തിക നേട്ടങ്ങളും പൊതുജനത്തിനേക്കാൾ ഉയരത്തിൽ ഉള്ള പീഠവും നൽകുന്നതിനാൽ, ശിപായി പട്ടാളക്കാർ ബ്രാഹ്മണർക്ക് കീഴിൽ ഉണ്ടായിരുന്ന നായർമാരുടെ അവസ്ഥയിലേക്കാണ് എത്തിനിൽക്കുന്നത്. എന്നാൽ ഇപ്പറഞ്ഞതിൽ ചെറിയ ഒരു പാളിച്ചയുണ്ട്. അതിലേക്ക് പിന്നീട് കടക്കാം.

പൊതു ജനം ഹീന ജാതിക്കാരായി നിലനിൽക്കും.

ഇന്ത്യൻ പട്ടാളത്തിൽ ഫ്യൂഡൽ ഭാഷകൾ ഉളവാക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ച് കാര്യമായി ഒന്നു പ്രതിപാദിക്കാൻ താൽപ്പര്യം ഈ എഴുത്തുകാരന് ഉണ്ട്. കാരണം, 2013ൽ ഈ എഴുത്തുകാരൻ എഴുതിയ The Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് കാര്യമായിത്തന്നെ ചർച്ചചെയ്തിരുന്നു. ആ ഗ്രന്ഥത്തിൽ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൻ വാസ്തവം ആണ് എന്ന രീതിയിൽ ഇന്ത്യൻ പട്ടാളത്തിലെ ഒരു വളരെ ഉയർന്ന ഓഫിസർ ഒരു ദിക്കിൽ അഭിപ്രായപ്പെട്ടത്ത് ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ വന്നിരുന്നു:

Lt Gen H S Panag(R)
The author seems be an in expert social behaviour!In any hierarchical organisation social equality is never perfect.

സംസ്ഥാന പോലീസുകാരുടെ കാര്യം പറയുകയാണെങ്കിൽ, കാര്യങ്ങൾ കുറേക്കൂടി സങ്കീർണ്ണമാണ്. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാൻ ശ്രമിക്കാം.

Image

3

Posted: Tue Oct 10, 2023 10:50 am
posted by VED
3 #. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഔദ്യോഗിക ഇടങ്ങൾ


തിരുവിതാംകൂർ രാജ്യത്ത് എല്ലാ ദിക്കിലും അന്തവിശ്വാസങ്ങൾ നിറഞ്ഞുനിൽക്കുന്നു എന്ന രീതിയിൽ ആണ് ഇങ്ഗ്ളിഷുകാർ കാര്യങ്ങളെ കണ്ടിരുന്നത്. എന്നാൽ, കൂടോത്ര ശക്തിയുള്ള ഭാഷാകോഡുകൾ ഈ വിധ സാമൂഹിക കാര്യങ്ങളെ വൻ ബലത്തോടുകൂടി സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ച് യാതോരു വിവരവും അവർക്ക് ഇല്ലായിരുന്നു.

രാജ്യത്തിലെ മിക്ക ഔദ്യോഗിക കെട്ടിടങ്ങളും, അമ്പലങ്ങളുടെ പരിസരപ്രദേശങ്ങളിൽ ആയിരുന്നു നിലനിന്നിരുന്നത്. ഈ വിധ ഔദ്യോഗിക കെട്ടിടങ്ങളും, അവയിൽ നടക്കുന്ന പ്രവർത്തനങ്ങളും, ഹൈന്ദവ (ബ്രാഹ്മണ) ആചാരവിധികളും വിഗ്രഹങ്ങളും മൂർത്തികളും മറ്റുമായി കുഴഞ്ഞുതന്നെയാണ് നിലനിന്നിരുന്നത്. അതിനാൽ തന്നെ കീഴ്ജനക്കൂട്ടങ്ങൾക്ക് ഈ വിധ ഔദ്യോഗിക കെട്ടിടങ്ങളടെ പരിസരത്ത് പോലും ചെല്ലാൻ ഭയപ്പാടായിരുന്നു. അവർക്ക് പലദിക്കിലും പ്രവേശനം തന്നെയില്ലായിരുന്നു. മാത്രവുമല്ല, ഉദ്യോഗസ്ഥർ എല്ലാവരും ഉയർന്ന ജാതിക്കാരും (ഹിന്ദുക്കളും അവരുടെ അനുചരരും) ആയിരുന്നു. അതിനാലും കീഴ്ജനം അവരുടെ അടുത്തുവരുന്നത് ഉദ്യോഗസ്ഥർക്ക് സഹിക്കാൻ പറ്റാത്തകാര്യംതന്നെയായിരുന്നു.

ഈ വിധം ഉയർന്ന ജാതിക്കാരെ ജാതീയമായി പഴിപറയുമ്പോഴും മറക്കാതെ ഓർമ്മിക്കേണ്ട കാര്യം, ഇന്നും ഉദ്യോഗസ്ഥർക്ക് ഈ രാജ്യത്തിലെ സാധാരണ പൗരനായ കീഴ്ജനത്തിനെ വളരെ അറപ്പുതന്നെയാണ്. അപ്പോൾ, ഈ അറപ്പ് ജാതീയമല്ല, മറിച്ച് ഒറ്റ സംഖ്യാസ്ഥാനക്കാൻ കോടിസംഖ്യാ സ്ഥാനക്കാരന്‍റെ അടുത്തുവന്നാൽ, കോടിസംഖ്യാ സ്ഥാക്കാരന് അറപ്പും വെറുപ്പും മാത്രമല്ല, മറിച്ച് ജീവോർജ്ജത്തിന്‍റെ ന്യൂനീകരണവും സംഭവിക്കും എന്നതാണ് വാസ്തവം.

ഇങ്ങിനെയൊരു അഭിപ്രായം ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ന്യായാധിപൻ ആയ വ്യക്തി സ്വകാര്യമായി അയാളുടെ ഒരു ബന്ധുവിനോട് പറഞ്ഞ കാര്യം ഓർമ്മവരുന്നു.

രാവിലെ പോലീസുകാർ, അവർ പിടികൂടിയ 'തമ്മാടികളെ' കൂട്ടിക്കൊണ്ടുവരും പോലും. ഈ വിധ തെമ്മാടികളുടെ മുഖം കണ്ടാൽതന്നെ ഐശ്വര്യക്കേടാണ് എന്നാണ് ന്യായാധിപന്‍റെ പരാതി. ഈ ആളാണെങ്കിൽ ഉയർന്ന ജാതിക്കാരൻ അല്ല. എന്നിട്ടും പൊതുജനം എന്ന ഹീനജാതിക്കാരനെ വെളുപ്പാൻകാലത്ത് കാണുന്നത് ഐശ്വര്യക്കേടാണ് എന്ന് മനസ്സിലാക്കുന്നു. ജാതിവ്യവസ്ഥ നാമാവശേഷമായിട്ടും, കാര്യങ്ങൾ അതുപോലെതന്നെ നിലനിൽക്കുന്നു. ഈ ന്യായാധിപൻ യഥാർത്ഥത്തിൽ പോലീസുകാർ പിടികൂടി വന്ന വ്യക്തിയെ മുൻവിധിയോടുകൂടി കാണാൻ പാടില്ലാത്ത ഉദ്യോഗസ്ഥനാണ്. അവരുടെ ഭാഷ്യവും കേൾക്കാൻ ബാധ്യസ്ഥതയുള്ള സർക്കാർ തൊഴിൽ ചെയ്യുന്ന വ്യക്തിമാത്രമാണ്. അതൊന്നും ഈ ആൾക്ക് ഓർമ്മയില്ലതന്നെ.

തിരുവിതാംകൂർ രാജ്യത്തിലേക്ക് തിരച്ചുവരാം. കോടതയിലേക്ക് സാക്ഷികൾക്ക് വരാൻപറ്റാത്തതിനാൽ, കോടതി ചിലപ്പോഴൊക്കെ സാക്ഷികളുടെ അടുത്തേക്ക് പോകുമായിരുന്നു. എന്നാൽ വളരെ അടുത്ത് പോകില്ല.

സാക്ഷി വളരെ ദുരത്ത് നിൽക്കും. കോടതി ഗുമസ്തൻ ചോദ്യം വായിക്കും അതു കുറേ ദൂരത്ത് നിൽക്കുന്ന ശിപായി ഒച്ചത്തിൽ ഏറ്റ് പറയും. ദൂരെ നിൽക്കുന്ന സാക്ഷി, ചോദ്യം കേട്ട്, ഒച്ചത്തിൽ മറുപടി നൽകും. അത് ശിപായി ഒച്ചത്തിൽ ഏറ്റ് പറയും. ഇത് കോടതി കേൾക്കും.

ഇങ്ഗ്ളിഷ് പ്രസ്ഥാനം തിരുവിതാംകൂറിൽ നിയമനീതി കോടതികൾ സ്ഥാപിക്കാനുള്ള സൗകര്യങ്ങളും ഉപദേശങ്ങളും ഉയർന്ന ഉദ്യോഗസ്ഥരേയും നൽകിയപ്പോൾ, അവിടെ രൂപംകൊണ്ട കോടതിയുടെ രൂപം ഇതായിരുന്നു.

ബൃട്ടിഷ്-ഇന്ത്യയിലെ അന്നുള്ള ഒരു ഇങ്ഗ്ളിഷ് പത്രത്തിൽ Travancoreറിലേയും Cochinനിലേയും കോടതി നടത്തിപ്പിനെക്കുറിച്ച് വന്ന ചിത്രീകരണത്തിൽ നിന്നും ഈ വാചകം നോക്കുക:

It is very amusing to watch a case of this description going on, for the Gumashta (clerk) of the cutcherry has to cry out at the top of his voice every question, and the witnesses or defendants, as the case may be, have in turn to respond to them, by as loud yells, so that all the proceedings are not only audible to those in court, but to those out of and far from it, presenting a scene more like a serious quarrel than a court of law.


കീഴ്ജാതിക്കാരായ ഹരജിക്കാർ കോടതി വരാന്തയിൽ നിന്നും വളരെ ദൂരത്ത് ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് കാത്തിരിക്കേണ്ടിവരും. അവർക്ക് തലമറയ്ക്കാൻ പാടില്ല. കരണം, അത് കീഴ്ജനത്തിന്‍റെ ധിക്കാരമായി കാണപ്പെടും. ഇങ്ങിനെ ദിവസങ്ങളോളം വന്നു നിൽക്കുമ്പോൾ, ഒരു ദിവസം കോടതി അവരുടെ അപേക്ഷ കേൾക്കാം എന്ന് പറയും.

ഈ വിധ തെമ്മാടി കോടതിപ്പ്രവർത്തനത്തെ നിയന്ത്രിക്കണം എന്ന ഇങ്ഗ്ളിഷ് പക്ഷത്തിന്‍റെ വാക്കുകൾക്ക് വൻ വില ലഭിക്കാതെ വന്നപ്പോൾ, ഈ വിധ പ്രവർത്തനത്തെ നിരോധിച്ചുകൊണ്ട് ഒരു നാൾ, തിരുവിതാംകൂറിലെ British Resident നേരിട്ട് ഒരു ഉത്തരവ് നൽകുകയുണ്ടായി. ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര വീരചരിത്രം പഠിക്കുന്നവരിൽ വൻ വിരോധം ആളിക്കത്തിക്കുന്ന കാര്യം തന്നെയാണ് British Resident ചെയ്തത്. നമ്മുടെ നാട്ടിൽ ഉത്തരവിടാൻ ആരെടാ ഈ British Resident?

വാസ്തവം തന്നെയാണ്, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥവർഗ്ഗം ഈ ഉത്തരവിന് പുല്ലുവിലനൽകിയില്ലാ എന്നാണ് തോന്നുന്നത്. സ്വാതന്ത്ര്യ സമര പെൻഷന് അർഹതയുള്ളവരാണ് ഈ ഉദ്യോഗസ്ഥത്തെമ്മാടികൾ എന്ന് പറയാതെ വയ്യ.

തിരുവിതാംകൂർ രാജ്യത്തിലെ കാര്യം ആകെക്കൂടി സങ്കീർണ്ണമായിരുന്നു. രാജകുടുംബത്തിന് നാടിനെ നന്നാക്കണം എന്നും ജാതീയമായ പ്രശ്നങ്ങൾ തുടച്ചുമാറ്റണം എന്നുമൊക്കെ മനസ്സിൽ ഉണ്ടായിരുന്നിരിക്കേണം. എന്നാൽ, രാജകുടുംബത്തിനെ പൊക്കിനിർത്തുന്ന ബ്രാഹ്മണർക്കും അമ്പലവാസികൾക്കും, നായർമാർക്കും ഇത് ചിന്തിക്കാൻ പോലും പറ്റുന്നകാര്യമല്ല.

അതേ സമയം London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾക്ക് രാജകുടുംബം സഹകരണം നൽകുന്നുമുണ്ട്. എന്നാൽ ഈ London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾക്ക് British-Indiaയിൽ പ്രവർത്തിക്കാൻ അനുവാദം ഇല്ല. എന്നാൽ ഈ പ്രസ്ഥാനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി British-Indian സർക്കാരിനേയാണ് സമീപിക്കുന്നത്. ഈ ബന്ധം തിരുവിതാംകൂറിൽ അവർക്ക് തടികേടാകാതിരിക്കാൻ സഹായിച്ചിരിക്കേണം.

Rev. J. H. Hawksworth എന്ന ക്രിസ്ത്യൻ ഇവാൻജലിസ്റ്റ് 1855ൽ ഈ വിധം ഒരു സംഭവവികാസം രേഖപ്പെടുത്തിയത് വായിച്ചതിൽ നിന്നും എഴുതുകയാണ്:

പുലയന്മാർ ക്രിസ്ത്യൻ സ്കൂളിൽ പോകുന്നത് തടയാനായി ജന്മികൾ ആ സ്ക്കൂൾ കെട്ടിടം രണ്ടാവർത്തി കത്തിച്ചുകളഞ്ഞു. അവിടെ പഠിക്കാൻ എത്തിയെ ഒരു അടിമയെ നല്ലവണം അടിച്ചു. ഈ ആൾ ബോധം കെട്ടുവീണു. ആ രാജ്യത്തിലെ സാമൂഹിക കീഴ്വഴക്കം പ്രകാരം ഒരു കറ്റകരമായ അക്രമമല്ല അത്. കാരണം, അടിമയെ അടിച്ചത് ഒരു കുറ്റമായി ആരും കാണില്ലതന്നെ. അടിമയെന്ന് ഇന്ന് ഇങ്ഗ്ളിഷുകാർ കേട്ടാൽ, അവരുടെ മനസ്സിൽ യൂറോപ്പിലേയും യൂഎസ്സ് ഏയിലേയും അടിമകളെ Hollywood ചിത്രങ്ങളിൽ ചിത്രീകരിച്ചത് മാതിരിയായിരിക്കും ഭാവനയിൽ ഉയരുക. വൻ വ്യക്തി പ്രഭാവമുള്ള വ്യക്തികൾ.

എന്നാൽ വാസ്തവം പറഞ്ഞാൽ പറിയനും പുലയനും ആയ അടിമയെ അടിച്ചിട്ടാൽ, ഒരു തെരുവു നായയെ അടിച്ചിട്ടത് മാതിരിതന്നെയാണ് പ്രാദേശികമായി മനസ്സിലാക്കുക. എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന് ഈ വിധം ഒരു കീഴ്Slotൽ പെട്ടവ്യക്തിയേയും മൃഗത്തിനേയും സങ്കൽപ്പിക്കാൻ ആവില്ലതന്നെ. കാരണം, അവരുടെ ഭാഷയിൽ You, He, She തുടങ്ങിയ വാക്കുകൾക്ക് ഈ വിധം ഒരു കീഴ്Slot ഇല്ലതന്നെ.

ഈ അടികിട്ടിയ അടിമയുടെ ജന്മിതന്നെ ഇടപെട്ടു, അടിമയോട് പോലീസിൽപ്പോയി പരാതിപ്പെടാൻ ആവശ്യപ്പെട്ടു. എന്നാൽ അടിമക്ക് വൻ സംശയം. എങ്ങിനെയാണ് പോലീസിൽപ്പോയി പരാതിപ്പെടുക? ദൂരത്ത് നിന്നും വിളിച്ചു പറഞ്ഞ് പരാതിപ്പെടേണ്ടതാണ്. അതിന് പറ്റിയ സ്ഥലം എവിടെയാണ്?

പോലീസ് സ്റ്റേഷൻ നിന്നിരുന്ന പ്രദേശം നല്ലവണ്ണം അറിവുള്ള മറ്റൊരു അടിമയേയും ഈ ആളുടെ കൂടെ പോകാൻ അനുവദിച്ചു. മറ്റ് ജന്മികളുടെ കണ്ണിൽപ്പെടാതിരിക്കാനായി, രണ്ടുപേരും കൂടി വയലുകളിലൂടെയും വനങ്ങളിലൂടെയും നടന്നു. എന്നാൽ ഒരു ദിക്കിൽ വച്ച് ഒരു ജന്മികുടുംബാംഗം ഈ രണ്ടുപേരെയും പിടികൂടി. ഒരു അടിമ ഓടി രക്ഷപ്പെട്ടു. മറ്റെ ആൾക്ക് നല്ല അടിയും മറ്റ് മർദ്ദനങ്ങളും കിട്ടി.

ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും ഈ കൂട്ടർ ഇതേ പദ്ധതിയുമായി യാത്രതിരിച്ചു. വീണ്ടും മർദ്ദകരുടെ കൈയിൽ അകപ്പെട്ടു. അടികിട്ടി. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷന്‍റെ അടുത്ത് എത്തി, ഒരു ദിക്കിൽ നിന്നുകൊണ്ട് ഒച്ചത്തിൽ വിളിച്ചുപറഞ്ഞ് പരാതി നൽകി.

നീതിന്യായ കാര്യങ്ങൾ ഇതുവരെ എത്തിച്ചു. അതിന് മുകളിലോട്ട് കാര്യങ്ങൾ നീങ്ങിയതേയില്ല. അടികിട്ടിയത് മിച്ചം.

Rev. George Matthan എന്ന ഇവാൻജലിസ്റ്റ് 1856 മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങിനെയാണ്: ശാബ്ബത്ത് ദിനം (Sabbath day) കൊണ്ടാടിയ അടിമയെ ജന്മി വളരെ ക്രൂരമായി മർദ്ദിച്ചു. Rev. George Matthan ഇതിനെക്കുറിച്ച് പോലീസിൽ പരാതിപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാൽ കോടതിമുഴുവനും അഴിമതി നിറഞ്ഞിരിക്കുന്നു. പോരാത്തതിന് അടിമ ജനതയെ ഉയർത്തിക്കൊണ്ടുവരുന്നതിനോട് വൻ വിരോധത്തിലാണ് ഉദ്യോഗസ്ഥർ. അതിനാൽത്തന്നെ യാതോരു പരാതിയും നൽകാൻ പോയില്ല.

മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം വൻ സമ്മർദ്ദം ചലുത്തി പല സർക്കാർ കെട്ടിടങ്ങളും കീഴ്ജനത്തിന് പ്രാപ്യമാക്കിമാറ്റിയിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ സമൂഹത്തിൽ നിലനിന്നിരുന്നു എന്നുള്ളതാണ് വാസ്തവം.

കീഴ്ജനത്തിന്‍റെ നേത്രങ്ങളും മുഖഭാവങ്ങളും, നെറ്റി ചുളിക്കലും, കവിളിലൂടെയും മറ്റും പ്രദർശ്ശിപ്പിക്കുന്ന ശരീരഭാഷയും ഗോഷ്ടികളം, മറ്റും ഫ്യൂഡൽ ഭാഷാ കോഡുകളിൽ അടിയാളത്തം വികിരണം ചെയ്യാത്തവയാണ് എങ്കിൽ അവ പിന്നെ എന്തായിരിക്കും വികിരണം ചെയ്യുന്നത്?

അധമൻ അടിയാളത്തം പ്രകടിപ്പിച്ചില്ലായെങ്കിൽ, ധിക്കാരം ആണ് പുറത്തുവരുന്നത്. ധിക്കാരം എന്ന വാക്കിന് ഇങ്ഗ്ളിഷിൽ ഉള്ള വാക്ക് Impertinence എന്നാണ്. എന്നാൽ ഈ വാക്കിന് 'നീ പോടാ' എന്ന് നികൃഷ്ടൻ സാമൂഹിക അന്തസ്സുള്ള ആളോട് വളരെ മിനുസമുള്ള ഭാവത്തിൽ പറഞ്ഞാലോ നേത്രഭാഷയിലോ ശരീരഭാഷയിലോ ഭാവിച്ചാലോ ഉളവാകുന്ന സ്ഫോടനാത്മകമായ പൊട്ടിത്തെറിയെ ചിത്രീകരിക്കാൻ ആവില്ലതന്നെ.

മാത്രവുമല്ല, കീഴ്ജനം ഉയർന്ന ജനത്തിലെ സ്ത്രീകളെ വ്യക്തമായ വഷളത്തത്തോടും അസഭ്യരൂചിയോടും നോക്കിയാലും, വാക്കുകളിലൂടേയും തുപ്പലൊലിപ്പിലൂടേയും (drooling mouthലൂടേയും) മിഴിയിലെ തുടിപ്പിലൂടെയും സൂചനനൽകിയാലും, ഭാഷാ കോഡുകളിൽ സംഭവിക്കുന്ന സംഭ്രമജനകമായ തകിടംമറിയൽ, സാമൂഹികമായി വ്യക്തിയിലും കുടുംബത്തിലും കുടുംബക്കാരിലും സംഭവിപ്പിക്കുന്ന മേദക്ഷയത്തെക്കുറിച്ചും ഇങ്ഗ്ളിഷുകാർക്ക് അറിവുവരുവാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു.

ഇത്, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ സാമൂഹിക പരിഷ്ക്കരണത്തിന്‍റെ മറ്റൊരു വശം.

ഇന്ത്യൻ പട്ടാളത്തിൽ ശിപായീ പട്ടാളക്കാരിൽ ഈ വിധ ഭാവങ്ങൾ ഒരിക്കലും വരരുത് എന്ന് മുൻകൂട്ടിക്കണ്ടുകൊണ്ട് തന്നെയാണ്, പട്ടാളപ്പരിശീലനം നൽക്കുന്നത്. ഇത് ഇല്ലായെങ്കിൽ പട്ടാള ഓഫിസർമാരിൽ മാനസിക വിഭ്രാന്തിതന്നെ വന്നേക്കാം. ഈ വിധമായുള്ള ഒരു പരിശീലനം പഴയകാല ഇങ്ഗ്ളണ്ടിലെ പട്ടാളത്തിൽ ഇല്ലായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. ഇന്നത്തെക്കാര്യം പറയാൻ ആവില്ലതന്നെ. കാരണം, അവിടം ഇന്ന് ഫ്യൂഡൽ ഭാഷക്കാർ കയറിത്തമർത്തുകൊണ്ടിരിക്കുകയാണ്.

Image

4

Posted: Tue Oct 10, 2023 10:54 am
posted by VED
4 #. ഉയർന്ന മാനസിക നിലവാരമുള്ള വ്യക്തികളെ തേടി


മെഡ്രാസ് പ്രസിഡൻസി സർക്കാർ നിത്യവും തിരുവിതാംകൂർ രാജ്യത്തിൽ വൻ സാമൂഹിക പരിഷ്ക്കരണം നടത്തണം എന്ന രീതിയിൽ നിരന്തരം സമ്മർദ്ദം രാജകുടുംബത്തിന് മേൽ നടത്തിക്കൊണ്ടിരുന്നു. എന്നാൽ, ദക്ഷിണേഷയിലെ സങ്കീർണ്ണമായ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന് അറിവില്ലായിരുന്നു എന്നുവേണം പിന്നോട്ടുനോക്കുമ്പോൾ മനസ്സിലാക്കേണ്ടുന്നത്.

അടിമത്തത്തിലൂടെയും ജാതീയമായ അമർത്തലുകളിലൂടെയും ആണ് ഒരു വൻ ജനസമൂഹത്തെ നിയന്ത്രിച്ചുവച്ചിരിക്കുന്നത്. ഇങ്ങിനെ അമർത്തിവെച്ചിരിക്കുന്നവരെ തുറന്നുവിട്ടാൽ അവരുടെ മുന്നോട്ടുള്ള പോക്കിനെ എവിടെവച്ച് ഏതുവിധം കടിഞ്ഞാണിടാൻ ആവുമെന്നൊക്കെയുളള ചിന്തകൾ ഇങ്ഗ്ളിഷ് പക്ഷത്തിന് ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷ സംസാരിക്കുന്നവരെയാണ് കയറൂരിവിടേണ്ടത്. ഇങ്ഗ്ളിഷിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ. അവൻ അദ്ദേഹമായാൽ, പുതിയ അദ്ദേഹം പഴയ അദ്ദേഹത്തെ തമർത്തിച്ചവുട്ടി, പുതിയൊരു അവൻ ആക്കാനാണ് ആക്രാന്തം കാണിക്കുക. ഈ ഒരു സംഭാവ്യതയെക്കുറിച്ച് ഇങ്ഗ്ളിഷ് പക്ഷത്തിന് അന്ന് കാര്യമായ വിവരമില്ല. ഇന്ന് ഒട്ടുംതന്നെയും ഇല്ല.

REV. SAMUEL MATEER തിരുവിതാംകൂർ രാജ്യത്തെ ബൃട്ടിഷ്-ഇന്ത്യയുമായി താരത്മ്യം ചെയ്യുന്നുണ്ട്. Trivandrumത്ത് വൻ ചിലവിൽ ഒരു മ്യൂസിയം പണിതകാര്യം ഇദ്ദേഹം പറയുന്നുണ്ട്. ഇത് യൂറോപ്യൻ വ്യക്തികളുടെ പ്രശംസനേടാനായി പണിതതാണ് എന്ന് ഇദ്ദേഹം പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിൽ ഒരിക്കൽ ബ്രാഹ്മണ ശ്രേഷ്ഠർ നടത്തുന്ന മുറജപം എന്ന ഉത്സവത്തിലും വൻ സാമ്പത്തിക ചിലവു വരാറുണ്ടായിരുന്നു പോലും.

തിരുവിതാംകൂർ രാജ്യത്തിലെ എല്ലാ ജില്ലാ കച്ചേരികളും പുതുതായി ഉയർന്നുവരുന്ന സാമൂഹിക പശ്ചാത്തലത്തിന് അനുസൃതമായുള്ള രീതിയിൽ ഏവർക്കും സൗകര്യപ്രദമാം രീതിയിൽ കയറിവരാൻ പറ്റുന്ന രീതിയിൽ പുതുതായി നിർമ്മിക്കാൻ ഈ മുകളിൽ സൂചിപ്പിച്ച വൻ ചിലവിന്‍റെ ഒരു ഭാഗം മാത്രംമതിയാകും എന്ന് ഇദ്ദേഹം തീർത്തുപറയുന്നു.

അതുമല്ലെങ്കിൽ രാജ്യത്തുടനീളം നൂറകണക്കിന് സ്ക്കൂളുകൾ ഈ ദുർവ്യയം ചെയ്യപ്പെടുന്ന പണംകൊണ്ട് നിർമ്മിക്കാൻപറ്റും എന്നും ഇദ്ദേഹം പറയുന്നു. സ്ക്കൂളകൾ ഈ വിധം നിർമ്മിച്ചത് കൊണ്ട് MATEER സങ്കൽപ്പിക്കുന്നതുപോലുളള ഒരു സാമൂഹിക വളർച്ചവരില്ല എന്നുള്ളത് മറ്റൊരുവിഷയം.

എന്നാൽ പാഴ് ചിലവിന്‍റെ കാര്യം പറയുകയാണെങ്കിൽ, ഇന്ന് ഇന്ത്യ സൈനിക ചിലവിനായി വിനിയോഗിക്കുന്ന കോടാനുകോടി രൂപയുടെ ഒരു ചെറിയ ശതമാനം മാത്രംമതി ഈ രാജ്യത്തിൽ അങ്ങോളമിങ്ങോളം പൊതുനിരത്തുകളിൽ സാധാരണക്കാർക്കായി പലവിധ ഗംഭീര സൗകര്യങ്ങൾ നിർമ്മിക്കാൻ. എന്നാൽ ഈ വിധം ആരുംതന്നെ ചിന്തിക്കില്ലാ എന്നാണ് തോന്നുന്നത്. സാധരണക്കാരൻ എന്ന വസ്തുതന്നെ ഒരു അതിസങ്കീർണ്ണമായ വസ്തുവാണ്, ഇന്ത്യയിൽ.

വെറുതെയങ്ങ് സൗകര്യങ്ങൾ പണിതതുകൊണ്ടുമാത്രമാകില്ല, മറിച്ച്, ഇതെല്ലാം പൊതുജനത്തെ എങ്ങോട്ടേക്കാണ് നീക്കേണ്ടത് എന്ന ഒരു ചിന്തകൂടിവേണ്ടിവരും. ജനസംഘ്യ വൻ സംഖ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വെറുതെയങ്ങ് കൂടുതൽ സൗകര്യങ്ങൾ നൽകിയാൽ, ജനസംഘ്യാ വളർച്ചതന്നെ ഒരു വൻ സാമൂഹിക വിപത്തായി മാറാൻ അധികകാലംവേണ്ടിവരില്ല. ഗുണമേന്മയില്ലാത്ത ജനം പടരുന്നത് ഒരു വൻപ്രശ്നം തന്നെയാണ്. എന്താണ് ഗുണമേന്മയെന്ന പ്രശ്നം ഉദിക്കുന്നുണ്ട് ഇവിടെ. അങ്ങോട്ടേക്ക് കടക്കുന്നില്ല.

REV. SAMUEL MATEERന് മനസ്സിലാക്കൻ പറ്റാത്തകാര്യം, ബൃട്ടിഷ്-ഇന്ത്യയിൽ എല്ലാ ജനക്കൂട്ടങ്ങൾക്കും എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽപ്പെട്ടിരിക്കുന്നു. പോരാത്തതിന് ഏത് കൂട്ടർക്കും സർക്കാർ ജോലിയിൽ കയറാൻ ശ്രമിക്കാവുന്നതുമാണ്. ഇതേ പോലെ തിരുവിതാംകൂറിലും സംഭാവ്യമാക്കിയാൽ എന്താണ് പ്രശ്നം?

തിരുവിതാംകൂർ രാജകുടുംബം മറ്റൊരു പ്രശ്നം നേരിട്ടുകൊണ്ടിരുന്നു. ഉദ്യോഗസ്ഥരായി നിയമിക്കാനായി, വിശ്വസിക്കാൻ കൊള്ളാവുന്നവരും, സാംസ്ക്കാരികമൂല്യങ്ങൾ ഉള്ളതും, അഴിമതി നടത്താത്തവരും മറ്റുമായ വ്യക്തികളെ തിരുവിതാംകൂറിൽ മഷിയിട്ടുനോക്കിയാൽപോലും കണ്ടെത്താനാകില്ല എന്ന ഒരു യാഥാർത്ഥ്യം രാജകുടുംബത്തിനെ അലട്ടിക്കൊണ്ടിരുന്നു.

ഇതിനാൽത്തന്നെ ഉയർന്ന ഉദ്യോഗസ്ഥരായി അവർ നിയമിച്ചവരിൽ പലരും ദക്ഷിണേഷ്യയിലെ പ്രാദേശികരായ ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരെ, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ അനുവാദത്തോടുകൂടി കടം എടുത്തവരായിരുന്നു. ഇങ്ങിനെയെടുക്കുമ്പോൾ മറ്റൊരു പ്രശ്നം വന്നിരുന്നു. ബൃട്ടിഷ്-ഇന്ത്യയിൽ കീഴ്ജനത്തിൽ പെട്ടവ്യക്തിയും ഭരണയന്ത്രത്തിൽ വൻ പദവികളിൽ വരാറുണ്ട്. ഇങ്ങിനെയുള്ളവരെ തിരുവതാംകൂറിൽ എടുക്കാൻ പറ്റില്ല. ഉദാഹരണത്തിന് ബൃട്ടിഷ്-മലബാറിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ മരുമക്കത്തായ തീയരും മക്കത്തായ തീയരും ആയ വ്യക്തികൾ ഉണ്ടായിരുന്നിരിക്കാം. ഇക്കൂട്ടരിൽപെട്ട ആരെയെങ്കിലും തിരുവിതാകൂറിൽ ഉയർന്ന സ്ഥാത്തിലേക്ക് കടമായി എടുത്താൽ, തിരുവിതാംകൂറിൽ വൻ സാമൂഹിക പൊട്ടിത്തെറിതന്നെ നടക്കും.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തിൽ ഊന്നിക്കൊണ്ട് പൊതുപരീക്ഷയിലൂടെയുള്ള ഒരു ഉദ്യോഗസ്ഥപ്രസ്ഥാനം ബൃട്ടിഷ്-മലബാറിൽ സ്ഥാപിതമാകുന്നതിന് മുൻപ്, ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്, നാടുകളിലെ ദേശാധികാരികൾതന്നെ ഒരു വൻ പ്രശ്നമായിരുന്നു. ഇക്കൂട്ടരും, മറ്റ് ഭൂജന്മികളും ആയിരുന്നു ആദ്യകാല ഉദ്യോഗസ്ഥർ. Principal Collector ദേശാധികാരികളോട് ഭൂമിയുടെ കണക്കും മറ്റ് വരുമാന വിവരങ്ങളും ചോദിച്ചാൽ ഈ കൂട്ടർ കരുതിക്കൂട്ടി കളവ് എഴുതി അയക്കുമായിരുന്നു. പലപ്പോഴും കണക്കുകൾ യാതോരു അടിസ്ഥാനവും ഇല്ലാതെ, ഇന്ന് സ്കൂളിലും കോളെജിലും വിദ്യാർത്ഥികൾ നോട്ടുകൾ തമ്മിൽതമ്മിൽ പകർത്തിയെടുത്ത് എഴുതുന്നതുപോലെ ഒരുക്കി കലക്ടർക്ക് അയക്കുമായിരുന്നു. ദേശാധികാരികൾ വൻ സമ്പത്ത് തന്നെ ഈ വിധ ഔദ്യോഗിക തിരിമറികളിലൂടെ ഉണ്ടാക്കുമായിരുന്നു.

ഔദ്യോഗിക ജോലികളിൽ സ്വന്തം രാജ്യത്തിൽ ഉള്ള ആരേയും വിശ്വസിക്കാൻ പറ്റില്ല എന്ന പ്രശ്നം ഇന്ന് ഇന്ത്യയിൽ ഉടനീളം ഉള്ള ഒരു പ്രശ്നംതന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഇങ്ഗ്ളിഷ് ഭാഷയിലൂടെയുള്ള പൊതുപരീക്ഷയിലൂടെ തിരഞ്ഞെടുത്ത് നിയമിച്ച് നിർമ്മിച്ച ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽനിന്നും ഈ വിധം ഉള്ള ഒരു പ്രശ്നം കാര്യമായി അനുഭവപ്പെട്ടിരുന്നില്ല എന്നുള്ളതാവാം വാസ്തവം. ഇതിന്‍റെഉ പിന്നിൽ പ്രവർത്തിച്ചിരുന്ന പശ്ചാത്തലം, ഇങ്ഗ്ളിഷ് ഭരണകാലത്ത് ബൃട്ടിഷ്-ഇന്ത്യയിൽ ഉള്ള പ്രാദേശികരായ ഉദ്യോഗസ്ഥർ അവരുടെ മുകളിൽ ഉള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ അനുകരിക്കാനാണ് ശ്രമിച്ചത് എന്നതാണ്.

ഇന്ന് ഇന്ത്യയിൽ ഉള്ള മിക്ക ഉദ്യോഗസ്ഥരും അവരുടെ മുകളിൽ ഉള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും ആണ് അനുകരിക്കാൻ ശ്രമിക്കുന്നത്.

ഈ രണ്ട് വ്യത്യസ്തങ്ങളായ അനുകരണങ്ങൾ വ്യത്യസ്തരായ സാംസ്ക്കാരിക മൂല്യങ്ങളാണ് വ്യക്തിയിൽ പടർത്തുക. രണ്ടും രണ്ടുതരം വ്യക്തികളെയാണ് വാർത്തെടുക്കുക.

കീഴ്ജനത്തിൽ പെട്ട വ്യക്തികളെ സർക്കാർ സേവനത്തിലെ ഉയർന്ന പീഠങ്ങളിൽ ഇരിക്കാൻ സൗകര്യപ്പെടുത്തിയാൽ ഉളവാകുന്ന പ്രശ്നങ്ങളിൽ ഒന്നുരണ്ടെണം MATEERതന്നെ സൂചിപ്പിക്കുന്നുണ്ട്. മതപരമായുള്ളതും ആത്മീയമായുള്ളതും ക്ഷേത്രഭരണ സംബന്ധമായുള്ളതും മറ്റുമായ സർക്കാർ വക ഉത്തരവാദിത്വങ്ങളും സാധാരണ സർക്കാർ ഭരണ ഉത്തരവാദിത്വങ്ങളും തിരുവിതാകൂറിൽ തമ്മിൽതമ്മിൽ ഇടകലർന്നാണ് ഇരുന്നിരുന്നത്. ഇതിനാൽത്തന്നെ ജാതീയമായി കുറവ് സ്ഥാനമുള്ളവരെ ഈ വിധ ഉത്തരവാദിത്വങ്ങളിൽ നിയമിക്കാൻ പറ്റില്ല.

Travancore State Manualൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട്.

He was the junior of the two Dewan Peishcars, but the Senior one Raman Menoven (Menon) was in the north of Travancore and being a Soodra could not have conducted the great religious festival then celebrating at Trivandrum.


തർജ്ജമ: രണ്ട് ദിവാൻ പെയ്ഷ്ക്കാരുകളിൽ ഈ ആൾ ജൂനിയർ ആയിരുന്നു. എന്നാൽ സീനിയർ ആയ രാമൻ മേനോൻ .......ശൂദ്രനായത് കൊണ്ട് തിരുവനന്തപുരത്ത് കൊണ്ടാടപ്പെടുന്ന മതപരമായ ഉത്സവങ്ങൾ നടത്താൻ അയോഗ്യനായിരുന്നു.

എന്നാൽ നായർമാർക്ക് മറ്റെല്ലാപദവിയിലേക്കും പ്രവേശനം നൽകിയിരുന്നു.

Colonel Munro കുറച്ചുകാലം തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ട അവസരത്തിൽ ആഢ്യത്വമുള്ള സുറിയാനി ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്നും ചിലരെ നല്ലനിലവാരത്തിലുള്ള സർക്കാർ തൊഴിലുകളിൽ നിയമിക്കുകയുണ്ടായി. എന്നാൽ ഇക്കൂട്ടർ ക്ഷേത്രങ്ങളുടെ ചിലവു കണക്കുകളും അവിടുള്ള പലവിധ ധാന്യങ്ങളുടെ അളുവകളുംമറ്റും കുറിച്ചെടുക്കാൻ വരുമ്പോൾ ക്ഷേത്രത്തിന് പുറത്ത്, നിശ്ചിത ദൂരത്തിൽ മാറിനിന്നുവേണം ഈ വിധം തൊഴിൽ ചെയ്യേണ്ടിയിരുന്നത്.

എന്നാൽ മുകളിൽ സൂചിപ്പിച്ചതിനേക്കൾ വലിയ ഒരു പ്രശ്നം സാമൂഹികമായി ഉയർന്നവർ മുന്നിൽ കണ്ടിരുന്നു. കീഴ്ജനം ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ കേറിയാൽ, ഈ വിധം തരംതാണ വ്യക്തിയുടെ മുന്നിൽ വന്ന് ഉയർന്ന ജനം കുനിഞ്ഞും അല്ലാതെയുംനിൽക്കേണ്ടിവരും. ഇത് ചിന്തിക്കാൻ പോലും പറ്റാത്തകാര്യമാണ്. കാരണം ഭാഷ ഫ്യൂഡൽ ആണ്. നിങ്ങൾ എന്നുപോലും ഇന്ന് ഉദ്യോഗസ്ഥരെ സാധാരണക്കാരന് സംബോധന ചെയ്യാൻ പറ്റാത്ത ഭാഷയാണ്.

ഈ ഒരു പ്രശ്നം ഇന്ന് ഇന്ത്യൻ ഉദ്യോഗസ്ഥ വർഗ്ഗം സംഭാവ്യമാക്കിയിട്ടുണ്ട്. തരംതാണവരെ ഉദ്യോഗത്തിൽ ഏത് നിലവാരത്തിൽ നിയമിച്ചാലും, ആ ആളുടെ മുന്നിൽ അടിയാളനായി സാധാരണക്കാരൻ കുനിഞ്ഞ് നിൽക്കേണ്ടിവരും. ഫ്യൂഡൽ ഭാഷയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഉദ്യോഗസ്ഥരായാൽ, ഇതാണ് പ്രശ്നം. ജാതിയല്ല പ്രശ്നം. എന്നാൽ ഇതിനെക്കുറിച്ച് പലതും വ്യപകമായി പറയേണ്ടിയിരിക്കുന്നു. പിന്നീടാവാം.

തരംതാണവർ ഉദ്യോഗത്തിൽ കയറിക്കൂടി പൊതുജനത്തെ കുനിപ്പിക്കുന്ന പ്രശ്നം ബൃട്ടിഷ്-ഇന്ത്യയിൽ സംഭാവ്യമാകാതിരിക്കാൻ ഇങ്ഗ്ളിഷ് ഭരണകൂടം വളരെ ശ്രദ്ധിച്ചിരുന്നു. അതിന് അവർ കണ്ടമാർഗ്ഗം തരംതാണ വ്യക്തിയെ ഉദ്യോഗതലത്തിലെ വൻ നിലവാരങ്ങളിൽ കടന്നുകയറാൻ അനുവദിക്കാതിരിക്കലാണ്. ഗുണമേന്മയുള്ളവരെ അരിച്ചുപെറുക്കിയെടുത്ത് ഉദ്യോഗ തലപ്പത്ത് ചേർക്കാനായി അവർ ഉപയോഗിച്ച അരിപ്പുതട്ട് ഗംഭീര ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് പ്രാവീണ്യമായിരുന്നു.

ഈ വിധം നോക്കിയാൽ, ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചാണ്. ഏറ്റവും നിലവാരം കുറഞ്ഞവരെ ഉദ്യോഗസ്ഥ തലപ്പത്ത് നിയമിക്കാനാണ് ഇന്നുള്ള സർക്കാർ പദ്ധതി. ജനം ഈ തികച്ചും നിലവാരം കുറഞ്ഞവരുടെ മുന്നിൽ വന്നുവേണം കുനിഞ്ഞുനിൽക്കാൻ.

Image

5

Posted: Tue Oct 10, 2023 10:57 am
posted by VED
5 #. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ



British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ REV. SAMUEL MATEER നിരന്തരം NATIVE LIFE in TRAVANCOREൽ അങ്ങും ഇങ്ങുമെല്ലാം പറയുന്നുണ്ട്. ആ വക കാര്യങ്ങൾ എല്ലാം തിരുവിതാംകൂർ രാജ്യത്തിലും നടപ്പിൽ വരുത്താം എന്നാണ് വാദഗതി. എന്നാൽ ഇദ്ദേഹത്തിന് പലതും വ്യക്തമായി അറിവില്ലായിരുന്നു എന്നു തോന്നുന്നു.

British-Indiaയിൽ യാതോരു ജാതീയമായ ചിന്തകൾക്കും വിലനൽകാതെ സർക്കാർ തൊഴിലും വിദ്യാഭ്യാസവും സാർവർത്രികമായി തുറന്നുകൊടുത്തിട്ടുണ്ട് എന്നും, ഉയർന്ന ജാതിക്കാർക്ക് അവിടെ യാതോരു പ്രശ്നവും ഇതിനാൽ ഇല്ലാ എന്നെല്ലാമാണ് REV. SAMUEL MATEER പറയുന്നത്.

എന്നാൽ വാസ്തവം അത്രകണ്ട് ശരിയായരിക്കേണം എന്നില്ല. മാത്രവുമല്ല, British-Indiaയിൽ ജനങ്ങൾക്ക് മുഴുവനും വൻ വിദ്യാഭ്യാസം നൽകണം എന്ന ചിന്താഗതി യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിന് സാമ്പത്തികമായി ഒരു വൻ സാമ്പത്തിക ചുമടായി മാറിയിരുന്നു. 1869 ആയപ്പോഴേക്കും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഈ ചിലവ് 341,111 പൗണ്ടിൽ നിന്നും 912,200 പൗണ്ടായി ഉയർന്നു. ഈ സംഖ്യ ഇങ്ഗ്ളണ്ട് നേരിട്ട് തന്നെ നൽകേണ്ടിയിരുന്നു.

ഈ വിദ്യാഭ്യാസത്തിന്‍റെ മുഖ്യഗുണവും ഉയർന്ന ജാതിക്കാർക്കാണ് ലഭിച്ചുകൊണ്ടിരുന്നത്. പലർക്കും വിദ്യാഭ്യാസം ഇങ്ഗ്ളിഷിൽ അവരുടെ കുട്ടികൾക്ക് ലഭിക്കണം എന്ന വാശി. അതേ സമയം, ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലും, പ്രാദേശിക നേതാക്കൾ ഇതിന് അനുവദിക്കരുത് എന്ന ഭാവത്തിൽ സ്ക്കൂളുകൾ തുടങ്ങകുയം അവയുടെ ചിലവ് സർക്കാരിൽ നിന്നും വസൂലാക്കുകയും ചെയ്തിരുന്നു.

എന്നാൽ 1869ൽ ബൃട്ടിഷ്-ഇന്ത്യൻ ഗവർണർ-ജനറലായിരുന്ന Lord Mayo ഉയർന്ന ജാതിക്കാർക്ക് മാത്രം ലഭിക്കുന്ന സൗജന്യവിദ്യാഭ്യാസം തുടരില്ലാ എന്നും സൗജന്യ വിദ്യാഭ്യാസത്തിലേക്ക് മറ്റെല്ലാ ജാതിക്കാർക്കും പ്രവേശനം നൽകും എന്ന് പ്രസ്താവിച്ചത് വൻ പ്രശ്നമായി മാറിയിരുന്നു. ഉയർന്ന ജാതിക്കാരിൽ പലർക്കും ഇങ്ഗ്ളിഷ് ഭരണത്തിനോട് മനസ്സിന്‍റെ ഉള്ളിന്‍റെഉള്ളിൽ വിരോധം വളർത്തിയകാര്യം തന്നെയായിരുന്നു ഈ നയം.

തിരുവിതാംകൂറിൽ സ്ക്കൂളുകളിലേക്ക് ഈഴവ കുട്ടികൾക്ക് ചേരാം എന്നുവന്നാൽ നായർ മുതൽ മുകളിലോട്ടുള്ള കുട്ടികൾ ആ വിധ സ്ക്കൂളുകളിൽ നിന്നും വിട്ടുപോകും എന്ന ഭീഷണി തന്നെ നിലനിന്നിരുന്നു. എന്നാൽ, British-Indiaയിൽ കീഴ്ജാതിക്കാർക്ക് പൊതുവിദ്യാഭ്യാസത്തിലേക്ക് പ്രവേശനം നൽകിയത് ഇങ്ങനെയൊന്നും സംഭവിപ്പിച്ചില്ലാ എന്ന REV. SAMUEL MATEERന്‍റെ വാക്കുകൾ പൂർണ്ണമായും ശരിയായിരുന്നില്ല.

Tellicherry പോലുള്ള പ്രദേശങ്ങളിൽ ഉയർന്ന ജാതിക്കാരിൽ പലരും വിദ്യാഭ്യാസത്തിൽനിന്നുംത്തന്നെ വിട്ടുനിന്നു എന്നു വേണമെങ്കിൽ പറയാവുന്നതാണ്. Tellicherryയിൽ മരുമക്കത്തായ തീയ്യരിൽ ചില കുടുംബങ്ങൾക്ക് ഈ പുതിയ വിദ്യാഭ്യാസ പദ്ധതി വൻ ഗുണം ചെയ്തു. പല സാധാരണ നായർ കുടുംബങ്ങളേയും ഇതു പ്രതികൂലമായി ബാധിച്ചു. സാമ്പത്തികമായി കഴിവുള്ള ഉയർന്ന ജാതിക്കാർ അവരുടെ കുട്ടികളെ ദക്ഷിണ മലബാറിലെ Calicutലുള്ള സാമൂതിരിവക സ്കൂളുകളിൽ ചേർത്തു. സാമ്പത്തികമായി ശക്തികുറവുള്ളവരിൽ ചിലർ അവരുടെ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും മാറ്റിനിർത്തി.

ഈ വിധ കുട്ടികളിൽ ചിലർ പിന്നീട്, സർക്കാർ സേവനത്തിൽ ശിപായിമാരായി ചേർന്ന അനുഭവവും വന്നിരുന്നു. ഇവരുടെ ഓഫിസർമാരായവരിൽ ചിലർ മരുമക്കത്തായ തീയ വ്യക്തികൾ ആയിരുന്നു. ഇങ്ങിനെ ശിപായിമാരായി തൊഴിലിൽ ചേരേണ്ടിവന്ന നായർ യുവാക്കളെ സംബന്ധിച്ചെടുത്തോളം ചെറുപ്രായത്തിൽ അവർ കിനാക്കളിൽ കണ്ട ദു:സ്വപ്നങ്ങൾ അവർ വളർന്നുവന്നപ്പോൾ ഭൗതിക യാഥാർത്ഥ്യമായതുപോലെയാവും.

തിരുവിതാംകൂറിൽ London Missionary Society കീഴ്ജാതിക്കാരുടെ കുട്ടികളേയും ഉയർന്ന ജാതിക്കാരുടെ കുട്ടികളേയും ഒരേസ്ക്കൂളുകളിൽ ചേർത്ത് പഠിപ്പിക്കേണം എന്ന സ്വകാര്യവാശിയിൽ തന്നെയായിരുന്നു. ക്രിസ്ത്യൻ മതത്തിലേക്ക് ചേർന്ന കീഴ്ജാതിക്കാരുടേയും മറ്റ് കീഴ്ജാതിക്കാരുടേയും കുട്ടികൾ മാത്രം ഉള്ള സ്ക്കൂളുകൾ അവർ തുറന്നിരുന്നെങ്കിലും, ഈയൊരു ഒറ്റപ്പെട്ടുള്ള വിദ്യാഭ്യാസത്തോട് അവർക്ക് തന്നെ യോജിപ്പില്ലായിരുന്നു.

വാസ്തവം പറയുകയാണെങ്കിൽ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പലവ്യത്യസ്ത ജനക്കൂട്ടങ്ങളേയും സാമൂഹികമായും മറ്റും ഒന്നിച്ചിരുത്തിക്കാനും മറ്റും ആയിട്ടുണ്ടെങ്കിലും, ദക്ഷിണാഫ്രിക്കാ, റൊഡേഷ്യ തുടങ്ങിയ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ഇങ്ഗ്ളിഷ് വംശജർതന്നെ ഈ വിധ ഒന്നിപ്പിക്കലിനോട് യോജിച്ചില്ലാ എന്നുള്ളതാണ് വാസ്തവം. ഈ കാര്യവുമായി ബന്ധപ്പെട്ട് അനവധി വളരെ നേരിയതും എന്നാൽത്തന്നെ വളരെ ശക്തിയേറിയതുമായ സാമൂഹിക കണ്ണികളെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഈ ഉപഭൂഖണ്ഡത്തിൽ സാമൂഹിക സമ്പ്രധായം ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ് നിശ്ചയിക്കുന്നത്. കീഴ്ജനത്തിനെ ഉയർത്തിയാൽ, സാമൂഹിക തട്ടുകളിൽ വ്യക്തികൾ തമ്മിൽത്തമ്മിൽ മാറും എന്നല്ലാതെ, സാമൂഹിക വ്യക്തി ബന്ധങ്ങളെ രൂപകൽപ്പന ചെയ്യുന്ന കണ്ണികളിൽ കാര്യമായ മാറ്റം സംഭവിക്കില്ലതന്നെ. മാത്രവുമല്ല, കീഴ്ജനം വളർന്നുവന്നാൽ, അവർക്ക് രാജകുടുംബം ചരിത്രത്തിൽ ആദ്യമായി നൽകിയ സൗകര്യങ്ങളോട് കടപ്പാടോ കൂറോ മറ്റോ ഉണ്ടാവില്ലതന്നെ. മറിച്ച്, കൂടുതൽകൂടുതൽ വിരോധവും, വിദ്വേഷവും മത്സരബോധവും ആണ് മനസ്സിൽ വളരുക.

ഇതിന്‍റെ ഉത്തമ ഉദാഹരണം തന്നെയാണ്, സാമൂഹികമായി കീഴ്ജനത്തിനെ തുറന്നുവിട്ടുകൊണ്ടിരുന്നപ്പോൾ തിരുവിതാംകൂറിൽ തെരുവോരങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്നത്. ഓരോ പുതിയ സ്വാതന്ത്ര്യം ലഭിക്കുമ്പോഴും കീഴ്ജനം തെരുവീഥികളിൽ കലാപം കൂടുതൽ ശക്തമായി നടത്തും. ഏറ്റവും ഒടുവിൽ 1946ൽ Alleppeyക്ക് അപ്പുറവും ഇപ്പുറവും ഉള്ള പുന്നപ്രയിലും വയലാറിലും കീഴ്ജനം വൻ കലാപം തന്നെ സൃഷ്ടിച്ചു. അവരോട് സംസാരിക്കാൻ വന്ന പോലീസ് ഇൻസ്പെക്ടറെ അവർ അടിച്ചുകൊന്നു. തിരുവിതാംകൂർ സായുധ പോലീസ് വന്ന് വൻ പ്രതികാരദാഹത്തോടെ വെടിവെപ്പ് നടത്തി, പലരേയും കൊന്നു.

ഭാഷാകോഡുകൾ ആണ് മനസ്സിൽ മൃഗീയത സൃഷ്ടിച്ചത്. ഭാഷാകോഡുകൾ മാറ്റാതെ സാമൂഹത്തിൽ ശാന്തതവരുത്താൻ ആവില്ലതന്നെ.

തിരുവിതാംകൂർ രാജ്യത്തിനെ പിടിച്ചെടുക്കാൻ വേണ്ടി പട്ടാളത്തെ അയക്കും എന്ന് നെഹ്റു ഭീഷണി മുഴക്കിയപ്പോൾ, രാജകുടുംബം പലവിധ ഔപചാരിക സൗകര്യങ്ങൾ നൽകി സാമൂഹിക കുപ്പത്തൊട്ടിയിൽ നിന്നും വലിച്ചുപൊക്കിയെടുത്ത യാതോരു ജനക്കൂട്ടവും രാജകുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നില്ലാ എന്നതും ഓർക്കേണ്ടുന്നകാര്യം തന്നെയാണ്. അവരെല്ലാം അപ്പോൾ സ്വന്തം രാജാവിനോടും രാജ്യത്തോടും രാജ്യദ്രോഹപരമായിത്തന്നെയാണ് പെരുമാറിയത്. ഉപദ്വീപിന്‍റെ വടക്കൻ പ്രദേശത്തുള്ളവർ രാജ്യത്തെ അധീനപ്പെടുത്തി!

Image

6

Posted: Tue Oct 10, 2023 11:17 am
posted by VED
6 #. കൃത്രിമമായും, അല്ലാതെയും വേർതിരിക്കപ്പെട്ട, തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനക്കൂട്ടങ്ങൾ



REV. SAMUEL MATEER കീഴ്ജനക്കൂട്ടങ്ങൾക്ക് അവരുടെ ജനസംഖ്യാനിരക്കിന് ആനുപാതികമായ രീതിയിൽ വിദ്യാഭ്യാസത്തിന് തിരുവിതാംകൂർ സർക്കാർ സാമ്പത്തിക സഹായം നൽകുന്നില്ലായെന്ന് പരാതിപ്പെടുന്നുണ്ട്. ഈഴവർ, ഷാണർ, പറിയർ, പുലയർ തുടങ്ങിയ ജനക്കൂട്ടങ്ങൾക്ക് ഗ്രാമീണ സ്ക്ളുകളിലേക്കും പ്രൈമറി സ്കൂളുകളിലേക്കും പ്രേവശനം ഇല്ലതന്നെ. ഈ കൂട്ടർ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിൽ ഒന്ന് വരും. ഇവർക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറുള്ള സ്കൂളുകൾ, ക്രിസ്ത്യൻ മിഷിനറിമാർ നടത്തുന്നവയാണ്. അവയിലേക്ക് ഏവർക്കും ചേരാമെങ്കിലും, ഉയർന്ന ജനക്കൂട്ടം അവയുടെ അടുത്തേക്ക് പോകില്ലതന്നെ.

ഇവയുടെ നടത്തിപ്പിനായി തിരുവിതാംകൂർ സർക്കാർ, വിദ്യാഭ്യാസ ചിലവിനായി നീക്കിവെച്ചിരിക്കുന്ന തുകയുടെ പത്തിൽ ഒന്ന് ധനസഹായം (Grant) ആയി നൽകും.

ഉയർന്ന ജനക്കൂട്ടങ്ങൾക്ക് കീഴ്ജനക്കൂട്ടം അറിവിന്‍റെ കാര്യത്തിലും ഔപചാരിക വിദ്യാഭ്യാസത്തിന്‍റൊര്യത്തിലും വളരുന്നതിൽ കാര്യമായ സന്തുഷ്ടിയുണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

ഇവിടെ London Missionary Societyക്ക് വ്യക്തമായും മനസ്സിലാക്കാൻ പറ്റാതിരുന്ന ഒരു കാര്യം ഉണ്ട്. അവർ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസം മലയാളത്തിലുള്ളതാണ്. ഈ ഭാഷയെത്തന്നെ വളർത്തിയെടുക്കാനും ഗുണമേന്മപ്പെടുത്താനും അവർ പ്രയത്നിച്ചിട്ടുണ്ട് എന്നും തോന്നുന്നു. സംസ്കൃത്തിൽനിന്നും വൻ വാക്ക് ശേഖരം തന്നെ ഇവർ ഇറക്കുമതി ചെയ്തിട്ടുണ്ട് എന്നുമൊരു തോന്നൽ.

മലയാളത്തിലൂടെയുള്ള വിദ്യാഭ്യാസം ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത് പോലെയല്ലതന്നെ. മലയാളത്തിൽ കീഴ്ജനത്തിന് വളർച്ച നൽകുകയെന്നത്, ഉയർന്ന ജനത്തിനെ ഇതേ ഭാഷാ കോഡുകളിൽ അടിച്ച് തമർത്താനുള്ള സാമൂഹിക വളർച്ചയും സൗകര്യങ്ങളും സ്ഥാനമാനങ്ങളും നൽകാനാണ് സൗകര്യപ്പെടത്തുക. പോരാത്തതിന്, ഇങ്ങിനെ ഉയർന്നു വരുന്ന കീഴ്ജനം, അവരിൽ തന്നെയുള്ള സാമൂഹിക വളർച്ച ലഭിക്കാത്തവരേയും അമർത്തിപ്പിടിക്കാൻ അവർക്ക് ലഭിച്ച പുതിയ കഴിവുകൾ ഉപയോഗിക്കും. അല്ലാതെ, ഇത് സമൂഹത്തിൽ പ്രശാന്തതയും സൗകുമാര്യതയും മറ്റും പടർത്തില്ലതന്നെ. ഈ ഒരു വിവരം ഇങ്ഗ്ളിഷ് മിഷിനറി സൊസൈറ്റിക്ക് ഇല്ലാതെ പോയി.

എന്നാൽ പ്രാദേശികരായ ഉയർന്ന ജനങ്ങൾ, 'ഇതെന്ത് മണ്ടത്തരമാണ് ഈ പമ്പരവിഡ്ഢികൾ കാട്ടിക്കൂട്ടുന്നത്?' എന്ന രീതിയിൽതന്നെയാവാം മിഷിനറി സൊസൈറ്റി പ്രവർത്തനങ്ങളെ വീക്ഷിച്ചത്.

ഇതേ പോലുള്ളവേറെയും വിവരക്കേടുകൾ ഈ സൊസൈറ്റിക്ക് ഉണ്ടായിരുന്നു. അവയിൽ ഒന്ന് ഭൂഖണ്ഡ യൂറോപ്പുകാരും ഇങ്ഗ്ളിഷുകാരും തമ്മിലുള്ള വ്യക്തമായ വ്യത്യാസത്തെക്കുറിച്ച് ഇവർ ബോധവാന്മാരായിരുന്നില്ല എന്നുള്ളതാണ്. ഇങ്ഗ്ളിഷുകാരുടേയും, ഇങ്ഗ്ളണ്ടിന്‍റേയും ചരിത്രപരമായുള്ള വർഗ്ഗശത്രുക്കൾ തന്നെയായിരുന്നു ഭൂഖണ്ഡ യൂറോപ്യൻസ് (Continental Europeans).

ഇതേ പ്രശ്നം തന്നെ ഇങ്ഗ്ളിഷുകാരും ബൃട്ടണിൽ തന്നെയുള്ള സെൽട്ടിക്ക് (Celtic) ഭാഷക്കാരായ
Irish, Scots & Welsh എന്നീ ജനങ്ങളും തമ്മിൽ ഉണ്ട്. എന്നാൽ ത്വക്കിന്‍റെ പൊതുവായുള്ള നിറം വെളുപ്പാണ് എന്ന ഒറ്റക്കാരണത്താൽ, ഇങ്ഗ്ളിഷൂകാർ ഏഷ്യയിലും ആഫ്രക്കയിലും മറ്റും ചെല്ലുമ്പോൾ, അവരും യൂറോപ്യൻമാരുടെ അതേ മേൽവിലാസത്തിൽ അറിയപ്പെട്ടുപോകാറുണ്ട്. ഇത് ഒരു വൻ ആപത്ത് പിടച്ച അടുപ്പിക്കപ്പെടലും, കെണിയിൽ പെടലുമാണ്. ഇതിനെക്കുറിച്ച് പിന്നീട് വ്യാപകമായി ചിലത് പറയാം എന്ന് തോന്നുന്നു.

Native Life in Travancoreൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട് :

The Travancoreans are not a nation, but a congeries of artificially and widely-separated, for the most part mutually opposing, sections of population.


തർജ്ജമ: തിരുവിതാംകൂർകാർ ഒരേ രാഷ്ട്രത്തിൽ പെട്ടവർ അല്ല. മറിച്ച്, കൃത്രിമമായും, അല്ലാതെയും വളരെ വിശാലമായി വേർതിരിക്കപ്പെട്ടതും, മിക്കവാറും തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്നവരും ആയ കൂറെ ജനക്കൂട്ടങ്ങളാണ്.

ഈ ഒരു വാസ്തവം യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യയിലും നിലനിക്കുന്നുണ്ട്. എന്നാൽ, കീഴിൽ പെട്ട ജനം ഈ കാര്യം വ്യക്തമായി അറിയുന്നില്ല. അതുമല്ലെങ്കിൽ അവർക്ക് ഈ കാര്യം അറിഞ്ഞിട്ട് കാര്യമായി ഒന്നുംതന്നെ ചെയ്യാൻ ആവില്ല. ഇന്നുള്ള ഉയർന്ന ജനക്കൂട്ടം സർക്കാർ തൊഴിലുകാരും അവരുടെ പ്രസ്ഥാനങ്ങളും ആണ്. പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ ഇന്ത്യയിലെ സാധാരണ പൗരനെ ഒരു കീഴ്തട്ടിൽ സ്ഥാപിക്കുന്നുണ്ട്. ഈ സ്ഥാനത്ത് നിന്നും അവർക്ക് പുറത്ത് കടക്കാതിരിക്കാനുള്ള മാനസിക തളച്ചിടൽ ഭാഷയിലൂടെ സജ്ജീകരിക്കുക എന്നുള്ളതുതന്നെയാണ് നിർബന്ധ ഔപചാരിക വിദ്യാഭ്യസത്തിന്‍റെപ്രഖ്യാപിക്കപ്പെടാത്ത രഹസ്യ ലക്ഷ്യം. ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന കീഴ്ജനത്തിന് തമ്മിൽത്തമ്മിൽ സ്വമേധയാ യോജിപ്പിലെത്താനും സഹകരിക്കാനും പ്രയാസം നേരിടും. എന്തിലും അവരിൽത്തന്നെ തമ്മിൽത്തമ്മിൽ വൻ മത്സരബുദ്ധിയും പിന്നിൽനിന്നുംകുത്താനുള്ള പ്രവണതയും പതിയിരിക്കും. ഫ്യൂഡൽ ഭാഷ സൃഷ്ടിക്കുന്ന ഈ ഒരു സാമൂഹിക വൈകാരിക ഭാവം ഇങ്ഗ്ളിഷിൽ പകർത്തിയെടുക്കാൻ പ്രയാസംതന്നെയാണ്.

തിരുവിതാംകൂറിൽ, ഇങ്ഗ്ളിഷ് കൃസ്ത്യൻ മിഷിനറിമാരുടെ നേരിട്ടുള്ള പ്രവർത്തനത്താലും, മെഡ്രാസിലുള്ള ഇങ്ഗ്ളിഷ് ഭരണത്തിന്‍റെർ സമ്മർദ്ദത്താലും, കീഴ്ജനത്തിന് പലവിധ ചൂഷണങ്ങളിൽ നിന്നും മോചനം ലഭിച്ചുതുടങ്ങിയിരുന്നു. ഉദാഹരണത്തിന്, പ്രധാന അമ്പലങ്ങളോട് അനുബന്ധിപ്പിക്കപ്പെട്ടിരുന്ന ബ്രാഹ്മണ ഊട്ടുപുരകളിലേക്കുള്ള വിറക്ക് സൗജന്യമായോ, അതുമല്ലെങ്കിൽ നിസ്സാരവിലയ്ക്കോ നിർബന്ധമായും എത്തിക്കുക എന്നുള്ളതിൽനിന്നും ചില ജനക്കൂട്ടങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇവിടെ പറയേണ്ടുന്ന കാര്യം ഈ വിധ ക്ഷേത്രങ്ങൾ വൻ സാമ്പത്തിക വിഭവം ഉള്ളവയായിരുന്നു.

എന്നാൽ കീഴ്ജനത്തിനെ നിത്യേനെ ഒന്ന് ഞെട്ടിച്ചു നിർത്താനും അലോസരപ്പെടുത്താനും എടാ, എന്താടാ, നീ, അവൻ, അവൾ തുടങ്ങിയ വാക്ക് കോഡുകളുടെ പ്രഹരത്തിന് സൗകര്യപ്പെടുത്തി അവരിൽ വ്യക്തിത്വവും അന്തസ്സും വളരുന്നത് തടയാനും, അവരെക്കൊണ്ട് പരസ്യമായി അടിയാളത്തം പ്രകടിപ്പിപ്പിക്കാനും ഈ വിധ നിർബന്ധ സേവനങ്ങൾ സൗകര്യപ്പെടുത്തും. കീഴിലുള്ളവനും കീഴിലുള്ളവൾക്കും വിറങ്ങലിച്ച വ്യക്തിത്വം! വിറങ്ങലിച്ച വ്യക്തിത്വം ഉള്ളവരുടെ മക്കൾക്ക് ദ്രവിച്ച വ്യക്തിത്തം!! ഇതും സമൂഹത്തിലെ പട്ടാളച്ചിട്ട (regimentation) നിലനിർത്താൻ സഹായിക്കും. ഈ ചിട്ടപൊട്ടിയാൽ, കീഴ്ജനം ധിക്കാരികളായി പെരുമാറും.

തിരുവിതാംകൂറിൽ വന്നുകൊണ്ടിരുന്ന നിയമപരമായുള്ള പരിഷ്കാരങ്ങളെക്കുറിച്ച് വിശാലമായി എഴുതേണ്ടിവരും. അതിന് ഇപ്പോൾ പദ്ധതിയില്ല. എന്നാൽ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ പലതും ഇങ്ഗ്ളിഷ് കമ്പനിയുടെ പുറമേനിന്നുള്ള ശക്തമായ പ്രേരണയാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. അതിൽ ഒന്ന് ഈ വിധമാണ് എന്ന് Travancore State Manualൽ രേഖപ്പെടുത്തിക്കാണുന്നു: and on no account shall a female be detained for a night. (യാതോരു കാരണവശാലും ഒരു സ്ത്രീയെ രാത്രിസമയത്ത് തടഞ്ഞുവെക്കാൻ പാടുള്ളതല്ല).

എന്നാൽ, കീഴ്ജനങ്ങളെ സംബന്ധിച്ചെടുത്തോളം, തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് സംവിധാനം പൊതുവേതന്നെ ഒരു ഭീകരപ്രസ്ഥാനമായിരുന്നുവെന്ന് പലദിക്കിലും രേഖപ്പെടുത്തികാണുന്നുണ്ട്. കീഴ്ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ക്രിസ്തീയ പ്രവർത്തനത്തിൽ പോലീസ് പലപ്പോഴും യാതോരു പ്രകോപനവും ഇല്ലാതെ ഇടപെടുമായിരുന്നു. മതപരമായ സംഭാഷണം കേൾക്കാനോ, അതുമല്ലെങ്കിൽ മരുന്ന് ലഭിക്കാനോ വന്നിരിക്കുന്നവരെ വിരട്ടി ഓടിക്കുക എന്നുള്ളത് പോലീസുകരുടെ ഒരു വിനോദവും, വ്യക്തിത്വം ഉന്നമനപ്പെടുത്തൽ പരിശീലനപ്രക്രീയയും ആയിരുന്നു എന്നു തോന്നുന്നു.

കാട്ടിൽ നിന്നും, സർക്കാർ അനുവാദമില്ലാതെ, കുറച്ച് മുള മുറിച്ചു എന്ന് ആരോപിച്ച് സുവിശേഷ പ്രവർത്തനം നടത്തുന്ന, വ്യക്തിപരമായി വൻ ഔന്നിത്യം ഉള്ള പ്രാദേശിക വ്യക്തിയെ (Mission Catechist of the highest character and standing) ഒരു പോലീസുകാരൻ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിൽ കുറേകാലം പുട്ടിയിട്ടു. ഈ വിവരം REV. SAMUEL MATEER രേഖപ്പെടുത്തുന്ന അവസരത്തിൽ, വ്യക്തമായി പറയാൻ വിട്ടുപോകുന്ന കാര്യം, മിഷിൻ ഹൌസിൽ വളരെ ബഹുമാനിക്കപ്പെടുന്ന ഈ വ്യക്തിയെ പോലീസുകാർ സംബോധന ചെയ്യുന്നത് നീ എന്നും, പരാമർശിക്കുന്നത് അവൻ എന്നുമാകും എന്നുള്ളതാണ്. ഈ വിധ വാക്കുകൾ ഉപയോഗിക്കപ്പെട്ടുകഴിഞ്ഞൽ മുഖത്ത് അടിയും, കഴുത്തിൽ അമുക്കലും, അടിവയറ്റിൽ ചവിട്ടും ലഭിക്കാനുള്ള സാധ്യതയിൽ വൻ ഏറ്റം ഉണ്ടാവും എന്നുള്ളത് ലിഖിതപ്പെടുത്തേണ്ടതുണ്ട്. ഇവയൊന്നും ലഭിച്ചില്ലായെങ്കിൽപ്പോലും, ഉന്നത വ്യക്തിക്ക് ഈ വാക്ക് പ്രഹരം ലഭിച്ചാൽ, ഇവയെല്ലാം ലഭിച്ചത് പോലെ മനസ്സിൽ തട്ടും. ശരീരം വെറങ്ങലിക്കും.

എന്നിട്ടും, London Missionary Society ഈ ദുഷ്ടഭാഷയെത്തന്നെയാണ് പ്രോത്സാഹിപ്പിക്കാൻ ഒരുമ്പെട്ടത്. മറിച്ച്, ഇങ്ഗ്ളിഷ് പ്രചരിപ്പിക്കേണം എന്ന British-Indian സർക്കാരിന്‍റെനിലപാട്, ഇക്കൂട്ടർ ഏറ്റെടുത്തില്ലതന്നെ. ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച നിഗൂഡ പ്രേരണ, പുതുതായി പൊന്തിവന്ന പ്രാദേശിക ക്രിസ്ത്യൻ നോതാക്കളുടെ മനസ്സിൽ മുളച്ചുവന്ന മാനസികാസ്ഥാസ്ഥ്യങ്ങൾ തന്നെയാവാം. വൻ ചരിവുള്ള കുന്നും മലകളും താഴ്വാരങ്ങളും ഗർത്തങ്ങളും മറ്റും നിറഞ്ഞുനിൽക്കുന്ന സാമൂഹികാന്തരീക്ഷത്തെ ഒറ്റയടിക്ക് നിരപ്പാക്കി ഒരുതരം പീഠഭൂമികണക്കെയാക്കിക്കളയും pristine-English. പുതിയതായി മുളച്ചുപൊന്തിവന്ന കൃസ്ത്യൻ സാറന്മാർക്ക് ഇത് താൽപ്പര്യമുളവാക്കുന്ന കാര്യമായേക്കില്ല. ഇതിനെക്കുറിച്ചും പലതും പറയേണ്ടിയിരിക്കുന്നു, സൗകര്യപ്പെടുകയാണെങ്കിൽ.

മാത്രവുമല്ല, പ്രാദേശിക ഭാഷയിൽ ക്രിസ്തീയ ഗാനങ്ങൾക്ക് എന്തൊരു ചന്തവും മനോഹാരിതയും! ഒരുതുണ്ട് അങ്ങ് കേട്ടുപോയാൽ നിന്നുകേട്ടുപോകും!! മനസ്സിൽ മണിമുത്തുചിതറും. ശരീരംകോരിത്തരിക്കും. ഈശ്വരചിന്തയിൽ കവിത ഉണരും. സാമൂഹികാന്തരീക്ഷത്തിൽ ലവലേശമില്ലാത്ത ഒരു മാദകമധുരം കൂട്ടപ്രാർത്ഥനയിൽ നിറയും.

തിരുവിതാംകൂറിലെ പാരമ്പര്യ ഭാഷ തമിഴായിരുന്നു. മാത്രവുമല്ല, പല കീഴ ജനങ്ങളുടേയും ഭാഷ മറ്റെന്തൊക്കെയോ ആയിരുന്നു. മലയാളമായിരുന്നില്ല. പുതിയ ഒരു ഭാഷ പഠിപ്പിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, എന്തുകൊണ്ടും അഭികാമ്യമായിരുന്നത് ഇങ്ഗ്ളിഷ് തന്നെയായിരുന്നു.

Image

7

Posted: Tue Oct 10, 2023 11:22 am
posted by VED
7 #. ജാതിപ്പേര് എന്ന പൊല്ലാപ്പ്



തിരുവിതാംകൂർ രാജ്യത്തിലെ സാമൂഹികവും ഭരണപരവും മറ്റുമായ അനവധി കാര്യങ്ങൾ പറയാനുണ്ട് എങ്കിലും അവയിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, ഏതാനും ചില സാമൂഹിക അവസ്ഥകളെ പരാമർശിക്കാം എന്ന് കരുതുന്നു.

1800 മുതൽ ഇങ്ങോട്ട് തിരുവിതാംകൂറിലെ രാജാക്കൾക്ക് പൊതുവായി പറഞ്ഞാൽ, രാജ്യത്തിലെ സാമൂഹിക പ്രശ്നങ്ങൾ മാറ്റണം എന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ, അവർക്ക് സാമൂഹിക മനസ്ഥിതിയെ മാറ്റാൻ കാര്യമായി ഒന്നുംതന്നെ ചെയ്യാനാവില്ല. കാരണം, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വെറുപ്പും അറുപ്പും മാറ്റാൻ അവർക്കാവില്ലതന്നെ.

British-Indiaയിൽ പല്ലക്ക് എന്ന വാഹനം ഏത് ജനക്കൂട്ടത്തിനും ഉപയോഗിക്കുന്നതിന് നിയമപരമായുള്ള തടസ്സം ഇല്ലായിരുന്നു. തിരിവിതാംകൂർ രാജ്യത്തിൽ കാലകാലങ്ങളായി ഇത് ഉയർന്ന ജനക്കൂട്ടം ഉപയോഗിക്കുന്ന വാഹനം ആയിരുന്നു. ഇതിൽ പണ്ട് കാലങ്ങളിൽ പ്രശ്നം ഇല്ലായിരുന്നു. എന്നാൽ രാജ്യത്ത് പലദിക്കിലും പലകൂട്ടം ജനങ്ങളും സാമ്പത്തികമായി വളർന്നുവരുന്നു. പലരും തൊട്ടുടുത്തുള്ള ബൃട്ടിഷ്-ഇന്ത്യയുമായി വാണിജ്യപരമായുള്ള ബന്ധങ്ങൾ നിലനിർത്തുന്നു.

മെഡ്രാസ് പ്രസിഡൻയിലെ തിരുനെൽവേലിയിലെ ഒരു ധനികനായ ഷാണർ വ്യാപാരി തിരുവിതാംകൂറിൽ വന്ന അവസരത്തിൽ യാത്രചെയ്യാൻ പല്ലക്ക് ഉപയോഗിച്ചു. കീഴ്നിലവാരത്തിലുള്ള സർക്കാർ ജീവനക്കാർ ഈ ആളെ പിടികൂടി കഠിനമായ പിഴ ചുമത്തി. എടാ, നീ തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടും ഉണ്ടാവും.

മെഡ്രാസ് സർക്കാർ ഇടപെട്ടിട്ടുണ്ടാകാം. കാരണം, ദിവാൻ ഇടപെട്ടു, ഈടാക്കിയ പിഴ തിരിച്ചുനൽകി. അധികം വൈകാതെ, പല്ലക്ക് ആർക്കും ഉപയോഗിക്കാം എന്ന് സർക്കാർ വക ഒരു പ്രഖ്യാപനവം വന്നു. എന്നിരുന്നാലും എണ്ണ ആട്ടുന്നവരും, അവർക്ക് താഴെ വരുന്ന ജനക്കൂട്ടങ്ങളും പല്ലക്ക് ഉപയോഗിക്കുന്നത് സമ്മതിക്കപ്പെട്ടിരുന്നില്ല. ഈ തടസ്സത്തെ നേരിടാൻതന്നെ എണ്ണ ആട്ടുകാർ തീരുമാനിച്ചു. 1874ൽ Trivandrumത്തുള്ള ഒരു പ്രധാന വീഥിയിലൂടെ അവർ ഒരു വിവാഹ ജാഥയിൽ പല്ലക്ക് ഉപയോഗിച്ചു. കീഴ്ജനം ധിക്കാരികളായാണ് വളരുന്നത്. കാരണം, തൊട്ടപ്പുറത്ത് ബൃട്ടിഷ്-ഇന്ത്യയാണ്.

ഈ ധിക്കാരത്തിന് സാക്ഷ്യം വഹിച്ച ശൂദ്രർ (നായന്മാർ) ഇതിനെ ഒരു വൻ പ്രശ്നമായി ചിത്രീകരച്ച്, മജിസ്ട്രേട്ടിന് പരാതി നൽകി. ജാതീയമായ അതിരുകൾ പൊളിച്ചതിന് മജിസ്ട്രേട്ട് കുറ്റവാളികളുടെ മേൽ പിഴ ചുമത്തി. എന്നാൽ, കേസ് ഉയർന്ന കോടതിയിലേക്ക് നീങ്ങിയപ്പോൾ വ്യാഖ്യാനം മാറി. പൊതുനിരത്തിൽ സമാധാനപരമായി ഒരു വാഹനം ഉപയോഗിക്കുന്നത് തെറ്റല്ല എന്ന് വിധിവന്നു. ഇത് ശൂദ്രർക്ക് വിശ്വാസിക്കാൻ പറ്റാത്ത ഒരു വിധി പ്രഖ്യാപനമായിരുന്നു.

സമൂഹിക അച്ചടക്കം മലക്കംമറിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. പട്ടാളത്തിൽ കീഴ്പട്ടാളക്കാർക്ക് ഈ വിധം ധിക്കാരപരമായി പെരുമാറാൻ അനുവദിച്ചാൽ, ഓഫിസർമാർ എന്ന കൂട്ടർ അപ്രസക്തമായിമാറും. ഇതുപോലൊക്കെത്തന്നെയാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്.

രാജ കുടുംബത്തിന് കാര്യമായ പ്രശ്നമില്ല. കാരണം, അവരുടെ നിലനിൽപ്പിന് ശക്തിയും സംരക്ഷണവും നൽകുന്നത് ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണമാണ്. ഇതില്ലായെങ്കിൽ, അമ്പലപ്പുഴയോ, ആറ്റിങ്കലോ, ചങ്ങനാശ്ശേരിയോ ഉള്ള വല്ല വൻ ശക്തിയും രാജ്യത്തെ ആക്രമിച്ചുപിടിച്ചടക്കും.

തിരുവിതാംകൂറിലെ ഉയർന്ന ജനക്കൂട്ടങ്ങളുടെ പിന്തുണയും ഒരു അളവിൽകൂടുതൽ രാജകുടുംബത്തിന് ആശ്രയിക്കേണ്ടുന്ന കാര്യമില്ല. മാത്രവുമല്ല, പ്രാദേശിക ഉന്നത ജനക്കൂട്ടങ്ങളുടെ കൂറും സ്നേഹവും വളരെ ചഞ്ചലമാണ് (fickle). എപ്പോഴാണ് മാറിമറിയുക എന്ന് പ്രവചിക്കാൻ ആവില്ല.

നാഗർകോവിലിലെ കൊട്ടാർ എന്ന പ്രദേശത്തിലെ എണ്ണ ആട്ടുകാർ പല്ലക്കുമായി ബന്ധപ്പെട്ട ധിക്കാരം പകർത്തിയെടുത്ത് തെരുവിൽ പ്രകടിപ്പിച്ചു. അവർക്കും പിഴ ലഭിച്ചു. ഉയർന്ന കോടതി പിഴ പിൻവലിച്ചു. തുടർന്ന് കൊട്ടാറിലെത്തന്നെയുള്ള കുശവന്മാർ ഇതേ തെമ്മാടിത്തരം നടുറോട്ടിൽ നടത്തിക്കാണിച്ചു. കീഴ്കോടതിയിലെ ബ്രാഹ്മണനായ ജഡ്ജ് പിഴ ഈടാക്കി. കാരണം പറഞ്ഞത്, ആ തെരുവിന് തൊട്ടായി വെള്ളാളന്മാരുടെ വീടുകൾ ഉണ്ടായിരുന്നു എന്നാണ്.

ഇതിനെത്തുടർന്ന് പച്ചക്കറി വിൽപ്പനക്കാർ ഇതേ തെമ്മാടിത്തരം നടത്തി. എന്നാൽ വെള്ളാളന്മാർ അവരെ തെരുവിൽവെച്ച് നേരിടും എന്ന നിലവന്നപ്പോൾ, അവർ വെള്ളാളന്മാർക്ക് 200 രൂപ പിഴയും മറ്റ് കാണിക്കയും നൽകി അടിയാളത്തം സമ്മതിച്ചുകൊടുത്തു.

ഈ കാര്യങ്ങൾ എല്ലാം REV. SAMUEL MATEER പറയുമ്പോഴും, ഈ വിധ ജനങ്ങളുടെ നിലവിട്ടുള്ള പെരുമാറ്റം ഭാഷാ കോഡുകളിൽ ഏതുവിധമാണ് മാറ്റം വരുത്തുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഇദ്ദേഹത്തിന് ഉള്ളതായി കാണുന്നില്ല. എന്താണ് ഭീകരമായും ഭീതിയുയർത്തിയും പിന്നണിയിൽ ഉറഞ്ഞാടാൻ തയ്യാറായി നിലകൊള്ളുന്നത് എന്നതിനെക്കുറിച്ച് യാതോരു അറിവും MATEER പ്രകടിപ്പിക്കുന്നില്ല.

ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ കീഴ്ജനങ്ങളുടെ ജാതിപ്പേര്, സർക്കാർ രേഖകളിലും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ, 1875ൽ ആയില്യം തിരുനാൾ രാജാവ് അനുവാദം നൽകി. ഇത്, ഈ കൂട്ടരെ സംബന്ധിച്ചെടുത്തോളം ഒരു വൻ കാര്യമായിരുന്നു. കാരണം, വ്യക്തി എത്രമാത്രം മാനസികമായും വ്യക്തിത്വപരമായും ഔന്നിത്യമുള്ള ആളാണെങ്കിലും, കീഴ്ജാതിയുടെ മേൽവിലാസം പേരിൽ മായാതെയും മങ്ങാതെയും നിലനിന്നാൽ, ഈ വ്യക്തിയെ പരാമർശിക്കപ്പെടുന്ന പലദിക്കിലും, ഭാഷാ കോഡുകൾ ഈ ആളെ നിലത്തിട്ട് ചവിട്ടി മെതിക്കും.

ക്രിസ്തീയ മതത്തിൽ ചേരാതെ, സാമൂഹിക സ്വാതന്ത്ര്യങ്ങൾ ലഭിച്ചുതുടങ്ങിയ കീഴ്ജാതിക്കാർക്ക് ഈ ഒരു പ്രശ്നം മായാതെ നിലനിന്നു. ഇന്നും ഇത് ഈ കൂട്ടരെ വേട്ടയാടുന്നുണ്ട്. അതിന് മറുമരുന്നായി ഇക്കൂട്ടർ ഉപയോഗിക്കുന്ന ഒറ്റമൂലി, സർക്കാർ തൊഴിലിലേക്ക് അവർക്ക് അവകാശമായി നേടിയെടുത്ത സംവരണമാണ്. ഇത് സർക്കർ തൊഴിലിനേയും അതിനുള്ളിനെ അന്തരീക്ഷത്തെയും നിലവാരത്തക്കർച്ചയിലേക്ക് നയിക്കാനെ സൗകര്യപ്പെടുത്തിയിട്ടുള്ളു. കാരണം, മാനസികമായി ഉയരാനുള്ള മാർഗ്ഗം ഇതല്ലാ എന്ന് ഇങ്ഗ്ളിഷ് ഭരണം Tellicherryയിൽ കാണിച്ചുതന്നിരുന്നു, കുറച്ചുകാലത്തേക്കെങ്കിലും. ഇന്ന് അത് എല്ലാരും മറന്ന്, സംവരണം എന്ന കുറുക്കുവഴിയിലൂടെ പരക്കംപാഞ്ഞ് സാമൂഹിക ഉയർച്ചയിലേക്ക് വളരാനും, മറ്റുള്ളവരെ തമർത്താനും ആണ് നോക്കുന്നത്.

മെഡ്രാസ് പ്രസിഡൻസിയിലും, ബോംബെ പ്രസിഡൻസിയിലും കൃസ്തീയമതത്തിലേക്ക് മാറിയ കീഴ്ജാതിക്കാരുടെ പൂർവ്വകാല ജാതിപ്പേര് ഒഴിവാക്കിക്കഴിഞ്ഞകാര്യമാണ് രാജകൽപ്പനയ്ക്ക് ദൃഷ്ടാന്തമായി നിന്നത്. കീഴ്ജാതിക്കാരനായ ക്രിസ്തീയൻ പൊതുനിരത്തിലൂടെ നടന്നാൽ, ഇനി മുതൽ കാര്യമായ പ്രശ്നം വരില്ല എന്ന് തോന്നാം.

എന്നാൽ, ഈ വിധമായുള്ള ഒരു മേൽവിലാസം മറയ്ക്കൽ സാമൂഹികമായി വിഷമം ജനിപ്പിക്കും. ഉദാഹരണത്തിന്, പട്ടാളത്തിലെ ശിപായി പട്ടാളക്കാരനെ ശിപായി എന്ന സ്ഥാനപ്പേര് മാറ്റി, ഓഫിസർ എന്ന സ്ഥാനവുമായി വ്യത്യാസം കാണിക്കുന്ന യാതോരു മേൽവിലാസവും ഇല്ലാതെ വന്നാൽ പല പട്ടാള ഉദ്യോഗസ്ഥർക്കും ഈ ആളെ തൂ എന്നോ, തുമ് എന്നോ, ആപ്പ് എന്നോ ആണ് സംബോധന ചെയ്യേണ്ടത് എന്നതിൽ അങ്കലാപ്പ് തന്നെവന്നേക്കാം. മാത്രവുമല്ല, പല ശിപായി പട്ടാളക്കാർക്കും ധിക്കാരം എന്ന് തോന്നിയേക്കാവുന്ന ഒരു മാനസിക ഉന്നമനവും വന്നേക്കാം.

കേരളാ പോലീസിൽ ഈ വിധം ഒരു പ്രശ്നം വളർന്നു വരുന്നുണ്ട് എന്നുള്ളതും സൂചിപ്പിക്കാം എന്ന് തോന്നുന്നു. സാധാ പോലീസുകരെ, ഇന്ത്യയിൽ ഉടനീളം ഹിന്ദിയിൽ ശിപായി എന്നാണ് നിർവ്വചിക്കുന്നത്. ഈ വാക്ക് Sepoy എന്നവാക്കുമായി ബന്ധമുണ്ടാവാം. പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ഉച്ചനീചത്വ കോഡുകളിൽ പടിപടിയായി പോലീസ് ഡിപ്പാർട്ട്മെന്റിൽ കീഴോട്ട് കീഴോട്ട് വന്ന് ഏറ്റവും താഴെ നിൽക്കുന്ന സ്ഥാനമാണ് ശിപായി പോലീസുകാരൻ.

എന്നാൽ, പോലീസിൽ ഇന്ന് നിലനിൽക്കുന്ന ഉച്ചനീചത്വ കോഡ് പട്ടാളത്തിൽ ഉള്ളത് പോലെയല്ല. മറിച്ച്, പോലീസിൽ ഒന്നിൽ കൂടുതൽ വ്യത്യസ്ത ഉച്ചനീചത്വ കോഡുകൾ മുകളിലോട്ടും താഴോട്ടും, മറ്റ് വേറെ ദിശകളിലും മറ്റും തലങ്ങും വിലങ്ങുമായി പടർന്നു കിടക്കുന്നണ്ട്. അതിനാൽ തന്നെ പോലീസിൽ ഉള്ള ഉച്ചനീചത്വ സങ്കീർണ്ണതയെ വേർതിരിച്ച് വളരെ കൃത്യമായി രേഖപ്പെടുത്തേണ്ടിവരും. അതിനുള്ള അവസരമല്ല ഇത്.

ക്രീസ്തീയ മതത്തിലേക്ക് മാറിയ കീഴ്ജനവ്യക്തിയുടെ പേരിൽ നിന്നും ജാതിപ്പേര് മാറ്റാൻ പല തിരുവിതാംകൂർ സർക്കർ ഉദ്യോഗസ്ഥരും വിസമ്മതം പ്രകടിപ്പിച്ചു. 1881 നടന്ന സെൻസസ്സിൽ (Censusൽ), ഈ വിധ ആളുകളിൽ പലരേയും അവരുടെ പഴയ ജാതിപ്പേരിൽ തന്നെയാണ് രേഖപ്പെടുത്തിയത്.

നാഗർകോവിൽലിൽ ഉള്ള ക്രീസ്തീയർ കോടതിയിൽ വച്ച് അവരുടെ പഴയ ജാതിപ്പേര് പറയാൻ വിസ്സമതിച്ചത് വൻ പ്രശ്നമായി. അവരുടെ പേരിൽ കോടതി അലക്ഷ്യം (Contempt of Court) എന്ന കേസ് എടുക്കും എന്ന ഭീഷണി തന്നെ വന്നു. അവർ ഭീഷണിക്ക് വഴങ്ങി.

Image

8

Posted: Tue Oct 10, 2023 11:24 am
posted by VED
8 #. നിർബന്ധിത തൊഴിലും മറ്റും





ഇന്നുള്ള ഇന്ത്യയിൽ ഒരു വൻ ശതമാനം ജനം വളരെ തരംതാണ്, അടിയാളത്തത്തിന്‍റേയും സാമൂഹിക അടിമത്തത്തിന്‍റേയും മടത്തട്ടിൽ ജീവിക്കുന്നുണ്ട്. ഈ ഒരു വിവരം ഇന്ന് കേരളത്തിൽ ഉള്ള ഒരു വൻവിഭാഗം ആളുകളും അറിയുന്നില്ലതന്നെ.

ഇന്ത്യയിൽ ഈ വിധ കാര്യങ്ങൾ കാണുന്നവരിൽ പലരും അതിനെക്കുറിച്ച് ചിന്തിക്കുകയോ ചിന്തിച്ചാൽത്തന്നെ അതിലെന്തെങ്കിലും പന്തികേടുണ്ട് എന്നോ ചിന്തിക്കില്ല. കാരണം, ഇതൊക്കെ ഇങ്ങിനെയൊക്കെത്തന്നെയേ നടക്കുള്ളു എന്ന രീതിയിലാണ് ചിന്ത പോകുക. കാരണം, കാലാകാലങ്ങളായി ഇതുപോലൊക്കെത്തന്നെയാണ് കാര്യങ്ങൾ.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന ഇടങ്ങളിലും, തിരുവിതാംകൂറു പോലുള്ള സ്ഥലങ്ങളിലും, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ഇതിനൊക്കെ ഒരു മാറ്റം വരുത്താൻ വൻശ്രമം തന്നെ നടത്തിയിരുന്നു. എന്നിരുന്നാലും, ആ കാലഘട്ടങ്ങളിൽ ബൃട്ടണിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയിലേക്ക് സന്ദർശനത്തിനായി വന്ന പല ബൃട്ടിഷുകാരും ഈ ഉപഭൂഖണ്ഡത്തിലെ സാധാരണ ജനങ്ങളുടെ പൊതുവായുള്ള ദയനീയാവസ്ഥ കാണുകയുണ്ടായി. ഈ ദയനീയാവസ്ഥയുടെ കാരണം ഇങ്ഗ്ളിഷ് ഭരണം ആണ് എന്നുവരെ തെറ്റിദ്ധരിച്ച ബൃട്ടിഷുകാരും ഉണ്ടായിരുന്നു. അവരുടെ ചോദ്യം ഈ വിധമായിരുന്നു:

ബൃട്ടണെക്കാളും പതിന്മടങ്ങ് വിഭവശേഷിയുള്ള പ്രദേശമാണ് ദക്ഷിണേഷ്യ. എന്നിട്ടും ജനങ്ങളിൽ ഒരു വൻ ഭൂരിപക്ഷം അതികഠിനമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അവരിൽ പലർക്കും യാതോരു വ്യക്തിത്വവും ഇല്ല. എന്തുകൊണ്ടാണ് ഇത് ഇങ്ങിനെ?

ഈ ചോദ്യം ചെയ്യുന്ന ബൃട്ടിഷുകാർക്ക് ഈ ഉപദ്വീപിലെ ഭാഷാ കോഡുകളെക്കുറിച്ച് യാതോരു വിവരവും ഇല്ലതന്നെ. മാത്രവുമല്ലാ, ജനം അവരുടെ പാരമ്പര്യ നിലവാരങ്ങളിൽ നിന്നും വളരെ മുന്നോട്ടുവന്നിട്ടുള്ള കാര്യം ഈ സന്ദർശകർ അറിയുന്നല്ല.

തിരുവിതാംകൂറിലും വൻ സാമൂഹിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതൊന്നും മാറ്റാൻ പ്രാദേശികരായിട്ടുള്ള ആർക്കും തന്നെ താൽപ്പര്യം ഇല്ലതന്നെ. എല്ലാവരുടേയും ചിന്ത ഈ വിധമായിരിക്കും: നാടും നാട്ടുകാരും നന്നായിട്ട് എനിക്ക് എന്താണ് കാര്യം? മറ്റുള്ളവർ നന്നായാൽ എന്‍റെഥകഴിഞ്ഞതുതന്നെ.

ഇന്നും ഇന്ത്യാക്കാരന്‍റെ പൊതുവായുള്ള മനോഭാവം ഈ വിധം തന്നെയാണ്.

തിരുവിതാംകൂറിൽ സാമൂഹികമായി വൻ ചൂഷണം നടക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധിച്ചത് തന്നെ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളാണ്.

നിർബന്ധിത തൊഴിൽ (forced labour) എന്നത് ദക്ഷിണേഷ്യയിൽ എല്ലാ രാജ്യങ്ങളിലും കാലാകാലങ്ങളായി നിലനിന്ന ഒരു വസ്തുതയാണ്. ഇതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് ആർക്കും യാതോരു ചിന്തയും ഇല്ല. ഇങ്ഗ്ളിഷ് ഭരണം വന്നതിന് ശേഷം മാത്രമാണ്, ഈ കീഴ്വഴക്കം നിർത്തലായത്.

തിരുവിതാംകൂർ രാജ്യത്തിൽ ഇത് തുടർന്നുകൊണ്ടിരുന്നു. ഇങ്ഗ്ളിഷ് മിഷിനറിമാർ ഇതിന് എതിരെ പല ഹരജികളും സർക്കാരിന് നൽകി. പല ചൂഷണങ്ങളും നിന്നു തുടങ്ങി. എന്നാൽ ചിലത് തുടർന്നുകൊണ്ടിരുന്നു. സർക്കാർ ആവശ്യത്തിനായി, ഉദ്യോഗസ്ഥർ വന്ന് വള്ളങ്ങൾ (boats) പിടികൂടും. എന്നിട്ട് കൂറേ ദിവസങ്ങൾക്ക് ശേഷമേ അവ തിരിച്ച് നൽകുള്ളു. എന്തെങ്കിലും സർക്കാർ ആവശ്യങ്ങൾ വന്നാൽ, കൂലിക്കാരെ പിടികൂടി തടവിൽ വെക്കും. ആവശ്യംകഴിഞ്ഞാൽ വിടും. മെഡ്രാസ് പ്രസിഡൻസി ഗവർണർ തിരുവിതാംകൂറിൽ ഒരിക്കൽ സന്ദർശനത്തിനായി വന്നപ്പോൾ, അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റേയും യാത്രാസാധനങ്ങൾ ചുമക്കാനായി കുറേ കൂലിക്കാരെ തിരുവിതാംകൂർ ഉദ്യോഗസ്ഥർ ഈ വിധം തടവിൽ വച്ചിരുന്നു എന്ന് REV. SAMUEL MATEER പറയുന്നു.

രാജകുടുംബാംഗങ്ങൾ യാത്രചെയ്യുന്ന അവസരത്തിൽ, താസിൽദാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും അവരുടെ പൊതുവായുള്ള തൊഴിലിൽനിന്നും വിട്ടുനിന്ന്, ഈ യാത്രയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാനായി ഇറങ്ങിത്തിരിക്കും. ഈ അവസരങ്ങളിൽ വള്ളക്കാരും മറ്റ് കൈത്തൊഴിലുകാരും അവരുടെ വീടുകളിൽനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കും. തെരുവുകളിൽനിന്നും, കൈത്തോടുകളിൽനിന്നും (canalലുകളിൽനിന്നും) മറ്റ് വാഹനങ്ങളും മറ്റും മാറ്റി വഴി വളരെ സുഖമമാക്കും. ഇത് ജനത്തിനും വ്യവസായങ്ങൾക്കും യാത്രക്കാർക്കും വൻ വിഷമങ്ങൾ ഉണ്ടാക്കുമായിരുന്നു.

നിർബന്ധത്തൊഴിലിൽനിന്നും രക്ഷപ്പെടാനായി, കൈത്തൊഴിലാളികളുടെ തലവന്മാർ സർക്കാർ ശിപായിമാർക്ക് കൈക്കൂലിനൽകുന്ന ഒരു പതിവും ഉണ്ടായിരുന്നു.

പൂന്തുറയിലെ കത്തോലിക്കാ വികാരി ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് ദിവാന് പരാതി നൽകുകയുണ്ടായി. ഇദ്ദേഹം പറയുന്നത്, സർക്കാരിലെ കീഴ്ജീവനക്കാർ യാതോരു ലക്കുംലഗാനും ഇല്ലാത്ത രീതിയിലാണ് പാവങ്ങളോട് പെരുമാറിയിരുന്നത് എന്നാണ്. വലിയതുറയിലെ സർക്കാർ നെൽപ്പുരയിലെ മേധാവിയും, നേമത്തുള്ള പോലീസുകാരും വന്ന് വള്ളങ്ങളും വള്ളക്കാരേയും പിടികൂടും. ഇതിന് ശേഷം കൈക്കൂലി വാങ്ങിച്ച്, കുറേപേരെ വെറുതെ വിടും.

സർക്കാർ പണിക്കുപോകാൻ വള്ളക്കാർക്ക് തീരെ ഇഷ്ടമില്ല. കാരണം, സർക്കാർ ഉദ്യോഗസ്ഥർ അവരോട് ഒട്ടുംതന്നെ മര്യാദയില്ലാതെയാണ് പെരുമാറുക. മാത്രവുമല്ല, പലപ്പോഴും ഇവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും കൂലിയും ലഭിക്കില്ല.

പോരാത്തതിന് സർക്കാർ ശിപായിമാർ വന്ന് പാവപ്പെട്ട ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളിൽനിന്നും അവർക്ക് വേണ്ടുന്ന മത്സ്യം എടുത്തുകൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. ഇത് ബൃട്ടിഷ് റിസിഡൻറിന്‍റെ (British Residentന്റിന്‍റെ)) വീട്ടിലേക്കാണ് എന്നാണ് അവർ മത്സ്യത്തൊഴിലാളികളോട് പറയുക. മത്സ്യം ഇല്ലാത്ത അവസരത്തിൽ ഈ കൂട്ടർ വന്ന് അതിന് ബദലായി പണം വാങ്ങിച്ചുകൊണ്ടുപോകും.

വടക്കൻ തിരുവിതാംകൂറിൽ ഈഴവരെ നിർബന്ധമായി ജയിലും, ഉപ്പ് ശേഖരവും മറ്റും കാവൽ നിൽക്കാനായി പിടിച്ചുകൊണ്ടുപോകുന്നതിനെക്കുറിച്ച് ക്രിസ്ത്യൻ മിഷിനറിമാർ പരാതിപ്പെട്ടിരുന്നു. വളരെ ദൂരത്തുള്ള വൻ മലകളുടെ മുകളിലുള്ള മരങ്ങൾ വെട്ടിയത്, അവിടെനിന്നും ഈരാനായി (sawing timber) പാവങ്ങളെ പിടിച്ചുകൊണ്ടുപോകും.

ബ്രാഹ്മണർക്ക് സർക്കാർ ചിലവിൽ നൽകുന്ന സൗജന്യങ്ങളെക്കുറിച്ച് കിസ്ത്യൻ മിഷിനറിമാർക്ക് പരാതിയുണ്ടായിരുന്നു. ബ്രഹ്മണർക്ക് നൽകുന്ന ഈ വിധ സൗജന്യങ്ങൾക്ക് യാതോരു ന്യായീകരണവും ഇല്ലാ എന്നായിരുന്നു ഇവരുടെ വാദം.

ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം ഇന്ന് ഇന്ത്യയിൽ സർക്കർ ഉദ്യോഗസ്ഥർ മുകളിൽ സൂചിപ്പിച്ച രീതിയിൽ തന്നെയാണ് സാമ്പത്തികമായും സാമൂഹികമായും കീഴിൽ പെട്ടുപോയ ജനങ്ങളോട് പെരുമാറുന്നത്. എന്നാൽ ഇതിനെക്കുറിച്ച് കാര്യമായ പ്രതിഷേധം പൊതുജനങ്ങളിൽ നിന്നും ഉയരാറില്ല. കാരണം, ഫ്യൂഡൽ ഭാഷകളിൽ കീഴിൽ ഉള്ളവനെ ചവിട്ടിത്താഴ്ത്തിത്തന്നെ നിർത്തുന്നതാണ് ഉത്തമം എന്ന തിരിച്ചറിവ് വരുന്നു. ആരെങ്കിലും ഈ ഒരു വസ്തുതയെക്കുറിച്ച് സംസാരിച്ചാൽ, ഓ ഈ നാട്ടിലെ പണമെല്ലാം ബൃട്ടിഷുകാർ കട്ടുകൊണ്ടുപോയില്ലേ? ഇവിടെ എന്താ ഭാക്കിയുള്ളത്? എന്ന രീതിയിൽ വിഷമ ചോദ്യത്തെ മറുചോദ്യംകൊണ്ട് തരണം ചെയ്യും.

അന്നുള്ള ബ്രാഹ്മണരെക്കുറിച്ച് പറഞ്ഞകാര്യം ഇന്നുള്ള സർക്കാർ വകുപ്പുകളുടെ തലപ്പത്തുള്ളവരെക്കുറിച്ചും പറയാവുന്നകാര്യം തന്നെയാണ്.

തിരുവിതാംകൂറിലെ ദിവാനും രാജകുടുംബവും അതിഗംഭീരമായ ഭരണ പിരഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തിയെങ്കിലും, കീഴ്ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി നിന്ന് ഇവയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കും. അവർ തമ്മിത്തമ്മിൽ സഹായിച്ചും, കുരുട്ടുബദ്ധികാട്ടിയും കീഴ്ജനങ്ങളുടെ അവസ്ഥയിൽ യാതോരു മാറ്റവും വരുത്താതിരിക്കാൻ ശ്രദ്ധിക്കും. കാരണം, ജനം ഉയർന്നാൽ, അവരിലെ അടിയാളത്തം മാഞ്ഞുപോകും. അങ്ങിനെ വന്നാൽ, ഉദ്യോഗസ്ഥന് നാട്ടിൽ അടിയാളത്തരൂപത്തിലുള്ള ബഹുമാനം ഇല്ലാതാവും. ബഹുമാനമില്ലാതായാൽ വാക്ക് കോഡുകൾ മലക്കം മറിയും.

ഓരോ ഉദ്യോഗസ്ഥനും “make hay while the sun shines” (കിട്ടിയ അവസരം സ്വന്തം പ്രയോജനത്തിനായി ശരിക്കും ഉപയോഗിക്കുക) എന്ന രീതിയിൽതന്നെയാണ് അവരുടെ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന് REV. SAMUEL MATEER പറയുന്നു.

Image

9

Posted: Tue Oct 10, 2023 11:26 am
posted by VED
9 #. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ



ബ്രാഹ്മണർക്ക് ഊട്ടുപുരയും മറ്റ് രീതിയിൽ ഉള്ള പലവിധ സൗകര്യങ്ങളും നൽകുന്നത്, അവരിൽ അലസത ഉളവാക്കും എന്നരീതിയിൽ ആണ് ബൃട്ടിഷ് ഇന്ത്യയിൽ നിന്നും തിരുവിതാംകൂറിനെ നോക്കിക്കണ്ട ഇങ്ഗ്ളിഷ് പക്ഷം അന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ വാസ്തവം ഈ ലളിത വിവരത്തിൽ ഒതുങ്ങിനിൽക്കില്ലതന്നെ. ഇന്ന് ബൃട്ടണിൽ ദക്ഷിണേഷ്യക്കാർ നിറയുന്ന പല തൊഴിലുകളിൽനിന്നും ഇങ്ഗ്ളിഷുകാർ വിട്ടുനിൽക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്.

ഈ പ്രവണതയെ അവിടുള്ള ദക്ഷിണേഷ്യക്കാർ, ഇങ്ഗ്ളിഷുകാരുടെ അലസതയും തൊഴിൽചെയ്യാനുള്ള മടിയുംമറ്റുമായാണ് വ്യാഖ്യാനിക്കാറ്. എന്നാൽ വാസ്തവം ഇതിനേക്കാൾ ഭയാനകമായേക്കാം. വ്യത്യസ്ത തൊഴിലുകൾക്ക് മാന്യത നൽകാത്ത ഭാഷക്കാർ ഒരു തൊഴിലിൽ കയറിക്കൂടിയാൽ, ആ തൊഴിലിന്‍റെ നിലവാരംമാത്രമല്ല, മറിച്ച് ആ തൊഴിലുമായി ബന്ധപ്പെട്ടുന്ന മറ്റ് തൊഴിലുകാരുടേയും മാനസിക നിലവാരത്തിൽ തകർച്ച നേരിടും എന്നുള്ളതാവാം കുറച്ചുകൂടി വ്യക്തമായ തിരിച്ചറിവ്.

ബ്രാഹ്മണർക്കും മറ്റും നൽകുന്ന പ്രത്യേകമായുള്ള സൗകര്യങ്ങൾ മാറ്റിയില്ലായെങ്കിൽ നാട്ടിൽ ജനങ്ങൾ തമ്മിൽത്തമ്മിൽ ഉള്ള വിദ്വേഷങ്ങളും അസൂയയും അധികരിച്ചുവരും (the mutual bitterness and jealousies of various and rival classes will be sure to increase) എന്നാണ് REV. SAMUEL MATEER അഭിപ്രായപ്പെടുന്നത്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ, പ്രാദേശിക ഫ്യൂഡൽ ഭാഷയെ നിലനിർത്തിക്കൊണ്ട് നാട്ടിൽ സാമൂഹിക പരിഷ്ക്കാരം വരുത്തുമ്പോൾ, ഈ വക മാനസിക ഭാവങ്ങൾ അധികരിക്കുകയല്ലാതെ, അവ കറഞ്ഞുവരില്ലാ എന്നതാണ് വാസ്തവം.

തിരുവിതാംകൂറിലെ ഉദ്യോഗസ്ഥവർഗ്ഗം, ബൃട്ടിഷ്-ഇന്ത്യയിൽനിന്നും കടമെടുത്ത ഏറ്റവും മുകളിലുള്ള ഉദ്യോഗസ്ഥരെ ഒഴിച്ചാൽ, ഏതാണ്ട് പൂർണ്ണമായും അഴിമതി നിറഞ്ഞതായിരുന്നു എന്ന് Native Life in Travancoreൽ വളരെ വ്യക്തമായി പറയുന്നുണ്ട്. പോരാത്തതിന് Travancore State Manualലും ഇക്കാര്യം സൂചനകളിലൂടെ സ്ഥിരീകരിക്കുന്നുണ്ട്.

മേലുദ്യോഗസ്ഥരുടേയും രാജാവിന്‍റേയും കുടുംബക്കാരോട് അടുപ്പം കാണിക്കുന്ന പലവ്യക്തികൾക്കും പലതരം സർക്കാർ തൊഴിലുകൾ തരപ്പെടും. ഇവർക്കെല്ലാം പലപ്പോഴും വ്യക്തമായ ഒരു ശമ്പളം തന്നെ നിശ്ചയിച്ചുകാണില്ല. പലപ്പോഴും ഇവർക്ക് പേരിന് ഒരു തുച്ഛമായ ശമ്പളമായിരിക്കും നിശ്ചയിച്ചിരിക്കുക. എന്നാൽ ഈ വിധ തൊഴിലുകൾ ലഭിക്കുന്ന വ്യക്തികൾക്ക് ഇതിൽ പരാതിയില്ലതന്നെ. അവർക്ക് ആവശ്യം ഉദ്യോഗസ്ഥ സ്ഥാനമാണ്. ബാക്കിക്കാര്യം അവർ നോക്കിക്കൊള്ളും.

ഈ എഴുത്തുകാരൻ തിരുവതികാംകൂറിൽ ഏതാണ്ട് 1970കളിൽ ആദ്യമായി ചെന്നപ്പോൾ, അവിടങ്ങളിൽ പൊതുവായി അറിയപ്പെടുന്ന ഒരു കഥകേൾക്കുകയുണ്ടായി.

ഒരു നായർകുടുംബത്തിലെ ഒരു ചെറുപ്പക്കാരന് ഒരു സർക്കാർ തൊഴിൽ നൽകണം എന്ന ശുപാർശ രാജാവിന് ലഭിച്ചു. രാജാവ് അയാളെ വളിച്ചുവരുത്തി, പരസ്യമായി ചോദിച്ചു, 'നിനക്ക് എന്ത് തൊഴിൽ അറിയാം?' എന്ന്. യുവാവ് പറഞ്ഞു, തനിക്ക് പ്രത്യേകമായി യാതോരു തൊഴിലും അറിയില്ലായെന്ന്. ഈ ഉത്തരത്തിൽ കാര്യമായ പിശകില്ലതന്നെ. കാരണം, ഇന്നും സർക്കാർ ഉദ്യോഗത്തിന് നോക്കുന്ന മിക്കവരുടേയും കാര്യം ഇതുതന്നെയാണ്. തൊഴിൽ ലഭിച്ചുകഴിഞ്ഞാൽ, തൊഴിൽ പഠിക്കുകയാണ് ചെയ്യാറ്. എന്നാൽ രാജാവ് ഈ ആളെ ഒന്ന് പരിഹസിക്കാനായി ഈ വിധം പറഞ്ഞു: യാതോരു പണിയും നിനക്ക് അറിയില്ലായെങ്കിൽ നിനക്ക് ഞാൻ എന്ത് പണിയാണ് നൽകേണ്ടത്? കടൽത്തീരത്ത് പോയി വല്ല തിരമാര എണ്ണുന്ന പണിയായിരിക്കും നിനക്ക് നല്ലത്.'

രാജാവ് ഇത് പറഞ്ഞതും, യാവാവ് വൻ ആഹ്ളാദത്തിലും വൻ അടിയാളത്തത്തോടുംകൂടി പറഞ്ഞു: 'അടിയന് ആ തൊഴിൽ മതി' എന്ന്. രാജാവ് നർമ്മഭാവത്തിൽ ഈ തൊഴിൽ ഈ ആൾക്ക് നൽകിയതായി ഉത്തരവിട്ടു.

പായക്കപ്പലുകളും വള്ളങ്ങളും വന്നുംപോയും കൊണ്ടിരിക്കുന്ന തുറമുഖത്ത്, പിറ്റേന്ന് ഈ ആൾ കുറേ അനുചരരുമായി വന്ന് വൻ ഔദ്യോഗിക ഷെഡും ബോർഡും കെട്ടിയുയർത്തി. വൻ ഔദ്യോഗിക സ്ഥാനമുള്ള ഉദ്യോഗസ്ഥനാണ് അകത്ത് ഇരിക്കുന്ന 'ഇദ്ദേഹം'. അനുചരന്മാരായ പുതിയ ഉദ്യോഗസ്ഥർ കപ്പലുകളുടേയും വള്ളങ്ങളുടേയും കപ്പിത്താന്മാരേയും മറ്റും വിളിച്ചുവരുത്തി. അവരെ അറിയിച്ചു: 'ഔദ്യോഗികമായ തിരയെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഈ അവസരത്തിൽ കപ്പലും വള്ളവം മുന്നോട്ട് നീക്കിയാൽ തിരമുറിയും. എണ്ണൽ തെറ്റും. അതിനാൽ, എണ്ണൽ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ നിങ്ങൾക്ക് കടലിലേക്ക് നീങ്ങാൻ ആവില്ല.'

കപ്പിത്താന്മാരും വള്ളക്കാരും വിഷമിച്ചു. പിന്നെ ഇതിനുള്ള പ്രതിവിധി അവർ അന്വേഷിച്ചു. വലിയദ്ദേഹത്തിന് വേണമെങ്കിൽ നിങ്ങളിൽ ചിലർക്ക് ഒഴിവ് നൽകാനുള്ള അധികാരം ഉണ്ട്. അതിനായുള്ള ഫീസ് നൽകേണം.

ഈ ചിത്രീകരണത്തിൽ ഉള്ള രീതിയിൽ തന്നെയാണ് തിരുവിതാംകൂറിൽ പല ഉദ്യോഗസ്ഥരും. എല്ലായിടത്തും അഴിമതിയോടെ അഴിമതി. (QUOTE: “An ill-disposed Provertikaran is the very personification of oppression, injustice, bribery, and illegality;).

പാവപ്പെട്ടവരോട് കീഴ്ഉദ്യോഗസ്ഥർ യാതോരു മര്യാദയും ഇല്ലാതെയാണ് പെരുമാറുക. (QUOTE: Courtesy to the poor is almost unknown among the lower officials. ) പുലയർ എന്തെങ്കിലും ഹരജിയോ ഔദ്യോഗിക കടലാസോ നൽകിയാൽ, അവ ശിപായിമാർ സ്വീകരിക്കുക വളരെ വ്യക്തമായ അറപ്പോടുകൂടിത്തന്നെയായിരുന്നു. പുലയരോട് കടലാസുകൾ നിലത്ത് വെക്കാൻ അവർ ആജ്ഞാപിക്കും. കൈയിൽ നേരിട്ട് വാങ്ങിക്കില്ല.

എന്നാൽ ഔദ്യാഗിക തലപ്പത്ത് ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് പലപ്പോഴും കാര്യങ്ങൾക്ക് ഒരു മാറ്റത്തിന് സാധ്യത നൽകിയിരുന്നു. ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ശിപായിയോട് ഈ വക കടലാസുകൾ കൈയിൽ നേരിട്ട് വാങ്ങിക്കാൻ ആജ്ഞാപിച്ചകാര്യം REV. SAMUEL MATEER രേഖപ്പെടുത്തിക്കാണുന്നു.

ഇവിടെ ഓർക്കേണ്ടത്, ബൃട്ടിഷ്-ഇന്ത്യയിൽ പൗരന് ശിപായിയെ സമീപിക്കേണ്ടകാര്യം ഇല്ലതന്നെ. മറിച്ച്, ഓഫിസർക്ക് നേരിട്ട് കടലാസുകൾ നൽകാം. തിരിച്ച് നൽകേണ്ടുന്ന കടലാസുകൾ ഓഫിസർ നേരിട്ട് തന്നെ നൽകേണം എന്നാണ് ഇങ്ഗ്ളിഷ ഭരണം നിലനിർത്തിയ കീഴ്വഴക്കം. വീട്ടിൽ വരുന്ന അഥിതികളിൽ ചിലരെ വീട്ടിലെ ഹീനജോലിക്കാരനെക്കൊണ്ടും, ചിലരെ അടുക്കളപ്പണിക്കാരെക്കൊണ്ടും മറ്റു ചിലരെ വിട്ടുകാരും സ്വീകരിക്കുന്നതും മറ്റും പോലെയാണ് കാര്യങ്ങൾ. ഇന്ന് ഈ വിധ വിവേചനപരമായുള്ള പെരുമാറ്റം സർക്കാർ സ്ഥാപനങ്ങളിൽ എല്ലായിടത്തും നിലനിൽക്കുന്നുണ്ട്.

ബാങ്കുകളിൽ എക്കൗണ്ട് എടുക്കാൻ വരുന്നവർക്ക് അതിനുള്ള കടലാസുകളും മറ്റും നൽകുന്നത് തന്നെ, ആളെ നോക്കി, ശിപായി, ഗുമസ്തൻ, ഓഫിസർ, മാനേജർ എന്നരീതിയിലാണ്. തട്ടുതട്ടായുള്ള സാമൂഹിക അവസ്ഥയിൽ, പൊതുജനത്തിൽപെട്ടവരെ തരംതാഴ്ത്തുന്ന പദ്ധതിതന്നെ ബൃട്ടിഷ്-ഇന്ത്യയിൽ ഹറാമായിരുന്നു.

തിരുവിതാംകൂറിൽ കീഴ്ജനത്തിന് പ്രവേശനം അനുവദിച്ചിരുന്ന കമ്പോളങ്ങളിൽ അവർ കയറുന്നത് പലപ്പോഴും സർക്കാർ ശിപായിമാർ വൻ ധാർഷ്ട്യത്തോടുകൂടി തടയും.

Some Tahsildars we have known abuse all of the poorer classes who apply to them, and keep them at a distance. These men hate to see a decent dress on any man of humble origin, or the chest covered with a cloth; and such are openly reviled, their letters declined on various pretexts, and their business left undone


സാമ്പത്തികമായി പിന്നോട്ടുള്ളവരോട് അവജ്ഞയോടുകൂടിയാണ് ചില താസിൽദാരുമാർ പെരുമാറുക. നല്ലവസ്ത്രം ധരിച്ചുവരുന്ന സാധാരണക്കാരേയും, അതുമല്ലെങ്കിൽ ഒരു തുണികൊണ്ട് മാറ് മറയ്ക്കുന്നവരേയും ഈ ഉദ്യോഗസ്ഥർ ശരിക്കും നടത്തിക്കും. അവരുടെ ഔദ്യോഗിക കടലാസുകൾ നൽകില്ല.

ഇന്ന് സർക്കാർ ഓഫിസിൽ മുണ്ട് മാടിക്കുത്തി കയറിച്ചെല്ലുന്നത് പോലതന്നെയായിരുന്നു, അന്ന് നല്ലവസ്ത്രം ധരിച്ചും, മാറ് മറച്ചും, സർക്കാർ ഓഫിസകുളിൽ കയറിച്ചെല്ലുന്നത്.

കീഴ്ജനങ്ങളായ ക്രിസ്തീയർ പ്രാർത്ഥിക്കുന്ന പള്ളികളിൽ ശിപായിമാർ സമൻസോടും, അതില്ലാതെയും കയറിവന്ന് ബലം പ്രയോഗിച്ച് ആളെ പിടികൂടും. ചിലപ്പോൾ ശിപായിമാർ പള്ളിയുടെ വാതിൽക്കൽ നിലയുറപ്പിക്കും. പറത്തു വരുന്ന ആളെപ്പിടികൂടുവാൻ. പിടികൂടുന്ന ആളെ പരസ്യമായി വൻ ഒച്ചത്തിലും കഠിനമായ പുരുക്കൻ സ്വരത്തിലും അവർ ചോദ്യം ചെയ്യും. മറുപടിയിൽ പലപ്പോയും വരുന്ന വാക്ക് പിശകുകൾ ചികഞ്ഞെടുത്ത്, അതിൽപിടച്ച് ഞെട്ടിച്ച്, ആളെ വിറപ്പിച്ച് അപമാനിക്കും.

ഔദ്യോഗികമായ ഹരജികൾക്കും മറ്റ് കാര്യങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടിനൽകാത്ത അവസരങ്ങൾ അനവധിയുണ്ടാവും. ആളുകൾ ഔദ്യോഗിക കടലാസുകൾക്കായി നടന്നുനടന്നു മടുക്കും. ചിലർ ദിവസങ്ങളോളും വൻ ദൂരങ്ങൾ നടന്നുവന്ന് നരകിക്കും. കടലാസ് കിട്ടില്ല, അവരുടെ മറ്റ് തൊഴിലുകളും ഉത്തരവാദിത്വങ്ങളും അവതാളത്തിലാകുയും ചെയ്യും. ആരോടും പരാതിപ്പെടാനും ആവില്ല. കാരണം, ഭാഷയും പടിപടിയായുള്ളതാണ്. ഇങ്ഗ്ളിഷിൽ ഉള്ളതുപോലെ അങ്ങ് ആരേയും ചെന്ന് കാണാനോ സംസാരിക്കാനോ ആവില്ല.

ഉദ്യോഗസ്ഥർ നൽകുന്ന പല കടലാസുകളിലും അതുമായി ബന്ധപ്പെട്ട ഒരു നിർവ്വചനമോ, പേരോ, നമ്പറോ ഉണ്ടായിരിക്കേണം എന്നുള്ളത് ഒരു സാമാന്യബുദ്ധിമാത്രമാണ്. ഇതുപോലും പലപ്പോഴും ഉണ്ടാവില്ല ഔദ്യോഗിക കടലാസുകളിൽ.

ചില ഉദ്യോഗസ്ഥർ 10 ഫണം സർക്കാരിലേക്ക് വാങ്ങിച്ച് 1 ഫണത്തിന്‍റെ രശീത് നൽകും. ഇതും ഒരു നിത്യമുള്ള പരിപാടിയായിരുന്നു.

Image

10

Posted: Tue Oct 10, 2023 11:29 am
posted by VED
10 #. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ




ഇങ്ഗ്ളണ്ടിൽ നൂറ്റാണ്ടുകൾക്കു മുൻപുമുതൽ അവിടെ നിലനിന്നിരുന്ന വിവിധതരം സാമൂഹിക അനീതികളും മറ്റും വ്യക്തമായി ഔപചാരികമായി രേഖപ്പെടുത്തിയിരുന്നു. ഈ വക അനീതികളെ മാറ്റാനായി പലരും പ്രയത്നിച്ചകാര്യങ്ങൾ ചരിത്രത്തിൽ വളരെ വ്യക്തമായി ലിഖിതപ്പെടുത്തിക്കാണുന്നു. അവരുടെ ഇടയിൽ ഉണ്ടായിരുന്ന കടൽക്കൊള്ളക്കാരും മറ്റ് തെമ്മാടി പ്രവർത്തനം ചെയ്തവരും മറ്റും ചരിത്രരേഖകളിൽ കാണപ്പെടും. ഇവ ഇന്ന് ലോകമെമ്പാടുമുള്ള തെമ്മാടി രാജ്യങ്ങളിൽ വിദ്യാർത്ഥികൾ ചരിത്രപുസ്തകങ്ങളിലും ഇങ്ഗ്ളിഷ് എംഏ പഠന പുസ്തകങ്ങളിലും കണ്ട് പഠിക്കുന്നു. ഇങ്ഗ്ളണ്ട് എന്തൊരു മോശം രാജ്യമായിരുന്നു! അവരുടെ ചരിത്രത്തിൽതന്നെ ഇല്ലേ ഇതിന് തെളിവ്!! ഈ രീതിയിലാണ് ഇന്ത്യയിലും കാര്യങ്ങൾ പഠിക്കുന്നത്.

അതേ സമയം ഇന്ത്യയിൽ പഠിപ്പിക്കുന്നത് പ്രകാരം ഈ ഇന്ത്യാ മഹാരാജ്യത്തിന്‍റെഠ പിന്നോട്ടുള്ള കാര്യങ്ങൾ വൻ കാര്യങ്ങളാണ്!!!

തിരുവിതാംകൂറിലെ കാര്യങ്ങളാണ് എഴുതിക്കൊണ്ടിരുന്നത്. അവയിൽ മിക്കകാര്യങ്ങളും ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം വരാതിരുന്ന പ്രദേശങ്ങളിലെ കാര്യങ്ങൾ തന്നെയാവാം.

കീഴ്ജാതിക്കാരായ തടവുകാരോട് അതികഠിമായ രീതിയാലാണ് സർക്കാർ ശിപായിമാരും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരും പെരുമാറുക എന്ന് രേഖപ്പെടുത്തിക്കാണുന്നു, NATIVE LIFE IN TRAVANCOREൽ. തടവുകാരുടെ ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ള പണം ഈ കൂട്ടർ അപഹരിക്കും. തടവുകാരെ മുഴുപ്പട്ടിണിയിൽ ഇടും. ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉദ്യോഗസ്ഥമണ്ഡലത്തിൽ ചെറിയതോതിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. Trivandrumത്തുള്ള തടവറകളിൽ ശരിയായ നിലവാരമുള്ള ഭക്ഷണവും ഔഷധങ്ങളും ലഭ്യമാക്കിയിരുന്നു. എന്നാൽ വിദൂര പ്രദേശങ്ങളിൽ കാര്യങ്ങൾ കഠിനം തന്നെയായിരിക്കും.

ഈ വിധമുള്ള തടവുകാരുടെ കൈകാലുകളിൽ നീളം കൂടിയതും, വളരെ ഭാരമുള്ളതുമായ ഇരുമ്പ് ചങ്ങലകളും ആമങ്ങളും ഇടുമായിരുന്നു. മരത്തടിയിൽ തുളകൾ ഉണ്ടാക്കി അവയിൽ തടവുകാരന്‍റെ കാലുകൾ കുടുക്കിയിടാനുള്ള സൗകര്യം ഉദ്യോഗസ്ഥരുടെ കൈയിൽ ഉണ്ടാവും. കായികമായി പീഡിപ്പിക്കാൻ സൗകര്യപ്പെടുത്തുന്ന ഉപകരണങ്ങളും അവർ തയ്യാറാക്കിവെച്ചിരിക്കും. സ്വന്തം പ്രസ്ഥാനങ്ങളിൽ ബഹുമാനം പേറുന്നവരെ തടവിൽ ലഭിച്ചാൽ, അവരെ സാമൂഹികമായി തരംതാണവരോടൊപ്പം ഇടുന്ന പരിപാടിയും ഉണ്ടായിരുന്നു. മാനസികമായി കൂടെയുള്ള തടവുകാർ ഉപദ്രവിക്കും എന്നും ഉറപ്പാക്കിയേക്കാം. ഇക്കൂട്ടർ ഫ്യൂഡൽ ഭാഷയിൽ ഒരു സമത്വപൂർണ്ണമായ ചങ്ങാത്തം നടത്തിയാൽ മതി, മാന്യവ്യക്തയുടെ കഥകഴിയാൻ. ഇന്ത്യൻ പട്ടാള ഓഫിസർ പാക്കിസ്ഥാനിൽ തടവിൽ പെട്ടാൽ, പാക്കിസ്ഥാൻ തടവറിയിൽ ഉള്ള ഇന്ത്യൻ ശിപായി പട്ടാളക്കാരുടെ ഇടയിൽ സമത്വത്തിൽ ഇടുന്നത് പോലെയാകും മാനസികാനുഭവം.

സ്ത്രീകളെ തടവിൽ ലഭിച്ചാൽ, അവരെ പുരുഷന്മാരുടെ തടവറയിൽ കൊണ്ടിടുന്ന പരിപാടിയും ഉണ്ടായിരുന്നു.

ഒരു പാവം വ്യക്തിയെ സ്വന്തം വീട്ടുമുറ്റത്ത് കാലുകൾ മരത്തടിയിൽ ഉണ്ടാക്കിയ തുളകളിൽ കുടുക്കി ബന്ധിപ്പിച്ചിട്ടിരുന്നത് REV. SAMUEL MATEER നേരിട്ടു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ആ ആളുടെ വീട്ടിലെ കന്നുകാലികൾ, അവയെ പരിചരിക്കാൻ ആളില്ലാതെ പട്ടിണികിടന്നു മരിക്കുന്നു. വീടും അതിനുള്ളിലെ വസ്തുക്കളും പുറത്തുള്ളവർ വന്ന് യഥേഷ്ടം ഉപയോഗിക്കുന്നു. ചില വസ്തുക്കൾ അവർ എടുത്തുകൊണ്ടുപോകുന്നു.

തെക്കൻ തിരുവിതാംകൂറിൽ, ഒരു പുലയൻ, അയാളെ തടവിൽ വച്ചിരുന്ന കൂട്ടിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഈ ആളെ അധികം വൈകാതെ ഉദ്യോഗസ്ഥർ പിടിച്ചു. കോടതിയിൽ വച്ച് ഈ ആൾ തന്‍റെ അവസ്ഥ വിവരിച്ചു. ഈ ആൾക്ക് ഭക്ഷണം നൽകാൻ ഏൽപ്പിച്ചിരുന്ന ശിപായിമാർ ഈ ആൾക്ക് നാലു ദിവസം ഭക്ഷണം നൽകിയില്ല. ഭക്ഷണത്തിനായുള്ള പണം അവർ കവർന്നു. വിശപ്പ് സഹിക്കാൻ വൈയ്യാതായപ്പോഴാണ് കൂട്ടിൽ നിന്നും രക്ഷപ്പെട്ടത്.

ഈ വിധ കാര്യങ്ങളിൽ സമൂഹത്തിലെ മാന്യവീടുകളിലെ വ്യക്തികൾക്ക് യാതോരു പരിഭവവും ഉണ്ടാവില്ല. പുലയനല്ലെ? തെമ്മാടിത്തരം ചെയ്തിട്ടുണ്ടാവും. അനുഭവിക്കട്ടെ. ഇതാവും അവരുടെ ഭാവം.

പാവപ്പെട്ടവർ ഏത് വിധത്തിലുള്ള കരം നൽകിയാലും വ്യക്തമായതും കൃത്യമായതുമായ രശീതി ഉദ്യോഗസ്ഥർ നൽകില്ല. ശൂദ്രനിൽ നിന്നും (നായരിൽ നിന്നും) ഒരു കീഴ്ജാതിക്കാരൻ കുറച്ച് സ്ഥലം വാങ്ങിച്ചു. ഇതിന്‍റെ വസ്തു കൈമാറ്റ സാക്ഷ്യപത്രത്തിനായി (certificateറ്റിനായി) മൂന്ന് വർഷക്കാലം സർക്കാർ ഗുമസ്ഥനെ (പിള്ളയെ) നിത്യവും വന്നു കണ്ടു. പിള്ള കടലാസ് കൊടുത്തില്ല. ഇതുപോലുള്ള അനവധി സംഭവങ്ങൾ.

കുറവന്മാരും വേടരും കുന്നുംപ്രദേശങ്ങളിൽ ഉള്ള തരിശുഭൂമി വെടിപ്പാക്കി ഒരു വർഷക്കാലം അവിടെ കൃഷി ചെയ്യും. ഇങ്ങിനെ ചെയ്യുന്നതിന് സർക്കാരിന് ഒരു മലവാരം എന്ന കരം നൽകേണ്ടതുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലവിസ്തീർണ്ണം വളരെ വലതായി കണക്കുകൂട്ടി, വൻ കരം നിശ്ചയിക്കും. എന്നിട്ട് പറയും, നീ എനിക്ക് ഒരു രൂപ താ. ഞാൻ കരം കുറവാക്കിത്തരാം, എന്ന്.

വിളവ് തയ്യാറായാൽ, ഗ്രാമ അധികാരിയും കൂട്ടരും വന്ന് വേണ്ടുന്നതെല്ലാം എടുത്തുകൊണ്ടുപോകും. പോരാത്തതിന്, എടാ, എടീ, നീ, എന്തടാ, എന്തടീ എന്നൊക്കെയുള്ള വ്യക്തിയുടെ കരളിൽ കൊള്ളുന്ന തമിഴിലേയും മലയാളത്തിലേയും വൻ വാക്ക് സൗന്ദര്യമുള്ള പദപ്രയോഗങ്ങളും ഹീനജന വ്യക്തിക്ക് അധികാരിയിൽ നിന്നും ആസ്വധിച്ച് ശരീരമാകെ തരിപ്പും കുളിരും രുചിക്കാനാവും. ഭാഷാ സ്നേഹികൾക്ക് ശരീരത്തിൽ രോമഹർഷവും, മനസ്സിൽ മധുരവികാരങ്ങളും വന്നു നിറയുന്ന മായാവിവരങ്ങളാണ് ഇവ.

സർക്കാരിന് വ്യക്തമായും എത്രയാണ് എടുക്കാൻ അവകാശം എന്നതിനെക്കുറിച്ച് ഹീനജന വ്യക്തിക്ക് കൃത്യമായ വിവരം ഉണ്ടാവില്ല. ഇത് അധികാരിയോട് ചോദിക്കാനും ആവില്ലതന്നെ. ചോദിച്ചാൽ പിന്നെ ശരീരത്തിൽ ലഭിച്ചിരുന്ന തിരിപ്പിനും കുളിരിനും കാഠിന്യം കൂടിയേക്കും. മുത്ത് ചിതറുന്നത് പോലെ പല്ല് ചിതറും. വാർമഴവില്ലിൻ ഏഴു നിറങ്ങളും മനസ്സിൽ മിന്നിമറിയും. വാക്കുകളിലെ സൗന്ദര്യം കണ്ടില്ലെ!

REV. SAMUEL MATEERനോട് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്, ഈ പ്രകാരം അധികാരികളും കൂട്ടരും പിടിച്ചെടുക്കുന്ന കരത്തിന്‍റെ വളരെ തുച്ഛമായ ഒരു പങ്ക് മാത്രമേ സർക്കാരിലേക്ക് എത്തുന്നുള്ള എന്നാണ്. കാര്യങ്ങൾ പലതും, ഇന്നുള്ള പല സർക്കാർ വകുപ്പുകളേയും ഓർമ്മിപ്പിക്കുന്ന രീതിയിലാണ് തിരുവിതാകൂറിൽ അന്നു നടന്നിരുന്നത്. ഈ വിധം ചിന്തിച്ചാൽ, ബൃട്ടിഷ് - മലബാർ വളരെ പിന്നിലാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം, ഇന്നുള്ള ആധുനിക സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി അന്നേ തന്നെ തിരുവിതാകൂറിൽ ഒരു നിത്യചര്യയായിരുന്നു. ഇന്നുള്ള ന്യൂ ജൻറേഷന്‍റെ പലവിധ കാര്യപ്രാപ്തികളും തിരുവിതാംകൂറിൽ അന്ന് എത്തിയിരുന്നത്, മലബാറിൽ എത്തിക്കിട്ടാൻ പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നു എന്നുള്ളതാണ് വാസ്തവം.

തിരുവിതാംകൂർ രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് തക്കതായ ഒരു പാരിതോഷികം നൽകാതെ അവർ യാതൊന്നു നൽകില്ലാ എന്ന വിവരം ഒരു പൊതുവിജ്ഞാനം തന്നെയായിരുന്നു. തിരുവിതാംകൂറിൽ, ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും കടമായി വന്ന് ജോലിചെയ്ത ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയാൽ, കൈക്കൂലി അവകാശപ്പെടാത്ത ഒറ്റ ഉദ്യോഗസ്ഥൻപോലും ഇല്ലാതിരുന്ന കാലം ഉണ്ടായിട്ടുണ്ട് എന്ന് REV. SAMUEL MATEER പറയുന്നു. ഈ വിധ ഉദ്യോഗസ്ഥന്മാർക്ക് അടങ്ങാത്ത ആർത്തിയും, അസാമാന്യമായ കുരുട്ടുബുദ്ധിയും (Insatiable greed and extraordinary cunning) ഉണ്ടായിരുന്നു എന്നും MATEER രേഖപ്പെടുത്തുന്നു.
കൈക്കൂലി തന്നില്ലായെങ്കിൽ കൊലപാതക കുറ്റം വരെ ചുമത്തും എന്ന് ഈ കുട്ടർ യാതോരു മടിയും ഇല്ലാതെ ഭീഷണി മുഴക്കും പോലും.

ക്രിമിനൽ കുറ്റങ്ങളിൽ നിന്നും മുക്തിനേടാൻ പണവും തുണിത്തരങ്ങളും നൽകണം. പണം നൽകിയാൽ, പോലീസ് കേസുകളിൽ നിന്നും രക്ഷപ്പെടാം.

സ്വന്തം വീട്ടിൽ നടക്കുന്ന ചടങ്ങിന് ഉദ്യോഗസ്ഥൻ പലരേയും ക്ഷണിക്കും. വരുന്നവർ എല്ലാരം വൻ പാരിതോഷികങ്ങളും സമ്മാനങ്ങളും പണവും വന്ന് നൽകും.

ചില ന്യായാധിപന്മാർ രണ്ട് എതിൽ കക്ഷികളിൽനിന്നും കൈക്കൂലി വാങ്ങിക്കും. എന്നിട്ട്, ഏത് കക്ഷിക്ക് എതിരായാണ് വിധി നൽകുന്നത്, ആ കക്ഷിക്ക് പണം തിരികെ നൽകും.

ദൂരയാത്രക്കാരിൽ നിന്നും ഗ്രാമീണ പാറാവു ഉദ്യോഗസ്ഥന്മാർ പണവും, തുണിത്തരങ്ങളും, മറ്റ് സാധനങ്ങളും വളരെ ധൈര്യമായിത്തന്നെ അവകാശപ്പെടും. ഉദ്യോഗസ്ഥർ പല നാടുകളിലും വന്ന് തമ്പടിച്ചാൽ (camp duty), ശിപായിമാർ, ചുറ്റുപാടുമുള്ള പാവങ്ങളുടെ വീടുകളിൽ നിന്നും കോഴി, ആട്, മുട്ട, പഴവർഗ്ഗങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകും. കൂടുതൽ ആയുള്ള കാര്യങ്ങളും അവകാശപ്പെട്ടേക്കാം എന്നും പറയാം.

വീട്ടുകരം പോലുള്ള കരങ്ങളും മറ്റും നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ആളുകൾ വൈകുന്നേരങ്ങളിൽ ഉപഹാരങ്ങളുമായി ചെല്ലും. പിള്ളമാർ (സർക്കാർ ഗുമസ്ഥരും റൈറ്റർമാരും) കൈക്കൂലിപ്പണത്താൽ വൻ ധനികരാകും.

ഇതുപോലുള്ള അഴിമതിക്കും, കൈക്കൂലി സമ്പ്രധായത്തിനും, അനീതിക്കും എതിരായി പരാതി നൽകുന്നത് വൻ ആപത്തു പിടിച്ചകാര്യം തന്നെയാവും.

REV. SAMUEL MATEER പറയുന്നത്, ഈ പറഞ്ഞതിലും കഠിനമായ കാര്യങ്ങൾ നടക്കുന്നതായി അറിവുള്ളവർ ഉണ്ട് എന്നും, എന്നാൽ അവർക്ക് ഇവ തുറന്നു പറയാൻ പലവിധ തടസ്സങ്ങളും ഉണ്ട് എന്നുമാണ്.

തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെഥ മുഖച്ഛായതന്നെയാണ് പേറിയിരുന്നത്. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ, പെട്ടത് തന്നെ. അവർ എന്തും ചോദിക്കും. എന്തും ചെയ്യും.

ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ആയിരുന്ന ബൃട്ടിഷ്-മലബാറ് വ്യത്യസ്തമായിരുന്നു.

Image

11

Posted: Tue Oct 10, 2023 11:31 am
posted by VED
11 #. തമർന്നിരിക്കുന്ന ആൾക്ക് സാമൂഹിക വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന് കഴിയും



Native life in Travancoreൽ നിന്നുമുള്ള ഒരു ഉദ്ദരണിയാണ്:
“One of the most needed missionary agents in India,” says the Indian Evangelical Review, “is a travelling missionary musician, one who can sing well, and is thoroughly acquainted with the science of music,


തർജ്ജമ: ഇന്ത്യയിൽ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന മിഷിനറി ഏജന്റുകകളിൽ ഒന്ന്, നല്ലവണം ഗാനങ്ങൾ പാടൻ കഴിവുള്ളതും, സംഗീത കലയിൽ നല്ല പ്രാവീണ്യവും ഉള്ള സഞ്ചാരിയായ ഒരു സംഗീതജ്ഞനായ മിഷിനറിയെയാണ്.

പ്രാദേശിക ഭാഷയിൽ ഉള്ള ഗാനങ്ങൾക്ക് ഒരു മാസ്മകരിക ഭാവം തന്നെയുണ്ട് എന്ന് ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷിനറിമാർക്ക് അറിവും തിരിച്ചറിവും ലഭിച്ചിരുന്നു എന്ന് കാണുന്നു. ഫ്യൂഡൽ ഭാഷകളിലെ ഗാനങ്ങൾക്ക് ഈ വിധം ചിന്തകളിൽ മധുരവികാരവും മനസ്സിൽ മദനോല്ലാസവും ശരീരത്തിൽ രക്തപ്രഭാതവേഷത്തിന്‍റെ തുടിപ്പും സൃഷ്ടിക്കാനുള്ള കഴിവ് ഏതുവിധമാണ് ലഭിക്കുന്നത് എന്നതിന്‍റെ പിന്നണി രഹസ്യം അറിയില്ലായെങ്കിലും, ഒരു വസ്തുത പറയാമെന്ന് തോന്നുന്നു.

വാക്കുകൾക്ക് ഉയർച്ചത്താഴ്ചയുള്ളതിനാൽ വാക്കുകൾക്ക് ബ്രാഹ്മണമണ്ഡലത്തിലൂടെയും ഹീനജന മണ്ഡലത്തിലൂടേയും മാറിമാറി തുടിക്കാനും തുള്ളാനും ആവും എന്ന് തോന്നുന്നു. വാക്കുകൾ ബ്രാഹ്മണത്വം ഉള്ള ദിക്കിൽ നിൽക്കുമ്പോൾ അവയെ ഉപയോഗിക്കുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും മറ്റും വൻ മാനസികോന്മാദവും ശരീരത്തിന് അഗ്നിത്തുടിപ്പും നൽകിയേക്കാം.

ഈ എഴുത്തുകാരൻ ചെറുപ്പകാലത്ത് ഔദ്യോഗിക വേദികളിൽ CPSന്‍റെൻ സമീപത്തിൽ മകൻ എന്ന സ്ഥാനത്തിൽ നിൽക്കുന്ന അവസരത്തിൽ, ഈ വിധ ബ്രാഹ്മണത്വം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന് കാര്യമായ ഒരു ദീർഘായുസ്സില്ലത്തന്നെ. കാരണം, ഈ വിധമുള്ള രംഗസംവിധാനം വിട്ടു പുറത്ത് സാധാരണ ലോകത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന അവസരത്തിൽ, വ്യാമോഹമണ്ഡലത്തിൽ പടർന്നുകിടക്കുന്ന ഈ മിഥ്യാബോധം മാഞ്ഞുപോകും.

ഹീന ജനങ്ങൾക്ക് മലയാളത്തിലേയും തമിഴിലേയും ക്രിസ്തീയ ഗാനങ്ങൾ കൂട്ടംകൂടിയും അല്ലാതെയും പാടുന്ന അവസരത്തിൽ മാനസികമായി അവ്യക്തമായതും അതേ സമയം വൻ അതീന്ദ്രിയ സുഖം നൽകുന്നതുമായ ബ്രാഹ്മണത്വം മനസ്സിലിൽ പടരുമായിരിക്കാം. ക്രിസ്തീയ മതപരിവർത്തന പ്രവർത്തനത്തിൽ മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തിൽ എല്ലാവിധ ആളെക്കൂട്ടുന്ന പദ്ധതികളിലും ഫ്യൂഡൽ ഭാഷാ ഗാനങ്ങൾക്ക് ഒരു വൻ പ്രാധാന്യം തന്നെയുണ്ടായിരുന്നു എന്ന് തോന്നുന്നു.

ഈ എഴുത്തുകാരന് പഴയ മലയാള സിനിമാ ഗാനങ്ങൾ വളരെ ഇഷ്ടമള്ള കാര്യംതന്നെയാണ്. മദ്യപാനികൾക്ക് ലഹരിനൽകുന്ന അതേ അനുഭവത്തിന് തുല്യമായ അനുഭൂതി പഴയ മലയാള സിനിമാ ഗാനങ്ങൾ നൽകാറുണ്ട്. മാത്രവുമല്ല, അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള മാസ്മരസംഗീതവും മനസ്സിന് മദംനൽകുന്നവതന്നെ.

വായനക്കാരന് ഈ ഗാനങ്ങൾ അറിവുള്ളവയായിക്കും

1. മാറിലെ മദനാംഗരാഗം കുതിര്ന്നും
മകരഞ്ജീരമുണര്ന്നും
മല്ലികാപുഷ്പശരച്ചെപ്പു കിലുക്കിയും
അവള്‍ വരുമ്പോള്‍
Link

2. നിത്യകാമുകി ഞാന്‍ നിൻ മടിയിലെ
ചിത്ര വിപഞ്ചിക ആകാന്‍ കൊതിച്ചു
ആ മൃണാള മ്രിതുലാങ്കുഗലിയിലെ
പ്രേമപല്ലവി ആകാന്‍ കൊതിച്ചു......
Link

3. നീലക്കണ്ണുകളോ ദിനാന്ത മധുരസ്വപ്നങ്ങള്‍ തന്‍
ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്ന്നു പാതിയടയും
നൈവേദ്യ പുഷ്പങ്ങളോ ?
Link

4. മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ
മനോരമേ നിൻ നയനങ്ങൾ
അവയിൽ മുഖം നോക്കും എന്‍റെ വികാരങ്ങൾ
ആവേശഭരിതങ്ങൾ
Link

5. ഇന്നെനിക്കു പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്
Link

6. പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..
പൂക്കാരി മലരിനി ആര്ക്കുനവേണ്ടി..
മധുര പ്രതീക്ഷ തന്‍ മണിദീപം കൊളുത്തിയ..
മാനസ പൂജയിനി ആര്ക്കു വേണ്ടി...
Link

7. ചൂഴേ ചൂഴേ ചുഴികുത്തി ചുറ്റും തടം വെട്ടി..
ഞാൻ നട്ടൊരു കുങ്കുമക്കൊടിയിലെ
ഒന്നാം തളിരില കട്ടവനേ....
താഴേക്കാട്ടിൽ തെന വെതയ്ക്കാൻ വന്ന
ഞാനൊരടിയാട്ടി....
Link

ഈ വിധഗാനങ്ങൾ കേട്ടാൽ, അറിയാതെതന്നെ മനസ്സിൽ താളവും ചുണ്ടിൽ മൂളിപ്പാട്ടും താനേവരാത്ത ആളുകൾ ഈ നാട്ടിൽ കുറവായിരിക്കാം.

ഗാന രംഗങ്ങളിൽ പ്രേനസീർ പ്രത്യക്ഷപ്പെടുകകൂടി ചെയ്താൽ, അശ്ലീല വീഡിയോ കാണാൻ ഒരുമ്പിട്ടുതുതന്നെ മറന്നുപോകുന്ന അനുഭവവും പണ്ട് കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ, ഒറ്റ ഒരു ഗാനം കാണാനിരുന്നിട്ട്, പുലർച്ചയോളംവരെ പഴയ സിനിമാ ഗാനങ്ങൾ കണ്ടിരുന്ന അനുഭവവും ഉണ്ട്. ഈ വക ഗാനങ്ങൾക്ക് മദ്യലഹരിയുടെ സ്വഭാവം തന്നെയുണ്ട് എന്നതാണ് വസ്തവം.

നല്ലനിലവാരമുള്ള സ്ക്കോച്ച് വിസ്ക്കിക്കുപ്പി കൈയിൽ പിടിച്ച് ഉഴിഞ്ഞു കൊണ്ട്, 'എന്തെരു ഉഗ്രൻ സാധനമാണിത്!' എന്ന് തുടർച്ചയായി പ്രസ്താവിക്കുന്നവരെ കണ്ടിട്ടുണ്ട്. അതുപോലൊക്കെത്തന്നെ ഗാനങ്ങളെയും അവയിലെ വാക്ക്യപ്രയോഗങ്ങളേയും ഈ എഴുത്തുകാരനും പലവട്ടം വർണ്ണിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.

ഈ വിധം വഴിവിട്ട് എഴുതിയത് ഒരു കാര്യം മനസ്സിൽ ഉദിച്ചത് കൊണ്ടാണ്.

മുകളിൽ നൽകിയ ഗാനങ്ങളിൽ ഉള്ള മാനസികവും ഭാഷാപരവും വാക്യപ്രയോഗപരവും ആയ യാതോരു സാമൂഹിക അന്തരീക്ഷവും യഥാർത്ഥത്തിൽ മലയാളത്തിൽ ലഭ്യമല്ലതന്നെ. ഈ ഗാനങ്ങളിൽ നൽകിയിട്ടുള്ള യാതോരു ഭാവവും താളവും മാധുര്യവും ഉൾക്കൊണ്ടല്ല മലയാളത്തിൽ ഏത് വേദിയിലും ആളുകൾ തമ്മിൽത്തമ്മിൽ സംസാരിക്കുക. അഥവാ അങ്ങിനെ അവർ സംഭാഷണം നടത്തുന്നുണ്ട് എങ്കിൽത്തന്നെ അത് വളരെ നൈമിഷികമായ ഒരു രംഗം മാത്രമായിരിക്കും.

രമണനിലെ, 'ഞാനും വരട്ടെയോ നിന്‍റെ കൂടെ?' എന്ന ഭാവത്തിൽ ഏതെങ്കിലും ഭാര്യ ഭർത്താവിനോട് പറയുമോ ആവോ!

മറ്റൊരു ചിന്തകൂടി മനസ്സിൽ ഉദിക്കുന്നു. Trivandrumത്ത് പഠിക്കുന്ന കാലത്ത്, കോളെജ് അന്തരീക്ഷത്തിൽ നിന്നും കേട്ടറിഞ്ഞ, പഴയ മലയാള സിനിമാ ഗാനങ്ങളുടെ പാരഡികളായ, പല അസഭ്യ ഗാനങ്ങളും ഉണ്ട്. ഉദാഹരണത്തിന്, പെരിയാറെ പെരിയാറെ, പർവ്വത നിരയുടെ പനിനീരെ .... എന്ന ഗാനത്തിന്‍റെ പാരഡിയായ മറിയാമേ മറിയാമേ ..... എന്ന ഗാനം. ഈ പാരഡിയിലും താളവും ഈണവും പദസൗന്ദര്യവും മറ്റുമെല്ലാംതന്നെ, സിനിമാ ഗാനത്തിനുള്ളതു പോലെതന്നെ. എന്നാൽ സംഗതി അസഭ്യമാണ്. അപ്പോൾ ഗാനങ്ങളിലെ വാക്കുകളിലെ അർത്ഥസൗന്ദര്യത്തിന് എന്ത് പ്രസക്തി എന്ന ഒരു ചിന്ത.

മലയാളത്തിന് ഉള്ള സൗന്ദര്യം ഇങ്ഗിളിഷിന് ഇല്ലാ എന്ന് ഇന്ന് പലരും സൂചിപ്പിച്ച് കേൾക്കുന്നുണ്ട്. സാമ്പത്തിക ചിലവ് ഒട്ടുംതന്നെയില്ലാതെ മുകളിൽ നൽകിയിട്ടുള്ള ഗാനങ്ങൾ എഴുതാനും, അവയ്ക്ക് സംഗീതം നൽകാനും ആവും. എന്നാൽ, മുകളിൽ നൽകിയ ഗാനങ്ങൾ വൻ സാമ്പത്തിക ചിലവ് നൽകികൊണ്ടു തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഇങ്ങിനെ വൻ സാമ്പത്തിക ചിലവോടും അതില്ലാതെയും രചിക്കപ്പെട്ട ഫ്യൂഡൽ ഭാഷാ ഗാനങ്ങളെ ഇങ്ഗ്ളിഷ് ആശയവിനിമയ സൗകര്യവുമായി താരത്മ്യം ചെയ്യാമോ എന്നതാണ് ചോദ്യം. ഇങ്ഗ്ളിഷിൽ വാക്കുകൾക്ക് ബ്രാഹ്മണത്തവും ഹീന ജനഭാവവും ഇല്ലാ എന്നുള്ള ഒരു ന്യൂനത് ഉണ്ട് എന്നത് ഈ വിഷയത്തിൽ എടുത്തു പറയാവുന്നതാണ്.

ബ്രാഹ്മണത്തം പേറുന്ന മലയാള ഗാനങ്ങൾ ആസ്വദിക്കുന്ന പ്രാദേശികന് വ്യക്തിത്വത്തിലും ഭാവത്തിലും ശരീരഘടനയിലും, ബ്രാഹ്മണത്വമോ ക്ഷത്രീയത്വമോ പൊതുവായി ഉണ്ട് എന്ന് തോന്നുന്നില്ല.

ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ അടിച്ചു തമർത്തുന്ന ആൾക്ക് സാമൂഹിക വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന് കഴിയും, യാതോരു പണച്ചിലവോ വാക്ക് മാധുര്യമോ ഈണം ചേർക്കലോ ഇല്ലാതെതന്നെ. പോരാത്തതിന് പൊതുനിരത്തിനും പ്രാദേശിക അങ്ങാടിക്കും ഗന്ധർവ്വനഗര ശോഭയും നൽകാൻ ആവും, യാതോരുവിധ ആർഭാടവും ദൂർത്തുമില്ലാതെതന്നെ.

London Missionary Societyയിലെ മിഷിനറിമാർ പ്രാദേശിക സംഗീതത്തെ കാര്യമായിത്തന്നെ ഉപയോഗിക്കാൻ പദ്ധിതിയിട്ടിരുന്നു എന്നാണ് തോന്നുന്നത്.

Image

12

Posted: Tue Oct 10, 2023 11:50 am
posted by VED
12 #. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ


ക്രിസ്ത്യൻ മിഷിനറി പ്രവർത്തനം തിരുവിതാംകൂറിൽ നടക്കുന്നത്, യഥാർത്ഥത്തിൽ ഒരു വൻ ജാതീയമായ അന്തരീക്ഷത്തിനുള്ളിൽ നിന്നുകൊണ്ടാണ്. ആർക്കുംതന്നെ, തങ്ങളുടെ പിതാമഹന്മാർ ഉയർന്ന ജാതിക്കാരും, ബ്രാഹ്മണ ബന്ധമുള്ളവരും ആണ് എന്ന് കാണിക്കാൻ പറ്റുന്ന യാതോരു സാധ്യതയും വിട്ടുകളയാൻ ആഗ്രഹമില്ലതന്നെ. സ്വന്തം പിതാവ് തന്നെ വെറും പേരിനുള്ള പിതാവാണ് എന്നും യഥാർത്ഥ പിതാവ് തൊട്ടടുത്തുള്ള നമ്പൂതിരിയാണ് എന്നും സൂചിപ്പിക്കാൻ സൗകര്യം ലഭിക്കുന്നത് തന്നെ വൻ കാര്യമാണ്. മറ്റുള്ളവരിൽ കുശുമ്പ് വരാൻവരെ കാരണമായേക്കാം.

എന്നാൽ നായർമാരിൽ സാമൂഹികമായും സ്വത്ത് അനന്തരവകാശപരമായുംമറ്റും പിതാവിന്‍റെ മേൽവിലാസം യാതോരു ഗുണവും ചെയ്യില്ല. എന്നാൽ അവർക്ക് അവരുടെ കീഴിൽ നിൽക്കുന്ന ഈഴവരുടേയും മറ്റും മുകളിൽ ഔന്നിത്യം നിലനിർത്താൻ ഈ വക രക്തബന്ധ സാക്ഷ്യങ്ങൾ ഉപകരിക്കും.

തിരുവിതാംകൂറിലെ രാജകുടുംബത്തിനേയും ഈ വിധമായുള്ള ഒരു സംവാദത്തിൽ ചിലരെങ്കിലും കുടുക്കുന്നതായി REV. SAMUEL MATEER സൂചിപ്പിക്കുന്നുണ്ട്. രാജവംശങ്ങൾ വർമ്മമാരും, അതിനാൽതന്നെ ക്ഷത്രിയരും ആണ് എന്ന ഒരു അവകാശവാദം പൊതുവേ നിലനിൽക്കുന്നുണ്ട്. ഈ ഒരു അവകാശം സ്ഥാപിക്കാനായി പലതരം കാര്യങ്ങളും പലനാട്ടിലുള്ള രാജകുടുംബാംഗങ്ങൾ ചെയ്യാറുണ്ട്. ഇതിന് ഏറ്റവും സൗകര്യംചെയ്യുന്നത് ബ്രാഹ്മണരെ പ്രീതിപ്പെടുത്തലാണ്. പോരാത്തതിന്, ക്ഷേത്രങ്ങൾ പണിയുക, അതുമല്ലെങ്കിൽ നിലവിലുള്ള ക്ഷേത്രങ്ങളേയും അവിടുള്ള മൂർത്തികളെയും ഗംഭീരമായി സേവിക്കുക തുടങ്ങിയ കാര്യങ്ങളും അവർ ചെയ്യാറുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഉള്ള രാജകുടുംബാംഗങ്ങൾ വർമ്മയെന്ന പേരും ഇതേ ആവശ്യത്തിനായി സ്വന്തം പേരിനോട് ചേർക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു.

ചോളരാജാക്കളും പാണ്ഡ്യരാജാക്കളും ഉപഭൂഖണ്ഡത്തിലെ തെക്കൻ പ്രദേശങ്ങളിൽ ഉള്ള മറ്റ് രാജാക്കളും മറ്റും ബ്രാഹ്മണരെ പ്രീതിപ്പെടുത്തി ക്ഷത്രിയരായതാണ് എന്ന് MATEERന് അഭിപ്രായമുണ്ട് എന്ന് കാണുന്നു. അവരും 'ദേവ', 'വർമ്മ' പോലുള്ള ചിലപദപ്രയോഗങ്ങൾ ഈ സ്ഥാനീകരണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും അഭിപ്രായപ്പെടുന്നു.

തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ സ്വന്തംരാജ്യത്തിനെ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിക്കുകതന്നെയുണ്ടായി. അതിനാൽതന്നെ തിരുവിതാംകൂറിനെ ആക്രമിക്കുന്നത് ശ്രീ പത്മനാഭസ്വാമിയെ ആക്രമിക്കുന്നതിന് തുല്യമായി അറിയപ്പെട്ടിരുന്നു. ഈ ഒരു സംരക്ഷണവും ഒരു വൻ സംരക്ഷണം തന്നെയായിരുന്നു. എന്നാൽ Sultan Tipu ഇതിനെ വകവെക്കാതെയാണ് തിരുവിതാംകൂറിനെ ആക്രമിച്ചത്. എന്നാൽ ഉടൻതന്നെ English East India Company തങ്ങളുടെ സംരക്ഷണത്തിൽ ഉള്ള നാട്ടുരാജ്യത്തെ ആക്രമിച്ചു എന്ന് മനസ്സിലാക്കി മൈസൂർ രാജ്യത്തെ ആക്രമിക്കുകയും ടിപ്പുവിനെ തോൽപ്പിക്കുകയും ചെയ്തു. തിരുവിതാംകൂർ രക്ഷപ്പെട്ടു.

എന്നാൽ നെഹ്റു തിരുവിതാംകൂറിനെ ആക്രമിക്കാൻ പദ്ധതിയിട്ടപ്പോൾ, തിരുവിതാംകൂർ രാജാവിന് ശ്രീ പത്മനാഭസ്വാമിയുടെ സംരക്ഷണത്തിൽ വിശ്വാസം പോരായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം ഏതാനും നാൾ പടിച്ചുനിന്നെങ്കിലും, ആക്രമണം സംഭവിക്കും എന്ന് ഉറപ്പു വന്നപ്പോൾ നെഹ്റുവിന് കീഴടങ്ങുകയായിരുന്നു ചെയ്തത്. രാജ്യത്ത് വൻ സ്വാതന്ത്ര്യങ്ങൾ ഓരോന്നായി നൽകപ്പെട്ട്, സാവധാനത്തിൽ സാമൂഹികമായി ഉയർന്നുവന്നുകൊണ്ടിരുന്ന കീഴ്ജനങ്ങളും രാജ്യത്തോട് കൂറ് കാണിച്ചില്ലാ എന്നതും ശരിയാണ്. അവരും ഉപഭൂഖണ്ഡത്തിന്‍റെൾ വടക്കൻ പ്രദേശത്തുള്ള ഹിന്ദിക്കാരോടാണ് കൂറുകാണിച്ചത്, പരോക്ഷമായെങ്കിലും.

Calicut, Cochin, Travancore എന്നീ മൂന്ന് രാജ്യങ്ങളിലേയും രാജവംശങ്ങൾതമ്മിൽത്തന്നെ ചില പ്രത്യേകതരം ജാതീയമായ ഉയർച്ചത്താഴ്ചകൾ ഉണ്ടായിരുന്നു പോലും.

തിരുവിതാംകൂർ രാജകുടുംബം നായർമാരാണ് എന്നും അവർ സ്വയം ക്ഷത്രിയമേൽവിലാസം നേടിയെടുത്തതാണ് എന്നും ഒരു സംഭാഷണം നിലനിന്നിരുന്നു. നായർമാരെ ശൂദ്രർ എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും, ഇവർ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്ന ചാതുർവർണ്ണ്യത്തിൽ സൂചിപ്പിക്കപ്പെട്ടിരുന്ന രീതിയിൽ ഉള്ള ശൂദ്ര നിലവാരക്കാരല്ലതന്നെ.

MATEERതന്നെ ഈ വിധം എഴുതിക്കാണുന്നു:

Sudras, and especially the Nayars of the Western Coast, though not regarded as “twice born,” are yet not socially a low caste, but constitute the mass of the respectable population — the landowners and employers of labour, the agricultural and military classes. Some are nobles and even kings.


തർജ്ജമ: ശൂദ്രർ, പ്രത്യേകിച്ചും പടിഞ്ഞാറൻ തീരപ്രദേശത്തുള്ള നായർമാർ, സാമൂഹികമായി കീഴ്ജാതിക്കാരല്ല. മറിച്ച്, അവർ സാമൂഹികമായി ബഹുമാനം പേറുന്നവരാണ്. ഭൂജന്മികളും, തൊഴിലുടമകളും, കാർഷിക സംരംഭങ്ങൾ നടത്തുന്നവരും, സൈനികരും ആണ്. ചിലർ പ്രഭുക്കളാണ്. മറ്റുചിലർ രാജാക്കൾ പോലും ആണ്. END OF TRANSLATION

നായർമാരെ ശൂദ്രർ എന്ന് നിർവ്വചിച്ചിരുന്നുവെങ്കിലും, അവരിൽ ഒട്ടുമുക്കാലും ഉള്ളത് നമ്പൂതിരി രക്തം തന്നെയാണ്. നമ്പൂതിരി രക്തത്തിന് ഭൗതികമായി എന്തെങ്കിലും പ്രത്യേകമായുള്ള ഔന്നിത്യം ഉണ്ട് എന്ന് തോന്നുന്നില്ലായെങ്കിലും, ഭാഷാകോഡുകൾ അതീന്ത്രിയ സോഫ്ട്വർ കോഡുകളുടെ അണിയറയിൽ പ്രവർത്തിക്കുന്ന ഇടത്ത് ഈ വിവരം വൻ പോസിറ്റിവ് അക്കമൂല്യങ്ങളെ മനുഷ്യജീവന്‍റെ കോഡുകളിൽ നിക്ഷേപിക്കും എന്നുള്ളത് വാസ്തവമാണ്. കാരണം, പത്ത് കോടി അക്കസംഖ്യാ സ്ഥാനമുള്ള ആളോടുള്ള ബന്ധം ഒറ്റ സംഖ്യാ സ്ഥാനക്കാരനോട് ഉള്ള അടുപ്പത്തേക്കാളും വൻ പോസിറ്റിവ് മൂല്യം നൽകുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് സൂചിപ്പിക്കാം.

ഓരോ രാജ്യത്തിലും അവിടെയുള്ള രാജാവ് മഹാരാജാവും വൻ ദിവ്യവംശജനും ആണ് എന്ന രീതിയിൽ തന്നെയാണ് പ്രജയായ ജനം മനസ്സിലാക്കുകയും പെരുമാറുകയും ചെയ്യുക. എന്നാൽ പലപ്പോഴും ബ്രാഹ്മണർക്ക് ഈ വിധമുള്ള ചിന്തകൾ കാണില്ല. എന്നിരുന്നാലും, അവർ ഈ വിധ കാര്യങ്ങളെക്കുറിച്ച് കൂടുതലായി അഭിപ്രായപ്പെടില്ല. കാരണം, രാജാവും ബ്രാഹ്മണരും ഒത്തുകളിച്ചാലെ, ഒരു വൻ കൂട്ടം ജനക്കൂട്ടങ്ങളെ അടിയിൽ പിടിച്ച് നിർത്താനാവുള്ളു.

തിരുവിതാംകൂർ രാജവംശത്തെ പുരാണങ്ങളിലെ യായാതി രാജവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകൾ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിച്ചിരുന്നു എന്ന് കാണുന്നു. ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന രാജവംശമാണ് ഇത് എന്നും. എന്നാൽ രാജകുടുംബം ഈ വക ചർച്ചകളിൽ താൽപ്പര്യം കാണിച്ചില്ലാ എന്നാണ് തോന്നുന്നത്.

തിരുവിതാംകൂറിലെ തുന്നക്കാരായ പാണർ, തങ്ങൾ ശൂദ്രരാണ് എന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നായർമാർ അത് അംഗീകരിച്ചുകൊടുക്കില്ല.

മെഡ്രാസ് പ്രസിഡൻസിയിലെ പറിയന്മാരും പള്ളർമാരും തമ്മിൽ തങ്ങളിൽ ആരാണ് ഉയർന്നത് എന്ന വിഷയത്തിൽ വൻ തർക്കംതന്നെ നടത്താറുണ്ടായിരുന്നു പോലും.

തിരുവിതാംകൂറിലെ ഈഴവരും ഷാണരും തമ്മിൽ ഇതേപോലുള്ള ഒരു തർക്കം നിലനിന്നിരുന്നു. എന്നാൽ തിരുവിതാംകൂറിന്‍റെ വടക്കും തെക്കും വ്യത്യസ്തമായ രീതിയലാണ് മുൻഗണന സാമൂഹികമായി അംഗീകരിക്കപ്പെട്ടിരുന്നത് പോലും.

തിരുനൽവേലിയിൽ ഉള്ള ക്രീസ്തീയരായ ഷാണർമാർ 1871ൽ ഒരു നോട്ടിസ് അച്ചടിച്ചു പ്രചരിപ്പിച്ചു, തങ്ങൾ യഥാർത്ഥത്തിൽ രാജവംശക്കാരാണ് എന്ന്. അതിനുള്ള വിവിധ തരം വിചിത്രങ്ങളായ പ്രാചീണ തെളിവുകൾ അവർ നിരത്തിവെച്ചു. ആ വർഷം ബൃട്ടിഷ് - ഇന്ത്യൻ സർക്കാർ നടത്തിയ സെൻസസിൽ (Censusസിൽ) തിരുനെൽവേലിയിലെ ഏതാനും ആയിരം ഷാണർമാർ തങ്ങൾ ക്ഷത്രീയരാണ് എന്ന് കണക്കെടുപ്പുകാരെ അറിയിച്ചു.

അങ്ങിനെ സെൻസസ്സിൽ ആയിരക്കണക്കിന് ക്ഷത്രിയർ ക്രിസ്താനികൾ ആയ വിവരം വരികയും, അത് ശുദ്ധ വിഡ്ഢിത്തമാണ് എന്ന് പിന്നീട് മനസ്സിലാക്കി, ആ കണക്ക് ആകെ അസാധുവാക്കപ്പെടുകയും ചെയ്തു. എന്നാൽ പല ഇങ്ഗ്ളിഷ് എഴുത്തുകരും ഈ തിരുത്തൽവിവരം മനസ്സിലാക്കാതെ, ആയിരക്കണക്കിന് ക്ഷത്രിയർ ക്രിസ്തുമതത്തിൽ ചേർന്നിട്ടുണ്ട് എന്ന രീതിയിൽ പല ദിക്കിലും എഴുതിത്തുടങ്ങിയിരുന്നു.

പറിയന്മാരുടെ ഇടയിൽ ഒരു പഴയകാലകഥയുണ്ട്, അവർ ഏതോ രാജകുടുംബത്തിൽ പെട്ടവരാണ് എന്നത്. എന്നാൽ തങ്ങൾ ഗോമാംസം കഴിക്കില്ലാ എന്ന് അവകാശപ്പെട്ടുകൊണ്ട്, തങ്ങൾ പറിയരേക്കാൾ ഉയർന്നവരാണ് എന്ന് അവകാശപ്പെടുന്ന പുലയരും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഈ വിധ പുലയർ പറിയരെ അവരിൽ നിന്നും 12 അടി ദൂരത്താണ് നിർത്തുക.

ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധ പല പ്രശ്നങ്ങളും ഉയർന്നുകൊണ്ടിരുന്നു. പല വിധ ജാതിക്കാരും സാമൂഹികമായി കാൽച്ചങ്ങലകൾ അഴിച്ചുകൊണ്ടിരുന്നപ്പോൾ, പലകൂട്ടർക്കും, തങ്ങൾ മറ്റുള്ളവരേക്കാൾ ഉയർന്നവരാണ് എന്നത് തെളിയിക്കേണ്ടിത്തന്നെ വന്നു. ഇവരിൽ പലർക്കും ഏതാണ്ട് 50തോളം പിൻ തലമുറകളുടെ വംശപാരമ്പര്യം എടുത്തുകാട്ടാൻ ആകുമായിരുന്നു. പലപ്പോഴം, ഒരു ഋഷി, പശു, തിരുനാഗം തുടങ്ങിയവയിൽ നിന്നെല്ലാം ഉദിച്ചുവരുന്ന കുലപരമ്പര ഇവർ തെളിയിക്കും. (who may show you a pedigree proclaiming their descent through fifty generations from a Rishi, or a cow, or a snake, or some other animal or thing).

പല കീഴ്ജാതിക്കാരും പലവിധ ന്യായങ്ങൾ പ്രകടിപ്പിച്ചുകൊണ്ടു പലപ്പോഴും പൂണൂലും ഉപയോഗിക്കും പോലും.

ഇങ്ങിനെ തമ്മിൽത്തമ്മിൽ അറപ്പും വെറുപ്പും പേറുന്ന പലവിധ ജനക്കൂട്ടങ്ങളെ ക്രീസ്തീയരാക്കിയപ്പോൾ, ഈ വിധ ക്രിസ്ത്യാനികൾ തമ്മിലും വൻ പ്രശ്നങ്ങൾ ഉദിച്ചുതുടങ്ങി.

Image

13

Posted: Tue Oct 10, 2023 11:53 am
posted by VED
13 #. ഇങ്ഗ്ളിഷുകാരുടെ തോളിൽകയറി വിലസുന്ന ഭൂഖണ്ഡയൂറോപ്യന്മാർ



തിരുവിതാംകൂറിൽ London Missionary Society സാമൂഹികമായ പലതരം പരിഷ്കരണങ്ങൾക്കും പാതയൊരിക്കിയിരുന്നു എന്നുള്ളത് ശരിയാണ് എങ്കിലും, അത് ക്രിസ്ത്യൻ മതത്തിന്‍റെ ഗുണമേന്മകൊണ്ടാണ് എന്ന് അവരും ധരിച്ചിരുന്നു എന്ന് തോന്നുന്നു. എന്നാൽ അത് വാസ്തവമല്ലതന്നെ. കാരണം, അവർ തിരുവിതാംകൂറിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ഒട്ടനവധി കാര്യങ്ങളും ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ് - ഇന്ത്യയിൽ, കാര്യമായ വൻ സാമൂഹിക പരിവർത്തന കൊടിയൊന്നും ഉയർത്താതെതന്നെ നടപ്പിൽ വരുത്തിയിരുന്നു. അതിന് അവർ ആകെ ചെയ്തത് ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന
മനുഷ്യവ്യക്തിത്ത ഉന്നമനപ്പെടുത്തൽ പ്രത്യയശാസ്ത്രത്തിന് മുൻതൂക്കം നൽകുക മാത്രമാണ്. ഈ ചെയ്തിയെ ഒരു വൻ ആദ്ധ്യാത്മികമോ മതപരമോ ആയ കാര്യമായി അവിടെ ആരുംതന്നെ കണ്ടിരുന്നില്ല.

ക്രിസ്ത്യൻ മിഷിനറി പ്രവർത്തനത്തിൽ ഇങ്ഗ്ളിഷുകാരല്ലാത്ത ഭൂഖണ്ഡ യൂറോപ്യൻ വ്യക്തികളും Celtic ഭാഷക്കാരും ഉൾപ്പെട്ടിരുന്നത്, തിരുവിതാംകൂറിൽ യൂറോപ്യൻമാരെക്കുറിച്ചുള്ള പൊതുവായുള്ള മനസ്സിലാക്കലിലും പലവിധ പാളിച്ചകൾ വരുത്തിയിരുന്നു. യഥാർത്ഥത്തിൽ ഭൂഖണ്ഡ യൂറോപ്യൻ ജനതകളിൽ മിക്കവയും ഇങ്ഗ്ളിഷ് ഭാഷാ പ്രത്യയശാസ്ത്രത്തിന് തികച്ചും വിപരീതമായുള്ള ജനതകൾ ആയിരുന്നു. പോരാത്തതിന്, ഫ്രഞ്ചുകാർ ലോകത്തെല്ലായിടത്തും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളെ നശിപ്പിക്കും എന്ന് പ്രതിജ്ഞാബന്ധരായ കൂട്ടർ ആയിരുന്നു.

ഈ ഉപഭൂഖണ്ഡത്തിൽ യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യൻ സ്വാതന്ത്രത്തിനായി പൊരുതി എന്ന് പറയപ്പെടുന്ന ഒട്ടുമിക്ക യുദ്ധങ്ങളും നടത്തിയതോ, അവയ്ക്ക് നേതൃത്വം കൊടുത്തതോ, അതുമല്ലെങ്കിൽ ആവിധ കക്ഷികൾക്ക് വൻ സൈനിക സഹായം നൽകിയതോ ആയുള്ളവർ ഫ്രഞ്ചുകാരാണ്. അങ്ങിനെ നോക്കിയാൽ Sultan Tipuവിനേക്കാളും വൻ ഇന്ത്യൻ സ്വാതന്ത്യ യുദ്ധങ്ങൾ നടത്തിയത് ഫ്രഞ്ചുകാരണ്.

London Missionary Societyയുടെ തിരുവിതാംകൂറിലെ പ്രവർത്തനം ജർമ്മൻകാർക്കും മറ്റ് പല വെള്ളക്കാർക്കും ഒരു സാമൂഹിക മേന്മ നൽകാൻ ഇടയാക്കിയെന്നാണ് തോന്നുന്നത്. ഇത് യഥാർത്ഥത്തിൽ ജനങ്ങളിൽ വന്ന ഒരു തെറ്റിദ്ധാരണ മാത്രമാണ്. അതിനെ തിരുത്താൻ London Missionary Societyയും ശ്രമിച്ചതായി കാണുന്നില്ല.

തമ്മിൽത്തമ്മിൽ വൻ വിരോദങ്ങളും അറപ്പുകളും ഉള്ള ജനം ക്രീസ്ത്രീയരായപ്പോൾ, അവരിലെ അറപ്പുകൾ അവരുടെ ക്രിസ്ത്യൻ മതത്തിലം വന്നുചേർന്നു.

സുറിയാനി ക്രിസ്ത്യാനികൾ അവരെ അവരുടെ പഴയ അടിമ ജനമെന്ന രീതിയിൽത്തന്നെ അറപ്പോടുകൂടി വീക്ഷിക്കുന്നത് തുടർന്നു എന്നാണ് തോന്നുന്നത്.

Yet Ilavars ഈഴവർ and Chogans ചെവ്വന്മാർ were, and still are in most parts, similarly driven out of the way by Brahmans. Missionaries have pleaded the cause of all classes alike, and to a large extent succeeded in procuring the emancipation of Shanars and Ilavars from such bonds, but as soon as one caste has somewhat risen from their degradation they inflict similar indignities upon their inferiors,.......


ആശയം: ഈഴവരേയും ചൊവ്വന്മാരേയും മിക്ക സ്ഥലങ്ങളിലും ബ്രാഹ്മണർ ഓടിച്ചുവിടാറുണ്ടായിരുന്നു. മിഷിനറിമാരുടെ പ്രവർത്തനത്താൽ, ഷാണരും ഈഴവരും അവരുടെ കാൽച്ചങ്ങലകളിൽ നിന്നും മുക്തിനേടി. എന്നാൽ ഓരോ ജാതിക്കാരും ഉയരുമ്പോൾ, അവർ അടുത്തതായി ചെയ്യുന്നത്, മറ്റ് കീഴ്ജാതിക്കാരെ അടിച്ചമർത്തുക എന്നതാണ്.........

ചില ചൊവ്വന്മാർ ക്രിസ്തീയമതത്തിലേക്ക് ചേർന്നപ്പോൾ, അവരുടെ പെൺമക്കളെ അവരുടെ അമ്മാവന്മാർ എടുത്ത് അവരുടെ വീടുകളിലേക്ക് മാറ്റി. 1877ൽ കോട്ടയത്തിന് അടുത്തുള്ള അർപ്പുക്കരയിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരാൻ അടുത്തുള്ള പുലയ ക്രിസ്ത്യാനികൾ ആഗ്രഹം പ്രകടിപ്പിച്ചു. ഈ വിവരം അവിടെ നിത്യവും പ്രാർത്ഥനയ്ക്ക് വരാറുള്ള ചൊവ്വന്മാരായ ക്രിസ്ത്യാനികളിൽ വൻ മനസ്സമ്മർദ്ദം വിതച്ചു. അവർ മെഡ്രാസിലെ ബിഷപ്പിന് പരാതി എഴുതി അറിയിച്ചു. ഞായറാഴ്ചകളിൽ പുലയരോടൊപ്പം ഇടകലർന്നുനിന്നാൽ, തങ്ങൾക്ക് നായർമാരുടെ വീടുകളിൽ ലഭിക്കുന്ന തൊഴിലും മറ്റ് മുൻതൂക്കങ്ങളും നഷ്ടമാകും എന്ന് അവർ വ്യക്തമായി പരാതിയിൽ അറിയിച്ചു.

ബിഷപ്പ് ഇതിന് മറുപടി നൽകി. കൃസ്തുവചനത്തിലെ ആദ്ധ്യാത്മിക തത്വങ്ങളും, കാലാകാലങ്ങളായി വെറുക്കപ്പെട്ടിരുന്ന പുലയരോട് സാഹോദര്യം കാണിക്കുക, എന്ന ധാർമ്മിക ചുമതലയും അപരിഷ്കൃത സംസ്ക്കാരതത്വങ്ങളോട് ക്രിസ്തുമതത്തിന് യോജിക്കാനാവില്ലാ എന്നും മറ്റും ഈ മറുപടിയിൽ ഉണ്ടായിരുന്നു. അതേ സമയം പുലയരോട് വളരെ നല്ല വസ്ത്രത്തിലും വൃത്തിയോടുംകൂടി പളളിയിൽ വരണം എന്നും അദ്ദേഹം പ്രേരിപ്പിച്ചു.

യഥാർത്ഥത്തിൽ പ്രശ്നം ഭൗതികമായുള്ള വെടിപ്പില്ലായ്മയല്ല. മറിച്ച്, ഭാഷാകോഡുകൾ ചില വ്യക്തികളിൽ ഒട്ടിക്കുന്ന സോപ്പിട്ടു തേച്ചാൽ മായാത്ത അഴുക്കാണ്. ബിഷപ്പിന്‍റെ മറുപടി ചൊവ്വന്മാർക്ക് സ്വീകാര്യമായിരുന്നില്ല. അവർ പ്രാർത്ഥന വേറെയൊരു ദിക്കിലേക്ക് മാറ്റി.

പല കീഴ്ജാതിക്കാരും ക്രിസ്തീയമതത്തിലേക്ക് മാറിയെങ്കിലും അവരുടെ കുലപരമായും കുടുംബപരമായും കാലാകാലങ്ങളായി നിലനിന്നിരുന്ന പല ചടങ്ങുകളെ മുടക്കാൻ അവർക്ക് പ്രയാസം നേരിട്ടു. പിതൃഹോമം പല ചൊവ്വന്മാരും ക്രിസ്തീയ മതത്തിലേക്ക് മാറിയതിന് ശേഷവും, കൂടുതൽ ശക്തിയോടുകൂടി തുടർന്നു.

ഈ വിധ പലപ്രശ്നങ്ങളും പുതുതായി സ്ഥാപിതമായ ക്രിസ്തീയമതത്തിൽ നിലനിന്നിരുന്നു.

ചേർത്തല, വൈക്കം, പറവൂർ എന്നിവിടങ്ങളിൽ വാളന്മാർ എന്ന ഒരു കൂട്ടരുണ്ടായിരുന്നു. അവർ സാംസ്ക്കാരികമായി ചൊവ്വന്മാരോടും ഈഴവരോടും സമമായിട്ടാണ് കാണപ്പെട്ടിരുന്നതെങ്കിലും, അവരെ ചൊവ്വന്മാർ, ഈഴവർ എന്നിവരേക്കൾ താഴെയായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. ഇവരെ മുക്കുവ അരയർ എന്നും വിളിക്കപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് മല അരയരുമായി യാതോരു ബന്ധവും ഇല്ലായിരുന്നു. ഇവരുടെ തലവനെമാത്രമെ ആളുകൾ അരയൻ എന്നു വിളിക്കാറുള്ളു. സർക്കാർ ഉദ്യോഗസ്ഥർ ഇവരെ യാതോരു മടിയുംകൂടാതെ പടികൂടി നിർബന്ധമായി തൊഴൽചെയ്യാനായി കൊണ്ടുപോകുമായിരുന്നു.

ഇവർക്ക് സ്വന്തമായി ഭൂമിയോ വയലോ ഇല്ല. ഭൂജന്മികളുടെ നിലങ്ങളിൽ ചെറിയ കൂരകളിൽ ഇവർ ജീവിക്കുന്നു. ഭക്ഷണം വളരെ നിസ്സാരമായ വസ്തുക്കൾ ആണ്. അവരുടെ വസ്ത്രങ്ങൾ വളരെ കുറവും, ഉള്ളവ വളരെ വൃത്തിഹീനവും ആണ്. കൂട്ടികൾക്ക് കൃമിരോഗവും മറ്റും ഉണ്ടാവും. ഇവയെ എങ്ങിനെ ചികിത്സിക്കണം എന്ന യാതോരു വിവരവും അവർക്ക് ഇല്ലതന്നെ. സർക്കാർ ആശുപത്രികൾ തുറന്നിട്ടുണ്ടെങ്കിലും ഇവർ അവിടെ പോകാൻ ധൈര്യപ്പെടില്ല. ക്രിസ്ത്യൻ മിഷിനറി സ്ക്കൂളുകളിൽ പോകുന്ന കുട്ടികളിൽ മാറ്റം വന്നിരുന്നു.

ഈ കൂട്ടർ ഉയർന്ന ജാതിക്കാരോട് സംസാരിക്കുന്നത്, ഇന്ന് കേരളത്തിലെ പൊതജനം പോലീസുകരോടും ഉദ്യോഗസ്ഥരോടും, സ്വയം വ്യക്തിത്തം വെടിഞ്ഞ് സംസാരിക്കുന്ന അതേ രീതിയിൽ ആണ്. സ്വയം തരംതാഴ്തിയും ഉയർന്നവരോടു വൻ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനം നൽകിയും ആണ്.

ഈ ജനം കടലിൽ മത്സ്യം പിടിക്കാറില്ല. മറിച്ച്, കായലുകളിലും മറ്റ് ചതുപ്പ് നിലങ്ങളിലും ഇവർ രാത്രികാലങ്ങളിൽ വലയിട്ട് മീൻ പിടിക്കും. ഇവരുടെ തലവനെ അരയൻ എന്നാണ് ആളുകൾ വിളിക്കക. ഈ അരയൻ ചെമ്പിൽ എന്ന സ്ഥലത്താണ് താമസം. രാജാവ് ഈ അരയന് ഒരു വൾ നൽകിയിട്ടുണ്ട്. ഇത് ഒരു വൻ പ്രതാപം നൽകുന്ന വസ്തുവാണ്.

രാജാവ് വെള്ളത്തിൽ യാത്രചെയ്യുന്ന അവസരത്തിൽ, ഈ അരയൻ തന്‍റെ ആളുകളെ വിളിച്ചുവരുത്തി, ചുണ്ടൻ വള്ളങ്ങളിൽ രാജാവിന്‍റെ വള്ളത്തിന് മുന്നിലും പിന്നിലുമായി അകമ്പടി സേവിക്കണം. ഈ അവസരത്തിൽ അവർക്ക് ഭക്ഷണം ലഭിക്കും. ഇങ്ങിനെ പോകുന്ന അവസരത്തിൽ, ഇക്കൂട്ടർ രാമായണത്തിലെ കഥകളെ വഞ്ചിപ്പാട്ടുകളായി പാടും. ഇക്കൂട്ടർ വള്ളംകളിയിൽ (മത്സരത്തിൽ) വൻ പ്രാവീണ്യമുള്ളവരാണ്.

ഇവരുടെ ഇടയിൽത്തന്നെ മരക്കാർന്മാർ എന്ന ഒരു കൂട്ടർ ഉണ്ട്. എന്നാൽ വാളന്മാർ മരക്കാന്മാരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കില്ല. ഇവ രണ്ടുകൂട്ടരും തമ്മിൽ വിവാഹം കഴിക്കില്ല.

ഈ വിധം കാര്യങ്ങൾ നോക്കുമ്പോൾ, ഈ ജാതി എന്ന പ്രശ്നം ഒരു വൻ പ്രശ്നമായിതോന്നാം. എന്നാൽ, ഒന്ന് ആലോചിച്ചു നോക്കുക. യഹൂദരും ഇതുപോലുള്ള ഒരു ജാതീയമായ ജനംതന്നെയായിരുന്നു. അവരും ലോകത്തിന്‍റെ പലദിക്കിലും ജീവിച്ചിരുന്നെങ്കിലും, അവർ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കില്ലതന്നെ. യൂറോപ്പിൽ ഏറ്റവും വെറുക്കപ്പെട്ട ജനം യഹൂദരായിരുന്നു. എന്നാൽ അവർ വൻ കുരുട്ടുബുദ്ധിക്കാരോ അതുമല്ലെങ്കിൽ വൻ സാമൂഹിക വിവരം ഉള്ളവരോ ആയിരുന്നു. യാതോരു സാമൂഹികാന്തരീക്ഷത്തിലും അവർ കീഴിൽപ്പെടാതിരിക്കാനുള്ള പഴുത് അവർ കണ്ടെത്തിയിരിക്കും.

Image

14

Posted: Tue Oct 10, 2023 11:55 am
posted by VED
14 #. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ



ആളുകൾ ക്രിസ്തീയതമത്തിലേക്കും ഇസ്ലാമിലേക്കും ആ കാലങ്ങളിൽ ചേർന്നത് പലപ്പോഴും ആദ്ധ്യാത്മികമായ ചിന്തകളാലോ, ദൈവത്തെക്കുറിച്ചുള്ള പുതിയ തിരിച്ചറിവ് ലഭിച്ചതിനാലോ ആവില്ലതന്നെ. മറിച്ച് പലപ്പോഴും അവരുടെ പ്രാദേശിക സമൂഹങ്ങളിൽ അവരുടെ കഠിനമായ ജീവിതാവസ്ഥ കുറച്ചുകൂടി സുഖമമാക്കാനാണ് ഈ വിധ കാര്യങ്ങൾ ചെയ്യുക.

ഇങ്ഗ്ളണ്ടിൽനിന്നും വന്ന മിഷിനറിമാർക്ക് പ്രാദേശിക ഭാഷയിൽ ഉള്ള പ്രശ്നങ്ങളും അവ സമൂഹത്തിൽ അടിയാളത്തവും അത് പ്രകടിപ്പിച്ചുകൊണ്ടുള്ള നിർബന്ധ ബഹുമാനവം, അതിന് തിരിച്ച് ലഭിക്കുന്ന തരംതാഴ്ത്തലും മറ്റും മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷിൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലായെങ്കിലും, ഈ വിധം ഒരു ചൊല്ലുണ്ട്: Give respect and take respect. ബഹുമാനം നൽകുക, എന്നിട്ട് അതിന്‍റെ പ്രതികരണമായി ബഹുമാനം സ്വീകരിക്കുക. ഈ ഇങ്ഗ്ളിഷ് ചൊല്ലിന് ഫ്യൂഡൽ ഭാഷകളിൽ യാതോരു അർത്ഥവും ഇല്ലതന്നെ. കാരണം, ബഹുമാനം നൽകേണ്ടുന്നത് തിരിച്ച് തരംതാഴ്ത്തുന്നവരോടാണ്. ബഹുമാനം നൽകിയാൽ, മിക്കപ്പോഴും, ബഹുമാനിച്ച ആൾ തരംതാണ വ്യക്തിയാണ് എന്ന ധ്വനിതന്നെയാണ് സാമൂഹികമായി വികിരണം ചെയ്യപ്പെടുക.

പല ജനക്കൂട്ടങ്ങളും ക്രിസ്തീയ മതത്തിലേക്ക് ചേർന്നാൽ, അവരുടെ പക്കൽ നേരത്തെയുണ്ടായിരുന്ന സാമൂഹിക മഹിമയുടെ ചിഹ്നങ്ങൾ എന്തുണ്ടായാലും അവ നിലനിർത്താൻ അവർ ശ്രമിക്കുമായിരുന്നു. പോരാത്തതിന്, പുതിയ മതത്തിൽ കയറിയാൽ, നമ്പൂതിരിമാരുടെ ജാതി ചിഹ്നങ്ങൾവരെ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലാ എന്നുവരെ തോന്നിയവർ ഉണ്ടായിരുന്നു.

കുടുമ അഥവാ കുടുമി എന്ന ഒരു ഉന്നത ജാതിചിഹ്നം നിലനിന്നിരുന്നു. ഇത്, തലയുടെ മുന്നിലെ മുടി മൊട്ടയടിച്ച്, ബാക്കിയുളള മുടി ഒരു കൂട്ടമായി കെട്ടിവെക്കലാണ്. ഇത് യഥാർത്ഥത്തിൽ ചില ബ്രാഹ്മണർ അവരുടെ ഏതോ ചില ആചാരങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുന്നകാര്യമായേക്കാം. കുടുമി ധരിക്കുന്നതുവരെ ബ്രാഹ്മണകുട്ടി, വെറും ഒരു ശൂദ്രൻകുട്ടിയാണ് എന്ന രീതിയിൽവരെ മിഷിനറിമാരെ ആരൊക്കെയോ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട് എന്നും കാണുന്നു.

ബ്രാഹ്മണരീതികൾ പകർത്തിയെടുക്കാനുള്ള ആക്രാന്തികാണിക്കുന്ന പല കീഴ്ജാതിക്കാരും ഈ വിധ കാര്യങ്ങൾ ചെയ്യുന്നുണ്ടായിരിക്കാം. ഈ വിധ പലരും വിവിധ ക്രിസ്തീയ മതപ്രസ്ഥാനങ്ങളിലേക്കും ചേർന്നപ്പോൾ, പ്രാദേശിക ജാതിവ്യവസ്ഥകൾ ക്രിസ്തീയമതത്തിലും കയറിക്കൂടിയ അവസ്ഥാവിശേഷം വന്നതായി അനുഭവപ്പെട്ടിരുന്നു.

പലവിധ ജാതിക്കാരും London Missionary Societyയും മറ്റും സൃഷ്ടിക്കുന്ന ക്രിസ്തീയമതത്തിൽ അംഗങ്ങളായി വന്നപ്പോൾ, അവരിൽ പലരും തങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ് എന്ന് പ്രകടിപ്പിക്കാനായി കുടുമി നിലനിർത്തി. ഇത് യഥാർത്ഥത്തിൽ, ആപേക്ഷികമായി തരംതാണവർ ഫ്യൂഡൽ ഭാഷകളിലുള്ള ഉച്ചനിചത്വ വാക്ക് കോഡുകളിൽ തരംതാണവ തങ്ങളോട് ഉപയോഗിക്കുന്നത് തടയാനാണ് പലരും ചെയ്തത്. എന്നാൽ കുടുമിയെക്കുറിച്ചുള്ള പല വിധ വിവാദങ്ങളും പുതിയ ക്രിസ്തീയമതത്തിൽ നടന്നിരുന്നെങ്കിലും, ഈ വളരെ പ്രധാനപ്പെട്ട വിവരം ആരുംതന്നെ സൂചിപ്പിച്ചതായി കാണുന്നില്ല.

എല്ലായിടത്തും, ഇത് പ്രാകൃത ഹൈന്ദവ സംസ്ക്കാരത്തിന്‍റെ ഭാഗമാണ് എന്നും അത്, ക്രിസ്തീയമതത്തിൽ ചേർക്കാൻ ആവില്ലാ എന്ന രീതിയിലും തന്നെയാണ് ചർച്ചചെയ്യപ്പെട്ടത്.

എന്നാൽ ഭാഷാപരമായി ഹൈന്ദവ മതത്തിൽ ഉള്ള പല വിധ പ്രാകൃതങ്ങളും പ്രാദേശിക ഫ്യൂഡൽ ഭാഷയിൽത്തന്നെ പുതുതായി പടുത്തുയർത്തികൊണ്ടുവന്നിരുന്ന ക്രിസ്ത്യീയ മതത്തിലും വളർന്നുവന്നുകൊണ്ടിരുന്നു എന്നുള്ളതാണ് വാസ്തവം. എന്നാൽ ഭാഷാ കോഡുകൾ പുതിയ മതത്തിൽ വ്യത്യസ്തമായ സാമൂഹിക രൂപകൽപ്പനയാണ് ചെയ്തത് എന്ന് മാത്രം. കാരണം, ഭാഷാ കോഡുകൾ നിർമ്മിക്കുന്ന മായായവനികയ്ക്ക് അപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്‍റെ വെർച്വൽ വേദികളിൽ, പുതിയ മതത്തിൽ പാതിരിമാരുടെ സ്ഥാനം ബാഹ്മണരുടെ സ്ഥാനത്തിൽ നിന്നും മാറിയാണ് നിൽക്കുന്നത്. അത്രമാത്രം.

പോരാത്തതിന്, പുതിയ ക്രിസ്തീയ മതത്തിൽ ഇങ്ഗ്ളണ്ടിന്‍റെ അദൃശ്യ സാന്നിധ്യം അന്ന് ഉണ്ടായിരുന്നു. എന്നാൽ ഇങ്ഗ്ളണ്ടിൽനിന്നും വന്ന മിഷിനറിമാർ തിരിച്ചുപോയാൽ, പുതിയ മതം പ്രാദേശിക ഭാഷാ കോഡുകൾക്ക് അനുസൃതമായിത്തന്നെയാണ് പ്രവർത്തിക്കുക. അവ പ്രകോപിക്കുന്ന എല്ലാ വിധ വൈകാരിക ചലനങ്ങളും പുതിയ കൃസ്തീയരിലും വളരുകയും പടർന്നുപിടിക്കുകയും ചെയ്യും. ഇതിനെ ഒരു പരിധിവരെ പാതിരിമാർക്ക് അവർക്ക് താൽപ്പര്യമുള്ള ദിശയിലേക്ക് ഒഴുക്കിവിടാനും പരിമിതപ്പെടുത്താനും ആവും.

എന്നാൽ ഈ പാതിരിമാരും കുറച്ചുകാലം കഴിയുമ്പോൾ, ഇതേ ഭാഷാ കോഡുകളുടെ പിടിയിൽ പെടും. അത് അവരുടെ ചിന്താധാരയേയും വൈകാരിക ഭാവങ്ങളേയും സ്വാധീനിക്കും. അവർക്ക് കലർപ്പില്ലാത്ത ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധമില്ലായെങ്കിൽ London Missionary Society ഇവിടെ പടുത്തുയർത്താൻ ശ്രമിച്ച ആശയങ്ങളുമായി അവർക്ക് കാര്യമായ ബന്ധം പോലും ഉണ്ടാവില്ലതന്നെ.

London Missionary Societyയിലെ മിഷിനറിമാർക്ക് അവർ നടത്തുന്ന സാമൂഹിക പരിഷ്ക്കരണം മറ്റൊരു വിഭാഗം ജനത്തിൽ ഏതവിധത്തിലുള്ള വേദനയാണ് പടർത്തുന്നത് എന്നതിനെക്കുറിച്ച് യാതോരു ബോധവും ഇല്ലായിരുന്നു എന്നും കാണുന്നു. താഴെനൽകിയിട്ടുള്ള ഉദ്ദരണികാണുക:

They have now cattle of their own, and lease lands from the Sudras for cultivation. Some Sudras even work on the lands of those who were once their slaves. One is now bullock driver for his former slave.


തർജ്ജമ: അവർക്ക് (കീഴ്ജാതിയിൽ നിന്നും ക്രീസ്തീയമതത്തിൽ ചേർന്നവർക്ക്) ഇപ്പോൾ സ്വന്തമായുള്ള കന്നുകാലികൾവരെയുണ്ട്. കൃഷി ചെയ്യാനുള്ള സ്ഥലം അവർ ശൂദ്രരിൽ നിന്നും പാട്ടത്തിന് എടുക്കുന്നു. ചില ശൂദ്രർ, മുൻകാലങ്ങളിൽ അവരുടെ അടിമകളായിരുന്നവരുടെ കൃഷിയിടത്തിൽ തൊഴിൽ ചെയ്യുന്നു. ഒരാൾ, നേരത്തെ അയാളുടെ അടിമയായിരുന്ന ആളുടെ കാളയെനോക്കുന്ന ആൾ ആണ് ഇപ്പോൾ.

ഈ വിധ സാമൂഹിക പരിവർത്തനത്തെ യഥാർത്ഥത്തിൽ യുഎസ്സ്ഏയിൽ കാപ്പിരി അടിമകൾക്ക് ലഭിച്ച സ്വാതന്ത്ര്യവുമായി താരതമ്യപ്പെടുത്താൻ ആവില്ലതന്നെ, എന്നകാര്യം ഇങ്ഗ്ളിഷ് മിഷിനറിമാർക്ക് അറിവ് ലഭിക്കില്ല. കാരണം, നേരത്തെ വെറും പേര് വിളിക്കുകയും, നീ, എടാ, എടീ, എന്താടാ എന്നെല്ലാം സംഭാഷണത്തിൽ സബോധനയായും, അവൻ, അവൾ എന്നെല്ലാം പരാമർശവാക്കായും നിർവ്വചിക്കപ്പെട്ടിരുന്നവരെ, വളരാൻ അനുവദിച്ച്, അവരുടെ പഴയ ഉടമസ്ഥരെ ജീവിതത്തിൽ ഇടിച്ച് തരംതാഴ്ത്തി കഷ്ടഗതിയിൽ ആക്കി, ഈ വിധ വാക്കുകൾ അവരുടെ മേൽ തിരിച്ച് ഉപയോഗിക്കാൻ സൗകര്യപ്പെടുത്തുക എന്നത്, സാമൂഹിക പരിഷ്ക്കരണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രവർത്തി അല്ലതന്നെ.

കാരണം, ഈ വിധ സംഭവവികാസങ്ങൾ ഫ്യൂഡൽ ഭാഷാ ലോകത്തിൽ ബീഭത്സകരമായ ദു:സ്വപ്നങ്ങളുടെ ഉള്ളടക്കത്തിൽ പെട്ടകാര്യങ്ങളാണ് (the contents of monsterous nightmares). London Missionary Society സമൂഹത്തിൽ മറ്റൊരു കൂട്ടരിൽ രാക്ഷസീയമായ പേടിസ്വപ്നങ്ങൾ ആദ്ധ്യാത്മിക പരിവേഷത്തിൽ കൊണ്ടുവന്നവർ ആവുന്നു ഈ ദിക്കിൽ.

ഈ വിധ തിരിച്ചറിവുകൾ ലഭിക്കാതെ സാമൂഹിക പരിഷ്ക്കരണം നടത്തിയാൽ, സമൂഹത്തിലുള്ള വിവിധതട്ടുകളിൽ (slotട്ടുകളിൽ) ആളുകൾ തമ്മിൽത്തമ്മിൽമാറും എന്നല്ലാതെ, സമൂഹം പഴയകാല ഇങ്ഗ്ളണ്ട് ആകില്ലതന്നെ. ഇങ്ഗ്ളിഷ് മിഷിനറിമാർ വ്യക്തമായി വാക്കുകളിൽ പ്രസ്താവിച്ചാല്ലായെങ്കിലും, അവരിൽ ഉള്ള ചന്താധാര, പ്രാകൃത സമൂഹങ്ങളെ എങ്ങിനെയാണ് ഒരു പഴയകാല ഇങ്ഗ്ളണ്ട് സമൂഹത്തിന്‍റെ പ്രശാന്തതയിൽ എത്തിക്കുക എന്നുള്ളതായിരുന്നിരിക്കേണം. എന്നാൽ അതിലേക്കുള്ള മാർഗ്ഗം യഥാർത്ഥത്തിൽ ക്രിസ്തീയ മതം അല്ലതന്നെ. മറിച്ച് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷതന്നെയാണ്.

വെറുതെയൊരു സംബോധന ചെയ്താൽമതി, ആളും ആൾക്കുട്ടവും, കുടുംബവും, കുടുംബക്കാരും മറ്റും സാമൂഹിക തുട്ടകളിൽ പല ഉയർച്ചത്താഴ്ചകളിലേക്ക് തെന്നിത്തെറിക്കുന്ന ഭാഷകളെ ഉപയോഗിച്ചുകൊണ്ട് യാതോരു രീതിയിലും ഒരിടത്തും ഒരു ഇങ്ഗ്ളിഷ് സാമൂഹിക പ്രസന്നത വളർത്താൻ ആവില്ലതന്നെ.

തമിഴ്നാട്ടിൽ നിന്നും വന്ന ക്രിസ്തീയ മതപ്രാസംഗികൻ ഒരു സുറിയാനി കൃസ്ത്യൻ വീട്ടിൽ മതപരമായ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ആ വീട്ടിലെ ജോലിക്കാർക്കായുള്ള ഒരു പുരയിൽ ഈ മതപ്രാസംഗികന്‍റെ വേലക്കാരന് താമസസൗകര്യം നൽകിയിരുന്നു. ഈ വേലക്കാരൻ ക്രിസ്തീയൻ ആയിരുന്നെങ്കിലും കുടുമി ഉള്ള ആളായിരുന്നു. ഈ ആൾ ആ വീട്ടിലെ അടുക്കളയിൽ കയറിയപ്പോൾ, അവിടുണ്ടായിരുന്ന ആ വീട്ടിലെ സ്ത്രീകൾ കുടുമി കണ്ടമാത്രയിൽ നിലവിളിച്ചുകൊണ്ട് അടുക്കളിയിൽ നിന്നും പുറത്തേക്ക് ഓടി.

ഈ സംഭവം മിഷിനറിമാർ മനസ്സിലാക്കിയത്, പ്രാകൃതൻ അടക്കളയിൽക്കയറിയപ്പോൾ പേടിച്ച് സ്ത്രീകൾ ഓടിപ്പോയി എന്നരീതിയിൽ ആണ്. എന്നാൽ ഭാഷാ കോഡുകളിൽ ഇതിന് മറ്റൊരു വിശദ്ധീകരണം ഉണ്ട് എന്നുള്ളതാണ് വാസ്തവം. കയറിവന്നയാളെ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനിക്കേണം എന്നാണ് തലയിലെ അടയാള ചിഹ്നം വിളിച്ചു പറയുന്നത്.

വ്യക്തമായും ഹീനജോലിക്ക് പറ്റുന്ന ആൾ ഐപിഎസ് യൂണിഫോം ഇട്ട് കയറിവന്നാൽ, വൻ വ്യക്തിത്വമുള്ള ഡീവൈഎസ്പിയും പരസ്യമായി എഴുന്നേറ്റ് നിന്ന് സെലൂട്ട് ചെയ്യേണ്ടിവരും. തരംതാഴ്ത്തി പരസ്യമായി വല്ല സംബോധനയും ഇതോടുകൂടി ലഭിക്കും എന്നുണ്ടെങ്കിൽ കാര്യങ്ങൾ വേദനാജനകം ആയേക്കാം. എന്നാൽ മുൻകൂട്ടി വിവരം ലഭിക്കുമെങ്കിൽ പറ്റുമെങ്കിൽ ഡിവൈഎസ്പി, ഈ ഒരു സംഭവം ഒഴിവാക്കാനായി അവിടെനിന്നും വിട്ടുനിന്നേക്കും. ഈ ഒരു വിട്ടുനിൽക്കലിന് വേറെ പല ഒഴികഴിവ് പറയാൻ പറ്റുമെങ്കിലും, യഥാർത്ഥ കാരണം, ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നത് തന്നെ.

Image

15

Posted: Tue Oct 10, 2023 11:57 am
posted by VED
15 #. മതപരിവർത്തനത്തിനും ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം വരുത്താനും മറ്റും ഉപയോഗിച്ച സംഗതികൾ



GEORGE W. STOW, F.G.S., F.R.G.S. എഴുതിയ THE NATIVE RACES OF SOUTH AFRICA എന്ന ഗ്രന്ഥത്തിൽ London Missionary Societyയിലെ മിഷിനറിമാർ അവിടങ്ങളിൽ മതപരിവർത്തനത്തിനും ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം വരുത്താനും മറ്റും ഉപയോഗിച്ച സംഗതികൾ സൂചിപ്പിക്കുന്നുണ്ട്: crosses, embroidered cloth, burning candles, processions, processional banners and processional hymns, matins, vespers, and midnight services.

തിരുവിതാംകൂറിലും അവപോലുള്ള പലതും അവർ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാവുന്നതാണ്:

കരിശും, ചിത്രത്തുന്നൽ നിറഞ്ഞുനിൽക്കുന്ന തുണിത്തരങ്ങളും, മറഞ്ഞുനിൽക്കുന്ന എന്തോ നിഗൂഡമായ അരങ്ങിനെ അവ്യക്തമായി പ്രകാശിപ്പിക്കുന്ന മങ്ങിയ മെഴുകുതിരിവെളിച്ചവും, കുരുത്തോലയും ഓലീവിലകളും (Olive leaves) തോരണങ്ങളും കൊടിയും കൊടിഅടയാളങ്ങളും പിടിച്ചുകൊണ്ടും സ്തുതി ഗീതങ്ങളും സങ്കീർത്തനങ്ങളും പാടിക്കൊണ്ടും ഉള്ള ഘോഷയാത്രകളും, പ്രഭാതകീർത്തനങ്ങളും പ്രഭാതാരാധനയും, സന്ധ്യാപ്രാർത്ഥനയും അർദ്ധരാത്രിയിലെ ദേവാരാധനയും, കുന്നിൻ ചരിവുകളിലും മലയോരങ്ങളിലും മറ്റ് ഉയരങ്ങളിലും പണിതുയർത്തിയ പള്ളികളും, അവിടങ്ങളിൽ നടക്കുന്ന പ്രാർത്ഥനകളും ദേവസ്തുതിയും ഈശ്വരസ്ത്രോത്രങ്ങളും, ശാബത്ത് ദിനവും (ഞായറാഴ്ച), വീടുകളിൽ വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഉള്ള കൂട്ടപ്രാർത്ഥനയും കൂട്ടപ്പാടും, പഴയനിയമ വേദപുസ്തകവും പുതിയ നിയമ വേദപുസ്തകവും സുവിശേഷവും വെളിപാടും, പാതിരിമാരും അവർ ധരിക്കുന്ന ളോഹയും, മറ്റ് പുരോഹിത വസ്ത്രങ്ങളും, ബിഷപ്പും ബിഷപ്പിന്‍റെ സ്ഥാനവസ്ത്രവും മറ്റ് ചമയങ്ങളും, പള്ളികളിലെ ഗായക സംഘവും അവർ ആലപിക്കുന്ന ഗാനങ്ങളും ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളും, പിതാവും പുത്രനും പരിശുദ്ധാത്മാവും, യേശുകൃസ്തുവും അപ്പോസ്തലന്മാരും, കുരിശും കൃസ്തുവിന്‍റെ ക്രൂശിതരൂപവും, മഗ്ദലന മറിയവും പാപികളെ ശിക്ഷിക്കലും രക്ഷിക്കലും, ജപമാലയായി ഉപയോഗിക്കുന്ന കൊന്തയും, പള്ളിയുടെ ജനലിന്മേൽ തറച്ചുവച്ച ബഹുവർണ്ണചായങ്ങളോടുകൂടിയ ചില്ലുകളും, കലാവിരുതുള്ളവർ ക്രിസ്തീയ കഥകളെ ആസ്പദമാക്കി ബഹുനിറങ്ങളിൽ വരച്ചെടുക്കുന്ന ചിത്രങ്ങളും, മാമോദിസയും കുമ്പസാരവും വിശുദ്ധ ജലവും, Holy communionനും വിശുദ്ധ കുർബാനയും അന്ത്യകൂദാശയും, ഉണ്ണിയേശുവും കൃസ്തുമസ്സും പുൽത്തൊഴുത്തും, അന്ത്യ അത്താഴവും പാന പാത്രവും വീഞ്ഞും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ കഥയും, മരണത്തിൽ നിന്നും ലാസറിനെ തിരിച്ചുവിളിച്ചതുപോലുള്ള ദിവ്യാത്ഭുതകഥകളും; അങ്ങിനെ പലതും.

കീഴ്ജനം മാത്രമല്ല, ഉയർന്ന ജനവും ആകർഷിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്. മുകളിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളിൽ പെടാത്ത ആകർഷണം നൽകിയ മറ്റൊന്നുണ്ടായിരുന്നു. അത് വെളുത്ത ത്വക്കിൻ നിറമുള്ള യൂറോപ്യൻമാരും സെൽട്ടിക്ക് ഭാഷക്കാരും ഇങ്ഗ്ളിഷുകരും മറ്റുമായ മിഷിനറിമാർ ആയിരുന്നു. എന്നാൽ വാസ്തവത്തിൽ ഇതൊന്നമല്ല, ഈ ക്രിസ്തീയ പ്രസ്ഥാനത്തിന് അസാധാരണമായ സാധ്യതകൾ നൽകേണ്ടിയിരുന്നത്. മറിച്ച് ഇങ്ഗ്ളിഷ് ഭാഷയും, ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയും ആയിരുന്നു. ഈ അതിപ്രധാന കാര്യം എന്നാൽ ആരും കാര്യമായി ഗൗനിച്ചില്ലാ എന്നുള്ളതാണ് വാസ്തവം.

കൃസ്തീയ മതം തിരുവിതാംകൂറിൽ പുതിയ സംഭവം അല്ലതന്നെ. സുറിയാനി ക്രിസ്ത്യാനികളും റോമൻ കാത്തലിക്ക് ക്രിസ്ത്യാനികളും നൂറ്റാണ്ടുകൾക്ക് മുന്നേ ഇവിടെ ഉണ്ട്. അവർ ഉയർന്ന വർഗ്ഗക്കാരായിരുന്നു. അവരുടെ മതത്തിന് യൂറോപ്യൻ മതം എന്ന നിർവ്വചനം കണ്ടേക്കില്ല. എന്നാൽ, ക്രിസ്തീയ മതം ഒരു യോറോപ്യൻ മതമോ, ഇങ്ഗ്ളണ്ടിലെ മതമോ ആയിരുന്നു എന്നും തോന്നുന്നില്ല. മറിച്ച്, ഏഷ്യയിലെ മധ്യകിഴക്കൻ പ്രദേശങ്ങളിൽ ജനിച്ച മതമാണ് എന്ന് ഒരു തോന്നൽ. മാത്രവുമല്ല, ഈ മതം യൂറോപ്പിൽ കടക്കുന്ന അതേ കാലഘട്ടത്തിലോ, അതിന് മുൻപോ, St.Thomas ഈ മതത്തെ ദക്ഷിണേഷ്യയിൽ കൊണ്ടുവന്നിരുന്നു എന്നും പറയപ്പെടുന്നു.

എന്നാൽ പുതിയ ക്രിസ്ത്യാനിറ്റിയെ ഒരു ഇങ്ഗ്ളണ്ട് മതമോ, അതുമല്ലെങ്കിൽ യൂറോപ്യൻ മതമോ ആയാണ് പലരും ധരിച്ചിരുന്നത് എന്നും തോന്നുന്നു. മാത്രവുമല്ല, പൊതുവായുള്ള ഇങ്ഗ്ളിഷ് മര്യാദകളെ ക്രിസ്ത്യൻ മര്യാദകളായും പലരും തെറ്റിദ്ധരിച്ചിരുന്നു എന്നും തോന്നുന്നു.

എന്നാൽ London Missionary Society ഉദ്യമിക്കുന്നത് സാമൂഹിക അടിത്തട്ടിൽ അങ്ങ് കുപ്പത്തൊട്ടിപോലുള്ള ഇടം മുതൽ മകുളിലോട്ടുള്ളവർവരെ, ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിൽ കാണപ്പെടുന്ന സാമൂഹിക സമത്വാധിഷ്ഠിതയിൽ എത്തിക്കുക എന്നുള്ളതാണ്. എന്നാൽ ഇക്കൂട്ടർ ഇതിന് ഏറ്റവും അത്യാവശ്യഘടകമായുള്ള, ഇങ്ഗ്ളിഷിനെ മറന്നുകളഞ്ഞു.

പെട്ടെന്ന് ചിന്തകളിൽ വന്ന ഒരുകാര്യം പറയാമെന്ന് തോന്നുന്നു. ഇങ്ഗ്ളിഷ് ക്രിസ്ത്യൻ പള്ളികൾ മിക്കവാറും തെരുവോരങ്ങളിൽ അതേ നിരപ്പിൽ നിർമ്മിച്ച കെട്ടിടങ്ങളിൽ ആയിരിക്കും എന്ന് ഒരു തോന്നൽ. എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ പടുത്തുയർത്തിയ ക്രിസ്തീയ മതത്തിലെ പള്ളികൾ കുന്നിൻ ചരിവിലും, മലമുകളിലും മറ്റും ആയിരിക്കും എന്ന് ഒരു തോന്നൽ. ഇതുമായി ബന്ധപ്പെട്ട കുറിച്ച കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് ഇപ്പോൾ ആവില്ലതന്നെ. എന്നാൽ ഇത്രമാത്രം പറയാം. ബഹുമാനം വേണ്ടുന്ന ഭാഷാ കോഡുകളിൽ ചിന്തിക്കുന്നവർക്ക്, ഈ വിധ സൗധങ്ങൾക്ക് ഒരു ഉയർച്ച ആവശ്യമാണ്. ക്രിസ്ത്യൻ പള്ളികൾ സമനിരപ്പിലോ, അതോ കുന്നിൻമുകളിലോ ആണ് എന്ന് നോക്കി, ആ നാട്ടുകാരുടെ ഭാഷാ കോഡുകളെ വ്യാഖ്യാനിക്കാൻ ആവും എന്ന് ഒരു തോന്നൽ.

മലബാറിലെ പഴയകാല മാപ്പിള (മലബാറി മുസ്ളിം) പള്ളികൾ റോഡിന് അരികിൽ അതേ നിരപ്പിൽ തന്നെയായിരുന്നു എന്ന് ഒരു തോന്നൽ. അത് അങ്ങിനെയാണെങ്കിൽ, അതിന് പിന്നിലും ശക്തമായ ഭാഷാകോഡുകളുടേയും, മതത്തിന് തന്നെ സാമൂഹിക സമത്വാധിഷ്ഠിത അടിച്ചേൽപ്പിക്കാനുള്ള മനോഭാവത്തിന്‍റേയും നിഴൽ ആയേക്കാം. ഇത് ഒരു സങ്കീർണമായ വിഷയമാണ്. ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.

Image

16

Posted: Tue Oct 10, 2023 1:01 pm
posted by VED
16 #. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ


London Missionary Societyയിലെ കൃസ്തീയ മിഷിനറിമാർ തിരുവിതാംകൂറിൽ കൊണ്ടുവന്ന പുതിയ ഈശ്വരാരാധനാ സംവിധാനത്തിൽ ഉള്ള വർണ്ണശബളമായ കാര്യങ്ങൾ കഴിഞ്ഞ എഴുത്തിൽ പട്ടികപ്പെടുത്തിപ്പോയി. അതിനാൽ തന്നെ അതിന് മറുവശത്ത്, തിരുവിതാംകൂറിൽ പാരമ്പര്യമായി നിലനിന്നിരുന്ന തത്തുല്ലമായ കാര്യങ്ങളെ ഒന്ന് പട്ടികപ്പെടുത്തേണ്ടതായി വന്നുകാണുന്നു. അവയിൽ ചിലത് ഇവിടെ പട്ടികപ്പെടുത്താം. പൂർണ്ണമായുളളവ ഇവിടെ പട്ടികപ്പെടുത്താൻ പ്രയാസമാണ്. അറിവും പരിമിതമാണ്.

ഹൈന്ദവ സംസ്കാരം എന്ന് പറയപ്പെടുന്ന ഒന്ന് തിരുവിതാംകൂറിലും ഉണ്ടായിരുന്നു. അത് യഥാർത്ഥത്തിൽ ബ്രാഹ്മണരുടെ മതമാണ്. അമ്പലവാസികൾക്ക് ബ്രാഹ്മണ അമ്പലങ്ങൾക്ക് ഉള്ളിൽ കയറി അവിടുള്ള പലതരം തൊഴിലുകളും ചെയ്യാമെന്നല്ലാതെ, അവരും ഈ മതപരമായ പൈതൃകത്തിന് ഉടമസ്ഥരാണ് എന്നത് സംശയമുള്ള കാര്യമാകാം. വർമ്മ എന്ന സ്ഥാനനാമം ഉപയോഗിക്കുന്ന രാജകുടുംബക്കാർ ശൂദ്രരല്ല, മറിച്ച് ക്ഷത്രിയർ ആണ് എങ്കിൽ അവർക്കും ഹൈന്ദവ മതവുമായി ചെറിയ ഒരു ബന്ധം കണ്ടേക്കാം.

അവർക്ക് കീഴിൽ ഉള്ള ശൂദ്രരും (നായർമാരും), ഈഴവരും, ഷാണരും, ചാലിയരും, പാണന്മാരും, തട്ടാനും, കൊല്ലനും, ആശാരിയും, തച്ചനും, കുശവനും, പരവനും, മലഅരയനും, നായടിയും, പറിയനും, പുലയനും, കുറുമ്പനും മറ്റും മറ്റും ഹൈന്ദവരല്ലതന്നെ. കാരണം, അവരിൽ ശൂദ്രർ ഒഴികെയുള്ള ഒട്ടുമിക്കവർക്കും ബ്രാഹ്മണ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലതന്നെ. അതേ സമയം ഹൈന്ദവ പാരമ്പര്യത്തിന്‍റെ ഉത്ഭവസ്ഥാനം എന്ന് പരക്കെ ഇന്ന് പറയപ്പെടുന്ന വേദങ്ങളുമായി, ഈ ശൂദ്രർ അടക്കമുള്ള ഈ കൂട്ടർക്ക് പാരമ്പര്യമായി എന്തെങ്കിലും ബന്ധം കണാൻ പ്രയാസമാണ് എന്നാണ് തോന്നുന്നത്.

ഹൈന്ദവ അഥവാ ബ്രാഹ്മണ പാരമ്പര്യങ്ങളിൽ പലതും ഉണ്ട് എന്ന് പൊതുവേ പറയപ്പെടുന്നുണ്ട്. അവയിൽ ചിലത് ഇവിടെ കുറിച്ചിടുകയാണ്.

1. ശ്രുതികൾ - വേദങ്ങളും അവയുമായി ബന്ധപ്പെട്ട സംഹിതകൾ, Brahmanas, അരണ്യകകൾ, ഉപനിഷത്തുക്കൾ. ഇവയെല്ലാ എന്താണ് എന്ന് വളരെ വ്യക്തമായി അറിയില്ല. നേരിട്ട് വായിച്ചറിയാനുള്ള ഭാഷാജ്ഞാനം ഇല്ലതന്നെ.

വേദങ്ങൾ - ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ഇന്നുള്ള ഇന്ത്യക്ക് വടക്ക് പടിഞ്ഞാറായി ഉള്ള ഏതോ പ്രദേശത്ത് നിന്നും വന്നകാര്യമാകാം. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവവേദം. വേദ ശ്ളോകങ്ങളെ സൂക്തം എന്നാണ് പറയപ്പടുന്നത് എന്ന് തോന്നുന്നു. ഇവയെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ഇവിടെ പ്രിതപാദിക്കാൻ ഉദ്ദേശിക്കുന്നില്ല. അറിവും വളരെ കുറവാണ്. വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ദേവന്മാർ ഇന്ദ്ര, വരുണ, മിത്ര, സൂര്യ തുടങ്ങി വേറെയും ദേവന്മാർ ആണ്. തിരിവിതാംകൂറിലെ പല വിധ കീഴ്ജനക്കുട്ടങ്ങളുമായി ഈ ദേവതകൾക്ക് എത്രമാത്രം ബന്ധമുണ്ട് എന്ന് അറിവില്ല.

പിൻകാല വേദ സംസ്ക്കാരത്തിൽ, ഇന്ദ്രന്‍റെ പദവി കീഴോട്ട് പോവുകയും വരണ ഏറ്റവും മുന്നിൽ വരികയും ചെയ്തിരുന്നു എന്നും തോന്നുന്നു.

2. സ്മൃതികൾ - ഇവ പണ്ട് കാലത്ത് ഉപദ്വീപിന്‍റെ വടക്ക് ഭാഗത്തോ അതിന് അപ്പുറമോ ഉള്ള ഏതൊക്കെയോ ദിക്കുകുളിൽ ഉള്ള പല വ്യക്തികളും സ്വന്തമായി എഴുതിയതോ മറ്റോ ആണ്. ഇവ സാമൂഹിക ധർമ്മനീതികൾ ആണ് എന്ന് പറയുപ്പെടുന്നു. ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് മനുസ്മൃതിയാണ്. ഇതിന്‍റെം മുഖ്യമായ കാരണം, ഇതിലെ
പിതാ രക്ഷതി കൗമാരേ
ഭര്ത്താ് രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്ദ്ധതക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്ഹദതി
എന്ന ശ്ലോകമാണ്.

മനുസ്മൃതിയെക്കുറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ വിദ്യാസമ്പന്നരിൽ, പ്രത്യേകിച്ചും ഇങ്ഗ്ളിഷ് ഭാഷ അറിവുള്ളവരിൽ, അറിവ് പടർന്നിരുന്നു. ഇതിനുള്ള കാരണം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനും, Calcuttaയിലെ സുപ്രീം കോർട്ട് ജഡ്ജുമായ Sir William Jones ഇതിനെ ഇങ്ഗ്ളിഷിലേക്ക് തർജ്ജമ ചെയ്തു എന്നതാണ്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബൃട്ടിഷ്-ഇന്ത്യയിൽ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന അവസരത്തിൽ, ഹൈന്ദവർക്കായുള്ള നിയമങ്ങൾ എഴുതുന്ന അവസരത്തിൽ ഈ സ്മൃതിയെ ശ്രദ്ധിച്ചിരുന്നു എന്ന് തോന്നുന്നു. എന്നാൽ, ഈ വിധമായുള്ള ഒരു സ്മൃതിയെ അടിസ്ഥാനപ്പെടുത്തിയാണോ ബ്രാഹ്മണർ ജീവിച്ചിരുന്നത് എന്ന് വ്യക്തമല്ലതന്നെ. കാരണം, ഈ വക ഗ്രന്ഥങ്ങൾ ഇന്ന് കാണപ്പെടുന്നത് പോലെ ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപായി വായിച്ചവർ തന്നെ വളരെക്കുറവായിരിക്കും. പോരാത്തതിന്, പലദേശത്ത് നിന്നും ഈ ഉപഭൂഖണ്ഡത്തിൽ വന്ന് ബ്രാഹ്മണർക്ക് കീഴിൽ പെട്ടുപോയ കീഴ്ജനത്തിന് ഈ വിധ സ്മൃതികൾ എത്രമാത്രം ബാധകമായിരിക്കും എന്നുള്ളതും ചോദ്യമായേക്കാം.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലാ എന്നുള്ളതും വളരെ സങ്കീർണ്ണമായ ഒരു സംഗതിതന്നെയാണ്. ഇസ്ലാമിക സ്ത്രീകൾക്ക് സ്വാതന്ത്യം ഇല്ലാ എന്ന് പറയുന്നത് പോലെ വിഡ്ഢിത്തവും ആയിരിക്കും അത്. ഭാഷാ കോഡുകൾ ആണ് ഈ ഉപഭൂഖണ്ഡത്തിൽ യഥാർത്ഥത്തിൽ പലപ്പോഴും സ്വാതന്ത്ര്യവും അതിനുള്ള പരിമിതികളും നിർണ്ണയിക്കുന്നത്. ഭാഷാ പരമായി സ്ത്രീകൾക്ക് ഉള്ള സ്വാതന്ത്ര്യക്കുറവ് പോലുള്ള പലതും പരുഷന്മാർക്കും ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.

തിരുവിതാംകൂറിൽ ഈ വിധ സ്മൃതികൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നുവോ എന്ന് അറിയില്ല. ഉയർന്ന ജാതിക്കാർ കീഴ്ജാതിക്കാരോട് പെരുമാറിയത് പലപ്പോഴും ഭാഷാ കോഡുകൾ മനസ്സിൽ പ്രകോപിപ്പിക്കുന്ന വൈകാരിക വേലിയേറ്റങ്ങൾക്ക് അനുസൃതമായേക്കാം. അല്ലാതെ സ്മൃതികളിലെ ധർമ്മനീതികൾ പ്രകാരം ആയിരിക്കേണം എന്നില്ല. മാത്രവുമല്ല, ഈ വിധ ധർമ്മനീതികൾ പലതും കീഴ്ജനത്തിനെ അടിച്ചൊതുക്കുവാൻ ലക്ഷ്യംവച്ചതും ആവാം. ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകുന്ന താക്കീതുകൾക്ക് അനുസൃതമായിരിക്കും പലപ്പോഴും ഈ ധർമ്മനീതികൾ.

3. പുരാണങ്ങൾ - അഗ്നിപുരാണം, ഗരുഡപുരണം എന്നിങ്ങിനെ 18 മഹാപുരാണങ്ങളും, 18 ഉപപുരാണങ്ങൾ വേറെയും ഉണ്ട് എന്ന് കാണപ്പെടുന്നു. ഇവയും ഈ ഉപദ്വീപിലെ ആളുകളിൽ കാര്യമായ സ്വാധീനമോ, ഇവയെക്കുറിച്ച് ആളുകൾക്ക് വിവരമോ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പല ബ്രാഹ്മണ ഗൃഹങ്ങളിൽ ഈ വിധ കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവാം. പോരാത്തതിന്, ഈ വിധ ഗ്രന്ഥങ്ങളിൽ പലതും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരോ, അതുമല്ലെങ്കിൽ കമ്പനി ഭരണകാലത്തോ ആണ് കണ്ടുപിടിക്കപ്പെട്ടത് എന്നും തോന്നുന്നു. തിരുവിതാംകൂറിലെ കീഴ്ജനങ്ങൾക്ക് ഇവയുമായി യാതോരു ബന്ധവും കണ്ടേക്കില്ല.

4. ഇതിഹാസകാവ്യങ്ങൾ - മഹാഭാരതം, രാമായണം തുടങ്ങിയവ. ഇവയിലെ കഥകൾ പലതും പലദിക്കിലും പല രീതിയിലും ഉണ്ട്. രാമായണത്തിന്‍റെദ കണ്ടെത്തിയതിൽവച്ച് ഏറ്റവും പുരാതന രൂപം നേപ്പാളിൽ നിന്നുമാണ് കണ്ടെത്തിയത് എന്ന് കാണുന്നു. ഈ വക കഥകൾ തിരുവിതാംകൂറിലെ കീഴ്ജനത്തിൽ എത്രപേർക്ക് അറിവുണ്ടായിരുന്നു എന്ന് പറയാൻ ആവില്ല. ഉണ്ടെങ്കിൽത്തന്നെ മറ്റ് യാതോരു സാഹിത്യപരമായോ, വൈജ്ഞാനികമായോ ആയ കാര്യങ്ങൾ ചിന്തിക്കുവാനും അറിയുവാനും കീഴ്ജനത്തിന് സൗകര്യം ഇല്ലാത്തതിനാലും ആവാം.

എന്നാൽ ബ്രാഹ്മണരുടെ അടിമ ജനം എന്ന നിലയിൽ ബ്രാഹ്മണ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്കും നൂറ്റാണ്ടുകളിലൂടെ അറിവ് ലഭിച്ചിട്ടുണ്ടാവാം. എന്നാൽ ഈ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെ പിന്മുറക്കാർ ആണ് തിരുവിതാംകൂറിലെ കീഴ്ജനം എന്ന് തോന്നുന്നില്ല. സാധ്യത കുറവാണ്.

ഈ വിധ ഇതിഹാസങ്ങളിൽ പ്രതിപാദിക്കപ്പുടന്ന ദേവന്മാർ ഹൈന്ദവ ത്രിമൂർത്തികളായ ബ്രഹ്മ, വിഷ്ണു, ശിവൻ ആണ് എന്ന് തോന്നുന്നു. വേദകാല ദൈവങ്ങൾക്ക് കാലക്രമേണയോ, അതുമല്ലെങ്കിൽ പുതുതായി വന്ന അമ്പലങ്ങളിലോ പ്രസക്തി കുറഞ്ഞുവന്നാതയാണ് കാണുന്നത്. ഇന്ന് മിക്ക ഹൈന്ദവ ആരാധനയും വിഷ്ണു, ശിവൻ എന്നീ മൂർത്തികളോട് ബന്ധപ്പെട്ടാണ് എന്ന് തോന്നുന്നു. തീർത്തു പറയാനുള്ള വിവരം ഇല്ല. ഇങ്ങിനെ നോക്കുമ്പോൾ, വേദകാല ആദ്ധ്യാത്മിക പ്രസ്ഥാനവും ഇന്ന് ഹൈന്ദവ മതം എന്ന് പറയപ്പെടുന്ന പ്രസ്ഥാനവും രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങൾ ആയേക്കാം എന്നു തോന്നുന്നു. അതുമല്ലെങ്കിൽ കിട്ടുന്നെതല്ലാം കൂട്ടിക്കലർത്തി, സാമൂഹിക മഹിമയിലേക്ക് വളരാനുള്ള പല മഹാവ്യക്തികളുടേയും ആക്രന്തമായേക്കാം, ഇന്ന് സംഭവിക്കുന്നത്.

5. ജപം എന്നുള്ളത് മന്ത്രമോ, ദേവതയുടെ പേരോ അനവധി പ്രാവശ്യം ഉരുവിടലാണ്. ഇതും പൊതുവായിപ്പറഞ്ഞാൽ തിരുവിതാംകൂറിൽ ഉയർന്ന ജാതിക്കാരുടെ കാര്യമായിരിക്കും. എന്നാൽ ലോകമെമ്പാടും ഉള്ള പല വ്യത്യസ്ത ആദ്ധ്യാത്മിക പ്രവർത്തനത്തിൽ ഈവിധ കാര്യങ്ങൾ ഇല്ലേ എന്ന് ഒരു സംശയം.

6. മന്ത്രങ്ങൾ - ബ്രാഹ്മണരുടെ ആദ്ധ്യാത്മികതയിൽ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് മന്ത്രങ്ങൾ. മന്ത്രങ്ങൾക്ക് ഇന്ന് സോഫ്ട്വേർ എന്ന് പറയുന്ന സംഗതിയുമായി കാര്യമായി ബന്ധമുണ്ട് എന്ന് ഈ എഴുത്തുകാരന്‍റെ പുസ്തകമായ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.ൽ സൂചിപ്പിച്ചിരുന്നു. താൽപ്പര്യമുള്ളവർക്ക് ഈ ഗ്രന്ഥം വായിക്കാവുന്നതാണ് -

ഈ വിധ മന്ത്രങ്ങൾക്കും മറ്റും യാതോരു അർത്ഥവുമില്ലാ എന്ന ധാരണ ഈ എഴുത്തുകാരന് ഇല്ല. എന്നാൽ മന്ത്രത്തിന് മാന്ത്രിക ശക്തിയുണ്ട് എങ്കിൽത്തന്നെ, അവയെ പ്രവർത്തിപ്പിക്കുന്ന യന്ത്ര സംവിധാനം എന്താണ് എന്നോ, അവ ഏത് വിധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നോ ഇന്നോ, പണ്ടോ ഉണ്ടായിരുന്ന ബ്രാഹ്മണർക്ക് അറിവ് ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ലതന്നെ.

എന്നാൽ ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ വൻ സാങ്കേതിക കഴിവുകൾ ഉണ്ടായിരുന്ന മനുഷ്യരോ അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും ജീവജാലങ്ങളോ ഉണ്ടായിട്ടുണ്ട് എന്നള്ളത് ഏതാണ്ട് തീർച്ചയുള്ള കാര്യമാണ്. എന്നാൽ അവരുടെ വസ്തുക്കളിൽ വളരെ നിസ്സാരമായ കാര്യങ്ങൾ മാത്രമേ ഇന്ന് ലഭിച്ചിട്ടുള്ളു. അവയിൽപ്പെട്ടതാണ് സംസ്കൃത്തിൽ ഇന്ന് കാണപ്പെടുന്ന മന്ത്രങ്ങളും മറ്റും. ഇതുപോലുളള വ്യത്യസ്തങ്ങളായ പല കാര്യങ്ങൾ ലോകത്തിൽ പലദിക്കിലും പല രീതിയിൽ കാണപ്പെടുന്നുണ്ട്. എന്നാൽ, അവയ്ക്കെല്ലാം എന്തുകൊണ്ട് പൊതുവായുള്ള ഒരു ഭാഷ കാണുന്നില്ലാ എന്നത് തന്നെ പലവിധ ചിന്തകൾക്കും കാരണമാകുന്നുണ്ട്.

Image

17

Posted: Tue Oct 10, 2023 1:04 pm
posted by VED
17 #. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക


ഹൈന്ദവ അഥവാ ബ്രാഹ്മണ ആചാരങ്ങളിൽ പെടുന്ന പലതും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്നു കരുതാം. അവയിൽ മിക്കവയും സംസ്കൃതവുമായി ബന്ധപ്പെട്ടവയാണ്. പെട്ടെന്ന് ഒരു ചിന്ത മനസ്സിൽ വന്നു. അത് ഇതാണ്. നേരത്തെ നൽകിയ മനുസ്മൃതിയിലെ

പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്ന ശ്ളോകം കണ്ടില്ലെ?

പിതാ, രക്ഷ, കൗമാരേ, ഭർത്താ, യൗവനേ, പുത്രോ, വാർദ്ധക്യ, സ്ത്രീ, സ്വാതന്ത്ര്യ, അർഹതി എന്നീ പദങ്ങൾ സംസ്കൃതമാണെങ്കിലും, ഇന്ന് ഇവ മലയാളം വാക്കുകൾ തന്നെയാണ്. 1907ൽ English-Malayalam Dictionary പ്രസിദ്ധീകരിച്ച Tellicherryയിലെ അഭിഭാഷകനായ TOBIAS ZACHARIAS, ആ ഗ്രന്ഥത്തിൽത്തന്നെ പറയുന്നുണ്ട്, തിരുവിതാംകൂറിലെ ജനങ്ങൾക്ക് (മലയാളികൾക്ക്) സംസ്കൃതവാക്കുകൾ മലയാളത്തിലേക്ക് ഡൗൺലോഡ് ചെയ്യാനുള്ള ആക്രാന്തിയെക്കുറിച്ച്. ഈ വിഷയം ഇവിടെ വിടുകയാണ്.

ഈ എഴുത്തുകാരൻ 1970ൽ Alleppeyയിൽ ചെന്നപ്പോൾ, CPSന് ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട വളരെ പുതുമയുള്ള പലതും കേൾക്കാനും കാണാനും ആയി എന്ന് ഓർമ്മവരുന്നു. Alleppeyയിലെ മുല്ലക്കൽ ക്ഷേത്രത്തിൽ വൈകുന്നേരങ്ങളിൽ ചിലപ്പോഴെല്ലാം പോയ ഓർമ്മയും ഉണ്ട്. വീട് ഏതാണ്ട് പൂർണ്ണമായും നിരീശ്വരവാദത്തിലായിരുന്നു എന്ന് തോന്നുന്നു. എന്നിരുന്നാലും, CPSന്, Tellicherryയിലെ സ്വന്തം പാരമ്പര്യളിൽ ഈ വിധകാര്യങ്ങൾ കണ്ടോ കേട്ടോ അറിവുണ്ടായിരുന്നു എന്നു തോന്നുന്നില്ല. അവയിൽ ഇവിടെ എടുത്തു പറയാവുന്ന ഒന്ന് ലക്ഷാർച്ചനയായിരുന്നു. അമ്പലത്തിൽ ദേവ നാമങ്ങൾ ലക്ഷം പ്രാവശ്യം ഉരുവിടാലാണ് ഇത് എന്ന് തോന്നുന്നു. ജപം ആയിരിക്കാം. അവ മൈക്ക് വച്ച് പുറത്തുള്ളവർക്ക് രാത്രിയിലും പകലും കേൾക്കാവുന്ന ഒച്ചത്തിലാണ് അത് നടത്തുക.

ലക്ഷാർച്ചന, സഹസ്രനാമം, ഗായത്രീമന്ത്രം, ശയനപ്രദക്ഷിണം, സോപാനസംഗീതം, സീമന്തം, വൃക്ഷാരാധന, രുദ്രാക്ഷം, ദശപുഷ്പം, ദശാവതാരം, ദേവദാസികൾ, കുടുമി, യാഗം, ഗോമൂത്രം, പശു, തർത്ഥാടനം, ലിങ്കാരാധനാ, യോനിയാരാധന, നാഗാരാധന, നാഗരാജാവ്, കെടാവിളക്ക്, വിഷക്കല്ല്, വിഷാരി, സർപ്പക്കാവ്, നാഗരാജാവ്, പാമ്പിമ്മേക്കാട്ട് നമ്പൂതിരി, ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഉള്ള പലതരം വിലക്കുകൾ തുടങ്ങിയവ പലതും ബ്രാഹ്മണ പാരമ്പര്യങ്ങളിൽ വരുന്നവയാണ് എന്ന് വിചാരിക്കുന്നു. എന്നാൽ, നാഗാരാധന ചില നായർ കുടുംബങ്ങളിൽ നിലനിന്നിരുന്നു എന്ന് കാണുന്നു. വിഷക്കല്ല്, വിഷാരി എന്നിവ മറ്റ് ജനക്കൂട്ടങ്ങളിൽ പെട്ടവരുടെ പൈതൃകത്തിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. സാധ്യതയുണ്ട്.

പല കീഴ്ജാതിക്കാരും ബ്രാഹ്മണ ബന്ധം സ്ഥാപിക്കാൻ പലപ്പോഴും പലദേശത്തും ശ്രമിച്ചിരുന്നതിനാൽ, ചിലപ്പോൾ ബ്രാഹ്മണ പാരമ്പര്യങ്ങളിൽ ചിലത് മറ്റ് ജനക്കൂട്ടങ്ങൾ കൈവശപ്പെടുത്തിയിരിക്കാം. മുകളിൽ സൂചിപ്പിച്ച എല്ലാംതന്നെ ബ്രാഹ്മണരിൽ മാത്രമായുള്ളവയായിരുന്നു എന്ന് പറയാൻ ആവില്ല. ചിലത് അപ്പുറവും ഇപ്പുറവവും കയറിപ്പറ്റിയിരിക്കാം.

മുകളിൽ നൽകിയ ഓരോന്നിനെക്കുറിച്ചും കൂടുതലായി എഴുതാൻ പലതും കണ്ടേക്കാം. എന്നാൽ അവയിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല. എന്നാൽ വായനയിൽ കുറച്ച് ജിജ്ഞാസ നൽകുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ പറയാം.

ഒന്ന് ദശപുഷ്പം.
Thiruthali (Ipomoea sepiaria). തിരുതാളി
Nilappana (Curculigo orchioides). നിലപ്പന
Karuka (Cynodon Dactylon). കറുക,
Cherupoola (Aerua lanata). ചെറുള
Muyalchevi (Emelia sonchifolia). മുയൽ ചെവിയൻ
Puvamkurunthala (Vernonia cinerea). പൂവാംകുറുന്തൽ
Ulinna (Cardiospermum Halicacabum). ഉഴിഞ്ഞ
Mukutti (Biophytum sensitivum). മുക്കുറ്റി
Kannunni (Eclipta alba). കയ്യോന്നി
Krishnakananthi (Evolvulus alsinoides) വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
എന്ന് എഴുതിക്കാണുന്നു.

ഇന്ന് പലദിക്കിലും ഇവയെ കേരളത്തിലെ ഹൈന്ദവരുടെ പാരമ്പര്യങ്ങളിൽ പെടുത്തി എഴുതിക്കാണുന്നുണ്ട്. എന്നാൽ തിരുവിതാംകൂറിൽ, കീഴ്ജനത്തിന് ഇവയുടെ മേൽ എന്തെങ്കിലും പാരമ്പര്യ ബന്ധമുണ്ടായിരുന്നു എങ്കിൽത്തന്നെ ബ്രാഹ്മണർ അങ്ങിനെ ഒരു അവകാശം നിലനിർത്താനായുള്ള സൗകര്യം നൽകില്ലതന്നെ. അതിനാൽത്തന്നെ ഇന്ന് ഹൈന്ദവ പാരമ്പര്യം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മണമതം മാത്രമാണ് എന്ന് തോന്നുന്നു. ഇന്ന് എല്ലാരും സ്വന്തം പൈതൃകങ്ങൾ വിട്ട് ബ്രാഹ്മണമതത്തിൽ കയറിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

മറ്റൊന്ന് പറയേണ്ടുന്നത്, സർപ്പങ്ങളെക്കുറിച്ചാണ്. പണ്ടു കാലങ്ങളിൽ, പല ഉയർന്നജന വീടുകളിലും, കുളിക്കാനായി ഓലമേഞ്ഞ കുളിമുറികൾ വീടിന് പുറത്തായി സ്ഥിതിചെയ്തിരിക്കും . സ്ത്രീകൾ കുളിക്കുന്നത് കാണാനായി, ചുമരുപോലെ കെട്ടിവച്ചിരിക്കുന്ന മേഞ്ഞ ഓലയിൽ സർപ്പങ്ങൾ ചുറ്റിനിൽക്കും എന്ന് വളരെ പണ്ട് കേട്ട ഒരു ഓർമ്മയുണ്ട്. എന്നാൽ ഇന്ന് ഈ വിധ കാര്യങ്ങൾ ആരും പറയുന്നത് കേൾക്കാറില്ല. കാരണം, ഈ വിധ കുളിമുറികൾതന്നെ ഇന്ന് കേരളത്തിൽനിന്നും ഒട്ടുമിക്കവാറും അപ്രത്യക്ഷമായിട്ടുണ്ട്.

എന്നാൽ, വിചിത്രം എന്ന് പറയട്ടെ, REV. SAMUEL MATEER എഴുതിയ NATIVE LIFE IN TRAVANCOREറിൽ, ഈ വിധം ചില വാക്യങ്ങൾ കാണുകയുണ്ടായി:

In Malabar, it is believed that snakes wed mortal girls, and fall in love with women. When once they do so, they are said to be constantly pursuing them, and never to leave them, except for an occasional separation for food.


തർജ്ജമ: സർപ്പങ്ങൾ പൺകുട്ടികളെ വിവാഹംകഴിക്കും എന്നും സ്ത്രീകളുമായി പ്രണയത്തിൽ ആവും എന്നും മലബാറിൽ വിശ്വസിക്കപ്പെടുന്നു. അവ അങ്ങിനെ ചെയ്താൽ, ഇടക്ക് ഭക്ഷണത്തിനായി വിട്ടുപിരിയുന്ന സമയം ഒഴികെ, അവ അവരെ നിരന്തരമായി പിന്തുടരും എന്നും, ഒരിക്കലും വിട്ടുപിരിയില്ലാ എന്നും വിശ്വസിക്കപ്പെടുന്നു. തർജ്ജമയുടെ അന്ത്യം.

ഇവിടെ മലബാർ എന്ന് MATEER ഉദ്ദേശിച്ചത്, ദക്ഷിണേഷ്യയുടെ തെക്ക് കിഴക്കൻ പ്രദേശമാണ്. പ്രാദേശികമായി മലബാർ എന്ന് നിർവ്വചിക്കപ്പെടുന്ന പ്രദേശം മാത്രം ആയിരിക്കേണം എന്നില്ല.

മനുഷ്യനോട്, പ്രത്യേകിച്ചും സ്ത്രീകളോട്, പ്രണയവും പോരാത്തിന് കാമവികാരവും ലൈഗികാസക്തിയും ശാരീരിക നഗ്നതയോട് താൽപ്പര്യവും പ്രകടിപ്പിക്കുന്ന ഏതാനും ചില മൃഗങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഈ വിഷയവും ഇവിടെ വിടുകയാണ്.

ദേവദാസികളെക്കുറിച്ചും പറയാൻ വളരെ ഉണ്ട്. അത് പിന്നീട് ആവാം. എന്നാൽ ഈ ഒരു കാര്യം മനസ്സിൽ കയറിവന്നു:

ഏതൊരു മഹത് വ്യക്തിയേയും ഔപചാരികമായി സ്വീകരിക്കുന്ന അവസരത്തിൽ ബ്രാഹ്മണ അമ്പലങ്ങളിൽ ജീവിതം ഹോമിക്കപ്പെട്ടിട്ടുള്ള ദേവദാസി പെൺകുട്ടികളെ നൃത്തമവതരിപ്പിക്കാൻ കൊണ്ടുവരുമായിരുന്നു. ഇത് തിരുവിതാംകൂറിൽ മാത്രമല്ല, മറിച്ച്, ബ്രാഹ്മണ ക്ഷേത്രങ്ങൾ ഉള്ള പല ദിക്കിലും നടന്നിരുന്ന കാര്യമാണ്.

ഇങ്ഗ്ളിഷ് കമ്പനിയുടെ ഉദ്യോഗസ്ഥരെ സ്വീകരിക്കുന്ന വേദികളിൽ ഇവരെ കൊണ്ടുവന്ന് നൃത്തമാടിക്കുന്നത്, കമ്പനി ഉദ്യോഗസ്ഥർക്ക് മനോവിഷമം തന്നെ നൽകിയിരുന്നു. ദേവദാസി സമ്പ്രദായം തന്നെ നിരോധിക്കണം എന്നതായിരുന്ന ഇങ്ഗ്ളിഷ് പക്ഷത്തിന്‍റെനിലപാട്.

EDGAR THURSTON, CLE എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ നിന്നുമുള്ള ഈ ഉദ്ദരണി ശ്രദ്ധിക്കുക:

It was unanimously decided, in 1905, by the Executive Committee of the Prince and Princess of Wales' reception committee, that there should be no performance by nautch girls at the entertainment to their Royal Highnesses at Madras.

തർജ്ജമ: ഇങ്ഗ്ളണ്ടിലെ യുവരാജാവും യുവറാണിയും മെഡ്രാസിൽ വരുന്ന അവസരത്തിൽ, സൽക്കാരവേളയിൽ ദേവദാസീനൃത്തം വേണ്ടാ എന്ന് വിരുന്ന് സൽക്കാര കമ്മിറ്റി 1905ൽ ഏകകണ്ഠമായി തീരുമാനിച്ചു.

Image

18

Posted: Tue Oct 10, 2023 1:10 pm
posted by VED
18 #. അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളും ബ്രാഹ്മണ പാരമ്പര്യങ്ങളും



തിരുവിതാംകൂറിലെ ബ്രാഹ്മണ പാരമ്പര്യങ്ങളിൽ ഇനിയും വേറെ ചില ആചാരങ്ങളും മറ്റും ഉണ്ടായിരുന്നു. തന്ത്രവിദ്യ, യന്ത്രം, ജോതിഷം, ആമവാസി - വെളുത്തവാവ്, വ്രതം, പഞ്ചാങ്കം, ശകുനങ്ങൾ, കണികാണൽ, വെറ്റിലയും ചുണ്ണാമ്പും പകുയിലയും, പിതൃഹോമം, ശ്രാദ്ധവും പിണ്ഡവും തുടങ്ങിയവ.

ഇതിൽ തന്ത്രവിദ്യയ്ക്ക് അഥർവവേദവുമായി ബന്ധമുണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ തിരുവിതാംകൂറിലെ ബ്രാഹ്മണർക്ക് ഏതാണ്ട് നാലായിരം മുതൽ ഏഴും എട്ടും ആയിരം വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്ന വേദങ്ങളുമായി എത്രമാത്രം ബന്ധമുണ്ട് എന്ന് അറിയില്ല. എന്നാൽ അമ്പലങ്ങളിലും, വീട്ടിലും നിത്യവും ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങളിലൂടെ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ രചിക്കപ്പെട്ടിട്ടുള്ള pre-written codes, classes, procedures, scripts, configuration data തുടങ്ങിയവ കാലമെന്ന മായാ സംവിധാത്തിലൂടെ ആയിരക്കണക്കിന് വർഷങ്ങൾ മുന്നോട്ട് നീക്കിക്കൊണ്ടുപോകാനാകും എന്നുള്ളത് വാസ്തവമാകാം. ഈ വിധം നോക്കുമ്പോൾ, ബ്രാഹ്മണ ആചാരാനുഷ്ടാനങ്ങൾക്ക് പിന്നിൽ മറ്റെന്തൊ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടേക്കാം.

ബ്രാഹ്മണരല്ലാത്തവർ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ കയറിക്കൂടി അവിടുള്ള ആചാരാരുഷ്ടാനങ്ങൾ നടത്തിത്തുടങ്ങിയാൽ, ഈ മുന്നോട്ട് കൊണ്ടുപോക്കിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് തീർത്ത് പറയാനുള്ള വിവരം ഇല്ല.

തന്ത്രവിദ്യ അറിയുന്ന ബ്രാഹ്മണർ തിരുവിതാംകൂറിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് അറിയില്ല. എന്നാൽ കാണിക്കാർ പോലുള്ള മറ്റ് ചില ജനത്തിനും തന്ത്രവിദ്യയോട് സാദൃശ്യമുള്ള കുടോത്ര പദ്ധതികൾ അറിവണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ ഇവയെല്ലാം ആളുകളെ കബളിപ്പിക്കാനുള്ള വ്യാജ പദ്ധതികളായിരുന്നുവോ എന്ന് അറിയില്ല. എന്നാൽ മനസ്സിലെ അതിശക്തമായ ബ്രെയ്ൻ സോഫ്ട്വേറിന് അതീന്ത്ര്യമായുള്ള പല കഴിവുകളും ഉണ്ട് എന്ന് ഈ എഴുത്തുകാരൻ പരീക്ഷിച്ച് അറിഞ്ഞ കാര്യംതന്നെയാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

കാണിക്കാർമാർ കാട്ടിലാണ് ജീവിച്ചിരുന്നതെങ്കിലും, വളരെ ആഭിജാത്യം പേറുന്നവർ ആയിരുന്നു എന്ന് തോന്നുന്നു. അവർ ഈഴവരോടും ഷാണർമാരോടും മറ്റ് കീഴ്ജനത്തിനോടൊപ്പവും ഇരുന്ന് ഭക്ഷണം കഴിക്കില്ല. എന്നാൽ ശൂദ്രരോട് (നായർമാരോട്) ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കും. ഇവരെ കൂലിവേലക്ക് ലഭിക്കില്ല. മറിച്ച്, അവരുടെ കാടുകൾ മറ്റുള്ളവർ കയ്യേറുന്നത് കണ്ടാൽ, ഇവർ അവിടം വിട്ട് ഉൾക്കാടുകളിലേക്ക് നീങ്ങും.

യന്ത്രം എന്നുള്ളത് വൻ അതീന്ത്രിയ കഴിവുകൾ ഉള്ള ഒരു ചിത്രപ്പണിയാണ്. ഇത് സാധാരണയായി തകിടിൽ ആണ് എഴുതപ്പെട്ടുകാണുന്നത്. മന്ത്രങ്ങൾ ഇവയിൽ encode ചെയ്യപ്പെട്ടിരിക്കും എന്ന് തോന്നുന്നു.

മന്ത്രസാര, യന്ത്രസാര, പ്രയോഗസാര, തന്ത്രസാര എന്നിവയെക്കുറിച്ചും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മന്ത്രത്തിന്‍റെ അന്ത:സാരം, ഗൂഢചിത്രങ്ങൾ അടങ്ങുന്ന യന്ത്രങ്ങളുടെ ഉള്ളറ രഹസ്യം, ഇവ ഉപയോഗിച്ച് പലവിധ കാര്യസാധ്യവും നടത്തുന്ന രീതി, മന്ത്രം ഉച്ചരിച്ചും അല്ലതെയും മുദ്രകളിലൂടെ പ്രവർത്തിപ്പിക്കപ്പെടുന്ന തന്ത്രവിദ്യയുടെ ഉള്ളടക്കം എന്നിവയാണ് ഇവ നാലും.

പണ്ട് കാലങ്ങളിൽ ഈ വിധ അവകാശങ്ങൾ വെറും വിഡ്ഢിത്തമാണ് എന്ന് ശാസ്ത്രം പഠിച്ച ഏതൊരാൾക്കും അറിവ് ലഭിക്കുന്ന കാര്യമാണ്. എന്നാൽ ഇന്ന് ഭൗതിക ശാസ്ത്രത്തെത്തന്നെ നിശ്പ്രഭവും, നിർവ്വീര്യവും ആക്കാൻ കഴിവള്ള സോഫ്ട്വേർ എന്ന യാഥാർത്ഥ്യത്തിന്‍റെ പുതിയ അവസ്ഥാന്തരം (state) മനുഷ്യന്‍റെ അറിവിലേക്ക് ഉദിച്ചുവന്നതോടുകൂടി ഈ വക യന്ത്രങ്ങളും, മന്ത്രങ്ങളും മറ്റും വെറും അന്ധവിശ്വസങ്ങൾ മാത്രമാണ് എന്ന ചിന്തയിൽ ചെറിയ ഒരു പോറൽ വരുത്തുന്നുണ്ട്.

എന്നിരുന്നാലും, ബ്രാഹ്മണ മതത്തിൽ മാത്രമല്ല, ഈ വിധ കാര്യങ്ങൾ ഉള്ളത്. അതേ സമയം ബ്രാഹ്മണ മതത്തിനുള്ളിൽ ഉള്ളത് കീഴ്ജനത്തിന് ഉപയോഗിക്കാൻ പറ്റാത്ത മാനസിക ദൂരത്തിലായിരുന്നു എന്നുംതോന്നുന്നു. പോരാത്തതിന്, മന്ത്രങ്ങളും തകിടും മറ്റും ഉപയോഗപ്പെടുത്തുന്ന മാപ്പിള (മലബാർ മുസ്ലീസ്) തങ്ങൾമാർ നിലവിലുണ്ട് എന്നത് ഈ എഴുത്തുകാരന് നേരിട്ട് അറിവുള്ള കാര്യമാണ്.

ജോതിഷം പണിക്കർമാർ ആണ് കുലത്തൊഴിലായി നടത്തിക്കൊണ്ടിരുന്നത്. അവരുടെ പ്രവർത്തനവും ബ്രാഹ്മണ മത വിശ്വാസങ്ങളുമായി ബന്ധമുണ്ട് എന്നുതോന്നുന്നു. അവർ ഉപയോഗിക്കുന്ന ജോതിഷ പണ്ഡിത ഗ്രന്ഥങ്ങൾ സംസ്കൃതത്തിലേത് ആണ് എന്നും തോന്നുന്നു. ഇതിനാൽതന്നെ ഇതും തിരുവിതാംകൂറിലെ കീഴ്ജനത്തിന്‍റെ പാരമ്പര്യത്തിൽ വരുന്ന കാര്യമല്ല.

ഇവിടെ ഒരു കാര്യം പറയാം എന്ന് തോന്നുന്നു. ജൈനമതും, ബുദ്ധമതം തുടങ്ങിയവ ഈ ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ജനിച്ചുവളർന്ന കാര്യങ്ങൾ ആണ്. അവയ്ക്ക് സംസ്കൃതവുമായി ബന്ധമുണ്ടോ എന്ന് അറിയില്ല. ആ കാലങ്ങളിൽ ആ ദേശങ്ങളിൽ ചിലയിടത്ത് ഉണ്ടായിരുന്ന ഭാഷകൾ, പ്രാകൃത്, മഗദി, അർദ്ധമഗദി, പാലി തുടങ്ങിയവായിരുന്നു എന്ന് തോന്നുന്നു. ഇവയൊന്നും തന്നെ തിരുവിതാംകൂറുമായി ബന്ധമുള്ള കാര്യങ്ങൾ അല്ലതന്നെ. ഇവിടെ ഇത് പറയാൻ കാരണം, ഈ വിധ മതങ്ങളുടെ ചില വിഭാഗങ്ങൾ തന്ത്രവിദ്യ ആദ്യാത്മികതലത്തിൽ ഉപയോഗിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നുണ്ട് എന്നതാണ്.

ജോതിഷത്തിൽ സൂചിപ്പിക്കപ്പെടുന്ന നക്ഷത്രം, തിഥി, യോഗം, കരണം, പക്ഷം, രാഹുകാലും, ഗുളികകാലം, യമഘാണ്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ കീഴ്ജനത്തിന്‍റെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചലുത്തിയിരുന്നുവോ എന്ന് അറിയില്ല. എന്നാൽ ഈ കൂട്ടർ ബ്രാഹ്മണരുടെ ഈ വിധ കാര്യങ്ങളെ ശ്രദ്ധിക്കുകയും, അവ പകർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു എന്ന് ഒരു തോന്നൽ.

ഉദാഹരണത്തിന്, തിഥികൾ ഇവയാണ്: പ്രഥമ, ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി. പിന്നുള്ളത് പൗർണമിയും അതിന് നേരെ വിപരീതമായുള്ള അമാവാസിയും ആണ്.

ഈ വിധ തിഥികൾ, വ്യത്യസ്ത നക്ഷത്രങ്ങളിൽ, വ്യത്യസ്ത മാസങ്ങളിൽ വരുന്നതിന് അനുസൃതമായി ബ്രാഹ്മണ ഗൃഹങ്ങളിലും, അവരോട് ഒട്ടിനിൽക്കുന്നവരുടെ ഗൃഹങ്ങളിലും, വ്രതങ്ങളും മറ്റ് ചര്യകളും ചെയ്യപ്പെടും. ഈ വിധ കാര്യങ്ങളുമായി കീഴ്ജനത്തിന് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. എന്നാൽ ഇവയെല്ലാം, ഇന്ന് ബ്രാഹ്മണ മതത്തിലേക്ക് കയറിക്കൂടിയ എല്ലാവരും, സ്വന്തം പാരമ്പര്യത്തിൽ പെടുന്ന കാര്യങ്ങൾ ആണ് എന്ന രീതിയിൽ ആണ് പല ദിക്കിലും എഴുതിക്കാണപ്പെടുന്നത്.

എന്നാൽ ഇവിടെ അന്തർദ്ദേശിയമായ ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

ഇങ്ങിനെ കാണപ്പെടുന്നു: ബുധന്‍ = Mercury ശുക്രന്‍ = Venus ഭൂമി = Earth ചൊവ്വ = Mars വ്യാഴം = Jupiter ശനി = Saturn ഇന്ദ്രന്‍ = Uranus വരുണന്‍ = Neptune (വിവരം ശരിയാണോ എന്ന് അറിയില്ല.) ഗ്രഹങ്ങളുടെ ഇങ്ഗ്ളിഷ് പേരുകൾക്ക് തത്തുല്യമായ പേരുകൾ മലയാളത്തിൽ കാണുന്നു. പോരാത്തതിന്, പാശ്ചാത്യ ജോതിഷത്തിൽ നൽപ്പെട്ടിട്ടുള്ള Zodiac signsന്‍റെപ പേരുകളും മലയാളത്തിലെ മാസങ്ങളടെ പേരുകളും തമ്മിൽ എന്തോ ഒരു ബന്ധം കാണുന്നുണ്ട്. ഉദാഹരണത്തിന്, തുലാംമാസം. ഇങ്ഗ്ളിഷ് ജോതിഷത്തിൽ Libra ആണ്. Libraയുടെ ചിഹ്നം തുലാസാണ്. അങ്ങിനെ ഏതാനും ചിലതുതമ്മിൽ വ്യക്തമായ സാധൃശ്യം ഉണ്ട്.

പഞ്ചാങ്കം എന്നതിനോട് സാദൃശ്യമുള്ള ഒന്ന് ഇങ്ഗ്ളിഷ് ജോതിഷത്തിൽ ഉണ്ട്: Almanac. രണ്ടിനെക്കുറിച്ചു അഗാധ ധാരണ ഈ എഴുത്തുകാരന് ഇല്ല.

പാശ്ചാത്യ ജോതിഷവും, സംസ്കൃത ജോതിഷവും തമ്മിൽ കാര്യമായ ബന്ധം ഉണ്ട് എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ, അതിൽ നിന്നും ബ്രാഹ്മണരും, പാശ്ചാത്യരും തമ്മിൽബന്ധം ഉണ്ട് എന്ന് അനുമാനിക്കാവുന്നതല്ലതന്നെ.

ബ്രാഹ്മണർക്കും, പണിക്കർമാർക്കും മറ്റും യന്ത്രങ്ങളുടേയും, തന്ത്രങ്ങളുടേയും, മന്ത്രങ്ങളുടേയും, ജോതിഷത്തിൽ കവടി നിരത്തി പ്രശ്നവിചാരം നടത്തുന്നതിന്‍റേയും പിന്നിൽ പ്രവർത്തിക്കുന്ന നിഗൂഢമായുള്ള സോഫ്ട്വേർ സംവിധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

എന്നാൽ ഇന്ന് Google Assistantഉം, GPSളും, Siriയും, Alexaയും ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും ഇവയുടെ പിന്നിൽ പ്രവർത്തിക്കുന്ന സോഫ്ട്വേർ സംവിധാനത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാ എന്നും ഓർക്കേണ്ടതാണ്.

Image

19

Posted: Tue Oct 10, 2023 1:19 pm
posted by VED
19 #. ശുഭശകുനങ്ങളുടേയും ദു:ശ്ശകുനങ്ങളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദി



ശുഭശകുനം - ദു:ശ്ശകുനം എന്നുള്ളത് പർണ്ണമായും അന്ധവിശ്വാസം ആയിരിക്കേണം എന്നില്ല. ജീവൻ എന്ന പ്രതിഭാസത്തേയും ഭൗതിക യാഥാർത്ഥ്യത്തേയും നിലനിർത്തുന്നതും, നടത്തിപ്പ് ചെയ്യുന്നതും ഒരു അതീന്ത്രിയ സോഫ്ട്വേർ പ്രതിഭാസം ആണ് എന്നത് ഈ എഴുത്തുകാരന് പൂർണ്ണമായും ഉറപ്പുള്ളകാര്യമണ്. ഇങ്ങിനെയെങ്കിൽ ഒരു മനുഷ്യന്‍റെ ഓരോ കോശത്തേയും നിർമ്മിക്കുന്ന സോഫ്ട്വേർ കോഡുകളിലും, അക്കമൂല്യങ്ങളിലും മറ്റ് അത് പോലുള്ള കാര്യങ്ങളിലും മൂല്യങ്ങളിൽ പോസിറ്റിവ് ആയും നെഗെറ്റിവ് ആയും സ്വാധീനം ചലുത്താവുന്ന പലതും കണ്ടെക്കാം. പോസിറ്റിവ് ആയുള്ളവയെ ശുഭശകുനം എന്നും, അതിന് നേരെ വിപരീതമായുള്ളവയെ ദു:ശ്ശകുനം എന്നും വേണമെങ്കിൽ ചെറിയതോതിൽ മനസ്സിലാക്കാവുന്നതാണ്.

എന്നാൽ, ജീവന്‍റെ സോഫ്ട്വേറിനുള്ളിൽ കോശം എന്ന രീതിയിൽ കാര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കേണം എന്നില്ല. കോശം എന്നുള്ളത്, Biologyയുടെ സങ്കൽപ്പമാണ്. അതീന്ത്രിയ സോഫ്ട്വേറുകളുടെ വേദിയിൽ ഈ വിധ ഭൗതിക ശാസ്ത്ര സങ്കൽപ്പങ്ങൾക്ക് പരിമിതമായ പ്രസക്തിയേ കണ്ടേക്കുള്ളു.

മനസ്സിന് വിഷമവും, അതുമല്ലെങ്കിൽ മനസ്സിന് അറപ്പും വരുത്തുന്നകാര്യങ്ങൾ അശുഭമാണ് എന്ന് ഭൗതികമായി പറയാവുന്നതാണ് എങ്കിൽകൂടി, സോഫ്ട്വേറിന്‍റെ ലോകത്തിൽ കാര്യങ്ങൾ വളരെ സങ്കീർണ്ണമായേക്കാം. കാരണം, കാണുന്നതോ, അതുമല്ലെങ്കിൽ കേൾക്കുന്നതോ, അതുമല്ലെങ്കിൽ ചിന്തിക്കുന്നതോ ആയ വസ്തുവിനും ഒരു സോഫ്ട്വേർ രൂപം ഉണ്ട്. അങ്ങിനെയെങ്കിൽ, ഭൗതികമായി ശ്രദ്ധിക്കാൻപറ്റാത്ത രീതിയിൽ, സോഫ്ട്വേറുകളുടെ കോഡുകൾ തമ്മിൽ പ്രതിപ്രവർത്തിച്ചേക്കാം. ഈ പ്രതിപ്രവർത്തനവും പോസിറ്റീവോ നെഗറ്റീവോ ആയ സ്വാധീനം മനസ്സിലും ഭൗതിക യാഥാർത്ഥ്യത്തിലും വരുത്താം.

എന്നാൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണമായേക്കാം. ഭാഷാ കോഡുകൾക്ക് ജീവന്‍റേയും യാഥാർത്ഥ്യത്തിന്‍റെ യും സോഫ്ട്വേർകോഡുകളുമായി ശക്തമായ ബന്ധം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ ഫ്യൂഡൽഭാഷാ കോഡുകൾ ഈ വിധ ശുഭശകുന - ദു:ശ്ശകുന പ്രതിഭാസങ്ങളെ കാര്യമായി സ്വാധീനിക്കുന്നുണ്ടാവാം. അതിനാൽത്തന്നെ ഫ്യൂഡൽഭാഷാ സാമൂഹിക ഉച്ചനീചത്വ കണ്ണിയിൽപ്പെട്ട ഏവരും ഈ വിധമായുള്ള ശകുനങ്ങളെ കാര്യമായിത്തന്നെ ഗൗനിച്ചേക്കാം.

ചിലപ്പോൾ ശരീരത്തിലെ ഏതെങ്കിലും അവയവത്തിലേയോ, ഭാഗത്തിലേയോ തരിപ്പോ തുടിപ്പോ, പല വിധ ശകുനങ്ങൾ ആയോ, അതുമല്ലെങ്കിൽ മുൻകൂട്ടിയുള്ള അറിവ് നൽകുന്നതായ അടയാളങ്ങൾ ആയോ കാണാം എന്നപോലുള്ള വിശ്വാസങ്ങളും നിലവിൽ ഉണ്ട്.

ശകുനങ്ങൾ എന്നത് ബ്രാഹ്മണരുടെ മാത്രം പൈതൃകത്തിൽ വരുന്ന കാര്യമല്ലാ എന്ന് തോന്നുന്നു. പൊലയന്മാർക്കു പോലും ഈ വിധ ചിന്തകൾ ഉണ്ടായിരുന്നു. കണികാണുക എന്നള്ളതും ഈ വിധ ശകുനങ്ങളുമായി ബന്ധപ്പെട്ടാണ് കിടിക്കുന്നത്. എന്നാൽ ഈ വിധ പല ശുഭശകുനങ്ങളും ദു:ശ്ശകുനങ്ങളും ഫ്യൂഡൽഭാഷാ കോഡുകൾ നിർമ്മിക്കുന്ന പോസിറ്റിവ് - നെഗറ്റിവ് മൂല്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടുക്കുന്നത് എന്ന് തോന്നുന്നു. കാരണം, ഇങ്ഗ്ളിഷിൽ പൊതുവേ പറഞ്ഞാൽ ഈ വിധമുള്ള കാര്യങ്ങൾ കുറവാണ്. പ്രത്യേകിച്ചും, വ്യക്തികളുമായി ബന്ധപ്പെട്ടവ. എന്നാൽ ഭൂഖണ്ഡ യൂറോപ്പിൽ കാര്യങ്ങൾ ഈ വിധമല്ലായിരുന്നു എന്ന് തോന്നുന്നു.

എന്നാൽ ഇങ്ഗ്ളിഷിൽ auspicious, inauspicious, jinx തുടങ്ങിയ പദപ്രയോഗങ്ങൾ ഉണ്ട്. ഇവയിൽ Jinx എന്നതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം എന്ന് വിചാരിക്കുന്നു.

ദക്ഷിണേഷ്യയിൽ സാമൂഹിക ഘടന മാറുന്നതിന് അനുസൃതമായി ഈവക കാര്യങ്ങളിൽ ഭൗതിക തലത്തിൽ മാറ്റം വന്നിട്ടുണ്ടാവാം. എന്നുവച്ചാൽ, വളരെ കീഴ്ജാതിക്കാരനായ വ്യക്തിയുടെ സാന്നിധ്യം പണ്ട് കാലങ്ങളിൽ നൽകുന്ന മാനസികാനുഭവമല്ല, ഇന്ന് ഇതേ ജാതിക്കാരൻ ഐഏഎസ് എടുത്തുനിൽക്കുമ്പോൾ. ഹീന ജോലിചെയ്യുന്ന ഉയർന്ന ജാതിക്കാരൻ ചിലപ്പോൾ പഴയകാല കീഴ്ജാതിക്കാരൻ നൽകുന്ന മാനസികാനുഭവം നൽകിയേക്കാം. എന്നാൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് ഈ വിധമായുള്ള ആഴം കുറഞ്ഞ വാക്കുകളിൽ പ്രതിപാദിക്കുന്നത് ശരിയാരിക്കില്ല.

EDGAR THURSTON എഴുതിയ OMENS AND SUPERSTITIONS OF SOUTHERN INDIA എന്ന ഗ്രന്ഥത്തിൽ ഈ വിധ ശകുനങ്ങളെക്കുറിച്ച് കാര്യമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

ആ ഗ്രന്ഥത്തിൽ ഒരു പ്രത്യേക കാര്യം പറയുന്നത് ശ്രദ്ധയിൽ വന്നിരുന്നു. ബ്രാഹ്മണൻ ഭക്ഷണം കഴിക്കുന്നത് വളരെ കീഴ്ജനത്തിൽ പെട്ട ആൾ കാണുന്നു. ബ്രാഹ്മണനെ സംബന്ധിച്ചെടുത്തോളം വളരെ കീഴിൽ ഉള്ള ജനത്തിൽപെട്ട വ്യക്തി, എല്ലാ വിധത്തിലും തരംതാണ ആളാണ്. ഈ ആളുടെ കണ്ണിൽ നിന്നും വികരണം ചെയ്യുന്ന രശ്മി, അത് പതിക്കുന്ന എല്ലാത്തിലും നിഷേധകത്വം പരത്തും. ഈ വിധം മലിനമാക്കപ്പെട്ട ഭക്ഷണം, ബ്രാഹ്മണൻ കഴിച്ചാൽ, അത് ആ ബ്രാഹ്മണനെ പ്രതികൂലമായി ബാധിക്കും. British Associationന്‍റെ Yorkൽ 1906ൽ നടന്ന മീറ്റിങ്ങിൽ Mr E. S.Hartland എന്ന വ്യക്തി Melanesian പ്രദേശങ്ങളിലെ ജനങ്ങളിൽ ഉള്ള conception of a transmissible personalityയെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറഞ്ഞത് ഇതുവായി ബന്ധമുള്ളകാര്യമാണ്. അവിടങ്ങളിൽ ഇതിനെ mana എന്നാണ് അറിയപ്പെടുന്നത്.

ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിലൂടെ നോക്കിയാൽ ഈ വിധമുള്ള സാംസ്ക്കാരിക ചിന്തകൾ വെറും വിഡ്ഢിത്തമായിത്തോനാം എങ്കിലും, വ്യത്യസ്ത സവിശേഷതകൾ ഉള്ള ഭാഷകളുടെ ആന്തരിക കോഡുകളിലൂടെ വീക്ഷിച്ചാൽ, മറ്റ് ചിലത് അറിവിൽ വന്നേക്കാം. ഉദാഹരണത്തിന്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികളുടെ നേത്രങ്ങൾക്കും നേത്രരശ്മികൾക്കും, ഇങ്ഗ്ളിഷിൽ ചന്തിക്കാൻ പോലും ആവാത്ത ശക്തികൾ ഉണ്ട്. ഈ കാര്യം നേരത്തെ പ്രതിപാദിച്ച കാര്യമാണ് എന്ന് തോന്നുന്നു. ഉറപ്പില്ല.

ഒരേ വ്യക്തിയെ നീയെന്നും, നിങ്ങൾ എന്നും, താങ്കൾ എന്നും ചിന്തിച്ചുകൊണ്ട് വീക്ഷിക്കുന്ന മൂന്ന് വ്യത്യസ്ത വ്യക്തികളുടെ നേത്രങ്ങൾക്ക് മൂന്ന് വ്യത്യസ്ത ഭാവമായിരിക്കും. ഇത് തന്നെ വീക്ഷിക്കുന്നത് തരംതാണ ആൾ, സമൻ, ഉന്നതമൂല്യമുള്ള ആൾ എന്നരീതിയിലും വ്യത്യാസപ്പെടും. അതോടൊപ്പം തന്നെ വീക്ഷിക്കപ്പെടുന്ന ആൾ കീഴ്ജനത്തിൽപ്പെട്ട ആളോ, സമനായ വ്യക്തിയോ, ഉയർന്നവ്യക്തിയോ എന്നതും, നേത്രഭാഷയേയും നേത്ര രശ്മിയേയും മാറ്റിമറിക്കും.

അതീന്ത്രിയമായി വികിരണം ചെയ്യുപ്പെടുന്ന നേത്രരശ്മികൾ യഥാർത്ഥത്തിൽ ഭൗതികമായുള്ള രശ്മികൾ ആവില്ലതന്നെ. മറിച്ച്, അവ മറ്റേ ആളിൽ നിന്നും ഈ ആളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സോഫ്ട്വേർ കോഡുകളാവാം. ഈ കോഡുകളിൽ, നീ, നിങ്ങൾ, താങ്കൾ എന്നതിന്‍റേയും, മറ്റേ ആളുടെ സാമൂഹിക സ്ഥാനം ഭാഷാ കോഡുകളിൽ നിശ്ചയിച്ചിട്ടുള്ള നിലവാരത്തിന്‍റെ മൂല്യവും മറ്റും അടങ്ങിയിരിക്കും. ഇത് കൈമാറപ്പെടുന്ന വ്യക്തിയുടെ ജീവന്‍റെ സോഫ്ട്വേർ കോഡുകളുമായി പ്രതിപ്രവർത്തിക്കുകയും, അവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

ഇങ്ഗ്ളിഷിൽ Evil eye എന്നും മലയാളത്തിൽ ദൃഷ്ടിദോഷം, കണ്ണുകൊള്ളുക, കരിങ്കണ്ണ് എന്നെല്ലാം പേരിൽ പറയപ്പെടുന്ന കാര്യങ്ങളുടെ ഫ്യൂഡൽ ഭാഷാ വിശദ്ധീകരണത്തിന്‍റെ ഒരു ചെറിയ തുണ്ട് ആയേക്കാം മുകളിൽ സൂചിപ്പിച്ചത്. ഈ വിധമായുള്ള പലതും, കലർപ്പ് വന്നുചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ കുറവായേ കാണപ്പെടുള്ളു. കാരണം, വ്യക്തിയുടെ ആന്തരിക കോഡുകളിൽ ഭീമമായ രൂപകൽപ്പനാ മാറ്റങ്ങൾ നടത്താൻ കഴിവുള്ള സംബോധനാ / പരാമർശം വാക്കുകൾക്ക് രണ്ടും, മൂന്നും അതിലധികവും ആയുള്ള തരഭേദങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പിന്നിലും ഒരു അതീന്ത്രിയ സോഫ്ട്വേർ വേദിയുണ്ട് എന്നതും ഓർക്കേണ്ടതുതന്നെയാണ്.

മുകളിൽ വിശദ്ധീകരിക്കപ്പെട്ട transmissible personality എന്ന പ്രതിഭാസത്തെക്കുറിച്ച്, ആധുനിക ശാസ്ത്ര വിശദ്ധീകരണങ്ങളിലൂടെ ഭൗതിക കാര്യങ്ങളെ കാണുന്നവർക്ക് വിശ്വാസം വന്നേക്കില്ല. എന്നാൽ, ഇങ്ഗ്ളണ്ടിൽ, ഒരേ ഫ്യൂഡൽഭാഷ സംസാരിക്കുന്നവർ കൂട്ടമായി ഒരു ദിക്കിൽ വന്നുതാമസിച്ചാൽ, അവിടുണ്ടായിരുന്ന ഇങ്ഗ്ളിഷുകാരായ കുടുംബക്കാർ കൂട്ടമായി സ്ഥലം വിടുന്നുണ്ട് എന്ന ഒരു പ്രതിഭാസം ഇന്ന് നടക്കുന്നുണ്ട്. ചുറ്റുമുള്ള ഫ്യൂഡൽ ഭാഷക്കാരുടെ നേത്രങ്ങളെപ്പോലും അവർക്ക് ഭയമാണ് എന്ന് അവർ പച്ചയായി പറയില്ലായെങ്കിലും, അതായിരിക്കാം വാസ്തവം.

തിരുവിതാംകൂറിൽ ക്രിസ്തീയ മതത്തിലേക്ക് മാറിയ കീഴ്ജനത്തിൽ പെട്ട പലരും, ഭാഷാ കോഡുകൾ പിന്നണിയിൽ നിന്നും നിയന്ത്രിക്കുന്ന പലവിധ മാനസിക ഭാവങ്ങൾക്കും വിധേയരായിത്തുടർന്നുപോന്നു എന്നാണ് കാണുന്നത്. കാരണം, മതം പുതിയതാണെങ്കിലും, ഭാഷാ കോഡുകൾ പഴയതുതന്നെ.

വ്യക്തി മതം മാറതെതന്നെ ഇങ്ഗ്ളണ്ടിൽ പോയി, ഇങ്ഗ്ളിഷ് സംസാരിച്ച്, ജീവിച്ചാൽ, തിരുവിതാംകൂറിൽ മതംമാറിയതിനേക്കാളും മാറ്റങ്ങൾ വ്യക്തിയുടെ ശരീരത്തിലും ശരീരഭാഷയിലും മനസ്സിലും മാനസിക ഭാവത്തിലും വന്നുചേരും എന്നുള്ളതാണ് വാസ്തവം.



Image

20

Posted: Tue Oct 10, 2023 1:24 pm
posted by VED
20 #. ഈണവും സ്വരമാധുര്യവും അല്ല മനുഷ്യ വ്യക്തിത്വത്തെ രൂപകൽപന ചെയ്യുന്നത്


വെറ്റിലയും ചുണ്ണാമ്പും പുകയിലയും വായിൽ ഇട്ട് ചവച്ച് നീട്ടി തുപ്പുന്നത്, ആഢ്യത്തത്തിന്‍റെ ഭാവമായിരുന്നിരിക്കാം. എന്നാൽ, കീഴ്ജാതിക്കാരും ഈ വിധം മുറുക്കിത്തുപ്പാറില്ലേ എന്ന് ഒരു സംശയം. പോരാത്തതിന്, ഈ വിധ കാര്യങ്ങൾ ചില ആദ്ധ്യാത്മിക കർമ്മങ്ങളിൽ പല ജാതിക്കാരും ഉപയോഗിച്ചിരുന്നു എന്നും തോന്നുന്നു. ഇതിനാൽത്തന്നെ വെറ്റിലയും ചുണ്ണാമ്പും പുകയിലയും തിരുവിതാംകൂറിലെ പൊതുവായുള്ള പാരമ്പര്യങ്ങളിൽ വരുന്നകാര്യമാകാം.

പിതൃഹോമം, ശ്രാദ്ധം, പിണ്ഡം, ബലി തുടങ്ങിയവയെക്കുറിച്ച് കാര്യമായ അറിവ് ഈ എഴുത്തുകാരന് ഇല്ല. എന്നാൽ, പെട്ടെന്ന് മനസ്സിൽ വന്ന മറ്റൊരു കാര്യം ഉണ്ട്. ഈ ഉപദ്വീപിൽ മിക്ക കുടുംബങ്ങളും അവരുടെ പിതാമഹന്മാരെക്കുറിച്ചും പൂർവ്വികരെക്കുറിച്ചും യാതോരും അറിവും രേഖയും നിലനിർത്തുന്നില്ല എന്ന്. വൻ തറവാട് മഹിമയും, തറവാട് പേരും മറ്റും പറയുന്നവർക്ക് പോലും, ഈ വിധമുള്ള ഒരു അറിവ് ഇല്ലായിരുന്നു എന്ന് തോന്നുന്നു.

London Missionary Societyയും മറ്റും തിരുവിതാംകൂറിൽ തുടങ്ങിവച്ച കൃസ്തീയ പ്രസ്ഥാനങ്ങളുമായി പ്രാദേശിക മതത്തെയും സംസ്ക്കാരത്തേയും താരതമ്യം ചെയ്യുമ്പോൾ, ഏതാനും ചില ചെറിയ കാര്യങ്ങൾ കൂടി സൂചിപ്പിക്കാൻ തോന്നുന്നു. താലി, തുലാഭാരം, ഹിരണ്യ ഗർഭം, ഭദ്രദീപം, പൂജവെപ്പ് / എടുപ്പ്, കുരുതി / മനുഷ്യക്കുരുതി, ശങ്കരാചാര്യർ, ചെണ്ട, ഓണം, ദീപാവലി, സംങ്ക്രാന്തി / വിനായകചതുർത്ഥി, ഗോകുലാഷ്ടമി, ശംഖുനാദം, ഓംകാരം, രുദ്രാക്ഷമാല, കാരണവർ അങ്ങിനെ പലതും.

ആദ്യത്തേത് വിവാഹവുമായി ബന്ധപ്പെട്ടകാര്യമാണ്. പല ജനക്കൂട്ടങ്ങളും ഇത് ഉപയോഗിച്ചിരുന്നു എന്നുതോന്നുന്നു. അവസാനത്തേത്, കൂട്ടുകുടുംബനാഥനാണ്. പല മരുമക്കത്തായ ജനക്കൂട്ടങ്ങളിലും ഈ ഒരു സ്ഥാനക്കാരൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ തിരുവിതാംകൂറിലെ മുഖ്യകീഴ്ജനമായ ഈഴവരിൽ മിക്കവരും മക്കത്തായ കുടുംബക്കാരായിരുന്നു. അവരിൽ ഈ കരണവൻ എന്ന സ്ഥാനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും ഏവിതമായിരുന്നു എന്ന് അറിയില്ല.

തുലാഭാരം പാപമോക്ഷത്തിനായി ചെയ്യുന്ന കാര്യമാണ്. തിരുവിതാംകൂറിൽ ഇത് രാജാവാണ് ചെയ്യാറ് എന്ന് തോന്നുന്നു. തുലാസിന്‍റെ ഒരു ത്രാസിൽ രാജാവ് ഇരിക്കുന്നു. കൈയിൽ വാളും പരിചയും ഉണ്ടായിരിക്കും. മറ്റേ ത്രാസിൽ ദേവന്‍റെ പേര് ലിഖിതപ്പെടുത്തിയ സ്വർണ്ണ നാണയങ്ങൾ വെച്ച് നിറച്ച്, രാജാവിന്‍റെ ഭാരത്തിന് തുല്യമാക്കും. ഈ നാണയങ്ങൾ രാജ്യത്തുള്ള ബ്രാഹ്മണർക്ക് അവരവരുടെ സാമൂഹിക മഹത്വത്തിനും അവകാശത്തിനും അനുസൃതമായി വിതരണം ചെയ്യപ്പെടും.

ഇത് പെട്ടന്ന് കേട്ടാൽ ശുദ്ധവിഡ്ഢിത്തമായിത്തോന്നാമെങ്കിലും, രാജവാഴ്ചയുടെയും രാജാവിന്‍റേയും, നിയമസാധുതയും വിശ്വാസ്യതയും പ്രാമാണ്യവും വിശ്വസനീയതയും പരിശുദ്ധിയും ആഭിജാതതയും യുക്തിപൂർവ്വതയും മറ്റും മറ്റും ഈ പുണ്യകർമ്മത്താൽ ഫ്യൂഡൽ ഭാഷാകോഡുകളിൽ ജനഹൃദയങ്ങളുടെ ആഴങ്ങളിൽ മായാത്ത രൂപത്തിൽ അലങ്കരിക്കപ്പെടും എന്നുള്ളതാണ് വാസ്തവം. REV. SAMUEL MATEER ഇതിനെ ശുദ്ധവിഡ്ഢിത്തമായാണ് കാണുന്നതെങ്കിലും, ഇദ്ദേഹത്തിന് ആഴങ്ങളിൽ മനസ്സിലാക്കാൻ പറ്റാത്ത പ്രാദേശിക ഭാഷയിൽ ഇത് വിഡ്ഢിത്തം അല്ലതന്നെ. എന്നാൽ, ഇതും, കീഴ്ജനത്തിന്‍റെ പാരമ്പര്യങ്ങളിൽ വരുന്ന കാര്യമല്ല.

എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ പോലും പല ധനികരും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു പോലും. ബ്രാഹ്മണ ജനത്തിൽ പെട്ട ഒരു കലക്ടർക്ക് ഒരു മുസ്ലിം വനിതയിൽ ജനിച്ച മകനെ ഈ വിധം ബ്രാഹ്മണ ജനവർഗ്ഗത്തിലേക്ക് ഉയർത്തിയെടുത്ത ഒരു സംഭവം MATEER വിവരിക്കുന്നുണ്ട്. കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വർണ്ണമാണ് ഇതിന് ഉപയോഗിച്ചത്.

ശങ്കരാചാര്യർ കാലടിയിൽ ജനിച്ച ബ്രാഹ്മണനായിരുന്നു എന്ന് അറിയുന്നു. ഇതിനാൽത്തന്നെ കീഴ്ജനത്തിന് ഈ ആചാര്യനുമായി ബന്ധം ഉണ്ടാവാൻ സാധ്യതയില്ല. മാത്രവുമല്ല, ശങ്കരാചാര്യരുടെ പ്രാദേശിക ഭാഷ തമിഴ് ആയിരുന്നിരിക്കില്ലേ എന്നും ഒരു സംശയം. പോരാത്തതിന്, ശങ്കരാചാര്യരുടെ അദ്വൈതം എന്ന ആശയം അതുമല്ലെങ്കിൽ പ്രത്യയശാസ്ത്രം അതുമല്ലെങ്കിൽ സിദ്ധാന്തം എന്താണ് എന്ന് അറിയുന്നവർ അന്ന് കീഴ്ജനത്തിൽപ്പെട്ടവരിൽ ആരെങ്കിലും കാണുമോ എന്ന് അറിയില്ല. വേദാന്തത്തിന്‍റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം എന്ന് എഴുതിക്കാണുന്നു. വേദം തന്നെ കേട്ടിട്ടില്ലാത്ത ശൂദ്രർ (നായർമാർ) അടക്കമുള്ള കീഴ്ജനത്തിന് ശങ്കരാചാര്യരുമായി എന്ത് ബന്ധം ഉണ്ടാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

തത്വമസിയുടെ വിത്തുവിതച്ചിട്ടെന്ത് കാര്യം? അതിനെക്കുറിച്ച് പിന്നീട് പറയാം.

ചെണ്ട എന്നുള്ളത്, ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാര്യമാകാം. വേദകാല ഹോമങ്ങളിലും, യജ്ഞങ്ങളിലും ഉപയോഗിച്ചിരുന്നുവോ എന്ന് അറിയില്ല. എന്നാൽ, പൊതുവെ പറഞ്ഞാൽ ലോകമെമ്പാടും ഉള്ള ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക ആചാരാനുഷ്ഠാനങ്ങളിലും, ക്രീയാക്രമങ്ങളിലും ചെണ്ടപോലുള്ള മുട്ടിയും കൊട്ടിയും ശബ്ദമുണ്ടാക്കുന്ന സംഗീതോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. തിരുവിതാംകൂറിൽ കീഴ്ജനക്കൂട്ടവും, അവരുടെ ദൈവാരാധനയുമായി ഇത് ഉപയോഗിച്ചിട്ടുണ്ടാവും.

ഓണം എന്നുള്ളത് ആരുടെ ആണ്ടുതോറുമുള്ള ആചാര ഉത്സവമായിരുന്നു എന്ന് അറിയില്ല. തിരുവിതാംകൂറിൽ കീഴ്ജനത്തിൽപ്പെട്ട അടിമ ജനത്തിനെ ഓരോ വർഷവും വിട്ടുമുറ്റത്ത് വരുത്തി, അവരുടെ ദാസഭാവവും, അടിമ അവസ്ഥയും മനസ്സിൽ ഓർമ്മപ്പെടുത്താനും അടിച്ചേൽപ്പിക്കാനും ഭൂജന്മികുടുംബങ്ങൾക്ക് ഉപകരിച്ചിരുന്ന ഒരു കൂട്ടം ദിനങ്ങളായിരുന്നു ഓണം എന്ന് തോന്നുന്നു. തിരുവിതാംകൂറിലെ ഓണം യഥാർത്ഥത്തിൽ ഒരു തമിഴ് ഭാഷാ പാരമ്പര്യമുള്ള ആചാരമായിരുന്നിരിക്കാം. എന്നാൽ വൻമലകൾക്ക് അപ്പുറമുള്ള പാണ്ഡിപ്രദേശങ്ങളിലേക്ക് ഇത് പടർന്നില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ കടലിലൂടെ കുറച്ച് ദൂരം നേരെ നീങ്ങിയാൽ എത്തിച്ചേരാവുന്ന മലബാർ പ്രദേശത്ത് ഓണം നിലനിന്നിരുന്നു എന്നാണ് തോന്നുന്നത്. ഓണം മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കോ, അതോ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കോ ആണ് പടർന്നത് എന്നതിനെക്കുറിച്ച് യാതോരു രേഖയും ഇങ്ഗ്ളിഷ് എഴുത്തുകാരുടെ ഗ്രന്ഥങ്ങളിൽ ഈ എഴുത്തുകാരന് കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ മലബാറിലുള്ള ബ്രാഹ്മണർക്ക് കീഴിൽ ഉള്ള ജനതയും, തിരുവിതാംകൂറിൽ ഉള്ള ബ്രാഹ്മണർക്ക് കീഴിൽ ഉള്ള ജനതയും, തമ്മിൽ വ്യത്യസ്തരായിരുന്നു എന്നു തോന്നുന്നു. ഇതിനാൽത്തന്നെ മലബാറിലെ പാരമ്പര്യ ഓണവും തിരുവിതാംകൂറിലെ പാരമ്പര്യ ഓണവും തമ്മിൽ കാര്യമായ വ്യത്യാസം പണ്ട് കാലങ്ങളിൽ കണ്ടിരുന്നു. ഇന്ന് ഇതിന്‍റെ മാഞ്ഞ് കൊണ്ടിരിക്കുന്ന ഒരു രേഖയാവാം മലബാറിലെ പൊന്നോലക്കുടയുമായി വരുന്ന ഓണപ്പൊട്ടൻ. മലയന്മാരാണ് ഈ വിധം മഞ്ഞയും ചുവപ്പും പച്ചയും ഉള്ള ചമയങ്ങളും കുരുത്തോലത്തോരണങ്ങളും ആയി വരാറ്. ഓലക്കുട യഥാർത്ഥത്തിൽ കീഴ്ജനത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുവായിരുന്നു. എന്നാൽ ഈ വിധ കാര്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് അനുവദിക്കപ്പെട്ടിരുന്നു എന്ന് തോന്നുന്നു.

ശംഖുനാദം ബ്രാഹ്മണ ആചാരങ്ങളുമായാണ് ബന്ധപ്പെടുത്തിക്കാണുന്നത്. കീഴ്ജനത്തിന് ഇത് ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്ന് തോന്നുന്നു. ശംഖുനാദവും, ഓംകാരവും എല്ലാംതന്നെ ഹൈന്ദവമതത്തിൽ പെട്ടകാര്യങ്ങൾ ആണ്. കീഴ്ജനം ഹൈന്ദവരല്ലായിരുന്നു എന്നുമാത്രം.

രുദ്രാക്ഷം എന്നത് ഉയർന്ന ജനത്തിന്‍റെ പാരമ്പര്യങ്ങളിൽ വരുന്നകാര്യമായിരിക്കാം. രുദ്രാക്ഷം എന്ന വാക്ക് ഉച്ചരിക്കുന്നത് തന്നെ ബ്രാഹ്മണർക്ക് 10 ഗോവിനെ ദാനം ചെയ്യുന്ന പുണ്യം നൽകും എന്ന് വിശ്വസിക്കപ്പെട്ടിരുന്നു പോലും. രുദ്രാക്ഷങ്ങൾ തന്നെ പലതരത്തിലും ഉണ്ട് എന്ന് അറിയുന്നു. രണ്ട് രുദ്രാക്ഷങ്ങൾ പരസ്പരം ഒട്ടിനിൽക്കുന്നതിനെ ഗൗരീശങ്കര രുദ്രാക്ഷം എന്ന് പറയപ്പെടന്നു. മൂല്യമേറിയതാണ് ഇത്.

കളങ്കമറ്റ രുദ്രാക്ഷ മണിയെ വെള്ളത്തിൽ ഉരച്ചാൽ, ആ വെള്ളത്തിന് മഞ്ഞ നിറഭേദം വരും പോലും. ഇത് രുദ്രാക്ഷോപനിഷത്തിൽ പറയുന്നകാര്യമാണ് എന്ന് Edgar Thurston രേഖപ്പെടുത്തുന്നു.

ഇനി ഇവയല്ലാത്ത വേറെയും കാര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് രത്നങ്ങളും അവയിൽ പെടുന്ന നവരത്നങ്ങളും. ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്ദ്ധ നത്തിനെക്കുറിച്ച് മലയാളത്തിലെ ഒരു പ്രസിദ്ധ സിനിമാ ഗാനത്തിൽ കേട്ടിട്ടുണ്ടാകും.

ഇങ്ങിനെ അനവധി കാര്യങ്ങൾ പ്രാദേശിക സംസ്ക്കാരത്തിൽ ഉണ്ട് എന്നാണ് കാണുന്നത്. London Missionary Society കൃസ്തീയമതത്തിൽ നിറച്ച് കാണിച്ച് ഇവിടുള്ള കീഴ്ജനങ്ങളേയും ഉയർന്ന ജനങ്ങളേയും മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും, വശീകരിച്ചെടുക്കാൻ പദ്ധിയിട്ടാലൊന്നും തിരുവിതാകാംകൂറിൽ വിജയിക്കേണ്ടതില്ല. എന്നാൽ തിരുവിതാംകൂറിലെ സാമൂഹിക വാസ്തവത്തിൽ ഈ വിധമല്ല കാര്യങ്ങൾ. ഈ മുകളിൽ സൂചിപ്പിച്ച പ്രാദേശിക പാരമ്പര്യങ്ങളിൽ ഉള്ള എല്ലാം തന്നെ കഠിന ഹൃദയത്തോടുകൂടിയ ഒന്നു രണ്ട് ഫ്യൂഡൽ ഭാഷാ സാമൂഹിക ഉറയിലാണ് നിറഞ്ഞുനിന്നിരുന്നത്. അതിനാൽത്തന്നെ ഏവരും ഈ ഭാഷാ കോഡുകളുടെ ഭാവവും വിരോദങ്ങളും വെറുപ്പും അടിച്ചമർത്തലും മേന്മപ്പെടുത്തലും മറ്റുമാണ് ശരീരത്തിലും മനസ്സിലും പേറിയിരുന്നത്.

സിനിമാ ഗാനത്തിൽ

ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്ദ്ധ നത്തിൻ മടിയിൽ
കോടിജന്മങ്ങളില്‍ നിന്കുനഴൽ വിളികേട്ടോടിവന്നവൾ ഞാൻ -
നിന്‍റെ ഗോപകന്യക ഞാൻ

എന്നൊക്കെ കേൾക്കാൻ വൻ രസം തന്നെയായിരിക്കും. എന്നാൽ ഈ വിധ പാട്ടുകൾ കേട്ട് ആസ്വദിച്ച് മൂളിപ്പാട്ടുപാടുന്ന പ്രാദേശികന്‍റെ മനസ്സും ശരീരവും സാമൂഹിക അന്തസ്സും രൂപകൽപ്പന ചെയ്യുന്നത് ഭാഷാ കോഡുകളാണ്. അല്ലാതെ ഈ വിധ പാട്ടുകൾ അല്ലതന്നെ.

സോമകളഭ മഴ പെയ്യും മാനം
ശ്യാമമേഘ മയിൽപ്പീലി വിതാനം
രുദ്രവീണയുടെ നാഡികളുലയും
വിദ്യാധരഗീതം സുന്ദരം സുന്ദരം സുന്ദരം
ഗൗരീശങ്കരശിഖരം ആ....(ചഞ്ചലിത..)
വലയാറിന്‍റെ ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം എന്ന ഗാനത്തിൽ നിന്നുമുള്ള വരികൾ

Image

21

Posted: Tue Oct 10, 2023 1:28 pm
posted by VED
21 #. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള കൂറും കടപ്പാടും



പ്രാദേശിക ഭാഷയിൽ ഉറഞ്ഞുതുള്ളുന്ന ഉച്ചനീചത്വ കോഡുകളുടെ ധാഷ്ട്യത്തിന് വഴങ്ങി രൂപകൽപ്പന ചെയ്യപ്പെട്ടിരുന്ന തിരുവിതാംകൂർ രാജ്യം ബൃട്ടിഷ് - ഇന്ത്യയുടെ ഭാഗം അല്ലായിരുന്നു. എന്നാൽ, തിരുവിതാംകൂർ രാജകുടുംബം, ബൃട്ടിഷ് - ഇന്ത്യ ഭരിക്കുന്ന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് വളരെ കൂറും കടപ്പാടും അനുസരണവും കാട്ടിത്തന്നെയാണ് നിലനിന്നിരുന്നത്. ഇങ്ങിനെ കാര്യങ്ങൾ സംജാതമായതിന് പിന്നിൽ ഏതാനും ചരിത്ര സംഭവങ്ങൾ ഉണ്ടായിരുന്നു.

അവയിൽ പ്രധാനപ്പെട്ടത്, ആധുനിക തിരുവിതാംകൂർ രാജ്യത്തെ പടുത്തുയർത്തിയ മാർത്താണ്ഡവർമ്മ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പൂർണ്ണമായ പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ സംരക്ഷണത്തിൽ ആണ് രാജ്യം എന്ന് ഏവർക്കും അറിവ് കൊടുത്തതുമാണ്. ഇതിനാൽത്തന്നെ തിരുവിതാംകൂർ രാജ്യം ചുറ്റുമുള്ള എല്ലാ രാജ്യങ്ങളേയും പിടികൂടിയപ്പോഴും ഉപദ്വീപിലെ മറ്റ് വൻ കക്ഷികൾക്ക് തിരുവിതാംകൂറിനെ തൊടാനായില്ല.

എന്നാൽ മാർത്താണ്ഡവർമ്മയ്ക്ക് ശേഷം വന്ന രാമവർമ്മരാജാവിന് ഒരു വൻ ഭീക്ഷണിതന്നെ നേരിടേണ്ടതായി വന്നു. അത് Sultan Tipuവിൽ നിന്നുമായിരുന്നു. ടിപ്പു സുൽത്താൻ ഏതാണ്ട് Alwayeയുടെ തീരം വരെ ആക്രമിച്ച് എത്തി. മലബാറിൽ നിന്നും ഒട്ടുമിക്ക ഹൈന്ദവകുടുംബങ്ങളും നായർമാരും, കോഴിക്കോട്ടെ സാമൂതിരിയും, ചിറക്കൽ, (Tellicherryക്ക് അടുത്തുള്ള) കോട്ടയം, കുറുബ്രനാട്, വെട്ടനാട്, ബെയ്പ്പൂർ, താന്നിയൂർ, Palghat, കൗളപാറ, കോറങ്കോട്ട്, ചൌഘട്ട, ഇടത്തറ, മണ്ണൂറ് എന്നിവിടങ്ങളിലെ രാജാക്കളും / നാടുവാഴിമാരും പേടിച്ച് വീട്ടുകാരേയുംകൂട്ടി തിരുവിതാംകൂറിലേക്ക് ഓടി.

വൻ കടത്തനാടൻ കളരിയും അഭ്യാസവും, ഓതിരം മുതൽ ഗദായഘട്ടം വരെയുള്ള പതിനെട്ട് അടവും, വായ്ത്താരിയും വാളും ഉറുമിയും പരിചയും പയറ്റും, കത്തിയും കഠാരയും ഗദയും ചൂരലും വടിയും, ഇടത്തുവച്ചും വലത്തുവച്ചും ഉള്ള ചുവടുകളും, മർമ്മവും മർമ്മാണിയും ചൂണ്ടുവിദ്യയും, ആനത്തിരിപ്പു മറിയലും, ഇടമ്പിരിയും വലംപിരിയും ഉള്ള പയറ്റുവെട്ടുകളും, മെയ്പ്പയറ്റും കുട്ടിക്കരണവും മറിയലും പൂട്ടും - ഒഴിയൽവിദ്യകളും, ഉണ്ണിആർച്ചയും തുമ്പോലാർച്ചയും ഒതേനനും ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും, അങ്കത്തട്ടിലേക്ക് മയിലിനെപ്പോലെ പറന്നുകയറുന്ന മറ്റ് വീരന്മാരും ചേകോരും കുരിക്കളും മറ്റും മറ്റും ഇന്നും പാരമ്പര്യത്തിൽ പ്രഖ്യാപിക്കുന്ന മലബാറിലെ നായർമാരും, അവർക്കുമുകളിലുള്ള ഹൈന്ദവരും (ബ്രാഹ്മണരും) അവരോടുകൂറുകാണിക്കുന്ന മറ്റുളളവരും അവരുടെ പെണ്ണുങ്ങളേയും മറ്റ് കുടുംബക്കാരേയുംകൂട്ടി കടലിലൂടെ ജീവരക്ഷാർത്ഥം തോണികളിലൂടെയും പായക്കപ്പലുകളിലൂടെയും ഓടിപ്പോയി എന്നുള്ളത് വാസ്തവം തന്നെ.

ടിപ്പുവിന്‍റെ പ്രധാന സൈനികാധിപൻ ലാലി (Lally) എന്നു പേരുള്ള ഫ്രഞ്ചുകാരനായ മിലിറ്ററി ഓഫിസർ ആയിരുന്നു. പട്ടാളത്തിൽ ഇറ്റലിക്കാരും, ഫ്രഞ്ചുകാരും ഉണ്ടായിരുന്നു. എന്നാൽ, ടിപ്പുവിന്‍റെ പട്ടാളത്തേക്കാളും മലബാറിൽ ഹൈന്ദവരും നായർമാരും ഭയപ്പെട്ടത്, കീഴ്ജനത്തിൽപ്പെട്ട, ഇസ്ലാമിലേക്ക് കയറി, ടിപ്പുവിന്‍റെ‍ പട്ടാളത്തിന് പലദിക്കിലും മുന്നിൽ സഞ്ചരിച്ച കൂട്ടരെ ആയിരുന്നു.

ടിപ്പുവിന്‍റെ ആക്രമണത്തിന് ശക്തിയേകാൻ ഫ്രഞ്ച് പട്ടാളക്കപ്പലുകളും മാഹിയിൽനിന്നും നീങ്ങുന്നുണ്ടായിരുന്നു.

തിരുവിതാംകൂറിലെ നായർപടയും പേടിച്ചുതന്നെയാണ് നിന്നത്. MALABAR MANUALൽനിന്നും ഇതുമായി ബന്ധപ്പെട്ട പല ഉദ്ദരണികളും നൽകാവുന്നതാണ്.

QUOTE: The Travancore commander had arranged that the Raja’s force should reassemble upon the Vypeen Island, but the extreme consternation caused by the loss of their vaunted lines had upset this arrangement, and the whole of the force had dispersed for refuge into the jungles or had retreated to the south. END OF QUOTE

ആശയം: വൻ പ്രതിരോധ ശക്തിയുണ്ട് എന്ന് വീമ്പിളക്കപ്പെട്ടിരുന്ന Travancore Lines എന്ന വരുമ്പുകൾ ടിപ്പുവിന്‍റെ പട്ടാളം പൊളിച്ചു എന്ന വിവരം ലഭിച്ച, വൈപ്പിൻ തുരുത്തിൽ തമ്പടിക്കാനിരുന്ന, തിരുവിതാംകൂർ പട്ടാളം ആകെ വെപ്രാളത്തിൽ ആവുകയും, എല്ലാവരും കൂടി വനങ്ങളിലേക്ക് ഓടിപ്പോവുകയോ അതുമല്ലെങ്കിൽ തെക്കോട്ടേക്ക് പിന്മാറുകയോ ചെയ്തു.

രാമരാജാവും വൻ മനോവെപ്രാളത്തിൽ ആയിരുന്നു. Alwaye (ആലുവ) പുഴയുടെ കരയിൽ തമ്പടിച്ച ടിപ്പു Trivandrumത്തേക്ക് പടയോട്ടം തുടരാനാണ് തയ്യാറായിനിന്നിരുന്നത്. തന്‍റെ കുതിരയെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കൊടിമരത്തിൽ കെട്ടിനിർത്തിക്കാണിക്കും എന്ന് പ്രതിജ്ഞാബദ്ധമാണ് താൻ എന്ന് പരസ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. ആ ക്ഷേത്രത്തിൽ ആണെങ്കിൽ നിത്യവും സഹസ്രനാമജപവുമായി രാജാവ് കഴിഞ്ഞുകൂടി.

തിരുവിതാംകൂറിനെ ആക്രമിക്കുന്നത്, തങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണ് എന്ന് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി Sultan Tipuവിനെ അറിയിച്ചിരുന്നു.

തിരുവിതാംകുറിന് എല്ലാ പ്രതീക്ഷയും വിട്ടുനിൽക്കുന്ന അവസരത്തിലാണ് Tellicherryയിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനി പട്ടാളം മുന്നോട്ട് നീങ്ങിയത്. തുടക്കത്തിൽത്തന്നെ ഫ്രഞ്ച് കപ്പലുകളെ ഇങ്ഗ്ളിഷ് കമ്പനിയുടെ നാവിക സേന കീഴ്പ്പെടുത്തി.

ഇങ്ഗ്ളിഷ് കമ്പനിയുടെ പട്ടാളം തിരുവിതാംകൂറിനെ രക്ഷിക്കാനായി മുന്നോട്ട് വന്നിരുന്നു. എന്നാൽ, തിരുവിതാംകൂർ പട്ടാളത്തിന്‍റെ ഭീരുത്വംകാരണം യുദ്ധത്തിന്‍റെ മുഖ്യ ചുമലത കമ്പനി പട്ടാളം തന്നെ ഏറ്റെടുക്കേണ്ടിവന്നിരുന്നു. താഴെക്കാണുന്ന MALABAR MANUALലിൽ നിന്നുമുള്ള ഉദ്ദരണി കാണുക.

QUOTE: “We are in that confusion that I scarce know what to recommend respecting the detachment” (Colonel Hartley’s force). The consternation of the Raja's people was so great that they could not be trusted to procure supplies. The whole of the inhabitants, including the boat people, had gone off with their boats which had been collected for conveyance of Colonel Hartley’s detachment, so that the principal means of transport were also wanting END OF QUOTE

ആശയം: Colonel Hartleyയുടെ പട്ടാളത്തിന് പുഴ കടക്കാനായി വച്ചിരുന്ന തോണികൾ മുഴുവനും എടുത്തുകൊണ്ട്, (കൊടുങ്ങല്ലൂരിൽ) തോണിക്കാർ അടക്കമുള്ള മുഴുവൻ ജനങ്ങളും ജീവനുംകൊണ്ട് ഓടിപ്പോയിരുന്നു. അതിനാൽത്തന്നെ മുന്നോട്ട് നീങ്ങാനുള്ള വാഹന സൗകര്യം പോലും ഇവിടെ ഇല്ല. ഇങ്ഗ്ളിഷ് കമ്പനി വന്നപ്പോൾ, തിരുവിതാംകൂർ രാജ്യത്തിൽ നിന്നും ലഭിക്കും എന്ന് പ്രതീക്ഷിച്ച യാതോരു സഹകരണവും സഹയവും ലഭിക്കില്ല എന്ന് തീർച്ചായായിവന്നു.

എന്നാൽ ഇങ്ഗ്ളിഷ് കമ്പനി പട്ടാളം വരുന്നുണ്ട് എന്നും അധികം താമസിക്കാതെ അലിക്കോട്ടയിൽ കയറും എന്ന് അറിഞ്ഞ ജനങ്ങളിൽ വൻ ആശ്വാസം വന്നുതുടങ്ങിയിരുന്നു.

QUOTE: Colonel Hartley nevertheless determined to push on and take post at Alikkotta. The news of his force being on its way had greatly quieted the inhabitants, and “the consternation which had seized all ranks of the people’’ had considerably abated ......... END OF QUOTE

ഈ വിധം തകർന്നു തരിപ്പണമാകാൻ സാധ്യതയുണ്ടായിരുന്ന തിരുവിതാംകൂർ രാജ്യത്തെ വീണ്ടും രക്ഷിച്ച് പിടിച്ചുയർത്തിയത് English East India Company ആണ്. തുടർന്ന് തിരുവിതാംകൂർ രാജ്യം English East India Companyയുടെ സംരക്ഷണത്തിൽ തുടർന്നു. പോരാത്തതിന്, ആ രാജ്യം പദ്മനാഭസ്വാമിയുടെ സംരക്ഷണത്തിലും ആണ് എന്ന വിശ്വാസവും പടർന്നിരുന്നു.

English East India Company കമ്പനിയോടുള്ള കൂറും കടപ്പാടും London Missionary Societyക്ക് ഒരു വൻ സമ്പത്തായി ലഭിച്ചു.

കാരണം അവർക്ക് ബൃട്ടിഷ് - ഇന്ത്യയിൽ മിഷിനറി പ്രവർത്തനം നടത്താൻ English East India Company അനുവാദം നൽകിയില്ലായെങ്കിലും, തിരുവിതാംകൂർ രാജ്യത്തിൽ പ്രവർത്തിക്കാനുള്ള അനുവാദവും, സംരക്ഷണവും English East India Companyയിലെ ചില ഉദ്യോഗസ്ഥർ അനൗപചാരികമായി തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും വാങ്ങിക്കൊടുത്തു.

അങ്ങിനെ തിരുവിതാംകൂറിൽ മിഷിനറി പ്രവർത്തനം തുടങ്ങിയ London Missionary Society വിചിത്രമായ പല കാര്യങ്ങളും ആണ് കണ്ടനുഭവിച്ചറിഞ്ഞത്. തിരുവിതാംകൂറിൽ ക്രിസ്തീതയ ജനത പണ്ടുകാലം മുതൽ അവിടെയുണ്ട്. എന്നാൽ അവർ തനി സ്വാർത്ഥരായ അടിമ ഉടമകളാണ്. അതേ സമയും ജനങ്ങളിൽ ഒരു വൻ ശതമാനം പേർ വെറും കന്നുകാലികളെപ്പോലെയാണ് ജീവിക്കുന്നത്. അവർക്ക് യാതോരു സ്വാതന്ത്ര്യവും ഇല്ല. എന്നാൽ ഇവരെ കെട്ടിയിടേണ്ടതോ ചങ്ങലക്കിടേണ്ടതോ ഭീഷണപ്പെടുത്തേണ്ടതോ ആവശ്യം ഇല്ലാ. മറിച്ച് അവർക്ക് അവരെ അടിച്ചമർത്തുന്നവരോട് വൻ ബഹുമാനം ആണ് ഉള്ളത്. മാത്രവുമല്ല, ഈ കന്നുകാലി ജനങ്ങളിൽ പെട്ടവർ തന്നെ പലതട്ടുകളായാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. അവർക്ക് തമ്മിൽത്തമ്മിൽ അറപ്പും വെറുപ്പും ആണ് ഉള്ളത്. അവർക്ക് സംഘടിച്ച് നിന്നുകൊണ്ട് ഉയരാൻ ആകില്ല.

ഈ കൂട്ടരെ കന്നുകാലികളായി നിർവ്വചിക്കുന്നതും, ചങ്ങലക്കിടുന്നതും ഭാഷാ കോഡുകളാണ് എന്ന കാര്യം പക്ഷെ ഇങ്ഗ്ളിഷ് മിഷിനറിമാർക്ക് സ്വപ്നത്തിൽപ്പോലും അറിവ് ലഭിച്ചില്ലതന്നെ.


Image

22

Posted: Tue Oct 10, 2023 1:30 pm
posted by VED
22 #. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ ചെയ്യുന്നത്



തിരുവിതാംകൂറിൽ രാജകുടുംബവും ജനങ്ങളും പലരീതിയിലും ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത് പലപ്പോഴും London Missionary Societyയുമായി കൂട്ടിക്കുഴഞ്ഞാണ് മനസ്സിലാക്കപ്പെട്ടത്.

സമൂഹത്തിൽ വിചിത്രങ്ങളായ അനുഭവമായിരുന്നു ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനക്കാരുടെ സാന്നിധ്യം നൽകിയത്. ഒരു ഭാഗത്ത് രാജാവിന് ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ തുടങ്ങിവച്ച വിവിധ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെ പകർത്തിയെടുക്കാനോ, അതുമല്ലെങ്കിൽ അവ വിപുലീകിരിക്കാനോ താൽപ്പര്യംവന്നിരുന്നു.

ഇന്ന് Trivandrum നഗരമധ്യത്തിൽ നിൽക്കുന്ന University Collegeഉം (1866 AD), അവിടെനിന്നും വളരെ അടുത്തുതന്നെയുള്ള Public Libraryയും (1829 AD) മറ്റുമായ അനവധി കാര്യങ്ങൾ ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ സാമീപ്യത്താലാണ് സൃട്ടിക്കപ്പെട്ടത്. University Collegeന്‍റെ എഫ്ഫിലിയേഷൻ Madras Universityയോടായിരുന്നു. Madras University അന്ന് ലോകപ്രസിദ്ധമായ ഒരു യൂണിവേർസിറ്റിയായിരുന്നു. ഇങ്ഗ്ളിഷ് സാംസ്ക്കാരിക മൂല്യങ്ങൾ ദക്ഷിണേഷ്യയിൽ വികിരണം ചെയ്യുന്ന ഒരു അത്യുഗ്രൻ പ്രസ്ഥാനമായിരുന്നു അന്ന് Madras University. ഇങ്ഗ്ളിഷുകാരായ അദ്ധ്യാപകരുടേയും സാമൂഹിക പരിഷ്ക്കർത്താക്കളുടേയും സാന്നിധ്യം, ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന വ്യക്തികൾക്ക് നൈസർഗ്ഗികമായി അവകാശപ്പെട്ട സാമൂഹിക അന്തസ്സ് എന്ന പുതുപുത്തൻ ആശയം പലരുടെ മനസ്സിലും പടർന്നുതുടങ്ങിയിരുന്നു. എന്നാൽ ഈ ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷയുടെ ആന്തിരിക കോഡുകളുമായി ആരുംതന്നെ ബന്ധപ്പെടുത്തി ചിന്തിച്ചില്ലാ എന്നുള്ളത് ആശ്ചര്യകരമായി തോന്നുന്നു.

ഇങ്ഗ്ളിഷുകാരുടെ നേരിട്ടുള്ളതും, അതുമല്ലെങ്കിൽ അങ്ങ് Madras Presidencyയിൽ നിന്നുമുള്ള ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ അദൃശ്യമായ സ്വാധീനവും തിരുവിതാംകൂറിലെ പലരിലും യൂറോപ്യന്മാരോടും, ക്രിസ്റ്റ്യാനിറ്റിയോടും മൊത്തമായുള്ള ഒരു മതിപ്പാണ് വളർത്തിയത്. കാരണം ചില ഭൂഖണ്ഡ യൂറോപ്യന്മാരും ഐറിഷുകാരും സ്ക്കോട്ടിഷുകാരും മറ്റും തിരുവിതാംകൂറിൽ വന്ന് പലവിധ വാണിജ്യപരമായതോ, മതപരമായതോ ആയ കാര്യങ്ങൾ ചെയ്തിരുന്നു എന്ന് തോന്നുന്നു. ഇവരെല്ലാം മൊത്തമായി തമ്മിൽത്തമ്മിൽ ഇങ്ഗ്ളിഷ് ഭാഷതന്നെയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു. അതിന്‍റെ വ്യക്തമായ കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ ആശയവിനിമയം ചെയ്യുമ്പോൾ പലവിധ ഉച്ചനീചത്വങ്ങളേയും അതുപോലുള്ള മറ്റ് മാർഗ്ഗതടസ്സങ്ങളേയും മറികടക്കാനാവും എന്നതാണ്.

എന്നാൽ പല ഭൂഖണ്ഡയൂറോപ്യന്മാരും ഐറിഷുകാരും മറ്റും യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് സംസ്ക്കാരത്തിന് നേരെ വിപരീതമായുള്ളവർ തന്നെയാവാം. ഈ വിവരം തിരുവിതാംകൂറിൽ ഉന്നതവിദ്യാഭ്യസം ലഭിച്ചപലരിലും വന്നില്ലാ എന്നുതോന്നുന്നു. എന്നാൽ ചിലരിൽ ഈ വിവരം വന്നിട്ടുണ്ടാവാം.

ക്രസ്ത്യൻ മതം വൻ സാമൂഹിക സമത്വ ആശയങ്ങളും അയൽക്കാരനെ സ്നേഹിക്കണം എന്നെല്ലാം പറയുന്നുണ്ടെങ്കിലും, ഇത് ഒരു പൊതുവായുള്ള വാസ്തവം അല്ലതന്നെ. ഉദാഹരണത്തിന്, തിരുവിതാംകൂറിൽ സുറിയാനി ക്രസ്ത്യാനികൾ കാലാകാലങ്ങളായി നിലവിൽ ഉണ്ട്. അവർക്ക് സമൂഹത്തിലെ കന്നുകാലികളെപ്പോലെ ഗണിക്കപ്പെട്ടിരുന്ന അടിമജനത്തിനെ ഉന്നമനപ്പെടുത്താനൊന്നും യാതോരു ചിന്തയും വന്നിരുന്നു എന്ന് തോന്നുന്നില്ല.

അതേ സമയം കീഴ്ജനത്തിൽപ്പെട്ട അടിമ ജനത്തിന് ഇങ്ഗ്ളിഷുകാരെക്കുറിച്ച് വ്യക്തമായ വിവരവും ലഭിച്ചിരുന്നില്ല എന്നും പറയാം. കാരണം, ഇങ്ഗ്ളിഷുകാരും ബൃട്ടിഷ് റസിഡന്റും മറ്റും, രാജകുടുംബവും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും മറ്റുമായാണ് ബന്ധപ്പെട്ടിരുന്നത്. ബൃട്ടിഷ് റസിഡന്റും, മെഡ്രാസ് പ്രസിഡൻസി സർക്കാരും ഇങ്ഗ്ളിഷ് മിഷിനറിമാരും കീഴ്ജനത്തിനെ സ്വതന്ത്രമാക്കാനായി വൻ സമ്മർദ്ദം രാജകുടുംബത്തിന്മേൽ ചലുത്തിയിരുന്നുവെങ്കിലും, ആ വിവരം പൊതുവായിപ്പറഞ്ഞാൽ, കീഴ്ജനത്തിന് അറിയില്ല. അവർക്ക് എല്ലാരീതിയിലും തെറ്റായ വിവരങ്ങളാണ് അവരുടെ ജന്മികളും അവരുടെ തന്നെ സാമുദായിക നേതാക്കളും പറഞ്ഞുകൊടുക്കുക.

മാത്രവുമല്ല, ഉദ്യോഗസ്ഥർ ചെയ്യുന്ന പലവിധ ചൂഷണങ്ങളുടേയും ഉത്തരവാദിത്വം അവർ ഇങ്ഗ്ളിഷുകാരിൽ ചുമത്തും.

ഈ എഴുത്തിൽ നേരത്തെ നൽകിയിരുന്ന ഏതാനും വാക്യങ്ങൾ ഇവിടെ ഉദ്ദരിക്കുകയാണ്:

QUOTE: സർക്കാർ ആവശ്യത്തിനായി, ഉദ്യോഗസ്ഥർ വന്ന് വള്ളങ്ങൾ (boats) പിടികൂടും. എന്നിട്ട് കൂറേ ദിവസങ്ങൾക്ക് ശേഷമേ അവ തിരിച്ച് നൽകുള്ളു. എന്തെങ്കിലും സർക്കാർ ആവശ്യങ്ങൾ വന്നാൽ, കൂലിക്കാരെ പിടികൂടി തടവിൽ വെക്കും. ആവശ്യംകഴിഞ്ഞാൽ വിടും. മെഡ്രാസ് പ്രസിഡൻസി ഗവർണർ തിരുവിതാംകൂറിൽ ഒരിക്കൽ സന്ദർശനത്തിനായി വന്നപ്പോൾ, അദ്ദേഹത്തിന്‍റെയും കുടുബത്തിന്‍റേയും യാത്രാസാധനങ്ങൾ ചുമക്കാനായി കുറേ കൂലിക്കാരെ തിരുവിതാംകൂർ ഉദ്യോഗസ്ഥർ ഈ വിധം തടവിൽ വച്ചിരുന്നു എന്ന് REV. SAMUEL MATEER പറയുന്നു. END OF QUOTE

ഈവിധ ഉദ്യോഗസ്ഥരുടെ ചെയ്തികളാൽ മെഡ്രാസ് പ്രസിഡൻസി ഗവർണറും, ചൂഷണത്തിൽ കൂട്ടുകുറ്റക്കാരനായി (accomplice) മാറും.

ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് സർക്കാർ Census നടത്തിയപ്പോൾ, അവരുമായി ബന്ധമുള്ള എല്ലാ സ്വതന്ത്രരാജ്യങ്ങളിലും ഇത് നടത്തപ്പെടാൻ ശ്രമിച്ചിരുന്നു. അങ്ങിനെ തിരുവിതാകൂറിൽ സെൻസസ് നടത്തിയപ്പോൾ, അടിമ ജനത്തിനേയു, മറ്റ് കീഴ്ജനത്തിനേയും ശൂദ്രരും (നയന്മാരും) ചില മുഹമ്മദ്ദീയരായ കച്ചവടക്കാരും മറ്റുള്ളവരും, പറഞ്ഞ് പേടിപ്പിച്ച കാര്യം MATEER രേഖപ്പെടുത്തുന്നുണ്ട്.

May 18,1875യിൽ തിരുവിതാംകൂറിൽ സെൻസസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ട് കീഴ്ജനം ആകെ വെപ്രാളത്തിലായി. എന്തോ പുതിയ വൻ ചൂഷണപദ്ധതിയോ, അതുമല്ലെങ്കിൽ വൻ നികുതിയോ മറ്റോ ചുമത്താനുള്ള പദ്ധതിയാണ് ഇത് എന്ന് അവർ പരക്കെ വിശ്വസിച്ചു. അല്ലെങ്കിൽത്തന്നെ സ്വന്തം മക്കളെപ്പോലും സ്നേഹിച്ച് വളർത്താൻ ആവതെ, വെറും മൃഗങ്ങളെപ്പോലെ ഉഴലുന്ന അവർക്ക്, ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ഒരു പുതിയ ആവലാതി കൂടിയായി. യാതോരു ദുരുദ്ധേശവും ഇല്ലാതെ ഈ വിധം ഒരു പദ്ധതി സർക്കാർ ചെയ്യില്ലാ എന്ന് അവർക്ക് മുൻ അനുഭവങ്ങളിൽനിന്നും അറിയാമായിരുന്നു.

ചില മുഹമ്മദ്ദീയരായ കച്ചവടക്കാർ പറഞ്ഞുപരത്തിയത്, സർക്കാർ ഉദ്യോഗസ്ഥർ വന്ന് എല്ലാ കോഴികളേയും മറ്റ് കന്നുകലികളേയും പിടിച്ചുകൊണ്ടുപോകും എന്നും, അവയെ ഉടനെ കിട്ടുന്ന ലാഭത്തിന് വിൽക്കുന്നതാണ് നല്ലത് എന്നുമായിരുന്നു.

ക്രിസ്ത്യൻ മിഷിനറിമാരും അവരോടൊപ്പമുള്ള പ്രാദേശിക ക്രിസ്ത്യൻ സഹായികളും കൂടി അടിമ ജനത്തിനെ പിടികൂടി, കപ്പലുകളിൽ കയറ്റി അന്യദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി വിൽക്കാൻ പോകുകയാണ് എന്ന് ശൂദ്രർ (നായർമാർ) അറിയിച്ചു.

കൊച്ചുകൊച്ചു കൂരകളിൽ യാതോരും ആലംബവും ഇല്ലാതെ പുഴുവിനെപ്പോലെ ജീവിക്കുന്ന ഈ കീഴ്ജനത്തിൽപ്പെട്ട പുരുഷന്മാരും അവരുടെ സ്ത്രീകളും കുട്ടികളും പേടിച്ച് വിറച്ചിരുന്നു.

ഓരോ കൂരകളിലും വന്ന് നമ്പർ എഴുതി രേഖപ്പെടുത്തിക്കൊണ്ടുപോകുന്നത് കണ്ടപ്പോൾ, ഈ വിധം അവർ അറിഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന് അവർ അറിഞ്ഞു.

ഭക്ഷ്യക്ഷാമത്താൽ അടിമവേലക്കാരില്ലാതെപോയ ഒരു പ്രദേശത്തിലേക്ക്, മഹാരാജാവ് ഇവിടെനിന്നും കീഴ്ജനത്തിനെ പിടിച്ചുകൊണ്ടുപോകാൻ തയ്യാറായിനിൽക്കുകയാണ് എന്ന് മറ്റൊരു കഥയും പരന്നിരുന്നു.

ഏത് നിമിഷവും അവരെ പിടിച്ചുകൊണ്ടുപോകും എന്ന ഉത്തമബോധ്യത്തിൽ ഓരോ അടിമക്കൂരകളിലും അച്ഛനും അമ്മയും മക്കളും വിറങ്ങലിച്ചും വിറച്ചും താമസിച്ചു. പിടിച്ചുകൊണ്ടുപോയാൽ തമ്മിൽ കണ്ടുമുട്ടുന്നത് തന്നെ പിന്നെ അസാധ്യമാകും.

മക്കളേയും പേരക്കുട്ടികളേയും പിടിച്ചുകൊണ്ടുപോകാൻപോകുന്നു എന്ന് മനസ്സിലാക്കിയ സ്ത്രീകൾ അലമുറയിട്ടുകൊണ്ട് ഓടിനടന്നകാര്യവും രേഖപ്പെടുത്തിക്കാണുന്നു. കുട്ടികളും പേടിച്ച് മരണവെപ്രാളത്തിൽ ആയിപ്പോയി.

ചില കീഴ്ജനം അവർ സ്വന്തമായി കൃഷിചെയ്തുകൊണ്ടിരുന്ന പാടങ്ങളിൽ പണിയെടുക്കാതായി. കന്നുകാലികളേയും ചെമരിയാടുകളെയും കിട്ടിയ വിലക്ക് വിറ്റു.

മിഷിനറിമാർ കടലോരത്ത് ഒരു വൻ കെട്ടിടം പണിതിട്ടുണ്ട് എന്ന വിവരം വന്നു. അവിടെക്ക് കീഴ്ജനത്തിനെ പിടിച്ചുകൊണ്ട്പോയി, അവിടുന്ന് അവരെ കപ്പലിൽ ചരക്കുകയറ്റുന്നത് പോലെ കയറ്റി കൊണ്ടുപോകും.

ഈ വിധ തെറ്റായ കഥകൾ പ്രചരിക്കുന്നത് തടയാനായി തിരുവിതാംകൂർ സർക്കാർ പല വിജ്ഞാനപനങ്ങളും വിളമ്പരങ്ങളും നടത്തി. എന്നാൽ മിക്ക സർക്കാർ സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്ന വളരെ കുരുട്ടുബുദ്ധിക്കാരായ അടിമ ഉടമകൾ ഈ ശ്രമങ്ങളെയെല്ലാം വെറും പാഴ്വേലകൾ ആക്കിമാറ്റി. പുലയർക്കും പറിയർക്കും വായിക്കാൻ അറിയില്ല. അതിനാൽത്തന്നെ സർക്കാർ ഇറക്കിയ നോട്ടിസുകൾ അവർക്ക് വായിക്കാൻ പറ്റിയില്ല. മാത്രവുമല്ല, ഈ വിധ നോട്ടിസുകൾ ഉച്ചത്തിൽ വായിക്കപ്പെട്ടിരുന്ന സർക്കാർ ഓഫിസുകളിൽ അവർക്ക് പോകാനും ആവില്ല. കേട്ടവർ അവരോട് സത്യം പറയുകയുമില്ല.

തമിഴിലും മലയാളത്തിലും തുണ്ടുനോട്ടിസുകൾ അച്ചടിച്ച് മിഷിനറിമാർ വിതരണം ചെയ്തു. പോരാത്തതിന്, പലയിടത്തും സെൻസസ് എന്ന്യൂമറെയ്റ്റർമാരോടൊപ്പം പ്രാദേശികരായ ക്രീസ്ത്രീയ പ്രവർത്തകർ പോയി, കീഴ്ജനങ്ങളുടെ ഭയത്തെ ഇല്ലാതാക്കാൻ സാധിച്ചു.

ഇന്നും ഈ വിധ കള്ളക്കഥകൾ ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയെപ്പറ്റി ഈ നാട്ടിലുള്ള അടിമ ഉടമകൾ (വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്ന ഉദ്യോഗസ്ഥരും ഔപചാരിക വിദ്യാഭ്യാസ അദ്ധ്യാപകരും) പറഞ്ഞും, എഴുതിയും, പഠിപ്പിച്ചും പരത്തുന്നുണ്ട്.

വയലാർ രാമവർമ്മ ഈ എഴുത്തുകാരന് വളരെ പ്രീയപ്പെട്ട സിനിമാ ഗാന രചയിതാവാണ്. എന്നാൽ ഇദ്ദേഹം വൻ വാണിജ്യ താൽപ്പര്യങ്ങൾക്ക് വഴങ്ങിത്തന്നെയാണ് സ്വന്തം സംസ്കൃത വാക്ക് പ്രവാഹവും പണ്ഡിത്യവും ഉപയോഗിച്ചത്. പോരാത്തതിന്, ഇദ്ദേഹം യഥാർത്ഥത്തിൽ, ജീ. രാമവർമ്മ തിരുമൽപ്പാട് ആണ്. പിതാവ് വെള്ളാരപ്പള്ളി കേരളവർമ്മ, മാതവ് അമ്പാലികാ തമ്പുരാട്ടി. ഈ വ്യക്തിനാമങ്ങൾ പ്രതിനിധീകരിക്കുന്നത് പഴയകാല അടിമ ഉടമകളുടെ പേരുകൾ തന്നെയാണ്.

നക്സൽബാരികൾ ഇദ്ദേഹത്തിന്‍റെ രാഘവപ്പറമ്പ് കോവിലകം കത്തിക്കാൻ ശ്രമിച്ച ഒരു സംഭവവും എഴുതിക്കാണുന്നുണ്ട്.

പുന്നപ്ര വയലാർ എന്ന സിനിമയിലെ ഇദ്ദേഹത്തിന്‍റെ വരികൾ കാണുക:
Sakhaakkale Munnottu Punnapra Vayalar (1968)


പരദേശികളുടെ അധികാരക്കൊടി
അറബിക്കടലിൽ
അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ
അറബിക്കടലിൽ

ശുദ്ധമായ കളവാണ് എഴുതിയിരിക്കുന്നത്. പരദേശിയെന്ന് ഉദ്ദേശിച്ചത്, ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തെയാണ്.

ബ്രാഹ്മണ അമ്പലങ്ങളിൽ അവിലും മലരും പഴവും ശർക്കരയും കൽക്കണ്ടവും കരിമ്പും ഉണക്കമുന്തിരിയും എള്ളും നെയ്യും മറ്റും ചേർത്തുകുഴച്ച് നൈവേദ്യമായി ഈശ്വരമൂർത്തിക്ക് കാഴ്ചവെച്ചതിന് ശേഷം, ഭക്തർക്ക് വിതരണം ചെയ്യപ്പെടുന്നതു പോലെയാണ്, 1956ന് മുൻപുള്ള മലബാറിനേയും തിരുവിതാംകൂറിനേയും കുറിച്ചുള്ള വിവരങ്ങൾ ഇന്ന് ജനങ്ങൾക്ക് ലഭിക്കുന്ന്. വൻ മധുരമുള്ള വസ്തുക്കൾ. എന്നാൽ എല്ലാം ആകെക്കൂടെ കുഴഞ്ഞാണ് ഇരിക്കുന്നത്. ആർക്കും കാര്യങ്ങൾ വ്യക്തമല്ല. വ്യക്തമാകരുത് എന്ന് തന്നെയാണ് ഇന്നുള്ള വിപ്ളവവായാടി തമ്പുരാക്കന്മാരുടെ താൽപ്പര്യവും.

1947ന് മുൻപുള്ള ദക്ഷിണേഷ്യയുടെകാര്യം Adobe Photoshopൽ ബഹുവർണ്ണ ചിത്രത്തെ Liquify ചെയ്തതുപോലെയാണ്. ആകെ വലിച്ചുവാരി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടിക്കുഴച്ച് ആകെക്കൂടി ഒരു ഛായങ്ങളുടെ ബഹളം. അതിൽ വേണ്ടുന്നതെന്തും വായിച്ചെടുക്കാം, പണിപ്പെട്ടാൽ.

മുകളിൽ നൽകിയിട്ടുള്ള വീഡിയോ ക്ളിപ്പ്ൽ, പുന്നപ്ര വയലാർ സിനിമയിൽ പ്രേംനസീറും ഷീലയും മറ്റും കീഴ്ജാതിക്കാരായ വിപ്ളവകാരികളായി അഭിനയിച്ച് പാട്ടുപാടുന്നു. പിരശുദ്ധ നുണയാണെങ്കിലും, സംസ്കൃതവാക്ക് പ്രവാഹത്തിന്‍റെ മധുരം പ്രേംനസീറിന്‍റെ സുന്ദരവദനം കണ്ടുകൊണ്ട് കേൾക്കുമ്പോൾ വൻ ആനന്ദം തന്നെയാണ് നൽകുന്നത്. എന്നാൽ തിരുവിതാംകൂറിലെ കൊടുംകാടുകുളിലും വൻമലകളിലും അടിമവേലപ്പാടപ്പറമ്പുകളിലും സാമൂഹിക മോചനത്തിനായി London Missionary Societyയെ സമീപിച്ചവർ ഈ വിധ സുന്ദരവദനങ്ങൾ ഉള്ളവരായിരുന്നില്ല. മറിച്ച്, വെറും മണ്ണിലെപ്പുഴുവിനെപ്പോലെ നൂറ്റാണ്ടുകളോളം അമർത്തിത്താഴ്ത്തപ്പെട്ടവർ ആയിരുന്നു.

Image

23

Posted: Tue Oct 10, 2023 1:40 pm
posted by VED
23 #. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്



തിരുവിതാംകൂറിൽ ഉയർന്ന ജനക്കൂട്ടങ്ങളിൽ ചിലർ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നേടിത്തുടങ്ങി. ഈ വിധമുള്ള പുതിയ തലമുറയ്ക്ക് ബൃട്ടിഷ്-ഇന്ത്യയുടെ ഭൂപടം മനസ്സിൽ അലിഞ്ഞു ചേർന്നുതുടങ്ങിയിരുന്നു. ബൃട്ടിഷ്-ഇന്ത്യ മറ്റൊരു രാജ്യമാണ്, അവിടെ മറ്റൊരു ഭരണസംവിധാനവും ഉദ്യോഗസ്ഥരും മറ്റുമാണ് ഉള്ളത് എന്ന ധാരണയൊന്നും മനസ്സിൽ കാര്യമായി കയറിയില്ലാ എന്നാണ് തോന്നുന്നത്. കാരണം, ധനികരായുളള ഇവർക്ക് ഏതവസരത്തിലും ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കാം, അവിടുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. മാത്രവുമല്ല, ആരിയൻകാവിലൂടെ മെഡ്രാസിലേക്ക് ഷെൻകോട്ടവഴി ഒരു തീവണ്ടിപാതവന്നു (Quilon–Shencotta Line - 1904). ഈ തീവണ്ടിപ്പാത കെട്ടുന്നതിൽ തിരുവിതാംകൂർ രാജകുടുംബത്തിന് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.

ഈ പാത വന്നതോടുകൂടി, അവർക്ക് മെഡ്രാസിലേക്ക് വൻ സുരക്ഷിതമായ ഒരു പാത ലഭിച്ചു. അതിലൂടെ ബൃട്ടിഷ്-ഇന്ത്യയിൽ നിർമ്മിച്ചിരുന്ന അതിഗംഭീരമായ റെയ്ൽവേസംവിധാനവുമായി തിരുവിതാംകൂറിലെ ഉയർന്ന ജനക്കൂട്ടതിന് ബന്ധംവന്നു. ഇവിടെ ഓർക്കേണ്ടത്, മലബാറിലേക്ക് തിരുവിതാംകൂറിൽനിന്നും തീവണ്ടിപ്പാത നിർമ്മിക്കപ്പെട്ടില്ലാ എന്നുള്ളതാണ്.

ബൃട്ടിഷ്-ഇന്ത്യയിൽ സർവ്വസാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന വിസ്മയകരമായ തപ്പാൽ സംവിധാനവുമായും തിരുവിതാംകൂർ രാജ്യം ബന്ധപ്പെട്ടിരുന്നു എന്ന് തോന്നുന്നു. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണ സംവിധാന കീഴ്വഴക്കങ്ങളിൽ പരിചയമുളള ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരെ കടമെടുത്ത് ഉയർന്ന ഉദ്യോഗ സ്ഥാനങ്ങളിൽ പലതും നിയമിച്ച അവസ്ഥ. ഇതിനാലും ഒരു ബൃട്ടിഷ്-ഇന്ത്യൻ ബന്ധം.

അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെന്ന ഭൂപടവും, നമ്മൾ എല്ലാം ഒറ്റരാജ്യമാണ് എന്ന തികച്ചും വിഡ്ഢിത്തപരമായ തോന്നലും. യഥാർത്ഥത്തിൽ ഭൂഖണ്ഡയൂറോപ്പിൽ ഉള്ള വ്യത്യസ്ത ജനക്കൂട്ടങ്ങളേക്കാളും വ്യത്യസ്തരാണ് ദക്ഷിണേഷ്യയിലെ വ്യത്യസ്ത ജനങ്ങൾ. മലബാറിന് തൊട്ടടുത്തുള്ള പാണ്ഡിപ്രദേശങ്ങളിലേയും തിരുവിതാംകൂറിലേയും ജനങ്ങൾക്ക് മലബാറിലെ ജനങ്ങളുമായി കാര്യമായ സാമ്യത ഇല്ലതന്നെ. പോരാത്തതിന്, ഓരോ പ്രദേശത്തിനുള്ളിലും, തമ്മിൽത്തമ്മിൽ വ്യത്യസ്തരായ ജനങ്ങൾ. ബൃട്ടിഷ്-ഇന്ത്യയിൽ ജനക്കൂട്ടങ്ങൾ തമ്മിലുള്ള അറപ്പും വെറുപ്പും, ഇങ്ഗ്ളിഷ് ഭാഷാ സാമൂഹിക പ്രത്യയശാസ്ത്രങ്ങൾ പടരുന്നതോടുകൂടി, കുറഞ്ഞുവന്നുതുടങ്ങിയിരുന്നു. എന്നാൽ തിരുവിതാകൂറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.

തിരുവിതാംകൂറിലെ പുതുതായി വളർന്നുവരുന്ന തലമുറയ്ക്ക് ആ രാജ്യത്തിന്‍റെ ചിരിത്രം തന്നെ വ്യക്തമായി അറിയില്ല. മാത്രവുമല്ല, അവർക്ക് കീഴിലായി കന്നുകാലികളെപ്പോലുള്ളവരെക്കുറിച്ച് കാര്യമായ വേവലാതിയും ഇല്ല. ഈ മനോഭാവം ഇന്നും ഇന്ത്യയിൽ ഉണ്ട്. വൻ സാമൂഹിക സമത്വ ചർച്ചകൾ വെറും അധരവ്യായാമം എന്ന രീതിയിൽ നിത്യവും ചർച്ചചെയ്യപ്പെടുന്ന ഉന്നതവിദ്യാഭ്യാസ വേദികളിൽപോലും, ഫ്യൂഡൽ ഭാഷാ കോഡുകളിലൂടേയും, വൻ ചൂഷണ-കൊള്ളയടി പ്രസ്ഥാനമായ സർക്കാർതൊഴിലുകളിനെ മോഹിക്കുന്നതിലൂടെയും സാമൂഹിക അസമത്വങ്ങളോട് വൻ താൽപ്പര്യം തങ്ങൾക്കുതന്നെയുണ്ട് എന്ന യാതോരു ബോധവും ഇല്ലതന്നെ.

തിരുവിതാംകൂറിലെ രാമവർമ്മ രാജാവിന് പോലും, തൊട്ടടുത്തുള്ള രാമേശ്വരത്തേക്ക് പുണ്യദർശ്ശനത്തിനായി സുരക്ഷിതമായി പോകാൻ (1784ലിൽ), ഇങ്ഗ്ളിഷ്-ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഒരു ശിപായി ബെറ്റാലിയൻ കൂടെപോകേണ്ടതായിവന്നിരുന്നു. ഇത്രമാത്രം യാതോരു ബന്ധവും തമ്മിൽത്തമ്മിൽ ഇല്ലാത്ത, ഭീകര സവിശേഷതകൾ ഉള്ള പല തുണ്ടുപ്രദേശങ്ങളെയാണ് ഒരു വളരെ ചെറിയകൂട്ടം ഇങ്ഗ്ളിഷുകാർ വന്ന് യോജിപ്പിച്ചെടുത്തത്.

ഈ ഇങ്ഗ്ളിഷുകാർ പുണ്യവാളന്മാരോ, വൻ ബുദ്ധിരാക്ഷസരോ, ആയോധനകലകളിൽ നൈപുണ്യമുള്ളവരോ ഒന്നുംതന്നെയല്ലതന്നെ. മറിച്ച്, അവരുടെ മസ്തിഷ്കത്തിൽ ചലിക്കുന്ന ആശയവിനിമയ സോഫ്ട്വേർ ഒരു അതിമിനുസമുള്ളതും, പലവിധ തടസ്സങ്ങൾ ഇല്ലാത്തതും, മറ്റുള്ളവരുടെ മനസ്സിൽ പലവിധ അനിഷ്ടങ്ങളും വിദ്വേഷങ്ങളും വെറുപ്പും വൈരാഗ്യവും സ്വമേധയാ ജനിപ്പിക്കുന്നവയല്ലാത്തതുമാണ്. ഇതിനാൽതന്നെ, ഈ വന്ന ഇങ്ഗ്ളിഷുകാരിൽ തന്നെ, തമ്മിൽത്തമ്മിൽ സ്വാഭാവികമായും പരപ്രേരണകൂടാതെയും ജനിക്കാവുന്ന പലവിധ വൈരാഗ്യങ്ങളും മത്സരബുദ്ധികളും അസൂയകളും ജനിച്ചില്ലതന്നെ.

ഇന്ന് കോൺക്രീറ്റ്, സിമന്റ്, സിമന്റ് മിക്സർ, കമ്പി, സ്റ്റീൽ ഉപയോഗിച്ചുകൊണ്ടുള്ള skeleton frame കെട്ടിട നിർമ്മാണ സംവിധാനങ്ങൾ, എന്നിങ്ങിനെ പലതും നിലവിലുണ്ട്. എന്നാൽ വെറും കുമ്മായവം ചുണ്ണാമ്പും വെട്ടുകല്ലും മൺകട്ടയും മടഞ്ഞോലയും മറ്റും ഉപയോഗിച്ച് കൂരകളും വീടുകളും കെട്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൽനിന്നെല്ലാമാണ് ഇന്നത്തെ നിലയിലേക്ക് കാര്യങ്ങൾ ഇന്ത്യയിൽ പുരോഗമിച്ചത്.

ഇങ്ഗ്ളിഷ് കമ്പനിയിലെ ഇങ്ഗ്ളിഷുകാരായ ഉദ്യോഗസ്ഥർക്ക് ഈ ഉപഭൂഖണ്ഡത്തിലെ തുണ്ടുതുണ്ടു പ്രദേശങ്ങളെ വളർത്തിയെടുക്കാനായി പ്രവർത്തിക്കുന്ന അവസരത്തിൽ, കൈവശം എന്താണ് ഉണ്ടായിരുന്നത് എന്നത് ആലോചിക്കാവുന്നതാണ്. വൻ സൗകര്യങ്ങളും പണവും മറ്റും കൈവശമുള്ളത് ഉപദ്വീപിലെ ധനികരായ ഉയർന്ന ജനത്തിന്‍റെ പക്കലാണ്. ആയിരക്കണക്കിന് വർഷങ്ങളായി വിറങ്ങലിച്ച് കിടുക്കുന്ന സാമൂഹങ്ങളെ ഒരു വൻ രാഷ്ട്രമായി കെട്ടിപ്പടുക്കാൻ, കമ്പനിഉദ്യോഗസ്ഥരുടെ കൈവശം വൻ യന്ത്രങ്ങളോ, മറ്റ് ആധുനിക കാര്യങ്ങളോ ഇല്ലതന്നെ. വെറും ഇടിക്കല്ലിൽ ചുണ്ണാമ്പും മറ്റ് കുമ്മായക്കൂട്ടും ഇട്ട് ഇടിച്ച് പൊടിയാക്കി, കെട്ടിടനിർമ്മാണം ചെയ്താൽ എന്തായിരിക്കും കഥയെന്ന് ആലോചിച്ചുനോക്കുക. ഈ വിധ സൗകര്യങ്ങളോട് താരതമ്യം ചെയ്യാവുന്ന അന്തരീക്ഷത്തിൽനിന്നുമാണ് English East India Company ഈ ഉപദ്വീപിനെ വളർത്തിയെടുക്കാൻ ശ്രമിച്ചത്.

ഇങ്ങിനെ സംഘടിപ്പിച്ചെടുത്ത് ഒരു രാഷ്ട്രമാക്കിയപ്പോൾ, പുതിയ പാരമ്പര്യങ്ങൾ, പൈതൃകങ്ങൾ, പൂർവ്വസമ്പത്ത്, ആർഷഭാരത സങ്കൽപ്പം, വേദകാല പാരമ്പര്യം, സംസ്കൃത ശ്ലോകങ്ങൾ, നളന്ദ - തക്ഷസില, ഗംഗാനദീതട സംസ്ക്കാരം, രാസലീല, ഹിമാലയം, കൈലാസം, കാശ്മീർ, ഹരിദ്വാർ, ലോകത്തിലെ ഏറ്റവും മുന്തിയ ഗണിതശാസ്ത്രം, അക്കങ്ങൾ, ലിപികൾ, മന്ത്രങ്ങൾ, താജ്മഹൽ നിർമ്മിച്ച രാജ ശിൽപ്പികൾ എന്നിങ്ങിനെയുള്ള പ്രാദേശിക അവകാശങ്ങൾ. ആയിരക്കണക്കിന് വർഷങ്ങളിൽ, രണ്ടും മൂന്നും ആയിരം കിലോമീറ്ററുകൾ വിട്ടുള്ള പ്രദേശങ്ങളിൽ അവിടേയും ഇവിടേയും സംഭവിച്ച ഒറ്റപ്പെട്ട ഈ വിധ കാര്യങ്ങളെ ഒന്നിച്ചു ചേർത്ത് പശയും ഛായവും ചേർത്തുപുരട്ടി രൂപാലങ്കാരത്തോടുകൂടി ഇന്ന് ഇന്ത്യ പ്രദർശിപ്പിക്കുന്നുണ്ട്. കാണുന്ന ആളുടെ കണ്ണ് ചിമ്മിപ്പോകുകയും കണ്ണ് തള്ളിപ്പോകുകയും ചെയ്യാൻ ഇതു മതി.

ഒരു കുഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറി ഒരു പോലീസ് ശിപായിയെവരെ ഒന്ന് നിങ്ങൾ എന്ന് പോലും സംബോധന ചെയ്യാൻ പാടില്ലാ എന്ന് പഠിച്ചും പഠിപ്പിച്ചും വളർന്നുവരുന്ന ഈ ജനതയാണോ ഇതെല്ലാം കണ്ടെത്തിയതും വളർത്തിയെടുത്തതും? ഫ്യൂഡൽ ഭാഷകൾ കോലം കെടുത്തിയ ഇവരാണോ വേദവും വേദമന്ത്രങ്ങളും, ഗണിതവും ആത്മീയ ശാസ്ത്രങ്ങളും മറ്റും മറ്റും കണ്ടുപിടിച്ചതും മറ്റും? വേദവും വേദമന്ത്രങ്ങളും മനസ്സിൽവരച്ചെടുത്ത യഥാർത്ഥ ജനതയെ തരംതാഴ്ത്തുന്ന അവകാശപ്പെടലല്ലേ, വ്യക്തിത്വം വെറങ്ങലിച്ചുനിൽക്കുന്ന ഈയൊരു ജനത ചെയ്യുന്നത്?

ഇവിടെ എടുത്തു പറയാനുള്ള ഒരു കാര്യം ഉണ്ട്. ദക്ഷിണ്യഷ്യയിൽ മാത്രമല്ല, ലോകത്തിലെ മറ്റ് പലദിക്കിലും വൻ കെട്ടിടനിർമ്മാണ കലകൾ ആ നാടുകളുടെ പാരമ്പര്യങ്ങളിൽ കണ്ടുവരുന്നുണ്ട്. ആർഷഭാരതത്തിലെ കെട്ടിട നിർമ്മാണ കലയും, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന വേദകാല സംസ്കൃത രചനകളേയും ഒരേ പൈതൃകം പോലെ കാണാൻ ആവില്ല. അത് ഈ കാരണത്താലാണ്:

ദക്ഷിണേഷ്യയിലെ പാരമ്പര്യങ്ങളിൽ കെട്ടിട നിർമ്മാണ കലയിൽ വളരെ നൈപുണ്യം ഉള്ളവർ അവിടുള്ള പാരമ്പര്യ ആശാരിമാർ തന്നെയാണ്. എന്നാൽ ഇക്കൂട്ടരെ കീഴ്ജാതിക്കാരായിട്ടാണ് ബ്രാഹ്മണർ കണ്ടിരുന്നത്. എന്നാൽ ബ്രാഹ്മണ പാരമ്പര്യമാണ് ആർഷഭാരത പാരമ്പര്യം. എന്നാൽ ബ്രാഹ്മണർക്ക് ഈ വിധ യാതോരു നൈപുണ്യവും അറിവില്ലായിരുന്നു. ഇന്ന് ഇന്ത്യൻ പാരമ്പര്യ നൈപുണ്യങ്ങളെക്കുറിച്ച് ചരിത്രപുസ്തകങ്ങളിൽ എഴുതുമ്പോൾ, തമ്മിൽ യാതോരു അടുപ്പവും ഇല്ലാത്ത ഈ രണ്ടിനേയും ഒന്നിച്ച്കൂട്ടിക്കുഴച്ചാണ് ആർഷഭാരത പാരമ്പര്യ നൈപുണ്യമായി ഘോഷിപ്പിക്കപ്പെടുന്നത്.

തിരുവിതാംകൂറിലെ അന്നുള്ള പുതിയ തലമുറയിൽപ്പെട്ട ഒരു ചെറുപ്പക്കാൻ Rev. Mateerനോട് പറഞ്ഞു:

It is because our Government are so generous to you that people are permitted to become Christians, and to proclaim their religion in our streets.


തർജ്ജമ: ഞങ്ങളുടെ സർക്കാർ നിങ്ങളോട് ഇത്രമാത്രം ഔദാര്യം കാണിക്കുന്നത് കൊണ്ടാണ് ആളുകളെ ക്രിസ്തീയരായി മതം മാറാനും അവർക്ക് അവരുടെ മതം ഞങ്ങളുടെ തെരുവുകളിൽ പ്രദർശിപ്പിക്കാനും കഴിയുന്നത്. തർജ്ജമയുടെ അന്ത്യം.

ആർഷഭാരതത്തിന്‍റെ പാരമ്പര്യത്തിൽ വൻ സഹിഷ്ണുതയുണ്ട് എന്ന വാദഗത്തിക്ക് ഊന്നൽ നൽകുന്ന വാക്കുകളാണ് ആ ചെറുപ്പക്കാരൻ പറഞ്ഞത്. വീണത് വിദ്യയാക്കുന്ന പരിപാടി, ഈ നാട്ടിൽ നൈസർഗ്ഗികമായി പലർക്കും അറിവുള്ള കാര്യമാണ്.

യഥാർത്ഥത്തിൽ തിരുവിതാംകൂറിൽ London Missionary Societyക്ക് പ്രവർത്തനാനുമതി ലഭിച്ചത്, അവിടുള്ള സഹിഷ്ണുതകൊണ്ടൊന്നുമല്ല. മറിച്ച്, British-Indiaയിലെ ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂറിനെ പലവട്ടം അപായത്തിൽ നിന്നും രക്ഷിച്ചത് കൊണ്ടുമാത്രമാണ്. ബൃട്ടിഷ്-ഇന്ത്യ ഏതെങ്കിലും അവസരത്തിൽ സംരക്ഷണം പിൻവലിച്ചാൽ, വെറും മാസങ്ങൾക്കുള്ളിൽ തിരുവിതാംകൂറിനുള്ളിൽ വൻ അധികാരവടംവലിയും ആഭ്യന്തരയുദ്ധവും വരികയും രാജ്യം നാമാവിശേഷമാകുകയും ചെയ്യും.

യഹൂദരും സുറിയാനി ക്രിസ്ത്യാനികളും വൻ സാമൂഹിക സ്ഥാനങ്ങൾ തിരുവിതാംകൂർ പ്രദേശത്തിലെ ഏതോ ചില ചെറിയ രാജാക്കളിൽനിന്നും എഴുതിവാങ്ങിച്ചിരുന്നു. ഇതും, ഈ നാടിന്‍റെ സഹിഷ്ണുതകൊണ്ടൊന്നുമാകേണം എന്നില്ല. മറിച്ച്, മറ്റെന്തോ ഭീഷണിയോ Blackmailലോ പ്രലോഭനത്തിൽ വശംവദരാക്കപ്പെട്ടതോ മറ്റോ ഇതിന് പിന്നിൽ നടന്നിട്ടുണ്ട്.

ഇന്നും യഹൂദർ ഈ വിധമെന്തോ നിഗൂഡപ്രവർത്തനം നടത്തുന്നുണ്ട് എന്നതിന് തെളിവാണ്, ഇന്നും യൂഎസ്സ് എന്ന രാജ്യം ഇസ്റായേലിന് കോടാനുകോടി ഡോളറുകൾ വർഷവും വ്യക്തമായ യാതോരു യുക്തിയും ഇല്ലാത്ത രീതിയിൽ നൽകുന്നത്. യൂഎസ്സ്ഏയിൽ ഏത് വ്യക്തി പ്രസിഡന്റായി വന്നാലും, ഇത് നിർത്തലാക്കാൻ ആയിട്ടില്ലതന്നെ.


Image

24

Posted: Tue Oct 10, 2023 1:43 pm
posted by VED
24 #. സമൂഹത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ കണ്ണികൾ


ഈ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണവ്യവസ്ഥ പൊതുവായിപ്പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്ന സമ്പ്രദായങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

കൊച്ചുകൊച്ചു രാജ്യങ്ങൾ. അവയുടെ തലപ്പത്ത് ഒരു വരേണ്യ രാജകുടുംബം. ഈ കുടുംബത്തിന്‍റെ രാജപദവിയ്ക്ക് സാമൂഹികമായും ആദ്ധ്യാത്മികമായും ബലവും സാധുതയും നൽകുന്ന ബ്രാഹ്മണ വർഗ്ഗം.

ഈ രാജകുടുംബത്തിന് കീഴിൽ എല്ലാ പ്രദേശത്തും വൻ ഭൂജന്മികുടുംബങ്ങൾ. അവർക്ക് കീഴിൽ പലതുട്ടുകളായി പല ജനക്കൂട്ടം. വ്യക്തമായി ലിഖിതപ്പെടുത്തിയ ഉച്ചനീചത്വ അടുക്കും ചിട്ടയും ഇല്ല. എന്നാൽ ഭാഷാകോഡുകളിൽ പാറയിൽ കൊത്തുപണിചെയ്തതുപോലെ ഉറച്ചിരിക്കുന്ന ഉച്ചനീചത്വ ബന്ധങ്ങളും, വരേണ്യവർഗ്ഗവും, അടിമജനവും.

ഓരോ കീഴിൽ ഉള്ള ജനക്കൂട്ടത്തേയും മുകളിൽ ഉള്ളവർക്ക് ചെറിയതോതിലെങ്കിലും ചൂഷണം ചെയ്യാം. എന്നാൽ, പൊതുവായിപ്പറഞ്ഞാൽ, തിരുവിതാംകൂറിൽ നായർമാർ ആണ് ഭൂജന്മികളുടേയും രാജകുടുംബത്തിന്‍റേയും അടിച്ചേൽപ്പിക്കൽ ജോലിചെയ്യുന്ന (enforcement force) വർഗ്ഗം. ഈ കൂട്ടരെ ഇന്നുള്ള ഇന്ത്യൻ പോലീസ് ശിപായിമാരോട് (കോൺസ്റ്റബ്ൾമരോട്) താരത്മ്യംചെയ്യാവുന്നതാണ്. ഓരോ പ്രദേശത്തിലേയും കുഗ്രാമത്തിലേയും ഭൂജന്മികളുടെ കൈയ്യാളുകാണ് ഈ കൂട്ടർ. രാജകുടുംബം പ്രഖ്യാപിച്ചതും, പ്രഖ്യാപിക്കാത്തതും ആയ പലവിധ കരവും, മറ്റ് നികുതികളും, പിഴകളും മറ്റും ഇവർക്ക് ഈടാക്കാനും പിടിച്ചെടുക്കാനും പിഴിഞ്ഞെടുക്കാനും ആവും.

കീഴിലുള്ള ജനത്തിന് ഇവരുടെ സംരക്ഷണം വേണം താനും. കാരണം, അവരുടെ താമസസ്ഥലത്തിനും, വ്യക്തിപരമായ സുരക്ഷയ്ക്കും, അവരുടെ സ്ത്രീജനങ്ങളുടെ സ്വൈര്യമായ ജീവിതത്തിനും മറ്റും നായർ കുടുംബങ്ങളുടെ മേൽനോട്ടം ആവശ്യമാണ്. ഏതെങ്കിലും കാരണത്താൽ പ്രദേശത്തിലുള്ള നായർ കുടുംബക്കാരോടു തെറ്റിനിന്നാൽ, ആ തെറ്റിനിൽക്കുന്ന വ്യക്തിയുടെ സ്ത്രീ ബന്ധുക്കൾക്കും, കുട്ടികൾക്കും, ആ ആൾക്ക് തന്നെയും സംരക്ഷണം കുറയും. മറ്റ് ജനക്കൂട്ടങ്ങൾ ഈ വിവരം അറിയും. ഈ തെറ്റിനിൽക്കുന്ന വ്യക്തിയുടെ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റുള്ളവരും, ആ ആളെക്കാൾ കീഴിലുള്ള ജാതിക്കാരും മറ്റും അവർക്കാവുന്നതുപോലെ ഈ ആളുടെ കുടുംബത്തിന്മേൽ കൈവെക്കാൻ ശ്രമിക്കും. ഇതിനാൽത്തന്നെ നായർമാരോട് ഇടഞ്ഞ് നിൽക്കാൻ ആരും തയ്യാറാവില്ല. കാരണം, ഇടഞ്ഞുനിന്നാൽ, ആക്രമണം മുകളിൽനിന്നുമാകണമെന്നില്ല. മറിച്ച് കീഴിൽനിന്നുമാകാം.

ഇന്നുള്ള പോലീസുകാരോട് ബഹുമാനക്കുറവ് കാണിച്ചാൽ ഏതാണ്ട് ഇതുപോലുള്ള സംഭവങ്ങൾ സംഭവിപ്പിക്കും എന്ന് ഭീഷിണി ഇന്ന് നിലനിൽക്കുന്നുണ്ട്.

നായർമാർ പിരിച്ചെടുക്കുന്ന കരവും നികുതിയും പിഴയും അവർ അവരുടെ മുകളിൽ ഉള്ള ഭൂജന്മികുടുംബക്കാരുമായി പങ്കിടും. എന്നാൽ, ഈ വിധം പിഴിഞ്ഞെടുക്കുന്ന ധനത്തിലും ധാന്യങ്ങളിലും മറ്റും നിന്ന് വളരെ തുച്ഛമായ ഒരു ശതമാനം മാത്രമേ രാജകുടുംബത്തിന് ലഭിക്കുള്ളു. രാജകുടുംബത്തിന് ഇതിൽ പരിഭവമുണ്ടാവുമെങ്കിലും, അവർക്ക് ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാനാവില്ല. കാരണം, അവരെ രാജപദവിയിൽ പൊക്കിനിർത്തുന്നത് തന്നെ ഈ ഭൂജന്മികളും നായർമാരുമാണ്.

ഇന്നും സർക്കാർ ഓഫിസ് തൊഴിലുകാർ പിഴിഞ്ഞെടുക്കുന്ന കൈക്കൂലിയെന്ന കരത്തിൽ നിന്നും സർക്കാരിന് യാതൊന്നും ലഭിക്കുന്നില്ല എന്ന് പറയാവുന്നത് പോലൊക്കെത്തന്നെ.

ഇങ്ഗ്ളിഷ് കമ്പനി തിരുവിതാംകൂറിനെ സംരക്ഷിക്കാനായി പട്ടാളത്തെ ഇറക്കി യുദ്ധംചെയ്തതിനും, പോരാത്തതിന്, തിരുവിതാംകൂറിനെ അകത്തും പുറത്തും നിന്നുമുള്ള ശത്രുക്കളിൽനിന്നും സംരക്ഷിക്കാനും ഒരു ശിപായി പട്ടാള വിഭാഗത്തെ നിലനിർത്തിയതിനും മറ്റുമായി തിരുവിതാംകൂർ രാജ്യം വാർഷികമായി നാലു ലക്ഷം രൂപ നൽകേണം എന്ന കരാർ നിലനിന്നിരുന്നു.

തിരുവിതാംകൂർ രാജാക്കൾക്ക് കാര്യക്ഷമമായി നികുതി പിരിച്ചെടുക്കാൻ പറ്റുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനം ഇല്ലായിരുന്നു. ഇങ്ഗിളിഷ് കമ്പനിക്ക് നൽകേണ്ടുന്ന പണം അടക്കുന്നതിൽ വൻ പാളിച്ച നിലനിന്നു. അടവുതെറ്റി എന്നുപറയാം.

ഇങ്ഗ്ളിഷ് കമ്പനിക്ക് ശിപായി പട്ടാളത്തേയും അവരുടെ ഓഫിസർമാരേയും നിലനിർത്താൻ സമ്പത്തികമായി ബുദ്ധിമുട്ട് വന്നുതുടങ്ങി. പലപ്പോഴും കിട്ടാനുള്ള പണത്തിനായി ബൃട്ടിഷ് റസിഡന്റ് രാജകുടുംബത്തിന്മേൽ സമ്മർദ്ദം ചലുത്തും. കാരണം, റസിഡന്റ്റിന് ഈ ആവശ്യം മെഡ്രാസിൽ നിന്നും പലപ്പോഴും ഔദ്യോഗിക കത്തായി ലഭിക്കും. പലപ്പോഴും, ഇങ്ഗ്ളിഷ് കമ്പനിക്ക് നൽകാനുള്ള പണം നൽകാതെ, പ്രാദേശിക ആർഭാടങ്ങൾക്കായും ബ്രാഹ്മണർക്ക് ധാനം നൽകാനും തുലാഭാരത്തിനുംമറ്റുമായി രാജകുടുംബം പണം ചിലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സാമ്പത്തിക പ്രതിസന്ധി പലവിധ പ്രശ്നങ്ങളിലേക്കും രാജ്യത്തെ നയിച്ചു. വേലുത്തമ്പി കുരുട്ടുബുദ്ധി പ്രവർത്തനം നടത്തി ദളവയായി നിയമിതനായി. എന്നാൽ വേലുത്തമ്പിക്കും രാജ്യത്തിന്‍റെ സാമ്പത്തിക നിലവാരത്തെ പിടിച്ചുയർത്താൻ ആയില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തണമെങ്കിൽ ഭൂജന്മികളിൽനിന്നും നായർമാരിൽ നിന്നും അവർ പിഴിഞ്ഞെടുക്കുന്ന ധനം രാജകുടുംബം പടിച്ചെടുക്കേണ്ടതായി വരും.

ഇതുമായി ബന്ധപ്പെട്ടു തിരുവിതാംകൂറിൽ നടമാടിയ നായർ വിപ്ളവത്തിലേക്കും മറ്റും ഇപ്പോൾ കടക്കുന്നില്ല. ഇന്ന് ആളെ വിഡ്ഢിയാക്കാനായി എഴുതപ്പെടുന്ന ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ ഇവയെ എല്ലാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ആണ് സുചിപ്പിച്ചുകാണുക. എന്നിരുന്നാലും, വേലുത്തമ്പി ദളവയുടെ ജീവൻ പോലും, ഏറ്റവും കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും ശത്രുക്കളിൽ നിന്നും രക്ഷിച്ചത് മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മേൽനോട്ടമാണ്.

മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണവുമായുള്ള ബന്ധം മധുരവും കൈപ്പുംനിറഞ്ഞതായി തിരുവിതാംകൂറിലെ രാജകുടുംബത്തിന് അനുഭവപ്പെട്ടു. ബന്ധം അറുത്താൽ, തിരുവിതാംകൂർ നിലംപരിശാകും. രാജകുടുംബത്തെ പ്രാദേശികരായ മറ്റ് പല കക്ഷികളും മറിച്ചിടും. മുറിച്ചിടും.

എന്നാൽ, പട്ടാളത്തെ നിലനിർത്തുന്നതിന് ഉള്ള സഖ്യ നൽകാനും ആവില്ല. കൊല്ലത്ത് നിലനിർത്തിയ ശിപായി പട്ടാളം ആവശ്യമില്ലാ എന്ന രീതിയിൽ ആണ് തിരുവിതാംകൂറിൽ പല ഭൂജന്മികളും അഭിപ്രായപ്പെട്ടത്.

എന്നാൽ 1811ൽ ഗൗരി ലക്ഷ്മിബായ് റാണിയായപ്പോൾ, ദിവാനായി ആരെ നിയമിക്കണം എന്ന പ്രശ്നം രൂക്ഷമായി ഉയർന്നു. ആരെ നിയമിച്ചാലും, ആ ആൾ രാജകുടുംബത്തിന് ലഭിക്കേണ്ടുന്ന ധനത്തിൽ നിന്നും കൈയിട്ടുവാരും. ആ ആൾക്ക് താൽപ്പര്യമുള്ള ഏത് ആളേയും ഏത് ഔദ്യോഗിക പദവിയിലും നിയമിക്കും.

ഈ സാഹചര്യത്തെ വ്യക്തമായി മനസ്സിലാക്കിയതിനാൽ, റാണി മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥാനും തിരുവിതാംകൂറിലെ British Residentറ്റുമായ Col Munroവിനോട് ദിവാനാകാനായി അഭ്യർത്ഥിച്ചു. തിരുവിതാംകൂർ രാജ്യം തന്നെ നിലംപരിശാകുന്ന പലവിധ കാര്യങ്ങളും നിത്യവും രാജ്യത്തിലും, രാജകുടുംബത്തിലും നടക്കുന്നുണ്ടായിരുന്നു.

Col Munro ദിവാനായതോടുകൂടി, ഉദ്യോഗസ്ഥപ്രസ്ഥാനത്തിൽ കാര്യമായ അഴിച്ചുപണിവന്നു. നികുതി പരിവ് നേരിട്ട് രാജകുടുംബത്തിന്‍റെ ഖജനാവിലേക്ക് വന്നുതുടങ്ങി. ഈ മാറ്റം പല ഭൂജന്മികുടുംബങ്ങളേയും നായർകുടുംബങ്ങളേയും പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, അവർക്ക് ഈ മാറ്റത്തിന് എതിരായി കാര്യമായി ഒന്നുതന്നെ ചെയ്യാനായില്ല. കാരണം, Col Munroവിന് സംരക്ഷണം നൽകാൻ ശിപായി പട്ടാളം തിരുവിതാകൂറിൽ നിലനിന്നിരുന്നു.

രാജകുടുംബത്തിന്‍റെ സാമ്പത്തിക നിലമെച്ചപ്പെട്ടതോടുകൂടി, ഇങ്ഗ്ളിഷ് കമ്പനിക്ക് നൽകാനുള്ള അടവുതെറ്റിയ പണം മുഴുവനും നൽകാൻ കഴിഞ്ഞു. മാത്രവുമല്ല, രാജകുടുംബത്തിന് ഭൂജന്മികളേയും നായർമാരേയും അമിതമായി ആശ്രയിക്കേണ്ടുന്ന സ്ഥിതിയും മാറി.

പുതിയ പോലീസ് പ്രസ്ഥാനം, കോടതികൾ, ലിഖിതപ്പെടുത്തിയ നിയമങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങി പലതും തിരുവിതാംകൂർ സർക്കാർ, ബൃട്ടിഷ്-ഇന്ത്യയിലെ സംവിധാനങ്ങളെ പകർത്തിയെടുത്ത്, സ്ഥാപിച്ചു. അവയെ നിർവ്വഹണം ചെയ്യാൻ, ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിലെ ഉദ്യോഗസ്ഥരിലെ പല ഉന്നത ഉദ്യോഗസ്ഥരേയും കടം എടുത്തു. എന്നാൽ, രാജ്യത്തിലെ സാമൂഹികാവസ്ഥ തികച്ചും ഫ്യൂഡൽ ഭാഷാ ചുവയുള്ളതായി നിലനിന്നു.

Col Munro മൂന്ന് വർഷക്കാലം ദിവനായി പ്രവർത്തിച്ചു. ഭരണം സംവിധാനങ്ങൾ നല്ലനിലയിൽ ആയി എന്ന് തോന്നിയപ്പോൾ, ദിവാൻ പദവി, വളരെ ശദ്ധിച്ച് വളരെ നല്ല മാനസിക നിലവാരം ഉണ്ട് എന്ന് തോന്നിയ ഒരു പ്രാദേശികനായ ജഡ്ജിക്ക് നൽകി. ഈ ആൾ തിരുവിതാംകൂറിലെ വടക്കൻ പ്രദേശങ്ങളിൽ വലിയ സർവ്വാധികാരിയായി പ്രവർത്തിച്ച് പരിചയം ഉള്ള ആളായിരുന്നു.

എന്നാൽ ഈ തിരഞ്ഞെടുപ്പ് തെറ്റായിപ്പോയി എന്ന് പിന്നീട് തിരിച്ചറിഞ്ഞതായി Col Munro രേഖപ്പെടുത്തുന്നുണ്ട്. ഈ വ്യക്തിയുടെ ഔദ്യോഗിക കഴിവുകളിൽ വൻ മതിപ്പ് Col Munroന് ഉണ്ടായിരുന്നുവെങ്കിലും, ഈ വ്യക്തിയിൽ ഉള്ള മറ്റുചില പാളിച്ചകൾ പിന്നീട് അറിഞ്ഞതായി Col Munro രേഖപ്പെടുത്തുന്നു. ഈ ആൾ കോടതിയിൽ നായാധിപനായി ഇരിക്കുന്ന അവസരത്തിൽ ഒരു പണ്ഡിതൻ ഈ ന്യായാധിപന്‍റെ അഭിപ്രായത്തോടു യാതോര രീതിയിലും യോജിക്കുന്നില്ല എന്ന് തീർത്ത് പറഞ്ഞപ്പോൾ, ഈ ന്യായാധിപൻ എഴുന്നേറ്റ് ചെന്ന് ആ പണ്ഡിതന് ഒറ്റ ചവിട്ടിട്ടു കൊടുത്തു.

Col Munro ഈ ആളുടെ കഴിവുകളേയും അഭിപ്രായങ്ങളേയും മൂല്യനിർണ്ണയം ചെയ്യാനായി കുറച്ചു നേരും ഒരിക്കൽ ഈ ആളുമായി സംസാരിച്ചിരുന്നു. അപ്പോൾ Col Munroന് ഒരു കാര്യം ബോധ്യപ്പെട്ടു. ഈ ആൾക്ക് നല്ലവിവരവും കഴിവും ഉണ്ട്. എന്നാൽ മറ്റുള്ളവരുടെ അഭിപായങ്ങളും വാക്കുകളും മറ്റ് സ്വാധീനങ്ങളും ഈ ആളുടെ പ്രവർത്തനത്തേയും അഭിപ്രായത്തെയും കാഴ്ചപ്പാടുകളേയും നല്ലവണ്ണം സ്വാധീനിക്കുന്നുണ്ട് എന്ന്.

Col Munro രേഖപ്പെടുത്തിയത് കാണുക:

This part of his character impressed me with a strong apprehension of his being misled in the event of his appointment to the office of Dewan, by the artful and unprincipled men who are around in Travancore.


തർജ്ജമ: ഈ ആളുടെ സ്വാഭാവത്തിലെ ഈ ഭാഗം എന്നിൽ കാര്യമായ ആശങ്കവളർത്തി. കാരണം, ഈ ആൾ ദിവാനായി ചുമതലയേറ്റെടുത്താൽ, തിരുവിതാംകൂറിൽ നിറഞ്ഞുനിൽക്കുന്ന കൗശലവും, കപടവും കൃത്രിമത്വവും ഉള്ള ആളുകൾ ഈ ആളെ വഴിതെറ്റിക്കും എന്നത്.

ഇവിടെ എടുത്തുപറയേണ്ടുന്ന ഒരു കാര്യം മറ്റുള്ളവരുടെ വാക്കുകളും സ്വാധീനങ്ങളും ഫ്യൂഡൽ ഭാഷകളിൽ വൻ ബലം നൽകാൻ ഇടംനൽക്കുന്ന പല ബന്ധങ്ങളും ഉണ്ട് എന്നാണ്. ഒരാൾ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനിക്കുന്ന ആളുടെ വാക്കുകളും നേത്രരശ്മികളും മുഖഭാവങ്ങളും അയാളിൽ വൻ സ്വാധീനം ചലുത്തും. അതുപോലെതന്നെ അയാളെ അടിയാളത്തം പ്രകടിപ്പിച്ച് ബഹുമാനിക്കുന്നവരുടെ ഇതേ പോലുള്ളകാര്യങ്ങളും വൻ സ്വാധീനം ഈ ആളിൽ ചലുത്തും.

Col Munro വിരമിച്ചതോടുകൂടി, ഭരണയന്ത്രത്തിൽ ഉദിച്ചുവന്നിരുന്ന ഗുണമേന്മ സ്വമേധയാ അസ്തമിച്ചുതുടങ്ങി.

പോലീസും കോടതിയും ഭരണവും മറ്റുംമറ്റും പൂർണ്ണമായും അഴിമതി നിറഞ്ഞുതന്നെയായി നിലനിന്നു. പോരാത്തതിന്, കീഴ്ജനത്തെ വൻ ഭീതിയോടുകൂടിത്തന്നെയാണ് മുകളിൽ ഉള്ളവർ വീക്ഷിച്ചത്. കീഴ്ജനമാണെങ്കിൽ, അവരുടെ കീഴിൽ പെടന്നവരെ തമർത്താൻ സർവ്വനേരവും തയ്യാറായി നിന്നുട്ടുമുണ്ടാകാം.

പൊതുവേ പറഞ്ഞാൽ, ഇങ്ഗ്ളിഷിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത വൻ പരുക്കൻ പെരുമാറ്റവും സ്വരവും വാക്കുകളും തിരുവിതാംകൂറിലെ സമൂഹത്തിൽ നിറഞ്ഞുനിന്നിട്ടുണ്ടാവാം. കീഴ്ജനം കെട്ടഴിഞ്ഞ് തുടങ്ങിയപ്പോൾ, പലദിക്കിലും പെരുമാറ്റങ്ങൾ കൂടുതൽ പരുക്കൻ ആയിട്ടുണ്ടാവാം.

Image

25

Posted: Tue Oct 10, 2023 1:52 pm
posted by VED
25 #. തിരുവിതാംകൂറിൽ കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നംകൂടി വളർന്നുവരുന്നു


London Missionary Society മുഖ്യമായും തിരുവിതാംകൂറിന്‍റെ തെക്കൻ ഭാഗങ്ങളിലാണ് പ്രവർത്തിച്ചത് എന്ന് തോന്നുന്നു. അതേ സമയം Church Missionary Society (CMS) എന്ന മറ്റൊരു സംഘടന വടക്കാൻ ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇതും ഒരു ഇങ്ഗ്ളണ്ട് ആസ്ഥാനമായുള്ള സംഘടനയായിരുന്നു എന്നു തോന്നുന്നു.

മുകളിൽ പ്രസ്താവിച്ച രണ്ട് സംഘടകളെക്കുറിച്ചും, ഈ എഴുത്തുകാരന് വളരെ പരിമിതമായുള്ള വിവരം മാത്രമേ ഉള്ളു. അതിനാൽ തന്നെ ഈ എഴുത്ത് ബാഹ്യമായ കാര്യങ്ങളിലൂടെയാണ് നീങ്ങുന്നത്.

രണ്ട് കൂട്ടരും കീഴ്ജനങ്ങളെ ഉന്നമനപ്പെടുത്താനാണ് പ്രവർത്തിച്ചത്. ഉയർന്ന ജനവിഭാഗങ്ങൾക്ക് ഇവരുടെ സാന്നിദ്ധ്യം അത്യാവശ്യമല്ലായിരുന്നു. മറിച്ച്, കീഴ്ജനങ്ങൾക്ക് അവരുടെ അടിമത്തത്തിൽ നിന്നും മോചനം ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഈ മിഷിനറി സംഘടനകൾ ആയിരുന്നു. എന്നാൽ, മിഷിനറിമാർക്ക് അവരെ ക്രിസ്തീയ മതത്തിലേക്ക് ചേർക്കണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ സംഭവിച്ചതുമാതിരിയുള്ള സാമൂഹിക പരിവർത്തനം അല്ല ഇക്കൂട്ടർ ചെയ്തത്.

ഈ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇങ്ഗ്ളണ്ടിലേയും ബൃട്ടണിലെ മറ്റ് പ്രദേശങ്ങളിലേയും, മറ്റുമായ മിഷിനറിമാർ ഉള്ള അവസരത്തിൽ കാര്യങ്ങൾക്ക് കുറച്ച് ഔന്നിത്യം നിലനിന്നിട്ടുണ്ടാവാം. എന്നാൽ, സാവധാനത്തിൽ ഇങ്ഗ്ളിഷ് മിഷിനറിമാർ കുറഞ്ഞു കുറഞ്ഞുവരികയും പ്രാദേശികരായ മിഷിനറിമാരും പുരോഹിതന്മാരും അവർ ഒഴിഞ്ഞസ്ഥാനങ്ങളിൽ വന്നുചേരുകയും ചെയ്തതോടുകൂടി, ഈ വിധ പ്രസ്ഥാനങ്ങളിൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ പരിവേഷം ശക്തിപ്രാപിച്ചിട്ടുണ്ടാവാം. ഇത് ഒരു നിസ്സാരകാര്യമായി തോന്നാമെങ്കിലും, വാസ്തവത്തിൽ, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇങ്ഗ്ളിഷ് മാറി അതിനുപകരം തമിഴും മലയാളവും മറ്റുമായി മാറിയാൽ, കാര്യങ്ങൾ വീണ്ടും പ്രാദേശിക സാമൂഹികാന്തരീക്ഷത്തിന്‍റെ പ്രതിഫലനം ആയിമാറും.

Rev. Mateerതന്നെ ഈ വിധംപറയുന്നുണ്ട്:

We have arrived at the stage when new and perplexing problems spring up, which require for their solution great wisdom, experience and grace;


തർജ്ജമ: പുതിയതും അന്ധാളിക്കുന്നതും സംഭ്രാന്തമായതും മറ്റുമായ പ്രശ്നങ്ങൾ പൊന്തിവരുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു. അവയ്ക്ക് പരിഹാരം കണ്ടെത്താൻ വൻ അറിവും വിവേകവും, അനുഭവജ്ഞാനവും ദയാലുത്വവും ആവശ്യമാണ്. തർജ്ജമയുടെ അന്ത്യം

ഇവിടെ പറയേണ്ടുന്നത്, ഈ പുതിയതും അന്ധാളിക്കുന്നതും സംഭ്രാന്തമായതും മറ്റുമായ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളിലേക്ക് ഇങ്ഗ്ളിഷ് സമത്വാധിഷ്ഠതയെ തർജ്ജമ ചെയ്യാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതാണ്. കാരണം, ഇങ്ഗ്ളിഷിലെ സാമൂഹിക ഭാവനയെ തമിഴിലേക്കോ മലയാളത്തിലേക്കോ തർജ്ജമ ചെയ്യാൻ പറ്റിയ വാക്കുകൾ ഈ വക ദുഷ്ടഭാഷകളിൽ ഇല്ലതന്നെ.

അവൾ, പെണ്ണ് എന്നെല്ലാം She, Woman തുടങ്ങിയ ഇങ്ഗ്ളിഷ് വാക്കുകളെ തർജ്ജമചെയ്യുമ്പോൾതന്നെ, ഇങ്ഗ്ളിഷ് ഭാവനയ്ക്ക് ആഴക്കയത്തിൽ നിലകിട്ടാത്ത അവസ്ഥാവിശേഷം വന്നുചേരും. സംസ്കൃതത്തിലെ സ്ത്രീ എന്ന വാക്ക് മലയാളം കട്ടെടുത്ത് ഉപയോഗിച്ചാലും കാര്യങ്ങളിൽ കാര്യമായ മാറ്റം സംഭവിക്കില്ലതന്നെ.

REV. SAMUEL MATEER, NATIVE LIFE IN TRAVANCORE എഴുതുന്ന അവസരത്തിൽ 253 ഇടവകകളിലായി 41000ത്തോളം ക്രിസ്തീയർ ഉണ്ടായിരുന്നു. 2375 പെൺകുട്ടികൾ അടക്കം 10,696 വിദ്യാർത്ഥികൾ മിഷൻ സ്ക്കൂളുകളിൽ പഠിക്കുന്നു.

സാമൂഹിക പരിവർത്തനം എന്ന് ഇതിനെ പറയാമോ എന്ന് അറിയില്ല. കാരണം, സമൂഹം ഫ്യൂഡൽ ഭാഷയിലാണ് പ്രവർത്തിക്കുന്നത്. ഓരോ വ്യത്യസ്ത പ്രസ്ഥാനത്തിലും ഉള്ള വ്യക്തികൾ അവരവരുടെ പ്രസ്ഥാനത്തിൽ ഉള്ള നേതൃസ്ഥാനങ്ങളിലേക്ക് ദൃഷ്ടികേന്ദ്രീകരിച്ച് അടിയാളത്ത ഭാവം നൽകികൊണ്ടും ശ്രദ്ധയും അനുസരണവും വാസ്തല്യവും നൽകും. എന്നാൽ ഇത് മറ്റുള്ളവരിലേക്കോ മറ്റ് ദിശകളിലേക്കോ നൽകില്ല.

എന്നുവച്ചാൽ, ആകമാനം ദുഷ്ടതയും അസൂയയും തമ്മിൽത്തമ്മിൽ കുത്തലും തരംതാഴ്ത്തലും അടിച്ചമർത്തലും മറ്റും നേരത്തേതന്നെ ഉള്ള ഒരു സമൂഹത്തിൽ പുതിയ ഒരു പ്രസ്ഥാനം കൂടി വളർന്നുവന്നു എന്നതാണ് സംഭവിക്കുന്നത്. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടും നൽകിയിരുന്ന ശ്രേഷ്ഠമായ മനോവികാരങ്ങളെ, പ്രാദേശിക ഭാഷയിലേക്ക് മറിഞ്ഞുവീഴുന്ന ഈ പുതിയ ക്രിസ്തീയ പ്രസ്ഥനങ്ങൾക്ക് നഷ്ടമാകും.

പ്രാദേശിക വ്യക്തികൾ പള്ളികളുടേയും മിഷിനറി പ്രസ്ഥാനത്തിന്‍റേയും തലപ്പത്ത് വന്നാൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് Rev. Mateerതന്നെ ഈ വിധംപറയുന്നുണ്ട്: The evils of the Indian character in heathenism will crop up in cases of wicked and hypocritical men endeavouring to make a gain of godliness തർജ്ജമ: ദുഷ്ടരും കപടനാട്യക്കാരുമായ ആളുകൾ ദൈവകത്വത്തിൽനിന്നും ലാഭം നേടാൻ ശ്രമിക്കുന്ന സംഭവങ്ങളിൽ ദൈവദൂഷണം, ദൈവനിന്ദ, ദേവാലയധ്വംസനം, അപവിത്രീകരണം തുടങ്ങിയ ദുഷ്ടമായ ഇന്ത്യൻ സ്വഭാവം പൊന്തിവരും.

പ്രാദേശികരായ പാതിരിമാരും മിഷിനറിമാരും തലപ്പത്തുവന്നാൽ എന്തോചില ഗുണമേന്മക്കുറവ് സംഭവിക്കും എന്ന വിവരം Rev. Mateerൽ വന്നിരുന്നു എന്ന് വ്യക്തം. എന്നാൽ അത് എന്താണ് എന്നതിനെക്കുറിച്ച് യാതോരു എത്തുംപിടിയം ഇദ്ദേഹത്തിന് ലഭിച്ചില്ലാ എന്നുള്ളതാവാം വാസ്തവം.

പ്രാദേശിക ഭാഷയിലെ കഠിനമായ ഫ്യൂഡൽ ചുവകാരണം, പലവ്യക്തികളും കിട്ടുന്ന എന്തിന്‍റേയും തലപ്പത്തുവന്നിരിക്കാൻ താൽപര്യപ്പെടും. ഇതിന് ആ പ്രസ്ഥാനത്തിന്‍റെ ആശയങ്ങളോടോ പ്രത്യയശാസ്ത്രത്തിനോടോ ആദ്ധ്യാത്മികഭാവത്തിനോടോ യാതോരു താൽപ്പര്യവും വേണം എന്നില്ല. ഇതും ഇങ്ഗ്ളിഷിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്തകാര്യമാണ്.

അടിയാളത്തം നൽകികൊണ്ടുള്ള അതി ബഹുമാനം, സമത്വഭാവം, അടിയാളത്തം അവകാശപ്പെട്ടുകൊണ്ടുള്ള തരംതാഴ്ത്തൽ എന്നിങ്ങിനെ മൂന്ന് വ്യത്യസ്തരീതിയിൽ ആണ് ആളുകൾ ബന്ധപ്പെടുകയും ആശവിനിമയം നടത്തുകയും ചെയ്യുക.

ഇതിൽ ഏവരും ഇഷ്ടപ്പെടുന്നതും, സാധാരണയായി ചെയ്യാൻ ശ്രമിക്കുന്നതും, അടിയാളത്തം അവകാശപ്പെട്ടുകൊണ്ടുള്ള തരംതാഴ്ത്തൽ ഭാവമാണ്. എന്നുവച്ചാൽ, കഴിവതും നീ, അവൻ, അവൾ തുടങ്ങിയ വാക്ക് കോഡുകളിലേക്ക് മറ്റൊരു വ്യക്തിയെ നിർവ്വചിച്ച് ആ ആളെ നിയന്ത്രിക്കാനും അമർത്താനും ആണ് ശ്രമിക്കുക. ഇങ്ങിനെയൊരു പൈശാചികത സമൂഹത്തിൽ ഉണ്ട് എന്ന കാര്യംതന്നെ Rev. Mateerന് അറിവ് ലഭിച്ചില്ലാ എന്നുതോന്നുന്നു.

മൂന്നാം തലമുറയിൽ എത്തിയ നാഗർകോവിലിലെ ചില ക്രീസ്തീയർ സ്വന്തമായുള്ള ഇങ്ഗ്ളിഷ്, തമിഴ് വാർത്താ പത്രങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി എന്ന് Rev. Mateer എഴുതുന്നു.

ഇങ്ഗ്ളണ്ടിൽ നിന്നും വന്ന Deputation from the Missionary Society തിരുവിതാംകൂറിൽ വന്നപ്പോൾ കണ്ടത് വളരെ ആശ്ചര്യകരമായ കാഴ്ചകളായിരുന്നു. Quilon, Trivandrum, Parashala, Neyoor, Nagercovil തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇവർ നീങ്ങിയപ്പോൾ, തങ്ങളുടെ ഉന്നമനത്തിനും വളർച്ചയ്ക്കും മറ്റുമായി വേദപുസ്തകത്തെ അയച്ച ബൃട്ടിഷ് പള്ളികളോട് വൻ സ്നേഹാദരങ്ങളും, കൂറും കടപ്പാടും പ്രകടിപ്പിക്കുന്ന പ്രാദേശിക ക്രിസ്തീയരാണ് അവരെ എതിരേറ്റത്.

നാഗർകോവിൽ പട്ടണത്തിൽ കയറിയപ്പോൾ, അവിടെ തെരുവുകളിൽ ജയാഘോഷസൂചകമായ വൻ പ്രവേശന ആർച്ചുകളും (arches) വെൺകൊറ്റക്കുടകളും പൂക്കളും ജ്വലിക്കുന്ന കൈവിളക്കുകളും, വേദപുസ്തകവാക്യങ്ങളും ആദർശവചനങ്ങളും എഴുതിയ ഫലകങ്ങളും, മറ്റും നിറഞ്ഞുനിൽക്കുന്നു. അടിമത്തത്തിൽ നിന്നും മോചിതരായ ക്രിസ്തീയർ തെരുവുകളിൽനിന്നും ഉജ്ജ്വല സംഗീതത്തോടൊപ്പം നൃത്തമാടുകയും പാട്ടുകൾ പാടുകയും ചെയ്യുന്നു. ആളുകൾ ആഗതരെ കാണുവാനായി തിരക്കിട്ട് മുന്നോട്ട് നീങ്ങുന്നു. നാർഗകോവിലിലെ വൻ പള്ളിയിൽ വച്ച് ഇങ്ഗ്ളണ്ടിൽ നിന്നും വന്ന മിഷിനറിമാർ ഏതാണ്ട് 2000ത്തോളം പേർ വരുന്ന, വളരെ ആകാംഷാഭരിതരായ ആളുകളെ അഭിസംബോധന ചെയ്തു. പ്രാദേശിക വ്യക്തികൾ ഒരു നൂറു രൂപയുടെ ചെക്ക് ആഗതർക്ക് നൽകി. Londonലെ Board of Directorsന്‍റെ Chairmanന് ഒരു ഔദ്യോഗിക ഇരിപ്പിടം ഈ പണം കൊണ്ട് വാങ്ങിക്കേണം എന്നും തിരുവിതാംകൂറിലെ ക്രിസ്തീയരെ മറന്നുപോകരുത് എന്നും ആയിരുന്നു ഇതോടൊപ്പം നൽകിയ അപേക്ഷ.

Girls’ Boarding and Day Schools, the lace workers, the Mission Press, Dr.Thomsonന്‍റെ മേൽനോട്ടത്തിലുള്ള നെയ്യൂരിലെ ആശുപത്രിയും മറ്റ് പല പട്ടണങ്ങളിൽ ചെറുകിട ഡിസ്പെൻസറികളും അങ്ങിനെ പലതും മിഷിനറി പ്രസ്ഥാനം നടത്തുന്നു. ഇതൊക്കെ ഒരു വൻകാര്യമായി തെക്കൻ തിരുവിതാംകൂറിലെ അടിമജനത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ടാവും. എന്നാൽ ഇതിനെല്ലാം പിന്നിൽ അദൃശ്യമായി നിലനിന്നിരുന്നത് ഇങ്ഗ്ളണ്ടും ഇങ്ഗ്ളിഷ് ഭാഷയും ആണ് എന്ന അത്യുജ്വലവിവരം മാത്രം അവർ അറിഞ്ഞില്ലാ എന്ന് തോന്നുന്നു.

തിരുവിതാംകൂറിൽ സാമൂഹിക പരിവർത്തനം നടക്കുന്നു എന്നത് വാസ്തവമെങ്കിലും, അതിനേക്കാൾ വലിയ ഒരു പ്രശ്നം കൂടി ഉയർന്നുവരുന്നുണ്ടായിരുന്നു.

തെരുവോരങ്ങളിലും മറ്റും കാലാകാലങ്ങളായി നികൃഷ്ടരായി നിലനിന്നവർ ഒരു ശക്തമായ പുതിയ മതമായി വളർന്നുവരുന്നു. ഇക്കൂട്ടരിൽ പെടാത്ത കീഴ്ജനത്തിന് അവരോട് വൻ വിരോദവും കുശുമ്പും സ്വാഭാവികം മാത്രം. ഇങ്ങിനെയുള്ളവർ പിന്നീട് ഹിന്ദുമതസ്ഥരായി അറിയപ്പെട്ടുതുടങ്ങിയപ്പോൾ, വിരോധം കൂടിവരും എന്നുള്ളതും സ്വാഭാവികം. കാരണം, പ്രാദേശിക ഭാഷ ഉച്ചനീചത്തം ഉള്ളതാണ്. മാത്രവുമല്ല, പുതിയ മതത്തിൽ ചേർന്നവർ മാനസികമായും വ്യക്തിത്വപരമായും വളരെ മുന്നോട്ട് നീങ്ങിയിരിക്കുന്നു.

പ്രശ്നം ഇതാണ് : യാതോരു ക്രിസ്തീയരേയും തിരുവിതാംകൂറിൽ സർക്കാർ തൊഴിലിൽ ചേരാൻ അനുവധിക്കില്ല. അവർക്ക് പിന്നെയുള്ള മർഗ്ഗം ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കുക എന്നുള്ളതാണ്.

QUOTE: The Syrian, Roman Catholic, and Protestant Christians ................ being admitted to no department ..............are driven for employment to British India. END OF QUOTE

ഇതുമുതലാണ് ഗോവിന്ദനും Tellicherryയിലേയും മലബാറിലെ മറ്റ് പ്രദേശങ്ങളിലേയും ജനങ്ങൾ അന്യദേശത്തുള്ള ആളുകളുടെ വൻകുടിയേറ്റത്തെ കാണേണ്ടിവന്നത്. ഇത് മലബാറിനെത്തന്നെ മാറ്റിമറിച്ചു. മലബാറിന്‍റേയും തിരുവിതാംകൂറിന്‍റേയും പാരമ്പര്യ സംസ്ക്കാരങ്ങൾ തന്നെ കുഴഞ്ഞു മറിഞ്ഞ്, രണ്ടിലും നിലവാരത്തകർച്ച വന്നുചേർന്നു.

Image

26

Posted: Tue Oct 10, 2023 2:09 pm
posted by VED
26 #. ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന വിവിധതരം ക്രിസ്തീയ പ്രസ്ഥാനങ്ങൾ



ഈ എഴുത്തിൽ മുഖ്യമായും London Missionary Soceityയെക്കുറിച്ചാണ് പ്രതിപാദിച്ചിരുന്നതെങ്കിലും, അവർ തിരുവിതാംകൂറിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ പല വർഷങ്ങളിലും മറ്റു പല പ്രസ്ഥാനങ്ങളും ക്രിസ്തീയ പ്രവർത്തന ഉദ്ദേശങ്ങളുമായി തിരുവിതാംകൂറിൽ പ്രവർത്തിച്ചിട്ടുണ്ട്. അവയിൽ മുഖ്യമായി പറയാവുന്നത് Christian Missionary Society (CMS) ആണ്.

മറ്റൊന്ന് Basel Missionആണ്. ഇക്കൂട്ടർ ദക്ഷിണേഷ്യയുടെ ദക്ഷിണ പ്രദേശങ്ങളിലാണ് പ്രവർത്തിച്ചത്. ജർമൻകാരാണ് ഇതിന് തുടക്കമിട്ടതെങ്കിലും, ദക്ഷിണേഷ്യയിൽ ഇക്കൂട്ടർ ഇങ്ഗ്ളിഷ് മിഷിനറി പ്രസ്ഥാനങ്ങളോട് സഹകരിച്ചും പ്രവർത്തിച്ചിരുന്നു എന്നുകാണുന്നു.

മറ്റൊരു പ്രസ്ഥാനം Kerala Brethren ആണ് എന്ന് തോന്നുന്നു. ഈ പ്രസ്ഥാനത്തിന് എപ്പോഴാണ് 'കേരള' എന്ന പദം പേരിൽ വന്നുചേർന്നത് എന്ന് അറിയില്ല. കാരണം, ഇതു തുടങ്ങുന്ന അവസരത്തിൽ 'കേരളം' എന്ന് സംസ്ഥാനം നിലവിൽ ഇല്ലതന്നെ. ഈ പ്രസ്ഥാനത്തിന്‍റെ യഥാർത്ഥ നാമം Indian Brethren ആണ് എന്ന് തോന്നുന്നു. ഈ 'Indian' എന്ന വാക്കിലും അതേ പ്രശ്നം കാണുന്നുണ്ട്. ഈ പ്രസ്ഥാനം, Open Brethren എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്‍റെ പ്രാദേശിക രൂപം ആണ് എന്നുതോന്നുന്നു.

തിരുവിതാംകൂറിൽ പാരമ്പര്യമായി ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികൾ മറ്റൊരു ക്രിസ്തീയ വിഭാഗം ആയിരുന്നു. ഇതിൽ നിന്നും വിട്ടുപിരിഞ്ഞ ഒരു ഗ്രൂപ്പാണ് കാനായി ക്രിസ്ത്യാനികൾ എന്ന് കേൾക്കുന്നു. മലങ്കര ക്രിസ്ത്യാനികൾ എന്ന മറ്റൊരു വിഭാഗത്തെക്കുറിച്ചും കേൾക്കുന്നുണ്ട്.

പിന്നെ സൂചിപ്പിക്കേണ്ടത് Jacobites ആണ്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിൽ ഉള്ള തർക്കത്തെക്കുറിച്ചും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവരൊക്കെ എങ്ങിനെയാണ് തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതും, അകന്നുനിൽക്കുന്നതും എന്നകാര്യങ്ങൾ ഈ എഴുത്തുകാരന് അറിയില്ല.

കൂനൻ കുരിശ് സത്യം (Coonan Cross Oath) എന്ന ചരിത്രം സംഭവം ഇവരിലേതോ കൂട്ടരുടെ ചരിത്ര സംഭവമാണ്.

പിന്നെ എടുത്തുപറയേണ്ടത് മണിഗ്രാമക്കാർ എന്നവരെക്കുറിച്ചാണ്. ഇവരും ഒരു ക്രിസ്ത്യൻ ഗ്രൂപ്പാണ്. ഇതും തിരുവിതാംകൂറിൽ ജനിച്ചു വളർന്ന ക്രീസ്തീയ മതവിഭാഗമാണ്. മുകളിൽ സൂചിപ്പിച്ചവരുമായി ഏതെല്ലാമോ വിധത്തിൽ ബന്ധം ഇവർക്ക് ഉണ്ട്.

പിന്നെ വന്നത് പോർച്ചൂഗീസുകാരാണ്. അവർ തിരുവിതാംകൂറിൽ തങ്കശ്ശേരി എന്ന പ്രദേശത്താണ് പട്ടണം കെട്ടിയത്. (ഇന്നുള്ള Quilon പട്ടണത്തിന്‍റെ വാടി എന്ന കടൽത്തീരത്തിന് സ്വൽപം വടക്കായി). പോർച്ചൂഗീസുകാരിലൂടെ വളർന്ന ക്രിസ്ത്യാനികൾ അങ്ങിനെ തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ടു.

കുറച്ചുകാലം ഡച്ചുകാർ Cochin പട്ടണത്തിൽ കേന്ദ്രീകരിച്ച് ജീവിച്ചിരുന്നു. അവരുടെ വകയായുള്ള ക്രിസ്തീയരും കൊച്ചിനിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് അനുമാനിക്കാം.

ഇക്കൂട്ടർ റോമൻ കത്തോലിക്കരാണ് എന്ന് തോന്നുന്നു. അവരുമായി ബന്ധമുള്ളതായിരിക്കാം Verapoly Catholic Mission. ഇത് Cochinൽ ആണ് എന്ന് തോന്നുന്നു. എന്നാൽ Calicutൽ Roman Catholic Church ഉള്ളകാര്യം സൂചിപ്പിച്ചുകാണുന്നു. ഇത് പോർച്ചൂഗൂസുകാരുമായി ബന്ധപ്പെട്ടുകാണുന്നു. Calicutൽ ഉള്ള Society of St. Vincent de Paul ഇതുമായി ബന്ധപ്പെട്ട സംഘടനയാണ് എന്ന് തോന്നുന്നു.

CONGREGATION OF CHRISTIAN BROTHERS എന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചും കേൾക്കുന്നുണ്ട്. ഇവരെ Irish Brothers എന്നും പറയപ്പെടുന്നുണ്ട്. ഇവർ ബൃട്ടിഷ് ഇന്ത്യയിലും തിരുവിതാംകൂർ പോലുള്ള തൊട്ടടുത്ത രാജ്യങ്ങളിലും സ്ക്കൂളുകൾ സ്ഥാപിച്ചുവെന്ന് കാണുന്നു. Quilonലെ St. Aloysius' School ഇവരാണ് സ്ഥാപിച്ചത് എന്ന് തോന്നുന്നു.

Pentecostalism എന്ന ക്രിസ്തീയ പ്രസ്ഥാനം 1909ൽ തിരുവിതാംകൂറിൽ അതിന്‍റെ ശാഖ സ്ഥാപിച്ചുവെന്ന് കേൾക്കുന്നു. Church of God എന്നുള്ളത് അവരുടേത് ആണ് എന്ന് അറിയുന്നു.

1863ൽ Calicutൽ ഇങ്ഗ്ളിഷ് വിഭാഗക്കാർ (Anglican community) കെട്ടിയതാണ് St. Mary’s Church എന്ന് രേഖപ്പെടുത്തിക്കാണുന്നു. Anglican community പള്ളി ഇങ്ഗ്ളിഷുകാർക്കും അവരുമായി ബന്ധപ്പെട്ട Anglo-Indian ജനതയ്ക്കും ഉള്ളതാകാം.

ഇവിടെ എടുത്തു പറയേണ്ടുന്നകാര്യം ഈ മുകളിൽ സൂചിപ്പിച്ച പ്രസ്ഥാനങ്ങളിൽ ചരിത്രപരമായി മലബാറിലെ ജനങ്ങൾക്കായി പ്രവർത്തിച്ചത് Basel Mission ആണ് എന്ന് തോന്നുന്നു. എന്നാൽ ഈ പ്രസ്ഥാനത്തിന് കീഴ്ജാതിക്കാരെ ഉയർത്താനുള്ള പ്രത്യേകമായുള്ള ലക്ഷ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച്, കണക്ക്, മറ്റ് വിവരവിജ്ഞാങ്ങളും പലവിധ കൈത്തൊഴിലുകളും മറ്റും ചെറുപ്രായക്കാരെ പഠിപ്പിക്കുക എന്നുള്ളതായിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. 1883ൽ ഈ കൂട്ടർക്ക് മലബാറിൽ 2632 ക്രിസ്തീയവിശ്വാസികളായ അംഗങ്ങൾ ഉണ്ടായിരുന്നു എന്ന് കാണുന്നു.

ചോമ്പാല, Badagara, Cannanore, Quilandy, മൂറാട് എന്നീ പ്രദേശങ്ങളിൽ ഇവർ ചെറുപ്രായക്കാരുടെ പലവിധ പരിശീലനത്തിനും മറ്റുമായുള്ള പല പ്രസ്ഥാനങ്ങളും നടത്തിയിരുന്നു.

മുകളിൽ സുചിപ്പിച്ച മറ്റുള്ള മിക്ക ക്രിസ്തീയ പ്രസ്ഥാനങ്ങളും തിരുവിതാംകൂറിൽ അംഗസംഖ്യയുള്ള പ്രസ്ഥാനങ്ങൾ ആയിരുന്നു. Calicutൽ ഉള്ള Roman Catholic Church ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കാം.

മുകളിൽ സൂചിപ്പിച്ച ക്രിസ്തീയ പ്രസ്ഥാനങ്ങളെക്കുറിച്ച് ഈ എഴുത്തുകാരന് കാര്യമായി യാതോരു വിവരവും ഇല്ലാ എന്ന് പ്രസ്താവിക്കുന്നു. സാമാന്യം സങ്കീർണ്ണതയുള്ള ചരിത്രമാണ് മുകളിൽ സൂചിപ്പിച്ച പല പ്രസ്ഥാനങ്ങളുടേതും. ഇവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർ, ആ തലക്കെട്ടുകളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കുക.

ഇനി തിരുവിതാംകൂറിലെ ക്രിസ്തീയ മതത്തിൽ ചേർന്ന കീഴ്ജനക്കൂട്ടങ്ങളുടെ മലബാറിലേക്കുള്ള പ്രയാണത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം.

തിരുവിതാംകൂറിൽ നിന്നും ഇവരുടെ മലബാറിലേക്കുള്ള വരവാണ് കേരളം എന്ന സംസ്ഥാനത്തിന്‍റെ സൃഷ്ടിക്ക് പിന്നിൽപ്രവർത്തിച്ച ഒരു മുഖ്യ സംഭവം. മറ്റൊന്ന് തിരുവിതാംകൂറിലെ ഈഴവരുടെ സംഘടനയുടെ, 'എല്ലാവരും ഒറ്റ ജാതിയാണ്' എന്ന വാദഗതിയെ ഉപയോഗിച്ച് വടക്കൻ മലബറിലെ മരുമക്കത്തായ തീയ്യരിലെ വൻകിടക്കാർ സ്വന്തം ജനത്തിനെ വശംവദരാക്കിയും വശീകരിച്ചും വിഡ്ഢികളാക്കി അണികളാക്കാനും ആ വിധം നിയന്ത്രിക്കാനും ശ്രമിച്ചതാണ്. ഇങ്ഗ്ളിഷ് ഭാഷയിൽ ജനം ഒറ്റ ജാതിയായാലും, പത്ത് ജാതിയായാലും പശ്നമില്ലതന്നെ. കാരണം, ഭാഷാ കോഡുകൾ ആ വിധമാണ്.

കേരളം എന്ന സംസ്ഥാനം സ്ഥാപിക്കാൻ വൻ ഗൂഡാലോചനയും നിഗൂഡപ്രവർത്തനവും നടന്നിട്ടുണ്ടാവാം.


Image

27

Posted: Tue Oct 10, 2023 3:08 pm
posted by VED
27 #. സാമൂഹികമായി വളർന്നുകൊണ്ടിരിക്കുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ ഒരിടം


ശുദ്ധമായ കളവ് എഴുതി നിറയ്ക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ, 1947ന് മുൻപ് നിലനിന്നിരുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെക്കുറിച്ച് വാചാലമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ഒരു മഹാരാജ്യസങ്കൽപ്പം തികച്ചും കൽപിതകഥമാത്രമാണ്.

തിരുവിതാംകൂറിൽ നിന്നും ക്രിസ്തീയ മതത്തിൽ ചേർന്ന കീഴ്ജനക്കൂട്ടങ്ങൾ ബൃട്ടിഷ്-മലബാറിലേക്ക് പലായനം ചെയ്തതോ അതുമല്ലെങ്കിൽ വാസസ്ഥലം മാറ്റിയതോ ആയ കാര്യമാണ് പറയാൻ പോകുന്നത്. ഇന്ന് ഈ കാര്യം ഇന്ത്യയിലെ ഒരു സ്ഥലത്ത് നിന്നും തൊട്ടടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് ഉള്ള സ്ഥലമാറ്റം (relocation) ആയി കാണാനാവുന്ന വിധമാണ് ചരിത്രം എഴുതപ്പെട്ടിട്ടുള്ളത്. എന്നാൽ വാസ്തവത്തിൽ, തിരുവിതാംകൂർ പ്രദേശത്തിലെ വ്യത്യസ്ത രാജ്യങ്ങളായ വേണാട്, ആറ്റിങ്ങൽ, ചെങ്ങന്നൂർ, ചങ്ങനാശേരി, തെക്കൻകൂർ, വടക്കൻകൂർ, നഞ്ചനാട്, മാവേലിക്കര, കോട്ടയം, അമ്പലപ്പുഴ, Alleppy, തുടങ്ങിയ പലരാജ്യങ്ങളിലേയും ആളുകളായിരുന്നു ഈ സ്ഥലമാറ്റത്തിനായി ഒരുങ്ങിയത്. ഈ വിധ കൊച്ചുകൊച്ചു രാജ്യങ്ങളെ തിരുവിതാംകൂർ എന്ന ഒറ്റ രാജ്യമായി നിലനിൽക്കാനുള്ള സൗകര്യം English East India Company ആണ് നൽകിയത്. ഈ പറഞ്ഞ രാജ്യങ്ങളിൽ ചിലത് നേരത്തെതന്നെ വേണാട് (തിരുവിതാംകൂർ) പിടിച്ചടക്കിയിരുന്നു. Cochin സ്വതന്ത്രരാജ്യമായി നിലനിന്നു. ഈ രാജ്യത്തിന് ഡച്ചുകാരുടെ പിന്തുണ ലഭിച്ചിരുന്നു.

English Company ചെയ്തത് നല്ലകാര്യമാണോ എന്ന് അറിയില്ല. കാരണം തമ്മിൽത്തമ്മിൽ മല്ലിട്ടുകൊണ്ടിരിക്കുന്ന വിവിധ പക്ഷങ്ങളിൽ ഏതെങ്കിലും ഒന്നിനോട് ഒത്തുനിൽക്കുന്നത് ധാർമ്മികമായി ശരിയാണോ എന്നതാണ് പ്രശ്നം. എന്നാൽ ഇങ്ഗ്ളിഷ് കമ്പനിക്ക് തിരുവിതാംകൂർ ശക്തമായി നിൽകുന്നതിൽ താൽപ്പര്യം ഉണ്ടായിരുന്നു. കാരണം, നിത്യവും തമ്മിൽത്തല്ലും വെട്ടും കൊലയും നടന്നുകൊണ്ടിരിക്കുന്ന ദിക്കുമായി വാണിജ്യപരമായുള്ള ഇടപാടുകൾ വളരെ പ്രയാസകരമായിരിക്കും. ചഞ്ചലമായിരിക്കുന്ന പ്രദേശത്തുള്ളവരുടെ വാക്കുകൾക്ക് അതേ ചാഞ്ചാട്ടം ഉണ്ടായിരിക്കും. മാത്രവുമല്ല, ഇന്ന് വാക്കുനൽകിയവരെ നാളെകാണില്ല.

ഇങ്ഗ്ളിഷ് ബന്ധത്താൽ തിരുവിതാംകൂറിൽ വൻ സാമൂഹിക മറ്റങ്ങളും അടിമജനത്തിന്‍റെ മോചനവും സംഭവിച്ചു. എന്നാൽ ഈ മോചിതരായ അടിമജനത്തിനെ എന്തുചെയ്യണം എന്ന ഒരു പ്രശ്നം വളർന്നുവന്നു. ഭാഷ ഫ്യൂഡൽ ആണ്. കീഴിൽ ഉള്ളവർ മുകളിലോട്ട് വളർന്നാൽ, മുകളിൽ ഉള്ളവർ താഴോട്ടുപോകണം എന്നത് നിശ്ചയമുള്ള കാര്യമാണ്. കാരണം ആ വിധമുള്ള ഭാഷയാണ് ചുറ്റുപാടിലും. അത് സാമൂഹിക പരിഷ്കരണം ആവില്ല. മറിച്ച്, സമൂഹത്തെ കുത്തിമറിക്കൽ മാത്രമാവും.

ഇങ്ഗ്ളിഷ് ക്രിസ്തീയ പ്രസ്ഥാനങ്ങൾ ഉപദ്വീപിന്‍റേയും സിലോണിന്‍റേയും (Sri lanka), ഏഷ്യയുടേയും ആഫ്രിക്കയുടേയും പലഭാഗത്തിലും പ്രവർത്തിച്ചിരുന്നതിനാൽ, അവർക്ക് വ്യത്യസ്ത സ്ഥലങ്ങളെക്കുറിച്ച് പൊതുവായുള്ള അറിവ് ഉണ്ടായിരുന്നു എന്ന് വിചാരിക്കാം. ആഫ്രിക്കൻ വനാന്തരങ്ങളിൽ സാമൂഹിക പരിവർത്തനവും, അവിടുള്ള പ്രാകൃത വർഗ്ഗങ്ങളെ സാംസ്ക്കാരികവും വിവരവിജ്ഞാനപരവുമായി ഉന്നമനപ്പെടുത്തുന്നതിൽ വ്യപൃതരായ London Missionary Societyയിലെ മിഷിനറിമാർക്ക് ദക്ഷിണേഷ്യയിലെ പ്രദേശങ്ങളെക്കുറിച്ച് കേട്ടറിവെങ്കിലും ഉണ്ടായിരുന്നു എന്നു തോന്നുന്നു.

ഈ വിധം ഭൂഗോളത്തിന്‍റെ അങ്ങും ഇങ്ങുമായി വിദൂരങ്ങളിൽ നിലനിന്നിരുന്ന കാട്ടാളപ്രദേശങ്ങളിൽ പോയി അവിടെല്ലാം സാമൂഹിക പരിവർത്തനം നടത്താൻ ഉദ്യമിച്ച ആളുകളുടെ മനക്കരുത്തും സാമൂഹിക ബോധവും മറ്റും ഇന്ന് ഔപചാരിക ചരിത്രകാരന്മാർ വളരെ പുച്ഛത്തോടുകൂടിയാണ് കാണുന്നത്. ഇങ്ഗ്ളിഷ് ക്രിസ്തീയ പ്രസ്ഥാനങ്ങൾക്ക് കൊളോണിയൻ സാമ്രാജ്യവൽക്കരണം എന്ന മോഹം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ ഈ ഒരു മോഹം ഇങ്ഗ്ളണ്ടിനും ഇല്ലായിരുന്നു. അതേ സമയം ഭൂഖണ്ഡയൂറോപ്പിലെ ചില രാജ്യങ്ങൾക്ക് ഈ മോഹം ഉണ്ടായിരുന്നു. ഇന്ന് ഇതു രണ്ടിനേയും കുട്ടിക്കുഴച്ചാണ് ഔപചാരിക ചരിത്രം സംഭവങ്ങളെ കാണുന്നത്. പല ചരിത്ര എഴുത്തുകാർക്കും കാര്യമായ വിവരം ഇല്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം വ്യാപിക്കുന്ന ഇടങ്ങളിൽ സമാധാനവും സാമൂഹിക വളർച്ചയും എഴുതപ്പെട്ട നിയമങ്ങളും ഔപചാരിക വിദ്യാഭ്യാസവും ഇങ്ഗ്ളിഷ് എന്ന മാസ്മരിക സ്വാഭവമുള്ള ആശയവിനിമയ സോഫ്ട്വേറിന്‍റെ പടർന്നുപിടിക്കലും സംഭവിക്കുന്നുണ്ട് എന്ന് ഇങ്ഗ്ളണ്ടിൽ അറിഞ്ഞിരുന്നു. ഈ വിവരം ഒരു നല്ലകാര്യമായാണ് അവിടുള്ളവർ പൊതുവായി മനസ്സിലാക്കിയതെങ്കിലും, അവിടുള്ള ശുദ്ധമനസ്ക്കരായുള്ള വിവരദോഷികൾ നേരെ വിപരീതമായും കാര്യങ്ങളെ മനസ്സിലാക്കിയ ഒരു പ്രശ്നവും ഇങ്ഗ്ളണ്ടിനുള്ളിൽ ഉണ്ടാക്കപ്പെട്ടിരുന്നു.

കൈയ്യടികിട്ടുന്ന ദിശയിലേക്കാണ് ഇന്ത്യയിലെ പല ഔപചാരിക ചരിത്ര എഴുത്തുകാരം അവരുടെ എഴുത്തിനെ നീക്കുന്നത്. ഇന്ന് ഇങ്ഗ്ണ്ടിനെ കള്ളന്മാരും കൊള്ളക്കാരും അടിമവ്യാപാരികളും മറ്റുമായി ചിത്രീകരിക്കാൻ വളരെ എളുപ്പമാണ്. വൻ സംഖ്യ മുതലിറക്കി അതിഗംഭീര സാങ്കേതികവിദ്യകളും വൻ രൂപലാവണ്യമുള്ള നടീനടന്മാരെ വെള്ളിത്തിരയിൽ അടിമജനവും അവരുടെ കാരുണ്യവാന്മാരായ രാജാക്കളും മറ്റുമായി പ്രദർശിപ്പിച്ചും ആളുകളിൽ രോമാഞ്ചം ഉണർത്തിയും കടപ രാജ്യസ്നേഹത്തിന്‍റെ കൈയ്യടിവാങ്ങിക്കാൻ വളരെ എളുപ്പമാണ്.

കൊടുംകാടുകളിൽ, വിഷജന്തുക്കളുടേയും കാട്ടുമൃഗങ്ങളുടേയും ഭീരക സ്വഭാവമുള്ള പ്രകൃതി ക്ഷേഭങ്ങളുടേയും കാട്ടാളപ്രകൃതമുള്ള സാമൂഹികാധിപന്മരുടേയും ഇടയിൽ നിന്നുകൊണ്ട്, വിരൂപികളാക്കപ്പെട്ട പുഴുവിനെപ്പോലെ ജീവിക്കുന്ന അടിമ ജനത്തിന് മനോവീര്യവും വിവരവും സാങ്കേതിക ജ്ഞാനവും പകർന്നുകൊണ്ട് വളരെ പ്രയാസപ്പെട്ട്, നിത്യ ജീവിതത്തിന്‍റെ പലവിധ പ്രശ്നങ്ങളേയും നേരിട്ടുകൊണ്ടും പ്രവർത്തിച്ച, ഈ മിഷിനറിമാർക്ക് ഇന്നുള്ള വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന സിനിമാറ്റിക്ക് ജീനിയസുകളോട് കിടപിടിക്കാൻ ആവില്ലതന്നെ.

സിനിമയിൽ പ്രത്യക്ഷപ്പെടുന്ന സുപ്പർതാരങ്ങൾക്ക്, ഓരോ ചിത്രീകരണവും പലവട്ടം ആവർത്തിച്ച്, പൊള്ളയായ നെറ്റിചുളിക്കലും മനോദു:ഖങ്ങളും വേവലാതികളും ഗംഭീര സാഹസികതകളും പൗരുഷ ഭാവങ്ങളും ഇമവെട്ടാതുള്ള ധീരകൃത്യങ്ങളും പന്തയകുതിര സവാരിയും ഘനഗംഭീരമായ സ്വരവും മറ്റും അതിഗംഭീര സൂക്ഷ്മമായ കൃത്യതയോടും സൗന്ദര്യത്തോടും ചിത്രീകരിക്കാൻ ആവും. എന്നാൽ ഇങ്ഗ്ളിഷ് മിഷിനറിമാർ നേരിട്ട ജീവിതാനുഭവങ്ങൾക്ക് ഈ വിധ ആവർത്തിച്ചാവർത്തിച്ചുളള ഉത്തമ ചിത്രീകരണത്തിന് സാവകാശം ലഭിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

മാത്രവുമല്ല, അവർ നിത്യവും കണികാണേണ്ടതും മനസ്സിൽ നിറയ്ക്കേണ്ടിയിരുന്നതും അതീവ അരോചകമായ കീഴ്ജനത്തിന്‍റെ മുഖഭാവങ്ങളും അശുഭ വാസ്തവികതകളും ആയിരുന്നു. ഈ വിധ ദുർലക്ഷണങ്ങളും വിരൂപങ്ങളായ സാമൂഹികാന്തരീക്ഷവും ഇങ്ഗ്ളിഷ് മിഷിനറിമാരുടെ മനോരഥത്തെ വിപരീതമായി ബാധിച്ചിരുന്നുവോ എന്നത് ഒരു ചോദ്യംതന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ പൊതുവായുള്ള പലവാക്കുകൾക്കും ദു:ശ്ശകുനനിമിത്തമാകുന്ന നെഗറ്റിവ് Indicant word codes ഇല്ലാത്തതിനാൽ ഇവർ വിലക്ഷണകരമായ പല സാമൂഹിക മന:സ്ഥിതിയുടെയും പിടിയിൽ അകപ്പെടാതെനിന്നിട്ടുണ്ടാവാം.

സ്വന്തം അതിമിനുസമുള്ള സാമൂഹികാന്തരീക്ഷത്തിൽ നിന്നും വളരെ അകലങ്ങളിൽ വിദൂരതയിൽ ഉള്ള ഏതോ പ്രദേശത്തിൽ, ഒറ്റപ്പെട്ടുനിൽക്കുന്ന കെട്ടിടങ്ങളിലെ ചെറിയമുറിയിൽ ഇരുന്നുകൊണ്ട്, തൂവൽ പേനകൾ, അതുമല്ലെങ്കിൽ അപൂർവ്വമായി കാട്ടുചൂരൽ പേനകൾ, മഷിക്കുപ്പികളിൽ നിരന്തരം മുക്കിക്കൊണ്ട് മനംമുഷിയാതെ ഇരുന്ന് ലിഖിതരൂപത്തിലുള്ള നിയമങ്ങളും, അനവധി ഭരണയന്ത്ര വകുപ്പുകളുടെ അടുക്കുംചിട്ടയും നിലനിർത്താനുള്ള പെരുമാറ്റച്ചട്ടങ്ങളും മറ്റും അമാനുഷികമെന്നു തോന്നാവുന്ന അതിസൂക്ഷ്മതയോടുകൂടി എഴുതിയുണ്ടാക്കാനായുള്ള മനോധൈര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് അംഗീകരിക്കാൻ ഈ എഴുത്തുകാരന് ആവുന്നുണ്ട്.

എന്നാൽ വെള്ളിത്തിരയിൽ മിന്നിമറിയുന്ന കടപവേഷധാരികളെയാണ് പൊതുജനം മനസ്സിൽ കൊണ്ടുനടന്ന് ആരാധ്യമൂർത്തികളാക്കുന്നത്.

ഈ മിഷിനറിമാർക്ക് ബൃട്ടിഷ് - ഇന്ത്യയിലെ തൊട്ടടുത്തുള്ള മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയെക്കുറിച്ച് വളരെ വിവരം ഉണ്ടാവും എന്നുള്ളത് തീർച്ചയാണ്. അവിടം വെറും മലബാറല്ല, മറിച്ച് ബൃട്ടിഷ്-മലബാറാണ്. ജനസംഘ്യ വളരെ കുറവ്. വളരെ അധികം കാട്ടുപ്രദേശങ്ങൾ. ജാതീയമായ വിവേചനങ്ങൾ സർക്കാർ തലത്തിൽ ഇല്ല. സാമൂഹികവും വ്യക്തിത്വപരവും ഔദ്യാഗികതൊഴിൽപരവും ആയി വളരുന്നതിന് പരിധികൾ കണ്ണെത്താദൂരത്തുള്ള ഉയരങ്ങളിൽ മാത്രമാണ് ഉള്ളത്.

തിരുവിതാംകൂറിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ പറ്റിയഇടം ബൃട്ടിഷ് - മലബാർ തന്നെയെന്ന് ക്രിസ്തീയ മിഷിനറിമാർക്ക് ബോധോദയം വന്നിട്ടുണ്ടാവും എന്നതിന് സംശയമില്ലാ എന്ന് പറയാം എന്ന് തോന്നുന്നു.

Image

28

Posted: Tue Oct 10, 2023 3:12 pm
posted by VED
28 #. Malabar Manualന്‍റെ പുതിയ ഡിജിറ്റൽ പുസ്തക രൂപവും, ചരിത്രത്തിൽ ഇന്ത്യയെ കണ്ടെത്തലും


Native Life in Travancore (by The REV. SAMUEL MATEER), Travancore State Manual Vol 1 (by V Nagam Aiya) തുടങ്ങിയ ഗ്രന്ഥങ്ങളിൽ മലബാറിനെക്കുറിച്ച് കാര്യമായ പ്രതിപാദ്യം കാണ്ടിരുന്നില്ല. William Logan എഴുതിയ Malabar Manualലിൽ മലബാറിനെക്കുറിച്ച് പലദിക്കിലും പരാമർശിക്കപ്പെട്ട് കണ്ടിരുന്നു. എന്നാൽ ഈ ഗ്രന്ഥം ഓൺലൈൻ സ്രോതസ്സുകളിൽനിന്നും കണ്ടെത്താൻ കുറേകാലത്തോളം ആയില്ല. എന്നാൽ 2017ൽ, ഈ ഗ്രന്ഥത്തിന്‍റെ വോളിയം ഒന്നും രണ്ടും രണ്ട് വ്യത്യസ്ത ആളുകൾ സ്ക്കാൻ ചെയ്ത് PDF ഫൈൽ ആക്കിയത് കണ്ടെത്താനായി. ഈ രണ്ടു ഗ്രന്ഥങ്ങളേയും വളരെ പണിപ്പെട്ട് വളരെ സുഗമമായി വായിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു ഏക PDF ഡിജിറ്റൽ ഗ്രന്ഥമായി പുനർനിർമ്മിക്കാൻ ഈ എഴുത്തുകാരൻ ശ്രമിച്ചു. അതിൽ വിജയിച്ചു എന്നും തോന്നുന്നു.

ഈ ഗ്രന്ഥത്തിന് വൻ നീളമുള്ള ഒരു കമൻറ്ററി എഴുതുകയും ചെയ്തു. ഇങ്ങിനെ ഒരു സങ്കീർണ്ണമായ പ്രവർത്തിചെയ്തപ്പോൾ, Malabar Manual എന്ന ഗ്രന്ഥത്തിലെ ഓരോ വരികളിലേയും ഉള്ളിന്‍റെ ഉള്ളിൽ വളരെ അഗാധതയിൽ പോയി വായിക്കാൻ അവസരം ലഭിച്ചു. ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും കൊച്ചുകൊച്ചു രാജ്യങ്ങളെ സംയോജിപ്പിച്ച്, English East India Company ഒരു ഒറ്റ പ്രദേശമാക്കിയതും, ആ പ്രദേശത്തെ ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് പ്രസിഡൻസിയിലെ ഒരു വൻ ജില്ലയാക്കിമാറ്റിയതും മറ്റും എങ്ങിനെയാണ് എന്ന സങ്കീർണ്ണമായ സംഭവ വികാസങ്ങളുടെ ഒരു ശൃംഗലതന്നെ ഈ ഗ്രന്ഥത്തിൽ നിന്നും വായിച്ചറിയാൻ ആയി.

ഈ ഗ്രന്ഥം വളരെ സങ്കീർണ്ണമായ ഒരു ഗ്രന്ഥമാണ്. അതിനാൽതന്നെ ഒരു സാധാരണ വായനക്കാരന് വായിച്ചെടുക്കാൻ പ്രയാസം നേരിടും. കാരണം, അനവധി സർക്കാർ റിപ്പോർട്ടുകളും ചർച്ചകളും പട്ടികകളും മറ്റും മറ്റും നിറഞ്ഞുനിൽക്കുന്ന ഒരു രണ്ടു വോള്യം ഗ്രന്ഥമാണ് ഇത്. 5 ലക്ഷത്തിൽ കൂടുതൽ വാക്കുകൾ ഈ ഗന്ഥത്തിൽ ഉണ്ട്. ഈ എഴുത്തുകാരൻ എഴുതിയ കമന്ററിക്ക് രണ്ടു ലക്ഷത്തിനാൽപ്പതിനായിരത്തിലധികം വാക്കുകൾ വരും.

സ്ക്കാൻ ചെയ്തെടുത്ത പിഡിഎഫ് ഫൈലുകളിൽനിന്നും വാക്കുകൾ കൂട്ടത്തോടെയെടുത്ത്, ഓരോ വാക്കായി പരിശോധിച്ച്, അവയിൽ പലപ്പോഴും ഉള്ള Superscriptറ്റും നോട്ടുകളും alphabetic ligaturesകളും { œ (c + e), æ (a +e), Æ }, Italicക്കുകളും മൗലിക ഗ്രന്ഥത്തിൽ ഉള്ളതുപോലെ ഇടംതെറ്റാതെ ചേർത്തും, ചിത്രങ്ങളും പട്ടികകളും മറ്റും വളരെ പണിപ്പെട്ട് പലപ്പോഴും പുനർനിർമ്മിച്ചും, പുതുതായി ഏതാണ്ട് ഇരുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ അവയുടെ കോപ്പിറ്റൈറ്റ് ലൈസൻസിങ്ങുകളോടൊപ്പം ചേർത്തും, Malabar Manual എന്ന ഗ്രന്ഥം പുതുതായി നിർമ്മിച്ചെടുക്കുന്ന അവസരത്തിൽ, ഈ ഗ്രന്ഥത്തെ മറ്റ് പലർക്കും വായിക്കാൻ പറ്റുന്നതിലും ആഴത്തിൽ വായിക്കാൻ അവസരം ലഭിച്ചു എന്നുവേണം പറയാൻ. പോരാത്തതിന് 240000ത്തോളം വാക്കുകൾ വരുന്ന Commentaryയിലും ഇതുപോലൊക്കെത്തന്നെ പണിപ്പെട്ടിണ്ട്.

ഈ ഗ്രന്ഥത്തിന്‍റെ പേര് യഥാർത്ഥത്തിൽ MALABAR എന്നാണ്. എന്നാൽ, ഈ ഗ്രന്ഥം അറിയപ്പെടുന്നത് MALABAR MANUAL എന്ന പേരിലാണ്. ഈ ഗ്രന്ഥം മലബാർ ജില്ലയുടെ കലക്ടർ ആയിരുന്ന William Logan ആണ് എഴുതിയത് എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവിന്‍റെ പേരും ഈ വിധം തന്നെയാണ് നൽകപ്പെട്ടിട്ടുള്ളത്. മെഡ്രാസ് പ്രസിഡൻസി സർക്കാർ അവിടുണ്ടായിരുന്ന എല്ലാ ജിലകളെക്കുറിച്ചും ഈവിധം ഒരു സകലതും ഉൾക്കൊള്ളുന്ന Manual എഴുതി നിർമ്മിക്കേണം എന്ന് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ്, Malabar Manualലും എഴുതപ്പെട്ടത് എന്നുതോന്നുന്നു.

ഈ ഗ്രന്ഥത്തിൽ, മലബാർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതങ്ങളിലെ ഏതാനും ചിലരും ചില ഭാഗങ്ങൾ എഴുതിയതായി കാണുന്നുണ്ട്. അവരുടെ പേരും അതാതുദിക്കുകളിൽ നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ William Logan നേരിട്ട് എഴുതിയത് എന്ന് സൂചിപ്പിക്കപ്പെടുന്ന പേജുകളിൽ പലതും ഇദ്ദേഹം അല്ല വാക്കുകൾ മെനഞ്ഞത് എന്ന സൂചന ഈ എഴുത്തുകാരന് ലഭിച്ചിരുന്നു. ഇതിന് കാരണം, പല പ്രാദേശിക വ്യക്തികളുടേയും സമുദായങ്ങളുടേയും താൽപ്പര്യങ്ങൾക്കും വഴങ്ങി, വാക്കുകളും സൂചനകളും, അവ പ്രകടിപ്പിക്കുന്ന കൂറുകളുംമറ്റും അങ്ങോട്ടും ഇങ്ങോട്ടും ആയുന്നതും ചായുന്നതും ഉലയുന്നതും, ഈ ഗ്രന്ഥത്തിൽ കാണുകയുണ്ടായി. ചിലദിക്കിൽ നൽകിയ കാഴ്ചപ്പാടിന് വിരുദ്ധമായാണ് മറ്റുചില ദിക്കിലെ കാഴ്ചപ്പാടുകൾ.

പോരാത്തതിന്, ചില ദിക്കിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്‍റെ ചില നയങ്ങളെ വിമർശിക്കുന്ന ചുവയും കണ്ടറിഞ്ഞിരുന്നു. ഇവ സാമൂഹിക ഉന്നതങ്ങളിലെ ഭൂജന്മിമാരായ ഹൈന്ദവരുടേയും നായർമാരുടേയും കാഴ്ചപ്പാടുകൾ ആണ് എന്നും തോന്നിയിരുന്നു.

ഇത്രയും വലിയ ഒരു ഗ്രന്ഥം, കമ്പ്യൂട്ടറും മറ്റ് അച്ചടി സൗകര്യങ്ങളുംമറ്റും ഇല്ലാതിരുന്ന ഒരു കാലത്ത്, അതും യാത്രസൗകര്യങ്ങളും വളരെ കുറവുള്ള ഒരു കാലത്ത്, എഴുതിയുണ്ടാക്കുമ്പോൾ, തീർച്ചയായും William Loganന് പലരുടേയും സഹായങ്ങൾ ആവശ്യംവന്നിട്ടുണ്ടാവും എന്നുള്ളത് വാസ്തവം തന്നെയാകാം.

ആ കാലത്ത് മലബാർ ജില്ലയിലും ബൃട്ടിഷ്-ഇന്ത്യയിൽ മുഴുവനും, ആധുനിക റോഡുകളും വാർത്താവിനിമയ സൗകര്യങ്ങളും ജലഗതാഗത സൗകര്യങ്ങളും ഭരണയന്ത്രവും പോലീസ് സംവിധാനങ്ങളും പൊതുവിദ്യാഭ്യാസവും, പൊതു ആരോഗ്യപരിപാലന സൗകര്യങ്ങളും ആശുപത്രികളും, കുടിവെള്ള സൗകര്യങ്ങളും പൊതുശുചിത്വ സംവിധാനങ്ങളും തീവണ്ടി ഗതാഗതവും തപ്പാൽ വകുപ്പും ലിഖിതപ്പെട്ട നിയമങ്ങളും നീതി ന്യായ കോടതികളും മറ്റും പൂർണ്ണമായും പുതുതായി സൃഷ്ടിക്കപ്പെടുകയായിരുന്നു. ഈ വിധ കാര്യങ്ങളുമായി Loganന്‍റെ സമയവും മനസ്സും വളരെ അധികം വ്യാപൃതമായിരിക്കും എന്നും ഊഹിക്കാവുന്നതാണ്. അതിനാൽത്തന്നെ ഈ ഗ്രന്ഥം എഴുതാനുള്ള സമയവും സൗകര്യവും മന:സ്സമാധാനവും വളരെ കഷ്ടിച്ചായിരിക്കും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവുക.

ഇതിനെല്ലാം ഉപരിയായി, 1836മുതൽ ദക്ഷിണ മലബാറിൽ ഇസ്ലാംമതസ്തരിലെ ചില വിഭാഗങ്ങൾ ഇടവിട്ടിടവിട്ട് അവിടുള്ള ഹൈന്ദവരേയും (ബ്രാഹ്മണരേയും), അവരുടെ അനുചരരായ നായർമാരേയും, അവരോട് കൂറുകാണിച്ചുനിന്ന കീഴ്ജനങ്ങളിലെ ചിലരേയും ആക്രമിച്ച സംഭവപരമ്പരകളും നടക്കുന്നുണ്ടായിരുന്നു. Logan ഈ ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചത് 1887ൽ ആണെങ്കിൽക്കൂടി, ഈ സംഭവപരമ്പരകളും ഇദ്ദേഹത്തിന്‍റെ ഔദ്യോഗിക സമയത്തേയും മനസ്സിനേയും അലോസരപ്പെടുത്തയിട്ടുണ്ടാവാം. ഈ സംഭവപരമ്പരകളെക്കുറിച്ച് പിന്നീടേ പ്രതിപാദിക്കാൻ ആവുള്ളു.

കേരളം എന്ന ഭൂമിശാസ്ത്രപരമായൊരു ദിക്കിനെ ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണാൻ പലരും തിരുവിതാംകൂറിൽ നിന്നും വെമ്പൽ കൊണ്ടിരുന്നു എന്നുള്ളതാണ് വാസ്തവം. അവരിൽ മുഖ്യമായുള്ളവർ തിരുവിതാംകൂറിലെ കീഴ്ജനം ചേർന്ന പുതിയ ക്രീസ്തീയമതത്തിന്‍റെ നടത്തിപ്പുകാരും, മിഷിനറിമാരും മറ്റുമാവാം ഒന്ന്. രണ്ടാമതതായുള്ളത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനത്തിലെ ചില വ്യക്തികൾ ആവാം. പിന്നെയുള്ളത് വടക്കെ മലബാറിലെ മരുമക്കത്തായ തീയരിലെ ചില പുതിയതായി വളർന്നുവന്ന വൻകിടക്കാരിൽ വിധ്വംസക താൽപ്പര്യക്കാർ (subversive elements) ആയിരിക്കാം. പിന്നെയുള്ളത് തിരുവിതാംകൂറിലെ പൊതുവായുള്ള ക്രിസ്തീയർ. ഇവരെല്ലത്തിനും ഉപരിയായി, വടക്കെ മലബാറിലെ ചില നായർ സാമൂഹികാധിപന്മാർക്ക്, സാമൂഹികമായി ഉയർന്നു വരുന്ന മരുമക്കത്തായ തീയരെ ഒതുക്കാനും ഈ ഒരു ആശയം ഉപയോഗിക്കുന്നതിൽ താൽപ്പര്യം ഉണ്ടായിട്ടുണ്ടായേക്കാം.

ഈ വിധം മുകളിൽ എഴുതിയതിൽ, മനസ്സിലാക്കേണ്ടത്, ഈ വിധമൊരു മൊത്തമായുള്ള ചിന്ത വളരെ നേരിയരീതിയിൽ ആണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടാവുള്ളു എന്നതാണ്.

ലോകചരിത്രത്തിൽ ഇന്ത്യയെന്ന രാജ്യത്തെ നൂറ്റാണ്ടുകൾക്ക് മുൻപ് കണ്ടെത്താനുള്ള പദ്ധതിപോലെയായിരുന്നു കേരളം എന്ന രാജ്യത്തേയും കണ്ടെത്താനുള്ള പദ്ധതിയെന്ന് തോന്നുന്നു. ലോകചരിത്രത്തിൽ, വല്ലപ്പോഴുമൊക്കെ അങ്ങും ഇങ്ങും ഹിന്ദ്, Inder, സിന്ദു, Indies എന്ന പദങ്ങൾ പലദിക്കിലും പലപ്പോഴെല്ലാം രേഖപ്പെടുത്തിയത് എല്ലാം വാരിക്കൂട്ടി ഇന്ത്യയെന്നൊരു മഹാരാജ്യം ഈ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്നു എന്നും, ആ രാജ്യത്തിന്‍റെ തുടർച്ചയാണ് ഇന്നുള്ള ഇന്ത്യ എന്നുമൊക്കെ തെളിയിക്കാനുള്ള പെടാപാടിലാണ് ഇന്ത്യൻ ഔപചാരിക ചരിത്രം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഈ വിധ പദ്ധതികളുടെ വഡ്ഢിത്തം ഇതാണ്: ഇന്നുള്ള ഇങ്ഗ്ളണ്ട് എന്ന രാജ്യം പണ്ട് കാലങ്ങളിൽ ഭൂഗോളത്തിൽ നിലനിന്നിരുന്നു എന്ന് തെളിയിക്കാനായി ആഫ്രിക്കയിലേയും ഏഷ്യയിലേയും കൊച്ചുകൊച്ചു തുറമുഖങ്ങളിൽ എവിടെയൊക്കെയോ ഉള്ള വല്ല വാണിജ്യ രേഖകളിലുംമറ്റും വല്ല ഒറ്റപ്പെട്ട സൂചനകളിൽ നിന്നും തെളിയിക്കേണ്ടിവന്നാൽ, ഇന്നുള്ള ഇങ്ഗ്ളണ്ടിന് എന്താണ് പ്രസക്തി? അങ്ങിനെയുള്ള അന്നുള്ള ഇങ്ഗ്ളണ്ടും ഇന്നുള്ള ഇങ്ഗ്ളണ്ടും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ഉചിതമാകുമോ?

പോരാത്തതിന് വാക്കുകളെ വലിച്ചും ചുരുക്കിയും ആവശ്യാനുസരണം മാറ്റിമറിച്ച്, ആ വാക്ക് ഈ വാക്കാണ് എന്നെല്ലാം പറഞ്ഞൊപ്പിക്കുന്ന ഒരു പദ്ധതി, ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട് എന്നൊരു തോന്നൽ.

ഇതേ പോലൊക്കെത്തന്നെയായിരുന്നു കേരളത്തിന്‍റേയും കഥയെന്നുതോന്നുന്നു. കേരളം എന്ന പേര് ചരിത്രത്തിൽ ചില ദിക്കുകളിൽ കണ്ടിട്ടുണ്ടാവാം. അതുപോലെ പല വേറെ പേരുകളും ചരിത്രത്തിൽ കണ്ടിട്ടുണ്ടാവാം. എന്നാൽ ഈ വിധം കാണപ്പെടുന്ന ഏതെങ്കിലും ഒരു പേര് 1956ൽ രൂപീകൃതമായ ഒരു സംസ്ഥാനത്തിന് നൽകിയതിന് ശേഷം, ഇതേ പേര് ചരിത്രത്തിൽ കാണുന്ന അന്നുമുതൽ ഇങ്ങോട്ടേക്ക് ബന്ധിപ്പിക്കുന്നതിൽ എത്രത്തോളം അർത്ഥം ഉണ്ടാവും എന്നത് ഔപചാരിക വിദ്യാഭ്യാസത്തിനേ കണ്ടെത്താൻ ആവുള്ളു.

Malabar Manualൽ, മഗധാ രാജ്യം ഭരിച്ചിരുന്ന അശോക രാജാവ് സ്വന്തം പ്രതാപം വിളിച്ചറിയിക്കാനായി പലദിക്കിലും എഴുതിയുണ്ടാക്കിച്ച പല പാറക്കല്ലെഴുത്തുകളിൽ വച്ച്, ഗയാ എന്ന സ്ഥലത്തുള്ളതിൽ കേരളപുത്രാ എന്ന് എഴുതിയത് ഇന്ന് കേരളം എന്ന രാജ്യത്തിന്‍റെ പ്രാചീനതയെക്കുറിച്ചുള്ള ഒരു വൻ തെളിവായി സൂചിപ്പിക്കപ്പെടുന്നു.

ഈ അശോക രാജാവിനെക്കുറിച്ച് ഇന്ന് വിക്കീപീഡിയയിലും മറ്റും എഴുതിക്കാണപ്പെടുന്ന ഇന്ത്യൻ ഔപചാരിക ചരിത്രം തന്നെ പലവിധ തെറ്റിദ്ധാരണകളും പരത്തുന്നതരത്തിലുള്ളതാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഈ പാറക്കല്ലിൽ ലിഖിതപ്പെട്ട കേരളപുത്രൻ എന്നവാക്ക് യഥാർത്ഥത്തിൽ കേടലപുത്ര (Ketalaputra) എന്നാണ് എന്ന് Malabar Manualൽ സൂചിപ്പിച്ച് കാണുന്നു. മലബാറുമായും, തിരുവിതാംകൂറുമായും വളരെവളരെ വിദൂരതയിൽ ഉള്ള ഒരു പ്രദേശമാണ് മഗധാ രാജ്യം. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സംഘടിപ്പിച്ചെടുത്തെ ബൃട്ടിഷ്-ഇന്ത്യയുടെ ഭൂപടത്തിന്‍റെ വളവുകൾക്കും അതിരുകൾക്കും അനുസൃതമായാണ് ഇന്ന് ഇന്ത്യൻ ഔപചാരിക ചരിത്രം തിരിച്ചും മറിച്ചും, വലിച്ചും നീട്ടിയും കുറുക്കിയും എഴുതപ്പെടുന്നത്. സിലോണിനേയും ബർമ്മയേയും മറ്റും ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും മാറ്റിനിർത്തിയില്ലായിരുന്നെങ്കിൽ ആ രണ്ട് പ്രദേശങ്ങളുംകൂടി ഇന്നുള്ള ഇന്ത്യൻ ചരിത്രത്തിൽ അകപ്പെട്ടേനെ.

മഗധാ രാജ്യം ദക്ഷിണേഷ്യയിലെ ഒരു പ്രാചീണ രാജ്യമായിരുന്നിരിക്കാം. എന്നാൽ അത് ഇന്ത്യയിലെ പ്രാചീണ രാജ്യമാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം, ഇന്ത്യാ പ്രദേശത്തിന്‍റെ പേര് ഇനി വരും കാലങ്ങളിൽ മാറിവന്നാൽ, മഗധയുടേയും മേൽവിലാസം മാറും. അശോകൻ താൻ ഒരു ഇന്ത്യൻ രാജാവായിരുന്നു എന്ന് എവിടെയും സൂചിപ്പിച്ചിട്ടില്ലാ എന്നുള്ള വാസ്തവമെങ്കിലും ഔപാചിരിക ചരിത്രം വ്യക്തമാക്കേണ്ടതാണ് എന്ന് തോന്നുന്നു. ഭാഷാപരമായും ഗോത്രപരമായും, മലബാറും പാണ്ഡിപ്രദേശങ്ങളും തിരുവിതാംകൂറും കാനറാ പ്രദേശവും മറ്റുമായി യാതോരു രീതിയിലും ബന്ധമുള്ള ഒരു രാജ്യമായിരിക്കേണം എന്നില്ല മഗധ. അത് ദക്ഷിണേഷ്യയുടെ വടക്ക്-കിഴക്കേ അറ്റത്ത് ഉള്ള ഒരു പ്രാചീന രാജ്യമായിരുന്നു എന്ന് തോന്നുന്നു. ബൃട്ടിഷ് - ഇന്ത്യയുടെ രൂപികരണത്തിന് ശേഷം വന്ന ഇന്ത്യയെന്ന വാക്കിനാൽ മാത്രമായിരിക്കും ഇങ്ങിനെയൊരു ബന്ധം.

പോരാത്തതിന് മലബാറിലേക്കും തിരുവിതാംകൂറിലേക്കും ഭൂഗോളത്തിന്‍റെ പലദിക്കിൽനിന്നും പലപ്പോഴായി കുടിയേറിയതോ, വന്നുപെട്ടതോ ആയ ആൾക്കൂട്ടങ്ങളെയാണ് പല നിലവാരത്തിൽ ഉള്ള കീഴ്ജനമായി പ്രാദേശിക ഹൈന്ദവർ (ബ്രാഹ്മണർ) പിടിച്ചുനിർത്തിയത്. ഇന്ന് സുഡാൻ (Sudan) കടൽത്തീരത്തുള്ള കടൽകൊള്ളക്കാരുടെ കൈകളിൽ മറ്റുപ്രദേശങ്ങളിലെ ആളുകൾ അകപ്പെട്ടാലുള്ളതുമാതിരിയായിരിക്കാം ഇങ്ങിനെ ദക്ഷിണേഷ്യയുടെ തീരങ്ങളിൽ വന്നുപെട്ട പല ഒറ്റപ്പെട്ട പുറം നാട്ടുകാരുടേയും കാര്യം. ഇതൊന്നും ഒരു മഹാ പൈതൃകമല്ലതന്നെ.

Image

29

Posted: Tue Oct 10, 2023 3:16 pm
posted by VED
29 #. ഇങ്ഗ്ളിഷ് ഭരണസംവിധാനത്തിന്‍റെ അതിസൂക്ഷ്മമായ കൃത്യതയും കാര്യക്ഷമതയും



തിരുവിതാംകൂറിലെ കീഴ്ജനത്തിനെ വളർത്തിക്കൊണ്ടുവന്നാൽ, അവർക്ക് പുതുതായുള്ള ഒരു വാസസ്ഥല പ്രദേശം ആവശ്യമായിവരും എന്ന കാര്യം ഇങ്ഗ്ളണ്ടിൽനിന്നും വന്ന കൃസ്ത്യൻ മിഷിനറിമാർ തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്ന കാര്യം മിക്കവാറും തീർച്ചയാണ്. ഈ ഒരു പ്രശ്നം അവരുടെ നിർവ്വഹണ സമിതികളുടെ മേൽത്തട്ടിൽ വളരെ ഗൗരവമായിത്തന്നെ ചർച്ചചെയ്തിട്ടുണ്ടാവാം. തിരുവിതാംകൂറിന് തൊട്ടപ്പുറത്തായുള്ള മലബാർ പ്രദേശം ഈ ജനത്തിന് കുടിയേറാനും അവിടെ യാതോരുവിധ താഴ്ത്തപ്പെടലും അനുഭവിക്കാതെ ഇവർക്ക് മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരാനും ആവും എന്ന വിവരം അവർക്ക് മനസ്സിയാലിട്ടുണ്ടാവാം. കാരണം, മിഷിനറിമാർക്ക് ഇങ്ഗ്ളിഷ് ഭരണത്തിലെ മുകൾത്തട്ടുമായി യാതോരു വിധ തടസ്സങ്ങളും ഇല്ലാതെ ദക്ഷിണേഷ്യയിൽ വച്ചും, ഇങ്ഗ്ളണ്ടിൽവച്ചും സംസാരിക്കാൻ ആവും.

ഈ കൂട്ടർക്ക് ലോകമ്പാടുമുള്ള വ്യത്യസ്ത പ്രാകൃത ദേശങ്ങളെക്കുറിച്ചും പലരീതിയിലും ഉള്ള വിവരം ഉണ്ടായിരുന്നതിനാൽ, മലബാറിൽ ഈ വിധം അന്യദേശക്കാർവന്ന് കുടിയേറിയാൽ ഉളവാകാൻ സാധ്യതയുള്ള സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് മുൻകൂട്ടി കാണുവാനുള്ള വിവരം ഉണ്ടായിരുന്നിരിക്കാം.

മലബാർ എന്നത് ബൃട്ടിഷ്-ഇന്ത്യയിലെ സാവധാനത്തിൽ സമൂഹികമായി വളർന്നുവരുന്ന ഒരു ജില്ലയാണ്. അവിടുത്തുകാരിൽ, തിരുവിതാംകൂർ എന്നത് യാഥാർത്ഥത്തിൽ അവരുടെ ചിരത്രപരമായ ഒരു ഭാഗമാണ് എന്ന ധാരണ വളർത്തേണം. മാത്രവുമല്ല, അവരുടെ ആദ്ധ്യാത്മിക ചിന്തകളിൽകൂടി ഈ വിവരം ഒരു ശക്തമായ സിദ്ധാന്തോപദേശത്തിലൂടെ കടത്തിവിടേണ്ടതാണ്. ആദ്ധ്യാത്മിക വിശ്വാസങ്ങളിൽ കടന്നുകിട്ടിയാൽ, പിന്നെ ചോദ്യങ്ങൾ ഇല്ലതന്നെ.

തിരുവിതാംകൂറിലെ കീഴ്ജനം ഇങ്ഗ്ളിഷ് മിഷിനറിമരോടൊത്ത് ജീവിച്ചുതുടങ്ങിയപ്പോൾ തെളിയിച്ച കാര്യമാണ് അവർ ബുദ്ധിയും ഓജസ്സും ഇല്ലാത്ത തനി വിഡ്ഢികൾ അല്ലാ എന്ന കാര്യം. മറിച്ച് സൗകര്യങ്ങൾ നൽകിയാൽ, വൻ പ്രതിഭയും ശാരീരിക പ്രാപ്തിയും പ്രകടിപ്പിക്കാൻ പോന്ന കഴിവ് ഉള്ളിൽ ഉണ്ട് എന്ന കാര്യം. ഇവരിൽ ചിലരെങ്കിലും Tellicherryയിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്ത തരം ക്രിസ്ത്യൻ പള്ളികളിലും മറ്റുമായ ഇടങ്ങളിൽ വന്നു താമസിച്ചിട്ടുണ്ടാവാം. ഇതൊന്നും ഈ എഴുത്തുകാരന് തീർച്ചയുള്ള കാര്യങ്ങൾ അല്ല. യാതോരു രേഖകളും ഈ വിധകാര്യങ്ങളെ തെളിയിക്കുന്നവയായി കൈയിൽ ഇല്ലതന്നെ. എന്നാൽ ഈ എഴുത്ത് ഒരു അനുഭാവ്യമായ (impressionistic) ഭാവത്തിൽ ആണ് എഴുതുന്നത്. സാധ്യതയുള്ള കാര്യങ്ങളാണ് പറയുന്നത്.

തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് പായക്കപ്പൽ മുഖേനെയും വലിയ തോണികളിലൂടെയും വരുവാൻ വളരെ എളുപ്പമാണ്. പോരാത്തതിന്, ഇങ്ഗ്ളിഷുകാർക്ക് കടൽ എന്നത് അവരുടെ സ്വദേശം പോലെ ചിരപരിചയമുള്ള ഇടവുമാണ്. അവരോടൊപ്പം കാര്യമായ ആപത്തില്ലാതെ കടൽ യാത്ര സാധ്യമാണ്.

ബൃട്ടിഷ്-ഇന്ത്യയെന്ന രാഷ്ട്രം ലോകത്തിൽ വളരെ പേരുകേട്ടതും വൻ സാധ്യതകൾ ഉള്ളതുമായ ഒരു രാഷ്ട്രമാകും എന്ന തോന്നൽ അന്ന് പലരിലും ഉണ്ടായിരുന്നു. പ്രത്യേകിച്ചും English East India Companyയുടെ മേൽനോട്ടത്തിൽ ഉള്ള കാലഘട്ടത്തിൽ. ഇതിന് ഒരു ഇടിവ് വന്നത്, ഈ പ്രദേശം ബൃട്ടിഷ് രാജവംശം നേരിട്ട് ഭരിക്കാൻ തുടങ്ങുകയും ഇങ്ഗ്ളണ്ടിലെ വിഡ്ഢി അക്കാടമിക്ക് ജീനിയസ്സുകളുടെ പ്രേരണപ്പ്രകാരം ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം നടപ്പിലാക്കിയതോടുംകൂടിയാണ്. അതോടെ സമാധാനത്തിലേക്ക് അടിവച്ചടിവച്ചു നീങ്ങിക്കൊണ്ടിരുന്ന ഈ പ്രദേശത്ത് വീണ്ടും ഒച്ചപ്പാടും ബഹളവും തിരുച്ചുവന്നുതുടങ്ങി.

ഇങ്ങിനെ വളർന്നുവന്നുകൊണ്ടിരിക്കുന്ന ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയിലേക്കാണ് തിരുവിതാംകൂറിലെ കീഴ്ജനത്തിനും മറ്റുള്ളവർക്കും വന്ന് സാമൂഹികമായി ഇടകലരേണ്ടത്. അന്ന് തിരുവിതാംകൂറിലേയും, കൊച്ചിനിലേയും ഉപദ്വീപിലെ മറ്റ് സ്വതന്ത്രരാജ്യങ്ങളിലേയും പ്രജകൾക്ക് ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്നുവന്ന് തൊഴിൽചെയ്യുന്നതിനും സ്ഥലം വാങ്ങിക്കുന്നതിനും, വീടുവെക്കുന്നതിനും യാതോരു തടസ്സവും ഇല്ലായിരുന്നു എന്നുവേണം കരുതുവാൻ. കാരണം, അക്കാലത്ത് വ്യക്തമായ പൗരത്വമോ (Citizenship), പ്രജാ (Subjecthood) തിരിച്ചറിയൽ രേഖകളോ മറ്റോ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

എന്നാൽ മലബാറിലേക്ക് തികച്ചും അന്യദേശക്കാരായ ഒരു കൂട്ടർ വന്ന് വനങ്ങളും മറ്റും കൈയ്യേറാൻ തുടങ്ങിയാൽ, മെഡ്രാസ് പ്രസിഡൻസി സർക്കാർ കാര്യക്ഷമമായ തടസ്സം സൃഷ്ടിക്കും എന്നുള്ളത് തീർച്ചയുള്ളകാര്യമാണ്.

കാരണം, മലബാറിൽ വനപ്രദേശങ്ങൾ കൈയ്യേറുന്നത് പുതുതായി സ്ഥാപിച്ച വനം വകുപ്പും, അതുമായി ബന്ധപ്പെട്ട ലിഖിതപ്പെട്ട നിയമങ്ങളും അനുവദിക്കില്ലതന്നെ. ഈ നിയമങ്ങൾ English ഭരണത്തിനും English East India Companyക്കും ബാധകമായിരുന്നു. ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിന്‍റെ അതിഗംഭീര നിലവാരങ്ങളിലേക്ക് വിരൽചൂണ്ടുന്ന വസ്തുതകളാണ് ഇവ.

ഒരു തേക്ക് പ്ളാന്‍റേഷൻ (Teak plantation) തുടങ്ങാൻ പറ്റുന്ന ഇടമാണ് നിലമ്പൂർ എന്ന് 1840ൽ മലബാർ ജില്ലാ കലക്ടറായിരുന്ന Henry Conolly നിർദ്ദേശിച്ചിരുന്നു. ഇതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് യാതോരു സ്വകാര്യ താൽപ്പര്യവും അല്ലായിരുന്നു. അതിനെക്കുറിച്ച് പിന്നീട് പരാമർശിക്കാം.

നിലമ്പൂരിൽ എന്നാൽ വനപ്രദേശം മിക്കതും സ്വകാര്യ ഭൂജന്മി ഉടമസ്ഥതയിൽ ഉള്ളവയായിരുന്നു.

QUOTE: Almost all these extensive and valuable forests are private property, except the two Government forests known by the names of the "Chenat Nayar” and the "Walayar ” Reserves END OF QUOTE

എന്നാൽ,

QUOTE from Malabar Manual:

Forests in Malabar are chiefly private property and the great bulk of the land in the Nilambur valley is the property of the Nilambur Tirumulpad, a wealthy landowner not likely under any circumstances to sell land, still less for the purpose of instituting a local industry of a character to compete with his own agricultural and timber operations for the limited supply of local labour. The plantations owed their existence to the accident that one of the many religious bodies holding temple lands happened to be in want of funds and to own blocks of land scattered here and there in this valley, many of which constituted the very best sites for planting that could have been selected had the whole area been available to choose from.


തർജ്ജമ : മലബാറിലെ മിക്ക വനപ്രദേശങ്ങളും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവയാണ്. മാത്രവുമല്ല, നിലമ്പൂർ താഴ്വരയിലെ ഭൂപ്രദേശത്തിൽമിക്കതും നിലമ്പൂർ തിരുമുൽപ്പാട് എന്ന ധനികനായ ഭൂജന്മിയുടെ വകയാണ്. ഈ ആൾ യാതോരു കാരണവശാലും, ഈ ഭൂമിയെ വിൽക്കില്ല. മാത്രവുമല്ല, തന്‍റെ സ്വന്തം കാർഷികവും, തടിവ്യാപാരവും മറ്റുമായ കാര്യങ്ങൾക്ക് വേണ്ടുന്ന വളരെ തച്ഛമായി ലഭ്യമായ തൊഴിലാളികൾക്കായി മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രാദേശിക സംരംഭം ആരംഭിക്കാനായി യാതോരു കാരണവശാലും ഈ ആൾ തന്‍റെ സ്ഥലം വിൽക്കില്ല. എന്നാൽ, അവിടുണ്ടായിരുന്ന കൂറേ മതപരമായ പ്രസ്ഥാനങ്ങളിൽ ഒന്നിന് പണം ആവശ്യം വന്നു എന്ന വളരെ യാദൃച്ചികമായ സംഭവമാണ് നിലമ്പൂർ തേക്കിൻകാട് പ്ളാന്‍റേഷൻ സ്ഥാപിതമാകാൻ കാരണം...................തർജ്ജമയുടെ അന്ത്യം.

Nilambur Teak Plantationനെക്കുറിച്ച് ഈ വിധ വിവരം നൽകിയത്, മലബാറിലെ വനപ്രദേശങ്ങളെ എത്രമാത്രം സൂക്ഷമതയോടുകൂടിയണ് ഇങ്ഗ്ളിഷ് ഭരണം കാത്തുസൂക്ഷിച്ചത് എന്നത് സൂചിപ്പിക്കാനാണ്. ഈ വിധം സൂക്ഷിച്ചുവെക്കപ്പെടുന്ന പ്രദേശത്തിലേക്കാണ്, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തയ്യാറായിനിന്നിരുന്ന ക്രിസ്തീയർ കുടിയേറേണ്ടത്.

എന്നാൽ, ഈ ഒരു വിധം മാത്രമായിരുന്നില്ല ഈ കൂട്ടർക്ക് വരാനുള്ള പാതയെന്നുതോന്നുന്നു. മലബാറിലേയും ബൃട്ടിഷ്-ഇന്തിയിലേയും പലവിധ സർക്കാർ പ്രസ്ഥാനങ്ങളിലും മറ്റും പല സ്വകാര്യ പ്രസ്ഥാനങ്ങളിലും വന്നവരും ഈ കൂട്ടരിൽ ഉണ്ടായിട്ടുണ്ടാവാം.

അദ്ധ്യാപകരും പ്ളീഡർമാരും ഡോക്ടർമാരും ഉദ്യോഗസ്ഥരും മറ്റുമായും പലരും ചേർന്നിട്ടുണ്ടാവാം. ഇക്കൂട്ടരിൽ സുറിയാനി ക്രിസ്ത്യാനികളും, റോമൻ കാത്തലിക്ക് വ്യക്തികളും മറ്റും ഉണ്ടായേക്കാം. കാരണം ഈ കൂട്ടർക്കും തിരുവിതാംകൂറിൽ സർക്കാർ തൊഴിലുകൾ ലഭ്യമല്ലതന്നെ.

തിരുവിതാംകൂറിലെ അടിച്ചമർത്തുന്ന സാമൂഹികാന്തരീക്ഷത്തിൽ നിന്നുംവിട്ടുമാറിയപ്പോൾ, കീഴ്ജനം എന്ന മനോഭാവം തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ പല കീഴ്ജന ക്രിസ്തീയരിൽനിന്നും മാഞ്ഞുപോയിട്ടുണ്ടാവാം. ഇതും ഒരു വൻവാസ്തവം തന്നെയാണ്. ഭാഷാ കോഡുകൾ തമർത്തുന്നദിക്കിൽ നിന്നും മാറിയാൽ വ്യക്തിപ്രഭാവം വാനോളം ഉയരാം. ഇങ്ഗ്ളണ്ടിലേക്ക് മാറിത്താമസിച്ച, ഇവിടുള്ള കീഴ്ജനത്തിൽപ്പെട്ടവരിലെ രണ്ടാമത്തേതും മൂന്നാമത്തേതും ആയ തലമുറകളിലെ ആളുകളുടെ ശരീരത്തിൽ, പ്രാദേശിക ഇങ്ഗ്ളിഷുകാരിൽ പോലും ഇല്ലാത്തതരം, ഒരു തിളക്കം തന്നെ കാണാൻ പറ്റിയേക്കാം.

QUOTE from NATIVE LIFE IN TRAVANCORE:

We have known one or two apostates from Christianity, well educated in English, who assumed Sudra names, and passed in distant parts of the country as such.


തർജ്ജമ: ഇങ്ഗ്ളിഷിൽ നല്ല കഴിവുകൾ വിദ്യഭിസിച്ചെടുത്ത്, ക്രിസ്തീയമതത്തിൽ നിന്നും വിട്ട് ശൂദ്രരുടെ (നായർമാരുടെ) പേരുകൾ സ്വീകരിച്ചുകൊണ്ട് രാജ്യത്തിന്‍റെ വിദൂരങ്ങളിലേക്ക് പോയ ഒന്നുരണ്ടു പേരെ ഞങ്ങൾക്ക് അറിയാമായിരുന്നു. തർജ്ജമയുടെ അന്ത്യം.

ഇങ്ഗ്ളിഷ് മിഷിനറി പ്രവർത്തനത്തിന്, കീഴ്ജനങ്ങളിൽ ചിലരിൽ ഉയർന്ന ജനങ്ങളുടെ വ്യക്തിത്വംവരെ ഉണർത്താൻ കഴിഞ്ഞിരുന്നു എന്ന് സാരം.

Image

30

Posted: Tue Oct 10, 2023 3:19 pm
posted by VED
30 #. കേരളമാഹാത്മ്യവും കേരളോൽപ്പതിയും



അൽ-ബിറൂനി (Al-Biruni - AD 973–1050) ഒരു പ്രാചീന പേർഷ്യൻ ബഹുവിഷയ പ്രതിഭയും എഴുത്തുകാരനും സഞ്ചാരിയും ആയിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഈ വിധം ഒരു വാചകം കാണുകയുണ്ടായി.
Al-Biruni was critical of SouthAsian scribes who he believed carelessly corrupted SouthAsian documents while making copies of older documents.


ആശയം: ദക്ഷിണേഷ്യയിലെ പകർപ്പെഴുത്തുകാർ പഴയകാല പ്രാദേശിക രേഖകളുടെ പകർപ്പ് എഴുതിയുണ്ടാക്കുന്ന അവസരത്തിൽ, യാതോരുവിധ മന:പ്രയാസവും ഇല്ലാതെ അവയിലേക്ക് അവർക്ക് തോന്നുന്നതെല്ലാം കൂട്ടിച്ചേർക്കും.

ദക്ഷിണേഷ്യയിലെ ചരിത്ര രേഖകളുടെ പ്രാമാണ്യത്തെക്കുറിച്ചും, വിശ്വസനീയതയെക്കുറിച്ചും, പരിശുദ്ധിയെക്കുറിച്ചും Malabar Manualൽ William Logan ഈ വിധം ഒരു അഭിപ്രായം എഴുതിക്കാണുന്നു:

... and even in genuinely ancient deeds it is frequently found that the facts to be gathered from them are unreliable owing to the deeds themselves having been forged at periods long subsequent to the facts which they pretend to state.


തർജ്ജമ: തികച്ചും പുരാതനമായ രേഖകളിൽപോലും, അവയിൽനിന്നും ശേഖരിക്കാൻ പറ്റുന്ന വസ്തുതകൾ വിശ്വസനീയം അല്ലായെന്ന് പലപ്പോഴും കാണപ്പെടുന്നു. ഇതിന്‍റെ കാരണം, ആ രേഖകൾ പ്രസ്താവിക്കുന്ന സംഭവത്തിന് വളരെ കാലങ്ങൾക്ക് ശേഷം, അവയിൽ കെട്ടിച്ചമച്ച വിവരങ്ങൾ ചേർത്തിട്ടുണ്ടാവും.

ഈവിധം പലതും ഈ ഉപദ്വീപിൽ നടന്നിരുന്നതിൽ ഭാഷാ കോഡുകൾക്ക് വൻ സ്വാധീനം ഉണ്ടായേക്കാം. കാരണം, നിത്യജീവിതത്തിൽ നേരിടേണ്ടിവരുന്ന മറുപക്ഷത്തിന്‍റെ ആക്രമണങ്ങളേയും മത്സരബുദ്ധിയേയും, മറുപക്ഷത്തോട് തോറ്റാൽ വാക്ക് കോഡുകളിൽ സംഭവിക്കുന്ന ഭയാനകമായ വിപത്തുകളേയും ഭയപ്പെട്ടുകൊണ്ടും ആവാം. എന്നാൽ ഇത് വളർന്നുവളർന്നു വന്ന്, ഇന്ന് കാപട്യം ഒരു സ്ഥിരം പദ്ധതിയായി, ഏവരും എല്ലാവിധ സാമൂഹിക ഇടപാടുകളിലും ഉപയോഗിക്കുന്ന തന്ത്രമായി വളർന്നിട്ടുണ്ട്. ആരേയും കുറ്റം പറയാൻ ആവില്ല. നിലനിൽപ്പിന്‍റേയും സാമൂഹിക അന്തസ്സിന്‍റേയും പ്രശ്നമാണ്.

ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് എന്തു കളവും പറഞ്ഞുഫലിപ്പിക്കുന്നതിലും തെറ്റില്ല എന്നുവരെ Rabindranath Tagore എഴുതിയ The Home and the World എന്ന നോവലിൽ ഗാന്ധി പ്രസ്ഥാന നേതാവായ ഒരു ബെങ്ഗോളി കഥാപാത്രം പറയുന്നതായി കാണുന്നുണ്ട്.

കേരളം ഒരു ഒറ്റ രാജ്യം ആയിരുന്നു എന്ന ആശയത്തിന് വൻ പ്രാമാണീകരണം (authentication) നൽകുന്ന ഒരു പഴയകാല എഴുത്താണ് കേരളോൽപ്പതി. ഈ ഗ്രന്ഥം മലയാളത്തിൽ ആണ് എഴുതപ്പെട്ടത് എന്ന് തോന്നുന്നു. (മലബാറിയിൽ അല്ല). ഈ ഗ്രന്ഥം ഈ എഴുത്തുകാരൻ വായിച്ചിട്ടില്ല. അതിൽ എന്താണ് ഉള്ളത് എന്ന് അതിനാൽ നേരിട്ട് അറിവു ലഭിച്ചിട്ടില്ല.

എന്നാൽ, Travancore State Manual, Native life in Travancore, Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങൾ കേരളോപ്പതിയെ ഉദ്ദരിക്കുന്നുണ്ട്.

സംഭവ വിവരങ്ങളുടെ പ്രാമാണികത്വം സ്ഥാപിക്കാനായി ഈ ഗ്രന്ഥം സംസ്കൃതത്തിൽ എഴുതപ്പെട്ട കേരളമാഹാത്മ്യം എന്ന ഗ്രന്ഥത്തെ ആശ്രയിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. സംസ്കൃതത്തിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾക്ക് പൗരാണികത്വം ഉണ്ട് എന്ന ധാരണ പെട്ടന്ന് മനസ്സിൽ കയറും. എന്നാൽ കേരളമാഹാത്മ്യത്തിലെ സംസ്കൃതം indifferent Sanskritആണ് എന്ന് Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നു. ഈ indifferent എന്ന വാക്കിന് അലക്ഷ്യമായ, ഉദാസീനമായ, നിസ്സംഗമായ എന്നെല്ലാം അർത്ഥങ്ങൾ ഉണ്ട്.

ഈ indifferent എന്ന വാക്കിൽ നിന്നും ഈ എഴുത്തുകാരന് മനസ്സിലാക്കാൻപറ്റുന്ന കാര്യം കേരളമാഹാത്മ്യം എന്ന ഗ്രന്ഥം എഴുതിയിട്ടുള്ളത്, സംസ്കൃതത്തിൽ പാണ്ഡിത്യമോ അഗാധ വിവരമോ ഉള്ള ആൾ / ആളുകൾ അല്ലാ എന്നാണ്. എന്നാൽ ഈ ഗ്രന്ഥത്തിൽ 1800ന് മുൻപ് തിരുവിതാംകൂറിലും മലബാറിലും കാനറയിലും പാണ്ഡിപ്രദേശങ്ങളിലും ഉന്നത ജനക്കൂട്ടങ്ങളിലും കീഴ്ജനത്തിനിടയിലും മറ്റും ഉണ്ടായിരുന്ന പല വിധ ഐതിഹ്യകഥകളും പുരണങ്ങളും മറ്റും ചേർത്തിട്ടുണ്ട് എന്നറിയുന്നു.

Tellicherryയിൽ താമസിച്ചിരുന്ന ജർമ്മൻ മിഷിനറി ആയ Gundert കേരള മാഹാത്മ്യത്തെക്കുറിച്ച് ഈ വിധം എഴുതിയതായി അറിയുന്നു:
The intention of the Purana is evidently to describe Kerala as being first under the rule of the united Travancore and Kolattiri dynasty, ...



തർജ്ജമ: കേരളത്തെ ആദ്യം തിരുവിതാംകൂറും കോലത്തിരി വംശജരും (Cannanore) കൂടിയുള്ള സംഘടിത വംശം ആണ് ഭരിച്ചിരുന്നത് എന്നതിന്‍റെ തെളിവ് നൽകുക എന്നതാണ് ഈ പുരാണത്തിന്‍റെ ലക്ഷ്യം എന്നത് വ്യക്തമാണ്......

തിരുവിതാംകൂറുകാർക്ക് മലബാറിന്മേലുള്ള അവകാശം സ്ഥാപിക്കുന്നതാണ് ഈ പ്രസ്താവന എന്ന ഒരു തോന്നൽ. Gundert, Tellicherryയിൽ ഇരുന്നുകൊണ്ട് മലബാറിന് പുറത്തുള്ള മലയാളത്തിനും തിരുവിതാംകൂറുകാരിലെ പുതിയ ക്രിസ്തീയ പ്രസ്ഥാനക്കാർക്കും ഒത്താശ ചെയ്യുകായിരുന്നില്ലെ എന്ന് ഒരു തോന്നൽ.

Tellicherryയിലെ ഭാഷ മലയാളം ആയിരുന്നില്ല. തമിഴും, സംസ്കൃതവും കലരാത്ത മറ്റൊരു ഭാഷതന്നെ മലബാറിൽ നിലവിൽ ഉണ്ടായിരുന്നു. തച്ച് (അടിച്ചു), കയേനെ (മുഴുവൻ), പെരിയ (വഴി), ഒതിയാർക്കം (അച്ചടക്കം), പാഞ്ഞ് (ഓടി), ഒലുമ്പുക (കഴുകുക), തിരുമ്പുക (അലക്കുക), പതച്ച് (തിളച്ച്), ഓട (മുള), അയെ (അങ്ങിനെയാണോ), ഉയി (അയ്യോ), എതക്കേട് (അലോരസം), അലമ്പ് (ശല്യം), ബൌസ് (പ്രാപ്തി) എന്നിങ്ങിനെ തുടങ്ങി വളരെയധികം മലയാളത്തിൽ അന്ന് ഇല്ലാത്തവാക്കുകൾ ഉള്ള ഒരു പ്രദേശത്ത് നിന്നുകൊണ്ട് പരദേശ ഭാഷയെ വളർത്തിയെന്ന് അറിയുന്നതിൽ എന്തോ ഒരു പ്രശ്നം ഉള്ളതായിതോന്നുന്നു. അതേസമയം മലയാളത്തിൽ നിന്നും തമിഴ് - സംസ്കൃത വാക്കുകൾ മാറ്റിയാൽ, ബാക്കിയെന്താണ് ഉണ്ടാവുക എന്ന ഒരു ചിന്തയും മനസ്സിൽകയറുന്നു. അതിലേക്ക് കടക്കുന്നില്ല.

കേരളമാഹാത്മ്യം എന്ന ഗ്രന്ഥം മെനക്കെട്ട് എഴുതിയത് ആരായിരിക്കാം എന്നതാണ് ഇവിടുള്ള മുഖ്യ ചിന്ത.

ഇനി കേരളോൽപ്പതിയെ എടുക്കാം. ഈ ഗ്രന്ഥം modern Malayalamത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത് എന്ന് മലബാർ മാന്വലിൽ പറയുന്നു. ഈ ഗ്രന്ഥം കണ്ടുപിടിച്ചതും ഈ ഗ്രന്ഥത്തിനുള്ളിലെ വാക്യങ്ങൾ പകർത്തിയെടുത്തതും Gundert ആണ് എന്ന് പ്രസ്ഥാവിച്ചുകാണുന്നു. ഇങ്ങിനെയാണെങ്കിൽ ഈ ഗ്രന്ഥത്തിന്‍റെ പഴമയിൽനിന്നും ലഭിച്ച താലിയോല ഗ്രന്ഥം Tellicherryയിലെ ക്രിസ്തീയ മിഷൻഹൌസിൽ / Bishop Palaceസിൽ ഉണ്ടാകേണ്ടതാണ്. ഇങ്ങിനെയൊരു വിവരം ആരും പറയുന്നതായി കണ്ടില്ല.

Modern Malayalamത്തെ വളർത്തുകയും പടർത്തുകയും ചെയ്തത് തിരുവിതാംകൂറിലെ ക്രിസ്തീയ മിഷിനറിമാരായിരിക്കാം. (തുഞ്ചത്ത് എഴുത്തച്ഛന്‍റെ കാര്യം ഇപ്പോൾ പ്രതിപാദിക്കുന്നില്ല). ഈ Modern Malayalam മലബാറിലെ പാരമ്പര്യ ഭാഷയല്ലതന്നെ.

Malabar Manualൽ ഒരിടത്ത് ഈ ഗ്രന്ഥം ബ്രാഹ്മണ സ്വേച്ഛാധിപത്യത്തിന്‍റെ ന്യായീകരണം നൽകാനാണ് എഴുതപ്പെട്ടിട്ടുള്ളത് എന്ന് പറയുന്നുണ്ടെങ്കിലും, ബ്രാഹ്മണരെക്കുറിച്ചുള്ള ഒരു ഗ്രന്ഥം അല്ലാ അത് എന്നാണ് തോന്നുന്നത്. മറിച്ച്, പല വിധ 'കേരള' രാജാക്കളെക്കുറിച്ചുമാണ് എന്ന് തോന്നുന്നു.

ഈ ഗ്രന്ഥത്തിൽ, തിരുവിധാംകൂറിലേയും മലബാറിലേയും വിവിധ ഗ്രാമങ്ങളെ പട്ടികപ്പെടുത്തുകയും അൽപസ്വൽപം വിവരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് എന്ന് അറിയുന്നു. ഈ ഗ്രാമങ്ങളെ വടക്ക് - തെക്കായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത് പോലും. എന്നാൽ ഈ ഗ്രന്ഥം എഴുതിയ എഴുത്തുകാർക്ക് ഈ ഗ്രാമങ്ങളുടെ യഥാർത്ഥ ഇടം എവിടെയാണ് എന്ന് അറിവില്ലാ എന്ന് സൂചിപ്പിക്കുന്ന രീതിയിൽ പിശകുകൾ ഉണ്ട് പോലും. പോരാത്തതിന്, ചില ഗ്രാമങ്ങളുടെ പേരുകൾ അവ്യക്തമായി കേട്ടറിഞ്ഞ് തെറ്റായ ശബ്ദത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് പോലും.

മാത്രവുമല്ല, പല ഉന്നത ഗൃഹങ്ങളിലും പഴമയായും ഐതിഹ്യമായും നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് കൊണ്ടുവന്ന ചരിത്ര സംഭവങ്ങളെ കോർത്തിണക്കി ഒരു 'കേരള ചരിത്രം' എഴുതാൻ ഉള്ള ഒരു പദ്ധതി ഈ ഗ്രന്ഥത്തിൽ കാണാനാവും എന്ന് തോന്നുന്നു. എന്നാൽ ഈ ഗ്രന്ഥം എഴുതിയവർക്ക് കൃത്യമായ ചരിത്ര ബോധംഇല്ലായിരുന്നു എന്നുവേണം കരുതുവാൻ. മറ്റ് പല ചരിത്ര സ്രോതസ്സുകളിൽ നിന്നും കേട്ടറിയാൻ പറ്റുന്ന പലതും ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അവയുടെ അടുക്കും ചിട്ടയും മിക്കപ്പോഴും തെറ്റാണ്. മാത്രവുമല്ല, ഒരിടത്ത് വെടിയുണ്ടകളും, വെടിമരുന്ന് ഉപയോഗിക്കുന്ന ആയുധങ്ങളും വരെ പ്രാദേശിക പഴമയിൽ പരാമർശിക്കപ്പെടുന്നുണ്ട്.

പുരാണ ഗ്രന്ഥമെന്ന് ഭാവിക്കുന്ന ഈ ഗ്രന്ഥം കഥപറഞ്ഞുപറഞ്ഞ് ഇങ്ങ് ഏതാണ്ട് 1600 ഏഡിക്കും ഇപ്പുറം എത്തുന്നുണ്ടെന്നാണ് തോന്നുന്നത്. കഥയെഴുതിയവർ കേട്ടതെല്ലാം എഴുതി എന്നത് വാസ്തവം ആവാം. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം ചരിത്ര സംഭവങ്ങളുടെ chronological order (കാലക്രമം അനുസരിച്ചുള്ള അടുക്ക്) കണ്ടെത്തപ്പെടും എന്ന് അവർക്ക് ധാരണയില്ലായിരുന്നു എന്ന് തോന്നുന്നു.

പരശുരാമൻ മഴുവെറിഞ്ഞു കേരളത്തെ സൃഷ്ടിച്ചു എന്നുള്ള കഥയുടെ മൂലരൂപം കേരളോൽപ്പതിയിൽ നിന്നുമാണ് എന്ന് തോന്നുന്നു. പരശുരാമൻ വേദകാല അവതാരം അല്ലതന്നെ. മറിച്ച്, തികച്ചും വ്യത്യസ്തമായ പുതിയ ഹൈന്ദവ പാരമ്പര്യങ്ങൾ അടങ്ങുന്ന മഹാഭരതകഥാ പാരമ്പര്യത്തിൽ ഉള്ള ദിവ്യവ്യക്തിത്വം ആണ് എന്ന് തോന്നുന്നു. വിചിത്രമായുള്ള ഒരു വിവരംകൂടി കാണുന്നു. പരശുരാമൻ കർണാടകയിലെ ഗോകർണത്തിൽ നിന്നും Cape Comerinനിലേക്ക് (കന്യാകുമാരിയിലേക്ക്) മഴുവെറിഞ്ഞു കേരളത്തെ സൃഷ്ടിച്ചുവെന്ന കഥ ദക്ഷിണേഷ്യയിലെ വടക്കൻ പ്രദേശങ്ങളിലുള്ള ഹൈന്ദവ പാരമ്പര്യങ്ങളിലും ഇതിഹാസ്യകാവ്യങ്ങളിലും ഇല്ലാ എന്നത്. പിന്നെ ഈ കഥ ആരാണ്, എന്ത് ഉദ്ദേശത്തോടുകൂടിയാണ് എഴുതിയിട്ടുണ്ടാവുക?

ഈ എഴുത്തുകാരൻ 1970കളിൽ Alleppyയിലേക്ക് (ആലപ്പുഴയിലേക്ക്) മാറിയപ്പോൾ, അവിടം ഒരു പരന്ന പ്രദേശമാണ് എന്ന് തോന്നിയിരുന്നു. മണ്ണിന്‍റെ രൂപം അവിടുള്ള കടൽ മണലിനോട് സാമ്യം. മലബാർ കടൽത്തീരങ്ങളിൽ ഉള്ള പഞ്ചാരമണൽത്തരികൾ അല്ല അവിടുള്ള കടൽത്തീരത്ത്. മറിച്ച് കുറച്ചുകൂടി കട്ടിതോന്നിക്കുന്ന മണലാണ് എന്നൊരു ഓർമ്മ. Alleppy, കടലിൽ നിന്നും പൊന്തിവന്ന ഒരു ഇടമാണ് എന്ന് അന്ന് ഒരു തോന്നൽ വന്നിരുന്നു. പ്രായം വളരെ ചെറുതായുള്ളപ്പോഴുള്ള തോന്നലാണ്. ഈ തോന്നലിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് ഇന്ന് അറിയില്ല. എന്നാൽ മലബാറിലെ Cannanore, Tellicherry, Badagara, Calicut പ്രദേശങ്ങൾക്ക് ഈ വിധമുള്ള ഒരു തോന്നൽ നൽകാൻ ആവില്ലാ എന്നാണ് തോന്നുന്നത്.

ഈ ചരിത്രം എഴുതാൻ ഇരുന്ന ആളുകൾക്ക് മലബാറിലേയും തിരുവിതാംകൂറിലേയും പല വിധ വിവരങ്ങൾ ലഭിക്കാനുള്ള സ്രോതസ്സുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇവയെല്ലാം ഉപയോഗിച്ച് വൻ ഗൂഡാലോചന നടത്തി എഴുതിയതാണ് കേരളോൽപ്പതി എന്ന ഒരു തോന്നൽ. എന്നാൽ ആരാണ് ഈ വിധം ഒരു ഉദ്യമത്തിന് സമയം പാഴാക്കുക? ആർക്കാണ് തിരുവിതാംകൂറിനേയും മലബാറിനേയും യോജിപ്പിക്കുന്നതിൽ താൽപ്പര്യം ഉണ്ടാവുക? ആർക്കാണ് മലബറിലേയും തിരുവിതാംകൂറിലേയും അനവധി ഗ്രാമങ്ങളുടെ പേരും വിവരങ്ങളും കേട്ടും കണ്ടും അറിവുണ്ടാവുക?

കേരളോൽപ്പതി കണ്ടെത്തുകയും പകർത്തിയെഴുതുകയും ചെയ്തു എന്നു പറയപ്പെടുന്ന കൂട്ടർക്ക് മലബാറിന്മേൽ തിരുവിതാംകൂറിന് ചരിത്രപരമായുള്ള ബന്ധമുണ്ട് എന്ന് തെളിയിക്കുന്നതിൽ വൻ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

Gundert, Tellicherryയിൽ ആണ് താമസിച്ചിരുന്നതെങ്കിലും, തിരുവിതാംകൂർ പാരമ്പര്യങ്ങളുമായാണ് വൻ ബന്ധം എന്നുതോന്നുന്നു. തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ വരുന്ന ചെമ്പിൻ തടകിട് ഉടമ്പടിരേഖകൾ Gundert തർജ്ജമചെയ്തിരുന്നു എന്ന് കാണുന്നു. Gundertന് ഇങ്ഗ്ളിഷ് ഭരണവുമായും നല്ലബന്ധം ഉണ്ടായിരുന്നു എന്നും തോന്നുന്നു. Gundert ഒരു ബൃട്ടിഷുകാരൻ അല്ലായെന്നും, ഇങ്ഗ്ളിഷ് സംസാരിക്കുന്നത് ഒരു വിദേശ ഭാഷയെന്ന നിലയിൽ ആണ് എന്നുമുള്ള ഓർമ്മ ഇങ്ഗ്ളിഷ് ഭരണത്തിന് വന്നില്ലാ എന്ന് തോന്നുന്നു.

തിരുവിതാംകൂറിലേയും മലബാറിലേയും പാരമ്പര്യ ഭാഷകൾ ഒന്നാണ് എന്ന ധാരണ പരത്തുവാൻ Gundertന്‍റെ മലബാറിലെ സാന്നിധ്യം ഉപകരിച്ചിട്ടുണ്ടാവാം. എന്നാൽ തിരുവിതാംകൂറിലെ യഥാർത്ഥ പാരമ്പര്യ ഭാഷ തമിഴായിരുന്നു എന്നും കാണുന്നു.

കേരളോൽപ്പതിയിൽ കേരള എന്ന വാക്ക് അനവധി പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിയുന്നു. വാക്കുകൾക്ക് സിദ്ധാന്തോപദേശം നൽകാനുള്ള (indoctrinate ചെയ്യാനുള്ള) കഴിവുണ്ട്. ചേര എന്ന പേര് ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചതിൽ ചിലത് ഇതേ ഉദ്ദേശത്തിന് ബലംനൽകാനായിട്ടാണ് എന്ന് തോന്നുന്നു. ചേര എന്നളളത് രാജവംശമാണ്. ചേര, ചേരം, കേരം എന്നീ പദങ്ങൾ മൂന്നും ഒരേ സ്രോതസ്സിൽ നിന്നുമാണ് എന്ന ഒരു വാദഗതിയും ഈ ഗ്രന്ഥത്തിൽ കാണുന്നുണ്ട് പോലും. എന്നുവച്ചാൽ ചേര എന്ന വാക്കിൽ നിന്നുമാകാം കേരം എന്ന പദം വന്നത്.

എന്നാൽ ചേര എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്ന അർത്ഥം സർപ്പവംശത്തിൽ പെട്ട ഒരു ജീവജലാത്തിന്‍റെ പേരായിട്ടാണ്. ഈ കാര്യം കേരളോൽപ്പതി എഴുത്തുകാർക്ക് അറിവില്ലായിരുന്നു എന്ന് തോന്നുന്നു. അതുമല്ലെങ്കിൽ, ഈ കാര്യം കേരള എന്ന വാക്കിന് ബലംനൽക്കാത്തതുകൊണ്ട് ബോധപൂർവ്വം ഒഴിവാക്കിയതും ആവാം.

Image

31

Posted: Tue Oct 10, 2023 3:23 pm
posted by VED
31 #. മലബാറിലെ പാരമ്പര്യ മലയാളവും തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട മലയാളവും



Image

മുകളിൽ നൽകിയിട്ടുള്ള ചിത്രം 1956ൽ ഇന്ത്യയിൽ ഒട്ടാകെ പുതുതായി സംസ്ഥാനങ്ങളെ രൂപീകരിക്കുന്നതിന് മുൻപുള്ള ദക്ഷിണ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ ഭൂപടമാണ്. മലബാറിന് തിരുവിതാംകൂറുമായി യാതോരു ബന്ധവും ഇല്ലതന്നെ. തീവണ്ടിപ്പാതപോലും തിരുവിതാംകൂറും മലബാറും തമ്മിൽ ഇല്ല. എന്നൽ മലബാറിൽ തിരുവിതാംകൂറിലെ ജനം വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നു.

പുതുതായി സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുമ്പോൾ, നിശ്ചയമായും മലബാർ തിരുവിതാംകൂറിനോടൊപ്പം ഒട്ടിക്കപ്പെടേണം. അല്ലായെങ്കിൽ മെഡ്രാസ് സംസ്ഥാനത്തിലെ ഒരു ജില്ലയിൽ അന്യസംസ്ഥാനക്കാർ വന്ന് വനങ്ങളും മറ്റും കൈയ്യേറി എന്ന് മെഡ്രാസ് സംസ്ഥാനം മനസ്സിലാക്കും. അതുമല്ല മലബാർ തന്നെ ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിക്കപ്പെട്ടാലും, ഇതേ പ്രശ്നം തന്നെ വളരെ രൂക്ഷമായി ഉയർന്നുവരും.

മലബാറിലെ ജനങ്ങളുടെ മനസ്സിൽ നമ്മളെല്ലാവരും കേരളീയരും മലയാളികളും ആണ് എന്ന ചിന്ത അവരാരും അറിയാതെ തന്നെയുള്ള ഒരു സിദ്ധാന്തോപദേശത്തോടെ സൃഷ്ടിക്കേണം. അതു ചെയ്തില്ലായെങ്കിൽ, അന്നുവരെ മലബാറുകാരിൽ പൊതുവായി ഉണ്ടായിരുന്ന ചിന്ത നിലനിൽക്കും. ഞങ്ങൾ മലബാറികൾ ആണ് എന്ന്. പുറംനാടുകളിൽ അവർക്ക് ഉണ്ടായിരുന്ന മേൽവിലാസം മെഡ്രാസികൾ എന്നും മലബാറികൾ എന്നുമായിരുന്നു. അന്നുള്ള Madras മെൽവിലാസം ഇന്നുള്ള തമിഴ്നാട് മേൽവിലാസത്തിൽ നിന്നും നേരെ വിപരീതമായിരുന്നു എന്ന് ഓർക്കണം.

എന്തൊക്കെയാണ് സിദ്ധാന്തോപദേശം ചെയ്യപ്പെടേണ്ടത്?
1. തിരുവിതാംകൂറും മലബാറും ചരിത്രപരമായി ഒരേ ഭൂരാഷ്ട്രതന്ത്ര പ്രദേശം (same geopolitical area) തന്നെയാണ് എന്ന്.

2. രണ്ട് ദിക്കിലും ഉള്ള നായർമാർക്ക് കീഴിലും ഉള്ള കീഴ്ജനക്കൂട്ടങ്ങളിൽ മുഖ്യമായുള്ളവ ഒരേതാണ് എന്നും, അവരുടെ സാമൂഹിക നിലവാരങ്ങൾ ഒരേതും, സാമ്യവും ആണ് എന്നും.

3. തിരുവിതാംകൂറിലേയും മലബാറിലേയും പാരമ്പര്യ ഭാഷകൾ ഒരേതാണ് എന്നും, അത് തിരുവിതാംകൂറിലെ മലയാളം തന്നെയായിരുന്നുവെന്നും.

വേറേയും.

ഈ വിധമുള്ള ഒരു സിദ്ധാന്തോപദേശ ഉദ്യമം MALABAR MANUALലിൽ ചിലദിക്കിലെല്ലാം കാണുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി രണ്ട് പ്രദേശങ്ങളും വ്യത്യസ്തം തന്നെയാണ്. ജനങ്ങളും വ്യത്യസ്തരാണ്. ബ്രാഹ്മണ നമ്പൂതിരിമാർ രണ്ട് പ്രദേശത്തിലും ഒരേ ജനക്കൂട്ടംതന്നെയായിരിക്കാം. തീർച്ചയില്ല. എന്നാൽ നായർമാർ എന്നുള്ളത് പല തരത്തിൽ ഉള്ളവർ ഉണ്ട്. പോരാത്തതിന്, ഉത്തരമലബാറിലേയും, ദക്ഷിണമലബാറിലേയും നായർമാർ തന്നെ തമ്മിൽ എന്തോവിധ അയിത്തം നിലനിന്നിരുന്നു എന്ന് കേൾക്കുന്നു. ഇതു ശരിയെങ്കിൽ, ഈ രണ്ട് കൂട്ടരും തിരുവിതാംകൂറിലെ നായർമാരുമായി ഏതുവിധത്തിലുള്ള ഉച്ചനീചത്വ ബന്ധമാണ് പാരമ്പര്യമായി നിലനിർത്തിക്കാണുക എന്ന് അറിയില്ല. എന്നാൽ ഈ മൂന്നുകൂട്ടരും ശരിക്കും അടുത്തുവന്നത് ടിപ്പുസൽത്താന്‍റെ ആക്രമ സമയത്തുമാത്രമാണ്. അതുവരെ ഏറിവന്നാൽ തമ്മിൽകേട്ടറിവുണ്ടായേക്കാം. അത്രമാത്രം.

മാത്രവുമല്ല, പല കീഴ്ജനക്കൂട്ടങ്ങളും നമ്പൂതിരിമാർക്ക് വൻ വിധേയത്വവും സ്വന്തം കുടുംബത്തിലെ സ്ത്രീജനങ്ങളെ കാഴ്ചവച്ചുകൊണ്ട് നായർമാരിട്ടുണ്ടാവും എന്നതും സാധ്യതയുളള കാര്യമാണ്. കാരണം ഭാഷ കഠിനമായ ഉച്ചനീചത്വം ഉള്ളതാണ്. എന്തുവിധേനെയും സാമൂഹിക ചുഴിക്കുഴിയിൽ നിന്നും തലമുകളിൽ എത്തിക്കുന്നതാണ് സാമൂഹികവും വ്യക്തിത്വപരവുമായും അന്തസ്സിന് നല്ലത്. നായർമാരിൽ നമ്പൂതിരി രക്തമാണ് ഉള്ളത് എന്നത് ഒരു നല്ലകാര്യം തന്നെയായിക്കാണാനാവുന്നതാണ്.

നായർമാരുടെ കീഴിൽപ്പെടുന്നവരെ അവർക്ക് വേണ്ടുന്നതരത്തിൽ അവർക്ക് നിർവ്വചിക്കാനാവുമെങ്കിലും, തിരുവിതാംകൂറിലേയും മലബാറിലേയും കീഴ്ജനം ഒരേതരക്കാർ അല്ലതന്നെ. നായർമാർക്ക് തൊട്ടുകീഴിൽ ഉള്ളത്, വടക്കേ മലബാറിൽ മരുമക്കത്തായ തീയർ ആണ്. തെക്കേ മലബാറിൽ മക്കത്തായ തീയർ ആണ്. ഈ രണ്ടുകൂട്ടരിൽ ഏതൊ ഒരു ജനവിഭാഗം മറ്റേ ജനത്തിന്‍റെ തീയ്യ എന്ന പേര് ഏതോവിധേനെ കരസ്ഥമാക്കിയതാവാം. കാരണം, ഈ രണ്ട് കൂട്ടരും വ്യത്യസ്ത കുടുംബ സമ്പ്രധായങ്ങൾ ഉള്ളവരും, ഒന്ന് മറ്റേതിനോട് ചെറിയ തോതിലുള്ള അയിത്തം കാട്ടിയവരും, അതിനാൽത്തന്നെ വ്യത്യസ്ത ജനങ്ങളും ആണ്.
തിരുവിതാംകൂറിൽ നായർമാർക്ക് കീഴിൽ ഉള്ളത് ഈഴവരും ചൊവ്വന്മാരും ഷാണരും മറ്റുമാണ്. ഈ കൂട്ടരിൽ തന്നെ തങ്ങളിൽ ആരാണ് മുന്തിയത് എന്ന മത്സരബുദ്ധി കാലാകലങ്ങളായി ഉള്ളവരും ആയിരിക്കാം. എന്നാൽ ഈഴവ പ്രസ്ഥാനം തിരുവിതാംകൂറിൽ ശക്തിപ്പെട്ടതോടുകൂടി ഈ മൂന്നുകൂട്ടരും ഒരേ മേൽവിലാസത്തിൽ എത്തിച്ചേർന്നിരിക്കാം. തീർച്ചയില്ല.

ഈഴവരും തീയ്യരും ഒരേ കൂട്ടരാണ് എന്ന് സ്ഥാപിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം ഇതിന് വളരെ ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലതന്നെ. ഇതിനെക്കുറിച്ച് പിന്നീട് കൂടുതൽ പ്രതിപാദിക്കാം.

തിരുവിതാംകൂറിലെ ജനങ്ങൾക്ക് പണ്ട് കാലങ്ങളിൽ ത്വക്കിന് കറുപ്പു നിറത്തിനോട് കൂടുതൽ അടുപ്പം പൊതുവായി ഉണ്ടായിരിന്നു എന്ന് തോന്നുന്നു. അതേ സമയം മലബാറിലെ ജനത്തിന് ത്വക്കിന് വെളിപ്പിനോട് കൂടുതൽ അടുപ്പം ഉണ്ടായിരിന്നു എന്നും തോന്നുന്നു.

തിരുവിതാംകൂറിലെ ഈഴവർക്ക് കീഴിൽ ഉണ്ടായിരുന്ന കീഴ്ജനം പൂർണ്ണമായും മലബാറിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ ഉറപ്പോടെ പറയാൻ ഇപ്പോൾ ആവില്ല. എന്നാൽ, അടിമ ജനത്തിലെ പലരേയും അങ്ങോട്ടും ഇങ്ങോട്ടും മറ്റ് ഇടങ്ങളിലേക്കും കൊണ്ടുപോയി ജന്മികുടുംബങ്ങൾ കൈമാറുകയോ പങ്കിടുകയോ വിൽക്കുയോ പാട്ടത്തിന് നൽകുകയോ ചെയ്തിട്ടുണ്ടാവാം.

മലബാറിലെ തെയ്യം, തിറ, വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളും മറ്റും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇതും തീർച്ചയില്ല. എന്നാൽ നാഗാരാധരും വൃക്ഷാരാധനയും മറ്റും ലോകത്തിലെ പലദിക്കിലും ഉണ്ട് എന്ന് പറയാം എന്നതുപോലെതന്നെ, ഈ രണ്ട് പ്രദേശങ്ങളിലും അവ ഉണ്ടായിരുന്നു.

തെയ്യം, തിറ, വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളിൽ ചിലതുമായി വടക്കേ മലബാറിലെ തീയ്യർ, മലയന്മാർ, നായർമാർ എന്നിവർക്കും മറ്റും പാരമ്പര്യ ബന്ധമുണ്ട് എന്ന് തോന്നുന്നു. അതേ സമയം തിരുവിതാംകൂറിലെ നായർമാർ, ഈഴവർ, ഷാണർ തുടങ്ങിയവർക്ക് ഇവയുമായി ബന്ധമുണ്ടായിരിന്നുവോ എന്ന് അറിയില്ല. അതേ സമയം തിരുവിതാംകൂറിലെ മലഅരന്മാർക്ക് ഈ വിധമുള്ള എന്തോ ഒരു ഷാമനിസ്റ്റിക്ക് അനുഷ്ഠാന പ്രതിഭാസം നിലനിന്നിരുന്നു എന്നതിന്‍റെ സൂചനകൾ Native Life in Travancore കാണുന്നുണ്ട്. തങ്ങളുടെ ദേവന് ഹൈന്ദ ദൈവങ്ങളെക്കാൾ ശക്തിയുണ്ട് എന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ അവരുടെ ദേവനായ അയ്യപ്പന്‍റെ ക്ഷേത്രം തന്നെ ഇന്ന് ഹിന്ദുക്കൾ കൈവശപ്പെടുത്തിയെന്നാണ് കാണുന്നത്.

തിരുവിതാംകൂറിൽ ഉള്ള കീഴ്ജനങ്ങളിൽ മറ്റേതെങ്കിലും കൂട്ടർക്കും ഇതുപോലുള്ള ഷാമനിസ്റ്റിക്ക് അനുഷ്ഠനങ്ങൾ കണ്ടേക്കാം.

തിരുവിതാംകൂറിൽ തെക്കൻ കളരി, അടിതട എന്നൊക്കെ പേരിൽ അറിയപ്പെടുന്ന ആയോധനാ കലകൾ ഉണ്ടായിരുന്നു. എന്നാൽ, വടക്കെ മലബാറിൽ നിലനിന്നിരുന്ന കളരി ഇവയിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായിരുന്നു എന്നാണ് തോന്നുന്നത്. വടക്കേമലബാറിലെ കളരി എന്നത് വളരെ അധികം സങ്കീർണ്ണമായ ഒരു ആയോധന കലയാണ് എന്നാണ് തോന്നുന്നത്. എന്നാൽ, ഇന്ന് ചരിത്രം വളച്ചൊടിച്ച്, കളരി എന്ന വടക്കെ മലബാറിലെ സമ്പ്രദായത്തെ കേരളത്തിന്‍റെ പൈതൃകത്തിൽ പെട്ട ആയോധനാ കലയായിട്ടാണ് വിശ്വവിജ്ഞാനവിവരം ഉള്ളവർ പല ദിക്കിലും എഴുതിച്ചേർക്കുന്നത്. തെക്കൻ കളരി എന്ന വാക്ക്പ്രയോഗത്തെ വടക്കെ മലബാറിലെ കളരിയുമായി കോർത്തിണക്കി കുഴച്ച് ചേർത്തിരിക്കുന്നു എന്നു തോന്നുന്നു.

കളരിയുമായി വടക്കേ മലബാറിലെ നായർമാർക്ക് ബന്ധം ഉണ്ട് എന്നാണ് സൂചിപ്പിച്ചുകാണുന്നത്. അവിടെതന്നെയുള്ള മാപ്പിളമാരിൽ ചിലരും ഇത് അഭ്യസിച്ചിരുന്നു എന്ന ഒരു തോന്നുൽ മലബാർ മാന്വലിൽ നിന്നും ലഭിക്കുന്നു. എന്നാൽ ആ ഗ്രന്ഥത്തിൽ വടക്കേ മലബാറിലെ കളരിയെക്കുറിച്ച് യാതോരു സൂചനയും വ്യക്തമായി കണ്ടില്ലാ എന്നതും ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്. മരുമക്കത്തായ തീയരിൽ ചിലർ ഇത് പരിശീലിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ ഈ എഴുത്തുകാരന്‍റെ കുടുംബ ബന്ധങ്ങളിൽ പണ്ട് കളരി നടത്തുന്ന കുടുംബങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

ചുറ്റുപാടിൽ കണ്ടകാര്യങ്ങളെയെല്ലാം കൊർത്തിണക്കി ചരിത്രം രചിക്കാൻ ശ്രമിക്കപ്പെട്ടിട്ടുള്ള കേരളോൽപ്പതിയിൽ പരശുരാമൻ കേരളത്തിലേക്ക് കളരി ആയോധനകാലാ സമ്പ്രധായം കൊണ്ടുവന്നതായി എഴുതിച്ചേർത്തിട്ടുണ്ട് എന്ന് അറിയുന്നു. എന്നാൽ പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്ന ഈ കളരി മിക്കവാറും വടക്കൻ മലബാറിന്‍റെ പൈതൃകത്തിൽ മാത്രം എന്തുകൊണ്ടാണ് ഒതുങ്ങിപ്പോയത് എന്ന കാര്യം മനസ്സിലാക്കാൻ പ്രയാസംവേണ്ടതന്നെ.

കളരിയെ, അക്കാടമിക്ക് ജീനയസുകൾ ഇന്ന് കേരളത്തിന്‍റെ പൈതൃകത്തിൽ ചേർത്തുകാണുന്നു. യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുകയും ബൃട്ടൺ അതിൽ പെട്ടുപോകുകയും ചെയ്തു എന്നുകരുതുക. അപ്പോൾ റൊമേനിയയിലെ ജനങ്ങൾ, ഏതാണ്ട് 1760 മുതൽ 1947 വരെ, തങ്ങൾ ഇന്ത്യയെ ഭരിച്ചിരുന്നു എന്ന് മനസ്സിലാക്കിതുടങ്ങിയാൽ എങ്ങിനെയിരിക്കും? അതുപോലൊക്കെത്തന്നെയാണ് ഇന്ന് മലബാറിന്‍റെ? പൈതൃകങ്ങൾ തിരുവിതാംകൂറുമായി കൂട്ടിക്കുഴച്ച് കേരളത്തിന്‍റേത് എന്ന് പ്രഖ്യാപിക്കുന്നത്.

മലബാർ ജില്ല മെഡ്രാസ് പ്രസിഡൻസിയുടേയും, മെഡ്രാസ് സംസ്ഥാത്തിന്‍റേയും ഭാഗമായിരുന്നപ്പോൾ, മലബാറുകാർ മെഡ്രാസികൾ എന്നും, മദ്രാസികൾ എന്നും, മദ്രാസിവാലാ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. അപ്പോൾപ്പോലും, മെഡ്രാസിന്‍റെ ഭാഗമായ മലബാറിന്‍റെ പൈതൃകത്തിൽപ്പെട്ട യാതൊന്നും മെഡ്രാസിന്‍റെ മൊത്തമായുള്ള പൈതൃകമായി രേഖപ്പെടുത്തിയില്ലായിരുന്നു എന്നുതോന്നുന്നു. കളരിയും, മുത്തപ്പൻ തെയ്യവും വെള്ളാട്ടവും തിറയും, മറ്റും വടക്കൻ മലബാറി പാരമ്പര്യങ്ങൾ തന്നെയായാണ് അറിയപ്പെട്ടിരുന്നത്.

തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ അഥവ മാപ്പിളമാർ, മലബാറിന്‍റെ പാരമ്പര്യത്തിൽ വരുന്നവർ അല്ല. അതേ പോലെ, മലബാറിലെ മാപ്പിളമാർ (ഇസ്ളാം മതവിശ്വാസികൾ) തിരുവിതാംകൂറിന്‍റെ പൈതൃകത്തിൽ വരുന്നവർ അല്ല. തിരുവിതാംകൂറിലെ മേത്തന്മാരും മലബാറിലെ മാപ്പിളമാരും തമ്മിൽ സാമൂഹികമായി അക്കാലങ്ങളിൽ ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇന്ന് കാര്യങ്ങളിൽ കാര്യമായ വ്യത്യാസം വന്നിട്ടുണ്ടോ എന്ന് അറിയില്ല.

തിരുവിതാംകൂറിലെ ഓണവും മലബാറിലെ ഓണവും പലരീതിയിലും വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ചും, മലബാറിൽ ഓണപ്പൊട്ടൻ ഉള്ളതിൽ.

തിരുവിതാംകൂറിലെ പാരമ്പര്യ ഭാഷ തമിഴായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. അവിടെ വളർന്നുവന്നതോ, വളർത്തിയതോ ആയ മലയാളം ഭാഷ ഈ തമിഴിൽ കുറെ സംസ്കൃതവാക്കുകൾ ചേർത്ത് പുഷ്ടിപ്പെടുത്തിയ ഒന്നായിരിക്കേണം. മലബാറിൽ പാരമ്പര്യമായി ഒരു മലയാളം എന്ന് അന്ന് അറിയപ്പെട്ടിരുന്ന ഭാഷയുണ്ടായിരുന്നു. എന്നുവച്ചാൽ മലബാറിലെ ഭാഷയായിരുന്നു മലയാളം. ലിപികളും ഉണ്ടായിരുന്നിരിക്കേണം. ഇന്ന് ഈ ഭാഷയുടെ പേര് തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട ഭാഷയുടേതാണ്. ലിപികളും പേരിനോടൊപ്പം അങ്ങോട്ട് നീങ്ങിയിരിക്കേണം. മുത്തപ്പൻ തെയ്യത്തിലെ തോറ്റം ചൊല്ലൽ മലബാറിലെ മലയാളത്തിൽ (മലബാറിയിൽ) ആയിരിക്കാം. കൃത്യമായി അറിയില്ല.

കേരളത്തിന്‍റെ മൊത്താമായുള്ള പൈതൃകത്തിൽ മലബാറിന്‍റേയും തിരുവിതാംകൂറിന്‍റേ‍യും വിവിധ പാരമ്പര്യങ്ങൾ ചേർത്തുകുഴച്ച് രേഖപ്പെടുത്തുന്നതിൽ തെറ്റുണ്ടോ എന്ന് അറിയില്ല. എന്നാൽ, ഇതുമാത്രം പറയേണ്ടിയിരിക്കുന്നും. ഇന്ന് കാണുന്നതുപോലെയും രേഖപ്പെടുത്തിക്കാണുന്ന രീതിയിലും മനസ്സിലാക്കുന്ന രീതിയിലും മറ്റുമായിരിക്കില്ല, പഴമയിലെ യാഥാർത്ഥ്യങ്ങൾ. Al-Biruniയും William Loganയും സൂചിപ്പിച്ചത് പോലെ ഓരോ കാലത്തും കാര്യങ്ങളെ അന്നുള്ള അധികാരികൾക്ക് വേണ്ടുന്ന രീതിയിൽ വ്യഖ്യാനിക്കപ്പെടുകയും ചിത്രീകരിക്കപ്പെടുകയും ചെയ്യും.

ഈ വാസ്തവം ഇന്ന് കാശ്മീർ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ് തുടങ്ങി ഇങ്ങ് തെക്കേ അറ്റത്തുള്ള പ്രദേശങ്ങൾക്കുവരെ ബാധകമാകാം.

Image

32

Posted: Tue Oct 10, 2023 3:28 pm
posted by VED
32 #. തിരുവിതാംകൂറുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത മലയാളവും പഠിപ്പില്ലാത്ത മലബാറികളും



അസംഘടിതരും പ്രത്യേകിച്ചൊരു വ്യക്തമായ പൊതുവായുള്ള നേതൃത്തസ്ഥാനവും ഇല്ലാത്തതുമായ ഒരു ജനത്തിന്‍റെ ഇടയിൽ കയറിവരുന്ന അംഗസംഘ്യകുറവുള്ള ഒരു സംഘടിതവും വ്യക്തമായ നേതൃത്വവും ഉള്ള ഒരു കൂട്ടർക്ക് ആ സമൂഹത്തിൽ അവരുടെ സ്വകാര്യവും സ്വാർത്ഥവും ആയ പലതും സ്ഥാപിക്കാനാവും. ഇത് ഒരു അതിസാമാന്യ സത്യമാണെങ്കിലും, ഇങ്ങിനെ സമൂഹത്തിൽ കയറിവരുന്നവരുടെ സ്വതസിദ്ധമായ ഗുണമേന്മ അതുമല്ലെങ്കിൽ ഗുണമേന്മക്കുറവ് ആ സമൂഹത്തിനെ ബാധിക്കും എന്നതും ശരിയാവാം.

തെക്കൻ മലബാറിലും വടക്കൻ മലബാറിലും സാമൂഹികമായി പലവിധ പോരായ്മകളും പിശകുകളും ഉണ്ടായിരുന്നു എന്നുള്ളത് വാസ്തവം. എന്നാൽ തിരുവിതാംകൂറിൽ നിന്നും വന്നവർക്ക് ഇവയിൽ ഗുണമേന്മ നിറയ്ക്കാൻ കാര്യമായ താൽപ്പര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല. മാത്രവുമല്ല, യഥാർത്ഥത്തിൽ അവർ വരുന്നത് മലബാറിനേക്കാൾ പ്രശ്നങ്ങൾ ഉള്ള നാട്ടിൽ നിന്നുമാണ്.

എന്നാൽ ഈ കൂട്ടരിൽ ചിലർക്ക് ഇങ്ഗ്ളിഷ് മിഷിനറിമാരുടെ മാനസിക സ്വാധീനം ലഭിച്ചിരുന്നതിനാൽ, പല രീതിയിലും പല കാര്യങ്ങളിലും പല നൈപുണ്യങ്ങളിലും കാര്യമായ ഗുണമേന്മ ലഭിച്ചിട്ടുണ്ടാവാം.

മലബാറിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ പലതായിരുന്നു. ഈ ഒരു വിവരം മലബാറിലെ പലതട്ടുകളിൽ ആയി നിലനിന്നിരുന്ന പൊതുജനത്തിന് അറിവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. MALALBAR MANUALലിൽ Gundert എഴുതിയ Malayalam Dictionaryയോടുള്ള കടപ്പാട് William Logan പ്രസ്താവിക്കുന്നുണ്ട്. എന്നാൽ മലയാളം പദങ്ങൾ കാര്യമായി MALALBAR MANUAL ഉപയോഗിച്ചുകണ്ടില്ല. അതേ സമയം അവിടവിടയായി ഉപയോഗിച്ച വാക്കുകൾ മലബറിയിലെ വാക്കുകൾ അല്ല, മറിച്ച് തിരുവിതാംകൂർ മലയാളത്തിലെ വാക്കുകൾ ആണ്. ഈ ഗ്രന്ഥത്തിൽ ഒരു ദിക്കിൽ ഉദാഹരണമായി ഉപയോഗിച്ചിട്ടുള്ള അടിച്ചു എന്നവാക്ക് തിരുവിതാംകൂർ മലയാളം ആണ്. വടക്കെ മലബാറിലെ മലബാറിയിൽ ഇതേ വാക്ക് തച്ചു എന്നാണ്.

അതേ സമയം ഇതും കൂടി പറയേണ്ടിയിരിക്കുന്നു. വടക്കൻ മലബാറിലും തെക്കൻ മലബാറിലും പല പ്രദേശങ്ങൾ തമ്മിൽത്തമ്മിൽ കാര്യമായ സാമൂഹിക ബന്ധം ഇല്ലാതിരുന്നതിനാൽ, ഒരേ കാര്യത്തിന് വ്യത്യസ്ത വാക്കുകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

CPSൽ നിന്നും മനസ്സിലാക്കിയ ഒരു വിവരം ഇതാണ്. തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ മുന്നോട്ടുകൊണ്ടുവന്ന ക്രിസ്ത്യൻ പ്രസ്ഥാനക്കാർക്ക് ഉയർന്ന ഭാഷാ നിലവാരം ഉണ്ട് എന്നും മലബാറിലെ പൊതുജനത്തിന് മലയാളം ഭാഷയിൽ പഠിപ്പ് കുറവാണ് എന്നും ഉള്ള ഒരു പുതിയ ധാരണ മലബാറിൽ പടർന്നുതടുങ്ങിയിരുന്നു.

ഇവിടെ പൊതുവായി പറയാനുള്ള കാര്യം ഇതാണ്. അവൻ - ഓൻ, അവൾ - ഓള്, നമ്മൾ - ഞമ്മൾ, അവറ്റകൾ - ഐറ്റിങ്ങൾ തുടങ്ങി പലവാക്കുകളും തമ്മിൽ ഒരു ബന്ധം കാണാനാവുന്നതാണ്. പോരാത്തതിന് ഇവൾ എന്ന വാക്കിന് മലബാറിയിൽ ഇവൾ എന്നുതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. ഈ വാക്കുകൾ മിക്കവയും തമിഴിലും ഉണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെ നോക്കുമ്പോൾ മലബാറുകാർ പറയുന്ന ഓൻ, ഓള്, ഞമ്മൾ, ഐറ്റിങ്ങൾ തുടങ്ങിയ അനവധി വാക്കുകൾ വിദ്യാഭ്യാസം ഇല്ലാത്തവർ മലയാളം / തമിഴ് സംസാരിക്കുന്നതായി തോന്നാം.

ഈ ധരണ ശരിയാകാം. തെറ്റാകാം. ഇക്കാരണത്താൽത്തന്നെ പണ്ട് കാലങ്ങളിൽ പല മലയാളം സിനിമകളിലും മലബാറി ഭാഷക്കാരെ ചിത്രീകരിക്കാനായി അവരെക്കൊണ്ട് ഓൻ, ഓള്, ഞമ്മൾ തുടങ്ങിയ വാക്കുകൾ മലയാള സംഭാഷങ്ങൾക്കിടിയിൽ അവിടിവിടയായി ചേർക്കും. ഈ വിധ വാക്കുകൾ കേൾക്കുമ്പോൾ കഥാപാത്രം മലബാറുകാരനാണ് എന്ന് കാണികൾ മനസ്സിലാക്കണം.

ഇത് യഥാർത്ഥത്തിൽ ഒരു വിഢ്ഢിത്തമാണ്. എന്നാൽ ഇത് സിനിമ കാണുന്നവരിൽ ഉദ്ദേശിച്ച വിവരം ചെന്നുചേരും.

തിരുവിതാംകൂർകാരനായ കുഞ്ചാക്കോ വടക്കൻ മലബാറിലെ വടക്കൻ പാട്ടുകൾ എന്ന വൻ നാടോടിക്കഥാ ശേഖരം കണ്ടെത്തിയതിന് ശേഷം അവയെ അടിസ്ഥാനപ്പെടുത്തി യാതോരു യാഥാർത്ഥ്യ ബോധവും ഇല്ലാത്ത സിനിമകൾ നിർമ്മിച്ചപ്പോൾ, അവയിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ ഏതാനും തമിഴ് വാക്കുകൾ ചേർത്ത്, ഈ രീതിയിൽ ആണ് മലബാറുകാർ സംസാരിക്കാറ് എന്ന് ധ്വനി നൽകിയിരുന്നു എന്ന് തോന്നുന്നു. ആക്കാലങ്ങളിൽ തിരുവിതാംകൂറിലെ പൊതുജനത്തിന് മലബാർ എന്നത് എന്താണ് എന്ന് പലവിധ വിചിത്രങ്ങളായ ബോധമായിരുന്നു.

ഈ എഴുത്തുകാരൻ മലബാറി ഭാഷ കേൾക്കുന്നത് 1962മുതലാണ്. അപ്പോഴേക്കും എല്ലായിടത്തും മലയാളം ഭാഷ നിറഞ്ഞുകഴിഞ്ഞിരുന്നും. മലയാളം പത്രങ്ങളും മലയാളം റേഡിയോ സ്റ്റേഷനുകളും, മലയാളം സ്ക്കൂൾ പാഠപുസ്തകങ്ങളും എല്ലായിടത്തും നിറഞ്ഞനിന്നിരുന്നു. ഇവയൊന്നുമായി ബന്ധമില്ലാത്ത പഠിപ്പില്ലാത്ത എന്ന് വിശ്വസിക്കപ്പെടുന്നവർ പ്രാകൃത ഭാഷ സംസാരിക്കുന്നു എന്ന ചിന്ത പഠിപ്പ് നേടിയവരിൽ ഉണ്ടായിരുന്നു.

ബസ്സി, പൈക്കിന്ന്, ബെയ്ച്ചു, കോപ്പ, മീഡ്, മോന്തി, മൈയ്മ്പ്, കോനായി, കരണ്ടി, കൈക്കൽക്കൂട്ടൽ, കൂട്ടംകൂടി, ഒരിയാനെ, ബൈയ്യിൽ, ഊയ്യാരവും കൂക്കിയും, അയ്യമ്പിളിയും കൂക്കിയും, നേന്ത്രപ്പഴം, തോനെ, ചൊത്ത, ചരയിക്കണെ, ലേശം, ചിറി, പക്കി, പാത്തി, ചന്തി, പൂതി, ചെരങ്ങ്, കീയ്, അണ്ണാക്ക്, കൂറ, കൂറ്റ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്ന ഒരു വിദ്യാഭ്യാസമില്ലാത്ത ജനതയുടെ ഭാഷയായിമാറി മലബാറി.

ഈ ജനത വെറും വിദ്യാഭ്യാസം ഇല്ലാത്ത ഒരു വിവരം കെട്ടവർ. അതേസമയം തിരുവിതാംകൂറിൽ നിന്നും വന്നവർ വൻ വിദ്യാഭ്യാസവും വിവരവും പാരമ്പര്യമഹിമയും പ്രസ്ഥാന ശക്തിയും ഉള്ളവർ. ഈ ചിന്താഗതിയിൽ ഉള്ള പ്രശ്നം തിരുവിതാംകൂറിൽ നിന്നും വന്നവരിൽ പലരുടേയും പാരമ്പര്യം യഥാർത്ഥത്തിൽ വളരെ കഷ്ടമായിരിക്കും. അവരിൽ പലർക്കും പാരമ്പര്യമായി മലയാളം തന്നെ വീണുകിട്ടിയത് വെറും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രമായിരിക്കും. അവരിൽ പലരുടേയും പാരമ്പര്യ ഭാഷ വേറെ എന്തൊക്കെയോ ആയിരുന്നു.

മലബാറി വാക്കുകൾ ഇന്ന് കേൾക്കുമ്പോൾ, പല മലബാർ ആളുകൾക്കും ഇന്ന് വ്യക്തമായും അറപ്പും മറ്റുമാണ് എന്ന് കണ്ടറിഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു പ്രാകൃതഭാഷയാണ് തങ്ങളുടെ പിതാമഹന്മാർ സംസാരിച്ചിരുന്നത് എന്ന് അറിയുന്നത് തന്നെ പലർക്കും വളരെ വിഷമമുള്ളകാര്യമാണ്.

ഈ ഒരു പ്രശ്നത്തിൽ തമിഴ് ഭാഷയെ ഒന്ന് നോക്കാം. അതിലെ പല പൊതുവായി ഉപയോഗിക്കപ്പെടുന്ന വാക്കുകളും, മലയാളത്തിൽ നിന്നും കേട്ടാൽ പലരും ചിരിക്കും. ചിലവാക്കുകൾ വ്യക്തമായും അസഭ്യപ്രയോഗങ്ങൾ ആണ് എന്നുവരെ പലരും അഭിപ്രായപ്പെട്ട അനുഭവം ഉണ്ട്. ചിലവാക്കുകൾ വല്ലാത്ത വഴുവഴപ്പ് മനസ്സിൽ സൃഷ്ടിച്ചേക്കാം. എന്നാൽ ഈ എഴുത്തുകാരൻ മെഡ്രാസ് സംസ്ഥാനത്ത് ജീവിച്ചിരുന്ന കാലത്ത് ആളുകൾ തമിഴ് സംസാരിക്കുന്നത് നിത്യവും കണ്ടും കേട്ടും ചെയ്തപ്പോൾ ഈ വിധ അറപ്പുളവാക്കുന്ന വികാരങ്ങൾ ആരിലും കണ്ടില്ലതന്നെ. മറിച്ച് വാക്കുകൾക്ക് വൻ സ്വരസൗന്ദര്യവും സാഹിത്യഭംഗിയും അഗാധ ആഴവും മറ്റും ഉണ്ട് എന്ന വിവരം ലഭിച്ചിരുന്നു. എന്നാൽ തമിഴ് സംസാരിച്ചാൽ ആൾ തമിഴനെപ്പോലെയാകും എന്നുള്ള മറ്റൊരു തിരിച്ചറിവും ലഭിച്ചിരുന്നു. അത് മറ്റൊരുവിഷയം. അതിലേക്ക് പിന്നീട് പോകാം.

മച്ചാനെ പാത്തിങ്കളാ?, അടി എന്നേടി റാക്കമ്മ.... തുടങ്ങിയ പാട്ടുകൾ ഈ എഴുത്താകാരന് പണ്ട് കാലങ്ങളിൽ വളരെ താൽപ്പര്യം ഉള്ളവയായിരുന്നു.

തിരുവിതാംകൂറിൽ മലയാളത്തിന് ഉണ്ടായിരുന്നത് പോലെ, മലബാറിലും പ്രാദേശിക ഭാഷയ്ക്ക് പല ദേശത്ത് ചെറുതും വലുതുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

മലബാറി മാപ്പിളമാരിൽ അറബിയുടേയും പേർഷ്യൻ ഭാഷയുടേയും സ്വാധീനം ഉണ്ടായിരുന്നിരിക്കാം. ഇതിനെക്കുറിച്ച് കാര്യമായ വിവരം ഈ എഴുത്തകാരന് ഇല്ലാതന്നെ.

പോരാത്തതിന്, തെക്കൻ മലബാറും വടക്കൻ മലബാറും തമ്മിൽ അടുത്തത് തന്നെ ഇങ്ഗ്ളിഷ് ഭരണം വന്നതിന് ശേഷംമാത്രമാണ്. അതിനാൽതന്നെ ഈ രണ്ട് പ്രദേശങ്ങളും തമ്മിലും ഭാഷാ പരമായി വ്യത്യാസം കണ്ടേക്കാം.
ഇന്ന് പൊതുവേ കേൾക്കുന്ന മാപ്പിള പാട്ടുകളിൽ മിക്കവയും മലയാളം വാക്കുകൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഒരു തോന്നൽ. ഇങ്ങിയെല്ലാത്ത മാപ്പിളപ്പാട്ടുകൾ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

1980കളിൽ തിരുവിതാംകൂറിൽ കൂടെപഠിക്കുന്നവർ മാപ്പിളപ്പാട്ടുകൾ ആദ്യമായി കേട്ടുതുടങ്ങിയിരുന്നു. വാക്കുകൾ ഒട്ടുംതന്നെ മനസ്സിലാകുന്നില്ലാ എന്ന് പലരും പറഞ്ഞിരുന്നു. ഇവ മലയാളം അല്ലാ എന്നുവരെ പറഞ്ഞവർ ഉണ്ട്. എന്നാൽ ഇന്ന് മലബാറി വാക്കുകൾ പലതും മലയാളത്തിൽ ഉണ്ട്.

അതൊടൊപ്പംതന്നെ 1970തുകളിൽ Alleppyയിൽ പുതിയൊരു സാമൂഹികാനുഭവം കണ്ടിരുന്നു. കോളെജുകളിലും സ്കൂളുകളിലും സ്റ്റേജിൽ നടത്തുന്ന പരിപാടികളിൽ മലബാറി കാക്കാമ്മാരെ കളിയാക്കുന്ന മോണോആക്റ്റുകൾ. ഗൾഫിൽനിന്നും വരുന്ന ഈ കാക്കാന്മാരുടെ വിഡ്ഢിത്തം നിറഞ്ഞ മലയാളം വാക്കുകൾ ആണ് ഹാസ്യപ്രയോഗത്തിനായി ഉപയോഗിക്കുന്നത്. പണം ഉണ്ട് വിവരം ഇല്ലാ എന്ന പൊതുവായുള്ള ചിന്താഗതി. അന്ന് തിരുവിതാംകൂറിൽ നിന്നും ആളുകൾ ഗൾഫിലേക്ക് കൂട്ടപ്പാച്ചിൽ തുടങ്ങിയിരുന്നില്ല. എന്നാൽ വെറും പത്തുവർഷംകൊണ്ട് അവിടെനിന്നും ഗൾഫ് എന്ന മലബാറികളുടെ മാസ്മരിക ഉലകത്തിലേക്ക് അവരും കൂട്ടയോട്ടം തുടങ്ങി. അതോടെ, എല്ലാരും മല്ലൂസ് (Mallus) ആയിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ പിന്നീട് പറയാം.

ഇനി മലബാറി ഭാഷിയിലേക്ക് തിരിച്ച് പോകാം. മലബാർ പ്രദേശത്തിന് മലബാർ എന്ന പേര് പ്രാദേശികമായി ആരും തന്നെ ഉപയോഗിക്കാറില്ലായിരുന്നു എന്ന് Malabar Manualൽ പറയുന്നു. Malabar എന്ന വാക്ക് വിദേശിയരാണ് ഉപയോഗിച്ചിരുന്നത് പോലും. മലബാറിന്‍റെ പേര് മലയാളം എന്നായാണ് പ്രാദേശികമായി അറിയപ്പെട്ടിരുന്നത് പോലും. ഈ വിവരം ശക്തമായ ശരിയും ആവാം, കരുതിക്കൂട്ടിയുള്ള തെറ്റും ആവാം.



ഇത് ശരിയാണെങ്കിൽ, മറ്റൊരു ചിന്ത ഉണർന്നുവരുന്നു. തിരുവിതാംകൂറിൽ മലയാളം ഒരു പുതിയ ഭാഷയാണ്. അതേ സമയം മലബാറിൽ അവിടുള്ള പ്രാദേശിക ഭാഷ പുതിയതല്ല മറിച്ച്, പണ്ടുകാലം മുതൽ ഉള്ളതാണ്. ആ ഭാഷയുടെ പേര് മലയാളം എന്നായിരുന്നു. ആ ഭാഷയിൽ തിരുവിതാംകൂറിൽ വച്ച്, തമിഴും സംസ്കൃതവും ചേർത്ത് സൃഷ്ടിച്ചതാവില്ലേ ഇന്നുള്ള തിരുവിതാംകൂർ ഭാഷയായ മലയാളം?

ഇങ്ങിനെ പറയാനുള്ള കാരണം, മലബാറിൽ ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ മലയാളത്തെ ഇറക്കിയപ്പോൾ, അതിൽ വൻ വ്യകാരണങ്ങളും അടുക്കും ചിട്ടയും മറ്റും ഉള്ളതായി തോന്നിയിരുന്നു. തിരുവിതാംകൂറിലെ ചല പ്രാദേശികർ വ്യാകരണനിയമങ്ങളും മറ്റും എഴുതിച്ചേർത്തിരുന്നു. സംസ്കൃത്തിൽ നിന്നും വാക്കുകൾ ഇറക്കുമതി ചെയ്തിരുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ സ്വാധീനം എല്ലാദിക്കിലും കാര്യങ്ങളിലും ഗുണമേന്മയുണ്ടാക്കാനുള്ള പ്രചോദനം നൽകിയിട്ടുണ്ടാവാം.

അതേ സമയം മലബാറിൽ ഇങ്ഗ്ളിഷ് ഭരണം കീഴ്ജനങ്ങളിൽ ചിലരെ അവർക്ക് കാണാ-ഉയരത്തിലുള്ള ഇങ്ഗ്ളിഷ് ക്ളാസിക്ക്സിന്‍റെ സൗന്ദര്യവും സൗരഭ്യവും കണ്ടും അനുഭവിച്ചും അറിയുവാനുള്ള സൗകര്യമാണ് നൽകിയത്. പ്രാദേശിക ഭാഷയെ പുഷ്ടിപ്പെടുത്താൻ ശ്രമിച്ചില്ലതന്നെ. പ്രാദേശിക ഭാഷ ഏതുവിധമാകണമെന്ന് തിരുവിതാംകൂറിൽ നിന്നും വന്നവരുടെ തീരുമാനത്തിലേക്ക് നീങ്ങി.

കീഴെ നൽകിയിട്ടുള്ളത്, പഴയ ഒരു പഴയ മാപ്പിളപ്പാട്ടിലെ ഏതാനും വരികളാണ്. മൊയിൻകുട്ടി വൈദ്യരാണ് എഴുതിയത് എന്ന് വിചാരിച്ചിരുന്നു. എന്നാൽ ഇങ്ങിനെയൊരു വിവരം ഓൺലൈനായി തിരിഞ്ഞപ്പോൾ കണ്ടില്ല. മൊയിൻകുട്ടി വൈദ്യർ ദക്ഷിണ മലബാറുകാരനായിരുന്നു എന്ന് തോന്നുന്നു.



ഹക്കാനാ കോന മറാൽ മക്കാവു വിട്ട് നബി
പക്കാ മദീനത്തണവായ്
ആറേദും എത്തിടുക
ഈരാറു മൊത്തഷഹർ
ബാറാൽ പൊറുത്ത പിറകെ
തക്കോവർ ഹാമിദറും മിക്കോർ സഹാബികളും
ഒക്കായിരിക്കുമ്പോളുതിൽ
ജാസൂസ്ഓരുത്തർവരെ യാസീൻനബിക്കൊരു
വിശേഷം വിരുത്തിപൊരുളായി

മക്കാദേ സാവർബൈ റുക്കാകെ ഏറിയ
ചരക്കാദെ പൊന്നു സുമയായ്
വാരുന്ന വാടിബദർ ചേരുന്നവർഗതികം
പോരിനൊരുങ്ങി ഹറജായി...

നിക്കാദേ ശാമുഹരു
ഏകേശുവാനു സവുദാക്കർകൾ ആമുമുരുമ്മി
ഇബ്റാവവർ ക്കടവെ കഫിയായ മൂപ്പനബു
സുഫിയാന ദണ്ഡുമുറയായ്

ഉറയെ തരിത് നബി അരികോരിൽ ഉറ്റുടനെ
തറമാൽ പുറപ്പെടുകലായി

ഉറ്റകവാഫിര് മുതൽ പറ്റിപ്പറിപ്പതിന്നു
മുറ്റി തിരക്കി നടയായി

അരിമാൻ നബി സഹാബും വരുന്നുണ്ടാറിന്തവർകൾ
ഹരികണ്ട വേട്ടപ്പടിപോൽ

ആശിപ്പാ ശന്തടവേ പോയി ക്കടന്തബദർ
മായാ പുലങ്കൽ ക്ഷണമാൽ

തരമക്കഥാ വിവരം
തരിബിത്തു ത്വാഹ നബി
തിരികെ സ്വാഹാബ് റ ജ്ആ
ത്വയ്ബ തലർത്തണ വിൽ
ഖൈറാലിരിക്കുന്നെനി
മേയ് റാവിച്ചെപ്പി വിടെലാ

നരി പോലെ തിർത്തു രുവാ
ഉര മാൽ കുതിർത്ത പടി
പെരികാ ഭയത്ത് ഹർബായ്

നാമ ക്കാവാഫികളും
കേമിത്തേ നൂഹുകളും
ഷാകുക്ക് ചേർന്ന് ഷറഫായ്

ഷറഫ ന്നഗർകവരെ
അർളും കിഴിത്തിവിടം
സർവം കഴിഞ്ഞു സഭയിൽ

സച്ചായ താജിർ കളിൽ
കച്ചോടം ആടി മിക
മെച്ചായാ ലാഭം ഉളവായി

Image

33

Posted: Tue Oct 10, 2023 3:52 pm
posted by VED
33 #. Malabar Manualലിൽ കൃത്രിമങ്ങൾ



പലകാര്യങ്ങളും വളരെ കൃത്യതയോടുകൂടി എഴുതാൻ ശ്രമിക്കുന്ന അവസരത്തിൽ, ഈ എഴുത്തുകാരന് ചില കാര്യങ്ങളോട് അമിതമായ അഭിനിവേശവും, മറ്റുചിലതിനോട് വളരെ വിരോധവും ഉണ്ട് എന്ന ചിന്ത വായനക്കാരിൽ വന്നേക്കാം. എന്നാൽ
ഇതിന്‍റെ വാസ്തവികത നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്.

QUOTE from PART 2 - 104: കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷ് പ്രസ്ഥാനത്തോട്, അതായത്, പൂർവ്വകാല ഇങ്ഗ്ളണ്ടിനോടും, ലോകൈകമായി നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണത്തിനോടും കൂറും കടപ്പാടും സ്നേഹവും മറ്റെല്ലാവിധ വാത്സല്യങ്ങളും ഈ എഴുത്തിൽ എല്ലായിടത്തും യാതോരു സങ്കോചമോ ലജ്ജയോ നാണമോ മനസ്സാക്ഷിക്കുത്തോ ഇല്ലാതെ, പകൽ വെളിച്ചം പോലെ വ്യക്തമായിത്തന്നെ കാണപ്പെടും. END OF QUOTE

കഴിഞ്ഞ എഴുത്തിൽ മലബാറി ഭാഷയിലെ പദങ്ങളും അതിൽതന്നെയുള്ള ഒരു മാപ്പിളപ്പാട്ടും മറ്റും എഴുതിച്ചേർത്തിരുന്നു. അവ മാത്രം വായിക്കുന്ന ഒരു പുതിയ വായനക്കാരനിൽ ഈ എഴുത്തുകാരന് മലബാറിനോടും മലബാറി ഭാഷയോടും ഏതോവിധത്തിലുള്ള അമിത മമതയുണ്ട് എന്ന തോന്നൽ വന്നേക്കാം. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ, തിരുവിതാംകൂറിലെ മലയാളത്തിനോട് ഉള്ള അതേ അടുപ്പവും വിരക്തിയും ഈ എഴുത്തുകാരന് മലബാറിയോടും ഉണ്ട്. എന്നാൽ ഈ രണ്ട് ഭാഷയിലും മനസ്സിൽ വിദ്വേഷം ജനപ്പിക്കുന്ന ദിക്കുകൾ വ്യത്യസ്തമായേക്കാം. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം എന്ന് കരുതുന്നു.

Malabar Manual ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1887ൽ ആണ്. ഇതേ പോലുള്ള വേറെയും പല District Manualലുകൾ Madras Presidencyയിൽ അതേ കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ 1948ൽ Malabar Manualലിനെ ഒരു വളരെ പ്രാധാന്യമുള്ള ഗ്രന്ഥമായി ഇന്ത്യൻ കേന്ദ്ര സർക്കാർ നിർവ്വചിക്കുകയും, ഈ ഗ്രന്ഥത്തെ പരിഷ്ക്കരിച്ച് ഒരു പുതിയ edition ഇറക്കുവാനായി ഉത്തരവിട്ടതായും കാണുന്നു. ഈ വിവരം ഈ എഴുത്തുകാരൻ ആ ഗ്രന്ഥത്തിന്‍റെ പുതിയ പതിപ്പിൽ കണ്ടപ്പോൾത്തന്നെ എന്തോ ഒരു തിരിമറി സംഭവിപ്പിക്കാനുള്ള പുറപ്പാടാണ് ഇത് എന്ന് മനസ്സിലാക്കിയിരുന്നു. കാരണം, ഈ ഗ്രന്ഥം കേന്ദ്രസർക്കാരിന് 1948ൽ ഒരു വൻ പ്രാധാന്യമുള്ള ഗ്രന്ഥമായി കാണാനുള്ള കാരണമൊന്നും ഇല്ലതന്നെ. കാരണം, ഇതുപോലുള്ളതും, ഇതിനേക്കാൾ വളരെ അഗാധ പാണ്ഡിത്യമുള്ളതുമായ മറ്റനേകം ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ഈ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയ്ക്കൊന്നും നൽകാത്ത ഒരു പ്രാധാന്യം അങ്ങ് വടക്ക് ഹിന്ദക്കാരുടെ ഇടയിൽ ഒരു മലബാറി ഗ്രന്ഥത്തിന് ഏത് വിധമാണ് ലഭിച്ചത് എന്നതായിരുന്ന ചിന്ത.

ആരൊക്കെയാണ് ഡൽഹിയിൽ പോയി ഈ ഗ്രന്ഥം ഒരു പ്രാധാന്യമുള്ള ഗ്രന്ഥമാണ് എന്ന് അറിയിച്ചത് എന്ന ഒരു ചിന്തവന്നേക്കാം. താഴെ നൽകിയിട്ടുള്ളത് Malabar Manualലിനെ കേന്ദ സർക്കാർ 1951ൽ ചില നിർണ്ണായക തിരുത്തലുകൾ തിരുകിക്കയറ്റി പ്രസിദ്ധീകരിച്ച പകർപ്പിന്‍റെ ആദ്യ പേജുകളിൽ ഒന്നിൽ കാണുന്ന ഒരു പ്രസ്താവനയാണ്.

QUOTE: In the year 1948, in view of the importance of the book, the Government ordered that it should be reprinted. The work of reprinting was however delayed, to some extent, owing to the pressure of work in the Government Press. While reprinting the spelling of the place names have, in some cases, been modernized.

B. S. BALIGA,
Curator, Madras Record Office
Egmore,
17th September 1951

Malabar Manualന്‍റെ ഈ പതിപ്പ് കണ്ടപ്പോൾത്തന്നെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം ഈ ഗ്രന്ഥത്തിലെ English spelling, അമേരിക്കൻ ഇങ്ഗ്ളിഷ് സ്പെല്ലിങ്ങ് (English - US) ആണ് എന്നതാണ്. ബൃട്ടിഷ് ഭരണം പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തിൽ എങ്ങിനെയാണ് നിലവാരം കുറഞ്ഞ US English spelling കടന്നുകൂടിയത് എന്ന ഒരു ആലോചനവന്നു. എന്നാൽ ഇതിന് സാധ്യതയില്ലാതില്ല. കാരണം, ഈ ഗ്രന്ഥം അമേരിക്കയിലെ ഏതെങ്കിലും പ്രസിദ്ധീകരണ ശാലയാണ് പ്രസിദ്ധീകരിക്കുന്നത് എങ്കിൽ ഇത് സംഭവിക്കാം.

എന്നാൽ മുകളിൽ നൽകിയ ഉദ്ദരണിയിലെ importance of the book എന്ന വാക്കുകൾ മറ്റുചില സംശയങ്ങൾക്ക് വഴിതെളിച്ചു. എന്താണ് ഈ ഗ്രന്ഥത്തിന് ദേശീയതലത്തിൽ പ്രത്യേകമായുള്ള പ്രാധാന്യം? അങ്ങിനെ ഒരു പ്രത്യേകമായുളള ദേശീയ പ്രാധാന്യം അർഹിക്കുന്ന ഗ്രന്ഥമല്ലതന്നെ ഇത്. കാരണം നേരത്ത പറഞ്ഞ കാര്യംതന്നെ.

പിന്നെ കഠിനമായ സംശയം ജനിപ്പിച്ച വാക്കുകളാണ് 'While reprinting the spelling of the place names have, in some cases, been modernized' എന്നുള്ളത്. എന്നുവച്ചാൽ, ചില സ്ഥലനാമങ്ങൾ ആധുനീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഗ്രന്ഥത്തിൽ Calicut, Cannanore, Tellicherry, Cape Comerin, Palghat, Alwaye, Trivandrum, Cochin, Badagara, Quilon, Alleppy, Manantody, Wynad തുടങ്ങിയ സ്ഥലനാമങ്ങൾ മിക്കവയും, Travancore State Manual, Native life in Travancore, Castes and tribes of Southern India തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ തന്നെയാണ്. മറ്റു പ്രാദേശിക സ്ഥലനാമങ്ങളിൽ പ്രത്യേകമായി പേരുകളിൽ മാറ്റം വരുത്തേണ്ട കാര്യം ഉണ്ടോ എന്നതാണ് പ്രശ്നം.

ഗ്രന്ഥം വായിച്ചപ്പോൾ കണ്ടത്, കേരള (Kerala) എന്ന സ്ഥലനാമവും, Malayalee (മലയാളീ) എന്ന ജനക്കൂട്ടത്തിന്‍റെ പൊതുവായുള്ള പേരും, തിരുവിതാംകൂറിലെ മലയാളത്തേയും മലബാറുകാരിൽ എല്ലായിടത്തും അടിച്ചേൽപ്പിച്ചതുമാതിരിയുള്ള ഒരു എഴുത്ത്. William Logan ഈ ഗ്രന്ഥം എഴുതുന്ന കാലത്ത് ഈ വിധമുള്ള ഒരു കേരള എന്ന് ധ്വനി നൽകുന്ന ചിന്തകൾ മലബാറിൽ പൊതുജനങ്ങളിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. മാത്രവുമല്ല, മലബാറിന്‍റെ വടക്കുമുതൽ അങ്ങ് ദക്ഷിണേഷ്യയുടെ തെക്കേ അറ്റത്തുള്ള തിരുവിതാകൂറും കൂട്ടിക്കുഴക്കുന്ന രീതിയിലും വാക്കുകളിൽ അതിസൂക്ഷ്മമായുള്ള തിരുത്തലുകൾ വന്നിട്ടുണ്ടാവാം എന്ന ഒരു തോന്നൽ. പോരാത്തതിന് India എന്നവാക്കിന്‍റെ അതിപ്രസരവും പലദിക്കിലും കണ്ടുകാണുന്നു.

എല്ലാത്തിനും ഉപരിയായി കേരളോൽപ്പതിയിലേയും കേരളമാഹാത്മ്യത്തിലേയും അവകാശവാദങ്ങൾ ഈ ഗ്രന്ഥത്തിൽ നിറഞ്ഞുനിൽക്കുന്നു.

ഈ ഗ്രന്ഥം 1880കളിൽ എഴുതുന്ന അവസരത്തിൽത്തന്നെ തിരുവിതാംകൂർ കൃസ്ത്യൻ പ്രസ്ഥാനങ്ങളുടേയും മലബാറിലെ മറ്റ് തിരുവിതാംകൂർ ജനവിഭാഗങ്ങളുടേയും സ്വാധീനങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നുണ്ട്.

മലബാർ എന്നത്, തിരുവിതാംകൂർ ഉൾപ്പെടുന്ന കേരളം എന്ന പ്രാചീന രാജ്യത്തിന്‍റെ ഭാഗമാണ് എന്ന ധ്വനി അതിസൂക്ഷ്മമായി ധരിപ്പിക്കുവാനുള്ള വാക്ക് സൂചനകൾ ധാരളം കയറിക്കാണുന്നു. പോരാത്തതിന്, ഈ രണ്ട് പ്രദേശങ്ങളും ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ ഭാഗമാണ് എന്നും ഒരു ധ്വനികാണുന്നുണ്ട്. അന്നാണെങ്കിൽ യഥാർത്ഥത്തിൽ ഇന്ത്യ ജനിച്ചിട്ടില്ലതന്നെ. എന്നാൽ ഇന്ത്യയെ ജനിപ്പിക്കാൻ വൻ ഉത്സാഹം കാണുന്നുണ്ട്.

1948ൽ ഈ വിധ കരുതിക്കൂട്ടിയുള്ള തെറ്റിദ്ധാരണകളും പിന്നീടുള്ള തിരുത്തലുകളും ചേർത്തുകൊണ്ട് ഒരു ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാരിന് എന്തുകൊണ്ടാണ് താൽപ്പര്യം എന്നാതാണ് ചോദ്യം.

നെഹ്റുവും കൂട്ടരും ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗം കൈവശപ്പെടുത്തിയതോടുകൂടി, ദേശത്തിലെ എല്ലാ പ്രദേശങ്ങളിലും പല വിധ ഗൂഡാലോചനകളും കൈവശപ്പുടത്തലുകളും നടന്നിട്ടുണ്ടാവും എന്നുള്ളത് വാസ്തവമാകാം.

മലബാർ തിരുവിതാംകൂറിന്‍റെ ഭാഗമാണ് എന്ന ശക്തമായ അവകാശവാദവുമായി രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങൾ ഡെൽഹിയിൽ നിശബ്ദമായും തമ്മിൽ സഹകരിച്ചും പ്രവർത്തിച്ചിട്ടുണ്ടാവും. ഒന്ന് തിരുവിതാംകൂറിലെ വിവിധ ക്രിസ്തീയ പ്രസ്ഥാനങ്ങൾ. രണ്ടാമത്തേത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം. രണ്ട് കൂട്ടർക്കും മലബാറിനെ പടിച്ചടിക്കിയേ മതിയാവുള്ളു. നിലനിൽപ്പിന്‍റെ പ്രശ്നമാണ്.

ഇന്ത്യൻ കേന്ദ്ര സർക്കാർ അന്ന് കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നുന്നു. നെഹ്റുവിന് പല വിധ നിലനിൽപ്പിന്‍റേയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. British Labour Party സർക്കാരിന്‍റെ ഒത്താശയോടുകൂടി അധികാരം പിടിച്ചെടുത്തതിനോട് കോൺഗ്രസ്സിൽ മുറുമുറുപ്പ്. പട്ടേലിന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്നും മാറ്റിയതിനെതിരേയും ശക്തമായ വിരോധം കൊൺഗ്രസ്സിൽ ചിലരിൽ കണ്ടിട്ടുണ്ടാവും. പട്ടാളത്തെ ഉപയോഗിച്ച് കാശ്മീർ, തിരുവിതാംകൂർ, ഹൈദറാബാദ് തുടങ്ങി ഏതാണ്ട് അഞ്ചോളം സ്വതന്ത്ര രാജ്യങ്ങളെ പിടികൂടി. പോരാത്തതിന്, ഗാന്ധി വധവുമായി ബന്ധപ്പെട്ട ചില ഗൂഡാലോചനാ ആരോപണങ്ങളും അങ്ങിങ്ങായിനിലനിന്നിരുന്നു എന്ന് തോന്നുന്നു.

ഇങ്ങിനെ പലതും നെഹ്റുവിന്‍റെ ശ്രദ്ധയെ പിടികൂടിയിട്ടുണ്ടാവും. മാത്രവുമല്ല, ദക്ഷിണേഷ്യയിൽ എല്ലായിടത്തുനിന്നും പലതരം ആവശ്യങ്ങളും മറ്റും വന്നുചേരുന്നുണ്ടാവാം ഡെൽഹിയിൽ. ഇതിനാൽത്തന്നെ തിരുവിതാംകൂറിനോട് മലബാറിനെ കൂട്ടിച്ചേർക്കുന്നതിൽ നെഹ്റുവിന് നേരിട്ടുള്ള പങ്ക് കാണാൻ പ്രയാസം തന്നെയായേക്കാം. എന്നിരുന്നാലും, പണ്ട് കാലങ്ങളിൽ ക്രിസ്ത്യൻ മത പ്രസ്ഥാനത്തിന് നെഹ്റുവിനെ blackmail ചെയ്യാൻ പറ്റിയിരുന്ന ഒരു കാര്യത്തെക്കുറിച്ച് കേട്ടറിഞ്ഞിരുന്നു. പോരാത്തതിന്, ഇത് ഇന്റർനെറ്റ് സ്ഥാപിതമായ ആദ്യകാലങ്ങളിൽ പല വെബ് സൈറ്റുകളിലും കാണപ്പെട്ടിരുന്നു. ഇന്ന് കാണുന്നില്ല.

സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് മലബാറിനെ തിരുവിതാകൂറിനോട് ചേർക്കുവാൻ പലവിധ കാര്യങ്ങളും ചെയ്തിട്ടുണ്ടാവാം. അതിൽ ഒന്ന് മലബാറും തിരുവിതാംകൂറും അടങ്ങുന്ന കേരളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു പ്രദേശം ഉണ്ടായിരുന്നു എന്ന് തെളിക്കുകയാണ്. അതിനായി, ഏറ്റവും കറഞ്ഞത് രണ്ട് വട്ടമെങ്കിലും തെറ്റായ വിവരങ്ങൾ ചേർത്തതും കൂട്ടിച്ചേർത്തുമായ Malabar Manual ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ, 1956ലെ States Reorganisation Act (സംസ്ഥാന പുനഃസംഘടന നിയമം) എഴുതിയുണ്ടാക്കുമ്പോൾ Malabar Manualനെ ഉദ്ദരിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് നോക്കേണ്ടിവരും.

ഈ വിധം കരുതിക്കൂട്ടിയുള്ള കൃത്രിമപ്പണി ഒരു ആദ്ധ്യാത്മിക സംഘടനയും മറ്റൊരു സാമൂഹിക സംഘടനയും ചെയ്യും എന്നത് സാധ്യമായ കാര്യമാകണമെന്നില്ല. എന്നാൽ പ്രശ്നം ഒരു ജനത്തിന്‍റെ നിലനിൽപ്പിന്‍റെ പ്രശ്നമാണ്. മറ്റൊന്ന് ഒരു സാമൂഹിക വിഭാഗത്തിന്‍റെ മേൽവിലാസത്തിന്‍റെ പ്രശ്നമാണ്.

ഫ്യൂഡൽ ഭാഷകളിൽ നിലനിൽപ്പും മേൽവിലാസവും വൻ സംഗതികൾതന്നെയാണ്.

ക്രിസ്ത്യൻ സംഘടനകൾ പലതും ചെയ്യുന്നത് അവരുടെ വിശ്വാസികളുടെ നന്മയെ ലക്ഷ്യവച്ചാണ്. അല്ലാതെ വ്യക്തിപരമായുള്ള സ്വാർത്ഥ ലാഭങ്ങൾ ഈ വക കാര്യങ്ങളിൽ ഉണ്ടാവില്ലതന്നെ.

ഈ എഴുത്തുകാരൻ 1970കളിൽ തിരുവിതാംകൂറിലേക്ക് നീങ്ങിയപ്പോൾ ഒരു വൻ സർക്കാർ നയപരമായ തിരിമറി ശ്രദ്ധയിൽ പെട്ടു. ഇതിൽ ആശ്ചര്യകരമായുള്ളത്, ഈ ഒരു തിരിമറി നടന്നപ്പോൾ, അതിനാൽത്തന്നെ വിപരീതമായി ബാധിക്കപ്പെട്ടവരിൽ ഇതിനെക്കുറിച്ച് യാതോരു വിവരവും കണ്ടില്ല എന്നതാണ്. ഇതിനെക്കുറിച്ച് അടുത്ത എഴുതിൽ സൂചിപ്പിക്കാം.

Image

34

Posted: Tue Oct 10, 2023 3:55 pm
posted by VED
34 #. ഒരു തീവണ്ടിപ്പാതയുടെ കഥ


1970ൽ ആണ് Alleppyയിലേക്ക് മലബാറിൽ നിന്നും താമസം മാറ്റിയത്. അതിന് മുൻപ് മലബാറിലെ ഒരു ഇങ്ഗ്ളിഷ് സ്കൂൾ ബോഡിങ്ങ് ഹോമിലായിരുന്നു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് താമസം.

ഈ സ്കൂളിൽ ഉള്ളപ്പോൾതന്നെ എന്തോ ഗുരുതരമായ ഗുണമേന്മാ തകർച്ച സംഭവിക്കുന്നുണ്ട് എന്ന ഒരു പ്രതീതി മനസ്സിൽ പടർന്നിരുന്നു. വ്യത്യസ്തമായതും ഗുണമേന്മയില്ലാത്തതുമായ ഇങ്ഗ്ളിഷ് സംസാരിക്കുന്ന പുതിയ പാതിരിമാർ സ്കൂളിൽ മുൻപുള്ളവർക്ക് പകരമായി വന്നുചേർന്നുകാണുന്നു. ഈ പുതിയ പാതിരിമാർക്ക് ഇങ്ഗ്ളിഷ് അറിയാമെങ്കിലും, അവർ മാനസികമായി മലയാളത്തിൽ ചിന്തിക്കുന്നവർ ആണ്. ഇങ്ഗ്ളിഷിൽ സാമാന്യമായി ദർശ്ശിച്ചിരുന്ന മാന്യമായ പെരുമാറ്റത്തിന് പകരം നീ, എടാ, എന്ത്ടാ തുടങ്ങിയ രീതിയിൽ വിദ്യാർത്ഥികളെ നിർവ്വചിക്കുന്ന ഒരു പുതിയ കൂട്ടർ. അവരുടെ സംസാരത്തിൽ പ്രാദേശിക ഭാഷയായ മലബാറിയുടെ സ്വാധീനം ഒട്ടും തന്നെയില്ല.

Alleppyയിലേക്കുള്ള യാത്രവളരെ ബദ്ധപ്പാടുള്ളതായിരുന്നു. Badagaraയിൽ നിന്നും രാത്രിയിൽ തീവണ്ടികയറിയാൽ, എറണാകുളത്തുള്ള Mattancherry Railway Terminusസ്സിലേക്ക് രാവിലെയാകുമ്പോഴേക്കും തീവണ്ടി നീങ്ങും. അവിടെ എത്തിയാൽ, തീവണ്ടി കുറേനേരം അവിടെ നിൽക്കും. തീവണ്ടിയുടെ എഞ്ചിൻ മുൻപിൽനിന്നും വേർപെടുത്തി പിന്നിലേക്ക് കൊണ്ടുപോയി തീവണ്ടിയുടെ പിന്നിൽ ചേർക്കും. പിന്നെ കുറച്ച് കഴിഞ്ഞ് തീവണ്ടി പിന്നോട്ട് നീങ്ങി നേരെ കിഴക്കോട്ട് നീങ്ങി കോട്ടയത്തേക്ക് പോകും. അവിടെനിന്നും വണ്ടി വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറോട്ട് നീങ്ങി കായംകുളത്ത് എത്തും. വീണ്ടും കലൽതീരത്ത്. അവിടെനിന്നും നേരെ Quilonണിലേക്കും അവിടുന്ന് Trivandrumത്തേക്കും നീങ്ങും.

Alleppyയിലേക്ക് പോകാൻ എറണാകുളത്ത് ഇറങ്ങി ബസ്സിൽ കയറിയാത്ര ചെയ്യേണം. Quilon, Trivandrum എന്നിവിടങ്ങളിൽ പിന്നീട് പഠിക്കുന്ന കാലത്ത്, Cochinനിലെ Mattancherry Railway Terminusസിൽ തീവണ്ടിയിൽ കാത്തിരുന്ന് മനംമടുത്ത്, കുറച്ചുകഴിഞ്ഞ് കോട്ടയം വഴി കായംകുളത്തിലൂടെ പോകേണം.

ആദ്യകാലങ്ങളിൽ തിരുവിതാംകൂറിന്‍റെ ഭൂപടം കണ്ടറിവില്ലാത്തത് കൊണ്ട് ഈ വിധ വളഞ്ഞവഴിയുടെ വൈലക്ഷണ്യത്തെക്കുറിച്ച് ബോധം ഇല്ലായിരുന്നു. എന്നാൽ ചിലപ്പൊഴൊക്കെ Quilonണിൽനിന്നും എറണാകുളത്തേക്ക് KSRTC ബസ്സിൽ വന്നപ്പോൾ, കൊട്ടയത്ത് പോകാതെ നേരെ യാത്രചെയ്തത് മനസ്സിൽ ചില ചിന്തകൾ വരുത്തി.

1970കളിൽ Alleppyയിൽ ചെന്നപ്പോൾ, താമസിച്ചിരുന്നത്, കടൽത്തീരത്തുനിന്നും വളരെ അകലത്തിൽ ആയിരുന്നില്ല. അന്ന് അവിടെ കടൽത്തീരത്ത് ഒരു കടൽപ്പാലം ഉണ്ടായിരുന്നു. കടൽപ്പാലം എന്നാൽ, കടലിലേക്ക് ഏതാണ്ട് അരകിലോമീറ്ററോളം ദൂരത്തിൽ നീണ്ടുകിടക്കുന്ന ഒരു പാലം ആണ്. തീവണ്ടിപ്പാതയിലെ റെയിലുകൾ പോലുള്ള സജ്ജീകരണങ്ങളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇവ ചരക്ക് നിറച്ച ട്രോളികൾ ഉന്തിക്കൊണ്ടുപോകാനായിരുന്നു എന്ന് തോന്നുന്നു. ചരക്ക് കപ്പലുകളും, മറ്റ് വൻ കടൽവാഹനങ്ങളും ഈ കടൽപ്പാലത്തിന്‍റെ അങ്ങേയറ്റത്ത് അടുക്കും. അവിടെവച്ച് ചരക്കുകൾ കൈമാറ്റപ്പെടുകയോ, കയറ്റുമിറക്കും നടക്കുകയോ ചെയ്യും.

എന്നാൽ, 1970തുകളിൽ Alleppyയിൽ ചെന്നപ്പോൾ, ഈ കടൽപ്പാലം ഈവിധ ഉപയോഗങ്ങൾക്കായി ആരും ഉപയോഗിക്കുന്നതായി കണ്ടില്ല. ശ്രദ്ധക്കുറവ് കൊണ്ട് ആ കടൽപ്പാലം നിന്ന് ദ്രവിക്കുന്ന അവസ്ഥയായിരുന്നു. കടൽത്തീരത്തിലേക്ക് നീങ്ങുന്ന പല റോഡുകളുടെ വശങ്ങളിൽ അനവധി വൻ warehouseസുകൾ പോലുള്ള കെട്ടിടങ്ങൾ. അവയെല്ലാം അടഞ്ഞാണ് കിടക്കുന്നത്. എന്നുവച്ചാൽ, കൂറേ വർഷങ്ങൾക്ക് മുൻപ് വൻ വാണിജ്യ പ്രവർത്തനം നടന്ന ഇടമാണ് Alleppy എന്ന് വ്യക്തം. എന്നാൽ വ്യാവസായികമായും വാണിജ്യപരമായും Alleppy ഒരു Ghost town ആയ പ്രതീതി.

പിൻകാലങ്ങളിൽ ആലോചിച്ചപ്പോൾ തോന്നിയകാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. വ്യക്തമായ തെളിവുകൾ യാതൊന്നും കൈയിൽ ഇല്ല. ബൃട്ടിഷ്-മലബാറിലെ തീവണ്ടി ഗതാഗതം Cochinവരെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. Cochin രാജ്യത്തിനുള്ളിൽ British-Cochin എന്ന ഒരു പ്രദേശം ഉണ്ടായിരുന്നു എന്ന് പല പഴയകാല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തികണ്ടിട്ടുണ്ട്. തിരുവിതാംകൂർ രാജ്യത്തിൽ നിന്നും കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് കടലിലൂടെ വന്ന് British-Cochinലെ പ്രാദേശിക കച്ചവടക്കാർക്ക് വിൽക്കുമായിരുന്നു. അവിടെ യാതോരു വിധ നികുതിപിരിക്കുന്ന ഉദ്യോഗസ്ഥരും ഇല്ലാ എന്നുള്ളതാണ് ഈ കർഷകർക്ക് ഇങ്ങിനെ വരുവാനുള്ള താൽപ്പര്യം. തിരുവിതാംകൂറിൽ തൊട്ടതിനുംതൊടുന്നതിനും നികുതിയും കൈക്കൂലിയും നൽകേണം.

Calicutൽ നിന്നും തീവണ്ടിപ്പാത Shornur Junctionൽ എത്തിയാൽ, രണ്ടായിപ്പിരിഞ്ഞ്, ഒന്ന് നേരെ കോയമ്പത്തൂരിലൂടെ Madrasസിലേക്കും അതോടെ ബൃട്ടിഷ്-ഇന്ത്യുടെ മറ്റ് ഭാഗങ്ങളിലേക്കും നീങ്ങും.

1947ൽ ഇന്ത്യാരാജ്യം രൂപീകരിച്ച് തിരുവിതാംകൂറിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റിയപ്പോൾത്തന്നെ, തിരുവിതാംകൂറിനെ മലബാറുമായി ബന്ധിപ്പിക്കുന്ന ഒരു തീവണ്ടിപ്പാത ഉടൻ നിർമ്മിക്കാനുള്ള വൻ പദ്ധതി അവിടുള്ള ചില വൻ പ്രസ്ഥാനങ്ങൾക്ക് താൽപ്പര്യം ഉണ്ടായിരുന്നിരിക്കാം. അതിൽ ഏറ്റവും ശക്തമായി അണിയറയിൽനിന്നും പ്രവർത്തിച്ചത് കീഴ്ജനത്തിന്‍റെ ക്രിസ്തീയ പ്രസ്ഥാനക്കാരാണ് എന്നാണ് തോന്നുന്നത്.

ഈ വിധം ഒരു തീവണ്ടിപ്പാത വന്നാൽ അവരുടെ അണികൾക്ക് വളരെ എളുപ്പത്തിൽ മലബാറിലേക്ക് കടക്കാൻ ആവും. എന്നാൽ അവരുടെ ജനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് കോട്ടയം, തിരുവല്ല, മല്ലശ്ശേരി, ചങ്ങാനാശ്ശേരി, കോഴഞ്ചേരി, തുടങ്ങിയ പ്രദേശങ്ങളിലാണ്. അങ്ങ് ഉപദ്വീപിന്‍റെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ പ്രദേശത്തിലെ തീവണ്ടിപ്പാത ഒന്ന് ചെറുതായി പാതതിരിച്ചുവിട്ടാൽ ഡെൽഹിയിൽ നിന്നും ഇത് ശ്രദ്ധിക്കപ്പെടില്ലതന്നെ.

കോട്ടയത്തിലൂടെ തീവണ്ടിപ്പാതവന്നാൽ കോട്ടയം വാണിജ്യപരമായും വ്യാവസായികമായും വിദ്യാഭ്യാസപരമായും മറ്റും മുന്നോട്ട് കുതിക്കും. അതോടെ Alleppyയുടെ കഥ കഴിയും. കാരണം, കോട്ടയം വാണിജ്യകേന്ദ്രമായി മാറും.

1970തുകളിൽ Alleppyയിൽ ചെന്നപ്പോൾ കണ്ടത്, വാണിജ്യപരമായും വ്യാവസായികമായും വിദ്യാഭ്യാസപരമായും കൊഴിഞ്ഞുകിടക്കുന്ന കുറച്ചുകാലങ്ങൾക്ക് മുൻപുവരെ പ്രതാപശാലിയായിരുന്ന Alleppyയെയാണ്. ചെറുപ്രായത്തിലുള്ള നിരീക്ഷണങ്ങളാണ്. എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. എന്നാൽ അന്ന് Alleppyയിൽ ഒരു പൊതുവായുളള നിശ്ചലാവസ്ഥ സമൂഹത്തിൽ കണ്ടിരുന്നു എന്ന ഒരു തോന്നൽ. എന്നാൽ, പട്ടണത്തിൽനിന്നും ഏതാണ്ട് 7 കിലോമീറ്റർ ദൂരത്തുണ്ടായിരുന്ന കുഞ്ചാക്കോവിന്‍റെ ഉടമസ്ഥതയിൽ ഉള്ള Udaya Studio പ്രസിദ്ധമായിരുന്നു.

എന്തുകൊണ്ടാണ് Malabarറിനെ Trivandrumത്തോട് ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാത, Alleppyയിലൂടെ പോകാതെ, അങ്ങ് വളരെ ഉള്ളിലോട്ട് നീങ്ങി വൻ പർവ്വതനിരകളിലൂടെയും തുരങ്കങ്ങളിലൂടേയും നീങ്ങിയത് എന്ന ചോദ്യത്തിന് പണ്ട് കേട്ട ഉത്തരം, Alleppyയിലൂടെ തീവണ്ടിപ്പാത നീങ്ങിയാൽ, അനവധി പാലങ്ങൾ കെട്ടേണ്ടിവരും എന്നതായിരുന്നു. ഇതേ ന്യായമായിരിക്കാം ഈ പാത കോട്ടയത്തിലൂടെ തിരിച്ചുവിടാൻ ഉപയോഗിച്ചിട്ടുണ്ടാവുക. ഈ വാദഗതി തികച്ചും തെറ്റും ആകേണം എന്നില്ല. കോട്ടയത്തിലൂടെ റെയിൽപ്പാത തിരിച്ചുവിടാൻ ആഗ്രഹം ഉളളവർ ഈ വിവരം അറിയിക്കും. അതിന് താൽപ്പര്യമില്ലാത്തവർ ഈ വിവരം അറിയിക്കില്ല. അത്രതന്നെ.

കോട്ടയത്തിലൂടെ തീവണ്ടിപ്പാത തിരിച്ചുവിട്ടപ്പോൾ, യാത്രാ ദൂരം കായംകുളത്തിൽ നിന്നും Cochinലേക്ക് ഏതാണ്ട് 20% കൂടി. എന്നാൽ, Mangaloreറിൽനിന്നും Trivandrumത്തേക്കുള്ള ദൂരത്തിൽ ഇത് നിസ്സാരമായ ദൂരം മാത്രമേ കൂട്ടുള്ളു. എന്നിരുന്നാലും, യാത്രാ സമയം ഏതാണ്ട് ഒരുമണിക്കൂറിലധികം കൂടിയെന്നാണ് തോന്നുന്നത്.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം British-Indiaയിൽ നിന്നും വിരമിച്ചപ്പോൾ, തൊട്ടടുത്തുള്ള രാജ്യക്കാർ ബൃട്ടിഷ്-ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് കടന്നുവന്ന പാതകാൾ ആണ് സൂചിപ്പിക്കപ്പെട്ടത്.

ആളുകൾ സ്വന്തം കാര്യങ്ങളിൽ വ്യാപൃതമായിരിക്കുന്ന ഒരു പ്രദേശത്ത് പുറത്തുനിന്നും വരുന്ന ചെറിയ ഒരു കൂട്ടം ആളുകൾ വളരെ സംഘടിച്ചും, ഗൂഢമായും പ്രവർത്തിച്ചാൽ, ആ നാട്ടിൽ അവർക്ക് താൽപ്പര്യമുള്ള പലതും സ്ഥാപിക്കാൻ ആവും. ഇവരുടെ ചെയ്തികൾ പൊതുവായ നന്മക്കാണോ, അതോ തൽപ്പര കക്ഷികളായ ഒരു ചെറുകൂട്ടം ജനങ്ങളുടെ ഗുണത്തിനാണോ എന്നത്, ആ ചെറിയ കൂട്ടം ആളുകളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും.

ഇങ്ഗ്ളിഷ് ഭരണ പക്ഷവും ഈ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിച്ചത് വ്യക്തമായും പദ്ധതികൾ ഇട്ടുകൊണ്ടുതന്നെയാണ്. എന്നാൽ അവരുടെ ഓരോ ചെയ്തിയിലും വൻ പരോപകാരതാൽപ്പര്യവും നിസ്വാർത്ഥതയും അതുപോലുള്ള വൻ ഗുണമേന്മയുള്ള മനോഭാവങ്ങളും കാണാനാവും, അവ കാണാൻ താൽപ്പര്യമുള്ളവർക്ക്.

തിരുവിതാംകൂറിൽ പ്രവർത്തിച്ച ഇങ്ഗ്ളണ്ടിൽനിന്നും വന്ന ക്രിസ്ത്യൻ മിഷിനറിമാർക്കും ഇതേ പോലുള്ള താൽപ്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ മലബാറിൽ സംഭവിച്ചത് എന്താണ് എന്ന് രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, ഇന്നുള്ള ഔപചാരിക ചരിത്രം എന്നത് വൻ കുരുട്ടുബുദ്ധിയോടുകൂടിയുള്ള സിദ്ധാന്തോപദശമാണ്. വാസ്തവികത ഒട്ടം തന്നെയില്ലതന്നെ.

ഇങ്ഗ്ളിഷ് ഭരണകാലത്ത് ബൃട്ടിഷ്-ഇന്ത്യയിലെ താൽപ്പര്യങ്ങൾ തന്നെയാണ് ഇങ്ഗ്ളിഷ് ഭരണം സംരക്ഷിച്ചത്. അല്ലാതെ പുറംനാട്ടുകാരുടേയും ബൃട്ടണിലെ വാണിജ്യപ്രസ്ഥാനങ്ങളുടേയും മറ്റും അല്ലതന്നെ.

ഇനി ഒരു കാര്യംകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഈ എഴുത്തുകാരൻ ചെറുപ്പകാലത്ത്, ഉദ്യോഗസ്ഥരിൽ രണ്ട് വ്യത്യസ്ത രൂപത്തിലുള്ളവരെ കണ്ടറിഞ്ഞിരുന്നു. ഒന്ന് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിൽ നിന്നും വന്ന ഓഫിസർമാർ. അവർ തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കും. ഔദ്യോഗികമായി യാതോരുവിധ തിരിമറികളും അനുവദിക്കില്ല. ഇക്കൂട്ടർ വ്യക്തിപരമായി സ്വതസിദ്ധമായി സത്യസന്ധർ ആണ് എന്നൊന്നും പറയാൻ ആവില്ല. എന്നാൽ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ ഇങ്ഗ്ളിഷ് ഉള്ളതുകൊണ്ട് അവരുടെ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അവരാർക്കും ചെയ്യാനാവില്ല. കാരണം, അങ്ങിനെ ആരെങ്കിലും ചെയ്താൽ, മറ്റുള്ളവർ അതിനോട് മാന്യമായിത്തന്നെ പ്രതികരിക്കും.

അതേ സമയം മലയാളത്തിൽ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുയും ചെയ്യുന്ന ഓഫിസർമാർ തിരുവിതാംകൂറിൽ അന്ന് കണ്ടിരുന്നു. അവർക്ക് ഔദ്യോകിമായി എന്ത് തിരിമറിചെയ്യുന്നതിനും പ്രശ്നമില്ല. എന്നാൽ അവർ വ്യക്തിപരമായി കള്ളന്മാരോ മോശക്കാരോ ഒന്നും തന്നെയല്ല. പലരും വൻ പരോപകാരികളും മറ്റുമാണ്. ഔദ്യോഗികമായി അങ്ങോട്ടും ഇങ്ങോട്ടു സഹായിക്കും വിട്ടുവീഴ്ചകൾ ചെയ്യും. സാർ, സാർ, എന്ന പദം ആണ് അവരിലെ ആശയവിനിമയത്തിന് മിനുസം കൂട്ടുന്നത്. ഒരു ഉപകാരം മറ്റൊരു ഉദ്യോഗസ്ഥന് ചെയ്തുകൊടുത്ത്, അവരിൽ ഒരു ഉപകാരസ്മരണ സൃഷ്ടിക്കും. അത് ആവശ്യം വരുമ്പോൾ തിരിച്ച് ചോദിക്കും.

Image

ഇന്ത്യാ രാജ്യം ആരംഭിച്ചപ്പോൾ, ഇങ്ങിനെ രണ്ടാമതായി സൂചിപ്പിച്ച ഉദ്യോസ്ഥപ്രസ്ഥാനമാണ് ഡെൽഹിയിലും മറ്റുംനിറഞ്ഞുതുടങ്ങിയത്. നിർണ്ണായകമായ സ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടാൽ അവർ എന്ത് കാര്യത്തിലും വിട്ടുവീഴ്ചയും തിരുത്തലും തിരിമറിയും ചെയ്യും. എന്നാൽ അവർ വ്യക്തിപരമായി, അവർ ബഹുമാനിക്കുന്നവരോട് വൻ സത്യസന്ധതയും കൂറും വാത്സല്യവും സ്നേഹവും കാണിക്കുന്ന നല്ലവരും ആയിരിക്കും.

ഇക്കൂട്ടരോടും, കൃത്യമായ നിർണ്ണായകമായ സ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടാൽ, അവർ തീവണ്ടിപ്പാതയിൽ ചെറിയ ഒരു തിരുത്തൽ നടത്തും എന്നുള്ളത് വാസ്തവം തന്നെയാവാം എന്ന് തോന്നുന്നു.

ഈ തീവണ്ടിപ്പാതയുടെ കാര്യം പറഞ്ഞത് ഒരു കാര്യം സൂചിപ്പിക്കാൻ വേണ്ടിമാത്രമാണ്. മലബാറിനെ തിരുവിതാംകൂറിനോടു ചേർക്കാൻ ഇതുപോലുള്ള പല പദ്ധതികളും നടന്നിട്ടുണ്ടാവാം എന്നത്.


Image

35

Posted: Tue Oct 10, 2023 4:03 pm
posted by VED
35 #. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം



തിരുവിതാംകൂറിൽ കീഴ്ജനത്തെ സംഘടിപ്പിച്ച് ഒരു ക്രിസ്ത്യൻ മതവിഭാഗത്തെ London Missionary Societyയും അതുപോലുള്ള മറ്റ് ചില മിഷിനറി സംഘങ്ങളും സൃഷ്ടിച്ചു എന്ന് പൊതുവായി പറയാമെങ്കിലും, കുറച്ചുകൂടി കൃത്യതയോടുകൂടി പറയേണ്ടിയിരിക്കുന്നു.

കീഴ്ജനങ്ങളിൽ ഏറ്റവും ഉയരത്തിൽ ഉള്ള ഈഴവർ മുതൽ അങ്ങ് താഴെയുള്ള പറിയൻ, പുലയൻ വരേയുള്ളവരും, ഈ സാമൂഹിക ഉച്ചനീചത്വത്തിൽ നിന്നും വിട്ടുനിന്ന കാണിക്കാർമാരും, മലഅരയന്മാരും അതുപോലുള്ള കാനനവാസികളായ സ്വന്തം നിലയിൽ ഔന്നിത്യം അവകാശപ്പെടുന്നവരും ഈ ക്രിസ്ത്യൻ മതവിഭാഗത്തിൽ അംഗങ്ങളായി ഒത്തുചേർന്നിരുന്നു എന്ന് തോന്നുന്നു. തുടക്കത്തിൽ ഈ കൂട്ടരിൽ തമ്മിൽത്തമ്മിൽ അറപ്പും വിദ്വേഷവും മറ്റും ഉണ്ടായിരുന്നുവെങ്കിലും, ബൃട്ടണിൽനിന്നുംവന്ന മിഷിനറി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇത് കാലക്രമേണെ മാഞ്ഞുപോകുകയും, ഇവരെല്ലാം പൊതുവിവരത്തിന്‍റേയും വിജ്ഞാനത്തിന്‍റെ കാര്യത്തിലും, സാംസ്ക്കാരികമായും വളർന്നുവന്നു.

എന്നാൽ സാമൂഹിക ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതായതിനാൽ, സമൂഹത്തിൽ സ്വതസിദ്ധമായി ഉണ്ടായിരുന്ന ആശയവിനിമയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പകരം, ഇവരും ഒരു പുതിയ പ്രസ്ഥാനമായി മാറി, സാമൂഹിക ആശയവിനിമയത്തിലെ സർങ്കീർണ്ണത കുറച്ചുകൂടി രൂക്ഷമാക്കിയെന്നു പറയാമെന്ന് തോന്നുന്നു.

എന്നുവച്ചാൽ, സമൂഹത്തിൽ അവരുടേതായ സ്വാർത്ഥ താൽപ്പര്യങ്ങളും നേതൃത്വങ്ങളും ഉള്ള ഒരു പുതിയ ജനക്കൂട്ടം. ഇവരുടെ സാമൂഹിക വളർച്ച മറ്റുള്ളവർക്ക് പ്രശ്നവും വെപ്രാളവും വിരക്തിയും ആണ് ഉണ്ടാക്കുക എന്ന് പ്രത്യേകമായി പറയേണ്ടതില്ല.

മാത്രവുമല്ല, മുകളിൽ പരാമർശിച്ച വിവിധ കീഴ്ജനക്കൂട്ടങ്ങളിലേയും മറ്റ് ആൾക്കൂട്ടങ്ങളിലേയും, പുതിയ മതത്തിൽ ചേരാത്തവർ, അവർ പാരമ്പര്യമായി അനുഭവിച്ചുകൊണ്ടിരുന്ന അടിച്ചമർത്തലുകളിൽ തുടർന്നും ജീവിച്ചു. ഇവർക്ക് അവരുടേതന്നെ ബന്ധുജനങ്ങൾ പുതിയ മതത്തിൽ വൻ സംഘടാന ശക്തിയിലും സാംസ്ക്കാരികമായും വളരുന്നത് കാണുമ്പോൾ തീർച്ചയായും വിരോധവും വ്യാകുലതയും മാനസികമായി അനുഭവമാകും എന്നതും വാസ്തവംതന്നെ.

ഈ ക്രിസ്ത്യൻ മതവിഭാഗത്തിൽ ഈഴവർ മുതൽ താഴോട്ടുള്ള കീഴ്ജനങ്ങൾ മാത്രം അല്ല ഉണ്ടായിരുന്നത്. മറിച്ച്, നായർ, നമ്പൂതിരി സ്ത്രീകളും അവരുടെ സന്തതികളും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. നായർ സ്ത്രീകളും നമ്പൂതിരി സ്ത്രീകളും ഏതെങ്കിലും കാരണത്താൽ സാമൂഹികമായി ഭ്രഷ്ട് ലഭിച്ചാൽ ഉടനെതന്നെ ഈ പുതിയ ക്രിസ്ത്യൻ മിഷിൻ പ്രസ്ഥാനത്തിൽ അഭയം തേടുമായിരുന്നു. ഇവർ ഈ മതത്തിലേക്ക് ചേരും.

അതു പോലെതന്നെ, പുലയർ പോലുള്ള കീഴ്ജാതിക്കാർ പലവിധത്തിൽ നായർ, നമ്പൂതിരി സ്ത്രീകളെ കൈവശപ്പെടുത്തുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.

അങ്ങിനെ നോക്കുമ്പോൾ, ഈ ക്രിസ്ത്യൻ മതവിഭാഗം ഒരു സങ്കര-രക്ത പൈതൃകമുള്ള ഒരു ജനവിഭാഗം തന്നെയായിരുന്നു.

ഈ ക്രിസ്ത്യൻ വിഭാഗം കാത്തലിക്ക് ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ള ഒരു ഗ്രൂപ്പ് ആണ് എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ ക്രിസ്ത്യൻ വിഭാഗത്തെ വ്യക്തമായ ഒരു വ്യത്യസ്ത ഗ്രൂപ്പായി ചരിത്രപരമായി കാണുന്നതരത്തിലുള്ള രേഖകൾ ഏതെങ്കിലും വെബ് പേജുകളിൽ ഉണ്ടോ എന്ന് അറിയില്ല. മാത്രവുമല്ല, The REV. SAMUEL MATEER, F.L.S., Rev. Henry Baker പോലുള്ളവരും, London Missionary Society, CMS പോലുള്ള പ്രസ്ഥാനങ്ങളും ചെയ്ത വ്യക്തമായ സാമൂഹിക പരിവർത്തന പരിപാടികളും മറ്റും, വായിച്ചാൽ വ്യക്തമായി മനസ്സിലാകുന്നതരത്തിൽ ഏതെങ്കിലും ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ ഓൺലൈനായോ, അല്ലാതെയോ എഴുതിവച്ചിട്ടുണ്ടോ എന്നും അറിയില്ല. പലയിടത്തും St. Thomas, Syrian Christians, Roman Catholics തുടങ്ങിയവയെല്ലാമുമായും കൂട്ടിക്കുഴച്ചാണ് ചരിത്രങ്ങൾ എഴുതിക്കാണുന്നത്. തിരുവിതാംകൂറുമായി ബന്ധപ്പെട്ട ചില ക്രിസ്ത്യൻ പ്രസ്ഥാനങ്ങളുടെ വെബ് പേജുകൾ നോക്കിയപ്പോൾ, പല വിഡ്ഢിത്തങ്ങളും എഴുതിക്കാണുന്നു.

സത്യമായ ചരിത്രം രേഖപ്പെടുത്താൻ ഒരു വൈമനസ്യം ഉണ്ട് എന്ന് വ്യക്തം.

തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ ക്രിസ്ത്യൻ മതത്തിലേക്ക് മാറി, മലബാറിലെ കാടുകളിലേക്ക് കടന്നവരുടെ പള്ളി Syro Malabar Church ആണ് എന്ന് തോന്നുന്നു. വ്യക്തമായി അറിയില്ല. കാരണം ഈ വിധം ഉള്ള ചരിത്രം യാതോരു പളളിയും രേഖപ്പെടുത്തിക്കാണുന്നില്ല എന്നാണ് തോന്നുന്നത്.

മലബാറിലെ കാടുകളിലേക്ക് കീഴ്ജന ക്രിസ്ത്യാനികൾ കടന്നുവന്നതിന്‍റെ വ്യക്തമായ വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ. മാത്രവുമല്ല, ഇന്ന് ഓൺലൈനായി തിരഞ്ഞാൽ ഈ വിധ വിവരങ്ങൾ ലഭിക്കുമോ എന്നും അറിയില്ല. വിക്കീപീടിയിൽ ഈ വിധ വിവരങ്ങൾ വളരെ ശ്രദ്ധയോടുകൂടി മറച്ചുവെച്ചാണ് എഴുതപ്പെട്ടുകണ്ടത്. വിക്കീപീടിയയുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അത് പിന്നീടാവാം.

മലബാർ കാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചത് ഏത് വർഷമാണ് എന്ന് അറിയില്ല. ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന അവസരത്തിൽ ഇത് തുടങ്ങിയിട്ടുണ്ടാവാം. പ്രത്യേകിച്ചും, രണ്ടാം ലോക മഹായുദ്ധ വേളയിൽ, മലബാർ ജില്ലയിൽ കാര്യക്ഷമമായ സർക്കാർ നിയന്ത്രണങ്ങൾക്ക് പാളിച്ച വന്നിട്ടുണ്ടാവാം. കാരണം, അന്ന് പല പ്രാദേശിക ധനികരായ കച്ചവടക്കാരും മറ്റും പൂഴ്ത്തിവെപ്പിലൂടെയും മറ്റും വൻ ലാഭം കൊയ്തിരുന്നു എന്ന വിവരം CPS പറഞ്ഞതോർക്കുന്നു. ഇങ്ഗ്ളിഷ് ഭരണത്തിന് ഇതിനെ തടയാൻ അന്ന് ആയില്ല. മാത്രവുമല്ല, ഈ രീതിയിൽ പൂഴ്ത്തിവെപ്പും മറ്റും ചെയ്തവരിൽ പലരും ഗാന്ധി അനുയായികളും കോൺഗ്രസ്സുകാരും ആയിരുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

എന്നാൽ മലബാറിലെ വനങ്ങളിലേക്ക് തിരുവിതാംകൂറിൽ നിന്നും ആളുകൾ വൻ കൂട്ടമായി കയറിവന്നുതുടങ്ങിയത് മലബാറിനെ തിരുവിതാംകൂറിനോട് ചേർത്ത് കേരളം രൂപീകൃതമായപ്പോൾ ആണ് എന്ന് തോന്നുന്നു.

ഈ എഴുത്തുകാരന് നേരിട്ട് ഈ വിധ സംഭവങ്ങളെക്കുറിച്ചു അറിഞ്ഞ ഓർമ്മ ഏതാണ്ട് 1966കളോടുകൂടിയാണ് എന്ന് തോന്നുന്നു. സ്വന്തം വീട്ടിൽ വളരെ കുറച്ചുകാലം മാത്രമേ അന്ന് താമസിച്ചിരുന്നുള്ളു. അതിനാൽ തന്നെ അന്ന് അവിടേനിന്നും ഉള്ള ഓർമ്മകൾ വളരെ കുറച്ചുമാത്രമേയുള്ളു.

ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം അച്ചായൻ എന്ന ഒരു പ്രയോഗം തിരുവിതാംകൂറിൽ ഉണ്ട് എന്നതാണ്. അത് സിറിയൻ ക്രിസ്ത്യനികളേയും, അതേപോലെ തന്നെ St. Thomasന്‍റെ പാരമ്പര്യത്തിൽ ഉള്ള, പൈതൃകത്തിൽ ആഡ്ഢ്യത്തം ഉണ്ട് എന്ന് അവകാശപ്പെടുന്ന, പല വിധ Protestant Christiansസും ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് എന്ന് തോന്നുന്നു. അതിനാൽ തന്നെ ഈ ക്രിസ്ത്യൻ ജനത്തിനെ അച്ചായന്മാർ എന്നും അറിയപ്പെടുന്നുണ്ട്.

അതേ സമയം കീഴ്ജനത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന തത്തുല്ല്യമായ പദപ്രയോഗം ചേട്ടൻ, ചേട്ടായി തുടങ്ങിയ പദങ്ങൾ ആണ് എന്ന് തോന്നുന്നു. ഇതിനാൽ തന്നെ ഈ കൂട്ടരെ ചേട്ടന്മാർ എന്ന് മലബാറിൽ ചിലയിടത്തിലെങ്കിലും അറിയപ്പെടുന്നുണ്ട് എന്നും തോന്നുന്നു.

1966കളിൽ വീട്ടിൽ വരുന്നവർ ഇടക്കിടക്ക് മലയിലെ ചേട്ടന്മാരെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇക്കൂട്ടർക്ക് കള്ളത്തോക്ക് ഉണ്ട് എന്നും അവർ കരിങ്കുരങ്ങ്, മള്ളൻപന്നി, കാട്ടുപന്നി, മാൻ എന്നിവയെ യഥേഷ്ടം വേട്ടയാടുന്നു എന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. ഒരിക്കൽ ഒരു ചേട്ടൻ വെടിവെച്ചു കൊന്ന ഒരു കരങ്ങന്‍റെ ശരീരം ഇറച്ചിയായി ഭക്ഷിക്കാനായി വിൽപ്പനയ്ക്ക് കൊണ്ടുവന്ന ഓർമ്മയും ഉണ്ട്.

മൃഗങ്ങളെ വേട്ടയാടുന്നത് ഒരു വൻ കുറ്റമാണ് എന്നൊന്നും മലബാറിലെ പൊതുജനത്തിന് കാര്യമായി അറിവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. മാത്രവുമല്ല, മലബാറിലെ പ്രാദേശിക ജനത്തിലെ പൊതുജനങ്ങളിൽപെട്ടവർക്ക് തോക്ക് ഉണ്ടാക്കാനോ, വെടിമരുന്നു ഉപയോഗിക്കാനോ അറിയുമായിരുന്നു എന്നും തോന്നുന്നില്ല. അന്ന് കരിങ്കുരങ്ങ് രസായനം എന്ന ഔഷധംതന്നെ വളരെ പരസ്യമായി പത്രമാസികകളിൽ പരസ്യപ്പെടുത്തുകയും അവ വൻ വിലക്ക് വിപണനം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു എന്നും ഒരു ഓർമ്മ.

മറ്റൊരു ഓർമ്മ 1980തിന് ചുറ്റുപാടിൽ ആയിരുന്നു എന്ന് തോന്നുന്നു. കോളെജ് അവധിക്ക് തിരുവിതാംകൂറിൽ നിന്നും ദേവർകോവിൽലിലേക്ക് വന്നപ്പോഴാണ്. ഏതോ വസ്തുആധാര സംബന്ധമായ കാര്യം CPSനോട് ചോദിക്കാനായി ഒരു ചേട്ടൻ വന്നു. നല്ല വെളുപ്പ് നിറം ഉള്ള ഒരു വ്യക്തി. പുതിയ വീടുവെക്കുന്നതുമായി ബന്ധപ്പെട്ട് CPS മരത്തടിയുടെ വിലയെക്കുറിച്ച് സംസാരിച്ച അവസരത്തിൽ ഈ വന്ന വ്യക്തി ഈ വിധം പറഞ്ഞു: 'എന്‍റെ ചെറുപ്പകാലത്ത് ഞങ്ങൾ കാട്ടിലെ വൃക്ഷങ്ങളെ കൂട്ടത്തോടെ കത്തിക്കുമായിരുന്നു. അന്ന് കത്തിച്ച വൃക്ഷങ്ങളിൽ ഒന്ന് മാത്രം മതി ഇന്ന് പതിനായിരക്കണക്കിന് രൂപ നേടാൻ.'

ഈ വന്ന ആൾക്ക് അന്ന് ഏതാണ്ട് 25 - 30 വയസ്സ് ഉണ്ടാകും. സംസാരത്തിൽ നിന്നും വ്യക്തമായത്, ഈ ആളുടെ പിതാവും മാതാവും ഈ വനത്തിൽ വന്നത് ഏതാണ്ട് 1960കളിൽ ആണ് എന്നാണ്. കാട് കത്തിച്ചും, വെട്ടിനിരപ്പാക്കിയും ഭൂമിയെ വെടിപ്പാക്കി.

അതിന് ശേഷം വൻ അധ്വാനം ചെയ്തുകൊണ്ട് വെടിപ്പാക്കിയെടുത്ത ഭൂമിയെ കൃഷിയോഗ്യമാക്കി. തെങ്ങ്, കൗങ്ങ് (കമുക്), റബർ തുടങ്ങിയ വൃക്ഷങ്ങളുടെ തൈയ്കൾ നട്ടുപിടിപ്പിച്ച്, പകലന്തിയോളം കിണറിൽനിന്നും വെള്ളം കോരിയും തൊട്ടടുത്തുള്ള വെള്ളച്ചാലുകളിൽ നിന്നും വെള്ളം എടുത്തും, കുടങ്ങളിൽ നിറച്ച് ഈ വിധം നട്ടുപിടിപ്പിച്ച തൈകൾക്ക് നിത്യവും നനവും ശ്രദ്ധയും നൽകി.

വൻ അദ്ധ്വാനമുള്ള പണിയാണ്. എന്നാൽ ഈ വിധം കാടുകളിലേക്ക് വന്ന ഈ ആളുകൾക്ക് പൈതൃകമായി ഇവയൊന്നും പുത്തരിയല്ലതന്നെ. നൂറ്റാണ്ടുകളായി തിരുവിതാംകൂറിലെ ഭൂജന്മകിളുടെ പാടപ്പറമ്പുകളിലും മറ്റും പൊള്ളുന്നവെയിലത്ത് യാതോരു കൂലിയും ലഭിക്കാതെ പണിയെടുത്ത് അനുഭവമുള്ളവരുടെ രക്തവും ഈ കൂട്ടരിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പതാകയുയർത്താൻ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നവരാണ് ഇവർ. എന്നാൽ ഈ ചരിത്രവിവരം മാത്രം ഈ കൂട്ടരുടെ മനസ്സിൽ തറച്ചുനിന്നില്ല എന്നത് ആശ്ചര്യകരമായിത്തോന്നാം.

Image

36

Posted: Tue Oct 10, 2023 4:07 pm
posted by VED
36 #. കയറൂരിവിട്ടാൽ




London Missionary Society ദക്ഷിണാഫ്രിക്കയിൽ ചെയ്ത കാര്യം നേരത്തെ സൂചിപ്പിച്ചതാണ്. അവിടുണ്ടായിരുന്ന Griquas എന്ന പ്രാദേശിക ഗോത്രവർഗ്ഗക്കാരെ ക്രിസ്തീയരാക്കുകയും അവർക്ക് വൻ വിവരങ്ങളും വ്യക്തമായ സാമൂഹികമായ അടുക്കുംചിട്ടയും, തോക്കും വെടിമരുന്നും ഉപയോഗിക്കാനുള്ള നൈപുണ്യവും മറ്റും നൽകിയപ്പോൾ അവർ മറ്റ് പ്രാദേശികരേക്കാൾ മെച്ചപ്പെട്ട കഴിവുകൾ പ്രദർശിപ്പിച്ചു. ഇത് മറ്റ് പ്രാദേശിക ഗോത്രവർഗ്ഗക്കാർക്കും അവിടുള്ള വനങ്ങളിലെ വന്യമൃഗങ്ങൾക്കും വൻ ആപത്ത് തന്നെ വരുത്തിയെന്ന് പറയാം എന്ന് തോന്നുന്നു.

എന്നാൽ London Missionary Societyയും മറ്റും തിരുവിതാംകൂറിൽ കീഴ്ജനങ്ങളെ, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന കാലത്തോളം, കയറൂരിവിട്ടിരുന്നില്ല എന്ന് തോന്നുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും പിൻവാങ്ങിയതോടുകൂടി, ഉപദ്വീപിൽ മൊത്തമായും കാര്യങ്ങളുടെ ദിശയും മറ്റും മാറിമറിഞ്ഞു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ഗ്ളിഷ് പ്രസ്ഥാനം നിലനിർത്തിയിരുന്ന ഉന്നത മൂല്യങ്ങൾ എല്ലാം തന്നെ പുല്ലുവിലയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ബൃട്ടിഷ് - ഇന്ത്യയിൽ സംജാതമായത്. തിരുവിതാംകൂർ പോലുള്ള സ്വതന്ത്രരാജ്യങ്ങളിൽ പണ്ടുമുതലേ കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ.

ഒരു വനത്തിലെ പല കൂട്ടം മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടും തമ്മിൽ മത്സരിച്ചും ജീവിക്കുന്ന അവസരത്തിൽ അവയിൽ ഒരു പക്ഷത്തിന് ആധുനിക ആയുധസൗകര്യങ്ങൾ നൽകിയാൽ, അന്നുവരെ അവിടെ നിലനിന്നിരുന്ന സന്തുലിതാവസ്ഥയ്ക്ക് ക്ഷതം സംഭവിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. ഉദാഹരണത്തിന്, എലികൾക്ക് സൂക്ഷ്മ രൂപത്തിലുള്ള തോക്കുകളും വെടിമരുന്ന് പ്രയോഗങ്ങളും അവ ഉപയോഗിക്കാനുള്ള നൈപുണ്യവും എത്തിച്ചുകൊടുത്താൽ പൂച്ചകളുടേയും മറ്റ് പല മൃഗങ്ങളുടേയും കാര്യം കഴിഞ്ഞതുതന്നെ.

മലബാർ വനങ്ങളിലേക്ക് നീങ്ങിയ ക്രിസ്തീയർ വലവിധ മനുഷ്യവർഗ്ഗങ്ങളുടേയും രക്തബന്ധപാത പേറുന്നവർ ആവാം. അവർ സംസാരിക്കുന്ന ഭാഷ ഉച്ചനീചത്വ കോഡുകൾ ഉള്ളവയും അതിനാൽത്തന്നെ മൃഗീയവും ആവാം. എന്നിരുന്നാലും, വ്യക്തമായ ആദ്ധ്യാത്മിക നേതൃത്വവും, പുരോഹിതന്മാരും അതുമല്ലെങ്കിൽ സുവിശേഷപ്രവർത്തകരും, പലവിധത്തിലുള്ള കൂട്ടപ്രാർത്ഥനകളും കൂട്ടപ്പാട്ടും, പൊതുവായുള്ള ആരാധനാലയങ്ങളും, തമ്മിൽത്തമ്മിൽ ഉളവായേക്കാവുന്ന പലവിധത്തിലുള്ള ഗുപ്തമായതോ അതുമല്ലെങ്കിൽ തുറന്നുതന്നെയുള്ളതോ ആയ വഞ്ചനാപരമായതോ, പിന്നിൽനിന്നും കുത്തുന്നതരത്തിലുള്ളതോ മറ്റോ ആയ പ്രവർത്തനങ്ങളെ കടഞ്ഞാണിടാൻ ഉതകുന്ന ആദ്ധ്യാത്മിക താക്കീതുകളും പാപവിചാരങ്ങളും സദാചാര സിദ്ധാന്തങ്ങളും നിലനിർത്തിക്കൊണ്ട് കൂട്ടത്തോടെ മുന്നേറുമ്പോൾ, ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിക്കാവുന്ന സാമൂഹികമായ കീറലുകളും ചീന്തലുകളും പൊട്ടലുകളും ഒരു വൻ പരിധിവരെ അപ്രത്യക്ഷമാവുകയോ പരിമിതപ്പെടുകയോ ചെയ്യപ്പെടും.

ഉഗ്രവിഷ ജീവികളും മാംസദാഹികളായ വന്യമൃഗങ്ങളും മറ്റ് പലവിധ വൻ ആപത്തുകളും മറ്റും നിറഞ്ഞുനിൽക്കുന്ന കൊടുംവനങ്ങളിലൂടെ വിറങ്ങലിച്ചുപോയ പുരുഷന്മാരും അവരുടെ സ്ത്രീകളും കുട്ടികളും അടിവച്ചിടിവച്ചു നീങ്ങുന്നത് മനസ്സിൽ കാണാനാവുന്നുണ്ട്. ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ തിരുവിതാകൂറിലെ കൊടുംവനങ്ങൾ നിറഞ്ഞുനിൽക്കുന്ന മലകളിൽ രണ്ട് ദിവസം പെട്ടുപോയ ഓർമ്മ ഇന്നും മനസ്സിൽ വളരെ വ്യക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ അന്ന് ആ പ്രദേശത്ത് വന്യ മൃഗങ്ങളുടെ ശതമാനം വളരെ കുറഞ്ഞുപോയിരുന്നു. അങ്ങിനെയല്ലായിരുന്നു കുടിയേറാനായി മുന്നോട്ടു നീങ്ങിയ ക്രീസ്തീയർ കണ്ട മലബാർ കാടുകളുടെ കാര്യം.

ഈ കൂട്ടർ നിരായുധരായല്ലാ കാടുകളിലേക്ക് കയറിയത് എന്ന് ഊഹിക്കാം. കാരണം, ഇവർക്ക് തോക്കുകളും വെടിമരുന്നും കൈവശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പോരാത്തതിന്, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും മൺവെട്ടികളും മറ്റും കൈയിൽ കണ്ടേക്കാം.

ഇക്കൂട്ടരുടെ വിഷമങ്ങൾ ഒരുവശത്ത്. മറുവശത്ത്, കാലാകാലങ്ങളായി പലവിധ സന്തുലിതാവസ്ഥയിലും തമ്മിൽമ്മിൽ നിത്യവും കണ്ടും കൊണ്ടും ആ കാടുകളിൽ ജീവിച്ചിരുന്ന അവിടുള്ള പ്രാദേശികരായ വനവാസികളും കാട്ടുമൃഗങ്ങളും. ഇവരുടെ ഇടയിലേക്ക് വൻ ആയുധ തയ്യാറെടുപ്പുള്ളതും, വളരെ വ്യക്തമായ നേതൃത്വനിരയുള്ളതുമായ ഒരു ആൾക്കൂട്ടമാണ് കയറിവരുന്നത്. ഈ വരുന്നവർ വൻ സാംസ്ക്കാരിക മൂല്യങ്ങളും അനുകമ്പയും മറ്റും ഉള്ളവർ ആവൻ സാധ്യത കുറവാണ്. ഒച്ചപ്പാടുകളും അസഭ്യവചനങ്ങളും ഒരു പരിധിവരെ മാത്രമേ ആദ്ധ്യാത്മിക നേതൃത്വത്തിന് തടയാൻ ആവുള്ളു.

ഈ വിധം കുടിയേറിയ ചേട്ടൻ-ക്രിസ്ത്യാനികളിലെ ചില വ്യക്തികൾ ചിന്താശൂന്യമായും അശ്രദ്ധമാനസികാവസ്ഥയിലും മറ്റും ചിലപ്പോളെല്ലാം പറഞ്ഞുകേട്ട ചില വിവരങ്ങളിൽ നിന്നും ഈ കുടിയേറ്റക്കാരുടെ ചില പ്രവർത്തനങ്ങളെക്കുറിച്ച് ചില മങ്ങിയ വിവരങ്ങൾ മനസ്സിൽ വന്നിരുന്നു.

ഒരിക്കൽ ഒരു കൂട്ടം ഈ വിധ ക്രിസ്താനികളുടെ കൂട്ടത്തിൽ ഇരിക്കുന്ന അവസരത്തിൽ ഒരു പ്രായമുള്ള ആൾ ചില കാര്യങ്ങൾ പറഞ്ഞു. ഈ പറഞ്ഞ കാര്യങ്ങൾ യഥാർത്ഥത്തിൽ ആ ആൾക്കൂട്ടത്തിന് പുറത്തുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ വച്ച് വെളിപ്പെടുത്താൻ പാടില്ലാത്തവയായിരുന്നു. കേട്ട ആ നിമിഷം തന്നെ മറ്റുള്ളവർ ഈ വിധമായുള്ള ഒരു സൂചന ആ ആൾക്ക് നൽകിയെന്നൊരു തോന്നൽ. ഈ വ്യക്തിയോട് പിന്നീടൊരിക്കൽ അന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അങ്ങിനെയൊരു കാര്യം പറഞ്ഞിട്ടേയില്ലാ എന്ന് ആ ആൾ പറഞ്ഞു.

തോക്ക് കൈയിലുള്ള ഈ കൂട്ടരുടെ മുന്നിൽപ്പെടുന്ന ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ കാര്യം വളരെ കഷ്ടമായിരുന്നു. ഇങ്ഗ്ളിഷ് ഭരണം ഉപദ്വീപിൽ നിന്നും പോയപ്പോൾ ഈ മൃഗങ്ങൾക്ക് യാതോരു സംരക്ഷണവും ഇല്ലായെന്ന അവസ്ഥയാണ് വന്നത്.

കരിങ്കുരങ്ങുകൾ മാത്രമല്ല, മറിച്ച് എല്ലാവിധ കുരങ്ങളും കറിപാത്രങ്ങളിലേക്ക് നീങ്ങി. മുള്ളൻപന്നി, മാൻ, കാട്ടുപോത്ത്, തുടങ്ങിയവയും ഈ വിധം അപ്രത്യക്ഷമായിട്ടുണ്ടാവാം. കാട്ടുപന്നികളെ (Wild boarറുകളെ) വെടിവെച്ചുമാത്രമല്ല, മറിച്ച് വെടിമരുന്ന് പൊട്ടുന്ന രീതിയിൽ കപ്പയിലും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളിലും ഒളിപ്പിച്ചുവച്ചും കൊല്ലുമായിരുന്നു. വെടിമരുന്ന് പൊട്ടിത്തെറിക്കുമ്പോൾ കാട്ടുപന്നിയുടെ വായയും പല്ലും മറ്റും ചിന്നിച്ചിതറുമായിരുന്നു പോലും. കാട്ടുപന്നികൾ ഭർത്താവ് - ഭാര്യ, കുട്ടികൾ എന്നരീതിയിൽ കുടുംബസമേതം തന്നെ ഒത്തൊരുമിച്ച് ജീവിക്കുന്ന വ്യക്തികൾ ആണ് എന്ന് തോന്നുന്നു.

കുടിയേറ്റക്കാർക്ക് കാട്ടാനകളേയും നരി (പുലി) തുടങ്ങിയ മൃഗങ്ങളേയും ഭയപ്പെടേണ്ടതുണ്ടായിരുന്നു. വൻ കള്ളക്കുഴികൾ കുഴിച്ചുവച്ച് അവയുടെ മേൽ ഇളനീരും തേങ്ങയും മറ്റും ഒരുക്കിവച്ച്, ആനകളെ ആ വൻ കുഴികളിൽ വീഴ്ത്തി, ദിവസങ്ങളോളം പട്ടിണിക്കും ദാഹത്തിലും ഇട്ട് കൊല്ലുമായിരുന്നു എന്നും കേട്ടതായി ഓർക്കുന്നു. ഈ വിധ ആനകൾ നിലവിളിക്കുന്നത് ദിവസങ്ങളോളും കേൾക്കുമായിരുന്നു എന്ന് പറഞ്ഞത് കേട്ടതായി ഓർക്കുന്നു. വൻ കുടുംബ സ്നേഹമുള്ളവരാണ് ആനകളെങ്കിലും, കെണിയിൽപെട്ട ആനയെ രക്ഷിക്കാൻ വന്നാൽ വേറെയേതെങ്കിലും കുഴിയിൽ വീഴും എന്ന തിരിച്ചറിവുള്ളതിനാൽ മറ്റ് ആനകൾ കെണിയിൽ പെട്ട ആനയെ രക്ഷിക്കാൻ ശ്രമിക്കില്ലപോലും.

കോഴിക്കൂട്ടിലും മറ്റും ഒളിഞ്ഞുകയറിവരുന്ന പെരുമ്പാമ്പുകൾ വേറൊരു വേവലാതിയായിരുന്നു.

ഉയരങ്ങളിൽ ഉള്ള പാറക്കെട്ടുകളുടെ അറ്റത്ത് മേയാൻ വരുന്ന ആടുകളെ (mountain goatsസുകളെ) വെടിവെച്ചിടാനായി ചിലർ താഴെ കാത്ത് നിൽക്കും. മുകലിൽ പാറക്കെട്ടിന്‍റെ വക്കിൽ വന്ന് വൻ ആത്മധൈര്യത്തോടുകൂടി പുല്ലുതിന്നുന്ന ഈ ആടുകളെ വളരെ സാവധാനത്തിൽ ഉന്നംവെച്ച് താഴെനിന്നും വെടിവെച്ചിടും. വെടികൊണ്ട ആട് താഴെക്ക് വൻ ശബ്ദത്തോടെ നിലംപതിക്കും.

മറ്റൊരു കാര്യം കേട്ടത്, വനത്തിനുള്ള ഒറ്റപ്പെട്ട കുടിലുകളിൽ താമസിക്കുന്ന പ്രാദേശികരായ വനവാസികളുടെ അരക്ഷിതാവസ്ഥയായിരുന്നു. അവരുടെ പ്രദേശങ്ങളിലേക്ക് പുറം നാടുകലിൽ നിന്നും വൻ ആൾ ബലത്തോടുകൂടി കയറിവന്നവരുടെ മുന്നിൽ ഈ കൂട്ടർക്ക് യാതോരു സംരക്ഷണവും ഇല്ലാത്ത അവസ്ഥ.

രാത്രികാലങ്ങളിൽ കുടിയേറ്റക്കാരിലെ പുരുഷന്മാരിൽ ചിലർ കൂട്ടം ചേർന്ന് ഈ വിധ ഒറ്റപ്പെട്ട കുടിലുകളെ സമീപിച്ച്, അതിനകത്ത് കിടന്നുറങ്ങുന്ന സ്ത്രീജനങ്ങളുടെ കാലുകളിൽ പിടികൂടി, അവരെ മേഞ്ഞ ഓലയാൽ ഉള്ള ചുമരുകളിലൂടെ പുറത്തേക്ക് വലിച്ചെടുക്കുമായിരുന്നുപോലും.

അതിനാൽതന്നെ അവിടങ്ങളിൽ ഉള്ള ആധിവാസികളുടെ പുതിയ തലമുറക്കാർ ആധിവാസികൾ അല്ലായെന്ന് ഒരു വ്യക്തി പറഞ്ഞതായി ഓർക്കുന്നു. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ രണ്ട് പക്ഷക്കാരും ഏതാണ്ട് ഒരേ നിലവാരം പേറിയവർ തന്നെയായിരുന്നു, London Missionary Society ഒരു പക്ഷത്തെ തിരുവിതാംകൂറിൽ ഉന്നതപ്പെടുത്തുന്നതിന് മുൻപ് വരെ.

ഇങ്ഗ്ളണ്ടിൽ ഒരു മരമണ്ടൻ പ്രധാന മന്ത്രിയായി കയറി ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ വെട്ടി നുറിക്കിയപ്പോൾ, ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങൾ പെടാപാടുകളിൽ പെട്ടുപോയി എന്നുള്ളതാണ് വാസ്തവം. ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഏതാണ്ട് 10 ലക്ഷം പേരാണ് അതി ദാരുണമായി അന്ന് കൊല്ലപ്പെട്ടത്. അവരുടെ സ്ത്രീജനങ്ങളുടെ കാര്യം പറയാവുന്നതിലും കഷ്ടമായിരുന്നു.

Image

37

Posted: Tue Oct 10, 2023 4:13 pm
posted by VED
37 #. തിരുവിതാംകൂറിൽ അടിമ നിലവാരങ്ങളിൽ നിന്നും വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത



തിരുവിതാംകൂറിലെ ക്രിസ്തീയർ വൻ കൂട്ടമായി മലബാറിലേക്ക് നീങ്ങയത്, ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം, മലബാറിനെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത്, കേരളം സൃഷ്ടിച്ചതിന് ശേഷം മാത്രമാണ് എന്ന് കാണുന്നു. എന്നാൽ, തിരുവിതാംകൂറിലെ ക്രീസ്തീയരുടെ സാന്നിധ്യം ബൃട്ടിഷ്-മലബാറിൽ ഇന്ത്യാരൂപീകരണത്തിന് മുൻപേ നിലനിന്നിരുന്നു എന്നതും വാസ്തവംതന്നെയാവാം.

Tellicherryയിൽ ഗോവിന്ദനും മറ്റും ഇത് അറിഞ്ഞിട്ടുണ്ടാവുമെങ്കിലും, ഉപഭൂഖണ്ഡം മൊത്തം ഒരൊറ്റ രാജ്യമാണ് എന്ന ധാരണ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ച നാനാവിധ സൗകര്യങ്ങൾ പരത്തിയിട്ടുണ്ടാവാം. മാത്രവുമല്ല, അദൃശ്യമായും അതിസൂക്ഷ്മമായും പിന്നണിയിൽനിന്നും പുറംനാട്ടുകാർ പദ്ധതിയിടുന്നത്, ആരും പ്രത്യേകമായി ശ്രദ്ധിക്കും എന്ന് തോന്നുന്നില്ല. പോരാത്തതിന്, പത്രം പോലുള്ള മാധ്യമങ്ങൾ അന്നും നിത്യവും യാതോരു വിവരവുമില്ലാത്തരീതിയിൽ തന്നെയാവാം പ്രവർത്തിക്കുക. അവർക്ക് പലപ്പോഴും വൻ വായനക്കാരെ ലഭിക്കുന്നത് ഉപദ്വീപിന്‍റെ വടക്കൻ ഭാഗങ്ങളിൽ ചില കൊച്ചുകൊച്ചു രാഷ്ട്രീയക്കാർ കാട്ടിക്കൂട്ടുന്ന ചെപ്പടിവിദ്യകളെ ഊതീവീർപ്പിച്ച് എഴുതിക്കൂട്ടുന്നതിൽനിന്നും ആവും. മാത്രവുമല്ല, ഈ വിധ എഴുത്തുകൾക്ക് സാമ്പത്തിക ലാഭവും പലരീതിയിലും പലവിധ വളഞ്ഞവഴികളിലൂടെയും ലഭിച്ചേക്കാം.

Alleppyയെ ഒഴിവാക്കി തീവണ്ടിപ്പാത നിർമ്മിച്ച സംഭവം തന്നെയെടുക്കാം. ഇങ്ങിനെയൊരു ചതിപ്രയോഗം നടക്കുന്നുണ്ട് എന്ന കാര്യം Alleppyയിലെ ജനങ്ങളെ അറിയിക്കേണ്ടത്, പത്രങ്ങളാണ്. എന്നാൽ കോട്ടയത്ത് തമ്പടിച്ചിട്ടുള്ള 'മ' പ്രസിദ്ധീകരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് അന്ന് ഒരക്ഷരം പറയും എന്ന് തോന്നുന്നില്ലതന്നെ.

വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണം എന്ന വൻ യാദൃശ്ചിക സംഭവം എന്നത് ലോകചരിത്ര ഗ്രന്ഥങ്ങളിൽ സ്വർണ്ണലിപികളിൽ എഴുതപ്പെടേണ്ടുന്ന ഒരു കാര്യം തന്നെയാണ്. അത്രമാത്രം വൻ വിപ്ളവാത്മകമായ സാമൂഹികവും മാനസികവുമായ പരിവർത്തനങ്ങളാണ്, ലോകത്തിലെ പലവിധ ദൂരങ്ങളിലും ഒറ്റപ്പെട്ടും അല്ലാതെയും നിലനിന്നിരുന്ന, അപരിഷ്കൃതവും അർദ്ധനാഗരികത്വവുമുള്ളതുമായ ദിക്കുകളിൽ ഈ മാസ്മരിക ഭരണസംവിധാനം നടപ്പിൽ വരുത്തിയത്.

ഇങ്ങ് ഉപദ്വീപിന്‍റെ തെക്കേ അറ്റത്ത്, ലോക ഭൂപടത്തിൽ അതിസൂക്ഷ്മവും നിസ്സാരവുമായ തിരുവിതാംകൂർ രാജ്യത്തിൽ London Missionary Societyയും മറ്റും സംഭവിപ്പിച്ച അടിമ ജനമോചനവും, കീഴ്ജാതിക്കാരുടെ ഉന്നമനവും മറ്റും ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിധ്യം വരുന്നതിന് മുൻപ് ഈ ഉപഭൂഖണ്ഡത്തിലെ യാതോരു വൻ ബുദ്ധിരാക്ഷസർക്കോ വേദപണ്ഡിതർക്കോ ആദ്ധ്യാത്മികനോതാക്കൾക്കോ രാജാക്കൾക്കോ സാമൂഹിക പരിഷ്കർത്താക്കൾക്കോ ചെയ്യാനോ വിഭാവനം ചെയ്യാനോ ആയ കാര്യമല്ലതന്നെ.

ഈ വിധം ഉയർന്നുവന്ന കൃസ്തീയ ജനതയിൽ അവരുടെ പാരമ്പര്യത്തിൽ ഈ വിധമായുള്ള ഒരു സംഭവവികാസത്തിന്‍റെ നേര്യതും, എന്നാൽ വൻ പ്രാധാന്യമുള്ളതുമായ ഒരു ചരിത്രസത്യം നിലനിൽക്കുന്നുണ്ട് എന്ന ഒരു ഉപകാരസ്മരണയോ, കൃതജ്ഞതയോ നന്നിയോ (നന്ദിയോ) മറ്റൊ ഉള്ളതായി തോന്നുന്നില്ല.

മറിച്ച് ഈ വിധം ഒരു സംഭവം തങ്ങളുടെ ചരിത്രത്തിലും രക്തബന്ധപാതയിലും ആദ്ധ്യാത്മിക വളർച്ചയിലും ഉണ്ട് എന്ന കാര്യം മറച്ചുവെക്കാൻ തന്നെയാണ് അവരും ശ്രമിക്കുന്നത്. ഇങ്ഗ്ളിഷ് കൊളോണിയൽ പദ്ധതികളുമായി ബന്ധപ്പെട്ട പലവിധ കളവുകളും ഇന്ന് പരക്കെ പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഈ വിധ കാര്യങ്ങൾ ഇന്ന് ഇങ്ഗ്ളണ്ടിൽ പോലും അവിടുള്ള ശുദ്ധമനസ്കരായുള്ള പ്രാദേശിക ഇങ്ഗ്ളിഷുകാർ പോലും വിശ്വസിക്കുന്നുണ്ട്.

ഈ വിധ കള്ളക്കഥകളുടെ നെഞ്ച് പിളർക്കാൻ കഴിവുള്ള കാര്യങ്ങളിൽ ഒന്ന് തന്നെയാണ് തിരുവിതാകൂറിൽ London Missionary Societyക്കും അവിടുള്ള രാജ കുടുംബത്തിനും മറ്റും അവിടെ സാമൂഹിക പരിഷ്കരണം ചെയ്യുന്നതിന് Madras Presidencyയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം നൽകിയ പിന്തുണയും പ്രചോദനവും.

എന്നാൽ ഇന്ന് വിക്കീപീടിയയിലെ ഇന്ത്യൻ പേജുകളിലും, പോരാത്തതിന് മറ്റ് പല ചരിത്ര രേഖകൾ പ്രദർശിപ്പിക്കുന്ന ഇടങ്ങളിലും മറ്റും തികച്ചും തെറ്റായ ചരിത്രവിവരങ്ങളാണ് വൻ സ്ഥാനമാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അക്കാഡമിക്ക് ജീനിയസുകളും മറ്റും എഴുതിക്കൂട്ടുന്നത്.

Indian indentured slaves എന്നാൽ, ഈ ഉപദ്വീപിൽ ബൃട്ടിഷ് ഭരണം നടപ്പിലാക്കിയ bonded slavery ആണ് എന്ന് വരെ തോന്നുമാറാണ് ചരിത്രം എഴുതപ്പെടുന്നത്.

Image

Image: Thiyya labourer female in South Asia c.1860.

'ഇന്ത്യയിൽ' നിന്നും ലക്ഷക്കണക്കിന് 'ഇന്ത്യാക്കാരെ' പിടിച്ചുകൊണ്ടുപോയി ദക്ഷിണാഫ്രിക്കയിലും മറ്റും ഇങ്ഗ്ളിഷ് ഭരണം വിറ്റു എന്നാണ് ഈ വിധ വിഡ്ഢിചരിത്രങ്ങളിൽ എഴുതപ്പെട്ടുകാണുന്നത്. എന്നാൽ വാസ്തവം ഈ ലളിത വിവരണത്തിൽ ഒതുങ്ങില്ലതന്നെ. ഈ ഉപദ്വീപിൽ നിന്നും പല വിധ അടിമ ജനവും അവരുടെ മേലാളന്മാരുടെ കൈകളിൽ നിന്നും രക്ഷപ്പെട്ട് സ്വമനസ്സാലെ പോയ ഒരു ദിക്കാണ് ദക്ഷിണാഫ്രിക്ക. പോരാത്തതിന്, ഡച്ചുകാരും, ഫ്രഞ്ചുകാരും മറ്റും ഈ ഉപദ്വീപിൽ നിന്നും അടിമ ജനത്തിനെ അവരുടെ മേലളന്മാരിൽനിന്നും വാങ്ങിച്ച് ദക്ഷിണാഫ്രിക്ക അടക്കമുള്ള പ്രദേശങ്ങളിൽ വിറ്റിട്ടുമുണ്ട്. ഇങ്ങിനെ വിൽക്കപ്പെട്ടവർ അവിടെ സാമൂഹികമായി രക്ഷപ്പെടുകയാണ് ചെയ്തത്.

ആ വിധ ചരിത്രമെഴുത്തിൽ ഉള്ള പ്രശ്നം, ഈ ഉപദ്വീപിൽ ഇന്ത്യാക്കാർ എന്ന ഒറ്റ ജനതയാണ് ജീവിച്ചിരുന്നത് എന്ന് സങ്കൽപ്പിക്കുന്നതിലാണ്.

വിക്കീപീഡിയയിലെ കള്ള എഴുത്ത് കണ്ടില്ലേ

വൻ ചരിത്ര സത്യങ്ങളെ മറച്ചുപിടിച്ചും സൂചിപ്പിക്കാതെയും, നിസ്സാരമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വാക്കുകളിലൂടെയും ആണ് കാര്യങ്ങളെ വിശദ്ധീകരിക്കുന്നത്. നോക്കൂ: The British wanted Indians to work in Natal as workers. But the Indians refused, and as a result, the British introduced the indenture system.

തിരുവിതാംകൂറിലും ദക്ഷിണേഷ്യമുഴുവനും ഒരു വൻ ജനക്കൂട്ടം മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് ജീവിക്കുന്ന കന്നുകാലികൾ പോലെയുള്ള അടിമ ജനമായിരുന്നു എന്ന കാര്യം ഇന്ന് ഔപചാരിക ചരിത്ര എഴുത്തുകളിൽ കാണപ്പെടാൻ സാധ്യത കുറഞ്ഞു വരികയാണ്.

മലബാറിലേക്കുള്ള Christian migrationനെക്കുറിച്ചുള്ള വിക്കീപീഡിയയിലെ വിവരണപേജിൽ, ഈ വിധ പാലായനവും കുടിയേറിപ്പാർപ്പും സുറിയാനി കൃസ്ത്യാനികളും കാനായി ക്രിസ്ത്യാനികളും ആണ് ചെയ്തത് എന്നുവരെ എഴുതിക്കാണപ്പെടുന്നു. നോക്കുക :

QUOTE 1: Malabar Migration refers to the large-scale migration of Syrian Christians from Central-South Kerala to Malabar in the 20th century. END OF QUOTE

QUOTE 2: The vast majority of the migrants were Syrian Christians, mainly from erstwhile Travancore state. The migrants were mostly from present day Kottayam such as Pala, Chaganacherry, Kanjirapally, Kuravillagadu, Ramapuram, Bharananganam etc. and Idukki districts (Thodupuzha Taluk) with many from hill areas of Ernakulam district also, like Kothamangalam, Moovattupuzha etc. Settlements were established in various hill areas of Malabar region (north Kerala). END OF QUOTE

ഈ രീതിയിൽ ആണ് ചരിത്രം എഴുത്ത് നീങ്ങുന്നത്. ഇത് കണ്ടാൽ തിരുവിതാംകൂറിലെ സുറിനായി കൃസ്ത്യാനികൾ ആണ് മലബാറിലെ ഘോരവനങ്ങളിലേക്ക് തൂമ്പായും (കൈക്കോട്ടും), കൂട്ടപ്പാട്ടും മറ്റുമായി കടന്നുവന്ന് കാടുകളിൽ വൻ കായികാധ്വാനം നടത്തിയത് എന്ന വൻ സാങ്കൽപ്പിക ചരിത്രസത്യം, വരുംകാലങ്ങളിൽ ജനം പഠിച്ചുവളരും.

വിക്കീപീഡിയയുടെ ഇന്ത്യൻ പേജുകൾ നടത്തിപ്പുചെയ്യുന്നതും നിയന്ത്രിക്കുന്നതും ആയ ഒരു കൂട്ടം ആളുകൾ തന്നെയുണ്ട് എന്നാണ് അറിയുന്നത്. ഇതിൽ പ്രത്യക്ഷമായി യാതോരു തെറ്റും ഇല്ലതന്നെ. എന്നാൽ ഈ കൂട്ടർ ഇന്ത്യാക്കാരായ വ്യക്തികൾ ആണ് എന്നതാണ് പ്രശ്നം. ഇങ്ഗ്ളിഷുകാരല്ല. പലവിധ പ്രലോഭനങ്ങൾക്കും വഴങ്ങിത്തന്നെയാണ് ഈ കൂട്ടർ ഈ വിക്കീപീഡിയ പേജുകൾ നിയന്ത്രിക്കുന്നത് എന്നാണ് തോന്നുന്നത്.

ഇവർ നിത്യവും പേജുകളിൽ ഒരു നിരീക്ഷണചുറ്റൽ നടത്തുന്നുണ്ട് എന്ന് അനുഭവിച്ചറിയുന്നുണ്ട്. പലവിധ തൽപ്പര കക്ഷികളുടേയും പ്രസ്ഥാനക്കാരുടേയും ഭാഷ്യത്തിന് എതിരായുള്ള വിവരങ്ങൾ വന്നാൽ ഉടനേ തന്നെ അവയെ അപ്രത്യക്ഷമാക്കുകയാണ് ഈ കൂട്ടരുടെ പദ്ധതി. ഈ വിധം പേജുകളിൽ വിവരങ്ങളെ വെള്ളതേപ്പിച്ചുള്ള വെൺകളി ചെയ്യുന്നതിന് വൻ സാമ്പത്തിക ലഭം ഇവർക്ക് ലഭിക്കുന്നുണ്ട് എന്ന് പണ്ടൊരു ആരോപണം കേട്ടിരുന്നു.

ഈ എഴുത്തുകാരന്‍റെ വിക്കീപീഡിയ എക്കൗണ്ട് പലവിധ ആരോപണങ്ങൾക്കും വിധേയമാക്കപ്പെട്ട്, അതിനെ തടഞ്ഞുവെച്ചിട്ട് ഇന്ന് ഏതാണ്ട് ഏഴ് വർഷം തികയുന്നു. ഈ എഴുത്തുകാരൻ പല വിധ ലേഖനങ്ങളുടേയും Talk Pageകളിൽ തിരുത്തൽ വിവരങ്ങൾ നൽകിയാൽ, അവയിലേക്ക് ആരെല്ലാമോ എന്തൊക്കെയോ വിഡ്ഢിത്തങ്ങളും തെമ്മാടിത്തങ്ങളും എഴുതിച്ചേർക്കും എന്നിട്ട്, അവ ഈ എഴുത്തകാരൻ ചെയ്യുന്ന നശീകരണപ്രവർത്തനം (Vandalism) ആണ് എന്ന് ചിത്രീകരിക്കപ്പെടും. എന്നിട്ടാണ് ഈ Account Block നടപ്പിലാക്കിയത്. പിന്നണിയിൽനിന്നും പ്രവർത്തിച്ചത് ഇന്ത്യൻ തൽപ്പരകക്ഷികളാണ് എങ്കിൽക്കൂടി, യൂഎസ്സിൽ നിന്നുമാവും ബ്ളോക്ക് നടപ്പിലാക്കപ്പെട്ടത്.

Image
IMAGE : South Asian Indentured labourer in South Africa, possibly.

പഴയകാല ഇങ്ഗ്ളണ്ടിനോട് വൻ വിരോധം വെക്കുന്ന ജർമൻകാരും, ഇറ്റലിക്കാരും മറ്റ് ഭൂഖണ്ഡ യൂറോപ്യന്മാരും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂഎസ്സിനെ പിടികൂടുകയുണ്ടായി. ഇക്കൂട്ടർക്കും ഈ എഴുത്തുകാരന്‍റെ എഴുത്തുകൾ ഇഷ്ടമല്ലതന്നെ. ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ എഴുതാനുണ്ട്. പിന്നീടാവാം.

നെഹ്റുവും ഗാന്ധിയും സുഭാഷ്ചന്ദ്രനും അരബിന്ദോഘോഷും മറ്റും മറ്റും ഇങ്ഗ്ളണ്ടിൽ പഠിക്കുകയും അതിന് ശേഷം തിരിച്ചുവന്ന് ഈ നാട്ടിൽ വൻ സാമൂഹിക പരിഷ്ക്കരണം ഇവർക്ക് ചെയ്യാനാവും എന്ന് രീതിയിൽ ജനങ്ങളെ തെറ്റദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ഗ്ളിഷ് ഭരണത്തിനെക്കുറിച്ച് ശുദ്ധമായ നുണക്കഥകൾ ആണ് ഈ കൂട്ടർ പറഞ്ഞുപരത്തിയത്. എന്നാൽ വാസ്തവം പറഞ്ഞാൽ, ഈ നാട്ടിലെ സാധാരണക്കാരെ തരംതാഴ്ത്തുന്ന ഇവരുടെ ഓരോ You, He, She പ്രയോഗവും ഈ നാട്ടിൽ കീഴ്ജനങ്ങളിൽ വ്യക്തിത്വതേയ്മാനവും വിലയിടിവും ആണ് സംഭവിപ്പിച്ചിട്ടുള്ളത്. ഇവരെക്കൊണ്ടൊന്നും യാതോരു കീഴ്ജനത്തിനേയും വളർത്തിക്കൊണ്ടുവരുവാൻ ആവില്ലതന്നെ. ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുകാട്ടാൻ ആവുമെങ്കിലും.

ഇതേപോലെതന്നെ യൂഎസ്സിൽ പഠിച്ച് വളർന്ന്, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വെറും പണത്തിന്‍റെ ബലത്തിൽ കയറിക്കൂടിയ ഒരു വ്യക്തി ഇന്ന് ഇങ്ഗ്ളിഷ് ഭരണത്തിനെക്കുറിച്ച് പലവിഡ്ഢിത്തങ്ങളും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇതിന് പിന്നിൽ ചില ഗൂഢ ഉദ്ദേശങ്ങളും കണ്ടേക്കാം. ഈ വിധ തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങളിൽ ഒന്ന് ഇങ്ഗ്ളിഷ് ഭരണം നടത്തി എന്ന് ആരോപിക്കപ്പെടുന്ന അടിമക്കച്ചവടമാണ്. ഈ വിധ കള്ളക്കഥകൾ കാണുമ്പോഴും കേൾക്കുമ്പോഴും, തിരുവിതാംകൂറിൽ അടിമ നിലവാരങ്ങളിൽ നിന്നും വളർന്നുവന്നവർക്ക് അതിനെ ഖണ്ഡിക്കുവാൻ ഒരു ധാർമ്മികബാദ്ധ്യതയുണ്ട് എന്നാണ് ഈ എഴുത്തുകാരന് തോന്നുന്നത്.

അതിന് അവർ തയ്യാറാവുന്നില്ല. മാത്രവുമല്ല, മിണ്ടാതിരുന്ന് അതിന് മൗനമായുള്ള പിന്തുണയും നൽകുന്നു. കാരണം, ഇതുമാത്രമാണ്. ക്രിസ്തീയരായി മാറാത്ത മിക്ക കീഴ്ജനവും ഇന്നും പിന്നോക്കം തന്നെയാണ്. അവർക്ക് തൊഴിൽപരമായും വിദ്യാഭ്യസപരമായും വൻ സംവരണങ്ങൾ ഉണ്ട് എങ്കിൽക്കൂടി.

ഇവരെപ്പോലുള്ളവർ തങ്ങളുടെ പിതാമഹന്മാരിൽ ഉണ്ട് എന്ന് ആർക്കെങ്കിലും പറയാൻ താൽപ്പര്യം തോന്നുമോ?


Image

38

Posted: Tue Oct 10, 2023 4:24 pm
posted by VED
38 #. മലബാറിൽ ഒരു വ്യത്യസ്ത സാമൂഹിക / തൊഴിൽ സംസ്ക്കാരം



മലബാറിലെ കാടുകളിലേക്ക് തിരുവിതാംകൂറിൽനിന്നും ക്രിസ്തീയർ കുടിയേറിയത്, മലബാറിലെ സംസ്ക്കാരത്തിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ടാവും. ഈ വിവരവും എഴുതുന്നത് തികച്ചും അനുഭാവ്യമായ രീതിയിൽതന്നെയാണ്.

ഈ കൂട്ടർ കൂട്ടമായി വന്ന് ഒരു ദിക്കിൽ തമ്പടിച്ചുകഴിഞ്ഞാൽ ആദ്യം അവിടെ പള്ളിയാണ് പണിയുക എന്ന് വിശ്വസിക്കാം. അതിന് ശേഷം പള്ളിക്കൂടം. എന്നുവച്ചാൽ സ്ക്കൂൾ. ഇതിൽ രണ്ട് ഗുണങ്ങൾ വന്നുചേരും. ഒന്ന് അവരുടെ യുവതലമുറയിൽപെട്ടവർക്ക് ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ ലഭിക്കും. മറ്റൊന്ന്, ആ ജനക്കൂട്ടത്തിൽ അദ്ധ്യാപകർ, അദ്ധ്യാപികമാർ എന്ന കൂട്ടർ നിലവിൽ വരും. അത് ഒരു വൻ സാമൂഹിക മഹിമ ലഭിക്കുന്ന പദവിയാണ് മലയാളത്തിൽ.

ശക്തമായ ആദ്ധ്യാത്മിക നേതൃത്വം ഉള്ളതിനാൽ, മിക്ക വീട്ടുകാർക്കും വളരെ മിക്കച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽക്കാൻ കെൽപ്പുള്ള പാതിരിമാരോ മറ്റ് വിധത്തിലുള്ള സുവിശേഷപ്രവർത്തകരോ ഉണ്ടാവും.

ആദ്യകാലങ്ങളിൽ, അതായത് ഇങ്ഗ്ളിഷ് ഭരണകാലത്ത്, മലബാറിലെ കാടുകളിലേക്ക് പ്രവേശിച്ചവരിൽ ചിലരെങ്കിലും വ്യക്തമായ യാതോരു ഭൂഉടമസ്ഥതാ രേഖകളും കൈവശപ്പെടുത്താതെയാവാം കാട്ടുപ്രദേശങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ടാവുക. എന്നാൽ പിന്നീട് കാലങ്ങളിൽ, ഈ വിധ ഭൂമി കൈവശപ്പെടുത്തൽ പ്രവർത്തനത്തിന്, ശക്തമായ നിയമോപദേശം തന്നെ ഈ കൂട്ടർക്ക് ലഭിച്ചിട്ടുണ്ടാവാം. പലപ്പോഴും തിരുവിതാംകൂറിൽ അവർക്ക് ഉള്ളതായ ചെറിയ വസ്ത്തുക്കൾ വിറ്റ് കിട്ടുന്ന പണം മലബാറിലേക്ക് കൊണ്ടുവന്ന്, പലവിധ ഭൂജന്മികൾക്കും ചെറിയ തോതിലുള്ള വിലനൽകിതന്നെയാവാം ഈ വിധ ഭൂമികൈവശപ്പെടുത്തൽ നടത്തുക. ചെറിയവിലക്ക് വൻ ഭൂമിതന്നെ മലബാർ കാടുകളിൽ ലഭിച്ചിരുന്നു.

ഇങ്ങിനെ ചെയ്യാൻ സൗകര്യപ്പെടുന്നത്, പലപ്പോഴും ഭൂജന്മി അല്ലെങ്കിൽ ഇടജന്മിയായ കുടുംബക്കാർക്ക് കാട്ടിലുള്ള ഭൂമിയുമായി കാര്യമായ ബന്ധം കാണില്ല എന്നതുകൊണ്ടാവാം. പലരും ആ പ്രദേശങ്ങൾ കണ്ടിട്ടുപോലുമുണ്ടാവില്ല. അവരുടെ കൈവശമുള്ള രേഖകളെ അടിയാധാരമായി നിർത്തി, അവർ നിശ്ചിത തോതിലുള്ള അളവ് ഭൂമി ഈ വിധ കുടിയേറ്റാക്കാർക്ക് നൽകും. ഈ നൽകപ്പെട്ടതിന് അതീതമായി ഈ കൂട്ടർ എടുത്തിട്ടുണ്ടാവുമോ എന്ന് തീർത്ത് പറയാൻ ആവില്ല.

ഭൂമി റജിസ്ട്രേഷനും റജിസ്ട്രാപ്പീസും മറ്റും മലബാറിലും ഈ ഉപദ്വീപിലും 1865ന് ശേഷമാണ് തുടങ്ങിയത്. അതും ആദ്യം Tellicherryക്ക് അടുത്തായുള്ള അഞ്ചരക്കണ്ടിയിൽ. 1956ൽ കേരളം എന്ന സംസ്ഥാനം രൂപികൃതമായതോടുകൂടി, കുടിയേറ്റ കൃസ്ത്യാനികൾ ഭൂസ്വത്തുകൾ കൈവശപ്പെടുത്തിയത് വ്യക്തമായ ഭൂമി ഉടമസ്ഥതാ രേഖകൾ കൈവശപ്പെടുത്തിതന്നെയാവാം.

ഭൂമികൈവശപ്പെടുത്തുന്നതുമായി മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു. പലപ്പോഴും, ഇവർക്ക് നൽകപ്പെട്ട വനപ്രദേശങ്ങളിലെ വിലപിടിപ്പുള്ള കാട്ടുമരങ്ങൾ നേരത്തേതന്നെ വെട്ടിമാറ്റപ്പെട്ടിട്ടുണ്ടാവാം. ഇത് ചിലപ്പോൾ പഴയ ഭൂവുടമതന്നെയായിരിക്കാം ചെയ്തിട്ടുള്ളത്. എന്നാൽ പലപ്പോഴും Calicutലെ കല്ലായിലെ മരക്കച്ചവടക്കാരുമായി ബന്ധമുള്ള പല ആളുകളും കാട്ടിൽ പോയി മരങ്ങളെ യാതോരു നിയമപരമായുള്ള അനുവാദവും ഇല്ലാതെയും വെട്ടി നിരപ്പാക്കുമായിരുന്നു. ഈ വിധ കാര്യങ്ങൾ ചെയ്തത് പലപ്പോഴും പലദേശങ്ങളിലും മാപ്പിള കച്ചവടക്കാർ (മലബാറി മുസ്ലീം കച്ചവടക്കാർ) ആയിരുന്നു എന്നു കേട്ടറിവുണ്ട്.

William Loganന്‍റെ Malabar Manualലിൽ ഈ വിധം ഉള്ള വാക്കുകൾ കാണുന്നുണ്ട്:

QUOTE 1: We leave the depot and a few yards further come on a large “Punam” clearing. What reckless and wanton damage has been done here! All the larger trees have been girdled and killed long ago, and every sapling has been pollarded.

QUOTE 2: It is very sad to look round us from where we are and see the vast extent of forest that has been destroyed by the Mappillas all round for coffee. END OF QUOTEs
ഈ മാപ്പിള മരത്തടി-കച്ചവടക്കാർ (timber-merchants) ഈ കാട്ടുപ്രദേശങ്ങളെ തരിശുഭൂമിതന്നെയാക്കുമായിരുന്നു. അവിടെ മറ്റ് വിധ കൃഷി നടത്താനൊന്നും അവർ മിനക്കെടില്ല. അതേ സമയം ക്രിസ്തീയർ കുടിയേറുന്ന പ്രദേശങ്ങൾ വൻ കൃഷിത്തോട്ടങ്ങൾ ആയിമാറും.

ഈ ക്രിസ്തീയർ പ്രകടിപ്പിച്ച തൊഴിൽപരമായുള്ള സംസ്ക്കാരം മലബാറിൽ പുതുമയാർന്നതായിരുന്നു എന്നു പറയാം എന്നും തോന്നുന്നു. ഭൂസ്വത്ത് ഉടമ സ്വന്തമായി കൈക്കോട്ടും പടന്നയും കൊടുവാളും (വാക്കത്തിയും) മൺകുടവും മറ്റും കൈയിൽ എടുത്ത് സ്വന്തമായി സ്വന്തം ഭൂമിയിൽ തൊഴിൽ ചെയ്യുന്നു, പലപ്പോഴും മറ്റ് പണിക്കാരോടൊപ്പം. വീട്ടമ്മമാർ സ്വന്തമായി വീടും പരിസരവും അടിച്ചുവാരുന്നു (തൂത്തുവാരുന്നു).

മലബാറിൽ ഹൈന്ദവരും (ബ്രാഹ്മണരും) പുതുതായി ഹിന്ദുക്കളായ മറ്റ് ജനക്കൂട്ടങ്ങളും പൊതുവേ പറഞ്ഞാൽ, സാമ്പത്തികമായി സൗകര്യമുള്ളവരാണെങ്കിൽ, കായികമായ പണികളിൽ ഇറങ്ങിത്തിരിക്കാൻ പറ്റുന്ന സാമൂഹികാന്തരീക്ഷം ഉള്ളവർ ആയിരുന്നില്ലപോലും. പോരത്തതിന് ഈ വിധം കാർഷിക തൊഴിൽ നേരിട്ടു ചെയ്യുന്ന കർഷകർ പ്രാദേശിക സമൂഹത്തിലെ പാരമ്പര്യ കാർഷിക ഭൂഉടമകൾക്ക് ഒരു സാമൂഹിക അച്ചടക്കപ്രശ്നം തന്നെ വരുത്തിയിരിക്കാം. കൂലിക്കാരും കൂലിനൽകുന്നവരും രണ്ടു തട്ടിൽ നിൽക്കേണ്ടുന്ന ഭാഷതന്നെയാണ് നിലവിലുള്ളത്. എതിർകോണിൽ ഉള്ള ഈ രണ്ടുകൂട്ടരുടേയും സ്വഭാവമുള്ള കൂട്ടർ നാട്ടിൽ സാമ്പത്തികമായി വളർന്നാൽ, മറ്റുള്ളവരിൽ ഒരു അന്താളിപ്പുവരും എന്നാണ് തോന്നുന്നത്. ഭാഷാ കോഡുകളിൽ വൈരൂപ്യം വരാം.

മലബാറിലേക്ക് കപ്പ എന്ന ഭക്ഷ്യപദാർത്ഥം ഈ കൃസ്തീയരാണ് കൊണ്ടുവന്നത് എന്നൊരു തോന്നൽ. തീർച്ചയില്ല. എന്നാൽ മലബാറിലെ സാമൂഹിക അന്തസുള്ള വീട്ടൂകാർ അന്ന് കപ്പ കഴിക്കില്ല. കഴിച്ചാൽത്തന്നെ മറ്റാരും കാണാതെയാവും. കപ്പ അവർ പണിക്കാർക്ക് നൽകുന്ന ഭക്ഷണമാണ്. എന്നാൽ മലയിലെ ചേട്ടന്മാരായ ഭൂഉടമകൾക്ക് കപ്പകഴിക്കുന്നതിൽ യാതോരു മാനഹാനിയും കണ്ടില്ലതന്നെ. അതും ഒരു പ്രശ്നം.

ചില ദിക്കിലെ ചില കൃസ്തീയർ ഭക്ഷ്യവസ്തുവായി പിടിച്ച് കറിവെച്ച് തിന്നാൻതന്ന ജീവജാലങ്ങളെക്കുറിച്ച് പിന്നീട് അറിഞ്ഞ് പനിയും ദേഹാസ്വാസ്ഥ്യവും സംഭവിച്ച ചില പ്രാദേശികരുടെ കഥയും പണ്ട് കാലങ്ങളിൽ ചെറുതായി കേട്ടിരുന്നു.

ചേട്ടൻ ക്രിസ്ത്യാനികളുടെ സാമ്പത്തിക പുരോഗതിയും ഫലപുഷ്ടിയുള്ള വനപ്രദേശങ്ങളുടെ ലഭ്യതയും തിരുവിതാംകൂറിൽ അറിഞ്ഞതോടുകൂടി, മറ്റ് കൃസ്തീയരും ഈ വിധമുള്ള വനപ്രദേശങ്ങളിൽ വൻ മുതൽമുടക്കിയിട്ടുണ്ടാവാം.

ചില പ്രദേശങ്ങളിൽ ചേട്ടൻ കൃസ്ത്യാനികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും, അവരുടെ കൂട്ടമായുള്ള സാമ്പത്തിക പുരോഗതിയും, സാംസ്ക്കാരികമായുള്ള ചെറിയ തോതിലുള്ള മികവും, അവരുടെ ശക്തമായ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്‍റെ സാന്നിധ്യവും, മാപ്പിളമാരിലും പാരമ്പര്യ ഹൈന്ദവരിലും, പുതിയ ഹൈന്ദവരിലും ചെറിയ തോതിലുള്ളതെങ്കിലും അസൂയയും വിരോദവും സൃഷ്ടിച്ചിരിക്കാം. കാരണം, പ്രാദേശിക ഭാഷകൾ ഉച്ചനീചത്വം ഉള്ളവയാണ്. അവർ ഉയരുമ്പോൾ, ഇവർ താഴും, വാക്ക് കോഡുകളിൽ.

മാത്രവുമല്ല, ഈ കൃസ്തീയരുടെ കീഴിൽ പണിയെടുക്കുന്ന പ്രാദേശിക പണിക്കാരെ ഈ കൃസ്തീയർ സംഘടിതമായി നിന്ന് ഒതുക്കിയിട്ടും ഉണ്ടാവാം. തീർച്ചയില്ല. എന്നാൽ ഭാഷ ആ വിധം ഒതുക്കാൻ പ്രേരണ നൽകുന്ന തരത്തിൽ ഉള്ളതുതന്നെയാണ്.

ചിലപ്രദേശങ്ങളിൽ ഇവരെ കൂട്ടമായി ബഹിഷ്ക്കരിക്കണം എന്നും തടയണമെന്നുംവരെയുള്ള ചിന്തകളും ആലോചനകളും പലരിലും വന്നിരുന്നു എന്നും കേൾക്കുന്നു. എന്നാൽ പലപ്പോഴും ഈ ക്രിസ്തീയർ ഒരു ഏറ്റുമുട്ടലിന് പോയില്ലാ എന്നാണ് തോന്നുന്നത്. ഏറ്റുമുട്ടൽ പ്രയോജന രഹിതവും, വിലപിടിച്ച സമയം നശിപ്പിക്കുന്നതും ആണ് എന്ന ബോധം ഇവർക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

ഈ ക്രിസ്ത്യൻ പ്രസ്ഥാനത്തിന് അന്നും ഇന്നും ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയും ഇങ്ഗ്ളണ്ടുമായും ചെറിയ തൊതിലുള്ള ബന്ധം നിലനിൽക്കുന്നുണ്ടാവാം. ഇത് ഉണ്ട് എങ്കിൽ, അത് ഒരു വൻ സമ്പത്തായുള്ള ബന്ധം തന്നയാണ്. കാരണം, നിത്യവും ഇവരിൽ നിരന്തരമായി ഒരു സാംസ്ക്കാരികമായുള്ള മികവിന് സൗകര്യം നൽകുന്ന ഒരു വഴിയും വാതിലും തന്നെയാണ് ഇത്.

ഇനി ഒരുകാര്യംകൂടി പറയേണ്ടിയിരിക്കുന്നു. ഇത് ഇക്കൂട്ടരിലെ പേരുകളെക്കുറിച്ചാണ്. ഇവ ഇങ്ഗ്ളിഷ് കൃസ്ത്യൻ പേരുകളാണോ എന്നതാണ് ചോദ്യം.

Peter പത്രോസ്, John യോഹന്നാൻ, Joseph ഔസേപ്പ്, Abraham അവറാച്ചൻ തുടങ്ങിയ രീതിൽ കൃസ്ത്യൻ പേരുകൾക്ക് ഒരു ഇരട്ടഭാവം കാണുന്നുണ്ട്. ഇവ ചിലപ്പോഴെല്ലാം ചെറിയ ഒരു ഹാസ്യരസത്തിലാണ് ഉപയോഗിക്കാറ് എന്ന ഒരു കാര്യവും കേട്ടു. ഈ വിധ പേരുകൾ തിരുവിതാംകൂറിലെ പാരമ്പര്യ ക്രിസ്ത്യാനികളിൽ ആണ് ഉള്ളത് എന്ന് ഒരു തോന്നൽ. കൂടുതൽ വിവരം ഇല്ല.

ജാതിപ്പേര് നിർബന്ധമായും ഉപയോഗിക്കേണം എന്ന കീഴ്വഴക്കം ബൃട്ടിഷ്-ഇന്ത്യയിൽ നീക്കം ചെയ്തിരുന്നു. തിരുവിതാംകൂറിൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ കീഴ്ജനങ്ങളുടെ ജാതിപ്പേര്, സർക്കാർ രേഖകളിലും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ, 1875ൽ ആയില്യം തിരുനാൾ രാജാവ് അനുവാദം നൽകിയിരുന്നു. വെറും ഒരു ഹീനപ്പേരു മാറ്റുന്നത് തന്നെ താഴേക്ക് പിടിച്ച് വലിക്കുന്ന വ്യക്തിത്വ ധ്വംസനം വ്യക്തിയിൽ നിന്നും മാറും എന്നുള്ളതാണ് വസ്തവം. വാക്കുകളുടെ ബലത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയാണ് ഇത്.

ഈ കൃസ്തീയരുടെ വിഷയം ഇവിടെ ഉപസംഹരിക്കുകയാണ്. അടുത്തത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം മലബാറിനെ കൈവശപ്പെടുത്താനായി ശ്രമിച്ചതിനെക്കുറിച്ച് ചെറിയ തോതിലുള്ള ഒരു വിവരണത്തിലേക്ക് നീങ്ങുന്നതാണ്. എന്നാൽ അതിന് മുൻപ് ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. അത് ethnograpic studiesസുമായി ബന്ധപ്പെട്ടകാര്യമാകാം. തീർച്ചയില്ല. കാരണം, ഈ വിഷയത്തിന്‍റെ ഔപചാരിക രൂപം എന്താണ് എന്ന് അറിയില്ല.

പൊതുവായിപ്പറഞ്ഞാൽ, മലബാറിലെ മലയോര പ്രദേശങ്ങളിലെ ക്രിസ്തീയരിൽ കീഴ്ജനക്കൂട്ടത്തിന്‍റെ വ്യക്തമായ ശരീര ലക്ഷണങ്ങളും മാനസിക ഭാവങ്ങളും കാണാൻ പ്രയാസം തന്നെയാണ്. ഈ പറഞ്ഞതിന് exception ആയിട്ടുള്ളവരേയും കാണാനായേക്കാം, ചെറിയതോതിൽ.

അതേ സമയം ഇവരിൽ ചിലർക്കെങ്കിലും പ്രകൃതിയുമായി ബന്ധമുള്ള പലവിധ ജിജ്ഞാസ ഉണർത്തുന്ന വിവരങ്ങളും പൈതൃകമായി ലഭിച്ചിട്ടുണ്ടാവും. ചിലരെങ്കിലും ഇവയെ കെടാതെ മനസ്സിൽ കാത്ത് സൂക്ഷിക്കുന്നുമുണ്ടാവാം.

Image

39

Posted: Tue Oct 10, 2023 4:27 pm
posted by VED
39 #. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്! എന്ന ഭാവം



പലദേശങ്ങളിൽനിന്നും പലകാലഘട്ടങ്ങളിൽ ഈ ഉപദ്വീപിൽ കുടിയേറിയവരിൽ വൻ മാനസിക നിലവാരങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയ ഒരു സംഭവമായിരുന്നു ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭാഷ പ്രാദേശികമായി സംസാരിക്കുന്ന ഒരു വിചിത്ര ജനക്കൂട്ടത്തിന്‍റെ വരവ്. അദൃശ്യമായ ഭാഷാകോഡുകളാൽ പലതട്ടായും പലചങ്ങലകളാലും കുടുക്കിയും മുറുക്കിയും വെക്കപ്പെട്ടിരുന്ന പലതരം ജനങ്ങൾക്ക് യാതോരു രീതിയിലും സ്വന്തമായി വിഭാവനം ചെയ്യാൻ പറ്റാത്ത ഭാഷാപരമായുള്ള സംസ്ക്കാരം ആണ് ഈ കൂട്ടർ കൊണ്ടുവന്നത്.

ഇങ്ഗ്ളിഷ് ഭരണം പടർന്നപ്പോൾ, ആർക്കും എന്തും സ്വപ്നംകാണാം എന്നതുപോലുള്ള ഒരു അന്തരീക്ഷമാണ് പല അടിമ ആളുകളുടേയും മനസ്സിൽ കയറിക്കൂടിയ വികാരം.

ഇനി തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം മലബാറിനെ നോട്ടമിട്ടകാര്യത്തിലേക്ക് കടക്കുകയാണ്. ഇതിന് ഒരു മുഖവുരയെന്ന നിലയിൽ ഏതാനും കാര്യങ്ങൾ ഇടവിടെ കുറിച്ചിടുകയാണ്.

നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്, എന്നോ അതുമല്ലെങ്കിൽ നമ്മൾ ഇവരല്ല, മറിച്ച് അവരാണ് എന്നോ, ഭാവം ഉള്ളവരും പരസ്യപ്രസ്താവനചെയ്യുന്നവരുമായ പലരും ഇന്ന് ലോകത്തിൽ പലദിക്കിലും ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഉദാഹരണത്തിന് ഭൂഖണ്ഡയൂറോപ്യൻ ജനം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാരല്ല. മറിച്ച് ഇങ്ഗ്ളിഷ് ജനതയിൽനിന്നും പലരും വളരെ വ്യത്യസ്തരാണ്. ഏഷ്യാക്കാരെല്ലാം ഒരു ജനതയാണ് എന്ന് പറയുന്നത് പോലെ വിഡ്ഢിത്തം ആണ് വെള്ളക്കാരെല്ലാം ഒരേ ജനതയാണ് എന്ന് മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരൻ, ഒരു ഓൺലൈൻ സംവാദത്തിൽവച്ച്, യൂഎസ് എന്ന രാജ്യത്തെ നാലായി വിഭജിക്കണമെന്നും, അതിൽ ഒരു ഭാഗം ആഫ്രിക്കക്കാർക്കും, മറ്റൊന്ന് ഏഷ്യക്കാർക്കും അടുത്തത് ഭൂഖണ്ഡയൂറോപ്യന്മാർക്കും നാലാമത്തതേത്, അവിടുള്ള പ്രാദേശിക Red Indiansസിനും ഇങ്ഗ്ളിഷുകാർക്കും നൽകേണം എന്നും ഒരു ചെറിയ നർമ്മഭാവത്തിൽ പറയുകയുണ്ടായി. ഈ പ്രസ്താവന യൂഎസ്സിലെ ഒരു ഭൂഖണ്ഡയൂറോപ്യൻ വംശജന് തീരെ പിടിച്ചില്ല എന്ന് അയാളുടെ വാക്കുകളിൽനിന്നും മനസ്സിലായി. തങ്ങളെ ഇങ്ഗ്ളിഷുകാരിൽ നിന്നും മാറ്റിനിർത്തുന്നത് വൻ തെമ്മാടിത്തരമായിത്തന്നെയാണ് അയാൾക്ക് ബോധ്യംവന്നത്.

ഞങ്ങൾ ഞങ്ങൾ തന്നെയാണ്, മറ്റാരുടേയും മേൽവിലാസം ഞങ്ങൾക്ക് വേണ്ടാ എന്ന ഭാവം കാലാകാലങ്ങളായി നിലനിർത്തിയിരുന്ന ഒരു കൂട്ടർ പഴയകാല പ്രാദേശിക ഇങ്ഗ്ളിഷുകാരണ്. ഇതുപോലുളള വേറെയും കൂട്ടർ ഉണ്ടായേക്കാം.

George W.Southgate, BA എഴുതിയ The British Empire and Commonwealth എന്ന വൻ ചരിത്രഗ്രന്ഥത്തിൽ ഈ വിധം ഒരു കാര്യം രേഖപ്പെടുത്തിയതായി കാണുന്നു: ആഫ്രിക്കയിലെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്ന ജർമൻ വംശജർ ഒരു Union Jack (ബൃട്ടിഷ് പതാക) കൈയിൽ വെക്കുമായിരുന്നു പോലും. തങ്ങൾ ബൃട്ടിഷുകാരണ് എന്ന ധ്വനി പലദേശത്തുവച്ചും നൽക്കാൻ ഇത് ഉപകാരപ്പെടുമായിരുന്നു പോലും.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിക്കപ്പെടുകയും തിരുവിതാംകൂർ രാജ്യത്തിൽ ഇങ്ഗ്ളിഷ് കൃസ്ത്യൻ മിഷിനറി പ്രസ്ഥാനങ്ങൾ കീഴ്ജനക്കൂട്ടങ്ങളിൽ വൻ മാനസിക പരിവർത്തനങ്ങൾക്ക് സൗകര്യം നൽകുകയും ചെയ്തപ്പോൾ, എല്ലായിടത്തും സാമൂഹിക സാധ്യതകൾ വാനോളം ഉയർന്നു എന്ന് തോന്നിത്തുടങ്ങിയിരിക്കാം.

തിരുവിതാംകൂറിലെ നായർമാർക്ക് തൊട്ടുകീഴിലായി ഉള്ളവർ ഈഴവരും ഷാണർമാരും ചൊവ്വന്മാരും മറ്റുമായിരുന്നു. ഇവർ തമ്മിൽത്തമ്മിൽ ആരാണ് മുകളിൽ എന്നത് ഒരു നിത്യമത്സരമായി നിലനിന്നിരുന്നു. എന്നാൽ മലബാറിനെക്കുറിച്ച് ക്രിസ്തീയ പ്രസ്ഥാനങ്ങൾ തിരുവിതാംകൂറിലേക്ക് അറിവ് പകർന്നപ്പോൾ, അവിടെ നായർമാരുടെ കീഴിൽ ഉള്ളത് തീയർ ആണ് എന്ന ഒരു അറിവ് പടർന്നു. വ്യത്യസ്ത രാജ്യങ്ങളിലെ പട്ടാളത്തിലെ Captain പദവിക്ക് തൊട്ടുകീഴിൽ ഉള്ളത് ഒരേ നിലവാരത്തിലുള്ള Rank ആണ് എന്ന് തോന്നുന്നത് മാതിരിയാണ് കാര്യങ്ങൾ.

തിരുവിതാംകൂറിൽ നായർമാർക്ക് കീഴിൽ ഉള്ളവരും മലബാറിൽ നായർമാർക്ക് കീഴിൽ ഉള്ളവരും ഒരേ ജനതയാണ് എന്നാണ് ചികഞ്ഞെടുത്ത് കിട്ടുന്ന വിവരം. തിരുവിതാംകൂറിൽ ഈഴവർക്ക് തെങ്ങും തെങ്ങോലയും തെങ്ങിൻ കള്ളും മറ്റുമായി ബന്ധം ഉണ്ട്. ബന്ധമില്ലാത്തവരും ഉണ്ട്. അതേ പോലെ മലബാറിലും തെങ്ങും തെങ്ങോലയും തെങ്ങിൻ കള്ളും മറ്റുമായി ബന്ധമുള്ളത് തീയർക്ക് ആണ് എന്ന ഒരു വിവരം പടർന്നിട്ടുണ്ടാവാം. ആ വിധം ബോധിച്ചരീതിയിലുള്ള ന്യായവാദവും യുക്തിയും ഉപയോഗിച്ചാൽ ഈഴവരും തീയ്യരും ഒരു ജനതയാണ്. ഈ ന്യായവാദം വിഡ്ഢിത്തം തന്നെയാണ്. തർക്കശാത്രത്തിൽ പുകയുണ്ടെങ്കിൽ അവിടെ തീയുണ്ട് എന്ന് പറയുന്നതുപോലെ വിവരക്കേടാണ്.

ഏഷ്യയിലെ പലവ്യത്യസ്ത ദേശങ്ങളിലേയും പലവിധ കീഴ്ജനം പണ്ടുകാലങ്ങളിൽ ഇങ്ഗ്ളണ്ടിൽ പോയി കുടിയേറിയാലുള്ളത് പോലെയാണ്. ഇങ്ഗ്ളണ്ടിൽ ഭാഷാ കോഡുകൾ മനുഷ്യവ്യക്തിത്വത്തേയും മനോഭാവത്തേയും Helium baloonണിനോട് ഘടിപ്പിച്ചത് പോലെയാണ്. അങ്ങ് വാനോളം ഉയരും. അങ്ങിനെ ആശയവിനിമയത്തിലും വ്യക്തിത്വത്തിലും അങ്ങ് വിണ്ണിനെ മുട്ടിനിൽക്കുന്നവരെപ്പോലെയായിരുന്നു പ്രാദേശിക ഇങ്ഗ്ളിഷ് ജനത. കുടിയേറിവന്ന പല ദേശത്തുകാർ ഇങ്ഗ്ളിഷുകാരുടെ അടിയിൽപോയി സ്ഥാനംപിടിച്ചാൽ, Helium baloonണിൽ കെട്ടിത്തൂക്കിയമാതിരി അവരും വ്യക്തിത്വത്തിൽ പൊന്തും. പൊന്തിപ്പൊന്തി അങ്ങ് ഉയരങ്ങളിൽ ചെന്ന് ഏവരും ഒരേ നിലവാരത്തിൽ നിൽകും. ഏതാനും തലമുറകൾ കഴിഞ്ഞാൽ, ഈ വ്യത്യസ്ത കുടിയേറ്റക്കാരെല്ലാം ഒരേ തരക്കാരാണ് എന്ന തോന്നൽതന്നെ വന്നേക്കാം. എല്ലാരും ഇങ്ഗ്ളിഷുകാരുടെ ഒപ്പത്തിനൊപ്പംതന്നെ.

ഇതേ logic തിരുവിതാംകൂറിലും മലബാറിലും ദക്ഷിണേഷ്യയിൽ പൊതുവായും ശരിയാരിക്കേണം എന്നില്ല. കാരണം, ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. ഫ്യൂഡൽ ഭാഷകളിൽ സംസാരത്തിലും ആജ്ഞയിലും മേൽനോട്ടത്തിലും മറ്റും വാക്കുകളിലൂടെ സർപ്പവിഷത്തിന്‍റെ വീര്യം കുത്തിക്കയറ്റാനാവും. വിഷം തട്ടിയാൽ വ്യക്തിയിൽ വ്യക്തിത്വധ്വംസനം സംഭവിക്കാം. മനസ്സിന് മരവിപ്പോ അതുമല്ലെങ്കിൽ ഉഗ്രഭാവമോ അനുഭവപ്പെടാം. എന്നിരുന്നാലും, പൊതുവേ പറഞ്ഞാൽ വാക്കുകൾ വ്യക്തിയെ താഴോട്ട് അടിച്ച് തമർത്തുന്നത് വ്യത്യസ്ത രീതിയിൽ വളരെ സങ്കീർണമായുള്ള ചുറ്റുപാടിൽനിന്നുമായിരിക്കും.

മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു കാര്യംകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. Tellicherryയിലും Cannanoreറിലും മറ്റും ത്വക്കിന് തിളങ്ങുന്ന വെളുപ്പുള്ള തീയർ-വ്യക്തികളെ പണ്ടുകാലങ്ങളിൽ കണ്ടതായി ഓർക്കുന്നു. Edgar Thurstonണുംമറ്റും ഈ കാര്യം രേഖപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ പൊതുവായിപ്പറഞ്ഞാൽ, ഇന്ന് തീയർ വ്യക്തികളിൽ മിക്കവരിലും ഈ വെട്ടിത്തിളങ്ങുന്നവെളുപ്പ് കുടുംബപരമായി ഇല്ലാ എന്നുള്ളതാണ് വാസ്തവം. ചില വീടുകളിൽ ചില മക്കളിൽ ഇത് കണ്ടെന്നുവരും. മറ്റുചിലർ കറുത്തവരും ആവാം. ഇതിൽനിന്നും മനസ്സിലാക്കുന്ന കാര്യം ഈ തീയ്യരിൽ വ്യക്തമായും കറുത്ത ത്വക്കിൻ നിറമുള്ള മറ്റ് ജനങ്ങളുടെ രക്തം പണ്ടെപ്പോഴോ കലർന്നിട്ടുണ്ട് എന്നാണ്.

ഈ എഴുത്തുകാരന്‍റെ കാര്യത്തിൽ പിതാവ് ദക്ഷിണ മലബാറിലെ മക്കത്തായ തീയർ വ്യക്തിയാണ്. മാതാവ്, ഈ കൂട്ടരോട് വൻ വിരക്തി പാരമ്പര്യമായി നിലനിർത്തിയ ഉത്തര മലബാറിലെ മരുമക്കത്തായ തീയർ വ്യക്തിയാണ്. പോരാത്തതിന് വൻ വെളുപ്പും ചെറിയതോതിലുള്ള കറപ്പും കുടുംബ പാരമ്പര്യങ്ങളിൽ കാണുന്നുണ്ട്. അതിനാൽ തന്നെ ഇന്ന് രണ്ട് കൂട്ടം തീയർ ജനതയും ശുദ്ധമായ അവരുടെ അതാത് പാരമ്പര്യ തീയർ രക്തം അല്ല ഉൾക്കൊള്ളുന്നത് എന്ന് തോന്നുന്നു.

ഇനി ഈഴവരുടെ കാര്യം എടുത്താൽ, അവർ പാരമ്പര്യമായി കറുത്ത ത്വക്ക് നിറം ഉള്ള ജനതയായിരുന്നു എന്ന് തോന്നുന്നു. Alleppy പോലുള്ള ഇടങ്ങളിൽ Jet black (കടുത്ത കറുപ്പുനിറം) ആയുള്ള ഈഴവരെ കണ്ടിട്ടുണ്ട്. എന്നാൽ ഈഴവരിലും പല കുടുംബങ്ങളിലും വെളുത്ത നിറം കലർന്ന ആൾക്കാരേയും കാണാം. അതിൽനിന്നും ഈഴവരിലും മറ്റ് പലജനങ്ങളുടേയും രക്തം കലർന്നിട്ടുണ്ട് എന്ന് പറയാം എന്ന് തോന്നുന്നു.

ഈ കറപ്പു - വെളുപ്പ് വിഷയത്തെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറയാം എന്ന് തോന്നുന്നു. അത് അടുത്ത എഴുത്തിൽ നൽകാം.

Image

40

Posted: Tue Oct 10, 2023 4:30 pm
posted by VED
40 #. ഭാഷയുടെ സ്വഭാവം ത്വക്കിൻ നിറത്തേയും അതിന്‍റെ ഗുണനിലവാരത്തേയും ബാധിക്കുമോ?


തൊക്കിന് കറുത്തനിറം ഉള്ളവർ കീഴ്ജാതിക്കാരും, വെളുത്ത നിറം ഉള്ളവർ ഉയർന്ന ജാതിക്കാരും ആണ് എന്ന് ചിലരെങ്കിലും പണ്ട് കാലങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലതാന്നെ.

പോരാത്തതിന്, ദേവന്മാർ വെളുത്തവരും അസുരന്മാർ കറുത്തവരും ആണ് എന്ന ഒരു ധ്വനി ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് രാമായണം, മഹാഭാരതം തുടങ്ങിയ ദക്ഷിണേഷ്യയിലെ വടക്കൻ ഭാഗങ്ങളിലെ ഇതിഹാസകാവ്യങ്ങളിലെ കഥകളിലെ കഥാപാത്രങ്ങളെ ബഹുവർണ്ണത്തിൽ വരച്ച ചിത്രങ്ങളിൽ കണ്ടതായി ഓർക്കുന്നു. പോരാത്തതിന്, ഈ വിധ കഥകളെ ടീവിയിൽ സീരിയലുകളായി ചിത്രീകരിക്കുന്ന അവസരങ്ങളിൽ ഈ വിധ രീതിയിൽ ആണ് കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരെ തിരഞ്ഞെടുത്തത് എന്നും ഒരു തോന്നൽ. Peter Brook എന്ന ഇങ്ഗ്ളിഷുകാരനായ സിനിമാ സംവിധായകൻ മഹാഭാരത കഥയെ സിനിമയാക്കിയപ്പോൾ, ചില പ്രധാന കഥാപാത്രങ്ങളെ നീഗ്രോ വംശജരെക്കൊണ്ട് അഭിനയിപ്പിച്ചത് ഇന്ത്യയിൽ അന്ന് ചിലരിൽ വൻ മനോവേദന വരുത്തിയിരുന്നു എന്ന് ചെറിയ ഒരോർമ്മ. എന്നാൽ ഇന്ന് ഓർമ്മ വ്യക്തമല്ല.

കാർവർണ്ണൻ എന്ന് അറിയപ്പെടുന്ന കൃഷ്നനേയും കറുത്ത മേഘങ്ങളുടെ വർണ്ണത്തിൽ സാധാരണയായി കാണാറില്ല എന്നും തോന്നുന്നു.

വെള്ളക്കാരുടെ വെളുപ്പും മലബാറിലേയും തമിഴ്നാട്ടിലേയും തിരുവിതാംകൂറിലേയും ആളുകളുടെ വെളുപ്പും തമ്മിൽ യാതോരു ബന്ധവും ഇല്ല എന്നാണ് തോന്നുന്നത്. അതേ പോലെതന്നെയാണ് ആഫ്രിക്കയിലെ കാപ്പിരികളുടെ കറുപ്പും, മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങളിലെ ആളുകളുടെ കറുപ്പുനിറവും തമ്മിലും എന്നും തോന്നുന്നു.

വെയിലത്ത് ദീർഘമായി തൊഴിൽ ചെയ്താൽ പല വെളുത്ത ആളുകളുടേയും ത്വക്കിന് കറുപ്പ് നിറം വരും എന്നും തോന്നുന്നു. എന്നാൽ ഇത് സംഭവിക്കാത്ത വെളുത്ത നിറമുള്ളവരേയും അറിയാം. എന്നുവച്ചാൽ, ഈ രണ്ടുകൂട്ടരുടേയും വെളുപ്പുകൾ തമ്മിൽ എന്തോ വ്യത്യാസം ഉണ്ട് എന്ന് തോന്നുന്നു.

ഈ എഴുത്തുകാരൻ ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ്, കേരളമൊട്ടാകെ ഇരുചക്രവാഹനത്തിൽ യാത്രചെയ്യാറുള്ള അവസരത്തിൽ, സംസ്ഥാനത്തിന്‍റെ വടക്ക് നിന്ന് തെക്കോട്ടും, കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി, ഏതാണ്ട് 1200 മുതൽ 1600 കിലോ മീറ്റർ അഞ്ചും ആറും ദിവസങ്ങൾ യാത്രചെയ്ത് തിരിച്ചുവരുന്ന അവസരത്തിൽ, നിരന്തരമായി അനുഭവിച്ച വെയിലിന്‍റെ effect കണ്ടറിഞ്ഞിരുന്നു. ഫുൾക്കൈ shirt ധരിക്കുന്നതിനാൽ, കൈകൾക്ക് സൂര്യരശ്മി തട്ടില്ലായിരുന്നു. എന്നാൽ, ബൈക്കിന്‍റെ handle പിടിക്കുന്ന മുഷ്ടിയുടെ മുകൾഭാഗത്തിന് വെയിൽതട്ടും. Shirt അഴിച്ചാൽ, ആ ഭാഗം കടുംകറുപ്പ് ചായം തേച്ചതുമാതിരി കറുത്തിരിക്കും.

വെള്ളക്കാർക്ക് ഈ രീതിയിൽ ഉള്ള ഒരു അനുഭവം വരില്ലതന്നെ.

തിരുവിതാംകൂറിൽ കറുത്ത നിറമുള്ള വർമ്മമാർ ഉണ്ടായിരുന്നു എന്ന് അറിയുന്നു. മാരാരിക്കുളം ഭാഗത്ത് ഈ വിധം കറുത്ത ത്വക്കിൻ നിറം ഉള്ള രാജകുടുംബക്കാർ ഉണ്ടായിരുന്നതായി കേട്ടിരുന്നു. കറുത്ത നിറം ഉള്ള നായർമാരേയും കണ്ടതായി ഓർക്കുന്നു.

മലബാറിൽ പണ്ട് കാലങ്ങളിൽ കാര്യങ്ങളിൽ പൊതുവേപറഞ്ഞാൽ വ്യത്യാസം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ചില കീഴ്ജാതിക്കാരെങ്കിലും നല്ലവെളുപ്പ് നിറം ഉള്ളവരാണ് എന്ന് അറിയുന്നു. പ്രത്യേകിച്ചും, Cannanoreന് വടക്കോട്ട്, അങ്ങ് കാസർഗോഡ് ജില്ലയിൽ.

വെള്ളക്കാരുടെ നിറം White ആണ്. നീഗ്രോ വംശജരുടെ നിറം Black ആണ്. എന്നാൽ ദക്ഷിണേഷ്യയിലെ വെളുത്ത നിറമുള്ളവരുടെ നിറത്തെ ഇങ്ഗ്ളിഷിൽ പരാമർശിക്കുന്നത് Fair-complexioned എന്ന പദപ്രയോഗത്താലാണ്. കറുത്ത നിറമുള്ളവരുടെ നിറത്തെ സൂചിപ്പിക്കുന്നത് Dark-complexioned എന്നും. ഇരുനിറത്തെ Medium-complexioned എന്നും.

വെളുപ്പ് നിറം പലരും ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ കറുത്ത നിറമുള്ളവരിൽ പലർക്കും അവരുടെ നിറം ഇഷ്ടമല്ല എന്ന്.

വെളപ്പ് നിറത്തെയും കറുപ്പു നിറത്തേയും കാലാകലങ്ങളായി പല ഭാഷകളിലും എതിർകോണകളിൽ ഉള്ള വൈകാരിഭാവങ്ങളോടാണ് ഉപമപ്പെടുത്തിക്കാണുന്നത്. വെളുത്തതിനെ Positive ആയും കറുപ്പിനെ Negative ആയും.

ഉദാഹരണത്തിന്, ഈ വാക്യങ്ങൾ നോക്കു:

'അതു കേട്ടപ്പോൾ അയാളുടെ മുഖമങ്ങ് കറുത്തു!'

'അതു കേട്ടപ്പോൾ അയാളുടെ മുഖമങ്ങ് വെളുത്തു!'

നിഷേധാത്മകമായ വൈകാരികഭാവങ്ങൾ ത്വക്കിന്‍റെ നിറത്തെ ബാധിക്കുമോ? ഇതുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

തമിഴ്നാട്ടിൽ പോയപ്പോൾ, വെയിലത്ത് തളരാതെ നിൽക്കാൻ പറ്റുന്നത് അവിടുള്ള കറുത്ത ത്വക്കിൻനിറമുള്ളവരാണ് എന്ന് മനസ്സിലാക്കിയിരുന്നു. തമിഴ് ഭാഷ കഠിനമായ ഫ്യൂഡൽ അടിച്ചമർത്തൽ ഭാവങ്ങൾ ഉള്ളതാണ്. ആ വക വാക്ക് കോഡുകൾ ത്വക്കിന്‍റെ നിറത്തിൽ എന്തെങ്കിലും പരിവർത്തനങ്ങൾ നടത്തുമോ?

കായിക ശക്തിയിൽ വെള്ളക്കാരേക്കാൾ മികച്ച് നിൽക്കുന്നത് കറുത്തവർ തന്നെ. എന്നാലും, അവർക്കും വെളുപ്പിനോടാണ് താൽപ്പര്യം എന്ന് തോന്നുന്നു.

പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന നീഗ്രോകളിൽ മുഖത്തും മനസ്സിനും വ്യക്തിത്വത്തിലും ഒരു പ്രത്യേകമായുള്ള ഒരു പ്രസന്നതയും തിളക്കവും കാണാൻ ആവും എന്ന് ഒരു തോന്നൽ. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന, കീഴിൽ പെട്ടുപോയ വെളുത്ത ത്വക്കിൽ നിറമുള്ളവരിൽ ഇതേ പ്രസന്നത കാണാനായേക്കില്ല.

അങ്ങിനെയാണങ്കിൽ മനസ്സിൽ ഒരു ചോദ്യം ഉയരുന്നു. ഇങ്ഗ്ളിഷുകാർ കറുത്ത ത്വക്കിൻ നിറം ഉളളവരായിരുന്നുവെങ്കിൽ, കറുപ്പിനെപ്പറ്റിയുള്ള ഭാഷാപരമായുള്ള വൈകാരിക നിർവ്വചനങ്ങളിൽ വ്യത്യാസം ഉണ്ടാവുമായിരുന്നില്ലെ?

ഇനി തിരിച്ച് തിരുവിതാംകൂറിലെ ഈഴവരുടെ മനോഭാവത്തിലേക്ക് പോകാം. അവർക്കും വേണമായിരുന്നു അന്ന് ഒരു വെളുത്ത ത്വക്കിൻ മേൽവിലാസം എന്ന് തോന്നുന്നു. എന്നാൽ അവരുടെ ഇടയിൽതന്നെ പല വെളുത്ത ത്വക്കിൻനിറം ഉള്ളവരും ഉണ്ടായിരുന്നിരിക്കാം. അതുപോരാ എന്ന് അവരിലെ സാമൂഹിക പരിഷ്ക്കർത്താക്കൾക്ക് തോന്നാൻ എന്തായിരിക്കാം കാരണം?


Image

41

Posted: Tue Oct 10, 2023 4:34 pm
posted by VED
41 #. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും ചെയ്യുന്നതിനെക്കുറിച്ച്



ശ്രീ നാരായണ ഗുരുവാണ് ഈഴവ സാമൂഹിക പരിഷ്ക്കർത്താവ് എന്ന് എഴുതിക്കാണുന്നു. ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരം ഈ എഴുത്തുകാരന് ഇല്ല. വിക്കീപീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം ഇദ്ദേഹം 1885ൽ Trivandrumത്തിന് അടുത്തുള്ള അരുവിക്കരയിൽ, പുഴയിൽ നിന്നും ഒരു പാറക്കല്ല് എടുത്ത് അതിനെ, ശിവവിഗ്രഹമായി പ്രതിഷ്ഠിച്ചു എന്നാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന ജാതിക്കാർവന്ന് ബ്രാഹ്മണ ദൈവ പ്രതിഷ്ഠകൾ ചെയ്യാൻ ഇദ്ദേഹത്തിന് എന്താണ് അവകാശം എന്ന് ചോദിച്ചതായും കാണുന്നു. ഇതിന് ഇദ്ദേഹം നൽകിയ മറുപടി, ഇത് ഈഴവ ശിവനാണ് എന്നാണ്. ഇതോടുകൂടി ബ്രാഹ്മണർക്ക് ഉത്തരം മുട്ടി പോലും.

കീഴ്ജാതിക്കാരനായ ഒരു വ്യക്തി എന്ന നിലയിൽ ഇദ്ദേഹം നേരിട്ട സാമൂഹിക പ്രശ്നങ്ങളെ മനസ്സിലാക്കാവുന്നതേയുള്ളു. ഇദ്ദേഹം സാമൂഹിക പരിഷ്ക്കരണത്തിനായി ചെയ്തിട്ടുള്ള വ്യത്യസ്തമായ ചെറിയതും വലുതും ആയ കാര്യങ്ങൾ ഈ എഴുത്തുകാരന് അറിയില്ലായെങ്കിലും, അവയെല്ലാം വൻ മാനസിക ധൈര്യം ആവശ്യമുള്ളവ തന്നെയാവാം. ഇദ്ദേഹത്തെ യാതോരു രീതിയിലും ആരോപണവിധേയനാക്കാനോ, ഇദ്ദേഹത്തിന്‍റെ വിലയെ കുറയ്ക്കാനോ ഈ എഴുത്തിൽ ഉദ്ദേശമില്ലതന്നെ.

എന്നാൽ, ഇദ്ദേഹത്തെ പുകഴ്ത്തി എഴുതുന്നവർക്ക് ഇദ്ദേഹത്തെ മനസ്സിലാക്കാൻ പറ്റിയില്ലാ എന്നുവരാം. അതുമല്ലെങ്കിൽ, അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഇദ്ദേഹത്തെ പരിചയപ്പെടത്തിയേക്കാം അവർ.

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് എഴുതുന്നവർ പലദിക്കിലും പല ചരിത്രസത്യങ്ങളും മറച്ചുവെക്കുന്നുണ്ട്. മാത്രവുമല്ല, പറയുന്ന കാര്യങ്ങളിൽ കൃത്യതയില്ല. ഈ എഴുത്ത് ആവിധ കാര്യങ്ങളിലേക്കാണ് ആദ്യം നീങ്ങുന്നത്.

ശ്രീ നാരായണ ഗുരുവിനെ പ്രതിപാദിക്കാതെ ഈഴവ പ്രസ്ഥാനത്തെക്കുറിച്ച് പറയാൻ ആവില്ല. കാരണം, ഇദ്ദേഹത്തിന്‍റെ പേര് പലരീതിയിലും ഈഴവ പ്രസ്ഥാനത്തിന്‍റെ കാര്യങ്ങളിൽ കുഴച്ചുവച്ചിരിക്കുന്നു. ഇദ്ദേഹത്തെ ഈ വിധ പ്രസ്ഥാനങ്ങളുടെ സ്വർത്ഥതാൽപര്യങ്ങളിൽനിന്നും മാറ്റിനിർത്തിയാൽ, ആവക പ്രസ്ഥാനങ്ങൾക്ക് മങ്ങൽ ഏറ്റേക്കാം.

ഈഴവർ തിരുവിതാംകൂർ രാജ്യത്തിലെ പാരമ്പര്യ ജനങ്ങളിൽ ഒന്നാണ്. അവിടുള്ള കീഴ്ജാതിക്കാരിൽ ഏറ്റവും ഉയർന്നവർ ആണ്. സിലോണിൽ നിന്നും (ഈഴം തുരുത്തിൽനിന്നും) (ഇന്നത്തെ ശ്രീലങ്കയിൽനിന്നും) തിരുവിതാംകൂറിലേക്ക് കുടിയേറിയവരാണ് ഇവർ എന്നാണ് മനസ്സിലാക്കുന്നത്.

ഈഴവർ ഹൈന്ദവരല്ല എന്ന കാര്യം ശ്രീ നാരായണ ഗുരുവിന്‍റെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമാണ്. ബ്രാഹ്മണ ശിവൻ അല്ലാതെ വേറൊരു 'ഈഴവ ശിവൻ' ഉണ്ട് എന്ന വാക്കുകൾ, ഒരു പ്രശ്നം തന്നെയാണ്. ഈ പ്രസ്താവനയ്ക്ക് യാതോരു പാരമ്പര്യ ബലവും ഇല്ല എന്നാണ് തോന്നുന്നത്.

ഈഴവർ മാത്രമല്ല, ശൂദ്രർ (നായർമാർ) പോലും ഹൈന്ദവരല്ല എന്നാണ് തോന്നുന്നത്. കാരണം ബ്രാഹ്മണ മതം ആണ് ഹൈന്ദവ മതം.

ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവവേദം തുടങ്ങിയ വേദങ്ങളും, അവയിൽ സൂചിപ്പിക്കപ്പെടുന്ന ദേവന്മാരായ വരുണ, ഇന്ദ്ര, മിത്ര, സൂര്യ, അഗ്നി തുടങ്ങിയവരും, മനുസ്മൃതിപോലുള്ള സ്മൃതികളും, മറ്റ് ധർമ്മനീതികളും, ശ്രുതികളും, അഗ്നിപുരാണം, ഗരുഡപുരണം എന്നിങ്ങിനെ 18 മഹാപുരാണങ്ങളും, മറ്റ് 18 ഉപപുരാണങ്ങളും, ഉപനിഷത്തുക്കളും, ബ്രാഹ്മണങ്ങളും, മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളും മറ്റും ഒന്നുംതന്നെ നായർമാർ മുതൽ താഴോട്ടുള്ള ജനത്തിന്‍റെ പാരമ്പര്യങ്ങളിൽ വരുന്ന കാര്യങ്ങൾ അല്ല എന്നാണ് തോന്നുന്നത്. പോരാത്തതിന്, ദേവദാസി സമ്പ്രദായം, സർപ്പാരാധന, തിഥികളുമായി ബന്ധപ്പെട്ട വ്രതങ്ങൾ എന്നിവയുമായി ഈഴവർക്കും അവർക്ക് കീഴിൽ ഉള്ള ജനത്തിനും പാരമ്പര്യമായി ബന്ധമുണ്ട് എന്നും തോന്നുന്നില്ല. ഗംഗാ, കൈലാസം, രാസലീല തുടങ്ങിയ ആത്മീയ വാക്കുകളും ബ്രാഹ്മണരുടെ പാരമ്പര്യത്തിൽ ഉള്ളവയല്ലേ എന്നും ഒരു തോന്നൽ. എല്ലാത്തിനും ഉപരിയായി സംസ്കൃതഭാഷപോലും ഈഴവരുടെ പാരമ്പര്യത്തിൽ ഉള്ളത് അല്ല എന്നാണ് തോന്നുന്നത്.

ഈ മുകളിൽ പറഞ്ഞകാര്യങ്ങളുമായി ബന്ധപ്പെട്ട പൂജകളും ഹോമങ്ങളും മന്ത്രങ്ങളും തന്ത്രങ്ങളും ഗൂഡതന്ത്രങ്ങളും അനുഷ്ഠാനങ്ങളു അനുഷ്ഠാനവിധികളും ആചാരങ്ങളും പാരമ്പര്യങ്ങളും കീഴ്ജനക്കൂട്ടത്തിന്‍റേതല്ല. എന്നാൽ ഇവയുടെയെല്ലാം മറ്റുവിധത്തിലുള്ള പതിപ്പ് / പതിപ്പുകൾ കീഴ്ജനക്കൂട്ടത്തിന്‍റേതായി ഉണ്ടായിക്കൂടാതില്ലാ. എന്നാൽ അവ ലക്ഷ്യമിടുന്നതും ശ്രദ്ധകേന്ദ്രീകരിക്കുന്നതും ബ്രാഹ്മണ പാരമ്പര്യത്തിൽ പെട്ട മൂർത്തികളിലും, ആദ്ധ്യാത്മികതയിലും ആവണമെന്നില്ല. മറിച്ച് മറ്റ് വിധമായുള്ള ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ കാര്യങ്ങളിലേക്കാവാം.

ശ്രീ നാരായണ ഗുരു ഒരു വൻ വ്യക്തിത്വം ഉള്ള വ്യക്തിയായിരുന്നു എന്ന്, അന്ന് അദ്ദേഹത്തെ പൊതിഞ്ഞുനിന്നിരുന്ന ആളുകളുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ ആവുന്നുണ്ട്. എന്നാൽ ഈ കൂട്ടർക്ക് ഇദ്ദേഹത്തിന്‍റെ മഹത്വം വർണ്ണിക്കാനുള്ള വിവരം ഇല്ലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. കാരണം, അവർ ഇദ്ദേഹത്തിന്‍റെ മഹത്വം കണ്ടെത്താനും പ്രചരിപ്പിക്കാനുമായി കാണുന്നതെല്ലാം വലിച്ചുവാരി എഴുതിച്ചേർക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.

ഇദ്ദേഹം ഈഴവനായിരുന്നു. ഇത് തന്നെ ഒരു പോരായ്മയായി തോന്നുന്ന രീതിയിലാണ്, ഇദ്ദേഹത്തിന്‍റെ മഹത്വം വർണ്ണിക്കുന്ന എഴുത്തുകളിൽ കണ്ട ഭാവം. ഇദ്ദേഹത്തിന്‍റെ ബ്രാഹ്മണ ബന്ധങ്ങൾ ആണ് എടുത്തുപറയപ്പെടുന്നതായി കണ്ടത്.

അന്ന് തിരുവിതാംകൂർ രാജ്യത്തിൽ ഈഴവർ തൊട്ട് കീഴിലുള്ള എല്ലാ ജനത്തിനും പലവിധ സാമൂഹിക അടിമത്തവും പരിമിതികളും ഉണ്ടായിരുന്നു. ഇതിന് അവർക്ക് മുകളിൽ ഉള്ളവരെ കുറ്റപ്പെടുത്താൻ ആവില്ല. കാരണം, ഈ ഓരോ കീഴ്ജാതിക്കാർക്കും അവർക്ക് കീഴിലുള്ള എല്ലാ ജനത്തിനോടും അറപ്പും വെറുപ്പും തന്നെയായിരുന്നു.

പലരും London Missionary Society പോലുള്ള പ്രസ്ഥാനങ്ങളോടു ഒത്തുനിന്ന് സ്വയം സാമൂഹികമായി ഉയരാൻ ശ്രമിച്ചിരുന്നു. എന്നുവച്ച് അവരോരോരുത്തരും അവരേക്കാൾ കീഴിലുള്ളവരെ സാമൂഹികമായി ഉയരാൻ സഹായിച്ചിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച് ചവുട്ടിത്താഴ്ത്താൻ തന്നെയാണ് ശ്രമിച്ചിട്ടുണ്ടാവുക.

ഇനി ശ്രീനാരായണ ഗുരുവി ആത്മീയ ബന്ധങ്ങളെക്കുറിച്ച് എഴുതേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം.

Image

42

Posted: Tue Oct 10, 2023 4:42 pm
posted by VED
42 #. കപട നേതാവാകാൻ വൻ വ്യഗ്രതകാട്ടിയ ആളും, വെറും നിസ്സാര വാക്കുകൾകൊണ്ട് സാമൂഹത്തിന്‍റെ അടിത്തറതന്നെ ആട്ടിയിളക്കിയ ആളും തമ്മിൽ ഒരു താരതമ്യം



ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് വൻ സ്നേഹാദരങ്ങളോടുകൂടി എഴുതുന്നവർ നേരിടുന്ന ചില പ്രശ്നങ്ങൾ ഉണ്ട്. എഴുതുന്നത് ഒരു മലയാളം സംസാരിക്കുന്ന വ്യക്തിയെക്കുറിച്ചാണ്. എന്നുവച്ചാൽ ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന വ്യക്തി. എഴുതുന്ന ആളുടെ പ്രാദേശിക ഭാഷയും മലയാളം അതുമുല്ലെങ്കിൽ ഈ ഉപദ്വീപിലെ മറ്റുവല്ല ഫ്യൂഡൽ ഭാഷ ആവുമ്പോഴാണ് പ്രശ്നം. ഇദ്ദേഹത്തെക്കുറിച്ച് ഒരു ഇങ്ഗ്ളിഷുകാരൻ ഇങ്ഗ്ളിഷിൽ എഴുതുകയാണെങ്കിൽ ഈ വിധ പ്രശ്നങ്ങളെക്കുറിച്ച് ആ എഴുത്തുകാരന് അറിവ് വരില്ലതന്നെ.

ഇദ്ദേഹം ഒരു മഹാവ്യക്തിയാണ്, മഹാനാണ് എന്നത് ഇങ്ഗ്ളിഷിൽ ചിന്തിക്കുന്നരീതിയിൽ മലയാളത്തിൽ പറഞ്ഞാൽ കാര്യങ്ങൾ പാളിപ്പോകും. ഇങ്ഗ്ളിഷിൽ ഏത് വ്യക്തിയേയും ആ ആളുടെ നൈസർഗികമായ കഴിവുകളേയും സ്വഭാവങ്ങളേയും ചെയ്തികളേയും നേട്ടങ്ങളേയും മറ്റും മാത്രം കണ്ടുകൊണ്ട് പറയാവുന്നതാണ്. Isaac Newtonനെക്കുറിച്ച്, He was a great scientist എന്ന് പറഞ്ഞാൽ ഫ്യൂഡൽ ഭാഷകളിൽ കാണുന്നതുപോലുള്ള യാതോരു ദിവ്യത്വവും ഭാവനയിൽ അലിച്ചുചേർക്കാതെ തന്നെ, ഒരു ഇങ്ഗ്ളിഷുകാരന് Newtonനെക്കുറിച്ച് മനസ്സിൽ ചേർത്തുവെക്കാവുന്നതാണ്.

Newton ഒരു മഹാ ശാസ്ത്രജ്ഞനാണെങ്കിലും, മറ്റെല്ലാരീതിയിലും ഒരു മനുഷ്യന്‍റെ നൈസർഗികമായ എല്ലാവിധ ശരീരാവശ്യങ്ങളും ആർത്തികളും താൽപ്പര്യങ്ങളും വൈകാരികഇച്ഛകളും മറ്റും ഉള്ള ഒരു വ്യക്തിതന്നെയാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കാരണം ഈ ഒരു വിഷയം He was a great scientist എന്ന വാക്യത്തെ ബാധിക്കില്ലതന്നെ. Newtonന് യാതോരുവിധ ദിവ്യജ്ഞാനമോ ബോധോദയമോ ലഭിച്ചു എന്ന ഒരു ധാരണയുടെ ആവശ്യം ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ ഈവിധമല്ലതന്നെ. വ്യക്തിയെ greatഎന്നും മഹാനെന്നും മറ്റും പറയുമ്പോൾ, ആ ആളെ അവൻ / അവൾ എന്ന തികച്ചും അപകടകരമായ പദവിശേഷണത്തിൽനിന്നും പിടിച്ചു പൊക്കി അദ്ദേഹം / അവർ എന്ന നിലയിൽ പിടിച്ചുനിർത്തേണ്ട ആവശ്യം വരും. ഇത് യഥാർത്ഥത്തിൽ ഒരു വൻ സംഗതി തന്നെയാണ്.

ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷ് Wikipediaയക്ക് ആദ്യകാലങ്ങളിൽ നേരിടേണ്ടിവന്നിരുന്നു എന്നുതോന്നുന്നു. ഇങ്ഗിളിഷിൽ ഒരു നിയമം തന്നെ Wikipediaയിൽ എഴുതിവച്ചിരുന്നു. വ്യക്തികളുടെ പേരിനോട് Honourific വാക്കുകൾ ചേർക്കാൻ പാടില്ല എന്ന്. Honourific എന്നാൽ ആദരസൂചകമായ വാക്ക് എന്നാണ് അർത്ഥം. വിക്കീപീടിയയിൽ ഇന്ത്യൻ പേജുകൾ തുടങ്ങിയപ്പോൾ ഇത് വൻ പ്രശ്നമായി മാറി. ഗാന്ധിമാത്രമല്ല, മറിച്ച് ഓരോ കുഗ്രാമത്തിലേയും സ്ക്കൂൾ അദ്ധ്യാപകന്‍റെ പേരുപോലും വിക്കീപീടിയയിൽ എഴുതാൻ പറ്റില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി.

ഈ ഉപഖണ്ഡം കണ്ട ഏറ്റവും വൻ വ്യക്തികളിൽ പെട്ട Robert Clive, Thomas Macaulay തുടങ്ങിയവരുടെ പേരുകൾ വെറും പേരായിതന്നെയാണ് ഇന്ത്യൻ വിക്കീപീടിയയിലും മറ്റും ഉപയോഗിച്ചുകാണുന്നത്. എന്നാൽ അവരുടെ കഴിവുകളോടോ, അതുമല്ലെങ്കിൽ സാമൂഹിക പരിവർത്തന ആത്മാർത്ഥതയോടോ യാതോരുരീതിയിലും തുലനം ചെയ്യാൻപറ്റാത്ത വ്യക്തികളെ ഇന്ത്യൻ വിക്കീപീടിയയിൽ ആദരിച്ചേപറ്റൂ. വിക്കീപീടിയയെ പിടികൂടിയ ഇന്ത്യൻ അക്കാഡമിക്ക് ജീനിയസ്സുകൾ വിട്ടില്ല. വോട്ടെടുപ്പുതന്നെ നടത്തിയെന്ന് തോന്നുന്നു. വോട്ടെടുപ്പിൽ ഇന്ത്യക്കാരെ തോൽപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഇന്ന് M K Gandhiയുടെ വിക്കീപീടിയ പേജ് Mahatma Gandhi എന്ന തലക്കെട്ടിൽ തന്നെയാണ് കാണുന്നത്. ഇങ്ങിനെയല്ലാതെ പറ്റില്ലതന്നെ.

ശ്രീ നാരായണ ഗുരുവിന്‍റെ പേജ് Narayana Guru എന്ന തലക്കെട്ടിലാണ് കാണപ്പെടുന്നത്. ഫ്യൂഡൽ ഭാഷകളിൽ ഇങ്ങിനെയല്ലാതെ പറ്റില്ലതന്നെ.

അതുതന്നെ ഒരു പ്രശ്നം. പ്രശ്നം ഇതാണ്. ഫ്യൂഡൽ ഭാഷകളിൽ സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ നിലനിൽക്കും. യാതോരു ഗുരുവിനും ഇത് മാറ്റാൻ കഴിയില്ല. സ്വന്തം പേരിൽ പോലും ഈ ഒരു പ്രശ്നത്തിന്‍റെ വേലിയേറ്റം വന്നത്, ഗുരുവിന്‍റെ അണികൾക്ക് തടുക്കാൻ ആയില്ലതന്നെ. സാമൂഹിക ഉച്ചനീചത്വങ്ങളെ നിലംപരിശാക്കും എന്ന് ശപഥം എടുത്തിട്ടുള്ള ഇസ്ലാം മതത്തിന്‍റെ പ്രവാചകനായ മുഹമ്മദ്ദിന്‍റെ കാര്യത്തിലും ഈ വിധം പല പ്രശ്നങ്ങളേയും, മതത്തെ ഫ്യൂഡൽ ഭാഷക്കാരുടെ കൈകളിൽ കൊടുത്തപ്പോൾ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു തോന്നൽ. ആ കാര്യത്തിലേക്ക് പിന്നീടേ കടക്കാൻ പറ്റുള്ളു.

ശ്രീ നാരായണ ഗുരുവിന്‍റെ യഥാർത്ഥ പേര് നാണു എന്നായിരുന്നു എന്ന് കാണുന്നു. വ്യക്തിക്ക് വ്യക്തമായ സ്ഥാനനാമങ്ങൾ ലഭിക്കുമ്പോൾ, പേരിൽ മാറ്റം വരുത്തേണ്ടതുതന്നെയാണ്. പ്രത്യേകിച്ചും ഫ്യൂഡൽ ഭാഷകളിൽ. ഒരാൾ മെഡിക്കൽ ഡോക്ടറായാൽ, പേരിന് മുന്നിൽ Dr. എന്ന് ചേർത്ത് സംബോധന ചെയ്യുന്നതും പരാമർശിക്കുന്നതും ആണ് മാന്യത. (PhDക്കാരുടെ കാര്യം ഇവിടെ എടുക്കുന്നില്ല. അത് മറ്റൊരു വിഷയം). ആദ്ധ്യാത്മിക വ്യക്തിത്വമാകുമ്പോൾ, അതിന് അനുസൃതമായ മാറ്റങ്ങൾ ആവശ്യമാണ്. മറ്റുള്ളവർ അവ നൽകുന്നതാണ് മാന്യത.

ശ്രീ നാരായണ ഗുരുവിനെ അദ്ദേഹത്തിനെ ആരാധകർ 'ശ്രീ നാരായണ ഗുരു' എന്നുതന്നെയാണ് പരാമർശ്ശിക്കാറ്. എന്നാൽ പണ്ടുകാലങ്ങളിൽ തിരുവിതാംകൂറിൽ ഈഴവ പ്രസ്ഥാനത്തിനോട് വിരോധമുള്ള ചിലർ ഇദ്ദേഹത്തെ നാണു ഗുരു എന്ന രീതിയിൽ ചെറിയൊരു പരിഹാസ ശബ്ദത്തോടുകൂടി പരാമർശിക്കുന്നത് കേട്ടിട്ടുണ്ട്.

ഇദ്ദേഹത്തിന്‍റെ പക്ഷക്കാർ, മനസ്സിൽ അടിയാളത്തം തേച്ചുചേർക്കാൻമാത്രം ശക്തിയുള്ള ബഹുമാനസൂചകമായ വാക്ക് കോഡുകൾകൊണ്ട് ഇദ്ദേഹത്തിന്‍റെ പേരിന് ചുറ്റും ദീപ്തിവലയം ഒട്ടിച്ചുവച്ചിട്ടുണ്ട്. മാത്രവുമല്ല വേറേയും വാക്കുകളും സംഭവവിവരണങ്ങളും നൽകി, ഇദ്ദേഹത്തിന്‍റെ ബഹുമാന്യതയെ സംരക്ഷിക്കാൻ നിരന്തരം ശ്രമിക്കുന്നുമുണ്ട് എന്നും തോന്നുന്നു.

മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഒറ്റ-വാക്ക് ശബ്ദമുള്ള പേരുകൾക്ക് വൻ ബലഹീനതയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷിലും ഇതുപോലുള്ള ഒരു ചെറിയ പ്രശ്നം ഉണ്ട് എന്നു തോന്നുന്നുണ്ട് എങ്കിൽകൂടി, You, He, She തുടങ്ങിയ വാക്കുകൾക്ക് മറ്റ് വകഭേദങ്ങൾ ഇല്ലാത്തതുകൊണ്ട്, ഇങ്ഗ്ളിഷിൽ ഇത് ഒരു വൻ പ്രശ്നം അല്ലതന്നെ.

രണ്ട്-വാക്ക് ശബ്ദമുള്ള പേരുകൾക്ക് വൻ സാമൂഹിക ബലം ലഭിക്കും. ഉദാഹരണത്തിന്, ബാലൻ നായർ. വെറും ബാലൻ എന്നതിനേക്കാളും വൻ ശക്തിയാണ് ഇതിന് ഉള്ളത്. ബാലൻ നായരെ ബാലാ എന്ന് താന്തോന്നി വിളിച്ചാൽ, സമൂഹികമായി ആക്രമണം തന്നെയാണ്. ബാലൻ നായർ എന്ന പേരിനേക്കാൾ വൻ മെച്ചം നൽക്കുന്ന വിശേഷണം ബാലൻ മാഷ് / ബാലൻ സാറ് എന്നതാണ്. ഇതുമായൊക്കെ അനവധി കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

വായനക്കാരന് ഓർമ്മയുണ്ടായേക്കാം. പണ്ടു പറഞ്ഞകാര്യമാണ്. ആശാരി മാധവനും, മാധവനാശാരിയും തമ്മിലുള്ള സാമൂഹിക ബലവ്യത്യാസം.

ചെറുതായി എഴുത്തിന്‍റെ പാതയിൽനിന്നും ഒന്ന് വ്യതിചലിച്ചുകൊണ്ട് (digressചെയ്തുകൊണ്ട്) ഒരു കാര്യം പറയാം എന്ന് തോന്നുന്നു. ഇന്ത്യൻ ഭരണഘടനയുടെ Right to Equalityലെ Articles18 പ്രകാരം സാമൂഹികമായി സാറ്, മാഷ്, മാഡം തുടങ്ങിയ വാക്കുകൾ ചില വ്യക്തികൾ സ്വന്തം പേരിന്‍റെകൂടെയോ, മറ്റു ചിലരുടെ പേരിന്‍റെകൂടെയോ ചേർക്കുന്നത് അനുവധിക്കപ്പെടുന്ന കാര്യമല്ലാ എന്ന് വ്യാഖ്യാനിക്കാം എന്ന് തോന്നുന്നു. ഇവിടെയുള്ള പ്രശ്നം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന വൻ ആശയങ്ങളിൽ പലതും, ഫ്യൂഡൽ ഭാഷകളിൽ നടപ്പില്ലതന്നെ എന്നതാണ്. വിദ്യാഭ്യാസവും ഭരണയന്ത്രവും പൂർണ്ണമായി ഫ്യൂഡൽ ഭാഷകളിലേക്ക് നിലംപതിക്കുമ്പോൾ, ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യൻ ഭരണഘടന ഒരു നോക്കുകുത്തിയായി മാറും.

ഇനി തിരിച്ച് എഴുത്തിന്‍റെ പാതയിലേക്ക് വരാം.

ഇങ്ഗ്ളിഷിൽ കൃസ്ത്യൻ പാതിരിമാരെ Fatherഎന്നും, പോരാത്തതിന്, Reverend (Rev) എന്നും മറ്റും പേരിന് മുന്നിൽ ചേർത്ത് പരാമർശിക്കും, സംബോധന ചെയ്യും. പ്രസിഡന്റിന്‍റെ പേരിന് മുന്നിൽ President എന്നും ചേർക്കും. പൊതുവേ ആളുകളുടെ പേരിന് മുന്നിൽ, ഔപചാരികമായ അവസരങ്ങളിൽ / ബന്ധങ്ങളിൽ, Mr., Mrs. Miss, Ms. തുടങ്ങിയ പദങ്ങൾ ഉപയോഗിക്കും. ഇവയൊന്നും You, He, She തുടങ്ങിയ യാതോരു പദങ്ങളേയും ബാധിക്കില്ല.

ശ്രീ നാരായണ ഗുരുവിന്‍റെ കാര്യത്തിൽ പേരിന് മുന്നിലും പിന്നിലും Honourific വാക്കുകൾ ചേർത്തുകാണുന്നു. ശ്രീ എന്നും ഗുരുവെന്നും. മാത്രവുമല്ല, പല ഇടത്തും, ശ്രീ നാരായണ ഗുരുദേവൻ എന്നും, ശ്രീ നാരായണ ഗുരു സ്വാമികൾ എന്നും എഴുതിക്കണ്ടിട്ടുണ്ട് എന്നും തോന്നുന്നു.

ഗാന്ധിയുടെ പേരിന് മുന്നിലും പിന്നിലും ഇതേ പോലെ വാക്കുകൾ ഉണ്ട് എങ്കിലും, അവ ഒരേ സമയം ഉപയോഗിക്കാറില്ല. മഹാത്മാ ഗാന്ധി എന്നോ അതുമല്ലെങ്കിൽ ഗാന്ധിജി എന്നോ. മഹാത്മാ ഗാന്ധിജി എന്ന പ്രയോഗം ഇല്ലതന്നെ.

ശ്രീ നാരായണ ഗുരുവിനേയും ഗാന്ധിയേയും ഒന്ന് ചെറുതായി തമ്മിൽ താരതമ്യം ചെയ്യേണം എന്ന് തോന്നുന്നു

ഗാന്ധി ബൃട്ടിഷ് - ഇന്ത്യക്ക് പുറത്തുള്ള പോർബന്ധറിലെ പ്രധാന മന്ത്രിയുടെ മകൻ. അച്ഛാച്ചനും അമ്മാവനും ഇതേ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു എന്ന് തോന്നുന്നു. ചെറുപ്രയാത്തിൽതന്നെ വിവാഹം കഴിച്ചു. ഭാര്യ വൻ സാമൂഹിക പ്രതാപശാലിയുടെ മകൾ. ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചു. അന്ന് ഇങ്ഗ്ളണ്ടിൽ പോയി പഠിച്ച പല വീരന്മാരുടേയും വിനോദവൃത്തി 'ഇന്ത്യയ്ക്ക്' 'സ്വാതന്ത്ര്യം' പടിച്ചുവാങ്ങി പുതിയ രാജ്യത്തിന്‍റെ നേതാവ് ആകാൻ ശ്രമിക്കുക എന്നതായിരുന്നു. ഇങ്ഗ്ളണ്ടിൽ പോയി ഇങ്ഗ്ളിഷുകാരെ വെറും പേരുവിളിച്ചും Mr., Mrs., തുടങ്ങിയ വാക്കുകൾ ചേർത്തുവിളിച്ചുംകഴിഞ്ഞാൽ വ്യക്തിത്വം വാനോളം ഉയരും. പിന്നെയുള്ള വികാരം, ഈ ഇങ്ഗ്ളിഷുകാരേക്കാൾ വൻ കഴിവുകൾ തനിക്കുണ്ട് എന്നതാണ്. വാസ്തവം പറയുകയാണെങ്കിൽ ഈ കൂട്ടർക്ക് വൻ കഴിവുകൾ ഉള്ളത് തന്നെ.

ArobindoGosh, Nehru, SubashChandran തുടങ്ങി അനവധി പേർ ഇതേ പദ്ധതി നോക്കിയതാണ്. ഇന്ന് മറ്റൊരു വീരൻ USൽ പഠിച്ച് തിരിച്ചുവന്ന് തനിക്കും ഇതേ പോലൊക്കെത്തന്നെയാവും എന്ന വിശ്വാസത്തിൽ പലതും ഗാന്ധിയെങ്ങിനെയാണ് ബൃട്ടിഷ്-ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ബാധ്യസ്ഥനായത് എന്ന് ഇന്നും മനസ്സിലാക്കാൻ പ്രയാസം തന്നെയാണ്. ഗാന്ധിക്ക് വേണമെങ്കിൽ പോർബന്ധറിൽ രാജാവിനെ മറിച്ചിട്ട് ജനാധിപത്യം സ്ഥാപിക്കാൻ ആളെ സംഘടിപ്പിക്കുന്നതിൽ തരക്കേടില്ല. ഇതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ഒന്ന് നേതാവു കളിച്ചുനോക്കിയിരുന്നു. തിരിച്ചുവന്നു. ബൃട്ടിഷ്-ഇന്ത്യയിൽ ഒരു പുതിയ Unique Selling Point (USP)യും കൊണ്ടാണ് വന്നത്. ആദ്ധ്യാത്മികത തുള്ളിതുളുമ്പിനിൽക്കുന്നു എന്ന് തോന്നുന്ന (USP)യായിരുന്നു അത്. അഹിംസ, സത്യാഗ്രഹം, രാമരാജ്യം അങ്ങിനെ. ഇതൊന്നും തന്നെ യഥാർത്ഥത്തിൽ ഈ ഉപഭൂഖണ്ഡത്തിന്‍റെ പാരമ്പര്യത്തിൽ ഉള്ള കാര്യങ്ങൾ അല്ലതന്നെ. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ ജോലിചെയ്യുന്ന ഇങ്ഗ്ളിഷുകാർക്ക് വൻ ആദരവ് തന്നെ വന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഗാന്ധി, സ്വന്തം രാജ്യത്തിൽ അല്ല, മറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ പത്രം തുടങ്ങി. മാസിക തുടങ്ങി. ഗുജറാത്തിയിലും ഇങ്ഗ്ളിഷിലും. ഇങ്ഗ്ളണ്ടിലെ സ്ത്രീകളോടും പുരുഷന്മാരോടും ഒപ്പം നിൽക്കുന്ന പല ചിത്രങ്ങൾ പരസ്യപ്പെടുത്തി. ഇവ കണ്ട് ദക്ഷിണേഷ്യയിലെ പാവം ജനം ഞെട്ടിത്തരിച്ചുപോയി. ഇത്രമാത്രം ദിവ്യനായ ഒരു വ്യക്തിയെ അവർകണ്ടിട്ടേയില്ല എന്ന ഒരു തോന്നൽ.

പല വൻ കഥകൾ എഴുതി ഇങ്ഗ്ളിഷുകാർക്ക് വായിക്കാനായി സൗകര്യപ്പെടുത്തി.. പണം വാരിക്കോരി ചിലവാക്കി. മൈതാന പ്രസംഗങ്ങൾ നടത്തി. കോൺഗ്രസിൽ ഇടിച്ചുകയറി. കോൺഗ്രസുകാരിൽ പലതരത്തിലുള്ള വിരോധങ്ങളും വളർത്തി. ഇങ്ഗ്ളണ്ടിൽ പഠിച്ച, രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള മറ്റൊരു പണക്കാരനുമായി കൂറുവ്യവസ്ഥയിൽ കാര്യങ്ങൾ നടത്തി.

Image
Gandhiയെന്ന ഇങ്ഗ്ളിഷ് സിനിമയിൽനിന്നുമുള്ളരംഗം

1982ൽ Gandhi എന്ന പേരിൽ ഒരു ഗംഭീര സിനിമ തന്നെ ഒരു ബൃട്ടിഷ് സിനിമാ നിർമ്മാതാവ് ഇറക്കി. ഗാന്ധിയായി അഭിനയിച്ചത് ഒരു ബൃട്ടിഷ് നടനാണ്. യഥാർത്ഥ ഗാന്ധിയേക്കാളും വളരെ നീളവും വലുപ്പവും ഉള്ള ആളാണ് അഭിനയിച്ചത്. മുകളിൽ നൽകിയിട്ടുള്ള ചിത്രം ആ സിനിമയിൽ ഉള്ള ഗാന്ധിയാണ്. കണ്ടില്ലേ ഗാന്ധിയുടെ വ്യക്തിത്വം? തികച്ചും ഒരു ഇങ്ഗ്ളിഷ് വ്യക്തിത്വമുള്ള വൻ വ്യക്തി.

ഈ തട്ടിപ്പ് സിനിമ നിർമ്മിക്കാനായി ഇന്ത്യൻ സർക്കാർ 10 ദശലക്ഷം ഡോളർ ആണ് അന്ന് നൽകിയത്.

ഇനി ശ്രീ നാരായണ ഗുരുവിന്‍റെ കാര്യം എടുക്കാം. ബൃട്ടിഷ്-ഇന്ത്യക്ക് തൊട്ടുപുറത്തുള്ള തിരുവിതാംകൂർ രാജത്തിലെ കീഴ്ജാതിക്കാരൻ. കൈയിൽ പണം ഉണ്ടോ എന്ന് തീർത്തു പറയാൻ ആവില്ല. ഈഴവ ശിവ പ്രതിഷ്ഠ നടത്തിയതുതന്നെ പഞ്ചലോഹ (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം) വിഗ്രഹം വച്ചല്ല, മറിച്ച് പുഴയിൽ നിന്നും കിട്ടിയ പാറക്കല്ലുകൊണ്ടാണ്, എന്ന് ഓർമ്മവരുന്നു. 1855ൽ ആണ് ജനനം. അന്ന് തിരുവിതാംകൂർ രാജ്യത്തിൽ കീഴ്ജനത്തിന്‍റെ കാര്യം വളരെ കഷ്ടം തന്നെയായിരുന്നു. എന്നിരുന്നാലും, അവർക്കും പാരമ്പര്യമായി അവർക്ക് കീഴിലുള്ളവരോടാണ് വിരോധം. മറിച്ച് മുകളിലുള്ളവരോട് അടിയാളത്തവും ബഹുമാനവും.

ഇദ്ദേഹം 26മത്തെ വയസ്സിൽ സ്വന്തം നാട്ടിൽ കുറച്ചു കുട്ടികളെ പഠിപ്പിച്ചു തുടങ്ങി, നാണു ആശാൻ എന്ന പേരു സമ്പാദിച്ചു. കുറേ കാലം സ്വന്തം രാജ്യംവിട്ട്, ബൃട്ടിഷ്-ഇന്ത്യയിൽ പലദേശത്തും സഞ്ചരിച്ചു. അവിടങ്ങളിൽ ഇങ്ഗ്ളിഷ് ഭരണയന്ത്രം കീഴ്ജാതിക്കാരെ അമർത്തുന്നില്ലാ എന്ന കാര്യം കണ്ടുകാണും. തിരിച്ചു തിരുവിതാംകൂറിൽ വന്ന്, ഈഴവ ശിവനെ പ്രതിഷ്ഠിക്കാനുള്ള മനോധൈര്യം കാണിച്ചു. പിന്നിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ശക്തമായ സംരക്ഷണം ലഭിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പിച്ചുതന്നെ പറയാവുന്നതാണ്.

നാരായണ ഗുരു, സ്വന്തമായി പത്രം / മാസിക പ്രസിദ്ധീകരിച്ചിരുന്നുവോ എന്ന് അറിയില്ല. N. Nagam Aiya എഴുതിയ Travancore State Manual Vol 1, Samuel Mateer എഴുതിയ Native Life in Travancore, William Logan എഴുതിയ Malabar Manual തുടങ്ങിയ ഗന്ഥങ്ങളിൽ ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് യാതോരു സൂചനയും കണ്ടില്ല. ഈ ഗന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത്, നാരായണ ഗുരുവിന്‍റെ വൻ സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾ നടന്നു തുടങ്ങിയ കാലങ്ങൾക്ക് ശേഷം തന്നെയാണ്.

ഹൈന്ദവ മതസ്ഥരുടെ (ബ്രാഹ്മണരുടെ) കൈയ്യാളുകളായ നായർമാർ ഈഴവരെ വെറും പേരുമാത്രമല്ല, മറിച്ച, നീ, എടാ, എന്താടാ, എന്നും പോരാത്തതിന്, അസഭ്യവാക്കുകളും ഉപയോഗിക്കാൻ മടിക്കാതിരുന്ന കാലത്താണ്, കാര്യമായ സാമൂഹിക സംരക്ഷണം സ്വന്തം ദേശക്കാരിൽ നിന്നും പ്രതീക്ഷിക്കാതെതന്നെയാവാം നാരായണ ഗുരു പ്രവർത്തിച്ചത്. മെഡ്രാസിൽ നിത്യപ്രകാശം പോലെ വിളങ്ങിനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണം ഇദ്ദേഹത്തിന് സംരക്ഷണം നൽകാൻ അവരുടെ Residentന് കൽപ്പന നൽകിയിട്ടുണ്ടാവില്ലേ? അറിയില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വേറെചില കാര്യങ്ങൾ പറയേണ്ടിയരിക്കുന്നു. പിന്നീടാവാം.

നാരായണ ഗുരു ഇങ്ഗ്ളണ്ടിൽ പോയിട്ടില്ല. ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി പോരാടിയിരുന്ന് എന്ന് പറയുന്നത് കേട്ടതായി ഓർമ്മയില്ല. ഗാന്ധിയുടെ അതേ ബന്ധം തന്നെയേ ഇദ്ദേഹത്തിനും ഇങ്ഗ്ളിഷ് ഭരണവുമായി ഉള്ളു. പോർബന്ധറും, തിരുവിതാകൂറും ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങൾ ആണ്.

ഇദ്ദേഹത്തെ വാഴ്ത്താനായി, ഇങ്ഗ്ളിഷ് നടനെ ഇദ്ദേഹമായി അഭിനയിപ്പിച്ചുകൊണ്ട്, ഇന്ത്യൻ സർക്കാരിൽനിന്നും ദശലക്ഷക്കണക്കിന് ഡോളർ വാങ്ങി, ബൃട്ടിഷ് സിനിമാ സംവിധായകൻ സിനിമ നിർമ്മിച്ചിട്ടില്ല.

ഗാന്ധിയേയും നാരായണ ഗുരുവിനേയും താരതമ്യപ്പെടുത്തിയത് തീർന്നോ എന്ന് അറിയില്ല. എന്നിരുന്നാലും, തിരുവിതാംകൂർ രാജ്യത്തിൽ നിന്നുകൊണ്ട്, അവിടെ സ്വന്തം സമൂഹത്തിന് മാന്യതവേണം എന്ന് ഉറപ്പിച്ച് പറയണമെങ്കിൽ വെറും നാണുവായിരുന്ന ചെറപ്പക്കാരന് വൻ ധൈര്യം തന്നെവേണ്ടിവരും. ഇങ്ഗ്ളിഷ് സംവിധാനങ്ങളെ കണ്ടുപരിചയപ്പെട്ടതാണോ, അതോ വേദ പഠനങ്ങളാണോ ഈവിധ ധൈര്യം ഇദ്ദേഹത്തിന് നൽകിയത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

Image

43

Posted: Tue Oct 10, 2023 4:49 pm
posted by VED
43 #. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ അണിനിരന്നവർ


ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും തമ്മിൽ താരതമ്യം ചെയ്യാനാവുന്ന മറ്റൊരു ചിന്ത തലയിൽകയറിവന്നു. അതും കൂടി എഴുതിയിട്ടുമുന്നോട്ടു പോകാം എന്ന് കരുതുന്നു.

ഗാന്ധി ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തായുള്ള ഒരു രാജ്യത്തിലെ പ്രധാന മന്ത്രിയുടെ മകൻ. നാരായണ ഗുരു, ഇതേ പോലുള്ള ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തായുള്ള മറ്റൊരു രാജ്യത്തിലെ കീഴ്ജാതിക്കാരൻ.

ഗാന്ധിയെപ്പോലുള്ള ഒരു വ്യക്തിയെ തിരുവിതാംകൂർ രാജ്യത്തിൽ ഭാവനചെയ്യുക.

ആ ആൾ തിരുവിതാംകൂറിലെ ദിവാന്‍റെ (പ്രധാന മന്ത്രിയുടെ) മകനാണ്. പ്രധാന മന്ത്രിയുടെ മകൻ എന്ന നിലയിൽ ഈ ആൾ വൻ ധനവാനാണ്. അവസരം ലഭിക്കുമ്പോഴെല്ലാം ബൃട്ടിഷ്-ഇന്ത്യയിൽ ആണ് താമസം. അവിടെ വൻകിടക്കാരായുള്ള പല സുഹൃത്തുക്കളും ഉണ്ട്. അവിടെയുള്ള ഒരു ബൃട്ടിഷ് വകയിലുള്ള സ്ക്കൂളിൽ പഠിച്ചു. അത് കഴിഞ്ഞപ്പോൾ, പിതാവ് ഉപദേശിച്ചു, ഏറ്റവും നല്ലത് ഇങ്ഗ്ളണ്ടിൽ പോയി പഠിക്കുന്നതാണ്. അവിടെയെത്തിയാൽ, ഇങ്ഗ്ളിഷുകാരുമായി ബന്ധം സ്ഥാപിക്കാം. അത് ഇങ്ങ് തിരുവിതാംകൂറിൽ പൊന്നിന്‍റെ വിലനൽകുന്ന ബന്ധമായിരിക്കും.

ധനികനാണ്. ലോകത്തിൽ, ഇങ്ഗ്ളണ്ട് ഭരിക്കുന്ന എവിടെവേണമെങ്കിലും സുരക്ഷിതനായി പോകാനാകും.

നേരെ ഇങ്ഗ്ളണ്ടിൽ പോയി പഠനം ആരംഭിച്ചു. കോളെജിലും മറ്റും പരന്ന വിവരം ഈ ആൾ ഇന്ത്യയിൽ നിന്നുമുള്ള വ്യക്തിയാണ് എന്നാണ്. അവിടെയാണെങ്കിൽ ഇന്ത്യയെന്നാൽ ബൃട്ടിഷ്-ഇന്ത്യതന്നെ. ഇങ്ഗ്ളിഷ് സാമ്രാജ്യം ലോകത്തിൽ പലദിക്കിലും പതാക ഉയർത്തിയിരിക്കുന്ന സമയമാണ്. ഇങ്ഗ്ളണ്ടിലെ മിക്കവർക്കും ഇങ്ങിനെയുള്ള ഓരോ പ്രദേശത്തെക്കുറിച്ചും വ്യക്തമായ ധാരണകൾ ഇല്ലതന്നെ.

ഇന്ത്യയെന്ന രാജ്യത്തെ ബൃട്ടൺ പിടിച്ചടക്കി ഭരിക്കുകയാണ് എന്നാണ് അവിടുള്ള വിവരം. ഇന്ത്യയിലെ കുട്ടിരാജാക്കളെക്കുറിച്ചും (Indian princes) അവിടെ സംസാരം ഉണ്ട്. എന്നാൽ കാര്യങ്ങൾ വ്യക്തമല്ല. ഇന്ത്യക്ക് ബൃട്ടിഷുകാരിൽ നിന്നും സ്വാതന്ത്യം പിടിച്ചുവാങ്ങിക്കണം എന്നെല്ലാമുള്ള വൻ വിവരജ്ഞാനികളുടെ സംസാരം, പൊതുവായി വൻ അധരവ്യയാമങ്ങൾ നടക്കുന്ന കോളജുകൾ ഒരു വിനോദവൃത്തിതന്നെയാണ്. പോരാത്തതിന്, ഭൂഖണ്ഡയൂറോപ്യന്മാർക്ക് ബൃട്ടിഷ് സാമ്രാജ്യത്തെ സഹിക്കാൻ പറ്റുന്ന കാര്യമല്ലതന്നെ. അവരും ഇന്ത്യയ്ക്ക് ബൃട്ടിഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി എന്തു പ്രവർത്തനത്തിനും തയ്യാർ. അങ്ങിനെയുള്ള പലരും ഇങ്ഗ്ളണ്ടിൽ വന്നുപഠിക്കുന്നുമുണ്ട്. എന്നുവച്ചാൽ വെള്ളക്കാരുടെ ഒരു വൻകൂട്ടം ആളുകൾ തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം പിടിച്ചുവാങ്ങിക്കാൻ സഹായിക്കാൻ തയ്യാറാണ്.

തിരുവിതാംകൂറിലെ പ്രധാനമന്ത്രിയുടെ മകൻ നോക്കിയപ്പോൾ കാര്യങ്ങൾ തിരുവിതാംകൂറിൽ നിന്നും കാണുന്നതുപോലെയല്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വൻ വാക്ക് സമരങ്ങൾ നടത്തുന്ന ദക്ഷിണേഷ്യയിലെ ധനികരുടെ പല മക്കളും ഇങ്ഗ്ളണ്ടിൽ ഉണ്ട്. അവർ തമ്മിലും വൻ മത്സരമുണ്ട്. ആർക്കാണ് ഇന്ത്യയെക്കിട്ടുക എന്നതാണ് ചോദ്യം.

പലരും പല ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ചിലർ ആദ്ധ്യാത്മികം, ഓംകാരം, വേദം, വേദാന്തം, മന്ത്രം, മന്ത്രവാദം, തന്ത്രം, തന്ത്രവിദ്യ, സർപ്പം, പാമ്പ്, പാമ്പാട്ടി, the great Indian rope trick, പുലി, പുലിനഖം, കടുവ, കാട്ടുപോത്ത്, ആന, ആനക്കൊമ്പ്, ആനപ്പിണ്ടി, മയിൽ, മയിൽപ്പീലി, മയിലാട്ടം, പശു, പശുമൂത്രം (ഗോമൂത്രം), ഗംഗ, യമുന, സാവിത്രി, സിന്ധു, സതി, സതീദേവി, യോഗ, യോഗാസനം, പതഞ്ചലി, ചരകൻ, ചരകസംഹിത, ശുശ്രുതൻ, ദന്വന്തരി, ദശമൂലം, ദശാവതാരം, ദശപുഷ്പം, ചാർവാകൻ, മീംമാംസ, ദ്വൈതം, അദ്വൈതം, അശോകൻ, ബുദ്ധൻ, ബുദ്ധപൗർണമി, വജ്രായണ ബുദ്ധിസം, ഗാണ്ഡീവം, ബ്രഹ്മാസ്ത്രം, പുഷ്പകവിമാനം, ജടായു, പാലാഴിമഥനം, പഞ്ചമകാരങ്ങൾ, മുദ്ര, നൃത്തം, നടരാജനൃത്തം, സംഹാരതാണ്ഡവം, തൃക്കണ്ണ്, വിക്രമാദിത്യൻ, മൗര്യസാമ്രാജ്യം, വൈഢൂര്യം, നാഗം, നാഗമാണിക്യം തുടങ്ങി എന്തിനെക്കുറിച്ചും പറഞ്ഞ് ജനശ്രദ്ധ നേടാൻ ശ്രമിക്കുന്നു. ഇന്ത്യ അങ്ങിനെയാണ്, ഇങ്ങിനെയാണ്, എന്നിങ്ങിനെ വിവരങ്ങൾ പോകുന്നു.

എന്നാൽ ഈ മുകളിൽ സൂചിപ്പിച്ച മിക്കകാര്യങ്ങളുമായി ഈ വൻ വിജ്ഞാനികൾക്കും, സഹനസമരസേനാനികൾക്കും കാര്യമായ ബന്ധം യാതൊന്നും കണ്ടേക്കില്ലതന്നെ. പോരാത്തതിന്, ഇങ്ഗ്ളിഷ് പതാക ഉപഭൂഖണ്ഡത്തിൽ പാറിപ്പറക്കുന്നതിന് മുൻപ്, മിക്കവരുടേയും പിതാമഹന്മാർ വെറും തീപ്പെട്ടിക്കൂടുപോലുള്ള ചെറിയ ഭൂപ്രദേശങ്ങൾ വിട്ട് എവിടേയും പോയിപ്പരിചയവും കണ്ടേക്കില്ല. എന്നിരുന്നാലും, ഇങ്ഗ്ളണ്ടിലെ നാട്ടുകാരിൽ പലരും ഒന്ന് ഞെട്ടിക്കാണും. എന്നാൽ, ഈ വൻ പാരമ്പര്യധന സമ്പത്തുള്ളവർ അവരുടെ പാരമ്പര്യ വസ്ത്രങ്ങൾ അല്ല ഇങ്ഗ്ളണ്ടിൽ പലപ്പോഴും ഉപയോഗിക്കുന്നത്. മറിച്ച്, പലരും കോട്ടും സൂട്ടും, ഷൂസും മറ്റുംതന്നെ. എന്നാൽ ചിലർ അവരുടെ ആഢ്യത്വം വിളിച്ചറിയിക്കുന്ന തലക്കെട്ടും തലപ്പാവും മറ്റും അതേപടി ഇങ്ഗ്ളണ്ടിലും പ്രദർശിപ്പിക്കുന്നു. എന്നിരുന്നാലും, കാഴ്ചയിൽ ഈ വിധ അവകാശവാദങ്ങൾ നടത്തുന്നവരിൽ പലർക്കും കടലിൽ ഒരു നൂറു മീറ്റർ നീന്താനോ, കുതിരപ്പുറത്ത് കയറി ഒരു 100 മീറ്റർ യാത്രചെയ്യാനോ മറ്റോ ആവുന്നകൂട്ടരായും തോന്നുന്നില്ല. എന്നാൽ അവകാശവാദങ്ങൾക്ക് യാതോരു പരിധിയും ഇല്ലതന്നെ.

പോരാത്തതിന്, തങ്ങളുടെ ഭാഷാകോഡുകൾ ഉപയോഗിച്ച്, ആരേയും വെട്ടൊന്ന് തുണ്ട് രണ്ട് എന്ന രീതിയിൽ കഷണിക്കാനും, ചവുട്ടിത്താഴ്ത്താനും, ചവുട്ടിത്തെറിപ്പിക്കാനും, ഉന്തിപ്പൊന്തിപ്പിക്കാനും ആവും (എന്നുവച്ചാൽ വായതുറന്നാൽ കൊടുംകൂടോത്രമാണ് പുറത്തുവരുന്നത്) എന്ന കാര്യം മാത്രം ആരും മിണ്ടിയതായി കാണുന്നില്ല.

തിരുവിതാംകൂറിലെ പ്രധാനമന്ത്രിയുടെ മകൻ ചെറുതായി ഒന്ന് കളിച്ചുനോക്കി. എന്നാൽ ഇങ്ഗ്ളണ്ടിൽ എത്തിയ ദക്ഷിണേഷ്യക്കാരിൽ പലരും ഇതേ കളികളിക്കുന്നുണ്ട്. അവർ വേദി വിട്ടുകൊടുക്കില്ല. പോരാത്തതിന്, അവരെല്ലാവരും വൻ പണക്കാർ തന്നെ. വേറെയേതെങ്കിലും, മറ്റുമത്സരക്കാർ ഇല്ലാത്ത വേദി കണ്ടെത്തേണം. അങ്ങിനെയാണ്, നമ്മുടെ കഥാനായകൻ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്.

അവിടെ ചെന്നപ്പോൾ കാര്യങ്ങൾ ബഹുരസം തന്നെ. ഇങ്ഗ്ളിഷുകാരോട് ഡച്ചുകാർ നിരന്തരമായി ഏറ്റുമുട്ടുന്നു. ഇങ്ഗ്ളിഷുകാർ ഏറ്റുമുട്ടലുകളിൽ ജയിക്കുന്നു. ഇങ്ഗ്ളിഷുകാർ ജയിച്ചുകഴിഞ്ഞാൽ പിന്നെ ഇങ്ഗ്ളണ്ടിലെ വിഡ്ഢി അക്കാഡമിക്ക് ജീനിയസുകളുടെ വിളയാട്ടമാണ്. ജനാധിപത്യം ആണ് നമ്മുടെ പദ്ധതി. അത് നമ്മൾ നടപ്പിൽ വരുത്തും. അതോടെ ഇലക്ഷൻ വെക്കുന്നു. ആൾ ബലത്തിൽ വൻ ശക്തി ഡച്ചുകാർക്കാണ്. അവർ അധികാരത്തിൽ വരുന്നു. കാപ്പിരികളിൽ ചിലർക്ക് വോട്ടവകാശം നൽകണം എന്ന് ഇങ്ഗ്ളിഷുകാരുടെ മറ്റൊരു വിഡ്ഢിത്തം. ഡച്ചുകാർ ഇതിന് തയ്യാറല്ല.

തിരുവിതാംകൂറിലെ പ്രധാന മന്ത്രിയുടെ മകൻ കാണുന്നത്, ദക്ഷിണാഫ്രിക്കയിൽ ദക്ഷിണേഷ്യക്കാരായ ധനികരായുളള പല വാണിജ്യ പ്രസ്ഥാനക്കാരും ഉണ്ട് എന്നതാണ്. എന്നാൽ അവർക്ക് അരോചകമായുള്ള ഒരു മേൽവിലാസം ആണ് ഉള്ളത്. അവർ ഇന്ത്യാക്കാർ എന്നാണ് അറിയപ്പെടുന്നത്.

ഈ അരോകചാവസ്ഥയ്ക്ക് കാരണം, ദക്ഷിണേഷ്യയിൽ നിന്നും വരുന്ന കീഴ്ജനതയുടെ സാന്നിധ്യമാണ്. ഈ കൂട്ടരും, തങ്ങളും ദക്ഷിണേഷ്യയിൽ വ്യത്യസ്ഥ ജനക്കൂട്ടങ്ങൾ ആണ് എന്നും, അവർ ദക്ഷിണേഷ്യയിലെ അടിമ ജനമാണ്, നാട്ടിലെ കോഴിക്കാട്ടമാണ്, മറിച്ച് ഞങ്ങൾ വൻ പ്രസ്ഥാനക്കാരണ്, എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലതന്നെ. കാരണം, രണ്ട് കൂട്ടരും ഇന്ത്യാക്കാരായാണ് അറിയപ്പെടുന്നത്. അവരല്ല ഞങ്ങൾ എന്നോ, ഞങ്ങളല്ലാ അവർ എന്നോ പറഞ്ഞിട്ട് വലിയ കാര്യമില്ല.

ദക്ഷിണാഫ്രക്കയിലേക്ക് ദക്ഷിണേഷ്യയിൽ നിന്നും രണ്ട് വ്യത്യസ്ഥരീതിയിലാണ് അടിമ ജനം എത്തപ്പെടുന്നത്. ഒന്ന് അവരെ ഫ്രഞ്ചുകാർ, ഡച്ചുകാർ, അറബികൾ തുടങ്ങിയവർ ദക്ഷിണേഷ്യയിൽ നിന്നും ഭൂജന്മികളിൽ നിന്നും വാങ്ങിച്ചുകൊണ്ടുവന്ന് വിൽക്കപ്പെടുന്നവരാണ്. മറ്റൊന്ന്, ബൃട്ടിഷ് - ഇന്ത്യയിൽ നിന്നും കീഴ്ജനക്കൂട്ടം സ്വന്തം ജന്മികൾ അറിയാതെ, കേട്ടറിവിന്‍റെ അടിസ്ഥാനത്തിൽ സ്വന്തം ഇഷ്ടപ്രകാരം മെഡ്രാസിലേക്ക് പോയി കപ്പൽ കയറി ദക്ഷിണാഫ്രിക്കയിൽ എത്തുന്നവർ.

പ്രധാനമന്ത്രിയുടെ മകൻ ശ്രദ്ധയോടുകൂടി നോക്കിയപ്പോൾ, കടുന്നുപിടിക്കണ്ട ഹേതു പിടികിട്ടി. ദക്ഷിണേഷ്യയിൽനിന്നും വന്ന അടിമ ജനത്തിന്, വൻ പുരോഗതി ലഭിച്ചിട്ടുണ്ട് എങ്കിലും, അവരിൽ പലർക്കും ദക്ഷിണേഷ്യയിലെ അവരുടെ നിലവിലുള്ള കുടുംബക്കാരുടെ നിലവാരത്തെക്കുറിച്ച് ഓർമ്മയില്ല. മറിച്ച് അവർ കാണുന്നത്, തങ്ങൾക്ക് ഐഡി കാഡുകൾ ഉണ്ട് എന്നതാണ്. ഇത് തിരിച്ചറിയൽ രേഖകളാണ്.

തിരുവിതാംകൂറിൽ തന്നെ പതിനായിരക്കണക്കിന് അടിമ ജനം യാതോരു തിരിച്ചറിയൽ രേഖയുമില്ലാതെ വെറും കന്നുകാലികളെപ്പോലെ ജീവിച്ച് മരിക്കുന്നു. ദക്ഷിണാഫ്രക്കയിൽ ഇതേ അടിമജനത്തിൽപ്പെട്ടവർക്ക് സാമൂഹികമായുള്ള ഉയർന്നവരിൽ നിന്നും തങ്ങൾ വ്യത്യസ്തരാണ് എന്നത് ഒരു പ്രശ്നമായി കാണുമെന്ന തിരിച്ചറിവ് നൽകിത്തന്നെ സാമൂഹിക സ്വാതന്ത്ര്യ പ്രസ്ഥാനം സ്ഥാപിക്കാം എന്ന് ധാരണവന്നു, കഥാനായകന്. എന്നാൽ ഇതും കാര്യമായി വിജയിച്ചില്ല. കാരണം, അവിടേയും സ്ഥാപിതരായ ദക്ഷിണേഷ്യക്കാരായ വൻകിടക്കാർ അങ്ങിനെ വേദി പുതിയൊരാൾക്ക് വിട്ടുകൊടുക്കില്ല. മാത്രവുമല്ല, ഹീന ജോലികൾക്കായി കയറിവന്നിരിക്കുന്ന നാട്ടിലെ അടിമജനത്തിനെ അങ്ങിനെയങ്ങ് കയറൂരിവിട്ടാലും പ്രശ്നംതന്നെയാണ്.

കഥാനായകൻ തിരിച്ച് ദക്ഷിണേഷ്യയിലേക്ക് വന്നു. അതായത്, ബൃട്ടിഷ്-ഇന്ത്യയിലേക്ക്. തിരുവിതാംകൂറിലേക്ക് അല്ലവന്നത്.

വരുമ്പോൾതന്നെ തന്നോട് കൂറുകാണിക്കുന്ന ചിലരോട് ചർച്ച ചെയ്ത്, കുറിക്ക് കൊള്ളുന്ന ഒരു ആദ്ധ്യാത്മിക USP തയ്യാറാക്കി. ബൃട്ടിഷ് - ഇന്ത്യയിൽ ഇറങ്ങിയപാടെ, വൻ സാമ്പത്തിക ചിലവിറക്കി പത്ര മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു. ഇങ്ഗ്ളിഷ് ഭരണത്തെ തുരത്താൻ പുതിയ ആദ്ധ്യാത്മിക USP ഇറക്കി. ബൃട്ടിഷ്-ഇന്ത്യയിലെ ബൃട്ടിഷുകാരായ ഉദ്യോഗസ്ഥരിൽ പലർക്കും ഈ ആളെ അങ്ങ് ബോധിച്ചു. ഈ ആൾ നല്ലമനുഷ്യനാണ്.

പിന്നെ പത്രമായി, മാസികയായി, മൈതാന പ്രസംഗങ്ങൾ ആയി.

എന്നാൽ ആർക്കും ചോദിക്കാനുള്ള വിവരം വന്നില്ല, തിരുവിതാംകൂറിലെ ആൾക്ക് ബൃട്ടിഷ്-ഇന്ത്യയിൽ എന്ത് കാര്യം എന്ന്.
തിരുവിതാംകൂറിൽ ഈ ആളുടെ പിതാവ് പ്രധാന മന്ത്രിയാണ്. അവിടെ പതിനായിരിക്കണക്കിന് അടിമ ജനത്തിന് സംരക്ഷണമായിട്ടുള്ളത് മെഡ്രാസ് പ്രസിഡൻസിയിൽ ഉള്ള ഇങ്ഗ്ളിഷ് ഭരണമാണ്. ഈ സംരക്ഷണം ഇല്ലായെങ്കിൽ കോഴിക്കൂടുപോലുള്ള കൂടുകളിൽ ഈ കീഴ്ജനത്തിനെ കൂട്ടമായി പൂട്ടിയിടുമായിരുന്നു, വേണമെങ്കിൽ ഭൂജന്മികൾ. ഈ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായാണ്, കഥനായകന്‍റെ പദ്ധതികൾ. തിരുവിതാംകൂറിലെ ഭൂജന്മികൾ ഈ ആൾക്ക് പിന്തുണ നൽകി പതാക ഉയർത്തും എന്നതിന് സംശയമില്ലതന്നെ.

ഈ ആളോടാണ് ഈ എഴുത്തിൽ നാരായണ ഗുരുവിനെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത്. പ്രധാന മന്ത്രിയുടെ മകൻ മഹാത്മാവായ സ്ഥിതിക്ക്, നാരായണ ഗുരുവും മഹാത്മാവായല്ലെ പറ്റൂ?

ആദ്യത്തെ ആൾ ആദ്ധ്യാത്മികതയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെ നാരായണ ഗുരുവിനും അതേ ആവരണം വേണ്ടതല്ലെ?

ആദ്യത്തെ ആൾ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി പൊരുതിയ വ്യക്തിയല്ലെ? നാരായണ ഗുരു ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുകാണിക്കുന്നതായി സൂചന നൽകാൻപാടുണ്ടോ?.

ഈവിധം വേണമെങ്കിൽ നാരായണ ഗുരുവിനെ ഉടയാട അണിയിക്കാം. എന്നാൽ ഒന്ന് ചിന്തിച്ചു നോക്കുക, രാജ്യത്തിലെ പ്രധാന മന്ത്രിയുടെ മകൻ പ്രതിനിധീകരിക്കുന്ന രാജ്യത്തിലെ കീഴ്ജനത്തിന്‍റെ അടിമ അവസ്ഥയെ എതിർക്കുകയല്ലെ നാരായണ ഗുരു ചെയ്യുന്നത്? പിന്നെ എങ്ങിനെയാണ് ഈ രണ്ട് കൂട്ടരും ഒരേ പക്ഷക്കാരാകുക?

Image

44

Posted: Tue Oct 10, 2023 4:53 pm
posted by VED
44 #. ഗുരുവിന്‍റെ പൈതൃകം


QUOTE: Narayana Guru, née Nanu, was born on August 28, 1855 to an Ezhava peasant, Madan Asan and his wife Kuttiyamma, in the village of Chempazhanthy near Thiruvananthapuram, in the erstwhile state of Travancore, in British India END OF QUOTE

മുകളിൽ നൽകിയിട്ടുള്ളത് വിക്കീപീടിയയിൽ ഏതോ വൻ ബുദ്ധിമാൻ ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് എഴുതിയ ലേഖനത്തിൽ നൽകിയ ഒരു വാചകമാണ്. ഈ മുകളിൽ നൽകിയ വാചകത്തിൽ നിന്നും ഏതാനും കാര്യങ്ങൾ എടുത്തുനോക്കുകയാണ്.

ഇദ്ദേഹം ജനിച്ചത് 1855ൽ ആണ്. തിരുവിതാംകൂറിന് അപ്പുറത്തായുള്ള ബൃട്ടിഷ്-ഇന്ത്യ അന്ന് ഭരിക്കുന്നത് English East India Company ആണ്. Great Britain ആ രാജ്യത്തെ പിടികൂടുന്നത് 1858ൽ ആണ്.

ശ്രീ നാരായണ ഗുരു ബൃട്ടിഷ്-ഇന്ത്യൻ അല്ല. ശുദ്ധ നുണിയിലൂടെയാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നതു തന്നെ.

ശ്രീ നാരായണ ഗുരു ജനിക്കുന്ന കാലത്തുതന്നെ തിരുവിതാംകൂർ രാജ്യത്തിൽ അനവധി സാമൂഹിക പരിഷ്ക്കരണ യത്നങ്ങളും നടന്നുകൊണ്ടിരുന്നു. ഇദ്ദേഹം യഥാർത്ഥത്തിൽ ഈ വിധ സംഭവങ്ങളുടെ ഒഴുക്കിൽപ്പെട്ട് വളർന്നുവന്ന വ്യക്തിയാണ്. ഇദ്ദേഹം അല്ല ഈവിധ സാമൂഹിക പരിഷ്ക്കരണങ്ങൾക്ക് തുടക്കമിട്ടത്. ഈ കാര്യം ഈ വിധം ഇവിടെ പ്രസ്താവിച്ചത്, ഇദ്ദേഹത്തിന്‍റെ മഹത്വത്തെ ഇടിച്ചുതാഴ്ത്താനല്ല, മറിച്ച്, ഇദ്ദേഹത്തെ അടിസ്ഥാന രഹിതങ്ങളായ വിവരങ്ങൾ വച്ചുകൊണ്ട് മഹാനാക്കേണ്ടതില്ല എന്നു പറയാൻ മാത്രമാണ്.

രണ്ടാമത്തെ കാര്യം ഇദ്ദേഹത്തിന്‍റെആദ്യകാല പേര് നാണു എന്നായിരുന്നു. née എന്ന വാക്കിന്‍റെ അർത്ഥം : originally called. എന്നുവച്ചാൽ ഇദ്ദേഹത്തിന്‍റെ ആദ്യകാല പേര് നാണു എന്നാണ്. വെറും ഒറ്റവാക്ക് പേര് ഫ്യൂഡൽ ഭാഷകളിൽ വൻ മൂല്യ ഇടിവ് നൽകുന്ന ഒരു കാര്യമാണ്.

ഇദ്ദേഹത്തിന്‍റെ മാതാപിതാക്കൾ ഈഴവ കർഷകർ ആയിരുന്നു, എന്നത് അടുത്ത കാര്യം. ഉയർന്ന ജാതിക്കാരായ ഭൂജന്മികളിൽ നിന്നുമോ, ഇടജന്മികളിൽനിന്നുമോ സ്ഥലം പാട്ടാടിസ്ഥാനത്തിൽ എടുത്ത് കൃഷിചെയ്യുന്നവർ ആയിരുന്നിരിക്കാം ഇവർ. അതുമല്ലെങ്കിൽ കൃഷിത്തോട്ടങ്ങളിൽ പണിയെടുക്കുന്നവർ ആവാം ഇവർ. അങ്ങിനെയാണെങ്കിൽ ആ വിവരം പറയാൻ പ്രയാസം തോന്നാം. കാരണം, പ്രാദേശിക ഭാഷാകോഡുകളിൽ ഇടിച്ച് താഴ്ത്തപ്പെടുന്നവരാണ് ഹീനനിലവാരത്തിൽ പ്രാദേശിക ഭാഷയിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവർ.

ഇവിടെ എടുത്തുപറയേണ്ടുന്ന ഒരു കാര്യം peasant എന്ന വാക്ക് പറയുന്ന അവസരത്തിൽ, കൃഷിഭൂമിയുമായി ബന്ധപ്പെട്ട് അന്നുള്ള അതിസങ്കീർണ്ണമായ സാമൂഹിക ബന്ധങ്ങളെക്കുറിച്ചും, ഭൂമിയുടെ മേലുള്ള കൃഷിക്കാരന്‍റെ അവകാശത്തെക്കുറിച്ചും, പലതും മറഞ്ഞുനിൽക്കും എന്നുള്ളതാണ്. ഭൂമി പാട്ടത്തിന് എടുത്തത് തന്നെ വ്യത്യസ്തമായ കരാറുകൾ പ്രകാരം തന്നെയാവാം. ഈ വിധ സാങ്കേതിക പദപ്രയോഗങ്ങൾ നോക്കുക:

ചുണ്ടി പണയാധാരം (Simple mortgage), മേൽപ്പാട്ടാധാരം lease of usufructs), കൈവശം പണയം Mortgage with possession), കുഴിക്കാണം (Lease, ജന്മം തീര് (Sale) എന്നിങ്ങനെ.

ഇദ്ദേഹത്തിന്‍റെ അച്ഛന്‍റെ പേരിന് പിന്നിൽ ആശാൻ എന്ന വാക്ക് സിദ്ധിച്ചതായി കാണുന്നു. ഇത് വാസ്തവവുമാകാം. അതുമല്ലെങ്കിൽ കൃത്രിമായി ചേർത്തതുമാവാം. ആശാൻ എന്ന വാക്ക് പലപ്പോഴും ഒരു അദ്ധ്യാപകൻ എന്നതിനേയാണ് സൂചിപ്പിക്കുക. പിതാവ് അദ്ധ്യാപകനായിരുന്നുവെങ്കിൽ, ഏതുവിധത്തിലുള്ള കാര്യങ്ങളാണ് പിതാവ് പഠിപ്പിച്ചിരുന്നത് എന്ന ചോദ്യം മനസ്സിൽ ഉദിക്കാവുന്നതാണ്. ഇദ്ദേഹം സംസ്കൃത അദ്ധ്യാപകനായിരുന്നു എന്ന് എഴുതിക്കാണുന്നു. കീഴ്ജാതിക്കാരൻ എങ്ങിനെയാണ് അന്ന് ബ്രാഹ്മണ മതത്തിലെ ഭാഷ കൈവശപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല.

അതല്ലാ, ഇദ്ദേഹം മലയാളത്തിലെ ലിപികളും, കണക്കിലെ അക്കങ്ങളും അവ കൂട്ടുന്നതും, കിഴിക്കുന്നതും ആണ് പഠിപ്പിച്ചത് എന്നാവാം ശരിയെന്നു പറഞ്ഞാലും പല ചിന്തകളും വരുന്നുണ്ട്. അതേ സമയം ഈ വക കാര്യങ്ങളും യഥാർത്ഥത്തിൽ വൻ കാര്യങ്ങളാണ്. മലയാളത്തിന് പകരം ഇങ്ഗ്ളിഷ് ലിപികളാണ് പഠിപ്പിച്ചിരുന്നത് എങ്കിൽ അതിഗംഭീര കാര്യംതന്നെയാവും. കാരണം ഇത് മാത്രംമതി പഠിച്ചുവരുന്ന വ്യക്തിയ്ക്ക് ഏത് വിധത്തിലുള്ള വിജ്ഞാനവും, അതിന് അനുയോജ്യമായ ആശയവിനിമയ വ്യക്തിത്വവും നേടാനുള്ള വാതിൽ തുറന്നുകിട്ടുവാൻ.

എന്നാൽ പിതാവ് മലയാളം ലിപികൾ ആണ് പഠിപ്പിച്ചിട്ടുണ്ടാവുക എങ്കിൽ ഈ ലിപികൾ പഠിച്ച കീഴ്ജാതിക്കാരൻ പലപ്പോഴും സാമൂഹിക അടിത്തട്ടിൽ കുമ്പിട്ട് നിൽക്കാൻ മാത്രമാവാം പലപ്പോഴും മുന്നോട്ട് നീങ്ങുന്നത്. എന്നാൽ ഗുരുവിന്‍റെ പിതാവ് സംസ്കൃത അദ്ധ്യാപകൻ ആയിരുന്നു എന്ന് പറയുന്നതിലാണ് മേന്മ.

പിതാവിന്‍റെ പേര് മാടൻ എന്നാണ് കാണുന്നത്. ശ്രീ നാരായണ ഗുരുവിന്‍റെ പിതാവിന്‍റെ പേര് മാടൻ എന്നതായത് കൊണ്ട് സ്വാഭാവികമായും ഈഴുവ പ്രസ്ഥാനക്കാർ അവരുടെ ആൺമക്കളുടെ പേര് മാടൻ എന്ന് ഇടാൻ ഇഷ്ടപ്പെടേണ്ടതാണ്. ഉദാഹരണത്തിന്, യേശുവിന്‍റെ വളർത്തച്ചന്‍റെ പേര് ജോസഫ് എന്നാണ്. ഈ പേര് പല ക്രിസ്തീയരും സ്വന്തം മകന് ഇട്ട് കണ്ടിട്ടുണ്ട്. കൃഷ്നന്‍റെ പിതാവായ ഗോവിന്ദന്‍റെ പേരും ഇതേ പോലെ ഉപയോഗിച്ചുകാണുന്നുണ്ട്.

മാടൻ എന്നത് പുലയർ, കുറവർ, കാണിക്കാർ, ഈഴവർ, കുശവർ എന്നിവരുടെ പാരമ്പര്യ ആരാധനാ മൂർത്തിയുടെ പേര് ആണ് എന്ന് കാണുന്നു. ചൂള മാടൻ, നിന മാടൻ, മറുത, മല്ലൻ, കരിങ്കാളി, കൊട്ടുതമ്പുരാൻ, ആയിരവല്ലി, പഞ്ചകന്യകകൾ, മാത്താണ്ടൻ പേയ്, ആതിരക്കൊടി പേയ്, പൂച്ച മല്ലൻ പേയ് തുടങ്ങിയ കീഴ് ജനക്കൂട്ടങ്ങളുടെ മറ്റ് ആരാധനാ മൂർത്തികളെക്കുറിച്ചും, NATIVE LIFE in TRAVANCOREൽ സൂചിപ്പിച്ചുകാണുന്നുണ്ട്. ഈ നൽകിയ വിവരങ്ങൾ എത്രത്തോളം ശരിയാണ് എന്ന് അറിയില്ല. എന്നാൽ ഹൈന്ദവമതത്തിലേക്ക് മാറിയ ഈ വിധ ജനക്കൂട്ടങ്ങൾ അവരുടെ പാരമ്പര്യ ആരാധനാ മൂർത്തികളെ ഇന്ന് എത്രകണ്ട് അംഗീകരിക്കുന്നുണ്ട് എന്ന് അറിയില്ല.

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് മലയാളം വിക്കീപീടിയയിൽ വായിച്ചിതിൽ നിന്നും, മൂന്ന് വ്യത്യസ്ത രീതിയിൽ ഇദ്ദേഹത്തെ മഹത്വപ്പെടുത്താൻ ശ്രമിച്ചതായിക്കാണുന്നു.

ഒന്ന് ഇദ്ദേഹം ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം, രഘുവംശം, മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ള ആളാണ്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം, സാഹിത്യവിമർശനം, തർക്കശാസ്ത്രം, അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ കാര്യങ്ങളിൽ പ്രാവീണ്യം ഉള്ള ആളാണ്.

ആത്മോപദേശശതകം, ദൈവദശകം, ദർശനമാല തുടങ്ങി പത്തോളം ദാർശനീകകൃതികളും, ജാതിനിർണ്ണയം, മതമീമാംസ, ജാതിലക്ഷണം തുടങ്ങി ഒൻപതോളം പ്രബോധനകൃതികളും, ഗദ്യപ്രാർത്ഥന, ദൈവചിന്തനം തുടങ്ങി നാലോളം ഗദ്യകൃതികളും, ശിവപ്രസാദപഞ്ചകം, സദാശിവദർശനം, ശിവശതകം തുടങ്ങി പതിനാലോളം ശിവസ്തോത്രങ്ങളും ഷൺമുഖസ്തോത്രം, ഷൺമുഖദശകം തുടങ്ങി ഏഴോളം സുബ്രഹ്മണ്യസ്തോത്രങ്ങളും, ദേവീസ്തവം, മണ്ണന്തല ദേവീസ്തവം തുടങ്ങി അഞ്ചോളം ദേവീസ്തോത്രങ്ങളും ശ്രീ വാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം എന്നീ വിഷ്ണുസ്തോത്രങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട് എന്ന് കാണുന്നു.

ഈ വിധ കൃതികളിൽ എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ഇദ്ദേഹം ആഴമേറിയ ചിന്തകളിലും ആത്മീയ നിരീക്ഷണങ്ങളിലും മുഴുകിയിരുന്ന ഒരു വ്യക്തിയാണ് എന്ന് തോന്നുന്നു.

ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ മഹത്വമായി സൂചിപ്പിക്കപ്പെടുന്നത്, ഇദ്ദേഹം ദിവ്യജ്ഞാനവും ദിവ്യമായ കഴിവുകളും ഉള്ള ഒരു വ്യക്തിയായിരുന്നു എന്നാണ്. ഹഠയോഗം ഇദ്ദേഹം അഭ്യസിച്ചിരുന്നു എന്ന് എഴുതിക്കാണുന്നു. ഹഠയോഗത്തെക്കുറിച്ച്, ഈ എഴുത്തുകാരന് അറിയില്ല.

QUOTE: മാറാരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു. END OF QUOTE

QUOTE: മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്ന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. END OF QUOTE.

ഈ വിധ ഉദ്ദരണികൾ വിക്കീപീടിയയിൽ കാണുന്നു. ഇവയുടെ സാധുതയെ ചോദ്യംചെയ്യുന്നില്ല. ശരിയാവാം. അതുമല്ലെങ്കിൽ അതിശയോക്തിയും ആവാം.

പോരാത്തതിന്, ഇദ്ദേഹം കാട്ടിൽ താമസിക്കുന്ന അവസരത്തിൽ പുലികൾ ഇദ്ദേഹത്തിന്‍റെ അടുത്ത് വന്ന് ഇരിക്കാറുണ്ടായിരുന്നു പോലും. ഇത് ഒരാൾ പറഞ്ഞുകേട്ട കാര്യമാണ്.

ഇവയെല്ലാം ഇദ്ദേഹത്തിന് ഒരു ദിവ്യവ്യക്തിത്വം നൽകാനാണ് സൗകര്യപ്പെടുത്തുന്നത്.

പോരാത്തതിന്, ചട്ടമ്പിസ്വാമികൾ, തൈക്കാട് അയ്യാവു് എന്ന യോഗി, കുമ്മമ്പള്ളിൽ രാമൻപിള്ള ആശാൻ, വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ, നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള തുടങ്ങിയവരുമായി ഇദ്ദേഹത്തിന് പലവിധത്തിലുള്ള വ്യക്തിപരമായ ബന്ധവും സൂചിപ്പിച്ച് കാണപ്പെടുന്നു.

ഈ നിൽകിയിട്ടുള്ള വ്യക്തിനാമങ്ങൾ സമൂഹത്തിലെ ഉയർന്നവരുടേതാവാം എന്നാണ് തോന്നുന്നത്. ഈഴവരിലെ വൈദ്യന്മാരും ഉൾപ്പെട്ടേക്കാം. (വൈദ്യൻ എന്ന പേരിനെക്കുറിച്ച് മറ്റ്ചിലകാര്യങ്ങൾ പിന്നീട് പറയാൻ നോക്കാം.) ഈ വ്യക്തിനാമങ്ങൾ പരാമർശിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്‍റെ സാമൂഹിക വ്യക്തിബന്ധ മഹിമയെ സൂചിപ്പിക്കാനാണ് ഉപകരിക്കുക.

ഈ മുകളിൽ സൂചപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ഒരു കീഴ്ജാതിക്കാരന്‍റെ വ്യക്തിത്വം അല്ല ഉള്ളത് എന്നാണ് തോന്നുന്നത്. പിന്നെ എങ്ങിനെയാണ് ഈഴവ പ്രസ്ഥാനം ഇദ്ദേഹത്തെ കൈവശപ്പെടുത്തുക എന്ന ഒരു ചോദ്യം മനസ്സിൽ കയറിവന്നുപോയി. .

നോക്കുക, 1916-ൽ "പ്രബുദ്ധകേരളം" എന്ന പത്രത്തിൽ ശ്രീനാരായണഗുരു പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനത്തിൽ ഈ വിധം ചില വരികൾ കാണുന്നു:

QUOTE: നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. END OF QUOTE

ഇദ്ദേഹം മാനസികമായും സാമൂഹികമായും ഒരു കീഴ്ജാതിക്കാരൻ അല്ലാ എന്ന് ഇദ്ദേഹത്തിന് മനസ്സിൽ ജ്ഞാനം വന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ്. ഈഴവ പ്രസ്ഥാനം ഇദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കുന്നതിൽ ഇദ്ദേഹത്തിന് എന്ത് തോന്നിയിട്ടുണ്ടാവും എന്ന് ഈ എഴുത്തുകാരന് അറിയില്ല. ഇദ്ദേഹം ഉപയോഗിക്കുന്ന വാക്കുകൾ നാം എന്നും നമ്മെ എന്നും, നമ്മുടെ എന്നുമാണ്. കീഴ്ജാതിക്കാരോട് ബ്രാഹ്മണത്വം തന്നെയാണ് പ്രദർശിപ്പിക്കുന്നത്. പ്രബുദ്ധകേരളത്തിന്‍റെ പത്രാധിപരുടെ നിർബന്ധപ്രകാരമാണോ ഈ വിധം ബ്രാഹ്മണത്വം വാക്കുകളിൽ വന്നത് എന്ന് അറിയില്ല.

ഇനി ഇദ്ദേഹത്തിന്‍റെ മൂന്നാമത്തെ വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കാം. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.


Image

45

Posted: Tue Oct 10, 2023 5:02 pm
posted by VED
45 #. ഗുരുവിനെ നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും


ശ്രീ നാരായണ ഗുരുവിന്‍റെ മൂന്നാമത്തെ വ്യക്തിത്വത്തെക്കുറിച്ച് എഴുതാൻ തുടങ്ങുന്നതിന് മുൻപായി മലയാളം വിക്കീപീഡിയ പേജ് വായിക്കുകയുണ്ടായി.

ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള ആ ലേഖനത്തിൽ കണ്ട കൂറെ വിശേഷണങ്ങൾ ഇവിടെ ചേർക്കുകയാണ്. അധികം ആഴത്തിൽ പോകാതെ ഇവയെ ഒന്ന് നോക്കുകയാണ്.

1. QUOTE: കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും END OF QUOTE

ഈ വാക്യം കുറച്ചൂകൂടി കൃത്യമായി എഴുതാമായിരുന്നു. ഇദ്ദേഹം ജീവിച്ചത്, തിരുവിതാംകൂർ രാജ്യത്തിലാണ്. കേരളം അന്ന് പിറന്നിട്ടില്ല. മലബാറ് മറ്റൊരു രാജ്യത്തിന്‍റെ ഭാഗമായിരുന്നു, അന്ന്. 'സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും' എന്ന വിശേഷണം പലരേക്കുറിച്ചും എഴുതിക്കാണുന്ന ഒരു നിർവ്വചനമാണ്.

2. QUOTE: സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. END OF QUOTE

ഇത് ഒരു അവകാശവാദമാണ്. നവോത്ഥാനത്തിലേയ്ക്ക് നയിച്ചു എന്നു പറയുന്നതിനേക്കാളും കൃത്യതയുള്ള വാചകം, ഇദ്ദേഹം അതിന് ശ്രമിച്ചു എന്നതാവും എന്ന് തോന്നുന്നു. കേരളീയരെ എന്നതിന് പകരം തിരുവിതാംകൂർ രാജ്യത്തിലെ ആളുകളേയും ബൃട്ടിഷ്-മലബാറിലെ ആളുകളേയും എന്ന് എഴുതിയിരുന്നുവെങ്കിൽ ധാന്യമണിയോളംവരെയുള്ള അതിസൂക്ഷ്മത (granular precision) അവകാശവാദത്തിൽ വരുമായിരുന്നു. അവകാശവാദം എന്നിരുന്നാലും ശരിയായിരിക്കേണം എന്നില്ല.

3. QUOTE: ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ്. END OF QUOTE

ഇത് വെറും പൊള്ളയായ അവകാശവാദമാകാൻ ഇടയുണ്ട്. കാരണം, ഈ ഉപഭൂഖണ്ഡത്തിലും തിരുവിതാംകൂറിലും ഇതിന് ഏറ്റവും കാര്യക്ഷമമായി ഒരുമ്പട്ടത്, ഇങ്ഗ്ളിഷ് ഭരണമാണ്. പലപ്പോഴും അനൗപചാരികമായിത്തന്നെയാവാം അവർ ഇത് ചെയ്തത്. ആ ഭരണത്തിന്‍റെ പ്രവർത്തനത്തോടും, പരിശ്രമത്തോടും, ഈ ഉപഭൂഖണ്ഡത്തിൽ അന്ന് ഉണ്ടായിരുന്ന ആരേയും താരതമ്യപ്പെടുത്താൻ ആവില്ലതന്നെ. ഗുരുവിന്‍റെ പരിശ്രമങ്ങളെ പുകഴ്ത്തുന്നതിൽ തെറ്റില്ല. എന്നാൽ കാണുന്നതെന്തും അങ്ങ് അവകാശപ്പെടുത്തുന്നത്, ഗുരുവിനെത്തെന്നെ അപമാനിക്കുന്ന പരിപാടിയാവാം.

4. QUOTE: ഗുരു, വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. END OF QUOTE

വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചാൽ, കീഴ്ജനം ഉന്നമനപ്പെടും എന്ന് പറയുന്നത് വിഡ്ഢിത്തംതന്നെയാവാം. എന്താണ് ഈ വിധ വിദ്യാലയങ്ങളിൽ പഠിപ്പിച്ചത് എന്നും, ഏത് നിലവാരത്തിലുള്ളവരാണ് അദ്ധ്യാപകരായിരുന്നതെന്നും ആശ്രയിച്ചായിരിക്കും ഈ അവകാശവാദത്തിന് ബലമുണ്ടാകേണ്ടത്. പോരാത്തതിന്, വ്യക്തിയുടെ അന്തസ്സും, വ്യക്തിത്വവും ഉന്നതപ്പെടുത്താനുള്ള എന്ത് സംഗതിയാണ് ഈ വിധ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നിരിക്കുക എന്ന ഒരു കാര്യവും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ പറയേണ്ടിയിരിക്കുന്നു. പിന്നീട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും കീഴ്ജനത്തിൽപ്പെട്ട ചെറുപ്രായക്കാർക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. സാമൂഹിക ഉന്നമനമൊന്നും അവരിൽ കാണാൻ പറ്റില്ലതന്നെ.

പോരാത്തതിന്, ഈഴവ ജാതിക്കാരൻ ബ്രാഹ്മണ അമ്പലങ്ങൾ പണിതുയർത്തിയാൽ, യഥാർത്ഥത്തിൽ കീഴ്ജാതിക്കാരുടെ പാരമ്പര്യ ദേവതകളും വിശ്വാസമര്യാദകളും മാഞ്ഞുപോകും. അവ മാഞ്ഞുപോകുന്നതാണ് നല്ലത് എന്ന് പറയുന്നുണ്ടെങ്കിൽ, അതിന് കൂടുതൽ അർത്ഥങ്ങൾ വന്നുചേരാം. മാത്രവുമല്ല, ഈ വിധം സ്വന്തം പാരമ്പര്യങ്ങൾ ദൂരയെറിഞ്ഞ്, പാരമ്പര്യമായി അടിമപ്പെടുത്തിയവരുടെ പാരമ്പര്യങ്ങളോട് മമത കാണിക്കുന്നത്, കീഴ്ജനത്തിൽപ്പെട്ട ആളുകളുടെ പിതൃമഹാന്മാർ, അവർ പണ്ടുകാലങ്ങളിൽ വെറും കന്നുകാലിപോലുള്ള അടിമവ്യക്തികൾ ആയിരുന്നിരുന്നാൽപ്പോലും, ഏതുവിധമായിരിക്കാം വീക്ഷിക്കുക എന്നതും ഒരു പ്രശ്നമല്ലേ?

5. QUOTE: അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്‍റെ മുഖമുദ്രകളായിരുന്നു. END OF QUOTE

ഈ വാദം ഗാന്ധി അനുയായികളെ ചൊടിപ്പിച്ചേക്കുമോ? ഇല്ലേ? അഹിംസ എന്ന പദ്ധതി, ഈ ഉപഭൂഖണ്ഡത്തിൽ ബുദ്ധൻ, മഹാവീരൻ, അശോകൻ തുടങ്ങി പലരും പറഞ്ഞകാര്യമാണ്. ഈ വാക്ക് വേണമെങ്കിൽ ഏശുകൃസ്തുവിന്‍റെ കാര്യത്തിലും എടുത്ത് വെക്കാൻ പറ്റുന്നതാണ്.

6. QUOTE: അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു END OF QUOTE

ഇത് ശരിയാണോ എന്ന് അറിയില്ല. ഇങ്ഗ്ളിഷ് വിക്കീപീടിയിയിൽ ഈ വിധമാണ് SNDPയെക്കുറിച്ച് പറയുന്നത്: The Sree Narayana Dharma Paripalana Yogam was founded in 1903 with the guidance and blessings of Sree Narayana Guru.

7. QUOTE: മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്‍റെ ആപ്തവാക്യം. END OF QUOTE

ഈ ആപ്തവാക്യം, 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്‍റെ തന്നെ എന്ന് പറയപ്പെടുന്ന സന്ദേശവുമായി പൊരുത്തപ്പെടുന്നില്ലാ എന്ന് തോന്നുന്നു.

8. QUOTE: അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. END OF QUOTE
കന്നുകാലികളെപ്പോലെ നിലനിർത്തിയിരുന്ന അടിമജനത്തിനെക്കുറിച്ച് ഈ ദിക്കിൽ സൂചിപ്പിച്ചു കണ്ടില്ല.

9. QUOTE: അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. END OF QUOTE

ഇത് ഒരു രേഖപ്പെടുത്തൽ തന്നെയാണ്. കാരണം ഈഴവരും തീയ്യരും ഒരേ ജനമാണ് എന്ന ഈഴവ സംഘടനയുടെ വാദത്തിന് പോറൽ നൽകുന്ന രേഖപ്പെടുത്തൽ ആണ് ഇത്. അന്ന് ബൃട്ടിഷ് മലബാറിൽ താരതമ്യേനെ വൻ സംഘ്യ മാസവേതനമായി ലഭിക്കുന്ന തീയർ സർക്കാർ സേവനത്തിൽ ഉണ്ടായിരുന്നു.

10. QUOTE: മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. END OF QUOTE

ഈ വാചകത്തിലെ വിഡ്ഢിത്തം അല്ലെങ്കിൽ ആഴമില്ലായ്മ ഇതാണ്:

ഇന്നുള്ള ഇന്ത്യാരാജ്യത്തിലെ ഒട്ടുമിക്ക ഭാഷകളും മനുഷ്യരെ എല്ലാവരേയും ഒരേ നിലവാരത്തിലുള്ള വ്യക്തിത്വ അന്തസ്സിന് അവകാശമുള്ളവരായി അംഗീകരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇത് ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗത്തിന്‍റെ പെരുമാറ്റത്തിൽ വളരെ വ്യക്തമായി കാണാവുന്നതുമാണ്.

ഇന്ത്യൻ ഉദ്യോഗസ്ഥർ ബ്രാഹ്മണരും, പിൻബലമില്ലാത്ത സാധാരണ ജനം കുപ്പത്തൊട്ടയിലെ കീഴ്ജാതിക്കാരനും ആണ് എന്ന നിലയിൽത്തന്നെയാണ് ഭാഷയും വ്യവസ്ഥിതിയും നിലനിൽക്കുന്നത്. ഈഴവ സംഘടനയ്ക്ക് ഇതിൽ യാതോരു പരിഭവമോ പരാതിയോ ഉള്ളതായി കാണുന്നില്ല എന്നാണ് തോന്നുന്നത്. ശ്രീ നാരായണ ഗുരുവിനെ പുകഴ്ത്തുന്ന പലരും ഇന്നുള്ള വരേണ്യവർഗ്ഗത്തിൽ പെട്ടവരും, സാധാരണ ജനത്തിനെ ഭാഷാ കോഡുകളിൽ ഹീനജനമായി കാണുന്നവരും ആവാം. വേറേയും കാര്യങ്ങൾ പറയാനുണ്ട്. പിന്നീടാവാം.

11. QUOTE: അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. END OF QUOTE

ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ ഉള്ള എല്ലാവരും ദ്രാവിഡർ ആണ് എന്നും, ദ്രാവിഡ പാരമ്പര്യങ്ങൾ പ്രാകൃമാണ് എന്നും, ക്ഷത്രിയ പാരമ്പര്യങ്ങൾ ആണ് മുന്തിയതെന്നും ഉള്ള ഒരു സൂചന ഈ വാക്കുകളിൽ ഇല്ലേ എന്ന് ഒരു തോന്നൽ. ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ വളരെ അധികം വ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. ഇതിൽ ഏതെങ്കിലും ഒന്ന് ദ്രാവിഡർ ആണ് എങ്കിൽ മറ്റുള്ളവർ ദ്രാവിഡർ അല്ലതന്നെ. എന്നാൽ ഒരേതരം ഭാഷകളിൽ സമാനമായ നിലവാരത്തിൽ ജീവിക്കുന്നവർക്ക് കാലക്രമേണെ മൊത്തമായി പൊതുവായുള്ള പല ശാരീരികവും മാനസികവും ആയ ലക്ഷണങ്ങൾ വന്നു ചേരും എന്നുള്ളതാണ് വാസ്തവം. ഭാഷാ പരമായുള്ള പൊതുവായുള്ള പൈതൃകത്തിന് അതീതമായി, ഇവരെല്ലാം ഒരേ ജനമാണ് എന്ന് ധരിക്കുന്നത് ഒരു തെറ്റിദ്ധാരണമാത്രമാവാം.

12. QUOTE: സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. END OF QUOTE

സവർണ്ണ ദൈവങ്ങളെ കീഴ്ജാതിക്കാർക്ക് നൽകിയിരുന്നുവെന്നും, അങ്ങിനെ ചെയ്തപ്പോൾ കീഴ്ജാതിക്കാർ അവരെ നിരസിച്ചുവെന്നും ഉള്ള ഒരു ധ്വനി കാണുന്നു എന്നു തോന്നുന്നു. ഈവിധം ഒരു സൂചന ഉണ്ട് എങ്കിൽ അതും വിഡ്ഢിത്തമാണ് എന്ന് ഒരു തോന്നൽ. Edgar Thurston എഴുതിയ Castes and Tribes of Southern Indiaയിൽ കാണുന്നത്, ഒട്ടുമിക്ക ജനക്കൂട്ടങ്ങൾക്കും ബ്രാഹ്മണ പാരമ്പര്യങ്ങളിലേക്ക് കയറിക്കൂടാനുള്ള വ്യഗ്രതയാണ്.

13. QUOTE: ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തവരാണ്‌. END OF QUOTE

ശ്രീ നാരായണ ഗുരുവും ഈ മുകളിൽ സൂചിപ്പിക്കപ്പെട്ട വ്യക്തികളും ജനിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ തിരുവിതാംകൂറിൽ സാമൂഹിക പരിഷ്ക്കരണത്തിന് ഇങ്ഗ്ണ്ടിൽ നിന്നും വന്ന കൃത്യൻ മിഷിനറി പ്രസ്ഥാനങ്ങൾ കഠിനമായിത്തന്നെ പരിശ്രമിച്ചിരുന്നു. ഈ പരിശ്രമങ്ങൾക്ക് വൻ സഹായവും സംരക്ഷണവും പ്രോത്സാഹനവും, പതിറ്റാണ്ടുകളോളം ഇമവെട്ടാതെ നിന്നും നോക്കിയും, നൽകിയത് മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്ന ഇങ്ഗ്ളിഷ് ഭരണമാണ്.

ഈ രണ്ട് കൂട്ടരുടേയും സ്വന്തമായുള്ളതും മൊത്തമായുള്ളതുമായ പരിശ്രമവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ മുകളിൽ സൂചിപ്പിക്കപ്പെട്ടവരുടെ മാത്രമല്ല, ശ്രീ നാരായണ ഗുരുവിന്‍റെ ശ്രമങ്ങളും അവയോടൊപ്പം മൊത്തമായിത്തന്നെയെടുത്താലും, ചായക്കോപ്പയിലെ കൊടുങ്കാറ്റ് (storm in a tea-cup) മാത്രമാണ് എന്ന് പറയാം എന്ന് തോന്നുന്നു. ഈ പ്രസ്താവന ഗുരുവിനെ അപമാനിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല എഴുതിയത്. മറിച്ച്, ഇദ്ദേഹത്തിന്‍റെ പ്രവർത്തന വേദിയെ വ്യക്തമായി നിർവ്വചിക്കാൻ മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളു. ഇദ്ദേഹത്തിന്‍റെ പേരിൽ പ്രസ്ഥാനം നടത്തുന്നവർ കയറൂരിവിട്ടതുപോലെയങ്ങ് അവകാശവാദങ്ങൾ നടത്തുന്നതിലുള്ള അപാകത സൂചിപ്പിക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്.

Tellicherry പോലുള്ള ഇടങ്ങളിൽ യാതോരുവിധ സാമൂഹിക ഒച്ചപ്പാടുകൾക്കും ഇടനൽകാതെ ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിലൂടെ സാമൂഹിക സ്വാതന്ത്ര്യങ്ങൾ നടപ്പിൽ വരുത്തിയ ഇങ്ളിഷ് ഭരണത്തേയും പ്രസ്ഥാനങ്ങളേയും ഈഴവപ്രസ്ഥാനത്തോട് താരതമ്യപ്പെടുത്തുന്നത് തന്നെ തെറ്റാണ്. കാരണം, തിരുവിതാംകൂറിൽ ഈഴവ പ്രസ്ഥാനത്തിന് ജീവനും പോഷണവും ശ്വാസം കഴിക്കാനുള്ള സൗകര്യവും സംരക്ഷണവും നൽകിയത് തന്നെ മെഡ്രാസിലെ ഇങ്ഗ്ളിഷ് സംവിധാനങ്ങളുടെ മേൽനോട്ടമാവാനാണ് സാധ്യത. മേൽനോട്ടം നടത്തി സംരക്ഷണം നൽകിയ പ്രസ്ഥാനത്തിനോട്, സംരക്ഷിക്കപ്പെട്ട ആളുകളെ സാധാരണ ഗതിയിൽ ആരും തന്നെ താരതമ്യം ചെയ്യാറില്ലാ എന്നാണ് തോന്നുന്നത്. മേൽനോട്ടം നടത്തിയത് എല്ലാദിക്കിലും വ്യാപിച്ചുകിടക്കുന്ന പ്രസ്ഥാനമാണ്. മാത്രവുമല്ല സാമൂഹിക സമത്വവും വ്യക്തിത്വ വികസനവും ഉന്നമിടുന്ന മാനസിക തത്ത്വദർശനത്തിനെ സൗകര്യപ്പെടുത്തുന്ന ഭാഷ കൈവശമുള്ളവരാണ് അവർ.

അതേ സമയം, ശ്രീ നാരയണ ഗുരുവും അനുയായികളും ഭക്തരും പ്രസ്ഥാനക്കാരും ഉപഭൂഖണ്ഡത്തിലെ വളരെ സൂക്ഷ്മമായ ഒരു ഇടത്തിൽ ഒതുങ്ങിനിൽക്കുന്നവരാണ്. മാത്രവുമല്ല, അവരുടെ പ്രാദേശിക ഭാഷ മനുഷ്യനെ തമ്മിൽത്തമ്മിൽ അകറ്റിനിർത്തുന്നതും, തമ്മിൽത്തമ്മിൽ അറപ്പും വെറുപ്പും സ്വമേധയാ പ്രകോപിപ്പിക്കുന്നതും ആയതാണ്.

വരുംകാലങ്ങളിൽ വൻ സംഖ്യ മുടക്കിയും അന്തർദ്ദേശീയമായ ശ്രദ്ധ വളർത്താൻമാത്രം വ്യക്തിപ്രഭാവം ഉള്ള ഒരു അഭിനേതാവിനെ വച്ചുകൊണ്ടും ശ്രീ നാരായണ ഗുരുവിനെ അവതരിപ്പിച്ച് ഒരു സിനിമ ഇങ്ഗ്ളിഷിൽ എടുത്ത് ലോകൈകമായി വൻരീതിയിൽ വിജയിപ്പിച്ചെടുത്താൽ, ഇദ്ദേഹത്തിന്‍റെ പേരും പെരുമയും ലോകൈകമായി വളരാം. Gandhi സിനിമ, ഒരു ദക്ഷിണേഷ്യൻ വ്യക്തിയെ ഇങ്ഗ്ളിഷ് സമ്രാജ്യത്തെ കടത്തിവെട്ടാൻമാത്രം ചരിത്രത്തിൽ ഐതിഹാസികമായ തിരുത്തിയെഴുത്താണ് സൗകര്യപ്പെടുത്തിയത്, മനുഷ്യമനസ്സുകളിൽ

ഈഴവ പ്രസ്ഥാനത്തന്‍റെ വകാശവാദങ്ങളിൽ പലപോരായ്മയും കണ്ടതായി തോന്നാറുണ്ട്. അവയിൽ ഒന്ന് ഇങ്ഗ്ളിഷ് ഭരണം എന്ന ആശ്ചര്യകരമായ സംഭവവികാസത്തേയും, അത് തിരുവിതാംകൂറിൽ സാമൂഹത്തിലും മനുഷ്യചിന്താധാരയിലും വിതച്ച വൻ കെട്ടഴിച്ചുവിടലിനേയും കണ്ടില്ലാ, കേട്ടില്ല, അറിഞ്ഞില്ല എന്ന ഭാവമാണ്.

കണ്ണടച്ചാൽ ഇരുട്ടാകും എന്നുള്ളത് വാസ്തവമാകാം. എന്നാൽ, കണ്ണടക്കാതിരുന്നാൽ പകൽവെളിച്ചം പോലെ വ്യക്തമായി കാണാവുന്ന ഒരു കാര്യത്തെ വാചകങ്ങളിൽ തുളയുണ്ടാക്കി, ആ തുളകളിലേക്ക് തള്ളിയിറക്കി മറച്ചുവെക്കുന്നത് ശരിയാണോ, ആവോ!

Image

46

Posted: Tue Oct 10, 2023 5:07 pm
posted by VED
46 #. തിരുവിതാംകൂറിൽ സാമൂഹിക വ്യവസ്ഥിതിയിൽ മാറ്റത്തിനായുള്ള വിപ്ളവങ്ങൾ തുടങ്ങിയത് എന്നാണ്




ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള വിക്കീപീടിയ എഴുത്തിലും ഇദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ പ്രശംസിക്കുന്ന മറ്റ് എഴുത്തുകളിലും വ്യക്തമായിത്തന്നെ നിർവ്വചിക്കപ്പെടുന്ന മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഒന്ന് ഇദ്ദേഹം ഒരു വൻ പണ്ഡിതനും സംസ്കൃത്തിലേയും തമിഴിലേയും അനേകം പ്രചീണ കൃതികൾ വയിച്ചിട്ടുള്ള വ്യക്തിയും ആണ് എന്നും, മറ്റുമാണ്.

രണ്ടാമത്തെ കാര്യം ഇദ്ദേഹം ദിവ്യജ്ഞാനവും ദിവ്യമായ കഴിവുകളും ഉള്ള ഒരു വ്യക്തിയും, ഹഠയോഗം അഭ്യസിച്ചിട്ടുള്ള ആളും ആണ് എന്നും, കൊടും കാടുകളിൽ വസിച്ച് ധ്യാനിച്ചിരുന്നു എന്നും മറ്റുമാണ്.

ഈ മുകളിൽ സൂചിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹം മാനസികമായും ശാരീരികമായും വ്യക്തിപ്രഭാവത്തിലും ബ്രാഹ്മണത്വം പിടിച്ചെടുത്തവ്യക്തിയാണ് എന്നുതന്നെയാണ് മനസ്സിലാകുന്നത്.

ഇനി ഇതേ എഴുത്തുകളിൽ നിന്നും കണ്ടെത്താനാവുന്ന മൂന്നാമത്തെ നിർവ്വചനം നോക്കാം. ഇത് ഇദ്ദേഹം ഒരു ഐതിഹാസികനായ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു എന്നതാണ്.

വാസ്തവത്തിൽ സാമൂഹികമായി നോക്കിയാൽ ഇതാണ് ഏറ്റവും പ്രസക്തമായിട്ടുള്ള കാര്യം. കാരണം, മുകളിൽ സൂചിപ്പിച്ച സ്വഭാവഗുണങ്ങളും വ്യക്തിപ്രഭാവവും കഴിവുകളും വാസ്തവമെങ്കിൽ, അവ ഈ ഉപഭൂഖണ്ഡത്തിൽ ഒരു പുതിയ കാര്യമല്ലതന്നെ. ബ്രാഹ്മണത്വം ഉള്ളവരും സംസ്കൃത്തിലേയും തമിഴിലേയും പ്രാചീണ സാഹിത്യങ്ങൾ വായിച്ചിട്ടുള്ളവരും, പോരാത്തതിന് ദിവ്യശക്തികളും ദിവ്യജ്ഞാനവും ഉള്ളവർ നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഈ ദക്ഷിണേഷ്യ എന്ന് ഈ എഴുത്തുകൾ എഴുതിയവർ നിഷേധിക്കും എന്ന് തോന്നുന്നില്ല.

പ്രപഞ്ചത്തിന്‍റെ അറ്റത്ത് എത്തിനിൽക്കുന്നു എന്ന് സ്വയം ധരിക്കുന്ന ഒരു ശൂന്യാകാശ സഞ്ചാരിയുടെ അവകാശവാദം പോലെയാണ് കാര്യങ്ങൾ. താൻ നിൽക്കുന്നിടത്തുനിന്നുമാണ് പ്രപഞ്ചം തുടങ്ങുന്നത് എന്ന് പറയുന്നത് മിക്കവാറും വെറും മിഥ്യാധാരണയാവാൻ സാധ്യതയുണ്ട്. ശ്രീ നാരായണ ഗുരുവിൽനിന്നോ അതുപോലെ തന്നെ നേരത്തെ സൂചിപ്പിക്കപ്പെട്ട മറ്റ് പ്രാദേശിക വ്യക്തികളിൽനിന്നുമോ അല്ല തിരുവിതാംകൂറിൽ സാമൂഹിക പരിഷ്ക്കരണത്തിന് തുടക്കം കുറിക്കപ്പെടുന്നത്.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ നടക്കുന്ന കാലത്ത് ഏതാണ്ട് 1836മുതൽ ദക്ഷിണ മലബാറിൽ, കീഴ് ജനത്തിൽനിന്നും ഇസ്ലാമിലേക്ക് ചേർന്ന മാപ്പിളവ്യക്തികളിൽ ചിലർ ഹൈന്ദവരേയും (ബ്രാഹ്മണരേയും) അവരുടെ കൂടെനിൽക്കുന്ന അമ്പലവാസികളേയും അവരുടെ കൈയ്യാളുകളായ നായർമാരേയും ആക്രമിച്ച ഒറ്റപ്പെട്ട സംഭവ പരമ്പരകളുടെ തുടക്കം വന്നിരുന്നു.

ഇതിന് പിന്നിൽ പ്രവർത്തിച്ച സാമൂഹിക ആശയവിനിമയ യാന്ത്രസംവിധാനത്തിലെ പിടിപ്പുകേട് എന്താണ് എന്ന് അന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് ഒട്ടും തന്നെ മനസ്സിലായില്ല എന്നുവേണം മനസ്സിലാക്കാൻ.

എന്നാൽ ഏതാണ്ട് ഇതേ കാലത്ത് തിരുവിതാംകൂർ രാജ്യത്തിലും സാമൂഹികമായി പല വിധ അട്ടിമറി സംഭവങ്ങൾക്കും തുടക്കംവന്നിരുന്നു.

എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ അഞ്ചുതെങ്ങിലും തങ്കശ്ശേരിയിലും മറ്റും പതാക ഉയർത്തിയതുതന്നെ തിരുവിതാംകൂറിലെ സാമൂഹിക ഭാവനയിൽ ഒരു വൻ സ്ഫോടനാത്മകമായ അനുഭവമായിരുന്നു. എല്ലാരേയും ഒരേ നിലവാരത്തിൽ കാണുകയും കൈകാര്യംചെയ്യുകയും ചെയ്യുന്ന ഒരു ഭാഷയും ആ ഭാഷയിലൂടെ ചിന്തിക്കുന്നവരുമാണ് പതാക ഉയർത്തിയത്. സാമൂഹിക അടിത്തട്ടിൽ മാത്രമല്ല, മറിച്ച് ഏവരിലും ഇത് ഒരു വൻ ആശ്ചര്യകരമായ പ്രതീതിയാണ് ഉയർത്തിയത്.

പോരാത്തതിന്, ഈ കൂട്ടർക്ക് പ്രാദേശിക ഭാഷയായ തമിഴും അന്നുള്ള പ്രാകൃത മലയാളവും മറ്റും യാതോരു രീതിയിലും മനസ്സിലാക്കാനോ, സംസാരിക്കാനോ ആവുന്നില്ലതന്നെ. ഇതും ഒരു വൻ കാര്യമാണ്. അതിനാൽത്തന്നെ മൃഗീയ ഭാഷാ കോഡുകൾക്ക് ഈ കൂട്ടരുടെ മനോഭാവത്തെ സ്വാധീനിക്കാനും ആവുന്നില്ലതന്നെ. ഭൂഖണ്ഡ യൂറോപ്യന്മാർക്ക്പോലും ഈ വിധമായുള്ള ഒരു ആശയപരമായുള്ള അന്യപ്രവേശനമില്ലാത്ത (exclusiveness) അവസ്ഥ ലഭിച്ചിരുന്നില്ലതന്നെ.

Malabar Manualൽ ഈ സംഭവവികാസവുമായി ബന്ധപ്പെട്ട ഒരു സംഭവം തന്നെ എഴുതിക്കാണുന്നുണ്ട്.

QUOTE: for about November 1697 the Anjengo settlement was violently but unsuccessfully attacked by the Travancoreans on the plea that, the factors were pirates. It may, however, be doubted whether this, their ostensible reason, was the true one, for, as will presently appear, the presence of the English in Travancore was gradually leading to a revolution in that State END OF QUOTE

തർജ്ജമ : അഞ്ചുതെങ്ങിൽ സ്ഥാപിതമായ ഇങ്ഗ്ലിഷ് കച്ചവട സംഘം കടൽകൊള്ളക്കാരാണ് എന്ന് പ്രാദേശിക പിള്ളമാരും മാഡപിമാരും (നാടുവാഴികൾ) പ്രസ്താവിക്കുകയും 1697ൽ അതികഠിനമായി അവിടുള്ള ഇങ്ഗ്ളിഷ് ജീവക്കാരെ ആക്രമിക്കുകയും ചെയ്തു. എന്നാൽ ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യം പതുക്കെപ്പതുക്കെതിരുവിതാംകൂറിനെ ഒരു സാമൂഹിക വിപ്ളവത്തിലേക്ക് നയിക്കുന്നുണ്ടായിരുന്നു എന്നതാവാം ഈ ആക്രമണത്തിനുള്ള യഥാർത്ഥ കാരണം. തർജ്ജമയുടെ അന്ത്യം

ഇങ്ഗ്ളിഷ് ഭാഷക്കാരുടെ വെറും സാന്നിധ്യംതന്നെ ചുറ്റുപാടുകളിലും അവരെ അടുത്തുനിന്നു വീക്ഷിക്കുന്നവരിലും വൻ മാനസിക മാറ്റങ്ങൾ വരുത്തും എന്നുള്ളത് ഒരു പൊതുവായുള്ള വാസ്തവാണെങ്കിലും, ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പറഞ്ഞാൽ, ഫ്യൂഡൽ ഭാഷകളിൽ പെട്ടവരിലെ വ്യത്യസ്ത നിലവാരത്തിലുള്ളവരുടെ സാന്നിധ്യവും മറ്റുരീതിയിൽ ഉള്ള മാനസിക മാറ്റങ്ങൾ വരുത്തും എന്നുള്ളതും വാസ്തവം തന്നെ.

ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണത്തിന് നിയമപരമായ സാമൂഹിക അച്ചടക്കം നിലനിർത്താനുള്ള ബാധ്യസ്ഥതയുണ്ടായിരുന്നെങ്കിലും, യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത സാമൂഹിക ആശയവിനിമയ യന്ത്രസംവിധാനത്തിൽ ഉള്ള പിശകുകളെക്കുറിച്ച് അവർക്ക് യാതോരു എത്തും പിടിയും കിട്ടിയില്ലതന്നെ. ഈ അറിവില്ലായ്മാ അവസ്ഥയിൽ നിന്നുകൊണ്ടുതന്നെ അവർ ദക്ഷിണ മലബാറിൽ നിയമപരമായി അനുവദിച്ചിട്ടുള്ള രീതികളിൽ നിയമവാഴ്ച നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു.

തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് കൃസ്തീയ മിഷിനറി പ്രവർത്തനം തന്നെ സമൂഹത്തിൽ വൻ പ്രശ്നങ്ങൾ വരുത്തിത്തുടങ്ങിയിരുന്നു. ഈ വക മിഷിനറിമാർക്കും ഭാഷാ പരമായുള്ള കെണികളെക്കുറിച്ച് കാര്യമായ വിവരം ഇല്ലയിരുന്നു.

1820ൽ നാടാർ സ്ത്രീ ജനങ്ങൾ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തെരുവിൽ കൂട്ടമായി ഇറങ്ങി കലഹം നടത്തിയതായി കാണുന്നു. ഇതിനെ ചാണർ ലഹള എന്ന് പേരിട്ടുകാണുന്നു. 1811ൽ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥനും തിരുവിതാംകറിൽ അവരുടെ Residentറ്റുമായ Col Munroവിനെ ദിവാനായി റാണി നിയമിച്ചതിന്‍റെ അനന്തരഫലമാകാം ഇത്.

Col Munroവിന് പ്രാദേശിക ഭാഷയിലെ മൃഗീയതെക്കുറിച്ച് ചെറുതായി വിവരം ലഭിച്ചിരുന്നുവെങ്കിലും, കീഴ്ജനത്തിനെ അങ്ങ് കയറൂരിവിട്ടാൽ അവർ എന്താല്ലാം അവകാശപ്പെട്ടുതുടങ്ങും എന്നതിനെക്കുറിച്ച് വിവരം പോരായിരുന്നു എന്ന് തോന്നുന്നു. കുപ്പായം ധരിക്കാനുള്ള അവകാശം കീഴ്ജന സ്ത്രീകൾക്ക്, പ്രത്യേകിച്ചും കൃസ്തുമതത്തിൽ ചേർന്നവർക്ക് Col Munroയുടെ കാലത്താണ് നൽകപ്പെട്ടത്.

തിരുവിതാംകൂർ രാജകുടുംബം ഘട്ടംഘട്ടമായി കീഴ്ജനത്തിന് സ്വാതന്ത്ര്യങ്ങൾ നൽകിത്തുടങ്ങിയിരുന്നു. എന്നാൽ ഇങ്ഗിളിഷ് ക്രിസ്ത്യൻ മിഷിനറിമാരെ അടുത്തുനിന്നും വീക്ഷിക്കാൻ അവസരം ലഭിച്ച കീഴ്ജനത്തിന് സാമൂഹിക അവകാശങ്ങൾ വാനോളം വേണം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.

1833ൽ ഷാണർ ക്രിസ്ത്യൻ സ്ത്രീകൾ തെരുവിൽ ഇറങ്ങി. ബ്രാഹ്മണ സ്തീകൾ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനുള്ള ധിക്കാരമാണ് അവർക്ക് ഉണ്ടായിരുന്നത്. ഈ കൂട്ടർക്ക് മാറുമറയ്ക്കാനുള്ള (കുപ്പായം ധരിക്കാനുള്ള) അവകാശം ലഭിച്ചിട്ടുപോലും മതിയായില്ല. മാറുമറച്ചാൽ പോര, ബ്രാഹ്മണ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രം (തോളിലും കഴുത്തിന് ചുറ്റും ധരിക്കന്ന രണ്ടാംമുണ്ടും) അവർക്ക് ധരിക്കാനുള്ള അവകാശം ഉണ്ട് എന്നാണ് അവർക്ക് വന്ന വിവരം.

ശിപായി പട്ടാളക്കാരന് ഓഫിസറുടെ യൂണിഫോം ധരിക്കാൻ അവകാശമുണ്ട് എന്ന ആവശ്യപ്പെടൽ പോലെയാണ് ഈ ആഗ്രഹത്തെ ശൂദ്രരും (നായർമാരും) അവരുടെ മുകളിൽ ഉള്ള ഹൈന്ദവരും വീക്ഷിച്ചത്. ശൂദ്രർ ഈ ധിക്കാരികളെ തെരുവിൽ ഇട്ട് മർദ്ദിക്കുകയോ, വാക്കുകളാൽ ആക്രോശിച്ച് തമർത്തുകയോ ചെയ്തു എന്ന് തോന്നുന്നു. തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് ഭരണം അല്ലായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ ഭരണവും സാമൂഹിക അടിച്ചമർത്തലും ചെയ്യുന്നത് ഒരേ കൂട്ടരാണ്.

1858ൽ ക്വീൻ വിക്ടോറിഅ: ബൃട്ടിഷ്-ഇന്ത്യയെ കൈവശപ്പെടുത്തിയതോടുകൂടി, കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. Queen Victoriaയുടെ വിളംബരം പ്രകാരം യഥാർത്ഥത്തിൽ പാരമ്പര്യ അധിപന്മാർക്ക് അവരുടെ പാരമ്പര്യ അവകാശങ്ങൾ ഉറപ്പുവരുത്തുണ്ടായിരുന്നു. കാരണം, ഡെൽഹിയിൽ ശിപായി ലഹള സംഭവിച്ചതുതന്നെ ഇങ്ഗ്ളിഷ് കമ്പനി കീഴ്ജനത്തിനെ കയറൂരിവിട്ടത് പാരമ്പര്യ ഭൂജന്മികളിൽ ജനപ്പിച്ച വിരോധം കാരണമാണ് എന്നാണ് ഇങ്ഗ്ളണ്ടിൽ ലഭിച്ച വിവരം.

നായർമാർ ഈ വിളംബരം കേട്ട്, കാര്യങ്ങൾ മനസ്സിലാക്കി, കീഴ്ജനത്തിനെ അടിച്ചമർത്താൻ തുടങ്ങി. ഷാണർ ക്രിസ്താനികളിൽ ഈ വിളംബരം മറ്റൊരുവിവരം ആണ് നൽകിയത്. അതായത്, ഈ ഉപദ്വീപിലെ എല്ലാ ജനത്തിനും സാമൂഹിക നീതി ക്വീൻ വിക്ടോറിഅ: ഉറപ്പുനൽകുന്നുണ്ട് എന്നാണ് അവർ മനസ്സിലാക്കിയത്. അതു ശരിയാണെങ്കിലും, ആ കാര്യം ബൃട്ടിഷ്-ഇന്ത്യയിലാണ്. തിരുവിതാംകൂർ രാജ്യത്തിൽ അല്ലതന്നെ.

പലയിടത്തും വൻ അടിപിടികൾ തന്നെ സംഭവിച്ചു. ഉയർന്ന ജനത്തിന്‍റെ ഗതികേടു തന്നെ. അവർക്ക് അടുക്കാൻ പോലും അറപ്പുള്ളവരോട് അവർ അടിച്ചുനിൽക്കണം.

1829ൽ തിരുവിതാംകൂർ റാണി പുറപ്പെടുവിച്ചിരുന്ന വിളംബരപ്രകാരം കൃസ്തീയ മതത്തിലേക്ക് ചേർന്ന ഷാണർ സ്ത്രീകൾക്ക് മാറുമറച്ചുകൊണ്ടുള്ള കുപ്പായം ധരിക്കാം. എന്നാൽ ഉയർന്ന ജനത്തിന്‍റെ വസ്ത്രങ്ങൾ യാതോരു രീതിയിലും അനുകരിക്കാൻ പാടില്ലതന്നെ. ഇക്കാര്യം വ്യക്തമായി വിളംബരത്തിൽ സൂചിപ്പിക്കപ്പെട്ടിരുന്നു. ഇവിടെ യഥാർത്ഥ പ്രശ്നം സ്ത്രീകളുടെ മാറുമറയ്ക്കുക എന്നുള്ളതായിരുന്നില്ല, മറിച്ച്, കീഴ്ജനം എന്ന നിർവ്വചനം ഒഴിവാക്കണം എന്നത് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. ഷാണർ ക്രിസ്ത്യാനികൾക്ക് അവർ കീഴ്ജനമാണ് എന്ന ധാരണ മാറിത്തുടങ്ങിയിരുന്നു.

Vilavankod, Kalkulam, Eraniel, Agastisvaram, Tovala തുടങ്ങിയ താലൂക്കുകൾ യുദ്ധക്കളം തന്നെയായി മാറി. സർക്കാർ കായികമായിത്തന്നെ ഇടപ്പെട്ടു എന്നു വേണംമനസ്സിലാക്കാൻ. പോടാ പൂറീമോനെ, പോടി പൂറീമോളെ തുടങ്ങിയ മലയാളത്തിലെ വൻ ആസ്വാധ്യതയുള്ള അസഭ്യവചനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായിത്തന്നെ രണ്ടുകൂട്ടരും ഉപയോഗിച്ചിട്ടുണ്ടാവാം.

രണ്ടുകൂട്ടരും തിരുവിതാംകൂറിൽ നിയമിതനായ British Residentന് പരാതികളും നിവേദനങ്ങളും നിരന്തരം നൽകിത്തുടങ്ങി.
ക്രിസ്ത്യൻ മിഷിനറിമാർ നൽകുന്ന കഥകളും വിവരങ്ങളും വിശ്വസിക്കരുത് എന്ന് ഹിന്ദുക്കളും അവരുടെ കൈയ്യാളുകളും
Residentനോട് അഭ്യർത്ഥിച്ചു.

തിരുവിതാംകൂറിൽ കീഴ്ജനത്തിനെ അടിച്ചമർത്തുകയാണ് ചെയ്യപ്പെടുന്നത് എന്ന് കൃസ്ത്യൻ മിഷിനറിമാർ ബൃട്ടിഷ്-ഇന്ത്യയിലും ഇങ്ഗ്ളണ്ടിലും പറഞ്ഞുപരത്തുന്നു എന്നത് ഹിന്ദുക്കൾക്ക് വൻ മനോവേദന നൽകി.

1858 ഡിസംബറിൽ രണ്ടുകൂട്ടരും കായികമായിത്തന്നെ ഏറ്റുമുട്ടി. ഉയർന്ന ജനത്തിന്‍റെ വസ്ത്രങ്ങൾ അനുകരിച്ച് തെരുവിൽ ഇറങ്ങിയ ഷാണർ ക്രിസ്തീയരെ ശൂദ്ര യുവാക്കൾ പരസ്യമായി പിടികൂടി ആക്രമിച്ചു. ഷാണർ ക്രിസ്ത്യൻ പുരുഷന്മാർ ഉയർന്നജന സ്ത്രീകളെ തിരിച്ചും കൈവെച്ചു.

Maycodeഎന്ന സ്ഥലത്തിൽ ഒരു ക്രിസ്ത്യൻ പള്ളി അഗ്നിക്ക് ഇരയാക്കപ്പെട്ടു. കോട്ടാർ കമ്പോളത്തിൽ വച്ച് വൻ അടിപടിനടന്നു. Erneel എന്ന സ്ഥലത്തെ വലിയ കമ്പോളത്തിൽ കൊള്ളിവെപ്പും അടിപിടിയും കടന്നാക്രമണങ്ങളും കൈയ്യേറ്റങ്ങളും നടന്നു. ക്രീസ്തീയ മതത്തിലേക്ക് മാറാത്ത കീഴ്ജനത്തിൽ പലരും അവരുടെ സാമൂഹിക അധിപന്മാർക്ക് കൂറ് പ്രഖ്യപിച്ചിരിക്കാം.

നാഗർകോവിലിലെ ക്രിസ്ത്യൻ പള്ളിയും Residency ബങ്ഗ്ളാവും കത്തിച്ചു ചാമ്പലാക്കപ്പെട്ടു. British Residentന്‍റെ സാന്നിദ്ധ്യം കീഴ്ജനത്തിന് വീറും വാശിയും ധൈര്യവും നൽകുന്നുണ്ട് എന്ന് ഹൈന്ദവർക്ക് തോന്നിയിട്ടുണ്ടാവാം.

രണ്ട് പ്രദേശങ്ങളിൽ മിഷിൻ സ്കൂളുകൾ കത്തിച്ചു നശിപ്പിക്കപ്പെട്ടു. Thittoovellay എന്ന സ്ഥലത്ത് ഒരു ഷാണർ വ്യക്തിയേയും ഭാര്യയേയും ശൂദ്രർ കൈവെച്ചു, ആക്രമിച്ചു. അവരുടെ വീടും ചുറ്റുമുള്ള 27വീടും കത്തിച്ചുകളഞ്ഞു.

അഗസ്തീശ്വരത്തെ ഷണർമാർ ആളും പണവും ശേഖരിച്ച് സർക്കാരിനോട് ഏറ്റുമുട്ടാൻ തയ്യാറാവുകയാണ് എന്ന ഒരു കഥയും പരന്നു. അവർ ഉയർന്നജന വീടുകൾ ആക്രമിക്കാനും കൊള്ളയടിക്കാനും പദ്ധതിയിടുന്നു എന്നും കേട്ടറിവ് വന്നിട്ടുണ്ടാവും. തിരുവിതാംകൂറിന്‍റെ അതിർത്തി പ്രദേശങ്ങൾക്ക് തൊട്ടപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയിലെ ഷാണർമാരും ഈ കൂട്ടരുടെ കൂടെച്ചേർന്നേക്കാം.

നായർ ബൃഗെയ്ഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ പട്ടാളത്തെ സർക്കാർ തെരുവിൽ ഇറക്കി. പോലീസും ഇറങ്ങി. നിയമസമാധാനം പുന:സ്ഥാപിക്കപ്പെട്ടു.

രണ്ടൂകുട്ടരും 1829ലെ രാജവിളംബരത്തിലെ നിമങ്ങൾക്ക് അനുസൃതമായി ജീവിക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടു. മാറ്റങ്ങൾക്ക് വേണ്ടി നിവേദനം നൽകാം. എന്നാൽ സ്വന്തം നിലയിൽ നിയമങ്ങൾ സൃഷ്ടിക്കുകയോ അവ തിരുത്തുകയോ ചെയ്യരുത്.

മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് അവരുടെ നിയമപരമായുള്ള അധികാര പരിധിയെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു എന്ന് തോന്നുന്നു. കൃസ്ത്യൻ മിഷിനറിമാരുടെ നിവേദനങ്ങൾ വായിച്ച്, കാര്യങ്ങൾ മനസ്സിലാക്കി, അവർ തിരുവിതാംകൂർ രാജകുടുബത്തിന്മേൽ വൻ സമ്മർദ്ദം തന്നെ നടത്തി. രാജകുടുംബവും വിഷമിച്ചുകാണും.

ബൃട്ടിഷ്-ഇന്ത്യക്കോ ഇങ്ഗ്ളണ്ടിനോ ബൃട്ടണിനോ യഥാർത്ഥത്തിൽ തിരുവിതാംകൂറിന് മേൽ നിയമപരമായി കാര്യമായ യാതോരു അധികാരവും ഇല്ലതന്നെ. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തെ ധിക്കരിച്ചാൽ, തിരുവിതാംകൂർ ഒറ്റപ്പെടും. പലരും കടന്നു പിടികൂടു. രാജകുടുംബം പെരുവഴിയിൽ പെട്ടുപോകും.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി, ഷാണർ സ്ത്രീകൾക്ക് അവർക്ക് തോന്നുന്ന ഏത് വിധ വസ്ത്രവും ധരിക്കാം എന്ന വിളംബരം തിരുവിതാംകൂർ രാജകുടുംബം പുറപ്പെടുവിച്ചു. ഇത് സംഭവിച്ചത് 1859ൽ ആണ്.

പിന്നീട് നാരായണ ഗുരു എന്ന പേരിൽ അറിയപ്പെട്ട നാണു എന്ന ഈഴവ വ്യക്തി ജനിക്കുന്നത് 1855ൽ ആണ്. ഫ്യൂഡൽ ഭാഷയിലെ വാക്കുകളുടെ ബലം ശ്രദ്ധിക്കുക.

Image

47

Posted: Tue Oct 10, 2023 5:10 pm
posted by VED
47 #. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ




ഫ്യൂഡൽ ഭാഷകളിൽ ഒരു സാധാരണ വ്യക്തിയെ ചർച്ചയ്ക്കും നിരൂപണത്തിനും അപഗ്രഥനത്തിനും പഠനത്തിനും വിധേയമാക്കുന്ന അതേ ഭാവത്തിൽ, ദിവ്യനായി നിർവ്വചിക്കപ്പെടാനായി ശ്രമിക്കപ്പെടുന്ന ഒരു വ്യക്തിയെ ഈ വിധ കാര്യങ്ങൾക്ക് വിധേയനാക്കുന്നത് പലപ്പോഴും പലവിധ പരിമിതകൾക്കുള്ളിൽനിന്നും ചെയ്യുന്നതാവും ഉത്തമം.

ഉദാഹരണത്തിന് ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണത്തിനും, അതിനാൽത്തന്നെ ഈ വൻ പ്രദേശത്ത് പലവിധ പോസിറ്റിവായ സാമൂഹിക മാറ്റങ്ങൾക്ക് കാരണക്കാരനുമായ Robert Cliveനെ ഇങ്ഗ്ളിഷ് വിക്കീപിഡിയയിലും മറ്റും ചർച്ചയ്ക്ക് വിധേയനാക്കുന്ന അവസരത്തിൽ, ഇദ്ദേഹം വെറും ഒരു കീഴ്ജീവനക്കാരനായ ഗുമസ്തനായിരുന്നുവെന്നും, സ്കൂൾ വിദ്യാഭ്യാസ കാലത്ത് തനി തെമ്മാടിയായി തെരുവിൽ ചുറ്റിനടന്ന ആളാണെന്നും, വഞ്ചകനായിരുന്നുവെന്നും കള്ളനായിരുന്നുവെന്നും, കൈക്കൂലിവാങ്ങി സമ്പത്ത് വളർത്തിയെടുത്ത ആളാണെന്നും, വിഷാദരോഗിയായിരുന്നുവെന്നും മയക്കുമരുന്നിന് അടിമപ്പെട്ട ആളായിരുന്നുവെന്നും ആത്മഹത്യാ മോഹമുള്ള ആളായിരുന്നുവെന്നും മറ്റും, യാതോരു നിയന്ത്രണവുമില്ലാത്ത വാക്കുകളിൽ വ്യക്തമായിത്തന്നെയോ, അതുമല്ലെങ്കിൽ സൂചനകളിലൂടെയോ വായനക്കാരനെ അറിയിക്കാൻ ഇന്നുള്ള ഇന്ത്യൻ അക്കാഡമിക്ക് പണ്ഡിതന്മാർ അവരുടെ തരംതാണ വിവരവിജ്ഞാനങ്ങളും, പാഴ്വെലെക്ക് പോലും ഉപകാരമില്ലാത്ത അവരുടെ വൻ വിലപിടിപ്പുള്ള സമയവും ഉപയോഗിക്കുന്നുണ്ട്.

ഇങ്ഗ്ളിഷിൽ ഈ വിധ എഴുത്തുകൾ എഴുതുന്ന അവസരത്തിൽ, വാക്ക് കോഡുകളിൽ ആന്ദോളനത്തിന് സാധ്യതയില്ല. കാരണം, He, His, Him തുടങ്ങിയ വാക്കുകൾക്ക് ഇങ്ഗ്ളിഷിൽ ഇരട്ടഭാവമോ (dichotomy) ത്രിശാഖിത്വമോ (trichotomy) ഇല്ലതന്നെ. ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. മുകളിൽ സൂചിപ്പിച്ച വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന വ്യക്തിയെ അദ്ദേഹം, അവർ എന്നൊക്കെ ഉപയോഗിച്ച് പരാമർശിക്കാൻ വളരെ പ്രയാസമാണ്. (ഇതിന് ഒരു ഒഴിവാക്കൽ (exception) വരുന്നത്, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മാത്രമാണ്. അവരെക്കുറിച്ച് എന്ത് മോശം അഭിപ്രായമുണ്ടെങ്കിലും, വാക്കുകളിൽ വൻ ബഹുമാനവും, ശ്വരത്തിൽ വൻ അടിയാളത്തവും നിർബന്ധമാണ്.)
അതേ സമയം ദിവ്യവ്യക്തിയുടെ വ്യതിചലിച്ച പെരുമാറ്റങ്ങൾ ആ ദിവ്യത്വം അംഗീകരിക്കുന്നവരുടെ ഇടയിൽ കാര്യമായ ഒരു പ്രശ്നം ആവില്ലതന്നെ. സാറ് ചെറുതായി ഒരു ലൈംഗിക വ്യംഗ്യോക്തി (sexual innuendo) ഉപയോഗിച്ചാൽ കാര്യമായ പ്രശ്നം വന്നേക്കില്ല. എന്നാൽ അവൻ, ചെക്കൻ, ചെറുക്കൻ, അയാൾ തുടങ്ങിയവർ ഇതേ കാര്യം ചെയ്താൽ വൻ പ്രശ്നം തന്നെയായേക്കാം.

ശ്രീ കൃഷ്ണന്‍റെ കാര്യം തന്നെയെടുക്കാം.

ചന്ദനക്കൽപ്പടവിങ്കല്‍ ചേലയെല്ലാമഴിച്ചിട്ട്
ചഞ്ചലമിഴിമാര്‍ മുങ്ങിക്കുളിക്കും നേരം
പട്ടുചേല കട്ടുവാരി പൊന്നരയാൽക്കൊമ്പിലേറി
കുത്തഴിച്ചു ചുളിനീർത്തി മടക്കിത്തൂക്കി
............................
കണ്ണനവനിരുന്നപ്പോള്‍ കാളിന്ദിതരംഗങ്ങള്‍
കന്യമാരെപ്പുണരുന്നതൊളിച്ചുകണ്ടു പങ്കജാക്ഷന്‍......
.............................................
മുട്ടിനോളം നീരിൽമുങ്ങി മുടിയുലമ്പും കന്യമാര്‍
മുത്തുവളക്കയ്യുകളാല്‍ മാറിടം പൊത്തി
കന്യകമാര്‍ കൈകള്‍ നീട്ടി കള്ളനവന്‍ ചേലനൽകി
വെണ്ണിലാവിലവരുടെ നാണം തിളങ്ങി



ഈ വിധ ലീലാവിനോദങ്ങൾ ഭക്തിയിൽ വൻ മായാലഹരിത്തന്നെ നൽകാം.

എന്നാൽ, ശ്രീ നാരായണ ഗുരുവിന്‍റെ കാര്യത്തിൽ, കീഴ്ജീവനക്കാരൻ, ഗുമസ്തൻ, സ്കൂളിൽ പോകാതെ ചുറ്റിത്തിരിഞ്ഞുനടന്നവൻ, തെമ്മാടി, തെരുവു ഗൂണ്ടാ, വഞ്ചകൻ, കൈക്കൂലിക്കരൻ, അത്യാഗ്രഹി, അമിത സമ്പത്ത് വാരിക്കൂട്ടിയ ആൾ, വിഷാദരോഗി, മയക്കുമരുന്നിന് അടിമ, ആത്മഹത്യാഭാവമുള്ള ആൾ, ലൈംഗിക അരാജകത്വം ഉള്ളയാൾ, വഷളൻ എന്നൊന്നും സൂചിപ്പിക്കാൻ പോലും യാതോരു ഇടവും കാണുന്നില്ലതന്നെ.

എന്നാൽപോലും, ഇദ്ദേഹത്തെ ഒരു സാധാരണ വ്യക്തിയെന്ന രീതിയിൽ ചർച്ചക്ക് വിധേയനാക്കുന്നതുതന്നെ ഭാഷാ കോഡുകളിൽ പ്രശ്നം നൽകിയേക്കാം.

എഴുത്ത് മുന്നോട് കൊണ്ടുപോകുന്നതിന് മുൻപുതന്നെ ഒരു കാര്യം സൂചിപ്പിക്കാം എന്ന് തോന്നുന്നു. ഓരോ വ്യത്യസ്തമായ മണ്ഡലങ്ങളിൽ പ്രവർത്തിച്ച വ്യക്തിയേയും പഠനത്തിന് വിധേയനാക്കുന്ന അവസരത്തിൽ, ഏറ്റവും ഉചിതം ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ആ വ്യക്തിക്ക് ഉള്ള പ്രസക്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നാണ് തോന്നുന്നത്.

Sir Isaac Newtonനെക്കുറിച്ച് സംസാരിക്കുന്ന വേദിയിൽ, ക്ലാസിക്കൽ മെക്കാനിക്സിലും, മറ്റ് ഊർജ്ജതന്ത്രവേദികളിലും Occultismത്തിലും മറ്റും ഇദ്ദേഹം ചെയ്ത പ്രവർത്തനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് തോന്നുന്നു. അല്ലാതെ ഇദ്ദേഹത്തിന്‍റെ വ്യക്തിപരമായ ജീവിത ചെയ്തികളിൽ പോയി കണ്ണ് പതിപ്പിച്ചാൽ, മറ്റുവല്ലതും കണ്ടുപിടിച്ചാൽ, പഠനം ആകെ പാളിപ്പോയേക്കാം.

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് യാതോരുവിധ നിഷേധാത്മകമായ വിവരവും ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ വന്നുപെട്ടിട്ടില്ല എന്നുതന്നെ പറയാം.

എന്നാൽത്തന്നെ ഇദ്ദേഹത്തെ തിരുവിതാംകൂറിൽ പിറന്ന ഒരു കുട്ടിയായും, കൗമാരപ്രായക്കാരനായും, യുവാവായും, സാമൂഹിക പ്രവർത്തകനായും പലരുടേയും ഗുരുവായും മറ്റും ഒരു ഫ്യൂഡൽ ഭാഷയിൽ വീക്ഷിക്കുമ്പോൾ, വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം, അവൻ, അയാൾ തുടങ്ങിയ വാക്കുകളുടെ പിടിവലിയിൽ പെട്ടുപോകാൻ സാധ്യതയുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി പറയേണ്ടിവരും.

ഈ ഒരു പ്രശ്നം ഈ ഉപദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ഒരുകാര്യമാണ്. ഇതിനാൽത്തന്നെ പലകാര്യങ്ങളേയും ഇങ്ഗ്ളിഷിൽ പഠനത്തിന് വിധേയമാക്കുന്ന അതേ ലാഘവത്തോടും, അനായാസതയിലും ചർച്ചചെയ്യാൻ പറ്റില്ല, പാടില്ല.

അവൻ, അയാൾ തുടങ്ങിയ വാക്കുകളായി നിർവ്വചിക്കപ്പെടാൻ സൗകര്യം നൽകുന്ന വിവരങ്ങൾ പറയുന്നതുതന്നെ ആ വ്യക്തിയെ ആക്രമിക്കുന്ന കാര്യമായി ഭവിക്കും.

ഇവിടെ ഇത്രയും വിശാലമായി ഈ കാര്യം പറഞ്ഞത്, ഒരു കാര്യം വ്യക്തമാക്കാനാണ്. ശ്രീ നാരായണ ഗുരു എന്ന വ്യക്തിയെക്കുറിച്ച് പറയാതെ തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിലേക്ക് നോട്ടമിട്ടകാര്യം പറയാൻ പറ്റില്ല. എന്നാൽ, ഈ വിധ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്ന അവസരത്തിൽ, ശ്രീ നാരായണ ഗുരുവിനെ തരംതാഴ്ത്താൻ യാതോരു രീതിയിലും ഉദ്ദേശിക്കുന്നില്ല. മറിച്ച്, തിരുവിതാംകൂറിലെ കീഴ്ജനത്തിൽ പെട്ട ഒരു വ്യക്തിയെന്ന നിർവ്വചനത്തിൽ ഉള്ള ആ ആളുടെ ആത്മധൈര്യവും ദൃഠനിശ്ചയവും മറ്റും ആണ് വ്യക്തമാകേണ്ടത്.

ഇവിടെയാണ് പ്രശ്നം. ദിവ്യനാണ് ഈ വിധ കാര്യങ്ങൾക്ക് ഒരുമ്പെടുന്നതെങ്കിൽ ആത്മധൈര്യത്തിന്‍റേയും മനഃശക്തിയുടേയും കാര്യം ഉദിക്കുന്നില്ലതന്നെ. മഹാനാണ് ചെയ്തത്. സാധാരണക്കാരനല്ല.

എന്നാൽ വാസ്തവം നേരെ മറിച്ചാണ്. സാധാരണക്കാരനായ വ്യക്തിയാണ് ധൈര്യവും നിശ്ചയദാര്ഢ്യാവും പ്രകടിപ്പിച്ചത്.

ഫ്യൂഡൽ ഭാഷയിൽ ഏതാണ് സ്വീകാര്യം? വെറും സാധരണക്കാരൻ വൻ ധൈര്യവും വ്യക്തിത്വവും വിവരവിജ്ഞാനവും മറ്റും പ്രകടിപ്പിച്ചതോ, അതോ മഹാൻ തനിക്ക് വളരെ നിസ്സാരമായ കാര്യം ചെയ്ത് കാണിച്ചതോ?

മഹാൻ നിസ്സാരകാര്യം ചെയ്ത് കാണിച്ചതിൽ യഥാർത്ഥത്തിൽ വലിയ കാര്യം ഇല്ലതന്നെ. എന്നാൽ അതാണ് ആദരിക്കപ്പെടുക.

മറിച്ച് നിസ്സാരനായ സാധാരണക്കാരൻ ഇത്രമാത്രം ധൈര്യം കാണിച്ചാൽ, അത് വൻ സംഭവം തന്നെയാണ്. തെമ്മാടിത്തരവും അഹംഭാവവും അരുതാത്തത് ചെയ്തതുമാവാം.

ഇതിനുള്ള ശിക്ഷ നോക്കുക:

QUOTE from Wikipedia

ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.


ഇത്രമാത്രം ഭീകരമായ ശിക്ഷാവിധികൾ കാലാകാലങ്ങളായി നടപ്പിൽ ഉണ്ടായിരുന്ന രാജ്യത്തുനിന്നുകൊണ്ടാണ് വെറും നാണുവെന്ന വ്യക്തി സാമൂഹിക അടുക്കുംചിട്ടയിലും മലക്കംമറിക്ക് ശ്രമിച്ചത്. വളരെ മയവും മിനുസമുള്ളതുമായ വാക്കുകളിൽ. എന്നാൽ അപ്പോഴേക്കും നാണുവാശാൻ എന്ന ചെറിയ തോതിലുള്ള ബഹുമാന നിർവ്വചനം കൈവശപ്പെടുത്തിയിരുന്നു. അത് ഒരു സംരക്ഷണ വലയം ചെറിയതോതിലെങ്കിലും നൽകും.

വെറുതേയൊന്ന് ആലോചിച്ചു നോക്കൂ.

അദ്ധ്യാപകർ നിത്യവും വിദ്യാർത്ഥികളെ നീ, എടാ, എടീ, എന്താടാ, എന്താടീ എന്നെല്ലാം രീതിയിൽ നിർവ്വചിക്കുന്നു. കാലാകലങ്ങളായി ഇതിൽ യാതോരു പ്രശ്നവും ഇല്ലതന്നെ.

എന്നാൽ ഒരു ദിവസം ഇങ്ഗ്ളിഷുകാരോടൊപ്പം ജീവിച്ചുവളർന്ന പുതിയതായി ചേർന്ന വിദ്യർത്ഥി, യാതോരു സംഭ്രമമോ അസ്വാസ്ഥ്യമോ അക്രമഭാവമോ ഇല്ലാതെ വളരെ സൗമ്യമായും മൃദുലമായും അദ്ധ്യാപകനെ തിരിച്ചും നീ എന്ന് സംബോധന ചെയ്യുന്നു.

ഇങ്ഗ്ളിഷുമാത്രം മനസ്സിലാകുന്ന ഒരു വ്യക്തിക്ക് ആ സ്ഥലത്ത് സംഭവിച്ച സാമൂഹിക പൊട്ടിത്തെറി മനസ്സിലാകില്ലതന്നെ. എന്നാൽ, അദ്ധ്യാപകന്, മനോനിയന്ത്രണം നിലനിർത്താൻ വൻ സന്നാഹങ്ങൾ തന്നെ ആവശ്യംവന്നേക്കാം. എന്നാൽ അദ്ധ്യാപകൻ ദുഷ്ടനോ അസുരനോ ഒന്നുംതന്നെയല്ലതന്നെ.

കീഴ്ജനത്തിൽ പെട്ട വ്യക്തിയാണ് ആശയവിനിമയ ചട്ടങ്ങളിൽ മലക്കംമറിച്ചൽ സംഭവിപ്പിച്ചിട്ടുള്ളത്. അയാളുടെ (അവന്‍റെനെഞ്ച് തുളച്ച്, ആ തുളയിൽ ഉരുക്കുരുക്കിയൊഴിക്കാനുംമാത്രം പ്രചോദനം നൽകുന്ന വിഷം കയറിയിരിക്കും, അദ്ധ്യാപകന്‍റെ മനസ്സിൽ.

എന്നിട്ടും, ബ്രാഹ്മണ ദൈവമായ ശിവനെ ഒരു ഹീനദൈവ ഭാവത്തിൽ അവതരിപ്പിച്ച നാണുവിന് / നാണു ആശാന് കാര്യമായ ആപത്ത് ഒന്നുതന്നെ സംഭവിച്ചില്ലതന്നെ!

മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ/ അദൃശ്യമായതും ഇന്ദ്രിയഗോചരമല്ലാത്തതുമായ മേൽനോട്ടം തിരുവിതാംകൂറിനുമേൽ പടർന്നുകിടന്നിരുന്നു എന്ന് ഓർക്കേണം.


Image

48

Posted: Tue Oct 10, 2023 5:16 pm
posted by VED
48 #. സ്മാർട്ട് ഡിവൈസ് നൈപുണ്യവും സാമൂഹിക പരിഷ്ക്കരണവും




നാരായണ ഗുരുവായി വളർന്ന നാണുവിനെ ഒരു സാധാരണ വ്യക്തിയായി കണ്ടുകൊണ്ട് പ്രതിപാദിക്കാൻ ഫ്യൂഡൽ ഭാഷകളിൽ വളരെ പ്രയാസം തന്നെയാണ്.

തിരുവിതാംകൂറിലെ കീഴ്ജാതിക്കാരനായ വ്യക്തിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽതന്നെ ആളെ ഇടിച്ചുതാഴ്ത്തുന്ന ഭാവം മനസ്സിൽ കയറും. കാരണം, തമിഴും, മലയാളവും ആ രീതിയിൽ തന്നെയാണ് വ്യക്തികളെ വീക്ഷിക്കുന്നത്.

അതിനാൽത്തന്നെ ഗുരുവിന്‍റെശിരസ്സിന് ചുറ്റും ഒരു ദിവ്യമായ ദീപ്തിവലയവും, ശരീരത്തിലും വ്യക്തിത്വത്തിലും ഒരു ബ്രാഹ്മണത്വത്തിന്‍റെ തേജോവലയവും സൃഷ്ടിച്ചേപറ്റൂ. ഭാഷ ആ വിധമുള്ളതാണ്. ഈ വിധ വലയങ്ങൾ ഇല്ലതെ ഒരു വൻ ഐഏഎസ്സുകാരന് പോലും ജനങ്ങളോട് ഇടപഴകാൻ പറ്റില്ലതന്നെ. അതാണ് ഈ ഉപഭൂഖണ്ഡത്തിലെ സാമൂഹിക യാഥാർത്ഥ്യവും വാസ്തവവും.

വിക്കീപീഡിയയിലും മറ്റു ചില എഴുത്തുകളിലും ശ്രീ നാരായണ ഗുരുവിന്‍റെ ബ്രാഹ്മണ സിദ്ധികളും ബ്രാഹ്മണ ബന്ധങ്ങളും ആണ് ഊന്നിക്കാണുന്നത്. ഭാഷാ കോഡുകളുടെ ബലത്തെക്കുറിച്ച് അറിയുന്നതിനാൽ, ഇതിൽ തെറ്റില്ലാ എന്നുതന്നെ മനസ്സിലാക്കുന്നു.

ഇദ്ദേഹം ഹഠയോഗം പരിശീലിച്ച്, അതിൽ നൈപുണ്യം കരസ്ഥമാക്കുകയോ, അതുമല്ലെങ്കിൽ ആ യോഗവിദ്യയെ അധീനപ്പെടുത്തുകയോ ചെയ്ത വ്യക്തിയാണ്.

ഹഠയാഗത്തിന്‍റെ പരമ ലക്ഷ്യംതന്നെ രാജയോഗമാർഗ്ഗത്തിലെത്തിച്ചേരുകയാണ്‌ എന്ന് എഴുതിക്കാണുന്നു, മലയാളം വിക്കീപീഡിയയിൽ.

ഇങ്ഗ്ളിഷ് വിക്കീപീഡിയയിൽ ഈ വിധം ഹഠയോഗയുടെ ലക്ഷ്യത്തെ വിശേഷിപ്പിച്ചുകാണുന്നു:


QUOTE:
Goals: include physical siddhis (special powers, bodily benefits such as slowing age effects, magical powers) and spiritual liberation (moksha, mukti). END OF QUOTE.
തർജ്ജമ: കായികമായ സിദ്ധികളും (സവിശേഷമായ ശക്തികൾ, പ്രായം ഏറുന്നവേഗത കുറയ്ക്കുക, മാന്ത്രിക ശക്തികൾ തുടങ്ങിയ ശാരീരിക നേട്ടങ്ങൾ), ആദ്ധ്യാത്മികമായ മോചനങ്ങളും (മോക്ഷം, മുക്തി).

വ്യക്തിയിൽ വൻ കഴിവുകൾനൽകുന്ന നേട്ടങ്ങൾ തന്നെയാവാം ഈ വിധ നൈപുണ്യങ്ങൾ.

ഈ വിധ കാര്യങ്ങൾ ശരിയാണ് എങ്കിൽ, ഈ ഉപഭൂഖണ്ഡത്തിലും, അതിന് പുറുത്തുമുള്ള ദേശങ്ങളിൽ ഉള്ള പലർക്കും ഈ വക കഴിവുകൾ ലഭിച്ചിട്ടുണ്ടാവും എന്നത് തീർച്ചയാണ്. എന്നാൽ ഈ വിധ കഴിവുകൾ ഉള്ളവർ ആരുംതന്നെ ഈ ഉപഭൂഖണ്ഡത്തിലേയോ ആഫ്രിക്കയിലേയോ അമേരിക്കൻ ഭൂഖണ്ഡത്തിലേയോ, വിവിധതരം അടിമത്തത്തേയും സാമൂഹിക പ്രശ്നങ്ങളേയും നീക്കംചെയ്യാൻ ശ്രമിച്ചതായി കാണുന്നില്ലതന്നെ.

ലോകത്തിൽ എല്ലായിടത്തും, ഈ വിധ കാര്യങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചിട്ടുള്ളത് ഇങ്ഗ്ളിഷുകാർ മാത്രമാണ് എന്നാണ് കാണുന്നത്. ഇവർക്കാണെങ്കിൽ, ഹഠയോഗം മാത്രമല്ല, മറ്റ് മിക്കവിധ യോഗകളും ദിവ്യശക്തികളും മാന്ത്രികവേലകളും അറിവില്ലായിരുന്നു എന്നുതന്നെയാണ് തോന്നുന്നത്.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ, ഈ വിധ നൈപുണ്യങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനമോ, തലയ്ക്ക് ചുറ്റും ഒരു ദിവ്യമായ ദീപ്തിവലയമോ, ശരീരത്തിലും വ്യക്തിത്വത്തിലും ഒരു ബ്രാഹ്മണത്വത്തിന്‍റെ തേജോവലയമോ ആവശ്യമില്ലതന്നെ. ഇവയൊന്നുംതന്നെയില്ലാതെതന്നെ വ്യക്തികൾക്ക് തമ്മിൽ ആശയവിനിമയവും, പ്രസ്ഥാനങ്ങളും അച്ചടക്കവും അനുസരണവും അദ്ധ്യാപനവും ചിട്ടകളും പെരുമാറ്റച്ചട്ടങ്ങളും ശിക്ഷണവും ശിക്ഷണബോധവും മറ്റും നടപ്പിലാക്കാനും, കാര്യക്ഷമമായി അവ നടത്തിപ്പുചെയ്യാനും ആവും.

ഈ വിധം നോക്കുമ്പോൾ, ശ്രീ നാരായണ ഗുരുവിന് പലവിധ ദിവ്യമായ കഴിവുകൾ ഉണ്ട് എന്നും ഹഠയോഗം അഭ്യസിച്ചിട്ടുണ്ട് എന്നും മറ്റുമുള്ള കാര്യങ്ങൾക്ക് വൻ മൂല്യം നൽകുന്നത് തന്നെ, ഈ വിധ എഴുത്തുകൾ എഴുതുന്നവരുടെ ബലഹീനമായ സാമൂഹിക മാനസീകാവസ്ഥയേയോ, അതുമല്ലെങ്കിൽ ഈ വിധ എഴുത്തുകൾ വായിക്കുന്ന ഫ്യൂഡൽ ഭാഷക്കാരുടെ മാനസിക അധമഭാവത്തേയോ ആയിരിക്കാം സൂചിപ്പിക്കുന്നത്.

ഈ കാര്യം കൂടുതൽ കൃത്യമായി പറയാനായി ഈ വിധം എഴുതാം: ശ്രീ നാരായണ ഗുരു എന്ന സാമൂഹിക പരിഷ്ക്കർത്താവിനെക്കുറിച്ച് ഇങ്ഗ്ളിഷിൽ ഒരു ഇങ്ഗ്ളിഷുകാരനായ എഴുത്തുകാരൻ എഴുതുന്ന അവസരത്തിൽ ഇദ്ദേഹത്തിന് ഈ വിധ അറിവുകൾ ഉള്ളകാര്യങ്ങൾ എടുത്തുപറയുന്നതിൽ വ്യക്തമായ ആവശ്യം എന്താണ് എന്ന് അറിവ് വരില്ല. ഈ വിധ അറിവുകൾ ഉണ്ട് എങ്കിൽ അവ രേഖപ്പെടുത്താം. എന്നാൽ അവ വാക്ക് കോഡുകളിലും വായനക്കാരുടെ മനസ്സിലും പ്രത്യേകമായുള്ള ഒരു ഉജ്ജ്വല തേജോവലയം വരുത്തും എന്ന് തോന്നുന്നില്ല, ഇങ്ഗ്ളിഷിൽ. കാരണം, ഭാവനയെ ആളിക്കത്തിച്ച് മുകളിലേക്ക് ഉയർത്താനുള്ള ഇരട്ടഭാവമോ, ത്രിശാഖിത്വമോ വാക്ക് കോഡുകളിൽ ഇല്ലതന്നെ.

ഉദാഹരണത്തിന്, Isaac Newton യഥാർത്ഥത്തിൽ ഒരു ശാസ്ത്രജ്ഞൻ എന്നതിന് ഉപരി, Occultismവുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയായിരുന്നു. ഈ വിധ നിരീക്ഷണങ്ങൾ അതീന്ത്രിയ ജ്ഞാനവും മാന്ത്രിക ശക്തികളും മറ്റുമായി ബന്ധപ്പെട്ടാണ് അക്കാലങ്ങളിൽ മനസ്സിലാക്കപ്പെട്ടിരുന്നത്. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് എഴുതുന്ന ദിക്കിലൊന്നും തന്നെ ഈ വിധ കാര്യങ്ങളിൽ ഇദ്ദേഹത്തിന് പലവിധ നൈപുണ്യങ്ങളും ഉണ്ട് എന്നൊന്നും ആരും അവകാശപ്പെടാറില്ല. കാരണം, ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങളെ വിലയിരുത്താൻ ഈ വിധ അവകാശവാദങ്ങൾ ആവശ്യമില്ലതന്നെ.

1800റുകളിൽ ഹഠയോഗത്താലും, ദിവ്യമായ കഴിവുകളാലും, ദിവ്യജ്ഞാത്താലും അന്ന് ലഭിക്കുമായിരുന്ന കഴിവുകൾക്കും നൈപുണ്യങ്ങൾക്കും മറ്റും ഇന്നത്തെ ഒരു സ്മാർട്ട്ഫോൺ അന്ന് ഒരു വ്യക്തിക്ക് നൽകുമായിരുന്ന മാനസികവും കായികവും ആയ കഴിവുകളെ വെല്ലാനാവുമായിരുന്നില്ലാ എന്ന് തീർത്തുപറയാൻ ആവില്ല.

കാരണം, നാരായണ ഗുരവിന് മാറാരോഗങ്ങൾ മാറ്റാനുള്ള കഴിവുണ്ടായിരുന്നു എന്ന വാക്കുകൾ, എഴുതിക്കാണുന്നുണ്ട്. ഇന്നും സ്മാർട്ട്ഫോണുകൾക്ക് രോഗങ്ങളെ മാറ്റാൻ ആവുന്ന കഴിവു വന്നിട്ടില്ലതന്നെ. മാറാരോഗങ്ങളുടെ കാര്യം അതിനുമപ്പുറത്താണ്.

എന്നിരുന്നാലും, ഇന്നുള്ള ഒരു സ്മാർട്ട്ഫോണിൽ ഉള്ള സാങ്കേതിക കഴിവുകൾ മിക്കാവാറുംതന്നെ അന്നത്തെ ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം, വൻ ദിവ്യശക്തിയും നൈപുണ്യവും മറ്റും ആയിരിക്കും എന്നത് തീർച്ചയാണ്. വിദൂരകാഴ്ച, വിദൂരത്തുള്ളവരുമായി ആശയവിനിമയം, clairvoyanceസിന് തുല്ല്യമായ മഴ, ഇടിമിന്നൽ, കൊടുങ്കാറ്റ് തുടങ്ങിയവയെക്കുറിച്ച് മുൻകൂട്ടി അറിയാനുള്ള കഴിവ്, വിദൂരങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുക, സ്വപ്നങ്ങളിൽമാത്രം അക്കാലങ്ങളിൽ കണ്ടുപരിചയമുള്ള വീഡിയോ ചിത്രീകരണങ്ങൾ കാണുക, ഭൗതിക ലോകത്തിന്‍റെ തന്നെ അപ്പുറത്തുനിന്നും ഉള്ള ഒരു മായാ വ്യക്തിയുമായി ഇടപഴകുക (Google Assistant, Siri, Alexa &c.), ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്ത വസ്തുക്കളുടെ സന്നിദ്ധ്യം അറിയുക, തൊട്ടടുത്തു നടക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങലും വീഡിയോവും ദൂരത്തുള്ളവർക്ക് തൽക്ഷണം എത്തിച്ചുകൊടുക്കുക, തുടങ്ങിയകാര്യങ്ങൾ അന്നും ഇന്നും മായലോകത്തിലെ കാര്യങ്ങൾ തന്നെയാണ്.

മനുഷ്യമനസ്സിന് ലഭിക്കുന്ന ദിവ്യമായ നൈപുണ്യങ്ങളും ഭൗതിക വാസ്തവികതയ്ക്ക് അപ്പുറവുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും ഉള്ള കഴിവുകൾ യഥാർത്ഥത്തിൽ ഒരു സ്മാർട്ട്ഫോണിൽ ഉള്ള കഴിവുകളുമായി പലരീതിയിലും സാമ്യതയുള്ളതുതന്നെ. കാരണം, രണ്ടും നടത്തുന്നതും നടത്തിപ്പ്ചെയ്യുന്നതും നിയന്ത്രിക്കുന്നതും, മറ്റും പലവിധ സോഫ്ട്വേർ സംവിധാനങ്ങൾ തന്നെയാണ്.

സ്മാർട്ട്ഫോൺ കൈയിലുളള ആരുംതന്നെ ഈ കാരണത്താൽമാത്രം സാമൂഹിക പരിഷ്ക്കരണത്തിനും സാമൂഹിക സേവനത്തിനും, മാനവിക ഉന്നമനത്തിനും ഇറങ്ങിത്തിരിച്ചതായി കാണുന്നില്ലതന്നെ. സ്മാർട്ട്ഫോൺ കൈവശമില്ലാത്ത ആളെ സംബന്ധിച്ചെടുത്തോളം, സ്മാർട്ട്ഫോൺ കൈവശമുള്ള വ്യക്തി വൻ മഹാൻ തന്നെയാണ്.

വ്യക്തിക്ക് ഹഠയോഗ സിദ്ധികളും ദിവ്യജ്ഞാനവും, ദിവ്യശക്തികളും, മാന്ത്രികനൈപുണ്യങ്ങളും മറ്റും ലഭിക്കുന്നതും, ആ വ്യക്തി മാനവരാശിയെ ഉന്നമനപ്പെടുത്താൻ ഒരുമ്പെടുന്ന ഒരു മഹാനാകുന്നതും തമ്മിൽ കാര്യമായ ബന്ധമുണ്ട് എന്ന് തോന്നുന്നില്ലതന്നെ. കാരണം ഈ വിധ യാതോരു കഴിവുകളും നൈപുണ്യങ്ങളും യാതോരുവിധ omniscienceസും ഇല്ലാതെതന്നെയാണ് ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വൻ സാമൂഹിക മാറ്റങ്ങൾക്ക് ശ്രമിച്ചതും, പലരീതിയിലും വിജയം കണ്ടുതുടങ്ങിയതും.

ഈ ഉപഭൂഖണ്ഡത്തിലെ വെറങ്ങലിച്ചുകിടന്നിരുന്ന സാമൂഹികാന്തരീക്ഷത്തിന്‍റെ മുഖച്ഛായതന്നെ മാറ്റിമറിച്ചത് ഇവിടെ വന്ന് തൊഴിൽചെയ്ത ഇങ്ഗ്ളിഷുകാരായ ഉദ്യോഗസ്ഥരാണ്. ഇവരിൽ ഒട്ടുമിയ്ക്കവരുടേയും പേരുപോലും ഇന്ന് എവിടെയും എഴുതിക്കാണപ്പെടുന്നില്ല. എന്നാൽ, ഇവരിൽ ആർക്കെങ്കിലും, അതീന്ത്ര്യജ്ഞാനമോ, ദിവ്യശക്തിയോ മറ്റോ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയും കാണുന്നില്ലതന്നെ.

എന്നാൽ അവരിലേവരിലും ഒരു അതിശയകരമായ software application അന്തർലീനമായി അലിഞ്ഞുചേർന്നുനിന്നിരുന്നു. അത് pristine-English എന്ന അത്ഭുകരമായ ആശയവിനിമയ സോഫ്ട്വേർ ആയിരുന്നു. ഈ സോഫ്ട്വേർ സംവിധാനം ഏതൊരു ദ്രവിച്ചുകിടക്കുന്ന സാമൂഹികാന്തരീക്ഷത്തിലും ഒന്ന് ഇറക്കിവിട്ടാൽമതി, കാലകാലങ്ങളായി സാമൂഹീകാന്തരീക്ഷത്തിൽ കട്ടപിടിച്ചുകിടക്കുന്ന തടസ്സങ്ങൾ അലിഞ്ഞുതുടങ്ങും.

കീഴ്ജാതിക്കാരനായ നാണുവാണ് ഉടുക്കുംകൊട്ടി, മന്ത്രങ്ങളും ചെല്ലി, വെറും പാറക്കല്ലിൽ ബ്രാഹ്മണമത ഈശ്വരനായ ശിവനെ പ്രതിഷ്ഠിക്കാൻ തയ്യാറായത്. ഇതിനുള്ള ധൈര്യം ഹഠയോഗത്തിൽനിന്നും ദിവ്യജ്ഞാനത്തിൽനിന്നും ദിവ്യശക്തികളിൽനിന്നും ലഭിച്ചിരിക്കുമോ?

മലയാളത്തിനും തമിഴിനും വെറും നാണുവിന് ഇതിനുള്ള സമ്മതം നൽകാനാകില്ല.

ഇത് നേരത്തെ സൂചിപ്പിച്ച കാര്യം ആണ്.

ഇത്രയും പറഞ്ഞതിന്‍റെ പശ്ചാത്തലത്തിൽനിന്നും, ശ്രീ നാരായണ ഗുരുവിനെ ഒരു സാമൂഹിക പരിഷ്ക്കർത്താവ് എന്ന രീതിയിൽ വിലയിരുത്താൻ ആഗ്രഹിക്കുന്നു.

Image

49

Posted: Tue Oct 10, 2023 5:21 pm
posted by VED
49 #. കീഴ്ജനം എന്ത് തെമ്മാടിത്തരം ചെയ്താലും, അത് ഇങ്ഗ്ളിഷിൽ പറഞ്ഞാലും തെമ്മാടിത്തരംതന്നെ ആയിരിക്കേണം എന്ന നിബന്ധന നിലവിൽ ഇല്ലാത്ത തിരുവിതാംകൂർ


ഇന്ന് ഈ രാജ്യത്തിലേയും മറ്റ് മിക്ക പലരാജ്യങ്ങളിലേയും ജനങ്ങളിൽ പലവിധ അറിവുകളും ചിന്തകളും അഭിപ്രായങ്ങളും മാനസികചായ്വുകളും മനോഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളും മറ്റും ഒരുതരം സിദ്ധാന്തോപദേശമെന്നരീതിയിൽ (indoctrination എന്ന രീതിയിൽ) ചേർക്കുന്നതും അടിച്ചേൽപ്പിക്കുന്നതും അലിഞ്ഞുചേർക്കുന്നതും, ഔപചാരികവിദ്യാഭ്യസവും സിനിമയും വാർത്താപത്രമാധ്യമങ്ങളും മറ്റുമാണ്. എന്നാൽ ഇവ മൂന്നും വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ടും, വളരെ കരുതിക്കൂട്ടിയും, പലപ്പോഴും തെറ്റായ വിവരങ്ങളും ആശയങ്ങളും, ആഴുംകുറഞ്ഞ കാര്യബോധത്തോടും വിവേചനബുദ്ധിയോടുംകൂടി, കുറച്ചുപേർ വൻ സൗകര്യങ്ങൾഉള്ള പണിപ്പുരകളിൽ അണിനിരന്നും പണിതുണ്ടാക്കുന്നവയാണ്.

പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്ന വ്യക്തികളേയും സംഭവങ്ങളേയും ഈ വിധ മാധ്യമങ്ങളിലൂടെ കണ്ട് പരിചയപ്പെടുമ്പോൾ, ഈ വ്യക്തികളെ മരിച്ചുപോയ ജീവിക്കുന്നഇതിഹാസങ്ങളായും, ചരിത്രത്തെ അമാനുഷിക കഴിവുകളാൽ തിരുത്തിക്കുറിച്ചവരായും മറ്റും മനസ്സിലാക്കുന്നു. ആവിധം ഇവരെ കാണുമ്പോൾ, ഈ ആളുകൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന അവസരത്തിൽ അവരെ ഏതുവിധമായായാണ് അവരുടെ സമകാലീനർ വീക്ഷിച്ചിരുന്നത് എന്നും, അവർ യഥാർത്ഥത്തിൽ നേരിട്ട ജീവിത പ്രശ്നങ്ങൾ ഏതുവിധമുള്ളവയായിരുന്നു എന്നും വളരെ ആഴംകുറഞ്ഞ രീതിയിൽ ഈവിധ മാധ്യമങ്ങളിൽനിന്നും ആളുകൾ മനസ്സിലാക്കും.

രാമായണത്തിലെ രാമൻ സ്വന്തം വീടും നാടും വിട്ട്, ഭാര്യയോടും അനുജനോടും ഒത്ത്, യാതോരു ബന്ധവുമില്ലാത്ത നാടുകളിലൂടെ അലഞ്ഞുനടന്നാൽ, ഒരു ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ യാതോരു രീതിയിലും മനസ്സിൽ ചേർക്കാതെ, ഇന്ന് ഒരു ദിവ്യശക്തിയുള്ള അമാനുഷികൻ, കുറേ പ്രാകൃതരുടെ ഇടയിലൂടെ സഞ്ചരിക്കുന്ന രീതിയിൽ മനസ്സിലാക്കാനാവും. നിത്യവൃത്തിക്കുള്ള ധനം, ഭക്ഷണം, ഭക്ഷണം പാചകം ചെയ്യാനുള്ള തീയും അടുപ്പും, വൃത്തിയുള്ള വസ്ത്രം, കുളിയും ശൌച്യവും, സുരക്ഷിതമായ വാസസ്ഥലം, കൂടെയുള്ള കൗമാരപ്രായക്കാരിയായ ഭാര്യയ്ക്ക് ആവശ്യമായ സ്വകാര്യതയും സുരക്ഷയും, ആൾ ബലമില്ലാതെ നടക്കുന്ന ആളുടെ കൂടെയുള്ള സ്ത്രീയെ ലൈംഗികോദ്ധേശത്തോടുകൂടി കൈവെക്കാൻ പലരിലും ഉദിക്കുന്ന ആഗ്രഹം, തുടങ്ങിയവ ഒരു ഭാഗത്ത്.

ഇതിനെല്ലാം ഉപരിയായി, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പൊതുവായി കാണുന്ന കുരുട്ടുബുദ്ധിയും, ബലഹീനനെ ചതിയിൽപ്പെടുത്താനായി ഉള്ള വ്യഗ്രതയും, കൂർത്ത മുള്ളുകൾ ഒളിഞ്ഞിരിക്കുന്നതും എന്നാൽ വൻ വശീകരണശക്തിയുള്ളതുമായ മൃദുമന്ദഹാസങ്ങളും. മാത്രവുമല്ല, ഈ രീതിയിൽ വൻ സൗന്ദര്യമുള്ള ഒരു കൗമാരിക്കാരിയേയുംകൊണ്ട് ചുറ്റിനടക്കുന്ന ഭർത്താവിൽനിന്നും ആ പെൺകിടാവിനെ തട്ടിയെടുക്കാനോ, അതുമല്ലെങ്കിൽ കാമാദാഹശമനത്തിനായി വല്ലപ്പോഴുമെല്ലാം ഉപയോഗപ്പെടുത്താനോ ഉള്ള പലവിധ ചർച്ചകളും ഗൂഡാലോചനകളും നടത്തുന്നതിൽ യാതോരു തെറ്റും കാണാത്ത പണ്ഡിത ജനവും മറ്റും ഈ വിധ സിനിമകളിലും മറ്റും തെളിഞ്ഞുവന്നേക്കില്ല.

ആളും കോലവും വെറങ്ങലിച്ചുപോകും, ഈ വിധം വൻ കുടുംബ ബന്ധങ്ങളുമായുള്ള കണ്ണികൾ പ്രകടിപ്പിക്കാതെ ഈ ഉപഭൂഖണ്ഡത്തിൽ അലഞ്ഞുനടന്നാൽ.

ഇതിനെല്ലാം ഉപരിയായി, കാനനവാസത്തിന്‍റെ യാഥാർത്ഥ്യം. മാംസദാഹികളായ കാട്ടുമൃഗങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശം എന്നതു മാത്രമല്ല പ്രശ്നം. ഭക്ഷണവും പ്രശ്നം തന്നെയാണ്. കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജീവിക്കാം എന്നെല്ലാം യാതോരു വിവരവും ഇല്ലാതെ പറയാമെങ്കിലും, ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ ഏതാണ്ട് രണ്ട് ദിവസത്തോളം കൊടുംവനത്തിൽ പെട്ടഅവസരത്തിൽ, അവിടെങ്ങും ആ വിധമുള്ള കായ്കനികൾ കണ്ടില്ലാ എന്നതാണ് വാസ്തവം. ആകെ കിട്ടിയത് ഒരുതരം അതികൈപ്പുള്ള കട്ടികൂടിയതും, ശോചിച്ച രൂപത്തിലുള്ളതുമായ നെല്ലിക്കമാത്രമാണ്. മാത്രവുമല്ല, പലദിക്കിലും ചുറ്റും വളരെ ഉയരങ്ങളിലേക്ക് വളർന്നുനിൽക്കുന്ന പുൽചെടികളെ രണ്ട് കൈകൾകൊണ്ട് ഉന്തിപ്പിടിച്ചുകൊണ്ട് (തള്ളിപ്പിടിച്ചുകൊണ്ട്) മാത്രമേ നേരെനിൽക്കാനും ആയുള്ളു.

നിസ്സാരമായതും, വെറും സൂക്ഷമായതുമായ രംഗങ്ങൾ സിനിമാസ്ക്രീനിൽ വൻ വലുപ്പത്തിലും, വളരെ കൃത്യമായ വൻശബ്ദാലങ്കാരത്തോടുകൂടി ശബ്ദരേഖ റെക്കോഡ് ചെയ്തും സിനിമയിലെ വൻ സുപ്പർതാരങ്ങൾ അഭിനയിച്ചും, കാണുന്ന അവസരത്തിൽ കാണികളിൽ യാഥാർത്ഥ്യ ബോധം നഷ്ടമാകും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.

ഓട്ടോ റിക്ഷാ ഡ്രൈവർ പോലീസ് കമ്മിഷണറോട് കേരളത്തിലെ ഒരു നിരത്തിൽ വച്ച് അധികാര പരിധകിളെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുകയാണ്: 'അത് (പോലീസ് വകുപ്പ്) നിങ്ങളുടെ ഡിപ്പാർട്ട്മെന്റ്! ഇത് (ഓട്ടോറിക്ഷ) എന്‍റെ ഡിപ്പാർട്ട്മെന്റ്!!'

സിനിമയിൽ പറയുന്നത് മലയാളത്തിലെ സുപ്പർതാരമാണ്. ആളുകളിൽ വൻ രോമാഞ്ചം ആഞ്ഞടിച്ചുകയറും എന്നുള്ളതിന് സംശയമില്ലതന്നെ. ഈ വിധം പല കപട ദൃശ്യങ്ങളും അഭിനയിച്ച് കയ്യടിവാങ്ങിച്ച ആളാണ് സുപ്പർതാരം.

ഇത്രയും വിശാലമായി ഈ വിധകാര്യങ്ങൾ ഇവിടെ എഴുതിച്ചേർത്തത്, ശ്രീ നാരായണ ഗുരുവിനെ തിരുവിതാംകൂറിലെ ഒരു കീഴ്ജനത്തിൽ പെട്ടവ്യക്തിയായി മനസ്സിലാക്കിക്കൊണ്ട് വീക്ഷിക്കാനാണ്. മുകളിൽ സൂചിപ്പിച്ച ഓട്ടോറിക്ഷാക്കാരൻ വൻ ഐപിഎസ് ഓഫിസറുടെ ബന്ധുവാണ്, Civil Service പരീക്ഷ എഴുതി ജയിച്ച്, ഇന്റർവ്യൂ കാത്തുനിൽക്കുന്ന ആളാണ്, എന്നെല്ലാം പറഞ്ഞ് അറിയിച്ചതിന് ശേഷമാണ്, ഐപിഎസ്സുകാരനല്ലാത്ത പോലീസ് കമ്മിഷനറോട് മുകളിൽ സൂചിപ്പിച്ച ഡയലൊഗ് അടിച്ചുകാച്ചിയത് എന്ന മാതിരിയാണ്, ശ്രീ നാരായണ ഗുരുവിനെ പലവട്ടവും പരിചയപ്പെടുത്തിക്കാണുന്നത്.

എന്നാൽ യഥാർത്ഥത്തിൽ ആ ഓട്ടോ ഡ്രൈവർക്ക് ഈ വിധകാര്യങ്ങളുമായി യാതോരു ബന്ധവും ഇല്ലതന്നെ.

ഗുരുവാണ്, മഹാ വേദ പണ്ഡിതനാണ്, സൗഹൃദങ്ങൾ മിക്കവയും ബ്രാഹ്മണരോടാണ്, ഹഠയോഗം അറിവുള്ളവ്യക്തിയാണ് എന്നൊക്കെയുള്ള പരിചയപ്പെടുത്തലുകൾ വൻ വ്യക്തിത്വവും സാമൂഹിക ശക്തിയും മറ്റും നൽകുന്ന കാര്യങ്ങൾതന്നെ.

എന്നാൽ ശ്രീ നാരായണ ഗുരുവിനെ ഈ വിധം അളന്നാൽ, ഈ വ്യക്തിയുടെ യഥാർത്ഥ മനോധൈര്യം മനസ്സിലാക്കാൻ ആവില്ലതന്നെ.

വെറുതെയൊന്ന് ആലോചിക്കുക. ഒരു ഓട്ടോ ഡ്രൈവർ. നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവ്യക്തി. നാട്ടിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലുന്നു. ഇൻസ്പെക്ടറെ കാണമെന്ന് പറയുന്നു. നേരിട്ട് വ്യക്തിപരമായി പറയാനുള്ള കാര്യമാണ്. ഇൻസ്പെക്ടറുടെ മുറിയിൽ കയറിച്ചെല്ലുന്നു. May I sit down? എന്ന് ചോദിക്കുന്നു. ചോദ്യംകേട്ട്, ഇൻസ്പെക്ടർ ഇരിക്കാൻ പറയുന്നു. പിന്നീട് മലയാളത്തിൽ സംഭഷണം നടത്തുന്നു. ഇൻസ്പെക്ടറെ നിങ്ങൾ എന്നുതന്നെ സംബോധന ചെയ്യുന്നു. ആളുടെ വ്യക്തിത്വം കണ്ടും മനസ്സിലാക്കിയും ഇൻസ്പെക്ടർ സമചിത്തതയോടുകൂടി സംഭാഷണം തുടരുന്നു. എടാ, നീ, എഴുന്നേക്കെടാ തുടങ്ങിയ വാക്കുകൾ തിരിച്ച് ഉപയോഗിക്കുന്നില്ല.

ഈ വിധം ഉള്ള ഒരു സാധാരണക്കാരൻ ആണ് യഥാർത്ഥ വൻ കഴിവുകൾ ഉള്ള വ്യക്തി. ഈ ആളിൽ ഇങ്ഗ്ളിഷ് എന്ന ഒരു സംഗതിയില്ലാതെ ഈ വിധ വ്യക്തിത്വം പ്രദർശിപ്പിച്ചാൽ, അതിന് പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ മാത്രമേ അടിത്തറ ഉണ്ടാവുള്ളു. പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഈ ഓട്ടോ ഡ്രൈവർ ചെയ്തത് വൻ അപരാധം തന്നെയാണ്. വിദ്യാർത്ഥി അദ്ധ്യാപകനെ നിങ്ങൾ എന്ന് സംബോധന ചെയ്തതു പോലുള്ള ഹീന പ്രവർത്തിതന്നെയാവും.

എന്നാൽ ഓട്ടോഡ്രൈവറും പോലീസ് ഇൻസ്പെക്ടറും നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവ്യക്തികൾ ആവുകയും, അവർ സംഭാഷണം ഇങ്ഗ്ളിഷിൽ ആണ് നടത്തിയതും എങ്കിൽ മാത്രമേ, മുകളിൽ സൂചിപ്പിച്ചസംഭാഷണത്തിന് ഒരു യാഥാർത്ഥ്യബോധം വരികയുള്ളു. അങ്ങിനെയല്ലായെങ്കിൽ, മിക്കവാറും, എന്തെടാ നായെ, എന്നോ മറ്റോ പോലുള്ള അട്ടഹാസം ഇൻസ്പെക്ടർ പുറപ്പെടുവിക്കാനുള്ള സാധ്യത ഇല്ലാതില്ല.

ഈ മുകളിൽ സൂചിപ്പിച്ചതിനോട് തൊട്ടുസാമ്യമുള്ള ഒരു അനുഭവം, വളരെ പണ്ടൊരിക്കൽ, ദൂരത്തുള്ള ഒരു പ്രദേശത്തിൽ തെരുവിൽ യാതോരു വ്യക്തിബന്ധ ബലശക്തിയും ഇല്ലാതെ നടന്നു ജീവിക്കുന്ന അവസരത്തിൽ ഈ എഴുത്തുകാരന്, ലഭിച്ചിരുന്നു. ഇങ്ഗ്ളിഷ് ഭാഷാ സംഭാഷണത്തിന്‍റെ മഹനീയതയും, ഏതൊരാൾക്കും വാനോളം ഉയരാനുള്ള വ്യക്തിപ്രഭാവം നൽക്കാനുള്ള ആ ഭാഷയുടെ കഴിവും അനുഭവിച്ചറിഞ്ഞ സംഭവം തന്നയായിരുന്നു അത്. ആ സംഭവം ഈ എഴുത്തിൽ എപ്പോഴെങ്കിലും ചേർക്കാനാവുമോ എന്ന് അറിയില്ല.

നാണുവെന്നു പേരുള്ള ഒരു ഓട്ടോ ഡ്രൈവർ ഈ വിധം ഒരു ചെയ്തി കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ചെന്ന് നടത്തിയാൽ, അസഭ്യവചനങ്ങളും അടിയും ഇടിയും കിട്ടാതെ വരണമെങ്കിൽ വൻ സന്നാഹങ്ങൾ മുൻകൂട്ടികരുതിയിരിക്കേണം. നാണുവാണെങ്കിൽ കാര്യമായ തെറ്റൊന്നും ചെയ്തിട്ടുമില്ലതന്നെ.

നാണുവെന്ന് പേരുള്ള ഒരു കീഴ്ജാതിക്കാരനാണ്, കൊടും പ്രാകൃത ശിക്ഷാവിധികൾ നിലവിലുള്ള ഒരു രാജ്യത്തിൽനിന്നുകൊണ്ട് സാമൂഹിക കീഴ്വഴക്കങ്ങൾ മലക്കംമറിച്ചത്. സാമൂഹികാധിപന്മാർ ഈ ചെറുപ്പക്കാരനോട്, What right have you to do this? എന്ന് ചോദിച്ചു എന്ന് ഇങ്ഗ്ളിഷിൽ എഴുതിയാൽ സംഗതിയുടെ യഥാർത്ഥകിടപ്പ് മനസ്സിലാകില്ല.

കാരണം, ഇത് ചെയ്യാൻ അങ്ങേക്ക് എന്താണ് അവകാശം? എന്നോ, ഇത് ചെയ്യാൻ നിങ്ങൾക്ക് എന്താണ് അവകാശം? എന്നോ ഇത് ചെയ്യാൻ നിനക്ക് എന്താണ് അവകാശം? എന്നോ ഉള്ള മൂന്ന് വ്യത്യസ്ത സംഭാഷണരീതികൾ തന്നെ പ്രാദേശിക ചെകുത്താൻ ഭാഷയിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.

ഇതിൽ ഏതാണ്, തുടിയുംകൊട്ടിക്കൊണ്ടു നിൽക്കുന്ന നാണുവിനോട് ഉപയോഗിച്ച സംഭാഷണഭാവം എന്ന് പറയാതെ ചരിത്രപഠനം മുന്നോട്ട് പോകില്ലതന്നെ.

മറക്കരുത്, തിരുവിതാംകൂറിലെ കീഴ്ജനത്തിന് വൻ സംരക്ഷണം ഉറപ്പുവരുത്തും എന്നതിന് മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം പ്രതിജ്ഞാബദ്ധമാണ്. തിരുവിതാംകൂറിൽ British Resident സന്നിഹിതനാണ്. ഇങ്ഗ്ളിഷ് ഭരണം സംരക്ഷണം പിൻവലിച്ചാൽ, ചീട്ടുകളി കാർഡുകൾ കൊണ്ട് ശിൽപം ചെയ്ത കൊട്ടാരത്തിന്‍റെ അടിയിലെചീട്ടു വലിച്ചുകളഞ്ഞാലുള്ള അവസ്ഥയാവും തിരുവിതാംകൂറിന്.

സാമൂഹികാധിപന്മാർക്ക് എന്തും അങ്ങ് ചോദിച്ചുകളയാം എന്ന കാലം പൂർണ്ണമായും മാറിയിട്ടുണ്ട് അന്ന്, എന്ന് പറയാനാവില്ല. കീഴ്ജനം എന്ത് തെമ്മാടിത്തരം ചെയ്താലും, അത് ഇങ്ഗ്ളിഷിൽ പറഞ്ഞാലും തെമ്മാടിത്തരംതന്നെ ആയിരിക്കേണം; അങ്ങിനെയല്ലാത്ത തെമ്മാടിത്തരം, തെമ്മാടിത്തരം അല്ലാ എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് തിരുവിതാംകൂറിൽ നിയമം നടപ്പിലാക്കാൻ ആവില്ല. കാരണം, തിരുവിതാംകൂർ British-Indiaയുടെ ഭാഗമല്ലതന്നെ.

Image

50

Posted: Tue Oct 10, 2023 5:24 pm
posted by VED
50 #. സംസ്കൃത സാഹിത്യം വായിക്കുന്നതിലൂടെ സാമൂഹിക മുകൾത്തട്ടിലെ തടവറയിൽ എത്തിപ്പെടുന്നതിനെക്കുറിച്ച്


ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്ക്കർത്താവായി വിലയിരുത്താം. അദ്ദേഹത്തിന്‍റെ മറ്റ് കഴിവുകളും കഴിവില്ലായ്മകളും ഇവിടെ പരിഗണിക്കുന്നത്, ഈ ദൃഷ്ടികോണിൽനിന്നുംമാത്രമാണ്.

ഇദ്ദേഹത്തെ പുകഴ്ത്തിയെഴുതുന്നവർ കണ്ണടച്ചിരുട്ടാക്കുന്ന കാര്യങ്ങളും തെറ്റായി അവതരിപ്പിക്കുന്ന മറ്റ് ചിലകാര്യങ്ങളും ഉണ്ട്. കണ്ടില്ലാ എന്ന് നടിക്കുന്ന കാര്യം ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തെയാണ്. തിരുവിതാംകൂറിൽ ജാതീയമായി നിലനിന്നിരുന്ന കാര്യങ്ങൾക്ക് ബൃട്ടിഷ്-ഇന്ത്യയിൽ നിയമ സാധുതയില്ലതന്നെ. എന്നിട്ടുപോലും, ബൃട്ടിഷ്-ഇന്ത്യയിൽ സാമൂഹികമായി പലവിധ നീചത്വങ്ങളും നിലവിൽ നിലനിന്നുപോന്നിരുന്നു. ഇവയെ നിയമം മാറിയതുകൊണ്ടു മാത്രം മാറ്റിയെടുക്കാൻ പറ്റാത്തതിന്‍റെ കാരണം, സമൂഹം അതിഗംഭീര രാക്ഷസീയതയുള്ള ഭാഷാകോഡുകളിൽ ആണ് തറച്ചുവെക്കപ്പെട്ടിരിക്കുന്നത് എന്നതാണ്.

കീഴ്ജാതിക്കാരനെ വെറുതെയങ്ങ് മേൽജാതിക്കാരനാക്കിയാൽ, സമൂഹത്തിൽ നിലവിലുള്ള ഈ രാക്ഷസീയത ഇല്ലാതവില്ല. മറിച്ച്, ആ രാക്ഷസീയതയ്ക്ക് കൂടുൽ ശക്തിമാത്രമാണ് വരിക. ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭാഷ നിലവിൽ വന്ന ഇടങ്ങളിൽ മാത്രമാണ് ഈ രാക്ഷസീയതയ്ക്ക് സ്വമേധയാ ശക്തിക്ഷയം വന്നത്.

ഗുരുവിനെക്കുറിച്ചുള്ള എഴുത്തുകളിൽ പലതിലും കാണുന്ന തെറ്റായുള്ള ഒരു വിവരം ഉണ്ട്. അത് തിരുവിതാംകൂർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന സൂചനയാണ്. ഈ കാര്യം ഒരു അവകാശവാദമായോ വാദഗതിയായോ അല്ല ഉപയോഗിക്കുന്നത്. മറിച്ച് ഒരു നിത്യസത്യം എന്ന രീതിയിലാണ് എഴുതിക്കാണുന്നത്.

ഈ രീതിയുള്ള തെറ്റായുളള ഒരു വിവരം ഏവരുടേയും മനസ്സിൽ അവർപോലും അറിയാതെ കയറ്റിവിടാൻ ഇന്നുള്ള പല ഔദ്യോഗിക പ്രസ്ഥാനങ്ങളും ശ്രമിച്ചുവിജയിച്ചിട്ടുണ്ട്.

ഇതിന് പ്രചോദനം നൽകുന്ന ചില രാഷ്ട്രീയ കാരണങ്ങൾ ഉണ്ട് എങ്കിലും, ഈഴവ പ്രസ്ഥാനത്തിന് ഈ വിധം ഒരു അവകാശം നൽകാൻ സ്വന്തമായുള്ള ചില ആവശ്യകതകൾ പിന്നിലുണ്ട് തന്നെ. അതിനെക്കുറിച്ച് അൽപം കഴിഞ്ഞ് സൂചിപ്പിക്കാം.

ചെറുപ്പക്കാരനായ നാണു (നാരായണ ഗുരു) ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചു എന്ന രീതിയിൽ ആണ് എഴുത്തുകളിൽ ചിലതിൽ കാണുന്നത്. യഥാർത്ഥത്തിൽ തിരുവിതാംകൂർ രാജ്യത്തിന് പുറത്തായുള്ള, ബൃട്ടിഷ്-ഇന്ത്യയിലാണ് സഞ്ചരിച്ചത്. ഈ സൂക്ഷമായ വിവരം അന്ന് ഒരു യാഥാർത്ഥ്യമായിരുന്നു. ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും അന്ന് ബൃട്ടിഷ്-ഇന്ത്യയെ ഇന്ത്യയെന്നാണ് പലയിടത്തും പറയാറ് എന്നത് വസ്തവം തന്നെ. ബൃട്ടണിൽനിന്നും വളരെ വിദൂരത്തുള്ള ഒരു പ്രദേശത്തെ പരാമർശിക്കുന്ന ഇടത്തെല്ലാം അവരുടെ സ്വന്തം രാഷ്ട്രത്തിന്‍റെ പേര് ചേർത്തുപറയുന്നതിൽ ഒരു ഔചിത്യക്കുറവ് അവർക്ക് തോന്നിക്കാണാം.

എന്നിരുന്നാലും, തിരുവിതാംകൂറിൽ പ്രസിദ്ധീകരിച്ച Travancore State Manualൽ തിരുവിതാംകൂറിന് തൊട്ടപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയെ, ബൃട്ടിഷ്-ഇന്ത്യ എന്നുതന്നെയായാണ് പരാമർശിക്കുന്നത്.

ഉദാഹരണത്തിന് ഈ ഉദ്ദരണിനോക്കുക:

QUOTE: The road, already described, cuts the mountain saddle at its lowest point, and connects it to British India. END OF QUOTE തിരുവിതാംകൂറിലെ ഒരു റോഡിന്‍റെ കാര്യമാണ് ഈ ഉദ്ദരണിയിൽ സൂചിപ്പിക്കുന്നത്. ആ റോഡ് ബൃട്ടിഷ്-ഇന്ത്യയുമായി ബന്ധപ്പെടുന്ന ദിക്കിനെക്കുറിച്ചാണ് ഈ വാക്യത്തിൽ പറയുന്നത്.

ഇതേപോലതന്നെ Native Life in Travancoreലും, British India യെ വ്യക്തമായും മറ്റൊരു രാഷ്ട്രമായിത്തന്നെയാണ് സൂചിപ്പിച്ചുകാണുന്നത്.

ഇന്ന് ഈഴവ പ്രസ്ഥാനം British Indiaയെ ഇന്ത്യയെന്ന് സൂചിപ്പിക്കുമ്പോൾ, കാര്യമായ തെറ്റിദ്ധാരണ കരുതിക്കൂട്ടിച്ചേരുന്നുണ്ട്. ഇന്നുള്ള ഇന്ത്യയുടെ സ്വാർത്ഥതാൽപ്പര്യങ്ങൾ ചരിത്ര രേഖകളിൽ കലർപ്പുവരുത്തതാണ് ഈ വിധ പ്രസ്താവനകൾ.

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ നിന്നും സ്വമേധയാ പിന്മാറിയതോടുകൂടി, അവിടെ ഉടനടി പിറന്ന രണ്ട് രാഷ്ട്രങ്ങളിൽ ഒന്ന് ഇന്ത്യയെന്ന പേരു സ്വീകരിച്ചതാണ് ഈ വിധ അബദ്ധധാരണകൾ പരത്താൻ സൗകര്യപ്പെടുത്തിയ അസത്യാവസ്ഥ.
ഇന്ന് ഈ പ്രശ്നം വിക്കീപ്പീഡിയയിലും, ഔപചാരിക ചരിത്ര എഴുത്തുകളിലും മറ്റും നിറഞ്ഞുനിൽക്കുന്നുണ്ട് താനും. ഇതുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പറയാനുണ്ട്. അത് പിന്നീടാവാം എന്ന് കരുതുന്നു.

ശ്രീ നാരായണ ഗുരുവിന്‍റെ പ്രവർത്തനങ്ങളുടെ സൂക്ഷ്മമായ യാതോരു വിവരും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ. എന്നാൽ, ഈ എഴുത്ത് ആവക കാര്യങ്ങളുടെ പൊതുവായുള്ള വിവരങ്ങളിലേക്കാണ് പോകുന്നത്. ഇദ്ദേഹം പലയിടത്തും ഹൈന്ദവ ദൈവ പ്രതിഷ്ഠ നടത്തിയെന്നും അവിടങ്ങളിൽ അമ്പലങ്ങൾ പണിതു എന്നും മനസ്സിലാക്കുന്നു.

ഈഴവർ ഹൈന്ദവമതത്തിലേക്ക് ചേർന്നാൽ, ഈതേകൂട്ടർ കീഴ്ജന ക്രിസ്തീയമതത്തിൽ ചേർന്നത് പോലെയാകില്ലതന്നെ. കീഴ്ജന കൃസ്തീയ മതം സ്ഥാപിച്ചത് ഇങ്ഗ്ളണ്ടിൽനിന്നും വന്ന മിഷിനറിമാരാണ്. ഇങ്ഗ്ളിഷ് ഭാഷയുടെ സാമൂഹിക സമത്വ (egalitarian) ആശയങ്ങളുടെ സ്വാധീനവും ഗുണവും ഈ കൂട്ടർക്ക് കുറച്ചെങ്കിലും ലഭിച്ചേക്കാം. ഇങ്ഗ്ളിഷ് ഭാഷക്കാർ ആ ക്രിസ്ത്യൻ പ്രസ്ഥാനത്തിൽ വൻ വെടിപ്പും സൗകര്യങ്ങളുമറ്റുമുള്ള ചിട്ടകളും വൻമിനുസമുളള അനുസരണചട്ടങ്ങളും കെട്ടിടനിർമ്മണ ആശയങ്ങളും മറ്റും പകരുകയും ചെയ്യും. മാത്രവുമല്ല, മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ മിഷിനറിമാർക്ക് പലവിധ സമ്മർദ്ദങ്ങളും ചലത്താനും ആവും.

അതേ സമയം ഈഴവർ ഹൈന്ദവ പ്രസ്ഥാനങ്ങളിലേക്ക് ഇടിച്ചുകേറിയപ്പോൾ, ബ്രാഹ്മണർക്കും, അവരുടെ കൂടെയുള്ള അമ്പലവാസികൾക്കും, നായർമാർക്കും അസ്വാസ്ഥ്യമാണ് വന്നിട്ടുണ്ടാവുക.

കീഴ്ജനം ക്രിസ്തീയരായത് സുറിയാനി ക്രിസ്ത്യാനകൾക്കും മറ്റ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്കും ഇഷ്ടപ്പെട്ടകാര്യമായിരുന്നില്ലായെങ്കിലും, കീഴ്ജന ക്രിസ്ത്യാനിറ്റി സ്വന്തമായുള്ള പള്ളികൾ പണിതിരുന്നു. അതിനാൽ തന്നെ ഒരു ഏറ്റുമുട്ടൽ ഒഴിവായി. അതേ പോലെ ഈഴവരും അവർക്ക് സ്വന്തമായുള്ള അമ്പലങ്ങൾ പണിതു എന്നു പറയാം എന്ന് തോന്നുന്നു.

അമ്പലങ്ങൾ പണിതതുകൊണ്ടോ, ഹൈന്ദവ ദൈവ പ്രതിഷ്ഠനടത്തിയത് കൊണ്ടോ സാമൂഹികമായി ഒരു ജനത വളരുമോ?

കാലാകലങ്ങളായി ഈ ഉപദ്വീപിൽ നിലനിന്നിരുന്ന രാക്ഷസീയാവസ്ഥ ഇവിടുള്ള ഫ്യൂഡൽ ഭാഷകൾ തന്നെയാണ്. അവയുടെ പിടിയിൽ നിന്നും ശ്രീ നാരായണ ഗുരു പോലും രക്ഷപ്പെട്ടിരുന്നു എന്ന് തോന്നുന്നില്ല.

രഘുവംശം, മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ കാളിദാസ കൃതികൾ ഇദ്ദേഹം വായിച്ചിരുന്നു എന്ന് അറിയുന്നു. സംസ്കൃതവാക്കുകൾ സ്വായത്തമാക്കിയാൽ മലയാളം ഭാഷ ഉപയോഗിക്കുന്നതിൽ കാര്യമായ ഗുണമേന്മവരും എന്നാണ് മനസ്സിലാക്കുന്നത്. പടിപടിയായുള്ള സാമൂഹികാന്തരീക്ഷത്തിനുള്ളിലെ പലവിധ വിടവുകളിലും തുളകളിലും വിള്ളലുകളിലും സ്ഥാനങ്ങളിലും ഒതുങ്ങിയും കുടുങ്ങിയും ജീവിക്കുന്നവർക്ക് വാക്കുകളുടെ സൗന്ദര്യവും അവ നൽകുന്ന മാനസിക ആകാശ യാത്രയും മറ്റും വൻ മാനസികോന്മേഷം നൽകും എന്നുള്ളത് സത്യംതന്നെയാവാം.

എന്നിരുന്നാലും ഈ വക ഫ്യൂഡൽ ഭാഷകൾ ആ വ്യക്തികളെ അദൃശ്യമായ കാൽചങ്ങലകളാലും കൈവിലങ്ങുകളാലും ബന്ധിപ്പിച്ചുതന്നെ ഇരിക്കും എന്നുള്ള യാഥാർത്ഥ്യം നിലനിൽക്കുക തന്നെ ചെയ്യും. തടവറയിൽ പെട്ടുകിടക്കുന്നവന് ഏറ്റവും ഗംഭീരമായ സ്വാതന്ത്ര്യം ലഭിക്കുന്നത് ഉറങ്ങിക്കിടക്കുന്ന അവസരത്തിൽ ലഭിക്കുന്ന സ്വപ്നാനുഭവമാണ് എന്ന് ഈ അടുത്തകാലത്ത് ഒരു തരംതാണ ഇങ്ഗ്ളിഷ് നോവലിൽ വായിച്ചതായി ഓർക്കുന്നു.

ഫ്യൂഡൽ ഭാഷകളുടെ അള്ളിപ്പിടുത്തത്തിൽ പെട്ടുകിടക്കുന്നവനിൽ വൻ മതിഭ്രമവും മായാദൃശ്യങ്ങളും വ്യാമോഹവും മാനത്ത് ഇറങ്ങിനടക്കുന്ന അനുഭവവും മറ്റും നൽകാൻ കഴിവുള്ളവയാവാം കാളിദാസന്‍റെ രഘുവംശം, മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ കൃതികൾ എന്നുതോന്നുന്നു. കാരണം വായനക്കാരന് മഹാരാജ ഭാവവും അനശ്വര പ്രേമത്തിന്‍റെ അനുഭൂതിയും വിരഹത്തിന്‍റെ തേൻനിറഞ്ഞുനിൽക്കുന്ന വേദനയും വീരശൂരയോദ്ധാവിന്‍റെ പരാക്രമണാസക്തിയും കൈയെത്താദൂരത്തുള്ള സ്ത്രീസൗന്ദര്യത്തിന്‍റെ നിത്യനിഗൂഢതകളും പലവിധ വാസ്തല്യങ്ങളും ആരാധനയും, വനപ്രദേശങ്ങളിലെ കാറ്റും മഴയും പുഴകളും തടാകങ്ങളും തേനരുവികളും പർണ്ണകുടീരങ്ങളും ഹംസങ്ങളും ഹംസഗീതങ്ങളും, മല്ലികാർജ്ജുനക്ഷേത്രവും അളകന്ദയുടെ തീരവും മഞ്ഞുരുകിയൊഴുകുന്ന ഹിമഗിരിശൈലങ്ങളും, പുഞ്ചിരിതൂകുന്ന നക്ഷത്രങ്ങളും നക്ഷത്രകിന്നരന്മാരും ഗന്ധർവ്വനഗരങ്ങളും, രഹസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന രജനികളും, അമൃതവും പ്രസാദവും, മഞ്ഞനിറത്തിലുള്ള പുഷ്യരാഗവും മറ്റ് നവരത്നങ്ങളും അങ്ങിനെ പലതും ബഹുവർണ്ണത്തിൽ തെളിഞ്ഞുമിന്നിമായുന്ന സ്വപ്നലോകം തന്നെയാണ് സംസ്കൃതവാക്കുകൾ സാമൂഹികമായും വ്യക്തിപരമായും ബന്ധനത്തിൽ
പെട്ടുകിടക്കുന്നവന്‍റെ മനസ്സിൽ തുറന്നുവിടുന്നത്.

കാളിദാസന്‍റെ സംസ്കൃതപാണ്ഡിത്യത്തേയോ രചനാവൈഭവത്തേയോ ഇവിടെ ചോദ്യം ചെയ്യുന്നില്ലതന്നെ. എന്നാൽ, ഷെയ്ക്ക്സ്പിയറിന്‍റെ (Shakespeareന്‍റെ) നാടകങ്ങൾ വായിക്കുന്നതുപോലെയാവാം കാളിദാസന്‍റെ കൃതികൾ വായിച്ചാലുളവാകുന്ന സാമൂഹിക ബോധം എന്ന് തോന്നുന്നു. ഷെയ്ക്ക്സ്പിയറിന്‍റെ നാടകങ്ങൾ പ്രതിനിധീകരിക്കുന്നത് pristine-Englishൽ നിറഞ്ഞു തുളുമ്പുന്ന egalitarian ആശയങ്ങളോ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരുടെ ജീവിതമോ അല്ലാ എന്നാണ് തോന്നുന്നത്. മറിച്ച് മിക്കവയും ഭൂഖണ്ഡയൂറോപ്യൻ കഥകളോ രാജവംശ കഥകളോ ആണ് എന്ന് തോന്നുന്നു.

ഇവ വായിക്കുന്നത് ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് വായിക്കുന്നതുമായി തുലനം ചെയ്യാനാവില്ലതന്നെ. ഇവ വായിച്ചാൽ, ഇങ്ഗ്ളിഷിൽ ഉറഞ്ഞുതുള്ളി നിൽക്കുന്ന അതിഗംഭീരമായ സാമൂഹിക സമത്വാധിഷ്ടിത ആശയങ്ങളെ കണ്ടെത്താനായേക്കില്ലതന്നെ.

ചെറുപ്രായക്കാരനായ നാണു ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യമല്ല പഠിക്കാൻ മുതിർന്നത്, മറിച്ച് കാലാകാലങ്ങളായി സാമൂഹിക ഉച്ചനീചത്വങ്ങളുടെ മുകൾതട്ടിൽ തടവിൽ പെട്ടിട്ടുകിടക്കുന്നവരുടെ ഭാഷാ സാഹിത്യത്തിലെ ആശയങ്ങളാണ് ആവഹിച്ചെടുക്കാൻ പോയത്. ഇതുവഴിപോയവർ എല്ലാംതന്നെ സാമൂഹിക മുകൾത്തട്ടിലെ അതേ തടവറയിൽ ചെന്നുപെടുകയാണ് ചെയ്യുക എന്നുതോന്നുന്നു.

ശ്രീ നാരായണ ഗുരുവും ബ്രാഹ്മണത്വത്തിൽ എത്തിച്ചേരുകാണ് ചെയ്തത് എന്ന് തോന്നുന്നു. ഇതിൽ നല്ലതായപലതും ഉണ്ട് എന്നും പറയാം എന്നുതോന്നുന്നു. എന്നാൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.


Image