മനുഷ്യൻ്റെ സാമൂഹികവും കുടുബപരവും തൊഴിൽപരവും മറ്റുമായ ജീവിതത്തിൽ പ്ളാറ്റ്ഫോം എന്ന ഒരു കാര്യം പിന്നണിയിൽ അദൃശ്യമായോ ചെറുതായി അനുഭവബോധ്യമായോ നിൽക്കും. ഈ പ്ളാറ്റ്ഫോമിന് ഭൗതിക യാഥാർത്ഥ്യത്തിൽ പലപ്പോഴും വാക്കുകളാണ് രൂപകൽപ്പന ചെയ്തതായി കാണുക.
ഈ പ്ളാറ്റ്ഫോമിനെ മനസ്സിലാക്കിത്തരാനായി ഒരു ചെറിയ ഉദാഹരണം നൽകാം. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ ഒരു സബ് ഇൻസ്പെക്ടർ. ആ വ്യക്തിക്ക് സാധാരണ വ്യക്തിയെ അവഹേളിച്ച് സംസാരിക്കാനും അതേ പോലെ സംസാരിക്കാനും, അടിക്കാനും മറ്റ് രീതികളിൽ മർദ്ദിക്കാനും ധൈര്യംനൽകുന്നത് ആ ആൾക്ക് ഉള്ള സബ് ഇൻസ്പെക്ടർ എന്ന പീഠമാണ്. ഈ പീഠത്തിന് ഉറപ്പും ഉയരവും നൽകുന്നത് പൊതുനിയമ ചട്ടങ്ങളും പോലീസ് വകുപ്പിലെ ചട്ടങ്ങളും ആ ആൾക്ക് കീഴിൽ ഉള്ള പോലീസ് ശിപായിമാരും അവർ നൽകുന്ന വിധേയത്വ വാക്കുളും, പൊതുജനം നൽകുന്ന വിധേയത്വ വാക്കുകളും മറ്റുമാണ്.
ഈ പീഠം ആ പോലീസ് ഇൻസ്പെക്ടറുടെ വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്നു നിൽക്കും. ഈ പീഠം ആ നിലവരാത്തിൽ ആ വ്യക്തിക്ക് ഒരു പ്രത്യേകതരം മാനസിക ധൈര്യവും ആത്മധൈര്യവും നൽകും. എന്നാൽ, ഈ പീഠത്തിന് മുകളിലുള്ള ഇടങ്ങളിൽ ഈ വ്യക്തിയുടെ മാനസിക ധൈര്യത്തിനും ആത്മധൈര്യത്തിനും ആപേക്ഷികമായി കുറവ് നിലനിൽക്കും.
പോരാത്തതിന്, ഈ വ്യക്തിക്ക് ഒരു പീഠം സൃഷ്ടിച്ചു നിലനിർത്തുന്ന ഘടകങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ ഉറപ്പ് കുറഞ്ഞാൽ, അത്രത്തോളം ഈ വ്യക്തിയിൽ ആ പീഠം കയറ്റിവച്ച മാനസിക ധൈര്യത്തിലും ആത്മധൈര്യത്തിലും ക്ഷതം വരും. പീഠം ചെറുതായൊന്ന് ആടും. ഉറപ്പ് കുറയും.
എല്ലാ വ്യക്തികൾക്കും ഈ വിധമായുള്ള ഒരു പ്ളാറ്റ്ഫോം ഉണ്ടെങ്കിലെ സാമൂഹികമായും തൊഴിൽപരമായും പ്രവർത്തിക്കാൻ ആവുള്ളു. എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഈ പ്ളാറ്റ്ഫോമിന് മറ്റൊരു രൂപവും ഭാവവുമാണ് ഉള്ളത്. അക്കാര്യത്തിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.
ഫ്യൂഡൽ ഭാഷകളിൽ വാക്ക് കോഡുകൾക്ക് ഈ പ്ളാറ്റ്ഫോം സൃഷ്ടിക്കുന്നതിലും, അതിന് ഉറപ്പ് നൽകുന്നതിലും മറ്റും കാര്യമായ പങ്കുണ്ട്.
ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിലെ ഒരു വ്യക്തമായ പടിയോ സ്ഥാനീകരണമോ ആണ് ഈ പീഠം.
ഇതിൽ താഴെ നിൽക്കുന്ന സ്ഥാനക്കാരുടെ വ്യക്തമായ കൂറും കടപ്പാടും വിധേയത്വവും മറ്റും വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ ആണ്.
വീട്ടിൽ ലഭിക്കുന്ന വില അല്ലെങ്കിൽ വിലയില്ലായ്മ, അനുജൻ്റേയും അനുജത്തിയുടേയും വിധേയത്വവും കൂറും, മൂത്ത സഹോദരീ സഹോദരന്മാരുടെ പെരുമാറ്റും, കുടുംബത്തിലെ എല്ലാരും മറ്റുള്ളവരുടെ മുന്നിൽ നൽകുന്ന വില എന്നിവ ഈ പീഠത്തിന് ഉറപ്പും ഉറപ്പില്ലായ്മയും നൽകുന്ന ഘടകങ്ങൾ ആണ്.
വിവാഹിതനായ വ്യക്തിയാണ് എങ്കിൽ ഭാര്യ നൽകുന്ന വിധേയത്വം കൂറ് മറ്റുള്ളവരുടെ മുന്നിൽ പ്രകടപ്പിക്കുന്ന ബഹുമാനം തുടങ്ങിയ കാര്യങ്ങൾ വളരെ പ്രസക്തമായ കാര്യങ്ങൾ ആണ്.
ഒരു വ്യക്തിയുടെ ആത്മധൈര്യത്തിൻ്റെ പിന്നണിയിൽ നിൽക്കുന്ന ഒരു അദൃശ്യമായ ഒരു സംവിധാനം തന്നെയാണ് ഈ പീഠം, അഥവാ platform.
ഈ പീഠത്തിന് ഉറപ്പില്ലായെങ്കിൽ വ്യക്തി പലപ്പോഴും ആത്മധൈര്യത്തിൻ്റെ കാര്യത്തിൽ പിന്നിൽ നിൽക്കും. പോരാത്തതിന്, ചില വേളകളിൽ ശ്രദ്ധക്കുറവ്, കാര്യക്ഷമതക്കുറവ്, കൃത്യതയില്ലായ്മ പ്രകടിപ്പിക്കുക വാക്കുകളിൽ സ്പഷ്ടതക്കുറവ്, ശബ്ദത്തിൽ ശക്തിയില്ലായ്മ തുടങ്ങിയ നിഷേധാത്മക ഭാവങ്ങൾ ആ വ്യക്തിയുടെ പെരുമാറ്റത്തിൽ കാണപ്പെടും.
ഈ വിധമായുള്ള പ്രശ്നങ്ങളെ ചികിസ്തിച്ചുമാറ്റേണ്ടത്, ആ വ്യക്തിയുടെ പിന്നണിയിൽ ഉള്ള പീഠത്തിന് ബലംകൂട്ടിക്കൊണ്ടാണ്. അതായത്, ആ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾ ഈ വ്യക്തിയോട് കാണിക്കുന്ന പെരുമാറ്റത്തിലും ഭാവത്തിലും. അല്ലാതെ ഈ വ്യക്തിക്ക് മരുന്നും കൗൺസിലിങ്ങും നൽകി ചികിസ്തിച്ചാൽ ഒരു പരിധിക്കപ്പുറം ഗുണം ആ വ്യക്തിക്ക് ലഭിച്ചേക്കില്ല.
പണം, ഉന്നത തൊഴിൽ തുടങ്ങിയ കാര്യങ്ങൾ പീഠിത്തിന് വൻ ബലം നൽകും എന്നും ഓർക്കാവുന്ന കാര്യം തന്നെയാണ്. ഇത് വാക്കുകളിലെ വിധേയത്വരൂപത്തിലാണ് പ്രവർത്തിക്കുക.
ഇവിടെ വീണ്ടും എടുത്തു പറയേണ്ടത്, ഈ virtual platform അഥവാ പീഠം എന്നത് ഒരു സാങ്കൽപ്പിക കാര്യം ആവേണം എന്നില്ല. മറിച്ച് ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിൽക്കുന്ന അതീന്ദ്ര്യ സോഫ്ട്വറിൻ്റെ Virtual design viewൽ ഒരു യാഥാത്ഥ്യ തന്നെയായിരിക്കാം. ഭൗതിക ലോകത്തിലെ യാഥാർത്ഥ്യങ്ങളും അവയെ ഫ്യൂഡൽ ഭാഷയിലെ വാക്കുകൾ സ്വാധീനിക്കുന്നതും ആ ഇടത്ത് വ്യക്തമായി കാണാൻ പറ്റുന്നതാണ്.
ഈ Virtual design view എന്താണ് എന്ന കാര്യം അടുത്ത അദ്ധ്യായത്തിൽ വിശദ്ധീകരിക്കാം.
ഫ്യൂഡൽ ഭാഷയിൽ വാക്കുകൾക്ക് വ്യത്യസ്ത നിലവാരങ്ങൾ ഉണ്ട് എന്നതിനാൽ, ഒരു വ്യക്തിയെക്കുറിച്ചുള്ല മറ്റ് മനുഷ്യരുടെ വാക്കുകൾക്കും, അഭിപ്രായങ്ങൾക്കും അവരുടെ മൂല്യനിർണ്ണയത്തിനും, പോരാത്തതിന്, ഈ വ്യക്തിയുടെ തന്നെ വ്യക്തിബന്ധങ്ങൾക്കും മറ്റും ആ ആളുടെ പ്രസക്തമായ virtual platformൻ്റെ അഥവാ പീഠത്തിൻ്റെ ബലത്തേയും ഉറപ്പിനേയും സ്വാധീനിക്കും. ഉറച്ചു നിന്നിരുന്ന virtual platformൽ അഥവാ പീഠത്തിൽ ചാഞ്ചാട്ടുവും ആട്ടവും വരെ വരുത്താം.
ഈ ഒരു virtual platform അഥവാ പീഠം എന്നതിനെക്കുറിച്ച് ആളുകൾക്ക് അറിവില്ലാത്തതിനാൽ, ആ ആളിൽ കാണപ്പെടുന്ന വ്യക്തിത്വ വ്യതിയാനത്തിന് ആളുകൾ വെറും ഭൗതിക കാരണങ്ങൾ മാത്രം കണ്ടെത്താം.
അയാൾ ഒരു ധൈര്യമില്ലാത്ത വ്യക്തിയാണ്, ആത്മധൈര്യം പോര, വാക്കുകൾക്ക് ശക്തിയില്ല, സംശയരോഗിയാണ്, അയാൾക്ക് paranoia എന്ന മനോരോഗം ഉണ്ട്, അങ്ങിനെ പലരീതിയിലും.
ഈ പറഞ്ഞുവന്നതിൽ കണ്ടത്തെണ്ടത്, ബാഹ്യമായി സ്നേഹവും, കൂറും നൽകുന്നതും, എന്നാൽ മനസ്സിൽ വിരോധവും, വെറുപ്പും, കൂറില്ലായ്മയും കൊണ്ടുനടക്കുന്ന കുടുംബക്കാർ, ഭാര്യ, ഭർത്താവ്, കൂട്ടുകാർ എന്നിവർ മുകളിൽ പറഞ്ഞ പീഠത്തിന് ബലക്കുറവാണ് നൽകുക.