Readings from English classics

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Readings from English classics

Post posted by VED »

Readings from English classics




Image

Image
Image
Last edited by VED on Wed Feb 07, 2024 5:41 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1. THE TEACHER OF WISDOM by Oscar Wilde

Post posted by VED »



💥
ഇങ്ഗ്ളിഷ് സാഹിത്യകാരന്മാരിൽ അഗ്രഗണ്യനാണ് Oscar Wilde. ഇദ്ദേഹത്തിൻ്റെ എഴുത്തുകളിൽ അസാധാരണമായ പാണ്ഡിത്യവും അഗാധതയും, ഓമനത്വവും നിറഞ്ഞുനിന്നിരുന്നു.

പല കഥകളും ഇവിടെ ചേർക്കുവാൻ പറ്റാത്ത രീതിയിൽ നീളംകൂടിയവ ആണ്. എന്നാൽ അധികം നീളം ഇല്ലാത്ത Oscar Wildeൻ്റെ ഒരു കഥ ഇവിടെ ചേർക്കുകയാണ്. കാവ്യാത്മകതയുള്ള വരികളാകയാൽ, സാധാരണ ഇങ്ഗ്ളിഷ് പദങ്ങൾക്ക് ചെറിയൊരു കാവ്യാത്മകമായ പരിവേഷം ഈ എഴുത്തിൽ കണ്ടേക്കാം.

Image



Old audio. Might need to be changed.

THE TEACHER OF WISDOM
ജ്ഞാനത്തിൻ്റെ അദ്ധ്യാപകൻ

From his childhood he had been as one filled with the perfect knowledge of God, and even while he was yet but a lad many of the saints, as well as certain holy women who dwelt in the free city of his birth, had been stirred to much wonder by the grave wisdom of his answers.
അയാൾ ഒരു ശിശുവായിരുന്നപ്പോൾ മുതൽ, ദൈവിക ജ്ഞാനം അയാളിൽ നിറഞ്ഞിരുന്നു. ബാലനായിരിക്കുമ്പോഴും, അയാളുടെ ജന്മനാടായ ആ സ്വതന്ത്രമായ നഗരത്തിൽ പല വിശുദ്ധരായ പുരുഷന്മാരും സ്ത്രീകളും, അയാൾ നൽകിയ ഉത്തരങ്ങളുടെ ഗഹനമായ ജ്ഞാനം കേട്ട് തരിച്ചുപോയിട്ടുണ്ട്.

And when his parents had given him the robe and the ring of manhood he kissed them, and left them and went out into the world, that he might speak to the world about God. For there were at that time many in the world who either knew not God at all, or had but an incomplete knowledge of Him, or worshipped the false gods who dwell in groves and have no care of their worshippers.
യൗവനത്തിൻ്റെ ഉടയാടയും മോതിരവും, അയാളുടെ മാതാപിതാക്കൾ അയാൾക്ക് നൽകിയപ്പോൾ, അവരെ അയാൾ ചുംബിച്ചു. അതിന് ശേഷം അവരെ വിട്ട്, പുറംലോകത്തിലേക്ക് അയാൾ പോയി, ദൈവത്തെക്കുറിച്ച് ലോകരോട് സംസാരിക്കാനായി. കാരണം, ആ കാലഘട്ടത്തിൽ, ലോകത്തിൽ ദൈവത്തെക്കുറിച്ച് യാതൊന്നും അറിയാത്തവരോ, അല്ലെങ്കിൽ ദൈവത്തെക്കുറിച്ച് അപൂർണ്ണമായ വിവരമുള്ളവരോ, അതുമല്ലെങ്കിൽ മരത്തോപ്പുകളിൽ അന്തേവാസികളായവരും, ആരാധകരുടെ പ്രശ്നങ്ങളെക്കുറിച്ച് ശ്രദ്ധയില്ലാത്തവരുമായ കള്ളദൈവങ്ങളെ ആരാധിക്കുന്നവരും ആയ അനവധി ആളുകൾ ലോകത്തിൽ ഉണ്ടായിരുന്നു.

And he set his face to the sun and journeyed, walking without sandals, as he had seen the saints walk, and carrying at his girdle a leathern wallet and a little water-bottle of burnt clay.
സൂര്യന് നേരെ മുഖതിരിച്ച് വച്ച്കൊണ്ട്, വിശുദ്ധർ നടക്കുന്നത് അയാൾ കണ്ടിട്ടുള്ള രീതിയിൽ, കാലിൽ മെതിയടി ധരിക്കാതെയും അരഞ്ഞാണിൽ തുകൽകൊണ്ടുണ്ടാക്കിയ ഒരു ചെറുസഞ്ചിയും ചുട്ട കളിമൺകൊണ്ടുള്ള ഒരു ചെറിയ കുടിവെള്ള കുപ്പിയും വഹിച്ചുകൊണ്ടും, അയാൾ യാത്രചെയ്തു.

And as he walked along the highway he was full of the joy that comes from the perfect knowledge of God, and he sang praises unto God without ceasing; and after a time he reached a strange land in which there were many cities.
രാജപാതയിലൂടെ നടക്കുമ്പോൾ, ദൈവത്തെക്കുറിച്ചുള്ള പരിപൂർണ്ണമായ ജ്ഞാനം ലഭിച്ചാൽ ഉളവാകുന്ന ആഹ്ളാദം അയാളിൽ നിറഞ്ഞുനിന്നു. നിർത്താതെ, ദൈവത്തിൻ്റെ സ്തുതി അയാൾ പാടി. കുറച്ച് സമയത്തിന് ശേഷം, വളരെ നഗരങ്ങളുള്ള ഒരു അപരിചിതമായ സ്ഥലത്ത് അയാൾ എത്തി.

Image

And he passed through eleven cities. And some of these cities were in valleys, and others were by the banks of great rivers, and others were set on hills.
പതിനൊന്ന് നഗരങ്ങളിലൂടെ അയാൾ നടന്നു നീങ്ങി. ഇവയിൽ ചില നഗരങ്ങൾ താഴ്വരകളിലായിരുന്നു, മറ്റുള്ളവ മഹാനദികളുടെ കരകളിലായിരുന്നു, മറ്റുള്ളവ കുന്നുകളിലായിരുന്നു.

And in each city he found a disciple who loved him and followed him, and a great multitude also of people followed him from each city, and the knowledge of God spread in the whole land, and many of the rulers were converted, and the priests of the temples in which there were idols found that half of their gain was gone, and when they beat upon their drums at noon none, or but a few, came with peacocks and with offerings of flesh as had been the custom of the land before his coming.

ഓരോ നഗരത്തിലും, അയാളെ സ്നേഹിക്കുകയും, അയാളെ പിന്തുടരുകയും ചെയ്ത ഒരു ശിഷ്യനെ അയാൾ കണ്ടെത്തി. ഓരോ നഗരത്തിൽനിന്നും അനവധി ആളുകൾ കൂട്ടമായി അയാളെ പിന്തുർന്നു, അങ്ങിനെ ദൈവജ്ഞാനം ആ നാട്ടിലൂടെ പടർന്നു. പല രാജാക്കളും ഈ ആശയത്തിലേക്ക് പരിവർത്തനം ചെയ്തു. അവരുടെ ലാഭത്തിൽ പകുതിയും നഷ്ടമായതായി വിഗ്രഹങ്ങളുള്ള ആരാധനാലയങ്ങളിലെ പൂജാരിമാർ കണ്ടു. ഉച്ചനേരത്ത് അവർ ചെണ്ടകൊട്ടിയപ്പോൾ, ആ നാട്ടിൽ അയാൾ വരുന്നതിന് മുൻപു വരെ നടന്നിരുന്ന നാട്ടാചാരപ്രകാരത്തിന് വിപരീതമായി, ആരും തന്നെ വരാതിരിക്കുകയോ, അല്ലങ്കിൽ വളരെ കുറച്ച്പേർ മാത്രമേ മയിലുകളും മറ്റ് നേർച്ചവസ്തുക്കളുമായി വന്നത്.


Yet the more the people followed him, and the greater the number of his disciples, the greater became his sorrow. And he knew not why his sorrow was so great. For he spake ever about God, and out of the fullness of that perfect knowledge of God which God had Himself given to him.
എന്നാൽ, എത്രത്തോളം കൂടുതൽ അയാളെ പിന്തുടരുകയും, ശിഷ്യഗണങ്ങളുടെ എണ്ണം വളരെ വലുതാകുകയും ചെയ്തപ്പോഴും, അത്രത്തോളും വലതായി അയാളുടെ മനോവേരദന. എന്തുകൊണ്ടാണ് തന്നിൽ ഇത്രമാത്രം ദു:ഖം ഉളവാകുന്നത് എന്നതിനെക്കുറിച്ച് അയാൾക്ക് അറിവില്ലായിരുന്നു. കാരണം എപ്പോഴും അയാൾ ദൈവത്തെക്കുറിച്ച്, ദൈവംതന്നെ സ്വയം അയാൾക്ക് നൽകിയിരുന്ന ദൈവത്തെക്കുറിച്ചുള്ള പരിപൂർണ്ണമായതും, അയാളിൽ നിറഞ്ഞുനിൽക്കുന്നതുമായ ജ്ഞാനത്തിൽനിന്നുമാണ് അയാൾ സംസാരിച്ചത്.

And one evening he passed out of the eleventh city, which was a city of Armenia, and his disciples and a great crowd of people followed after him; and he went up on to a mountain and sat down on a rock that was on the mountain, and his disciples stood round him, and the multitude knelt in the valley.
ഒരു വൈകുന്നേരം, അയാളുടെ ശിഷ്യന്മാരും, ഒരു വൻകൂട്ട ജനാവലിയും അയാളെ പിന്തുടർന്ന്കൊണ്ട്, അയാൾ അർമേനിയ എന്ന പതിനൊന്നാമത്തെ നഗരം കടന്നു പുറത്തേക്ക് നീങ്ങി; എന്നിട്ട് അയാൾ ഒരു മലമുകളിൽ പോയി, മലമുകളിൽ ഉണ്ടായിരുന്ന ഒരു പാറമേൽ ഇരുന്നു, അയാളുടെ ശിഷ്യന്മാർ അയാൾക്ക് ചുറ്റും നിന്നു, ജനക്കൂട്ടം ആ താഴ്വരയിൽ മുട്ടുകുത്തി.


And he bowed his head on his hands and wept, and said to his Soul, Why is it that I am full of sorrow and fear, and that each of my disciples is an enemy that walks in the noonday?
ശിരസ് കൈകളിലേക്ക് കുനിച്ചുപിടിച്ച് കൊണ്ട് അയാൾ കരഞ്ഞു, എന്നിട്ട് തൻ്റെ ആത്മാവിനോടായി അയാൾ ചോദിച്ചു, എന്ത് കൊണ്ടാണ് ഞാൻ എപ്പോഴും ദു:ഖിതനും ഭയവിഹ്വലനും, മാത്രവുമല്ല എൻ്റെ ഓരോ ശിഷ്യനും നട്ടുച്ചനേരത്ത് നടക്കുന്ന ശത്രു ആണെന്ന് തോന്നുന്നതും?

And his Soul answered him and said, God filled thee with the perfect knowledge of Himself, and thou hast given this knowledge away to others. The pearl of great price thou hast divided, and the vesture without seam thou hast parted asunder. He who giveth away wisdom robbeth himself. He is as one who giveth his treasure to a robber. Is not God wiser than thou art? Who art thou to give away the secret that God hath told thee? I was rich once, and thou hast made me poor. Once I saw God, and now thou hast hidden Him from me.
അയാളുടെ ആത്മാവ് അയാൾക്ക് മറുപടി നൽകിക്കൊണ്ട് പറഞ്ഞു, ദൈവം അങ്ങയിൽ തന്നെക്കുറിച്ച് പരിപൂർണ്ണമായ ജ്ഞാനം നിറച്ചു. എന്നാൽ അങ്ങ് ഈ ജ്ഞാനം മറ്റുള്ളവർക്ക് കൊടുത്തുകളഞ്ഞു. വളരെ മൂല്യമുള്ള രത്നത്തെ അങ്ങ് വിഭജിക്കുകയും, കൂടിച്ചേർക്കലില്ലായിരുന്ന ഉടയാട അങ്ങ് ഭിന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. വിജ്ഞാനം മറ്റുള്ളവർക്ക് നൽകുന്ന ആൾ, സ്വന്തം സ്വത്ത് കളവുചെയ്യുന്നവനാണ്. സ്വന്തം നിധിയെ കള്ളന് നൽകുന്നവനാണ് അയാൾ. ദൈവം അങ്ങയെക്കാൾ വിജ്ഞാനിയല്ലെ? ദൈവം അങ്ങയ്ക്ക് നൽകിയ രഹസ്യം മറ്റുള്ളവർക്ക് നൽകാനുംമാത്രം അങ്ങ് ആരാണ്? ഞാൻ ഒരിക്കൽ ധനവാനായിരുന്നു, അങ്ങ് എന്നെ ദരിദ്രനാക്കിയിരിക്കുന്നു. ഒരിക്കൽ ഞാൻ ദൈവത്തെ കണ്ടു, എന്നാൽ ഇന്ന് അങ്ങ് ദൈവത്തെ എന്നിൽ നിന്നും ഒളിപ്പിച്ചിരിക്കുന്നു.

Image

And he wept again, for he knew that his Soul spake truth to him, and that he had given to others the perfect knowledge of God, and that he was as one clinging to the skirts of God, and that his faith was leaving him by reason of the number of those who believed in him.
അയാൾ വീണ്ടും കരഞ്ഞു, കാരണം അയാളുടെ ആത്മാവ് പറഞ്ഞത് സത്യമാണ് എന്ന് അയാൾക്ക് അറിയാമായിരുന്നു. ദൈവത്തിൻ്റെ പരിപൂർണ്ണമായ ജ്ഞാനം അയാൾ മറ്റുള്ളവർക്ക് കൊടുത്തിട്ടുണ്ട്, ഇപ്പോൾ അയാൾ ദൈവത്തിൻ്റെ ഉടുപ്പിൽ തൂങ്ങിപ്പിടിച്ചിരിക്കുന്നവരിൽ ഒരാളെപ്പോലെയായി. മാത്രവുമല്ല, അയാളിൽ വിശ്വാസം ഏൽപ്പിച്ചവരുടെ എണ്ണത്താൽ, അയാളുടെ വിശ്വാസം അയാളെ വിട്ടുപോകുകയുമാണ്.

And he said to himself, I will talk no more about God. He who giveth away wisdom robbeth himself.
അയാൾ തന്നോട് തന്നെ പറഞ്ഞു, ഞാൻ ദൈവത്തെക്കുറിച്ച് ഇനി മുതൽ യാതൊന്നും പറയുകയില്ല. വിജ്ഞാനം മറ്റുള്ളവർക്ക് നൽകുന്നവൻ, സ്വന്തം സ്വത്ത് കക്കാൻ സൗകര്യപ്പെടുത്തുന്നവനാണ്.

And after the space of some hours his disciples came near him and bowed themselves to the ground and said, Master, talk to us about God, for thou hast the perfect knowledge of God, and no man save thee hath this knowledge.
ഏതാനും മണിക്കൂറുകൾക്കകം, അയാളുടെ ശിഷ്യന്മാർ അയാളുടെ അടുത്തു വന്നു, നിലത്തോളം കുനിഞ്ഞ്നിന്ന് ചോദിച്ച്, ഗുരു, ഞങ്ങളോട് ദൈവത്തെക്കുറിച്ച് പറഞ്ഞുതരൂ, കാരണം, അങ്ങെയ്ക്ക് ദൈവത്തെക്കുറിച്ച് പൂർണ്ണമായ ജ്ഞാനം ഉണ്ട്. അങ്ങല്ലാതെ, മറ്റൊരു മനുഷ്യനും ഈ വിജ്ഞാനം ഇല്ല.

And he answered them and said, I will talk to you about all other things that are in heaven and on earth, but about God I will not talk to you. Neither now, nor at any time, will I talk to you about God.
അയാൾ അവർക്ക് മറുപടി നൽകികൊണ്ട് പറഞ്ഞു, സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാകാര്യങ്ങളെക്കുറിച്ചും, ഞാൻ നിങ്ങളോട് പറയാം. ഇപ്പോഴും, മറ്റ് യാതോരു അവസരത്തിലും, ദൈവത്തെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കില്ല.

And they were wroth with him and said to him, Thou hast led us into the desert that we might hearken to thee. Wilt thou send us away hungry, and the great multitude that thou hast made to follow thee?
അപ്പോൾ അവർക്ക് അയാളോട് കോപം വന്നു, എന്നിട്ട് അയാളോട് പറഞ്ഞു, ഞങ്ങൾ അങ്ങയുടെ വാക്കുകൾക്ക് ചെവികൊടുക്കുവാനായി അങ്ങ് ഞങ്ങളെ മരുഭൂമിയിലേക്ക് നയിച്ചു. വിശപ്പോടെ, ഞങ്ങളെയും അങ്ങയെ പിന്തുടരാനായി അങ്ങ് നയിച്ച മഹാ ജനക്കൂട്ടത്തെയും, അങ്ങ് പറഞ്ഞയക്കുമോ?

And he answered them and said, I will not talk to you about God.
അയാൾ അവർക്ക് ഉത്തരം നൽകികൊണ്ട് പറഞ്ഞു, ഞാൻ നിങ്ങളോട് ദൈവത്തെക്കുറിച്ച് സംസാരിക്കില്ല.

And the multitude murmured against him and said to him, Thou hast led us into the desert, and hast given us no food to eat. Talk to us about God and it will suffice us.
ജനക്കൂട്ടം അയാൾക്കെതിരായി അടക്കിയ ശബ്ദത്തിൽ മുറുമുറുത്തുകൊണ്ട് അയാളോട് പറഞ്ഞു, അങ്ങ് ഞങ്ങളെ മരുഭൂമിയിലേക്ക് നയിച്ചു, എന്നിട്ട് അങ്ങ് ഞങ്ങൾക്ക് കഴിക്കാനായി യാതോരു ഭക്ഷണവും നൽകിയില്ല. ദൈവത്തെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതരൂ, എങ്കിൽ ഞങ്ങൾക്ക് അത് മതിയാകും.

But he answered them not a word. For he knew that if he spake to them about God he would give away his treasure.
എന്നാൽ അയാൾ അവർക്ക് മറുപടിയായി യാതൊന്നും ഉരിയാടിയില്ല. കാരണം അയാൾക്കറിയാമായിരുന്നു, അയാൾ അവരോട് ദൈവത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അയാളുടെ സ്വന്തം സ്വത്ത് മറ്റുള്ളവർക്ക് അയാൾ കൊടുക്കുന്നതായിരിക്കുമെന്ന്.

And his disciples went away sadly, and the multitude of people returned to their own homes. And many died on the way.
അയാളുടെ ശിഷ്യന്മാർ ദു:ഖത്തോടെ വിട്ടുപിരിഞ്ഞുപോയി. ആ വലിയ കൂട്ടം ജനങ്ങളും, അവരുടെ വീടുകളിലേക്ക് തിരിച്ചുപോയി. കുറേ പേർ വഴിയിൽവച്ച് മരിച്ചു.

And when he was alone he rose up and set his face to the moon, and journeyed for seven moons, speaking to no man nor making any answer. And when the seventh moon had waned he reached that desert which is the desert of the Great River. And having found a cavern in which a Centaur had once dwelt, he took it for his place of dwelling, and made himself a mat of reeds on which to lie, and became a hermit. And every hour the Hermit praised God that He had suffered him to keep some knowledge of Him and of His wonderful greatness.
അയാൾ തനിയെ ആയപ്പോൾ, അയാൾ ചന്ദ്രന് നേരെ തൻ്റെ മുഖതിരിച്ചു, എന്നിട്ട് ഏഴ് ചന്ദ്രമാസക്കാലം യാത്രചെയ്തു, യാതോരു മനുഷ്യനോടും സംസാരിക്കാതെയും, യാതോരു ഉത്തരം നൽകാതെയും. ഏഴാം ചന്ദ്രൻ മങ്ങിക്കഴിഞ്ഞപ്പോൾ, അയാൾ മഹാനദിയുടെ മരുഭൂമിയായ, മരുഭൂമിയിൽ എത്തി. പണ്ടെപ്പോഴോ ഒരു കിന്നരൻ താമസിച്ചിരുന്ന ഒരു ഗുഹ ഭൂമിക്കടിയിൽ കണ്ടെത്തുകയും, ആ സ്ഥലം സ്വന്തം താമസസ്ഥലമായി ഉപയോഗിക്കുകയും ചെയ്തു. കിടക്കാനായി ഈറകൾകൊണ്ട് ഒരു പായ അയാൾ ഉണ്ടാക്കി. അങ്ങിനെ അയാൾ ഒരു താപസനായി മാറി. ദൈവത്തെക്കുറിച്ചുള്ള ഏതാനും വിജ്ഞാനങ്ങൾ ആർക്കുംനൽകാതെ സ്വന്തമായി വെക്കാൻ ആയതിലും, ദൈവത്തിൻ്റെ മഹത്വത്താലും അയാൾ ഓരോ മണിക്കൂറിടവിട്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.

Now, one evening, as the Hermit was seated before the cavern in which he had made his place of dwelling, he beheld a young man of evil and beautiful face who passed by in mean apparel and with empty hands.
സ്വന്തം വാസസ്ഥലമാക്കിമാറ്റിയ ഭൂമിക്കടിയിലെ ഗുഹയിൽ ഒരു വൈകുന്നേരം അയാൾ ഇരിക്കുന്ന അവസരത്തിൽ, വളരെ ദുഷിച്ച വസ്ത്രങ്ങൾ ധരിച്ചതും, പൈശാചികവും സുന്ദരവുമായ വദനത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ അയാളുടെ ദൃഷ്ടിയിൽ പെട്ടു.

Image

Every evening with empty hands the young man passed by, and every morning he returned with his hands full of purple and pearls. For he was a Robber and robbed the caravans of the merchants.
എല്ലാ വൈകുന്നേരവും ആ ചെറുപ്പക്കാരൻ വെറുംകൈയുമായി കടന്നുപോകും, എല്ലാ രാവിലേയും അയാൾ കൈനിറയെ കൂലീന വർഗ്ഗവസ്തുക്കളും പവിഴങ്ങളുമായി തിരിച്ചുവരും. കാരണം, അയാൾ ഒരു കള്ളനായിരുന്നു, കച്ചവടക്കാരുടെ ചരക്കുവണ്ടികൾ അയാൾ കൊള്ളയടിക്കും.

And the Hermit looked at him and pitied him. But he spake not a word. For he knew that he who speaks a word loses his faith.
താപസൻ അയാളെ നോക്കി പരിതപിക്കും. എന്നാൽ അയാൾ ഒരു വാക്കുപോലും ഉരിയാടില്ല. കാരണം അയാൾക്ക് അറിയാമായിരുന്നു, ഒരു വാക്ക് സംസാരിക്കുന്ന ആൾക്ക് അയാളുടെ വിശ്വാസം നഷ്ടപ്പെടും എന്ന്.

And one morning, as the young man returned with his hands full of purple and pearls, he stopped and frowned and stamped his foot upon the sand, and said to the Hermit: Why do you look at me ever in this manner as I pass by?
ഒരു രാവിലെ, ആ ചെറുപ്പക്കാരൻ കൈനിറയെ ആഭിജാത്യവസ്ത്തുക്കളും പവിഴങ്ങളും ആയി തിരിച്ചുവരുമ്പോൾ, അയാൾ അവിടെ നിന്ന്, നെറ്റി ചുളിച്ച്, പൂഴിയിൽ കാൽപ്പാദം അമർത്തിച്ചവുട്ടുകയും ചെയ്ത്, എന്നിട്ട് താപസനോട് ചോദിച്ചു: നിങ്ങളെന്തുകൊണ്ടാണ് എപ്പോഴും ഞാൻ ഈ വഴികടന്നുപോകുമ്പോൾ, എന്നെ ഈ രീതിയിൽ നോക്കുന്നത്?

What is it that I see in your eyes? For no man has looked at me before in this manner. And the thing is a thorn and a trouble to me.
ഞാൻ എന്താണ് നിങ്ങളുടെ കണ്ണുകളിൽ കാണുന്നത്? കാരണം, യാതോരു മനുഷ്യനും ഈ വിധം ഇതിന് മുൻപ് എന്നെ നോക്കിയിട്ടില്ല. ഇത് ഒരു മുള്ളാണ്, എനിക്കൊരു വിഷമം നൽകുന്ന കാര്യവുമാണ്.

And the Hermit answered him and said, ‘What you see in my eyes is pity. Pity is what looks out at you from my eyes’.
താപസൻ ആയൾക്ക് മറുപടി നൽകികൊണ്ട് പറഞ്ഞു, നിങ്ങൾ എൻ്റെ കണ്ണുകളിൽ കാണുന്നത് അനുകമ്പയാണ്. എൻ്റെ കണ്ണുകളിൽ നിന്നും നിങ്ങളെ നോക്കുന്നത് അനുകമ്പയാണ്.

And the young man laughed with scorn, and cried to the Hermit in a bitter voice, and said to him, I have purple and pearls in my hands, and you have but a mat of reeds on which to lie. What pity should you have for me? And for what reason have you this pity?
അപ്പോൾ ആ ചെറുപ്പക്കാരൻ അവജ്ഞയോടുകൂടി ചിരിച്ചു, എന്നിട്ട് താപസനോട് കടുപ്പമുള്ള സ്വരത്തിൽ ഒച്ചത്തിൽ വിളിച്ചു പറഞ്ഞു, എൻ്റെ കൈയിൽ ആഭിജാത്യവസ്ത്തുക്കളും പവിഴങ്ങളും ഉണ്ട്, നിങ്ങൾക്കാണെങ്കിലോ, കിടക്കാൻ വെറും ഈറകൾകൊണ്ടുളള ഒരു പായയാണ് ഉള്ളത്. നിങ്ങൾക്ക് എന്നോട് എന്ത് അനുകമ്പയാണ് ഉണ്ടാവേണ്ടത്? അനുകമ്പയുണ്ടാവാൻ നിങ്ങളുടെ പക്ഷം എന്ത് കാരണമാണ് ഉള്ളത്?

I have pity for you, said the Hermit, because you have no knowledge of God.
എനിക്ക് നിങ്ങളോട് അനുകമ്പയുണ്ട്, താപസൻ പറഞ്ഞു, കാരണം ദൈവത്തിനെക്കുറിച്ച് യാതോരു വിജ്ഞാനവും നിങ്ങൾക്കില്ല.

Is this knowledge of God a precious thing? asked the young man, and he came close to the mouth of the cavern.
ഈ ദൈവത്തിനെക്കുറിച്ചുള്ള വിജ്ഞാനം ഒരു വിലപിടിപ്പുള്ള വസ്തുവാണോ, ചെറുപ്പക്കാരൻ ചോദിച്ചു, എന്നിട്ട് അയാൾ മണ്ണിനടിയിലുള്ള ഗുഹയുടെ വാതിലിനടുത്തേക്ക് വന്നു.

It is more precious than all the purple and the pearls of the world, answered the Hermit.
ഈ ലോകത്തിലുള്ള എല്ലാ ആഭിജാത്യ വസ്ത്തുക്കളേക്കാളും, എല്ലാ പവിഴങ്ങളെക്കാളും മൂല്യമുള്ളതാണ് അത്, താപസൻ മറുപടി നൽകി.

And have you got it? said the young Robber, and he came closer still.
അത് നിങ്ങളുടെ കൈയിലുണ്ടോ, ചെറുപ്പക്കാരനായ കള്ളൻ ചോദിച്ചു, എന്നിട്ട് അയാൾ ഇനിയും അടുത്തേക്ക് വന്നു.

Once, indeed, answered the Hermit, I possessed the perfect knowledge of God. But in my foolishness I parted with it, and divided it amongst others.
വാസ്ത്തവത്തിൽ, ഒരിക്കൽ, ദൈവത്തെക്കുറിച്ചുള്ള പരിപൂർണ്ണമായ ജ്ഞാനം എൻ്റെ കൈയിലുണ്ടായിരുന്നു, താപസൻ മറുപടി നൽകി. എന്നാൽ എൻ്റെ വിഢ്ഢിത്തം കാരണം ഞാൻ അതുമായി ബന്ധംവിട്ടു, എന്നിട്ട് അത് മറ്റുള്ളവരുടെ ഇടയിൽ വീതിച്ചുകൊടുത്തു.

Yet even now is such knowledge as remains to me more precious than purple or pearls.
എന്നിട്ടും, ഇപ്പോഴും എൻ്റെ പക്കൽ ബാക്കിയുള്ള വിജ്ഞാനം ആഭിജാത്യ വസ്ത്തുക്കളെക്കാളും, പവിഴങ്ങളെക്കാളും മൂല്യമുള്ളതാണ്.

And when the young Robber heard this he threw away the purple and the pearls that he was bearing in his hands, and drawing a sharp sword of curved steel he said to the Hermit, Give me, forthwith this knowledge of God that you possess, or I will surely slay you. Wherefore should I not slay him who has a treasure greater than my treasure?
യുവ പ്രായക്കാരനായ കള്ളൻ ഇത് കേട്ടപ്പോൾ, തൻ്റെ കൈയിൽ ഉണ്ടായിരുന്ന ആഭിജാത്യ വസ്ത്തുക്കളും, പവിഴങ്ങളും എടുത്തെറിഞ്ഞു. എന്നിട്ട് മൂർച്ചയേറിയ ഒരു വളഞ്ഞ വാൾ ഊരിയെടുത്ത്കൊണ്ട് താപസനോട് പറഞ്ഞു, നിങ്ങളുടെ കൈയിലുള്ള ദൈവത്തെക്കുറിച്ചുള്ള വിജ്ഞാനം എനിക്ക് ഉടൻതന്നെ നൽകുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ തീർച്ചയായും കൊല്ലും. എൻ്റെ പക്കലുള്ള നിധിയേക്കാളും മൂല്യമുള്ള നിധിയുള്ള ആളെ ഞാൻ എന്തുകൊണ്ട് കൊല്ലാൻ പാടില്ല?

Image

And the Hermit spread out his arms and said, Were it not better for me to go unto the uttermost courts of God and praise Him, than to live in the world and have no knowledge of Him? Slay me if that be your desire. But I will not give away my knowledge of God.
അപ്പോൾ, താപസൻ അയാളുടെ കൈകൾ വിടർത്തി, എന്നിട്ട് ചോദിച്ചു, ഈ ലോകത്തിൽ ജീവിക്കുകയും ദൈവത്തെക്കുറിച്ചുള്ള യാതോരു വിജ്ഞാനവും ഇല്ലാതിരിക്കുകയും ചെയ്യുന്നതിനേക്കാൾ എനിക്ക് നല്ലത്, ദൈവത്തിൻ്റെ ഏറ്റവും ഉന്നതിയിലുള്ള കൊട്ടാരത്തിൽ പോകുകയും ദൈവത്തെ പുകഴ്ത്തുകയും ചെയ്യുകയല്ലെ?

And the young Robber knelt down and besought him, but the Hermit would not talk to him about God, nor give him his Treasure, and the young Robber rose up and said to the Hermit, Be it as you will. As for myself, I will go to the City of the Seven Sins, that is but three days journey from this place, and for my purple they will give me pleasure, and for my pearls they will sell me joy. And he took up the purple and the pearls and went swiftly away.
അതിന് ശേഷം യുവാവായ കള്ളൻ മുട്ടുകുത്തിനിന്നു എന്നിട്ട് അയാളോട് അപേക്ഷിച്ചു, എന്നാൽ താപസൻ ദൈവത്തെക്കുറിച്ച് അയാളോട് സംസാരിച്ചില്ല, തൻ്റെകൈയിലുള്ള ഈ ധനം അയാൾ നൽകിയില്ല, അപ്പോൾ ചെറുപ്പക്കാരനായ കള്ളൻ എഴുന്നേറ്റ് നിന്നു, എന്നിട്ട് താപസനോട് പറഞ്ഞു, നിങ്ങളുടെ തീരുമാനം പോലെയാകട്ടെ. എൻ്റെ കാര്യമാണെങ്കിലോ, ഞാൻ ഏഴു പാപങ്ങളുടെ നഗരത്തിലേക്ക് പോകും, അത് ഈ സ്ഥലത്ത്നിന്നും വെറും മൂന്ന് ദിവസം യാത്രാ ദൂരം മാത്രമാണ് ഉള്ളത്. എൻ്റെ ആഭിജാത്യ വസ്ത്തുക്കൾക്കായി അവർ എനിക്ക് സുഖങ്ങൾ നൽകും, എൻ്റെ പഴിങ്ങൾക്കായി അവർ എനിക്ക് ആനന്ദങ്ങൾ വിൽക്കും. അയാൾ ആഭിജാത്യ വസ്ത്തുക്കളും പവിഴങ്ങളും എടുത്ത്, വളരെ പെട്ടെന്ന് അവിടെ നിന്നും പോയി.

And the Hermit cried out and followed him and besought him. For the space of three days he followed the young Robber on the road and entreated him to return, nor to enter into the City of the Seven Sins.
താപസൻ ഉച്ചത്തിൽ കരയുകയും, അയാളെ പിന്തുടരുകയും, അയാളോട് അപേക്ഷിക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങളുടെ ദൂരത്തോളം, അയാൾ ആ കള്ളനെ നിരത്തിലൂടെ പിന്തുടർന്നു, എന്നിട്ട് തിരിച്ചു പോകാനും സപ്തപാപങ്ങളുടെ നഗരത്തിൽ കയറരുത് എന്നും അപേക്ഷിച്ചു.

And ever and anon the young Robber looked back at the Hermit and called to him, and said, Will you give me this knowledge of God which is more precious than purple and pearls? If you will give me that, I will not enter the city.
എപ്പോഴും, പെട്ടെന്നുമായി ആ യുവ കള്ളൻ തലതിരിച്ച് താപസനെ നോക്കി, പറഞ്ഞു, ആഭിജാത്യ വസ്തുക്കളെക്കാളും, പവിഴങ്ങളെക്കാളും വിലപിടിപ്പുള്ള, ദൈവത്തെക്കുറിച്ചുള്ള ഈ വിജ്ഞാനം നിങ്ങൾ എനിക്ക് തരുമോ? നിങ്ങൾ അത് എനിക്ക് തരുമെങ്കിൽ ഞാൻ ഈ നഗരത്തിൽ കയറില്ല.

And ever did the Hermit answer, ‘All things that I have I will give thee, save that one thing only. For that thing it is not lawful for me to give away’.
എപ്പോഴും താപസൻ പറഞ്ഞുകൊണ്ടേയിരുന്നു, എൻ്റെ കൈയിലുള്ളതെല്ലാം ഞാൻ അങ്ങേയ്ക്ക് നൽകാം, ഈ ഒരു കാര്യം ഒഴികെ. കാരണം, അത് മറ്റാർക്കും കൊടുക്കുന്നത് അനുവദിക്കപ്പെട്ടതല്ല.

And in the twilight of the third day they came nigh to the great scarlet gates of the City of the Seven Sins. And from the city there came the sound of much laughter.
മൂന്നാം നാളിൻ്റെ ത്രിസന്ധ്യാ നേരത്ത്, അവർ സപ്തപാപങ്ങളുടെ നഗരത്തിൻ്റെ തുടുത്തനിറമുള്ള മഹാ കവാടത്തിന് അടുത്തെത്തി. നഗരത്തിന് ഉള്ളിൽ നിന്നും അനവധി ചിരികളുടെ ശബ്ദം വന്നു.

And the young Robber laughed in answer, and sought to knock at the gate.
യുവാവായ കള്ളൻ മറുപടിയായി ചിരിച്ചു, എന്നിട്ട് കവാട വാതിലിൽ മുട്ടാൻ ഒരുമ്പെട്ടു.

And as he did so the Hermit ran forward and caught him by the skirts of his raiment, and said to him: Stretch forth your hands, and set your arms around my neck, and put your ear close to my lips, and I will give you what remains to me of the knowledge of God. And the young Robber stopped.
അയാളത് ചെയ്തപ്പോൾ, താപസൻ മുന്നോട്ട് ഓടി വന്ന്, അയാളുടെ ഉടയാടയുടെ പാവാടയിൽ പിടിച്ചു, എന്നിട്ട് പറഞ്ഞു: നിങ്ങളുടെ കൈകൾ നിവർത്തു, എന്നിട്ട് എൻ്റെ കഴുത്തിന് ചുറ്റും പിടിക്കൂ, എന്നിട്ട് നിങ്ങളുടെ ചെവി എൻ്റെ ചുണ്ടിനോട് ചേർത്തുവയ്ക്കൂ. എന്നിൽ ബാക്കിയായിട്ടുള്ള, ദൈവത്തെക്കുറിച്ചുള്ള വിജ്ഞാനം നിങ്ങൾക്ക് നൽകാം. അതോടെ യുവാവായ കള്ളൻ മുന്നോട്ട് പോകുന്നത് നിർത്തി.

And when the Hermit had given away his knowledge of God, he fell upon the ground and wept, and a great darkness hid from him the city and the young Robber, so that he saw them no more.
ദൈവത്തെക്കുറിച്ചുള്ള തൻ്റെ വിജ്ഞാനം, താപസൻ കൊടുത്തുകഴിഞ്ഞപ്പോൾ, അയാൾ നിലത്ത് വീണു കരഞ്ഞു, അതോടെ ഒരു വൻ ഇരുൾവന്ന് അയാളെ നഗരത്തിൽനിന്നും കള്ളനിൽ നിന്നും മറച്ചുകളഞ്ഞു. അവ രണ്ടിനേയും അയാൾ പിന്നെ കണ്ടില്ല.

And as he lay there weeping he was aware of One who was standing beside him; and He who was standing beside him had feet of brass and hair like fine wool. And He raised the Hermit up, and said to him: Before this time thou hadst the perfect knowledge of God. Now thou shalt have the perfect love of God. Wherefore art thou weeping? And he kissed him. Poems in Prose.
അങ്ങിനെ, അവിടെ കിടന്ന് നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ, തനിക്കരികിലായി നിലയുറപ്പിച്ച ഒരാളെക്കുറിച്ച് അയാൾ ബോധവാനായി. അയാൾക്കരികിൽ വന്നുനിൽക്കുന്ന ആളുടെ കാലുകൾ പിച്ചളകൊണ്ടുള്ളതും, മുടി നേരിയ കമ്പിളിരോമം കൊണ്ടുള്ളതും ആയിരുന്നു. അയാൾ താപസനെ എഴുനേൽപ്പിച്ചു, എന്നിട്ട് പറഞ്ഞു: ഇതിന് മുൻപ് അങ്ങേയ്ക്ക് ദൈവത്തിൻ്റെ ജ്ഞാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി അങ്ങേയ്ക്ക് ദൈവത്തിൻ്റെ വാത്സല്യം ഉണ്ടായിരിക്കും. എന്തിനാണ് അങ്ങ് വിലപിക്കുന്നത്. അയാൾ അയാളെ ചുംബിച്ചു. ഗദ്യത്തിൽ പദ്യങ്ങൾ




Image
Last edited by VED on Fri Jan 26, 2024 8:31 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. The disciple by Oscar Wilde

Post posted by VED »

Image

Narcissus along with cupid! (Painting)

Details of painting:

NOTE:

In Greek mythology, Narcissus was a hunter from Thespiae in Boeotia who was known for his beauty. He was the son of the river god Cephissus and nymph Liriope. He was proud, in that he disdained those who loved him. Nemesis noticed this behavior and attracted Narcissus to a pool, where he saw his own reflection in the water and fell in love with it, not realising that it was merely an image. Unable to leave the beauty of his reflection, Narcissus lost his will to live. He stared at his reflection until he died. (Source: Wikipedia)

യവന പുരാണങ്ങളിൽ, നാർസിസസ് അതീവ സൗന്ദര്യമുള്ള ഒരു വേട്ടക്കാരനായിരുന്നു. സ്വന്തം സൗന്ദര്യത്തിൻ്റെ പ്രതിബിംബം നീന്തൽ കുളത്തിൽ കണ്ടതിനോട് അമിതായ പ്രണയം തോന്നുകയും, അതിനെ വിട്ടുപിരിയാനുള്ള മനഃശക്തി നഷ്ടപ്പെടുകയും ചെയ്തു എന്നാണ് കഥ.



The disciple by Oscar Wilde


Old audio. Might need to be changed.

When Narcissus died the pool of his pleasure changed from a cup of sweet waters into a cup of salt tears, and the Oreads came weeping through the woodland that they might sing to the pool and give it comfort.
നാർസിസസ് മരിച്ചപ്പോൾ, അയാളുടെ ആനന്ദത്തിൻ്റെ നീന്തൽകുളം മധുര ജലത്തിൻ്റെ ഒരു കുമ്പിളിൽ നിന്നും ഉപ്പുരസമുള്ള കണ്ണൂ നീർ കുമ്പിൾ ആയി മാറി. നീന്തൽ കുളത്തിനോട് മധുര ഗീതങ്ങൾ പാടുവാനും, അങ്ങിനെ അതിന് സമാധാനം ഏകുവാനുമായി, മലയോര ദേവതകൾ, കാട്ടുപ്രദേശങ്ങളിലൂടെ നിലവിളിച്ചും കരഞ്ഞുകൊണ്ടും വന്നു.

And when they saw that the pool had changed from a cup of sweet waters into a cup of salt tears, they loosened the green tresses of their hair and cried to the pool and said, We do not wonder that you should mourn in this manner for Narcissus, so beautiful was he.
നീന്തൽകുളം മധുര ജലത്തിൻ്റെ ഒരു കുമ്പിളിൽ നിന്നും ഉപ്പുരസമുള്ള കണ്ണൂ നീർ കുമ്പിൾ ആയി മാറിയതായി അവർ കണ്ടപ്പോൾ, അവർ അവരുടെ പച്ച നിറത്തിലുള്ള മുടിച്ചുരുളിൻ്റെ കെട്ടഴിക്കുകയും, നീന്തൽകുളത്തിനോട് കരഞ്ഞുകൊണ്ട് പറയുകയും ചെയ്തു : നാർസിസസ്സിൻ്റെ പേരിൽ അങ്ങ് വിലപിക്കുന്നു എന്നതിൽ ഞങ്ങൾക്ക് അത്ഭുതമില്ല. അത്രയ്ക്കും സൗന്ദര്യവാനായിരുന്ന അയാൾ.

But was Narcissus beautiful? said the pool.
എന്നാൽ നാർസിസസ് സൗന്ദര്യവാനായിരുന്നുവോ, നീന്തൽകുളം ചോദിച്ചു.

Who should know that better than you? answered the Oreads. Us did he ever pass by, but you he sought for, and would lie on your banks and look down at you, and in the mirror of your waters he would mirror his own beauty.
ഈ കാര്യം അങ്ങയെക്കാൾ ആർക്കാണ് അറിവുണ്ടാവുക? മലയോര ദേവതകൾ ചോദിച്ചു. എന്നും അയാൾ ഞങ്ങളുടെ അടുത്തുകൂടെ കടന്നുപോകുമായിരുന്നു. എന്നാൽ അങ്ങയെയാണ് അയാൾ തേടിയിരുന്നത്. അങ്ങയുടെ കരയിൽ നിലത്ത് കിടന്ന്, അങ്ങയെ നോക്കിക്കൊണ്ടിരിക്കും, അങ്ങയുടെ വെള്ളത്തിൽ, അയാൾ തൻ്റെ സ്വന്തം സൗന്ദര്യം പ്രതിബിംബിക്കും.

And the pool answered, But I loved Narcissus because, as he lay on my banks and looked down at me, in the mirror of his eyes I saw ever my own beauty mirrored.
അപ്പോൾ നീന്തൽകുളം മറുപടി പറഞ്ഞു, എന്നാൽ ഞാൻ നാർസിസസ്സിനെ സ്നേഹിച്ചിരുന്നത്, അയാൾ എൻ്റെ കരയിൽ കിടന്ന്, താഴോട്ട് എന്നെ നോക്കുമ്പോൾ, അയാളുടെ കണ്ണുകളിൽ ഞാൻ എൻ്റെ സ്വന്തം സൗന്ദര്യം എന്നും പ്രതിബിംബിച്ചു കാണുമായിരുന്നു എന്നതിനാലാണ്.

Poems in Prose.
ഗദ്യരൂപത്തിൽ പദ്യങ്ങൾ.


Image
Last edited by VED on Fri Jan 26, 2024 3:50 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. The Young King by OSCAR WILDE

Post posted by VED »


Old audio. Might need to be changed.

The excerpt given below is from the story The Young King written by Oscar Wilde. A young boy is about to be crowned as the king of the kingdom. The excerpted part is the ending part of the story.
താഴെ നൽകിയിട്ടുള്ള ഉദ്ദരണി Oscar Wilde എഴുതിയ The Young King എന്ന കഥയിൽനിന്നുമാണ്. ഒരു ചെറുപ്രായക്കാരനായ വ്യക്തി രാജാവായി കിരീടം ധരിക്കാൻ പോകുന്ന സംഭവമാണ് ഈ കഥയുടെ ഇതിവൃത്തം. ഉദ്ദരിച്ചിട്ടുള്ള ഭാഗം, കഥയുടെ അന്ത്യഭാഗമാണ്.

Even though Oscar Wilde was a subject of the kingdom of Great Britain, he was not a native-Englishman. By linguistic nativity, he was Irish. So, even though his writings in English are quite beautiful, one may feel the influence of feudal language verbal codes in many of his writings.
Oscar Wilde, Great Britain എന്ന രാജ്യത്തിലെ പൗരൻ (subject) ആയിരുന്നു എങ്കിലും, ഭാഷാപാരമ്പര്യപരമായി, ഇദ്ദേഹം ഒരു പ്രാദേശിക ഇങ്ഗ്ളിഷുകാരനായിരുന്നില്ല. മറിച്ച്, ഐറിഷുകാരനായിരുന്നു. ഇങ്ഗ്ളിഷിലെ ഇദ്ദേഹത്തിൻ്റെ എഴുത്തുകൾ വളരെ മനോഹരമായിരുന്നുവെങ്കിലും, എഴുത്തിൻ്റെ പലദിക്കിലും, ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളുടെ സ്വാധിനം കാണാൻപറ്റിയേക്കാം.

Image



Old audio. Might need to be changed.

Excerpt from
The Young King by Oscar Wilde

"And when the Bishop had heard them he knit his brows, and said, ‘My son, I am an old man, and in the winter of my days, and I know that many evil things are done in the wide world." ബിഷപ്പ് ഇത് കേട്ടുകഴിഞ്ഞപ്പോൾ, അയാൾ അയാളുടെ പുരികങ്ങൾ ഉയർത്തിക്കൊണ്ട് പറഞ്ഞു, 'എൻ്റെ മകനെ, ഞാൻ ഒരു വാർദ്ധക്യംവന്ന, എൻ്റെ ജീവിതത്തിൻ്റെ ശൈത്യകാലത്തിൽ എത്തിനിൽക്കുന്ന ആളാണ്. ഈ വിശാലമായ ലോകത്തിൽ പല പൈശാചികമായ കാര്യങ്ങളും നടത്തപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം.

"The fierce robbers come down from the mountains, and carry off the little children, and sell them to the Moors. The lions lie in wait for the caravans, and leap upon the camels. The wild boar roots up the corn in the valley, and the foxes gnaw the vines upon the hill. ഉഗ്രക്രൌര്യമുള്ള കള്ളന്മാർ പർവ്വതങ്ങളിൽനിന്നും താഴേക്ക് ഇറങ്ങിവന്ന്, ചെറിയ കുട്ടികളെ പിടിച്ച് കൊണ്ടുപോയി സങ്കരവർഗ്ഗ അറബികൾക്ക് വിൽക്കുന്നു. സിംഹങ്ങൾ കച്ചവട വണ്ടികളെക്കാത്ത് നിന്ന് ഒട്ടകങ്ങളുടെ മേൽ ചാടിവീഴുന്നു. കാട്ടുപന്നികൾ താഴ്വരപ്രദേശങ്ങളിലെ ധാന്യച്ചെടികളെ പിഴുതെടുക്കുന്നു. കുറുക്കന്മാർ കുന്നിൻപുറങ്ങളിലെ വള്ളികൾ കാർന്ന്ചവയ്ക്കുന്നു.

"The pirates lay waste the seacoast and burn the ships of the fishermen, and take their nets from them. In the salt-marshes live the lepers; they have houses of wattled reeds, and none may come nigh them. The beggars wander through the cities, and eat their food with the dogs. കടൽക്കൊള്ളക്കാർ കടൽത്തീരങ്ങളെ തരിശ്പ്രദേശങ്ങളായി മാറ്റുകയും, മുക്കുവരുടെ കപ്പലുകൾ കത്തിക്കുകയും അവരുടെ വലകൾ അവരിൽ നിന്നും എടുക്കുകയും ചെയ്യുന്നു. ഉപ്പുകലർന്ന ചതുപ്പു നിലങ്ങളിൽ കുഷ്ടരോഗികൾ ജീവിക്കുന്നു. പുല്ലും ഈറ്റയും മേഞ്ഞ വീടുകളിൽ അവർ ജീവിക്കുന്നു, അവരുടെ അടുത്ത് ആരും പോകാനും പാടില്ല. പട്ടണങ്ങളിലൂടെ യാചകർ അലഞ്ഞ് തിരിയുന്നു, അവർ നായ്ക്കളോടൊപ്പം ഭക്ഷണം കഴിക്കുന്നു.

"Canst thou make these things not to be? Wilt thou take the leper for thy bedfellow, and set the beggar at thy board? Shall the lion do thy bidding, and the wild boar obey thee? Is not He who made misery wiser than thou art?" ഇതെല്ലാം ഇല്ലാതാക്കാൻ അങ്ങെയ്ക്ക് കഴിയുമോ? കുഷ്ടരോഗിയെ അങ്ങ് അങ്ങയുടെ കൂടെക്കിടപ്പുകാരനായി എടുക്കുമോ?, യാചകനെ അങ്ങയോടൊപ്പം ഭക്ഷണം കഴിക്കാനായി ഇരുത്തുമോ? സിംഹങ്ങൾ അങ്ങുയുടെ ചൊൽപ്പടികൾ അനുസരിക്കുമോ?, കാട്ടുപന്നികൾ അങ്ങയെ അനുസരിക്കുമോ? ഈ ദുരിതങ്ങളെല്ലാം സൃഷ്ടിച്ചവൻ അങ്ങയെക്കാൾ ജ്ഞാനിയല്ലെ?

"Wherefore I praise thee not for this that thou hast done, but I bid thee ride back to the Palace and make thy face glad, and put on the raiment that beseemeth a king, and with the crown of gold I will crown thee, and the sceptre of pearl will I place in thy hand.
'ആകയാൽ അങ്ങ് ചെയ്ത ഈ കാര്യത്തിനല്ല ഞാൻ അങ്ങയെ പ്രശംസിക്കുന്നത്, പകരം അങ്ങ് ആനന്ദ വദനത്തോടെ കൊട്ടാരത്തിലേക്ക് സവാരിചെയ്ത് പോകാൻ ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. ഒരു രാജാവിന് യോജിച്ച വസ്ത്രം ധരിക്കൂ, ഞാൻ പൊന്നുകൊണ്ടുള്ള കിരീടം അങ്ങയുടെ ശിരസ്സിൽ വെയ്ക്കും, പവിഴം കൊണ്ടുള്ള ചെങ്കോൽ അങ്ങയുടെ കൈകളിൽ ഞാൻ വെയ്ക്കും'.

And as for thy dreams, think no more of them. The burden of this world is too great for one man to bear, and the world’s sorrow too heavy for one heart to suffer."
'അങ്ങയുടെ സ്വപ്നത്തെക്കുറിച്ചോ? അവയെക്കുറിച്ച് ഇനി ചിന്തിക്കുകയേ വേണ്ട. ഈ ലോകത്തിൻ്റെ കഠിനഭാരം ഒരു ഒറ്റമനുഷ്യന് താങ്ങാവുന്നതിനേക്കാളും വലുതാണ്, ലോകത്തിൻ്റെ ദുരിതങ്ങളും ഒരു ഒറ്റഹൃദയത്തിന് അനുഭവിക്കാവുന്നതിലും ഭാരമുള്ളതാണ്.'

‘Sayest thou that in this house?’ said the young King, and he strode past the Bishop, and climbed up the steps of the altar, and stood before the image of Christ.
'അങ്ങ് ഈ ഗൃഹത്തിൽനിന്നുകൊണ്ട് ഇങ്ങിനെ പറയുന്നുവോ?', ആ യുവരാജാവ് ചോദിച്ചു, എന്നിട്ട് അദ്ദേഹം ബിഷപ്പിനുമപ്പുറത്തേക്ക് നടന്നു, അൾത്താരയുടെ പടികൾ ചവുട്ടി കയറി, കൃസ്തുവിൻ്റെ രൂപത്തിന് മുന്നിൽ നിന്നു.


Image

He stood before the image of Christ, and on his right hand and on his left were the marvellous vessels of gold, the chalice with the yellow wine, and the vial with the holy oil.
അദ്ദേഹം കൃസ്തുവിൻ്റെ രൂപത്തിന് മുന്നിൽ നിന്നു. അദ്ദേഹത്തിൻ്റെ വലത്തേകൈകളിലും ഇടത്തും ആശ്ചര്യജനകമായ പൊന്നുകൊണ്ടുള്ള കുടങ്ങളും, മഞ്ഞ വീഞ്ഞ് നിറച്ച പാനപാത്രങ്ങളും വിശുദ്ധതൈലം നിറച്ച ചില്ലുകുപ്പികളും ഉണ്ടായിരുന്നു.

He knelt before the image of Christ, and the great candles burned brightly by the jewelled shrine, and the smoke of the incense curled in thin blue wreaths through the dome. He bowed his head in prayer, and the priests in their stiff copes crept away from the altar.
അദ്ദേഹം കൃസ്തുവിൻ്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്നു. രത്നാഭരണങ്ങൾ നിറഞ്ഞ ആ ശ്രീകോവിലിൽ വൻ മെഴുകുതിരികൾ ആളിക്കത്തി, സുഗന്ധവസ്തുക്കളിൽ നിന്നും ചുരുണ്ട നേരിയ നീലപ്പുക ആ മന്ദിരത്തെ മാലയണിയിച്ചു. അദ്ദേഹം പ്രാർത്ഥനയിൽ തലകുനിച്ചു, കടും അങ്കികൾ ഉടുത്ത് നിന്നിരുന്ന വൈദികർ അൾത്താരയിൽനിന്നും ഭയപ്പാടോടെ ഇഴഞ്ഞുനീങ്ങി.

And suddenly a wild tumult came from the street outside, and in entered the nobles with drawn swords and nodding plumes and shields of polished steel.
പെട്ടെന്ന് പുറംതെരുവിൽനിന്നും ഒരു വന്യമായ കോലാഹലം അകത്തേക്ക് വന്നു. ഉറയിൽ നിന്നും ഊരിയ വാളുകളും, തലയിലെ തൊപ്പികളിൽ നിന്നും ആടിക്കൊണ്ടിരിക്കുന്ന തൂവലുകളും, തേച്ച് മിനുക്കിയ ഉരുക്ക് കൂട്ട് ലോഹത്തിൻ്റെ പരിചകളുമായി ആഭിജാത്യംപേറുന്ന പ്രഭുക്കൾ അകത്തുവന്നു.

‘Where is this dreamer of dreams?’ they cried. ‘Where is this King, who is apparelled like a beggar — this boy who brings shame upon our state? Surely we will slay him, for he is unworthy to rule over us.’
'ഈ കിനാക്കൾ സ്വപ്നം കാണുന്ന അവൻ എവിടെ?', അവർ ആക്രോശിച്ചു. 'ഒരു തെണ്ടിയെപ്പോലെ ഉടുപ്പുടുത്ത് നടക്കുന്ന ഈ രാജാവെവിടെ? – നമ്മുടെ രാജ്യത്തിന്മേൽ ലജ്ജ ചൊരിയുന്ന ഈ കുട്ടിയെവിടെ? തീർച്ചയായും ഞങ്ങൾ അവനെ കൊല്ലും, കാരണം അവൻ നമ്മെ ഭരിക്കാൻ അർഹനല്ല.'

And the young King bowed his head again, and prayed, and when he had finished his prayer he rose up, and turning round he looked at them sadly. ആ കുമാരനായ രാജാവ് വീണ്ടും തലകുനിച്ചു, പ്രാർത്ഥിച്ചു, പ്രാർത്ഥന കഴിഞ്ഞപ്പോൾ, അദ്ദേഹം എഴുന്നേറ്റു, ചുറ്റും തിരിഞ്ഞ് വ്യസനത്തോടെ നോക്കി.

And lo! through the painted windows came the sunlight streaming upon him, and the sunbeams wove round him a tissued robe that was fairer than the robe that had been fashioned for his pleasure. അപ്പോൾ, അത്ഭുതം! ആ ബഹുവർണ്ണ ജനാലകളിലൂടെ സൂര്യവെളിച്ചം അദ്ദേഹത്തിൻ്റെ മേൽ ഒഴുകിവന്ന് വീണു. സൂര്യരശ്മികൾ, അദ്ദേഹത്തിൻ്റെ ആനന്ദത്തിനായി രൂപപ്പെടുത്തിയിരുന്ന ഉടയാടയേക്കാൾ സുന്ദരവും ലോലവും ആയ പുറംകുപ്പായം അദ്ദേഹത്തിന് ചുറ്റും നെയ്തെടുത്തു.

The dead staff blossomed, and bare lilies that were whiter than pearls. The dry thorn blossomed, and bare roses that were redder than rubies. Whiter than fine pearls were the lilies, and their stems were of bright silver. Redder than male rubies were the roses, and their leaves were of beaten gold.
ജീവനില്ലാത്ത ആ വടി പൂവണിഞ്ഞിരിക്കുന്നു, അത് പവിഴങ്ങളേക്കാൾ വെളപ്പുള്ള ആമ്പൾപ്പൂക്കൾ പേറുകയും ചെയ്തു. ആ ഉണങ്ങിയമുൾച്ചെടി പൂക്കുകയും, മാണിക്യക്കല്ലുകളെക്കാൾ വെളുപ്പുള്ള ആമ്പൽപ്പൂക്കൾ പേറുകയും ചെയ്തിരിക്കുന്നു. അഴകേറിയ പവിഴങ്ങളേക്കാൾ തിളക്കം ആ ആമ്പൽപ്പൂക്കൾക്കുണ്ടായിരുന്നു, അവയുടെ തണ്ടുകൾക്ക് തിളങ്ങുന്ന വെള്ളിനിറമായിരുന്നു. മാണിക്യ കല്ലൂകൾ റോസിനേക്കാളും ചുവന്നിരിക്കുന്നു, അവയുടെ ഇലകൾ മിനുസമേറിയ പൊന്നുകൊണ്ടായിരുന്നു.

He stood there in the raiment of a king, and the gates of the jewelled shrine flew open, and from the crystal of the manyrayed monstrance shone a marvellous and mystical light. ഒരു രാജാവിൻ്റെ ഉടയാട ഉടുത്തുകൊണ്ട് അദ്ദേഹം അവിടെ നിന്നു. സർവ്വാഭരണാലംകൃതമായിരുന്ന ആ ശ്രീകോവിലിൻ്റെ കവാടം കൊടുങ്കാറ്റുകണക്കെ തുറക്കപ്പെടുകയും, പലവർണ്ണ നൈവേദ്യപാത്രത്തിൻ്റെ സ്ഫടികചില്ല് അത്ഭുതകരവും, നിഗൂഡവുമായ ഒരു വർണ്ണപ്രഭയിൽ ജ്വാലിച്ചു നിന്നു.

He stood there in a king’s raiment, and the Glory of God filled the place, and the saints in their carven niches seemed to move. In the fair raiment of a king he stood before them, and the organ pealed out its music, and the trumpeters blew upon their trumpets, and the singing boys sang.അദ്ദേഹം ഒരു രാജാവിൻ്റെ ഉടയാട ഉടത്തുകൊണ്ട് അവിടെ നിന്നു, ആ സ്ഥലമാകെ ദൈവമയത്താൽ നിറഞ്ഞുനിന്നു, പുണ്യാളന്മാർ അവരുടെ ഗുഹകണക്കെയുള്ള മാളങ്ങൾക്കുള്ളിൽനിന്നും അനങ്ങുന്ന പ്രതീതിയുളവായി. ഒരു രാജാവിൻ്റെ കളങ്കമില്ലാത്ത ഉടുപ്പ് ഉടുത്തുകൊണ്ട് അദ്ദേഹം അവരുടെ മുന്നിൽ നിന്നു, ഓർഗണുകൾ അവയുടെ സംഗീതം പുറത്തേക്കൊഴുക്കി, കുഴൽവിളിക്കാർ കാഹളം ഉയർത്തി, പാട്ടുപാടുന്ന കുട്ടികൾ സ്തുതിഗീതങ്ങൾ പാടി.

And the people fell upon their knees in awe, and the nobles sheathed their swords and did homage, and the Bishop’s face grew pale, and his hands trembled. ആരാധനയാലും, ഭയത്താലും ആളുകൾ അവരുടെ കാൽമുട്ടുകളിൽ വീണു, ആഭിജാത്യം പേറുന്ന പ്രഭുജനങ്ങൾ അവരുടെ വാളുകൾ ഉറയിൽ തിരുകിക്കയറ്റി, ഉപാസനാരൂപത്തിൽ വണങ്ങിനിന്നു, ബിഷപ്പിൻ്റെ മുഖം വിളറിവെളുക്കുകയും അയാളുടെ കൈകൾ വിറക്കുകയും ചെയ്തു.

‘A greater than I hath crowned thee,’ he cried, and he knelt before him. 'എന്നെക്കാൾ വലിയൊരാൾ അങ്ങയെ കിരീടമണിയിച്ചിരിക്കുന്നു', അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് അദ്ദേഹത്തിൻ്റെ മുന്നിൽ മുട്ടുകുത്തിനിന്നു.

And the young King came down from the high altar, and passed home through the midst of the people. But no man dared look upon his face, for it was like the face of an angel.ആ ചെറുപ്രായമുള്ള രാജാവ് അൾത്താരയിൽ നിന്നും ഇറങ്ങിവന്നു, ജനമധ്യത്തിലൂടെ സ്വഭവനത്തിലേക്ക് നീങ്ങി. എന്നാൽ ആരും തന്നെ അദ്ദേഹത്തിൻ്റെ മുഖത്ത് നോക്കാൻ ധൈര്യപ്പെട്ടില്ല. കാരണം, അത് ഒരു മാലാഖയുടെ മുഖംപോലെയായിരുന്നു.



Image
Image description
Post Reply