Page 6
1. When did you see the rare bird flying over the forest last summer?
കഴിഞ്ഞ വേനൽക്കാലത്ത് നിങ്ങൾ ആ വിരളമായ പക്ഷിയെ കാടിനു മുകളിൽ പറക്കുന്നത് എപ്പോൾ കണ്ടു?
2. Seeing the chaotic scene at the market, who decided to leave immediately?
ചന്തയിലെ കുഴപ്പമുള്ള രംഗം കണ്ട്, ആര് ആണ് ഉടനെ സ്ഥലം വിടാൻ തീരുമാനിച്ചത്?
3. I saw her painting the mural on the wall when I visited the art gallery yesterday.
ഇന്നലെ ഞാൻ ആർട്ട് ഗാലറി സന്ദർശിച്ചപ്പോൾ അയാൾ (സ്ര്തീ) ചുവരിൽ ചിത്രം വരയ്ക്കുന്നത് ഞാൻ കണ്ടു.
4. Have you seen where they hid the treasure during the game last night?
കഴിഞ്ഞ രാത്രി കളിയിൽ അവർ നിധി എവിടെ ഒളിപ്പിച്ചു എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ?
5. Who told you to see the manager to discuss the project details?
പ്രോജക്ട് വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാനേജറെ കാണാൻ ആര് നിങ്ങളോട് പറഞ്ഞു?
6. Seeing how the children were struggling, she offered to help them with their homework.
കുട്ടികൾ എങ്ങനെ പ്രയാസപ്പെടുന്നു എന്ന് കണ്ട്, അയാൾ (സ്ര്തീ) അവരുടെ ഹോംവർക്കിന് സഹായിക്കം എന്നു വാഗ്ദാനം ചെയ്തു.
7. I haven’t seen what caused the accident on the highway this morning.
ഇന്ന് രാവിലെ ഹൈവേയിൽ അപകടത്തിന് കാരണമായത് എന്താണ് എന്നു ഞാൻ കണ്ടിട്ടില്ല.
Page 7
8. How many times have you seen the same movie at the theater this month?
ഈ മാസം തിയേറ്ററിൽ നിങ്ങൾ എത്ര തവണ ഒരേ സിനിമ കണ്ടിട്ടുണ്ട്?
9. When I saw him running away, I wondered who told him to escape.
അയാൾ ഓടിപ്പോകുന്നത് ഞാൻ കണ്ടപ്പോൾ, ആര് അയാളോട് രക്ഷപ്പെടാൻ പറഞ്ഞു എന്ന് ഞാൻ ആലോചിച്ചു.
10. Seeing the storm approaching, they decided to cancel the outdoor event.
കൊടുങ്കാറ്റ് അടുക്കുന്നത് കണ്ട്, അവർ ഔട്ട്ഡോർ പരിപാടി റദ്ദാക്കാൻ തീരുമാനിച്ചു.
11. Have you seen how beautifully the flowers bloom in the garden every spring?
ഓരോ വസന്തകാലത്തും പൂന്തോട്ടത്തിൽ പൂക്കൾ എത്ര മനോഹരമായി വിരിയുന്നു എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ?
12. Who saw the thief sneaking into the house at midnight last night?
കഴിഞ്ഞ രാത്രി അർദ്ധരാത്രിയിൽ കള്ളൻ വീട്ടിലേക്ക് ഒളിഞ്ഞു കയറുന്നത് ആര് കണ്ടു?
13. Seeing her cry so bitterly, I asked what had happened to her that day.
അയാൾ (സ്ര്തീ) വളരെ കരഞ്ഞത് കണ്ട്, ആ ദിവസം അയാൾ (സ്ര്തീ)ക്ക് എന്താണ് സംഭവിച്ചത് എന്ന് ഞാൻ ചോദിച്ചു.
14. I saw where they parked the car before entering the mall yesterday.
ഇന്നലെ mallൽ കയറുന്നതിന് മുമ്പ് അവർ കാർ എവിടെ പാർക്ക് ചെയ്തു എന്ന് ഞാൻ കണ്ടു.
Page 11
1. Last summer, I studied how the ecosystem functions in the coastal region.
കഴിഞ്ഞ വേനൽക്കാലത്ത്, തീരപ്രദേശത്ത് പരിസ്ഥിതി വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ പഠിച്ചു.
2. Studying the ancient texts, she understood what cultural practices existed centuries ago.
പുരാതന ഗ്രന്ഥങ്ങൾ പഠിക്കുന്നതിനിടെ, നൂറ്റാണ്ടുകൾക്ക് മുമ്പ് എന്ത് സാംസ്കാരിക ആചാരങ്ങൾ നിലനിന്നിരുന്നു എന്ന് അയാൾ മനസ്സിലാക്കി.
3. Yesterday, I studied where the rare species of fish migrate during winter.
ഇന്നലെ, വിരളമായ മത്സ്യങ്ങൾ ശൈത്യകാലത്ത് എവിടേക്ക് കുടിയേറുന്നു എന്ന് ഞാൻ പഠിച്ചു.
4. At 8 p.m., he studied the chemical reactions in the laboratory with his team.
രാത്രി 8 മണിക്ക്, അയാൾ തൻ്റെ ടീമിനൊപ്പം ലബോറട്ടറിയിൽ രാസപ്രവർത്തനങ്ങൾ പഠിച്ചു.
5. The teacher told you to study the history of the Indus Valley at the library.
അധ്യാപകൻ നിങ്ങളോട് ലൈബ്രറിയിൽ സിന്ധു താഴ്വരയുടെ ചരിത്രം പഠിക്കാൻ പറഞ്ഞു.
6. Studying how the stars move, she discovered what causes their patterns.
നക്ഷത്രങ്ങൾ എങ്ങനെ നീങ്ങുന്നു എന്ന് പഠിക്കുന്നതിനിടെ, അവയുടെ പാറ്റേണുകൾക്ക് കാരണമാകുന്നത് എന്താണെന്ന് അയാൾ കണ്ടെത്തി.
7. This morning, I studied why the economy fluctuated in the past decade.
ഇന്ന് രാവിലെ, കഴിഞ്ഞ ദശാബ്ദത്തിൽ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ട് ഏറ്റിറങ്ങി എന്ന് ഞാൻ പഠിച്ചു.
Page 12
8. Last month, he studied the same subject three times to prepare for the exam.
കഴിഞ്ഞ മാസം, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അയാൾ ഒരേ വിഷയം മൂന്ന് തവണ പഠിച്ചു.
9. When I studied the old map, I learned where the ancient city was located.
പഴയ ഭൂപടം പഠിച്ചപ്പോൾ, പുരാതന നഗരം എവിടെ സ്ഥിതിചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി.
10. Studying the novel, she realized who wrote it with such depth.
നോവൽ പഠിക്കുന്നതിനിടെ, അത് ആര് അത്ര ആഴത്തിൽ എഴുതി എന്ന് അയാൾ മനസ്സിലാക്കി.
11. Every evening, I study how the local birds adapt to urban environments.
ഓരോ വൈകുന്നേരവും, പ്രാദേശിക പക്ഷികൾ നഗര പരിസ്ഥിതിയോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഞാൻ പഠിക്കുന്നു.
12. Last night, my friend studied what caused the machine to malfunction.
കഴിഞ്ഞ രാത്രി, എൻ്റെ സുഹൃത്ത് യന്ത്രം തകരാറിലാകാൻ കാരണമായത് എന്താണെന്ന് പഠിച്ചു.
13. Studying the painting, she noted how the artist used colors creatively.
ചിത്രം പഠിക്കുന്നതിനിടെ, കലാകാരൻ നിറങ്ങൾ എങ്ങനെ സർഗ്ഗാത്മകമായി ഉപയോഗിച്ചു എന്ന് അയാൾ ശ്രദ്ധിച്ചു.
14. At midnight, he studied who led the revolution in the history book.
അർദ്ധരാത്രിയിൽ, വിപ്ലവത്തെ നയിച്ചത് ആരാണെന്ന് അയാൾ ചരിത്ര പുസ്തകത്തിൽ പഠിച്ചു.
Page 13
15. Studying the stars, I understood what makes them shine so brightly.
നക്ഷത്രങ്ങൾ പഠിക്കുന്നതിനിടെ, അവ എന്തുകൊണ്ട് ഇത്ര തിളക്കമായി പ്രകാശിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി.
16. Last week, he studied how many times the experiment failed before succeeding.
കഴിഞ്ഞ ആഴ്ച, പരീക്ഷണം വിജയിക്കുന്നതിന് മുമ്പ് എത്ര തവണ പരാജയപ്പെട്ടു എന്ന് അയാൾ പഠിച്ചു.
17. When I studied the language, I realised how complex English grammar is.
ഭാഷ പഠിച്ചപ്പോൾ, ഇങ്ഗ്ളിഷ് വ്യാകരണം എത്ര സങ്കീർണ്ണമാണ് എന്ന് ഞാൻ മനസ്സിലാക്കി.
18. Studying the data, she discovered where the error occurred in the system.
ഡാറ്റ പഠിക്കുന്നതിനിടെ, സിസ്റ്റത്തിൽ പിശക് എവിടെ സംഭവിച്ചു എന്ന് അയാൾ കണ്ടെത്തി.
19. At sunrise, I studied how the plants respond to light in the greenhouse.
സൂര്യോദയസമയത്ത്, ഗ്രീൻഹൗസിൽ ചെടികൾ പ്രകാശത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ഞാൻ പഠിച്ചു.
20. Studying the old records, he learned who had founded the organization decades ago.
പഴയ രേഖകൾ പഠിക്കുന്നതിനിടെ, ദശാബ്ദങ്ങൾക്ക് മുമ്പ് സ്ഥാപനം ആര് സ്ഥാപിച്ചു എന്ന് അയാൾ മനസ്സിലാക്കി.