കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.
മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.
1. ഈ ഉപദ്വീപിലെ കീഴ്ജനക്കൂട്ടങ്ങളെ കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച ബൃട്ടിഷ് പാർട്ടി
1 #. ഈ ഉപദ്വീപിലെ കീഴ്ജനക്കൂട്ടങ്ങളെ കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച ബൃട്ടിഷ് പാർട്ടി
എഴുത്ത് ഉടനെ Tellicherryയിലേക്ക് തിരിച്ച് പോകുകയാണ്. അതിന് മുൻപ് കഴിഞ്ഞ എഴുത്തിൽ പറഞ്ഞ ചിലകാര്യങ്ങളെ ഒന്ന് പൂർണ്ണതയിൽ എത്തിക്കുകയാണ്.
കുപ്പത്തൊട്ടി എന്ന വാക്ക് കഴിഞ്ഞ എഴുത്തിൽ പ്രയോഗിച്ചിരുന്നു. ഈ പ്രയോഗത്തിന് ഒരു പിന്നാമ്പറും ഉണ്ട്. തിരുവിതാകൂറിൽ പറിയന്മാർ, പള്ളർ, ഷാണർ തുടങ്ങിയ കീഴ് ജനക്കൂട്ടങ്ങൾ അവരുടെ കൂരകൾക്ക് ഒരു കരം നൽകേണ്ടിയിരുന്നു. സംഖ്യ വളരെ നിസ്സാരമാണ്. എന്നാൽ ആ കരത്തിന്‍റെ പേര് കുപ്പക്കച്ച എന്നാണ്.
Native Life in Travancoreറിൽ നിന്നുമുള്ള ഉദ്ദരണി നോക്കുക:
QUOTE: Kuppa katcka, ‘refuse offering,” was so called because it was the meanest tax — really a house tax — one fanam for each hut. Pariahs, Pallars, and some Shanars paid this. END of QUOTE
ഈ വക കരങ്ങൾ സർക്കാരിന് സമ്പത്ത് ലഭിക്കാനല്ല, മറിച്ച് ഈ ജനങ്ങളെ അവർ വെറും കുപ്പത്തൊട്ടിയിലാണ് എന്ന് നിത്യവും അറിയിക്കാനാണ് ഉപകാരപ്രദമാവുക. ഈ ഉപഭൂഖണ്ടത്തിൽ മിക്ക സ്ഥലങ്ങളിലും ഈ വക വാക്ക് കോഡുകൾ ഉണ്ടായിരുന്നിരിക്കും. മനുഷ്യന് ഈ പ്രദേശങ്ങളിൽ മരിക്കാനും ചാവാനും ആവും എന്നുള്ള കാര്യം പല ഇങ്ഗ്ളിഷുകാർക്കും ഇന്നും അറിയില്ലതന്നെ. മൃഗങ്ങളും, കുപ്പത്തൊട്ടി ജനവും ചാവുകയാണ് ചെയ്യുക. മറ്റുള്ളവർ മരിക്കുകയാണ് ചെയ്യുക.
മനുഷ്യന് മനുഷ്യനെ ഇത്രമാത്രം വെറുപ്പും അറപ്പും സൃഷ്ടിക്കുന്ന കോഡുകൾ ഭാഷയിലാണ് ഉള്ളത്. ഇതിനെക്കുറിച്ച് അടുത്ത് തന്നെ കുറച്ച് കാര്യങ്ങൾ Tellicherryയുമായി ബന്ധപ്പെട്ട് പറയാൻ ആവും എന്ന് തോന്നുന്നു.
മറ്റൊന്ന് പറയാനുള്ളത്, കുഗ്രാമങ്ങളിലെ സാമൂഹികാന്തരീക്ഷത്തെ പട്ടണ പ്രദേശങ്ങളിലെ രണ്ട് വ്യത്യസ്ത സാമൂഹികാന്തരീക്ഷവുമായുള്ള ഒരുതാരതമ്യമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. കാരണം, എഴുത്ത് ദിശമാറി നീങ്ങും. അത് പിന്നീട് തൊടാമെന്ന് കരുതുന്നു.
ഇനി പറയാനുള്ളത് ഈ ഉപഭൂഖണ്ടത്തിൽ സംഭവിച്ച കൊളോണിയലിസത്തെക്കുറിച്ചാണ്. ചരിത്രത്തിൽ പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, മറ്റും ഈ ഉപഭൂഖണ്ടത്തിൽ കൊളോണിയൽ വാഴ്ച നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും, ഈ മൂന്നുകൂട്ടരുടേയും കൊളോണിയലിസം, കണക്കിൽ എടുക്കാൻ മാത്രം വ്യാപ്തിയുള്ളതായിരുന്നു എന്ന് തോന്നുന്നില്ല. നിസ്സാര സ്ഥലപരിധികളിൽ മാത്രമേ ഈ കൂട്ടർ ഭരിച്ചിട്ടുള്ളു.
ഈ ഉപഭൂഖണ്ടത്തെ ഒറ്റ രാജ്യമാണ് എന്ന ധാരണ ഉണ്ടാക്കിയ ഭരണം ഇങ്ഗ്ളിഷുകാരുടെ ഭരണമാണ്. ഈ ഭരണത്തെ കൊളോണിയൽ ഭരണം എന്ന് വിശേഷിപ്പിക്കുമ്പോൾ, സ്വാഭാവികമായും പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ബെൽജിയം തുടങ്ങിയ കൊളോണിയലിസം പോലുള്ള ഒന്നാണ് ഇതും എന്ന് പെട്ടെന്ന് തന്നെ തെറ്റിദ്ധരിക്കപ്പെടാം. എന്നാൽ, ഇങ്ഗ്ളണ്ട്, ഭൂഖണ്ട യൂറോപ്പിൽ നിന്നും വ്യത്യസ്തമാണ് എന്ന് പറയുന്നത് പോലെതന്നെ ഇങ്ഗ്ളിഷ് കൊളോണിയലിസവും, ഈ പറഞ്ഞവരുടെ കൊളോണിയലിസവും തമ്മിൽ പർണ്ണമായ വ്യത്യാസം ഉണ്ടായിരുന്നു. കുറച്ചുകൂടി ശക്തമായി പറയുകയാണെങ്കിൽ, ഇങ്ഗ്ളിഷ് കൊളോണിയലിസം ഭൂഖണ്ട യൂറോപ്യൻ കൊളോണിയലിസിന്‍റെ നേരെ വിപരീതമായ ഒരു ചരിത്ര സംഭവമായിരുന്നു. ഇതിനെക്കുറിച്ച് കൂടുതലായി പിന്നീടേ പറയാൻ ആവുള്ള.
ഇനി പറയാനുള്ളത്, ഈ ഉപഭൂഖണ്ടത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനും സ്വാതന്ത്ര്യം നൽകിയെന്ന വിഡ്ഢിചരിത്രത്തെക്കുറിച്ചാണ്. ഇവിടെ ഇങ്ങിനെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് കിടുക്കുന്ന ഇന്ത്യയെന്നും പാക്കിസ്ഥാൻ എന്നും ഉള്ള രണ്ട് രാജ്യങ്ങൾ ചരിത്രത്തിൽ ഇല്ലായിരുന്നു. അതിനാൽ തന്നെ, ഇല്ലാത്ത രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയെന്നു പറയുന്നതിൽ കാര്യമായ പിശകുണ്ട്.
ആ പിശക് എന്താണ് എന്ന് അന്വേഷിച്ച് പോയാൽ കാണുന്ന വാസ്തവങ്ങൾ ഈ വകയാണ്: English Colonialism അഥവാ British Colonialism നടത്തിയിരുന്ന ഭരണകൂടമല്ല, ഈ കൊളോണിയലിസത്തെ നിർത്തലാക്കിയത്. മറിച്ച് മറ്റൊരു ഭരണകൂടമാണ് ഇത് ചെയ്തത്.
ഇത് മനസ്സിലാക്കാൻ ഇങ്ങിനെ ആലോചിച്ചാൽ മതിയാകും. Sultan Tipu (ടിപ്പു സുൽത്താൻ Tipu Suthaan) ഏതാനും വർഷങ്ങൾ തിരുവിതാംകൂറിൽ ഭരണം ഏറ്റെടുത്തിരുന്നു എന്ന് കരുതുക. അന്ന് പാരമ്പര്യമായി നടപ്പിൽ ഉണ്ടായിരുന്ന പല നടപടിക്രമങ്ങളും, ഭരണ നയങ്ങളും തകിടം മറിയും. സൂൽത്താൻ, ഭരണം വിട്ട് തിരിച്ച് പോയാലും, നടപ്പിൽ വരുത്തപ്പെട്ട പല നടപടിക്രമങ്ങളും നിർത്തലാക്കിയാലും, മാറ്റിമറിക്കപ്പെട്ട പലതും തിരിച്ച് പഴയ രീതിയിൽ എത്തിക്കാൻ ആവില്ലതന്നെ.
ഇതേ പോലുള്ള ഒരു അത്യാഹിതമാണ് Englandൽ സംഭവച്ചത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ഉടനേയുള്ള തിരഞ്ഞെടുപ്പിൽ, British Labour Party ജയിച്ചു. ഇങ്ങിനെ ഒരു അത്യാഹിതം ആ രാജ്യത്തിന് സംഭവിച്ചത്, യുദ്ധാനുഭവങ്ങളുടെ ഭീകരതയിൽ മനംമുടുത്ത്, ജനം ഭരിച്ചിരുന്ന പാർട്ടിയ്ക്ക് എതിരായി വോട്ട് ചെയ്തതുകൊണ്ടാണ്. പലരും സ്വന്തം സഹോദരരും, മക്കളും മാതാപിതാക്കളുംമറ്റും പിടഞ്ഞ് വീണുമരിക്കുന്നതും, പരിക്കേറ്റ് നിലവിളിക്കുന്നതും കണ്ടവരാണ്.
British Labour Party, ആ രാജ്യത്തിലെ ഒരു വിഡ്ഢി പാർട്ടിമാത്രമല്ല, പലരീതിയിലും ഒരു Renegade (സ്വപക്ഷത്യാഗി, കാലുമാറ്റക്കാരൻ, വിശ്വാസഘാതകൻ) സ്വഭവാമുള്ള കരിങ്കാലിപ്പാർട്ടിയാണ് എന്നാണ് തോന്നുന്നത്. ഈ കൂട്ടരാണ് ഇന്ന് ലോകത്ത് കാണുന്ന പലവിധ പ്രശ്നങ്ങൾക്കും കാരണക്കാർ. കാശ്മീർ പ്രശ്നം ഇവരുടെ വിഡ്ഢിത്തത്താൽ സംഭവിച്ചതാണ്. ഇത് പോലെ പലതും.
ഇങ്ഗ്ളിഷ് പക്ഷത്തിന് യുദ്ധങ്ങളിൽ പൂർണ്ണമായ പിന്തുണ നൽകിയ അറബികളെ കൈവെടിഞ്ഞ്, യഹൂദന്മാർക്ക് പാലസ്തീനിൽ, അവിടുള്ള ജനങ്ങളെ തള്ളിമാറ്റി, ഒരു രാജ്യം പണിതുകൊടുക്കാൻ സൗകര്യം നൽകിയതും ഈ ഭരണമാണ് എന്നാണ് തോന്നുന്നത്. ഈ ചെയ്തി കാരണം, യഹൂദർക്കും സ്വൈര്യമായി ജീവിക്കാനുള്ള സാധ്യത നഷ്ടപ്പെടുകയാണ് സംഭവിച്ചത്.
ഈ പാർട്ടി, ഒരു ഇടതുപക്ഷ പാർട്ടിയാണ് എന്നാണ് അറിയപ്പെടുന്നത്. അതിനാൽത്തന്നെ ഈ ഉപഭൂഖണ്ടത്തിലെ വൻ ഫ്യൂഡൽ ധനികരെയാണ് അവർ സഹായിച്ചത്. നെഹ്റു, ഗാന്ധി, തുടങ്ങിയവർ ഇങ്ഗ്ളണ്ടിൽ ഈ പാർട്ടിക്കാരുമായി നല്ലബന്ധമായിരുന്നിരിക്കേണം. കാരണം, നെഹ്റുവിന് ഉപഭൂഖണ്ടത്തെ പിടികൂടുവാൻ ഇവർ വൻ സഹായമാണ് നൽകിയത്.
കോളണികളിലെ വൻ ധനവാന്മാർ എങ്ങിനെയാണ് അവിടങ്ങളിലെ സാധാരണ അടിമ ജനത്തിന്‍റെ പ്രതിനിധികൾ ആവുക എന്ന ചോദ്യം അവരിൽ ജനിച്ചില്ലാ എന്നാണ് കാണുന്നത്.
ഗ്രാമങ്ങളിലെ വ്യക്തികൾ തമ്മിലുള്ള വ്യക്തിബന്ധത്തെ ചില പ്രത്യേക നഗരങ്ങളിലെ ചില വ്യത്യസ്ത ജനജീവിതവുമായി താരതമ്യം ചെയ്യാനുള്ള ഉത്സാഹം മനസ്സിന്‍റെജ ഉള്ളിന്‍റെേ ഉള്ളിനിന്നും പതഞ്ഞ് പൊന്തിക്കൊണ്ടിരിക്കുന്നു.
ഈ എഴുത്തുതന്നെ ഈ വിധമുള്ള തുടിച്ചുപൊന്തിവരുന്ന ഏതോ ഒഴിക്കിനാലാണ് സംഭവിക്കുന്നത്. ഈ എഴുത്തിന്‍റെി കൃത്യമായ ലക്ഷ്യം എന്താണ് എന്ന് വ്യക്തമായി തിരിച്ചറിവില്ലായെന്നത് ശരിയാണെങ്കിലും, ഈ എഴുത്തുകാരൻ സ്വന്തം മനസ്സിൽ ഇതിന് ഒരു വ്യക്തമായ ലക്ഷ്യം കരുതിക്കൂട്ടി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാലും, ഈ വിധ ചിന്താതരംഗങ്ങളുടെ സ്രോതസ് സ്വന്തം മനസ്സിന്‍റെ് ഏതോ അഗാധതമാത്രമാണ് എന്ന് തോന്നുന്നില്ല. മറിച്ച് ബാഹ്യമായ മറ്റേതോ അറിവിന്‍റെ കലവറയിൽ നിന്നുമുള്ള നീർപ്പാച്ചിലാണ് ഇത് എന്നത് സംശയരഹിതമാണ്.
ഗ്രാമങ്ങളിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ഒന്ന് രണ്ട് കാര്യങ്ങൾ എഴുത്തിന്‍റെക ഇടയിലേക്ക് തളളിക്കയറ്റണം എന്ന പ്രേരണ മനസ്സിനുള്ളിൽനിന്നും പതഞ്ഞ് പൊന്തിക്കൊണ്ടിരിക്കുന്നു. ഈ വിവരങ്ങൾ പുറത്ത് കടക്കാനായി വെമ്പൽകൊള്ളുന്നു എന്നാണ് തോന്നുന്നത്. അതിനാൽ തന്നെ അതും കൂടി എഴുതിക്കഴിഞ്ഞതിന് ശേഷം, Tellicherryയിലേക്ക് തിരിച്ച് പോകാം.
ഇന്ത്യയിലെ വൻ നഗരങ്ങളിൽ (Metropolitan cities) ഉള്ള, മറ്റ് ചെറുകിട പട്ടണങ്ങളിൽ വ്യക്തമായി കാണാൻ പറ്റാത്ത, ഒരു സാമൂഹികാന്തരീക്ഷമാണ് ചേരിനിവാസം. ഇവിടെ മനസ്സിൽ ഉദിക്കുന്ന ചിത്രങ്ങൾ Bombay, Madras, Delhi എന്നീ നഗരങ്ങളിലെ കാര്യങ്ങൾ ആണ്. ഈ മൂന്ന് നഗരങ്ങളിൽ കണ്ടത്, തമ്മിൽ തികച്ചും വ്യത്യസ്തമായ സാമൂഹിക ദൃശ്യങ്ങൾ ആണ് എന്ന് പറയാമെങ്കിലും, ഈ മൂന്നിലും, ഓരോ നഗരത്തിലേയും പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ വ്യക്തമായ സ്വാധീനം, ഈ വിധ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവർക്ക്, കാണാൻ പറ്റുന്നതാണ്.
ഈ മൂന്ന് നഗരങ്ങളിലേയും ചേരിനിവാസത്തിന്‍റെണ വ്യക്തമായ വ്യത്യാസങ്ങളിലേക്ക് ഇപ്പോൾ ഈ എഴുത്ത് നീങ്ങുന്നില്ല. മറിച്ച്, അവ തമ്മിലുള്ള പൊതുവായുള്ള ഒരു ചെറിയ സംഗതിമാത്രം എടുത്ത് നോക്കുകയാണ്.
ഭാഷാകോഡുകളിലൂടെ നോക്കിയാൽ, ചേരിപ്രദേശനിവാസം പലപ്പോഴും തെരുവീഥിയോരങ്ങളിൽ താമസിക്കുന്നത് പോലെയുള്ള ഒരു അനുഭവമായിരിക്കും. ഫ്യൂഡൽ ഭാഷകളിൽ, ഒരു വ്യക്തി, തമ്മിൽ ബന്ധമുള്ള കുറേ വ്യക്തികൾ അതുമല്ലെങ്കിൽ, ഒരു കുടുംബം എന്നിവ പുറംലോകത്തിലെ മറ്റുള്ളവരിൽനിന്നും വിട്ടുനിൽക്കാനുള്ള ഒരു വൻ മതിൽകെട്ടോ, ആൾ ബലമോ, ഭൗതികമായ അകൽച്ചയോ, വ്യക്തമായ സാമൂഹിക ഉൽകൃഷ്ടതോയോ, അങ്ങിനെയെന്തെങ്കിലും ആവശ്യമാണ്. പ്രശ്നം ബഹുമാന - തരംതാഴ്ത്തൽ വാക്ക് - കോഡുകളാണ്. മുകളിൽ സൂചിപ്പിച്ച കവചങ്ങളിൽ ഏതെങ്കിലും ഒന്ന് ഇല്ലാതെ നിന്നാൽ, വാക്ക് കോഡുകളിൽ മറ്റുള്ളവർ നിർവ്വചിക്കുക തരംതാഴ്ത്തിത്തന്നെയാണ്.
ഇത് ഇങ്ഗ്ളിഷിൽ ഇല്ലാത്തെ ഒരു സംഗതിയാണ്. ഈ സംഗതി ബീഭത്സംതന്നെയാണ്. അല്ലായെന്ന് നടിച്ചിട്ട് കാര്യമില്ല.
ഡെൽഹി എന്ന നഗരത്തിൽ രണ്ടിൽ കൂടുതൽ രീതിയിൽ ഉള്ള ചേരിനിവാസം ഉണ്ട് എന്ന് പൊതുവായി തോന്നിയിരുന്നു.
ഒന്ന് ഈ വിധമാണ്:
ഒരു റോഡിന്‍റെ ഒരു വശത്ത് വൻ സാമ്പത്തിക ശേഷിയുള്ള ഭവനങ്ങൾ. അവ വിട്ട് വിട്ടാണ് സ്ഥിതിചെയ്യുന്നത്. റോഡിന്‍റെൂ മറുവശത്ത്, കൊൺക്രീറ്റ് കെട്ടിടങ്ങൾതന്നെ. എന്നാൽ, തീപ്പെട്ടിക്ക് മേൽ തീപ്പെട്ടിയെന്ന രീതിയിൽ വീടുകൾ. കുടുംബങ്ങൾ തൊട്ടുതൊട്ട് ജീവിക്കുന്നു. ഓരോ വ്യക്തിക്കും തൊട്ടടുത്തുള്ള വ്യക്തികളെ ദൃഷ്ടിയിൽനിന്നും വിചാരധാരയിൽനിന്നും ഒഴിവാക്കാൻ പറ്റാത്ത ഭൗതികവാസ്ഥ.
ഇതുപോലെ വ്യക്തികളും കുടുംബങ്ങളും ഒട്ടിയൊട്ടി ജീവിച്ച അവസരം ഇങ്ഗ്ളണ്ടിലും, ചില പ്രദേശങ്ങളിൽ, ലോക മഹായുദ്ധകാലത്ത് ഇടക്കിടക്ക് സംഭവച്ചിരുന്നു. എന്നാൽ ഡെൽഹിയിലേ അവസ്ഥയും ഇങ്ഗ്ളണ്ടിലെ അന്നത്തെ അവസ്ഥയും തമ്മിൽ വ്യക്തമായ ഒരു വ്യത്യാസം ഉണ്ടായിരുന്നു.
Englandൽ ജനം തമ്മിൽ അന്ന് സംസാരിച്ചുകൊണ്ടിരുന്നത് ഫ്യൂഡൽ ഭാഷയല്ലാത്ത ഇങ്ഗ്ളിഷ് ആണ്. രാക്ഷസീയതയൂറുന്ന ഫ്യൂഡൽ കോഡുകളും, മനുഷ്യവ്യക്തിത്വത്തെ തങ്കത്താഴികക്കുടങ്ങൾ ആക്കാൻ ശക്തിയുള്ള ബുഹമാന കോഡുകളും ഇണചേർന്നുനിൽക്കുന്ന, ഉഗ്ര വിഷസർപ്പസൗന്ദര്യവും അതിദ്രോഹവിഷാംശവും ഉള്ള ഹിന്ദിയാണ് ഡെൽഹിയിലെ ഭാഷ.
IMAGE: An Air raid shelter in a London Underground station in London during The Blitz. 1940s.
റോഡിന്‍റെ. ഇരുവശത്തും ഉള്ള വ്യക്തമായ വ്യക്തിബന്ധത്തിലുള്ള വ്യത്യാസം ഈ വിധമാകാം:
വൻ സാമ്പത്തിക ശേഷിയുള്ള ഭാഗത്ത് ആളുകൾ വീടുകളിൽ താമസിക്കുന്നു. അവർക്ക് തമ്മിൽ അകൽച്ചയുണ്ട്. തമ്മിൽ ബന്ധപ്പെടുന്നത്, താൽപ്പര്യമുള്ളവരോട് മാത്രം. ഇവിടേയും ഹിന്ദിയിലെ ബഹുമാന - തരംതാഴ്ത്തൽ കോഡുകൾ സജ്ജീവമാണെങ്കിലും, ബന്ധപ്പെടാൻ താൽപ്പര്യമുള്ളവരെ പലപ്പോഴും തിരഞ്ഞെടുക്കാനാവും. ബഹമാനം ഇല്ലാതെ സംസാരിക്കാൻ വെമ്പൽ കൊള്ളുന്നവരെ ഒഴിവാക്കാം. അവഗണിക്കാം. ഒരേ മാനസികമോ, ബുദ്ധിപരമോ, വിവരവിജ്ഞാനപരമോ, സാമ്പത്തിമോ ആയി ഒരേ നിലവാരത്തിലുള്ളവരുമായി മാത്രം ഇടപഴകാം.
ഓരോ വീട്ടുകാർക്കും, കീഴിൽ തരംതാഴ്ത്തപ്പെട്ട വാക്കുകളാൽ നിർവ്വചിക്കപ്പെടുന്ന ജോലിക്കാരും ഉണ്ടാവും. ഇവർ, അവർ വീട്ടുവേല ചെയ്യുന്ന വീടുകളിലെ ആളുകളെ വാക്ക് - കോഡുകളിൽ പൊന്തി നിർത്തും.
ആ വീടുകളിലെ ചെറുപ്രായക്കാർ അവിടുള്ള പൂന്തോട്ടത്തിലും മറ്റും പോയി ഇരിക്കുന്ന അവസരത്തിൽ, അവരെ ഈ കീഴ് ജീവനക്കാരും മറ്റും വന്ന് നിന്‍റെൽ പേരന്താ?, നിന്‍റെട വീടേതാ?, അവള് നിന്‍റെഖ അനുജത്തിയോണ്?, അവൻ എവിടെയാണ് പഠിക്കുന്നത്? എന്നെല്ലാമുള്ള തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ നിറച്ചുള്ള ചോദ്യശരങ്ങളാൽ അലോസരപ്പെടുത്തി, തരിശായിക്കിടക്കുന്ന സ്വന്തം ആത്മാഭിമാനവും, വ്യക്തിത്വവും ഉയർത്തിവെക്കാൻ ശ്രമിക്കില്ലതന്നെ. പലപ്പോഴും, ആപ്പ്, ഉൻ തുടങ്ങിയ വാക്കുകൾതന്നെയാവും, ഈ കീഴ് ജനക്കൂട്ടം മേൽ ജനക്കൂട്ടങ്ങളിലെ ചെറുപ്രായക്കാരോട് ഉപയോഗിക്കുക.
ഈ സംഗതിയെക്കുറിച്ച് മറ്റ് പല കാര്യങ്ങളും പറയാനുണ്ട്. വടക്കൻ ഇന്ത്യയിൽ വൻ വർഗ്ഗീയകലാപങ്ങൾക്ക് വരെ ഇടം നൽകിയ കാര്യങ്ങളാണ് അവ. അവയിലേക്ക് ഇപ്പോൾ പോകൻ പറ്റില്ലതന്നെ.
ഇനി റോഡിന്‍റെ് അപ്പുറത്തെ അവസ്ഥ നോക്കാം.
വ്യക്തികൾ, സ്ത്രീകൾ, പുരുഷന്മാർ, ചെറുപ്രായക്കാർ തുടങ്ങിയവർ, തെരുവോരങ്ങളിൽ ജീവിക്കുന്നത് പോലെയാണ് അവിടെ . റോഡിന്‍റെൽ അപ്പുറത്തുള്ള സാമൂഹിക ബന്ധ കോഡുകൾ മിക്കവയും, തമ്മിൽ അമർന്ന്, വ്യക്തികൾ തമ്മിൽത്തമ്മിൽ ഉള്ള എല്ലാവിധ ഭൗതിക ദൂരങ്ങളും വാക്ക് കോഡുകളിൽ മാഞ്ഞ് പോയിക്കിടക്കുന്ന Black Holeആണ് അവിടം.
ആളുകൾക്ക് വ്യക്തമായ ബഹുമാന-തരംതാഴ്ത്തൽ കോഡുകൾ ശക്തമായി അടിച്ചേൽപ്പിക്കപ്പെട്ടിരിക്കും. ചിലരെ നിർബന്ധമായും ബഹുമാനിക്കേണം. എന്നുവച്ചാൽ, നിർബന്ധമായും സ്വയം തരംതാണതാണ് എന്ന് പ്രഖ്യാപിക്കണം. ബഹമാനിക്കപ്പെടുന്നവർ, തിരിച്ച് തരംതാഴ്ത്തി സംസാരിക്കും. പരാമർശിക്കും.
വളരെ തുച്ചമായ വിസ്ത്രീർണം ഉള്ള സാമൂഹിക വ്യാപ്തിയിൽ വ്യക്തികളും അവരുടെ വ്യക്തിത്വവും നിന്ന് തുടിക്കും. ഒച്ചപ്പാട് ഉണ്ടാക്കിക്കൊണ്ടിരിക്കും.
ഈ പ്രദേശത്തിലും വലിയ ആളുകൾ ഉണ്ടാവാം. പലരും ബഹുമാനിക്കുന്നവരും, വൻ സാമ്പത്തിക ശേഷിയുള്ളവരും ഉണ്ടാവാം എന്നാൽ അവർക്ക് ഈ ഇടം വിട്ടുപോകാനും ആവില്ല. കാരണം, ഈ ഇടം വിട്ട് മറ്റൊരു ദിക്കിലേക്ക് നീങ്ങിയാൽ, അവരെ വാക്ക് കോഡുകളിൽ പൊന്തിനിർത്തുന്നതും, അവർ വാക്ക് കോഡുകളിൽ ഇടിച്ച് താഴ്ത്തിനിർത്തുന്നവരും ആയ ജനക്കൂട്ടങ്ങളെ അവർക്ക് നഷ്ടമാകും.
ഈ വിധ നഗരങ്ങളിൽ താമസസ്ഥല മേൽവിലാസം ഒരു വൻ മൂല്യനിർവ്വഹണ സംഗതിയാണ്. റോഡിന്‍റെന ഇരുവശത്തും, രണ്ട് വ്യത്യസ്ത സാമൂഹിക ഘടനയുള്ള ഒരു ദിക്കിൽ താമസിക്കുന്ന ഒരു വ്യക്തിയെ ഒരിക്കൽ കണ്ടുമുട്ടുകയുണ്ടായി. അയാൾ യഥാർത്ഥത്തിൽ നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ അംഗമായിരുന്നു. എന്നാൽ പിതാവുമായി ഏറ്റുമുട്ടി വീടുവിട്ട് ഇറങ്ങി ഡെൽഹിൽ വന്ന് തൊഴിൽചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. നല്ല രീതിയിൽ ഇങ്ഗ്ളിഷ് സംസാരിക്കും. ഇതിനാൽത്തന്നെ ഈ വ്യക്തി ഈ എഴുത്തുകാരനോട് കാര്യങ്ങൾ പലതും വ്യക്തമായി പറയുകയുണ്ടായി. ഈ ആൾ താമസിക്കുന്നത് റോഡിനോട് തൊട്ട് തന്നെയാണ്. അതിനാൽ തന്നെ, വൻ സാമ്പത്തിക ശേഷിയുള്ള അപ്പുറവുമായി വെറും ഒരു റോഡിന്‍റെ, ദൂരം മാത്രമേയുള്ളു.
അപ്പുറത്തിനും ഇപ്പുറത്തിനും വ്യക്തമായ വ്യത്യസ്ത റസിഡൻഷ്യൽ സ്ഥലനാമങ്ങളാണ് ഉള്ളത്. ഈ ആൾ പറഞ്ഞത്, താന്‍റെു താമസസ്ഥലം എവിടെയാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ, അപ്പുറത്തുള്ള പ്രദേശത്തിന്‍റെി പേരാണ് നൽകുക എന്ന്.
അപ്പുറത്തുള്ള ആളുകൾ ഇപ്പുറത്തുള്ള ആളുകളെ പലപ്പോഴും കണ്ടില്ലായെന്ന് നടിക്കും.അനാവശ്യമായി നേത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ ഇപ്പുറത്തുള്ളവർ ശ്രമിച്ചാൽ, അപ്പുറത്തുള്ളവർ, ഇവരിലെ നേത്രങ്ങളിൽ ദൃഷ്ടിപതിപ്പിക്കാതെ, അതിന് ഉള്ളിലൂടെ ദൃഷ്ടിയെക്കടത്തിവിട്ട് കൊണ്ട് കണ്ണുകൾ തമ്മിൽതമ്മിൽ സ്പർശിക്കാൻ ഇടനൽകില്ല.
ഈ ഒരു ഒഴിവാക്കലിന്‍റെ. ഹേതു യഥാർത്ഥത്തിൽ, യാഥാർത്ഥ്യത്തിന്‍റെ. സോഫ്ട്വേർ കോഡുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു സംഗതിയാണ്. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
നേത്രങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയം ഫ്യൂഡൽ ഭാഷക്കാർ പടർന്നു കയറുന്ന പല പ്രദേശങ്ങളിലും ഇന്ന് വളർന്നു വരുന്നുണ്ട്. ഇങ്ഗ്ളണ്ടിൽ ഇന്ന് ഇത് പല ഇങ്ഗ്ളിഷുകാരും ഉപയോഗിച്ചുതുടങ്ങും എന്നും തോന്നുന്നു.
റോഡിന് അപ്പുറത്തുള്ളവരും, ഇപ്പുറത്തുള്ളവരും മനുഷ്യരാണ്, വ്യക്തികളാണ്, ഇന്ത്യാക്കാരാണ്. പിന്നെന്താണ് അപ്പുറത്തുള്ളവർ ഈ വിധ അകൽച്ചയും, ഇപ്പുറത്തുള്ളവർക്ക്, അപ്പുറത്തുള്ളവരോട് സമത്വത്തിൽ എത്താൻ അടങ്ങാത്ത ആർത്തിയും?
ഇവിടെ എടുത്തുപറയേണ്ടത്, ഇപ്പുറത്തുള്ളവർ വ്യക്തമായതും, അചഞ്ചലിതവും ആയ അടിയാളത്തത്തോടുകൂടി വ്യക്തിത്വം പ്രകടിപ്പിച്ചാൽ, അപ്പുറത്തുള്ളവർ ഗൗനിക്കാതിരിക്കില്ല. മറിച്ച്, ഇപ്പുറത്ത് നിന്നുകൊണ്ട് വാക്ക് കോഡുകളിലും, ശരീര ഭാഷയിലും സമത്വം പ്രകടിപ്പിക്കുന്നവരെയാണ് അപ്പുറത്തുള്ളവർക്ക് ഭീതി.
അപ്പുറത്തുള്ള ചില വ്യക്തികൾക്ക് ഇപ്പുറത്തുള്ള ചില വ്യക്തികളുമായി സൗഹൃദവുംമറ്റും പറ്റാവുന്നതാണ്. കാരണം, ഇവർ തമ്മിൽ വ്യക്തിത്വത്തിൽ ചിലപ്പോൾ സാമ്യത കണ്ടേക്കാം. എന്നിരുന്നാലും, ഈ വിധമുള്ള വരമ്പുകളെ മറികടന്നുള്ള വ്യക്തിബന്ധം അപകടകരമാണ് എന്ന് അപ്പുറത്തുള്ളവർ മനസ്സിലാക്കും. മനസ്സിലാക്കിയില്ലായെങ്കിൽ അനുഭവിച്ച് വിവരവും വിവേകവും വന്നുചേരും, അധികം താമസിയാതെ.
ഇപ്പുറത്തുള്ള ആളുകൾ, യഥാർത്ഥത്തിൽ ജീവക്കുന്നത് പല കഠിനവും അതീവ ശക്തിയും ഉള്ള ബന്ധ - ബന്ധന കണ്ണികളിൽ പെട്ടാണ്. വാക്ക് - കോഡുകളാണ് ഇവരെ ഈ വിധം ബന്ധിപ്പിച്ചിടുള്ളത്. ഇങ്ങിനെയുള്ള ഒരു വ്യക്തിയുമായി അപ്പുറത്തുള്ള ഒരു വ്യക്തി സൗഹൃദത്തിൽ വന്നുപെട്ടാൽ, ഈ ആളെ ബന്ധിപ്പിക്കുന്ന പല കണ്ണികളും പെട്ടെന്നു തന്നെയോ, അതുമല്ലെങ്കിൽ സാവധാനത്തിലോ, ഈ പുതിയ ആളിലേക്കും പടരും.
അങ്ങിനെ സംഭവിച്ചാൽ, പലരുടേയും കണ്ണുകളെ അവഗണിക്കാൻ ആവില്ലാ എന്നുവരും. ഫ്യൂഡൽ ഭാഷകളിൽ കണ്ണുകൾക്ക് പിടിയിലാക്കാൻ പറ്റുന്ന വ്യക്തിയെ ഉന്നതനാക്കാനും, വിറങ്ങലിപ്പിക്കാനും ആവും.
ഇതിൽ രണ്ടാമത്തേത്ത് രാക്ഷസീയമായ ഒരു കഴിവാണ്, കണ്ണുകൾക്ക്. ഫ്യൂഡൽ ഭാഷകൾ ആണ് ഈ കഴിവ് നേത്രങ്ങൾക്ക് നൽകുന്നത്.
3
Posted: Mon Oct 09, 2023 11:05 am
posted by VED
3 #. വെർച്വൽ കോഡ് ഡിസൈൻ വ്യൂവിനുള്ളിലെ ഉയർച്ചത്താഴ്ചകൾ
യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിന്‍റെ ഡിസൈൻ വ്യൂവിൽ(inside the Design view in the supernatual software arena that exists behind reality) ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന വ്യത്യസ്ത വ്യക്തികളെ വീക്ഷിച്ചാൽ, ഒരു ബാർ ഗ്രാഫിൽ (Bar Graphൽ) ഉയരം കൂടിയതും, കുറുതായതും, കീഴിലോട്ട് നീങ്ങിനിൽക്കുന്നതുമായി കാണുന്ന വ്യത്യസ്ത ബാറുകളായി ദൃശ്യവൽക്കരിക്കാൻ പറ്റിയേക്കാം. ഈ വിഷയത്തിലേക്ക് ഇപ്പോൾ ഗഹനമായ രീതിയിൽ കടക്കാൻ പറ്റില്ല.
എന്നാൽ ചെറുതായി ഒന്ന് സൂചിപ്പിക്കാം. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത വ്യക്തികൾക്ക് അവരുടെ സോഫ്ട്വേർ സ്ഥാനത്ത്, ഉയർച്ചയോ താഴ്ചയോ ഉണ്ടായിരിക്കും. ഈ ഒരു കാരണത്താലാണ്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ, ഓരോ വ്യക്തിക്കും ഒരു ഉയർച്ചയോ അതുമല്ലെങ്കിൽ താഴ്ചയോ ആയ നിലവാരം ഉണ്ട് എന്ന് ആളുകൾ മുൻകൂട്ടി കാണുന്നതും, അത് അനുസരിച്ച് വാക്ക് കോഡുകൾ തിരഞ്ഞെടുക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് ഇതും കൂടി പറയാം. ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന മനുഷ്യ മസ്തിഷ്കത്തിന് പലപ്പോഴും അദൃശ്യമായ രീതിയിൽ മറ്റൊരു വ്യക്തിയെ വിലയിരുത്താൻ പറ്റും. ഇതുമായി ബന്ധപ്പെട്ട് അനവധികാര്യങ്ങൾ പറയാനുണ്ട്. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
വാസസ്ഥലത്തിനും വസിക്കുന്ന നഗരത്തിനും ഗ്രാമത്തിനും മറ്റുമെല്ലാം ഫ്യൂഡൽ ഭാഷകളിൽ ഈ വിധ വൻ ഉയർച്ചത്താഴ്ചകൾ ഉണ്ട് എന്നതാണ് വാസ്തവും.
കേരളത്തിലെ ഗ്രാമങ്ങളെ മറ്റ് പല സംസ്ഥാനങ്ങളിൽ ഉള്ള ഗ്രാമങ്ങളുമായി താരതമ്യം ചെയ്താൽ വൻ വ്യത്യാസം അനുഭവപ്പെടാം. ഇന്ത്യൻ നാണയത്തിൽ സംഭവിക്കുന്ന മൂല്യ ചോഷണം വിദേശ പണത്തെ ഒരു വൻ നിധിയാക്കിമാറ്റിയത്, കേരളത്തിലെ ഗ്രാമങ്ങളിലെ സാമ്പത്തിക നിലവാരത്തിൽ കാര്യമായ ഗുണം ചെയ്തിട്ടുണ്ട്. ഈ വിഷയത്തിന്‍റെ അഗാധതയിലേക്ക് കടക്കുന്നില്ല.
ഇവിടെ പറയാനുളളത് ഈ കാര്യമാണ്. സാമ്പത്തികമായി വന്ന ഉയർച്ച ഈ കുഗ്രാമങ്ങളെ ഒരു ഇങ്ഗ്ളിഷ് ഗ്രാമം ആക്കിമാറ്റിയിട്ടില്ല, മറിച്ച്, ഫ്യഡൽ ഭാഷകളുടെ എല്ലാ വിധ സവിശേഷതകളും പുതുതായി വന്ന സാമ്പത്തിക സമൃദ്ധിക്ക് അനുസൃതമായി ഒന്ന് പുനരാവിഷ്ക്കരിക്കപ്പെട്ടുവെന്നേ പറയാനാവുള്ളു.
ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കാര്യങ്ങൾ പറയാൻ പോകുന്നത് പൊതുവായ രീതിയിൽ ആണ്. എന്നാൽ, മലബാറിലെ മാപ്പിളമാർ, കുടിയേറ്റക്കാരായ ക്രിസ്ത്യൻ ജനം, പ്രാദേശിക ക്രിസ്ത്യാനികൾ, എന്നിവരും, തിരുവിതാംകൂറിലെ മേത്തന്മാർ (ഇസ്ലാം മതസ്ഥർ), സുറിയാനി ക്രസ്ത്യാനികൾ, മതംമാറി ക്രിസ്ത്യാനികൾ ആയവർ എന്നിവർക്കെല്ലാം അവരുടെ സമൂഹത്തിന് ഉള്ളിൽ ശക്തമായ സാമൂഹിക നേതൃത്വവും മറ്റും ഉണ്ട്. ഈ ജനങ്ങൾ, നിത്യേനെ നിർബന്ധമായിത്തന്നെ ഒത്തുചേരുന്ന ഇടങ്ങൾ ഉണ്ട്. ഈ ഒത്തുചേരലിൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ പ്രവർത്തനത്തിൽ ശക്തമായ വ്യതിയാനങ്ങൾ സംഭവിക്കും. ഇതും ഒരു സങ്കീർണ്ണമായ വിഷയമാണ്. ഇവിടെ ചർച്ചക്ക് എടുക്കുന്നില്ല.
ഹിന്ദു മതസ്ഥർ, അതായത് ബ്രാഹ്മണർ, പണ്ട് കാലങ്ങളിൽ വെർച്വൽ കോഡ് വേധികളിൽ ഉയർന്ന നിലവാരത്തിൽ നിന്നവരാണ്. അവർക്ക് കീഴിൽ ഉള്ള വ്യത്യസ്ത ജനക്കൂട്ടങ്ങൾ പടിപടിയായി കീഴിൽ കാണപ്പെടും ഈ പ്രസ്താവിച്ച വെർച്വൽ കോഡ് ഡിസൈൻ വ്യൂവിൽ.
മലബാറിൽ ഇതിന് ചെറുതായി ഒരു മാറ്റം സംഭവചിച്ചത് ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വന്നപ്പോളാണ്. പിന്നിങ്ങോട്ട് കാര്യങ്ങൾ കുത്തിമറിഞ്ഞിട്ടുണ്ട്. ഇവിടെ പ്രസ്താവ്യമായ കാര്യം, മലബാറിൽ മാപ്പിളമാരും, കുടിയേറ്റ ക്രിസ്ത്യാനികളും, പൊതുവായുള്ള ഈ ഉച്ചനീചത്വ ഏണിപ്പടിയിൽ നിന്നും കുറച്ച് വ്യത്യസ്തമായ സ്ഥാനത്താണ് നിലനിന്നിരുന്നത്, വെർച്വൽ കോഡ് ഡിസൈൻ വ്യൂവിൽ. ഇതിനെക്കുറിച്ചും, ഇവിടെ കുടുതലായി പറയാൻ ആവില്ല.
ചെറിയ ഒരു സൂചന മാത്രം നൽകാം. കീഴ് ജനക്കൂട്ടത്തിൽപ്പെട്ട ഒരു barber (മലയാളം: ക്ഷുരകൻ, മലബാറി: കാഇ്തിയൻ) ഒരു മാപ്പിള barberൽ (ഒസാൻനിൽ) നിന്നും സാമൂഹികമായ നിലവാരത്തിൽ ഒരു വ്യത്യസ്തനായിരുന്നു. ഈ വ്യത്യാസം വെർച്വൽ കോഡ് ഡിസൈൻ വ്യൂവിൽ വ്യക്തമായി കാണാനാവുന്നതാണ്. ഈ രണ്ടാമത്തെ ആൾ ആദ്യത്തെ ആൾ ഉള്ള അതേ ഏണപ്പിടിയിൽ അല്ല കാണപ്പെടുക. വെർച്വൽ കോഡ് ഡിസൈൻ വ്യൂവിൽ അൽപംവിട്ടാണ് കാണപ്പെടുക. അതേ സമയം അവരും സാമൂഹികമായി ഫ്യൂഡൽ ഭാഷാ ഉച്ച-നീചത്വം അനുഭവിക്കുന്നവരാണ്. (Cannanore ഭാഗത്ത് കാര്യങ്ങൾ മലബാറിലെ മറ്റ് ഭാഗങ്ങളിൽ നിന്നും ചെറുതായി വ്യത്യസ്തമായിരുന്നു. ഇതിലേക്കൊന്നും ഇവിടെ ഇപ്പോൾ കടക്കാൻ ആവില്ല.)
ഇനി ഗ്രാമങ്ങളിലെ സാമൂഹിക അവസ്ഥയെ ഫ്യൂഡൽ ഭാഷാ കോഡുകളുടെ സ്ഥാനത്ത് നിന്നും ഒന്ന് ചിത്രീകരിക്കാൻ ശ്രമിക്കാം. അത് അടുത്ത എഴുത്തിലേക്ക് മാറ്റിവെക്കുകയാണ്. കാരണം, ഇന്നത്തെ എഴുത്തിൽ ചെറുതായി ഒന്ന് പാത വിട്ട് സംസാരിച്ചുപോയി.
4
Posted: Mon Oct 09, 2023 11:10 am
posted by VED
4 #. ഒരു കണ്ണിയിൽനിന്നും വിട്ട് സ്വതന്ത്രമായ വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ സൗകര്യം കുറവായ അവസഥ
ഇനി കുഗ്രാമങ്ങളിലെ വ്യക്തി ബന്ധത്തിന്‍റേംയും, ആശയവിനിമയത്തിന്‍റേ്യും ചരടുകളിലെ ചെറിയൊരു വിഭാഗത്തെക്കുറിച്ച് ചെറുതായി ഒന്ന് പ്രതിപാദിക്കാം. എന്നാൽ, അതിന് മുൻപായി ഇതും കൂടി പ്രസ്താവിക്കുകയാണ്. Tellicherryലെ കാര്യങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നതിന് ഇടയിലായി, ഈ ഒരു വ്യക്തമായി ബന്ധമില്ലാത്ത ഒരു കാര്യം ഇടയിൽ എന്തിനാണ് കയറിയത് എന്ന് നിശ്ചയമില്ല. എഴുത്ത് മന്നോട്ട് നീങ്ങിയാലെ വ്യക്തമായ ചിത്രം ലഭിക്കുള്ളു.
മാപ്പിളമാർ, കുടിയേറ്റ ക്രിസ്ത്യാനികൾ തുടങ്ങിയവർ പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിന്‍റെ ഡിസൈൻ വ്യൂവിൽ മറ്റൊരു ഏണിയിലാണ് നിലകൊള്ളുന്നതായി കാണുക എന്ന് സൂചിപ്പിച്ചിരുന്നു. ഈ പ്രസ്താവന കുറച്ച് കൂടി വ്യക്തമാക്കിപ്പറയുകയാണെങ്കിൽ, ഈ രീതിയിൽ പറയാം എന്ന് തോന്നുന്നു:
പ്രാദേശിക ഭാഷയിൽ ഗുണമേന്മ കുറഞ്ഞ ജോലികളായി നിർവ്വചിക്കപ്പെടുന്നവ ചെയ്യുന്ന മാപ്പിളമാരിൽ (മലബാറി മുസ്ളീംസിൽ) പെട്ട ആളുകൾ, പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിന്‍റെ ഡിസൈൻ വ്യൂവിൽ മറ്റൊരു ഏണിയിൽ ആയികാണപ്പെടും എന്നതിനേക്കാൾ ഉചിതമായ ചിത്രീകരണം, അവർ പൊതുവായുള്ള ഏണിയിൽ ആയിരിക്കില്ലാ എന്നും, അവർ നിലകൊള്ളുന്ന സ്ഥാനം മറ്റൊരു ഏണിയിൽ, താരതമ്യേനെ കുറച്ച് കൂടി ഉയർന്ന പടിയിൽ ആയിരിക്കും എന്നതുമാണ്. ഇതിന്‍റെ വ്യക്തമായ കാരണങ്ങളെക്കുറിച്ച് പലതും പറയേണ്ടതുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
മറ്റെല്ലാ തൊഴിൽ നിലവാരത്തിലേയും വ്യക്തികൾക്കും ഈവിധം ഒപ്പത്തിനൊപ്പം അല്ലാ വ്യത്യസ്തമായ ജനക്കൂട്ടങ്ങളിലെ തത്തുല്യമായ വ്യക്തികൾ എന്നുള്ളതും ഒരു വസ്തുതയാണ്. അതിനേക്കുറിച്ചൊന്നും ഇപ്പോൾ കൂടുതൽ പറയാൻ പറ്റില്ല. എന്നാൽ, Social Engineering എന്ന കാര്യത്തിലേക്ക് കാൽവെക്കുന്നവർക്ക്, ഈ വിധ മൗലികമായ വസ്തുതകൾ നിലവിലുണ്ട് എന്നുള്ളതിനെക്കുറിച്ച് അവബോധം ഉള്ളത് നല്ലതാണ്. എന്നാൽ ഇതുകൊണ്ടൊന്നും മതിയാകില്ല.
കുഗ്രാമങ്ങളേയും വൻ നഗരങ്ങളേയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, വൻ നഗരങ്ങളിൽനിന്നും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിശാലമായതും, സുന്ദരമായതും, ശുദ്ധവായു ഉള്ളതുമായ അന്തരീക്ഷവും സ്ഥലങ്ങളും വൃക്ഷങ്ങളും കുഗ്രാമങ്ങളിൽ സുലഭമാണ് എന്നതാണ് ഒന്നാമത്തെ കാര്യം.
Bombay പോലുള്ള വൻ നഗരങ്ങളിൽ സമ്പത്തുള്ളവർ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും, പ്രകൃതി രമണീയമായ പ്രദേശങ്ങളിലേക്ക് കാര്യമായ സാമ്പത്തിക ചിലവു നടത്തി യാത്രയ്ക്ക് പോകുന്നു. ഈ വിധമുള്ള പ്രദേശങ്ങൾക്ക് യഥാർത്ഥത്തിൽ ദേവർകോവിൽ പോലുള്ള ഗ്രാമങ്ങളിലും മറ്റും ഉള്ള പുഴയോരങ്ങളും, തൊട്ടടുത്തുള്ള റബർ തോട്ടങ്ങളും, മറ്റ് മരങ്ങളും നിറഞ്ഞ മലയോര പ്രദേശങ്ങളേയും പ്രകൃതി സൗന്ദര്യത്തിലും മറ്റും വെല്ലാനാവില്ല. ഈ ഒരു വീക്ഷണകോണിൽ നിന്നും നോക്കിയാൽ, ആളുകൾ താമസിക്കാനും മറ്റും ഈ വിധ കുഗ്രാമങ്ങൾ തേടിവരേണ്ടുന്നതാണ്. എന്നാൽ അതിന് ആരും തന്നെ തയ്യാറാവില്ലാ എന്നുള്ളതാണ് വാസ്തവം.
ഇനി സാമൂഹിക അന്തരീക്ഷത്തിനെക്കുറിച്ച് പറയാം. സാമൂഹികാന്തരീക്ഷം എന്നുള്ളത് സങ്കീർണമായ കാര്യമാണ്. ഇതിനെ പലവിധ വീക്ഷണകോണുകളിൽ നിന്നും വീക്ഷിക്കാവുന്നതാണ്.
ഫ്യൂഡൽ ഭാഷാ കോഡുകളുടെ വീക്ഷണകോണിൽ നിന്നും മാത്രം ഉള്ള ചെറിയ ഒരു വീക്ഷണം ഇവിടെ പ്രതിപാദിക്കാം. ഈ ഒരു വീക്ഷണത്തിൽ മാത്രം കുഗ്രാമങ്ങൾ ഒതുങ്ങി നിൽകില്ല. എന്നാൽ ഈ ഒരു വസ്തുതയും വാസ്തവം തന്നെയാണ്. അത് ഈ പ്രകാരം ആണ്:
Delhiയിൽ വൻ സാമ്പത്തിക കഴിവുകൾ ഉള്ളവർ റോഡിന്‍റെ ഒരു വശത്ത് വിസ്താരം കൂടിയതും, തമ്മിൽ വിട്ടുവിട്ടുകൊണ്ടുള്ളതും ആയ ഭവനങ്ങളിൽ താമസിക്കുന്ന കാര്യം പറഞ്ഞിരുന്നു. ഗ്രാമങ്ങളിൽ ഈ വിധംതന്നെയാണ് ജനം ജീവിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.
ആളുകൾ തമ്മിലും, വീടുകൾ തമ്മിലും, ഭൗതികമായി ദൂരങ്ങൾ ഉണ്ടാകാം. എന്നാൽ സാമൂഹിക ആശയവിനിമയ കോഡുകളിൽ, അവർ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്, പല കോണുകളിലും, Delhiയിൽ ഉണ്ട് എന്ന് പരാമർശിക്കപ്പെട്ട ചേരിനിവാസത്തിൽ ഉണ്ട് എന്ന് പറഞ്ഞരീതിയിലാണ് എന്ന് പൊതുവായി പറയാവുന്നതാണ്.
ഭൗതികമായി വിട്ടുവിട്ടാണെങ്കിലും, വ്യക്തികൾ തമ്മിൽ തമ്മിൽ യാതോരു അയവും ഇല്ലാത്ത വാക്ക് കോഡ് കണ്ണികളിൽ ബന്ധിപ്പിക്കപ്പെട്ടാണ് ഇരിക്കുന്നത്. ഓരോ വ്യക്തിയും വ്യക്തമായ ഉയർച്ചത്താഴ്ച്ച നിർവ്വചിക്കുന്ന കണ്ണികളാലാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളതല്ല പ്രശ്നം, മറിച്ച്, ഈ വിധ കണ്ണികളിൽ നിന്നും വിട്ട് സ്വതന്ത്രമായ വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ സൗകര്യം കുറവാണ് എന്നുള്ളതാണ്, മുൻ സൂചിപ്പിച്ച ചേരിനിവാസവുമായുള്ള സാദൃശ്യം നൽകുന്നത്.
മലബാറിയിലെ, ഇഞ്ഞി, ഇങ്ങൾ, നിങ്ങൾ, ഏട്ടൻ, ഏച്ചി, ഓൻ, ഓല്, ഓള്, ഓര് തുടങ്ങിയതും മറ്റും നിശ്ചയിക്കുന്നതും രൂപപ്പെടുത്തുന്നതും ആയ സ്ഥാനങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കും. ഇത് ഒരു വൻ ഫ്രെയ്ം അഥവാ ചട്ടയായി നിലനിൽക്കും. ഇതിലേക്ക് പുറത്ത് നിന്നും വരുന്ന വ്യക്തികൾക്ക് കടന്ന്, സൗകര്യപ്രദമായ ഒരു സ്ഥാനം പിടിച്ചെടുക്കാൻ കുരുട്ടുബുദ്ധിയോടും, യുദ്ധതന്ത്ര പ്രതിഭയോടും കരുതിക്കൂട്ടിയും കരുക്കൾ നീക്കേണ്ടതാണ്. ഇതിന് തയ്യാറാവാത്തവരും, ഇതിന് കഴിയാത്തവരും, പലപ്പോഴും, ഗ്രാമ സാമൂഹിക ബന്ധകണ്ണികളിൽനിന്നും വിട്ടു നിൽകും. ചിലരെ ഗ്രാമീണർ കാണുക പോലുമില്ല.
ഈ പറഞ്ഞത് ഒരു ലളിതമായ ചിത്രീകരണം മാത്രമാണ്. എന്നാൽ വ്യക്തികൾ, സ്ത്രീകളും പരുഷന്മാരും, തൊഴിലിനു പോകൽ, വിവാഹബന്ധത്തിൽ ഏർപ്പെടൽ തുടങ്ങിയ പലതുമായി ഈ ഒരു സാമൂഹിക ചട്ടയ്ക്ക് (Frameworkന്) സങ്കീർണ്ണമായ ബന്ധമുണ്ട്.
പുറത്ത് നിന്നും കുഗ്രാമങ്ങളിൽ വന്ന് താമസിക്കുന്ന വൻ സമ്പത്തുള്ളവരിൽ പലരും ചിലപ്പോൾ സാമൂഹികമായി ഒരു അകൽച്ചവെച്ചാണ് ജീവിക്കുക. അവരുടെ മക്കൾ പലരും വീടിന് പുറത്ത് ഗ്രാമീണ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പുഴയോരത്തും മറ്റും വന്ന് ഇരിക്കാൻ താൽപ്പര്യപ്പെടില്ല. പ്രത്യേകിച്ചും, പെൺമക്കൾ. ഇങ്ങിനെ ആരെങ്കിലും വന്ന് ഇരുന്നാൽ, ഇന്‍റെ പേരെന്താ?, ഇഞ്ഞ് ഏടെയാ പണിയെടുക്കുന്നത്?, ഓള് ഇന്‍റെ ആരാ? എന്നെല്ലാം ചോദിച്ച് സ്വന്തം വ്യക്തിത്വത്തിൽ മൂല്യം നിറയ്ക്കാൻ വെമ്പൽകൊള്ളുന്നവർ, കിട്ടിയ അവസരം പാഴാക്കില്ല.
കേരളത്തിലെ സാധാരണ ജനം എന്നത് തന്നെ മറ്റ് പല സംസ്ഥാങ്ങളിലേയും സാധാരണ ജനത്തിൽ നിന്നും വ്യത്യസ്തരാണ്. ഈ എന്താണ് എന്ന് ഇപ്പോൾ ഇവിടെ പ്രതിപാദിക്കുന്നില്ല.
ഇന്ന് വലുതും ചെറുതും ആയ നഗരങ്ങളിൽ താമസിക്കുന്നവരിൽ ഒരു വൻ ഭൂരിപക്ഷം പേരും, അവിടുത്തുകാരല്ല. മറിച്ച്, ചെറുപട്ടണങ്ങളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും, കുഗ്രാമങ്ങളിൽ നിന്നും വന്ന് താമസിക്കുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട് പണ്ടത്തെക്കാര്യം പറയുകയാണെങ്കിൽ, ഈ കാര്യം പറയാം: ഇങ്ഗ്ളിഷ് ഭരണകേന്ദ്രങ്ങളായ Bombay, Madras തുടങ്ങിയ നഗരങ്ങളിൽ ഏതാണ്ട് ഒരു 50 വർഷങ്ങൾക്ക് മുൻപ്, സമൂഹത്തിന് ആകമാനം ഒരു ഇങ്ഗ്ളിഷ് പരിവേഷം ഉണ്ടായിരുന്നു.
പുറംനാടുകളിൽനിന്നും ഇവിടങ്ങളിൽ പോകുന്നവർ തിരിച്ചുവരുമ്പോൾ സാമാന്യം മോശമില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ കഴിവുകൾ ശേഖരിച്ചിട്ടുണ്ടാവാം. തെരുവീഥികളിലും, മറ്റും കാര്യക്ഷമമായ ഇങ്ഗ്ളിഷ് നാഗരികത്വവും (civilityയും), സഭ്യതയും, അച്ചടക്കുവും, മര്യാദകളും അനുഭവിച്ചറിഞ്ഞതായി അവർ മൊഴിനൽകുമായിരുന്നു. ഇന്ന് കാര്യങ്ങൾ നേരെ വിപരീതമാണ്.
ഇനി പറയാനുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അത് അടുത്ത എഴത്തിലേക്ക് മാറ്റിവെക്കുന്നു.
ഈ ഒരു സംഖ്യ നോക്കുക. 111111111. പതിനൊന്ന് കോടിക്കപ്പുറമുള്ള ഒരു സംഖ്യാണ് ഇത്. ഇതിൽ ഒറ്റ(Unit), പത്ത് (Tens), നൂറ് (Hundreds), ആയിരം (Thousands), പതിനായിരം (Ten thousands) തുടങ്ങിയ സ്ഥാനങ്ങളിൽ 1 എന്ന അക്കമാണ് ഉള്ളത്. ഈ ഓരോ സ്ഥാനത്തും ഉള്ള 1 എന്ന അക്കത്തിന് 0 മുതൽ 9 വരെ കൂടിയും കറഞ്ഞും, അങ്ങോട്ടും ഇങ്ങോട്ടം തിരിയാനുള്ള പരിധിയും ആയാമവും ഉണ്ട്.
പറയാൻ പോകുന്നത് മനസ്സിലാക്കാനുള്ള സൗകര്യത്തിന് വേണ്ടി ഈ ഓരോ സ്ഥാനത്തേയും ഈ വിധ വ്യക്തികളുമായി ബന്ധപ്പെടുത്തുകയാണ്.
ഒറ്റ എന്ന സ്ഥാനത്ത് ഇന്ത്യയിലെ സാധാരണ ജനം.
പത്ത് എന്ന സ്ഥാനത്ത് ഇന്ത്യയിലെ പോലീസ് കോൺസ്റ്റബ്ൾ അല്ലെങ്കിൽ സർക്കാർ ഓഫിസ് ശിപായി.
നൂറ് എന്ന സ്ഥാനത്ത് ഇന്ത്യയിലെ പോലീസ് ഹെഡ് കോൺസ്റ്റബ്ൾ അല്ലെങ്കിൽ സർക്കാർ ഓഫിസ് ഗുമസ്ഥൻ (ക്ലാർക്ക്)
ആയിരം എന്ന സ്ഥാനത്ത് പോലീസ് ഇൻസ്പെക്ടർ
പതിനായിരം എന്ന സ്ഥനത്ത് പോലീസ് Circle Inspector.
എന്നങ്ങനെ.
അങ്ങിനെ ഏറ്റവും ഇടത്തുള്ള സ്ഥാനം പോലീസ് ഐജി(IG)യുമായി ബന്ധപ്പെടുത്തുക.
ഓരോ സ്ഥാനത്തുള്ള വ്യക്തിക്കും ആ സ്ഥാനത്ത് 0 മതുൽ 9 വരെയുള്ള വ്യക്തിത്വ തളർച്ചയും ഔന്നിത്യവും ഉള്ള വ്യാപ്തിയിൽ സ്പന്ദിക്കാം.
ഇങ്ങിനെയൊരു ചിത്രീകരണം ഇങ്ഗ്ളിഷ് നാടുകളിലെ ഉദ്യോഗസ്ഥരെക്കുറിച്ചും പറയാമെങ്കിലും, അത് അത്ര കണ്ട് ശരിയാവില്ല. കാരണം, ഒന്നാമതായി പൊതുജനം ഏറ്റവും കീഴിൽ വരുന്ന ഒറ്റ സംഖ്യാ സ്ഥാനത്ത് വരില്ല. അവരിൽ മിക്കവരും വരിക, ഏറ്റവും ഇടത്തേ അറ്റത്താണ്, ഈ വിധം അവിടുള്ള ജനങ്ങളെയും ഉദ്യോഗസ്ഥരേയും ചിത്രീകരിക്കുകയാണെങ്കിൽ.
എന്നാൽ, ഇങ്ഗ്ളിഷ് നാടുകളിലെ ജനങ്ങളേയും ഔദ്യോഗിക സ്ഥാനങ്ങളേയും ഈ വിധം ചിത്രീകരിക്കാമെങ്കിലും, ഫ്യൂഡൽ ഭാഷാ നാടുകളിൽ ഇതിൽ ഇല്ലാത്ത, മറ്റൊരു രാക്ഷസീയമായ ഉയർച്ചത്താഴ്ച ഈ ചിത്രീകരണത്തിൽ വന്നുചേരും. യഥാർത്ഥത്തിൽ, താരതമ്യപ്പെടുത്തുമ്പോൾ, ഇങ്ഗ്ളിഷ് ഭാഷാ സമൂഹങ്ങളിൽ ഉദ്യോഗസ്ഥരെ 1 കോടി മുതൽ 9 കോടി വരെയുള്ള ഒരു അക്കമൂല്യ പരിധിയിൽ മാത്രമേ കാണാൻ ആവുള്ളു. 1 മുതൽ 11 കോടി വരെയുള്ള സ്ഥാനങ്ങൾ അവിടെ വിഭാവനം ചെയ്യാൻ ആവില്ലതന്നെ. കാരണം, ഭാഷ പരന്നതാണ്. വൻ ഉയർച്ചത്താഴ്ച ഇല്ലതന്നെ. എല്ലാ ജനവും കോടിയുടെ നിലവാരത്തിലാണ് ജീവിക്കുന്നത്, മാനസിക വ്യക്തിത്വത്തിൽ.
ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഓരോ വ്യക്തിയേയും, ഓരോ സ്ഥലത്തേയും മുകളിൽ നൽകിയിട്ടുള്ള സംഖ്യാസ്ഥാനങ്ങൾ സ്വാധീനിക്കും, നിർവ്വചിക്കും, പരിധിപ്പെടുത്തുകയോ അപരിമിതപ്പെടുത്തുകയോ ചെയ്യും. ഓരോ വ്യക്തിക്കും സാമൂഹിക ആശയവിനിമയത്തിൽ ഏതെങ്കിലും ഒരു സംഖ്യാ സ്ഥാനം അടിച്ചേൽപ്പിക്കാൻ മറ്റുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കും. കാരണം, ഫ്യൂഡൽ ഭാഷാ ആശയവിനിമയത്തിൽ ഈ ഒരു സ്ഥാനപ്പെടുത്തൽ ഒരു അത്യാവശ്യ ഘടകമാണ്.
ഗ്രാമങ്ങളിലും, കുഗ്രാമങ്ങളിലും ജീവിക്കുന്നവർക്ക് ഈ വിധ സംഖ്യാ സ്ഥാനപ്പെടുത്തലിൽ നിന്നും പറുത്ത് കടക്കാൻ വളരെ പ്രയാസം തന്നെയാണ്. മാത്രവുമല്ല, സാധാരണ ഗതിയിൽ കുഗ്രാമങ്ങളിലും മറ്റും ജീവിക്കുന്ന ഒരു വൻ ഭൂരിപക്ഷം പേരും (എല്ലാരും അല്ല) വളരെ ചെറിയ ചിന്താമണ്ഡലത്തിലും ചിന്താധാരാ പരിധിയിലും ജീവിക്കുന്നവരാണ്. ഇതിന് മാറ്റം വന്നത് ഏതാണ്ട് 2010 മതുൽ ആണ് എന്ന് പറയാം. മൊബൈൽ ഫോണുകളും, കമ്പ്യൂട്ടറും, ഇന്റർനെറ്റും, സോഷ്യൽ മീഡിയകളും, ആധുനിക വാഹന സൗകര്യങ്ങളും, വൻകിട Supermarket സംരംഭങ്ങളും ഗ്രാമങ്ങളിൽ വന്നതും മറ്റും ഈ കൂട്ടരിലെ മാനസിക പരിധിയെ കാര്യമായി വിപുലീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വിപുലീകരണം യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ പ്രപഞ്ചത്തിന്‍റെ ഒരു വീർപ്പിക്കൽ മാത്രമാണ് സംഭവിപ്പിച്ചത്.
pristine-English എന്ന അതിശ്രേഷ്ഠമായ പ്രപഞ്ചത്തിൽ ഉള്ള കാര്യങ്ങളെക്കുറിച്ച് ഈ കൂട്ടരിൽ പലർക്കും യാതോരു വിവരവും ഇല്ലതന്നെ. ഈ പറഞ്ഞകാര്യം ഇന്ന് ഈ രാഷ്ട്രത്തിൽ അങ്ങോളമിങ്ങോളം ഉള്ള ഒരു വൻ പോരായ്മയും ന്യൂനതയും ആയി വളർന്നുകൊണ്ടിരിക്കുയാണ്. Spoken-English അറിയുന്നവർക്കും ഈ ഒരു pristine-English വേദിയെക്കുറിച്ച് യാതോരു അവബോധവും ഇല്ലതന്നെ.
ഫ്യൂഡൽ ഭാഷകൾ വ്യക്തിയെ ഒരു പ്രത്യേക സംഖ്യാ സ്ഥാനത്ത് പിടിച്ച് തളച്ചിടും എന്നുള്ളത് ഒരു വൻ കാര്യമാണ്. ആ യാഥാർത്ഥ്യം ഈ ഉപഭൂഖണ്ടത്തിലെ സാമൂഹിക വ്യവസ്ഥിതിയെത്തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്. ചില വ്യക്തികളുടെ അടുപ്പം തന്നിൽ മൂല്യ വർദ്ധനവ് വരുത്തും എന്നും മറ്റൊരു വ്യക്തിയുടെ സാമീപ്യം തന്നിൽ മൂല്യ ഇടിവ് വരുത്തും എന്നുമുള്ള ബോധം ഈ വാസ്തവികതയും ആയി ബന്ധപ്പെട്ടുകിടക്കുന്നു.
ഇതെല്ലാം വെറും ജാതീയമായ ചിന്തകളാണ് എന്നും ഇതിനെ വിദ്യാഭ്യാസം എന്ന വിഡ്ഢിത്തം കൊണ്ട് ഒരച്ച് മാറ്റാൻ ആവും എന്നെല്ലാം ചിന്തിക്കുന്നത് പരമ വിഡ്ഢിത്തം തന്നെയാണ്. കാരണം, സംസാരിക്കുന്നതും, ചിന്തിക്കുന്നതും ഫ്യൂഡൽ ഭാഷയിലാണെങ്കിൽ, ആ ഭാഷയുടെ എല്ലാ കഴിവുകളും ആ വ്യക്തി അനുഭവിച്ചറിയേണ്ടിവരും.
ഈ ഒരു പ്രശ്നം സ്ഥലങ്ങൾക്കും ഉണ്ട്. വൻ നഗരത്തിൽ താമസിക്കുന്നതും, വാസസ്ഥല മേൽവിലാസം ഉള്ളതും, പലപ്പോഴും, ആപേക്ഷികമായി ഉയർന്ന സംഖ്യാ സ്ഥാനത്ത് ഒരു വ്യക്തിയെ സ്ഥാപിക്കും. ആ വ്യക്തി എത്രകണ്ട് പൊള്ളയോ, ശ്രേഷ്ഠതയോ ഉള്ളതാണെങ്കിലും. ഈ ഒരു വാസ്തവികത അറിഞ്ഞ് കൊണ്ട് തന്നെ പലരും അവരുടെ ചില വ്യാപര പദ്ധതികൾക്ക് ഉന്നത സംഖ്യാ സ്ഥാനം നൽകുന്ന നഗരങ്ങളിലെക്ക് മേൽവിലാസമെങ്കിലും നൽകും. ഇത് അവർക്കും ആ പദ്ധതിക്കും മൂല്യ വർദ്ധനവ് നൽകും. ഇത് ആ നഗരത്തിന് ചെറിയ ഒരു മൂല്യ ഇടിവ് സംഭവിപ്പിക്കാം.
സാധാരണ ഗതിയിൽ കുഗ്രാമങ്ങളിൽ താമസിക്കുന്നവർ തമ്മിൽ കണ്ടുമുട്ടുന്നത് ആപേക്ഷികമായി സംഖ്യാ സ്ഥാനം വലത്തോട്ട് നീങ്ങിയിരിക്കുന്നവരെയാണ്. ഉദാഹരണത്തിന് Trivandrum എന്ന നഗരത്തിൽ, ഉദ്യോഗസ്ഥരിൽ പെട്ട ഉയർന്നവർ തിങ്ങിനിറഞ്ഞാണ് ഇരിക്കുന്നത്. ഈ വിധകാര്യങ്ങളിലൂടെ വീക്ഷിക്കുന്ന വേദികളിൽ അവിടങ്ങളിൽ താമസിക്കുന്നവർ വലിയ സാറൻമാരും, മാഡങ്ങളും, അദ്ദേഹങ്ങളും, അവരുകളും മറ്റുമാണ്, അതുമല്ലെങ്കിൽ അങ്ങിനെയുള്ളവരുമായി ബന്ധപ്പെടുന്നവരാണ്.
അതേ സമയം, കുഗ്രാമങ്ങളിൽ ജീവിക്കുന്നവരിൽ വൻ വിവരമുള്ളവരും, പണക്കാരം മറ്റും ഉണ്ടെങ്കിലും, ഒരു വൻ ഭൂരിപക്ഷവും, ചെറുകിടമെന്ന് ഫ്യൂഡൽ ഭാഷാ കോഡുകളിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവരാണ്. അതിനാൽ തന്നെ ഈ കൂട്ടർ സംഖ്യാസ്ഥാനത്ത് വലത്തോട്ട് നീങ്ങിനിൽക്കുന്നവരാണ്. കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച, ചില ആളുകൾ ഗ്രാമങ്ങളിലെ അങ്ങാടിയിൽ പോലും വരാൻ ഇഷ്ടപ്പെടില്ലാ എന്ന കാര്യത്തിനും ഈ വസ്തുതയുമായും ചെറിയ ഒരു ബന്ധമുണ്ട്.
ഇവിടെ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഒറ്റ സംഖ്യാസ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് ചിലയിടത്ത് വൻ വ്യക്തിപ്രഭാവവും വാക് സാമർത്ഥ്യവും ബുദ്ധിവൈഭവവും, ശബ്ദബലവും മറ്റും ഉള്ള അവസരത്തിൽ, ഈ വ്യക്തിയുടെ അക്ക മൂല്യം 9 ആയി ഉയരാം. അതേ സമയം പതിനായിരം എന്ന സംഖ്യാസ്ഥാനത്ത് ഉള്ള ഒരു വ്യക്തി, വ്യക്തിപരമായ ശോചന്യാവസ്ഥായാലോ മനോവേദനയാലോ, മറ്റേതെങ്കിലും നിഷേധകത്വം പിടിപെട്ടോ നിൽകുന്ന അവസരത്തിൽ ആ ആളുടെ അക്ക മൂല്യം 1 ഓ, 0 ഓ ആയി താഴാം. ഈ അവസരത്തിൽ നേരത്തെ സൂചിപ്പിച്ച 9 അക്കമൂല്യ ബലമുള്ള ആളും രണ്ടാമത് സൂചിപ്പിച്ച 0 അക്കമൂല്യമുള്ള ആളും ഒരു പരിമിതമായ സമൂഹിക വേദിയിൽ വച്ച് താരതമ്യപ്പെടുത്തപ്പെട്ടാൽ, 9 അക്കമൂല്യബലം ഉള്ള ആളാണ് വമ്പൻ എന്ന ഒരു തോന്നൽ ആ ചെറുകിട സാമൂഹിക വേദിയിൽ വച്ച് മറ്റുള്ളവർക്ക് തോന്നപ്പെടാം. ഇത് ഒരു വൻ കാര്യമാണ്.
കാരണം, ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾക്ക് അക്കമൂല്യം മാത്രമല്ല, മറിച്ച് സംഖ്യാസ്ഥാനവും ഉണ്ട്. ഇത് മനസ്സിലാക്കാതെ, പരിമിതമായ ഒരു സാമൂഹിക രംഗത്തെ അടിസ്ഥാനപ്പെടുത്തി പ്രണയത്തിനും മറ്റും ഒരുമ്പെട്ടാൽ വൻ പ്രശ്നങ്ങളിലേക്ക് ജീവിതം നീങ്ങിയേക്കാം. ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അത് പിന്നീടേ ആവുള്ളു.
ഇവിടെ ഒരു കാര്യംകൂടി പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആകാം.
മനസ്സിലാക്കാനുള്ള എളുപ്പത്തിന്, ഇന്ത്യൻ ഉദ്യോഗസ്ഥരംഗം തന്നെ വീണ്ടും എടുക്കുകയാണ്.
ഒരു ഐഏഎസ്സുകാരൻ. ഈ ആൾക്ക് മറ്റൊരു ഐഏഎസ്സുകാരനോട് വളരെ സൗകര്യപദ്രമായും കാര്യമായ സാമൂഹിക തടസ്സങ്ങൾ ഇല്ലതെയും ബന്ധപ്പെടാം, സംസാരിക്കാം, കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടാം.
ഇതെ ഓഫിസിലെ ശിപായിക്ക് മറ്റൊരു ശിപായിയോട് ഇതേ പോലെ ബന്ധപ്പെടാം, സംസാരിക്കാം, കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടാം.
ഈ രണ്ട് വ്യത്യസ്ത രംഗങ്ങളുടേയും ആയാമത്തിൽ (amplitudeൽ) വൻ വ്യത്യാസം ഉണ്ട്. ശിപായിമാർ തമ്മിൽ സംസാരിച്ച് ചെയ്ത് തീർക്കാനാവുന്ന കാര്യങ്ങൾ സാധരണ ഗതിയിൽ ആ ഓഫിസിനുള്ളിലെ കാര്യങ്ങൾ മാത്രമാണ്. എന്നാൽ, ഐഏഎസുകാരന് ഇന്ത്യയൊട്ടുക്കും പരിധിയുള്ള ആയാമത്തിൽ കാര്യങ്ങളെ സ്വാധീനിക്കാൻ പറ്റും.
ഈ മുകളിൽ പറഞ്ഞത്, ഒരു ചിത്രീകരണം മാത്രമാണ്. ഈ ഒരു ചിത്രീകരണം, യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകൾ അടിച്ചേൽപ്പിക്കുന്ന പരിമിതപ്പെടുത്തലും, പരിധിയില്ലാതാക്കലും എന്നതിന്‍റെ ഉദാഹരണം മാത്രമായാണ് ഈ എഴുത്തിൽ ഉപയോഗിക്കുന്നത്.
ഇങ്ഗ്ളിഷ് ഭാഷാ സമൂഹങ്ങളിൽ വ്യക്തികൾക്ക് ഈ വിധമുള്ള ഒറ്റ സംഖ്യാ സ്ഥാനം മുതൽ 10 കോടി സംഖ്യാ സ്ഥാനം വരെയുള്ള സ്ഥാനീകരണങ്ങൾ ഇല്ലതന്നെ. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ, അത് 100000000 മുതൽ 199999999 വരെയുള്ള ആയാമത്തിൽ സ്പന്ദിക്കന്ന മൂല്യങ്ങളായിരിക്കും. എന്നുവച്ചാൽ, വ്യക്തികൾ വാക്ക് കോഡുകിളൽ 11 കോടിയുടെ നിലവാരത്തിൽ നിൽക്കും. അവരുടെ വ്യക്തിപരമായുള്ള ക്ഷണികമായ ഉയർച്ചത്താഴ്ചകൾ, ചെറിയ തോതിലുള്ള വലത്തേ അറ്റത്തുള്ള അക്കങ്ങളിൽ മൂല്യ മാറ്റങ്ങൾ വരുത്താം. പക്ഷെ വ്യക്തി മൊത്തമായി വൻ അഗാതതയും ഗാംഭീര്യവും ഉള്ള ആളായിരിക്കും. ഇവിടെ ഗാംഭീര്യം എന്ന വാക്ക് ഉപയോഗിച്ചത് ഒരു പ്രശ്നമാണ്. കാരണം, ഫ്യൂഡൽ ഭാഷകളിലെ ഗാംഭീര്യം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലതന്നെ.
മുകളിൽ നൽകിയ മൊത്തമായ ചിന്താഗതിക്ക് കാരണം, ഇങ്ഗ്ളിഷിൽ ഏവരും വെറും ഒറ്റ നിലവാരമുള്ള You, Your, Your, He, His, Him, She, Her, Hers, They, Their, Theirs എന്ന വാക്ക് കോഡുകളിൽ അചഞ്ചലിതമായി നിലനിൽക്കും എന്നതാണ്. ഇത് ഒര ഗംഭീര മാനസികാവസ്ഥതന്നെയാണ്.
ആ ജനം എന്തൊക്കെ ചെയ്താലും, ഇല്ലെങ്കിലും, ഏതാണ്ട് ഒരേ നിലവാരത്തിൽ ഉള്ളവരായിത്തന്നെ നിലനിൽക്കും ഭാഷാ കോഡുകളിൽ. ഇതിന്‍റെ ഒരു പ്രതിഫലനമാണ് ഏതാനും പതിറ്റാണ്ട് കാലം മുൻപ് വരെ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ നിലനിന്നിരുന്ന ഏത് തൊഴിലിനും മാന്യത നിലനിന്നിരുന്നത്. അതായത് dignity of labour. ദുഷ്ട സ്വഭാവമുള്ള ഭാഷാ സാമൂഹ്യാവസ്ഥയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സ്വപ്നത്തിൽപോലും ഈ വിധമുള്ള ഒരു തൊഴിൽ മാന്യത സാധ്യമല്ല. കാരണം, വാക്ക് കോഡുകൾ വൻ സംഖ്യാ സ്ഥാനങ്ങളിലൂടെ തെന്നിമാറും, തൊഴിലിന് അനുസൃതമായി.
ഈ വിധമുള്ള ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ, തൊഴിൽ മാന്യത തേഞ്ഞ് മാഞ്ഞ് ഇല്ലാതാവും. ചേരിവാസം പോലുള്ള അവസ്ഥകൾ ഉയർന്നുവരും. മനുഷ്യന് മനുഷ്യനോട് അറപ്പും വിദ്വേഷവും വരും. വ്യക്തികളിൽ ഇങ്ഗ്ളിഷ് സമൂഹങ്ങൾക്ക് മുൻപരിചയമില്ലത്ത ഒരു മാനസിക അസ്വാസ്ഥ്യം പടർന്നുപിടിക്കും.
ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾക്ക് ഈ വിധമുള്ള സംഖ്യാസ്ഥാനം ഉള്ളത്, പലരീതിയിൽ മനുഷ്യമനസ്സിനെയും സാമൂഹിക യന്ത്രസംവിധാനത്തെയും സ്വാധീനിക്കും എന്നുള്ളതും വാസ്തവംതന്നെ. ഉദാഹരണത്തിന്, ശുഭ ശകുനം, ദുശ്ശകുനം എന്നുവരെ വ്യത്യസ്ത വ്യക്തികളെ തരംതിരിക്കപ്പെടും. വാസ്തവമാണ്, ചിലരെ കാണുന്നതും, അവരുമായി സംഭാഷണം നടത്തുന്നതും, അവരെ സങ്കൽപ്പിക്കുന്നതും, അവരെ തൊടുന്നതും, അവരാൽ സ്പർശിക്കപ്പെടുന്നതും, ശുഭകരമായ അനുഭൂതിയും, ഗുണകരമായ സംഭവപരമപരയ്ക്ക് തുടക്കവും നൽകും. മറ്റ് ചിലർ നേരെ വിപരീതമായ അനുഭവമാണ് നൽകുക. ഇതും, യാഥാർത്ഥ്യത്തിന് പിന്നണിയിൽ ഉള്ള സംഖ്യസ്ഥാനവും മറ്റ് സങ്കീർണ്ണമായ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളും ആയി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാൽ ആ വേദി വളരെ സങ്കീർണ്ണമായ ഒരു ഇടമാണ്. ഇവിടെ നൽകിയിട്ടുള്ള ഹ്രസ്വമായ പദങ്ങളിൽ ഒതുങ്ങിനിൽക്കില്ല. ഈ വിധ പദങ്ങളൾക്ക് പരിമിതിപ്പെടുത്താനും ആവില്ല. കാരണം, അത് മറ്റൊരു പ്രപഞ്ചംതന്നെയാണ്.
ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം Edgar Thurston, Rev. Samuel Mateer തുടങ്ങിയവരുടെ എഴുത്തുകളിൽ കാണുന്നത്, ഇങ്ഗ്ളിഷ് ഭരണകാലത്ത്, ഇങ്ഗ്ളിഷുകാർ ഈ ഉപഭൂഖണ്ടത്തിൽ ഈ വിധ ശുഭാശുഭ സങ്കൽപ്പങ്ങളും മറ്റും കാണുകയുണ്ടായി എന്നുള്ളതാണ്. ഇത് അവർക്ക് വളരെ കൗതുകകരമായ ഒരു അനുഭവവും, അവർക്ക് ഒട്ടും തന്നെ മനസ്സിലാക്കാൻ പറ്റാത്തകാര്യവും ആയിരുന്നു. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഭൂഖണ്ട യൂറോപ്പിൽ, ഇതുപോലുള്ള പലതരം വിശ്വാസങ്ങളും നിലവിൽ ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ അവിടെ പല പ്രദേശങ്ങളും പലതീരിയിൽ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷാ പ്രദേശങ്ങൾ ആയിരുന്നു.
ഇങ്ഗ്ളിഷിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഈ വിധ ശുഭാശുഭ ശകുനങ്ങൾ വ്യക്തികളുമായി ബന്ധപ്പെടുത്താൻ വ്യക്തമായി കരുനീക്കങ്ങൾ നടത്തേണ്ടിവരും. സ്വമേധയാ സംഭവിക്കാൻ സാധ്യത കുറയും.
ഫ്യൂഡൽ ഭാഷകളിൽ, ഏതെങ്കിലും വ്യക്തിയെക്കുറിച്ച് സംസാരിക്കുന്നതും, ചിന്തിക്കുന്നതും, ബന്ധം വാക്കുകളിൽ സൂചിപ്പിക്കുന്നതും മറ്റും, മനസ്സിൽ സംഖ്യാ മൂല്യങ്ങളിൽ ഏറ്റക്കുറിച്ചിലുകൾ നടത്തുന്നതായി അനുഭവപ്പെടാം. ഇത് യഥാർത്ഥത്തിൽ, ഭാഷാ കോഡുകൾ യാഥാർത്ഥ്യത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറുമായി പ്രതിപ്രവർത്തിക്കുന്നതിനാലാണ് സംഭവിക്കുന്നത്.
ഫ്യൂഡൽ ഭാഷകൾ ഉപയോഗിക്കുന്ന സമൂഹങ്ങളിൽ രൂഢമൂലമായിക്കിടക്കുന്ന പലവിധ ദൌഷ്ട്യ ഭാവങ്ങളേയും തുടച്ച് നീക്കാൻ ആവില്ല, ഭാഷയെ മാറ്റാതെ. കാരണം, അവയുടെ ഉത്ഭവസ്ഥാനം ദുഷ്ട ഭാഷാകോഡുകൾ പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറുമായി പ്രതിപ്രവർത്തിക്കുന്ന ഇടമാണ്.
ഇനി Tellicherryയിലേക്ക് തിരിച്ച് പോകാം. വൻ സഹന സമരമാണ് അവിടെ തുടങ്ങൻ പോകുന്നത്, പാരമ്പര്യ ഫ്യൂഡൽ ജന്മികളും, അവരുടെ കൈയാളുകളും.
7
Posted: Mon Oct 09, 2023 11:18 am
posted by VED
7 #. തരംതാഴ്ത്തൽ വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക എന്ന പ്രതിഭാസം
യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിൽ വ്യക്തികൾക്കും സംഭവങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും മറ്റും ഫ്യൂഡൽ ഭാഷാകോഡുകൾ സൃഷ്ടിക്കുന്നുണ്ട് എന്ന് കഴിഞ്ഞ എഴുത്തിൽ അവകാശപ്പെട്ടിരുന്ന സംഖ്യാസ്ഥാനവും അക്കമൂല്യവും മറ്റുമായി ബന്ധപ്പെട്ട് ചില ചെറിയ ചിന്തകൾ കൂടി മനസ്സിൽ കയറിവരുന്നു. ഇവ കൂടി കെട്ടഴിച്ചിട്ടാവാം Tellicherryയിലേക്ക് ഉള്ള തിരിച്ച് പോക്ക് എന്ന് വിചാരിക്കുന്നു.
പരന്ന വാക്ക് കോഡുകൾ ഉള്ള pristine-Englishൽ നിന്നും നോക്കിയാൽ, തികച്ചും വ്യത്യസ്തമായ ഒരു ലോകം തന്നെയാണ് ഫ്യൂഡൽ ഭാഷകളുടേത്. സർവ്വതും വ്യത്യസ്തമാണ്. എന്നാൽ ഈ കാര്യം ഇന്നുള്ള ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലുള്ള പ്രാദേശികർക്ക് മാത്രം അറിവില്ല എന്നുള്ളതാണ് വാസ്തവം.
കഴിഞ്ഞ എഴുത്തിൽ ഇങ്ഗ്ളിഷിലെ പ്രാദേശികന് അക്കമൂല്യം 11 കോടിയായി തരതമ്യേനെ കരുതാം എന്ന് എഴുതിയിരുന്നു. അതേ സമയം, ഫ്യൂഡൽ ഭാഷയിൽ ഉള്ള വ്യക്തികൾക്ക്, ഒറ്റ സംഖ്യാ സ്ഥാനം മുതൽ 10 കോടി വരെയുള്ള സ്ഥാനങ്ങൾ സങ്കൽപ്പിക്കാം എന്നും സൂചിപ്പിച്ചിരുന്നു.
ഇവിടെ ചിന്തിക്കേണ്ടുന്ന വിഷയം ഇങ്ഗ്ളിഷ് മാത്രമല്ല, മറിച്ച് മറ്റ് ചില ഭാഷകളും പരന്ന കോഡുകൾ ഉള്ളവയാകാം എന്നതാണ്. ഉദാഹരണത്തിന് ഈ ഉപഭൂഖണ്ടത്തിലെ വനങ്ങളിൽ വസിക്കുന്ന ചില ജനക്കൂട്ടങ്ങളിൽ, നീ എന്ന പ്രയോഗം പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് തോന്നുന്നു. ഭാര്യാ - ഭർത്താക്കന്മാർ തമ്മിലും, മൂപ്പനും മറ്റുള്ളവരും മറ്റും തമ്മിലും. എന്നാൽ ഇവർക്ക് ഇങ്ഗ്ളിഷിൽ നൽകപ്പെടാനാവുന്ന 11 കോടിയുടെ മൂല്യം നൽകാൻ ആകും എന്ന് തോന്നുന്നില്ല. മറിച്ച്, അവരുടെ തൊട്ടടുത്തായി വസിക്കുന്ന ഫ്യൂഡൽ ഭാഷക്കാരിലെ കീഴിൽ പെട്ടവരുടെ ഒറ്റ സംഖ്യാ മൂല്യമാണ് അവർക്ക് മൊത്തമായി ലഭിക്കുക.
ഈ ഒരു വിഷയം ചിലപ്പോൾ പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിൽ പോയി വിശകലനം ചെയ്യേണ്ടിവന്നേക്കാം. എന്നിരുന്നാലും, പൊതുവായി പറയുകയാണെങ്കിൽ, ഇവർക്ക് മൊത്തമായ മൂല്യ ഇടിവ് സംഭവിക്കുന്നത്, ഫ്യൂഡൽ ഭാഷക്കാരുടെ സാമീപ്യവും, അവർ മൊത്തമായി ഇവരെ താഴെത്തട്ടിൽ സ്ഥാനീകരിക്കുന്നതുമാകാം.
ചില വനവാസികൾ ചുറ്റുപാടുമുള്ള ഫ്യൂഡൽ ഭാഷക്കാരുടെ സാമീപ്യം ഇഷ്ടപ്പെടാത്തതിന് ഒരു കാരണം ഇതായേക്കാം. (മലഅരയന്മാർ കാലകാലങ്ങളായി തിരുവിതാംകൂറിലെ മറ്റ് ജനക്കൂട്ടങ്ങളുമായി അടുത്ത് ഇടപിഴകാതിരുന്നതിന് ഒരു കാരണം ഇതാകാം. എന്നാൽ ഇവർ ഇങ്ഗ്ളിഷ് മിഷിനറിമരോട് അടുപ്പം കാണിച്ചു എന്നതും ശ്രദ്ധേയമാണ്. Henry Baker എന്ന ഇങ്ഗ്ളിഷ് മിഷിനറിയോട് ഇവർ കൂട്ടമായി മലയിറങ്ങി വന്ന് തങ്ങളെ സാമൂഹികമായ ചങ്ങലകളിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിച്ചിരുന്നു എന്നും കാണുന്നു. ഇതേ കാരണത്താൽ, Andaman & Nicobar ദ്വീപുകളിലെ പ്രാദേശിയ ജനങ്ങളെ ഒരു ഫ്യൂഡൽ ഭാഷാ രാജ്യത്തിന് കൈമാറിയത്, Clement Atlee ചെയ്ത ഒരു വൻ ദുഷ്ടതതന്നെയാണ്.)
ഈ ഒരു വിഷയം ശരിക്കും പറഞ്ഞാൽ അതീവ ഗുരുതരമായ ഒരു വിഷയമാണ്. ഉദാഹരണത്തിന്, കലർപ്പില്ലാത്ത അറബി ഭാഷയ്ക്ക് പരന്ന പ്രകൃതമാണ് എന്ന് കേട്ടറിവുണ്ട്. അതിനാൽ തന്നെ കലർപ്പില്ലാത്ത അറബി ഭാഷക്കാർക്ക് പൊതുവെ പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് ജനതയുമായി പലരീതിയിൽ താതാത്മ്യം ഉണ്ടായേക്കാം. Malabar Manualൽ ഈ കാര്യം William Logan സൂചിപ്പിച്ചതായും കാണുന്നുണ്ട്. എന്നാൽ മൊത്തമായി പറയുകയാണെങ്കിൽ ഇത് ഒരു വാസ്തവം അല്ലാ എന്നാണ് തോന്നുന്നത്. ഇതിന് എന്തായിരിക്കാം കാരണം? ഇതിന് ഒരു അളവുവരെ കാരണം, അറബികൾ മൊത്തമായി ചരിത്രപരമായി പ്രവർത്തിച്ചത്, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷക്കാരുടെ അടുത്ത് നിന്നാണ് എന്നതാകാം. കാര്യമായ അകൽച്ചവെക്കാതെ. പോരാത്തതിന് ഇസ്ളാം മതത്തിലെ സാമൂഹിക സാഹോദര്യം എന്ന ആശയവും പ്രശ്നമുണ്ടാക്കിയിട്ടുണ്ടാകാം.
ഫ്യൂഡൽ ഭാഷക്കാരുടെ കീഴെപ്പുടുത്തിയുള്ള സ്ഥാനീകരണം കലർപ്പില്ലാത്ത അറബി ഭാഷക്കാരെ മൊത്തമായി ബാധിക്കാം. കാരണം, അറബികളായുള്ള മത്സ്യത്തൊഴിലാളികളും, കച്ചവട കപ്പലുകളിലെ ജോലിക്കാരും മറ്റും ഫ്യൂഡൽ ഭാഷക്കോരോട് ഒരേ നിലവാരത്തിൽ പ്രവർത്തിക്കുമ്പോഴും ഇത് സംഭവിക്കും. പോരാത്തതിന്, അറബി ഭാഷ സംസാരിക്കുന്ന പല നിലവാരത്തിലുള്ള ജനക്കൂട്ടങ്ങളും ആഫ്രിക്കയിൽ ഉണ്ട് എന്നും തോന്നുന്നു. ആഫ്രിക്കയിൽ അടിമക്കച്ചവടം നടത്തിയവരും, അങ്ങിനെ അടിമയായി പിടികൂടപ്പെട്ടവരോട് മൃഗീയമായി പെരുമാറുന്നവരും ഈ കൂട്ടരിൽ ഉണ്ട് എന്നും മനസ്സിലാക്കുന്നു.
ഫ്യൂഡൽ ഭാഷക്കാരുമായുള്ള ഈ ഒരു അതിര് വിട്ടുള്ള അടുപ്പം ഇസ്ലാം മതത്തിൽ പലരീതിയിലും മൂല്യചോഷണവും, മൃഗീയതയും കടത്തിവിട്ടിട്ടുണ്ടാവാം. ഇസ്ളാം മതത്തിൽ ജാതീയ ചിന്തകൾ ഇല്ലാ എന്ന് പൊതുവായി പറയുന്നുണ്ടെങ്കിലും, അറബി ഭാഷാ പാരമ്പര്യമുള്ള ഇസ്ളാം കുടുംബക്കാർ, ഈ ഉപഭൂഖണ്ടത്തിൽ, മറ്റുള്ളവരുമായി പലരീതിയിലും ഒരു അകൽച്ചവെക്കാറുണ്ട് എന്നും തോന്നുന്നു. മലയാളത്തിലെ നീ എന്ന പ്രയോഗവും, മലബാറിയിലെ ഇഞ്ഞി എന്ന പ്രയോഗവും അവർക്ക് അരോചകം തന്നെയാവാം, മറ്റ് ഇസ്ളാം മതസ്തർ അവരോട് ഉപയോഗിക്കുന്നത്.
മുകളിൽ സൂചിപ്പിച്ച ഈ ഒരു കീഴ് സ്ഥാനീകരണത്തിൽ നിന്നും ഇങ്ഗ്ളിഷ് ജനതയും സുരക്ഷിതരല്ല. ഇന്ത്യയിൽതന്നെ മൊത്തമായി ഇങ്ഗ്ളിഷ് രക്ത ബന്ധപാതയുള്ള Anglo-Indianവംശജർ, ഫ്യൂഡൽ ഭാഷക്കാരുടെ തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോയത് ഈ എഴുത്തുകാരൻ നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത് മറ്റൊരു പ്രതിഭാസമാണ്. ഐഏഎസ്സുകാരനെ ഒരു ശിപായി നീ എന്ന സംബോധന ചെയ്യുന്നതും അല്ല ഇത്, മറ്റിച്ച് മറ്റൊന്നാണ്. കാരണം, ഇങ്ഗിളിഷ് ഭാഷക്കാർ ഇന്ത്യയിലെ ഐഏഎസ്സുകാരെ പോലെയല്ല.
ഇന്ന് ഈ ഒരു പ്രതിഭാസം എല്ലാ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും ചെറുതായെങ്കിലും പടരുന്നുണ്ട്. ഫ്യൂഡൽ ഭാഷ പ്രാദേശിക ഭാഷയായുളള ഭൂഖണ്ട യൂറോപ്യൻമാരും, ഏഷ്യക്കാരും ആഫ്രിക്കക്കാരും, ദക്ഷിണ അമേരിക്കക്കാരും മറ്റും ഇന്ന് പ്രാദേശിക ഇങ്ഗ്ളിഷുകാരെ വളരെ അടുത്ത് നിന്നുകൊണ്ട് അവരുടെ ഭാഷാ ഭാവനയിൽ തരംതാഴ്ത്തുന്നുണ്ട്. ഭാഷ എന്നത് ഒരു ഗംഭീര ശക്തിയുള്ള പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേർ തന്നെയാണ് എന്നതിനാൽ, പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിൽ ഈ സാമീപ്യവും തരംതാഴ്ത്തിയുള്ള നിർവ്വചനവും പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിലെ വെർച്വൽ വ്യൂവിൽ ഇങ്ഗ്ളിഷൂകാരുടെ സോഫ്ട്വേർ പ്രകൃതം തന്നെമാറ്റിമറിക്കുന്നുണ്ട്. അവരിൽ അക്കസംഖ്യാ മൂല്യം എന്ന പ്രതിഭാസം പടർന്ന് കയറാം.
നൂറ്റാണ്ടുകളോളം ഭൂഖണ്ട യൂറോപ്പുകാർക്ക്, അടുത്ത് നിന്നും ലോകൈകമായും കീഴ് പെടുത്താനാവാത്തവരാണ് ഇങ്ഗ്ളിഷുകാർ. എന്നാൽ ഇന്നുള്ള വിഡ്ഢി അക്കാഡമിക്ക് ചിന്താഗതികൾ ഇങ്ഗ്ളിഷുകാരിലെ ശ്രേഷ്ഠമായ സോഫ്ട്വേർ സ്ഥാനമൂല്യത്തിൽ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരൻ ഓർമ്മിക്കേണ്ടുന്ന കാര്യം ദക്ഷിണ അമേരിക്കയിൽ ഭൂഖണ്ട യൂറോപ്യന്മാർ സൃഷ്ടിച്ച രാഷ്ട്രങ്ങളിൽ നിന്നും ആളുകൾ യൂഎസ്സ്ഏയിലേക്ക് കടക്കാൻ പലവിധത്തിൽ ശ്രമിക്കുന്നുണ്ട്. യൂഎസ്സ്ഏ എന്നത്, അമേരിക്കൻ ഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർ സൃഷ്ടിച്ച അനവധി അധിവസിതദേശങ്ങളിന്മേൽ (Native English settlements) സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ്. ഇതാണ് ഈ രാഷ്ട്രത്തിന്‍റെ മേന്മ.
ഇത് പോലെ, ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യത്തെ ആവഹിച്ചുകൊണ്ട് ഈ ഉപഭൂഖണ്ടത്തിലെ ഏതെങ്കിലും ഒരു പ്രദേശം വളരുകയാണെങ്കിൽ, ഇന്നുള്ള യൂഎസ്സ്ഏയിനേക്കാളും ഗംഭീരമായ ഒരു രാഷ്ട്രമായി ആ പ്രദേശം വളരും എന്നുളളതാണ് വാസ്തവം.
8
Posted: Mon Oct 09, 2023 11:22 am
posted by VED
8 #. മൗലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ ഒന്ന് പുനരവലോകനം ചെയ്യേണ്ടതല്ലേ?
പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിലെ കോഡുകളെക്കുറിച്ചും, അതിന്‍റെ പ്രവർത്തന രീതിയെക്കുറിച്ചും, ഫ്യൂഡൽ ഭാഷാ കോഡുകൾ അവയുമായി പ്രതിപ്രവർത്തിക്കുന്ന രീതിയെക്കുറിച്ചും മറ്റും വിശദ്ധീകരിക്കാനും അവയുടെ സാധുതയെ ഒരു ദിക്കിൽ വളരെ ചെറിയെ തോതിൽ തെളിയിക്കാനും മറ്റുമായി സംഖ്യാ സ്ഥാനം, അക്കമൂല്യം എന്നെല്ലാമുള്ള സാങ്കൽപ്പിക വസ്തുതകൾ ഉപയോഗിച്ചിട്ടുണ്ട് ഈ എഴുത്തിൽ.
എന്നാൽ മനസ്സിലാക്കേണ്ടുന്ന കാര്യം, പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറും മറ്റും ഇന്നുള്ള മനുഷ്യമനസ്സിന്‍റെ സങ്കൽപ്പങ്ങൾക്ക് അതീതമാംവിധം സങ്കീർണ്ണമയേക്കാം. അതിനാൽ തന്നെ, ഈ വിധ ചിത്രീകരണങ്ങളിൽ വാസ്തവികത ഒതുങ്ങിനിൽക്കില്ലതന്നെ. എന്നാൽ ഇതുമാതിരിയുള്ള പലവിധ വ്യത്യസ്ത ചിത്രീകരണങ്ങളിലൂടെയും, ഉപമകളിലൂടേയും, പ്രകൃത്യാതീതമായ / അമാനുഷികമായ സംവിധാനങ്ങളുടെ സാധ്യതയെക്കുറിച്ച് ഒരു ഹേതു ലഭിക്കാനായേക്കാം.
ഭാഷാ കോഡുകൾ എന്നുള്ളത് അതിശയകരാംവിധം ശക്തമായിട്ടുള്ള ഒരു സംഗതിതന്നെയാണ്. ഈ സംഗതിയുടെ വളരെ നേരിയ ഒരു ഇടംമാത്രമാണ് ഫ്യൂഡൽ ഭാഷാ - പരന്ന ഭാഷാ എന്ന എതിർകോണുകൾ. ഈ സംഗതി തന്നെ വ്യക്തമാം വിധം മനുഷ്യനേയും മൃഗങ്ങളേയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാൻ വലിയപ്രയാസമില്ലതന്നെ.
ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വെളുത്ത ത്വക്കിൻ നിറമുള്ള കൂറേ പേർ ജീവിക്കുന്ന സമൂഹത്തിൽ, ഉന്നതങ്ങളിൽ നിൽക്കുന്നവർക്ക് ഒരു സ്വർണ്ണത്തിളക്കം ഉണ്ടാവുമെങ്കിലും, സമൂഹത്തിനെ ആകമാനം വീക്ഷിക്കുമ്പോൾ, ഒരു ഇരുളിന്‍റെ നിഴൽ എല്ലാരെയും ആവരണം ചെയ്യുന്നത് ശ്രദ്ധിക്കാനായേക്കാം. അതേ സമയം കറുത്ത ത്വക്കിൻ നിറമുള്ളവർ pristine-Englishനോട് ഇമവെട്ടാത്ത രീതിയിൽ കൂറുപ്രഖ്യപിച്ചുകൊണ്ട് ആശയവിനിമയം ചെയ്തുകൊണ്ട് ജീവിക്കുന്ന സമൂഹത്തിൽ, അടിമുടി ഒരു വെള്ളിത്തിളക്കം പരന്നുകിടക്കുന്നത് കാണാനായേക്കാം.
മൃഗീയ ഭാഷകൾ സംസാരിക്കുന്ന ജനക്കൂട്ടങ്ങളെ എത്രകണ്ട് നന്നാക്കാൻ ശ്രമിച്ചാലും, ഒരു പരിധിക്കപ്പുറം അവ ഉന്നമനപ്പെടില്ലതന്നെ. മറിച്ച്, നന്നാക്കാൻ ഒരുമ്പെട്ട പ്രസ്ഥാനം, ഇരുളിന്‍റെ അലയടി പേറേണ്ടതായി വന്നേക്കാം.
തമ്മിൽത്തമ്മിൽ കൊത്തിമുറിക്കുകയും ചവുട്ടിത്തമർത്തുകയും ചെയ്ത മൃഗീയ ഭാഷാ ജനക്കൂട്ടങ്ങളെ ഇസ്ളാം നന്നാക്കാൻ ശ്രമിച്ചതിൽ ഈ കാര്യം വ്യക്തമായി കാണാനാവുന്നതാണ്. തമ്മിൽ സഹകരിക്കുന്ന വ്യക്തികളെ ഈ വക സമൂഹങ്ങളിൽ വാർത്തെടുക്കാനായെങ്കിലും, ഈ സമൂഹങ്ങളിൽ അന്തർലീനമായിക്കിടക്കുന്ന മാനസിക ഇരുട്ടറകളെ ഈ പ്രസ്ഥാനത്തിന് കാര്യമായി പൊളിക്കാനായിട്ടില്ല എന്നാണ് തോന്നുന്നത്. മറിച്ച്, മറ്റ് ഫ്യൂഡൽ ഭാഷാ സമൂഹങ്ങളോട് അവരുടെ അതേ ഭാഷാ മൃഗീയതയിൽ പടവെട്ടിനിൽക്കാനെ ആയിട്ടുള്ളു.
മൗലിക ഇസ്ലാം എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ല. കാരണം, ഖർആ്ൻ വായിച്ചിട്ടില്ല. ഹദീസുകളും വായിച്ചിട്ടില്ല. അവ മലയാളത്തിൽ വായിച്ചിട്ട് കാര്യവുമില്ലതന്നെ. എന്നാൽ പ്രവാചകൻ എന്ന് അറിയപ്പെടുന്ന മുഹമ്മദിന്‍റെ ലളിതമായ ഒരു നിർദ്ദേശം ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ ഏതാണ്ട് 2002ൽ വന്നു പെട്ടിരുന്നു. അതിനെക്കുറിച്ച് ആ എഴുത്തിൽ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്. അത് ഇത്രമാത്രമാണ്. താൻ കയറിവരുന്ന വേദികളിൽ അനുയായികളും മറ്റുള്ളവരും അടിയാളത്ത മനോഭാവത്തിൽ, ബഹുമാന സൂചകമായി എഴുന്നേൽക്കരുത് എന്ന്. സൗഹൃദത്താലും, സ്വാഗതം നൽകിക്കൊണ്ടും എഴുന്നേൽക്കുന്നതിൽ പ്രശ്നമില്ലാ എന്ന് തോന്നുന്നു.
ഈ ഒരു ലളിത നിർദ്ദേശത്തിന്‍റെ ആഴങ്ങളിൽ ഉറഞ്ഞ് നിൽക്കുന്ന ഉൾപ്പൊരുളുകൾ ഈ ഉപഭൂഖണ്ഡത്തിലും മറ്റിടങ്ങളിലും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇസ്ലാം മതസ്ഥരുടെ ശ്രദ്ധയിൽ വന്നിട്ടില്ലാ എന്നാണ് തോന്നുന്നത്. കാരണം, അത് കാണാനുള്ള പാത അവരുടെ ഭാഷയിൽ ഇല്ലതന്നെ.
പണ്ടൊരിക്കൽ ഒരു മുസൽമാൻ പറയുകയുണ്ടായി, ഞങ്ങളുടെ മതത്തിൽ വലിയവരെ ബഹുമാനിക്കണം എന്ന് അനുശാസിക്കുന്നുണ്ട് എന്ന്. ഈ പറഞ്ഞത് എത്രകണ്ട് ശരിയാണ് എന്ന് അറിയില്ല. കരണം, ഈ ആളോട് ഉടനെതന്നെ ഒന്ന് ചോദിച്ചുപോയി. "അങ്ങിനെയെങ്കിൽ ചെറിയവരോട് എങ്ങിനെയാണ് പെരുമാറേണ്ടത് എന്നാണ് നിങ്ങളുടെ മതം അനുശാസിക്കുന്നത്?" എന്ന്. ഇത് അയാളിൽ ചെറിയ ഒരു അങ്കലാപ്പ് നൈമിഷികമായി സംഭവിപ്പിച്ചെങ്കിലും, പെട്ടെന്ന് തന്നെ മറുപടി നൽകി: "ചെറിയവരെ സ്നേഹിക്കേണം. വലിയവരെ ബഹുമാനിക്കേണം."
ഉത്തരം നല്ല നിലവാരം ഉള്ളതാണെങ്കിലും, ഇത് ഫ്യൂഡൽ ഭാഷാ മനോഗതിമാത്രമാണ് എന്നാണ് തോന്നുന്നത്. വലിയവർ-ചെറിയവർ എന്ന നിർവ്വചനങ്ങൾ തന്നെ ഫ്യൂഡൽ ഭാഷകളിൽ ഒരു പ്രത്യേക രീതിയിലുള്ളതാണ്. ഇങ്ഗ്ളിഷിൽ ഉള്ളത് പോലെയല്ല.
പ്രവാചകൻ വളരെ ലളിതമായി നൽകിയ വളരെ ശക്തമായ ഒരു നിർദ്ദേശത്തെ ഇസ്ലാം മത വിശ്വാസികൾക്ക് മനസ്സിലായില്ലാ എന്നൊരു സംശയം. ഇങ്ങിനെയുള്ള ഒരു ചിന്ത ഈ എഴുത്തുകാരനിൽ വന്നത്, ഈ എഴുത്തുകാരൻ ഭാഷാ കോഡുകളുടെ അതിഗംഭീര ശക്തിയെക്കുറിച്ച് ബോധവാനായത് കൊണ്ടാണ്. മറ്റുള്ളവരിൽ ഈ വിധ ചിന്തകൾ വരണം എന്നില്ല.
എന്നാൽ ഈ ബോധോദയത്തിന്‍റെ വെളിച്ചത്തിൽ നിന്നും നോക്കുമ്പോൾ തോന്നുന്നത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മുസൽമാന്മാർ മൗലിക ഇസ്ളാമിൽനിന്നും വിദൂരത്തിലാണ് നിലകൊള്ളന്നത് എന്നാണ്. എന്താണ് മൗലിക ഇസ്ളാം എന്നത് തന്നെ ഇന്നുള്ള ഇസ്ലാമിക ദൈവശാസ്ത്രത്തിൽ (Theologyയിൽ) നിന്നും മാറ്റിനിർത്തി, ഭാഷാ കോഡുകളിലൂടെ ഒന്ന് പുനരവലോകനം ചെയ്യേണ്ടതല്ലേ എന്ന് ഒരു തോന്നൽ.
ഇനി തിരിച്ച് ഈ ഉപഭൂഖണ്ടത്തിലേക്ക് വരികയാണ്. ഇന്ത്യയിലെ സാധാരണ ജനം ഒറ്റ സംഖ്യാസ്ഥാനത്താണ് ഉള്ളത്. ഏറ്റവും നിലവരാം കറഞ്ഞ നിലയിലാണ് ജീവിക്കുന്നത്. പോലീസ് വകുപ്പിലേയും, സർക്കാർ ഓഫിസിലേയും ശിപായിയെ അടിയാളത്ത ഭാവത്തിൽ ബഹുമാനിക്കേണം. ആ വക ഉദ്യോഗസ്ഥർക്ക് തരംതാഴ്ത്തി അവരോട് സംസാരിക്കാം എന്ന നിലയിലാണ് അവരുടെ സ്ഥാനം.
വിദ്യാർത്ഥികളും, ഇതേ സ്ഥാനത്താണ്. അദ്ധ്യാപകരും അദ്ധ്യാപികമാരും ഇവരെ കോഴിക്കാട്ടം ആക്കുന്ന ഭാഷാ കോഡ് സ്ഥാനത്താണ് നിർത്തുന്നത്.
ഈ പറഞ്ഞ രണ്ട് കാര്യങ്ങളിലും, ഈ വക സ്ഥാനീകരണം വേറെ പല രീതിയിലും ഭയാനകമാക്കുന്നുണ്ട്. പോലീസിൽ കോൺസ്റ്റബ്ൾ സ്ഥാനത്ത് ചേരുന്നവരിൽ ഒരു വൻ ഭൂരിപക്ഷം (എല്ലാരും അല്ല) വാസ്തവത്തിൽ മാനസികമായി വളരെ താഴ്ന്ന നിലവാരം ഉള്ളവരാണ്. ഒറ്റ സംഖ്യാ സ്ഥാനത്ത് ഉള്ള വ്യക്തികളാണ് പലരും. അവർക്ക് ആകയുള്ള കഴിവ് കായികമായും വാക്ക് കോഡുകളിലൂടെയും ആരെയും അടിച്ച് തമർത്താൻ ആവും എന്നുള്ളതാണ്.
ഈ ഒരു കഴിവ് ഒരു വൻ കഴിവല്ല. ആർക്കും ചെയ്യാവുന്നകാര്യമാണ്, സൗകര്യം ലഭിച്ചാൽ. മറിച്ച് ജനത്തിനോട്, കുറ്റവാളിയായാലും അല്ലെങ്കിലും, തരംതാഴ്ത്താതെ സംസാരിക്കാനും ഇടപഴകാനും ആവുക എന്നുള്ള് ഒരു വൻ കഴിവാണ്. ഇത് ഫ്യൂഡൽ ഭാഷകളിൽ നടപ്പില്ലതന്നെ. ഭാഷ മാറിയാൽ, തരംതാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന പോലീസ് കോൺസ്റ്റബ്ളും, വൻ നിലവാരക്കാരനാകും. ജനവും മാനസികമായി വളരും.
ഇത് നടപ്പാക്കാൻ അത്രകണ്ട് എളുപ്പമല്ല. കാരണം, ആളുകൾക്ക് സംഖ്യാസ്ഥാനം ഉണ്ട്. താഴ്ന്ന സംഖ്യാസ്ഥാനമുള്ള ആളെ പെട്ടെന്ന് ഉയർത്തിയാൽ, ഉയർത്തിയ ആളുടെ സംഖ്യാ സ്ഥാനത്തിൽ ഇടിച്ചിൽ വരും എന്നുള്ളത് ഉറപ്പാണ്. കാരണം, അയാളും ഫ്യൂഡൽ ഭാഷാ കണ്ണികളിൽ അകപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഒരു ഇടിച്ചിൽ പെട്ടെന്ന് അനുഭവപ്പെടാതിരുന്നത്, ഈ ഉപഭൂഖണ്ഡത്തിൽ വന്ന ഇങ്ഗ്ളിഷുകാരിൽ മാത്രമാണ്. കാരണം, അവർ ഫ്യൂഡൽ ഭാഷാകോഡുകളിൽ അകപ്പെട്ടവർ അല്ലായിരുന്നു. അവരുടെ സ്വന്തം ഭാഷാ കോഡുകളിൽ ഉറച്ച വൻ പാറപൊലുള്ള പീഠങ്ങളിൽ ജീവിക്കുന്നവരായിരുന്നു. എന്നാൽ സാവധാനത്തിൽ അവരിലും ഈ പൈശാചികമായ സംഖ്യാസ്ഥാന വിവരം ഒരു അറിവായി കയറിവരും. സ്വമേധയാ വരുന്നില്ലായെങ്കിൽ, അവരുടെകൂടെ പ്രവർത്തിക്കുന്ന ഈ ഉപഭൂഖണ്ഡത്തിലെ ആളുകൾ മെനക്കെട്ട് വരുത്തും.
9
Posted: Mon Oct 09, 2023 11:24 am
posted by VED
9 #. സാധാരണ ഇന്ത്യാക്കാരൻ എന്ന അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും ഉയർന്നുനിൽക്കാനുള്ള ഒരു മാർഗ്ഗം
ഗോവിന്ദൻ സാമ്പത്തികമായി ഉയർന്ന നിലവാരത്തിലാണ് ജീവിക്കുന്നത്. സാമാന്യം നല്ല ഒരു വീട് നിർമ്മിച്ചു. വിവാഹം കഴിച്ചത് 12 വയസ്സുള്ള വനിതയെയാണ്. ഭാര്യയുടെ പേര് ദേവകി. അതും പാരമ്പര്യമായി മരുമക്കത്തായ തീയ്യർ ജനതയുടെ പേര് അല്ലതന്നെ. Tellicherryയിൽ മരുമക്കത്തായ തീയ്യർ ബ്രാഹ്മണമതത്തിലേക്ക് അടുത്തടുത്ത് എത്തുകയാണ്. ഇങ്ഗ്ളിഷ് ഭരണം അവർക്ക് അതിനുള്ള സൗകര്യങ്ങൾ നൽകിയിരിക്കുന്നു.
ഇങ്ങിനെ പോയാൽ അധികം വൈകാതെ മരുമക്കത്തായ തീയർ തങ്ങൾ ഹിന്ദുക്കൾ ആണ് എന്ന് വിശ്വസിച്ചു തുടങ്ങും. വേദാന്തങ്ങളും ഉപനിഷത്തുക്കളും മറ്റും കൈവശപ്പെടുത്തും. ഇത് തടയാനുള്ള ആയുധങ്ങൾ നഷ്ടപ്പെട്ട് നിൽക്കുന്ന അവസ്ഥയാണ് ഹിന്ദുക്കൾ (ബ്രാഹ്മണർ) അനുഭവിക്കുന്നത്. അവരുടെ കൈയാളുകളായ നായർമാരും ആയുധമില്ലാതെ സാമൂഹിക പോർക്കളത്തിൽ നിൽക്കുന്നു!
വെറും ഏതാനും മൈലുകൾക്ക് അപ്പുറം തീയ്യരിൽ കാര്യമായ യാതോരു മാറ്റവും സംഭവിച്ചിട്ടില്ല. അവരിൽ പലരും കാലാകാലങ്ങളായി സാമൂഹിക ബന്ധനങ്ങളിൽ പെട്ട് ജീവിക്കുന്നു. പേരുകൾ പൊക്കൻ, പൊക്കി, നാണി, നാണു, കൗസു, പിറുക്ക് എന്നെല്ലാം. കുറച്ച് പേർ ഭൂവുടമകൾ. അവർ തീയ്യർ. തീയൻ /തീയത്തി എന്നവരുമായി അകന്ന് നിൽക്കും.
എന്നാൽ അക്കാലങ്ങളിൽ മിക്കജനങ്ങളും കാൽനടയായിട്ടാണ് യാത്ര ചെയ്യുക. അതിനാൽ തന്നെ വെറും നിസ്സാരമൈലുകൾക്ക് അപ്പുറമുള്ള ജനതയും സമൂഹവും വൻ ദൂരങ്ങളിലാണ്. സാമ്പത്തികമായി ഉയർന്നവരിൽ ചിലർക്ക് കുതിരവണ്ടിയുണ്ട് - ജഡുക്ക. ഇത് ഉപയോഗിച്ച് പട്ടണത്തിൽ അങ്ങും ഇങ്ങും പോകാം എന്നല്ലാതെ, മൈലുകളോളം യാത്രചെയ്യാനുള്ള സംവിധാനങ്ങൾ ഈ വിധ ആളുകൾക്ക് ലഭ്യമായിരുന്നു എന്ന് തോന്നുന്നില്ല. (ഈ എഴുത്തുകാരന് ചെറുപ്രായത്തിൽ ജഡുക്കയിൽ സ്ക്കൂളിൽ പോയുള്ള അനുഭവമുണ്ട്.)
ഗോവിന്ദന്‍റെ് മക്കൾ നല്ല സ്ക്കൂളുകളിൽ പഠിക്കുന്നു. നല്ല നിലവാരമുള്ള വീട് പണിതു. ജാതീയമായി കാര്യമായ യാതോരു മാനസിക അടിച്ചമർത്തലും Tellicherryയിൽ അനുഭവപ്പെടുന്നില്ല. ഇങ്ഗ്ളിഷ് ഭരണമാണ്. മക്കൾ അടക്കം എല്ലാരും നായർവീടുകളിലും, ബ്രാഹ്മണവീടുകളിലും പോകുന്നു, അവിടുള്ള ചങ്ങാതിമാരോടൊത്ത് ഒന്നിച്ചിരുന്ന് വിനോദങ്ങളിൽ പങ്കെടുക്കുന്നു. ഇങ്ങിനെ വളർന്നു വന്ന ജനത്തിന്, തൊട്ടടുത്തുളള സാമൂഹികമായ ഉയർച്ചത്താഴ്ച്ചകളെക്കുറിച്ച് യാതോരു അറിവും ഇല്ലതന്നെ. മനുഷ്യരെല്ലാം ഒന്ന് തന്നെയല്ലെ? ജാതിയിൽ എന്തിരിക്കുന്നു? ഇതാണ് ഭാവം.
Tellicherryയിലെ മരുമക്കത്തായ തീയ്യരിൽ ചില കുടുംബങ്ങൾ കാര്യമായ വളർച്ച അനുഭവിക്കുന്നുണ്ട്. സർക്കാരിൽ വൻ സ്ഥാനങ്ങളിൽ ഉള്ള തൊഴിൽ. പലരും വ്യാപാരങ്ങളിൽ പങ്കെടുക്കുന്നു. ഇതിൽ ഈ എഴുത്തുകാരന് ചെറിയതോതിലുളള അറിവ് ലഭിച്ചിട്ടുള്ള ഒരു വൻ വ്യാപാരം ബെയ്ക്കറി വ്യാപാരത്തിന്‍റെ കാര്യം ആണ്. ഇത് ഒരു വ്യവസായമായി ഉയർന്നുവന്നിരിക്കുന്നു.
ഈ ബെയ്ക്കറി വ്യവസായത്തിന്‍റെപ വളർച്ചയിൽ യഥാർത്ഥത്തിൽ കാര്യമായ സാങ്കേതിക വിവരം ലഭിച്ചത്, Murdoch Brown എന്ന പേരുള്ള സ്ക്കോട്ടിഷ് വംശജനായ ബൃട്ടിഷുകാരന്‍റെ കുടുബത്തിൽ നിന്നുമാണ് എന്നാണ് തോന്നുന്നത്. ഇദ്ദേഹത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് പിന്നീട് ആവാം.
സ്ക്കോട്ടിഷുകാർ ഫ്യൂഡൽ ഫ്യൂഡൽ ഭാഷാ പ്രാദേശികരാണ് എന്നാണ് അനുമാനിക്കുന്നത്. അതിനാൽത്തന്നെ അവർക്ക് ഈ ഉപദ്വീപിലെ ഭാഷകളെ പഠിച്ചെടുക്കാൻ പ്രയാസം കുറവായിരുന്നു എന്നാണ് തോന്നുന്നത്. ഇങ്ഗ്ളിഷ് ഭരണത്തോട് ഇഴകിച്ചേർന്ന് നിൽക്കുന്ന അവസരത്തിൽ ഇവർക്ക് ഒരു ഉയർന്ന മാനസികാവസ്ഥ പ്രകടിപ്പിക്കനാവുമെങ്കിലും, ഇതിന് നേരെ എതിരായുള്ള ഭാവവും ഇവരിൽ പെട്ടെന്ന് തന്നെ വന്നേക്കാം.
ഈ ഉപദ്വീപിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെഇ കാര്യക്ഷമതയിലും പ്രവർത്തന ചരിത്രത്തിലും ചെറിയതോതിലെങ്കിലും കുറവുകൾ വരുത്തിയത് ഈ വിധ Celtic (Irish, Scottish, Welsh) ഭാഷക്കാരാണ് . ഇങ്ങിനെ നോക്കുമ്പോൾ, ബൃട്ടിഷ് ഭരണം എന്ന് പൊതുവെപറയപ്പെടുന്നത്, ഇങ്ഗ്ളിഷ് ഭരണത്തിൽ ഇങ്ഗ്ളിഷിന് നേരെ വിപരീതമായ ഭാഷാ സംസ്ക്കാരം കൂടി ഉൾക്കൊള്ളുന്ന ഒന്നാണ് എന്ന് അനുമാനിക്കേണ്ടിവരും. ഇതിനെക്കുറിച്ച് കുറച്ച് കൂടി പിന്നീട് പറയാം.
ഉയർന്നു വന്ന തീയർക്ക് താഴെക്കിടയിൽ പെട്ടുകിടക്കുന്ന തീയ്യരുമായി പൊരുത്തപ്പെടാൻ ഇഷ്ടപ്പെടില്ല. അവരുമായി ബന്ധപ്പെടുത്തി പരാമർശ്ശിക്കപ്പെടുന്നത് ഇഷ്ടപ്പെടില്ല. പോരാത്തതിന്, അവരും ഉയർന്ന് വരുന്നതിൽ കാര്യമായ മനോവിഷമം ഉണ്ടാവും.
ഇത് ഒരു വശം.
മറ്റൊരു വശം, നായർ, അമ്പലവാസികൾ, ബ്രാഹ്മണർ തുടങ്ങിയവർക്ക് വന്ന പ്രശ്നങ്ങളാണ്. കാലാകാലങ്ങളായി താഴെക്കിടയിൽ ഉള്ള ആളുകൾ അവരുടെ കുട്ടികളെ ഓള്, ഇഞ്ഞി, എന്നെല്ലാം വാക്കുകളാൽ പരാമർശിക്കാനും സംബോധന ചെയ്യാനും തുടങ്ങിയിരിക്കുന്നു. വെറും പേരും വിളിക്കും. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ യഥാർത്ഥത്തിൽ സാമൂഹിക പരിഷ്കരണം എന്ന് പറയപ്പെടുന്നത്, ഈ വിധം പൈശാചികമായ ഒരു സംഭവവികാസം തന്നെയാണ്. കാരണം, സാമൂഹിക പ്രശ്നം ഭാഷാ കോഡുകൾ സൃഷ്ടിക്കുന്നവയാണ്.
ഭാഷ കുറേ പേരെ തരം താഴ്ത്തുന്നു. ഈ തരംതാഴ്ത്തൽ അവരിൽ വൻ പൈശാചിക ശക്തികൾ വളർത്തുന്നു. അവരുടെ വെറും ഒരു ഇഞ്ഞി (നീ), ഓൻ (അവൻ), ഓള് (അവള്), എന്താനേ (എന്താടാ), എന്താളേ (എന്താടീ) തുടങ്ങിയ പദങ്ങൾ മാത്രം മതി, ഉയർന്ന ജനക്കുട്ടങ്ങിൽ പെട്ട ആളുകളുടെ എല്ലാവിധ മാനസിക സംയമനവും സംസ്ക്കാരവും വ്യക്തിത്വവും നശിക്കാൻ. ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ സാമൂഹിക പരിഷ്കരണം എന്ന് പറഞ്ഞാൽ, ഈ വിധ പൈശാചിക ശക്തികളേയും ആശയവിനിമയ കോഡുകളേയും കയറൂരിവിടൽ ആണ്.
ഈ ഒരു കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണത്തിന് കാര്യമായ വിവരം ലഭിച്ചില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി ഒരു ചെറിയ തോതിലുള്ള മനോഗതി വളർത്തിയതിന് ഇത് ഒരു വൻ കാരണം തന്നെയായിരുന്നു. ഇന്നും ഈ ഒരു പ്രശ്നം ഈ ഉപഭൂഖണ്ടത്തിൽ സാമൂഹിക പരിഷ്ക്കരണത്തിൽ ഒരു വൻ പൈശാചികതയായി നിലനിൽക്കുന്നുണ്ട്.
ഈ ഉപഭൂഖണ്ടത്തിന്‍റെ. ദക്ഷിണ ഭാഗത്ത് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾ കീഴ് ജനക്കൂട്ടങ്ങളെ പരിഷ്കരിക്കാനോ, ഉയർത്താനോ നോക്കാറില്ല. മറിച്ച്, അടിമകളെ അടിമകളായിത്തന്നെ നിർത്താനാണ് ശ്രമിച്ചത് എന്ന് തോന്നുന്നു. എന്നാൽ, ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷനറിമാർ ഇതിന് ഒരുമ്പെട്ടിരുന്നു. ഇത് വാസ്തവത്തിൽ, മുകളിൽ സൂചിപ്പിച്ച പൈശാചികതയെ തുറന്നുവിടുകയാണ് ചെയ്തത്. ഇന്നും ഈ ഒരു പ്രശ്നം ഈ ഉപഭൂഖണ്ടത്തിന്‍റെ ചിലയിടങ്ങളിൽ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനത്തിൽ ഇടകലർന്നു നിൽക്കുന്നുണ്ട്.
കാലാകലാങ്ങളായി വൻ അടിയാളത്തവും ബഹുമാനവും നൽകിയിരുന്ന ജനക്കൂട്ടങ്ങൾ ഉയർന്നുവരികയും, അവർ തരംതാഴ്ത്തി ഭാഷാ കോഡുകളിൽ പരമർശിക്കുകയും, സംബോധനചെയ്യുകയും ചെയ്യും. കുറച്ച് അത്മാഭിമാനമുള്ള യാതോരു സാമൂഹിക മഹിമയുള്ള വ്യക്തിക്കും കുടുംബത്തിനും ഇത് സഹിക്കാനാവില്ലതന്നെ.
1999 ജനുവരി 23ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷിനറിയായ Graham Stuart Stainesനേയും മക്കളേയും അവരുടെ വാഹനത്തിൽ പേട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചുകളഞ്ഞതിന് പിന്നിൽ പ്രവർത്തിച്ച മനോവികാരം ഇതായേക്കാം. അല്ലാതെ ഹൈന്ദവ മത വർഗ്ഗീയത ആവില്ല. എന്നാൽ ഈ ഒരു കാര്യത്തെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടായിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.
Graham Stuart Staines ചെയ്ത കുറ്റം കൊലപാതകം നടത്തിയവർ പറഞ്ഞത് ഇപ്രകാരമാണ് : fed villagers beef and gave women brassieres and sanitary towels' (ഗ്രാമീണർക്ക് ബീഫ് കഴിക്കാൻ നൽകുകയും, അവരുടെ സ്ത്രീകൾക്ക് ബ്രെയ്സിയറും സാനിറ്ററി ടൌവ്വലുകളും നൽകി.) സമൂഹിക പരിഷ്ക്കരണം ഭാഷാകോഡുകളിൽ ഉള്ള കടിഞ്ഞാൻ അഴിച്ചുവിടുന്നതാണ് യഥാർത്ഥ പ്രശ്നം.
ഇസ്ലാം മതത്തിനോടും പലദിക്കിലും കടുപ്പമേറിയ വിരോധം നിലനിൽക്കുന്നതിന് പിന്നിൽ ഈ ഒരു സാമൂഹിക രഹസ്യം നിലനിൽക്കുന്നുണ്ടാവാം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാം, പിന്നീട്.
ഇങ്ങിനെയൊരു കാര്യം ലോകത്തിൽ ഉണ്ട് എന്ന് കാര്യം ഇന്നും ഇങ്ഗ്ളിഷ് ജനങ്ങൾക്ക് യാതോരു അറിവും ഇല്ലതന്നെ. പറഞ്ഞ് കൊടുത്താൽത്തന്നെ അവർ കാര്യങ്ങളെ അവരുടെ ഭാഷയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കും. ഇങ്ഗ്ളിഷ് ഭാഷയിൽ ഈ ഒരു പൈശാചികതയില്ലത്തതിനാൽ അവർക്ക് ഈ പറയുന്നത് എന്താണ് എന്ന് യാതോരു എത്തുംപിടിയും ലഭിക്കില്ല.
Tellicherryയിൽ നായർമാർക്കും, അവർക്ക് മുകളിൽ ഉള്ള അമ്പലവാസികൾക്കും ബ്രഹ്മണർക്കും (ഹിന്ദുക്കൾക്കും), മരുമക്കത്തായ തീയർ ആ ചെറിയ പ്രദേശത്ത് വൻ വളർച്ചയിലേക്ക് നീങ്ങുന്നത് പ്രശ്നം തന്നെയായിരുന്നിരിക്കാം. ഇത് Tellicherryയിലെ മരുമക്കത്തായ തീയർ ജനങ്ങളിൽ നിന്നും നേരിട്ടാവണം എന്നില്ല. മറിച്ച്, അവരുടെ കുടുംബപരമായുള്ള ബന്ധങ്ങളിൽ നിന്നുമാണ് കൂടുതലായി അനുഭവപ്പെടുക.
താഴെപ്പെട്ടുകിടക്കുന്ന ജനക്കൂട്ടങ്ങൾ നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബങ്ങളിലെ ആളുകളെ വാക്ക് കോഡുകളിൽ സമന്മാരായി നിർവ്വചിച്ച് തുടങ്ങും. ഈ സമന്മാരാക്കുന്ന വാക്കുകൾ, യഥാർത്ഥത്തിൽ ഇടിച്ച് താഴ്ത്താലണ് വരുത്തുക. ഈ കാര്യം ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ തെല്ല് വിഷമകരമായിരിക്കും. കാരണം, equality (സമത്വം) എങ്ങിനെയാണ് suppression (ഇടിച്ച് താഴ്ത്തൽ) ആവുക എന്ന് മനസ്സിലാക്കാനുള്ള ഭാഷാ കോഡുകൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് തോന്നുന്നത്.
ഈ വിധ സാമൂഹിക അരക്ഷിതാവസ്ഥ വരുത്തുന്നത് ഇങ്ഗ്ളിഷ് ഭരണമാണ് എന്ന ഒരു വിവരം നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബങ്ങളിൽ സ്വകാര്യ സംഭാഷണമായിരുന്നിരിക്കും എന്നത് വിശ്വസിക്കാവുന്നകാര്യമാണ്. ഇക്കൂട്ടരിൽ പലരും കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായിരുന്നു. ഈ പാർട്ടി സാമൂഹിക അധിപന്മാരുടെ ഒരു തരം ക്ളബ് പോലെയായിരുന്നു എന്ന് തോന്നുന്നു.
പോർബന്ധർ രാജ്യത്തിലെ ഗാന്ധി എന്ന വ്യക്തി ബൃട്ടിഷ് ഇന്ത്യയിൽ കയറി കോൺഗ്രസ്സിൽ ഇടിച്ചുകയറി വന്നത് കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുകയായിരുന്നു. ബൃട്ടിഷ് ഇന്ത്യയിൽ കോൺഗ്രസ്സ് എന്നത് ഇങ്ഗ്ളിഷ് ഭരണത്തിനോട് ഒട്ടിനിന്ന് രാഷ്ട്രീയക്കളികളിച്ച് ഭരണയന്ത്രത്തിൽ കയറിപ്പറ്റാനുള്ള ഒരു പാതയായിരുന്നു.
എന്നാൽ ഇങ്ഗ്ളണ്ടിൽ പോയി ജീവിച്ച് തിരിച്ച് വന്നവർക്ക്, ഈ ഉപഭൂഖണ്ടത്തിലെ സാധാരണ ജനങ്ങളോട് സമന്മാരായി ജീവിക്കാൻ പ്രയാസം തന്നെയായിരുന്നു. അവർക്ക് ഒരു പടി മുകളിൽ നിൽക്കേണം എന്ന ഭാവം തന്നെയായിരിക്കും. ഇത് ഇന്നും ഈ വിധ ആളുകളിൽ ഉണ്ട്. കാരണം ഈ രാജ്യത്തിലെ പലവിധ ആശയവിനിമയ തടസ്സങ്ങൾക്കും അതീതരായി ജീവിച്ച് അനുഭവം ഉള്ളവരാണ് ഇങ്ഗ്ളണ്ടിൽ പോയി ജീവിച്ചനുഭവമുള്ളവർ.
അവർ ഇങ്ഗ്ളിഷുകാരോട് സമന്മാരായി ജീവിച്ചിട്ടുള്ളവരാണ്. ഇന്ത്യയിൽ ആണെങ്കിൽ ജനം മിക്കവരും ഒറ്റ സംഖ്യാസ്ഥാനത്ത് ഉള്ളവരാണ്. സർക്കാർ ഓഫിസ് ശിപായിക്ക് കീഴെയാണ് മാനസികാവസ്ഥയും ആയശവിനിമയ സ്ഥാനവും. ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ച് വന്നാൽ ഏറ്റവും കുറഞ്ഞത് ഒരു ജനനേതാവ് എങ്കിലും ആവണം, ദേശീയ തലത്തിൽ. അല്ലെങ്കിൽ വെറും ഒരു സാധാ ഇന്ത്യാക്കാരനായിപ്പോകും!
10
Posted: Mon Oct 09, 2023 11:30 am
posted by VED
10 #. വന്യ ജീവികളിലും അവരുടെ ഭാഷകൾ സൃഷ്ടിക്കുന്ന മായാ പ്രപഞ്ചം
Tellicherryയിലേക്ക് തിരിച്ച് വരികയാണ്. ഈ ദിക്കിൽ എഴുത്ത് മലബാറിന്‍റേയയും മെഡ്രാസ് പ്രസിഡൻസിയുടേയും തിരുവിതാംകൂറിന്‍റെയും ഈ ഉപദ്വീപിന്‍റേയും മറ്റും ചരിത്ര സംഭവങ്ങളുമായി വളരെ ഒട്ടിനിന്നാണ് നീങ്ങുക എന്ന് തോന്നുന്നു. പല ജനക്കൂട്ടങ്ങളെക്കുറിച്ചും പലതും യാതോരു മറച്ചുവെക്കലും ഇല്ലാതെ എഴുതേണ്ടിവരും. കാരണം, ഈ നാട്ടിൽ ഉള്ള എല്ലാവിധ സാമൂഹികമായും മറ്റുമുള്ള പരാധീനതകൾക്ക് കാരണക്കാർ ഇങ്ഗ്ളിഷുകാരാണ് എന്ന രീതിയിലാണ് എല്ലാരും കാര്യങ്ങൾ പറഞ്ഞു പരത്തുന്നത്. ആൾക്കൂട്ടങ്ങൾ എല്ലാവാരും പലതും മറച്ചുപിടിച്ച് കൊണ്ട് വ്യക്തമായ കളവുകളാണ് പറയുന്നത്.
എന്നാൽ ഇതിൽ ഒരു കൂട്ടരെ പ്രത്യേകമായി എടുത്ത് കുറ്റപ്പെടുത്താൻ ആവില്ലതന്നെ. കാരണം, ആരും തന്നെ ഈ കാര്യത്തിൽ പിന്നിൽഅല്ല നിൽക്കുന്നത്.
മലബാറിൽ ഉള്ള ജനക്കൂട്ടങ്ങൾ ഈ വിധമായിരുന്നു എന്ന് പൊതുവായി പറയാവുന്നതാണ്: ബ്രാഹ്മണർ, അമ്പലവാസികൾ, നായർമാർ, മരുമക്കത്തായ തീയർ, മക്കത്തായ തീയർ, ഇവർക്കെല്ലാം കീഴിലായി പടിപടിയായി അനവധി മറ്റ് ജനക്കൂട്ടങ്ങൾ, പാരമ്പര്യ ക്രിസ്ത്യാനികൾ, തിരുവിതാംകൂറിൽ നിന്നും കുടിയേറിവന്ന ക്രിസ്തീയ മതത്തിലേക്ക് ചേർന്ന അവിടുള്ള കീഴ് ജാതിക്കാർ, മാപ്പിളമാരിലെ പലകൂട്ടം ജനങ്ങൾ തുടങ്ങിയവർ .
തിരുവിതാംകൂറിൽ ഉള്ള ജനക്കൂട്ടങ്ങൾ ഈ വിധമായിരുന്നു എന്ന് പൊതുവായി പറയാവുന്നതാണ്: ബ്രാഹ്മണർ, അമ്പലവാസികൾ, നായർമാർ, ഈഴവർ, ചൊവ്വന്മാർ, ഷാണർ, ഇവർക്കെല്ലാം കീഴിലായി പടിപടിയായി അനവധി മറ്റ് ജനക്കൂട്ടങ്ങൾ, സുറിയാനി ക്രിസ്ത്യാനികൾ, ക്രിസ്തീയ മതത്തിലേക്ക് ചേർന്ന അവിടുള്ള കീഴ് ജാതിക്കാർ, മേത്തന്മാരും മറ്റ് ഇസ്ലാം മതക്കാർ തുടങ്ങിയവ .
ഇവരിൽ ആവുന്നവരെല്ലാം അവരുടെ പാരമ്പര്യങ്ങളിലും പിതാമഹന്മാരിലും വൻ പാരമ്പര്യങ്ങളും മറ്റും കാണാനും കാട്ടാനും ശ്രമിച്ചുകൊണ്ടിരിക്കും. പലപ്പോഴും ഇവ യാഥാർത്ഥ്യങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും.
പലതും വ്യക്തമായി പറയുന്ന അവസരങ്ങളിൽ ഓരോ ജനക്കൂട്ടങ്ങൾക്കും ഈ എഴുത്തിൽ അവരെ പ്രത്യേകമായി ആക്രമിക്കുകയാണ് എന്ന തോന്നൽ വരാം എന്നുള്ളത് സ്വാഭാവികം മാത്രമാണ്. ഈ എഴുത്തിന് അങ്ങിനെയൊരു ഉദ്ദേശം ഇല്ലതന്നെ. കാരണം, ഈ എഴുത്തിന് ഈ ഉപഭൂഖണ്ഡത്തിലെ യാതോരു ജനക്കൂട്ടത്തോടും പ്രത്യേകമായ കൂറോ കടപ്പാടോ, പ്രതിപത്തിയോ ഇല്ല എന്നുള്ളത് പകൽവെളിച്ചം പോലെ വ്യക്തമാണ്.
പഴയകാര്യങ്ങൾ പറയുന്ന അവസരത്തിൽ, ഇന്നുള്ള ജനക്കൂട്ടങ്ങൾ അവരുടെ പിന്മുറക്കാർ ചെയ്തകാര്യങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന ആവശ്യം ഇല്ല. കുറ്റബോധത്തിന്‍റേണയും ആവശ്യമില്ല. കാരണം, ചിരത്രം ഈ രീതിയിൽ മുന്നോട്ട് വന്നത് കൊണ്ടാണ് ഇന്നുള്ള ഓരോ മനുഷ്യരും നിലവിൽ വന്നിട്ടുള്ളത്. ഇതിന് പകരം ചിരിത്രത്തിൽ ഏതെങ്കിലും ജനക്കൂട്ടം അൽപെമെങ്കിലും വ്യത്യസ്തമായി പെരുമാറിയിരുന്നെങ്കിൽ ഇന്നുള്ള യാതോരു മനുഷ്യരും ജനിച്ചിട്ടുണ്ടാവില്ല.
മറ്റൊരുകാര്യം പറയാനുള്ളത് പ്രാദേശിക ഭാഷകളെ ആക്രമിക്കുന്നു എന്ന തോന്നൽ വരുന്ന കാര്യമാണ്. വായനക്കാർ ശ്രദ്ധിച്ചുകാണും, ഈ എഴുത്തിൽ അപൂർവ്വമായേ മലയാള പദങ്ങൾക്ക് പകരമായി പൊതുവായി ഉപയോഗിക്കപ്പെടുന്ന ഇങ്ഗ്ളിഷ് പദങ്ങൾ ഉപയോഗിച്ചിട്ടുള്ളു എന്നത്. സ്ഥലനാമങ്ങളുടെ കാര്യത്തിൽ മാത്രമേ ഇതിന് വിപരീതമായ ഒരു നയം എടുത്തിട്ടുള്ളു.
Trivandrumത്ത് ഉള്ള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഭാഷാ ലാബോറട്ടറിയിലും മറ്റും പുതിയ മലയാള പദങ്ങളും സാങ്കേതിക വാക്കുകളും സൃഷ്ടിക്കുന്ന ഒരു പദ്ധതിയുണ്ടായിരുന്നു എന്ന് തോന്നുന്നു. അതിനാൽത്തന്നെ ഇന്ന് ഇങ്ഗ്ളിഷ് പദങ്ങൾ ഉപയോഗിക്കാതെതന്നെ മലയാളം എഴുതാനാവുന്നുണ്ട്. വായനക്കാരന് ഈ പദങ്ങളിലും വാക്യങ്ങളിലും അവ കോർത്തിണക്കി സൃഷ്ടിക്കുന്ന ഈണത്തിലും സൗന്ദര്യം കാണാനും അനുഭവിക്കാനും ആയേക്കാം.
ഇങ്ങിനെ സുന്ദരമായ വൈകാരികാനുഭൂതി നൽകുന്ന ഭാഷകളെ ആക്രമിക്കാനുള്ള ചേതോവികാരം എന്താണ് എന്ന ചോദ്യം ഉദിച്ചേക്കാം വായനക്കാരന്‍റെ മനസ്സിൽ.
ഇതിനുള്ള ഉത്തരം ഈ വിധം നൽകാവുന്നതാണ്: പുഴുക്കളിലും, ഇഴജന്തുക്കളിലും, മത്സ്യങ്ങളിലും, പക്ഷികളിലും നാൽക്കാലികളായ മൃഗങ്ങളിലും മറ്റുംമറ്റും എല്ലാംതന്നെ പൊതുവായി പല വൈകാരിക അനുഭൂതികളും മനസ്സിലും ശരീരത്തിലും ഉണ്ട് എന്നുള്ളത് വാസ്തവമായേക്കാം. രുചി, സ്പർശന സുഖം, കാണുന്നകാര്യങ്ങൾ വൈകാരിക ഏറ്റക്കുറിച്ചിലുകൾ സൃഷ്ടിക്കുക, സൗരഭ്യം ആസ്വധിക്കുക, സ്വരമാധുര്യം, ഓമനത്വം, പ്രിയംകരം, അഴക്, ആനന്ദം, പ്രണയം, മധുരസ്മരണ എന്നീ അനുഭൂതികളും, കിനാവും മായാത്തഓർമ്മകളും, ഇരുളിന്‍റെ ഉയരങ്ങളിൽ ഒരു നിത്യപ്രഹേളികയായി ഉദിക്കുന്ന വെണ്ണിലാവിന്‍റെറ മനോഹാരിതയും, ഇളംകാറ്റ് നൽകുന്ന രോമഹർഷവും, തേനൂറും പ്രണയത്തിന്‍റെ മധുരിക്കും വിരഹവും മറ്റും തുടങ്ങിയ അനവധി അനുഭൂതികൾ മനസ്സിൽ ഈ വക ജീവജാലങ്ങൾക്കെല്ലാം ഉണ്ടാകും എന്നള്ളത് വാസ്തവമായേക്കാം. ചില ജീവികളിൽ മനുഷ്യനിൽ ഇല്ലാത്ത ഇന്ദ്രിയസുഖങ്ങളും കണ്ടേക്കാം.
ഈ വിധ വൈകാരികാനുഭവങ്ങൾ വികാരനിർഭരമായും ഹൃദയസ്പർശിയായും ഈ വക ജീവജാലങ്ങൾ അവയുടെ ജന്മസിദ്ധമായ ഭാഷാ സംവിധാനങ്ങളിൽ ഈണപ്പെടുത്തി കേൾക്കാനോ, തൊട്ടറിയാനോ, രുചിക്കാനോ, നറുമണമായി അനുഭവിക്കാനോ, കാണാനോ പറ്റിയാൽ അവരുടെ ഭാഷകളും വൻ ആസ്വാദ്യമായിട്ടുള്ളവായിത്തന്നെയിരിക്കും.
ഇതേ പോലെതന്നെയാണ്, മനുഷ്യന്‍റെ ഭാഷകളും. പഞ്ചേന്ത്രിയങ്ങളും അതിന് അപ്പുറമുള്ള ഇന്ത്രിയങ്ങളും നൽകുന്ന അനുഭൂതികൾ ഈണപ്പെടുത്തിയും അല്ലാതെയും ഓരോ ഭാഷക്കാർക്കും ആസ്വദിക്കാനാവും. എന്നാൽ, ഭാഷ എന്നുളളത് ആശയവിനിമയത്തിന് മാത്രമായുള്ള ഒരു സോഫ്ട്വേർ അല്ല. മറിച്ച് അതിഗംഭീര സങ്കീർണ്ണതകൾ ഉള്ള, മറ്റ് പല കഴിവുകളും സാമൂഹിക രൂപകൽപ്പനാ കോഡുകളും അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്. മാനസമണിവീണകളിൽ ശ്രവണസൗന്ദര്യവും മധുരചിന്തകളും തൊട്ടുണർത്താൻമാത്രമായുള്ള വളരെ പരിമിതമായ കഴിവുകൾ മാത്രമുള്ള ഒരു സോഫ്ട്വേർ അല്ല ഭാഷ.
പദസൗന്ദര്യ കഴിവുകൾ ഭാഷകളുടെ കഴിവുകളുടെ വളരെ തുച്ചമായ ഒരു ഭാഗംമാത്രമാണ്. ഈ വിധ തുച്ഛമായ കഴിവുകളെ സംഗീതോപകരണങ്ങളും, ഗാനങ്ങളും, മുദ്രാവാക്യങ്ങളും, കവിയരങ്ങുകളും, നോവലുകളും, ചെറുകഥകളും, സിനിമാ പാട്ടുകളും, സിനിമാ തിരകഥകളും, ടീവിയും, വീഡിയോകളും, ഉച്ചഭാഷിണിയും മറ്റും മറ്റും ഉപയോഗിച്ച്, പെരുപ്പിച്ചും, പർവ്വതീകരിച്ചും പ്രക്ഷേപണം ചെയ്തും കാണുമ്പോഴും കേൾക്കുമ്പോഴും, അതാത് ഭാഷകളുടെ മറ്റ് പ്രവണതകളും, കഴിവുകളും, കഴിവുകേടുകളും, ദൌർഭാഗ്യകരവും, വേദനാജനകങ്ങളും, കൊള്ളരുതാത്തതും, പ്രയോജനകരമല്ലാത്തതും, വിനാശയകരമായതുമായ വശങ്ങളെ ആളുകളുടെ ശ്രദ്ധയിൽ നിന്നും വിട്ടുനിൽക്കും.
ഈണം, സംഗീതം, സ്വരമാധുര്യം എന്നിവയ്ക്ക് മനസ്സിൽ ജനിപ്പിക്കാനാക്കുന്ന മതിഭ്രമങ്ങൾക്കും മായാദൃശ്യങ്ങൾക്കും മോഹങ്ങൾക്കും വ്യാമോഹങ്ങൾക്കും, മിഥ്യാബോധങ്ങൾക്കും വശംവദനാവാത്തതും പ്രലോഭിപ്പിക്കപ്പെടാത്തതും, വശീകരിക്കപ്പെടാത്തതുമായ ഒരു എഴുത്താണ് ഇത്.
പദസൗന്ദര്യം ഇണചേർത്താണ് ഇന്ന് ഈ എഴുത്ത് എഴുതിയത്. കരുതിക്കൂട്ടിത്തന്നെ.
11
Posted: Mon Oct 09, 2023 11:34 am
posted by VED
11 #. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള പലവിധ ഭവിഷത്തുകൾ
CPSന്‍റെ പിതാവായ ഗോവിന്ദൻ കോൺഗസ്സിൽ ചേർന്നു. നേരത്തെ സൂചിപ്പിച്ച കാര്യമാണ്, കോൺഗ്രസ് എന്നത് അന്ന് സമൂഹത്തിലെ ഉന്നതന്മാരുടെ ഒരു കൂട്ടായ്മയായിരുന്നു, എന്ന്. മലബാറിൽ മാത്രമല്ല, മറിച്ച് ഈ ഉപഭൂഖണ്ഡത്തിൽ പോലും ചരിത്രത്തിൽ ഒരിക്കലും കാണാത്ത ജനസേവന നയം ആണ് അവരെല്ലാം പ്രകടിപ്പിക്കുന്നത്, പ്രസംഗങ്ങളിലും എഴുത്തുകളിലും.
എന്നാൽ ആരും തന്നെ സ്വന്തം നിലയിൽ അവരവരുടെ കീഴിൽ പെട്ടുപോയവരെ സമത്വത്തിലേക്ക് നയിക്കാനോ, ഉന്നതപ്പെടുത്താനോ നോക്കില്ലതന്നെ. അതിന്‍റെ ആവശ്യവും ഇല്ല.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം ആണ് നാടിലെ ദുഷ്ടകഥാപാത്രം എന്നാണ് ഇക്കൂട്ടരുടെ ഭാഷ്യം. എന്നാൽ വാസ്തവം തികച്ചും വ്യത്യസ്തമായിരുന്നു.
ബൃട്ടിഷ്-ഇന്ത്യയിൽ ഭരണയന്ത്രത്തിൽ ഇങ്ഗ്ളിഷ് സമത്വാധിഷ്ടിത ആശയങ്ങൾ കയറ്റാൻ ശ്രമിച്ച ഇങ്ഗ്ണ്ടിൽ നിന്നും വന്ന ചെറുപ്പക്കാർക്ക് അവർ ചെയ്യുന്ന കാര്യങ്ങളുടെ ഭയാനകത്വം ശരിക്കും മനസ്സിലായില്ലാ എന്നുള്ളതാണ് വാസ്തവം. കാലാകലങ്ങളായി വാക്ക് കോഡുകളുടെ കീഴ് അറ്റത്ത് ഇഞ്ഞി, ചെക്കൻ, പെണ്ണ്, ഓൻ, ഓള്, എടാ, എടീ, വെറും പേര്, അനേ, അളേ തുടങ്ങിയ കുടുക്കുകളിൽ കുടുക്കിനിർത്തപ്പെട്ടവരെ അഴിച്ചുവിടുന്ന പദ്ധതികളാണ് ഇങ്ഗ്ളിഷ് ഭരണം ചെയ്യുന്നത്. ഇങ്ഗ്ളിഷ് ഭാഷ പടരുകയും അതിന്‍റെ വെള്ളിവെളിച്ചത്തിൽ ഈ വക സാമൂഹിക പരിവർത്തനവും നടന്നാൽ കാര്യമായ പ്രശ്നമില്ല. എന്നാൽ പലദിക്കിലും സാമൂഹിക അധിപന്മാർ ആകെ വെപ്രാളപ്പെട്ടു.
ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ, സ്ക്കൂളുകളും, കോളെജുകളും നടത്തുന്നതിനായി നീക്കിവച്ച പണം പല വൻ കക്ഷികളും കൈപ്പറ്റി പ്രാദേശിക ഭാഷാ പാഠശാലകാണ് തുടങ്ങിയത്. കാരണം, 'അടിയാള ചെക്കന്മാർ ഇങ്ഗ്ളിഷ് പറഞ്ഞ് നടന്നാൽ എന്താവും ഭഗവാനെ കഥ!' എന്നരീതിയിലുള്ള ദു:സ്വപ്നമാണ് അവർ കാണ്ടത്.
പോരത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തം അതിഭയങ്കരം തന്നെ. ഉദാഹരണത്തിന്, East India Company മലബാർ പ്രദേശം ഭരിക്കുന്ന കാലത്ത് മലബാർ ഡിസ്ട്രിക്ക്ട് കലക്ഠറായിരുന്ന Henry Valentine Conolly ഒരിക്കൽ Tellicherry Subdivisional officeൽ വന്നപ്പോൾ, ഓഫിസർ ആയി ജോലിയിൽ പ്രവേശിച്ചിരുന്ന ചൂരായി കണാരൻ (Churyayi Kanaran) എന്ന തീയ വ്യക്തി നിലത്ത് ഒരു പുൽപായയിൽ ഇരുന്ന് തൊഴിൽ ചെയ്യുന്നത് കണ്ടു. ഉയർന്ന ജാതിക്കാരായ ഉദ്യോഗസ്ഥർ കസേരകളിൽ ഇരുന്നാണ് തൊഴിൽ ചെയ്യുന്നത്.
ഉടൻ തന്നെ Conolly ഈ ആൾക്ക് മേശയും ഇരിപ്പിടവും നൽകാൻ കൽപനയിട്ടു. സാമൂഹിക അച്ചടക്കം മലക്കംമറിക്കുന്ന പരിപാടികളാണ് ഈ വിഡ്ഢികളായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്നത്. അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് അറിയില്ല. പോരാത്തതിന്, അവരുടെ ചെയ്തികളുടെ ഉൾപൊരുളുകൾ ജനലക്ഷങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ആരും കാര്യമായി മെനക്കെട്ടുമില്ലതന്നെ. ഈ Henry Valentine Conollyയെ Calicut Collector's bungalowവച്ച് പിന്നീട് തെക്കേ മലബാറിലെ ഏതാനും മാപ്പിളമാർ, അദ്ദേഹത്തിന്‍റെ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടി നുറുക്കുകയുണ്ടായി. എന്നാൽ ഈ കൊലപാതകികളെ കുണ്ടോട്ടിയിൽവെച്ച് ഓടിച്ചിട്ട് വളഞ്ഞത്, അവിടുള്ള മാപ്പിളമാർ ആയിരുന്നു. ആ സംഭവത്തെക്കുറിച്ച് പിന്നീട് പറയേണ്ടിയിരിക്കുന്നു.
മുകളിൽ സൂചിപ്പിച്ച ചൂരായി കണാരൻ പിന്നീട് Malabar Districtന്‍റെ Deputy Collector ആയാണ് വിരമിച്ചത് എന്നറിയുന്നു. മരുമക്കത്തായ തീയ്യരെ പിന്നിൽ നിന്നും കുത്താൻ ഗൂഡാലോചന ചെയ്തവരിൽ ഈ ആളും ഉണ്ടായിരുന്നു എന്നും തോന്നുന്നു. ഞാൻ വളർന്നാൽമതി, എന്നോളം ഇഞ്ഞും അങ്ങ് വളരണ്ട എന്ന ഭാവം ഫ്യൂഡൽ ഭാഷകളിൽ അന്തർലീനമായിട്ടുള്ള കോഡാണ്.
മലബാർ, മെഡ്രാസ് പ്രസിഡസിയുടെ ഭാഗമാണ്. മെഡ്രാസ് പ്രസിഡസിയിൽ നടക്കുന്ന കാര്യങ്ങൾ മലബാറിൽ നടന്നത് പോലെയാണ്. തിരുനൽവേലിയിലെ കലക്ടറായിരുന്ന Robert William Escourt Ashe സാമൂഹികത തിന്മകളെ അടിച്ചമർത്തും എന്ന് ശപഥം ചെയ്തപോലുള്ള വ്യക്തിയായിരുന്നു. ഇങ്ഗ്ളിഷ് - ഐറിഷ് രക്തപാതയിൽ ഉള്ളവ്യക്തിയായിരുന്ന ഇദ്ദേഹം എന്ന് തോന്നുന്നു.
കുറ്റാലത്തെ വെള്ളച്ചാട്ടം ഉയർന്ന ജാതിക്കാർക്ക് മാത്രമേ കാലാകാലങ്ങളായി ഉപയോഗിക്കാൻ പാടുള്ളു. ഈ പാരമ്പര്യത്തിന് പുല്ല് വിലനൽകാതെ ഇദ്ദേഹം ഏവർക്കും അവിടെവന്ന് വെള്ളത്തിൽ ഇറങ്ങാം എന്ന് നിയമം കൊണ്ടുവന്നു. പെട്ടന്ന് കേട്ടാൽ വൻ സാമൂഹിക പരിവർത്തനമായി തോന്നാമെങ്കിലും, ഭാഷാ കോഡുകളിൽ ഒറ്റ അക്ക സ്ഥാനക്കാരൻ വന്ന് 10കോടി സ്ഥാനക്കാരന്‍റെ പരിധിക്കുള്ളിൽ കയറുന്ന പരിപാടിയാണ്. 10കോടി സ്ഥാനക്കാരന് വിഭ്രാന്തി വരും എന്നുള്ളത് വളരെ വ്യക്തമാണ്. ഇന്ന് IASകാരിയെ വനിതാ ശിപായി നീ എന്ന് സംബോധന ചെയ്യുന്നത് പോലെ സ്പോടാനാത്മകം ആണ് കാര്യങ്ങൾ.
ശിപായി You എന്ന് സംബോധന ചെയ്താൽ എന്താണ് പ്രശ്നം എന്ന് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാവില്ല. ഇന്നും. അതെന്ത് Youആണ് എന്നതാവും ആശ്ചര്യം.
Asheയുടെ ഭാര്യ Mary Lillian Pattersonണും ഏതാണ്ട് ഇതേ ധിക്കാരവും വെളിവില്ലായ്മയും ഉള്ള ആളായിരുന്നു എന്ന് തോന്നുന്നു. ഒരിക്കൽ ഇവർ രണ്ടുപേരും ജില്ലയിലൂടെ കുതിരവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ഒരു സ്ഥലത്ത് വെച്ച് ഒരു ഹീന ജാതിക്കാരിയായ സ്ത്രി, പ്രസവ വേദനയാൽ നിലവിളിക്കുന്നത് കണ്ടു. കുറച്ചപ്പുറത്തുള്ള ആശുപത്രിയിലേക്ക് ഈ സ്ത്രീയെ എത്തിക്കണം എന്ന് Mary Lillian ആവശ്യപ്പെട്ടു. എന്നാൽ തൊട്ടുമുന്നിൽ ഉള്ളത് ബ്രാഹ്മണ അഗ്രഹാരമാണ്. അതിലൂടെ ഈ സ്ത്രീയെ കൊണ്ടുപോകാൻ ബ്രാഹ്മണർ അനുവദിക്കില്ല. പ്രശ്നം ഭാഷാ കോഡുകളിൽ ആണ് കിടക്കുന്നത്. കൈയിൽ കിട്ടിയാൽ, മുകളിൽ നിൽക്കുന്ന ആളെ നിലത്തിട്ട് ചവുട്ടിമെതിക്കാൻ കഴിവുള്ള ഭാഷയാണ് തമിഴ്.
ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾക്ക് ഈ പ്രശ്നം അറിയില്ലാത്തത് കൊണ്ട് Ashe തന്‍റെ കുതിരവണ്ടിയിൽ മ്ളേച്ച ജാതിക്കാരിയെയും കൂട്ടരേയും കയറ്റി അഗ്രഹാരത്തിലൂടോ മുന്നോട്ട് നീങ്ങി. IPSകാരന്‍റെ വീട്ടിൽ അങ്ങേ വീട്ടിലെ അടുക്കളപ്പണിക്കാരികളും മറ്റും കയറിവന്ന് വിരുന്നുമേശയിൽ ഇരുന്നത് പോലെയാണ് കാര്യങ്ങൾ. IPSകാരനും കുടുംബത്തിനും മാനസിക സമനിലതെറ്റും.
ബ്രാഹ്മണർ വണ്ടി തടഞ്ഞു. Ashe തന്‍റെ കുതിരയെ നിയന്ത്രിക്കുന്ന ചാട്ട ഉപയോഗിച്ച് അവരെ അടിച്ച് മാറ്റി വണ്ടി മുന്നോട്ട് നീക്കി ആ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചു. ഇന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കൾക്ക് മാപ്പ് കൊടുക്കാൻ പറ്റാത്ത കാര്യമാണ് ചെയ്തത്. ബൃട്ടിഷുകാരൻ വന്ന് ഇന്ത്യാക്കാരെ ചാട്ടവാറിട്ടടിച്ചു എന്നാണ് ഈ കൂട്ടരുടെ ചരിത്രം രേഖപ്പെടുത്തുന്നത്.
ബ്രാഹ്മണരിൽ പലർക്കും വൻ മന:പ്രയാസം ഉണ്ടാക്കിയ ആളാണ് ഈ Ashe. അവർ ഇദ്ദേഹത്തിന് നൽകിയ അപരനാമം ചണ്ടാല മാപാപി Ashe എന്നായിരുന്നു.
1911 ജൂൺ 17ന് ഇദ്ദേഹവും ഭാര്യയും തീവണ്ടിയൽ യാത്ര ചെയ്യുന്ന അവസരത്തിൽ വണ്ടി Maniyachi സ്റ്റേഷനിൽ നിർത്തി. ആ അവസരത്തിൽ ഒരു ബ്രാഹ്മണ യുവാവ് ബോഗിയിൽ കയറി വന്ന് അദ്ദേഹത്തെ ഭാര്യയുടെ മുന്നിൽവെച്ച് നെഞ്ചിൽ വെടിവെച്ചു കൊന്നു. അതിന് ശേഷം യുവാവ് പ്ളാറ്റ്ഫോമിലൂടെ ഓടി ടോയ്ലറ്റിൽകയറി. പോലീസുകാരും ജനവും അവിടം വളഞ്ഞു. പുറത്ത് വന്നാൽ ഇങ്ഗ്ളിഷ് നിയമ നടപടിക്കൊന്നും ജനം സൗകര്യം നൽകില്ല. പ്രത്യേകിച്ചും ബ്രാഹ്മണനാണ് അവരുടെ പ്രീയപ്പെട്ട കലക്ടറെ കൊന്നത് എന്ന് തെളിഞ്ഞാൽ. യുവാവ് ടോയ്ലറ്റിൽ നിന്നും ആത്മഹത്യ ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പിടികൂടപ്പെട്ട ആളുകളുടെ പേരുകൾ നോക്കുക: നീലകണ്ഠ ബ്രഹ്മചാരി, വഞ്ചി അയ്യർ, അറുമുഖം പിള്ള, സോമസുന്ദരം പിള്ള, ധർമ്മ അയ്യർ, മഠസ്വാമി, രാമസ്വാമി അയ്യർ, ജഗന്നാഥ അയ്യങ്കാർ, ഹരിഹര അയ്യർ, മഹാദേവർ അയ്യർ &c. &c. &c.
ബൃട്ടിഷ് - ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണം Tellicherryയിൽ ഉന്നത ജാതിക്കാരിൽ കാര്യമായ വിരോദം സൃഷ്ടിച്ചില്ലായെങ്കിലും, പൊതുവെ പറയുകയാണെങ്കിൽ, മലബാറിലും, മെഡ്രാസ് പ്രസിഡൻസിയിൽ മൊത്തമായും, ബൃട്ടിഷ് ഇന്ത്യയിൽ അങ്ങോളമിങ്ങോളവും, പോരാത്തതിന്, തൊട്ടടുത്തുള്ള തിരുവിതാംകൂർ പോലുളള വിദേശ രാജ്യങ്ങളിലും സാമൂഹിക ഘടനയിൽ കാര്യമായ വിറയൽ സംഭവിപ്പിക്കുകയായിരുന്നു.
ഇവിടെ എടുത്തു പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭാഷ പഠിച്ച ഉയർന്ന ജനക്കൂട്ടങ്ങളിലെ പല വ്യക്തികൾക്കും ജാതീയമായ പ്രശ്നങ്ങൾ ഒഴിവാക്കണമെന്നും അവ തെറ്റാണ് എന്നും ബോധ്യം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ മറ്റെന്തോ ഒരു പ്രശ്നം ഉണ്ട് എന്ന് അവർക്കും ബോധ്യമായിരുന്നു. അത് എന്താണ് എന്ന് നിശ്ചയമില്ല എന്ന് മാത്രം. കീഴിൽ ഇരിക്കുന്ന ആളെപ്പിടിച്ച് കസേരയിൽ ഇരുത്തിയാൽ ഇങ്ഗ്ളിഷിൽ ഉദ്ദേശിക്കുന്ന സമത്വാധിഷ്ടിത ഭാവം അല്ല സംഭാവ്യമാവുക.
മറിച്ച്, ഇരിപ്പിടം കിട്ടിയ വ്യക്തി, ആ പീഠത്തിൽ നിന്നുകൊണ്ട് ഇരിപ്പിടം നൽകിയ ആളെ അടിച്ചിടാൻ ശ്രമിക്കുകയാണ് ചെയ്യുക. മറ്റേ ആളുടെ മഹാമനസ്ക്കതയെക്കുറിച്ചൊന്നും യാതോരു ബോധവും അയാളിൽ വിരില്ല. മറിച്ച്, ഇത് എന്‍റെ അവകാശമാണ്. ഇത്രയും കാലം എന്നെ നിലത്തിരുത്തിയ ഇവനെ ചവുട്ടിത്താഴ്ത്തണം എന്ന ചിന്തയെ വരുള്ളു ആ ആളിൽ. ഭാഷ ആ വിധമാണ്.
അതേ സമയം Robert William Escourt Asheയുടെ ഐറിഷ് പക്ഷത്തുള്ള ഇന്നുള്ള കുടുംബക്കാർക്ക് ഈ വെടിവെച്ച യുവാവിനോട് ചെറിയ ഒരു പ്രതിപത്തിയില്ലേ എന്ന് ഒരു സംശയം. കാരണം, ഐറിഷുകാർക്ക് പാരമ്പര്യമായി ഇങ്ഗ്ളണ്ടിനോട് അസൂയയാണ്. ബൃട്ടിഷ് ഭരണം നല്ലത് ചെയ്ത പ്രദേശങ്ങൾ മിക്കവയും ഇങ്ഗ്ളിഷ് ഭരണമായിരുന്നു. മറിച്ച് അനുഭവം നൽകിയ ഇടങ്ങൾ Celtic ഭാഷക്കാർക്ക് മുന്നോക്കം കിട്ടിയ ഇടങ്ങൾ ആയിരുന്നിരിക്കേണം.
Asheയുടെ കൊലപാതകം ബൃട്ടിഷ് - ഇന്ത്യയിൽ, ഈ വിവരം ലഭിച്ചവരിൽ, വൻ മനോവേദന ഉണ്ടാക്കിയിരുന്നു. മലബാറിലും ഇതിന്‍റെ അലയടികൾ പടർന്നിരുന്നു.
Maniyachi Railway Station in Tamil Nadu, India is now now-renamed Vanchi Maniyachi Railway Station in honour of Vanchinathan, who assassinated Robert William Escourt Ashe.
Robert William Escourt Asheയെ വെടിവെച്ചുകൊന്ന വഞ്ചിനാതൻ എന്ന ഇന്ത്യൻ സ്വതന്ത്ര്യ സമര പടയാളിയെ ആദരിച്ചുകൊണ്ട്, മണിയാച്ചി തീവണ്ടി സ്റ്റേഷന്‍റെ പേര് മാറ്റി വഞ്ചി മണിയാച്ചി റെയ്ൽ വേസ്റ്റേഷൻ എന്നാക്കിയതാണ് മുകളിൽകാണുന്ന ബോഡിൽ.
Image owner: Sundar
Image is licensed under the Creative Commons Attribution-Share Alike 4.0 International, 3.0 Unported, 2.5 Generic, 2.0 Generic and 1.0 Generic license.
12
Posted: Mon Oct 09, 2023 11:41 am
posted by VED
12 #. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ
സ്വാതന്ത്ര്യ സമരം എന്ന കള്ളക്കഥയിൽ സാധാരണഗതിയിൽ ചരിത്രപുസ്തകങ്ങൾ എടുത്തുപറയാത്ത Joker in the pack ആയി ഉടനീളും നിലനിന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു. അത് ഫ്രഞ്ചുകാരാണ്. ഇവരാണ് യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിൽ ആദ്യാവസാനം 'ഇന്ത്യൻ സ്വാതന്ത്ര്യത്തിന്' വേണ്ടി ഇങ്ഗ്ളിഷുകാരോട് പടപൊരുതിയത്. Robert Cliveന്‍റെ കാലത്തിന് മുൻപേ തന്നെ ഇക്കൂട്ടർ ഇതിൽ വൻ പ്രയത്നം നടത്തിയിരുന്നു. പ്ളാസിയുദ്ധത്തിൽ (Battle of Plassey), യഥാർത്ഥത്തിൽ യുദ്ധം നടന്നത് ഫ്രഞ്ച് പട്ടാളവും ഇങ്ഗ്ളിഷ് പക്ഷത്ത് നിന്ന ദക്ഷിണേഷ്യയിലെ പടയാളികളും തമ്മിൽ ആയിരുന്നു. മുർഷിദാബാദിലെ ഭരണാധികാരിയും പട്ടാളവും രാവിലേതന്നെ ജീവനും കൊണ്ട് ഓടിക്കളഞ്ഞിരുന്നു.
ഇങ്ഗ്ളിഷ് ഓഫിസർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ദക്ഷിണേഷ്യൻ പ്രാദേശിക പട്ടാളക്കാർ വൻ കായികവും മുറ്റുമായ ശേഷിപ്രകടിപ്പിച്ചിരുന്നതിന് വ്യക്തമായ കാരണം ഭാഷാ കോഡുകളിൽ കാണാനാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. പിന്നീടാകാം അത്.
English East India Companyയുടെ Factory ധർമ്മടം തുരുത്തിലായിരുന്നു എന്ന് തോന്നുന്നു. Tellicherry പട്ടണത്തിന് ഏതാനും കിലോമീറ്റർ വടക്ക് കരയോട് ചേർന്ന് കടലിൽ ഉള്ള ഒരു island ആണ് ഇത്. അതേ സമയം ഫ്രഞ്ചുകാരുടെ കച്ചവട കേന്ദ്രം കടത്തനാട് രാജാവിന്‍റെ പ്രദേശമായ മാഹിയിൽ, Mahe riverന്‍റെ (മൈയ്യഴിപ്പുഴയുടെ) അഴിമുഖഭാഗത്തായിരുന്നു എന്ന് തോന്നുന്നു.
ബൃട്ടിഷ്-ഇന്ത്യയിൽ നിത്യേനെ കലാപങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഫ്രഞ്ചുകാർക്ക് വൻ രസമുള്ള കാര്യമായിരുന്നിരിക്കേണം. പലപ്പോഴും ഫ്രഞ്ച് പക്ഷം ഇങ്ഗ്ളിഷ് പക്ഷത്തോട് യുദ്ധം ചെയ്യുകയും തോൽക്കുകയും ചെയ്യുമ്പോഴെല്ലാം, കീഴടങ്ങിയ ഫ്രഞ്ച് പട്ടാളക്കാർക്ക് എല്ലാ വിധ സൈനിക ബഹുമതികളോടും കൂടി, അവരുടെ കോട്ടകൾ വിട്ടുപോകാൻ ഇങ്ഗ്ളിഷുകാർ അനുവദിക്കുമായിരുന്നു. അവർ അവരുടെ കൊടിയും പറത്തി, ബ്യൂഗ്ൾ നാദവും മുഴക്കി, മർച്ച് ചെയ്താണ് പുറത്ത് പോകുക. ഈ വിധ സൈനിക രീതികളൊന്നും ഈ ഉപഭൂഖണ്ഡത്തിൽ ആരും തന്നെ മുൻപ് കണ്ടിട്ടില്ലതന്നെ.
കീഴടങ്ങാൻ, ബഹുമാനം വിടാത്ത വാക്കുകളിൽ, ആവശ്യപ്പെടുകയും, കീഴടങ്ങിക്കഴിഞ്ഞാൽ, നീ, നായെ, എന്താടാ, അവൻ തുടങ്ങിയ വാക്കുകളിലേക്ക് സംഭാഷണം മാറുകയും, കീഴടങ്ങിയവരെ, തല്ലിച്ചതയ്ക്കലുമാണ് ഈ ഉപഭൂഖണ്ഡത്തിലെ സാധാരണ യുദ്ധ വീര്യം.
ഫ്രഞ്ചുകാർ നന്നി(നന്ദി)യില്ലാത്തവർ ആണെങ്കിൽ, ഇങ്ഗ്ളിഷുകാർ, കാലാകാലങ്ങളായി പൊട്ടന്മാർ ആയിരുന്നു. ഇതിനെക്കുറിച്ച് പലതും പറയാനുണ്ട്. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. കാരണം, കടന്നാൽ, ഈ ഉപഭൂഖണ്ഡം വിട്ട് പലദേശത്തിലേക്കും എഴുത്ത് നിക്കേണ്ടിവരും.
കഴിഞ്ഞ എഴുത്തിൽ Robert William Escourt Ashe എന്ന തിരുനൽവേലിയിലെ കലക്ടറായിരുന്ന ബൃട്ടിഷ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തിൽ ഉപയോഗിക്കപ്പെട്ട Belgian-made Browning automatic pistol, ഫ്രഞ്ചുകാരുടെ പക്ഷത്ത് നിന്നാണ് വന്നത് എന്ന് തോന്നുന്നു. കാരണം, മെഡ്രാസ് പ്രസിഡൻസിക്ക് ഉള്ളിൽ ഒരു വിള്ളൽ പോലെ നിലനിന്ന പ്രദേശമാണ് ഫ്രഞ്ച് ഭരണത്തിന് കീഴിൽ ഉള്ള പോണ്ടിച്ചേരി. ബൃട്ടിഷ്-ഇന്ത്യയിൽ പ്രശ്നങ്ങൾ നടത്തിയ പല വൻകിടക്കാർക്കും അഭയസ്ഥാനം ഈ ഇടമായിരുന്നു. അവർ അവിടേക്ക് കടന്ന് ഫ്രഞ്ചുകാർക്ക് പിന്തുണ പ്രഖ്യാപിക്കും.
ഇങ്ഗ്ളിഷ് ഭരണം ഒരു ചെറിയ വിരൽ അമർത്തിയാൽ, അമുങ്ങിപ്പോകാൻ മാത്രം കെൽപ്പുള്ള പ്രദേശങ്ങളാണ് ഫ്രഞ്ചുകാർക്ക് ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇങ്ഗ്ളിഷ് പക്ഷം അതിന് ഒരിക്കലും ഒരിമ്പെടില്ലതന്നെ. കാരണം, അവർ ഉടമ്പടി വാക്കുകൾ ഒരിക്കലും തെറ്റക്കില്ല. ഇത് ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ സ്വഭാവത്തിന് നേരെ വിപരീതമാണ്. കാരണം, ഒരു പക്ഷം ശക്തമായാൽ, പിന്നെ മറ്റെ പക്ഷം വെറും പിണമാണ് വാക്ക് കോഡുകളിൽ. ബഹുമാനം ഇല്ലാത്തവർക്ക് നൽകിയ വാക്ക് ആരും പാലിക്കില്ലതന്നെ.
Tellicherry പ്രദേശത്തിന്‍റെ തൊട്ടുവടക്ക് ഇങ്ഗ്ളിഷ് പതാക പറത്തുന്ന ഇടം. തൊട്ട് തെക്കായി മാഹിയിൽ ഫ്രഞ്ചുകാരുടെ കോട്ട.
ഇത് ഒരു വൻ സാമൂഹിക അനുഭവം തന്നെയായിരുന്നിരിക്കേണം, Tellicherryയിലെ ജനങ്ങൾക്ക്. എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ പല പ്രാദേശിക കുട്ടിരാജാക്കളും മറ്റും ഈ രണ്ട് പക്ഷത്തേയും അങ്ങോട്ടും ഇങ്ങോട്ടും തമ്മിലടിപ്പിച്ച്, നടുക്ക് നിന്ന് വൻ ലാഭങ്ങൾ കൊയ്യുന്ന ഒരേർപ്പാട് തന്നെയുണ്ടായിരുന്നു. ഈ ഏർപ്പാട് യഥാർത്ഥത്തിൽ പോർച്ചൂഗീസുകാർക്ക് തൊട്ടുപിന്നാലെ, ഡച്ചുകാർ ഈ ഉപഭൂഖണ്ഡത്തിന്‍റെ തെക്കൻ ഭാഗത്ത് കാൽവച്ചകാലം മുതൽ തുടങ്ങിയതാണ്. യൂറോപ്പിൽ നിന്നും ഒരു പുതിയ തരം, പണമോ കുരുമുളകോ നൽകിയാൽ, തങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യാൻ തയ്യാറുള്ള കുറേ Mercenary പട്ടാളക്കാർ വന്നിട്ടുണ്ട് എന്ന ഒരു വിവരം തന്നെ പല നാട്ടുരാജാക്കളിലും വന്നിരുന്നു.
എന്നാൽ ഇതിന് ഒരു അറുതി വന്നത്, ഇങ്ഗ്ളിഷുകാർ വന്നതോടുകൂടിയാണ്. ഇവർ വെറും കച്ചവടം മാത്രമല്ല നടത്തിയത്, മറിച്ച്, കാലാകാലങ്ങളായി അടിമകളായി ജീവിച്ചിരുന്ന ജനക്കൂട്ടങ്ങൾക്ക് മോചനം നൽകാൻ ഒരിമ്പെട്ടു. ഇതോടുകൂടി, സാമൂഹിക വ്യവസ്ഥിതി ആകെ തലകുത്തിമറിഞ്ഞ് തുടങ്ങി.
എന്നാൽ, സമൂഹത്തിൽ വരുന്ന വൻ മാറ്റങ്ങൾ അന്ന് ജീവിച്ചിരുന്ന ഒരു സാധാരക്കാരന് കാര്യമായി മനസ്സിലാക്കാൻ ആവില്ല. കാരണം, അയാൾ ജനിക്കുമ്പോൾ വീടിന് ചുറ്റും കാണുന്ന സാമൂഹികാവസ്ഥ മാത്രമേ അയാൾക്ക് അറിവുണ്ടാവുള്ളു. അതിന് തൊട്ടുമുൻപുള്ളകാര്യങ്ങൾ എല്ലാം പുരാതന കാര്യങ്ങളായാണ് അയാൾക്ക് തോന്നുക. കാരണം, അയാൾ ആധുനിക കാലത്ത് ജീവിക്കുന്ന വ്യക്തിയാണ്. Modern കാലത്താണ് അയാൾ ജീവിക്കുന്നത്.
ചുറ്റുപാടിന് തൊട്ടപ്പുറത്തുള്ള കാര്യങ്ങൾ അയാൾക്ക് യാതോരു വിവരവും ഉണ്ടാവില്ല.
13
Posted: Mon Oct 09, 2023 11:43 am
posted by VED
13 #. വളർത്തിക്കൊണ്ടുവരുന്ന ആളെ വളർന്നുവരുന്നവനെക്കൊണ്ടുതന്നെ അടിച്ചിടിയിക്കുക
ഇന്ന് പൊതുവായി കാണ്ടുവരുന്ന ഒരു കാര്യമായേക്കാം. സാമൂഹിക പ്രശ്നങ്ങളെ നേരിടാനും തിരുത്താനുമായി പുതിയ പുതിയ നിയമങ്ങൾക്കായി ആളുകൾ വൻ വീരസാഹതികതയോടുകൂടി ആവശ്യപ്പെടുകയെന്നത്. സ്വന്തം തടിക്ക് കേടുവരാത്ത നിയമങ്ങൾക്കാണ് ആവശ്യപ്പെടുന്നത്.
എന്നാൽ സാമൂഹിക പ്രശ്നങ്ങളും പൈശാചികതകളും മറ്റും കോഡീകൃതമായിരിക്കുന്ന കേന്ദ്രസ്ഥാനം ഫ്യൂഡൽ ഭാഷാ കോഡുകളാണ്. ഈ വക കോഡുകളിൽ യാതോരു തിരുത്തലുകൾക്കും ഈ വിധ വീരസാഹസികത കാട്ടുന്നവർ തയ്യാറാവില്ലതന്നെ. കാരണം, ഈ കാര്യം ഒന്ന് സൂചിപ്പിച്ചാൽമതി സ്വന്തം നേതൃത്വസ്ഥാനങ്ങൾക്ക് ഇളക്കം വന്നുപെടും.
ഫ്യൂഡൽ ഭാഷകളിൽ ഓരോ വീരന്മാരും ചെയ്തുകൂട്ടുന്നത്, സ്വയം നേതാവാകാനാകുന്ന ഒരു ചെറിയ സംഘം ആളുകളെ ക്രമപ്പെടുത്തിയെടുക്കുകയെന്നുള്ളതാണ്. ആ വേദിയിൽ ഒരു ചേട്ടനോ, ചേച്ചിയോ, സാറോ, മാഢമോ, ഡോക്ടറോ, മറ്റോ ഒക്കെയാകുക. ഈ ഒരു ചെറിയ രാജകീയ സംവിധാനം രൂപപ്പെടുത്തി അതിനുള്ളിൽ നിന്നും, അതിനെ പ്രക്ഷേപണം ചെയ്തും, നിലകൊള്ളുന്നതാണ് സാമൂഹിക മഹിമയിലേക്കുള്ള പാത.
ഇന്ന് ഈ പ്രശ്നം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്കും ഒരുതരം സാമൂഹിക രോഗവാസ്ഥയായി പടരുന്നുണ്ട്. കാരണം, ഫ്യൂഡൽ ഭാഷക്കാർ സ്വന്തം രാജ്യങ്ങളിൽ നിന്നും ശ്വാസം മുട്ടിയത് മാതിരി രക്ഷപ്പെട്ട് അവിടങ്ങളിലേക്ക് കയറിക്കൂടുകയാണ്.
ഗോവിന്ദൻ സാമ്പത്തികമായി ഉയരങ്ങളിൽ വന്നുപെട്ടതിനാൽ, സാമൂഹികമായി ബന്ധപ്പെടാൻ താൽപ്പര്യപ്പെടുന്നത് മറ്റ് സാമൂഹിക ഉന്നതന്മാരെയാണ്. അവരിൽ മിക്കവരും ബ്രാഹ്മണരും, അമ്പലവാസികളും, നായന്മാരും മറ്റുമാണ്. അവരും Tellicherryയിൽ വൻ സാമൂഹിക ഉന്നമന പദ്ധതികളുമായാണ് വ്യാപൃതരായിരിക്കുന്നത്. എളുപ്പപ്പണിയാണ് രസം നൽകുന്നത്. എന്നുവച്ചാൽ മൈതാന പ്രസംഗം.
1966ൽ പ്രസിദ്ധീകരിക്കപ്പെട്ട THE HISTORY OF FREEDOM MOVEMENT IN KERALA VOL. 2 എന്ന ഗ്രന്ഥം വെറുതെയൊന്നു ഏതാനും പേജുകൾ നോക്കിയപ്പോൾ, സ്വാതന്ത്ര സമരസേനാനികളോ, സാമൂഹിക പരിഷ്കർത്താക്കളോ ആയ ആളുകളുടെ പേരുകൾ കണ്ടു:
Mr K. P. Gayatri Vallabha Iyer, Messrs. M. Rrishnan Nalr, Sadasiva Bhat, K. P. Raman Menon and Vengayil Kunhiraman Nayanar.
Messrs.C. Sankaran Nair, G. P. Ihilai, V. Ryru Nambiar, C. Kunhiraina Menori, K. P. Achutha Menon, K. U. Narayana Menon, M. Krishuan Nair, C. Karunakara Menon, S, K. Nair, and Dr. T. M. Nair
Mr. C. Sankaran Nair, Mr. K. Raniakrishna Pillai, Zamorin of Calicut, the Senior Raja of Nilambur and the Raja of Kollengode, Messrs K. P. Raman Menon, G. Sankaran Nair, M. M. Kunhirama Menon and K. Madhavaa Nair
Mr. Kunhirama Menon, Mr. K. Ramakrishna Pillai &c.
ഇക്കൂട്ടർ മലബാറിലേതാണോ, Cochinനിലേതാണോ, തിരുവിതാംകൂറിലേതാണോ എന്ന് ഓർമ്മയില്ല.
എന്നാൽ ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം ഈ പ്രസ്താവ്യമായ പുസ്തകത്തിന്‍റെ പേര് തന്നെ ആളെ വിഡ്ഢിയാക്കുന്ന ഒന്നാണ് എന്നതാണ്. മലബാറും തിരുവിതാംകൂറും രണ്ട് വ്യത്യസ്ത രാജ്യങ്ങൾ തന്നെ ആയിരുന്നു ആ കാലഘട്ടത്തിൽ. എന്നാൽ ഇന്ന് ഈ വിധം ചിന്തിക്കാനേ ആവില്ല. അത് ചരിത്രം പുസ്തകങ്ങളിൽ തിരുത്തി എഴുതിയത് വിജയിച്ചതിന്‍റെ സൂചന മാത്രമാണ്. യാഥാർത്ഥ്യമല്ല.
മുകളിൽ സൂചിപ്പിച്ച പേരുകൾ എല്ലാംതന്നെ പാരമ്പര്യമായി ഫ്യൂഡൽ ജന്മി വർഗ്ഗത്തിൽ പെട്ടവരുടേതോ, അതുമല്ലെങ്കിൽ അവരുടെ കൈയാളുകളുടേതോ ആണ്. ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വൻ സാമൂഹിക പരിഷ്കരണം യാതോരുവിധ കൊട്ടിഘോഷങ്ങളുമില്ലാതെ നടത്തുന്ന അവസരത്തിൽ ഈ വിധ വിദ്വാന്മാർ അതിന് മകുളിൽ എന്താണ് ചെയ്യാൻ പോകുന്നത്?
ഇങ്ഗ്ളിഷ് ഭരണം ഇവിടെ കാലാകാലങ്ങളായി ജനക്കൂട്ടങ്ങളെ തട്ടുതട്ടായി തരംതിരിക്കുന്നതും, കീഴിൽ പെട്ടുപോയവരിൽ പൈശാചിക ഭാവങ്ങൾ തിരുകിക്കയറ്റുന്നതുമായ വാക്ക് കോഡുകൾ തുടച്ച് മാറ്റി, പതിനായിരക്കണക്കിന് ആളുകൾ ജീവിക്കുന്ന സമൂഹത്തിൽ കുന്നുകളും, കുഴികളും ഉള്ള ഭാവം മാറ്റി ആൾക്കൂട്ടങ്ങൾക്ക് ആശയവിനിമയ സമത്വത്തിന്‍റെ ദിവ്യദൃശ്യം കാട്ടിക്കൊടുക്കുന്നു.
മുകളിൽ പരാമർശിക്കപ്പെട്ട ഒറ്റ വ്യക്തിക്കുപോലും സ്വന്തം പ്രവർത്തന ഇടത്തിലോ, കുടുംബത്തിലോ, കുടുംബ ബന്ധങ്ങളിലോ, സ്വന്തം കീഴ് ജീവനക്കാരിലോ ഈ വിധം ഒരു കാര്യം സൂചിപ്പിക്കാൻ പോലും ആവില്ല. പിന്നെ എങ്ങിനെയാണ് ഈ മഹാന്മാർ പതിനായിരക്കണക്കിന് ആൾക്കൂട്ടങ്ങൾ ഉള്ള ഈ പ്രദേശത്ത് സാമൂഹിക സമത്വവും സാമൂഹിക പരിഷ്ക്കരണവും കൊണ്ടുവരിക?
ഔപചാരിക ചരിത്രം എന്നുള്ളത് മാസാമാസം വൻ സർക്കാർ പണവും തട്ടിയെടുത്ത് ആളെപ്പറ്റിക്കുന്ന കുറേ വിഡ്ഢിത്തങ്ങൾ എഴുതിവിടലാണ്.
ഗോവിന്ദൻ മുകളിൽ സൂചിപ്പിക്കപ്പെട്ടവർ പോലുള്ളവരുടെകൂടെയാണ് നിത്യ സഹവാസം. മീറ്റിങ്ങുകൾ, പ്രസംഗങ്ങൾ, ഗാന്ധിയെ സ്വീകരിക്കൽ, സരോജിനി നൈഡു വരികയാണെങ്കിൽ സ്വീകരിക്കണം, അങ്ങിനെ പലതും. പൊതുജനങ്ങൾക്ക് ഇതിലൊന്നും കാര്യമായ പങ്കില്ലതന്നെ. കാരണം, പൊതുജനത്തിനെ അങ്ങിനെയങ്ങ് അടുപ്പിക്കാനും പാടില്ല. കാരണം, അമിതമായി അടുപ്പിച്ചാൽ അവരിൽ പലർക്കും, ഇത് നല്ല രസമുള്ള പരിപാടിയാണല്ലോ എന്ന ചിന്ത വരും. അവരും കൂടി ഈ വിധ കാര്യങ്ങൾ പരിശീലിച്ച് തുടങ്ങിയാൽ, നേതാക്കൾ-സ്ഥാനത്ത് ആളുകൾ അമിതമായിപ്പോകും.
എന്നാൽ പൊതുവേ പറഞ്ഞാൽ, ജനങ്ങൾക്ക് ഈ വക കാര്യങ്ങൾ ഒരു കൗതുകം മാത്രമാണ്. കാരണം, ബൃട്ടിഷ്-ഇന്ത്യ അവരുടെ രാജ്യമാണ്. കാര്യമായ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. സർക്കാർ ഓഫിസുകളിൽ പ്രാദേശിക ഉദ്യോഗസ്ഥരേ ഉള്ളു. അവരുടെ പെരുമാറ്റത്തിലും, പോലീസുകാരുടെയും വക്കീലന്മാരുടേയും പെരുമാറ്റത്തിലും, അവരുടെ ഗുമസ്ഥന്മാരുടെ പെരുമാറ്റത്തിലും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഹീനത കുറച്ചൊക്കെ കാണാതിരിക്കില്ല. എന്നാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലതന്നെ. സർക്കാർ ഓഫിസുകളിൽ അഴിമതി എന്നുള്ളത് കാര്യമായി ഇല്ലതന്നെ.
ഗോവിന്ദന്‍റെ പേരിന് ഒരു മാറ്റം സംഭവിച്ചു. ആളുകൾ ഈ ആളെ ഗാന്ധി ഗോവി എന്ന് പരാമർശിച്ചുതുടങ്ങി. ഗാന്ധി എന്ന പദം പേരിന് മുന്നിൽ ആണ് വന്നത്. അതിനാൽ തന്നെ, ഈ നാമകരണം ഒരു ബഹുമാന സൂചകമാണ് എന്ന് തന്നുന്നില്ല. ഈ വിഷയം ഭാഷാ സോഫ്ട്വേറുമായി ബന്ധപ്പെട്ടകാര്യമാണ്. കൂടുതലായി പറയാൻ ഇപ്പോൾ പറ്റില്ല. എന്നാൽ വെറുതെയൊന്നുനോക്കുക: ആശാരി രാമൻ. രാമൻ ആശാരി. ഏതിലാണ് ബുഹമാനവും ആദരണ്യസ്ഥാനവും ഉളളത്?
ഉയർന്ന ജാതിക്കാർക്ക് നേരിട്ട് ഇങ്ഗ്ളിഷുകാരെക്കൊണ്ട് കാര്യമായ പ്രയാസങ്ങൾ ഇല്ല. എന്നാൽ മരുമക്കത്തായ തീയരെക്കൊണ്ട് ഉണ്ട്. ഈ കൂട്ടരുടെ സാമൂഹിക വളർച്ച ഭാഷാ കോഡുകളിൽ വൻ അത്യാപത്തുകൾ തിരുകിച്ചേർക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.
പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഏറ്റവും കൂടുതൽ കുരുട്ട് ബുദ്ധി പ്രകടിക്കുന്ന ഒരു രീതിയാണ്, വളർത്തിക്കൊണ്ടുവരുന്ന ആളെ വളർന്നുവരുന്നവനെക്കൊണ്ടുതന്നെ അടിച്ചിടിയിക്കുക എന്നത്. ഇതാണ് പാരമ്പര്യ സാമൂഹികാധിപന്മാർ ചെയ്യാൻ പോകുന്നത്.
CPS ഇങ്ഗ്ളിഷ് സ്ക്കൂളിലാണ് പഠിക്കുന്നത് അന്ന്. ഒരു ദിവസം വൈകുന്നേരം പ്രാദേശിക വൻ ഉന്നത കുടുംബമായ ചെട്ടി / ഷേണായി കുടുംബത്തിലെ ല....ക പ്രഭു എന്ന വനിത വീട്ടിൽ മറ്റ് ആളുകളോടൊപ്പം കയറിവരുന്നു. ഈ ആൾക്ക് ഗോവിന്ദനെ പരിചയമുണ്ട്. വന്നത് ഈ ആഹ്വാനവുമായാണ്:
നാളെ പ്രകടനമുണ്ട്. ബൃട്ടിഷ് ഭരണത്തിന് എതിരായിട്ട് എല്ലാരും ചേരണം. നമ്മൾ ബൃട്ടിഷുകാരുടെ എടിമകളായി ജീവിക്കാൻ പാടില്ല.
ഇത് വന്ന് പറയുന്നത്, സാമൂഹിക ഇരുളിന്‍റെ അടിത്തട്ടിൽ നൂറ്റാണ്ടുകളോളും വിറങ്ങലിച്ച്, വാക്ക് കോഡുകളുടെ ആണി മൂർച്ചയിൽ ദേഹമാസകലം തുളഞ്ഞ് വികൃതമാക്കപ്പെട്ട ആൾക്കൂട്ടങ്ങളുടെ പിന്മുറക്കാരുടെ വീട്ടൽ വന്നാണ്. പറയുന്ന അവരസരത്തിൽ ഈ വീട്ടുകാർ, ഇരുളിൽനിന്നും പുറത്ത് വന്ന് ഇരുമ്പാണി-മുറിവുപാടുകൾ തേച്ചുമിനുക്കി ദേഹവും മനസ്സും പ്രകാശത്തിൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തിലാണ്. വീട്ടിൽക്കയറിവന്ന് ഇത് പറയുന്നതോ, നൂറ്റാണ്ടുകളോളും ഈ വീട്ടുകരുടെ പിതാമഹന്മാരെ സാമൂഹിക അടിമത്തത്തിൽ തറച്ച് വച്ചിരുന്ന ജനക്കൂട്ടങ്ങളുടെ പാരമ്പര്യത്തിൽ പെട്ട ആളാണ്.
ആരെ ഓടിക്കാനാണ് ആഹ്വാനം ചെയ്യുന്നത്? ഈ വീട്ടിൽ ഉള്ള ആളുകളെ സാമൂഹികമായി വളർത്തിക്കൊണ്ടുവന്ന പ്രസ്ഥാനക്കാരെയാണ് ഓടിക്കേണ്ടത്.
ഗാന്ധി ഗോവിക്ക് ല.....ക പ്രഭു വീട്ടിൽ വന്നത് വൻ സാമൂഹിക ബഹുമതിയാണ്. ഈ ആളുടെ മേലാസകലം വെട്ടിത്തിളങ്ങി.
അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി Tellicherryയിൽ ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. ഉന്നത ജാതിക്കാരിൽ പെട്ട സാമൂഹിക നേതൃത്വത്തിലേക്ക് ചാടിക്കയറാൻ ഒരുങ്ങിയവർക്ക് അന്ന് കോൺഗ്രസ്സുമാത്രമേ ഒരു പീഠമായി ഉള്ളു. ഇവരിൽ പലരും ഗാന്ധിഗോവിയുടെ സുഹൃത്തക്കളായിരുന്നു. അവരിൽ ഒരാൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് മാറുകയും, പിൻ കാലങ്ങളിൽ കേരളമാകെ അറിയപ്പെടുന്ന ഒരു വൻ വിപ്ളവ നേതാവായി വാഴ്ത്തപ്പെടുകയും ചെയ്യപ്പെട്ടു.
14
Posted: Mon Oct 09, 2023 11:47 am
posted by VED
14 #. സമൂഹത്തിൽ അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക പരിഷ്ക്കരണം
അദ്ദേഹം, അയാൾ, അവൻ (മലബാറി: ഓര്, അയാള്, ഓൻ) എന്നീ ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് വൻ ശക്തിയുണ്ട്. ഇത് മനസ്സിലാക്കിത്തന്നെ കരുതിക്കൂട്ടി പെരുമാറേണം. വളരെ വിവേചനം ചെയ്ത് മറ്റുള്ളവരെ അളന്നും ചിലരെ അടുപ്പിച്ചും മറ്റ് ചിലരെ അകത്തിവെച്ചും, വേണം സമൂഹത്തിൽ ഇടപഴകേണ്ടത്. ചിലരെ വാക്കുകളാൽ അടിച്ചമർത്തണം. അത് അവർ അറിയണം. മറ്റ് ചിലരെ ബഹുമാനപ്പെടുത്തണം. ഇതും അവരെ അറിയിച്ച് തന്നെ ചെയ്യണം.
ഈ വിധ ദുഷ്ടത ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. ഈ വിധ ദുഷ്ട സമൂഹങ്ങളെ അകറ്റിനിർത്തേണ്ടത് ഇങ്ഗ്ളിഷ് സമൂഹങ്ങളുടെ ആരോഗ്യത്തിന് ആവശ്യമുള്ളകാര്യമാണ്. എന്നാൽ അവർക്ക് ഈ കാര്യം അതിന്‍റെ അഗാധതയിൽ അറിയില്ല. അവർക്ക് ആകെ അറിവ് ലഭിക്കുന്നത്, അവരിൽ ഉളവാകുന്ന വെറുപ്പും വികർഷണവും മാത്രമാണ്. യാതോരു രീതിയിലും ന്യായീകരിക്കനാകാത്ത ഈ വിധ മാനസിക ഭാവങ്ങളെ ഇപ്പുറത്തുള്ളവർ വൻ കുരുട്ട് ബുദ്ധിയോടുകൂടി വർണ്ണവിവേചനമായി നിർവ്വചിക്കും.
ഈ ദുഷ്ടതയുടെ ഉള്ളറകളിലേക്ക് ഒന്ന് ചെറുതായി ഒളിഞ്ഞ് നോക്കാം.
പോലീസ് കോൺസ്റ്റബ്ൾ മേലുദ്ധ്യോഗസ്ഥരെ സാർ, അദ്ദേഹം, അവർ, ഓര്, ഓല് മാഡം തുടങ്ങിയ വാക്കുകളാൽ നിർവ്വചിക്കുന്നു. അതിൽ അയാൾക്ക് കാര്യമായ പ്രശ്നമില്ലതന്നെ. കാരണം, ഈ വിധേയത്വം അയാൾക്ക് മറ്റ് പലവിധ അധികാരങ്ങളും മുകളിൽ ഉള്ളവർ നൽകുകയോ, അതുമല്ലെങ്കിൽ ദുഷ്ടതകൾ ചെയ്യുന്നത് കണ്ണടച്ചോ, ഗൗനിക്കാതെയോ, മൗനമായി അനുവദിച്ചോ, സൗകര്യപ്പെടുത്തുകയോ ചെയ്യും. കോൺസ്റ്റബ്ൾമാർക്ക് ജനക്കൂട്ടത്തിലെ ഒരു വൻ വിഭാഗത്തെ നീ, നിന്‍റെ, അവൻ, അവൾ, എടാ, എടീ, എന്നെല്ലാമായി നിർവ്വചിക്കാനാകും.
ഈ ജനക്കൂട്ടങ്ങൾ ഈ വിധ വാക്ക് കോഡുകളിലൂടെയുള്ള അടിച്ചമർത്തൽ അനുവദിക്കുകയും, അവർ തമ്മിൽത്തമ്മിൽ ഇതേ പദ്ധതി നടപ്പാക്കി തമ്മിൽ അരാജകത്വം സൃഷ്ടിച്ച് ജീവിക്കുകയും ചെയ്യും. ഈ വിധ അരാജകത്വങ്ങൾ അതിരുകടക്കുമ്പോൾ, ചിലർ പോലീസിൽ പരാതിപ്പെടും. പോലീസ് കോൺസ്റ്റബ്ൾമാർ വന്ന് അവരുടെ അധികാരം പ്രകടിപ്പിക്കും. അവർ ഇവരിൽ പലരുടേയും മേൽ കൈവെക്കുകയും ചെയ്യും.
ഈ വിധ സാമൂഹിക സ്ഥിതി ഇങ്ഗളിഷിൽ ഇല്ലതന്നെ.
ഇതേ പോലെയായിരുന്നു Tellicherryയിലും മലബാറിലെ മറ്റ് പ്രദേശങ്ങളിലും. നായർമാർ, അമ്പലവാസികൾക്കും ബ്രാഹ്മണർക്കും അടിയാളത്തം പ്രകടിപ്പിക്കും. തിരിച്ച് അവർക്ക് കീഴിൽ പെട്ടുപോയ ജനക്കൂട്ടങ്ങളുടെ അടിയാളത്തം ലഭിക്കും. അവരെ ഇഞ്ഞി, ഓൻ, ഓള്, എന്താനെ, എന്താളെ, എന്നെല്ലാം നായർമാർക്ക് നിർവ്വചിക്കാം. എന്നാൽ ഇതിൽ ആർക്കുംതന്നെ പാരതികാണില്ല. കാരണം, ജനിച്ചനാൾമുതൽ ഇത് തന്നെയാണ് സാമൂഹിക സ്ഥിതി.
ഇന്ന് പ്രാദേശിക ഭാഷാ സ്ക്കൂളുകളിൽ അദ്ധ്യാപകർ വിദ്യാർത്ഥികളോട് ഇതേ വിധമാണ് പെരുമാറുന്നത്. വിദ്യാർത്ഥികൾ തിരിച്ച് ബഹുമാനിക്കും. അവരെ നീ, എടാ, എടീ എന്നെല്ലാം വിളിച്ചാൽ, അവർ തിരിച്ച് സാർ എന്ന് സംബോധന ചെയ്യും. ഇങ്ങിനെയുള്ള ഒരു സ്ക്കൂളിലെ ഒരു വിദ്യാർത്ഥി ഇങ്ഗ്ളണ്ടിലേക്ക് മാറിത്താമസിച്ച ഒരു സംഭവം ഈ എഴുത്തുകാൻ നേരിൽ കണ്ടിരുന്നു. അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഈ ആൾ ഒരിക്കൽ തിരിച്ച് നാട്ടിൽ വന്നപ്പോൾ, ആ സ്ക്കൂളിൽ ഒരു സ്വീകരണം നൽകിയിരുന്നു. എന്നാൽ ഈ ആൾ സ്വകാര്യമായി നേരിട്ട് വന്ന് ഈ വിധം പറയുകയുണ്ടായി. 'ഇതൊന്നും സ്കൂളല്ല. ഈ ടിച്ചർമാരൊന്നും ടീച്ചർമാരല്ല, മറിച്ച് വെറും അലവലാതികളാണ്.' പറഞ്ഞത് ഇങ്ഗ്ളിഷിലാണ്.
പ്രശ്നം ഇങ്ഗ്ളണ്ടിലെ സ്ക്കൂൾക്ലാസിൽ ടീച്ചർമാർ കയറിവരുമ്പോൾ വിദ്യാർത്ഥികൾ അടിയാളത്ത ഭാവം പ്രകടിപ്പിക്കാനായി എഴുന്നേൽക്കില്ല. വിദ്യാർത്ഥികളെ നീയെന്നും, തിരിച്ച് സാർ എന്നും You എന്ന പൊതുവായുള്ളവാക്കിനെ തരംതിരിച്ച് ഉപയോഗിക്കില്ല. He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളും ഈ വിധം തന്നെ.
ഇതേ അവസ്ഥാവിശേഷം അല്ല Tellicherryയിൽ വന്നത്. Tellicherryയിലെ തീയന്മാരിൽ ചിലർ സർക്കാർ തൊഴിലിൽ കയറിയിരിക്കുന്നു. സർക്കാർ തൊഴിൽ എന്നത് ഇങ്ഗ്ളിഷിൽ ഒരു തൊഴിൽ മാത്രമാണ്. എന്നാൽ ഫ്യൂഡൽ ഭാഷക്കാരൻ സർക്കാർ തൊഴിലുകാരൻ ആയാൽ, കാര്യങ്ങൾ വ്യത്യസ്തമാണ്. അയാൾ ഓരും, ജനം ഓനും ആവും. ഈ ഒരു പ്രശ്നം കാരണം, ഉന്നതസ്ഥാനങ്ങളിൽ ഫ്യൂഡൽ ഭാഷക്കാരെ നിയമിച്ചാൽ, സർക്കാർ പ്രസ്ഥാനം തന്നെ അഴുകി വൃത്തികെട്ടതായിമാറും. പൊതുജനം നാറും. സർക്കാർ ഓഫിസ് തൊഴിലാളി സുഗന്ധവും സ്വർണ്ണവും നിറഞ്ഞ് നിൽക്കും. സ്ത്രീജനങ്ങൾ നാറുന്നവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കില്ല. അവർക്ക് ഇഷ്ടം സുഗന്ധം പേറുന്നവരെയാണ്.
Tellicherryയിൽ കാലാകാലങ്ങളായി വാക്ക് കോഡുകളിൽ നാറിനിന്നിരുന്നവർക്ക് സർക്കാർ തൊഴിലുകൾ തുറന്നുകൊടുക്കെപ്പെട്ടിരിക്കുകയാണ്, ഇങ്ഗ്ളിഷ് ഭരണം. അവർ (ഇങ്ഗ്ളിഷുകാർ) ചെയ്യുന്നത് എന്താണ് എന്ന് അവർക്ക് അറിവില്ലതന്നെ.
ഓരോ വാക്ക് കോഡിലും, 1 മുതൽ 10 വരെയുള്ള മൂല്യ ഉയർച്ചത്താഴ്ചയുടെ കാര്യം നേരത്തെ സൂചിപ്പിച്ച കാര്യമാണ്. Tellicherryയിൽ നിന്നും 10 മൈൽ അകലെയുള്ള ഒരു അങ്ങാടി ചായപ്പീടികയിൽ ഇരുന്ന് ഒരു നായരും തീയ്യനും സംസാരിക്കുന്നു. നായരുടെ ബന്ധു Tellicherryയിലെ സർക്കാർ സബ് ഡിവിഷൻ ഓഫിസിൽ ശിപായിയാണ്. ഇത് വൻ കാര്യമാണ്. കാരണം, നായർമാർ കോൽക്കാർ എന്ന പേരിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ ശിപായിമാരായി ജോലിചെയ്തവരാണ്. ഇത് അവർക്ക് വൻ സാമൂഹിക അധികാരം നൽകിയ ഒരു സ്ഥാനം തന്നെയായിരുന്നു. പഴശ്ശിരാജയേയും, കൂടെയുണ്ടായിരുന്ന പത്തോളം പേരെയും മൈസൂറിനോട് അടുത്തുള്ള വയനാടൻ പ്രദേശത്ത് വെച്ച് വെട്ടിക്കൊന്നത് ഈവിധ കോൽകാർ ആണ് എന്ന് Malabar Manualൽ കാണുന്നു.
സർക്കാർ അധികാരങ്ങളുള്ള ആളാണ് ഈ നായരുടെ ബന്ധു. വാക്ക് കോഡുകളിൽ മൂല്യങ്ങൾ 10 നോട് അടുത്തേക്ക് നീക്കാൻ പറ്റുന്ന വിവരമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണമാണ്. കാര്യങ്ങൾ കലങ്ങി മറിഞ്ഞിരിക്കുകയാണ്. തീയർ ആൾക്കും വെളിപ്പെടുത്താൻ കാര്യങ്ങൾ വന്നിരിക്കുന്നു. എന്‍റെ മാമന്‍റെ മോൻ പോലീസിലാണ്. കോൺസ്റ്റബ്ൾ ആണ്. ഇതും ശിപായി റാങ്ക് ആണെങ്കിലും, അധികാരത്തിൽ കുറച്ച് കൂടി ശക്തികൂടിയതാണ്.
ഈ തീയ്യനുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ മൂല്യ വർദ്ധനവ് വളരെ വ്യക്തമായി കടന്നുവരും.
എന്നാൽ കാലങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ, ഉൾനാടൻ തീയന് Tellicherryലെ അമ്മാവന്‍റെ മക്കളുടെ കാര്യങ്ങൾ പറയുന്നതിൽ കാര്യമായ ഏറ്റം സംഭവിക്കുന്നു. ഓൻ (അവൻ) സർക്കാർ ക്ളാർക്കാണ്, സൂപ്രണ്ടാണ്, ഡെപ്യൂട്ടി മജിസ്ട്രേട്ടാണ്, പിന്നെ അങ്ങ് ഡെപ്യൂട്ടി കലക്ടറാണ് എന്നിങ്ങനെ.
ഈ വിധ ബന്ധ വിവരങ്ങൾ സമൂഹത്തിൽ ആകമാനം ഇഞ്ഞ് - ഇങ്ങൾ എന്ന സാമൂഹിക ബന്ധത്തിൽ ആന്ദോളനം വരുത്തും. ബന്ധ കണ്ണികൾ വലിഞ്ഞും, മുറുകിയും, ആഞ്ഞും ഉലയും. പാരമ്പര്യമായി മുകളിൽ നിന്നവർക്ക് ആവലാതിയും, കീഴെനിന്നവരിൽ ധിക്കാര ഭാവവും പ്രകടമാവും.
കാര്യങ്ങൾ ഇങ്ഗ്ളണ്ടിൽ ഉള്ളത് പോലെയല്ല ആകുന്നത്. കാരണം, അവിടെ വിദ്യാർത്ഥിയുടെ ബന്ധു ആരായാലും വാക്ക് കോഡുകളിൽ ആട്ടം സംഭവിക്കില്ല. ആ ആൾ ടീച്ചറെയും, അയാളുടെ മക്കളേയും നീ എന്ന് സംബോധന ചെയ്യില്ല, അവൻ, അവൾ എന്ന് പരാമർശിക്കില്ല.
എന്നാൽ മലബാറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. വൻ സർക്കാർ സ്ഥാനങ്ങളിൽ ഉള്ള തീയരുടെ ബന്ധുക്കൾ ഈ കാര്യം നാട്ടിൽ പാട്ടാക്കും. ഈ പാട്ട് പാടുന്നവരിൽ എല്ലാരിലും ഈ തീയനെക്കുറിച്ചുള്ള വാക്ക് കോഡുകളിൽ മൂല്യ വർദ്ധനവുവരും. കിടപിടിക്കാനാവുന്ന സർക്കാർ ബന്ധമില്ലാത്ത നായർ കുടുംബങ്ങൾക്ക് വാക്ക് കോഡുകളിൽ മൂല്യ ഇടിവ് സംഭവിക്കും.
ഇത് ഒരു ഭീകര അന്തരീക്ഷംതന്നെ സൃഷ്ടിക്കും.
അദ്ധ്യാപകൻ (രാമൻ മാഷ്) ക്ലാസിൽ കയറിവരുന്നു. എല്ലാരും എഴുന്നേൽക്കുന്നു, ഒരാൾ ഓഴികെ. എന്താണ് കാരണം? അയാളുടെ അമ്മാവൻ ഐപിഎസ് പരീക്ഷപാസായി പ്രദേശത്ത് ASPയായി സ്ഥാനമേറ്റിരിക്കുന്നു. അദ്ധ്യാപകൻ ഈ വിദ്യാർത്ഥിയോട് ചെറുതായി ബഹുമാനത്തിലുമാണ്. വല്ല്യ ബന്ധമുള്ള ആളല്ലെ. അപ്പോൾ വിദ്യാർത്ഥി അദ്ധ്യാപകനോട്, 'രാമാ, ഇഞ്ഞി ഇന്ന് പാഠം മൂന്ന് എടുത്താൽ മതി,' എന്ന് പറയുന്നു. തുടർന്ന് ചോദിക്കുന്നു: 'ഇന്‍റെഓള് (നിന്‍റെ, ഭാര്യ) ആസ്പത്രീന്ന് തിരിച്ച് പോന്നോ?'
ഈ ചിത്രീകരണം വായിക്കുമ്പോൾ തികച്ചും അസംഭാവ്യമായി തോന്നാം. എന്നാൽ, മലബാറിൽ സാമൂഹിക ബന്ധങ്ങളിലും ആശയവിനിമയത്തിലും കേറിക്കൊണ്ടിരുന്ന് ബീഭത്സകരമായ മാറ്റങ്ങൾ ഈ വിധമാകാം. എന്നാൽ ഇത് വളരെ ചെറിയ തോതിലേ സംഭവിച്ചുള്ളു. കാരണം, ഇങ്ഗ്ളിഷ് ഭരണം, പ്രാദേശിക സാമൂഹിക സ്ഥിതിയെ വിപ്ളവാത്മകമാം വിധത്തിൽ തകിടം മറിക്കാൻ സൗകര്യം നൽകിയില്ലതന്നെ. മാത്രവുമല്ല, കോടതികളുടെ സാന്നിന്ധ്യവും ഇങ്ഗ്ളിഷ് ഭരണത്തെ നിയന്ത്രിച്ചിരുന്നു. കോടതികളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി വ്യക്തിക്ക് ഹരജി നൽകാം എന്ന വിഡ്ഢിത്തം തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെക ഒരു മുഖമുദ്രയായിരുന്നു.
ദക്ഷിണ മലബാറിൽ ഇന്ന് വൻ സ്വാതന്ത്ര്യ സമരമായി വിഡ്ഢി ചരിത്രങ്ങൾ ചിത്രീകരിക്കുന്ന മാപ്പിള ലഹളയെന്ന സംഭവ വികാസങ്ങൾക്ക്, മുകളിൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധമുണ്ട്. എന്നാൽ അത് വ്യത്യസ്തമായ സ്ഥലമാണ്. മറ്റ് പല സങ്കീർണ്ണതകളും ആ സംഗതിയിൽ ഉണ്ടായിരുന്നു. അവയിലേക്ക് പിന്നീട് പ്രവേശിക്കാം.
15
Posted: Mon Oct 09, 2023 11:52 am
posted by VED
15 #. Tellicherryയിലെ പ്രാദേശിക ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച സാമൂഹിക സ്ഥിതി
ഈ എഴുത്തിൽ Tellicherryയേയും മലബാറിനേയും കുറിച്ച് പ്രതിപാദിക്കുന്നത് ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണകാലത്ത് സംഭവിച്ച കാര്യങ്ങളുടെ ഒരു പ്രതിരൂപം എന്ന നിലയിലാണ്. ഈ ചെറിയ പ്രദേശങ്ങളിൽ സാമൂഹികമായി സംഭവിച്ച കാര്യങ്ങൾ ചെറിയതോതിലുള്ളതും, വലിയതോതിലുള്ളതുംആയ മാറ്റങ്ങളോട് കൂടിത്തന്നെയാകാം ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം നടന്ന എല്ലാ ഇടങ്ങളിലും സംഭവച്ചിരിക്കുക.
ഈ എഴുത്തിൽ നൽകുന്ന കാര്യങ്ങൾ പലതും ഔപചാരിക ചരിത്രങ്ങളിൽ കാണാൻ പ്രയാസം തന്നെയായേക്കാം. കാരണം, ഔപചാരിക ചരിത്രം രാജാക്കളുടെ ജീവിതങ്ങളും, രാഷ്ട്രീയക്കാരുടെ അമിതമായി കൊട്ടിഘോഷിക്കപ്പെട്ടിട്ടുള്ള ചെയ്തികളേയും കുറിച്ചായിരിക്കാം. എന്നാൽ, ഇവ രണ്ടിലും പെടാത്ത സാമുഹിക യാഥാർത്ഥ്യങ്ങളും, മനുഷ്യ മനോഭാവങ്ങളും, വൈകാരിക വ്യതിചലനങ്ങളും, സാമൂഹിക വെപ്രാളങ്ങളും, വ്യക്തിപരമായുള്ള പ്രകോപനങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, വികർഷണങ്ങളും മറ്റും ഈ വക ഔപചാരിക ചരിത്രങ്ങൾ കണ്ടില്ലെന്ന് നടിച്ചേക്കാം. എന്നാൽ ഇവയിൽ ആണ് യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കാതലും ബലവും ചൈതന്യവും വീര്യവും മജ്ജയും സത്തും കാമ്പും നന്മയും ഉറഞ്ഞുകിടക്കുന്നത്.
Telllicherryയിൽ മരുമക്കത്തായ തീയരിൽ ഒരു ചെറിയ കൂട്ടം ആളുകളിൽ വന്നുചേർന്ന സാമൂഹികവും, മാനസികവും മറ്റുമായ ഉന്നമനം ഏറ്റവുംകൂടുൽ പ്രതികൂലമായി ബാധിച്ചത് പ്രാദേശിക നായർമാരെയാകാം. ബ്രാഹ്മണർക്കും അമ്പലവാസികൾക്കും ചെറിയതോതിലുള്ള വെപ്രാളം വന്നുപെട്ടിട്ടുണ്ടാവാം. മരുമക്കത്തായ തീയർ പ്രാദേശിക ഭാഷാ സ്ക്കൂളുകളിലും, ഇങ്ഗ്ളിഷ് സ്ക്കൂളുകളിലും പഠിച്ചു തുടങ്ങി. ഇത് യഥാർത്ഥത്തിൽ നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബങ്ങളിൽ കാര്യമായ മാനസിക പ്രശ്നം വളർത്തിയിരിക്കാം.
എന്നാൽ പല ഉൾനാടൻ മലയാള ഭാഷാ പാഠശാലകളിലും ചെറിയതോതിലെങ്കിലും ജാതീയമായ അയിത്തങ്ങൾ കുട്ടികൾ ഒന്നിച്ചിരിക്കുന്ന കാര്യത്തിൽ നിലനിർത്തിയിരിക്കാം. Calicutൽ നായർ, അമ്പലവാസി, ബ്രാഹ്മണ കുട്ടികൾക്ക് മാത്രമായുള്ള സ്കൂൾ കോഴിക്കോട്ടിലെ പഴയ രാജകുടുംബം നടത്തിയിരുന്നു എന്ന് അറിയുന്നു.
എന്നാൽ Telllicherryയിലെ ഇങ്ഗ്ളിഷ് സ്ക്കൂളുകളിൽ ജാതീയമായ പരിഗണനകൾ ഇല്ലാതെ വിദ്യാർത്ഥികൾ ഒന്നിച്ച് പഠിച്ചു തുടങ്ങി. ഇതിനാൽത്തന്നെ CPSന്‍റെ ഒട്ടനവധി സഹപാഠികൾ നായർ, അമ്പലവാസി, ബ്രാഹ്മണ കുട്ടികൾ ആയിരുന്നു. ഇങ്ഗ്ളിഷ് സ്ക്കൂളിൽ ആശയവിനിമയം ഇങ്ഗ്ളിഷിൽ ആയിരുന്നതിനാൽ കാര്യമായ പ്രശ്നം ഇല്ലതന്നെ. എന്നാൽ സമൂഹം വ്യക്തമായും മലബാറി ഭാഷയിൽ ആണ് പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ യാതോരു ജാതീയമായ പരിഗണനയും ഇല്ലാതെ ഉയർന്ന ജാതിക്കാരായ കുട്ടികൾ മരുമക്കത്തായ കുട്ടികളുമായി ഒന്നിച്ച് പഠിക്കുന്ന ഇങ്ഗ്ളിഷ് സ്കൂളുകളെ വിരക്തിയോടും ഭായപ്പാടോടുംകൂടി ഒരു ചെറിയ പക്ഷം നായർ, അമ്പലവാസി, ബ്രാഹ്മണ ജനക്കൂട്ടങ്ങൾ വീക്ഷിച്ചിട്ടുണ്ടാവാം.
ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻണ്ട് ഓഫിസർമാരുടെ മക്കൾ സാധാ പട്ടാളക്കാരുടെ മക്കളോടൊപ്പം പഠിക്കുക എന്നുള്ള അവസ്ഥാവിശേഷം പോലെയാകാം ഇത്. ഹിന്ദി ഭാഷാ വാക്ക് കോഡുകൾപരമായി അങ്ങ് അടിത്തട്ടിൽ നിർത്തിയിരിക്കുന്നവരാണ് സാധാ പട്ടാളക്കാർ. ഇവരുടെ മക്കൾ കമ്മിഷൻണ്ട് ഓഫിസർമാരുടെ മക്കളോടൊപ്പം ഒന്നിച്ച്, പ്രാദേശിക ഭാഷയിലുള്ള എടാ, എടീ, നീ തുടങ്ങിയ വാക്ക് കോഡുകളിലെ അടിത്തട്ടിൽ ഉള്ള സമത്വ വാക്കുകൾ തമ്മിൽ പ്രയോഗിക്കുമ്പോൾ, അവരുടെ മാതാപിതാക്കളുടെ സ്ഥാനമാനങ്ങളേയും പിടിച്ചുകുലിക്കേയാം. എന്നാൽ വാസ്തവത്തിൽ ഒരു പൂർണ്ണമായ ഇങ്ഗ്ളിഷ് സ്ക്കൂളിൽ ഈ വക പ്രശ്നങ്ങൾ അത്രകണ്ട് വരില്ല.
ഇന്ത്യൻ പട്ടാളം ഈ പ്രശ്നനത്തെ എങ്ങിനെയാണ് നേരിടുന്നത് എന്ന് അറിയില്ല. എന്നാൽ പട്ടാള കേന്ദ്രങ്ങൾ / barrackക്കുകൾ ഉള്ള ദിക്കുകളിൽ പലപ്പോഴും, കേന്ദ്രീയ വിദ്യാലത്തോടൊപ്പം തന്നെ മറ്റൊരു മിലിറ്ററി സ്ക്കൂളും കാണപ്പെടാറുണ്ട് എന്ന് തോന്നുന്നു. തീർച്ചയില്ല. എന്നാൽ മിലിറ്ററി സ്ക്കൂളിലെ മാനസിക അന്തരീക്ഷം qualityയുടെ കാര്യത്തിൽ പരിതാപകരമായാണ് ഇരിക്കുക എന്ന് ഒരു തോന്നൽ. എന്നാൽ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഈ വിധ വ്യക്തികളും ആവശ്യംവരുന്ന അനവധി തൊഴിൽ മേഖലകൾ ഉണ്ട്. അതുകൊണ്ട് ഇവിടങ്ങളിൽ പഠിക്കുന്നവർക്ക്, ഈ വിധ തൊഴിൽ സ്ഥാനങ്ങളിലേക്ക് ചേർന്ന് വിജയകരമായി ജീവിക്കാനായേക്കാം.
കേന്ദ്രീയ വിദ്യാലയങ്ങളിലും വലിയ വിദ്യാർത്ഥി-അദ്ധ്യാപക ആശയവിനമയ നിലവാരമൊന്നുമുണ്ടാകാൻ സാധ്യതയില്ലായെങ്കിലും വിദ്യാർത്ഥകളുടെ വ്യക്തിപരമായ ആപേക്ഷിക സാമൂഹിക നിലാവരം ഉയർന്നതാകയാൽ, അവിടെ മറ്റൊരു മാനസിക അന്തരീക്ഷമായിരിക്കാം എന്നു തോന്നുന്നു. തീർച്ചയില്ല.
Telllicherryയിൽ പല നായർ കുടുംബക്കാരും, ജാതീയമായി കീഴിൽപ്പെട്ടവരുമായി ഒത്തൊരുമിച്ച് അവരുടെ മക്കൾ പഠിക്കന്ന രംഗം മനസ്സിൽ മലബാറി ഭാഷയിലൂടെ വിഭാവനം ചെയ്ത്, മാനസികാഘാതം ഏറ്റ്, കുട്ടികളെ അങ്ങോട്ടേക്ക് വിടാൻ ഇഷ്ടപ്പെട്ടില്ല. എന്നാൽ അവർക്ക് Calicutലെ സാമൂതിരി പാഠശാലയിലേക്ക് മക്കളെ അയക്കാവുന്നതാണ്. പക്ഷെ Calicut എന്നുള്ളത് കോരപ്പുഴയ്ക്ക് അപ്പുറമുള്ള ദക്ഷിണ മലബാറിലാണ്. വളരെ ദൂരത്തുള്ള സ്ഥലമാണ്. അവിടെ പഠിപ്പിക്കുക എന്നുള്ളത് നടക്കുന്ന കാര്യമല്ല.
പല നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബക്കാരും മക്കളെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന് വിട്ടില്ലാ എന്ന് തോന്നുന്നു. എന്നാൽ മെഡ്രാസ് പ്രസിഡൻസിയിൽ ഇങ്ഗ്ളിഷ് ഭരണം ശക്തിപ്പെടുകയും ബൃട്ടിഷ്-ഇന്ത്യയെന്ന പേരുകേട്ട ഒരു രാജ്യംതന്നെ ലോകത്തിൽ ശക്തിപ്രാപിക്കുകയും ചെയ്തതോടുകൂടി, ഇങ്ഗ്ളിഷ് പഠനത്തിൽ നിന്നും ഒഴിവായി നിന്ന നായർ, അമ്പലവാസി, ബ്രാഹ്മണ കുടുംബങ്ങളിലെ സന്താനങ്ങൾക്ക് വൻ തിരിച്ചടി അനുഭവപ്പെട്ടു. മനുഷ്യരിൽ ഒരു വൻ പക്ഷത്തെ കോഴിക്കാട്ടമാക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷകൾക്ക് ഇങ്ഗ്ളിഷ് ഭരണം, അറിഞ്ഞോ, അറിയാതേയോ, ഭരണ യന്ത്രത്തിൽ കയറി വിലസാൻ അനുവാദം നൽകിയില്ല.
ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടുന്ന കാര്യം, മനുഷ്യരിൽ പലരേയും ഈ വിധം നാറ്റിക്കുന്ന ഭാഷകളെ എങ്ങിനെയാണ് ശ്രേഷ്ഠ ഭാഷകൾ എന്ന് നിർവ്വചിക്കുക എന്നുള്ളതാണ്. നിർവ്വചനം മാറ്റി, മറ്റേതെങ്കിലും അനുചിതമായ നാമം നൽകുന്നതല്ലെ കൂടുതൽ ഉചിതവും സുഗ്രാഹ്യവും?
സർക്കാർ ഓഫിസർ ജോലികൾ ലഭിക്കാൻ നിർബന്ധമായും ഇങ്ഗ്ളിഷ് പരിജ്ഞാനം വേണ്ടിയിരുന്നു എന്ന് പറഞ്ഞാൽ മതിയാകില്ല. മറിച്ച് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ വായിച്ചുള്ള നല്ല പരിചയം തന്നെ വേണ്ടിയിരുന്നു എന്നാണ് തന്നുന്നത്. ഈ തോന്നലിന് എന്താണ് കാരണം എന്ന് പിന്നീട് പ്രതിപാതിക്കാം. സർക്കാർ ഓഫിസർമാരായി ചേരുന്നവർ, ഈ നാട്ടിൽ ഒരു ഇങ്ഗ്ളണ്ട് പടുത്തുയർത്താൻ പോന്ന ഇങ്ഗ്ളിഷ് മാനസികാവസ്ഥയുള്ളവരായിരിക്കേണം. ഈ അവസ്ഥാ വിശേഷത്താൽ, ഇങ്ഗ്ളിഷ് പഠനത്തിൽ നിന്നും വിട്ടുനിന്ന പല നായർ, അമ്പലവാസി, ബ്രാഹ്മണ വ്യക്തികൾക്കും സർക്കാർ ഓഫിസർ സ്ഥാനത്തിന് അർഹത നിഷേധിക്കപ്പെട്ടു.
ഇതും അവരിൽ ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ മാനസിക എതിർപ്പിന് കാരണം വരുത്തിയിരിക്കാം. കാരണം, ഈ ഇങ്ഗ്ളിഷ് താന്തോന്നികൾ വന്നിട്ടാണ് ഈ വിധ പ്രശ്നങ്ങൾ അവരിൽ വന്നുപെട്ടത്.
നായർമാരിൽ ചിലർക്കെങ്കിലും വൻ മാസിക വിഷമം വന്നിട്ടുണ്ടാവാം. മരുമക്കത്തായ തീയർ സാമൂഹിക തളച്ചിടലിൽ നിന്നും മുക്തിനേടിയാൽ, ഏറ്റവും ആദ്യം അവരുടെ സാമൂഹിക ഇരയാകുന്നത് സാമൂഹികമായി ഉന്നതങ്ങളിൽ അല്ലാത്ത നായർ കുടുംബക്കാരാണ്. ഇങ്ഗ്ളിഷ് ഭരണം സമൂഹത്തിൽ കൊണ്ടുവന്ന സ്വാതന്ത്ര്യം Tellicherryയിലെ മരുമക്കത്തായ തീയരിൽ ഒരു ചെറിയ പക്ഷം പേരിൽ ഒരു വ്യക്തിത്വ വളർച്ച തന്നെ കൊണ്ടുവന്നിരുന്നു. നല്ല പൊക്കം, കുനിവില്ലാത്ത തലയെടുപ്പ്, വെളുത്ത നിറം, ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം, ഇങ്ഗ്ളിഷ് വസ്ത്രധാരണം, സർക്കാർ സ്ഥാനങ്ങളിൽ കുടുംബക്കാർ അങ്ങിനെ പലതും.
ഈ വളർച്ച ഒരു ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ മാത്രം ഒതുങ്ങിനിന്നാൽ പ്രശ്നമില്ലതന്നെ. മറിച്ച്, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ആകുമ്പോൾ, പ്രശ്നം തന്നെയാണ്. വിനയത്തെ വിഡ്ഢിത്തമായും പ്രാപ്തിക്കുറവായും കാണുന്ന ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.
16
Posted: Mon Oct 09, 2023 11:55 am
posted by VED
16 #. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യമുള്ള ഒരു ചെറിയ അംഗസംഖ്യാ ബലമുള്ള ജനക്കൂട്ടത്തെ വളർത്തിയെടുത്തിരുന്നു. ഇവരിൽ നിന്നും ഈ ഭാഷാ നൈപുണ്യം മറ്റ് ജനങ്ങളിലേക്ക് പടരുകയും പകരുകയും ചെയ്യുമെന്ന ഒരു പ്രതീക്ഷ ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം Lord Macaulay തന്‍റെ Minutes on Indian education എന്ന പേരിൽ അറിയപ്പെടുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദ്യാഭ്യാസ നയപ്രഖ്യാപനത്തിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ ഈ നാട്ടിൽ മറ്റെന്ത് കാര്യങ്ങൾ മറ്റുള്ളവരെ അറിയിച്ചാലും, ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ലഭിക്കുന്ന ആളുകൾ ഈ കാര്യം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ താൽപ്പര്യപ്പെടില്ലതന്നെ. ഇതിന്‍റെ വ്യക്തമായ ഒരു ദൃഷ്ടാന്തം ഇപ്പോൾ അനുഭവിച്ചറിയുന്നുണ്ട്. വിക്റോറിഅ: ഇൻസ്റ്റിറ്റ്യുഷൻസ് Telegramൽ അനവധി ഇങ്ഗ്ളിഷ് പഠന ചാനലുകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അംഗങ്ങളായിട്ടുള്ളവർ നിത്യവും വന്ന് പഠനം നടത്തുന്നുണ്ട്. എന്നാൽ ഇവരിൽ ആരും തന്നെ അവരുടെ പരിചയക്കാരെ ഇതിലേക്ക് കൊണ്ടുവരുന്നില്ല എന്നുള്ളതാണ് വാസ്തവം.
ചെറുപ്രായത്തിൽ CPSന് വായിച്ച് പരിചയം ഉള്ള പല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളും വീട്ടിൽ പണ്ട് കാലത്ത് പഴകിയ രൂപത്തിൽ കാണാൻ ഇടയായിട്ടുണ്ട്.
ഈ ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യകാരന്മാരുടെ / കഥാപാത്രങ്ങളുടെ പേരുകൾ നോക്കുക. Oscar Wilde, Somerset Maugham, Charles Dickens, Sir Walter Scott, R L Stevenson, PG Wodehouse, Agatha Christie, Jack London, Sherlock Holmes (created by Sir Arthur Conan Doyle), AJ Cronin, Scarlet Pimpernel (created by Baroness Orczy), Mark Twain, O. Henry, Daphne du Maurier, George Eliot, Jane Austin, Bronte Sisters, Lewis Carroll, Rudyard Kipling, George Bernard Shaw, Thomas Caryle, Thackeray &c. (ഇവരിൽ ചിലർ ഇങ്ഗ്ളിഷുകാരല്ല). ഈ വക സാഹിത്യ രചനകൾ വായിച്ചുള്ള അനുഭവസമ്പത്ത് അന്ന് ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം നേടിയ മലബാറിലെ ജനങ്ങളിൽ കണ്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
William Shakespeareന്‍റെ രചനകളും പാഠപുസ്തകങ്ങളായി വീട്ടിൽ കണ്ടിരുന്നു എന്ന് പറയാമെങ്കിലും, Shakespeareന്‍റെ രചനകൾ pristine-English പഠനത്തിന് യോജിച്ചത് അല്ലാ എന്നുള്ളതാണ് വാസ്തവം. അതിനെക്കുറിച്ച് പിന്നീട് പറയാം.
ഇവിടെ ഉദിക്കുന്ന ചോദ്യം മുകളിൽ നൽകിയിട്ടുള്ള സാഹിത്യകാരന്മാരുടെ രചനകൾ / രചനകൾ വായിക്കുന്നതിൽ എന്തിരിക്കുന്നു എന്നതാവാം. കാരണം, കഥകൾ ഏത് ഭാഷയിലും എഴുതാവുന്നതാണ്.
ഇങ്ഗളണ്ടിലെ പോലീസ് സ്റ്റേഷനിൽ വച്ച് ഇങ്ഗ്ളിഷുകാരനായ ടാക്സി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നു. ഞെട്ടിച്ചാണ് ചോദിക്കുന്നത്.
എന്താടാ നിന്‍റെ പേര്?
ടാക്സി ഡ്രൈവർ കുനിഞ്ഞ് നിന്ന് മറുപടി പറയുന്നു, സാറെ, എന്‍റെ പേര് പീറ്റർ എന്നാ.
എവിടെടാ നിന്‍റെ ഡ്രൈവിങ്ങ് ലൈസൻസ്?
അത് മറ്റേ സാറിന്‍റെ കൈയിൽ ഞാൻ കൊടുത്തിട്ടുണ്ട്.
ഇനി ഇന്ത്യയിലെ ഒരു പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തത് ഇങ്ഗ്ളിഷിൽ ചിത്രീകരിക്കുന്നു.
May I know your name please? / What is your name?
I am Peter.
May I see your driving licence?
I have already handed it over to the Sub Inspector.
കഥകൾ ഏത് ഭാഷയിലും എഴുതാം. എന്നാൽ ചിത്രീകരിക്കപ്പുടുന്ന സംഭവം ഭാഷാ കോഡുകൾക്ക് അനുസൃതമായി മാറിമറിയും.
മുകളിൽ നൽകിയ രണ്ട് ചിത്രീകരണങ്ങളും അസംഭാവ്യമാണ്. തികച്ചും വിഡ്ഢിത്തവും തെറ്റായ ചിത്രീകരണങ്ങളുമാണ്. James Bond ചിത്രങ്ങൾ തമിഴിൽ ഡബ് ചെയ്ത് പുറത്തിറക്കുന്നത് പോലെ ശുദ്ധവിഡ്ഢിത്തമാണ്.
ഫ്യൂഡൽ ഭാഷകളും പരന്ന കോഡുകൾ ഉള്ള ഭാഷകളും രണ്ട് വ്യത്യസ്ത ലോകങ്ങൾ തന്നെയാണ്.
യഥാർത്ഥത്തിൽ ആദ്യം നൽകിയ ചിത്രീകരണം ഇന്ത്യൻ തെമ്മാടി ഭാഷകളിൽ ഉള്ള ഭാവനയാണ്. ഇന്ന് ഈ വിധ തെമ്മാടി ചിത്രീകരണങ്ങൾ പല ഇങ്ഗ്ളിഷ് വ്യക്തിത്വങ്ങളെക്കുറിച്ചും സംഭവിക്കുന്നുണ്ട്. ഈ അടുത്തകാലത്ത് Thomas Alva Edisonന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരണം ഏതോ കഴുത നിർമ്മിച്ചത് Whatsappലൂടെ ലഭിക്കുകയുണ്ടായി. അതിൽ Edisonനെ അദ്ധ്യാപിക 'അവൻ' എന്നാണ് പാരമർശ്ശിക്കുന്നത്. സ്വന്തം അമ്മ സംബോധന ചെയ്യുന്നത് 'നീ' എന്നാണ്. ഈ ഒരു വ്യക്തി അല്ലതന്നെ ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യപ്പെടുന്ന Edison.
ഇത് മുകളിൽ സൂചിപ്പിച്ച ഇങ്ഗ്ളണ്ടിലെ പോലീസ് സ്റ്റേഷനിലെ സംഭവം ചിത്രീകരിച്ചത് മാതിരിയുള്ള വിഡ്ഢിചിത്രീകരണമാണ്.
ഈ ഉപഭൂഖണ്ടത്തിന്‍റെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ഒരിക്കൽ പോലും ഇല്ലാതിരുന്ന ഒരു മാനവ സംസ്ക്കാര ഉന്നമനമാണ് ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കൊണ്ടുവരാൻ ഒരുമ്പെട്ടത്.
മുകളിൽ പരാമർശ്ശിക്കപ്പെട്ട എഴുത്തുകാരുടെ കൃതികളിൽ എന്താണ് ഇത്രമാത്രം എടുത്തുപറയാൻമാത്രം ഗംഭീരമായിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടിപറയാൻ പ്രയാസം തന്നെയാണ്. കാരണം, അവയിൽ ഉള്ള കഥകൾ മലയാളത്തിലും തമിഴിലും മലബാറിയിലും ഹിന്ദിയിലും എഴുതാൻ പറ്റുന്നവ തന്നെയാവാം. എന്നാൽ കഥകളിൽ സൃഷ്ടിക്കപ്പെടുന്ന വ്യക്തികൾ സ്വർണ്ണ ഗോപുരങ്ങളിലും കോഴിക്കാട്ടത്തിലും പെട്ട വ്യത്യസ്തരായ രണ്ടു തരക്കാരെപ്പോലെ വ്യത്യസ്തരായിരിക്കും. ഈ വ്യക്തികളെയല്ല ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യങ്ങൾ വിഭാവനം ചെയ്യുന്നത്.
പരന്ന പ്രകൃതമുള്ള ഭാഷകളിൽ വ്യക്തികൾക്ക് ഗംഭീര മാനസിക നിലവാരം ഉണ്ട് എന്ന് മലയാളത്തിൽ പ്രഖ്യാപിച്ചാലും പ്രശ്നമാണ്. കാരണം, അങ്ങിനെ ഒരു ഗംഭീര വ്യക്തിയായി ആരേയും ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം. അദ്ദേഹം, അവർ, അങ്ങുന്ന്, സാർ, മാഡം, മഹാത്മാവ്, ജീ, ചേട്ടൻ, ചേച്ചി, ഗുരു, ഗുരുദേവൻ തുടങ്ങിയ ആദര്യേണ്യരായ മഹത് വ്യക്തികൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.
അതേ സമയം, ഫ്യൂഡൽ ഭാഷകളിൽ പേരിന് പിന്നിലും, ചിലപ്പോൾ മുന്നിലും ബഹുമാനത്തിന്‍റെ വൻ മതിൽക്കെട്ട് തന്നെ വ്യക്തികൾക്ക് ചരിത്രത്തിൽ ആവശ്യംവന്നേക്കാം. ഇവയില്ലാത്ത വ്യക്തികളുടെകാര്യം വ്യസനകരമാകും. English വിക്കീപീഡിയയ്ക്ക് ഒരു നയം ഉണ്ടായിരുന്നു എന്ന് അറിയുന്നു. ആളുകളുടെ Honorific titles (ആദരസൂചകമായ സ്ഥാനനാമം) തലക്കെട്ടിൽ ഉപയോഗിക്കരുത്. അങ്ങിനെ വരുമ്പോൾ, മഹാത്മാ ഗാന്ധി, ഗാന്ധിജി, തുടങ്ങിയ മതിൽക്കെട്ടിൽ വിലസുന്ന വ്യക്തി വെറും എം. കെ ഗാന്ധിയായിപ്പോകും. ഇത് കാര്യമായ പ്രശ്നം തന്നെ വരുത്തും. വ്യക്തിത്വം കാറ്റിൽ പാറിപ്പോകും. പാക്കിസ്ഥാൻ എന്ന രാജ്യം പിറക്കാൻ തന്നെയുള്ള കാരണം ഈ ഗാന്ധിപ്രശ്നത്തിൽ ഉണ്ട് എന്നാണ് തോന്നുന്നത്. അതിലേക്ക് പിന്നീട് കടക്കാം.
ഗാന്ധിപ്രശ്നം വൻ പ്രശ്നമായി, ചർച്ചയായി, തർക്കമായി. അവസാനം വിക്കീപ്പീഡിയ ഇന്ത്യയിലെ അമിത വിവരം ഉള്ള അക്കാഡമിക്കുകൾക്ക് കീഴടങ്ങി. അഥവാ, ഇന്ത്യൻ വിക്കീപ്പീഡിയ പേജുകൾ അവർ കൈവശപ്പെടുത്തി.
ഇന്ന് Wikipedia പേജിൽ ഗാന്ധി പേജിന്‍റെ തലക്കെട്ടിൽ Mahatma Gandhi എന്നാണ് എഴുതിക്കാണുന്നത്. അതിനുള്ളിൽ മുഖദാവിൽത്തന്നെയുള്ള വാചകം ഇതാണ്: Gandhi led India to independence and inspired movements for civil rights and freedom across the world. പരിശുദ്ധമായ നുണയാണ്. ഏതാണ്ട് 75000 മുതൽ 1 ലക്ഷം രൂപവരെ മാസശമ്പളവും, ഗംഭീരങ്ങളായ മറ്റ് പലവിധ ആനൂകുല്യങ്ങളും ലഭിക്കുന്ന ഇന്ത്യൻ അക്കാഡമിക്ക് പ്രഫസർമാർക്കും കൂട്ടർക്കും, ഇതും ഇതിൽ അധികവും എഴുതാൻ ആവുന്നതാണ്. വെറെ മറ്റ് കാര്യമായ ഉപകാരപ്രദമായ തൊഴിലൊന്നും ഈ വിധ ആനുകൂല്യങ്ങൾക്ക് ബദാലായി ഇവർക്ക് ചെയ്യാനില്ലതന്നെ.
ഈ Honorific tilesന്‍റെ കാര്യം ഒരു വൻ പ്രശ്നം തന്നെയാണ്. ഇത് ഒട്ടിച്ച് നിർത്താത്ത വ്യക്തിത്വം വൻ സാമൂഹിക ഇടിച്ചലിൽ വന്നു പതിക്കും. ഉദാഹരണത്തിന്, ശ്രീനാരായണ ഗുരുദേവൻ. ഈ നാമത്തിൽ ഏതാണ്ട് മൂന്ന് Honorific titles ചേർത്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. വെറും പേര് മാത്രം മഹാന്മാർക്ക് പോരെ എന്നുള്ള ഒരു ചോദ്യം മനസ്സിൽ ഉദിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അതിലേക്ക് പിന്നീട് കടക്കാം.
ഇങ്ഗ്ളിഷ് ഭരണം, വടക്കേ മലബാറിലെ പാരമ്പര്യ കീഴ് ജനക്കൂട്ടങ്ങളിൽപ്പെട്ട മരുമക്കത്തായ തീയരിൽ പെട്ട ജനങ്ങൾക്ക് സ്വീകരിക്കാനായി സമർപ്പിച്ച ഇങ്ഗ്ളിഷ് പരിജ്ഞാനത്തിന്‍റെ ഒരു ചെറിയ മാതൃകയാണ് മുകളിൽ സൂചിപ്പിച്ച ഇങ്ഗ്ളിഷ് ക്ളാസിക്കൽ എഴുത്തുകാരുടെ പേരുകൾ. ഈ വിധ സാഹിത്യരചനകൾ വായിക്കുന്ന ജനക്കൂട്ടങ്ങളുടെ മനസ്സിൽ ഈ ഉപഭൂഖണ്ഡത്തിൽ ഒരിക്കലും ആരിലും കയറിവന്നിട്ടില്ലാത്ത അഗാധതയും മാനസിക ഗാംഭീര്യവും, മാനവസമത്വചിന്തകളും, മനുഷ്യാവകാശ അറിവുകളും, മനുഷ്യവ്യക്തിത്വ സവിശേഷതകളും, മാന്യമായ (polite) ആശയവിനിമയ തിരിച്ചറിവുകളും മറ്റും സ്വമേധയാ കയറിവരും. ഇവയൊന്നും പ്രത്യേകമായുള്ള യാതോരു വിദ്യാഭ്യാസ വിഷയമായി പഠിക്കേണ്ടതില്ല. അങ്ങിനെ പഠിച്ചാൽത്തന്നെയും ഇവയിൽ നിന്നും ലഭിക്കുന്ന ആശയരേണുക്കളുടെ അടുത്തൊന്നും അവ എത്തില്ലതന്നെ.
പിന്നെ ചെറുതായി ഒന്ന് സൂചിപ്പിക്കാനുള്ള കാര്യം ഇന്നുള്ള ഇങ്ഗ്ളിഷ് BA, MAക്കാരിൽ എത്രപേർക്ക് ഈ വിധ സാഹിത്യരചനകൾ നേരിട്ട് വായിച്ചുള്ള അനുഭവം ഉണ്ടാവും എന്നത് ഒരു ചോദ്യംതന്നെയാണ് എന്നുള്ളതാണ്. കാരണം, ഈ വക സാഹിത്യ രചനകൾ വായിച്ച് പരിചയമുള്ള ആളുകൾക്ക് ഇന്ത്യയിലെ BA, MAഎടക്കാൻ താൽപ്പര്യം ഉണ്ടാവുമോ എന്നത് സംശയമാണ്. കാരണം, ഇവ എടുക്കുക എന്നുള്ളത്, IAS പരിക്ഷക്ക് പഠിക്കാൻ പോയ ആൾ ശിപായിപ്പണിയിൽ ചേരുന്നത് പോലെയാകും കാര്യങ്ങൾ.
ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ചിരുന്ന എല്ലാ വ്യക്തികളിലും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്‍റെ സ്വാധീനം വന്നുചേർന്നിരുന്നു. ഈ സാഹിത്യം ഇവരിൽ പകർത്തിയത് ഇങ്ഗ്ളണ്ടിലെ വ്യക്തി ബന്ധ കോഡുകളും, ആശയവിനിമയ കോഡുകളും മറ്റുമാണ്. ഈ കാര്യങ്ങൾ മലബാറിലെ പാരമ്പര്യ പെരുമാറ്റങ്ങളിൽ നിന്നും, ആശയവിനിമയ സമ്പ്രദായങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. എന്തിനേറെ പറയുന്നു? ഭൂഖണ്ഡ യൂറോപ്യൻമാർപോലും കൊതിയൂറും നേത്രങ്ങളാൽ നോക്കിക്കണ്ട സാമൂഹികാന്തരീക്ഷമാണ് ഇങ്ഗ്ളണ്ടിൽ ഉണ്ടായിരുന്നത്.
ഇന്ന് ഇന്ത്യയിൽ മിക്ക ഇങ്ഗ്ളിഷ് പഠന കേന്ദ്രങ്ങളിലും ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ എല്ലാ വിധ കോഡുകളും തിരുകിച്ചേർത്തുകൊണ്ട് തന്നെയാണ്. കാരണം പലതുമാണ്. അതിൽ ഒന്ന്, ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യങ്ങളെക്കുറിച്ചും, അതിലുള്ള അഗാധതെയെക്കുറിച്ചും, വളരെ തുച്ഛമായ അറിവു മാത്രമുള്ളവരാണ് ഇന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കാനായി മുന്നിൽചാടിയിരിക്കുന്നത്. വിദ്യാഭ്യാസ നയം രചിക്കുന്നവർക്കും ഈ കാര്യത്തിൽ വിവരം വ്യക്തമായും കുറവാണ്.
Tellicherryയിൽ മരുമക്കത്തായ തീയരിൽ പെട്ട ഒരു ചെറിയ കൂട്ടം വ്യക്തികൾക്ക് മാത്രമല്ല ഈ ഭാഷാ പഠനത്തിന്‍റെ സ്വാധീനം വന്നുചേർന്നത്. മറിച്ച് ബ്രാഹ്മണരിലും, അമ്പലവാസികളിലും, നായർമാരിലും പെട്ട ഒരു ചെറിയ കൂട്ടം ആളുകളിൽ ഇത് സംഭവിച്ചിരുന്നു. ഈ ഭാഷാ നൈപുണ്യം നേടിയ പലരും അതിൽ നിന്നും പലവിധ ഗുണമേന്മകളും നേടിയിരുന്നു. എന്നാൽ, ഈ ഭാഷയിൽ അഗാധ വിവരം ലഭിക്കാത്ത ഉയർന്ന ജാതിക്കാർക്ക് മുന്നിൽ ഒരു വൻ പ്രശ്നം വന്നുനിന്നിരുന്നു. അവർ തിരുവിതാംകൂർ രാജ്യത്തിലെ കീഴ് ജാതിക്കാരുടെ നിലവാരത്തിലേക്ക്, ഉന്നത സർക്കാർ തൊഴിൽ സ്ഥാനങ്ങളിലേക്ക് ഉള്ള അർഹതയുടെ കാര്യത്തിൽ, നീങ്ങിനിൽക്കുന്നു.
തിരുവിതാംകൂർ രാജ്യത്ത് സർക്കാർ ജോലികൾ ഒട്ടുമിക്കതും കീഴ് ജാതിക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ ഉയർന്ന ജാതിക്കാർക്ക്, ശിപായി, ക്ലാർക്ക് തുടങ്ങിയ തൊഴിലുകൾക്ക്, ഇങ്ഗ്ളിഷ് അറിയില്ലായെങ്കിലും, അർഹതയുണ്ടായിരുന്നു എന്ന വ്യത്യാസം നിലനിന്നു.
ഇങ്ഗ്ളിഷ് ഭാഷയിൽ അഗാധ പാണ്ഡിത്യം ഇല്ലാതിരുന്ന മരുമക്കത്തായ തീയരിലെ വ്യക്തികൾക്കും ഉയർന്ന സർക്കാർ സ്ഥാനങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, അവർക്ക് പാരമ്പര്യമായി മലബാറിൽ ഉയർന്ന സർക്കാർ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല.
എന്നിരുന്നാലും, സമൂഹത്തിൽ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യമുള്ളവർക്ക് ഉയർന്ന സ്ഥാനങ്ങൾ യാതോരു ജാതീയമായ നിയന്ത്രണങ്ങളുമില്ലാതെ ലഭിക്കുന്നത്, ഇവ ലഭിക്കാത്തവരിൽ സ്വാഭാവികമായും, ഇങ്ഗ്ളിഷ് ഭാഷയോട് തന്നെ ഒരു വിരോധം വരുത്തിക്കാണും. അതേ സമയം ഇങ്ഗ്ളിഷ് ഭാഷയുടെ വരവ് സമൂഹത്തിൽ വരുത്തിയ വൻ പോസിറ്റിവ് ആയിട്ടുള്ള കാര്യങ്ങൾ ഈ വക വ്യക്തികൾക്ക് പ്രസക്തമാകില്ലതന്നെ. കാരണം, അവർ ജീവിക്കുന്നത് ഫ്യൂഡൽ ഭാഷയിലാണ്. അതിനുള്ളിൽ സമൂഹത്തിലേയും, കുടുംബത്തിലേയും പലരും ബഹുമാന വിഷയത്തിൽ അവരോട് മത്സരിക്കുന്ന ആളുകളാണ്. സമൂഹത്തിന് എന്ത് സംഭവിച്ചാലും, പ്രശ്നമല്ലതന്നെ. മറിച്ച്, തനിക്ക് എന്ത് ബഹുമാനവും, വാക്ക് കോഡുകളിലെ വിലയും ആണ് ലഭിക്കുന്നത് എന്നതാണ് മുഖ്യമായ കാര്യം.
ബഹുമാന വാക്ക് കോഡുകളോടുള്ള ആക്രാന്തവും തരംതാഴ്ത്തുന്ന വാക്കുകളോടുള്ള ഭീതിയും, ഇവ സൃഷ്ടിക്കുന്ന സ്വാർത്ഥതയും ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് ഓർക്കണം.
മാത്രവുമല്ല, ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യമുള്ളവർ വളരെ ലഘുവായ രീതിയിൽ, പ്രായം, സാമൂഹിക സ്ഥാനം, കുടുംബ മഹിമ, സാമ്പത്തിക നിലവാരം തുടങ്ങിയവ പരിഗണിക്കാതെ ആശയവിനിമയം നടത്തുന്നത് കാണുമ്പോളും, മറ്റുള്ളവരിൽ അന്ധാളിപ്പും ഉത്ക്കണ്ഠയും , സ്വാഭാവികമായും ഒരു കഴിവ് കുറവുള്ള ചിന്തയും, അപകർഷബോധവും സൃഷ്ടിക്കും എന്നുള്ളത് വാസ്തവമാകാം. ഇത് ഇല്ലാതാക്കാൻ ഇങ്ഗ്ളിഷ് നൈപുണ്യമുള്ളവർ കാര്യമായി ശ്രമിക്കും എന്നും തോന്നുന്നില്ല. കാരണം, അവരും ഫ്യൂഡൽ ഭാഷക്കാർതന്നെയാണ്.
എന്നാൽ മലബാറി, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകൾ മറ്റുള്ളവർ സംസാരിക്കുന്നത് കണ്ടാൽ ഈ വിധമുള്ള ആധി മനസ്സിൽ വന്നുചേരില്ലതന്നെ. ഇതിനുള്ള കാരണം, ഈ വിധ ഭാഷകൾ സംസാരിക്കുന്നവർക്ക് പൊതുവായുള്ള പലവിധ കടിഞ്ഞാണുകളും ബഹുമാന-തരംതാഴ്ത്തൽ കോഡുകളും, അനുഭവപ്പെടുന്നുണ്ട് എന്നതാണ്.
ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഭാഷയിൽ മറ്റുള്ളവരെ കൊച്ചാക്കുന്ന വാക്ക് കോഡുകൾ പൊതുവായുള്ള ആശയവിനിമയത്തിൽ ഇല്ലതന്നെ എന്നതാണ്. എന്നിട്ടും, മറ്റുള്ളവർക്ക് ഇങ്ഗ്ളിഷിനോട് വിരോധം വരുന്നു.
ഇതിന്‍റെ വ്യക്തമായ കാരണം, ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്ക്, തമ്മിൽത്തമ്മിൽ കൊച്ചാക്കുന്ന വാക്കുകളെ നേരിടേണ്ടിവരുന്നില്ല എന്നുള്ളതാണ്. അതിനാൽത്തന്നെ അവർക്ക് അമിതമായുള്ള ആശയവിനിമയ കഴിവുകൾ, അവരുടെ സാമൂഹികവും, പ്രായപരമായും ആയുള്ള പരിധിക്ക് അപ്പുറത്തുള്ളതായി അനുഭവപ്പെടും.
ഇങ്ഗ്ളിഷ് ഭാഷയോടുള്ള എതിർപ്പിനെ, ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള എതിർപ്പായി സമൂഹത്തിലെ ഉന്നതർക്ക് സഞ്ചയിക്കാനാവും. ഈ തട്ടിപ്പ് ഇന്നും പല വൻ വിപ്ളവ പ്രസ്ഥാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇങ്ഗ്ളിഷ് ഭാഷ വ്യക്തിക്ക് നൽകുന്ന വൻ മാനസിക ഉന്നമനത്തെ കാണിച്ചുകൊടുക്കാതെ, ഈ ശക്തിയേറിയ സാമൂഹിക പരിഷ്ക്കരണ ഭാഷയോട് സാമൂഹികമായി കീഴിൽപെട്ടുപോയവരിൽ എതിർപ്പ് ഉളവാക്കിക്കൊണ്ടാണ് പല വിപ്ളവ പ്രസ്ഥാനങ്ങളും ആളെക്കൂട്ടുന്നത്. അണികൾ നന്നായിപ്പോയാൽ, നേതാവിന്‍റെ തരംതാഴ്ത്തുന്ന വക്ക് കോഡുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ ആളെക്കിട്ടാതാവും.
ഈ മുകളിൽ സൂചിപ്പച്ച കാര്യങ്ങളെക്കാളും വലുതായുള്ള മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. അത് ഇതാണ്: ഇങ്ഗ്ളിഷിൽ അതീവ പ്രാവീണ്യം നേടിവരുന്ന മരുമക്കത്തായ തീയർ മറ്റുള്ളവരുടെ പാരമ്പര്യ വിവരങ്ങളുടേയും, പാണ്ഡിത്യങ്ങളുടേയും മഹിമയുടെ കാര്യത്തിൽ ഒരു ഭീഷണിയും മത്സരിക്കുന്നവസ്തുവും വെല്ലുവിളിയും ആയി മറ്റുള്ളവർ കാണും എന്നുള്ളത്.
നായർമാർക്കും, അമ്പലവാസികൾക്കും, ബ്രാഹ്മണർക്കും എന്താണ് പാരമ്പര്യമായി ഉണ്ടായിരുന്ന പാണ്ഡിത്യം എന്നതാണ് നോക്കേണ്ടത്. കാരണം, കഴിഞ്ഞ എഴുത്തിൽ നൽകിയ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന് ഇവയെക്കാളും എങ്ങിനെയാണ് മൂല്യം കൂടുതൽ ഉണ്ട് എന്ന് അനുമാനിക്കാൻ ആവുക? ഇവിടെ എടുത്ത് പറയേണ്ടത് Shakespeareറിന്‍റെ കൃതികൾ ഇങ്ഗ്ളിഷ് സാഹിത്യനിധിക്കൂട്ടത്തിൽനിന്നും കഴിഞ്ഞ എഴുത്തിൽ ഒഴുവാക്കിയിരുന്നു. എന്നിട്ടും, കലർപ്പില്ലാത്ത സാധാരണ ഇങ്ഗ്ളിഷ് സാഹിത്യ രചനകൾ എങ്ങിനെയാണ് അനേക ആയിരം വർഷങ്ങൾ പാരമ്പര്യമുള്ളതും, വേദങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലും ബ്രാഹ്മണങ്ങളിലും സ്മൃതികളിലും ധർമ്മനീതികളിലും മന്ത്രങ്ങളിലും ഗൂഡതന്ത്രങ്ങളിലും മറ്റും ഉറഞ്ഞ് കൂടി നിൽക്കുന്ന പാണ്ഡിത്യത്തേയും, അറിവിനേയും, വിവേകങ്ങളേയും മറ്റും വെല്ലുവിളിച്ചേക്കും എന്ന ഒരു ഭീതി പലരിലും വന്നുചേർന്നത്? ഇന്നും ഈ ഭീതി ഈ രാജ്യത്തിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം. ഇന്ന് സർക്കർ അക്കാഡമിക്ക് സിലബസ്സിൽനിന്നും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം ഏതാണ്ട് പൂർണ്ണമായും മാച്ച് കളഞ്ഞിട്ടുണ്ട്.
പകരം വിരസമായ തനി നിലവാരം ഇല്ലാത്ത പല ഇങ്ഗ്ളിഷ് പാഠങ്ങളും ഫ്യൂഡൽ ഭാഷാ എഴുത്തുകളും ആണ് പഠന വിഷയങ്ങൾ. കാറ്റ് വിതച്ച്, കൊടുംകാറ്റ് കൊയ്യുന്ന പദ്ധതിയാണ് ഇത് എന്ന് പറയാതെ വയ്യ. കാരണം, തരം താണ ജനതയെയാണ് വാർത്തെടുക്കുന്നത്. ഗംഭീര അച്ചടക്കരാഹിത്യവും, തമ്മിൽത്തമ്മിൽ വിരോദങ്ങളും അനാവശ്യമത്സരമോഹങ്ങളും വളർത്തുന്ന ഭാഷകളാണ് ഇവ രണ്ടും. സാമൂഹികാന്തരീക്ഷം ഒച്ചപ്പാടുകൾ നിറഞ്ഞിരിക്കും. ആളുകൾ വീടിന് പുറത്ത് ഇറങ്ങിനടന്ന് ഒന്ന് സ്വതന്ത്രമായി പെരുമാറാനുംമറ്റും പറ്റണമെങ്കിൽ ഉത്സവ ചന്തയുടെ അന്തരീക്ഷം ഉണ്ടാവണം. അതുമല്ലെങ്കിൽ ഒരു വെള്ളപ്പൊക്കമോ മറ്റോ വന്നുപെടണം. അതൊന്നും നിത്യവും ലഭിക്കുന്ന കാര്യങ്ങൾ അല്ലതന്നെ.
18
Posted: Mon Oct 09, 2023 12:01 pm
posted by VED
18 #. ഫ്യൂഡൽ ഭാഷകളുടെ പൈശാചിക കോഡകൾക്ക് വ്യക്തിയെ സമീപിക്കാൻ അനുവാദം നൽകാതിരിക്കുക
പാരമ്പര്യമായി ബ്രാഹ്മണരിൽ സംസ്കൃതഭാഷാ പാരമ്പര്യങ്ങളിൽ പെട്ട പല വിവരവിജ്ഞാനങ്ങളും ഉണ്ടാവും എന്ന് പൊതുവായി ധരിക്കാമെങ്കിലും, വാസ്തവം അത്രകണ്ട് ശരിയാവണമെന്നില്ല. കാരണം, ഈ ഉപഭൂഖണ്ഡത്തിന്‍റെ ചില ഭാഗങ്ങൾ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരിക്കുന്ന കാലത്ത്, ഈ പ്രദേശത്തിന്‍റെ പാരമ്പര്യങ്ങളിൽ അനവധി പുരാണ കൃതികളും മറ്റും ഉണ്ട് എന്ന് അവർക്ക് സൂചനകൾ ലഭിക്കുകയും, അവ കണ്ടെത്താൻ അവർ വൻ പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പല കൃതികളിൽ സൂചിപ്പിക്കപ്പെട്ട് കണ്ട പല ഗ്രന്ഥങ്ങളും കണ്ടെത്താൻ അവർ വളരെ പ്രയാസപ്പെട്ടു എന്നുള്ളതാണ് വാസ്തവം.
ഈ കാര്യം പറഞ്ഞത്, മലബാറിലെ കാര്യമല്ല, മറിച്ച്, ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലെ കാര്യങ്ങളാണ്.പലവിധ താലിയോല ഗ്രന്ഥങ്ങൾ, തമ്മിൽത്തമ്മിൽ വളരെ വിദൂരങ്ങളിൽ ഉള്ള ഒറ്റപ്പെട്ട ബ്രാഹ്മണ ഗൃഹങ്ങളിൽ നിന്നുമാണ് കണ്ടെത്താൻ പറ്റിയത്.
മലബാറിലെ സാധാരണ ബ്രാഹ്മണ മനകളിലും, ഇല്ലങ്ങളിലും ജീവിക്കുന്ന ബ്രാഹ്മണർക്ക്, അവരുടെ നിത്യജീവിതത്തിൽ വേണ്ടിവരുന്ന അനുഷ്ഠാനങ്ങളും പൂജാവിധികളും കർമ്മങ്ങളും, മറ്റുമായി ബന്ധപ്പെട്ട വേദകാല എഴുത്തുകളും പുരാണങ്ങളും മറ്റും അറിവുണ്ടായേക്കാം. അതല്ലാതെ, വേദകാല സാഹിത്യത്തിന്‍റെയും മന്ത്രങ്ങളുടെയും മറ്റും ഉള്ളറകളെക്കുറിച്ചും അവ പ്രവർത്തിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചും, അവയെ പ്രവർത്തിപ്പിക്കുന്ന സോഫ്ട്വേർ യന്ത്രസംവിധാങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.
എന്നാൽ ഇവയെക്കുറിച്ച് അറിവുണ്ടായിരുന്നാൽപോലും, അവ വെറും നൈപുണ്യങ്ങളും പാണ്ഡിത്ത്യങ്ങളും മറ്റും മാത്രമേ ആകുള്ളു. ആശാരിക്ക് ആശാരിപ്പണിയിലും, ഡോക്ടർക്ക് രോഗചികിത്സയിലും നൈപുണ്യം ഉണ്ടാവും എന്ന് പറയുന്നത് പോലമാത്രം.
ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം ഈ നാട്ടിൽകൊണ്ടുവന്നത്, കായികവും, തൊഴിൽപരവും മറ്റുമായ നൈപുണ്യങ്ങളും മറ്റും മാത്രമല്ലതന്നെ. മറിച്ച്, മനുഷ്യനും മൃഗങ്ങൾക്കും അന്നേവരെ ഈ പ്രദേശത്തിൽ ഇല്ലാതിരുന്ന ഒരു വ്യത്യസ്തമായ വ്യക്തിത്വവളർച്ചയും, ആശയവിനിമയ സൗകര്യവും ആണ്.
ഈ എഴുത്തുകാരന് ഏതാണ്ട് 17 വർഷങ്ങൾക്ക് മുൻപ് ഒരു വേദപണ്ഡിതന്‍റെ ഒരു മലയാളം കൃതി ഇങ്ഗ്ളിഷിലേക്ക് തർജ്ജമചെയ്യുവാൻ സൗകര്യപ്പെട്ടിരുന്നു. അന്നേരം ഈ പണ്ഡിതൻ ഏതാനും ചില വേദ ശ്ളോകങ്ങൾ ഉരുവിടുകയുണ്ടായി. നൂറുകണക്കിന് തിരമാലകൾ ഉരുണ്ടുരുണ്ട് വരുന്ന ഗംഗാപ്രവാഹംമാതിരി, നിഗൂഡമായ ഏതോ ആശയലോകത്തിന്‍റെ ഉള്ളറകളെ, മനസ്സിലാക്കാൻപറ്റാത്ത വാക്കുകളിൽ, സ്വരപ്പെടുത്തി മനസ്സിൽ ബ്രഹ്മതാളങ്ങളും ഉന്മാദവും സൃഷ്ടിച്ചുകൊണ്ട് ഇവ ഒഴുകിവന്നു. ആ രാഗമാധുരിയിൽ നിശബ്ദമായ ഒരു വ്യാമോഹ-സംഗീതവും ശ്രദ്ധിക്കാനാവുമായിരുന്നു. വാക്കുകൾക്ക് വൻ മുഴക്കം. അതിനുമപ്പുറം, ഇന്നും ആർക്കും കാര്യമായ അറിവ് ലഭിച്ചിട്ടില്ലാത്ത ഏതോ മാസ്മരിക സോഫ്ട്വാർ കോഡുകൾ ഇവയിൽ ഉൾക്കൊള്ളുന്നുണ്ട് എന്ന ഒരു തോന്നലും.
നിഗൂഡ സോഫ്ട്വേർ വിഷയത്തിലേക്ക് പിന്നീട് ഒരിക്കൽ കടക്കാം.
ഈ വാക്യപ്രവാഹം കേട്ടിരുന്ന ഈ എഴുത്തുകാരന്‍റെ ആ വേദിയിലെ അവസ്ഥയെന്താണ്?
ഏതാനും ഐഏഎസ്സുകാർ ഒരു മുറിയിലിരുന്ന് തമ്മിൽ സംസാരിക്കുകയും, രാജ്യത്തിലെ പല പ്രവർത്തനങ്ങളേയും നിസ്സരം എന്ന് തോന്നാവുന്ന മൊബൈൽ ഫോണുകളിലോടെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു മുറി. ആ മുറിക്കകത്ത് ഒരു ഓഫിസ് ശിപായി നിൽക്കുന്നു. ആ ആളെ സംബന്ധിച്ചെടുത്തോളും, ഐഏഎസ്സുകാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏതാണ്ട് അമാനുഷികകാര്യങ്ങളാണ്. വെറും ഏതാനും വാക്കുകൾകൊണ്ട് നൂറുകണക്കിന് ആളുകൾ ഉള്ള പോലീസ് സേനാവിഭാഗങ്ങളേയും മറ്റും നൂറുകണക്കിന് മൈലുകൾക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും സ്ഥാനചലനം നടത്തുന്നു. ആ ശിപായിക്കാണെങ്കിൽ ഏറ്റവും കൂടിവന്നാൽ ഗംഭീരമായ കൽപനകൾ എഴുതിവെച്ചിട്ടുള്ള ഓഫിസ് ഫൈലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൊണ്ട് നടക്കാം. തൊട്ടുമുന്നിൽ നിൽക്കുന്ന ഐഏഎസ്സുകാരോട് ഒന്ന് സംസാരിക്കണമെങ്കിൽ ഓച്ചാനിക്കണം.
ഈ ശിപായിയുടെ അവസ്ഥയാണ് മലബാറിലെ അനവധി വ്യത്യസ്ത ജനക്കൂട്ടങ്ങളുടേത്. വാക്ക് കോഡുകളിലെ ബ്രാഹ്മണത്ത്വത്തിന് മുന്നിൽ അവർ പലതട്ടുകളായി നിശ്ചിതതോതിലുള്ള കീഴാളരായി ജീവിക്കണം. ബ്രാഹ്മണ വിവര പാരമ്പര്യങ്ങൾ നായർമാർക്കും അപ്രാപ്യമായിരുന്നു.
കാരണം, പ്രാദേശിക ഭാഷ ഫ്യൂഡൽ ആണ്. കീഴിൽ ഇരിക്കുന്ന വ്യക്തിക്കും ജനക്കൂട്ടത്തിനും അറിവും ആഹാരവും, വസ്ത്രങ്ങളും, ഇരിപ്പിടസൗകര്യങ്ങളും, വാസസ്ഥല സുഖസൗകര്യങ്ങളും അളന്നും നിയന്ത്രിച്ചും, ഏറ്റുക്കുറിച്ചിലോടെയും നൽകേണം. അല്ലാതെ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ നൽകുന്നത് പോലുള്ള രീതിയിൽ ഏവർക്കും ഒരേ മാതിരി സൗകര്യങ്ങളും, അവകാശങ്ങളും നൽകിയാൽ, യുഎസ്സ് ഏയിൽ അടിമകളായി വന്ന നീഗ്രോകളുടേയും, അഭ്യാർത്ഥികളായി കയിറവന്ന ഭൂഖണ്ഡ യൂറോപ്യന്മാരേപോലെയും ആവും കാര്യങ്ങൾ. സമൂഹത്തിൽ കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്തോറും, കൂടുതൽ കൂടുതൽ അവകാശങ്ങളും മറ്റും അവകാശബോധത്തോടെ ആവശ്യപ്പെടും. അവിടെ ഭാഷ ഇങ്ഗ്ളിഷാണ്. പെട്ടെന്ന് ആപത്ത് മറ്റുള്ളവർക്ക് മനസ്സിലാകില്ല. എന്നാൽ ഫ്യൂഡൽ ഭാഷയിൽ പെട്ടെന്ന് തന്നെ സാമൂഹികാവസ്ഥ തകിടം മറിയും. ഓര് ഓനാകും. ഓൻ ഓരാകും. ആദ്യത്തെ ആളുടെ മനോനില തെറ്റും. രണ്ടാമത്തെ ആൾക്ക് വൻ ഹർഷോൻമാദം വന്നുചേരും.
ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം മലബാറിലെ സാധാരണക്കാരന് നൽകിയത്, ഓഫിസ് ശിപായിക്ക് ഐഏഎസ്സുകാരുടെ സാമീപ്യം ഉള്ളത് പോലുള്ള അവസ്ഥയല്ല. മറിച്ച്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന സാധാരണ വ്യക്തികളുടെ ഒരു കൂട്ടായ്മയും, ഇങ്ഗ്ളണ്ടിലെ സാമൂഹികാന്തരീക്ഷത്തിന്‍റെ മാനസിക പ്രഭാവവും മറ്റും മാത്രമായിരുന്നു. വ്യക്തികൾക്കും വ്യക്തിത്വങ്ങൾക്കും, സാമൂഹിക ആശയവിനിമയത്തിലും മലബാറിന്‍റെ ചരിത്രത്തിൽ അന്നേവരെ അനുഭവപ്പെട്ടിട്ടില്ലാത്ത തെളിമയും, സരളതയും, ലാളിത്യവും, അസങ്കീർണ്ണതയും, അകൃത്രിമത്വവും നിർവ്യജതയും മറ്റും. അല്ലാതെ കടിച്ചാൽ പൊട്ടാത്ത പാണ്ഡിത്യങ്ങൾ അല്ലതന്നെ.
വാക്കുകൾക്ക് മനുഷ്യനേയും മനുഷ്യാത്മാവിനേയും, കുപ്പത്തൊട്ടിമുതൽ അങ്ങ് ഹിമഗിരിശൈലത്തിന്‍റെ ഉന്നതങ്ങളിൽ വരെ തരംതിരിച്ച് വെക്കാനാവുന്ന ഭാഷയാണ് മലബാറിലെ പാരമ്പര്യ ഭാഷ. തൊട്ടപ്പുറത്തുള്ള തമിഴും, കന്നടയും, മലയാളവും ഹിന്ദിയും മറ്റും ഇവപോലതന്നെ.
കുപ്പത്തൊട്ടിയായി ഭാഷാ കോഡുകളിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് വാക്കുകളിലെ ബ്രാഹ്മണത്വം തുളുമ്പിനിൽക്കുന്ന ഇടം വളരെ മാസ്മരികമായി അനുഭവപ്പെടും. പഴയകാല മലയാള സിനിമാ ഗാനങ്ങളടെ സ്വരമാധുര്യത്തിന്‍റെ രഹസ്യങ്ങളിൽ ഒന്ന് ഇതാണ്.
ഈ വിധം തരംതാഴ്ത്തിനിർവ്വചിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം ഒരു കുഴിതന്നെയായിരിക്കും. ഈ കുഴിയെ എടുത്ത് ഹിമഗിരിശൈലത്തോട് സാമ്യപ്പെടുത്തിയാൽ, ഹിമഗിരിശൈലം താഴെക്ക് ഇടിഞ്ഞ് വീഴും. അതും ഒരു വൻ പ്രശ്നമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
എന്നാൽ ഇവിടെ ചെറുതായി സൂചിപ്പിക്കാനുള്ളത്, വെറും കേവലമായ Spoken-English ഉപയോഗിച്ചു കൊണ്ട് സാമൂഹിക കുഴികളെ സാമൂഹിക വൻ പർവ്വതങ്ങളോട് ഒരുമപ്പെടുത്താനുള്ള ശ്രമവും വൻ ആപത്തുള്ളതാണ്. ആദ്യം ചെയ്യേണ്ടുന്നത്, സാമൂഹിക കുഴികളും, സാമുഹിക പർവ്വതങ്ങളും ആയുള്ള വ്യത്യസ്ത വ്യക്തിത്ത്വങ്ങളെ വളർത്തിയെടുക്കാതിരിക്കലാണ്. അതിന് ചെയ്യേണ്ടത്, ജനിച്ച അന്നുമുതൽ ഫ്യൂഡൽ ഭാഷകളുടെ പൈശിചിക കോഡകൾക്ക് വ്യക്തിയെ സമീപിക്കാൻ അനുവാദം നൽകാതിരിക്കലാണ്.
19
Posted: Mon Oct 09, 2023 12:03 pm
posted by VED
19 #. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന ദിവ്യ തേജസ്സ്
ഇപ്പോൾ ഇവിടെ ഇന്ന് എഴുതാൻ പോകുന്ന കാര്യം നായർമാരിലും, അവർക്ക് മുകളിൽ അമ്പലവാസികളിലും, ഹിന്ദുക്കളിലും (ബ്രാഹ്മണരിലും) ഉണ്ടായിരുന്ന മാനസികവും വ്യക്തിത്തപരവും സാമൂഹിക സദാചാരബോധപരമായും, സത്യസന്ധതാപരമായും വിവരവിജ്ഞാനപരമായും ഉള്ള ആപേക്ഷികമായ ഔന്നിത്യത്തെക്കുറിച്ചാണ്.
ഇന്ന് മലബാറിലുള്ള മുരുമക്കത്തായ തീയരും മക്കത്തായ തീയരും, അനവധി മറ്റ് കീഴ്ജാതിക്കാരും, തിരുവിതാകൂറിലെ ചൊവ്വന്മാരും, ഈഴവരും, മറ്റ് കീഴ്ജാതിക്കാരും, വിവിധതരം കൃസ്ത്തീയരും, ഇസ്ലാംമതസ്തർ ചിലപ്പോഴൊക്കെയും, ദക്ഷിണേഷ്യൻ പാരമ്പര്യങ്ങൾ പ്രകാരം അവർക്ക് പൈതൃകമായി ലഭിച്ച വൻ സാംസ്ക്കാരിക മുതൽക്കൂട്ടുകളെക്കുറിച്ചൊക്കെ അവകാശപ്പെടാറുണ്ടെങ്കിലും, വാസ്തവം പറയുകയാണെങ്കിൽ, മുൻതലമുറക്കാർ കീഴ് ജാതിക്കാരായിരുന്ന ജനങ്ങൾക്ക് ഹൈന്ദവ പാരമ്പര്യങ്ങളിൽ കാര്യമായ അവകാശം ഉണ്ട് എന്ന് തോന്നുന്നില്ല. വൻ വീട്ടിലെ പണിക്കാർക്ക് ആ വീട്ടിലെ തറവാടിത്തത്തിൽ എത്രമാത്രം അവകാശം ഉണ്ട്, അതുപോലൊക്കയേ കീഴ് ജാതിക്കാർക്ക് ഹൈന്ദവ പാരമ്പര്യങ്ങളുമായി ബന്ധമുള്ളു എന്നാണ് തോന്നുന്നത്.
നായർമാർ വൻ യോദ്ധാക്കളും, മഹാധീരരും, മഹാരാജ്യങ്ങളിലെ പട്ടാള മേധാവികളും, വൻ സാംസ്ക്കാരിക പൈതൃകത്തിന്‍റെ അവകാശികളും, മറ്റുമായിരുന്നു എന്ന രീതിയിൽ William Logan എഴുതിയ Malabar Manualൽ പലദിക്കിലും സൂചനകൾ കാണപ്പെടുന്നുണ്ട്. എന്നാൽ ആ ഗ്രന്ഥത്തിൽത്തന്നെ ഈ വക അവകാശങ്ങൾക്ക് കടക വിരുദ്ധമായിട്ടുള്ള നായർ പെരുമാറ്റങ്ങൾ പലദിക്കിലും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ആ ഗ്രന്ഥത്തിൽ ഈ വിധ വ്യത്യസ്ത ദിശകളിലേക്ക് വിരൽ ചൂണ്ടുന്ന അനവധി പ്രദേശങ്ങൾ കാണുകയുണ്ടായി. ഈ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ആ ഗ്രന്ഥം യഥാർത്ഥത്തിൽ മൊത്തമായി William Loganന്‍റെ മാത്രം എഴുത്തല്ലാ എന്ന നിഗമനത്തിൽ ഈ എഴുത്തുകാരൻ എത്തിച്ചേർന്നിട്ടുണ്ട്.
കീഴ് ജാതിക്കാരന്‍റെ വീക്ഷണകോണിൽ നിന്നും നോക്കിയാൽ നായർമാർക്ക് അന്ന് ഒരു ദിവ്യതേജസ്സും ഓജസ്സും ശരീരകാന്തിയും കാണപ്പെട്ടേക്കാം. വിവരത്തിന്‍റേതയും വ്യക്തിപ്രഭാവത്തിന്‍റെയും ഒരു മൂർത്തീകരണമായി നായരെ കീഴ് ജാതിക്കാർക്ക് തോന്നിയേക്കാം. കാരണം, അവർക്ക് സാധ്യമല്ലത്ത പലതും നായർക്ക് ചെയ്യാനാവും. കീഴ് ജാതിക്കാരനെ സ്വന്തം ഭാഷയിലെ വാക്കകുകൾ തന്നെ പലവിധത്തിൽ തടയും.
യഥാർത്ഥത്തിൽ ഈ വിധ പ്രതിഭാസം ഇങ്ഗ്ളിഷ് ഭാഷ പ്രാദേശികമായി സംസാരിക്കുന്നവരിൽ കാര്യമായി കാണില്ലതന്നെ.
ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരന് മറ്റൊരു സംസ്ഥാനത്തിൽ വച്ച് ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഓഫിസറായി തൊഴിൽ ചെയ്യുന്ന ഒരു scheduled caste (പട്ടിക ജാതി) വ്യക്തിയെ പരിചയമുണ്ടായിരുന്നു. ഈ ആൾക്ക് മോശമല്ലാത്തരീതിയിൽ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കാൻ കഴിവുണ്ടായിരുന്നു. എന്നാൽ ഓഫിസർ പദവിക്ക് അപ്പുറം കാര്യമായ വൻ അധികാരങ്ങൾ ഈ ആൾക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ശരീര വ്യക്തിത്വത്തിൽ പ്രകടമായ മോശമായ യാതോരു ഹേതുവും ദൃശ്യമായിരുന്നില്ലാ എങ്കിലും, യാതോരു ദിവ്യത്വവും തേജസ്സും പ്രകടമായ ഓജസും ശരീരകാന്തിയും മറ്റും കാണപ്പെട്ടിരുന്നില്ല. എന്നാൽ പൊതുവിവരം ഉള്ള വ്യക്തിതന്നെയായിരുന്നു ഈ ആൾ. ഈ ആളുമായി ചിലപ്പോഴൊക്കെ നഗരത്തിലെ തൊട്ടടുത്തുള്ള ലഘുഭക്ഷണശാലയിൽ (restaurantൽ) പോയി ചായകുടിക്കാറുണ്ടായിരുന്നു.
ഈ ആൾ ഐഏഎസ്സ് പരീക്ഷക്ക് എഴുതാൻ പോകുകയാണ്. കാരണം, ഈ ആളുടെ ഭാര്യ ഇതിനായി നിത്യവും നിർബന്ധിക്കുന്നു. പട്ടിക ജാതിക്കാർക്ക് നിർബന്ധമായും 20% IAS/IPS തുടങ്ങിയ തൊഴിലുകൾ നൽകിയിരിക്കണം എന്ന് പാർലമെന്റ് അനുശാസിച്ച കാലമായിരുന്നു എന്ന് ഓർക്കുന്നു. എന്നുവച്ചാൽ, പരീക്ഷയിൽ യാതോരു വിധ minimum മാർക്കുകളും ഇവരുടെ കാര്യത്തിൽ ബാധകമല്ല എന്നാണ് നിയമം. എന്നാൽ ഇവിടെ പരാമർശിച്ച വ്യക്തി വിവരം ഉള്ള ആൾതന്നെ.
(ഐഏഎസ്സ് പരീക്ഷയെക്കുറിച്ച് ചിലകാര്യങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്നുണ്ട്. ആ അവസരത്തിൽ ഈ minimum മാർക്കിന്‍റെ കാര്യത്തെക്കുറിച്ച് കൂടുൽ എഴുതാം.)
ആ സംസ്ഥാനത്തിൽ നിന്നും കുറച്ചു നാൾ വിട്ടുനിന്നിരുന്നതിന് ശേഷം വീണ്ടും ഏതാനും മാസങ്ങൾക്ക് ശേഷം തിരിച്ചു ചെന്നപ്പോൾ അറിഞ്ഞു, ഈ വ്യക്തി പരീക്ഷയിൽ പാസായി എന്നും, റാങ്കിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് ഐപിഎസ്സിനാണ് എന്നും. പരീക്ഷാ റിസൾട്ട് വന്നിട്ട് വെറും രണ്ട് നാൾമാത്രമേ ആയിട്ടുള്ളു.
പിറ്റേന്ന് ഈ ആളെ കാണാൻ ഈ ആളുടെ നിലവിലുള്ള ഓഫിസിൽ പോയി. ഈ ആൾ തന്‍റെ നിത്യവും ഉള്ള കസേരയിൽ ഇരിക്കുന്നു. ഈ ആളുടെ അതേ ഓഫിസിലെ മറ്റ് പലരും അതുവഴിപോകുമ്പോൾ ഈ ആളുടെ അടുത്ത് വന്ന് അനുമോദിക്കുന്നു. ചിലർ ഈ ആളുടെ മേലധികാരികളാണ് ആ ഓഫിസിൽ.
ഈ ആൾ ചെറുതായി കറുപ്പ് നിറം ഉള്ള വ്യക്തിയാണെങ്കിലും, ആൾക്ക് ആകെക്കൂടിയൊരു തിളക്കവും ദിവ്യതേജസും ശരീരകാന്തിപോലുള്ള മറ്റെന്തോ ഒന്നും. അമിതമായി ശബ്ദമുയർത്തിസംസാരിക്കാത്ത വ്യക്തിയാണ്. ഇപ്പോഴും ശബ്ദം താഴ്ത്തിത്തന്നെയാണ് സംസാരിക്കുന്നത്. എന്നാൽ വാക്കുകൾക്ക് വൻ സ്വരമാധുര്യം. വായിൽ നിന്നും വീഴുന്നത് മുത്തുകൾ ആണ് എന്ന രീതിയിൽ ആണ് ഈ ആൾക്ക് ചുറ്റും നിൽക്കുന്നവർക്ക് തോന്നുന്നത്. എല്ലാരും ഒരേ നിരപ്പിൽ ഉള്ള സ്ഥാലത്താണ് ഉള്ളതെങ്കിലും, ഈ ആൾ ഏതോവിധേനെ ഒരു ഉയരത്തിലാണ് എന്ന തോന്നൽ. ഈ ആളുടെ ആ ഓഫിസിലെ മേലധികാരികൾ തന്നെ ഒന്ന് ചെറുതായതായ മാതിരി.
ഈ ആളെ പിന്നീട് കാണാൻ അവസരം ഉണ്ടായിട്ടില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം, യാദൃശ്ചികമായി YouTubeൽ ഒരു വീഡിയോയിൽ ഈ ആളെ കാണുകയുണ്ടായി. കേന്ദ്രം സർക്കാറിന്‍റെ ഒരു മുഖ്യമായ പോലീസ് വകുപ്പിൽ അന്ന് ഈ ആൾ ഒരു Joint Directorറോ മറ്റോ ആയിരുന്നു എന്ന് ഓർക്കുന്നു.
വീഡിയോയിൽ ഈ ആൾ ചെറിയ ഒരു പ്രസംഗം നടത്തുകയാണ്. വ്യക്തി ആരെന്നോ പദവി എന്താണെന്നോ അറിയില്ലായെങ്കിൽ ആ പ്രസംഗത്തിൽ കാര്യമായ ഒരു മഹിമ കാണാൻ പറ്റിയേക്കില്ല. വാക്കുകൾ മിതമായി ആണ് ഈ വ്യക്തി ഉപയോഗിക്കുന്നത്. ശബ്ദം താഴ്ത്തിയും. എന്നാൽ അറിവുള്ളവർക്ക് അറിയാം ഈ ഹ്രസ്വമായ വാക്കുകൾക്ക് പിന്നിൽ ഉള്ള ശക്തി.
കമന്റ് ബോക്സിൽ (Comment boxൽ) ആ സംസ്ഥാനത്തിലെ, ഈ ആളെ ഏതോ രീതിയിൽ പരിചയമുള്ള, ആളുകൾ ഈ ആളോട് വൻ ആരാധനാ ഭാവത്തിലാണ് വാക്കുകൾ ചേർത്തിട്ടുള്ളത്. ഒരു ദിവ്യവ്യക്തിത്വത്തേയോ, മറ്റോ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ആളുകൾ ഈ ആളുടെ സംസാരത്തിന്‍റെ അഗാധപാണ്ഡിത്യത്തെക്കുറിച്ച് പരാമർശിക്കുന്നത്.
മുകളിൽ സൂചിപ്പിച്ച കഥ മലബാറിലെ നായർമാരുടെ ദിവ്യതേജസ്സുമായി ബന്ധപ്പെടുത്താനാണ് ഉദ്ദേശിച്ചത്. എന്നാൽ കാര്യങ്ങൾ പൂർണ്ണമായും ഒരേ പോലുള്ളതല്ല. പശ്ചാത്തലത്തിൽ വ്യത്യാസം ഉണ്ട്.
20
Posted: Mon Oct 09, 2023 12:06 pm
posted by VED
20 #. സമൂഹത്തെ പുനർ നിർവ്വചിക്കാൻ ഒരുമ്പെടുന്നതിന് മുൻപ് അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ
നായർമാരിൽ ശൂദ്രരക്തമല്ല ഒഴുകിയിരുന്നത്. മറിച്ച് ഒട്ടുമുക്കാലും ബ്രാഹ്മണ രക്തമായിരുന്നു. ബ്രാഹ്മണരുടെ ജീൻസുകളിലും, ഡിഎൻഏയിലും എന്തെങ്കിലും പ്രത്യേകമായി ഔന്നിത്യം ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകാവുന്നതാണ്. ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഔന്നിത്യം നൽകപ്പെട്ടിട്ടുള്ള വ്യക്തിയുടെ ശരീരത്തിന്‍റേയയും മനസ്സിന്‍റേഫയും വെർച്വൽ സോഫ്ട്വേർ കോഡുകളുടെ ഓരോ ദിക്കിലും ഈ ഔന്നിത്യ വിവരം ആലേഖനം ചെയ്യപ്പെട്ടിരിക്കും. അക്കമൂല്യങ്ങളിൽ ഏറ്റമുണ്ടായിരിക്കും.
സ്വന്തം മകൻ / മകൾ സമൂഹത്തിൽ വൻ ആദരവ് സമാഹരിക്കുന്ന ബ്രാഹ്മണന്‍റെ രക്തമാണ് പേറുന്നത് എന്ന അറിവ് തന്നെ മാതാവിലും, ഉദരത്തിൽ ഇരിക്കുന്ന കുട്ടിയിലും ഈ സോഫ്ട്വേർ കോഡുകളിൽ മൂല്യ ഏറ്റം പ്രതിഫലിപ്പിക്കാം.
കീഴ് ജാതിക്കാരിൽ പെട്ട കുട്ടികളിലും, സ്വന്തം പിതാവ് സാമൂഹികമോ, ബുദ്ധിപരമോ, കുടുംബ ബന്ധപരമോ, കായിക ശേഷിയിലോ മറ്റോ ഉന്നത ഹേതുക്കൾ ഉള്ള ആളാണെങ്കിൽ, ആപേക്ഷികമായ വ്യക്തിത്വ ഔന്നിത്യം ശരീരത്തിൽ പ്രകടിപ്പിച്ചേക്കാം.
ഈ മുകളിൽ സൂചിപ്പിച്ച കാര്യം മറ്റൊരു വിഷയത്തിലുള്ള കാര്യമാണ്. മാത്രവുമല്ല, ഇവിടെ വളരെ ചെറുതായി സൂചിപ്പിച്ച ഈ കാര്യം വളരെ സങ്കീർണ്ണതയുള്ള ഒരു ഇടവുമാണ്. മുകളിൽ പറഞ്ഞവാക്കുകളിൽ ഒതുങ്ങിനിൽക്കില്ലതന്നെ.
ഇന്നുള്ള പോലീസ് കോൺസ്റ്റബ്ൾ, ഹെഡ് കോൺസ്റ്റബ്ൾ എന്ന രീതിയിൽ തന്നെയാണ് അന്ന് മലബാറിലെ ഓരോ കൊച്ചുകൊച്ചു പ്രദേശത്തിലും നായർമാർ ജീവിച്ചിരുന്നത്. നായർ കുടുംബങ്ങളിൽ തമ്മിൽത്തമ്മിൽ എന്തെങ്കിലും ഒരു രീതിയിലുള്ള ഉയർന്നവരും കീഴെയുള്ളവരും ഉണ്ടായിരുന്നിരിക്കാം. ഈ ഉയർച്ചത്താഴ്ച വളരെ വ്യക്തമായ രീതിയിൽ ഉണ്ടെങ്കിൽമാത്രമേ പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക ആശയവിനിമയം സ്വരക്കേട് സൃഷ്ടിക്കാതെ മുന്നോട്ട് നീങ്ങുകയുള്ളു.
വ്യത്യസ്ത കീഴ് ജാതിക്കാർ എന്തുകൊണ്ട് നായർമാരുടെ കീഴാളരുകളായി നിന്നു? അവർക്ക് സംഘടിച്ച് നായർമാരെ തുരത്തിക്കൂടെ എന്ന ചോദ്യം ഇങ്ഗ്ളിഷിൽ ചിന്തിക്കുന്നവരിൽ വന്നേക്കാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വാസ്തവം മറ്റൊന്നാണ്.
കീഴ് ജനക്കൂട്ടങ്ങളിലെ ഓരോ വ്യക്തിക്കും തീരെ സഹിക്കാൻ പറ്റാത്ത ഒരു കാര്യമാണ് തന്നെപ്പോലുള്ളതോ, അതുമല്ലെങ്കിൽ തന്നെക്കാൾ കീഴിലുള്ളതോ ആയ മറ്റൊരു വ്യക്തി താൻ കാണിക്കുന്ന വിധേയത്വവും അടിയാളത്തവും പ്രകടിപ്പിക്കാതെ, ഉയർന്ന മാനസികാവസ്ഥ പ്രകടിപ്പിക്കുന്നത്.
ഉദാഹരണത്തിന് എല്ലാരും പോലീസ് ഇൻസ്പ്പെട്ടറോട് വിധേയത്തത്തിലും, വണങ്ങിയും നിൽക്കുന്ന അവസരത്തിൽ അവരെപ്പോലുള്ള വേറൊരു വ്യക്തി കാര്യമായ വിധേയത്വം ഇല്ലാതെ ഇൻസ്പെക്ടറോട് സംവാദം ചെയ്യുന്നത് കണ്ടാൽ, ആ വ്യക്തിയോട് കഠിനമായ വിരോധവും, വിദ്വേഷവും ഇവരിൽ വന്നുപെടാം. അവൻ ധിക്കാരത്തോടുകൂടിയല്ലെ പെരുമാറുന്നത്? ഇങ്ങിനെ പോയാൽ നാട്ടിൽ എന്ത് അച്ചടക്കമാണ് ഉണ്ടാവുക? എന്ന് അവർക്ക് മനസ്സിൽ ചോദ്യം വന്നേക്കാം.
ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് കീഴ് ജനക്കൂട്ടങ്ങളിലെ വ്യക്തികൾക്ക് അവരോട് സാമൂഹികമായി മത്സരിക്കുന്ന മറ്റ് അതേ ജാതിക്കാരിലെ വ്യക്തികളിൽ നിന്നുമോ, അതുമല്ലെങ്കിൽ അവരെക്കാൾ കീഴിൽ ഉള്ള ജാതിക്കാരിലെ വ്യക്തികളിൽ നിന്നുമോ സർവ്വവിധ സംരക്ഷണവും ഉറപ്പ് നൽകുന്നത് ആ പ്രദേശത്തിലെ നായർ കുടുംബങ്ങൾ ആയിരിക്കും. തന്നോട് മത്സരിക്കുന്ന മറ്റൊരു വ്യക്തിയെ നായർമാർ വന്ന് കെട്ടിയിട്ട് അടിക്കുന്നതും മറ്റും ഇപ്പുറത്തുള്ള ആൾക്ക് വളരെ മാനസികോല്ലാസം നൽകുന്നകാര്യമാകാം.
ഈ വിധമുള്ള ചിന്താ സവിശേഷതകൾ ഇങ്ഗ്ളിഷിൽ പൊതുവായി ഇല്ലതന്നെ.
ഈ വിധം സാമൂഹികമായി ബഹുമാനിക്കപ്പെടുന്ന നായർമാരിൽ ഒരു വ്യക്തിത്വ ഔന്നിത്യം കീഴ്ജാതിക്കാർ കാണും എന്നുള്ളതും വാസ്തവമായേക്കാം.
ഈ കാര്യത്തെ ഈ വിധം കാണാവുന്നതാണ്:
ഇന്നുള്ള മലബാറിലെ ഒരു സാധാരണ ചെറുപ്പക്കാരൻ. ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ട്. ഇങ്ഗ്ളിഷിൽ കാര്യമായ പ്രാവീണ്യം ഇല്ല. പത്രങ്ങളിലൂടെയും, ടിവി, സിനിമാ, സാമൂഹിക ചർച്ച, പഠിച്ച പാഠപുസ്തകങ്ങൾ എന്നിവയിലൂടെ പലവിവരങ്ങളും ലഭിച്ച ആളാണ്. സാമൂഹത്തിൽ ഒരു സാധാരണ ചെറുപ്പക്കാരൻ. കാര്യമായ വിധേയത്വമോ വൻ ബഹുമാനങ്ങളോ ആരും ഈ ആൾക്ക് നൽകുന്നില്ല. ഈ ആളുടെ പേര് നാണു. എടോ നാണു, ഇഞ്ഞി, ഓൻ തുടങ്ങിയ വാക്കുകളിൽ പൊതുവായി നിർവ്വചിക്കപ്പെടുന്ന വ്യക്തിയാണ്. ഈ ആളെ കണ്ടാൽ കുട്ടികൾ കാര്യമായി വകവെക്കില്ല. ഈ ആളും താരതമ്യേനെ പ്രായം കുറഞ്ഞവരോട് ശ്രദ്ധിച്ചേ സംസാരിക്കൂ. അങ്ങോട് ഇഞ്ഞി (നീ) എന്ന് സംബോധന ചെയ്താൽ, തിരിച്ച് അതേ പോലെ ഇഞ്ഞി (നീ) സംബോധന ചെയ്യാൻ സാധ്യതയുള്ളവരെ ഒഴിവാക്കും.
ഒരു നാൾ പീഎസ്സ്സി പരീക്ഷയിലൂടെയോ പണം നൽകിയോ ഒരു സ്ക്കൂളിൽ അദ്ധ്യാപകനാകുന്നു. കാര്യങ്ങൾ ആകെ മാറി. പേരിന് പിന്നിൽ സാർ എന്ന വാക്ക് വന്ന് പതിക്കുന്നു. ആൾ നാണുസാറാണ്. (നാണു മാഷ് എന്നും ആകാം. അതിൽ വാക്ക് കോഡുകൾക്ക് ചെറിയ ഒരു വ്യത്യാസം ഉണ്ട്. അതിലേക്ക് കടക്കുന്നില്ല.)
ക്ളാസിൽ കയറിവരുമ്പോൾ കുട്ടികൾ എല്ലാരും കൂട്ടത്തോടെ എഴുന്നേൽക്കും. അവരെ ഇഞ്ഞി / നീ എന്ന് സംബോധന ചെയ്യാം. എടാ, എടീ എന്ന വാക്കുകൾ അവരോട് ഉപയോഗിക്കാം. അവരെ ഞെട്ടിക്കാം. വാക്കുകൾ കാർകഷമായി ഉപയോഗിക്കാം. വേണമെങ്കിൽ ചെവി പിടിച്ച് നുള്ളാം. പണ്ട് കാലങ്ങളിൽ മുഖത്തിട്ടടിക്കാം. എഴുത്ത് ശിക്ഷ നൽകാം. മറ്റ് രീതിയിൽ ശിക്ഷിക്കാം. വിദ്യാർത്ഥിയെ ക്ളാസിന് പുറത്ത് നിർത്താം. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കുട്ടികളെക്കൊണ്ട് തമ്മിൽ ചെവിക്ക് പിടിപ്പിച്ച് ഏത്തം ഇടിയിക്കാം. അച്ഛനെ വിളിച്ച് കൊണ്ടുവാ, അമ്മയെ വിളിച്ച് കൊണ്ടുവാ എന്നെല്ലാം ആജ്ഞാപിക്കാം.
കുട്ടികളെ അനുസരണപ്പെടുത്തുന്നതിൽ നാണു സാറിനും പങ്കുണ്ട്. കുട്ടികൾ തമ്മിലുള്ള കശപിശകളിലും അടിപിടയിലും മറ്റും നിയന്ത്രണം വരുത്തുന്നതിലും ഈ ആൾക്ക് അധികാരങ്ങൾ ഉണ്ട്. പോരാത്തതിന്, കുട്ടികൾക്ക് ഇടയിലുള്ള ബഹുമാന തരംതാഴ്ത്തൽ വാക്ക് കോഡുകൾ തക്കതാം വണ്ണം ഉപയോഗിക്കാത്തവർക്ക് താക്കീത് നൽകാനും ഈ ആൾക്ക് പറ്റും. ഉദാഹരണത്തിന്, ചേട്ടൻ - എടാ, ചേച്ചീ - എടീ എന്നവണ്ണമുള്ള ബന്ധ കോഡുകൾ ആരെങ്കിലും തെറ്റായി ഉപയോഗിച്ചാൽ സാറിനോട് വേദനിച്ച ആൾക്ക് പരാതിപ്പെടാം.
പൊതുനിരത്തിൽ നാണുമാഷ് / നാണുസാർ ഇറങ്ങിനടക്കുമ്പോൾ, ആളുകൾ ആദരവ് പ്രകടിപ്പികും. പഴയ വെറും നാണു അല്ല ഇത്.
ഗ്രാമീണ അങ്ങാടിയിലും ഇത് തന്നെ കഥ.
പഴയകാല നായർമാർ, ഇന്നുള്ള പോലീസ് കോൺസ്റ്റബ്ൾ തുടങ്ങിയവരുടെ അധികാരങ്ങളോട് വളരെ സാമ്യം ഉള്ളവയാണ് മുകളിൽ നൽകിയിട്ടുള്ള കാര്യങ്ങൾ.
ഇങ്ങിനെ സാറ് എന്നുള്ള ഒരു ബഹുമാന - ആദരവ് ചിഹ്നം പേരിന് പിന്നിൽ വന്നുവീണുകിട്ടിയാൽ, ആ ആളുടെ വാക്കിലും നടപ്പിലും മറ്റും ഒരു മാറ്റം വന്നുവീഴും. ചെറിയതോതിലുള്ളതെങ്കിലുമായ ഒരു ഘനഗാംഭീര്യം ചേഷ്ടകളിൽ വന്നുചേരും. വാക്കുകൾക്ക് മുത്തിന്‍റെ മിനുക്കവും, വാക്കുകളിൽ പാണ്ഡിത്യവും ഉണ്ട് എന്ന് പലരും മനസ്സിലാക്കും.
ഇവിടെ പറയാനുള്ളത്, നായർമാർക്ക് ഗ്രാമങ്ങളിൽ പണ്ട് കാലങ്ങളിൽ ഈ വിധമുള്ള ഒരു ശാരീരിക ഭാവം ഉണ്ടായിരിക്കും എന്ന് അനുമാനിക്കാവുന്നതാണ് എന്നാണ്.
എന്നാൽ അവർ വിധേയത്വം നൽകേണ്ടുന്ന നമ്പൂതിരിമാരുടെ സാന്നിധ്യത്തിൽ ഇത് മങ്ങിപ്പോകും.
ഇതിനെ ഈ വിധം ചിത്രീകരിക്കാവുന്നതാണ്:
DySP കുറേ പോലീസുകരോടൊപ്പം പൊതുനിരത്തിൽ നിൽക്കുന്നു. DySPക്ക് ഒരു ദിവ്യമായ തേജസ്സ് ഉള്ളതായി ജനത്തിന് തോന്നുന്നു. കാരണം അവർ ഭയപ്പെടുന്ന പോലീസുകാർ വൻ വിധേയത്വ ഭാവത്തിലാണ് DySPയുടെ മുന്നിൽ നിൽക്കുന്നത്. DySP അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. തെരുവീഥിയിലെ പ്രമാണിയാണ് ഈ ആൾ അപ്പോൾ.
അപ്പോഴാണ്, DIGയുടെ വാഹനം അവിടെ വരുന്നത്. DySPക്ക് വിധേയത്വം പ്രകടിപ്പിച്ചേ പറ്റൂ. DIG ആണെങ്കിൽ തെരുവിൽ നടന്ന് വിലസാൻ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. DIG വാഹനത്തിൽ നിന്നും ഇറങ്ങി, DySPയോട് അത് ചെയ്യൂ ഇത് ചെയ്യൂ എന്നെല്ലാം വൻ അധികാര ഭാവത്തിൽ നിർദ്ദേശം നൽകുന്നു. പോരാത്തതിന്, കോൺസ്റ്റബ്ൾമാരോട് നേരിട്ട് നിർദ്ദേശങ്ങളും നൽകുന്നു.
ജനം നോക്കുമ്പോൾ, DySPയുടെ ദിവ്യ തേജസ്സിന് മങ്ങൽ ഏറ്റിരിക്കുന്നു. അത് നേരെ DIGയുടെ ദേഹത്തിലേക്ക് ഓടിക്കയറിയിരിക്കുന്നു.
ഇങ്ങിനെയൊരു സംഭവ വികാസം ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ കാണാൻ പറ്റും എന്ന് തോന്നുന്നില്ല.
മുകളിൽ എഴുതിയ വിചത്രമായ ചിത്രീകരണങ്ങൾ, മലബാറിലെ പഴയകാല സാമൂഹിക ഉച്ചനീചത്വവുമായി ബന്ധപ്പെട്ട് വ്യക്തിക്ക് ഉള്ള മഹത്വങ്ങളെ ചിത്രീകരിക്കാനാണ് നൽകിയത്.
ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ വരവ്, ഇതിൽ കാര്യമായ വിള്ളലുകൾ വരുത്തി എന്നുള്ളതാവാം സംഭവിച്ചകാര്യം.
സമൂഹത്തെ അടിച്ച് നിരപ്പാക്കുന്ന ഒരു ഭാഷാ സംവിധാനമാണ് അവർ ഇവിടേക്ക് ഒഴുക്കിവിടാൻ ഒരുമ്പെട്ടത്. അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് വ്യക്തമായി മനസ്സിലായിരുന്നുവോ എന്ന് അറിയില്ല. കാരണം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വ്യക്തികൾ ഒരേ തരത്തിലുള്ള ഗോട്ടികൾ (ഗോലികൾ / marbles) പോലുള്ള വസ്തുക്കൾ അല്ലതന്നെ. വ്യക്തികൾ ഉയർച്ചത്താഴ്ചകൾ ഉള്ളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ഈ ഉയർച്ചത്താഴ്ചകൾക്ക് അനുസൃതമായി അവർക്ക് പലവിധ പരിധികളും നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും കണ്ടില്ലാ എന്ന മട്ടിലാണ് ഇങ്ഗ്ളിഷ് ഭാഷ സമൂഹത്തെ പുനർ നിർവ്വചിക്കാൻ ഒരുമ്പെടുന്നത്.
പലർക്കും വേദനകൾ അനുഭവപ്പെടും. പലർക്കും കെട്ടഴിച്ചിട്ട പ്രതീതിയും വന്നുചേരും.
ഏതാണ്ട് 1000ADക്ക് ചുറ്റുപാടിൽ ദക്ഷിണ മലബാറിന്‍റെ തെക്കെയറ്റത്തുള്ള കൊടുങ്ങല്ലൂരിൽ യഹൂദർ കുടിയേറാനായി വരികയും, അവിടുള്ള കുട്ടിരാജാവിൽനിന്നും വൻ സാമൂഹിക അധികാരങ്ങളുടെ ഒരു കരാർ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു. (Jewish copper plate).
ഇതിന് ശേഷം സുറിയാനി ക്രിസ്താനികൾ വന്നും ഇതുപോലുള്ള ഒരു ഉടമ്പടി പ്രകാരമുള്ള സാമൂഹികാധികാരം കൈക്കലാക്കിയ രേഖയും ഉണ്ട്.
ഇതിനെല്ലാം പിന്നീട് പലപ്പോഴും പ്രാദേശികരായ ആളുകൾ തമ്മിൽ പലവിധ ഇടപാടുകൾ നടത്തിയതിന്‍റേരയും രേഖകൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതിന്‍റെ പകർപ്പ് ഇങ്ഗ്ളിഷിൽ തർജ്ജമചെയ്ത് MALABAR MANUALൽ നൽകിക്കാണുന്നുണ്ട്.
ഈ വക ഉടമ്പടികളും, ഇടപാടുകളും നടത്തിയതും, എഴുതിയതും സാമൂഹികമായി ഉയർന്ന ജാതിക്കാർ തന്നെയാവാം. കാരണം, കീഴ് ജാതിക്കാർ പലവിധത്തിലുള്ള അടിമ ജനമാണ്. അവർക്ക് ഈ വിധ സൗകര്യങ്ങളും, സ്വത്തുക്കളും ഇല്ലതന്നെ.
ഈ വിധ ഉടമ്പടികളും, സ്വത്ത് കൈമാറ്റ രേഖകളും MALABAR MANUALൽ നൽകിയത് നോക്കിയപ്പോൾ, ഉയർന്ന ജാതിക്കാരുടെ പേരുകൾ ഈ വിധമായാണ് അവയിൽ കാണുന്നത്:
പേരുകളുടെ മുഴുവൻ ലിസ്റ്റ് Malabar Manualൽ ഈ എഴുത്തുകാരൻ നൽകിയ Commentaryയിൽ കാണാവുന്നതാണ്.
ഈവക പേരുകളിൽ ശ്രദ്ധേയമായ ഒന്നാണ് Murkhan Chattan എന്നത്. മൂഖൻ ചാത്തനോ, മൂഖൻ ചേട്ടനോ എന്ന് അറിയില്ല. പടനായകനാണ്. ഇന്ന് മൂഖൻ എന്ന പേര് മലയാളത്തിൽ ഒരു ദ്രോഹവ്യക്തിയായാണ് ആളുകൾ കാണുക എന്ന് തോന്നുന്നു.
ഉയർന്ന ജാതിക്കാരുടെ പേരുകൾ ഇന്നുള്ള ഹൈന്ദവചുവയുള്ള പേരുകൾ ആയി മാറിയത് എപ്പോഴാണ് എന്ന് അറിയില്ല.
പഴശ്ശിരാജയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളിൽ ഒരു യെമൻ നായരുടെ (Yemen Nayar) കാര്യം പറഞ്ഞുകാണുന്നുണ്ട്. അതാണെങ്കിൽ താരതമ്യേനെ അടുത്ത കാലത്തുള്ള സംഭവമാണ്. ഏതാണ്ട് 1800ന് ചുറ്റുപാടിൽ. യെമൻ എന്നുള്ളത് കാലൻ അഥവാ മരണത്തിന്‍റെ ദേവനാണ്. അതോ ഈ പേര് മറ്റുവല്ല കാര്യത്തേയുമാണോ സൂചിപ്പിക്കുന്നത് എന്നും അറിയില്ല. ഈ വ്യക്തിയുടെ പേര് Pallur Eman Nayar എന്നും നൽകികാണുന്നുണ്ട്.
സിനിമ നിർമ്മിച്ച് പണമുണ്ടാക്കാനായി, ഇങ്ഗ്ളിഷ് ഭരണപക്ഷത്തെ വൻ ക്രൂരന്മാരായി ചിത്രീകരിക്കുന്ന ഒരു മലയാളം സിനിമയുണ്ട്. ആന്റമാൻ നിക്കോബാറിലേക്ക്, മലബാറിലേയോ തിരുവിതാംകൂറിലേയോ സ്വാതന്ത്ര്യ സമര സേനാനികളെ നാടുകടത്തിയതുമായി ബന്ധപ്പെട്ട സാങ്കൽപ്പിക കഥയാണ്. (സിനിമ ബൃട്ടിഷ്-മലബാറിനേയാണോ തിരുവിതാംകൂർ രാജ്യത്തിനേയാണോ ചിത്രീകരിക്കുന്നത് എന്ന് ഓർമ്മയില്ല.)
അതിലെ നായകൻ Dr. Govardhan Menon ആണ്. മേനോന്മാരുടെ പേരുകളിൽ എത്രമാത്രം മാറ്റം ഇങ്ഗ്ളിഷ് ഭരണം നൂറുവർഷം മലബാറിൽ വന്നപ്പോൾ സംഭവിച്ചു എന്നു വേണം കാണാൻ. എന്നാൽ മലയാളം സിനിമയല്ലേ? തോന്നുന്ന എന്തും എഴുതിച്ചേർത്തിരിക്കാം.
വേറേയും കാര്യങ്ങൾ മനസ്സിൽ വരുന്നുണ്ട്. നായകൻ ഡോക്ടറാണ്. ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ മെഡിക്കൽ കോളജുകൾ നിർമ്മിച്ച്, അവരുടെ നാട്ടിലെ വൻമൂല്യമുള്ള Allopathy വൈദ്യചികിത്സാ സമ്പ്രദായം ഇവിടുള്ള ആളുകൾക്ക് പഠിക്കാൻ സൗകര്യപ്പെടുത്തിയിരുന്നു.
നായർന്മാരം, അമ്പലവാസികളും, നമ്പൂതിരിമാരും, യാതോരുവിധ വിവരവിജ്ഞാനങ്ങളും, തങ്ങളേക്കാൾ താഴ്ന്ന ജനത്തിന് നൽകാതിരിക്കാൻ വൻ വെമ്പൾ കൊള്ളുന്ന ഒരുനാട്ടിൽ ഒരു വ്യക്തിയെ പഠിപ്പിച്ച് വളർത്തിയാൽ അയാളിൽനിന്നും എന്തായിരിക്കും തിരിച്ച് കിട്ടുക എന്നുള്ളതും മറ്റുമായ ചോദ്യങ്ങളിലേക്ക് പിന്നീട് പോകാം.
പിൻകാലങ്ങളിൽ ഉള്ള പല എഴുത്തുകളിലും നായർമാർ ഷൂദ്രരല്ല, മറിച്ച് അവർ ക്ഷത്രിയരാണ് എന്ന അവകാശ വാദങ്ങൾ കാണാൻ പറ്റുന്നുണ്ട്. ഇതിന് തക്കതായ തെളിവായി ചൂണ്ടിക്കാണിക്കുന്നത് അവർ യോദ്ധാക്കളായിരുന്നു എന്നും കളരി അഭ്യസിച്ചിരുന്നു എന്നെല്ലാമാണ്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പടയാളികളിൽ നായർമാർ ഉണ്ടായിരുന്നകാര്യവും തിരുവിതാംകൂർ രാജ്യത്തിൽ ഒരു നായർ ബൃഗെയ്ഡ് (Nayar Brigrade) ഉണ്ടായിരുന്നതും ഇതിന് ശക്തമായ തെളിവായി കാണിക്കപ്പുടന്നു.
എന്നാൽ രാജവംശകുടുംബക്കാർ നായർമാരെക്കാൾ ഉയർന്നവർ ആയിരുന്നു. അവർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോൽകാർ (Kolkar ശിപായി)മാരായി തൊഴിൽ ചെയ്തിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ നായർമാരാണ് ഈ തൊഴിലിൽ മിക്കവാറും ചേർന്നിരുന്നത്. മരുമക്കത്തായ തീയരും ഉണ്ടായിരുന്നതായി Malabar Manualൽ കാണുന്നു.
Calicut (കോഴിക്കോട്) രാജ്യത്തിൽ സാമൂഹികമായി ഉയർന്ന സ്ഥാനം, അവിടുണ്ടായിരുന്ന മാപ്പിളമാരിൽ അറബി ബന്ധമുള്ളവർക്കായിരുന്നു എന്നുതോന്നുന്നു.
നായർമാർക്ക് സ്വന്തം പ്രദേശങ്ങളിൽ വൻ അധികാരം തന്നെയുണ്ടായിരുന്നു. വഴിയിൽ നിന്നും പെട്ടെന്ന് മാറാത്ത പുലയന്മാരെ നായർമാർ വാളുകൊണ്ട് വെട്ടിനുറുക്കുമായിരുന്നു എന്ന് തിരുവിതാംകൂറിലെ കാര്യം Native Life in Travancoreൽ രേഖപ്പെടുത്തിക്കാണുന്നു. മലബാറിലും കാര്യങ്ങൾ ഇതുപോലൊക്കത്തന്നെയായിരുന്നിരിക്കാം.
ഈ വിധം വൻ ധൈര്യശാലികളായ യോദ്ധാക്കളായാണ് നായർമാരെ രേഖപ്പെടുത്തിക്കാണുന്നത്.
എന്നാൽ Travancore State Manualൽ വി. നാഗം അയ്യ, നായർമാരുടെ പാരമ്പര്യത്തെക്കുറിച്ച് ഈ വിധം പ്രശംസനീയമായ കാര്യങ്ങൾ അല്ല പറയുന്നത്. മറിച്ച്, പല നായർപടയാളികളും, വെറും പേടിക്കൊടലന്മരും, യാതോരു അച്ചടക്കബോധമില്ലത്തവരും ആയിരുന്നു എന്ന് സൂചിപ്പിക്കുന്നു.
(.............. and Nayars who were more a rabble of the cowardly proletariat than well-disciplined fighting men. Travancore State Manual)
(But Rodriguez not minding raised one wall and apprehending a fight the next day mounted two of his big guns. The sight of these guns frightened the Nayars and they retreated;Travancore State Manual)
(But as soon as they heard of the fall of the Aramboly lines, the Nayars losing all hopes of success dispersed in various directions.Travancore State Manual)
മുകളിൽ നൽകിയത് തിരുവിതാംകൂറിലെ കാര്യമാണ്. എന്നാൽ മലബാറിലേയും കാര്യം കാര്യമായി വ്യത്യസ്തമായിരുന്നില്ല എന്നാണ് തോന്നുന്നത്. Sultan Tipu (ടിപ്പു സുൾത്താൻ Tipu Sulthaan) മലബാറിലേക്ക് കയറിയപ്പോൾ, നായർമാർമിക്കവരും ജീവൻരക്ഷാർത്ഥം തിരുവിതാകൂറിലേക്കോ, കാടുകളിലേക്കോ ഓടിപ്പോയി എന്നാണ് തോന്നുന്നത്.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കാലുറപ്പിക്കുന്നതുവരെ, നായർമാർ കൈയിൽ കൊണ്ടുനടന്നത്, ആയുധ കത്തിയും, കൊടുവാൾ കത്തിയും ആയിരുന്നു.
(The curved sword or dagger, that is, probably, the right to make war armed with the distinctive Nayar weapon, the ayudha katti (war-knife), or as it is sometimes called, the kodunga katti (curved knife. Malabar Manual).
ഇത് ഒരു പ്രാകൃത സാമൂഹികാന്തരീക്ഷത്തെയാണ് ചിത്രീകരിക്കുന്നത്.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം സാമൂഹിക ഉന്നതങ്ങളിൽ കലുറപ്പിച്ചതോടുകൂടി, നായർമാരിൽ കാര്യമായ സ്വഭാവ മാറ്റം സംഭവിച്ചു എന്നുവേണം കരുതാൻ. തിരുവിതാംകൂറിൽ ഇവരിൽ വന്ന വൻ മാറ്റത്തെക്കുറിച്ച് Travancore State Manualൽ പറയുന്നത് നോക്കുക:
QUOTE: Moreover the habits and character of these people have undergone a complete change within the last twenty years. That warlike, refractory and turbulent temper for which the Nairs of Travancore were once so remarkable has totally disappeared, and they must now be regarded as a population of pacific habits placing the most implicit confidence in our protection and well convinced that their safety entirely depends on the stability, support and friendship of the British Government. END OF QUOTE
തനി യുദ്ധപ്രീയരും ക്ഷിപ്രകോപികളും, മർക്കടമുഷ്ടിക്കാരും മറ്റുമായ നായർമാരിൽ വൻ മാറ്റം വന്നകാര്യമാണ് മകുളിൽ സൂചിപ്പിക്കപ്പെട്ടത്. ഇവരിലെ ഈ വിധ പ്രാകൃത പെരുമാറ്റങ്ങളും മനോഭാവങ്ങളും മാറി മാഞ്ഞുപോയിരിക്കുന്നു.
നായർമാരെക്കുറിച്ച് ഈ വിധം എടുത്തുപറഞ്ഞത്, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വരുന്ന കാലത്ത്, ഈ പ്രദേശത്തിലും, മെഡ്രാസ് പ്രസിഡൻസി പ്രദേശങ്ങളിലും തിരുവിതാംകൂറിലും, ദക്ഷിണേഷ്യമുഴുവനും പൊതുവായുള്ള സാമൂഹികാന്തരീക്ഷത്തെ ചിത്രീകരിക്കാനാണ്. ഉയർന്ന ജാതിക്കാർക്കും കാര്യമായ ഒരു മഹത്വമൊന്നും പ്രത്യക്ഷമായി ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.
അവർക്കുതന്നെ മനസ്സിലാക്കനോ വ്യാഖ്യാനിക്കാനോ ആവാത്ത വൻ കീഴ്വഴക്കങ്ങളും, ആനുഷ്ഠാനങ്ങളും, ചര്യകളും, ഷാമനിസ്റ്റിക്ക് ആരാധനാ സമ്പ്രധായങ്ങളും മറ്റും ഉണ്ടായിരുന്നു എന്നത് ശരിതന്നെ. എന്നാൽ സമൂഹം അനങ്ങാപാറമാതിരി, ഘനഘംഭീരമായ വാക്ക് കോഡുകൾക്ക് അനുസൃതമായി, മൃഗീയമായ ഭാവങ്ങളോടുകാടി കാലാകാലങ്ങളായി നിലനിൽക്കുന്നു.
ഉയർന്ന ജനക്കൂട്ടങ്ങൾക്ക് ഉള്ള ഏറ്റവും ശക്തമായ ആഢ്യത്തവും, ആഭിജാത്യവും, അവരുടെ കീഴിൽ പെട്ടുപോകുന്നവരെ വാക്ക് കോഡുകളിൽ കുത്തിമുറിക്കുക എന്ന കഴിവായിരുന്നു. ഇതിൽ ഒതുങ്ങാൻ കിട്ടാത്തവരെ ആയുധകത്തികൊണ്ടും, വാളുകൊണ്ടും തൽക്ഷണം വെട്ടിമുറിക്കുക. വെട്ടുകൊള്ളുന്നവർ സഹായത്തിനായി നിലവിളിച്ചാൽതന്നെ അതു കേൾക്കാൻ ആരും തന്നെയില്ലതന്നെ.
ഇങ്ങിനെ തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്, മാനസികമായി സായൂജ്യം നേടിക്കൊണ്ടിരുന്ന അനേകം ജനക്കൂട്ടങ്ങളെയാണ്, ഇങ്ഗ്ളഷ് ഭരണത്തിന് മലബാറിൽ സാംസ്ക്കാരികമായി ഉയർത്തേണ്ടതായിവന്നത്. സാമൂഹത്തിന്‍റെ അടിത്തട്ടിൽ നിന്നും നിലവിളിച്ചാൽ കേൾക്കാനും അതിനെക്കുറിച്ച് അന്വേഷിക്കാനും ആളുകൾ എത്തി എന്നുള്ളത് കീഴ് ജനക്കൂട്ടങ്ങൾ അറിഞ്ഞ് തുടങ്ങി. ഇതും പ്രശ്നംതന്നെയാണ്. Social engineering എന്നുള്ളത് വളരെ സങ്കീർണ്ണതകൾ ഉള്ള ഒരു വിഷയമാണ്, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ.
ഈ വിധ വിവരങ്ങളെക്കുറിച്ചൊന്നും യാതോരു ബോധവും ഗാന്ധിഗോവിക്ക് ഇല്ലതന്നെ. കാൽചങ്ങലകളിൽ നിന്നും മോചനം നേടി രക്ഷപ്പെട്ടു വരുന്ന, ജനത്തിനെ വീണ്ടും കോണാൻ ഉടുപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന വിദേശിയനെയാണ് ഗോവിന്ദന് പ്രീയം.
Nemesis എന്ന പേരിൽ ഒരു യവന ദേവൻ ഉണ്ട്. നന്ദികേടിനെ ചിലപ്പോൾ മുദ്രയിട്ട് (noteചെയ്ത്) വെക്കും ഈ ദേവൻ.
22
Posted: Mon Oct 09, 2023 12:53 pm
posted by VED
22 #. ബലഹീനത നൽകുന്ന ഭാഷ, നാട്ടിൽ വൻ സാമൂഹിക വളർച്ച വരുത്തുന്നതെങ്ങിനെ
നായർമാർ, പുലയർ അവരുടെ വഴിയിൽ നിന്നും ധൃതിപിടിച്ച് മാറാൻ കൂട്ടാക്കില്ലായെങ്കിൽ, അവരെ വെട്ടിമുറിക്കുമായിരുന്നു എന്നുള്ള സൂചന കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു. ഈ സൂചനയിൽനിന്നും നായന്മാരെക്കുറിച്ച് മോശമായ ചിന്തകളും പുലയരോട് സഹതാപവും മനസ്സിൽ വരും എന്ന് തോന്നുന്നു.
സമൂഹത്തിൽ ആകമാനം വിഷജന്തുക്കളുടെ ദൃഷ്ടിരശ്മികൾ പടർന്നിരിക്കുന്നത് പോലുള്ള അവസ്ഥയാണ് നിലവിൽ ഉണ്ടായിരുന്നത്. ഇതിന് ആരെയാണ് വ്യക്തിപരമായി കുറ്റം പറയേണ്ടത് എന്ന് മനസ്സിലാവില്ല. എല്ലാരിലും ഈ ദുഷ്ടരശ്മികളുടെ സ്വാധീനം കാണപ്പെടും. ബ്രാഹ്മണനും, നായരും, പുലയനും, ചെറുമാനും ഈ കാര്യത്തിൽ ഒരേതരക്കാരാണ്.
കീഴിൽ പെട്ടിരിക്കുന്ന ജനക്കൂട്ടങ്ങൾക്ക് ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ വൻ രാക്ഷസീയമായ കഴിവുകൾ നൽകും. അവർ ബഹുമാനിക്കുന്നവരെ അവർ വൻ ആദരവോടുകൂടി വീക്ഷിക്കും. അവരോട് അടിയാളത്ത സ്വരത്തിൽ സംസാരിക്കും. അവരുടെ കണ്ണുകളിൽ ഈ അടിയാളത്തം നിഴലിക്കും, ആ ഭാവം നേത്രരശ്മികളായി മറ്റേ ആളിൽ പതിക്കും. പ്രകടിപ്പിക്കുന്നത് ബഹുമാനമല്ല, മറിച്ച്, അടിയാളത്തമാണ്. ഇതാണ് വ്യക്തമായി മനസ്സിലാക്കേണ്ടുന്ന കാര്യം.
എന്നാൽ, അടിയാളത്തം പ്രകടിപ്പിക്കില്ല എന്നതാണ് ഭാവമെങ്കിൽ, കീഴ്ജനം വിഷജന്തുവിന്‍റെ ഭാവത്തിലേക്ക് മാറും. കടിക്കാനുതകുന്ന സ്വരവും, ഞെട്ടിച്ചുള്ള മുഖഭാവവും, ആജ്ഞാഭാവത്തിലുള്ള ആംഗ്യങ്ങളും മറ്റും അവർ പ്രകടിപ്പിക്കും. ഇത് ശരിക്കും പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ രൂപകൽപന ചെയ്യുന്ന എല്ലാ സമൂഹങ്ങളിലും കാണാവുന്നകാര്യമാണ്.
ഡോക്ടറോടും, വക്കീലിനോടും പോലീസ് മേധാവിയോടും തൊഴിൽ ഉടമയോടും വിദേയത്വവും വൻ അടിയാളത്ത ഭാവവും കാഴ്ചവെക്കുന്ന കീഴ്ജീവനക്കാരൻ, ഈ വിധമുള്ള സ്വന്തം മേധാവികളെ സമീപിക്കാൻ വരുന്ന, സാമൂഹിക ഔന്നിത്യങ്ങൾ ഇല്ലാത്തവരോട്, മുകളിൽ സൂചിപ്പിച്ചമാതിരിയും, വാക്ക് കോഡുകളിൽ നീ, അവൻ, അവൾ, എടാ, എടീ തുടങ്ങിയ സംബോധനാ / പരാമർശവാക്കുകളാലും പെരുമാറാൻ വെമ്പൽ കൊള്ളും. കാരണം, മുകളിലോട്ടുള്ളവരോടുള്ള പെരുമാറ്റത്തിൽ അവരുടെ പ്രീയപ്പെട്ട മാതൃഭാഷാ വാക്കുകൾ അവരിൽ കടിഞ്ഞാൺ ഇടുന്നുണ്ട്. എന്നാൽ താഴെയുള്ളവരോടുള്ള പെരുമാറ്റത്തിൽ യാതോരു കടിഞ്ഞാണും ഇല്ലതന്നെ.
എന്നുവച്ചാൽ ബഹുമാനമില്ലാത്തവരോടുള്ള പെരുമാറ്റത്തിൽ കടിഞ്ഞാൺ ഇല്ലാത്ത അവസ്ഥയാണ്. ആ അവസ്ഥ അവർ ശരിക്കും ഉപയോഗിക്കും. അതാണ് അവർക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന അവസരവും ഇടവും. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് അവർക്ക് സാമൂഹിക അന്തസ്സ് വാർത്തെടുക്കേണ്ടത്.
ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഓർമ്മകൾ മലബാറിൽ നിന്നും മിക്കവാറും മാഞ്ഞുമാറിഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സാമൂഹികമായി ഈ വിധ പെരുമാറ്റ അവസ്ഥകൾ വീണ്ടും പടർന്നുപിടിക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. പുതിയ തലമുറ ശരിക്കും പറഞ്ഞാൽ, ഈ ഉപഭൂഖണ്ടത്തിന്‍റെ പതിനേഴാം നൂറ്റാണ്ടിലേക്കാണ് മാനസികമായി നീങ്ങുന്നത്. വൻ സാങ്കേതിക കഴിവുകൾ ഉള്ള ഉപകരണങ്ങൾ കൈവശം ഉള്ളതിനാൽ ഈ കാര്യം പെട്ടന്ന് ആർക്കും മനസ്സിലാകുന്നില്ലാ എന്ന് മാത്രം.
മെഡ്രാസിൽ ഇങ്ഗ്ഷിഷ് ഭരണം നടക്കുന്ന കാലത്ത്, തിരുവിതാംകൂറിലും ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം ചെറുതായി വീശിയിരുന്നു. തമ്മിൽ ബഹുമാനമില്ലാത്ത ആളുകൾ തമ്മിൽത്തമ്മിൽ കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നതെങ്കിലും, മാതൃകാപരമായുള്ളുതും ശ്രേഷ്ഠതയുള്ളതും, ഉൽകൃഷ്ടവും ഉത്തമവും ആയ പെരുമാറ്റം സ്വരംതാഴ്ത്തിയും അന്യോന്യം കുത്തിമുറിക്കാതെയും, ഞെട്ടിക്കാതെയും ഉള്ളവാക്കുകളാലും, സ്വരത്തിൽ ഓച്ചവെക്കാതെയും മാന്യമായ വാക്കുകളാലും ആണ് എന്ന ഒരു തിരിച്ചറിവ് സമൂഹത്തിൽ ഉണ്ടായിരുന്നു. കാരണം, അങ്ങ് തൊട്ടപ്പുറത്ത് മെഡ്രാസിൽ ഒരു വെള്ളി നക്ഷത്രം മാതിരി തിളങ്ങിനിന്ന ഇങ്ഗ്ളിഷ് സമ്പ്രദായങ്ങൾ ഈവിധമായിരുന്നു. മാന്യമായി പെറുമാറുന്നത് വൻ വ്യക്തിത്വ മൂല്യമായി മനസ്സിലാക്കാൻ കെൽപ്പുള്ളവർ സമൂഹത്തിൽ ഉണ്ടായിരുന്നു.
ഈ ആശയത്തിന്‍റെ സ്വാധീനം മലയാള സിനിമയിൽ പോലും കണ്ടിരുന്നു എന്നാണ് തോന്നുന്നത്. പഴയകാല ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മയം മെഡ്രാസിൽനിന്നും അറുപതുകളിലും എഴുപതുകളിലും നിർമ്മിച്ചെടുത്ത മലയാളം സിനിമയിലും, കഥാപാത്രങ്ങളുടെ ഭാവത്തിലും, കണ്ടിരുന്നു എന്ന് ഒരു തോന്നൽ. ഇതിന് ഉത്തമ ഉദാഹരണം പ്രേംനസീർ തന്നെ. കാണികൾ പ്രേംനസീറിൽ എന്താണ് കണ്ടിരുന്നത് എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല. മാത്രമല്ല. സത്യൻ വൻ പുരുഷത്വമുള്ള നായകനാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇന്ന് പൊതുവായി പൗരുഷം എന്ന് കാണപ്പെടുന്ന മാർദ്ദവമില്ലായ്മ സത്യനിൽ കാണപ്പെട്ടിരുന്നുവോ എന്ന് അറിയില്ല. കെ.പി. ഉമ്മർ വില്ലനായി അഭിനയിക്കുന്ന അവസരത്തിലും ഒരു വൻ കാഠിന്യം വ്യക്തിയിൽ കാണപ്പെട്ടിരുന്നില്ല എന്നും ഒരു തോന്നൽ.
പ്രേംനസീർ ഇന്ന് 'നസീർ സാർ' ആണ്. പുതിയ തലമുറയ്ക്ക് പഴയകാല വൻ വ്യക്തിത്വങ്ങളെ ഉൾക്കൊള്ളാൻ ആവുന്നില്ലതന്നെ. അവർക്ക് അവരുടെ വക്രീകൃതമായ ഭാഷാഭാവത്തിൽ ആളെ രൂപാന്തരീകരണം ചെയ്തേപറ്റൂ. കാരണം, ഇന്നുള്ള തലമുറ പ്രേംനസീറിനെ വെറും പ്രേംനസീർ എന്ന് പരാമർശ്ശിച്ചാൽ, പ്രേംനസീറിനെ അസഭ്യം പറയുന്നത് മാതിരിയായിപ്പോകും. കാരണം, സാമൂഹിക തലപ്പത്ത് ഇരിക്കുന്നവർ, ഇങ്ഗ്ളിഷുകാരല്ല, മറിച്ച്, തനി ഫ്യൂഡൽ ഭാഷക്കാരാണ്. അടിയാളത്തം സ്വീകരിച്ചാണ് അവർ വിലസുന്നത്.
ഇന്ന് സമൂഹത്തിന്‍റെ ഉയരങ്ങളിൽ നിൽക്കുന്നത് പഴയകാല പെരുമാറ്റ-കാഠിന്യം ഉള്ളവരാണ്. ഒച്ചവെച്ചും, മുദ്രാവാക്യം വിളിച്ചും വളർന്നുവന്ന രാഷ്ട്രീയക്കാർ ഒരു വശത്ത്. മറുവശത്ത്, ഫ്യൂഡൽ ഭാഷകളിൽ പഠിച്ചും, പഠിപ്പിച്ചും വളർന്നുവന്ന ഉദ്യോഗസ്ഥർ. ഈ കൂട്ടർക്കും ആർത്തട്ടഹസിച്ചും പരിചയം ഉണ്ട്. കുറേ തരിശായ പാഠപുസ്തകങ്ങൾ പഠിച്ചവരാണ് രണ്ട് കൂട്ടരും.
വൻ മാന്യതയും, മയവും, ഹൃദയവിശാലതും, സ്വരസൗന്ദര്യവും, മറ്റേയാളെ വിഷമിപ്പിക്കരുത് എന്ന ഭാവും മനസ്സിൽ സ്വാഭാവികമായി മുളപ്പിച്ചെടുക്കുന്ന ഇങ്ഗ്ളിഷ് ഭാഷയാണ് ഇങ്ഗ്ളിഷ് ഭരണം സമൂഹത്തിൽ സമർപ്പിച്ചത്. പൂർണ്ണമായും വ്യത്യസ്തമായ ഒരു ജനമായിരുന്നു മെഡ്രാസ് പ്രസിഡൻസിയിൽ തലപ്പത്ത്.
ശരിക്കും യദ്ധാന്തരീക്ഷം നിഴലിച്ചുനിൽക്കുന്ന ഒരു യുദ്ധഭൂമിതന്നെയായിരുന്ന മലബാറിലേയും, ഈ ഉപഭൂഖണ്ടത്തിലെ മറ്റ് സ്ഥലങ്ങളിലേയും സാമൂഹികാന്തരീക്ഷം. സ്വരംതാഴ്ത്തിയും, നിരായുധരായി നിന്നും, മാന്യഭാവം പ്രകടിപ്പിച്ചും, അഭിനന്ദിച്ചും, മന്ദഹാസം നൽകികൊണ്ടും ബഹുമാനം നൽകാത്തവരോട് പെരുമാറിയാൽ, മാംസഭുക്കുകളായ വന്യമൃഗങ്ങൾ വസിക്കുന്ന വൻ കാടുകളിൽ ആയുധമില്ലാതെ കയറിച്ചെല്ലുന്നത് പോലെയാകുന്ന സമൂഹത്തിലാണ്, മൃദുലമായ ചെമ്പകപ്പൂവിന്‍റെ സൗരഭ്യം പോലുള്ള ഇങ്ഗ്ളിഷ് ഭാഷയെ പടർത്തുന്നത്. ശരിക്കും പറഞ്ഞാൽ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം വ്യക്തിയിൽ ഒരു ശക്തിക്കുറവ് വരുത്തുന്ന അനുഭവമാണ് പെട്ടെന്ന് കാണപ്പെടുന്ന അവസ്ഥ. കാരണം, കടിക്കാൻ പല്ലും, കുത്താൻ കൊമ്പും, വെട്ടിമുറിച്ചിടാൻ വാൾമുനയും ഇല്ലാത്ത ഭാഷയാണ് വനാന്തരീക്ഷത്തിൽ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത്.
പിന്നെങ്ങിനെയാണ് ഈ വ്യക്തമായും ബലഹീനത നൽകുന്ന ഭാഷാ നൈപുണ്യം നാട്ടിൽ വൻ സാമൂഹിക വളർച്ച വരുത്തും എന്ന് അവകാശപ്പെടുന്നത്?
ഇത് അന്വേഷിക്കേണ്ടുന്ന കാര്യം തന്നെയാണ്. പൊതുനിരത്തിൽ ഒച്ചവെച്ചും, കായിക അഭ്യാസം നടത്തിയും, ആയോധന കലയിൽ പരിചയവും, വൈദഗ്ദ്ധ്യവും, കൈത്തഴക്കവും മറ്റും കൈവശപ്പെടുത്തിയും, നല്ല ശാരീരിക വ്യക്തിത്വം ഉള്ളതും ആയ എന്തിനും പോരുന്ന മാനസിക ഭാവവും ഉള്ള (Street-smartആയുള്ള) ആളുകളെ സമൂഹത്തിൽ വളർത്തിക്കൊണ്ടുവന്നാൽ സമൂഹം ആരോഗ്യകരമാകുമോ? ഈ വിധ കഴിവുകൾ ഉള്ള വ്യക്തികൾ എന്നിട്ടും പലവിധ കള്ളക്കഥകളും പറഞ്ഞുകൊണ്ട്, എന്തുകൊണ്ടാണ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് രക്ഷപ്പെടാൻ നോക്കുന്നത്?
ഉദാഹരണത്തിന്, ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങളിൽ നിന്നും ആളുകൾ യൂഎസ്സ് ഏയിലേക്ക് കടക്കാൻ വെമ്പൽ കൊള്ളുന്നത് കാണുന്നില്ല? അവർ പട്ടിണിപ്പാവങ്ങൾ അല്ല. മറിച്ച് നല്ല ഓജസ്സും മോശമില്ലാത്ത സമ്പത്തും ഉള്ളവർതന്നെ. ഇങ്ങിനെയുള്ളവർ തന്നെയാണ് ദക്ഷിണേഷ്യയിൽനിന്നും, മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ നിന്നും, Far-east രാജ്യങ്ങളിൽനിന്നും, യൂറോപ്പിൽ നിന്നും, ആഫ്രിക്കയിൽനിന്നും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കാൻ വെമ്പൽ കൊള്ളുന്നത്.
പഴയകാല Cochinലേയും, Calicutലേയും, Travancoreലേയും, Cannanoreലേയും, ചരിത്രപരമായ ചിത്രങ്ങൾ കണ്ടാൽ കാണുന്നകാര്യമാണ്, നല്ല തടിമിടുക്കും വാളുംപരിചയും കൈവശമുള്ള ആളുകളാണ് പൊതുനിരത്തിലും, മറ്റും. അവർക്ക് പക്ഷെ ഉന്നത സവിശേഷതൾ ഉള്ളതും, സമാധാനമുള്ളതുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ആയില്ലതന്നെ.
പ്രശ്നം ഭാഷതന്നെയാണ്. തമ്മിൽ മിണ്ടിയാൽ കരുതിക്കൂട്ടി അടിയാളത്തം നൽക്കാത്തവരിൽനിന്നും കുത്തുകൊള്ളാൻ സാഹചര്യം ഉണ്ട് എന്നതാണ് സമൂഹത്തിൽ ഭീതിവളർത്തുന്നത്. ജനം ഒറ്റക്കെട്ടല്ല, മറിച്ച്, സമൂഹത്തിൽ തിരഞ്ഞെടുത്ത് ചിലരെ തമ്മിൽക്കെട്ടിപ്പിടിച്ചും അമിതമായി സ്നേഹവാത്സല്ല്യങ്ങൾ പ്രകടിപ്പിച്ചും, അതുമല്ലെങ്കിൽ വാളും ഉറുമിയും ചുറ്റുംവീശിയും, പരിചയും കവചവും നിത്യവും ധരിച്ചും ജീവിക്കുന്ന ഒരു വന്യമായ സമൂഹത്തിൽ നിന്നും, ഇവയൊന്നും ആവശ്യമില്ലാതെ ഒരു സംസ്ക്കാര സമ്പന്നവും നിർമ്മലവും പ്രബുദ്ധവും മര്യാദയും മാന്യവും ആയി ഏവരോടും ആശയവിനിമയം സാധ്യമുള്ള ഒരു സമൂഹം ഉണ്ട് എന്ന് അറിഞ്ഞാൽ, പണവും രാഷ്ട്രീയ ബലവും, ഔദ്യോഗിക അധികാരങ്ങളും ഉള്ളവർ അവരുടെ സന്തതികളെ അങ്ങോട്ടേക്ക് കടത്തിവിടും. കമ്മ്യൂണിസ്റ്റായാലും, കോൺഗ്രസ്സായാലും ഇത് തന്നെയാണ് വാസ്തവം.
ഇതൊന്നുമില്ലാത്തവരോട്, ഇക്കൂട്ടർ വിപ്ളവവും രാജ്യസ്നേഹവും, പാരമ്പര്യമഹത്വവും മറ്റും, പാടിക്കേൾപ്പിക്കും. കേട്ട് വിശ്വസിക്കുന്നവർ ചെണ്ടകൊട്ടിയും തുടിമുട്ടിയും, വൻ അർത്ഥങ്ങൾ ഉള്ള ഗാനങ്ങൾ ആലപിച്ചും, ആർത്തൊച്ചവെച്ച് വൻ സന്തോഷം പ്രകടിപ്പിച്ചും തമ്മിൽ കുത്തിക്കുത്തിയും, പെട്ടുപോയ സമൂഹത്തിൽ ജീവിതം നയിക്കും.
ഇവരിൽ പെടാത്തവർക്ക്, ഇവരെ വെട്ടിമുറിക്കാനുള്ള മനോഭാവം മനസ്സിൽ ജനിച്ചേക്കാം.
23
Posted: Mon Oct 09, 2023 12:55 pm
posted by VED
23 #. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച് കോണാലിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള പദ്ധതി
സമൂഹത്തെ കുത്തിമറിക്കുന്നരീതിയിൽ ഉള്ള ഒരു സ്വാതന്ത്ര്യ സമരമൊന്നും ഒരിക്കലും നടന്നതായി CPS ഓർക്കുന്നില്ല. ആളുകൾ നേതാക്കളാകാനുള്ള തന്ത്രപ്പാടിലാണ്. ഇതിന് അണിനിരത്തേണ്ടത് കുട്ടികളേയും ചെറുപ്പക്കാരേയും ആണ്. ഈ കൂട്ടരെ ഔപചാരിക വിദ്യാഭ്യാസം എന്ന ഏർപ്പാടിൽ കൂട്ടിയിട്ടു നിർത്തിയിട്ടുമുണ്ട് ഭരണ സംവിധാനം. നേതാക്കൾ ആകെ ചെയ്യേണ്ടത്, ഈ കൂട്ടിനിർത്തിയിരിക്കുന്ന ചെറുപ്രയക്കാരെ വൻ പ്രസംഗങ്ങളും മറ്റും ഉപയോഗിച്ച്, ഇളക്കിവിടുക മാത്രമാണ്. ഈ ഉപഭൂഖണ്ഡത്തിൽ വൻ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുവാൻ ഇത്രമാത്രം സൗകര്യം ഉള്ള ഒരു ഏർപ്പാട് ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയമാണ്.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജീവചരിത്രത്തിൽ ഈ വിധം ഒരു സംഭവം കാണപ്പെടുന്നുണ്ട്. Cochinലെ മട്ടാഞ്ചേരിയിൽ ആണ്. ചുറ്റുപാടുമുള്ള സ്ക്കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു വാനരസേന സംഘടിപ്പിച്ചു. അവർക്ക് ഭഗത്ത് സിംഗ് മോഡലിൽ ഉള്ള ആശയങ്ങൾ പറഞ്ഞ് പരിശീലിപ്പിച്ചു. കഠാര, കുന്തം, വാൾ എന്നിവയുടെ പരിശീലനം. കാര്യമായ ഭയത്തിന്‍റെ ആവശ്യമില്ല. കാരണം, ഏറ്റുമുട്ടേണ്ടത് അങ്ങ് അപ്പുറത്തുള്ള മെഡ്രാസ് പ്രെസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണത്തിനോടാണ്. അതിന് മട്ടാഞ്ചേരിയിലെ തെരുവീഥികളിലൂടെ ഒച്ചവച്ച് നടന്നാൽ കാര്യമായ പ്രശ്നമില്ലതന്നെ. Cochin രാജാവിന് കാര്യമായ പ്രതിഷേധം ഉണ്ടാവും എന്ന് തോന്നുന്നില്ല. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഭരണത്തിനോട് ഏറ്റ്മുട്ടിയാൽത്തന്നെ, ഏറ്റവും കൂടിയാൽ, പിടിച്ച് കൊണ്ടുപോയി കോടതിയിൽ കയറ്റും.
അല്ലാതെ, ഈ ഉപഭൂഖണ്ഡത്തിൽ കാലാകാലങ്ങളായി കുട്ടിരാജാക്കൾ ചെയ്ത ക്രൂരതയൊന്നും അനുഭവിക്കേണ്ടിവരില്ല. ഈ വിധ ക്രൂരതകളെക്കുറിച്ച് പ്രത്യേകമായിത്തന്നെ പറയേണ്ടിയരിക്കുന്നു. അത് പിന്നീടാകാം.
വാനരസേന മട്ടാഞ്ചേരിയിലെ തെരുവീഥിയിലൂടെ നീങ്ങുകയാണ്. കുട്ടികൾ വൻ വീരസാഹസികത ആസ്വദിക്കുകയാണ്. വൻ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. മുന്നിൽ ബഷീറാണ്. തെരുവിനരികിൽ നിൽക്കുന്ന ആളുകൾക്ക് വൻജിജ്ഞാസ. കൂട്ടികൾ വൻ ധീരശാലികൾ തന്നെ. അവർക്ക് വ്യക്തിപരമായി ഇങ്ഗ്ളിഷുകാരോട് വിരോധത്തിന് കാരണമില്ലതന്നെ. കാരണം, അവർക്ക് അവരുടെ രാജാവ് വേറെയുണ്ട്. മാത്രവുമല്ല, ഉപഭൂഖണ്ഡത്തിന്‍റെ വടക്കുള്ള നേതാക്കൾ അവരെ ഹിന്ദിക്കാരുടെ കീഴാളന്മാർ ആക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന വിവരവും അവർക്കില്ല. ഹിന്ദിക്കാരുടെ പതാകയാണ് Cochin രാജ്യത്തിൽ കുട്ടികൾ പറത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നത്. ഇങ്ഗ്ളിഷിന് പകരം തലയിൽ കയറ്റാൻ നോക്കുന്നത് ഹിന്ദിയാണ്.
വാനരസേന അങ്ങിനെ ധൈര്യസമേതം മുന്നോട്ട് നീങ്ങന്ന അവസരത്തിൽ, ആ സംഘത്തിന്‍റെ ചരിത്രത്തിൽ ചരിത്രപ്രധാനമായ ഒരു സംഭവം നടന്നു. മുന്നിൽ Captain ആയ ബഷീർ ആണ് ഉള്ളത്.
ഈ അസാധാരണമായ ജാഥയെ മുന്നിൽ നിന്നും ഒരു കാളകാണുന്നുണ്ടായിരുന്നു. കാളയ്ക്ക് സമനിലതെറ്റി. നേരെ ജാഥയുടെ മൂന്നിലേക്ക് ഒരു കുതിച്ചുചാട്ടം. ബഷീർ ജാഥയേയും കുട്ടികളേയും രക്ഷിക്കാനായി കാളയുടെമുന്നിലേക്ക് എടുത്തുചാടി, കാളയുമായി ഏറ്റുമുട്ടി. ബഷീറിന് നന്നായി പരിക്കേറ്റു. എന്നാൽ, വാനരസേന നാലുപാടും ഓടി രക്ഷപ്പെട്ടു. അതോടെ ആ വൻ പ്രസ്ഥാനം ചരിത്രമായി മാറി.
പോലീസ് ലാത്തിച്ചാർജ്ജും മറ്റും ഉള്ളതായി CPSന് ഓർമ്മയില്ല. സമൂഹത്തിൽ കാര്യമായ ഒരു ഒച്ചപ്പാട് ഉണ്ടായിരുന്നതായി ഓർക്കുന്നില്ല. വർഗ്ഗീയമായ ഒരു സംസാരം പോലും Tellicherryയിൽ കേട്ടതായി ഓർക്കുന്നില്ല.
എന്നാൽ പോലീസുകാരുടെ കൈയിൽ മറ്റെന്തെങ്കിലും വിധേനെ അകപ്പെട്ടാൽ, സാമൂഹികമായി കാര്യമായ മഹിമയില്ലാത്തവരെ കൊൺസ്റ്റബ്ൾമാർ പ്രഹരിച്ചേക്കാം. ഈ കാര്യം ഒരു ഇങ്ഗ്ളിഷുകാരനായ IP (Imperial Police) ഓഫിസർ തന്നെ രേഖപ്പെടുത്തിയത് കണ്ടതായി ഓർക്കുന്നു. പിടിച്ചുകൊണ്ടുവന്ന ഏതൊരുകുറ്റവാളിയേയും മർദ്ദിക്കരുത് എന്ന് എത്രമാത്രം താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാരുടെ കണ്ണുതെറ്റുന്ന ആ അവസരത്തിൽ, കോൺസ്റ്റബ്ൾമാർ അവർ പിടിച്ചുകൊണ്ടുവന്ന ആളെ മുഖത്തിട്ടടിച്ചിരിക്കും. ഇക്കൂട്ടർ എന്തുകൊണ്ടാണ് ഈ വിധം പെരുമാറുന്നത് എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല എന്നാണ് തോന്നുന്നത്. ഈ കാര്യം ഈ എഴുത്തിൽ ഇതിന് മുൻപ് സൂചിപ്പിച്ചിരുന്നു എന്ന് തോന്നുന്നു. നീ എന്ന് സംബോധന ചെയ്യപ്പെടുന്നവന് അടി കൊടുക്കാം. നിങ്ങൾ (മലബാറി) എന്ന് സംബോധന ചെയ്യപ്പെടുന്ന ആളെ ബഹുമാനിക്കാം. ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാനസിക പൈശാചികതയാണ് ഇത്.
CPSന്‍റെ സ്വന്തം സഹോദരൻ പിതാവിനോടൊപ്പം സമരതീജ്വാലയിലാണ്. പിതാവ് വ്യാപാരത്തിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നില്ല. ഉയർന്ന ജാതിക്കാരുടെ കൂടെയാണ് മിക്കപ്പോഴും. കാരണം, വൻ വ്യാപാരിയാണ്.
മകനാണെങ്കിൽ ഇങ്ഗളിഷ് ഭരണം ഏർപ്പെടുത്തിയ വിദ്യാഭ്യാസത്തിനോട് എതിർപ്പ് പരസ്യമായി പ്രഖ്യാപിച്ചു. ഈ പരദേശികളുടെ വിദ്യാഭ്യാസം എനിക്ക് വേണ്ട.
ഒരു ദിവസം സഹോദരൻ CPSന് കുറേ നോട്ടിസുകൾ നൽകി. കോൺഗ്രസ് ലഘുലേഖകളാണ്. ഇത് CPS പഠിക്കുന്ന സ്ക്കൂളിൽ കൊണ്ടുപോയി ക്ളാസിൽ ഏതെങ്കിലും, ഡെസ്ക്കിന് കീഴിൽ ഉള്ള മേശവലിപ്പിൽ വെക്കണം. സ്കൂളാണെങ്കിൽ പൂർണ്ണമായും ഇങ്ഗ്ളിഷ് അന്തരീക്ഷമുള്ള സ്ക്കൂളാണ്.
CPS വിഷമിച്ചു. എന്ത് ചെയ്യാം? മൂത്ത സഹോദരനാണ് ആജ്ഞ കണക്കെ നൽകിയിട്ടുള്ളത്. പിറ്റേന്ന് വൻ വെപ്രാളത്തോടുകൂടി, ക്ളാസ് തീരുന്ന അവസരത്തിൽ ഈ കാര്യം നിർവ്വഹിച്ചു. പിറ്റേ ദിവസം ലഖുലേകകൾ കണ്ടുപിടിക്കപ്പെട്ടു. സ്കൂകളിൽ വൻ കോലാഹലം. സമൂഹത്തെ കലക്കിമറിക്കുന്ന വിപ്ളവമാണ് കൊൺഗ്രസ്സുകാർ നടത്തിയിട്ടുള്ളത്.
ഈ വിധ വിപ്ളവങ്ങൾ ഒരുവശത്ത്. മറുവശത്ത് ഇങ്ഗ്ളിഷ് ഭരണം യാതോരു ഒച്ചയും ബഹളവും ഇല്ലാതെയും, വൻ വിമ്പിളക്കുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയും സമൂഹത്തിലെ, ഏറ്റവും കീഴിൽ പെട്ടുകിടക്കുന്ന ജനക്കൂട്ടങ്ങളിൽ ആത്മവീര്യവും ആത്മാഭിമാനവം, വിവരവും വിജ്ഞാനവും ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യവും, വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.
റോഡുകളും, റെയിൽ പാതകളും, ജലഗതാഗത സൗകര്യങ്ങളും സൃഷ്ടിച്ച്, നൂറ്റാണ്ടുകളോളം തെരുവീഥികളിൽ ഇറങ്ങാൻ പോലും പറ്റാതിരുന്ന ജനക്കൂട്ടങ്ങൾക്ക് ഇവയിൽ എല്ലാം പ്രവേശിക്കാം എന്ന സൗകര്യംവരെ ബൃട്ടിഷ്-ഇന്ത്യയിൽ നിലവിൽ വരുത്തുന്നു. ഓർക്കേണം, തൊട്ടപ്പുറത്തുള്ള തിരുവിതാംകൂർ രാജ്യത്തിൽ പലവിധ ജനകീയ ഒച്ചപ്പാടുകൾ കീഴ് ജനക്കൂട്ടങ്ങൾ നടത്തിയിട്ടും ഇതൊന്നും അവർക്ക് പ്രാപ്യമായിരുന്നില്ല.
ഇന്ന് ഇങ്ഗ്ളിഷ് ഭരണത്തിനെ കുറ്റംപറയുന്ന അക്കാടമിക്ക് ചരിത്ര ജീനിയസുകൾ എപ്പോഴും എടുത്തു പറയുന്ന ഒരു കാര്യമാണ്, ഇങ്ഗ്ളണ്ടിലെ Manchesterറിലും മറ്റും ഉള്ള തുണിമില്ലുകളിൽനിന്നും വൻ വിലകുറവുള്ള തുണിത്തരങ്ങൾ ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്ന് വിറ്റ്, ഈ നാടിനെ കൊള്ളയടിച്ചകാര്യം.
എന്നാൽ ഈ തെമ്മാടികൾ കാണാൻ കൂട്ടാക്കാത്ത ഒരു കാര്യം ഉണ്ട്. ഈ വിധ വിലുകുറവുള്ള വൻ ഗുണമേന്മയുള്ള വസ്ത്രങ്ങൾ മലബാറിലെ പലദിക്കിലും, പ്രത്യേകിച്ചു Tellicherry പോലുള്ള ഇടങ്ങളിൽ, കീഴ് ജനക്കൂട്ടങ്ങളിൽ വസ്ത്രധാരണത്തിന്‍റെ കാര്യത്തിൽ ഒരു ഫാഷൻ വിപ്ളവം തന്നെ വരുത്തിയെന്ന കാര്യം.
തിരുവിതാംകൂറിൽ അന്നും പോർബന്ധറിൽനിന്നും ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്ന് കയറിയ കപടനേതാവ് പ്രോത്സാഹിപ്പിച്ചിരുന്ന കോണാൻ തന്നെയാണ് മിക്ക കീഴ് ജാതിക്കാരുടേയും വസ്ത്രം.
24
Posted: Mon Oct 09, 2023 12:59 pm
posted by VED
24 #. British-Malabar എന്ന രാഷ്ട്രം രൂപീകരിച്ചിരുന്നെങ്കിൽ!
ഈ നൽകിയിട്ടുള്ളത് CPSന്‍റെ മൂത്ത സഹോദരന്‍റെ ചിത്രമാണ്. ഏതാണ്ട് 24 വർഷങ്ങൾക്ക് മുൻപ് (1995ൽ) എടുത്ത ചിത്രമാണ്. ഈ ആൾ സാമൂഹത്തിലെ ഒരു വൻ നിലവാരമുള്ള ആളോ, സാമ്പത്തികമായി ഒരു വൻകിടക്കാരനോ ആയിരിന്നില്ല. നല്ല വെളുത്ത നിറം. ഉയർന്ന ശരീര പ്രകൃതി. കഴുത്തിന് കുനിവില്ലാത്ത വ്യക്തിത്വം. ഇങ്ഗ്ളിഷുകാരുടെ വിദ്യാഭ്യാസത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചതിനാൽ, കാര്യമായ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ലഭിച്ചില്ല. ഇങ്ഗളിഷ് പരിജ്ഞാനവും കുറവായിരുന്നു.
ഈ എഴുത്തുകാരൻ ശ്രദ്ധിച്ച ഒരു കാര്യത്തിന്‍റെ ദൃഷ്ടാന്തരീകരണത്തിനായി ഈ വ്യക്തിയെ പരാമർശിക്കുകയാണ്.
ഇങ്ഗ്ളിഷ് ഭരണകാലത്തിന്‍റെ മൂർദ്ധന്യാവസ്ഥാകാലത്ത് ജനിച്ച Tellicherryയിലെ മരുമക്കത്തായ തീയരായ പലരിലും കണ്ട ഒരു മാനസികവും ശാരീരികവും ആയ ഒരു പ്രകൃതമാണ് മുകളിൽ സൂചിപ്പിച്ചത്. ഈ വിധ പ്രകൃതമുള്ള ഒന്നിൽ കൂടുതൽ പുരുഷന്മരേയും സ്ത്രീകളേയും, CPSന്‍റെ കുടുംബ ബന്ധങ്ങളിൽ കണ്ടിട്ടുണ്ട്. എന്നാൽ, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ അന്ത്യകാലങ്ങളിൽ ജനിച്ച, ഇതേ കുടുംബങ്ങളിൽ പെട്ട, വ്യക്തികളിൽ ഈ വിധ ശാരീരികവും മാനസികവും ആയ വ്യക്തിത്വം കണ്ടില്ലാ എന്നാണ് പൊതുവായി തോന്നുന്നത്.
CPSന്‍റെ ചെറുപ്പകാലത്ത് Tellicherryയിൽ ഇങ്ഗിളിഷുകാർ നിറഞ്ഞിരിക്കുകയായിരുന്നു എന്നും മനസ്സിലാക്കരുത് കാരണം, CPSതന്നെ ഇങ്ഗ്ളിഷുകാരെ വളരെ അപൂർവ്വമായേ കണ്ടിട്ടുള്ളു, അന്ന്. ഒന്ന് സ്വന്തം ഇങ്ഗ്ളിഷ് സ്കൂകളിന്‍റെ അടുത്തുവച്ച്. അത് ഇങ്ങിനെയാണ്: സ്കൂകളിളെ കുട്ടികൾ പന്ത് കളിക്കുന്ന അവസരത്തിൽ, തൊട്ടടുത്തുള്ള ഡോക്ടറുടെ വീട്ടിൽ പന്ത്, മതിലിന് മുകളിലൂടെ ചെന്ന് വീഴും. അത് ഒരു പരാതിയായി വന്നപ്പോൾ, സ്കൂളിന് മുന്നിലായി ഉള്ള സബ് കലക്ടറുടെ വസിതിക്ക് അരികിൽ ഉള്ള പരുന്ന മുറ്റം കണക്കെയുള്ള ഇടം കുട്ടികൾക്ക് കളിക്കാനായി സബ് കലക്ടർ വിട്ടു കൊടുത്തു. അവിടെനിന്നും കളിക്കുന്ന അവസരത്തിൽ, സബ് കലക്ടറുടെ ചെറിയ മക്കൾ പുറത്ത് ഇരിക്കുന്നത് കണ്ടു. വളരെ വെളുത്ത്, വളരെ ഓമനത്വം ഉള്ള കുട്ടികൾ.
പിന്നെയുള്ള അനുഭവം, പിതാവിന്‍റെ Textile Showroomൽ ഒരിക്കൽ ഒന്ന് രണ്ട് ഇങ്ഗ്ളിഷു വനിതകൾ ഖാദി തുണിവാങ്ങിക്കാൻ വന്നപ്പോഴാണ്.
ഇങ്ഗ്ളിഷുകാർ ഇത്രമാത്രം വിരളമായ ഒരു ഇടത്ത്, എങ്ങിനെയാണ് ഇങ്ഗ്ളിഷ് നൽകും എന്നു പറയുന്ന വ്യക്തിത്വ വികസനം വരും എന്ന് പറയാനാവുന്നത്? ഇതിന്‍റെ ഉത്തരം ഭൗതിക ലോകത്തിലൂടെയും യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്രിയ സോഫ്ട്വെർ പ്രവർത്തന അരങ്ങിലൂടെയും നൽകാവുന്നതാണ്.
ഭൗതികമായി പറയാൻ, ഈ വിധം ചിന്തിക്കുക. നാലടി പൊക്കമുള്ള ആളുകൾക്കായി ഉള്ള ഒരു ബസ്. അതിലേക്ക് അഞ്ച് അടി പൊക്കമുള്ള ഒരു വ്യക്തി കയറുന്നു. ഈ വ്യക്തി ആ ബസിൽ നിക്കേണ്ടി വന്നാൽ, തലകുനിച്ച് നിൽകേണ്ടിവരും. അതുമല്ലെങ്കിൽ കാൽമുട്ടുകൾ ചെറുതായെങ്കിലും മടക്കി നിൽകേണ്ടിവരും.
ഇന്ന് ഈ ഉപഭൂഖണ്ടത്തിലെ മൂന്ന് രാജ്യങ്ങളിലും സാധാരണ ജനത്തിനെ സംബന്ധിച്ചെടുത്തോളം, മാനസികമായി ഇതാണ് അവസ്ഥ. പലരീതിയിലും, തലയും കഴുത്തും, മുട്ടും കുനിച്ചും, മടക്കിയും ആണ് ജീവിച്ച് വളരേണ്ടത്. എന്നാൽ മാനസികമായി വെറും നാലടിയോ, അതുമല്ലെങ്കിൽ മുന്നടിയോ ഉള്ള വ്യക്തികൾക്ക് വൻ മാനസിക സ്വാതന്ത്ര്യവും ഉയരങ്ങളും സാമൂഹികമായി അനുഭവപ്പെടും. അത് മറ്റൊരു കാര്യമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഇന്നുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും നാലടി പൊക്കത്തിലാണ്, വെച്ചിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാനാവുന്നതാണ്. ഈ വിധ ഇടങ്ങളിൽ ജീവനക്കാരായി വരുന്നവരുടെ മാനസിക നിലവാരത്താഴ്ചയും, ഭരണയന്ത്രത്തിനുള്ളിലെ പൊതുവായുള്ള നിലവാരം കുറഞ്ഞ ആശയവിനിമയ അന്തരീക്ഷവും ഈ താഴ്ച്ക്ക് ശക്തിയേകുന്നു. ഈ ഇടങ്ങളിലേക്ക് കയറിച്ചെല്ലുന്ന ഉയർന്ന വ്യക്തിത്വമുള്ള വ്യക്തി തലയും, കഴുത്തും, മുട്ടും കുനിച്ചും, മടക്കിയും മാത്രമേ കടന്നു കയറാൻ പറ്റുള്ളു. ഈ വിഷയത്തിലേക്ക് പിന്നീട് കടക്കാം. ജനത്തിൽ പെട്ടവർതന്നെയാണ് സർക്കാർ ഉദ്യോഗസ്ഥരും ആകുന്നത്.
യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്രിയ സോഫ്ട്വെർ പ്രവർത്തന അരങ്ങിലെ കാര്യം ചെറുതായി ഒന്ന് എടുക്കാം. അതിന്‍റെ ബാഹ്യമായ ഇടം മാത്രം ഇപ്പോൾ തൊടാം.
വാക്ക് കോഡുകൾ മനുഷ്യന്‍റെ ശരീരത്തേയും, തലേയും കാൽമുട്ടിനേയും മടക്കുന്ന സാമൂഹത്തിന്‍റെ Virtual design veiwവിലും Virtual code viewവിലും ഈ കുനിവ് ആലേഖനചെയ്യപ്പെട്ടിരിക്കും.
ഉദാഹരണത്തിന് ഒരു സാധാരണ മനുഷ്യൻ ഒരു കേരളാ / ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കയറിചെല്ലുന്നു. അയാൾ അറിയാതെ തന്നെ, ഒരു അമർത്തി കുനിപ്പിക്കുന്ന അന്തരീക്ഷിത്തിന്‍റെ സാന്നിധ്യം അയാളിൽ അനുഭവപ്പെടും. ഇത് പ്രത്യേകിച്ചും ഉയർന്ന വ്യക്തിത്വം ഉള്ളതും, അതേ സമയം, അതിന് അനുസൃതമായി ബലം നൽകുന്നയാതൊന്നും കൈവശമില്ലത്തവർക്ക് അനുഭവപ്പെടും.
അതേ സമയം, മാനസികമായും സാമൂഹികമായും വളരെ താഴ്ന്നു ജീവിക്കുന്ന വ്യക്തിക്ക് ഈ വിധ അമർത്തൽ അനുഭവപ്പെടില്ല. കാരണം, ഈ ഒരു അവസ്ഥാവിശേഷത്തിലാണ് നിത്യവും ആ ആൾ ജീവിക്കുന്നത്.
അതേ സമയം, ഇതേ പോലീസ് സ്റ്റേഷനിൽ ഒരു IPS ഓഫിസറോ, അയാളുടെ ബന്ധുജനമോ കയറിച്ചെന്നാൽ, ഈ മാനസിക അനുഭവം ലഭിക്കില്ല. കാരണം, വാക്കുകോഡുകൾ അവരുടെ മേലുള്ള മേൽക്കൂരയെ വളരെ ഉയർത്തിപ്പിടിച്ചാണ് അവർ കയറിവരുന്നത്. ഈ ഉയരം പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ മസ്തിഷ്ക സോഫ്ട്വേർ (brain software) ശ്രദ്ധിക്കും (detectചെയ്യും).
ഓരോ രാജ്യത്തിലും ഈ വിധ അനുഭവം അവിടേക്ക് കയറിച്ചെല്ലുന്ന വ്യക്തികൾക്ക് അനുഭവപ്പെടും, പ്രത്യേകിച്ചും, ആ നാട്ടിലെ ഭാഷാ പരമായുള്ള അന്തരീക്ഷത്തിൽ പെട്ടുപോകുകയാണെങ്കിൽ. ഉദാഹരണത്തിന് ഒരു പ്രാദേശിക ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ഒരു ഫ്യൂഡൽ ഭാഷക്കാരൻ കയറിച്ചെന്ന് കുറച്ച് ഇങ്ഗ്ളിഷ് മനസ്സിലാക്കിത്തുടങ്ങിയാൽ, പെട്ടന്ന് തന്നെ, അയാളെ അമർത്തിപ്പിടിച്ചിരുന്ന മേൽക്കൂര വളരെ ഉയരങ്ങളിലേക്ക് ഉയരുന്ന അനുഭവം മനസ്സിലും, ശരീരത്തിലും അനുഭവപ്പെടും. ഇത് ഒരു വൻ അനുഭവം തന്നെയാണ്. കുനിഞ്ഞ്, മടങ്ങി, വക്രീകൃതമായ ശരീരത്തിനും മനസ്സിനും ഒരു നിവർന്ന് നിൽക്കൽ അനുഭവപ്പെടും.
പശ്ചിമേഷ്യൻ രാജ്യങ്ങളായ ദുബായി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പരദേശികൾക്ക് അവിടുള്ള ഭാഷാ അന്തരീക്ഷത്തിന്‍റെ സ്വാധീനം അനുഭവപ്പെടാം. ദുബായിയുടെ കാര്യത്തിൽ ഇങ്ഗ്ളിഷിന്‍റെ സാമൂഹിക സ്വാധീനം മറക്കാൻ ആവുന്നതല്ല.
വ്യക്തികൾക്ക് ഏറ്റവും മാനസികവും, ശാരീരികവും ആയ വ്യക്തിത്വം നൽകുന്ന ഭാഷാ അന്തരീക്ഷങ്ങളിൽ ഒന്ന് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-ENGLISH) ഭാഷാ അന്തരീക്ഷമാണ്.
ഇങ്ങിനെ നോക്കുമ്പോൾ, ഇന്ത്യാരൂപീകരണ വേളയിൽ, ബൃട്ടിഷ്-മലബാറിലെ ആളുകൾ ഇങ്ഗ്ളിഷ് ഭരണം തുടരണം എന്ന് ആവശ്യപ്പെടുകയും, മലബാറിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ അവരുടെ പുതിയ പ്രധാന മന്ത്രിയുടെ കൽപനയെ വകവെക്കാതെ, ഇങ്ഗ്ളിഷ് ഭരണം തുടരുകയും, ബൃട്ടിഷ്-മലബാർ എന്ന ഒരു രാജ്യം പടുത്തുയർത്തുകയും ചെയ്തിരുന്നെങ്കിൽ എന്തായിരുന്നേനെ കഥ?
ഈ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പൽ സമൃദവും, ഈ ഉപഭൂഖണ്ഡത്തിൽ അന്യാദൃശമായ വ്യക്തിത്വ ഉയർച്ചയുമുള്ള ഒരു ജനക്കൂട്ടമുള്ള ഒരു രാജ്യമാകുമായിരുന്നു British-MALABAR. Hong Kongങ്ങും, Singaporeറും, USAയും, പിന്നിൽനിന്നേനെ.
ഇന്ന് യൂഎസ്സ്ഏ അതിന്‍റെ തെക്കൻ അതിർത്തിയിൽ കെട്ടിപ്പടുക്കുന്ന വൻ മതിലിനേക്കാൾ ബലവത്തായ ഒരു മതിൽ ഈ British-MALABARന് ചുറ്റും കെട്ടേണ്ടിവരുമായിരുന്നു. കാരണം, ചുറ്റുമുള്ള ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും, ബെങ്ഗ്ളാദേശിൽ നിന്നും, ശ്രീലങ്കയിൽനിന്നും ആളുകൾ എല്ലാം വിട്ട് ഇങ്ങോട്ടേക്ക് ഓടിക്കയറുമായിരുന്നു.
പക്ഷെ എന്തുചെയ്യാം, പൗരന്മാരിൽ മിക്കവരും മനുഷ്യപ്പുഴുവിനെപ്പോലെ ജീവിക്കുന്നവരും, കുറച്ച് പേർമാത്രം സ്വർണ്ണഗോപുരങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്‍റെ ഭാഗമായിപ്പോയില്ലേ മലബാർ?
District Magistrate's behaviour: Barbaric, Uncivilized, Unconstitutional Behavior
മുകളിൽ സൂചിപ്പിച്ച വീഡിയോ ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. Facebookൽ IASസുകാരന്‍റെ ഭാര്യയുടെ പേജിലോമറ്റോ എന്തോ Lewd കമന്റ് എഴുതിയതിനാണ് എന്ന് എഴുതിക്കാണുന്നു. Lewd എന്ന വാക്കിന് 'ആഭാസകരമായ' എന്ന അർത്ഥവും ഉണ്ട്. മർദ്ദിക്കുന്നത് IASസുകാരനാണ്.
ഇങ്ങിനെചെയ്തിട്ടുണ്ടെങ്കിൽ, അത് തെറ്റാണ്. എന്നാൽ, ഇത്രമാത്രം പ്രകോപനം നൽകിയ കാര്യം പലപ്പോഴും, ഫ്യൂഡൽ ഭാഷയിൽ ഈ വിധ എഴുത്തുകളോടൊപ്പം സംഭവിക്കുന്ന, അദ്ദേഹം / അവർ എന്ന വാക്ക് അവൻ / അവൾ എന്നതിലേക്ക് മലക്കം മറിയുന്നതിനാലാണ്. കാരണം, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇന്ന് പുറംനാട്ടുകാർ വന്ന് എല്ലാ വിധ വേണ്ടാതീനങ്ങളും എല്ലാരെക്കുറിച്ചും എഴുതുന്നുണ്ട്. എന്നാൽ ഈ വിധം ആരെങ്കിലും പ്രതികരിച്ചാൽ, അത് ഗംഭീരമായ മാനസികരോഗമായാണ് അവിടങ്ങളിൽ കാണപ്പെടുക.
കഴിഞ്ഞ എഴുത്തിൽ British-Malabar എന്ന രാഷ്ട്രം 1947ൽ പിറന്നിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ നാടിന്‍റെ നിലവരം എന്ന് വെറുതെയൊന്ന് ചിന്തിച്ചുപോയിരുന്നു.
ഇവിടെ പ്രസ്താവ്യമായ കാര്യം, ഇങ്ഗ്ളിഷുകാരുടെ വർണ്ണവിവേചനം എന്ന് പറയുപ്പെടുന്ന കാര്യം വളരെ മൃദുലമായ ഒരു സവിശേഷതയാണ് എന്ന് പറയാമെന്ന് തോന്നുന്നു. കാരണം, അവർ മറ്റുള്ളവരിൽ നിന്നും വിട്ടുനിൽകുന്നതിനെയാണ് ഈ വർണ്ണവിവേചനം ആയികാണുന്നത്. എന്നാൽ, അവർ എത്ര ഗംഭീരമായ വർണ്ണവിവേചനം കാട്ടിയാലും, മറ്റുള്ളവർ അവരിൽ നിന്നും വിട്ടുനിൽക്കില്ലതന്നെ.
അതേ സമയം, ഈ വിധം വർണ്ണവിവേചനം കാണിക്കാതെ, ഫ്യൂഡൽഭാഷക്കാരോട് വളരെ അടുത്ത് ഇടപഴകുന്ന ഇങ്ഗ്ളിഷുകാർ യഥാർത്ഥ ഇങ്ഗ്ളിഷുകാർ തന്നെയാണ് എന്ന് പറയാനും ആവില്ല. കാരണം, അവരിൽ ഫ്യൂഡൽ ഭാഷയുളവാക്കുന്ന വൈകാരിക ഭാവങ്ങൾ മുളച്ചുതുടങ്ങിയിരിക്കും.
അതേസമയം യാതോരു വർണ്ണവിവേചനവും കാണിക്കാത്ത ഇന്ത്യൻ സർക്കാർ ഓഫിസുകൾ പലപ്പോഴും ഒരു മാനസിക അറപ്പുനൽകുന്ന ഇടമാണ്. അപ്പുറത്തുള്ളവർ സാർ, സാബ്, ആപ്പ്, താങ്കൾ, ഉങ്കൾ എന്ന വിണ്ണിലെ സ്വർഗ്ഗവാസികൾ ആയി നിൽകും. അതേസമയം, തമ്മിൽത്തമ്മിൽ കുത്തിമറിക്കുന്ന സാധാരണ ജനം പലതട്ടുകളായുള്ള അടിയാള ജനമായും നിലനിൽക്കും. സാധാരണ ജനത്തിന് ഒന്ന് നിങ്ങൾ എന്ന് പറയാൻ പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനും നിലവിൽ ഇല്ലതന്നെ. വേണമെങ്കിൽ വല്ല പോക്കിരി സാധാരണക്കാരൻ ഈ വിധം ഒന്ന് നിങ്ങൾ പ്രയോഗം നടത്തിനോക്കിയേക്കാം. അപ്പോൾ കാണാം, അപ്പുറുത്തുള്ള ആകാശചാരികളുടെ മനസ്സിലിരിപ്പും കായികശേഷിയും. ഈ എഴുത്തുകാരൻ ഈ മനസ്സിലിരിപ്പ് പലപ്പോഴും, അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യക്തിയാണ്.
ഇവിടെ പറയേണ്ടുന്ന കാര്യം പലപ്പോഴും ഇന്ത്യൻ സർക്കാർ ഓഫിസുകൾ അങ്ങിനെയൊരു ദിവ്യസങ്കേതം അല്ലതന്നെ. മറിച്ച്, വളരെ തരംതാഴ്ന്ന കീഴ് ജാതിക്കാരുടെ ഇടംപോലെയാണ്. ഇതാണ് ഏറ്റവും ഭീകരാവസ്ഥ. നാട് നടത്തിപ്പ് ചെയ്യുന്നത്, നീചജാതിക്കാരൻ ആണ് എന്ന അവസ്ഥ. എന്നാൽ ഇത് ഒരു തലതരിഞ്ഞ കണ്ടുപിടുത്തമാണ്. കാരണം, ഈ കൂട്ടർ സമുദായഭ്രഷ്ടന്മാർ അല്ലതന്നെ. മറിച്ച് ദിവ്യരാണ്. ഇങ്ഗ്ളിഷ് ഭരണം മലബാറിൽ നടപ്പിൽ വരുത്താൻ ശ്രമിച്ച കാര്യമല്ല, ഇന്ന് സംജാതമായിട്ടുള്ളത്. ആകെക്കൂടെ തലതരിഞ്ഞാണ് കാര്യങ്ങൾ കിടക്കുന്നത്.
ഈ തലതിരിഞ്ഞ അവസ്ഥയെ നിവർത്തിയെടുത്ത് ഒരു ഉന്നത സമൂഹത്തെ രൂപകൽപ്പന ചെയ്യാനാവും എന്നുള്ളത് വാസ്തവം തന്നെ. അതിന്, വളരെ സൂക്ഷ്മരീതിയിൽ Social engineering നടത്തേണ്ടിയിരിക്കുന്നു.
ഇങ്ങിനെയൊരു Social engineering നടപ്പിൽ വരുത്താൻ, വേണ്ടുന്ന വളരെ അത്യന്താപേക്ഷിതമായ ഘടകം ഒരു പ്രാദേശിക ഇങ്ഗ്ളിഷ് ജനതയുടെ ഭരണസംവിധാനമാണ്. ലോകത്തിൽ ഇതിന് ബദലായിട്ടുള്ള മറ്റേതെങ്കിലും ഭരണ സംവിധാനം ഉണ്ട് എന്ന് തോന്നുന്നില്ല.
എന്നാൽ, പ്രാദേശിക ഇങ്ഗ്ളിഷുകാർക്കും അവരുടെ സാന്നിധ്യത്തിന്‍റെ സൂക്ഷ്മമായ പ്രവർത്തനവേദിയെക്കുറിച്ച് അറിയില്ലതന്നെ. പലപ്പോഴും എല്ലാരെയും കയറൂരിവിടുന്ന രീതിയിലേക്കാണ് അവരുടെ ഭരണസംവിധാനങ്ങൾ എത്തിച്ചേരുന്നത്. കയറൂരിവിടപ്പെടുന്നത്, പ്രാദേശിക ഇങ്ഗ്ളിഷുകാരല്ല, മറിച്ച് പലരീതിയിൽ തമ്മിൽത്തമിൽ ഭയപ്പാടോടും, വെപ്രാളത്തോടും വീക്ഷിക്കുന്നവരെയാണ്, ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷങ്ങളിൽ കയറൂരിവിടപ്പെടുന്നത്.
ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെക്കുറിച്ച് പറയുന്ന അവസരത്തിൽ, പലരിലും വിയോജിപ്പിന് ഹേതുവായി വരുന്ന സംഗതി, അവർമുകളിൽ വന്നാൽ, കീഴിൽ ഉള്ളവർ അവരുടെ അടിയാളന്മാരായിപ്പോകും എന്ന ഭയമാണ്. ഈ ഒരു ഭയം യഥാർത്ഥത്തിൽ, ഫ്യൂഡൽ ഭാഷാ മാനസികാവസ്ഥകളിൽ നിന്നും മുന്നോട്ട് ചിന്തിക്കുമ്പോൾ മനസ്സിൽ കയറിവരുന്ന കാര്യമാണ്.
ഇവിടെ ഒരു വിചിത്ര കാര്യം പറയേണ്ടിയിരിക്കുന്നു. ഇങ്ഗ്ളിഷുകാരെ മറ്റുള്ളവർ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്, അവർ മറ്റെലാവരിൽ നിന്നും വിട്ട് നിന്നപ്പോഴാണ്. എന്നു വച്ചാൽ, അവർ അകന്നും മാറിയും ഉയർന്നും നിൽക്കാനുള്ള സാമൂഹിക സൗകര്യം ഉള്ളപ്പോഴെല്ലാം, അവർ മറ്റുള്ളവരെ ഉയർത്താൻ ശ്രമിച്ചിട്ടുണ്ട്. അല്ലാത്ത അവസരത്തിലും അവർ ഇതേ പോലെ പെരുമാറിയത് വിഡ്ഢിത്തമായാണ് തോന്നുന്നത്.
അവർ മറ്റുള്ളവരോട് തുല്ല്യത പ്രകടിപ്പിച്ച എല്ലാദിക്കുകളിലും മറ്റുള്ളവർ അവരോട് മത്സരിക്കുകയും അവരെ തോൽപ്പിക്കുന്നതിൽ വൻ സാമൂഹിക അന്തസ്സ് കൈവരിക്കുന്നതായി തോന്നിയവരും ആയിരുന്നു. ഇങ്ങിനെയുള്ള സമൂഹങ്ങളിൽ അവരുടെ സാന്നിധ്യത്തിന്‍റെ മൂല്യം മറ്റുള്ളവർക്ക് ലഭിക്കുന്നത് കുറവായി വരുന്നു.
ഉർയന്നുവരുന്ന വ്യക്തിയും ജനങ്ങളും വളർന്നുവന്ന് ഉയർത്തിയവരെയും കുടുംബക്കാരേയും വെല്ലുവിളിക്കുകയും, മലത്തിയടിക്കുകയും, ചവിട്ടിത്താഴ്ത്തുകയും ചെയ്യും എന്ന ഭയം എല്ലാ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലും ഉണ്ട്. ഫ്യൂഡൽ ഭാഷക്കാർ അതിനാൽ തന്നെ മറ്റുള്ളവരെ വളർത്തിയെടുക്കാൻ അത്രകണ്ട് മുതിരില്ലതന്നെ.
എന്നാൽ ഇങ്ഗ്ളിഷുകാർ അതിന് മുതിരും. അതേ സമയം ഇങ്ഗ്ളിഷുകാരുടെ പ്രവർത്തനത്താൽ വളർന്നുവരുന്ന ജനക്കൂട്ടത്തെ, ആ ജനക്കൂട്ടങ്ങള്ളിൽത്തന്നെയുള്ള ഈ മാനസികവളർച്ചയിൽനിന്നും വിട്ടുനിന്ന ആളുകൾ, അവരെ വളർത്തിക്കൊണ്ടുവന്നവരോട് തന്നെ മത്സരിക്കാനും അവരെ മറിച്ചിടാനും പ്രകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതാണ്, ഒരു വിഷമവൃത്തമായി വളർന്നുവരിക.
ഇങ്ങിനെവരുമ്പോൾ ഇങ്ഗ്ളിഷ് പക്ഷം കൂടുതൽ കൂടുതൽ വിട്ടുനിൽക്കാൻ നോക്കും. ഇത്, ഈ വിധ ഹീന പ്രോത്സാഹനങ്ങൾ നൽകുന്നകൂട്ടർക്ക് നല്ലതായി ഭവിക്കും. ജനക്കൂട്ടങ്ങൾ അവരെ നന്നാക്കിയവിരിൽനിന്നും മാറി, അവരുടെ പാരമ്പര്യ അധിപന്മാരുടെ കീഴിൽ അണിനിരക്കും. ഇവിടെ നന്നാക്കിയവരും, നന്നാക്കപ്പെട്ടവരും വല്ലാത്ത അവസ്ഥയിലാകും. എവിടെയാണ് പിശക് സംഭവിച്ചിട്ടുള്ളത് എന്ന് രണ്ട് കൂട്ടർക്കും മനസ്സിലാകില്ല. കാരണം, ഇങ്ഗ്ളിഷുകാരുടെ aparthied ഭാവം, വളർന്നുവന്നവരിൽ വൻ അങ്കലാപ്പ് സംഭവിപ്പിക്കും.
ഞങ്ങളിൽ എന്താണ് ഒരു കുറവ്? നിങ്ങൾ ആരാണ് എന്നാണ് നിങ്ങളുടെ ഭാവം? നിങ്ങളെക്കാൾ നൈപുണ്യങ്ങളും, കായിക ശേഷിയും, കഴിവുകളും ഞങ്ങൾക്ക് ഉണ്ട്, എന്നെല്ലാം അവർ അവകാശമായി പറയും. ഈ പറഞ്ഞ അവകാശങ്ങൾ മിക്കവയും ശരിയും ആവും. പിന്നെയെന്താണ് പ്രശ്നം? ഇത്രമാത്രം കഴിവുകൾ ഉള്ള ജനം എന്തിനാണ് ഇങ്ഗ്ളിഷുകാരുടെ സാമീപ്യത്തെ ഒരു അവകാശമായി ആവശ്യപ്പെടുന്നത്?
പെട്ടെന്ന് നോക്കിയാൽ ആകെക്കൂടിയൊരു അയുക്തികരമായ അവസ്ഥാവിശേഷം ആയി തോന്നിയേക്കാം.
ഇങ്ങിനെ ഒരു അവസ്ഥാ സ്ഥിതിയെ പരിശോധിക്കാൻ ഒരുമ്പെടുമ്പോൾ, ആദ്യം ചെയ്യേണ്ടുന്നത്, ഫ്യൂഡൽ ഭാഷാ ജനത്തിന് യഥാർത്ഥത്തിൽ അവരുടെ സ്വന്തം സമൂഹങ്ങളിൽ എന്തുമാത്രം മാനസിക സ്വാതന്ത്ര്യങ്ങൾ ലഭിക്കുന്നുണ്ട് എന്നതിന്‍റെ അളവെടുക്കലാണ്. വെറുതെ കുറേ അശ്ലീലവാക്കുകൾ പറയാനും, തെരുവിൽ ജാഥയായി നടന്ന് മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ച് കൂവാനും കാര്യമായ ഒരു സാമൂഹിക ഔന്നിത്യം ആവശ്യമില്ലതന്നെ.
എന്നാൽ, ഒറ്റക്ക് പോയി ഒരു ചെറുകിട സർക്കാർ ഓഫിസിലെ ജീവനക്കാരന്‍റെ മുന്നിൽ (ഉദാ: സബ് ഇൻസ്പെകടർ അല്ലെങ്കിൽ വില്ലെജ് ഓഫിസർ) പോയി കസേരയിൽ ഇരുന്ന് ആ ആൾ ഇങ്ങോട് ഉപയോഗിക്കുന്ന അതേ You, Your, Yours, He, His, Him, She, Her, Hers തിരിച്ചങ്ങോട്ടും ഉപയോഗിച്ചും ഇങ്ങോട്ട് പേര് ഉപയോഗിക്കന്ന അതേ പോലെ തിരിച്ച് പേര് ഉപയോഗിച്ചും സംസാരിക്കാൻ പറ്റാത്ത ജനം ഇങ്ഗളിഷുകാരുടെ അകന്നുനിൽക്കലിനെക്കുറിച്ച് വേവലാതിപ്പെടുക, ഇങ്ഗ്ളിഷുകാർ അവരിൽ വൻ മാനസിക ഉന്നമനം വരുത്തിയാൽ മാത്രമാണ്.
ഈ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ യഥാർത്ഥത്തിൽ വൻ Social engineeringന്‍റെ തത്വങ്ങളുടെ രശ്മികൾ ഉണ്ട് എന്നതാണ് വാസ്തവം. ഗഹനമായ വിവരത്തോടുകൂടി, ഈ ഒരു കാര്യം കാര്യമായ കരുതലോടുകൂടി കരുക്കൾ നീക്കിയെടുക്കാൻ കഴിഞ്ഞാൽ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്‍റെ അവർണ്ണനീയമായ സൗകുമാരികത അനുഭവപ്പെടുന്ന ഒരു സമൂഹം തന്നെ രൂപപ്പെടുത്തിയെടുക്കാൻ ആവുന്നതാണ്.
ഈ വിഷയം പീന്നിട് ഒരിക്കൽ കൂടുൽ മുന്നോട്ട് കൊണ്ടുപോകാം എന്ന് കരുതുന്നു.
ഈ നൽകിയിട്ടുള്ള ചിത്രം ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളിൽ കീഴിൽ പെട്ടുപോയ ജനങ്ങളെ പ്രാദേശിക സാമൂഹിക ചങ്ങലകളിൽ കുറച്ചുകൂടി കഠിനമായി പിടിച്ച തളയ്ക്കാനുള്ള ഉദ്യമത്തിന്‍റെ ഭാഗമായി നടന്നിരുന്ന ഒരു മൈതാനപ്രസംഗത്തിന്‍റെ ചിത്രമാണ്. ഈ എഴുത്തിന് തൊട്ടു രണ്ട് എഴുത്തിന് മുൻപുള്ളതിൽ CPSന്‍റെ സഹോദരന്‍റെ ചിത്രം നൽകിയിരുന്നു (Page 161). ഉപദ്വീപന്‍റെ തെക്കൻ പ്രദേശത്ത്, കീഴ് ജനത്തിൽ പെട്ട വ്യക്തികൾക്ക് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നേരിട്ടുള്ള മാനസിക സ്വാധീനം ആണ് ആ വ്യക്തിയിൽ കാണപ്പെട്ടിരുന്നത്. മുകളിൽ നൽകിയ ചിത്രത്തിൽ കാണുന്നത് പ്രാദേശിക അധിപന്മാരുടെ അടിയിൽകിടക്കുന്നവരെ, ഈ അധിപന്മാർതന്നെ ഏതോ വൻ സ്വാതന്ത്ര്യസങ്കൽപ്പം വീശിക്കാട്ടി വ്യാമോഹിപ്പിക്കുന്ന രംഗമാണ്.
എന്നാൽ, പൊതുവായി പറയുകാണെങ്കിൽ, മലബാറുകളിൽ ഈ വിധ മാനസിക ഉന്നമനം നൽകുന്ന ഒരു സാമൂഹികാന്തരീക്ഷം ഉണ്ടായിരുന്നതിന്‍റെ സ്വാധിനം മിക്ക ജനത്തിലും ഇന്ന് കാണുന്നില്ലതന്നെ. ഇത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് പന്നീട് സൂചിപ്പിക്കാൻ ശ്രമിക്കാം.
Tellicherryയിൽ യാതോരുവിധ സാമൂഹികവും ഭരണപരവും ആയ കലാപങ്ങളോ, തെരുവുയുദ്ധങ്ങോളോ, ലാത്തിച്ചാർജ്ജുകളോ മറ്റോ ഇല്ലായിരുന്നു എന്ന് CPS സൂചിപ്പിച്ചത് പറഞ്ഞുകഴിഞ്ഞതാണ്. എന്നാൽ, യഥാർത്ഥത്തിൽ മലബാർ പ്രദേശങ്ങളെ മൊത്തമായിത്തന്നെ സ്വാധീനിക്കുവാനും ആ പ്രദേശങ്ങളിൽ വൻ മാറ്റങ്ങൾക്ക് കളം ഒരുക്കാവുന്ന കുഴഞ്ഞുമറിയലുകളും, ഗൂഢാലോചനകളും, കുത്തിത്തിരിപ്പുകളും, തിരിമറികളും നടക്കുന്നുണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം.
മലബാറിനെ അടക്കമുള്ള ഈ ഉപഭൂഖണ്ഡത്തിലെ പ്രദേശങ്ങളെ സ്വന്തം കൈകളിൽ ആക്കാനായി ഉപദ്വീപിന്‍റെ വടക്കുഭാഗങ്ങളിൽ ഗംഭീരമായുള്ള രാഷ്ട്രീയകളികൾ നടന്നിരുന്നത് പോലെതന്നെ പ്രാദേശിക തലത്തിലും ഈ വിധ പലതും നടക്കുന്നുണ്ടായിരുന്നു.
അന്ന് മലബാറിനെ ഈ വിധം സ്വാധീനിച്ചതോ അതുമല്ലെങ്കിൽ പലവിധത്തിൽ ബാധിച്ചതോ ആയ മൂന്ന് കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. ഈ മൂന്നിലും പെടാത്ത സംഭവവികാസങ്ങളും ഉണ്ട്. എന്നാൽ അവയെ ഇവിടെ ഈ എഴുത്തിൽ ഇപ്പോൾ എടുക്കുന്നില്ല.
ഈ മൂന്ന് കാര്യങ്ങളിൽ ഏറ്റവും വ്യക്തമായും ശ്രദ്ധക്കപ്പെട്ടിട്ടുള്ളതും, തികച്ചും വിഡ്ഢി വിശദ്ധീകരണങ്ങളിൽ പിന്നീട് വൻ വിവരമുള്ള എക്കാഡമിക്ക് ജീനിയസുകൾ കുഴച്ചിട്ടിട്ടുള്ളതുമായ സംഭവിവികാസം, ദക്ഷിണമലബാറിൽ സംഭവിച്ച സാമൂഹിക കലാപവും, ലഹളയുമാണ്. പ്രദേശികമായി ഈ സംഭവത്തിനെ മാപ്പിള ലഹള എന്നാണ് പറയപ്പെടുന്നത്.
ഈ സംഭവത്തിനെ പൊതുവായ ഔപചാരിക ചരിത്രത്തിൽ ഇന്ന് കാണപ്പെടുന്നത് 1921ന് ചുറ്റുപാടിൽ, ബൃട്ടിഷ് ഭരണത്തിന് എതിരായി, ദക്ഷിണ മലബാറിൽ മാപ്പിളമാർ നടത്തിയെ വിപ്ളവമായിട്ടാണ്. യഥാർത്ഥത്തിൽ ഇത് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ലവമായിരുന്നില്ലതന്നെ. മാത്രവുമല്ല 1836മുതൽ ദക്ഷിണ മലബാറിൽ ഈവിധ കലാപം ഇടക്കിയ്ക്ക് നടന്നതായി MALABAR MANUALൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇവിടെ പ്രസ്താവ്യമായ കാര്യം, ഏതാണ്ട് ഇതേ സമയത്ത് തന്നെ (1835ന് ചുറ്റുപാടിൽ) തിരുവിതാംകൂർ രാജ്യത്തിലും, പിന്നോക്ക ജാതിക്കാർ പലവിധ തെരുവുയുദ്ധങ്ങളും തുടങ്ങിയരിന്നു എന്നതാണ്. കാരണം, അവിടേയും ഇങ്ഗ്ളിഷുകാരായ കൃസ്ത്യൻ മിഷനറിമാരുടെ സാന്നിദ്ധ്യം കീഴ് ജനക്കൂട്ടങ്ങളുടെ മനസ്സുകളിൽ വൻ മാനസിക കാഹളനാദങ്ങൾ മുഴക്കിത്തുടങ്ങിയിരുന്നു. എന്നാൽ അവിടെ ഭരണയന്ത്രം നടത്തിപ്പ് ചെയ്തത് പ്രാദേശിക ഉന്നത ജാതിക്കാരാണ്. അവരുടെ പക്ഷത്തുള്ളവർ, നിയമം കൈകളിൽ എടുത്ത്, ഈ വിധ കലാപങ്ങളെ തെരുവിലിട്ട് അടിച്ച് തമർത്തുകയായിരുന്നു.
എന്നാൽ മലബാറിൽ ഭരണം ഇങ്ഗ്ളിഷുകാരണ് നടത്തിരുന്നത്. അവർ ആരേയും നിയമം കൈയിൽ എടുക്കാൻ അനുവദിച്ചില്ലതന്നെ. അതിനാൽ തന്നെ, അവർ നിയമപലനം നടപ്പിലാക്കാൻ ശ്രമിച്ചത് ഒരു ദുഷ് പേരായി അവരിൽത്തന്നെ പിതിച്ചു എന്ന് തോന്നുന്നു.
മലബാറിൽ മാപ്പിളമാരുമായുള്ള പ്രശ്നം ഹൈദാരലിയുടേയും, Sultan Tipuവിന്‍റെയും ആക്രമണങ്ങളോടൊപ്പമാണ് സംഭവച്ചുതുടങ്ങിയത് എന്ന് തോന്നുന്നു. ഈ സംഭവവികാസങ്ങൾ അതീവ സങ്കീർണ്ണമായ പലവിധ കാര്യങ്ങളേയും ഉൾക്കൊള്ളുന്നുണ്ട്. അതിനാൽത്തന്നെ, പിന്നീട് ഈ സംഭവത്തിലേക്ക് പ്രത്യേകമായി ഇറങ്ങേണ്ടിയിരിക്കുന്നു. ഇപ്പോൾ ഈ സംഗതി വിടുകയാണ്.
മലബാർ പ്രദേശങ്ങളെ കൊതിയൂറും കണ്ണുകളാൽ നോക്കിക്കണ്ട രണ്ട് വ്യത്യസ്ത പക്ഷക്കാർ തിരുവിതാംകൂർ രാജ്യത്തിൽ ഉണ്ടായിരുന്നു. രണ്ട് പക്ഷവും അവിടുള്ള പ്രാദേശിക കീഴ് ജാതിക്കാരുടെ പ്രസ്ഥാനങ്ങളാണ്. ഒന്ന് അവിടുള്ള ഈഴവരുടെ സംഘടിത പ്രസ്ഥാനം. മറ്റൊന്ന്, അവിടുള്ള കീഴ് ജാതിക്കാരെ London Missionary Societyയിലെ മിഷിനറിമാർ കൃസ്തീയ മതത്തിലേക്ക് ചേർത്ത് സൃഷ്ടിക്കപ്പെട്ട പുതിയ കൃസ്തീതമതപ്രസ്ഥാനം.
ഈ രണ്ട് കൂട്ടരും മലബാറിനെ തങ്ങളുടെ വ്യത്യസ്തരീതിയിൽ ഉള്ള കുടിയേറ്റ പ്രദേശമായി നേടിയെടുക്കാൻ വെമ്പൽ കൊണ്ടിരുന്നു. രണ്ടുകൂട്ടർക്കും ചില രീതിയിൽ പൊതുവായുള്ള ആവശ്യകതയും, ചില രീതിയിൽ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ഉണ്ടായിരുന്നു. ഇവയിൽ തന്നെ ചില ആവശ്യങ്ങൾ യഥാർത്ഥത്തിൽ അത്യാവശ്യങ്ങൾ തന്നെയായിരുന്നു. രണ്ട് കൂട്ടരും ഉപയോഗിച്ച മാർഗ്ഗങ്ങളും വ്യത്യസ്തങ്ങൾ ആയിരുന്നു.
ഇന്ന് മലബാറിൽ ഉള്ള ജനങ്ങളിൽ പലർക്കും ഈ രണ്ട് കൂട്ടരിൽ ഏതെങ്കിലും ഒരു പക്ഷത്തിന്‍റെ യെങ്കിലും രക്തബന്ധ പാതയുടെ കലർപ്പ് കുടുംബത്തിൽ എവിടെയെങ്കിലും വന്നുപെട്ടിട്ടുണ്ടാവാൻ സാധ്യത ഏറെയുണ്ട്. അതിനാൽ തന്നെ ഇന്നുള്ള മലബാറുകാർക്ക് അന്യദേശക്കാർ അല്ലാ ഈ രണ്ട് കൂട്ടരും. എന്നാൽ അന്നുണ്ടായിരുന്ന മലബാറുകാർക്ക് ഈ രണ്ട് കൂട്ടരും സ്വന്തം പ്രദേശങ്ങളെ കൈവശപ്പെടുത്താനോ, അതുമല്ലെങ്കിൽ സ്വന്തം സമുദായത്തെ കീഴിൽ പെടുത്താനോ ഉന്നമിട്ടുകൊണ്ട് ഗൂഡപ്രവർത്തനം ചെയ്യുന്ന പരദേശികളായ അധിനിവേശ ശക്തികളായിരുന്നു.
CPSന്‍റെ പിതാവായ ഗോവിന്ദന്‍റെ കുടുംബത്തേയും സാമുഹത്തേയും ഈ രണ്ട് കൂട്ടരുടേയും വരവ് കാര്യമായിത്തന്നെ സ്വാധീനിച്ചിരുന്നു. സംഭവിച്ചകാര്യങ്ങളെ നല്ലതെന്നോ ചീത്തയെന്നോ മൂല്യനിർവ്വഹണം ചെയ്യാനാവില്ല. കാരണം, ഇന്ന് കേരളം എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം തന്നെ പിറന്നത് ഈ വിധ സംഭവങ്ങളുടെ പരിണിതഫലമായിട്ടാണ്.
തിരുവിതാംകൂർ രാജ്യത്തിൽ നിന്നും മലബാറിലേക്ക് പാലയനം ചെയ്ത, പുതുതായി രൂപീകൃതമായ കൃസ്ത്യൻ മതവിഭാഗത്തിലെ ആളുകളെക്കുറിച്ചും, തിരുവിതാകൂറിൽ നിന്നുകൊണ്ടുതന്നെ മലബാറിൽ സാമുദായിക സ്വാധീനം വളർത്തിയെടുക്കാൻ വൻ പദ്ധതികൾ ഇട്ട ഈഴവ സാമുദായിക സംഘടനാ ശ്രമങ്ങളെക്കുറിച്ചും പറയാനാണ് ഉദ്ദേശിക്കുന്നത്.
ഈ കാര്യങ്ങളെക്കുറിച്ച് പറയുന്നതിന് പശ്ചാത്തലമൊരുക്കാനായി ആദ്യം തിരുവനിതാംകൂറിൽ എന്താണ് ഈ കൂട്ടർക്ക് ലഭിച്ചിരുന്ന അവസ്ഥാവിശേഷം എന്നത് പറയേണ്ടിയിരിക്കുന്നു. തിരുവിതാകൂറിൽ ഈ കൂട്ടർക്ക് മൊത്തമായി പറയുകയാണെങ്കിൽ, പടിപടിയായുള്ള സാമൂഹികവും, തൊഴിൽപരവും ആയ അടിമത്തമായിരുന്നു നിലനിന്നിരുന്നത്. ഈ പ്രസ്താവന വളരെ പരന്നുകിടക്കുന്ന ഒരു പ്രസ്താവനമാത്രമാണ്. ഈ പ്രസ്താവന ഒരു ഇങ്ഗ്ളിഷുകാരനാണ് വായിക്കുന്നതെങ്കിൽ, പാൻറുംകോട്ടും, ഷൂസും ധരിച്ച്, അടിമ-ഉടമയെ പേരിന് മുന്നിൽ Mr. ചേർത്തും, You എന്ന വാക്കിനാലും സംബോധന ചെയ്യുന്നതും വളരെ അധികം മനുഷ്യ വ്യക്തിത്വം പേറുന്നതും ആയ യൂ.എസ്. ഏയിലെ കാപ്പിരി അടിമകളെക്കുറിച്ചാണ്, മനസ്സിൽ ചിത്രം വിരിയുക.
യൂ. എസ്. ഏയിലെ കറുത്ത വർഗ്ഗക്കാരുടെ അടിമത്തവുമായി ബന്ധപ്പെട്ട വളരെ പ്രസിദ്ധമായ ഒരു നോവൽ ആണ് Uncle Tom's Cabin. Uncle Tom ആണ് അടിമ. ആ നോവലിന്‍റെ illustrated (ചിത്രങ്ങളോടുകൂടിയ) ഒരു പതിപ്പിന്‍റെ കവറിൽ നൽകിയ ചിത്രമാണ് മകുളിൽ നൽകിയിട്ടുള്ളത്. ഈ വിധമുള്ള ഒരു വ്യക്തിയെ ഈ ഉപഭൂഖണ്ഡത്തിലെ സാമൂഹിക അടിമ ജനവുമായി താരതമ്യെചെയ്യാനാവില്ല.
ഈ കാര്യംപറഞ്ഞതിലും ഒരു പ്രത്യേകമായ വിവരം നൽകേണ്ടിയിരിക്കുന്നു. ഈ ഉപഭൂഖണ്ഡത്തിൽ പല ഇസ്ളാമിക രാജാക്കളും ധനവാന്മാരും പണ്ട് കാലങ്ങളിൽ പശ്ചിമേഷ്യൻ അറബി അടിമ-വിൽപ്പന വ്യാപാരതെരുവുകളിൽനിന്നും അടിമകളെ വിലക്ക് വാങ്ങിക്കാറുണ്ടായിരുന്നു. അവരിൽ പലരും, അവരെ വാങ്ങിച്ചവരുടെ വീടുകളിൽ മറ്റ് അന്തേവാസികളെപ്പോലെ ജീവിക്കുമായിരുന്നു. അവരും, ഈ ഉപദ്വീപിലെ പൊതുവായുള്ള അടിമ ജനങ്ങളുമായി കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യത്തേത് മനുഷ്യനും രണ്ടാമത്തേത് കന്നുകാലിയും
ഇവിടെ പറയേണ്ടുന്ന കാര്യം ഫ്യൂഡലിസം (feudalism) എന്ന പദത്തിന്‍റെ കാര്യം പറഞ്ഞത് പോലെയാണ്. ഇങ്ഗ്ളിണ്ടിൽ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ല ഈ പദം ഭൂഖണ്ഡയൂറോപ്പിലും, ഏഷ്യയിലും, ആഫ്രിക്കയിലും അർത്ഥമാകുന്നുത്. അത് പോലെ തന്നെ, ഭൂഖണ്ഡയൂറോപ്പിൽ feudalism എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ല ഏഷ്യയിലും, ആഫ്രിക്കയിലും അർത്ഥമാകുന്നുത്. ഇതിനെക്കുറിച്ചെല്ലാം വളരെ കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.
ഇതേ പോലെതന്നെയാണ്, അടിമത്തം എന്ന പദത്തിന്‍റേയും കാര്യം. Slavery എന്ന വാക്കുകൊണ്ട് ഇങ്ഗ്ളിഷുകാർ മനസ്സിലാക്കുന്ന മനുഷ്യരൂപമല്ല, ദക്ഷിണേഷ്യയിലെ സാമൂഹികമായി പാരമ്പര്യമായി മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് ജീവിച്ചിരുന്ന കീഴ്-ജനക്കൂട്ടങ്ങൾ.
ഇങ്ഗ്ളിഷിൽ അടിമയായി മനസ്സിലാക്കപ്പെടുന്ന വ്യക്തി, ഒരു ഇങ്ഗ്ളിഷുകാരന് ഉള്ള എല്ലാവിധ വ്യക്തിത്വവും ഉള്ള ഒരു വ്യക്തിയാണ്. എന്നാൽ, നിയമപരമായി അയാൾ അടിമയായിപ്പോയി. ഈ വിവരം ആ ആളിലും ആളിക്കത്തും. ഈ അടിമ കസേരയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുക. ഇങ്ഗ്ളിഷ് ആണ് സംസാരിക്കുക. ഉടമയേയും ഭാര്യയേയും ആ ആളുടെ മക്കളേയും പരാമർശ്ശിക്കാനും സംബോധനചെയ്യാനും ഉപയോഗിക്കുന്ന You, He, She തുടങ്ങിയ വാക്കുകൾ തന്നെയാണ്, ഉടമയും കൂട്ടരും ഈ ആളോടും ഉപയോഗിക്കുക. വസ്ത്രധാരണത്തിൽ രണ്ട് കൂട്ടരും ഒരേതരം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. പാന്റും, ഷർട്ടും, ഷൂസും, കോട്ടും, തൊപ്പിയും മറ്റുമെല്ലാം അടിമ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, എത്ര കഷ്ട്രം ഇത്രയും വ്യക്തിത്വം ഉള്ള ആൾ മറ്റൊരു വ്യക്തിയുടെ തൊഴിൽചെയ്യാൻ ബാധ്യസ്ഥനാണ്.
ഈ അടിമകളെ തമ്മിൽ പടിപടിയായി വ്യത്യസ്ത നിലവാരത്തിൽ നിലനിർത്തുന്ന പദപ്രയോഗങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.
ഈ അടിമത്തത്തെ ഇങ്ഗ്ളിഷുകാർതന്നെ അടിച്ചുതമർത്തിയതിന്‍റെ കഥ വിശദമായ പറയേണ്ടിയിരിക്കുകന്നു. അത് പിന്നീടാകാം.
എന്നാൽ, ദക്ഷിണേഷ്യയിലെ സാമൂഹിക അടിമത്തം ഇതൊന്നുമല്ല. അനവധി തട്ടുകൾ ഉള്ള സമൂഹത്തിന്‍റെ മലപോലുള്ള മൊത്തം ഭാരം പേറിവരുന്ന നീ, എടാ, എടീ, അവൻ, അവൾ, അവറ്റകൾ എന്നവാക്കുകൾ മറ്റ് അനേകം തരംതാഴ്ത്തുന്ന വാക്കുകളോടൊപ്പം, ഇവരെ അടിച്ച് തമർത്തി, അവരിൽ ഉള്ള എല്ലാവിധ വ്യക്തിത്വവും നശിപ്പിച്ച്, മൃഗങ്ങളെക്കാളും അധ:പ്പതിച്ച മാനസികാവസ്ഥയോടെ ജീവിക്കുന്നവരാണ് ഈ ഉപദ്വീപിലെ പാരമ്പര്യ സാമൂഹിക അടിമകൾ. കന്നുകാലി ജനത്തിന്‍റെ തലയ്ക്ക് തൊട്ടുമുകളിൽത്തന്നെ അവരെ അമർത്തിപ്പിടിക്കുന്ന സാമൂഹിക മച്ച് ഉണ്ട്. അവർക്ക് മുകളിലോട്ട് തല ഉയർത്താനാവില്ലതന്നെ. ഇക്കാരണത്താൽത്തന്നെ മലയാളം സ്ക്കൂൾ വിദ്യാർത്ഥികളെപ്പോലെയല്ല ഇവർ. കാരണം, വിദ്യാർത്ഥികളിൽ പലർക്കും സാമൂഹിക മുകൾത്തട്ടിലേക്ക് ഉയരാനുള്ള സൗകര്യം ഉണ്ട്.
ഈ അടിമജനത്തിൽപ്പെട്ട കൂട്ടരെ അധികം അടുപ്പിക്കാനും പറ്റില്ലതന്നെ. കാരണം, അവരോട് അധികം അടുത്ത് പെരുമാറിയാൽ, അവർ പിടിച്ച് അവരുടെ മാനസിക നിലവാരത്തിലേക്ക് താഴ്ത്തിക്കളയും. ഇവരെ ഞെട്ടിച്ച് നിർത്തിയാൽ, അവർ ബഹുമാനിക്കും, ആദരവ് നൽകും, പറയുന്നത് അനുസരിക്കും, ഉടമയുടെ വീട്ടിലെ സ്ത്രീജനങ്ങളെ അസഭ്യഭാവത്തിൽ നോട്ടമിടില്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷയിൽ യൂ.എസ്. ഏയിൽ ഉള്ള കാപ്പിരി അടിമകൾക്ക് നൽകിയ മാനസിക ഉന്നമനം ഈ നാട്ടിലെ ചെറുമർക്കും, പുലയർക്കും, പറയർക്കും, വേടർക്കും, ഷാണർക്കും, ഈഴവർക്കും മറ്റും നൽകിയാൽ, അവർ അവർക്ക് ഈ വിധ സൗകര്യം നൽകിയവരെ കമഴ്ത്തിയടിക്കും, അവരുടെ വീട്ടിലെ സ്ത്രീജനങ്ങളെ പരസ്യമായിത്തന്നെ നോട്ടമിടും. അവൾ എന്ന പദനിർവ്വചനത്തിൽ അവരുടെ അധിപന്മാരുടെ ഭാര്യയെവരെ പിടിച്ച് താഴ്ത്തും. ഇതൊന്നും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകില്ലതന്നെ.
Tellicherryയിൽ English East India Company അവരടെ Factory സ്ഥാപിച്ചതിന് ശേഷം, സ്ഥലവിവരങ്ങൾ പതുക്കെപ്പതുക്കെ അവരുടെ Londonൽ ഉള്ള Court of Directors അറിഞ്ഞുതുടങ്ങിയപ്പോൾ, Court of Directorsലെ അംഗങ്ങൾ ശരിക്കും ഞെട്ടിയെന്നുവേണം മനസ്സിലാക്കാൻ. മലബാറിൽ, സാമൂഹിക അടിത്തട്ടിൽ അനേകാരയിരം ചെറുമർ എന്ന പേരുള്ള, മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടു ജീവിക്കുന്ന അടിമ ജനം ഉണ്ട് എന്ന വിവരമാണ് ഇതിന് കാരണമായത്. ഈ വിവരം Director Boardലെ അംഗങ്ങൾ ഏത് വിധമാണ് ഭാവന ചെയ്തത് എന്ന് അറിയില്ല. മിക്കവാറും, യൂ. എസ്. ഏയിലെ കാപ്പിരി അടിമകളെപ്പോലെയാകാം. എന്നാൽ വാസ്തവം വളരെ വ്യത്യസ്തമായിരുന്നു.
Court of Directors ഈ അടിമജനത്തിനെ മോചിപ്പിക്കണം എന്ന നിർദ്ദേശം Tellicherryയിലെ അവരുടെ ഉദ്യോഗസ്ഥർക്ക് നൽകി. എന്നാൽ, അങ്ങ് ഇങ്ഗ്ളണ്ടിൽനിന്നും കാണുന്നത് പോലെ വെറുതെ ചങ്ങല അഴിച്ച് വിടലിൽ ഒന്നും ഈ സ്വാതന്ത്ര്യം ആർക്കും ഇവിടെ ലഭിക്കില്ല. ഇന്ത്യൻ ഭരണഘടനയിൽ എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യരാണ് എന്ന് പറയുന്നത് പോലുള്ള വിഢ്ഡിത്തമാണ് ഇത്. കാരണം, ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് ഒരു സാധാ ഇന്ത്യൻ പൗരൻ ഇത് അവകാശപ്പെട്ടാൽ, മുഖത്ത് അടിവീണത് തന്നെ.
മലബാറിലെ എല്ലാ ഭൂഉടമ വീടുകളിലും ഈ വിധം ഉള്ള നൂറുകണക്കിന് മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട ജനം ഉണ്ടായിരുന്നു. അവരെ ഏതാണ്ട് കന്നുകാലികളെപ്പോലെതന്നെയാണ് സാമൂഹിക മുകൾത്തട്ടിൽ ഉള്ള ജനക്കൂട്ടങ്ങൾ കണ്ടിരുന്നത്. താമസിക്കാൻ തന്നെ കാര്യമായ സൗകര്യങ്ങൾ നൽകിയിരുന്നില്ല. പലപ്പോഴും കൃഷിയിടങ്ങളിൽ നാലു മുളകൊണ്ടുള്ള തൂണുകൾ ഉള്ള ഒരു ചെറുപന്തലിൽ തന്നെ താമസം. നായർമാരാണ് ഇവരുടെ മേൽ മേൽനോട്ടംവഹിക്കുക. കടിഞ്ഞാണിട്ടുവച്ചിരിക്കുന്ന വന്യമൃഗത്തെപ്പോലെതന്നെയാണ് ഈ ബന്ധിപ്പിക്കപ്പെട്ടവരെ കണ്ടിരുന്നത്. എന്നാൽ യാതോരു ചങ്ങലയും ആവശ്യമില്ലതന്നെ. കാരണം, ഇവർക്ക് സാമൂഹികമായി ഓടി രക്ഷപ്പെടാനാവില്ല. കാരണം, ഇവരെ വൻ ഭീതിയോടുകൂടി വീക്ഷിക്കുന്ന പല ജനക്കൂട്ടങ്ങളും ഇവർക്ക് മുകളിൽ ഉണ്ട്. ഭാഷയാണെങ്കിൽ പുലിനഖം പോലെ ഇവരെ കുത്തിത്തുളച്ച്, അനങ്ങാൻ പറ്റാത്ത രീതിയിൽ പിടിച്ചുനിർത്തുന്നതരത്തിലുള്ളതും.
ഇവരോട് യാതോരും മമതയും ആർക്കും തന്നെ ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നില്ല. യാതോരു അടിമത്വ നിർമ്മാർജന പദ്ധിയും നൂറ്റാണ്ടകളായി ഇവിടെ ജനിച്ച് മരിച്ച യാതോരു മഹാനും തുടങ്ങിവെച്ചതായി കാണുന്നില്ല. ഇവരെ അടുപ്പിക്കാൻ തന്നെ ആർക്കും ഇഷ്ടം വരില്ല. കാരണം, ഇത്രമാത്രമേയുള്ളു. ഇവരെ കയറൂരിവിട്ട്, വളരാൻ അനുവദിച്ചാൽ, ഇവർ കയറൂരിവിട്ടവരെ മലർത്തിയടിക്കും. അവരുടെ വീടും കുട്ടികളും, പെണ്ണുങ്ങളും ഇക്കൂട്ടരുടെ കൈവശം വരും. ചിലപ്പോൾ അവർതന്നെ ഇക്കൂട്ടരുടെ തൊഴിലുകാരായി ജീവിക്കേണ്ടിയുംവരും. ഇതിന്‍റെ ഭയാനകത ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും മനസ്സിലാകില്ലതന്നെ.
സാമൂഹിക സമത്വവും അടിമത്വനിർമ്മാർജ്ജനും കാളരാത്രിയും ദു:സ്വപന അനുഭവവും മറ്റുമാണ് എന്ന് ഏവർക്കും അറിയാം. ഇങ്ഗ്ളിഷുകാർക്ക് മാത്രം അറിയില്ല.
മലബാറിൽ 1702ൽതന്നെ English East India Company ഈ വിധമുള്ള മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടവരെ അഴിച്ചൂരിവിടാനുള്ള ശ്രമം ആരംഭിച്ചു എന്നതാണ് വസ്തവം. ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ശ്രദ്ധിക്കേണ്ടത്, നൂറ്റാണ്ടുകളായി കോടിക്കണക്കിന് ആളുകൾ കണ്ടിരുന്ന ഒരു സാമൂഹിക വാസ്തവം ഇങ്ഗ്ളിഷുകാർ വന്നോപ്പോഴാണ് മനുഷ്യ ശ്രദ്ധയിൽ ഒരു അനീതിയായി ശ്രദ്ധിക്കപ്പെട്ടത്.
MALABAR MANUALൽ നിന്നുമുള്ള ഉദ്ദരണി നോക്കുക:
The questions of slavery and the slave trade attracted the early attention of the Honourable Company’s Government. So early as 1702, the year in which British rule commenced, a proclamation was issued by the Commissioners against dealing in slaves. A person offering a slave for sale was to be considered as a thief. The slave was to be forfeited and the person offering him for sale was to be fined five times his value. The purchaser was to be similarly treated. The houses of suspected slave traders were to be well watched and entered and searched on the smallest suspicion, ....
QUOTE: on the 23rd December of that year the Principal Collector received orders desiring “that the practice of selling slaves for arrears of revenue may be immediately discontinued.” END OF QUOTE.
സർക്കാരിന് നൽകാനുള്ള കാർഷിക നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്ന ഭൂഉടമകളുടെ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന കന്നുകാലി ജനത്തിൽപ്പെട്ട അടിമകളെ വിൽകുന്നത് നിരോധിക്കപ്പെട്ടു.
The matter in this and other ways reached the ears of the Court of Directors, and in their despatch of 12th December 1821 they expressed considerable dissatisfaction at the lack of precise information which had been vouchsafed to them regarding the cultivators in general, and in particular said : We are told, indeed, that part of them (an article of very unwelcome intelligence) are held as slaves ; that they are attached to the soil and marketable property.
You are directed to obtain and to communicate to us all the useful information with respect to this latter class of persons which you possibly can; the treatment to which they are liable, the habits of their masters with respect to them, the kind of life to which they are doomed, the sort of title by which the property of them is claimed, the price which they bear and more especially the surest and safest means of ultimately effecting their emancipation.
1821ൽ Court of Directors ഈ അടിമസമ്പ്രാദായങ്ങളെക്കുറിച്ച് അറിഞ്ഞുതുടങ്ങി. ഈ അടിമകളെ രക്ഷക്കണം എന്ന ഉത്തരവാണ് അവർ നകിയത്.
We also desire to know whether those occupants, 150,000 in number, cultivate immediately the whole of the lands by their slaves and hired servants, or whether there is a class of inferior tenants to whom they let or sub-let a portion of their lands. If there is such an interior class of lessees, you will inform us under what conditions they cultivate, what are their circumstances, and what measures, if any, have been employed for their protection
ഈ അടിമ ജനത്തിന് സംരക്ഷണം ഏകണം എന്ന് തന്നെയാണ് ഉത്തരവ്. അങ്ങ് ഇങ്ഗ്ളണ്ടിൽ നിന്നും. ഇതൊന്നും ആരേയും ബോധിപ്പിക്കാനോ, രാഷ്ട്രീയമായി വോട്ടുകൾ നേടാനോ, വൻ മാഹൻ രൂപം വരിക്കാനോ അല്ലതന്നെ. ആരേയും കോണാനുടിപ്പിക്കാനും അല്ല പദ്ധതി.
28
Posted: Mon Oct 09, 2023 4:23 pm
posted by VED
28 #. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ പറ്റാത്ത സാമൂഹിക യാഥാർത്ഥ്യങ്ങൾ
ബൃട്ടിഷ്-മലബാറിൽ English East India Company നടപ്പിൽ വരുത്താൻ ശ്രമിച്ച സാമൂഹിക പരിഷ്ക്കരണത്തെക്കുറിച്ചാണ് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചത്. എന്നാൽ ഇത് അങ്ങ് ഇങ്ഗളണ്ടിൽനിന്നും കാണുന്നത് പോലെ പെട്ടെന്നൊന്നും നടപ്പിൽ വരുത്താൻ പറ്റുന്നകാര്യമല്ല. കാരണം, ഉയർന്ന ഒരു വർഗ്ഗവും, അവർ അടിമപ്പെടുത്തിയ മറ്റൊരു വർഗ്ഗവും അല്ല ഇവിടെയുള്ളത്. മനുഷ്യവർഗ്ഗങ്ങൾ സമൂഹത്തിൽ പടിപടിയായി നിൽക്കുന്നു. അവരിൽ ഏതെങ്കിലും ഒന്നിനെ ഉയർത്തിയാൽ, അവരുടെ മുകളിൽ ഉണ്ടായിരുന്ന പലരും അവരുടെ കീഴിൽ പെട്ടുപോകും. നിങ്ങൾ/ഇങ്ങൾ ആയിരുന്ന ആൾ ഇഞ്ഞി (നീ) ആയി തമർന്നുപോകും. ഈ കാര്യത്തെക്കുറിച്ച്, അങ്ങ് ഇങ്ഗ്ളണ്ടിൽ മനസ്സിലാക്കിക്കാൻ പറ്റില്ലതന്നെ. ഇതിന് ശ്രമിച്ച് പരാജയപ്പെട്ട്, മനംമടുത്ത്, പരിഹാസപാത്രമായി, ഒടുവിൽ ഇങ്ഗ്ളണ്ടിൽ വെച്ച് Robert Clive ആത്മഹത്യയാണ് ചെയ്തത്.
ഇങ്ഗ്ളണ്ടിൽ യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത രാക്ഷസീയമായ ഭാഷാകോഡുകൾ ആണ് ഈ ഉപഭൂഖണ്ഡത്തിൽ വിനാശ നൃത്തം അഴിഞ്ഞാടുന്നത്.
മലബാറിൽ ഇങ്ഗ്ളിഷ് കമ്പനി സാമൂഹിക പരിഷ്ക്കരണ ഉദ്യമങ്ങൾ നടത്തിയത് വളരെ ശ്രദ്ധയോടുകൂടിത്തന്നെയാണ്. സമൂഹത്തെ എടുത്തുകുടയുന്ന രീതിയിൽ അല്ലതന്നെ. എന്നാൽ ഇവരുടെ ഉദ്യമങ്ങൾക്ക് തൊട്ടു മുൻപോ, അതേ അവസരത്തിലോ തന്നെ, സാമൂഹിക ഉച്ചനീചത്വങ്ങളെ തവിടുപൊടിയാക്കുന്ന രീതിയിൽ മറ്റൊരു സംഭവം മലബാറിൽ നടന്നിരുന്നു. അത് മൈസൂർ രാജ്യം ഭരിച്ചിരുന്ന മൊറോക്കൻ വംശജനായ ഹൈദ്രാലിയുടേയും, മകൻ ടിപ്പു സുൾത്താന്‍റെയും ആക്രമണങ്ങളാണ്. ഇത് ഒരു സമൂഹത്തെ എടുത്ത് കുടയുന്നത് മാതിരിയുള്ള സംഭവപരമ്പരകൾ ആയിരുന്നു. പ്രത്യേകമായുള്ള യാതോരു ശ്രദ്ധയോ ദീർഘദൃഷ്ടിയോ മാന്യമായ രീതികളോ ഇല്ലാത്ത പ്രാകൃതവും ഭീകരവും ആയ സംഭവങ്ങൾ ആയേക്കാം. കാരണം, എന്തൊക്കെയായലും, സമൂഹത്തിൽ വ്യക്തിയുടേയും, കുടുംബത്തിന്‍റെയും സുരക്ഷ എന്ന കാര്യം അപ്രത്യക്ഷമായ അവസരമായിരുന്നു അത്. ഈ സംഭവങ്ങളെക്കുറിച്ചും ഇപ്പോൾ ഇവിടെ പറയാൻ ആവില്ല.
മലബാറിൽ ഈ വിധം പലതും സംഭവിച്ചെങ്കിലും, തൊട്ടടുത്തുള്ള കാനറാ പ്രദേശത്തും പാണ്ടി പ്രദേശത്തും തിരുവിതാംകൂറിലും കാര്യങ്ങൾ വ്യത്യസ്തം തന്നെയായിരുന്നു. ഇവയിൽ തിരുവിതാംകൂറിനെക്കുറിച്ചേ നമുക്ക് ഇവിടെ പ്രതിപാദിക്കേണ്ടതുള്ളു. കാരണം, അവിടെ ഉള്ള സംഘടിതശക്തികളാണ് മലബാറിനെ പിടികൂടാൻ പദ്ധതിയിട്ടത്.
തിരുവിതാംകൂറിൽ London Missionary Society ആണ് 1700ന്‍റെ തുടക്ക കാലം മുതൽ സാമൂഹിക പരിഷ്ക്കരണത്തിന് ശ്രമിച്ചത്. അങ്ങ് ഇങ്ഗ്ളണ്ടിൽ നിന്നും ഈ വിധ ബദ്ധപ്പാടിനെല്ലാം അവിടുള്ള ആളുകൾ എന്തിനാണ് തുനിഞ്ഞത് എന്നത് തന്നെ ഈ ഉപഭൂഖണ്ഡത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റില്ല.
തിരുവിതാംകൂറിൽ ഈ ആളുകൾ കന്നുകാലിജനങ്ങളെ ഉന്നമനപ്പെടുത്താൻ പദ്ധതിയിട്ടു എന്ന് പറയാം. അതല്ലാ, അവർ ഇവിടുള്ള ജനങ്ങളെ വിഡ്ഢികളാക്കി അവരുടെ മതത്തിലേക്ക് കയറ്റി എന്നും ഈ സംഭവപരമ്പരയെ വ്യാഖ്യാനിക്കാനാവും.
ബ്രാഹ്മണർ അടിമജനങ്ങളെ അവരുടെ മതത്തിലേക്ക് കയറ്റിയില്ലാ എന്നതാണ് വാസ്തവം. നായർമാർക്ക് പോലും വേദപഠനം നിഷേധിക്കപ്പെട്ടിരുന്നു. ഏതാണ്ട് 1930ന് ചുറ്റുപാടിലാണ്, കീഴ് ജനങ്ങൾ ബ്രാഹ്മണമതത്തിലേക്ക് (ഹിന്ദുമതത്തിലേക്ക്) ഇടിച്ചു കയറിത്തുടങ്ങിയത് എന്ന് തോന്നുന്നു.
ഇസ്ലാം മതത്തിലേക്ക് കീഴ് ജനക്കൂട്ടങ്ങളെ കയറ്റിയിട്ടുണ്ട്. അവർക്ക് പള്ളികളിലും മറ്റും കയറാൻ പൂർണ്ണ സമ്മതം നൽകിയിരുന്നു. അങ്ങിനെ നോക്കുമ്പോൾ, ബ്രാഹ്മണർ ചെയ്താത്ത സാമൂഹിക പരിഷ്ക്കരണം ഇസ്ലാം മതംചെയ്തു എന്നുവേണമെങ്കിൽ പറയാം. എന്നാൽ, ഇത് ഇങ്ഗ്ളിഷ് കൃസ്ത്യൻ ഇവാൻജിലിസ്റ്റുകൾ ചെയ്ത കൃത്യവുമായി താരതമ്യം ചെയ്യാനാവില്ലതന്നെ. ഈ പറഞ്ഞതിലും ചെറിയ ഒരു പാളിച്ച ഉണ്ട്. അത് ഇതാണ്. London Missionary Societyയിലെ മിഷനറിമാർ മുഴുവനും ഇങ്ഗ്ളിഷുകാരായിരുന്നില്ല. എന്നാൽത്തന്നെ ആ പ്രസ്ഥാനം ഇങ്ഗ്ളണ്ടിലെ ഒരു പ്രസ്ഥാനം ആയിരുന്നു എന്ന മേന്മ അതിനുണ്ടായിരുന്നു.
ഇസ്ലാം മതത്തിൽ പുരോഹിതന്മാർ ഇല്ലാ എന്നാണ് പലപ്പോഴും കേൾക്കുന്ന വാദം. എന്നുവച്ചാൽ, സംഘടിതമായ ഒരു മതമാകേണ്ടതില്ല ഇത്. മറിച്ച് ആർക്കും വ്യക്തിപരമായി ഇസ്ലാം ആയി ജീവിക്കാനായേക്കാം. വ്യക്തിക്ക് നേരിട്ട് ഈശ്വരന് സന്ദേശം അയക്കാം, ആവശ്യങ്ങൾ അറിയിക്കാം. മറ്റൊരു വ്യക്തിയുടേയോ പ്രവാചകന്‍റെ തന്നെയോ മാദ്ധ്യസ്ഥം ആവശ്യമില്ല.
ഈ മുകളിൽ പറഞ്ഞത്, ഈ എഴുത്തുകാരന്‍റെ സ്വന്തം നിഗമനമാണ്. എത്രകണ്ട് ആഴമുള്ളതാണ് എന്ന് അറിയില്ല. എന്നാൽ ഇത് ശരിയാണെങ്കിൽ, ഇസ്ലാം എന്നത് ഒരു വൻ മാനസിക ഔന്നത്യമുള്ള ജനത്തിന്‍റെ മതമാണ്. ഈ മതവും അതേ പോലെതന്നെ വൻ ഔന്നിത്യമുള്ളതാണ്. മൂല്യമേറിയതാണ്.
എന്നാൽ ഒരു സാമൂഹിക വാസ്തവം എന്നരീതിയിൽ നോക്കുകയാണെങ്കിൽ, ഈ നിഗമനം ശരിയല്ലതന്നെ. ഈ മാനസിക ഔന്നിത്യം, പൊതുവായി പറഞ്ഞാൽ, ഈ ഉപഭൂഖണ്ഡത്തിലെ ഇസ്ലാം മതത്തിന് ഇല്ലതന്നെ. പൗരോഹിത്യം ഇല്ലാ എന്നുള്ളത് വാക്യർത്ഥത്തിൽ ശരിയായിരിക്കാമെങ്കിലും, അതിന് ബദലായുള്ള മറ്റ് വൻ ശക്തിയുള്ള സാമൂഹിക നേതൃത്വത്തിന്‍റെ സാന്നിധ്യം ഈ മതത്തിൽ ഉണ്ട് എന്നാണ് തോന്നുന്നത്. ഇത് തെറ്റായ ഒരു കാര്യമാണ് എന്ന് പറയുന്നില്ല. കാരണം, ഫ്യൂഡൽ ഭാഷാ ജനങ്ങളെ കയറൂരിവിട്ടാലും പ്രശ്നംതന്നെയാണ്. എന്നാൽ, ഈ ഒരു കാരണത്താൽതന്നെ ഈ മതത്തിനും ഇങ്ഗ്ളിഷ് കൃസ്ത്യാനിറ്റിയുടെ നിലവാരത്തിനെ മറികടക്കാൻ ആയിട്ടില്ല.
ഇസ്ലാമിന് മാത്രമല്ല, മറിച്ച്, Irish / Scottish / French / German / Spanish / Italian കൃസ്ത്യാനിറ്റിക്കും ഇത് ചെയ്യാനായിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.
ഈ പ്രസ്താവനയുടെ കാതൽ വ്യക്തമാക്കണമെങ്കിൽ, ഇങ്ഗ്ളിഷുകാർക്ക് അറിയാത്തതും, എന്നാൽ മറ്റ് പലരും പകൽവെളിച്ചം പോലെ തെളിഞ്ഞുകാണുന്നതുമായ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. അത് നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള കാര്യംതന്നെ. എന്നാൽ ഈ രീതിയിൽ കൂടി കാണുക:
വ്യാപാരം നടത്തുക, കച്ചവടക്കാരൻ ആകുക, സർക്കാർ ഉദ്യോഗസ്ഥൻ ആകുക, സാമൂഹിക നേതാവ് ആവുക എന്നെല്ലാത്തിലും, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രേരണയും പ്രചോദനവും ഉത്സാഹവും നൽകുന്ന ഒരു കാര്യം ഉണ്ട്. കച്ചവടക്കാരന്‍റെ പണിക്കാരൻ ആയാൽ, കച്ചവടക്കാരനും കുടുംബക്കാരും, അവരുടെ സുഹൃത്തുക്കളും, ഈ ആളെ അവൻ, അവൾ, നീ, തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർത്തും. ഈ ആൾ പലപ്പോഴും പറയുന്നത് കേൾക്കാം, പണികൊണ്ടൊന്നും വലിയ കാര്യമില്ല. ഒരു ബിസിനസ്സ് തുടങ്ങണം. അതാണ് ഗുണം ചെയ്യുക. യാതോരു വ്യാപാര നൈപുണ്യമോ, മോഹമോ ഇല്ലായെങ്കിലു, ഈ ഒരു ആഗ്രഹം ഒരുദുരാഗ്രഹമായി മനസ്സിൽ നിൽക്കും. ഇന്ത്യക്കാരൻ വ്യാപാരം തുടങ്ങുന്നതിൽ ഈ ഒരു ഘടകം ഒരു വൻഘടകമായി നിലനിൽക്കുന്നുണ്ട്. മാത്രവുമല്ല, തൊഴിലുകാരായി നിയമിക്കുപ്പെടുന്നവരെ, തരംതാഴ്ത്തി സംബോധന ചെയ്യാം, പരാമർശിക്കാം. അവരെ ഈ വിധം അപമാനിച്ചാൽ, അവർ നിർബന്ധമായും അടിയാളത്തം പ്രകടിപ്പിക്കേണം. സ്വയം തരംതാഴണം. അവർ ബഹുമാനിക്കേണം.
ഈ വിധമാണ് ഫ്യൂഡൽ ഭാഷാകോഡുകൾ വ്യക്തികളെ എടുത്ത് പല സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നത്. ഇതിൽ വ്യക്തി നിരപരാധിയാണ്. എന്നാൽ, ദുഷ്ട പ്രേരണ മനസ്സിൽ വിഷംകണക്കെനിലനിൽക്കും. ഒരു ഡോക്ടറാവാൻ പോലുമുള്ള പ്രേരണ, മനുഷ്യസ്നേഹമല്ല, മറിച്ച് മറ്റ് മനുഷ്യരെ ഈ വിധം കഴുത്തിന് പിന്നിൽ പിടിച്ച് അമർത്തുന്ന രീതിയിൽ ഭാഷാകോഡുകൾ നൽകുന്ന ബലമാണ്.
q #ഇങ്ഗ്ളിഷിൽ entrepreneurship (സംരംഭകത്വം), business (വ്യാപാരം), social work (സാമൂഹിക പ്രവർത്തനം), counselling (പ്രബോധനം), teaching (അദ്ധ്യാപനം, പറഞ്ഞുകൊടുക്കൽ), evangelism (കൃസ്തീയ മതപ്രവർത്തനം), missionary work (മതപ്രചാരക പ്രവർത്തനം), conversion to Christianity (കൃസ്ത്യൻ മതത്തിലേക്ക് പരിവർത്തനം), helping the poor (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കൽ), charity (ദാനശീലം), philanthropy (പരോപകാര പ്രവർത്തനം) തുടങ്ങിയ കാര്യങ്ങളിൽ ഒന്നുംതന്നെ, ഈ ദുഷ്ട രാക്ഷസീയമായ കോഡുകൾ പിന്നണിയിൽ നിന്നും വ്യക്തിയെ പ്രേരിപ്പിക്കുന്നില്ല. ഇങ്ങിനെയൊരു സംഗതിതന്നെ ഈ വിധ പ്രവർത്തനങ്ങളിൽ നിഴൽപരത്താം എന്നകാര്യം കൂടി ഇങ്ഗ്ളിഷുകാർക്ക് അറിയില്ലതന്നെ.
തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് മിഷിനറി സംഘം വൻ സാമൂഹിക പരിവർത്തനം നടത്തി, ഒരു കൃസ്ത്യൻ മതം തന്നെ രൂപീകരിച്ചെങ്കിലും, ആ പുതിയ മതവും, ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ കൂടി ആവാത്ത ഈ ഉപഭൂഖണ്ഡത്തിലെ പാരമ്പര്യ സാത്താനിക ഭാഷാകോഡുകളുടെ നിഴൽ ആവഹിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ട് നീങ്ങിയത്. ഈ ഒരു സംഗതിയെക്കുറിച്ച്, London Missionary Societyക്ക് യാതോരു വിവരവും ലഭിച്ചില്ല എന്നുള്ളത് തന്നെ, ആ ജനക്കൂട്ടങ്ങളുടെ വളരെ വ്യത്യസ്തമായ മാനസിക നിലവാരത്തെയാണ് ദൃഷ്ടാന്തരീകരിക്കുന്നത്.
പൗരോഹിത്യം എന്നുള്ളത് തന്നെ ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽ കാണുന്ന സംഗതി അല്ലതന്നെ. മറിച്ച്, അതും സാമൂഹികമായി ഭാഷാ കോഡുകളുടെ പ്രേരണയിൽ പെട്ടുപോകുന്നു.
ഈ ഉപഭൂഖണ്ഡത്തിൽ ഈ പ്രശ്നം ഇസ്ലാം മതത്തിനേയും പിടികൂടിയിട്ടുണ്ട് എന്നുള്ളത് വാസ്തവമായേക്കാം. പൗരോഹിത്യം ഇല്ലാ എന്ന് പറയുന്ന ഈ മതത്തിലും, വൻ സാമൂഹിക നേതൃസ്ഥാനങ്ങൾ ഉണ്ട്. അവ പ്രവർത്തിക്കുന്നത് ഫ്യൂഡൽ ഭാഷാ കോഡുകളുടെ യന്ത്രസംവിധന സോഫ്ട്വേർ കോഡുകളുടെ നിർദ്ദേശപ്രകാരം തന്നെയാണ്.
ഈ കാരണത്താൽ മനുഷ്യന്‍റേയും മൃഗങ്ങളുടേയും വ്യക്തിത്വ നിലവാര നിർവ്വചനത്തിൽ, ഇസ്ലാം മതവും ഇങ്ഗ്ളിഷ് കൃസ്ത്യാനിറ്റിയുടെ അടുത്തെങ്ങും എത്തുന്നില്ലതന്നെ. മതമല്ല തെറ്റുചെയ്യുന്നത്. മറിച്ച്, ജനക്കൂട്ടങ്ങളുടെ ഭാഷാ കോഡുകളാണ്.
വരും കാലങ്ങളിൽ ഇസ്ലാം പൂർണ്ണമായും ഒരു ഇങ്ഗ്ളിഷ് ഭാഷാ മതമായി മാറിയാൽ കാര്യങ്ങളിൽ വൻ മാറ്റം സംഭവിക്കാം. എന്നാൽ ആ കാര്യത്തിലും വൻ ശ്രദ്ധാപൂർവ്വമുള്ള ചുവടുവെപ്പുകൾ ആവശ്യമായി വന്നേക്കാം.
29
Posted: Mon Oct 09, 2023 4:26 pm
posted by VED
29 #. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച നല്ലതു തന്നെ
കൃസ്ത്യൻ മതം വളരെ പ്രബുദ്ധവും ഉൽകൃഷ്ടവും നിർമ്മലവും സഭ്യവും ആയ ഒരു മതമാണ് എന്ന് പലരിലും ഒരു അവകാശവാദം പോലുള്ള വിശ്വാസം ഉണ്ട് എന്ന് തോന്നുന്നു. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഭൂഖണ്ഡയൂറോപ്പിലെ ചില രാജ്യങ്ങളിൽ എങ്കിലും ഈ മതം ഒരു ഭീകരമതം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്.
അതേ സമയം ഇങ്ഗ്ളിഷ് കൃസ്ത്യാനിറ്റി വളരെ മൃദുലവും, സാംസാക്കാരിക സമ്പന്നവും ആയിരുന്നു എന്നും അനുഭവപ്പെടുന്നു. ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന കാര്യം മതത്തിന്‍റെ ഗുണം അല്ല മറിച്ച്, അത് സ്വീകരിക്കുന്ന ജനത്തിന്‍റെ നൈസർഗ്ഗികമായ സ്വഭാവഗുണമാണ് മതത്തിന്‍റേതായി തെറ്റിദ്ധരിക്കപ്പെടുന്നത് എന്ന്.
അയൽക്കാരനെ സ്നേഹിക്കുക, സഹായിക്കുക എന്നെല്ലാമുള്ള കാര്യങ്ങൾ കൃസ്ത്യൻ മതത്തിൽ ഉണ്ട് എന്നെല്ലാം പറയപ്പെടുന്നുണ്ടെങ്കിലും, സുറിയാനി കൃസ്താനികൾ തിരുവിതാംകൂറിൽ വന്നപ്പോൾ, അടിമ ജനത്തിനെ കന്നുകാലികൾ ആയിത്തന്നെ നിലനിർത്താനാണ് ഉടമ്പടി എഴുതിവാങ്ങിച്ചത്. യഹൂദരാണെങ്കിൽ, അവരുടെ മതവും ജനവും വ്യത്യസ്തമായി കാണാൻ പറ്റാത്തരീതിയിൽ ഇടകലർന്നാണ് നിന്നിരുന്നത്. ആരേയും അങ്ങോട്ടേക്ക് കടത്തിവിടില്ലതന്നെ. തിരുവിതാംകൂറിൽ ഒരു ഉടമ്പടിപ്രകാരം അവരും അടിയിൽപെട്ടുപോയ ജനക്കൂട്ടങ്ങളെ കന്നുകാലികൾ ആയിത്തന്നെയാണ് നിലനിർത്തിയത്. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ഭീഷണിയോ സ്വാധീനിക്കലോ ഉണ്ടായിരുന്നവോ എന്ന് അറിയില്ല. എന്നാൽ ഈ നൈപുണ്യം ഇന്നും ഈ ജനത നഷ്ടപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് വാസ്തവം. കാരണം, യൂ.എസ്.ഏ എന്ന ഇങ്ഗ്ളിഷ് രാജ്യത്തിനെ ഏതോ വിധേനെ ഇവർ ചങ്ങലക്കിട്ടാണ് നിർത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഡമായ തന്ത്രം എന്താണ് എന്ന് അറിയില്ല.
സ്പെയ്നിലെ കൃസ്ത്യൻ പള്ളിയുടെ Spanish Inquisition എന്ന് അറിയപ്പെടുന്ന പദ്ധയിൽ, അവിശ്വാസികളെ അഗ്നിക്കിരയാക്കി കൊല്ലലാണ് നടപടിക്രമം. പഴയകാല സ്പാനിഷ് രാജ്യത്തിന്‍റെ മറ്റൊരു വിനോദം, ഇങ്ഗ്ളിഷ് നാവികരെ കൈയിൽ കിട്ടിയാൽ, ജീവനോടെ ദഹിപ്പിക്കലാണ്.
ഭൂഖണ്ഡയൂറോപ്പുമായുള്ള ഭൂമിശാസ്ത്രപരമായുള്ള അടുപ്പം കാരണം, ചിലപ്പോഴൊക്കെ ഇങ്ഗ്ളിഷുകാരും അവരുടെ ചെയ്തികളാൽ കഠിനമായി പ്രകോപിപ്പിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല, ഭൂഖണ്ഡ യൂറോപ്യൻ സ്വഭാവങ്ങൾ ചിലപ്പോഴെല്ലാം ഇങ്ഗ്ണ്ടിലും നൃത്തം ചവിട്ടിയിട്ടുണ്ട്, അപൂർവ്വമാണെങ്കിലും. ഇതിനെക്കുറിച്ചെല്ലാം പലതും പറയാനുണ്ട്. വെറുതെ പരന്ന രീതിയിൽ എഴുതിയാൽ സൂഷ്മമായ പലതും തെളിഞ്ഞ് വരില്ല.
ഇസ്ലാം മതം യഥാർത്ഥത്തിൽ യഹൂദമതവും, കൃസ്ത്യൻ മതവുമായി ഇടകലർന്നാണ് പാരമ്പര്യമായി നിലനിൽക്കുന്നത് എന്ന് തോന്നുന്നു. ഇന്നുള്ള ഇസ്ലാമിക വ്യക്തിനാമങ്ങൾ യഥാർത്ഥത്തിൽ ചരിത്രപരമായി നോക്കുമ്പോൾ ഇസ്ലാം പ്രവാചകനായ മുഹമ്മദിന്‍റെ ജനനത്തിനും മുൻപ് ആ നാട്ടിൽ ഉള്ള വ്യക്തിനാമങ്ങൾ ആണ്. ഈ മതം ആദ്യമായി പടർന്ന സ്ഥലവും വൻ സാമൂഹിക പിശകുകൾ ഉള്ള ഒരു ഇടമായിരുന്നു.
അതിനാൽത്തന്നെ ഇന്ന് ഇസ്ലാം മതത്തിന് നേരെ പുറപ്പെടുവിക്കപ്പെടുന്ന പല ആരോപണങ്ങളും മതത്തിൽനിന്നും മാറ്റി ആ മതം സ്വീകരിച്ചവരുടെ സമൂഹത്തിലെ നൈസർഗ്ഗിക ഗുണമേന്മക്കുറവ് ആവാനും സാധ്യതയുണ്ട്.
എന്ത് കാര്യം ചെയ്യുമ്പോഴും കുറച്ച് വകതിരിവ് വേണം എന്നുള്ളത് വാസ്തവമായേക്കാം. ഈ വകതിരിവ് ഒട്ടും തന്നെയില്ലാതിരുന്ന രണ്ട് പ്രസ്ഥാനങ്ങളാണ് ഇങ്ഗ്ളിഷ് ജനതയും ഇസ്ലാം മതവും.
തരംതാണു നിലനിക്കുന്ന ഒരു മനുഷ്യനെ നന്നാക്കുമ്പോൾ, പോർബന്ധറുകാരൻ നേതാവിന്‍റെ ശൈലിയിൽ തന്നെയാണ് അതു നടത്തേണ്ടത്. അതായത്, ഞാൻ മഹാൻ, നീ അടിയാൻ. നീ എന്‍റെ അടിയാളിയായി ചേരുക, എന്നെ ബഹുമാനിക്കുക, എന്നിട്ട് എന്നോടുള്ള അടുപ്പം പ്രസ്താവിച്ചും, പ്രക്ഷേപണം നടത്തിയും, നീ സാമൂഹികമായി വളരുക.
ഈ വിധം വളർത്തിയാൽ ഉള്ള ഗുണം, കീഴ് ജനം എത്രതന്നെ വളർന്നാലും, തന്നോളം വളരില്ല. അവർ തമ്മിൽത്തമ്മിൽ അടിച്ച് നിന്നോളും. മുകളിലോട്ട് വൻ ബഹുമാനം നിലനിർത്തും. ഫ്യൂഡൽ ഭാഷാ സ്ക്കൂളുകളിലെ വിദ്യാർത്ഥികളെപ്പോലെയാണ് ഇവരുടെ മൊത്തമായുള്ള വളർച്ച.
ഈ തട്ടിപ്പാണ് മിക്ക ആത്മീയ പ്രസ്ഥാനങ്ങളും സാമൂഹിക വികസന പദ്ധതിക്കാരും നടപ്പിലാക്കുന്നതും, പദ്ധതിയിടുന്നതും. ഭൂഖണ്ഡ യൂറോപ്യൻ ക്രൈസ്തവ മതങ്ങൾ പോലും ഇതേ പോലൊക്കെത്തന്നെയാണ് കാര്യങ്ങൾ നടത്തിയത്.
അതിന് പകരം അങ്ങ് ആഴക്കിണറിൽ എന്നപോലെ ആണ്ട് കിടക്കുന്ന ജനത്തിനെ എടുത്ത് വളർത്തി, എന്നെ പേരുവിളിച്ചോളൂ, ഞങ്ങളുടെ അതേ വസ്ത്രം ധരിച്ചോളൂ, ഞങ്ങളോടൊപ്പം ഇരുന്നോളൂ, ഞങ്ങളുടെ വിവരവിജ്ഞാനങ്ങൾ പഠിച്ചോളൂ, പഠിച്ച് വളർന്ന് ഞങ്ങളുടെ തന്നെ അദ്ധ്യാപകരും അദ്ധ്യപികമാരും ആയിക്കൊളൂ, നിങ്ങളുടെ കുട്ടികളെ ഞങ്ങളുടെ കുട്ടികളോട് ഒപ്പം നടത്തിക്കൊളൂ എന്നൊന്നും കുറച്ചെങ്കിലും വകതിരിവുള്ള ആരും തന്നെ അനുവദിച്ചുകൊടുക്കില്ല.
കാരണം, ഈ വിധം ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ജനത്തിനെ വളർത്തിയാൽ, അവർ വളർന്നുവന്നാൽ, അവരുടെ സ്വന്തം പാരമ്പര്യ നേതാക്കൾ അവരോടു അവരെ വളർത്തിക്കൊണ്ടുവന്ന ജനത്തിനെ തിരിഞ്ഞ് നിന്ന് കടിക്കാൻ ആവശ്യപ്പെടും എന്നുള്ളതാണ് വാസ്തവം. ഫ്യൂഡൽ ഭാഷക്കാർക്ക് ഒരു നൈപുണ്യമോ, വിവരവിജ്ഞാനമോ, കഴിവുകളോ, മൂല്യവർദ്ധനവോ മറ്റോ നൽകുന്നത്, യഥാർത്ഥത്തിൽ, ഒരു Black holeളിലേക്ക് (തമോദ്വാരത്തിലേക്ക്) സൗരയൂഥത്തിനെത്തന്നെ കോരി ഒഴിക്കുന്നത് മാതിരിയാണ്. ഉള്ളിലേക്ക് കടന്ന ഒന്നും തന്നെ തിരിച്ച് പുറത്ത് വരില്ല. എന്നുവച്ചാൽ, എന്ത് ഗുണമേന്മയുള്ളത് ലഭിച്ചാലും, വൻ സ്വാർത്ഥതയുള്ള രീതിയിൽ മറ്റാർക്കും അത് പങ്കിടില്ല. ഇങ്ഗ്ളിഷ് ഭാഷ പോലും ഈ കൂട്ടർ ഈവിധമാണ് കൈകാര്യം ചെയ്യുന്നത്.
ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം (Black hole).
ബൈബ്ൾ പുതിയ നിയമത്തിൽ (Holy Bible New Testament) ഈവിധം ഒരു വാക്യം ഉള്ളതായി കാണുന്നു: "Give not that which is holy unto the dogs, neither cast ye your pearls before swine, lest they trample them under their feet, and turn again and rend you." –Matthew 7:6 Bible - King James Version
മത്തായി 7:6
“വിശുദ്ധമായവ നായകൾക്ക് എറിഞ്ഞു കൊടുക്കരുത്, നിങ്ങളുടെ മുത്തുകള്‍ പന്നികള്ക്കെ റിഞ്ഞു കൊടുക്കരുത്. കാരണം, തിരിഞ്ഞു നിന്നുകൊണ്ട് അവ അവയെ ചവിട്ടിമെതിക്കും, എന്നിട്ട് അവ നിങ്ങളെ ആക്രമിക്കുകയും നിങ്ങളെ കടിച്ച് തുണ്ടം തുണ്ടം ആക്കുകയും ചെയ്യും.
ഇങ്ഗ്ളിഷ് കൊളോണിയലിസം നിലനിന്നിരുന്ന പലദിക്കിലും ഇതാണ് പിന്നീട് സംഭവിച്ചിട്ടുള്ളത്. ദക്ഷിണ ആഫ്രിക്കയിൽപ്പോലും.
മുകളിൽ സൂചിപ്പിച്ച വകതിരിവില്ലായ്മ ഇസ്ളാം മതവും ഏതാണ്ടൊക്കെ കാട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. എന്നാൽ അറേബ്യെൻ നാടുകളിൽ നിന്നും വന്ന് ഈ വിധം ഇസ്ലാം മതത്തിനെ ഈ ഉപഭൂഖണ്ഡത്തിൽ പടർത്തിയ വ്യക്തികൾക്ക് തന്നെ, ഈ നാട്ടിൽ എന്തോ പന്തികേടുണ്ട് എന്ന ബോധോദയം ഉണ്ടായിട്ടുണ്ടാവാം. കാരണം, അവർ അവരുടെ സ്വന്തം ജനത്തിനേയും, കുടുംബക്കാരേയും, ചെറുപ്രായക്കാരേയും, ഈ നാട്ടിലെ ഭാഷാ കോഡുകളുടെ തമർത്തലിൽ വിട്ടുകൊടുക്കാൻ സമ്മതിച്ചില്ലാ എന്ന് കാണുന്നുണ്ട്. അതിന് അവർ പൊതുവായി ഉപയോഗിച്ച ഒരു പ്രഖ്യാപിത നയമാണ്, തങ്ങൾമാരായ കുടുംബത്തിൽ പെട്ട ആരേയും ഇഞ്ഞി (നീ), അവൻ, തുടങ്ങിയ പദങ്ങളിൽ നിർവ്വചിക്കരുത് എന്ന ചട്ടം എന്ന് തോന്നുന്നു.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ അമർന്ന് കിടക്കുന്നവരെ സ്വന്തം മതത്തിൽ കയറാൻ അനുവദിക്കുക എന്നുള്ളത് ഒരു വൻ കരുത്തും ഓജസ്സും പ്രാപ്തിയും വീര്യവും ആവശ്യമുള്ള കാര്യം തന്നെയാണ്. ഇതിന് ഇസ്ലാമിന് ബലം നൽകിയത് അറബിഭാഷയുടെ പിൻബലമായിരിക്കാം. എന്നാൽ അറബിയിലും ഏതാനും ചില പിശകുകൾ കണ്ടേക്കാം. വ്യക്തമായി അറിയില്ല അവ എന്താണ് എന്ന്.
മതം മാത്രം കറയിവന്നാൽ ജനത്തിനെ ഒരു പരുധിക്കപ്പുറം നന്നാക്കാനോ, വ്യത്യസ്തരാക്കാനോ ആവില്ല. കാരണം, ഭാഷാ സോഫ്ട്വേറിന് വൻ സാമൂഹിക രൂപകൽപ്പനാ കഴിവുകൾ ഉണ്ട്. ഹിന്ദിയും ഉർദ്ദുവും ബെങ്ഗോളിയും തമിഴും മലബാറിയും മലയാളവും സംസാരിക്കുന്ന ഇസ്ലാമിന് ഈ വിധ ഭാഷാ കോഡുകളുടെ അള്ളിപ്പിടുത്തത്തിൽ നിന്നും വിട്ടുനിൽക്കാൻ ആവില്ലതന്നെ.
ഈശ്വരനേയും മതപരമായ ദിവ്യവ്യക്തിത്വങ്ങളേയും തരംതാഴ്ത്തുന്ന വാക്ക് പ്രയോഗങ്ങൾക്ക് ഇസ്ലാം വിട്ടുകൊടുത്തിട്ടില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ബ്രാഹ്മണമതത്തിലും, പ്രാദേശിക ഭാഷാ / ചില ഭൂഖണ്ഡ യൂറോപ്യൻ / ദക്ഷിണ അമേരിക്കൻ ക്രിസ്ത്യൻ മതത്തിലും മറ്റും ഇത് ചെയ്തിട്ടുണ്ടാവാം എന്ന് തോന്നുന്നു. (ഇവ തരംതാഴ്ത്താനല്ല, മറിച്ച് അടുപ്പം കാണിക്കാനാവാം.)
ഈ വിധം ഒരു ചിന്തവരുവാനുള്ള ഒരു ഹേതും ഇതാണ്: ഇങ്ഗ്ളിഷ് ക്രിസ്ത്യൻ പളളികൾ മിക്കപ്പോഴും റോഡിനോട് ചേർന്നുള്ള പരന്ന പ്രദേശങ്ങളിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിന് കാരണം, ഭാഷാ പരമായുള്ള ഉച്ചനീചത്വങ്ങളെക്കുറിച്ച് ആ ഭാഷയ്ക്ക് അറിവില്ലതന്നെ. ഇതേ അവസ്ഥയാണ് പല ഇസ്ലാം പള്ളികൾക്കും എന്ന് തോന്നുന്നു.
ഫ്യൂഡൽ ഭാഷകളിലൂടെ ദിവ്യവ്യക്തിത്വങ്ങളെ കാണുന്ന ജനത്തിന്, ദിവ്യനേയും, ദൈവത്തേയും ഒരു കുന്നിൻ ചരിവിലോ, അതുമല്ലെങ്കിൽ ഉയർന്ന സ്ഥലത്തോ പ്രതിഷ്ഠിക്കുന്നതാണ് കൂടുതൽ ദിവ്യത്വവും ശക്തിയും നൽകുന്നതായി തോന്നുക. ഹൈന്ദവ ക്ഷേത്രങ്ങളിലും, ഫ്യൂഡൽ ഭാഷാ ക്രിസ്ത്യൻ പള്ളികളിലും പലതും ഉയർന്ന പീഠങ്ങളിൽ ആണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് തോന്നുന്നു.
ഇസ്ലാമുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ കൂടി പറയുവാൻ തോന്നുണ്ട് എങ്കിലും അതിനുള്ള അവസരമല്ല ഇത്.
ഇങ്ഗ്ളിഷ് ക്രിസ്താനിറ്റി ഇസ്ലാമിനേക്കാളും ഒരു പടി മുന്നോട്ട് നീങ്ങിയിരുന്നു. അത്, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ കണക്കിൽ എടുക്കാതെയാണ് അടിമ ജനത്തിനെ നന്നാക്കാൻ തുനിഞ്ഞത് എന്നതാണ്. എന്നാൽ വകതിരിവില്ലാത്തവിഡ്ഢിത്തമാണ് ഈ ഉദ്യമം എന്ന് പറയേണ്ടിയിരിക്കുന്നു. ഇസ്ലാമിന് ഫ്യൂഡൽ ഭാഷകളെക്കുറിച്ച് ചെറുതായെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ, ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിക്ക് ഒട്ടും തന്നെ അറിവില്ലായിരുന്നു എന്നുവേണം കരുതാൻ.
ശരിക്കും പറഞ്ഞാൽ ഇങ്ഗ്ളിഷുകാരും ഒരു AngloSaxon മതം രൂപീകരിക്കേണ്ടിയിരുന്നു. അതിലേക്ക് ആരേയും കടത്തിവിടാതെ, മറ്റുള്ളവരെ നന്നാക്കാമായിരുന്നു. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച രണ്ട് കൂട്ടർക്കും നല്ലതാണ്. നന്നാക്കാൻ ഒരുമ്പെട്ടവർക്ക് വെപ്രാളം വരില്ല. നന്നാക്കപ്പെടുന്നവർ തിരിഞ്ഞ് കടിക്കില്ല.
ഇനി തിരുവിതാംകൂറിലേക്ക് നീങ്ങാം. മൂക്കുകയറിൽ കുടുക്കപ്പെട്ട് നൂറ്റാണ്ടുകളോളം കുടുങ്ങിനിന്നിരുന്ന കന്നുകാലിജനത്തിനെ കൈപിടിച്ച് വളർത്തിയെടുക്കാനായി ഇങ്ഗ്ളണ്ടിൽ നിന്നും ഏതാനും പേർ കടൽകടന്ന് വരുന്നുണ്ട് എന്നകാര്യം അവർ അറിഞ്ഞിട്ടുണ്ടാവില്ല.
30
Posted: Mon Oct 09, 2023 4:32 pm
posted by VED
30 #. ഭാഷാ കോഡുകളിൽ കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ടവരെ വ്യക്തിപരമായി ഉയർത്തിയാൽ
ഇനി എഴുതാൻ പോകുന്നത് ദക്ഷിണേഷ്യയിലെ അടിമത്തത്തെക്കുറിച്ചാണ്. ഇങ്ങിനെയൊരു അടിമത്തത്തെക്കുറിച്ച് വ്യാവപകമായി ചരിത്രഗ്രന്ഥങ്ങളിൽ സൂചിപ്പിക്കപ്പെടുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ, നീഗ്രോ അടിമകളെ യൂ. എസ് ഏയിലേക്ക് വിറ്റ് അവിടെ പണിയെടുപ്പിച്ച കാര്യം ലോകത്തിൽ ഏത് ദിക്കിൽ ചെന്നാലും പഠിപ്പിക്കുന്നത് കാണാം.
മുകളിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ യൂ. എസ്. ഏയിൽ അടിമക്കുടുംബങ്ങൾ ജീവിച്ച വീടുകൾ ആണ്. (Picture source: Pixabay.com)
ഈ ചിത്രങ്ങൾ കണ്ട് ഇന്നത്തെ യൂ. എസ്. ഏയിലെ ആളുകൾ വിലപിക്കുന്നു. അറുംക്രൂരതയുടെ പ്രതിച്ഛായയായി അവർ ഇതിനെകാണുന്നു. എന്നാൽ, ദക്ഷിണേഷ്യൻ ഉപദ്വീപിലെ അടിമ ജനത്തിന് ഈ വിധം ഒരു വാസസ്ഥലം ലഭിച്ചിരുന്നുവെങ്കിൽ അവർ സാമൂഹത്തിലെ വൻ ഉയരങ്ങളിലേക്ക് കുതിക്കുമായിരുന്നു.
ഇങ്ഗ്ളിഷ് ജനതക്ക് ഫ്യൂഡൽ ഭാഷകളെക്കുറിച്ചും, മനുഷ്യ സമൂഹം പലതട്ടുകളായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ചും മറ്റും യാതോരു അറിവും ഇല്ല. മാത്രവുമല്ല, എത്രത്തോളം തരംതാഴ്ത്തുന്നു, അത്രത്തോളം സ്നേഹവും അടിയാളത്തവും, മുകളിലോട്ട് ബഹുമാനവും ആണ് മനുഷ്യമനസ്സിൽ കയറിവരിക. ഇന്നത്തെ ഇന്ത്യയിലെ ഫ്യൂഡൽ ഭാഷാ സ്ക്കൂളുകളിലെ കഥയും ഈ വിധമാണ്. ഇങ്ഗ്ളിഷ് മീഡിയം എന്ന് പറയുന്ന പല സ്ക്കൂളുകളും യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്. അവിടെ പഠിപ്പിക്കുന്നവരിൽ പലരും മലയാളം ഭാഷാ സ്ക്കൂളുകളിൽ പഠിച്ച് വളർന്നവർ തന്നെയാണ്.
ദക്ഷിണേഷ്യയിലെ അടിമത്തത്തെക്കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതിയതാണ്. എന്നാൽ ഇത് എഴുത്തിന്‍റെ പാതയിൽ വന്നിരിക്കുന്നു. കഴിയുമെങ്കിൽ തിരുവിതാംകൂറിലെ സാമൂഹിക അടിമത്തത്തെക്കുറിച്ച് ആഴങ്ങളിൽ പോയി എഴുതാം എന്ന് കരുതുന്നു. എഴുത്ത് എത്രമാത്രം അഗാധതയിൽ എത്തും എന്ന് ഇപ്പോൾ പറയാൻ ആവില്ല.
ഈ എഴുത്തിന് മുഖ്യമായി ആശ്രയിക്കുന്ന സ്രോതസ്സ് The REV. SAMUEL MATEER, F.L.S. എഴുതിയ NATIVE LIFE IN TRAVANCORE, V. NAGAM AIYA എഴുതിയ TRAVANCORE STATE MANUAL, William Logan എഴുതിയ Malabar (Manual), EDGAR THURSTON, C.I.E എഴുതിയ Castes and Tribes of Southern India, OMENS AND SUPERSTITIONS OF SOUTHERN INDIA തുടങ്ങിയ ഗ്രന്ഥങ്ങൾ ആണ് എന്ന് പറയാമെങ്കിലും, ഇതിനെല്ലാം പിന്നാമ്പുറത്ത് നിൽക്കുന്ന വ്യക്തിപരമായ അനുഭവങ്ങളും ഉണ്ട്. ഏതാണ്ട് 50വർഷങ്ങൾക്ക് മുൻപ് മുതൽ മലബാറിന്‍റെയും തിരുവിതാംകൂറിന്‍റേയും പല ഉൾനാടുകളിലും സാമൂഹിക അടിത്തട്ടിൽ ഒരു സൂചനമാത്രമായോ അതുമല്ലെങ്കിൽ വളരെ വ്യക്തമായിത്തന്നെയോ സാമൂഹിക അടിമത്തത്തിന്‍റെ സൂചനകൾ ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അതേ സമയം അടിമ ജനം പരുക്കന്മാരും, മാർദ്ദവമില്ലാത്തവരും, അവർ ബഹുമാനിക്കാത്തവരോട് പരുഷമായും തരംതാഴ്ത്തിയു പെരുമാറുന്നവരായും ആയി കാണപ്പെട്ടു.
പോരാത്തതിന്, തമിഴ്നാടിലേയും കർണ്ണാടകയിലേയും ഉൾപ്രദേശങ്ങളിൽ വ്യക്തമായിത്തന്നെ ഈ അടിമത്തമനോഭാവത്തിന്‍റെ സൂചനകൾ കാണാൻ പറ്റിയിട്ടുണ്ട്. പണ്ട് മെഡ്രാസിൽ ഒരു വൻ ധനിക വീട്ടിൽ വച്ച്, അവിടുള്ള ജോലിക്കാർ നിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതും, ആകെപ്പാടെ അഴുക്ക് പുരണ്ട വസ്ത്രധാരണം ചെയ്ത് ജീവിക്കുന്നതും കണ്ടിട്ടുണ്ട്.
വീട്ടു ജോലിക്കാരെ ഇന്നും പലദിക്കിലും, ഡൽഹിയിൽപ്പോലും, ഒരു തരം വികൃതവും, കുപ്പത്തൊട്ടി ജീവികളായും കാണപ്പെടുന്ന ദിക്കുകൾ കാണാൻ പറ്റിയേക്കാം. എന്നാൽ ഇതൊന്നും ആരും ഒരു അടിമത്തമായി കാണില്ല. മറിച്ച്, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വിൽക്കപ്പെട്ട് അവിടുള്ള സാംസ്ക്കാരിക മൂല്യങ്ങൾ ആവഹിച്ച് വൻ മാനസികവും, വ്യക്തിത്വപരവും, ശാരീരികവും ആയ ഉന്നമനങ്ങൾ നേടിയവരെക്കുറിച്ച് ആളുകൾ വിലപിക്കും. ഈ വിലാപം ഈ എഴുത്തുകാരൻ നേരിട്ട് ഒരിക്കൽ കാണുകയുണ്ടായി.
ഈ എഴുത്തുകാരന്‍റെ കുടുംബത്തിൽ ഒരു ക്രിസ്ത്യൻമത ബന്ധമുണ്ട്. തിരുവിതാംകൂറിലെ കീഴ് ജാതിക്കാരിൽ പെട്ടവർ ക്രിസ്ത്തീയ മതത്തിലേക്ക് ചേർന്ന്, അവിടേനിന്നും ബൃട്ടിഷ്-മലാബാറിലേക്ക് കടന്ന ഒരു കുടുംബമാണ്. ഈ കുടുംബത്തിൽ പെട്ട ഒരു വ്യക്തി, ഈ എഴുത്തുകാരന്‍റെ മാതാവിന്‍റെ കുടുംബത്തിൽ നിന്നും ഒരു വനിതയുമായി അടുപ്പത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈ വ്യക്തിയിൽ കുടുംബപരമായുള്ള പഴയകാല അടിമത്ത അനുഭവത്തിന്‍റെ ഭാവങ്ങൾ ശരീരത്തിൽ നിന്നും പൂർണ്ണമായും മാഞ്ഞ് പോയിട്ടില്ലായിരുന്നു.
ഈ കുടുംബം1960കളിൽ അബുദാബിയിലേക്ക് നീങ്ങുകയും അന്ന് അവിടെ ഉണ്ടായിരുന്ന ഇങ്ഗ്ളിഷ് അന്തരീക്ഷത്തിന്‍റെ ഗുണങ്ങൾ മുഴുവനും ആവഹിച്ചെടുക്കുകയും ചെയ്ത്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു കുടുംബമായി മാറുകയും ചെയ്തു.
ഈ കുടുംബത്തിലെ മകളിൽ കണ്ടിരുന്ന ഇങ്ഗളിഷ് ഭാഷാ പരിജ്ഞാനം അതിഗംഭീരമായിരുന്നു. Toffel പാസായി ഈ ആൾ യൂ. എസ്സിലേക്ക് മാറി, അവിടുന്ന് ഒരു ഐറിഷുകാരനെ വിവാഹം കഴിച്ചു, തനിവെള്ളക്കാരായ കുട്ടികളുടെ മാതാവും ആയി.
സ്വന്തം കുടുംബത്തിന്‍റെ പൂർവ്വികന്മാർ അനുഭവിച്ച സാമൂഹിക അടിമത്തം അവർ ആരും തന്നെ ഒരിക്കൽ പോലും സൂചിപ്പിക്കുന്നത് കണ്ടതായി ഓർക്കുന്നില്ല. മറിച്ച്, ഇങ്ഗ്ളിഷുകാരെ വേണമെങ്കിൽ മത്സരബുദ്ധിയോടുകൂടി ഇവർ വീക്ഷിച്ചേക്കാം. കാരണം, ഇങ്ഗ്ളിഷുകാരെ വെല്ലുന്ന രീതിയിൽ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം തങ്ങൾക്ക് ഉണ്ട് എന്ന ഭാവം മനസ്സിൽ വന്നേക്കാം.
കേരളത്തിന് പുറത്തുള്ള ഒരു വൻ നഗരത്തിൽ ഈ കുടുംബത്തിന്‍റെ വീട്ടിൽ വച്ച് പലപ്പോഴും ഒരു വിചിത്രമായ സാമൂഹികാന്തരീക്ഷത്തിന്‍റെ കോഡുകൾ കാണുകയുണ്ടായി. ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് കണ്ടകാര്യമാണ്. വീട്ടിൽ Colour TV ഉണ്ട്. (അന്ന് കേരളത്തിൽ ഇത് ഇല്ലായിരുന്നു എന്ന് പറയാം.) വീട്ടിലെ ജോലിക്കാർ ആ സംസ്ഥാനത്തിലെ പെണ്ണുങ്ങൾ ആണ്. ജോലിക്കാരിയും ജോലിക്കാരിയുടെ സഹോദരിമാരും TV കാണാൻ എന്നും വൈകുന്നേരം വീട്ടിൽ വന്ന് നിലത്ത് ഇരിക്കും.
വീട്ടുകാർ എല്ലാരും സെറ്റിയിലും, വൻ ഇരിപ്പിടങ്ങളിലും ഇരിക്കും.
ജോലിക്കാരിയും സഹോദരിമാരും മുന്നിൽ ഇരിക്കുന്നത് വ്യക്തമായും ഒരു തരംതാണ മനോഭാവത്തിലാണ്. ഈ ജോലിക്കാരിയോടും സഹോദരിയോടും, ഈ വീട്ടുകാർ അവിടുത്തെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കുക. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കണമല്ലോ! എന്നുവച്ചാൽ നീ എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റും. എന്നാൽ വീട്ടിൽ എല്ലാരും ഇങ്ഗ്ളിഷ് ആണ് പൊതുവായി ഉപയോഗിക്കുക. ഒരു ദിവസം ജോലിക്കാരി ഇങ്ഗ്ളിഷിൽ മറുപടി പറഞ്ഞു.
ഉടനെ ഗൃഹനായിക (ഈ എഴുത്തുകാരന്‍റെ മാതാവിന്‍റെ കുടുംബത്തിൽ നിന്നും ഉള്ള വ്യക്തി) പറഞ്ഞു : നീ നിന്‍റെ ഭാഷയിൽ തന്നെ സംസാരിച്ചാൽ മതി. ഇങ്ഗ്ളിഷ് സംസാരിക്കണ്ട.
ഒരു ദിവസം TVയിൽ ദക്ഷിണ അമേരിക്കയിലെ കാപ്പിരികളുടെ വിഷമാവസ്തയെക്കുറിച്ചാണ് കഥാചിത്രീകരണം ചെയ്യുന്നത്. ഈ വീട്ടിലെ ഒരു വ്യക്തി അവിടുള്ള വെള്ളക്കാരുടെ കഠിന ഹൃദയത്തെക്കുറിച്ച് സംസാരിച്ചു. എന്ത് തോന്ന്യാസം ആണ് അവർ കാണിക്കുന്നത്? കാപ്പിരികളും മനുഷ്യരല്ലെ? അത് അവരുടേയും രാജ്യമല്ലെ?
എന്നാൽ വളരെ വിചിത്രവും വിരോധാഭാസവും ആയ ഒരുകാര്യം മുന്നിൽ തന്നെയുണ്ട്. ആ വീട്ടിലെ ജോലിക്കാരും ആ വീട്ടിലെ നായയും ഒരേ നിലത്താണ് ഇരിക്കുന്നത്. അതിനെക്കുറിച്ചോ, അവരെ നീ എന്നും അവളെന്നും നിർവ്വചനം ചെയ്യുന്നതിനെക്കുറിച്ചു, യാതോരു ബോധവും ആ വീട്ടിലെ ആരിലും കണ്ടില്ല.
(ഇങ്ഗ്ളിഷുകാരുടെ വീടുകളിൽ വീട്ടുകാരും വീട്ടിലെ നായയേയും വീട്ടിലെ ജോലിക്കാരിയും കസേരയിൽ ഇരിക്കും എന്നുള്ളതും ഒരു തോന്ന്യാസം ആയിത്തോന്നിയേക്കാം!).
നിലത്ത് ഇരിക്കുന്നവരെ യഥാർത്ഥത്തിൽ ആരും തന്നെ കണക്കിൽ കൂട്ടിയില്ലാ എന്നതാണ് വാസ്തവം. വീട്ടിൽ കസേരയും മേശയും ഉള്ളത് പോലയേ അവരേയും കരുതിയുള്ളു.
എന്നാൽ, ഈ ജോലിക്കാരിയെ കസേരയിൽ ഇരുത്താനും ആവില്ല. കാരണം, ആ ആളുടെ സാമൂഹികാന്തിരീക്ഷം തന്നെ നിലത്ത് അമർത്തിവച്ചിട്ടുള്ളത് മാതിരിയാണ്. ആ കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കുന്ന സാമൂഹത്തെ കസേരയിൽ ഇരുത്തിയാൽ ആ വീട് ആകെ നാറും. ആ വീട്ടിലേക്ക് അവരുടെ സുഹൃത്തുക്കൾ വരില്ലതന്നെ. ഈ വിധമുള്ള ഒരു അനുഭവം ഈ എഴുത്തുരൻ ഒരിക്കൽ പരീക്ഷിച്ച് മനസ്സിലാക്കിയതാണ്. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ പറയാം.
ഇതേ അവസ്ഥയാണ് തിരുവിതാംകൂറിലും ദക്ഷിണേഷ്യ മുഴുവനും നിലനിന്നിരുന്നത്. കുപ്പത്തൊട്ടിയായി വൻ ജനക്കൂട്ടങ്ങൾ. അവരോട് അമിതമായി അടുപ്പം കാണിച്ചാൽ, സ്വയം നാറും. നാട്ടിൽ നിന്നും സമൂഹത്തിൽ നിന്നും പുറത്താകും. മാത്രവുമല്ല, അടുപ്പം കാണിക്കപ്പെട്ടവർക്ക് കാര്യമായ ഒരു ഉപകാരസ്മരണയുംമറ്റും ഉണ്ടവുകയും ഇല്ലതന്നെ.
ഇതിന്‍റെ നഗ്നമായ ദൃഷ്ടാന്തം ഈ എഴുത്തുകാരന്‍റെ മാതാവിന്‍റെ കുടുംബത്തിൽ വന്ന് വിവാഹം കഴിച്ച വ്യക്തിയുടെ കുടുംബംതന്നെ.
31
Posted: Mon Oct 09, 2023 4:35 pm
posted by VED
31 #. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ ഓടിമറിയുന്നവർ
തിരുവിതാംകൂറിൽ ശൂദ്രർ അഥവ നായർ എന്ന ജനത്തിന് കീഴിൽ വരുന്ന ഏതാനും ജനക്കൂട്ടങ്ങളെ ഈ വിധം തരംതിരിച്ചിരുന്നു:
ഇവരിൽ തട്ടാനും മൂശാരിക്കും അയിത്തം സൃഷ്ടിക്കാതെ ശൂദ്രരുടെ അടുത്ത് പോകാം.
കമ്മാളന്മാർക്ക് കീഴിൽ വരുന്നവരായിരുന്നവരായിട്ടാണ് ഈ നൽകിയ കൂട്ടരെ കണ്ടിരുന്നത്: കണിയാൻ, വില്ലുകുറുപ്പ്, വേലൻ, തോൽക്കുറുപ്പ്, പാണൻ, പരവൻ, ഈഴവൻ, ഷാണൻ, അരയൻ, തുടങ്ങിയവർ.
ഇവർക്ക് കീഴിൽ ഉള്ളവരെ നീച ജാതിക്കാരായിട്ടാണ് അന്ന് കാണപ്പെട്ടത്: പറിയൻ, പുലയൻ, നായാടി, ഉള്ളാടൻ തുടങ്ങിയവർ.
പിന്നെ ഇവരിൽ നിന്നും വ്യത്യസ്തരായ ഏതാനും ജനക്കൂട്ടങ്ങൾ ഉണ്ടായിരുന്നു: വേടൻ, കുറവൻ, മല അരയൻ തുടങ്ങിയവർ. ഇക്കൂട്ടർ സഹ്യാദ്രിമലകളിലെ കാടുകളിൽ ആണ് ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്.
ഈ എഴുത്തുകാരന്‍റെ വ്യക്തിപരമായ തോന്നൽ, ഈ മുകളിൽ സൂചിപ്പിച്ച ജനക്കൂട്ടങ്ങളെ നൂറ്റാണ്ടുകളിലൂടെ സാമൂഹികമായി പാറ്റിയും അരിച്ചും വേർതിരിച്ചും വ്യത്യസ്ത ജാതിക്കാരായി ഈ വിധം ആളുക്കൂട്ടങ്ങളെ നിവ്വചിക്കപ്പെട്ടുത് രണ്ട് വ്യത്യസ്ത രീതിയിലാണ് എന്നാണ്:
ഇതിൽ ഒന്ന് ഫ്യൂഡൽ ഭാഷകൾ വ്യത്യസ്ത തൊഴിലുകളേയും തൊഴിൽകാരേയും ഒരു സാമൂഹിക ഏണിയിലെ പടികൾ എന്നരീതിയിൽ വാക്ക് കോഡുകളിൽ നിർവ്വചിച്ചതാകാം.
എന്നാൽ, വേറെയും ഒരു ശക്താമായ പശ്ചാത്തലവും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവാം. അത് ഇത്രമാത്രമേയുള്ള: ലോകത്തിന്‍റെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും തിരുവിതാകൂറിലേക്ക് കുടിയേറിയതോ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും വിധേനെ എത്തപ്പെട്ടതോ ആയ ആളുകളെ പ്രാദേശിക സമൂഹം വ്യത്യസ്തരായി കണ്ടതാകാം.
ഉദാഹരണത്തിന് ഈഴവർ സിലോണിൽ (ശ്രീലങ്കയിൽ) നിന്നുമാണ് വന്നത് എന്ന് പറഞ്ഞ് കാണപ്പെടുന്നു. അവർക്ക് സിലോണിലെ തൊങ്ങുകളുമായി ബന്ധമുണ്ടായിരുന്നു എന്നും സൂചിപ്പിച്ച് കാണപ്പെടുന്നു.
മാത്രവുമല്ല, മലകളിൽ വസിച്ചിരുന്ന കാണിക്കാർമാർ മറ്റുള്ളവരിൽ നിന്നും വിട്ടുനിന്നിരുന്നത്, അവരുടെ അപകർഷബോധത്താലാവണം എന്നില്ല, മറിച്ച് അവരിൽ ഏതോവിധേനെ നിലനിന്നിരുന്ന ശ്രേഷ്ഠമ്മന്യതാ (superiority complex) ഭാവത്താലും ആവാം. മറ്റുള്ളവരുടെ സാംസ്ക്കാരിക നിലവരമില്ലാത്തെപെരുമാറ്റത്തെ അറപ്പോടെ കാണുന്നതോ, മറ്റുള്ളവർ അവർക്ക് അർഹതപ്പെട്ട മാന്യമായ പെരുമാറ്റം നൽക്കാത്തതോ, അതുമല്ലെങ്കിൽ, മറ്റുള്ളവരുടെ കൂടെ നടന്നാൽ, ഇവരേയും കൂടെയുള്ളവരെപ്പോലെ മറ്റാളുകൾ കാണുമെന്നുള്ള ഭയത്താലോ ആവാം ഇത്.
ഈ വിധ aparthied (വർണ്ണവിവേചന) ഭാവത്താൽ മാറിനിൽക്കാൻ ആഗ്രഹം ജനിക്കുന്ന മാനസിക അനുഭവം പല പരിഷ്കൃതരാജ്യങ്ങളിലും കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഇങ്ഗ്ളണ്ടിൽ, ദക്ഷിണേഷ്യക്കാർ ഒരു പ്രദേശത്ത് കൂട്ടമായി താമസിച്ചു തുടങ്ങുമ്പോൾ, അവിടെ ഉണ്ടായിരുന്ന പ്രാദേശിക ഇങ്ളിഷുകാരും അവരെ അനുകരിക്കാൻ ശ്രമിക്കുന്ന മറ്റ് വെളളക്കാരും അവിടം വിട്ട് പോകും. ഈ പ്രതിഭാസത്തെ White flight എന്നാണ് പൊതുവേ പറയപ്പെടുന്നത്.
ഇങ്ങിനെ ഓടിമാറുന്ന ജനത്തിനെ മറ്റുള്ളവർ പിന്തുടർന്ന് വീണ്ടും വീണ്ടും അവരോട് അടുക്കാൻ ശ്രമിക്കുമ്പോൾ അവർ വീണ്ടുവീണ്ടും അകന്നുമാറും.
YouTube Video: Black S. Africa mayor challenges whites-only settlement
മുകളിൽ സൂചിപ്പിച്ച വീഡിയോ ദക്ഷിണ ആഫ്രിക്കയിലെ ഒരു ദൃശ്യമാണ്. വള്ളക്കാരായ Afrikaner വംശജർ, നഗരങ്ങളിൽ നിന്നും വിട്ട് ഉൾപ്രദേശത്ത് പോയി അവർക്ക് സ്വന്തമായുള്ള ഒരു Residential colony സൃഷ്ടിച്ചു. ഈ വിധമുള്ള വിട്ടുനിൽക്കൽ അനുവദിക്കില്ലാ എന്നതാണ് കറുത്തവർഗ്ഗക്കാരുടെ ഭരണത്തിന്‍റെ നയം. Afrikaner വംശജർ ഇങ്ഗ്ളിഷുകാരല്ല, മറിച്ച് ഡച്ചുകാരണാണ്. എന്നാൽ ഔപചാരികമായി ഈ വീഡിയോയിൽ അവർ ഇങ്ഗളിഷിലാണ് സംസാരിക്കുന്നതായി കാണുന്നത്.
ഇക്കൂട്ടർക്ക് കറുത്തവർഗ്ഗക്കാരുടെ ഭാഷ അറിയില്ല. എന്നാൽ അവർ അവ പഠിക്കുകയാണെങ്കിൽ, ആഫ്രിക്കൻ പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ നീ, എടാ, എടീ, അവൻ, അവൾ, എന്താടാ, എന്താടീ, പ്രയോഗങ്ങൾ അനുഭവിക്കേണ്ടിവരും. ഈ വാക്ക് കോഡുകൾ അനുഭവിച്ചു തുടങ്ങിയാൽ, ഏതാനും തലമുറകൾക്കുള്ളിൽ അവരും പ്രാദേശിക ആഫ്രിക്കാരിലെ സാധാരണക്കാരിലെ നിലവാരത്തിലേക്ക് താഴും. ആഫ്രിക്കയിലെ സാധരാണക്കാർ ഇതുകൊണ്ടൊന്നും ഉയരില്ല.
കാരണം, അവർ ഉയരണമെങ്കിൽ അവർക്ക് മീതെ ഇങ്ഗ്ളിഷുകാർ തന്നെ വരണം. അല്ലെങ്കിൽ അവർ മറ്റ് കറുത്ത വർഗ്ഗക്കാരുടെ തരംതാഴ്ത്തുന്ന വാക്ക് കോഡുകൾക്ക് അടിയിൽ പെട്ടുപോകും. അത് വേറെ വിഷയം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
കാണക്കാർമാർ ഇതുപോലെ തിരുവിതാംകൂറിൽ നിന്നും വിട്ടുനിന്നവരാണ്. എന്നാൽ അവർക്ക് തമിഴും മലയാളവും മനസ്സിലാകും. പോയില്ലെ കഥ! മറ്റുള്ളവർ അവരെ തമർത്തിക്കളയും. വാക്കുകളുടെ ബലവും പ്രഹരശക്തിയും ഭയങ്കരമാണ്.
മലഅരയരുടെ അമ്പലം, മലമുകളിൽ ജീവിക്കുന്ന മലഅരയരെ സംബന്ധിച്ചെടുത്തോളം ഉയരങ്ങളിൽ അല്ല. കാരണം, അവർ മലമുകളിൽ താമസിക്കുന്നവരാണ്. എന്നാൽ, തിരുവിതാകൂറിലെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം അവരുടെ അമ്പലം പർവ്വതശിഖരങ്ങളിലാണ്. ദിവ്യത്വം ആകാശത്തോളം ഉയർന്ന് തുളുമ്പിനിൽക്കുന്ന ഇടമായി തോന്നും. അവർ മലഅരയരെ ഓടിച്ച് വിട്ട് അമ്പലം പിടിച്ചെടുത്തു എന്നുവേണമെങ്കിൽ, അൽപം നർമ്മഭാവത്തിൽ സൂചിപ്പിക്കാം.
തിരുവിതാംകൂറിൽ അടിമജനത്തെ ഏതാണ്ട് ഇന്ന് കന്നുകാലികൾ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽതന്നെയാണ് സാധാരണ ജനംകണ്ടിരുന്നത്. ഇങ്ങിനെ മനുഷ്യൻ ജനിക്കുകയും ജീവിക്കുകയും തൊഴിൽചെയ്യുകയും, മരിക്കുകയും ചെയ്യുക എന്നുള്ളതിൽ കാര്യമായ ഒരു അത്ഭുതം ആരിലും കണ്ടില്ലാ എന്നുള്ളതാണ് വാസ്തവം.
ഇന്ന് തൊഴുത്ത്, പശുആല എന്നെല്ലാം ഉള്ളത് മാതിരി, അവർക്കും ജീവിക്കാൻ വൃത്തികെട്ട ഷെഡ്ഡുകൾമാതിരിയുള്ള ഇടങ്ങൾ ഉണ്ടായിരുന്നു. അവരെ വീട്ടിന് അടുത്തേക്ക് വരാൻ അനുവദിക്കില്ല. അവരെ മേൽനോട്ടം ചെയ്യുന്ന ശൂദ്രർ / നായർമാർ ഒരു പ്രത്യേക ദൂരത്ത് നിന്നാണ് അവർക്ക് ആജ്ഞകൾ നൽകുക.
കുട്ടികളെയും മറ്റ് തൊഴിലിന് പറ്റുന്നവരേയു കട്ടുകൊണ്ടുപോയി അടിമത്തത്തിലേക്ക് വിൽക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. 1860ൽ തിരുവിതാംകൂറിൽ ക്ഷാമം വന്നിരുന്ന ഒരു ഘട്ടത്തിൽ ആളുകൾ വളരെ തുച്ഛമായ സംഖ്യക്ക് മുഹമ്മദ്ദീയരായ അടിമക്കച്ചവടക്കാർക്കും മറ്റും അവരുടെ കുട്ടികളെ വിൽക്കുന്നത് കണ്ടതായി Mr. Cox എന്ന വ്യക്തി രേഖപ്പെടുത്തിയ കാര്യം Native Life in Travancoreൽ പറയുന്നുണ്ട്. ഈ കച്ചവടക്കാർ വളരെ പെട്ടന്നുതന്നെ അവർ വാങ്ങിച്ച ഈ വാണിജ്യവസ്തുക്കളെ കടലോരങ്ങളിൽ വരുന്ന കപ്പലുകാർക്ക് വിൽക്കും.
വേറൊരുകാര്യം ശ്രദ്ധിക്കപ്പെട്ടത് കീഴ് ജനങ്ങൾ അവരുടെ കുട്ടികളെ കടലോരങ്ങളിൽ ഉള്ള അടിമക്കച്ചവടക്കാർക്കും, കപ്പലുകാർക്കും യാതോരു മനോവേദനയും ഇല്ലാതെ വിൽക്കാറുണ്ടായിരുന്നു എന്നതാണ്. വീട്ടിൽ വളർത്തിയ ആടുകളേയും കോഴികളേയും കച്ചവടക്കാർക്ക് വിൽക്കുന്ന അതേ ലാഘവബുദ്ധിയോടുകൂടിത്തന്നെയാണ് ഈ ആളുകൾ വിൽക്കാറ്. ഈ കുട്ടികളുടെ മാതാപിതാക്കളും കാര്യമായ ഒരു മനുഷ്യസമൂഹ വ്യക്തിത്വം ഇല്ലാത്തവർതന്നെയും ആവും.
പോരാത്തതിന് ആളുകളെ കട്ടുകൊണ്ടുപോയി അടിമത്തത്തിൽ വിൽക്കുക. ഉയർന്ന ജാതിക്കാരികളായ സ്ത്രീകളെ പുലയന്മാർ വന്ന് സ്പർശിച്ച് അവരുടെകൂട്ടത്തിൽ ചേർക്കുക തുടങ്ങിയ പരിപാടികളും നടപ്പിൽ ഉണ്ടായിരുന്നു. നമ്പൂതിരി സ്ത്രീകൾ ലൈംഗികമായി, അരുതാത്ത വ്യക്തിയുമായി ബന്ധപ്പെട്ടത് കണ്ടുപിടിക്കപ്പെട്ടാൽ അവരെ അടിമജനത്തിലേക്ക് വിട്ടുകൊടുക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ ചിലരെ കപ്പലിൽ വരുന്ന കച്ചവടക്കാരായ ചെട്ടികൾ വാങ്ങിക്കുന്ന സംഭവവും ഉണ്ടായിരുന്നു. ഇത് ആദ്യത്തേതിനേക്കാൽ വേദന കുറഞ്ഞ കാര്യമാണ്. കാരണം കച്ചവടക്കാരന്‍റെ കൂടെയാണ് ഈ സ്ത്രീ. മറ്റേത്, കന്നുകാലിക്കൂട്ടത്തിന്‍റെ കൂടെയായിപ്പോകും. കന്നുകാലിക്കുട്ടത്തിന് അവരുടെ ജീവിതശൈലി പരിചയമുള്ളതാണ്. എന്നാൽ അവരിലേക്ക് പതിക്കുന്ന സ്ത്രീക്ക് ജീവിതാനുഭവം വന്യമൃഗങ്ങളുടെ കൈകളിൽ അകപ്പെട്ടത് മാതിരിയാണ്. പണ്ട് കൂടെയുണ്ടായിരുന്നവർ അടുക്കില്ല. പേടിച്ച് ഓടിമാറിക്കളയും.
അടിമജനത്തിനെ ഉയർന്ന ജാതിക്കാർക്ക് ഒരു പരിധിവരെ പേടിയായിരുന്നു എന്നുവേണം കരുതാൻ. അവരുടെ സാമീപ്യവും സമ്പർക്കവും മറ്റും വന്യജീവികളുടെ സാമീപ്യമായി തോന്നിയിട്ടുണ്ടാവാം. ഇതിന്‍റെ ഉള്ളിന്‍റെ ഉള്ളിൽ ഉള്ളപ്രശ്നം ഭാഷാകോഡുകൾ അവർക്കും അവരുടെ കണ്ണുകൾക്കും ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും സ്വരങ്ങൾക്കും നൽകിയേക്കാവുന്ന രാക്ഷസീയമായ കഴിവുകൾ ആവാം.
ഒരു കൂട്ടം കാളകൾ നടുറോട്ടിലൂടെ നടന്നുവരുമ്പോൾ ഒരു സാധാരണ വ്യക്തിക്ക് അവരുടെ ഇടയിലൂടെ നടക്കാൻ ഭയംതോന്നാം. കാളകൾ വന്യമൃഗങ്ങൾ അല്ല. അതേ സമയം കാളകളെ നിയന്ത്രിക്കുന്നവർക്ക് കാളകളെ നിയന്ത്രിച്ച് നിർത്താനും ആവും.
ഒരു പരിധിവരെ നോക്കിയാൽ, ഉയർന്ന ജാതിക്കാർക്ക് ലഭിക്കാതിരുന്ന ചില സ്വാതന്ത്ര്യങ്ങൾ മണ്ണിനോട് ബന്ധിപ്പിക്കപ്പെടാതിരുന്ന കീഴ് ജാതിക്കാർക്ക് ലഭ്യമായിരുന്നു. അവർക്ക് മറ്റുള്ളവരുടെ അയിത്തത്തെ കാര്യമായി ഭയപ്പെടേണ്ട. ഇത് ഒരു പരിധിവരെ ഒരു വിരോധാഭാസമാണ്.
പോലീസ് കോൺസ്റ്റബ്ളിന് ആരുടേയും അകമ്പടിയും ഇല്ലാതെ എവിടേയും നടക്കാം. എന്നാൽ ഐപിഎസ്സുകാരന് ഈ വിധം പുറത്തു ഇറങ്ങിനടക്കാൻ ആവില്ലാ എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ, ഒരു ചെറിയ വീക്ഷണകോണിൽനിന്നും നോക്കിയാൽ.
തിരുവിതാകൂറിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും, സ്വാധീനവും മെഡ്രാസ് പ്രസിഡൻയിൽ നിന്നും ചെറുതായും വലുതായും നിത്യവും അനുഭവിച്ചത് കാരണം അവിടുള്ള നമ്പൂതിരിമാരിലും നായർമാരിലും സാവധാനത്തിൽ മാനസിക പരിവർത്തനങ്ങൾ സംഭവിപ്പിച്ചിരുന്നു. ഇക്കൂട്ടരിൽ പലർക്കും സമൂഹത്തിലെ ജാതീയമായ പ്രശ്നങ്ങൾ ഒരു വേവലാതിയായി മനസ്സിൽ പുതുതായി ഉയർന്നുവന്നുകൊണ്ടിരുന്നു. എന്നാൽ ഇതിനെ എങ്ങിനെയാണ് മറികടക്കുക എന്ന് യാതോരു ധാരണയും ഇല്ലായിരുന്നു.
ഇങ്ഗ്ളിഷ് കച്ചവടസംഘങ്ങളിലും, കാർഷിക തോട്ടങ്ങളിലും വീടുകളിലും തൊഴിൽ ചെയ്യുന്ന കീഴ് ജാതിക്കാർക്ക് നൽകപ്പെടുന്ന താരതമ്യമായ ഉയർന്ന സാമൂഹിക സൗകര്യങ്ങൾ പ്രാദേശിക കച്ചവടക്കാർക്കും വീട്ടുകാർക്കും കർഷകർക്കും അവരുടെ അടിമജനത്തിന് നൽകാൻ ആവില്ലതന്നെ.
ഇതിന് പിന്നിൽ ഭീകരഭാഷയുടെ പൈശാചിക കോഡുകൾ പതിയിരുന്ന് പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം ആരുംതന്നെ ഗഹനമായി ചിന്തിച്ചില്ലാ എന്നുള്ളതാണ് വാസ്തവം.
ഈ ഭീകര ഭാഷ വ്യക്തികളിലും മൃഗങ്ങളിലും സംഖ്യാ സ്ഥാനം എന്ന പ്രതിഭാസം അവരുടെ അതീന്ത്രിയ സോഫ്ട്വേറിന്‍റെ വെർച്വൻ അണിയറയിൽ രൂപപ്പെടുത്തിയിട്ടുണ്ട് എന്നകാര്യം സങ്കൽപ്പിക്കാൻ അന്ന് പറ്റുമായിരുന്നില്ല. അടിമ ജനം ഒറ്റസംഖ്യാ സ്ഥാനത്ത് അല്ല, മറിച്ച് അഗാധതയിലേക്ക് മറ്റുള്ളവരെ വലിച്ച് താഴ്താത്താൻ മാത്രം ബലമുള്ള negative സംഖ്യാസ്ഥാനം പേറുന്ന വ്യക്തികൾ തന്നെയാണ്. ഈ negative സംഖ്യാസ്ഥാനം പേറുന്ന വ്യക്തിയെ സ്വന്തം വീട്ടിലേക്ക് സ്വീകരിച്ച്, കസേരയിൽ ഇരുത്തി മറ്റ് അധിഥികൾക്ക് നൽകുന്ന ഗ്ളാസിൽ ചായകൊടുത്താൽ, സാമൂഹികമായി ആ വീട് നശിക്കും. സമൂഹത്തിലെ മറ്റ് ആളുകൾ ആ വീട്ടിലേക്ക് വരവുതന്നെ നിർത്തും.
ഇങ്ഗ്ളിഷുകാർക്ക് ഈ വിധ സംഖ്യാസ്ഥാനം detect ചെയ്യാനോ sense ചെയ്യാനോ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു. ഇത് ഒരു പരിധിവരെ നല്ലകാര്യമാണെങ്കിലും, ഇന്ന് ഇത് അവരിൽ ഒരു വൻ വിഡ്ഢിത്തവും, വിവരവും വിവേകവും ഇല്ലായ്മയായി അവരുടെ സ്വന്തം രാജ്യത്തെ എത്തിച്ചിട്ടുണ്ട്.
പൊതുവേ പറഞ്ഞാൽ, ഭൂഖണ്ഡ യൂറോപ്യൻമാർക്ക് ഏഷ്യയിലേയും ആഫ്രിക്കയിലേയും അടിമ ജനത്തെ, അടിമജനമായിത്തന്നെ കാണുന്നതിൽ കാര്യമായ പ്രശ്നം ഇല്ലായിരുന്നു എന്നുവേണം കരുതാൻ. അതേ സമയം ഇങ്ഗ്ളിഷുകാരായ കച്ചവടക്കാരും കാർഷിക സംരംഭകരും ഇതിന് വിപരീതമായ ഒരു നയം കരുതിക്കൂട്ടിയെടുത്തില്ലെങ്കിൽ കൂടി, അവരുടെ ഭാഷയിൽ ഉള്ള നിരപ്പ് സ്വഭാവം കാരണം, ഫ്യൂഡൽ ഭാഷകൾ അടിമ ജനത്തിൽ അടിച്ചേൽപ്പിക്കുന്ന negative സംഖ്യാസ്ഥാനത്തെ detect ചെയ്യാൻ അവർക്ക് പറ്റിയില്ല.
അതിനാൽ തന്നെ ഫ്യൂഡൽഭാഷാ കോഡുകൾക്ക് അവരുടെ മനോഭാവത്തെ നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കാര്യമായി കഴിഞ്ഞില്ല. എന്നുവച്ചാൽ, അവരോട് ഒത്തുനിന്നവരിൽ മാനസികവും വ്യക്തിത്വപരവും മറ്റുമായ ഔന്നിത്യങ്ങൾ സ്വാഭാവികമായി വന്നുചേർന്നു.
ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി വൻപ്രകടനങ്ങളും മറ്റുംനടത്തിയത് യഥാർത്ഥത്തിൽ അവരുടെകീഴിൽ ജോലിചെയ്തവർ ആയിരുന്നില്ല. എന്നുവച്ചാൽ അവർ കഠിനമായി അടിമപ്പെടുത്തിയവർ അവരിൽ നിന്നും രക്ഷപ്പെടാനായി ഒരു വിപ്ളവം നടത്തിയതല്ല ഇന്ന് ഇന്ത്യൻ (പാക്കിസ്ഥാനും) സ്വാതന്ത്ര്യ സമരം എന്ന് പറയപ്പെടുന്നത്. മറിച്ച്, കാലാകാലങ്ങളായി സ്വന്തം കൈകളിൽ അടിമയായി ജീവിച്ചിരുന്ന ജനങ്ങൾ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ വരവോടുകൂടി രക്ഷപ്പെട്ടതിൽ മനംനൊന്ത വൻ ധനികരാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന കപട പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നത്. ഉദാഹരണത്തിന്, നെഹ്റു, ഗാന്ധി, സുഭാഷ് ചന്ദ്രൻ എന്നിവർ. എല്ലാവരും ഇങ്ഗ്ളണ്ടിൽ ജീവിച്ചവർ.
ഇങ്ഗ്ളിഷ് ഭരണം കൊണ്ട് അവർക്കും വൻ മാനസിക ഗുണങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, അവരുടെ അടിമജനത്തിനും ഇതേ ഗുണങ്ങൾ ലഭിക്കുന്നത് തടയുന്നതാണ് അഭികാമ്യമായത് എന്ന തോന്നൽ വരും എന്നുള്ളത് സ്വാഭാവികം മാത്രം.
തിരുവിതാംകൂറിൽ പുലയർ ആണ് ഏറ്റവും കൂടുതൽ അടിമപ്പെട്ടുകിടന്നത് എന്ന് NATIVE LIFE IN TRAVANCOREൽ The REV. SAMUEL MATEER, F.L.S.പറയുന്നു. മലകൾക്ക് അപ്പുറമുള്ള പാണ്ഡിപ്രദേശങ്ങളിലെ പറിയരുടെ നിലവാരത്തിനേക്കാൾ അബദ്ധമായിരുന്നു തിരുവിതാംകൂറിൽ ഇവരുടെ കാര്യം.
പാണ്ഡിപ്രദേശങ്ങളിൽ പറിയർക്ക് ഒരു പ്രദേശത്ത് നിന്നും അല്ലെങ്കിൽ ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്ക് ഓടി രക്ഷപ്പെടാൻ ആവുമായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ വൻ മലകളും കാടുകളും, ഒരു വശത്ത് കടലും, പോരാത്തതിന് ഇങ്ങിനെ രക്ഷപ്പെട്ടവാരാണ് എന്ന് തോന്നുന്നവരെ പിടികൂടാൻ വെമ്പൽകൊള്ളുന്ന നായർമാരും. അതിനാൽത്തന്നെ ഒരു ഭൂജന്മിയുടെ മണ്ണിനോട് ബന്ധിക്കപ്പെട്ടിരുന്ന പുലയന്, അവിടം വിട്ട് ഒരടി പുറത്ത് കടക്കാൻ ആവില്ലതന്നെ. ഇങ്ങിനെ മണ്ണിനോട് തറച്ച് വെക്കപ്പെട്ട പുലയർക്ക് ഒരു ഇതിഹാസകഥയും പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഭഗവാൻ കളിമണ്ണ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാരെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ, കുറേ മണ്ണ് ബാക്കിവന്നു. ഇത് എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്ന അവസരത്തിൽ പാർവ്വതി പറഞ്ഞുകൊടുത്തു, ബാക്കി മണ്ണ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാരെ സേവിക്കാനായി കുറേ കീഴ് ജനങ്ങളെ സൃഷ്ടിക്കാൻ. ഈ കഥ വിശ്വസിക്കുന്ന പുലയർ ഉണ്ടായിരുന്നു. ഇത് അവരിൽ വൻ മാനസിക സംതൃപ്തി സൃഷ്ടിച്ചിട്ടുണ്ടായേക്കാം. കാരണം, അവരുടെ ദുരവസ്ഥ ദൈവ നിശ്ചയമാണ്.
ബ്രാഹ്മണരെ സേവിക്കാനായി പരശുരാമൻ വിദേശ രാജ്യത്ത് നിന്നും കൊണ്ടുവന്നവരാണ് പുലയർ എന്ന ഒരു വാദവും കാണുന്നുണ്ട്. എന്നാൽ, Trivandrumത്തിന് അടുത്ത് വേളി എന്ന പ്രദേശത്ത് ഒരു ചെറിയ കുന്നിൽ ഒരു വൻ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ. ഒരു ആഴമുള്ള കിണറും. ഇതിനെ പൊതുവായി പുലയനാർ കോട്ട എന്ന് പറയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പുലയകുടുംബങ്ങൾക്ക് ഒരു അവകാശവദമുണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന കോട്ടയിൽ പുലയനായ രാജാവ് ഭരിച്ചിരുന്നു എന്ന്. സാധ്യതയുള്ള കാര്യമാണ്. മറ്റ് ജനവംശങ്ങൾ വന്ന് കീഴ്പ്പെടുത്തിയാൽ രാജാവും ജനവും അടിമയായത് തന്നെ. നീ, എടാ, എടീ, എന്താടാ, നിന്‍റെള പേരെന്താ? എന്നെല്ലാം ശത്രുവംശ സാധാരണക്കാർ സംബോധനചെയ്താൽ ഏത് വൻ ജനക്കൂട്ടവും നാറും എന്നുള്ളതാണ് വാസ്തവം. Ethonographic studiesസും നരവംശശാസ്ത്രവും ഭാഷാ കോഡുകളുടെ ബലത്തെ ഗൗനിക്കുന്നുണ്ടോ എന്ന് അറിയില്ല.
മുകളിൽ സൂചിപ്പിച്ച കോട്ടയ്ക്ക് അടുത്തായി ഒരു ശൂദ്രകുടുംബക്കാർ പുലയ രാജാവിന്‍റെ കണക്കപ്പിള്ളകൾ ആയിരുന്നു എന്നും അന്ന് പറയപ്പെട്ടിരുന്നതായി REV. SAMUEL MATEER രേഖപ്പെടുത്തിക്കാണുന്നു.
തിരുവിതാംകൂറിൽതന്നെ പലപ്രദേശത്തും പലതരത്തിലുള്ള പുലയ അടിമകൾ ഉള്ളതായി രേഖപ്പെടുത്തിക്കാണുന്നു. Alleppeyക്ക് അടുത്തായി Cunnar Pulayars എന്ന പേരിൽ ഉണ്ടായിരുന്ന പുലയരെക്കുറിച്ച് ഈ വിധം എഴുതിക്കാണുന്നു: ഈ ഉപഭൂഖണ്ടത്തിൽ വച്ച് ഏറ്റവും പ്രാകൃതരായ ജനം ആയിരുന്നിരിക്കാം ഈ കൂട്ടർ. കുറേ പുല്ലും കുറെ മുത്തും മടഞ്ഞെടുത്ത് അരയിൽ തൂക്കിയിട്ടത് മാതിരിയാണ് ഇവരിലെ സ്ത്രീകളിലെ ആകെയുള്ള വസ്ത്രം.
വെളുത്ത പാറക്കല്ലുകളെ ഇവർ ആരാധിക്കുന്നു. ഇവരുടെ സ്വന്തമായുള്ള ഭാഷ Alleppeyയിലെ ആളുകൾക്ക് പോലും മനസ്സിലാകില്ല.
ഇവർ എങ്ങിനെയാണ് ഈ പ്രദേശത്ത് വന്ന് പെട്ടത് എന്നോ, എങ്ങിനെയാണ് അടിമപ്പെട്ടത് എന്നോ ഇവർക്ക് അറിയില്ല. വീട്ടിലെ കന്നുകാലികൾ കണക്കെയാണ് ഭൂജന്മികൾ ഇവരെ ഉപയോഗിക്കുന്നത്.
എന്നിരുന്നാലും, ഏതോ പ്രാചീനകാലം മുതൽ കെടാതെ സൂക്ഷിച്ചു വെച്ച ചില ആരാചങ്ങൾ ഇവരിൽ നിലനിൽക്കുന്നുണ്ടായിരുന്നു.
Cunnar Pulayarമാർക്ക് എല്ലാ പുലയരേക്കാളും ഉയർന്നവരാണ് തങ്ങൾ എന്ന ഭാവം ഉള്ളതായി, കൃസ്ത്യൻ മിഷിനറിമാർ കണ്ടിരുന്നു. ഇക്കൂട്ടരിലെ കുട്ടികളെ മിഷൻ സ്ക്കൂളിൽ കൊണ്ടുവരികയും പഠിക്കാൻ സൗകര്യം നൽകുകയും ചെയ്തപ്പോൾ പഠനത്തിൽ വൻ താൽപ്പര്യം ഇവർ കാണിച്ചു. മാത്രവുമല്ല, ഇവരിൽ വൻ ബുദ്ധിശക്തിയും ശ്രദ്ധിക്കപ്പെട്ടു.
ഇവരുടെ വസ്ത്രങ്ങൾ കഴുകാൻ പറ്റിയ ഇടങ്ങൾ കുറവായിരുന്നതിനാലും മറ്റും, ഇവരുടെ വേഷം വളരെ അഴുക്ക് പുരണ്ടതായിരുന്നു. ഇവരിൽ ചിലരെ മിഷൻ ബോഡിങ്ങ് സ്ക്കൂളിൽ (Mission Boarding Schoolൽ) ചേർത്തപ്പോൾ, ഇത് ഒരു പ്രശ്നമായി വന്നു. അലക്കുകാർ ഇവരുടെ വസ്ത്രങ്ങൾ കഴുകില്ലാ എന്ന് തീർത്തു പറഞ്ഞു. മാത്രവുമല്ല, ഇക്കൂട്ടർ വൃത്തിയായി വസ്ത്രം ധരിച്ച് നടന്നാൽ ഇവർ ഹീന ജാതിക്കാരാണ് എന്ന് എങ്ങിനെ തിരിച്ചറിയും എന്നുള്ളതും ഒരു സാമൂഹിക പ്രശ്നമായി വന്നു.
ഈ ആളുകൾക്ക് സൗകര്യപ്രദമായ കുടിലുകൾ കെട്ടാൻ അനുവദിച്ചിരുന്നില്ല. കാരണം, സൗകര്യപ്രദമായ കുടിലുകൾ ലഭിച്ചാൽ ഇവർ പണിചെയ്യാൻ മടികാണിച്ചേക്കും. അതിനാൽതന്നെ ഇവരുടെ ജീവിതം വളരെ പരിതാപകരമായ കുടിലുകളിലായിരുന്നു. ഉള്ളിൽ കിടന്നാലും പുറത്ത് കിടുക്കന്ന പോലൊക്കെതന്നെയായിരിക്കും ചൂടും, തണുപ്പും, മഴവെള്ളവും മറ്റും ഇവർ അനുഭവിക്കുക.
കടകമ്പോളത്തിൽ ഇവർക്ക് പ്രവേശനം ഇല്ല. അതിനാൽത്തനെ ഇവർ കമ്പോളത്തിൽ നിന്നും കുറേ മാറി, കാത്ത് നിന്ന് സൗകര്യപ്പെടുമ്പോൾ എങ്ങിനെയെങ്കിലും സാധനങ്ങൾ വാങ്ങിക്കും.
മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന പുലയർ നിത്യേനെ തൊഴിൽ ചെയ്യുന്നത് നെൽവയലുകളിൽ ആണ്. വെളളം പുറത്തേക്ക് അടിച്ച് വിടുക, വയൽ വരമ്പുകൾ കെട്ടുക, വേലികെട്ടുക, കുഴിക്കുക, വളംഇടുക, ഉഴുതുക, കളപറിക്കുക, ഞാറ് പറിച്ച് മാറ്റിനടുക, കൊയ്യുക തുടങ്ങിയവയാണ്. തൊഴിൽ നൈപുണ്യം എന്നരീതിയിൽ ഇത് വൻ കഴിവുകളാണ്. എന്നാൽ ഭാഷാകോഡുകൾ ഇവരെ അടിച്ച് തമർത്തിയിരിക്കും. അവിടെയാണ് പ്രശ്നം.
കൊയ്ത്തു കാലത്ത് പുരുഷനും ഭാര്യയും കുട്ടികളും പണിചെയ്യും. ഇതെല്ലാം കഴിഞ്ഞ് ഇവർതന്നെ സ്വന്തം ഭക്ഷണം ഉണ്ടാക്കും. രാത്രിസമയം കന്നുകാലികൾ, മാൻ, കാട്ടുപന്നി, കാട്ടാന തുടങ്ങിയവ കൃഷിയിടത്ത് കയറുന്നതിനെ തടയാനായി, ഇവർ രാത്രികാലത്ത് വയലിൽ തന്നെ കിടന്നുറങ്ങണം. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും ശബ്ദമുണ്ടാക്കുന്ന വസ്ത്തുക്കളിൽ ശക്തിയായി കൊട്ടിയും മറ്റും ഇവർ വന്യമൃഗങ്ങളെ രാത്രിസമയത്ത് പേടിപ്പിച്ച് വിടും. മുദ്രാവാക്യം വിളിപോലെതന്നെ വൻ ഉഷാർ ലഭിക്കുന്ന കാര്യങ്ങളാണ്.
ചോറാണ് പ്രധാന ഭക്ഷണം. ഇവരുടെ ഉടമകൾ കൃഷിയിടത്ത് ചെറിയ സ്ഥലം ഇവർക്ക് അടുക്കളകൃഷിചെയ്യാൻ നൽകിയിരിക്കും. അതിൽ ഇവർ കുറച്ച് പച്ചക്കറിയും പഴവർഗ്ഗങ്ങളും നട്ടുപിടിപ്പിക്കും. ഇവ ഇവർക്ക് കറിയുണ്ടാക്കാൻ ഉപകാരപ്പെടും. ഇവ ഇല്ലാത്ത അവസരത്തിൽ കുരുമുളകും ഉപ്പും ചേർത്ത് ഇവർ ചോറുകഴിക്കും. പാലും മുട്ടയും ഇവർക്ക് കഴിക്കാൻ പാടില്ല. എന്നാൽ ഇവർക്ക് മദ്യം ആവശ്യത്തിന് ലഭിക്കാൻ സൗകര്യം നൽകിയിരിക്കും. ഭക്ഷണം ലഭിക്കാത്ത അവസരത്തിൽ ഇവരിൽ പലരും ചെറുകിട കളവുകൾ നടത്തുമായിരുന്നു.
വേനൽക്കാലങ്ങളിൽ ഇവരിലെ കുട്ടികൾ മതിയായ ഭക്ഷണം ലഭിക്കാതെ തലചുറ്റിവീഴാറുണ്ടായിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നു.
ഇവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നത് വൻ ആപത്താണ് എന്ന് ഇവരുടെ ഉടവസ്ഥർ മനസ്സിലാക്കുന്നു. കാരണം, ഈ ദുരവസ്ഥയിൽക്കൂടി, ഇവരിലെ ചെറുപ്പാക്കാർ പലപ്പോഴും, ഉയർന്ന ജാതിക്കാരിലെ സ്ത്രീകളെ കൈവശപ്പെടുത്താൻ താൽപ്പര്യപ്പെടും.
REV. SAMUEL MATEER, തന്‍റെ വ്യക്തിപരമായുള്ള അനുഭവത്തിൽ നിന്നും പറയുന്നത്, ഇക്കൂട്ടർ കാലാകാലങ്ങളായി യാതോരു വിവര വിജ്ഞാനവും ലഭിക്കാത്തവരും, അന്ധവിശ്വാസങ്ങളെ അറിവായി ലഭിച്ചവരും, കഠിനമായി അടിമപ്പെടുത്തപ്പെട്ടവരും ആയിരുന്നു എന്ന്. എന്നാൽ, ഇവരോട് അടുത്ത് പെരുമാറിയപ്പോൾ മനസ്സിലായത്, ഇവർ വളരെ മൃദുലഹൃദയരും, ദയകാണിക്കുന്നവരോട് വൻ നന്നി (നന്ദി) യുള്ളവരും ഇവരോട് സൗഹൃദം കാണിക്കുന്നവരോട് അഗാധമായി അടുപ്പം നിലനിർത്തുന്നവരും, വിവരവിജ്ഞാനങ്ങൾ പഠിപ്പിച്ചാൽ വളരെ പെട്ടന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നവരും ആണ് എന്ന്.
ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന് മനസ്സിലാക്കാൻ പറ്റാത്ത കാര്യം ഇതാണം: ഫ്യൂഡൽ ഭാഷയിൽ ബഹുമാനിക്കുന്നവരോട് ഒരു പെരുമാറ്റവും, ബഹുമാനിക്കാത്തവരോട് മറ്റൊരു പെരുമാറ്റവും ആണ് എന്നത്. ഇങ്ഗ്ളിഷ് ഭാഷയിൽ ഇങ്ങിനെയുള്ള ഒരു വിചിത്രമായ ബഹുമാനം എന്ന ഏടാകൂടം ഇല്ലതന്നെ.
മാത്രവുമല്ല, ഈ വിധം കായികവും, മാനസികവും ആയ കഴിവുകൾ ഉള്ളവർക്ക് നല്ല ഭക്ഷണവും, വൻ വിവരവിജ്ഞാനങ്ങളും, സാമൂഹിക സ്വാതന്ത്ര്യവും നൽകിയാൽ, വൻ ആപത്താണ് എന്ന് തിരുവിതാംകൂറിലെ, ഇവരെക്കാൾ ഉയർന്ന, ജനക്കൂട്ടങ്ങൾ മനസ്സിലാക്കും. കാരണം, ഫ്യൂഡൽ ഭാഷയാണ് ചുറ്റും.
ഇങ്ങിനെയുള്ളവരെ കയറൂരിവിട്ടത്ത് സഹിക്കാൻ പറ്റാത്ത ഒരു ചങ്ങായി ഇന്ന് ബൃട്ടൺ നഷ്ടപരിഹാരം നൽക്കണം എന്നു പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. ജനം ഈ ആൾക്ക് കൈയടി നൽകുന്നുമുണ്ട്.
മുകളിൽ ചിത്രീകരിച്ച വൻ സാമൂഹികാവസ്ഥയെ മഹാകവി ചിത്രീകരിച്ചിരിക്കുന്നത് കണ്ടില്ലേ:
“ആടിമേഘം പുലപ്പേടി വേഷം കളഞ്ഞാവണി
പൂവുകൾ നീട്ടും കളങ്ങളിൽ
അടിയാർ തുറക്കുന്ന പാടപ്പറമ്പുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ”
അവരുടെ നീരാളിപ്പുടത്തത്തിൽ പെട്ടുകിടക്കുന്ന കീഴ് ജനക്കൂട്ടങ്ങൾ കഷ്ടപ്പെട്ട് നരക ജീവിതം അനുഭവിക്കുന്നതിലെ സൗന്ദര്യാനുഭവം ഉന്നത ജനം ആസ്വധിക്കുന്നത് ആലങ്കാരികഭംഗിയോടെ കവി വളരെ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട് എന്ന് പറയാമോ?
മഹാകവിയോ കുടുംബക്കാരോ വല്ല ഇങ്ഗ്ളിഷ് നാടിലേക്കും നീങ്ങിയിരിക്കുമോ? ഫ്യൂഡൽ ഭാഷാ ഭക്തരിൽ പലരിലും കണ്ട ഒരു പൊതുവായുള്ള സവിശേഷതയാണ് അത്.
ഈ നിൽകിയ ചിത്രം London Missionary Society മിഷിനറിമാർ തിരുവിതാംകൂറിലും, ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പൊതുവായും കണ്ട കീഴ്ജാതിക്കാരിൽ പെട്ട സാമൂഹികമായ ഏറ്റവും ആഴങ്ങളിൽ പെട്ട ആളുകളുടേതാണ്.
ഇന്ന് ഈ ഉപഭൂഖണ്ഡത്തിന്‍റെ ഔപചാരിക ചരിത്രം പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിൽ നിന്നുമോ, അതേ പോലെതന്നെ പഴമയുടെ വൻ വിഭാവനങ്ങൾ ജനമനസ്സുകളിൽ അടിച്ചേൽപ്പിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളിനിന്നുമോ ഈ വിധ ചിത്രങ്ങൾ കാണാൻ പറ്റിയേക്കില്ല.
മുകളിൽ നൽകിയിട്ടുള്ള വീഡിയോ ക്ളിപ്പിൽ കാണുന്ന കീഴ് ജാതിക്കാരിയെ കണ്ടാൽ ഇങ്ഗ്ളിഷ് പക്ഷം നേരിട്ട് കണ്ടറിഞ്ഞ യാഥാർത്ഥ്യം മനസ്സിൽ പതിക്കുമോ? തേൻപുരട്ടിയ വാക്കുകൾ തേനൂറും ഈണത്തിൽ പൊതിഞ്ഞ ഗാനങ്ങൾ വൻ സാമ്പത്തിക സജ്ജീകരണങ്ങൾ ഉള്ള സിനിമാ ലോകത്തിൽ നിന്നും മെനഞ്ഞെടുത്തത് ആസ്വദിക്കുമ്പോൾ ഇങ്ഗ്ളിഷ് പക്ഷത്തിന്‍റെജ പരിശ്രമങ്ങളുടെ പെടാപ്പാടുകൾ മനസ്സിൽ കയറില്ല.
നീലക്കുയിൽ എന്ന സിനിമയിലെ മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല എന്ന ചിത്രീകരണം കണ്ടാലും, സാമൂഹിക പഴമയുടെ ആഴങ്ങളിൽ ഒളിഞ്ഞുകിടിക്കുന്ന അഴുക്കും നാറ്റവും മനസ്സിൽകയറില്ല.
തിരുവിതാംകൂറിലെ (മലബാറിലെ അല്ല) ഐതിഹ്യങ്ങളിൽ കേട്ടറിവുള്ള പന്ത്രണ്ടു മക്കളെപ്പെറ്റ പറയിയുടെ കഥയും കവിയുടെ വാക്കുകളിൽ കേട്ടാൽ ഈ വിധമായുള്ള ഒരു യാഥാർത്ഥ്യവുമായി ഒട്ടിച്ചുവെക്കാൻ ആവില്ലതന്നെ.
ഈ വരികളിൽ പറയുന്ന ഊടുവഴിയും പൊന്നമ്പലവും പുഴകളും നാട്ടു പൂഴിപ്പരപ്പുകളും സാമൂഹിക അടിത്തട്ടിന്‍റെ അഗാധ ആഴങ്ങളിൽ ഉള്ള കീഴ് ജാതിക്കാർക്ക് തുറന്നുകൊടുത്തത് London Missionary Society തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവത്തിന് പ്രവർത്തിച്ചപ്പോഴാണ്. അല്ലാതെ പ്രാദേശിക കടപ പ്രസ്ഥാനങ്ങളുടെ യാതോരു യത്നങ്ങളും കൊണ്ടല്ല. മാത്രവുമല്ല, കവിയുടെ വാക്കുകൾ മനസ്സിൽ വിരിയിക്കുന്ന പറയി പെണ്ണ് അപ്സരസ്സുകളുടെ നാട്ടിലെ അഴകുറ്റ ആളായി തോന്നിയേക്കാം.
സിനിമയിൽ വ്യക്തികളെ മാറ്റിമറിച്ച് ചിത്രീകരിക്കുന്നത് ഒരു കച്ചവടതന്ത്രം മാത്രമാണ്. വൻ പണം മുതൽമുടക്കി സൃഷ്ടിക്കുന്ന ഒരു വാണിജ്യ വസ്തുവായിരിക്കാം സിനിമ. അതിൽ കാണുന്ന ഗാന്ധിയും, രാമാനുജനും, കീഴ്ജാതിക്കാരിയും നീഗ്രോ അടിമയും മറ്റും ഓമനത്വം ഉറഞ്ഞുതുള്ളുന്ന വ്യക്തികൾ ആയിരിക്കും. വൻ മധുരം തുളുമ്പുന്ന ചമയങ്ങളിൽ അലങ്കരിച്ചും പൊതിഞ്ഞും പ്രദർശിപ്പിക്കപ്പെടുന്ന സിനിമാ കഥാപാത്രങ്ങൾ അല്ല യഥാർത്ഥത്തിൽ അവ ചിത്രീകരിക്കുന്ന വ്യക്തികൾ.
നീഗ്രോ അടിമകളേയും വൻ മധുരരൂപങ്ങളിൽ സിനിമയിൽ ചിത്രീകരിച്ചത് കാണുമ്പോൾ, കാഴ്ചക്കാരന് മനസ്സിലാകില്ല, ഇത്രമാത്രം ആകർഷകത്വം ഉള്ള ഒരു വ്യക്തിയെ എങ്ങിനെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കുക എന്ന്.
ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ ഗാംഭീര്യം ഇതിലും കിടക്കുന്നുണ്ട്. മനസ്സിനെ വെറങ്ങലിപ്പിക്കുന്ന സമൂഹത്തിന്‍റെ അടിത്തട്ടിൽ എല്ലാരും അറപ്പോടുകൂടി കാണുന്ന ജനവിഭാഗങ്ങളേയും അവർ പിടിച്ചുയർത്താൻ ശ്രമിച്ചിട്ടുണ്ട്.
എന്നാൽ അവർക്ക് സ്വന്തമായുള്ള ഒരു സ്വകാര്യ സ്ഥലം വേണമെന്ന് പറയുന്നതിനെ, പ്രാദേശിക സമൂഹത്തിലെ വൻ നേതൃനിരയിൽ ഉള്ളവർ അവരിൽ തന്നെയുള്ള അയിത്തവും വിദ്വേഷവും അറപ്പും മറ്റുമായി ചിത്രീകരിച്ച്, അവർ തന്നെ അടിച്ചമർത്തിവെച്ചിട്ടുള്ള ജനങ്ങളെ അവർക്ക് കീഴിൽ അണിനിരത്തുന്നു. അതാണ് ഈ നാട്ടിലെ പ്രാദേശിക സാമൂഹിക വിപ്ളവങ്ങളുടെ പിന്നാംപുറം.
London Missionary Society ലോകത്തിന്‍റെ പലഭാഗത്തും ആ കാലഘട്ടത്തിൽ പല അടിമപ്പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളേയും പിടിച്ചുയർത്തിയിട്ടുണ്ട്. എന്നാൽ അവർ ചെയ്യുന്നതിലെ ക്രൂരതയും അവർക്ക് മനസ്സിലായില്ലാ എന്നും പറയാവുന്നതാണ്.
കാരണം, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ അടിയിൽ പെട്ടുകിടക്കുന്ന ജനത്തിനെ പിടിച്ച് ഉയർത്തിയാൽ, ഈ അടിമ ജനവുമായി മറ്റ് ജനങ്ങൾക്ക് ഉള്ള സാമൂഹിക equationൽ ഭൂമികുലുക്കം മാതിരിയുള്ള ഇളക്കം സംഭവിക്കും. മറ്റുള്ളവർക്ക് പൊതുനിരത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥവന്നേക്കാം.
ദക്ഷിണാഫ്രിക്കയുടെ ചരിത്രം 1905ൽ എഴുതപ്പെട്ട ഒരു വൻ ചരിത്രപുസ്തകത്തിൽ ഈ വിധം ഒരു വാചകം London Missionary Societyയുടെ പോക്കിരി പ്രവർത്തനത്തെക്കുറിച്ച് എഴുതിയത് കാണുകയുണ്ടായി:
Under the powerful patronage of the London Missionary Society, whose members in those days could do no wrong, the power of annexation displayed by their Griqua protégés seems to have been amazing. In the course of a few years they claimed the sovereignty of any or every tract of country over which they had either hunted or where their cattle had trekked.
London Missionary Societyയോടൊപ്പം നിന്ന Griqua നീഗ്രോ വംശജർ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ മുഴുവനും കൈക്കലാക്കിയ സംഭവമാണ് സൂചിപ്പിക്കപ്പെട്ടത്. ആ നാട്ടിൽ ഉണ്ടായിരുന്ന മറ്റ് നീഗ്രോ വംശജരിൽ ഉളവായ വിരോദം മനസ്സിലാക്കാവുന്നതേയുള്ളു.
ഇതേ പോലൊക്കെത്തന്നെയാണ് തിരുവിതാംകൂറിലും സാമൂഹികമായ മാറ്റങ്ങൾക്ക് ഇതേ പ്രസ്ഥാനം കളം ഒരുക്കാൻ ശ്രമിച്ചത്.
ഇങ്ങിനെ പറിയനും പുലയനും വേടനം മറ്റും വളർന്നുവന്നാൽ ഉയർന്ന ജാതിക്കാരനായ പേരുകേട്ട കമ്മ്യൂണിസ്റ്റ് നേതാവും ഒന്നുവിറച്ച് പോകും. മുകളിൽ സൂചിപ്പിച്ച കവിതകൾ എഴുതിയ കവികളും ഒന്ന് വിയർക്കും. പിന്നെയുള്ളത്, മക്കളെ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടത്തിവിടുക എന്നതാണ് ഒരു മന:സ്സമാധാനം നൽകുന്ന കാര്യം.
സിനിമയുടെ കാര്യം ഒന്നുകൂടി പറയാം. Slumdog Millionaire, City of Joy തുടങ്ങിയ ഇന്ത്യൻ പ്രാദേശിക ഭാഷ കലർത്തിയ ഇങ്ഗ്ളിഷ് ചിത്രങ്ങളിലും മറ്റ് പല പ്രാദേശിക ചിത്രങ്ങളിലും മറ്റും കാണാവുന്ന ഒരു കാര്യമാണ്, സമൂഹത്തിന്‍റെ അടിത്തട്ടിൽ ഉള്ള സിനിമയിലെ ഹീറോയെ ചിത്രീകരിക്കാനായി വൻ ധനവാൻ കുടുംബത്തിലേയോ അതുമല്ലെങ്കിൽ വൻ ഇങ്ഗ്ളിഷ് പ്രാവീണ്യമുള്ളവരേയോ ഉപയോഗിക്കുക എന്നുള്ളത്.
ഈ വിധ ചിത്രീകരണങ്ങളിൽ ഉള്ള പാളിച്ച ഇതാണ്: ഫ്യൂഡൽ ഭാഷ കോഡുകളിൽ പ്രഹരം നൽകുന്ന വാക്കുകളായ നീ, എടാ, എടീ, അവൻ, അവൾ, വെറും പേര് തുടങ്ങിയ വാക്കുകൾ സമൂഹത്തിലെ പടിപടിയായുല്ല ഉച്ഛനീചത്വ ഏണിയുടെ അടിയിൽ നിന്നും വൻ ശക്തിയോടുകൂടെ ഏൽക്കുന്നവരാണ് അടിത്തട്ടിൽ ഉള്ളവർ. ഈ പ്രഹരം ഏറ്റതിന്‍റെ അടയാളം അവരുടെ മുഖത്തിന്‍റെആകൃതിയിൽ തന്നെ കാണപ്പെടും. ഇങ്ങിനെയുള്ളവരിൽ ഇത് പലപ്പോഴും ഒരു തിരിച്ചറിയൽ ചിന്നമായിത്തന്നെ കാണപ്പെടും. ഇവർ സാമൂഹികവും സാമ്പത്തികവും ആയി വളർന്നാലും, മുഖത്തിലെ ഈ ആകൃതിവ്യത്യാസം മാഞ്ഞുപോകാൻ സമയം എടുക്കും.
ഈ വിധം മുഖാകൃതിയിൽ ചതവു സംഭവിച്ച ആളുകളെ ചിത്രീകരിക്കുന്ന അവസരത്തിൽ യഥാർത്ഥ സമൂഹത്തിലെ ഉന്നതങ്ങളിൽ ഉള്ളവരെ ഉപയോഗിക്കുന്നത് തന്നെ കാണികളെ വിഡ്ഢിയാക്കുന്ന ഒരു പരിപാടിയാണ്. Slumdog Millionaireറിൽ ചേരിനിവാസിയായ കുട്ടി വളർന്നുവന്നപ്പോൾ വൻ ഇങ്ഗ്ളിഷ് പാരമ്പര്യവും, സാമ്പത്തികമായി വൻ പശ്ചാത്തലും ഉള്ളതുമായ വ്യക്തിയാണ് കഥാപാത്രമായി അഭിനയിക്കുന്നത്.
സിനിമയിലൂടെ ചരിത്രം സംഭവങ്ങൾ പഠിക്കാൻ പോയാൽ ഈ വിധ വിഡ്ഢിചരിത്രങ്ങൾ ആണ് മനസ്സിൽ കയറുക. ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥനം നേരിട്ടു കണ്ട സമൂഹത്തിനെ സിനിമാലോകത്തിലെ ജീനിയസ്സുകൾ കാണിക്കാൻ ഇഷ്ടപ്പെടില്ല. കാരണം, ഇവ കാണിച്ചാൽ കാണികൾ സിനിമാ തീയറ്ററുകൾ വിട്ട് ഓടിപ്പോകും.
1982ൽ Trivandrumത്ത് ഓണാഘോഷവേളയിൽ മുടിയനായ പുത്രൻ എന്ന KPAC നാടകം വൻ സജ്ജീകരണങ്ങൾ ഉള്ള ഓഡിറ്റോറിയത്തിൽ വച്ച് രാത്രിവേളയിൽ കാണാൻ ഇടയായി. ആ നാടകത്തിലെ ഹീനജാതിക്കാരി പെൺകിടാവിന് എന്തൊരു അഴകും ആഭിജാത്യവും! കീഴ് ജാതിക്കാരുടെ ഗാനാലാപനം ആവാം ഇത്: ചില്ലിമുളംകാടുകളിൽ....
CPSഅന്ന് സർക്കാർ വകുപ്പ് മേധാവിയായിരുന്നത് കൊണ്ട് VIP പാസ് ഉപയോഗിച്ചാണ് ഓഡിറ്റോറിയത്തിൽ കയറിയത്. ചുറ്റും ഇരിക്കുന്നത് ഔദ്യോഗിക തലപ്പത്ത് ഇരിക്കുന്ന പ്രമാണിമാർ. ഈ നാടകം കണ്ട് എല്ലാരും ആസ്വധിച്ചു. എന്നാൽ, ഒരു പത്ത് English Nursery Rhymeകൾ കീഴ് ജനക്കൂട്ടങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ അവസരം ഒരിക്കാലുളവാകുന്ന ഒരു സാമൂഹീക ഉന്നമനം ഈ നാടകം ആരിലും നൽകും എന്ന് തോന്നുന്നില്ല. കീഴ് ജനക്കൂട്ടങ്ങളുടെ കുട്ടികൾക്ക് ഇതിന് അവസരം വരാതിരിക്കാലാണ് വിപ്ളവ പ്രസ്ഥാനങ്ങളിൽ ജീവനും ഓജസ്സും നിലനിർത്തുന്നത്.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ കീഴ്ജനക്കൂട്ടങ്ങളെ അടിച്ചമർത്തിയിരിക്കണം എന്നുള്ളത് ഒരു സാമൂഹികവും വ്യക്തിപരവുംആയ ആവശ്യം തന്നെയാണ്. കാരണം, മൃഗീയതയുള്ള ഭാഷയാണ് അവരും സംസാരിക്കുന്നത്. അവർക്ക് കടിയും അടിയും കുത്തും ചവിട്ടും അമുക്കലും ഉന്തിപ്പുറത്താക്കലും എല്ലാം നൽക്കാൻ ഭാഷ തന്നെ മതിയാകും. എന്നാൽ ഈ കൂട്ടരെ വളർത്തിവിട്ടാൽ അവരും മറ്റുള്ളവരെ അതേ ഭാഷ ഉപയോഗിച്ച് ഇതേ പോലെ ഉപദ്രവിക്കും.
ഇവരെ സ്വതന്ത്രമാക്കുന്നത് കുറേ ഇങ്ഗ്ളിഷുകാരെ സ്വതന്ത്രമാക്കുന്നത് പോലെയല്ലാ എന്ന് തിരുവിതാംകൂറിൽ ഏവർക്കും അറിവുള്ളകാര്യമാണ്.
1841ൽ Rev. J. Abbs എന്ന കൃസ്ത്യൻ evanglist ഇപ്രകാരം രേഖപ്പെടുത്തികാണുന്നു:
അനവധി അടിമകളെ സ്വത്തായി ഉള്ള ധനികനായ ഒരു ശൂദ്രൻ (നായർ) പറയുന്നത് ഒരു അടിമയെ തനിക്ക് 8 ഫണത്തിന് (8 British-Indian rupees) വിൽക്കാൻ പറ്റും എന്ന്. അടിമകളെ അയാൾക്ക് തോന്നുന്നത് പോലെ കൈകാര്യം ചെയ്യാൻ ആവും. അടിമക്കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തി വിൽക്കാം. ഭാര്യയെ ഭർത്താവിൽ നിന്നും മാറ്റി വിൽക്കാം. ഈ കൂട്ടരെ തന്‍റെ സുഹൃത്തുക്കൾക്ക് സമ്മാനമായി / പാരിതോഷികമായി നൽകാം. തന്‍റെ മകളുടെ വിവാഹാവസരത്തിൽ സ്ത്രീധനമായി നൽകാം. തന്‍റെ സ്വന്തം സാമ്പത്തിക കടങ്ങൾ വീട്ടാനായി ഈ കൂട്ടരെ കടംനൽകിയ ആൾക്ക് വാടകയ്ക്ക് നൽകാം. ഈ അടിമകൾ വെറും കന്നുകാലികൾ മാത്രമാണ് എന്നാണ് ഈ ശൂദ്രൻ അവകാശപ്പെടുന്നത്.
ഈ അടിമകൾക്ക് വളരെ തുച്ഛമായ ഭക്ഷണമാണ് നൽകപ്പെട്ടിരുന്നത്. വസ്ത്രവും വളരെ തുച്ഛാമായിരിക്കും. എന്നാൽ ഈ കൂട്ടർ അമിതമായി മദ്യപിക്കുന്നവരും, വളരെ ദുഷ്ട വികാരങ്ങൾ മനസ്സിൽ പേറുന്നവരും ആണ്. കള്ളം പറയുന്നതിലും, കളവ് നടത്തുന്നതിലും ഈ കൂട്ടർ വളരെ കുപ്രസിദ്ധരും ആണ്.
പലർക്കും പലവിധ പനിപോലുള്ള രോഗങ്ങൾ പിടിപെട്ടിരിക്കും. പലരും വാതരോഗികളും ആയിരിക്കും. വളരെ കുറച്ചുപേർ മാത്രമേ പ്രായമാകുന്നതുവരെ ജീവിക്കുള്ളു.
പോഷകാഹാരക്കുറവു മൂലവും മതിയായുള്ള വസ്ത്രങ്ങൾ ഇല്ലാതെയും വളരെ ചെറുപ്പത്തിൽതന്നെ എത്രപേർ മരിക്കുന്നുണ്ട് എന്ന് ആർക്കും ആറിയില്ല. എന്നാൽ മരിക്കാതെ ജീവിക്കുന്നവർ ഭാരം ചുമക്കുന്ന നാൽക്കാലി മൃഗങ്ങൾ ജീവിക്കുന്നത് പോലെതന്നെ, നികൃഷ്ടമായതും ഉതകാത്തതും അതിദുരിതം നിറഞ്ഞതമായ കൂരകളിൽ ജീവിക്കും. അവർ ഭക്ഷണമായി അനിഷ്ടകരവും നിന്ദ്യമായതും ആയ മൃഗങ്ങളെയും ഇഴജന്തുക്കളെയും തിന്നും. മനുഷ്യർ ഇവരെ അടുപ്പിക്കാൻ കൊള്ളാത്തവരായി കാണുകയും ആ രീതിയിൽ ഇവരോട് പെരുമാറുകയും ചെയ്യും.
ഈ കൂട്ടർ അവരുടെ യജമാനന് എതിരായി എന്ത് തെളിവുകളും ആരോപണങ്ങളും ഉന്നയിച്ചാലും, അവ പരിഗണിക്കപ്പെടില്ല. അവർ നടന്നുനീങ്ങുന്ന ഒരുസ്ഥലത്ത് ഒരുസാധാരണ വ്യക്തിയെ കാണുകയാണെങ്കിൽ ഇവർ ഉടനെ ഓടിഒളിക്കും. കാരണം അവരുടെ സാന്നിദ്ധ്യം മറ്റേയാളിൽ അയിത്തം സൃഷ്ടിക്കും.
വളരെ പരിതാപകരമായ രീതിയിലാണ് ഇവർ ജീവതം മുന്നോട്ട് കൊണ്ടുപോകുക. തൊഴിൽചെയ്യാൻ പറ്റാത്ത പ്രായം ആവുമ്പോൾ ഇവരിൽ പലരും യാചകരെപ്പോലെയാകും. പലരും പട്ടിണികിടന്ന് മരിക്കും. ആരുംതന്നെ ഇവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയോ, സഹതാപവും അനുകമ്പയും പ്രകടിപ്പിക്കുകയോ ചെയ്യില്ല. ഇവരെ രക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആരും ചിന്തിക്കുക കൂടിയില്ല.
മുകളിൽ നൽകിയ വിവരങ്ങൾ Rev. J. Abbs 1841ൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ആണ്.
Church Mission Record 1850ൽ ഈ വിധം പറിയരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു:
വീട്ടിൽ വളർത്തുന്ന ഏത് മൃഗം മരിച്ചാലും, അവയുടെ ജഡം പറിയരുടെ അവകാശപ്പെട്ട ഭക്ഷണമാണ്. പലപ്പോഴും ഈ വിധം ഭക്ഷണം ലഭിക്കാനായി അവർ പശുക്കൾക്ക് വിഷം നൽകും. അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും രീതിയിൽ ഇവയെ മരണപ്പെടുത്തും. കളവ് പറയുക, ചെറുകിട കളവ് നടത്തുക, അമിത മദ്യപാനം എന്നുള്ളത് എല്ലാ അടിമകളിലും കാണുന്ന ദുർഗുണമാണ്. എന്നാൽ വൻ കവർച്ചകൾ, വ്യക്തികളെ തട്ടിക്കൊണ്ട് പോകൽ, കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തതിന് പറിയർ പിടികൂടപ്പെടാറുണ്ട്. ഈ ജനക്കൂട്ടം ഈ രാജ്യത്തിൽ അധ:പതിച്ചതു മാതിരി മറ്റൊരുടെത്തും സംഭവച്ചിട്ടില്ല.
കുറവർ, വേടർ തുടങ്ങിയ പല ജാതിക്കാരും വയലുകളിൽ തൊഴിൽ ചെയ്യാൻ ബാദ്ധ്യസ്ഥരായ അടിമകൾ തന്നെയായിരുന്നു.
കണ്ടില്ലെ മഹാകവി വേടരുടെ ജീവതശൈലിയെക്കുറിച്ച് എഴുതിയത് :
കവിതയിലെ വാക്ക് സൗന്ദര്യം കണ്ട് വേട ജനക്കൂട്ടങ്ങളുടെ ജീവതം അതിഗംഭീരം എന്ന് ചിന്തിക്കാനും മതി. എന്നാൽ വാസ്തവം കവിതയിലെ പൊള്ളയായ വരികളിൽ ഒതുങ്ങിനിൽക്കില്ല.
ഈ അടിമകളോട് എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് യാതോരു ദയയും ഇല്ലാത്തത് എന്ന് ഇന്ന് പലരും ആശ്ചര്യപ്പെടാം.
എന്നാൽ ഈ വിധം ആലോചിച്ചു നോക്കുക :
വീടിന് ചുറ്റും വിഷ ജന്തുക്കൾ ജീവിക്കുന്നു. ഇവയ്ക്ക് മനുഷ്യനോട് യാതോരു വിരോദവുമില്ല. അവ അവരുടെ ജീവിതം നയിക്കുന്നു. എന്നാൽ ആ വീട്ടുകാർക്ക് അറിയാം അവയെ അങ്ങിനെ സ്വതന്ത്രമായി ഇറങ്ങിനടക്കാൻ സൗകര്യപ്പെടുത്തിയാൽ ആപത്താണ്. കാരണം അവരിൽ വിഷം ഉണ്ട്. അവ കടിച്ചാൽ മനുഷ്യർ മരിക്കും.
ഇതേ പോലതന്നെയാണ്, അടിമ ജനത്തിനേയും ആളുകൾ കാണുക. അവർക്ക് നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും നൽകിയാൽ, ഫ്യൂഡൽ ഭാഷയിലെ വിഷം നിറഞ്ഞ് തുളുമ്പുന്ന വാക്ക് കോഡുകൾ അവർ സമൂഹത്തിൽ സമാധാനമായി ജീവിക്കുന്ന ആളുകളുടേ മേൽ പ്രയോഗിക്കും.
കീഴ് ജനങ്ങളിൽ ഭാഷാ കോഡുകളിലെ വിഷം ഒരു ഉഗ്രവിഷം തന്നെയാണ്. ഐപിഎസ്സുകാരൻ നീ എന്ന് വിളിക്കുന്നത് പോലെയല്ലല്ലോ ഐപിഎസ്സുകാരന്‍റെ വീട്ടിലെ ഹീനജോലികൾ ചെയ്യുന്ന ആൾ നീ എന്നു വിളിക്കുന്നത്. ആദ്യത്തെ നീ, ഉയരങ്ങളിൽ നിന്നുമാണ്. രണ്ടാമത്തെ നീ സാമൂഹിക അടിത്തട്ടിലെ നാറിയതും, നാറുന്നതും ആയ വസ്തുക്കളുടെ അടിയിലേക്ക് വലിച്ചിഴക്കുന്ന അനുഭവമാണ്.
ഇതാവും വിവേകവും, വിവേചനശക്തിയും കാര്യബോധവും അവബോധവും ഉള്ള ഒരു വ്യക്തിയുടെ മനോധാര.
എന്നാൽ അങ്ങ് ഏഴുകടലുകൾക്കും അപ്പുറത്തുനിന്നും വൻ സമത്വാധിഷ്ഠിത (egalitarian) സിദ്ധാന്തങ്ങളും മനസ്സിൽ പേറി ലോകമെമ്പാടും നന്മനിറയ്ക്കണം എന്ന് പ്രതിജ്ഞയും എടുത്ത് ഇങ്ഗ്ളണ്ടിൽ നിന്നും പുറപ്പെട്ടിരുന്ന London Missionary Socieyയിലെ മിഷിനറിമാർക്ക് ഇങ്ങിനെയൊരു ഫ്യൂഡൽ ഭാഷയെന്ന ഭീകരവസ്ത്തു ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം പോലും അറിയില്ലായിരുന്നു. മറ്റ് ക്രീസ്തീയ പക്ഷക്കാരും ഈ കാര്യം അവരെ അറിയിച്ചില്ലതന്നെ.
കാലാകാലങ്ങളായി കന്നുകാലികളായി നിലനിർത്തപ്പെട്ടിരുന്ന ജനക്കൂട്ടങ്ങളിൽ നിന്നും സാമൂഹിക മൂക്കുകയർ അഴിച്ച് മാറ്റണം എന്ന് മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്ന ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂർ രാജവംശത്തിന്മേൽ നിത്യേനെ സമ്മർദ്ദം ചലുത്തിക്കൊണ്ടിരുന്നു. എന്നാൽ കന്നുകാലിക്കൂട്ടങ്ങളെ യാതോരു കടിഞ്ഞാണുമില്ലാതെ അങ്ങ് അഴിച്ചൂരിവിട്ടാൽ ഭാഷാകോഡുകളിൽ ഉണ്ടാവുന്ന ബീഭത്സകരമായ മാറ്റിമറിക്കലുകളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് ബോധമില്ലാ എന്നതാണ് തിരുവിതാകൂർ ഭരണത്തിന് നേരിടേണ്ടിവന്ന പ്രശ്നം.
പ്രാദേശികരായ മറ്റേത് സാമൂഹിക പരിഷ്ക്കർക്തക്കൾക്കും ഇത് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടുന്ന കാര്യമില്ലതന്നെ. ഏത് ഗാന്ധിത്തൊപ്പി അണിഞ്ഞ് വിലസുന്ന നേതാവിനും അറിയാം, വാക്ക് കോഡുകളുടെ ബീഭത്സകതയെക്കുറിച്ച്. അടിയാളി ബഹുമാനിക്കേണം, തൊപ്പികണ്ടാൽ. അടിയാളിയെ ബഹുമാനിക്കപ്പെടേണ്ടുന്ന സമൂഹികവളർച്ച ആരോഗ്യകരമല്ലതന്നെ.
ഇങ്ഗ്ളിഷ് ഭരണത്തിന്‍റെസ സംരക്ഷണത്താൽമാത്രം നിലനിന്നുപോന്ന ഒരു രാജ്യം എന്ന നിലയ്ക്ക് ഇങ്ഗ്ളിഷ് ഭരണത്തിന് അവരുടെ വീക്ഷണത്തിൽ തനി തെമ്മാടിത്തച്ചുവയുള്ള സാമൂഹികാന്തരീക്ഷത്തിന് തണലും താങ്ങും നൽകുന്നതിൽ വിഷമം നിലനിന്നിരുന്നു. ഇങ്ഗ്ളണ്ടിൽ നിന്നും വൻ ആരോപണങ്ങൾ മെഡ്രാസ് ഭരണം നേരിടേണ്ടിയും വരും.
അതിനാൽ തന്നെ അവർ വൻ സമ്മർദ്ദം ചലുത്തി. തിരുവിതാംകൂറിൽ അടിമത്തത്തെ തുടച്ചുമാറ്റുന്ന പല നിയമങ്ങളും പ്രഖ്യപിക്കപ്പെട്ടു. അതിന്‍റെപ പരിണിത ഫലങ്ങളെക്കുറിച്ചും മറ്റും പലതും കുറച്ച് കഴിഞ്ഞ് സൂചിപ്പിക്കാം.
ഇപ്പോൾ ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്, London Missionary Society, കീഴ് ജനക്കൂട്ടങ്ങളെ ക്രിസ്തീയമതത്തിലേക്ക് കയറ്റി അവരിൽ സാമൂഹികമായ ഉന്നമനം വരുത്താൻ ശ്രമിച്ചതിനെക്കുറിച്ചുള്ള കാര്യങ്ങളാണ്.
ഈ കൂട്ടരെ മതംമാറ്റി ക്രീസ്തീയതമത്തിൽ ചേർത്തതാണ് എന്ന പറയുന്നതിൽ ചിലപ്രശ്നങ്ങൾ ഉണ്ട്. അത് ഇത്രയേ ഉള്ളു: ഇക്കൂട്ടർ മതം മാറിയതാണ് എങ്കിൽ ഇക്കൂട്ടർ മതംമാറുന്നതിന് മുമ്പ് ഉള്ള ഇക്കൂട്ടരുടെ മതം എന്തായിരുന്നു? പുലയനും പറിയനും വേടനും മറ്റും ഹിന്ദുക്കൾ ആയിരുന്നു എന്ന പറയുന്നത് തനി വിഡ്ഢിത്തം തന്നെയായിരിക്കില്ലേ? ബ്രാഹ്മണ മതം ആയ ഹിന്ദുമതത്തിന്‍റെ യാതോരു പാരമ്പര്യങ്ങളും പേറുന്നവർ അല്ലതന്നെ ഈ കീഴ് ജനക്കൂട്ടങ്ങൾ.
എന്നാൽ ക്രീസ്ത്രീയ മതത്തിലേക്ക് ചേർക്കപ്പെട്ടത് സാമൂഹികമായി ഏറ്റവും കീഴിൽ പെട്ട ജനക്കൂട്ടങ്ങൾ മാത്രമായിരുന്നില്ല. മറിച്ച്, ഷാണർ, ഈഴവർ തുടങ്ങിയവരും, മലകളിൽ സ്വതന്ത്രമായ ഗ്രാമങ്ങൾ സൃഷ്ടിച്ച് ജീവിക്കുന്ന മല അരയർ പോലുള്ളവരും ക്രിസ്തീയമതത്തിൽ ചേർക്കപ്പെട്ടിരുന്നു എന്ന് കാണുന്നു. രക്തബന്ധ പാതയിലൂടെ വീക്ഷിച്ചാൽ, ഈ പുതിയ ക്രീസ്തീയരിൽ ഉയർന്ന ജനക്കൂട്ടങ്ങളുടെ രക്തപാതകളും കാണപ്പെടും. ഇതിന് കാരണം, പല നായർ, നമ്പൂതിരി വനിതകൾ പുലയരുടെ കൈവശം പെട്ടതിനാലും, ചിലപ്പോൾ അവരിലേക്ക് അടിമപ്പെടുത്തപ്പെട്ടതിനാലും ആവാം. പോരാത്തതിന്, സാമൂഹിക ഭ്രഷ്ട് ലഭിച്ച ഉർന്ന ജനക്കൂട്ടങ്ങളിൽ പെട്ട വനിതകളിൽ ചിലരെങ്കിലും ഈ പുതിയ ക്രീസ്ത്തീയ മതത്തിലേക്ക് കയറി രക്ഷപ്പെട്ടിട്ടുമുണ്ടാവാം.
എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബത്തിൽ പെട്ട എല്ലാ സ്ത്രീകളേയും കുട്ടികളേയും മുക്കുവർക്ക് വിറ്റിരുന്ന പാരമ്പര്യവും ഓർക്കാവുന്നതാണ്.
ക്രീസ്ത്യൻ മതത്തിലേക്ക് മാറിയ കീഴ് ജാതിക്കാർ സാവധാനത്തിൽ അല്ല ഉയർന്നുവന്നത്. മറിച്ച് വളരെ ആശ്ചര്യകരമാം വേഗതയിൽ ആണ് ഈ കൂട്ടരിൽ മാനസികവും ശാരീരികവും ആയ മാറ്റങ്ങൾ വന്നത് എന്ന് Native Life in Travancoreൽ രേഖപ്പെടുത്തിക്കാണുന്നു. അവരുടെ അധ്വാനത്തിന്‍റെv ഗുണനിലവാരത്തിലും സമചിത്തതയിലും ഗാർഹികമായ സംവിധാനങ്ങളിലും വളരെ പെട്ടെന്നുതന്നെ വൻ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇവിടെ പ്രത്യേകമായി എടുത്ത് പറയേണ്ടത്, ഇതിന് പിന്നിൽ നിലനിന്നിരുന്ന അതിഗംഭീരമായ പശ്ചാത്തലം ഇങ്ഗ്ളണ്ടിന്‍റെ അദൃശ്യമായ സാന്നിദ്ധ്യമായിരുന്നു. കാരണം London Missionary Society ഇങ്ഗ്ളണ്ടിലെ പ്രസ്ഥാനമാണ്.
പുലയരും, പറിയരും, കുറവരും, മലഅരയരും, ഈഴവരും മറ്റും പുതിയ മതത്തിൽ ചേരുമ്പോൾ, അവർക്ക് മീതെ നിൽക്കുന്നത് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഇങ്ഗ്ളണ്ടിൽനിന്നും വന്ന വ്യക്തികളാണ്. ഇവരിൽ ചിലരെങ്കിലും, ഇങ്ഗളിഷുകാരായിരുന്നില്ലാ എങ്കിലും, പൊതുവായി ഇവർ ഇങ്ഗ്ളിഷ് ഭാഷ കൈകാര്യം ചെയ്യുന്നവർ തന്നെ. ഉദാഹരണത്തിന് Native Life in Travancore എഴുതിയ The REV. SAMUEL MATEER, F.L.S. ഒരു ഐറിഷുകാരനായിരുന്നു എന്നുതോന്നുന്നു. എന്നാൽ ഈ ഉപഭൂഖണ്ഡത്തിൽ ഒരു ഐറിഷ് ഭാഷാ പ്രസ്ഥാനം തുടങ്ങാൻ ആരെങ്കിലും ശ്രമിച്ചിരുന്നു എന്ന് തോന്നുന്നില്ല.
ക്രിസ്ത്യൻ മതത്തിലെ പുലയർ, പറിയർ, കുറവർ, വേടർ തുടങ്ങിയ കുട്ടികൾ മിഷൻ സ്കൂളുകളിൽ (Mission schoolകളിൽ) പഠിച്ചു തുടങ്ങി. ജന്മി കുടുംബാംഗങ്ങളിൽ ചിലർ അക്ഷരം വായിക്കാനും എഴുതാനും അറിയാത്തവർ ആയിരുന്നു. അവർ ഈ വിധ കീഴ് ജാതിക്കാർ കുട്ടികളുടെ സഹായം ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ വായിച്ചറിയാനും എഴുതാനും ഉപയോഗിച്ചു തുടങ്ങി.
ഒരു Evangelistറ്റുമായി ഒരു ശൂദ്രൻ (നായർ) സംസാരിക്കുന്ന അവസരത്തിൽ, അയാൾ ഈ വിധം പറഞ്ഞു: കുറവന്മാർക്ക് യാതൊന്നും പഠിക്കാൻ ആവില്ല. അത് അസാധ്യമായ കാര്യമാണ്.
ഉടനെ Evangelist തന്‍റെകൂടെചേർന്ന കീഴ് ജനക്കൂട്ടങ്ങളിൽ പലരേയും വിളിച്ചു വരുത്തി, അവരോട് വേദപുസ്തക പാഠങ്ങൾ ഉരുവിടാൻ ആവശ്യപ്പെട്ടു. അവർ ഇത് വൻ ഗുണമേന്മയിൽ ഉരുവിടുന്നത് കണ്ട് നായർവ്യക്തിക്ക് തന്‍റെ കണ്ണുകളേയും കാതുകളേയും വിശ്വസിക്കാൻ ആയില്ല.
ഇന്ന് ഈ രീതിയിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്: ഓട്ടോ ഡ്രൈവർമാരേയും, ടാക്സി ഡ്രൈവർമാരേയും, കൂലിക്കാരേയും ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ ആവില്ല. അതൊക്കെ നടക്കുന്ന കാര്യമല്ലതന്നെ എന്ന്. എന്നാൽ വാസ്തവം മറ്റൊന്നാണ്. ഈ കൂട്ടർ ഇങ്ഗ്ളിഷ് പഠിക്കരുത് എന്നതാണ് ഭരണ യന്ത്രത്തിന്‍റേയും വിപ്ളവ പാർട്ടിക്കാരുടേയും സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടിക്കാരുടേയും ഉള്ളിലിരിപ്പ്. തങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ അവസരം ലഭിച്ചില്ലാ എന്നുള്ളത് ഒരു വൻ ആഘോഷമായി അണികളും കൊണ്ടാടുന്നു. ഈ സൗകര്യം അവർക്ക് നിഷേധിക്കപ്പെട്ടത് YouTubeൽ like അടിച്ച് ഈ കൂട്ടർ ആഹ്ളാദിക്കുന്നതും കണ്ടിട്ടുണ്ട്!
ഫ്യൂഡൽ ഭാഷകളിൽ കുടുങ്ങിപ്പോകുന്നവരും, വിഡ്ഢി ഔപചാരിക വിദ്യാഭ്യാസത്താൽ സമയം പാഴായിപ്പോയവരും ഇവ രണ്ടിനോടും വൻ കൂറു പ്രഖ്യാപിക്കുന്നവർ തന്നൊണ്. ഇത് ഡ്രാക്കുള (Dracula) വന്ന് രക്തംകുടിക്കുന്നത് പോലെയാണ്. Dracula ഒരാളുടെ രക്തം കുടിച്ചാൽ, അയാളും മറ്റൊരു Draculaയായി മാറും.
വാണിജ്യ വാഹന ഡ്രൈവർമാരും, കൂലിക്കാരും, മറ്റുംമറ്റുമായ തൊഴിലുകാരിൽ ഇങ്ഗ്ളിഷ് ഭാഷ നല്ലവണം കൈകാര്യം ചെയ്യുന്നവർ വന്ന് നിറയാൻ ഏറ്റവും നല്ലത്, ചെറുപ്രായത്തിൽ തന്നെ ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെടാൻ ഏവർക്കും സൗകര്യം നൽകലാണ്. ഇത് ക്ളാസ് മുറിയിൽ ഇരുന്ന് ടീച്ചർമാരുടെ വിവരക്കേടെല്ലാം സഹിച്ചാൽ സംഭാവ്യമാകുന്ന കാര്യമല്ല. മറിച്ച്, പഴയ കാല ഇങ്ഗ്ളിഷ് ക്ലാസിക്ക്സ് വായിക്കാൻ സൗകര്യം ഒരുക്കുകയാണ് വേണ്ടത്.
അതോടെ തനിയെ ഇവിടമൊരു പഴയകാല ഇങ്ഗ്ളണ്ട് ആയി മാറും.
37
Posted: Mon Oct 09, 2023 4:59 pm
posted by VED
37 #. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന തോന്ന്യാസമാണ് ഇങ്ഗ്ളണ്ട് ചെയ്തത്
1850ലെ Church Mission Recordൽ നിന്നും
“The condition of these unhappy beings is, I think, without a parallel in the whole range of history. They are so wretchedly provided with the necessaries of life that the most loathsome things are a treat to them. They are bought and sold like cattle, and are often worse treated. The owners had formerly power to flog them and enchain them, and in some cases to maim them, and even to deprive them of their lives..."
തർജ്ജമ:
ഈ അസന്തുഷ്ടരായ വ്യക്തികളുടെ അവസ്ഥ, ചരിത്രത്തിൽ മറ്റൊരിക്കലും ഇല്ലാതിരുന്നവിധം ആണ്. ജീവിക്കാൻ അത്യന്താപേക്ഷിതങ്ങളായ വസ്തുക്കൾ ഇവർക്ക് വളരെ നികൃഷ്ടമായാണ് നൽകപ്പെടുന്നത്. അതിനാൽതന്നെ ഏറ്റവും വെറുപ്പും ഓക്കാനവും ജനിപ്പിക്കുന്ന വസ്തുക്കൾ ലഭിക്കുന്നതു പോലും ഇവർക്ക് വൻ സൽക്കാരം ലഭിച്ചത് പോലെയാണ്. ഇവരെ കന്നുകാലികളെപ്പോലെ വാങ്ങിക്കുകയും വിൽക്കുകയും ചെയ്യപ്പെടും. കന്നുകാലികളെക്കാൾ മോശമായാണ് പലപ്പോഴും ഇവർക്ക് ലഭിക്കുന്ന പരിഗണന. ഇവരുടെ ഉടമസ്ഥർക്ക് ഇവരെ അടിക്കാനും, ചങ്ങലക്കിടാനും, ചില അവസരങ്ങളിൽ ഇവരെ അംഗഭംഗപ്പെടുത്താനും, പോരാത്തിന് ഇവരെ കൊല്ലാനും ആവുമായിരുന്നു.
തർജ്ജമയുടെ അന്ത്യം
അടിമകൾക്ക് കുട്ടികൾ ജനിച്ചാൽ, അവ അമ്മയുടെ ഉടമസ്ഥന്‍റെ സ്വത്താണ്. എന്നാൽ ചിലയിടത്ത്, ഒരു കുട്ടിയെ അച്ഛന്‍റെ ഉടമസ്ഥന് എടുക്കാവുന്നതാണ്.
മല്ലപ്പള്ളിക്ക് അടുത്തായുള്ള ഒരു ഗ്രാമത്തിലെ ഒരു വൻ ഭൂജന്മിയുടെ കൃഷിയിടത്തിൽ ഏതാണ്ട് 200ഓളം അടിമകൾ ജോലിചെയ്തിരുന്നു. എന്നാൽ ഈ എണ്ണത്തിന്‍റെ2 മൂന്നിരട്ടിയോളം പേരെ മറ്റ് ചെറുകിട കർഷകർക്ക് പാട്ടത്തിന് (വാടകയ്ക്ക്) നൽകിയിരുന്നു. പറിയരും, പുലയരും ആയിരുന്നു ഈ അടിമകളിൽ കൂടുതലും.
ഈ വിധ അടിമകളെ ഇങ്ഗ്ളിഷ് കൃസ്തീയ പ്രസ്ഥാനം മാനസികമായ ഉയർച്ചയിലേക്ക് നയിക്കാൻ ശ്രമിച്ചതിന്‍റെ കാര്യങ്ങൾ Church Mission Recordൽ രേഖപ്പെടുത്തിയതിന്‍റെ 1854ലെ രേഖകളിൽ ഒരു അടിമ വ്യക്തിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിന്‍റെ വിശദാംശങ്ങൾ നൽകിക്കാണുന്നു. ഈ അടിമയുടെ കുട്ടികൾ കൃസ്ത്യൻ മിഷൻ സ്ക്കൂളിൽ പോയി പഠിക്കുന്നവരാണ് എന്ന് സൂചനയുണ്ട്. ഇങ്ഗ്ളിഷിലാണ് എഴുത്ത്. അതിനാൽത്തന്നെ You, He തുടങ്ങിയ വാക്കുകൾ മലയാളത്തിലേക്ക് തർജ്ജമചെയ്യുമ്പോൾ, ആ രേഖകളിൽ സൂചന നൽകപ്പെട്ടിട്ടില്ലാത്ത വികട സാമൂഹിക കോഡുകളുടെ ആവരണം പേറേണ്ടിവരും. എന്നാൽ ഈ തർജ്ജമയിൽ തരംതാഴ്ത്തുന്നതോ, വൻ ഉയർച്ചകളോ ഇല്ലാതെയാണ് ഇവിടെ തർജ്ജമചെയ്യുന്നത്:
Q. നിങ്ങൾ എന്തുകൊണ്ടാണ് പഠിക്കാത്തത്?
A. ഞങ്ങൾക്ക് സമയം ഇല്ല - പകൽ പണിയെടുക്കേണം, രാത്രിയിൽ കാവൽ നിൽക്കേണം - എന്നാൽ ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് ഏതാനും പ്രാർത്ഥനകളും, പഠനവിഷയങ്ങളും പഠിപ്പിച്ച് തരുന്നുണ്ട്.
Q. നിങ്ങൾക്ക് ലഭിക്കുന്ന വേതനം എത്രയാണ്?
A. പതിനഞ്ച് വയസിൽ കൂടുതൽ ഉള്ള പുരുഷനും സ്ത്രീക്കും മുക്കാൽ ഇടങ്ങഴി നെല്ല്.
Q. മറ്റ് പ്രദേശങ്ങളിൽ അടിമകൾക്ക് ലഭിക്കുന്ന കൂലി എന്താണ്?
A. അര ഇടങ്ങഴിയും, ഓണത്തിന് ഒരു നിസ്സാര സമ്മാനവും.
Q. രോഗം വന്നാൽ, ഉടമ എന്തെങ്കിലും സഹായം നൽകുമോ?
A. ആദ്യം കുറച്ച് മരന്ന് തരും. അതിന് ശേഷം നൽകില്ല. ഭക്ഷണം നൽകില്ല.
Q. നിങ്ങളുടെ സാധാരണ ഭക്ഷണം എന്താണ്?
A. മിക്കപ്പോഴും ചോറ്. പലപ്പോഴും കറിയായി ഉള്ളത് തകരച്ചെടിയുടെ ഇല പുഴുങ്ങിയത്. വർഷത്തിൽ ആറുമാസക്കാലം വനത്തിൽ നിന്നും കുഴിച്ചെടുക്കാവുന്ന കാട്ട് ചേനയും.
Q. നിങ്ങൾക്ക് എങ്ങിനെയാണ് ഉപ്പ് ലഭിക്കുക?
A. ഒരു ദിവസത്തെ ഉപ്പിന് ഞങ്ങളുടെ ദിവസ വേതനമായ നെല്ലിന്‍റെച ആറിൽ ഒന്ന് ഞങ്ങൾ നൽകും.
Q. പുകയിലക്കോ?
A. പുകയിലക്കും ഇത് തന്നെ നൽകും.
Q. വിവാഹം പോലുള്ള അവസരത്തിൽ ഉള്ള ചിലവിന് നിങ്ങൾ എന്ത് ചെയ്യും?
A. ഞങ്ങൾ കടും വാങ്ങിക്കും. എന്നിട്ട് കൊയ്ത്തുകാലത്ത് ശേഖരിച്ചുവെക്കപ്പെടുന്ന ധാന്യത്തിൽ നിന്നും ഞങ്ങൾക്ക് കൂടുൽ ധാന്യങ്ങൾ ലഭിക്കുന്നതിൽ നിന്നും ഞങ്ങൾ കടംവീട്ടും.
Q. അടിമകളെ അന്യരാജ്യങ്ങളിലേക്കാണോ, അതോ വിദൂര ജില്ലകളിലേക്കാണോ വിൽക്കപ്പെടാറ്?
A. നാല് ദിവസം മുൻപ്, ഒരു പുരുഷനേയും, ഒരു സ്ത്രീയേയും, രണ്ട് കുട്ടികളേയും വിൽപ്പനയ്ക്ക് കൊണ്ടുവന്നത് ഞങ്ങൾ കണ്ടു.
Q. നിങ്ങളുടെ പ്രദേശത്ത്, ഈ വിധ വിൽപ്പനയിൽ ഭാര്യമാരേയും, കുട്ടികളേയും, അവരുടെ പിതാവിൽനിന്നും വേർപ്പെടുത്തപ്പെടുമോ?
A. ഇത് ചിലപ്പോൾ സംഭവിക്കും. വട്ടൻചേരി സുറിയാനി ക്രിസ്ത്യാനി കുടുംബത്തിൽ നാല് അടിമ പെണ്ണുങ്ങൾ ഉണ്ട്. ഇവർ വിവാഹിതരായിരുന്നു. എന്നാൽ അവരെ അവരുടെ ഭർത്താക്കന്മാരിൽ നിന്നും വേർപെടുത്തി, അവരുടെ യജമാനന്മാർ വേറെ പുരുഷന്മാരെ ഏൽപ്പിച്ചു.
Q. അടിമക്കുട്ടികൾ വൽപ്പനയ്ക്ക് എത്താറുണ്ടോ?
A. ഏതാണ്ട് ആറു മാസം മുൻപ് രണ്ട് കുട്ടികളെ കൊണ്ടുവന്ന് ടി. നാരായണന് വിറ്റു. ആ കുട്ടികളുടെ ബന്ധുക്കൾ അവരെ തിരിച്ചെടുക്കാനായി വന്നു. എന്നാൽ യജമാനൻ അത് അനുവദിച്ചില്ല.
Q. അടിമകളെ ചങ്ങലക്കിടുകയും അടിക്കുകയും ചെയ്യാറുണ്ടോ?
A. ഇക്കാലങ്ങളിൽ ചങ്ങലക്കിടാറില്ല, എന്നാൽ അടിക്കും. അങ്ങിനെ സംഭവിച്ചാൽ, അവർക്ക് കുറേ മാസക്കാലം തൊഴിൽ ചെയ്യാൻ പറ്റാതാകും.
Q. വാർദ്ധക്യകാലത്ത്, തൊഴിൽ ചെയ്യാൻ പറ്റാതാകുമ്പോൾ, എന്തെങ്കിലും സഹായം ലഭിക്കുമോ?
A. യാതോരുവിധ സഹായവും ലഭിക്കില്ല.
Q. കുട്ടികൾക്ക് എന്ത് വേതനമാണ് ലഭിക്കുക?
A. കുട്ടികൾക്ക് മതിയായ ആഹാരം ലഭിക്കാത്തതിനാൽ, അവർ വളരെ ബലഹീനരായിരിക്കും. അതിനാൽ അവർക്ക് കഠിനാധ്വാനം ചെയ്യാൻ ആവില്ല. പതിനഞ്ച് വയസ്സുവരെ അവർക്ക് യാതോരു വേതനവും ലഭിക്കില്ല. അവരുടെ യജമാനന്മാർ തടഞ്ഞാൽ, അവർക്ക് മിഷൻ സ്കൂളിൽ പോകാനും ആവില്ല.
തർജ്ജമയുടെ അന്ത്യം.
ഇങ്ങിനെയുള്ള അടിമകളെ കയറൂരിവിടുക എന്നുള്ള തെമ്മാടിത്തരം ആണ് ഇങ്ഗ്ളണ്ട് ഈ ഉപദ്വീപിൽ ചെയ്തത്.
ബൃട്ടൺ ഈ ഉപദ്വീപിൽ കാണിച്ച 'തോന്യാസങ്ങൾക്ക്' നഷ്ടപരിഹാരം വേണം എന്ന് പറഞ്ഞ് ഒച്ചപാടുണ്ടാക്കുന്ന പൊട്ടന് അറിയില്ല എന്ന് തോന്നുന്നു, ഈ ഉപദ്വീപിലെ കീഴ് ജനക്കൂട്ടങ്ങളുടെ അനന്തരാവകാശികൾ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന അടിമ വേലയ്ക്ക് ആ ആളുടെ കുടുംബത്തിൽ നിന്നും നഷ്ടപരിഹാരം ചോദിച്ചാൽ, ഒരു പത്ത് പുനർജന്മങ്ങൾ എങ്കിലും വേണ്ടിവരും, ഈ നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാൻ എന്നത്.
38
Posted: Mon Oct 09, 2023 5:07 pm
posted by VED
38 #. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ് പക്ഷം നടത്തിയ യത്നങ്ങൾ
അടിമത്തത്തെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളിൽ എന്ത് എഴുതുമ്പോഴും അത് ഇങ്ഗ്ളിഷുകാരാണ് നടത്തിയത് എന്ന് വൻ എക്കാടമിക്ക് ഡ്രിഗ്രികൾഉള്ള വിവരദോഷികൾ യാതോരു ഉളുപ്പുമില്ലാതെ അങ്ങ് എഴുതിവിടും. അത് സമർത്ഥിക്കാനായി ലോകത്തിൽ എവിടെയെങ്കിലും നടന്ന ഒറ്റപ്പെട്ട സംഭവങ്ങൾ അവർ ഉദ്ദരിക്കും. എന്നാൽ ഈ കൂട്ടർക്ക് സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഉണ്ടാവില്ല. എന്നാൽ അവരോട് ആർക്കും ഒന്നു പറയാനും ആവില്ല. കാരണം വൻ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വിഡ്ഢികളാണ് അവർ.
അടിമത്തം ഇങ്ഗളണ്ടിലെ English law പ്രകാരം ഇങ്ഗ്ളണ്ടിൽ നടപ്പിലാക്കാൻ ആവില്ലാത്ത കാര്യമായിരുന്നു. ഭാഷയും അടിമത്തത്തെ നിലനിർത്താൻ പറ്റുന്ന കോഡുകൾ ഉള്ളതും അല്ലതന്നെ. അതിനാൽ തന്നെ, ഇങ്ഗ്ളണ്ടിലെ സാധാരണ ജനത്തിൽപെട്ട ആരും തന്നെ അവിടെ അടിമായിരുന്നില്ല.
എന്നാൽ പുറത്ത് നിന്നും ഒരു അടിമയെ വാങ്ങിച്ച് ഇങ്ഗ്ളണ്ടിൽ കുറച്ച് ദിവസത്തേക്കെങ്കിലും താമസിപ്പിച്ചാൽ എന്ത് സംഭവിക്കും? 1772ൽ ഈ ഒരു പ്രശ്നം ഇങ്ഗ്ളണ്ടിൽ സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന Somersett's Caseൽ ഇങ്ഗ്ളിഷ് കോടതി വിധിനൽകി. English law നിയമപ്രകാരം ആ അടിമ ഇങ്ഗ്ളണ്ടിൽ വന്നാൽ, സ്വമേധയാ സ്വതന്ത്രനാണ്.
QUOTE: The Slavery Abolition Act 1833 abolished slavery throughout the British Empire. This Act of the Parliament of the Great Britain expanded the jurisdiction of the Slave Trade Act 1807 which made the purchase or ownership of slaves illegal within the British Empire, with the exception of "the Territories in the Possession of the East India Company", Ceylon (now Sri Lanka), and Saint Helena. END OF QUOTE
1807ലെ നിയമ പ്രകാരം British Empireൽ അടിമ വ്യാപരം നിരോധിച്ചിരുന്നു. എന്നാൽ, East India Company ഭരിക്കുന്ന ഇടത്തിലും Ceylonണിലും ഇത് നിരോധിക്കപ്പെട്ടിരുന്നില്ല. വിഡ്ഢി എക്കാഡമിക്ക് ചരിത്രകാരന്മാർ ഈ പ്രസ്താവനയിൽ നിന്നും ചുഴഞ്ഞെടുക്കുന്ന കാര്യം, ഈ വിധമാണ്: British Empireൽ ബൃട്ടിഷുകാർ അടിമക്കച്ചവടം നടത്തിയിരുന്നു ! English East India Companyയും അടിമക്കച്ചവടം നടത്തിയിരുന്നു! അതിനാൽ അവർ ദക്ഷിണേഷ്യയിൽ അത് നിരോധിച്ചില്ല!!!
എന്നാൽ ഇതല്ല വാസ്തവം.
വാസ്തവം, ഇങ്ഗ്ളണ്ടിൽ പ്രഖ്യാപിച്ച ഒരു നിയമം ദക്ഷിണേഷ്യയിൽ നടപ്പിലാക്കാൻ ആവില്ലതന്നെ. കാരണം, ഈ ഉപദൂഖണ്ഡത്തിൽ സാമൂഹിക അടിമത്തം നൂറ്റാണ്ടുകൾ പഴക്കമുള്ള യാഥാർത്ഥ്യമാണ്. ഇതിനെ തൊട്ടുകളിക്കാൻ English East India Companyയുടെ കോടതികൾക്ക് വൻ സൈനിക ബലം തന്നെ വേണ്ടിവരും.
എന്നാൽ 1833 ആയപ്പോൾ, മിക്ക ഭൂമിശാസ്ത്ര പരിധികളും ഒഴിവാക്കിക്കൊണ്ട് ഇങ്ഗ്ളണ്ടിൽ The Slavery Abolition Act പാസാക്കപ്പെട്ടു. എന്നുവച്ചാൽ English East India Company ഭരിക്കുന്ന ഇടങ്ങളിൽ അവർക്ക് അടിമത്തത്തെ അടിച്ച് തമർത്താം.
അടിമക്കച്ചവട കപ്പലുകളെ ഉൾക്കടലിൽ വച്ചും, ആഫ്രിക്കൻ തീരങ്ങളിൽ വച്ചും, നേരിടാനും പിടികൂടുവാനും ഇങ്ഗ്ളണ്ടിന്‍റെ Royal Navy, West Africa Squadron എന്ന പേരിൽ ഒരു കപ്പൽ പട രൂപീകരിച്ചു. ഈ കപ്പൽ പട, അടിമക്കച്ചവടം നടത്തിയിരുന്ന അറബിക്കപ്പലുകളെ മാത്രമല്ല, മറിച്ച് French, Dutch, Portughese, Spanish അടിമക്കച്ചവട കപ്പലുകളേയും നേരിടേണ്ടിവന്നിരുന്നു.
പിന്നോട്ട് നോക്കുമ്പോൾ ഇങ്ഗ്ളിഷുകാർ ചെയ്തത് വൻ അപരാധമായിപ്പോയി എന്ന് കാണാം.
കാരണം, കാപ്പിരികളിൽ മിക്കവരും ഇന്നുള്ള യൂഎസ്.ഏയിലെ പ്രദേശങ്ങളിലാണ് വിൽക്കപ്പെട്ടിരുന്നത്. ഈ വൻ ഭാഗ്യം ലഭിക്കേണ്ടിയിരുന്ന അടിമകളെ രക്ഷിച്ച് ഇങ്ഗ്ളിഷ് West Africa Squadron അവരുടെ ആഫ്രിക്കയിലെ സ്വന്തം നാടുകളിൽ തന്നെ തിരിച്ചെത്തിച്ചു. ഈ ആളുകളുടെ പിന്മുറക്കാർ ഇന്നും യൂ. എസ്സിലേക്ക് എങ്ങിനെയെങ്കിലും കടക്കാൻ വെപ്രാളപ്പെടുന്നുണ്ട്.
West Africa Squadronന്‍റെ സാഹസിക യത്നങ്ങളെക്കുറിച്ച് പിന്നീട് കൂടുതലായി സൂചിപ്പിക്കാം.
1833ലെ Slavery Abolition Act ഇങ്ഗ്ളണ്ടിൽ പാസായതോടുകൂടി, Madras Presidency ഭരിച്ചുകൊണ്ടിരുന്ന English East India Company ഭരണത്തിന് തിരുവിതാംകൂറിലെ സാമൂഹിക അടിമത്തത്തെ നേരിടാൻ കൂടുതൽ ഉത്തേജനം ലഭിച്ചു.
തിരുവിതാംകൂർ സർക്കരിനും അനേകം അടിമകൾ ഉണ്ടായിരുന്നു. അടിമകൾ അല്ലാത്ത പല കീഴ്ജാതിക്കാരും യഥാർത്ഥത്തിൽ അടിമകൾ തന്നെ. ഉദാഹരണത്തിന്, വാളന്മാർ എന്ന ജനത്തിനെക്കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർ അവർക്ക് ആവശ്യമുള്ളപ്പോൾ പലവിധ തൊഴിലിനും നിർബന്ധിച്ച് എടുപ്പിക്കും. ഉദാഹരണത്തിന്, ഉപ്പ് സൂക്ഷിപ്പ് ശാലകൾക്കും, കടൽ നികുതി ഈടാക്കുന്ന ഇടത്തിനും, മറ്റും കാവൽ ഇരിക്കാനും, പല വിധ ഉദ്യോഗസ്ഥർക്കും അവരുടെ ശിപായിമാർക്കും വള്ളങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ, ആ വള്ളങ്ങൾ തുഴയാനും മറ്റും ഇവർ നിർബന്ധിതരാണ്. ശിപായി വരെ താമസ സ്ഥലത്ത് വന്ന് 'നീയങ്ങ് വാടാ' എന്ന് വിളിച്ചാൽ, പോകേണ്ടത് തന്നെ.
ഈ 'നീയിങ്ങ് വാടാ' എന്ന പ്രയോഗത്തിലെ കടിഞ്ഞാണിട്ടതുമാതിരിയുള്ള പിടുത്തത്തെക്കുറിച്ച് എക്കാഡമിക്ക് ജീനിയസ്സുകൾക്ക് അറിവുണ്ടോ എന്ന് അറിയില്ല. കാരണം, ഭൗതികമായി കാണാൻ പറ്റുന്ന ഇരുമ്പ് ചങ്ങലയെക്കാൾ ബലവത്തായ ഭാഷാ കോഡുകളെക്കുറിച്ച് ഇവർക്ക് ധാരണയില്ലാ എന്നാണ് തോന്നുന്നത്.
തിരുവിതാംകൂറിൽ 1836ൽ നടത്തിയ സെൻസ് പ്രകാരം 1,64,864 ആളുകൾ വെറും മണ്ണിനോട് ഒട്ടിനിൽക്കുന്ന മൃഗങ്ങളെപ്പോലെയാണ് ജീവിക്കുന്നത് എന്ന് കാണിച്ച് 1847ൽ 13 കൃസ്ത്യൻ മിഷിനറിമാർ ഒരു ഹരജി ഒപ്പിട്ട് സമർപ്പിച്ചു.
മെഡ്രാസ് സർക്കാരിന്‍റെച പ്രതിനിധിയായി തിരുവിതാംകൂറിൽ താമസിച്ചിരുന്ന British Resident തിരുവിതാംകൂർ ദിവാനെ ഈ വിവരം അറിയിക്കുകയും, അടിമകളുടെ കുട്ടികളെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
1853ൽ (കന്നി 30 മലയാളം ആണ്ട് 1029ൽ) തിരുവിതാകൂർ സർക്കാർ അടിമകൾക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചു.
1. ഇനി മുതൽ ജനിക്കുന്ന, തിരുവിതാംകൂർ സർക്കാരിന്‍റെ നേരിട്ടുള്ള സ്വത്തായ അടിമക്കുട്ടികൾ സ്വതന്ത്രരായിരിക്കും.
2. ഭൂജന്മിയുടെ സാമ്പത്തിക കടും വീട്ടുന്നതിന്‍റെഭാഗമായി അടിമകളെ കൈമാറുന്നത് നിരോധിച്ചു.
3. അടിമകൾക്ക് സ്വന്തം സ്വത്തായി പലതും വെക്കാനുള്ള അവകാശം നൽകി.
4. അടിമകൾക്ക് നിയമപരമായുള്ള സംരക്ഷണം.
5. സർക്കാരിന് ഒഴിഞ്ഞ് കൊടുക്കുന്ന ഭൂസ്വത്തുകളിൽ ഉള്ള അടിമകളെ സ്വതന്ത്രരാക്കുന്നു
6. അടിമകളെയും അവരുടെ കുട്ടികളെയും വേർപെടുത്തി വിൽക്കുമ്പോൾ, അവരുടെ താമസസ്ഥലങ്ങൾ തമ്മിൽ ഏറ്റവും കൂടിയാൽ, 15മൈൽ ദൂരമേ പാടുള്ളു.
എന്നാൽ ഈ വിധ നിയമത്തിന് വാസ്തവത്തിൽ സമൂഹത്തിൽ യാതോരു ചലനവും വരുത്താൻ ആയില്ലതന്നെ.
എന്നാൽ മെഡ്രാസിലെ ഇങ്ഗ്ളിഷ ഭരണം വിട്ടുകൊടുത്തില്ല. വൻ സമ്മർദ്ധം തന്നെ വീണ്ടും ആ പക്ഷത്ത് നിന്നും വന്നുകൊണ്ടിരുന്നു.
അങ്ങിനെ 1855 ജൂണിൽ തിരുവിതാംകൂർ സർക്കാരിൽനിന്നും പുതിയ പ്രഖ്യാപനം വന്നു. ഇതിൽ പറഞ്ഞത് ഈ പ്രകാരം ആണ്:
ബഹുമാനപ്പെട്ട English East India Company ഭരിക്കുന്ന വൻ വലുപ്പമുള്ള പ്രദേശങ്ങളിൽ അവിടുള്ള പഴയകാല അടിമ ജനത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഈ നാട്ടിൽ നടപ്പിൽ ആക്കാൻ ആയിട്ടില്ല.
അതിനാൽത്തന്നെ ഇന്ന് മുതൽ സർക്കാർ അടിമകൾ പൂർണ്ണമായും സ്വതന്ത്രരാണ്.
മാത്രവുമല്ല, അടിമത്തത്തെ തുടച്ചുമാറ്റാൻ സൗകര്യപ്പെടുത്തുന്ന വേറെ അഞ്ച് ചട്ടങ്ങൾ കൂടി പുറപ്പെടുവിച്ചു.
എന്നാൽ ഈ വിധ സ്വാതന്ത്ര്യങ്ങൾ നടപ്പിൽ വരുത്താൻ പറ്റുന്ന സാമൂഹികവും, മാനസികവും ആയ ഒരു മാറ്റം തിരുവിതാംകൂറിൽ ഇല്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പലതും നടന്നു.
39
Posted: Mon Oct 09, 2023 5:10 pm
posted by VED
39 #. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ വരുത്താനുള്ള സമ്മർദ്ദം
തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് ഒരു രാജകുടുംബമാണ്. ഈ കുടുംബത്തിന്‍റെ ആജ്ഞാനുവർത്തികളായുളളവർ അവിടുള്ള നമ്പൂതിരിമാരും, അമ്പലവാസികളും, അവക്ക് കീഴിൽ ഉള്ള നായർമാരും ആണ്. രാജകുടുംബത്തിന്‍റെ ഭരണസംവിധാനങ്ങളിൽ അടിമുടി നിറഞ്ഞുനിന്നവർ ഈ മൂന്ന് ജനക്കൂട്ടങ്ങളാണ്. മെഡ്രാസ് പ്രസിഡൻസിയിൽ ഉള്ള ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തിന്‍റെ പല വിധ സംവിധാനങ്ങളും പകർത്തിയെടുത്ത്, അതുപോലുള്ള സർക്കാർ ഭരണയന്ത്രവും, പോലീസും, കോടതികളും, ലിഖിത രൂപത്തിലുള്ള നിയമങ്ങളും മറ്റും തിരുവിതാംകൂറിൽ സൃഷ്ടിച്ചിരുന്നുവെങ്കിലും, ഇവയെല്ലാം യഥാർത്ഥത്തിൽ മെഡ്രാസ് പ്രസിഡൻയിൽ ഉള്ളതുമായി ഗുണമേന്മയിൽ യാതോരു രീതയിലും താരതമ്യപ്പെടുത്താൻ ആവുന്നതായിരുന്നില്ല.
മലബാർ ജില്ലയടക്കമുള്ള മെഡ്രാസ് പ്രസിഡൻസിയിൽ, ഇങ്ഗ്ളിഷ് ഭാഷാ കോഡുകളെ മാനിക്കുന്ന ഒരു ഭരണയന്ത്രമാണ് രൂപീകൃതമായിരുന്നത്. സർക്കാർ ജോലിക്ക് ഏതൊരു ജനക്കൂട്ടത്തിനും ശ്രമിക്കാം. ഭാഷാപരമായി ഉദ്യോഗസ്ഥർ സാധാരണക്കാരനായ ഒരു സാമൂഹിക മാന്യനേക്കാൾ ഉയർന്നവർ അല്ല. പോരാത്തിന്, ഉദ്യോഗസ്ഥ സംവിധാനത്തിൽ അഴിമതി എന്നത് കണ്ടത്തൊൻ വളരെ പ്രയാസമായിരിക്കും. പോലീസ് സംവിധാനത്തിൽ, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതെ മാത്രമേ പോലീസുകാർക്ക് അവർ പിടിച്ചുകൊണ്ടുവന്നവരെ അടിക്കാനും മറ്റും പറ്റുള്ളു.
തിരുവിതാംകൂറിൽ എല്ലാം തലതിരിഞ്ഞാണ് കിടന്നത്. തമിഴിലേയും മലയാളത്തിലേയും അതിഗംഭീര ഫ്യൂഡൽ അടിച്ചമർത്തൽ കോഡുകൾ നിറഞ്ഞുനിന്നാണ് തിരുവിതാംകൂർ സർക്കാർ സംവിധാനം. മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണത്തിന് രാജകുടുംബത്തിന് മേൽ സമ്മർദ്ദം ചലുത്താം എന്നല്ലാതെ ഭരണത്തിൽ യാതോരുവിധ അധികാരങ്ങളും ഇല്ല. (Col. Munro കുറച്ചുകാലും തിരുവിതാംകൂർ ദിവാനായി ജോലിചെയ്തിരുന്നു. അക്കാലത്തെക്കുറിച്ച് പ്രത്യേകമായി പറയേണ്ടിയിരിക്കുന്നു).
സർക്കാർ ഉദ്ധ്യോഗസ്ഥരും, കോടതികളും, കരംപിരിക്കുന്ന ഇടവും, പോലീസും എല്ലാം അടിമുടി അഴിമതിയിൽ കുളിച്ച് നിൽക്കുന്നു. രാജകുടുംബത്തിന് ഇവരെ അങ്ങ് നിയന്ത്രിക്കാനും കാര്യമായ കഴിവല്ല. കാരണം, എല്ലാവരും ഒത്തുകളിച്ചാണ് രാജ്യത്തെ മുന്നോട്ട് നീക്കുന്നത്. പോലിസുകാർ പിടികൂടുന്നവരെ അടിക്കുകയും മറ്റ് രീതിയിൽ ഉപദ്രവിക്കുകയും ചെയ്യന്നുത് യാതോരു മറയും ഇല്ലാതെയാണ്. ഇങ്ങിനെ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിത്തന്നെയാണ്, അവരുടെ കൂറും സ്നേഹവും രാജകുടുംബം നിലനിർത്തുന്നത്.
കീഴ് ജനക്കൂട്ടങ്ങളെ കയറൂരിവിടണം എന്ന് ഇങ്ഗ്ളിഷൂകാർ യാതോരു കൂസലുമില്ലാതെ സമ്മർദ്ദം ചലുത്തുന്നതിന്‍റെർ കാരണം ഇങ്ഗ്ളിഷുകാർക്ക് പ്രാദേശിക ഭാഷാ കോഡുകളുടെ രാക്ഷസീയതയെക്കുറിച്ച് യാതോരു ബോധവും ഇല്ലത്തത് കൊണ്ടാണ്.
കീഴ് ജനക്കൂട്ടങ്ങളുടെ പെരുമാറ്റം വ്യക്തമായും പരുക്കനും വാക്കുകൾ അസഭ്യചുവയുള്ളതും ആയിരിക്കാനാണ് സാധ്യത. മേൽ ജനക്കൂട്ടം അശ്ലീലം പറയുന്നതും, കീഴ് ജനക്കൂട്ടം അശ്ലീലം പറയുന്നതും, മാനസികമായി വൻ വ്യത്യാസമുള്ള കാര്യമാണ്.
പോരാത്തതിന്, ഇങ്ഗ്ളിഷിൽ Right to freedom of expression (സംസാരിക്കാനുള്ള / ആശയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം) എന്ന് പറയപ്പെടുന്ന കാര്യം യഥാർത്ഥത്തിൽ ഒരു വളരെ പരിമിതമായുള്ള വിവരവിജ്ഞാനത്തിന്‍റെ അടിത്തറയിൽ നിന്നുകൊണ്ട് സിദ്ധാന്തീകരിച്ചിട്ടുള്ള ഒരു കാര്യംമാത്രമാണ്. ഫ്യൂഡൽ ഭാഷകളിൽ, യഥാർത്ഥത്തിൽ ഈ ഒരു അവകാശം ജനത്തിന് നൽകുന്നതിന് മുൻപായി, ഈ സ്വാതന്ത്ര്യത്തിന്‍റെ പൂർണ്ണമായ വ്യാപ്തി പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഈ വിഷയത്തെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
മെഡ്രാസ് പ്രസിഡൻയിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സമ്മർദ്ദത്താൽ, അടിമജനത്തിനും മറ്റ് കീഴ് ജാതിക്കാർക്കും പുതുതായി നൽകിയ പലവിധ ആനുകൂല്യങ്ങളും അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും നടപ്പിൽ വരുത്താൻ യാതോരു ഭരണയന്ത്രവും തിരുവിതാംകൂറിൽ നിലവിൽ ഇല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം.
തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് ബന്ധത്തെ തള്ളിക്കളയാനും ആവില്ല. കാരണം, തിരുവിതാംകൂർ നിലനിൽക്കുന്നത് തന്നെ ഈ ഇങ്ഗ്ളിഷ ബന്ധം നൽകിയ സംരക്ഷണത്തിന്മേൽ മാത്രമാണ്.
1858ൽ ഉപദ്വീപിന്‍റെര വടക്കൻ പ്രദേശങ്ങളിൽ ഒരു ചെറിയ പ്രദേശത്ത്, ഒരു ചെറുകിട പട്ടാള കലാപം സംഭവിക്കുകയും, അതിനെ കരുവാക്കി English East India Companyയിൽ നിന്നും ക്വീൻ വിക്റ്റോറിഅ: ഭരണം ഉപദ്വീപിലെ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്ന ഇടം കൈവശപ്പെടുത്തുകയും ചെയ്തു. എന്നാൽ മെഡ്രാസ് പ്രസിഡൻസിയിൽ നിന്നും തിരുവിതാംകൂറിന്‍റെമേലുള്ള സമ്മർദ്ദം തുടർന്നുകൊണ്ടിരുന്നു. ഇതിന്‍റെപിന്നിൽ പ്രവർത്തിച്ചത്, London Missionary Societyയിലെ മിഷിനറിമാരായിരിക്കാം.
1858 ഓഗസ്റ്റ് മാസത്തിൽ, തിരുവിതാംകൂറിലെ എല്ലാ പോലീസ് ഓഫിസർമാർക്കും ഒരു രാജകൽപ്പന വന്നു:
-ചില പ്രദേശങ്ങളിൽ കീഴ് ജനങ്ങൾക്ക് തഹസിൽദാരെ നേരിട്ട് വന്ന് അവരുടെ പരാതികൾ ബോധിപ്പിക്കാൻ ആവുന്നില്ല. കാരണം, തഹസിൽദാർമാർ ഇരിക്കുന്ന ഇടം കീഴ് ജനക്കൂട്ടങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത ഇടമാണ്. അതിനാൽ കീഴ് ജനക്കൂട്ടങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമുള്ള സ്ഥലത്ത് തഹസിൽദാർമാർ എല്ലാ ദിവസവും വന്ന് ഇരുന്ന്, അവരുടെ പരാതികൾ കേൾക്കണം. അവയ്ക്ക് ഉള്ള പരിഹാരം എത്രയും പെട്ടെന്ന് നൽകണം. -
ഇങ്ഗ്ളിഷ് ഭരണത്തിന് ആകെ ചെയ്യാൻ പറ്റുന്നത്, രാജകുടുംബത്തിന് മേൽ സമ്മർദ്ദം ചലുത്തുക എന്നതാണ്. എന്നാൽ, അതും വളരെ ശ്രദ്ധയോടുകൂടി തന്നെ ചെയ്യണം. കാരണം, ഉയർന്ന ജനക്കൂട്ടങ്ങളെ ചൊടിപ്പിക്കാനും വെപ്രാളപ്പെടുത്താനും പാടില്ല.
വേലുത്തമ്പിയുടെ വിപ്ളവവും, കുണ്ടറ പ്രഖ്യപനവും കൂറേ കാലങ്ങൾക്ക് മുൻപ് തിരുവിതാംകൂറിൽ നടന്നത്, നമ്പൂതിരിമാർക്കും നായർമാർക്കും വെപ്രാളം വന്നതിനാലാണ്. വെപ്രാളത്തിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. ഇങ്ഗ്ളിഷുകാരുടെ സാന്നിധ്യം സമൂഹത്തെ കുത്തിമറിക്കുന്നു. കീഴ് ജനക്കൂട്ടങ്ങളെ യാതോരുവിധ നിയന്ത്രണവും ഇല്ലാതെ തുറന്നുവിടാനാണ് ഇങ്ഗ്ളിഷ് സാംസ്ക്കാരിക സ്വാധീനം നോക്കുന്നത്.
കാലാകാലങ്ങളായി താഴേക്ക് കുത്തി, കീഴ് ജനക്കൂട്ടങ്ങളെ ആണിക്കടിച്ചിട്ടത് മാതിരി നിർത്തിയിരുന്ന ഭാഷാകോഡുകളെ, അഴിച്ചുവിടപ്പെടുന്ന കീഴ് ജനക്കൂട്ടങ്ങൾ, ഉയർന്ന ജനക്കൂട്ടങ്ങളുടെ മേൽ ചാടിക്കയറി, അവരെ കുത്തിക്കീറാൻ ഉപയോഗിക്കും.
ഇങ്ങിനെയൊരു ആണിയടിപ്രയോഗത്തെക്കുറിച്ചും കുത്തിക്കീറാൻമാത്രം മൂർച്ചയുള്ള വാക്ക് കോഡുകളെക്കുറിച്ചും, ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലതന്നെ.
40
Posted: Mon Oct 09, 2023 5:13 pm
posted by VED
40 #. മെഡ്രാസ് പ്രസിഡൻസി സർക്കാർ അവരുടെ അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഇടപെട്ടു
തിരുവിതാംകൂർ രാജകുടുംബം മെഡ്രാസ് പ്രസിഡൻസിയിൽനിന്നും ഇങ്ഗ്ളിഷ് ഭരണം നൽകുന്ന സമ്മർദ്ദത്തോടുകൂടിയ സാമൂഹിക പരിഷ്ക്കരണ ഉപദേശങ്ങളോട് സഹകരിച്ചിരുന്നു എന്ന് കാണുന്നു. ഈ ഉപഭൂഖണ്ഡത്തിന്‍റെസ ഏതാണ്ട് പകുതിയോളം പ്രദേശങ്ങൾ ഒറ്റ രാജ്യമായി അപ്പോൾ ഇങ്ഗ്ളിഷ് ഭരണം ഭരിച്ചുതുടങ്ങിയിരുന്നു.
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വന്ന മൂന്ന് പ്രസിഡൻസി പ്രദേശങ്ങളിൽ വൻ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇങ്ഗ്ളിഷ് സാമൂഹിക സമത്വാദിഷ്ഠിത സങ്കൽപ്പങ്ങൾക്ക് അനുസൃതമായ ഭരണയന്ത്രം, ഏത് ജനക്കൂട്ടങ്ങളിൽ പെട്ട കുട്ടികൾക്കും ചേരൻ പറ്റുന്ന പൊതുവിദ്യാഭ്യസം, ഏവർക്കും സമീപിക്കാൻ പറ്റുന്നതോ ഉപയോഗിക്കാൻ പറ്റുന്നതോ ആയ ആശുപത്രികൾ, പൊതുനിരത്ത്, തീവണ്ടി, തപാൽ വകുപ്പ്, പൊലീസ്, കോടതികൾ, ലിഖിത രൂപത്തിലുള്ള നിയമങ്ങൾ, അങ്ങിനെ പലതും.
ബൃട്ടിഷ്-ഇന്ത്യയോട് തൊട്ടുരുമ്മിനിന്നിരുന്ന തിരുവിതാംകൂർ പോലുള്ള സ്വതന്ത്രരാജ്യങ്ങൾ ബൃട്ടിഷ്-ഇന്ത്യയുമായുള്ള വൻ അതിരുകളും, കയറിവരാനും വിട്ടുപോകാനും മറ്റുമുള്ള യാതോരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയില്ലാ എന്നാണ് തോന്നുന്നത്.
ഉദാഹരണത്തിന്, തിരുവിതാംകൂറിലെ ആർക്കും ബൃട്ടിഷ്-മലബാറിലെക്ക് യാതോരു പാസ്പോർട്ടോ വിസയോ മറ്റ് അനുമതികളോ ഇല്ലാതെതന്നെ കയറിചെല്ലാം. എന്നാൽ തിരുവിതാംകൂറിലെ പല വാണിജ്യ വസ്തുക്കളും ഈ വിധം ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടത്തികൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു. കാരണം, ബൃട്ടിഷ്-ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് കാര്യമായ യാതോരു നിയന്ത്രണമോ, വാണിജ്യ നികുതികളോ ഇല്ലായിരുന്നു.
ഈ വിധം, തിരുവിതാംകൂറിൽ സാമൂഹികമായി സങ്കൽപ്പിക്കാൻ പോലും പറ്റാത്ത സാമൂഹിക നിലവാരം ഉള്ള ഒരു പ്രദേശവുമായി, തിരുവിതാംകൂർ തൊട്ടുരുമിനിൽക്കുന്നതുതന്നെ, തിരുവിതാംകൂറിലെ സാമൂഹിക അധിപന്മാരിൽ വൻ മാനസിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടാവാം.
ബൃട്ടിഷ്-മലബാറിലെ കാര്യം തന്നെയെടുക്കാം. ഈ പ്രദേശത്ത് വന്നാൽ, കീഴ് ജനത്തിൽപെട്ടവരിൽ ചിലർ ഭരണയന്ത്രത്തിന്‍റെ മുകളിൽ വരെ എത്തിനിൽക്കുന്നു. അവരാണെങ്കിൽ ഇങ്ഗ്ളിഷ് ഭാഷയിൽ കാര്യമായ നൈപുണ്യം കാണിക്കുന്നു.
തിരുവിതാംകൂറിൽ ആണെങ്കിൽ ഭരണയന്ത്രം കീഴ് ജനങ്ങളെ വൻ ഭീതിയോടുകൂടി വീക്ഷിക്കുന്നു. രാജകൽപ്പന പ്രകാരം അടിമ ജനത്തിന് നൽകപ്പെട്ട ഏതോരു ആനുകൂല്യവും സ്വാതന്ത്ര്യവും ഭരണയന്ത്രത്തിനും അവിടുള്ള മഹാജ്ഞാനികൾക്കും താൽപ്പര്യമില്ലാത്ത കാര്യങ്ങൾതന്നെ. കാരണം, അവർക്ക് അറിവുള്ള കാര്യമാണ്, ഈ വിധം കീഴ് ജനങ്ങളെ അങ്ങ് കയറൂരിവിട്ടാൽ, തിരുവിതാംകൂർ രാജ്യത്തിനോടുപോലും യാതോരുകൂറും സ്നേഹവും ഇല്ലാത്ത അധികപ്രസംഗികളും, സംസ്ക്കാര ശൂന്യരും, പരുക്കൻ പെരുമാറ്റക്കാരും, യാതോരു വിധ അടിയാളത്ത-ബഹുമാന പെരുമാറ്റങ്ങളും നൽകാൻ താൽപര്യമില്ലാത്തവരുമായ ഒരു ജനതയുടെ കൈയിൽ രാജ്യവും സമൂഹവും വന്നുപെടും എന്നുള്ളത്.
എന്നാൽ ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ വിധം ചിന്തിക്കാനാകുന്നില്ല. അവർ കാണുന്നത്, അവരോട് വൻ കൂറും, സ്നേഹവും അടുപ്പവും കാണിക്കുന്ന കീഴ് ജനങ്ങളെയാണ്.
ബൃട്ടിഷ്-മലബാറിൽ നിന്നും, ബൃട്ടിഷ്-ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ നിന്നും ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരെ തിരുവിതാംകൂറിലെ ഭരണയന്ത്രത്തിൽ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കുന്ന ഒരു ഏർപ്പാട് രാജകുടുംബം തുടങ്ങിയിരുന്നു. കാരണം, ഇങ്ഗ്ളിഷ് ഭരണ സംവിധാങ്ങൾ തിരുവിതാകൂറിൽ നടപ്പിൽ വരുത്താനാവുന്ന പ്രാദേശിക ഉദ്യോഗസ്ഥരെ കണ്ടെത്താൻ പ്രയാസം തന്നെയായിരുന്നു.
ഈ സംഭവവികാസങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതിപാദിക്കാൻ ആവില്ല. എന്നാൽ ഈ വിധം ബൃട്ടിഷ്-ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ കടംവാങ്ങി തിരുവിതാംകൂറിൽ ഉന്നതങ്ങളിൽ നിയമിച്ചാൽ, അവിടുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരിൽ വന്നുചേരുന്ന മന:പ്രയാസം ഊഹിക്കാവുന്നതേയുള്ളു. Itterarichan Cundappan (Cunden Menon) എന്ന മലബാറിലെ താസിൽദാരെ, തിരുവിതാംകൂറിലെ Huzur Dewan Peishcar ആയി 1835 A.D നിയമിച്ചിരുന്നു. ഈ വ്യക്തി തിരുവിതാംകൂർ ഭരണത്തിൽ വൻ മാറ്റങ്ങളും പരിവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ മറിച്ചിടാൻ വൻ പദ്ധതികൾ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ നടത്തി. ഏതാനും വർഷങ്ങൾക്കുള്ളിൽ വളരെ സംശയം ജനിപ്പിക്കുന്ന രീതിയിൽ, Cunden Menon മരണപ്പെട്ടു.
തിരുവിതാംകൂറിലെ കൃസ്ത്യൻ മിഷിനറിമാർക്ക് മെഡ്രാസ് ഭരണവുമായി ആശയവിനിമയം നടത്താൻ പ്രയാസമില്ലായിരുന്നു. കാരണം, ഇങ്ഗ്ളിഷിൽ കാര്യങ്ങൾ സംവാദം ചെയ്യാൻ പ്രയാസമുള്ള കാര്യമല്ല. അവർ കീഴ് ജനങ്ങളെ രക്ഷിക്കണം എന്ന ഹരജികൾ നിത്യേനെ മെഡ്രാസിലേക്ക് അയച്ചുകൊണ്ടിരുന്നു.
ഈ കാലഘട്ടത്തിൽ Madras Presidencyയിൽ ഗവർണർ ആയി Sir Charles Trevelyan നിയമിതനായതും, തിരുവിതാംകൂറിൽ ഉന്നത ജനക്കൂട്ടങ്ങളിലും തിരുവിതാംകൂർ ഭരണത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവാം. ഇദ്ദേഹത്തിന്‍റെ നിലപാടും, സാമൂഹിക ഭാവനയും തികച്ചും ഒരു ഇങ്ഗ്ളിഷ് ഭാഷാ പശ്ചാത്തലത്തിൽ നിന്നുമായിരുന്നു. തിരുവിതാംകൂറിൽ കൃസ്തീയ മിഷിനറിമാരുടെ സാന്നിദ്ധ്യം സമൂഹത്തിൽ പലതരം സാമൂഹിക വിപ്ളവങ്ങൾക്കും തെരുവു യുദ്ധങ്ങൾക്കും മറ്റും കളം ഒരുക്കിത്തുടങ്ങിയിരുന്നു.
Sir Charles Trevelyanന് ഫ്യൂഡൽ ഭാഷാകോഡുകൾ സമൂഹത്തിന് നൽകുന്ന രൂപകൽപ്പനയെക്കുറിച്ച് യാതോരു വിവരവും ഇല്ലായിരുന്നു എന്ന് വ്യക്തം. തിരുവിതാംകൂർ രാജകുടുംബം കീഴ് ജാതിക്കാർക്ക് ചെറിയ തോതിൽ വസ്ത്രധാരണത്തിലെ നിയന്ത്രണം മാറ്റിയിരുന്നത്, കൃസ്ത്യൻ മതത്തിലേക്ക് കയറിയ ഷാണർ സ്തീകൾ നിയമം അനുവദിക്കുന്നതിന്‍റെ അതിരുവിട്ട് ഉപയോഗിച്ചു. ഉയർന്ന ജനക്കൂട്ടങ്ങളുടെ വസ്ത്രധാരണം നടത്തിക്കൊണ്ട് ഈ കൂട്ടർ നിരത്തിൽ ഇറങ്ങി. ശൂദ്രർ (നായർ) ജനം ഇവരെ തെരുവിൽ കായികമായിത്തന്നെ നേരിട്ടു.
പ്രശ്നം ഭാഷാകോഡുകളണ്. IPS യൂണിഫോം ധരിച്ചുകൊണ്ട് കോൺസ്റ്റബ്ൾ, പോലീസ് ഓഫിസിൽ കയറിച്ചെന്നാൽ എന്ത് സംഭവിക്കും? അതുതന്നെ തിരുവിതാംകൂറിലെ തെരുവുകളിലും സംഭവിച്ചു. സാമൂഹിക അടുക്കും ചിട്ടയും തകിടംമറിക്കുന്ന സംഭവമാണ്. തെരുവിൽ വച്ചുതന്നെ ശൂദ്രർ ഈ ധിക്കാരികളെ അടിച്ച് തമർത്തി.
Sir Charles Trevelyan ഈ വിവരം അറിഞ്ഞപ്പോൾ ഈ വിധം ഒരു നീണ്ട് കത്തും നിർദ്ദേശവും തിരുവിതാംകൂറിലെ British Residentന് എഴുതുകയും രാജാവിനെ അറിയിക്കാനും നിർദ്ദേശം നൽകി.
I have seldom met with a case, in which not only truth and justice, but every feeling of our common humanity are so entirely on one side. The whole civilised world would cry shame upon us, if we did not make a firm stand on such an occasion. If any thing could make this line of conduct more incumbent on us, it would be the extraordinary fact that persecution of a singularly personal and delicate kind is attempted to be justified by a Royal Proclamation, the special object of which was to assure to Her Majesty’s Indian subjects, liberty of thought and action, so long as they did not interfere with the just rights of others....
Sir Charles Trevelyanനെ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ തിരുവിതാംകൂർ ഭരണത്തിന് വളരെ യത്നിക്കേണ്ടിവന്നു.
തിരുവിതാകൂർ രാജകുടുംബം എല്ലാറ്റിനും ഇടയിൽ കിടന്ന് വിഷമിച്ചിട്ടുണ്ടാവണം. കാരണം, യാതോരു നന്നിയും (നന്ദിയും) മനസ്സിൽ ഉൾക്കൊള്ളാത്ത ഒരു ജനക്കൂട്ടത്തെയാണ് സമൂഹത്തിൽ ഉയർന്നുവരുവാൻ ഇങ്ഗ്ളിഷ് സാന്നിദ്ധ്യം സൗകര്യപ്പെടുത്തുന്നത്.
എല്ലാറ്റിനും ഉപരിയായി, തിരുവിതാംകൂർ രാജ്യം ബൃട്ടിഷ് ഭരണത്തിന് കീഴിൽ ഉള്ള ഒരു രാജ്യമല്ല, മറിച്ച് ഒരു സ്വതന്ത്ര രാജ്യമാണ് എന്ന വിവരവും, Sir Charles Trevelyanന്‍റെസ മനസ്സിൽ ഉദിച്ചില്ലാ എന്നും തോന്നുന്നു.
Image below: Sir Charles Trevelyan
41
Posted: Mon Oct 09, 2023 5:18 pm
posted by VED
41 #. ഉന്നത കുടുംബ വനിതകൾ കമ്പോളപ്രദേശങ്ങളിൽ നിന്നു വിട്ടുനിൽക്കേണ്ടിവരുന്ന കാഴ്ച
സ്വന്തം അടിമയായി ജീവിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം അവർക്ക് തോന്നുന്നവർക്ക് തൊഴിൽ ചെയ്യാൻ പോകുന്നു എന്നുള്ളത് തന്നെ ഭൂജന്മികളിലും മറ്റ് ജനങ്ങളിലും വൻ മാനസിക പ്രശ്നമായിമാറി. ഈ പ്രശ്നത്തെ വെറും തൊഴിൽ സ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെടുത്താനേ, ഇങ്ഗ്ളിഷുകാർക്ക് സാധിക്കുള്ളു. എന്നാൽ അവർക്ക് സ്വപ്നത്തിൽ പോലും വിഭാവനം ചെയ്യാനാവാത്ത ഒരു ഭീകര വിഷയം ഉണ്ട്.
കാലകാലങ്ങളായി അടിയാളത്തം എന്ന ബഹുമാനം വാക്കുകളിലും, വാക്കുകൾ അല്ലാത്ത ശാരീരിക അടയാളങ്ങളിലും, അർത്ഥസൂചനകളിലും (verbal and non-verbal signals) നിത്യവും നൽകിയിരുന്നവർ, വാക്യപ്രയോഗങ്ങളിലും ഭാവങ്ങളിലും 180 ഡിഗ്രി എതിർദിശയിലേക്ക് നീങ്ങും. ഇത് ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കുന്നത് പോലുള്ള ചീത്തവാക്കുകളോ, അസഭ്യ വാക്ക്-പ്രയോഗങ്ങളോ മറ്റോ ഒന്നുംതന്നെയല്ല. മറിച്ച്, വെറുംവാക്കുകളിലൂടെ മനുഷ്യനെ സാമൂഹികമായും വ്യക്തിത്വപരമായും അഴുക്കും നാറ്റവും പുരട്ടുന്ന പദ്ധതിയാണ്. ഭാഷാ കോഡുകൾക്ക് ഇത്രമാത്രം ബീഭത്സകരമായ കഴിവുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് ഇന്നും അറിവില്ലതന്നെ.
തരംതാഴ്ന്നിരുന്നവർ പിടിവിട്ട് പുറത്ത് കടന്നാൽ, തീർച്ചയായും ഭീകരശക്തിയുള്ള വാക്ക്-കോഡുകളിൽ അവരുടെ സാമൂഹിക ഉന്നതങ്ങളിൽ ഉള്ളവരെ തരംതാഴ്ത്തും എന്നുള്ളത് തീർച്ചയാണ്. ചിരട്ട ഉരക്കുന്ന നാദത്തിൽ ഭൂജന്മിയെ പരാമർശിച്ച് 'അവനോട് പോകാൻ പറ' എന്നു പറയുന്നത് തന്നെ 'നീ പോടാ' എന്ന് നേരിട്ട് പറഞ്ഞത് മാതിരിയാണ്. പോരാത്തതിന് വാക്ക് കോഡുകൾ 180 ഡിഗ്രി തകടംമറിയുമ്പോൾ, ചുണ്ട്, കണ്ണ്, പുരികം എന്നിവ ഉപയോഗിച്ചുള്ള വികൃതഗോഷ്ടികൾ മുഖത്ത് താനെ മിന്നിമറിയുകയോ, മിന്നി മറിയാതിരിക്കുകയോ ചെയ്യും.
ചിലയിടത്ത് കടകമ്പോള പ്രദേശങ്ങളിൽ, ഷാണർ, ഈഴവർ തുടങ്ങിയ സാമാന്യം ഉയർന്ന കീഴ് ജാതിക്കാർക്ക് യാതോരു നിയന്ത്രണവും ഇല്ലാതെ പ്രവേശനം അനുവദിച്ചപ്പോൾ തന്നെ, നായർ, അമ്പലവാസി, നമ്പൂതിരി സ്ത്രീ ജനങ്ങൾ അങ്ങോട്ടേക്ക് പോകുന്നത് തന്നെ നിർത്തിവച്ചു.
ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻഡ് ഓഫിസർമാരുടെ ഭാര്യമാർ കാലാകാലങ്ങളായി കയറിയിറങ്ങാറുള്ള വേദികളിൽ, സാധാ പട്ടാളക്കാരുടെ ഭാര്യമാർക്കും മക്കൾക്കും, യാതോരു അടിയാളത്തഭാവവും ഇല്ലാതെ കയറിയിറങ്ങാൻ സ്വാതന്ത്ര്യം നൽകപ്പെട്ടാലുള്ള അവസ്ഥാ വിശേഷം ആലോചിച്ചുനോക്കൂ. കമ്മിഷൻഡ് ഓഫിസർമാരുടെ ഭാര്യമാർ ആ ദിക്കുകളിൽ പോകുന്നത് തന്നെ നിർത്തവെക്കും. അവർ സ്വന്തം വീടുകളിൽ തന്നെ ഇരുന്ന് ജീവിതം തള്ളിനീക്കാൻ നിർബന്ധിതരാകും.
തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നിത്യ സമ്മർദ്ദം ഇതിനേക്കാൾ ഭീകരമായ മാറ്റങ്ങൾക്കാണ് ഉന്നമിടുന്നത്. വെറും കുന്നുകാലികളും അർദ്ധമനുഷ്യരും അർദ്ധമൃഗങ്ങളും മറ്റുമായി നിർവ്വചിക്കപ്പെട്ടിരുന്നവരെയാണ് പൊതുനിരത്തുകളിലും കമ്പോളപ്രദേശങ്ങളിലും, അഴിച്ചുവിടാൻ ശ്രമിക്കുന്നത്. അവരുടെ പരുക്കൻ ഭാവങ്ങൾക്കും, അസഭ്യ മനോഭാവങ്ങൾക്കും യാതോരു നിയന്ത്രണവും വെക്കാനുതകുന്ന യാതൊന്നുംതന്നെ ഇങ്ഗ്ളിഷുകാരുടെ ഭാവനയിൽ ഇല്ലതാനും.
ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻഡ് ഓഫിസർമാരുടെ ഭാര്യമാരും പെൺമക്കളും നിത്യം സന്ദർശിക്കുന്ന ഇടങ്ങളിൽ, സാധാ പട്ടാളക്കാരുടെ വീടുകളിലെ വീട്ടുജോലിചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, യാതോരു അടിയാളത്ത ഭാവവും ഇല്ലാതെ കയറാൻ അനുവദിച്ചാൽ ഉളവാകുന്ന സമൂഹികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. ഓഫിസർമാരുടെ ഭാര്യമാരിലും പെൺമക്കളിലും മാനസിക രോഗം എന്ന് ഇന്ന് വിഡ്ഢി ശാസ്ത്രത്തിൽ നിർവ്വചിക്കുന്നതിന്‍റെലക്ഷണങ്ങൾ കണ്ടുതുടങ്ങും എന്നത് തീർച്ചയാണ്.
കുറച്ച് കാലം മുൻപ് വരെ അവരുടെ അടിമയായിരുന്നവർ, അവർക്ക് ഇഷ്ടമുള്ള തൊഴിലുകൾ തിരഞ്ഞെടുത്ത് ജോലിക്കുപോകുന്നത് ഒരു വൻ പ്രശ്നമായി, ഭൂജന്മികളും, മറ്റ് വീട്ടുകാരും കണ്ടുതുടങ്ങി. അവർ ഇതിനെ തടസ്സപ്പെടുത്താൻ പലവിധ പദ്ധതികളും ഇട്ടു. ഇതിൽ ഒന്ന് ഈ വിധ അടിമകളുടെ പേരിൽ കളവ്, മറ്റ് തെമ്മാടിത്തരം തുടങ്ങിയ ആരോപണങ്ങൾ പോലീസിൽ പരാതിയായി നൽകുക എന്നുള്ളതായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായ സമ്പ്രതിമാരും, പോലീസ് ഗുമസ്ഥരും, താനാ-നായ്ക്കരും, പ്രോവർട്ടികാരും മറ്റും ഈ വിധ പരാതികൾ ലഭിച്ചാൽ, അടിമകളെ തച്ചുടക്കാൻ അവ ഉപയോഗിച്ചു തുടങ്ങി.
ഈ പ്രവണതയ്ക്ക് എതിരായുള്ള ഹരജി കൃസ്ത്യൻ മിഷിനറിമാർ മെഡ്രാസ് പ്രസിഡൻയിലേക്ക് അയക്കുകയും, അവിടേനിന്നും സമ്മർദ്ദം തിരുവിതാംകൂർ രാജകുടുംബത്തിന്മേൽ വരികയും ചെയ്തു. തുടർന്ന് 1858 സെപ്റ്റംബർ മാസത്തിൽ, രാജകുടുംബം എല്ലാ ഉദ്യോഗസ്ഥർക്കും വളരെ ശക്തമായ ഒരു കൽപന നൽകി. അടിമ ജനതനെ അനാവശ്യമായി പീഡിപ്പിക്കുന്ന ഏതൊരു സർക്കാർ തൊഴിലുകാരനേയും ഉടൻ തന്നെ ആ തൊഴിലിൽ നിന്നും പിരിച്ചുവിടണം എന്ന കൽപന ഇതിൽ ഉണ്ടായിരുന്നു.
പുലയർ, പറിയർ, കുറവൻ തുടങ്ങിയ കീഴ് ജനക്കൂട്ടങ്ങളിൽ പെട്ട ആരുടേയെങ്കിലും പേരിൽ എന്തെങ്കിലും ആരോപണം ലഭിച്ചാൽ, അതിന്‍റെ സത്യവസ്ഥ തഹസിൽദാർമാർ നേരിട്ട് അന്വേഷിക്കണം. അവ കള്ള ആരോപണങ്ങൾ ആണെങ്കിൽ, ഈ വിധം കള്ള ആരോപണങ്ങൾ നൽകിയവർക്ക് എതിരായി ശക്തമായ ശിക്ഷ നൽകണം.
ഉയർന്ന ജനക്കൂട്ടവും കീഴിൽ പെട്ടുപോയ ജനക്കൂട്ടവും, യഥാർത്ഥത്തിൽ സമൂഹത്തിനെ ആകമാനം ആവരണം ചെയ്യുന്ന ഭാഷാ സോഫ്ട്വേർ രൂപകൽപ്പനചെയ്യുന്ന ഇടങ്ങളിൽ (slotട്ടുകളിൽ) സ്ഥാനീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തികൾ മാത്രമാണ്. അല്ലാതെ വ്യക്തിപരമായി ഇവരിൽ ആരേയും നല്ലവരെന്നും മോശപ്പെട്ടവർ എന്നും നിർവ്വചിക്കുന്നതിൽ കാര്യമായ അർത്ഥം കാണില്ല.
സാമൂഹിക പരിഷ്ക്കരണം നടത്തേണ്ടുന്ന ഇടം ആശയവിനിമയ സോഫ്ട്വേറിലാണ്. സമൂഹത്തിൽ രോഗാവസ്ഥ നിറയ്ക്കുന്ന ഭാഷയെ ഡെലീറ്റ് ചെയ്യുകയും, സമൂഹത്തിൽ മാന്യതയും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും, വേഷവിധാനങ്ങളും, ശാരീരിക ഭാഷകളും മറ്റും സ്വമേധയാ നൽകുന്ന കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) install ചെയ്യുകയും ആണ് വേണ്ടത്.
പ്രാദേശിക ഭാഷയിലൂടെ ഉന്നത ജനത്തിന്‍റെt വീക്ഷണകോണിലൂടെ നോക്കിയാൽ, കാണുന്നത്, ഭൂജന്മിയും അടിമ ജനവും തമ്മിൽ കാലകാലങ്ങളായി നിലനിന്നിരുന്ന വാത്സല്യ - അടിയാളത്ത ബന്ധത്തെ അറുത്ത് മാറ്റുന്നതാണ് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരം തിരുവിതാകൂറിൽ നടപ്പിലാക്കൻ, മെഡ്രാസിൽ നിന്നും ശ്രമിക്കുന്നത്.
ഇതും വാസ്തവം തന്നെയാണ്. ഉദാഹരണത്തിന്, മലയാള ഭാഷാ സ്ക്കൂളിൽ അദ്ധ്യാപകരും, അദ്ധ്യാപികമാരും വിദ്യാർത്ഥികളെ നീ, എടാ, എടീ, അവൻ, അവൾ, എന്നെല്ലാമുള്ള വാസ്തല്യസൂചകമായ വാക്കുകളിൽ നിർവ്വചിക്കുന്നു. വിദ്യാർത്ഥികൾ ഈ വിധം വാത്സല്യം കാണിക്കുന്ന അദ്ധ്യാപകരോടും, അദ്ധ്യാപികമാരോടും തിരിച്ചും വൻ സ്നേഹവും, അടിയാളത്തവും, പ്രകടിപ്പിക്കുന്നു. ഈ ഒരു വാത്സല്യ - അടിയാളത്ത ബന്ധം വളരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. ഈ വിധം അടിയാളത്ത ഭാവം നൽകുന്ന വിദ്യാർത്ഥികളിൽ ആരെങ്കിലും ഒരാൾ കുറച്ച് കാലം ഇങ്ഗ്ളണ്ടിൽ പോയി പഠിച്ച് തിരിച്ചുവന്നാൽ, ആകെ പ്രശ്നമാകും. അദ്ധ്യാപകരോട് വൻ വിരോധവും വെറുപ്പും അവരിൽ വന്നേക്കാൻ സാധ്യത വളരേയുണ്ട്.
ഇതേ രീതിയിൽ, മെഡ്രാസിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം, തിരുവിതാംകൂറിലെ ഭൂജന്മി - അടിമ ബന്ധത്തിൽ കളങ്കം ചേർക്കാനാണ് ശ്രമിക്കുന്നത്. അടിയാളത്തം കാണിച്ചിരുന്ന അടിമ, 'നീ പോടാ' എന്ന് ശാന്തസ്വരത്തിലോ അതുമല്ലെങ്കിൽ പരുക്കൻ ശബ്ദത്തിലോ തിരിഞ്ഞടിക്കുന്നതിലേക്കാണ് കാര്യങ്ങളെ നീക്കുന്നത്. കാരണം, സ്വതന്ത്രനായ അടിമ സംസാരിക്കാൻ പോകുന്നത് തമിഴിലും മലയാളത്തിലുമാണ്. ഇങ്ഗ്ളിഷിലല്ല.
ഇന്നുള്ള ജർമൻ പ്രദേശത്ത് ജനിച്ച വ്യക്തിയാണ് William Tobias Ringeltaube. ഇദ്ദേഹം London Missionary Societyയിൽ 1796ൽ ചേരുകയും അവരുടെ ഒരു മിഷിനറിയായി തിരുവിതാംകൂറിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് ഈ പ്രദേശത്തിലെ ആദ്യത്തെ London Missionary Society മിഷിനറി പ്രവർത്തകൻ എന്ന് രേഖപ്പെടുത്തിക്കാണുന്നു.
ഇദ്ദേഹം കുറേ കീഴ്ജാതിക്കാരെ കൃസ്തീയ മതത്തിലേക്ക് ചേർത്തെങ്കിലും, അവരിലെ നിലവാരക്കുറവും, മറ്റുമായ കാരണത്താൽ നിത്യവും അഗാധമായ വിഷാദാവസ്ഥയിൽ ആയിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. താൻ കൃസ്ത്രീയ മതത്തിലേക്ക് ചേർത്തവരിൽ എത്രപേരാണ് യഥാർത്ഥത്തിൽ യേശുകൃസ്തുവിനോട് സ്നേഹാദരവാൽ ചേർന്നത് എന്നകാര്യത്തിൽ ഇദ്ദേഹത്തിന് കാര്യമായ സംശയമുണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരിക്കൽ ഒരു കത്തിൽ ഇദ്ദേഹം ഈ വിധം എഴുതി :
I have now about six hundred Christians, who are not worse than the other Christians in India. About three or four of them may have a longing for their salvation. The rest have come through all kinds of other motives, which we can only know of after years have passed.
കൃസ്തീയമതത്തിൽ ചേർന്നവരിൽ ഏതാണ്ട് മൂന്നോ നാലോ പേർ മാത്രം അവരുടെ ആത്മാവിന് മോക്ഷം ലഭിക്കാനായിട്ടാവാം. മറ്റുള്ളവർ എല്ലാവരം മറ്റ് പലവിധ സ്വാർത്ഥ ആന്തരോദ്ദേശ്യത്താലുമാവാം.
ഇദ്ദേഹം 1815ൽ വിഷാദമാനസികാവസ്ഥ കാരണം രോഗാവസ്ഥയിൽ ആയി, മിഷിനറി പ്രവർത്തനം ഒരു ഇങ്ഗ്ളിഷുകാരനെ ഏൽപ്പിച്ച് ഉപഭൂഖണ്ഡത്തിൽനിന്നും തിരിച്ചുപോയി. Ringeltaube ഒരു ഇങ്ഗ്ളിഷുകാരനല്ലാത്തതും ഒരു പ്രശ്നമായിവന്നിരിക്കാം. ഫ്യൂഡൽ ഭാഷാ പ്രാദേശികനായ ഇദ്ദേഹത്തിന്, അടിയാളത്തം എന്ന ബഹുമാനസങ്കൽപ്പങ്ങളെക്കുറിച്ച് കാര്യമായ തിരിച്ചറിവ് ഉണ്ടായിരുന്നിരിക്കാം. അടിയാളത്തം നൽകാത്തത് പലപ്പോഴും തിരിച്ചറിയുകയും, അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങൾ പിടിപെട്ടിട്ടും ഉണ്ടാവാം.
ഇദ്ദേഹത്തിന്‍റെ ഒരു കത്തിൽ സ്വന്തം അനുയായികളെക്കുറിച്ച് പറയുന്ന അവസരത്തിൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട്: They are not so cunning and insolent as the people under the English Government.” (ഇങ്ഗ്ളിഷ് സർക്കാരിന് കീഴിൽ ഉള്ളവരെപ്പോലെ കുരുട്ടുബുദ്ധിയുള്ളവരും മര്യാദയില്ലാത്തവരും അല്ല ഇവർ). ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, ബൃട്ടിഷ്-മലബാറിലെ ക്രീസ്തീയർ ജർമൻ വംശജനായ ഈ മിഷിനറിയ്ക്ക് ഫ്യൂഡൽ ഭാഷയിലൂടെ വീക്ഷിച്ചാൽ, മതിയായ അടിയാളത്തം നൽകിയില്ലാ എന്നാണ്.
ഈ ഒരു 'മതിയായ-അടിയാളത്തം' എന്ന പ്രശ്നം പൊതുവേ പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് വംശജരെ കാര്യമായി ബാധിച്ചില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, ഐറിഷ്, സ്ക്കോട്ടിഷ്, വെൽഷ് തുടങ്ങിയ ബൃട്ടിഷ് പൗരന്മാർ ഇതിൽ നിന്നും മുക്തരായിരുന്നില്ലാ എന്നുവേണം കരുതുവാൻ.
ഇതിന്‍റെഏറ്റവും വലിയ ദൃഷ്ടാന്തം ജായിൽവാലാബഗിൽ വെടിവെപ്പിന് കൽപന നൽകിയ General Dyre തന്നെയാവാം. ജനം Military Act പ്രഖ്യാപിച്ചതിന് പുല്ല് വില നൽകിയില്ലാ എന്നും, അവർ തന്നെ ഒരു തരം കോമാളിയായി കാണും എന്ന രീതിയിൽതന്നെയാണ് General Dyre പെരുമാറിയത്. General Dyre, ദക്ഷിണേഷ്യയിൽ ജനിച്ച് വളർന്ന ഐറിഷുകാരനായിരുന്നു. ഈ രണ്ട് ദേശപശ്ചാത്തലങ്ങളും ഫ്യൂഡൽ ഭാഷാ സ്വാധീനമാണ് മനസ്സിൽ വളർത്തുക. എന്നിരുന്നാലും, General Dyre അന്ന് വെടിവെപ്പ് നടത്തിയത്, ഏതാണ്ട് 10 ലക്ഷം പേരുടേയെങ്കിലും ജീവൻ രക്ഷിച്ചിട്ടുണ്ടാവാം എന്ന് തോന്നുന്നു. ഈ കാരണത്താൽ, ഇദ്ദേഹത്തിന്‍റെ സമയോജിതമായ പ്രവർത്തിയെ അഭിനന്ദിച്ചേ പറ്റൂ. അതിനെക്കുറിച്ച് പിന്നീട് പറയാം.
London Missionary Societyയുടെ കൃസ്തീയ ആത്മീയപ്രവർത്തനങ്ങളിൽ മലയാളത്തിൽ രചിച്ച കൃസ്തീയ ഗാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. കീഴ്ജനക്കൂട്ടങ്ങളുടെ വീടുകളിലും, ഗ്രാമങ്ങളിലും, ആളുകളെ ഒത്തുചേർത്ത് കൃസ്തീയ ഗാനങ്ങളും കൂട്ടപ്രാർത്ഥനയും മറ്റും നടത്തും. നല്ല ഈണത്തിലുള്ള ഗാനങ്ങൾക്കും കൂട്ടപ്പട്ടുകൾക്കും മുദ്രാവാക്യം വിളിപോലുള്ള മാനസികാനുഭവം നൽകാനാവും.
ഈ എഴുത്തുകാരൻ Trivandrumത്ത് പഠിക്കുന്ന കാലത്ത്, ഈ വിധ പല ഗാനങ്ങളുടേയും രണ്ടുവരികൾ യാധൃച്ചികമായി കേട്ട അനുഭവം ഉണ്ട്. ഉദാഹരണത്തിന്, എന്തതിശയമേ, ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ...
Native Life in Travancoreൽ ഈ വിധമുള്ള ഒരു ഗാനത്തിന്‍റെ ഇങ്ഗ്ളിഷ് പരിഭാഷ നൽകിക്കാണുന്നു:
Chorus
Our slave work is done, our slave bonds are gone.
For this we shall never henceforth forsake Thee, O Jesus !
1. To purchase cattle, fields, houses, and many luxuries (we were sold);
(Now) Messiah himself has settled in the land a people who once fled in terror. Our, &c.
2. The father was sold to one place, the mother to another; the children also separated.
But now Our, &c.
3. The owners who enslaved us often caused us much suffering : But will it comfort us to relate all the oppressions in full ? Our, &c.
4. After exhaustion with labour in burning heat, in rain and cold and dew. They beat us cruelly, with thousands of strokes. Our, &c.
5. Dogs might enter streets, markets, courts, and lands; (but) if we went near they beat and chased us to a distance. Our, &c.
6. As unclean lepers must run and hide in the jungles, so we outcastes must leave the road after warning those who approach. But now Our, &c.
7. As the Lord freed from slavery the much-suffering Israelites in Egypt, So He has freed us from our distresses. Our, &c.
8 The Scripture teachers came, sent by the Triune God : Through this, slavery ended and liberty was gained. Our, &c.
9. They diligently taught letters, arithmetic and hymns; made us clearly see the path to heaven, and set us therein. Our, &c.
10. Come in crowds, brethren, let none hang back, Heartily to trust and worship Jesus, the great and wise God. Our, &c.
11. Come, ye elders! gather the people unitedly into the church : To-day and evermore remember the love of Jesus and the Judgment Cry. Our, &c.
12. Observe Baptism and Communion. Advance, And walk wisely in the path of a renewed nature. Our, &.
മുകളിൽ നൽകിയ ഇങ്ഗ്ളിഷ് ഗാനത്തിന്‍റെc വരികൾ വിരൽചൂണ്ടുന്നത്, ഈ ജനതയെ വെറും കന്നുകാലികളെപ്പോലെ കണ്ടിരുന്നവരിൽനിന്നും ഇങ്ഗ്ളിഷ് മിഷിനറിമാർ രക്ഷിച്ചതിനെക്കുറിച്ചാണ്. യഥാർത്ഥത്തിൽ രക്ഷ നൽകിയത്, ഇങ്ഗ്ളണ്ടാണ്. കൃസ്തീയമതം അല്ലതന്നെ. കൃസ്തീയമതവും ഇങ്ഗ്ളണ്ടും തമ്മിലുള്ള നേരിയ വ്യത്യാസം യഥാർത്ഥത്തിൽ ഒരു നേരിയവ്യത്യാസം അല്ല, മറിച്ച് ഹിമാലയൻ വ്യത്യാസംതന്നെയാണ്. ഭൂഖണ്ഡ യൂറോപ്യൻമാരുടെ കൃസ്തീയ മതം ഒരു ഭീകരമതം തന്നെയായിരുന്നു.
ഇതുപോലുള്ള പല ഗാനങ്ങളുടേയും പാരഡികളും ഈ എഴുത്തുകാരൻ കോളെജിൽ പഠിക്കുന്ന കാലത്ത് കേട്ടിരുന്നു. ഉദാഹരണത്തിന്:
കൂട്ടപ്പാട്ടിന്‍റെ കാര്യം പറഞ്ഞപ്പോൾ Pentacostറ്റുകാരെക്കുറിച്ചും ഓർമ്മവരുന്നു. അവരുടെ ഒരു ഗാനത്തിന്‍റെപ പാരഡിയാവാം ഇത്:
പെൻ്റകോസ്റ്റിൽ ചേരണം,
കപ്പേം മീനും തിന്നണം.
പെന്റകോസ്റ്റും London Missionary Society പ്രവർത്തനവും തമ്മിൽ യാതോരു ബന്ധവും ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, ഈ വിധ പ്രസ്ഥാനങ്ങളിൽ ചേരുന്നവരിൽ എന്തെങ്കിലും സ്വാർത്ഥ ഉദ്ദേശം ഉണ്ടാവുമോ എന്ന് അറിയില്ല. എന്നാൽ കോളെജിൽ പഠിക്കുന്നകാലത്ത്, യൂഎസ്സിലേക്ക് കടക്കാനുള്ള പലവിധ ചെറിയ പഴുതുകളിൽ ഒന്നാണ് പെന്റകോസ്റ്റിൽ ചെരുക എന്ന് പറയപ്പെട്ടിരുന്നു. മറ്റോന്ന്, ISKCONണിന്‍റെ (ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്‍റെ) അമേരിക്കൻ ടൂറിൽ പങ്കെടുക്കുക എന്നുള്ളതായിരുന്നു എന്ന് പറയപ്പെട്ടിരുന്നു. വാസ്തവം അറിയില്ല.
യൂഎസ്സ്ഏയിലെ അടിമ ജനം ഒളിച്ചോടി, England ഭരണത്തിന് കീഴിൽ ഉള്ള കാനഡയിലേക്ക് രക്ഷപ്പെടുന്ന അവസരത്തിൽ ഇതുപോലുള്ള ഗാനങ്ങൾ അവർ ആലപിക്കുമായിരുന്നു. ഉദാഹരണത്തിന് ഈ പാട്ട് നോക്കുക:
Oh, I heard Queen Victoria say,
That if we would forsake
Our native land of slavery,
And come across the lake;
That she was standin' on de shore,
Wid arms extended wide,
To give us all a peaceful home
Beyond de rolling tide.
Farewell, ole master, etc.
_ Life of Harriet Tubman written by Bradford, Sarah H. (Sarah Hopkins).
ക്വീൻ വിക്റ്റോറിഅ:യെയാണ് രക്ഷകയായി അടിമക്കാപ്പിരികൾ കാണുന്നത്.
Volbrecht Nagel എന്ന് ജർമ്മൻ മിഷിനറി എഴുതിയ 'സമയാംരഥത്തിൽ ഞാൻ തനിയേപോകുന്നു' എന്ന ഗാനം ഓർമ്മയില്ലെ?
ഇദ്ദേഹത്തിന് മുകളിൽ സൂചിപ്പിക്കപ്പെട്ട മിഷിനറി പ്രസ്ഥാനങ്ങളുമായി യാതോരു ബന്ധവും ഇല്ലായിരുന്നു. എന്നിരുന്നാലും, മലയാളത്തിൽ ഗാനങ്ങൾ എഴുതിത്തന്നെയാണ് മതപ്രവർത്തനം നടത്തിയത്. ഭാഷ പരുക്കനും, തമ്മിൽത്തമ്മിൽ സംസാരിക്കുമ്പോൾ പലവിധ മാനസിക പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതും ആണെങ്കിൽകൂടി, പാട്ടുകൾ ഗംഭീരങ്ങൾ തന്നെയാണ്. സംസാരിച്ചാൽ കേറി മുഖത്ത് അടിച്ചേക്കാവുന്ന പലരേയും പാട്ടുപാടിച്ചും, പാടിപ്പാടിയും വശത്താക്കാനായേക്കാം.
തിരുവിതാംകൂറിൽ കീഴ്ജാതിക്കാർ കൃസ്തീയമതത്തിൽ കയറിയത് പലപ്പോഴും ആത്മീയകാര്യങ്ങളിൽ ഉള്ള അഗാധ ധാരണമൂലമാകണമെന്നില്ല, മറിച്ച് ഭൗതികമായ വളർച്ചയും, സാമൂഹികമായ സ്വാതന്ത്ര്യങ്ങളും മറ്റും ലഭിക്കും എന്നുള്ള പ്രതീക്ഷയാലാവണം. ഏതാണ്ട് ഇതേ കാലത്ത്, ദക്ഷിണ മലബാറിൽ കീഴ്ജനക്കൂട്ടങ്ങളിൽ പലരും ഇസ്ലാം മതത്തിലേക്ക് കയറിയതും ഇതേ പോലുള്ള ലക്ഷ്യങ്ങൾനേടാനായേക്കാം. അവിടെ ഭരിക്കുന്നത് ഇങ്ഗ്ളിഷ് കമ്പനിയായിരുന്നു. ആ കാര്യങ്ങളിലേക്ക് പിന്നീട് കടക്കാം.
തിരുവിതാംകൂറിലെ രാജകുടുംബങ്ങളിൽ പലരും നല്ലനിലാവരമുള്ള ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നേടിത്തുടങ്ങിയിരുന്നു. മാത്രവുമല്ല, രാജ്യം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും, പിന്നീട് ബൃട്ടിഷ്-ഇന്ത്യയുടേയും സംരക്ഷണത്തിലായതിനാൽ, രാജകുടുംബാഗങ്ങൾ മാർത്താണ്ഡവർമ്മയുടേയും രാമവർമ്മയുടേയും കാലത്തുള്ള കായികബലം പ്രകടിപ്പിക്കേണ്ടുന്ന ആവശ്യകത ഇല്ലാതായിവന്നിരുന്നു.
രാജകുടുംബാംഗങ്ങൾ രാജ്യത്തിൽ പലവിധ സാമൂഹികമായ ഉയർച്ചകളും നടപ്പിൽ വരുത്തണം എന്നരീതിയിൽ തന്നെ പ്രവർത്തിച്ചിരുന്നു എന്നും കാണുന്നു. അതിനായുള്ള എല്ലാവിധ സഹായങ്ങളും ഉപദേശങ്ങളും മെഡ്രാസ് പ്രസിഡൻയിൽ നിന്നും അവർക്ക് ലഭിച്ചിരുന്നു.
എന്നാൽ, സമൂഹത്തിൽ ഭാഷാകോഡുകളിലൂടെ ഉറച്ച പാറമാതിരി ജനക്കൂട്ടങ്ങൾ തമ്മിൽ നിലനിന്നിരുന്ന അറപ്പും വെറുപ്പും വിരോദവും അനുവദിക്കപ്പെട്ട സാമൂഹിക പരിധിയ്ക്ക് അപ്പുറം ചാടിക്കയറാനുള്ള വെപ്രാളവും, അതിനെ തടയാനുള്ള ആക്രാന്തവും മറ്റും യാതോരു രീതിയിലും രാജകുടുംബത്തിന് മാറ്റാൻ ആവില്ലതന്നെ.
താഴെക്കിടയിൽ നിന്നിരുന്ന വ്യക്തിയെ വളർത്തിക്കൊണ്ടുവന്നാൽ, ആ ആളിൽ പുതിയപുതിയ അവകാശങ്ങൾ ആണ് പ്രകടമാവുക. ഈ ആളെ വളരാനായി അനുവദിച്ച ഭരണകൂടത്തിനോടും സമൂഹത്തിനോടും യാതോരുവിധ നന്നിയോ കൂറോ കടപ്പാടോ ഈ വളർന്നുവന്ന വ്യക്തിയിൽ കാണില്ല. കാരണം, എത്ര വളർന്നാലും, 'അതിലെന്തിരിക്കുന്നു?' എന്ന ഭാവംതന്നെയാണ് വരിക.
മാത്രവുമല്ല, വളർന്നുവന്ന വ്യക്തിക്ക് ആഗ്രഹങ്ങൾ വളർന്നുവളർന്ന് അങ്ങ് സാമൂഹിക ഉന്നതരുടെ വീട്ടിലെ സ്ത്രീ ജനങ്ങളെ വരെ നോട്ടമിടാനുള്ള മനോഭാവം വന്നേക്കാം. സാമൂഹികമായി വളർത്തിയവരുടെ വീട്ടിലുള്ളവരെ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്ന ചിന്തപോലും അവരിൽ വരാം. എന്നാൽ മറ്റേപക്ഷം കാണുന്നത്, ഈ വളർന്നുവന്ന വ്യക്തിയെ മാത്രമല്ല, മറിച്ച്, ആ ആളുടെ പക്ഷത്തുള്ള, അലയാഴിലെ വൻ ചുഴിപോലെ ചുറ്റിത്തിരിഞ്ഞ് ആഴങ്ങളിലേക്ക് പിടിച്ച് താഴ്ത്താൻ ആകുന്ന മറ്റ് ബന്ധുജനങ്ങളേയും അതേ സമൂഹത്തിലെ മറ്റുള്ളവരേയും ആണ്.
താഴെക്കിടയിൽ ഉള്ളവരെ വളർത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ അതീവ സങ്കീർണമായ കാര്യങ്ങൾ ഉണ്ട് എന്നുള്ളതാണ് വാസ്തവം. അവയെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം, ഓർമ്മവരികയാണെങ്കിൽ. എന്നാൽ ഹ്രസ്വമായി സൂചിപ്പിക്കുകയാണെങ്കിൽ, വളർത്തിയവർക്ക് വളർന്നു വന്നവരിൽനിന്നും ഒരു അൽപം അകലത്തിലും സ്വകാര്യമായും ജീവിക്കാൻ സൗകര്യപ്പെടുത്തുകയാണെങ്കിൽ വളരെ പ്രയോജനം ചെയ്യും. ഇങ്ങിനെ ഒരു സംവിധാനം ഇല്ലായെങ്കിൽ, വളർത്തിക്കൊണ്ടുവന്നവർ, പിന്നീട് അതിന് ഒരിക്കൽപ്പോലും ഒരുമ്പിടില്ല എന്നുള്ളതാണ് വാസ്തവം. കൈപൊള്ളിയത് പോലെയാണ് അവർക്ക് അവർ ചെയ്തത് അനുഭവപ്പെടുക. ഇങ്ഗ്ളണ്ട് ഇന്ന് ഈ അവസ്ഥയിലാണ്.
തിരുവിതാംകൂർ ഭരണം കീഴ്ജാതിക്കാരായ കുട്ടികളെ സർക്കാർ വക സ്ക്കൂളുകളിൽ ചേർക്കാൻ അനുവദിച്ചില്ല. ഇതിൽ കാര്യമായ തെറ്റ് കാണാൻ ആവില്ലതന്നെ. കാരണം, ഇതിന് അനുവദിച്ചാൽ, ഉയർന്ന കുടുംബങ്ങളിലെ കുട്ടികൾ സാമൂഹിക ഗർത്തത്തിൽ പെട്ടുകിടക്കുന്നവരുമായി വൻ സാമീപ്യത്തിൽ ആവും. അതോടുകൂടി, അവരിലെ പലവിധ ഗുണമേന്മയും മാഞ്ഞുപോവുകയും, കീഴ്ജാതിക്കാരിലെ പെരുമാറ്റരീതികളും മനോഭാവങ്ങളും, അപകർഷതകളും മറ്റും കയറിക്കൂടുകയും ചെയ്യും. ഇവയെല്ലാം എന്താണ് എന്നതും പ്രത്യേകമായി പ്രതിപാദിക്കേണ്ടവയാണ്. അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.
തിരുവിതാംകൂർ സർക്കാർ ഈ ഒന്നിച്ചുള്ള പഠനം എന്ന പ്രശ്നത്തെ മറ്റൊരു രീതിയിൽ പരിഹരിച്ചു. തെക്കൻ തിരുവിതാംകൂറിൽ കൃസ്ത്യൻ മിഷിനറിമാർ കീഴ്ജാതിക്കാരായ കുട്ടികൾക്കായി നടത്തുന്ന സ്ക്കൂളുകൾക്ക് സർക്കാർ ധനസഹായം നൽകി. ദക്ഷിണ തിരുവിതാംകൂറിൽ പറിയരുടേയും പുലയരുടേയും മക്കൾ ഈ വിധം പഠിച്ച്, നല്ല വസ്ത്രങ്ങൾ ധരിച്ച്, പൊതു റോഡുകളിലും, കമ്പോളങ്ങളിലും, വന്നുതുടങ്ങി. അവരിൽ ചിലർ ക്രമേണെ സ്വന്തമായുള്ള സ്വകാര്യ സ്വത്തുകൾ വാങ്ങിക്കൂട്ടുകയും ചെയ്തുതുടങ്ങി.
ഈ വിധ കൃസ്തീയമതത്തിൽ ചേർന്ന പുലയർ, പറിയർ കുട്ടികളിൽ ഇങ്ഗ്ളിഷ് മിഷിനറിമാരുടെ സാന്നിധ്യം വൻ മനോവീര്യം വളർത്തുവാൻ സഹായിച്ചിരിക്കും. ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടത്, ഇങ്ഗ്ളിഷ് മിഷിനറിമാർ ഈ വിധമുള്ള കീഴ്ജാതിക്കാരെ വളർത്തി തുറന്നുവിടുന്നത് തിരുവിതാംകൂറിലെ ഉന്നത ജനക്കൂട്ടങ്ങളുടെ ഇടയിലേക്കാണ്. ഇതിന് പകരം അവരെ വളർത്തി ഇങ്ഗ്ളണ്ടിൽ തുറന്നുവിടുകയാണെങ്കിൽ, ഇങ്ഗ്ളണ്ടിലെ പ്രാദേശിക ജനം പ്രതിഷേധിക്കും എന്നുള്ളത് ഉറപ്പാണ്. ഇതും സാമൂഹിക പരിഷ്ക്കരണത്തിൽ ഉള്ള ഒരു പ്രശ്നമാണ്. മറ്റൊരു ദിക്കിലുള്ള സാമൂഹിക അടുക്കുംചിട്ടയും പുറത്തുനിന്നും വന്നവർ ഇളക്കിമറിക്കുമ്പോൾ വിഷമിക്കുന്നത്, ആ പ്രദേശത്തിലുള്ള പാരമ്പര്യമായി നിലനിന്നിരുന്ന സമൂഹമാണ്. ഈ വിഷയവുമായും ബന്ധപ്പെട്ട് പലതും പറയാനുണ്ട്. പിന്നീടാകാം.
വടക്കൻ തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ മിഷിനറി സംവിധാങ്ങളുടെ സ്വാധീനം കുറവായിരുന്നു. അവിടെ തുറന്നുവിട്ട അടിമ ജനതതിൽ പെട്ടവരിൽ പലരും കൃസ്തീയമതത്തിന്‍റെ സ്വാധീനം കാര്യമായി അനുഭവിച്ചവർ അല്ലായിരിക്കാം. അവരിൽ പലർക്കും പെട്ടെന്ന് യജമാനനെ നഷ്ടപ്പെട്ട വീട്ടുമൃഗത്തിന്‍റെ മാനസികാവസ്ഥ തന്നെ ഉണ്ടായിട്ടുണ്ടാവാം. ഇവരിൽ പലർക്കും പൊതുനിരത്തിൽ ഇറങ്ങാൻ പ്രയാസം തന്നെയായിരുന്നു. ഏതെങ്കിലും ഉയർന്ന ജാതിക്കാരന്‍റെ പാതയിൽ ഇവർ പെട്ടുപോയാൽ, അവർ സ്വമേധായ ഓടി കാട്ടിനുള്ളിൽ കയറും. കയറിയില്ലായെങ്കിൽ, അവരെ ഓടിച്ചു കയറ്റും. 64 അടിയാണ് ഉയർന്ന ജനക്കൂടത്തിൽ നിന്നും നിൽക്കേണ്ടുന്ന ദൂരം.
അവർ നിൽക്കുന്ന ഇടത്തിലും തൊഴിൽ ചെയ്യുന്ന ഇടത്തിലും അവർ ചില ഇലകൾ ഒരു പ്രത്യേക രീതിയിൽ ഒരു അടയാളം എന്ന രീതിയിൽ വെക്കും. മാർഗ്ഗമധ്യേ ഈ വിധ അടയാളങ്ങൾ ഒരു ഉയർന്ന ജാതിക്കാരൻ കണുകയാണെങ്കിൽ, അയാൾ ഇവരോട് ഓടിമാറാനായി ഒച്ചവെക്കും. ഒച്ചവെക്കും എന്നു പറഞ്ഞാൽ, ഇന്ന് തെരുവുനായ വീട്ടിൽ കയറിയാൽ ഒച്ചവെക്കുന്നത് മാതിരിയാവാം. എന്നാൽ മറ്റേ പക്ഷവും കാര്യമായ പരുക്കൻ സ്വഭാവക്കാർ തന്നെയാവാം. അങ്ങോട്ട് കടച്ചില്ലായെങ്കിൽ ഇങ്ങോട്ട് കടിക്കണം എന്ന രീതിയിലാണ് ഭാഷാ കോഡുകൾ.
ഇവർ കമ്പോളങ്ങളിൽ ചെല്ലാൻ പാടില്ല. അതിനാൽതന്നെ ഇവർക്ക് അവരുടെ കൈവശമുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ ആവില്ല. ദാരിദ്ര്യം ഇവരെ വേട്ടയാടും. അടിമത്തമാവും ഇതിനേക്കാൾ നല്ലത്.
പൊതുനിരത്തിന് അടുത്തായി അവരുടെ കൂരകൾ കെട്ടാൻ അനുവദിക്കപ്പെടില്ല. മഴക്കാലങ്ങളിൽ വെള്ളം ഉയരുന്ന അവസരങ്ങളിൽ സർക്കാർ വക വള്ളങ്ങളിൽ കയറി പുഴകളുടേയും അരുവികളുടേയും, കായലുകളുടേയും അങ്ങേക്കരയിലേക്ക് കടക്കാൻ ഇവരെ സമ്മതിക്കില്ല.
കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ, അവർ കടയിൽ നിന്നും വൻ ദൂരത്ത് നിന്ന് ആവശ്യമുള്ള സാധനത്തിന്‍റെ പേര് ഉറക്കെ വിളിച്ച് പറയും. എന്നിട്ട് നിന്നിടത്ത് പണം വെക്കും. അതിന് ശേഷം ദൂരത്തേക്ക് ഓടി മാറും. കടയുടമ വന്ന് സാധനം അവിടെ വെക്കും. പണം എടുത്തുകൊണ്ട് പോകും.
പുതിയ നിയമത്തിൽ കീഴ്ജനത്തിന് സ്വകാര്യ ഭൂസ്വത്ത് കൈവശം വെക്കാൻ അനുവാദം ഉണ്ട് എങ്കിലും, അതൊന്നും നടക്കുന്നകാര്യമല്ല. വെറും പൊട്ടന്മാരെ പോലെ ഇവരെ ചുറ്റുമുള്ള ഭൂഉടമൾ കാണുകയും ആ രീതിയിൽ ഇവരോട് പെരുമാറുകയും ചെയ്യും. എടാ എന്നവാക്കിന് വൻ ഊക്കുണ്ട്. അവർ ആരെങ്കിലും, കുറച്ച് കാടുപ്രദേശം വെട്ടിനിരത്തി വെടുപ്പാക്കിയെടുത്താൽ, അടുത്തുള്ള ഭൂജന്മി ഇവരെക്കൊണ്ട് അയാളുടെ പേരിൽ അത് റെജിസ്റ്റർ ചെയ്ത് രേഖയുണ്ടാക്കും.
ഇങ്ഗ്ളണ്ടിൽ നിന്നും വന്ന കൃസ്ത്യൻ മിഷിനറിമാർക്ക് ആശ്ചര്യം തോന്നിയ ഒരു കാര്യം ഇതായിരുന്നു: കീഴ്ജനം അടിമയാണ് എന്നും, അവർക്ക് പലവിധ വിലക്കുകൾ ഉണ്ട് എന്നതും മറ്റുമായ യാതോരു വിധ ലിഖിത നിയമവും അവർ അന്വേഷിച്ചിട്ടൊന്നും കണ്ടെത്താൻ ആയില്ലതന്നെ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ പുലയരേയും, പറിയരേയും മറ്റും പല വേദികളിലേക്കും പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുന്നത് എന്നത് അവർക്ക് മനസ്സിലായില്ല.
എന്നാൽ കീഴ്ജനത്തിനെ അങ്ങിനെ തുറന്നുവിട്ടാൽ, തിരിഞ്ഞ് കടിക്കാൻ അവരെ പ്രാപ്തരാക്കുന്ന ഭാഷാ കോഡുകളാണ് ഏവരുടേയും കൈവശം ഉള്ളത് എന്നതും മിഷിനറിമാർക്ക് അറിവ് ലഭിച്ചില്ലതന്നെ.
തിരുവിതാംകൂറിന്‍റെ വടക്കൻ പ്രദേശങ്ങളിൽ അടിമ ജനത്തിനെ വളർത്തിയെടുക്കാൻ London Missionary Societyയുടേയും മറ്റും കീഴ്ജാതിക്കാർക്കായുളള കൃസ്തീയ സ്ക്കൂളുകൾ ഇല്ലായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ സൂചിപ്പിച്ച വടക്കൻ പ്രദേശം Quilon, Alleppey, Cherthala തുടങ്ങിയ പ്രദേശങ്ങൾ ആയേക്കാം. തീർച്ചയില്ല. അവിടങ്ങളിലാണ് 1946ൽ കീഴ്ജാതിക്കാർ കൂട്ടംകൂടുകയും കലാപം സൃഷ്ടിക്കുകയും ചെയ്തത് എന്ന് തോന്നുന്നു. പുന്നപ്ര-വയലാർ കലാപം. ഈ സംഭവവികാസിത്തിനെ പലവിധത്തിൽ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ വ്യാഖ്യാനങ്ങളിൽ ഒട്ടുമിക്കതും, ഈ സംഭവവികാസത്തിന്‍റെ്, നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന, പശ്ചാത്തലത്തെ ബോധപൂർവ്വം അവഗണിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.
കീഴ്ജനക്കൂട്ടങ്ങൾക്ക് ഇങ്ഗ്ളിഷ് മിഷിനറിമാരുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യം ലഭിക്കുന്നതും, അത് ഇല്ലാതെ സ്വാതന്ത്ര്യം ലഭിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. കീഴ്ജാതിക്കാരെക്കുറിച്ച് ഇന്നും അവരെക്കാൾ ഉയർന്ന ജനക്കൂട്ടങ്ങൾ തരംതാഴ്ത്തിത്തന്നെയാണ് പരാമർശിക്കാറ്. അവർ താമസിക്കുന്ന ഇടങ്ങളിൽ അവർ വൈകുന്നേരങ്ങളിൽ മദ്യപിച്ച് അസഭ്യഗാനങ്ങൾ ആലപിക്കുമെന്നും, അലോസരങ്ങളായ ശബ്ദകോലാഹലങ്ങൾ പുറപ്പെടുവിക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇത് കീഴ്ജാതിക്കാർ മാത്രമല്ല ഇന്ന് കേരളത്തിൽ ചെയ്യുന്നത്. എന്നാൽ, കീഴ്ജനക്കൂട്ടങ്ങൾ ഇത് ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് വൻ അലോസരം അനുഭവപ്പെടും എന്നുമാത്രം. കീഴ്ജനക്കൂട്ടങ്ങൾ ഇത് ചെയ്യുന്നുണ്ടോ എന്നും അറിയില്ല.
ഇങ്ഗ്ളിഷ് മിഷിനറിമാരുടെ സാന്നിധ്യത്തിൽ കൃസ്തീയ മതത്തിലേക്ക് ചേർന്ന കീഴ്ജാതിക്കാരിൽ സാംസ്ക്കാരികമായി വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചിട്ടുണ്ടാവാം.
London Missionary Societyയുടെ പ്രവർത്തനത്താലും, മെഡ്രാസ് സർക്കാറിന്‍റെy നിരന്തരമായ ശ്രദ്ധയാലും, അടിമത്തവും അടിമ വ്യാപാരവും അടിമകളെ പാട്ടത്തിന് നൽകലും മറ്റും നിയമപരമായി കുറ്റകൃത്യങ്ങളായി മാറിയെങ്കിലും, തിരുവിതാംകൂറിന്‍റെ വടക്കൻ ജില്ലകളിൽ ഇവയെല്ലാം നിശബ്ദമായിത്തന്നെ തുടർന്നുകൊണ്ടിരുന്നു. നിയമപരമായി സ്വാതന്ത്ര്യം ലഭിച്ച കാര്യം അറിഞ്ഞിട്ടൊന്നും കാര്യമില്ലതന്നെ. ഭാഷ കഠിനമായി അമർത്തിപ്പിടിക്കും. അമർത്തിപ്പിടിച്ചില്ലെങ്കിൽ ആപത്തുമാണ്.
ഭാഷയിൽ ഒരുതരം പൊട്ടന്മാരായി നിർവ്വചിക്കപ്പെടുന്ന ഈ കീഴ്ജനത്തിന് സാമൂഹികമായും, തൊഴിൽപരമായും, വ്യക്തിത്വപരമായും കാര്യമായി ഒന്നുംതന്നെ ചെയ്യാൻ ആവില്ല. ഇന്നും ഇത് ഒരു സാമൂഹിക വാസ്തവം തന്നെയാണ്. ഒരു സ്ത്രീ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയാൽ, മറ്റുള്ളവർ വെറുംപേര് വിളിക്കുകയും, നീ എന്നും, എടീ എന്നും സ്നേഹരൂപത്തിൽ സംബോധനചെയ്യുകയും മറ്റും ചെയ്താൽ, ഈ വ്യക്തി എത്രതന്നെ വ്യക്തിത്വവും വിവരവും കഴിവും സാംസ്ക്കാരിക മികവും പക്വതയും ഉള്ള ആളാണെങ്കിലും, സമൂഹത്തിൽ പിടിച്ച് നിൽക്കാനായി, പരുക്കനായി പെരുമാറേണ്ടിവരും. അതല്ലായെങ്കിൽ, ഈ ആൾ അമുങ്ങിപ്പോകും.
ഈ അമുങ്ങിപ്പോകൽ, തിരുവിതാംകൂറിലെ വടക്കൻ പ്രദേശങ്ങളിലെ കീഴ്ജാതിക്കാർ തുടർന്നും അനുഭവിച്ചുകൊണ്ടിരുന്നു.
അടിമ ജനം കൈവിട്ടുപോകുന്നത് സംഭവിക്കാതിരിക്കാനായി, ഭൂജന്മികുടുംബങ്ങൾ അവരോട് വളരെ വാത്സല്യത്തിൽ പെരുമാറിത്തുടങ്ങിയെന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ കപട സ്നേഹപ്രകടനം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളുടെ ഒരു മുഖമുദ്രതന്നെയാണ്.
കീഴ്ജനങ്ങളുടെ സങ്കടാവസ്ഥയിൽ വ്യസനം നടിച്ച്, അവർക്ക് ചെറുകിട സാമ്പത്തിക സഹായങ്ങൾ കടമായി നൽകും. ചിലപ്പോൾ അവർക്ക് ചെറുകിട സമ്മാനങ്ങൾ നൽകും. അവർക്ക് നെൽകൃഷിചെയ്യാൻ കുറച്ച് ഭൂമി നൽകും. വിത്തും, കലപ്പയും, കാളകളേയും നൽകും.
അടിമ വ്യക്തി ഭൂജന്മിയോട് വൻ കടപ്പാടും സ്നേഹത്തിലും കുടുങ്ങും. ആ അവസരത്തിൽ, ഭൂജന്മികൾ അവരുടെ സുഹൃത്തുക്കളോട്, ഈ അടിമ വ്യക്തിക്ക് എതിരായി, എന്തെങ്കിലും, കേസോ, പോലീസ് പരാതിയോ നൽകാൻ പറയും. ഈ വിധ പ്രശ്നങ്ങളിൽ കുടുങ്ങുന്ന കീഴ്ജന വ്യക്തി അയാളുടെ (അവന്‍റെ) ജന്മിയെത്തന്നെ ശരണത്തിനായി സമീപിക്കും. ഭൂജന്മി ഉടനെ തന്നെ ഇയാൾക്കുവേണ്ടി (ഇവനുവേണ്ടി) മാദ്ധ്യസ്ഥം പറയുകയും ഇയാളെ (ഇവനെ) രക്ഷിക്കുകയും ചെയ്യും. ഇയാൾക്ക് (ഇവന്) വൻ താക്കീതും നൽകും. എടാ, എടീ, നീ തുടങ്ങിയ വാക്കുകൾ ശക്തമായിത്തന്നെ ഉപയോഗിക്കും. കീഴാളൻ സ്നേഹാദരങ്ങളാൽ മതിമറക്കും.
എന്നാൽ ചില കീഴ്ജനം ഈ കളിയിലെ ചതിയും വഞ്ചനയും മനസ്സിലാക്കും. പ്രതികരിക്കും വാക്കുകളിൽ. അത് വൻ തെമ്മാടിത്തരംതന്നെയായി ഭൂജന്മി മനസ്സിലാക്കും. വെറും കോഴിക്കാട്ടമായി ദുഷ്ടഭാഷയിലെ കോഡുകളിൽ നിർവ്വചിക്കപ്പെടുന്നവനാണ് വ്യക്തിത്വം കാണിക്കുന്നത്.
അയാൾക്ക് (അവന്) നൽകിയ നെൽകൃഷിഭൂമി തിരിച്ചെടുക്കും. സർക്കാർ ഉദ്യോഗസ്ഥർ ആ നാട്ടിലൂടെ യാത്രചെയ്യുന്ന അവസരത്തിൽ, അവർക്ക് വേണ്ടുന്ന കോഴി, മുട്ട, പാല്, കച്ചി എന്നിവ യാതോരു പണവും ലഭിക്കാതെതന്നെ നൽകാൻ ഇവരെ ബാധ്യസ്ഥരാക്കും. എന്നാൽ ഇത് അങ്ങിനെ ഓസിന് തരാൻ പറ്റില്ലാ എന്ന് തെമ്മാടിയായ കീഴാളൻ സൂചിപ്പിച്ചാൽ, അയാളെ (അവനെ) മുഖത്തിട്ടടിപ്പിക്കുകയും, ഗ്രാമത്തലവന്‍റെ അടുത്തേക്ക് പിടിച്ച് കൊണ്ടുപോകുകയും, അവിടുള്ള തടങ്കൽതാവളത്തിൽ അടച്ചിടുകയും ചെയ്യും.
ഇതുമല്ലെങ്കിൽ, അവർ സർക്കാരിന് ചെയ്തുകൊടുക്കുന്ന വേലക്ക് കൂലിനൽകില്ല.
ഈ അടിമ ജനം ജീവിക്കുന്നത്, നെൽകൃഷി വയലുകളുടെ നടുവിൽ ഉള്ള കൂരകളിൽ ആണ്. അവർ, അവരുടെ മരിച്ചവരുടെ മൃതശരീരവും കന്നുകാലികളേയും മറ്റും ചുറ്റുമുള്ള വയലിലൂടെ കൊണ്ടുപോകുമ്പോൾ, വയലിലെ കൃഷിക്ക് കേടുപറ്റിയെന്ന് ഗ്രാമ അധികാരിക്ക് ഭൂജന്മി പരാതി നൽകും. അധികാരി ഈ വിധ തെമ്മാടികളെ വിളിച്ച് വാക്ക് കോഡുകളിൽ തമർത്തി, അതിന് ശേഷം വൻ പിഴ ചുമത്തും.
തിരുവിതാംകൂറിൽ അന്ന് നിലനിന്നിരുന്ന രാജകുടുംബം വളരെ പുരോഗമ ചിന്താഗതിയുള്ളതായിരുന്നു. എന്നിട്ടുപോലും, വിദൂര പ്രദേശങ്ങളിൽ കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ, എല്ലാ വിധ തരംതാഴ്ത്തലും, കായികമായ മർദ്ദനവും മറ്റും ഏറ്റുവാങ്ങിത്തന്നെയാണ് ജീവിച്ചിരുന്നത്. ഇത് ഇങ്ങിനെയെങ്കിൽ, ഇങ്ഗ്ളിഷ് മിഷിനറിമാർ ആ പ്രദേശത്ത് വരുന്നതിന് മുൻപും, മെഡ്രാസ് ഭരണത്തിന്‍റെശ്രദ്ധവരുന്നതിന് മുൻപും, തിരുവിതാംകൂറിലെ കീഴ്ജനക്കൂട്ടങ്ങളുടെ അവസ്ഥ എന്തായിരുന്നിരിക്കാം എന്ന് ചിന്തിക്കാവുന്നതേയുള്ളു.
ബൃട്ടിഷ് സർക്കാർ ഈ ഉപദ്വീപിൽ ചെയ്ത കാര്യങ്ങൾക്ക് വൻ നഷ്ടപരിഹാരം നൽകണം എന്ന് വൻ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം വീമ്പിളക്കുന്ന ഏഭ്യൻ പറഞ്ഞുനടക്കുന്നതിന്‍റെ പിന്നാംപുറം ഇതൊക്കെയാണ്.
45
Posted: Mon Oct 09, 2023 5:32 pm
posted by VED
45 #. കെടാവിളക്കായി ജ്വലിച്ചുനിന്ന് ഏവരിലും സമൂഹത്തിലും, പ്രകാശവും തേജസ്സും രത്നശോഭയും നൽകിയ ഭാഷ സഹജമായുള്ള കമ്പനി
പുലയർ, പറിയർ, വേടർ തുടങ്ങിയ കീഴ്ജനക്കൂട്ടങ്ങൾ, ചില ഇടങ്ങളിൽ സ്വന്തം ആൾക്കാരോടൊപ്പം ഒന്നിച്ച് താമസിക്കുന്ന ഇടങ്ങൾ തികച്ചും അറപ്പുളവാക്കുന്ന രീതിയിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. അവർ ഭക്ഷിക്കാനായി കൊണ്ടുവന്ന മൃഗങ്ങളുടെ ജഡങ്ങളും മറ്റ് അറപ്പുളവാക്കുന്ന വസ്തുക്കളും മറ്റും അങ്ങിങ്ങായി കിടപ്പുണ്ടാവും. ഇവരുടെ താസമസ്ഥലങ്ങളിൽ ആശാരിമാരും കല്ലാശാരികളും യാതോരുവിധ പണിയും ചെയ്തുകൊടുക്കില്ല.
ഈ കീഴ്ജനക്കൂട്ടങ്ങളിൽ ഒരാൾ കൃസ്ത്യാനിയാവുകയും സാവധാനത്തിൽ സാമ്പത്തികമായി കുറച്ച് ഭദ്രതലഭിക്കുകയും ചെയ്തപ്പോൾ കുറച്ച് മേന്മയുള്ള ഒരു താമസസൗകര്യം പണിയാനായി കുറച്ച് ആശാരിമാരെ കണ്ടെത്തി. ഉടനെ അടുത്തുള്ള ബ്രാഹ്മണർ ഇടപെട്ട് ആശാരിമാരെ തൊഴിൽ ചെയ്യുന്നതിൽനിന്നും തടഞ്ഞു. കീഴ്ജാതിക്കാരനെ പിടിച്ച് തടങ്ങലിലുംഇട്ടു. മിഷിനറിമാർക്ക് ഈ ആളെ മോചിതനാക്കാൻ കുറച്ച് കാലംതന്നെ പിടിച്ചു.
മല്ലപ്പള്ളിയിലെ സ്ക്കൂൾകെട്ടിടം രണ്ട് പ്രാവശ്യം തീവച്ച് നിശിപ്പിക്കപ്പെട്ടു.
പുതുതായി കൃസ്തീയമതത്തിൽ ചേർന്നവർ, പൂർവ്വകാലങ്ങളിൽ ബ്രാഹ്മണരുടേയും ശൂദ്രരുടേയും ഗൃഹങ്ങളിൽ നിന്നും വസ്തുക്കൾ കക്കുമായിരുന്നു. കളവ് ചെയ്യാനായി സ്വന്തം കുട്ടികൾക്ക് പ്രേരണയും പരിശീലനവും നൽകുമായിരുന്നു. തമ്മിൽ കള്ളം പറയുക, ഒച്ചപ്പാടും കലഹവും നിത്യവും നടത്തുക, അസഭ്യവാക്കുകൾ പറയുക എന്നിവ ഇക്കൂട്ടരുടെ ഇടയിൽ ഒരു നിത്യസംഭവം തന്നെയായിരുന്നു. മദ്യപാനവും ഒരു നിത്യവൃത്തിതന്നെയായിരുന്നു.
കൃസ്തീയമതത്തിൽ ചേർന്നവരിൽ ഈ വക കാര്യങ്ങളിൽ വളരെവ്യക്തമായ മാറ്റം കാണപ്പെട്ടിരുന്നു. ഇവിടെ എടുത്തുപറയേണ്ടത്, കൃസ്തീയമതത്തിൽ കയറാതെ അടിമത്തത്തിൽനിന്നും മോചനം ലഭിച്ച കീഴ്ജാതിക്കാർക്ക് ഈ വിധ പരിശീലനങ്ങൾ ലഭിച്ചില്ലതന്നെ, എന്നാണ്.
കാടിന്‍റെപലവക്കിലും ചെറിയ കൂരകളിൽ ജീവിക്കുകയും പകലന്തിയോളം വയലുകളിൽ കൊടുവെയിലിൽ പണിയെടുക്കുകയും ചെയ്ത്, ഞാറാഴ്ചകളിൽ നല്ല വെടിപ്പുള്ള വസ്ത്രങ്ങളും ധരിച്ച്, കൃസ്തീയ ദേവാലയങ്ങളിൽ കൂട്ടംചേരുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങൾ, ഈ വക കാര്യങ്ങൾ കാണുന്നവരിൽ വൻ ആശ്ചര്യംതന്നെ ജനിപ്പിച്ചു.
ഇവ കണ്ട്, ഈ വിധ കാര്യങ്ങളിൽ പങ്കുചേരാത്ത കീഴ്ജനങ്ങളിൽപെട്ടവരിൽ താൽപ്പര്യം ഉണർന്നുവെന്നും പറയാം. എന്നാൽ, അവർക്ക് ഈ വിധ കാര്യങ്ങളിൽ പങ്കെടുക്കാൻ പലവിധ വിലക്കും അവരുടെ യജമാനന്മാർ കൽപ്പിച്ചിരുന്നു. മാത്രവുമല്ല, പലതരം ഭയപ്പെടുത്തുന്ന വിവരങ്ങളും അവരോട് അവരുടെ ജന്മികൾ പറഞ്ഞുകൊടുക്കുമായിരുന്നു.
REV. SAMUEL MATEER ഒരിക്കൽ, കീഴ്ജാതിക്കാരെ പ്രാദേശികരായ കൃസ്തീയർ പഠിപ്പിക്കുന്ന, ഒരു വേദിയിൽ രണ്ടുപ്രാവശ്യം ചെന്നപ്പോൾ, അവിടെ വരാറുള്ള ആളുകൾ മുഴുവനും പേടിച്ച് സ്ഥലം വിട്ടു. കാരണം ഇതാണ്: REV. SAMUEL MATEER അവിടെ വരുന്നത് അവിടുള്ള കീഴ്ജാതിക്കാരെ പടിച്ച് ഇങ്ഗ്ളണ്ടിലേക്ക് കൊണ്ടുപോയി, സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന എലികൾക്ക് ഭക്ഷിക്കാൻ കൊടുക്കുമെന്ന് അവരുടെ ജന്മികൾ അവരെ അറിയിച്ചിരുന്നു!
സമൂഹത്തിൽ വെറും അഴുക്കുപോലെ ജീവിക്കുന്നതും, എല്ലാ വിധ ആഭാസങ്ങളും നടത്തുന്നതുമായവരും, വ്യക്തമായ വൈവാഹിക ബന്ധങ്ങൾ ഇല്ലാതെ പലപ്പോഴും ആണുങ്ങളും പെണ്ണുങ്ങളും ബന്ധം മാറിമാറി ജീവിക്കുന്നവരും മറ്റുമായ ഈ ആളുകളിൽ വ്യക്തിത്വ മൂല്യം ഉയർത്താം എന്ന് കാണുകയും, അവരോടൊപ്പംനിന്ന് അവർക്ക് വിവരവും സാംസ്ക്കാരിക പെരുമാറ്റങ്ങളും മറ്റും പഠിപ്പിക്കുകയും ചെയ്യുക എന്നുള്ളത്, സമൂഹത്തിലെ ഉയർന്ന ആളുകളിൽ വൻ തമാശമാതിരിയുള്ള ഭാവം തന്നെ ജനിപ്പിച്ചിരുന്നു. വെറും പൊട്ടന്മാരായ ആളുകളോട്, അവർക്ക് എന്തോ വിവരം ഉണ്ട് എന്ന് രീതിയിൽ പെരുമാറുന്നത് തന്നെ, വലിയവരോട് പെരുമാറുന്നത് പോലെ ചെറിയ കുട്ടികളോട് പെരുമാറുന്നത് മലയാളത്തിൽ കാണുന്നത് പോലെയാണ്. വെറും വിഡ്ഢിത്തമായിത്തന്നെയാണ് മറ്റുള്ളവർ കാണുക.
ചെറുകുട്ടികളോട് മലയാളത്തിൽ സംസാരിക്കുമ്പോൾ, വിഡ്ഢിവിവരങ്ങളും വ്യക്തമായും പരിഹാസ്യമായ യുക്തികളും കോമാളി ഗോഷ്ടികളും മറ്റുമാണ് വിവരമുള്ളവർ നൽകുകയും കാണിക്കുകയും ചെയ്യുക. ചെറുപ്രായക്കാർക്ക് പ്രായമുള്ളവർക്ക് ഉള്ള അതേ ബുദ്ധിചാതുര്യം ഉണ്ട് എന്ന് മലയാളത്തിൽ ചിന്തിക്കാൻ പ്രയാസമാണ്.
ഇതേ അവസ്ഥയായിരുന്നു, കീഴ്ജനങ്ങളോട്, അവർക്ക് വൻ ആശയങ്ങൾ ഉൾക്കൊള്ളാൻ ആവും എന്ന രീതിയിൽ സംസാരിക്കുന്നത് മറ്റുള്ളവർ കണ്ടാൽ. ആളുകൾ ചിരിച്ചുചിരിച്ച് മണ്ണുതപ്പും!
എന്നാൽ കാലങ്ങൾ കഴിയുമ്പോൾ പതുക്കെപ്പതുക്കെ സമൂഹത്തിൽ, കൃസ്തീയ ദേവാലയങ്ങളും അവയുടെ കീഴിൽ അണിനിരക്കുന്ന കൂറേ വൻ വിവരവിജ്ഞാനം ഉള്ള ആളുകളും വളർന്നുവന്നുകൊണ്ടിരുന്നു.
എന്നാൽ തിരുവിതാംകൂറിന്‍റെ വടക്കൻ പ്രദേശങ്ങളിൽ കാര്യങ്ങൾ അത്ര വേഗത്തിൽ നടന്നില്ല. അടിമത്തം നിരോധിക്കുന്നതിന് ഏതാണ്ട് 3 വർഷം മുൻപുതന്നെ 1851ൽ പുലയർക്കിടിയിൽ കൃസ്തീയ പ്രവർത്തനം തുടങ്ങിയിരുന്നു. ഹിന്ദുക്കൾ (ബ്രാഹ്മണർ) മാത്രമല്ല ഇതിനെ എതിർത്തത്. മറിച്ച്, സുറിയാനി കൃസ്ത്യാനികളും ഇത് ഒരു വൻ പ്രശ്നമായി കണ്ടു. കാരണം, അവരുടെ പാരമ്പര്യ ദൈവത്തെയും മതവിശ്വാസത്തേയും ആണ് നാറുന്ന ജനത്തിന് നൽകുന്നത്. അതും അങ്ങ് ഇങ്ഗ്ളണ്ടിൽനിന്നും കയറിവന്ന കുറേ വൻ വിവരദോഷികളായ മിഷിനറിമാർ.
ഈ വിധ പദ്ധതികളുമായി ബന്ധപ്പെട്ട അടിമകൾക്ക് കഠിനമായ ശിക്ഷലഭിച്ചു. മാത്രവുമല്ല, ഇവരെ പഠിപ്പിക്കാൻ ചെന്ന പ്രാദേശികരായ കൃസ്ത്യാനികൾക്കും സമൂഹത്തിൽനിന്നും ഭ്രഷ്ട് ലഭിച്ചു. ഇവിടെ പ്രശ്നം മതവിശ്വാസം അല്ലതന്നെ. കാരണം, ഇതിനെ എതിർക്കുന്ന സുറിയാനി കൃസ്ത്യാനികളും കൃസ്ത്യാനികൾതന്നെ. പ്രശ്നം അടിമജനത്തെ മൊചിപ്പിക്കുന്നു എന്നതും അല്ല. മറിച്ച് പ്രതിയോഗികളായി വളർന്നുവരാനാകുന്നവരെ മോചിപ്പിച്ച്, സർവ്വ സാമൂഹിക വിവരവിജ്ഞാനങ്ങളും, നൈപുണ്യങ്ങളും ലഭിച്ച സർവ്വായുധ തയ്യാറെടുപ്പോടുകൂടിയ ജനക്കൂട്ടമാക്കുന്നു എന്നതാണ്.
അയാൽക്കാരനെ സ്നേഹിക്കുക, ഒരു കവിൽതടത്തിൽ അടിയേറ്റാൽ മറ്റേ കവിൽത്തടം മറ്റൊരു അടി സ്വീകരിക്കാനായി നീട്ടിക്കൊടുക്കുക, തുടങ്ങിയ യേശുകൃസ്തുവിന്‍റെ സിദ്ധാന്തങ്ങളൊന്നും സുറിയാനി കൃസ്ത്യാനികൾ കീഴ്ജനക്കൂട്ടങ്ങളുടെ കാര്യത്തിൽ പരിശീലിച്ചിരുന്നു എന്നുതോന്നുനിന്നല്ലതന്നെ. നല്ല സമരിയാക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയും (Parable of the Good Samaritan) സുറിയാനി കൃസ്ത്യാനികൾ അടിമ ജനത്തിന്‍റെo കാര്യത്തിൽ അനുഷ്ഠിച്ചിരുന്നു എന്നും തോന്നുന്നില്ല. കാരണം, കീഴ്ജനത്തെ പൂർണ്ണ മനുഷ്യരായി അവർ കണ്ടുകാണില്ല.
തിരുവിതാംകൂർ സമൂഹത്തെ താറുമാറാക്കുന്നതും, അലങ്കോലപ്പെടുത്തുന്നതും മറ്റുമായ പ്രവർത്തനം നടത്തിയ London Missionary Societyയിലെ കൃസ്തീയ മിഷിനറിമാരുടേയും, അവർ വളർത്തിയെടുത്ത, പ്രാദേശിക മിഷിനറിമാരുടേയും തടികേടാകാതിരുന്നത്, അങ്ങ് മെഡ്രാസ് പ്രസിഡൻസിയിൽ ഇങ്ഗ്ളിഷ് ഭരണം നിലിനിന്നുരുന്നത് കൊണ്ടുമാത്രമാണ്. അതില്ലായിരുന്നെങ്കിൽ, രണ്ട് കൂട്ടരും വല്ല നാൽക്കവലയിലും കഴുമരത്തിന്മേൽ, കൈകാലുകൾ ആണിയിൽ അടിക്കപ്പെട്ട് നട്ടുച്ച വെയിലും തോരാമഴയും, രാത്രികാല തണുപ്പും താങ്ങിത്താങ്ങി, പുഴുത്തും ഉണങ്ങിയും നിലവിളിച്ചും മൺമറഞ്ഞുപോയേനെ.
വേലുത്തമ്പിയുടെ പ്രഖ്യാപനം തന്നെ ഈ വിധം കീഴ്ജനക്കൂട്ടങ്ങളെ തുറന്നുവിടുന്നതിലെ ആപത്തിനെക്കുറിച്ചായിരുന്നു എന്ന് ഓർക്കുക.
എന്നാൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ പ്രദേശത്ത് കൃസ്തീയ മിഷിനറി പ്രവർത്തനം നിരോധിച്ചിരുന്നു. അതിന്‍റെ ആവശ്യകത അവിടങ്ങളിൽ ഇല്ലായിരുന്നു. കാരണം, London Missionary Societyയുടെ മിഷിനറി പ്രവർത്തനത്തിലും കെടാവിളക്കായി ജ്വലിച്ചുനിന്ന് ഏവരിലും സമൂഹത്തിലും, പ്രകാശവും തേജസ്സും രത്നശോഭയും യഥാർത്ഥത്തിൽ പടർത്തിയത് കൃസ്തീയ മതാശയങ്ങൾ അല്ലതന്നെ. മറിച്ച് പിന്നണിയിൽനിന്നും അദൃശ്യമായും നിശ്ശബ്ദമായും പ്രവർത്തിച്ചുകൊണ്ടേയിരുന്ന ഇങ്ഗ്ളിഷ് ഭാഷാ കോഡുകളാണ്. അത് ഇങ്ഗ്ളിഷ് കമ്പിനിക്ക് സഹജമായി ഉള്ളതുതന്നെ. മറ്റാരും നൽകേണ്ടതില്ല.
തിരുവിതാംകൂറിന്‍റെൾ സാമൂഹികവും രാഷ്ട്രീയവും ആയ അന്തരീക്ഷത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഈ പറയുന്ന കാര്യങ്ങൾ തിരുവിതാകൂറർ രാജ്യത്തെക്കുറിച്ചാണെങ്കിലും, ദക്ഷിണേഷ്യയിലെ നൂറുകണക്കിന് ഉണ്ടായിരുന്ന ചെറുതും വലുതുമായ മറ്റ് അനേകം രാജ്യങ്ങളുടേതും തന്നെയാവാം, പ്രാദേശികമായ ചെറിയ മാറ്റങ്ങളോടുകൂടി.
രാജകുടുംബത്തിന്‍റേയും, നമ്പൂതിരിമാരുടേയും, അമ്പലവാസികളുടേയും, നായർമാരുടേയും വരുമാനവും സമ്പാദ്യവും, മറ്റുമെല്ലാം ഉൽപ്പാദിപ്പിക്കുന്നത്, അവർക്ക് കീഴിൽ പിടിച്ചുനിർത്തിയിരുന്ന, പലതട്ടുകളായുള്ള ഒരു വൻ കൂട്ടം അടിമ ജനതയായിരുന്നു.
യുദ്ധസമയത്ത് രാജുകുടുംബത്തിന് വൻ സാമ്പത്തിക ചിലവ് വരുമെങ്കിലും, മറ്റ് അവസരങ്ങളിൽ കാര്യമായ വൻ ചിലവുകൾ ഇല്ല. എല്ലാ ജന്മികുടുംബത്തിനും ഇന്ന് പോലീസ് വകുപ്പിന് ഉണ്ട് എന്നൊക്കെ പൊതുജനം വിചാരിക്കുന്നത് പോലുള്ള വൻ അധികാരങ്ങൾ ഉണ്ടായിരുന്നു.
മുഹമ്മദ്ദീയരായ ഭൂജന്മികളിൽനിന്നും സ്വത്ത് അനന്തരാവകാശ നികുതിയായി സ്വത്തിന്‍റെ 25 ശതമാനം ഈടാക്കുമായിരുന്നു. കയറ്റുമതി, ഇറക്കുമതി, Mint duty, വിവിധതരം പിഴകൾ, അനന്തരാവകാശികൾ ഇല്ലാതെ ഭൂജന്മി മരണപ്പെട്ടാൽ ആ സ്വത്ത് രാജകുടുംബത്തിലേക്ക് വരും, മറ്റ് രാജ്യങ്ങളിൽ നിന്നും ജീവരക്ഷാർത്ഥം ഓടിയെത്തുന്ന വൻകിടക്കാരിൽനിന്നും ഈടാക്കുന്ന സംരക്ഷണ തുക, ദേശീയ ഉത്സവകാലത്ത് ജനം രാജകുടുംബത്തിന് സമർപ്പിക്കുന്ന വിലപിടിപ്പുള്ള കാണിക്ക, വൻ വ്യക്തികളുടെ വിവാഹത്തിന് ഉള്ള ഫീസ്, അങ്ങിനെ പലതും രാജകുടുംബത്തിന് പലവിധ വരുമാനം നൽകും.
Canter Visscher എന്നു പേരുള്ള ഡച്ചുകാരനായ പാതിരി 1723ൽ കൊച്ചിയിൽ വച്ച് എഴുതിയ കുറിപ്പ് പ്രകാരം, വിദേശ രാജ്യങ്ങളുമായി തിരുവിതാംകൂറിലേയും മറ്റും പൊതുജനത്തിന് കാര്യമായ ഇടപാടുകൾ ഇല്ലതന്നെ. ദൂരദേശ യാത്രാ സൗകര്യത്തിനായുള്ള റോഡുകളും മറ്റും ഇല്ലാ എന്നുതന്നെ പറയാം. സർക്കാർ പക്ഷത്തുള്ളവർക്ക് പുറംനാട്ടിൽ നിന്നും വരുന്നവരോടു കാര്യമായ അസൂയ. അവരെ അരക്ഷിതാവസ്ഥാ ബോധത്തോടുകൂടിയാണ് വീക്ഷിക്കുക. പ്രാദേശിക ഭാഷകളിൽ കാര്യമായി യാതോരുവിധ സാഹിത്യകൃതികളും പൊതുജനത്തിന്‍റെ കൈവശം ഇല്ലായിരുന്നു. ഈ വിധ ഭാഷകളിൽ കാര്യമായ കൃതികൾ ഉണ്ടായിരുന്നുവോ എന്നതുതന്നെ സംശയമാണ്.
ചില ഭൂജന്മികൾ രാജകൽപ്പന അനുസരിക്കാതെ, തോന്നിയത് പോലെ പെരുമാറുമെങ്കിലും, മറ്റ് ഇടങ്ങളിൽ രാജകൽപ്പനയ്ക്ക് എതിർവാക്കില്ലായിരുന്നു. ധർമ്മനീതികളും മറ്റുമായ നീതിശാസ്ത്രങ്ങളെക്കുറിച്ചെല്ലാം പരാമർശ്ശിക്കപ്പെടുമെങ്കിലും, മിക്കപ്പോഴും, രാജകൽപ്പനയുടെ കാര്യത്തിലും മറ്റ് അധികാരി കൽപ്പനകളുടെ കാര്യത്തിളും അവയെ കാര്യമായി ഗൗനിക്കില്ലതന്നെ. എന്നുവച്ചാൽ രാജാവ് മാത്രമല്ല, മറിച്ച് ഭൂജന്മികളും അവർക്ക് തോന്നുന്നത് പോലൊക്കെത്തന്നെയാണ് നിയമവും നീതിയും നടപ്പിലാക്കുക. രാജാവ് ഈ വിധ അധികാരികൾക്ക് യാതോരുവിധ വേതനമോ ശമ്പളമോ നിൽകില്ല. എന്നാൽ അവർക്ക് എന്തും അവരുടെ കീഴിലുള്ളവരിൽ നിന്നും എങ്ങിനെ വേണമെങ്കിലും പിഴിഞ്ഞെടുക്കാം.
യാതോരുവിധ നീതിന്യായ കോടതി സംവിധാനവും ഇല്ലായിരുന്നു. പ്രാദേശിക അധികാരികൾ അവർക്ക് തോന്നുന്നത് പോലെ നിയമവും നീതിയും നടപ്പിൽ വരുത്തും. ഇത് മിക്കപ്പോഴും, അവരുടെ വ്യക്തിപരമായ ലാഭത്തിനോടും, അത്യാർത്തിയോടും ആണ് ബന്ധപ്പെട്ടിരിക്കുക. ഈ വിധ സമ്പ്രധായത്തിൽ ഉള്ള മെച്ചം വിധിന്യായ ഉത്തരവിന് യാതോരു കാലതാമസവും വരില്ലാ എന്നതാണ്.
വൻകിട അധികാര സ്ഥാനങ്ങൾ ലഭിക്കാനായി, വൻ കുടുംബത്തിലെ വ്യക്തികൾ വൻ സംഖ്യ രാജാവിന് നൽകും. സ്ഥാനം ലഭിച്ചാൽ, ഈ കൂട്ടർ അവർക്ക് ചിലവുവന്ന സംഖ്യയുടെ പതിന്മടങ്ങ് അവരുടെ കീഴിൽ പെട്ടിരിക്കുന്ന ജനത്തിൽനിന്നും പിഴിഞ്ഞെടുക്കും.
മിക്ക ജാതിക്കാരുടേയും തലവന്മാരും മൂപ്പന്മാരും, മറ്റ് നേതാക്കളും അവരവരുടെ ജനക്കൂട്ടങ്ങളുടെ മേലുള്ള സ്ഥാനം നിലനിർത്താനായി, രാജാവിനോ അതുമല്ലെങ്കിൽ പ്രാദേശിക അധികാരിക്കോ എല്ലാ വർഷവും ഒരു നിശ്ചിത സംഖ്യ നൽകും. രാജാവും കീഴ്സ്ഥാനക്കാരും ജനങ്ങളിൽ നിന്നും എത്രാമാത്രം പിരിച്ചെടുക്കാനാവും അത്രമാത്രം പിഴിഞ്ഞെടുക്കും. ദുഷ്ടനായ രാജാവിന്‍റെ കാലത്ത് ജനം നരകിക്കും. ദയാലുവായതോ ഉദാരമതിയോ ആയ രാജാവ് ഭരിക്കുന്ന കാലത്ത്, ജനത്തിന് പ്രത്യേകമായ യാതോരു ഗുണവും ലഭിക്കുകയും ഇല്ല.
ബ്രാഹ്മണർ എന്ത് കുറ്റം ചെയ്താലും, ശിക്ഷിക്കപ്പെടില്ല. രാജാവിന് ബ്രാഹ്മണ ശാന്തിമാരെ വൻ ബഹുമാനമായിരിക്കും. ഇക്കൂട്ടരുടെ വാക്കിന് ജനവും വൻ വിലനൽകും.
യുദ്ധവും ആക്രമണങ്ങളും കടന്നാക്രമണങ്ങളും കൈയേറ്റങ്ങളും,
ഈ വിധ അവസരങ്ങളിൽ അക്രമികളുടെ കൈയിൽ അകപ്പെടുന്ന സ്ത്രീകളെ ലൈംഗികമായി കുട്ടമായും അല്ലാതേയും ഉപയോഗപ്പെടുത്തലും പിടിച്ചുകൊണ്ടുപോക്കും മറ്റും നിരന്തരം നടക്കുമായിരുന്നു. സ്ത്രീകളുടെ മേലുള്ള കൈയ്യേറ്റങ്ങളിൽ ജാതീയമായ അകൽചകൾ പലപ്പോഴും മാനിക്കപ്പെടില്ലതന്നെ. അക്രമികൾ പുരുഷന്മാരേയും കുട്ടികളേയും പിടിച്ചുകൊണ്ടുപോകും, പല ആവശ്യങ്ങൾക്കായി.
കായിക തൊഴിൽ ചെയ്യുന്നവരോടും, മണ്ണിനോട് ബന്ധിക്കപ്പെട്ട അടിമ ജനത്തിനോടും അതിഗംഭീര ക്രൂരതയോടുകൂടിത്തന്നെയാണ് അധികാരികൾ പെരുമാറുക. കുറ്റം ചെയ്യുന്നവരോടു മാത്രമല്ല, മറിച്ച് അനുസരണക്കേടുകാട്ടുന്നവരോടും അതികഠിനമായിതന്നെയാണ് പെരുമാറുക. വെറും തടവ് എന്ന ശിക്ഷാരീതി ഇല്ലായിരുന്നു. മറിച്ച്, കുറ്റസമ്മതം ലഭിക്കാനായി വളരെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. കൈകാലുകൾ ഛേദിക്കൽ, വെട്ടിമുറിക്കൽ, ആണി/ശൂലം എന്നിവയിൽ തറയ്ക്കുക, തുടങ്ങിയരീതിയിലുള്ള പല ശിക്ഷകളും, ചെറുകിട കളവ്, ഗോവധം തുടങ്ങിയവയ്ക്ക് നൽകുന്ന ശിക്ഷയായിരുന്നു. അഗ്നി പരീക്ഷപോലുള്ള കഠിന പരീക്ഷണങ്ങളും സാധാരണമായിരുന്നു.
പുലയർ പോലുള്ളവരെ ചെറിയ പെട്ടിക്കൂടുകളിൽ മൃഗങ്ങളെ വെക്കുന്നതു മാതിരി അടച്ചുവെക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. പലപ്പോയും ഒന്നിൽകൂടുതൽ ആളുകൾ ഇതിൽ അടക്കപ്പെടും. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചായിരിക്കും. മൃഗങ്ങളുടെ കാര്യത്തിൽ ആൺ-പെൺ വ്യത്യാസം ഈ വിധ കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലല്ലോ! ചിലപ്പോഴിവരെ കുരങ്ങന്മാരെപ്പോലെ മരത്തിനോട് കെട്ടിയിടും.
നായരുടെ തേങ്ങ മോഷ്ടിച്ചതിന് തൂക്കിലേറ്റി, മറ്റുള്ളവർക്ക് കാണുന്നരീതിയിൽ ജഡം നിർത്തുമായിരുന്നു.
1802ൽ പട്ടാള കലാപം നടത്തിയ കൃഷ്നപ്പിള്ള ശിപായിയേയും, കുട്ടരേയും കെട്ടിയിട്ട്, അവരെ ആനകളുടെ കാലുകളോട് ബന്ധിപ്പിച്ച്, വലിച്ച് ശരീരം രണ്ടായി കീറിക്കളഞ്ഞു.
നിസ്സാര തെറ്റുകൾക്ക്, പീരങ്കിയുടെ വായയോടു അമർത്തികെട്ടി, പീരങ്കിവെടിവെച്ച്, തലതെറുപ്പിക്കുക, കണ്ണു ചുഴ്ന്നെടുക്കുക, കൈ, മൂക്ക്, ചെവി എന്നിവ വെട്ടിമാറ്റുക, എന്നിവ ശിക്ഷാരിതീകൾ ആയിരുന്നു.
1752ൽ കൃസ്തീയമതത്തിൽ ചേർന്ന ദേവസഹായം പിള്ള എന്ന വ്യക്തിയെ ഒരു എരുമപ്പുറത്ത് കയറ്റി, ചാട്ടകൊണ്ട് അടിച്ച്, ആ മുറിവിന്മേലും, മൂക്കിലും കുരുമുളകു പൊടി തേച്ച്, വൃത്തികെട്ട വെള്ളം കുടുപ്പിച്ച്, ഓരോ ഗ്രാമങ്ങളിലൂടെ കൊണ്ടു നടന്നു.
പിടികൂടപ്പെട്ട വ്യക്തിയുടേയും കുടുംബത്തിന്‍റേയും പണവും സമ്പാദ്യവും, മറ്റ് നിധികളും രാജാവും അധികാരികളും കൈവശപ്പെടുത്തും. കുറ്റം ചെയ്ത ആരേയും രാജാവിന് അടിമയായി വിൽക്കാം. പോരാത്തതിന് തെരുവിലൂടെ യാതോരു കുടുംബ ബന്ധവും ഇല്ലാതെ അലഞ്ഞുനടക്കുന്നവരേയും പിടിച്ച് അടിമത്തത്തിലേക്ക് വിൽക്കും.
അയിത്തം പ്രകാരമുള്ള നിശ്ചിത ദൂരപരിധിക്കുള്ളിൽ കയറിക്കൂടുന്ന ഏത് കീഴ്ജാതിക്കാരനേയും നായർമാർ അവരുടെ കൈവശമുള്ള വാൾ കൊണ്ട് വെട്ടി വീഴ്ത്തും. കീഴ്ജാതിക്കാരെ തിരിച്ചറിയാനായി, അവർ മാറിടം മറിയ്ക്കാതെവേണം നടക്കാൻ. ഷൂസ്, കുട, നല്ല വസ്ത്രം, വിലകൂടിയ ആഭരണങ്ങൾ എന്നിവ കീഴ്ജാതിക്കാർ ധരിക്കാൻ പാടില്ല. സ്ത്രീകൾ അവരേക്കാൾ ഉയർന്ന ജാതിക്കാരെ കാണുമ്പോൾ, മാറു തോർത്തുകൊണ്ട് മറിച്ചിട്ടുണ്ടെങ്കിൽ, ഉടനെ അത് തുറന്നുകാട്ടേണം. ഇത് അടിയാളത്തം പ്രകടിപ്പിക്കുന്ന ബഹുമാനം നൽകൽ ആണ്.
വലുപ്പമുള്ളതോ, ഉയർന്നതോ ആയ കെട്ടിടങ്ങൾ രാജകുടുംബത്തിനും, അവരോടു അടുപ്പമുള്ള പ്രഭുക്കൾക്കും മാത്രമേ കെട്ടാൻ അനുവാദമുണ്ടായിരുന്നുള്ളു. വൻ സംഖ്യ ലൈസൻസിങ്ങ് ഫീസായി ഈടാക്കി, പലതരം സാമൂഹിക അധികാരങ്ങളും പ്രതാപങ്ങളും പല ധനികർക്കും നൽകപ്പെട്ടിരുന്നു. ചില പ്രത്യേകതരം പ്രതാപം വിളിച്ചറിയിക്കുന്ന വിളക്കുകൾ, ചില പ്രത്യേകതരം സംഗീതങ്ങൾ / ഈണങ്ങൾ, ചില പ്രത്യേകതരം ആഭരണങ്ങളും യാത്രാസംവിധാനങ്ങളും, ബഹുമതികളും പദവികളും ഒഴിവാക്കലുകളും (immunities) മറ്റും ഈ വിധ ലൈസൻസിങ്ങ് ഫീസ് വാങ്ങിച്ചുകൊണ്ട് രാജകുടുംബം നൽകും.
ഇന്നുള്ള ഉദ്യോഗസ്ഥപ്രസ്ഥാനത്തെ പരിപാലിക്കാനായി ഉള്ള സെയ്ൽസ് ടാക്സ് എന്ന വൻ പിടിച്ചുപറി പ്രസ്ഥാനത്തിന്‍റെ സവിശേഷകതളോട് താരതമ്യം ചെയ്യാവുന്ന പലവിധ മറ്റ് ലൈസൻസുകളും പെർമിറ്റുകളും മറ്റും അന്ന് നിലവിൽ ഉണ്ടായിരുന്നു. ഇവ വൻ വരുമാനം രാജകുടുംബത്തിന് നൽകുകയില്ലായെങ്കിലും, ഉദ്യോഗസ്ഥ അധികാരികൾക്ക് സ്വകാര്യ വ്യക്തിയുടെ മേൽ വൻ അധികാരം വെക്കാൻ ഇവ സൗകര്യപ്പെടുത്തും.
ഈ പ്രസ്താവനയിൽ നിശബ്ദമായി നിലനിൽക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ് : ഒരു ഉദ്യോഗസ്ഥന് ഒരു വ്യക്തിയുടെ മേൽ അധികാരം ലഭിച്ചാൽ, ആ ഉദ്യോഗസ്ഥൻ വാക്ക് കോഡുകളിൽ ആ വ്യക്തിയെ തമർത്തും. ആ വ്യക്തിയുടെ അടിയാളത്തം തന്‍റെ അവകാശമാണ് എന്ന് ഉദ്യോഗസ്ഥൻ പ്രസ്താവിക്കും. ഈ ഒരു വിവരം മുകളിൽ നൽകിയ വാക്യം ഇങ്ഗ്ളിഷിൽ തർജ്ജമചെയ്താൽ, തർജ്ജമയിൽ മാഞ്ഞുപോകും. എന്നുവച്ചാൽ, ഇങ്ഗ്ളിഷുകാരുടെ അറിവിൽ വരാത്ത ഒരു വിവരമാണ് ഇത്.
1754ൽ പട്ടാള ചിലവിനായി, ഓരോ ഷാണർ വ്യക്തിയും ഒരു കരം നൽകേണ്ടിയിരുന്നു.1787ൽ സുറിയാനി കൃസ്ത്യാനികൾ ഈ വിധം ഒരു കരം നൽകാൻ ബാധ്യസ്ഥരായിരുന്നു. കീഴ്ജാതിക്കാർ വിവാഹം കഴിക്കുന്ന അവസരത്തിൽ ഒരു ഫീസ് നൽകണം എന്ന നിബന്ധന വന്നു. ഇങ്ങിനെയുള്ള ഏതാണ്ട് 110ഓളം നികുതികൾ നിലവിൽ ഉണ്ടായിരുന്നു.
ഇവയിൽ പലതും കച്ചവടക്കാരേയും കൈതൊഴിലുകാരേയും ഉദ്യോഗസ്ഥരുടെ കീഴാളുകളാക്കാൻ സൗകര്യപ്പെടുത്തുന്നവയായിരുന്നു. മറ്റുള്ളവ തൊഴിൽ ചെയ്യുന്നവരെ അപമാനിക്കാനും മുൾമുനയിൽ നിർത്താനും ആണ് ഉപകരിക്കുക.
പറിയരും പള്ളരും ചില ഷാണരും അവരുടെ താമസ സൗകര്യങ്ങൾക്ക് ഒരു 'കുപ്പക്കച്ച' എന്ന കരം നൽകേണ്ടിയിരുന്നു. കുപ്പ എന്ന വാക്ക് തന്നെ ഈ കൂട്ടർ കുപ്പത്തൊട്ടിയിൽ ഉള്ളവരാണ് എന്ന് ഏവരേയും നിത്യേനെ അറിയിക്കാനാണ് ഉപകരിക്കുക. വലിയ ഒരു സാമ്പത്തിക ലാഭം രാജകുടുംബത്തിന് ഇതിൽ നിന്നും ലഭിക്കില്ലായിരുന്നു.
ഓണത്തിനും ദീപാവലിക്കും കൊയ്ത്തുകാലത്തും, വർഷാവസാനത്തിലും, വിവിധതരം വാർഷിക ദിനത്തിലും, രാജകുടുംബത്തിലെ വിവാഹദിനത്തിലും, ജന്മദിനത്തിലും മറ്റും പലതരം നികുതികൾ കീഴ്ജാതിക്കാർ നൽകേണ്ടിയിരുന്നു. എണ്ണ-ആട്ടുകാർ, അമ്പും വില്ലും കൈവശമുള്ളവർ, ഉരുക്ക് പണിശാല നടത്തുന്നവർ, പല്ലക്കുകാർ, വള്ളവും വലയും കൈവശം ഉള്ളവർ, വേട്ടയ്ക്ക് പോകുന്നവർ, പൂച്ച വർഗ്ഗത്തിൽ പെടുന്ന മൃഗങ്ങൾ ഉള്ളവർ, തട്ടാൻ പണിക്കാർ, മുക്കുവത്തൊഴിലുകാർ, സംഗീതജ്ഞനും ചെണ്ടകൊട്ടുകാരും, ദൂതന്മാർ, ചായംമുക്കുന്നവർ, കുറവൻ-നൃത്തക്കാർ തുടങ്ങി പലരും അതീവ ചെറിയ സംഖ്യകൾ നൽകാനായി, ഇന്ന് വില്ലേജ് ഓഫിസിൽ കരം അടക്കുന്നതുമാതിരി, ഉദ്യോഗസ്ഥന്‍റെങ മുന്നിൽ വന്നു നിൽക്കേണം. അവരുടെ താമസസ്ഥലത്തിനും കരംനൽകേണ്ടതാണ്.
ബൃട്ടിഷ്-ഇന്ത്യയിൽ ഈ വക യാതോരു തെമ്മാടി ഉദ്യോഗസ്ഥ പ്രസ്ഥാനവും ഇല്ലായിരുന്നു. വിൽപ്പന നികുതിപോലും ഇല്ലായിരുന്നു! ഇവിടെ ചെറുതായി ഒന്നു പറയേണ്ടുന്ന കാര്യം ഇന്ന് ഇന്ത്യയിൽ പൊതുമേഖലാ കമ്പനികൾ കോടാനുകോടി രൂപയാണ് എല്ലാവർഷവും വിഴുങ്ങിക്കളയുന്നത്. നഷ്ടത്തോടു നഷ്ടം. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ലാഭത്തിനായി മാത്രം നിലനിൽക്കുന്ന ഈ വക നഷ്ടപ്രസ്ഥാനങ്ങൾ ഇങ്ഗ്ളിഷ് ഭരണകാലത്ത് ബൃട്ടിഷ്-ഇന്ത്യയിൽ ഇല്ലായിരുന്നു എന്ന് ഓർക്കേണ്ടുന്നതാണ്.
ഏതാണ്ട് 1865ൽ, മെഡ്രാസിലെ ഇങ്ഗ്ളിഷ് സർക്കാരിന്‍റെ പൊതുവായുള്ള ഉപദേശത്താൽ ഏതാണ്ട് 110ഓളം വളരെ വ്യക്തമായി ലിസ്റ്റ് ചെയ്തിരുന്ന കരങ്ങൾ / നികുതികൾ, രാജവംശത്തിന്‍റെച ഒറ്റ കൈയൊപ്പിലൂടെ റദ്ദാക്കപ്പെട്ടു. എന്നാൽ, ഇവയിൽ പല കരങ്ങളും പല കീഴ്ഉദ്യോഗസ്ഥരും തുടർന്നും കീഴ്ജനങ്ങളിൽ നിന്നും ഈടാക്കുന്നത് തുടർന്നു കൊണ്ടിരുന്നു. കാരണം, ഉദ്യോഗസ്ഥനോട് തർക്കിക്കുന്നത് ഇന്ന് ഇന്ത്യയിൽ ഉള്ളത് പോലെ, വൻ തെമ്മാടിത്തരമായിരുന്നു, അന്നും തിരുവിതാംകൂറിൽ.
അടിമ ജനം സർക്കാരിന് സൗജന്യമായി നൽകുന്ന സേവനങ്ങളും നിർബന്ധ തൊഴിലുകളും ദക്ഷിണേഷ്യയിലും അതുപോലുള്ള മറ്റെല്ലാ നിലവാരം കുറഞ്ഞ സമൂഹങ്ങളിലും പണ്ടുകാലം മുതൽ നടപ്പിൽ ഉള്ള ഒരു കാര്യമാണ്. ഡെൽഹിയിലേയും ജെയ്സാൽമറിലേയും മറ്റുമായ വൻ കൊട്ടരങ്ങളും കോട്ടകളും, ആഗ്രയിലെ താജ് മഹളും, ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പല ഗംഭീരങ്ങളായ ക്ഷേത്രങ്ങളും, ഈജിപ്റ്റിലേയും, ദക്ഷിണ അമേരിക്കയിലെ മായൻ സംസ്ക്കാരത്തിലും മറ്റും കാണപ്പെടുന്ന അനവധി വൻ കെട്ടിടങ്ങളും മറ്റും ഈ വിധം പണിചെയ്യപ്പെട്ടവയാണ്.
തിരുവിതാംകൂറിൽ ഈ വിധ വൻ കെട്ടിടങ്ങൾ ഇല്ലായെങ്കിലും, രാജവംശത്തിന്‍റേയും, ഉദ്യോഗസ്ഥരുടേയും, ഗ്രാമങ്ങളിലെ അധികാരികളുടേയും ആവശ്യത്തിനായി ഏറ്റവും കീഴിൽ പെട്ടുപോയ ജനക്കൂട്ടങ്ങൾ ഈ വിധ പണികൾക്കായി നിയോഗിക്കപ്പെടും. അവരെ ഏത് അവസരത്തിലും വന്നുവിളിക്കാം.
ചില അവസരങ്ങളിൽ രാജകുടുംബം ചെറിയ ഒരു സംഖ്യ വേതനമായി നൽകിയാൽ തന്നെ അവ ഉദ്യോഗസ്ഥർ കൈവശപ്പെടുത്തും. കീഴ്ജനത്തിന് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ യാതോരു മാർഗ്ഗവും ഉണ്ടാവില്ല. എന്തെങ്കിലും പരാതി പറഞ്ഞാൽ, കിട്ടിയേക്കാവുന്ന കഠിനമായ ശിക്ഷയെ ഭയപ്പെട്ട് ഇതിന് ആരും മുതിരില്ലതന്നെ.
ജലസേചന പദ്ധതികൾക്കായുള്ള തൊഴിലിൽ ഏതാണ്ട് പൂർണ്ണമായും ഈ വിധമുള്ള നിർബന്ധ, വേതനമില്ലാത്ത പങ്കാളിത്തം കീഴ്ജനക്കൂട്ടം നൽകും.
സർക്കാർ സ്വത്തുക്കൾ പാറവ് ചെയ്യാനായി ഇക്കൂട്ടരെ എടുക്കും. കാടുകളിൽ നിന്നും മരം വെട്ടുകയും, അവ വഹിച്ചുകൊണ്ടുവരികയും ചെയ്യണം. സർക്കാർ വക സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകാൻ ഇവരെ വിളിക്കും.
പട്ടാളക്കാരുടെ വ്യക്തിപരമായുള്ള തൊഴിലുകൾ ചെയ്തുകൊടുക്കുക, അവരുടെ കുതിരകൾക്കായുള്ള തീറ്റപ്പുല്ല്, സർക്കാർ വക ആനകൾക്ക് തിന്നാനുള്ള വസ്തുക്കൾ, എഴുത്തിനായുള്ള പനയോലകൾ, വിളക്കിനായുളള എണ്ണ, വിറക്, അമ്പലങ്ങൾക്കായുള്ള സാധനങ്ങൾ തുടങ്ങി പലവക കാര്യങ്ങളും കീഴ്ജനം സമാഹരിച്ചു സൗജന്യമായി കൊണ്ടക്കൊടുക്കേണം.. ഈ കീഴ്ജനത്തിനെ ഏതാണ്ട് മൃഗങ്ങളെപ്പോലെ തന്നെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്.
ഈ വിധ കാര്യങ്ങളിൽ സാമ്പത്തികമായി ഉയർന്നവരിൽ നിന്നും സാമ്പത്തിക പങ്കാളിത്തമെങ്കിലും വേണം എന്ന് പറയാനുള്ള ചങ്കൂറ്റം കീഴ്ജനത്തിന് ഇല്ലതന്നെ. ഇത് ഇന്ന് വിചിത്രമായി വായനക്കാരന് തോന്നുന്നുവെങ്കിൽ, ഇന്ന് പൊതുവായി കാണപ്പെടുന്ന ഈ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക:
സ്കൂൾ, കോളെജ് വിദ്യാർത്ഥികളെ വൻ സൗജന്യനിരക്കിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നത് സ്വകാര്യ ബസ്സുകളാണ്. ഈ ഒരു വൻ ഭാരം ഉള്ള പ്രവർത്തനത്തിൽ സർക്കാർ ബസ്സുകളും ആനുപാതികമായ പങ്കാളിത്തം എടുക്കണം എന്ന് ഏതെങ്കിലും സ്വകാര്യ ബസ് ജീവനക്കാരന് ഒറ്റക്ക് ആർട്ടിഓ ഓഫിസിൽ കയറിച്ചെന്ന് ആവശ്യപ്പെടാൻ ധൈര്യം ഉണ്ടാവുമോ ആവോ! സ്വാതന്ത്ര ഭാരതത്തിലെ പൗരന്‍റെഫ ധൈര്യമാണ് സൂചിപ്പിക്കപ്പെട്ടത്. പാക്കിസ്ഥാനെ കയറി അടിക്കാനൊക്കെ വിളിച്ചു പറയാനുള്ള ധൈര്യത്തിന് യാതോരു കുറവും ഉണ്ടാവില്ലതന്നെ!
തിരുവിതാംകൂറിൽ ഈ വിധമാണ് കാര്യങ്ങൾ എങ്കിൽ, ബൃട്ടിഷ്-മലബാറിൽ കാര്യങ്ങൾ നേരെ മറിച്ചായിരുന്നു. സമൂഹത്തിൽ ഏറ്റവും കീഴിൽ പെട്ട വ്യക്തിക്കും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥന് എതിരായിവരെ പരാതി നൽകാം. എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മലബാറിൽ വളരെ കുറവായിരുന്നു.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ചെയ്ത വൻ കാര്യങ്ങളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്ന് ഇതാണ്: കാലാകാലങ്ങളായി ഈ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന, അതി ക്രൂരതയുടെ മുഖമുദ്രയായിരുന്ന ഭൂജന്മികളും മറ്റ് പാരമ്പര്യ അധികാരവർഗ്ഗ കുടുംബങ്ങളും നിറഞ്ഞുനിന്നിരുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ അവർ ഇടിച്ച് നിലംപരിശാക്കി. ഇതിന് പകരം പൊതു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആളുകളെ വച്ച് ഒരു പുതിയ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ സ്ഥാപിച്ചു.
ഇങ്ഗ്ളിഷ് ഭാഷയിലെ സമത്വാധിഷ്ഠിതമായ സാമൂഹിക പ്രത്യയശാസ്ത്രത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു ബൃട്ടിഷ്-ഇന്ത്യയിലെ ഉദ്യോഗസ്ഥപ്രസ്ഥാനം. ഈ പ്രസ്ഥാനത്തിന് ഉള്ള ഏക ന്യൂനത, ജനങ്ങളിൽ ഒട്ടുമിക്കവർക്കും, ഉദ്യോഗസ്ഥരിലെ ഗുമസ്തർ, ശിപായി പോലുള്ള കീഴ്ജീവനക്കാർക്കും ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം ഇല്ലായായിരുന്നു എന്നതാണ്. മാത്രവുമല്ല, വൻ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം ഉള്ള ആളുകൾ മധ്യ നിലവാരത്തിലുള്ള (middle-level) ഉദ്യോഗസ്ഥരിലും കുറവായിരുന്നു.
എന്നാൽ, തിരുവിതാംകൂറിനോട് താരതമ്യം ചെയ്താൽ, കീഴ്ജനക്കൂട്ടങ്ങൾക്ക് ബൃട്ടിഷ്-മലബാർ പറുദീസപോലുള്ള ഒരു അതിസുഖസ്ഥാനം തന്നെയായിരുന്നു. ഇന്ന് മലബാറിൽ നിലുയുറപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം അല്ല. മറിച്ച് തിരുവിതാകൂറിൽ നിന്നും കുടിയേറിയ ഫ്യൂഡൽ-ഭാഷാ ഉദ്യോഗസ്ഥ പ്രസ്ഥാനം ആണ്.
അടിമ ജനത്തിനെ പല വിധ അനുഷ്ഠാനങ്ങൾക്കായുള്ള മനുഷ്യക്കുരുതിക്കും ഉപയോഗിക്കുമായിരുന്നു. Native Life in Travancoreൽ ഈ വിധം നടന്ന ഒരു സംഭവത്തെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു. കോട്ടയത്തിന് അടുത്തുള്ള ഒരു ഭൂജന്മി പലവട്ടം, വെള്ളം സംഭരിക്കാനുള്ള, ഒരു അണ കെട്ടി. എന്നാൽ ഓരോ പ്രാവശ്യവും ഉയർന്നുവരുന്ന വെള്ളം അതിനെ പൊളിക്കുമായിരുന്നു. ഇതിനെക്കുറിച്ച് ബ്രാഹ്മണരുമായി സംസാരിച്ചപ്പോൾ, അവർ ഇതിനുള്ള പരിഹാരം പറഞ്ഞുകൊടുത്തു. കന്യകളായ മൂന്ന് പെൺകുട്ടികളെ ഇവിടെ ബലിയർപ്പിക്കണം.
പതിനാലും പതിനഞ്ചും വയസ്സുള്ള മൂന്ന് പെൺകുട്ടികളെ ഈ പ്രകാരം ബലി അർപ്പിച്ചു. ഈ ബലി നൽകപ്പെട്ട സ്ഥലവും അതിനായി ഉപയോഗിക്കപ്പെട്ട കത്തിയും REV. SAMUEL MATEER നേരിട്ട് പോയി കണ്ടതായി രേഖപ്പെടുത്തിക്കാണുന്നു.
ഈ വിധം ജല സംഭരിണികൾ കെട്ടുന്ന അവസരത്തിൽ, അവ പൊട്ടുന്നിടത്ത് ഒരു അടിമ വ്യക്തിയെ ജീവനോടെ എടുത്ത് എറിഞ്ഞ് കൊല്ലുന്ന ഏർപ്പാടും ഉണ്ടായിരുന്നു.
രാമവർമ്മ കുലശേകര രാജാവ്, യുദ്ധത്തിന് പോകുന്നതിന് മുൻപായി പതിനഞ്ചോളം പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടുകൂടി മണ്ണിൽ കുഴിച്ച് മൂടി, ബലിനൽകിയതായും പറഞ്ഞുകാണുന്നു. ഈ വിധ ബലിനൽകൽ, യുദ്ധത്തിൽ വിജയം ഉറപ്പാക്കാനായിരുന്നു.
അടിമ ജനത്തിന് ഇത്രമാത്രം മൂല്യമില്ലാത്ത അവസ്ഥയുടെ കാരണം, പൊതുവായി പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്. ഭാഷാ കോഡുകളിൽ, പടിപടിയായി അടിയിൽ പെട്ടുപോകുന്നവർക്ക് യാതോരു മൂല്യവും മുകളിൽ ഉള്ളവരിൽ നിന്നും ലഭിക്കില്ല എന്നുള്ളതാണ് വാസ്തവം.
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന സാമൂഹിക അടിമത്തം ഒരു വൻ ചരിത്ര സംഭവമായി ഇന്ത്യയിലെ ഔപചാരിക ചരിത്രകാരന്മാർ കണുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ, യൂഎസ്ഏയിലെ പ്രദേശങ്ങളിൽ നിലനിന്നിരുന്ന കാപ്പിരി അടിമത്തത്തെക്കുറിച്ച് ഈ കൂട്ടർ വാചാലമായി സംസാരിച്ചേക്കാം. ആഫ്രിക്കയിലെ സമൂഹങ്ങളിൽ തമ്മിൽത്തമ്മിൽ വെട്ടിമുറിച്ചു ജീവിച്ചിരുന്ന കട്ടാളക്കൂട്ടങ്ങളേയും നരഭോജികളേയും, അവിടങ്ങളിൽ ഉള്ള സാമൂഹികാധിപന്മാർ പിടികൂടിയ അവിടുള്ള സാമൂഹിക അടിമകളേയും അറബി അടിമക്കച്ചവടക്കാർക്കും ഭൂഖണ്ഡ യൂറോപ്പിൽ നിന്നും വന്ന അടിമക്കച്ചവടക്കാർക്കും അടിമകളായി വിൽക്കപ്പെട്ടവരിൽ വൻ ഭാഗ്യമുള്ളവർ മാത്രമാണ് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഇങ്ഗളിഷ് പ്രദേശങ്ങളിൽ വിൽക്കപ്പെട്ടത്.
ആ കാലത്ത്, അടിമജനം എന്നത് ലോകമെമ്പാടും ഒരു യാഥാർത്ഥ്യമായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ അടിമകളെ നിലക്ക് നിർത്താനും അടിച്ചമർത്താനും ഉള്ള വാക്ക് കോഡുകൾ ഇല്ലതന്നെ. അടിമയായി വിൽക്കപ്പെടുന്ന ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നരാണ് ഉള്ളത് എങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ അടിമവ്യക്തിയുടെ വ്യക്തിത്വം വൻ നിലവാരങ്ങളിലേക്ക് വളരും.
ഇന്ന് അടിമ ജീവിതാനുഭവങ്ങളെക്കുറിച്ച് ഏറ്റവും വാചാലവും വേവലാതിയും ഉള്ള കൂട്ടർ അമേരിക്കയിലെ കാപ്പിരികൾ ആണ്. അവരാണെങ്കിൽ അനുഭവിച്ച അടിമത്തം ഒരു അടിമത്തം അല്ലതന്നെ. അവിടെ അടിമകളായി കൊണ്ടുവരപ്പെട്ടവരുടേയും, വിൽക്കപ്പെട്ടവരുടേയും കാര്യം വളരെ കഷ്ടമായിരുന്നു. എന്നാൽ അവിടുള്ള അടിമത്തം അനുഭവിച്ചുകഴിഞ്ഞാൽ വ്യക്തിയിൽ വൻ മാറ്റങ്ങൾ സംഭവിക്കും. അവർക്ക് അവരുടെ അടിമ അവസ്ഥയെക്കുറിച്ച് വളരെ വ്യക്തമായ വിവരം ലഭിക്കും. അവർ പ്രതിഷേദിക്കും.
യൂഎസ്സ്ഏയിലെ കാപ്പിരി അടിമകളിലെ പുരുഷന്മാരെ അവരുടെ ഉടമസ്ഥർ Boy എന്ന് സംബോധന ചെയ്തതും, പരാമർശിച്ചതും, വൻ വേദനയോടുകൂടിയാണ് ഇന്ന് അവിടുള്ള കാപ്പിരികൾ ഓർക്കുന്നത്.
ഈ വിധം അടിമകളെ Boy എന്ന് തങ്ങളുടെ മുൻതലമുറക്കാർ സംബോധന ചെയ്തും പരാമർശിച്ചുതും ആലോചിച്ച്, പണ്ട് കാലത്ത് അടിമകളെ വച്ചിരുന്ന കുടുംബക്കാരുടെ പിൻമുറക്കാർ വേവലാതിപ്പെടുന്നു, ഇന്ന്.
ഈ Boy പ്രയോഗം അരോചകമാകുന്നത്, വൻ മാനസിക നിലവാരം ലഭിച്ച അടിമകൾക്ക് മാത്രമാണ്. വെറും ചളിപോലെ കാണപ്പെട്ടിരുന്ന ദക്ഷിണേഷ്യയിലെ അടിമകൾക്ക് Boy എന്ന വാക്കിലെ അരോചകത്വം അറിയാനുള്ള മാനസിക വളർച്ച കിട്ടിയില്ലാ എന്നതാണ് വാസ്തവം.
ദക്ഷിണേഷ്യയിൽ അറിയപ്പെടുന്ന ചരിത്രകാലം മുതൽ അടിമജനം അവരുടെ അവസ്ഥയോട് യോജിച്ചുതന്നെയാണ് ജീവിച്ചിരുന്നത്. ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂണ്ഡത്തിൽ കാലുറപ്പിച്ചതോടുകൂടി, ഈ മനോഭാവത്തിൽ വൻ മാറ്റം സംഭവിച്ചു.
ഈ സാമൂഹികാവസ്ഥ ഉയർന്ന ജനക്കൂട്ടങ്ങൾക്കും സൗകര്യപ്രദമായിരുന്നു എന്ന് തോന്നുന്നില്ല. പല ഉയർന്ന ആളുകൾക്കും വിദൂരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള വൈമുഖ്യം ഉണ്ടായിരുന്നു. വെള്ളവും ഭക്ഷണവും കീഴ്ജനക്കൂട്ടങ്ങൾ താമസിക്കുന്ന ഇടത്ത് നിന്നും ഉപയോഗിക്കാൻ അവർക്ക് അറപ്പായിരുന്നു.
വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ദക്ഷിണേഷ്യയിൽ നിന്നും അടിമ ജനത്തിനെ വാങ്ങിച്ചുകൊണ്ടുപോകുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ഇതിൽ പലരും പങ്കെടുത്തിരുന്നു എന്ന് തോന്നുന്നു. അറബികളും, ഡച്ചുകാരും, ഫ്രഞ്ചുകാരും ഇങ്ങിനെ ചെയ്തിരുന്നു. അറബിക്കച്ചവടക്കാർക്ക് പ്രാദേശികമായി ഒത്താശചെയ്ത മുഹമ്മദ്ദീയരായ ആളുകളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
ഇവർ പലപ്പോഴും ഇവിടെ നിന്നും പിടിച്ചുകൊണ്ടുപോകുന്ന അടിമജനത്തിനെ ദക്ഷിണാഫ്രിക്കയിലെ ഡച്ചുകാർക്ക് വിറ്റിരുന്നു എന്ന് തോന്നുന്നു. ദക്ഷിണാഫ്രിക്കയിലെ കാര്യങ്ങൾ മറ്റ് പലരീതിയിൽ അതിസങ്കീർണ്ണമായിരുന്നു. അതിലേക്ക് പിന്നീട് കടക്കാം.
ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ഉള്ള ബൃട്ടിഷ്-ഇന്ത്യയിൽ അടിമകളെ പിടിച്ച് കൊണ്ടുപോക്കും അടിമക്കച്ചവടവും നിരോധിച്ചിരുന്നു. മാത്രവുമല്ല, തിരുവിതാംകൂർ രാജ്യത്തിൽ Col Munro ഏതാനും വർഷം ദിവാനായി ഭരിച്ചപ്പോൾ, അവിടെനിന്നും അടിമകളെ പിടിച്ചുകൊണ്ടുപോകുന്നവരേയും പിടികൂടിയിരുന്നു.
1812ൽ ചങ്ങനാശ്ശേരിയിൽ ഉള്ള ഡച്ചുകാരുടെ കേന്ദ്രത്തിനുള്ളിൽ ഒരു പോണ്ടിച്ചേരിക്കാരൻ കുറെ അടിമകളെ ഇരുമ്പ് കാൽച്ചങ്ങലകളിൽ പൂട്ടിയിട്ടു, പട്ടിണിക്കിട്ടത്, Col Munro കണ്ടെത്തുകയുണ്ടായി. അവരെ മോചിപ്പിച്ചെങ്കിലും, ഡച്ചുകാരുടെ സഹകരണത്തോടുകൂടി ചങ്ങനാശ്ശേരിക്കാർ ഈ കച്ചവടും രഹസ്യമായി തുടർന്നുകൊണ്ടിരുന്നു.
മുസൽമാൻമാരെക്കുറിച്ച് പറയുമ്പോൾ, ഈ ഉപഭൂഖണ്ഡത്തിലും മറ്റും ഇസ്ലാമിക ഭരണം നിലനിന്നിരുന്ന ഇടങ്ങളിൽ അടിമകൾക്ക് താരതമ്യേനെ സാമൂഹിക അധമത്വം കുറവായിരുന്നു എന്ന് REV. SAMUEL MATEER രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, ആരോരുമില്ലാത്തവരെ പിടികൂടി അടിമത്തത്തിലേക്ക് വിൽക്കുന്ന മുഹമ്മദ്ദീരയർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
അടിമകളെ പേർഷ്യയിലേക്ക് കൊണ്ടുപോയി വിൽക്കപ്പെടുന്നു എന്ന പരാതി ഇങ്ഗ്ളിഷ് ഭരണത്തിന് കിട്ടിക്കൊണ്ടിരുന്നു. ബോപ്പാലിൽ വച്ച് കുറെ പെൺകുട്ടികളെ അടിമകളായി കയറ്റുമതി ചെയ്യാൻ ഒരുമ്പെട്ട ഒരു മുഹമ്മദ്ദീയനെ ബോംബെയിൽ വച്ച് പിടികൂടുകയുണ്ടായി. കുറെ ഷാണരെ പിടികൂടി സാൻസിബാറിലെക്ക് (Zanzibarറിലേക്ക്) കടത്താൻ ശ്രമിച്ച ഒരു മുഹമ്മദ്ദീയനിൽ നിന്നും അവരെ Rev. Henry Baker രക്ഷിച്ചതും രേഖപ്പെടുത്തിക്കാണുന്നു. മറ്റൊരു മുഹമ്മദ്ദീയൻ ഒരു പെൺകുട്ടിയെ ഭാര്യയായി വിവാഹം കഴിച്ച് സാൻസിബാറിൽ കൊണ്ടുപോയി വിറ്റത്, സാൻസിബാറിലെ ബൃട്ടിഷ് ഭരണാധികാരി Dr. John Kirk ഇടപെട്ട്, രക്ഷിച്ചു തിരിച്ച് തിരുവിതാംകൂറിലേക്ക് കൊണ്ടുവന്നകാര്യവും രേഖപ്പെടുത്തിക്കാണുന്നു.
ഇവിടെ എടുത്തു പറയേണ്ടുന്നത്, ലോകമെമ്പാടും നടന്നിരുന്ന അതികഠിമായ അടിമത്തം നിർത്താനായി പടപൊരുതിയത് ഇങ്ഗ്ളണ്ട് തന്നെയാണ് എങ്കിൽകൂടി, ഇന്നുള്ള ഔപചാരിക ചരിത്രത്തിൽ എല്ലായിടുത്തും ഇങ്ഗ്ളണ്ടാണ് അടിമത്തം ലോകത്തിൽ കൊണ്ടുവന്നത് എന്ന രീതിയിലാണ് എഴുതപ്പെട്ടുകാണുന്നത്.
താഴെ നൽകിയ ചിത്രം: യൂഎസ്സ്ഏയിലെ അടിമത്തത്തീലൂടെ വളർന്നുവന്ന കാപ്പിരി കുടുംബം
49
Posted: Mon Oct 09, 2023 5:44 pm
posted by VED
49 #. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം സംഭവിക്കുമ്പോൾ
Native life in Travancoreൽ തിരുവിതാംകൂർ രാജ്യത്തിലെ ജാതീയമായ പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന അവസരത്തിൽ, ഈ വിധം ഒരു വാക്യം കാണുന്നു:
All dread the raising of the lower classes and their admission to the common rights of humanity.
തർജ്ജമ: കീഴ്ജനക്കൂട്ടങ്ങൾ ഉയർന്നുവരുന്നതും, അവർക്ക് പൊതുവായുള്ള മനുഷ്യസമൂഹത്തിൽ പ്രവേശനം ലഭിക്കുന്നതും, ഏവരും ഭയപ്പാടോടുകൂടിയാണ് കാണുന്നത്.
ഈ ആശയം ജാതീയമായ പ്രശ്നനവുമായാണ് ഈ ഗ്രന്ഥത്തിൽ ബന്ധപ്പെടുത്തിക്കാണുന്നത്. എന്നാൽ, ഈ കാര്യത്തിൽ ഫ്യൂഡൽ ഭാഷാ കോഡുകൾക്കും, അവ ഭൗതിക യാഥാർത്ഥ്യത്തിന്‍റെ വെർച്വൽ സോഫ്വടേർ വേദിയിൽ സൃഷ്ടിക്കുന്ന അക്കസംഖ്യാ സ്ഥാനം, സംഖ്യാ മൂല്യം എന്ന പ്രതിഭാസവുമായി കാര്യമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട് എന്ന വിവരം ഈ ഗ്രന്ഥത്തിൽ ഇല്ലതന്നെ.
പോരാത്തതിന്, ഫ്യൂഡൽ ഭാഷാ കോഡുകളിൽ കീഴിൽ സ്ഥാനീകരിക്കപ്പെട്ടിട്ടുള്ള ആൾ മുകളിലേക്ക് നീങ്ങിയാൽ, ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം സംഭവിക്കും. ഈ വിധ വിവരങ്ങൾ REV. SAMUEL MATEERന് ലഭിച്ചതായി തോന്നുന്നില്ല.
ഇതേ ഗ്രന്ഥത്തിൽ ഈ വിധവും ഒരു വാക്യം കാണുന്നു:
Hence the habit of shouting aloud in conversation, which many respectable men have acquired.
തർജ്ജമ: അതിനാൽ തന്നെ, സാമൂഹികമായി ഉയർന്ന ആളുകൾ സാധാരണ സംസാരങ്ങളിൽ ഒച്ചവച്ച് സംസാരിക്കുന്ന ഒരു സ്വഭാവം ഇതിനാൽ വളർന്നുവന്നിട്ടുണ്ട്.
ഈ ഒരു വിശദ്ധീകരണവും പൂർണ്ണമായും ശരിയല്ല. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർ ഒച്ചവച്ച് സംസാരിക്കുന്നത്, കീഴ്ജനമായി പരിഗണിക്കപ്പെടുന്ന വ്യക്തിയെ അമർത്താനും, അയാൾ സമത്വഭാവത്തിൽ പെരുമാറുന്നതിനെ തടയാനും ആണ്. ഇത് ചില സർക്കാർ ഓഫിസ് തൊഴിലാളികളും ഇന്ന് ഉപയോഗിക്കുന്ന ഒരു കാര്യമാണ്. അവർക്ക് ഏതോ വിധേനെ ഒരു തെറ്റായ ബോധോധയം മനസ്സിൽ കയറിവന്നിട്ടുണ്ട്, തങ്ങളുടെ കീഴ്ജനമാണ് പൊതുജനം എന്ന്. ഈ തെറ്റായ ധാരണയെ തിരുത്താൻ വ്യക്തിപരമായ യാതോരു ട്രെയ്നിങ്ങും പര്യാപ്തമാകില്ല. ഇതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
കൃസ്തീയ മിഷിനറിമാരുടെ സാന്നിധ്യം തിരുവിതാംകൂർ സമൂഹത്തിൽ പലതരം മാനസിക മാറ്റങ്ങൾക്കും വഴിവെച്ചു. എന്നാൽ, സമൂഹത്തെ പൂർണ്ണമായും പൊതിഞ്ഞുനിൽക്കുന്നത് അതി കഠിനമായ ഒന്ന് രണ്ട് ഫ്യൂഡൽ ഭാഷകൾ ആയതിനാൽ, ഈ മാറ്റങ്ങൾ പലതും അങ്ങും ഇങ്ങും, തലങ്ങും വിലങ്ങും, അങ്ങോട്ടും ഇങ്ങോട്ടും എന്നരീതിയിൽ എന്തൊക്കെയോ പോലെയായിരുന്നു.
ഇങ്ഗ്ളിഷിൽ നിസ്സാരമായി കാണുന്ന വാക്യങ്ങളും ആശയങ്ങളും മറ്റും ഫ്യൂഡൽ ഭാഷയിലേക്ക് രൂപാന്തരപ്പെടുമ്പോൾ, അവയിലെ പ്രതിപാദിപ്പിക്കപ്പെട്ട ഓരോ വസ്തുതയും വ്യക്തിയും പല ദിശകളിലേക്കും, പല താഴ്ചകളിലേക്കും ഉയരങ്ങളിലേക്കും, വ്യത്യസ്തങ്ങളായ സംഖ്യാസ്ഥാനങ്ങളിലേക്കും സംഖ്യാമൂല്യങ്ങളിലേക്കും മറ്റും നീങ്ങി, ആകെക്കൂടിയൊരു സങ്കീർണ്ണമായ രൂപത്തിൽ എത്തിച്ചേരും.
സമൂഹത്തിൽ പല ഇടത്തും പലരീതിയിൽ ഉള്ള അച്ചടക്കരാഹിത്യം വന്നുപെട്ടു എന്നുവരെ പറയാം. ഈ വിധ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ:
ഒരു കൂട്ടം ബ്രാഹ്മണ യാത്രക്കാരുടെ വഴിമധ്യേ ഏതാനും കീഴ്ജാതിക്കാരായ കൂലിക്കാർ ഒരു വലിയ തടി (മരം) ചുമലിൽ കയറ്റിവരുന്നത് കണ്ടു. ഉടനെ ബ്രാഹ്മണർ അവരോട്, അത് താഴെ വെച്ച്, പാതയിൽ നിന്നും ഓടിമാറാൻ ആവശ്യപ്പെട്ടു. കൂലിക്കാർ ഇതിന് തയ്യാറായില്ല.
ഐഏഎസ്സുകാരുടെ കൽപ്പന ശിപായിമാർ അനുസരിച്ചില്ലാ എന്ന രീതിയിൽ ഈ സംഭവത്തെ കാണേണ്ടതാണ്.
കൂലിക്കാരുടെ ധിക്കാരപരമായുള്ള വാക്കുകളിൽ ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്ത അരോചകത്വവും, അടിയാളത്തഭാവമില്ലായ്മയും ഉണ്ടാവാം. മനോനില തെറ്റിയ ബ്രാഹ്മണർ കൂലിക്കാരെ അടിച്ചു. സാധാരണ ഗതിയിൽ ഈ വിധം ഒരു ഏറ്റുമുട്ടൽ സാമൂഹികമായി സാധ്യമല്ലതന്നെ. ശിപായീപട്ടാളക്കാരോട് പട്ടാളത്തിലെ കമ്മിഷൻണ്ട് ഓഫിസർമാരുടെ ഒരു കൂട്ടം ഈ വിധം ഏറ്റുമുട്ടില്ല.
കൂലിക്കാർ ബ്രാഹ്മണരെ തിരിച്ചടിച്ചു. ശിപായീപട്ടാളക്കാർ കമ്മിഷൻണ്ട് ഓഫിസർമാരെ കയറി അടിച്ചാൽ അത് പട്ടാളത്തിൽ കലാപമായിതന്നെയാണ് പരിഗണിക്കപ്പെടുക.
തിരുവിതാംകൂറിൽ ഈ വിധമുള്ള ഒരു സാമൂഹിക മാറ്റം സംഭവിച്ചത്, London Missionary Societyയുടെ സാന്നിധ്യവും, ഇങ്ഗ്ളിഷ് ഭാഷാ ആശയങ്ങളുടെ പ്രചരണവും കൊണ്ടാവാം. സമൂഹത്തിൽ ഈ വിധമുള്ള ഒരു ഏറ്റുമുട്ടൽ അല്ല ഇങ്ഗ്ളിഷ് ഭാഷ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇങ്ഗളിഷ് ഭാഷ സമൂഹത്തിൽ പ്രചരിച്ചില്ലതന്നെ. അതിന് പകരം ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള മാനവ സമത്വവും, മനുഷ്യാവകാശങ്ങളും മറ്റും ആളുകൾ ചിന്തിച്ചുതുടങ്ങി. എന്നാൽ അവർ ജീവിക്കുന്നതും, ചിന്തിക്കുന്നതും മറ്റും ഫ്യൂഡൽ ഭാഷകളിൽ തന്നെ.
സമൂഹത്തിൽ ആകെപ്പാടെ പലവിധ അതിരുകളും പൊളിയുന്നുണ്ട്. എന്നാൽ, കീഴ്ജനക്കൂട്ടങ്ങളിൽ കാര്യമായ മാനസിക ഗുണമേന്മാ ഔന്നിത്യം ഫ്യൂഡൽ ഭാഷകൾക്ക് നൽകാൻ ആവില്ല. ഇതിന്‍റെ വെപ്രാളം ഉയർന്ന ജനക്കൂട്ടം അനുഭവിച്ചിട്ടുണ്ടാവും.
ഉയർന്ന ജനത്തിന്‍റെം കുട്ടികൾ ചില പ്രദേശങ്ങളിൽ കീഴ്ജനക്കൂട്ടത്തിലെ കുട്ടികളോട് ഒത്തു കളികളിൽ പങ്കെടുത്തുതുടങ്ങി. കാരണം, സാമൂഹിക അതിരുകൾ പലദിക്കിലും പൊളിഞ്ഞുതുടങ്ങിയിരുന്നു. കീഴ്ജനക്കൂട്ടികളുടെ സാമീപ്യം അനുഭവിച്ച ഉയർന്ന ജനക്കുട്ടികൾ സ്വന്തം വീട്ടിൽ കയറുന്നതിന് മുൻപ് ദേഹം കഴുകിയിരിക്കേണം. എന്നാൽ പലകുട്ടികളും ദേഹം കഴുകാൻ പോകുന്നു എന്ന ഭാവത്തിൽ കുറച്ച് അപ്പുറം പോയി കുറച്ചു നേരം കാത്തുനിന്ന് തിരിച്ചുവരും, ദേഹം കഴുകിയെന്ന ഭാവത്തിൽ.
ഈ ഒരു അശുദ്ധിയുടെ പ്രശ്നം പലപ്പോഴും ബ്രാഹ്മണർക്കും മറ്റ് ഉയർന്ന ജനക്കൂട്ടത്തിനും പ്രശ്നംതന്നെയായിരുന്നു. പല തെരുവുകളിലും, പാതകളിലും ഈ വിധം അശുദ്ധി അനുഭവിക്കുന്ന ബ്രാഹ്മണർ അക്കാര്യം തങ്ങൾ അറിഞ്ഞില്ലാ എന്ന ഭാവത്തിൽ, അവരുടെ പ്രവർത്തികൾ തുടരുമായിരുന്നു.
ഈ കാരണത്താൽത്തന്നെ ചില ചൊവ്വന്മാർക്ക് ബ്രാഹ്മണരിൽ നിന്നും നല്ല അടികിട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ബ്രാഹ്മണർ പോകുന്ന പാതയിൽ ചൊവ്വന്മാർ പെട്ടുപോയത്, ബ്രാഹ്മണർ അറിഞ്ഞില്ലാ എന്ന ഭാവത്തിൽ നീങ്ങുന്ന അവസരത്തിൽ, ഈ ചൊവ്വന്മാർ അവരുടെ ശുദ്ധമനസ്സിനാൽ, ബ്രാഹ്മണരെ അവർക്ക് അശുദ്ധി സംഭവിച്ചിട്ടുണ്ട് എന്ന് അറിയിച്ചതിനാണ് ഈ വിധം അടികിട്ടിയത്.
ഈ അശുദ്ധി പ്രശ്നം, സാമൂഹിക അതിരുകൾ പൊളിഞ്ഞുതുടങ്ങിയപ്പോൾ, ഉയർന്ന ജനത്തിന് ഒരു വൻ അസൗകര്യമായാണ് അനുഭവപ്പെട്ടത്. ഈ പ്രശ്നത്തിൽ ഉള്ള പാളിച്ച, അശുദ്ധിപ്പെടുന്നത് ഉയർന്നവരാണ്. കീഴ്ജനത്തിന് ബ്രാഹ്മണരുടെ സാമീപ്യത്തിൽ കാര്യമായി യാതോരു പ്രശ്നവം ശുദ്ധിയുടെ കാര്യത്തിൽ സംഭവിക്കില്ല.
ശിപായി ഐഏഎസ്സുകാരെ പേരുവിളിച്ചാൽ, ഐഏഎസ്സുകാരനാണ് അശുദ്ധി സംഭവിക്കുന്നത്. ഈ അശുദ്ധി സംഭവിക്കാതിരിക്കാൻ ശക്തമായ സംരക്ഷണം ഐഏഎസ്സുകാരന് നൽകിയിരിക്കേണം. ഇത് ഇല്ലായെങ്കിൽ, മത്തായിക്ക് എം ആണ് എന്ന് പറഞ്ഞത് മാതിരിയാകും കാര്യങ്ങൾ, ശിപായിയെ സംബന്ധിച്ചെടുത്തോളം.
ഇങ്ഗ്ളണ്ടിലും ഔപചാരികമായ സ്ഥാനങ്ങളിൽ ഉയർച്ചത്താഴ്ചകൾ ഉണ്ട്. അതുമായി ബന്ധപ്പെട്ട കീഴ്വഴക്കൾക്ക് അനുസൃതമായിത്തന്നെയാണ് വ്യക്തികൾ വാക്കുകളും പേരുകളും ഉപയോഗിക്കേണ്ടത്. എന്നാൽ, ഫ്യൂഡൽ ഭാഷകൾ ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽനിന്നും സാത്താനിക ശക്തിയോടുകൂടി പ്രവർത്തിപ്പിക്കുന്ന യന്ത്രസംവിധാനം pristine-Englishഷിൽ ഇല്ലതന്നെ.
Social engineering എന്നുള്ളത് അതിഗംഭീരമായ സങ്കീർണ്ണതയുള്ള ഒരു വിഷയമാണ്. അതിൽ ഏറ്റവും ശക്തമായ ഘടകം ഭാഷയുടെ സ്വഭാവവും ഭാഷാകോഡുകളുടെ സവിശേഷതകളും ആണ്. ഈ വിധം കാര്യങ്ങൾ മനസ്സിലാക്കി Social engineeringങ്ങിനായി പദ്ധതിയിട്ടതോ, പ്രവർത്തിച്ചതോ ആയ യാതോരു വ്യക്തിയേയോ, പ്രസ്ഥാനത്തേയോ ഈ എഴുത്തുകാരന് അറിയില്ല.
ഇങ്ഗ്ളിഷ് ഭാഷക്കാർ പലദിക്കിലും വളരെ നന്മ നിറഞ്ഞ പരിവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട് എന്നുള്ളത് ശരിയാണ് എന്ന് പറയാമെങ്കിലും, അവരുടെ ചെയ്തികളിലെ നന്മ കരുതിക്കൂട്ടിയുള്ളത് അല്ലതന്നെ. മറിച്ച്, അവരുടെ ഭാഷാ കോഡുകളിൽ ഈ വിധമാണ് കാര്യങ്ങൾ ഘടനപ്പെടുത്തിയിട്ടുള്ളത് എന്നതാണ് വാസ്തവം.
അവർ ചെയ്യുന്നതിന്‍റെങ നന്മ ഒരു കൂട്ടം ജനത്തിന് ലഭിക്കുന്നത് അവർ കാണ്ടിരുന്നുവെങ്കിലും, അവരുടെ ചെയ്തികൾ മറ്റ് ജനക്കൂട്ടങ്ങൾക്ക് വൻ വിഷമങ്ങൾ ഉണ്ടാക്കുന്നതിലെ വാസ്തവം അവർക്ക് പലപ്പോഴും മനസ്സിലായില്ലതന്നെ. ഭൗതികമായ അഴുക്കിന് അപ്പുറം ഭാഷാ കോഡുകൾ നൽകുന്ന, സോപ്പിട്ടു കഴുകിയാൽപ്പോലും മാറാത്ത, അഴുക്കിനെക്കുറിച്ച് അവർക്ക് ഇന്നും അറിവില്ലതന്നെ.
പോരാത്തതിന്, സാമൂഹിക യന്ത്രത്തെ ചലിപ്പിക്കുന്ന ഭാഷയെന്ന സോഫ്ട്വേറിൽ മാറ്റംവരുത്താതെ സാമൂഹികമായി മാറ്റങ്ങൾ നടത്തുമ്പോൾ, അവ തമ്മിൽത്തമ്മിൽ യാതോരു യോജിപ്പുമില്ലാത്ത പലവിധ സംഭവവികാസങ്ങളിലൂടെയാണ് സമൂഹത്തെ കുത്തിമറിക്കുക.
ഉദാഹരണത്തിന്, പുലയർ, പറിയർ, വേടർ തുടങ്ങിയവരേയും, ഈഴവരേയും, ചൊവ്വന്മാരേയും എല്ലാം ഈ വിധം അവരവരുടെ സാമൂഹിക തടസ്സങ്ങളിൽനിന്നും London Missionary Society മാറ്റാൻ പ്രവർത്തിച്ചിരുന്നുവെങ്കിലും, ഈ കൂട്ടരിൽ തമ്മിൽത്തമ്മിൽ വൻ വിരോധങ്ങളും, എതിർപ്പുകളും അധികരിച്ചുവന്നുകൊണ്ടിരുന്നു.
Englishmen can scarcely realise the horror which superstitious natives feel when there is any chance of being approached by a Pulayan, and the disgust with which these unfortunate people are viewed.
തർജ്ജമ: ഒരു പുലയൻ ഏതെങ്കിലും വിധേനെ തങ്ങളുടെ അടുത്ത് സമീപിച്ചുപോയാൽ, ഈ അന്തവിശ്വാസികളായ പ്രാദേശികരിൽ ഉളവാകുന്ന അതിഗംഭീരമായ അറപ്പും വെറുപ്പും ഭയവും എത്രമാത്രമാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് തീരെ മനസ്സിലാകില്ല.
ഇവിടെ തികച്ചും വിട്ടുപോയ ഒരു കാര്യമുണ്ട്. കീഴിൽ പെട്ട ജനങ്ങൾക്ക് അവരുടെ ഭാഷാകോഡുകളിൽ മുകളിൽ ഉള്ളവരെ തമർത്താനും ചവുട്ടിഅരക്കാനും, അവർ നിലകൊള്ളുന്ന കുപ്പത്തൊട്ടിയിൽ ഉരുട്ടാനും ആവും. ഇത് എന്നാൽ മുകളിൽ ഉള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, കീഴ്ജനം ഇത് ചെയ്യുന്നത് ദൂരങ്ങളിൽ നിന്നുകൊണ്ടാണ്. എന്നാൽ അവർക്ക് തൊട്ടടുത്ത് വന്ന് അത് ചെയ്യാൻ സൗകര്യപ്പെടുത്തിയാൽ, പ്രശ്നം ഗുരുതരം തന്നെയാണ്.
ഐപിഎസ്സുകരെ 'അവൻ' എന്നും 'അവൾ' എന്നും പരാമർശിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടർമാരും, ഡീവൈഎസ്പിമാരും ഉണ്ട് എന്ന് അറിയുന്നു. എന്നാൽ ഇത് അവർ ചെയ്യുന്നത് സ്വകാര്യതയിൽ വെച്ചാണ്. ഇതിന് പകരം ഇവർക്ക് ഐപിഎസ്സുകാരുടെ അടുത്ത് വന്ന് ഔപചാരിക വേദികളിലും അല്ലാതെയും ഈ വിധം വാക്ക് കോഡുകളിൽ 180 ഡിഗ്രി മലർത്തിയടിക്കാൻ സൗകര്യപ്പെടുത്തിയാൽ, ഐപിഎസ്സുകാർക്ക് മനസ്സ:മാധാനം നഷ്ടമാകും. ആത്മഹത്യവരെ ചെയ്യാൻ തോന്നിയേക്കാം.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ കൃത്രിമമായി ഒരു സമത്വാധിഷ്ഠിതമായ അവസ്ഥാവിശേഷം കൊണ്ടുവരുന്നത്, യഥാർത്ഥത്തിൽ ഇങ്ഗ്ളിഷിൽ സ്വമേധായ ഉള്ള ആശയവിനിയത്തിൽലൂടെ ഉളവാകുന്ന പൊതുവായുള്ള ഉയർന്ന അന്തസ്സ് അല്ല. മറിച്ച്, കീഴ്ജനത്തിന് ഉയർന്ന സാമൂഹിക സ്ഥാനങ്ങളിൽ ഉള്ളവരുടെ ഇടയിലേക്ക് കടന്നുകേറാനുള്ള ഒരു പഴുതുണ്ടാക്കൽ മാത്രമാണ് ഇത്. കാരണം, മുകൾ നിലവാരത്തിൽ ഉള്ള ജനത്തിന് കീഴ്ജനത്തിന്‍റെ ഇടയിലേക്ക് കടന്നുകേറാൻ അപ്പോഴും അറപ്പും വെറുപ്പും ഉളവാകുന്ന അവസ്ഥാ വിശേഷം കീഴ്ജനക്കൂട്ടം നിലനിർത്തും.
ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിലെ ഒരു സമൂഹത്തിൽ, കുറച്ച് സ്വകാര്യ വാണിജ്യവാഹന തൊഴിലാളികൾ, ഐഏഎസ്സുകാരെ വെറും പേരുവിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. ഐഏഎസ്സുകാർ ഇവരെ ഇതേ പോലെ വെറും പേരുവിളക്കുകയും, നീ എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. ഇവിടെ സംഭവിച്ചത്, ഐഏഎസ്സുകാരുടെ സ്വകാര്യ സ്ഥാനങ്ങളിൽ സാമൂഹികമായി കീഴിൽ നിൽക്കുന്നവർ കയറിക്കൂടി എന്നേയുള്ളു. ഐഏഎസ്സുകാരുടെ നിലവാരം തകർക്കാൻ ഇതിന് പര്യാപ്തമാകും. ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യുന്ന ഉയർന്ന പൊതുവായുള്ള സാമൂഹിക അന്തസ്സ് അല്ല സംജാതമായിരിക്കുന്നത്.
ഇതിന് പ്രതികാരം എന്നരീതിയിൽ ഐഏഎസ്സുകാർ സ്വകാര്യ വാണിജ്യവാഹന തൊഴിലുകാരുടെ സ്വകാര്യ ഇടങ്ങളിൽ കയറി അവിടെ ഒരു സമത്വം സൃഷ്ടിക്കാൻ നോക്കിയാൽ, കാര്യം കൂടുതൽ പരിതാപകരം ആകുകയേയുള്ളു.
ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ സാമൂഹിക പരിവർത്തനം നടത്തുന്ന ഇങ്ഗ്ളിഷുകാർക്ക് ഈ വിധമുള്ള കാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഇല്ലതന്നെ. അവരുടെ വേദികളിൽ ഫ്യൂഡൽ ഭാഷക്കാർ കയറി സമത്വം സ്ഥാപിക്കുന്നതിന്‍റെേ അസ്ഥാസ്ഥ്യത്തിന് പ്രതികാരം എന്ന വണ്ണം അവർ ഫ്യൂഡൽ ഭാഷക്കാരുടെ സമൂഹങ്ങളിൽ കയറിവന്ന് സമത്വം സ്ഥാപിച്ചാൽ, കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളു.
1878ൽ, കാലിൽ ചതവുപറ്റിവേദനിക്കുകയും നടന്ന് തളർന്നതുമായ ഒരു പറിയ (Pariah) കൃസ്ത്യൻ സ്ത്രീ (അവൾ) തെരുവിന് അരികിൽ, കുറച്ച് വിശ്രമിക്കാനായി ഇരുന്നു. അതുവഴിവന്ന ശ്രൂദ്രൻ (നായർ) വ്യക്തി നോക്കുമ്പോൾ താൻ വരുന്നത് കണ്ടിട്ടൊന്നും ഈ സ്ര്തീ (അവൾ) കൂട്ടാക്കുന്നില്ല. അയാൾ (അദ്ദേഹം) തന്‍റെ കൈവശം ഉണ്ടായിരുന്ന വടികൊണ്ട് ആ സ്ത്രീയെ (അവളെ) അടിച്ചു. ഉടനെ ആ സ്ത്രീയുടെ കൂടെ (അവളുടെകൂടെ) ഉണ്ടായിരുന്ന മകൻ (അവൻ) ഒരു വടിയെടുത്ത് ആ ശൂദ്രനെ അടിച്ചു. പ്രശ്നത്തിൽ പോലീസ് ഇടപെട്ടു.
പറിയ കൃസ്ത്യൻ യുവാവിനെ (അവനെ) പിടികൂടി ജയിലിൽ ഇട്ടു. കോടതിയിൽ കേസ് എത്തിയപ്പോൾ, ധർമ്മ ശാസ്ത്രപ്രകാരം കീഴ്ജാതിക്കാരൻ ഉയർന്ന ജാതിക്കാരനെ അടിക്കുന്നത് തെറ്റാണ് എന്ന് കോടതി സൂചിപ്പിച്ചു. പട്ടാളത്തിലെ ജൂനിയർ കമ്മിഷൻണ്ട് ഓഫിസറെ ശിപായി പട്ടാളക്കാരൻ അടിക്കുന്നത് തെറ്റുതന്നെയാണ്. സാധാരണ ഗതിയിൽ കഠിന ശിക്ഷ ലഭിക്കേണ്ടുന്ന കാര്യമാണ്.
എന്നാൽ ഈ പറിയൻ (അവൻ) വെറും പറിയൻ അല്ല, മറിച്ച് കൃസ്ത്യാനിയാണ്. വിദ്യാഭ്യാസവും സാംസ്ക്കാരിക മൂല്യങ്ങളും ക്രിസ്ത്യൻ മിഷിനിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതും കോടതി പരിഗണിച്ചു.
പ്രശ്നം തീർന്നേനെ. എന്നാൽ, അടികൊണ്ട നായർ വ്യക്തി (അദ്ദേഹം) ഒരു മാസം കഴിഞ്ഞപ്പോൾ പനിപിടിച്ചു മരിച്ചു. പട്ടാളത്തിലെ ജൂനിയർ കമ്മിഷൻണ്ട് ഓഫിസറെ (അദ്ദേഹത്തെ) ശിപായി പട്ടാളക്കാരൻ (അവൻ) അടിച്ചതുപോലെയാണ്.
അതു തന്നെ ജൂനിയർ കമ്മിഷൻണ്ട് ഓഫിസറുടെ മാനസിക നില തകർക്കുന്ന സംഭവമാണ്. പനിപിടിക്കും. എന്നാൽ പട്ടാളക്കോടതി വിധിക്കുന്നു, ശിപായി പട്ടാളക്കാരന് ഇങ്ഗ്ളിഷുകാരുടെ കൂടെ നിന്ന് പരിചയമുണ്ട്. അതിനാൽ ശിക്ഷയില്ല. എന്തായിരിക്കും കഥ? ജൂനിയർ കമ്മിഷൻണ്ട് ഓഫിസർ വിറയൽ പനിപിടിച്ചു മരിക്കാൻ സാധ്യത ഏറെയാണ്.
നായർ മരിച്ചു. (അദ്ദേഹം മരിച്ചു). പറിയനാണ് മരിച്ചതെങ്കിൽ, അവൻ ചത്തു എന്നാവും.
പ്രശ്നം കൊലപാതകകുറ്റമായി. പോലീസുകാർ പറിയ കൃസ്ത്യൻ യുവാവിനെ (അവനെ) പിടിച്ചു. അടിച്ചിട്ടുമുണ്ടാകും എന്നതും തീർച്ചയാണ്. കേസ് വൻ ജനശ്രദ്ധ നേടി. പോലീസ് ഓഫിസർമാർക്ക് വൻ പ്രസിദ്ധിയും പേരുംപെരുമയും ലഭിച്ചു. ഏഴ് കൃസ്ത്യൻ കുടുംബങ്ങളിലെ ഗ്രഹനാഥന്മാരേയും (അവന്മാരെ) അറസ്റ്റ് ചെയ്തു, ഒരു മാസക്കാലത്തോളം ജയിലിൽ ഇട്ടു നരകിപ്പിച്ചു. എന്നാൽ കോടതിയിൽ വച്ച് ജഡ്ജ്ജ് സംഭവത്തെ വെറും ഒരു ജാതീയമായ വെറുപ്പുമായി ബന്ധപ്പെടുത്തി, ഇവരെ വെറുതെവിട്ടു.
ഈ കേസിൽ സാക്ഷിയായിരുന്ന ഒരു വ്യക്തി പറഞ്ഞു: ഞാൻ യാതൊനും ഈ വിധം കണ്ടിട്ടില്ല. പോലീസ് എഴുത്തുകാരൻ എന്തൊക്കെയോ എഴുതി എന്നോട് ഒപ്പിടാൻ പറഞ്ഞു.
ഈ മുകളിൽ പറഞ്ഞ കാര്യത്തിൽ വിട്ടുപോകുന്ന ഭാഷാ കോഡ് ഇതാണ്: അദ്ദേഹം അവനോടാണ് വിരലടയാളം പതിക്കാൻ പറയുന്നത്. സംബോധന 'നിന്നോടായിരിക്കും'. തിരിച്ച് സംബോധന ചെയ്യേണ്ടുന്നത് 'സാറിനോടായിരിക്കും'. ഇങ്ങിനെയൊരു ഭാഷാ കോഡിങ്ങ് സംഭവപരമ്പരിയിൽ ഉള്ള കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവ് ലഭിക്കില്ല.
തിരുവിതാംകൂറിൽ സർക്കാർ ഓഫിസുകളിൽ ഏറ്റവും കീഴെയുള്ള ഓഫിസ് തൊഴിൽ ചെയ്യുന്നവരായ ഗുമസ്തരും ശിപായിമാരും ആയിട്ടാണ് ജനം ഇടപഴകേണ്ടത്. അവരാണെങ്കിൽ സാധാരണ ജനങ്ങളോട് അതീവ മൃഗീയമായാണ് പെരുമാറുകയും ചെയ്യുക. കാരണം, അവരുടെ അധമ സ്ഥാനത്തിന്‍റെച നിഷേധകത്വം മായ്ക്കാൻ പറ്റുന്നത് ഈ വിധമുള്ള ആളാവലുകളിൽ നിന്നുമാണ്. എടാ, നീ, അവൻ, അവൾ തുടങ്ങിയ, വ്യക്തിയുടെ അന്തസ്സിനെ 180 ഡിഗ്രി മലക്കം മറിക്കാനാൻ ആവുന്ന വാക്കുകൾ അവരുടെ കൈവശമുള്ള ആയുധമാണ്. മാത്രവുമല്ല, തിരിച്ച് പൊതുജനം അടിയാളത്തം വാക്കുകളിലും ശരീരഭാഷയിലും കാണിക്കേണം.
എന്നാൽ ഈ കോഡിങ്ങ് തന്നെയാണ് ഏവരും ഉപയോഗിക്കുന്നത്. ആശയവിനിമയത്തിൽ അന്തസ്സിന് പോറൽനൽകാത്ത ഭാഷാലോകത്തിന് ഈ സമൂഹത്തിൽ സാന്നിധ്യമില്ലതന്നെ.
ബൃട്ടിഷ്-മലബാറിൽ അന്നുതന്നെ, ജനം ഓഫിസർമാരെ നേരിട്ടു കാണെണം എന്ന് നിലപാടാണ് ഭരണയന്ത്രം എടുത്തിരുന്നത്. കാരണം, പ്രാദേശിക ഭാഷയിൽ പഠനവും വിവരവും ഉള്ളവർ ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, പ്രാദേശിക സാമൂഹിക ഉച്ചനീചത്വങ്ങൽ പൂർണ്ണമായും പഠിച്ചെടുത്തവർമാത്രമാണ്. ഈ കൂട്ടരെ വിദ്യാഭ്യാസം ലഭിച്ചവരായി ഔപചാരികമായി അന്നു കണ്ടിരുന്നിരിക്കില്ല. കാരണം പഠിച്ചെടുത്തിട്ടുള്ളത് കാട്ടാളത്തംതന്നെയാണ്. ഇതിനെ വിദ്യാഭ്യാസം എന്ന് പറയുന്നത് തന്നെ തെമ്മാടിത്തരമാണ്.
ഈ കാര്യം എന്നാൽ പ്രാദേശിക ഭാഷ മാത്രം അറിയുന്നവർക്ക് അറിവ് ലഭിക്കില്ല. കാരണം, അവർ ഈ കൂട്ടരെ വൻ ബഹുമാനത്തോടുകൂടിയാണ് വീക്ഷിക്കുക. കാരണം വളരെ വിവരവും സാമൂഹിക അന്തസ്സും ഉള്ളവർ ആണ് അവർ. ഇങ്ങിനെയല്ലാത്ത ഒരു സാമൂഹികാവസ്ഥ പൊതുജനത്തിന് സങ്കൽപ്പിക്കാനേ ആകില്ല. അങ്ങിനെയുള്ള ഒരു അറിവ് ജനത്തിന് ലഭിക്കരുത് എന്നും ആണ് സാമൂഹിക മഹാന്മാരും മഹാത്മാക്കളും ആഗ്രഹിക്കുക.