14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

Post posted by VED »

Image
Image

Image


Image
Image
Last edited by VED on Mon Feb 19, 2024 1:05 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #
കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. എതിർകോണുകളിൽ നിന്നുകൊണ്ട് ഫ്യൂഡൽഭാഷകൾ ഏറ്റുമുട്ടിയപ്പോൾ


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ ആയിരുന്നുവെങ്കിൽ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള അനുഭവത്തെക്കുറിച്ചു മറ്റും


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി പരിചയപ്പെടുത്തിത്തുടങ്ങുന്നു


5. അടിമകളെ മോചിപ്പിച്ചാൽ അടിമ ഉടമകൾ തിരിച്ചടിക്കും


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും മറ്റും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ ലഭിച്ച അനുഭവം


8. ബൃട്ടിഷ് -ഇന്ത്യയിൽ പുതുതായി പടർന്നുപന്തലിച്ച ഹൈന്ദവ പുതപ്പ്


9. മലബാറിലെ മാപ്പിള സംഘടനകളുടെ demandറ്റുകൾ


10. ബൃട്ടിഷ് -മലബാറിനെ വടക്കനിന്ത്യൻ നേതാക്കളുടെ അടിയാളത്തത്തിലേക്ക്


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള മുഹമ്മദീയ നേതാക്കൾ


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത ബൃട്ടിഷ്-മലബാറിലേക്ക്


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക് മലബാറിനെ കൊണ്ടെത്തിക്കാനുള്ള ശ്രമം


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ ബൃട്ടിഷ്-മലബാർ


15. വിദേശീയ ഭരണം അറബിക്കടലിൽ എന്നല്ലാതെ മറ്റെന്താണ് വിളിച്ചു പറയുക?


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ ആവാത്ത ബ്രാഹ്മണമത വളർച്ച


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രേരണ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു social engineering പദ്ധതി


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം തെറ്റിച്ച ഗാനത്തെക്കുറിച്ച്


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ ഉദ്ധരിക്കാൻ വേണ്ടി


21. ബൃട്ടിഷ് -ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ സംഘടന


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി ഉയർന്നതിനെക്കുറിച്ച്


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ വശംവദരാക്കിയതിനെക്കുറിച്ചും മറ്റും


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റുപക്ഷത്തിനും പിടിച്ചെടുക്കാൻ സൗകര്യം


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ വെപ്രാളം ഇളക്കി വിട്ടതിനെക്കുറിച്ച്


29. മാപ്പളിമരോട് Malabar Manualലിൽ ഒരു നിഴലായി നിലനിൽക്കുന്ന അനുതാപം


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു കാണിച്ചിരുന്ന മുഹമ്മദീയരെക്കുറിച്ച്


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം വളർത്തുന്ന ആദ്ധ്യാത്മിക പ്രസ്ഥാനം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ അടിയാളത്തിലേക്ക് തിരിച്ചുകയറാൻ കൂട്ടാക്കിയില്ല


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക് രക്ഷനേടാത്തവരോടുള്ള താൽപ്പര്യക്കുറവ്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള മുഖവുര


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി ലഭിച്ചാൽ


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളുടെ സംഘടിതഭാവം


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ വിവരങ്ങൾ


38. ഭൂസ്വത്ത് കൈ അവകാശവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന വ്യത്യാസം


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ തമ്മിൽ മാറ്റി ഉപയോഗിച്ചാൽ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു കുത്തിത്തിരുപ്പുകൾ


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ എന്നുവേണം പറയാൻ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക് ഉൾക്കൊള്ളാനാവില്ലെങ്കിൽ


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട് നിൽക്കുന്നതും നിലനിൽക്കുന്നതും


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള ചരിത്ര പഠനം


48. ഉന്നത വിവരമുള്ളവർ നടത്തുന്ന വിലയിരുത്തലുകളിലെ പാളിച്ചകൾ


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ ഇസ്ലാം വളർന്നുവന്നതിനെക്കുറിച്ച്


50. വിള്പവ വീര്യത്തിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണത്തിന്‍റെ വിഫലത


Image
Last edited by VED on Wed Oct 18, 2023 5:14 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. എതിർകോണുകളിൽ നിന്നുകൊണ്ട് ഫ്യൂഡൽഭാഷകൾ ഏറ്റുമുട്ടിയപ്പോൾ




ജന്മിമാരായ ഹിന്ദുക്കളോടും (നമ്പൂതിരിമാരോടും) അവരുടെ സിൽബന്ധികളായ അമ്പലവാസികളോടും, അവരുടെ മേൽനോട്ട തൊഴിലുകാരായ നായർമാരോടും, ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർക്ക് എന്താണ് കഠിനമായ വിരോധം എന്ന കാര്യത്തെക്കുറിച്ച് ഏതാണ്ട് 1830കൾ മുതൽ ഇങ്ഗ്ളിഷ് ഭരണത്തിലെ പല ഉദ്യോഗസ്ഥരും തലപുകഞ്ഞ് ചിന്തിച്ചിരുന്നു.

ചില മാപ്പിളമാർ വെട്ടിക്കൊലപ്പെടുത്തിയ മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Valentine Conolly അടക്കുമുള്ള പലരും സമൂഹത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ വളരെ അധികം വ്യാകുലപ്പെട്ടിരുന്നു.

QUOTE from Malabar Manual:

The District Magistrate, Mr. Conolly, in reporting on the outrage and wholesale murders of January 4ₜₕ-8ₜₕ, suggested that a commission should be appointed “to report on the question of Mappilla disturbances generally.

I wish,” he stated, “for the utmost publicity. If any want of, or mistake in, management on my part has led in the slightest degree to these fearful evils (far more fearful in my time than they have ever been before), I am most desirous that a remedy be applied, whatever be the effect as regards my personal interests.


കാർഷിക കാര്യങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങൾ ആണ് എന്നും മറ്റുമാണ് ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിച്ചിരുന്ന വിവരം. എന്നാൽ കാര്യങ്ങൾ അതിനേക്കാളെല്ലാം വളരെ വളരെ സങ്കീർണ്ണമായിരുന്നു. ഇതിൽ ഏറ്റവും വ്യക്തമായ പൈശാചിക ഘടകം മലബാറിലെ കഠിനമായ ഫ്യൂഡൽ ഭാഷ തന്നെ.

എന്നാൽ ഇത് ഒരു അദൃശ്യമായ കണ്ണി ആയി സമൂഹത്തിൽ പടർന്നുകിടക്കുന്നു. ഈ അദൃശ്യ വസ്തു എല്ലാരേയും കുരുക്കിനിർത്തുന്ന ഒരു വലയായും, തെടുന്നവരേയും അടുത്തുകൂടി പോകുന്നവരേയും കാഴ്ചയിൽ പെടുന്നവരേയും മറ്റും തമ്മിൽ പിടിച്ചൊട്ടിക്കുന്ന ഒരു തരം അദൃശ്യമായ പശയായും, തമ്മിൽ തെറുപ്പിക്കുന്ന ഒരു വൈദ്യുത ചാർജ്ജായും, മേലാസകലം പുരളുന്ന ഒരു കുഴമ്പായും സമൂഹത്തിൽ നിലനിൽക്കുന്നു.

ഇത്രയ്ക്കും ശക്തമായതും കഠിന സ്വഭാവമുള്ളതുമായ ഒരു വസ്തുവിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് യാതോരു വിവരവും ലഭിച്ചില്ലാ എന്നുള്ളത് തന്നെ ഒരു വൻ വിപത്തായി അവർക്ക് തന്നെ ഭവിച്ചിട്ടുണ്ട്.

മലബാറിൽ കാർഷിക രംഗത്ത് വൻ ദുഷ്ടകരമായ കാര്യങ്ങൾ കാലാകാലങ്ങളായി നടന്നിരുന്നു. പ്രാദേശിക രാജുകുടുംബക്കാർ ഓരോന്നായി അവരുടെ രാജ്യം ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുത്തപ്പോൾ, പലതരം ദുഖകരമായ കാര്യങ്ങളുടെയും തലപ്പത്ത് യാതൊന്നും അറിയാതെ ഇങ്ഗ്ളിഷ് കമ്പനി വന്നെത്തി. കാലാകാലങ്ങളായി ഈ പ്രദേശത്ത് നിലനിന്നിരുന്ന പ്രാകൃതവും ദുഷ്ടതനിറഞ്ഞതും ആയ പലതിന്‍റേയും ഉടയവരും കാരണക്കാരും അവർ ആണ് എന്നു തോന്നിക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങളുടെ പോക്ക്.

ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.

മണ്ണിനോട് ബന്ധിക്കപ്പെട്ട് എവിടേയും പോകാതെ ജീവിത കാലമത്രയും ഒരു ചെറിയ കൃഷിയിടത്തിൽ ആണും പെണ്ണും കുട്ടികളും ഏതാണ്ട് കന്നുകാലികളെപ്പോലെ ജീവിച്ചിരുന്നു. ഭാഷാ കോഡുകൾ അവരെ ഏറ്റവും കീഴിൽ പിടിച്ചു നിർത്തിയിരുന്നു. ഇവരാണ് ഏറ്റവും കീഴിൽ പെട്ടുപോയ അടിമജനം. indentured slaves.

എന്നാൽ ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് ബുദ്ധിജീവികൾ എഴുതുന്ന ചരിത്രത്തിൽ, indentured slaves എന്നാൽ, ഇങ്ഗ്ളിഷുകാർ ബൃട്ടിഷ് ഇന്ത്യയിൽ നിന്നും ആളുകളെ പിടിച്ചുകൊണ്ടു പോയി മറ്റ് രാജ്യങ്ങളിൽ അടിമകളായി വിറ്റവർ ആണ് പോലും. വൻ ശമ്പളവും വാനോളം ഉയരത്തിൽ നിൽക്കുന്ന മറ്റ് ആനൂകൂല്യങ്ങളും കൈവശപ്പെടുത്തിയിരിക്കുന്ന ഈ കൂട്ടർക്ക് എന്തും എഴുതിച്ചേർക്കാം. വേറെ പണിയൊന്നും കാര്യമായി ഇല്ലതന്നെ.

മുകളിൽ പരാമർശിക്കപ്പെട്ട അടിമകൾക്ക് മുകളിൽ പടിപടിയായുള്ള സാമൂഹിക തട്ടുകൾ പലതും. ഈ വിവിധ പടികളിൽ പെട്ടവരിൽ നായാർമാർക്ക് കീഴിൽ ഉള്ള എല്ലാ പടികളും ഇന്നുള്ള പോസീല് ശിപായിക്ക് കീഴിൽ ഉള്ള സാധാരണ ജനത്തിനുള്ളിലെ പടികൾ പോലെയാണ്. പൊതുവായി സർക്കാർ ഉദ്യോഗസ്ഥർക്ക് കീഴിൽ ആണ് എങ്കിലും, ഈ സാധരണക്കാർ തമ്മിൽ വൻ വലുപ്പച്ചെറുപ്പം ഉണ്ട്.

അവർ തമ്മിൽത്തമ്മിൽ ഏറ്റുമുട്ടിയും അടിപിടികൂടിയും തമ്മിൽ വൻ വിരോധം നിലനിർത്തിയും ജീവിക്കും. ഇവർക്ക് മുകളിൽ ഉള്ള സർക്കാർ ജീവനക്കാർ ഇവരെ കൂട്ടമായി ഒരു തരം കളിപ്പാവകളെപ്പോലെ കാണും. കണ്ടാസ്വധിക്കും. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ അവർ മാധ്യസ്ഥം വഹിക്കും, തമ്മലടിക്കാനുള്ള പുതിയ ഹേതുക്കൾ എറിഞ്ഞുകൊടുക്കും. അടിപിടിയും മറ്റു കണ്ട് ആസ്വധിച്ചുല്ലസിക്കും.

ഈ ജനത്തിന് തമ്മിൽ സംഘടിക്കാൻ ആവില്ല. കാരണം, ഭാഷകോഡുകളിൽ വിഘടന കോഡുകൾ നിലനിൽക്കുന്നുണ്ട്. ഈ വിഘടനകോഡുകളെ ഇക്കിളിപ്പെടുത്തി ഇളക്കിവിടാൻ സർക്കാർ തൊഴിലുകാർക്ക് എളുപ്പമാണ്.

ദക്ഷിണ മലബാറിൽ, സമൂഹത്തിൽ ഏതോതരത്തിലുള്ള ദുഷ്ടകോഡുകൾ നിലനിൽക്കുന്നുണ്ട് എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് നേരിയ തോതിൽ വിവരം ഉണ്ട്. എന്നാൽ അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാകുന്നില്ല.

വളരെ സൗമന്യനും മാന്യനും വാക്കുപോലിക്കുന്നവനും ആയ വൻ വ്യക്തി പെട്ടെന്ന് നേരെ വിപരീതനായ വ്യക്തിത്വം ആയി മാറുന്ന പ്രതിഭാസം അന്ന് അവരിൽ ചിലർ കണ്ടിരുന്നതായി മനസ്സിലാക്കുന്നു.

ഓര് എന്ന നിർവ്വചനത്തിൽ നിന്നും ആള് വെറുതെയൊന്ന് ഇയാള് എന്ന് മാറിയാൽ മതി, ആ ആളുടെ വ്യക്തിത്വത്തിൽ കാറ്റുവീശിത്തുടങ്ങും. അത് ഏതെങ്കിലും വിധേനെ ഓൻ എന്ന് മാറിയാൽ, കാറ്റ് കൊടുംകാറ്റും അതിന് ശേഷം ചുഴലിക്കൊടുംകാറ്റും ആയിമാറും. എന്താണ് സംഭവിക്കുന്നത് എന്ന് ഇങ്ഗ്ളിഷ് പക്ഷത്തിന് യാതോരു അറിവും ലഭിക്കില്ലതന്നെ.

കീഴ്ജനമായി ജീവിക്കുന്ന വ്യക്തിക്ക് ഉള്ളിൽ എത്രതന്നെ ഉഗ്രൻ വ്യക്തിത്വവും ബുദ്ധിയും ചിന്താകഴിവുകളും മറ്റും ഉണ്ടായിട്ടും കാര്യമില്ല.

വൻ വ്യക്തിത്വവും മാനസിക നിലവാരവും ഉള്ള ആൾ ഓട്ടോ ഡ്രൈവർ ആയി പട്ടണത്തിൽ തൊഴിൽ ചെയ്താലത്തെ അനുഭവം പോലെയാണ്.

എല്ലാ തൊഴിലുകൾക്കും മാന്യതയുണ്ട് എന്ന് പൊട്ട മലയാളം പാഠപുസ്തകത്തിൽ നിന്നും പഠിച്ച് മാർക്ക് വാങ്ങിച്ച്, ഈ വിധം ഒരു തൊഴിൽ ചെയ്താൽ ലഭിക്കുന്ന അനുഭവം എന്തായിരിക്കും എന്ന് തീർത്തു പറയാൻ ആവില്ല.

എന്തെങ്കിലും കാര്യം ചോദ്യക്കാനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചാൽ, പഴയ സിനിമാ ഗാനങ്ങളിൽ വയലാർ രാമവർമ്മയുടെ വരികൾ ദേവരാജന്‍റെ ഈണത്തിൽ പുറത്തുവരുന്ന മാദക ഭംഗിയുള്ള വാക്കുകൾ ആവില്ല പോലീസ് ശിപായിമാരിൽ നിന്നും ലഭിക്കുക. മറിച്ച്, എന്താടാ മൈരെ?👆 എന്തെടാ പൂറീമോനെ? എന്നെല്ലാം വാക്കുകൾ ആവാനുള്ള സാധ്യതായാണ് കൂടുതൽ.

ഇത് ഓട്ടോ ഡ്രൈവറുടെ മാത്രം അനുഭവം ആവണം എന്നില്ല, മറിച്ച് ഇന്ത്യയിലെ മിക്ക സാധാരണ ജനത്തിന്‍റെയും തലയിൽ ഒരു sword of Damocles ആയി ഈ ഭീഷണി നിലനിൽക്കുന്നുണ്ട്.

ദക്ഷിണ മലബാറിൽ മാപ്പിള ലഹളയെന്ന പേരിൽ സംഭവിച്ചത്, കീഴ്ജനത്തിൽ പെട്ട ചിലർ ഇസ്ലാമിലേക്ക് ചേർന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ കാര്യമാവാം. ഇത് സംഭവിച്ചുതുടങ്ങിയത് ഏതാണ്ട് 1700കളുടെ അവസാന പതിറ്റാണ്ടുകൾ മുതലാവാം.

ഈ കൂട്ടർ സാവധാനത്തിൽ അവരുടെ നൈസർഗ്ഗികമായ വ്യക്തി പ്രഭാവത്തിലേക്ക് വളർന്നുവന്നത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്. നിലത്തിരിക്കേണ്ടുന്ന പണിക്കാരനും പണിക്കാരിയും സാമൂഹികമായി വളർന്നാൽ ഭാഷാ കോഡുകളിൽ വൻ അങ്കലാപ്പ് തന്നെ സംഭവിക്കും.

കീഴിൽ പെട്ടവൻ വളർന്നാൽ, ആ ആളിൽ ഊഷ്മളമായ ചിന്തകളും ഭാവങ്ങളും അല്ല പലപ്പോഴും കടന്നുവരിക. മറിച്ച്, പണ്ട് കാലത്ത് അനുഭവിച്ച അപമാനവും തരംതാഴ്ത്തപ്പെടലും മനസ്സിൽ കിടന്ന് കാഹളനാദം മുഴക്കിക്കൊണ്ടിരിക്കും.

അതേ സമയം, കീഴിൽ പെട്ടവൻ വളർന്നുവരുന്നത് നിസ്സഹായരായി നോക്കിനിൽക്കുന്ന ഉന്നത കുടുംബക്കാരിലും വൻ വെപ്രാളവും, പൊങ്ങിവരുന്നവരെ പിടിച്ചമർത്താനുള്ള പ്രചോദനും കടന്നുവരും.

ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന ഈ എതിർകോണുകളിൽ ഉള്ള മാനസിക ഭാവങ്ങളുടെ ഏറ്റുമുട്ടലാണ് ദക്ഷിണ മലബാറിൽ സംഭവിച്ചത്.

ദക്ഷിണ മലബാറിൽ ഹൈന്ദവരുടേയും അവരുടെ കൂടെ നിന്നിരുന്ന അമ്പലവാസികളുടേയും നായർമാരുടേയും കുടുംബങ്ങൾക്ക്, ലഹളക്കാരുടെ അഴിഞ്ഞാട്ടത്തിൽ പിടിച്ചു നിൽക്കാൻ ആയില്ലാ എന്നുള്ളതാണ് വാസ്തവം. കാരണം, ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർമാർ അവരുടെ കാട്ടാള പ്രകൃതംമാറ്റി ലിഖിത നിയമങ്ങൾക്ക് വിധേയരായി ജീവിച്ചു തുടങ്ങിയിരുന്നു.

നായർമാരിലെ സംഘടനാ പാടവവും മാഞ്ഞുപോയിരുന്നു എന്നു തോന്നുന്നു. അവർ നിത്യവും കൊണ്ടു നടന്നിരുന്ന ആയുധകത്തിക്ക് മൂർച്ചം ഇല്ലാതായതു മാതിരി. കളരി നൈപുണ്യങ്ങൾ സർക്കസ് അഭ്യാസത്തിലെ വെറും കോമാളി പ്രകടനങ്ങൾ മാത്രം. അങ്ങ് തെക്കൻ രാജ്യത്തിലെ വരും തലമുറയിലെ ക്രിസ്തീയന് സിനിമാ കഥയിലൂടെ വൻ പണവും മറ്റും വാരിക്കൂട്ടാനുള്ള ഒരു പ്രകടനാഭ്യാസം അത്ര തന്നെ.

Image
Last edited by VED on Wed Oct 18, 2023 4:55 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ ആയിരുന്നുവെങ്കിൽ



കാലാകാലങ്ങളായി അതീവ ദുഃഷ്ടതനിറഞ്ഞുനിന്നിരുന്ന ദക്ഷിണേഷ്യയിൽ എല്ലാവിധ ദുഃഷ്ടതകളും കാട്ടിക്കൂടിയിരുന്നത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്നാണ് ഇന്ത്യൻ അക്കാഡമിക്ക് ബുദ്ധിജീവികളുടെ അവകാശവാദം. എന്നാൽ ഈ കാര്യത്തിൽ അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം, രാഷ്ട്രീയ മുതലെടുപ്പിന് ഓങ്ങുന്ന ഏവരും, ഇതേ കാര്യമാണ് പണ്ടുമുതലേ പറഞ്ഞുകൊണ്ടിരുന്നത്.

ഈ വിഡ്ഢിവിവരത്തിന് അതീതമായി ഇങ്ഗ്ളിഷ് ഭരണത്തിനെ വിവരിച്ചുകൊടുക്കാൻ വ്യക്തിപ്രഭാവവും വിവരവും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം വായിച്ചുള്ള പരിചയവും സത്യസന്ധതയും ഫ്യൂഡൽ ഭാഷാ കോഡുകളുടെ പിടിവലിയിൽനിന്നു ഒഴിഞ്ഞുനിൽക്കാനാവുക തുടങ്ങിയ എല്ലാം ഒത്തുകൂടിനിൽക്കുന്നവർ ബൃട്ടിഷ് ഇന്ത്യയിലേയും ഇന്ത്യയിലേയും രാഷ്ട്രീയക്കാരിൽ ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.

ദക്ഷിണ മലബാറിൽ ഏതാണ്ട് 1800മുതൽ ആരംഭിച്ച - പുതുതായി വളർന്നുവന്ന കീഴ്ജന ഇസ്ലാം പക്ഷക്കാരും ബ്രാഹ്മണമത സാമൂഹിക കൂട്ടായ്മയും - തമ്മിൽ നിലനിന്നിരുന്ന സ്പർദ്ദ അണപൊട്ടിയൊഴുകിയതാവാം, 1921ന് ചുറ്റുപാടിൽ അവിടെ ആളിപ്പടർന്ന മാപ്പിള ലഹളയെന്ന സംഭവം.

ഈ മാപ്പിള വ്യക്തികൾക്ക് പാരമ്പര്യമായി നിലനിന്നിരുന്ന കായികമായ കഴിവുകളും ഇസ്ലാം നൽകുന്ന ഐക്യവും സാഹോദര്യ ചിന്തകളും പോരാത്തതിന് ഇക്കൂട്ടരിൽതന്നെ കലർന്നുതുടങ്ങിയിരിക്കാവുന്ന അറബി രക്തപാതകളും, പോരാത്തതിന്, മനസ്സിൽ രോമാഞ്ചത്തരിപ്പ് വളർത്തുന്ന ചില ആത്മീയ വിശ്വാസങ്ങളും വള്ളുവനാടിലെ മാപ്പിള പക്ഷത്തിന് അതീവ ശക്തി പകർന്നിരുന്നിരിക്കാം.

എന്നാലും, ഈ കൂട്ടർ ഇങ്ഗ്ളിഷ് Gentlemenമാരോട് സാദൃശ്യം ഉള്ള മലബാർ തീരത്തു ജീവിക്കുന്ന ശുദ്ധ അറേബ്യൻ രക്തപാതയിൽ ഉള്ളവരായി Malabar Manualലിൽ William Logan ചൂണ്ടിക്കാണിച്ചവർ അല്ലതന്നെ.

നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും ഇസ്ലാമിലേക്ക് മാറിയവരും ആവില്ല ഇവർ എന്നാണ് തോന്നുന്നത്.

ഈ കൂട്ടർക്ക് ബ്രാഹ്മണ മത പക്ഷത്തിനോടുള്ള വിരോധം, ഖുർആനിൽ കാഫിർമാരോടു വിരോധം പറഞ്ഞിട്ടുണ്ട് എന്നതാണ് എന്നും പറയാൻ ആവില്ലതന്നെ.

ശരിക്കും പറഞ്ഞാൽ അന്ന് സംഭവിച്ചതിനെ ഒരു വൻ സൈനികകലാപത്തോട് ഉപമിക്കാവുന്നകാര്യമാണ്. കാരണം, കാലാകാലങ്ങളായി ഉന്നതരുടെ കൽപ്പന അനുസരിക്കുന്നവരും, അവർക്ക് വിധേയത്വം പ്രകടിപ്പിക്കുന്നവരും, യാതോരു വ്യക്തിപ്രഭാവവും അവകാശപ്പെടാനാവാത്തവരും ആയിരുന്ന കീഴ്ജനതയാണ് കലാപക്കൊടി പറത്തിക്കൊണ്ട് കാൽപനലംഘന ഭാവത്തോടുകൂടി, അവരുടെ ഉന്നതരെ ആക്രമിച്ചത്.

വിഡ്ഢി ചരിത്രത്തിൽ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന, ഡെൽഹിക്കു ചുറ്റുപാടിൽ 1857ൽ സംഭവിച്ച ശിപായി ലഹളയേക്കാളും കഠിനമായിരുന്നു ഈ ലഹള. കാരണം, ബ്രാഹ്മണമത പക്ഷത്തിൽ പെട്ടവരുടേയും, അതിനോട് ഒട്ടിനിന്നവരുടേയും വീടുകൾ ആക്രമികപ്പെട്ടു. ബ്രാഹ്മണ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു, അവയിൽ ശുചിഭംഗം (desecration) വരുത്തപ്പെട്ടു.

മെഡ്രാസ് പ്രസിഡൻസി ഭരണത്തിന് കുറേ കാലമായി വള്ളുവനാട് ഒരു തലവേദനതന്നെയായിരുന്നു എന്നാണ് തോന്നുന്നത്. ഇവിടെ വിട്ടുപോകാതെ മനസ്സിലാക്കേണ്ടത്, മെഡ്രാസ് പ്രസിഡൻസി ഭരിക്കുന്നത്, കോൺഗ്രസ് മന്ത്രിസഭയാകാം എന്നതും, വള്ളുവനാട് തലവേദന നൽകിയത് ഇങ്ഗ്ളിഷ് ഭരണത്തിനോട് ഉള്ള ഏറ്റുമുട്ടൽ അല്ലായെന്നും മറിച്ച, സാമൂഹിക ഘടനയിൽ നിത്യവും നിലനിന്നിരുന്ന സൈനിക കലാപം പോലുള്ള ഒരു നിത്യപ്രതിഭാസമായിരുന്നു എന്നതുമാണ്.

സമാധാനമായി സായുധ പോലീസ് - പട്ടാള Barrackക്കുകളിൽ നിത്യവും drillലും paradeഡും മറ്റുമായി കഴിഞ്ഞുപോരുന്ന ശിപായി (sipai) പട്ടാളക്കാരേയും തയ്യാറാക്കി വൻ ദൂരത്തുള്ള വള്ളുവനാടിലേക്ക് പാഞ്ഞെത്തുക എന്നുള്ളത് ഒരു വൻ രസമുള്ള കാര്യം ആവില്ലതന്നെ. അന്ന് വള്ളുവനാട് എന്നു പറയുന്നത് എത്തിച്ചേരാൻ വളരെ ദുഷ്ക്കരമായുള്ള പ്രദേശം ആയിരുന്നു എന്നും മനസ്സിലാക്കുന്നു.

പാഞ്ഞുവന്നെത്തി രക്ഷിക്കേണ്ടത് ബ്രാഹ്മണ പക്ഷത്തെയാണ്. അവരാകട്ടെ അവരുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കുന്നവർ ആണ്. അല്ലാതെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൂറുകാർ അല്ലതന്നെ.

എന്നാൽ അവർക്ക് സംരക്ഷണം നൽകേണ്ടത് ഇങ്ഗ്ളിഷ് ഭരണം ആണ്. അതോടെ മാപ്പിളമാരുടെ ശത്രുക്കളായി കാണപ്പെടുന്നത് ഇങ്ഗ്ളിഷ് പക്ഷമാണ്. അതോടെ മാപ്പിള ലഹളക്കാർ സ്വാതന്ത്ര്യ സമര സേനാനികളായി സ്വമേധയാ മാറപ്പെടുന്നു, ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ.

ഈ വിധം എത്തപ്പെട്ട പോലീസ് - പട്ടാള റജിമെറ്റുകളിൽ മിക്ക മധ്യനിലവാരത്തിലുള്ള ഓഫിസർമാരും പ്രാദേശികർതന്നെയാവും. ഏറ്റവും മുകളിൽ മാത്രമാവും ഇങ്ഗ്ളിഷ് / ബൃട്ടിഷ് ഓഫിസർമാർ കാണുള്ളു. ഉന്നത ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷുകാർ ആയിരുന്നു എന്നതാണ് ഇന്നുള്ള രാഷ്ട്രീയക്കാർക്കും അക്കാഡമിക്ക് ജീനിയസുകൾക്കും പരാതി എങ്കിൽ വാസ്തവം കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

Image

ഉന്നത ഉദ്യോഗസ്ഥർ കൂടി പ്രാദേശിക വ്യക്തികൾ ആയിരുന്നുവെങ്കിൽ പണ്ട് നായർമാരുടെ കൈകളിൽ കീഴ്ജനം പെട്ടതുമാതിരിയായേനെ. മാപ്പിളമാരെ മുഴുവനും അവർ വെട്ടിനുറുക്കിയേനെ.

അന്ന് സംഭവിച്ച ഓരോ ചെറുതുംവലുതും ആയ സംഭവങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി, എന്താണ് സമൂഹത്തിലെ പ്രശ്നം എന്ന് മനസ്സിലാക്കാൻ ആവില്ല. കാരണം, അദൃശ്യമായ പലതും സാമൂഹിക ഘടനയിൽ പൊട്ടിത്തെറി നടത്തുന്നുണ്ട്. അവയെ ഗൗനിക്കാതെ ചരിത്രം എഴുതിയാൽ, പിന്നീട് അത് വായിക്കുന്നവർക്ക് യാതൊന്നും മനസ്സിലാകില്ല.

മുകളിൽ നൽകിയിരിക്കുന്നത് അന്ന് പോലീസ് പിടിയിലായ ലഹളക്കാരുടെ ചിത്രമാണ്. ഇവരിൽ ആരേയും കണ്ടിട്ട് അറേബ്യൻ രക്തപാതയിൽ ഉള്ള English Gentlemen👉 പോലുള്ളവരായി തോന്നുന്നില്ലതന്നെ.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള അനുഭവത്തെക്കുറിച്ചു മറ്റും



മലബാർ മാന്വലിൽ ഈ വിധം ഒരു എഴുത്ത് കാണുന്നുണ്ട്.

QUOTE👉:
Socially the cultivators are subjected (particularly if they are Hindus) to many humiliations and much tyrannical usage by their landlord.


ആശയം: കാർഷകരെ (പ്രത്യേകിച്ചും അവർ ഹിന്ദുക്കൾ ആണ് എങ്കിൽ) പലവിധ അപമാനങ്ങൾക്കും മാനഭംഗങ്ങൾക്കും, നിഷ്ഠൂരശാനകൾക്കും അവരുടെ ഭൂജന്മികൾ വിധേയരാക്കാറുണ്ട്. END.

ഇക്കാര്യം William Loganന്‍റെ തന്നെയുള്ള നിരീക്ഷണമാണ് എന്നാണ് മനസ്സിലാക്കുന്നത്.

ഇവിടെ ഹിന്ദുക്കൾ എന്ന് Logan പരാമർശിച്ചവർ യഥാർത്ഥത്തിൽ ഹിന്ദുക്കൾ അഥവാ ബ്രാഹ്മണർ അല്ലതന്നെ. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ തെറ്റിദ്ധാരണ മാത്രമാണ് ബ്രാഹ്മണരുടെ കീഴിൽപെട്ടുപോയ ബ്രാഹ്മണർക്ക് അടിയറവെച്ച ജനക്കൂട്ടങ്ങൾ ഹിന്ദുക്കൾ ആണ് എന്നത്.

പിന്നെ പറയാനുള്ളത് കർഷകർ അവരുടെ കീഴിൽ പെട്ടുപോയ അടിമ ജനത്തിനോടും കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നത് എന്നതാണ്. എന്നാൽ ഈ അടിമ ജനത്തിനെ അർദ്ധ മനുഷ്യരായി മാത്രമേ എല്ലാരും കണ്ടിരുന്നുള്ളു.

പിന്നേയും പറയാനുണ്ട്. ഇസ്ലാം മതത്തിലേക്ക് മാറി, കാർഷകരായി ജീവിക്കുന്ന ആളുകളോട് അവരുടെ ഭൂജന്മികൾ തെല്ലൊരു ശ്രദ്ധയോടുകൂടിയാണ് പെരുമാറിയിരുന്നത് എന്നും ചുഴഞ്ഞെടുക്കാനാവുന്ന കാര്യമാണ് മുകളിലെ ഉദ്ദരണിയിൽനിന്നും.

ഇന്നത്തെ കാലത്ത് ഈ സാമൂഹിക പ്രതിഭാസത്തെ വിശദ്ധീകരിക്കാനായി ഈ വിധം ചിന്തിക്കുക. പട്ടാള ഓഫിസർമാർ പട്ടാളത്തിലെ ശിപായി പട്ടാളക്കാരോട് കഠിമായി ആണ് പെരുമാറുക എന്നു ചിന്തിക്കുക. എന്നാൽ ഇസ്ലാം മതക്കാരായ ശിപായി പട്ടാളക്കാരോട് അവർ അത്രകണ്ട് കഠിനമായി പെരുമാറില്ല. കാരണം, ഇസ്ലാം ശിപായി പട്ടാളക്കാർക്ക് സംഘടിച്ച് തിരിച്ചടിക്കാൻ ആവും എന്ന ഒരു തോന്നൽ ഉണ്ട്, എന്നും ചിന്തിക്കുക.

ഈ വിധമായുള്ള ഒരു അന്തരീക്ഷം പട്ടാളത്തിൽ പലവിധ വിഷമതകൾക്കും കാരണമാകും. ഇസ്ലാംമതക്കാരല്ലാത്ത ശിപായി പട്ടാളക്കാർക്ക് ഇത് ഒട്ടും രുചിക്കുന്ന അവസ്ഥയാവില്ല. പോരാത്തതിന്, പട്ടാള ഓഫിസർമാർക്ക് ഇസ്ലാം ശിപായി പട്ടാളക്കാരിൽ നിന്നും വ്യക്തമായ അനുസരണം പിടിച്ചെടുക്കാനും ആവില്ല.

ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയുള്ള ഒരു അന്തരീക്ഷവും അന്ന് ദക്ഷിണ മലബാറിൽ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരുന്നു എന്നും പറയാം എന്ന് തോന്നുന്നു. എന്നാൽ ഇതു മാത്രമാവില്ല, സമൂഹത്തിലെ സങ്കീർണ്ണാവസ്ഥ.

സിനിമാ കഥകളിലൂടേയും രാജ്യഭക്തി ഗാനങ്ങളിലൂടേയും ദേശസ്നേഹികളുടെ കഥകളിലൂടേയും മറ്റും ഈ സമൂഹത്തെ മനസ്സിലാക്കാൻ ആവില്ല. കാരണം, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മിക്കവാറും വെറും നുണക്കഥകളും വിഡ്ഢിത്തങ്ങളും ആവും. വാസ്തവം ഇതിലൊന്നും കാണില്ല.



മുകളിൽ👆 നൽകിയ ഗാനം കേൾക്കുക. പൊള്ളയായ വാക്കുകൾകൊണ്ട് എന്തും ദൃശ്യവൽക്കരിക്കാൻ ആവും എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് ഈ മനോഹര ഗാനം.

ഉദാഹരണത്തിന്, ഈ എഴുത്തുകാരൻ പഠിക്കുന്ന കാലത്ത് പൊതുവേയുണ്ടായിരുന്ന ഒരു തോന്നൽ, വൻ സാംസ്ക്കാരിക മഹിമയും, കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളും വൻ സമാധാനം ഉള്ള സമൂഹവും, പോരാത്തിന് വളരെ മാന്യമായ സംഭഷണ രീതികളും മറ്റും പാരമ്പര്യമായി ഉണ്ടായിരുന്ന ഒരു വൻ രാജ്യമായിരുന്ന ഇന്ത്യ എന്നതായിരുന്നു.

ഈ വൻ രാജ്യത്തെ പിടികൂടുകയും അതിനുള്ളിലെ പലവിധ നിധികളും പിടിച്ചുപറിക്കുകയും, പോരാത്തിതിന്, നാട്ടിൽ സാമൂഹിക അരാജകത്വവും കുടുംബ ബന്ധങ്ങളിൽ വിഘടനവും ലൈംഗിക അരാജകത്വവും കൊണ്ടുവരികയും ചെയ്തത് ബൃട്ടിഷ്-ഭരണം ആണ് എന്നാണ്.

എന്നാൽ മുകളിൽ പറഞ്ഞ ഓരോ കാര്യത്തിലും കരുതിക്കൂട്ടിയുള്ള കള്ളത്തരം നിറഞ്ഞു നിൽക്കുന്നുണ്ട്.

വാസ്തവം പറഞ്ഞാൽ മലബാറിൽ ലൈംഗിക അരാജകത്വം തന്നെയാണ് കുടുംബ ബന്ധങ്ങളിൽ കാലാകാലങ്ങളായി നിറഞ്ഞു നിന്നിരുന്നത്. സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾക്ക് പേരിന് പോലും ഒരു അച്ഛൻ ഇല്ലാത്ത അവസ്ഥതന്നെ പല കുടുംബങ്ങളിലും ഒരു സാധാരണ അവസ്ഥയായി നിലനിന്നിരുന്നു.

ബ്രാഹ്മണർക്ക് കീഴിൽ ഉള്ള സ്ത്രീകൾ അവരുടെ നഗ്നത സാമൂഹിക ഉന്നതർക്ക് കാണിച്ചു കൊടുക്കുവാൻ നിർബന്ധിതർ തന്നെയായിരുന്നു. എന്നാൽ സാമൂഹികമായി മുകളിൽ ഉള്ളവർ ഈ വിധ കാര്യങ്ങൾ കാണ്ടാസ്വദിക്കുമ്പോൾ കീഴ്ജന സ്തീകളിൽ കഠിനമായ വെപ്രാളം വരണം എന്നില്ല. അവരേക്കാൾ കീഴിൽ ഉള്ള പുരുഷന്മാർ നിന്നാസ്വദിക്കുമ്പോൾ ആണ് പ്രശ്നം വരിക. ഇതും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഒരു നിഗൂഡ പ്രയോഗം തന്നെയാണ്.

ബൃട്ടിഷ്-മലബാറിൽ വ്യക്തമായ വൈവാഹിക നിയമങ്ങൾ സൃഷ്ടിച്ചതും, അവയിൽത്തന്നെ വൈവാഹിക ബന്ധത്തിൽ രണ്ടുപക്ഷത്തിലേയും കുടുംബക്കാർക്കുള്ള അധികാര പരുധി നിയന്ത്രിച്ചതും, പോരാത്തതിന് മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിന് എതിരായുള്ള ചിന്താഗതി വളർത്തിയതും, ബഹുഭർതൃത്തം എന്ന വൈവാഹിക രീതിയെ തുടച്ചുമാറ്റിയതും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യം തന്നെയാണ്.

അല്ലാതെ ആ കാലഘട്ടത്തിൽ ഇന്നലത്തെ മഴയിൽ കിളിർത്ത കുമിളുമാതിരി പൊന്തിവന്ന പലവിധ സാമൂഹിക പരിഷ്ക്കരണ ഗുരുക്കന്മാരും മറ്റുമൊന്നുമല്ലതന്നെ.

അന്ന് ഇന്ത്യയില്ല, മറിച്ച് മലബാറുകളിൽ തന്നെ പല രാജ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഇങ്ങിനെയൊക്കെയാണ് പാരമ്പര്യ സത്യാവസ്ഥയെങ്കിലും ബൃട്ടിഷ് - മലബാറുകളിൽ പടർന്നുപിടിച്ചുകൊണ്ടിരുന്ന മഹാമാരിപ്പനിയായ ജനാധിപത്യത്തിൽ കിടന്നു വിലസാൻ നോക്കുന്ന ഏവർക്കും, ഇതൊന്നും അറിയില്ല. അറിഞ്ഞാൽ തന്നെ കേട്ടറിവില്ലാ എന്നു നടിച്ചേ തീരൂ.

വൻ വിഡ്ഢിത്ത അവകാശവാദങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽകിടന്ന് വിലസുന്ന രാഷ്ട്രീയക്കാർക്ക് അടിയറവെച്ചും പലരും സ്വന്തം നാട്ടുകാരെ പറഞ്ഞു പറ്റിച്ചും പലവിധ പ്രലോഭനങ്ങളിൽ കുടുക്കിയും, വോട്ട് രാഷ്ട്രീയത്തിൽ വിജയിച്ച് ജനസേവകരും നാട്ടു നേതാക്കളും ആവാൻ തയ്യാറായി നിൽക്കുന്നു.

ഇങ്ങിനെയുള്ളവരിൽ പാരമ്പര്യ ഹിന്ദുക്കളും ഹിന്ദുക്കളായി പുതുതായി അവതരിച്ച ജനങ്ങളിൽ പെട്ടവരും, മലബാറി മുഹമ്മദീയരിൽ പെട്ട വ്യത്യസ്ത ജനവിഭാഗങ്ങളിലെ ആളുകളും മറ്റും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ജനാധിപത്യമെന്ന മഹാമാരിപ്പനി ആരുടെയൊക്കെ കഥയാണ് കഴിക്കുക എന്ന് ആർക്കും വ്യക്തമായി നിശ്ചയമില്ലാത്ത അവസ്ഥ. വളരെ ശ്രദ്ധയോടുകൂടി കരുക്കൾ നീക്കിയില്ലായെങ്കിൽ സാമൂഹികമായി മലർത്തിയടിക്കപ്പെടാം.

സമൂഹത്തിൽ അടിമത്തം ഉണ്ട്, ജാതി വ്യവസ്ഥയുണ്ട്, എന്നെല്ലാം പറയുമ്പോൾ പെട്ടെന്ന് മനസ്സിൽ ഉദിക്കുന്ന തോന്നൽ ആണ്, സാമൂഹികമായി ഉന്നതങ്ങളിൽ ഉള്ളവർ വൻ ബഹുരസമുള്ള ജീവിതം ആണ് നിയിക്കുന്നത് എന്നത്. എന്നാൽ വാസ്തവം കുറച്ചുകൂടി കലർപ്പുള്ളതായിരിക്കാം.

സാമൂഹിക മുകൾത്തട്ടിൽ ഉള്ളവർ അവരവരുടെ വീടുകൾക്കുള്ളിൽ കുടുക്കപ്പെട്ടിരിക്കുന്നവർ ആവാം. അവർക്കും മനുഷ്യ സഹജമായ പലവിധ വേദനകളും വെപ്രാളങ്ങളും ഭാഗ്യനിർഭാഗ്യ സംഗതികളും ശുഭാശുഭ പേടികളും മറ്റും നിത്യജീവിതത്തിൽ നിലനിൽക്കും.

ഇതിനെല്ലാം ഉപരിയായി അവരുടെ കീഴിൽ ഉള്ള ജനത്തിന്‍റെ വളർച്ച ഒരു കഠിനമായ ദുഃസ്വപ്നമായി നട്ടുച്ചനേരത്തുപോലും അവരെ വേട്ടായാടും. കാരണം, മാംസദാഹിയായ (carnivorous) ഭാഷയാണ് എല്ലാരിലും ഉള്ളത്. കീഴിൽ ഉള്ളവന്‍റെ മൂർച്ചയോറിയ വാക്കുകൾക്കുള്ളിൽ പെട്ടുപോയാൽ കാട്ടുമൃഗത്തിന്‍റെ കടിയേറ്റ അനുഭവം തന്നെയായിരിക്കും.

ഇത്രയും കാര്യം ഇവിടെ സൂചിപ്പിച്ചത്, ചരിത്രപരമായി യാതോരു അടിസ്ഥാനവും ഇല്ലാത്ത ഇന്ത്യൻ ദേശീയതയിലേക്ക് ബൃട്ടിഷ്-മലബാറിനെ മലബാറിലെ രാഷ്ട്രീയക്കാർ വഴുതി വീഴ്ത്തിത്തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ എഴുത്തു നീങ്ങുന്നതിന്‍റെ മുന്നോടിയായിട്ടാണ്.

ഇങ്ഗ്ളിഷ്-ഭരണത്തിന്‍റെ നിത്യപ്രകാശത്തിൽ ബൃട്ടിഷ്-മലബാറിൽ പലവിധ പത്രങ്ങളും മാസികകളും തുടങ്ങാനുള്ള സൗകര്യം പല വൻകിടക്കാർക്കും ഉന്നത ജാതിക്കാർക്കും ലഭിച്ചു തുടങ്ങി. ഈ വിധ കാര്യങ്ങളുടെ പിറവി ഇങ്ഗ്ളിഷ് ഭരണം, അതിന്‍റെ പരമശുദ്ധ വിഡ്ഢിത്തത്തിൽ, അവരുടെ ഭരണയത്നങ്ങളുടെ വിജയമായി കാണുകയും ചെയ്തുകൊണ്ടിരുന്നു.

കാലാകാലങ്ങളായി കുട്ടിച്ചോറായി നിലനിന്നിരുന്ന നാടിന്‍റെ അവസ്ഥയെക്കുറിച്ച് യാതോരു അറിവും ഇല്ലാതെയാണ് പലരും പലവിധ വൻകിട അവകാശവാദങ്ങളുമായി വൻ എഴുത്തുകാരും ജനസേവകരും ദേശീയവാദികളും മറ്റുമായി ജനഹൃദയങ്ങളിൽ പ്രത്യക്ഷപ്പെട്ടുകയും ആരാധിക്കപ്പെടുകയും ചെയ്യപ്പെട്ടത്.

ഒരു പക്ഷത്ത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഏതോ ജനത വളർത്തിയെടുത്തിരുന്ന വേദ കാല സംസ്ക്കാരത്തെ സ്വന്തം പാരമ്പര്യത്തിലേക്ക് യാതോരു ഉളുപ്പുമില്ലാതെ വലിച്ചെടുക്കാൻ തുനിയുന്നവർ. അവർക്ക് സ്വന്തമായി യാതൊന്നും ഇല്ലായെന്ന് വ്യക്തം.

അതേ സമയം ഇസ്ലാമിക പക്ഷത്തുള്ളവരും അവർക്ക് തോന്നുന്നതുപോലെ ഇസ്ലാമിനേയും പ്രവാചകനേയും നിർവ്വചിച്ച് അവരുടെ പ്രാദേശിക സാമൂഹിക പരിമിതികൾക്കുള്ളിലും സാമൂഹിക ഉച്ചനീചത്വ പിരിമുറുക്കങ്ങൾക്കുള്ളിലും കുടുക്കിയിടാനും ശ്രമിച്ചിരുന്നു എന്നും തോന്നുന്നു. അവരുടെ പാരമ്പര്യ പരാതീനതകൾക്ക് അതീതമായി മുകളിൽ നിന്നുകൊണ്ട് ഇസ്ലാമിനെ അനുഭവിച്ചറിയാൻ അവർക്കും ആയില്ല എന്നാണ് തോന്നുന്നത്.

നാടിലെ പാരമ്പര്യ ഭീകരത ഇസ്ലാമിലേക്കും പകർന്നു കേരാനാവും ഇത് സൗകര്യപ്പെടുത്തിയത് എന്നും ഒരു തോന്നൽ.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി പരിചയപ്പെടുത്തിത്തുടങ്ങുന്നു



ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം ചരിത്രത്തിൽ ആദ്യമായി പലവിധ സ്വാതന്ത്ര്യങ്ങളും ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്നത് പലവിധ ആളുകൾക്ക് വൻകിട നേതാക്കൾ ആവാനുള്ള സാധ്യതയാണ് നൽകിയത്.

മലബാറുകളുമായി ചരിത്രപരമായി യാതോരു ബന്ധവും ഇല്ലാത്ത പ്രദേശങ്ങളുമായി മലബാറുകളും ബന്ധപ്പെട്ടുതുടങ്ങി. അതോടെ ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളിലേയും മറ്റും വിഭാഗീയമായ ചിന്താഗതികൾക്ക് മലബാറുകളിലും സാവധാനത്തിൽ വേരുറപ്പിക്കാൻ സൗകര്യപ്പെട്ടുതുടങ്ങി.

ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾക്ക് സംരക്ഷണം നൽകാനായി ഉപദ്വീപിന്‍റെ വടക്കൻ ഭാഗത്ത് പിറന്ന ഹിന്ദു മഹാസഭ എന്ന സംഘടയുടെ സ്വാധീനം ബൃട്ടിഷ-മലബാറിലും കണ്ടറിഞ്ഞുതുടങ്ങി. പല കീഴ്ജന വംശങ്ങളും ബ്രാഹ്മണമതത്തിലേക്ക് കേറിത്തുടങ്ങിയ അവസരവും ആണ് ഇത്.

ബൃട്ടിഷ്-മലബാറിലെ കോൺഗ്രസ് നേതാക്കളിൽ ഹിന്ദു മേൽവിലാസം പുതുതായി ലഭിച്ചിരുന്ന പലരും ഈ ഹിന്ദു മഹാസഭയോടു കൂറും കാണിച്ചിരുന്നു പോലും. തിരുനാവയായിൽ 1929ൽ നടന്ന Hindu Conferenceസിൽ കോൺഗ്രസിലെ ഹിന്ദു മേൽവിലാസം നേടിയ പലനേതാക്കളും പങ്കെടുത്തിരുന്നുപോലും.

അതേ സമയം ചരിത്രത്തൽ ആദ്യമായി മലബാറുകളിൽ ഒരു വൻ ദേശീയ ചിന്താഗതി വളർന്നു വന്നുകൊണ്ടിരുന്നുതാനും. ഇങ്ഗ്ലിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യൻ ഭൂപടത്തിൽ ചേർക്കുന്ന ഓരോ പ്രദേശവും ഈ ദേശീയ കാഴ്ചപ്പാടിനുള്ളിൽ വരും. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയോട് ഒട്ടിനിൽക്കുന്ന സ്വതന്ത്ര രാജ്യങ്ങളും ഈ ഭൂപടത്തിൽ ഉണ്ട് എന്ന ഒരു ചിന്താഗതിയും വളരെ പെട്ടെന്ന് മനസ്സിൽ കയറാം.

മലബാറിലെ മുഹമ്മദീയരിലെ വൻകിടക്കാരും, പ്രാദേശികവും ദേശീയവും ആയ രാഷ്ട്രീയ നേതൃത്വ സാധ്യതകൾ അന്വേഷിക്കുന്ന കാലം ആയിരുന്നു അന്ന്. എന്നാൽ അവർക്കും ഈ പുതിയ ദേശീയ ഭാവത്തോട് ഒത്തുനിന്നേതീരൂ.

മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരിൽ ചിലർ ദേശീയ ഭാവം പേറുന്നവർ തന്നെ. എന്നാൽ മറ്റ് പലരും കോൺഗ്രസിലെ മുഹമ്മദീയ വിരോധം പേറുന്നവരിൽനിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുന്നു.

മുഹമ്മദീയരിൽ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്ന പലരും രണ്ട് വ്യത്യസ്ത ചിന്താഗതികളിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഒന്ന് കോൺഗ്രസിലെ ഹൈന്ദവപക്ഷക്കാരോട് വ്യക്തമായ വിരോധം നിലനിർത്തിയിരുന്നവർ. മറ്റ് ചിലർ ഇതേ കൂട്ടരോട് ഒത്ത് നിൽക്കുന്നവർ.

വെറും സൈന്ധാന്തികമായ ചിന്തിച്ചാൽ പ്രശ്നം സൈന്ധന്തികം മാത്രം തന്നെ. എന്നാൽ കുറച്ചുകൂടി കടന്നുകയറി നോക്കിയാൽ വേറേയും പ്രശ്നങ്ങൾ ഉണ്ട്.

ഓരോ വ്യക്തിയും പുതുതായി ഉരുത്തിരിഞ്ഞുവരുന്ന സാമൂഹികവും രാഷ്ട്രീയവും ആയ മറ്റങ്ങളെ കണ്ടറിഞ്ഞ് സ്വന്തം സാമൂഹിക വിലയും നിലയും രക്ഷിക്കാനുള്ള ഗൂഡമായ ശ്രമത്തിൽ ആയിരുന്നിരിക്കാം.

വായനക്കാരൻ മനസ്സിലാക്കേണ്ടത്, ചരിത്രത്തിൽകൂടി കാര്യങ്ങളെ വീക്ഷിച്ചാൽ, ആകെ കേൾക്കുന്നതും മനസ്സിലാക്കുന്നതും മറ്റും, നേതാക്കളായി അറിയപ്പെടുന്നവരുടെ വാക്കുകളും ചെയ്തികളും മറ്റും മാത്രമായിരിക്കും. എന്നാൽ സമൂഹത്തിൽ ഈ കൂട്ടർക്ക് ആകെക്കൂടെ ലഭിക്കുന്ന പ്രസക്തി അവർ സംഘടിപ്പിക്കുന്ന യോഗങ്ങളും ജാഥകളും അവർ നടത്തുന്ന പത്രപ്രസ്താവനകളും അവർ സ്വന്തമായി അച്ചടിച്ച് ഇറക്കിവിടുന്ന പത്രങ്ങളും മാസികകളും മറ്റുമായിരിക്കും.

ഇന്നുള്ള ഡിജിറ്റൽ മാധ്യമങ്ങൾ പോലൊക്കെത്തന്നെയാണ് അന്നും കാര്യങ്ങൾ ഒരു പരിധിവരെ. അന്ന് സാമാന്യം നല്ലപണവും സ്വാധീനവും മറ്റും ഉളളവർക്കാണ് ഈ വിധ കാര്യങ്ങൾക്കായി സമയം ഉപയോഗിക്കാൻ പറ്റുള്ളു. ഇന്നാണെങ്കിൽ നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾ ഈ വിധകാര്യങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ചെയ്ത തമ്മിലടിച്ച് ജനങ്ങളുടെ മനസ്സിൽ കയറിക്കൂടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്നും ഈ വിധകാര്യങ്ങൾ വിജയകരമായി ചെയ്യാനും ജനഹൃദയങ്ങളെ വ്യക്തമായി സ്വാധീനിക്കാനും നല്ല പണവും സ്വാധീനവും ആവശ്യം ഉണ്ട് എന്നാണ് അനുഭവിച്ചറിഞ്ഞത്.

എന്നാൽ ഈ മാധ്യമങ്ങളുമായി യാതോരു ബന്ധവും ഇല്ലാത്ത നൂറുകണക്കിനും പതിനായിരക്കണക്കിനും ആളുകൾ സമൂഹത്തിൽ അന്നും ഉണ്ടായിരുന്നിരിക്കും. അവരെ എങ്കിനെയെങ്കിലും സ്വന്തം ജാഥകളിലേക്കും യോഗങ്ങളിലേക്കും സംഘടനാ അംഗത്വത്തിലേക്കും കയറ്റിക്കിട്ടാനാണ് നേതാക്കൾ ആവാനാഗ്രഹിക്കുന്നവരും നേതാവായവരും ആഗ്രഹിക്കുക.

അതിനായി എന്തും പറയാം, ചർച്ചചെയ്യാം എന്നെല്ലാം എന്നല്ലാതെ, ഈ വിധ നേതാക്കളിൽ ആർക്കും തന്നെ ജനങ്ങൾക്കിടയിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പടർന്നാലുണ്ടാവുന്ന മാറ്റവും മാനസിക മുന്നേറ്റവും മറ്റും പകർന്നുകൊടുക്കാൻ ആവില്ലതന്നെ.

ഈ ഉപദ്വീപിൽ പണ്ടുമുതലെ ഉള്ള ഒരു കാര്യമാണ്, ദൂരെയെവിടെയോ ഉള്ള ഏതെങ്കിലും ഒരു വ്യക്തിത്വത്തെ വൻ വ്യക്തിത്വമായി ചുറ്റുപാടുള്ള ഏവരിലും പരിചയപ്പെടുത്തി, ആ ദൂരെയുള്ള വ്യക്തിത്വത്തിൽനിന്നും ആ വ്യക്തിത്വത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട അനുയായിയും ആജ്ഞാനുവർത്തിയും അധികാരപ്പെടുത്തപ്പെട്ട പ്രാദേശിക പ്രതിനിധിയും താനാണ് എന്നുള്ള ഒരു സാക്ഷ്യപത്രം കൈവശപ്പെടുത്തുക എന്നത്. പ്രാദേശിക തലത്തിൽ ഈ വ്യക്തിയ്ക്ക് നേതാവാകാൻ വൻ ബലം നൽകുന്ന ഒരു സാക്ഷ്യപത്രം തന്നെയാണ് ഇത്.

മലബാറിലും പുതുതായി ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരുന്ന രാഷ്ട്രീയ സാധ്യതകളിൽ കയറിക്കളിക്കാൻ ശ്രമിക്കുന്ന പലരും ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും പ്രകാശിക്കുന്നുണ്ട് എന്ന് കരുതപ്പെട്ട ചില രാഷ്ട്രീയ നേതാക്കളുടെ പേര് എടുത്തു പറയുന്ന ഒരു പ്രവണത തന്നെ വളർന്നുവന്നിരുന്നു. വടക്ക് നടക്കുന്ന പലവിധ രാഷ്ട്രീയവും സാമൂഹികവും സാമുദായികവും ആയ പലവിധ യോഗങ്ങളിൽ പങ്കെടുക്കുക എന്നതും സാമൂഹികമായി എടുത്തു കാട്ടാനുള്ള ഒരു വൻ തുരുപ്പുശീട്ടാണ്. പോരാത്തതിന് ഇങ്ഗ്ളണ്ടിലേക്ക് പോയി വല്ല ചെറുകിട സമ്മേളനങ്ങളിൽ പെങ്കെടുക്കാൻ പറ്റുന്ന വല്ല സൗകര്യവും ലഭിച്ചാൽ അതും ഒരു കനകമൂല്യമുള്ള കാര്യമാണ്. വ്യക്തി ഒറ്റയടിക്ക് മഹാനും മഹാത്മാവും ആവും.

കോൺഗ്രസിന് ഒരു ഹൈന്ദവ ഭാവം ഉണ്ട് എന്ന് ആരോപിച്ച് മുഹമ്മദീയരിൽ തന്നെയുള്ള ചില നേതാക്കൾ പ്രസ്തവാനകൾ ഇറക്കിയിരുന്നു അന്ന്. എന്നാൽ ചിലർ കോൺഗ്രിസിന് ഈ വിധമുള്ള ഒരു ഭാവം ഇല്ലായെന്ന് അറിയിച്ച് കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നു. ഇതിലൊന്നും കാര്യമായി നിത്യജീവിതത്തിൽ പങ്കെടുക്കാതെ പൊതുജനം സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ മുഴുകുന്നു. എന്നാൽ ഒരു ജാഥയിൽ പങ്കെടുക്കുക, ബഹുജന യോഗങ്ങളിൽ പങ്കുചേരുക എന്നെല്ലാമുള്ള കാര്യങ്ങൾ വൻ രസമുള്ള കാര്യങ്ങൾതന്നെയാണ്. പല ചെറുപ്പക്കാർക്കും മറ്റ് കാര്യമായ വിനോദ അവസരങ്ങൾ ഇല്ലതന്നെ.

1931ൽ Calicut Municipalityയുടെ Chairman സ്ഥാനത്തിനായി തിരഞ്ഞെടുപ്പു നടക്കുന്നു.

(ഇവിടേയും വായനക്കാരൻ മനസ്സിലാക്കേണ്ടത് ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ആളുകളെ അടിമപ്പെടുത്തുന്നത് എന്ന് ഇന്ത്യൻ ഔപചാരിക ചരിത്രം വിളിച്ചു പറയുന്ന ഇങ്ഗ്ളിഷ് ഭരണകാലത്തുള്ള കാര്യമാണ് ഇത് എന്നതാണ്. ബൃട്ടിഷ്-ഇന്ത്യയിൽ എല്ലായിടത്തും ജനാധിപത്യ തിരഞ്ഞെടുപ്പുണ്ട്. ബൃട്ടിഷ്-ഇന്ത്യക്ക് തൊട്ടു പുറത്തായുള്ള രാജ്യങ്ങളിൽ ഇത് ഇല്ല.)

മുഹമ്മദീയനായ സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. കോൺഗ്രസുകാരനായ ഒരു കൗൺസിലർ പ്രസ്താവന ഇറക്കിയത്, ഈ സ്ഥാനാർത്ഥി തനി വർഗ്ഗീയ വാദിയായ മാപ്പിളയാണ് എന്നാണ്. ഈ ആൾ മുനിസിപ്പൽ പ്രസിഡൻ്റ് ആയാൽ മുനിസിപ്പൽ ഓഫിസ് മുഴുവനും മാപ്പിളമാർ നിറഞ്ഞിരിക്കും, എന്ന്.

ഈ വിധമായുള്ള ചിന്താഗതി യാതൊന്നും ഇങ്ഗ്ളിഷ് ഭരണം നാടിൽ ഇറക്കിവിട്ടതല്ലതന്നെ. മറിച്ച് ഫ്യൂഡൽ ഭാഷയിലൂടെ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന അതീവ സങ്കീർണ്ണമായ സാമൂഹികാന്തരീക്ഷത്തിൽ ജനാധിപത്യമെന്ന മഹാമാരിപ്പനി ആ സമൂഹത്തിന്‍റെ സ്വതസിദ്ധമായ മറ്റ് രോഗാവസ്ഥകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ പ്രകടമാകുന്ന കാര്യങ്ങൾ ആണ് ഇത്.

അന്ന് ഹിന്ദുക്കൾ എന്ന് പറയപ്പെടുന്നവരിൽ ഒരു വൻ ശതമാനം പേരും യഥാർത്ഥത്തിൽ ഹിന്ദുക്കൾ അല്ല തന്നെ. അതേ പോലെതന്നെ മുഹമ്മദീയരിൽ തന്നെ പലരും വ്യത്യസ്ത ജനവംശങ്ങൾ ആണ്. അവരിൽ ഓരോ കൂട്ടർക്കും സ്വന്തമായുള്ള സ്വാർത്ഥതാൽപ്പര്യങ്ങൾ ഉണ്ടാവും എന്നതും വാസ്തവം തന്നെ.

ഓരോ വ്യക്തിയും ഏറ്റവും സുപ്രധാനമായി ലക്ഷ്യമിടുന്നത്, താനും തന്‍റെ അടുത്ത ബന്ധുജനങ്ങളും ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഉന്നത സ്ഥാനത്തിൽ എത്തിച്ചേരണം എന്നും മറ്റുള്ളവരെ വളരെ ശ്രദ്ധയോടും കുരുട്ടുബുദ്ധി പ്രയോഗത്തിലൂടേയും തരംതാഴ്ത്തണം എന്നുമാവും. അല്ലാതെ മറ്റ് പോംവഴിയില്ലതന്നെ.

1939ൽ Malabar District Boardഡിലേക്ക് തിരഞ്ഞെടുപ്പുവന്നു. Wandoor farqaയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്നത് മൂഹമ്മദീയനായ വൻ വ്യക്തിയാണ്. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന അവസരത്തിൽ കോൺഗ്രസിലെ Chalappuram gang എന്ന് അറിയപ്പെടുന്ന ഒരു വിഭാഗക്കാർ ഈ ആൾക്ക് എതിരായി ഹൈന്ദവ മേൽവിലാസം പേറുന്ന വീടുകളിൽ പ്രചരണം നടത്തി. അവർ നോട്ടീസ് അടിച്ച് ഈ വീടുകളിൽ നൽകിയത്, ഈ ആൾക്ക് വോട്ട് നൽകരുത് എന്നും ഈ ആൾ ഒരു തനി മുഹമ്മദീയ വർഗ്ഗീയവാദിയാണ് എന്നുമാണ്.

തനി പ്രാകൃതവും കാലകാലങ്ങളായി തുണ്ടുതുണ്ടായി കിടന്നിരുന്നതും ആയ ഒരു പ്രദേശത്തിൽ കാലാകാലങ്ങളായി കുട്ടിച്ചോറായി നിലനിന്നിരുന്ന ജനക്കൂട്ടങ്ങളിലേക്ക് ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിലൂടെ വിഭാവനം ചെയ്യപ്പെട്ടിരുന്ന ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിച്ചപ്പോൾ, ഈ പ്രദേശത്ത് ഒരു മാനസിക ഉന്നമനമല്ല സംഭവിച്ചത്. മറിച്ച് ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകുന്ന പ്രേരണകൾക്ക് അനുസൃതമായി ഇങ്ഗ്ളിഷിലെ വൻ ആശയങ്ങൾ വികലപ്പെടുകയാണ് സംഭവിച്ചത്.

ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന ആൾകൂട്ടത്തിലെ ഓരോ വ്യക്തിയും ഒരു വൻ ആശയക്കുടയ്ക്ക് കീഴിൽ അംഗത്വം എടുത്താൽ ആ ഓരോ ആളുകളുടേയും ആശയവിനിമയത്തിലും വ്യക്തിത്വത്തിലും മറ്റും പലവിധ മാറ്റങ്ങൾ സംഭവിക്കും. ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്.

ഒരു മാപ്പിള വ്യക്തിയും ഒരു മാപ്പിളയല്ലാത്ത വ്യക്തിയും തമ്മിൽ അടുത്ത് ഇടപഴകുമ്പോൾ, അവർ എത്രമാത്രം സൗഹൃദത്തിൽ നിന്നാലും, അവർക്ക് ഇടയിൽ പലവിധത്തിലുള്ള മതിലുകളും ഇടനാഴികകളും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകൾ സൃഷ്ടിക്കും. ഇതും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. അടിമകളെ മോചിപ്പിച്ചാൽ അടിമ ഉടമകൾ തിരിച്ചടിക്കും



ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ, ചരിത്രപരമായി തമ്മിൽ യാതോരു ബന്ധവും ഇല്ലാത്ത അനവധി പ്രദേശങ്ങളേയും ജനവംശങ്ങളേയും രാജ്യങ്ങളേയും കൂട്ടിക്കുഴച്ചാണ്, ബൃട്ടിഷ്-ഇന്ത്യയെന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഇന്ത്യ ഉണ്ടാക്കിയത്. ഈ ഇന്ത്യക്ക് തൊട്ടപ്പറുത്ത് നിൽക്കുന്ന പല നാട്ടുരാജ്യങ്ങളും ഈ ഇന്ത്യാ പദപ്രയോഗത്തിൽ ഒട്ടിച്ചേർന്നിരുന്നു. ഇങ്ഗ്ളിഷ് ഭരണം ഉള്ളയിടത്തോട് ഒട്ടിച്ചേരാൻ വളരെ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്.

പോരാത്തതിന്, പലരോടും യുദ്ധം ചെയ്തും ഏറ്റുമുട്ടിയും നിൽക്കുമ്പോൾ, അതിൽ ഒരു കൂട്ടർ ഇങ്ഗ്ളിഷുകാർ ആണ് എങ്കിൽ ആ കാര്യമാണ് എടുത്തെടുത്ത് പറയാനും പരാമർശിക്കാനും ആരിലും ഇഷ്ടം വരിക. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലിന്‍റെ കാര്യം വിട്ടുകളയാൻ തന്നെ പലരും ശ്രമിക്കും.

ദക്ഷിണ മലബാറിൽ മുഹമ്മദീയരിലെ ചിലർ ബ്രാഹ്മണ പക്ഷവുമായി ഏറ്റുമുട്ടിയത്, പിന്നീട് മാപ്പിളമാരും ഇങ്ഗ്ളിഷുകാരും തമ്മിൽ ആയുള്ള ഒരു ഏറ്റുമുട്ടലായാണ് അറിയപ്പെടുന്നത്. ആ രീതിയിൽ കാര്യങ്ങളെ ചിത്രീകരിക്കാനാണ് പലർക്കും താൽപ്പര്യം വരിക. ഇങ്ഗ്ളിഷുകാരോടു തോറ്റു എന്ന് പറയാൻ പോലും കാര്യമായ മടികാണില്ല.

ഐപിഎസ്സുകാരനോടു ഏറ്റുമുട്ടിത്തോൽക്കുന്നതും, ഐപിഎസ്സുകാരന്‍റെ വീട്ടുവേലക്കാരനോട് ഏറ്റു മുട്ടി ജയിക്കുന്നതും തമ്മിൽ ഫ്യൂഡൽ ഭാഷാ കോഡുകളിൽ വ്യത്യാസം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.

രണ്ട് മലബാറുകളിലെ ജനവംശങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു. ഈ രണ്ട് കൂട്ടരും ചുറ്റുമുള്ള തമിഴ് പ്രദേശങ്ങളിലേയും കന്നട പ്രദേശങ്ങളിലേയും തിരുവിതാംകൂർ രാജ്യത്തിലേയും ജനവംശങ്ങളുമായി വ്യത്യസ്തരായിരുന്നു.

ബൃട്ടിഷ്-ഇന്ത്യ സ്ഥാപതിമായതോടുകൂടി, ഈ വ്യത്യസ്ത ജനങ്ങൾ തമ്മിൽ കുഴയുന്ന (mixing) ഒരു അവസ്ഥാ വിശേഷം വന്നുകൊണ്ടിരുന്നു.

പോരാത്തതിന് ഇങ്ഗ്ളിഷ് നിയമങ്ങൾക്ക് പ്രാദേശിക ഉച്ചനീചത്വങ്ങളെ കണ്ടറിയാനും മാനിക്കാനും ആവുന്നില്ല എന്നുള്ളതും ഒരു ഭയാനകമായ കാര്യമായി പലരിലും അനുഭവപ്പെട്ടു തുടങ്ങിയിരിക്കാം.

രാഷ്ട്രീയത്തിൽ കയറി കളിച്ച് ജനനേതാവാകാൻ നോക്കുന്നവർ സാമൂഹിക ഒച്ചപ്പാടുണ്ടാക്കാൻ പറ്റുന്ന കാര്യങ്ങൾ അന്വേഷിച്ചു നടക്കുകയാവാം എന്നും മനസ്സിലാക്കാനാവുന്ന കാര്യമാണ്.

വിദേശീയരാണ് നമ്മെ ഭരിക്കുന്നത് എന്ന വാദം ആണ് രാഷ്ട്രീയമായി ഏറ്റവും എളുപ്പത്തിൽ ചിലവാക്കാവുന്ന കാര്യം. മലബാറിന് തൊട്ട് അപ്പുറത്തുള്ള എല്ലാ പ്രദേശങ്ങളും ചരിത്രപരമായി വിദേശങ്ങൾ ആയിരുന്ന എന്ന രീതിയിൽ ഇനിമുതൽ കാണാൻ ആവില്ല. കാരണം, ഈ പ്രദേശങ്ങൾ പലതും ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യത്തിൽ പെടുന്നവയാണ്.

തൊട്ടടുത്തുകിടക്കുന്ന നാട്ടുരാജ്യങ്ങളിൽ ബൃട്ടിഷ്-ഇന്ത്യൻ Penal Codeന് വിലയില്ല. അവിടങ്ങളിൽ വ്യത്യസ്ത ഉദ്യോഗസ്ഥ പ്രസ്ഥാനം ആണ് ഉള്ളത്. ബൃട്ടിഷ്-ഇന്ത്യൻ കോടതിക്കും ആ കോടതിയുടെ കൽപനകൾക്കും അവിടങ്ങളിൽ യോതാരു അധികാരവും ഇല്ല. അവിടങ്ങളിൽ ജാതീയമായ പരിഗണനകൾ എല്ലാകാര്യത്തിലും ഉണ്ട്. അവിടങ്ങളിൽ ജനാധിപത്യ തിരഞ്ഞെടുപ്പില്ല. ജനകീയമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകൾ ഇല്ല.

ആ വിധരാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് എന്തെങ്കിലും നടപ്പിലാക്കണമെങ്കിൽ ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ അനേകം മാസങ്ങളും ചിലപ്പോൾ വർഷങ്ങളും സംഭാഷണം നടത്തേണ്ടതായി വരും.

നാട്ടുരാജ്യങ്ങളിൽ അടിമത്തം ചിലപ്പോൾ നിയമപരമായും പലപ്പോഴും നിയമപരമല്ലാതേയും നിലനിൽക്കുന്നുണ്ട്.

എന്നാൽ മിക്ക നാട്ടുരാജ്യങ്ങളും, അവരുടെ ഭരണയന്ത്രത്തേയും ഉദ്യോഗസ്ഥ പ്രസ്ഥാനത്തേയും സൃഷ്ടിക്കാനും നടത്തിപ്പുചെയ്യാനും ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരെ കടം എടുക്കുകയോ, അതുമല്ലെങ്കിൽ ബൃട്ടിഷ്-ഇന്ത്യൻ പൗരന്മാരെ നിയമിക്കുകയോ ചെയ്യുമായിരുന്നു.

പോരാത്തതിന്, നാട്ടുരാജ്യങ്ങളിലെ രാജകുടുംബക്കാർ ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഉദ്യോസ്ഥരോടും മറ്റ് ഇങ്ഗ്ളിഷുകാരോടും സൗഹൃദ ബന്ധങ്ങളിൽ നിൽക്കുമായിരുന്നു. ഇത് പലപ്പോഴും, അവർക്ക് അവരുടെ സ്വന്തം ആൾക്കരുടെ ഇടയിൽ മേധാവിത്വം അഭിനയിക്കേണ്ടി വരുന്നതിന്‍റെ മടുപ്പ് മറ്റാനും സൗകര്യപ്പെടുത്തിയിരിക്കാം. ഇങ്ഗ്ളിഷുകാർ പേരുവിളിച്ചു സംസാരിച്ചാൽ പ്രശ്നം ഇല്ല. എന്നാൽ സ്വന്തം രാജ്യത്തിലെ ആൾ പേരുവിളിച്ചാൽ രാജകുടുംബാഗത്തിന്‍റെ വിലയും നിലയും വിറച്ചുപോകും.

ഈ വിധമായുള്ള കുഴഞ്ഞമറിഞ്ഞു കിടക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ബൃട്ടിഷ്-ഇന്ത്യയുടെ രാജ്യാതിർത്തി എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ ഉള്ള വ്യക്തത വിദ്യാഭ്യാസം ലഭിച്ച ജനങ്ങൾക്കിടയിൽ മെല്ലെമെല്ലെ മാഞ്ഞു തുടങ്ങിയിരുന്നു.

കീശയിൽ കുറച്ച് പണം ഉള്ളവരിൽ പലരും സ്വന്തം പ്രദേശത്തുള്ള സാമൂഹിക കുടുക്കുകൾക്ക് അതീതനായി നൽക്കാനായി പ്രാദേശികവും ദേശീയവും അന്തർദേശീയവും ആയി നേതവുകളിക്കാൻ ശ്രമിക്കുന്നു.

ഇങ്ഗ്ളിഷ് ഭരണം ഇവിടെ കൊണ്ടുവന്ന, വ്യക്തികളിലെ മാനസിക നിലവാര വളർച്ചയ്ക്ക്, അപ്പുറമായുള്ള വളർച്ചയാണ് പല നേതാക്കളും വാഗ്ദാനം നൽകുന്നത്.

സ്വന്തം വീടിലെ പണിക്കാരനോട് ഇങ്ഗ്ളിഷിൽ സംസാരിക്കുകയും ആ ആൾക്ക് ഇങ്ഗ്ളിഷ് ഭാഷാപരിജ്ഞാനം നൽകുകയും ചെയ്താൽ ആ ആളിൽ വൻ മാനസിക വളർച്ചവരും എന്നുള്ളത് പല നേതാക്കൾക്കും അറിവുള്ള കാര്യം തന്നെ.

എന്നാൽ അതിന് യാതോരു നേതാവും തുനിയില്ല. കാരണം, കീഴിലുള്ളവൻ വളർന്നാൽ മുകളിൽ ഉള്ളവൻ തളരും എന്ന കോഡിങ്ങ് ഉള്ള ഭാഷയാണ് പ്രാദേശിക ഭാഷ.

വടക്കൻ പ്രദേശങ്ങളിൽ വൻ രാഷ്ട്രീയക്കളി നടക്കുന്നുണ്ട് അന്ന്. അന്തർദേശിയ വേദികളിൽ നേതാവാകാൻ ശ്രമിച്ച് തിരിച്ചെത്തിയ മോഹൻദാസ് ഗാന്ധിയാണ് അടിച്ചു കയറുന്നത്. രാമരാജ്യം, സത്യഗ്രഹം, അഹിംസ എന്ന മൂന്ന് പുതുമന്ത്രവാക്കുകൾ ഏതോവിധത്തിൽ സ്വരൂപിച്ചെടുത്താണ് ഗാന്ധി രാഷ്ട്രീയക്കളി നടത്തുന്നത്.

പിന്നെ വിളങ്ങിനിൽക്കുന്നത് നെഹ്റുവാണ്.

ഇവർ രണ്ടുകൂട്ടരും ബൃട്ടിഷ്-ഇന്ത്യൻ പൗരന്മാർ അല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഈ വിവരം അന്ന് ആരും ശ്രദ്ധിച്ചില്ലാ എന്നാണ് മനസ്സിലാക്കുന്നത്. ഇന്ന് ഇത് പറഞ്ഞാൽ ഇന്ത്യൻ ഔപചാരിക ചരിത്ര ജീനിയസുകൾ സമ്മതിച്ചുതരില്ല.

ഗാന്ധിക്ക് സ്വന്തം രാജ്യത്തിൽത്തന്നെ ജനാധിപത്യവും ഇങ്ഗ്ളിഷ് വിദ്യാഭ്യാസവും അടിമ മോചനവും മറ്റും നടത്താവുന്നതേയുള്ളു. എന്നാൽ അതിന് മുതിർന്നാൽ വിവരം അറിയും. മോഹൻദാസ് അതിന് മുതിരില്ലതന്നെ. കാരണം, സ്വന്തം രാജ്യത്തിലെ പ്രധാനമന്ത്രിയുടെ മകനാണ് മോഹൻദാസ്.

ഗാന്ധി അന്തർദേശിയ കളികഴിഞ്ഞ് തിരിച്ചുവന്നപ്പോൾ കോൺഗ്രസിൽ ആദ്യം വൻ സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് ഗാന്ധിയെ കോൺഗ്രസുകാർക്ക് കൂടെകൊണ്ടുനടക്കാൻ താൽപ്പര്യം ഇല്ലാതായിരുന്നു. എന്നാൽ ഗാന്ധിയെ ഒഴിവാക്കനോ മാച്ചുകളയാനോ ആവാത്ത സ്ഥതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. അതിന് ഒരു പ്രധാന കാരണം ഗാന്ധിക്ക് സ്വന്തമായുള്ള സോഷ്യൽ മീഡിയാ സൗകര്യങ്ങൾ ഉണ്ടായിരുന്നു എന്നതാവാം. കോൺഗ്രസിനെ വെല്ലുന്നതരത്തിലുള്ള മീഡിയാ സൗകര്യമായിരുന്നു അത് എന്നാണ് മനസ്സിലാക്കുന്നത്.

പോരാത്തതിന്, വടക്കൻ പ്രദേശങ്ങളിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ വീട്ടുകാരിൽ പലരും ഗാന്ധിയെ ഒരു വൻ രക്ഷകനായാണ് കണ്ടത്. ഗാന്ധി എഴുതുന്നതും പറയുന്നതും ആയ അഹിംസ ഒരു തത്വസംഹിതയാണ് എന്നാണ് അവർക്ക് തോന്നിയിരിക്കുക. എന്നാൽ ഗാന്ധിയുടെ പ്രാദേശിക ഭാഷയിൽ വൻ മൃഗീയതയുണ്ട് എന്ന കാര്യം അവർക്ക് അറിവു ലഭിച്ചിരിക്കില്ല.

ഒന്ന് രണ്ട് വ്യക്തികൾ ഏതാനും ഇങ്ഗ്ളിഷ് ഉദ്യോഗന്ഥരെ വെടിവെച്ചു കൊന്നിരുന്നു. ആ അവസരങ്ങളിൽ ഗാന്ധി അഹിംസാവാദവുമായി പ്രത്യക്ഷപ്പെട്ടത്, ഇങ്ഗ്ളിഷുകാരിൽ വൻ മതിപ്പുതന്നെ വരുത്തി. ഇങ്ഗ്ളണ്ടിൽ നിന്നും പുതുതായി വന്ന ഇങ്ഗ്ളിഷുകാർക്ക് കാര്യങ്ങൾ യാതൊന്നും മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്. അവരും മനസ്സിലാക്കുന്നത് ഈ വൻരാജ്യത്തെ ബൃട്ടിഷ് പട്ടാളം അടിച്ചമർത്തി പിടിച്ചടക്കിയതാണ് എന്നതാവാം.

നൂറ്റാണ്ടുകളോളം വെറും കന്നുകാലികളെപ്പോലെ ഭൂജന്മികുടുംബ പാടപ്പറമ്പുകളിൽ അടിമകളായി ജീവിച്ചിരുന്ന കോടാനുകോടി ജനങ്ങൾ ആദ്യമായി സ്വാതന്ത്ര്യം അനുഭവിച്ചകാര്യമൊന്നുമല്ല ആരും എടുത്തുപറയുന്നത്. പകരം, ഏതാനും പേർ വീരസാഹിസകരായി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വെടിവച്ചതാണ് മാധ്യമങ്ങൾ എടുത്തുപറയുന്നത്.

അടിമകളെ മോചിപ്പിച്ചാൽ അടിമ ഉടമകൾ തിരിച്ചടിക്കും എന്നത് മനസ്സിലാക്കാൻ വലയി പ്രയാസം ഇല്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. കോമാളി സത്യഗ്രഹത്തെക്കുറിച്ചും മറ്റും



ഇങ്ഗ്ളിഷ് ഭരണം യാതോരു ഒച്ചപ്പാടും പോർവിളിയും മറ്റും ഇല്ലാതെ ബൃട്ടിഷ്-ഇന്ത്യയിൽ വൻ കാര്യങ്ങൾ സൃഷ്ടിക്കുന്നു. ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി പല പദ്ധതികളും നടപ്പിലാക്കുന്നു. നിയമങ്ങൾ രചിക്കുന്നു. യാതോരു ജാതീയമായ പരിഗണനകളും ഇല്ലാത്ത റോഡുകളും മറ്റ് വീഥികളും ഉണ്ടാക്കുന്നു. അണക്കെട്ടുകൾ സൃഷ്ടിക്കുന്നു.

പ്രാദേശിക ചെറുപ്പക്കാർക്ക് പഠിക്കാനായി മെഡിക്കൽ കോളജുകൾ നിർമ്മിക്കുന്നു. പൊതുജനങ്ങൾക്കായി ആശുപത്രികൾ സ്ഥാപിക്കുന്നു. റെയ്ൽവേ സംവിധാനം വിപുലീകരിക്കുന്നു. തപാൽ സംവിധാനം വളർത്തിവളർത്തി, അവയെ തൊട്ടടുത്തുള്ള സ്വതന്ത്ര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

അങ്ങിനെ പലതും.

ഇങ്ഗ്ളിഷുകാർ ചെയ്യുന്ന ഈ ഓരോ കാര്യവും തനി തെമ്മാടിത്തമാകുന്നത്, അവർക്ക് ഈ നാടിലെ ഭാഷകളിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ഉച്ചനീചത്വ കോഡുകളെക്കുറിച്ച് അറിവുണ്ടാവുമെങ്കിലും, അവയ്ക്ക് തക്കതായ പരിഗണന കൊടുക്കുന്നില്ലാ എന്നതാവാം. ഏവർക്കും കയറിച്ചെല്ലാവുന്ന റെയ്ൽവേ സ്റ്റേഷൻ എന്നതു തന്നെ ഒരു ഭീകര രംഗമായി പലരും കണ്ടിരുന്നിരിക്കാം.

ഇങ്ഗ്ളിഷിൽ നല്ല പ്രാവീണ്യമുള്ള പോലീസ് ഇൻസ്പെടർമാർ എന്നതു തന്നെ ഒരു ഭീകര സംഭവമായി സമൂഹത്തിൽ അനുഭവപ്പെടും. ഏത് കീഴ്ജന വ്യക്തിക്കും കുറച്ച് ഇങ്ഗളിഷ് പരിജ്ഞാനം ഉണ്ട് എങ്കിൽ യാതോരു വെപ്രാളവും ഇല്ലാതെ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പോലീസ് ഇൻസ്പെടറുമായി ഇങ്ഗ്ളിഷിൽ സംസാരിക്കാം എന്നതു തന്നെ ഒരു വൻ സംഭവമായിരുന്നു. സാമൂഹിക അടിത്തറതന്നെ ഇളകിപ്പോകാൻ പറ്റുന്ന ഒരു കാര്യമാണ് ഇത്.

ഇന്ന് ഈ വിധമുള്ള ഒരു കാര്യം ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും നടപ്പില്ലതന്നെ. അങ്ങ് തലപ്പത്തുള്ള ഐപിഎസ്സുകാരിലും ഇന്ന് ഇങ്ഗ്ളിഷ് പരിജ്ഞനം വളരെ പരിമിതമാണ് എന്നാണ് അവരിൽ പലരേയും Youtube വീഡിയോകളിൽ കാണുമ്പോൾ മനസ്സിലാകുന്നത്.

മലബാറിന്‍റെ ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ചരിത്ര വാസ്തവം എന്താണ് എന്ന് ജനത്തിനും അറിയില്ല. എന്നാൽ ഹിന്ദുക്കൾ ആണ് തങ്ങൾ എന്ന് ഏവരും ജനിച്ച നാൽ മുതൽ അറിഞ്ഞു തുടങ്ങിയിരുന്നു. ബ്രാഹ്മണ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട യാതോരു പാരമ്പര്യവും ഇല്ലാതിരുന്ന എല്ലാ വിധ കീഴ്ജനങ്ങളിൽ പെട്ട പലരും ബ്രാഹ്മണ പാരമ്പര്യങ്ങൾ കേട്ടും പറഞ്ഞും ആസ്വധിച്ചും ആയിരിക്കാം ചെറുപ്പം മുതൽ വളർന്നുവരുന്നത്.

സംസ്കൃത സ്ലോകം കേൾക്കക. പാരമ്പര്യ കീഴ്ജന വ്യക്തികൾ ഇന്ന് വൻ മാദക താളത്തിൽ ആസ്വധിക്കുകയും, തങ്ങളുടെ പിതാമഹന്മാരുടെ വകയാണ് ഇവയെല്ലാം എന്ന് ലോകമെമ്പാടും പറഞ്ഞു നടക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഈ വിധ കാര്യങ്ങൾ എല്ലാം തന്നെ ബ്രാഹ്മണർക്ക് കൈമോശം വന്നിരിക്കുന്നു എന്നതാണ് വാസ്തവം.

എന്നാൽ വേദകാല പാരമ്പര്യങ്ങൾ ഏതു വിധത്തിലാണ് മലബാറിലെ നമ്പൂതിരിമാരുടെ കൈകളിൽ വന്നുപെട്ടത് എന്നതിനെക്കുറിച്ചും ഈ എഴുത്തകാരന് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല.

ബൃട്ടിഷ്-ഇന്ത്യയിൽ ഒരു വൻ സ്വാതന്ത്ര്യ സമരം നടന്നിരുന്നു എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ഈ കാര്യം ഈ എഴുത്തുകാരൻ CPSസ്സിനോട് ചോദിച്ചിരുന്നു. സ്വന്തം പിതാവിന്‍റെ മാഹാത്യം പുകഴ്ത്തിപ്പറയുന്ന ഒരു സ്വഭാവമുള്ള ആളാണ് CPS. അതിനാൽ തന്നെ കുറച്ചൊക്കെ കൂട്ടിച്ചേർത്ത് തന്നെ തന്‍റെ പിതാവിന്‍റെ സ്വാതന്ത്ര്യ സമര യത്നങ്ങളെക്കുറിച്ച് പറയും എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

എന്നാൽ എന്തൊക്കെ പൊടിപ്പുംതൊങ്ങലും വച്ചുചേർത്തു പറഞ്ഞാലും, സ്വാതന്ത്ര്യ സമരം എന്നത് ഒരു ചെറിയ കൂട്ടം മുതലാളിമാരും ഭൂജന്മികളും ഉന്നത ജാതിക്കാരും കൂടി ഗൂഡാലോചന നടത്തി ജനങ്ങളെ ഇളക്കിവിടാൻ ശ്രമിച്ച കാര്യം തന്നെയായിരുന്നു. അല്ലാതെ സാധാരണക്കാർക്ക് ഇങ്ഗ്ളിഷുകാരുടെ മേൽനോട്ടത്തിൽനിന്നും മാറി, പ്രാദേശിക ജന്മികളുടെ കീഴിലേക്ക് മാറാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത് ശുദ്ധ ഭോഷ്കത്തരം തന്നെയായിരിക്കും.

അനേകായിരം കീഴ്ജനങ്ങളുടെ കാൽച്ചങ്ങലകൾ അടിച്ചുടച്ച ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി Civil Disobediance Movementറ്റും ഉപ്പു സത്യാഗ്രഹവും നിസ്സഹകരണ പ്രസ്ഥാനവും മറ്റും നടത്തിയതിന്‍റെ പരിഹാസ്യത മനസ്സിലാക്കണമെങ്കിൽ, ഗാന്ധി ആരാണെന്നും, ആരാണ് ഈ ഉപദ്വീപിൽ കീഴ്ജനങ്ങളെ കന്നുകാലികൾ മുതൽ അറപ്പുളവാക്കുന്ന ജനവംശങ്ങൾവരെയായി നിലനിർത്തിയത് എന്നകാര്യവും അറിയേണ്ടിയിരിക്കുന്നു. എന്നാൽ ഈ വിധ വിവരം ആരും പുറത്ത് പറയില്ലതന്നെ.

തങ്ങളുടെ പിതാമഹന്മാരിൽ ചെറുമാരും, പുലയരും, പറിയരും ഉണ്ടായിരുന്നിരിക്കാം എന്ന് പുറത്തു പറയാൻ ഇഷ്ടപ്പെടാത്ത പല വൻ വെക്തികളും ഇന്നും ഉണ്ട്. മാപ്പിളമാരിലും കൃസ്ത്രീയരിലും ഇതേ മാനസികാവസ്ഥയുള്ളവർ ഉണ്ട്.

എന്തിന്, 'തീയൻ' എന്ന് പറഞ്ഞാൽ ചിലയിടങ്ങളിൽ ആള് നാറിപ്പോകും. പകരം 'തീയർ' എന്ന് പറഞ്ഞാൽ അത്രകണ്ട് പ്രശ്നം ഇല്ലതന്നെ.

തീയൻ എന്നത് ഓൻ ആണ്. തീയർ എന്നത് ഓര് ആണ്. ഭാഷയിലെ കോഡിങ്ങ് ഒന്ന് നോക്കുക!

മലബാറിൽ, പ്രത്യേകിച്ചും ദക്ഷിണ മലബാറിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞാണ് കിടന്നിരുന്നത് എന്നു തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണത്തിനെ ഇഷ്ടപ്പെട്ടിരുന്ന മൂഹമ്മദീയരായ പല വ്യക്തികളും ഉത്തര മലബാറിൽ കാണുമായിരുന്നിരിക്കാം. ഇങ്ഗ്ളിഷ് ഭരണം പോയാൽ പിന്നെ കയറിവരുന്നത് എന്ത് ഭരണം ആയിരിക്കും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.

ഗാന്ധിയും കോൺഗ്രസ് നേതാക്കളും തമ്മിൽ മത്സരിച്ച് പലവിധ പ്രക്ഷോഭങ്ങളും 1919മുതൽ ഓരോ പത്ത് വർഷങ്ങൾക്കിടയിൽ ഏതാനുംമാസം നടത്തുമായിരുന്നു. അവയെ ദക്ഷിണ മലബാറിൽ കയറ്റിവിടാൻ മലബാറിലെ കോൺഗ്രസ് നേതാക്കൾ കിണഞ്ഞു ശ്രമിച്ചിരിക്കാം. മാപ്പിളമാർ മിക്കവാറും ഇതിനോട് തണുപ്പൻ ഭാവം തന്നെയാണ് എടുത്തിരുന്നത് എന്ന് തോന്നുന്നു. ഇതിന് കാരണം, ഒരു പരിധിവരെ, കോൺഗ്രസ് നേതാക്കൾ എന്നത് പ്രാദേശിക ഭൂജന്മികൾ ആണ് എന്നതാവാം. കീഴ്ജന മാപ്പിളമാർക്ക് എല്ലാതരം ഭൂജന്മികളോടും വെറുപ്പു മനസ്സിൽ കണ്ടിരുന്നിരിക്കാം.

കോൺഗ്രസ് അധികം കളിച്ചാൽ വീണ്ടും ഒരു മാപ്പിള ലഹള പുറപ്പെടും എന്ന ഭയം തന്നെ ചില കോൺഗ്രസ് നേതാക്കളിൽ വന്നിരുന്നു പോലും. ഈ ഭയം കാരണം ഒരു മുഖ്യ കോൺഗ്രസ് നേതാവ് കോൺഗ്രസിൽ നിന്നും രാജിവെക്കുക വരെ ചെയ്തു പോലും.

ഉപ്പ് സത്യഗ്രഹം എന്ന കോമാളി സത്യഗ്രഹത്തിന് ദക്ഷിണ മലബാറിലെ മാപ്പിള ലഹള പ്രദേശങ്ങളിൽ യാതോരു പിന്തുണയും ലഭിച്ചില്ലതന്നെ. ഇത് തന്നെ ഒന്ന് ചിന്തിക്കേണ്ടുന്ന കാര്യമാണ്. മാപ്പിള ലഹള എന്നത് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ളവം ആയിരുന്നുവെങ്കിൽ ഉപ്പ് സത്യഗ്രഹത്തിന് ഏറ്റവും പിന്തുണ ലഭിക്കേണ്ടുന്ന ഇടമല്ലെ ദക്ഷിണ മലബാർ?

When K.P.C.C took the decision to launch the CDM (Civil Disobedience Movement) campaign, there was great consternation among a significant minority within the Congress party. K. Madhavan Nair resigned from the Congress fearing another Mappila Rebellion. No wonder, the rebel zones in Malabar remained quiescent even at the height of Salt Satyagraha in 1932.


ഉപ്പ് സത്യഗ്രഹത്തെ അന്നു തന്നെ തനി കോമാളിത്തരമായി നിർവ്വചിച്ചവർ ഉണ്ടായിരുന്നു പോലും. ഗാന്ധി കടലിലെ തിരമാലകളിൽ കൈകൾ മുക്കി ഉപ്പ് പുറത്തെടുത്തു എന്ന കഥവരെ പ്രചരിച്ചിരുന്നു എന്നാണ് കേട്ടറിവ്.

Calicutറ്റിൽ നിന്നും പയ്യന്നൂരിലേക്ക് നീങ്ങിയ ഉപ്പ് സത്യാഗ്രഹ ജാഥക്കാരിൽ ആകെ ഒറ്റ മുഹമ്മദീയനെ ഉണ്ടായിരുന്നുള്ളു പോലും. മറ്റുള്ളവരും എത്ര പേർ കാണും എന്ന് അറിയില്ല. യാതോരു പണിയും ഇല്ലാത്തവർക്ക് നിരത്തിൽ വൻ ധീരസാഹസികത കാണിക്കാൻ പറ്റിയ അവസരം ആയിരുന്നു അത് എന്ന് ഓർക്കേണം.

പയ്യന്നൂരിൽ നിന്നും ഗുരുവായൂരിൽ സത്യഗ്രഹം നടക്കുന്നിടത്തേക്ക് നടന്നു നീങ്ങിയ കാൽനട ജാഥക്കാർ മാപ്പിള ലഹള പ്രദേശങ്ങളിൽ കയറാൻ മടിച്ചു പോലും. കാരണം, മാപ്പിള ലഹള പ്രദേശത്ത് വച്ച് ജനം അവരെ ഒന്ന് പെരുമാറിവിടും എന്ന ഒരു കഥയും ആശങ്കയും പടർന്നിരുന്നു. ഏറനാടിൽ എത്തിയാൽ മാപ്പിളമാർ അവരുടെ ഉപ്പ് പുറത്തെടുക്കും എന്ന ഒരു വൻ ഭീതിതന്നെ പരന്നു, ആ ചെറിയ കൂട്ടം ജാഥക്കാരിൽ.

ഇങ്ഗ്ളിഷ് സാമ്രാജ്യത്തിന്‍റെ മുട്ട് വിറപ്പിക്കൻ തയ്യാറായി നിരത്തിൽ ഇറങ്ങിയ ഈ വൻ ധീരരാം വ്യക്തികൾക്ക് മാപ്പിളമാരെ പേടിയായിരുന്നു എന്ന് വ്യക്തം. ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ തുരത്താൻ പറ്റിയത് തീവണ്ടിയിലൂടെയുള്ള ജാഥയാണ് നല്ലത് എന്ന ബോധോധയം ഫറൂക്കിൽ വച്ച് അവരിൽ വന്നു. അവർ തീവണ്ടിയിൽ കയറി ജാഥ തുടർന്ന്, അതിന് ശേഷം തിരൂരിൽ ഇറങ്ങി. തീവണ്ടി ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തിന്‍റെ പൂർണ്ണമായ നിയന്ത്രണത്തിൽ ആയതിനാൽ തടിക്ക് കേടുവരാതെ തീവണ്ടിക്കുള്ളിൽ ജാഥ നടത്താം.

ഇതു പോലുള്ള പല കോമാളിത്തരങ്ങളും ദക്ഷിണ മലബാറിൽ നടമാടി പോലും.

1937ൽ പോലും ഏറനാട്ടിൽ കോൺഗ്രസ് വിരുദ്ധ ഭാവമാണ് നിലനിന്നിരുന്നത്. മാപ്പിളമാർ കോൺഗ്രസിൽ ചേരരുത് എന്ന് ഏറനാട്ടിലെ മാപ്പിളമാരിലെ ഉന്നതർ പ്രസ്ഥാവന തന്നെ ഇറക്കി.

ആർക്കും കാര്യങ്ങൾ വ്യക്തമല്ല. എന്ത് സ്വാതന്ത്യം? ഏത് സ്വാതന്ത്ര്യം?

പെട്ടന്ന് ഇടിവെട്ട് പോലെ പ്രത്യക്ഷനായ ഗാന്ധി ആരെന്ന് പോലും ആർക്കും കാര്യമായി വ്യക്തമല്ല.

പുറം രാജ്യക്കാരന് ബൃട്ടിഷ്-ഇന്ത്യയിൽ എന്ത് കാര്യം എന്നു ചോദിക്കണമെങ്കിൽ ആ വിവരം എങ്കിലും വേണ്ടെ?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. കോൺഗ്രസിന് ദക്ഷിണ മലബാറിൽ ലഭിച്ച അനുഭവം



കാലാകാലങ്ങളായി ഈ ഉപദ്വീപിൽ ചെറുതും വലുതും ആയ വൻ പോരാട്ടങ്ങളും ആക്രമണങ്ങളും, ചതിപ്രയോഗങ്ങളും മറ്റും നിരന്തരം നടന്നിട്ടുണ്ട്. എന്തു വിലകൊടുത്തും ജയിച്ചിരിക്കേണം. അല്ലെങ്കിൽ ജയിച്ചവന്‍റെ പണിക്കരന്‍റെ നീ, എടാ, എടീ, അവൻ, അവൾ വാക്ക് നിർവ്വചനങ്ങളിലേക്ക് തോറ്റ വൻ വ്യക്തിയും കുടുംബവും വീണേക്കാം.

ഈ വിധ നിസ്സാര ശബ്ദമുള്ള വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന ഭീകരതയെന്താണ് എന്ന് ഇങ്ഗ്ളണ്ടിൽ നിന്നും കയറിവരുന്ന ഇങ്ഗ്ളിഷുകാർക്ക് യാതോരു അറിവും ലഭിക്കില്ലതന്നെ.

അവരാണ് ഈ ഉപദ്വീപിൽ ആദ്യമായി ഏതൊരു ഏറ്റുമുട്ടലിലും സന്ധി സംഭാഷണത്തിലും മറ്റും Fair play അഥവാ സത്യസന്ധമായ ഇടപാട് എന്ന ആശയം കൊണ്ടുവന്നത്.

ഈ വിധമായുള്ള ഒരു വസ്തുത തീവ്ര രാജ്യസ്നേഹം ഉണ്ട് എന്ന് നടിക്കുന്ന ഇന്നുള്ള ഇന്ത്യയിലെ ആരും തന്നെ അംഗീകരിച്ചു തരില്ലാ എന്നാണ് തോന്നുന്നത്. പണ്ടേതോ പുരാണ കാലത്ത് രാമായണത്തിലും മഹാഭാരതത്തിലും ആളുകൾ ഈ വിധം Fair play പ്രകടിപ്പിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത് എന്നുവരെ അവർ തെളിവു സഹിതം സമർത്ഥിച്ചു തന്നേക്കാം.

ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തീരാജ് നടപ്പിൽ വരുത്തിയപ്പോൾ, വൻ വിപ്ളവ പാർട്ടിയുടെ പിന്തുണയുള്ള, Ward മെമ്പർ സ്ഥാനത്തിലേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി CPS നിന്ന കാര്യം ഓർമ്മവരുന്നു. വീട്ടിൽ വച്ച് പഞ്ചായത്തിലെ വൻ വിപ്ളവ നേതാക്കൾ സംസാരിക്കുന്നത് കേൾക്കാൻ ഇടയായി.

വ്യക്തികളെ സ്വാധീനിച്ച് വോട്ടുകൾ കരസ്ഥമാക്കാനായി ഈ വിധം പറയണം എന്ന ഉപദേശം ഒരു നേതാവ് പറയുന്നു. അപ്പോൾ CPS പറഞ്ഞു, അങ്ങിനെ പറയാൻ പാടുണ്ടോ? അങ്ങിനെ പറയുന്നത് കളവല്ലേ?

അപ്പോൾ മറ്റൊരു നേതാവിന്‍റെ വളരെ വ്യക്തമായ വിശദ്ധീകരണം വന്നു:

നമ്മൾ പ്രവർത്തിക്കുന്നത് ആ വോട്ടിങ്ങ് ദിവസം ആളുകൾ നമ്മുടെ പക്ഷത്തിന് വോട്ട് ചെയ്യണം എന്നതാണ്. ചെയ്തു കഴിഞ്ഞ ആ നിമിഷം അവർക്ക് വീണ്ടുവിചാരം വരികയും അത് തെറ്റായിപ്പോയി എന്നൊക്കെ തോന്നിയാലൊന്നും പ്രശ്നം ഇല്ല. പിന്നെ അവർ എന്ത് ചിന്തിച്ചാലും വിഷമിച്ചാലും പ്രശ്നം ഇല്ല. ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഇവിടെ നമ്മുടെ ലക്ഷ്യം ജയിക്കുക എന്നതാണ്. അതിന് വേണ്ടി നമ്മൾ എന്തും പറയണം.

ഇങ്ഗ്ളിഷ് ഭാഷയിൽ കാണുന്ന യാതോരു മൈര്യാദയോ തത്വതീക്ഷയോ ആശയവിനിമയ സമത്വചിന്താഗതികളോ മാന്യമായ പെരുമാറ്റ സംഹിതകളോ ഇല്ലാത്ത ഭാഷകൾ സംസാരിക്കുന്ന ജനത്തിന് ഇടയിലേക്കാണ് ഇങ്ഗ്ളിഷ് ഭരണം ജനാധിപത്യവും വിദ്യാഭ്യാസവും തീവണ്ടികളും ആശുപത്രികളും ശാസ്ത്ര ജ്ഞാനങ്ങളും സാങ്കേതികവിദ്യകളും നിയമസംവിധാനങ്ങളും മറ്റും ഇറക്കിവിട്ടുകൊണ്ടിരിക്കുന്നത്.

ഓരോന്നും വ്യക്തമായ ചുവടുവെപ്പുകളിലൂടെ അടിവച്ചടിവച്ചാണ് സൃഷ്ടിച്ചും പഠിപ്പിച്ചും വിന്യസിച്ചും കൊണ്ടിരിക്കുന്നത്. ഓരാ കാര്യത്തിലും വ്യക്തമായ ഉപകാരപ്രദമായതും സത്യസന്ധമായതുമായ കീഴ്വഴക്കങ്ങളും കെട്ടിപ്പടുത്തുകൊണ്ടാണ് ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ കാര്യങ്ങൾ കൊണ്ടുവന്നുകൊണ്ടിരുന്നത്.

എന്നാൽ ഈ പ്രദേശത്തുള്ള ഒട്ടുമിക്ക ജനങ്ങൾക്കും ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം ലഭിച്ചിട്ടില്ല. അവർക്ക് അത് ലഭിക്കരുത് എന്നതുതന്നെയാണ്, അവരുടെ പ്രീയപ്പെട്ട നേതാക്കളും പദ്ധതിയിടുന്നത്.

ഫ്യൂഡൽ ഭാഷകളിൽ ആകെയുള്ള ചിന്താഗതി, 'ഓനെ' അടിച്ച് തമർത്തണം, 'ഓർക്ക്' അടിയാളത്തം നൽകണം എന്നതാണ്. അല്ലാതെ വൻ മൂല്യമുള്ള കീഴ്വഴക്കൾക്ക് വിധേയമായി കാര്യങ്ങൾ നടത്തേണം എന്നതാവില്ല.

ഉദാഹരണത്തിന്, എല്ലാരും വൻ പരീക്ഷക്കായി കുത്തിയിരുന്ന് പഠിക്കുന്നു. എന്നാൽ ചിന്തിച്ചാൽ അറിയാം, ലക്ഷ്യം പരീക്ഷ പാസാകുക എന്നതാണ്. അത് ഏതുവിധത്തിൽ ആയാലെന്താ? പരീക്ഷയ്ക്ക് പഠിക്കാതെ തന്നെ പാസാവാൻ വല്ലമാർഗ്ഗവും ഉണ്ട് എങ്കിൽ അതിനായി ശ്രമിക്കുന്നതാണ് കൂടുതൽ മെച്ചം.

ഉദാഹരണത്തിന്, IAS പരീക്ഷ. അതിൽ ആര് ജയിച്ചാലും പൊതുജനം പ്രത്യേകമായുള്ള വ്യത്യാസം അറിയണം എന്നില്ല. അങ്ങിനെ വരുമ്പോൾ ഏത് രീതിയിൽ ഒരാൾ ജയിച്ചാൽ എന്താണ് പ്രശ്നം?

അതേ പോലെതന്നെ. ഇലക്ഷൻ വരുന്നു. ലക്ഷ്യം അധികാരം പിടിച്ചെടുക്കൽ ആണ്. ഇതിനായി എന്തും ചെയ്യുന്ന കീഴ്വഴക്കം ഉള്ള പ്രദേശം ആണ് ഇത്. അധികാരം കിട്ടിയില്ലായെങ്കിൽ ആപത്താണ്.

അതിനാൽ, എങ്ങിനെയാണ് ഇലക്ഷണിൽ ജയിക്കുക? വല്ല കള്ള വോട്ടോ, EVM സോഫ്ട്വേറിലെ തട്ടിപ്പോ, കള്ള ബാലുറ്റുകൾ അച്ചടിച്ച് ബാലറ്റ് പെട്ടികളിൽ തിരിമറി നടത്തിയോ, ഇലക്ഷണിൽ ജയിക്കണം.

ഇലക്ഷണിൽ ഏതെങ്കിലും ഒരു പക്ഷം ജയിക്കും. അത് നമ്മുടെ പക്ഷമാവുന്നതാണ് നമുക്കും നമ്മുടെ കൂട്ടർക്കും സുരക്ഷിതം.

ഈ മുകളിൽ നീളത്തിൽ എഴുതിയത്, അന്ന് മലബാറിൽ സംഭവിച്ച രണ്ട് വ്യത്യസ്ത കാര്യങ്ങളെ ചിത്രീകരിക്കാനാണ്.

ഇങ്ഗ്ളിഷ് ഭരണം ഇവിടെ വൻ മൂല്യമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതേ സമയം ഈ വൻ മൂല്യമുള്ള കാര്യങ്ങളുടെ നടത്തിപ്പിൽ കള്ളവഴികളും പഴുതുകളും സൂത്രദ്വാരങ്ങളും ഒഴികഴിവുകളും തന്ത്രോപായങ്ങളും കണ്ടെത്തി, ലിഖിത ചട്ടങ്ങളുടെ അക്ഷരം തെറ്റിക്കാതെ അവയുടെ ഉദ്ദേശ്യത്തെ തോൽപ്പിക്കാനുള്ള പാതകൾ കണ്ടെത്താനായി പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നു.

ദക്ഷിണ മലബാറിൽ കോൺഗ്രസ് നേതാക്കൾക്ക് വേരുറപ്പിക്കാൻ ആവുന്നില്ലതന്നെ അന്ന്. എങ്ങിനെയങ്കിലും അവിടുള്ള മാപ്പിളമാരെ തങ്ങളുടെ കീഴിൽ പെടുത്താൻ വൻ ശ്രമം തന്നെ നടന്നു. കാരണം, തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ആളുകളെക്കൊണ്ട് തങ്ങളുടെ പക്ഷത്ത് വോട്ട് ചെയ്യിക്കേണം. ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്ന ഒരു പുതിയ പൊല്ലാപ്പാണ് ഇത്. ഇതുപോലുള്ള പൊല്ലാപ്പുകൾ വേറേയും ഉണ്ട്.

മാപ്പിളമാരെ സ്വാധീനിച്ചെടുക്കാൻ പൊതു സമ്മേളനങ്ങളിൽ കയറി പലതും പറയാം. അത് എന്തുമാകാം. മാപ്പിളമാരുടെ മനസ്സിലും ഹൃദയത്തിലും ഗദ്ഗദം ഉയരണം. മിഴിയിണകൾ ഈറനണിയണം. കീഴ്ജന മാപ്പിളമാർ സ്വാധീനിക്കപ്പെടണം. ഈ ഒരു സ്വാധീനം അങ്ങ് ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ള കോൺഗ്രസ് നേതാക്കൾക്കുവരെ പ്രയോജനം ചെയ്യും.

Tellicherryയിൽ വച്ച് ഒരു നായർ വ്യക്തിയായ നേതാവ് പ്രസംഗിക്കുന്നതിന് ഇടയിൽ പറഞ്ഞു, പലയിടങ്ങളിലും മുഹമ്മദീയർ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നില്ലായെന്ന്. വേദിയിൽ ഉണ്ടായിരുന്ന മുഹമ്മദീയർ പ്രശ്നം ഉണ്ടാക്കി. അയാളോട് പ്രസംഗം അവസാനിപ്പിച്ച് ഇരിക്കാൻ പറഞ്ഞു. പറഞ്ഞത് ഫ്യൂഡൽ ഭാഷയിലെ പരുക്കൻ വാക്കുകളിൽ ആയിരുന്നിരിക്കാം. അയാളുടെ പ്രസംഗം അതോടെ അവസാനിച്ചു.

കോൺഗ്രസിലെ അന്നത്തെ പ്രസിദ്ധനായ MLA പൊന്നാനിയിൽ വച്ച് പ്രസംഗിക്കുന്ന അവസരത്തിൽ ആ നാട്ടിലെ ആളുകളുടെ ദാരിദ്ര്യത്തെ പരാമർശിച്ചു സംസാരിച്ചു. ദാരിദ്ര്യം കാരണം മാപ്പിള സ്ത്രീകളും കുട്ടികളും തെരുവിൽ ആയിരിക്കുകയാണ് എന്നോ മറ്റോ അങ്ങ് ഉജ്ജ്വല വാക്കുകളിൽ അടിച്ചുകാച്ചി.

പ്രാദേശിക മാപ്പിളമാർക്ക് ഹാൽ ഇളകിയില്ലാ എന്ന് പറഞ്ഞാൽ മതിയല്ലോ! മലബാറിലെ പ്രസിദ്ധനായ MLA ജീവനും കൊണ്ട് സ്ഥലം കാലിയാക്കി എന്നാണ് മനസ്സിലാക്കുന്നത്.

ദക്ഷിണ മലബാറിൽ സമൂഹത്തിൽ ദാരിദ്ര്യം ഉണ്ട്. അതിന് ഉത്തരവാദികൾ ഇങ്ഗ്ളിഷ് ഭരണം അല്ലതന്നെ. ഈ വിധ ദാരിദ്ര്യങ്ങൾ ഫ്യൂഡൽ ഭാഷകളിൽ കോഡ് ചെയ്യപ്പെട്ടിട്ടുള്ള ഒരു കാര്യം തന്നെയാണ്.

മാത്രവുമല്ല, ഇന്ന് ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവരും, എന്നാൽ സാമൂഹികമായോ കുടുംബപരമായോ പൈതൃകമായോ ആദ്ധ്യാത്മിക പാരമ്പര്യപരമായോ തമ്മിൽത്തമ്മിൽ യാതോരു ബന്ധമില്ലാത്തവരും ആയ ജനസമൂഹങ്ങളിൽ ഉള്ള ദാരിദ്ര്യം പോലെയല്ല മുഹമ്മദീയരിലെ ദാരിദ്ര്യം.

മുഹമ്മദീയരിലും പ്രാദേശിക ഫ്യൂഡൽ ഭാഷ, സാമൂഹിക വിള്ളലുകൾ സൃഷ്ടിക്കുമെങ്കിലും, ആളുകളും കുടുംബങ്ങളും അത്രകണ്ട് ദാരിദ്യവും സാമൂഹിക സുരക്ഷയില്ലായ്മയും അനുഭവിക്കില്ലതന്നെ. കാരണം, ഓരോ ഇസ്ലാമിക പള്ളിയുടേയും ചുറ്റുപാടിലുള്ള മഹലുകളിൽ പെട്ട കുടുംബങ്ങൾക്ക് ആശ്രയത്തിനായി മഹൽ കമ്മറ്റികളോട് ആവശ്യപ്പെടാം എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഇസ്ലാമികമായി മാനഹാനി വരുത്തുന്ന കാര്യം ആവില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ ഫ്യൂഡൽ ഭാഷയിൽ കാര്യം ഈ വിധമാകണം എന്നില്ല.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി പടർന്നുപന്തലിച്ച ഹൈന്ദവ പുതപ്പ്



ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ പലവിധ വർഗ്ഗീയതകളും ജാതീയചിന്തകളും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. മലബാർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നതിനാൽ, ഈ വിധ സാമൂഹിക രോഗാവസ്ഥകൾ വടക്ക് നിന്നും മലബാറിലേക്ക് പകർന്നു തുടങ്ങിയിരുന്നു. അവിടങ്ങളിൽ ദക്ഷിണേഷ്യയിലെ പ്രാദേശിക വൻ വ്യക്തികളും പ്രസ്ഥാനങ്ങളും കാട്ടിക്കൂട്ടുന്ന എല്ലാ വിധ കോമാളിത്തരങ്ങളും മലബാറിലേക്ക് കയറിത്തുടങ്ങിയിരുന്നു.

അവിടുള്ള ഏറ്റവും വലിയ വിഡ്ഢിത്തം ഗാന്ധിയുടെ വരവും രാഷ്ട്രീയ വേലിയേറ്റവും ആയിരുന്നു. ഗാന്ധി ബൃട്ടിഷ്-ഇന്ത്യൻ പൗരൻ അല്ലതന്നെ. തിരുവിതാംകൂറിലെ ഒരു വ്യക്തി ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്ന് അവിടെനിന്നും ഇങ്ഗ്ളിഷ് ഭരണം പിൻമാറേണം എന്ന് ആവശ്യപ്പെടുന്നതുപോലുള്ള ഒരു വിഡ്ഢിത്തം ഗാന്ധിയുടെ രാഷ്ട്രീയ കളിയിൽ നിലനിന്നിരുന്നു.

ഗാന്ധിയുടെ പേര് ആവർത്തിച്ചു പറയുന്ന ഒരു ഏർപ്പാട് പ്രാദേശിക പത്രമാസികകൾ മലബാറിൽ കയറ്റിവിട്ടിരുന്നു. ഈ പേര് മലബാറിലെ പലവിധ സാമൂഹിക ഒച്ചപ്പാടുകളിൽ ഉപയോഗിക്കപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്. അങ്ങ് വടക്കുള്ള ഈ നേതാവ് മഹാത്മാവാണ് എന്ന് പ്രാദേശിക ഭൂജന്മികൾ അടിച്ചിറക്കുന്ന പത്രമാസികകൾ ജനങ്ങളെ അറിയിച്ചു കൊണ്ടേയിരുന്നു.

മലബാറിനും മലബാറിലെ ജനങ്ങൾക്കും രാമരാജ്യവുമായി എന്താണ് ബന്ധം എന്നു പോലും ആരും ചിന്തിച്ചില്ലാ എന്നതു തന്നെ വൻ ആശ്ചര്യം.

ബൃട്ടിഷ്-ഇന്ത്യയെക്കുറിച്ച് കാര്യമായ യാതോരു വിവരവും ഇല്ലായെങ്കിലും വൻ പാണ്ഡിത്യം പ്രകടിപ്പിച്ചുതന്നെയായിരിക്കാം മലബാറിലെ രാഷ്ട്രീയ സാഹിത്യകാരന്മർ ഏഴുതിത്തുടങ്ങിയിരിക്കുക. വേദകാല സംസ്ക്കാരം, ആർഷ ഭാരതം, സംസ്കൃത മന്ത്രങ്ങളും സ്ളോകങ്ങളും, കാളിദാസ കൃതികൾ, ജയദേവന്‍റെ അഷ്ടപതി, അങ്ങിനെ പലതും പലരും പഠിച്ചു തുടങ്ങിയിരിക്കാം. പഠിക്കുന്നത് പഠിക്കുന്നത് എല്ലാം തന്നെ തങ്ങളുടെ പാരമ്പര്യത്തിൽ പെട്ടതാണ് എന്ന മിഥ്യാ ധരണയും മനസ്സിൽ കയറാൻ വലിയ പ്രയാസം ഇല്ലതന്നെ.

ഇതെല്ലാം വച്ച് വൻ രാഷ്ട്രീയക്കളി നടത്തുന്നവർ MLAമാരും, District Boardലേയും Taluk Boardലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാകാൻ ശ്രമിക്കുന്നു. തമ്മിൽതമ്മിൽ ഏറ്റുമുട്ടുമ്പോൾ വിളിച്ചു പറയാൻ പറ്റുന്ന ഏറ്റവും സുഖകരമായ കാര്യം ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ ജനങ്ങളെ അടിമപ്പെടുത്തിയ കാര്യം തന്നെയാണ്.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം, ഈ രാഷ്ട്രീയക്കളിയിൽ പങ്കാളികൾ അല്ലതന്നെ. അവർ ഇതിന് മേൽനോട്ടം വഹിക്കുകയും, ഇവിടെ ഇങ്ഗ്ളിഷ് ഭാവനയിൽ ഉള്ള ഒരു സമൂഹത്തെ പടുത്തുയർത്തൻ ശ്രമിക്കുകയും ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്.

അതിനാൽ തന്നെ അവർക്ക് എതിരായുള്ള പ്രസ്താവനകളെ കേട്ടിരിക്കാനെ അവർക്ക് ആയുള്ളു. അവരുടെ പക്ഷം വിശദ്ധീകരിക്കണമെങ്കിൽ ജനങ്ങൾക്ക് അവരെ മനസ്സിലാകേണം. അന്നുള്ള ഇങ്ഗ്ളിഷ് ജനതയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഏറ്റവും മൂല്യമേറിയ കാര്യം ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് വായിക്കാൻ മാത്രം ആവുന്ന ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം ആണ്. അതാണെങ്കിൽ Tellicherry പോലുള്ള ചില ഇടങ്ങളിലെ ചില ആളുകൾക്ക് മാത്രമാണ് മലബാറിൽ ഉണ്ടായിരുന്നത്.

പ്രാദേശിക ഭൂജന്മികൾ ഇങ്ഗ്ളിഷ് ഭരണത്തിൽ നിന്നും വിദ്യാഭ്യാസ Grant കൈവശപ്പെടുത്തി പ്രാദേശിക ഭാഷാ സ്കൂളുകൾ സൃഷ്ടിച്ച്, സാമൂഹികമായി വിധേയത്വം പുതിയ തലമുറയിൽ അടച്ചേൽപ്പിക്കുകയാണ് ചെയ്തത്. ഈ വിധം പഠിച്ചു വളരുന്നവരോട് ഇങ്ഗ്ളിഷ് ഭരണത്തിന് നേരിട്ട് ആശയവിനിമയം ചെയ്യാനും അവർ ചെയ്യുന്ന കാര്യങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനും ആവില്ലതന്നെ.

കാരണം ഫ്യൂഡൽ ഭാഷകളിൽ പഠിച്ചു വളരുന്നവർക്ക് ഓര് മഹാത്മവും, ഓൻ ഹീനവ്യക്തിയും ആണ് എന്ന തിരിച്ചറിവാണ് സ്കൂളുകളിൽ നിന്നും ലഭിക്കുക. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യ രചനകൾക്ക് കീറക്കടലാസിന്‍റെ വിലമാത്രമേ ഇവർക്ക് നൽകാൻ ആവുള്ളു.

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ സൃഷ്ടിച്ച പൊല്ലാപ്പുകളിൽ ഒരു പ്രധാനപ്പെട്ട ഒന്നാണ് ഹിന്ദുമതം എന്ന പുതിയ സാമൂഹിക വാസ്തവം.

പാരമ്പര്യമായി ഹിന്ദുമതവും അതിലെ എല്ലാവിധ കാര്യങ്ങളും ബ്രാഹ്മണ പൈതൃകത്തിൽ പെട്ടവയാണ്. അതേ സമയം ബ്രാഹ്മണർക്ക് കീഴിൽ പെട്ടുപോയവർക്ക് അവരവരുടേതായ പലവിധ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മികതയോ അതുമല്ലായെങ്കിൽ മറ്റ് എന്തെങ്കിലും ദൈവവിശ്വാസമോ ഉണ്ടായിരുന്നിരിക്കാം.

അനേകം നൂറ്റാണ്ടുകളോളം ബ്രാഹ്മണ മതത്തിനെ കീഴിൽ നിന്നും നോക്കിക്കണ്ട്, ബ്രാഹ്മണ ആരാധനാ സവിശേഷതകൾ കീഴ്ജനങ്ങളും അവരുടെ ആദ്ധ്യാത്മികതയിലേക്ക് പകർത്തിയിരിക്കാം. എന്നാൽ അവർ ബ്രാഹ്മണ പൈതൃകത്തിൽ വരുന്നവർ അല്ലതന്നെ.

ഇങ്ങിനെ നോക്കുമ്പോൾ, ബൃട്ടിഷ്-ഇന്ത്യയിൽ വളരെ വ്യാപകമായി പടർന്നുകിടന്നിരുന്ന ഒരു സാമൂഹിക യാഥാർദ്ധ്യമാണ് ബ്രാഹ്മണ ജനം. ഇവരിൽ തന്നെ പലരും തമ്മിൽത്തമ്മിൽ വ്യത്യസ്തരായിരുന്നുവെങ്കിലും, ഇവരിൽ പലവിധ പൊതുവായുള്ള ആദ്ധ്യാത്മിക പാരമ്പര്യങ്ങൾ ഉള്ളതിനാൽ, ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും പടർന്നുകിടക്കുന്ന ഒരു വള്ളിയായി ബ്രാഹ്മണമതം പടർന്നുപിടിച്ചിരുന്നു.

ഈ ബ്രാഹ്മണ യാഥാർത്ഥ്യത്തിന് കീഴിൽ പലവിധ വിധേയത്വ നിലവാരങ്ങളിൽ ജീവിച്ചിരുന്ന അനേകം വ്യത്യസ്ത ജനവംശങ്ങളെ ഇങ്ഗ്ളിഷ്-ഭരണം ഹിന്ദുക്കളായി ഔപചാരികമായി രേഖപ്പെടുത്തിത്തുടങ്ങിയത്, ബൃട്ടിഷ്-ഇന്ത്യയിൽ പടർന്നു കിടക്കുന്ന ബ്രാഹ്മണ വള്ളിക്ക് പുഷ്ടിയും ശക്തിയും വ്യാപ്തിയും നൽകിയിരിക്കാം. എന്നാൽ ഇത് ബ്രാഹ്മണ മത പൈതൃകത്തിന്‍റെ കഥകഴിച്ചു എന്നതും വാസ്തവം തന്നെ.

കീഴ്ജനം എന്ന നിലയിൽ പെട്ടവരിൽ സ്വാഭാവികമായും കാണപ്പെടുന്ന പലവിധ പെരുമാറ്റ സവിശേഷതകളും ഈ പുതിയ ബ്രാഹ്മണ മതത്തിന്‍റെ ഭാഗമായി പുതുതായി ചേർന്നിരിക്കാം.

ഈ വിധം ഒരു വൻ സാമൂഹിക വാസ്തവം വൻ ശക്തിയോടുകൂടി വളർന്നുവന്നത് ബൃട്ടിഷ്-ഇന്ത്യയുടെ സാമൂഹിക യാഥാർത്ഥ്യത്തിൽ വൻ പ്രശ്നങ്ങൾ തന്നെ സൃഷ്ടിച്ചിരിക്കാം.

മുഹമ്മദീയരിലും പലവിധ വരേണ്യ ജനവംങ്ങളും അവർക്ക് കീഴിൽ ഉള്ള ജനവംശങ്ങളും ഇസ്ലാമിക മേൽവിലാസത്തിൽ ഉണ്ടായിരുന്നിരിക്കാം.

പണ്ട് കാലങ്ങളിൽ വ്യത്യസ്ത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലെ വരേണ്യർ തമ്മിലാണ് സൗഹൃദം നിലനിൽക്കുക. അവരോരോരുത്തരുടേയും കീഴ്ജനത്തെ അവർ വളരെ കരുതലോടുകൂടിയാണ് വീക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക.

എന്നാൽ ഹിന്ദുക്കൾ എന്ന രീതിയിൽ ഒരു പക്ഷത്തുള്ള ആളുകൾ ഒരു പിരമിഡുമാതിരിയുള്ള മേൽവിലാസത്തിൽ വന്നപ്പോൾ, ഇസ്ലാം എന്ന മേൽവിലാസത്തിൽ മറ്റുള്ളവരും ഒന്നിച്ചിരിക്കാം. ഇതിൽ ഇസ്ലാം എന്ന കൂട്ടരിലാണ് കുറച്ചുകൂടി സംഘടനാ ശക്തി വളർന്നിരിക്കുക. ഇതിന് പലകാരണങ്ങളും കണ്ടേക്കാം. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

ബൃട്ടിഷ്-ഇന്ത്യയിൽ വടക്കൻ ഭാഗങ്ങളിൽ കോൺഗ്രസ് എന്നത് മുഹമ്മദീയരുടെ താൽപ്പര്യങ്ങൾക്ക് എതിരാണ് എന്ന ഒരു ചിന്താഗതിതന്നെ വളർന്നുവന്നിരുന്നു.

മുഹമ്മദ് അലി ജിഹ്ന എന്ന മുഹമ്മദീയ കോൺഗ്രസ് പ്രവർത്തകൻ 1920 ഡിസംബർ മാസത്തിൽ നാഗ്പൂരിൽ വച്ച് നടന്ന Indian National Congressസിൽ പ്രസംഗിക്കുകയായിരുന്നു. അതേ സ്റ്റേജിൽ മോഹൻദാസ് ഗാന്ധിയും ഇരിക്കുന്നുണ്ടായിരുന്നു. ഗാന്ധിയെ ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ വളർന്നു വന്നുകൊണ്ടിരിക്കുന്ന കാലം.

സ്വന്തം മീഡിയാ സൗകര്യങ്ങളും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ചിലരുടെ പിന്തുണയും പോരാത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് കാണാനും അവരെ പേര് വിളിച്ച് സംസാരിക്കാനും മറ്റും പറ്റുന്ന ഗാന്ധി ചില്ലറക്കാരൻ അല്ലതന്നെ.

സ്വയം ഒരു മഹാത്മാവും ജീയും ആയി വളർന്ന് വായനക്കാരുടെ മനസ്സിൽ സ്ഥാപിതമായിരിക്കാം ഗാന്ധി. ഭരണയന്ത്രിത്തിന്‍റെ ഏറ്റവും മുകളിൽ ഇരിക്കുന്ന ഇങ്ഗ്ളിഷുകാരെ പേരുവിളിച്ച് സംബോധന ചെയ്യാൻ സാധാരണക്കാരിൽ പലർക്കും പറ്റില്ലതന്നെ. കാരണം ഭരണയന്ത്രത്തിൽ ഏതാണ്ട് 99.999999 ശതമാനം ഉള്ള ആളുകളും പ്രാദേശികരാണ്. അവർ സാധാരണക്കാരെ അടിച്ചമർത്തിത്തന്നെയാവും നിലനിർത്താൻ ശ്രമിക്കുക.

മുഹമ്മദ അലി ജിഹ്നയും വൻ വ്യക്തി തന്നെ. എന്നാൽ പിതാവ് ധനികനായ വ്യാപാരിയാണ്. ഗാന്ധിയുടെ പിതാവിനെപ്പോലെ തൊട്ടടുത്ത രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്ന വ്യക്തിയല്ല. ഈ വ്യത്യാസം നിലനിൽക്കുന്നുണ്ട്.

ജിഹ്നയും ഇങ്ഗ്ളണ്ടിൽ പഠിച്ച വ്യക്തിയാണ്. അതിനാൽ തന്നെ ഈ ആൾക്കും ഇങ്ഗ്ളിഷിൽ വൻ പ്രാവീണ്യം കാണും എന്നത് വാസ്തവം തന്നെ.

ജിഹ്ന സ്റ്റേജിൽ കയറി പ്രസംഗിച്ചു തുടങ്ങി. പ്രസംഗം ഇങ്ഗ്ളിഷിൽ ആയിരിക്കാനാണ് സാധ്യത. ഗാന്ധിയെ പരാമർശിക്കാതിരിക്കാൻ ആവില്ലതന്നെ.

എല്ലാരും മഹാത്മാ ഗാന്ധിയെന്നും ഗാന്ധിജിയെന്നും മാത്രം പറയുന്ന ഒരു വേദി.

ആലോചിക്കുക. എല്ലാരും ബാലൻ മാഷ് എന്ന് ആദരവുപൂർവ്വം പരാമർശിക്കുന്ന ഒരു വേദി. പ്രസംഗിക്കാൻ വരുന്നത് ഈ വ്യക്തിയുടെ അണിയല്ല. മാത്രവുമല്ല, പ്രസംഗം ഇങ്ഗ്ളിഷിലുമാണ്. ഈ ആൾ പറയുന്ന വാക്ക് Mr. Balan Nair എന്നോ Mr. Balan എന്നോ ആയിരിക്കും എന്ന് ചിന്തിക്കുക. എന്തായിരിക്കും കഥ?

ഇതുതന്നെയാണ് അന്നും സംഭവിച്ചത്. ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനത്തിൽ വരാതെ പ്രാദേശിക വൻ വ്യക്തികളുടെ അടിയിൽ പടിച്ചുനിർത്തപ്പെട്ട ഒരു വൻ കൂട്ടം ജനം ബൃട്ടിഷ്-ഇന്ത്യയിൽ അന്നും ഉണ്ടായിരുന്നു. ഇവരുടെ ദിവ്യരായി സ്വയം സ്ഥാനീകരിച്ച വ്യക്തികളിൽ ഒന്ന് ഗാന്ധിയാണ്.

മുഹമ്മദ് അലി ജിഹ്ന ഇങ്ഗ്ളണ്ടിൽ പഠിച്ച വ്യക്തി ആയതിനാൽ, ഈ ആൾക്ക് ഗാന്ധിയോട് ഈ പ്രാദേശിക കീഴ്ജനങ്ങളുടെ അടിയാളത്ത മാനസികാവസ്ഥ ഉണ്ടാവില്ല.

പ്രസംഗത്തിനിടയിൽ വച്ച് ജിഹ്ന ഗാന്ധിയെ പരാമർശിച്ചത് Mr. Gandhi എന്ന രീതിയിൽ ആണ്. കാണികളിൽ കുറേ പേർ ഗാന്ധിയുടെ അണികൾ ആണ്. ഈ അണികൾ ഇല്ലായെങ്കിൽ ഗാന്ധിക്ക് പ്രസക്തിയില്ലതന്നെ. ആ കാരണത്താൽ ദക്ഷിണേഷ്യയിൽ അണികൾ ഇല്ലാത്തിടത്ത് ഗാന്ധിയുടെ സാന്നിദ്ധ്യവും കുറവായിരുന്നിരിക്കാം.

ഗാന്ധിയുടെ അണികൾ വൻ ഒച്ചപ്പാടുണ്ടാക്കി. ഗാന്ധിയെ മഹാത്മാവ് എന്നും ഗാന്ധിജി എന്നു പരാമർശിക്കണം എന്നുമാണ് അവരുടെ ആവശ്യം.

ഏതാണ്ട് 2000ത്തിന് ചുറ്റുപാടിൽ ഇന്റർനെറ്റിൽ ഈ സംഭവത്തെക്കുറിച്ച് കാണപ്പെട്ട എഴുത്തുകളിൽ, ഈ ഒച്ചപ്പാട് നടക്കുന്ന സമയം ഗാന്ധി അനങ്ങിയില്ലായെന്നും, അണികൾ ജിഹ്നയെ കൈകാര്യം ചെയ്തു, സ്റ്റേജിൽ നിന്നും പറഞ്ഞയച്ചുവെന്നുമാണ് കാണപ്പെട്ടിരുന്നത്.

എന്നാൽ അതിന് ശേഷമുള്ള വർഷങ്ങളിൽ ഇന്റർനെറ്റിൽ പലതും വെള്ളപൂശിത്തുടങ്ങിയത് ഈ എഴുത്തുകാരൻ ശ്രദ്ധിച്ചിരുന്നു.

ഇപ്പോൾ കാണപ്പെടുന്ന എഴുത്തുകൾ പ്രകാരം, ഗാന്ധി അണികളെ സമാധാനിപ്പിച്ചുവെന്നും, താൻ ഒരു മഹാത്മാവ് അല്ലായെന്നും എഴുന്നേറ്റ് നിന്ന് അവകാശപ്പെട്ടുവെന്നും ആണ് കാണുന്നത്.

പിന്നോക്ക ജനങ്ങളുടെ കുട്ടികൾക്ക് ഇങ്ഗ്ളിഷ് പഠിക്കാനായി ഒരു സൗകര്യം ചെയ്തുകൊടുത്തുവെന്നോ, അതുപോലുള്ള മറ്റെന്തെങ്കിലും ചെയ്തു വെന്നോ അല്ല ഗാന്ധിയെ മഹാത്മാവാക്കിയത്. പകരം വെറും പൊള്ളയായ വാക്ക് കോഡുകൾ ആണ്.

മുകളിൽ പരാമർശിച്ച സംഭവം ഒരു ചെറിയ സംഭവമാണ്. ബൃട്ടിഷ്-ഇന്ത്യയിലെ 99.9999999 ശതമാനം ആളുകളും അത് അന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഈ വിധ ചെറിയചെറിയ മീറ്റിങ്ങുകൾക്ക് കാര്യമായ പ്രസക്തി ഉണ്ടാക്കിക്കൊടുത്തത് ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്ന ജനാധിപത്യം ആണ്.

അതിന് ശേഷം ബൃട്ടിഷ്-ഇന്ത്യയെ തെരുവിലെറിഞ്ഞ് പ്രാദേശിക രാഷ്ട്രീയക്കാർക്ക് കൈവശപ്പെടുത്താൻ British Labour Party ഭരണം സൗകര്യപ്പെടുത്തിയിതും ഈ വിധ നിസ്സാര മീറ്റിങ്ങുകൾക്ക് ചരിത്ര എഴുത്തുകളിൽ വൻ പ്രാധാന്യം നൽകുകയും ചെയ്തു. അല്ലായെങ്കിൽ നാഗ്പൂരിലേയും ലക്നൗവിലേയും മറ്റും ചെറിയ ചെറിയ മീറ്റിങ്ങുകൾക്ക് ബൃട്ടിഷ്-മലബാറിൽ എന്താണ് പ്രസക്തി?

മുഹമ്മദ് അലി ജിഹ്ന All-India Muslim Leagueഗിൽ അംഗത്വം എടുത്തത് 1913ൽ ആണ്. എന്നാൽ മുകളിൽ നൽകിയ സംഭവം ജിഹ്നയെ അതിലേക്ക് കൂടുതൽ ആകർഷിച്ചിരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. മലബാറിലെ മാപ്പിള സംഘടനകളുടെ demandകൾ



Political pragmatism എന്ന ഒരു വാക്ക്പ്രയോഗം ഇങ്ഗ്ളിഷിൽ ഉണ്ട്. pragmatism എന്ന വാക്കിന്‍റെ അർത്ഥം ഈ വിധം കൊടുത്തുകാണുന്നു:

പ്രയോജനത്തെ അടിസ്ഥാനമാക്കി മൂല്യം നിർണ്ണയിക്കുന്ന തത്ത്വചിന്താ പദ്ധതി.

എന്നുവച്ചാൽ, പ്രഖ്യാപതിമായ നയത്തിനോട് കാര്യമായ കൂറൊന്നും നിലനിൽക്കില്ലാ എന്ന് അർത്ഥം. അപ്പപ്പോഴുള്ള കാര്യപ്രാപ്തിക്കായി നയത്തിൽ മാറ്റം വരുത്താം എന്ന്.

വോട്ട് രാഷ്ട്രീയത്തിൽ എന്തും ചെയ്തും പറഞ്ഞും ആളുകളുടെ പിന്തുണയും വോട്ടും ശേഖരിക്കുക. ആളുകൾക്ക് അപ്പപ്പോഴുള്ള കാര്യങ്ങൾ മാത്രമേ മനസ്സിൽ തങ്ങി നിൽക്കുള്ളു. അതിനാൽ തന്നെ ഈ വിധമായുള്ള മാറ്റിപ്പറയലുകളും മറ്റും മറവിയിലേക്ക് മായും.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ജനാധിപത്യവും തിരഞ്ഞെടുപ്പും മറ്റും കൊണ്ടുവന്നപ്പോൾ, ആദ്യകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ബൃട്ടിഷ്-ഇന്ത്യയെ വടക്കൻ പ്രദേശങ്ങളിലുള്ള രാഷ്ട്രീയ നേതാക്കൾക്ക് വിട്ടുകൊടുക്കണം എന്ന ഉദ്ദേശത്തോടുകൂടിയുള്ള സ്വതന്ത്ര്യം ആവശ്യപ്പെടൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ ഏതാണ്ട് 1945 ആയപ്പോഴേക്കും ഈ ഒരു ആവശ്യപ്പെടൽ ഒരു രാഷ്ട്രീയ മുതലെടുപ്പ് നയമായി കോൺഗ്രസ് കൈവരിച്ചിരുന്നു. കോൺഗ്രസും ഗാന്ധിയും തമ്മിൽ എത്രാമാത്രം ബന്ധമുണ്ടായിരുന്നുവെന്ന് അറിയില്ല. എന്നാൽ പലയിടങ്ങളിലും ഗാന്ധിയുടെ പേർ പരന്നു കഴിഞ്ഞിരുന്ന സ്ഥിതിക്ക്, ആ പേരിനെ തഴയാൻ കോൺഗ്രസ് രാഷ്ട്രീയക്കാർ ധൈര്യപ്പെടില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്.

ബൃട്ടിഷ്-മലബാറിലെ രാഷ്ട്രീയക്കാരിൽ ഉപദ്വീപിന്‍റെ വടക്കൻ പ്രദേശങ്ങളോടു ഒരു അടിയാളത്ത ഭാവം വളർന്നുവന്നിരുന്നു എന്നു തോന്നുന്നു.

ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും മുഹമ്മദീയരും ഈ രാഷ്ട്രീയക്കളിയിൽ സാവധാനത്തിൽ കുടുങ്ങിത്തുടങ്ങിയിരുന്നു.

ഈ രണ്ട് വ്യത്യസ്ത മലബാറുകളിലും മുഹമ്മദീയരിൽ തമ്മിൽ ചില കാര്യങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ ഭാവമാണ് വളർന്നുവന്നത് എന്നും തോന്നുന്നു.

ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ കോൺഗ്രസിന് ഒരു മുസ്ലിം വിരുദ്ധ ഭാവം ഉണ്ട് എന്ന ചിന്താഗതി, മലബാറിലേക്ക് സാവധാനത്തിൽ കോൺഗ്രസിനോടൊപ്പം കടന്നുവന്നിരുന്നു പോലും.

ഈ വിധമായുള്ള ചിന്താഗതി ജനങ്ങളിൽ അടിച്ചേൽപ്പിച്ചത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന വിഡ്ഢിത്തം ഇന്ന് ഔപചാരിക ചരിത്രത്തിൽ കാണാൻ പറ്റിയേക്കാം.

യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എന്താണ് ചെയ്യേണ്ടത് എന്ന് പലകാര്യങ്ങളിലും വ്യക്തമായി തീരുമാനം എടുക്കാൻ തന്നെ പ്രായസം ആയിരുന്നു. ജനാധിപത്യവും തിരഞ്ഞെടുപ്പും അസംബ്ളി അംഗത്വവും പ്രാദേശിക ബോഡ് അംഗത്വവും മറ്റും വന്നതോടുകൂടി, ഈ ഉപദ്വീപിൽ ഉറങ്ങിക്കിടന്നിരുന്ന പല നിസ്സാര വർഗ്ഗീയ മനോഭാവങ്ങൾക്കും ഉണർവ്വും ഉത്തേജനവും ജനിച്ചു തുടങ്ങിയിരുന്നു.

വർഗ്ഗീയമായി ചിന്തിക്കാൻ പ്രേരണ നൽകുന്ന പലകാര്യങ്ങളും ഉണ്ടായിരിക്കാമെങ്കിലും, ഇവയെ മുതുലാക്കി പല രാഷ്ട്രയകളിക്കാരും ആളുകളെ സ്വന്തം അണികളായി ശേഖരിക്കാൻ ശ്രമിച്ചിട്ടുണ്ടാവാം.

1919ൽ തന്നെ local കൗസിലുകളിലേക്കും provincial കൗസിലുകളിലേക്കും മുഹമ്മദീയർക്ക് സ്വന്തമായുള്ള സമ്മതിദായക വിഭാഗം (separate electorate) എന്ന ആശയം ഇങ്ഗ്ളിഷ് ഭരണം അംഗീകരിച്ചിരുന്നു. എന്നുവച്ചാൽ ഒരു നിശ്ചിത ശതമാനം സീറ്റുകൾ മുഹമ്മദീയർക്ക് നിശ്ചയമായും ലഭിക്കും. ഈ വിധം ചെയ്തില്ലായെങ്കിൽ, മുഹമ്മദീയർക്ക് local councilലുകളിലും provincial councilലുകളിലും യാതോരു പ്രാതിനിധ്യവും ലഭിക്കില്ലാ എന്ന് മുഹമ്മദീയർക്ക് ന്യായമായും വെപ്രാളം ഉണ്ടായിരുന്നിരിക്കാം.

ബൃട്ടിഷ്-ഇന്ത്യയിലെ ജനങ്ങൾ ഒട്ടുമിക്കതും ഇങ്ഗ്ളിഷ് ഭരണത്തിനെ അനുകൂലിക്കുന്ന ആ അവസരത്തിൽ, ഈ വിധം ജനാധിപത്യം കൊണ്ടുവന്നത് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന തമ്മിൽത്തമ്മിൽ ഉള്ള വിശ്വാസക്കുറവും പേടികളും ആളിപ്പടരാൻ കാരണമാക്കി എന്നതാണ് വാസ്തവം.

ഇങ്ഗ്ളണ്ടിലെ വിഢ്ഡികളായ അക്കാഡമിക്ക് ജീനിയസുകൾക്ക് മനസ്സിലാകുന്നില്ല, ഈ ജനാധിപത്യം എന്ന ആശയം ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഉന്നത മൂല്യങ്ങലേയും ലക്ഷ്യങ്ങളേയും നിർവ്വീര്യമാക്കും എന്നത്.

എണ്ണത്തിൽ വളരെ തുച്ഛം മാത്രമുള്ള ഭരണയന്ത്രത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ തന്നെ സ്വന്തം നിലയിൽ ഭരണം തുടർന്നാൽ എന്താണ് മോശമായി സംഭവിക്കുക എന്ന് ആരെങ്കിലും കാര്യമായി ചിന്തിച്ചിരുന്നു എന്നു തോന്നുന്നില്ല. കാരണം, ചിന്തിക്കാനും വാചകമടി കസർത്തുകളിൽ പങ്കെടുക്കാനും പാഴ്സമയം ഉള്ള ഈ ഉപദ്വീപിലെ ഉന്നത കുടുംബക്കാരായാ കൂട്ടർക്ക് ഈ ജനാധിപത്യവും തിരഞ്ഞെടുപ്പും മറ്റും വൻ ആഘോഷങ്ങളായി തോന്നിയിരിക്കാം.

1920 ആയപ്പോഴേക്കും മലബാറിൽ മതാടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്ന ഏർപ്പാട് തന്നെ വന്നുതുടങ്ങിയിരുന്നു.

മാതൃഭൂമി എന്ന മലയാളം പത്രത്തിൽ അന്ന് വന്ന ഒരു പരസ്യം കാണുക. Madras Legislative Assemblyയിലേക്കുള്ള 1923ലെ തിരഞ്ഞെടുപ്പിലേക്കാണ് ഇത്. ഇങ്ഗ്ളിഷ് പരിഭാഷയാണ് എന്ന് തോന്നുന്നു. മലബാറിലെ മുഹമ്മദീയരോടാണ്:

'Since I have got good command over English and Hindusthani and a thorough knowledge in Islam and its tenets, I am able to object to any move on the part of government that may turn to be tantamount to the interest of Islam.

Hence, I request the Muslims, who are serious about the well being of the Muslim community, to cast your vote in favour of me'.


മലബാറിൽ മുസ്ലിം ലീഗിന് കാലുറപ്പിക്കാൻ പറ്റുന്നതിന് മുൻപ് തന്നെ മുസ്ലിം ഐക്യ സംഘം, അവരുടെ 1925 ജൂൺ 4ലിന് Calicutറ്റിൽ വച്ചു നടന്ന കോൺഫ്രൻസിൽ ഒരു പ്രമേയം പാസാക്കുകയുണ്ടായി. Madras Legislative Assemblyയിൽ ഉള്ളതു പോലെ, District ബോഡുകളിലും Taluk ബോഡുകളിലും മുഹമ്മദീയർക്ക് സ്വന്തമായുള്ള electorate ഉണ്ടാക്കേണം എന്ന്.

Calicutറ്റിലെ Jamiyyathul Iqwan Sangamവും ഇതേ ആവശ്യം പ്രകടിപ്പിച്ചിരുന്നു. 1931ൽ Tellicherryയിൽ വച്ചു നടന്ന ആദ്യത്തെ Kerala Muslim Conferenceസിലും ഇതേ പ്രമേയം പാസാക്കപ്പെട്ടു. ഇവിടെ വായനക്കാരൻ കാണാൻ വിട്ടുപോയേക്കാവുന്ന ഒരു കാര്യമാണ് Kerala എന്ന പദം പ്രയോഗം. മലബാറിനെ തിരുവിതാംകൂറുമായി കുഴച്ചു തുടങ്ങിയതിന്‍റെ പല അടയാളങ്ങളിൽ ഒന്നായിരിക്കാം ഇത്.

മലബാറിൽ പലപല വ്യത്യസ്ത പുറം ദേശ താൽപ്പര്യങ്ങളും തിരിഞ്ഞുകളിക്കുന്നുണ്ടായിരുന്നു. അവരിൽ പലതും മലബാറിനെ തിരുവിതാംകൂറിനോട് കൂട്ടികെട്ടാനുള്ള പുറപ്പാടിലും ആയിരുന്നു.

Calicut Muslim Majlis Committee ആവശ്യപ്പെട്ടത് കുറച്ച് വ്യത്യസ്തമായ ഒരു കാര്യമായിരുന്നു. Madras Legislative Assemblyയിൽ മലബാറിലെ മാപ്പിളമാരുടെ ജനസംഘ്യാ അനുപാതത്തിൽ അവർക്ക് പ്രാതിനിധ്യം നൽകേണം എന്നായിരുന്നു ഇത്.

Kerala Muslim Yuvajana Conference എന്നത് കോൺഗ്രസ് അനുകൂലമായ ഒരു സംഘടനയായിരുന്നു. 1933ൽ Calicutറ്റിൽ വച്ച് പുറപ്പെടുവിച്ച പ്രമേയത്തിൽ അവർ മറ്റൊരു ആവശ്യം പ്രകടിപ്പിച്ചു. Madras Legislative Assemblyയിൽ മുഹമ്മദീയർക്ക് സംവരണം ചെയ്യപ്പെട്ടിരുന്ന 29 സീറ്റിൽ പത്തെണം മലബാറിലെ മാപ്പിളമാർക്കായി മാറ്റിവെക്കേണം എന്ന്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ നേതാക്കളുടെ അടിയാളത്തത്തിലേക്ക്



ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ച ബൃട്ടിഷ്-ഇന്ത്യയ്ക്ക് ഉള്ളിൽ ഒരു പുതിയ ഇന്ത്യാ രാജ്യം എന്ന ദേശീയവാദവും ഭാവവും പരത്താൻ കാര്യമായ പ്രയത്നം ആവശ്യമില്ലതന്നെ. കാരണം, ആ വിധമായുള്ള ഒരു ആശയം പൊടിച്ചുവരാനും വളരാനും പന്തലിക്കാനും വേണ്ടുന്ന എല്ലാവിധ സൗകര്യങ്ങളും ഇങ്ഗ്ളിഷ് ഭരണം തന്നെ രൂപകൽപ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇങ്ങിനെ ചരിത്രത്തിൽ ആദ്യമായുള്ള ഒരു ദേശീയ വാദം ഈ ഉപദ്വീപിൽ പടരുന്നതിനോടൊപ്പം തന്നെ പുതിയതായി ഒരു വർഗ്ഗീയ മാനസികാവസ്ഥയും പടരുന്നുണ്ടായിരുന്നു. ദേശീയവാദികൾക്ക് ഈ വിധമായുള്ള ഒരു വർഗ്ഗീയവും വിഭാഗീയത തുളുമ്പുന്നതുമായ കാര്യങ്ങൾ അല്ലാതെ ജനങ്ങളെ അണികളായി നിരത്താനും നിയന്ത്രിക്കാനും മറ്റെന്തെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

എന്നാൽ പ്രാദേശിക ഭാഷകൾ ഫ്യൂഡൽ ഭാഷകൾ ആയിരുന്നതിനാൽ, അണികളെ അങ്ങ് അഴിച്ചൂരിവിടാനം പറ്റില്ലതന്നെ. അവരിൽ പലവിധ മഹാ ആശയങ്ങളോടും മഹാത്മാക്കളോടും വിധേയത്വവും അടിയാളത്തവും അടിച്ചേൽപ്പിച്ചുതന്നെ വേണം അവരെ അണിനിരത്താൻ. ഈ വിധമല്ലാതെ, ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യുന്നതുപോലുള്ള വ്യക്തിത്വ വികസനം അവരിൽ വന്നുചേർന്നാൽ നേതാവ് നിഷ്പ്രഭനാവും.

രാഷ്ട്രീയ നേതാക്കളാണെങ്കിൽ തമ്മിൽ പാരവച്ചം, തമ്മിൽ പിന്നിൽനിന്നും കുത്തിയും അണികളെ അങ്ങോട്ടും ഇങ്ങോട്ടും പിടികൂടിയും മറ്റും നിരന്തരം രാഷ്ട്രീയക്കളി നടത്തുന്നവരാണ് അന്നും.

ഉപദ്വീപിന്‍റെ ഉത്തരഭാഗത്ത് ഒരു വൻ കനകതാരം മാതിരി കോൺഗ്രസിനോടൊപ്പം മോഹൻ ദാസ് ഗാന്ധി ഉദിച്ചുനിൽക്കുന്നുണ്ട് എന്ന പ്രതീതി മലബാറിൽ പടർന്നിട്ടുണ്ട് എങ്കിൽ, മലബാറിലെ മുഹമ്മദീയ പ്രസ്ഥാനങ്ങൾക്കും വടക്കുനിന്നും മഹാവ്യക്തികൾ ഉദിച്ചുവന്നിരുന്നു.

അവരുടെ ഇടയിൽ മുഹമ്മദ് അലി ജിഹ്നയാണ് ഏറ്റവും മഹാൻ.

ഇന്ന് ജിഹ്നയെ ഒരു ശത്രുരാജ്യത്തിന്‍റെ പിതാവായാണ് കാണപ്പെടുന്നത് എങ്കിലും, അന്ന് ജിഹ്ന ബൃട്ടിഷ്-മലബാറുകാരുടെ ശത്രു രാജ്യക്കാരൻ അല്ലായിരുന്നു എന്നാണ് തോന്നുന്നത്. മുഹമ്മദ് അലി ജിഹ്ന ബൃട്ടിഷ്-ഇന്ത്യൻ പൗരൻ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. മോഹൻദാസ് ഗാന്ധി പുറം രാജ്യക്കാരൻ ആയിരുന്നു എന്നതും ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടുന്ന കാര്യം ആണ്.

ബൃട്ടിഷ്-മലബാറിലെ മുഹമ്മദീയ പ്രസ്ഥാനങ്ങൾക്ക് ഉപദ്വീപിന്‍റെ വടക്കൻ ഭാഗത്ത് നിന്നും വേറേയും ശ്രേഷ്ഠ വ്യക്തികളെ കാണിക്കാൻ ഉണ്ടായിരുന്നു.

അതിൽ ഒന്ന് സിന്ധിലെ (Sindhലെ) Alla Baksh ആയിരുന്നു. ഇദ്ദേഹം സിന്ധിലെ provincial assembly അംഗവും അവിടുള്ള മന്ത്രിസഭയിലെ പ്രധാന മന്ത്രിയും ആയിരുന്നു എന്നാണ് തോന്നുന്നത്.

പിന്നെയുള്ള മറ്റൊരു വ്യക്തി Bengal Legislative Councilലെ അംഗവും, പിന്നീട് Central Legislative Assemblyയിലെ അംഗവും, അതിന് ശേഷം Bengal Provinceസിലെ പ്രധാന മന്ത്രിയും ആയിരുന്ന A. K. Fazlul Huq ആണ്. ഇങ്ഗ്ളിഷ് ഭരണ കാലത്ത് Bengal എന്നത് ഒരു പേരുകേട്ട ഇടം തന്നെയായിരുന്നു.

എന്നാൽ മറ്റൊരു കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. ഇന്ന് Bengal Famine (Bengalളിലെ പട്ടിണിമരണം) എന്ന പേരിൽ ഒരു സംഭവ കാര്യത്തെ എടുത്തുകാട്ടി ഇങ്ഗ്ളിഷ് ഭരണത്തേയും Sir Winston Churchillനേയും പല വൻ പുള്ളികളും അവരുടെ അരമനകളിൽ ഇരുന്നുകൊണ്ട് കുറ്റം പറയുന്നുണ്ട്. അന്ന് Bengalളിനെ ഭരിച്ചുകൊണ്ടിരുന്നത് ഒരു പ്രാദേശിക മന്ത്രിസഭയായിരുന്നു എന്നത് അവർക്ക് അറിയില്ലേ എന്ന ഒരു സന്ദേഹം ഈ എഴുത്തുകാരന്‍റെ മനസ്സിൽ നിൽക്കുന്നുണ്ട്.

ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

മുകളിൽ പേരെടുത്ത് പരാമർശിക്കപ്പെട്ടവരും അവരേപ്പോലുള്ള മറ്റുള്ളരും എല്ലാംതന്നെ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളിൽ പങ്കാളികൾ ആയിരുന്ന ബൃട്ടിഷ്-ഇന്ത്യൻ പൗരന്മാർ തന്നെ.

എന്നാൽ ഈ കൂട്ടരുടെ പേരുകൾ മലബാറിലെ മുഹമ്മദീയ പ്രസ്ഥാനങ്ങൾക്ക് എടുത്തുപറയാനും അവരുടെ വാക്കുകൾ ഏറ്റുപറയാനും ആയത് ഒരു പരിധിവരെ കോൺഗ്രസ്സൂകാർ ഗാന്ധിയുടെ പേര് പാടിനടക്കുന്നതിന് എതിരായുള്ള ഒരു ബദൽ ആയുധമായി ഉപകരിച്ചിരിക്കാം.

തിരുവിതാംകൂറിൽ നിന്നും മലബാറിൽ രാഷ്ട്രീയ സ്വാധിനം വളർത്താൻ ശ്രമിച്ചിരുന്ന കീഴ്ജന കൃസ്തീയ പ്രസ്ഥാനക്കാരും സുറിയാനി കൃസ്തീയരും ഈഴവ നേതാക്കളും മറ്റും മലബാറിന് ഒരു തിരുവിതാംകൂർ പരിവേഷം ചാർത്താനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന അതേ അവസരത്തിൽ, ഉപദ്വീപന്‍റെ വടക്കുള്ള ഹിന്ദി രാഷ്ട്രീയക്കാരുടെ കാൽകീഴിലേക്ക് മലബാറിനെ വൻ കുരുട്ടു ബുദ്ധിപ്രയോഗത്തോടെ എത്തിക്കാൻ കോൺഗ്രസുകാരും ശ്രമിച്ചുകൊണ്ടിരുന്നു എന്നാണ് ഈ എഴുത്തുകാരന് ലഭിക്കുന്ന ഉൾക്കാഴ്ച.

ഒരു വൻചുഴിയിൽ പെട്ടതുമാതിരി വടക്കൻ പ്രദേശ അടിയാളത്തത്തിലേക്ക് മലബാറുകൾ പതിച്ചുകൊണ്ടിരുന്നപ്പോൾ, കോൺഗ്രസിന്‍റെ വർഗ്ഗീയ ഭാവങ്ങളെ തടയാൻ എന്ന വിശ്വാസത്തിൽ മുഹമ്മദീയ പ്രസ്ഥാനങ്ങളും മലബാറിനെ ഇതേ ചുഴിയിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്തത് എന്നു തോന്നുന്നു.

അപ്പോഴേക്കും, ഇങ്ഗ്ളിഷ് ഭരണത്തിൽ ഓഫിസർമാരായി തൊഴിൽ ചെയ്യാൻ ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ഇങ്ഗ്ളിഷുകാർക്കും മറ്റും ഇന്ത്യയെന്നത് ഒരേ സംസ്കാരം ഉള്ള ഒരൊറ്റ രാജ്യമാണ് എന്ന വിവരം ആയിരിക്കാം ലഭിച്ചിരിക്കുക.

വെറുതേയൊന്ന് നോക്കുമ്പോൾ ഈ എഴുത്തുകാരന് തോന്നുന്നത്, പൊതുവായിപ്പറഞ്ഞാൽ ഇസ്ലാമിക നേതാക്കൾക്ക് ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ എതിർപ്പില്ലായിരുന്നു എന്നതാണ്. എന്നാൽ കൊൺഗ്രസ് നേതാക്കൾ ഈ രാജ്യം പിടികൂടാൻ അവസരം പാത്ത് നിൽക്കുമ്പോൾ, അതിന് എതിരായുള്ള ഒരു ബദൽ സംവിധാനത്തിനായി അവരും സ്വാഭാവികമായി പ്രേരിതരായിരിക്കാം.

എന്നാൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് പൊതുവായുള്ള യാതോരു അഭിപ്രായവും ഈ എഴുത്തുകാരന് കൃത്യമായി പറയാൻ ആവില്ല. കാരണം, അന്നും കാര്യങ്ങൾ അതീവ സങ്കീർണ്ണമായിരുന്നു.

തലക്ക് വെളിവുള്ള യാതോരു വ്യക്തിയും അന്ന് ബൃട്ടിഷ്-ഇന്ത്യയെ കോൺഗ്രസ് നേതാക്കൾക്ക് നൽകി കാണാൻ ആഗ്രഹിച്ചിരിക്കും എന്നു തോന്നുന്നില്ല.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള മുഹമ്മദീയ നേതാക്കൾ



1922ൽ ഐക്യ സംഘം എന്ന പേരിൽ ഒരു മുഹമ്മദീയ പരിഷ്ക്കർത്തന സംഘടന രൂപീകൃതമായിരുന്നു പോലും. ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും ഹൈന്ദവം എന്ന നിർവ്വചനത്തിൽ നിൽക്കുന്ന പലവിധ പരിഷ്ക്കരണ സംഘടനകളും നിലവിൽ വന്നിരുന്നു എന്നാണ് ഔപചാരിക ചരിത്രത്തിൽ കാണുന്നത്. അതേ പോലുള്ള ഒന്ന് ബൃട്ടിഷ്-മലബാറിൽ മുഹമ്മദീയർക്കും ലഭിച്ചപ്പോൾ, സമൂഹത്തിൽ വർഗ്ഗീയമായ വേർതിരിവാണ് വരിക.

ഈ ഐക്യ സംഘത്തിന് മുഹമ്മദീയരിൽ ഒരു പുതുതായുള്ള ഐക്യബോധം വളർത്തിയെന്ന് അവകാശപ്പെട്ടു കാണുന്നുണ്ട്. എന്നാൽ മുഹമ്മദീയരിലും പലവിധ വിഭാഗങ്ങൾ ഉണ്ട് എന്നതിനെ ഈ സംഘടനയ്ക്ക് മാച്ചുകളയാൻ ആയി എന്ന് തോന്നുന്നില്ല. കാരണം വ്യത്യസ്ത രക്തബന്ധപാതകൾ പേറുന്നവരും, പൈതൃകമായി വളരെ വ്യത്യസ്ത ചരിത്രമുള്ളവരും സാംസ്കാരികമായി വൻ വ്യത്യാസമുള്ളവരും അന്ന് മൂഹമ്മദീയരിൽ ഉണ്ട്. ഈ വക വേർതിരുവുകൾക്ക് വൻ ശക്തി നൽകുന്നവയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ.

എന്നാൽ ഹിന്ദുക്കൾ എന്ന ലേബളിൽ സംഘടിച്ചുനിൽക്കുന്ന പലവിധ വ്യത്യസ്ത ജനവിഭാഗങ്ങളെ സാമൂഹികമായി നേരിടാൻ മുഹമ്മദീയരിൽ ചിലരെ ഈ ഐക്യ സംഘം സൗകര്യപ്പെടുത്തിയിരിക്കാം.

സംഘടിക്കാൻ നോക്കുന്നത് സാമൂഹിക സാഹോദര്യവും സാമൂഹിക സമത്വവും മറ്റും സിദ്ധാന്തീകരിക്കുന്ന ഇസ്ലാം മതത്തിൽ പെട്ടവർ ആണ് എങ്കിലും, അവർ സംസാരിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെ. എവിടേയും ഗ്രൂപ്പിസം എന്ന പ്രതിഭാസം സൃഷ്ടിക്കാൻ കെൽപ്പുള്ളവയാണ് ഫ്യൂഡൽ ഭാഷകൾ.

ഐക്യ സംഘത്തിലും അഭിപ്രായ ഭിന്നതയും കലഹവും മറ്റും അധികം കാലതാമസമില്ലാതെ വളർന്നുവന്നു. മലബാറിൽ ചരിത്രത്തിൽ ഒരിക്കൽപോലും ഇല്ലാതിരുന്ന ഒരു പുതിയ ഇന്ത്യൻ രാജ്യബോധം പടർന്നുപിടിച്ചിരുന്നു. അത് അങ്ങ് വടക്കുള്ള വൻ 'മഹാന്മാരായ ഇന്ത്യാക്കാരുടെ' കീഴിൽ ഉള്ള, മനസ്സിൽ അപകർഷതാബോധം നിറഞ്ഞു തുളുമ്പുന്നവരുടെ ഒരു രാജ്യബോധം ആയിരുന്നു.

അല്ലാതെ ഇങ്ഗ്ളിഷുകാർക്ക് കീഴിൽനിന്നുകൊണ്ട് ലഭിക്കാവുന്നതുപോലുള്ള വൻ മാനസിക ഉത്കൃഷ്ടത വിരിമാറിൽ പടർന്നുകേറിയതു പോലുള്ളത് യാതൊന്നുമായിരുന്നില്ല.

ഐക്യ സംഘത്തിലെ ചില നേതാക്കൾ കോൺഗ്രസിന് അനുഭാവം പ്രകടിപ്പിച്ചു. ഇവർ പറഞ്ഞത് മുഹമ്മദീയർക്ക് ഒരു പ്രത്യേകമായുള്ള ഒരു രാഷ്ടീയ പാർട്ടിയുടെ ആവശ്യം ഇല്ലാ എന്നാണ്. മറിച്ച് കോൺഗ്രസ് മാത്രം മതി എന്ന്.

എന്നാൽ ഇത് ശരിയാവില്ല, മുഹമ്മദീയർക്ക് പ്രത്യേകമായുള്ള ഒരു രാഷ്ട്രീയ പാർട്ടി ആവശ്യമാണ് എന്ന നിലപാടാണ് മറ്റുള്ള നേതാക്കൾ എടുത്തത്.

ഇതാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം.

എന്നാൽ വ്യക്തികളുടെ മാനിസാകവസ്ഥ മലബാറിയിലൂടേയും മലയാളത്തിലൂടേയും വീക്ഷിക്കുമ്പോൾ, ഈ വേർതിരിവിന് വേറേയും കാരണങ്ങൾ കണ്ടേക്കാം എന്നാണ് തോന്നുന്നത്.

കോൺഗ്രസ് നൽകുന്ന പീഠത്തിൽ നിന്നുകൊണ്ട് നേതാവായി വിളങ്ങിനിൽക്കുന്ന വ്യക്തികൾക്ക് ഒരു പുതിയ പാർട്ടി നിലവിൽ വന്നാൽ അവരുടെ പീഠം നഷ്ടപ്പെടും എന്ന് തോന്നിയിരിക്കാം. അതേ സമയം എതിർ ഗ്രൂപ്പൂകാർക്ക് സ്വന്തമായുള്ള വൻ പീഠം സൃഷ്ട്ടിച്ചെടുക്കാൻ ആവുക പുതിയ ഒരു പാർട്ടിയിലൂടെയാണ്.

ഈ വക രാഷ്ട്രീയ വേർതിരുവുകളിൽ, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാത്ത പല വ്യക്തി വിരോധങ്ങളും മത്സരബുദ്ധികളും പിന്നണിയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ടാവും എന്ന് മനസ്സിലാക്കാവുന്നതാണ്. കോൺഗ്രസുകാർ ഗാന്ധിയുടെ പേര് അമിതമായി ഉപയോഗിക്കുന്നുണ്ടാവാം. എന്നാൽ അന്നും ഗാന്ധിയെ ഒരു മഹാത്മാവായി കാണാത്ത അനവധി പേർ വടക്കൻ പ്രദേശങ്ങളിലെ രാഷ്ട്രീയക്കാരിലും സാമൂഹിക പ്രവർത്തകരിലും ഉണ്ടായിരുന്നു.

എന്നാൽ മലബാറിൽ സംഭവിച്ചത്, ഫ്യൂഡൽ ഭാഷകൾ ഏത് സംഘടനയിലും ഗ്രൂപ്പിസം സൃഷ്ടിക്കും എന്നതിന്‍റെ ഉദാഹരണം മാത്രമാകാം. അല്ലാതെ ഗാന്ധിയോടുള്ള വ്യത്യസ്ത ഭാവങ്ങളോ രാജ്യസ്നേഹത്തിന്‍റെ ആളിപ്പടരലോ മറ്റോ ഒന്നുതന്നെയാവണം എന്നില്ല.

1934ൽ Cannanoreൽ വച്ചു നടന്ന ഐക്യ സംഘത്തിന്‍റെ ഏറ്റവും അവസാനത്തെ സമ്മേളനത്തിൽ ആ സംഘടന സ്വയം നിർത്തലാക്കപ്പെട്ടു. എന്നിട്ട് 1931ൽ സ്ഥാപിതമായ Kerala Muslim Majlisസിലേക്ക് ആ സംഘടന അലിഞ്ഞുചേർന്നു.

ഐക്യ സംഘത്തിന്‍റെ ഒരു നേതാവ് ഈ വിധം പറഞ്ഞുപോലും.

'as the aims and objectives of Aikya Sangam and Muslim Majlis were the same, the conference felt that there was no need for two separate organisations and passed a resolution to cease the activities of the Sangam.'


ആശയം : ഐക്യ സംഘത്തിന്‍റേയും മുസ്ലിം മജ്ലിസിന്‍റേയും ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഒരേതായതിനാൽ, രണ്ട് വ്യത്യസ്ത സംഘടനകളുടെ ആവശ്യം ഇല്ലായെന്ന് ആ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് തോന്നി. അതിനാൽ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ നിർത്തലാക്കാനായുള്ള ഒരു പ്രമേയം പാസാക്കപ്പെട്ടു END

എന്നാൽ ഈ സംഘത്തെ കോൺഗ്രസിൽ ലയിപ്പിക്കണം എന്ന ഒരു വാദവും നിലനിന്നരുന്നു. അതിനാൽ തന്നെ സംഘം യഥാർത്ഥത്തിൽ രണ്ടായി മുറിയുകയാണ് ചെയ്തത്.

എന്നാൽ Muslim Majlis എന്നത് ഒരു ഇസ്ലാമിക സംഘടയായിരുന്നു എങ്കിലും, ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ളവരായിരുന്നു പോലും അതിലെ നേതാക്കൾ.

As Moidu Moulavi observed, "the Majlis was formed by some moderates and pro-British leaders who could not agree with the policies of the Congress.


ആശയം : 'കോൺഗ്രസിന്‍റെ നയങ്ങളോട് യോജിക്കാൻ പറ്റാത്തവരും മിതവാദികളും ബൃട്ടിഷ് ഭരണ പക്ഷപാതികളും മറ്റുമായ, ചില നേതാക്കൾ ആണ് മജ്ലിസ് സ്ഥാപിച്ചത്.'

ദക്ഷിണ മലബാറിലെ ചിലയിടങ്ങളിൽ മാപ്പിള ലഹള നടന്നിട്ട് വെറും ഒരു പത്ത് പന്ത്രണ്ട് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും ഓർക്കുക. സിനിമാ കഥകളിലേയും ഇന്ത്യൻ ഔപചാരിക ചരിത്രത്തിലേയും അവകാശവാദങ്ങൾക്ക് എന്ത് മൂല്യമാണ് ഉള്ളത് എന്ന് ചിന്തിക്കാവുന്നതാണ്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത ബൃട്ടിഷ്-മലബാറിലേക്ക്




ഇങ്ഗ്ളിഷ് കൊളോണിയൽ ചരിത്രത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. മറ്റ് യാതോരു ഭരണ സംവിധാനവും, പ്രാദേശികമായാലും കൊളോണിയൽ ആയാലും, ചെയ്യാത്ത പലതും ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ സംവിധാനങ്ങൾ ലോകമെമ്പാടും ചെയ്തിട്ടുണ്ട്.

അതിൽ ഒന്ന് ഈ വിധമാണ്. ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന ഇടത്ത് ജനങ്ങളെ ഇങ്ഗ്ളിഷ് പഠിപ്പിക്കും. ഏത് നാലാംകിട രാജ്യത്തിലെ സമൂഹത്തിലെ നേതൃനിയരിൽ ഉള്ളവർക്കും അറിയാം, ഇത് ചെയ്യാൻ പാടില്ലാത്ത കാര്യം ആണ് എന്ന്. ഏഷ്യയിലേയും ആഫ്രിക്കയിലേയും പല പ്രദേശങ്ങളും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ ആണ്. പോരാത്തതിന് ഭൂഖണ്ഡ യൂറോപ്പിലെ ചില രാജ്യങ്ങൾക്കും ഈ ഒരു ഭാഷാപരമായുള്ള ബാധ നിലനിൽക്കുന്നുണ്ട്.

ഭരണപരമായും സാമൂഹികമായും അധികാരം പേറുന്ന പല നിലവാരത്തിലുള്ളവർ ഒരു തരം സാർ, സാബ് /साब , മേംസാബ് / मेंसाब , ആപ്പ് / आप्प्, ഉങ്കൾ / உங்கஷ்ர തുടങ്ങിയ വാക്ക് പീഠങ്ങളിൽ നിലനിൽക്കുകയും, പൊതുജനം എന്ന കൂട്ടർ പല നിലവാരങ്ങളിൽ ഉള്ള നിങ്ങൾ മുതൽ ഇഞ്ഞ് / നീ വരെയുള്ള കുഴികളിലും താഴ്ത്തപ്പെട്ടു ജീവിക്കുന്നവരും ആണ്.

ഇങ്ങിനെയുള്ള സാമൂഹികവും രാഷ്ട്രീയവും ഭരണയന്ത്രപരവും വ്യത്യസ്ത നിലവാരങ്ങൾ കാലാകാലങ്ങളായി നിലനിൽക്കുന്ന സമൂഹങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിച്ചാൽ, കുഴിയിൽ പെട്ടുകിടക്കുന്നവരെ ആങ്ങ് ആകാശമേഘങ്ങളിൽ പ്രതിഷ്ഠിപ്പിക്കപ്പെട്ടിരിക്കുന്നവരോട് മാനസികമായും മറ്റും മത്സരിക്കാൻ കേൽപ്പുള്ളവർ ആക്കുന്ന ഒരു അനുഭവമാണ് സമൂഹത്തിൽ പടർന്നുപിടിക്കുക.

ഈ അപകടകരമായ കാര്യം ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥാനങ്ങൾ എല്ലായിടത്തും ചെയ്തിട്ടുണ്ട്. ഈ ഒരു ചെയ്തിയിലെ അപകടം, കുഴിയിൽനിന്നും മുകളിലേക്ക് കടന്നുകയറുന്നവരുടെ പിൻമുറക്കാർക്ക്, ഇങ്ഗ്ളിഷ് പ്രസ്ഥാനം അവരുടെ മുൻതലമുറക്കാർക്ക് നൽകിയ ഉപകാരം അറിയില്ല എന്നതാണ്. പോരാത്തതിന്, തങ്ങളുടെ പിതാക്കന്മാർ സാമൂഹികമായി വൻകുഴിയിലായിരുന്നു എന്ന കാര്യം ആരും അവരുടെ വരും തലമുറകളെ അറിയിക്കില്ല. കാരണം, നാണക്കേടാണ്.

ഏവരും വൻ പഴക്കമുള്ള പാരമ്പര്യങ്ങൾ മനസ്സിൽ കയറ്റിനിർത്തും.

അതേ സമയം ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥാനം അവർ ഭരിക്കുന്ന ഇടത്ത് വൻ സൗകര്യങ്ങളും സാമൂഹിക സമത്വ ആശയങ്ങളും നിയമ ചട്ടങ്ങളും മറ്റും നടപ്പിൽ വരുത്താനുള്ള യത്നങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കും.

എന്നാൽ ഈ വിധ കാര്യങ്ങൾക്ക് യാതോരു രീതിയിലും മുളച്ച് പന്തലിക്കാൻ സൗകര്യം നൽകാത്ത ഭാഷകളാണ് ആ പ്രദേശങ്ങളിൽ ഉണ്ടാവുക. അതിനാൽ തന്നെ ഈ വിധമായുള്ള എല്ലാ യത്നങ്ങളേയും വേരോടെ പിഴുത് പുറത്തെറിയാൻ തന്നെ തയ്യാറായാണ് സാമൂഹത്തിലെ ഓരോ മുക്കിലും മൂലയിലും നിശബ്ദമായ ശ്രമം നടക്കുക.

അല്ലാതെ പ്രാദേശിക ഭാഷയിൽ വലിയവർ എന്നും ചെറിയവർ എന്നും വ്യത്യസ്തമായി നിർവ്വചിക്കപ്പെടുന്നവരെ ഒരേ നിലവാരക്കാർ ആക്കാനൊന്നും യാതോരു വ്യക്തിയും പ്രസ്ഥാനവും അനുവദിക്കില്ലതന്നെ.

എന്നാൽ ഈ വിധ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുമ്പോൾ, ആവിധ പ്രവർത്തനങ്ങൾക്ക് ദേശഭക്തിയുടേയും പാരമ്പര്യ മഹിമയുടേയും പുരാതന ആദ്ധ്യാത്മികതയുടേയും മറ്റും ആവരണങ്ങൾ നൽകി, അവയെ രക്ഷിക്കാനാണ് തങ്ങൾ വൻ മാനുഷികതയുള്ള ഇങ്ഗ്ളിഷ് ഭരണ ചട്ടങ്ങളെ തൂത്തെറിയുന്നത് എന്ന രീതിയിലാണ് പ്രചരിപ്പിക്കുക.

എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ ഒരു വൻ ശതമാനം ജനങ്ങളും ഇങ്ഗ്ളിഷ് ഭരണത്തിനെത്തന്നെയാണ് മോഹിക്കുക. പ്രാദേശിക ചട്ടമ്പി ഭരണം ആഗ്രഹിക്കുക, തൽപ്പരകക്ഷിക്കൾ മാത്രമാണ്.

എന്നാൽ, ഇങ്ഗ്ളിഷ് ഭരണം പ്രതികൂല നീക്കങ്ങളെ നേരിടുന്നതും, ആശയപരമായി പ്രതിക്കൂട്ടിലാകുന്നതും, കൊളോണിയൽ ഭരണ പ്രദേശങ്ങളിൽ അല്ലതന്നെ. മറിച്ച്, ബൃട്ടണിൽ തന്നെയാണ്. അവിടുള്ള തനി വിഡ്ഢികളായ ഇടതുപക്ഷ ചിന്താഗതിക്കാരും അക്കാഡമിക്ക് വിവരദോഷികളും ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണത്തെ തറപറ്റിക്കാനുള്ള നീക്കങ്ങൾ ആണ് നിരന്തരം നടത്തുക.

നൂറ്റാണ്ടുകളോളം പ്രാദേശിക കുട്ടിരാജാക്കളുടെ നിർദ്ദയ ഭരണത്തിന് അടിയിൽ പെട്ട് കഷ്ടപ്പാട് അനുഭവിച്ചിരുന്ന ജനം ആദ്യമായാണ് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഉൽകൃഷ്ടവും പ്രബുദ്ധവുമായ കരസ്പർശം അനുഭവിച്ചറിയുന്നത്. ഈ വൻ അനുഭവത്തെ നിലനിർത്തണം എന്നല്ലാതെ, കുത്തിക്കീറണം എന്ന് തനി വിവരദോഷികൾ മാത്രമെ ആഗ്രഹിക്കുള്ളു.

എന്നാൽ ഈ കുത്തിക്കീറൽ നടപ്പിലാക്കനാണ്, ബൃട്ടണിലെ വിഡ്ഢികളായ ഇടതുപക്ഷ ചിന്താഗതിക്കാർ ശ്രമിച്ചത്.

ഇതിനായാണ്, ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവരികയും ഈ ഉപദ്വീപിലെ പലവിധ മുക്കിലും മൂലയിലും ഒച്ചപ്പാടും ബഹളവും വരുത്തിയതും. ഇങ്ങിനെ നാടിനെ കുട്ടിച്ചോറാക്കിയാൽ, ഈ ജനങ്ങളിൽ എന്ത് വ്യക്തിത്വ വികസനമാണ് വരിക എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

Adolf Hitler 1925ൽ എഴുതിയ Mein Kampf എന്ന ഗ്രന്ഥത്തിൽ, ദക്ഷിണേഷ്യയിൽ നിന്നും യൂറോപ്പിലെ യൂണിവേസിറ്റികളിൽ പഠനത്തിനായി എത്തിയ ദക്ഷിണേഷ്യൻ വൻകിടക്കാരുടെ മക്കളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇവരിൽ പലരും അവരുടെ കോളജുകളിൽ വച്ച് വൻ ചർച്ചകളും മീറ്റിങ്ങുകളും നടത്തും പോലും. അവരുടെ ആവശ്യം ഇങ്ഗ്ളണ്ട് ഇന്ത്യയെ വിട്ടുകൊടുക്കണം എന്നതാണ്.

ദക്ഷിണേഷ്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കൾ ആണ് തങ്ങൾ എന്ന ഭാവം ആണ് ഈ കൂട്ടർ യൂറോപ്പിൽ വച്ച് പ്രകടിപ്പിക്കുക പോലും. എന്നാൽ ഇവർക്ക് ഈ വിധമായുള്ള ഒരു അധികാരമോ, പ്രതിനിധീകരിക്കാനുള്ള അവകാശമോ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്ന സംശയം Adolf Hitler ആ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

But there were not a few Germans, especially in the nationalist camp, who let themselves be dazzled by such inflated Orientals and readily accepted any old Indian or ............ student from God knows where, as a ‘representative’ of India or .....


1931ൽ Tellicherryയിൽ വച്ച് All Kerala Muslim Conference നടക്കുകയും Muslim Majlis എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിതമാകുകയും ചെയ്തു. വായന മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻപായി, Kerala എന്നവാക്കിന്‍റെ സാന്നിദ്ധ്യം നോക്കുക. ഇന്ന് ഇത് കാണുമ്പോൾ ആർക്കും കാര്യമായി എന്തെങ്കിലും പന്തികേടുള്ളതായി തോന്നില്ല. എന്നാൽ ബൃട്ടിഷ്-മലബാറിൽ തിരുവിതാംകൂർ പക്ഷക്കാരുടെ ഗൂഡമായുള്ള പ്രവർത്തനത്തിന്‍റെ വിജയമാണ് കാണുന്നത് എന്നാണ് ഈ എഴുത്തുകാരന് തോന്നുന്നത്.

ഈ കോൺഫ്രൺസിന്‍റെ പേരിൽ ഒരു Kerala പദപ്രയോഗം ഉണ്ട് എങ്കിലും, ഈ സമ്മേളനത്തിൽ എത്തിച്ചേർന്നത് ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും മുഹമ്മദീയരുടെ പ്രതിനിധികൾ ആണ് എന്നാണ് മനസ്സിലാക്കുന്നത്. കാരണം, തിരുവിതാംകൂറിലെ മേത്തന്മാരുമായി ഈ പ്രസ്ഥാനത്തിന് അന്ന് അത്രകണ്ട് ബന്ധം ഉണ്ടായേക്കില്ലാ എന്ന് ഒരു തോന്നൽ. വ്യക്തമായി അറിയില്ല. എന്നാൽ അവിടങ്ങളിലെ ഉന്നത കുടുംബക്കാർ വന്നില്ലാ എന്ന് തീർത്തുപറയാനും ആവുന്നില്ല. എന്നാൽ സാധ്യത കുറവാണ് എന്നാണ് തോന്നുന്നത്.

എല്ലാ മഹലുകളിൽ നിന്നും ഒരു പ്രതിനിധി ഈ സമ്മളനത്തിൽ പങ്കെടുത്തിരുന്നു പോലും. തിരുവിതാംകൂർ രാജ്യത്തിലെ മലഹുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു എന്ന് തോന്നുന്നില്ല. കേരള എന്ന പേര് ഉണ്ട് എങ്കിലും കാര്യങ്ങൾ എല്ലാം തന്നെ ബൃട്ടിഷ്-മലബാറിലേത് ആണ് എന്നാണ് മനസ്സിലാക്കുന്നത്.

മാത്രവുമല്ല, ഈ Muslim Majlisന്‍റെ ഔദ്യോഗിക ഭാരവാഹികൾ മിക്കതും വടക്കേ മലബാറിലെ ഉന്നത കുടുംബക്കാരായ മുഹമ്മദീയർ ആയിരുന്നു പോലും. ഇവരിൽ തന്നെ പലർക്കും ഇങ്ഗ്ളിഷ് ഭരണത്തിനോട് വ്യക്തമായ അടുപ്പം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കുന്നു.

Tellicherryയിൽ വച്ച് അന്ന് 48 കൗസിലർമാർ ഉള്ള ഒരു കമ്മറ്റിയും രൂപീകരിച്ചു. ഒരു Muslim Educational Boardന് തുടക്കം കുറിച്ചു.

Muslim Majlisന്‍റെ രണ്ടാമത്തെ സമ്മേളനം 1933ൽ Calicutൽ വച്ചു നടന്നു. വടക്കേ മലബാറിലെ ഉന്നത കുടുംബക്കാരുടെ നിയന്ത്രണത്തിൽ നിന്നും മാറിനിൽക്കാൻ ചെറുപ്പാരായ ചിലർ ശ്രമിച്ചുവെന്നും, അവർ ഒരു Young Muslim Conference നടത്താൻ ശ്രമം നടത്തിയെന്നും കാണുന്നു.

Majlisസിനെ കോൺഗ്രസിലേക്ക് ലയിപ്പിക്കാൻ ശ്രമിച്ചിരുന്ന ചിലർ ഈ Young Muslim Conferenceസിന് പിന്തുണ നൽകിപോലും. എന്നാൽ Majlisസിലെ പൊതുവായുള്ള ഭാവം കോൺഗ്രസ് വിരുദ്ധമായിരുന്നു പോലും. 1937ൽ Tellicherryൽ വച്ച് നടന്ന സമ്മേളനത്തിൽ, Majlisസിന്‍റെ പ്രസിഡന്റായിരുന്ന അറക്കൽ അലി രാജ തന്നെ ഈ പ്രസ്ഥാനത്തെ കോൺഗ്രസിന് കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമത്തെ വിമർശ്ശിച്ചിരുന്നുപോലും.

കോൺഗ്രസിനെ മാത്രമല്ല, മറിച്ച് ഗാന്ധിയെ വരെ വളരെ മോശമായി കാണുന്ന പലരും ബൃട്ടിഷ്-ഇന്ത്യയിൽ മാത്രമല്ല, മറിച്ച് തിരുവിതാംകൂർ പോലുള്ള തൊട്ടടുത്ത രാജ്യങ്ങളിലും ഉണ്ടായിരുന്നു.

1937ലെ സമ്മേളനത്തിൽ വച്ച് Majlisസിനെ All India Muslim Leagueന് കീഴിലേക്ക് മാറ്റാൻ ഔദ്യോഗികമായി തീരുമാനം എടുത്തു. എന്നാൽ കോൺഗ്രസിനോട് പിന്തുണ നൽകുന്നവർ ഇതിൽ ചേർന്നില്ല. എന്നുവച്ചാൽ Majlisസ് രണ്ടായി പിളർന്നു എന്ന് അർത്ഥം. അതിൽ ഒരു വിഭാഗം All India Muslim Leagueലേക്ക് അലിഞ്ഞുചേർന്നു.

ബൃട്ടിഷ്-ഇന്ത്യയിൽ പിറന്നു വളർന്നുവന്ന പ്രസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ചേരണം എന്ന പ്രതിസന്ധിയാണ് മുന്നിൽ നിന്നത്. വടക്കൻ ഇന്ത്യയോട് ബൃട്ടിഷ്-മലബാറിനെ ബന്ധിപ്പിച്ചപ്പോൾ, ഇവിടെ ഐക്യം അല്ല വന്നത്. മറിച്ച് പിളർപ്പാണ് വന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക് മലബാറിനെ കൊണ്ടെത്തിക്കാനുള്ള ശ്രമം




വടക്കേ മലബാറും തെക്കേ മലബാറും തമ്മിൽ ജനവംശങ്ങളിൽ തന്നെ ഏതോ വിധത്തിലുള്ള വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നുത്. വടക്കുള്ളവർക്ക് തെക്കുള്ളവരോട് ഏതോ വിധത്തിലുള്ള ഒരു ഉപരിഭാവഭ്രമം (superiority complex) ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഇത് നായർമാരിലും തീയർ ജനത്തിലും വളരെ വ്യക്തമായിത്തന്നെ കാണപ്പെടുന്നുണ്ടായിരുന്നു.

ഇങ്ങിനെയുള്ള ഒരു മനോഭാവത്തിന് എന്താണ് കാരണം എന്ന് വ്യക്തമായി അറിയില്ല. എന്നാൽ പൊതുവായിപ്പറഞ്ഞാൽ വടക്കുള്ളവർ മരുമക്കത്തായ കുടുംബ ബന്ധമുള്ളവർ ആയിരുന്നു. ഈ ഒരു കാര്യം വടക്കേ മലബാറിലെ മുഹമ്മദീയരിലും നിലനിന്നിരുന്നുവെന്ന് തോന്നുന്നു. വടക്കേ മലബാറിലെ നായർ കുടുംബങ്ങളിലും തീയർകുടുംബങ്ങളിലും മുഹമ്മദീയ കുടുംബങ്ങളിലും ചിലപ്പോൾ യവന (Greek) രക്തം കലർന്നിരിക്കാം.

യാതോരു ഭൂസ്വത്തും ഇല്ലാത്ത, കടലിൽനിന്നും വന്നിറങ്ങിയ ഈ യവന പുരുഷന്മാരിലൂടെ കുടുംബ സ്വത്ത് കൈമോശം വരുന്നതിനെ തടയാനുള്ള ഒരു പൊതുവായ പദ്ധതിയാവാം ഈ മരുമക്കത്തായ കുടുംബ സമ്പ്രധായം എന്ന് സംശയിക്കാവുന്നതാണ്.

എന്നാൽ തെക്കേ മലബാറിൽ മിക്ക കുടുംബങ്ങളും മക്കത്തായ കുടുംബ സമ്പ്രദായക്കാരായിരുന്നു എന്നു തോന്നുന്നു.

ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും മുഹമ്മദീയർ ഒറ്റക്കെട്ടായി ഒരു സംഘടനയിൽ ചേരുമ്പോൾ പലവിധ പ്രശ്നങ്ങളും വരും എന്ന് അനുമാനിക്കാവുന്നതേയുള്ളു.

ഇങ്ഗ്ളിഷ് ഭരണത്തിന് അവരുടെ സ്വദേശീയ ഭാഷയിൽ ആളുകളെ പലവിധ വലുപ്പച്ചെറുപ്പത്തിൽ കാണാനോ നിർവ്വചിക്കാനോ ആവില്ല എന്ന ഒരു ഗുരുതരമായ പോരായ്മ നിലവിൽ ഉണ്ടായിരുന്നു.

അതിനാൽ തന്നെ അവർ അവരുടെ ഭാഷയിലൂടെ നിർമ്മിക്കുന്ന നിയമങ്ങളിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പല സാമൂഹിക മാറ്റങ്ങളും ഈ ഫ്യൂഡൽ ഭാഷയെന്ന അനങ്ങാപ്പാറയിന്മേൽ വന്ന് മുട്ടി അവയ്ക്ക് ചെറുതായെങ്കിലും രൂപമാറ്റം സംഭവിക്കുമായിരുന്നു.

പൊതുവായിപ്പറഞ്ഞാൽ മരുമക്കത്തായ കുടുംബ സമ്പ്രദായത്തെ ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാനോ അതിന് പിന്തുണനൽകാനോ ആയില്ലാ എന്നു വേണം മനസ്സിലാക്കാൻ. കുട്ടികളുടെ പിതാവിന് യാതോരു വിലയും ഇല്ലാത്ത ഒരു കുടുംബ സമ്പ്രദായത്തെ അവർ തെല്ലൊരു അറപ്പോടുകൂടിയാണ് വീക്ഷിച്ചിരുന്നത് എന്നുവരെ വേണമെങ്കിൽ പറയാവുന്നതാണ്.

Muslim Majlisസിന്‍റെ രണ്ടാം സമ്മേളനം Calicutറ്റിൽ വച്ചാണ് നടന്നത് എന്ന് പറഞ്ഞു കഴിഞ്ഞകാര്യമാണ്. ഉത്തര മലബാറിലെ മുഹമ്മദീയരായ ഉന്നത കുടുംബക്കാരോടു വെല്ലുവിളിക്കുന്ന രീതിയിൽ ചില ചെറുപ്പക്കാർ സ്വന്തമായുള്ള ഒരു പ്രസ്ഥാനം (Calicut Young Muslim Association) വരെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു എന്നും പറഞ്ഞുകഴിഞ്ഞു. Calicut എന്നത് ദക്ഷിണ മലബാറിലെ സ്ഥലം ആണ് എന്നും ഓർക്കുക.

ദക്ഷിണ മലബാറിലെ മുഹമ്മദീയർ, ഉത്തര മലബാറിലെ മുഹമ്മദീയിരിലെ മരുമക്കത്തായ സമ്പ്രദായത്തിന് എതിരായുള്ള ഒരു പ്രമേയം ആ സമ്മേളനത്തിൽ പാസാക്കാൻ ശ്രമിച്ചു പോലും. ഇത് ഉത്തര മലബാറിലെ മുഹമ്മദീയർക്ക് അത്രകണ്ട് രസിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്.

1936ൽ Muslim Majlisസിലെ കോൺഗ്രസ് വിരുദ്ധ വിഭാഗം All India Muslim Leagueന്‍റെ നേതൃത്വം അംഗീകരിച്ചു. 1937ൽ Muslim മജ്ലിസ് All India Muslim Leagueൽ ചേർന്നു.

കോൺഗ്രസ് അനുഭാവികളായ അംഗങ്ങൾ സംഘടന വിട്ടുപോയി.

അപ്പോഴും ഭരിക്കുന്നതും, ജനങ്ങളെ സ്വയംഭരണത്തിന് പ്രാപ്തരാക്കാനാകും എന്ന പ്രതീക്ഷയിൽ മലബാറിൽ ജനാധിപത്യം നടപ്പിൽ വരുത്താനും മറ്റും നിരന്തരം ശ്രമിക്കുന്നത് ഇങ്ഗ്ളിഷ് ഭരണം തന്നെയായിരുന്നു.

1934ൽ Central Assemblyയിലേക്കുള്ള തിരഞ്ഞെടുപ്പു വന്നു. മുഹമ്മദീയനായ കോൺഗ്രസ് സ്ഥാനാർത്ഥി South Canara നിയോജക മണ്ഡലത്തിൽ വച്ച് മുസ്ലീം ലീഗ് അനുഭാവിയായ സ്ഥാനാർത്ഥിയോടു തോറ്റുപോയി.

ഇത് വടക്കേ മലബാറിലെ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരുടെ വിജയം തന്നെയായാണ് കാണപ്പെടുന്നത് പോലും. അന്നും മലബാറിൽ All India Muslim League ഔപചാരികമായി ആരംഭിച്ചിട്ടില്ലായിരുന്നു.

ചന്ദ്രിക എന്ന ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചത് Muslim club of Tellicherryയുടെ പ്രവർത്തനത്താലാണ് പോലും. ഈ പ്രസിദ്ധീകരണം പിന്നീട് All India Muslim Leagueന്‍റെ ഒരു മുഖപ്പത്രം തന്നെയായി മാറിയിരുന്നു എന്നും തോന്നുന്നു.

ഈ പ്രസിദ്ധീകരണം മാപ്പിളമാരെ All India Muslim Leagueഗിലേക്ക് അടുപ്പിക്കാൻ വളരെ സഹായിച്ചിരുന്നു എന്നു തോന്നുന്നു.

ബൃട്ടിഷ്-മലബാറിൽ ജനാധിപത്യം നടപ്പാക്കിയതോടുകൂടി, മലബാറിന്‍റെ പാരമ്പര്യമായുള്ള വ്യക്തിത്വം മാഞ്ഞുപോയി എന്ന് മനസ്സിലാക്കാൻ വളരെ പ്രയാസം ഇല്ലതന്നെ. കോൺഗ്രസ്സുകാർ ബൃട്ടിഷ്-മലബാറിലെ ജനത്തിനെ ഉപദ്വീപിന്‍റെ വടക്കുള്ള ഹൈന്ദവ മേൽവിലാസം ഉണ്ട് എന്ന് പൊതുവായി അന്ന് വിശ്വസിക്കപ്പെടുന്ന ചില രാഷ്ട്രീയക്കാരുടെ കീഴിലേക്ക് വലിച്ചിഴക്കാൻ പദ്ധതിയിടുന്നു.

അതേ സമയം ബൃട്ടിഷ്-മലബാറിലെ മുഹമ്മദിയ പ്രസ്ഥാനക്കാർ ഉപദ്വീപിന്‍റെ വടക്കൻ പ്രദേശത്ത് അവിടുള്ള ഹൈന്ദവ മേൽവിലാസക്കാരോട് ഏറ്റുമുട്ടിനിൽക്കുന്ന മുഹമ്മദീയ പ്രസ്ഥാനത്തിലേക്ക് ബൃട്ടിഷ്-മലബാറിലെ മാപ്പിളമാരെ കൊണ്ടെത്തിക്കാൻ ശ്രമിക്കുന്നു.

മലബാർ എന്ന പ്രദേശം അറിയപ്പെടുന്ന ചരിത്രത്തിൽ ഒരിക്കൽ പോലും ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിൽ വന്നതായി രേഖപ്പെടുത്തിക്കാണുന്നില്ല. എന്നിട്ടും, ആർക്കും യാതോരു ബോധവും ഇല്ലാത്ത രീതിയിൽ ജനാധിപത്യ രാഷ്ട്രീയം എന്ന താന്തോനിത്യത്തെ ഉപയോഗിച്ചുകൊണ്ട് ഇങ്ഗ്ളിഷ് ഭരണം എന്ന അവർണ്ണനീയ മേന്മയുള്ള രാഷ്ട്രീയ സിദ്ധാന്തത്തെ ഇടിച്ചുപൊടിച്ചില്ലാതാക്കാൻ നോക്കുന്നു.

ഈ വിഡ്ഢിത്തത്തോടുകൂടി മലബാറ് എന്നത് ഹിന്ദിക്കാരുടെ കീഴലേക്ക് വലിച്ചിഴക്കപ്പെടുന്നു. അത് കണ്ട് മുകളിൽ ആകാശം കീഴെ ഭൂമിയെന്നു മാത്രം വിവരമുള്ള ജനക്കുട്ടം ആർത്തുല്ലസിക്കുന്നു. ഇതിലെല്ലാം എന്തോ വൻ സ്വാതന്ത്ര്യമാണ് ഉള്ളത് എന്ന ചിന്തയിലാണ് പലരും.

1935ൽ ചില സാഹിബുമാരും Saitമാരും ഹാജിമാരും മറ്റും Tellicherryയിൽ ഒത്തുകൂടി All India Muslim Leagueന്‍റെ ആദ്യത്തെ unit മലബാറിൽ ആരംഭിച്ചു. തുടർന്ന് മറ്റൊരു മൗലവി മറ്റ് ചില ഹാജിമാരോടും മറ്റും ചേർന്ന് തീരൂരങ്ങാടിയിൽ മറ്റൊരു unitറ്റും സ്ഥാപിച്ചു.

സാമൂഹിക നേതൃത്തം കൈമോശം വരാതിരിക്കാനുള്ള അടുത്തവഴി ഇതാണ് എന്ന വിവരം പടർന്നുപിടിച്ചിരിക്കാം. അടുത്ത വർഷം, അതായത് 1936ൽ, Calicutൽ Muslim League Committee ആരംഭിക്കപ്പെട്ടു. ഒരു ഉന്നത വ്യക്തി മലബാറിന്‍റെ തലങ്ങും വിലങ്ങും യാത്ര ചെയ്ത് ഓരോ ദിക്കിലും മുസ്ലിം ലീഗിന്‍റെ Unitറ്റുകൾ സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഡൽഹിയിലെ സാക്ഷാൽ മുഗൾ രാജവംശ പ്രസ്ഥാനത്തിന് പോലും ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളെ പിടിച്ചടക്കാനായി അവിടങ്ങളിലുള്ള പ്രാദേശികർ ഇറങ്ങിത്തിരിച്ച ഒരു അനുഭവം ഉണ്ടായിട്ടില്ലതന്നെ.

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയെ ഒന്നിപ്പിക്കുന്നു. തീവണ്ടിയും മറ്റ് സൗകര്യങ്ങളും സൃഷ്ടിക്കുന്നു. ഈ വൻ സൗകര്യത്തിന്മേൽ കയറിനിന്നു വടക്കുള്ള ഒരു കൂട്ടർ കുറേ കോമാളി സത്യാഗ്രഹങ്ങളും മറ്റുമായി നാടുമുഴുവൻ കോലഹലങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അങ്ങിനെ ഉപദ്വീപിനെ മുഴുവനും വടക്കൻ പ്രദേശ നേതാക്കളുടെ കീഴിൽ എത്തിക്കാനായി കുറേ പേർ ഓടിനടക്കുന്നു.

ഈ ഒരു സംഭവവികാസത്തിൽ വൻ അപകടം മണത്തറിഞ്ഞ് വടക്കൻ ഭാഗങ്ങളിൽ മുഹമ്മദീയർ സംഘടിക്കുന്നു. അവരുടെ കീഴിലേക്ക് മലബാറിനേയും പിടിച്ചിടാനായി പലരും തമ്മിൽ മത്സരിച്ച്, മറ്റാരേക്കാളും മുൻപ്, എന്ന തീരിയിൽ ശ്രമിക്കുന്നു.

ഇതിലൊന്നും പെടാതെ ബൃട്ടിഷ്-ഇന്ത്യയിൽ ഒരു വൻ കൂട്ടം ജനം വൻ സമാധാന സ്വപ്നങ്ങൾ മനസ്സിൽ മേഞ്ഞ് കൊണ്ട് ജീവിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ ബൃട്ടിഷ്-മലബാർ



ബൃട്ടിഷ്-മലബാറിൽ മാത്രമല്ല, മറിച്ച്, ബൃട്ടിഷ്-ഇന്ത്യയിൽതന്നെയും പേരിന് മാത്രമാണ് ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ അന്ന് നടക്കുന്നത്. ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും ബൃട്ടിഷ്-ഇന്ത്യൻ പൗരന്മാരാണ്. ചിലപ്പോൾ തൊട്ടടുത്തുള്ള രാജ്യങ്ങളിലെ പ്രജകളും ബൃട്ടിഷ്-ഇന്ത്യയിൽ കയറി സർക്കാർ ഉദ്യോഗസ്ഥസ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കാം. അന്ന് ബൃട്ടിഷ്-ഇന്ത്യയിലെ പൗരന്മാർക്ക് മാത്രമാണ് ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ സേവനങ്ങളിൽ ചേരനാവുള്ളു എന്ന ഒരു ചട്ടം ഉണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.

ICS (Imperial Civil Service അഥവാ Indian Civil Service) ഉദ്യോഗസ്ഥരിൽ പോലും കൂടുതൽ കൂടുതൽ പേർ ദക്ഷിണേഷ്യയിൽ നിന്നും ഉള്ളവർ തന്നെയാവണം എന്ന ഒരു നയം തന്നെ ബൃട്ടണിൽ വന്നിരുന്നു. ഏറ്റവും ഒടുവിൽ ICSൽ 50ശതമാനത്തിന് മുകളിൽ പേർ ദക്ഷിണേഷ്യക്കാരായിരുന്നു.

ഇങ്ഗ്ളിഷ് ഭരണത്തന്‍റെ അതിഗംഭീര നിലവാരങ്ങളിൽ വൻ പാളിച്ച വരുത്താൻ സൗകര്യം നൽകുന്ന മാറ്റങ്ങൾ ആയിരുന്നു സംജാതമായിക്കൊണ്ടിരുന്നത്. കാരണം സാധാരണ ജനം ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറും സ്നേഹവും നൽകുന്നത്, അത് ഒരു ഇങ്ഗ്ളിഷ് ഭരണമാണ് എന്ന വിശ്വാസത്തിലാണ്. എന്നാൽ കൺമുൻപിൽ കാണുന്ന ദുഃഖകരമായ കാഴ്ച ഭരണത്തിന്‍റെ എല്ലാ മേഖലകളിലും പ്രാദേശിക ഉന്നതരും അല്ലാത്തവരും വീണ്ടും പിടിച്ചു കയറുന്ന കാഴ്ചയായിരുന്നു.

ദക്ഷിണേഷ്യക്കാർ എന്ന കൂട്ടർ, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരും, അതിനാൽ തന്നെ ഇങ്ഗ്ളിഷുകാരിൽനിന്നും തികച്ചും വ്യത്യസ്തരും ആണ് എന്ന തിരിച്ചറിവ് ബൃട്ടിഷ്-ഇന്ത്യയിലെ സാധാരണക്കാരിൽ വന്നുചേരും. എന്നാൽ അവർക്ക് യാതൊന്നും ചെയ്യാനാവില്ല. കാരണം, സമൂഹത്തിലെ വൻ വ്യക്തികൾ ആണ് ഇങ്ഗ്ളണ്ടിലും മറ്റും പോകുന്നതും, തങ്ങളാണ് ഇന്ത്യാക്കാരുടെ നേതാക്കൾ എന്നും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതും. അത് കേട്ടിരിക്കാനേ സാധാരണക്കാരന് ആവുള്ളു.

ഇങ്ഗ്ളിഷ് ഭരണം പേരിന് മാത്രമായി മാറും എന്നതിന്‍റെ ഏറ്റവും വലിയ തെളിവായി നിന്നിരുന്നത് ജനാധിപത്യവും തിരഞ്ഞെടുപ്പുകളും ആയിരുന്നു. ഇതിലെവിടേയും ഇങ്ഗ്ളിഷുകാരുടെ സാന്നിദ്ധ്യം കാണാനേയില്ലായിരുന്നു. ഈ വിധമായുള്ള ഒരു ചുറ്റുപാടിൽ പ്രാദേശിക സാമൂഹിക ഉന്നതർ വളരെ കരുതിവേണം നിൽക്കാനും പദ്ധതിയിടാനും.

ഹൈന്ദവ മേൽവിലാസത്തിൽ വന്നുനിൽക്കുന്ന പ്രാദേശിക ഉന്നതരിൽ പലരും ആദ്യം കോൺഗ്രസിൽ കയറി സാമൂഹിക നേതൃത്വം നിലനിർത്താൻ ശ്രമിച്ചു. കോൺഗ്രസിൽ നേതാക്കളുടെ പ്രളയം വന്നപ്പോൾ പലരും പിന്നെ കമ്മ്യൂണിസത്തിൽ ചാടിക്കയറി. ഇക്കൂട്ടരും വിളിച്ചു കൂവുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വ ഉന്നമനവും മറ്റുമാണ്. എന്നാൽ ഇതിന് ഏറ്റവും ബലംനൽകുന്ന ഉപകരണമായ ഇങ്ഗ്ളിഷ് ഭാഷ ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് ഏവരും നോക്കുന്നത്.

പകരം പോർബന്ധർ രാജ്യക്കാരനായ മോഹൻദാസ് ഗാന്ധി ബൃട്ടിഷ്-ഇന്ത്യയിൽ വളരെ വിജയകരമായി ഉപയോഗിച്ച അതേ ഭാഷാ ആയുധം തന്നെയാണ് ഈ വിപ്ളവ വായാടികളും ഉപയോഗിക്കുന്നത്. അതായത് ഞാൻ 'ഓര്' എന്‍റെ ഭാര്യ 'ഓല്', ഇഞ്ഞി 'ഓൻ', ഇന്‍റെ ഭാര്യ 'ഓള്'. ഇഞ്ഞി എന്നേയും എന്‍റെ ഭാര്യയേയും 'ഇങ്ങള്' എന്ന് സംബോധന ചെയ്യണം. ഞാനും എന്‍റെ ഭാര്യയും ഇന്നേയും ഇന്‍റെ ഓളേയും 'ഇഞ്ഞി' എന്നും സംബോധന ചെയ്യും.

അതിഗംഭീര ബലം ഉള്ള ഒരു കോഡിങ്ങാണ് മുകളിൽ ചെറിയ വാക്കുകളിൽ പറഞ്ഞൊപ്പിച്ചത്. ഏത് സാധാരണക്കാരനും വൻ സ്നേഹാധരങ്ങളുടെ കുടുക്കിൽ പെട്ടുപോകും. വിപ്ളാവ വായാടി നേതാവിന്‍റെ മുന്നിൽ ഒന്ന് ഇരിക്കാൻ പോലും ധൈര്യപ്പെടില്ല.

ഹൈന്ദവ മേൽവിലാസത്തിൽ വന്നുപെട്ടവരിൽ ഈ വിധമാണ് കാര്യങ്ങൾ എങ്കിൽ മുഹമ്മദീയരിലെ ഉന്നതരിലും ഏതാണ്ട് ഇതേ പോലുള്ള വെപ്രാളങ്ങൾ വന്ന് തുടങ്ങിയിരിക്കും എന്നുള്ളതാവാം വാസ്തവം.

ഇനിയങ്ങോട്ട് ഇങ്ഗ്ളിഷുകാരെയല്ലെ രാഷ്ട്രീയ വേദികളിൽ കാണേണ്ടത്, മറിച്ച് സ്വന്തം നാട്ടിലെ ആളുകളെയാണ്. വളരെ സൂക്ഷ്മമായി കാര്യങ്ങളെ അവലോകനം ചെയ്തുതന്നെ മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു. കാരണം, ബൃട്ടിഷ്-മലബാറിലെ മുഹമ്മദീയരിൽ തന്നെ പല വ്യത്യസ്ത താൽപ്പര്യക്കാരും ജനവംശങ്ങളും ഉണ്ട്. അവരെയെല്ലാം ഒരേ മേൽവിലാസത്തിന്‍റെ കണ്ണിയിൽ കൊർത്തു നിർത്തുന്നത് ഇസ്ലാം മതമാണ്. ഈ ഒരു മേൽവിലാസം ഇല്ലായെങ്കിൽ ഓരോ കൂട്ടരും തമ്മിൽ വ്യത്യസ്തർതന്നെ.

ആഴക്കടലിന്‍റെ ആഴങ്ങളിൽനിന്നും അഗ്നിപർവ്വതം ആർത്തിരമ്പി ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നത് പോലുള്ള ഒരു അനുഭവമാണ് ജനാധിപത്യം ഈ ജില്ലയിൽ സംഭവിപ്പിക്കാൻ പോകുന്നത് എന്ന് അന്ന് മുഹമ്മദീയരിലെ ഉന്നതർക്കും തിരിച്ചറിവ് ലഭിച്ചിരിക്കും. സാമൂഹികവും സാമുധായികവും ആയ നേതൃത്വം നിലനിർത്തിത്തന്നെവേണം ജനാധ്യപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ. അല്ലാതെ ഇങ്ഗ്ളണ്ടിലെ വിഡ്ഢികൾ വിഭാവനം ചെയ്യുന്നത് പോലെ സാമൂഹികമായി കീഴിലുള്ളവരെ അങ്ങ് കയറൂരിവിട്ടാൽ സമൂഹവും സമുദായവും കുട്ടിച്ചോറാവും.

ചുരുക്കിപ്പറഞ്ഞൽ ഇങ്ഗ്ളണ്ടിലെ വിഡ്ഢികൾ ഇറക്കിവിട്ട ജനാധിപത്യം, ദക്ഷിണേഷ്യയുടെ വടക്കൻ പ്രദേശത്തുള്ള രാഷ്ട്രീയക്കാരുടെ കീഴിലേക്ക് മലബാറിനെ വിലിച്ചെത്തിക്കാൻ മലബാറിലെ ഉന്നതർ തന്നെ മത്സരിച്ചു പ്രയത്നിക്കുന്ന ഒരു അവിശ്വസനീയമായ സംഭവവികാസത്തിലേക്കാണ് നയിച്ചത്. ഇതിൽ അവിശ്വസിനീയം എന്ന് പറയാനുള്ള കാര്യം, ഇങ്ങിനെ മലബാറിനെ വടക്കുള്ളവർക്ക് കാഴ്ചവെക്കപ്പെടും എന്ന കാര്യം 1890കളിൽ പോലും ആരും അവരുടെ ദിവാസ്വപ്നങ്ങളിലോ ദുഃസ്വപനങ്ങളിലോ കണ്ടിരിക്കില്ല എന്നതാണ്. അത്രാമാത്രം മാറ്റമാണ് ജനാധിപത്യം മലബാറിൽ കൊണ്ടുവന്നത്.

പിന്നോട്ട് നോക്കി വിശകലനം ചെയ്താൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറുകളിലെ കൊച്ചുകൊച്ചു രാജ്യങ്ങളെ കൂട്ടിച്ചേർത്ത്, മെഡ്രാസ് പ്രസിഡൻസിയിൽ ഒരു ജില്ലയാക്കി മാറ്റി. അതിന് ശേഷം, ബൃട്ടിഷ്-ഭരണം വന്ന് ഈ ജില്ലയെ ഹിന്ദിക്കാരുടെ കൈകളിലേക്ക് ഏൽപ്പിക്കാനുള്ള പദ്ധതിയിറക്കിവിട്ടു എന്നു കാണാം.

1937 ഡിസംബർ മാസത്തിൽ Arakkal Ali Raja പ്രസിഡന്റും Abdul Sathar Sait ജനറൽ സെക്രട്ടറിയും ആയി Tellicherryയിൽ District Muslim League Committee രൂപീകരിക്കപ്പെട്ടു. ഇവർ ഇത് ചെയ്തില്ലായെങ്കിൽ മറ്റാരെങ്കിലും ഈ കാര്യം ചെയ്യും. ദക്ഷിണ മലബാറിലെ മുഹമ്മദീയരിൽ ഒരു വൻ കൂട്ടം പേരും ഉന്നത കുടുംബക്കാരല്ലാത്ത, പ്രാദേശികമായി ഇസ്ലാമിലേക്ക് ചേർന്ന് അറബി രക്തപാതയുമായി കലർന്ന കീഴ്ജന വംശങ്ങളിൽ പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.

അന്ന് സാംസ്ക്കാരികമായി പല രീതിയിലും ഈ കൂട്ടർ വടക്കേ മലബാറിലെ ഉന്നത കുടുംബക്കാരും അല്ലാത്തവരും ആയ മുഹമ്മദീയരുമായി വ്യത്യസ്തരായിരുന്നിരിക്കാം. വടക്കേ മലബാറിലെ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാർക്ക് ഇങ്ഗ്ളിഷ് വംശജരോട് കാര്യമായ സാംസ്കാരികമായ വ്യത്യാസം ഭാഷാകോഡുകളിൽ കാണാതിരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാൽ കീഴ്ജന മുഹമ്മദീയരുടെ പ്രാദേശിക ഭാഷയിലെ ഇഞ്ഞി / ഇജ്ജ്, ഓൻ, ഓള് വെറുംപേര് വിളി എന്നിവയെ വൻ ഭയത്തോടുകൂടി തന്നെയാവാം മുഹമ്മദീയരിലെ ഉന്നതർ വീക്ഷിച്ചിരുന്നത്.

ഈ വിധ വാക്കുകളെ മുഹമ്മദീയരിലെ ചില ഉന്നത കുടുംബക്കാരോട് കീഴ്ജന മുഹമ്മദീയർ ഉപയോഗിക്കാൻ പാടില്ല എന്ന അലിഖിതമോ അല്ലാത്തതോ ആയ ഒരു ചട്ടം തന്നെ പ്രാദേശിക ഇസ്ലാമിൽ ഉണ്ട് പോലും.

മലബാർ ജില്ലയിൽ മുഹമ്മദീയരിൽ രാഷ്ട്രീയമായി മൂന്ന് വ്യത്യസ്ത ചിന്താഗതിക്കാർ ഉണ്ട് എന്നാണ് 1937ലെ സർക്കാർ റിപ്പോട്ടിൽ കാണുന്നത്.

ഇതിൽ ഒന്ന് കോൺഗ്രസിലേക്ക് നിരുപാധികമായി ചേർന്നവർ. രണ്ടാമതായുള്ളത് Jinnahയോടും Muslim Leagueഗിനോടും കൂറു പ്രഖ്യാപിച്ചവർ. മൂന്നാമതായുള്ളത് ദക്ഷിണ മലബാറിലെ ഏറനാട്, വള്ളുവനാട് എന്ന പ്രദേശങ്ങളിലെ മുഹമ്മദീയരാണ്. ഇവർക്ക് കോൺഗ്രസിനോടും മുസ്ലിം ലീഗിനോടും കൂറില്ല. മറിച്ച് ഒരു മൂന്നാം പാർട്ടി സൃഷ്ടിക്കാനുള്ള പദ്ധതിയാണ് അന്ന് അവിടങ്ങളിൽ പടർന്നുപിടിച്ച വികാരം എന്നും എഴുതിക്കാണുന്നു.

ഈ മൂന്നാം കൂട്ടരെ തങ്ങളുടെ കീഴിൽ പെടുത്താനാണ് കോൺഗ്രസും മുസ്ലിംലീഗും പദ്ധതിയിട്ടത്. ഈ രണ്ട് പാർട്ടിക്കാരും ദക്ഷിണേഷ്യയുടെ വടുക്കുള്ളവരുടെ കീഴാളന്മാരായ renegades (സ്വപക്ഷത്യാഗികൾ) ആയിരുന്നു എന്നു ചിന്തിക്കുന്നതിൽ കാര്യമായ തെറ്റില്ലാ എന്നു തോന്നുന്നു. അതേ സമയം വള്ളുവനാട്ടിലേയും ഏറനാട്ടിലേയും മൂന്നാം പക്ഷക്കാർ മലബാറിനെ വടക്കുള്ളവർക്ക് വിട്ടുകൊടുക്കില്ലാ എന്ന് ചിന്തിച്ചവർ ആയിരുന്നു എന്നു പറയാനും ആവുമോ എന്ന് അറിയില്ല. കാരണം, ചരിത്രത്തിൽ കാണുന്ന പല വികാരങ്ങൾക്കും പിന്നിൽ വൻ ആശയവിവരങ്ങൾ ഉണ്ടാവണം എന്നില്ല.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. വിദേശീയ ഭരണം അറബിക്കടലിൽ എന്നല്ലാതെ മറ്റെന്താണ് വിളിച്ചു പറയുക?



1930തുകളിൽ കോൺഗ്രസും മുസ്ലിം ലീഗും മലബാറിലെ മുഹമ്മദീയരുടെ പിന്തുണയ്ക്കായി മത്സരിച്ചുകൊണ്ടിരുന്നു. ബൃട്ടിഷ്-ഇന്ത്യയാണ്, ബൃട്ടിഷ്-മലബാറാണ് എന്നൊക്കെ പറയാമെങ്കിലും ഇങ്ഗ്ളിഷ് ഭരണം സ്വന്തമായിത്തന്നെ ഒരു ആത്മഹത്യാ നയമാണ് ഏറ്റെടുത്തത് എന്ന് മിക്ക പ്രാദേശികരായ ആളുകൾക്കും വ്യക്തമായിരുന്നിരിക്കാം. ഈ വിധമായുള്ള ഒരു മഹാ വിഡ്ഢിത്തം രാഷ്ട്രീയ നേതൃത്വത്തിൽ ഇരിക്കുന്ന മറ്റാരും തന്നെ ലോകചരിത്രത്തിൽ തന്നെ ചെയ്തിരിക്കും എന്നു തോന്നുന്നില്ല.

ദക്ഷിണാഫ്രിക്കയിലും ചെറിയ ആൾബലമുള്ള ഇങ്ഗ്ളിഷ് പക്ഷം വൻ ആൾബല ശക്തിയുള്ള ഡച്ചുകാരുടെ ആക്രമണങ്ങളെ അവിടുള്ള പ്രാദേശികരുടെ പിന്തുണയോടുകൂടി തോൽപ്പിച്ച് അധികാരം നിലനിർത്തിയിരുന്നു. ഇങ്ങിനെ ദക്ഷിണാഫ്രിക്കയിൽ ഇങ്ഗ്ളിഷ് ഭരണം ശക്തമായതോടുകൂടി, ഇങ്ഗ്ളിഷുകാരുടെ സ്ഥിരം വിഡ്ഢിത്തം അവിടേയും നടപ്പിൽ വരുത്തി.

അതായത് ജനാധിപത്യം. അതോടെ യുദ്ധത്തിൽ തോറ്റിരുന്ന ഡച്ചുകാരുടെ കൈകളിൽ ഭരണം വന്നുപെട്ടു. പിന്നെന്തിനാണ് യുദ്ധത്തിൽ ജയിച്ചത് എന്ന ചോദ്യം ഏതൊരു വ്യക്തിയിലും വന്നുചേരാം. എന്നാൽ ഇങ്ഗ്ളിഷുകാർക്ക് മാത്രം ഈ വിധമായുള്ള ഒരു ചോദ്യം മനസ്സിൽ കയറില്ല. കാരണം, അവർ നടപ്പിലാക്കിയ ജനാധിപത്യത്തിന്‍റെ വിജയമാണ് അവർക്ക് വലുത്.

ദക്ഷിണാഫ്രിക്കയിൽ അന്ന് അവിടുള്ള കറുത്തവർഗ്ഗക്കാരായ പ്രാദേശികരെ ജനാധിപത്യ പ്രകൃയയിൽ പങ്കാളികൾ ആക്കിയിരുന്നില്ല എന്നും പറയേണ്ടിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ കാര്യങ്ങൾ ഇപ്പോൾ കൂടുതലായി പറയാൻ പറ്റില്ല.

മലബാറിലെ ജനം ഹിന്ദിക്കാരുടെ കൈകളിലേക്ക് മലവെള്ളപ്പാച്ചിലിൽ കുത്തിയൊഴുകുന്ന മാതിരി ഒഴുകിപ്പോകുകായിരുന്നു എന്ന് retrospective ആയി ചിന്തക്കുമ്പോൾ തോന്നുന്നു.

സാമൂഹികമായും മാനസികമായും ഭാഷാകോഡുകളിലൂടെ അടിമ മനോഭാവത്തിൽ ജീവിക്കുന്ന വ്യക്തികൾക്ക് ഏതാനും വർഷങ്ങൾക്കിടിയിൽ ഒന്ന് നിരന്ന് നിന്ന് ബൂത്തിനുള്ളിലേക്ക് കയറി ഒരു കടലാസിൽ ഒരിടത്ത് മഷി കുത്തുന്നതിൽ വൻ സ്വാതന്ത്ര്യവും രാഷ്ട്രീയ അധികാരവും മറ്റും ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞൊപ്പിക്കാനായി, എന്നതുതന്നെ ജനത്തിന്‍റെ മാനസിക ബലക്കുറവും വിവരപരമായുള്ള ആഴക്കുറവും ആയിത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നു തോന്നുന്നു.

ഇങ്ഗ്ളിഷിലെ You-You സാമൂഹിക ബന്ധം നടപ്പിലാക്കാൻ പരിശ്രമിക്കുന്ന ഇങ്ഗ്ളിഷ് പക്ഷത്തിൽ നിന്നും ബന്ധം അറുത്ത്, അങ്ങ് - നീ എന്ന സാമൂഹിക ബന്ധത്തിലേക്ക് തിരിച്ചു പോകാൻ വെമ്പൽ കൊള്ളുക എന്നത് ഭാവനയുടേയും വിവരത്തിന്‍റേയും പാപ്പരത്തം ആയാണ് കാണേണ്ടത്. എന്നാൽ ഈ വിധം ജനം വിഡ്ഢികൾ ആയിപ്പോയതിനും വ്യക്തമായ കാരണം ഉണ്ട്. അതിന്‍റെ ഉത്തരവാദികൾ ഇങ്ഗ്ളണ്ടിലെ വിവരദോഷികൾ തന്നെയാണ്.

1937 ഫെബ്രുവരിയിൽ Provincial Legislative Assemblyയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. Calicutറ്റിലേയും കുറുമ്പ്രനാടിലേയും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ കോൺഗ്രസ് സ്ഥാനാർത്ഥികളായ മുഹമ്മദീയരോടു തോറ്റുപോയി. ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും ഒരു മുസ്ലീം ലീഗ് നേതാവ് ഈ ഇലക്ഷൻ പ്രചരണത്തിന് വന്നിരുന്നുപോലും.

ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം വന്നതോടുകൂടി, പല നാടുകളിൽ നിന്നും സാമ്പത്തിക ശേഷിയുള്ള പലരും നേതാവാകാനായി പല വേദികൾ തേടിനടക്കുന്ന ഒരു സംഭവ വികാസം തന്നെ പടർന്നു പിടിച്ചിരുന്നു എന്നു തോന്നുന്നു. ഇതിൽ പലരും ഇങ്ഗ്ളിഷ് വിരുദ്ധ വാക്കുകൾ ആണ് ഉപയോഗിച്ചിരുന്നത്.

അവർക്ക് പലരീതയിലും സ്വന്തം നാട്ടുകാരുടെ നന്മയ്ക്കായി പലതും ചെയ്യാനാവുമായിരുന്നു. എന്നാൽ മനസ്സിലെ ആഗ്രഹം സാമൂഹികമായി കീഴിൽ നിൽക്കുന്നവരെ ഉയർത്തുക എന്നതാവില്ലതന്നെ. മറിച്ച് ഈ പുതിയ കോലാഹലമായ ജനാധിപത്യം പടർന്നുപിടിച്ചാൽ, സമൂഹത്തിൽ പലവിധ കുഴഞ്ഞു മറിയലും സംഭവിക്കും എന്നതാണ് ഉദിച്ചുവരുന്ന തിരിച്ചറിവ്.

പലരീതിയിലും തിരിഞ്ഞുംമറിഞ്ഞും തലകുത്തിമറിഞ്ഞു, പല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തും, ഇങ്ഗ്ളണ്ടിലും യൂറോപ്പിലും പോയി പലവിധ കോൺവറൻസുകളിൽ പങ്കെടുത്തും, പേരെടുത്താലേ, ഉഗ്രക്ഷോഭിയായി കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ജനാധിപത്യ തേർവാഴ്ചയിൽ പിടിച്ചുനിൽക്കാനും സ്വന്തം നിലവാരവും വ്യക്തിത്വവും ഉയർത്തിപ്പിടിച്ചു നിൽക്കാനും ആവുള്ളു.

എന്നുവച്ചാൽ 1900ത്തിന് ശേഷം ബൃട്ടിഷ്-ഇന്ത്യയിൽ പൊന്തിവന്നുവെന്ന് ഇന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യ സമരം എന്ന ചായക്കോപ്പയിലെ കൊടുങ്കാറ്റ് (Storm in a teacup) യഥാർത്ഥത്തിൽ, സമൂഹത്തിൽ പുതുതായി ആഞ്ഞുവീശിത്തുടങ്ങിയ ജനാധിപത്യ കൊടുങ്കാറ്റിൽ സ്വന്തം സാമൂഹിക നിലവാരം പാറിപ്പറത്താൻ ദക്ഷിണേഷ്യയിലെ പല ഉന്നതരും കാട്ടിക്കൂട്ടിയ ചില വിക്രിയങ്ങൾ മാത്രമാണ് എന്നുപറയാം.

അല്ലാതെ ബൃട്ടിഷ്-ഇന്ത്യയിൽ സാധാരണ ജനം അവരുടെ അടിമച്ചങ്ങല പൊട്ടിത്തെറിപ്പിക്കാനായി പരിശ്രമിച്ച ഒരു സംഭവം അല്ലായിരുന്നു.

മുസ്ലിം ലീഗ് മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും, അധികം താസമിയാതെ മലബാറിലെ മൊത്തം മുഹമ്മദീയരിൽ മിക്കവരുടേയും പിന്തുണ നേടിത്തുടങ്ങി. കുറച്ചു കാലം മുൻപുവരെ ദക്ഷിണ മലബാറിലെ മാപ്പിളമാർക്കും ഉത്തരമലബാറിലെ ഉന്നത കുടുംബക്കാരായ മുഹമ്മദീയർക്കും പൊതുവായുള്ള സാമൂഹികവും സാമ്പത്തികവും ആയ താൽപ്പര്യങ്ങൾ ഇല്ലായിരുന്നിരിക്കാം.

എന്നാൽ മുസ്ലീം ലീഗിന്‍റെ പ്രവർത്തനത്താൽ ദക്ഷിണ മലബാറിലെ മാപ്പിളമാരിലും ഒരു മുസ്ലീം സാഹോദര്യ ആദർശ ഭാവം പടർന്നുകയറി. ഇതോടെ, വ്യത്യസ്ത സാമൂഹികവും സാമ്പത്തികവും ആയ പൊതുതാൽപ്പര്യങ്ങൾ നിലനിന്നിരുന്ന വ്യത്യസ്ത മുഹമ്മദീയ ജനവംശങ്ങൾ, ആ വിധ കാര്യങ്ങളെ എല്ലാം വിട്ട് ആദർശപരമായി തങ്ങൾ ഒരേ കൂട്ടരാണ് എന്ന അറിവിലേക്ക് മാറി എന്നു തോന്നുന്നു.

Malabar District Muslim Leagueന്‍റെ ആദ്യത്തെ പ്രസിഡൻ്റ് Arakkal Ali Raja ആയിരുന്നുവെന്നും ഓർക്കുക. എന്തിനാണ് മലബാറിൽ മുസ്ലീം ലീഗ് എന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി എന്നത് വളരെ വ്യക്തമായി സംഘടനാ പ്രസിഡൻ്റ് തന്നെ വ്യക്തമാക്കിയിരുന്നു.

'It is a religious duty for Muslims to be united. This unity under an organisation is not intended to oppress anybody or to create tension in society. It is for protecting and propagating the faith of Islam'.


ആശയം : മുസ്ലീസ് സംഘടിതരായി നിൽക്കണം എന്നത് ഒരു മതപരമായുള്ള കർത്തവ്യമാണ്. ആരേയും അടിച്ചമർത്താനോ, സമൂഹത്തിൽ സംഘർഷം വളർത്താനോ വേണ്ടിയല്ല ഒരു സംഘടനയ്ക്ക് കീഴിലുള്ള ഈ ഒത്തൊരുമ. മറിച്ച് ഇസ്ലാം മതവിശ്വാസത്തെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ് ഇത്. END.

വാക്കുകൾ ഈ വിധമായിരുന്നുവെങ്കിലും സമൂഹത്തിൽ സംഘർഷവും ഭീതിയും തന്നെയാവും ഈ കയറൂരിവിടപ്പെട്ട ജനാധിപത്യം വളർത്തിയിരിക്കുക.

രാഷ്ട്രീയമായി പൊതുജനത്തിനോട് എന്താണ് പറയുക? വോട്ടുകൾ നേടാനായി വാക്കുകളിൽ കടിഞ്ഞാണിട്ടുതന്നെവേണം സംസാരിക്കാൻ. കാരണം, മുസ്ലിം വോട്ടുകൾ അമുസ്ലീം സ്ഥാനർത്ഥികൾക്കും, അമുസ്ലീം വോട്ടുകൾ മുസ്ലീം സ്ഥാനാർത്ഥികൾക്കും നേടിയേ തീരൂ.

അപ്പോൾ പിന്നെ സമരായുധവും മുദ്രാവക്യവും മറ്റുമായി മുഷ്ടിചുരുട്ടി ആക്രോഷിക്കേണ്ടത് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായാണ്. ഇതിലാണെങ്കിൽ പോർബന്ധർ രാജ്യക്കാരനായ മോഹൻദാസ് ഗാന്ധി ഏകദേശം കുത്തകാവകാശം നേടിയമാതിരിയാണ് പേരുമാറാൻ ശ്രമിക്കുന്നത്.

പോർബന്ധർകാരനോട്, അല്ല ചങ്ങായി അങ്ങ് പോർബന്ധറിൽ പോയി അവിടെ ജനാധിപത്യവും അടിമ മോചനവും മറ്റും നടത്തിയിട്ടുമതിയില്ലേ ഇങ്ങ് ബൃട്ടിഷ്-ഇന്ത്യയിൽ വന്ന് സർക്കസ് അഭ്യാസം? എന്ന് ചോദിക്കാനുള്ള ധൈര്യം ആർക്കും ഇല്ലാതെ പോയിയെന്ന് തോന്നുന്നു. കാരണം, അമിത ധനികർ ഫ്യൂഡൽ ഭാഷകളിൽ സ്വമേധയാ ദിവ്യഗുണമുള്ളവർ ആണ്.

മുസ്ലിം ലീഗിലെ പല ഉന്നത നേതാക്കൾക്കും ഇങ്ഗ്ളിഷ് ഭരണത്തിനോട് കാര്യമായ മമതക്കുറവ് കാണില്ലായെങ്കിലും രാഷ്ട്രീയമായി, വിദേശീയ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യമല്ലാതെ മറ്റെന്താണ് തെരുവീഥികളിൽ വിളിച്ചു പറയാൻ ആവുക?

ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപുവരെ മലബാറിന്‍റെ തൊട്ടടുത്ത പ്രദേശങ്ങൾവരെ വിദേശങ്ങൾ ആയിരുന്നു എന്ന കാര്യം പലർക്കും കേട്ടറിവുപോലുമില്ലാതായിരിക്കാം. ഹിന്ദിക്കാരുടെ ഭരണം സ്വദേശീയ ഭരണം ആണ് എന്ന തിരിച്ചറിവാണ് മലബാറിൽ പടരുന്നത്. ഈ ആശയപ്രചരണത്തിന് ബലം നൽകാൻ കോൺഗ്രസുകാരും മുസ്ലീംലീഗുകാരും മത്സരിച്ചു പ്രവർത്തിച്ചിട്ടുമുണ്ടാവാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ ആവാത്ത ബ്രാഹ്മണമത വളർച്ച



അമിത ശമ്പളവും മറ്റ് അനർഹമായ അനവധി ആനുകൂല്യങ്ങളും വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ അക്കാഡമിക്ക് ജീവനക്കാർ ദക്ഷിണേഷ്യയിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണം ചെയ്തുവെന്ന് പറയപ്പെടുന്ന കാക്കത്തൊള്ളായിരം കുറ്റങ്ങൾ കണ്ടെത്തി കാണിക്കുന്ന ഈ കാലഘട്ടത്തിൽ, വാസ്തവത്തിൽ അന്ന് എന്താണ് നടന്നത് എന്ന കാര്യം വ്യക്തമാക്കാൻ കിട്ടിയ ഈ അവസരം ഉപയോഗിക്കുക തന്നെ ഈ എഴുത്തുകാരൻ ചെയ്യും.

1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Councilലിൽ എടുത്ത തീരുമാനങ്ങളിൽ ചിലത് നോക്കാം.

1. മുഹമ്മദീയർക്കായി സ്ഥാപിക്കപ്പെട്ട പ്രത്യേകമായുള്ള സ്കൂളുകൾ നിർത്തലാക്കരുത് എന്ന് Madras സർക്കാരിനോടും, Malabar District Boardഡിനോടും ഒരു അഭ്യർത്ഥനയായിരുന്നു ഒന്നു. ഈ വിധമായുള്ള സ്കൂളുകൾ നിർത്തലാക്കിയാൽ മലബാറിലെ മുഹമ്മദീയരുടെ വിദ്യാഭ്യാസപരമായുള്ള പുരോഗതി മന്ദഗതിയിൽ ആയിപ്പോകും എന്നാണ് ഈ അഭ്യർത്ഥനയിൽ പറയുന്നത്.

2. മറ്റൊരു അഭ്യർത്ഥന Local boardഡുകളിലും Municipalityകളിലും മുഹമ്മദീയർക്കയുള്ള പ്രത്യേകമായുള്ള സമ്മതിധായക സംവിധാനം സൃഷ്ടിക്കുക എന്നതായിരുന്നു. ഈ ഒരു മാറ്റം Madras Local Board Actsസിലും Madras District Municipalities Actറ്റിലും ലിഖിതപ്പെടുത്തുക.

3. വേറൊരു ആവശ്യം, വന്ദേ മാതരം എന്ന കവിതയെ ബൃട്ടിഷ്-ഇന്ത്യയുടെ ദേശീയ ഗാനമാക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം എന്നതായിരുന്നു.

ഈ മുകളിൽ നൽകിയ മൂന്ന് കാര്യങ്ങളെക്കുറിച്ചും കുറച്ച് കാര്യങ്ങൾ പറയാം. എന്നാൽ വായനക്കാരന്‍റെ ശ്രദ്ധയിൽ പെട്ടന്ന് തന്നെ ചേർക്കേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഭരണം ഒരു താന്തോന്നി ഭരണം അല്ലായിരുന്നു എന്നതാണ്. ഏവരും, എന്നുവച്ചാൽ ഇങ്ഗ്ളിഷ് ഭരണവും, ബൃട്ടിഷ്-ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിരുന്ന ലിഖിത നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയരായിരുന്നു. അല്ലാതെ കാണുന്ന കാട്ടിൽ കയറി എന്തും സർക്കാരിന് കട്ടെടുക്കാം എന്ന രീതിയിൽ അല്ലായിരുന്നു അന്നത്തെ ഭരണം. ഈ വിധമായുള്ള ഒരു ഭരണ സംവിധാനം, ഈ ഉപഭൂഖണ്ഡത്തിൽ അറിയപ്പെടുന്ന ചരിത്രത്തിൽ മറ്റൊരിക്കലും കാണപ്പെടും എന്നു തോന്നുന്നില്ല.

ഇങ്ഗ്ളിഷ് ഭരണത്തിന് നേരിടേണ്ടിവന്ന പല പ്രശ്നങ്ങളിൽ ഒന്ന് ഈ ഉപഭൂഘണ്ഡത്തിൽ ആളിപ്പടർന്നുകൊണ്ടിരുന്ന വർഗ്ഗീയ വിരോധങ്ങൾ ആയിരുന്നു. ഇതിന് പിന്നിൽ നിന്നുകൊണ്ട് വൻ പ്രേരണ നൽകിയത്, ആരുടേയും ആദ്ധ്യാത്മിക ചിന്തകൾ ആവില്ലതന്നെ. മറിച്ച്, ആർക്കും നേതാവാകാം എന്ന പുതിയ സാമൂഹികാന്തരീക്ഷം തന്നെയാണ് ഈ വിധമായുള്ള ഒരു പടർന്നു പിടിക്കലിന് വളം നൽകിയത്.

വിദ്യാഭ്യാസപരമായും അല്ലാതേയും ബുദ്ധിവൈഭവപരമായി എന്ത് മുന്നേറ്റം ലഭിച്ചാലും, ഏവരും ആദ്യം ചെയ്യാൻ ശ്രമിക്കുക ഒരു ഗുരുവായി സമൂഹത്തിൽ പ്രതിഷ്ഠിക്കപ്പെടാനുള്ള ശ്രമമായിരിക്കും. ഗുരുവാകണമെങ്കിൽ ശിക്ഷ്യന്മാർ നിർബന്ധമാണ്. ഗുരു - ശിക്ഷ്യ ബന്ധത്തിൽ ഒളിഞ്ഞുകിടക്കുന്ന വ്യക്തിബന്ധ കോഡുകൾ എന്താണ് എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് അത്രകണ്ട് മനസ്സിലായിരുന്നു എന്ന് തോന്നുന്നില്ല. അത് ഇതാണ്:

ഗുരു അങ്ങും, ശിക്ഷ്യൻ നീയും. അതായിത് ഹിന്ദിയിൽ आप्प - तू . ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ശീതളഛായയിൽ ആർക്കും ഗുരുവാകാം എന്ന സ്ഥിതിയാണ് വളർന്നുവന്നത്. ഉന്നത ജാതി മേൽവിലാസം ആവശ്യം ഇല്ലതന്നെ.

ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധമായുള്ള ഒരു സംഗതി നടമാടിയപ്പോൾ, തൊട്ടടുത്തുള്ള സ്വതന്ത്ര രാജ്യങ്ങളിലും ഇതിന്‍റെ അലകൾ കണ്ടുതുടങ്ങിയെന്ന് പറയാം എന്നു തോന്നുന്നു. പലരും, ഈ വിധ ഗുരു-ശക്ഷ്യ സംഘടനാ ബലം സൃഷ്ടിക്കാനായി കയറിക്കൂടിയത് ബ്രഹ്മണ മതത്തിന്‍റെ പലവിധ കൊമ്പുകളിലും ആയിരുന്നു.

ദക്ഷിണേഷ്യയിൽ എല്ലായിടത്തും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സംരക്ഷണം ഈ വിധമായുള്ള പല പ്രസ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നു എന്നതാണ് വാസ്തവം. ഇത് ഇല്ലായിരുന്നുവെങ്കിൽ ബ്രാഹ്മണ മതത്തിൽ അതിക്രമിച്ചു കയറിയുള്ള ഈ വിളയാട്ടം, ബ്രാഹ്മണർ അവരുടെ മേൽനോട്ട വർഗ്ഗക്കാരെ വിട്ട് അടിച്ച് കൈയും കാലും ഒടിച്ചുവിട്ടേനെ.

എന്നാൽ കാര്യവിവരവും സാമൂഹിക വാസ്തവങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ലവലേശം ഇല്ലാതിരുന്ന ഇങ്ഗ്ളിഷ് ഭരണത്തിന് സമൂഹത്തിൽ അന്ന് നടന്നുകൊണ്ടിരുന്ന ഭീകരമായ ഈ കടന്നുകയറ്റങ്ങളെക്കുറിച്ച് യാതോരു വിവരവും ലഭിച്ചില്ലാ എന്നുള്ളതാണ് വാസ്തവം. അതിനാൽ തന്നെ ബ്രാഹ്മണർക്ക് അവരുടെ പാരമ്പര്യ സ്വത്തുക്കൾ കൈമോശം വരുന്നത് കണ്ടു നിൽക്കാനെ ആയുള്ളു.

അങ്ങിനെ ബ്രാഹ്മണർക്ക് യാതോരു രീതിയിലും നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ ആവാത്ത തരത്തിലുള്ള ഒരു വൻ വളർച്ച തന്നെ ബ്രാഹ്മണമതത്തിന് സംഭവിച്ചു.

സമൂഹത്തിൽ പുതുതായുള്ള പലവിധത്തിലുള്ള പ്രലോഭനങ്ങളും പിടിവലികളും സ്വാധീനങ്ങളും നിത്യവും വന്നുകൊണ്ടിരിക്കുന്ന ആ അവസരങ്ങളിൽ ശിക്ഷ്യരെ കൂടെ നിലനിർത്തുക എന്നുള്ളതും അത്ര എളുപ്പമുള്ള കാര്യം ആയിരുന്നിരിക്കില്ല. പലരും പല മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തിരിക്കാം. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി, അവിടെ ഏതെങ്കിലും ഒരു മീറ്റിങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിക്കുക എന്നുള്ളത് വൻ ധനികർക്ക് മാത്രം ആവുന്നകാര്യം ആയിരുന്നു.

ഈ കാര്യം, പക്ഷെ ബ്രാഹ്മണർക്ക് ചെയ്യാൻ പറ്റാത്ത കാര്യം ആയിരുന്നു എന്നും ഓർക്കുക. കടൽകടന്നുള്ള യാത്ര ബ്രാഹ്മണർക്ക് നിഷിധമാണ്.

ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം പലരിലും ഒരു വൻ ആയുധമായിത്തന്നെ മാറി. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ അനവധി അറിവുകളും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുകളും വൻ വാക്യങ്ങളും മറ്റും നിറഞ്ഞുതുളുമ്പുന്നുണ്ട് എന്നതാണ് വാസ്തവം. അവയൊക്കെ ഒന്ന് വായിച്ചാൽ സ്വന്തം ജ്ഞാനോദയങ്ങളിൽ വൻ മാറ്റുകൂട്ടിക്കിട്ടും.

ഇന്ത്യൻ രാഷ്ട്ര പ്രസിഡൻ്റുമാർ സമയം പോകാനായി മഹത് വാക്യങ്ങൾ വാരിശേഖരിച്ച് സ്വന്തം പേരിൽ അടിച്ചിറക്കുന്നത് പോലൊക്കെ ചെയ്യാൻ കാര്യമായ പരപ്രേരണ ഗുരുക്കന്മാർക്ക് ആവശ്യം ഇല്ലതന്നെ.

ഇങ്ഗ്ളിഷ് ഭാഷാ വിവരം ഇല്ലാത്ത ശിക്ഷ്യഗണം സ്വന്തം ഗുരുവിന്‍റെ വിവരവിജ്ഞാനവും മഹത് വചനങ്ങളും കേട്ട് കോരിത്തരിച്ച്, ഇത്രമാത്രം ലോകവിവരം ഉള്ള മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ലാ എന്നുവരെ ആണയിട്ടു പറയുമായിരിക്കാം.

ഇതേ പോലൊക്കെത്തന്നെ മുഹമ്മദീയരിലും സംഭവിച്ചിരിക്കാം. ദക്ഷിണേഷ്യയിലെ മുഹമ്മദീയിരിൽ തന്നെ പലവ്യത്യസ്ത ജനവംശങ്ങൾ നിലനിന്നിരുന്നു. അവരിൽ ചിലർക്ക് മറ്റ് ചിലരെ ഒരു പരിധിക്കപ്പുറം അടുപ്പിക്കാൻ താൽപ്പര്യം വരില്ല.

ഉദാഹരണത്തിന്, ദക്ഷിണേഷ്യയുടെ വടക്ക് പടിഞ്ഞാറുള്ള പട്ടാണികളെപ്പോലുള്ളവർ മുഹമ്മദീയർ ആണ്. അതേ സമയം ദക്ഷിണേഷ്യയുടെ കിഴക്കായുള്ള ബെങ്ഗോൾ പ്രദേശത്തുള്ള ബെങ്ഗോളികൾ തികച്ചും വ്യത്യസ്തരായ ഒരു കൂട്ടരാണ്.

ഈ രണ്ട് പ്രദേശങ്ങളേയും Pakistanനിന്‍റെ രണ്ട് പ്രവിശ്യകൾ ആക്കി ഒരൊറ്റരാജ്യം സൃഷ്ടിക്കപ്പെട്ടപ്പോൾ, ഇവർ രണ്ട് കൂട്ടരിലും തമ്മിൽപ്പോര് വരുത്താൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിക്ക് അധികം പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല എന്നാണ് കേട്ടറിവ്.

ഇതേ പോലെ തന്നെ ഷിയാ-സുന്നി തമ്മിൽ പോരും ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്നു. പോരാത്തതിന്, കീഴ്ജന വംശങ്ങൾ ഇസ്ലാമിലേക്ക് പരിവർത്തനം നടത്തിയതും, മുഹമ്മദീയരിൽ പലവിധ വിഭാഗീയതയും വരുത്തിയിരിക്കാം.

പ്രാദേശിക ഫ്യൂഡൽ ഭാഷകൾ വ്യക്തികളിൽ ഔന്നിത്യവും താഴ്ചയും എൻകോഡ് ചെയ്താൽ, അതിനെ മാച്ചുകളയാൻ മിക്കവാറും സാധ്യമല്ല എന്നുള്ള കാര്യം ഓർക്കേണ്ടതാണ്. അതിനാൽ തന്നെ ഇസ്ലാമിൽ സിദ്ധാന്തീകരിക്കപ്പെടുന്ന മനുഷ്യ സാഹോദര്യവും സാമൂഹിക സമത്വവും മറ്റും പ്രാദേശിക ഭാഷാകോഡുകൾ എൽപ്പിക്കുന്ന സാമൂഹിക വിള്ളലുകളുടെ മുന്നിൽ അടിയറവു വച്ചുപോകും എന്നുള്ളതാവാം വാസ്തവം.

ഈ കാരണത്താൽ, പുതുതായി സമൂഹത്തിൽ മുളച്ചു വരുന്ന സാമൂഹിക സ്വാതന്ത്ര്യം മുഹമ്മദീയരിലെ പലരിലും പലവിധ സാമൂഹിക നേതൃത്വങ്ങളിലേക്ക് ചാടിക്കയറാനുള്ള പ്രേരണ നൽകിയേക്കാം. ഈ കൂട്ടർക്കും സാമൂഹിക നേതൃത്വത്തിലേക്കുള്ള പാതയൊരുക്കുന്നത് മതപരമായുള്ള മുദ്രവാക്യം വിളിയും വർഗ്ഗീയമായ വികാരം ഉണർത്തലും മറ്റുമാകാം.

ഇങ്ഗ്ളിഷ് ഭരണം, ഈ വിധമായുള്ള ഒരു സാമൂഹികാന്തരീക്ഷത്തിലേക്ക്, ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന, പലവിധ മാനവ സമത്വ ആശയങ്ങളും ഇറക്കിവിട്ടാൽ, അവയെ എതിരേൽക്കുന്നത് ഈ വിധമായുള്ള ചിന്നിച്ചിതറിക്കിടക്കുന്ന സാമൂഹിക വ്യക്തിബന്ധങ്ങൾ ആവാം.

എന്ത് കിട്ടിയാലും സ്വന്തം സാമൂഹിക നേതൃത്വ മോഹങ്ങൾക്ക് അവയെ ഏതുവിധത്തിൽ ഉപയോഗിക്കാം എന്നല്ലാതെ, ഏത് വിധത്തിൽ മറ്റുള്ളവരെ ഉന്നതപ്പെടുത്താം എന്ന ചിന്ത ആരിലും വരില്ലതന്നെ. കാരണം, മറ്റവനെ ഉയർത്തുക എന്നതുകൊണ്ട് ഫ്യൂഡൽ ഭാഷകളിൽ മനസ്സിലാക്കപ്പെടുന്നത്, 'അവനെ' 'അദ്ദേഹ'മാക്കുന്ന ഏർപ്പാടായാണ്. 'അവൻ' 'അദ്ദേഹം' ആയാൽ, ആ പുതിയ 'അദ്ദേഹം' ഈ 'അദ്ദേഹത്തെ' 'അവനാ'ക്കാനാണ് ആദ്യം പരിപാടിയിടുക എന്നത് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്.

എന്തിനാ വടികൊടുത്ത് അടി വാങ്ങിക്കുന്നത്?

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ, സമൂഹത്തിൽ ഒരു വൻ കുഴിയിലെ പല ഉയരങ്ങളിൽ ആണ് പലരും ജീവിക്കുന്നത്. ഈ ഒരു യാതാർത്ഥ്യം ഒരു ദുസ്വപ്നമായ നിത്യ ഭീഷണിയായി നിലനിൽക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രേരണ



1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Councilലിൽ എടുത്ത തീരുമാനങ്ങളിൽ മൂന്ന് കാര്യങ്ങൾ കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചിരിന്നു. ഇവ മൂന്നും ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള അഭ്യർത്ഥനകൾ ആയിരുന്നു. അന്നുള്ള ഇങ്ഗ്ളിഷ് ഭരണത്തിനോടാണ്, ഇന്നുള്ള ഹിന്ദി ഭരണത്തിനോടള്ള എന്ന കാര്യം പ്രത്യകമായിത്തന്നെ മനസ്സിലാക്കേണ്ടതാണ്.

ഇന്ന് സ്വാതന്ത്യം എന്ന് പറയപ്പെടുന്ന സംഗതി, ഇങ്ഗ്ളിഷ് ഭരണത്തിനെ മാറ്റി ഹിന്ദി ഭരണം ആക്കിയെന്നതാണ് എന്ന തിരിച്ചറിവ് ആരിലെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയില്ല.

ആദ്യത്തെ അപേക്ഷ നോക്കാം.

1. മുഹമ്മദീയർക്കായി സ്ഥാപിക്കപ്പെട്ട പ്രത്യേകമായുള്ള സ്കൂളുകൾ നിർത്തലാക്കരുത് എന്ന് Madras സർക്കാരിനോടും, Malabar District Boardഡിനോടും ഒരു അഭ്യർത്ഥനയായിരുന്നു ഒന്നു. ഈ വിധമായുള്ള സ്കൂളുകൾ നിർത്തലാക്കിയാൽ മലബാറിലെ മുഹമ്മദീയരുടെ വിദ്യാഭ്യാസപരമായുള്ള പുരോഗതി മന്ദഗതിയിൽ ആയിപ്പോകും എന്നാണ് ഈ അഭ്യർത്ഥനയിൽ പറയുന്നത്. END

ദക്ഷിണേഷ്യയിലെ സമൂഹങ്ങളിൽ എന്താണ് ആളുകൾ വളരെ വ്യത്യസ്തരായി തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നത് എന്ന കാര്യം ബൃട്ടിഷ്-ഇന്ത്യയിലും ചുറ്റുപാടുമുള്ള രാജ്യങ്ങളിലും ജീവിച്ചിരുന്ന പല ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും വളരെ അധികം ആലോചനയ്ക്ക് വിധേയമാക്കിയിരുന്നു.

ആളുകൾക്ക് എഴുത്തും വായനയും അറിയില്ലാ എന്നതുകൊണ്ടാവാം ഇത് എന്ന രീതിയിൽ വരെ അവരിൽ പലരും മനസ്സിലാക്കിയുന്നിരിക്കാം. എന്നാൽ ഇതല്ല ശരിയായ വാസ്തവം എന്ന് ഈ എഴുത്തുകാരന് വ്യക്തമായിത്തന്നെ അറിവുള്ള കാര്യമാണ്.

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് കമ്പനി ഭരണം നടക്കുന്ന അവസരത്തിൽ തന്നെ ബൃട്ടിഷ് പാർലമെൻ്റ് വിദ്യാഭ്യസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പല നിർദ്ദേശങ്ങളും കമ്പനിക്ക് 1813ൽ നൽകിയിരുന്നു.

A sum is set apart “for the revival and promotion of literature and the encouragement of the learned natives of India, and for the introduction and promotion of a knowledge of the sciences among the inhabitants of the British territories.


വിദ്യാഭ്യാസം കൊണ്ടാണ് സാമൂഹിക പുരോഗതി വരിക എന്ന അവകാശവാദത്തെക്കുറിച്ച് വളരെ ഗഹനമായി ആലോചിക്കേണ്ടുന്നതു തന്നെയാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ മനസ്സിലാക്കേണ്ടത്, അന്ന് ഈ ഉപഭൂണ്ഡത്തിൽ ഭരിച്ചിരിന്ന ചില രാജാക്കൾക്ക് വരെ അക്ഷരജ്ഞാനം ഇല്ലായിരുന്നു എന്നതാണ്. എന്നാൽ ഇത് അവരെ അക്ഷരജ്ഞാനം ഉള്ളവരേക്കാൾ ബലഹീനരാക്കിയിരുന്നുവെന്ന് തീർത്ത് പറായൻ ആവും എന്നു തോന്നുന്നില്ല.

ബൃട്ടിഷ്-പാർലമെന്റിന്‍റെ നിർദ്ദേശം നടപ്പിലാക്കാനായി ഒരു Committee of Public Instruction സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിലെ പൗരന്മാർക്ക് എന്ത് വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്ന ഒരു ചോദ്യം ഒരു വൻ ചോദ്യമായി നിലനിന്നിരുന്നു.

ഒരു ഇങ്ഗ്ളിഷ് വീക്ഷണ കോണിൽ നിന്നും നോക്കിയാൽ യാതോരു വിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്ത കോടാനുകോടി ആളുകൾ. പലരും പലവിധത്തിൽ അടിമകൾ.

QUOTE from Minutes on Indian education (Macaulay):

It is argued, or rather taken for granted, that by literature, the Parliament can have meant only Arabic and Sanscrit literature, that they never would have given the honorable appellation of “a learned native” a native who was familiar with the poetry of Milton, the Metaphysics of Locke, and the Physics of Newton; but that they meant to designate by that name only such persons as might have studied in the sacred books of the Hindoos all the uses of cusa-grass, and all the mysteries of absorption into the Deity.


ആശയം: ബൃട്ടിഷ്-പാർലമെൻ്റ് ഉദ്ദേശിച്ചത് അറബിയിലേയും സംസ്കൃതത്തിലേയും സാഹിത്യ കൃതികൾ ആണ് എന്ന ഒരു വാദം തന്നെ നിലനിന്നിരുന്നു. END.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ ഈ രണ്ട് കാര്യങ്ങളും ആയി ഈ ഉപഭൂഖണ്ഡത്തിലെ ഒരു വൻ ഭൂരിപക്ഷം ആളുകൾക്കും കാര്യമായ പൈതൃകപരമായുള്ള ബന്ധം ഇല്ലാ എന്നാണ് തോന്നുന്നത്. മാത്രവുമല്ല, ഈ വിധമായുള്ള ഒരു വിദ്യാഭ്യാസം നേടിയ പലരും പിന്നീട് അവരുടെ വിലപ്പെട്ട സമയം നഷ്ടമായി എന്നുവരെ ആരോപിച്ച് സർക്കാരിൽ നിന്നും നഷ്ടപരിഹാരത്തിനായി ആവശ്യപ്പെട്ടിരുന്ന കാര്യവും രേഖപ്പെടുത്തിക്കാണുന്നുണ്ട്.

പ്രാദേശിക സാമൂഹിക അധിപന്മാർ വിദ്യാഭ്യാസം എന്നത് അവർക്ക് ആധിപത്യം നിലനിർത്താൻ ആവുന്ന ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് തീരുമാനിച്ചിരുന്നു എന്നു മനസ്സിലാക്കുന്നു. ഈ ഒരു പശ്ചാത്തലവും മനസ്സിൽ വെക്കേണ്ടുന്നതാണ്.

Tellicherry പോലുള്ള ഇടങ്ങളിൽ മരുമക്കത്തായ തീയർ ജനവിഭാഗത്തിൽ ഉള്ളവരുടെ കുട്ടികൾ സ്കൂളുകളിൽ നിറഞ്ഞു തുടങ്ങിയപ്പോൾ, നായർമുതൽ മുകളിലോട്ടുള്ളവർ ആ വിധ സ്കൂളുകളിൽ നിന്നും വിട്ടു നിന്നകാര്യം നേരത്ത സൂചിപ്പിച്ചിരുന്നു എന്നു തോന്നുന്നു. ഈ ഒരു കാര്യത്തെ വെറും ജാതീയമായ അറപ്പുമായി മാത്രം ബന്ധിപ്പിക്കരുത് എന്നാണ് തോന്നുന്നത്.

സ്വന്തം കുട്ടികൾ സമൂഹത്തിലെ മറ്റ് കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ, പലവിധത്തിൽ സങ്കീർണ്ണമായ സാമൂഹിക കണ്ണികളിലേക്ക് അവർ പലവിധത്തിൽ ബന്ധിപ്പിക്കപ്പെടും എന്നത് വാസ്തവം തന്നെയാണ്. അവരിൽ നിന്നും സ്വന്തം കുട്ടികൾക്ക് ലഭിക്കുന്ന മാനസിക മാറ്റങ്ങൾ എന്തായിരിക്കും എന്നും സ്വന്തം കുട്ടികളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്ന ഗുണദോഷങ്ങൾ എന്തായിരിക്കും എന്നും ഉള്ള ഒരു വ്യാകുലത മാനസികമായി ഔന്നിത്യം നിലനിർത്തുന്ന ഏതൊരു കുടുംബക്കാരിലും വന്നുചേരും എന്നുള്ളത് വാസ്തവം തന്നെയാണ്.

ഈ ഒരു പ്രശ്നം ലോകൈകമായി നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിൽ ഭൂഖണ്ഡ യൂറോപ്യൻ വംശജർ അവരുടെ കുട്ടികളെ പണ്ട് കാലങ്ങളിൽ ഇങ്ഗ്ളിഷ് കുട്ടികളോടൊപ്പം പഠിപ്പിക്കാൻ താൽപ്പര്യപ്പെടും. എന്നാൽ അവർ അവരുടെ കുട്ടികളെ ആഫ്രിക്കൻ നീഗ്രോ വംശജരുടെ കുട്ടികളോടൊപ്പം പഠിപ്പിക്കാൻ താൽപ്പര്യപ്പെടില്ല. അതേ സമയം നീഗ്രോ കുടുംബക്കാർക്ക് അവരുടെ കുട്ടികളെ അവരുടെ സ്വന്തം ആൾക്കാരുടെ കുട്ടികളുടെ കൂടെ പഠിപ്പിക്കുന്നതിൽ താൽപ്പര്യം കുറവായിരിക്കും. പകരം അവരുടെ കുട്ടികളെ വെളുത്ത വർഗ്ഗക്കാരുടെ കുട്ടികളുടെ കൂടെ പഠിപ്പിക്കാനാണ് അന്ന് ആഗ്രഹം കാണുക.

എന്നാൽ ഇങ്ഗ്ളിഷുകാർക്ക് അവരുടെ കുട്ടികളെ അവരുടെ സ്വന്തം ആൾക്കാരുടെ കുട്ടികളോടൊപ്പം പഠിപ്പിക്കാനാണ് താൽപ്പര്യം നിലനിൽക്കുക. ഇത് ഇങ്ഗ്ളിഷുകാരുടെ വർണ്ണ വിവേചനമായാണ് പെട്ടെന്നുതന്നെ നിർവ്വചിക്കപ്പെടുക. എന്നാൽ മറ്റ് രണ്ട് കൂട്ടരിലും കാണുന്ന മാനസിക ഭാവത്തിൽ എന്തോ ഒരു ന്യൂനതയുണ്ട് എന്ന കാര്യം ആരും ചിന്തിക്കാറില്ല.

മലബാറിലെ മുഹമ്മദീയർക്ക് അവരുടെ കുട്ടികളെ മറ്റ് ജനവിഭാക്കാരുടെ കുട്ടികളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാൻ ഇഷ്ടമില്ലാതിരുന്നിരിക്കാം. ഇങ്ങിനെ എടുത്ത് പറയുമ്പോഴും ഓർക്കേണ്ടുന്ന കാര്യം മലബാറിലെ മുഹമ്മദീയർ ഒരു ഒറ്റ ജനവംശക്കാർ അല്ലായിരുന്നു എന്ന കാര്യമാണ്. മറിച്ച് അവരിൽ തന്നെ പലവിധത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ട് എന്ന ധാരണ അവരിൽ തന്നെയുണ്ട് എന്നത് വാസ്തവം ആയരിക്കാം. എന്നിരുന്നാലും, ഇസ്ലാം മതത്തിന് ഈ വിധ ചിന്തകളെ മറച്ചുവെപ്പിക്കാനുള്ള പ്രേരണ നൽകാൻ ആവുന്നു എന്നത് ഒരു നല്ലകാര്യമാണോ, ഒരു അബദ്ധ നിലപാടാണോ എന്ന് തീർത്തുപറയണമെങ്കിൽ കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

മുഹമ്മദീയർക്കിടയിൽ ഉള്ള പലവിധ ആഴങ്ങളിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ മാച്ചുകളയാൻ ഇസ്ലാം ശ്രമിക്കുന്നുണ്ടാവാം. എന്നിരുന്നാലും ആ വിധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന പ്രാദേശിക മുഹമ്മദീയർ ഉന്നത നിലവാരത്തിലുള്ള അറബികളോ ഇങ്ഗ്ളിഷുകാരോ ഒന്നും തന്നെയല്ല. മറിച്ച് പ്രാദേശിക ഫ്യൂഡൽ ഭാഷക്കാർ തന്നെയാണ്. ഇത് ഒരു കാര്യം.

ഇങ്ങിനെ സങ്കീർണ്ണമായ ഒരു സാമൂഹികാന്തരീക്ഷത്തെ നേരിടുന്ന, ശരിയായി പക്വമാകാത്ത (half-baked) പ്രാദേശിക ഇസ്ലാം, പിന്നെ നേരിടേണ്ടിവരുന്നത്, പൂർണ്ണമായും ചിന്നിച്ചിതറിക്കിടക്കുന്ന അനവധി ജനവംശങ്ങൾ ഉള്ള ആൾകൂട്ടങ്ങളുടെ കുട്ടികളോടൊപ്പം തങ്ങളുടെ കുട്ടികളെ ബന്ധിപ്പിക്കുക എന്ന കാര്യത്തെ ആണ്.

വാസ്തവം പറയുകയാണ് എങ്കിൽ അറബി രക്ത പാതയിൽ ജീവിച്ചുവരുന്ന ചില മുഹമ്മീയരിൽ പെട്ട വ്യക്തികൾക്ക് ഇന്നും സ്വന്തം മക്കളെ മലയാളം സ്കൂൾ വിദ്യാഭ്യാസത്തിൽ ചേർക്കാൻ ഇഷ്ടമില്ലായെന്ന സൂചന വരെ കാണപ്പെട്ടിട്ടുണ്ട്.

ബൃട്ടിഷ്-ഇന്ത്യയിൽ പൊതുവിദ്യാഭ്യാസം നടപ്പിൽ വരുത്താൻ ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചുതുടങ്ങിയപ്പോൾ, നേരിടേണ്ടവന്ന ഒരു പ്രശ്നമാണ്, പല ഇടങ്ങളിലും മുഹമ്മദീയർക്ക് മറ്റ് ജനവിഭാഗക്കാരുടെ കുട്ടികളോട് സ്വന്തം മക്കളെ ചേർത്തു പഠിപ്പിക്കാൻ ഇഷ്ടമില്ലായെന്നത്. ഈ കാര്യത്തെ ഇങ്ഗ്ളിഷ് ഭരണം ഏതുവിധത്തിലാണ് മനസ്സിലാക്കിയത് എന്ന് അറിയില്ല.

എന്നാൽ അവർ, അതായത് ഇങ്ഗ്ളിഷുകാർ, അവരുടെ സ്വന്തം മക്കളെ ബൃട്ടിഷ്-ഇന്ത്യയിലെ സാധരണ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കാൻ ഇഷ്ടപ്പെടുമായിരുന്നുവോ എന്ന് ചിന്തിക്കാവുന്ന കാര്യമാണ്. ഈ വിധം അവർ സ്വന്തം മക്കളെ ദക്ഷിണേഷ്യയിലെ ഒരു സ്കൂളിൽ ചേർത്ത് പഠിപ്പിച്ചാൽ, ആ ഇങ്ഗ്ളിഷ് കുട്ടികളിൽ സ്വമേധയായും സ്വാഭാവികമായും നിലനിന്നിരിക്കുന്ന പലവിധ ആശയവിനിയമ സ്വാതന്ത്ര്യങ്ങളും വ്യക്തിത്വ പ്രഭാവവും ആത്മാഭിമാനവും മറ്റും തേഞ്ഞ് മാഞ്ഞുപോകും എന്നതാണ് വാസ്തവം.

ഈ വിധമായി ചിന്തിക്കുമ്പോൾ കയറിവരുന്ന മറുചോദ്യം, എന്താ, ആത്മാഭിമാനവും, വ്യക്തിത്വ പ്രഭാവവും ആശയ വിനിമയ സ്വാതന്ത്ര്യങ്ങളും മറ്റും ഉള്ള ദക്ഷിണേഷ്യക്കാർ ഈ വിധ സ്കൂളുകളിൽ നിന്നും പുറത്തുവരുന്നില്ലേ എന്നതാണ്.

CPSസിൽ നിന്നും ലഭിച്ച വിവരം Tellicherryയിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കുന്ന കാലത്ത്, സ്വന്തം സ്കൂളിലും കോളജിലും മുസ്ലിം പെൺകുട്ടികൾ ഇല്ലായിരുന്നു എന്നതാണ്.

നായർമാരും നമ്പൂതിരിമാരും കുട്ടികളെ ചേർക്കാൻ അൽപം മനഃപ്രയാസം കാണിച്ചിരുന്ന അതേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഹമ്മദീയർ സ്വന്തം പെൺമക്കളെ ചേർക്കാൻ താൽപ്പര്യപ്പട്ടില്ല എന്നകാര്യത്തെ വളരെ നിസ്സാരമായ രീതിയിൽ വിശകലനം ചെയ്യുന്നതിൽ അർത്ഥമില്ല. കാരണം, കാര്യങ്ങൾ അതീവ സങ്കീർണ്ണമായിരിക്കും. ഈ വിധ സങ്കീർണ്ണകാര്യങ്ങളുടെ ഒരു നിഴൽ മാത്രമേ വ്യക്തികളുടെ മനസ്സിൽ വ്യക്തമായി തെളിഞ്ഞുനിൽക്കുള്ളു. ബാക്കി മുഴുവനും വ്യക്തമല്ലാത്ത ഒരു അറപ്പും വെറുപ്പും വെപ്രാളവും മറ്റുമായാണ് മനസ്സിൽ നിലനിൽക്കുക.

ഉദാഹരണത്തിന്, ഇന്ന് ഇങ്ഗ്ളണ്ടിൽ പല പ്രാദേശിക ഇങ്ഗ്ളിഷുകാരിലും സ്വന്തം മക്കളെ ദക്ഷിണേഷ്യക്കാരുടെ മക്കളുടെ കൂടെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ട്. ഇതിനുള്ള കാരണം ചോദിച്ചാൽ അവർക്ക് വ്യക്തമായുള്ള ഒരു ഉത്തരം നൽകാൻ ആവും എന്ന് തോന്നുന്നില്ലതന്നെ. അപ്പോൾ പിന്നെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ആവുന്ന കാര്യം ആ ഇങ്ഗ്ളിഷുകാർക്ക് കഠിനമായുള്ള വർണ്ണവിവേചനം ഉണ്ട് എന്നുമാത്രമാവും.

എന്നാൽ കാര്യങ്ങൾ ഈ വിധമായിരിക്കില്ലതന്നെ. ഈ എഴുത്താരാൻ സ്വന്തം മക്കളെ ഇന്ത്യൻ ഔപചാരിക വിദ്യാഭ്യസത്തിൽ ചേർക്കാതിരിക്കാൻ കഠിനമായി പ്രയത്നിച്ച വ്യക്തിയാണ്. ഇതിന്‍റെ കാരണം, ഈ എഴുത്തുകാരനിൽ എന്തെങ്കിലും വർണ്ണവിവേചനമോ മറ്റോ ഉള്ളത് കൊണ്ടല്ല. എന്നാൽ ഇതിന്‍റെ പിന്നിൽ പ്രയത്നിച്ച ചേതോവികാരം വളരെ വ്യക്തമായി ഈ എഴുത്തുകാരന് പറഞ്ഞൊപ്പിക്കാൻ ആവുന്നതാണ്. എന്നാൽ ഈ വിധമായുള്ള ഒരു വിശദ്ധീകരണം നൽകാനുള്ള ഒരു വേദിയില്ലാതെ പോയി.

ലിങ്ക് ഒന്ന് പരിശോധിക്കുക:

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. കാര്യവിവരം ഇല്ലാതെയുള്ള ഒരു social engineering പദ്ധതി



1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Council ഇങ്ഗ്ളിഷ് ഭരണത്തിനോട് ആവശ്യപ്പെട്ട മറ്റൊരുകാര്യം,

Local boardകളിലും Municipalityകളിലും മുഹമ്മദീയർക്കയുള്ള പ്രത്യേകമായുള്ള സമ്മതിധായക സംവിധാനം സൃഷ്ടിക്കുക എന്നും ഈ ഒരു മാറ്റം Madras Local Board Actsസിലും Madras District Municipalities Actറ്റിലും ലിഖിതപ്പെടുത്തുക, എന്നാതായിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞ കാര്യമാണ്.

1909മുതൽ 1947ൽ ബൃട്ടിഷ് ഇന്ത്യയെ ഹിന്ദിക്കാർക്കും പാക്കിസ്ഥാനിനും വിഭജിച്ചുകൊടുക്കുന്നതുവരെ, ബൃട്ടിഷ്-ഇന്ത്യയിൽ സാവധാനത്തിൽ വളർന്ന് ശക്തിപ്രാപിച്ചിരുന്ന ജനാധിപത്യ സംവിധാനം ഉണ്ടായിരുന്നു എന്ന കാര്യം ഇന്ത്യയിലെ മിക്ക ആളുകൾക്കും ഇന്ന് അറിയില്ലാ എന്ന് ഒരു തോന്നൽ.

ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കാൻ തീരുമാനിക്കുന്ന ഓരോ നിയമവും പഠിച്ചും ചർച്ചചെയ്തും ആണ് അന്ന് നിയമ സാമാജികർ അവയെ പാസാക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നത്.

ഉദാഹരണത്തിന്, സ്ത്രീകൾക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 10ൽ നിന്നും 12 ആക്കാനായി ഇങ്ഗ്ളിഷ് ഭരണം വളരെ അധികം പ്രയാസപ്പെട്ടിരുന്നു. 1891ൽ തന്നെ Age of Consent Actൽ മാറ്റം വരുത്തി ഈ വിധം വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 12 വയസ്സാക്കാൻ ശ്രമിച്ചത് തന്നെ വളരെ അധികം ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു.

ഈ ഒരു കാര്യത്തെ ഏറ്റവും കഠിനമായി എതിർത്തിരുന്നത് ഉപുദ്വീപിന്‍റെ ഏതാണ്ട് മധ്യഭാഗത്തുള്ള രാഷ്ട്രീയക്കാരനായ തിലകൻ ആയിരുന്നു. ഹൈന്ദവ പാരമ്പര്യങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം ഇടപെടുന്നുവെന്ന വാദമാണ് ഈ ആൾ എടുത്തത്.

ഈ ആൾ ഏതു വിധേനെയാണ് ബൃട്ടിഷ് ഇന്ത്യയിലെ മുഴുവൻ പ്രദേശത്തുമുള്ള, അന്ന് ഹൈന്ദവർ എന്ന് അവകാശപ്പെട്ടു തുടങ്ങിയവരെ പ്രതിനിധീകരിക്കുക എന്ന് ഈ എഴുത്തുകാരന് മനസ്സിലാകുന്നില്ല. ഉദാഹരണത്തിന്, ബൃട്ടിഷ്-മലബാറിലെ ആളുകളിൽ എത്രപേർ ഈ ആളെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്നതുതന്നെ ചിന്തിക്കാവുന്നകാര്യം ആണ്.

(ഈ സംഗതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പലകാര്യങ്ങളും ഇന്ന് വിക്കീപീഡിയ പേജുകളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.)

ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം ജനാധിപത്യം കൊണ്ടുവന്നത് ഈ പ്രദേശുത്തുള്ള സാമൂഹിക ഉന്നതർക്ക് ഒരു പുതിയ ജീവിതാനുഭവം തന്നെയായിരുന്നിരിക്കേണം.

എന്നാൽ ഇതോടുകൂടി ഓരോ മുക്കിലും മൂലയിലും സാമൂഹികമായി വൻകിട ചേരിതിരുവുകളും മറ്റുമായിരിക്കാം വളർന്നുവന്നിരിക്കുക. മാത്രവുമല്ല, രാഷ്ട്രീയമായി വൻ സാധ്യതകൾ കൈവശം വന്നുതുടങ്ങും എന്ന് മനസ്സിലാക്കിയ പലരും വൻകിട പിടിവലികളിൽ പങ്കെടുത്തിരുന്നു എന്നും മനസ്സിലാക്കുക. ഈ വിധമായുള്ള പലരും ഇങ്ഗ്ളണ്ടിലേക്കും ബൃട്ടണിലെ മറ്റ് പ്രദേശങ്ങളിലേക്കും പോകാൻ മാത്രം സമ്പത്തുള്ളവർ ആയിരുന്നു എന്നും മനസ്സിലാക്കുക.

QUOTE from Wikipedia :
At this the pandal was strewn with broken chairs and shoes were flung by Aurobindo Ghosh and his friends. Sticks and umbrellas were thrown on the platform. There was a physical scuffle. When people came running to attack Tilak on the dais, Gokhale went and stood next to Tilak to protect him.


മുകളിൽ നൽകിയത്, ഒരു സമ്മേളനത്തിൽ വച്ച് തിലകനേയും കൂട്ടരേയും അടിക്കാനായി മറ്റൊരു കൂട്ടം നടത്തിയ ശ്രമത്തിന്‍റെ കഥയാണ്. മരക്കമ്പുകളും കുടകളും സ്റ്റേജിലേക്ക് എറിയുകയും, കസേരകൾ വച്ച് തമ്മിലടിക്കുന്ന കാര്യവും, ആളുകൾ ഓടുന്നതിന് ഇടയിൽ അവരുടെ ചെരുപ്പുകൾ ഉപേക്ഷിച്ച കാര്യവും കാണുന്നു.

ഇങ്ഗ്ളിഷ് ഭരണം അവരുടെ ഉന്നത മാനസിക ഭാവത്തിൽ നിന്നുകൊണ്ട് ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം പഠിപ്പിച്ചുവിടാൻ ശ്രമിച്ചത്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ വൻ ഐതിഹാസിക നേതാക്കൾ ആണ് എന്ന് ഇന്ന് വിവരിക്കപ്പെടുന്ന ആളുകൾ ഏതുവിധത്തിലാണ് ഏറ്റെടുത്തത് എന്നത് ഈ മുകളിൽ സൂചിപ്പച്ച സംഭവ വിവരണത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം സാമൂഹിക സമാധാനം ആയിരിക്കില്ല വളർത്തിയിരിക്കുക. കാരണം, പലരീതിയിലും തമ്മിൽ സംശയത്തോടുകൂടി വീക്ഷിച്ചു ജീവിക്കുന്ന ജനങ്ങളിൽ ആ വിധ സംശയങ്ങൾക്കും മറ്റ് സുരക്ഷയില്ലായ്മകൾക്കും വൻ ഊക്ക് കൂട്ടുക മാത്രമായിരിക്കും ഈ ജനാധിപത്യം ചെയ്തിരിക്കുക. ഇങ്ഗ്ളിഷുകാരുടെ ഭരണത്തിവേണ്ടിയാണ് ജനം ഇങ്ഗ്ളിഷ് ഭരണത്തിനോട് ഒത്തുനിന്നത് എന്ന കാര്യം ഇങ്ഗ്ളണ്ടിന് അറിയാതെ പോയി. അല്ലാതെ ജനാധിപത്യ കോലാഹലങ്ങളെ ഇഷ്ടപ്പെട്ടതു കൊണ്ടല്ല ജനം ഇങ്ഗ്ളിഷ് ഭരണത്തിന് ലാളന നൽകിയത്.

ഇങ്ഗ്ളിഷ് ഭരണവും പ്രാദേശിക ജനാധിപത്യ കോലാഹലങ്ങളും രണ്ടും രണ്ടാണ്. ഒന്ന് മറ്റൊന്നിന്‍റെ പ്രതിച്ഛായ അല്ലതന്നെ.

ഇവിടെ വ്യക്തമായും എടുത്തു പറയേണ്ടുന്ന കാര്യം ദക്ഷിണേഷ്യയിലെ പാരമ്പര്യ രാജകുടുംബ ഭരണത്തെയല്ല ജനാധിപത്യം replace ചെയ്യുന്നത് എന്നതാണ്. ഈ വിധം പാരമ്പര്യ രാജകുടുംബ ഭരണത്തെയാണ് ജനാധിപത്യം ഉന്തിപ്പുറത്താക്കുന്നത് എങ്കിൽ ഒരു വൻ പരിധി വരെ അതൊരു നല്ലകാര്യം തന്നെയാണ്.

എന്നാൽ അന്ന് സംഭവിച്ചത്, അതി ഗംഭീര മാസനിക നിലവാരം കാഴ്ചവെക്കുന്ന ഇങ്ഗ്ളിഷ് ഭരണത്തെയാണ് പ്രാദേശിക സാമൂഹിക ഉന്നതർ കൈവശപ്പെടുത്തിയ ജനാധിപത്യം ഉന്തിപ്പുറത്താക്കുന്നത് എന്നതാണ്.

എന്നാൽ ഇതും കൂടി പറയേണ്ടിയിരിക്കുന്നു. പ്രാദേശിക സാമൂഹിക ഉന്നതർക്ക് പകരം, സാമൂഹിക കുഴികളിൽ പെട്ടുകിടിക്കുന്നവർ ആണ് ജന നേതാക്കൾ ആയി വളരുക എങ്കിൽ, സമൂഹത്തിന് വൻ ഔന്നിത്യമല്ല വരിക. മറിച്ച് സമൂഹം ആകെക്കൂടി മാനസിക അധഃപ്പധനത്തിലേക്ക് തലകുത്തി മറിയുകയാണ് ചെയ്യുക എന്നതും മറ്റൊരു വാസ്തവം ആണ്.

Local boardകളിലും Municipalityകളിലും മുഹമ്മദീയർക്കായുള്ള പ്രത്യേകമായുള്ള സീറ്റുകൾ സംവരണം ചെയ്യണം എന്ന കാര്യം തന്നെ ഈ ജനാധിപത്യം വളർത്തിയെടുത്ത ഒരു പുതിയ പ്രചോദനം ആയിരിക്കും ദക്ഷണേഷ്യയിൽ.

യാതോരു രീതിയിലും തല്ല്യ വ്യക്തിത്വത്തോടുകൂടി തമ്മിൽ ആശയവിനിമയം ചെയ്യാനോ, സമ്പോധന ചെയ്യാനോ ഇരിക്കാനുോ നിൽക്കാനോ തമ്മിൽ പരാമർശിക്കാനോ മറ്റോ പറ്റാത്തതും, എന്നാൽ ആ വിധം തമ്മിൽ തുല്യതയോടുകൂടി ഈ വിധകാര്യങ്ങൾ ചെയ്താൽ വൻ അതിക്രമമോ, സ്വയം തരംതാഴലോ സംഭവിപ്പിക്കുന്ന ഭാഷാ അന്തരീക്ഷത്തിൽ ജനാധിപത്യം വ്യക്തികളിൽ, ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്തതരത്തിലുള്ള, ഒത്തുചേരലുകളിലേക്കും ചില വ്യക്തികളിലോട് അടിയാളത്തം പ്രഖ്യാപികുന്നതിലേക്കുമാണ്, സമൂഹത്തെ നയിക്കുക.

ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്ത വൻ egalitarianism അല്ല സാമൂഹത്തിൽ പടർന്നുപിടിക്കുക.

കാരണം, ഇങ്ഗ്ളിഷുകാർക്ക് അറിവുള്ള സമൂഹത്തിലെ വ്യക്തികൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്, You - You, He - He, She - She കണ്ണികളിലൂടെയാണ് എങ്കിൽ, ദക്ഷിണേഷ്യയിൽ വ്യക്തികൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്, അങ്ങ് - നീ, അദ്ദേഹം - അവൻ, അവര് - അവൾ എന്നീ കണ്ണികളിലൂടേയും, ഈ കണ്ണികൾ തന്നെ അതി സങ്കീർണ്ണമായി കുരുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുരുക്കളിലൂടേയും ആണ്.

ഇത് രണ്ടും രണ്ട് വ്യത്യസ്ത സോഫ്ട്വേർ കോഡിങ്ങാണ് എന്നു മനസ്സിലാക്കാൻ വളരെ പ്രായസം ഉണ്ട് എന്ന് തോന്നുന്നില്ല.

You, He എന്ന കോഡിങ്ങിൽ നിർവ്വചിക്കപ്പെടുന്ന ഏതാനും വ്യക്തികൾ ഫ്യൂഡൽ ഭാഷാ കോഡിങ്ങിലേക്ക് പ്രവേശിക്കപ്പെട്ടാൽ, പൊടുന്നനെ നീ, നിങ്ങൾ, സാർ, അവൻ, അയാൾ, അദ്ദേഹം എന്ന രീതിയിലേക്ക് ചിന്നിച്ചിതറി, സാമൂഹികമായും വ്യക്തിത്വപരമായും പല ദിക്കുകളിലേക്ക് തെറിച്ചുപോകും.

ഈ ഒരു വിവരം വ്യക്തമായി മനസ്സിലാക്കാതെയുള്ള ഒരു social engineering പദ്ധതിയാണ് ഇങ്ഗ്ളിഷ് ഭരണം, ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം നടപ്പാക്കുന്നതിലൂടെ ചെയ്തത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം തെറ്റിച്ച ഗാനത്തെക്കുറിച്ച്



1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Councilലിൽ എടുത്ത തീരുമാനങ്ങളിൽ മൂന്നാമതായി പരമാർശിച്ചത് ഇതാണ്:

3.
വന്ദേ മാതരം എന്ന കവിതയെ ബൃട്ടിഷ്-ഇന്ത്യയുടെ ദേശീയ ഗാനമാക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം.


British-India ഭരിച്ചിരുന്നത് ഇങ്ഗ്ളിഷുകാരോ അതുമല്ലെങ്കിൽ അവർ അടങ്ങുന്ന ബൃട്ടിഷുകാരോ ആണ് എന്ന ധാരണ ഒരു അബദ്ധ ധാരണ മാത്രമാണ്.

ബൃട്ടിഷ്-ഇന്ത്യയിൽ മുഴുവനും പ്രാദേശികർ തന്നെയാണ് ഉണ്ടായിരുന്നത്. ഭരണത്തിന്‍റെ ഏറ്റവും മുകളിൽ മാത്രമാണ് ഇങ്ഗ്ളിഷുകാരോ അതുമല്ലെങ്കിൽ മറ്റ് ബൃട്ടിഷുകാരോ ഉണ്ടായിരുന്നത്.

മുകളിൽ ഇങ്ഗ്ളിഷുകാർ ഉണ്ടായിരുന്നാലെ, ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന പലവിധ ഉന്നത മാഷുനിക മൂല്യങ്ങളും ഈ പ്രദേശത്ത് പടരാൻ പാത ഒരുങ്ങുള്ളു.

ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ ജോലിചെയ്യാനും ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ പോയി ജീവിക്കാനും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് എങ്കിൽ ഇങ്ഗ്ളിഷുകാർ ഭരണ യന്ത്രത്തിന് മുകളിൽ നിൽക്കുന്ന രാജ്യങ്ങളിൽ ജീവിക്കാനും ആളുകൾ ഇഷ്ടപ്പെടും.

ഈ ഇഷ്ടപ്പെടലാണ് ബൃട്ടിഷ്-ഇന്ത്യയെ പിടിച്ചുനിർത്തിയത്. അല്ലാതെ ഇന്ന് വിഡ്ഢി ചരിത്രങ്ങളിൽ പറയുന്നത് പോലെ വൻകിട പോലീസ് അതിക്രമവും, പട്ടാള ആക്രമണങ്ങളും ഉപയോഗിച്ചായിരുന്നില്ല ബൃട്ടിഷ്-ഇന്ത്യ നിലനിന്നത്.

എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ എല്ലായിടത്തും പ്രാദേശിക സാമൂഹിക ഉന്നതരാണ് സാമൂഹിക ആധിപത്യത്തിൽ. അവർക്ക് ഇങ്ഗണ്ടിൽ പോകാം. അവിടെ വച്ച് ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി സംസാരിക്കാം. അവർക്ക് ഏറ്റവും കുറഞ്ഞത് ഐറിഷുകാരിലേയും സ്കോട്ടിഷുകാരിലേയും ഒരു പ്രത്യേക ശതമാനം ആളുകളുടെ പിന്തുണ ലഭിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. പോരാത്തതിന് ബൃട്ടണിലെ ഇടതുപക്ഷ ചിന്താഗതിക്കാരും ഈ വൻ കിട ഭൂജന്മി കുടുംബക്കാരെ തലയിൽ ഏറ്റിനടക്കും.

അതേ സമയം ബൃട്ടിഷ്-ഇന്ത്യൻ ഭരണയന്ത്രത്തിൽ ഏതാണ്ട് 99.9999999 ശതമാനം ജീവനക്കാരും പ്രാദേശികർ തന്നെ. അതിനാൽ തന്നെ ഈ ഭരണയന്ത്രത്തിൽ നിന്നും പുറത്തുവരന്ന പലവിധ നയങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും മറ്റും ഒരു ഇങ്ഗ്ളിഷ് പ്രതിച്ഛായ അല്ല ഉണ്ടാവുക. പകരം ഹിന്ദിയിലേയും ഉർദ്ദുവിലേയും തമിഴിലേയും ബെങ്ഗോളിയിലേയും മലബാറിയിലേയും മറ്റും സാമൂഹിക ഭാവങ്ങളുടെ ഒരു വൻ ബലം തന്നെ ഈ വിധ കാര്യങ്ങളിൽ നിഴലിക്കും.

ഇതിനെ മാച്ചുകളയാൻ ഇങ്ഗ്ളിഷ് ഭരണം എത്രതന്നെ ശ്രമിച്ചാലും ആവില്ലതന്നെ. കാരണം, അവർ എത്രമാത്രം professional ആയി ഭരണയന്ത്രത്തെ നയിച്ചാലും, അതിനുള്ളിലെ ജീവനക്കാർ പലതരത്തിലുള്ള പ്രാദേശിക ഉന്നതരോട് കൂറുള്ളവർ തന്നെയാവും. മാത്രവുമല്ല, ആ ജീവനക്കാരുടെ മനസ്സുകളിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് മറ്റ് പ്രാദേശികരോടുള്ള പലവിധ വിരോധങ്ങളും അറപ്പുകളും തന്നെയായിരിക്കും.

പറയാൻ വന്നത് വന്ദേ മാതരം എന്ന ഗാനത്തെക്കുറിച്ചാണ്.

Anandamath എന്ന ബെങ്ഗോളി നോവലിൽ അടങ്ങിയിരിക്കുന്ന ഒരു ഗാനമാണ് ബന്ദേ മാതരം. ഇന്ന് ഈ ഗാനത്തേയും ഈ ഗ്രന്ഥത്തേയും ഒരു ദേശ സ്നേഹ ഗാനവും ഗ്രന്ഥവും ആയാണ് വിക്കീപീടിയയിൽ എഴുതിക്കാണുന്നത്. ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള കാഹളനാദം മുഴക്കുന്ന ഒരു ഗ്രന്ഥമാണ് ഇത് എന്നു വരെ എഴുതിവിട്ടുകാണുന്നുണ്ട് പലദിക്കിലും ഇന്ന്.

ഈ ഗ്രന്ഥം വായിച്ചിട്ടില്ലാത്തതിനാൽ ഈ ഗ്രന്ഥത്തെക്കുറിച്ച് മറ്റ് ഇടങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് ഈ എഴുത്തുകാരന് ഉള്ളത്.

ഈ ഗ്രന്ഥം എഴുതിയത് Bankim Chandra Chatterjee ആണ്. ഈ ആൾ ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുകാണിച്ചിരുന്ന ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കുന്നു.

ഇന്ന് ബന്ദേ മാതരം എന്ന ഗാനത്തെ സംസ്കൃത ഭാഷാ ലിപികളിൽ എഴുതിയ ഗാനമായി ചിത്രീകരിക്കാൻ ഹിന്ദിക്കാരും അവരുടെ കീഴാളന്മാരും ശ്രമിക്കുന്നുണ്ട് എന്ന ഒരു തോന്നുൽ. കൃത്യമായി അറിയില്ല.

ബന്ദേ മാതരം എന്ന ഗാനം ബെങ്ഗോളിനെ മാതാവായി സങ്കൽപ്പിക്കുന്ന ഒരു ഗാനമാണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയെ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്ന പ്രാദേശിക ഉന്നതർക്ക് തരിശായിക്കിടന്നിരുന്ന അവരുടെ പക്ഷത്തുള്ള ദേശീയ വാദങ്ങൾക്ക് മാറ്റുകൂട്ടാൻ ഈ മാതാവ് വിളിക്ക് ആവും എന്ന ഒരു തോന്നൽ വന്നിരിക്കാം.

അതോടുകൂടി ആവാം, ഇന്ന് വന്ദേ മാതരം എന്ന ഗാനത്തെ ഒരു ഇന്ത്യൻ ദേശീയ ഗാനമാക്കിയെന്ന പറയപ്പെടുന്നതിന് പിന്നിലുള്ള ചേതോവികാരം.

Anandamath എന്ന വാക്കിനെ ആനന്ദ മഠം എന്ന് മലയാളത്തിൽ എഴുതാം എന്ന് കരുതുന്നു. ഈ മഠം എന്ന വാക്ക് മുഹമ്മദീയർക്ക് എതിരായി ആക്രമണങ്ങൾ നയിച്ച ഒരു സ്വാമിയുടെ ആശ്രമത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു.

ആ ഗ്രന്ഥത്തിൽ ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് ഒരു നേതാവായ ഒരു സ്വാമി ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു. എന്നാൽ ഈ ഹിന്ദുക്കൾ എന്ന കൂട്ടർ യഥാർത്ഥത്തിൽ ഹിന്ദുക്കൾ ആണോ എന്ന് ഈ എഴുത്തുകാരന് (എനിക്ക്) കൃത്യമായി പറയാൻ ആവുന്നില്ല. കാരണം, ഹിന്ദുക്കൾ എന്നത് ബ്രാഹ്മണ മതക്കാരാണ്. അതിന് പുറത്തുള്ളവർ ബ്രാഹ്മണ മതക്കാരോ ഹിന്ദുക്കളോ അല്ലതന്നെ.

ഇനി ബെങ്ഗ്ളിന്‍റെ കാര്യം തന്നെ നോക്കാം. മുർഷിദാബാദ് എന്ന രാജ്യമാണ് ഉണ്ടായിരുന്നത്. അത് ഭരിച്ചുകൊണ്ടിരുന്നത് ഇസ്സാം മതക്കാരായ ബെങ്ഗോളികളോ തുർക്കികളോ അതുമല്ലെങ്കിൽ യവന വംശജരോ ആയിരുന്നു എന്നു തോന്നുന്നു. സിറാജുദ് ദൗള (Siraj Ud Daulah) എന്ന ഭരണാധിപൻ ഇങ്ഗ്ളിഷ് പക്ഷത്തെ ആക്രമിച്ചപ്പോൾ, കൂടെയുണ്ടായിരുന്ന പട്ടാള മേധാവി ഒരു ഹിന്ദു വ്യക്തിയാണ് എന്ന് കേട്ടിട്ടുണ്ട്. ഈ നിർവ്വചനം കൃത്യമായി ശരിയായിരിക്കണം എന്നില്ല.

എന്നിരുന്നാലും, ഇസ്ലാം അല്ലാത്ത ഒരു വൻ കൂട്ടം ആളുകൾ ഇസ്ലാമിക ഭരണത്തിന് കീഴിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഇസ്ലാമിക ഭരണം പ്രാദേശികമായുള്ള മറ്റ് ഭരണങ്ങളേക്കാൾ മേൻമ ഉള്ള ഒന്നാവും എന്നു പറയാൻ പറ്റില്ല. എന്നാൽ ഇസ്ലാം അല്ലാത്ത കീഴ്ജന വംശങ്ങൾ ഏതു കൂട്ടുരുടെ കീഴിൽ നിന്നാലും, അവർക്ക് കാര്യമായ വ്യത്യാസം ജീവിതത്തിൽ അനുഭവപ്പെടും എന്നും തോന്നുന്നില്ല.

എന്നാൽ ഇസ്ലാം അല്ലാത്ത സാമൂഹിക ഉന്നതർക്ക് ചെറിയ തോതിലുള്ള പ്രശ്നം തന്നെയായിരിക്കാം ഈ ഇസ്ലാം ഭരണം.

അവർ ഏതു വിധത്തിലെങ്കിലും ആളെക്കൂട്ടി ഈ മുഹമ്മദീയ ഭരണത്തെ അടിച്ചമർത്താൻ പദ്ധതിയിട്ടുകൊണ്ടിരിക്കും.

ഇങ്ഗ്ളിഷ് കമ്പനി മുർഷിദാബാദ് പിടിച്ചടിക്കിയിരുന്നുവെങ്കിലും ഭരണം ഏറ്റെടുത്തിരുന്നില്ല. കാരണം, കമ്പനി ശ്രമിച്ചുകൊണ്ടിരുന്നത് കച്ചവടം മാത്രമാണ്.

ആനന്ദ മഠത്തിലെ കഥ ഹൈന്ദവനായ സ്വാമി മുഹമ്മദീയരല്ലാത്ത, 'ഹിന്ദുക്കൾ' എന്ന് അന്ന് അവകാശപ്പെട്ടുതുടങ്ങിയ ജനക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും മുഹമ്മദീയരെ അടിച്ചു തമർക്കുകയും ചെയ്ത കഥയാണ് എന്നാണ് മനസ്സിലാക്കുന്നത്. ബ്രാഹ്മണരാണ് മുഹമ്മദീയരെ ആക്രമിച്ചത് എന്നു തോന്നുന്നില്ല.

മുഹമ്മദീയർക്ക് നേരെ കഠിനമായ അസഭ്യവർഷം തന്നെ ഈ ഗ്രന്ഥത്തിൽ ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവർ നടത്തുന്നുണ്ട് പോലും. എന്നാൽ മുന്ന് വ്യത്യസ്ത രീതിയിൽ ആണ് മുഹമ്മദീയരെ ഈ ഗ്രന്ഥത്തിൽ 'ഹിന്ദു' പക്ഷം പാരമർശിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ഒന്ന് തുർക്കികൾ (തുലുക്കൻ) ആയ ഭരണ കർത്താക്കൾ എന്നും മറ്റൊന്ന് കീഴ്ജന ജാതിക്കാർ എന്നും. യവനർ എന്നും പറയുന്നുണ്ട്. ഈ മൂന്ന് കാര്യത്തിലും വ്യത്യസ്തങ്ങളായ സാമൂഹിക പ്രകോപനങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. അവയിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.

എന്നാൽ ഈ ഗ്രന്ഥം ഒരു ദേശസ്നേഹ ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു പോലും ഇങ്ഗ്ളിഷ് ഭരണ കാലത്ത്. ഇതിനുള്ളിലെ ഗാനമായ ബന്ദേ മാതരം ബൃട്ടിഷ്-ഇന്ത്യയുടെ National Anthem ആക്കാനും ശ്രമം നടന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇത് ആരുടെ താൽപ്പര്യ പ്രകാരം ആണ് എന്ന് അറിയില്ല.

അമ്മ എന്ന വാക്ക് പലരും പലരീതിയിലും ദുരുപയോഗം ചെയ്യുന്ന ഒന്നാണ്. ഉദാഹരണത്തിന് മാതൃഭാഷ. അമ്മയുടെ ഭാഷ എന്നാണ്, പ്രാദേശിക ഭാഷയെ നിർവ്വചിക്കപ്പെടുന്നത്. ഇതിൽ തന്നെ കാര്യമായ പ്രശ്നങ്ങൾ ഉണ്ട്. ഉദഹാരണത്തിന്, മലബാറിൽ ഏതുവിധത്തിലാണ് തിരുവിതാംകൂർ ഭാഷയായ മലയാളം അടിച്ചേൽപ്പിച്ചത് എന്ന ചോദ്യം തന്നെ ഉദിക്കേണ്ടുന്നതാണ്.

ബൃട്ടിഷ്-ഇന്ത്യ എന്നത് ഒരു പൗരാണിക മാതാവിന്‍റെ പുതിയ പരിവേഷം ആണ് എന്ന രീതിയിൽ ചിന്തകളെ വളച്ചൊടിക്കാനുള്ള ഒരു ശ്രമം തന്നെകാണുന്നുണ്ട്. ഈ പൗരാണിക അമ്മ ഏതുവിധത്തിലാണ് തുണ്ടംതുണ്ടം ആയിപ്പോയത് എന്ന ചോദ്യം ആരുടേയും ചിന്തകളിൽ ഉദിച്ചില്ലാ എന്നത് ആശ്ചര്യകരം അല്ലതന്നെ. കാരണം മിക്കവർക്കും അവർക്ക് ചുറ്റും കാണുന്നതിനും കേൾക്കുന്നതിനും മുന്നിലും അപ്പുറത്തും ആയ യാതൊന്നും അറിയില്ലാ എന്നു വരെ തോന്നിപ്പോകേണ്ടുന്നതാണ്.

ആനന്ദ മഠം ഒരു ഇങ്ഗ്ളിഷ് ഭരണ വിരോധ ഗ്രന്ഥം അല്ലാ എന്നാണ് തോന്നുന്നത്. കാരണം, മുഹമ്മദീയരെ എല്ലാരേയും വെട്ടിമുറിച്ച് തുണ്ടം തുണ്ടം ആക്കി വിജയിച്ചു നിൽക്കുന്ന 'ഹിന്ദു' പക്ഷക്കാരോട് സ്വാമി വന്നു പറയുകയാണ്, നമുക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന്.

ആനന്ദം മഠം എന്ന ഗ്രന്ഥം യഥാർത്ഥത്തിൽ മുഹമ്മദീയർക്ക് എതിരായി മാത്രമായുള്ള ഒരു ഗ്രന്ഥമായി കാണാൻ പറ്റുമോ എന്നും അറിയില്ല. കാരണം, ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവരേയും ഒരു കാട്ടാളക്കൂട്ടമായിത്തന്നെയാണ് ആ ഗ്രന്ഥത്തിൽ നിശബ്ദമായി നിർവ്വചിക്കുന്നത്.

1: എല്ലാരും കൊള്ളയടിക്കാൻ പോയിരിക്കുന്നു. ഗ്രാമങ്ങളെല്ലാം ഇപ്പോൾ സംരക്ഷണമില്ലാതായിരിക്കുന്നു. അവർ ഇപ്പോൾ മുഹമ്മദീയരുടെ ഗ്രാമങ്ങളേയും തൊഴിൽശാലകളേയും കൊള്ളയടിച്ചിട്ട് അവരവരുടെ വീടുകളിൽ വന്നുചേരും.

2: അപ്പോൾ അവിടെ വലിയ കോലാഹലമുണ്ടായി. ചിലർ 'കൊല്ലുവിൻ മൊട്ടത്തലയന്മാരെ, കൊല്ലുവിൻ' എന്ന് ആർത്തുവിളിച്ചു. ചിലർ 'ജയ മഹാരാജാ കീ ജയ' എന്നു ആർത്തുവിളിച്ചു. ചിലർ 'ഹരേ മുരാരേ മധു കൈട ഭാരെ' എന്ന ഗാനം ആലപിച്ചു. മറ്റു ചിലർ 'ബന്ദേ മാതരം' എന്ന് പാടി.

3: മുപ്പതുകോടി ദേവകളെ ആരാധിക്കുന്നതല്ല സനാതനധർമ്മം. അത് നികൃഷ്ടമായ ലൗകിക പാമര മതമത്രെ. ആ പാമര പ്രഭാവത്തെ മേള്ച്ചന്മാർ ഹിന്ദുമതം എന്ന് നിർവ്വചിച്ചതിനാൽ, യഥാർത്ഥ സനാതന ധർമ്മം നശിച്ചുപോയി.

4: ആംഗലേയരുടെ ഭരണത്തിൽ പ്രജകൾ സുഖമായി അവരവരുടെ മതാചാരങ്ങളെ നിർബന്ധം കൂടാതെ അനുഷ്ഠിച്ചുകൊള്ളും.

5: ആംഗലേയർ ഇപ്പോൾ വ്യാപാരികൾ ആണ്. ധന സമ്പാദനത്തിന് ആണ് അവർ ശ്രമിക്കുന്നത്. രാജ്യഭാരം ചെയ്യാൻ അവർ ഇഷ്ടപ്പെടില്ല. എങ്കിലും അവർ ഈ രാജ്യം (Bengal) ഭരിക്കേണ്ടിവരും. .... ആംഗലേയർ രാജ്യഭാരം കൈയേൽക്കാൻ വേണ്ടിയാണ് മുഹമ്മദീയരെ നമ്മൾ പുറത്താക്കിയത്.


ഈ ഗ്രന്ഥത്തിൽ കാണുന്നത് എന്തെല്ലാമാണ്! മ്ളേച്ച ജനവംശങ്ങൾ ബ്രാഹ്മണമതത്തിൽ കയറി അതിന്‍റെ കഥ കഴിച്ചുവെന്ന് വരെ സൂചിപ്പിക്കപ്പെടുന്നു, എന്ന് ഒരു തോന്നൽ. അതുമല്ലെങ്കിൽ മ്ളേച്ചന്മാരായ ഇങ്ഗ്ളിഷുകാർ വന്ന് സാനാതനമതത്തിലേക്ക് കീഴ്ജന ആളുകളെ കൂട്ടിച്ചേർത്തുവെന്നും ആവാം സൂചന.

പോരാത്തതിന്, മുഹമ്മദീയരുടെ വീടുകളിൽ കയറി തന്നി തോന്ന്യസം നടത്തിയെന്ന്.

ഇങ്ഗ്ളിഷുകാരുടെ ഭരണത്തിന് കീഴിൽ നിന്നുമാണ് ഏറ്റവുംകൂടുതൽ സുഖകരമായ ജീവിതം ജനങ്ങൾക്ക് ലഭിക്കുള്ളുവെന്ന്.

ഇങ്ഗ്ളിഷുകാരെ വിഡ്ഢികൾ ആക്കി അവരെക്കൊണ്ട് നമ്മുടെ രാജ്യം ഭരിപ്പിക്കാമെന്ന്.

ബ്രാഹ്മണമതത്തെയല്ല ഈ ഗ്രന്ഥത്തിൽ കാണപ്പെടുന്നത്. മറിച്ച് Mob violence ആണ് കാണപ്പെടുന്നത്.

ഈ വിധമായുള്ള ഒരു ഭാവം അവരുടെ മാനസിക നിലവാരം ആയി ഉള്ളവർക്ക് ഐതിഹാസികമായ മേന്മ നൽകുന്നത് വിഡ്ഢിത്തം തന്നെയാണ്. എന്നാൽ Bengalളിന്‍റെ മാതാവിനെ പ്രകീർത്തിക്കുന്ന 'ബന്ദേ മാതരം' എന്ന ഗാനത്തെ ബൃട്ടിഷ്-ഇന്ത്യയുടെ National anthem ആക്കാൻ ശ്രമിച്ചിരുന്ന മിക്കവരും അന്ന് ആനന്ദമഠം എന്ന ഗ്രന്ഥം കണ്ടിട്ടേയുണ്ടാവില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ 'ബന്ദേ മാതരം' എന്ന് കേൾക്കുമ്പോൾ മനസിൽ വല്ല ബ്രഹ്മതാളവും താളം തെറ്റി കൊട്ടിത്തുടങ്ങിയിരിക്കാം അവരിൽ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ ഉദ്ധരിക്കാൻ വേണ്ടി



ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക രാഷ്ട്രീയക്കാർക്കും മറ്റ് സാമൂഹിക ഉന്നതർക്കും ഭരിക്കാൻ ആവും എന്ന് അനുഭവിച്ചറിഞ്ഞു തുടങ്ങിയിരുന്നു, 1900ങ്ങളുടെ ആദ്യ പതിറ്റാണ്ടുകളിൽതന്നെ. ഇങ്ഗ്ളണ്ടിൽ പോയി തിരിച്ചുവന്നവരിൽ പെട്ട പല രാഷ്ട്രീയക്കാർക്കും അതിനുമപ്പുറത്തേക്കുള്ള ആഗ്രഹങ്ങൾ മനസ്സിൽ മുളച്ചുപൊന്തിവന്നിരുന്നു.

ബൃട്ടണിനേക്കാളും വളരെ വലുപ്പമുള്ള ഒരു രാജ്യമാണ് ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കെട്ടിപ്പടുത്തിയത്. ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവന്നിരുന്ന വൻകിടക്കാർക്ക് ബൃട്ടിഷ് ഇന്ത്യയെത്തന്നെ തങ്ങൾക്ക് തട്ടിയെടുക്കാൻ ആവും എന്ന ചിന്താഗതി അവരുടെ മനസ്സിൽ കയറിവന്നു തുടങ്ങിയിരുന്നു.

ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം പടർന്നുതുടങ്ങിയപ്പോൾ, ഈ വിധമായുള്ള ഒരു ലക്ഷ്യത്തിന് പലരും ശ്രമിച്ചുതുടങ്ങിരുന്നു. ഈ ശ്രമിച്ചു തുടങ്ങിയവരിൽ ആർക്കും തന്നെ യഥാർത്ഥത്തിൽ ഈ വിധമായുള്ള ഒരു വൻ രാജ്യത്തെ കൈവശപ്പെടുത്താനുള്ള യാതോരു പാരമ്പര്യപരമോ മറ്റോ ആയ അധികാരമോ അവകാശമോ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.

രാഷ്ട്രീയമായി ഈ വിധം കാര്യങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആളുകളെ അവരുടെ കീഴിൽ അണിനിരത്താനുള്ള വെപ്രാളത്തിൽ ആയിത്തുടങ്ങിയിരുന്നിരിക്കാം.

പല കാരണങ്ങളാൽ കോൺഗ്രസിനാണ് പലയിടത്തും ചെറിയതോതിലുള്ള ആൾ ബലം വന്നുതുടങ്ങിയത്. ആ കാരണങ്ങൾ പിന്നീട് പരിശോധിച്ചു നോക്കാം. എന്നാൽ ഈ വിധമായുള്ള ഒരു ആൾ ബലം കോൺഗ്രസിൽ വന്നുചേരുന്നതിനോട് അനുബന്ധിച്ചുള്ള ഒരു വളർച്ച ഹിന്ദുമതത്തിലും വന്നിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു.

ഉപദ്വീപിൽ മുഹമ്മദീയരും കൃസ്തീയരും ബുദ്ധമതക്കാരും ജൈനരും മറ്റും അല്ലാത്ത ഏവരും ഹിന്ദുക്കൾ ആണ് എന്ന രീതിയിലേക്കാണ് ഔപചാരിക വിവരങ്ങൾ പടർന്നു തുടങ്ങിയത്. ഈ ഒരു സാമൂഹിക പന്തലിക്കലിനെ കോൺഗ്രസ് പാർട്ടി വിജയകരമായി കൈവശപ്പെടുത്തുകയും ചെയ്യും എന്ന ഒരു പേടിതന്നെ മുഹമ്മദീയ രാഷ്ട്രീയക്കാരിൽ വന്നു തുടങ്ങിയിട്ടുണ്ടാവാം, ബൃട്ടിഷ്-ഇന്ത്യയിലെ പലദിക്കുകളിലും.

ഇത് അടിസ്ഥാനപരമായി സാമൂഹിക ഉന്നതർ തമ്മിലുള്ള ഒരു മത്സരമാണ്. സാമൂഹികമായുള്ള ഔന്നിത്യം പിടിച്ചുനിന്നേ പറ്റു. കാരണം, സാമൂഹിക ഔന്നിത്യം നഷ്ടപ്പെട്ടാൽ പിന്നെ ഉരുണ്ടു വീഴുന്നത് ദക്ഷിണേഷ്യയിലെ സാധാരണക്കാരന്‍റെ നിലവാരത്തിലേക്കാണ്. ഈ വിധം ഉരുണ്ടുവീഴ്ച സംഭവിച്ചാൽ, സാധാരണക്കാർ എന്നത് ഒരു ഭീകരജീവികൾ ആയി മറ്റും, ഭാഷാകോഡുകളിൽ.

1937ൽ Tellicherryയിൽ വച്ചു നടന്ന District Muslim League Council പല തീരുമാനങ്ങളും എടുത്തിരുന്നു. അവയിൽ ചിലത് ഈ വിധമാണ്:

മുഹമ്മദീയരായ എല്ലാ കുട്ടികളേയും സ്കൂളിൽ വിട്ട് പഠിപ്പിക്കുക.

(സർക്കാർ ഉദ്യോഗങ്ങൾക്ക് പ്രാപ്തരാക്കുക എന്നതാവാം ഉദ്ദേശം എന്ന് തോന്നുന്നു).

അക്ഷരജ്ഞാനം ഇല്ലാത്ത മുഹമ്മദീയ കൂലിപ്പണിക്കാർക്കും കർഷകർക്കും ഐഹികവും ആദ്ധ്യാത്മികവും ആയ വിദ്യാഭ്യാസം നൽകാനായി രാത്രി കാല സ്കൂളുകൾ നടത്തുക.

(ഇത് ഒരു വിപ്ളവ പ്രസ്ഥാനമാണ് എന്ന ഒരു ചിന്ത മറ്റ് ജനക്കൂട്ടങ്ങളിൽ വന്നു ചേരാവുന്നതാണ്. തിരുവിതാംകൂറിൽ കീഴ്ജനങ്ങളെ ഉദ്ധരിപ്പിക്കാനായി ഈ വിധമായുള്ള കാര്യങ്ങൾ London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾ നടത്തിയിരുന്നു. പിന്നീട് ഈ വിധമായുള്ള കാര്യങ്ങൾ കമ്മ്യുണിസത്തിലൂടെ സാമൂഹിക നേതൃത്വത്തിലേക്ക് കടക്കാൻ ശ്രമിച്ച മറ്റ് പലരും ചെയ്തിരുന്നു).

എല്ലായിടത്തും വായന ശാലകളും പുസ്തകശാലകളും ആരംഭിക്കുക.

(ഇതും വിപ്ളവ പാർട്ടികളുടെ പരിപാടിയാണ്. ഈ വിധ വായന ശാലകളിലും പുസ്തകശാലകളിലും ഒരുക്കിവെക്കുക അതാത് പ്രസ്ഥാനക്കാരുടെ സിദ്ധാന്തോപദേശ പ്രസിദ്ധീകരണങ്ങൾ ആയിരിക്കാനാണ് സാധ്യത. ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കാനും ഇങ്ഗ്ളിഷ് സാഹിത്യത്തിലെ ക്ളാസിക്കുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും മുസ്ലിം ലീഗും ശ്രമിച്ചിരുന്നു എന്നു തോന്നുന്നില്ല. മറിച് പ്രാദേശിക ഫ്യൂഡൽ ഭാഷയെത്തന്നെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചിരിക്കുക. ഈ പരിശ്രമം ഒരു ഹറാം പരിപാടിയാണ് എന്ന ഒരു തോന്നൽ.)

എല്ലാ മഹലുകളിൽ നിന്നും സക്കാത്ത് ശേഖരിക്കുകയും അർഹരായ മുഹമ്മദീയർക്ക് അവ നൽകി അവർക്ക് പിന്തുണയും സംരക്ഷണവും നൽകുക.

(ഇതും, സാമുധായികമായി ഒരു നല്ലകാര്യം തന്നെയാണ് എങ്കിലും, ഇങ്ഗ്ളിഷ് ഭരണം ഏവർക്കും പൊതുവായുള്ള പല പിന്തുണയും സൗകര്യപ്പെടുത്താൻ ശ്രമിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യമായിരുന്നിരിക്കാം. എന്നാൽ ചിന്നിച്ചിതറിക്കിടക്കുന്നതും, ഭാഷാ കോഡുകൾ തമ്മിൽത്തമ്മിൽ തെറ്റിച്ചു നിർത്തുന്നതുമായ ഒരു സാമൂഹിക അന്തരീക്ഷത്തിൽ പ്രാദേശിക പ്രസ്ഥാനങ്ങൾക്ക് സാമുധായികമായിത്തന്നെ ഈ വിധമായുള്ള ഒരു കാര്യം ചെയ്തുതീർക്കാൻ വളരെ ബദ്ധപ്പെടേണ്ടതായി വരും. കാരണം എത്രതന്നെ സംഘടിച്ചു നിന്നാലും വ്യക്തികൾ തമ്മിൽ ഏറ്റക്കുറച്ചിലും അകൽച്ചകളും ഉച്ചനീചത്വഭാവങ്ങളും നിശബ്ദമായും ഭൗതികമായി കാണാൻ പറ്റാത്ത രീതിയിലും നിലനിർത്തിതന്നെയാണ് സാമൂഹിക ആശയവിനിമയം നിത്യവും നടക്കുക.)

വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അമിതവും ധാരളിത്തം നിറഞ്ഞു നിൽക്കുന്നതുമായ ചിലവുകൾ നിയന്ത്രിക്കുക.

(ഇതും ഫ്യൂഡൽ ഭാഷ പ്രേരണ നൽകുന്ന ഒരു കാര്യം തന്നെയാണ്. ഇതിനെയൊന്നും ഫ്യൂഡൽ ഭാഷയിൽ മുങ്ങിനിൽക്കുന്ന പ്രാദേശിക ഇസ്ലാമിന് നിയന്ത്രിക്കാൻ ആവും എന്നു ചിന്തിക്കുന്നത് തന്നെ ഒരു വ്യാമോഹം മാത്രമായിരിക്കാം.)

ഓരോ പ്രദേശത്തും ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ പ്രോത്സാഹനം നൽകുക.

(ബൃട്ടിഷ്-ഇന്ത്യയിൽ ഇതിനുള്ള നിയമപരമായുള്ള സൗകര്യം ഉണ്ടായിരുന്നു എന്ന് ഓർക്കുക. എന്നാൽ മുഹമ്മദീയ മതത്തിൽ ചേർന്നവർക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന തമ്മിൽത്തമ്മിൽ ഉള്ള സാമ്പത്തികവും വാണിജ്യപരവും ആയ ഒരു സഹകരണം വന്നുതുടങ്ങിയാൽ അത് മറ്റ് ജനങ്ങളിൽ ഭീതി വളർത്തും എന്നുള്ളതും ഒരു വാസ്തവം ആണ്. ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.)

മുഹമ്മദീയർക്കിടയിൽ ഉള്ള തമ്മിൽ പോരുകളേയും നിയമപരമായുള്ള ഏറ്റുമുട്ടലുകളേയും തർക്കങ്ങളേയും മറ്റും ശക്തമായ മാദ്ധ്യസ്ഥത്തിലൂടെ ഒത്തുതീക്കുക.

(ഇതും വിപ്ളപാർട്ടി ചെയ്യുന്ന ഒരു കാര്യംതന്നെയാണ്).

വെള്ളിയാഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കായി മുഹമ്മദീയർ എത്തണം എന്നത് പ്രോത്സാഹിപ്പിക്കുക. അതും കൃത്യസമയത്ത്.

മുസ്ലീം ലീഗിന്‍റെ ശാഖയുള്ള ഓരോ പ്രദേശത്തും ഒരു ജിംനേഷ്യം ആരംഭിക്കുക, പോരാത്തതിന്, ഒരു സന്നദ്ധസേവക സംഘം സ്ഥാപിക്കുകയും ചെയ്യുക.

(ഇതും ഒരു തരം വിപ്ളവ പാർട്ടി പദ്ധതിതന്നെയാണ്.)

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യം, ദക്ഷിണേഷ്യയിലെ പലവിധമായുള്ളസാമൂഹിക പോരായ്മകൾ മുഹമ്മദീയരിലും ഉണ്ടായിരുന്നുവെന്നതാണ്.

ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം വന്നതോടുകൂടി, സമൂഹത്തിൽ പണ്ടുകാലം മുതൽ ഉണ്ടായിരുന്ന പലവിധ വിള്ളലുകളിലും കുത്തനെയുള്ള പടിപടിയായുള്ള വേർതിരുവുകളിലും ചെറിയതോതിലുള്ള മാറ്റങ്ങൾ സംഭവിച്ചുവെന്നു മനസ്സിലാക്കാവുന്നതാണ്.

ഈ മാറ്റങ്ങളിൽ ഒന്ന് സാമൂഹിക ഔന്നിത്യത്തിൽ ഉള്ളവർ തമ്മിൽ സംഘടിച്ചുനിൽക്കുന്നതിന് പകരം, അവർ ഓരോരുത്തർക്കും കീഴിലുള്ളവരെ സ്വന്തം സാമുദായിക മേൽവിലാസത്തിൽ ചേർത്ത് മറ്റൊരു രീതിയിൽ ഉള്ള സാമൂഹിക വേർതിരിവിലേക്ക് നാട് നീങ്ങിത്തുടങ്ങിയെന്നതാണ്.

സമൂഹത്തിൽ യുദ്ധ തയ്യാറെടുപ്പോടുകൂടി പലവിധ സംഘടിക്കലുകളും വന്നുചേർന്നുവെന്നല്ലാതെ, ഫ്യൂഡൽ ഭാഷകൾ ഈ ഉപദ്വീപിൽ കാലാകാലങ്ങളായി സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്ത യാതോരു പ്രശ്നങ്ങളേയും ഇങ്ഗ്ളണ്ടിൽനിന്നും ഇറക്കുമതി ചെയ്ത ജനാധിപത്യം മാച്ചുകളയുകയോ പിഴുതെടുത്തുകളയുകയോ ചെയ്തില്ല എന്നതാണ് വാസ്തവം.

ഇതിനു പകരം, തമ്മിൽത്തമ്മിൽ ഏറ്റുമട്ടിനിൽക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ എല്ലാം തന്നെ ഇങ്ഗ്ളിഷ് ഭാഷ പൊതുജനങ്ങൾക്ക് ലഭിക്കാതിരിക്കാനുള്ള പലവിധ പദ്ധതികളും കൂർമ്മബുദ്ധിയോടും കുരുട്ടുബുദ്ധിയോടുംകൂടി നടപ്പാക്കുകയാണ് ചെയ്തത്.

കാരണം, അണികൾക്ക് ഇങ്ഗ്ളിഷ് പ്രാവീണ്യം ലഭിച്ചാൽ വൻ വ്യക്തിത്വം ഉള്ള ഒരു കീഴ്ജന വർഗ്ഗം ഈ നാട്ടിൽ വളർന്നുവരും. ഈ വിധം വൻ വ്യക്തിത്വം ഉള്ള കീഴ്ജനം, കീഴ്ജനം എന്ന മേൽവിലാസത്തിൽ ഒതുങ്ങിനിൽക്കില്ലതന്നെ. തെരുവിൽ ഒച്ചവെക്കാനും മുദ്രവാക്യ ലഹരിയിൽ ആർത്തുല്ലസിക്കാനും ആളില്ലാതെ വരും.

ആണത്തം ഇല്ലാത്ത ഒരു ജനം എന്ന് വേണമെങ്കിൽ ഫ്യൂഡൽ ഭാഷകളിൽ ഇവരെ നിർവ്വചിക്കാനുമായേക്കാം.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്




അറിയപ്പെടുന്ന ചരിത്രകാലത്തത്രയും ദക്ഷിണേഷ്യയിൽ വ്യക്തമായ രാജ്യങ്ങളും ആ വിധ രാജ്യങ്ങളിലെ പ്രജകളും എന്ന അവസ്ഥതന്നെ ഉണ്ടായിരുന്നു എന്നു പറയാനാവും എന്നു തോന്നുന്നില്ല. വൻകിട സാമ്രാജ്യങ്ങളെക്കുറിച്ചു, വൻ സാമ്രാട്ടുകളേയും ചക്രവർത്തിമാരെക്കുറിച്ചും ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിക്കാണാനായേക്കാമെങ്കിലും, അവയൊന്നും തന്നെ ഒരു welfare state രാജ്യം എന്ന ഭാവത്തിലുള്ള രാജ്യങ്ങളോ ഭരണങ്ങളോ ആയിരുന്നുവെന്ന് തോന്നുന്നില്ല.

ചക്രവർത്തിമാർ കുറേ ചെറുകിട രാജാക്കളുടെ അധിപന്മാരായി നിലകൊള്ളുമെന്നല്ലാതെ മറ്റ് ഏതെങ്കിലും തരത്തിൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പടുത്തുയർത്തിയ എന്തെങ്കിലും ജനനന്മാ കാര്യങ്ങൾ ചെയ്തിരുന്നുവെന്ന് തോന്നുന്നില്ല.

ഈ ഒട്ടനവധി ചെറിയ പ്രദേശങ്ങളിൽ പലതിനേയും ചരിത്രപരമായുള്ള യാദൃശ്ചികമായ സംഭവങ്ങളുടെ ഒരു വൻ നിരയിലൂടെ ഒരു രാജ്യമാക്കി മാറ്റിയത് English East India Company ആണ്. നിത്യവും ആയിരക്കണക്കിന് അക്രമങ്ങളും കൊള്ളിവെപ്പും അരാജകത്വവം നടമാടിയ ഈ പ്രദേശങ്ങളിൽ വൻ സമാധാനവും അനവധി ജനവംശങ്ങളിൽ വൻ മൂല്യവർദ്ധനവും മറ്റും വന്നുതുടങ്ങിയിരുന്നു ഇതോടുകൂടി.

എന്നാൽ ഈ ഉപഭൂഖണ്ഡത്തിലെ യാഥാർത്ഥ്യങ്ങൾ അറിയാതെ ബൃട്ടണിൽ വൻ വിഡ്ഢികളായ അക്കാഡമിക്ക് ജീനിയസുകൾ ഈ പ്രദേശത്തെ വീണ്ടും കലാപത്തിലേക്കും മറ്റും നയിപ്പിക്കാനുള്ള പദ്ധതിയിടലാണ് നടന്നുകൊണ്ടിരുന്നത്. ഇതിന്‍റെ ഭാഗമായി ബൃട്ടിഷ്-ഇന്ത്യയിലേക്ക് ജനാധിപത്യം ഇറക്കുമതി ചെയ്യപ്പെട്ടു.

ദക്ഷിണേഷ്യയെ വീണ്ടും പ്രാദേശിക ഉന്നതരുടെ കൈകളിലേക്ക് എത്തിക്കുക എന്നതാണ് ഈ ബുദ്ധികേമന്മാരുടെ ഉദ്ദേശ്യം. ഈ പ്രദേശം ആയിരക്കണക്കിന് വർഷങ്ങൾ പ്രാദേശിക ഉന്നതരുടെ കൈകളിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നും, ആ വിധമായുള്ള ഒരു കാര്യത്താൽ കാര്യമായ യാതോരു ഗുണവും കാണാനില്ലാ എന്നും ഉള്ള ഒരു കാര്യം ആരും ചിന്തിച്ചില്ലാ എന്നു തോന്നുന്നു.

ടാജ് മഹളും, അനവിധ കൊട്ടാരങ്ങളും വൻ ക്ഷേത്രങ്ങളും കോട്ടകളും മറ്റും കാണപ്പെടുന്നുണ്ട് എന്നത് വാസ്തം തന്നെ. എന്നാൽ ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഒരു വൻകൂട്ടും ജനം അടിമകളായി ജീവിച്ചതിന്‍റെ തെളിവുകൾ മാത്രമാണ് എന്ന് മനസ്സിലാക്കാൻ ഇങ്ഗ്ളണ്ടിലെ പലർക്കും ആയില്ലാ എന്നു തോന്നുന്നു.

മലബാറിൽ 1940കളോടുകൂടി മുസ്ലിം ലീഗ് മലബാറിലെ മുഹമ്മദീയരെ അണിചേർക്കാനായി വൻ പ്രവർത്തനം തന്നെ നടത്തിത്തുടങ്ങിയിരുന്നു. തുടക്കത്തിൽ വെറും ഏഴുമാസം കൊണ്ട് 15000 പുതിയ അംഗങ്ങളെ ചേർക്കുവൻ ലീഗിന് കഴിഞ്ഞു പോലും. എന്നാൽ 1938 ആയതോടുകൂടി, അംഗ സംഖ്യ 32000 ആയി മാറി മലബാറിൽ.

മുസ്ലിം ലീഗ് നേതൃത്വം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നത് മുഹമ്മദീയരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന സവിശേഷതകളും, ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നത് ഹൈന്ദവരായി അറിയപ്പെട്ടു തുടങ്ങിയവരുടെ കുരുട്ടുബുദ്ധി ചിന്താഗതികളും ആയിരുന്നു പോലും.

ജനാധിപത്യം സമൂഹത്തെ ആകെ മാറ്റിമറിക്കുകയാണ് ചെയ്തത്. ചരിത്രത്തിൽ ഇല്ലാത്ത ഹിന്ദുക്കൾ എന്ന ഒരു പുതിയ ഭൂരിപക്ഷം ബൃട്ടിഷ്-ഇന്ത്യയിൽ പിറന്നിരിക്കുന്നു. ആ ഹിന്ദുപക്ഷത്തിനുള്ളിൽ വൻ വിള്ളലുകൾ ഉണ്ട്. അതേ സമയം പുതിയ ഒരു വൻ എതിർപക്ഷമായി മുഹമ്മദീയരും ഒരേ മേൽവിലാസത്തിൽ അറിയപ്പെട്ടുതുടുങ്ങിയിരിക്കുന്നു. അവർക്കുമിടയിൽ വൻ വിള്ളലുകൾ ഉണ്ട്. എന്നാൽ ഈ രണ്ടു കൂട്ടരും തമ്മിൽ നേരിടാനും ഏറ്റുമുട്ടാനും ഉള്ള ഒരുക്കങ്ങൾ report ചെയ്യുമ്പോഴും ചർച്ച ചെയ്യപ്പെടുമ്പോഴും ഉള്ളിലെ വിള്ളലുകൾ പരിഗണിക്കപ്പെടുന്നില്ല.

ഭൂരിപക്ഷ സമുധായക്കാരുടെ ഉപദ്രവിക്കലിൽ നിന്നും സംരക്ഷണം നേടാൻ മുഹമ്മദീയർ മുസ്ലീം ലീഗിന് കീഴിൽ അണിനിരക്കണം എന്ന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്യുന്നു.

1940 ഏപ്രിൽ മാസത്തിൽ Calicutൽ വച്ച് മുസ്ലിം ലീഗിന്‍റെ ഒരു വൻ മലബാർ ജില്ലാ സമ്മേളനം നടന്നു. ബൃട്ടിഷ്-ഇന്ത്യയിലെ Bengal provinceന്‍റെ പ്രധാന മന്ത്രിയായിരുന്ന Fazalul Haq ഈ സമ്മേളനത്തിൽ ഈ വിധത്തിൽ ഉപദേശം നൽകുകയുണ്ടായി പോലും:

നിങ്ങൾ ഒന്നാമതും രണ്ടാമതും ഒരു മുസ്ലിം ആയിരിക്കേണം. തങ്ങൾ ആദ്യം ഇന്ത്യാക്കരാണ് എന്നും, രണ്ടാമത് മാത്രമാണ് മുസ്ലീം എന്നും അവകാശപ്പെടുന്നവർ യഥാർത്ഥ മുസ്ലിം അല്ല. END

ഈ കാലത്ത് ഇന്ത്യ പിറിന്നിട്ടു പോലും ഇല്ലാ എന്നും ഓർക്കേണം. നിലവിൽ ഉള്ളത് ബൃട്ടിഷ്-ഇന്ത്യാണ്. ആ രാജ്യത്തിനെ അന്നും വെറും ഇന്ത്യയെന്ന പേരിൽ ആണ് ബൃട്ടിഷ്-ഇന്ത്യൻ രേഖകളിൽ പലതിലും രേഖപ്പെടുത്തിക്കാണുക.

ഈ കാലഘട്ടത്തിൽ ബൃട്ടിഷ്-ഇന്ത്യയെ കൈക്കലാക്കാൻ കോൺഗ്രസ് നേതാക്കൾ വൻ കുരുട്ടു ബുദ്ധിപ്രയോഗം നടത്തിത്തുടങ്ങിയിരുന്നു എന്നും ഓർക്കുക.

All India Muslim Leagueന്‍റെ ലഹോർ സമ്മളനത്തിൽ വച്ചാണ് Two Nation Theory എന്ന നയം അംഗീകരിക്കപ്പെട്ടത്. Calicutൽ വച്ചു നടന്ന മുസ്ലിം ലീഗിന്‍റെ സമ്മേളനത്തിൽ വച്ച് All India Muslim Leagueന്‍റെ ഈ നയത്തിനോട് യോജിപ്പ് അംഗീകരിക്കപ്പെട്ടു.

ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം കൊണ്ടെത്തിച്ചത് ഈ പാതയിലേക്കാണ്. Fazalul Haqന്‍റെ വാക്കുകൾ ഈ വിധമായിരുന്നു: ഹൈന്ദവരുടെ മേൽക്കോയ്മയെ തടയാൻ (മലബാറിലെ) മാപ്പിളമാർ മാത്രം മതിയാകും. END.

മറ്റൊരു നേതാവിന്‍റെ വാക്കുകൾ ഈ വിധവും:

ഞങ്ങൾ ന്യൂന പക്ഷമാണ്. എന്നാൽ ഹിന്ദുക്കൾക്ക് ഞങ്ങളെ എന്തും ചെയ്യാനാകും എന്ന ചിന്ത വേണ്ട. അവർ ബദ്ർ യുദ്ധം (Battle of Badr) മറക്കണ്ട. ഒരു വൻ കൂട്ടം അവിശ്വാസികളെ ഒരു ചെറിയ കൂട്ടം മുഹമ്മദീയർ തുരത്തിയതിന്‍റെ ചരിത്രമാണ് ഉള്ളത്. ഞങ്ങളിൽ അറബി രക്തം ഉള്ളിടത്തോളം കാലം ഭൂരിപക്ഷക്കാർ ഞങ്ങൾക്ക് നിസ്സാരം തന്നെ. END.

രണ്ടാം ലോകമഹായുദ്ധ കാലമാണ്. രാഷ്ട്രീയക്കാർക്ക് ആളെക്കൂട്ടാനും തങ്ങളിലെ ക്രമംകെട്ട ജീവിതരീതികളെയും മറ്റും ജനശ്രദ്ധയിൽ നിന്നും മറച്ചുവെക്കാനും പറ്റിയ ആശയം വിദേശ ഭരണം നിർത്തിപ്പിക്കുക എന്നതായിരുന്നു. ബൃട്ടിഷ് മലബാറിനെ ഹിന്ദിക്കാരുടെ കൈകളിലേക്ക് മൂക്കും കുത്തി വീഴ്ത്തിക്കാനാണ് പദ്ധതിയിടുന്നത് എന്ന കാര്യം മലബാറിലെ യാതോരു മഹാ ബുദ്ധിമാനും മനസ്സിലായില്ലാ എന്നത് ആശ്ചര്യകരം തന്നെ.

ഭിന്നിപ്പിച്ച് ഭരിക്കുക (Divide and rule) എന്ന നയമാണ് ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നത് എന്ന് വിഡ്ഢി ചരിത്രങ്ങൾ എഴുതിവിടുന്നുണ്ട്. എന്നാൽ ഇവിടെ ഭിന്നിപ്പ് സ്വമേധയാ വരുത്തിയത് ജനാധിപത്യമാണ്. അല്ലാതെ വളരെ ശ്രദ്ധയോടുകൂടി കൂട്ടിച്ചേർത്തെടുത്ത ബൃട്ടിഷ്-ഇന്ത്യയിൽ യാതോരു ഭിന്നിപ്പിനും ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചിരുന്നില്ലതന്നെ.

All India Muslim Leagueന്‍റെ Two Nation Theory മലബാറിലെ മുസ്ലിം ലീഗ് അംഗീകരിച്ചതോടുകൂടി, മലബാറിൽ കോൺഗ്രസും മുസ്ലിം ലീഗും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയെന്ന് വേണമെങ്കിൽ പറയാനാവുന്നതാണ്. എന്നാൽ വായനക്കാരൻ ഓർക്കേണ്ടത് ഈ വിധ രാഷ്ട്രീയക്കളിയെല്ലാം നിസ്സാര എണ്ണം നേതാക്കൾ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും മെനഞ്ഞെടുത്തത് മാത്രമാണ്.

ഒരു വൻ ഭൂരിപക്ഷം ജനത്തിനും ഇങ്ഗ്ളിഷ് ഭരണത്തിനോട് യാതോരു എതിർപ്പുമില്ലതന്നെ. പോരാത്തതിന്, കുറച്ചെങ്കിലും ചരിത്രവിവരം ഉള്ള ആരും തന്നെ സ്വന്തം നാടിനെ വീണ്ടും പ്രാദേശിക ഉന്നതരുടെ കൈകളിലേക്ക് ഏൽപ്പിക്കണം എന്ന ആഗ്രഹം മനസ്സിൽ വെക്കില്ല.

മുസ്ലിം ലീഗ് നിർവ്വചിക്കുന്ന ഹൈന്ദവ ഭൂരിപക്ഷം എന്ന ശത്രുപക്ഷം തന്നെ ചരിത്രപരമായി ഒരു വാസ്തവം അല്ലതന്നെ. ഉദാഹരണത്തിന് പഴശ്ശിരാജ സാമൂഹികമായി കീഴിൽ നിന്നിരുന്ന മുഹമ്മദീയരെ വെട്ടിക്കൊല്ലിക്കുകയും കഴുമരത്തിൽ ആണികൊണ്ട് അടിച്ച് തറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ സമയം ടിപ്പു സുൽത്താൻ എന്ന മൈസൂറിലെ മുഹമ്മദീയ ഭരണാധിപനോടു അടുപ്പവും അടിയാളത്തവും പ്രകടിപ്പിച്ചിരുന്നു.

അതേ സമയം Calicutലും Badagaraയിലും ചരിത്രപരമായി നമ്പൂതിരമാരും രാജകുടുംബക്കാരും അറബി ബന്ധമുള്ള മുഹമ്മദീയരുമായി വളരെ അടുപ്പത്തിൽ തന്നെയായിരുന്നു.

മുഹമ്മദീയരിലെ പല ഉന്നത കുടുംബക്കാരും നമ്പൂതിരി, അമ്പലവാസി, നായർ, എന്നിവർ ഇസ്ലാമിലേക്ക് ചേർന്നവർ ആയിരിക്കാം. ഉന്നത കുടുംബക്കാരല്ലാത്തവരിൽ പലരും മക്കത്തായ തീയർ, ചെറുമർ എന്നിവർ ഇസ്ലാമിലേക്ക് ചേർന്നവരും തന്നെയാണ്.

എന്നാൽ കീഴ്ജനത്തിനെ എല്ലാ ഉന്നത കുടുംബക്കാരും അടിച്ചമർത്തിത്തന്നെയാണ് നിർത്തിയിരുന്നത്. 1940 ആയപ്പോഴേക്കും മുഹമ്മദീയ മേൽവിലാസത്തിലും ഹൈന്ദവ മേൽവിലാസത്തിലും ഒട്ടനവധി പേർ കീഴ്ജനം തന്നെയായിരുന്നു.

ഇങ്ങിനെ വ്യക്തിപരമായി നോക്കുമ്പോൾ ഏറ്റുമുട്ടാൻ തയ്യാറായി നിൽക്കുന്ന രണ്ടു പക്ഷത്തിലും ഒരേ കൂട്ടർ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അറബി രക്തം, ബദ്ർ യുദ്ധം എന്നാല്ലാം പറയുന്നതിൽ കാര്യമായ പ്രസക്തിയില്ലതന്നെ. കാരണം ചിന്തിക്കുന്നതും പറയുന്നതും വാക്കാൽ ഏറ്റുമുട്ടുന്നതും അറബിയിലോ ഇങ്ഗ്ളിഷിലോ അല്ലതന്നെ. മറിച്ച് പ്രാകൃത സ്വഭാവമുള്ള പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ തന്നെയാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷയും പ്രവാചകനായ മുഹമ്മദും തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ സംഘടന




നയാഗ്ര വെള്ളച്ചാട്ടം അവിടുള്ള എല്ലാ വെള്ളത്തേയും കുത്തിയൊലിപ്പിച്ച് അഗാധ ഗർത്തത്തിലേക്ക് കുത്തിവീഴ്ത്തുന്നതു പോലുള്ള ഒരു ചരിത്രപരമായുള്ള സംഭവവികാസത്തിനാണ് രാഷ്ട്രീയക്കാർ അന്ന് ബൃട്ടിഷ്-മലബാറിലും ബൃട്ടിഷ്-ഇന്ത്യ മുഴുവനും ലക്ഷ്യമിടുന്നത്.

ബൃട്ടിഷ്-മലബറിനെ മാത്രമല്ല, മറിച്ച് മെഡ്രാസ് പ്രസിഡൻസിയിലേയും ബോംബെ പ്രസിഡൻസിയിലേയും കൽക്കട്ട പ്രസിഡൻസിയിലേയും പോരാത്തതിന് മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രോവിൻസുകളിലേയും പ്രദേശങ്ങൾ അത്രയും കുത്തൊഴുക്കിൽ പെട്ട് അഗാധ ഗർത്തമായ ഹിന്ദി ഭരണത്തിന് കീഴിലേക്ക് കുത്തിമറിച്ചിടാനുള്ള പദ്ധതിയാണ് രാഷ്ട്രീയക്കാർ ഒരുക്കുന്നത്.

ഹിന്ദക്കാരിൽ വൻകിടക്കാർ പലരും അന്ന് ഉണ്ടായിരുന്നിരിക്കാം എന്നത് ശരിയാണ് എങ്കിലും, ഏതാണ്ട് 82%ത്തോളം ഹിന്ദിക്കാരും എഴുത്തും വായനും അറിയില്ലാത്തവരായിരുന്നു 1940കളിൽ. പോരാത്തതിന്, ഏതാണ്ട് 18ട്ടോളം ചെറുകിട ഭാഷകൾ കൂട്ടിച്ചേർത്തും, അതിലേക്ക് സംസ്കൃത പദാവലി കയറ്റിവിട്ടുമാണ് ഹിന്ദി ഭാഷയെ വളർത്തിയെടുത്തത് എന്നും മനസ്സിലാക്കുന്നു.

ഇങ്ഗ്ളിഷ് ഭരണത്തെ തഴഞ്ഞ് ഹിന്ദിക്കാരുടെ കീഴിൽ വന്നുപെട്ടാൽ എന്ത് പുതിയ സ്വാതന്ത്ര്യമാണ് ബൃട്ടിഷ്-മലബാറിൽ കയറിവരിക എന്ന് ചിന്തിക്കാവുന്നതേയുള്ളു.

ഇങ്ഗ്ളിഷ് ഭരണം വിട്ടുപോകുകയാണ് എങ്കിൽ തങ്ങൾക്ക് വ്യത്യസ്തമായ ഒരു രാജ്യം തന്നെ വേണം എന്നാണ് വടക്കൻ ബൃട്ടിഷ്-ഇന്ത്യൻ മുഹമ്മദീയരുടെ സംഘടനയായ All India Muslim League ആവശ്യപ്പെടുന്നത്.

ബൃട്ടിഷ്-മലബാറിലെ മുസ്ലിം ലീഗ് All India Muslim Leagueന്‍റെ ഈ ആവശ്യത്തിനോടുള്ള യോജിപ്പ് അറിയിച്ചതോടുകൂടി, മലബാറിലെ കോൺഗ്രസ് നേതാക്കളും മലബാർ മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ വൻ മാനസിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങിയെന്ന് തോന്നുന്നു.

ബൃട്ടിഷ്-ഇന്ത്യയെ മുഴുവനും കോൺഗ്രസിന് കിട്ടണം എന്ന ഭാവത്തിലാണ് കോൺഗ്രസ് നേതാക്കാൾ. ഹൈദ്രബാദിലേയും ബെങ്ഗോളിലേയും സിന്ധിലേയും മറ്റും ആളുകൾ നിർബന്ധമായും കോൺഗ്രസ് ഭരിക്കുന്ന രാജ്യത്തിൽ നിൽക്കണം എന്ന് മലബാറിലെ കോൺഗ്രസ് നേതാക്കൾക്ക് നിർബന്ധം പറയാൻ എന്താണ് അവകാശം എന്ന് അറിയില്ല.

അതേ സമയം ദക്ഷിണേഷ്യയുടെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലും വടക്ക്-കിഴക്കൻ ഭാഗങ്ങളിലും സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ഒരു മുഹമ്മദീയ രാജ്യത്തിലേക്ക് മലബാറിലെ മുഹമ്മദീയർ ഏതുവിധത്തിലാണ് ചേരുക എന്നതും ഒരു വൻ ഭൂമിശാസ്ത്രപരമായ പ്രശ്നം തന്നെയായിരുന്നിരിക്കാം.

1944ൽ, അന്നത്തെ സിന്ധ് പ്രവിശ്യയിലെ പ്രധാന മന്ത്രിയായിരുന്ന Alla Bakshകിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ദേശീയ വാദത്തിന് പിന്തുണ നൽകുന്ന തരത്തിലുള്ള ആശയങ്ങളുമായി ഡൽഹിയിൽ ഒരു All India സമ്മളനം നടന്നു. All India Muslim Majlis എന്ന ഒരു സംഘടന രൂപീകരിക്കപ്പെട്ടു. ഈ സംഘടനയുടെ പ്രഖ്യാപിത നയം Muslim leagueഗിന്‍റെ രണ്ടു രാഷ്ട്ര സിദ്ധാന്തത്തെ എതിർക്കുക എന്നതായിരുന്നു.

എന്നാൽ ഇതിന് പിന്നിലും പ്രവർത്തിച്ച മാനസിക ഭാവം സമുദായത്തിന്‍റെ നേതൃത്വസ്ഥാനം കൈവശപ്പെടുത്തുക എന്നതായിരുന്നിരിക്കാം.

മലബാറിലെ മുഹമ്മദീയരുടെ നേതൃത്വം കൈവശപ്പെടുത്താൻ ആവാത പോയ സമൂഹീക ഉന്നതർക്ക് ഇത് ഒരു വൻ അവസരമായിരുന്നിരിക്കാം. 1944 ജൂലൈ മാസത്തിൽ തന്നെ Malabar District Muslim Majlis സ്ഥാപിക്കപ്പെട്ടു. ഈ മജ്ലിസും മലബാറിലെ എല്ലാ പ്രദേശങ്ങളിലും ശാഖകൾ സ്ഥാപിച്ചു. സാമൂഹിക നേതൃത്വത്തിലേക്കുള്ള ഒരു പുതിയ പാത തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

എന്തെങ്കിലും ഒരു സാമൂഹിക സ്ഥാനത്തിനായി ദാഹിക്കുന്നവർ ആദ്യം കോൺഗ്രസ് ശാഖകൾ തിരയും. അവിടെ ഇടമില്ലായെങ്കിൽ ഒന്നുകിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലെങ്കിൽ മുസ്ലിം ലീഗ് നോക്കും. ഇതിൽ രണ്ടാമത്തേത് മുഹമ്മദീയർക്ക് മാത്രം കയറിച്ചെല്ലാവുന്ന ഇടമാണ്. എന്നാൽ ഇതിലും സ്ഥാനങ്ങളിൽ ഒഴിവു പെട്ടെന്നു തന്നെ തീർന്നിരിക്കും.

അപ്പോഴാണ് മജ്ലിസിന്‍റെ പിറവി. സ്വർവ്വ പ്രദേശത്തിലും അനവധി സ്ഥാനങ്ങൾ തുറന്നുനിൽക്കുന്നു. ആദ്യം കയറുന്നവർക്ക് സ്ഥാനം ലഭിക്കും. ഫ്യൂഡൽ ഭാഷകളിൽ സ്ഥാനമുള്ളവരും സ്ഥാനമില്ലാത്തവരും ഭാഷാകോഡുകളിൽ വ്യത്യസ്തമായാണ് എല്ലാ സംഭാഷണങ്ങളിലും നിർവ്വചിക്കപ്പെടുക.

പിന്നെ മുഹമ്മദീയ അംഗങ്ങൾക്കായി മുസ്ലിം ലീഗും മജ്ലിസും തമ്മിൽ മത്സരിച്ചിരുന്നു എന്നു തോന്നുന്നു. മജ്ലിസിന്‍റെ പ്രഖ്യാപിത നയം വർഗ്ഗീയതയ്ക്ക് എതിരാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അംഗങ്ങളെ ചേർക്കാനായി അവർ മലബാറിൽ വർഗ്ഗീയമായി തന്നെയാണ് പെരുമാറിയിരുന്നത് പോലും. കാരണം മുസ്ലിം ലീഗ് സാമുധായിക താൽപ്പര്യങ്ങൾക്കായി എന്ത് നയം എടുത്താലും, അതിനേക്കാൾ കഠിനമായ ഒരു നിലപാട് എടുത്താലേ മജ്ലിസിന് നിലനിൽപ്പുള്ളു.

അല്ലാതെ കോൺഗ്രസിന്‍റെ അതേ നയം അവരും പറഞ്ഞു നടന്നാൽ പിന്നെ കോൺഗ്രസ് പോരെ എന്ന ചിന്താഗതി ആളുകളിൽ കയറിക്കൂടാതില്ല.

1945ൽ മലബാറിലെ മുസ്ലിം മജ്ലിസിന്‍റെ ആദ്യത്തെ വാർഷിക സമ്മേളനം Calicutൽ വച്ചു നടന്നു.

അന്ന് അതിൽ All India Muslim Majlisസിന്‍റെ പ്രസിഡന്റായ വ്യക്തി സന്നിഹിതനായിരുന്നു. ആ ആളുടെ പ്രസംഗത്തിൽ ഈ വിധം ഉള്ള വാക്കുകൾ ഉണ്ടായിരുന്നു. :

"മജ്ലിസിന്‍റെ മുഖ്യമായ ലക്ഷ്യം ഉത്തമമായ ഇസ്ലാമിക ആദർശങ്ങൾ പ്രചരിപ്പിക്കുകയും മുഹമ്മദീയരെ അവരുടെ വിശ്വാസിത്തിലേക്ക് അടുപ്പിക്കക എന്നതുമാണ്. .... നിങ്ങളോടുള്ള എന്‍റെ ഏറ്റവും അവസാനത്തെ അഭ്യർത്ഥന, നിങ്ങൾ ഒരു മുസ്ലിം ആയി ജീവിക്കുക. ആവശ്യം വരികയാണ് എങ്കിൽ ഒരു മുസ്ലിം ആയി മരിക്കുക." END

ആദ്ധ്യാത്മിക വൈകാരികതയെ രാഷ്ട്രീയ ഉദ്ദേശങ്ങൾക്കായി പ്രകോപിപ്പിക്കുക എന്നത് പലരും ചെയ്യുന്ന കാര്യം തന്നെയാണ്. മറാഠികളെ തന്‍റെ കീഴിൽ അണിനിരത്താൻ പണ്ട് ഇന്നുള്ള മഹാരാഷ്ട്രാ പ്രദേശത്ത് ശിവജി എന്ന ഒരാൾ ബ്രാഹ്മണ ആദ്ധ്യത്മികതയെ ഉപയോഗിച്ചിരുന്നു. അതിന് മുൻപ് ഔറങ്ഗസെബ് എന്ന മുഗൾ രാജാവും ഇതേ പാതയിലൂടെ സഞ്ചരിച്ച്, ഇസ്ലാമിക ആദ്ധ്യാത്മികതയെ ഉപയോഗിച്ചിരുന്നു എന്നു തോന്നുന്നു.

മുസ്ലിം ലീഗ് ഇസ്ലാമിക ആദ്ധ്യാത്മികതയെ ഉപയോഗിക്കുമ്പോൾ, മുസ്ലിം മജ്ലിസിന് അതിൽ നിന്നും വിട്ടുനിൽക്കാൻ ആവില്ല. അതേ സമയം ഹൈന്ദവ ആദ്ധ്യാത്മികതയെ ബ്രാഹ്മണരിൽ നിന്നും പലരും തട്ടിയെടുത്തു കഴിഞ്ഞിരുന്നു. ഗാന്ധിയും കോൺഗ്രസും പോരാത്തതിന്, മറ്റും പലരും ബ്രാഹ്മണ ആദ്ധ്യാത്മികതയെ കൈവശപ്പെടുത്തി, അവർക്ക് വേണ്ടുന്ന തരത്തിൽ പുനർനിർവ്വചനം നടത്തി, അണികളെ നിരത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

യാതോരു വർഗ്ഗീയതയും പ്രത്സാഹിപ്പിക്കാതേയുള്ള ഒരു പാതയിലൂടെ സാമൂഹികവും രാഷ്ട്രപരവും ആയുള്ള ഉന്നതി മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്നത്. അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് അണികൾ അനവധി ഉള്ള യാതോരു രാഷ്ട്രീയ സംഘടനയും ഇല്ലാതെ പോയി. എന്നിട്ടും, ജനത്തിൽപെട്ട മിക്കവരും ഇങ്ഗ്ലിഷ് ഭരണത്തിന് തന്നെയാണ് മാനസികമായി പിന്തുണ നൽകിയിരുന്നത്.

അതുമല്ലായെങ്കിൽ പലർക്കും ആരു ഭരിച്ചാലും പ്രശ്നമില്ല, തങ്ങളുടെ ജീവിതത്തിൽ ഹാനി സംഭവിക്കരുത് എന്ന ചിന്തയും ആവാം.

സംഘടന സ്ഥാപിതമായാൽ പിന്നെ ഇടപെടാനും പ്രസ്ഥാവന ഇറക്കാനും ഉള്ള കാര്യങ്ങൾ അന്വേഷിക്കൽ ആണ് അടുത്ത പരിപാടി. കുറച്ച് ഒച്ചപ്പാടും കച്ചറയും നടത്തിക്കിട്ടാൻ ആയില്ലായെങ്കിൽ പിന്നെ സംഘടന കൊണ്ട് എന്താണ് ഉപയോഗം? സംഘടയുടെ പേര് നാലുപേർ പരാമർശിക്കണമെങ്കിൽ കുറച്ച് കഠിനമായ പ്രസ്താവനകൾ ഇറക്കിവിടുകതന്നെ ചെയ്യണം.

തിരുവിതാംകൂർ രാജ്യത്തിൽ മുഹമ്മദീയർക്ക് സർക്കാർ സേവനത്തിൽ മതിയായ സന്നിദ്ധ്യം ഇല്ലായെന്നതിൽ മലബാറിലെ മുസ്ലിം മജ്ലിസ് ഖേദം പ്രകടിപ്പിക്കുന്നു. കൊച്ചിൽ രാജ്യത്തിലും മുഹമ്മദീയ വിദ്യാർത്ഥികളുടെ ഒരു കാര്യവും ആയി ബന്ധപ്പെട്ടുകൊണ്ട് പ്രസ്താവന ഇറക്കുന്നു.

Travancoreറും Cochinനും ബൃട്ടിഷ്-ഇന്ത്യയല്ലാ എന്ന വിവരം 1945 ആയപ്പോഴേക്കും മാഞ്ഞു തുടങ്ങിയിരുന്നു. കാരണം അത്രമാത്രം അടുപ്പത്തിലാണ് ഈ രണ്ട് രാജ്യങ്ങളും ബൃട്ടിഷ്-ഇന്ത്യയോട് പെരുമാറിയിരുന്നത്. ഇതിൽ യാതോരു അപകടവും അന്ന് അവിടങ്ങളിൽ ഉള്ള രാജകുടുംബക്കാർ മനസ്സിലാക്കിയിരുന്നില്ല. കാരണം, ബൃട്ടിഷ്-ഇന്ത്യ അവരുടെ രാജ്യങ്ങളെ പിടികൂടും എന്ന കാര്യം സംഭവിക്കില്ലായെന്ന് ഏതാണ്ട് 100 ശതമാനം ഉറപ്പുള്ളകാര്യം തന്നെയായിരുന്നു.

എന്നാൽ ചരിത്രം പലപ്പോഴും സ്വപ്നത്തിൽപ്പോലും കാണാത്ത പാതകളിലൂടെയാണ് സഞ്ചരിക്കുക എന്നു തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ



നമ്പൂതിരിയും വിപ്ളവ പാർട്ടി നേതാവും, പിന്നീട് കുറച്ചുകാലം കേരളാ സംസ്ഥാന മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തിയുടെ അത്മകഥയിൽ, മാപ്പിള ലഹളക്കാലത്ത് ഏലംകുളത്തുള്ള മനയിൽനിന്നും രക്ഷപ്പെട്ടകാര്യവും, അതിന് ശേഷം ഏതാനും മാസങ്ങൾക്ക് ശേഷം തിരിച്ചു മനയിൽ വന്ന കാര്യവും പറയുന്നതിനിടയിൽ ഈ വിധം ചില വാക്യങ്ങൾ എഴുതിയിട്ടുണ്ട് പോലും:
ലഹളക്കാർ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള കഥകൾ പറയുന്ന ഹിന്ദുക്കൾ, പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നത് എപ്പോഴെന്ന് ഭയപ്പെട്ടുകൊണ്ടിരിക്കുകയും ജയിലിൽ കഴിയുന്ന ബന്ധുക്കളെക്കുറിച്ച് വ്യാകുലരായിക്കഴിയുകയും ചെയ്യുന്ന മുസ്ലീങ്ങൾ; ഗാന്ധിയേയും കോൺഗ്രസ്സിനേയും പഴിക്കുന്ന ബ്രിട്ടീഷ് ഭക്തന്മാർ ; കോൺഗ്രസിനെ ന്യായീകരിക്കുന്നതെങ്ങനെയെന്നറിയാതെ നിൽക്കുന്ന ദേശീയവാദികൾ - ഇതാണ് സ്ഥതി.


ഇവിടെ ഇത് ഉദ്ധരിച്ചത്, അന്നും ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണിനോട് വൻ അടുപ്പവും ആദരവും നൽകിയിരുന്ന ഒരു വൻ കൂട്ടം ജനം ഉണ്ടായിരുന്നു എന്നതിന്‍റെ ഒരു തെളിവായിട്ടാണ്. എന്നാൽ ഈ കൂട്ടരെ സംഘടിപ്പിക്കാനും അവരെ ഒരു രാഷ്ട്രീയ പർട്ടിയാക്കാനും മറ്റും ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചില്ലാ എന്നതും ഓർക്കേണ്ടതാണ്.

പിന്നെ പറയാനുള്ളത് ഹിന്ദുവെന്ന വാക്കിന് ബ്രാഹ്മണ മതത്തിന് പുറത്തുള്ളവരേയും ഉൾക്കൊള്ളന്ന രീതിയിലേക്ക്, ഏതാണ്ട് ഒരു നൂറ്റാണ്ടിനുള്ളിൽ, വന്ന മാറ്റം ആണ്.

പിന്നേയും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഗാന്ധിയേയും കോൺഗ്രസിനേയും രണ്ടായും വ്യത്യസ്തമായും എടുത്തുപറയുന്നുണ്ട് എന്നതാണ്. ഇക്കാര്യത്തിലും ഒരു വൻ വാസ്തവം അടങ്ങിയിരിപ്പുണ്ട്. അത് പിന്നീട് നോക്കാം.

പിന്നെ പറയാനുള്ളത്, 'ദേശീയവാദം' എന്ന വാക്ക് പ്രയോഗം ആണ്. അത് ബൃട്ടിഷ്-മലബാറിനേയും മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളേയും ഹിന്ദിക്കാരുടെ കൈകളിലേക്ക് വെള്ളിത്തളികയിൽ ഏൽപ്പിക്കുക എന്ന വിഡ്ഢിത്തം തന്നെയായിരുന്നു.

ഇനി എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകാം.

മുസ്ലിം മജ്ലിസ് എന്നത് 'Hindu Congress Party'യുടെ ഒരു ശിങ്കിടി പാർട്ടിയാണ് എന്ന ആരോപണത്തെ മുസ്ലിം മജ്ലിസിന് നേരിടേണ്ടിവന്നിരുന്നു. കാരണം, അവരുടെ ഔദ്യോഗിക നയം കോൺഗ്രസ് പാർട്ടിയുടെ അതേ നയം തന്നെയാണ്. ഈ ഒരു വിമർശനത്തെ നേരിടാൻ മലബാറിലെ മജ്ലിസ് കണ്ടെത്തിയ മാർഗ്ഗം മുസ്ലിം ലീഗിനെ കടത്തിവെട്ടുന്ന തരത്തിലുള്ള വർഗ്ഗീയ ആവശ്യങ്ങൾ പുറപ്പെടുവിക്കുക എന്നതായിരുന്നു പോലും.

Malabar District Boardലെ അനവധി ഉന്നത തൊഴിലുകളിൽ മുസ്ലിം വ്യക്തികളെ നിയമിക്കുന്നില്ല എന്ന ഒരു ആരോപണം അവർ ഉയർത്തി പോലും.

മുസ്ലിം ലീഗ് എന്ന പാർട്ടി ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള കൂട്ടരാണ് എന്ന ആരോപണവും വന്നുകൊണ്ടിരുന്നു.

ചിലയിടങ്ങളിൽ മുസ്ലിം ലീഗുകാരും മജ്ലിസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളിയിൽവരെ എത്തിയെന്നും കാണുന്നു. ജില്ലാ കലക്ക്ടർ ഈ രണ്ട് കൂട്ടർക്കും ശക്തമായ താക്കീതു നൽകുകയും, യാതോരു വിധത്തിലും തമ്മിൽ അടിപിടി അനുവദിക്കില്ലായെന്ന് അറിയിക്കുകയും ചെയ്തു പോലും.

മലബാർ ജില്ലയിൽ, മജ്ലിസുകാരും ലീഗുകാരും തമ്മിലുള്ള ശത്രുത രാഷ്ട്രീയ മണ്ഡലം വിട്ട് സാമൂഹികവും മതപരവുമായ വേദികളിലേക്ക് വ്യാപിച്ചുവെന്നും കാണുന്നു. ഒരു മജ്ലിസ് അനുഭാവിയായ വ്യക്തിയെ പള്ളിയിൽ കയറാൻ അനുവദിക്കാത്ത ഒരു സംഭവം ഉണ്ടായി.

Calicutറ്റിലെ പട്ടാളപ്പള്ളിയിലെ ഖാസിയായ വ്യക്തി ഒരു ലീഗ് അനുഭാവിയായിരുന്നു. പള്ളി കമ്മറ്റി മജ്ലിസ് പ്രവർത്തകരുടെ ആധിപത്യത്തിൽ ആയിരുന്നു. അതിനാൽ തന്നെ ഈ ഖാസിക്ക് തന്‍റെ സ്ഥാനം ഒഴിയേണ്ടതായി വന്നു.

1940തുകളിൽ ഖുതുബ പാരായണത്തിൽ ജിഹ്നയുടെ പേര് ചേർക്കുന്ന ഒരു ഏർപ്പാടും വന്നുപോലും.

ചന്ദ്രിക പത്രം മുസ്ലിം ലീഗിന്‍റെ പത്രമായാണ് പ്രവർത്തിച്ചത്. ഈ പത്രത്തിൽ ലീഗുകാരേയും മജ്ലിസുകാരേയും വ്യത്യസ്തമായാണ് പരാമർശിച്ചിരുന്നത് പോലും. മുസ്ലിം ലീഗ് നേതാക്കളെ പരാമർശിക്കുന്ന അവസരത്തിൽ അവരുടെ പേരിന് മുന്നിൽ ജനാബ് എന്നു ചേർക്കും. അതേ സമയം മജ്ലിസ് നേതാക്കളെ പരാമർശിക്കുന്ന അവസരത്തിൽ 'ശ്രീ' എന്നോ 'Mr.' എന്നോ ചേർക്കും പോലും.

ഈ അവസരത്തിൽ, മുഹമ്മദ് അലി ജിഹ്ന, തന്നെ 'Mr. Jinnah' എന്ന വാക്ക് പ്രയോഗത്തിൽ പരാമർശിക്കുന്നതാണ് ഇഷ്ടം എന്ന് ഒരു അവസരത്തിൽ പറഞ്ഞ കാര്യം ഓർമ്മവരുന്നു. അതേ ജിഹ്നയുടെ അനുഭാവികൾ ഈ 'Mr.' പ്രയോഗം തങ്ങളുടെ എതിരാളികളികളെ പരാമർശിക്കാനാണ് ഉപയോഗിച്ചത് എന്നത് അന്നത്തെ മലബാറിലെ രാഷ്ട്രീയ പ്രവർത്തകരുടെ മാനസിക ഭാവത്തിന്‍റെ നിസ്സാര വ്യാപ്തിയെ സൂചിപ്പിക്കാനായേക്കാം.

കാരണം, മഹാ നേതാവായി കാണുന്ന വ്യക്തിയുടെ മാനസിക ഭാവം യാതോരു തീരിയിലും ഉൾക്കൊള്ളാൻ പറ്റാത്തവർ ആയിരുന്നിരിക്കാം അണികൾ.

ഇതേ അവസരത്തിൽ, ഗാന്ധിയെ 'Mr. Gandhi' എന്ന് പരാമർശിച്ചപ്പോൾ ഗാന്ധി ഭക്തർ ജിഹ്നയെ ഓടിച്ചുതല്ലാൻ ശ്രമിച്ച കാര്യവം ഓർക്കാവുന്നതാണ്.

ഇതൊക്കെയായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹാ സേനാനികൾ എന്ന് കൊട്ടിഘോഷിക്കപ്പെടുന്നവരുടെ മാനസിക നിലവാരം.

മലബാറിൽ 'Mr.' / 'ശ്രീ' പ്രയോഗങ്ങൾ മജ്ലിസുകാരുടെ മേൽ അടിച്ചേൽപ്പിക്കുകയും, അതേ സമയം ലീഗ് നേതാക്കൾക്ക് 'ജനാബ്' പ്രയോഗം നൽകുകയും ചെയ്യുന്നത്, സാമൂഹിക യന്ത്രസംവിധാനത്തിൽ ശക്തമായ നീക്കങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റും എന്ന അറിവിലൂടെയായിരുന്നിരിക്കാം.

'ജനാബ്' എന്ന ബഹുമാനം ഉള്ളവരോട് മുഹമ്മദീയർക്ക് സ്വമേധയാ ആദരവ് വരികയും, 'Mr.' / 'ശ്രീ' എന്ന വിശേഷണത്തിൽ പെടുന്നവർ സാമുധായികമായി നിഷ്പ്രഭരാകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെട്ടിരിക്കാം. കാരണം, ഫ്യൂഡൽ ഭാഷാ കോഡുകളുടെ നിശ്ബദവും എന്നാൽ വിസ്മയകരമായ ശക്തിയെക്കുറിച്ച് അറിവുള്ളവർ തന്നെയാവും ചന്ദ്രികയിലെ എഴുത്തുകാർ.

ചന്ദ്രികയിൽ ഒരു മലബാറി കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ ഉദ്ധരിക്കുകയുണ്ടായി. രാജ്യം കോൺഗ്രസിന്‍റെ കൈകളിൽ വന്നാൽ, ഗോവധവും, മതപരമായുള്ള പ്രചരണങ്ങളും നിരോധിക്കും എന്ന് ആ ആൾ പ്രസ്താവിച്ചു പോലും. ഇങ്ഗ്ളിഷ് ഭരണം ആണ് നല്ലത് എന്ന സൂചന ചന്ദ്രികയുടെ വാക്കുകളിൽ ഉണ്ടോ എന്ന് അറിയില്ല.

മലബാറിൽ 40തുകളിൽ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആണ് തമ്മിൽ ഏറ്റുമുട്ടിയും അല്ലാതെയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഉള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തിരുന്നുവോ എന്ന് ഈ അവസരത്തിൽ ഈ എഴുത്തുകാരന് വ്യക്തമായി അറിയില്ല.

കോൺഗ്രസും മുസ്ലിം ലീഗും മുസ്ലിം മജ്ലിസും ആണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കളിക്കുന്നത്.

മുഹമ്മദീയർക്ക് മാത്രമായുള്ള സ്കൂളുകൾ നിർത്തരുത് എന്ന് മുസ്ലിം ലീഗ് Malabar District Boardനോട് ആവശ്യപ്പെടുന്നു. അതിനെ കടത്തിവെട്ടിക്കൊണ്ട് കോൺഗ്രസിന്‍റെ KPCCയിലെ മുസ്ലിം അംഗങ്ങൾ ഇതേ ആവശ്യം ഒരു Resolution ആയി കോൺഗ്രസിനെക്കൊണ്ട് പാസാക്കിച്ചു.

മുസ്ലിം ലീഗ് നേതൃത്വം മുഴുവനും വൻകിട ഭൂജന്മികളും മറ്റ് വൻകിടക്കാരും ആണ് എന്ന ആരോപണം ആണ് മജ്ലിസ് ഉയർത്തിയത്. Mampuram Restoration Issue എന്ന സംഗതിയിൽ മുസ്ലിം ലീഗിന്‍റെ നിലപാട് അവരുടെ ഇങ്ഗ്ലിഷ് ഭരണത്തിനോടുള്ള കൂറ് പ്രഖ്യപിക്കുന്നുണ്ട് എന്നും ആരോപണം മജ്ലിസുകാർ ഉയർത്തി.

Mampuram Restoration Issueവിനെക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റില്ല. എഴുത്തിന്‍റെ പാതയിൽ പിന്നിട് ഇത് വരികയാണ് എങ്കിൽ അത് പരാമർശിക്കാം.

മുസ്ലിം ലീഗ് ഇങ്ഗ്ളിഷ് ഭരണപക്ഷക്കാരും, കോൺഗ്രസ് ഹിന്ദി ഭരണ പക്ഷക്കാരും ആയി നിലനിന്നുവെന്ന് തോന്നുന്നു. എന്നാൽ മജ്ലിസുകാർ എവിടെയാണ് നിൽക്കേണ്ട് എന്ന ചോദ്യം പലരുടേയും മനസ്സിൽ ഉയർന്നിരിക്കാം. കാരണം, അവരുടെ പ്രഖ്യാപിത നയം കോൺഗ്രസിന്‍റെ നയം തന്നെ. എന്നാൽ മലബാറിൽ അവർ വർഗ്ഗീയകാര്യങ്ങളിൽ ലീഗിനെ കടത്തിവെട്ടുന്നു.

ഈ വിധം അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന ഒരു പാർട്ടിക്കാരുടെ കൂടെ ആരാണ് നിൽക്കുക എന്നതാവാം ചോദ്യം. എന്തൊക്കെയായാലും, മുഹമ്മദീയർ ഒട്ടുമുക്കാലും മുസ്ലിം ലീഗിന്‍റെ കൂടെയാണ് അണിനിരന്നത് എന്നു തോന്നുന്നു.

Madras Presidencyയുടെ District Boardഡുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്ന മുസ്ലിം കോൺഗ്രസ് വ്യക്തികൾ മുഹമ്മദീയരുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കില്ലാ എന്നതായിരുന്നു ലീഗുകാരുടെ കണ്ടെത്തൽ.

കാരണം, ഈ വ്യക്തികൾ ജയിക്കുന്നത് മുഹമ്മദീയരല്ലാത്ത ജനങ്ങളുടെ വോട്ടുകൾ നേടിയാണ്. അതിനാൽ തന്നെ മലബാറിലെ മുഹമ്മദീയർക്ക് പ്രത്യേകമായുള്ള സീറ്റുകൾ നൽകണം എന്ന ഒരു ആവശ്യം മുസ്ലിം ലീഗ് Madras Presidency Chief Secretaryക്ക് നിവേദനം ആയി 1941ൽ നൽകി.

ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം മുന്നോട്ട് നീങ്ങുകയാണ്. എന്നാൽ രാഷ്ട്രീയക്കാർക്ക് ഇങ്ഗ്ളിഷ് ഭരണം ഇവിടെ നടപ്പാക്കുന്ന കാര്യങ്ങളേക്കാൾ ഉയർന്ന നിലവാരത്തിലുള്ള കാര്യങ്ങൾ എന്താണ് തങ്ങൾക്ക് ചെയ്യാനാവുക എന്ന യാതോരു ബോധവും ഇല്ലായിരുന്നു എന്ന് വ്യക്തം. കാരണം, നിസ്സാരവും നിസ്സാരമല്ലാത്തതും ആയ വിഡ്ഢിത്തങ്ങളിൽ ആണ് അവരെല്ലാം ശ്രദ്ധ കേന്ദീകരിക്കുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി ഉയർന്നതിനെക്കുറിച്ച്



Kerala Jaiyathul Ulemaയെക്കുറിച്ച് എഴുതിക്കാണുന്നു. ഇത് കേരള ജംഇയ്യത്തുൽ ഉലമ ആണ് എന്നു തോന്നുന്നു.

Kerala Jaiyathul Ulema എന്നത് മലബാറിൽ പിറന്ന ഒരു സംഘടനയാണ് എന്നാണ് തോന്നുന്നത്. കൃത്യമായി അറിയില്ല. മതപരമായ കാര്യങ്ങളിൽ ആണ് ഈ സംഘടന ലക്ഷ്യമിടുന്നതെങ്കിലും, 1947ൽ ഈ സംഘടനയുടെ വാർഷിക സമ്മേളനത്തിൽ മുഹമ്മദ അലി ജിഹ്നയുടെ നേതൃത്വത്തിൽ ഈ സംഘടനയ്ക്ക് ഉള്ള വിശ്വാസം പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുൻപു തന്നെ ഒരു ഇസ്ലാമിക മത നേതാവ് ഒരു ഫത്വ ഇറക്കിയിരുന്നു. ഓരോ മുഹമ്മദീയനും മുസ്ലിംലീഗിൽ അംഗത്വം നേടിയിരിക്കേണം എന്നത് നിർബന്ധമാക്കിക്കൊണ്ടുള്ളതായിരുന്നു ഇത്. ഇതൊടൊക്കെക്കൂടി, മലബാറി മുഹമ്മദീയരിലെ വിദ്യാസമ്പന്നരിൽ മിക്കവരും മുസ്ലിം ലീഗിന് പിന്നിൽ അണിനിരന്നു.

1946ൽ Madras Legislative Assemblyയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലം മജ്ലിസ് എന്ന രാഷ്ട്രീയ പാർട്ടി ഏതാണ്ട് പൂർണ്ണമായും തേഞ്ഞുമാഞ്ഞുപോയി. അവരുടെ മിക്ക സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു.

ഇഷ്ഗ്ളിഷ് ഭരണം വിട്ടുപോകുകയാണ് എങ്കിൽ മുഹമ്മദീയർക്ക് സ്വന്തമായുള്ള ഒരു രാഷ്ട്രം വേണം എന്ന വാദം All India Muslim League നിലനിർത്തിയിരുന്നു. ഇതിനോട് പൂർണ്ണമായ പിന്തുണയാണ് മലബാറിലെ മുസ്ലിം ലീഗ് നൽകിയത്.

അതേ സമയം, രാജ്യത്തെ പൂർണ്ണമായും കോൺഗ്രസിന് നൽകണം എന്ന രീതിയിലാണ് മലബാറിലെ കോൺഗ്രസ് നേതാക്കൾ എടുത്ത നയം.

എന്നുവച്ചാൽ, രണ്ടുകൂട്ടരും മലബാറിന്‍റെ ചരിത്രപരമായുള്ള വ്യക്തിത്വത്തെ മറന്ന് ദക്ഷിണേഷ്യയുടെ വടക്കുള്ള രാഷ്ട്രീയക്കാരുടെ കളിപ്പാട്ടങ്ങൾ ആയി മാറിയെന്ന് പറയാമെന്ന് തോന്നുന്നു.

1945ൽ ബൃട്ടണിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ British Labour Party ഭരണത്തിൽ വരികയുണ്ടായി. ആ പാർട്ടിയുടെ രാഷ്ടീയ ലക്ഷ്യങ്ങളിൽ ഒന്ന് ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ തുണ്ടംതുണ്ടം ആക്കണമെന്നും, ഇങ്ഗ്ളണ്ടിനെ ലോകൈകമായി മുട്ടുകുത്തിക്കുകയെന്നതുമായിരുന്നു.

ഈ കൂട്ടർ ഭരണത്തിൽ വന്നതോടുകൂടിയാണ്, ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക കുട്ടിനേതാക്കൾക്ക് കൈവശപ്പെടുത്താം എന്ന തോന്നലിന് ശക്തി പ്രാപിച്ചത്. പോരാത്തതിന്, നെഹ്റു, ജിഹ്ന, ഗാന്ധി എന്നിവരും അതുപോലുള്ള മറ്റു പലരും ഇങ്ഗ്ളണ്ടിൽ താമസിച്ചിട്ടുള്ളവരും, അവിടങ്ങളിൽ വച്ച് ബൃട്ടിഷ് ലെയ്ബർ പാർട്ടി പ്രവർത്തകരും ആയി നല്ല ബന്ധം സ്ഥാപിച്ചിരുന്നതുമായ, ദക്ഷിണേഷ്യയിലെ വൻ ധനവാന്മാരായിരുന്നു. ഇവരിൽ പലരും ബൃട്ടിഷ് ഇന്ത്യയിലെ ജനങ്ങളുടെ നേതാക്കളാണ് തങ്ങൾ എന്ന് സ്വയം ഏകപക്ഷീയമായ സ്ഥാനമേറ്റവർ ആയിരുന്നു.

British Labour Party ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ തുണ്ടംതുണ്ടം ആക്കാൻ പോകുന്നു എന്ന അറിവാണ്, ബൃട്ടിഷ്-ഇന്ത്യയിൽ വൻകിട രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് കോൺഗ്രസ്സ് നേതാക്കളേയും All India Muslim League നേതാക്കളേയും ഉഷാറാക്കിയത്.

ഇത്രയും വലിയ ഒരു രാജ്യവും അതിനുള്ളിലെ വൻകിട ഭരണയന്ത്രവും പോലീസ് സംവിധാനങ്ങളും പട്ടാളവും നാവിക സേനയും വ്യോമസേനയും മറ്റും തങ്ങളുടെ കൈകളിൽ വന്നുചേരും എന്ന അറിവ് പ്രാദേശിക കുട്ടിനേതാക്കളിൽ വൻ ആഹ്ളാദം തന്നെ വരുത്തിയിരിക്കാം. ഒരു നയാപൈസപോലും മുതൽ മുടക്കാതെ ഇത്രമാത്രം വലിയ ഒരു കാര്യം കിട്ടുക എന്നത് ലോക ചരിത്രത്തിൽ ഒരിക്കൽ പോലും ഇതിന് മുൻപ് എവിടേയും സംഭവിച്ചിരിക്കില്ല. എന്നാൽ ഇങ്ഗ്ളണ്ടിൽ ഭരണത്തിൽ വന്നിരിക്കുന്നത് പമ്പര വിഡ്ഢി മാത്രമല്ല, തനി പിശാച് തന്നെയായിരുന്നു.

മുഹമ്മദീയർക്ക് കോൺഗ്രസ്സുകാർ ഭരിക്കുന്ന ഒരു രാജ്യത്തിൽ ജീവിക്കാൻ പറ്റില്ല എന്ന നിലാപാടണ് ഉണ്ടായിരുന്നത്. എന്നാൽ ഇങ്ഗ്ളിഷുകാർ ഭരിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാൻ അവർക്ക് കാര്യമായ പ്രയാസം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

ഏതാണ്ട് രണ്ടായിരത്തോളം കൊച്ചുകൊച്ചു പ്രദേശങ്ങളെ ഒന്നിച്ചു ചേർത്ത് നിർത്തിയ അതിശക്തമായ രാഷ്ട്രീയ പ്രസ്ഥാനം ആണ് ആത്മഹത്യ ചെയ്യാൻ പോകുന്നത്. ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അതിഗംഭീരമായ മനുഷ്യക്കുരുതികൾക്കും കൂട്ടകൊലപാതകങ്ങൾക്കും പതിനായിരക്കണക്കിന് സ്ത്രീകളുടെ മാനഭംഗപ്പെടുത്തലിലും മറ്റും ആണ് British Labour Party പച്ചക്കൊടി വീശിക്കാണിച്ചത്. ഈ കാര്യത്തിനെക്കുറിച്ച് കുറച്ച് കഴിഞ്ഞു പ്രതിപാതിക്കാം.

കാര്യങ്ങൾ ഈ വിധമാണ് എങ്കിലും ഹൈന്ദവ പ്രസ്ഥാനങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിനോട് എന്ത് നിലപാടാണ് എടുത്തത് എന്ന് വ്യക്തമായി ഇപ്പോൾ ഈ എഴുത്തുകാരന് അറിയില്ല. ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണമാണ് നല്ലത് എന്ന നിലപാട് ഹൈന്ദവ ഗുരു പ്രഖ്യാപിക്കുന്നതായി ആനന്ദമഠത്തിൽ പറയുന്നുണ്ട് എന്ന് പറഞ്ഞുകഴിഞ്ഞ കാര്യം ആണ്.

മുസ്ലിംലീഗിനും ഇങ്ഗ്ളിഷ് ഭരണത്തിനോട് ആണ് വിരോദം എന്നു തോന്നുന്നില്ല. മറിച്ച് കോൺഗ്രസുകാരുടെ ഭരണത്തിനോടാണ് കഠിനമായ വിരോദം. അപ്പോൾ പിന്നെ ഇങ്ഗ്ളിഷ് ഭരണം നിർത്തണം എന്നത് കോൺഗ്രസിലെ ചില കുട്ടിനേതാക്കളുടെ ആഗ്രഹം മാത്രമാണ് എന്നു വരുമോ?

മുഹമ്മദീയരേയും മുഹമ്മദീയരല്ലാത്തവരേയും തമ്മിൽ ഏറ്റുമുട്ടിക്കുകയും ആ കലക്ക് വെള്ളത്തിൽ മീൻപിടിക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കുമോ കോൺഗ്രസ് ചെയ്തത്? ഇന്ന് ഇന്ത്യൻ സ്കൂൾ പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിക്കുന്നതുപോലുള്ള ഒരു ജനകീയ വിപ്ളവം ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി ബൃട്ടിഷ് ഇന്ത്യയിൽ നടന്നിട്ടില്ലാ എന്നതാണ് വാസ്തവം.

ബൃട്ടിഷ് ഇന്ത്യയുടെ അന്ത്യം ആയി എന്ന അറിവ് പടർന്നപ്പോൾ, കോൺഗ്രസിലെ കുട്ടിനേതാക്കളും മറ്റും രാജ്യത്തെ പിടികൂടുവാൻ വൻ കളിതന്നെ നടത്തിയിരുന്നു. ആ കാര്യം പിന്നീട് പ്രതിപാദിക്കാം.

ഇതിന് എതിരായുള്ള നീക്കങ്ങൾ All India Muslim Leagueഗും എടുത്തു. 1946ൽ Direct action day എന്ന ദിനം ബൃട്ടിഷ് ഇന്ത്യയിൽ ദേശീയമായി All India Muslim League ആചരിച്ചു. കൽക്കട്ടയിൽ അന്ന് മുഹമ്മദീയരും മുഹമ്മദീയർ അല്ലാത്തവരും (ഹിന്ദുക്കൾ എന്ന മേൽവിലാസത്തിൽ എത്തിച്ചേർന്നവർ) തമ്മിൽ തെരുവുകളിലും മറ്റെല്ലായിടത്തും ഏറ്റുമുട്ടി.

അനേകും പേർ വെന്തു മരിച്ചു. ഹൈന്ദവ മേൽവിലാസം ഉള്ളവരും സിക്കുകാരും മുഹമ്മദീയരും പല വിധത്തിൽ ഏറ്റുമുട്ടി. മരിച്ചവർ 10000ത്തിന് മുകളിൽ ആണ് എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിക്കാണുന്നു. മുകളിൽ നൽകിയിട്ടുള്ളത് ഈ വിധം കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളിൽ ഒന്നാണ്.

അന്ന് ബെങ്ഗോൾ ഭരിച്ചുകൊണ്ടിരുന്നത് പ്രാദേശിക മന്ത്രിസഭയായിരുന്നു എന്നു ഓർക്കേണം. ഭരണയന്ത്രം തന്നെ ചേരിതിരിഞ്ഞാണ് നിന്നത്.

ബൃട്ടിഷ്-ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഒത്തൊരുമയിൽ ജീവിച്ചിരുന്ന ജനങ്ങളിൽ വേർതിരിവും വർഗ്ഗീയ വിരോധങ്ങളും ഏറ്റുമുട്ടലും നടന്നിരിക്കാം.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കഴിവിലും കാര്യക്ഷമതയിലും പൂർണ്ണവിശ്വാസത്തിൽ ജീവിച്ചിരുന്ന നൂറുകണക്കിന് ജനവംശങ്ങൾ പെട്ടെന്ന് അനാഥരും, തമ്മിൽ ഏറ്റുമുട്ടി വെന്തുമരിക്കേണ്ടവരും ആയി മാറിയത്, ബൃട്ടണിൽ ഒരു കാട്ടാളൻ ഭരണത്തിൽ കയറിയപ്പോഴാണ്.

General Dyreറിനെപ്പോലുള്ള ഒരു ആൾ ഇല്ലാതെ പോയി. ഇദ്ദേഹം ബൃട്ടിഷ് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ രക്ഷിച്ചത് 10 ലക്ഷത്തോളം പേരെയാണ് എന്ന കാര്യം ഇന്നും യാതോരു ചരിത്രകാരനും ഗ്രഹിക്കാൻ പറ്റിയിട്ടില്ല. എന്നാൽ General Dyre ഐറിഷുകാരനായിരുന്നു. ഇങ്ഗ്ലിഷ് വ്യക്തിയല്ലാ എന്നും ഓർക്കുന്നു.

ഉപദ്വീപിന്‍റെ വടക്കൻ ഭാഗങ്ങളിൽ നടന്നുതുടങ്ങിയ കലാപങ്ങളോട് മാനസികമായി പ്രതികരിക്കുമ്പോൾ, വൻ ഇന്ത്യൻ ദേശീയതയിലേക്ക് ബൃട്ടിഷ് മലബാർ കൂടുതൽ കൂടുതൽ കഠിനായി കുടുക്കപ്പെടുകയായിരുന്നു എന്ന് ആരും അറിഞ്ഞില്ലാ എന്നാണ് തോന്നുന്നത്.

Pakisthan or Khabaristhan എന്ന മുദ്രാവാക്യമാണ് Direct action dayയിൽ All India Muslim League പ്രഖ്യാപിച്ചത്. വ്യക്തമായി കാര്യങ്ങൾ മനസ്സിലാകാതെയാണ് എന്നു തോന്നുന്നു, മലബാറിലെ മുസ്ലിം ലീഗ് അംഗങ്ങളും അന്ന് ഈ ദിനം മലബാറിൽ ആചരിച്ചു.

ഇതോടെയാണ് എന്നു തോന്നുന്നു മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി ഉയർന്നത്. ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും വിട്ടുമാറുന്നതോടുകൂടി, ബൃട്ടിഷ്-മലബാർ വിചിത്രമായ പാതയിലേക്കാണ് നീങ്ങിത്തുടങ്ങിയത് എന്ന് വ്യക്തം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ വശംവദരാക്കിയതിനെക്കുറിച്ചും മറ്റും




പ്രാദേശിക പ്രസ്ഥാനങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഏവർക്കും ഉപയോഗിക്കാവുന്ന ഒരു തുരുപ്പുശീട്ടായി മാറി ഇങ്ഗ്ളിഷ് ഭരണം. വിദേശീയർ മഹത്തായ ഇന്ത്യയെ വന്നു പിടികൂടിയതാണ് എന്നതാണ് വൻ വിവരദോഷികളുടെ വിഡ്ഢി പുതിയ കണ്ടുപിടുത്തം.

ഏതാണ്ട് രണ്ടായിരത്തോളം വരുന്ന ചെറുതും വലുതുമായ അർദ്ധ കട്ടാള പ്രദേശങ്ങളേയും പൂർണ്ണ പ്രാകൃത പ്രദേശങ്ങളേയും വളരെ കാര്യക്ഷമമായ പരിശ്രമത്തിലൂടെ ഒരു ആധുനിക രാഷ്ട്രമാക്കിയെന്ന വിവരം അല്ല, ഈ വൻ വിവരമുള്ള വിവരദോഷികൾ പറഞ്ഞുവിടുന്നത്. ഏതാണ്ട് ആറായിരവും അതിനപ്പുറവും വർഷങ്ങൾക്ക് മുൻപ് ഏഷ്യയിലെവിടേയോ നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന വേദകാല സംസ്ക്കാരം ആണ് ഈ ആധുനിക രാഷ്ട്രത്തിലെ കുട്ടിനേതാക്കളും സാംസ്ക്കാരിക നയാകരും ഊതിവീർപ്പിച്ചു കാണിക്കുന്നത്.

ആ പോയ് മറിഞ്ഞ സംസ്ക്കാരവുമായി പുലബന്ധം പോലും ഇന്നുള്ള ഒട്ടുമിക്ക ജനത്തിനും പാരമ്പര്യപരമായോ സാംസ്ക്കാരികമായോ ഭാഷാപരമായോ പൈതൃകമായോ ഇല്ലാ എന്നുള്ളതാണ് വാസ്തവം.

മുസ്ലിം മജ്ലിസ് എന്നത് കോൺഗ്രസിനോട് അനുഭവാത്തിൽ ഡൽഹിയിൽ ജനിച്ച സംഘടനയാണ് എങ്കിലും, മലബാറിൽ പ്രാദേശിക പ്രായോഗിക രാഷ്ട്രീയ പ്രവർത്തത്തിന്‍റെ ആവശ്യകതയ്ക്ക് അനുസൃമായി എന്ത് നിലപാടും മജ്ലിസ് എടുക്കും. മുസ്ലിം ലീഗ് ഇങ്ഗ്ളിഷ് പക്ഷപാതികൾ ആണ് എന്ന് അവർ പ്രഖ്യാപിക്കും. അതേ സമയം ഞങ്ങൾ അല്ല ഇങ്ഗ്ളിഷ് ഭരണ പക്ഷപാതികൾ, മറിച്ച് മുസ്ലിം മജ്ലിസാണ് അത് എന്ന് മുസ്ലിം ലീഗുകാരും പൊതുവേദികളിൽ തെളിവുകൾ നിരത്തിയിരിക്കാം.

അതേ സമയം ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ആകെ വൻ ആശയക്കുഴപ്പത്തിലും ആയിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിലൂടെ വളരെ പണിപ്പെട്ട് നിർമ്മിച്ചെടുത്ത ഒരു മഹാരാജ്യത്തെ കൈവെടിഞ്ഞ് പ്രാദേശിക കുട്ടിരാഷ്ട്രീയക്കാർക്ക് അതിനെ ഏൽപ്പിക്കണം എന്നത് ഹൃദയം പൊളിക്കുന്ന ഒരു സംഭവ വികാസം തന്നെയായിരുന്നിരിക്കാം.

ഈ ഉപദ്വീപിൽ സാധാരണയായി ഏതെങ്കിലും ഒരു മഹാരാജാവ് തന്‍റെ അനുയായിയേയോ മകനേയോ വിദൂരത്തുള്ള ഒരു കൊച്ചുരാജ്യം ഭരിക്കാൻ വിടുകയാണ് എങ്കിൽ അധികം താമസിക്കാതെ ആ നിയോഗിക്കപ്പെട്ട വ്യക്തി, കൈവശം ലഭിച്ച രാജ്യത്തെ സ്വന്തം രാജ്യം ആക്കുകയും മഹാരാജാവിന്‍റെ ആൾക്കാരിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യും. പിതാവിന്‍റെ കൊടി എടുത്ത് നിലത്ത് എറിയുകയും സ്വന്തം പതാക ഉയർത്തുകയും ചെയ്യും.

എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ലോകമെമ്പാടും പടർന്നു വളർന്നപ്പോൾ, ആരും തന്നെ ബൃട്ടണുമായുള്ള ബന്ധം വിച്ചേദിച്ചില്ല. ഇത് 1947ൽ ഒരു വൻ വിപത്തായി മാറി. ഇങ്ഗ്ളണ്ടിൽ ഒരു ഭ്രാന്തൻ ഭരണത്തിൽ കയറിയപ്പോൾ, ആ ഭ്രാന്തന്‍റെ കൽപനകൾക്ക് വിധേയമായി ലോകത്തിലുള്ള ഓരോ ഇങ്ഗ്ളിഷ് ഭരണ പ്രദേശവും ആ വിധ നാടുകളിലെ കുട്ടി രാഷ്ട്രീയക്കാർക്ക് യാതോരു വിലപേശലുമില്ലാതെ വിട്ടുകൊടുക്കേണ്ടതായി വന്നു.

ഇങ്ഗ്ളിഷ് ഭരണം വിട്ടുപോകുകയാണ്. എന്തും സംഭവിക്കാം എന്ന ആവലാതി മലബാറിലെ മുഹമ്മദീയിരിൽ പലരിലും വന്നുതുടങ്ങിയിരിക്കാം. ഏറനാട്, വള്ളുവനാട്, Laccadives (ലക്ഷദ്വീപുകൾ) എന്നീ മൂന്നു പ്രദേശങ്ങളേയും കൂട്ടിച്ചേർത്ത് ദക്ഷിണ മലബാർ കേന്ദ്രമാക്കി മാപ്പിളസ്ഥാൻ എന്ന പക്കിസ്ഥാന്‍റെ ഒരു പ്രവിശ്യയോ, അതുമല്ലാ ഇന്ത്യയിൽ തന്നെയുള്ള ഒരു പ്രത്യേക പ്രദേശമയോ മലബാറിലെ ഒരു ജില്ലയോ സ്ഥാപിക്കണം എന്ന ഒരു ചിന്താഗതി നിലവിൽ വന്നുകൊണ്ടിരുന്നു.

ഇതിൽ പരാമർശിക്കപ്പെടുന്ന ഏറനാട്, വള്ളുവനാട് എന്നീ പ്രദേശങ്ങൾ 1921ൽ വൻ വർഗ്ഗീയ കലാപം നടന്ന സ്ഥലങ്ങൾ ആണ് എന്ന് മനസ്സിലാക്കുന്നു. മാപ്പിള ലഹളയെന്നാണ് ഈ ലഹളയെ പ്രാദേശികമായി അറിയപ്പെടുന്നത്. എന്നാൽ ഈ സംഭവ വികാസത്തെ മലബാർ ലഹളയെന്നും മലബാർ പ്രക്ഷോഭം എന്നെല്ലാം പേരുകളിലേക്ക് മാറ്റി പറഞ്ഞ് ഈ സംഭവ പരമ്പരയെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ളമായി ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ള കോൺഗ്രസിലെ കുട്ടി നേതാക്കളും പുതുതായി പ്രത്യക്ഷപ്പെട്ട ഗാന്ധിയും നിർവ്വചിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു.

ഈ സംഭവ പരമ്പരയെക്കുറിച്ച് എന്തെങ്കിലും എഴുതാതെ പോകുന്നത് ശരിയല്ലാ എന്നു തോന്നുന്നു. അതിലേക്ക് കുറച്ചു കഴിഞ്ഞ് പോകാം.

മാപ്പിളസ്ഥാനിൽ Laccadivesസിനെ ചേർക്കുന്നത്, ആ നാട്ടിലെ ആളുകളുടെ അറിവോടും താൽപ്പര്യത്താലും ആവണം എന്നില്ല. എന്നാൽ Laccadivesസിനെ ചേർത്താൽ മാപ്പിളസ്ഥാനിന് ഭൂമിശാസ്ത്രപരമായി ഒരു വലുപ്പം ലഭിക്കും എന്നു തോന്നുന്നു.

സ്വതന്ത്രമായ ഒരു മാപ്പിളസ്ഥാൻ സ്ഥാപിക്കപ്പെടണം എന്ന ഒരു ആവശ്യം മുസ്ലിം ലീഗ് നേതാക്കൾ Pakistan Committeeയിലെ അംഗങ്ങൾക്ക് ഒരു നിവേധനം നൽകി. വടക്കുനിന്നും നോക്കിയാൽ ഉപദ്വീപിന്‍റെ ദക്ഷിണ പ്രദേശം ഒരു കുഴിപോലെയായാണ് വടക്കുള്ളവർക്ക് തോന്നുക എന്നു തോന്നുന്നു. അതേ സമയം വള്ളുവനാടിൽ കാളവണ്ടികളിൽ യാത്രചെയ്യുമ്പോൾ, വള്ളുവനാടിന് ഒരു മഹാരാജ്യത്തിന്‍റെ വലുപ്പം ഉണ്ട് എന്ന തോന്നലും വന്നുകൂടാതില്ല.

1947 ഓഗസ്റ്റ് മാസത്തിൽ ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക കുട്ടിനേതാക്കളുടെ കൈകളിലേക്ക് വളരെ കാര്യക്ഷമതയോടുകൂടി ഏൽപ്പിച്ച് സ്ഥലം വിടുയാണ്. ഇങ്ഗ്ളണ്ടിൽ നിന്നും Clement Atlee ഇതിന് ധൃതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

മലബാറിലെ മുഹമ്മദീയ നേതാക്കളിലും ഇതേ ധൃതിപ്പാട് മനസ്സിൽ വന്നിട്ടുണ്ടാവാം. ദക്ഷിണ മലബാറിൽ മുഹമ്മദീയർക്കായി ഒരു പ്രത്യേക പ്രദേശം സ്ഥാപിക്കണം എന്ന ആവശ്യം പരസ്യമായിത്തിന്നെ 1947 ജൂൺ മാസത്തിൽ Madras Legislative Assemblyയിൽ ഉന്നയിക്കപ്പെട്ടു.

ഇന്ത്യാ രാജ്യം സ്ഥാപിക്കപ്പെടുകയും മെഡ്രാസ് പ്രസിഡൻസി അതിലേക്ക് പിടികൂടപ്പെടുകയും ചെയ്യും എന്നത് ഏതാണ്ട് ഉറപ്പായ കാര്യം ആയിരുന്നു അപ്പോഴേക്കും. മെഡ്രാസ് പ്രസിഡൻസി പ്രദേശത്തെ ഭാഷയുടെ അടിസ്ഥാനത്തിൽ നാല് വ്യത്യസ്ഥ സംസ്ഥാനങ്ങൾ ആക്കണം എന്ന തീരുമാനം മെഡ്രാസ് സർക്കാർ ചർച്ചചെയ്ത് തീരുമാനമെടുക്കുന്ന അവസരത്തിൽ, മാപ്പിളസ്ഥാൻ സ്ഥാപിക്കാനുള്ള ഒരു വ്യവസ്ഥ കൂടി അതിൽ ചേർക്കണം എന്ന് മുസ്ലിം ലീഗ് അംഗങ്ങൾ ആവശ്യപ്പെട്ടു.

മാപ്പിളമാർ എന്നത് അറബി രക്ത ബന്ധപാതയിൽ ഉള്ളവർ ആണ് എന്നും അവർ സാംസ്ക്കാരികമായി മലബാറിലെ മറ്റ് ജനവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തർ ആണ് എന്നുമുള്ള വാദം ആണ് മുസ്ലിം ലീഗ് നേതാക്കൾ അവരതിപ്പിച്ചത്. ഇവർ ഈ പറഞ്ഞതിൽ ശരിയുണ്ട് എങ്കിലും, പറയാതെ പോയതും പറയാൻ ഇഷ്ടപ്പെടാത്തതും ആയ കാര്യം ദക്ഷിണ മലബാറിലെ മാപ്പിളമാരിൽ പ്രാദേശിക കീഴ്ജാതിക്കാരുടെ രക്തബന്ധപാതയും ഉണ്ട് എന്നുള്ളതാണ്. അതേ സമയം നമ്പൂതിരിമാരുടേയും അമ്പലവാസികളുടേയും നായർമാരുടേയും രക്തബന്ധപാതയെക്കുറിച്ച് പറയാൻ മടുപ്പുണ്ടാവില്ല.

മുസ്ലിം ലീഗ് നേതാക്കൾ കാര്യങ്ങൾ പറയുമ്പോൾ, ഇങ്ഗ്ളിഷ് ഭരണത്തേയും കുത്തിനോവിക്കാതിരിക്കില്ല എന്നും ഊഹിക്കാവുന്നതേയുള്ളു. ഇങ്ഗ്ളിഷ് ഭരണം മുഹമ്മദീയരെ തൂക്കുമരത്തിൽ കയറ്റിയെന്നും, അതിന് മലബാറിലെ മറ്റ് ജനവിഭാഗങ്ങൾ ഒത്താശ ചെയ്തുവെന്നുംകൂടി ഈ മാപ്പിളസ്ഥാൻ സ്ഥാപിക്കാനുള്ള അവകാശ വാദത്തിൽ ചേർത്തിരുന്നു എന്നും മനസ്സിലാക്കുന്നു.

ഈ പറഞ്ഞതിലും പാതി സത്യം മാത്രമേ കാണുള്ളു. ഈ തൂക്കുമരത്തിൽ കയറ്റിയെന്ന ചരിത്രം മാപ്പിള ലഹളയുമായി ബന്ധപ്പെട്ട കാര്യം ആണ് എന്ന് മനസ്സിലാക്കുന്നു. അല്ലാതുള്ള മാപ്പിളമാർ ഉപദ്രവിക്കപ്പെട്ട ചരിത്രം വേറെയാണ്. ആ ചരിത്രത്തിൽ പ്രാദേശിക രാജാക്കളും പഴശിരാജയെപ്പോലുള്ള രാജാവാണ് എന്ന് അവകാശപ്പെട്ടവരും നമ്പൂതിരിമാരുടെ മേൽനോട്ട ജോലിക്കാരായ നായർമാരും കാണപ്പെടും.

കഴിഞ്ഞ 150 വർഷങ്ങളായി മാപ്പിളമാരിൽ യാതോരു ജീവിത പുരോഗതിയും വന്നിട്ടില്ലാ എന്നും മുസ്ലിം ലീഗ് നേതാക്കൾ സൂചിപ്പിച്ചിരുന്നു. ഇതിലും വാസ്തവം സങ്കീർണ്ണമാണ്. കാരണം, മുസ്ലിം ലീഗിന്‍റെ ഉന്നത നേതാക്കൾ എല്ലാം തന്നെ ഉന്നത കുടുംബക്കാർ ആയിരുന്നു എന്നാണ് തോന്നുന്നത്.

പിന്നെ സാമുഹികമായി പിന്നിൽ ഉള്ളവരിൽ പലരും പ്രാദേശിക കീഴ്ജനത്തിൽ പെട്ടവർ, ഇസ്ലാം മതത്തിൽ ചേർന്നവർ തന്നെയാവാം. ഇവർക്ക് ഇസ്ലാമിൽ ചേർന്നപ്പോൾ വൻ സാമൂഹിക പുരോഗതി വന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അമർത്തലിൽനിന്നും മുക്തിനേടാൻ ആവില്ല.

എന്നിരുന്നാലും, അവരിൽ വന്നു ചേർന്ന സാമൂഹിക പുരോഗതി മനസ്സിലാക്കണമെങ്കിൽ, ഹിന്ദുക്കളുടെ അടിയിൽനിന്നും രക്ഷപ്പെടാനാവാതിരുന്ന കീഴ്ജനങ്ങളുമായി ഇക്കൂട്ടരെ താരതമ്യം ചെയ്താൽ മതിയാകും. മാത്രവുമല്ല, ഇസ്ലാമിലേക്ക് കയറിയ കീഴ്ജനത്തിൽ പെട്ടവരിൽ അറബിരക്തവും മറ്റ് പലജനവംശങ്ങളുടെ രക്തവും സാവധാനത്തിൽ കയറിയിട്ടുമുണ്ടാവും.

ഭാഷയുടെ അടിസ്ഥാനത്തിൽ മെഡ്രാസ് പ്രസിഡൻസിയെ വിഭജിക്കാനുള്ള തീരുമാനം മെഡ്രാസ് നിയമ സഭയിൽ പാസായി. എന്നാൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ട മാപ്പിളസ്ഥാൻ സ്ഥാപിക്കാനുള്ള യാതോരു കാര്യവും പരിശോധിക്കപ്പെട്ടില്ല. അതോടെ മുസ്ലീം ലീഗ് നേതാക്കൾ, 'മാപ്പിളസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട്, സഭയിൽ നിന്നും ഒരു Walkout നടത്തി.

'സിന്ദാബാദ്' എന്ന വാക്ക് പേർഷ്യൻ വാക്കാണ് എന്നു പറയപ്പെടുന്നു. എന്നാൽ അതിന് ദക്ഷിണേഷ്യയിൽ ഒരു മുദ്രാവാക്യത്തിന്‍റെ മേൽവിലാസം ലഭിച്ചത്, ബൃട്ടിഷ്-ഇന്ത്യയിലെ വടക്കൻ പ്രദേശത്തുള്ള രാഷ്ട്രീയക്കാർ ഈ വാക്യ പ്രയോഗത്തെ ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു മുദ്രാവാക്യമായി ഉപയോഗിച്ചു തുടങ്ങിയതോടുകൂടിയാണ് എന്നു തോന്നുന്നു. ഈ മുദ്രാവാക്യം വിളിയും മലബാറുകാരെ വശംവദരാക്കാൻ ഉപകരിക്കപ്പെട്ടിരിക്കാം, വടക്കൻ നേതാക്കൾക്ക്.

ഇങ്ഗ്ളിഷ് ഭരണം വിട്ടുപോകുന്നു. വലിയോരു രാജ്യം പ്രാദേശിക കുട്ടിനേതാക്കളുടെ കൈകളിൽ വരികയാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിച്ച ഭരണയന്ത്രം തുടരും. പ്രാദേശിക കുട്ടിനേതാക്കൾ ആകെ ചെയ്യേണ്ടത് അതിന്‍റെ തലപ്പത്ത് കയറി ഇരുന്ന് വിലസുക എന്നതു മാത്രം. ഇടക്കിടക്ക് ഒരു 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിയും നടത്തിയാൽ ജനത്തിന്‍റെ സിരകളിൽ വൈദ്യുതി പ്രവാഹം തന്നെ സൃഷ്ടിച്ചെടുക്കാം.

കുട്ടിനേതാവ്, മഹാനും, മഹാത്മാവും ആയിത്തോന്നിത്തുടങ്ങും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റുപക്ഷത്തിനും പിടിച്ചെടുക്കാൻ സൗകര്യം



1947 ജൂൺ മാസത്തിൽ മലബാർ മുസ്ലിം ലീഗ് പ്രതിനിധികൾ മുഹമ്മദ് അലി ജിഹ്നയെ ഡെൽഹിയിൽ വച്ച് അവസാനമായി കാണുകയുണ്ടായി. മലബാറിൽ ഒരു മാപ്പിളസ്ഥാൻ സൃഷ്ടിച്ചെടുക്കണം എന്ന അവരുടെ അഭ്യർത്ഥന ജിഹ്നയ്ക്ക് സ്വീകാര്യം ആയിത്തോന്നിയില്ല പോലും. അതിന് ഒരു അതിരുകടന്ന ഭാവനയ്ക്ക് അപ്പുറം അസ്തിത്വം ലഭിക്കില്ല എന്ന രീതിയിൽ തന്നെയാണ് ജിഹ്ന പ്രതികരിച്ചത്.

തീരുമാനങ്ങൾ എല്ലാം എടുത്തു കഴിഞ്ഞു. ഇനി പുതുതായി യാതൊന്നും ഏറ്റെടുക്കാൻ ആവില്ല എന്നാണ് ജിഹ്ന പറഞ്ഞവസാനിപ്പിച്ചത് പോലും.

പാക്കിസ്ഥാനി പക്ഷത്തിനും, കോൺഗ്രസ് പാർട്ടി നേതൃത്വത്തെ നിർവ്വീര്യമാക്കി ഇന്ത്യൻ പക്ഷത്തിന്‍റെ നേതൃത്വം കൈക്കലാക്കിയ നെഹ്റു പക്ഷത്തിനും വൻ സാധ്യതകളും അധികാര മോഹങ്ങളും സാമ്രാജ്യ ദുർമോഹങ്ങളും ആണ് മനസ്സിൽ ഉദിച്ചിരുന്നത് എന്നു തോന്നുന്നു. രണ്ട് പക്ഷത്തിനും കൈകളിൽ ആകാശത്ത് നിന്നും മന്ന വന്നുവീഴുന്നത് മാതിരിയാണ് ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തെ ലഭിക്കാൻ പോകുന്നത്. രണ്ട് കൂട്ടരും അവരവർക്ക് ലഭിച്ച പ്രദേശങ്ങൾക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും രാജ്യങ്ങളേയും പിടികൂടാനാണ് പദ്ധിയിട്ടത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

പാക്കിസ്ഥാൻ പക്ഷം ബലൂചിസ്ഥാനും മറ്റും അവർക്ക് ലഭിച്ച പട്ടാളത്തേയും മറ്റും ഉപയോഗിച്ച് പിടികൂടുക തന്നെചെയ്തു വെന്ന് തോന്നുന്നു. കൃത്യമായ വിവരം ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ല. എന്നാൽ ഈ വിധം അന്യ പ്രദേശങ്ങളെ പിടികൂടിയതിന്‍റെ തലവേദന ഇന്നും പാക്ഷിസ്ഥാനിനെ വേട്ടയാടുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.

പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയിലെ ബെങ്ഗോൾ പ്രവിശ്യയിലെ ഒരു വൻ ഭാഗം പാക്കിസ്ഥനിന്‍റെ ഒരു ഭാഗമാക്കിയും തീർത്തു. ഇത് ഒരു വൻ മണ്ടത്തരമായിരുന്നു എന്ന് പിന്നീടുള്ള ചരിത്ര സംഭവങ്ങൾ തെളിയിച്ചു.

ഇന്ത്യയുടെ കിഴക്കുള്ള ബെങ്ഗോളുകാരും ഇന്ത്യക്ക് വടക്ക് പടിഞ്ഞാറായുള്ള പാക്കിസ്ഥാനിലെ ജനങ്ങളും വംശീയമായി വളരെ വ്യത്യസ്തർ ആണ്. ഈ വംശീയ വ്യത്യാസത്തിൽ ഫ്യൂഡൽ ഭാഷകൾക്ക് ഉളവാക്കാനാവുന്ന കഠിനമായ വിരോധങ്ങളേയും സംശയങ്ങളേയും വളരെ കൃത്യമായുള്ള പദ്ധതികളിലൂടെ മനസ്സിലാക്കാനും അവയെ പ്രകോപിപ്പിക്കാനും, 1970തുകളിലെ ഇന്ത്യൻ പ്രധാന മന്ത്രിയുടെ ആളുകൾക്ക് ആയി. ഇതുമായി ബന്ധപ്പെട്ട് ഒരു വിപ്ളവം തന്നെ കിഴക്കൻ പാക്കിസ്ഥാനിൽ സംഭവിപ്പിക്കാൻ ഇന്ത്യൻ പക്ഷത്തിന് കഴിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. അവ ഈ എഴുത്തിന്‍റെ പാതയിൽ വരികയാണ് എങ്കിൽ പറയാം.

പാക്കിസ്ഥാൻ പക്ഷം അവർക്ക് കിട്ടിയ അസുലഭ സൗഭാഗ്യങ്ങൾ ഈ വിധമായുള്ള സാമ്രാജ്യ ദുർമോഹങ്ങളിലേക്ക് നയിച്ചുവെങ്കിൽ, ഇന്ത്യൻ പക്ഷത്തിന് അതിനേക്കാൾ വൻ സാമ്രാജ്യ മോഹങ്ങൾ ആണ് ഉണ്ടായിരുന്ന്. ഏതാണ്ട് അഞ്ച് സ്വതന്ത്ര രാജ്യങ്ങളെ ഉടൻ തന്നെ ഇന്ത്യൻ പക്ഷം പദ്ധയിതിട്ടു പിടികൂടിയെന്നാണ് മനസ്സിലാക്കുന്നത്. വടക്ക് കിഴക്കായുള്ള ആസാം, മേഘാലയ, തൃപുര തുടങ്ങിയ ഏഴു പ്രദേശങ്ങളും ഇതിൽപെടുമോ എന്ന് അറിയില്ല.

തിരുവിതാംകൂർ പ്രദേശത്ത്, സ്വന്തം രാജാവിനേയും രാജ്യത്തേയും വടക്കൻ ഹിന്ദിക്കാർക്ക് ഒറ്റുകൊടുക്കാനും, അവരുടെ ഒത്താശയക്കാരായിനിന്ന് രാജ്യദ്രോഹികൾ ആയി നിൽക്കാനും പലരും ഉണ്ടായിരുന്നു. അതിനാൽ തന്നെ തിരുവിതാംകൂറിനെ ഹിന്ദിക്കാർ പിടിച്ചടക്കിയത് കാര്യമായ യാതോരു പ്രശ്നങ്ങളിലേക്കും നയിച്ചില്ല.

എന്നാൽ ആസാം തുടങ്ങിയ പ്രദേശങ്ങളും കാശ്മീർ പോലുള്ള രാജ്യങ്ങളും വൻ സ്വാതന്ത്ര്യ സമരങ്ങളിലേക്കും സായുധ പോരാട്ടങ്ങളിലേക്കും ആണ് നീങ്ങിയത്.

എന്നാൽ പഞ്ചാബ് എന്ന ബൃട്ടിഷ്-ഇന്ത്യൻ പ്രദേശത്തെ രണ്ടായി വിഭജിച്ച്, ഒന്ന് പാക്കിസ്ഥാനും മറ്റേത് ഇന്ത്യയും എടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ കൂറുകാണിച്ചിരുന്നവർ ആണ് സിക്കുകാർ. പഞ്ചാബിന്‍റെ പാക്കിസ്ഥാൻ പ്രദേശങ്ങളിൽ എന്താണ് പിന്നീട് സംഭവിച്ചത് എന്ന് അറിയില്ല. എന്നാൽ പഞ്ചാബിന്‍റെ ഒരു ഭാഗം ഇന്ത്യൻ പക്ഷത്തിന് കൊടുത്തത് സിക്കുകാരിൽ ചില വംശീയർക്ക് സമ്മതിക്കാനായില്ല എന്നു മനസ്സിലാക്കുന്നു. അതും ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി വളർന്നു.

ഈ ഒരു വിപ്ളവ വീര്യത്തെ നിർവ്വീര്യമാക്കാനായി, 1919ൽ അമൃത്സർറിൽ നടന്ന ജാലിയൻവാലാബാഗ് വെടിവെപ്പിനെ ഒരു ദേശീയ സംഭവവും സിക്കുകാരോടു ഇങ്ഗ്ളിഷ് ഭരണം കാണിച്ച ക്രൂരതയും ആയി നിർവ്വചിച്ച് വൻ സ്മാരകസ്തംഭങ്ങളും മറ്റും കെട്ടിയുയർത്തുകയും ഈ സംഭവത്തിന് വൻ മൂല്യം നൽകിക്കൊണ്ട് സിക്കുകാരുടെ കൂറ് പിടിച്ചെടുക്കുവാനും അന്നുള്ള ഇന്ത്യൻ ഭരണം പദ്ധതിയിട്ടു നടപ്പാക്കി.

യാതോരു ജനഹിത പരിശോധനയും നടത്തിയല്ല Clement Atlee ബൃട്ടിഷ്-ഇന്ത്യയിലെ പലവിധ പ്രദേശങ്ങളേയും ജനവംശങ്ങളേയും ഹിന്ദിക്കാർക്കും പാക്കിസ്ഥാനികൾക്കും നൽകിയത്. ഇന്ത്യൻ പക്ഷത്തുള്ള പഞ്ചാബിൽ വൻ സായുധ വിപ്ളവ സാധ്യതകൾ എരിഞ്ഞുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനവധി ഹൃദയ ബേധകങ്ങളായ കാര്യങ്ങളും നടന്നു. ഒടുവിൽ ഇന്ത്യൻ പട്ടാളം സിക്കുകാരുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ നടുവൊടിച്ചു. അവരുടെ കീഴടങ്ങിയ നേതാവിനെ തോക്കിന്‍റെ ബയണറ്റുകൊണ്ട് ഇന്ത്യൻ പട്ടാളക്കാർ കുത്തിക്കൊന്നുവെന്ന കഥ അക്കാലങ്ങളിൽ പടർന്നിരുന്നു.

പോണ്ടിച്ചേരി, ഗോവ, തുടങ്ങിയ പല പ്രദേശങ്ങളേയും ഓരോന്നായി ഇന്ത്യ സായുധ ശക്തി ഉപയോഗിച്ചുതന്നെ പിടികൂടി. സിക്കിമിനെ 1975ൽ പിടികൂടിയത് ഒരു ചതിപ്രയോഗത്തിലൂടെയാണ്.

ഇവിടെ പ്രസ്താവ്യമായ കാര്യം ഈ വിധ രാജ്യങ്ങളേയും പ്രദേശങ്ങളേയും ബൃട്ടിഷ്-ഇന്ത്യക്ക് ഏതവസരത്തിലും യാതോരു പ്രയാസവും ഇല്ലാതെ പിടികൂടാൻ പറ്റുന്ന പ്രദേശങ്ങൾ ആയിരുന്നുവെന്നതാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ വിധമായുള്ള രീതിയിൽ പെരുമാറിയിരുന്നില്ല എന്നതാണ് പറയേണ്ടത്.

സിക്കിമിൽ ഇന്ത്യൻ പട്ടാളം കയറി, ഒരു ജനഹിത പരിശോധന നടത്തി, അതിൽ 97.5 ശതമാനം പേരും ഇന്ത്യക്ക് അനുകൂലമായാണ് വോട്ട് ചെയ്തത് എന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഈ രീതിയിൽ ഉള്ള യാതോരു തട്ടിപ്പു പരിപാടിയും ഇങ്ഗ്ളിഷ് ഭരണം നടത്തിയിരുന്നില്ല എന്ന് ഓർക്കേണ്ടതാണ്. അവർക്ക് എപ്പോഴും നേരേ വാ, നേരേ പോ, എന്ന് രീതിയേ ഉണ്ടായിരുന്നുള്ളു.

ഈ മുകളിൽ പരാമർശിച്ച ഓരോ സംഭവങ്ങളെക്കുറിച്ചും പല കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു. അവ ഓരോന്നും ഈ എഴുത്തിന്‍റെ ഒഴുക്കിൽ വരികയാണ് എങ്കിൽ പറയാം. ഈ വിധ സംഭവങ്ങളിൽ എല്ലാം തന്നെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം ഒരു വൻ ഘടകം തന്നെയായിരുന്നു എന്നും ഇവിടെ പ്രസ്താവിച്ചുകൊണ്ട് എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചു പോകുകയാണ്.

മാപ്പിളസ്ഥാൻ ഒരു യാഥാർത്ഥ്യം ആവാനായി ചില വ്യക്തികൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പാക്കിസ്ഥാനിന്‍റെ കൂടെയല്ലാത്ത ഒരു മാപ്പിളസ്ഥാനിനാണ് പരിശ്രമം.

1947ൽ പ്രസിദ്ധീകരിച്ച ഒരു ലഘുഗ്രന്ഥത്തിൽ ടിപ്പുസുൽത്താൻ മലബാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയുന്നുണ്ട് പോലും. ഇന്നുള്ള ഹിന്ദുക്കളുടെ അന്നുള്ള മുതുമുത്തശ്ശികളും മറ്റും അർദ്ധ നഗ്നരായാണ് ജീവിച്ചിരുന്നത് എന്നും അവരുടെ മുലയും മറ്റ് ശരീരഭാഗങ്ങളും നഗ്ന രൂപത്തിൽ ടിപ്പുവിന്‍റെ പട്ടാളക്കാർ കണ്ടുവെന്നും, അതിനാൽ തന്നെ ആ പട്ടാളക്കാരെ ടിപ്പുവിന് നിയന്ത്രിക്കാനായില്ലാ എന്നും, പട്ടാളക്കാർ ഈ സ്ത്രീകളെ കാമാർത്തിശമനത്തിനായി ഉപയോഗിച്ചുവെന്നും, അതിനാൽ തന്നെ സ്ത്രികൾ അവരുടെ നഗ്ന മാറിടം പുറത്ത് കാണിക്കാൻ പാടില്ല എന്ന ആജ്ഞ ടിപ്പു നൽകിയെന്നും മറ്റും ഈ എഴുത്തിൽ ഉണ്ടായിരുന്നു പോലും.

ആ വിധമാണ് ഹൈന്ദവ സ്ത്രീകൾക്ക് മാന്യമായി വസ്ത്രം ധരിക്കാൻ ആയത് എന്ന് സാരം.

ഈ വിധമായുള്ള ഒരു വെളിപ്പെടുത്തലിൽ, ആ ലേഖനം എഴുതിയ വ്യക്തികൾ അറിയാതെ ടിപ്പുവിന്‍റെ പട്ടാളക്കാരുടെ ക്രൂര കൃത്യങ്ങൾക്ക് പ്രമാണസാക്ഷ്യം നൽകുന്നു. ടിപ്പുവാകട്ടെ മലബാറുകാരൻ അല്ല. മറിച്ച് ആക്രമകാരിതന്നെയാണ്.

കുണ്ടോട്ടിക്കാരനായ ഒരു വ്യക്തി ഒരു പോരാട്ട ഗാനം തന്നെ എഴുതുകയുണ്ടായി. അതിൽ ബൃട്ടണേയും കോൺഗ്രസിനേയും ഒരേ പക്ഷക്കാരും ശത്രുക്കളും ആയാണ് കാണുന്നത്. ഈ രണ്ട് കൂട്ടരും പാക്കിസ്ഥാൻ സ്ഥാപിതമാകുന്നത് എതിരാണ് എന്നു പറഞ്ഞുകൊണ്ടാ്ണ് ഗാനസാഗരത്തിൽ വൻ ലാവണ്യവരികൾ സൃഷ്ടിച്ചത് പോലും. പാട്ടിന്‍റെ പാലാഴി തീർക്കാനായി എന്തും എഴുതാം.

അണികളെ ചേർക്കാനും അവരിൽ വിപ്ളവ വീര്യം ആളിക്കത്തിക്കാനും വേണ്ടി എന്തും പറയാം. മനസ്സിലും രക്തധമനികളിലും ആവേശത്തിന്‍റെ നീരൊഴുക്കിനെ ഇളക്കിവിടാൻ പറ്റുന്ന ഗംഭീര പദപ്രയോഗങ്ങൾ ഫ്യൂഡൽ ഭാഷകളിൽ സുലഭമാണ്. അവയെ ഉപയോഗിച്ചുതന്നെയാണ് ജനത്തിനെ അണിനിരത്തുക.

പാക്കിസ്ഥാനിന്‍റെ ജനനത്തോടുകൂടി, All India Muslim Leagueഗിന് ഇന്ത്യയിൽ പ്രസക്തി ഇല്ലാതായി. പിന്നെയുള്ളത് മലബാറിലെ മുസ്ലിം ലീഗാണ്. ഇതിന്‍റെ ഭാവി എന്താണ് എന്ന ചോദ്യം ഉയർന്നിരിക്കാം.

1948 മാർച്ചിൽ Madrasസിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. 1951ൽ Indian Union Muslim League സ്ഥാപിതമായി. മലബാറിൽ ഈ പാർട്ടി ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. Travancore-Cochin സംസ്ഥാനത്തിൽ ഈ പാർട്ടിക്ക് കാര്യമായ ശക്തി പ്രാപിക്കാൻ ആയില്ല.

വടക്കൻ ഇന്ത്യൻ പ്രദേശങ്ങളിൽ അന്ന് മുസ്ലിം ലീഗ് എന്ന പേര് ഒരു ശപിക്കപ്പെട്ട വാക്കായി കാണുന്നവർ ഉണ്ടായിരുന്നു പോലും.

ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക കുട്ടിനേതാക്കൾക്ക് നൽകിയപ്പോൾ ഈ പ്രദേശത്തുള്ള സാമൂഹിക ചിന്താഗതിയിൽ വന്ന മാറ്റം ഇത്രമാത്രമായിരുന്നു. അതിന്‍റെ അയലടികൾ ഇന്നും അവിടങ്ങളിൽ കാണാൻ പറ്റും എന്നാണ് തോന്നുന്നത്.

മലബാറിൽ മുസ്ലിം ലീഗിനെ പിരിച്ചുവിടണം എന്ന ചിന്താഗതിയും നിലനിന്നിരുന്നു. എന്നാൽ അത് പാടില്ല എന്ന വാദവും ശക്തമായിത്തന്നെ നിലനിന്നു. അതോടെ മലബാറിലെ മുസ്ലീം ലീഗിൽ ഭിന്നിപ്പ് സംഭവിച്ചു. ചില നേതാക്കൾ മുസ്ലിം ലീഗ് വിട്ടുപോയി.

മലബാർ മുസ്ലിം ലീഗ് കമ്മറ്റി വളരെ കാര്യക്ഷമതയോടുകൂടി, മുഹമ്മദീയർക്കിടയിൽ വൻ ജനസ്സമ്മതരായതും വൻ സാമൂഹിക സമ്മതരും ആയുള്ള വൻകിട നേതാക്കളെ ഉന്നതസ്ഥാനങ്ങളിൽ ചേർത്തുകൊണ്ട് മലബാർ മുഹമ്മദീയരെ മുസ്സിം ലീഗിന് കീഴിൽ അണിനിരത്തി.

ഇതോടെ എഴുത്തിന്‍റെ പാത ഏതാണ്ട് 1950കളിൽ എത്തിച്ചേർന്നു നിൽക്കുന്നതായി കാണുന്നു.

ഇനി മാപ്പിള ലഹള എന്ന സംഭവത്തെക്കുറിച്ച് ഒന്ന് ചെറുതായി പരാമർശിക്കാം എന്ന് കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം



ദക്ഷിണ മലബാറിലെ ഏറനാട് എന്ന പ്രദേശത്തും വള്ളുവനാട്, പൊന്നാനി, Calicut എന്നീ താലൂക്കുകളിലെ ചില ഭാഗങ്ങളിലും 1921ന് ചുറ്റുപാടിൽ ആളിപ്പടർന്ന ഒരു വർഗ്ഗീയ കലാപമാണ് മാപ്പിള ലഹള എന്നത്. 1921ലെ ആദ്യമാസങ്ങളിൽ കലാപം പള്ളിയിൽനിന്നും പള്ളിയിലേക്കും ഗ്രാമത്തിൽ നിന്നും ഗ്രാമത്തിലേക്കും വൻ വേഗത്തിൽ പടർന്നു പിടിച്ചുപോലും.

ഈ ഒരു സംഭവത്തെക്കുറിച്ച് ഈ എഴുത്തുകാരന് ഒന്നിൽ കൂടുൽ സ്രോതസ്സുകളിൽ നിന്നും ഏതാണ്ട് 1980കൾ മുതൽതന്നെ പലവിധ കൊച്ചുകൊച്ചു വിവരങ്ങൾ ലഭിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ ഈ കലാപത്തിൽ സംഭവിച്ച ഓരോ വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചും കാര്യമായ വിവരം ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ല. മറ്റുപല കാര്യങ്ങളെ ശ്രദ്ധിക്കുന്ന അവസരത്തിൽ ഈ ഒരു സംഭവത്തിനെ പലദിക്കിലും പലവിധത്തിൽ അവരവർക്ക് വേണ്ടുന്ന രീതിയിൽ വ്യാഘ്യാനിച്ചും വിവരിച്ചും പലരും എഴുതിയത് കണ്ടിട്ടുണ്ട്.

IAS പരീക്ഷയിൽ (Civil Service Examമിൽ) ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളുടെ പേരുകൾ എഴുതണം എന്ന ചോദ്യം വന്നാൽ, യാതോരു മടിയും മനസ്സിൽ കയറാതെ മാപ്പിള ലഹളയെന്നോ മലബർ കലാപം എന്നോ എഴുതിയാൽ വമ്പൻ മാർക്ക് ലഭിക്കും. അതേ പോലെ തന്നെ മാപ്പിള ലഹളയെന്നത് എന്താണ് എന്ന ചോദ്യം വന്നാൽ, അത് ബൃട്ടിഷ-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി നടന്ന ഒരു വൻ സ്വാതന്ത്ര്യ സമര വിപ്ളവമാണ് എന്ന് എഴുതിയാൽ full mark ലഭിക്കും.

ഇതിന് പകരം ഈ എഴുത്തുകാരൻ ഇവിടെ എഴുതാൻ പോകുന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഉത്തരം എഴുതിയാൽ പൂജ്യം മാർക്ക് ലഭിക്കും എന്നാണ് തോന്നുന്നത്.

മാപ്പിള ലഹളയെന്ന സംഭവം നടന്നത് ദക്ഷിണ മലബാറിൽ ആണ്. അതും അവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രം. ഇങ്ഗ്ളിഷ് ഭരണം ഈ കലാപത്തിനോട് പ്രതികരിക്കാൻ കുറച്ച് വൈകിപ്പോയി എന്നത്, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കാര്യക്ഷമതയിൽ ഒരു കളങ്കമായി നിലനിൽക്കാം. എന്നാൽ ഭരണ യന്ത്രത്തിൽ പ്രവർത്തിക്കുന്നവരിൽ 99.99999% ശതമാനം ആളുകളും പ്രാദേശികരായിരുന്നു എന്നും ചിന്തകളിൽ നിന്നും വിട്ടുപോകരുത്.

1919ൽ അമൃത്സറിൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളം ഒരു വെടിപ്പെപ്പ് നടത്തുകയും അവിടെ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്ന വൻ വർഗ്ഗീയ കലാപത്തെ തവിടു പൊടിയാക്കുകയും ചെയ്തിരുന്നു. എന്നാൽ വെടിവെച്ചത് ദക്ഷിണേഷ്യക്കാരായ പട്ടാളക്കാർ തന്നെയായിരുന്നു. അവർ യാതോരു കാരുണ്യവും ഇല്ലാതെ ഓടുന്ന വ്യക്തികളെ ഉന്നമിട്ടുകൊണ്ടാണ് വെടിവച്ചത് പോലും.

മാത്രവുമല്ല അവർ വെടിവെച്ചത് കലാപം നടത്തിക്കൊണ്ടിരുന്നവരുടെ മേൽ അല്ലായിരുന്നു. സമൂഹത്തിൽ വൻ പ്രകോപനങ്ങൾ സൃഷ്ടിക്കപ്പെടുത്താവുന്ന രാഷ്ട്രീയ പ്രസംഗം നടക്കുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള Military Act പ്രഖ്യാപിക്കപ്പെട്ടിട്ടും ഉണ്ടായിരുന്നു.

അന്ന് പഞ്ചാബിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്ന വർഗ്ഗീയ കലപം ആവിയായിപ്പോയി എന്നത് ശരിയാണ് എങ്കിലും, ഈ വെടിവെപ്പിന് നേതൃത്വം നൽകിയ Gen. Dyreന് പട്ടാളത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. Dyre ബൃട്ടണിൽ തിരിച്ചെത്തിയപ്പോൾ, ഇദ്ദേഹത്തിന് എതിരായി വൻ പരാമർശങ്ങളും ആരോപണങ്ങളും നിയമ നടപടികളും ആരംഭിക്കപ്പെട്ടു. വൻ ശിക്ഷയിൽ നിന്നും Dyre രക്ഷപ്പെട്ടത് വളരെ നേരിയ ഒരു രീതിയിൽ മാത്രമാണ്.

ഈ ഒരു സംഭവം നടന്നത് 1919ൽ ആണ് എങ്കിൽ വെറും രണ്ടു വർഷത്തിനുള്ളിൽ ആണ് ദക്ഷിണ മലബാറിൽ മാപ്പിള ലഹള സംഭവിച്ചത്. ഇത് നടന്ന പ്രദേശം, ബൃട്ടിഷ്-ഇന്ത്യയുടെ വ്യാപ്തിയുമായി താരത്മ്യം ചെയ്യുമ്പോൾ വളരെ സൂക്ഷ്മവും നിസ്സാരവും ആയ ഒരു പ്രദേശം മാത്രമാണ്.

എന്നാൽ വർഗ്ഗീയ കലാപം പടർന്നു പിടിച്ചിരുന്നുവെങ്കിൽ എത്ര ലക്ഷം പേർ മരിക്കും എന്ന് ഇന്ന് കണക്കുകൂട്ടാൻ ആവില്ല.

മാത്രവും അല്ല, ബ്രാഹ്മണ പക്ഷ മേൽവിലാസത്തിന് കീഴിൽ മറ്റ് ജനവംശങ്ങൾ അണിനിരന്നാൽ മലബാറിൽ മാപ്പിളമാർക്ക് പിടിച്ചുനിൽക്കാൻ ആവും എന്നും തോന്നുന്നില്ല. ബെങ്ഗോളിലും ബൃട്ടിഷ്-ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും വൻ ഏറ്റുമുട്ടലുകളിലേക്ക് ഇത് നീങ്ങിയേക്കാം. ഇങ്ങിനെയൊരു സംഭവം നടന്നാൽ അതിന്‍റേയും ഉത്തരവാദിത്വവും ആരോപണങ്ങളും മറ്റും ഇങ്ഗ്ളിഷ് ഭരണം തന്നെ ഏറ്റെടുക്കേണ്ടിവരും എന്നതും വാസ്തവം തന്നെ.

ഈ വിധമായുള്ള, ഉപഭൂഖണ്ഡം മുഴുവനും പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒരു കലാപം മുൻ കാലങ്ങളിൽ നടന്നിട്ടില്ല. കാരണം, ബൃട്ടിഷ്-ഇന്ത്യ നിലവിൽ വരുന്നതിന് മുൻപ് ഉപഭൂഖണ്ഡം ഏതാണ്ട് 2000ത്തോളം കൊച്ചുകൊച്ചു രാജ്യങ്ങളോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആയിരുന്നു. പോരാത്തിന്, ഓരോ പ്രദേശത്തും ഉന്നതർ ഒരു കൂട്ടരും, അവർതന്നെ അവർക്ക് കീഴിൽ പടിപടിയായി കീഴിൽ ഉള്ളവരെ അമർത്തിപ്പിടിച്ചിരിക്കുന്ന ജനവംശങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ എല്ലായിടത്തും നിത്യവും ആക്രണങ്ങളും പിടിച്ചുപറിയും സ്ത്രീകളെ പിടിച്ചുകൊണ്ടുപോക്കും മറ്റും നിരന്തമായി നടന്നിരുന്നു.

മുഹമ്മദീയർ എന്ന കൂട്ടർ വ്യത്യസ്തമായി നിലനിന്നിരുന്നുവെങ്കിലും, മറ്റ് കീഴ്ജനങ്ങൾക്ക് മാത്രമായിരിക്കാം ആ വിധമായുള്ള ഒരു വ്യത്യാസം അനുഭവപ്പെട്ടിരിക്കുക. കാരണം, മുഹമ്മദീയരിലെ ഉന്നതർ മറ്റ് സാമൂഹിക ഉന്നതരുമായി സൗഹൃദത്തിൽതന്നെയായിരിക്കാം ജീവിച്ചിരിക്കുക. അവരും കീഴ്ജനങ്ങളായ മുഹമ്മദീയരിൽ നിന്നും വിട്ടുനിന്നിരിക്കാം.

എന്നാൽ ബൃട്ടിഷ്-ഇന്ത്യ സൃഷ്ടിക്കപ്പെട്ടപ്പോൾ ഭൂമിശാസ്ത്രപരമായുള്ള വേർതിരിവുകൾ മഞ്ഞുപോയി. ജനാധിപത്യം കൂടി നടപ്പിൽ വന്നപ്പോൾ, ദക്ഷിണേഷ്യ മുഴുവനും പടർന്നുകിടക്കുന്ന സാമൂഹിക അവകാശങ്ങളും വാദപ്രതിവാദങ്ങളും മറ്റും വളർന്നുവന്നു.

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണ മലബാറിൽ പടർന്നുപിടിച്ച വർഗ്ഗീയ കലാപത്തെ അടിച്ചമർത്താൻ വൈകിയിരുന്നു എന്നത് വാസ്തവം തന്നെയാണ് എന്ന് തോന്നുന്നു. അതിനാൽ തന്നെ അനവധി, എന്നുവച്ചാൽ വളരെ അധികം, കുടുംബങ്ങളും വ്യക്തികളും കഠിനമായ പല യാതനകളും അനുഭവിച്ചുവെന്ന് മനസ്സിലാക്കുന്നു.

Gen. Dyreന് ലഭിച്ച അനുഭവം ആയിരിക്കുമോ ഇങ്ഗ്ളിഷ് ഭരണ നേതൃത്വത്തിനെ ആദ്യ കാലങ്ങളിൽ നിർവ്വീര്യമാക്കിയത് എന്ന് അറിയില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം കലാപത്തെ നിയന്ത്രിക്കാനായി ഇറങ്ങിത്തിരിച്ചതോടുകൂടി, വർഗ്ഗീയകലാലത്തെ ആദ്യം തന്നെ ദക്ഷിണ മലബാറിലെ മറ്റ് പ്രദേശങ്ങളിലേക്കും, പിന്നീട് ഉത്തര മലബാറിലെക്കും പടർന്നു പിടിക്കുന്നതിൽ നിന്നും കാര്യക്ഷമായി തടഞ്ഞുവെന്ന് മനസ്സിലാക്കുന്നു.

മാത്രവുമല്ല, ഇതിന്‍റെ അലയടികൾ Madras Presidencyയുടെ മറ്റ് പ്രദേശങ്ങളിലേക്കും പോരാത്തതിന് തിരുവിതാംകൂറിലേക്കും പടർന്നിരുന്നുവെങ്കിൽ മൊത്തമായി പറഞ്ഞാൽ മുഹമ്മദീയർക്ക് കഠിനമായ പ്രശ്നങ്ങൾ നൽകുമായിരുന്നു എന്നു തോന്നുന്നു. തിരുവതാംകൂർ രാജ്യത്തിൽ നായർമാർക്ക് അന്നും വൻ കായിക ബലവും അധികരങ്ങളും എന്തും ചെയ്യാനുള്ള നിയമപരമായുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവർ അവിടങ്ങളിൽ കീഴ്ജനങ്ങൾ തെരുവിലിറങ്ങി വിപ്ളവക്കൊടി പാറിച്ചപ്പോൾ, അടിച്ചു തമർത്തിയവർ ആണ്.

മാപ്പിള ലഹളയിൽ, ലഹളക്കാർ ചെയ്ത കാര്യങ്ങളിൽ ചിലത് വിവരിക്കേണ്ടതുണ്ട്. അത് ചെയ്യാതെ ഈ എഴുത്തിന് മുന്നോട്ട് പോകാൻ ആവില്ല. കാരണം, ചില കാര്യങ്ങൾ മറച്ചുപിടിച്ചും മറ്റ് കാര്യങ്ങൾ വെളിച്ചത്തുവച്ചും ആയുള്ള ഒരു എഴുത്തിന് യാതോരു പ്രസക്തിയും ഇല്ലതന്നെ.

എന്നാൽ ഈ എഴുത്തിൽ മാപ്പിള ലഹളയുടെ സാമൂഹികവും ചരിത്രപരവും ആയുള്ള പശ്ചാത്തലത്തെ ഒന്ന് പരിശോധിക്കുക തന്നെ ചെയ്യും എന്നു വിചാരിക്കുന്നു.

സംഭവിച്ച കാര്യങ്ങളെ ഈ വിധമായുള്ള ഒരു പരിശോധനയുടെ വെളിച്ചമില്ലാതെ വെറുതേയങ്ങ് വിവരിച്ചാൽ ഇസ്ലാം മതത്തിന് വൻ പേരു ദോഷം വരുത്തും എന്നതാണ് വാസ്തവും. ഇന്നാണെങ്കിൽ ഇസ്ലാം മതത്തിന് പേരു ദോഷത്തിന് കാര്യമായി പ്രവർത്തിക്കേണ്ടുന്ന ഒരു ആവശ്യകത ലോകത്തിലെ പല ദിക്കിലും നിലനിൽക്കുന്നില്ലാ എന്നാണ് തോന്നുന്നത്. അക്രമകാരികൾ ഭീകരവാദികൾ കൊടുംക്രൂരർ സംസ്ക്കാര ശൂന്യർ എന്നെല്ലാമുള്ള മേൽവിലാസങ്ങളും നിർവ്വചനങ്ങളും ഇസ്ലാമിന് സുലഭമായി ലഭിച്ചുകഴിഞ്ഞിട്ടുള്ള ഒരു കാലമാണ് ഇത്.

മാപ്പിള ലഹളയിൽ നടന്ന പല സംഭവ വിവരങ്ങളും നിരത്തി എഴുതിയാൽ ഇസ്ലാമിന് പേരുദോഷം വരുത്തും എന്നത് ഏതാണ്ട് വ്യക്തം തന്നെയാണ്. ഈ ഒരു കാര്യം ഇസ്ലാമിന്‍റെ ആചാര്യ സ്ഥാനത്ത് നിൽക്കുന്നുവെന്ന് പലരും പറയുന്ന മുഹമ്മദിന്‍റെ പേരിലും കളങ്കം ചേർക്കും എന്നതും ഒരു വ്യസനകരമായ കാര്യം തന്നെയാണ്.

ഇസ്ലാം ഈ വിധമായുള്ള ഒരു പുലിവാല് ഏതുവിധത്തിലാണ് പിടിച്ചത് എന്നത് ആശ്ചര്യകരമായി തോന്നേണ്ടതാണ്. കാരണം, ഒരു ഭാഗത്ത് സമാധാനത്തിന്‍റേയും മനുഷ്യ സമത്വത്തിന്‍റേയും ആയങ്ങൾ പാറിപ്പറത്തിയാണ് ഇസ്ലാം വരുന്നത് എന്ന ഒരു വാദം. മറ്റൊരു ദിക്കിൽ നിന്നും ഇതിനെല്ലാം തികച്ചും വിപരീതമായ വിവരങ്ങൾ.

ഇസ്ലാമിന്‍റെ മേൽവിലാസത്തിന് ഒരു ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് യോജിക്കാത്ത പല നിർവ്വചനങ്ങളും ആരോപണങ്ങളും ഏതു വിധത്തിലാണ് വാരിക്കൂട്ടേണ്ടി വന്നത് എന്ന കാര്യം ഒന്ന് നോക്കേണ്ടതു തന്നെയാണ്. അതു ചെയ്യാൻ ശ്രമിക്കാം.

പിന്നെ നോക്കാൻ ഉദ്ദേശിക്കുന്നത്, മാപ്പിള ലഹളയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വ്യാജ ചരിത്രവുമായി എന്താണ് ബന്ധം എന്നത്.

ഇനിയും ഉണ്ട് നോക്കേണ്ടുന്ന കാര്യങ്ങൾ.

ഒന്ന് 1921ന് മുൻപ് ദക്ഷിണ മലബാറിൽ നടന്ന മറ്റ് ചെറുകിട മാപ്പിള ആക്രമണങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രകോപനങ്ങളും. ദക്ഷിണ മലബാറിലെ മാപ്പിളമാർക്ക് അവരുടെ അതേ സാമൂഹിക ചുറ്റുപാടിൽ ജീവിച്ചിരുന്ന ബ്രഹ്മണമത മേൽവിലാസം ഉണ്ട് എന്ന് തോന്നിത്തുടങ്ങിയവരെ കഠിനമായി ആക്രമിക്കാനുള്ള പ്രകോപനം എന്തായിരുന്നു എന്നതും നോക്കേണ്ടുന്ന കാര്യം തന്നെയാണ്.

മറ്റൊരു കാര്യം മുഹമ്മദീയ സമൂഹത്തിൽ ജനിച്ചതുകൊണ്ട് മാത്രം ഒരാൾ മുസ്ലിം ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്‍റെ അംഗം ആകുമോ എന്നതും. അതായത് ആ വ്യക്തിയിൽ ആളിപടരുന്ന വേവലാതികളും വെപ്രാളങ്ങളും വിരോധങ്ങളും മറ്റും ഇസ്ലാം ആദ്ധ്യാത്മികത പ്രകോപിപ്പിച്ചു വിടുന്നത് തന്നെയാണോ?

ലോകത്തിന്‍റെ പല ദിക്കിലും ഇസ്ലാം മേൽവിലാസം പേറുന്നവർ എത്രാമാത്രം ഇസ്ലാം ആണ് എന്നതും ചിന്തിക്കാവുന്ന കാര്യം ആണ്.

വ്യക്തിയും സമൂഹത്തിലെ ചില കൂട്ടരും ഇസ്ലാം ആയി മാറിയാൽ അയാളിൽ എന്തു മാറ്റമാണ് സാമൂഹികമായി സംഭവിക്കുക എന്നതും ഒന്ന് ചിന്തിക്കാവുന്ന കാര്യം ആയേക്കാം.

പിന്നെ നോക്കാനുള്ള കാര്യം ലോകൈകമായി ഇസ്ലാമിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത്. ലോകത്തിന്‍റെ പലദിക്കിലും ഇന്ന് ഇസ്ലാം എന്നത് പല വിധ ഭീകര പ്രവർത്തനങ്ങളിലും പങ്കാളിത്തമോ നേതൃത്വമോ നൽകുന്ന ഒരു ആശയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഇതിനെല്ലാം പിന്നിൽ അദൃശ്യമായ മറ്റേതോ കൂട്ടർ ചരടുവലിക്കുകയും പദ്ധതിയിടുകയും ചെയ്യുന്നുണ്ടോ എന്നതും നോക്കാവുന്ന ഒരു കാര്യമാണ്.

നായർമാർ എന്നത് കളരി അഭ്യാസത്തിൽ വൻ മികവു ലഭിച്ചവർ ആണ് എന്നും അവർ ഈ കഴിവ് ഉപയോഗിച്ച് പഴശ്ശിരാജക്കൊപ്പം നിന്ന് ഇങ്ഗ്ളിഷ് പക്ഷത്തിനെ തമർത്തിയെന്നെല്ലാമുള്ള കഥകൾ ഇന്ന് സുലഭമാണ്. ഇങ്ഗ്ളിഷ് പക്ഷത്തിനെ അടിച്ചു തമർത്തിയ നയർമാർക്ക് എന്തുകൊണ്ട് മാപ്പിള കലാപകാരികളെ നേരിടാനായില്ലാ എന്നതും ഇന്ത്യൻ വ്യാജ മഹാചരിത്രത്തിന്‍റെ ഏടുകളിൽ ഒരു ആശ്ചര്യമായി നിലനിൽക്കേണ്ടുന്ന കാര്യം തന്നെയാണ്.

മാപ്പിള ലഹള സമയത്ത് ബ്രാഹ്മണ മതത്തിന്‍റെ പക്ഷത്താണ് എന്ന മേൽവിലാസം ഉള്ള പലവീട്ടുകാരും യാതോരു അഭയവും സംരക്ഷണവും ഇല്ലാതെ നിസ്സഹായരായി കലാപകാരികളുടെ അക്രമത്തെ അനുഭവിക്കേണ്ടിവന്നു എന്നുള്ളതിന് ഇങ്ഗ്ളിഷ് ഭരണത്തെ അന്ന് പലരും അക്ഷേപിച്ചിരുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ വെപ്രാളം ഇളക്കി വിട്ടതിനെക്കുറിച്ച്



ഈ വർഷം 2021 ആണ്. അതായത് മാപ്പിള ലഹള നടന്നിട്ട് 100 വർഷം ആകുന്നു.

IAS പഠനത്തിൽ പഠിച്ച കാര്യം ശരിയാണ് എങ്കിൽ മറ്റ് പല സ്വാതന്ത്ര്യ സമര ആഘോഷങ്ങളെപ്പോലെ മാപ്പിള ലഹളയും ഇന്ന് വൻ ഉത്സാഹത്തിമിർപ്പോടുകൂടി ശതാബ്ദം കൊണ്ടാടേണ്ടുന്ന ഒരു കാര്യമാണ്.

മാത്രവുമല്ല, ഇന്ത്യാ രാജ്യം രൂപീകൃതമായതിന് ശേഷം, പലവിധത്തിൽ അന്ന് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പോലീസ് പ്രസ്ഥാനം അറസ്റ്റ് ചെയ്ത് ശിക്ഷിക്കപ്പെട്ട പലർക്കും സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തിരുന്നു എന്നും കേട്ടറിവുണ്ട്. (കൃത്യമായ വിവരം ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ല.)

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും, ഈ വക വിവരങ്ങൾ ഇന്ത്യൻ സർക്കാർ തൊഴിൽ സ്ഥാനങ്ങളിലേക്ക് കറയിക്കൂടാനുള്ള പരീക്ഷകളിൽ ഉപയോഗിക്കാം എന്നല്ലാതെ മറ്റ് യാതോരു കൃത്യതയോ വാസ്തവികതയോ ഇല്ലാത്ത കാര്യങ്ങൾ ആവാം.

മോഹൻദാസ് ഗാന്ധി ലോകത്തിലെ പലയിടത്തും പലരീതിയിലും ഒന്ന് മിനുങ്ങാൻ ശ്രമിച്ച് എവിടേയും എത്താതെ ബൃട്ടിഷ്-ഇന്ത്യയിലേക്ക് കയറി വന്ന സമയം ആണ്. വന്ന പാടെ ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണത്തെ അങ്ങ് ഓടിച്ചുവിടണം എന്ന വൻ തിരിച്ചറിവും വെളിപാടും ലഭിച്ചതു മാതിരിയാണ് പെരുമാറിയിരുന്നത്.

അപ്പോൾ കൈയിൽ കിട്ടിയ തുരുപ്പുശീട്ടാണ് ഖിലാഫത്ത് പ്രസ്ഥനം. തുർക്കിയിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ മാത്രമാണ് വൻ വേവലാതി വന്നത് എന്നു തോന്നുന്നു. തുർക്കിയിലെ ജനങ്ങൾക്ക് പോലും കാര്യമായ ഒരു കുലുക്കവും ഉണ്ടായില്ലാ എന്നാണ് തോന്നുന്നുത്.

ദക്ഷിണ മലബാറിൽ ഒരു ചെറിയ പ്രദേശത്ത് ഒരു വൻ വർഗ്ഗീയ കലാപം കത്തിജ്വലിച്ചപ്പോൾ ഇങ്ഗ്ളിഷ് ഭരണത്തിന് അതിനെ നേരിടേണ്ടതായി വന്നു. ഇങ്ഗ്ളിഷ് ഭരണം അവിടെ നേരിടേണ്ടിവന്നത് മുഹമ്മദീയരെയാണ്. അതോടെ കലാപം ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് എന്ന ഒരു ആശയം ഗാന്ധിയും മറ്റും അവരുടെ കൈവശമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ വാരി വിതറി എന്നു തോന്നുന്നു. ഇതിന്‍റെ പ്രതിഫലനം ദക്ഷിണ മലബാറിലും മെഡ്രാസ് പ്രസിഡൻസിയിലും കാണപ്പെട്ടു.

ഗാന്ധിയെ സംബന്ധിച്ചെടുത്തോളും ഇത് ഒരു വൻ സംഭവമായിരുന്നിരിക്കേണം. കാരണം, ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ട് താൻ നടത്തിയ പ്രക്ഷോഭ പരിപാടിക്ക് ഇത്രമാത്രം ഒരു സ്വീകാര്യത ഇത്രപെട്ടെന്ന് ലഭിക്കും എന്ന് കരുതിക്കാണില്ല.

ബൃട്ടിണിലേയും അമേരിക്കയിലേയും ഭൂഖണ്ഡ യൂറോപ്പിലേയും മാധ്യമങ്ങൾ ഗാന്ധിയുടെ വൻ വിപ്ളവ നേതൃത്വ വിജയം ഈ സംഭവത്തിൽ കണ്ടിരിക്കാം. ഭൂഖണ്ഡ യൂറോപ്പിനും അമേരിക്കയിലുള്ള ഭൂഖണ്ഡ യൂറോപ്യന്മാർക്കും ഇങ്ഗ്ളണ്ടിനെ അടിച്ചുതമർത്താൻ കിട്ടുന്ന ഏതു വിവരവും പെരുപ്പിച്ച് കാണിക്കാൻ വൻ ഇഷ്ടമുള്ള കാര്യമാണ്. ഗാന്ധിയുടെ പേര് വാനോളം പുകഴ്ത്തപ്പെടും.

കോൺഗ്രസിലെ മറ്റ് നേതാക്കൾ അന്താളിച്ചു നിന്നിരിക്കാം. പക്ഷെ എന്തു ചെയ്യാം? ബൃട്ടിഷ്-ഇന്ത്യയിലെ അന്നത്തെ സോഷ്യൽ മീഡിയ ആയ പത്രങ്ങളിലും മറ്റും ഗാന്ധിയാണ് വിളങ്ങി നിൽക്കുന്നത്.

വൻ സമ്പത്തുള്ള ആളാണ് ഗാന്ധി. ബൃട്ടിഷ്-ഇന്ത്യൻ പൗരനല്ല എന്ന കാര്യം ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ലാ എന്നാണ് തോന്നുന്നത്. ഗാന്ധിക്കാണെങ്കിൽ സ്വന്തമായുള്ള പത്രവും മാസികയും മറ്റും ഉണ്ട് താനും. ഒരു ആശ്രമവും കൂടി തുടങ്ങിയതോടുകൂടി കാര്യങ്ങൾക്ക് വൻ ബലവും വന്നുചേർന്നിരിക്കാം.

എന്നാൽ ഗാന്ധി സ്വന്തം രാജ്യത്ത് പോയി വിളങ്ങൻ ശ്രമിക്കില്ല എന്നാണ് തോന്നുന്നത്. കാരണം അവിടെ വിലകിട്ടിയേക്കില്ല, അവിടെ കിടുന്നു വിളഞ്ഞാൽ. കാരണം അവിടെ കൂടുതൽ പ്രായമുള്ള കുടുംബക്കാരും മറ്റും മത്സര ബുദ്ധിയോടുകൂടി ഗാന്ധിയുടെ പദ്ധതികളെ വീക്ഷിച്ചേക്കാം.

ഗാന്ധി തുടങ്ങിയ സബർമതി ആശ്രമം പോർബന്ധർ രാജ്യത്തിൽ അല്ല, മറിച്ച് ബൃട്ടിഷ്-ഇന്ത്യയിലാണ് സ്ഥാപിച്ചത് എന്നു തോന്നുന്നു. കൃത്യമായി അറിയില്ല.

ദക്ഷിണ മലബാറിൽ നടന്ന വർഗ്ഗീയ കലാപത്തെ ഗാന്ധിയും മറ്റും ദുർവ്യാഖ്യാനം ചെയ്തും വ്യാജമായി വിവരിച്ചും, അത് ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് എന്ന് പ്രചരിപ്പിക്കുക തന്നെ ചെയ്തുവെന്നാണ് തോന്നുന്നത്.

വിഡ്ഢിത്തം പറഞ്ഞാലും സാമൂഹിക മാധ്യമം കൈയിൽ ഉണ്ട് എങ്കിൽ വിഡ്ഢിത്തത്തെ വിവരം ആക്കിമാറ്റാനാവും എന്നതാണ് വാസ്തവം എന്നു തോന്നുന്നു.

ദക്ഷിണ മലബാറിൽ 1836ൽ ആണ് എന്നു മനസ്സിലാക്കുന്നു, ഏറനാട് താലൂക്ക് പന്തല്ലൂർ ദേശം മഞ്ചേരി അംശം എന്നിടത്തുവച്ച് കണിശൻ ജാതിയിൽ പെട്ട ചാക്കുപ്പണിക്കരെ, കല്ലിങ്ങൽ കുഞ്ഞോലൻ എന്ന മുഹമ്മദീയൻ കുത്തിക്കൊന്നു, എന്ന സംഭവം മുതൽ ഏതാണ്ട് മുപ്പതോളം വർഗ്ഗീയ സ്വഭാവം ഉള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഓരോന്നിന്‍റേയും ഹ്രസ്വമായ വിവരണങ്ങൾ MALABAR MANUAL ലിൽ കാണുന്നുണ്ട്.

ഈ മുകളിൽ പറഞ്ഞ സംഭവത്തിൽ ആദ്യം തന്നെ ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ വന്ന കാര്യം കല്ലിങ്ങൽ കുഞ്ഞോലൻ മുഹമ്മദീയൻ ആണ് എങ്കിലും, ഒരു സാധാരണ മുഹമ്മദീയ പേര് അല്ല ഈ ആൾക്ക് ഉള്ളത് എന്നതാണ്.

മലബാറിൽ പണ്ടു കാലം മുതൽ മുഹമ്മദീയർ ഉണ്ടായിരുന്നുവെങ്കിലും, ടിപ്പുസുൽത്താന്‍റെ ആക്രമണത്തോടുകൂടി മലബാറിലെ, പ്രത്യകിച്ചും ദക്ഷിണ മലബാറിലെ, മുഹമ്മദീയരിൽ കാര്യമായ ചില വ്യത്യാസങ്ങൾ വന്നുചേർന്നിരുന്നു.

ടിപ്പുസുൽത്താന്‍റെ ആക്രമണകാലത്ത് ഹിന്ദുക്കളും (ബ്രാഹ്മണരും) അവരുടെ കൂടെ നിന്നിരുന്ന അമ്പലവാസികളും നായർമാരും, വീടും വിട്ട് കാട്ടിലേക്കും മറ്റുചിലർ തിരുവിതാംകൂറിലേക്കും ഓടിപ്പോയിരുന്നു. ടിപ്പുവിന്‍റെ പട്ടാളത്തെക്കാൾ അധികം ഭയാനകമായി ഈ ബ്രാഹ്മണ പക്ഷത്തിന് അനുഭവപ്പെട്ടത്, ടിപ്പുവിന്‍റെ പടയ്ക്ക് മുന്നിൽ നീങ്ങിയെത്തിയ കീഴ്ജന വംശങ്ങളെയാണ്.

അവർ കയർ ഊരിയിട്ടതുമാതിരി ബ്രാഹ്മണ പക്ഷ വീടുകളിലേക്ക് ഓടിക്കയറുകയും കഴിയുന്ന എല്ലാവിധ അക്രമണങ്ങളും നടത്തുകയും ചെയ്തിരുന്നു പോലും. ഇവരോട് ഏറ്റുമുട്ടാൻ നായർമാർ തയ്യാറാവില്ല. ഏറ്റുമുട്ടിയാൽ എല്ലാവിധത്തിലും ആള് നാറിപ്പോകും.

ഇവർ ടിപ്പുവിന്‍റെ ആക്രമണ കാലത്ത് അഴിഞ്ഞാടിയവർ ആണ് എങ്കിലും, ഇവർ അന്ന് മുഹമ്മദീയർ ആയിരിക്കില്ല. ഇവരിൽ ആളിക്കത്തുന്ന പകയും വിദ്വേഷവും ഇസ്ലാം മതം സൃഷ്ടിച്ചത് ആവില്ല. മറിച്ച് കാലാകാലങ്ങളായി സാമൂഹികമായ കാൽച്ചങ്ങലകളിൽ പെട്ടും ഭാഷാകോഡുകളിലൂടെ നാറ്റിയും നിർത്തിയിരിക്കപ്പെട്ടവർ ആയിരിക്കാം ഇവർ.

ടിപ്പുവിന്‍റെ ആക്രമണ സമയത്ത് സ്വഃമനസ്സാലെ ഇസ്ലാമിലേക്ക് പല കീഴ്ജനങ്ങളും ചേർന്നിരിക്കാം. ടിപ്പുവിന്‍റെ ഹ്രസ്വമായ ഭരണകാലത്തിന് ശേഷം വന്നത് ഇങ്ഗ്ളിഷ് ഭരണമാണ്. അതോടുകൂടി ബ്രാഹ്മണ പക്ഷത്തിന് അവരുടെ അടിമ ജനത്തിന്മേൽ ഉള്ള കഠിനമായ നിയന്ത്രണം നഷ്ടപ്പെട്ടു. ദക്ഷിണ മലബാറിൽ മക്കത്തായ തീയർ മുതൽ അങ്ങ് താഴെ അറ്റത്തുള്ള ചെറുമരിൽ വരെയുള്ള പലരും ഇസ്ലാമിലേക്ക് കയറി.

ഉത്തര മലബാറിലെ മരുമക്കത്തായ തീയർ വ്യക്തികൾ ഇസ്ലാമിലേക്ക് കാര്യമായി പരിവർത്തനം ചെയ്തിരുന്നു എന്ന് തോന്നുന്നില്ല. ഇതിന് ചില കാരണങ്ങൾ കണ്ടേക്കാം.

ഒന്ന് മക്കത്തായ തീയരും മരുമക്കത്തായ തീയരും വ്യത്യസ്ത ജനവംശങ്ങൾ ആയിരുന്നിരിക്കാം. മരുമക്കത്തായ തീയരിൽ യവന രക്തബന്ധ പാതയുണ്ട് എന്നു തോന്നുന്നു. അതേ സമയം മക്കത്തായ തീയരിൽ മധ്യേഷ്യൻ രക്തബന്ധപാതയായിരിക്കം കടന്നുവന്നരിക്കുക. ഈ വിധം പറയാനുള്ള കാരണങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.

മരുമക്കത്തായ തീയർ ദുരം അയിത്തം (distance pollution) നൽകില്ല എന്നും അറിയുന്നു. അതേ സമയം മക്കത്തായ തീയർ ദൂരം അയിത്തം നൽകും എന്നു മനസ്സിലാക്കുന്നു.

മക്കത്തായ തീയർക്ക് മുകളിൽ ഉള്ള നായർമാരെ ഉത്തര മലബാറിലെ നായർമാർ ചെറിയ തോതിലെങ്കിലും അകറ്റി നിർത്തിയിരുന്നു എന്നതും പ്രസ്താവ്യമാണ്.

അങ്ങിനേയും ഒരു അയിത്തം.

Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനീ പട്ടാളത്തിൽ മരുമക്കത്തായ തീയരും നായർമാരും പട്ടാളക്കാരായി നിയമിതരായിരുന്നു എന്നു കാണുന്നു. ഇതേ പോലൊരു കാര്യം ദക്ഷിണ മലബാറിലെ നായർമാരും മക്കത്തായ തീയരും തമ്മിൽ, Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയുടെ കാലത്ത്, നടന്നിരുന്നതായി അറിവ് ഈ എഴുത്തുകാരന് ലഭിച്ചിട്ടില്ല. എന്നാൽ കൃത്യമായി അറിയില്ല.

ദക്ഷിണ മലബാറിലെ ചെറുമരെക്കുറിച്ച് Malabar Manualലിൽ പറയുന്നുണ്ട്. 'ചെറിയവർ' എന്ന വാക്കാണ് പോലും 'ചെറുമർ'. വളരെ തുച്ഛമായ ഭക്ഷണം നൽകിയാണ് ഇവരെ ചെറിയവർ ആയി നിലനിർത്തിയിരുന്നത് പോലും. അതോടൊപ്പം തന്നെ പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ഏറ്റവും കഠിനമായി കീഴ്പ്പെടുത്തുന്ന വാക്ക് കോഡുകൾ ആയിരിക്കും ഇവരുടെ മേൽ പതിപ്പിച്ചിരിക്കുക.

ഇവരും ഇവർക്ക് മുകളിൽ ഉള്ള പല കീഴ്ജന വംശങ്ങളും ഇസ്ലാമിലേക്ക് കയറിപ്പോൾ അവരിൽ ഗംഭീരമായ മാനസിക മാറ്റങ്ങൾ വന്നിരിക്കും എന്നുള്ളത് തീർച്ചയുള്ള കാര്യമാണ്.

പരിമിതമായ ഭക്ഷണം മാത്രം ലഭിക്കും എന്നതു തന്നെ ഗംഭീരമായി മാറിയിരിക്കാം.

എന്നിരുന്നാലും പ്രാദേശിക സമൂഹത്തിൽ ഇവർക്കുള്ള കീഴ്ജന മേൽവിലാസം മാച്ചുകളയാൻ പ്രയാസം തന്നെയായിരിക്കും. അവഹേളിച്ച് സംസാരിക്കാൻ പ്രോത്സാഹനം നൽകുന്നവയാണ് ഫ്യൂഡൽ ഭാഷകൾ.

വ്യക്തിപരമായി വ്യക്തിത്വത്തിൽ മേന്മവരികയും, അതിന് സാമൂഹികമായി അനുവാദവും മതിപ്പും അംഗീകരാവും ലഭിക്കുന്നില്ലാ എന്നുള്ളത് ഒരു വൻ പ്രകോപനകരമായ അന്തരീക്ഷം തന്നെയായിരിക്കാം.

ഇക്കൂട്ടരിൽ അറബി രക്തബന്ധ പാതയും കൂടി കലരുമ്പോൾ, ഇവരിലെ ചിലർക്കെങ്കിലും മനസ്സിൽ കഠിനമായ പലവിധ പകയും കയറിക്കൂടാം.

അതേ സമയം ഇവർ ഉപയോഗിക്കുന്ന ഫ്യൂഡൽ ഭാഷാ വാക്കുകളിലെ നിലവാരക്കുറവും സ്വരക്കേട് ഉളവാക്കുന്ന സ്വരവും തരംതാഴ്ന്ന ഉൾഅർത്ഥങ്ങളും മറ്റും പ്രാദേശിക ഇസ്ലാമിക സാമൂഹിക ഉച്ചനീചത്വ പാതയിൽ നിൽക്കാത്ത സാമൂഹിക ഉന്നതരിൽ വൻ അസ്വാസ്ഥ്യം തന്നെ വളർത്തിയിരിക്കാം.

പോരാത്തതിന് ഇവർ പഠിച്ചും പഠിക്കാതേയും ഇടക്കിടക്ക് ഉദ്ദരിക്കുന്ന അറബി പദങ്ങളും അവയുടെ സ്വരവും, അവയുടെ അർത്ഥമെന്താണ് എന്ന അറിവില്ലായ്മയും മറ്റും സമൂഹത്തിൽ കഠിനമായ വേവലാതികൾ പടർത്തിയിരിക്കാം.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കീഴിൽ പെട്ടവനെ ഉയർത്തുകയെന്നത്, പല തട്ടുകളുള്ള ഒരു കെട്ടിടത്തിന്‍റെ ഉയരങ്ങളിൽ ഉള്ള ഒരു തട്ടിനെ അടർത്തിയെടുത്ത് കീഴെത്തട്ടിന്‍റെ നിലയിലേക്ക് കൊണ്ടുവരുന്നത് പോലെയാണ്. കെട്ടിടത്തിന്‍റെ അടിയുറപ്പ് ഇളകിപ്പോകും.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ നടപ്പില്ലാത്ത ഒരു കാര്യമാണ് സാമൂഹിക ആശയവിനിമയ സമത്വം. എന്നാൽ സാമൂഹിക ആശയവിനിമയ സമത്വം ഉള്ള ഇടങ്ങളിൽ സാമ്പത്തിക അസമത്വം ഒരു വൻ പ്രശ്നം അല്ലതന്നെ.

ഇസ്ലാം ശ്രമിച്ചിരുന്നത് പ്രാദേശിക സമൂഹത്തിൽ വൻ വെപ്രാളം തന്നെ ഇളക്കിവിടുന്ന പദ്ധതിയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. മാപ്പളിമരോട് Malabar Manualലിൽ ഒരു നിഴലായി നിലനിൽക്കുന്ന അനുതാപം



Malabar Manualൽ പലയിടത്തും നായർമാരെ വളരെ പുകഴ്ത്തി എഴുതുന്ന ഇടങ്ങൾ കാണുന്നുണ്ട്. ഇന്നുള്ള ഇന്ത്യൻ പോലീസ് ശിപായിമാരോടു താരതമ്യം ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് പലയിടത്തും നായർമാരെ പരാമർശിക്കുന്നത്. ഓരോ കുട്ടിരാജ്യത്തിലും സമാധാനവും നിയമവും ശിക്ഷയും മറ്റും നടപ്പാക്കി, കീഴ്ജനങ്ങൾ തമ്മിൽ തമ്മിലുള്ള ഏറ്റുമുട്ടലുകളും മത്സരങ്ങളും നിയന്ത്രിച്ചും അവരുടെ മേൽ മേൽനോട്ടം നടത്തിയും, അവരുടെ പെണ്ണുങ്ങളെ മറ്റുള്ളവർ കരസ്ഥമാക്കുന്നതിനെ തടഞ്ഞും, കീഴ്ജനങ്ങൾക്ക് അവരുടെ തൊഴിലുകളിൽ വ്യാപൃതമായി ജീവിക്കാനുള്ള സൗകര്യം നായർമാർ നൽകുന്നു.

എന്നാൽ നായർമാരെ പുകഴ്ത്തിയെഴുതുന്നത് വ്യക്തമായും William Logan അല്ലായിരിക്കാം എന്നാണ് ഈ എഴുത്താകാരന് തോന്നിയിട്ടുള്ളത്. മറിച്ച് ആ വിധം സ്വയം പുകഴ്ത്തുന്ന വാക്കുകൾ William Loganന്‍റെ കീഴിൽ പ്രവർത്തിച്ചിരുന്ന നായർ ഉദ്യോഗസ്ഥരുടെ വാക്കുകൾ ആണ് എന്ന് മിക്കവാറും തീർച്ചയുള്ള കാര്യമായേക്കാം.

എന്നാൽ Malabar Manualലിൽ ചിലയിടത്തെല്ലാം ദൃശ്യമായ ഒരു ഭാവം, മാപ്പിളമാരോടോ അതുമല്ലെങ്കിൽ മലബാറിൽ താമസിച്ചിരുന്ന മുഹമ്മദീയരോടോ, ഒരു മനസ്സില്ലാ മനസ്സോടെയുള്ള മതിപ്പോ അതുമല്ലെങ്കിൽ ജാഗ്രതയോടുകൂടിയ അനുതാപമോ (grudging admiration or cautious empathy) ആണ്.

ഇത് ഒരു വിചിത്രമായ തിരിച്ചറിവായേക്കാം. എന്നാൽ നോക്കൂ, English Company മലബാറിൽ കണ്ടത് ഒരേ പോലുള്ള ഒരു ജനതയെ അല്ലതന്നെ. മലബാറുകളിലെ ഓരോ കുട്ടിരാജ്യത്തിലും വ്യത്യസ്ത ജനക്കൂട്ടങ്ങളും ജനവംശീയരും, ഓരോയിടത്തും വ്യത്യസ്തമായാണ് തമ്മിൽ പെരുമാറിയതും, ഇങ്ഗ്ളിഷ് കമ്പനിയോടു പ്രതികരിച്ചതും. പോരാത്തതിന്, ആരിലും മൊത്തമായുള്ള ഒരു ദേശീയ ബോധമോ കൂറോ മറ്റോ ഇല്ലായിരുന്നു എന്നും വ്യക്തമായിരുന്നു.

ഈ ഒരു ചിന്നിച്ചിതറിക്കിടക്കുന്ന സാമൂഹിക അവസ്ഥയെ സൃഷ്ടിച്ചതും നിലനർത്തിയതും എന്താണ് എന്ന് ഇങ്ഗ്ളിഷ് കമ്പനിക്ക് യാതോരു വിവരും ലഭിച്ചിരിന്നില്ലതന്നെ. നായർമാരാണ് എവിടെയും പോലീസ് ശിപായിമാരുടെ പോലുള്ള തൊഴിൽ ചെയ്തിരുന്നത് എങ്കിലും, അവർക്കും കീഴ്ജനത്തിനോട് യാതോരു വാത്സല്യമോ കടപ്പാടോ ഇല്ലായിരുന്നു എന്നു മാത്രമല്ല, കീഴ്ജനത്തിന്‍റെ ഉന്നമനം അവർക്ക് സഹിക്കാൻ പറ്റാത്ത ഒരു കാര്യം കൂടിയായിരുന്നു എന്നതും വ്യക്തം തന്നെ.

എന്നാൽ നായർമാർ ഇല്ലാത്ത ഒരു സാമഹീകാവസ്ഥ കീഴ്ജനത്തിന് ആലോചിക്കാൻ പോലും പറ്റില്ലതന്നെ. കാരണം, അവരുടെ വീടിനും വീട്ടിലെ അന്തേവാസികൾക്കും, മറ്റ് കീഴജന വ്യക്തികളുടെ ആക്രമണങ്ങളിൽനിന്നും കടന്നുകയറ്റങ്ങളിൽനിന്നും സംരക്ഷണം ഉറപ്പാക്കുന്നത് നായർമാരുടെ സാന്നിദ്ധ്യമാണ്.

ഈ ഒരു കാര്യം ഇങ്ഗ്ളിഷ് കമ്പനിക്ക് മനസ്സിലായിരുന്നു.

എന്നാൽ മലബാറിലെ മുഹമ്മദീയർ എന്തുകൊണ്ടോ പലരീതിയിലും മറ്റുള്ളവരിൽനിന്നും വ്യത്യസ്തർ ആണ് എന്ന തിരിച്ചറിവും ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇസ്ലാം, സമൂഹത്തിൽ ചെയ്തിരുന്ന പലകാര്യങ്ങളും ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്‍റെ ഭാവങ്ങളോട് സമാനമായവയാണ് എന്ന തോന്നലും വന്നിരുന്നു.

എന്നാൽ മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒരു ഗൂഡ സാമൂഹിക കോഡിങ്ങ് മാപ്പിളമാരിൽ എന്തോ ഒരു കഠിനമായ വ്യത്യാസം നിലനിർത്തുന്നു എന്ന തിരിച്ചറിവും ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചിരുന്നു. ഈ ഗൂഡമായ കോഡിങ്ങ് പ്രാദേശിക ഭാഷയിലെ ഫ്യൂഡൽ ഭാഷാ കോഡിങ്ങ് ഇസ്ലാമിന്‍റെ സാമൂഹിക ആദർശങ്ങളുമായി പ്രതിപ്രവർത്തിച്ച് ഉളവാക്കുന്ന അരക്ഷിതാവസ്ഥയാണ് എന്ന വ്യക്തമായ തിരിച്ചറിവു മാത്രം കമ്പനിക്ക് ലഭിച്ചില്ല.

Genuine Arabs, of whom many families of pure blood are settled on the coast, .............. have a great regard for the truth, and in their finer feelings they approach nearer to the standard of English gentlemen than any other class of persons in Malabar.


ഈ മുകളിൽ നൽകിയ ഉദ്ദരണി Malabar Manualലിൽ നിന്നുമാണ്. ഇത് നേരത്തെ ഈ എഴുത്തിൽ ഉദ്ദരിച്ചിട്ടുണ്ട് എന്നാണ് ഓർമ്മ.

കലർപ്പുചേർന്നിട്ടില്ലാത്ത രക്തപാതയിൽ ഉള്ള യഥാർത്ഥമായ അറബി കടുംബക്കാരെക്കുറിച്ചാണ് ഉദ്ദരണിയിൽ പറയുന്നത്. വ്യക്തിത്വത്തിലും മനസ്സിന്‍റെ ഉള്ളിലെ ഭാവങ്ങളിലും English gentlemenമാരോട് ഇത്രമാത്രം അടുപ്പം ഉള്ള മറ്റാരുംതന്നെ മലബാറിൽ ഇല്ലാ എന്നാണ് വില്യം ലോഗൻ പറയുന്നത്.

എന്നാൽ ഇത് മലബാറിലെ മാപ്പിള ജനത്തിനെക്കുറിച്ചല്ല പറയുന്നത്, മറിച്ച് അറേബ്യൻ രാജ്യങ്ങളിൽ പെട്ട ഒന്നിൽ നിന്നും വന്നവരെക്കുറിച്ചാണ്.

എന്നാൽ ഉത്തര മലബാറിൽ നമ്പൂതിരിമാരും, അമ്പലവാസികളും നായർമാരും മരുമക്കത്തായ തീയരും മറ്റും പല കാലഘട്ടങ്ങളിൽ പല കാരണത്താൽ ഇസ്ലാമിൽ ചേർന്നിട്ടുണ്ടാവാം. ഇവരിലെല്ലാംതന്നെ ഇസ്ലാം പലവിധ ഗുണകരമായ മാറ്റങ്ങളും വരുത്തിയിരിക്കാം. എന്നാലും, അവരാരം തന്നെ അറബി ഭാഷയുടെ ഉന്നത മൂല്യങ്ങൾ ഉൾക്കൊള്ളുന്നവർ ആയിരിക്കില്ല.

പറഞ്ഞുവന്നത്, ഇവരിൽ പലരേയും ഇസ്ലാം സാമൂഹികമായി പലരീതിയിലും നന്നാക്കിയിരിക്കാമെങ്കിലും, പ്രാദേശിക ഫ്യൂഡൽ ഭാഷ മനസ്സിൽ ഉത്തേജിപ്പിക്കുന്ന സാമൂഹികമായുള്ള വേവലാതികളും ഉയർച്ചത്താഴ്ചകളും വ്യക്തി വിരോധങ്ങളും മറ്റും ഒരു പരിധിക്കപ്പുറം ഇസ്ലാമിന് മാറ്റാൻ ആയിരിക്കില്ലതന്നെ.

ഉത്തര മലബാറിൽ പിന്നെയുണ്ടായിരുന്ന മുഹമ്മദീയർ Cannanore പ്രദേശത്തിലെ യവന രക്തപാതയിൽ ഉള്ളവർ എന്ന് തോന്നുന്ന മുഹമ്മദീയർ ആണ്. Cannanoreറിലെ അറക്കൽ കുടുംബക്കാരും ഈ രക്തബന്ധ പാതയിൽ ഉള്ളവർ ആയിരുന്നിരിക്കാം എന്നും ഒരു തോന്നൽ. കൃത്യമായി അറിയില്ല.

ഈ കുടുംബക്കാർ മലബാറിലെ ചരിത്ര സംഭവങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും സാമൂഹികമായി പിടിച്ചുനിൽക്കാനും വൻ ആധിപത്യം കരസ്ഥമാക്കാനും ശ്രമിച്ചവർ ആയിരുന്നു എന്നു തോന്നുന്നു. ഇതിനായി മറ്റ് മുഹമ്മദീയരെ അവരുടെ കീഴിൽ അണിനിരത്താനായി ഇവർ അവരുടെ ഇസ്ലാം തിരിച്ചറിയൽ കാഡ് (identity card) പലവട്ടം ഉപയോഗിച്ചിരുന്നു എന്നും ഒരു തോന്നൽ. ഇവരോട് ഇടപഴകുകയും ഇവർക്ക് പലവട്ടം സഹായം നൽകുകയും English Company ചെയ്തിരുന്നുവെങ്കിലും, ഇവരെക്കുറിച്ച് ഇങ്ഗ്ളിഷ് കമ്പനിക്ക് കാര്യമായ മതിപ്പ് ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.

ഇവർ വാക്ക് പാലിക്കില്ല എന്നതല്ല, മറിച്ച് പരസ്യമായി വാക്ക് നൽകുകയും രഹസ്യമായി അതിന് കടക വിരുദ്ധമായി പ്രവർത്തിക്കുകയും ഗൂഡാലോചന ചെയ്യുകയും ചെയ്യുന്ന ഒരു സ്വഭാവ വിശേഷം ഇവർക്ക് ഉണ്ടായിരുന്നു എന്നു തോന്നുന്നു. എന്നുവച്ചാൽ, ഇവരും ഒരു മഹാ ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരിച്ചറിയൽ രേഖയ്ക്ക് അർഹതയുള്ളവരാണ് എന്നു വ്യക്തം.

ദക്ഷിണ മലബാറിൽ 1921ൽ മാപ്പിള ലഹളയും, ആ സംഭവത്തിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പല വിധ അക്രമങ്ങളും നടത്തിയ മുഹമ്മദിയർ മുകളിൽ പരാമർശിക്കപ്പെട്ടവർ അല്ലതന്നെ. ഇവരെക്കൊണ്ട് ഇങ്ഗ്ളിഷ് ഭരണത്തിന് വളരെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നത് ശരിയാണ്.

എന്നാൽ ഇവരെക്കുറിച്ച് Malabar Manualലിൽ പരാമർശിക്കുമ്പോൾ, നായർമാരെക്കുറിച്ച് വ്യാജമായി സ്തുതി ഗീതം പാടുന്നതിന് കടക വിരുദ്ധമായി, വളരെ വ്യക്തമായിത്തന്നെ, സാമൂഹത്തിൽ വൻ അലട്ടൽ സൃഷ്ടിച്ച ഈ കൂട്ടരോട് സഹതാപം അറിയിക്കുന്നുതും ഇവരിലെ ചില സ്വഭാവഗുണങ്ങളെ പ്രശംസിക്കുന്നും ആയ വാക്കുകൾ യാതോരു വ്യാജ ഭാവവുമില്ലാതെ എഴുതിക്കാണുന്നുണ്ട്.

ഇങ്ഗ്ളിഷ് കമ്പനി മലബാറിൽ മനഃസാക്ഷിയുടെ കാര്യത്തിൽ വളരെ വിഷമസന്ധിയിൽ തന്നെയാണ് നിലനിന്നരുന്നത് എന്നു മനസ്സിലാക്കുന്നു. അവരുടെ കമ്പനിയിലെ പലവിധ നിലവാരങ്ങളിലും ഉള്ളവർ പാദേശിക സമൂഹത്തിലെ പലതട്ടുകാരാണ്. അവരുടെ Tellicherryയിലെ വാണിജ്യ കേന്ദ്രത്തിലെ പട്ടാളക്കാരിൽ നായർമാരും മരുമക്കത്തായ തീയരും ഉണ്ടായിരുന്നിരിക്കാമെങ്കിലും, ഉന്നത ഉദ്യോഗസ്ഥരിൽ മിക്കവരും നമ്പൂതിരിമാരോ, അമ്പലവാസികളോ, നായർമാരോ ആയേക്കാം. ഈ പരാമർശിച്ച എല്ലാ കൂട്ടരും ഉണ്ടായിരുന്നുവോ എന്നു തീർത്ത് പറയാൻ ഉള്ള അറിവ് ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല.

എന്നാൽ ബ്രാഹ്മണരായുള്ളവർ ദീർഘദൂര messengerമാരായി പ്രവർത്തിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്.

മരുമക്കത്തായ തീയരിലെ വ്യക്തികൾക്ക് ഉന്നത ഉദ്യോഗങ്ങളിലേക്ക് പ്രവേശനം ലഭിക്കാൻ പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നിരിക്കാം.

ആദ്യ കാലങ്ങളിൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ ഉന്നത ഉദ്യോഗസ്ഥർ എന്നത് ഓരോ ഗ്രാമത്തിലേയും അധികാരി കുടുംബക്കാർ തന്നെയായിരുന്നു. ഇങ്ങിനെ വരുമ്പോൾ, ആ അധികാരി കുടുംബക്കാർ പാരമ്പര്യമായി ചെയ്തുതുടർന്നിരുന്ന പല സാമൂഹിക ദുഷ്ടതകളേയും കണ്ടില്ലാ എന്ന് നടിക്കാനെ ഇങ്ഗ്ളിഷ് കമ്പനിക്ക് ആവുള്ളു.

ഈ അധികാരി കുടുംബക്കാരുടെ അടിയിൽ പെട്ടുപോയ കീഴ്ജനത്തിന്‍റെ വേവലാതികളെ അകറ്റാൻ ഇങ്ഗ്ളിഷ് കമ്പനിക്ക് പെട്ടെന്നൊന്നും ആവില്ല. നിലത്തിരിക്കുന്ന വ്യക്തിയെ ഒന്ന് കസേലയിൽ ഇരുത്താൻ പോലും ആവില്ലതന്നെ.

എന്നാൽ കീഴിൽ പെട്ടുപോയവരോട് കമ്പനിക്ക് സഹതാപം ഉണ്ട് തന്നെ. എന്നാൽ എന്താണ് ചെയ്യുക?

ദക്ഷിണ മലബാറിൽ കീഴ്ജന വംശങ്ങൾ ഇസ്ലാമിലേക്ക് ചാടിക്കയറിയത്, കമ്പനിക്ക് പ്രശ്നം ആകേണ്ടതില്ല. എന്നാൽ ബ്രാഹ്മണ പക്ഷത്തിലെ പല കുടുംബക്കാർക്കും ഉറക്കം നഷ്ടപ്പെടാൻ പറ്റുന്ന കാര്യമാണ് സംഭവിക്കുന്നത്. അവരാണ് സാമൂഹിക നേതാക്കൾ. അവർക്കുള്ള നേതൃത്വം നിലനിൽക്കുന്നത്, അവർക്ക് കീഴിൽ അണികൾ ഉള്ളത് കൊണ്ടാണ്. അണികൾ ആദരവും വിധേയത്വവം നൽകിയാൽ ആള് നേതാവാകും. കാലാകാലങ്ങളായി ഈ വിധ അണികൾ ആയി നിലനിന്നത് കീഴ്ജനമാണ്.

ഈ കീഴ്ജനം ഇസ്ലാമിലേക്ക് ചാടിക്കയറിയാൽ, ബ്രാഹ്മണ പക്ഷത്തിന് അണികളെ നഷ്ടമാകും. അത് യാതോരു നേതൃത്വ പ്രസ്ഥാനവും സമ്മതിച്ചു കൊടുക്കില്ലതന്നെ. ഇന്നും കീഴ്ജനം കൃസ്തീയ മതത്തിലേക്കോ ഇസ്ലാമിലേക്കോ കടന്നാൽ, സാമൂഹിക നേതാക്കൾക്ക് പീഠം നഷ്ടമാകും. അവർ അവരുടെ പീഠത്തോടെ സാമൂഹിക ഗർത്തത്തിലേക്ക് വീണുപോകും.

സർക്കാർ സ്കൂൾ അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥി ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചുതുടങ്ങിയതു പോലെയാണ് കാര്യങ്ങൾ.

ഇസ്ലാമിന്‍റെ സാമൂഹിക ദർശനം ദക്ഷിണേഷ്യൻ സാമൂഹിക ആശയവിനിമയ രീതികളോട് യോജിക്കുന്നവയല്ലതന്നെ. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ജനത്തിന് സാമൂഹിക സമത്വം പഠിപ്പിച്ചു വിടുക എന്നത് തനി തോന്യാസവും തെമ്മാടിത്തവും തന്നെയായി ഭവിക്കാം.

ബ്രാഹ്മണ പക്ഷത്തുള്ള നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും നായർമാർക്കും ഇസ്ലാമിലേക്ക് കയറിയ കീഴ്ജനത്തിലെ വ്യക്തി അടുത്തുകൂടി പോകുന്നത് അസഹ്യമായ ഒരു അനുഭവമായി തോന്നും. വെറും പേര് വിള്, ഓൻ, ഓള്, എന്താനെ, എന്താളെ എന്നെല്ലാം വാക്കുകളുടെ പ്രകോപന കോഡിങ്ങ് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകില്ല.

ഈ കീഴ്ജന മുഹമ്മദീയരുടെ അഹങ്കാരം മറ്റ് കീഴ്ജന വ്യക്തികൾക്കും സഹിക്കാൻ പറ്റില്ലതന്നെ.

അല്ലെങ്കിൽ തന്നെ ബ്രാഹ്മണ പക്ഷത്തുള്ള പലർക്കും സ്വതന്ത്രമായി സമൂഹത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കാൻ ആവില്ല. എന്നാൽ സാമൂഹത്തിൽ യാതോരു മൂക്കുകയറും ഇല്ലാതെ കീഴ്ജനം ഇസ്ലാമിക തിരിച്ചറിയൽ കാഡും വീശിക്കാണിച്ച് കാളവണ്ടി ഓടിക്കുകയും കച്ചവടം നടത്തുകയും കൃഷിഭൂമിയിൽ കൃഷിചെയ്യുകയും, പോരാത്തതിന്, സ്വന്തമായി പാട്ടത്തിന് കൃഷിയിടം കൈവശപ്പെടുത്തുകയും മറ്റും ചെയ്തു തുടങ്ങിയത് എങ്ങിനെയാണ് സഹിക്കാൻ പറ്റുക?

ഇങ്ഗ്ളണ്ടിൽ നിന്നും ചെറിയ ഒരു കാലയിളവിലേക്ക് തിരിച്ചുവന്ന വിദ്യാർത്ഥി തന്‍റെ പഴയ സ്കൂളിലെ പുതിയ അദ്ധ്യാപകരെ / അദ്ധ്യാപികമാരെ അവരുടെ പേരിന്ന മുന്നിൽ Mr. / Mrs. ചേർത്തുകൊണ്ട് സംബോധന ചെയ്താൽ ഒരളവുവരെ പ്രശ്നമാണ്. എന്നാൽ പഴയ അദ്ധ്യാപകർ വിദ്യാർത്ഥിയെ ഇഞ്ഞി എന്ന് സംബോധന ചെയ്തപ്പോൾ, വിദ്യാർത്ഥി കോപിച്ചാലുള്ള കാര്യം ഒന്ന് ഓർത്തുനോക്കുക.

കീഴ്ജനത്തിൽ പെട്ട പലരും അവരുടെ പാരമ്പര്യ നിലവാരങ്ങൾക്ക് അതീതമായുള്ള സാമൂഹിക നിലവാരങ്ങളിലാണ് നിന്നു പെരുമാറുന്നത്. ചിലർ ബ്രാഹ്മണ പക്ഷക്കാരോട് കച്ചവടം നടത്തുകയും മറ്റും ചെയ്യുന്നു. എന്നാൽ അവർക്ക് ബ്രാഹ്മണ പക്ഷക്കാരോടു യാതോരു വിധ വിധേയത്വവും പ്രകടിപ്പിക്കേണ്ടുന്ന കാര്യം ഇല്ലതന്നെ.

പോലീസ് ശിപായിയുടെ വീട്ടുവേലക്കാരൻ ഐഏഎസ്സുകാരന്‍റെ അടുത്ത് വന്നു നിന്ന് യാതോരു വിധേയത്വവും ഇല്ലാതെ ഇടപഴകാൻ തുടങ്ങിയാലുള്ള അവസ്ഥാവിശേഷം ഒന്ന് ആലോചിക്കുക.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു കാണിച്ചിരുന്ന മുഹമ്മദീയരെക്കുറിച്ച്



ദക്ഷിഷ മലബാറിൽ ഇസ്ലാമിലേക്ക് ചേർന്ന കീഴ്ജന വംശീയരുടെ കാര്യം മാത്രം ഇവിടെ എടുക്കാം. ദക്ഷിണ മലബാറിൽ ഈ വിധമായുള്ള ഒരു കൂട്ടർ മാത്രമല്ല ഉണ്ടായിരുന്നത്. നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും ഇസ്ലാമിലേക്ക് ചേർന്നവർ ഉണ്ടാവാം. തമ്മിൽ വ്യത്യസ്തരായ അറബി കുടുംബക്കാരും കണ്ടേക്കാം.

പിന്നെയുള്ളത് 'തങ്ങൾ' കുടുംബക്കാർ ആയിരിക്കാം. ഇവരിൽ ചിലരെല്ലാം അറബി രക്തപാതയിൽ ഉള്ളവർ ആയേക്കാം. എന്നാൽ ഈ 'തങ്ങൾ' എന്ന പദപ്രയോഗം ഒരു അറബി വാക്ക് പ്രയോഗം ആണോ എന്ന് അറിയില്ല. കാരണം, ഉത്തര മലബാറിൽ മാപ്പിളമാരിൽ ചിലരുടെ ആക്രമണത്തിന് ഇരയായ ഒരു ബ്രാഹ്മണ പക്ഷ കുടുംബക്കാർക്ക് 'തങ്ങൾ' എന്ന കുടംബപ്പേര് കാണുന്നുണ്ട്.

QUOTE from Malabar Manual:

On the 9th November 1851 information was received that Choriyot Mayan and eight others were designing to break out and kill one Kalattil Kesuvan Tangal, a wealthy and influential Hindu janmi of Mattanur in Kottayam taluk.


ആശയം: 1851 നവംബർ 9ന്, ചോറിയോട്ട് മായനും മറ്റ് എട്ടുപേരും കൂടി മട്ടന്നൂരിലെ കളാട്ടിൽ കേശവൻ തങ്ങൾ എന്ന പേരുള്ള വളരെ ധനികനും വൻ സ്വാധീനശക്തിയുള്ളതുമായ ഒരു ഹിന്ദു ജന്മിയുടെ വീട് ആക്രമിക്കാനും ആ ആളെ കൊല്ലാനും പദ്ധതിയിടുന്നുണ്ട് എന്ന വിവരം ലഭിച്ചു.

END.

ഈ ഉദ്ദരണിയിൽ നിന്നും 'തങ്ങൾ' എന്ന് വാക്ക് ഉത്തര മലബാറിലെങ്കിലും മുഹമ്മദീയരല്ലാത്ത ഹൈന്ദവ പക്ഷ സാമൂഹിക ഉന്നതർ ഉപയോഗിക്കുന്ന ഒരു കുടുംബ പേരാണ് എന്ന് മനസ്സിലാക്കാം എന്നു കരുതുന്നു. ഇങ്ങിനെയെങ്കിൽ, 'തങ്ങൾ' എന്ന വാക്ക് ഏതുവിധത്തിലാണ് മുഹമ്മദീയരിൽ വന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇപ്പോൾ ഇല്ലതന്നെ. ഈ കാര്യത്തെക്കുറിച്ച് കൂടുതലായി പഠിക്കാനുള്ള സമയക്കുറവും ഉണ്ട്.

മറ്റൊരു കാര്യം പറയേണ്ടുന്നത്, മുകളിൽ പരാമർശിച്ച ആക്രമണം ഉത്തര മലബാറിൽ ആണ് സംഭവിച്ചത്. ആ കാലഘട്ടത്തിൽ യഥാർത്ഥത്തിൽ ഉത്തര മലബാറിൽ ഈ വിധമായുള്ള, മാപ്പിളമാർ ബ്രാഹ്മണ പക്ഷക്കാരെ ആക്രമിക്കുന്ന ഒരു പതിവ് വളരെ കുറവായിരുന്നു. ഉള്ളവ തന്നെ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഉത്തര മലബാറിനേയും ദക്ഷിണ മലബാറിനേയും തമ്മിൽ കൂട്ടിക്കുഴച്ചു കൊണ്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെയായിരുന്നു

രണ്ട് വ്യത്യസ്ത മലബാറുകളെ കൂട്ടിക്കുഴച്ചത് ഉത്തര മലബാറിലെ മരുമക്കത്തായ തീയരിലെ ഉന്നത കുടുംബക്കാരിൽ ചിലവിധ അസ്വാസ്ഥ്യം സൃഷ്ടിച്ചകാര്യം നേരത്തെ പറഞ്ഞിരുന്നു എന്നു തോന്നുന്നു.

ദക്ഷിണ മലബാറിലെ എല്ലാ മാപ്പിളമാരും, ബ്രാഹ്മണ പക്ഷക്കാരോടോ ഇങ്ഗ്ളിഷ് ഭരണത്തിനോടോ നിരന്തരമായുള്ള വിരോധത്തിൽ ആയിരുന്നു ജീവിച്ചിരുന്നത് എന്നു തോന്നുന്നില്ല.

Malabar Manualൽ കുണ്ടോട്ടി തങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇദ്ദേഹവും ഇദ്ദേഹത്തിന്‍റെ കൂടെയുള്ളവരും ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ കൂറ് തന്നെ നൽകിയിരുന്നതായി പറയുന്നു.

QUOTE from Malabar Manual:

Just before the Joint Commission was dissolved, the Supravisor made a exempting the lands of the Kundotti Tangal (a high priest of one section of the Mappillas) from payment of the revenue, as had been the custom in Tippu’s time, on the condition that the Tangal and his people would prove loyal to the Honourable Company a promise which they have ever since very faithfully fulfilled.


ഈ മുകളിലെ ഉദ്ദരണിയിൽ നിന്നും മനസ്സിലാക്കേണ്ടത്, ദക്ഷിണ മലബാറിൽ തന്നെ വ്യത്യസ്ത നേതൃത്വ നിരയ്ക്ക് കീഴിൽ അണിനിരന്നിരുന്ന മാപ്പിളമാർ അക്കാലങ്ങളിൽ ഉണ്ടായിരുന്നുവെന്നതാണ്. ഈ കുണ്ടോട്ടി മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിന് വൻ കൂറ് തന്നെ കാഴ്ചവെച്ചിരുന്നു എന്നു തോന്നുന്നു.

കാരണം, മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Valentine Conolly എന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനെ മൂന്ന് മാപ്പിള വ്യക്തികൾ Calicutറ്റിൽ ഉള്ള Collector's Bunglowൽ വച്ച് അദ്ദേഹത്തിന്‍റെ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കഷണമാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ നടന്ന കാര്യം ഈ കൂറ് വ്യക്തമാക്കിയിരുന്നു. ഈ കൊല ചെയ്തവരെ കുണ്ടോട്ടിയിൽ വച്ച് ഓടിച്ചു വളഞ്ഞത് കുണ്ടോട്ടിയിലെ മാപ്പിളമാരായിരുന്നു പോലും.

ഈ കൊല ചെയ്തവരെ ഇന്ന് സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ചിലയിടത്തെല്ലാം വിശേഷിപ്പിച്ച് കാണുന്നുണ്ട്. അങ്ങിനെയെങ്കിൽ കുണ്ടോട്ടി തങ്ങളുടെ ആളുകൾ രാഷ്ട്ര ദ്രോഹികൾ ആണ് എന്ന വിഡ്ഢി കണ്ടുപിടുത്തത്തിലേക്ക് ഇന്ത്യൻ അക്കാഡമിക്ക് മഹാ വിഡ്ഢി ചരിത്രം എത്തിനിൽക്കും.

മാത്രവുമല്ല, Henry Valentine Conollyയെ വധിക്കാൻ ചിലർ പദ്ധതിയിടുന്നുണ്ട് എന്ന ഒരു സന്ദേശം ഒരു ഊമക്കത്തായി Conollyക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ വിവരം ഇദ്ദേഹം സ്വന്തം ഭാര്യയോടു പോലും പറഞ്ഞില്ലപോലും. ഈ വിധമായുള്ള ഒരു സന്ദേശം നിശ്ചയമായും മറ്റേതോ മുഹമ്മദീയർ ആയിരിക്കും ഒരു ഊമക്കത്തായി അറിയിച്ചിട്ടുണ്ടാവുക.

QUOTE from MALABAR MANUAL:

Mr. Conolly had received an anonymous letter warning him, but unfortunately thought it needless to take precautions, and had not even mentioned it to Mrs. Conolly.


ഈ ഒരു സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് ഒന്നിൽ കൂടുൽ കാര്യങ്ങൾ പറയാൻ തോന്നുണ്ട്. എന്നാൽ അവ ഇവിടെ എഴുതിയാൽ എഴുത്തിന്‍റെ പാതയിൽ നിന്നും എഴുത്ത് തെന്നിപ്പോകും എന്നു തോന്നുന്നതിനാൽ, അതിന് മുതിരുന്നില്ല.

എന്നാൽ ഈ കത്ത് എഴുതിയ മുഹമ്മദീയരായ വ്യക്തികൾ ആരായിരിക്കാം എന്ന് ചിന്തിക്കാവുന്ന കാര്യമാണ്. മാത്രവുമല്ല, അവർ എന്തു കൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്താതിരുന്നത് എന്നതും ചിന്തിക്കാവുന്നതാണ്.

ചിലപ്പോൾ ഈ മാപ്പിള ആക്രമകാരികൾ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരുടെ സഹായവും സഹകരണവും ചോദിച്ചിരിക്കാം. അത് അവർ നിരസിച്ചിരിക്കാമെങ്കിലും, രഹസ്യ സ്വഭാവമുള്ള ഈ വിവരം പുറത്ത് പറയില്ലാ എന്ന് ആക്രമകാരികൾക്ക് വാക്ക് കൊടുത്തിരിക്കാം. ഈ വിവരം പുറത്ത് വിടുന്നത് സ്വന്തം ആൾക്കാർ എന്ന് അവകാശപ്പെടുന്നവരെ ഒറ്റുകൊടുക്കുന്നതിന് തുല്യമായി മാറിയേക്കാം.

എന്നിരുന്നാലും, ആ ഉന്നത കുടുംബക്കാർക്ക് ഇങ്ഗ്ളിഷ് ഭരണത്തിനോടു തന്നെയാവും കൂറും സ്നേഹവും. അല്ലാതെ നാട്ടിൽ അരാജകത്വം വിതയ്ക്കാനുള്ള പദ്ധതിയുമായി അവർക്ക് യോജിക്കാനാവില്ലായിരിക്കാം.

ചിലപ്പോൾ ഈ ഊമക്കത്ത് അയച്ചത് കീഴ്ജന വംശീയരായ മാപ്പിളമാരിൽ ചിലർ തന്നെയാവാം. അവരോട് ഈ ആക്രമണ പദ്ധതിക്ക് സഹകരണവും പങ്കാളിത്തവും ആവശ്യപ്പെട്ടിരിക്കാം. എന്നാൽ അവർ അതിന് സമ്മതം മൂളിക്കാണില്ല. എന്നാൽ അവരും ഈ പദ്ധതിയുടെ രഹസ്യം പുറത്ത് വിടില്ല എന്ന വാക്കുകൊടുക്കലിൽ കുടുങ്ങിപ്പോയിരിക്കാം. അതുമല്ലെങ്കിൽ, സ്വന്തം പേരും വച്ച് ഈ കത്ത് എഴുതിയാൽ പോലീസുകാർ വന്ന് ചോദ്യം ചെയ്യലും അതുമായി ബന്ധപ്പെട്ട പുലിവാല് പിടിക്കലും പേടി നൽകിയിരിക്കാം.

ദക്ഷിണ മലബാറിലെ അന്നുള്ള പോലീസ് പെരുമാറ്റത്തെക്കുറിച്ചും ചിലത് പറയേണ്ടിരിക്കുന്നു.

എന്നാൽ മിക്കവാറും ഈ ഊമക്കത്ത് അയച്ചിരിക്കുക, മുഹമ്മദീയരിലെ ഏതോ ചില ഉന്നത കുടുംബക്കാർ തന്നെയാവാം.

വലശ്ശേരി ഇമാളു, പുളിയകന്നത്ത് തേനു, ചെമ്പൻ മൊയ്ദീൻ കുട്ടി, വെള്ളത്തടയത്ത് പറമ്പിൽ മൊദീൻ (Valasseri Emalu, Puliyakunat Tenu, Chemban Moidin Kutti and Vellattadayatta Parambil Moidin) എന്നിവരിൽ മൂന്ന് പേരാണ് Henry Valentine Conollyയെ വെട്ടിമുറിച്ചത് എന്നു തോന്നുന്നു.

ഇവർ ആർക്കും തന്നെ വ്യക്തമായുള്ള മുഹമ്മദീയ പേരുകൾ അല്ല ഉള്ളത് എന്നും തോന്നുന്നു.

ഇവരുടെ പേരുകളിൽ നിന്നും ഏതാണ്ട് വ്യക്തമാകുന്നത് ഇവർ മിക്കവാറും കീഴ്ജന വംശീയർ ഇസ്ലാമിലേക്ക് പുതുതായി ചേർന്ന കുടുംബങ്ങളിൽ പെട്ടവർ ആണ് എന്നതാണ്. മാത്രവുമല്ല ഇവർ Calicutലെ ജയിലിൽ നിന്നും തൊഴിൽ സമയത്ത് രക്ഷപ്പെട്ടവർ ആണ് എന്നും മനസ്സിലാക്കുന്നു. ഈ ജയിലിൽ അവരെ മാനസികമായി ഉപദ്രവിച്ച ജീവനക്കാർ പ്രാദേശിക വ്യക്തികൾ തന്നെയായിരിക്കും. അതിന്‍റെ പക അവർ മനസ്സിൽ വെക്കുന്നത് ഇങ്ഗ്ളിഷ് ഭരണത്തിനെ ഉന്നമിട്ടായിരിക്കാം.

ഇവരെ എന്തിനാണ് ജയിലിൽ ഇട്ടിരുന്നത് എന്നത് അറിയില്ല. എന്നാൽ ജയിലിൽ ഇവർക്ക് ലഭിച്ചിരിക്കാവുന്ന അവഹേളനം ഇവർക്ക് കഠിനമായി അനുഭവപ്പെട്ടത് ഇവർ ഇസ്ലാമിൽ ഉള്ളവർ ആയിരുന്നതിനാലാവാം. കാരണം, പ്രാദേശിക അടിമ ജനം ഇതിനേക്കാളെല്ലാം കഠിമായ അവഹേളനം നിത്യജീവിതത്തിൽ നിത്യവും അനുഭവിച്ചു തന്നെയാവും ജീവിച്ചിരിക്കുക. എന്നാൽ അവർ ആരും തന്നെ അവരുടെ യജമാനന്മാരോടു പക മനസിൽ വെക്കില്ല. മറിച്ച് അവർക്ക് അവരുടെ യജമാന്മാരോട് സ്നേഹവും ആദരവും കൂറും അടിയാളത്തവും ആണ് മനസ്സിൽ വളരുക.

ഇങ്ങിനെയുള്ള വ്യക്തികൾക്ക് ഇസ്ലാമോ ഇങ്ഗ്ളിഷോ മാനസിക ഉന്നമനം നൽകിയാലുള്ള അപകടകരമായ മാറ്റം, അവർക്ക് തരംതാഴ്ത്തൽ പലതും പിന്നങ്ങോട്ട് സഹിക്കാൻ പറ്റില്ലാ എന്നതാണ്.

ഈ മൂന്നു അക്രമകാരികളും തരമ്മൽ കുഞ്ഞി കോയ (Taramal Kunhi Koya) എന്ന വ്യക്തിയോട് അവരുടെ പദ്ധതി വെളുപ്പെടുത്തിയിരുന്നു പോലും. ഈ തരമ്മൽ കുഞ്ഞി കോയ ആവാം ചിലപ്പോൾ Conollyക്ക് ഊമക്കത്ത് മുഖേനെ മുന്നറിയിപ്പു നൽകാൻ ശ്രമിച്ചത്.

ദക്ഷിണ മലബാറിൽ കീഴ്ജനം ഇസ്ലാമിലേക്ക് കയറിയപ്പോൾ ബ്രാഹ്മണ പക്ഷക്കാർ മാത്രമാവില്ല വെപ്രാളപ്പെട്ടതും അലോസരപ്പെട്ടതും. മറിച്ച് പ്രാദേശിക മുഹമ്മദീയരിൽ പെട്ട ഉന്നത കുടുംബക്കാരും ഈ വൻ ആൾക്കുട്ടം തങ്ങളുടെ പാരമ്പര്യ പ്രസ്ഥാനങ്ങളിൽ കയറിക്കൂടുന്നതിനെ തെല്ലൊരു അസ്വാസ്ഥ്യത്തോടുകൂടി വീക്ഷിച്ചിരിക്കാം. എന്നാൽ വ്യക്തമായ സാമൂഹിക പെരുമാറ്റ ചട്ടങ്ങൾ പഠിപ്പിക്കലിലൂടേയും മറ്റും ഈ പുതിയ മുഹമ്മദീയരിൽ പലവിധ ഗുണമേന്മയുള്ള പെരുമാറ്റച്ചട്ടങ്ങളും വിധേയത്തങ്ങളും ചിട്ടപ്പെടുത്തിയിരിക്കാം.

അതിനാൽ തന്നെ മുഹമ്മദീയർക്കിടയിൽ ഈ പുതിയ ആൾക്കൂട്ടത്തിന്‍റെ പെരുമാറ്റങ്ങൾ കാര്യമായ പ്രകോപനം സൃട്ടിച്ചിരിക്കില്ല. എന്നാൽ സാമൂഹിക വേദികളിൽ ഓരോ വ്യക്തിയും പെരുമാറുന്നതും, പ്രതികരിക്കുന്നതും മറ്റും മറ്റുള്ളവരുടെ വാക്കുകളോടും അവരോട് കാണിക്കുന്ന പെരുമാറ്റങ്ങളോടും ആവും.

കീഴ്ജന വ്യക്തികൾ ഇസ്ലാമിന്‍റെ തിരിച്ചറിയൽ കാഡ് കൈയിൽ ഉണ്ട് എന്ന ധൈര്യത്തിൽ ബ്രാഹ്മണ പക്ഷത്തോടു പെരുമാറുമ്പോൾ, ബ്രാഹ്മണ പക്ഷവും വൻ തയ്യാറെടുപ്പോടും പ്രതിരോധ ഭാവത്തോടും തിരിച്ചടിക്കാനുള്ള വാക്കുകളോടും മറ്റും പെരുമാറിയേക്കാം.

കീഴ്വ്യക്തികളിൽ വൻ മാനസികവും വ്യക്തിത്വപരവും ആയുള്ള വളർച്ചയെ സഹിക്കാനോ ഉൾക്കൊള്ളാനോ സൗകര്യമോ കോഡിങ്ങോ ഉള്ളവയല്ല ഫ്യൂഡൽ ഭാഷകൾ.

ജയിൽ ചാടിവന്ന മൂന്ന് വ്യക്തികൾ Henry Valentine Conollyയെ വെട്ടിക്കൊന്നു. ഈ മൂന്ന് പേരെ വച്ച് മലബാറിലെ മൊത്തം മാപ്പിളമാരേയും മറ്റ് മുഹമ്മദീയരേയും വിലയിരുത്താൻ പറ്റുമോ?

ഒരു Bagat Singh ഒരു ബോംബ് എറിയുകയും, ഉദ്ദേശിക്കപ്പെടാത്ത മറ്റൊരു വ്യക്തി മരിക്കുകയും ചെയ്ത സംഭവം ഓർക്കൂ. ഈ ഒരു Bagat Singhനെ കാണിച്ചുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയിലെ എല്ലാ പൗരന്മാരേയും വിലയിരുത്താൻ പറ്റുമോ?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം വളർത്തുന്ന ആദ്ധ്യാത്മിക പ്രസ്ഥാനം



മലബാറിലെ മുഹമ്മദീയരെക്കുറിച്ച് പറയുമ്പോൾ കാര്യങ്ങൾ അതീവ സങ്കീർണ്ണമായ ഇടങ്ങളിലേക്ക് നീങ്ങേണ്ടിവരും. ആ കാര്യങ്ങൾ ഇവിടെ ഇപ്പോൾ എടുത്ത് പറയാൻ പോയാൽ ചരിത്രത്തിലേക്ക് കടക്കേണ്ടിവരും. അതിന് ഇപ്പോഴും ഈ എഴുത്ത് സന്നദ്ധമല്ലായെന്നാണ് പറയേണ്ടത്. ഇപ്പോഴും, ഈ എഴുത്തിന്‍റെ പാത ദക്ഷിണേഷ്യയിലെ ജനങ്ങളെ വിവരിക്കാനുള്ള ശ്രമത്തിലാണ് ഉള്ളത്.

മലബാറിന്‍റെ പഴമയിലുള്ള ഒരു ചേരാമാൻ പെരുമാളിനെക്കുറിച്ചും മാലിക്ക് ദിനാറി (Malik-ibn-Dinar) നെക്കുറിച്ചും മറ്റും കൃത്യതയുള്ളതും കൃത്യതയില്ലാത്തതുമായ പലതും പറയാനുണ്ടായേക്കാം.

അതുപോലെ തന്നെ, പോർച്ചുഗീസുകാരുടെ വരവിന് മുൻപായി, Calicut രാജ്യത്തിൽ കേന്ദ്രീകരിച്ചു കൊണ്ട് ഈജിപ്ഷ്യൻ രാജാവിന്‍റെ കീഴിലുള്ള കച്ചവട സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഈ ഈജ്പ്ഷ്യൻ കച്ചവട സംഘങ്ങളാണ് നൂറ്റാണ്ടുകളായി യൂറോപ്പിലേക്കുള്ള കുരുമുളക്ക് കച്ചവടത്തിൽ ആധ്യപത്യം നിലനിർത്തിയിരുന്നവർ. കൊപ്ര കച്ചവടവും ഈ കൂട്ടർ തന്നെയാവാം നടത്തിയിരിക്കുക എന്നും ഒരു ചിന്ത. ഈ കൂട്ടരും Calicut രാജ്യത്തിലെ ബ്രാഹ്മണ പക്ഷക്കാരും (നമ്പൂതിരിമാരും, അമ്പലവാസികളും, നായർമാരും) തമ്മിൽ നല്ല ബന്ധം തന്നെയായിരുന്നു എന്നു തോന്നുന്നു.

അതേ സമയം Calicutറ്റിലെ രാജകുടംബം മുക്കുവരിലെ ചില കുടുംബക്കാരെ ഇസ്ലാമിലേക്ക് ചേർത്ത്, അവരെ ഈ അറബി കച്ചവട സംഘങ്ങൾക്ക് കടൽപണിക്കാരായി നിയമിച്ചിരുന്നു എന്നും മനസ്സിലാക്കുന്നു.

ഇവരും മലബാറിലെ പ്രാദേശിക സമൂഹത്തിൽ വളരെ ചെറിയ ഒരു കൂട്ടർ മാത്രമായിരിക്കും. പോരാത്തതിന്, മുക്കുവരും കടൽകച്ചവടക്കാരും മറ്റും പ്രാദേശിക സമൂഹത്തിലെ വ്യക്തികളുമായി കാര്യമായ ബന്ധം നിലനിർത്താനുള്ള പഴുതും കാണില്ല.

നമ്പൂതിരിമാരും അമ്പലവാസികളും മിക്ക നായർമാരും മത്സ്യം ഭക്ഷിക്കുന്നവർ ആവണം എന്നില്ല. കീഴ്ജനം വെറും അടിമകളും ആയിരിക്കും. അവർക്ക് വേണ്ടുന്ന മത്സ്യവും മാംസവും അവർ തന്നെ പിടിക്കാനാണ് ശ്രമിക്കുക.

പോരാത്തതിന് മുക്കുവരെ ഒരു കീഴ്ജനമായാണ് നമ്പൂതിരി പക്ഷക്കാർ നിർവ്വചിക്കുക.

ഈ മുകളിൽ സൂചിപ്പക്കപ്പെട്ട വ്യത്യസ്ത നിലവാരത്തിലുള്ള മുഹമ്മദീയരുടെ വളർന്നു വരുന്ന സാന്നിദ്ധ്യം മലബാറിലെ സമൂഹത്തിൽ ചെറിയ തോതിലുള്ള മാറ്റങ്ങളും മറ്റും സൃഷ്ടിച്ചിരിക്കാം.

എന്നാൽ ഇങ്ഗ്ളിഷ് കമ്പനീ ഫാക്ടറി (കച്ചവട കേന്ദ്രം) Tellicherryയിൽ സ്ഥാപിതമായതോടുകൂടി, സാമൂഹിക ദൃഷ്ടി കേന്ദ്രത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിരിക്കാം. ഇങ്ഗ്ളിഷ് കമ്പനി മലബാറുകളുടെ ഭരണം ഏറ്റെടുക്കുക കൂടി ചെയ്തപ്പോൾ, സാമൂഹിക രൂപകൽപ്പനയിൽ തന്നെ വൻ മാറ്റങ്ങൾ സംഭവിച്ചിരിക്കാം.

ഓരോ വർഷം കഴിയുന്തോറും ബ്രാഹ്മണ മേൽക്കോയ്മയുടെ ശക്തി ക്ഷയിക്കുകയും ഏതാണ്ട് 1900 ആയപ്പോഴേക്കും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു പുതിയ ഉദ്യോഗസ്ഥ പ്രസ്ഥാനം സ്ഥാപിതമാകുകയും ചെയ്തു. അതോതുകൂടി, നായർമാർക്ക് സ്വന്തമായുള്ള വൻ അധികാരങ്ങൾ ഇല്ലാതായി. എന്നാൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിലും പോലീസിലും ഇവരിലേയും നമ്പൂതിരിമാരിലേയും അമ്പലവാസികളിലേയും മരുമക്കത്തായ തീയരിലേയും മുഹമ്മദീയരിലെ ചില കുടുബക്കാരിലേയും വ്യക്തികൾ തന്നെയാണ് വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നത്.

ഇനി മാപ്പിള ലഹളയുടേ കാര്യത്തിലേക്ക് പോകാം.

മുകളിൽ പരാമർശിച്ച മാപ്പിളമാരും ദക്ഷിണ മലബാറിൽ 1836 മുതൽ എരിഞ്ഞു കൊണ്ടിരുന്ന വർഗ്ഗീയ വിരോദങ്ങളുമായി വളരെ തുച്ഛമായ ബന്ധമേ കാണുള്ളു. ആ മുഹമ്മദീയർ അല്ല ഈ മുഹമ്മദീയർ എന്നുവരെ പറഞ്ഞാൽ ഒരു പരിധിവരെ അത് ശരിയുമായേക്കാം.

പോരാത്തതിന്, ദക്ഷിണ മലബാറിൽ മാപ്പിള ലഹള പുറപ്പെട്ടപ്പോൾ, മാപ്പിളമാർ വൻ ആവേശവും ഐക്യ ബോധവും കണ്ടെത്തിയത് പ്രവാചകനായ മുഹമ്മദിലും, വിശുദ്ധ ഖുർആനിലും മറ്റും ആയേക്കാമെങ്കിലും, അവരിൽ യഥാർത്ഥത്തിൽ പ്രകോപിതമായ വിരോധങ്ങൾക്കും മറ്റും കാരണക്കാർ മുഹമ്മദോ, വിശുദ്ധ ഖുർആനോ ആയിരിക്കില്ലതന്നെ.

മുഹമ്മദ് ദൃഷ്ടാന്തീകരിക്കുന്ന വ്യക്തത്വ ഔന്നിത്യം ഈ മാപ്പിള ലഹളക്കാരിൽ പ്രതിഫലിച്ചിരിക്കും എന്നും തോന്നുന്നില്ല. എന്നാൽ ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഈ കൂട്ടരിൽ അതിരുകടന്ന വ്യക്തിത്വ വളർച്ച ഇസ്ലാം വരുത്തിരിക്കാം.

വായനക്കാരന് ഈ കാര്യം ഭാവനയിൽ ചിത്രീകരിക്കാൻ (visualise ചെയ്യാൻ) പറ്റുമോ എന്ന് അറിയില്ല. മലയാളം സ്കൂളിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റെ ഉന്നത നിലവാരങ്ങളിൽ പഠിച്ചുവളർന്ന ഒരു വിദ്യാർത്ഥി ചേർന്നതു പോലെയാണ് കാര്യങ്ങൾ. ആ വിദ്യാർത്ഥി ആ സ്കൂൾ അന്തരീക്ഷത്തിൽ പിളർപ്പും ഭിന്നിപ്പും പൊട്ടിത്തെറിയും ക്രമഭംഗവും സൃഷ്ടിക്കുന്ന ഒരു വ്യക്തിത്വമായി നിലനിൽക്കാൻ സാധ്യത ഏറെയാണ്.

അതേ സമയം അതേ സ്കൂളിൽ ഇങ്ഗ്ളിഷിൽ നല്ലനിലവാരം ഉള്ള ഒരു അദ്ധ്യാപകൻ ചേർന്നാൽ ഇത്രമാത്രം പ്രശ്നമാകേണമെന്നില്ല. കാരണം, ആ അദ്ധ്യാപകൻ പലപ്പോഴും ആ സ്കുൾ അന്തരീക്ഷിത്തന് ഭംഗം വരുത്താതെ ചെറിയ തോതിലുള്ള പുതുമായാർ ആശയങ്ങൾ സൂചിപ്പിച്ചേക്കാം. എന്നിരുന്നാലും മറ്റ് അദ്ധ്യാപകരിൽ ചെറിയ തോതിലുള്ള ഒരു അങ്കലാപ്പ് നിലനിൽക്കും.

അതേ സമയം ഈ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് ഇങ്ഗ്ളിഷ് മര്യാദകൾ പ്രകാരം പെരുമാറണം എന്നും അദ്ധ്യാപകരെ അവരുടെ പേരിന് മുന്നിൽ Mr. എന്ന് ചേർത്ത് സംബോധന ചെയ്യണമെന്നും, അദ്ധ്യാപകരുടെ മുന്നിൽ കുനിഞ്ഞു നിൽക്കാതെ മുഖത്ത് നോക്കി സംസാരിക്കണം എന്നും, അദ്ധ്യാപകൻ ക്ളാസിൽ കയറിവരുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടുന്ന ആവശ്യം ഇല്ലായെന്നും മറ്റും പറഞ്ഞുവിട്ടാൽ ആ സ്കൂളിന്‍റെ നിലനിൽപ്പ് തന്നെ ബാധിക്കപ്പെടും.

കാരണം, ആ സ്കൂൾ ഒരു ഇങ്ഗ്ളിഷ് സ്കൂൾ അല്ലതന്നെ. മറിച്ച് വൻ വിധേയത്തങ്ങളും അധമ ഭാവങ്ങളും മറ്റും വൻ കാര്യങ്ങളായി പഠിപ്പിച്ചു വിടുന്ന ഒരു പ്രസ്ഥാനമാണ് ആ സ്കൂൾ. ഈ വിധം പഠനം ലഭിച്ച വിദ്യാർത്ഥി, ഈ പുതിയ വിവരം ലഭിക്കുമ്പോൾ തനി ധിക്കാരിയായി പെരുമാറുന്ന അവസ്ഥയാണ് സംജാതമാകുക.

ഇതുപോലുള്ള ഒരു അനുഭവം ഇസ്ലാം പടർന്നുപിടിച്ച പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട്. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഒരു ഭയം തന്നെ സമൂഹത്തിൽ പടർന്നുപിടിക്കാം.

ഏതാണ്ട് ഇതേ കാരണം ഭയപ്പെട്ടാണ് പലയിടത്തും കീഴ്വ്യക്തികളെ ഇങ്ഗ്ളിഷ് പഠിപ്പിക്കരുത് എന്നും അവരിൽ ആർക്കെങ്കിലും ഇങ്ഗ്ളിഷ് അറിയുമെങ്കിൽ അവർക്ക് ആ ഭാഷ സംസാരിക്കാൻ സൗകര്യം നൽകരുത് എന്നും ഉള്ള രഹസ്യമായ താക്കിത് ഉള്ളത്.

എന്നാൽ യഥാർത്ഥത്തിൽ ഇസ്ലാം സൃഷ്ടിക്കുന്ന വെപ്രാളം ഇങ്ഗ്ളിഷ് സൃഷ്ടിക്കണം എന്നില്ല. കാരണം, മുഹമ്മദിനെ പലപ്പോഴും ആദ്ധ്യാത്മികതയുടെ ഒരു അതി സങ്കുചിതമായ സ്ഥലപരിമിതിയിൽ നിന്നുകൊണ്ട് മാത്രമേ പലർക്കും മനസ്സിലാക്കാൻ പറ്റിയിടുണ്ടാവുള്ളു എന്ന ഒരു തോന്നൽ. ഇസ്ലാമിന് ആദ്ധ്യാത്മിക പരിമിതികളിൽ മാത്രം നിന്നു കൊണ്ടുവേണം സാമൂഹിക പരിവർത്തനം നടത്താൻ എന്ന ഒരു പരിമിതി കാണുന്നുണ്ട്. അതിനാൽതന്നെ ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ, ആ വിധ ഭാഷകൾ സൃഷ്ടിക്കുന്ന വെപ്രാളങ്ങളെ മാച്ചുകളയാൻ ഇസ്ലാമിന് ആയിട്ടില്ലായിരിക്കാം എന്നും തോന്നുന്നു.

ചുരിക്കിപ്പറഞ്ഞൽ വൻ വിധേയത്വങ്ങളും അടിയാളത്തവും നൽകേണ്ടവരിൽ വ്യക്തിത്വ വികസനം, മലയാളം സ്കൂളിലെ വിദ്ധ്യാർത്ഥികളിൽ ഇങ്ഗ്ളിഷ് പെരുമാറ്റങ്ങൾ പരിശീലിപ്പിച്ചു വിടുന്നത് മാതിരിയാവാം. വൻ വിധേയത്തം കാലാകാലങ്ങളായി നൽകിയിരുന്ന കൂട്ടർ സാമൂഹിക ഉന്നതരെ കണ്ടാൽ ഒന്ന് എഴുന്നേൽക്കുക തന്നെ ചെയ്യില്ലാ എന്ന അവസ്ഥാവിശേഷം വരാം. ഉന്നതൻ കയറിവരുമ്പോൾ എഴുന്നേൽക്കില്ലാ എന്നത് ആ ആളുടെ മുഖത്തിട്ടടിക്കുന്നതു പോലെയാണ് ഫ്യൂഡൽ ഭാഷകളിൽ.

അതേ സമയം ഇങ്ഗ്ളിഷിൽ ഇത് ഒരു വ്യക്തിത്വ മൂല്യ ശോഷണത്തിന്‍റെ സൂചനയാണ്.

ഈ എഴുത്തിന്‍റെ Vol 2, അദ്ധ്യായം 49ൽ ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഇസ്ലാമിക സംഭവകഥ വിവരിച്ചിരുന്നു എന്ന് വായനക്കാർ ഓർക്കുന്നുണ്ടാവാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ അടിയാളത്തിലേക്ക് തിരിച്ചുകയറാൻ കൂട്ടാക്കിയില്ല



കീഴ്ജനങ്ങളിൽ ഇസ്ലാം പടർന്നാൽ മറ്റുള്ളവരിൽ വെപ്രാളം വരും എന്നും, എന്നാൽ ഇതേ പോലുള്ള ഒരു പ്രതിഭാസം, കീഴ്ജനങ്ങളിൽ ഇങ്ഗ്ളിഷ് പടർന്നാൽ വരില്ലാ എന്നും പറഞ്ഞുപോയി. എന്നാൽ ഇങ്ഗ്ളിഷിനെക്കുറിച്ചുള്ള കാര്യം കുറേകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ഇസ്ലാം ദക്ഷിണ മലബാറിൽ പടർന്നപ്പോൾ, പ്രാദേശിക ഫ്യൂഡൽ ഭാഷയെ മാച്ചുകളയാനുള്ള യാതോരു തയ്യാറെടുപ്പിനും മുതിർന്നിട്ടുണ്ടാവില്ല എന്നുതോന്നുന്നു. കാരണം, അതൊന്നും നടപ്പുള്ള കാര്യം അല്ലായെന്നുതന്നെയാവും പൊതുവായുള്ള തിരിച്ചറിവ്. എന്നാൽ ഫ്യൂഡൽ ഭാഷയിലെ ആളെത്തമർത്തുന്ന പദങ്ങൾ മുഹമ്മദീയരിലെ ചില ഉന്നത കുടുംബക്കാരിലെ ആരോടും മാപ്പിളമാർ ഉപയോഗിക്കരുത് എന്ന ശട്ടം കെട്ടിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

അതേ സമയം, ഇങ്ഗ്ളിഷ് പടർന്നുപിടിക്കുമ്പോൾ, പ്രാദേശിക ഫ്യൂഡൽ ഭാഷയെ തേച്ചുമച്ചുകളയുന്ന ഒരു ആശയ സംവിധാനമാണ് പടരുന്നത്. ഈ വിധം വളർന്നുവന്ന കീഴ്വ്യക്തി സാമൂഹിക ഉന്നതരോട് You, He, She, They, Our, Mr., Mrs. എന്നെല്ലാം ഉപയോഗിക്കുമ്പോൾ, മറുപക്ഷത്തെ 180° തലകീഴായി മറിച്ചിടുന്ന ഒരു പ്രതിഭാസം അവിടെ നടക്കുന്നില്ല എന്നുള്ളത് വാസ്തവം തന്നെ. എന്നാൽ വാസ്തവം ഈ വിധമായുള്ള സൂക്ഷ്മമായ ഒരു ഇടത്ത് ഒതുങ്ങി നിൽക്കില്ലതന്നെ.

മറുപക്ഷം കാണുന്നത്, കീഴിൽ ചുരുണ്ടുകൂടി കുനിഞ്ഞുനിന്നും, നിലത്തിരുന്നും, അടിയാളത്തം പ്രകടിപ്പിക്കേണ്ടുന്നവൻ, മലവെള്ളപ്പാച്ചിലിൽ വെള്ളം കുത്തിച്ചുയർന്നുവരുന്ന മാതിരി, മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ്.

ഇവിടെ ചില യാഥാർത്ഥ്യങ്ങൾ മാറുന്നില്ലതന്നെ. അതായത്, കീഴ്വ്യക്തിക്ക് കുറച്ച് ഇങ്ഗ്ളിഷ് ലഭിച്ചതുകൊണ്ടു മാത്രം അയാൾ സാമൂഹികമായി ഉയരുന്നില്ല. മറിച്ച്, അവിടുള്ള പ്രാദേശിക സമൂഹത്തിലെ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ പല നിലവാരക്കാരുടേയും നീ, ഇഞ്ഞി, എടാ, എടീ, വെറും പേര്, അവൻ, അവൾ നിലവാരത്തിൽ ചങ്ങലക്കിട്ടവനും, മുകളിലുള്ളവരോട് ഫ്യൂഡൽ ഭാഷാ പദങ്ങളിലൂടേയും ശരീര ഭാഷാ ഹേതുക്കളിലൂടേയും അടിയാളത്തം നിരന്തരം കാഴ്ചവെക്കേണ്ടുന്നവനും തന്നെ.

ഇങ്ങിനെയുള്ളവൻ ഇടക്കിടക്ക് ഇങ്ഗ്ളിഷ് ഭാഷാ വാക്യങ്ങൾ ഉപയോഗിച്ച് കാൽച്ചങ്ങലയിൽ നിന്നും വഴുതിമാറുന്നത് മറുപക്ഷത്തിന് അത്രകണ്ട് രസിക്കേണം എന്നില്ല. കാരണം, കീഴിലിരിക്കുന്നവൻ വൻ അടിയാളത്തം നൽകിയാൽ വളരെ നല്ലവനും, അത് നൽകാതിരുന്നാൽ വൻ അപകടകാരിയും ആണ് എന്നതാണ് ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലെ യാഥാർത്ഥ്യം.

ഈ വിധം ഉയർന്നു വന്ന കീഴ്വ്യക്തി ഉന്നതരെ അവൻ, അവൾ വാക്കുകളിൽ നിർവ്വചിച്ചാൽ വൻ പ്രശ്നം തന്നെയാണ്.

ഇതിന്‍റെ വ്യാപകമായ വശം, മറുപക്ഷത്തുള്ള ഉന്നതരും, അവർക്ക് മുകളിൽ ഉള്ള പലരോടും ഫ്യൂഡൽ ഭാഷാ വാക്കുകളിലൂടേയും ശരീര ഭാഷയിലൂടേയും അടിയാളത്തവും വിധേയത്തവും നിരന്തരം പ്രകടിപ്പിച്ച് ജീവിക്കുന്നവർ തന്നെ എന്നതാണ്.

ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അതിനുള്ള അവസരം അല്ലതന്നെ ഇപ്പോൾ.

ഇസ്ലാം മതം മലബാറിൽ ഏറ്റവും കുറഞ്ഞത് രണ്ട് എതിർ കോണുകളിൽ ഉള്ള ജനവംശങ്ങളിൽ പടർന്നിരുന്നു എന്നു തോന്നുന്നു. 1300കളിൽ മലബാർ സന്ദർശിച്ച മൊറോക്കൻ യാത്രികനും ചരിത്രകാരനുമായ Ibn Bututa ഈ വിധമായുള്ള ഒരു കാര്യത്തിന് തെളിവുനൽകുന്ന ചില വാചകങ്ങൾ എഴുതിയതായി കാണുന്നുണ്ട്.

വഴിയോരങ്ങളിൽ ഇടക്കിടക്കായി യാത്രക്കാർക്ക് വിശ്രമിക്കാനായി ചെറിയ സത്രങ്ങൾ ഉണ്ടായിരുന്നു പോലും. ഇതിനോട് അനുബന്ധിച്ച് ഒരു കിണറും കാണും. ഈ സത്രം നടത്തിപ്പുചെയ്യുന്ന ഉന്നത ജാതിക്കാരനായ വ്യക്തി കിണറിന് അടുത്ത് നിന്നുകൊണ്ട് വെള്ളം കുടിക്കാനായി വരുന്നവർക്ക് അത് ഒരു പാത്രത്തിൽ ഒഴിച്ചുകൊടുക്കും. എന്നാൽ വരുന്നത് മുഹമ്മദീയൻ ആണെങ്കിൽ, വെള്ളം അയാളുടെ കൈകളിൽ ആണ് ഒഴിച്ചുകൊടുക്കുക. വെള്ളം ഒഴിക്കുന്ന പാത്രം ആ മുഹമ്മദീയൻ സ്പർശിക്കാൻ പാടില്ല. (മുളകൊണ്ടുള്ള കുഴലിലൂടെയാവാം വെള്ളം ഈ വിധം കൊടുക്കുന്നത് എന്നും പറഞ്ഞുകാണുന്നു).

വെള്ളം കുടിക്കുന്ന മുഹമ്മദീയൻ പാത്രം അറിയാതെ തൊട്ടുപോയാൽ ആ പാത്രം, ഉന്നത ജാതിക്കാരൻ പൊട്ടിച്ചുകളയും. മുഹമ്മദീയർക്ക് ഈ സത്രത്തിനുള്ളിലേക്ക് കയറാൻ അനുവാദം ഇല്ല. എന്നാൽ അവർക്ക് ഭക്ഷണം നൽകും. എന്നാൽ അവരെ അകറ്റി നിർത്തും.

കാര്യങ്ങൾ ഈ വിധം പറയുന്ന ഇടത്തുതന്നെ Ibn Bututa മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അതായത് മിക്ക പട്ടണങ്ങളിലും ധനികാരായുള്ള മുഹമ്മദീയ കച്ചവടക്കാരുടെ വീടുകൾ ഉണ്ട്. യാത്രക്കാരനായ ഏത് മുഹമ്മദീയനും താമസ സൗകര്യവും ഭക്ഷണവും ഇവിടെ ലഭിക്കും. മാത്രവുമല്ല, ഈ ധനികരായ മുഹമ്മദീയർക്ക് സമൂഹത്തിൽ വൻ ആദരവും സ്ഥാനവും ഉണ്ട് പോലും.

QUOTE:

“To the infidels he supplies this in vessels ; to the Moslems he pours it in their hands. They do not allow the Moslems to touch their vessels, or to enter into their apartments ; but if any one should happen to eat out of one of their vessels, they break it to pieces. But in most of their districts the Mussulman merchants have houses, and are greatly respected.

So that Moslems who are strangers, whether they are merchants or poor, may lodge among them. But at any town in which no Moslem resides, upon any one’s arriving they cook, and pour out drink for him, upon the leaf of the banana ; and, whatever he happens to leave, is given to the dogs.



ഈ വിധം ഉന്നതങ്ങളിലും കീഴ് അറ്റത്തും ഉള്ള രണ്ട് വ്യത്യസ്ത തരം മുഹമ്മതീയരെക്കുറിച്ച് പറുന്നുണ്ട് എങ്കിലും, ഉന്നതരായ മുഹമ്മദീയർ കീഴ്ജന മുഹമ്മദീയരെ അകറ്റിനിർത്തുന്നില്ലാ എന്നതും ശ്രദ്ധിക്കപ്പെടാം. ഈ വിധ കീഴ്വ്യക്തികളായ മുഹമ്മദീയരെ ഉന്നതരായ മുഹമ്മദീയർ അകറ്റി നിർത്താത്തതിന് വ്യക്തമായ കാരണം, ഈ രണ്ട് കൂട്ടരും തമ്മിൽ വളരെ വ്യക്തമായി നിർദ്ദേശിക്കപ്പെട്ട വ്യവഹാര ചട്ടങ്ങൾ നിലവിൽ ഉണ്ടാവും എന്നതിനാലും, ഇസ്ലാം മതം എന്ന മൊത്തമായുള്ള ആവരണത്തിനുള്ളിൽ ആണ് രണ്ട് കൂട്ടരും എന്നതിനാലും ആവാം.

അതേ സമയം, ഹൈന്ദവർക്കും (ബ്രാഹ്മണർക്കും) അവരുടെ സിൽബന്ധികൾക്കും (അമ്പലവാസികളും, നായർമാരും) കീഴ്ജനം എന്നത് വെറും കീഴ്ജനം മാത്രമാണ്. 1900ങ്ങളോടൂകൂടി മാത്രമാണ് കീഴ്ജനത്തിന് ഹൈന്ദവ മേൽവിലാസം പ്രാദേശിക സമൂഹത്തിൽ വന്നിട്ടുണ്ടാവുള്ളു.

ഇനി നായർമാരും മാപ്പിളമാരും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന പകയുടേയും പോരിന്‍റെ കാര്യം പറയാം. ഈ വിധം ഇവിടെ പറയാൻ പോകുന്ന കാര്യം മാത്രമാകില്ല യാഥാർത്ഥ്യവും ശരിയും. കാരണം, Calicutറ്റിലെ രാജകുടുംബം മുഹമ്മദീയരായ കച്ചവടക്കാർക്കും അവർക്ക് തൊഴിൽ ചെയ്യുന്ന മുക്കവ വംശത്തിൽ പെട്ട മുഹമ്മദീയർക്കും പലവിധ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു.

മാപ്പിളമാരെ ഉപയോഗിച്ചുകൊണ്ടുള്ള Calicut രാജ്യത്തിന്‍റെ കളികണ്ട് തൊട്ടടുത്തുള്ള വെള്ളത്തിരി (Vellatiri) രാജകുടുംബക്കാരും ഇതേ പോലൊന്ന് ശ്രമിച്ചുനോക്കിയ കാര്യം കാണുന്നുണ്ട്. വെള്ളത്തിരിയുടെ പ്രദേശം വള്ളുനാടാണ്. അവിടെ അന്ന് അറബി രക്തപാതയിൽ ഉള്ള മുഹമ്മദീയർ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ ഈ രാജകുടുംബത്തിന് ചെറുമാരിലും മറ്റും പെട്ട ജനവംശങ്ങൾ മാപ്പിളമാരായി മാറിയവരെ ഉപയോഗിക്കേണ്ടതായി വന്നു.

ഈ മാപ്പിളമാർക്ക് Calicut രാജ്യത്തിലെ മാപ്പിളമാരുടെ സ്വഭാവഗുണം കണ്ടില്ലപോലും.

QUOTE: from MALABAR MANUAL:

Mappillas consequently abounded in this chief’s territory, but as Muhammadan immigrants were few in his inland tracts he had perforce to recruit his Mappilja retainers from the lowest classes of all—the slaves of the soil or Cherumar.


ഈ കീഴ്ജന മാപ്പിളമാരും വെള്ളത്തിരിയുടെ പാരമ്പര്യ സംരക്ഷണ വർഗ്ഗമായ നായർമാരും തമ്മിൽ വൻ ഏറ്റുമുട്ടലുകൾ നടന്നുപോലും. വർഷം ഏതാണ്ട് 1790കൾ.

മാപ്പിള ലഹളയും കിലാഫത്തും ഇതേ പ്രദേശത്ത് ഇതേ പ്രശ്നം ഉയർത്തിയത് 1921ൽ ആണ്. ഗാന്ധി വീമ്പിളക്കിയത് ഇത് താൻ ആഹ്വാനം ചെയ്ത വിപ്ളവമാണ് എന്നാണ്. എന്നാൽ ഗാന്ധി അന്യ രാജ്യത്ത് ജനിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇതേ പ്രദേശത്ത് വൻ ഏറ്റുമുട്ടലുകൾ ഇതേ കൂട്ടർ തമ്മിൽ നടന്നിട്ടുണ്ട്. അതിൽ ഇങ്ഗ്ളിഷ് പക്ഷം വെറും കാഴ്ച്ചക്കാരും അടിപിടിയെ നിയന്ത്രിച്ചില്ലാതാക്കിയവരും മാത്രമായിരുന്നു.

QUOTE: from MALABAR MANUAL:

Although., therefore, the Vellatiri Raja’s districts were restored “to the Raja for management, it was soon discovered that he was powerless to repress the disturbance which speedily arose between Nayar and Mappilla, and it was in consequence of this that so early as May 1793 the Joint Commissioners had to resume his districts and manage them directly.


ഇങ്ഗ്ളിഷ് പക്ഷവും മാപ്പിളമാരിൽ പെട്ടവരെ വ്യത്യസ്തരായി കണ്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

QUOTE: from MALABAR MANUAL:

To ensure peace and harmony in the family the Linguist, M. A. Rodrigues, and the influential Mappilla merchant Chovakkaran Makki, were deputed to Chirakkal. They succeeded in establishing peace.

ഉന്നത നിലവാരങ്ങളിളും കടൽകച്ചവട തുറമുഖ പ്രദേശങ്ങളിലും മറ്റും മുഹമ്മദീയരും നായർമാരും തമ്മിൽ സഹകരിച്ചിരിക്കാമെങ്കിലും, ഉൾനാടുകളിലും കൃഷിപ്രദേശങ്ങളിലും മാപ്പിള സാധാരണ ജനവും നായർ മേലാള മേൽനോട്ട വർഗ്ഗവും പലരീതികളിൽ ഏറ്റുമുട്ടിയിരിക്കാം.

QUOTE: from MALABAR MANUAL:

Having tasted the sweets of liberty under the Mysorean rule, these Mappillas did not readily yield submission to the ancient order of things when the Mysoreans were driven out.


ആശയം: മൈസൂറുകാരുടെ ഹ്രസ്വകാല ഭരണകാലത്ത് വൻ മധുരമുള്ള സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞ ഈ മാപ്പിളമാർ, പുരാതനകാലം മുതൽ നിലനിന്നിരുന്ന സാമൂഹിക അടിയാളത്ത നിലവാരത്തിലേക്ക് തിരിച്ചുകയറാൻ കാര്യമായ ഉത്സാഹം കാണിച്ചില്ല. END

മാപ്പിളമാരെ നായർമാരുടെ ആക്രമണങ്ങളിൽ നിന്നും ഇങ്ഗ്ളിഷ് പക്ഷം സംരക്ഷിച്ചിരുന്ന അവസരങ്ങളും ഉണ്ടായിരുന്നു. അവയെക്കുറിച്ച് അടുത്ത എഴുത്തിൽ സൂചിപ്പിക്കാം.

ഇന്ന് രണ്ട് കൂട്ടരും ഇങ്ഗ്ളിഷുകാരെ ആക്ഷേപിച്ചുകൊണ്ട് പലതും പറയുന്നുണ്ട്. ആ വിധം പറയുന്നതിനാണ് ഇന്ന് നാണയമൂല്യം (currency value) ലഭിക്കുക ഇക്കാലങ്ങളിൽ. ആർക്കും എന്തും എഴുതി സിനിമയെടുക്കാൻ പറ്റും. മനസ്സിലും ശരീരത്തിലും വൻ രോമാഞ്ചം ഉണർത്തുന്ന വാക്കുകൾക്ക് യാതോരു ദാരിദ്ര്യവും ഇല്ലാത്ത ഭാഷകൾ ആണ് ഫ്യൂഡൽ ഭാഷകൾ. ഏത് ആളേയും വൻ വീരശൂരപരാക്രമിയും സ്വാതന്ത്ര്യ സമര നേതാവും മറ്റും ആക്കാൻ യാതോരു പ്രയാസവും ഇല്ലതന്നെ.

എന്നാൽ ഈ പ്രദേശത്ത് ചരിത്രത്തിൽ ആദ്യമായി സാധാരണ ജനങ്ങൾക്ക് ഇത്രമാത്രം ഗുണം നൽകുന്ന കാര്യങ്ങൾ നൽകിയ ഒരു ജനവംശത്തിനെക്കുറിച്ച് (Englishഷുകാരെക്കുറിച്ച്) ഇത്രമാത്രം കളവും ആക്ഷേപവും പ്രചരിപ്പിക്കുന്നവർക്ക് എന്താണാവോ ലഭിക്കേണ്ടത്?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക് രക്ഷനേടാത്തവരോടുള്ള താൽപ്പര്യക്കുറവ്



ഏതാണ്ട് 1836 മുതൽ ദക്ഷിണ മലബാറിൽ ചിലയിടങ്ങളിൽ മാപ്പിളമാർ ഹിന്ദുക്കളേയും (നമ്പൂതിരിമാരേയും) അവരുടെ കൂടെ നിന്നിരുന്ന അമ്പലവാസികളേയും നായർമാരേയും ആക്രമിച്ച സംഭവങ്ങളുടെ വ്യക്തമായ കാരണം ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്സിലായില്ല എന്നുവേണം മനസ്സിലാക്കാൻ.

ഈ വിധം ബ്രാഹ്മണ പക്ഷത്തിൽ പെട്ടവരെ ആക്രമിച്ച ഓരോ സംഭവങ്ങളിലും പങ്കെടുത്തവർ ഏതാനും ചില മാപ്പിളമാരാണ് എന്നു തോന്നുന്നു. ഇവ ഒട്ടുമുക്കാലും തമ്മിൽത്തമ്മിൽ ബന്ധം ഇല്ലാത്ത സംഭവങ്ങൾ ആയിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

ഈ സംഭവപരമ്പരയ്ക്ക് ഇടയിൽ ഇങ്ഗ്ളിഷ് ഭരണം പലവട്ടം ഈ വിധ സംഭവങ്ങളിലെ യഥാർത്ഥ പ്രകോപനം എന്താണ് എന്ന് മനസ്സിലാക്കാനായി പ്രയത്നിച്ചിരുന്നു എന്നും മനസ്സിലാക്കുന്നു.

ഈ വിധമായി സമൂഹത്തിൽ വൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അവരുടെ സ്വസ്ഥമായ ജീവിതം വിട്ട് പോലീസിനേയും പട്ടാളത്തേയും മറ്റും അണിനിരത്തി, വൻ ദൂരങ്ങൾ ധൃതിപിടിച്ചു നടത്തി, വന്ന് ഈ അക്രമകാരികളെ നേരിടുക എന്നത് ഒരു വൻ സ്വല്ലതന്നെയായിരുന്നിരിക്കാം. എന്നാൽ ഈ വിധമായുള്ള യാതോരു അക്രമവും യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് നേരെയായിരുന്നില്ല. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിനെ പ്രതിനിധീകരിക്കുന്ന police peonsസും (പോലീസ് ശിപായിമാരും) police kolkarsരും (പോലീസ് കോൽക്കാരും), തഹസിൽദാരുമാരും മറ്റും പ്രാദേശിക വ്യക്തികൾ തന്നെയായിരുന്നു.

സമൂഹത്തിൽ അദൃശ്യമായ എന്തോ ചില പൊട്ടിത്തെറികളും പ്രകോപനങ്ങളും സംഭവിക്കുന്നുണ്ട് എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിവ് ലഭിച്ചിരുന്നു എന്നു തോന്നുന്നു. എന്നാൽ എന്താണ് ഇത് എന്ന കാര്യത്തെക്കുറിച്ച് യാതോരു എത്തും പിടിയും അവർക്ക് ലഭിച്ചിരുന്നില്ല.

Henry Valentine 👉 Conolly മലബാർ ജില്ലാ കലക്ടർ ആയിരുന്ന കാലത്ത് സംഭവിച്ച അക്രമങ്ങളുടെ കാരണം കണ്ടെത്താനായി എന്തെങ്കിലും ചെയ്യണം എന്ന് ഇദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുന്ന അവസരത്തിൽ, തന്‍റെ ഭാഗത്ത് എന്തെങ്കിലും തെറ്റായ നടപടിയുണ്ടായിട്ടുണ്ടെങ്കിൽ അതിനേയും കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.

If any want of, or mistake in, management on my part has led in the slightest degree to these fearful evils (far more fearful in my time than they have ever been before), I am most desirous that a remedy be applied, whatever be the effect as regards my personal interests.


English East India Companyയുടെ Director Board 27 July 1842ൽ British Indiaയിൽ അടിമത്തം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള (for the entire abolition of slavery) ഉത്തരവ് പുറപ്പെടുവിച്ചു. അതിന് ശേഷം 15 March 1843ൽ അവരിൽ നിന്നും വന്ന കത്തിൽ മലബാറിലെ അടിമജനത്തിന്‍റെ മോചനത്തിന്‍റെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയും ചുവടുവെപ്പുകളും വേണം എന്നും ഉള്ള ഒരു ഉത്തരവ് വന്നിരുന്നു.

ഈ വിധമായുള്ള ഉത്തരവുകൾ ലഭിച്ചപ്പോൾ മുതൽ Conolly രണ്ടു മലബാറുകളിലും അടിമത്തം നിരോധിച്ചുകൊണ്ടുള്ള അറിയിപ്പുകൾ ശക്തമായി നടത്തിത്തുടങ്ങിയിരുന്നു.

എന്നാൽ ഈ ഒരു കാര്യം ഇസ്ലാമിലേക്ക് കടന്ന കീഴ്ജനത്തിന് ബാധകമല്ല. കാരണം, അവർ അടിമത്തത്തിൽ നിന്നും മോചനം ലഭിച്ചവർ ആയിരുന്നു. ഹൈന്ദവ പക്ഷത്തിന് കൂറും വാത്സല്യവും നൽകി ജീവിക്കുന്ന അടിമകളായ ചെറുമരോട് മാപ്പിളമാർക്ക് യാതോരു സ്നേഹവും കാണും എന്നും തോന്നുന്നില്ല.

ചെറുമരെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ മാപ്പിളമാർക്ക് ഇഷ്ടപ്പെടേണ്ടുന്ന യാതോരു കാര്യവും ഉണ്ടാവില്ലതാനും. കാരണം, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് സ്വന്തം കാര്യത്തിൽ മാത്രമേ കാര്യമായ ശ്രദ്ധയും താൽപ്പര്യവും ഉണ്ടാവുള്ളു.

പോരാത്തതിന്, ഫ്യൂഡൽ ഭാഷകളുടെ അടിത്തട്ടിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ജീവിതത്തേയും സമൂഹത്തേയും സാമൂഹിക സംഭവങ്ങളേയും കാണുന്നതും മനസ്സിലാക്കുന്നതും, ഭാഷാ കോഡുകൾ അനുവദിക്കുന്ന വളരെ ഇടുങ്ങിയ വീക്ഷണകോണുകളിൽ നിന്നുമാണ്. പോരാത്തതിന്, അവരെ പ്രകോപിപ്പിക്കന്നതും, അവരിൽ വൻ ആഹ്ളാദം വരുത്തുന്നതുമായ കാര്യങ്ങൾ വളരെ തുച്ഛമായ ഇടങ്ങളിൽനിന്നും ലഭിക്കുന്ന പ്രേരണകളും അനുമോദനങ്ങളും മറ്റുമാണ്.

മാത്രവുമല്ല, ഓരോ ചെറുകിട ഇടങ്ങളിൽനിന്നും അടിസ്ഥാന രഹിതമായി ഇറക്കിവിടുന്ന വ്യാജ വാർത്തകളും സമൂഹത്തിൽ വൻ പ്രകോപനങ്ങൾ ആയി മാറും.

Saiyid Fazl തങ്ങളുടെ കാര്യം Malabar Manualലിൽ എടുത്ത് പറയുന്നുണ്ട്.

ഇദ്ദേഹം അറബി രക്തപാതയിൽ പെട്ട കുടുംബക്കാരനാണ്. പൂക്കോയ തങ്ങൾ, തിരൂരങ്ങാടി തങ്ങൾ, മമ്പ്രം തങ്ങൾ എന്നെല്ലാം പേരുകളിൽ അന്ന് ഇദ്ദേഹം അറിയപ്പെട്ടിരുന്നുപോലും. പല മാപ്പിളമാരും ബ്രാഹ്മണ പക്ഷത്തിനെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ മമ്പ്രത്തുള്ള തറമ്മൽ തങ്ങളുടെ കബറിൽ വന്ന് പ്രാർത്ഥിക്കുകയും, തൊട്ടടുത്തു വസതിയുള്ള Saiyid Fazl തങ്ങളുടെ കൈകളിൽ ചുമ്പിക്കുകയും ചെയ്യുമായിരുന്നു പോലും.

Saiyid Fazl തങ്ങളുടെ പേരും പെരുമരയും നാടാകെ വളർന്നുകൊണ്ടിരുന്നു. ഇദ്ദേഹം അത് പറഞ്ഞു ഇത് പറഞ്ഞു എന്നെല്ലാം ആളുകൾ അവർത്തിച്ചാർവർത്തിച്ചു പറയും എന്ന് പറയാം എന്ന് തോന്നുന്നു. ഇദ്ദേഹത്തിൽ വൻ ദിവ്യത്വം തന്നെ മാപ്പിളമാരിൽ പലരും കണ്ടു തുടങ്ങിയിരുന്നു. മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരും ഇദ്ദേഹത്തിന്‍റെ വാക്കുകളെ മാനിച്ചു തുടങ്ങിപോലും.

Malabar Manualലിൽ പറയുന്ന കാര്യങ്ങൾ ശരിയാണ് എങ്കിൽ, ദക്ഷിണ മലബാറിലെ മാപ്പിളമാരിൽ Saiyid Fazl തങ്ങളുടെ പേര് ഉളവാക്കുന്ന വൈകാരിക ഭാവങ്ങളെ നിയന്ത്രിക്കാൻ തങ്ങൾക്ക് തന്നെ ആവാത്ത ഒരു അവസ്ഥാവിശേഷം വന്നു എന്ന് വേണം മനസ്സിലാക്കാൻ.

ഈ മാപ്പിളമാരിൽ മിക്കവരും അടിമ അവസ്ഥയിൽ നിന്നും മോചനം ലഭിച്ചിട്ട് ഏതാനും തലമുറകൾ മാത്രം പിന്നിട്ടവർ ആയിരിക്കാം എന്ന് തോന്നുന്നു. ഈ കൂട്ടർക്ക് ഇസ്ലാമിനോട് അതിരുകടന്ന കൂറും വാസ്ത്യവും ഉണ്ടായിരുന്നു എന്നു മാത്രമല്ല, മറിച്ച് അസാധാരണമായ ധൈര്യവും കാണപ്പെട്ടിരുന്നു. ഇക്കാര്യവും പ്രത്യേകമായി എടുത്ത് പരിശോദിക്കേണ്ടുന്ന ഒരു കാര്യമാണ്. ഇതേ പോലുള്ള ഒരു ധൈര്യവും മറ്റും മുഹമ്മദീയരിലെ ഉന്നത കുടുംബക്കാർ പ്രകടിപ്പിക്കുമായിരുന്നുവോ എന്ന് അറിയില്ല.

ഇക്കാര്യം ഇവിടെ എടുത്തു പറയുമ്പോൾ, ഏതാണ്ട് ഇതേ പോലുള്ള ഒരു കൂറും ധൈര്യവും ഇങ്ഗ്ളിഷ് പക്ഷത്തിനോട് ചേർന്ന കീഴ്ജന വ്യക്തികൾ ചിലയിടങ്ങളിൽ പ്രകടിപ്പിച്ച ചരിത്രവും കാണുന്നുണ്ട്. ഈ രണ്ട് പ്രതിഭാസങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ എന്നും പരിശോധിക്കാവുന്നതാണ്.

അതിലേക്ക് അൽപം കഴിഞ്ഞു പോകാം എന്നു കരുതുന്നു.

1851 February 17ഴിന് തിരൂരങ്ങാടിയിൽ 10000 മുതൽ 12000 മാപ്പിളമാർ തടിച്ചുകൂടി പോലും. അവരിൽ ഒരു വൻ ശതമാനം പേരും ആയുധധാരികൾ ആയിരുന്നു എന്നും പറയപ്പെടുന്നു. Saiyid Fazl തങ്ങളെ സർക്കാർ പിടിച്ചുവെന്നും, ഇദ്ദേഹം അപമാനിക്കപ്പെട്ടുവെന്നും ഉള്ള ഒരു കഥ നാട്ടിൽ പടർന്നതിനാലാണ് ഈ ആൾക്കൂട്ടം. എന്നാൽ Saiyid Fazl തങ്ങൾതന്നെ ഈ വിവരം തെറ്റാണ് എന്ന് മനസ്സിലാക്കിക്കൊടുത്തുവെന്ന് തോന്നുന്നു.

തങ്ങളെ അപമാനിച്ചു എന്ന് പറയുന്നതിൽ തന്നെ ഒരു വൻ രഹസ്യം ഇരിപ്പുണ്ട്. നായർമാരും മരുമക്കത്തായ തീയരും മുഹമ്മദീയരും മറ്റും അടങ്ങുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ പക്ഷം അവരുടെ കൈയിൽ ആരെകിട്ടിയാലും വെറും പേര്, നീ, എടാ, എന്താടാ, എടീ, എന്താടീ എന്നെല്ലാം രീതിയിലാണ് സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് തന്നെ ചോദ്യം ചെയ്തു എന്നാണ് പറയപ്പെടുക. അതിന്‍റെ അർത്ഥതന്നെ, ഈ വിധ വാക്കുകൾ ഉപയോഗിച്ചു എന്നാണ് എന്നു മനസ്സിലാക്കേണം പോലും.

അക്രമകാരികളായ മാപ്പിളമാരെ പിടികൂടിയാൽ അവരിൽ തന്നെയുള്ള ഉന്നതരേ വരെ ഈ വിധം ആണ് ചോദ്യം ചെയ്യുക.

അക്രമകാരികൾക്ക് Saiyid Fazl തങ്ങൾ ഒരു വൻ ദൃഷ്ടികേന്ദ്രമായി നിലനിൽക്കുന്നു എന്ന വിവരം ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിച്ചിരിക്കാം. എന്നാൽ മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിനോട് അല്ല ഏറ്റുമുട്ടുന്നത്. പിന്നെന്തിനാണ് ഇങ്ഗ്ളിഷ് ഭരണം വേവലാതിപ്പെടുന്നത്?

തിരൂരങ്ങാടിയിൽ 12000ത്തോളം ആയുധ ധാരികളായ മാപ്പിളമാർ ഒത്തുചേർന്നപ്പോൾ പേടിച്ചു വിറച്ചത്, ചുറ്റുപാടുമുള്ള ഹൈന്ദവരും അവരുടെ കൂടെ നിൽക്കുന്ന അമ്പലവാസികളും നായർമാരും മറ്റുമാകാം. പോരാത്തിതിന്, ഇസ്ലാമിലേക്ക് മാറിയിട്ടില്ലാത്ത മക്കത്തായ തീയരും അവർക്കും കീഴെയുള്ള കീഴ്ജനങ്ങളും വിറച്ചിരിക്കാം.

Saiyid Fazl തങ്ങളുടെ വാക്കുകളും പ്രവർത്തികളും ആണോ മാപ്പിളമാരിൽ വൻ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് അന്വേഷിക്കേണ്ടതായി വന്നു. അങ്ങിനെയെങ്കിൽ ഇദ്ദേഹത്തെ വിചാരണയ്ക്ക് കൊണ്ടുവരികയോ, അതുമല്ലെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ നേരിട്ടുള്ള തടവുകാരനായി വെക്കുകയോ അതുമല്ലായെങ്കിൽ ഇദ്ദേഹത്തെ ആ പ്രദേശത്തിൽ നിന്നും നീക്കം ചെയ്യുകയോ ചെയ്യേണ്ടതായി വരും.

Malabar District Collector ആയിരുന്ന Conolly ഇദ്ദേഹവുമായി പരസ്പരാലോചന ചെയ്തു നോക്കിയപ്പോൾ, ഇദ്ദേഹം വളരെ നല്ല ഒരു മനുഷ്യൻ 👉 ആണ് എന്ന തിരിച്ചറിവാണ് ലഭിച്ചത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള മുഖവുര



ദക്ഷിണേഷ്യയിലെ പല പ്രദേശങ്ങളും ഓരോന്നായി ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് കീഴിലേക്ക് ചേർന്നുകൊണ്ടിരിക്കുന്ന അവസരം ആണ് അന്ന് എന്ന് ഓർക്കുക. ഓരോ പ്രദേശത്തിലും ഓരോ കാര്യമാണ് പ്രശ്നം. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യാതോരു പ്രദേശത്തിലും ഭരണം ഏൽക്കരുത് എന്നതായിരുന്നു കമ്പനി ഡയറക്റ്റർ ബോഡിന്‍റെ ആദ്യകാല തീരുമാനം. എന്നാൽ ദക്ഷിണേഷ്യയിൽ വിചിത്രമായ സാമൂഹികവും രാഷ്ട്രീയവും ആയ അന്തരീക്ഷം ആണ് നിലനിന്നിരുന്നത്.

യാതോരു വാക്കിനും വ്യക്തമായ വിലയില്ല. വലിയവരോട് വാക്ക് പാലിക്കും. വലിയവർക്ക് സ്ഥാനം ഇളകും എന്ന് തോന്നിയാൽ അവർക്ക് നൽകിയ വാക്ക് പാലിക്കില്ല. രാഷ്ട്രീയമായി യാതോരു സ്ഥിരതയും എവിടേയും ഇല്ല. വൻ ജനവംശങ്ങൾ അടിമകൾ.

ഫ്രഞ്ച് പട്ടാളത്തിന്‍റേയും പ്രാദേശിക ഭരണകർത്താവിന്‍റേയും സംഘടിതമായ ആക്രമണത്തെ തുരത്തി ബെങ്ഗോളിൽ ഇങ്ഗ്ളിഷ് കമ്പനി യുദ്ധത്തിൽ ജയിച്ചപ്പോൾ പിടിച്ചെടുക്കപ്പെട്ട പ്രദേശം എന്ത് ചെയ്യണം എന്ന ചോദ്യം വന്നിരുന്നു. ഒരു വാണിജ്യ പ്രസ്ഥാനം മാത്രമായ English East India Companyക്ക് രാജ്യഭാരം ഏറ്റെടുക്കാനുള്ള പ്രാപ്തിയും ലക്ഷ്യവും ഇല്ലായിരുന്നു. അതിനാൽ തന്നെ മിർജാഫർ എന്ന, പ്രാദേശിക ഭരണ കുടുംബത്തിലെ, വ്യക്തിക്ക് രാജ്യം നൽകി.

എന്നാൽ രാജ്യഭരണമെന്നാൽ കീഴ്ജനങ്ങളെ അടിമപ്പെടുത്തലും, ആ അടിമ സാമൂഹിക പ്രസ്ഥാനം നിലനിർത്തുകയും ആണ് എന്നതാണ് പ്രാദേശിക രാഷ്ട്രീയ തത്വസംഹിത എന്ന തിരിച്ചറിവ് ഇങ്ഗ്ളിഷ് കമ്പനിക്ക് അധികം വൈകാതെ ലഭിക്കാൻ ആയി. അതോടുകൂടി, ബെങ്ഗോളിന്‍റെ രാജ്യ ഭരണം കമ്പനി നേരിട്ട് ഏറ്റെടുക്കേണ്ടതായിവന്നു.

എന്നാൽ ഇങ്ഗ്ളിഷ് കമ്പനിയാണ് ഭരിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ടായില്ല. കാരണം, ഭരണത്തിൽ ഒട്ടുമുക്കാലും ഉള്ളത് പ്രാദേശിക ബെങ്ഗോളികൾ തന്നെ. അവരാകെട്ടെ മറ്റ് ബെങ്ഗോളികളോട് യാതോരു കാരുണ്യവും ഇല്ലാത്ത ജനതയാണ്.

ഇങ്ഗ്ളിഷ് കമ്പനി രണ്ടു മലബാറുകളേയും ഏറ്റെടുത്തപ്പോൾ അവിടങ്ങളിലും അനവധി സൂക്ഷ്മവും വലുതുമായ പ്രശ്നങ്ങളെ നേരിടേണ്ടിവന്നിരുന്നു. ഈ വക കാര്യങ്ങളെ നേരിടാനായി ഉപയോഗിക്കുന്നത് പ്രാദേശിക വ്യക്തികളെ തന്നെയാണ്. അവരാകട്ടെ സ്വന്തം മനസ്സിൽ പലവിധ വിരോധങ്ങളും ശത്രുതയും വെപ്രാളങ്ങളും ഉള്ളവരും പലവിധ വിധേയത്വങ്ങളും അടിയാളത്തങ്ങളും മറ്റ് ചിലരോട് നൽകുന്നവരും, അതേ പോലുള്ള വിധേയത്വങ്ങളും അടിയാളത്തങ്ങളും വേറെ ചിലരിൽ നിന്നും പിടിച്ചുവാങ്ങുന്നവരും ആണ്.

ഈ വിധമായുള്ള പൈശാചിക ചിന്താഗതികളെ മുളപ്പിച്ചുവിടുന്നത്, അവരിലെ ഫ്യൂഡൽ ഭാഷ ആണ്. എന്നാൽ മനുഷ്യമനസ്സിൽ ഈ വിധമായുള്ള സാത്താനിക ഭാവങ്ങൾ ഉള്ള വിവരം ഒരു ശരാശരി ഇങ്ഗ്ളിഷുകാരന് അറിവു ലഭിക്കാൻ പ്രയാസം തന്നെയാണ്.

ഇങ്ഗ്ളിഷ് പക്ഷം ഒരു പ്രാദേശിക വ്യക്തിയോട് ഇങ്ഗ്ളിഷിൽ ഒരു കാര്യം അറിയിക്കുകയും അത് മറ്റുള്ളവരോട് കൈമാറണം എന്ന് പറയുകയും ചെയ്യുമ്പോൾ, അവർക്ക് പല കാര്യങ്ങളെക്കുറിച്ചും മുൻകൂറായി ചിന്തിക്കാൻ ആവില്ല.

അവർ പറയുന്ന വാക്കുകളിൽ വെറും You, Your, Yours, He, His, Him, She, Her, Hers, They, Their, Theirs എന്ന രീതിയിലാണ് കോഡിങ്ങ് ഉണ്ടാവുള്ളു. എന്നാൽ നിർദ്ദേശം ലഭിക്കുന്ന പ്രാദേശിക വ്യക്തിയിൽ ഈ ഓരോ പദവും ഏറ്റവും കുറഞ്ഞത്, രണ്ടോ മൂന്നോ വ്യത്യസ്ത നിലവാരത്തിലുള്ള കോഡിങ്ങായി ചിന്നിച്ചിതറും എന്ന കാര്യം ഇങ്ഗ്ളിഷ് പക്ഷത്തിന് ഇന്നും അറിവില്ല.

നീ, നിങ്ങൾ, താങ്കൾ എന്ന തീരിയിൽ വ്യത്യസ്തരായി കാണപ്പെടുന്ന ഓരോ വ്യക്തിയോടും, ആ ആളുടെ You പദരൂപം എന്താണ് എന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ, ഇങ്ഗ്ളിഷ് പക്ഷത്തിൽ നിന്നും നിർദ്ദേശം ലഭിച്ച വ്യക്തി പെരുമാറുള്ളു. ആ ആളും മറ്റേ ആളും തമ്മിലുളാവക്കുന്ന You പദങ്ങൾ ഈ ആശയവിനിമയത്തെ ബാധിക്കാം. ചിലപ്പോൾ, ഈ ആൾ മറ്റേ ആളോട് മിണ്ടാൻ പോലും പോകില്ല.

ആശയ വിനിമയത്തിൽ ഈ വിധമായുള്ള ഒരു unidirectional valve (വാൽവ്) ഉള്ള കാര്യം ഇങ്ഗ്ളിഷ് പക്ഷത്തിന് അറിവില്ലതന്നെ.

ഇതേ പോലെ തന്നെ അവർക്ക് അവരുടെ കീഴ്ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും ഇതേ പോലുള്ള പലവിധ അരിപ്പകളിലൂടേയും കടന്നു കഴിഞ്ഞിട്ടാണ് എത്തുക. പല വിവരങ്ങളും അവർക്ക് ലഭിക്കുക പോലും ഇല്ല.

Saiyid Fazl തങ്ങളുടെ കാര്യം പറയാനാണ് ഇത്രയും പറഞ്ഞത്.

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിന്‍റെ നൂറുകണക്കിന് ഇടങ്ങളിൽ ആയിരക്കണക്കിന് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. അവരുടെ സാന്നിദ്ധ്യം സമൂഹത്തിൽ വൻ മാറ്റങ്ങൾ വരുത്തിയിരുന്നു. നൂറുകണക്കിന് ജനവംശങ്ങൾക്ക് അവരുടെ പാരമ്പര്യ അടിമ അവസ്ഥയിൽ നിന്നും മോചനവും മറ്റും ലഭിച്ചു. അതിനെക്കുറിച്ചെല്ലാം പിന്നീട് പറയാം.

ഇങ്ഗ്ളിഷ് പക്ഷം ലോകത്തിൽ എവിടേയും ഒരേ പോലുള്ള കാര്യപ്രാപ്തിയും പെരുമാറ്റരീതികളും ആണ് എടുത്തിരുന്നത്. അതായത് ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന പരന്ന പ്രകൃതമുള്ള വാക്ക് കോഡുകൾ മനസ്സിൽ സൃഷ്ടിക്കുന്ന ഭാവം.

ഈ ഉപദ്വീപിലും എല്ലായിടത്തും ഇതേ കാര്യം തന്നെയാണ് ഇങ്ഗ്ളിഷ് ഭരണം പ്രകടിപ്പിച്ചിരുന്നത്. ഇതിന് വല്ലപ്പോഴും ചെറിയ തോതിലുള്ള പാളിച്ച വരുന്നത്, ഒന്നുകിൽ അവരുടെ ഇടയിലുള്ള Celtic ഭാഷക്കാരുടെ സാന്നിദ്ധ്യമാകാം. അതേ പോലെതന്നെ അവരുടെ മേൽവിലാസത്തിൽ വിലസിയ ചില ഭൂഖണ്ഡ യൂറോപ്യന്മാരുടെ സാന്നിദ്ധ്യവും ആവാം.

പോരാത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ പല ഉന്നത നിലവാരങ്ങളിലും ദക്ഷിണേഷ്യക്കാർ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ഈ കൂട്ടർ എത്രതന്നെ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ളവർ ആണെങ്കിൽ തന്നെയും, അവരിലെ പ്രാദേശിക ഫ്യൂഡൽ ഭാഷാ ഭാവങ്ങളെ മനസ്സിൽ നിന്നും തേച്ചുമാച്ചുകളയാൻ ആയവർ ആകില്ലതന്നെ അവർ.

Saiyid Fazl തങ്ങളെക്കുറിച്ചം, ദക്ഷിണേഷ്യയിലെ മാപ്പിളമാരെക്കുറിച്ചും, മറ്റും വിവരം ഇങ്ഗ്ളിഷ് പക്ഷത്തിന് ലഭിക്കുന്നത് അവർക്ക് കീഴിൽ തൊഴിൽ ചെയ്യുന്ന നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ, മുരമക്കത്തായ തീയർ, സുറിയാനി കൃസ്ത്യാനികൾ, കീഴ്ജന കൃസ്ത്യാനികൾ, മുഹമ്മദീയർ എന്നിവരിൽ നിന്നുമാകാം.

പലവിധ അരിപ്പകളിലൂടേയും വളരെ ശ്രദ്ധയോടുകൂടി അരിച്ചരിച്ചെടുത്ത് പെറുക്കിക്കാണിക്കുന്ന വിവരങ്ങൾ ആണ് ഇങ്ഗ്ളിഷ് പക്ഷത്തിന് ലഭിക്കുക.

അതേ പോലെ തന്നെ ഇങ്ഗ്ളിഷ് പക്ഷം അവരുടെ വൻ egalitarian സ്വഭാവമുള്ള ഭാഷയുടെ വിശാലമായ മാനസികാവസ്ഥയിൽ നിന്നുകൊണ്ട് എന്ത് ജനനന്മാ നയം സ്വീകരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്താലും, ഈ വിധ കാര്യങ്ങളെ വിശകലനം ചെയ്തും വിശദ്ധീകരിച്ചും വ്യാഖ്യാനിച്ചും കീഴ്ജനത്തിനും മാപ്പിളമാർക്കും മറ്റും, പ്രാദേശിക ഉന്നതർ അറിയിക്കുന്നത് ഇതേ പോലുള്ള പലവിധ അരിപ്പകളിലൂടേയും കടത്തിവിട്ട് വളരെ ശ്രദ്ധയോടുകൂടി പെറുക്കിയെടുത്തു തന്നെയാവാം.

എന്നുവച്ചാൽ ദക്ഷിണ മലബാറിലെ മാപ്പിളമാരെ ഇങ്ഗ്ളിഷ് പക്ഷത്തിനും, ഇങ്ഗ്ളിഷ് പക്ഷത്തിനെ ഇതേ മാപ്പിളമാർക്കും നേരിട്ട് മനസ്സിലാക്കാനുള്ള യാതോരു പാതയും സാമൂഹിക അന്തരീക്ഷത്തിൽ ഉണ്ടാവില്ലതന്നെ.

എന്നാൽ അവരുടെ ശിപായി സ്ഥാനത്തുള്ള പ്രാദേശിക പട്ടാളക്കാരോടും പോലീസുകാരോടും ഒപ്പം ഇങ്ഗ്ളിഷ് ഓഫിസർമാർ മാപ്പിള അക്രമകാരികളെ നേരിടാൻ വന്നപ്പോൾ, അവരുടെ ശ്രദ്ധയിൽ വന്നുപെട്ട ചിലകാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്.

അതായത്, ഈ മാപ്പിള അക്രമകാരികൾ അതീവ ധൈര്യശാലികളും യാതോരു കാരണവശാലും കീഴടങ്ങൻ കൂട്ടാക്കാത്തവരും ആണ് എന്ന്. അതേ സമയം ഇങ്ഗ്ളിഷ് പക്ഷത്തിന്‍റെ ശമ്പളക്കാരായ പോലീസ് / പട്ടാള ശിപായിമാർ യാതോരു ധൈര്യവും ഇല്ലാത്ത കൂട്ടർ ആണ് എന്നും, ഇവർ ഈ മാപ്പിളമാരുടെ മുന്നേറ്റം കണ്ടാൽ സർവ്വതും വിട്ട് ഓടുന്നവർ ആണ് എന്നും.

ഈ മാപ്പിളമാരിൽ ചിലർ വൻ അന്ധവിശ്വാസികൾ ആവാം എന്നും വീര്യമൃത്യു സ്വീകരിച്ചാൽ ഉടൻ സ്വർഗ്ഗത്തിലെ ഹൂറിമാർ വന്ന് അവരെ ഉടലോടെയോ അല്ലാതേയോ പെറുക്കിയെടുത്ത് പറുദീസയിലേക്ക്, ചിറകിലേറ്റി കൊണ്ടുപോകും എന്നോ മറ്റോ ഇവരിൽ വിശ്വാസിമുണ്ടായിരിക്കാം എന്നും ഇങ്ഗ്ളിഷ് പക്ഷം മനസ്സിലാക്കിയെടുക്കാൻ ശ്രമിച്ചിരുന്നു എന്നും തോന്നുന്നു. ഈ വിധമല്ലാതെ ഈ വിധമായുള്ള ഒരു ധൈര്യത്തിന് യാതോരു അടിസ്ഥാനവും ഇങ്ഗ്ളിഷ് പക്ഷത്തിന് കണ്ടെത്താൻ ആയില്ലതന്നെ.

എന്നാൽ ഈ പ്രതിഭാസം ഈ വിധമായുള്ള അന്ധമായ വിശദ്ധീകരണങ്ങളിൽ ഒതുങ്ങിനിൽക്കില്ലതന്നെ.

അതേ പോലെ തന്നെ, Saiyid Fazl തങ്ങളെ notorious (കുപ്രസിദ്ധനായ) തങ്ങൾ എന്നാണ് Malabar Manualൽ ആദ്യം വിശേഷിപ്പിക്കുന്നത്. എന്നാൽ അനവധി അരിപ്പക്കൾ കടന്ന് എത്തുന്ന വിവരങ്ങളെ തരണം ചെയ്ത് Mr.Conolly ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയപ്പോൾ, ഇദ്ദേഹത്തെക്കുറിച്ച് ലഭിച്ച ചിത്രം വളരെ വളരെ വ്യത്യസ്തമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത എഴുത്തിൽ ആവാം എന്ന് വിചാരിക്കുന്നു.

അതോടൊപ്പംതന്നെ ഇങ്ഗ്ളിഷ് ഭരണം പ്രാദേശിക സാമൂഹിക പ്രശ്നങ്ങളെ നിയമപരമായി നേരിടാനായി പുറപ്പെടുവിച്ച നിയമങ്ങളുടെ Spirit അഥവാ പൊരുൾ, സ്വഭാവം, ആദർശം, ആത്മാവ്, മനോഭാവം, മാനസികഭാവം, പ്രാണൻ എന്നിവയെക്കുറിച്ചും ഒന്ന് രണ്ട് വാക്യങ്ങൾ എഴുതാനും നോക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി ലഭിച്ചാ



Malabar Manual പോലുള്ള Manualലുകൾ Madras Presidencyയിലെ എല്ലാ ജില്ലകളിലും സൃഷ്ടിച്ചിരുന്നുവോ എന്ന് അറിയില്ല. എന്നാൽ പല ജില്ലകളിലും ഇതുപോലുള്ള Manualലുകൾ സൃഷ്ടിച്ചിരുന്നു എന്ന് അറിയുന്നു. ഈ വിധ Manualലുകൾ ഓരോ ജില്ലയിലും രചിച്ചെടുക്കുവാൻ അന്നുള്ള മെഡ്രാസ് പ്രസിഡൻസി സർക്കാർ പൊതുവായുള്ള ഒരു ഉത്തരവു നൽകിയിരുന്നു എന്ന് മനസ്സിലാക്കാം എന്നു തോന്നുന്നു.

ഇതിന്‍റെ മൊത്തമായുള്ള ലക്ഷ്യം ഓരോ ജില്ലയുമായി ബന്ധപ്പെട്ട കഴിവതും എല്ലാവിധ അറിവുകളും ഈ Manualലുകളിൽ രേഖപ്പെടുത്തുക എന്നതായിരുന്നു. അതാത് ജില്ലയെക്കുറിച്ചും, അവിടുള്ള ജനങ്ങളെക്കുറിച്ചും, ആ ജില്ലയുടെ ചിരിത്ര സംഭവങ്ങളെക്കുറിച്ചും, ആ പ്രദേശം ഏതുവിധത്തിലാണ് ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വന്നത് എന്നതിനെക്കുറിച്ചും മറ്റും ഉള്ള വിവരങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിന് സത്യസന്ധമായി ലഭിക്കാനാണ് ഈ വിധമായുള്ള മാന്വലുകൾ എഴുതിയുണ്ടാക്കിയത്.

എന്നാൽ ഈ വിധമായുള്ള ഒരു പ്രവർത്തിയിൽ അതാത് ജില്ലയിലെ പ്രാദേശികരായ സർക്കാർ ഓഫിസർമാരും ഗുമസ്തരും അവരവരുടെ അഭിപ്രായങ്ങളും താൽപ്പര്യങ്ങളും വംശീയ വിധ്വേഷങ്ങളും, സ്വന്തം വംശത്തിന്‍റെ മേൽവിലാസത്തിന് മൂല്യകൂട്ടുന്ന വിവരങ്ങളും വംശബന്ധങ്ങളും മറ്റും തിരുകിച്ചേർക്കാൻ ശ്രമിക്കും എന്ന കാര്യം തീർച്ചയുള്ളതാണ്. കാരണം, ആ വിധമായുള്ള ഒരു ജനത തന്നെയാണ് ഈ ഉപദ്വീപിൽ ഉള്ളത്.

അതിനാൽ തന്നെ, Tellicherryയിലുണ്ടായിരുന്ന English East India Companyയുടെ Factoryയിൽ (കച്ചവട കേന്ദ്രത്തിൽ) നിത്യവും അതാതു ദിവസത്തെ സംഭവങ്ങളെ രേഖപ്പെടുത്തിവച്ചിരുന്ന Log bookക്ക് വായിച്ച് അതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്ന ചിരിത്ര സംഭവങ്ങൾ Malabar Manualലിൽ എഴുതിയിട്ടുള്ള ഇടമായിരിക്കാം, ആ ഗ്രന്ഥത്തിലെ ഏറ്റവും കൃത്യതയുള്ള ഭാഗം.

ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥാനങ്ങൾക്ക് എല്ലാംതന്നെ പൊതുവായി ഈ വിധമായുള്ള ഒരു സ്വഭാവം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവർ ചെയ്ത ഓരോ കാര്യവും വ്യക്തമായി രേഖപ്പെടുത്തും. അവരുടെ കപ്പലുകളിൽ ഒരു അടിമവ്യക്തി യാത്രചെയ്താൽ പോലും, ആ വ്യക്തിയുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും രേഖപ്പെടുത്തും. അതേ സമയം ആ അടിമ വ്യക്തിക്ക് സ്വന്തം നാട്ടിൽ ഒരു കന്നുകാലിയുടെ വിലമാത്രമേ പ്രാദേശികർ നൽകിയിട്ടുണ്ടാവുള്ളു. കന്നുകാലിക്ക് എന്ത് തിരിച്ചറിയൽ രേഖ?

ദക്ഷിണേഷ്യയിൽ നിന്നും പ്രാദേശിക അടിമകൾ ദക്ഷിണാഫ്രിക്കയിലേക്ക് രക്ഷപ്പെട്ടപ്പോൾ, അവർക്ക് പോലും ഈ വിധമായുള്ള തിരിച്ചറിയൽ രേഖകൾ കപ്പലുകളിൽ നൽകിയിരുന്നു.

ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് വിദ്വാന്മാർക്ക് ഈ വിധ രേഖകളെ പരാമർശിച്ച്, അവയെ തെറ്റായി വ്യഖ്യാനിച്ച്, ഇങ്ഗ്ളിഷ് കമ്പനി അടിമവ്യാപാരം നടത്തിയെന്നുവരെ എഴുതിക്കൂട്ടി പൊട്ട ഡോക്ട്രേയ്റ്റുകൾ കരസ്ഥമാക്കാനാവും.

Malabar Manualൽ എഴുതുന്നതിനായി Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയുടെ ഫാക്ട്രി Log book ഉപയോഗിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ചിട്ടുണ്ട് എന്നാണ് ഓർമ്മ.

ആ ഗ്രന്ഥത്തിൽ ചരിത്രമെഴുത്ത് ഇങ്ഗ്ളിഷ് കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെടുന്ന ഇടത്ത് എഴുതിയത് William Logan തന്നെയാണ് എന്നാണ് തോന്നുന്നത്. അതുമല്ലായെങ്കിൽ ഈ ഭാഗം എഴുതുന്ന ഇടത്ത് ഇദ്ദേഹത്തിന്‍റെ ശ്രദ്ധ നല്ലവണം വന്നിട്ടുണ്ടാവാം എന്നുംതോന്നുന്നു.

ഇങ്ഗ്ളിഷ് കമ്പനിയുടെ ഫാക്ട്രി Log bookക്ക് ആരേയും പറ്റിക്കാനോ വിഡ്ഢിയാക്കനോ, അതുമല്ലെങ്കിൽ അരേയും സിദ്ധന്തോപദേശം ചെയ്യാനോ വേണ്ടി എഴുതിയത് അല്ല. അതിനാൽ തന്നെ ഈ Log bookക്കിൽ പറയുന്ന കാര്യങ്ങൾ മിക്കവാറും വാസ്തവമായിരിക്കാം.

ഇവിടെ ഇത്രയും ഒരു മുഖവുരപോലെ എഴുതിയത് Saiyid Fazl തങ്ങളെക്കുറിച്ച് Malabar Manualലിൽ എഴുതിയ കാര്യങ്ങളെ പരാമർശിക്കാൻ പോകുന്നതിന് മുന്നോടിയായിട്ടാണ്.

ദക്ഷിണ മലബാറിൽ ബ്രാഹ്മണ പക്ഷത്തിനെ ഒറ്റപ്പെട്ട സംഭങ്ങളിൽ ആക്രമിച്ചത് അവിടുള്ള കീഴ്ജന വംശങ്ങളിൽ പെട്ട വ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നവരുടെ പിന്മുറക്കാരായിരിക്കാം എന്നു തോന്നുന്നു. അല്ലാതെ ശുദ്ധമായ അറബി രക്തപാതയിൽ ഉറച്ചുനിന്നു മുഹമ്മദീയ കുടുംബക്കാർ ആണ് എന്നു തോന്നുന്നില്ല. എന്നാൽ കൃത്യമായി പറയാൻ ഈ എഴുത്തുകാരന് ആവില്ല.

വളരെ ചെറിയ ഓലക്കുടിലുകളിൽ താമസിക്കുകയും കുടിലിനോട് അനുബന്ധിച്ചുതന്നെ കോഴി, ആട്, എരുമ, പശു തുടങ്ങിയവയെ വളർത്തുകയും ചുറ്റും വാഴ, തെങ്ങ്, കൗങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികൾ നടത്തുകയും ചെയ്യുന്ന വളരെ ചുറുചുറുക്കും, ഉൽസാഹികളും, അദ്ധ്വാനശീലരും മറ്റുമായ ഒരു കൂട്ടം ആളുകൾ തന്നെയായിരിക്കാം ഈ കൂട്ടർ.

ഇവരുടെ സാമൂഹിക മേൽവിലാസം കീഴ്ജന മുഹമ്മദീയർ ആണ് എന്ന് മറ്റ് ജനവംശങ്ങൾ മനസ്സിലാക്കിവെക്കുമെങ്കിലും, ഇവരിൽ അറബി രക്തം കലർന്നിരിക്കും എന്നതും വാസ്തവം തന്നെയാവാം. പോരാത്തതിന്, ഇസ്ലാമിലേക്ക് കയറിയതോടുകൂടി ഇവരിലെ കീഴ്ജന മാസിക ഭാവവും ശരീര പ്രകൃതിയും മാഞ്ഞ് പോയിരിക്കാം.

ഈ വിധമായുള്ള, കൊച്ചു കുടിലുകളിൽ താമസിക്കുന്ന മാപ്പിള കുടുംബങ്ങളെ ഈ എഴുത്തുകാരൻ മലബാറിലെ ചിലയിടങ്ങളിൽ ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ് നേരിട്ട് കണ്ടിട്ടും ഉണ്ട്.

കീഴ്ജന ഭാവങ്ങൾ എവിടെയൊക്കെയോ ഇവരിൽ കണ്ടെത്താനാവുമെങ്കിലും, ഇവരിൽ ചിലർക്ക് കറുപ്പ് നിറവും മറ്റ് ചിലർക്ക് ഇരുനിറവും ചിലർക്ക് വൻ വെളുപ്പു നിറവും ഉള്ളതായി കണ്ടിട്ടുണ്ട്. ചിലരുടെ കണ്ണുകൾക്ക് കറുപ്പ് നിറമല്ല കാണപ്പെടുക. ഇവരിലെ സ്ത്രീകളിൽ തന്നെ ചിലർക്ക് വൻ വെളുപ്പ് നിറവും കണ്ടിട്ടുണ്ട്. ചില വനിതകൾ അതീവ സൗന്ദര്യമുള്ളവരായും കണ്ടതായി ഓർമ്മയുണ്ട്.

എന്നിരുന്നാലും, മുഹമ്മദീയിരിലെ തന്നെയുള്ള ഉന്നത കുടുംബക്കാരോട് ഇക്കൂട്ടർ അന്ന് വൻ അടിയാളത്തം പ്രകടിപ്പിക്കുമായിരുന്നു എന്നും തോന്നുന്നു. മാത്രവുമല്ല, ഇവർക്ക് തങ്ങൾമാരോട് ഏതാണ്ട് ഇന്ന് അന്ധവിശ്വാസം എന്ന് നിർവ്വചിക്കാവുന്ന തരത്തിലുള്ള ആത്മീയ വിശ്വാസവും ആദരവും ഉണ്ടായിരുന്നു എന്നും തോന്നുന്നു.

1800കളിൽ കീഴ്ജന വംശങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് ചേർന്നവർക്ക് സംഘടിക്കാനും അണിനിരക്കാനും വളരെ സൗകര്യവും പ്രചോദനവും നൽകുന്ന ഒന്നായിരിക്കാം ഒരു ആത്മീയ നേതാവിന്‍റെ സാന്നിദ്ധ്യം. ഇത് ഒരു പൊതുവായുള്ള സത്യമായിരിക്കാം (അതിസാമാന്യസത്യം truism).

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കാൽ ഉറപ്പിക്കുന്നതുവരെ ഈ പ്രദേശത്തുള്ള അനേക ലക്ഷം അടിമജനത്തിന് സംഘടിക്കാനോ പൊതുവായുള്ള ഒരു നേതാവിന്‍റെ കീഴിൽ അണിനിരക്കാനോ ആയില്ല എന്നു മനസ്സിലാക്കാം. തിരുവിതാംകൂറിൽ London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾ അടിമജനത്തിനെ കയറൂരിവിടുകമാത്രമല്ല ചെയ്തത്, മറിച്ച് അവർക്ക് അണിനിരക്കാനായി ഒരു നേതൃത്വനിരയായി അവരിലെ മിഷനറിമാർ നിലനിൽക്കുകയും ചെയ്തിരുന്നു.

ഈ വിധമായുള്ള നേതാക്കാൾ ഇല്ലായെങ്കിൽ, ഫ്യൂഡൽ ഭാഷകളിൽ തമ്മിൽ ബന്ധപ്പെടുന്ന വ്യക്തികൾക്ക് സംഘടിക്കാൻ പ്രയാസം തന്നെയാവും.

ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഒരു പ്രശ്നം കാര്യമായി ഉണ്ടാവില്ല. ദിവ്യനായി കാണാനാവുന്ന ഒരു പൊതുനേതാവില്ലായെങ്കിലും, മറ്റു ഭാഷക്കാരുടെ അടുപ്പത്തിൽനിന്നും വിട്ടുനിൽക്കുന്ന, ഇങ്ഗ്ളിഷുകാർക്ക് തമ്മിൽ സഹകരിക്കാനും സംഘടിക്കാനും കാര്യമായ പ്രയാസം വരില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വൻ നേതാവിനെ ഉദ്ദരിക്കാൻ പറ്റുകയും, താൻ ചെയ്ത പ്രവർത്തനത്തിന് വൻ നേതാവിന്‍റെ അനുഗ്രഹവും സമ്മതവും ലഭിച്ചിട്ടുണ്ട് എന്നെല്ലാമുള്ള സാക്ഷ്യപത്രങ്ങൾ പറയാനും കാണിക്കാനും പറ്റുക എന്നത് വൻ മൂല്യമുള്ള കാര്യങ്ങൾ ആവും.

ദക്ഷിണ മലബാറിലെ കീഴ്ജന വംശീയ മേൽവിലാസത്തിലുള്ള മാപ്പിളമാർക്ക്, ശുദ്ധമായ അറബി രക്തപാതയിൽ നിലയുറപ്പിച്ചു നിൽക്കുന്ന കുടുംബക്കാരിലെ ചില വ്യക്തികളെ അവരുടെ ആത്മീയ നേതാക്കാളായി ലഭിക്കുക എന്നത് ഒരു വൻ കാര്യം തന്നെയായിരുന്നിരിക്കാം 1800റുകളിൽ.

ഈ ശുദ്ധമായ അറബി രക്ത പാതയിൽ ഉള്ള വ്യക്തികളിൽ ചിലർക്ക് ഏതുവിധത്തിലാണ് തങ്ങൾ എന്ന സ്ഥാനപ്പേര് ലഭിച്ചത് എന്ന് അറിയില്ല. എന്നാൽ തങ്ങൾ എന്ന സ്ഥാനപ്പേര് ഒരു വൻ ആത്മീയ പ്രഭാവം ഉള്ള പേര് തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. 180° എതിർ കൊണുകളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളുടെ സംഘടിതഭാവം


ദക്ഷിണ മലബാറിലെ, ഇസ്ലാമിലൂടെ മാനസികും ശാരീരികവും സാംസ്ക്കാരികവും സാമൂഹികവുമായി ഉയർന്നുവന്നുകൊണ്ടിരുന്ന കീഴ്ജന മാപ്പിളമാർക്ക് Saiyid Fazl തങ്ങളുടെ, ആത്മീയ ദിവ്യ സ്ഥാനത്ത് നിൽക്കുന്ന, സാന്നിദ്ധ്യം ഒരു വൻ മാനസിക ബലം നൽകുന്ന കാര്യം തന്നെയായിരുന്നിരിക്കാം.

തമ്മിൽത്തമ്മിൽ പലവിധ മാനസിക വിരോധങ്ങളും മത്സരങ്ങളും ഈ കീഴ്ജന മാപ്പിളമാരിൽ ഉണ്ടായിരുന്നിരിക്കും എന്നത് വാസ്തവം തന്നെയാവാം. എന്നാൽ പൊതുവായുള്ള സാമൂഹിക ശത്രുപക്ഷം, ഇക്കൂട്ടരുടെ പ്രാദേശിക രക്തബന്ധ പാതയിൽ നിൽക്കുന്ന അവരുടെ മുൻതലമുറക്കാരെ അടിമകൾ ആക്കിവച്ചിരുന്ന, ബ്രാഹ്മണപക്ഷം തന്നെയാവാം. ഈ ഒരു അറിവ് ഈ മാപ്പിളമാരിൽ ഒരു പൊതുശത്രുവിനെ മുന്നിൽ കാണുമ്പോഴുണ്ടാവുന്ന ഐക്യ ബോധം വളർത്തിയിരിക്കാം.

ഈ കൂട്ടർ ജീവിക്കുന്ന ഓരോ പ്രദേശത്തിലും, അവരുടെ വാസസ്ഥലത്തിന് അടുത്തായിത്തന്നെ ഒരു പള്ളിയും ഉണ്ടാവും എന്നുള്ളതും ഇവരിൽ വൻ ഒത്തുരമയ്ക്ക് വഴിവച്ചിരിക്കാം.

ഇവരിലെ പ്രാദേശിക രക്തബന്ധ പാതകളിൽ ചിലത്, പഴയകാലത്തുള്ള സാമൂഹിക കീഴ്ജന സ്ഥാനത്തിലേക്ക് ഇവരെ ബന്ധിപ്പിക്കാമെങ്കിലും, ഇവരിലെ അറബി രക്തബന്ധ പാത, ഇവരെ അറബിനാടുകളിലേക്കും ബന്ധിപ്പിക്കാം. എന്നാൽ, ആ കണ്ണികൾക്ക് എത്രമാത്രം വ്യക്തത സാമൂഹിക ചിന്താഗതിയിലും അവരിലും ഉണ്ടാവും എന്ന് പറയാനാവില്ല. മിക്കവാറും വളരെ മങ്ങിയ ഒരു രീതിയിൽ മാത്രമേ ഇത് സാമൂഹിക ചിന്തകളിൽ പ്രതിഫലിച്ചിരിക്കുള്ളു എന്നാണ് തോന്നുന്നത്.

Saiyid Fazl തങ്ങൾ ഇവരിൽ നിന്നും വളർന്നുവന്ന ഇവരുടെ ഒരു നേതാവല്ല. മറിച്ച്, സാമൂഹിക ഉന്നതങ്ങളുകളുമായി ബന്ധം നിലനിർത്തുന്നതും, അറബി മേൽവിലാസങ്ങളുമായി ഭാഷാ പരമായി മേൽവിലാസം പങ്കിടാൻ പറ്റുന്ന വ്യക്തിയുമായിരിക്കും.

ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്‍റെ കുടുംബക്കാർക്കും കീഴ്ജന മാപ്പിളമാരിൽ നിന്നും തെല്ലൊരു അകൽച്ചവച്ചേ പറ്റുള്ളു. പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അള്ളിപ്പിടുത്തത്തിന് പിടികൊടുക്കാതെ തന്നെ വേണം അവർക്ക് ദക്ഷിണ മലബാറിൽ ജീവിക്കാൻ.

കീഴ്ജന മാപ്പിളമാരിൽ നിന്നും വളർന്നുവന്ന ഒരു വ്യക്തി നേതാവായി വളർന്നാൽ ഇദ്ദേഹത്തിന്‍റെ അതേ പോലുള്ള സാമൂഹിക സ്ഥാനം ആവലില്ല ആ ആൾക്ക്. ഇഞ്ഞി (ഇജ്ജ്) എന്ന പൊതുവായുളള വ്യക്തി ബന്ധത്തിൽ മറ്റ് കീഴ്ജന മാപ്പിളമാരോടു ഈ ആളും ബന്ധപ്പെട്ടുതന്നെ വേണ്ടിവരും സമൂഹത്തിൽ ജീവിക്കാൻ.

അതേ സമയം സാമൂഹിക നേതൃത്വം വളരുമ്പോൾ, ഇഞ്ഞി (ഇജ്ജ്) എന്നത് അടിയാളത്ത സൂചകവാക്കാവുകയും അതിന്‍റെ പരിധിക്ക് മുകളിൽ ആ ആൾ നിൽകേണ്ടിയും വരും.

എന്നാൽ Saiyid Fazl തങ്ങൾ ശുദ്ധമായ അറബി രക്തബന്ധ പാതയിൽ നിൽകുന്ന വ്യക്തിയും സാമൂഹികമായി ഉന്നതനും ആണ് എന്നാണ് മനസ്സിലാക്കുന്നത്. ഇദ്ദേഹത്തിന് കീഴ്ജന മാപ്പിളമാരുമായി വളരെ അടുത്ത വ്യക്തി ബന്ധം സ്ഥാപിക്കാൻ ആവും എന്നു തോന്നുന്നില്ല. കാരണം, ദിവ്യനായി ഉന്നതങ്ങളിൽ നിന്നുതന്നെ വേണം ഇദ്ദേഹത്തിന് ഇടപഴകാൻ.

ഈ കാരണത്താൽ തന്നെ കീഴ്ജന മാപ്പിളമാർ ഇദ്ദേഹത്തെ തിരിച്ചറിയുന്നതും മറ്റും അവരുടെ സാമൂഹിക ചുറ്റുപാടുകളുടേയും അവരിലെ കുടുംബപരമായുള്ളതുമായ ഹീനജന മാനസികാവസ്ഥകളിലൂടെ ആയിരിക്കാം.

QUOTE from Malabar Manual:

Mappillas regarded him “as imbued with a portion of divinity. They swear by his foot as their most solemn oath. Earth on which he has spat or walked is treasured up. Marvellous stories are told of his supernatural knowledge. His blessing is supremely prized.


ആശയം :

ദിവ്യത്വത്തിന്‍റെ ഒരു അംശം ഇദ്ദേഹത്തിന്‍റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നതായി മാപ്പിളമാർ കണ്ടുതുടങ്ങിയിരുന്നു. ശപഥം ചെയ്യുമ്പോഴും സത്യം ചെയ്യുമ്പോഴും ഇദ്ദേഹത്തിന്‍റെ പാദങ്ങളെ പരാമർശിച്ചുകൊണ്ടാണ് മാപ്പിളമാർ പലപ്പോഴും അവ ചെയ്യുക. ഇദ്ദേഹം തുപ്പിയതോ, അതുമല്ലെങ്കിൽ നടന്നതോ ആയ മണ്ണിനെ ഇവർ അമൂല്യനിധിയായി കാണുമായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് പലവിധ അത്ഭുതകഥകളും അവർ പറഞ്ഞുനടക്കുമായിരുന്നു. ഇദ്ദേഹത്തിന്‍റെ അനുഗ്രഹത്തേയും ആശിർവാദത്തേയും ഇവർ വിലമതിക്കാനാവാത്ത നിധിയായി കാണുമായിരുന്നു. END

ഈ വിധകാര്യങ്ങൾ എല്ലാം തന്നെ നല്ലകാര്യങ്ങായിരിക്കാം. എന്നാൽ ഇവയെല്ലാം യഥാർത്ഥത്തിൽ കലർപ്പില്ലാത്ത ഇസ്ലാമിന്‍റെ (pristine-Islamമിന്‍റെ) പരിധിക്കുള്ളിൽ ഉള്ള കാര്യങ്ങൾ ആണോ എന്ന് തീർത്തുപറയാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ല. തോന്നുന്നത്, വ്യക്തികളിൽ ഈ വിധമായുള്ള ദിവ്യത്വം ദർശിക്കൽ കീഴ്ജനങ്ങളിൽ കാലാകാലങ്ങളായി ഫ്യൂഡൽ ഭാഷകൾ അടിച്ചേൽപ്പിച്ച ഒരു സ്വഭാവ ഗുണമാണ് എന്നാണ്. പ്രവാചകനായ മുഹമ്മദ് ഈ വിധത്തിലാണ് ഇസ്ലാമിനെ ചിത്രീകരിച്ചത് എന്നു തോന്നുന്നില്ല.

ഫ്യൂഡൽ ഭാഷകളിൽ ഈ വിധമേ സാമൂഹികമായി കീഴിൽ അണിനിരന്നിരിക്കുന്നവരിൽ അനുസരണവും കെട്ടുറപ്പം വളർത്താൻ പറ്റുള്ളു. അല്ലാതെ മുഹമ്മദ് തന്നെ ഒരു താക്കീതായി നൽകിയ വാക്കുകൾക്ക് ഈ പ്രദേശത്ത് പ്രസക്തിയില്ലതന്നെ. തന്നോട് യാതോരു വിധ അടിയാളത്ത ഭാവവും മുഹമ്മദീയർ പ്രകടിപ്പിക്കരുത് എന്നതാണ് ആ താക്കീത്. എന്നാൽ അടിയാള ഭാവത്തെ ബഹുമാന ഭാവമായി തലതിരിഞ്ഞ് മനസ്സിലാക്കുന്ന ഇടമാണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ.

Saiyid Fazl തങ്ങൾ തുപ്പിയ ഭൂമിയേയും മണ്ണിനേയും ദിവ്യ ഇടമായി ഈ മാപ്പിളമാർ അന്ന് കരുതിയിരുന്നിരിക്കാം എന്നതും ഒരു കാര്യമാണ്. ഈ വിധമായുള്ള ഒരു കാര്യം മൗലികമായ ഇസ്ലാം അനുവദിക്കുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് വേറൊരു രീതിയിൽ വിശകലനം ചെയ്യാവുന്നതാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

സാധാരണക്കാരായ മാപ്പിളമാരിലും മറ്റ് പ്രാദേശിക വ്യക്തികളിലും പണ്ട് കാലങ്ങളിൽ ഈ എഴുത്തുകാരൻ കണ്ട ഒരു സ്വഭാവമാണ് കാർക്കിച്ചു തുപ്പൽ. ഇതും ഇസ്ലാമിൽ നിന്നും ലഭിച്ച പെരുമാറ്റം ആണ് എന്നു തോന്നുന്നില്ല. എന്നാൽ ഈ ഒരു പെരുമാറ്റത്തെ അമർച്ചചെയ്യാൻ പ്രാദേശിക ഇസ്ലാമിന് ആയില്ലാ എന്നാണ് മനസ്സിലാക്കുന്നത്.

മൗലികമായ ഇസ്ലാം ഈ വിധമായുള്ള കാർക്കിച്ചു തുപ്പലിനെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല. എന്നാൽ ഇസ്ലാം, വ്യക്തിയുടെ പല പെരുമാറ്റങ്ങളിലും പലവിധ തിരുത്തലുകളും മറ്റും അനുശാസിക്കുന്നുണ്ട് എന്ന് അറിയുന്നു.

ഇന്ത്യയിലെ സ്കൂളിൽ പ്രാദേശിക വ്യക്തി ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതു പോലെയാണ്. കാലുകൾ ആട്ടിക്കൊണ്ടിരിക്കരുത്, ഒടിഞ്ഞുമടങ്ങി കസേരയിൽ ഇരിക്കരുത് തുടങ്ങിയ കാര്യങ്ങൾ പരിശീലിപ്പിച്ചെടുക്കണം എന്ന് പല ഇങ്ഗ്ളിഷ് ഭാഷാ അദ്ധ്യാപകർക്കും ഒന്ന് ചിന്തിക്കാൻ പോലും ആവില്ല. ഇങ്ഗ്ളിഷ് പഠനവുമായി ഇതിനൊക്കെ എന്താണ് ബന്ധം എന്ന രീതിയിൽ വരെ അവരിൽ ചിലർ ചോദിച്ചേക്കാം. പോരാത്തതിന്, താനും ഇരിക്കുമ്പോൾ കാലുകൾ ആട്ടിക്കൊണ്ടിരിക്കും. അതിലൊന്നും യാതോരു തെറ്റുമില്ലാ എന്നും ശക്തമായിത്തന്നെ അവർ വാദിക്കും.

കീഴ്ജന മാപ്പിളമാരിൽ വ്യക്തമായ സാംസ്ക്കാരിക ഉന്നത മൂല്യങ്ങൾ പഠിപ്പിച്ചെടുക്കാൻ Saiyid Fazl തങ്ങൾക്ക് നേരിട്ട് കാര്യമായി എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടാവുമോ എന്ന് അറിയില്ല. ഇദ്ദേഹത്തിന്‍റെ തുപ്പലിനെക്കുറിച്ച് പറയുന്നുണ്ട് എങ്കിലും ഇദ്ദേഹം പോകുന്ന വഴിയിലെല്ലാം കാർക്കിച്ചു തുപ്പുമായിരുന്നു എന്നും തോന്നുന്നില്ല. ഈ വിധം ഒരു വിലയിരുത്തൽ നടത്തുന്നത്, Mr. Coonolly ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞവാക്കുകളിൽ നിന്നുമാണ്.

കീഴ്ജന മാപ്പിളമാരിൽ ഇസ്ലാം മത പ്രചരണവും പഠനവം അവരിൽ തന്നെയുള്ളവരായിരുന്നിരിക്കാം നടത്തിയിരിക്കുക. അതിൽ ചില നല്ലവശം ഉണ്ട് എങ്കിലും, മൗലിക ഇസ്ലാമിക ബോധവൽക്കരണത്തോടൊപ്പം, ആ കൂട്ടരിലെ പ്രാദേശിക സാമൂഹികവും വ്യക്തിപരവും ആയുള്ള ഭാവത്തിന്‍റെ ഒരു കറ ഈ ബോധവൽക്കരണത്തെ ബാധിക്കില്ലാ എന്ന് എന്ത് ഉറപ്പാണുള്ളത് എന്ന് അറിയില്ല.

Saiyid Fazl തങ്ങളേയും ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരേയും ഒരേ കൂട്ടരായും കാണാൻ പറ്റില്ല. തങ്ങൾ സാമൂഹിക ഉന്നത വ്യക്തിയും, ഇദ്ദേഹത്തിന് വൻ അടിയാളത്തം പ്രകടിപ്പിക്കുന്ന കീഴ്ജന മാപ്പിളമാർ 180° നേരെ കുത്തനെ എതിർ കൊണിൽ കീഴെയുള്ളവരും ആണ് മാനസിക ഭാവത്തിൽ.

ഒന്ന് മറ്റൊന്നിന്‍റെ പ്രതിബിംബമോ പ്രതിച്ഛായയോ അല്ലതന്നെ.

ഉന്നത കുടുംബ മുഹമ്മദീയർ അവരുടെ സ്ത്രീകളെ കീഴ്ജന മാപ്പിളമാരിൽ നിന്നും തെല്ലൊന്ന് അകറ്റിനിർത്തിയിരിക്കാം. എന്നാൽ നമ്പൂതിരിമാരും ഇതേ പോലെ തന്നെ അവരുടെ സ്ത്രീകളെ കീഴ്ജനങ്ങളിൽനിന്നും അകറ്റിത്തന്നെയാണ് നിർത്തിയിരുന്നത്, എന്നതും ഓർക്കുക.

അതേ സമയം കീഴ്ജനങ്ങൾ ആ വിധം സ്വന്തം സ്ത്രീകളെ മറ്റ് കീഴ്ജനങ്ങളിൽ നിന്നും അകറ്റിനിർത്താറില്ലായിരുന്നു എന്നാണ് തോന്നുന്നത്. അതിന്‍റെ മുഖ്യമായ കാരണം, കീഴ്ജന പുരുഷന്മാർക്ക് അതിനുള്ള പ്രാപ്തിയില്ലായിരുന്നു എന്നതു തന്നെ. മാത്രവുമല്ല, അവർക്ക് തമ്മിൽത്തമ്മിൽ കൂട്ടത്തോടുള്ള അടുക്കും ചിട്ടയും ഉള്ള കുടുംബ ബന്ധങ്ങൾ നിലനിർത്താനും ആയിട്ടുണ്ടാവില്ല.

എന്നാൽ ഇതേ കീഴ്ജനം ഇസ്ലാമിലേക്ക് കയറിക്കഴിഞ്ഞപ്പോൾ, കാര്യങ്ങൾക്ക് വ്യക്തമായ വ്യത്യാസം വന്നിരിക്കാം. അതോടെ അവരും നമ്പൂതിരിമരെപ്പോലെ അവരുടെ സ്ത്രീകളെ മറ്റ് കീഴ്ജനങ്ങളിൽ നിന്നും അകറ്റി നിർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവരും ബോധവാന്മാരായി മാറിയിരിക്കാം.

Saiyid Fazl തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളും കീഴ്ജന മാപ്പിളമാരിൽ നിന്നും അകന്നുതന്നെയാവും ജീവിച്ചിരിക്കുക.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ വിവരങ്ങൾ



മൈസൂറിൽ നിന്നും വന്ന അക്രമകാരികളായ ഹൈദർ അലിയും ടിപ്പു സുൽത്താനും മലബാറിലെ സാമൂഹിക അടുക്കും ചിട്ടയിലും വൻ കുത്തിമറിച്ചിടലുകൾ സംഭവിപ്പിച്ചിരുന്നു. യാതോരു വ്യക്തമായ അടിസ്ഥാനവും ഇല്ലാത്ത വിപ്ളവാത്മകമായ കുത്തിമറിച്ചിടലുകൾ തന്നെ സംഭവിച്ചു.

കാലകാലങ്ങളായി വൻ അടിമത്തത്തിൽ തളച്ചിടപ്പെട്ടവരിൽ പലരും ഇസ്ലാമിലേക്ക് കയറുകയും, സ്വന്തമായി ഭൂമികൈവശപ്പെടുത്തുകയും ചെയ്തുവെന്ന് തോന്നുന്നു. എന്നാൽ മൈസൂറുകരുടെ ഭരണം ഒരു ക്ഷേമരാഷ്ട്ര ഭാവത്തിലുള്ളതായിരുന്നു എന്ന് തോന്നുന്നില്ല. മൈസൂർ രാജാവിന്‍റെ പ്രതിനിധിയായി മലബാറിൽ ഭരണം നടത്തിയിരുന്നവർ ഏതാണ്ട് കൊള്ളക്കാരുടെ സ്വഭാവഗുണം വരെ കാണിച്ചിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

Malabar Manualലിൽ നിന്നുമുള്ള രണ്ട് ഉദ്ദരണികൾ ആണ് താഴെ നൽകിയിട്ടുള്ളത്.

1.
In 1765-66 Hyder Ali paid a visit to these Nads, and his agents and his tributary, the Coimbatore Raja (Maha Deo Raj, usually styled Madavan in Malabar), afterwards till 1767-68 managed the country and levied irregular and violent contributions both on the personal and on the real property of the inhabitants.


ആശയം : ഹൈദർ അലിയുടെ സേവകനായ മാധവൻ എന്ന കൊയമ്പത്തുർ രാജാവാണ് പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളെ ഹൈദർ അലിക്ക് വേണ്ടി ഭരിച്ചിരുന്നത്. ഈ രാജാവ് ആ നാടിലെ ജനങ്ങളുടെ വ്യക്തിപരമായതും ഭൂസ്വത്ത് പ്രകാരമായതും ആയുള്ള സ്വത്തുക്കൾ കഠിനമായ മാർഗ്ഗങ്ങളിലൂടെ യാതോരു ദാക്ഷിണ്യവും കാണിക്കാതേയും യാതോരു ന്യായവും ഇല്ലാതേയും പിടിച്ചെടുക്കുമായിരുന്നു. END.

2.
In 1773 Chunder Row and Sreenivas Row came with troops and wrested the country from the Zamorin. By their orders the Nads were rented to Mohidin Muppan and Haidros Kutti, who collected 100 per cent, of the pattam (rent), but finding that insufficient to enable them to meet their engagements, they imposed further contributions and seized personal property. Finding this means also fail, they carried some of the inhabitants to Seringapatain with whatever accounts of the pattam (rent) were extent.


ആശയം : 1773ൽ ചന്ദർ റാവുവും ശ്രീനിവാസ റാവുവും മൈസൂറിൽ നിന്നും പട്ടാളവുമായി വന്ന് സാമൂതിരിയിൽ നിന്നും ആ പ്രദേശം പിടികൂടി. ഈ നാടുകളെ മൊയ്തീൻ മൂപ്പനും ഹൈദ്രോസ് കുട്ടിക്കും വാടകയക്ക് നൽകി. അവർ 100 ശതമാനം പാട്ടം ഈടാക്കി. എന്നാൽ ഇത് അവരുടെ പാട്ട്ം 100 ശതമാനം ഈടാക്കിയെങ്കിലും, ചെലവിന് അത് മതിയാകില്ലാ എന്ന് മനസ്സിലാക്കി, അവർ കൂടുതൽ വസ്തുക്കൾ പിടികൂടി. ഇതും മതിയാകില്ലാ എന്ന് തോന്നിയപ്പോൾ, അവർ ആ പ്രദേശവാസികളിൽ ചിലരേയും അവരുടെ സ്വത്തുക്കളേയും പിടികൂടി, ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുപോയി. END.

ഈ മുകളിൽ നൽകിയ സംഭവ വിവരണത്തിൽ കാണുന്നത്, മൈസൂറുകാരുടെ ചില പ്രധാന ഉദ്യോഗസ്ഥന്മാർ മുഹമ്മദീയർ അല്ലായിരുന്നു എന്നതാണ്. അവരാകട്ടെ ഹിന്ദുക്കൾ ആണ് എന്നും പറയാൻ ആവും എന്നും തോന്നുന്നില്ല. കാരണം അവർ ബ്രാഹ്മണരോ ക്ഷത്രിയരോ മറ്റോ ആണെങ്കിൽ മാത്രമേ ബ്രാഹ്മണ മതക്കാർ ആവുള്ളു.

ഈ മുകളിൽ പറഞ്ഞ വിഷയം വിടാം.

ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമായതോടുകൂടി, ദക്ഷിണ മലബാറിലെ സാമൂഹിക അന്തരീക്ഷത്തിൽ കൂടുതൽ സങ്കീർണ്ണവസ്ഥ കയറിവന്നുവെന്ന് തോന്നുന്നു. ഇങ്ഗ്ളിഷ് ഭരണം കോടതിയെന്ന നീതിന്യായ സംവിധാനം കൊണ്ടുവന്നത് സാമൂഹിക അന്തരീക്ഷത്തിൽ വൻ ആശയക്കുഴപ്പം തന്നെ ഉളവാക്കിയെന്ന് തോന്നുന്നു.

സമൂഹത്തിൽ ഉന്നതരെന്നും നിസ്സാരനെന്നും ആളെ അളന്ന് വ്യക്തികളെ വ്യത്യസ്തരായി പ്രാദേശിക ഫ്യൂഡൽ ഭാഷ നിർവ്വചിക്കുന്നുണ്ട്. ഇത് ഒരു അതിശക്തമായ കോഡിങ്ങാണ്. ഇത് സംസാരിക്കുന്ന വാക്കുകളിലും എഴുതുന്ന വാക്യങ്ങളിലും വ്യക്തമായി ലിഖിതപ്പെടുത്തിയിരിക്കും. പാറക്കല്ലിൽ കൊത്തിയെഴുതിയതിനേക്കാൾ ദൃഢമായ രീതിയിൽ ആണ് ഇത് സമൂഹത്തിൽ നിൽക്കുക. വെറും വാക്കല്ലെ, എന്നൊക്കെ വിചാരിക്കുന്നത് അബദ്ധമാണ്.

സമൂഹത്തിലെ ഓരോ ചലനവും ഈ കുത്തി എഴുത്തപ്പെട്ട വ്യക്തികളുടെ നിർവ്വചനങ്ങൾക്ക് അനുസൃതമായേ നടക്കുള്ളു. ഇന്നും ഇത് ഒരു വാസ്തവം തന്നെയാണ്.

ഈ പാറക്കല്ലിൽ കുത്തിയെഴുതപ്പെട്ടതുപോലുള്ള ഒരു അനങ്ങാപ്പാറയെ തുടച്ചുമാറ്റുന്നതു പോലുള്ള ഒരു കാര്യമാണ് ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്നത്. ഇങ്ഗ്ളിഷിൽ നിയവും ചട്ടങ്ങളും എഴുതിത്തുടങ്ങിയതു തന്നെ ഒരു വൻ മാച്ചുകളയിൽ സംഗതിയായിരുന്നു.

ലിഖിത നിയമത്തിൽ വ്യക്തികളെ ഇങ്ഗ്ളിഷിലെ You, He, She വാക്കുകളിലേക്ക് മുകളിൽനിന്നും കീഴിൽനിന്നും അമർത്തിച്ചേർക്കുമ്പോൾ, ഓനും ഓളും ആയുള്ള ആഴക്കുണ്ടിലുള്ള വ്യക്തിയും ഓരും ഓലും ആയുള്ള വെൺചന്ദ്രലേഖയുടെ പാതകളിൽ വിലസുന്ന വ്യക്തിയും, ഒറ്റയടിക്ക് ഒരു പരന്ന പ്രതലത്തിൽ ഒന്നിച്ചു വന്നുനിൽക്കുന്നു.

ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ഒരു സംഗതി നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നു എന്നു തോന്നുന്നില്ല.

എന്നാൽ ഈ വിധം സാമൂഹിക ആഴങ്ങളേയും ഔന്നിത്യങ്ങളേയും അമർത്തി ഒരേ നിരപ്പിൽ വരുത്തിയത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഓരോ ചുവടുവെപ്പിലും പലവിധ പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ആ വിധ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഓനും ഓർക്കും ഒരേ വ്യക്തിത്വമാണ് എന്നും രണ്ട് കൂട്ടർക്കും രാജ്യത്തിൽ ഒരേ അന്തസ്സാണ് എന്നും, രണ്ട് കൂട്ടർക്കും തുല്യമായ അവകാശങ്ങൾ ആണ് എന്നും, മറ്റും ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഉള്ളിൽ മാത്രമേ നിലനിൽക്കുള്ളു എന്നുള്ളതാണ് വാസ്തവം.

ഹൈദ്രർ അലിയുടെ ആക്രമണത്തിന് ശേഷം ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ദക്ഷിണ മലബാറിൽ ആദ്യത്തെ വർഗ്ഗീയ സ്വഭാവമുള്ള മാപ്പിള ആക്രമണം ഒരു ബ്രാഹ്മണ പക്ഷക്കാരന് ഏൽക്കേണ്ടിവന്നത്. ഈ ആക്രമണത്തിന് പ്രചോദനം നൽകിയത് Saiyid Fazl തങ്ങൾ ആവാൻ യാതോരു സാധ്യതയും ഇല്ലതന്നെ.

ഈ ഏഴു പതിറ്റാണ്ടുകൾക്കുള്ളിൽ ഇസ്ലാമിലേക്ക് ചേർന്ന കീഴ്ജന വ്യക്തികളിൽ വൻ തോതിലുള്ള സാമൂഹികവും മാനസികവും ശാരീരികവും രക്തബന്ധപാതപരവും ആയുള്ള മാറ്റങ്ങൾ സംഭവിച്ചിരിക്കും. ഏതാണ്ട് അഞ്ച് തലമുറുകൾ വരെ എഴുപത് വർഷങ്ങൾക്കുള്ളിൽ ജനിച്ചുകഴിഞ്ഞിരിക്കാം. എന്നാൽ അവരിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവരിൽ ആർക്കുംതന്നെ വ്യക്തമായ ധാരണ ഉണ്ടാവും എന്നു തോന്നുന്നില്ല. അവർ ജീവിക്കുന്ന ചുറ്റുപാടുകൾ മാത്രമേ അവർക്ക് അറിവുണ്ടാവുള്ളു.

CPSസ്സിനോട് Tellicherryയിൽ തന്‍റെ പിതാവ് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായിനിന്നുകൊണ്ട് വടക്കൻ ദക്ഷിണേഷ്യൻ വൻ ധനികനായ ഗാന്ധിക്ക് അടിയാളത്തം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് സംസാരിച്ചപ്പോൾ, Tellicherryയിലെ മരുമക്കത്തായ തീയർക്ക് ഇങ്ഗ്ളിഷ് ഭരണം നൽകിയ സാമൂഹിക സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. CPS പറഞ്ഞത്, തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾക്ക് അതീതമായി യാതോരു വിവരവും ആർക്കും തന്നെയുണ്ടായിരുന്നില്ല എന്നതാണ്. അവരോരോരുത്തരും ജനിച്ചതിന് തൊട്ടുമുൻപുള്ള യാതോരു കാര്യവും ആർക്കും അറിയില്ലതന്നെ.

ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാവും ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരുടേതും. അവർ വൻ ചങ്ങലകളിൽ നിന്നും മാചിതരായി വന്നുകൊണ്ടിരിക്കുകയാണ് എന്ന യാതോരു വിവരവും അവരിൽ കാണില്ല. മറിച്ച്, അവരിൽ അന്നും അനുഭവപ്പെടുന്ന ചങ്ങലകളെക്കുറിച്ച് മാത്രമേ അവർക്ക് ബോധം ഉണ്ടാവുള്ളു.

അവരോട് അതിന് കാരണക്കാർ ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന് ആരെങ്കിലും പറഞ്ഞുകൊടുത്താൽ, ആ കാര്യം അവർക്ക് വളരെ പെട്ടെന്നുതന്നെ ബോധ്യപ്പെടും. കാരണം, വെളുത്ത ത്വക്കിൻ നിറമുള്ളവരാണ് രാജ്യം പിടികൂടിയിട്ടുള്ളത്. അവരുടെ പോലീസുകാരാണ് അവരെ കഠിനമായി അനുസരണപ്പെടുത്തുന്നത്.

ഓരോ വ്യക്തിയും സ്വന്തം സാമൂഹിക നേതൃത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുക. അല്ലാതെ സത്യസന്ധമായ കാര്യങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് അറിയാനോ അവ അറിയിക്കാനോ യാതോരു താൽപ്പര്യവും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ കാണില്ല.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി ഈ ഒരു രീതിയിൽ ഈ എഴുത്തുകാരനോട് പറഞ്ഞ കാര്യം ഓർക്കുന്നു. പറഞ്ഞത് ഇങ്ഗ്ളിഷിലാണ്.

'നിങ്ങൾ പറയുന്നു ഇങ്ഗ്ളിഷുകാരാണ് ഇവിടെ പല ഗുണകരമായ കാര്യങ്ങളും ചെയ്തത് എന്ന്. അതിനെക്കുറിച്ച് ആർക്കും യാതോരു നന്നി (നന്ദി) യില്ലായെന്നും.

എന്നാൽ കേൾക്കൂ. എന്‍റെ പിതാവിനെ പലരും സഹായിച്ചിട്ടുണ്ടാവും. എന്നാൽ അവർ ആരാണ് എന്ന് അറിയാനോ, അറിഞ്ഞാൽ തന്നെ അവരോട് എന്തെങ്കിലും മമത കാണിക്കാനോ എനിക്ക് യാതോരു താൽപ്പര്യവും ഇല്ലതന്നെ. ഈ രീതിയിൽ തന്നെ മാത്രമേ ഇങ്ഗ്ളിഷുകാർ ഇവിടെ ചെയ്ത നന്മകളെ മനസ്സിലാക്കാൻ പറ്റുള്ളു. അല്ലാതെ അവരോട് നന്നിവേണം എന്നെല്ലാം പറയുന്നതിന് യാതോരു വിലയും കിട്ടില്ല.' END

ദക്ഷിണ മലബാറിൽ പല രീതിയിലും സാമൂഹികാന്തരീക്ഷം കുത്തിമറിഞ്ഞാണ് നിന്നിരുന്നത്. ബ്രാഹ്മണ പക്ഷത്തു തന്നെ പലതരം പിടിവലികൾ നടക്കുന്നുണ്ടാവാം. അതേ പോലെ തന്നെ മുഹമ്മദീയരുടെ ഇടയിലും.

കീഴ്ജന മുഹമ്മദീയരെ മെരുക്കി നിർത്തുക എന്നത് അത്രകണ്ട് എളുപ്പമല്ല. കാരണം, കയറുപൊട്ടിച്ചു പുറത്തുചാടിയതിന്‍റെ ഉത്സാഹത്തിമിർപ്പ് അവരിൽ കുറച്ചൊക്കെ ഇല്ലാതിരിക്കില്ല. എന്നാൽ ആദ്ധ്യാത്മിക ആയശങ്ങൾ അവരിൽ പലവിധ നിയന്ത്രണങ്ങളും നിലനിർത്തും. എന്നിരുന്നാലും, അവർക്ക് സാമൂഹികമായി സാധ്യതകൾ അനവധിയാണ് എന്ന് അവർക്ക് തിരിച്ചറിവ് ലഭിച്ചിരിക്കും. ഇതും മറ്റ് ജനങ്ങളിൽ വൻ വെപ്രാളം വരുത്തിയേക്കാം. കാരണം, ഓൻ ഓരാകാനുള്ള സാധ്യതായണ് ഉദിച്ചുനിൽക്കുന്നത്.

കീഴ്ജനമായതിനാൽ, ബഹുമാനം അധവാ അടിയാളത്ത പ്രകടനം ഉള്ളടുത്തേ പോകാനാവൂ എന്ന വേലിക്കെട്ട് അവരിൽ വളരെ കുറച്ചുമാത്രമേ ഉണ്ടാവുള്ളു. ഇത് ഒരു വൻ സ്വാതന്ത്ര്യമാണ്.

ഓഫിസ് മുറിയിൽ തളച്ചിടപ്പെട്ട ഐപിഎസ്സുകാരനേയും പുറം ലോകത്ത് ചുറ്റിത്തിരിഞ്ഞ് ആളുകളുടെ അടിയാളത്തം വാരിക്കൂട്ടുന്ന പോലീസ് ശിപായിയേയും താരതമ്യം ചെയ്യുന്നതുപോലെയാണ് കുറച്ചൊക്കെ കാര്യങ്ങൾ. എന്നാൽ കീഴ്ജന മാപ്പിളമാർ നായർമാരല്ല. അതിനാൽ തന്നെ അവർക്ക് മുകളിൽ ഒരു ഐപിഎസ് പോലുള്ള ബ്രാഹ്മണ വർഗ്ഗം ഇല്ലതന്നെ.

മാപ്പിള കർഷകർക്ക് മുകളിൽ ജന്മിയുണ്ടോ എന്ന ഒരു ചോദ്യം തന്നെ ഉയർന്നുവന്നിരുന്നു.

പിന്നെയും ഉണ്ട് പ്രശ്നങ്ങൾ.

QUOTE from Malabar Manual:

This exaltation of the Mappilla caste enables them to make better terms with their janmis. The janmis do not fear the Hindus as a caste. Therefore Hindu tenants have to submit to terms which Mappilla tenants would not endure. And finally the result is that there is a steady movement whereby in all the Mappilla tracts the land in passing slowly but surely into the possession of the Mappillas and the Hindus are going to the wall.


ആശയം : മാപ്പിള കർഷകർക്ക് അവരുടെ ജന്മിയോട് കാര്യമായ അടിയാളത്ത ഭാവം ഇല്ലതന്നെ. അങ്ങിനെ വരുമ്പോൾ, അവർ ശക്തമായി വിലപേശിത്തന്നെയാണ് കാര്യങ്ങൾ നേടുക. അതേ സമയം ബ്രാഹ്മണ പക്ഷത്തിന്‍റെ കീഴാളരായ കർഷകർക്ക് അവരുടെ ഭൂജന്മിയോട് എതിർത്തു നിൽക്കാൻ ആവില്ല. അവർ വിലപേശലിൽ പരാജയപ്പെടും.

കാര്യങ്ങൾ ഈവിധം നീങ്ങുമ്പോൾ, ഭൂസ്വത്തുക്കൾ സാവധാനത്തിൽ മാപ്പിള കർഷകരുടെ കൈകളിലേക്ക് നീങ്ങിത്തുടങ്ങി. END.

Malabar Manualലിൽ തതവസരത്തിലുള്ള ദക്ഷിണ മലബാറിലെ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ വിവരങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭരണത്തിന് ഒരെടുത്തുനിന്നും ലഭിച്ച വിവരം, ഹിന്ദുക്കളുടെ കൈവശമാണ് ഭൂമി. എന്നാൽ പണം മാപ്പിളമാരുടെ കൈവശം ആണ് എന്നാണ്.

മറ്റു ചില ദിക്കിൽ മാപ്പിള കർഷകർ ദാരിദ്ര്യത്തിൽ കിടന്നു വലയുന്നു എന്നു തോന്നുന്ന വാക്കുകളും കാണുന്നുണ്ട്.

വേറൊരുടത്ത് മാപ്പിള ഭൂജന്മികൾ കർഷകരെ യാതോരു ന്യായവും ഇല്ലാതെ ഒഴിപ്പിക്കുന്നു എന്നും കാണുന്നു.

ദക്ഷിണ മലബാറിൽ എന്താണ് മാപ്പിളമാരിൽ ചിലർ വർഗ്ഗീയമായി ബ്രാഹ്മണ പക്ഷത്തുള്ള ചിലരെ ആക്രമിച്ചത് എന്നതിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണം വളരെ കഷ്ടപ്പെട്ടുതന്നെ പഠിക്കാൻ ശ്രമിച്ചിരുന്നു.

ചെറുമർ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നതാണ് ഇതിനുള്ള ഒരു കാരണം എന്ന് ഒരു വിവരവും അവരിൽ വന്നിരുന്നു. ചെറുമർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് നിരോധിക്കണം എന്ന ആശയം തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന് ചർച്ചയ്ക്ക് എടുക്കേണ്ടതായി വന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ബ്രാഹ്മണ പക്ഷം ഈ വിധമായുള്ള ഒരു ഉപദേശവും നിർദ്ദേശവും നൽകും എന്നുള്ളതും വാസ്തവമാണ്. കാരണം, ചെറുമർ കയറുപൊട്ടിച്ച് പുറത്തു ചാടുന്നത്, ബ്രാഹ്മണ പക്ഷ സാമൂഹിക നേതൃത്വ സ്ഥാനത്തിന്‍റെ അടിവേരുകൾ പിഴുതെടുക്കുന്നത് പോലുള്ള ഒരു സംഗതിയാണ്.

Saiyid Fazl തങ്ങളുടെ പ്രസംഗങ്ങൾ പ്രകോപനപരമാണ് എന്നും ഉള്ള ഒരു വിവരവും ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിച്ചിരുന്നു.

എന്നാൽ, ഈ വിധമായുള്ള കൊച്ചുകൊച്ചു വിവരങ്ങളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല വാസ്തവം.

ഈ വിധ ചരിത്ര ചർച്ചകളിൽ മറ്റൊരു കാര്യം കൂടി വിട്ടുപോകുന്നുണ്ട്. അത് ഇതാണ്:

ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമാകുന്നതിന് തൊട്ടുമുൻപ് വരെ, സമൂഹത്തിൽ നിത്യവും അടിപിടിയും വെട്ടിമുറിക്കലും, മർദ്ധനങ്ങളും പിടിച്ചുകൊണ്ടുപോക്കും മറ്റും ഒരു നിത്യ സംഭവം ആയിരുന്നു. ഈ വിധ ആക്രമണങ്ങളെ വീര ഇതിഹാസങ്ങളും വൻ നിയമപാലന പ്രക്രിയയും മറ്റുമായാണ് ആളുകൾ നാടോടി പാട്ടുകളിലൂടേയും വീരന്മാരെക്കുറിച്ചുള്ള കഥകളിലും മറ്റും പാടിപ്പുകഴ്ത്തുക.

ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, സമൂഹത്തിൽ വൻ ശാന്തത വന്നു. ഈ ശാന്തതയിൽ ഒറ്റപ്പെട്ട കൊലപാതകങ്ങൾ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചുവെന്നതാണ് വാസ്തവം.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കിൽ കീഴ്ജന മുഹമ്മദീയരെ ഓരോ കുട്ടി രാജ്യത്തിലേയും നായർമാർ വെട്ടി നുറുക്കുമായിരുന്നു എന്നതും വാസ്തവം തന്നെ.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. ഭൂസ്വത്ത് കൈ അവകാശവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ




നിയമങ്ങളും പോലീസും കോടതിയും മറ്റും കൊണ്ട് നാട് നന്നാക്കാൻ ആവില്ല എന്നുള്ളതാണ് വാസ്തവം. ഭാഷാപരമായ സാത്താനിക സ്വഭാവമുള്ള ഒരു ജനതയിൽ എന്തൊക്കെ ഗുണകരമായ സംഗതികൾ കൊണ്ടുവന്ന് ചേർത്താലും, അവർ പ്രതികരിക്കുന്നതും തമ്മിൽ ബന്ധപ്പെടുന്നതും, പ്രകോപിതരാകുന്നതും, മറ്റും ഭാഷാകോഡുകൾ സാമൂഹിക ആശയവിനിമയ വേദികളിൽ കുത്തിവരച്ചുണ്ടാക്കുന്ന ചാലുകളിൽ കൂടിതന്നെയാകും.

ആകെ പൈശാകിമായ ഭാവങ്ങളോടുകൂടി നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം അവരുടെ പാരമ്പര്യങ്ങളിൽ ഉള്ള പലതും കൊണ്ടുവന്നു. എന്നാൽ അവയൊന്നും ഈ പ്രദേശത്ത് അവർ വിഭാവനം ചെയ്തതു പോലെയല്ല മുളച്ചുവന്നത്.

ഏതൊരാൾക്കും തന്‍റെ കീഴിൽ ഒരു ഓനും ഇഞ്ഞിയും ആയുള്ള കുറച്ചുപേരെ ആവശ്യമാണ്. ഇതില്ലാതെ സാമൂഹികമായും കുടുംബപരമായും അന്തസ്സ് പിടിച്ചു നിൽക്കാൻ ആവില്ല.

ഇങ്ഗ്ളിഷ് ഭരണം ഭൂസ്വത്ത് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുകൊണ്ട് പലവിധ പരിവർത്തനങ്ങളും നടത്തി നോക്കിയിരുന്നു. എന്നാൽ എന്തുതന്നെ ചെയ്താലും, ആളുകൾ കൃഷിചെയ്യാൻ അവർക്ക് കിട്ടുന്ന അധികാരം അവരേക്കാൾ സാമൂഹികമായി കീഴിൽ ഉള്ളവർക്ക് പാട്ടത്തിന് (വാടകയ്ക്ക്) നൽകി, സാമൂഹികമായ അവർക്ക് കീഴിൽ വന്നവർക്ക് മുകളിൽ സ്ഥാനം പിടിച്ച് വിളങ്ങി നിൽക്കാനാണ് നോക്കുക.

ഇങ്ഗ്ളണ്ടിൽ ഈ വിധമായുള്ള ഒരു പ്രതിഭാസം ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ, കൃഷിചെയ്യാൻ ഭൂമികിട്ടുന്ന ആൾ ആ ഭൂമിയിൽ സ്വന്തമായി കൃഷിചെയ്യുകയും ഭൂജന്മിക്ക് അതിന്‍റെ പാട്ടം (rent) നൽകുകയും ആണ് ചെയ്യുക, എന്നു തോന്നുന്നു. ഭൂജന്മിയും കൃഷിക്കാരനും അങ്ങോട്ടും ഇങ്ങോട്ടും, ഒരേ You, He തുടങ്ങിയവാക്കുകളിൽ ബന്ധപ്പെട്ടു കിടക്കുന്നവർ തന്നെ.

എന്നാൽ ദക്ഷിണേഷ്യയിൽ ഭൂജന്മി ഓരും, കൃഷിചെയ്യുന്ന ആൾ ഓനും ആണ്. ഇങ്ങൾ - ഇഞ്ഞി എന്നതാണ് അവർ തമ്മിലുള്ള വാക്ക് കോഡുകളിലെ ബന്ധം.

അപ്പോൾ, 'ഓൻ - ഇഞ്ഞി' ആയി ഉള്ള ആൾ, തനിക്ക് കീഴിൽ മറ്റൊരു 'ഓൻ - ഇഞ്ഞി' യെ സൃഷ്ടിക്കാനാണ് നോക്കുക. അപ്പോൾ അയാൾ ആ സ്ഥാനത്ത് 'ഇങ്ങൾ - ഓര്' ആയി സ്ഥാനീകരിക്കപ്പെടും.

ഈ ഒരു സാമൂഹിക പ്രതിഭാസത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് യാതോരു രീതിയിലും തടയാനോ നിർവ്വീര്യമാക്കാനോ ദുർബലപ്പെടുത്താനോ അസാധുവാക്കാനോ ആയില്ല എന്നുള്ളതാണ് വാസ്തവം. അതിന്‍റെ ഏറ്റവും ശക്തമായ കാരണം, ഈ പ്രതിഭാസത്തെ ഉണർത്തിവിടുന്ന ഭാഷാ പരമായുള്ള കോഡിങ്ങിനെക്കുറിച്ച് അവർക്ക് യാതോരു വിവരവും ലഭിച്ചില്ലാ എന്നുള്ളതാണ്.

ബൃട്ടിഷ്-ഇന്ത്യയിലെ ബെങ്ഗോൾ പ്രദേശത്ത് ഭൂസ്വത്ത് കൈകാര്യം ചെയ്യാൻ അവിടുള്ള സമീന്താരികൾക്ക് (ഭൂജന്മികൾക്ക്) ഇങ്ഗ്ളിഷ് ഭരണം അധികാരം നൽകിയത് ഒരു വൻ സാമൂഹിക പാളിച്ചയിലേക്കാണ് നയിച്ചത്. കൃഷിയിടം പിന്നങ്ങോട്ട് അനവധി തട്ടുകളിലൂടെ കടന്നാണ് കൃഷിചെയ്യുന്ന ആളിൽ എത്തിത്തുടങ്ങിയത്.

ആ ആൾ മുൻ കൂറായി പാട്ടം സംഖ്യ നൽകിയാണ് കൃഷിയിടം പിടിച്ചെടുക്കുക. അതോടെ ആ ആൾ പണം കടംനൽകുന്നവരുടെ കൈകളിൽ പെട്ടുപോകുകയും ഏതാണ്ട് സർവ്വതും, വീട്ടിലെ സ്ത്രീകൾ അടക്കം, നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം ആണ് സംജാതമായത്.

ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ഭൂജന്മികൾ അവരുടെ അടിമജനത്തിനെകൊണ്ട് കൃഷിചെയ്യിക്കുകയും, ആ അടിമ ജനം ഏതാണ്ട് അർദ്ധമൃഗങ്ങളെ പോലെ ജീവിക്കുകയും ചെയ്തിട്ടുണ്ടാവാം.

ഇങ്ഗ്ളിഷ് ഭരണം അടിമജനത്തിനെ മോചിപ്പിച്ചപ്പോൾ പടർന്നുപിടിച്ച പുതിയ പുലിവാലാണ്, കൃഷിയിടം പലതട്ടുകളിലൂടെ കടന്ന് യഥാർത്ഥ കർഷകന്‍റെ കൈവശം എത്തുക എന്നത്.

യാതോരു പ്രാദേശിക ദിവ്യവ്യക്തിയും സാമൂഹത്തിൽ വളരെ വ്യക്തമായി കാണപ്പെട്ടിരുന്ന കാഠിന്യങ്ങളെ ശ്രദ്ധിക്കാൻ നിന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്. ഏവർക്കും ഏറ്റവും വലുത് അവരുടെ സ്വന്തം സാമൂഹിക അന്തസ്സും അത് വാക്ക് കോഡുകളിലൂടെ നിലനിർത്താനുള്ള ബദ്ധപ്പാടും ആയിരുന്നു.

വേദവാക്യങ്ങളും മന്ത്രങ്ങളും ഉരുവിടാനും ആ വിധം ആളുകളുടെ മനസ്സിൽ അവരെക്കുറിച്ച് ദിവ്യ സങ്കൽപ്പം സ്ഥാപിക്കാനും ആണ് ഈ ദിവ്യ വ്യക്തികൾ ശ്രമിക്കുക. ദാരിദ്ര്യത്തിൽ പെട്ട് ഉഴലുള്ള ആൾക്ക് ഈ ദിവ്യവ്യക്തികളോട് കഠിനമായ ആദരവ് വരും എന്നതും വാസ്തവം തന്നെ. എന്നാൽ സമൂഹത്തിന്‍റെ പൈശാചിക ഭാവത്തിൽ യാതോരു മാറ്റവും ഈ വേദ മന്ത്രങ്ങൾക്കും മറ്റും കൊണ്ടുവരാൻ ആയി എന്നു തോന്നുന്നില്ല.

അതേ സമയം ബൃട്ടണിൽ നിന്നും സന്ദർശനത്തിനായി ബൃട്ടിഷ്-ഇന്ത്യയിൽ അന്ന് വന്ന പലരും സമൂഹത്തിൽ കാണപ്പെട്ടിരുന്ന കഠിനമായ ദാരിദ്ര്യത്തിന്‍റെ ഉത്തരവാദിത്തം ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്താനാണ് ശ്രമിച്ചത്.

കാരണം, ഇങ്ഗ്ളണ്ടിൽ ഉള്ളതിനേക്കാൾ വളരെ അധികം വിഭവ സ്രോതസ്സുകൾ ഉള്ള പ്രദേശമാണ് ദക്ഷിണേഷ്യ. എന്നിട്ടും അവിടെ വൻ ദാരിദ്ര്യം.

ഇങ്ഗ്ളിഷ് കമ്പനി ഇവിടുള്ള സമ്പത്തെല്ലാം കട്ടെടുക്കുന്നത് കൊണ്ടാവാം ഇവിടുള്ള ഒരു വൻകൂട്ടം ആളുകൾ ദാരിദ്ര്യത്തിലും അടിയാളത്തതിലും ജീവിക്കുന്നത് എന്ന് അവർക്ക് ബോധ്യപ്പെടാൻ കാര്യമായി പ്രയാസം ഇല്ലതന്നെ.

എന്നാൽ ഇങ്ഗ്ളിഷ് കമ്പനി ഒരു ബ്രാഹ്മണ ക്ഷേത്രത്തെ പോലും കൈവശപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല എന്നുള്ളതാണ് വാസ്തവം. (അത് കൂട്ടമായി സംഭവിച്ചത് ഇന്ത്യാ രാജ്യം സ്ഥാപിതമായതോടുകൂടിയാണ് എന്നും ഇവിടെ കുറിച്ചിടുന്നു.)

മലബാറുകളിൽ ഈ വിധം അനവധി തട്ടുകളിലൂടെ കൃഷി-ഭൂമി അവകാശം താഴോട്ടേക്ക് നീങ്ങിയില്ലാ എന്നാണ് തോന്നുന്നത്. അതിനും വ്യക്തമായ കാരണങ്ങൾ കണ്ടേക്കാം.

നായർമാരാണ് നമ്പൂതിരി ഭൂജന്മികളുടെ പാരമ്പര്യ മേൽനോട്ടക്കാർ.

താഴെ നൽകിയിട്ടുള്ളത് Malabar Manualലിൽ നിന്നുമുള്ള വാക്കുകൾ ആണ്. ഈ വാക്കുകൾ ആ ഗ്രന്ഥത്തിൽ എഴുതാനുള്ള പശ്ചാത്തലം പിന്നീട് പറയാം.

QUOTE from Malabar Manual:

The big janmis’ property is scattered widely over the face of the country and is rarely held in compact blocks capable of effective management. Most of them do not know where much of their property lies, having never even seen it.


ആശയം : വൻ ഭൂജന്മികളുടെ ഭൂസ്വത്തുക്കൾ അവരുടെ രാജ്യത്തിന്‍റെ പലദിക്കുകളിൽ ചിന്നിച്ചിതറിയാണ് കിടക്കുന്നത്. വളരെ അപൂർവ്വമായേ അവയെല്ലാം ഒറ്റ പ്രദേശത്ത് ഒരു ഭൂമിയായി ഉണ്ടാവുള്ളു. മിക്ക ജന്മികളും അവരുടെ ഭൂസ്വത്തുക്കൾ നേരിട്ട് കണ്ടിട്ടുണ്ടാവില്ല. അതിനാൽ തന്നെ അവയുടെ അവസ്ഥയെക്കുറിച്ച് അവർക്ക് യാതോരു വിവരവും ഉണ്ടാവില്ല.

They do not know the persons who cultivate it, and do not concern themselves as to whether their tenants sublet or not. Most of them care nothing for the welfare of their tenants.


അവരുടെ ഭൂമിയിൽ കൃഷിചെയ്യുന്നവരെക്കുറിച്ച് ഭൂജന്മികൾക്ക് യാതോരു വിവരവും ഉണ്ടാവില്ല. കൃഷി ചെയ്യാൻ അധികാരം ലഭിച്ചവർ അത് അവർക്ക് കീഴിലുള്ളവർക്ക് കൃഷിചെയ്യാനായി പാട്ടത്തിന് നൽകിയിട്ടുണ്ടോ എന്ന വിവരം പോലും ഭൂജന്മികൾക്ക് അറിവുണ്ടാവില്ല. അവരുടെ കൃഷിചെയ്യുന്ന അടിയാന്മാരുടെ യാതോരു പ്രശ്നങ്ങളെക്കുറിച്ചും ഈ ഭൂജന്മികൾക്ക് യാതോരു ചിന്തയും ഉണ്ടാവില്ല.

And the tenants are, as a rule, largely in arrears with their rents. Moreover, the men employed by these big janmis to manage their scattered properties are all men of common education, who get very small pay, and their chief duty is to grant receipts for rent collected.


കൃഷിചെയ്യുന്നവർ ആകട്ടെ, പാട്ടം (വാടക) നൽകുന്ന കാര്യത്തിൽ മിക്കപ്പോഴും കുടിശ്ശികയിൽ ആയിരിക്കും. ഇവരിൽ നിന്നും പാട്ടം (വാടക) ഈടാക്കാനായി ഭൂജന്മികൾ നിയോഗിച്ചിട്ടുള്ളവർ (നായർമാർ) കാര്യമായ മാനസിക നിലവാരം ഉള്ളവർ ആയിരിക്കില്ല. അവർക്കുള്ള മുഖ്യ ഉത്തരവാധിത്തം, ലഭിക്കുന്ന വാടക-സംഖ്യക്ക് രശീതി നൽകുക എന്നതാണ്.

This granting of receipts places large power for evil in the hands of these low-paid and ignorant agents, and they have to be bribed by the ryots in order that they may be allowed to remain in the good graces of the janmis, who in regard to local details are completely in their agents’ hands.

വിവരദോഷികളായ ഈ മേൽനോട്ടക്കാർക്ക് ഈ വിധമായുള്ള അധികാരം ഉള്ളത്, ഒരു വൻ വേദനയായി കൃഷിക്കാർ അനുഭവിക്കും. ഭൂജന്മികളിൽ നിന്നും അവർക്ക് കൃഷി ചെയ്യാനുള്ള അവകാശം നിലനർത്താനായി ഈ അധ്വാനിക്കുന്ന ജനങ്ങൾ പലരീതിയിലും കോഴ നൽകേൽണ്ടിവരും. തങ്ങളുടെ ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങൾക്കും

ഭൂജന്മികൾ അവരുടെ മേൽനോട്ടക്കാരെ ആശ്രയിക്കേണ്ടിയും വരും. END OF QUOTE.

ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്ലിലാക്കാൻ പറ്റുന്നതിനും അധികമാണ് സാമൂഹിക വാസ്തവം. സ്വന്തം ഭാര്യയുടേയും മക്കളുടേയും മുന്നിൽ വച്ച് വെറും പേര് വിളിക്കപ്പെടുകയും, ഇഞ്ഞി, ഓൻ, എടാ, എന്താനെ എന്നെല്ലാം രീതിയിൽ നായർ മേൽനോട്ടക്കാൻ വന്ന് നിർവ്വചിക്കുമ്പോൾ, തോർത്ത് മാത്രം ധരിച്ചുനിൽക്കുന്ന കൃഷിക്കാരൻ, തനി അടിയാളിയായി നിന്നുകൊടുക്കേണം.

പോരാത്തതിന്, നായർ മേൽനോട്ടക്കാരനും അയാളുടെ കൂടെയുള്ളവരും ആ കൃഷിചെയ്യുന്ന അടിയാളന്‍റെ ഭാര്യയേയും മക്കളേയും ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് നിർവ്വചിക്കുകയും അവരോട് പെരുമാറുകയും ചെയ്യുക. അവരെ പൊതുവായി ഐറ്റിങ്ങൾ / ഈറ്റിങ്ങൾ (അവറ്റകൾ, ഇവറ്റകൾ) എന്നാണ് നിർവ്വചിക്കുക.

സാധാരണ ഗതിയിൽ നായർ മേൽനോട്ടക്കാരന് നല്ല മൊഞ്ചുണ്ട് എന്ന് തോന്നുന്ന ആ കൃഷിക്കാരന്‍റെ വീട്ടിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനും ആവും. ഇക്കാര്യത്തിൽ കൃഷിക്കാരന് കാര്യമായ വെപ്രളാത്തിന് സാധ്യത കുറവാണ്. കാരണം, എല്ലാ രീതിയിലും അടിയാളത്തം വഹിക്കുന്ന ആ ആൾക്ക്, ഭൂജന്മിയുടെ പറമ്പിൽ കെട്ടിയ കൂരയിൽ സ്വന്തം ഭാര്യയേയും വച്ച് ജീവിക്കാൻ ആവുക എന്നതു തന്നെ ഒരു മഹാ ഭാഗ്യമാണ്. ഇതിനേക്കാളെല്ലാം കഷ്ടതയിൽ ജീവിക്കുന്ന അടിമ ജനം അയാൾക്കും കീഴിൽ ഉണ്ട്.

ഈ ആളുടെ ഭാര്യക്ക് നായർ മേൽനോട്ടക്കാരനോടൊത്ത് കിടക്ക പങ്കിടുന്നതിലും കാര്യമായ പരിഭവം ഉണ്ടാവും എന്നും തോന്നുന്നില്ല. കാരണം, വെറും ഓൻ / ഇഞ്ഞി ആയ സ്വന്തം ഭർത്താവിൽ യാതോരു ദിവ്യത്വവും ആ സ്ത്രീ കാണില്ല. എന്നാൽ മേൽനോട്ടക്കാരൻ ഓര് ആണ്. അതിനാൽ തന്നെ ദിവ്യനാണ്. ദിവ്യവ്യക്തിക്ക് ലൈംഗികമായ കീഴടങ്ങുന്നത് ഒരു സുഖകരമായ കാര്യമാണ്.

ഈ വിധം പൊല്ലാപ്പുപിടിച്ച ഒരു സാമൂഹികാന്തരീക്ഷത്തെ മനസ്സിലാക്കാനും മാറ്റിയെടുക്കാനും ആണ് ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചിരുന്നത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന വ്യത്യാസം



ദക്ഷിണ മലബാറിൽ ഭൂസ്വത്തുമായി ബന്ധപ്പെട്ടുകൊണ്ട് പല പ്രശ്നങ്ങളും സമൂഹത്തിൽ നിലനിന്നിരുന്നു. ഈ വക കാര്യങ്ങളുടെ യഥാർത്ഥ സ്വഭാവം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ ആയില്ല എന്നാണ് തോന്നുന്നത്.

സാമൂഹിക ആശയവിനിമയത്തിൽ പലവിധ വേലിക്കെട്ടുകളും അരുതും അരുതാത്തതുമായ കാര്യങ്ങളും ദിശാകോഡുകളും ഔന്നിത്യങ്ങളും അഗാധകന്ദരങ്ങളും മൂർച്ചയേറിയ മുനകളും വെടിമരന്നുകളും മറ്റുംമറ്റും ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷിൽ നിന്നും നോക്കിയൽ മനസ്സിലാക്കാൻ പറ്റില്ലതന്നെ. കാരണം, ഈ വക കാര്യങ്ങൾ pristine-Englishൽ ഇല്ല. അത്രതന്നെ.

പലപ്പോഴും വെറും ബഹുമാനം നൽകിയില്ലാ എന്ന രീതിയിൽ ആണ് പ്രാദേശികർ പോലും, ഭാഷാ വാക്കുകളിലെ പ്രകോപനങ്ങളെ മനസ്സിലാക്കുക. എന്നാൽ വാസ്തവം ഈ നിസ്സാര മനസ്സിലാക്കലിൽ ഒതുങ്ങി നിൽക്കില്ലതന്നെ.

ഇങ്ഗ്ളിഷിൽ profanity എന്നും മലയാളത്തിൽ അശ്ലീലവാക്ക് എന്നും പറയുന്ന നിർവ്വചനത്തിൽ ഈ പ്രശ്നം ഒതുങ്ങില്ല. അതേ പോലെതന്നെ ഇങ്ഗ്ളിഷിൽ abusive words എന്നും മലയാളത്തിൽ അസഭ്യവാക്കുകൾ എന്നും നിർവ്വചിക്കുന്ന കാര്യവും ഈ സാമൂഹിക പ്രശ്നത്തെ ഉൾക്കൊള്ളില്ല.

ഫ്യൂഡൽ ഭാഷയിലെ indicant word codeഡുകൾ സാമൂഹിക ഘടനയിൽ ഓരോ വ്യക്തിയേയും ഒരു പ്രത്യേക ഉയരത്തിലും നിശ്ചിത ദൂരത്തിലും സ്ഥാനീകരിക്കുന്നുണ്ട്. ഈ വിവരം ഒരു ദൃശ്യമായി കാണണമെങ്കിൽ അമാനുഷിക സോഫ്ട്വേർ കോഡുകളിലെ ഡിസൈൻ വ്യൂ കാണാൻ സാധിക്കേണം. അതിനുള്ള യാതോരു ഉപാദിയും ഇന്ന് നിലവിൽ ഇല്ല. എന്നാൽ ഇത് ഒരു വാസ്തവം തന്നെയാണ്.

indicant word codeഡുകളിൽ മാറ്റം സംഭവിക്കുമ്പോൾ സാമൂഹിക ഘടനയിൽ ഒരു വ്യക്തി തന്‍റെ സ്ഥാനത്തിൽ നിന്നും മറ്റൊരു സ്ഥാനത്തിലേക്ക് മാറ്റപ്പെടുന്നു. ഇത് വ്യക്തമായും മാനസികമായി അനുഭവപ്പെടുന്ന ഒരു കാര്യമാണ്.

ഇത് വെറും ഒരു തോന്നലാണ്. അതിന് യാതോരു അടിസ്ഥാനവും ഇല്ലാ എന്നെല്ലാം വിധത്തിലുള്ള വാദങ്ങൾ വിഡ്ഢി ശാസ്ത്രത്തിൽ കണ്ടേക്കാം.

വ്യക്തിയെ ഈ വിധം സ്ഥാനമാറ്റം ചെയ്യപ്പെടുമ്പോൾ, ഇങ്ഗ്ളിഷിൽ ഇല്ലാത്ത മറ്റൊരു ഭാരമേറിയ പ്രതിഭാസവും നടത്തപ്പെടും. അതായത്, ആ വ്യക്തി മറ്റ് അനവധി വ്യക്തികളുമായി പുതിയ ബന്ധകണ്ണികളാൽ ബന്ധിക്കപ്പെടും. അവയെല്ലാം പുതുതായുള്ള വലിയും ഉന്തലും, കീഴിലോട്ട് പിടിച്ചുതാഴ്ത്തലും, മുകളിലേക്ക് ഉയർത്തലും മറ്റും ചെയ്തു തുടങ്ങും. ആൾ ആകെ മാറിപ്പോകും. മുഖവും മാനസിക ഭാവും വികലപ്പെടുകയോ, ഉന്നതപ്പെടുകയോ ചെയ്യപ്പെടും.

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണ മലബാറിനെ പുതുതായി രൂപീകൃതമായ മലബാർ ജില്ലയടെ ഭാഗമാക്കിയപ്പോൾ, അവിടെ ഉണ്ടായിരുന്ന പല കുട്ടിരാജ്യങ്ങളും ഭൂജന്മി പ്രദേശങ്ങളും മറ്റും ഒരേയൊരു നിയമവാഴ്ചാ സംവിധാനത്തിലേക്ക് വരികയാണ് ചെയ്തത്. ഇതും സാമൂഹത്തിൽ പലതരത്തിലുള്ള വേദനകളും വരുത്തിയിരിക്കാം.

കാലാകാലങ്ങളായി സാമൂഹികമായി ഉന്നതരായുള്ള കുടുംബക്കാർക്ക് അവരുടെ സാമൂഹിക കായിക ബലം ഇല്ലാതായുള്ള അവസ്ഥാവിശേഷം വന്നിരിക്കാം. ആരേയും വെട്ടിമുറിക്കാനും കൊല്ലാനും അവകാശവും സൗകര്യവും ഉണ്ടായിരുന്ന കുടുംബക്കാർ ഒരു തരം മനോമാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയിരിക്കാം.

പൊതുവായി വൻ സാമൂഹിക സമാധാനം വന്നുതുടങ്ങിയെന്നതും പലരീതിയിലും ഒരു മാനസിക പ്രശ്നമായി അവരിൽ അനുഭവപ്പെട്ടിരിക്കാം. സാധാരണയായി നിത്യവും അടിയും പിടിയും നടക്കുന്ന സ്ഥലങ്ങളിൽ സമാധാനം വന്നു. ഇതോടുകൂടി, സമൂഹത്തിൽ എല്ലാകാര്യങ്ങളിലും ഒരു ഒതുക്കവും ശാന്തതയും പരന്നു. അതോടെ, കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വ്യക്തമായ നിയമങ്ങളും മറ്റും സ്ഥാപിതമായി.

ഓരോന്നിന്നും വ്യക്തമായ രേഖകളും മറ്റും വന്നു.

കീഴ്ജനങ്ങളിൽ പെട്ട ചിലരെല്ലാം അവരുടെ പാരമ്പര്യ നിലവാരങ്ങളുടെ വേലിക്കെട്ടിൽ നിന്നും പുറത്തുവന്നു. ഇങ്ഗ്ളിഷ് ഭരണം ഈ സംഭവവികാസത്തിൽ വൻ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പ്രാദേശിക ഉന്നത കുടുംബക്കരിൽ വൻ മനോവേദനതന്നെ ഈ വിധ കാര്യങ്ങൾ സൃഷ്ടിച്ചിരിക്കാം.

പോരാത്തതിന് കീഴ്ജന വ്യക്തികളിൽ പലരും ഇസ്ലാമിലേക്ക് കയറുകയും ചെയ്തതത് സാമൂഹികമായി നോക്കിയാൽ പലതരം അനുസരണങ്ങളും നിയന്ത്രണങ്ങളും മാച്ചുകളയുന്ന സംഭവമായി മാറിയിരിക്കാം എന്ന് ഏതാണ്ട് വൻ ഉറപ്പോടുകൂടി പറയാവുന്നതാണ്.

ഈ വിധ സംഭവങ്ങളിൽ ഏറ്റവും ശക്തമായും അതേ സമയം നിഗൂഡമായും ചരടുകൾ വലിക്കുകയും വ്യക്തികളെ സാമൂഹികമായി നിരന്തരം സ്ഥാനച്ചലനം നടത്തുകയും, സാമൂഹിക ഉന്നതരായി ജീവിച്ചിരുന്നവരിൽ വൻ മനോവേദന നൽകിയതും വാക്ക് കോഡുകൾ തന്നെ. ഈ ഒരു കാര്യം എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് കാര്യമായി മനസ്സിലായി എന്നു തോന്നുന്നില്ല.

ഭരണയന്ത്രത്തിൽ Village officeസുകളും അവയ്ക്ക മുകളിലായി താലൂക്കുകളും അവയെ നിയന്ത്രിക്കാനായി താസിൽദാരുമാരേയും മറ്റും ഇങ്ഗ്ളിഷ് ഭരണം നിയമിച്ചു തുടങ്ങിയ നൂറ്റാണ്ടാണ് 1800കൾ. തലപ്പത്ത് ഇങ്ഗ്ളിഷ് വ്യക്തികൾ ആണ് ഉണ്ടായിരുന്നത് എങ്കിലും ഭരണയന്ത്രം തനി ഫ്യൂഡൽ ഭാഷാ മനോഭാവത്തിൽ തന്നെയാവും നടത്തപ്പെട്ടിരിക്കുക.

ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള ഒരു ഓഫിസർ പ്രസ്ഥാനത്തെ മലബാറിൽ സൃഷ്ടിച്ചെടുക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നിരുന്നു എന്നാണ് തോന്നുന്നത്.

സമാധാനം മിക്കവാറും നിലനിന്നിരുന്ന സമൂഹത്തിൽ, നിശബ്ദമായി പലതരം ഗൂഡാലോചനകളും നടക്കും എന്നത് വാസ്തവം തന്നെ. കാരണം, ഇങ്ഗ്ളിഷ് ഭരണം ശാന്തത കൊണ്ടുവന്നത് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വത്തിന് മുകളിൽ ആണ് എന്ന് മനസ്സിലാക്കേണം.

കീഴ്ജന മുഹമ്മദീയർ Saiyid Fazl തങ്ങളെ ഒരു ദിവ്യനായും, അവരെ സംഘടിപ്പിച്ചു നിർത്താനുള്ള ഒരു ശക്തികേന്ദ്രമായും കാണുകയും ചെയ്തിരുന്നു എന്നു തോന്നുന്നു. എന്നാൽ ഉന്നത കടുംബക്കാരായ മുഹമ്മദീയർക്ക് Saiyid Fazl തങ്ങളെ ഈ വിധം കാണാൻ പറ്റിയിരുന്നു എന്ന് തോന്നുന്നില്ല. അതും സ്വാഭാവികം മാത്രം.

Saiyid Fazl തങ്ങളുമായി മലബാർ ജില്ലാ കലക്ടറായിരുന്ന Henry Conolly, സംഭാഷണം തുടങ്ങിയതും കീഴ്ജന മുഹമ്മദീയരിൽ ചിലർക്കെങ്കിലും വിഷമം ഉണ്ടാക്കിയിരിക്കാം.

സമൂഹത്തിൽ എന്തോ ഒരു വൻ പ്രശ്നം ഉണ്ട്. അതിന്‍റെ വ്യക്തമായ കാരണക്കാരൻ ഫ്യൂഡൽ ഭാഷയാണ്. അക്കാര്യം ആർക്കും അറിവില്ലതന്നെ. ഈ ഉഗ്രവിഷത്തിനെ തുടച്ചുമാറ്റാൻ ആവുന്നത് കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനാണ്. എന്നാൽ തന്‍റെ കീഴിൽ ഉള്ളവർ ഇങ്ഗ്ളിഷ് പഠിക്കരുത് എന്ന് ഓരോ സാമൂഹിക ഉന്നതനും നിശ്ചയിച്ചിരിക്കും. ഈ ഒരു മനോഭാവത്തിൽ മതപരമായുള്ള യാതോരു വ്യത്യാസവും കാണില്ല.

Saiyid Fazl തങ്ങളെ തങ്ങൾക്ക് നഷ്ടമാവുമോ എന്ന ചിന്ത കീഴ്ജന മുഹമ്മദീയരിൽ ചിലരിൽ വിഷമം ജനിപ്പിച്ചിരിക്കാം. എന്നാൽ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാർ അവരോടൊപ്പം ആയിരുന്നു എന്ന് തോന്നുന്നില്ല.

Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക.

On the night of the 28th February 1852 one Triyakalattil Chekku and fifteen other Mappillas of Melmuri and Kilmuri amsams in the Ernad taluk "set out to die and to create a fanatical outbreak.”

Information of this was given by the principal Mappillas of the former amsam at about ten o’clock that night. They and their adherents remained on guard during the whole of the night at the houses of Pilatodi Panchu Menon and Purmekad Pisharodi, the principal Hindu janmis in the amsam, and respecting the former of whom there were on several occasions rumours that Mappilla fanatics were seeking to kill him.

On the morning of Sunday the 29th, Panchu Menon hastened into Malapuram, having been alarmed by seeing some Mappillas moving on the hill at the back of his house. He applied for protection to the officer in command at Malapuram, who, deeming the danger of an attack on Panchu Menon’s house imminent, proceeded with a portion of his troops to the house, where they remained for a few hours. He left a guard of twenty-five sepoys, who were withdrawn at night, a guard of villagers being substituted.


ആശയം : 1852 ഫെബ്രുവരി 28ന്, ഏറനാട് താലൂക്കിലെ മേൽമുറി അംശത്തിലേയും കിളിമുറി അംശത്തിലേയും ത്രിയകളത്തിൽ ചെക്കുവം മറ്റ് പതിനഞ്ച് മാപ്പിളമാരും കൂടി, ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുത്താനും അങ്ങിനെ സ്വയം മരിക്കാനും ആയി പുറപ്പെട്ടു. ഈ വിവരം മേൽമുറി അംശത്തിലെ ഉന്നത കുടുംബക്കാരായ മുഹമ്മദീയർ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുന്നത് രാത്രി ഏതാണ്ട് 10 മണിക്കാണ്.

ഈ മുഹമ്മദീയ ഉന്നത കുടുംബക്കാരും അവരുടെ അനുയായികളും, മേൽമുറി അംശത്തിലെ മുഖ്യ ഹൈന്ദവ ഭൂജന്മികളായ പിലാതോടി പാച്ചു മേനോന്‍റേയും പാറമേക്കാട് പിഷാരടിയുടേയും വീട്ടിൽ വന്ന് ആ വീടിനും അവിടുള്ള അന്തേവാസികൾക്കും കാവലിരുന്നു.

പിലാതോടി പാച്ചു മേനോനെ മാപ്പിള വർഗ്ഗീയവാദികൾ കൊല്ലാൻ ശ്രമിക്കുന്നുണ്ട് എന്ന ഒരു കഥ നാട്ടിൽ പലവട്ടം ചുറ്റിനടന്നിരുന്നു.

29 ഞായറാഴ്ച പാച്ചു മേനോൻ കുറെ മാപ്പിളമാർ തന്‍റെ വീടിന് പിന്നിലുള്ള കുന്നിൽ കൂട്ടം കൂടുന്നത് കണ്ട് ഭയന്ന് മലപ്പുറത്തേക്ക് പെട്ടെന്ന് തന്നെ മാറി. മലപ്പുറത്തുള്ള പട്ടാള കമാന്റിനോട് സംരക്ഷണത്തിനായി മേനോൻ ആവശ്യപ്പെട്ടു.

പാച്ചു മേനോന്‍റെ വീട്ടിൽ ആക്രമം നടക്കും എന്നു മനസ്സിലാക്കിയ പട്ടാള കമാന്റൻ്റ് ഉടനെ കുറച്ചു പട്ടാളക്കാരുമായി മേനോന്‍റെ വീട്ടിൽ എത്തുകയും അവിടെ ഏതാനും മണിക്കൂർ നിൽക്കുകയും ചെയ്തു. 25 ശിപായി പട്ടാളക്കാരെ അവിടെ രാത്രിവരെ നിർത്തുകയും ചെയ്തു. രാത്രിയിൽ ആ ഗ്രാമത്തിലെ ആളുകളെ സംഘടിപ്പിച്ച് പാറാവു നിർത്തിയതിന് ശേഷം പട്ടാളം പിൻവാങ്ങി.

END

ഈ മുകളിൽ നൽകിയ ഉദ്ദരണിയിൽ നിന്നും വ്യക്തമായി മനസ്സിലാവുന്നുത്, ഉന്നത കുടുംബക്കാരായ മുഹമ്മദീയരും കീഴ്ജന മാപ്പിളമാരും സാമൂഹികമായി ഒരേ താൽപ്പര്യങ്ങൾ ഉള്ളവർ അല്ലായിരുന്നു എന്നുതന്നെയാണ്.

അതേ സമയം, ഇങ്ഗ്ളിഷ് ഭരണം, ഈ പൊല്ലാപ്പിനിടയിൽ നിയമസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായി നിൽകേണ്ടിയും വന്നു.

ആരുടെ പക്ഷത്തിലാണ് ശരി എന്ന കാര്യം വ്യക്തമായി ഇന്നും പറയാൻ പറ്റില്ല. രണ്ട് പക്ഷത്തും ശരിയും തെറ്റും ഉണ്ട്. എന്നാൽ, രണ്ടു പക്ഷത്തിലും തീ കൊളിത്തി നടുവിൽ വിനാശത്തിന്‍റെ ഉന്മാദനൃത്തമാടികൊണ്ട് ആഹ്ളാദിക്കുന്നത് ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ്. ഈ ഉഗ്ര സ്ഫോടന വസ്തുവിനെ എന്നാൽ ആരും തിരിച്ചറിയുന്നുമില്ലതന്നെ.

വിദൂരത്ത് വച്ചിരിക്കുന്ന വൻ ശക്തിയുള്ള ബോംബിന്‍റെ സ്വിച്ച് അവിടെ വച്ചിരിക്കുന്ന ഒരു മൊബൈൽ ഫോണിലാണ് ഉള്ളത്. ഇവിടെ നിന്നും നിസ്സാര വിലയുള്ള (ഏതാണ്ട് 350 രൂപ) ഒരു മൊബൈൽ ഫോണിൽ നിന്നും ഒരു നിശ്ചിത നമ്പർ ഡയൽ ചെയ്താൽ, ആ ദൂരത്തുള്ള മൊബൈൽ ഫോൺ ആ ബോംബിന് തീകൊളുത്തും. അവിടം തവിടുപൊടിയാകും.

ഇതേ പോലുള്ള ഒരു സാങ്കേതിക വിദ്യ ഫ്യൂഡൽ ഭാഷകളിലും ഉണ്ട്. ദൂരത്ത് നിന്നോ അടുത്ത് നിന്നോ, ഒരു ഇഞ്ഞി, ഓൻ, ഓള് വാക്കുകൾ, വെറും പേര്, എന്നിവ കൃത്യ ഉന്നത്തോടുകൂടി തൊടുത്തുവിട്ടാൽ മതി, അങ്ങകലെ പൊട്ടിത്തെറി നടക്കുന്നത്, ആ സ്ഥാനത്തുകാരന്‍റെ സ്ഫോടകശക്തിക്ക് ആനുപാതികമായിട്ടാവാം.

ഈ സാങ്കേതികവിദ്യ സമൂഹത്തിൽ പരന്ന് കിടപ്പുണ്ട്. പലപ്പോഴും ഇത് വ്യക്തമായ പദ്ധതിയിടൽ ഇല്ലാതെ തന്നെ സ്ഫോടനങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ വ്യക്തമായി പദ്ധതിയിട്ട് ഇതിനെ പ്രവർത്തിപ്പിച്ചെടുത്താൽ, പട്ടാളത്തിൽവരെ പൊട്ടിത്തെറി സംഭവിപ്പിക്കാം എന്നതാണ് വാസ്തവം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ തമ്മിൽ മാറ്റി ഉപയോഗിച്ചാൽ




മലബാറിൽ, പ്രത്യേകിച്ചും ദക്ഷിണ മലബാറിൽ, വർഗ്ഗീയ സ്വഭാവമുള്ള അക്രമങ്ങൾ ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരുന്നു. സാമൂഹത്തിൽ ഒന്നിൽകൂടുതൽ കാരണങ്ങളാൽ വൻ പിരിമുറുക്കങ്ങളും മാനസിക സമ്മർദ്ദങ്ങളും വളർന്നുവന്നിരുന്നു. ഇവ ഓരോന്നിന്നും സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കുണ്ടായിരുന്നു എന്നും പറയാം എന്നു തോന്നുന്നു.

ഇങ്ഗ്ളിഷ് കമ്പനീ ഭരണം വളരെ സുരക്ഷിതമായതും ഉയർന്ന സാമൂഹിക നിലവാരങ്ങൾ ഉള്ളതുമായ സാമൂഹിക ഘടനയെ വിഭാവനം ചെയ്യുകൊണ്ടാണ് ഓരോ കാൽവെപ്പും നടത്തുന്നത്. എന്നാൽ അവർക്ക് യാതോരു രീതിയിലും കണ്ടെത്താൻ പറ്റാത്തതും കാണാൻ പറ്റാത്തതുമായ എന്തോ ചില നീക്കങ്ങൾ സാമൂഹിക ഉള്ളറകളിൽ സംഭവിക്കുന്നുണ്ട്. അതെന്താണ് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് ഭാഷയിലൂടെ വിഭാവനം ചെയ്ത്, പ്രാദേശിക നേതൃത്വസ്ഥാനങ്ങളിൽ ഉള്ള പലരുമായി സൃഷ്ടിക്കുന്ന ഉടമ്പടികൾക്കും കരാറുകൾക്കും വാക്ക് ഉറപ്പുകൾക്കും മറ്റും പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ഇതേ നേതാക്കൾ മറ്റു പ്രാദേശികരുമായി ഇടപഴകുമ്പോൾ, ബലക്കുറവ് സംഭവിക്കുന്നുണ്ട്.

'ഇഞ്ഞി പോടോ, ഇന്‍റെ ഒരു ഉറപ്പ്. ഓന് ഇഞ്ഞി കൊടുത്ത ഉറപ്പങ്ങ് കണ്ടത്ത് ചാടിക്കള', എന്ന വാക്കുകളിൽ ഇങ്ഗ്ളിഷ് പക്ഷം വെറും 'ഓൻ' ആവുന്നുണ്ട്. അതോടെ, വാക്ക് ഉറപ്പിന് സ്വമേധയാ ഉറപ്പു കുറയുന്നു. കാരണം, 'ഓർക്ക്' കൊടുത്ത ഉറപ്പ് പ്രാദേശിക വേദികളിലെ താഴ്ന്ന ഇടങ്ങളിൽ 'ഓന്' കൊടുത്ത വാക്കായി മാറുന്നു.

ഒന്നാമത്തേതിന് വൻ ഉറപ്പാണ് ഉള്ളത്. രണ്ടാമത്തേതിന് യാതോരു ഉറപ്പും ഇല്ലതന്നെ.

ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ് ഇത്.

എന്നാൽ ഇത് മാത്രമല്ല സാമൂഹിക അന്തരീക്ഷത്തിലെ പ്രശ്നം.

അടിമ ജനം ഭൂജന്മി വീടുകൾക്ക് ചുറ്റുപാടുമുള്ള പാടപ്പറമ്പുകളിലും മറ്റും വെറും കന്നുകാലികളെപ്പോലെ ജീവിച്ചവർ ആണ്. അവർക്ക് അവരുടെ പാരമ്പര്യപരവും പൈതൃകവുമായി ഉണ്ടായിരുന്ന ഭാഷയും സംസ്ക്കാരവും ആദ്ധ്യാത്മിക കാര്യങ്ങളും മറ്റും ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

കോഴിക്കും, ആടിനും പശുവിനും എരുമക്കും മറ്റും ഒരു പ്രദേശത്ത് സ്വതന്ത്രമായി നൂറ്റാണ്ടുകളോളം ജീവിക്കാൻ പറ്റിയാൽ, അവർക്ക് പലവിധ കുടുംബ ബന്ധങ്ങളും ആശയവിനിമയ മാർഗ്ഗങ്ങളും വ്യക്തി ബന്ധങ്ങളും മറ്റും നിർമ്മിച്ചെടുക്കാനും നിലനിർത്താനും ആവും.

എന്നാൽ ഇതേ വ്യക്തികളെ പല മനുഷ്യവീടുകളിൽ ഒറ്റപ്പെടുത്തി വീട്ടുവളപ്പിലെ വേലിക്കകത്തിട്ടും കൂട്ടിലിട്ടും പറമ്പത്ത് കയറിട്ടു കെട്ടിയും ജീവിപ്പിച്ചു തുടങ്ങിയാൽ അവരിൽ ഈ പറഞ്ഞ യാതോരു കാര്യങ്ങളും നിലനിൽക്കില്ല. അവർ തമ്മിൽ യാദൃശ്ചികമായി കണ്ടുമുട്ടിയാൽ തന്നെ പൊതുവായി തമ്മിൽ കൈമാറാനുള്ള യാതോരു വിശേഷങ്ങളും കാണില്ല. തമ്മിൽ മനസ്സിലാകുന്ന ആശയവിനിമയ ഭാഷതന്നെ മാഞ്ഞുപോയിരിക്കും.

കാട്ടിലെ പോത്തുകൾ സിംഹങ്ങളെവരെ ഒറ്റയായും കൂട്ടമായും കുത്തിമറിച്ചിട്ട് തോൽപ്പിക്കുന്ന കാഴ്ചകൾ ഇന്ന് Youtube വീഡിയോകളിൽ കാണാൻ പറ്റുന്നതാണ്. എന്നാൽ ഇതേ പോത്തുകളെ മനുഷ്യന്‍റെ കൈയിൽ കിട്ടിയാൽ അവയെ കശാപ്പുകാരന്‍റെ കൈവശം എത്തിക്കും എന്നത് തീർച്ചയാണ്. ആ പോത്തുകളിൽ ആരെങ്കിലും രക്ഷപ്പെട്ടതായോ, കശാപ്പുകാരനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടതായോ ഉള്ള ചരിത്രം കണ്ടെത്താൻ പ്രയാസം തന്നെയാണ്.

എന്നാൽ പെട്ടെന്ന് ഒരുനാൾ ഒരു പുതിയ പ്രസ്ഥാനം വന്ന് ഇവരെയെല്ലാ കയറൂരിവിടുകയും അവർക്ക് സ്വതന്ത്രമായി ജീവിക്കാനും വളരാനും ഉള്ള സൗകര്യവും സുരക്ഷിതത്വവും നൽകിയാലുള്ള സ്ഥിതി ആലോചിക്കാവുന്നതേയുള്ളു. എന്നാൽ അതോടൊപ്പം അവർക്ക് മനുഷ്യരെ ഒതുക്കാനുള്ള ശേഷിയും വന്നുതുടങ്ങിയാലോ?

ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നത് പ്രാദേശിക ഭൂജന്മി കുടുംബങ്ങളുടെ അധികാരത്തെ തുടച്ചുമാറ്റി. അവരുടെ നായർ മേൽനോട്ടക്കാരുടെ കൈയ്യാകളി ജയിൽ ശിക്ഷയ്ക്ക് അർഹമായ കുറ്റമായി മാറി.

കീഴ്ജനത്തിൽ പെട്ട ചിലർ ഇതിനാൽ തന്നെ രക്ഷപ്പെട്ടു. എന്നാൽ ഇതിനേക്കാൾ കൂടുതൽ കീഴ്ജനം രക്ഷപ്രാപിച്ചത് ഇസ്ലാമിലേക്ക് കയറിയതോടുകൂടിയാണ്. ഈ ഒരു രക്ഷാ മാർഗ്ഗത്തെ തടയാൻ ഭൂജന്മികൾക്ക് നിയമപരമായി യാതോരു പാതയും ലഭിച്ചതും ഇല്ല.

ഭൂജന്മി പാടപ്പറമ്പുകളിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്നവരുടെ പിന്തലമുറക്കാർ അതോടുകൂടി ഇസ്ലാം മേൽവിലാസത്തിൽ സംഘടിച്ചുതുടങ്ങി. പോരാത്തതിന്, അവർ പലതരം വാണിജ്യപദ്ധതികളിലും പങ്കുചേരുകയും സ്വന്തമായി തുടങ്ങകുയും ചെയ്തു പോലും. ചിലർ സ്വന്തമായി കൃഷിയും ചെയ്തുതുടങ്ങി.

കന്നുകാലികൾ സംഘടിച്ചുനിന്ന് മനുഷ്യരോട് ഏറ്റുമുട്ടാൻ തയ്യാറെടുപ്പെടുത്തുതു പോലെയാണ് എന്ന് വേണമെങ്കിൽ പറയാം.

ഇത് സമൂഹത്തിൽ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം. എന്നാൽ ഇങ്ഗ്ളിഷ് ഭരണം പൊതുവായി സമൂഹത്തിൽ സമാധനവും സാംസ്കാരിക മൂല്യങ്ങളും നിയമങ്ങളും മറ്റും കൊണ്ടുവന്നത് ഭൂജന്മികളിൽ വൻ സമാധാനം സൃഷ്ടിച്ചിരിക്കാം എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ അതോടൊപ്പം ഈ കീഴ്ജന സംഘടിക്കൽ ഒരു വൻ പ്രശ്നം തന്നെയായി നിലിനിന്നിരിക്കാം.

ഈ കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ശ്രദ്ധയിൽ വന്നിരുന്നു എന്നത് വാസ്തവം തന്നെ. എന്നാൽ ഇതിൽ കീഴ്ജനത്തിന്‍റെ കൈകളിൽ ഫ്യൂഡൽ ഭാഷ സ്ഫോടകശക്തിയുള്ള വാക്കുകൾ നൽകിയിട്ടുണ്ട് എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അത്രകണ്ട് അറിവ് ലഭിച്ചിരിക്കില്ല.

ചെറുമനെ ഭൂജന്മി 'ഇഞ്ഞി' എന്ന് സംബോധന ചെയ്താൽ യാതോരു പ്രശ്നവും ഇല്ലതന്നെ. എന്നാൽ അതേ ചെറുമൻ ഭൂജന്മിയെ 'ഇഞ്ഞി' എന്ന് സംബോധന ചെയ്താൽ വൻ പൊട്ടിത്തെറിതന്നെ സംഭവിപ്പിക്കാം.

ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ ഒരു മുന്നറിയിപ്പ് എഴുതിക്കാണാം. ബാറ്ററി ഇടുമ്പോൾ ശരിയായ ദ്രുവങ്ങൾ നോക്കിത്തന്നെ വേണം ഇടാൻ. ദ്രുവങ്ങൾ തമ്മിൽ മാറി ബാറ്ററി ഇട്ടാൽ സ്ഫോടനം നടന്നേക്കാം.

ഏതാണ്ട് ഇതേ പോലെയാണ് കാര്യങ്ങൾ. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ തമ്മിൽ മാറ്റി ഉപയോഗിച്ചാൽ സ്ഫോടനം നടക്കാൻ സാധ്യതയുണ്ട്. കാരണം ഫ്യൂഡൽ ഭാഷയിലെ indicant word codeഡുകളെ ഘടിപ്പിക്കേണ്ടുന്ന ടെർമിനുകൾ (terminals) വ്യക്തമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥിയോടു ഘടിപ്പിക്കേണ്ടത് 'ഇഞ്ഞി' ആണ്. അദ്ധ്യാപകനോട് ഘടിപ്പിക്കേണ്ടത് 'ഇങ്ങൾ' ആണ്. ഇവയെ തലതിരിഞ്ഞ് ഘടിപ്പിച്ചാൽ വൻ പൊട്ടിത്തെറിതന്നെ സംഭവിക്കാം.

കന്നുകാലിയെ അധിക്ഷേപിച്ചപ്പോൾ, കന്നുകാലി അതേ സ്വരത്തിൽ തിരിച്ച് അധിക്ഷേപിക്കുന്നു. അതുമല്ലായെങ്കിൽ കന്നുകാലിയുടെ അടുത്തുകൂടി പോകുമ്പോൾ, കന്നുകാലി യാതോരു പ്രകോപനവും ഇല്ലാതെ ആളെ തരംതാഴ്ത്തുന്നു.

വീട്ടുകാരുടെ സാമൂഹിക വേദികളിൽ കന്നുകാലി പെങ്കെടുക്കുകയും വീട്ടുകാരോട് മത്സിക്കുകയും ചെയ്യുന്നു.

ഈ രീതിയിലാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നത്.

ഏതാണ്ട് ഇതിന് സമമായുള്ള ഒരു സാമൂഹിക പ്രതിഭാസം തിരുവിതാംകൂർ രാജ്യത്തിലും ഇതേ കാലഘട്ടത്തിൽ സംഭവിച്ചിരുന്നു. London Missionary Societyയുടെ ബൃട്ടണിൽ നിന്നും വന്ന മിഷിനറിമാർ അവിടുള്ള കീഴ്ജനങ്ങളെ പ്രാപ്തരാക്കിയപ്പോൾ, അവരും ഇതേ പോലെയങ്ങ് മാനസികമായി വളർന്നു.

എന്നാൽ തിരുവിതാംകൂർ രാജ്യഭരണത്തിൽ തന്നെയാണ്. ബൃട്ടിഷ്-ഇന്ത്യയിലെ നിയമങ്ങൾക്ക് അവിടെ സാധുതയിലതന്നെ. ഈ വിധം പ്രാപ്തരാക്കപ്പെട്ട കീഴ്ജനങ്ങൾക്ക് സാമൂഹികമായി പടർന്നുകേറാനുള്ള ഇടം ഈ മിഷിനറിമാർക്ക് അവിടെ സൗകര്യപ്പെടുത്താൻ ആയില്ല. അത് അവിടെ പലവിധ തെരുവു യുദ്ധങ്ങളിലേക്കും നയിച്ചു എന്നതാണ് വാസ്തവം.

അവിടുള്ള നായർമാർ ഈ വിധ ഉദ്യമങ്ങളെ തെരുവിൽ ഇട്ടു അടിച്ചുതമർത്തി. പതിറ്റാണ്ടുകൾക്ക് ശേഷം പുന്നപ്രയിലും വയലാറിലും കീഴ്ജനങ്ങൾ സംഘടിച്ച് തിരുവിതാംകൂർ പോലീസുമായി ഏറ്റുമുട്ടിയതിനും പിന്നിൽ നിന്നിരുന്ന പ്രോചോദനം ഇതുതന്നെ. എന്നാൽ അന്ന് തിരുവിതാംകൂർ പട്ടാളം വന്ന് ഈ കുട്ടരെ വെടിവെച്ചിടുകയാണ് ചെയ്തത്.

ദക്ഷിണ മലബാറിൽ വേറേയും ചില കാര്യങ്ങൾ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തിയിരുന്നു.

അക്കാര്യത്തെക്കുറിച്ച് അടുത്ത എഴുത്തിൽ എഴുതാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു കുത്തിത്തിരുപ്പുകൾ



ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർ വർഗ്ഗീയമായി ബ്രാഹ്മണ പക്ഷത്തെ ആക്രമിച്ചുകൊണ്ടിരുന്നു. ഈ ഒരു കാര്യത്തെ ഇസ്ലാമിക വർഗ്ഗീയതയായും ഇസ്ലാമിക ഭീകരവാദമായും നിർവ്വചിക്കുന്നതിൽ പല പോരായ്മകളും ഉണ്ട്.

സമൂഹത്തിൽ ചില കഠിനമായ വാസ്തവങ്ങൾ നിലനിന്നിരുന്നു. ഒന്ന് ഭീകര സ്വഭാവമുള്ള ഫ്യൂഡൽ ഭാഷ. രണ്ടാമത്, ഈ ഭാഷതന്നെ സൃഷ്ടിക്കുന്ന അതി കഠിനമായ സാമൂഹിക അടിമത്തം.

ഈ വിധ കാര്യങ്ങൾ ഒന്നും തന്നെ Saiyid Fazl തങ്ങളുടെ പ്രവർത്തനത്താൽ സമൂഹത്തിൽ വന്നവയല്ല. എന്നാൽ ഈ വക കാര്യങ്ങൾ സമൂഹത്തിൽ ഒരു തരം നിത്യ കാഴ്ചയായി നിലനിൽക്കുന്ന അവസരത്തിൽ, ഇദ്ദേഹത്തിന്‍റെ വാക്കുകളിൽ അവയോട് പ്രതികരിക്കന്നവ വരും എന്നുള്ളത് തീർച്ചയാണ്.

പരന്ന സ്വഭാവമുള്ള ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർ ഭരണം ഏറ്റെടുത്തിരിക്കുന്നു. നാട്ടിൽ നിയമപരമായി അടിമത്തം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇവയും ഐതിഹാസികമായ മാറ്റങ്ങൾ ആണ്, ആ പ്രാകൃത സമൂഹത്തിൽ.

പിന്നെയും ചില കാര്യങ്ങൾ കൂടിയുണ്ട്. അവയിലേക്ക് അൽപം കഴിഞ്ഞ് നീങ്ങാം.

ഇനി, Malabar Manualലിൽ രേഖപ്പെടുത്തിയിട്ടുള്ള രണ്ട് വ്യത്യസ്ത സംഭവങ്ങളെ ഇവിടെ പരാമർശിക്കാം.

ആദ്യത്തെ സംഭവം ഉത്തരമലബാറിലാണ് സംഭവിച്ചത്. ഇത് ചെറിയ തോതിൽ ആശ്ചര്യകരമാണ്.

QUOTE from Malabar Manual:

On the night of the 28th April 1852 the house of Kannambat Tangal in Kottayam taluk was fired into and the out-buildings of the Kallur temple were set on fire.


ആശയം: 1852 ഏപ്രിൽ 28 രാത്രി സമയത്ത് കോട്ടയം താലൂക്കിലെ (Tellicherryക്ക് ചുറ്റ് പാട്) കണ്ണംബാട്ട് തങ്ങളുടെ വീടിന് നേരെ വെടിവെപ്പ് നടന്നു. വീടിന് പുറത്തുള്ള കെട്ടിടത്തിനും കല്ലൂർ അമ്പലത്തിനും തീവെക്കപ്പെട്ടു. (ഇവിടെ പരാമർശിക്കപ്പെട്ട തങ്ങൾ ബ്രാഹ്മണ പക്ഷ ജന്മിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. മുഹമ്മദീയൻ അല്ല).

The tahsildar (a Hindu) was of opinion that it was done by Hindus wishing to profit by the absence of the Tangal, the great janmi of the locality. The Sri Kovil (shrine) and the grain rooms were left uninjured, and this fact was urged in support of the tahsildar’s opinion.


പ്രാദേശിക തലത്തിൽ വൻ ജന്മിയായ തങ്ങളുടെ അസാന്നിദ്ധ്യത്തെ മുതലാക്കാനായി ഹൈന്ദവ പക്ഷം കരുത്തിക്കൂട്ടി ചെയ്താണ് ഈ കൊള്ളിവെപ്പ് എന്നാണ് താഹ്സിൽദാരുടെ അഭിപ്രായം. ഈ താഹ്സിൽദാർ ഹൈന്ദവനാണ് എന്നും കാണുന്നു. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനും ധാന്യങ്ങൾ സൂക്ഷിച്ചുവെക്കുന്ന പത്തായപ്പുരകൾക്കും യാതോരു ഹാനിയും സംഭവിച്ചില്ല എന്നുള്ളത് താഹ്സിൽതാരുടെ അഭിപ്രായത്തിന് പിന്തുണ നൽകുന്ന കാര്യങ്ങൾ ആയിരുന്നു.

But in the view of the Special Commissioner, Mr. Strange, this opinion had been expressed more to suit the views of the Collector (Mr. Conolly) than to report facts.


എന്നാൽ മാപ്പിള അക്രമങ്ങളെക്കുറിച്ച് പഠിക്കാനും അവയെ നിയന്ത്രിക്കുന്നതിനുള്ള ശുപാർശകൾ നൽകാനുമായി ഇങ്ഗ്ളിഷ് കമ്പനി നിയോഗിച്ചിരുന്ന Special Commissioner, Mr. Strange അഭിപ്രായപ്പെട്ടത്, ഈ വിധമായുള്ള കണ്ടെത്തൽ മലബാർ ജില്ലാ കലക്ടർ ആയിരുന്ന Mr. Conollyയുടെ വീക്ഷണത്തോട് യോജിച്ചുകൊണ്ട് താഹ്സിൽദാർ പറഞ്ഞതാണ് എന്നാണ്.

Mr. Strange took a different view and attributed the affair to the Mappillas.


ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത് മാപ്പിളമാരാണ് എന്ന അഭിപ്രായം ആണ് Mr. Strangeന് ഉണ്ടായിരുന്നത്.

END OF QUOTE

മുകളിൽ നൽകിയ വിവരണത്തെ ഈ വിധം കാണേണ്ടതാണ്.

ഉത്തര മലബാറിലെ ഒരു ബ്രാഹ്മണ പക്ഷ ഭൂജന്മിയുടെ വീട്, ആ ജന്മി സ്ഥലത്തില്ലാത്തപ്പോൾ ആക്രമിക്കപ്പെട്ടു. എന്നാൽ ആക്രമണം വെറും പേരിന് മാത്രമേ നഷ്ടങ്ങൾ വരുത്തിയുള്ളു.

ഈ വിധമായുള്ള ഒരു ആക്രമണം ബ്രാഹ്മണ പക്ഷക്കാർ കരുതിക്കൂടി ചെയ്യുകയും അത് മാപ്പിളമാരുടെ പേരിൽ ആക്കാനും ശ്രമിച്ചു എന്നതാണ് മലബാർ ജില്ലാ കലക്ടാറയിരുന്ന Henry Conollyയുടെ അഭിപ്രായം.

എന്നുവച്ചാൽ ഇങ്ഗ്ളിഷ് ഭരണത്തിന് മുന്നിൽ മാപ്പിളമാരെ ദുഷ്ടന്മാരായി ചിത്രീകരിക്കാൻ ബ്രാഹ്മണ പക്ഷം ശ്രമിക്കുന്നുണ്ട് എന്ന ഒരു തോന്നൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നു എന്നു തോന്നുന്നു.

അതേ സമയം മറ്റൊരു കാര്യവും Malabar Manualൽ കാണാൻ പറ്റുന്നുണ്ട്. Henry Conollyക്ക് മാപ്പിള പക്ഷത്തോട് വൻ വിരോദം ഇല്ല. പോരാത്തതിന്, Saiyid Fazl തങ്ങളെക്കുറിച്ച് നല്ല അഭിപ്രായമാണ് വളർന്നുവന്നത്.

Saiyid Fazl തങ്ങളെ അറസ്റ്റ് ചെയ്യാനായുള്ള ഒരു താൽപ്പര്യം Mr. Strangeന് ഉണ്ടായിരുന്നു എന്ന് ഒരു തോന്നൽ. എന്നാൽ Henry Conolly ഇതിന് അവസരം നൽകാതെ തങ്ങളുമായി സംഭാഷങ്ങളിലൂടെ ബന്ധപ്പെടുകയാണ് ചെയ്തത്. ആ കാര്യം പിന്നീട് നോക്കാം.

എന്നാൽ ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടുന്ന കാര്യം, Henry Conollyയെ മൂന്ന് മാപ്പിളമാർ ചേർന്ന് അദ്ദേഹത്തിന്‍റെ വീട്ടിൽ വച്ച്, ഭാര്യയുടെ മുന്നിൽ വച്ച് കൊടുവാൾ കൊണ്ട് വെട്ടി കഷണമാക്കി കൊല്ലുകയാണ് ചെയ്തത് എന്നതാണ്.

എന്നുവച്ചാൽ മാപ്പിളമാരിലും പലവിധ ആളുകൾ നിറഞ്ഞുകൊണ്ടിരിക്കുന്ന കാലം ആണ് അന്ന് എന്ന് സാരം.

Henry Conollyക്ക് മാപ്പിളമാരോട് മാനസികമായി ചായ്വുണ്ട് എന്ന കാര്യത്തിൽ കാര്യമായ സംശയത്തിന് ആവശ്യം ഇല്ലതന്നെ.

എന്നാൽ കീഴ്ജന മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തെ കണ്ടറിയുന്നതും അനുഭവിച്ചറിയുന്നതും, പ്രാദേശിക പോലീസുകാരിലൂടേയും മറ്റ് പ്രാദേശികരായുള്ള സർക്കാർ ഉദ്യോഗസ്ഥരിലൂടേയും ആണ്. അവരിൽ മിക്കവരും ബ്രാഹ്മണപക്ഷക്കാരായ ഉന്നത ജാതിക്കാരോ, അതുമല്ലെങ്കിൽ ചെറിയ തോതിൽ കീഴ്ജന വംശങ്ങളോ ആയിരിക്കാം.

പൊതുവായിപ്പറഞ്ഞാൽ ഇവരെല്ലാം അവരുടെ അടിയിൽ വരുന്നവരോട് യാതോരു മര്യാദയും ഇല്ലാതെ പെരുമാറുന്നവർ ആയിരിക്കും. അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം, ഈ വിധ മര്യാദയില്ലായ്മ ഫ്യൂഡൽ ഭാഷകളുടെ ഒരു സവിശേഷതതന്നെയാണ്.

ഈ ഉദ്യോഗസ്ഥർക്ക് കീഴ്ജന മാപ്പിളമാരോട് കടുത്ത വിരോധം മനസ്സിൽ ഇല്ലെങ്കിൽപോലും, തരംതാഴ്ത്തിത്തന്നെയാവും അവരോട് പെരുമാറുക എന്നത് സത്യം തന്നെയായിരിക്കാം.

ഈ ഒരു സാമൂഹിക യാഥാർത്ഥ്യത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് മാച്ചുകളയാൻ അന്ന് സാധ്യമല്ല.

ഇനി Malabar Manualലിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവം പരാമർശിക്കാം.

QUOTE from Malabar Manual:

In April-May 1852 two Cheramars (the property of Kudilil Kannu Kutti Nayar, peon of Chernad taluk), after embracing Muhammadanism, reverted to their original faith after the departure of Saiyid Fazl, through whose influence they had become converts.

ചേരനാട് താലൂക്കിലെ സർക്കാർ പ്യൂൺ ആയിരുന്ന കുടിലിൽ കന്നുകുട്ടി നായരുടെ സ്വത്തായ, മുഹമ്മദീയ മതത്തിൽ ചേർന്നിരുന്ന രണ്ട് ചെറുമർ വ്യക്തികൾ, 1852 ഏപ്രിൽ-മെയ് മാസത്തിൽ ഇസ്ലാം മതംവിട്ട്, അവരുടെ പഴയ ജാതിയിലേക്ക് തിരിച്ചു കയറി. ഇവർ ഇസ്ലാമിലേക്ക് ചേർന്നത് Saiyid Fazl തങ്ങളോടുള്ള താൽപ്പര്യത്താലാണ്. എന്നാൽ Saiyid Fazl തങ്ങൾ അറേബ്യയിലേക്ക് തിരിച്ചു പോയപ്പോൾ, അവർ അവരുടെ പഴയ ജാതിയിലേക്ക് തിരിച്ചു പോന്നു.

Some Mappillas did not relish this, and consequently determined to murder Kannu Kutti Nayar and the two Cheramars, and thus become Sahids (martyrs).


ഈ രണ്ടുപേരും ഇസ്ലാമിൽ നിന്നും പുറത്ത് ചാടിയ കാര്യം ചില മാപ്പിളമാർക്ക് അത്രകണ്ട് രുചിച്ചില്ല പോലും. അവർ കന്നുകുട്ടി നായരേയും ആ രണ്ട് ചെറുമരേയും കൊല്ലാനും, അതോടൊപ്പം സ്വയം ഷാഹിദ്മാരാകാനും തീരുമാനിച്ചു.

Although the Nayar agreed to relinquish his claims over these Cheramars on receipt of their purchase money, the impression made on the conspirators was that Kannu Kutti Nayar alone was instrumental to the Cheramars’ apostacy.


ഈ ചെറുമരെ വാങ്ങിച്ച സംഖ്യ തനിക്ക് തിരിച്ച് ലഭിക്കുകയാണ് എങ്കിൽ അവരുടെ മേൽ തനിക്കുള്ള അവകാശം കൈവിടാൻ താൻ തയ്യാറാണ് എന്ന് നായർ സമ്മതിച്ചിരുന്നുവെങ്കിലും, ഇസ്ലാം മതത്തിൽ നിന്നും ഈ രണ്ടു പേരും വിട്ടുപോന്നത്, ഈ നായർരുടെ പ്രേരണയാലാണ് എന്ന വിശ്വാസം ഗൂഡാലോചനക്കാരിൽ ഉണ്ടായിരുന്നു പോലും.

END OF QUOTE

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മാനസിക ഭാവത്തിൽ നിന്നും വളരെ അകലെ, സാമൂഹിക അഗാധതയിൽ പലതരം ചിന്താഗതികളും നിലനിന്നിരുന്നുവെന്നത് വാസ്തവം തന്നെ.

രണ്ട് ചെറുമർ വ്യക്തികൾ ഇസ്ലാം മതം വിട്ടുപോയതിൽ മറ്റ് മാപ്പിളമാരിൽ കാര്യമായ ഒരു പരിഭവം സൃഷ്ടിക്കേണ്ടതുണ്ടോ എന്ന ചോദ്യം വരാം. ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ നിന്നുമാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ, ഇല്ലാ എന്നുതന്നെയാണ് വ്യക്തമായ ഉത്തരം. കാരണം, ഫ്യൂഡൽ ഭാഷയിൽ കാണുന്ന പലവിധ സാമൂഹികവും വ്യക്തിപരവും ആയ കണ്ണികളുടെ പിടുത്തത്തിൽ പെടാത്തവരാണ് ഇങ്ഗ്ളിഷിൽ വ്യക്തികൾ.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ കാര്യം ഈവിധമല്ല. ഒന്ന് വിവാഹം കഴിച്ചാൽ മതി, ആ വ്യക്തിയുടെ മേൽ പലവിധ മേൽവിലാസങ്ങളും അടിയാളത്തങ്ങളും ആദരവുകളും മറ്റും വന്ന് കുമിഞ്ഞുകൂടും പല പുതിയ വ്യക്തികളിൽ നിന്നും. അവയുടെ താളത്തിനൊത്ത് കാൽവച്ചുകൊണ്ട് നൃത്തം ചെയ്ത് ജീവിക്കുകയാണ് എങ്കിൽ പ്രശ്നമില്ല.

എന്നാൽ പെട്ടെന്നൊരുനാൾ, ആവിധ കണ്ണികളെ കുടഞ്ഞെറിഞ്ഞും തട്ടിമാറ്റിയും മാറിനിൽക്കാൻ പോയാൽ പ്രശ്നം തന്നെയാണ്. ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

എന്നാൽ നോക്കുക, ചെറുമൻ എന്ന വ്യക്തി സാമൂഹികമായും ഭാഷാകോഡുകളാലും വളരെ അധമ സ്ഥാനത്തുള്ള വ്യക്തിയാണ്. ഈ ആളെ ഇസ്ലാമിലേക്ക് ചേർക്കുക എന്നത്, ഒരു വൻ സംഗതി തന്നെയാണ്. ബ്രാഹ്മണ പക്ഷം അവരുടെ ദുഃസ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ പോലും തയ്യാറാവാത്തതു പോലുള്ള കാര്യമാണ് ഇസ്ലാം ചെയ്യുന്നത്. ഇസ്ലാമിന്‍റെ ചങ്കുറപ്പ് ആശ്ചര്യകരം തന്നെ.

പോലീസ് ശിപായി ആകാൻ പോയ ആളെപ്പിടിച്ച് ഐപിഎസ്സുകാരനാക്കിയതു പോലെയാണ് കാര്യങ്ങൾ. ആ ആൾ മറ്റ് ഐപിഎസ്സുകാരേയും പോരാത്തതിന് ഐഏഎസ്സുകരേയും വെറും പേരും വിളിക്കുകയും അവരോടൊത്ത് കളിതമാശകൾ പറഞ്ഞ് കുറച്ചുകാലും ജീവിച്ച്, ആ ഐപിഎസ് ജിവിതത്തിനേക്കാൾ എന്തുകൊണ്ടും ശിപായിപ്പണിതന്നെയാണ് ആനന്ദകരം എന്ന് കണ്ട്, ഒരു നാൾ ശിപായി ആയി സ്വന്തംനാട്ടിൽ വന്ന് സർക്കാർ ഉദ്യോഗത്തിൽ ചേർന്നാലുള്ള കാര്യം ആലോചിച്ചുനോക്കൂ.

ഈ ആളുടെ സാന്നിദ്ധ്യം അടുത്തെവിടെയെങ്കിലും ഉണ്ട് എന്ന് മണത്തറിഞ്ഞൽ, പണ്ട് പരിചയക്കാരായ ഐഏഎസ്സുകാരും ഐപിഎസ്സുകാരും, ജീവനും കൊണ്ട് ഓടിക്കളയും എന്നുള്ളതാണ് ഫ്യൂഡൽ ഭാഷയിലെ പരമാർത്ഥം. അയാളെ ആരെങ്കിലും അടിച്ചു കൊല്ലണമേ എന്ന് പ്രാർത്ഥിക്കുക തന്നെ ചെയ്തേക്കാം.

മുഹമ്മദീയ പള്ളിയിലും മദ്രസയിലും മറ്റ് പ്രസ്ഥാനങ്ങളിലും കറങ്ങിത്തിരിഞ്ഞ്, അവിടെയെല്ലാം പെരങ്ങി, വൻ പരിചയം സരൂപിച്ച്, അതിന് ശേഷം ഈ ആൾ വീണ്ടും കന്നുകാലി രൂപത്തിലേക്ക് ചുരുണ്ടുകേറുക എന്നത് അവിടെയുള്ള പല മുഹമ്മദീയരിലും വൻ വെപ്രാളം തന്നെ വരുത്തിയിരിക്കാം.

ഈ ചെറുമൻ വെറും പേര് വിളിക്കുകയോ, അതുമല്ലെങ്കിൽ ഓൻ, ഓള്, ഇഞ്ഞി, ഇജ്ജ് വാക്കുകൾ തൊടുത്തുവിടുകയോ ചെയ്താൽ, അവ വന്ന് കൊള്ളുന്നിടത്ത് നിശബ്ദമായോ അതുമല്ലെങ്കിൽ വൻ ശബ്ദത്തോടുകൂടിയോ വൻ പൊട്ടിത്തെറി തന്നെ സംഭവിക്കാം.

ഈ വിധ സൂക്ഷ്മായുള്ള കാര്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന് എത്രമാത്രം അറിവു ലഭിച്ചിരുന്നുവെന്ന് അറിയില്ല. പോരാത്തതിന്, ഈ വിധ സംഭവങ്ങളിൽ എന്തൊക്കെയോ ചളിപിളി പ്രശ്നങ്ങൾ ഉണ്ട് എന്നല്ലാതെ, വ്യക്തമായും കൃത്യമായും എന്താണ് പ്രശ്നം എന്ന് പ്രാദേശിക വ്യക്തികൾക്കും അറിയേണം എന്നില്ല.

അറിഞ്ഞാൽ തന്നെ, ആ വിവരം മറ്റൊരു വ്യക്തിയോടോ പ്രസ്ഥാനത്തിനോടോ പറഞ്ഞറിയിക്കാനും പ്രയാസം തന്നെയാണ്.

കാരണം, താനും അടിമുടി മുങ്ങിക്കുളിച്ചു നിൽക്കുന്ന, തുറന്നു നിൽക്കുന്ന നാഡിയിൽ കുത്തുകൊള്ളിക്കുന്ന, ഭാഷാ വാക്കുകൾ കൊണ്ടുള്ള ആ ആവരണത്തിനെക്കുറിച്ചാണ് പറയേണ്ടുന്നത്.

ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ അമർത്തപ്പെടുന്ന വ്യക്തി തന്‍റെ ഏറ്റവും അപകടകാരിയായ ശത്രുവായി കാണുന്നത്, തന്നോടൊപ്പം അർമ്മത്തപ്പെട്ട മറ്റുവ്യക്തികളെ തന്നെയാണ്.

അല്ലാതെ, തന്നേയും തന്നെപ്പോലുള്ളവരേയും അമർത്തിയും തമർത്തിയും നിൽക്കുന്ന മഹാവ്യക്തികളോടും മഹാപ്രസ്ഥാനങ്ങളോടും ആവില്ല വിരോധം. മുകളിലിരിക്കുന്ന മഹാവ്യക്തികൾ, ഈ അർമ്മതപ്പെട്ട വ്യക്തികളെ പ്രത്യേകം പ്രത്യേകം നൂലിൽകുടുക്കി പൊന്തിച്ചും താഴ്ത്തിയും അവരിൽ തമ്മിൽ മാനസിക മത്സരം വളർത്തിയെടുക്കും.

ഈ മുകളിലോട്ടും താഴേക്കും പൊങ്ങിയും താഴ്ന്നുകൊണ്ടിരിക്കുന്ന ഈ കൂട്ടർക്ക് സംഘടിക്കാനോ, ഒന്നായി നിന്ന് തങ്ങളെ അമർച്ച ചെയ്യുന്നവരെ തുരത്താനോ ആവില്ല. ഇതും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishഷിൽ) ഇല്ലാത്ത ഒരു പ്രതിഭാസമാണ്.

എന്നാൽ ഇസ്ലാമിന് ഈ വിധം തമ്മിൽ മത്സരിപ്പിച്ച് സ്വയം നാശത്തിലേക്ക് നയിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിൽ നിന്നും കീഴ്ജനത്തിനെ ഒരു പരിധിവരെ മാറ്റിനിർത്താൻ ആയിട്ടുണ്ടാവാം. എന്നാൽ ഇസ്ലാമിന് അവരെ വിനാശകമായ അവരുടെ ഭാഷാ മേലങ്കിയിൽനിന്നും പുറത്തെടുക്കാൻ ആയില്ല എന്നുള്ളതും വാസ്തവംതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. കാഴ്ചപ്പാടുകളിലെ വ്യത്യാസം



ഇങ്ഗ്ളിഷ് കമ്പനിക്ക് ദക്ഷിണ മലബാറിനെ മനസ്സിലായില്ല എന്നു പറയുന്നതിൽ ചെറുതായുള്ള ഒരു പരാധീനതയുണ്ട്. യഥാർത്ഥത്തിൽ അവർക്ക് ദക്ഷിണേഷ്യയെ തന്നെ വ്യക്തമായി മനസ്സിലായില്ല എന്നുള്ളതാണ് വാസ്തവം.

ഇങ്ഗ്ളിഷ് ഭാഷയിലൂടെ കാണപ്പെടുന്ന പരന്ന പ്രകൃതമുള്ള ഒരു സാമൂഹികാന്തരീക്ഷം അല്ലതന്നെ ദക്ഷിണേഷ്യയിൽ. പകരം വൻ കുഴികളും അഗാധ ഗർത്തങ്ങളും ചെറുകുന്നുകളും വൻ മലയോരങ്ങളും അവയ്ക്കെല്ലാം ഇടയിൽ ചെറിയ തോതിൽ പരന്ന ഭൂപ്രകൃതവും ഉള്ള ഒരു ആശയവിനിമായ സാമൂഹികാന്തരീക്ഷമാണ് ദക്ഷിണേഷ്യയിൽ ഉള്ളത്.

ഈ വിധമായുള്ള ഉയർച്ചകൾക്കും താഴ്ചകൾക്കും ഇടയിൽ പെട്ട് പലതരത്തിൽ പെരുമാറുകയും പ്രതികരിക്കുകയും, വിധ്വേഷങ്ങളും വിധേയത്വങ്ങളും നടിച്ചും നടിക്കാതേയും കാഴ്ചവച്ചും ജീവിക്കുന്ന ജനവംശങ്ങളാണ് ദക്ഷിണേഷ്യയിൽ.

ഈ ജനവംശങ്ങളുടെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും മറ്റും ഇങ്ഗ്ളിഷ് കമ്പനിക്ക് കാണാൻ പറ്റും എന്നല്ലാതെ, സാമൂഹികവും വ്യക്തിപരവും ആയുള്ള ബന്ധങ്ങളെ കോർത്തിണക്കി വെക്കുന്ന ആശവിനിമയത്തിലെ ഉയരങ്ങളേയും ഗർത്തങ്ങളേയും അവർക്ക് കാണാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു.

1835 മുതൽ 1852 വരേയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 31 മാപ്പിള ആക്രമണങ്ങൾ ദക്ഷിണ മലബാറിനെ കേന്ദ്രീകരിച്ചു നടന്നുവെന്ന് കാണുന്നു. ഇതിൽ ഒന്നുമാത്രമാണ് ഉത്തരമലബാറിലെ കോട്ടയം താലൂക്കിൽ നടന്നിട്ടുള്ളുവെന്നും തോന്നുന്നു.

ആദ്യ കാലങ്ങളിൽ അക്രമകാരികൾ സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കില്ലായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇവരേയും ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി.

ദക്ഷിണ മലബാറിലെ ചില പ്രദേശങ്ങളിൽ മാപ്പിളമാരല്ലാത്ത ജനവിഭാഗങ്ങളിൽ പെട്ടവരിൽ വൻ ഭയം തന്നെ വന്നുതുടങ്ങിയിരുന്നു എന്നു തോന്നുന്നു. ഇങ്ഗ്ളിഷ് കമ്പനീ ഭരണം വരുന്നതിന് മുൻപ്, മാപ്പിളമാരുടേയും കീഴ്ജന വംശങ്ങളുടേയും യാതോരു വിധ വിപ്ളവ പെരുമാറ്റവും നായർമാർ സമ്മതിക്കില്ലായിരുന്നു. അവർ കൂട്ടമായി ചെന്ന് ആ വിധ തെമ്മാടികളെ പിടികൂടി വെട്ടി നുറുക്കമായിരുന്നു.

അന്നത്തെ നാട്ടുരാജ്യങ്ങളിലെ പ്രാദേശിക 'പോലീസ് പ്രസ്ഥാനം' അവരായിരുന്നു!

എന്നാൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണം വന്നതോടുകൂടി, നായർമാർക്ക് ഈ വിധം പെരുമാറാനോ സംഘടിക്കാനോ സൗകര്യം ഇല്ലാതായിരുന്നു. അവർക്ക് നേതൃത്വ നിരയും നഷ്ടപ്പെട്ടിരുന്നു.

ഇങ്ഗ്ളിഷ് കമ്പനിക്ക് വൻ ഉത്തരവാദിത്വമാണ് ഉണ്ടായിരുന്നത്. നാട്ടിൽ സമാധാനം നടപ്പിലാക്കാൻ അവർക്ക് ആയില്ലാ എങ്കിൽ അവരുടെ നിയമങ്ങൾക്കും പോലീസ് പ്രസ്ഥാനങ്ങൾക്കും കോടതികൾക്കും മറ്റും യാതോരു വിലയും ഇല്ലാ എന്നനിലവാരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഇങ്ഗ്ളണ്ടിൽ വൻ ഒച്ചപ്പാട് തന്നെ അവർക്ക് എതിരായി ഉയരും.

Sadar Adalatലെ ജഡ്ജ് ആയിരുന്ന Mr. Thomas Lumsden Strange എന്ന വ്യക്തിയെ ദക്ഷിണ മലബാറിലെ പ്രശ്നം പഠിക്കാനും അതിന് പരിഹാരം ഉണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും ആയി കമ്പനീ സർക്കാർ നിയോഗിച്ചു.

ഇദ്ദേഹം പിന്നീട് Madras High Court ജഡ്ജ് ആയി വിരമിച്ച വ്യക്തിയാണ്. ബൃട്ടിഷ്-ഇന്ത്യൻ നിയമങ്ങൾ സൃഷ്ടിക്കുന്നതിൽ ഇദ്ദേഹം പലവിധ പ്രവർത്തനവും ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു.

ഇദ്ദേഹത്തിന് പ്രാദേശിക ഭാഷകൾ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാ എന്നാണ് തോന്നുന്നത്. അങ്ങിനെ വരുമ്പോൾ ഭാഷ പരിഭാഷ ചെയ്യുന്ന വ്യക്തികളുടെ മാനസിക നിലവാരം ഇദ്ദേഹത്തിന് ലഭിക്കുന്ന വിവരങ്ങളെ ബാധിച്ചേക്കാം.

ദക്ഷിണ മലബാറിൽ മാപ്പിളമാരാണ് കുഴപ്പക്കാർ എന്ന ഒരു മുൻവിധി ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ലേ എന്ന ഒരു തോന്നൽ മനസ്സിൽ കയറി വരുന്നുണ്ട്.

ഇദ്ദേഹം മലബാറിൽ കുറേ കാലം സേവനം അനുഷ്ഠിച്ച വ്യക്തിയാണ് എന്നതിനാലാണ് ഈ വിധം ഇദ്ദേഹത്തെ അധികാരപ്പെടുത്തിയത്. ഇദ്ദേഹത്തിന് ജനങ്ങളേയും അവരുടെ സംസ്കാരത്തേയും അവരിലെ പ്രശ്നങ്ങളേയും മനസ്സിലാക്കാൻ പറ്റും എന്ന ഒരു തോന്നൽ തന്നെ ഇങ്ഗ്ളിഷ് കമ്പനീ സർക്കാരിന് ലഭിച്ചിട്ടുണ്ടാവാം.

ഭൂസ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ഹിന്ദുക്കൾ എന്ന് ഇങ്ഗ്ളിഷ് കമ്പനി നിർവ്വചിക്കുന്ന ജനവംശങ്ങളും മാപ്പളമാരും തമ്മിലുള്ള പ്രശ്നങ്ങളും അവരിലെ തന്നെ വ്യക്തികളും ഭൂജന്മികളും മറ്റുമായുള്ള ബന്ധവും പ്രശ്നങ്ങളും മറ്റും പഠിക്കാനും, സാമൂഹിക അക്രമങ്ങളെ നിയന്ത്രിക്കാനായി എന്തെല്ലാം നിയമനിർമ്മാണം ആവശ്യമാണ് എന്ന് അറിയിക്കാനും ആണ് Mr.Strangeന് ലഭിച്ച നിർദ്ദേശം.

ആദ്യം തന്നെ വ്യക്തമായി സ്പഷ്ടമാകുന്നത്, മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Conollyയും Mr.Strangeയും തമ്മിൽ ഉയർന്നുവന്ന അഭിപ്രായങ്ങളിലേയും കാഴ്ചപ്പാടിലേയും വ്യത്യാസം ആയിരുന്നു.

Mr.Strange മാപ്പിളമാരിൽ കുറ്റം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നു തോന്നുന്നു. ഇതിനോട് Mr. Connolyക്ക് യോജിപ്പില്ലായിരുന്നു എന്നും കാണുന്നുണ്ട്. ഇങ്ഗ്ളിഷ് സർക്കാരിന് ദക്ഷിണേഷ്യയിലെ യാതോരു ജനവംശങ്ങളോടും പ്രത്യകമായുള്ള ഒരു മമതയോ വിരോധമോ വെക്കേണ്ടുന്ന കാര്യം ഇല്ലതന്നെ.

Connolyക്ക് മാപ്പിളമാരോട് അനുകമ്പയാണ് ഉള്ളത് എന്നും അത് അദ്ദേഹത്തിന്‍റെ വിക്ഷണത്തേയും മൂല്യനിർണ്ണയ ശക്തിയേയും വികലപ്പെടുത്തുന്നുണ്ട് എന്നും ഉള്ള രീതിയിൽ തന്നെ Mr.Strange ചില പരാമർശങ്ങൾ നടത്തിയിരുന്നു എന്നു തോന്നുന്നു.

Saiyid Fazl തങ്ങളെ ഏതുവിധത്തിൽ കാണണം എന്ന കാര്യത്തിൽ തന്നെ Henry Conollyക്കും Mr.Strangeനും വ്യത്യസ്ത നിലപാടുകൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ Mr.Strangeന് നേരിട്ട് executive അധികാരങ്ങൾ ഇല്ലായിരുന്നു എന്നതിനാൽ Saiyid Fazl തങ്ങൾക്ക് നേരെ യാതോരു നിയമ നടപടിയും നേരിട്ട് എടുക്കാൻ ഇദ്ദേഹത്തിന് പറ്റിയില്ല. അതേ സമയം മലബാർ ജില്ലാ ഭരണത്തിൽ executive അധികാരങ്ങൾ Henry Conollyയുടെ കൈവശം തന്നെയായിരുന്നു.

1852 സെപ്റ്റംബർ 25ന് Mr.Strange തന്‍റെ Report സർക്കാരിന് സമർപ്പിച്ചു. താൻ പഠിച്ച 31 അക്രമ സംഭവങ്ങളിൽ 14 എണ്ണത്തിൽ വ്യക്തിപരമായുള്ള ചില പ്രകോപനങ്ങൾ കണ്ടെത്താനായി, പോലും.

ഏഴെണ്ണത്തിൽ ഭൂസ്വത്ത് തർക്കമായിരിക്കാം പ്രകോപനം എന്ന് സങ്കൽപ്പിക്കാം എന്നും ഇദ്ദേഹം അറിയിച്ചു.

പിന്നെയുള്ളവയിൽ ഏഴെണ്ണത്തിന്‍റെ കാരണം ഇതേ പോലെതന്നെ യാതോരു ഭൗതിക യാഥാർത്ഥ്യങ്ങളുമായി ബന്ധം കാണാൻ പറ്റാത്തവയാണ് (were mostly of an equally unreal nature) എന്നും എഴുതിയിരുന്നു.

ഇദ്ദേഹത്തിന്‍റെ പഠന റിപ്പോട്ടിനെ Malabar Manualൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്ന് അവലോകനം ചെയ്യാം

അത് അടുത്ത എഴുത്തിൽ ആവാം എന്ന് വിചാരിക്കുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ എന്നുവേണം പറയാൻ



ഇനി Mr. Strangeന്‍റെ സാമൂഹിക പഠന റിപ്പോട്ടിനെ ചെറുതായി ഒന്ന് അവലോകനം ചെയ്യാം. ആ റിപ്പോട്ട് ഈ എഴുത്തുകാരൻ കണ്ടിട്ടില്ല. എന്നാൽ Malabar Manualലിൽ അതിനെ പ്രതിപാദിക്കുന്നുണ്ട്.

ഇവിടെ ആദ്യം തന്നെ പറയേണ്ടുന്ന കാര്യം ദക്ഷിണേഷ്യയിൽ, അറിയപ്പെടുന്ന ചരിത്രകാലത്ത്, ഈ വിധം സാമൂഹിക പ്രശ്നങ്ങളെ പഠിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും ഉള്ള ഒരു പ്രവണത എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല.

കാരണം, സമൂഹം മൊത്തമായി അങ്ങ് - നീ (आप्प् - तू) എന്ന രീതിയിൽ വിഭാഗിച്ചാണ് നിൽക്കുന്നത്. പോരാത്തതിന്, മുകളിൽ നിന്നും തോഴോട്ടേക്ക് നീങ്ങുന്ന എല്ലാ നിലകളിലും ഇതേ പോലുള്ള ഒരു വിഭാഗിക്കൽ നിലനിൽക്കുന്നുണ്ട്. ശരിയും തെറ്റും നിർണ്ണയിക്കുന്നത്, വ്യക്തി അങ്ങ് ആണോ, അതോ നീ ആണോ എന്നതിനെ ആശ്രയിച്ചാണ്.

ഉദാഹരണത്തിന്, ഡോക്ടർ നീ എന്നോ നിങ്ങൾ എന്നോ രോഗമുണ്ടോ എന്ന് പരിശോദിക്കാൻ വന്ന വ്യക്തിയെ സംബോധന ചെയ്താൽ കാര്യമായ പ്രശ്നം ഇല്ല. എന്നാൽ രോഗി ഡോക്ടറെ നീ എന്നോ നിങ്ങൾ എന്നോ സംബോധന ചെയ്താൽ, ഡോക്ടർക്ക് സമനില തെറ്റുന്നില്ലായെങ്കിൽ ആ ഡോക്ടറക്ക് മാനസികമായി എന്തോ തകരാറുണ്ട് എന്ന് അനുമാനിക്കേണ്ടിവരും.

ഈ വിധമായുള്ള ഒരു വാസ്തവം ദക്ഷിണേഷ്യയിലെ സാമൂഹിക ആശയവിനിമയത്തിൽ ഉണ്ട് എന്ന കാര്യം ഇന്നും ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. ഈ ഒരു ഗുരുതരമായ രോഗവാസ്ഥയെക്കുറിച്ച് യാതോരു ബോധവും ഇല്ലാതെ സമൂഹിക രോഗാവസ്ഥയെ ചികിൽസിച്ചുമാറ്റാൻ ഒരുമ്പെട്ടാൽ, കാര്യമായ രോഗശമനം സംഭവിക്കും എന്നു തോന്നുന്നില്ല.

ഇന്നും ഇന്ത്യയിൽ സാമൂഹിക പ്രശ്നങ്ങളെ ശമിപ്പിക്കാൻ ഉപയോഗിക്കുന്ന വളരെ കാര്യക്ഷമമായ മരുന്ന് വൻ സായുധ മർദ്ദനമാണ്. അതോടെ സമൂഹത്തിൽ വൻ ശാന്തത കൈവരും എന്നു കാണപ്പെടുന്നു. ഇതിനു പകരം, വിപ്ളവക്കൊടി പാറിക്കുന്നവരോട് മാന്യമായി പെരുമാറിയാൽ അവർ മാന്യമല്ലാതെ തിരിച്ചു പെരുമാറും എന്നതാണ് ഭാഷാ കോഡുകളിലെ വാസ്തവം.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ രീതിയിൽ അല്ല പ്രശ്നപരിഹാരത്തിന് നോക്കിയത്. അവർക്ക് അറിയില്ല, കീഴിൽ പെട്ടവനെ എത്ര ഉയർത്തിയാലും അവനേയും അവളേയും വാക്ക് കോഡുകളിൽ അടിയാളിയായിത്തന്നെ പിടിച്ചുനിർത്തുന്നതാണ് അഭികാമ്യം എന്നത്. അല്ലാതെ 'അവനെ' എടുത്ത് 'അവരും' 'അദ്ദേഹവും' ആക്കിയാൽ, ആ ആൾ അപകടകാരിയാകും എന്ന വിവരം അവർക്ക് ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക രോഗാവസ്ഥയ്ക്ക് യാതോരുവിധ മറുമരുന്നും കാര്യമായ രോഗശമനം നൽകാറില്ല. Irelandൽ പോലും എന്തൊക്കെ തന്നെ ഗുണകരമായ കാര്യങ്ങൾ England ചെയ്താലും സമൂഹത്തിൽ വൻ അസമത്വവും അശാന്തിയും നിലനിന്നിരുന്നു. അതിന്‍റെ കാരണം, എന്നാൽ അവിടുള്ള സാമൂഹിക ഉന്നതർ Englandന്റിന്‍റെ തലയിൽ വെച്ചാണ് തടിതപ്പാറ്.

QUOTE from the words of Mr. Strange:

“It is apparent thus that in no instance can any outbreak or threat of outbreak that has arisen be attributed to the oppression of tenants by landlords.


ആശയം: ഭൂജന്മികൾ അവരുടെ കുടിയാന്മാരെ ഞെരുക്കിക്കളയുന്നതിനാൽ പൊട്ടിപ്പുറപ്പെട്ട യാതോരു അക്രമവും കണ്ടെത്താൻ ആയിട്ടില്ല.

A great clamour is now raised on this regard prominently in the southern taluks visited by me, the Mappilla population seeking to throw the blame of these outbreaks upon the landlords by thus charging them with being the cause thereof.


തെക്കൻ താലൂക്കുകളിൽ Mr. Strange സന്ദർശനം നടത്തിയപ്പോൾ, അവിടുള്ള മാപ്പിളമാർ ഈ വിധ അക്രമങ്ങളുടെ കാരണക്കാർ ഭൂജന്മികൾ ആണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചുരുന്നു.

I have given the subject every attention, and am convinced that though instances may and do arise of individual hardship to a tenant, the general character of the dealings of the Hindu landlords towards their tenantry, whether Mappilla or Hindu, is mild, equitable and forbearing


എന്നാൽ Mr. Strangeന് വ്യക്തിപരമായി ബോധ്യപ്പെട്ടത്, ഈ വിധമായുള്ള അമർച്ചചെയ്യുന്ന സംഭവങ്ങൾ ചിലതെല്ലാം ഉണ്ടായിരിക്കാമെങ്കിലും, മൊത്തമായി പറഞ്ഞാൽ, ഹിന്ദുക്കളായ ഭൂജന്മിമാർ അവരുടെ കുടിയാന്മാരോട്, അവർ മാപ്പിളമാർ ആയാലും ഹിന്ദുക്കൾ ആയാലും, മൃദുവായും നായത്തോടും ക്ഷമയോടും പെരുമാറുന്നവർ ആണ്.

END

Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ എന്നുവേണം പറയാൻ. ഇദ്ദേഹം വൻ നീതിമാനാണ് എന്ന ഭാവത്തിലാണ് ഇത്രയും എഴുതിയിരിക്കുക.

വായനക്കാരൻ ഇവിടെ ശ്രദ്ധിക്കേണ്ടുന്നത്, ഇവിടെ കുടിയാൻ എന്ന് പറയുന്ന ആൾ അടിമയല്ല. മറിച്ച് ഭൂജന്മിയിൽ നിന്നും കൃഷിസ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ആൾ ആണ്. അടിമയെന്നത് മറ്റൊരു വിഭാഗമാണ്. ഏതാണ്ട് കന്നുകാലികളെപ്പോലെ വാങ്ങിക്കപ്പെട്ടും, വിൽക്കപ്പെട്ടും, ഭൂജന്മികൾ തമ്മിൽ പങ്കിട്ടും വാടകയ്ക്ക് കൊടുത്തും കൃഷിഭൂമിയിൽ അർദ്ധമൃഗങ്ങളെപ്പോലെ വളർത്തപ്പെടുന്നവർ ആണ് ആ കൂട്ടർ.

രണ്ടാമത്തെകാര്യം, ഹിന്ദുക്കൾ എന്ന വാക്കിലും പിശകുണ്ട്. അമ്പലത്തിൽ കയറാൻ പറ്റാത്തവരും ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാൻ പറ്റാത്തവരും വേദകാലമതവുമായും, പുരാണങ്ങളിലെ ഹൈന്ദവമതവുമായും യാതോരു ബന്ധവും ഇല്ലാത്തവരും, എന്നാൽ സ്വന്തം ജനവിഭാഗക്കാർക്ക് സ്വന്തമായുള്ള ചെറുകിട ഷാമനിസ്റ്റിക്ക് സ്വഭാവമുള്ള ദൈവങ്ങൾ ഉള്ളവരും ആണ് 'ഹിന്ദുക്കൾ' എന്ന് Mr. Strange നിർവ്വചിക്കുന്ന ഈ കുടിയാന്മാർ.

തികച്ചും വ്യത്യസ്തരായ ജനവിഭാഗങ്ങളെ ഹിന്ദുക്കൾ എന്ന ഒറ്റ മേൽവിലാസത്തിൽ Mr. Strange നിർവ്വചിക്കുന്നത് തന്നെ വൻ വിഡ്ഡിത്തം ആണ്.

പിന്നെ എടുത്ത് പറയേണ്ടുന്നത് ഭൂജന്മികളുടെ പെരുമാറ്റത്തെക്കുറിച്ചാണ്. അവർ മൃദുവായും നായത്തോടും ക്ഷമയോടും പെരുമാറുന്നവർ ആണ് എന്നു പറയുന്നതിലും കാര്യമായ ഒരു പ്രശ്നം ഉണ്ട്.

മലയാളം സ്കൂളിൽ വിദ്ധ്യാർത്ഥികളെ നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം രീതിയിൽ നിർവ്വചിച്ചാൽ, വിദ്യാർത്ഥിക്കൾക്ക് യാതോരു പ്രശ്നവും ഇല്ല. ആ വിദ്യാർത്ഥികളുടെ മുഖഭാവത്തിലും പെരുമാറ്റത്തിലും അവരുടെ ചിന്താഗതിയിലും മറ്റും ഈ വാക്കുകളുടെ ഊക്ക് കാണപ്പെടും എങ്കിലും, അതിലൊന്നും തന്നെ ആരും പ്രത്യേകമായുള്ള ഒരു പ്രശ്നം കാണില്ല.

എന്നാൽ, തികച്ചും ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥികളിൽ ഈ വിധമായുള്ള ഒരു മുഖഭാവം കാണപ്പെടില്ല.

ഇതിലും പ്രശ്നമില്ല. എന്നാൽ മലയാളം സ്കൂളിലെ വിദ്യാർത്ഥികളിൽ ചിലർക്ക് ഇങ്ഗ്ളിഷ് സ്കൂൾ അന്തരീക്ഷത്തിൽ കുറച്ചു വർഷങ്ങൾ ജീവിക്കാൻ സൗകര്യം ലഭിച്ചാൽ പ്രശ്നമാണ്. അവർ അവരുടെ മലയാളം സ്കൂളിൽ തിരിച്ചുവന്നാൽ, അവരുടെ അദ്ധ്യാപകരെ തങ്ങളെ അർമച്ചചെയ്യുന്ന ഒരു വർഗ്ഗമായി അവർ കാണാൻ സാധ്യത ഏറെയാണ്.

ഭൂജന്മികളുടെ അടിയാന്മാരിൽ ഹിന്ദുകൾ എന്ന് Mr. Strange നിർവ്വചിക്കുന്നവരും മാപ്പിളമാരും ഉണ്ടായിരുന്നു. ഇതിൽ ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്നവർ പലരീതിയിൽ ബ്രാഹ്മണ മേധവിത്വത്തോട് അടിയാളത്തം പ്രകടിപ്പിച്ച് അവരിൽനിന്നും പലവിധ പ്രയോജനങ്ങളും ഉപകാരങ്ങളും ആദായങ്ങളും ആനുകൂല്യങ്ങളും പാദസേവയിലൂടെ സ്വരൂപിച്ച് ജീവിക്കുന്നവർ ആണ്. അവർക്ക് ഭൂജന്മികളുടെ തരംതാഴ്ത്തുന്ന പെരുമാറ്റം ഒരു പ്രശ്നം ആയിരിക്കില്ല.

എന്നാൽ മാപ്പിള അടിയാളന്മാർ വ്യത്യസ്തരാണ്. അവരിൽ എല്ലാവരും കീഴ്ജനവംശങ്ങളിൽ നിന്നും ഇസ്ലാമിലൂടെ വളർന്നുവന്നവരുടെ പിൻഗാമികൾ ആയിരിക്കാം. ഇസ്ലാമിന്‍റെ സ്വാധീനത്താൽ അവരിൽ പലവിധ കീഴ്ജന ഭാവങ്ങളും മാറിയിരിക്കാം. പോരാത്തതിന് അവരിൽ അറബി രക്തവും കലർന്നിരിക്കാം. പ്രത്യേകിച്ചു വെളുത്ത ത്വക്കിൻ നിറമുള്ള അറബികളുടെ.

എന്നാൽ, മലയാളം സ്കൂളിലെ വിദ്യാർത്ഥികളുടെ കാര്യം പറഞ്ഞത് പോലെയാണ്. അവർ അങ്ങ് ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചുവന്നാലും, പഴയ സ്കൂളിൽ ചേർന്നാൽ അവർ മലയാളം സ്കൂൾ വിദ്യാർത്ഥികൾ മാത്രമായാണ് നിർവ്വചിക്കപ്പെടുക.

എന്നാൽ അവർ അവരുടെ മലയാളം അദ്ധ്യാപകരുടെ വാക്കുകളോട് പ്രതികരിക്കുന്നത്, മറ്റു വിദ്യാർത്ഥികളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ്. അദ്ധ്യാപകർക്ക് വിവരം ഇല്ലാ, മാന്യമായി പെരുമാറാൻ അറിയില്ല, അവർ ബഹുമാനമില്ലാത്ത വാക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്നെല്ലാം പറഞ്ഞ് അവർ സ്കൂൾ അന്തരീക്ഷത്തിൽ ഒരു ചെറുകിട വിപ്ളവം തന്നെ സൃഷ്ടിച്ചേക്കാം. എന്നാൽ അവരും അടിസ്ഥാനപരമായി മലയാളം അറിയുന്നവരും മലയാളത്തിൽ സംസാരിക്കുന്നവരും പ്രാദേശികരും തന്നെ.

അവർ എന്തുകൊണ്ടാണ് ഈ വിധം ധിക്കാരപരമായും ധാർഷ്ട്യത്തോടും പെരുമാറുന്നത് എന്ന് പഠിക്കാനായി ആര് തന്നെ ചെന്നാലും, യഥാർത്ഥ പ്രശ്നത്തിന്‍റെ വ്യക്തമായ കാതൽ അറിയാത്തിടത്തോളം, എന്ത് പഠനം നടത്തിയാലും Mr. Strangeന്‍റെ കണ്ടുപിടുത്തം പോലെയായിരിക്കും വരിക.

അദ്ധ്യാപകർക്ക് വിവരം ഇല്ലാ, മാന്യമായി പെരുമാറാൻ അറിയില്ല, അവർ ബഹുമാനമില്ലാത്ത വാക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്നെല്ലാം ഈ അക്രമാസക്തരായ വിദ്യാർത്ഥികൾ പറഞ്ഞുഫലിപ്പിക്കാൻ ശ്രമിച്ചാൽ

അതൊക്കെ വെണ്ടക്കാ വിഡ്ഡിത്തം ആയിത്തന്നെയാണ് പഠനത്തിന് ഇറങ്ങിത്തിരിച്ച വൻ വിധ്വാന് തോന്നുക. പൊട്ടിച്ചിരിക്കാൻ ഉള്ള സംഗതിയാണ് ഈ വിധ അവകാശവാദങ്ങൾ!

ഇങ്ഗ്ളണ്ടിൽ പോയി പഠിച്ചാൽ വ്യക്തികളിൽ ഇത്രമാത്രം വിഡ്ഢിത്തം ആണോ കയറിവരിക എന്ന തോന്നൽ തന്നെ ആ വിധ്വാനിൽ വന്നുകയറാം.

കാരണം, ഈ ഇങ്ഗ്ളണ്ടിൽ പോയി വന്ന വിദ്യാർത്ഥികളും സംസാരിക്കുന്നത് പ്രാദേശിക ഭാഷതന്നെയാണ്. അവരും അവരുടെ അദ്ധ്യാപകർ പറയുന്ന അതേ അഴുക്കുപുരട്ടുന്ന വാക്കുകൾ തന്നെയാണ് തമ്മിലും മറ്റുള്ളവരോടും ഉപയോഗിക്കുന്നത്.

സമൂഹം ഫ്യൂഡൽ ഭാഷയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ മാപ്പിളമാരും ഇതേ ഭാഷയും അതിലെ ദ്രോഹവാക്കുകളും തന്നെയാണ് തമ്മിലും അല്ലാതെയും ഉപയോഗിക്കുന്നത്. എന്നാൽ അവരിൽ അവരുടെ ഭൂജന്മികളോട് വ്യക്തമായ അടിയാളത്ത ഭാവം ഇല്ലതന്നെ.

ഈ മാപ്പിളമാർ ധിക്കാരപരമായി തന്നെയാണ് പെരുമാറിയിരുന്നത് എന്ന് സാമൂതിരിയും മറ്റൊരു അവസരത്തിൽ പറഞ്ഞതായി കാണുന്നു. സാമൂതിരിയുടെ ഉദ്യോഗസ്ഥർ ഈ മാപ്പിളമാരിൽ നിന്നും നികുതി പരിക്കാൻ ചെന്നാൽ, മാപ്പിളമാർ വാൾ ചുഴറ്റിക്കാണിക്കും പോലും.

എന്നാൽ ഈ മാപ്പിളമാർ നായർ ഉദ്യോഗസ്ഥരോട് ഇഞ്ഞി (ഇജ്ജ്) പോടാ, എന്നോ മറ്റോ കൂടി പറഞ്ഞിരിക്കാം എന്ന കാര്യം എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല. ഈ വക വാക്കുകൾ വെട്ടിയുണ്ടാക്കുന്ന ചാലുകളിൽ കൂടിയാണ് യഥാർത്ഥത്തിൽ ദക്ഷിണേഷ്യൻ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. എന്നാൽ ഔപചാരിക ചിരിത്രത്തിന് ഈ കാര്യം അറിവില്ലാ എന്നു തോന്നുന്നു. അറിഞ്ഞാൽ തന്നെ അതിനെ അങ്ങ് മൂടിവച്ച് വൻ ചരിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച് നിർബന്ധ വിദ്യാഭ്യാസത്തിലൂടെ ആളുകളിൽ പഠിപ്പിച്ചുവിടും വിഡ്ഢിത്തങ്ങൾ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ





സമൂഹത്തിൽ ഫ്യൂഡൽ ഭാഷയാണ് ഉള്ളത്. ഈ സാമൂഹികാന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് ഭൂജന്മികൾ കൃഷി ഭൂമി പാട്ടത്തിന് കൃഷിക്കാർക്ക് നൽകുന്നത്.

വാടകയ്ക്ക് സ്ഥലവും വീടും, വാണിജ്യസ്ഥാപനം നടത്താനുള്ള മുറിയും, മറ്റും നൽകുമ്പോൾ ഫ്യൂഡൽ ഭാഷകളിൽ ഇന്നും ഉടമയും വാടകക്കാരനും തമ്മിൽ പലപ്പോഴും വാക്ക് കോഡുകളിലെ ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട് പലയിടത്തും. അടിയാളത്തം കാണിച്ചില്ലായെങ്കിൽ വാടകയ്ക്ക് ഈ വക കാര്യങ്ങൾ ലഭിക്കില്ല.

ഈ വിധമായുള്ള ഒരു അടിയാളത്ത ഭാവം ഇല്ലാത്ത വാടക്കാരൻ അപ്രിയനും ഉപദ്രവകാരിയും മറ്റ് വാടകക്കാരിലെ അടിയാളത്തം തേച്ചുമാച്ചുകളയുന്നവനും, അതിനാൽ തന്നെ ഉടമയ്ക്ക് സഹിക്കാൻ പറ്റാത്തവനും ആയിരിക്കും.

മാപ്പിള കൃഷിക്കാർക്ക് ഹൈന്ദ ഭൂജന്മികൾ സ്ഥലം പലവിധത്തിലുള്ള പാട്ടക്കരാറിൽ നൽകിയാൽ, പ്രശ്നം തന്നെയായിരുന്നിരിക്കാം. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ അവർ പ്രകടിപ്പിക്കുന്നതുപോലുള്ള ധിക്കാരം അവരിൽ ചിലരിൽ കാണപ്പെട്ടേക്കാം.

എന്നാൽ അവർക്ക് സ്വതസിദ്ധമായി ഇല്ലാത്ത ഒരു വൻ ഐക്യബോധവും സാഹോദര്യവും ഇസ്ലാം അവരിൽ കയറ്റിവിട്ടിറ്റുമുണ്ടാവും. ഇതും ഒരു വൻ സംഗതി തന്നെയാണ്. കാരണം, കീഴ്ജനങ്ങൾക്ക് തമ്മിൽ സംഘടിക്കാനും പൊതുശത്രുവിനെ ഒന്നിച്ചു നിന്ന് എതിരിടാനും ആവില്ല. കാരണം, ഭാഷാ കോഡുകൾ അവരെ തമ്മിൽ തെറ്റിക്കുകയും അവരിൽ തമ്മിൽത്തമ്മിൽ വൻ വിരോധം നിറക്കുകയും ചെയ്യും.

എന്നാൽ ഇസ്ലാം എന്ന വൻ പുതപ്പ് അവരെയെല്ലാരേയും ഒന്നായി പൊതിയുമ്പോൾ, അവരിൽ പാരമ്പര്യമായി നിലനിന്നിരുന്ന സ്പർദ്ധകൾ കാര്യമായി പ്രവർത്തിക്കില്ലതന്നെ.

ഇത് മനസ്സിലാക്കാൻ ഉദാഹരണമായുതകുന്ന മറ്റൊരു കാര്യം ഇവിടെ പറയാം.

ഇന്ന് ഇന്ത്യാക്കാരായ പലരും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും, ഇന്ത്യയിൽ തന്നെയും പലവിധ സാങ്കേതികവിദ്യാ പ്രവർത്തന മേഖലകളിൽ ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്നുണ്ട്. അവർ മിക്കപ്പോഴും തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കുക. അതോടൊപ്പം തന്നെ പ്രായവ്യത്യാസം എന്ന കാര്യത്തിനും തൊഴിൽ സ്ഥാനപദവി എന്ന കാര്യത്തിനും യാതോരു മതിപ്പും നൽകാതെ തമ്മിൽ വെറും പേരാണ് ഉപയോഗിക്കുക.

ഈ വക തൊഴിൽ അന്തരീക്ഷങ്ങളിൽ തമ്മിൽപാരവെക്കാനുള്ള പ്രവണതയും ഗ്രൂപ്പിസവും അസൂയയും, വിവരം തമ്മിൽ പങ്കിടാനുള്ള വൈമനസ്യവും, തൊഴിൽ ശാലയ്ക്കുള്ളിൽ ആന്തരികമായ ഒരു തരം രാഷ്ട്രീയക്കളി നടത്താനും മറ്റുമുള്ള പ്രവണതയും മറ്റും വളരെ തുച്ഛമായിരിക്കും.

ഇവരിൽ നൈസർഗ്ഗികമായുള്ള പല നിഷേധാത്മക പ്രവണതകളേയും മാച്ചുകളയുന്നത് ഇങ്ഗ്ളിഷ് ആണ്. മാത്രവുമല്ല അവരിൽ വളരെ ഉന്നതമായ വ്യക്തിത്വവും ബുദ്ധിയും ചിന്താശക്തിയും കാണപ്പെടാം.

എന്നാൽ ഒരുനാൾ അവർക്ക് ഉത്തരവ് ലഭിക്കുന്നു, ഇനിമുതൽ അവർ ഹിന്ദിയിലോ തമിഴിലോ മലയാളത്തിലോ മറ്റോ മാത്രമേ തമ്മിൽ സംസാരിക്കാൻ പാടുള്ളു എന്ന്.

ഈവിധമായുള്ള ഒരു ഉത്തരവ് അവർക്ക് ലഭിച്ചാൽ പിന്നെ കുറച്ചു ദിവസങ്ങളോളം അവർക്ക് തമ്മിൽ സംസാരിക്കാൻ തന്നെ പറ്റില്ല. വെറും പേരുവിളിച്ച ആളെ നീ എന്നോ നിങ്ങൾ എന്നോ സാർ എന്നോ ആണോ വിളിക്കേണ്ടത് എന്നത് തന്നെ ഒരു വൻ പ്രശ്നം ആകും.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ അവരുടെ പ്രാദേശിക ഭാഷയിലേക്ക് നിലംപതിച്ചു തുടങ്ങിയാൽ, പിന്നെ അവരിൽ നിന്നും ഇങ്ഗ്ളിഷ് മാച്ചു കളഞ്ഞിരുന്ന എല്ലാ വിധ വിധ്വംസക പ്രവണതകളും തിരിച്ചുവരും. അവർ തമ്മിലടിച്ചും തമ്മിൽ പാരവച്ചും പിരിഞ്ഞും പിരിയാതേയും തൊഴിൽ തുടരുകയോ തൊഴിൽ വിട്ടുപോകുകയോ ചെയ്യും. അവരുടെ തൊഴിൽ ശാല തവിടുപൊടിയാകും.

ഏതാണ്ട് ഇതേ പോലൊക്കെ തന്നെയാവാം ഇസ്ലാമും ദക്ഷിണ മലബാറിലെ കീഴ്ജനങ്ങളിൽ പലവിധ മാറ്റങ്ങളും വരുത്തിയത്. അവരുടെ പാൻഗാമികളോട് താരതമ്യം ചെയ്യുമ്പോൾ, ഈ കൂട്ടർക്ക് വൻ മാനസികവും ശാരീരികവും ആയ മാറ്റങ്ങൾ കാണപ്പെടാം

എന്നാൽ ഇസ്ലാം മതത്തിലെ ഉന്നത കുടുംബക്കാരും ഇവരെ ഒരു പരിധിവരെ ജാഗ്രതയോടുകൂടി തന്നെയാവാം വീക്ഷിച്ചിരിക്കുക. അവരെ കൈകാര്യം ചെയ്യുന്നത് പൊട്ടിത്തെറിക്കാൻ കെൽപ്പുള്ള കൈബോംബിനെ (live grenade) കൈകാര്യം ചെയ്യുന്നത് പോലെയാവാം. കാരണം, ഈ കൂട്ടർ സംസാരിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെയാണ്.

ഇങ്ഗ്ളിഷ് നൽകുന്നതുപോലുള്ള മൃദുലമായ വാക്കുകളും വാക്യപ്രയോഗങ്ങളും മാന്യമായ ആശയവിനിമയവും മറ്റും ഇസ്ലാമിന് ഒരു പരിധിക്കപ്പുറം ഇവരിലേക്ക് ചേർക്കാൻ ആവില്ല. കാരണം, ഇവരുടെ പ്രാദേശിക ഭാഷയെ മാച്ചുകളയാൻ ഇസ്ലാം ശ്രമിച്ചിരുന്നില്ലതന്നെ. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യവും മനസ്സിൽ കയറിവരുന്നുണ്ട്. അതിലേക്ക് കടക്കാൻ ഇപ്പോൾ പറ്റില്ല.

മുഹമ്മദീയരിലെ പ്രാദേശിക ഉന്നതർ വാക്ക് കോഡുകളുടെ ഉപയോഗത്തിൽ സ്വന്തം സംരക്ഷണം മാത്രം ആണ് ശ്രദ്ധിച്ചിരുന്നത്. വാക്ക് കോഡുകൾ പൊട്ടുന്ന കൈബോംബു തന്നെയാണ്, ഈ കീഴ്ജന മാപ്പിളമാരുടെ കൈകളിൽ. എന്നാൽ അത് ഇപ്പുറത്ത് പൊട്ടരുത് എന്നേ ശ്രദ്ധിക്കാൻ പറ്റുള്ളു. അപ്പുറത്ത് പൊട്ടുന്നത് കൊണ്ട് പ്രശ്നം ഇല്ലതന്നെ.

ഈ ഒരു നയം ഇസ്ലാമിന്‍റെ നയമല്ല എന്നും പറയാം. കാരണം, ഇന്ന് ഇന്ത്യയിൽ ഫ്യൂഡൽ ഭാഷ ഉപയോഗിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലും ഇതേ നയം തന്നെയാണ് പ്രാവർത്തികമായി വച്ചിട്ടുള്ളത്.

ഉദാഹരണത്തിന്, ഇന്ത്യൻ പോലീസിൽ. കീഴ്സ്ഥാനക്കാരൻ സ്വന്തം മേലുദ്ധ്യോഗസ്ഥരിലേക്ക് വാക്കുകളുടെ ഈ കൈബോംബ് എറിഞ്ഞ് പൊട്ടിക്കരുത്. എന്നാൽ കീഴ്സ്ഥാനക്കാരന് പുറത്തുള്ള ആരുടെ മേലും, അതായത് പൊതുജനത്തിൽ പെട്ട ആരുടെ മേലും, ഈ പൊട്ടാൻ തയ്യാറായിരിക്കുന്ന കൈബോംബ് എറിയാം.

QUOTE from the words of Mr. Strange:

and that the Mappilla tenantry, especially of the taluks in South Malabar, where the outbreaks have been so common, are very prone to evade their obligations and to resort to false and litigious pleas.


ആശയം : മാപ്പിള കുടിയാന്മാർ, പ്രത്യേകിച്ചും എപ്പോഴും ലഹള നടക്കുന്ന തെക്കൻ മലബാറിലേത്, അവരുടെ ധാർമ്മികബാധ്യതയിൽനിന്നും കടപ്പാടിൽനിന്നും തന്ത്രപൂർവ്വം മാറിക്കളയാനും, വ്യാജവും കേസുനൽകുന്നതുമാതിരിയുള്ള വാദങ്ങൾ ഉന്നയിക്കാനും മുതിരുന്നു. END

And Mr. Strange proceeded to review some instances—such as the taking of fines and fees on renewal of leases and the granting of melkanam rights for the purpose of getting rid of obnoxious tenants—in which he thought some changes in the customary rules ought to be made.


ആശയം : തുടർന്ന് Mr. Strange പുതിയ പാട്ടങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പിഴ ഈടാക്കുന്നതും, ഫീസുകൾ വാങ്ങിക്കുന്നതും, അപ്രീയരായ കുടിയാന്മാരെ പുറത്താക്കുന്നതും മറ്റുമായി ബന്ധപ്പെട്ടുകൊണ്ട് നടന്ന ചില സംഭവങ്ങളെ അവലോകനം ചെയ്തു തുടങ്ങി.

END.

He then went on to review the next ground for committing them dwelt upon by the Mappillas, namely, that the criminals were forced into them by destitution,


ആശയം : ഇതിന് ശേഷം, മാപ്പിളമാരിൽ പെട്ട ചിലർ കഠിമായ ദാരിദ്ര്യത്താൽ കുറ്റകരമായ കാര്യങ്ങൾ ചെയ്തുതുടങ്ങിയതാണ് എന്ന വാദഗതിയെ ഇദ്ദേഹം അവലോകനം ചെയ്തു. END.

But he next remarked “a feature that has been manifestly common to the whole of these affairs is that they have been one and all marked by the most decided fanaticism, and this, there can be no doubt, has furnished the true incentive to them.


ആശയം : ഇദ്ദേഹം ഇതിന് ശേഷം ഈ വിധം അഭിപ്രായപ്പെട്ടു: ഈ സംഭവങ്ങളിൽ എല്ലാം തന്നെ പൊതുവായി കാണപ്പെടുന്ന ഒരു കാര്യം അതി കഠിനമായ മതഭ്രാന്താണ്. ഈ ഒരു ഘടകം ആണ് ഇവരിൽ ഏറ്റവും ശക്തമായ പ്രചോദനമായി നിലനിന്നിരുന്നത്. END.

ഈ ഒരു കാര്യം ഒരു വൻ പരിധിവരെ വാസ്തവം ആയേക്കാം. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കീഴ്ജനങ്ങളിൽ പെട്ടവർ ഏതു പ്രസ്ഥാനത്തിൽ ചേരുന്നാലും ഒരു തരം fanaticism അവർ പ്രകടിപ്പിക്കും എന്നത് ഒരു പൊതുവായുള്ള വാസ്തവം തന്നെയാണ്.

പ്രത്യേകിച്ചും, ആ വിധ പ്രസ്ഥാനങ്ങളിലൂടെയാണ് അവർക്ക് സാമൂഹികമായി ഉയർന്നുനിൽക്കാൻ ആവുള്ളു എങ്കിൽ അവർ ആ പ്രസ്ഥാനത്തിനോട് കഠിനമായ കൂറും കടപ്പാടും പ്രകടിപ്പിക്കും. ഇത്, ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും കാണാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ അവരുടെ പ്രാർട്ടിയെ ഒരു തരം ദിവ്യ ഭൂജന്മിയെപ്പോലെയാണ് കൊണ്ടുനടക്കുക. പാർട്ടി ഇതു പറഞ്ഞു അതു പറഞ്ഞു, പാർട്ടി ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞത്? എന്നെല്ലാം രീതിയിൽ.

ദക്ഷിണ മലബറിലെ കീഴ്ജന മാപ്പിളമാർക്ക് ഇസ്ലാമിനോട് ഏതാണ്ട് ഇതേ പോലുള്ള ഒരു മാനസിക ഭാവം ഉണ്ടാവും എന്നാണ് തോന്നേണ്ടത്. ഇസ്ലാം അവരിൽ നിന്നും മാഞ്ഞുപോയാൽ പിന്നെ, തമ്മിൽ വികടിച്ചുനിൽക്കുന്ന കുറേ പ്രാദേശിക ഭാഷക്കാരായി മാറും അവർ. അവരിൽ മക്കത്തായ തീയർ മുതൽ ചെറുമർ വരെയുള്ളവരുടെ പിൻഗാമികൾ ഉണ്ട്. പോരാത്തതിന് അറബി രക്ത മുൻഗാമികളും ഉണ്ട്. ഈ വിധ കാര്യങ്ങൾ അവരെ ഒറ്റക്കെട്ടായി നിലനിർത്തും എന്നും തോന്നുന്നില്ല.

ഇസ്ലാമിന്‍റെ സ്വാധീനം ഇവരിൽ ഐക്യവും സാഹോദര്യവും നിലനിർത്താൻ സഹായിക്കാം. അതോടൊപ്പം തന്നെ, ഇവർക്ക് പാരമ്പര്യമായി ലഭിച്ചിരുന്ന മാനസിക നിലവരത്തിന് മുകളിലേക്ക് ഉയരാനും ഇവരെ ഇസ്ലാം പ്രാപ്തരാക്കും.

എന്നാൽ ഇസ്ലാമിന് ഇവരിലെ പാരമ്പര്യ കീഴ്ജന പെരുമാറ്റങ്ങളും അസഭ്യവാക്കുകളും മറ്റും പൂർണ്ണമായി മാച്ചുകളയാൻ ആയിട്ടുണ്ടാവുമോ എന്ന് അറിയില്ല. ആകെ ചെയ്യാൻ പറ്റിയിട്ടുണ്ടാവുക അവരിലെ ഈ വിധ കാര്യങ്ങൾക്ക് പുതിയ പദങ്ങളും പുതിയ ആവഷ്കരണ കഴിവുകളും നൽകുക എന്നതാവാം.

ഇക്കൂട്ടർ ഇസ്ലാമിനാൽ മാനസികമായും സാമൂഹികമായും വളർന്നവർ ആണ്. എന്നാൽ ഇവർ നൂറുകണക്കിന് നാഴികകൾക്ക് അപ്പുറം കടലിന്‍റെ അങ്ങേക്കരയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് വെട്ടിത്തിളങ്ങിയ മുഹമ്മദ് എന്ന വ്യക്തിത്വത്തിന്‍റെ പ്രതിരൂപമോ പകർപ്പോ ആണ് എന്നു തോന്നുന്നില്ല.

ഇവരിൽ ആളിത്തിളച്ചുകൊണ്ടു നിൽക്കുന്നത് പ്രാദേശിക സാമൂഹിക യാഥാർത്ഥ്യങ്ങൾ അവരിൽ ഏൽപ്പിക്കുന്ന വേദനകളും പ്രകോപനങ്ങളും ആണ്.

And he then proceeded to state that the Mappillas of the interior were always lawless, even in the time of Tippu’s Government, were steeped in ignorance, and were on these accounts more than ordinarily susceptible to the teaching of ambitious and fanatical priests, using the recognised precepts of the Koran as handles for the sanction to arise and slay Kafirs, who opposed the faithful chiefly in the pursuit of agriculture.


ആശയം : ഉൾപ്രദേശങ്ങളിലെ മാപ്പിളമാർ, ടിപ്പുവിന്‍റെ കാലത്തുപോലും, അജ്ഞതയിൽ കുളിച്ചുനിൽക്കുന്നവർ ആയിരുന്നു. ഈ കാരണത്താൽ ഇവർ അതിമോഹമുള്ളതും മതഭ്രാന്തന്മാരയവരും ആയ മതനേതാക്കളുടെ ചൊൽപ്പടികൾക്കും പഠിപ്പിക്കലിനും വളരെ എളുപ്പത്തിൽ സ്വാധീനക്കാൻ ആവുന്നവർ ആയിരിക്കും. ഈ മത നേതാക്കൾ ആവട്ടെ കാഫിർമാർക്ക് എതിരായി ഉയരാനും അവരെ കൊല്ലാനും ഖുർആനിൽ ഉണ്ട് എന്ന് അറിയപ്പെടുന്ന കാഴ്ചപ്പാടുകളേയും ധാരണകളേയും ഉപയോഗിക്കുന്നു. END.

ഈ മതനേതാക്കളെക്കുറിച്ച് പറയുമ്പോൾ, അവരും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കോഡുകൾക്ക് വിധേയരായി ജീവിക്കുന്നവർ ആണ് എന്നതും വാസ്തവം തന്നെ. ഈ കോഡുകൾ അവരിൽ വാക്ക് കോഡുകളിലെ ഉന്നത സ്ഥാനത്ത് നിലകൊണ്ടു തന്നെ ജീവിക്കണം എന്ന അതിമോഹം വരുത്തും. മാത്രവുമല്ല, അവരും മുഹമ്മദിന്‍റെ പ്രതിരൂപമല്ലതന്നെ.

അവർക്കും ഇസ്ലാം ഒരു വേഷവും ആയുധവും ആണ് എന്നല്ലാതെ അവരാണ് ഇസ്ലാം എന്ന് പറയാൻ ആവും എന്ന് തോന്നുന്നില്ല.

ഖുർആനിൽ എന്താണ് എഴുതി വച്ചിട്ടുള്ളത് എന്ന് ഈ എഴുത്തുകാരന് വ്യക്തമായി അറിയില്ല. ഈ വാക്കുകൾ ആരാണ് എഴുതിയത് എന്നും കൃത്യമായി അറിയില്ല. എന്നാൽ മനസ്സിൽ ചില തോന്നലുകൾ ഉണ്ട് താനും. അവ വെറും തോന്നലുകൾ ആണ് എന്നതിനാൽ അവ ഇവിടെ എഴുതിവെക്കുന്നുമില്ല.

ഖർആനിൽ അവിശ്വാസികളെ കൊല്ലാൻ പറയുന്നുണ്ട് എന്ന് പറയപ്പെടുന്നു. ഈ ഒരു കാര്യം ഈ എഴുത്തുകാരന്‍റെ ഒരു വായനക്കാരൻ പണ്ടൊരിക്കൽ എണ്ണമിട്ട് അയച്ചു തന്നിരുന്നു.

ഈ വക അക്രമ സ്വഭാവമുള്ള വചനങ്ങൾ ഏത് സാഹചര്യത്തിലാണ്, പശ്ചാത്തലത്തിലാണ്, സന്ദർഭത്തിലാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയാതെ അവയെ വിലയിരുത്താൻ ആവില്ല.

പോരാത്തതിന് ഭഗവത് ഗീതയിലും ഇതേ പോലെ ആയുധമെടുക്കാൻ പറയുന്ന വാക്കുകൾ ഉണ്ട് എന്ന് കേൾക്കുന്നു. എന്നാൽ അവയ്ക്കും വ്യക്തമായ സാഹചര്യവും പശ്ചാത്തലവും സന്ദർഭവും ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

രാമായണവും മഹാഭാരതവും യുദ്ധത്തിന്‍റെ കഥകൾ തന്നെയായി വേണമെങ്കിൽ നിർവ്വചിക്കാം.

അവയ്ക്കും ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് മധ്യേഷ്യയിലോ മറ്റോ ഉണ്ടായിരുന്ന വേദകാല മതത്തിലും ആയുധവേലകൾ കണ്ടിരുന്നിരിക്കാം.

ബൈബിൾ പഴയ നിയമത്തിൽ യുദ്ധങ്ങളും സ്ത്രീകളെ പിടിച്ചുകൊണ്ടുപോക്കും മറ്റും ഉണ്ട് എന്ന് ഒരു ഓർമ്മ.

കമ്മ്യൂണിസത്തിലും ആയുധവേലകൾ പരാമർശിക്കപ്പെടുന്നുണ്ട് പോലും.

ഈ വക ആശയങ്ങൾ മനുഷ്യക്കൂട്ടങ്ങളെ അണിനിരത്താൻ ഉപയോഗിക്കപ്പെടുമ്പോൾ, ആ വിധ സംരഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ അവർക്ക് വേണ്ടുന്ന വാക്കുകളേയും വചനങ്ങളേയും എണ്ണിപ്പെറുക്കി ഉപയോഗിക്കും എന്നും മനസ്സിലാകുന്നുണ്ട്.

മറാഠാ നേതാവായ ശിവജി ഹൈന്ദവ മതഗ്രന്ഥങ്ങളേയും ആശയങ്ങളേയും ഉപയോഗിച്ചാണ് നേതാവായത്.

ലെനിനും മവോയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കളും മാക്സിസം എന്ന വാക്ക് ഉപയോഗിച്ചാണ് നേതാക്കളായത്. എന്നാൽ അവരാരും എവിടേയും മാക്സിസം ദൃഷ്ടിവെക്കുന്ന മനുഷ്യ സമത്വത്തിന്‍റെ അടുത്തെങ്ങും ആരേയും എത്തിച്ചതായി അറിവില്ല.

എന്നാൽ യാതോരു അണിനിരത്തലും ലക്ഷ്യമിടാത്ത ഇങ്ഗ്ളിഷ് ഭാഷയ്ക്ക് മനുഷ്യനിൽ വൻ മികവുള്ള മാറ്റങ്ങൾ വരുത്താൻ ആയിട്ടുണ്ട് എന്നുള്ളത് വിവരമുള്ളവർക്ക് നിഷേധിക്കാൻ ആവലില്ല എന്നതും ശരിതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക് ഉൾക്കൊള്ളാനാവില്ലെങ്കിൽ



1800കളിൽ ദക്ഷിണ മലബാറിൽ നടമാടിയ മാപ്പിള ആക്രമങ്ങളെക്കുറിച്ച് ഈ എഴുത്തുകാരൻ ആഴത്തിൽ ഉള്ള പഠനത്തിന് പോയിട്ടില്ല. എന്നാൽ വല്ലപ്പോഴുമെല്ലാം മറ്റ് പലതും വായിക്കുന്നതിന് ഇടയിൽ ഈ വക കാര്യങ്ങളും കണ്ണിൽ വന്നുപെടാറുണ്ട്.

ഈ വിധ എഴുത്തുകളിൽ പ്രാദേശികരായ വ്യക്തികൾ എഴുതുന്നവയിൽ ചിലത് ഹൈന്ദവ പക്ഷക്കാരും മറ്റുചിലത് മുഹമ്മദീയ പക്ഷക്കാരും എഴുതിയത് ആവാം. ഇവയിൽ മിക്കതും കേരളീയർ എന്ന് ഇന്ന് നിർവ്വചിക്കാവുന്നവർ ആയതിനാൽ, ഈ സംഭവ വികാസം കേരളത്തിലാണ് നടന്നത് എന്ന മട്ടിലുള്ള ഒരു പൊതുവായുള്ള ധാരണ പരത്തുന്നതുമാതിരിയുള്ള ഒരു സ്വരവും കണ്ടിട്ടുണ്ട്.

എന്നാൽ വാസ്തവം കൃത്യമായി പറയുകയാണ് എങ്കിൽ ഈ സംഭവം കേരളം പിറക്കുന്നതിന് മുൻപ് നടന്ന സംഭവവും, ദക്ഷിണ മലബറിന്‍റെ ചരിത്രത്തിൽ ഉള്ള കാര്യവും ആണ്. തിരുവിതാംകൂറുമായി കാര്യമായ ബന്ധം യാതൊന്നും ഈ സംഭവത്തിന് ഇല്ലതന്നെ.

ഇന്ന് ഹൈന്ദവം പക്ഷത്ത് നിൽക്കുന്നവർ യഥാർത്ഥത്തിൽ യഥാർത്ഥ ഹിന്ദുകൾ ആവണമെന്നില്ല. എന്നാൽ എഴുത്തിന്‍റെ സ്വരത്തിലും ഭാവത്തിലും മാപ്പിള തെമ്മാടികൾ എന്നും ബൃട്ടിഷ് ദുഷ്ടരെന്നും മാറിമാറി പറഞ്ഞുകൊണ്ട് നീങ്ങുന്ന എഴുത്തിൽ തെമ്മാടികളായ മാപ്പിളമാരെ ദുഷ്ടരായ ബൃട്ടിഷുകാർ അടിച്ചുതമർത്തി ചമ്മന്തിയാക്കിയെന്ന ഭാവം കാണുന്നില്ലേ എന്ന ഒരു സന്ദേഹം വരാറുണ്ട്.

അതേ സമയം മുഹമ്മദീയ പക്ഷത്തുള്ളവർ എഴുതുന്നത് ഏതാണ്ട് ഒരു യുദ്ധരംഗത്തിന്‍റെ ലൈവ് കമന്ററി പറയുന്നത് പോലെയാണ്. സമൂഹത്തിൽ ഹിന്ദുക്കളായ ദുഷ്ടന്മാരായ ഭൂജന്മികളും മറ്റും. അവരോട് മാപ്പിളമാർ നിരന്തരം പോരാടുന്നു. ദുഷ്ടരായ ബൃട്ടിഷുകാർക്ക് മാപ്പിളമാരോട് കഠിനമായ വെറുപ്പാണ്. മാപ്പിളമാർ ബൃട്ടിഷ് കൊളോണിയൽ വാഴ്ചക്കെതിരായി പോരാടുന്നു. പോരാട്ടത്തെ നേരിട്ടു കൊണ്ട് ബൃട്ടിഷുകാർ മാപ്പിളമാരെ അടിച്ചമർത്തുന്നു.

ഈ വിധങ്ങളായ ചരിത്രമെഴുത്തിനേക്കാൽ കൃത്യതയും സൂക്ഷ്മമായുള്ള കാര്യബോധവും ഉള്ള എഴുത്തുകൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാവാം. ഈ എഴുത്തുകാരൻ ഈ വക കാര്യങ്ങളെ ആഴത്തിൽ പഠിക്കാൻ പോയിട്ടില്ലാത്തതിനാൽ ആ വിധ എഴുത്തുകൾ കണ്ടെത്തിയിട്ടില്ല എന്നുമാത്രം.

എന്നാൽ ഈ എഴുത്തുകാരൻ എപ്പോഴും എടുത്തു പറയാറുള്ള ഫ്യൂഡൽ ഭാഷയുടെ സാന്നിദ്ധ്യത്തെക്കുറിച്ചും, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആത്മാർത്ഥതയെക്കുറിച്ചും അവരുടെ ഉന്നതങ്ങളായ സാമൂഹിക സങ്കൽപ്പങ്ങളെക്കുറിച്ചും, ഭരണചക്രം നടത്തിപ്പുചെയ്യുന്ന ഇങ്ഗ്ളിഷ് ഭരണം പ്രാദേശിക അധികാരി കുടുംബങ്ങളെ ആശ്രയിക്കേണ്ടിവന്നതിനെക്കുറിച്ചും, അടിയാളത്തം അഥവാ നിർബന്ധ ബഹുമാനം നൽകൽ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മറ്റും എവിടേയും എഴുതിയതായി കണ്ടിട്ടില്ല.

എന്നാൽ ഈ വിധ കാര്യങ്ങൾ സാമൂഹികവും വ്യക്തിപരവും ആയ പ്രകോപനങ്ങളിൽ വ്യക്തമായി പ്രവർത്തിച്ചിട്ടുണ്ട് എന്നതിന്‍റെ സൂചനകൾ ആ വിധ എഴുത്തുകളിൽ കാണുന്നുണ്ട് തന്നെ.

സമൂഹത്തിനെ ഇങ്ഗ്ളിഷ് ഭാഷാ പരമായുള്ള നീതിന്യായ വ്യവസ്ഥിയിലേക്ക് വലിച്ചു നീട്ടാൻ ഇങ്ഗ്ളിഷ് ഭരണം പാടുപെടുമ്പോൾ, സാമൂഹികമായി തമ്മിൽ പിണഞ്ഞുകിടക്കുന്ന പലവിധ വ്യക്തി ബന്ധങ്ങളിലും വലിവും തിരിവും മറിച്ചിടലും മറ്റും സംഭവിക്കും. ഈ ഒരു കാര്യം ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് മനസ്സിലാക്കാൻ പറ്റില്ല.

അതേ സമയം ഈ വിധ പ്രശ്നങ്ങളെ ഒതുക്കാനായി പ്രാദേശിക ഉന്നതരും ഭൂജന്മികളും മറ്റും പലവിധ കുരുട്ടുവിദ്യകൾ നടത്തും. ഈ വിധ കാര്യങ്ങളും ഇങ്ഗ്ളിഷ് ഭരണത്തിന് അറിവു ലഭിക്കില്ല. കാരണം, അവരുടെ കീഴിലുള്ള മിക്ക ഉന്നത ഉദ്യോഗസ്ഥരും പ്രാദേശിക ഉന്നത കുടുംബക്കാർ ആയിരുന്നിരിക്കാം. ഇവരിൽ ചിലരെല്ലാം മുഹമ്മദീയരും ആയിരിക്കാമെങ്കിലും അവരും കീഴ്ജന മാപ്പിളമാരിൽ നിന്നും അകന്നുനിൽക്കുന്നവർ തന്നെയാവാം.

ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ കീഴിൽ പണിയെടുക്കുകയോ അയാളിൽ നിന്നും സ്ഥലം പാട്ടത്തിന് എടുക്കുകയോ മറ്റെന്തെങ്കിലും വിധേനെ അയാളോട് കടപ്പെട്ടുപോകുകയോ ചെയ്യുകയാണ് എങ്കിൽ അവർ രണ്ടുകൂട്ടരും തമ്മിലും, പോരാത്തതിന് അവർ രണ്ടുകൂട്ടരുടേയും പക്ഷത്തുള്ള ബന്ധജനങ്ങളും മറ്റും തമ്മിലും ഉള്ള You, He, She എന്നവാക്കുകളുടെ രൂപങ്ങളിൽ അമാനുഷികമായ ഭാവ വ്യത്യാസം വന്നുചേരും എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് ഒട്ടും തന്നെ മനസ്സിലായില്ല.

മനസ്സിലായിട്ടുണ്ട് എങ്കിൽ, ആ വിധ വാക്കുകളുടെ ഭാവ വ്യത്യാസങ്ങളുടെ അവിശ്വസിനീയമായ ഭാരവും ഊക്കും ആഴവും ഉയരവും മറ്റും അവർക്ക് അറിവ് ലഭിച്ചിട്ടുണ്ടാവില്ല.

ഇനി ഈ എഴുത്തിൽ ദക്ഷിണ മലബാറിൽ അന്ന് സംഭവിച്ച മാപ്പിള ആക്രമണങ്ങളുടെ പിന്നണിയിൽ സാമൂഹിക വ്യവസ്ഥയിൽ ഉള്ള ചില അതീവ സങ്കീർണ്ണമായ കാര്യങ്ങളെ വിവരിക്കാൻ തയ്യാറാവുകയാണ്. ഈ വിവരണം എത്രമാത്രം വിജയകരമാകും എന്ന് ഇപ്പോൾ തീർത്തുപറയാൻ ആവില്ല.

ഈ എഴുത്ത് ഇപ്പോൾ Mr. Strangeന്‍റെ റിപ്പോട്ടിനെ വിശകലനം ചെയ്യുന്ന ഇടത്താണ് വന്നുനിൽക്കുന്നത്. Mr. Henry Conollyയെ ചില മാപ്പിള വ്യക്തികൾ ജയിൽലിനിന്നും ചാടിവന്ന് വെട്ടിക്കൊന്ന ഇടത്ത് ഈ എഴുത്ത് എത്തിയിട്ടില്ല. എന്നാൽ ആ സംഭവം നടന്ന കാലത്തിനപ്പുറത്തേക്ക് ഈ എഴുത്ത് ചെറുതായി ഒന്ന് എടുത്തുചാടിയേക്കാം.

QUOTE from the words of Mr. Strange:

The natural result was that “the Hindus, in the parts where outbreaks have been most frequent, stand in such fear of the Mappillas as mostly not to dare to press for their rights against them, and there is many a Mappilla tenant who does not pay his rent, and cannot, so imminent are the risks, be evicted. Other injuries are also put up with uncomplained of.


ആശയം : അക്രമങ്ങൾ നടന്ന പ്രദേശങ്ങളിലെ ഹിന്ദുക്കൾ മാപ്പിളമാരെ കഠിനമായി ഭയപ്പെട്ടാണ് ജീവിച്ചിരുന്നത്. അവരോട് മാപ്പിളമാർ എന്തെങ്കിലും മുന്നോട്ട് വച്ചാൽ അവര് തിരിച്ച് യാതോരു പ്രതികരണത്തിനും മുതിരില്ല. പല മാപ്പിള കുടിയാന്മാർ അവർ നൽകേണ്ടുന്ന പാട്ട സംഖ്യ നൽകില്ല. എന്നാൽ ഹിന്ദു ജന്മികൾ അവർക്ക് പാട്ടം നൽകിയ കൃഷിസ്ഥലത്തിൽ നിന്നും അവരെ പുറത്താക്കില്ല. കാരണം, അങ്ങിനെ ചെയ്താൽ ഉണ്ടായേക്കാവുന്ന അപകടം ഭയാനകമായിരിക്കാം. അവർ നേരിടുന്ന മറ്റ് വേദനകളും മറ്റും അവർ സഹിക്കും എന്നല്ലാതെ അവർ പരാതിപ്പെടില്ല.

END

ഈ മുകളിൽ നൽകിയ ഉദ്ദരണിയിൽ പറയുന്ന കാര്യങ്ങളിൽ വാസ്തവം ഉണ്ട്. എന്നാൽ ഇതിനേക്കാൾ ആഴത്തിൽ മറ്റൊരു വാസ്തവം കൂടിയുണ്ട്. ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് ഈ പ്രദേശങ്ങളിൽ അനവധി രാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. അവ ഓരോന്നിലും ഒറ്റപ്പെട്ടു നിൽക്കുന്ന വൻ വീടുകളും, ആ വീടുകളുടെ കീഴിൽ, പല തട്ടുകളായി അനവധി ജനങ്ങളും.

കീഴിൽ ഓരോ തട്ടിലും ഉള്ള വ്യക്തികൾക്ക് വ്യക്തമായ അധികാരങ്ങളോ, അടിമത്തമോ ഉണ്ടാവും. ആരിലും യാതോരു പ്രശ്നവും ഇല്ല. തമ്മിലടിയും യുദ്ധങ്ങളും മറ്റും, മറ്റ് രാജ്യക്കാരോടും, രാജാക്കളോടും, രാജകുടുംബക്കാരോടും, വാഴുന്നോരോടും വൻകിട ഭൂജന്മികളോടും മറ്റും മാത്രം.

ഈ അനവധി രാജ്യങ്ങളേയും രാജാക്കളേയും രാജകുടുംബക്കാരേയും, വാഴുന്നോർമാരേയും ഭൂജന്മികുടുംബങ്ങളേയും മറ്റും നിർവ്വീര്യമാക്കി, അവർക്കെല്ലാം സ്വൈര്യമായി ജീവിക്കാനുള്ള പെൻഷനും നൽകി, അവരുടെ കീഴിൽ പെട്ടവരിൽ പലർക്കും സാമൂഹികമായി വളരാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഉള്ള സാമൂഹികാന്തരീക്ഷം ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചെടുത്തു തുടങ്ങിയപ്പോൾ പുതിയ പ്രശ്നങ്ങൾ ആണ് വളർന്നുവന്നത്.

ഈ വിധമായുള്ള ഒരു കെട്ടഴിച്ചുവിടൽ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ഭാഷാ അന്തരീക്ഷം അല്ല ഫ്യൂഡൽ ഭാഷകൾ സൗകര്യപ്പെടുത്തുന്നത്.

ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ വ്യത്യസ്തമായിരുന്നു സാമൂഹിക വാസ്തവം. ഇന്നും ഇത് സത്യമാണ്.

പണ്ടുകാലങ്ങളിൽ ഇന്ത്യാക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ചെല്ലുന്ന ആദ്യ ദിനങ്ങളിൽ, ഇങ്ഗ്ളിഷുകാരെ വൻ അടിയാളത്ത ഭാവത്തിൽ വീക്ഷിക്കുകയും മധുരം ചെരിയുന്ന വാക്കുകൾ അവരോട് പറയുകയും ചെയ്യും. ഈ ഒരു പെരുമാറ്റത്തിന് അപ്പുറത്ത് മറ്റൊരു വാസ്തവം എല്ലാ ഫ്യൂഡൽ ഭാഷക്കാരിലും ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിയില്ല. 'ഇങ്ങൾ', 'ഇഞ്ഞി' ആകുമ്പോൾ, ആളും ആളുകളും മാറിമറിയും.

ഈ വിഷയത്തിനെ ഇപ്പോൾ പിന്തുടരാൻ ഉദ്ദേശിക്കുന്നില്ല.

സാമൂഹിക യാഥാർത്ഥ്യങ്ങൾ കീഴ്ജനത്തിന് ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്സിലാക്കിക്കൊടുക്കാൻ വളരെ പ്രയാസം തന്നെയായിരുന്നു.

കീഴ്ജന മാപ്പിളമാർ നിത്യവും നേരിടുന്നതും കാണുന്നതും അനുഭവിക്കുന്നതുമായ വാസ്തവം സാമൂഹിക കുഴിയിൽ മനുഷ്യൻ പെട്ടുപോയാലുള്ളവയാണ്.

എന്നാൽ അതേ സമയം അവരുടെ മുകളിൽ നിൽക്കുന്ന അവരുടെ മേൽനോട്ടക്കാരായ നായർമാരും അമ്പലവാസികളും, ഹിന്ദുക്കളും (നമ്പൂതിരിമാരും) അനുഭവിക്കുന്ന വെപ്രാളം മറ്റൊന്നാണ്. അത് സാമൂഹിക കുഴിയൽ പെട്ടുകിടക്കുന്നവൻ മുകളിൽ ഉള്ളവരെ വാക്ക് കോഡുകളാൽ കുഴിയിലേക്ക് പിടിച്ചിടും എന്ന ഭയവും വെപ്രാളവും ആണ്.

Saiyid Fazl തങ്ങളെക്കുറിച്ച് ഇവിടെ ചെറുതായി ഒന്ന് പ്രതിപാദിക്കേണ്ടിയിരിക്കുന്നു.

ഒരു ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെക്കുറിച്ച് റിപ്പോട്ട് ചെയ്തതിൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട് പോലും:

............. refusing to recognize any dignity .................Just like his father he criticised practices like kissing the hand, prostrating before the sheikh etc. ........................


ആശയം: ഇദ്ദേഹം വലിയ ആൾ എന്ന സങ്കൽപ്പത്തെ അംഗീകരിക്കില്ല. .......... കൈകൾ ചുമ്പിക്കുക, ഷെയ്ക്കിന് മുന്നിൽ കുമ്പിടുക തുടങ്ങിയ പെരുമാറ്റങ്ങളെ ഇദ്ദേഹം എതിർത്തിരുന്നു. END.

ഈ സ്വഭാവ വൈശിഷ്ഠ്യം മൗലിക ഇസ്ലാം ആശയവും മുഹമ്മദിന്‍റെ മാനസിക ആശയത്തെ അംഗീകരിക്കലും ആയേക്കാം. എന്നാൽ ഇതേ കാര്യം മലബാറിൽ നടപ്പിൽ ആക്കാൻ ശ്രമിച്ചാൽ വൻ വിപത്തുതന്നെ സമൂഹത്തിൽ പടർന്നേക്കാം.

ഇദ്ദേഹം കീഴ്ജനവംശങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കയറി മാപ്പിളയായവർക്ക് ചില നിർദ്ദേശങ്ങൾ നൽകിപോലും.

You എന്ന വാക്കിന്‍റെ ബുഹുവചന രൂപത്തിലുള്ള, ദാസ്യഭാവം സൂചിപ്പിക്കുന്ന, ബഹുമാന വാക്കായ 'ഇങ്ങൾ' എന്ന വാക്ക് നായർമാരോട് കീഴ്ജന മാപ്പിളമാർ ഉപയോഗിക്കേണ്ടതില്ലാ എന്ന് ഇദ്ദേഹം നിർദ്ദേശിച്ചു പോലും.

(ഇവിടെ 'ഇങ്ങൾ' എന്ന വാക്കാണ് ഇദ്ദേഹം തടഞ്ഞുവച്ചത് എന്ന് ഈ എഴുത്തുകാരൻ അനുമാനിച്ചെടുക്കുകയാണ്. കാരണം, ഈ വിഷയവുമായി ബന്ധപ്പെട്ട വിവരം ഇങ്ഗ്ളിഷ് എഴുത്തുകളിൽ നിന്നുമാണ് കണ്ടെത്തിയത്. ആ എഴുത്തുകളിൽ honorific 'you' (in the plural-achara vakku) എന്നാണ് എഴുതിക്കാണുന്നത്.)

പോരേ പൂരം? ഇന്ന് പോലീസ് ശിപായിയെ സാർ എന്ന് വിളിക്കരുത് എന്ന് ആളുകളോട് പറഞ്ഞതുടങ്ങിയാൽ തന്നെ പോലീസ് ശിപായിമാരിൽ വൻ വിരോധവും അന്ധാളിപ്പും വരുത്തും. എന്നാൽ അവരെ 'നിങ്ങൾ' എന്ന് പോലും സംബോധന ചെയ്യേണ്ടുന്ന ആവശ്യം ഇല്ലാ എന്നും, മറിച്ച് അവരെ 'നീ' എന്ന് സംബോധന ചെയ്താൽ മതിയെന്നും പറഞ്ഞാലത്തെ കാര്യം ഒന്ന് ആലോചിക്കുക.

മനസ്സിലാക്കേണ്ടത്, ഈ വിധമായുള്ള ഒരു നിർദ്ദേശവും പരിശീലനവും ഇസ്ലാമിൽ ചേർന്ന കീഴ്ജന വംശങ്ങളിൽ പെട്ടവർക്കാണ് Saiyid Fazl നൽകിയത് എന്ന് ഓർക്കുക. അതേ സമയം സ്വന്തം നാട്ടിലെ ഷെയ്ക്കുമാരോടും ആരും അടിയാളത്തം കാണിക്കേണ്ടുന്ന ആവശ്യം ഇല്ലാ എന്ന് സിദ്ധാന്ധീകരിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം എന്നതും വാസ്തവം തന്നെ.

ദക്ഷിണ മലബാറിലെ നായർമാർ ശരിക്കും വെപ്രാളപ്പെട്ടിരിക്കും. അവർക്ക് പിന്നെയുള്ള മാർഗ്ഗം ഇങ്ഗ്ളിഷ് ഭരണത്തിനെക്കൊണ്ട് ഇദ്ദേഹത്തെ ഓടിച്ചുവിടുക എന്നത് മാത്രമാണ്. അവരെ കുറ്റം പറയാനും ആവില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപാണ് Saiyid Fazl തങ്ങൾ ഈ വിധമായുള്ള ഒരു പൊട്ടിത്തെറി നിർദ്ദേശം കീഴ്ജനവംശങ്ങൾക്ക് നൽകിയത് എങ്കിൽ ഇദ്ദേഹത്തെ നായർമാർ എന്തു ചെയ്യുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.

ഇന്നത്തെ പോലീസ് ശിപായിമാരുടെ അതേ സാമൂഹിക നിലവാരത്തിൽ ഉള്ളവർ ആണ് അന്ന് നായർമാർ എങ്കിലും, അവർക്ക് കീഴ്ജനങ്ങളെ വെട്ടിമുറിക്കാനുള്ള അവകാശം അന്ന് ഉണ്ടായിരുന്നു എന്നും ഓർക്കുക.

അവരാണ് അന്നത്തെ Law and Order machineryയിലെ പോലീസ് ശിപായി നിലവാരക്കാരും ഒരു പരിധിവരെ ന്യായാധിപന്മാരും മേൽനോട്ടക്കാരും മറ്റും.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട് നിൽക്കുന്നതും നിലനിൽക്കുന്നതും



Saiyid Fazl തങ്ങൾ അറബി രക്തബന്ധപാതയിൽ ഉള്ള വ്യക്തിയാണ്. ഇദ്ദേഹം മുഹമ്മദിന്‍റെ സ്വഭാവ വൈശിഷ്ഠ്യങ്ങളെ ദൃഷ്ടാന്തീകരിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു എന്ന് ഒരു പരിധിവരെ വിശ്വസിക്കാം. എന്നാൽ സാമൂഹിക പെരുമാറ്റങ്ങൾ ആ പ്രദേശത്തുള്ള ഭാഷയിലെ വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ടാണ് നിൽക്കുന്നതും നിലനിൽക്കുന്നതും.

അവയെ ഒറ്റപ്പെട്ട ചിത്രീകരണങ്ങളിലൂടേയും ദൃഷ്ടാന്തങ്ങളിലൂടേയും പ്രാദേശിക ഭാഷയിലെ മറ്റ് വാക്കുകളോട് പൊരുത്തപ്പെടാത്ത വാക്കുകളിലൂടേയും തിരുത്താനോ അവയുടെ ആകൃതിമാറ്റാനോ നോക്കുന്നത് അത്രകണ്ട് പ്രായോഗികമാവില്ല.

ഉദാഹരണത്തിന്, ഇദ്ദേഹം ഉന്നത വ്യക്തികളുടെ കൈകൾ ചുമ്പിക്കുന്നതും മറ്റും പാടില്ല എന്നു പറഞ്ഞിരുന്നു പോലും.

എന്നാൽ അക്രമങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന മാപ്പിള വ്യക്തികൾ അവരുടെ ഉദ്യമത്തിന് പോകുന്നതിന് മുൻപായി മമ്പ്രത്തുള്ള Taramal തങ്ങളുടെ ഖബറിൽ വന്ന് പ്രാർത്ഥിക്കുകയും, അതിന് അടുത്തായി താമസിക്കുന്ന Saiyid Fazl തങ്ങളുടെ കൈകൾ ചുമ്പിക്കുകയും ചെയ്യുമായിരുന്നു പോലും. ഇങ്ങിനെ ചെയ്യുന്നത് അവരുടെ ഉദ്യമത്തിന്‍റെ വിജയത്തിന് ഒരു അത്യാവശ്യ ഘടകം ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു.

QUOTE from Malabar Manual:

Fanatics then, as now, considered it almost essential to success in their enterprise that they should have visited and prayed at the Taramal Tangal’s tomb at Mambram and kissed the hand of the Tangal living in the house close by.


മുഹമ്മദ് സ്വന്തം ജീവിത ശൈലിയിലൂടെ ദൃഷ്ടാന്തീകരിച്ചിരുന്ന സാമൂഹിക സമത്വവും ഏവർക്കും ഉന്നത വ്യക്തിത്വവും എന്ന സിദ്ധാന്തം നടപ്പിൽ വരുത്താൻ Saiyid Fazl തങ്ങൾ ദക്ഷിണ മലബാറിൽ ശ്രമിച്ചിരിക്കാം. കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ അവരോട് നായർമരെ 'ഇങ്ങൾ' എന്ന അടിയാളത്ത ഭാവം പ്രകടിപ്പിക്കുന്ന വാക്കുകളിൽ സംബോധന ചെയ്യേണ്ട എന്ന് പറഞ്ഞത് ഈ വിധമായുള്ള ഒരു ചിന്താഗതിയുടെ പീഠത്തിന്മേൽ നിന്നുകൊണ്ടാവാം.

എന്നാൽ ഈ വിധമായുള്ള ഒരു ചിന്താഗതിയെ സാമൂഹികമായി നടപ്പിൽ വരുത്താനുള്ള യാതോരു തിരുത്തലും പ്രാദേശിക ഭാഷയിൽ ഇദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞിരുന്നു എന്നു തോന്നുന്നില്ല. എന്നാൽ കീഴ്ജന മാപ്പിള വ്യക്തികൾ നായർമാരുടെ മുന്നിൽ തുടർന്നും കീഴ്ജനമായി നിലനിൽക്കുന്നത് ഈ ഒരൊറ്റ വാക്കിൽ വരുത്തുന്ന തിരുത്തലിലൂടെ മാറ്റാൻ ആവും എന്നത് വാസ്തവം തന്നെ.

എന്നാൽ ഇത് നായർമാരിൽ വൻ വേദനയും വെപ്രാളവും ആണ് വരുത്തുക. മാത്രവുമല്ല, ഈ വിധം വാക്ക് മാറ്റി 'ഇഞ്ഞി', 'ഇജ്ജ്' വാക്കുകൾ പകരമായി ഉപയോഗിക്കുന്ന മാപ്പിളമാരിൽ മാനസികമായി ഒരു തെമ്മാടിത്ത ഭാവം കയറിവന്നുകൂടാതില്ല.

ഈ വിധമായുള്ള ഒരു ഭാവപ്പകർച്ച മൗലിക ഇസ്ലാം ലക്ഷ്യമിടുന്നുണ്ട് എന്നും തോന്നുന്നില്ല.

പോരാത്തതിന്, ഈ വിധമായുള്ള ഇഞ്ഞി, ഓൻ, ഓള് വാക്കുകളെ അറബി രക്തപാതയിൽ ഉള്ള തങ്ങൾമാരും മുഹമ്മദീയരിലെ മറ്റ് ഉന്നത കുടുംബക്കാരും തങ്ങളോടും തങ്ങളുടെ കുടുംബക്കാരോടും കീഴ്ജന മാപ്പിളമാർ ഉപയോഗിക്കരുത് എന്ന താക്കീതും നൽകിയിരുന്നു എന്നും മനസ്സിലാക്കുന്നു.

ഇങ്ങിനെ വരുമ്പോൾ, നായർമാരോടും, വേണമെങ്കിൽ നമ്പൂതിരിമാരോടും ഇങ്ങൾ, ഓര്, ഓല് വാക്കുകൾ ഉപയോഗിക്കരുത് എന്ന് പറഞ്ഞുകൊടുക്കുന്നതോടൊപ്പം തന്നെ, അവയ്ക്ക് ബദലായി മറ്റ് സാമൂഹിക അന്തസ്സ് രണ്ട് പക്ഷക്കാരിലും നിലനിർത്തുന്ന വാക്കുകൾ Saiyid Fazl തങ്ങൾക്ക് പറഞ്ഞുകൊടുക്കാനായില്ലാ എന്നാണ് മനസ്സിലാകുന്നത്.

ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് വായനക്കാരന് തോന്നുകയാണ് എങ്കിൽ പറയാനുള്ളത്, ഈ വിധമായുള്ള അതി സൂക്ഷ്മമായുള്ള വാക്കുകളിലൂടെയാണ് സാമൂഹത്തിൽ നിത്യതും ആളുകൾ തമ്മിൽ ആശയവിനിമയം നടക്കുന്നത് എന്നതാണ്.

ഈ ഒരു കാര്യത്തിന്‍റെ കൃത്യമായുള്ള പ്രവർത്തന യന്ത്രത്തെ ചിത്രീകരിക്കാനായി ഇന്ന് ഹിന്ദി പ്രദേശത്ത് ആഞ്ഞടിക്കുന്ന കോവിഡ് കൊടുങ്കാന്റിന്‍റെ കാര്യം തന്നെ എടുക്കാം.

സാമൂഹികമായി എല്ലാ വ്യക്തിബന്ധങ്ങളിലും വ്യക്തമായ आप्प - तू, साब - तू, मेंसाब - तू (അങ്ങ് - നീ) എന്ന കോഡൂകൾ വളരെ ദൃഡമായി നിലനിൽക്കുന്നുണ്ട് ഇന്ത്യയിൽ എല്ലായിടത്തും. സാമൂഹിക യന്ത്ര സംവിധാനത്തിന്‍റെ ചില നേരിയ ഇടങ്ങളിൽ വൻ അച്ചടക്കം ഈ വിധ കോഡിങ്ങ് നിലനിർത്തും.

എന്നാൽ പരസ്പര ബന്ധമില്ലാത്ത ആളുകൾ തമ്മിൽ നിർബന്ധമായും സംസാരിക്കേണ്ടിവരുന്ന അവസരങ്ങളിൽ, ഈ आप्प - तू, സ്ഥാനങ്ങളിൽ ആര് ഏത് സ്ഥാനത്താണ് ഉള്ളത് എന്ന് കൃത്യമായി വ്യക്തമാവില്ല. പലരും तू സ്ഥാനം സ്വയം ഏറ്റെടുത്ത്, അറിയപ്പെടാത്തതോ അംഗീകരിക്കാൻ പറ്റാത്തതോ ആയ മറ്റൊരു വ്യക്തിയെ आप्प സ്ഥാനത്ത് നിർത്താൻ ഇഷ്ടപ്പെടില്ല.

സമൂഹത്തിലെ എല്ലാ ഇടത്തും ഈ ഒരു ഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഇങ്ഗ്ളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത്, അവിടുള്ള ഓരോ ദിക്കിലേയും പൗരന്മാർ ഓരോ വീട്ടിലും ചെന്ന് Come on Harry, Come on Jack, Come on Mike തുടങ്ങിയ രീതിയിൽ സാമൂഹിക യന്ത്ര സംവിധാനത്തെ ഉണർത്തിവിട്ടുകൊണ്ട് German ആക്രമണത്തെ നേരിടാനായി സ്വയം സംഘടിച്ചു നിന്നു.

അവർക്കിടയിൽ ഒരോറ്റ Youവും Heയും Sheയും മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാൽ വൻ ആർഷഭാരത മഹിമ പാടിപ്പാടി നടന്ന് തളർന്നിരിക്കുന്ന ഇന്ത്യയിൽ ഈ ഓരോ വാക്കിനും പലനിലവാരങ്ങളും തട്ടുകളും ആണ് ഉള്ളത്. സ്വർണ്ണഗോപുരങ്ങളിൽ സുരക്ഷിതമായി ഇരുന്നുകൊണ്ട്, ഇതിനെ വേണമെങ്കിൽ ഭാരത ഭാഷകളുടെ വൻ കഴിവായി ചിത്രീകരിക്കാനാവും. എന്നാൽ തെരുവുകളിൽ നടക്കുന്നത്, ഈ വാക്കുകളുടെ പലവർണ്ണ ഭാവങ്ങൾ സാമൂഹിക യന്ത്രസംവിധാനത്തിനുള്ളിലേക്ക് ചുറ്റികയും ഉളിയും കൂട്ടമായി എറിഞ്ഞ് അതിനെ പൊട്ടിത്തെറിയിലേക്ക് നീക്കുന്നു എന്നതാണ്.

ഈ വിധമായുള്ള ഒരു അവസ്ഥ ഇന്ത്യയിൽ വന്നുപെട്ടാൽ പിന്നെ आप्प - तू, साब - तू, मेंसाब - तू വ്യക്തി ബന്ധ സംവിധാനം കാര്യക്ഷമമായി പ്രവർത്തനം തുടർന്നും നടക്കുന്നത് ഇന്ത്യൻ പട്ടാളത്തിൽ മാത്രമായി ചുരുങ്ങിനിൽക്കും. ആശുപത്രികൾ നടത്തിപ്പു ചെയ്യാനും ലോറികൾ ഓടിക്കാനും തെരുവുകൾ നിയന്ത്രിക്കാനും മറ്റും ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാരേയും അവരുടെ ഓഫിസർമാരേയും ഉപയോഗപ്പെട്ടാൻ സർക്കാർ ശ്രമിച്ചേക്കാം.

അതിശയിപ്പിക്കുന്ന നിലവാരത്തിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ശിപായി പട്ടാളക്കാരും ഓഫിസർമാരും പൊതുജനവുമായി നേരിട്ട് ഇടപെടുമ്പോൾ എന്താണ് സംഭവിക്കുകയെന്നതും ചിന്തിക്കേണ്ടുന്ന കാര്യം ആണ്.

ഓഫിസർമാർ तू എന്ന് സംബോധന ചെയ്യുന്നതും, തിരിച്ച് ഓഫിസർമാരേയും അവരുടെ കുടുംബക്കാരേയും आप्प, साब, मेंसाब എന്ന് സംബോധന ചെയ്യുന്നതുമായ ശിപായി പട്ടാളക്കാർ ഇന്ത്യയിലെ സാധാരണ ജനത്തിനെ സംമ്പന്ധിച്ചെടുത്തോളം വൻ വേതനം ലഭിക്കുന്നവർ ആണ്.

ഇന്ത്യൻ പട്ടാളത്തിലെ ഓഫിസർമാരാകട്ടെ മാനം മുട്ടുന്ന വേതനം ലഭിക്കുന്നവരും ആണ്.

ശിപായി പട്ടാളക്കാർ സാധാരണ ജനങ്ങളുമായി ഔദ്യോകികമായി ഇടപെടുന്നത്, സംഘർഷമേഘലകളിൽ മാത്രമാണ്.

ഉദാഹരണത്തിന് കാശ്മീരിൽ. അവിടെ ശിപായി പട്ടാളക്കാർ आप्प, साब, मेंसाब എന്നവർ ആവുകയും അവരുടെ കൈകളിൽ പെട്ടുപോകുന്ന സാധാരണ ജനം तू (തൂ / നീ) നിലവാരക്കാരും ആയിമാറും.

ഈ വിധമായുള്ള ശിപായി പട്ടാളക്കാർ ആശുപത്രികളും മറ്റും നിയന്ത്രണമേറ്റെടുത്താൽ, പെട്ടെന്ന് വളർന്നുവരുന്ന ചിത്രം കാര്യങ്ങൾക്ക് വൻ അച്ചടക്കവും അനുസരണവും വൃത്തിയും മറ്റുമാണ്.

കോവിഡ് പെട്ടെന്ന് തന്നെ വിട്ടുപോകുകയും ചെയ്താൽ, ഈ ഒരു സംഭവവികാസം വരും കാലങ്ങളിൽ പലരും പലയിടത്തും പാടിപ്പുകഴ്ത്തുകവരെ ചെയ്യം.

എന്നാൽ കോവിഡ് വിട്ടുപോകാതിരിക്കുകയും, പട്ടാളത്തിന്‍റെ സാന്നിദ്ധ്യം തുടരുകയും ചെയ്താൽ പ്രശ്നം തന്നെയാണ്.

തങ്ങളുടെ വൻ വേതനത്തോടും മറ്റ് ആനുകൂല്യങ്ങളോടും അധികാരങ്ങളോടും മറ്റും താരതമ്യം ചെയ്യുമ്പോൾ വെറും കൃമിപോലുള്ള സാധാരണ പൗരനെ आप्प् എന്നാണോ तू എന്നാണോ സംബോധന ചെയ്യേണ്ടത് എന്നതുതന്നെ ഒരു വൻ പ്രശ്നമാകും.

പോരാത്തതിന്, പട്ടാളക്കാർ അവരുടെ സ്വന്തം ഉന്നത ഉദ്യോഗസ്ഥരേയും പട്ടാളത്തിലെ ഡോക്ടർമാരേയും nurseമാരേയും മറ്റും അടിയാളത്തത്തോടുകൂടി വീക്ഷിക്കുകയും അവരോട് അതു പ്രകാരം പെരുമാറുകയും ചെയ്യുമെങ്കിലും, മറ്റ് ഡോക്ടർമാരുടേയും

nurseമാരുടേയും മറ്റ് ഹോസ്പ്പിറ്റൽ ജീവനക്കാരുടേയും ഔന്നിത്യ ഭാവം അംഗീകരിക്കാൻ അവർ ഇഷ്ടപ്പെടില്ല.

ഡോക്ടർമാർക്കും ഇതേ പോലുള്ള ഒരു പ്രശ്നം വരാം. ശിപായി പട്ടാളക്കാരിലെ ഏതു നിലവാരക്കാരെവരെ तू - നീ എന്ന് സംബോധന ചെയ്യാനാവും എന്നത് കൃത്യമായി പട്ടാളം രേഖപ്പെടുത്തിക്കൊടുത്തില്ലെങ്കിൽ പ്രശ്നം വരാം. ആശുപത്രിയിലെ ചില നിലവാരത്തിലുള്ള ഉദ്യോഗസ്ഥരുടെ ഔന്നിത്യ ഭാവം ചില നിലവാരത്തിലുള്ള പട്ടാളക്കാരും ഇഷ്ടപ്പെടില്ലാ എന്നും വന്നേക്കാം.

അതേ സമയം പല സാധാരണക്കാരും ശിപായി പട്ടാളക്കാർക്ക് അടിയാളത്തം നൽകാൻ തയ്യാറാവും. അതും ഒരു പ്രശ്നം തന്നെയാണ്.

മറ്റുള്ളവരുടെ അടിയാളത്തം ലഭിച്ചു തുടങ്ങിയാൽ കീഴ്സ്ഥാനക്കാരനിൽ പലതരത്തിലുള്ള ഭാവ വ്യത്യാസങ്ങൾ വന്നുതുടങ്ങും.

പോലീസ് ശിപായിയേയോ, ഹെഡ് കോൺസ്റ്റബളിനേയോ, സബ് ഇൻസ്പെക്ടറേയോ IPS officer ഒന്ന് പരസ്യമായി ശകാരിച്ചാൽ ഇന്ന് അവരിൽ വൻ വെറുപ്പും മാനസിക വിക്ഷോഭവും വരും എന്നു പറഞ്ഞതു പോലെയാണ്, ശിപായി പട്ടാളക്കാരന്‍റെയും കാര്യം.

പട്ടാളത്തിലെ ഓഫിസർമാരിൽ വൻ മാനസിക വേവലാതി തന്നെവരുത്തും, ശിപായി പട്ടാളക്കാരന് വൻ മേധാവിയായി വിലസിയുള്ള അനുഭവം ലഭിച്ചാൽ.

ചായ കൊണ്ടുവരുവാൻ പറഞ്ഞകാര്യം പണ്ടൊരിക്കൽ പ്രതിപാദിച്ചിരുന്നു. പട്ടാളക്കാരന് ഒരു കപ്പ് ചായക്ക് പെട്ടെന്ന് ഒരു വൻ ഭാരം വന്നതു പോലെയാവും അനുഭവം.

ശിപായി പട്ടാളക്കാരൻ പൊതുജനത്തിൽ പെട്ട ആളെ മുഖത്തിട്ടടിച്ചതും, അതുപോലെ തന്നെ പൊതുജനത്തിൽ പെട്ടവർ പട്ടാളക്കരെ വളഞ്ഞവച്ച് അടിച്ചതുമായുള്ള സംഭവങ്ങൾ നടമാടാം.

എന്നാൽ ഇങ്ഗ്ളിഷ് കമ്പനി ഭരണം വരുന്നതിന് മുൻപുള്ള നായർമാരുടെ കാര്യം പറഞ്ഞതു പോലെയാണ് കാര്യങ്ങൾ.

നായർമാരോട് കീഴ്ജനം ഏറ്റുമുട്ടാൻ ധൈര്യപ്പെടില്ല. വെറുതെയൊന്ന് ഓൻ എന്നോ ഓള് എന്ന് തങ്ങളെ സൂചിപ്പിച്ചു കൊണ്ട് ഒരു കീഴ്ജന വ്യക്തി സംസാരിച്ചു എന്ന് കേട്ടാൽമതി, നായർമാർ ആ വ്യക്തിയെ അയാളുടെ കൂരയിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി ഒരു ആളൊഴിഞ്ഞ ഇടത്ത് കെട്ടിയിട്ട് അടിച്ച് എല്ലുകൾ നുറുക്കും.

അതേ പോലെ പട്ടാളക്കാരോടും ആരും ഏറ്റുമുട്ടി സംസാരിക്കാനോ എതിർത്തുനിൽക്കാനോ ധൈര്യപ്പെടില്ല. കാരണം, അവർക്കും പഴയ കാല നായർമാരുടെ ഏതാണ്ട് അതേ കഴിവുകൾ ഉണ്ട് എന്നാണ് പൊതുവേ ധരിച്ചുവെക്കപ്പെട്ടിരിക്കുന്നത്.

ഇവിടെ ഇത്രയും നീളത്തിൽ വഴിവിട്ടെഴുതിയത്, സാമൂഹിക ആശയവിനിമയത്തിനാൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹിക ഘടനയെ വെറുതേയങ്ങ് ചില വാക്കുകളിൽ മാറ്റം വരുത്തി തിരുത്തി രൂപകൽപ്പന ചെയ്യാൻ പോയാൽ വരുന്ന ആപത്തുകളെക്കുറിച്ച് ചിന്തിപ്പിക്കാനാണ്.

കീഴ്ജന മാപ്പിളമാരിൽ പലവിധ വ്യക്തിത്വ ഔന്നിത്യവും കയറ്റിവിടാൻ Saiyid Fazl തങ്ങൾ ചില കാര്യങ്ങൾ ചെയ്തിരുന്നു. അവയിലെ പോരായ്മകളെപ്പറ്റി പറയാൻ പോകുന്നതിന് മുന്നോടിയായിട്ടാണ് മുകളിൽ നൽകിയ വാക്കുകൾ എഴുതിയത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള ചരിത്ര പഠനം



1800കളിൽ ദക്ഷിണ മലബാറിൽ നടന്ന മാപ്പിള ആക്രമങ്ങളെക്കുറിച്ച് ഇന്ന് മുഹമ്മദീയ പക്ഷക്കാർ എഴുതിയ ചില എഴുത്തുകൾ കണ്ടിട്ടുണ്ട്. ഇവ PHd Doctoral thesisസുകൾ ആണ് എന്നു തോന്നുന്നു. പല രീതിയിലും വളരെ നിലവാരം കുറഞ്ഞതും ആഴമില്ലാത്തതും, പോരാത്തതിന് നിലവാരം ഇല്ലാത്ത ഇങ്ഗ്ളിഷ് നൈപുണ്യത്തോടും കൂടിയുള്ളവയാണ് അവ എന്നാണ് അനുഭവപ്പെട്ടത്.

ഇതിൽ ഇങ്ഗ്ളിഷ് നൈപുണ്യത്തിന് എന്താണ് പ്രസക്തിയെന്നതിനെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഗുണകരമായ സ്വഭാവഗുണത്തെ മനസ്സിലാക്കാനും അനുഭവിച്ചറിയാനും വൻ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം നിർബന്ധമായും ആവശ്യമാണ് എന്നു തോന്നുന്നില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തേയും ഇങ്ഗ്ളിഷ് ജനതയേയും വിമർശിക്കാനും അവരിൽ കാര്യമായ യാതോരു ഗുണവും ഇല്ലാ എന്നൊക്കെ പറയാനും ഇങ്ഗ്ളിഷിൽ വൻ നൈപുണ്യം ഉള്ളത് ഒരു ആവശ്യം തന്നെയാണ്. കാരണം, അത്രമാത്രം മാനസികമായി വ്യത്യസ്തരായ ഒരു ജനതയും ഭാഷയും ആണ് ഇങ്ഗ്ളിഷുകാരും ഇങ്ഗ്ളിഷും. ആ ഭാഷയിൽ വെറും spoken-English നിലവാരം മാത്രം ഉള്ള ഒരു വ്യക്തി അവരെ വിലയിരുത്താൻ പോകുന്നത് തനി തെമ്മാടിത്തമായിത്തന്നെ വേണം വായനക്കാരൻ മനസ്സിലാക്കേണ്ടത്.

ദക്ഷിണ മലബാറിൽ ഉള്ള സാമൂഹിക വാസ്തവങ്ങളെ കാണാതെ, മാപ്പിളമാർ നടത്തിയതെന്ന് പറയപ്പെടുന്ന ആക്രമങ്ങളെ കഠിന ഹൃദയരും ക്രൂരരും ആയ ഹിന്ദു ഭൂജന്മികളോടുള്ള ഏറ്റുമുട്ടലും അതോടൊപ്പം തന്നെ ബൃട്ടിഷ് കൊളോണിയൽ വാഴ്ചക്ക് എതിരായുള്ള പോരാട്ടവും മറ്റുമായി തമ്മിൽ കുഴച്ചുംമറിച്ചും ആണ് ചില മുകളിൽ പ്രസ്താവിച്ച എഴുത്തുകൾ കാണപ്പെട്ടത്.

ഹിന്ദുക്കൾ എന്ന നിർവ്വചനത്തിൽതന്നെ പ്രശ്നം ഉണ്ട്.

പിന്നെ കാണുന്നത്, ദക്ഷിണ മലബാർ എന്നോ മലബാർ എന്നോ ബൃട്ടിഷ് മലബാർ എന്നോ പ്രത്യേകമായി പറയാതെ കേരളത്തിലെ ബൃട്ടിഷ് വാഴ്ചയെക്കുറിച്ചാണ് ആ എഴുത്തുകളിൽ കാണപ്പെട്ട വികാരം. ഇതും ഒരു പോരായ്മതന്നെയാണ് കാരണം, ഈ സംഭവ വിവരണത്തിൽ കേരളം എന്ന വാക്കുതന്നെ വിഡ്ഢിത്തമാണ്.

പോരാത്തതിന്, മലബാറിലെ അന്നത്തെ തീയർ എന്നതിൽ ഉള്ള രണ്ട് പ്രധാന വ്യത്യസ്ത ജനവംശങ്ങളെക്കുറിച്ചും, അവരിൽ തന്നെയുള്ള ഉന്നത കൂട്ടരെക്കുറിച്ചും, സാമൂഹികമായി താഴെയുള്ള കീഴ്ജനത്തെക്കുറിച്ചും കൃത്യമായ വിവരം ഈ എഴുത്തുകളിൽ കണ്ടില്ല. മാത്രവുമല്ല, തീയരെ ഈഴവർ എന്ന രീതിയിലും എഴുതിക്കണ്ടതായും ഓർക്കുന്നു.

മാപ്പിള ലഹളക്കാരെ നേരിട്ടത് British troops (ബൃട്ടിഷ് പട്ടാളം) ആണ് എന്നും എഴുതിക്കാണുന്നുണ്ട്. എന്നാൽ 1800കളിൽ പലപ്പോഴും മാപ്പിള ആക്രമണങ്ങളിൽ പെട്ട സംഭവങ്ങളെ ഇങ്ഗ്ളിഷ് കമ്പനിയുടെ കീഴിൽ നിയമിതരായ പ്രാദേശിക പോലീസുകാരും ശിപായി പട്ടാളക്കാരും ആയിരുന്നു നേരിട്ടത് എന്നാണ് തോന്നുന്നത്. എന്നാൽ അവരുടെ കൂടെ ബൃട്ടിഷ് പൗരന്മാരായ വെള്ളക്കാരും, ചില അവസരങ്ങളിൽ ഭൂഖണ്ഡ യൂറോപ്പിലെ വെള്ളക്കാരും ചെറിയ തോതിൽ ഉണ്ടായിരുന്നിരിക്കാം. വല്ലപ്പോഴുമെല്ലാം ബൃട്ടിഷ് പട്ടാളം എന്ന നിർവ്വചനത്തിൽ പെടുന്ന സൈന്യത്തിന്‍റെ വളരെ സൂക്ഷ്മമായ സാന്നിദ്ധ്യവും കണ്ടേക്കാം.

അല്ലാതെ ബൃട്ടിഷ് പട്ടാളം ആണ് മാപ്പിള ആക്രമകാരികളെ നേരിട്ടത് എന്ന പൊതുവായുള്ള ഒരു പ്രസ്ഥാവനയിൽ വലിയ കൃത്യതയുണ്ട് എന്നു തോന്നുന്നില്ല. എന്നാൽ അവരെ നയിച്ച ഓഫിസർമാർ ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ആയിരുന്നു എന്നു തോന്നുന്നു.

പോരാത്തതിന് 1858വരെ മലബാർ ഭരിച്ചിരുന്നത് English East India Company ആയിരുന്നു. അതിന് ശേഷം, ബൃട്ടൺ ബൃട്ടിഷ്-ഇന്ത്യയെ നേരിട്ടു ഭരിക്കുകയായിരുന്നു.

സ്കൂൾ പാഠപുസ്തകങ്ങളിൽ ഈ രണ്ടു വ്യത്യസ്ത ഭരണ പ്രസ്ഥാനങ്ങളേയും ഒരേ വാക്കുകളിൽ നിർവ്വചിക്കുകയും മനസ്സിക്കിപ്പിക്കുകയും ചെയ്യുന്നതിൽ അപാകത കാണില്ലായെങ്കിലും, വിദഗ്ദ പഠന എഴുത്തുകളിൽ ഈ വിധമായുള്ള ഒരു വ്യത്യാസത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ എഴുതുന്നതിൽ കാര്യമായ പിശക് കണ്ടേക്കാം.

ഇതിനെല്ലാം ഉപരിയായി ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനവും അറബികളും തമ്മിൽ നിത്യവും ശത്രുതാ മനോഭാവം ആയിരുന്നു എന്ന ഒരു തെറ്റിദ്ധാരണയും ഈ വിദഗ്ദരിൽ കാണുന്നുണ്ട്. പലപ്പോഴും വാസ്തവം ഇതിന് നേരെ വിപരീതമായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ പോലും ഇങ്ഗ്ളിഷ് പക്ഷത്തിനോട് സഹകരിച്ച അറബികൾ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ കാര്യം എന്നാൽ കൃത്യമായി പറയാനുള്ള വിവരം ഈ എഴുത്തുകാരന്‍റെ കൈവശം ഇപ്പോൾ ഇല്ല.

അറബി നാടുകളിലെ അറബികൾ മലബാറിലെ കീഴ്ജന മാപ്പിളമാരെ അവർക്ക് തുല്യരായി കണ്ടിരുന്നു എന്നും തോന്നുന്നില്ല. ഇതും ഒരു തോന്നൽ മാത്രമാണ്. വ്യക്തമായി പറയാനുള്ള വിവരം കൈവശം ഇല്ല.

ബൃട്ടിഷ് കൊളോണിയൽ ഭരണം ഒരു അതിക്രൂര ഭരണ പ്രസ്ഥാനമാണ് എന്നെല്ലാം എഴുതിവിട്ടാൽ വിശ്വസിക്കാൻ ഇന്ന് ആളെക്കിട്ടും. കാരണം പാഠ പുസ്തകങ്ങളിലും സിനിമാ കഥകളിലും എന്തും പറഞ്ഞു ഫലിപ്പിക്കാം. അത്രതന്നെ.

എന്നാൽ ഇന്നുള്ള ഇന്ത്യയിലെ വളരെ ചെറിയ ഒരു ശതമാനം ആളുകളുടെ മുൻതലമുറക്കാർ മാത്രമേ ഇങ്ഗ്ളിഷ് ഭരണത്തിന് നേരിട്ടു കീഴിൽ ഇവിടെ ജീവിച്ചിട്ടുള്ളു. മറ്റുള്ളവർ അത്രയും പ്രാദേശിക ഭൂജന്മികളുടെ അടിമകളോ, പരിചാരകരോ, ഭൂജന്മികുടുംബക്കാർ തന്നോയോ ആയിരുന്നു.

മാപ്പിള അക്രമകാരികൾ പല കഠിനമായ അക്രമങ്ങളും ബ്രാഹ്മണ പക്ഷ ജന്മികുടുംബങ്ങളുടെ മേൽ നടത്തിയതായി ഈ വിധ മുഹമ്മദീയ പക്ഷക്കാരുടെ എഴുത്തുകളിൽ കാണുന്നുണ്ട്. ആ സംഭവങ്ങളെ ഈ വിദഗ്ദർ ന്യായീകരിക്കുന്നതുതന്നെ അത്രകണ്ട് വിശ്വാസം വരുത്തുന്ന രീതിയിൽ അല്ല. ബൃട്ടിഷ് കൊളോണിയൽ വാഴ്ചയോടുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ് ഈ അക്രമങ്ങൾ എന്നെല്ലാം ഒരു ഒഴുക്കൻ രീതിയിൽ പറഞ്ഞാണ് ഈ അക്രമങ്ങളെ ന്യായീകരിക്കപ്പെടുന്നത്.

ഈ രീതിയിലൊക്കെ ചരിത്രം എഴുതാൻ വളരെ എളുപ്പമാണ്. എന്നാൽ സാമൂഹിക വാസ്തവം ആണ് മനസ്സിലാക്കേണ്ട്. ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണ കാലത്ത് കീഴ്ജന വംശങ്ങളിൽ പെട്ട അനവധി വ്യക്തികളും കുടുംബങ്ങളും ഇസ്ലാമിലേക്ക് കയറി. ഇതിനുള്ള അവസരവും സ്വാതന്ത്ര്യവും നൽകിയത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യവും അവർ നടപ്പിലാക്കിയ ലിഖിത നിയങ്ങളും ആണ്.

ബ്രാഹ്മണ പക്ഷ ഭൂജന്മികളും അവരുടെ മേൽനോട്ടക്കാരായ നായർമാരും പോരാത്തതിന് അവരുടെ അമ്പലങ്ങളിൽ തൊഴിൽ ചെയ്തിരുന്ന അമ്പലവാസി കുടുംബക്കാരും ഈ കീഴ്ജന മാപ്പിളമാരെ മറ്റ് ഉന്നത കുടുംബ മുഹമ്മദീയരിൽ നിന്നും വ്യത്യസ്തരായിത്തന്നെയാണ് വീക്ഷിച്ചിരുന്നത് എന്നും തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണം നടത്തിപ്പു ചെയ്തിരുന്നത് ഓരോ പ്രദേശത്തിലേയും പാരമ്പര്യ അധികാരി കുടുംബക്കാരിലൂടെയാണ്. അവർ കീഴ്ജന മാപ്പിളമാരെ തരംതാഴ്ത്തിത്തന്നെയാണ് പരാമർശിക്കുകയും സംബോധന ചെയ്യുകയും ചെയ്യുക.

ഇത് കീഴ്ജന മാപ്പിളമാരുടെ മാത്രം അനുഭവം അല്ല, മറിച്ച് ബ്രാഹ്മണ പക്ഷത്ത് അടിയാളിമാരായി നിന്നിരുന്ന കീഴ്ജന തീയരും അവരേക്കാൾ കീഴിൽ പെട്ടുപോയ മറ്റ് ജനവംശങ്ങളും അനുഭവിച്ചിരുന്ന ഒരു യാഥാർത്ഥ്യം മാത്രമാണ്. എന്നാൽ അവർക്ക് പരാതിയില്ല എന്നുമാത്രം.

ഇങ്ഗ്ളിഷ് ഭരണത്തിന് അവരുടെ ഉദ്യോഗസ്ഥരായി നിലനിന്നിരുന്ന അധികാരികളെക്കുറിച്ച് ഒട്ടും തന്നെ മതിപ്പില്ലായിരുന്നു. അവർ തനി വഞ്ചകരും അഴിമതിക്കാരും ആത്മാർത്ഥതയില്ലാത്തവരും തരംകിട്ടിയാൽ പിന്നിൽനിന്നും കുത്തുന്നവരും ആണ് എന്ന ഉത്തമ ബോധ്യം ഇങ്ഗ്ളിഷ് കമ്പനി സർക്കാരിന് ഉണ്ടായിരുന്നു എന്നും മനസ്സിലാക്കുന്നു.

എന്നാൽ തികച്ചും അർദ്ധ പ്രകൃതമായുള്ള ഒരു ദേശത്ത് പെട്ടൊന്നൊരു നാൾ ഉന്നത നിലവാരത്തിലുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ പടുത്തയർത്തുക നടപ്പുള്ള കാര്യം അല്ലതന്നെ. ഇങ്ങൾ - ഇഞ്ഞി (അങ്ങ് - നീ) എന്ന് വാക്ക്കോഡിൽ തന്നെയാണ് സമൂഹിക ബന്ധം നിലനിന്നിരുന്നുത്. ആ സമൂഹത്തിനെ You - You വ്യക്തി ബന്ധത്തിലേക്ക് മാറ്റുക എന്നത് എളുപ്പമല്ലതന്നെ.

ഉന്നത കുടുംബക്കാരായ മുഹമ്മദീയരും ഉന്നത കുടുംബക്കാരായ ബ്രാഹ്മണ പക്ഷ ഭൂജന്മികളും തമ്മിൽ വർഗ്ഗീയ ഭാവത്തിലുള്ള മനോവൈര്യം (വെറുപ്പ്) ഉണ്ടായിരുന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്. അവർ രണ്ട് കൂട്ടർക്കും നിയന്ത്രണത്തിൽ വെക്കാനും അമർത്തിവെക്കാനും താൽപ്പര്യം ഉള്ളവർ തന്നെയായിരുന്നിരിക്കാം കീഴ്ജന വംശങ്ങൾ.

ബ്രാഹ്മണപക്ഷ ഭൂജന്മികൾക്ക് കീഴിൽ കീഴ്ജന തീയരും മറ്റ് കീഴ്ജനങ്ങളും കീഴ്ജന മാപ്പിളമാരും തൊഴിൽ ചെയ്തിരുന്നു എന്നു മനസ്സിലാക്കുന്നു. അതേ പോലെ തന്നെ മുഹമ്മദീയ ഭൂജന്മിമാരുടെ കീഴിലും ഇതേ പോലുള്ള കൂട്ടർ കാണും.

ചില മുഹമ്മദീയ ഭൂജന്മികളും ബ്രാഹ്മണ പക്ഷ ഭൂജന്മികളും തമ്മിൽ വൈര്യംവന്ന ചില അവസരങ്ങളിൽ മുഹമ്മദീയ ഭൂജന്മികൾ അവരുടെ കീഴിലുള്ള കീഴ്ജന മാപ്പിളമാരെ അവരുടെ സംരക്ഷണ സംഘം പോലെ സംഘടിപ്പിച്ചിരുന്നു എന്നും കാണുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ സമൂഹത്തിൽ വൻ ശാന്തതയും കെട്ടുറപ്പും വന്നത് തന്നെ ഒരു പുതിയ പ്രശ്നമായി മാറിയിരുന്നു.

ഈ സാമൂഹിക ശാന്തതയിൽ സമൂഹത്തിന്‍റെ ഉള്ളറകളിൽ വ്യക്തികളുടെ പെരുമാറ്റങ്ങളിൽ ഉള്ള മര്യാദകുറവ് വളരെ വ്യക്തതോയോടുകൂടി തെളിഞ്ഞുതുടങ്ങിയിരുന്നു. ഉദാഹരണത്തിന് ഒരു കോട്ടപ്പറമ്പത്ത് Komu Menon എന്ന അധികാരിയെക്കുറിച്ച് എഴുതിക്കാണുന്നുണ്ട്.

ഈ വ്യക്തി വൻ അഹംഭാവമുള്ള ആളും കീഴ്ജനങ്ങളോട് മര്യാദയില്ലാതെ പെരുമാറുന്ന ആളും അമിതമായി മദ്യപിക്കുന്ന ആളും ആയിരുന്നു എന്ന് ഒരു മുഹമ്മദീയ പക്ഷ എഴുത്തിൽ കാണുന്നു. എന്നാൽ ഇതേ വ്യക്തി അയാളുടെ മേലാളന്മാരോട് വൻ ആദരവുള്ള ആളും മര്യാദയോടെ പെരുമാറുന്ന വ്യക്തിയും ആയിരിക്കും എന്നത് ഫ്യൂഡൽ ഭാഷയിലെ ഒരു വാസ്തവം തന്നെയാണ്.

ഈ ആൾ ഇങ്ഗ്ളിഷ് ഭരണത്തിലെ ഒരു അധികാരിയായിരുന്നു. എന്നാൽ കീഴ്ജനത്തിനോട് കഠിനമായി പെരുമാറുന്ന ആൾ എന്ന നിലയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ആൾ ഒരു തലവേദന തന്നെയായിരുന്നിരിക്കാം. കീഴ്ജന മാപ്പിളമാരുമായി ബന്ധപ്പെട്ടുകൊണ്ട് എന്തോ കാര്യത്തിന് പന്നിയിറച്ചി ഉപയോഗിക്കണം എന്നോ മറ്റോ ഈ ആൾ പറഞ്ഞതുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ആളെ അധികാരിപ്പണിയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം മാറ്റിയിരുന്നു.

വള്ളുവനാട് താലൂക്കിലെ ഭൂജന്മിയായിരുന്നു ഈ Komu Menon. ഈ ആൾ വള്ളുവനാട് രാജാവിന്‍റെ കാര്യസ്ഥനും പഴയ കാല പാരമ്പര്യ ഗ്രാമ അധികാരിയും ആയിരുന്നു. ഈ ആളും ഈ ആളുടെ സഹോദരനും പല കുടിയാന്മാരേയും അവരുടെ കൃഷി സ്ഥലത്ത് നിന്നും യാതോരു അനുകമ്പയും ഇല്ലാത്തരീതിയിൽ ഒഴിപ്പിക്കുമായിരുന്നു.

Kundatodiyil Unnirayan എന്ന മാപ്പിള കുടിയാന് തന്‍റെ കൃഷി ഭൂമി നഷ്ടപ്പെട്ടതിൽ വൻ വിരോധം ഈ വ്യക്തികളോട് ഉണ്ടായിരുന്നു. ഇവരെ കൊല്ലാൻ തന്നെ വൻ ഗൂഡാലോചന ഈ വ്യക്തിയും സുഹൃത്തുക്കളും നടത്തിപോലും. എന്നാൽ ഈ ഭൂജന്മികൾ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ നിയമപരമായുള്ള സംരക്ഷണം ഉപയോഗിച്ചുതന്നെയാണ് ജീവിച്ചത്.

ഈ മാപ്പിള വ്യക്തിയുടെ പേര് പൊതുവായുള്ള ഒരു ഇസ്ലാമിക പേര് അല്ലായെന്നും ശ്രദ്ധിക്കുക.

ഈ രണ്ട് ഭൂജന്മികളേയും കൊന്നാൽ പല മാപ്പിള അടിയാന്മരുടേയും കൃഷിഭൂമി കൈമോശംവരില്ല എന്നു വ്യക്തമായിരുന്നു.

ഓഗസ്റ്റ് 22 1851ന്, ഇവരേയും ഇവരുടെ കൂടെയുള്ളവരേയും, ആറ് കീഴ്ജന മാപ്പിളമാർ ചേർന്ന് ആക്രമിച്ച് കൊന്നുകളഞ്ഞു.

ഇതിന് ശേഷം ഈ അക്രമകാരികൾ വേറെ ചില ഭൂജന്മികളേയും ആക്രമിച്ചു കൊന്നു. കോമു മേനോന്‍റെ ഒരു സുഹൃത്തായിരുന്ന, കീഴ്ജന മാപ്പിളമാരെ നിരന്തരം വാക്കുകളാൽ അപമാനിച്ചിരുന്ന, ഒരു നായർ സുഹൃത്തിനേയും ഇവർ കൊന്നു.

ഇവിടെ എടുത്തു പറയേണ്ടുന്നത് വാക്കുകളിലൂടെയുള്ള അപമാനിക്കലും തരംതാഴ്ത്തലും സമൂഹത്തിൽ ഒരു വൻ പ്രശ്നം തന്നെയായി നിലനിന്നിരിക്കാം എന്നതാണ്. ഇങ്ഗ്ളിഷ് ഭരണവന്ന് വ്യക്തികളിൽ വൻ മൂല്യവർദ്ധനവിന് സൗകര്യം നൽകിത്തുടങ്ങിയപ്പോഴാണ് ഈ വിധമായുള്ള ഒരു പ്രശ്നം തലപൊക്കിത്തുടങ്ങിയിരിക്കുക. പോരാത്തതിന് ഇസ്ലാമിലേക്ക് കീഴ്ജനം ചാടിക്കയറിയതും ഇതേ പ്രശ്നം വളർത്തിയിരിക്കാം.

ഒരു ഭാഗത്ത് ഇങ്ഗ്ളിഷ് ഭരണവും മറ്റൊരു വശത്ത് ഇസ്ലാമും എല്ലാ വ്യക്തികൾക്കും ഒരേ പോലുള്ള ഉന്നത വ്യക്തിത്വം ഉണ്ട് എന്ന് പലരീതിയിലും സമൂഹത്തിന് മനസ്സിലാക്കികൊടുക്കുമ്പോഴും, പ്രാദേശിക ഭാഷ തികച്ചും തലതിരിഞ്ഞുതന്നെയാണ് പ്രവർത്തിച്ചിരിക്കുക.

തമ്മിൽ തരംതാഴ്ത്തുന്ന വാക്കുകൾക്ക് യാതോരു കുറവും ഇല്ലാത്ത ഭാഷയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷ. ഏറ്റുമുട്ടിനിൽക്കുന്ന രണ്ടു പക്ഷവും നിരന്തരം ഏറ്റുമുട്ടുന്നത് ഈ വാക്കുകളിലൂടെയാവും. എന്നാൽ ഈ നിരന്തര ഏറ്റുമുട്ടലിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണത്തിന് കാര്യമായ വിവരം അപ്പപ്പോൾ ലഭിക്കില്ല.

ഇവിടെ സൂചിപ്പിക്കപ്പെട്ട രണ്ട് എതിർ പക്ഷങ്ങളും പ്രാദേശിക ജനങ്ങക്കൂട്ടങ്ങൾ തന്നെയാണ്. ഇതിൽ യാതോരു പക്ഷവും ഇങ്ഗ്ളിഷ് ഭരണം അല്ലതന്നെ.

അക്രമകാരികൾ അന്ന് ആക്രമിച്ചു കൊന്ന മറ്റൊരു വ്യക്തി കുളത്തൂർ വാര്യർ എന്ന ഭൂജന്മിയായിരുന്നു. ഈ വ്യക്തിയുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു പ്രശ്നമാണ് നിലനിന്നത്.

വള്ളുവനാട്, ഏറനാട്, Palghat എന്നീ താലൂക്കുകളിൽ അനവധി ഏക്കർ ഭൂസ്വത്തുള്ള വ്യക്തിയാണ് ഈ ആൾ. ടിപ്പുസുൽത്താന്‍റെ ആക്രമണ കാലത്ത് ജീവൻ രക്ഷിക്കാനായി ഈ ആളും കുടുംബവും തിരുവിതാകൂറിൽ പോയിരുന്നു.

മൈസൂറുകാരുടെ ഭരണം മാറി, ഇങ്ഗ്ളിഷ് ഭരണം വന്നപ്പോൾ ഈ ആളും കുടുംബവും തിരിച്ചു നാട്ടിൽ വന്നു. അപ്പോൾ കാണുന്നത്, തന്‍റെ ഭൂസ്വത്തെല്ലാം മാപ്പിളാന്മാരുടെ കൈവശം ആണ് എന്നാണ്. മാപ്പിള കർഷകരെ അവർ കൈവശപ്പെടുത്തിയിരുന്ന കൃഷി ഭൂമിയിൽ നിന്നും പുറത്താക്കി, കൈമോശംവന്ന ഭൂസ്വത്തെല്ലാം ഈ ആൾ തിരിച്ചു പിടിച്ചു.

ഈ വിധമായുള്ള അനവധി പ്രശ്നങ്ങളും സമൂഹത്തിൽ പുതുതായി വളർന്നു വന്നിരുന്നു. ഇതിന്‍റെയൊന്നും നേരിട്ടുള്ള കാരണക്കാർ ഇങ്ഗ്ളിഷ് ഭരണം അല്ലതന്നെ.

എന്നാൽ നിയമം നടപ്പിലാക്കാൻ ഇങ്ഗ്ളിഷ് ഭരണം ബാധ്യസ്ഥരും ആയിരുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. ഉന്നത വിവരമുള്ളവർ നടത്തുന്ന വിലയിരുത്തലുകളിലെ പാളിച്ചകൾ



ദക്ഷിണേഷ്യയിലെ എല്ലാ ഇടങ്ങളും ആയിരക്കണക്കിന് വർഷങ്ങളോളം പലവിധ ജനവംശങ്ങളും വ്യത്യസ്തങ്ങളായ രീതിയിൽ ഭരിച്ചിട്ടുണ്ട്. അന്നൊന്നും ഇന്ത്യയില്ല എന്ന് ഓർക്കുക.

ഇന്ന് ഔപചാരിക ചരിത്രങ്ങളിൽ പുരാതന ഇന്ത്യ (ancient India), മധ്യകാല ഇന്ത്യ (medieval India), ആധുനിക ഇന്ത്യ (modern India) എന്ന രീതിയിൽ ചരിത്രത്തെ വിഭാഗിച്ച് പഠനം നടത്തുന്നുണ്ട്.

പഠനം നടത്താനുള്ള സൗകര്യത്തിന് ഇത് ഉപയോഗപ്രദമാണ് എന്ന് തോന്നാമെങ്കിലും, ദക്ഷിണേഷ്യൻ ചരിത്രത്തിന്‍റെ അടിത്തറതന്നെ വിഡ്ഢിത്തത്തിൽ നിന്നുമാണ് ആരംഭിക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.

ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

പല ജനവംശങ്ങളും ദക്ഷിണേഷ്യയുടെ പലഭാഗങ്ങളിലും ജീവിച്ചിട്ടുണ്ട്. ഇത് ദക്ഷിണേഷ്യയിൽ മാത്രമല്ല, ഏഷ്യയിലും ലോകത്തിന്‍റെ പല പ്രദേശങ്ങളിലും സംഭവിച്ചിട്ടുണ്ട്.

മലബാറിൽ തന്നെ വ്യത്യസ്തരായ ജനംവംശങ്ങൾ ബ്രാഹ്മണ മഹിമ അവകാശപ്പെടുന്നുണ്ട്. അവർക്ക് കീഴിൽ പലതരം അമ്പലവാസികൾ ഉണ്ട്. അവർക്ക് കീഴിൽ പലതരം ജനവംശങ്ങൾ നായർ സ്ഥാനങ്ങളിൽ കയറിയിട്ടുണ്ട്. ഉത്തര മലബാറിലും ദക്ഷിണ മലബാറിലും നായർമാരിൽ തമ്മിൽ തന്നെ എന്തോ ഗുരുതരമായ നിലവാര വ്യത്യാസം ഉണ്ടായിരുന്നു.

ഇവർക്കെല്ലാം കീഴിൽ ഉത്തര മലബാറിൽ മരുമക്കത്തായ തീയരും, ദക്ഷിണ മലബാറിൽ മക്കത്തായ തീയരും ഉണ്ടായിരുന്നു. ഇവരിൽ ഒരു കൂട്ടർക്ക് യവന ജനവംശ രക്തബന്ധ പാതയുടെ അംശവും മറ്റൊന്നിന് മധ്യേഷ്യൻ രക്തബന്ധ പാതയുടേയും അംശ കലർന്നിട്ടുണ്ടായിരുന്നു എന്നും തോന്നുന്നു. ഈ രണ്ടൂകൂട്ടരിലും ഉന്നത തീയർ വിഭാഗവും, കീഴ്ജന തീയൻ വിഭാഗവും ആയി പ്രാദേശിക ഭാഷാ കോഡുകൾ മറ്റൊരു വിഭാഗീയതയും കൃത്രിമമായി വരുത്തിയിട്ടുണ്ട്. അതായത് ഓരും ഓനും. തീയർ / തീയൻ എന്ന രീതിയിൽ

രണ്ടു കൂട്ടരിലേയും കീഴ്ജന വിഭാഗങ്ങളിൽ ചെറിയ തോതിൽ തിരുവിതാംകൂറിലെ ഈഴവ ജനതയുടെ രക്ത ബന്ധ പാതയും 1800കളുടെ അന്ത്യ വർഷങ്ങളിൽ ചെറിയ തോതിൽ കലർന്നിരുന്നു എന്നുംവേണം മനസ്സിലാക്കാൻ.

അതേ സമയം ഈ രണ്ട് തീയർ ജനവിഭാഗങ്ങളിലും പണ്ട് കാലം മുതൽ മലബാറിലെ ഏതൊക്കെയോ ചില പ്രാദേശിക ജനവംശങ്ങളുടെ രക്തബന്ധ പാതയും കലർന്നിട്ടുണ്ട് എന്നും ചിന്തിക്കാവുന്നകാര്യമാണ്.

ഇവർക്കെല്ലാം കീഴിലായി പലവിധ വ്യത്യസ്ത ജനവംശങ്ങൾ തട്ടുതട്ടായി കീഴ്ജനമായും ഉണ്ടായിരുന്നു.

ഈ മുകളിൽ നൽകിയ ജനവിഭാഗങ്ങളിൽ പെട്ട പലകൂട്ടരേയും കുറിച്ച് വളരെ വിശാലമായിത്തന്നെ ഈ എഴുത്തിൽ നേരത്തെ പ്രതിപാദിച്ചിട്ടുണ്ട്. ഈ ജനവിഭാഗങ്ങളെ വ്യത്യസ്ത ജാതിക്കാർ ആണ് എന്ന് ഇന്ന് വളരെ ലളിതമായങ്ങ് എഴുതിവിടുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇതിലെ പല ജാതിക്കാരും ലോകത്തിലെ പല ദേശങ്ങളിൽനിന്നും മലബാറിൽ എങ്ങിനെയൊക്കെയോ എത്തപ്പെട്ട വ്യത്യസ്ത ജനവംശങ്ങൾ (populations of different ethnicity) തന്നെയായിരുന്നിരിക്കാം.

വ്യത്യസ്ത തരം മുഹമ്മദീയരും, കൃസ്തീയരും മറ്റും ലോകത്തിലെ മറ്റ് ചില ദിക്കുകളിലെ ജനവംശ രക്തപാതകളുമായി ബന്ധപ്പെട്ടവർ തന്നെ.

മലബാറിലെ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പിടിയിൽ അകപ്പെട്ട് പല സാമൂഹിക നിലവാരങ്ങളിൽ ആണികൊണ്ട് അടിച്ചിട്ടതുമാതിരി നൂറ്റാണ്ടുകളോളം തളച്ചിടപ്പെട്ട്, ഭാഷാ കോഡുകൾ നിശ്ചയിക്കുന്ന നിർവ്വചനങ്ങൾക്ക് അനുസൃതമായി മുഖഭാവവും ശരീരഘടനയും വസ്ത്രധാരണവും പെരുമാറ്റങ്ങളും അടിയാളത്തം അല്ലെങ്കിൽ ആധിപത്യം എന്നിവയും സംസാര രീതികളും രൂപകൽപ്പന ചെയ്യപ്പെട്ട് ആളും ആൾക്കാരും നൂറ്റാണ്ടുകളിലൂടെ തരംതിരിയപ്പെട്ടിരിക്കും.

ഈ മുകളിൽ പറഞ്ഞതിലൊന്നും കാര്യമായ പുതുമയില്ലതന്നെ. എന്നാൽ ഭൂഖണ്ഡ യൂറോപ്യന്മാർ ഇവിടെ വന്ന് കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് ചരിത്രം വൻ വിവരമുള്ളവർ എഴുതിത്തുടങ്ങുമ്പോൾ, കാര്യങ്ങൾക്ക് ഒരു വ്യത്യാസം വന്നുകാണുന്നുണ്ട്.

പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും ദക്ഷിണേഷ്യയിൽ കാര്യമായി യാതോരു സാമ്രാജ്യവും സൃഷ്ടിച്ചിരുന്നുവെന്ന് ഈ എഴുത്തുകാരന് തോന്നുന്നില്ല. ആ മൂന്നുകൂട്ടർക്കും ദക്ഷിണേഷ്യയുടെ കടലോരങ്ങളിൽ ചില വളരെ ചെറിയ ഇടങ്ങളിൽ ചെറിയ തോതിൽ ഭരണ അധികാരം ഉള്ള ഇടങ്ങൾ ഉണ്ടായിരുന്നു. അത്രമാത്രം. ഉദാഹരണത്തിന് Mahe (മൈയ്യഴി). ഇതൊന്നും യാതോരു രീതിയിലും ഒരു സാമ്പാജ്യം ആയിരുന്നില്ലതന്നെ.

ഇവരുടെ ചരിത്രം പറയുമ്പോൾ അതിനെ കോളോണിയൽ വാഴ്ച എന്നു പറയുന്നതും ചരിത്ര എഴുത്തിന്‍റെ പാളിച്ചയായിട്ടാണ് തോന്നുന്നത്. എന്നാൽ ഈ പാളിച്ചയെ എങ്ങിനെയാണ് തിരുത്തേണ്ടത് എന്ന് ഇപ്പോൾ പറയാൻ ആവില്ല.

വെള്ളക്കാരായവരെ സായിപ്പെന്നും മദാമ്മയെന്നും പ്രാദേശികമായി പറയുന്നതുപോലുള്ള ഒരു പ്രശ്നമാണ് ഇത്. അത് വെള്ളക്കാരെ മൊത്തമായി ഒരു ഉന്നത ജനതയായി കാണുന്ന പ്രാദേശികരുടെ ഭാവമാണ്. എന്നാൽ ഈ പ്രാദേശികർ യൂറോപ്പിൽ പോയാൽ, ഈ രണ്ട് വാക്കുകളും ഒരു തരം വിഡ്ഢിവാക്കുകൾ ആയി അനുഭവപ്പെടാം.

ഇനി പറയാനുള്ളത് ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ചാണ്. അതിനെക്കുറിച്ച് ഈ എഴുത്തിൽ പലതും പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വളരെ സൂക്ഷ്മമായുള്ള രീതിയിൽ വളരെ ശ്രദ്ധയോടുകൂടി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമാണ് ദക്ഷിണേഷ്യയിൽ ചില ഇടങ്ങളിൽ നടന്ന ഇങ്ഗ്ളിഷ് ഭരണം.

ഇതിനെ മൊത്തമായി 'ബൃട്ടിഷ് കൊളോണിയൽ വാഴ്ച' എന്ന് പറഞ്ഞുകൊണ്ടാണ് പല ഉന്നത വിവരം ഉള്ളവരും പല തരത്തിലുള്ള ചരിത്രപരമായുള്ള അവകാശങ്ങൾ പുറപ്പെടുവിക്കുന്നത്.

ഈ തരത്തിലുള്ള ഒരു വാക്യപ്രയോഗം ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ സിനിമാ കഥകളിൽ കെട്ടിച്ചമച്ചെടുത്ത പലതരത്തിലുള്ള ഭാവങ്ങളും തോന്നലുകളും സ്വമേധയാ ഈ ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് മനസ്സിൽ കയറും.

കൊടും ക്രൂരരും, കൊലപാതകികളും പിടിച്ചുപറിക്കാരും അമ്പലങ്ങൾ കൊള്ളയടിക്കുന്നവരും, സ്ത്രീകളെ മൊത്തമായും ഒറ്റക്കൊറ്റക്കായും കൈവെക്കുന്നവരും കള്ളന്മാരും അഴിമതിക്കാരും ജനങ്ങളെ അടിമകളായി പിടിച്ചുകൊണ്ടുപോയി വിൽക്കുന്നവരും വനവൃക്ഷങ്ങളെ മൊത്തമായി വെട്ടിനിരപ്പാക്കുന്നവരും കാട്ടിലെ മൃഗങ്ങളെ വേട്ടയാടി ഉല്ലസിക്കുന്നവരും ഇന്ത്യാക്കാരെ നീഎന്നും എടാ, എടീ എന്നും വിളിക്കുന്നവരും, ഇന്ത്യാക്കാരെ കുനിച്ചു നിർത്തുന്നവരും നിലത്തിരുത്തുന്നവരും, ഇന്ത്യാക്കാർക്ക് യാതോരു വിവരവും നൽകാത്തവരും, ഇന്ത്യയിൽ നിന്നും പലവിധ വിഭവ സമ്പത്തുകൾ കട്ടെടുത്ത് കൊണ്ടുപോകുന്നവരും, ഇവിടെനിന്നും കുരുമുളക്ക് കട്ട് കൊണ്ടുപോയവരും ഇവിടുള്ള രാജാക്കളെ ചതിച്ചവരും ഇവിടെ മുഹമ്മദീയരേയും ഹിന്ദുക്കളേയും തമ്മിൽ അടിപ്പിച്ച് സ്വന്തം മേധാവിത്വം വളർത്തിയവരും അങ്ങിനെ പലതും വായനക്കാരന്‍റെ മനസ്സിൽ ഈ ഒരു 'ബൃട്ടിഷ് കൊളോണിയൽ വാഴ്ച' എന്ന ഒരു ഒറ്റ വാക്യപ്രയോഗത്താൽ കയറ്റിവിടാൻ പറ്റും.

ഇതൊരു വമ്പൻ സംഗതി തന്നെയാണ്. യഥാർത്ഥത്തിൽ മുകളിൽ പറഞ്ഞ യാതോരു വിധ തെറ്റായ പ്രവണതകളും ഇല്ലാത്തവരും, ആ വിധ മോശമായ കാര്യങ്ങളെ ഈ ഉപഭൂഖണ്ഡത്തിൽ നിന്നും തുടച്ചുമാറ്റാൻ വൻശ്രമം തന്നെ നടത്തിയ പ്രസ്ഥാനങ്ങളും ആണ് ഇവിടെ ഭരണം നടത്തിയ രണ്ട് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളും. ഈ പറഞ്ഞത് മലബാറിനെക്കുറിച്ചാണ്. തിരുവിതാംകൂർ ഇങ്ഗ്ളിഷ് ഭരണത്തിൽ ആയിരുന്നില്ല എന്ന് കൃത്യമായg മനസ്സിലാക്കുക.

തറമ്മൽ (Taramal) തങ്ങളെക്കുറിച്ചും, പൂക്കോയ (Sayyid Fazl) തങ്ങളെക്കുറിച്ചും എഴുതുന്ന ഇടങ്ങളിൽ ചിലതിൽ ഈ 'ബൃട്ടിഷ് കൊളോണിയൽ വാഴ്ച' എന്ന വാക്യപ്രയോഗം ഉപയോഗിച്ചുകൊണ്ട് കൃത്യമായ ചരിത്രവിവരണത്തിൽ നിന്നും വൻ വിവരമുള്ള ചരിത്രകാരന്മാർ വഴുതി നീങ്ങുന്നത് കണുന്നുണ്ട്.

യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് കമ്പനി ഇവിടെ യാതോരു ഇടവും, ആക്രമിച്ചു പിടികൂടാനുള്ള ഒരു ഉദ്യമത്തോടുകൂടി കരുതിക്കൂട്ടി പദ്ധതിയിട്ട് പ്രവർത്തിച്ച് പിടികൂടിയവയല്ല. സംഘടിതമായ വാണിജ്യപ്രസ്ഥാനങ്ങൾ ഏത് പ്രദേശത്തിലും കയറിവന്നാൽ, സാവധാനത്തിൽ ആ പ്രദേശത്തെ പിടികൂടും എന്നത് ഇന്നും ഒരു നിത്യസത്യം തന്നെയാണ്. ഉദാഹരണത്തിന് Google.

ഈ രീതിയിൽ വേണമെങ്കിൽ English East India Companyയെ കാണാൻ പറ്റും. എന്നാൽ ഇതും ശരിയായ ഒരു വിലയിരുത്തൽ അല്ലതന്നെ. എന്തുകൊണ്ടാണ് ഈ വിധം പറയുന്നത് എന്നതിനെക്കുറിച്ച് മുൻപൊരിക്കൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഫ്യൂഡൽ ഭാഷാക്കാരിലെ ☝️Entrepreneurshipപ്പും (സംരംഭകത്വവും) English ജനതയിലെ Entrepreneurshipപ്പും (സംരംഭകത്വവും) തികച്ചും രണ്ട് വ്യത്യസ്ത ദീശാകോണുകളിൽ സ്ഥിതിചെയ്യുന്ന പ്രതിഭാസങ്ങൾ അണ് എന്നതുകൊണ്ടാണ് ഇത്. ഈ സംഗതിയിലേക്ക് ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ല.

മനുഷ്യവ്യക്തികളിൽ, മൃഗങ്ങളിൽ ഉള്ളതുപോലെ തന്നെ, വിശപ്പ്, ദാഹം, കാമാർത്ഥി തുടങ്ങിയ പല പൊതുവായ വികാരങ്ങൾ കാണും എന്നു വിശ്വസിക്കാം. എന്നാൽ ഇങ്ഗ്ളിഷ് പോലുള്ള planar ഭാഷകൾ സംസാരിക്കുന്ന വ്യക്തികളിൽ ഇല്ലാത്ത പലതരും അതിസംങ്കീർണ്ണമായിട്ടുള്ള ഭാവങ്ങളും ചിന്തകളും കൂർമ്മബുദ്ധികളും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ കാണും എന്നുള്ളത് വാസ്തവം തന്നെയാവാം.

തങ്ങളുടെ മാനസിക ഭാവങ്ങളിലൂടെ ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷുകാരെ വിഭാവനം ചെയ്യുമ്പോൾ, കിട്ടുന്ന മനസ്സിലാക്കൽ വളരെ പിശകുനിറഞ്ഞതുതന്നെയാവും. ഫ്യൂഡൽ ഭാഷാ കോഡുകൾ തങ്ങളിൽ സൃഷ്ടിക്കുന്ന ദുഷ്ട ലക്ഷ്യങ്ങൾ ഇങ്ഗ്ളിഷുകാരിലും ഉണ്ട് എന്നത് തന്നെ വൻ പിശകുള്ള ഒരു ധാരണയാണ്.

ഇങ്ഗ്ളിഷ് ഭരണം ചെയ്ത ഓരോ നല്ലകാര്യത്തേയും സ്വന്തം ദുഷ്ടചിന്താഗതികളുടെ വ്യാഖ്യാനത്തിൽ കുടുക്കിയിട്ടാൽ, പിന്നെ ലഭിക്കുന്ന ചിത്രം ഇന്ത്യൻ സിനിമാകഥകളിൽ നിന്നും ലഭിക്കുന്നവ തന്നെയാവും.

planar ഭാഷകൾ പ്രാദേശികമായി സംസാരിക്കുന്ന മുഹമ്മദീയരും ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മുഹമ്മദിയരും തമ്മിലും ഈ ഒരു മാനസിക വ്യത്യാസം ഉണ്ട് എന്ന് പറയാം എന്നും തോന്നുന്നുണ്ട്.

തറമ്മൽ (Taramal) തങ്ങളെക്കുറിച്ചും, പൂക്കോയ (Sayyid Fazl) തങ്ങളെക്കുറിച്ചും എഴുതുമ്പോൾ അവർ പ്രതിപ്രവർത്തിച്ച സാമൂഹിക അവസ്ഥയെ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

അല്ലാതെ ഇന്ന് ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നർ ശത്രുപക്ഷത്താണ് എന്ന തിരിച്ചറിവ് മനസ്സിൽ വച്ചുകൊണ്ടും, ഇന്നുള്ള ഇന്ത്യാ രാജ്യത്തിലെ യാഥാർത്ഥ്യങ്ങളെ ഉൾകൊണ്ടുകൊണ്ടും, അപ്പുറത്തും ഇപ്പുറത്തും കൊള്ളാതെ 'കൊടുംക്രൂരമായ' ബൃട്ടിഷ് കൊളോണിയൽ വാഴ്ചയെന്ന പ്രതിഭാസത്തെ പഴിപറഞ്ഞുകൊണ്ട് ഈ രണ്ട് വ്യക്തിത്വങ്ങളേയും മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും മുതിരുന്നതിൽ കാര്യമായ പാളിച്ചയുണ്ട് എന്നാണ് തോന്നുന്നത്.

ഈ രണ്ട് വ്യക്തിത്വങ്ങളേയും അവരുടെ അതേ മാനസികവും സാമൂഹികവും ആയ നിലവാരത്തിൽ നിന്നുകൊണ്ട് തന്നെ മനസ്സിലാക്കാൻ ഇന്നുള്ള ഇന്ത്യയിലെ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മുഹമ്മദീയർക്കുപോലും കൃത്യമായി ആവും എന്നും തോന്നുന്നില്ല.

സ്വയം 'ഓൻ' എന്ന നിലവാരത്തിൽ നിന്നുകൊണ്ട്, അവർ ഇവരെ കാണുന്നത് 'ഓര്' എന്ന ഭാഷാ വാക്കിന്‍റെ വരേണ്യ ഭാവത്തിലാണ്. അല്ലാതെ ഇങ്ഗ്ളിഷിലെ He, Him എന്ന വാക്കുകൾ നൽകുന്ന ഭാവത്തിൽ നിന്നുകൊണ്ട്, അതേ വാക്കുകളുടെ ഭാവത്തിൽ അല്ല.

കലർപ്പില്ലാത്ത അറബിയിൽ (pristine-Arabicക്കിൽ) എന്താണ് അവസ്ഥയെന്ന് ഈ എഴുത്തുകാരന് അറിയില്ല.

ഇതേ കാര്യം ഇസ്ലാമിനും ബാധകമാണ്. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർക്ക്, അതും പ്രത്യേകിച്ചും ആ ഭാഷകളുടെ അടിത്തട്ടിൽ നിൽക്കുന്നവർക്ക്, ഇസ്ലാമിനേയോ മുഹമ്മദിനെത്തന്നെയോ കൃത്യമായി മനസ്സിലാക്കാൻ ആവുമോ എന്ന ഒരു ചോദ്യം മനസ്സിൽ കയറി നിൽക്കുന്നുണ്ട്.

ഈ രണ്ട് കാര്യങ്ങളും ഈ എഴുത്തുകാരൻ ഇവിടെ പറഞ്ഞത്, ഇസ്ലാം എന്ന മതത്തിനെ ഐഹികമായ (temporal) വീക്ഷണകോണിൽ നിന്നും നോക്കിക്കൊണ്ടുമാത്രമാണ്. ഇസ്ലാമിന്‍റെ ആദ്ധ്യാത്മിക ആഴങ്ങളിലേക്ക് കടന്നു നോക്കാനുള്ള യാതോരു വിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ ഇസ്ലാം വളർന്നുവന്നതിനെക്കുറിച്ച്




ദക്ഷിണേഷ്യയിലെ ഹിന്ദി ഇംപീരിയലിസത്തെ വൻ ദേശീയ ബോധമായി കാണുന്ന വൻ വിവരമുള്ളവർ, മലബാറിലെ മാപ്പിള ആക്രമണങ്ങളേയും മറ്റും കുറിച്ച് എഴുതുമ്പോൾ, ആ വിധ കാര്യങ്ങൾ അത്രയും ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള പ്രതികരണവും ദേശീയ സ്വാതന്ത്ര്യ സമര പ്രവർത്തനവും മറ്റുമായി പറഞ്ഞു മനസ്സിലാക്കിക്കപ്പെടുന്നുണ്ട്.

എന്നാൽ 1800റുകളിൽ ഒരു ഇന്ത്യാ രാജ്യമോ അതുമായി ബന്ധപ്പെട്ട ഒരു ദേശീയ ബോധമോ ആരിലെങ്കിലും ഉണ്ടായിരിക്കാനുള്ള സാധ്യത കാണുന്നില്ല.

ഭൂജന്മികുടുംബക്കാർക്ക് അടിയിൽ പെട്ടു പോയ ജനങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾക്കും വ്യക്തമായി മനസ്സിലാക്കാൻ ആയിട്ടില്ല.

ഇങ്ഗ്ളിഷ് കമ്പനിയിലെ ജീവനക്കാരായ മിക്ക ഇങ്ഗ്ളിഷുകാരും, സാമൂഹികമായി ഇങ്ഗ്ളണ്ടിൽ അവിടുള്ള ഭൂജന്മികളുടെ കീഴിൽ വരുന്ന ആളുകൾ തന്നെ. അവിടേയും ഈ കാരണത്താൽ ഒരു Class വ്യാത്യസം അനുഭവിക്കുന്നവർ തന്നെയാണ് അവരും. എന്നാൽ ദക്ഷിണേഷ്യൻ ഭാഷകളിലൂടെ അവരെ ഒരു കീഴ്ജനം എന്ന് വിശേഷിപ്പിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ തനി വിഡ്ഢിത്തപരമായ വിവരമാണ് മനസ്സിൽ കയറുക. എന്നാൽ വാസ്തവത്തിൽ അവരും അവിടെ കീഴ്ജനം തന്നെയാണ്.

അവരെ ദക്ഷിണേഷ്യയിലെ കീഴ്ജനവുമായി താരതമ്യം ചെയ്യാൻ ആവില്ല. ഇതിന്‍റെ പ്രധാനമായുള്ള കാരണം, ദക്ഷിണേഷ്യൻ ഭാഷകളിലെ ഉച്ചനീചത്വ വാക്കുകളിൽ ഏറ്റവും ചളിപുരളുന്ന ഇടത്ത് നിൽക്കുന്നവർ ആണ് ദക്ഷിണേഷ്യയിലെ കീഴ്ജനം.

അതേ സമയം ഇങ്ഗ്ളണ്ടിലെ കീഴ്ജനം ഭാഷാപരമായി അവിടുള്ള ഉന്നതരുടെ അതേ നിലവാരത്തിലുള്ള You, He, She നിലവാരത്തിൽ ജീവിക്കുന്നവർ ആണ്. എന്നുവച്ചാൽ ഒരു തരം 5-Star കീഴ്ജനം എന്നു നിർവ്വചിച്ചുവിടാം ഇവിടെ.

മലബാറിൽ ചരിത്രത്തിലെ ഏതെല്ലാമോ സംഭവവികാസങ്ങളിലൂടെ കീഴ്ജന സ്ഥാനത്ത് വന്നുപെട്ടുപോയവർ അനുഭവിക്കുന്നത് നിത്യമായുള്ള തരംതാഴ്ചയും അമപാനവും, അഴുക്കും അറപ്പും ഉളവാക്കുന്ന വസ്തുക്കുകളുമായുള്ള നിത്യമായുള്ള സമ്പർക്കവുമാണ്. ഈ അഴുക്കും അറപ്പും ഉളവാക്കുന്ന വസ്തുക്കളുമായുള്ള സമ്പർക്കം തന്നെ ഒരു നിത്യയാഥാർത്ഥ്യമായി മാറുന്നതുതന്നെ ഭാഷാകോഡുകൾ അവരിൽ വ്യക്തായ സ്ഥാനീകരണം നടത്തിച്ചേർക്കുന്നതു കൊണ്ടാണ്.

കാരണം, ഇങ്ഗ്ളണ്ടിലും വ്യക്തികൾ അഴുക്കും അറപ്പും ഉളവാക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ജോലികൾ ചെയ്യാറുണ്ട്. എന്നാൽ ഭാഷയിലെ വാക്കുകൾ അവരെ യാതോരു രീതിയിലും തരംതിരിക്കുകയോ അഴുക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മുദ്രകുത്തുകയോ ചെയ്യില്ല. ഇതെല്ലാം വൻ സാമൂഹിക വാസ്തവങ്ങൾ തന്നെയാണ്. കണ്ടില്ലാ എന്ന് പ്രാദേശിക ഭാഷാ സ്നേഹികൾ നടിച്ചതുകൊണ്ടൊന്നും ഈ കാര്യങ്ങൾ മാഞ്ഞുപോകില്ല.

അനസഹനീയമായ ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന കീഴ്ജന വ്യക്തികൾ എന്നാൽ തമ്മിൽ പോരിട്ടും മത്സരിച്ചും തന്നെയാണ് ജീവിക്കുക. അവയും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന മനോവികാരങ്ങൾ തന്നെയാണ്.

എന്നാൽ ഇവരിൽ ചിലർ ഇസ്ലാമിലേക്ക് കയറിയത് അവരിലും അവരിലെ ഭാവങ്ങളിലും വൻ മാറ്റങ്ങൾ തന്നെ സ്ഥാപിച്ചിരിക്കാം.

ഫ്യൂഡൽ ഭാഷയുടെ പലവിധ ഹീന ഭാവങ്ങളും മാപ്പിളമാരായി മാറിയ കീഴ്ജന വ്യക്തികളിൽ മായാതെ നിലനിൽക്കുമെങ്കിലും, അവരിൽ ഒരു വ്യത്യസ്ത തരം സാഹോദര്യം വളർന്നുവന്നിരിക്കാം.

ഇതും ഒരു സങ്കീർമായുള്ള കാര്യമാണ്. പഴയകാല ഇങ്ഗ്ളിഷ് എഴുത്തുകളിൽ ഭൂഖണ്ഡ യൂറോപ്പിൽ നിലനിന്നിരുന്ന ചില Brotherhood (സാഹോദര്യ) പ്രസ്ഥാനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇങ്ഗ്ളിഷുകാർക്ക് എന്നാൽ ഈ വിധ Brotherhood പ്രസ്ഥാനങ്ങളെ വ്യക്തമായി മനസ്സിലായിട്ടില്ലാ എന്നാണ് തോന്നിയിരുന്നത്.

ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള Brotherhood പ്രസ്ഥാനങ്ങളെ സൃഷ്ടിക്കാനും നിലനിർത്താനും പ്രയാസം തന്നെയാവും. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ വിധമായുള്ള ഒരു Brotherhood പ്രസ്ഥാനം സൃഷ്ടിച്ചെടുത്താൽ, അതിന് ഉള്ളിൽ പലവിധ വ്യക്തിബന്ധ കണ്ണികൾ നിലനിൽക്കും.

വളരെ ലളിതമായി പറഞ്ഞാൽ നീ, അങ്ങുന്ന്, ചേട്ടൻ, അനിയൻ, ചേച്ചി, അനിയത്തി, തമ്പ്രാൻ, അടിയാളൻ, മാഷ്, ഗുരു, ശിക്ഷ്യൻ, സ്വാമി, അവര്, അവൻ, അവള് അങ്ങിനെ പലതുമായുള്ള വാക്ക് തൂണുകളെ ബന്ധപ്പിക്കുന്ന കണ്ണികൾ ആണ് ഇവ. ഈ കണ്ണികൾ വ്യക്തികളെ വളരെ ശക്തമായി സ്ഥാനീകരിക്കുകയും അവരെ ഒരു വൻ ശക്തമായുള്ള പ്രസ്ഥാനമായി നിലനിർത്തുകയും ചെയ്യും. മുകളിൽ ഉള്ളവരുടെ ചെറിയ ഒരു വാക്കും ആഗ്രഹവും, വൻ ഭാരമുള്ള ആജ്ഞ ആയാണ് ഈ കണ്ണികളിലൂടെ താഴേക്ക് നീങ്ങുക.

ഇങ്ങിനെ നോക്കുമ്പോൾ, ദക്ഷിണേഷ്യയിലെ ഭൂജന്മികളും അവർക്ക് കീഴിൽ ഉള്ള പലതട്ടുകളായുള്ള വ്യക്തികളും ഈ വിധമായുള്ള ഒരു Brotherhood പ്രസ്ഥാനം തന്നെയാണ്.

ഈ വിധമായുള്ള Brotherhood പ്രസ്ഥാനങ്ങളിൽ ഏറ്റവും കീഴിൽ വരുന്നവർ ഒരു തരം അടിമ ജനംതന്നെയാണ്. എന്നാൽ ചുറ്റുമുള്ള സാമൂഹികാന്തരീക്ഷത്തിന്‍റെ ഗുണമേന്മയും മേന്മക്കുറവും വ്യക്തികളുടെ ഗുണനിലവാരത്തിലും മാനസിക ഭാവത്തിലും പ്രതിഫലിച്ചുകാണും എന്നും പറയാം എന്ന് തോന്നുന്നു.

ബ്രാഹ്മണ പക്ഷത്തുള്ള Brotherhood പ്രസ്ഥാനവും ഇസ്ലാമിക പക്ഷത്തുള്ള Brotherhood പ്രസ്ഥാനവും ഏതെല്ലാമോ രീതയിൽ വ്യത്യസ്തമായിരുന്നിരിക്കാം. ഇസ്ലാമിക പക്ഷവും ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ തന്നയാണ് മലബാറിൽ നിലനിന്നത് എങ്കിലും, ഇസ്ലാമിന്‍റെ പിന്നണിയിൽ ഒരു തരം eglitarian ഭാവം ഒരു ആദ്ധ്യാത്മിക പരിവേഷത്തിലൂടെ ഉള്ളത് ഒരു വൻ കാര്യമാണ്.

മറ്റൊന്ന് ഇസ്ലാമിന്‍റെ ആചാര്യസ്ഥാനത്തുള്ള വ്യക്തിയെന്ന് പൊതുവായി മനസ്സിലാക്കപ്പെടുന്ന മുഹമ്മദിന്‍റെ വ്യക്തിത്വം. മുഹമ്മദിന് അടിയാളത്ത ഭാവത്തെ ബഹുമാനമായി തെറ്റിദ്ധരിപ്പിച്ച് സാമൂഹിക മഹിമയിൽ നിലനിൽക്കുന്നതിനോട് മതിപ്പില്ലായിരുന്നു എന്നത്.

പോരാത്തതിന്, കലർപ്പ് ചേർന്നിട്ടില്ലാത്ത അറബി ഭാഷയും ഏതെല്ലാമോ രീതയിൽ ഫ്യൂഡൽ ഭാഷാ ഭാവമില്ലാത്തതാണ് എന്നതും.

ഈ വിധ മാനസിക ഭാവങ്ങൾ ഉൾക്കൊള്ളാനും അവയെ മലബാറിൽ സാമൂഹികമായി പ്രചരിപ്പിച്ച് സാമൂഹിക പരിഷ്ക്കരണം നടത്താനും ചില അറബി രക്തപാതയിൽ ഉള്ള മുഹമ്മദീയർ ശ്രമിച്ചിരുന്നു എന്നു കാണുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് ശ്രദ്ധയിൽ വന്നു പെട്ട പേരാണ് Sayyid Fazl തങ്ങളുടേത്.

ഈ ഒരു കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് ഇദ്ദേഹം ചില കാര്യങ്ങൾ ചെയ്തതായി കാണുന്നുണ്ട്. ചെയ്ത കാര്യങ്ങൾക്ക് പിന്നിൽ ഏതെല്ലാമോ സദുദ്ദേശം കാണുമെങ്കിലും ഒരു പരിധിവരെ അവ വിഡ്ഢിത്തവും മറ്റൊരു പരിധിവരെ അവ പ്രകോപന പരവും ആയിരുന്നിരിക്കാം. പോരാത്തതിന് ഈ വിധമായുള്ള ഒരു ഭാവം ഇദ്ദേഹം എടുക്കുമ്പോഴും, ഇദ്ദേഹവും പ്രാദേശിക ഭാഷയിലെ സാമൂഹിക സമത്വം എന്ന അപകടകരമായ അവസ്ഥയിൽ നിന്നും സംരക്ഷണം ലഭിക്കാനായി വാക്കുകളിളൂടെയുള്ള കവച്ചം നിലനിർത്തിയിരുന്നു എന്നും വേണം മനസ്സിലാക്കാൻ.

ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ കാര്യങ്ങൾ അടുത്ത എഴുത്തിൽ നൽകാം.

ഈ എഴുത്തിൽ ഇപ്പോൾ പറയാൻ വന്നത് മറ്റൊന്നാണ്. ബ്രാഹ്മണ പക്ഷത്തുള്ള കീഴ്ജനം ദിവ്യസ്ഥാനത്തുള്ള ഉന്നത വ്യക്തികൾക്ക് കീഴിൽ അടിയാളന്മാരായി തുടരാൻ ഇഷ്ടപ്പെട്ടിരിക്കാം. അതേ സമയം ഈ Brotherhood പ്രസ്ഥാനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ട് മറ്റൊരു Brotherhood പ്രസ്ഥാനത്തിലെ കീഴ്സ്ഥാനക്കാരായി മാറി ഇസ്ലാമിലേക്ക് കയറിയ കീഴ്ജനം.

അവിടേയും ഈ കൂട്ടർ കീഴ്ജനം തന്നെയെങ്കിലും, അവിടെ മറ്റൊരു നിലവാരത്തിലുള്ള കീഴ്ജനമായി മാറിക്കൊണ്ടിരുന്നു ഇവർ.

ഇവർക്ക് തമ്മിൽ സംഘടിക്കാനുള്ള വാക്ക് കോഡുകൾ ഇസ്ലാം പ്രാദേശിക ഭാഷയിൽ തിരുകിച്ചേർക്കുകയും ചെയ്തിരുന്നു എന്നും തോന്നുന്നു. ഉദാഹരണത്തിന്, ഇവർ ഉപയോഗിച്ചിരുന്ന 'ഇക്ക' എന്ന വാക്കിന്‍റെ അർത്ഥം ചേട്ടൻ എന്നാണ് എന്ന് പൊതുവായി പറയാമെങ്കിലും, ഭാവത്തിലും സ്ഥാനീകരണത്തിലും ഇത് തികച്ചും വ്യത്യസ്തമായ ഒരു വാക്ക് കണ്ണിയണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷ ഈ മാപ്പിളമാരിലും തമ്മിൽത്തമ്മിലുള്ള മത്സര ബുദ്ധിനിലനിർത്തും എന്നത് വാസ്തവം തന്നെ. എന്നാൽ ഇസ്ലാമിന്‍റെ നിരന്തരമായുള്ള പലവിധ ഉപദേശങ്ങൾ അവയുടെ മുനയെ ഒടിച്ചുകൊണ്ടിരുന്നിരിക്കാം.

എന്നാൽ സമൂഹത്തിൽ ഒരു കീറാമുട്ടി മാതിരി ഫ്യൂഡൽ ഭാഷ തന്നെയാണ് നിലനിൽക്കുന്നത്. ഈ ഒരു വാസ്തവത്തെ അവഗണിച്ചുകൊണ്ട് ഒരു ഫ്യൂഡൽ ഭാഷാ ഇസ്ലാം മലബാറിൽ വളർന്നുവന്നത് സമൂഹത്തിൽ ഒരു സമാധാന അന്തരീക്ഷം അല്ല സൃഷ്ടിക്കുക എന്നും പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണത്തിന്‍റെ വിഫലത



സമൂഹത്തിൽ മുൻപൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള ചുരുട്ടലും പിരിക്കലും മറ്റും സംഭവിക്കുന്നുണ്ട്. മൈസൂറുകാരുടെ രണ്ട് വ്യത്യസ്ത ആക്രമണങ്ങൾ സാമൂഹിക അടിത്തട്ടിൽ നിന്നിരുന്നവരെ കൂത്തിത്തോണ്ടിയെടുത്ത് മേലോട്ട് കയറ്റിയ ഒരു പ്രതീതി വരുത്തിയിരുന്നു.

എന്നാൽ മൈസൂറുകാരുടെ ഭരണം അധികം കാലംനിലനിന്നിരുന്നില്ല. അവരടെ പ്രാദേശിക ഉദ്യോഗസ്ഥർ വൻ അഴിമതിക്കാരും ജനങ്ങളെ ദ്രോഹിക്കുന്നവരും തന്നെയായിരുന്നു. അവരാരും ഏതെങ്കിലും മതത്തിനേയോ ആദ്ധ്യാത്മിക സിദ്ധാന്തത്തേയോ പ്രതിനിധീകരിച്ചിരുന്നു എന്നും തോന്നുന്നില്ല.

ദക്ഷിണ മലബാറിൽ ഈ കൂട്ടർക്ക് എതിരായി മാപ്പിളമാർവരെ വിപ്ളവകൊടി പാറിച്ചിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിയതായി കാണുന്നു.

മൈസൂറുകാരുടെ ഭരണം പോയതിന് ശേഷം ബ്രാഹ്മണ പക്ഷത്തുള്ള നായർമാർക്ക് സാമൂഹിക അടിത്തട്ടിൽ നിന്നും മുകളിലേക്ക് കയറ്റപ്പെട്ട കീഴ്ജനത്തിനെ അടിച്ചുതാഴ്ത്താൻ കാര്യമായ വിഷമം ഉണ്ടാവില്ല, സാധാരണ ഗതിയിൽ. എന്നാൽ ഇങ്ഗ്ളിഷ് ഭരണമാണ് മലബാറിൽ പടർന്നുപിടിച്ചത്. ഇതോടുകൂടി എന്തിനും ഏതിനും വ്യക്തമായ വ്യവസ്ഥകളും ലിഖിതമായ നിയമങ്ങളും പോലീസും കോടതിയും മറ്റും വന്നു.

സാമൂഹിക അവസ്ഥയിൽ നായർമാർക്ക് കാര്യമായി യാതൊന്നു ചെയ്യാൻ പറ്റാത്ത അവസ്ഥവന്നു. ഇതിന്‍റെ വൻ വേദന എന്താണ് എന്ന് ഇങ്ഗ്ളിഷ് പക്ഷത്തിന്നും കാര്യമായി മനസ്സിലായിക്കാണില്ല.

ഇങ്ഗ്ളിഷ് ഭരണം ചെറുമരെ സാമൂഹികമായി ഉയർത്തനായുള്ള ചില പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അവരിൽ ചിലർക്ക് വാണിജ്യപരവും സാങ്കേതികപരവും ആയ വിവരങ്ങൾ നൽകാൻ ശ്രമിച്ചു. എന്നാൽ അത് കാര്യക്ഷമമായി നടത്തിപ്പുചെയ്യാൻ ആയില്ല. കാരണം, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർ പ്രാദേശിക സാമൂഹിക ഉന്നതർ തന്നെ. അവർ അവരുടെ അടിമ ജനം മുളച്ചുപൊന്തിവരുന്നതിനെ അനുവദിക്കില്ലതന്നെ.

ഇതിന് അവരെ കുറ്റം പറയാനും ആവില്ല. കാരണം, കീഴ്ജനത്തെ വളർത്തിയാൽ, കീഴ്ജനം ഓര് എന്നവാക്കിനാൽ പരാമർശിക്കപ്പെടുന്ന വ്യക്തി ഓൻ ആയി രൂപാന്തരപ്പെടും. അവർ ഓല് എന്ന് പരാമർശിച്ചിരുന്ന വ്യക്തി ഓളും ആകും.

ഇതിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, ഇതിൽ ആണ് എല്ലാം ഇരിക്കുന്നത് എന്നതാണ് വ്യക്തമായ ഉത്തരം.

ചില ചെറുമർ അവർക്ക് ലഭിച്ച സാമൂഹിക സ്വാതന്ത്ര്യം ഉപയോഗിച്ച് സാമൂഹികമായി വളരാൻ നോക്കിയിരുന്നു. എന്നാൽ അവരുടെ ഓരോ ബന്ധുജനവും, അതായത് അമ്മ, അച്ഛൻ, അമ്മാവൻ, അമ്മായി എന്നിങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെല്ലാം ചളിക്കുണ്ടിലെ മേൽവിലാസം തന്നെയാണ് ഇവരിൽ ചാർത്തുക.

ഇതും ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ പ്രതിഭാസമാണ്.

ഒരു പ്രദേശത്ത് ഒരാൾ തെരുവിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുന്നു. അയാളുടെ ബന്ധുവാര്? ഒരു ബന്ധു ഡോക്ടറാണ്, മറ്റൊന്ന് ഐപിഎസ്സാണ്, വെറൊരാൾ അമേരിക്കയിൽ ആണ്. ഓരോ ബന്ധകണ്ണിയും ഈ ആളിൽ മൂകളിലേക്ക് വലിക്കുന്ന ഒരു ചരടായി സമൂഹത്തിൽ നിലനിൽക്കും. ഇത് വാക്ക് കോഡൂകളേയും സ്വാധീനിക്കും.

എന്നാൽ ചെറുമരുടെ കാര്യം നേരെ വിപരീതമാണ്. മുകളിലേക്ക് കയറിനിൽക്കാൻ ശ്രമിക്കുന്ന ഓരോ ചെറുമനേയും സാമൂഹികമായി വാക്ക് കോഡുകൾ ചളിക്കുണ്ടിലേക്ക് വലിച്ചിടും.

ഈ വിധം പിടിയൂരി പുറത്തുകടക്കാൻ ശ്രമിച്ച ചെറുമർ അവരുടെ സ്വന്തം ഉടമകളുടെ അടുത്തേക്ക് തന്നെ തിരിച്ചുപോയി എന്നും Malabar Manualലിൽ രേഖപ്പെടുത്തികണ്ടതായി ഓർക്കുന്നു. മനുഷ്യസമൂഹത്തിൽ അവർക്ക് സ്വന്തമായി ജീവിക്കാൻ ആവില്ലതന്നെ.

ചെറുമരിൽ പലരും ഇസ്ലാമിലേക്ക് കയറി. ഇത് ഇങ്ഗ്ളിഷ് ഭരണം അവർക്ക് നൽകിയ സൗകര്യങ്ങളേക്കാൾ ശക്തമായ വേദിയായി അവർക്ക് അനുഭവപ്പെട്ടിരിക്കാം. ഇസ്ലാമിലേക്ക് മക്കത്തായ തീയർവരെ ഈ വിധം കയറിയിരുന്നു. അതോടൊപ്പം ദക്ഷിണ മലബാറിലെ പല ഉന്നത ജനവംശങ്ങളും ഇസ്ലാമിൽ ഉണ്ട്. പോരാത്തതിന്, വെളുത്ത ത്വക്കിൻ നിറമുള്ള അറബി രക്തപാതയും അവിടെ നിലവിൽ ഉണ്ട്.

മുഹമ്മദീയരിൽ പെട്ടവരും അല്ലാത്തവരും പലരീതിയിൽ കൃഷിഭൂമി കൈവശപ്പെടുത്തി കൃഷിചെയ്യുന്നു. ചിലത് വ്യക്തമായ രേഖകളോടെയാവാം. മറ്റ് ചിലത് സമൂഹത്തിൽ പലവിധ അട്ടിമറികൾ നടന്ന അവസരങ്ങളിൽ ഈ കൂട്ടർ കൈവശപ്പെടുത്തിയതും ആവാം.

സമൂഹത്തിൽ തമ്മിൽ സ്നേഹമുള്ള ഒരു ജനതയല്ല ജീവിക്കുന്നത്. വളരെ വ്യക്തമായിത്തന്നെ ശത്രുതാ മനോഭാവമുള്ളവരും, കീഴ്ജനത്തിനെ വൻ ഭീതിയോടുകൂടി വീക്ഷിക്കുന്നതുമായ ഉന്നത കുടുംബക്കാരും മറ്റുമാണ് സമൂഹത്തിൽ.

ഒരേ You അല്ല സാമൂഹിക ആശയവിനിമയത്തിൽ ഉള്ളത്. മറിച്ച് പിടിച്ചു പൊന്തിക്കുന്നതും അടിച്ചു താഴ്ത്തുന്നതുമായ വ്യത്യസ്ത നിലവാരത്തിലുള്ള Youകൾ ആണ് ഉള്ളത്.

ഒരു കീഴ്ജന വ്യക്തിയെ അയാളുടെ കൃഷിയിടത്തിൽ നിന്നും ഇറക്കിവിട്ടാൽ യാതോരു അനുകമ്പയോ കനിവോ ഉന്നത കൂട്ടർ കാണിക്കില്ല. വെറും ചളിയെ എടുത്ത് കളയുന്ന പ്രതീതിയെ അവരിൽ വരുള്ളു.

ഭാര്യയും കുട്ടികളും മാതാവും പിതാവും മറ്റു ബന്ധജനങ്ങളും ഉള്ള ഈ കീഴ്ജനം പെരുവഴിയിൽ തന്നെയാവും. ഇസ്ലാമിനും ഒരു പരിധിക്കപ്പുറും ഇവരെ സഹായിക്കാൻ ആവില്ല. ഇസ്ലാമിലും വ്യത്യസ്ത നിലവാരത്തിലുള്ള ജനവംശങ്ങൾ ഉണ്ട്.

മുഹമ്മദീയരിലെ ആഭിജാത്യവും സാമൂഹിക മഹിമയും ഉള്ളവർ കീഴ്ജന മാപ്പിളമാരിൽ നിന്നും അകൽച്ചവെക്കും. പോരാത്തതിന്, അവർക്കും ഈ കൂട്ടരുടെ അടിയാളത്തം നിർബന്ധമായിരിക്കും.

ഇസ്ലാമിക ആചാര്യനായ മുഹമ്മദ് എന്താണ് സിദ്ധാന്തീകരിച്ചത് എന്നത് അവരെടെ സ്വന്തം സ്വാർത്ഥതാൽപ്പര്യങ്ങളുടെ അതിരുകൾക്കു ഉള്ളിൽ നിന്നുകൊണ്ടുമാത്രമേ ഇക്കൂട്ടരും മാനസികമായി ഏറ്റെടുക്കുള്ളു. കാരണം, ഫ്യൂഡൽ ഭാഷാ പ്രദേശമാണ്. ഇസ്ലാമിനെ അതേപടിയങ്ങ് ഇവിടേക്ക് ഇറക്കുമതിചെയ്യാൻ പറ്റില്ല.

ഭാഷയിലെ പിശകിനെ മാച്ചുകളയാൻ ഇസ്ലാമിന് വ്യക്തമായ യാതോരു ഉപാധിയും ഇല്ലാ എന്നാണ് മനസ്സിലാക്കുന്നത്.

ഇങ്ഗ്ളിഷ് ഭരണം മലബാറുകളിൽ കുറ്റകൃത്യങ്ങളേയും അതേ പോലെതന്നെ ഭൂസ്വത്തു സംബന്ധമായ പ്രശ്നങ്ങളേയും നിയമപരമായി കൈകാര്യം ചെയ്യാനായി കോടതികൾ സ്ഥാപിച്ചിരുന്നു. അവയിൽ ജഡ്ജിമാരായി നിയമിതരായിരുന്നത് ഇങ്ഗ്ളിഷ് പൗരന്മാരും മറ്റ് ബൃട്ടിഷുകാരും ആയിരുന്നു എന്നും തോന്നുന്നു.

ദക്ഷിണേഷ്യയിൽ, നൽകിയ വാക്കിന് അചഞ്ചല വിലയല്ല ഉള്ളത് എന്ന വിവരം അവരിൽ വന്നിരുന്നു. വാക്കുകൾ ആടിക്കൊണ്ടിരിക്കും. ഇതിന്‍റെ വ്യക്തമായ കാരണം, വ്യക്തി അദ്ദേഹമോ, അയാളോ, അവനോ, എന്നതിനെ ആശ്രയിച്ചിരിക്കും നൽകിയ വാക്കിന്‍റെ വിലയും കൃത്യതയും ബലവും.

വാക്കു പാലിച്ചാൽ സ്വന്തം സ്ഥാനത്തിന് വാക്ക് കോഡുകളിൽ ബലക്ഷയം സംഭവിക്കും എന്നു തോന്നിയാൽ, നൽകിയവാക്കിനെ നിരസിക്കുകയും നിരാകരിക്കുകയും നിഷേധിക്കുകയും അവഗണിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യും.

വ്യക്തിയെ പരാമർശിക്കുന്ന വാക്കുകളിൽ ആട്ടം സംഭവിക്കുമ്പോൾ നൽകിയിരുന്ന ഉറപ്പും വാക്കും ആടും. ഒരേ വ്യക്തി വ്യത്യസ്തരായ മറ്റു വ്യക്തികളുടെ മുന്നിൽ വ്യത്യസ്ത നിലവാരത്തിലുള്ള He/She ആയിരിക്കും എന്നതും ഈ കാര്യത്തിൽ സങ്കീർണ്ണത കൂട്ടും. എന്നാൽ ഈ വിധമായുള്ള കാര്യങ്ങൾ ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് അറിവുണ്ടായിരുന്നു എന്നും തോന്നുന്നില്ല.

നൽകിയ വാക്കിന് വ്യക്തമായതും അനങ്ങാത്തതുമായ വിലയില്ലാത്ത ഒരു പ്രദേശത്ത് കോടതിയും നിയമവും നടപ്പിൽ വരുത്തുമ്പോൾ, അവയ്ക്കെങ്കിലും ഒരു അനങ്ങാപ്പാറയുടെ ബലവും കരുത്തും ആവശ്യമാണ് എന്നത് ചിന്തിക്കാവുന്ന കാര്യം തന്നെയാണ്.

അതായത് വ്യക്തിയുടെ ഔന്നിത്യവും ദൈന്യതയും സ്വാധീനിക്കാത്ത നിയമങ്ങളും മറ്റ് ചട്ടങ്ങളും.

ഇങ്ഗ്ളിഷ് പോലുള്ള ഒരു സാമൂഹിക സാഹചര്യത്തിൽ ഈ ഒരു കാര്യം പ്രത്യേകമായി എടുത്തുപറയേണ്ട ഒന്നാവില്ല.

എന്നാൽ ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഇത് പലവിധ പ്രശ്നങ്ങളും വരുത്തും. സമൂഹത്തിൽ വ്യക്തി ഉന്നതനോ താഴ്ന്നവനോ ആണ്. ഇതിന് അനുസൃതമായാണ് ആ വ്യക്തിയെ വാക്കുകളിൽ മനസ്സിലാക്കപ്പെടുക. ഈ ഒരു സത്യാവസ്ഥയെ കണ്ടില്ലാ എന്ന് നടിച്ച് നിയമപാലനം നടപ്പില്ലതന്നെ.

വെറും നിയമങ്ങളിലൂടെ സാമൂഹിക പരിഷ്ക്കരണം നടക്കില്ല എന്ന് സാരം.

ദക്ഷിണ മലബാറിൽ പല കുടിയാന്മാരും പലവിധ നിയമനടപടികളിൽ അകപ്പെട്ടുപോയി. അവരുടെ ഭൂജന്മികൾക്ക് കോടതിയിൽ കേസ് കൊടുക്കാനും അവ നടത്തിപ്പുചെയ്യാനും ആവും. അവരോട് അവരുടെ വക്കീലന്മാർ അടിയാളത്തത്തോടുകൂടി പെരുമാറും.

അതേ സമയം കുടിയാന്മാരോട് കോടതിയിലെ ഏറ്റവും കീഴിലുള്ള ജീവനക്കാർവരെ തരംതാഴ്ത്തിയും അധിക്ഷേപിച്ചും പെരുമാറും.

പല കുടിയാന്മാർക്കും അവരുടെ കൃഷിയിടം നഷ്ടപ്പെട്ടു.

ഇവിടെ കുടിയാന്മാർ നല്ലവരെന്നും അവരുടെ ഭൂജന്മികൾ ദുഷ്ടരെന്നും കണ്ടെത്തുന്നത് തെറ്റാണ്. കാരണം, ഇതേ കുടിയാന്മാർ ഭൂജന്മികൾ ആയി മാറിയാൽ, അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷ നൽകുന്ന പ്രചോദനത്തിന് അനുസൃുതമായി അവരും അവരുടെ അടിയിൽ പെട്ടുപോകുന്നവരോട് കഠിനമായിത്തന്നെയാണ് പെരുമാറുക.

കാരണം, ഫ്യൂഡൽ ഭാഷകളിൽ കീഴിൽ ഉള്ളവർ അപകടകാരികൾ തന്നെയാണ്. അവരെ വൻ അനുസരണത്തിൽ നിർത്തണമെങ്കിൽ അവരെ മാനസികമായി അടിച്ചുതമർത്തണം.

ഇന്ന് നകസൽ പ്രസ്ഥാനത്തിന്‍റേയും തീവ്രമായ കമ്മൂണിസ്റ്റ് ചിന്താഗതിയുടേയും ഭാവം തുറിച്ചുനിൽക്കുന്ന ഒരു പ്രസ്താവന Saiyid Fazl തങ്ങൾ തന്‍റെ ഒരു പള്ളിപ്രസംഗത്തിലോ മറ്റോ പറഞ്ഞു പോലും. പറഞ്ഞതിന്‍റെ ഇങ്ഗ്ളിഷ് ഭാഷ്യം ഇതാണ്:

It is no sin, but a merit, to kill a janmi who evicts.


ആശയം: കുടിയിറക്കിപ്പിക്കുന്ന ഒരു ഭൂജന്മിയെ കൊല്ലുന്നത് ഒരു പാപമല്ല. മറിച്ച് ഒരു സുകൃതമാണ് അത്.

പല കമ്മ്യൂണിസ്റ്റ് വിപ്ളവ നേതാക്കളും ഈ വിധമായുള്ള ഒരു ഉദ്ഘോഷം അവരുടെ അണികൾക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു മഹാ വാക്യമായും കാണുന്നവർ ഉണ്ട്. അനീതിക്കെതിരായുള്ള ഒരു പടവാൾ വീശലാണ് ഈ ഒരു വചനത്തിൽ പലരും കാണുന്നത്.

Saiyid Fazl തങ്ങളുടെ ആത്മാർത്ഥതേയും കീഴ്ജനത്തിനോടുള്ള അനുകമ്പയും മനസ്സിലാക്കവുന്നതാണ്.

എന്നാൽ കമ്മിണിസ്റ്റുകാരുടെ കാര്യം പറഞ്ഞതുപോലെതന്നെ, ഈ വിധമായുള്ള ഒരു വചനത്തിലൂടെ സാമൂഹത്തിൽ ഇണപിരിഞ്ഞുകിടക്കുന്ന പിശകുകളെ ഈ ഒരു ചൊട്ടുവിദ്യകൊണ്ട് മാറ്റാനാവില്ലതന്നെ.

പോരാത്തതിന്, ഏത് വിപ്ളവ നേതാവും ആദ്യം നോക്കുന്നത് ഫ്യൂഡൽ വാക്ക്കോഡുകളിൽ തന്‍റെ സ്വന്തം മഹിമയുടേയും പേരിന്‍റേയും വ്യക്തിത്വത്തിന്‍റേയും സംരക്ഷണമാണ്.


Image
Image description
Post Reply

Who is online

Users browsing this forum: No registered users and 0 guests