17. മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ

Post posted by VED »

Image
Image



Image



Image
Image
Last edited by VED on Mon Feb 19, 2024 1:06 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #

കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. നിസ്സാര ഭാഷയായ ഇങ്ഗ്ളിഷിന് ആവാത്ത കാര്യം

2. വിദൂരത്തുള്ള പിന്നണിയിൽ നിന്നും ചെയ്യാവുന്നത്

3. തേനീച്ച കൂടിനോടുള്ള ഉപമ

4. ഇരട്ട ഭാവം

5. കീഴ്വഴക്കവും കാര്യക്ഷമതയും

6. കുരുട്ടു ബുദ്ധിക്കാരുടേയും മൃഗീയ ഭാവക്കാരുടേയും നാട്

7. ഉന്നത വർഗ്ഗം - കീഴ് വർഗ്ഗം

8. മാന്യനെ പരാക്രമിയാക്കാൻ

9. ദുഷ്ടനെ പ്രവിത്രനാക്കാൻ

10. പല ഭാഷകൾ പഠിക്കുന്നതിനെക്കുറിച്ച്

11. വിഷ വായു തുറന്നുവിടുന്ന അവസ്ഥ

12. ഭാഷാ പരമായ ചിലന്തിവലയും തീവണ്ടി അപകടവും

13. മനോരോഗാവസ്ഥയുടെ പിന്നാമ്പുറ കഥയിലേക്ക്

14. ഉന്നതനെ കോമാളിയാക്കാൻ

15. പ്രാചീനതയിലെ രത്നക്കല്ലുകൾ

16. സർക്കാർ തൊഴിലിനായുള്ള പൊതുപരീക്ഷാ പദ്ധതി

17. വ്യർത്ഥമായ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച്

18. നിങ്ങൾ എന്ന അസഭ്യവാക്ക്

19. രാജകുടുംബത്തിന്‍റെ യഥാർത്ഥ രൂപം

20. ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങളെ താരതമ്യം ചെയ്യാം

21. തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ - പോലീസ് പൈതൃകം

22. ബൃട്ടിഷ്-മലബാറുകാരെ കേരളീയർ ആക്കിയതിനെക്കുറിച്ച്

23. ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിന്‍റെ വേരുകൾ

24. കഥയറിയാതേയുള്ള ആട്ടം കാണൽ

25. ഉദ്യോഗസ്ഥരുടെ അധികാരം

26. രണ്ടു കൊടും ദുഷ്ടതകളുടെ ഏറ്റുമുട്ടൽ

27. നാടു നാറുന്നത് നിയമ ചട്ടങ്ങളിലൂടെ കണ്ടെത്താൻ ആവും

28. കീഴ്ജനത്തിന്‍റെ പരിവേദനങ്ങൾ

29. ഭീകര രാജ്യത്തിലെ ഭീകര ഉദ്യോഗസ്ഥർ

30. മറവിയിലേക്ക് നീക്കപ്പെട്ട വംശീയ ചരിത്രം

31. പോലീസും custodial interrogationനും

32. തിരുവിതാംകൂർ രാജ്യത്തിൽ പോലീസ് പ്രസ്ഥാനം

33. നിസ്സാരമാറ്റങ്ങൾ മാത്രം വരുത്തിയ പരിഷ്ക്കാരങ്ങൾ

34. ഇന്ത്യയിൽ ഒരു Police Act

35. സംഘടിതമായ ചെറുത്തു നിൽപ്പും, ഭാഷാ കോഡുകളും

36. ഉന്നത സാമൂഹിക സമത്വ ഭാവമുള്ള ഒരു ഭരണയന്ത്രത്തെ സൃഷ്ടിക്കാൻ

37. ഇങ്ഗ്ളിഷ് ഭരണം തെരുവിലെറിഞ്ഞ ഉദ്യോഗസ്ഥരെക്കുറിച്ച്

38. വ്യത്യസ്ത സർക്കാർ സ്ഥാനങ്ങൾ

39. ഭീകരരൂപമുള്ള ഉദ്യോഗ സ്ഥാന നാമങ്ങൾ

40. മലബാറിലെ കാര്യം

41. പാളിച്ചകൾ കുന്നുകൂടുന്നതിനെക്കുറിച്ച്

42. ഒരു നയാ പൈസപോലും കൂട്ടിത്തരില്ലാ എന്ന്

43. ഇങ്ഗ്ളിഷ് ഔദ്യോഗിക നടപടിക്രമങ്ങൾ

44. സർക്കാർ ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശം

45. മലയാള വാക്കുകളുടെ കടിഞ്ഞാൺ അഴിച്ചുവിട്ടാൽ

46. ഇരട്ടത്താപ്പ് ഭാവമുള്ള ഭാഷയെ നാടുകടത്തുക

47. അപസ്മാരം വരുത്തുന്ന ഭാഷയും ഭാഷാ വാക്കുകളും

48. വാക്കുകളിൽ മൻസബ്ദാരി

49. ഇബ്ലീസിൻ്റെ ഭാഷ തന്നെ പ്രശ്നം

50. വ്യക്തി പ്രദർശിപ്പിക്കുന്ന ശുഭ-അശുഭ അടയാളങ്ങൾ


Image
Last edited by VED on Sat Feb 10, 2024 7:55 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. നിസ്സാര ഭാഷയായ ഇങ്ഗ്ളിഷിന് ആവാത്ത കാര്യം


Image

ഈ നൽകിയിട്ടുള്ള ചിത്രം നോക്കുക. ഇത് 1800ലേയോ മറ്റോ ഒരു ചിത്രമാണ്. നായർ സ്ത്രീകൾക്ക് ചോറ് വിളമ്പിക്കൊടുക്കുന്ന ഒരു ഭൃത്യനെ കാണാം. ഈ ആളും നായർ വ്യക്തിയാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും മേലാളന്മാരുടെ പണിക്കാരൻ എന്ന മേൽവിലാസം ഈ ആളുടെ മേൽ കാണാം.

ഈ ആളിൽ ഒരു ഓച്ചാനിക്കലോ, കുനിയലോ അതുപോലുള്ള മറ്റൊരു അടിയാള ഭാവമോ കാണാം. ഇത് ഭാഷാ വാക്കുകൾ രൂപകൽപ്പന ചെയ്യുന്ന ഒരു ഭാവമാണ്. ഈ ഭാവം പ്രകടിപ്പിക്കപ്പെട്ടാൽ മേലാളർക്ക്, നീ - ഇങ്ങൾ വ്യക്തിബന്ധം നിലനിൽക്കുന്നതായി സുചന ലഭിക്കും.

അതേ സമയം ഈ ഭൃത്യൻ കുനിയാതെ നിന്നു കൊണ്ട് പെരുമാറിയാൽ, ഈ ആൾ സാർ എന്ന് സംബോധന ചെയ്യേണ്ടുന്ന വ്യക്തിയെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്ന ഒരു ഭാവം അവിടെ പടരാം. അതായത്, സർക്കാർ ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സാധാരണക്കാരൻ സംബോധന ചെയ്യുന്നതുപോലുള്ള ഒരു ഭാവം.

ഇത് സർക്കാർ ഉദ്യോഗസ്ഥൻ സമ്മതിച്ചുകൊടുക്കില്ല. കാരണം, അയാൾക്ക് താൽപ്പര്യമുള്ളത്, ആദ്യം പറഞ്ഞ ഭാവം ആണ്. നിങ്ങൾ - നിങ്ങൾ ബന്ധം അയാൾക്ക് താങ്ങാൻ ആവില്ല.

ചിലപ്പോൾ, കുനിയാതെ നിന്ന് പെരുമാറുന്ന കീഴ് വ്യക്തി തന്നെ നീ എന്ന് സംബോധന ചെയ്യുന്നതു പോലുള്ള ഒരു ഭാവം മേലാളനിൽ വന്നേക്കാം. അതായത്, തനി ധിക്കാരി. ഇത് യാതോരു രീതിയിലും അനുവദിച്ചുകൊടുക്കാൻ ആവുന്ന ഒരു കാര്യം അല്ലതന്നെ.

ഇവിടെ യഥാർത്ഥത്തിൽ കീഴിൽ നിൽക്കുന്ന വ്യക്തി യാതോരുവിധ വാക്കുകളും ഉപയോഗിച്ചില്ല എന്നതാണ് വാസ്തവം. പകരം തലയും ശരിരവും കുനിച്ചില്ല. ഇത് ഭാഷാ വാക്കുകളിൽ വൻ വേലിയേറ്റവും വേലിയിറക്കവും വരുത്തുന്നുണ്ട്.

ഈ ഒരു പ്രതിഭാസത്തെ Non-verbal signal(വാക്കേതര ആശയവിനിമയ അടയാളം) എന്നായി വേണമെങ്കിൽ നിർവ്വചിക്കാം. ഇത് ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ കാര്യം തന്നെയാണ്.

മോശമായി ഞാൻ യാതോരു കാര്യവും പറഞ്ഞില്ല, എന്നിട്ടും അയാൾ എന്നോട് വളരെ ദേഷ്യപ്പെട്ടു എന്ന രീതിയിൽ ഉള്ള പരാതികളിൽ ഈ വിധമായുള്ള ഒരു കാര്യം നിലനിൽക്കും.

ഭാര്യ-ഭർതൃ ബന്ധത്തിലും, തൊഴിലാളി - തൊഴിലുടമാ ബന്ധത്തിലും, പോലീസ് പെരുമാറ്റത്തിലും, സർക്കാർ ഗുമസ്തരുടെ പെരുമാറ്റത്തിലും അങ്ങിനെ പലയിടത്തും വൻ പൊട്ടിത്തെറികൾ ഈ ഒരു കാര്യം സൃഷ്ടിക്കും.

എന്നാൽ, ഇത്രമാത്രം സ്ഫോടകാത്മകമായ ഒരു non-verbal signalling ഇങ്ഗ്ളിഷ് ഭാഷയിൽ നടത്തിക്കിട്ടാൻ പ്രയാസം തന്നെയാണ്. അതിനായി വളരെ കരുതിക്കൂട്ടി ചുവടുവെപ്പുകൾ നടത്തിയാലെ ഈ വിധമായുള്ള ഒരു പൊട്ടിത്തെറി ഇങ്ഗ്ളിഷിൽ സൃഷ്ടിക്കാൻ ആവുള്ളു.

ഇവിടെ നിന്നും ഈ എഴുത്ത് നേരിട്ടു നീങ്ങുന്നത് മറ്റൊരു കാര്യത്തിലേക്കാണ്. അത് mental platform അഥവാ മാനസിക മേൽത്തട്ട് അല്ലെങ്കിൽ മാനസിക കീഴ്തട്ട് എന്ന പ്രതിഭാസം.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ ഇഞ്ഞി👇 - ഇങ്ങൾ👆 എന്ന ഏണിപ്പടിയിലെ വിവിധ പടികളിൽ ആണ് നിൽക്കുന്നത് എന്ന് വളരെ ലളിതമായി പറയുന്നു.

ഇത് വ്യക്തികളിൽ ഒരു മാനസിക ഭാവമായി നിലനിൽക്കും. ഉദാഹരണത്തിന്, ഞാൻ ഒരു ഡോക്ടറാണ്, ഞാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്, ഞാൻ ഒരു പോലീസ് കോൺസ്റ്റബ്ൾ ആണ്, ഞാൻ ഒരു അദ്യാപകനാണ് എന്നെല്ലാം രീതിയിൽ ഉള്ള ഒരു മേധവിത്വ ഭാവം ഈ വിധ ഭാഷകൾ അതാതു വ്യക്തികളിൽ സ്ഥാപിക്കും.

ഈ വിധമായുള്ള മേൽത്തട്ട് ഭാവം സാധരണ ഗതിയിൽ വളരെ ഉറപ്പുള്ള ഒന്നാണ്. ഈ വിധമായുള്ള ഒരു ഉറപ്പുള്ള mental platform കൈവശപ്പെടുത്താനും, അതിന്മേൽ കയറിനിൽക്കാനും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ആളുകൾ കിണഞ്ഞു പരിശ്രമിക്കും.

കാരണം, ഈ വിധമായുള്ള ഒരു platformൽ കയറിക്കൂടാൻ പറ്റിയാൽ, മറ്റ് പല വ്യക്തികളുടെ എന്ത് പരാമർശങ്ങൾക്കും ഈ ആളെ ഈ വിധമായുള്ള ഒരു platformൽ നിന്നും ഉന്തിപ്പുറത്താക്കാൻ ആവില്ല.

സാറ്, ഡോക്ടർ, മേഡം, തുടങ്ങിയ വാക്ക് platformമുകൾ അനങ്ങില്ല. അദ്ദേഹം, അവര്, ഓര്, ഓല് എന്നീ വാക്കുകളെ സാധാരണ ഗതിയിൽ ചെറിയ തോതിലുള്ള അപവാദ കഥകൾക്ക് തള്ളിമാറ്റാൻ ആവില്ല.

എന്നാൽ, ഈ വിധമായുള്ള ഒരു platform കിട്ടാൻ പറ്റാത്തവരുടെ കാര്യം നേരെ വിപരീദമാണ്. അവൻ, അവൾ, ഓൻ, ഓള് തുടങ്ങിയ വ്യക്തികളെക്കുറിച്ച് എന്തും പറയാം. എന്നുവച്ചാൽ, അവനും അവൾക്കും ബലക്കുറവ് വളരെ ശക്തമായിരിക്കും.

'അയാൾ' സ്ഥാനത്തുള്ള വ്യക്തിക്ക് സ്ഥാന ബലം കുറഞ്ഞിരിക്കും. ഓനോ ഓളോ എന്ന കുഴിയിലേക്ക് വീഴാൻ ചെറിയ ഒരു അപവാദ കഥമതി.

എന്നാൽ, ഈ വിധമായുള്ള ഉന്നത ഔപചാരിക platform ഇല്ലാത്ത അനേകം വ്യക്തിൾ സമൂഹത്തിൽ നല്ല mental platformൽ ജീവിക്കുന്നുണ്ട് താനും. അവരുടെ platform ഉന്നതങ്ങളിൽ നിലനിർത്താനായി അവരോ അവരുടെ കൂടെ നിൽക്കുന്നവരോ കാര്യക്ഷമമായി കരുതിക്കൂട്ടി പ്രവർത്തിക്കേണം.

ഉന്നത വ്യക്തികളുമായുള്ള ബന്ധം, ഉന്നത സാമ്പത്തിക ശക്തിയുടെ സൂചനകൾ, വൻ ആദരവ് ലഭിച്ച കഥകൾ, വൻ ഔന്നിത്യമുള്ള തൊഴിൽ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ പലരീതിയിലും വ്യക്തമായും അവ്യക്തമായും സംഭാഷണത്തിലും സുചനകളിലും സമൂഹത്തിൽ പടർത്തിത്തന്നെ ജീവിക്കണം.

ഇത് ഏറ്റവും ബലവത്തായി നൽകേണ്ടത്, സമൂഹത്തിലേയും സമീപസ്ഥലങ്ങളിലേയും കീഴ്സ്ഥാനക്കാരായ വ്യക്തികൾക്കായിരിക്കേണം. അവരുടെ ബഹുമാനം വളരെ അത്യന്താപേക്ഷിതമായ ഒരു പോഷക വസ്തുവാണ് ഫ്യൂഡൽ ഭാഷകളിൽ. അവരിൽ തനിക്ക് മതിപ്പില്ലായെങ്കിൽ, ആ ആളുടെ കാര്യം കഴിഞ്ഞതുതന്നെ.

ചിലപ്പോഴെല്ലാം ഈ വിധമായി നൽകുന്ന ചില സൂചനകൾ പൊള്ളയായുള്ളവയായിരിക്കും. ഇതുകൊണ്ട് സാധാരണ ഗതിയിൽ അപകടം ഇല്ല. എന്നാൽ തൻ്റെ കൂട നിന്നുകൊണ്ട്, കരുതിക്കൂട്ടിയല്ലാ എന്ന രീതിയിൽ, ഈ വിധമായുള്ള സൂചനകൾ, പൊള്ളയായവയാണ് എന്ന് മറ്റുള്ളവരെ അറിയിക്കുന്ന രീതിയിൽ ഉള്ള വാക്കുകളും സൂചനകളും നൽകുന്ന കൂട്ടാളി അപകടകാരി തന്നെയാണ്.

ഉദാഹരണത്തിന്, ഞാൻ ഈ കാർ വാങ്ങി, എന്ന് തൊട്ടടുത്ത് ജീവിക്കുന്ന ഒരു സാമൂഹികമായി കീഴ് സ്ഥാനത്തുള്ള ആളോട് പറയുന്നു. അപ്പോൾ, അയാൾ പറയുന്നു, ഈ കാർ നിങ്ങളുടെ അമ്മാവൻ തൽക്കാലത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ തന്നതാണ് എന്ന് നിങ്ങളുടെ സുഹൃത്ത് എന്നോട് പറഞ്ഞു വല്ലോ!

ഇവിടെ സംഭവിച്ചത്, പല വാക്ക് സൂചനകളിലൂടെ, സാമൂഹിക കുഴിക്ക് മുകളിൽ പല മുളത്തുണ്ടുകളിൽ കയറിനിൽക്കുന്ന ഒരു വ്യക്തിയുടെ ഏതാനും മുളവടികൾ അടിയിൽ നിന്നും മുറിച്ചുമാറ്റുന്ന അവസ്ഥയാണ്. ആൾ, വളരെ പെട്ടെന്ന് അപകടകരമാം വിധത്തിൽ സാമൂഹിക കുഴിയിലേക്ക് വീഴുന്ന ഒരു അവസ്ഥാവിശേഷം, വാക്കുകളിലൂടെ സാമൂഹത്തിൽ പടരും.

ഇത് ആ ആളുടെ മറ്റ് കുടുംബഗങ്ങളോട് ഒട്ടിനിൽക്കുന്ന വാക്ക് കോഡികളിലും ഇടിച്ചൽ വരുത്താം. ഭാര്യ ഓരിൽ നിന്നും ഓളാവാൻ ഇതുമതി.

ഈ വിധമായുള്ള ഒരു മാനസിക വിഭ്രാന്തി ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നുള്ളതും ശ്രദ്ധിക്കാവുന്നതാണ്.. ആര് എന്ത് പറഞ്ഞാലും You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ യാതോരു കുലുക്കവും വരില്ല. വ്യക്തി ബന്ധ കണ്ണികൾ അനങ്ങില്ല.

ഈ കാര്യം ഒരു ദൃഷ്ടാന്തത്തിലൂടെ ഒരിക്കൽ കൂടി പറയാം.

ഒരാളുടെ ചേച്ചി വിവാഹം കഴിച്ചത്, സമൂഹത്തിലെ ഉന്നതനെയാണ്. എന്നുവച്ചാൽ, ഓരുടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഭാര്യയുടെ അനിയനാണ് ഈ ആൾ.

എന്നാൽ, ഈ ആളുടെ അനിയത്തി വിവാഹം കഴിച്ചത്, പ്രാദേശിക ഭാഷയിൽ വിലകുറഞ്ഞ വാക്കുകളാൽ നിർവ്വചിക്കപ്പെടുന്ന ആളെയാണ്. എന്നുവച്ചാൽ, ഓൻ്റെ അല്ലെങ്കിൽ അവൻ്റെ ഭാര്യയുടെ ചേട്ടനാണ് ഈ ആൾ.

ഈ ആൾ ഒരു പ്രശ്നത്തിൽ പെടുന്നു. ആ പ്രശ്നം നടന്ന ഇടത്ത്, ഈ ആൾ ഓരുടെ / അദ്ദേഹത്തൻ്റെ ഭാര്യയുടെ അനിയനാണ് എന്ന് എല്ലാവർക്കും അറിയാം. ഇത് അയാൾക്ക് ഒരു വൻ സംരക്ഷണം തന്നെ നൽകുന്നു. എന്നാൽ, ഈ ആളുടെ ആ സഹോദരിയോ അവരുടെ ഭർത്താവോ ഈ പ്രശ്ന പ്രദേശത്ത് ഈ ആളെ കാണാൻ വരുന്നില്ല. അതിൻ്റെ ആവശ്യം ഇല്ലതന്നെ. അവരുടെ ബന്ധം സൂചിപ്പിക്കപ്പെട്ടാൽ തന്നെ മതിയാവും.

ഈ പ്രശ്നം നടന്ന സ്ഥലത്ത്, വരുന്നത്, ഈ ആളുടെ അനിയത്തിയും ഭർത്താവും ആണ്. അവർ സഹായിക്കാനാണ് വരുന്നത്. എന്നാൽ, ഭാഷാ കോഡുകളിൽ വൻ പരാക്രമണം ആണ് അവർ ചെയ്തത്.

ഇവൻ്റെ ഭാര്യയുടെ ചേട്ടനാ ഇവൻ? ഓള് ഇവൻ്റെ അനിയത്തിയാ?

ഇതോടെ, വാക്കുകൾക്ക് കടിഞ്ഞാൻ നഷ്ടമാകും. എടാ, നീ, വാക്കുകൾ സംഭാഷണത്തിൽ കയറും. മഖത്തിട്ടടിയും സംഭവിക്കാം.

ഈ വിധമായുള്ള യാതോരു വിക്രിയങ്ങളും നിസ്സാര ഭാഷയായ ഇങ്ഗ്ളിഷിന് ആവില്ലതന്നെ.


Correction


Image
Last edited by VED on Sat Oct 21, 2023 6:08 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. വിദൂരത്തുള്ള പിന്നണിയിൽ നിന്നും ചെയ്യാവുന്നത്



കഴിഞ്ഞ ദിവസത്തിലെ എഴുത്തിൽ ചെറിയതോതിലുള്ള വാക്ക് പിശകുകൾ വന്നിരുന്നു. ചേട്ടന് പകരം അനിയൻ എന്നും, അനിയത്തിയെന്നതിന് പകരം ചേച്ചിയെന്നെല്ലാം പോലുള്ള ചെറിയ പിശകുകൾ.

എന്നാൽ ഈ ചെറിയ വാക്ക് പിശകുകൾ വാക്കുകൾ സൃഷ്ടിക്കുന്ന ഭൗതിക വാസ്തികവതയെ തലകുത്തനെ മറിച്ചിടും എന്നതിനാൽ, പിശക് തിരുത്തി വീണ്ടും ഇവിടെ കൊടുക്കുകയാണ്. കാരണം, നിസ്സാരമായ spelling mistake അല്ല ഇവ. മിറിച്ച്, ദിശാകോഡുകൾ വിപരീത ദിശയിലേക്ക് ചൂണ്ടുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

QUOTE:

ഈ കാര്യം ഒരു ദൃഷ്ടാന്തത്തിലൂടെ ഒരിക്കൽ കൂടി പറയാം.

ഒരാളുടെ ചേച്ചി വിവാഹം കഴിച്ചത്, സമൂഹത്തിലെ ഉന്നതനെയാണ്. എന്നുവച്ചാൽ, ഓരുടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഭാര്യയുടെ അനിയനാണ് ഈ ആൾ.

എന്നാൽ, ഈ ആളുടെ അനിയത്തി വിവാഹം കഴിച്ചത്, പ്രാദേശിക ഭാഷയിൽ വിലകുറഞ്ഞ വാക്കുകളാൽ നിർവ്വചിക്കപ്പെടുന്ന ആളെയാണ്. എന്നുവച്ചാൽ, ഓൻ്റെ അല്ലെങ്കിൽ അവൻ്റെ ഭാര്യയുടെ ചേട്ടനാണ് ഈ ആൾ.

ഈ ആൾ ഒരു പ്രശ്നത്തിൽ പെടുന്നു. ആ പ്രശ്നം നടന്ന ഇടത്ത്, ഈ ആൾ ഓരുടെ / അദ്ദേഹത്തൻ്റെ ഭാര്യയുടെ അനിയനാണ് എന്ന് എല്ലാവർക്കും അറിയാം. ഇത് അയാൾക്ക് ഒരു വൻ സംരക്ഷണം തന്നെ നൽകുന്നു. എന്നാൽ, ഈ ആളുടെ ആ സഹോദരിയോ അവരുടെ ഭർത്താവോ ഈ പ്രശ്ന പ്രദേശത്ത് ഈ ആളെ കാണാൻ വരുന്നില്ല. അതിൻ്റെ ആവശ്യം ഇല്ലതന്നെ. അവരുടെ ബന്ധം സൂചിപ്പിക്കപ്പെട്ടാൽ തന്നെ മതിയാവും.

ഈ പ്രശ്നം നടന്ന സ്ഥലത്ത്, വരുന്നത്, ഈ ആളുടെ അനിയത്തിയും ഭർത്താവും ആണ്. അവർ സഹായിക്കാനാണ് വരുന്നത്. എന്നാൽ, ഭാഷാ കോഡുകളിൽ വൻ പരാക്രമണം ആണ് അവർ ചെയ്തത്.

ഇവൻ്റെ ഭാര്യയുടെ ചേട്ടനാ ഇവൻ? ഓള് ഇവൻ്റെ അനിയത്തിയാ?

ഇതോടെ, വാക്കുകൾക്ക് കടിഞ്ഞാൻ നഷ്ടമാകും. എടാ, നീ, വാക്കുകൾ സംഭാഷണത്തിൽ കയറും. മഖത്തിട്ടടിയും സംഭവിക്കാം.

ഈ വിധമായുള്ള യാതോരു വിക്രിയങ്ങളും നിസ്സാര ഭാഷയായ ഇങ്ഗ്ളിഷിന് ആവില്ലതന്നെ.


END of QUOTE

ഇനി പറയാൻ പോകുന്ന കാര്യം കഴിഞ്ഞ എഴുത്തിൽ എഴുതാൻ ഉദ്ദേശിച്ചതായിരുന്നു, എന്നാൽ വിട്ടുപോയി.

ഒരു IPS ഓഫിസർ പ്രവർത്തന മേഘലയിലും സ്വകാര്യ വേദികളിലും IPS ഓഫിസർ തന്നെയായിരിക്കും. എന്നുവച്ചാൽ, ഈ ആൾ പ്രവർത്തന വേദിയിൽ ഇരിക്കുമ്പോൾ, ഈ ആളെ പെട്ടെന്ന് ദൂരെയെവിടെയെങ്കിലും നിന്നുകൊണ്ട് ആർക്കും ഒരു പോലീസ് ശിപായി റാങ്കുകാരനാക്കാൻ ആവില്ല.

ഈ വിധ ഉദ്യോഗ പദവി സ്ഥാനങ്ങൾ അപ്രകാരം ഉറപ്പുള്ളവയാണ്.

അതേ പോലെ തന്നെ, ഒരു വീട്ടു വേലക്കാരൻ, ഏതുവേദിയിൽ നിന്നാലും വീട്ടു വേലക്കാരൻ തന്നയാണ്. ദൂരെയുള്ള ഒരു വേദിയിൽ നിന്നും ആർക്കും പെട്ടെന്ന് ഈ ആൾ IPS ഓഫിസർ ആക്കാൻ ആവില്ല.

ഈ രണ്ട് കൂട്ടരുടേയും മാനസിക ഭാവങ്ങളും, അവരെ മറ്റുള്ളവർ വിലയിരുത്തുന്നതും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകളിൽ വ്യക്തമായ വാക്ക് കോഡുകളിൽ പാറക്കല്ലിൽ ഉരുക്കായുധം ഉപയോഗിച്ച് ലിഖിതപ്പെടുത്തിയത് മാതിരി ഉറപ്പുള്ളതായിരിക്കും.

എന്നാൽ യാതോരു സ്ഥാനമാനവും ഇല്ലാതെ സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ വിധമായുള്ള ഒരു പാറക്കല്ലിൽ ലിഖിതപ്പെടുത്തിയതുമാതിരിയുള്ള സാമൂഹിക സ്ഥാന ഉറപ്പ് എവിടേയും കാണില്ല. ഓർക്കുക, ഫ്യൂഡൽ ഭാഷാ സാമൂഹികാന്തിരീക്ഷത്തിലെ കാര്യം ആണ് ഇവിടെ പറയുന്നത്.

ഈ വിധമായുള്ള വ്യക്തികൾ സമൂഹത്തിൽ വളരെ കുറവായിരിക്കും. കാരണം, ഏവരും ഏതെങ്കിലും ഉറപ്പുള്ള ഒരു സ്ഥാന നിലവാരത്തിൽ നിന്നുകൊണ്ടുതന്നെയാണ് പ്രവർത്തിക്കുക. ഇത്, ഓരോ വ്യക്തിക്കും വ്യക്തമായ ഒരു വ്യക്തിത്വം കാഴ്ചവെക്കാൻ സഹായിക്കും.

എന്നാൽ ചില വ്യക്തികൾ യാതോരു സാമൂഹികമോ തൊഴിൽ പരമായോ ഉള്ള സ്ഥാനങ്ങളുടെ യാതോരു വിധ പിന്തുണയും ഇല്ലാതെ ഉന്നത വ്യക്തിത്വം പ്രഖ്യാപിച്ചുകൊണ്ട് പല വേദികളിലും പ്രവർത്തിക്കും. ഇത്, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഒരു സാധാരണ കാര്യമാണ്.

എന്നാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇത് ഒരു തരം തട്ടിപ്പാണ്. ആളുകൾ ഈ ആളുടെ സ്ഥാന ഉറപ്പില്ലായ്മ തിരിച്ചറിഞ്ഞാൽ, ഈ കാര്യം പരിഹാസ സ്വരത്തിൽ എടുത്തു പറയും. ഇവൻ ആരാന്നാ ഇവൻ്റെ വിചാരം?

ഇത് ഈ കാര്യത്തിൻ്റെ ഒരു വശം.

ഇതേ കാര്യത്തിന് മറ്റൊരു വശം കൂടിയുണ്ട്.

ചില വ്യക്തികൾക്ക് ഇരട്ട സാമൂഹിക സ്ഥാനങ്ങൾ പിന്നണിയിൽ ഉണ്ടായേക്കാം. ഒന്ന് വൻ ഔന്നിത്യത്തിൻ്റേയും മറ്റൊന്ന് നിലവാരത്താഴ്ചയുടേയും. എന്നാൽ, സ്വന്തമായി വ്യക്തമായ ഒരു നിലവാരം നൽകുന്ന ഒരു സ്ഥാനം കണ്ടേക്കില്ല. എന്നിരുന്നാലും, സ്വന്തം വ്യക്തിത്വവും മറ്റും ഉപയോഗിച്ച് ഉന്നത വേദികളിൽ പ്രവർത്തിച്ച് കാര്യങ്ങൾ നടത്തിപ്പ് ചെയ്യും.

ഇവരുടെ പിന്നണിയിൽ നിലനിൽക്കുന്ന് ഇരട്ട സ്ഥാനങ്ങളുടെ മേൽവിലസം അപകടകരമായ ഒരു ഭൗതിക യാഥാർത്ഥ്യം ആയി നിലനിൽക്കും. ഈ ആൾ വളരെ ഗൗരവ മേറിയ ഒരു പ്രവർത്തന മേഖലയിൽ വൻ ഔന്നിത്യ ഭാവത്തേടുകൂടി പ്രവർത്തിക്കുന്ന അവസരത്തിൽ, പിന്നണിയിൽ ചില വേണ്ടപ്പെട്ടവർ ഈ ആളുടെ മേൽവിലാസം നിലവാരത്താഴ്ചയിലേക്ക് പിടിച്ചു താഴ്ത്തുന്നു. ഇത് ഏതു വിധമായാണ് ചെയ്യുന്നത് എന്നത് ഇവിടെ വിവരിക്കുന്നില്ല.

IPS ഓഫിസർ വൻ സാമൂഹിക കോലാഹലത്തെ തൻ്റെ തൊഴിൽ സ്ഥാന പദവിയുടെ ഔന്നിത്യത്തിൽ നിന്നുകൊണ്ട് നേരിട്ടുകൊണ്ടിരിക്കുമ്പോൾ, പിന്നണിയിൽ നിന്നും ആ ആളെ പോലീസ് ശിപായി ആക്കിയാൽ ഉള്ള അവസ്ഥ ആലോചിക്കുക. IPS ഓഫിസർ നിഷ്പ്രഭനായി മാറും. ചെയ്തുകൊണ്ടിരുന്ന കാര്യം അലങ്കോലപ്പെടും.

വൻ മേധാ ശക്തിയുള്ള വ്യക്തി പെട്ടന്ന് നിർവ്വീര്യനായ ഒരു ദുർഭലനായി നിമിഷനേരം കൊണ്ട് മറുന്ന കാഴ്ച കാണാം. ഈ വിധമായുള്ള ഒരു സംഭവവികാസം, വ്യക്തമായ സാമൂഹിക platform നിലനിർത്താതേയോ നിലനിർത്താൻ ആവാതെയോ, ഉന്നത ആശയവിനിമായ പരിവേഷം പ്രഖ്യപിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരേയാണ് ബാധിക്കുക.

ഈ പറഞ്ഞത്, ഒരു ഭൗതിക യാഥാർത്ഥ്യമാണ്. എന്നുവച്ചാൽ, ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽ എല്ലാത്തിനേയും കോർത്തിണക്കിവച്ചിരിക്കുന്ന ഒരു അതീന്ദ്ര്യ സോഫ്ട്വേർ വേദിയുണ്ട് എന്നതാണ് വാസ്തവം.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ മറ്റുപലരുമായും പലവിധ വിധേയത്വ കണ്ണികളാലും മറ്റും ബന്ധിപ്പിക്കപ്പെട്ടാണ് കിടക്കുന്നത്. ഈ മറ്റുള്ളവർക്ക് ഒരു വ്യക്തിയെ ഊർജ്ജവാനാക്കുവാനും നിർജ്ജീവാവസ്ഥയിലാക്കുവാനും ആവും.

ഇവിടേനിന്നും മറ്റൊരു കാര്യത്തിലേക്ക് എഴുത്തു ചൂണ്ടിനിൽക്കുന്നുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം.

Image
Last edited by VED on Sat Oct 21, 2023 1:37 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. തേനീച്ചകൂടിനോടുള്ള ഉപമ


നാം ഇന്ന് ഉറുമ്പിൻ കൂട്ടത്തേയോ തേനീച്ചക്കൂട്ടത്തേയോ കാണുന്നതുപോലെ തന്നെയായിരുന്നു, ഇങ്ഗ്ളിഷ് വ്യക്തികൾ ദക്ഷിണേഷ്യൻ ജനക്കൂട്ടങ്ങളെ നോക്കിക്കാണേണ്ടിയിരുന്നത്. എന്നാൽ അവർക്ക് അതിനുള്ള വിവരം ഇല്ലാതെ പോയി. അവർക്കുള്ളതുമാതിരിയുള്ള ശരീര പ്രകൃതത്തിനോട് വളരെ സാമ്യതയുള്ള ഒരു കൂട്ടരെയാണ് അവർ ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡത്തിലും, എന്തിന് ഭൂഖണ്ഡ യൂറോപ്പിലും കണ്ടത്.

ഉറമ്പിൻ കൂട്ടത്തെ നോക്കുക.

ആ ഉറുമ്പുകൾക്കിടയിൽ നമുക്ക് മനസ്സിലാക്കാൻ പറ്റാത്തതരത്തിലുള്ള അതി സങ്കീർണ്ണമായ സാമൂഹികവും വ്യക്തി ബന്ധപരവുമായ അദൃശ്യകണ്ണികൾ നിലനിൽക്കുന്നുണ്ട്. അവരിൽ ചിലർ വൻ മേധാവികളും, മറ്റ് അനേകർ പലനിലവാരത്തിലുള്ള അടിമ വർഗ്ഗങ്ങളും ആയേക്കാം. അവരുടെ ഇടയിലും കഠിനമായ കൂറും വാസ്തല്യവും അടിയാളത്തവും മറ്റും നിലനിൽക്കുന്നുണ്ടാവാം. എന്നാൽ നമുക്ക് ഈ വിധകാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ലഭിക്കുന്നില്ല.

ഇതേ പോലൊക്കെത്തന്നെയാണ്, ഇങ്ഗ്ളിഷ് ജനത ദക്ഷിണേഷ്യൻ ആളുകളേയും പണ്ട് കാലങ്ങളിൽ കണ്ടപ്പോൾ പലതും അവർക്ക് ഗ്രഹിച്ചെടുക്കാൻ ആയില്ലാ എന്നത്.

ഇങ്ഗ്ളിഷിൽ ഉള്ളതുപോലെയല്ല ഫ്യൂഡൽ ഭാഷകളിലെ വ്യക്തി ബന്ധങ്ങൾ. ചേട്ടൻ, ചേച്ചി, അമ്മ, അച്ഛൻ, അനിയൻ, അനിയത്തി, അദ്യാപകൻ, അദ്യാപിക, അയൽക്കാരൻ, അയൽക്കാരി തുടങ്ങിയ പലരും ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽ ഉള്ളവരിൽ നിന്നും വ്യത്യസ്തരാണ്.

ഭാര്യ, ഭർത്താവ്, തുടങ്ങിയവരും, അവരുടെ ബന്ധുമിത്രാദികളും ഇതേ പോലെതന്നെ വ്യത്യസ്തരാണ്.

ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള എല്ലാ വ്യക്തി ബന്ധങ്ങളിലും വാക്കുകൾക്ക് യാതോരുവിധ ഉയർച്ചത്താഴ്ചയോ ദിശാകോഡുകളോ, പിടിച്ചുവലിക്കാനോ ഉന്തിപ്പുറത്താക്കാനോ കെൽപ്പുള്ള യാതോരുവിധ കണ്ണികളോ, മറ്റോ കാണില്ലതന്നെ.

എന്നാൽ ദക്ഷിണേഷ്യൻ ഭാഷകളിൽ ഈ വിധമായുള്ള എല്ലാ ബന്ധങ്ങളിലും ഇഞ്ഞി - ഇങ്ങൾ വാക്കുകൾ അനങ്ങാപ്പാറപോലെ നിലനിൽക്കുകയോ, നിരന്തരം ഭൂചനലം നടക്കുന്ന ഇടത്തുള്ളതുപോലെ toggle ചെയ്യുന്ന അവസ്ഥയോ നിലനിൽക്കും. ഈ രണ്ട് വാക്കുകളും മറ്റ് അനേകായിരം വാക്കുകളുടെ രൂപഭാവങ്ങളിലും ചലനം സൃഷ്ടിക്കും.

രണ്ട് വ്യക്തികൾ തമ്മിൽ മാത്രമാണ് ഈ വിധമായുള്ള ഒരു ഉറച്ചതോ അതുമല്ലെങ്കിൽ ഉറപ്പില്ലാത്തതും ഇടക്കിടക്ക് തമ്മിൽ സ്ഥാനചലനം നടക്കുന്നതുമാരിയുള്ള ബന്ധകണ്ണികൾ നിലനിൽക്കുന്നത് എങ്കിൽ അതു വളരെ നിസ്സാരമായ ഒരു സങ്കീർണ്ണതയെ സൃഷ്ടിക്കുള്ളു.

എന്നാൽ, മുകളിൽ സൂചിപ്പിച്ച എല്ലാ വ്യക്തി ബന്ധങ്ങളിലും നിലനിൽക്കുന്ന ഈ വിധമായുള്ള ഒരു കണ്ണിവലകൂട്, തേനീച്ചകൾ നിറഞ്ഞ് നിന്ന് ഒച്ചയും ഇളക്കവും മൂളലും കാഴ്ചവെക്കുന്നതുമായിരിയുള്ള ഒരു തേനീച്ചക്കൂട് പോലെയാണ്.

ഓരോ കണ്ണിയിലേയും ഉച്ചനീചത്വം നിലനിർത്താനായി ചിലർ പ്രയത്നിച്ചുകൊണ്ടേയിരിക്കും. മറ്റുചിലർ ഈ ഉച്ചനീചത്വത്തെ നിലപരിശാക്കി, തങ്ങൾ മുകളിൽ ചെന്നെത്തുന്ന മറ്റൊരു കണ്ണി സ്ഥാപിക്കാൻ പ്രയത്നിക്കും. ഈ പ്രവർത്തനം ചിലപ്പോൾ നിശബ്ദമായും നിഗൂഢമായും നടത്തപ്പെടും. മറ്റു ചിലപ്പോൾ ഇത് യാതോരു വിധ മറച്ചുവെക്കലും ഇല്ലാതേയും വൻ ഉച്ചപ്പാടോടുംകൂടിയായിരിക്കും.

ഈ ഒരു തേനീച്ചകൂട് പ്രതിഭാസവും ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ കാണാൻ പറ്റുന്ന ഒരു കാര്യം അല്ലതന്നെ.

ഇതേ കാരണത്താൽ, ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഉള്ള തൊഴിൽ വേദി, വൈവാഹിക ബന്ധം, അങ്ങിനെ പലതിലും ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻ പറ്റാത്തരീതിയിലുള്ള വൻ സങ്കീർണ്ണത നിലനിൽക്കും.

ചെറുകിട വാക്കുകൾക്ക് ചില നിർണ്ണായക സ്ഥാനങ്ങളിൽ വൻ ശക്തിപ്രവാഹം തന്നെ നടത്താൻ കഴിയും. തോക്കിൻ്റെ കാഞ്ചിയിൽ ഒരു ചെറുവിരൽ കൊണ്ട് വളരെ നിസ്സാരമായി വലിക്കുന്നതു മാതിരി. എന്നാൽ കാഞ്ചി വലിച്ചാൽ തോക്ക് പ്രവർത്തിക്കും. വൻ പൊട്ടിത്തെറിതന്നെ നടക്കാം. മറ്റൊരാൾക്ക് പരിക്കോ, അപായമോ സംഭവിക്കാം.

ഇവിടെ പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ്, കുത്തിത്തിരിപ്പ് എന്ന സംഗതി. ഈ വാക്കിന് തതുല്യമായ ഒരു ഇങ്ഗ്ളിഷ് പദപ്രയോഗം ഉണ്ടോ എന്ന് അറിയില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ കുത്തിത്തിരിപ്പ് എന്ന സംഗതി, വാക്ക് കോഡുകളിൽ ഉള്ള ഔന്നിത്യത്തിൻ്റേയും തരംതാഴ്ന്ന നിലവാരത്തിൻ്റേയും ഭാവ അന്ദോളനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നു തോന്നുന്നു.

സാർ എന്ന് പാരമർശിക്കപ്പെട്ടിരുന്ന ആളെ അയാൾ എന്നും, അയാൾ എന്ന് പാരമർശിക്കപ്പെട്ടിരുന്ന ആളെ അവൻ എന്നും വളരെ നിശ്കളങ്ക ഭാവത്തിലും തനി ശുദ്ധൻ ഭാവത്തിലും പറഞ്ഞാൻ തന്നെ വൻ ഭൂമികുലുക്കം വ്യക്തി സ്ഥാനങ്ങളിൽ സംഭവിക്കാം.

എന്നാൽ ഇവിടെ പറയാൻ വന്നത് മറ്റൊരു കാര്യം ആണ്.

തേനീച്ചകൂടുമാതിരി മൂളൽ ശബ്ദത്തോടുകൂടി പൊതിഞ്ഞും പതഞ്ഞും നിൽക്കുന്ന വ്യക്തി ബന്ധ കൂട്ടായ്മയിൽ ഏതെങ്കിലും ഒരു കോണിൽ നിർണ്ണായകമായ ഒരു ഇടത്ത് ഒരു വ്യക്തിക്ക് സാരാമായ സ്ഥാന ചലനം വാക്ക് കോഡുകളിൽ നടത്തപ്പെട്ടാൽ, അത് ആ വ്യക്തിയുടെ മനസ്സിനേയും വ്യക്തിത്വത്തേയും മാനസിക നമനിലയേയും ശരീരമേദസിനേയും ബാധിച്ചേക്കാം.

IPS കാരനായ വ്യക്തി വൻ നേതൃത്വ പാടവം ആവശ്യമുള്ള ഇടത്ത് നിന്നുകൊണ്ട് നൂറുകണക്കിന് പോലീസ് ശിപായിമാരെ നയിച്ചുകൊണ്ടിരിക്കുന്ന സമയം, പെട്ടെന്ന് ആ ആളിൽ താൻ ഒരു ശിപായ റാങ്കുകാരനായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു എന്ന അനുഭവം മനസ്സിലും മേദസ്സിലും ഒരു സോഫ്ട്വേർ കോഡിങ്ങായി വന്നുകയറുന്നു.

ഈ പറഞ്ഞ കാര്യം സംഭാവ്യമല്ലായെങ്കിലും, ഫ്യൂഡൽ ഭാഷാ വ്യക്തി ബന്ധങ്ങളിൽ ഇതിന് സമമായ പലതും സംഭാവ്യമാണ്.

ഇന്നത്തെ എഴുത്ത് ഇപ്പോൾ ഇവിടെ ഉപസംഹരിക്കുന്നതിന് മുൻപായി, ചെമ്മീൻ എന്ന സിനിമയിലെ ഒരു ഗാനത്തെ ഒന്ന് ഓർമ്മിപ്പിക്കാം.

പെണ്ണാളെ പെണ്ണാളെ എന്ന ഗാനം.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വൈവാഹിക ബന്ധത്തിൽ ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പറ്റുന്നതിന് അതീതമായുള്ള പലവിധ വ്യക്തി ബന്ധ കണ്ണികളും, അവയിൽ തന്നെ കൂറിൻ്റേയും വാസ്തല്യത്തിൻ്റേയും അടുപ്പത്തിൻ്റേയും അകൽച്ചയുടേയും വഞ്ചനയുടേയും വിശ്വാസവഞ്ചനയുടേയും പലവിധ കോഡിങ്ങുകളും ഉണ്ട്.

ഈ വിധമായുള്ള പല പ്രവർത്തികളും ഇങ്ഗ്ളിഷ് ഭാഷയിലേക്ക് തർജ്ജമചെയ്താൽ, അവയിൽ യാതോരുവിധ ചതിപ്രയോഗവും കണ്ടെന്നും വരില്ല.

ഇവയിൽ ചെറിയതോതിലുള്ള നീളും കൂടുതൽ ആവലോ, നീളം കുറയൽ ആവലോ, 360° ദിശകളിൽ ഏതെങ്കിലും ഒരു കോണിലേക്ക് ചെറിയ തോതിലുള്ള വലിവുകളോ മറ്റോ സംഭവിച്ചാൽ, ബന്ധിപ്പിക്കപ്പെട്ടു നിൽക്കുന്ന വ്യക്തിയിൽ പലവിധ ബലമേറലോ, ബലക്ഷയമോ സംഭവിക്കാം.

ഭർത്താവിനോട് വാക്ക് കോഡുകളിൽ മത്സരിക്കുന്ന ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ ഭാര്യ എഴുന്നേറ്റ് നിന്ന് അടിയാളത്തം (ആദരവ്) പ്രകടിപ്പിച്ചാൽ തന്നെ, ഭർത്താവിൻ്റെ ശരീരമേദസ്സിൽ ബലക്ഷയം വരാം. അങ്ങിനെ പലതും ഉണ്ട്. ആ കാര്യങ്ങളിലേക്ക് പിന്നീടൊരിക്കൽ പോകാം.



QUOTE:
പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി
പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി
അരയത്തിപ്പെണ്ണ് തപസ്സിരുന്ന്
അവനെ കടലമ്മ കൊണ്ടുവന്ന്
അരയന്‍ തോണിയില്‍ പോയാലെ
അവന് കാവല് നീയാണേ
ഹോയ് ഹോയ്
നിന്നാണെ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
END OF QUOTE

Image
Last edited by VED on Sat Oct 21, 2023 1:38 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. ഇരട്ട ഭാവം


കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചുവിട്ട കുത്തിത്തിരിപ്പ് എന്ന കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് ആരംഭിക്കാം. ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു നിത്യസത്യമായ പ്രതിഭാസം തന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷിലും ഇതുപോലൊക്കെ ചെയ്യാമെങ്കിലും, അവിടെ സ്വാഭാവികമായി ഈ വിധമായുള്ള ഒരു കാര്യത്തിന് പ്രചോദനവും പ്രകോപനവും നൽകുന്ന മാനസികാവസ്ഥ നിലവിലില്ലതന്നെ. അതിന് സൗകര്യം നൽകുന്ന വാക്ക് കോഡുകൾ ഇങ്ഗ്ളിഷിൽ ഇല്ല.

ഫ്യൂഡൽ ഭാഷയിലെ സമൂഹം അതി സങ്കീർണ്ണമായ 3-ഡി ആകൃതിയിലുള്ള കുറേ വലകളുടെ ഒരു കൂട്ടമാണ്. ഈ വലകളിലെ കണ്ണികൾ പല നിലവാരത്തിലുള്ള Indicant verbal codes ആണ് ഉള്ളത്. ഈ Indicant verbal codes എന്നതിലെ ഏറ്റവും മൗലികമായുള്ള വാക്കുകൾ നീ, നിങ്ങൾ, താങ്കൾ എന്നിവയാണ് എന്നു പറയാമെങ്കിലും യഥാർത്ഥത്തിൽ ആയിരക്കണക്കിന് വാക്കുകളുടെ വിവിധ ഭാവരൂപങ്ങളിൽ ഇവയുടെ നിഴലും സ്വാധീനവും നിലനിൽക്കുന്നുണ്ട്.

ഇങ്ങ് വാ എന്ന വാക്കുകൾ തന്നെ ഈ നീ, നിങ്ങൾ, താങ്കൾ വാക്കുകളിലോട് ഒട്ടിച്ചേരുമ്പോൾ, അവയിൽ രൂപ വ്യത്യാസവും സ്വരവ്യത്യാസവും വരും.

ഇങ്ഗ്ളിഷിൽ ഇതേ പോലുള്ള ഒരു പ്രതിഭാസം ഇല്ലായെങ്കിലും, You come here എന്ന വാക്കുകളെ Can you please come here? എന്നോ Could you please come here? എന്നോ ആക്കി ചെറിയതോതിലുള്ള ഭാവ വ്യത്യാസങ്ങളും, അവയ്ക്ക് അനുസൃതമായുള്ള സ്വരവ്യത്യാസങ്ങളും ചേർക്കാവുന്നതാണ്.

എന്നിരുന്നാലും, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു വൻ കൂട്ടം ആളുകൾ ഉള്ള വലക്കെട്ടിൽ, കാര്യമായ വലിവോ മറ്റ് ആകൃതിമാറ്റമോ ഇത് വരുത്തില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളുടെ കാര്യം ഈ രിതിയിൽ അല്ലതന്നെ. ഫ്യൂഡൽ ഭാഷകളിൽ ഒരു വൻകൂട്ടം ആളുകൾ വ്യത്യസ്ത നിലവാരത്തിലുള്ള You, He, She വാക്കുളാൽ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരുക്കുകയാണ്.

ഇവിടെ കുത്തിത്തിരിപ്പ് എന്ന പ്രതിഭാസം പലപ്പോഴും ആളുകളെ പറ്റി അഭിപ്രായം പറഞ്ഞു ഫലിപ്പിക്കുന്നതിലൂടേയും അവരെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളോ ആർക്കും കേട്ടറിവില്ലാത്ത വിവരങ്ങളോ പറഞ്ഞുകേൾപ്പിക്കുന്നതിലൂടെയും ആണ് നടക്കുക.

ഈ ഒരു പ്രവർത്തി, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു യന്ത്രസംവിധാനത്തിനെ ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിപ്പിച്ചു തുടങ്ങുകാണ് ചെയ്യുക.

വ്യക്തി അവനിൽ നിന്നും അദ്ദേഹം / ഓര് ആവുകയോ, അദ്ദേഹം / ഓര് എന്നതിൽ നിന്നും അവൻ ആവുകയോ ചെയ്യുകയാണ് സംഭവിക്കുക എന്നു വേണമെങ്കിൽ ലളിതമായി പറയാവുന്നതാണ്. എന്നാൽ, അദ്ദേഹം, അവൻ തുടങ്ങിയ വാക്കുകളിൽ മാറ്റം വരാതെ തന്നേയും, അവയുടെ ഉള്ളറകളിലെ കോഡുകളിൽ സംഖ്യാ ബലം മാറ്റപ്പെടാനും ആവും.

ഒരാളുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്ക് കോഡുകളിൽ വരുന്ന മാറ്റം അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന അനവധി വാക്കുകളുടെ രൂപഭാവത്തിൽ മാറ്റം വരുത്തും. പോരാത്തതിന്, അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റ് പല വ്യക്തികളോടും ബന്ധപ്പട്ട വാക്കുകോഡുകളിൽ മാറ്റം വരും. അവരിൽ ചിലർ അവനിൽ നിന്നും അദ്ദേഹം ആവാം. മറിച്ചും സംഭവിക്കാം.

ആ ആൾകുട്ട വലകെട്ട് ആടിയുലയുന്ന ഒരു അനുഭവം തന്നെ വരാം.

ഫ്യൂഡൽ ഭാഷകളിൽ ഓരോ പ്രസ്ഥാനത്തിലും താഴേനിന്നും മുകളിലേക്ക് ഒരു ദൃഷ്ടികേന്ദ്ര ഭാവം (focus) ഒഴുക്കുണ്ട്. അത് ആ പ്രസ്ഥാനത്തിലെ എല്ലാരിലൂടേയും മുകളിലേക്ക് ഒഴുകും. ഈ ഒഴുക്കിന് വിപരീതമായുള്ള ഒരു മാനസിക ഭാവം ഉള്ള ആൾ ആ പ്രസ്ഥാനത്തിൽ ചേർന്നാൽ ആ ഒഴുക്കിന് വിപരീതമായ വാക്കുകളും സ്വരങ്ങളും വിവരങ്ങളും മറ്റും ആ ആളിൽ നിന്നും ആ പ്രസ്ഥാനത്തിലേക്ക് പടരും.

മുകളിലേക്കുള്ള ഒഴുക്കിൻ്റെ ബലം വലുതാണ് എങ്കിൽ ആ വിദ്വംസക വ്യക്തിയെ മറ്റുള്ളവർ തള്ളിപ്പുറത്താക്കും. അല്ലായെങ്കിൽ, ആ വ്യക്തി ആ പ്രസ്ഥാനത്തിൽ ഒരു രോഗാവസ്ഥ പടർത്തിവിടും.

വ്യക്തികൾ പ്രസ്ഥാനങ്ങളിൽ ചേരുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം പറയാം. യാതോരു വിധ ഉച്ചനീചത്വവും നിലവിൽ ഇല്ലാത്ത ഒരു ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിൽ ഒരു വ്യക്തി ചേർന്നാൽ, ആ ആളുടെ നൈസർഗ്ഗികമായ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം വരില്ല. കാരണം, ആ വ്യക്തിയെ പുറം ലോകത്തിൽ മറ്റുള്ളവർ സംബോധന ചെയ്യന്നതുപോലേയും പരമാർശിക്കുന്നതു പോലേയും തന്നെയാണ്, ഈ പ്രസ്ഥാനത്തിനുള്ളിലും ഉള്ള മറ്റുള്ളവർ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക.

എന്നാൽ ഫ്യൂഡൽ ഭാഷയിൽ ഉള്ള ഒരു പ്രസ്ഥാനത്തിൽ ഒരു വ്യക്തി ചേർന്നാൽ, ആ ആൾ പെട്ടെന്നുതന്നെ മാനസികമായും വ്യക്തിത്വപരമായും ശരീരഭാഷാ പരമായും മാറും.

പുറം ലോകത്ത് ഈ വ്യക്തി പലർക്കും ചേട്ടനും, അനിയനും, അദ്ദേഹവും, അവനും, താങ്കളും, നിങ്ങളും, നീയും മറ്റുമായിരുന്നിരിക്കും. ഇതുമായി ബന്ധപ്പെട്ട അവസരത്തിന് അനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള മാനസികവും വ്യക്തിത്വപരവും മറ്റുമായ ഒരു ഭാവം പേറിയായിരിക്കും ഈ ആൾ ജീവിക്കുക.

എന്നാൽ പ്രസ്ഥാനത്തിൽ ചേർന്നാൽ, ഈ പുറം ലോകത്തിലുള്ള എല്ലാ വാക്ക് ബന്ധ കണ്ണികളിൽ നിന്നും വ്യത്യസ്തമായ പല വിധ കണ്ണികളിലും ബന്ധിപ്പിക്കപ്പെട്ടാണ് ഈ ആൾ തുടർന്നങ്ങ് ജീവിക്കുക.

ഓരോ വാക്കിലും വലിയ ആൾ, ചെറിയ ആൾ എന്ന് പ്രഖ്യാപിക്കുകയും പ്രക്ഷേപണം ചെയ്യുന്ന ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.

പുറത്ത് വലിയ ആൾ ആയിരുന്ന വ്യക്തി പ്രസ്ഥാനത്തിൽ ചെറിയ ആൾ ആയാൽ വൻ മാനസിക പ്രശ്നം വരാം.

പുറത്ത് ചെറിയ ആൾ ആയിരുന്ന വ്യക്തി പ്രസ്ഥാനത്തിൽ വലിയ ആൾ ആയാൽ, വാക്ക് കോഡുകൾ മനസ്സിൽ വൻ ആധിപത്യ മനോഭാവം തന്നെ സൃഷ്ടിച്ചേക്കാം.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏത് പടിയിൽ ഉള്ള ആളാണ് പ്രസ്ഥാനത്തിൽ ചേരുന്നത് എന്നതും, പോരാത്തതിന്, ആ പടിയിൽ തന്നെ ഈ വ്യക്തിക്ക് എന്തായിരുന്നു വാക്ക് സ്ഥാനം എന്നതും ഒരു വൻ ഘടകം തന്നെയാണ്. ഇതിലേക്കൊന്നും പോകുന്നില്ല.

ലളിതമായി പറഞ്ഞാൽ, പുറത്തുള്ള വ്യക്തിയിൽ നിന്നും പലപ്പോഴും വളരെ വ്യത്യസ്തനായ വ്യക്തിയായിരിക്കും പ്രസ്ഥാനത്തിന് അകത്ത് ഉള്ള അതേ വ്യക്തി.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പറയാനുള്ളത്, വ്യക്തി എന്ന നിലയിൽ അല്ല പ്രസ്ഥാനത്തിന് ഉള്ളിൽ നിൽക്കുന്ന വ്യക്തി പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുക.

പ്രസ്ഥാനത്തിനുള്ളിൽ ആ ആൾ ഒരു വൻ കണ്ണിയിൽ നിൽക്കുന്ന വ്യക്തിയായി മാറും. ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു സ്വതന്ത്ര വ്യക്തിത്വമുള്ള വ്യക്തിയല്ല ഫ്യൂഡൽ ഭാഷയിലെ വ്യക്തി.

ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനായ Walter Lawrence, കാശ്മീരിൽ പോയി അവിടുള്ള സാമൂഹികാന്തിരീക്ഷം വീക്ഷിച്ച്, കണ്ട കാര്യ ഈ വിധ പറഞ്ഞതായി കാണുന്നു.

Kashmiri Pandit officials may have been 'individually gentle and intelligent, as a body they were cruel and oppressive.'


കാശ്മീരിലെ പണ്ഡിറ്റുമാർ എന്നത് അവിടുള്ള ബ്രാഹ്മണരാണ്. ഇവർ വ്യക്തി പരമായി വളരെ മേന്മയുള്ള ആളുകൾ ആണ്. എന്നാൽ, അവരുടെ കീഴിൽ പെട്ടുകിടക്കുന്ന ജന വംശങ്ങളോട് ഇവർ ഒറ്റക്കെട്ടായി വളരെ പരുക്കനായും ദുഷ്ടതയോടും ആണ് പെരുമാറുക.

ഇതും യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകൾ രചിക്കുന്ന ഒരു വൈകൃത ഭാവം തന്നെയാണ്.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന എല്ലാരിലും ഈ ഒരു ഇരട്ട ഭാവം നിലനിൽക്കുന്നുണ്ട്.

Image
Last edited by VED on Sat Oct 21, 2023 1:38 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. കീഴ്വഴക്കവും കാര്യക്ഷമതയും



ഈ എഴുത്ത് ഇപ്പോൾ നിൽക്കുന്നത് ഫ്യൂഡൽ ഭാഷകളുടെ ഉള്ളറ കോഡിങ്ങിനെ വിവരിക്കുന്ന ഇടത്താണ്. ദക്ഷിണ മലബാറിലെ മാപ്പിള ലഹളയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇടത്തുവച്ച് ചെറുതായി ഒന്ന്, ഈ പ്രദേശത്തിലെ പ്രാദേശിക ഭാഷയിൽ നിലനിൽക്കുന്ന അദൃശ്യമായതും എന്നാൽ വൻ ബലമുള്ളതുമായ കോഡിങ്ങിനെക്കുറിച്ചൊന്ന് എഴുതിത്തുടങ്ങിയത് വളരെ നീളംകൂടിയ ഒരു എഴുത്തായി മാറിപ്പോയി.

ഇപ്പോൾ എഴുതുന്ന കാര്യങ്ങളിൽ ചിലതെല്ലാം നേരത്തെ എഴുതിയിട്ടുള്ളതും ആവാം.

ഈ എഴുത്ത് തുടുരകയാണ്. ഈ ഇടം കഴിഞ്ഞാൽ, വീണ്ടും ചിരിത്രത്തിലെ തിരിച്ചുപോകാം എന്നു കരുതുന്നു.

പ്രാദേശിക ഫ്യൂഡൽ ഭാഷിയിലെ മിക്ക കാര്യങ്ങളും ഇങ്ഗ്ളിഷിൽ നിന്നും വ്യത്യസ്തമാണ്. യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ജനതയും ഫ്യൂഡൽ ഭാഷാ ജനതയും രണ്ട് വ്യത്യസ്ത മൃഗങ്ങൾ ആണ് എന്നുവരെ കരുതാവുന്നതാണ്. എന്നാൽ ഇങ്ഗ്ളിഷ് ജനത അവരുടെ കൈവശം ഉണ്ടായിരുന്ന എല്ലാ വിധ കാര്യങ്ങളും ഫ്യൂഡൽ ഭാഷക്കാരിലേക്ക് ചൊരിഞ്ഞതോടുകൂടി, രണ്ടു കൂട്ടരും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാ എന്ന തോന്നൽ രണ്ടുകൂട്ടരിലും വന്നിട്ടുണ്ട്.

ദക്ഷിണേഷ്യയിലെ വിവിധ ജനവംശങ്ങളുടെ മേൽവിലാസവും അവകാശവാദങ്ങളും മറ്റും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ വരവോടുകൂടി മാറിമറിഞ്ഞിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇവിടെ ഇപ്പോൾ ആദ്യം വ്യക്തികളുടെ കാര്യക്ഷമതയെ കുറിച്ചൊന്ന് പറയാം. ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന ഒരു സാധാരണ ജനക്കൂട്ടത്തിനിടയിൽ കാര്യക്ഷമതയുടെ കാര്യത്തിൽ പൊതുവായുള്ള ഒരു നിലവാരം നിലനിൽക്കും. ഇതിനുള്ളിൽ സൂക്ഷമായി നോക്കിയാൽ പലവിധ വ്യത്യാസങ്ങളും വ്യതിയാനങ്ങളും ഓരോ വ്യക്തിയും അയാൾക്ക് താൻ ചെയ്യുന്ന തൊഴിലിനോടുള്ള താൽപ്പര്യം, നൈപുണ്യം തുടങ്ങിയ കാര്യങ്ങൾ ബാധിച്ചേക്കാം.

എന്നാൽ ഒരു ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഒരു സാധാരണക്കാരായ ഒരു കൂട്ടം വ്യക്തികളുടെ കാര്യം ഈ രീതിയിയൽ അല്ല.

ഇങ്ഗ്ളിഷിൽ ഒട്ടു തന്നെയില്ലാത്ത ഒരു മാനസിക ഫോക്കസ് (mental focus) അവരിൽ നിലനിന്നുകൊണ്ടേയിരിക്കും. അവർ ചെയ്യുന്ന ഓരോ കാര്യവും, അവർ ബന്ധപ്പെടുന്ന ഓരോ വ്യക്തിയും, അവർ നിലനിൽക്കുന്ന ഓരോ തൊഴിൽ സ്ഥാനവും മറ്റും, വാക്ക് കോഡുകളെ പ്രതികൂലമായാണോ അനുകൂലമായാണോ ബാധിക്കുക എന്ന ചിന്ത ആണ് ഇത്.

താൻ ഇത് ചെയ്താൽ, താൻ അദ്ദേഹം ആവുമോ, അയാൾ ആവുമോ അവൻ ആവുമോ എന്നതാണ് ഈ ചിന്തയുടെ അടിത്തറ.

താൻ ഈ തൊഴിൽ സ്ഥാനത്ത് ചേർന്നാൽ, താൻ അദ്ദേഹത്തിന് കീഴിൽ വരുമോ, അയാളുടെ കീഴിൽ വരുമോ, അവന്‍റെ കീഴിൽ വരുമോ. ഇതും ഇതുമായി വളരെ അടുത്ത് കിടക്കുന്ന ഒരു വെപ്രാളം തന്നെയാണ്. ഇത് ഒരു ഭയങ്കര വെപ്രാളം തന്നെയാണ്.

തന്‍റെ ഈ ബന്ധം സൂചിപ്പിച്ചാൽ, താൻ അദ്ദേഹം ആവുമോ അയാൾ ആവുമോ അവൻ ആവുമോ, എന്നതും ഇതുമായി ബന്ധപ്പെട്ട ഒരു സംഗതിതന്നെയാണ്.

ഇതെല്ലാം ഇവിടെ എഴുതിക്കാണുമ്പോൾ വളരെ നിസ്സാരമായ കാര്യങ്ങൾ ആണ് എന്നു തോന്നാമെങ്കിലും, വാസ്തവം പറഞ്ഞാൽ, ഈ വിധ കാര്യങ്ങൾ ആണ് സാമൂഹികമായ പല പെരുമാറ്റങ്ങളേയും പ്രവർത്തനങ്ങളേയും, അനുകൂലമായോ പ്രതികൂലമായോ ബാധിക്കുക എന്ന കാര്യം സാമൂഹികമായും തൊഴിൽപരമായും വിപുലമായ വേദികളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ വ്യക്തമായി അറിയാം. പലയിടത്തും വാതിലുകൾ തുറക്കപ്പെടുന്നതും അടക്കപ്പെടുന്നതും ഈ വിധ കാര്യങ്ങളെ മറ്റുള്ളവർ വിലയിരുത്തിക്കൊണ്ടുതന്നെയാണ്.

ഇങ്ഗ്ളിഷ് ഭാഷ മാത്രം സംസാരിക്കുന്ന സാധരണക്കാരായ വ്യക്തികൾ അവരുടെ ഇടയിലുള്ള പല സ്ഥാനങ്ങളിലും പ്രവർത്തിച്ചാൽ ഈ ഒരു മാനസിക വിഭ്രാന്തി അവരിൽ വരില്ല. വ്യക്തികൾ തമ്മിൽ കാര്യമായ ഉയർച്ചത്താഴ്ച വാക്കുകളിൽ വരില്ലതന്നെ.

എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ സാധരണക്കാർക്കിടയിൽ തന്നെ പലതരം വ്യക്തി ബന്ധ കണ്ണികൾ നിലനിൽക്കും. ഏതൊരു തൊഴിൽ സ്ഥാനത്ത് ചേർന്നാലും ഈ വിധ കണ്ണികളിൽ വലിവും അമർത്തലും മറ്റും അനുഭവപ്പെടാം.

ഇവിടെ ഇപ്പോൾ പറയാൻ വന്നത് കാര്യക്ഷമതയെക്കുറിച്ചാണ്. എഴുത്ത് മറ്റൊരു ദിശയിലേക്ക് നീങ്ങുന്നുണ്ട് എന്ന ഒരു തോന്നൽ. അതിനാൽ തന്നെ കാര്യക്ഷമതയിലേക്ക് തിരിച്ചുവരാം.

ഫ്യൂഡൽ ഭാഷകളിൽ ഓരോ വ്യക്തിയും പ്രവർത്തിക്കുന്ന വേദിയിൽ ഒരു വിധേയത്വത്തിന്‍റേയും ആധിപത്യത്തിന്‍റേയും ഭാവം അയാളിൽ നിലനിൽക്കും. സാമൂഹികമായി ഏറ്റവും കീഴിൽ കിടക്കുന്ന തൊഴിൽ വേദികളിൽ പോലും ഈ വിധമായുള്ള ഒരു മാനസിക ഭാവം വ്യക്തികളിൽ നിലനിർത്തും.

ഇങ്ഗ്ളിഷുകാരുടെ ഇടയിൽ ഈ വിധമായുള്ള ഒരു സാമൂഹികമായുള്ള തരംതാണ തൊഴിൽ എന്നത് വാക്ക് കോഡുകളിൽ നിലനിൽക്കില്ല. എന്നാലും താൽപ്പര്യം കുറഞ്ഞ തൊഴിൽ എന്ന കാര്യം നിലനിൽക്കാം. എന്നാൽ അത് ഭാഷാ വാക്കുകളിൽ വ്യതിചലനം സൃഷ്ടിക്കില്ലതന്നെ.

ഫ്യൂഡൽ ഭാഷകളിൽ കീഴ്വഴക്കം എന്ന ഒരു കാര്യം ഉണ്ട്. Convention എന്ന ഇങ്ഗ്ളിഷ് പദത്തിന്‍റേ മലയാളം വാക്കാണ് ഇത് എന്ന് പറഞ്ഞുവരുന്നുണ്ട്. പലയിടുത്തും ഈ തർജ്ജമ ശരിയാണ് താനും.

എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ ഈ പരിഭാഷയിൽ ഈ വാക്ക് ഒരുങ്ങിനിൽക്കില്ല.

ഓരോ തൊഴിൽ സ്ഥാനത്തും സാമൂഹിക സ്ഥാനത്തും കുടുംബ ബന്ധ സ്ഥാനത്തും ഓരോ വ്യക്തിയും വളരെ കാര്യക്ഷമായി പ്രവർത്തിക്കുകയും പെരുമാറുകയും മറ്റും ചെയ്യുന്നത്, ഈ വിധേയത്വ - മേധാവിത്വ വ്യക്തിബന്ധ കോഡിങ്ങിനോട് രമ്യതയിൽ പ്രവർത്തികുമ്പോഴാണ്. ഇതാണ് ഈ വിധ സ്ഥാനങ്ങളിലെ കീഴ്വഴക്കം. ഈ കീഴ്വഴക്കത്തൊട് ഒത്തു നിൽക്കുക എന്നതാണ് ആ വ്യക്തിയിൽ കാണുന്ന ഏറ്റവും ഉന്നതമായ കാര്യക്ഷമത.

അല്ലാതെ തനിക്ക് കിട്ടിയ സ്ഥാനത്ത് നിന്നും പ്രവർത്തന വേദിയിലെ പോരായ്മയിലും പിശകുകളിലും മറ്റും തിരുത്തൽ വരുത്തുക, ആ രീതിയിൽ ഉള്ള കാര്യങ്ങളെ കണ്ടെത്തി മറ്റുള്ളവരെ അറിയിക്കുക എന്നത് അയാളിലെ കാര്യക്ഷമതയായി ആരും കാണില്ല. മറിച്ച്, അയാളിലെ വിധ്വംസക മനോഭാവം ആയാണ് അത് മനസ്സിലാക്കപ്പെടുക.

അതുമല്ലെങ്കിൽ അയാൾ ആളാവാൻ ശ്രമിക്കുന്നുണ്ട് എന്ന തോന്നലും വരാം.

ഇത് ഒരു തെറ്റായ മനസ്സിലാക്കലും അല്ലതന്നെ. കാരണം, ഭാഷാ വാക്കുകൾക്ക് ഈ വിധമായേ ഈ ഒരു പെരുമാറ്റ പിശകിനേയും പ്രവർത്തന ദുശ്ശീലത്തേയും ഉൾക്കൊള്ളാൻ ആവുള്ളു.

അവൻ, അദ്ദേഹത്തെ തിരുത്തുന്ന ഒരു പരിപാടി വ്യക്തമായും അനുസരണക്കേടും ആശയവിനിമയ ഒഴുക്കിൽ പൊട്ടിത്തെറി സൃഷ്ടിക്കലും ആണ്.

സ്ഥാപിതമായ കീഴ്വഴക്കങ്ങൾക്ക് വിധേയമായി നിലനിൽക്കുന്നത്, വ്യക്തിപരമായി പലപ്പോഴും വൻ വിജയങ്ങൾ നേടിത്തരുന്നകാര്യം തന്നെയാണ്.

എന്നാൽ സംവിധാനങ്ങളിലും പ്രവർത്തന വേദികളിലും തിരുത്തപ്പെടാത്ത അനവധി പിശകുകൾ വന്നുനിറയും.

അതേ സമയം ഇങ്ഗ്ളിഷ് സംവിധാനങ്ങളിലും പലവിധ പിശകുകളും മറ്റു കയറിവരാനാകുമെങ്കിലും, അവയെല്ലാം പലവിധ സ്ഥാനങ്ങളിലും ഉള്ള ഇങ്ഗ്ളിഷ് വ്യക്തികൾ തിരുത്തികൊണ്ടേയിരിക്കും.

എന്നാൽ ഈ വിധ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു ഇടത്ത് ഒന്നിൽ കൂടുതൽ ഫ്യൂഡൽ ഭാഷാ വ്യക്തികൾ സ്ഥാനീകിരിക്കപ്പട്ടാൽ, അവിടെ പിശകുകൾ തിരുത്തപ്പെടാതെ നിറഞ്ഞുതുടങ്ങാം. മാത്രവുമല്ല പലവിധ നെഗറ്റിവ് മാനസിക ഭാവങ്ങളും വ്യക്തികളുടെ മനോഭാവങ്ങളിൽ കയറിക്കൂടാം. അവിടം ഒരു ഇങ്ഗ്ളിഷ് മാനസിക വേദിയല്ലാതെ ആയിമാറും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. കുരുട്ടു ബുദ്ധിക്കാരുടേയും മൃഗീയ ഭാവക്കാരുടേയും നാട്



പ്രാദേശികമായി വെറും നിസ്സാരരായ ഇന്ത്യാക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോകുന്നു. അവിടെ വച്ച് അവർ വൻകിട കഴിവുകൾ പ്രകടിപ്പിക്കുന്നു. ഇന്ത്യാക്കാർ ഇത്രമാത്രം കഴിവും നൈപുണ്യവും ഉള്ളവരാണ് എന്ന് ഇന്ത്യയിൽ ഇരുന്നുകൊണ്ടും അങ്ങ് അകലങ്ങളിൽ ഇരുന്നുകൊണ്ടും ആളുകൾ ഉച്ചത്തിൽ പറയുന്നു. ഇന്ത്യൻ ഓൺലൈൻ മീഡിയകൾ ഇക്കാര്യം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നാൽ വാസ്തവം ഇതിലും വിപുലമാണ്. ആഫ്രിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ഭൂഖണ്ഡയുറോപ്പിലേയും മധ്യേഷ്യൻ രാജ്യങ്ങളിലേയും ദൂരേകിഴക്കൻ രാജ്യങ്ങളിലേയും ദക്ഷിണേഷ്യയിലേയും മറ്റും പ്രദേശങ്ങളിലെ പല വ്യക്തികളിലും ഈ വിധമായുള്ള കഴിവുകളും വ്യക്തിത്വവും ഉന്നത ദിശകളിലേക്ക് സ്ഫോടനാത്മകമായ രീതിയിൽ വളരുന്ന കാഴ്ച ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഒരു നിത്യകാഴ്ചതന്നെയാണ്.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇത്രമാത്രം കഴിവും വ്യക്തിത്വവും കാഴ്ചവെക്കുന്ന ഇന്ത്യാക്കാർക്ക് എന്തുകൊണ്ട് ഇതേ കാര്യങ്ങൾ അവരുടെ സ്വന്തം പ്രദേശമായ ദക്ഷിണേഷ്യയിൽ കാഴ്ചവെക്കാൻ ആവുന്നില്ലാ എന്ന കാര്യം ഒന്ന് ചിന്തിക്കാവുന്നതാണ്.

എന്നാൽ ഇതിന് മറ്റൊരു വശവും ഉണ്ട്. ഇന്ത്യയിൽ ഇരുന്നകൊണ്ട് ഇന്ന് ഐറ്റി മേഖലയിൽ വൻ നൈപുണ്യങ്ങൾ ഇന്ത്യക്കാരും മറ്റ് പല മൂന്നാം ലോക രാഷ്ട്ര പൗരന്മാരും കാഴ്ചവെക്കുന്നുണ്ട്. അക്കാര്യം ഇപ്പോൾ ചർച്ചക്ക് എടുക്കുന്നില്ല.

ഈ ഒരു ചർച്ചയിൽ എലികൾക്കും ഉറമ്പുകൾക്കും സാങ്കേതിക നൈപുണ്യവും ഉന്നത് സാങ്കേതിക ഉപകരണങ്ങളും നൽകിയാലുള്ള അവസ്ഥാവിശേഷം വിഭാവനം ചെയ്തു കൊണ്ട് എഴുതാവുന്നതാണ്. എന്നാൽ ആ പാതയിലേക്കല്ല ഈ എഴുത്ത് നീങ്ങാൻ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ വൻ ഇങ്ഗ്ളിഷ് പ്രാവീണ്യവും അതുമായി ബന്ധപ്പെട്ട അതി ഗംഭീരമായ ആശയവിനിമയ കഴിവുകളും മറ്റും ഉള്ള ആളുകൾ അനവിധ ഉണ്ട് എന്ന കാര്യം എനിക്ക് നേരിട്ട് അറിവുള്ള കാര്യം തന്നെയാണ്. എന്നാൽ ഈ ഒരു കൂട്ടർക്ക് അവരുടെ ആശയവിനിമയത്തിലെ മിന്നൽ വേഗതയും അത് നൽകുന്ന കാര്യക്ഷമതയും മറ്റും അവർക്കിടയിൽ ഒതുക്കിനിർത്തി മാത്രമാണ് ഈ രാജ്യത്ത് പ്രവർത്തിക്കാൻ ആവുള്ളു.

ഇതിന് ദൃഷ്ടാന്തമായി നൽകാവുന്ന ഒരു അനുഭവം തന്നെ എനിക്ക് ഏതാണ്ട് 2007ലോ മറ്റ് ഉണ്ടായിരുന്നു.

അന്തർദേശീയമായി പ്രവർത്തിക്കുന്ന ഒരു ഐറ്റി കമ്പനിയുടെ ഇന്ത്യയിലെ കേന്ദത്തിൽ ഒരു Technical Support കാര്യത്തിനായി ബന്ധപ്പെട്ടിരുന്നു. അതിനായി അവരിലെ പലവിധ Technicianമാരുമായി മാറിമാറി വൻ വേഗതയിൽ സംസാരിച്ചു. എന്നാൽ Technical errorന്‍റെ കാതൽ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഐറ്റി വകുപ്പിലാണ് കിടക്കുന്നത് എന്നതു കണ്ടെത്തപ്പെട്ടു.

ഇതുവരെ ഇങ്ഗ്ളിഷിൽ എല്ലാ Technicianമാരും മറ്റ് customer support ജീവനക്കാരും തമ്മിൽത്തമ്മിൽ സംസാരിച്ച്, തമ്മിൽത്തമ്മിൽ യാതോരു ഉച്ചനീചത്വവും പ്രകടിപ്പിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും പേര് വിളിച്ചും പറഞ്ഞുമാണ് ആശയവിനിമയം നടത്തപ്പെട്ടത്.

എന്നാൽ ഈ കൂട്ടുകെട്ടിൽ ഇന്ത്യൻ സർക്കാർ വുകപ്പ് ഉദ്യോഗസ്ഥർ കടന്നുവന്നപ്പോൾ, കാര്യങ്ങൾ ആകെ കലങ്ങിമറിഞ്ഞു. അവർ പ്രാദേശിക ഭാഷയിൽ പ്രവർത്തിക്കുന്നവരും വൻ ഔന്നത്യ ഭാവം കൈവശം വെക്കുന്നവരും ആണ്. അവരോട് സംസാരിക്കാൻ പ്രയാസം തന്നെയാണ്. അവർക്ക് ഇങ്ഗ്ളിഷ് അറിയും എന്നത് വാസ്തവം തന്നെയാണ് എങ്കിലും, അവരിൽ ആളിക്കത്തി നിൽക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെ.

ഞാൻ Technical Supportനായി സംസാരിച്ച ഐറ്റി കമ്പനിയുടെ കാര്യക്ഷമത ഈ വിരമ്പിൻറ്റിടത്ത് അസ്തമിച്ചു.

ഇങ്ഗ്ളിഷ് സംസാര വേദികളിൽ കാണാത്ത ഒരു തരം വെപ്രാളം പല മലയാളം സംസാര വേദികളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ഉച്ചനീചത്വങ്ങൾ പാറക്കല്ലുപോലെ ഉറച്ചുനിൽക്കുന്ന ഉന്നത വേദികളിൽ ഈ വെപ്രാളം കാണില്ല.

ഈ വെപ്രാളം ഓരോ വ്യക്തിയും ചെയ്യുന്ന തൊഴിലിൽ ആവശ്യമായി വരുന്ന അതിസൂക്ഷ്മതയെ ബാധിക്കുന്നുണ്ട്. പലപ്പോഴും ഒന്ന് ചോദിച്ചാൽ പിശക് ഒഴിവാക്കാൻ പറ്റുന്ന പല അവസരങ്ങളിലും ആളുകൾക്ക് ചോദിക്കാൻ വൈമനസ്യം അനുഭവപ്പെടും.

അതിനുള്ള ഒരു കാരണം, മനസ്സിൽ ഉള്ള പലവിധ ആളിക്കത്തലുകൾ ആവാം. അതുമല്ലെങ്കിൽ വാക്കുകളിൽ വിധേയത്വം പ്രകടിപ്പിക്കേണ്ടിവരും എന്നത്. അതുമല്ലായെങ്കിൽ താനാണോ മറ്റേ ആളാണോ വാക്കുകളിൽ ഉന്നതൻ എന്നത് കൃത്യമായി അറിയില്ല എന്ന പ്രശ്നം.

നേരിട്ട് അറിവുള്ള ഒരു കാര്യം പറയാം.

Aadhar Card പദ്ധതിയുടെ തുടക്കത്തിൽ ഒരു ചെറു പ്രായ വ്യക്തിയുടെ Aadhar Cardഡിനായുള്ള Biometric നടപടിക്രമം നടത്തി. പേര് ചോദിച്ചു. പറഞ്ഞു. Aadhar Card വന്നപ്പോൾ, ഇങ്ഗ്ളിഷിൽ എഴുതിയിരിക്കുന്ന പേരിൽ spelling error. ഇത് പിന്നീട് മറ്റ് പല അനുബന്ധിതമായ രേഖകളേയും ബാധിക്കും എന്ന പ്രശ്നം ഒരു ഗുരുതരമായ പ്രശ്നം തന്നെയായി വന്നു. Aadhar Cardൽ തിരുത്തൽ വരുത്താൻ ചില കാരണങ്ങളാൽ പലവിധ പ്രയാസങ്ങളും വന്നു.

എന്നാൽ കണ്ടത്, ഈ വിധമായുള്ള ഒരു Spelling error, പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പലവ്യക്തികളും ആവർത്തിച്ചുവെന്നതാണ്. ഇവർക്കാർക്കും ഈ പേര് എഴുതുന്നതിന് മുൻപായി ഒരു Spelling ചോദിക്കാനുള്ള മാനോഭാവം കണ്ടില്ല. എഴുതിയ Spelling പേരുമായി ബന്ധമുള്ളത് അല്ലതന്നെ. എന്നാൽ തോന്നുന്നത് മാതിരിയാണ് അവരെല്ലാരും എഴുതുക.

വ്യക്തമായി വിധേയത്വം കാഴ്ചവെക്കുന്നവരോട് ചോദിക്കാൻ പ്രയാസം ഇല്ല. എന്നാൽ ഈ പാതയിൽ നിൽക്കാത്തവരോടു ചോദിക്കാൻ മനസ്സിൽ താൽപ്പര്യംവരില്ല.

സർക്കാർ വകുപ്പുകളിൽ പലരും പലവിധ പിശകുകളും വരുത്തുന്നുണ്ട്. അവർക്ക് നൈപുണ്യം ഇല്ലാ, വിവരം ഇല്ലാ എന്നെല്ലാമുള്ളതല്ല കാരണം. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷക്കാരിൽ പൊതുവേ കാണപ്പെടുന്ന വ്യക്തിത്വം അവരിൽ ഇല്ലയെന്നതും, അവർ പ്രവർത്തിക്കുന്ന വേദികൾ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലുമാണ് എന്നതും ആണ് കാരണം.

ഇങ്ഗ്ളിഷ് വ്യക്തികൾക്ക് അതിഗംഭീരമായ വിവരവും വിജ്ഞാനവും ഉണ്ട് എന്നതായി തോന്നിയിട്ടില്ല. ഈ വിധമായുള്ള അതിഗംഭീരമായുള്ള വിവരവും വിജ്ഞാനവും അല്ല ആവശ്യം. പകരം മാന്യമായി നിരന്തരം ആശയവിനിമയം ചെയ്യാനാകുന്ന ഒരു ഭാഷാ അന്തരീക്ഷമാണ് ആവശ്യം. ഇതു ലഭിച്ചാൽ വ്യക്തികളിലെ പലവിധ വെപ്രാളങ്ങളും മാഞ്ഞുപോകും.

കാളിദാസ കൃതികളും ഭഗവത് ഗീതയും വായിച്ചിട്ടുണ്ട് എന്നതുകൊണ്ടും ഊർജ്ജതന്ത്രത്തിൽ ഡോക്ട്രേറ്റും മറ്റും കൈവശം ഉണ്ട് എന്നതുകൊണ്ടും വ്യക്തിയിൽ ഇങ്ഗ്ളിഷുകരിലെ നൈസർഗ്ഗിക മേന്മ വന്നുചേരില്ലതന്നെ.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കാർ അനുഭവിക്കുന്ന പ്രവർത്തന അനുഭവം മറ്റൊന്നാണ്.

ഇന്ത്യയിൽ എന്തിനും ആളുകളിൽ മത്സരബുദ്ധിയാണ് കാണപ്പെടുക.

അവൻ ആര്? അവന്‍റെ വിചാരം അവൻ ആരാന്നാ?

ഇത് അവന് കിട്ടിയാൽ അവന്‍റെ ഭാര്യപോലും അഹങ്കരിക്കും. പിന്നെ എന്തായിരിക്കും അവളുടെ ഒരു ഭാവം?

അവനെ ഒന്ന് നടത്തിച്ചിട്ടേ ഇത് അവന് കൊടുക്കാവൂ. അല്ലെങ്കിൽ അവന് ഇതിനോടും നമ്മളോടും ഒരു വിലകാണില്ല.

ഈ രീതിയിൽ ഒരു അഹങ്കാരം എന്നതും വിലയെന്നതും ആയുള്ള ഒരു ചിന്താഗതി ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലതന്നെ.

അഹങ്കാരം എന്ന വാക്കിന് ഇങ്ഗ്ളിഷിൽ Arrogance എന്ന വാക്കാണ് കാണുന്നത്. Arrogant ആയുള്ളവർ ഇങ്ഗ്ളിഷിൽ കാണുമായിരിക്കാം.

എന്നാൽ മലയാളത്തിൽ അഹങ്കാരം എന്ന പ്രതിഭാസം മലയാളം വാക്കുകളിലെ ഉച്ചനീചത്വം സൃഷ്ടിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഈ അഹങ്കാരം എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ കാണില്ല.

മലയാളത്തിൽ സാധാരണ വ്യക്തി സർക്കാർ ഓഫിസിൽ കയറിവരുന്നു. അവിടെ പ്രവർത്തിക്കുന്ന ആളുകളിൽ തമ്മിൽത്തമ്മിൽ ഉള്ള ഉച്ചനീചത്വത്തിന് കീഴിൽ നിൽക്കാൻ തയ്യാറുള്ള ആൾ ആണ് വന്നത് എങ്കിൽ, അവിടുള്ള തൊഴിലുകാരിൽ വൻ പ്രശ്നം വരില്ല. എന്നാലും അവരൊന്ന് അയാളെ അമർത്തിവിടാൻ നോക്കും. അതിൽ ഒരു മനഃസുഖം ലഭിക്കും.

അതേ സമയം വന്ന ആൾ അവിടുള്ള ഉച്ചനീചത്വങ്ങൾക്ക് അടിയിൽ നിൽക്കാൻ തയ്യാറില്ലാത്ത ആളാണെങ്കിൽ അന്തരീക്ഷം പരുക്കൻ ആവും. കാരണം, അവൻ എന്ന് അക്കൂട്ടർ നിർവ്വചിക്കുന്ന ആളാണ് ആളാവാൻ ശ്രമിക്കുന്നത്. അവനെ ഒന്ന് തമർത്തിത്തന്നെവേണം ഇനിയങ്ങോട്ട് മുന്നോട്ട് നീങ്ങാൻ.

ഈ അനുഭവവും ഇങ്ഗ്ളിഷ് രാഷ്ട്രത്തിലെ ഒരു സർക്കാർ ഓഫിസിൽ അനുഭവപ്പെടില്ല.

സാധാരണ വ്യക്തി ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കയറി വരുന്നു. അവിടെയിരിക്കുന്നത് പോലീസ് വകുപ്പിലെ ഏറ്റവും കീഴിൽ ഉള്ള തൊഴിലുകാരാണ്. അവരോട് ശരീര ഭാഷയിലും വാക്കുകളിലും ആഗതൻ ഒന്ന് കുനിയൽ പ്രകടിപ്പിക്കേണം. എന്നാൽ പോലും മിക്ക ആളുകളോടും തരംതാണ നീ, അവൻ, അവൾ വാക്കുകൾ തന്നെയാണ് പോലീസുകാർ, ശിപായി റാങ്കുകാരൻ ഉൾപ്പടെ, ഉപയോഗിക്കുക.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വ്യക്തി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, അവിടെ സ്വന്തം വ്യക്തിത്വം ഇടിച്ചുനിർത്താത്തെ, ഇരിപ്പിടത്തിൽ ഇരിക്കാവുന്നതാണ്. അവിടുള്ള പോലീസുകാർ ഇങ്ഗ്ളിഷ് ഭാഷയിലെ Gentlemen എന്ന വാക്ക് പ്രയോഗ നിർവ്വചനത്തിൽ നിൽക്കാൻ ബാധ്യസ്ഥരാണ്.

ഇന്ത്യയിലെ പോലീസുകാർ മര്യാദാ കേടായി പെരുമാറിയാലെ ഫ്യൂഡൽ ഭാഷയിൽ മതിപ്പുളവാകുള്ളു. ജനങ്ങൾ അനുസരണം നൽകേണമെങ്കിൽ അവരോട് മര്യാദാകേടായി പെരുമാറേണം എന്ന് ഒരു റിട്ടയർ ചെയ്ത IPS ഉദ്യോഗസ്ഥൻ Youtube വീഡിയോയിൽ പ്രസ്താവിക്കുക തന്നെ ചെയ്തുകാണുന്നു.

ഇങ്ഗ്ളിഷിൽ അനുസരണം എന്ന കാര്യംതന്നെ മറ്റൊരു കാര്യമാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

പലരുടേയും വിശ്വാസം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വൻ സാങ്കേതിക സൗകര്യങ്ങളും വൻ സാമ്പത്തിക ബലവും ഉള്ളതുകൊണ്ടാണ് അവിടങ്ങളിൽ കാര്യങ്ങൾക്ക് ഒരു മേന്മയെന്ന്. അതല്ല ശരിയായ കാരണം.

അവരുടെ കൃത്യമായ മേന്മ, ഇന്ത്യൻ ഭാഷകൾ പോലുള്ളവ സംസാരിക്കുന്നവരുടെ കീഴിലോ, ആ വിധ ഭാഷാ അന്തരീക്ഷത്തിലോ അല്ല അവിടുള്ള ആളുകൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എന്നതാണ്.

ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലേക്ക് കയറിനിൽക്കുന്ന ഇന്ത്യാക്കാരന് വൻ നൈപുണ്യവും വ്യക്തിത്വം ഉണ്ട് എന്ന തോന്നൽ വരാം. ഇത് ശരിയും ആയിരിക്കും. എന്നാൽ ഇവയെല്ലാം സൗകര്യപ്പെടുത്തുന്നത് ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമാണ്.

അമേരിക്കയിൽ ഉള്ള Googleന്‍റെ ഉന്നത ഉദ്യോഗസ്ഥനായ സുന്ദർ പിച്ചെയ് അമേരിക്കൻ പ്രസിഡന്‍റിനെ പേരിന് മുന്നിൽ Mr. ചേർത്തുകൊണ്ട് സംബോധന ചെയ്യും. അത് Google ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ഇരിപ്പിടം ഉള്ള കമ്പനി ആയതു കൊണ്ടാണ്.

എന്നാൽ Googleനെ ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിച്ചാൽ, ഇതേ പിച്ചെയ്ക്ക് ഒരു സാധാരണ പോലീസ് ശിപായി റാങ്കുകാരനെ പോലും പേരിന് മുന്നിൽ Mr. വച്ചുകൊണ്ട് സംബോധന ചെയ്യാൻ ആവില്ല. ആദ്യമൊക്കെ നടന്നേക്കാം. എന്നാൽ അമേരിക്കൻ പ്രതിച്ഛായ നഷ്ടപ്പെട്ടാൽ പിച്ചെയ് വെറും ഒരു ഇന്ത്യാക്കാരൻ മാത്രമാണ്.

Googleളിൽ കീഴ് സ്ഥാനത്ത് തൊഴിൽ ചെയ്യുന്നവരുടെ കാര്യം പ്രത്യേകിച്ച് പറയുക വേണ്ടതന്നെ. പോലീസ് സ്റ്റേഷനിൽ ആളാവാൻ ശ്രമിച്ചാൽ, മുഖത്തിട്ട് അടികിട്ടും എന്നുമാത്രമല്ല, മറ്റ് ഇന്ത്യാക്കാർ പോലീസുകാർക്ക് കൈയ്യടി നൽകുകയും ചെയ്യും.

ഇന്ത്യയിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സാധാരണക്കാരൻ കയറിവന്നാലുള്ള കാര്യം വേറെ തന്നെ എഴുതേണ്ടുന്ന കാര്യം തന്നെയാണ്.

ഇവിടെ ഇത്രയും പറയുമ്പോഴും മറക്കാതെ മനസ്സിൽ വെക്കേണ്ടുന്നത്, ഏതു വേദിയിലും കയറിവരുന്ന ആളും പ്രദേശിക വ്യക്തിതന്നെയാണ് എന്നതാണ്. അയാളുടെ മനസ്സിലും ആളിപ്പടർന്നു നിൽക്കുന്ന ഭാവം പ്രാദേശിക ഫ്യൂഡൽ ഭാഷ ഏകുന്നതു തന്നെയാണ്. ഇതിനോടാണ്, മറ്റ് പ്രസ്ഥാനക്കാർ ഉപരോദ ഭാവവും പ്രതിരോധ ഭാവവും പ്രത്യാക്രമണ ഭാവവും എടുക്കുന്നത്.

ഇന്ത്യയിൽ ഉള്ള ജീവിതം പലവിധ വ്യക്തികളോടും പലവിധ കുരുട്ടുബുദ്ധി പ്രയോഗം നടത്തിയാണ് മുന്നോട്ട് നീക്കേണ്ടത്. ആ വിധം പെരുമാറാൻ ആവുന്നതിൽ ആണ് ആ വ്യക്തിയുടെ കഴിവും ബുദ്ധിയും, മറ്റാളുകൾ ആ ആളെക്കുറിച്ച് വൻ മതിപ്പുള്ള വാക്കുകൾ പറയുക.

ഫ്യൂഡൽ ഭാഷയിൽ ഓരോ വ്യക്തിയും തന്‍റെ കീഴിൽ പെട്ടുപോയവരെ, പരുന്ത് പിടികൂടിയ ഇരയെപ്പോലെയാണ് നോക്കുക. ഇരയെ കുത്തിനോവിക്കും. പോരാത്തതിന്, ഇര കൈനഖത്തിൽ തറച്ചുനിൽക്കുന്ന അവസ്ഥയിൽ നിന്നും പിടിവിട്ടുപോകാനും അനുവദിക്കില്ല.

ഇങ്ങിനെ കുറേ കുരുട്ടു ബുദ്ധിക്കാരുടേയും മൃഗീയ ഭാവക്കാരുടേയും നാടണ് ഇന്ന് ഇന്ത്യ. എന്നാൽ വ്യക്തിയിൽ അല്ല പിശക്. മറിച്ച് ഭാഷയിൽ ആണ്.

ഇവർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയാൽ പറുദീസയിൽ വന്നു വീണ അനുഭവം ഇവരിൽ വരും.

എന്നാൽ അവരുടെ ഭാഷാ ഭാവവും കുരുട്ടു ബുദ്ധിയും മറ്റും ചിലപ്പോഴെല്ലാം അവിടങ്ങളിലും പ്രത്യക്ഷപ്പെട്ടേക്കാം. അതു കാണുമ്പോൾ, അത് ഒരുതരം ഉഗ്രഭീകര ഭാവമായി അവിടുള്ള ഇങ്ഗ്ളിഷുകാരിൽ അനുഭവപ്പെടും. അവർക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒരു ഭീകര വസ്തു അവരുടെ ഇടയിൽ വന്നുകയറിയ പ്രതീതി തന്നെ അവരിൽ വന്നുചേരാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. ഉന്നത വർഗ്ഗം - കീഴ് വർഗ്ഗം


ഇന്ന് കുറേ ചിതറിക്കിടക്കുന്ന ചിന്തകൾ എഴുതാം. എന്നുവിചാരിക്കുന്നു.

ഇതിൽ ആദ്യത്തേത് ഉന്നത വർഗ്ഗം എന്ന സാമൂഹിക സങ്കൽപ്പമാണ്. പെട്ടെന്ന് നോക്കിയാൽ ഈ ഒരു സങ്കൽപ്പം എല്ലാ സാമൂഹികാന്ത്രീക്ഷത്തിലും ഉണ്ട്. ഇങ്ഗ്ളണ്ടിലും ഇത് കാണുന്നുണ്ട്. എന്നാൽ ഇങ്ഗ്ളണ്ടിലെ ഉന്നത വർഗ്ഗവും സാധാരണ വർഗ്ഗവും തമ്മിൽ ബന്ധപ്പെടുമ്പോൾ, വാക്കുകളിൽ കാര്യമായ ഫ്യൂഡൽ ചുവ വരുന്നില്ല.

ഇവിടെ പ്രിതപാദിച്ചത്, ഇങ്ഗ്ളണ്ടിലെ രാജകുടുംബക്കാരും പ്രഭുകുടുംബക്കാരും സാധാരണ ജനവുമായി ബന്ധപ്പെടുന്ന കാര്യമാണ്. എന്നിരുന്നാലും, ഈ ആവശ്യത്തിനായി ഇങ്ഗ്ളിഷ് ഭാഷയിൽ പ്രത്യേകമായുള്ള വാക്കുകളും വാക്യപ്രയോഗങ്ങളും സൃഷ്ടിച്ചുവച്ചിട്ടുണ്ട്. ഇതു തന്നെ ഇങ്ഗ്ളിഷ് ഭാഷയിൽ ഫ്യൂഡൽ ഭാഷാ സ്വഭാവം ഉണ്ട് എന്നതിന് തെളിവായി പലരും എന്നോട് പറയാൻ ശ്രമിച്ചിരുന്നു. ആ കാര്യം പിന്നീട് നോക്കാം.

രാജാവിനോടും റാണിയോടും രാജകുടുംബക്കാരോടും അതേ പോലെതന്നെ പ്രഭുവിനോടും മറ്റ് പ്രഭുകുടുംബക്കാരോടും ഉപയോഗിക്കാൻ ചില പ്രത്യേകവാക്കുകൾ ഉണ്ട്. ഇവ അവരോട് മാത്രം ഉപയോഗിക്കേണ്ടുന്നവയാണ്. എന്നാൽ ഇവയൊന്നും തന്നെ ഇങ്ഗ്ളിഷിലെ സാധാരണ വാക്കുകൾ ആയ You, Your, Yours, He, His, Him, She, Her, Hers എന്ന വാക്കുകളേയും അവയോട് ഒട്ടി നിൽക്കുന്ന ആയിരക്കണക്കിന് മറ്റ് വാക്കുകളേയും സാധാരണ ഗതിയിൽ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.

ഇതിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കാൻ ഉദ്ദേശിച്ചത്.

അതിന്‍റെ കാരണം ഈ വിധമാണ്. കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂഖണ്ഡയൂറോപ്പിലെ ഒരു രാജാവ് ഇങ്ഗ്ളണ്ടിനെ ആക്രമിക്കുകയും, ഇങ്ഗ്ളണ്ടിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് എത്രനാൾ തുടർന്നുവെന്ന് അറിയില്ല. എന്നാൽ ഇതോടുകൂടി ഇങ്ഗ്ളണ്ടിൽ ഒരു ഭൂഖണ്ഡ യൂറോപ്യൻ ഉന്നത വർഗ്ഗ ആധിപത്യം നിലനിന്നുപോന്നു. ഈ അധിപന്മാർ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർ ആയിമാറി എന്നത് വാസ്തവം ആവാം എങ്കിലും, ഈ ഒരു നൈസർഗ്ഗികമായി ഇങ്ഗ്ളിഷുകാർ അല്ലാത്ത ആളുകളുടെ അസ്തിത്വം ഇങ്ഗ്ളണ്ടിന്‍റെ ഉന്നതങ്ങളിൽ നിലനിന്നു.

പോരാത്തതിന്, ബൃട്ടന്‍റെ ഉള്ളിൽ ഇങ്ഗ്ളണ്ടിനോടൊപ്പം Ireland, Scotland, Wales എന്നീ മൂന്ന് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളും ഒട്ടിനിന്നു.

ഈ കാര്യങ്ങൾ അത്രയും ഇങ്ഗ്ളിഷ് ഭാഷയുടെ പരിശുദ്ധിയിലും ശുദ്ധതയിലും ഒരു പാളിച്ചയായി നിലനിന്നു പോന്നു.

ആ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ ആവില്ല.

ഇവിടെ പറഞ്ഞുവന്നത്, ഇങ്ഗ്ളിഷ് ഭാഷയിൽ യഥാർത്ഥത്തിൽ ഒരു ഉന്നത ജനത എന്ന ആശയം ഇല്ലാ എന്നുള്ളതാണ്. പകരം ഉള്ളത് തൊഴിൽ സ്ഥാനങ്ങൾ, കുടുംബ സ്ഥാനങ്ങൾ മാത്രമാണ്. ഇവ You, Your, Yours, He, His, Him, She, Her, Hers എന്ന വാക്കുകളേയും അവയോട് ഒട്ടി നിൽക്കുന്ന ആയിരക്കണക്കിന് മറ്റ് വാക്കുകളേയും സാധാരണ ഗതിയിൽ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.

ഇങ്ഗ്ളിഷിൽ Sir, Madam (Ma'am), Mr., Mrs., Miss. എന്നീ വാക്കുകൾ ഉണ്ട്. ഇവയുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അതിലേക്കും പോകുന്നില്ല.

ഈ വാക്കുകൾ സാധരണ ഗതിയിൽ ഒരു വ്യക്തി തന്നെക്കാൾ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയെ സംബോധന ചെയ്യുമ്പോൾ, സംബോധനയുടെ ആരംഭത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ആണ്. എന്നാൽ ഇവയും You, Your, Yours, He, His, Him, She, Her, Hers എന്ന വാക്കുകളേയും അവയോട് ഒട്ടി നിൽക്കുന്ന ആയിരക്കണക്കിന് മറ്റ് വാക്കുകളേയും സാധാരണ ഗതിയിൽ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.

എങ്ങിനെയാണ് ഒരു പ്രസ്ഥാനത്തിൽ അനുസരണം നടപ്പിൽ വരുത്തുക എന്ന ഒരു ചോദ്യം പലരും ആലോചിച്ചിട്ടുള്ള കാര്യംതന്നെയാണ്. ഈ വിധം ചിന്തിച്ചവരിൽ മിക്കവരും ഫ്യൂഡൽ ഭാഷക്കാരാണ്. അതേ പോലെതന്നെ ഫ്യൂഡൽ ഭാഷക്കാരുമായി ഒത്തൊരുമായോടുകൂടി പ്രവർത്തിച്ച ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളും ഫ്യൂഡൽ ഭാഷക്കാരുടെ രീതികളിൽ പലതും അവലംഭിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് English East India Company. ഇതിലെ ഉദ്യോഗസ്ഥർക്ക് ആദ്യകാലങ്ങളിൽ മലബാറിയോ മലയാളമോ അറിയില്ലായിരുന്നു. എന്നാൽ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അവരിൽ ചിലർക്ക് ഈ വിധ ഭാഷകൾ കൈകാര്യം ചെയ്യാൻ ആവും എന്ന നിലവാരത്തിൽ അവർ എത്തിച്ചേർന്നു. ഇത് ഒരു വൻ മുന്നേറ്റമായാണ് കമ്പനി മനസ്സിലാക്കിയത്.

എന്നാൽ വാസ്തവത്തിൽ ഇതോടെ സംഭവിച്ചത്, കമ്പനിയുടെ നിലവരത്തകർച്ചയാണ്. കമ്പനിയുടെ മ്യുലങ്ങളും നയങ്ങളും കുഴിയിലേക്ക് മൂക്കുംകുത്തി വീഴാനാണ് ഇത് സാഹചര്യം ഒരുക്കിയത്.

ഇവരുടെ മലബാറിലെ പ്രാദേശിക ഉദ്യോഗസ്ഥരാണ് കമ്പിനിയുടെ പലവിധ സാംസ്ക്കാരിക നിലവരങ്ങളും രൂപകൽപ്പന ചെയ്തത്. അവരിൽ പലരും അവരുടെ പ്രാദേശിക സാമൂഹിക വിധേയത്വങ്ങൾ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് നൽകാൻ ശ്രമിച്ചിരിക്കാം. അതിനേക്കാളേറെ അവർ ചെയ്തിരിക്കുക, നാട്ടിലെ മറ്റ് സാധരാണക്കാർക്ക് ഈ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ അവരുടെ പാരമ്പര്യ അധിപന്മാരുടേ അതേ നിലവാരത്തിൽ ഭാഷാ പരമായി നിർവ്വചിച്ചുകൊടുക്കുകായാവും. അങ്ങിനെയല്ലാതെ ചെയ്യാനുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം നാട്ടുകാർക്ക് ഇല്ലായിരുന്നുതന്നെ.

ഈ രീതിയിൽ ആണ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഇങ്ഗ്ളിഷുകാർ സാബ്, മേംസാബ് നിലവാരങ്ങളിൽ എത്തപ്പെട്ടത്.

ഇക്കാര്യത്തിന്‍റെ പൂർണ്ണമായ രൂപം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലായിക്കാണില്ലായെങ്കിലും, അവരും സാവധാനത്തിൽ പ്രാദേശിക ഭാഷയിലേ വൻ ഉയരങ്ങളിലേക്ക് പൊന്തിനിന്നിരിക്കാം.

എന്നാൽ, ഇന്ന് കാര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നു. ഇന്ന് ഇങ്ഗ്ളിഷ് ഭാഷ അറിയാത്ത ആളുകൾ അല്ല ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ഇങ്ഗ്ളിഷ് / അമേരിക്കൻ കമ്പനികൾക്കുള്ളിലേയും തൊഴിൽ സംസ്ക്കാരം നിശ്ചയിരിക്കുയോ നിർമ്മിക്കുകയോ ചെയ്യുന്നത്. പകരം വൻ മ്യൂല്യമേറിയ ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള പ്രാദേശിക വ്യക്തികൾ തന്നെയാണ് ഈ വിധ കമ്പനികളിൽ പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ പവർത്തിക്കുന്ന പല ഇങ്ഗ്ളിഷ് / അമേരിക്കൻ കമ്പനികളിൽ Sir, Madam (Ma'am) മാത്രമല്ല Mr., Mrs., Miss. തുടങ്ങിയ വാക്കുകൾ പോലും തൊഴിൽ മേഖലയിൽ ആശയവിനിമയത്തിൽ ഉപയോഗിക്കുന്നില്ല.

ഇന്ത്യയിൽ ഒരു വൻ ശാഖ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയിൽ ആ കമ്പനിയുടെ CEO അടക്കം, എല്ലാരും വെറും പേരാണ് തമ്മിൽ സംബോധനയിൽ ഉപയോഗിക്കുന്നത്. എന്നാൽ ഈ കമ്പനയിൽ ആളുകളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടുകൂടിയാണ്. ഇങ്ഗ്ളിഷ് ഭാഷയിൽ വൻ നിലവാരമുള്ളവരേയും, ആ ഭാഷാ സംസ്ക്കാരത്തിനോട് ഒട്ടിനിൽക്കുന്നവരേയും ആണ് ഈ കമ്പനിയിൽ എടുക്കുന്നത്.

IAS, IPS, (UPSC), PSC പരീക്ഷകളിലൂടെ പാസാകാൻ കെൽപ്പുള്ളവരെ ഈ വിധ കമ്പനികളിൽ നിയമിച്ചാൽ, ഈ വിധ കമ്പനികൾക്ക് ഇന്ത്യൻ സർക്കാർ വുകപ്പുകളിലെ സംസ്ക്കാരമാണ് വന്നുചേരുക.

ഇവിടെ പറയാനുള്ള മറ്റൊരു ദൃഷ്ടാന്തം, ക്വീൻ വിക്ടോറിഅഃയുടെ (Queen Victoriaയുടെ) കാര്യമാണ്. ഇവർ ഇങ്ഗ്ളണ്ടിന്‍റെ റാണിയായിരുന്നു. എന്നാൽ, English East India Companyയിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയെ ഇങ്ഗ്ളണ്ടിലെ രാജകുടുംബം തട്ടിയെടുത്തപ്പോൾ, വെറും റാണി എന്ന പദവി പ്രശ്നമായി. ഒരു വെറും റാണിയുടെ സംരക്ഷണത്തിൽ നിൽക്കാൻ ദക്ഷിണേഷ്യയിലെ മഹാരാജാക്കൾ തയ്യാറാവില്ല എന്നത് തീർച്ചയായിരുന്നു. അവരുടെ നിലവാരം പ്രാദേശികരായ മറ്റുള്ളവരുടെ മുന്നിൽ ഇടിഞ്ഞുപോകും.

Queen Victoriaയുടെ ദക്ഷിണേഷ്യയിലെ സ്ഥാനം ഒരു ചക്രവർത്തിനിയുടേതാവാണം എന്ന് ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യിൽ) നിന്നും ആരോ ശുപർശചെയ്തു കൊടുത്തിരിക്കാം. അങ്ങിനെയാവാം Emperess of India എന്ന സ്ഥാനം പ്രഖ്യാപിക്കപ്പെട്ടത്.

ഇനിയങ്ങോട്ട് ഇങ്ഗ്ളിഷുകാർ ലോകത്തെമ്പാടും പലവിധ പ്രസ്ഥാനങ്ങൾ ആരംഭിക്കുകയും അവയിലേക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ളവരെ ആദ്യം നിയമിക്കുകുയും വളരെ ശ്രദ്ധയോടുകൂടി ആളുകെ പിന്നീടങ്ങോട്ട് ആ വിധ പ്രസ്ഥാനങ്ങളിൽ ചേർക്കുകയും ചെയ്താൽ വൻ മേന്മയുള്ള പ്രസ്ഥാനങ്ങൾ ലോകമെമ്പാടും പടർന്നുപിടിക്കും.

ഈ വിധ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്ന ചെറിയ തൊഴിലുകാർക്കും വലിയ തൊഴിലുകാർക്കും, അന്യാദൃശ്യമായി മാനസിക ഔന്നിത്യം ലഭിക്കും. കാരണം, ആ വിധ കമ്പനികളിൽ ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്നതുപോലുള്ള ഉന്നത വർഗ്ഗവും തരംതാഴ്ന്ന വർഗ്ഗവും ഭാഷാ വാക്കുകളിൽ ഉണ്ടാവില്ലതന്നെ.

ഇങ്ങിനെ അവർ ചെയ്തെടുക്കണമെങ്കിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ സംസ്ക്കാരങ്ങളെ അവർ 100 ശതമാനം നിരാകരിക്കേണം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. മാന്യനെ പരാക്രമിയാക്കാൻ


മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ തുടരുകയാണ്.

ഫ്യൂഡൽ ഭാഷാ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, ഇങ്ഗ്ളിഷുകാർ ലോകമെന്തെന്ന് അറിയാത്തവരും പച്ചപരമാത്ഥികളും (naive) ആയ ജനക്കൂട്ടങ്ങൾ തന്നെയായിരുന്നു എന്നു കാണാനാവും. അവരിൽ കുറച്ചൊക്കെ വകതിരിവും വിവേക ബുദ്ധിയും നിലനിന്നത്, അവരുടെ ഇടയിൽ Celtic ഭാഷക്കാർ ഇടകലർന്നിരുന്നുവെന്നതാണ് എന്നു തോന്നുന്നു.

സാമൂഹികമായും വിവരവിജ്ഞാനപരമായും സാമ്പത്തികമായും ക്ഷിയിച്ചുനിൽക്കുന്ന വ്യക്തികളെ ഫ്യൂഡൽ ഭാഷക്കാർ പിടിച്ചു പൊന്തിക്കാൻ നോക്കില്ല. അഥവാ അതിന് മുതിർന്നാൽ തന്നെ, ഈ വളർച്ച തങ്ങളുടെ നിലവാരത്തെ ഭാഷാ വാക്കുകളിൽ ബാധിക്കില്ല എന്ന് ഉറപ്പുവരുത്തിയിതിന് ശേഷം മാത്രമാകും.

ഇവിടെ മറഞ്ഞുനിൽക്കുന്ന ചില വാസ്തവങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്ന് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയാണ്.

അതായത്, സാമ്പത്തികമായും സാമൂഹികമായും നിലംപതിച്ചു നിൽക്കുന്ന വ്യക്തിയെ നിർവ്വചിക്കുന്ന You, He, She തുടങ്ങിയ വാക്കുകളും അവയോട് ഒട്ടി നിൽക്കുന്ന മറ്റനേകം വാക്കുകളും, ഉന്നതങ്ങളിൽ നിൽക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന അതേ വാക്കുകളും ഇങ്ഗ്ളിഷിൽ ഒരേ തരത്തിലുള്ളതാണ്.

എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ താഴെ നിലവാരത്തിൽ നിൽക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന You, He, She തുടങ്ങിയ വാക്കുകളും അവയോട് ഒട്ടിനിൽക്കുന്ന മറ്റനേകം വാക്കുകളും നിലവാരം കുറഞ്ഞവയായിരിക്കും. ആ ആളെ ഉന്നതങ്ങളിലെ വ്യക്തിയുമായി ബന്ധപ്പിക്കുന്ന അദൃശ്യ കണ്ണികൾക്ക് ഒരു വ്യക്തമായ angleവരെ ഉണ്ടായിരിക്കും.

ഈ ആളെ ഉന്നതപ്പെടുത്തുമ്പോൾ, സംഭവിക്കുന്നത്, ആ ആൾ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പടിയിൽ നിന്നും മുകളിലുള്ള ഒരു പടിയിലേക്ക് ഈ ആളെ ഉയർത്തുകയാണ് സംഭവിക്കുന്നത്.

നീ, അവൻ തുടങ്ങിയ വാക്കുകൾക്ക് സ്ഥാനച്ചലനം സംഭവിക്കും.

നേരത്തെ ഈ ആൾ 'നിങ്ങൾ' എന്ന് കണ്ടിരുന്ന പല വ്യക്തികളും, ഈ ആൾ അയാളുടെ പുതിയ സ്ഥാനത്ത് നിന്നുകൊണ്ട് 'നീ' എന്ന് കാണാൻ പറ്റുന്ന നിലയിലേക്ക് താഴും. ഇത് അവർക്ക് സഹിക്കാൻ പറ്റുന്ന ഒരു കാര്യം ആയിരിക്കില്ല.

താഴെ നിലവാരത്തിൽ നിൽക്കുന്ന വ്യക്തിയെ പിടിച്ച് ഉന്നത വ്യക്തി തനിക്ക് തുല്യനായി നിർത്തിയാൽ, 'ഇങ്ങൾ', 'സാർ' എന്ന് തന്നെ സംബോധന ചെയ്തിരുന്ന വ്യക്തിക്ക് തന്നെ 'നീ' എന്ന് സംബോധന ചെയ്യാനുള്ള അവസരമാണ് നൽകുന്നത്.

ഈ തരം വിഡ്ഢിത്തം ലോകത്തിൽ ഇങ്ഗ്ളിഷുകാർ മാത്രമേ ചെയ്തിരിക്കുള്ളു.

'സാർ' എന്ന് വിളിച്ചിരുന്ന വ്യക്തിക്ക് തന്നെ 'നീ' എന്ന് സംബോധന ചെയ്യാനുള്ള അവസരം നൽകിയാൽ, ആ ആളിൽ വൻ മതിപ്പും കടപ്പാടും സ്നേഹവും മറ്റും അല്ല കയറിവരിക. മറിച്ച് വൻ വിരോധവും, വെറുപ്പും, പ്രതികാര ദാഹവും മറ്റുമാണ് അയാളുടെ മനസ്സിൽ കയറി വരിക. തന്നെ പണ്ട് കാലങ്ങളിൽ ഈ ഗുണം നൽകിയ ആളും അയാളുടെ മറ്റ് ബന്ധുക്കളും തരംതാഴ്ത്തിയിരുന്ന സംഭവങ്ങൾ ആ ആളുടെ മനസ്സിൽ കിടന്ന് നീറും.

താഴെ കിടന്ന ആൾക്ക് മെച്ചപ്പെടാനുള്ള സൗകര്യം നൽകിയാൽ, ഭാഷാ വാക്കുകളിൽ അയാളുടേയും അയാളുടെ ബന്ധജനത്തിന്‍റേയും സ്ഥാനം മാറും. പിന്നങ്ങോട്ട്, അവർ അവരെ സഹായിച്ച ആളേയും അയാളുടെ ബന്ധുജനത്തേയും ഭാഷാ വാക്കുകളിലെ അവരുടെ പുതിയ സ്ഥാനത്ത് നിന്നാണ് വീക്ഷിക്കുക. എന്നു വച്ചാൽ, സഹായം ലഭിക്കുന്നതിന് മുൻപുള്ള ആളല്ല സഹായം ലഭിച്ചു കഴിഞ്ഞ ആൾ.

അയാളിൽ പലവിധ വിധേയത്വങ്ങളും മാഞ്ഞു പോകും.

അയാളെ സഹായിച്ച ആളോട് ചിലപ്പോൾ അയാൾ കുറച്ചുകാലത്തേക്ക് വിധേയത്വം പ്രകടിപ്പിച്ചേക്കാമെങ്കിലും, മറ്റുള്ളവർക്ക് ഈ ആളിലെ മാറ്റം ഒരു വൻ പ്രയാസം നൽകുന്ന സംഭവം ആയി മാറും. കാരണം, അവർ മനസ്സിൽ ഈ ആളെ സ്ഥാനീകരിച്ചിരുന്ന ഇടത്ത്, ആൾ അപ്രത്യക്ഷനായിരിക്കും.

ഈ ആൾ പ്രത്യക്ഷപ്പെടുന്നത് മറ്റൊരു സ്ഥാനത്തായിരിക്കും. ആ പുതിയ സ്ഥാനത്ത് ഈ ആളെ നിലനിർത്താൻ ഭാഷാ വാക്കുകളിൽ വൻ പിടിവലി നടത്തേണ്ടതായി വരും.

ഇങ്ഗ്ളിഷുകാർ ലോകത്തിലുള്ള പല ജനവംശങ്ങളേയും ഭാഷാ വാക്കുകളിൽ അവർക്ക് തുല്യരായി സ്ഥാനീകിരിച്ചിട്ടുണ്ട്. ഇതിൽ ഭൂഖണ്ഡ യൂറോപ്യൻമാരും, ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരും വിദൂരകിഴക്കൻ പ്രദേശക്കാരും ഏഷ്യക്കാരും ദക്ഷിണേഷ്യക്കാരും മറ്റും പെടും.

എന്നാൽ, ഇവരെല്ലാരും ഇങ്ഗ്ളിഷുകാർക്ക് ഇങ്ഗ്ളിഷിൽ തുല്യരായി നിൽക്കുമ്പോഴും, അവരെല്ലാരിലും ഏന്തോ അദൃശ്യമായ വ്യത്യാസം നിലനിൽക്കുന്നുണ്ട് എന്ന കാര്യം പലപ്പോഴും ഇങ്ഗ്ളിഷുകാരിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ അത് എന്താണ് എന്ന് മനസ്സിലാക്കാനുള്ള യാതോരു വിവരവും അവർ സ്കൂളിലും കോളെജിലും പഠിക്കുന്ന ഊർജ്ജതന്ത്രത്തിലും സരസന്ത്രത്തിലും ജീവശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും മറ്റും മറ്റും ഇല്ലതന്നെ. ആകെ അവർക്ക് കിട്ടുന്ന വിവരം, അവരിൽ വംശീയ യാഥാസ്ഥിതികത്വം നിലനിൽക്കുന്നുണ്ട് എന്നതാണ്.

ഊർജ്ജതന്ത്രം സരസന്ത്രം ജീവശാസ്ത്രം രാഷ്ട്രതന്ത്രം സാമൂഹിക ശാസ്ത്രം തുടങ്ങിയവയിലെ പാപ്പരത്വത്തിലേക്ക് വിരൽ ചൂണ്ടാവുന്ന ഒരു കാര്യമാണ് ഇത്. എന്നാൽ, ഈ കാര്യം ഇപ്പോൾ പറഞ്ഞാൽ വായനക്കാരന് അത് സമ്മതിക്കാൻ ആവില്ല. അതിലേക്ക് പിന്നീട് പോകാം.

ഒരു വ്യക്തിയെ അയാൾ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയിലെ പടിയിൽ നിന്നും ഒരു ഉയർന്ന പടിയിലേക്ക് ഭാഷാ വാക്കുകളിലോ, പരിസര സ്വാധീനത്തിലോ (ambiance) മാറ്റിയാൽ, അയാളിൽ വൻ മാനസിക ഉന്മേഷം വരാൻ സാധ്യതയുണ്ട്.

എന്നാൽ അതേ വ്യക്തിയെ അയാൾ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയിലെ പടിയിൽ നിന്നും ഒരു താഴ്ന്ന പടിയിലേക്ക് ഭാഷാ വാക്കുകളിലോ, പരിസര സ്വാധീനത്തിലോ (ambiance) മാറ്റിയാൽ, അയാളിൽ വൻ മാനസിക സംഘർഷം വരാൻ വൻ സാധ്യതയുണ്ട്. ചിലപ്പോൾ അയാൾ മനോനില തെറ്റിയ രീതിയിൽ പെരുമാറാം. അക്രമാസക്തനാകാം.

അയാളെ വാക്കുകളിൽ തരംതാഴ്ത്തിയ ആളെ ആവില്ല പലപ്പോഴും അയാൾ ആക്രമിക്കുക, മറിച്ച് അതിന് കളം ഒരുക്കിയ സംവിധാനത്തിലെ മറ്റേതെങ്കിലും വ്യക്തിയെയാവും ആക്രമിക്കുക.

സ്വന്തം തൊഴിൽ വേദിയിൽ വ്യത്യസ്ത നിലവാരക്കാരുമായി വളരെ ലളിതമായ രീതിയിൽ സംസാരിക്കാനും പെരുമാറാനും സൗകര്യം നൽകുന്ന ഭാഷായണ് ഇങ്ഗ്ളിഷ്. എന്നിരുന്നാലും, ഈ ഭാഷയിലും 100 ശതമാനം സ്ഥാനവ്യത്യാസം കാണാതെ പെരുമാറാൻ ആവില്ല. ഇത് ഭാഷയിലെ പ്രശ്നമല്ല, മറിച്ച് തൊഴിൽ വേദിയിൽ നിലനിൽക്കുന്ന വ്യത്യസ്ഥ സ്ഥാനങ്ങളുടെ അസ്തിത്വം എന്ന യാഥാർത്ഥ്യം ആണ് ഉണ്ടാക്കുന്നത്.

എന്നാൽ സാമൂഹികമായി ആശയവിനിമയം നടത്തുമ്പോൾ, വ്യക്തികളുടെ തൊഴിൽ വേദി, തൊഴിൽ സ്ഥാനം, വയസ്സ്, മാതാപിതാക്കളുടെ തൊഴിൽ സ്ഥാനം തുടങ്ങിയ അനവധി കാര്യങ്ങൾ, ഈ ആശയവിനിമയത്തെ ബാധിക്കില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ വിധം ആശയവിനിമയം നടത്തുമ്പോൾ, തൊഴിൽ വേദി, തൊഴിൽ സ്ഥാനം, വയസ്സ്, മാതാപിതാക്കളുടെ തൊഴിൽ സ്ഥാനം തുടങ്ങിയ അനവധി കാര്യങ്ങൾ മറച്ചുവച്ചിരിക്കുന്ന അവസരത്തിൽ, കാര്യമായ പ്രശ്നം ഇല്ല. എന്നാൽ ഈ കൂട്ടത്തിൽ ഒരു വ്യക്തി തന്‍റെ തൊഴിൽ സ്ഥാനം വ്യക്തമാക്കിയാൽ, ആശയവിനിമയത്തിൽ പങ്കെടുത്ത പലരുടേയും വാക്കുകളുടെ രൂപഭാവത്തിൽ മാറ്റം വരും.

ഇതും ദക്ഷിണേഷ്യയിലെ സാമൂഹിക ഭാവത്തെ ബാധിക്കുന്നുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. ദുഷ്ടനെ പ്രവിത്രനാക്കാൻ


മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകളിൽ അടുത്തവ.

ഫ്യൂഡൽ ഭാഷകളിൽ ഉന്നതൻ, കീഴിലുള്ളവർ എന്ന തരംതിരിക്കൽ എല്ലായിടത്തും ഉണ്ട്. ഈ കാര്യം എന്നാൽ ആരും കാര്യമായ ഒരു പ്രശ്നമായി കാണാറില്ല. കാരണം, അത് സമൂഹത്തിലെ ഒരു നിത്യ സത്യവും അനങ്ങാപ്പാറപോലുള്ള ഒരു യാഥാർത്ഥ്യവുമാണ്.

ഇങ്ഗ്ളിഷ് എന്ന പരന്ന കോഡുകൾ ഉള്ള ഒരു ഭാഷ ഉപയോഗിച്ചു പരിചയം വന്നാലാണ്, ഈ ഒരു വാസ്തവം ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു വാസ്തവം ആണ് എന്ന് മനസ്സിലാവുക.

ഇങ്ഗ്ളിഷിൽ ഈ ഒരു മാനസിക തിരിച്ചറിവ് കൈവരിച്ച ചിലർ, ഇങ്ഗ്ളിഷിൽ അനുഭവിച്ച അതേ സാമൂഹിക - വ്യക്തി ബന്ധ കണ്ണി ഫ്യൂഡൽ ഭാഷയിലും ഉപയോഗിച്ച് കൈപൊള്ളിയ അവസരം കേട്ടറിവുണ്ട്.

ഒരു വൻ മുതലാളി അയാളുടെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനേയും, അയാളുടെ ഓഫിസിൽ അടിച്ചുവാരുന്ന ആളേയും നീ എന്നാണ് സംബോധന ചെയ്യുക എന്നു വിചാരിക്കുക.

ഇങ്ഗ്ളിഷിൽ നിന്നും പെട്ടന്ന് നോക്കിയാൽ, ഈ രണ്ട് കീഴ്ജീവനക്കാരും വൻ മുതലാളിക്ക് വിധേയത്വം നൽകുന്നവരും, ആ ആളെ സാർ എന്ന് സംബോധന ചെയ്യുന്നവരും ആണ്. അതിനാൽ തന്നെ രണ്ട് പേരും കീഴ്ജവനക്കാർ തമ്മിൽ സമത്വത്തിൽ നിൽക്കുന്നവരാണ് എന്നു തോന്നാം.

എന്നാൽ അതല്ല വാസ്തവം. ഇങ്ഗ്ളിഷിൽ പെട്ടെന്ന് സങ്കൽപ്പിക്കാൻ പറ്റാത്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെന്ന അഭൗമ്യ യാഥാർത്ഥ്യത്തിൽ ഈ രണ്ട് കൂട്ടരും വളരെ വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ളവരാണ്.

വൻ മുതലാളി, തന്‍റെ ഉന്നത ഉദ്യോഗസ്ഥന് ഇരിപ്പിടം നൽകുന്നു. എന്നാൽ, അടിച്ചുവാരുന്ന ആൾക്ക് ഇരിപ്പിടം ഒരിക്കലും നൽകുന്നില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ പരിചയം വന്ന വൻ മുതലാളി, അടിച്ചുവാരുന്ന ആൾക്കും ഇരിപ്പിടം നൽകുന്നു.

അഭൗമ്യ യാഥാർത്ഥ്യത്തിൽ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ, പലപടികളും സ്ഫോടനാത്മകമായ രീതിയിൽ പൊട്ടിവീഴുന്ന അനുഭവമാണ് ആ തൊഴിൽ അന്തരീക്ഷത്തിൽ സംഭവിക്കുക.

എന്നുവച്ചാൽ, ഇങ്ഗ്ളിഷ് വേറെ മലയാളം വേറെ എന്നതാണ് വാസ്തവം.

മലയാളത്തിൽ സാമൂഹികമായി താഴെ പിടിച്ചുവച്ചിരിക്കുന്ന ആൾക്ക്, അനവസരത്തിൽ കസേരയും മേശയും മറ്റും നൽകിയാൽ, അത് നൽകിയ വ്യക്തിയോട് നിലവിലുള്ള മതിപ്പ് നിലനിക്കണമെങ്കിൽ, അത് നൽകിയ വ്യക്തി മറ്റേ വ്യക്തിയെ വാക്ക് കോഡുകളിൽ കഠിനമായി തന്നെ അമർത്തിവച്ചിരിക്കേണം.

അല്ലാതെ, ആ ആൾക്ക് കസരയും മേശയും കട്ടിലും മറ്റ് സൗകര്യങ്ങളും നൽകിയാൽ, ആ ആൾക്ക് അവ നൽകിയ വ്യക്തിയോടു മതിപ്പും കൃതജ്ഞതയും മറ്റും കുറഞ്ഞുവരികയാണ് ചെയ്യുക.

ഈ വിധ കാര്യങ്ങൾ കഴിഞ്ഞ എഴുത്തിൽ പറഞ്ഞ ഒരു കാര്യത്തിന്‍റെ ഒരു ഭാഗമാണ്.

ഇതുമായി ബന്ധപ്പെട്ട്, ഒരു സംഭാഷണം ഞാൻ നടത്തിയത് ഓർക്കുന്നു. പണ്ട് കാലങ്ങളിൽ ഇങ്ഗ്ളിഷ് ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനി. ഇന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ ദക്ഷിണേഷ്യൻ കുടുംബക്കാരാണ്.

അവർ ഒരു സാമൂഹിക പരിഷ്ക്കരണം തന്നെ ഈ കമ്പനിയിൽ വരുത്തി.

പണ്ട് കാലങ്ങളിൽ ഈ കമ്പനിയിൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം നിലനിന്നിരുന്നു. ഇന്ന്, അതിൽ ഇങ്ഗ്ളിഷ് മാച്ചുകളഞ്ഞ് തമിഴ് ഭാഷാ അന്തരീക്ഷം കൊണ്ടുവന്നു. അത് ഒരു സാമൂഹിക പരിഷ്ക്കരണം.

രണ്ടാമത്തേത്, അതിനേക്കാൾ ഉഷാറൻ പരിക്ഷരണം ആയിരുന്നു.

ഇങ്ഗ്ളിഷ് ഉടമസ്ഥതയിൽ ഉള്ള കാലത്ത്, ഉന്നത ഉദ്യോഗസ്ഥർക്കും കീഴ്ജീവനക്കാർക്കും വ്യത്യസ്ത കാൻറ്റീനുകൾ ഉണ്ടായിരുന്നു, ഭക്ഷണം കഴിക്കാൻ. എന്നാൽ, ഇന്ന് എല്ലാ നിലവാരത്തിലുള്ളവരും ഒരേ കാൻറ്റീനിൽ നിന്നുമാണ് ഭക്ഷണം കഴിക്കുക.

ഇത്രയും കാര്യം ഇന്ന് അവിടെ തൊഴിൽ ചെയ്യുന്ന വ്യക്തി വൻ വൈകാരിക ഭാവത്തോടുകൂടി പറഞ്ഞു.

എന്നാൽ, ഞാൻ ഒരു ചോദ്യം ചോദിച്ചു.

ഉന്നത ഉദ്യോഗസ്ഥർ കീഴ് വ്യക്തികളെ നീ എന്നും, കീഴ്വ്യക്തികൾ ഉന്നത ഉദ്യോഗസ്ഥരെ സാർ എന്നുമല്ലേ ഈ കാൻറ്റീനിനുള്ളിൽ നിന്നും അന്യോന്യം സംബോധന ചെയ്യുള്ളു? എന്നതായിരുന്നു എന്‍റെ ചോദ്യം.

ചോദ്യം കേട്ട വ്യക്തി ആകെ പരുങ്ങി. ഈ വിധ വിഡ്ഢി ചോദ്യം ആരും ചോദിക്കുന്നതായി ആ ആൾ അറിഞ്ഞിരുന്നില്ല.

എന്നാൽ ഇന്ന് ഇന്ത്യയിൽ സാമൂഹിക പരിഷ്ക്കരണം നടത്താനായി തുനിയുന്ന എല്ലാ പ്രസ്ഥാനക്കാരും ഈ ഒരു ചോദ്യം കേട്ടാൽ ഒന്ന് പരുങ്ങും. ഇങ്ഗ്ളിഷിനെ ഓടിച്ചുവിട്ട് അതിന് തുടച്ചുമാറ്റി വൻ ac roomമും മറ്റും സൗകര്യപ്പെടുത്തിയാലൊന്നും സാമൂഹിക പരിഷ്ക്കരണം മനുഷ്യമനസ്സിലും മനുഷ്യ ബന്ധങ്ങളിലും വരില്ല.

ഇനി മറ്റൊരു കാര്യം.

ഇങ്ഗ്ളിഷ് വ്യക്തികളെ വയസ്സ്, തൊഴിൽ സ്ഥാനം, സാമൂഹിക സ്ഥാനം, സാമ്പത്തിക നിലവാരം, കുടുംബ നിലവാരം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കില്ല, വാക്ക് കോഡുകളിൽ.

അതിനാൽ തന്നെ, രണ്ടു ചങ്ങാതിമാരിൽ ഒരാളെ അദ്ദേഹം ഡോക്ടറാണ് എന്നും മറ്റേയാൾ, അവൻ കല്ലാശാരിയാണ് എന്ന രീതിയിലും, അദ്ദേഹം അദ്യാപകനാണ്, അവൻ ആ സ്കൂളിൽ പഠിക്കന്ന കുട്ടിയാണ് എന്ന രീതിയിലും, സാറിന്‍റെ മകളാണ് അവൾ എന്ന രീതിയിലും മറ്റുമുള്ള, വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു നിർത്തുന്ന ഒരു രീതി മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഒരു നിത്യവിനോദം തന്നെയാണ്. ഇതിൽ ആരും തന്നെ കാര്യമായ ഒരു പൈശാചികത കാണില്ല.

എന്നാൽ ഇങ്ഗ്ളിഷിൽ (അറബിയിലും ഇതുപോലെയാണ് എന്നു തോന്നുന്നു), ഈ വിധമായ വിഘടിപ്പിക്കൽ പ്രക്രിയ ഇല്ലതന്നെ. അച്ഛനും, അമ്മയും മകനും മകളും എല്ലാം ഒരേ നിലവാരത്തിലുള്ള He, She വാക്കുകളിൽ ജീവിക്കുന്നു.

പെട്ടെന്നൊരു നാൾ ഒരു ഫ്യൂഡൽ ഭാഷക്കാരന് ഈ കൂട്ടരെ പരാമർശിക്കാനുള്ള അവസരം ലഭിച്ചാലാണ്, ഈ വിധമായുള്ള ഒരു പ്രശ്നം ലോകത്തിൽ ഉണ്ട് എന്ന കാര്യം ഒരു ബോധോദയമായി ആ വ്യക്തികളിൽ വരിക.

ഇതിൽ തന്നെ മറ്റൊരു വശവും ഉണ്ട് നോക്കുക.

വലിയ ആളും മകനും - അദ്ദഹവം അവനും.

ചെറിയ ആളും മകനും - അവനും അവനും.

എന്നാൽ, പണ്ട് കാലങ്ങളിൽ ചെറിയ ആളുകൾ വലിയ ആളുകളെ നോക്കുമ്പോൾ,

വലിയ ആളും മകനും - അദ്ദേഹവും അദ്ദേഹവും എന്ന രീതിയിൽ നിലനിർത്തിയിരിക്കേണ്ടിയിരുന്നു.

ഇതാണ്, വലിയ ആളുകൾക്ക് നിർബന്ധമായും വേണ്ടുന്ന വാക്കുകളിലെ ഔന്നിത്യം. ഇതു നൽകാതെ, വലിയവരിൽ വിഘടനം വരുത്താൽ ചെറിയവർ ശ്രമിച്ചാൽ, കൈയും കാലും ഒടിച്ചുവിടേണ്ടിവരും. ഈ ഭീകര ഭയം നിലനിർത്തിയാലെ, തങ്ങളെ കീഴാളൻ വിഘടിപ്പിക്കാതിരിക്കുള്ളു എന്ന വിവരം മുകളിൽ ഉള്ളവർക്കുണ്ടായിരുന്നു.

ഐപിഎസ്സുകാരനേയും പോലീസ് ശിപായേയും ജനം അദ്ദേഹവും, അദ്ദേഹവും എന്ന രീതിയിൽ കാണുന്നുണ്ട്. കാരണം, ഇവരെ അദ്ദേഹവും അവനും എന്ന രീതിയിൽ പരാമർശിച്ചൽ, പോലീസ് ശിപായിമാരിൽ അവരെ അടിച്ചു പല്ലെടുക്കാനുള്ള വൈരാഗ്യം ഉണർന്നുവരും.

എന്നാൽ ഈ വിധ കാര്യങ്ങളിൽ, വ്യക്തികളെ കുറ്റം പറയുന്നത് അർത്ഥ ശൂന്യമായ കാര്യമാണ്. പ്രശ്നക്കാരൻ പൈശാചിക സ്വഭാവവും സോഫ്ട്വേർ വൈറസ് പരിവേശവും ഉള്ള ഫ്യൂഡൽ ഭാഷതന്നെ.

ഈ ഭാഷയെ മാറ്റി, ഉന്നത നിലവാരമുള്ള ഇങ്ഗ്ളിഷിനെ സ്ഥാപിച്ചാൽ, ഈ ദുഷ്ട വ്യക്തികളിൽ വൻ മാനസിക മേന്മ താനേ കയറിവരും. ദുഷ്ടൻ നല്ലവനായി മാറും.

ഭൗതിക ശാസ്ത്രങ്ങൾക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഇല്ലതന്നെ. എന്നിട്ടു പോലും, പ്രപഞ്ച യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അവസാന വാക്ക് ഈ വിധ ശാസ്ത്രങ്ങളുടെ കൈവശമാണ് ഉള്ളത് എന്ന അവകാശവാദത്തിന് യാതോരു കുറവും ഇല്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. പല ഭാഷകൾ പഠിക്കുന്നതിനെക്കുറിച്ച്



കീഴ്ജനങ്ങളിൽ പെട്ടവരുടെ മുഖ ഭാവത്തിൽ ഒരു വൈരൂപ്യം ഉണ്ട് എന്ന് പറയാൻ ആവില്ല. കാരണം, അവർ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പടിയിൽ തന്നെ ഉന്നതരും കീഴാളരും ഉണ്ടാവും.

എന്നാൽ, ഒരേ പടിയിൽ നിൽക്കുന്നവരിൽ, കീഴിൽ പെട്ടുപോകുന്നവരിൽ മാനസികമായും ശാരീരികമായും തമർത്തപ്പെട്ട ഒരു അനുഭവം കാണപ്പെടാം. ഇത് എല്ലാ പടികളിലും ഉള്ള ആളുകൾക്ക് ബാധകമായ ഒരു കാര്യം ആയേക്കാം.

ഇങ്ങിനെ അമർന്നുപോകുന്നവരിൽ ചിലർ മാനസിക വൈഭവത്താലും ഒച്ചപ്പാടുകളിലൂടേയും അട്ടഹാസങ്ങളിലൂടേയും ഒച്ചത്തിലുള്ള ഉല്ലാസങ്ങളിലൂടേയും ഈ ഒരു തമർത്തപ്പെടലിൽ നിന്നും മോചനം നേടാനായി ശ്രമിച്ചുകൊണ്ടിരിക്കും.

ഈ വിധമായുള്ളവർ വാഹനം ഓടിക്കുന്ന അവസരത്തിൽ വളരെ പെട്ടെന്ന് അവരെ തിരിച്ചറിയാനാവും. വൻ ഒച്ചയുള്ള ഹോണടിയും, വൻ മത്സരബുദ്ധിയും, മറ്റ് വാഹന ഡ്രൈവർമാരോടുള്ള മര്യാദയില്ലാത്ത വാഹനം ഓടിക്കലും ഒരു തിരിച്ചറിയൽ അടയാളമായി കാണാം.

ഈ ഒരു പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒന്നാണ്.


മനസ്സിൽ കയറിനിൽക്കുന്ന മറ്റൊരു ചിന്ത അനവധി ഭാഷകൾ പഠിക്കുന്നതിനെക്കുറിച്ചാണ്. ഇന്ന് സോഷ്യൽ മീഡിയകളിൽ ചിലപ്പോഴെല്ലാം പല ഭാഷകൾ അറിയും എന്ന് അവകാശപ്പെടുന്നവരെ കാണാനാവും.

മനുഷ്യന്‍റെ തലച്ചോറ് പ്രവർത്തിക്കുന്നത് ഒരു brain softwareന്‍റെ പ്രവർത്തനത്താലാണ് എന്നത് ഏതാണ്ട് 100 ശതമാനം തീർച്ചയുള്ള കാര്യമാണ്. ഈ brain software ആണ് സാമൂഹിക രൂപകൽപ്പനയേയും മനുഷ്യ ചിന്തകളേയും വികാരങ്ങളേയും മാത്രമല്ല, ഭൗതിക പ്രപഞ്ചത്തേയും മനുഷ്യമനസ്സിന് രൂപകൽപ്പന ചെയ്തുകൊടുക്കുന്നത്.

ആശയ വിനിമയത്തിനായുള്ള ഭാഷ എന്നത് ഈ brain softwareന്‍റെ ഒരു ഭാഗം തന്നെയാണ്. എന്നാൽ ഭാഷ എന്നത് വെറും ആശയവിനിമയ കോഡിങ്ങ് മാത്രമല്ല ഉൾക്കൊള്ളുന്നത്. മറിച്ച് അത് brain softwareന്‍റെ പ്രവർത്തനത്തേയും പെരുമാറ്റത്തേയും സ്വഭാവത്തേയും രൂപഭാവത്തേയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടാവാം.

മിക്ക ജീവജാലങ്ങളിലും ഇതു പോലുള്ള ഒരു ആശയവിനിമയ സംവിധാനവും മറ്റും കണ്ടേക്കാം. ആ വിധ സംവിധാനങ്ങളിൽ പലവിധ സാമൂഹിക രൂപകൽപ്പനകളും കോഡ് ചെയ്തു വച്ചിട്ടുണ്ടാവാം.

ഉദാഹരണത്തിന്, ഒരു കൂട്ടം ഉറുമ്പുകളിൽ ഒരു നിശ്ചിത ആശയവിനിമന സംവിധാന ഭാഷയും, അത് നിർദ്ദേശിക്കുന്ന സാമൂഹിക അടുക്കും ചിട്ടയും കാണും. അതിന് അനുസൃതമായാണ് ആ ഉറുമ്പിൻ കൂട്ടം ജീവിക്കുകയും തമ്മിൽ പെരുമാറുകയും ചെയ്യുക.

എന്നാൽ ഇതേ ഉറുമ്പിൻ കൂട്ടത്തിൽ മറ്റൊരു ഭാഷാ സംവിധാനം കേറ്റിവിട്ടാൽ, അവരുടെ ഇടയിൽ നിലനിന്നിരുന്ന സാമൂഹിക അച്ചടക്കം താറുമാറായേക്കാം. അതുമല്ലായെങ്കിൽ, അവരിലെ വ്യക്തികൾ വ്യത്യസ്ത പെരുമാറ്റാക്കാരും വ്യത്യസ്ത സാമൂഹിക അച്ചടക്കമുള്ളവരും ആയി തരംതിരിയാം.

ഇതേ രീതിയിൽ തന്നെയാണ് മനുഷ്യരുടേ കാര്യത്തിലും നടക്കുന്നത്.

ഒരു പ്രദേശത്ത് തമിഴ് മാത്രം സംസാരിക്കുന്ന ഒരു ജനത. അവരുടെ ഇടയിലേക്ക് മലയാളം ഭാഷ പടർന്നാൽ, സാമൂഹിക ഘടനയിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കും.

എന്നാൽ, മലയാളവും തമിഴും ഏതാണ്ട് ഒരേ തരത്തിലുള്ള ഉച്ചനീചത്വ ഭാവങ്ങൾ ഉള്ള ഭാഷകൾ ആയതുകൊണ്ട് കാര്യമായ സാമൂഹിക വിഭജനം സംഭവിക്കില്ല.

എന്നാൽ, ഇതേ കൂട്ടരിലേക്ക് യാതോരു വിധ നിലവാരക്കുറവും വന്നുചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷ പടർന്നുപിടിച്ചാൽ, ആ സമൂഹത്തിൽ കാര്യമായ വിഭജനം തന്നെ സംഭവിക്കും.

ഇങ്ഗ്ളിഷ് അറിയുന്ന കൂട്ടർ തികച്ചും വ്യത്യസ്തരായി കാണപ്പെടും. തമിഴരിൽ കാണുന്ന വിധേയത്വവും വണക്കവും മറ്റും ഈ കൂട്ടരിൽ കാണില്ല.

ഇനി പറയാൻ പോകുന്നത് നോക്കുക.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഒറിയ, മറാഠി തുടങ്ങിയ പല ദക്ഷിണേഷ്യൻ ഭാഷകളും ഒരു വ്യക്തി പഠിച്ചാൽ, അയാളുടെ brainsoftwareൽ ചെറിയ തോതിലുള്ള പെരുമാറ്റ വൈവിധ്യങ്ങൾ വന്നുചേർന്നേക്കാം.

എന്നാൽ, ഈ ഭാഷകളിൽ എല്ലാം തന്നെ ഒരേ തരത്തിലുള്ള വിധേയത്വ, അധമ ഭാവങ്ങളും ആധിപത്യ ഭാവങ്ങളും ആണ് ഉള്ളത് എന്നതുകൊണ്ട്, വ്യക്തിയുടെ brainsoftwareന്‍റെ പ്രവർത്തനത്തിൽ കാര്യമായ വിപരീത ഭാവങ്ങൾ വന്നുചേരണമെന്നില്ല.

എന്നാൽ, ഇതേ വ്യക്തി ഇങ്ഗ്ളിഷ് ഭാഷ, അതിന്‍റെ സ്വതസിദ്ധമായ ശുദ്ധഭാവത്തിൽ പഠിക്കുകയും, ചിന്തിക്കാനും ഭാവന ചെയ്യാനും പെരുമാറാനും ആ ഭാഷ ഉപയോഗിക്കുകയും ചെയ്താൽ, ആ വ്യക്തിയിൽ പ്രത്യക്ഷമായിത്തന്നെ മറ്റൊരു വ്യക്തിത്വം വന്നു ചേർന്നതായി കാണപ്പെടും.

എന്നുവച്ചാൽ, ഇന്ത്യൻ ഉപദ്വീപിലെ ഒന്നിൽ കൂടുതൽ ഭാഷകൾ പഠിച്ചാൽ, വ്യക്തിയിൽ ഇരട്ട വ്യക്ത്വം അഥവാ വിപരീത വ്യക്തിത്വം എന്ന അവസ്ഥ വന്നുചേരില്ല.

എന്നാൽ, ദക്ഷിണേഷ്യൻ ഭാഷകളോടൊപ്പം ഇങ്ഗ്ളിഷ് ഭാഷയും അതിന്‍റെ ഉന്നത നിലവാരത്തിൽ പഠിച്ചാൽ, വ്യക്തിയിൽ ഇരട്ട വ്യക്തിത്വം അഥവാ വിപരീത വ്യക്തിത്വം എന്ന പ്രതിഭാസം പ്രത്യക്ഷപ്പെടുള്ള സാധ്യത വളരെ ഏറെയാണ്.

ഇത് യഥാർത്ഥത്തിൽ ഒരു മാനസിക രോഗാവസ്ഥതന്നെയാണ്, മനഃശാസ്ത്രം എന്ന വിഡ്ഢി ശാസ്ത്രത്തിലെ നിർവ്വചനങ്ങൾ പ്രകാരം.

ഈ എഴുത്തിന്‍റെ ആവശ്യത്തിനായി, തലച്ചോറിനെ ഒരു കമ്പ്യൂട്ടറായി വിഭാവനം ചെയ്യാം. കമ്പ്യുട്ടറുകളിൽ Operating System എന്ന ഒരു കാര്യം ഉണ്ട്.. അതായത്, Windows 8, Windows 10, Windows 11 അങ്ങിനെ പലതും.

ഇവിടെ പരാമർശിച്ച വ്യത്യസ്ത Operating Systems തമ്മിൽ ചെറിയ തോതിലുള്ള വ്യത്യാസങ്ങൾ ആണ് ഉള്ളത്. ഇവയെ മൊത്തമായി Microsoft Windows എന്നു വിശേഷിപ്പിക്കാം.

എന്നാൽ, Linux, macOS തുടങ്ങിയവ തികച്ചും വ്യത്യസ്തമായ Operating Systems ആണ്. സാധാരണ ഗതിയിൽ ആരും തന്നെ വ്യത്യസ്ത Operating Systems ഒരേ കമ്പ്യൂട്ടറിൽ install ചെയ്യില്ല. കാരണം, അതിന്‍റെ ആവശ്യം ഇല്ലതന്നെ.

മാത്രവുമല്ല, വ്യത്യസ്ത Operating Systems ഒരേ കമ്പ്യൂട്ടറിൽ install ചെയ്താൽ, അവ തമ്മിൽ പൊരുത്തപ്പെടാത്ത രീതിയിൽ കമ്പ്യൂട്ടറിനെ പ്രവർത്തിപ്പിച്ചേക്കാം. എന്നാലും, ചിലർ ഒന്നിൽ കൂടുതൽ Operating Systems ഒരേ കമ്പ്യൂട്ടറിൽ install ചെയ്യുന്നുണ്ട്.

അത് വേണ്ടാത്ത പരിപാടിയാണ് മിക്ക ആളുകൾക്കും.

ഇതേ പോലെ തന്നെയാണ്, പല വ്യത്യസ്ത ഭാഷകൾ പഠിക്കുന്നതും. യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭാഷ install ചെയ്ത ഒരു മനുഷ്യ തലച്ചോറിൽ മറ്റൊരു ഭാഷ install ചെയ്യാൻ അനുവധിക്കാതിരിക്കുകയാണ് മറ്റുള്ളവർക്കും അയാൾക്കും നല്ലത്.

അതു പോലെ തന്നെ ഇന്ത്യൻ ഭാഷകൾ install ചെയ്തിരിക്കുന്ന ഒരു മനുഷ്യ തലച്ചോറിൽ ഇങ്ഗ്ളിഷ് ഭാഷ കൂടി install ചെയ്താൽ, ഇങ്ഗ്ളിഷ് ഭാഷാ സോഫ്ട്വേറിന്‍റെ പരിപൂർണ്ണ ഗുണം ലഭിക്കണമെങ്കിൽ, ഇന്ത്യൻ ഭാഷകളെ ആ തലച്ചോറിൽ നിന്നും uninstall ചെയ്യേണം.

മനസ്സിലാക്കുക, ഒന്ന് മറ്റേതിന്‍റെ വിപരീത സ്വഭാവമുള്ള സോഫ്ട്വാറാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. വിഷ വായു തുറന്നുവിടുന്ന അവസ്ഥ



ഏതാണ്ട് 1989ൽ ആണ്, ഞാൻ ഫ്യൂഡൽ ഭാഷയെന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി ഒരു നീണ്ട് എഴുത്ത് ഇങ്ഗ്ളിഷിൽ എഴുതിയത്. ആ എഴുത്തിനെ അന്നുതന്നെ പുറംലോകം കാണാതിരിക്കാനായുള്ള പലവിധ പ്രവർത്തനങ്ങളും പല വേദികളിൽനിന്നും ഞാൻ നേരിട്ടിരുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ഏതാണ്ട് 2002ൽ, March of the evil empires: English versus the feudal languages എന്ന പേരിൽ ഒരു നീളം കൂടിയ പുസ്തകം ഓൺലൈനായി പ്രസിദ്ധികരിച്ചിരുന്നു. അതോടുകൂടി, feudal language എന്ന പദപ്രയോഗം Google Searchലും മറ്റും പ്രത്യക്ഷ്യപ്പെട്ടു തുടങ്ങി. ഈ വിധ തിരച്ചലുകൾ ആദ്യകാലങ്ങളിൽ എന്‍റെ ഈ പുസ്തകത്തിലേക്കും മറ്റ് എഴുത്തുകളിലേക്കും ചൂണ്ടമായിരുന്നു.

എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ, ഓൺലൈനായി തിരയുന്നവരെ വഴിതെറ്റിച്ചുവിടുന്ന ഒരു സംവിധാനം ഈ വിധ Search engineനുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അതിലേക്കൊന്നും ഇപ്പോൾ പോകാൻ ആവില്ല.

പിന്നെ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസം മറ്റൊന്നായിരുന്നു. Feudal language എന്ന പദ പ്രയോഗത്തിന്, ഞാൻ ഉദ്ദേശിച്ച അർത്ഥത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അർത്ഥം അരൊക്കെയോ കണ്ടെത്തി, അതിന് ഓൺലൈൽ വേദികളിൽ പരിഗണ നൽകിത്തുടങ്ങി.

ഇന്ന് Googleന്‍റെ ഉടമസ്ഥതയിലുള്ള bard.ai (https://bard.google.com/) (artificial intelligence)ൽ എന്താണ് feudal language എന്നു തിരഞ്ഞാൽ, എന്‍റെ എഴുത്തിൽ സൂചിപ്പിച്ച അർത്ഥവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു നിർവ്വചനമാണ് പ്രചരിപ്പിച്ചു കാണുന്നത്.

ഭൂഖണ്ഡ യുറോപ്യൻ സാമൂഹങ്ങളിൽ പണ്ട് കാലങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക അടുക്കും ചിട്ടയിലും ഉള്ള സ്ഥാനങ്ങൾ ആണ് പോലും feudal language. ഈ എഴുത്തിൽ feudal languageന്‍റെ ഉദാഹരണമായി കുറേ വാക്കുകളും നൽകിക്കാണുന്നുണ്ട്.

Vassal, Lord, Knight, Castle
Manor, Serf, Peasant, Tenant
Rent, Fief, Homage, Fealty
Surrender, Ransom, Crusade
Tournament, Joust, Heraldry


ഈ നിർവ്വചനത്തെ മലയാളത്തിലേക്ക് മാറ്റിയാൽ, ഈ വിധ വാക്കുകൾ നിരത്തിക്കൊണ്ട് ഫ്യൂഡൽ ഭാഷയെ നിർവ്വചിക്കാൻ ആവും:

രാജാവ്, റാണി, കാര്യസ്ഥൻ, നായർ മേലാളൻ, പോലീസ് സബ് ഇൻസ്പെട്കർ, ഡോക്ടർ, സാധാരണക്കാരൻ, പണിക്കാരി, അടിമ, ലോറി ഡ്രൈവർ, അറസ്റ്റ്, വണക്കം, കൈകൂപ്പൽ എന്നിങ്ങിനെ പലതും.

എന്നാൽ ഫ്യൂഡൽ ഭാഷ എന്നത്, ഇതൊന്നും അല്ല. ഈ വാക്കുകൾ സാമൂഹത്തിനുള്ളിലുള്ള സ്ഥാനങ്ങളോ പെരുമാറ്റങ്ങളോ ആണ്. അവയ്ക്കെല്ലാം പിന്നണിയിൽ നിന്നും പ്രവർത്തിക്കുന്ന ചില ഭാഷകളിൽ ചിലത് ഫ്യൂഡൽ ഭാഷകൾ ആണ്. അല്ലാതെ ഈ വാക്കുകൾ അല്ല ഫ്യൂഡൽ ഭാഷ എന്നത്.

സമൂഹത്തിൽ പലവിധ തൊഴിൽ സ്ഥാനങ്ങളിലും, വ്യക്തിബന്ധങ്ങളിൽ പലവിധ പ്രായവ്യത്യാസങ്ങളിലും, സാമ്പത്തിക കഴിവിൽ പലവിധ ഉയർച്ചത്താഴ്ചകളിലും, അങ്ങിനെ പലതിലും നിൽക്കുന്ന ആളുകൾ തമ്മിൽ സംസാരിക്കുമ്പോഴും, തമ്മിൽ പരാമർശിക്കുമ്പോഴും മറ്റും സംബോധനാ വാക്കായ Youയിലും പരാമർശ വാക്കുകളായ He, She എന്നിവയിലും, പല ഭാഷകളിലും വ്യത്യസ്ത നിലവാരങ്ങൾ ഉള്ള വാക്കുകൾ ഉണ്ട്.

ഉദാഹരണത്തിന്, You എന്ന വാക്ക് തന്നെ നീ, താൻ, ഈ ആള്, നിങ്ങൾ, താങ്കൾ, സാർ, മാഢം, അങ്ങുന്ന്, അങ്ങ് തുടങ്ങിയ പലവിധ നിലവാരങ്ങളിൽ നിലനിൽക്കുന്നു മലയാളത്തിൽ.

ഈ വിധ വാക്ക് രൂപങ്ങൾ ഉള്ള ഭാഷകളെയാണ് ഫ്യൂഡൽ ഭാഷകൾ എന്നു പറയുന്നത്. ഈ വിധ വാക്കുകൾ പര്യായ പദങ്ങൾ (Synonyms) അല്ലതന്നെ. കാരണം, ഇവ ഓരോന്നിനും വ്യക്തമായ ഒരു സാമൂഹികം അല്ലെങ്കിൽ വ്യക്തി ബന്ധ സ്ഥാനീകരണം ഉണ്ട്. ഒന്ന് മറ്റൊന്നിന് പകരമായി ഉപയോഗിക്കാൻ പാടില്ല.

ഫ്യൂഡൽ ഭാഷകളും ഇങ്ഗ്ളിഷും വ്യത്യസ്ത മാനിവിക അനുഭവം നൽകുന്നതിനെ ചിത്രീകരിക്കാനായി അടിമത്തം എന്ന വാക്ക് എടുക്കുകയാണ് ഇവിടെ.

ഇങ്ഗ്ളിഷിൽ ഈ വാക്ക് Slavery ആണ്.

ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ കറുത്ത വർഗ്ഗക്കാർക്ക് ലഭിച്ച Slavery എന്ന അനുഭവം, ആഫ്രിക്കൻ പ്രാദേശിക ഭാഷകളിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ കോഴിക്കാട്ടം നിലവരത്തിൽ നിന്നവർക്ക് ഇങ്ഗ്ളിഷ് ഭാഷാന്തരീക്ഷത്തിന്‍റെ സൗകുമാര്യത ലഭിക്കൽ ആയിരുന്നു. എന്നുവച്ചാൽ, പല പടികൾക്ക് കീഴിൽ നിന്നിരുന്ന നീ എന്ന ആൾ You ആയി മാറി.

എന്നാൽ, ദക്ഷിണേഷ്യൻ ഭാഷകളിൽ അടിമത്തം ലഭിച്ചത്, വൻ വ്യക്തിത്വമുള്ള ജനക്കൂട്ടങ്ങളെ പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കോഴിക്കാട്ടം നിലവാരത്തിലേക്ക് പിടിച്ചുതാഴ്ത്തൽ ആയിരുന്നു.

എന്നുവച്ചാൽ, താങ്കൾ എന്ന വ്യക്തി നീ ആയി.

ഈ വ്യത്യസ്തമായ മാനവിക അനുഭവം സംഭാവ്യമാക്കിയത് അടിമത്തം, Slavery എന്ന രണ്ടു വ്യത്യസ്ത വാക്കുകൾ അല്ലതന്നെ. മറിച്ച്, അവയെ ഉൾക്കൊള്ളുന്ന ഭാഷകൾ ആണ്.

ഫ്യൂഡൽ ഭാഷയെന്ന പ്രതിഭാസത്തിന്‍റെ അസ്തിത്വത്തെ പൊതുജന ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാൻ വളരെ കഠിനമായി ശ്രമിച്ചിട്ടുള്ളത് Google, Microsoft തുടങ്ങിയ പല ഓൺലൈൻ കമ്പനികളിലേയും ദക്ഷിണേഷ്യൻ ജീവനക്കാരാണ്. ചില ഭൂഖണ്ഡ യൂറോപ്യൻ ആളുകളും ഇതിന് കൂട്ടുനിൽക്കുകയോ ഇതിൽ നേരിട്ടു പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടാവാം.

എന്നാൽ, ഈ വിധ കമ്പനികളുടെ ഉടമസ്ഥരോ, ആ കമ്പനികൾക്കുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരോ ഈ വിധ ഗൂഡാലോചനകളെക്കുറിച്ച് അറിവുള്ളവർ ആയിരിക്കില്ല.

ഇതു തന്നെ ഒരു ഫ്യൂഡൽ ഭാഷാ പ്രതിഭാസമാണ്.

അതായത്, ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയിലും, ആരുടേയും പ്രത്യേകമായുള്ള ശ്രദ്ധ പിടിച്ചു പറ്റാത്ത തരത്തിലുള്ള വ്യക്തി ബന്ധ കണ്ണികൾ ഉണ്ടാവും. ഇവ പലപ്പോഴും നീ, സാർ, ചേട്ടൻ, ചേച്ചി, അവൻ, അദ്ദേഹം, തുടങ്ങിയ വാക്ക് ബന്ധങ്ങളിലൂടെ പ്രവഹിക്കുന്ന കണ്ണികൾ സൃഷ്ടിക്കുന്ന അദൃശ വലക്കെട്ടുകൾ ആയിരിക്കും.

ഇവയ്ക്കുള്ളിൽ പലതരം വിവരങ്ങളും സംവാദങ്ങളും രഹസ്യ കഥകളും എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രവർത്തനങ്ങളും നിലനിൽക്കും.
ഓരോ വാക്ക് കോഡ് റൂട്ടിലും പ്രത്യേകമായുള്ള രഹസ്യങ്ങളും ഗൂഡാലോചനകളും നിലനിൽക്കും

ഈ വിധ വ്യക്തി ബന്ധ വാക്ക് കണ്ണികളിൽ പെടാത്ത ആളുകൾക്ക് ഈ വിധ വ്യക്തി ബന്ധ വലക്കെട്ടുകൾക്കുള്ളിൽ നിലനിൽക്കുന്ന പ്രവർത്തനങ്ങളുമായി യാതോരു ബന്ധവമോ അവബോധമോ കാണില്ല. എന്നാൽ, ഈ വിധ അദൃശ്യ പ്രവർത്തനങ്ങൾ അവരുടെ തൊട്ടടുത്തുനിന്നും നടന്നുകൊണ്ടേയിരിക്കും.

അതേ സമയം ഇതേ പോലുള്ള ഒരു ഗോപ്യമായ വ്യക്തിബന്ധ ശൃഖലകൾ, കാര്യമായ പദ്ധതിയിടൽ ഇല്ലാതെ ഇങ്ഗ്ളിഷ് വേദികളിൽ നിലനിൽക്കില്ല. കാരണം, ഇങ്ഗ്ളിഷിൽ വ്യക്തി ബന്ധ കണ്ണികൾ, വാക്കുകൾ നിർമ്മിക്കുന്ന ചുറ്റുമതിൽക്കെട്ടുകൾക്കുള്ളിലെ ഇടനാഴി പാതകളിലൂടെയല്ല (corridorകളിലൂടെയല്ല) നീങ്ങുക.

bard.ai ഫ്യൂഡൽ ഭാഷയെക്കുറിച്ച് ഉപസംഹരിക്കുന്നത് ഈ വിധമാണ്:

Feudal language is a fascinating glimpse into the past. It can help us to understand the way people lived and thought during the feudal period.


എന്നുവച്ചാൽ, ഫ്യൂഡൽ ഭാഷ എന്നത്, പണ്ടെപ്പോഴോ യൂറോപ്പിൽ നിലനിന്നിരുന്ന ഒരു സാമൂഹിക രൂപകൽപ്പനയാണ് എന്ന്.

എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനം അനുഭവിക്കുന്ന പലവിധ കഷ്ടതകൾക്കും വ്യക്തമായ കാരണം ഈ വിധ ഭാഷകൾ തന്നെയാണ്. മനുഷ്യ മനസ്സിനേയും വ്യക്തിത്വത്തേയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒരു അദൃശ്യ ഭീകര വസ്തുതന്നെയാണ് ഫ്യൂഡൽ ഭാഷകൾ.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ജോലിചെയ്യുന്ന ദക്ഷിണേഷ്യക്കാർക്കും ഭൂഖണ്ഡ യൂറോപ്യന്മാർക്കും ഈ വിധമായുള്ള വിവരങ്ങൾ ആ രാജ്യങ്ങളിൽ പ്രചരിക്കുന്നത്, പ്രശ്നം ആയേക്കാം.

എന്നാൽ, അവിടങ്ങളിൽ പോകുന്നവർ ഈ വിധമായുള്ള ഒരു ദുഷ്ട സത്യത്തെ മറച്ചുപിടിക്കുന്നത്, നല്ലതാണ് എന്ന് തോന്നുന്നില്ല. കാരണം, ഈ വിധ വിവരങ്ങൾ മറച്ചു വെക്കുന്നത്, വിഷവായു നിറഞ്ഞുനിൽക്കുന്ന കുപ്പിയുടെ അടപ്പ് തുറന്നുവെക്കുന്നതിന് തുല്യമായ കാര്യമാണ്.

മലയാളം എന്നത് കഠിനമായ ഫ്യൂഡൽ ഭാഷയാണ് എന്നും, അതിനെ യാതോരു കാരണവശാലും വിദ്യാഭ്യാസത്തിന്‍റേയും ഭരണയന്ത്രത്തിന്‍റേയും കോടതി നടപ്പിന്‍റേയും ഭാഷ ആക്കരുത് എന്നും, ഈ ദുഷ്ട ഭാഷയ്ക്ക് ഈ വിധത്തിലുള്ള Statutory സാധുത നൽകിയാൽ, ഈ വിധമായുള്ള എല്ലാ സംവിധാനങ്ങളിലും ഈ സംസ്ഥാനത്തിലെ പൗരന്മാർ ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിലവാരങ്ങളിലേക്ക് വേർതിരിക്കപ്പെടും എന്നു വാദിച്ചുകൊണ്ട്, 2011ൽ ആണ് കേരളാ ഹൈകോടതിയിൽ ഒരു റിറ്റ് പെറ്റിഷൻ നൽകിയത്.

ഈ റിറ്റ് പെറ്റിഷനെ ഒരു തരം കോമാളിത്തരമാക്കാനും, അങ്ങിനെ ഹൈകോടതി ചീഫ് ജസ്റ്റിസ് കോടതയിൽ വച്ച് അതിനെ പരസ്യമായി പുറത്തേക്കെറിയിക്കാനും ഒരു വൻ പദ്ധതിയിടൽ തന്നെ അന്ന് നടന്നിരുന്നു, പിന്നണിയിൽ.

ഹൈകോടതി ചീഫ് ജസ്റ്റിസ് വാദം കേൾക്കുകയും, അതിനെ ഗൗരവമുള്ള കാര്യമായി പരിഗണിക്കുകയും, റിറ്റ് പെറ്റീഷൻ സ്വീകരിക്കുകയും ചെയ്തപ്പോൾ, ആ വിവരം യാതോരു പത്രമാധ്യമങ്ങളും റിപ്പോട്ട് ചെയ്യാതിരിക്കാനുള്ള എല്ലാ വിധ കരുനീക്കങ്ങളും പിന്നണിയിൽ നടന്നു.

അന്ന് വ്യക്തിപരമായ മറ്റ് പല പ്രശ്നങ്ങളേയും നേരിട്ടുകൊണ്ടിരുന്ന എനിക്ക്, ഈ വിധ കാര്യങ്ങൾ അനുഭവിച്ചറിയാനെ കഴിഞ്ഞുള്ളു.

എന്നാൽ, ലോകം മുഴുവൻ പടർന്നു കിടക്കുന്ന ഓൺലൈൻ പ്രസ്ഥാനങ്ങളിൽ പലതിലും കേരളത്തിലെ പല അക്കാഡമീഷ്യന്മാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വീട്ടുകാർ പ്രവർത്തിക്കുന്നുണ്ട് എന്നതും വാസ്തവം ആയിരുന്നു.

ഇവരിൽ ചില നിർണ്ണായക സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഫ്യൂഡൽ ഭാഷയെന്ന വിഷയത്തെ മറച്ചുവെക്കാൻ കാര്യമായ ശ്രമം തന്നെ അന്ന് നടത്തിയിരുന്നു. ഇതും ഞാൻ അന്തർദ്ദേശീയ ഓൺലൈൻ വേദികളിൽ അന്ന് നേരിട്ടനുഭവിച്ചു.

ഇപ്പോൾ ഈ കാര്യങ്ങൾ എഴുതാനായുള്ള പ്രചോദനം നൽകിയത്, ഈ അടുത്ത കാലത്തായി Google പോലുള്ള കമ്പനികളിൽ നിന്നും തൊഴിൽനിന്നും വിരമിച്ച് പുറത്തുവന്ന ചില ആളുകൾ, ആ വിധ കമ്പനികളിൽ അവരുടെ തൊഴിൽ അനുഭവങ്ങൾ പങ്കിട്ടതു കണ്ടതാണ്.

അസലഭവും ഇന്ത്യയിലെ പ്രാദേശികമായ യാതോരു കമ്പനികളിലും ലഭിക്കാത്ത തരത്തിലുള്ളതുമായ വമ്പൻ തൊഴിൽ അന്തരീക്ഷമാണ് അവർ ആസ്വദിച്ചിരുന്നത് പോലും.

എന്നാൽ ഇവരെല്ലാവരും പറയാൻ വിട്ടുപോകുന്ന കാര്യം, അവരെല്ലാരും നിന്നിരുന്നത്, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം നിലനിർത്തിയ ഒരു അത്യുഗ്രൻ platformൽ ആയിരുന്നുവെന്ന കാര്യമാണ്.

ഇങ്ഗ്ളിഷിന്‍റെ, അതിനാൽതന്നെ ഇങ്ഗ്ളണ്ടിന്‍റേയും ചരിത്രപരമായ പ്രസക്തി ഇവരിൽ ആർക്കും തന്നെ എടുത്തു പറയാൻ താൽപ്പര്യം കാണുന്നില്ല. പലരും ചിന്തിച്ചുവച്ചിരിക്കുന്നത്, അവർക്ക് ലഭിച്ച വൻ തൊഴിൽ അനുഭവങ്ങൾ അവരുടെ ഉള്ളിലുള്ള എന്തോ വൻ മാനസിക നൈപുണ്യ ഔന്നിത്യത്താലാണ് എന്നാണ്.

Googleളിനുള്ളിലെ ഭാഷാ അന്തരീക്ഷം മലയാളമോ തമിഴോ ഹിന്ദിയോ തെലഗോ ആയി മാറിയിരുന്നുവെങ്കിൽ, ആ തൊഴിൽ അന്തരീക്ഷത്തിൽ വിഷം കലർന്നേനെ. എന്നാൽ USലും മറ്റ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും സാമൂഹികമായി നിലനിൽക്കുന്ന ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ ഈ ഒരു വിഷപ്പാട പടർന്നു പിടിക്കാൻ സമയം എടുക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. ഭാഷാ പരമായ ചിലന്തിവലയും തീവണ്ടി അപകടവും


ഇപ്പോൾ എഴുതാൻ ഉദ്ദേശിച്ച കാര്യം അല്ല ഇത്. അതായത്, രണ്ട് ദിവസം മുൻപ് നടന്ന റെയ്ൽവേ അപകടം.

പുരാവസ്തു വകുപ്പുകാർ നിരീക്ഷണ പഠനങ്ങളിലൂടെ ഇന്ത്യയിൽ 30000 വർഷങ്ങൾക്ക് മുൻപ് തീവണ്ടിയുണ്ടായിരുന്നുവെന്നും, അവ ഓടിയിരുന്ന റെയ്ൽ പാതകൾ കണ്ടെത്തിയെന്നും അവകാശപ്പെടുകയും ചെയ്യുമായിരിക്കാം.

എന്നാൽ ഇന്ന് ഇന്ത്യയിൽ നിലവിലുള്ള റെയ്ൽവേ സംവിധാനം ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും കട്ടെടുത്തതാണ്.

British-Indiaയിൽ 1830കളിൽ ആരംഭിച്ച സംഗതിയായിരുന്നു ഇത്. അതായത് Indian Railway.

ബൃട്ടിഷ്-മലബാറിൽ Indian Railwayയുടെ സ്റ്റേഷനുകൾ ഉണ്ടായിരുന്നു. തീവണ്ടി ഓടിയിരുന്നു.

തിരുവിതാംകൂറിൽ തീവണ്ടി ഇല്ലായിരുന്നുവെന്ന് പറയാമെങ്കിലും, Madrasസിലേക്ക് ഒരു 1904 മുതൽ ആരിയൻകാവിലൂടെ (മലയിടുക്കിലൂടെ) ഒരു Metre gauge തീവണ്ടിപ്പാത നിലവിൽ വന്നിരുന്നു.

തിരുവിതാംകൂർ രാജകുടംബത്തിന് മെഡ്രാസിലേക്ക് ഒരു Shortcut വഴിയാണ് ഇത് നൽകിയത് എന്നു തോന്നുന്നു. Madrasൽ എത്തിയാൽ രാജുകുടുംബക്കാർക്ക് തെരുവിൽ ഇറങ്ങി നടക്കാം. തിരുവിതാംകൂറിൽ അവർ കൊട്ടാരക്കെട്ടുകളിൽ അകപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.

പല കീഴ്ജന വ്യക്തികൾക്കും ബൃട്ടിഷ്-ഇന്ത്യയിലേക്ക് രക്ഷപ്പെടാനുള്ള ഒരു പാതയായിരുന്നിരിക്കാം ഈ പാത.

പറയാൻ വന്നത് മറ്റൊരു കാര്യമാണ്.

Indian Railways അതായത് ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവെ ഇങ്ഗ്ളിഷ് ആശയവിനിമയ സംവിധാനത്തിൽ നടത്തിപ്പു ചെയ്തിരുന്ന ഒരു പ്രസ്ഥാനം ആയിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ തന്നെ അതിനുള്ളിൽ തൊഴിൽ ചെയ്യുന്നവർ തമ്മിൽ ഇങ്ഗ്ളിഷിലാണ് ആശയവിനിമയം നടത്തിയിരിക്കുക.

Anglo-Indians വ്യക്തികൾ പലരും ഈ പ്രസ്ഥാനത്തിൽ ഒരു വൻ മുതൽക്കൂട്ടായി പ്രവർത്തിച്ചിരുന്നു എന്നും തോന്നുന്നു.

നിസ്സാര മാസശമ്പളം ലഭിക്കുന്നവരും എന്നാൽ വൻ വ്യക്തിപ്രഭാവം നിലനിർത്തിയിരുന്നവരും ആയിരുന്നു ഈ പ്രസ്ഥാനത്തിൽ തൊഴിൽ ചെയ്തിരുന്നത്.

1947ൽ ജനിച്ച ഇന്ത്യയിൽ കാര്യങ്ങൾക്ക് മാറ്റം വന്നു.

റെയ്ൽവേയുടെ ആന്തരിക ആശയവിനിമയ ഭാഷതന്നെ മാറി. പരന്ന പ്രകൃതമുള്ള ഇങ്ഗ്ളിഷിനെ തുടച്ചമാറ്റി, ഇന്ത്യയിലെ ഏറ്റവും നിലവാരം കുറഞ്ഞ ജനങ്ങക്കൂട്ടങ്ങളുടെ പൊതുഭാഷയായ ഹിന്ദിയിലേക്ക് റെയ്ൽവേ സംവിധാനം മാറി.

ഉദ്യോഗസ്ഥ ശബളം വാനോളം ഉയർന്നു.

ഏതാണ്ട് 1980കളിൽ മാഞ്ഞുതുടങ്ങിയ ഇങ്ഗ്ളിഷും പൊന്തിവന്നുകൊണ്ടിരുന് ഹിന്ദിയും റെയ്ൽവേ സംവിധാനങ്ങളിൽ വൻ ഏറ്റുമുട്ടൽ തന്നെ നടത്തിയെന്നു തോന്നുന്നു. തീവണ്ടികൾ വൈകാൻ തുടങ്ങി.

24 മണിക്കൂറും അതിൽ അധികവും നേരം തീവണ്ടികൾ വൈകിയിരുന്നതായി ഓർക്കുന്നു.

എന്നാൽ സാവധാനത്തിൽ ഹിന്ദി ഇങ്ഗ്ളിഷിനെ തുരത്തി. അതോടുകൂടി വീണ്ടും വൻ കാര്യക്ഷമതയിലേക്ക് റെയ്ൽവേ സംവിധാനം കയറിവന്നു.

ആപ്പ് - തൂ (അങ്ങ് - നീ) (ഇങ്ങൾ - ഇഞ്ഞി) വ്യക്തി ബന്ധം സൃഷ്ടിക്കുന്ന പട്ടാളച്ചിട്ടമാതിരിയുള്ള അച്ചടക്കം നിലവിൽ വന്നു കയറി.

മുൻ നിശ്ചയിക്കപ്പെട്ട പാതകളിലൂടെ യന്ത്രം യാതോരു വ്യതിചലനവും ഇല്ലാതെ പ്രവർത്തിക്കും എന്നതാണ് ഈ പട്ടാളച്ചിട്ടയുടെ മേന്മ.

മുകളിലെ ആൾ ആപ്പും താഴെയുള്ള ആൾ തൂവും ആയി നിലനിൽക്കുന്ന എല്ലാ വേദികളിലും ഈ കാര്യക്ഷമത നിലനിൽക്കും.

എന്നാൽ ഈ വിധ യന്ത്ര സംവിധനങ്ങളിൽ ഓരോ സ്ഥാനത്തും വ്യക്തമായി തിരിച്ചറിയാവുന്ന ആപ്പ് വ്യക്തിയും തൂ വ്യക്തിയും നിൽക്കേണ്ടിയിരിക്കുന്നു. തൂ സ്ഥാനത്ത് അതേ മാനസിക നിലവാരം ഉള്ള വ്യക്തിയില്ലായെങ്കിൽ അവിടെ യന്ത്ര സംവിധാനം നിന്നു പോകുകയോ വ്യതിചലിച്ചു പ്രവർത്തിക്കുകയോ ചെയ്യും.

നിസ്സാരമായി ഒരു നിർദ്ദേശം നടപ്പിലാക്കാൻ പറ്റാതെ വരും.

മാത്രവുമല്ല, ഒരു നിർണ്ണായകമായ നിമിഷത്തിലും ആപൽക്കരമായ അവസരത്തിലും, വ്യക്തികൾ മുകളിൽ നിന്നും വ്യക്തമായ നിർദ്ദേശത്തിനായി കാത്തുനിൽക്കും. സ്വന്തമായി തീരുമാനിക്കാനും നടപടി സ്വീകരിക്കാനും ധൈര്യപ്പെടില്ല.

കാരണം, അങ്ങിനെ ചെയ്യുന്നത്, മുകളിൽ ഉള്ളവരോടുള്ള ഒരു വെല്ലുവിളിയായി ഭാഷാ വാക്കുകൾ ആ പ്രവർത്തിയെ കാണിച്ചുകൊടുക്കും.

ഇത് യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിലെ പല നാടുകളിലേയും ചരിത്ര സംഭവങ്ങളെവരെ ബാധിച്ചിട്ടുള്ള ഒരു കാര്യമാണ്.

QUOTE from Malabar Manual:
Tippu had, unfortunately for himself, by his insolent letters to the Nizam in 1784 after the conclusion of peace with the English at Mangalore, shown that he contemplated the early subjugation of the Nizam himself.


Nizam of Carnaticനെ കത്തുകളിൽ സംബോധന ചെയ്യുന്ന അവസരത്തിൽ ആപ്പിന് പകരം തൂ എന്ന വാക്ക് ടിപ്പുസുൽത്താൻ ഉപയോഗിച്ചിരുന്നുവെന്നാണ് തോന്നുന്നത്. താൻ ആണ് ഇനി മഹാരാജാവ് എന്ന് ടിപ്പു സുൽത്താന വിശ്വാസം വന്നിരിക്കാം.

ഈ ഒരു കാര്യം പണ്ട് രാജാവ്, മഹാരാജാവ് ആയാൽ ആദ്യം ചെയ്യുന്ന ഒരു പരിപാടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ചരിത്ര സംഭവങ്ങൾ പറയാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ടിപ്പു സുൽത്താൻ തോൽപ്പിക്കപ്പെടണം എന്നത് Nizamമിന്‍റെ വ്യക്തിപരമായുള്ള ആവശ്യം തന്നെയായി മാറിയിരിക്കാം.

ഇതേ പോലെതന്നെ ടിപ്പു സൽത്താൻ Palghatന് അടുത്തു വച്ച് ഇങ്ഗ്ളിഷ് കമ്പനിയുടെ പട്ടാളവുമായി ഏറ്റുമുട്ടുന്ന അവസരത്തിൽ, മൈസൂറുകാരുടെ പട്ടാളത്തിന് ഭാഷാ പരമായുള്ള വേലിക്കെട്ടുകൾ വൻ വിനയായി മാറിയ കാര്യം Malabar Manual നിന്നും എനിക്ക് തിരിച്ചറിയാൻ ആയിട്ടുണ്ട്.

but from an official neglect to send the order to a picquet of 150 men stationed at, the extraordinary distance of three miles, five hours were lost


ആശയം : വെറും മുന്ന് മൈൽ ദൂരത്ത് നിലയുറപ്പിച്ചിരുന്ന 150 ഓളം പട്ടാളക്കാർക്ക് ഒരു ചെറു നിർദ്ദേശം അയക്കാൻ ഏതാണ്ട് 5 മണിക്കൂർ പിടിച്ചു പോലും, വൻ നിർണ്ണായക ഘട്ടത്തിൽ. END

ഇതിന്‍റെ കാരണം ഇങ്ഗ്ളണ്ടിൽ ഇരുന്നുകൊണ്ട് മനസ്സിലാക്കാൻ ആവില്ല.

ഇങ്ഗ്ളണ്ടിലിരിക്കുന്ന പൊട്ടന്മാരുടെ വിചാരം ഇങ്ഗ്ളിഷുകാരുടെ വൻ ധൈര്യവും വീര്യവും കൊണ്ടാണ് ഇങ്ഗ്ളിഷ് ഭരണം ലോകമെമ്പാടും പടർന്നത് എന്നതായിരിക്കാം.

അക്കാലങ്ങളിൽ ദക്ഷിണേഷ്യയിൽ ബ്രാഹ്മണരാണ് സന്ദേശവാഹകരായി പ്രവർത്തിക്കുക. അവരെ ആരും സാധാരണ ഗതിയിൽ ആക്രമിക്കില്ല. അവരെ വഴിയിൽ ആരം തടസ്സം ചെയ്യില്ല. മാത്രവുമല്ല, അവർക്ക് പോകുന്നിടത്തെല്ലാം ബ്രാഹ്മണ ക്ഷത്രങ്ങലിൽ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.

എന്നാൽ അവർ ഉന്നതരുടെ സന്ദേശം മാത്രമേ വഹിക്കുള്ളു. അവർ ഉന്നതർക്കായുള്ള സന്ദേശം മാത്രമേ വഹിക്കുള്ളു.

എന്നുവച്ചാൽ, സന്ദേശം അയക്കുന്ന ആളുടേയും സന്ദേശം വഹിക്കുന്ന ആളുടേയും സന്ദേശം ലഭിക്കേണ്ടുന്ന ആളുടേയും സാമൂഹിക നിലവാരം ഭാഷാ വാക്കുളിൽ ഏതാണ് എന്നത് സന്ദേശം അയക്കൽ പ്രക്രിയയിൽ ഒരു പ്രധാന ഘടകം തന്നെയായിരുന്നു.

ഇങ്ങിനെയുള്ള ഒരു ദുഷ്ട പ്രദേശത്തിലാണ് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി Postal department സ്ഥാപിച്ചത്. അതായത്, പുലയനുള്ള കത്തും അയക്കാം.

ഇവിടെ പറഞ്ഞുവന്നതിലേക്ക് തിരിച്ചു പോകാം.

ഓരോ പ്രസ്ഥാനങ്ങളിലും കാര്യങ്ങൾ സാധാരണയായി നടക്കുന്ന ഒരു വേഗതയുണ്ട്. ഉദാഹരണത്തിന്, ഒരു മണിക്കൂറിൽ 10 കാര്യങ്ങൾ, എന്നു ചിന്തിക്കുക.

അപ്പോൾ യാതൊന്നിലും കാര്യക്ഷമതയുടെ പ്രശ്നം ഉദിക്കില്ല. വളരെ മെല്ലെ നീങ്ങുന്ന ഒരു വാഹനം ഒരടിയോ പത്തടിയോ പാതയിൽ നിന്നും മാറി സഞ്ചരിച്ചാൽ പ്രശ്നം വരില്ല.

എന്നാൽ ചില അവസരങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നീങ്ങും. അതായത്, ഒരു മിനിറ്റിൽ 10 കാര്യങ്ങൾ.

സമയത്തിൽ പ്രവർത്തനങ്ങളുടെ സാന്ദ്രത (density) വളരേയങ്ങ് ഏറും.

100 കിലോ മിറ്റർ വേഗതയിൽ പായുന്ന വാഹനങ്ങൾ ഉള്ള നിരത്തിൽ, ഒരു വാഹനം ഒരു ഇഞ്ച് പാതവിട്ടു സശ്ചരിച്ചാൽ വൻ അപകടം വരാം.

പത്തടി മാറി ഓടിയാൽ പ്രശ്നം ഇല്ലായെന്നുള്ള അവസരത്തിൽ നിന്നും 100 കിലോ മീറ്റർ വേഗതയിലേക്ക് കാര്യങ്ങൾ മാറുന്നത്, പ്രവർത്തനങ്ങളുടെ സാന്ദ്രതയേറിയ അവസരമാണ്.

പട്ടാളക്കാർ വെറുതേയിരിക്കുന്ന അവസരത്തിൽ നിർദ്ദേശങ്ങൾ പാലിച്ചാലും ഇല്ലെങ്കിലും കാര്യമായ പ്രശ്നം വരില്ല. എന്നാൽ, യുദ്ധം നടക്കുന്ന അവസരത്തിൽ, ഒരു ചെറിയ പാളിച്ച വന്നാൽ മതി, ദുരന്തമാണ് വരിക.

ഇവിടെയാണ് ഇങ്ഗ്ളിഷ് ഭാഷാ സംവിധാനങ്ങളുടേയും ഫ്യൂഡൽ ഭാഷാ സംവിധാനങ്ങളുടേയും വ്യത്യാസം കാണാൻ പറ്റുന്ന ഒരിടം.

ആപ്പ് - തൂ / അങ്ങ് - നീ / ഇങ്ങൾ - ഇഞ്ഞി വാക്ക് ബന്ധങ്ങളുടെ ഒരു ചിലന്തി വലയാണ്, ഫ്യൂഡൽ ഭാഷാ പ്രസ്ഥാനങ്ങൾ.

യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തന സാന്ദ്രത സമയത്തിൽ അപ്രതീക്ഷിതമായി കയറിവന്നാൽ, ഓരോ സ്ഥാനത്തും വ്യക്തമായ ആപ്പ് - തൂ വ്യക്തിത്വങ്ങൾ നിൽപ്പില്ലായെങ്ങിൽ, നിദ്ദേശങ്ങൾ മുന്നോട്ട് നീങ്ങില്ല.

ആശയങ്ങളും നിർദ്ദേശങ്ങളും അവ വഹിക്കാൻ പറ്റിയ ആളെ തേടി നടക്കും. മുന്നോട്ട് നീങ്ങില്ല. നിർദ്ദേശം എത്തേണ്ടെടുത്ത് തക്ക സമയത്ത് എത്തില്ല.

സമയത്തിന് പ്രവർത്തന സന്ദ്രതയേറിയ അവസരമാണ്.

സംഭവങ്ങൾ കുതിച്ച് പാഞ്ഞുവരുന്ന തീവണ്ടിമാതിരി ഓടിപ്പാഞ്ഞ് വരും. അവ വൻ ദുരന്തം കാഴ്ചവെക്കും.

നിസ്സാരമായ ഒരു വാക്കിനാൽ വൻ കാര്യക്ഷമത കാഴ്ചവെക്കാൻ ആവുന്നിടത്ത് വൻ ആപത്ത് വന്നുചേരും.

ഒറീസയിൽ നടന്ന തീവണ്ടി അപകടത്തിൽ ആദ്യത്തേത് സംഭവിച്ചതും, കൃത്യമായി അന്വേഷിച്ചാൽ, ഭാഷാകോഡുകളിൽ വ്യക്തമായി കണ്ടേത്താൻ ആയേക്കാം.

കാരണം, ആപ്പ് - തൂ സ്ഥാനങ്ങളിൽ വൻ സാമ്പത്തികവും സാമൂഹികവും കുടുംബപരവും മറ്റുമായ സമ്മർദ്ദത്തിൽ അമർന്നിരിക്കുന്നവരും നിവർന്നിരിക്കുന്നവരും ആവാം ഉള്ളത്.

ഈ വിധ വാക്കുകൾ മനസ്സിൽ പലവിധ വൈകാരിക ഭാവങ്ങൾ ഉണർത്തിവിടാം. എന്നിരുന്നാലും, സാധാരണ ഗതിയിൽ ഈ വിധ വൈകാരിയ വിക്ഷോഭങ്ങൾക്ക് കടിഞ്ഞാൻ ഇടാനായുള്ള നിയന്ത്രണങ്ങൾ റെയ്ൽവേയുടെ നടത്തിപ്പിൽ ഉണ്ടായിരിക്കും.

എന്നാൽ, ആദ്യത്തെ അടപകടം കഴിഞ്ഞ ഉടനെ തന്നെ, അതേ ഇടത്തേക്ക് പാഞ്ഞുവന്നുകൊണ്ടിരിക്കുന്ന മറ്റ് തീവണ്ടികളെ കാര്യക്ഷമമാം വിധം നിർവ്വഹണം ചെയ്യാനുള്ള ഇടത്താണ്, ബുദ്ധിപരമായ നിർദ്ദേശങ്ങൾ സന്ദേശ വാഹകരേയും സന്ദേശം ഏപ്പിക്കേണ്ടവരേയും സന്ദേശം അയക്കേണ്ടവരേയും കണ്ടാത്താനായി മനോവിഭ്രമം പിടിച്ചു നിന്നത്.

ഇതേ പ്രശ്നം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിലും വന്നുചേർന്നിട്ടുണ്ട് ഇന്ന്.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പല വേദികളിലും കൂട്ടമായി പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഇങ്ഗ്ളിഷ് പെരമാറ്റം മാത്രമേ ഇങ്ഗ്ളിഷുകാർക്ക് കാണാൻ പറ്റുള്ളു. അവരുടെ ഇടയിൽ നിലനിൽക്കുന്ന ഫ്യൂഡൽ ഭാഷാ വാക്കുകളിലൂടെ നീങ്ങുന്ന വ്യക്തി ബന്ധങ്ങളും, അവയ്ക്കുള്ളിൽ കഴുഞ്ഞുനിൽക്കുന്ന വ്യക്തി ബന്ധ നൂലാമാലകളും അവർക്ക് കാണാൻ പറ്റില്ല.


ഇന്ത്യൻ റെയ്ൽവേയുടെ കാര്യവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യവും ഉണ്ട്. അത് Roster system of reservation ആണ്.

ഇത് ആപ്പ് - തൂ വിധേയത്വ - അനുസരണ കണ്ണികളിൽ വൻ സ്ഫോടക വസ്തു വിതക്കൽ ആണ്. ചെറിയ ഉദ്യോഗസ്ഥനായി കയറി വരുന്ന കീഴ്ജാതിക്കാരനായ വ്യക്തി, വളരെ പെട്ടന്ന് വൻ സ്ഥാനങ്ങളിലേക്ക് കയറുന്നു.

അതായത്, തൂ ആയിരുന്ന വ്യക്തി ആപ്പ് ആകുന്നു. ആപ്പ് ആയിരുന്ന വ്യക്തി തൂ ആവുന്നു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള യഥാർത്ഥ ചിത്രം എനിക്ക് അറിയില്ല.

എന്നാൽ, നിർണ്ണായക നിമിഷങ്ങളിൽ നിർദ്ദേശങ്ങൾ മിന്നൽ വേഗതയിൽ പാഞ്ഞു നീങ്ങേണ്ടുന്ന കണ്ണികൾ അറ്റുനിൽക്കും.

ഇക്കാര്യം തീവണ്ടികളിൽ യാത്ര ചെയ്യുന്നവർക്ക് അറിയില്ല. അവർ യഥാർത്ഥത്തിൽ ആസ്വദിക്കുന്ന യാത്ര 1800കളിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥർ ഈ ഉപഭൂഖണ്ഡത്തിൽ സ്ഥാപിച്ച ഒരു അത്ഭുത പ്രസ്ഥാനമാണ്.

ആ ഇങ്ഗ്ളിഷ് വ്യക്തികളെ കള്ളന്മാർ എന്നാണ് ഇന്നുള്ള ഇന്ത്യയിലെ ഉദ്യോഗസ്ഥരും സിനിമാക്കാരും മാധ്യമ പ്രവർത്തകരും അക്കാഡമീഷ്യന്മാരും പറഞ്ഞു നടക്കുന്നത്. അവർ ദുരന്തങ്ങളിൽ മനുഷ്യർ കഷ്ടത അനുഭവിക്കുന്നത് ചൂണ്ടിക്കാണിച്ച് മുതലക്കണ്ണീർ വീഴ്ത്തി, അതിന്‍റേയും സുഖം ആസ്വദിക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. മനോരോഗാവസ്ഥയുടെ പിന്നാമ്പുറ കഥയിലേക്ക്



ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിലെ സാമൂഹികന്തരീക്ഷത്തേയും ജനവംശങ്ങളേയും മനസ്സിലാക്കാനായി പലവിധ കാര്യങ്ങളും ചെയ്തിരുന്നു. ആദ്യ കാലങ്ങളിൽ യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത മറ്റുപല ജീവജാലങ്ങൾ പോലെയായിരുന്നു ദക്ഷിണേഷ്യയിലെ വിവിധ ജനക്കൂട്ടങ്ങൾ.

ഇങ്ഗ്ളിഷ് ഭരണം ഇതുമായി ബന്ധപ്പട്ടു ചെയ്ത കാര്യങ്ങളിൽ ഒന്ന്, ഓരോ പത്ത് വർഷം കൂടുംമ്പോളും ഒരു Census നടത്തുക എന്നതായിരുന്നു. ഈ വിധമായുള്ള Censusകളിൽ വ്യക്തികളുടെ പലവിധ സവിശേഷതകളും തൊഴിൽ നൈപുണ്യവും പരാധീനതകളും പോരായ്മകളും മറ്റും കണക്കിൽ ഉള്ളപ്പെടുത്തി, അവയോരോ കാര്യത്തേക്കുറിച്ചും മൊത്തമായുള്ള ഒരു അവലോകനം നടത്തുമായിരുന്നു.

EDGAR THURSTON എഴുതിയ Castes and Tribes of Southern India Volume 2ലൂടെ കുറേ വർഷങ്ങൾക്ക് മുൻപ് വേഗത്തിലുള്ള വായന നടത്തിയപ്പോൾ, ശ്രദ്ധയിൽ വന്ന വാചകങ്ങളാണ് ഇത്:

Writing concerning the prevalence of insanity in different classes, the Census Commissioner, 1891, states that “it appears from the statistics that insanity is far more prevalent among the Eurasians than among any other class..........’.

The subject seems to be one worthy of further study by those competent to deal with it.


ആശയം: ബൃട്ടിഷ്-ഇന്ത്യയിലെ വ്യത്യസ്ത ജനവംശീയരുടെ ഇടയിൽ ഉള്ള മനോരാഗവസ്ഥയെക്കുറിച്ച് Census Commissioner 1891 എഴുതുന്ന അവസരത്തിൽ ഈ വിധം രേഖപ്പെടുത്തിക്കാണുന്നു: 'ജനസ്ഥിതി വിവരണക്കണക്കിൽ (census) നിന്നും മനസ്സിലാക്കാൻ പറ്റുന്ന കാര്യം, മറ്റ് ഏത് ജനവംശത്തേയും അപേക്ഷിച്ച് Eurasiansൽ ആണ് ഏറ്റവും കൂടുതൽ മാനസിക സമനില തെറ്റുന്നവർ ഉള്ളതായി കാണപ്പെടുന്നത്'.

ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ തക്കതായ പ്രാപ്തിയുള്ള വിദഗ്ദരുടെ കൂടുതലായുള്ള പഠനത്തിന് അർഹതയുള്ള ഒരു കാര്യമാണ് ഇത് എന്നു തോന്നുന്നു.
END

ഇത് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകളുടെ ഭയാനകമായ മനോവിഭ്രാന്തി പടർത്താനുള്ള കഴിവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ഈ ഒരു വിഷയം പഠനത്തിന് വിധേയമാക്കുന്ന വ്യക്തിക്ക് ഫ്യൂഡൽ ഭാഷയുടെ നാനാവിധ സ്വഭാവ വിശേഷങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വളരെ അഗാധമായ വിവരം ഉണ്ടാവണം. ഈ ഒരു വിവരം ഇന്ന് യാതോരു അക്കാഡമിക്ക് പഠനത്തിൽ നിന്നും ലഭിക്കുന്നതല്ല.

അന്ന് Eurasians എന്ന് പറയപ്പെട്ടിരുന്നത്, യൂറോപ്യൻ രക്തബന്ധത്തിൽ ഉള്ളവർക്ക് പ്രാദേശിക ദക്ഷിണേഷ്യക്കാരായ സ്ര്തീകളിൽ ജനിച്ച കുട്ടികൾ (വ്യക്തികൾ) ആണ്.

എന്നിരുന്നാലും, ഇവരിൽ പലരും ഇങ്ഗ്ളിഷ് ഭാഷാ രക്തബന്ധം ഉളളവർ ആയിരുന്നു എന്ന് അനുമാനിക്കാം. ഇങ്ങിനെയുള്ള കൂട്ടർ സ്വന്തം പിതാവിന്‍റേയും കൂട്ടരുടേയും ഇടയിൽ നല്ല ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ആയിരിക്കും. ഈ ഒരു മാനസികാവസ്ഥ ആ വ്യക്തിയിൽ വൻ മാനസിക സ്വാതന്ത്ര്യം നിലനിർത്തുന്ന ഒന്നായിരിക്കും.

എന്നുവച്ചാൽ, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ഒതുങ്ങി നിൽക്കാതെയുള്ള ഒരു മാനസിക ഭാവം ഈ വ്യക്തികളിൽ നിലനിൽക്കും. വാക്ക് കോഡുകളിലെ ഔന്നിത്യം പടുത്തുയർത്തുന്ന വേലിക്കെട്ടും, വാക്ക് കോഡുകളിലെ നിലവാരത്താഴ്ച നൽകുന്ന മാനസിക അധമത്വവും ഈ ഭാഷാ അന്തരീക്ഷത്തിൽ മനസ്സിൽ കയറില്ല.

എന്നാൽ ഇതേ വ്യക്തിയുടെ അമ്മയുടെ കുടുംബക്കാർ പലപ്പോഴും പൂർണ്ണമായും പ്രാദേശിക ഭാഷക്കാർ തന്നെയായിരിക്കും. പലപ്പോഴും അവർ സാമൂഹികമായി വളരെ താഴെക്കിടയിൽ ഉള്ളവർ ആയിരിക്കും. എന്നുവച്ചാൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ താഴേക്കിടയിലുള്ള ഏതെങ്കിലും പടിയിൽ നിൽക്കുന്നവർ ആയിരിക്കും അവർ.

അവരെ സംബന്ധിച്ചെടുത്തോളം ഈ വ്യക്തി അവരുടെ കീഴിൽ ഉള്ള വ്യക്തിയായിരിക്കും.

എന്നുവച്ചാൽ, ഇഞ്ഞി, ഓൻ, ഓള് നിലവാരത്തിൽ ഉള്ള വ്യക്തി.

പ്രാദേശിക സമൂഹവും ഈ വ്യക്തിയെ അയാളുടെ അമ്മയുടെ കുടുംബക്കാരുടെ നിലവരത്തിൽ വിലയിരുത്താനാണ് ശ്രമിക്കുക.

ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാനസിക പ്രതിഭാസം ഈ വ്യക്തിയിൽ ഇത് സംഭവിപ്പിക്കും.

ഇങ്ഗ്ളിഷ് വേദികളിൽ വൻ വ്യക്തിത്വവും ഉജ്ജ്വല മാനസിക ഭാവവും ഉള്ള ആളായിരിക്കും ഈ വ്യക്തി. എന്നാൽ, ഇങ്ഗ്ളിഷിൽ ഇത് ഒരു സാധാരണ മാനസിക നിലവാരം മാത്രമാണ്.

ഇതേ വ്യക്തി പ്രാദേശിക കുടുംബക്കാരോടും മറ്റ് പ്രാദേശിക വ്യക്തിളോടും പ്രാദേശിക ഭാഷയിൽ ഇടപെടുമ്പോൾ, ഇടിച്ചു താഴ്ത്തിയതുമാതിരി, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കീഴ്പ്പടികളിലേക്ക് അമർത്തപ്പെടും.

ഇങ്ഗ്ളിഷിൽ അസ്തിത്വം ഉള്ള വ്യക്തിയല്ല ഇവിടെയുള്ളത്.

ഇത് വാക്കുകളിലും അനവധി വ്യക്തികളുമായുള്ള വാക്ക് ബന്ധ കണ്ണികളിലും വളരെ വിപരീതമായ വ്യക്തിബന്ധ കണ്ണികൾ നിലനിർത്തും.

ഇതിന്‍റെ മാനസിക ആഘാതം വളരെ കഠിനമായിരിക്കും.

വാക്കുകൾക്ക് വമ്പൻ ഊക്കുണ്ട്.

പിതാവ് മകനെ നീ എന്ന് സംബോധന ചെയ്താൽ പ്രശ്നം ഇല്ല. എന്നാൽ മകൻ വൻ സമചിത്തതയോടുകൂടി പിതാവിനെ നീ എന്നു സംബോധന ചെയ്താൽ, മലയാളത്തിലെ പിതാവ് എന്ന സ്ഥാനം തന്നെ മാഞ്ഞുപോകും.

പോലീസുകാരൻ സാധാരണക്കാരനെ നീ എന്ന് സംബോധന ചെയ്താൽ പ്രശ്നം ഇല്ല. സാധാരണക്കാരൻ പോലീസുകാരനെ നീ എന്ന് സംബോധന ചെയ്താൽ, പൊട്ടിത്തെറിതന്നെ നടക്കാം.

വാക്കുകൾക്ക് ഈ വിധമായുള്ള ശക്തിവിശേഷം ഉണ്ട് എന്ന കാര്യം ഇന്നും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾക്ക് അറിയില്ല.

ദക്ഷിണേഷ്യയിൽ മിക്ക സ്ഥലങ്ങളിലും ഒരു അക്രമസ്വഭാവമുള്ള പൊട്ടിത്തെറി ഏത് നിമിഷവും സംഭവിക്കാം എന്ന ഒരു ഭാവം നിലനിൽക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് ഒരു നിഴൽ മാത്രമായി നിലനിൽക്കും. പൊട്ടിത്തെറി നടക്കില്ല. അതിന്‍റെ കാരണം, ഈ വിധമായുള്ള ഒരു പൊട്ടിത്തെറി നടക്കാതിരിക്കാനുള്ള പലവിധ കരുതൽ നടപടികളും ഓരോ പ്രസ്ഥാനത്തിലും നിലനിൽക്കുന്നുണ്ട്, നിശബ്ദമായി, എന്നുള്ളതാണ്.

എന്നാൽ പലപ്പോഴും പൊട്ടിത്തെറി നടക്കുന്നുമുണ്ട്. ഈ വിധ അക്രമങ്ങൾ സംഭവിക്കുമ്പോൾ ശ്രദ്ധിക്കാവുന്ന കാര്യം, ഈ സംഭവത്തെ വിശകലനം ചെയ്യുന്നവർ, എന്ത് സംഭാഷണ വാക്കാണ് അക്രമത്തെ അഴിച്ചുവിട്ടത് എന്ന കാര്യം, ചർച്ചയ്ക്ക് എടുക്കില്ല എന്നതാണ്.

പകരം തികച്ചും നിർദ്ദോഷകരമായ കാര്യങ്ങൾ ആണ് പറയുക.

പോലീസുകാരൻ അയാളോട് പേര് ചോദിച്ചപ്പോൾ, അയാൾ പോലീസുകാരനോട് അക്രോശിച്ചു, എന്ന് റിപ്പോട്ട് ചെയ്താൽ, പൊട്ടിത്തെറിയുടെ കാഞ്ചി പോലീസുകാരൻ വലിച്ച കാര്യം പുറത്ത് വരില്ല.

ഈ റിപ്പോട്ട്, ഈ വിധം പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും:

ഇദ്ദേഹത്തോട് പോലീസ് ശിപായി, നിന്‍റെ പേരെന്താ എന്ന് ചോദിച്ചപ്പോൾ, ഇദ്ദേഹം വളരെ പരുക്കനായി പോലീസ് ശിപായിയോട് സംസാരിച്ചു.

ഇങ്ങിനെയൊരു റിപ്പോട്ട് നൽകിയാൽ, കേൾക്കുന്ന ആൾക്ക് ഏതാണ്ട് കാര്യങ്ങൾ വ്യക്തമാകും.

ഭർത്താവ് ഭാര്യയെ അടിച്ചു, ഭാര്യ ഭർത്താവിനെ അടിച്ചു, ഭർത്താവ് ഭാര്യയുടെ കടുംബക്കാരനെ അടിച്ചും, ഭാര്യയുടെ കുടുംബക്കാർ ഭർത്താവിനെ അടിച്ചു, അയൽവാസികൾ ചെറിയ ഒരു വാക്വാദത്തിൽ നിന്നും പൊടുന്നനെ കൈയാംകളിയിലേക്ക് നീങ്ങി.

ചിലപ്പോൾ യാതോരു പൊട്ടിത്തെറിയും നടത്താതെ വിദ്യർത്ഥി അല്ലെങ്കിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്യുന്നു. ചിലപ്പോൾ, അദ്യാപകൻ, അദ്യാപിക, തൊഴിലുടമ ആത്മഹത്യചെയ്യുന്നു.

ഈ വിധ സംഭവങ്ങളിലെല്ലാം ഭാഷാ കോഡുകളിലൂടെ ഒരു അന്വേഷണം നടത്തിയാൽ, ഏത് വാക്ക് ഏതവസരത്തിൽ ഉപയോഗിച്ചപ്പോഴാണ് പ്രകോപനം അല്ലെങ്കിൽ കഠിനമായ മനഃസ്സമ്മർദ്ദം വന്നത് എന്ന കാര്യം കണ്ടെത്താൻ ആവും.

അല്ലാതെ മാർക്ക് കുറഞ്ഞു പോയി, മേലുദ്യാഗസ്ഥൻ വിശദ്ധീകരണം ചോദിച്ചു എന്നെല്ലാമുള്ള തരിശായ വിവരണങ്ങളിൽ വ്യക്തത നിലനിൽക്കില്ല.

എന്നാൽ ഈ വിധമായുള്ള ഒരു കടുകുമണിയോളം സൂക്ഷ്മ കൃത്യതയുള്ള വിശദ്ധീകരണം (explanation with granular precision) എല്ലാരും ഒഴിവാക്കുന്നുണ്ട്.

ഭർത്താവ് ഇങ്ങളും ഭാര്യ ഇഞ്ഞിയും ആണ്. അദ്യാപകൻ സാറും വിദ്യാർത്ഥി നീയും ആണ്. പോലീസ് ശിപായി സാറും സാധരണക്കാരൻ നീയും ആണ്.

ഈ കോഡിങ്ങ് ഭാഷയിലെ അനവധി മറ്റ് വാക്കുകളേയും ബാധിക്കും. വ്യക്തി ബന്ധങ്ങളിൽ ഏണിപ്പടിപോലുള്ള രൂപകൽപ്പന നിലനിർത്തും.

ഈ വിധമായുള്ള വാക്ക് കോഡിങ്ങ് സൃഷ്ടിക്കുന്ന തരംതാഴ്ത്തലുകൾക്ക് വിധേയമായി ജീവിച്ചാൽ പ്രശ്നം വരാൻ സാധ്യത കുറവാണ്. എന്നാൽ ഇത് സഹിക്കാൻ ഉള്ള ഒരു മാനസികാവസ്ഥ മനസ്സിൽ ഉണ്ടാവേണം.

ഈ വാക്ക് കോഡിങ്ങിന് വിപരീതമായി നിലകൊണ്ടാൽ പ്രശ്നമാണ്. പൊട്ടിത്തെറി സംഭവിക്കാം. അതുമല്ലായെങ്കിൽ, വ്യക്തി ആത്മഹത്യയോ മറ്റോ ചെയ്തേക്കാം.

മനോനിലതെറ്റി ആക്രമിക്കുന്ന വ്യക്തിയിൽ ആണ് ചിലപ്പോഴെല്ലാം ആളുകൾ കുറ്റം ചുമത്തുക.

അദ്യാപകൻ പ്രതീക്ഷിക്കുന്ന വിധേയത്വം വിദ്യാർത്ഥി നൽകിയില്ല. മറിച്ച് നീ പോടാ എന്ന് വിദ്യാർത്ഥി അദ്യാപകനോട് പറഞ്ഞു. അദ്യാപകൻ വിദ്യാർത്ഥിയെ മുഖത്തിട്ടടിച്ചു.

പോലീസ് ശിപായിയെ ടാക്സി ഡ്രൈവർ നീ എന്ന് സംബോധന ചെയ്തു. ടാക്സി ഡ്രൈവർറുടെ മുഖത്തടിവന്നത് മിന്നൽ വേഗത്തിലാണ്. ഇതിലൊന്നും ആരും അടിച്ച ആളെ കുറ്റം പറയില്ല. കാരണം, അടിക്കാൻ അവകാശം ഉള്ളവർ ആണ് അടിച്ചത്.

എന്നാൽ വാസ്തവത്തിൽ ഈ വിധം അടിക്കാനുള്ള അവകാശം അവർക്കാർക്കും ഇല്ലതന്നെ. ഈ വിവരം ജനത്തിനും ഇല്ല.

ഭാര്യ ഭർത്താവിനോട്, നീ പോടാ എന്ന് പറഞ്ഞു. അപ്പോൾ ഭർത്താവ് ഭാര്യയെ അടിച്ചു. ഇതേ കുറ്റം തന്നെയാണ് പോലീസുകരനും അദ്യാപകനും അടിച്ചാലുള്ളത്.

ഭർത്താവിന് സമനില തെറ്റിയ അതേ സമനില തെറ്റൽ പോലീസുകാരനും അദ്യാപകനും കാണിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് ഭർത്താവ് ചെയ്ത അക്രമത്തെ മാത്രമേ പൊതുജനം കാണുള്ളു.

മറ്റ് രണ്ടും അക്രമമായി അവർ കാണില്ല.

പണ്ട് കാലങ്ങളിൽ ഭർത്താവിന് അടിക്കാനുള്ള അവകാശം ഭാഷാ കോഡുകളും സമൂഹവും നൽകുമായിരുന്നു.

എന്നാൽ, ഒന്നാലിച്ചിക്കുക, സാമൂഹികവും കുടുംബ പരവും ആയ ആശയവിനിമയം പൂർണ്ണമായും ഇങ്ഗ്ളിഷിൽ ആണ് എന്ന്. അങ്ങിനെ വരുമ്പോൾ, വ്യക്തികൾ സ്വമേധയാ ഇന്ത്യൻ ഭരണഘടനയിൽ നിർവ്വചിക്കപ്പെട്ട വ്യക്തിത്വ നിലവാരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടും. ആ ഉന്നത നിലവാരം, ഇന്ത്യൻ ഭാഷകൾ മനസ്സിൽ പ്രവർത്തിക്കുന്നവരിൽ കണ്ടെത്താൻ പ്രയാസം തന്നെയാണ്.

ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കപ്പെടുന്ന വ്യക്തിയല്ല മലയാളത്തിലെ വ്യക്തി. മലയാളത്തിലെ ഭാര്യയും ഭർത്താവും, അദ്യാപകനും, വിദ്യാർത്ഥിയും പോലീസൂകരനും സാധാരണക്കാരനും, ഡോക്ടറും, വക്കീലും, ടാക്സി ഡ്രൈവറും മറ്റും ഇങ്ഗ്ളിഷിലെ ഇതേ വ്യക്തികളിൽ നിന്നും തികച്ചും വ്യത്യസ്തരാണ്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കൂറച്ചു കാര്യങ്ങൾ കൂടി പറയേണ്ടുന്നതുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. ഉന്നതനെ കോമാളിയാക്കാൻ


സാധാരണ ഗതിയിൽ ഒരു IPS ഉദ്യോഗസ്ഥൻ പെട്ടെന്നൊരു നാൾ ഒരു പോലീസ് ശിപായി റാങ്കുകാരനായി തരംതാഴ്ത്തപ്പെടില്ല (demote ചെയ്യപ്പെടില്ല).

എന്നാൽ ഫ്യൂഡൽ ഭാഷാ സമൂഹത്തിലെ സ്വകാര്യ വ്യക്തികൾ വ്യത്യസ്ത വേദികളിൽ വ്യത്യസ്ത നിലവാരങ്ങളിലേക്ക് മാറ്റപ്പെടാം. എന്നുവച്ചാൽ ഒരു വേദിയിൽ സാർ എന്ന ബഹുമാന്യനായ വ്യക്തി മറ്റൊരു വേദിയിൽ വെറും നിസ്സാരനായ നീ, അവൻ, അവൾ വ്യക്തിയായി മാറാം.

ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാസ്മരിക പ്രതിഭാസമാണ്.

ഇങ്ങിനെ സംഭവിക്കുമ്പോൾ വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ശരീര ഭാഷയിലും മറ്റും വരുന്ന വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്ന കാര്യം തന്നെ വളരെ സങ്കീർണ്ണമായ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ട് കണ്ടെത്തേണ്ടുന്നതാണ്. ഇന്ന് ഇതിന് വൈദഗ്ദ്യം ഉള്ള ആരെങ്കിലും എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല.

ഇവിടെ വ്യക്തമായി പറയേണ്ടുന്നത്, യഥാർത്ഥത്തിൽ ഒരു വ്യക്തിക്കുള്ളിൽ നിന്നും സംഭവിക്കുന്ന ഒരു മാനസിക ചാഞ്ചാട്ടം അല്ല ഇത് എന്നതാണ്.

മറിച്ച്, ആ വ്യക്തിക്ക് പുറത്തും, അടുത്തും ദുരത്തും ഉള്ള മറ്റ് ആളുകൾ വാക്കുകളിലൂടേയും വാക്ക് കോഡുകളിലൂടേയും ഈ വ്യക്തിയിൽ വരുത്തുന്ന മാനസിക സമ്മർദ്ദം ആണ് പലപ്പോഴും ആ വ്യക്തി പ്രകടിപ്പിക്കുന്ന മാനസിക അസന്തുലിതാവസ്ഥ (mental imbalance).

ചില വ്യക്തികൾ ഈ വിധമായുള്ള മാനസിക ചാഞ്ചാട്ടത്തിൽ പെട്ടുഴലുന്നത് ചിലപ്പോഴെല്ലാം നിരീക്ഷിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഇത് സമൂഹത്തിൽ വിരളമായി കാണാനാകുന്ന ഒരു കാര്യമല്ല.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ കൂടി പറയാം.

Joseph Heller എന്ന എഴുത്തുകാരൻ 1961ൽ എഴുതി പ്രസിദ്ധീകരിച്ച Catch-22 എന്ന നോവലിൽ, രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഒരു സാധാരണ വ്യക്തി US പട്ടാളത്തിൽ സാധാ പട്ടാളക്കാരനായി ചേർന്നപ്പോൾ, ഔദ്യോഗിക രേഖപ്പെടുത്തലിൽ വന്ന ഒരു സാങ്കേതിക പിശകു കാരണം, നേരിട്ട് Major സ്ഥാനത്ത് നിയമിതനായ കഥ പറയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് നടക്കുന്ന പലതരം കോമാളി സന്ധർഭങ്ങളും ഈ നോവലിൽ ചിത്രീകരിക്കുന്നുണ്ട്.

പട്ടാളം എന്നത് ഒരു വൻ ഉച്ചനീചത്വ ഘടനയുള്ള ഒരു പ്രസ്ഥാനം ആണ്.

എന്നിരുന്നാലും, ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാവുന്ന കോമാളിത്തരത്തിനേക്കാൾ പതിന്മടങ്ങ് വ്യാപ്തിയുള്ള കോമാളിത്തരമാണ് ഫ്യൂഡൽ ഭാഷകളിൽ സംഭാവ്യമാകുക.

ഈ പ്രതിഭാസത്തെ ദൃഷ്ടാന്തീകരിക്കാനായി സംഭാവ്യമല്ലാത്ത ഒരു കാര്യം പറയാം.

ഒരു IPS ഉദ്യോഗസ്ഥൻ പെട്ടെന്നൊരു നാൾ ഒരു പോലീസ് ശിപായി ആയി നിയമിക്കപ്പെടുന്നു.

ഈ ആൾ നേരത്തെ ഒരു IPS ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന വിവരം ലഭിച്ചിട്ടില്ലാത്ത പോലീസ് ശിപായി റാങ്കുകാരുടെ കൂടെയാണ് ഈ ആൾ പ്രവർത്തിക്കുന്നത്. മറ്റ് പോലീസ് ശാപായി റാങ്കുകാർ ഈ ആളോട് വളരെ സൗഹൃദത്തിൽ പെരുമാറുന്നു. എന്നാൽ ഈ ആളിൽ നിന്നു തിരിച്ചു പ്രകടമാകുന്ന വ്യക്തിത്വം തികച്ചും അസാധാരണത്വം തുളുമ്പുന്ന ഒന്നായിരിക്കും.

മറ്റുള്ളവരുടെ വൻ സൗഹൃത്തിനോട് വൻ മാനസിക സമ്മർദ്ദത്തിൽ ഈ ആൾ കഠിനമായി പ്രതികരിച്ചേക്കാം. അതുമല്ലായെങ്കിൽ അയാൾ ഒരു കോമാളിയായി പെരുമാറിയേക്കാം.

കാര്യം മനസ്സിലാക്കാത്ത മറ്റ് പോലീസ് ശിപായിമാർ ഈ ആൾക്ക് എന്തോ മാനസിക പോരായ്മയുള്ളതായി മനസ്സിലാക്കും. ഈ മാനസിക പോരായ്മയെ പരിശീലനത്തീലൂടെ മാറ്റാനോ, ഈ മാനസിക രോഗാവസ്ഥയെ ചികിസ്തിച്ചു മാറ്റാനോ വരുന്ന പരിശീലകനും മനോരോഗ വിദഗ്ദനും വ്യക്തമായി അറിഞ്ഞിരിക്കേണ്ടുന്ന കാര്യം ഈ ആൾ നേരത്തെ ഒരു IPS ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നതാണ്.

ഇത് അറിയാതെ ആ വ്യക്തിയിലെ പെരുമാറ്റ പോരായ്മ മാറ്റാൻ ശ്രമിക്കുന്നത്, ഇരുട്ടിൽ കിടന്ന് തപ്പുന്നതു പോലെയായിരിക്കും. അവരുടെ കണ്ടുപിടുത്തങ്ങളും നീരീക്ഷണങ്ങളും മറ്റും തികച്ചും പൊട്ടത്തരമായിരിക്കും. എന്നാൽ ഈ വിവരം ആർക്കും അറിവുകിട്ടില്ലതാനും.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ പല വ്യക്തികളും മാനസിക സമ്മർദ്ദത്താൽ അതിരു കടന്ന അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് ബന്ധപ്പെടുന്ന മനോരോഗ വിദഗ്ദൻ ആ ആളുടെ വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് ബോധവാനായിരിക്കേണം.

ചില വ്യക്തികൾക്ക് അവരുടെ ജീവിത സാഹചര്യത്തിലുള്ളതിനേക്കാളും ഉയർന്ന മാനസിക വ്യക്തിത്വമോ, അതുമല്ലെങ്കിൽ താഴ്ചയിലുള്ള മാനസിക വ്യക്തിത്വമോ ഉണ്ടായേക്കാം.

ഇത് വളരെ അപടകരമായ ഒരു അവസ്ഥയാണ്.

കാരണം, വ്യക്തി മിക്കപ്പോഴും മാനസികമായി പ്രതികരിക്കുന്നത്, ചുറ്റുമുള്ളവരുടെ വാക്കുകളോടും പദരൂപത്തിലല്ലാത്ത അടയാളങ്ങളോടും (non-verbal signalsസുകളോടും) ആയിരിക്കും.

ഇതിൽ തന്നെ ഏറ്റവും പ്രകോപിക്കപ്പെടുന്നത്, ചുറ്റുമുള്ള ആളുകളേക്കാൾ ഉന്നത മാനസിക നിലവാരം സ്വകാര്യമായി കൈവശമുള്ള വ്യക്തികൾ ആയിരിക്കും.

കാരണം, അവരെ തരംതാഴ്ത്തുന്ന വാക്കുകളും അടയാളങ്ങളും ആയിരിക്കും ചുറ്റുമുള്ളവർ തൊടുത്തവിടുക. മാനസികമായി ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ മുകൾ പടിയിൽ ഇരിക്കുന്ന വ്യക്തിയെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കീഴ് പടിയിൽ കണ്ടുകൊണ്ടാവും മറ്റുള്ളവർ വാക്ക് ശരങ്ങൾ ഏയ്യുന്നത്.

ഇത് വാക്കുകളിലൂടെയുള്ള ഒരു വൻ ആക്രമണം തന്നെയാവും.

ഇങ്ഗ്ളിഷുകാർക്ക് സങ്കൽപ്പിക്കാൻ പോലും ആവാത്ത ഒരു ഭൗതിക വാസ്തവം തന്നെയാണ് ഇത്.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഏവരും മറ്റൊരു ആളെ തരംതാഴ്ത്തി സ്വന്തം നിലവാരം ഉയർത്താൻ നിരന്തര ഉത്സാഹം പ്രകടിപ്പിക്കുന്നവർ തന്നെയാണ്.

അവരിൽ പലരും അങ്ങോട്ട് യാതോരു ആക്രമണവും ഏൽക്കുന്നില്ലായെങ്കിലും, വാക്കുകൾ കൊണ്ട് മറ്റൊരുവനെ തരംതാഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് പലപ്പോഴും ആകെ ചെയ്യേണ്ടത്, അദ്ദേഹം, അയാൾ വാക്കുകൾക്ക് പകരം അവൻ, ഓൻ വാക്കുകൾ ഉപയോഗിക്കുക മാത്രമാണ്. ഇതിന് പറ്റിയ ആളുകളെ കണ്ടെത്താനായി മനസ്സ് നിരന്തരമായി തിരഞ്ഞുകൊണ്ടിരിക്കും.

നിലവാരം ഉയർന്ന മാനസിക വ്യക്തിത്വമുള്ള ആൾക്ക്, നിലവാരം കുറഞ്ഞവരുടെ നിലവാരം കുറഞ്ഞ വാക്ക് കോഡുകൾ വൻ മാനസിക മുറിവേൽപ്പിക്കും.

അതേ സമയം മാനസിക വ്യക്തിത്വം കുറഞ്ഞ വ്യക്തി ഇത് ഒരു ആക്രമണമായി കാണുക പോലും ഇല്ല. അയാൾ അനുഭവിച്ചറിയുക ഒരു തരം സൗഹൃദമാണ്, ഇതേ വാക്കുകളിൽ.

ഇവിടെ എടുത്തു പറയാവുന്ന ഒരു കാര്യം ഉണ്ട്. ഇത് ആനകളുമായി ബന്ധപ്പെട്ട ഒരു കാര്യം ആണ്.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ആനകളെ അടിമകളായി വെക്കാൻ ഒരു വൻ താൽപ്പര്യം പലരിലും കാണപ്പെടും.

ആനയുടെ ഉടമസ്ഥനാകുക എന്നത് ഒരു വൻ സാമൂഹിക ബഹുമതി പടിച്ചെടുക്കാവുന്ന ഒരു കാര്യം തന്നെയാണ്. ആനയുള്ള വീട് എന്നതു തന്നെ ഒരു അതി ഗംഭീര കാര്യമാണ്. ആനയുള്ള ക്ഷേത്രം എന്നത് ആ അമ്പലത്തിന് വൻ സാമൂഹിക മഹിമ വാരിക്കൂട്ടുന്ന ഒരു കാര്യമാണ്.

ആനയെ കൈകാര്യം ചെയ്യുന്ന പാപ്പാന്മാർക്കും ഇത് ഒരു വൻ മാനസിക ഉത്സാഹം നൽകുന്ന കാര്യം ആണ്. മിക്കപ്പോഴും ആനപ്പാപ്പാന്മാർ ആന ഉടമസ്ഥരുടെ വെറും നിസ്സാര നിലവാരത്തിലുള്ള വേലക്കാർ ആയിരിക്കും.

ഇത്ര വലിയ ആനയെ നീ, എടാ, എടീ, അവൻ, അവൾ വാക്കുകളിൽ സംബോധന ചെയ്യാനും പരമാർശിക്കാനും ആവുക എന്നത് ഒരു വൻ മാനസിക ഉന്മാദം ലഭിക്കുന്ന കാര്യം തന്നെയാണ്.

ഇത് യഥാർത്ഥത്തിൽ ഒരു IPS ഉദ്യോഗസ്ഥനെ ഒരു പോലീസ് ശിപായിയുടെ കീഴിൽ നിലനിർത്തുന്നതു പോലുള്ള അവസ്ഥാ വിശേഷം തന്നെയാണ്. വൻ ഉയരത്തിലുള്ളു IPS വ്യക്തിയെ പോലീസ് വകുപ്പിന്‍റെ ഏറ്റവും കീഴിൽ ഉള്ള ശിപായി റാങ്കുകാരന് നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കാനാകുക എന്നത് ആ ശിപായി റാങ്കുകാരനിൽ ഒരു വൻ മാനസിക ഔന്നിത്യം കയറ്റിവിടും.

നീ, അവൻ, അവൾ വാക്കുകൾ വൻ അനുസരണം അടിച്ചേൽപ്പിക്കുന്ന വാക്കുകൾ ആണ്.

ഏതാണ്ട് 1986 ആറിലോ മറ്റോ Bangaloreൽ വച്ച്, ഒരാൾ പറയുന്നതു കേട്ടു, ഭരിക്കുന്ന പാർട്ടിയിലെ നേതാവ് അവിടുള്ള IAS, IPS വ്യക്തികളെ നീ എന്ന വാക്കുകളിൽ ആണ് സംബോധന ചെയ്തു കേട്ടത് എന്ന്. ഇത് ആ നേതാവിന്‍റെ വൻ കഴിവും മഹത്വവും ആയാണ്, ആ വ്യക്തി കണ്ടത്.

അയാൾ കണ്ടത്, ആനയെ ആനപ്പാപ്പാൻ കൈകാര്യം ചെയ്യുന്നതു പോലെയായിരുന്നു.

ആനക്കഥ പിന്നെ പറയാം.

വാക്കുകൾക്ക് വൻ ബലം ഉണ്ട് എന്നതാണ് വാസ്തവം.

പണ്ട്, Dolphin (boonex.com) എന്ന software ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഞാൻ രൂപകൽപ്പന ചെയ്തെടുത്ത Facebook പോലുള്ള ഒരു സോഷ്യൽ മീഡിയ സൈറ്റ് ഉണ്ടായിരുന്നു.

അതിൽ ഒരു കാര്യം (Element), ഒന്നിന് പുറകെ രണ്ട്, മൂന്ന് എന്ന രീതിയിൽ പേജിൽ ഓരോന്നായി വരുന്നതിന്‍റെ ക്രമം നേരെ വിപരീതമായി മാറ്റണം എന്ന ഒരു ആവശ്യം വന്നു.

ഈ Dolphin software, PHP സോഫ്ട്വേർ ഭാഷയിലാണ് രചിച്ചിരുന്നത് എന്നാണ് ഓർമ്മ. എനിക്കാണെങ്കിൽ സോഫ്ട്വേർ ഭാഷകളിൽ നൈപുണ്യം വളരെ പരിമിതമായിരുന്നു. Dolphin കമ്പനിയുമായി ബന്ധപ്പെട്ടു. അവർ PHPൽ ഒരു നിസ്സാരമായ കോഡിങ്ങ് അയച്ചുതന്നു.

ഞാൻ രൂപകൽപ്പന ചെയ്ത സോഷ്യൽ മീഡിയ സൈറ്റിന്‍റെ സോഫ്ട്വർ കോഡുകൾ വച്ചിരിക്കുന്ന ഒരു പ്രത്യേക folder തുറന്ന് ആ വൻ നീളമുള്ള കോഡുകൾക്കിടയിൽ പോയി, ഒരു പ്രത്യേക ലൈനിൽ പോയി ascending എന്ന വാക്ക് മാറ്റി descending എന്ന് അതിന് പകരമായി ചേർത്താൽ മതി.

PHP അറിയാത്ത ഞാൻ, നിർദ്ദേശിക്കപ്പെട്ട folder തുറന്ന്, നിർദ്ദേശിക്കപ്പെട്ട ഫൈൽ Adobe Dreamweaverൽ തുറന്നു.

വളരെ നീളം കൂടിയ കോഡിങ്ങ് കണ്ടു.

ഇനി ആ പറഞ്ഞ ലൈൻ കണ്ടെത്തണം. അതിനായി സാധാരണയായി ഉപയോഗിക്കപ്പെടുന്ന Cntrl F കീബോഡിൽ ടൈപ്പ് ചെയ്ത്, ആ ലൈൻ കണ്ടെത്തി.

അവിടെ ascending എന്ന വാക്ക് കണ്ടു. അതിനെ ഡെലീറ്റ് ചെയ്ത് descending എന്ന് എഴുതിച്ചേർത്ത്, ഫൈൽ Save ചെയ്തു. അതിന് ശേഷം, ആ ഫൈൽ, Serverൽ കൃത്യസ്ഥലത്ത് Upload ചെയ്ത് പഴയ ഫൈലിനെ Replace ചെയ്തു.

സോഷ്യൽ മീഡിയ സൈറ്റ് തുറന്നപ്പോൾ, കാര്യം വൻ വിജയം തന്നെ.

Element ഒന്നിന് പിറകെ മറ്റൊന്ന് വരുന്നതിന്‍റെ ദിശ നേരെ വിപരീതമായിരിക്കുന്നു. താഴെകിടന്നിരുന്നത്, ഇപ്പോൾ നേരെ മുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വരവിന്‍റേയും പോക്കിന്‍റേയും ദിശതന്നെ തലതിരിഞ്ഞു വന്നിരിക്കുന്നു.

ഉന്നതസ്ഥാനത്തുള്ളത് കീഴ്സ്ഥാനത്തും, കീഴസ്ഥാനത്തുള്ളത് ഉന്നത സ്ഥാനത്തും!

ഈ മുകളിൽ വിവരണം നൽകിയത്, നിസ്സാരം എന്ന് തോന്നിക്കുന്ന ചില വാക്കുകൾ സോഫ്ട്വിന്‍റെ കൃത്യസ്ഥാനത്ത് സ്ഥാപിച്ചാൽ, അവയ്ക്ക് നൽക്കാനാവുന്ന അതിഗംഭീരമായ ബലത്തെ ദൃഷ്ടാന്തീകരിക്കാനാണ്.

ഇവിടെ മനസ്സിലാക്കേണ്ടത്, ഈ വിധം ഒരു Elementന്‍റിന് ഉള്ളിലെ ഘടകങ്ങളുടെ സ്ഥാനവും നീങ്ങത്തിന്‍റെ ദിശയും പിശകായി മാറുമ്പോൾ, അതിന്‍റെ കാരണം മനസ്സിലാക്കാൻ പറ്റുക ഈ മീഡിയ സൈറ്റ് നിർമ്മിച്ചിരിക്കുന്നത് ഒരു സോഫ്ടേറിലൂടെയാണ് എന്നും അത് ഏത് Software languageൽ ആണ് ലിഖിതപ്പെട്ടിരിക്കുന്നത് എന്നും അറിയുന്നതിലൂടെയാണ്.

ഈ സോഷ്യൽ മീഡിയ സൈറ്റിന്‍റെ പേജുകളിൽ എന്തെങ്കിലും തകരാറോ, വ്യതിചലിച്ച പ്രവർത്തനമോ കാണപ്പെട്ടാൽ, അത് തിരുത്തേണ്ടത് ആ സോഫ്ടേറിലൂടെയാണ്.

അല്ലാതെ, വെബ് പേജിന് ഇലക്ട്രിക്ക് ഷോക്ക് നൽകിയും ബുൾഡോസർ കൊണ്ടുവന്ന് പിടിച്ചുവലിച്ചും, അതിന്‍റെ മുഖത്തിട്ടടിച്ചും, അതിനോട് അസഭ്യം പറഞ്ഞും മറ്റും അല്ലതന്നെ.

അസഭ്യം കേട്ടാൽ മനസ്സിലാകുന്ന സോഫ്ട്വേറാണ് എങ്കിൽ ചിലപ്പോൾ, ആ അസഭ്യത്തിന്‍റെ ആഘതത്താൽ ചെറിയ തോതിൽ അത് പ്രവർത്തനക്ഷമത ഉന്നതപ്പെടുത്തിയേക്കാം, താൽക്കാലികമായി. എന്നാൽ ആ രീതിയിൽ അല്ല കാര്യങ്ങൾ നന്നാക്കേണ്ടത്.

Software എന്നത് എന്താണ് എന്നതുകൂടി അറിയാത്തവരാണ് ഇന്ന് medical fieldൽ പ്രവർത്തിക്കുന്ന പലരും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. പ്രാചീനതയിലെ രത്നക്കല്ലുകൾ


മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ തുടരുകയാണ്.

ഇന്ന് പൊതുവിദ്യാഭ്യാസത്തിൽ തിരുകി കയറ്റൻ ശ്രമിക്കപ്പെടുന്ന പലവിധ കാര്യങ്ങളിൽ ഒന്നാണ്, ഇന്ത്യയിൽ പണ്ടുകാലങ്ങളിൽ അതിഗംഭീരമായ വിവര വിജ്ഞാനങ്ങൾ ഉണ്ടായിരുന്നു വെന്നകാര്യം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ആദ്യം പറയേണ്ടത്, ബൃട്ടിഷ്-ഇന്ത്യയുടെ ജനനത്തിന് മുൻപ് ഇങ്ങിനെ ഒരു ഇന്ത്യാ രാജ്യം ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ലാ എന്നതാണ്.

പുരാണങ്ങളുടെ കാലഘട്ടവുമായി ബന്ധപ്പെട്ടു പറയപ്പെടുന്നതാണ് എന്ന് തോന്നുന്നു, ഈ രാജ്യങ്ങൾ:
കാശി, കോശല, അംഗരാജ്യം, മഗധ, വജ്ജി, മല്ല, ചെഡ്ഡി, വത്സ, കുരു, പാഞ്ചാല, മച്ഛ, സുരസേന, അസാഗ, അവന്തി, ഗാംന്ധാര, കാബോജ.

Kasi, Kosala, Anga, Magadha, Vajji, Malla, Chedi, Vatsa, Kuru, Panchala, Machcha, Surasena, Assaka, Avanti, Gandhara and Kamboja

മലയാളത്തിലേക്കുള്ള ലപ്യന്തരണം (transliteration) ശരിയാണോ എന്ന് അറിയില്ല.

ഈ മുകളിൽ പറഞ്ഞ രാജ്യങ്ങൾ അത്രയും തന്നെ തീരെ ചെറിയ രാജ്യങ്ങൾ ആയിരുന്നു. തമ്മിൽ ഏറ്റുമുട്ടാലായിരുന്നു അവരുടെ പ്രധാന വിനോദവൃത്തിയെന്ന് തോന്നുന്നു.

എന്നാൽ ഇന്ന് പുരാണ ഇന്ത്യയുടെ ചരിത്രം എന്ന ഒരു അക്കാഡമിക്ക് വിഷയം തന്നെ നിലവിൽ ഉണ്ട്. അതിൽ അനവധി സാമ്രാജ്യങ്ങൾ തന്നെ കാണപ്പെടുന്നുണ്ട്.

ഇങ്ഗളണ്ടിന് ഒരു സമ്രാജ്യമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ഇന്ത്യക്ക് അനവധി സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു വെന്ന് കാണിച്ചു കൊടുക്കുന്നു.

ഒരു പഴയ സിനിയിൽ നായകൻ ഒരു കത്തി എടുക്കുന്നു. അപ്പോൾ വില്ലൻ കഥാപത്രം പത്ത് കത്തിയെടുത്ത് കാണിക്കുന്നു. ഏതാണ്ട് അതു പോലെ.

മുകളിൽ പറഞ്ഞ രാജ്യങ്ങളും മലബാറിലെ 29 രാജ്യങ്ങളും തമ്മിൽ എന്തെങ്കിലും കാര്യമായ ഒരു ബന്ധം എപ്പോഴെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

ഈ ഉപഭൂഖണ്ഡത്തിൽ തലമുറകളിലൂടേയും നൂറ്റാണ്ടുകളിലൂടേയും നിലനിന്നു പോന്നിരുന്ന അതി ഗംഭീരമായ ശാസ്ത്രവിജ്ഞാനങ്ങളും ഗണിത വിജ്ഞാനങ്ങളും സാഹിത്യ രചനകളും മറ്റും ഉണ്ടായിരുന്നുവെന്ന ഒരു തോന്നാൽ ആണ് ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് തിരുകി കയറ്റാൻ ശ്രമിക്കപ്പെടുന്നത്.

ഇതിനുള്ള വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളായി കാണിക്കപ്പെടുന്നത്, ഈ ഉപഭൂഖണ്ഡത്തിൽ പടുത്തുയർത്തപ്പട്ട അതി ഗംഭീരങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരക്കെട്ടുകളും കോട്ടകളും മറ്റുമാണ്.

എന്നാൽ, സാധാരണക്കാരുടെ വാസസ്ഥലങ്ങൾ ഓലക്കുടിലുകൾ തന്നെയായിരുന്നു വെന്നാണ് മനസ്സിലാക്കുന്നത്.

സ്വന്തം സാമൂഹിക നിലവാരത്തിന് മുകളിൽ ഉള്ളവരുടെ വീടുകളോട് മേൻമയിൽ മത്സരിക്കാൻ കഴിവുള്ള കുടിലുകൾ ആർക്കും അനുവദിക്കപ്പെട്ടിരുന്നില്ല.

ക്ഷേത്രങ്ങളിലേയും കൊട്ടാരക്കെട്ടുകളിലേയും ശിൽപവേലകൾ കണ്ടുകൊണ്ട് ഇന്ന് ഇങ്ഗ്ളണ്ടിലുള്ള സാധരണ ആശാരിമാരേക്കാൾ നൈപുണ്യമുള്ള ആശാരിമാർ ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കിക്കപ്പെടുന്നത്.

ഇതു ശരിയും ആയേക്കാം.

എന്നാൽ ഇങ്ഗ്ളണ്ടിലേ ആശാരിയുടെ മാനസിക നിലാവാരം ഉള്ളവർ ആയിരിക്കില്ല, ദക്ഷിണേഷ്യയിൽ തൊഴിൽ ചെയ്ത കൈവേലക്കാർ. ഇതിനുള്ള വ്യക്തമായ കാരണം, ദക്ഷിണേഷ്യൻ ഭാഷകൾ നിർമ്മിക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ തന്നെ.

കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ മണിപ്പാലിൽ (Manipal) പോയിരുന്നു. അന്ന് അവിടെ കണ്ടത്, വൻ ഗാംഭീര്യമുള്ള കെട്ടിടങ്ങൾ നിർമ്മിപ്പെടുന്ന ദൃശ്യമാണ്.

കെട്ടിടങ്ങൾ ഉഗ്രൻ. എന്നാൽ അതിനായി തൊഴിൽ ചെയ്യുന്ന ആളുകൾ നിസ്സാര വേതനക്കാരായവരും കാഴ്ചയിൽ വ്യക്തിത്വം ദ്രവിച്ചവരും, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ അടിത്തട്ടിൽ പെട്ടവരും ആണ്.

ഇവർ നിർമ്മിച്ചു പൂർത്തിയാക്കുന്ന കെട്ടിടങ്ങൾ കാണിച്ചുകൊണ്ട് ഇവരിലെ മാഹാത്മ്യം ഒരു ചരിത്ര സത്യമായി വരും നൂറ്റാണ്ടുകളിൽ ചൂണ്ടിക്കാണിക്കുന്നത് തനി വിഡ്ഢിത്തം തന്നെയായേക്കാം.

പറയാൻ വന്നകാര്യത്തിൽ നിന്നും എഴുത്ത് പാതവിട്ടുപോയിരിക്കുന്നു.

ദക്ഷിണേഷ്യയിലെ പലവിധ പ്രദേശങ്ങളിലും ഉന്നത നിലവാരത്തിൽ കയറിനിൽക്കുന്ന ആളുകൾ സംസ്കൃത ഭാഷയിലെ സംഗതികൾ പഠിച്ചിരുന്നു എന്നു തോന്നുന്നു. അതിനാൽ തന്നെ വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരണങ്ങൾ എന്നിവ പഠിച്ച്, ആ വിധ കാര്യങ്ങളിൽ അവർക്കുള്ള അഗാധ പാണ്ഡിത്യം പല വേദികളിലും അവർ പരസ്യമായും പരോക്ഷമായും പകടിപ്പിച്ചിട്ടുണ്ടാവാം.

ഇത് സാധാരണ ആളുകളിൽ വൻ മതിപ്പുളവാക്കുന്ന കാര്യം തന്നെയായിരിക്കും.

എന്തോ ദിവ്യമായ വിവരവിജ്ഞാനം ഇവരിൽ ഒളിച്ചിരിപ്പുണ്ട് എന്നും, ഇത് മറ്റുള്ള ആളുകൾക്ക് അപ്രാപ്യമായ ഒന്നാണ് എന്നും തോന്നും. പോരാത്തതിന് ജോതിഷത്തിലുള്ള ബാഹ്യമായ ചിലവിവരങ്ങളും വരികളും ഉദ്ദരണികളും കൂടി അറിയുമെങ്കിൽ, ആളുകൾ ഇവരെ മനസ്സിൽ നിത്യപൂജ തന്നെ നടത്തും.

എന്നാൽ ഈ വിധ വിവരത്തുണ്ടുകൾ കൊണ്ട് സമൂഹത്തിലെ ആളുകളുടെ നിത്യജീവിതത്തിൽ യാതോരു മേന്മയും ഇവർക്ക് വരുത്താൻ ആവില്ല.

സാധാരണക്കാരുടെ ഭാഷയിൽ പണ്ട് കാലങ്ങളിൽ സംസ്കൃതം ഒട്ടും തന്നെയിയില്ലായിരുന്നുവെന്നാണ് തോന്നുന്നത്.

പണ്ട് കാലങ്ങളിൽ ദക്ഷിണേഷ്യയിലെ യാതോരു രാജ്യത്തിലും സർക്കാർ ഉദ്യോഗം ഒരു എഴുത്തു പരിക്ഷയുടെ അടിസ്ഥാനത്തിൽ അല്ലായിരുന്നു നൽകപ്പെട്ടത്.

സർക്കാർ അധികാരം ഓരോ കുടുംബക്കാരുടേയും പാരമ്പര്യ അവകാശം ആയിരുന്നു.

പിന്നെന്തിനാണ് ചില ആളുകൾ സംസ്കൃത സാഹിത്യങ്ങൾ വായിച്ചു പഠിച്ചിരുന്നത്?

ഇവിടെ പറയേണ്ടത്, സംസ്കൃത ഭാഷ പഠിച്ചിരുന്നത് ബ്രാഹ്മണരും അവരേ പോലുള്ള സാമൂഹിക ഉന്നതരും ആയിരുന്നിരിക്കാം, എന്നതാണ്.

അവർക്ക് ഇതുകൊണ്ടെന്തു നേട്ടം എന്ന ചോദ്യം വരാം. സംസ്കൃത എഴുത്തുകളിൽ എന്തെല്ലാമോ വിവരവിജ്ഞാനങ്ങൾ ഉണ്ട് എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു.

ഇന്നും ഉണ്ട്.

അത് ശരിയും ആകാം. എന്നാൽ അവയെന്താണ് എന്ന് വെളിപ്പെടുന്നത്, ഇങ്ഗ്ളിഷ് ലോകത്തിൽ നടക്കുന്ന ഓരോ കണ്ടു പിടുത്തവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

Issac Newton ഗുരുത്വകർഷണത്തെക്കുറിച്ച് പ്രതിപാദിച്ച കാര്യവും, Newton തന്നെ സൃഷ്ടിച്ചെടുത്ത ഗണിതത്തിലെ Calculusസും പ്രചീന സംസ്കൃത സാഹിത്യത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ഇന്ത്യൻ പ്രതിഭാശാലികൾ കണിച്ചുകൊടുക്കുന്നുണ്ട്.

ഇന്‍റർനെറ്റും സോഫ്ട്വേറുകളും അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോഫ്ട്വേർ ഭാഷകളും, കമ്പ്യൂട്ടറും, സ്മാട്ട് ഫോണും മറ്റുമായ കാര്യങ്ങളും പണ്ടുകാലത്തുതന്നെ പ്രചീന സംസ്കൃത ഗ്രന്ഥങ്ങളിൽ ലിഖിതപ്പെടുത്തിയിട്ടുണ്ട് എന്നും വരും കാലങ്ങളിൽ ഇന്ത്യൻ സ്കൂൾ പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കാനും സാധ്യത കാണുന്നുണ്ട്.

ഇതും ശരിയാവാനും സാധ്യതയില്ലാതില്ല.

എന്നാൽ ആദ്യം ഇവ ഇങ്ഗ്ളിഷ് ലോകത്തിൽ കണ്ടെത്തപ്പെടണം. അങ്ങിനെ ചെയ്യപ്പെട്ടാൽ, സംസ്കൃത ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ, അവയെ വരികൾക്കിടയിലും വൻ വിവരണങ്ങളിലും കാണപ്പെട്ടേക്കാം.

ഇവിടെ സംസ്കൃത സാഹിത്യത്തെ വിലകുറച്ചു കാണിക്കാൻ അല്ല ശ്രമിക്കുന്നത്. മറിച്ച്, ഈ സാഹിത്യത്തെ കൈവശപ്പടുത്താൻ ശ്രമിക്കുന്നവരുടെ നിസ്സാരതയേയാണ്.

യാതോരു ഗുണമേന്മയും ഇല്ലാത്ത, അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു രാജ്യം, പണ്ടെപ്പോഴോ നിലനിന്നിരുന്ന ഒരു ജനവംശത്തിന്‍റെ പാരമ്പര്യ സ്വത്തുക്കൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. അതാണ് വാസ്തവം.

സംസ്കൃത - വേദ കാല സംസ്ക്കാരവും ദക്ഷിണേഷ്യയിലെ പലവിധ ജനവംശങ്ങളും തമ്മിൽ ഒരു missing link നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഈ ഒരു കാര്യം പൗരാണിക സംസ്കാരങ്ങൾ കണ്ടെത്തിയിട്ടുള്ള എല്ലാ പ്രദേശങ്ങളെക്കുറിച്ചും ശരിയാണ്.

ഈജിപ്റ്റിലെ പിരമിഡുകൾ നിർമ്മിച്ചവരുടെ വംശീരല്ല ഇന്നുള്ള ഈജിപ്റ്റിലെ ആളുകൾ. ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ദക്ഷിണ അമേരിക്കയിൽ ഉണ്ടായിരുന്ന മായൻ സംസ്ക്കാരത്തിലെ ആളുകൾ അല്ല ഇന്ന് അവിടങ്ങളിൽ ഉള്ളവർ.

പൂജ്യം എന്ന സംഖ്യയുടെ ഗണിത ശാസ്ത്ര പ്രസക്തി മായൻ സംസ്ക്കാരത്തിന് അറിവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അക്കാര്യം ഇന്ത്യൻ പാഠ പുസ്തകങ്ങിളൽ എഴുതാൻ പാടില്ല.

അതിന് എതിരായുള്ള ഒരു വാദഗതി ഇന്ത്യൻ ബുദ്ധിജീവികൾ പ്രകടപ്പിക്കുന്നുണ്ട്. ഞങ്ങളാണ് പൂജ്യത്തെ ആദ്യം കണ്ടത്തിയതെന്ന്.

ഇത് ഒരു കോമാളിത്തരം മാത്രമാണ്. കാരണം, ഇന്നു പോലും, ഒരു വ്യക്തി പൂജ്യം കണ്ടെത്തിയാൽ, അയാൾ അത് കൊണ്ട് എന്ത് ചെയ്യും എന്ന ചോദ്യം ഉദിക്കേണ്ടതാണ്.

Missing linkനെ കുറിച്ച് പറയാം. വേദ കാല സംസ്ക്കാരത്തിലെ ആളുകൾക്ക് വൻ സാങ്കേതിക വിവര വിജ്ഞാനം ഉണ്ടായിരുന്നിരിക്കാം. എന്നാൽ, അവ അന്ന് രചിച്ച് ഗ്രന്ഥങ്ങൾ അവർ കടലാസു പസ്തകങ്ങളിലോ, മറ്റ് വേറെയേതങ്കിലും മീഡിയകളിലോ വച്ചിരിക്കാം.

അവയൊന്നും ദക്ഷിണേഷ്യക്കാരുടെ കൈകളിൽ എത്തിയിട്ടില്ല. ആകെ കിട്ടിയത്, പ്രാകൃതമായ സാങ്കേതിക വിദ്യാ നൈപുണ്യമുള്ള ആളുകൾ ഈ വിധ കാര്യങ്ങൾ താളിയോലകളിൽ രേഖപ്പെടുത്തിവച്ചവയാണ്.

വേദകാല ആളുകളുടെ സാങ്കേതികത യാതൊന്നും ദക്ഷിണേഷ്യക്കാരിൽ വന്നിട്ടില്ല. എന്നാൽ അവയുടെ സൂചനകൾ താളിയോല ഗ്രന്ഥങ്ങളിൽ കണ്ടേക്കാം. ചിലപ്പോൾ വൻ സോഫ്ട്വേർ കോഡുകൾ പോലും ഈ വിധം നഷ്ടപ്പെടാതെ നിലനിൽക്കുന്നുണ്ടാവാം.

സംസ്കൃത സാഹിത്യവുമായി ദക്ഷണേഷ്യയിലെ നൂറുകണക്കിന് ജനവംശീയരിൽ ആർക്കെങ്കിലും നേരിട്ടോ അല്ലാതെയോ എന്തെങ്കിലും രക്ത ബന്ധം ഉണ്ട് എന്ന് തോന്നുന്നില്ല.

മലബാറുകറിൽ ഇത് മിക്കവാറും 100 ശതമാനം ശരിയായിരിക്കും.

പുരാണങ്ങളുടെ കാലത്ത് ബീഹാർ പ്രദേശത്ത് ഉണ്ടായിരുന്ന നളന്ദ, ഇന്നുള്ള പാക്കിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തുണ്ടായിരുന്ന തക്ഷശില എന്നീ രണ്ട് സർവ്വകലാശാലകളെക്കുറിച്ച് പലരും പലവിധ അവകാശവാദങ്ങളും പുറപ്പെടുവിക്കുന്നത് കാണുന്നുണ്ട്.

തൊട്ടടുത്തുള്ള ദന്ത ഗോപുരം പോലുള്ള കെട്ടിടങ്ങളിൽ കയറാൻ അവകാശം ഇല്ലാത്ത ഇന്നത്തെ സാധാരണക്കാരൻ ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങിൽ ഉണ്ടായിരുന്ന ഈ വിധ പ്രസ്ഥാനങ്ങളുടെ മേൽ അവകാശവാദം നടത്തുന്നതിലെ വിഡ്ഢിത്തം ഒന്ന് ആലോചിക്കാവുന്നതാണ്.

ഈ വിധ സർവ്വകലാശാലകളെ നിലനിർത്താനായി, അവയ്ക്ക് ചുറ്റും അടിമ ജനങ്ങളുടെ അനവധി ഗ്രാമങ്ങൾ ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.

അവയില്ലാതെ അവിടങ്ങളിൽ വന്ന് സംസ്കൃത പാണ്ഡിത്യം പഠിക്കുന്ന ഉന്നത ജനത്തിന്‍റെ ഭക്ഷണം പാചകം ചെയ്യലും പാത്രം വൃത്തിയാക്കലും വസ്ത്രം കഴുകലും, മറ്റും ചെയ്തിരുന്ന അടിമ ജനത്തിന്‍റെ സന്തതികളിൽ പെട്ടവർ ആവാം ഇന്ന് ആ പ്രദേശങ്ങളിൽ ജീവിക്കുന്ന പലരും.

ഈ സർവ്വകലാശാലകളിൽ പഠിക്കുന്ന വ്യക്തികൾ സംസ്കൃത്തിൽ രചനകളും മറ്റും നടത്തിയിരിക്കാം എന്നുള്ളതും വാസ്തവം തന്നെ. പലരും വേദങ്ങൾക്കും ഉപനിഷത്തുക്കൾക്കും മറ്റും ശ്രുതി രൂപത്തിലും സ്രുതിരൂപത്തിലും പല വിധ ഭാഷ്യങ്ങളും മറ്റും രചിച്ചിരിക്കാം. പലതും താളിയോല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കാം.

അവയിൽ പലതും ഗംഭീര നിലവാരം ഉള്ളവയും ആയിരിക്കാം. ഇതീലൂടെ പല നാടുകളിലേയും ഉന്നത വ്യക്തികൾക്കിടയിൽ അവയുടെ രചിതാക്കൾക്ക് വൻ പേരും പെരുമയും പടരുമായിരിക്കാം.

ചിലർ അഥർവ്വ വേദത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട് എന്ന് പറയപ്പെടുന്ന കൂടോത്ര വിദ്യകളിലും പ്രാവീണ്യം നേടിയിരിക്കാം. കൂടോത്രം എന്നത് അതീന്ദ്ര്യ സോഫ്ടേറുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്.

എന്നാൽ ഇതുകൊണ്ടൊന്നും ആരാണ് വേദ സാഹിത്യങ്ങൾ രചിച്ചത് എന്ന യാതോരു വിവരവും ആരിലും വന്നുകാണുന്നില്ല.

ദക്ഷിണേഷ്യയിൽ മാത്രമല്ല പുരണ കാലങ്ങൾ ഉണ്ടായിട്ടുള്ളത്.

വേദങ്ങളുടെ കാലത്ത്, ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡ പ്രദേശത്തിലും, ഭൂഖണ്ഡ യൂറോപ്പിലും ഇങ്ഗ്ളണ്ടിലും മറ്റും പ്രചീന ജന വംശങ്ങൾ ജീവിച്ചിരുന്നിട്ടുണ്ട്.

വേദ കലാ ആളുകൾ വമ്പന്മാർ ആയിരുന്നുവെങ്കിൽ അവർക്ക് ലോകത്തിലുള്ള മറ്റ് പല ജനവംശങ്ങളുമായി ബന്ധം ഉണ്ടാവും എന്നതും വാസ്തവം തന്നെ.

ഇന്ന് ഇന്ത്യയിലെ ആളുകൾ വേദങ്ങളുടേയും മറ്റ് സംസ്കൃത കാവ്യങ്ങളുടേയും ഉടമസ്ഥതാ അവകാശം മുന്നോട്ട് വെക്കുന്നത്, കൃസ്ത്യൻ മിഷിനറിമാർ ഈ ഉപഭൂഖണ്ഡത്തിൽ വന്ന് കീഴ്ജനങ്ങളുടെ നിസ്സാര ഭാഷകളെ വിപുലപ്പെടുത്താനായി സംസ്കൃത ഭാഷയിലെ വാക്കുകൾ ഉപയോഗിച്ചതു കൊണ്ടാണ് എന്നു തോന്നുന്നു.

മലയാളത്തിന്‍റെ കാര്യം പറഞ്ഞു കഴിഞ്ഞതാണ്. ഹിന്ദിയും ഇതേ പാതയിൽ വളർന്നുവന്നതാണ് എന്നാണ് തോന്നുന്നത്.

ഹിന്ദി ഭാഷ സൃഷ്ടിക്കപ്പെട്ടത് Calcattaയിൽ (കോൽകടയിൽ) ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Fort Williamൽ വച്ചാണ് എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പേര് John Borthwick Gilchrist (1759-1841) (Scottish surgeon, linguist, philologist and Indologist) എന്ന വ്യക്തിയുടേതാണ്. ഇദ്ദേഹം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഡോക്ടറായി ജോലി ചെയ്ത വ്യക്തിയായിരുന്നു എന്നു തോന്നുന്നു.

English East India Company എന്തുകൊണ്ടാണ് തുടക്കം മുതൽ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കാൻ തയ്യാറാകാതിരുന്നത് എന്നതിന് പല കാരണങ്ങൾ കണ്ടേക്കാം.

ആദ്യത്തേക്ക്, ദക്ഷിണേഷ്യയിലെ അനേകായിരം ആളുകളെ ഇങ്ഗ്ളിഷ് പഠിപ്പിക്കുക എന്നത് മൃഗങ്ങളെ മനുഷ്യ ഭാഷകൾ പഠിപ്പിക്കുക എന്നതുപോലുള്ള ഒരു അസാധ്യ ഉദ്യമമാണ് എന്നു തോന്നിയിരിക്കാം.

ഇന്നും ഇന്ത്യയിലെ പല ആളുകൾക്കും തങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ ആവില്ല എന്ന ഒരു തോന്നൽ തന്നെ നിലൽക്കുന്നുണ്ട്. ഈ തോന്നൽ വളരെ ശക്തമായി നിലനിർത്താൻ ഇന്ന് ഇവിടുള്ള സർക്കാരുകൾ ശ്രമിക്കുന്നുമുണ്ട്.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ജീവനക്കാരിൽ പലരും ഇങ്ഗ്ളിഷുകാർ ആയിരുന്നില്ല. അവർക്ക് ഇങ്ഗ്ളിഷ് പ്രചരിപ്പിക്കുന്നതിൽ പ്രത്യേകമായുള്ള ഒരു താൽപ്പര്യം കാണില്ല. കാരണം, ഇങ്ഗ്ളിഷ് അവരുടെ ഭാഷയല്ലതന്നെ.

(John Borthwick Gilchrist തന്നെ ഒരു സ്ക്കോട്ടിഷ് വ്യക്തിയായിരുന്നു).

പോരാത്തതിന്, കൃസ്ത്യൻ മിഷിനറിമാരായി വന്നവരിൽ പലരും ഇങ്ഗ്ളിഷുകാർ ആയിരുന്നില്ല. അവരിൽ പലർക്കും ഇങ്ഗ്ളിഷിനോടും ഇങ്ഗളണ്ടിനോടും വൻ മത്സരബുദ്ധി തന്നെയുണ്ടായിരുന്നു.

മലബാറിലെ പാര്യമ്പര്യ ഭാഷയിൽ സംസ്കൃതവാക്കുകൾ മാത്രമല്ല, തമിഴ് വാക്കുകൾ പോലും വളരെ നിസ്സാര എണ്ണത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഒന്ന് ആലോചിച്ചു നോക്കുക, ഇങ്ഗ്ളിഷ് പദങ്ങൾ എത്ര എണ്ണം ഈ നാട്ടിൽ ഉപയോഗിക്കുന്നുണ്ട് എന്ന്:

Road, Tar, Glass, open, Door, Close, Gate, Colour, Paint, Red, Blue, Yellow, White, Shirt, Pants, Tailor, Button, Pocket, Shoes, Slippers, Shop, Supermarket, Shopping, Fishmarket, Boat, Bus, Car അങ്ങിനെ.

ഇവയെല്ലാം പൂർണ്ണമായി തുടച്ചു നീക്കിയാൽ, ഇവിടങ്ങളിൽ ഇങ്ഗ്ളിഷുമായുള്ള എല്ലാ വിധ ബന്ധവും മായ്ക്കപ്പെടാം.

അതേ പോലെ തന്നെ പ്രാദേശിക ഭാഷകളിലെ സംസ്കൃത വാക്കുകളും വ്യക്തി നാമങ്ങളും തുടച്ചുമാറ്റിയാൽ, ഇവിടുള്ള പലവിധ ആദ്ധ്യാത്മിക വിശ്വാസങ്ങൾ തന്നെ കെട്ടഴിഞ്ഞുപോകാം.

പറയാൻ വന്നത് മറ്റൊരു കാര്യമായിരുന്നു. എഴുത്ത് ചെറുതായൊന്ന് കാട് കയറിപ്പോയി എന്ന് തോന്നുന്നു. അടുത്ത എഴുത്തിനെ പാതയിൽ തിരിച്ചു കയറാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. സർക്കാർ തൊഴിലിനായുള്ള പൊതുപരീക്ഷാ പദ്ധതി


കഴിഞ്ഞ എഴുത്തിൽ പറയാൻ വന്ന കാര്യത്തിലേക്ക് നീങ്ങുകയാണ്.

അത് ഉദ്യോഗസ്ഥ നിയമനം ഒരു Public Service Commissionന്‍റെ വകയായുള്ള ഒരു പൊതുപരീക്ഷയിലൂടെയാണ് എന്ന കാര്യത്തെക്കുറിച്ചാണ്.

ബൃട്ടിഷ്-ഇന്ത്യയിൽ ഒരു Indian Civil Service പരീക്ഷയും ഓരോ പ്രസിഡൻസിയിലും അതാണ് Presidency Civil Service Examമുകളും വന്നതോടുകൂടിയാണ് ദക്ഷിണേഷ്യയിലും, അതിന് പിന്നാലെ ലോകത്തിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നരുന്ന എല്ലായിടത്തും ഇതേ പോലുള്ള പരീക്ഷകൾ വന്നത് എന്നാണ് തോന്നുന്നത്.

ഇതിനെ തുടർന്ന് മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ഇതേ പദ്ധതി പകർത്തിയെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ടുകണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മുൻപായി മറ്റൊരു കാര്യത്തെക്കുറിച്ചൊന്ന് സംസാരിക്കാം.

ഇന്ന് ഈ വക Public Service Commission പരീക്ഷകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ചൈനക്കാർ അവരുടെ പ്രാചീന പാരമ്പര്യത്തിൽ നിന്നും കുഴിച്ചെടുത്ത് പലതും അവകാശപ്പെടും.

618–907 കാലഘട്ടത്തിൽ ആണ് പോലും ചൈനയിൽ Public Service പരീക്ഷ തുടങ്ങിയത്. അതായത് ചൈനീസ് സാഹിത്യത്തിൽ അഗാധ പാണ്ഡിത്യം ഉള്ളവരെ ഒരു എഴുത്തു പരീക്ഷയിലൂടെ കണ്ടെത്തി അവരെ ചൈനീസ് രാജ്യത്തിലെ രാജസേവാ വകുപ്പുകളിൽ നിയമിക്കും.

ഈ കാര്യം ഇങ്ഗ്ളിഷുകാർ കണ്ടത്തു പകർത്തിയെടുത്തതാണ്, ബൃട്ടിഷ്-ഇന്ത്യയിൽ നടപ്പാക്കിയ Public Service Commission പരീക്ഷകൾ പോലും.

ഈ വിധമായുള്ള പലവിധ വാദങ്ങളും ഇന്ന് ലോകമെമ്പാടുനിന്നും പടർന്നു പിടിക്കുന്നുണ്ട്.

കാരണം, ആർക്കും എന്തും ഇന്ന് സോഷ്യൽ മീഡിയിലൂടേയും വെബ് പേജുകളിലൂടേയും വിക്കീപീഡിയയിലൂടേയും പരസ്യപ്പെടുത്താൻ ആവും. ഈ വിധ കാര്യങ്ങളിൽ കൈയ്യൂക്കുള്ളവർ പറയുന്നതിന് ബലം ഏറും.

എന്നാൽ അവ സത്യമാകണമെന്നില്ല.

ഇന്ത്യാക്കാരാണ് ആര്യന്മാർ എന്ന വാദം ഇന്ന് വൻ വാദമായി മാറിയിരിക്കുന്നുണ്ട്..

എന്നാൽ, ഏതാണ്ട് 1990 വരെ Aryans എന്നത് German വംശജരായിരുന്നു.

എന്നാൽ 1990റോടുകൂടി ഐറ്റി മേഖലയിൽ യൂഎസ്സിലും ഇങ്ഗ്ളണ്ടിലും ഇന്ത്യക്കാർ നിറഞ്ഞതോടുകൂടി, ഇന്ത്യാക്കാരാണ് ആര്യന്മാർ എന്ന വാദം പടർന്നു പിടിക്കുന്നുണ്ട്. എന്നാൽ, ഈ ഇന്ത്യക്കാരിൽ മിക്കവർക്കും യഥാർത്ഥത്തിൽ സംസ്കൃത ഭാഷയോടും വേദകാല വംശീയരോടും യാതോരു ബന്ധവും കാണില്ല.

ഇനി വരും കാലങ്ങളിൽ ഉറുമ്പുകളും എലികളും പൂച്ചകളും മറ്റും മനുഷ്യരുമായി ആശയവിനിമയം ചെയ്തു തുടങ്ങുകയും, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങുകയും, ഇന്‍റർനെറ്റിൽ എഴുതിത്തുടങ്ങുകയും ചെയ്തു തുടങ്ങിയാൽ, അവരുടെ ഇടയിൽ ഉള്ള അനവധി കണ്ടുപിടുത്തങ്ങളും തത്വശാസ്ത്രങ്ങളും സംഗീതവും ധർമ്മശാസ്ത്രങ്ങളും മറ്റും മനുഷ്യർ അറിഞ്ഞു തുടങ്ങും.

ഏതാണ്ട് 2010 ഓടുകൂടി Smartphone പൊതുവിപണിയിൽ ഇറങ്ങിയപ്പോഴാണ് ഇന്ത്യയിലെ മിക്ക ആളുകളും ഇന്‍റർനെറ്റിൽ കയറി അഭ്യാസം തുടങ്ങിയത് എന്ന് ഓർക്കാവുന്ന കാര്യം തന്നെയാണ്, ഇപ്പോൾ ഇവിടെ.

ഉറുമ്പുകളുടേയും എലികളുടേയും പൂച്ചകളുടേയും കൈകളിലേക്ക് ഐറ്റി സാങ്കേതിക നൈപുണ്യ കൈമാറ്റപ്പെട്ടാൽ, അവർ കണ്ടെത്തുക Issac Newtonന്‍റെ പലവിധ കണ്ടുപിടുത്തങ്ങളും മറ്റും പണ്ടെപ്പോഴേ അവരിലെ വൻ പ്രതിഭാശാലികൾ കണ്ടെത്തിക്കഴിഞ്ഞിരുന്നുവെന്നതാവും. അവർ അത് ഇന്‍റർനെറ്റിലും വിക്കീപീഡിയിലും എഴുതി സ്ഥാപിക്കും.

Newton പല വിവരങ്ങളും അവരിൽ നിന്നും കട്ടെടുത്തതാണ് എന്നുവരെ അവരിൽ ചിലർ അവകാശപ്പെട്ടേക്കാം.

1800കളിൽ കണ്ട ചൈനയിലെ സർക്കാർ സംവിധാനങ്ങളിൽ നിന്നും ഇങ്ഗ്ളിഷുകാർ എന്തെങ്കിലും പകർത്തിയെടുക്കും എന്നു തോന്നുന്നില്ല. അതി കഠിന ഉച്ചനീചത്വ ഭാവം ഉള്ള ഒരു സർക്കാർ സംവിധാനം തന്നെയായിരുന്നിരിക്കാം ചൈനയിൽ അന്ന്. പോരാത്തതിന് സർക്കാർ സംവിധാനങ്ങൾ കുത്തഴിഞ്ഞുതന്നെയാണ് നിന്നിരുന്നത് എന്ന് Pearl S Buck എഴുതിയ നോവലുകൾ ചെറുപ്പത്തിൽ വായിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു.

ചൈന ഉണർന്നതുതന്നെ Hong Kong പ്രദേശം ബൃട്ടൺ 1997ൽ ചൈനയ്ക്ക് നൽകിയതോടുകൂടിയാണ്.

എഴുത്ത് വീണ്ടും ചെറുതായി കാടുകയറിപ്പോയി.

ദക്ഷിണേഷ്യയിൽ യാതോരു രാജ്യത്തിലും സർക്കാർ സേവനം യാതോരു വിധ പരീക്ഷകളുടേയും അടിസ്ഥാനത്തിൽ ആയിരുന്നില്ല. അതിന്‍റെ യാതോരു ആവശ്യവും ഇല്ലായിരുന്നു.

പല രാജാക്കന്മാരും അവരുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവരും എഴുത്തും വായനയും അറിവുള്ളവർ തന്നെയായിരുന്നു എന്നു പോലും തോന്നുന്നില്ല.

ചൈനയിൽ പ്രാചീന ചൈനീസ സാഹിത്യങ്ങളിലെ സംഗതികൾ ആയിരുന്നിരിക്കാം പരീക്ഷകളിൽ ചോദിക്കപ്പെട്ടത്. ചൈനീസ് സാഹിത്യം വായിച്ചതുകൊണ്ട് എന്താണ് സർക്കാർ സേവനത്തിൽ ഉപയോഗം എന്ന് ആലോചിക്കാവുന്ന കാര്യം ആയിരിക്കാം.

എന്നാൽ, അതിലൂടെ രാജ ഭക്തിയാണ് മനസ്സിൽ തുടച്ചുകയറുക എങ്കിൽ, അത് രാജാവിനും ആ രാജാവിന്‍റെ അധികാരത്തിനും വൻ ശക്തി പകരും.

എന്നാൽ സാധാരണ ജനത്തിനോട് മാന്യമായി പെരുമാറണം എന്ന കാര്യം ആ വിധ സാഹിത്യങ്ങളിൽ നിന്നും യാതോരു ഉദ്യോഗസ്ഥന്‍റേയും മനസ്സിൽ കയറും എന്നു തോന്നുന്നില്ല. നിവർന്നു നിൽക്കുന്ന സാധരണ വ്യക്തിയെ ശത്രുവായിത്തന്നെയാണ് അവർ കാണുക.

ഇങ്ഗ്ളിഷ് ഭരണത്തിനും ബൃട്ടിഷ്-ഇന്ത്യയിൽ സംസ്കൃത കാവ്യങ്ങളും കാളദാസ നാടകങ്ങളും മറ്റ് കാവ്യങ്ങളും മറ്റും Public Service Examലെ പാഠ്യവിഷയമായി നിശ്ചയിക്കാമായിരുന്നു.

ഇങ്ങിനെ ചെയ്യുന്നതിലെ ആദ്യം തന്നെയുള്ള പ്രശ്നം, ദക്ഷിണേഷ്യയിൽ 99.999 ശതമാനം ആളുകൾക്കും ഈ വിധ കാര്യങ്ങളിൽ യാതോരു വിവരും ഇല്ലായിരുന്നു എന്നതാണ്.

ഇന്ത്യൻ സാംസ്ക്കാരിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന ചില നേതാക്കുളുടെ നിർബന്ധ പ്രകാരം ആയിരുന്നിരിക്കാം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സംസ്കൃത വിദ്യാഭ്യാസവും അറബി വിദ്യഭ്യാസവും പ്രോത്സാഹിപ്പിച്ച്, പാഠശാലകളും കോളെജുകളും തുടങ്ങിയിരുന്നു.

എന്നാൽ, സംസ്കൃത വിദ്യാഭ്യാസത്തിനോട് വ്യക്തമായ എതിർപ്പുതന്നെ വിദ്യാർത്ഥികളിൽ നിന്നും വന്നുപോലും. യാതോരു ഉപകാരവും ഇല്ലാത്ത വിവരങ്ങൾ ആണ് സംസ്കൃത വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ചിരുന്നത് പോലും.

കാളദാസ കൃതികൾ വായിച്ചാൽ മനസ്സിൽ എന്താണ് കയറുക? അതി മനോഹരമായ വാക്കുകളും വാക്യപ്രയോഗങ്ങളും വൻ സാരോപദേശങ്ങളും ധർമ്മശാസ്ത്ര ആശയങ്ങളും പുരണങ്ങളിലെ ഇതിവൃത്തങ്ങളും മറ്റും മനസ്സിൽ നിറയുമായരിക്കാം.

എന്നാൽ മനസ്സിലാക്കുക, ഇതിലെല്ലാം തന്നെ പ്രാദേശിക ഭാഷയിലും സംസ്കൃതത്തിലും നിറഞ്ഞുനിൽക്കുന്ന ഉന്നതൻ - അധമൻ എന്ന വാക്ക് കോഡുകളുടെ നിറവ്യത്യാസവും അറപ്പും വിദ്വേഷവും കലർന്നിരിക്കും.

ഈ വിധമായുള്ള ഒരു പരീക്ഷയിലൂടെ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടുന്ന ആവശ്യം തന്നെയില്ല.

കാരണം, കാലാകാലങ്ങളായി ദക്ഷിണേഷ്യയിൽ ഓരോ പ്രദേശത്തിലേയും അധികാരി കുടുംബങ്ങളിലെ നിയോഗിക്കപ്പെട്ട അംഗങ്ങൾ ഈ വിധമായുള്ള സർക്കാർ തൊഴിലുകൾ ചെയ്തു വരുന്നുണ്ടായിരുന്നു.

അവരുടെ മനസ്സിലും, പ്രാദേശിക ഭാഷയിലേയും സംസ്കൃത്തിലേയും ഉന്നതൻ - അധമൻ വർണ്ണവ്യത്യാസം നിലനിൽക്കുക തന്നെ ചെയ്യും.

ഇങ്ഗ്ളണ്ടിൽ നിന്നും ഇങ്ഗ്ളിഷ് - ഭരണത്തിന്‍റെ പലവിധ സ്ഥാനങ്ങളിൽ തൊഴിൽ ചെയ്യാനായി വരുന്ന ചെറുപ്പക്കാരായ ഇങ്ഗ്ളിഷ് വ്യക്തികൾക്ക് ദക്ഷിണേഷ്യയിലെ കാര്യങ്ങൾ വ്യക്തമായി മനസ്സിലായില്ലായെങ്കിലും, ഇങ്ഗ്ളിഷ് ഭാഷ പഠിച്ച ദക്ഷണേഷ്യക്കാരിൽ വ്യക്തമായ വ്യക്തിത്വ മാറ്റം വന്നതായി അനുഭവിച്ചറിഞ്ഞിരുന്നു. ഈ വ്യക്തത്വ മാറ്റം മറ്റുള്ളവർക്കാണ് ഉപകാരപ്പെടുക.

എന്നാൽ ഇങ്ഗ്ളിഷുകാർ കണ്ട കാര്യത്തെക്കുറിച്ച് അവരിൽ തന്നെ പലവിധ വാദപ്രതിപാദങ്ങളും നടന്നിരുന്നു. അതിനെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം.

എന്തു പഠിപ്പിച്ചാലാണ് ബൃട്ടിഷ്-ഇന്ത്യയിലെ ആളുകളിൽ വൻ ഗുണമേന്മ വരിക എന്ന കാര്യത്തെക്കുറിച്ച് തന്നെ പലവിധ ചർച്ചകളും നടന്നിരുന്നു എന്നാണ് മനസ്സിലാകുന്നത്.

ഉർജ്ജതന്തവും, രസതന്ത്രവും, ജീവശാസ്ത്രവും, ചികിസ്താശാസ്ത്രവും മറ്റും പഠിപ്പിച്ചാൽ, ദക്ഷണേഷ്യയിലെ ആളുകളുകൾ തമ്മിൽ പെരുമാറുന്നതിൽ എന്തെങ്കിലും ഒരു ഗുണകരമായ മാറ്റം വരുമോ?

ഇങ്ഗ്ളണ്ടിലെ സാധാരണക്കാരുടെ ഇടയിൽ നിലനിന്നിരുന്ന ഗുണമേന്മ അവർ ഈ വിധമായുള്ള കാര്യങ്ങൾ പഠിച്ചതുകൊണ്ടാണോ?

വാസ്തവത്തിൽ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരിൽ മിക്കവരും ഈ വിധമായുള്ള കാര്യങ്ങൾ പഠിച്ചിരുന്നില്ലതന്നെ.

ഗുണമേന്മ പകരുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ലഭിക്കുന്നതിൽ നിന്നും തന്നെയാണ്.

ഈ ഗുണമേന്മയെന്നത് തലയ്ക്കകത്ത് വൻ സാഹിത്യ വരികളും കാവ്യങ്ങളും മറ്റും നിറഞ്ഞു നിൽക്കുന്നതു കൊണ്ടല്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ അറിയുന്നവർ തമ്മിൽ സംസാരിക്കുമ്പോൾ, അവർക്കിടയിൽ നിന്നും പലവിധ അറപ്പുകളും വെപ്രാളങ്ങളും മറ്റും മാഞ്ഞു പോകും എന്നതുതന്നെ.

അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ, ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യകാരന്മാരായ Charles Dickens, Sir. Walter Scot, Thomas Carlyle, R.L Stevenson, Jane Austin തുടങ്ങിയ പല എഴുത്തുകാരുടേയും നോവലുകളും മറ്റുമായിരുന്നു ഉണ്ടായിരുന്നത്.

ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസം കടന്നുവരുന്നവരിൽ ഈ എഴുത്തുകാരുടെ രചനകൾ വായിക്കാൻ കെൽപ്പുള്ളവർ വളരെ കുറവായിരിക്കും..

ഈ വിധ എഴുത്തുകാരുടെ എഴുത്തുകളെ കാളിദാസ കൃതികളുമായി താരതമ്യം ചെയ്താൽ, കാണുന്ന കാര്യം ഈ ഇങ്ഗ്ളിഷ് എഴുത്തുകളിലെ കഥാപാത്രങ്ങൾ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരായിരുന്നു.

ഈ സാധാരണക്കാരിലെ അതി ഗംഭീരമായ സാധാരണത്വം ആണ് ഈ വിധ കൃതികൾ വായിച്ചാൽ, ദക്ഷിണേഷ്യക്കാരിൽ പടർന്നുകയറുക.

എന്നുവച്ചാൽ, യാതോരു വിധ ഉച്ചനീചത്വ വാക്കുകളും മനസ്സിനേയും ഭാവത്തേയും വ്യക്തിത്വത്തേയും ബാധിക്കാതെ ആളുകൾക്ക് തമ്മിൽ സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആവും.

യാതോരു വിധ ഒച്ചപ്പാടുകളും ഞാനാണ് മുമ്പൻ എന്ന ഭാവവും ഇല്ലാതെ സാമൂഹിക ആശയവിനിമയം നടക്കും.

എന്നാൽ ഈ ഇങ്ഗ്ളിഷ് സാധാരണക്കാർ അവിടെയുള്ള എല്ലാ വിധ സാധാരണ തൊഴിലുകളും ചെയ്യുന്നവർ തന്നെ.

എന്നാൽ, ഇതുംകൂടി സമ്മതിക്കണം. ബൃട്ടിഷ്-ഇന്ത്യൻ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ഷെയ്ക്ക്സ്പിയറുടെ നാടകങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. ഇത് ഏതാണ്ട് കാളിദാസ കൃതികൾ പോലുള്ള കാര്യങ്ങൾ ആയിരുന്നു. പോരാത്തതിന്, അവ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരുടെ കഥകൾ ആയിരുന്നുമില്ല.

ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഉന്നത ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് കൃതികൾ പഠിച്ചു വളരുന്ന ചെറുപ്പക്കാർ പലവിധ വിഷയങ്ങളിൽ BAയും MAയും മറ്റും എടുത്തതിന് ശേഷം ആണ് ബൃട്ടിഷ്-ഇന്ത്യൻ Civil Service പരീക്ഷയിൽ പങ്കെടുത്തിരുന്നത്.

ഈ വിധ BAകളും MAകളും ഇങ്ഗ്ളിഷിൽ ആണ് അവർ പഠിക്കുക എന്നത് നല്ലകാര്യം ആണ്. കാരണം, ഈ വിധ BAകളിലും MAകളിലും എന്തെങ്കിലും ഗുണകരമായതും വിവരവിജ്ഞാനത്തെ ഉന്നതപ്പെടുത്തന്നതുമായ എന്തെങ്കിലും ഉണ്ട് എന്നു തോന്നുന്നില്ല.

CPS ധനതത്വശാസ്ത്രത്തിൽ (Economicsൽ) BA എടുത്തിന് ശേഷമാണ് Madras State Civil Service പരീക്ഷയിൽ പങ്കെടുത്തത്. എന്നാൽ, ഈ ആൾ ജീവിതത്തിൽ ഒരിക്കൽ പോലും ഈ വിഷയത്തിൽ നിന്നും ഒരു വാക്കു പോലും ഉദ്ദരിക്കുന്നതായി കേട്ടിട്ടില്ല.

എന്നാൽ, അന്ന് പഠിച്ച ഇങ്ഗ്ളിഷ് നോവലുകളിലെ കഥകൾ ഈ ആളുടെ മനസ്സിൽ നിന്നും പലപ്പോഴും പുറത്തുവരുമായിരുന്നു.

ഇന്നും അനേകായിരം പേർ ഈ വിധമായുള്ള BAകളും MAകളും പഠിച്ചിറങ്ങുന്നുണ്ട്. ഈ പഠിച്ച BAയും MAയും കൊണ്ട് അവർക്ക് എന്താണ് ഗുണകരമായി ലഭിച്ചത് എന്നത് ചിന്തിക്കാവുന്ന കാര്യം തന്നെയാണ്. എന്നാൽ ഈ BAയും MAയും ഇങ്ഗ്ളിഷിൽ ആണ് പഠിച്ചത് എങ്കിൽ, അത് അവരുടെ ഇങ്ഗ്ളിഷ് പരിജ്ഞാനത്തിന് ആക്കം കൂട്ടും.

മലയാളത്തിലാണ് പഠിച്ചത് എങ്കിൽ, നല്ലൊരു ശതമാനം പേർക്കും വിലയേറിയ സമയം നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. എന്നാൽ ചിലർക്ക് സർക്കാർ ജോലിയിൽ കയറാനുള്ള പാത ഇവ ഇന്ന് ഒരുക്കും എന്നതും വാസ്തവംതന്നെ.

ഇന്ന് എഴുതിയ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കുറച്ചുകൂടി കാര്യങ്ങൾ പറയാനുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. വ്യർത്ഥമായ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച്



കഴിഞ്ഞ എഴുത്തിൽ BA, MA തുടങ്ങിയ കാര്യങ്ങൾ മലയാളത്തിൽ പഠിച്ചാലുള്ള വ്യർത്ഥതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

ഉദാഹരണത്തിന്, Political Scienceൽ അനവധി പാശ്ചാത്യ തത്വചിന്തകരുടെ ആശയങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഈ വിധ തത്വചിന്തകളിൽ മിക്കതും ഏതാണ്ട് വിഡ്ഢിത്തതിന് തൊട്ട് അടുത്ത് നിൽക്കുന്നവയാവാം.

കാരണം, ഓരോ മനുഷ്യ സമൂഹത്തിന്‍റേയും ഭാഷയുടെ സവിശേഷതയെ കണക്കിലെടുക്കാതെയാണ്, പലവിധ സാമൂഹിക സാധ്യകളും ഈ വിധ തത്വചിന്തകർ ഉപന്യസിക്കുന്നത്.

എന്നാൽ, ഇവ ഇങ്ഗ്ളിഷിൽ പഠിക്കുമ്പോൾ, ഇങ്ഗ്ളിഷ് ഭാഷയുടെ പരന്ന സാമൂഹിക പ്രകൃത്തിന്‍റെ ഉന്നത ഗുണമേന്മ ഇവയിൽ ആരുംതന്നെ പ്രത്യേകമായി ചേർക്കാതെ തന്നെ ഇഴുകിച്ചേരുന്നുണ്ട്.

എന്നാൽ, ഇതേ കാര്യങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പഠിക്കുമ്പോൾ, അവയിൽ മലയാളത്തിന്‍റെ ഉച്ചനീചത്വങ്ങൾ കയറിക്കൂടുന്നു.

എന്നു വച്ചാൽ മനുഷ്യ സമത്വത്തിന്‍റേയും മനുഷ്യ വ്യക്തിത്വ ഔന്നിത്യത്തിന്‍റേയും വൻ ആശയങ്ങൾ പഠിക്കുമ്പോൾ, അവ മലയാളത്തിലെ നീ, നിങ്ങൾ, സാർ പദങ്ങൾ നനാവിധമാക്കുന്ന കാര്യം പഠിക്കുന്നവർ വളരെ വ്യക്തിമായി തിരിച്ചറിയും എന്നത് തീർച്ചയാണ്.

ഈ വിധ വിഷയങ്ങൾ ഏതാണ്ട് തനി വിഡ്ഢിത്തമാണ് എന്നും, ഇവയെക്കൊണ്ട് ആകെയുള്ള ഉപകാരം സർക്കാർ അംഗീകൃതമായുള്ള ഒരു യോഗ്യതാ സാക്ഷിപത്രം ആണ് എന്നും വിദ്യാർത്ഥികൾ വളരെ വേഗത്തിൽ മനസ്സിലാക്കും.

ഇങ്ങിനെയുള്ള ഒരു പഠനത്തിന്‍റെ ആവശ്യം ഇല്ലായെന്നുമാത്രമല്ല, അവയെ നിരോധിക്കുക തന്നെയാണ് വേണ്ടത്.

ഈ വിധ വിധ്വംസക ആശയങ്ങൾ പഠിച്ച് BA, MA തുടങ്ങിയ കാര്യങ്ങൾ എടുത്തവാർക്ക് സർക്കാർ തൊഴിലുകൾ സംവരണം ചെയ്യുക എന്നത് തനി തെമ്മാടിത്തരം തന്നെയാകുന്നു.

തിരുവിതാംകൂർ രാജ്യത്തിൽ ചില ജാതിക്കാർക്കുമാത്രം സർക്കാർ ജോലികൾ പരിമിതപ്പെടുത്തിയതിനേക്കാൾ നികൃഷ്ടമായ ഒരു സർക്കാർ നയമാണ് ഇന്നത്തെ സർക്കാർ ജോലികൾ ഈ വിധമായുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് സംവരണം ചെയ്യുപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഈ വിധമായുള്ള യോഗ്യതകൾ എന്തോ വൻ അദ്ധ്യായനം ആണ് എന്ന് മനസ്സിലാക്കി പഠിച്ചെടുക്കുന്നവരെ കുറ്റം പറയാനും ആവില്ല. കാരണം, അവർക്ക് ഇവയ്ക്ക് ബധലായി മറ്റൊന്നും ആരും കാണിച്ചുകൊടുക്കുന്നുമില്ല.

ബൃട്ടിഷ്-ഇന്ത്യയിൽ (യഥാർത്ഥ ഇന്ത്യയിൽ) BSc. എന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നുവോ എന്ന് അറിയില്ല.

Nobel Prize ലഭിച്ച C. V. Raman ബൃട്ടിഷ്-ഇന്ത്യൻ പൗരനായിരുന്നു. C. V. Ramanന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ BAയും MAയും ആയിരുന്നു എന്നാണ് തോന്നുന്നത്. ഈ യോഗ്യതകൾ ലഭിക്കാനുള്ള മുഖ്യ പഠന വിഷയങ്ങളിൽ ഒന്ന് ഊർജ്ജതന്ത്രമായിരുന്നു.

ഇന്ന് BAയും MAയും മാത്രമല്ല, BSc.യും, MSc.യും BBAയും MBAയും B.Techക്കും, M.Techക്കും, MBBSസും, MSസും മാത്രമല്ല, മറിച്ച് മറ്റ് പല വിദ്യാഭ്യാസ യോഗ്യതകളും നിലവിൽ ഉണ്ട്.

ഇവയിൽ പലതിനെക്കുറിച്ചും പലതും എനിക്ക് എഴുതാനുണ്ട് എന്നതാണ് വാസ്തവം. അതിനുള്ള പിന്നാമുമ്പുറം എന്താണ് എന്നത് അവയെക്കുറിച്ച് എഴുതുന്ന അവസരത്തിൽ പറയാം.

എന്നാൽ ഇവിടെ പറയാൻ വന്നത്, ഈ വിധമായുള്ള മിക്ക വിദ്യാഭ്യാസ യോഗ്യതകളും നേടിയ ആളുകളിൽ പലരും അവസാനം ചെന്നെത്തുന്നത്, അവർ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകളുമായി യാതോരു ബന്ധവുമില്ലാത്ത സർക്കാർ തൊഴിലുകളിലേക്കാണ്.

ചിലപ്പോൾ B.Techക്കും, M.Techക്കും ഉള്ള വ്യക്തികൾ സർക്കാർ വകുപ്പുകളിൽ എഞ്ചിനിയർ തസ്തികളിലും നിയമിക്കപ്പെട്ടേക്കാം. ആ വിധമായള്ള തസ്തികളിൽ അവർ ചെയ്യേണ്ടുന്ന തൊഴിലുകളിൽ അവരുടെ എഞ്ചിനിയറിങ്ങ് നൈപുണ്യം അവർക്ക് ഉപയോഗിക്കാൻ പറ്റണം.

അല്ലാതെ, അവർ മറ്റ് തൊഴിലുകൾ ചെയ്യുകയാണ് ചെയ്യുന്നതെങ്കിൽ, അവരുടെ വിദ്യാഭ്യാസ യോഗ്യതയെ വ്യർത്ഥമായ BAയ്ക്കും MAയ്ക്കും മറ്റും തുല്യമായേ കണക്കാക്കാൻ പറ്റുള്ളു.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യവും പറയാനുണ്ട്. അത് പിന്നീടാകാം.

ഇവിടെ ഇതൊന്നമല്ല പ്രശ്നം. BSc.യും MSc.യും MA.യും BA.യും BTechക്കും MBAയും മറ്റും യോഗ്യത ഉള്ളവർ നോക്കുന്നത് സർക്കാർ വകുപ്പുകളിലും സർക്കാർ ഉടമസ്ഥതയിലുള്ള Bankകളിൽ ഓഫിസർമാരാകാനും, ഗുമസ്ഥരാകാനും, ശിപായിമാരാകും ആണ്. ഇങ്ങിനെ ഉള്ളവരാണ്, സർക്കാർ വകുപ്പുകളിലും, Bankകളിലും തൊഴിൽ ചെയ്യുന്നവരിൽ മിക്കവരും.

ഇവർ ചെയ്യുന്ന തൊഴിലും ഇവരുടെ വിദ്യാഭ്യാസ യോഗ്യതയും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ.

യാതോരു ഉപയോഗവും ഇല്ലാത്ത ഒരു വിദ്യാഭ്യാസ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാനായി ഈ രാജ്യത്തിലെ മറ്റാളുകളിൽ നിന്നും അവരുടെ സ്വത്തിന്‍റേയും വരുമാനത്തിന്‍റേ ഒരു വൻ ഭാഗം നിത്യവും തട്ടിപ്പറിക്കപ്പെടുന്നുണ്ട്. ഇതു ചെയ്യുന്നത് സർക്കാർ തൊഴിലുകാർ തന്നെയാണ്.

നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്നുള്ള ബിഹാർ പ്രദേശത്ത് ഉണ്ടായിരുന്ന നളന്ദ എന്ന സർവ്വകലാശാലയുടെ കാര്യം പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. ഈ സർവ്വകലാശാലയിൽ പഠിക്കുന്നവരുടെ സർവ്വ ചിലവും തൊഴിലുകളും ചെയ്യാനായി അടിമകളുടെ കുറേ ഗ്രാമങ്ങൾ തന്നെ ആ സർവ്വകലാശാലകൾക്ക് ചുറ്റും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റേയും മലയാളം വിദ്യാഭ്യാസത്തിന്‍റേയും വ്യക്തമായ ഒരു വ്യത്യാസം ഇവിടെ കുറിച്ചിടാം.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികളേയും അവരുടെ ഏറ്റവും ചെറിയ പ്രായത്തിൽത്തന്നെ എല്ലാരേയും പോലെ You, He, She നിലവാരത്തിലേക്ക് ഉയർത്തുന്നു.

അവരിൽ ചിലർ പിന്നീട് പലവിധ തൊഴിൽ നൈപുണ്യത്തിലേക്കും വളരുന്നു. ചിലർ സർക്കാർ ഗുമസ്ഥരും, മറ്റ് ചിലർ സർക്കാർ സേവനത്തിലേയും പട്ടാളത്തിലേയും ഏറ്റവും ഉയർന്ന നിലവാരക്കാരും ആകുന്നു. ചിലർ കാർഷിക തൊഴിലുകാരം, ആശാരിമാരും, വാഹന ടെക്നീഷ്യന്മാരും, കമ്പ്യൂട്ടർ മെക്കാനിക്കുകളും സോഫ്ട്വേർ ഡെവലപ്പർമാരും മറ്റും ആയി മാറുന്നു. ചിലർ പട്ടാളക്കാരും പോലീസുകാരും ആകുന്നു.

എന്നാൽ, എല്ലാരും ആദ്യം മുതലുള്ള You, He, She നിലവാരത്തിൽ തന്നെ നിൽക്കുന്നു. വ്യക്തിത്വങ്ങളിൽ യാതോരു മാറ്റവും വരുന്നില്ല. ആരും വാക്കുകളാൽ അറപ്പുളവാക്കുകന്നവർ ആകുന്നില്ല.

ഈ വിധമായുള്ള ഒരു വിദ്യാഭ്യാസം ഇന്ത്യയിൽ നടപ്പിലാക്കണമെങ്കിൽ, ഏറ്റവും താഴെയുള്ള ക്ളാസുകളിൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഏറ്റവും ഉന്നത നിലവാരം ഉള്ള വ്യക്തികൾ ആണ് അദ്ധ്യാപകരും അദ്ധ്യാപികമാരും ആയി നിയമിക്കപ്പെടേണ്ടത്. എന്നുവച്ചാൽ, ഏറ്റവും ഉന്നത ശമ്പളം ഇവർക്കാണ് നൽകേണ്ടത്.

ഇനി മലയാളത്തിലെ വിദ്യാഭ്യാസത്തിന്‍റെ കാര്യം നോക്കാം. പൊതുവേ പറഞ്ഞാൽ, മിക്ക അദ്ധ്യാപകരും അദ്ധ്യാപികമാരും ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ പരിമിതമായ വിവരം ഉള്ളവർ ആയിരിക്കും. അല്ലാത്തവർ ഉണ്ട് എങ്കിൽ തന്നെ അവർ മറ്റുള്ളവരുടെ നിലാരത്തിലേക്ക് മനസ്സിനേയും പെരുമാറ്റത്തേയും താഴ്ത്തിവെക്കും.

ഏറ്റവും താഴെയുള്ള ക്ളാസുകൾ മുതൽ അങ്ങ് ഉന്നത യോഗ്യതകൾ ഉള്ള നിലവാരം വരെ വിദ്യാർത്ഥികളെ നീ, അവൻ, അവൾ, എടാ, എടീ നിലവാരത്തിലാണ് വെക്കുക.

ഈ രീതിയിൽ വളർന്നുവരുന്ന വിദ്യാർത്ഥികളിൽ ചിലർ IAS, IPS തുടങ്ങിയ ഉന്നത സർക്കാർ സേവനങ്ങളിൽ ചേരുന്നു. ചിലർ പോലീസ് ശിപായിമാരും, പോലീസ് ഇൻസ്പെക്ടർമാരും മറ്റുമായി ചേരുന്നു.

അതോടുകൂടി, ഇവർ നീ, അവൻ, അവൾ, എടാ, എടീ നിലവാരങ്ങളിൽ നിന്നും കുത്തനെ ഉയർന്ന് സാർ, താങ്കൾ, അങ്ങ്, അദ്ദേഹം, മാഢം തുടങ്ങിയ വാക്ക് നിലവാരങ്ങളിൽ സ്ഥാനീകിരിക്കപ്പെട്ടുവെന്ന ധരിക്കുന്നു.

അതേ സമയം മറ്റുള്ളവരിൽ പലരും നീ, അവൻ, അവൾ, എടാ, എടീ സ്ഥാനങ്ങളിൽ നിന്നും കാര്യമായി ഉയരുന്നില്ല.

എന്നാൽ, ചെറിയ തോതിൽ, ഉയരാനുള്ള സാധ്യതകൾ ഇവർ തിരയുകയും മറ്റ് പലരേയും ഈ വിധ നിലവാരങ്ങളിൽ പിടിച്ചു താഴ്ത്തി സ്വന്തം നിലവാരം ഏറ്റവും കുറഞ്ഞത് ഒരു ചേട്ടൻ, ചേച്ചി, ഇക്ക്, ഇച്ചായൻ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ഇത് ഒരു വൻ മസ്തര രംഗം തന്നെയാണ്. സമൂഹത്തിൽ ഒരു അടിയൊഴുക്കുപോലെ പലവിധ വിദ്വേഷങ്ങളും പിന്നിൽ നിന്നും കുത്താനുള്ള പ്രവണതകളും നിലനിർത്തുന്നു.

ഈ വിഷയത്തിലേക്ക് ഇപ്പോൾ നീങ്ങുന്നില്ല.

പറയാൻ വന്നത് സർക്കാർ തൊഴിലുകളെക്കുറിച്ചാണ്. അതിലേക്ക് തന്നെ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാം.

സർക്കാർ തൊഴിലുകൾ ലഭിക്കാനുള്ള മത്സരപരീക്ഷകളെക്കുറിച്ച് എഴുതാനാണ് നോക്കുന്നത്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. നിങ്ങൾ എന്ന അസഭ്യവാക്ക്


വളരെ അധികം ആളുകൾ തമ്മിൽ വളരെ കഠിനമായി തമ്മിൽ മത്സരിച്ചാണ് സർക്കാർ തൊഴിലുകളിൽ കയറുന്നത്. അതിനാൽ തന്നെ സർക്കാർ തൊഴിലുകളെ മിക്ക ആളുകൾക്കും ഒരു തരം കിട്ടാകനിയായി നിർവ്വചിക്കുന്നത് കേട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു നിരീക്ഷണം, ബൃട്ടിഷ്-മലബാറിലും, മെഡ്രാസ്-മലബാറിലും, ഏതാണ്ട് 1980കൾ വരെ കേരള-മലബാറിലും പൊതുജനത്തിൽപ്പെട്ടവരിൽ സർക്കാർ തൊഴിലിനോട് കാര്യമായ മതിപ്പില്ലായിരുന്നുവെന്നതാണ്.

കാരണം, ശമ്പളം എന്നത് ഇന്നുള്ളതു പോലുള്ള ആകാശംമുട്ടി നിൽക്കുന്ന ഒന്നായിരുന്നില്ല സർക്കാർ തൊഴിലുകളിൽ അന്ന്. പോരാത്തതിന്, സർക്കാർ ഉദ്യോഗസ്ഥരെ ആളുകൾ നിങ്ങൾ എന്നുതന്നെയാണ് സംബോധന ചെയ്തിരുന്നത്. സാമൂഹികമായി താഴെയുള്ളവർ ഇങ്ങൾ എന്ന് പറയും എന്നുമാത്രം.

സർക്കാർ ഉദ്യോഗസ്ഥരും പൊതുജനത്തിൽ പെട്ട സാമൂഹികമായി നിലവാരം താഴെയായിട്ടില്ലാത്തവരെ നിങ്ങൾ എന്നും സബോധന ചെയ്യും. സാമൂഹികമായി വളരെ താഴെപെട്ടവരെ പ്രാദേശിക ഭാഷയിൽ വളർന്നുവന്ന സർക്കാർ ഉദ്യോഗസ്ഥർ ഇഞ്ഞിയെന്ന് സംബോധന ചെയ്തിരിക്കാം.

അത്, നാട്ടിലെ പൊതുവായുള്ള ആശയവിനിമയ സമ്പ്രദായം മാത്രമായിരുന്നു. അല്ലാതെ സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികമായി ഉന്നതർ ആയിരുന്നുകൊണ്ടല്ല.

ജില്ലാതല ഓഫിസർമാരും മറ്റും അന്ന് ഇങ്ഗ്ളിഷ് ഭാഷ തമ്മിൽ കൈകാര്യം ചെയ്യുന്നവർ ആയിരുന്നു. അതിനാൽ തന്നെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം കാര്യമായി നടക്കില്ലായിരുന്നു.

ഞാൻ 1970കൾ മുതൽ തിരുവിതാംകൂറിൽ ആയിരുന്നു. എന്നാൽ മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ ഇടക്കിടക്ക് വന്ന് കാണാനുള്ള അനുഭവവും ഉണ്ടായിരുന്നു.

മലബാറിൽ പ്രാദേശികമായി കഠിനമായ ഫ്യൂഡൽ ഉച്ചനീചത്വം സംസാര ഭാഷയിൽ നിലനിന്നിരുന്നു. എന്നാൽ, അതിന് സർക്കാർ സംവിധാനങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളെ കഠിനമായി സ്വാധീനിക്കാൻ ആയിരുന്നുവെന്ന് തോന്നുന്നില്ല.

വില്ലജ് ഓഫിസർ എന്ന പേരിലും പ്രാദേശികമായി അധികാരി എന്ന പേരിലും അറിയപ്പെട്ടിരുന്ന താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ നല്ല പ്രായമുള്ള ആളുകളെ വരെ ഇഞ്ഞി എന്ന് സംബോധന ചെയ്യുന്നതും, ഓൻ, ഓള് എന്ന് അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ പരാമർശിക്കുന്നതും നേരിൽ കണ്ടിട്ടുണ്ട്.

ഇത് എന്നാൽ, ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ പെരുമാറ്റച്ചട്ടം സൗകര്യപ്പെടുത്തിയ സംസാര രീതിയല്ലായിരുന്നു. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ ഒട്ടും തന്നെ തൊട്ടറിഞ്ഞിട്ടില്ലാത്ത താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരായ വ്യക്തികളുടെ പ്രാദേശിക സംസ്ക്കാരത്തിന്‍റെ പ്രതിഫലനം മാത്രമായിരുന്നു.

ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട് എന്ന വിവരം മലബാറിലെ ഭാഷയിലും കോഡ് ചെയ്യപ്പെട്ടിരിക്കാം. എന്നാൽ, ആളുകൾക്ക്, പ്രത്യേകിച്ചും മുതിർന്ന വയസ്സൂള്ള സാമൂഹികമായി താഴ്മയിലല്ലാത്ത ആളുകൾക്ക് സർക്കാർ വേതനക്കാരോട് നിങ്ങൾ എന്ന് സംബോധന ചെയ്തുകൊണ്ട് തന്നെ സംസാരിക്കാനുള്ള വ്യക്തിത്വം ഉണ്ടായിരുന്നു.

ഇതിന് മറ്റൊരു വശവും ഉണ്ട്. ഉദ്യോഗസ്ഥരെ സ്വകാര്യ വേദികളിൽ ഓൻ, ഓള് എന്ന വാക്കുകളിൽ പരാമർശിക്കുന്ന ഒരു സ്വഭാവവും ആളുകളിൽ ഉണ്ടായിരുന്നു. ഇത്, കൂടുതളും മാപ്പിളമാരിൽ ആയിരുന്നു എന്നും ഒരു തോന്നൽ. കൃത്യമായി പറയാനുള്ള വിവരം ഇല്ല.

ഇത് ഒരു തരം ഏറ്റുമുട്ടൽ വേദിയായിരുന്നിരിക്കാം. എന്നിരുന്നാലും, പൊതുവെ ഉദ്യോഗസ്ഥരോട് ഒരു ചെറിയ വിനയവും വിട്ടുവീഴ്ചയും ആളുകൾ പ്രകടിപ്പിക്കുമായിരുന്നു.

അതേ സമയം ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് അവകാശം ഉണ്ട് എന്ന കാര്യം പൊതുവേ സമൂഹത്തിൽ ഒരുതിരിച്ചറിവായി നിലനിന്നിരുന്നില്ല.

എന്നിരുന്നാലും ഹോട്ടലിലെ വെയ്റ്റർമാർക്ക് Tip നൽകുന്നതുമാതിരി ശിപായിമാർക്കും ഗുമസ്ഥർക്കും ചെറിയ ചില്ലറ നൽകുന്ന ഒരു സ്വഭാവം ചില ആളുകളിൽ ഉണ്ടായിരുന്നു. എന്നാൽ, ശിപായിമാർക്കും ഗുമസ്ഥർക്കും ഓദ്യോഗിക കടലാസുകളുടെ ക്രയവിക്രയത്തിൽ കാര്യമായി സ്വാധീനിക്കാനുള്ള സൗകര്യം പല ഓഫിസുകളിലേയും നടപടിക്രമങ്ങളിൽ ഇല്ലായിരുന്നു.

ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

മലബാറിലെ ആളുകൾക്ക് ഉദ്യോഗസ്ഥരെ നിങ്ങൾ - ഇങ്ങൾ വാക്കുകളിൽ നിർവ്വചിക്കാനുള്ള മാനസിക പ്രാപ്തി നൽകിയത്, മലബാറിലെ പ്രാദേശിക ഭാഷാ സ്കൂളുകളിലെ പെരുമാറ്റ സംസ്ക്കാരം ആയിരിക്കാം.

അദ്ധ്യാപകനെ മാഷ് എന്നും, ഇങ്ങൾ എന്നുമാണ് വിദ്യാർത്ഥിക്കൾ പറഞ്ഞു പഠിക്കുക.

പ്രാദേശിക ഭാഷാ സ്കൂളുകളിൽ പഠിപ്പിക്കുന്ന മിക്ക കാര്യങ്ങളും മിക്കവർക്കും ഉപയോഗ ശൂന്യമായ കാര്യങ്ങളും നിലവരം കുറഞ്ഞവയും ചിലപ്പോഴെല്ലാം തനി വിഡ്ഢിത്തവും ആയിരുന്നിരിക്കാം.

പോരാത്തതിന്, വിദ്യാർത്ഥികളെ ഇഞ്ഞി എന്ന വാക്കുകളിൽ തരംതാഴ്ത്തിയും വെക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ എന്ന വാക്ക് അദ്ധ്യാപകനോടും ഉദോഗസ്ഥരോടും ഉപയോഗിച്ചാൽ അത് ഒരു അസഭ്യവാക്കാണ് എന്ന ധാരണ അവരിൽ ചേർക്കില്ലായിരുന്നു.

ഈ കാരണത്താൽ, മാഷ് മാർക്ക് (അദ്ധ്യാപകർക്ക്) ആണ് സർക്കാർ ഗുമസ്ഥരേക്കാളും സാമൂഹികമായി മഹിമ ലഭിച്ചിരിക്കാവുന്നത് എന്നാണ് തോന്നുന്നത്. കാരണം, മാഷ്മാർക്ക് സമൂഹത്തിൽ ഇഞ്ഞി എന്ന് നേരിട്ട് വിളിച്ച് നിയന്ത്രിക്കാവുന്ന അനവധി പേരുണ്ടാവും.

ഈ ഒരു സൗകര്യം ഉള്ള സർക്കാർ ഗുമസ്ഥർക്കും ശിപായിമാർക്കും കുറവായിരിക്കും. കാരണം, അവർ പലപ്പോഴും മറ്റ് പ്രദേശങ്ങളിൽ നിന്നും സ്ഥലമാറ്റം ചെയ്യപ്പെട്ടു വരുന്നവർ ആയിരിക്കും. അവർക്ക് നേരിട്ട് ഇഞ്ഞി എന്ന് വിളിക്കാവുന്ന സാമൂഹിക ഉന്നതർ ഉണ്ടാവില്ല.

ഇതെല്ലാം കാരണം, സർക്കാർ തൊഴിലിന് പോകുന്നവർ വളരെ കുറവായിരുന്നിരിക്കാം. പോരാത്തതിന ഗൾഫിലേക്ക് കടക്കുക എന്ന ഒരു ഏർപ്പാടും മലബാറിൽ 1960കളിൽ തന്നെ ഒരുവൻ ജീവിത ലക്ഷ്യമായി വളർന്നുവന്നുതുടങ്ങിയിരുന്നുവെന്ന് തോന്നുന്നു. ഇത് തിരുവിതാംകൂറിലേക്ക് പടരാൻ പതിറ്റാണ്ടുകൾ തന്നെ കഴിയേണ്ടിവന്നിരുന്നു എന്നും തോന്നുന്നു.

തിരുവിതാംകൂറിൽ ചെന്നപ്പോൾ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. സർക്കാർ തൊഴിലിൽ കയറുക എന്നതായിരുന്നു മിക്ക വ്യക്തികളുടേയും ജീവിത ഉദ്ദേശം. മറ്റേത് തൊഴിലിൽ ചേർന്നാലും, വ്യക്തി തൊഴിലുടമയുടേയും ഉപഭോക്താവിന്‍റേയും നീ, അവൻ വാക്കുകളിൽ പെട്ടുപോകും. എന്നാൽ സർക്കാർ ഓഫിസിൽ ഗുമസ്ഥനായി കയറിയാൽ ആൾ ഉടനെ സാർ എന്ന പദവിയിലേക്ക് വാണം വിട്ടതുമാതിരി ഉയരുന്നു.

പോലീസ് വകുപ്പിൽ ശിപായി ആയി കയറിയാൽ, സാർ എന്ന പദിവ മാത്രമല്ല, ആളുകളെ അസഭ്യം പറയാനും വേണമെങ്കിൽ അടിക്കാനും ചവിട്ടാനും വരെ ആകും.

മലബാറിൽ ഉളള ഭാഷയായിരുന്നില്ല തിരുവിതാംകൂറിൽ അന്ന്. ഇന്ന് മലബാറിലെ പാരമ്പര്യ ഭാഷ മിക്കവാറും മാഞ്ഞു പോയിട്ടുണ്ട്.

മലയാളത്തിൽ തെറിവാക്കുകളുടെ ഒരു വൻ ശേഖരണം തന്നെയുണ്ടായിരുന്നു. അന്ന് ഈ വിധ തെറിവാക്കുകൾ മലബാറിലെ ആളുകൾക്ക് കേട്ടറിവുണ്ടാവില്ല എന്നാണ് തോന്നുന്നത്.

മലബാറിലെ ഏറ്റവും വലിയ തെറി നായിന്‍റെ മോനെ എന്നായിരുന്നു വെന്നു തോന്നുന്നു. പെലയന്‍റെ മോനെ എന്നു ആളുകൾ തമ്മിൽ വിളിക്കുന്നതും കേട്ട അനുഭവം ഉണ്ട്.

ഞാൻ അന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ആണ് ജീവിച്ചിരുന്നത് എന്നതിനാൽ, തിരുവിതാംകൂറിലെ സർക്കാർ ഗുമസ്ഥരുടേയും ശിപായിമാരുടേയും മാനസിക ഭാവം പലപ്പോഴും അവരുടെ സ്വകാര്യം വേദികളിൽ കണ്ടറിഞ്ഞിരുന്നു.

ഈ വിധമായുള്ള ഉദ്യോഗസ്ഥർ മാനസികമായി വളരെ തരംതാഴ്ന്നവർ തന്നെയായിരുന്നുവെന്നുവേണം കരുതാൻ. എന്നാൽ അവർക്ക് മറ്റെല്ലാർക്ക് ഉള്ള വിവരവും കഴിവും ഉണ്ട് താനും. പിന്നെന്താണ് വ്യത്യാസം എന്നത് ചിന്തിക്കാവുന്നതാണ്.

അവരെ ആളുകൾക്ക് നിങ്ങൾ എന്ന് സംബോധന ചെയ്യാനാവില്ല എന്ന വൻ മതിൽക്കെട്ടിന്‍റെ മറപിടിച്ചാണ് അവർ നിൽക്കുന്നത്.

ആളുകൾക്ക് അവരോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും അവരോട് ചർച്ചചെയ്യണമെന്നുണ്ടെങ്കിലും അവരെ സാർ എന്ന് വിളിക്കുകയും പരാമർശിക്കുകയും ചെയ്യേണ്ടുന്ന, ഒരു ഭാരമേറിയതും അമർത്തുന്നതുമായ വൻ മതിൽക്കെട്ടിന് താഴെ നിന്നുകൊണ്ടുവേണം അത് ചെയ്യാൻ.

സമൂഹത്തിൽ നിലവാരം കുറഞ്ഞവർക്ക് ഇത് മാനസികമായി ഒരു അസൗകര്യമായി അനുഭവപ്പെടില്ല. കാരണം, അവർ ആവിധമായുള്ള ഒരു മതിൽക്കെട്ടിന് അടിയിൽ തന്നെയാണ് നിത്യവും ജീവിക്കുന്നത്.

എന്നാൽ സാമൂഹികമായി പലരേക്കാളും ഉയർന്നു നിൽക്കുന്നവരിൽ തന്നെ ഈ സാർ വിളി ഒരു തരം നിത്യാഭിനയമായി പിരചയിച്ചെടുത്തവരും ഉണ്ടായിരുന്നു.

എന്നാൽ, ഈ വിധം തരംതാണ് പെരുമാറാൻ കെൽപ്പില്ലാത്തവർ, കീഴ്വഴക്കത്തിന്‍റെ നിബർന്ധത്തിന് വഴങ്ങി സാർ വിളി പ്രകടിപ്പിക്കുമ്പോൾ, പലപ്പോഴും ഒരുതരം കോമാളിയായി മാറുന്ന കാഴ്ച അനുഭവപ്പെടും.

ഈ കോമാളിയാവൽ, സർക്കാർ ഗുമസ്ഥരും ശിപായിമാരും ശരിക്കും ആസ്വധിക്കും. ഈ വിധം കോമാളിയാകാൻ തയ്യാറല്ലാത്തവരെ അവർ ശരിക്കും ഒന്ന് നടത്തിക്കും.

ഇതുമായി ബന്ധപ്പെട്ട്, കോളെജിൽ കൂടെ പഠിച്ച്, ജീവനക്കാർക്ക് യൂണിഫോം ധരിക്കാൻ സൗകര്യം ഉള്ള ഒരു കേന്ദസർക്കാർ വകുപ്പിൽ തൊഴിൽ ചെയ്ത ഒരു വ്യക്തി പറഞ്ഞകാര്യം ഓർമ്മവരുന്നു.

ഓഫിസിൽ കയറിവന്ന വ്യക്തി വ്യവസായി ആയിരുന്നു പോലും. ഈ ആൾ യാതോരു വിധേയത്വവും കാണിച്ചില്ല. മാന്യമായി പെറുമാറുന്ന ആൾ.

ഈ ഒരു പെരുമാറ്റം കാളപ്പോരിൽ കാളയ്ക്ക് മുന്നിൽ ചുവപ്പ് തൂവാല വീശിക്കാണിക്കുന്ന പ്രതീതിയാണ് സർക്കാർ ഉദ്യോഗസ്ഥരിൽ പ്രകോപിപ്പിക്കുക.

കയറിവന്ന ആൾക്ക് വേണ്ടത് തന്‍റെ വ്യവസായവുമായി ബന്ധപ്പെട്ട ഒരു ലൈസൻസ് ആണ്. സമർപ്പിക്കേണ്ടുന്ന എല്ലാ കടലാസുകളും അയാൾ സമർപ്പിച്ചു.

നോക്കിയപ്പോൾ എല്ലാ കടലാസുകളും വളരെ കൃത്യമായി നൽകപ്പെട്ടിരിക്കുന്നു.

തടസ്സം പറയാനുള്ള യാതൊന്നും കണ്ടില്ല. ഉദ്യോഗസ്ഥൻ എഴുന്നേറ്റ് മറ്റൊരുമുറിയൽ പോയി തന്‍റെ സഹപ്രവർത്തകരിൽ ചിലരോട് പറഞ്ഞു, ഇവനെ ഒന്ന് നടത്തിക്കണം അല്ലോ. എന്താണ് ചെയ്യേണ്ടത്. എല്ലാരും കൂടി കടലാസുകൾ നോക്കി. വേണ്ടുന്നതെല്ലാം അതിൽ ഉണ്ട്.

ഓരോ കാര്യവും നോക്കി.

സർക്കാർ ഉദ്യോഗസ്ഥന്‍റെ അന്തസ്സിന്‍റെ പ്രശ്നമാണ്. കയറിവന്ന് ചായ വാങ്ങിച്ച് കുടിക്കുന്നത് പോലെ അങ്ങ് ലൈസൻസുകൾ വാങ്ങിച്ചുകൊണ്ടു പോകാൻ അനുവദിക്കാൻ പറ്റില്ല. അങ്ങിനെ ചെയ്താൽ, ഉദ്യോഗസ്ഥന്‍റെ സാമൂഹിക അന്തസ്സ് ഇടിയും.

അപ്പോഴാണ് ഒരു ഉദ്യോഗസ്ഥൻ SSI Certificateന്‍റെ കാര്യം പറഞ്ഞത്. ഇത് എന്ത് സാക്ഷിപത്രം ആണ് എന്ന് ആർക്കും കൃത്യമായി അറിയില്ല. ഏത് സർക്കാർ വകുപ്പാണ് ഇത് നൽകുന്നത് എന്നും അറിയില്ല. എന്നാൽ, ഇതിന്‍റെ പൂർണ്ണരൂപം Small Scale Industries Certificate ആണ് എന്ന് കേട്ടറിവുണ്ട് താനും.

യഥാർത്ഥത്തിൽ ഇത് ഒരു വിഡ്ഢി സാക്ഷിപത്രം ആണ്. ഇന്ന് ഇത് നിലവിൽ ഉണ്ടോ എന്ന് അറിയില്ല. അക്കാലങ്ങളിൽ ഈ സാക്ഷിപത്രം വ്യവസായത്തിലെ ഏതെങ്കിലും ഉൽപ്പന്നങ്ങൾക്ക് ലഭിച്ചാൽ, ആ വ്യവസായത്തിന് Telephone ലഭിക്കുന്നതിന് മുൻഗണന നൽകുന്ന ഒരു സംവരണ ലിസ്റ്റിൽ ചേർന്നു കിട്ടാം.

ആ സാക്ഷിപത്രം ലഭിച്ച ഉൽപ്പന്നത്തിന് അന്ന് വിൽപ്പന നികുതിൽ നിന്നും ഒരു പരിധിവരെ ഇളവും ലഭിക്കും.

കയറിവന്ന വ്യവസായി അപേക്ഷിച്ച ലൈസൻസും ഈ SSI Certificateറ്റും ആയി യാതോരു ബന്ധവും ഇല്ലതന്നെ.

എന്നാൽ ഉദ്യോഗസ്ഥൻ തിരിച്ചുവന്ന് ഇരിപ്പിടത്തിൽ ഇരുന്നു, സമർപ്പിച്ച ഓരോ കടലാസും വൻ ഗൗരവത്തിൽ സൂക്ഷ്മമായി പരിശോദിച്ചു.

എന്നിട്ട് വൻ കണ്ടുപിടുത്തം പോലെ പറഞ്ഞു. ഇതിൽ SSI Certificate കാണുന്നില്ലല്ലോ!

അപ്പോൾ വ്യവസായി പറഞ്ഞു, SSI Certificateന്‍റെ ആവശ്യം ഇല്ല ഇതിന്.

ഉടനെ ഉദ്യോഗസ്ഥനെ മട്ട് മാറി.

വേണമോ വേണ്ടയോ എന്നത് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത്. അത് ഞങ്ങളാണ് തീരുമാനിക്കേണ്ടത്.

സമർപ്പിക്കപ്പെട്ട കടലാസുകൾ അപേക്ഷകന്‍റെ മുന്നിലേക്ക് ഇട്ടുകൊടുത്തു.

ഈ കഥ എന്നോട് നേരിട്ട് ആ ഉദ്യോഗസ്ഥൻ പറഞ്ഞത്, ഇപ്രകാരം ആണ്.

അവനെ ഞങ്ങൾ ശരിക്കും ഒന്ന് നടത്തിച്ചു.

എന്നിട്ട് എന്നോട് ചോദിച്ചു, ഈ SSI Certificate എന്നത് എന്താണ്?

സർക്കാർ വകുപ്പുകളിലെ ഗുമസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്തതിനാൽ ഞാൻ പലതരത്തിൽ നടത്തിക്കപ്പെട്ട അനുഭവം എനിക്കുണ്ട്. മാന്യമായി തന്നെയാണ് ഞാൻ സംസാരിക്കാറ്. എന്നാൽ നിങ്ങൾ എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കും. സാർ എന്ന വാക്ക് ഉപയോഗിച്ച അവസരവും ഉണ്ട്.

അനാവശ്യ കടലാസുകൾ വേണം എന്ന് നിർബന്ധിച്ചത് അനുഭവിച്ചറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങൾ തന്നെ പറയാൻ കുറേ എഴുതേണ്ടിവരും.

ആളുകളെ നട്ടംതിരിയിക്കണം എന്ന മാനസികാവസ്ഥ സാമൂഹിക ആശയവിനിമയത്തിൽ അടിതൊട്ട് മുകൾ വരെ പടർന്നു കിടപ്പുണ്ട്. മലയാളം സംസാരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ഇത് ഒരു അനിവാര്യമായ മാനസിക പ്രേരണയായി നിലനിൽക്കും. ആരേയും വ്യക്തിപരമായി കുറ്റം പറയാൻ ആവില്ല.

മുകളിൽ പരാമർശിച്ച വ്യവസായിക്ക് ലൈസൻ കിട്ടിയില്ലാ എന്നതിൽ ആനന്ദിക്കുന്ന മറ്റ് പലരും ആ ആളുടെ കൂട്ടത്തിൽ തന്നെയുണ്ടാവും. ആ വിധമായാണ് മലയാളം ഭാഷാ കോഡുകൾ നിഗൂഢമായി പ്രവർത്തിക്കുക.

മലബറിൽ, സാർ വിളി പടർത്തി, നിങ്ങൾ എന്ന സംബോധനയെ ഒരു തെമ്മാടിത്തം ആയി മാറ്റിയത് ഒരു single വാക്ക് കോഡിങ്ങ്, കൃത്യമായ സ്ഥാനത്ത് തിരുകിച്ചേർത്തു കൊണ്ടാണ്.

അത് അടുത്ത എഴുത്തിൽ പറയാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. രാജകുടുംബത്തിന്‍റെ യഥാർത്ഥ രൂപം


സർക്കർ തൊഴിലിലേക്ക് കയറാനുള്ള മത്സരപരീക്ഷകളെക്കുറിച്ച് എഴുതാനുള്ള പുറപ്പാടാണ്. എന്നാൽ, ആ എഴുത്തിലേക്കുള്ള പാത നീണ്ടുപോയി.

ആദ്യം മലബാറിൽ ഏതുവിധത്തിലാണ് നിങ്ങൾ എന്ന വാക്ക് ചിലരോട് ഉപയോഗിച്ചാൽ ഒരു അസഭ്യവാക്കായി അത് മറിയത് എന്ന കാര്യം ഏതാനും വാചകങ്ങൾ സൂചിപ്പിക്കാം.

ഇങ്ഗ്ളിഷ് ഭരണകാലത്തും തിരുവിതാംകൂറിലെ ആളുകൾക്ക് മലബാർ എന്നത് വിശാലമായൊന്ന് പടർന്നുകേറാനുള്ള ഒരു ഇടമായി തോന്നിയിരുന്നുവെന്നാണ് കാണുന്നത്.

സുറിയാനി ക്രിസ്ത്യാനികൾക്ക് സർക്കാർ തൊഴിൽ ലഭിക്കാൻ ബൃട്ടിഷ്-മലബാറിൽ കേറണം. കീഴ്ജന കൃസ്തീയർക്ക് മലബാർ എന്നത് യഥേഷ്ടം കുടിയേറാനുള്ള ഒരു വിജന പ്രദേശം തന്നെയായി തോന്നിയിരിക്കാം. അവർക്ക് തിരുവിതാംകൂറിൽ വിദ്യാഭ്യാസവും സാംസ്ക്കാരിക മികവും ലഭിച്ചെങ്കിലും സാമൂഹിക അന്തസ്സോടുകൂടി വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷം തുടർന്നിരുന്നു.

ഈഴവർക്ക്, അവരുടെ വംശീയമായ മേൽവിലാസം തന്നെ മാറ്റിയെടുക്കാൻ പറ്റിയ ഇടമായിരുന്നു മലബാർ. ഈഴവർ മലബാറിൽ എത്തിയാൽ ഒറ്റയടിക്ക് തീയിർ ആവും.

1956ൽ കേരളം പിറന്നപ്പോൾ, മലബാർ തിരുവിതാംകൂറിന്‍റെ കീഴടക്കപ്പെട്ട പ്രദേശമായി മാറി. PSC മുഖേനെ സർക്കാർ സേവനത്തിലും അദ്ധ്യാപനവൃത്തിയിലും ആളുകൾ ചേർന്ന് മലബാറിൽ പ്രവേശിച്ചു. ആദ്യ കാലങ്ങളിൽ മലബാറുകാരിലെ മിക്കവർക്കും Trivandrumത്തു കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന PSC സംവിധാനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലായിരുന്നുവെന്നു തോന്നുന്നു.

ഇങ്ങിനെ തിരുവിതാംകൂറിൽ നിന്നും വന്നവർ കൂട്ടമായി മലബാറിൽ സാർ വിളി പ്രചരിപ്പിച്ചു.

സാർ എന്ന വാക്ക് എവിടെ നിന്നുമാണ് Travancoreലെ ഭാഷയിൽ കയറിക്കൂടിയത് എന്നതു തന്നെ ഒരു ചോദ്യമായി അവശേഷിക്കുന്നു. അത് പേർഷ്യൻ ഭാഷയിലെ സാർ എന്ന വാക്കിൽ നിന്നുമാകാമെന്ന് Native Life in Travancoreലെ ഒരു പരാമർശത്തിൽ നിന്നും പെറുക്കിയെടുക്കാം എന്നു തോന്നുന്നു. പേർഷ്യൻ ഭാഷയിൽ സാർ എന്നത് തലവൻ എന്ന അർത്ഥമാണ് പോലും. അതിൽ നിന്നുമാണ് സർക്കാർ എന്ന വാക്ക് ഉദിച്ചത് പോലും.

തിരുവിതാംകൂറിൽ നിന്നും വന്ന അദ്ധ്യാപകർ സ്കളിൽ പഠിക്കുന്ന കുട്ടികൾക്കും സാർ വിളി പഠിപ്പിച്ചുവിട്ടു.

'രാമൻമാഷെ, നിങ്ങൾ എനിക്ക് ഈ കാര്യം ഒന്ന് വിശദ്ധീകരിച്ചു തരണം' എന്നതു തന്നെ ഒരു വൻ അപരാദം ആയ വാക്യമായി മാറിത്തുടങ്ങി.

'രാമൻസാറെ, സാറ് എനിക്ക് ഈ കാര്യം ഒന്ന് വിശദ്ധീകിരിച്ചു തരണം' എന്ന രീതിയിലെക്ക് വളരെ സാവധാനത്തിൽ സംസാര ഭാഷയിൽ മാറ്റം വന്നു.

അതേ സമയം മലബാറി ഭാഷയും മഞ്ഞു തുടങ്ങിയിരുന്നു.

'രാമൻമാഷെ' നിങ്ങൾ എന്നതിന് പകരം 'രാമൻസാറെ സാറ്' എന്ന രീതിയിൽ ഉള്ള കോഡിങ്ങിൽ, 'നിങ്ങൾ' അപ്രത്യക്ഷമായി എന്നു മനസ്സിലാക്കാം.

ഊ കേഡിങ്ങ് മലബാറിലെ 'നിങ്ങൾ' എന്ന വാക്കിനെ പൂർണ്ണമായും മാച്ചുകളഞ്ഞു. എന്നിരുന്നാലും, 'ഇങ്ങൾ' എന്ന പദം പ്രകോപനകരമല്ലാ എന്നും മനസ്സിലാക്കുക.

എന്നാൽ ഓർക്കേണ്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

ബൃട്ടിഷ്-മലബാറിൽ തികച്ചും ഇങ്ഗ്ളിഷ് ആശയവിനിമയ സംവിധാനങ്ങൾ പരിശീലിപ്പിച്ചെടുത്തിരുന്ന ഇങ്ഗ്ളിഷ് സ്കൂളുകളും കോളെജുകളും നിലനിന്നിരുന്നു. കോളെജുകൾ അന്ന് വിശ്വ പ്രസിദ്ധമായ Madras Universityയോട് affiliate ചെയ്യപ്പെട്ടവയായിരുന്നു.

മത്സര പരീക്ഷകളെക്കുറിച്ച് പറയുന്നതിന് മുൻപായി തിരുവിതാംകൂർ രാജ്യത്തിലെ സാമൂഹികവും ഔദ്യോകികവും ആയ സംസ്ക്കാരത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു.

അത് വളരെ ചെറിയ വാക്കുകളിൽ ഒതുക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചിന്തകൾ അതിലേക്ക് തിരിച്ചുവിട്ടപ്പോൾ, മലവെള്ളപ്പാച്ചിൽ മാതിരിയാണ് കാര്യങ്ങൾ മനസ്സിലേക്ക് ഒഴുകിവന്നത്. അവയെക്കുറിച്ച് എഴുതാൻ ഏതാനും ദിവസങ്ങൾ തന്നെ വേണ്ടിവരും എന്നാണ് കാണുന്നത്.

മലബാറിലെ ആളുകൾക്ക് ഇങ്ഗ്ളിഷ് ഭരണകാലത്ത്, തിരുവിതാംകൂറിനെക്കുറിച്ച് കാര്യമായി യാതൊന്നും അറിയില്ലായിരുന്നു.

ഉദാഹരണത്തിന്, മരുമക്കത്തായ തീയരുടെ മുത്തപ്പൻ ആരാധനയുമായി ബന്ധപ്പെട്ട ആദ്ധ്യാത്മിക പ്രസ്ഥാനവുവായി ബന്ധപ്പെട്ട സാമൂഹിക നേതൃത്വത്തെ മറിച്ചിടാനായി, പുതുതായി ഔദ്യോഗികവും സാമ്പത്തികവുമായി വളർന്നുവന്ന മരുമക്കത്തായ തീയരിൽ തന്നെ ഉള്ള അട്ടിമറിക്കാർ (വിധ്വംസക പ്രവർത്തകർ - subversive elements) തിരുവിതാംകുറിൽ നിന്നും ശ്രീനാരായണ ഗുരുവിനെ Tellicherryയിലേക്ക് ക്ഷണിച്ച്, അവരുടെ നേതൃസ്ഥാനത്തിൽ അവരോധിച്ചതു തന്നെ ഈ അറിവില്ലായ്മ കൊണ്ടാവാം.

Tellicherryയിലെ തീയർക്ക് ഇങ്ഗ്ളിഷ് ഭരണം അതിഗംഭീരമായ വളർച്ചയാണ് നൽകിയത്. എന്നാൽ ശ്രീനാരായണ ഗുരു തിരുവിതാംകൂറിൽ ഏതണ്ട് അർദ്ധ അടിമത്തത്തിൽ ജീവിച്ചിരുന്നവരുടെ നേതൃത്വം ഏകപക്ഷീയമായി ഏറ്റെടുത്ത വ്യക്തിയാണ്. മാത്രവുമല്ല,

മുരമക്കത്തായ തീയരുമായി വംശീയമായി അന്ന് യാതോരു ബന്ധവും ഇല്ലായിരുന്ന ഒരു കൂട്ടരാണ് ഈഴവർ. എന്നാൽ ഇന്ന് കാര്യങ്ങൾ വേറെയാണ്.

ഈ വിഷയത്തിലേക്ക് പോകുന്നില്ല. എഴുത്ത് പാതവിട്ട് സഞ്ചരിക്കും എന്ന ഒരു തോന്നൽ.

തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ചും പോലീസ് പ്രസ്ഥാനത്തെക്കുറിച്ചും കോടതികളെക്കുറിച്ചും മറ്റും NATIVE LIFE IN TRAVANCORE എന്ന ഗ്രന്ഥത്തിൽ The REV. SAMUEL MATEER, F.L.S. വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഞാൻ 1970കൾ മുതൽ ഏതാണ്ട് 1983 വരെ കണ്ട തിരുവിതാംകൂറിൽ ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ പലകാര്യങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്.

വ്യക്തികളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയാവില്ല. കാരണം, ആളുകൾ എല്ലാംതന്നെ ഒരു വൻ പാത്രത്തിൽ പെട്ടതുപോലെയാണ് ജീവിക്കുന്നത്. ആ പാത്രത്തിനുള്ളിലുള്ള പൊതുവായുളള പെരുമാറ്റങ്ങൾ തന്നെയാണ് ഓരോരുത്തരും ഉപയോഗിക്കുക.

തിരുവിതാംകൂർ രാജ്യം ഉണ്ടായിരുന്നപ്പോൾ നായർ മേധാവികളാണ് പോലീസ് ശിപായീ തമ്പുരാക്കന്മാർ. 1947ന് ശേഷം, ആ രാജ്യം ഇല്ലാതായപ്പോൾ, ഈഴവരും മറ്റ് കീഴ്ജാതിക്കാരും മേലാള ജോലികളിൽ കയറിക്കൂടി. അവരും പഴയകാല മേലാളരുടെ പെരുമാറ്റങ്ങൾ തന്നെയാണ് തുടർന്നത്.

തങ്ങൾ ഈഴവരാണ്, അതിനാൽ മറ്റ് ഈഴവരോട് കുറച്ച് മയത്തിൽ പെരുമാറും എന്നൊരു ഭാവമൊന്നും ഈഴവ പോലീസ് ശിപായിമാരിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഞങ്ങൾ തമ്പുരാക്കന്മാരാണ്, ജനം തറയാണ്, കഴുതകൾ ആണ് എന്ന ഭാവം തന്നെയാണ് ഈ പുതിയ കൂട്ടരിലും കണ്ടിരുന്നത്.

തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലും പോലീസ് പ്രസ്ഥാനത്തിലും കോടതി പ്രസ്ഥാനത്തിലും ഏറ്റവും വ്യക്തമായി കാണാനാകുന്ന (very conspiquous) ഒരു സംഗതിയായിരുന്നു ഉന്നത സ്ഥാനങ്ങളിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യം.

ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും ബൃട്ടിഷ്-മലബാറിൽ നിന്നും ഇങ്ഗ്ളിഷ് ഭരണത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരെ deputation വ്യവസ്ഥയിൽ തിരുവിതാംകൂർ രാജ്യത്തിൽ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചിരുന്നുവെങ്കിലും, അവർക്കൊന്നും കീഴ് സ്ഥാനങ്ങളിൽ അവരുടെ ഉന്നത വ്യക്തിത്വത്തിന്‍റെ നിഴൽ പടർത്താനായില്ല എന്നതാവാം വാസ്തവം.

അതിന്‍റെ മുഖ്യമായ കാരണം, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലേക്കുള്ള നിയമന രീതി ആവാം. അതിനെക്കുറിച്ച് അടുത്ത എഴുത്തി പറയാം.

ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും deputation വ്യവസത്ഥയിൽ വന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ആകെ ചെയ്യാനായത്, ബൃട്ടിഷ്-ഇന്ത്യയിലെ ഭരണ സംവിധാനങ്ങളിലെ കീഴ്വഴക്കങ്ങളും ചിട്ടകളും ഒരു പുറംചട്ടപോലെ സൃഷ്ടിക്കുക എന്നതു മാത്രമായിരുന്നു. രാജ്യവും ഉദ്യോഗസ്ഥ പ്രസ്ഥാനവും പോലീസ് പെരുമാറ്റവും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ദുഷ്ട ഭാവങ്ങൾ പ്രകാരം തന്നെയാണ് നടന്നത്.

തിരുവിതാംകൂർ രാജ്യത്തിലെ കീഴ്സ്ഥാനങ്ങളിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വളരെ തുച്ചമായ ശമ്പളമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇതിൽ അവർക്ക് യാതോരു പരിഭവവും ഉണ്ടായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ.

ഇവിടെ തിരുവിതാംകൂർ രാജ കുടുംബത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് ഒന്ന് പറയേണ്ടിയിരിക്കുന്നു.

തിരുവിതാംകൂർ രാജ്യത്തിലെ പ്രജകളിൽ പെട്ടവർ അവരുടെ രാജകുടുംബത്തെക്കുറിച്ച് എഴുതുമ്പോൾ, അവർക്ക് മുകളിൽ അങ്ങ് അകലെ ആകാശങ്ങളിൽ മുട്ടിനൽക്കുന്ന രാജകുടുംബക്കാരെക്കുറിച്ചാണ് മനസ്സിൽ ചിത്രമായി വിരിഞ്ഞു വരിക.

അനേകം നൂറ്റാണ്ടുകൾക്ക് മുൻപ് തുടക്കം കുറിച്ച രാജാധികാരവും, രാജ്യവും അതിനുള്ളലെ പലവിധ സ്വരൂപ കുടുംബങ്ങളും മാഡംപികളും, അവരുടേയെല്ലാം വൈവിധ്യമാർന്ന പൈതൃകങ്ങളും, ഐതീഹ്യങ്ങളും വീരന്മാരും വരവേൽപ്പുകളും ആനകളും വെഞ്ചാമരങ്ങളും, പ്രജകളും അടിമകളും വള്ളംകളിയും, യുദ്ധങ്ങളും ഡച്ചുകാരെ ഒരു ചെറിയ യുദ്ധത്തിൽ തോൽപ്പിച്ചുവെന്ന അവകാശവാദവും ചിത്രവും ടിപ്പുസുൽത്താനെ തുരത്തിയ കഥയും മറ്റും അങ്ങ് കവിഭാവനയിൽ വിരുന്നതുപോലെയങ്ങ് വിടരും.

മലയാള വാക്കുകളിൽ സ്വർണ്ണഭാവമുള്ള വാക്യപ്രയോഗങ്ങൾ ആണ് അവരുടെ എഴുത്തുകളിൽ കാണുക. ഇവ വായിച്ച്, വായനക്കാർ കോരിത്തരിച്ച് കോൾമൈയിർകൊള്ളും.

എന്നാൽ ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും മാത്രമല്ല, ദക്ഷിണേഷ്യയിലെ പ്രാദേശികർ തന്നെ ഇങ്ഗ്ളിഷിൽ ഈ രാജകുടുംബത്തെക്കുറിച്ച് എഴുതുമ്പോൾ, ഈ വിധമായുള്ള വിണിൽ വാഴുന്ന തരത്തിലുള്ള ഒരു ഭാവം ഈ രാജകുടുംബത്തിന് നിലനിർത്താൻ പ്രയാസം തന്നെയാണ്.

അദ്ദേഹം, അങ്ങുന്ന്, മഹാരാജാവ്, മഹാറാണി, കോവിൽത്തമ്പുരാൻ, സ്വരൂപക്കാർ, തുടങ്ങിയ പല പദങ്ങളും ഇങ്ഗ്ളിഷിൽ അതേ ശബ്ദത്തിൽ എഴുതിയാൽ തന്നെ അവയുമായി ഒട്ടിനിൽക്കുന്ന He, She, They പദങ്ങളിൽ, ഈ രാജകുടുംബത്തിന് പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ലഭിച്ചിരുന്ന ദിവ്യത്തേജസ്സിനെ മാച്ചുകളയും.

പിന്നിയുള്ളത് ആ രാജകുടുംബത്തിന്‍റെ യഥാർത്ഥ വ്യക്തിത്വം തന്നെയാണ്.

കുറ്റ്യാടിയിൽ ഉണ്ടായിരുന്ന ഒരു മുഹമ്മദീയ ഭൂജന്മികുടുംബക്കാരനെക്കുറിച്ച് ഈ എഴുത്തിൽ നേരത്തെ പ്രതിപാദിച്ചിരുന്നു. ആ ആളുടെ കുടുംബത്തിന് ഏതാണ്ട് 3000ൽ കൂടുതൽ ഏക്കർ സ്ഥലം ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.

ആ സ്ഥലത്തിനുള്ളിൽ ജീവിച്ചിരുന്ന എല്ലാരും ഈ ഭൂജന്മിയുടെ പ്രജതന്നെയായിരുന്നു. ഈ കുടുംബത്തിന് പല നായർമാരും മറ്റുമായ കാര്യസ്ഥർ ഉണ്ടായിരുന്നു.

ഈ കാര്യസ്ഥരെ നിയമിക്കുന്നത്, അവർക്ക് ഈ കുടുംബക്കാരുമായുള്ള അടുപ്പത്തെ കണക്കിലെടുത്താണ്.

അവർക്ക് ചെറിയ ഒരു വേതനം നൽകുമെങ്കിലും, അവർക്ക് വേണ്ടുന്നതെല്ലാംതന്നെ അവർ അവരുടെ മേൽനോട്ടത്തിലുള്ള സ്ഥലത്ത് ജീവിക്കുന്ന കൃഷിക്കാരുടേയും അടിമകളുടേയും കൈകളിൽ നിന്നും അവർ എടുക്കുമായിരുന്നു.

അവർ പറയുന്നതാണ് അവിടുള്ള നിയമം.

ഇങ്ഗ്ളിഷ് ഭരണകാലത്തുപോലും, ഈ വിധമായുള്ള അധികാരത്തെ നിയന്ത്രിക്കാൻ ഇങ്ഗ്ളിഷ് ഭരണ യന്ത്രത്തിന് ഒരു പരിധിക്കപ്പുറം പറ്റിയിരുന്നുവെന്ന് തോന്നുന്നില്ല.

ഈ 3000 ഏക്കർ സ്ഥലത്തിനുള്ളിൽ വൻ പ്രദേശങ്ങളിൽ കൃഷിചെയ്തിരുന്ന വലിയ കുടുംബക്കാരും കാണും. അവർക്കും സ്വന്തമായുള്ള പണിക്കാരും മേൽനോട്ടക്കാരും കാണും. എന്നാൽ അവർ ഭുജന്മിക്ക് വഴങ്ങിത്തന്നെയാണ് പെരുമാറുക. ചെറിയതോതിൽ പിടിയുംവലിയും ചിലപ്പോഴെല്ലാം കാണുമെങ്കിലും.

മാത്രവുമല്ല, ഭൂജന്മികുടുംബം പണ്ട് കാലങ്ങളിൽ അവരുടെ പ്രാദേശിക രാജകുടുംബക്കാർക്ക് വിധേയത്വവും നൽകിയിരിക്കും. കുറ്റ്യാടി പ്രദേശം പണ്ട് കാലങ്ങളിൽ കുറുമ്പ്രനാട് രാജ്യത്തിന്‍റെ (Badagara) അധീനതയിൽ ആയിരുന്നുവെന്ന് തോന്നുന്നു. കുറുമ്പനാട് രാജ്യവും Tellicherryക്ക് തൊട്ടടുത്തുള്ള കോട്ടയം രാജ്യവും തമ്മിൽ അടുത്ത ബന്ധവും ഉണ്ടായിരുന്നു.

തിരുവിതാംകൂർ രാജകുടുംബത്തെ കുറ്റ്യാടിയിലെ ഭൂജന്മിയുടെ ഒരു പർവ്വതീകരിച്ച പതിപ്പായി (magnified version) കാണാനാവുന്നതാണ്.

തിരുവിതാംകൂർ രാജ്യം ഒരു വലിയ ഭൂജന്മികുടുംബത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ള ഒരു പ്രദേശമായി കണ്ടാൽ മതി. ആ ഭൂജന്മികുടുംബത്തിന് കീഴിൽ അനവധി കാര്യസ്ഥർ ഉണ്ട്. പോരാത്തതിന്, പല വൻ കിട കുടുംബക്കാരും ഉണ്ട്. സ്വരൂപക്കാരും മാഡംപികളും. അവർ ഈ രാജകുടംബത്തിന് വിധേയത്വം നൽകുന്നു. എന്നാൽ ചിലപ്പോഴെല്ലാം, ധിക്കാരപരമായി പെരുമാറാനും നോക്കും.

ഭൂജന്മിയേയും രാജാവിനേയും ഉന്നത സ്ഥാനങ്ങളിൽ അക്കാലത്ത് നിലനിർത്തിയിരുന്നത് ഒരു സ്ഥാപിതമായ പട്ടാളമോ പോലീസ് പ്രസ്ഥാനമോ ഉദ്യോഗസ്ഥ പ്രസ്ഥാനമോ ആയിരിക്കില്ല. മറിച്ച് പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ വാക്കുകൾ സൃഷ്ടിക്കുന്ന പിരമിഡുമാതിരിയുള്ള ആളുകളുടെ സ്ഥാനീകരണം ആണ് അത് ചെയ്യുക.

മേലാളനെ അങ്ങുന്ന് എന്ന് സംബോധന ചെയ്യുന്നതിന് പകരം നീ എന്ന് സംബോധന ചെയ്താൽ, ആ ഇടത്ത് വ്യക്തികളുടെ സ്ഥാനീകരണം ചിതറിപ്പോകും. ഇത് സമൂഹത്തിൽ അടിതൊട്ട് മുടിവരെ പടർന്നാൽ, രാജകുടുംബവും ചിതറിപ്പോകും.

ഇങ്ങിനെയുള്ള ഒരു പ്രദേശത്ത് ഇങ്ഗ്ളിഷ് ഭാഷ പടർന്നാലും പ്രശ്നമാണ്. കാരണം, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും കീഴിൽ നിൽക്കുന്ന ആൾക്കും രാജവിനേയും രാജകുടുംബക്കാരേയും വെറും He, She വാക്കുകൾ കൊണ്ട് നിലംപരിശാക്കാനാകും.

പറയാൻ വന്നത് ഈ വിഷയം അല്ല.

പറയാൻ വന്നത്, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ചും, പോലീസ് പ്രസ്ഥാനത്തെക്കുറിച്ചും, കോടതി പ്രസ്ഥാനത്തെക്കുറിച്ചും ആണ്. ഇവയാണ്, 1947ന് ശേഷം Travancore-Cochin Stateലെ ഉദ്യോഗസ്ഥ - പോലീസ് - കോടതി പ്രസ്ഥാനങ്ങൾ ആയി രൂപാന്തരപ്പെട്ടത്.

1956ൽ ബൃട്ടിഷ്-മലബാർ പ്രദേശത്തെ പിടിച്ച് തിരുവിതാംകൂറിന് അടിയറവെപ്പിച്ചപ്പോൾ, പതിറ്റാണ്ടുകളിലൂടെ വളരെ ശ്രദ്ധയോടുകൂടി ഇങ്ഗ്ളിഷ് കീഴ്വഴക്കങ്ങൾക്ക് വിധേയമായി കെട്ടിപ്പടുത്ത ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ - പോലീസ് - കോടതി പ്രസ്ഥാനങ്ങളിലെ എല്ലാവിധ മേന്മനിറഞ്ഞ കീഴ്വഴക്കങ്ങളും പെരുമാറ്റച്ചട്ടങ്ങളും തേഞ്ഞുമാഞ്ഞുപോയി എന്നതാണ് വാസ്തവം.

ഇനി തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ - പോലീസ് - കോടതി പ്രസ്ഥാനങ്ങളുടെ യഥാർത്ഥ സ്വഭവം വിവരിക്കാം എന്നു വിചാരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങളെ താരതമ്യം ചെയ്യാം


Correction :

'രാമൻമാഷെ, നിങ്ങൾ എനിക്ക് ഈ കാര്യം ഒന്ന് വിശദ്ധീകരിച്ചു തരണം'

എന്നതാണ്, 'രാമൻസാറെ, സാറ് എനിക്ക് ഈ കാര്യം ഒന്ന് വിശദ്ധീകിരിച്ചു തരണം'

എന്നായി മലബാറിലെ പ്രാദേശിക ഭാഷാ സ്കൂളുകളിൽ മാറി മറിഞ്ഞത്.

ഇതാണ്, തുടർന്നങ്ങോട്ട്, മലബാറിലെ എല്ലാ വിധ സംഭാഷണങ്ങളിലും ഒരു വികല കോഡിങ്ങായി നിറഞ്ഞുനിന്നത്.
END


1956ൽ മലബാറിലെ ആളുകളെ വിഡ്ഢികൾ ആക്കി തിരുവിതാംകൂറിന് മലബാറിനെ അടിയറവച്ചപ്പോൾ, എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് സാധാരണ വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കാര്യമായ വിവരം ഉണ്ടയാരിന്നുവെന്ന് തോന്നുന്നില്ല.

മലബാറിലെ എന്തെല്ലാമാണ് മാച്ചുകളയപ്പെടാൻ പോകുന്നത്?

മലബാറിന് തിരുവിതാംകൂറിനോട് പലവിധ സാമ്യതകളും ഉണ്ട് എന്നതിനെക്കുറിച്ച് പലരും പലതും എണ്ണിയെണ്ണിപ്പറഞ്ഞിരിക്കാം.

എന്നാൽ, മലബാറിൽ തിരുവിതാംകൂറിൽ നിന്നും വ്യത്യസ്തമായി എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്നതിനെ എണ്ണിപ്പറയാൻ പ്രാപ്തിയുള്ള യാതോരു രാഷ്ട്രീയ നേതാവും ഉണ്ടായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ.

മലബാറിന്‍റെ മേന്മ ഔന്നിത്യത്തിൽ ആയിരുന്നു. എന്നാൽ താഴ്ന്ന നിലവാരവും മലബാറിൽ സുലഭമായി ഉണ്ടായിരുന്നു. ഈ താഴ്മയെക്കുറിച്ച് മാത്രമേ രാഷ്ട്രീയ നേതാക്കൾക്ക് അനുഭവം ഉണ്ടായിരിക്കുളളു. മേന്മയുള്ള ഭാവങ്ങൾ അവരിൽ മിക്കവരും ശ്രദ്ധിച്ചിട്ടുപോലും ഉണ്ടാവില്ല. നേരിട്ട് കണ്ടാൽ പോലും അതിനെ തിരിച്ചറിയാനുള്ള മാനസിക കെൽപുപോലും അവർക്കുണ്ടാവില്ല.

മലബാർ തിരുവിതാംകൂറിന്‍റെ കീഴിൽ പെട്ടു.

എന്നാൽ തുടർന്നങ്ങോട്ട് ദേശീയാടിസ്ഥാനത്തിൽ നാണയ മൂല്യ വിലയിടിവ് എന്ന വൻ തട്ടിപ്പിലൂടെ മലബാറിലേക്കും പിന്നീട് തിരുവിതാംകൂറിലേക്കും വൻ സാമ്പത്തിക ഒഴുക്ക് നടന്നതോടുകൂടി എല്ലാരിലേയും മാനസിക ദൃഷ്ടികേന്ദ്രം സ്ഫോടനാത്മകമായ സാമ്പത്തിക വളർച്ചയിലേക്ക് തിരിഞ്ഞു. അതോടുകൂടി, ബൃട്ടിഷ്-മലബാർ എന്നതിന്‍റെ ചരിത്രപരമായുള്ള അസ്തിത്വവും പ്രസക്തിയും തന്നെ എല്ലാരിലും കാര്യമായ പ്രസക്തിയില്ലാതെയായി.

എന്നിരുന്നാലും, 1947ലും, 1956ലും, മലബാറുകളിൽ ജനങ്ങൾ ജീവിച്ചിരുന്നിട്ടുണ്ട്. അവർ അവിടുള്ള ഉദ്യോഗസ്ഥരോടും പോലീസുകാരോടും ഇടപഴകുന്നുണ്ട്. അവരിൽ ഒരു ചെറിയ ശതമാനം പേർക്ക് അതിഗംഭീര ഇങ്ഗ്ളിഷ് പ്രാവീണ്യത്തോടുകൂടിയുള്ള കോളെജ് വിദ്യാഭ്യാസവും ഉണ്ട്.

ഈ ഒരു ജനതയാണ് തിരുവിതാംകൂറിലെ ജനങ്ങളുടെ മേൽവിലാസത്തിലേക്ക് സാവധാനത്തിൽ ലയിച്ചുപോകാൻ പോകുന്നത്. ആ മേൽവിലാസത്തിന്‍റെ സവിശേഷതകൾ എന്താണ് എന്ന് അറിവുള്ള നേതാക്കളും മലബാറിൽ ഇല്ലാതെപോയി.

തിരുവിതാംകൂറിലെ മൂന്ന് വ്യത്യസ്ത പ്രസ്ഥാനക്കാർക്ക് മലബാറിനെ തിരുവിതാംകൂറിനോട് ചേർക്കാനുള്ള അഭിനിവേശം ഏതാണ്ട് 100 വർഷങ്ങൾക്ക് മുൻപ് തന്നെയുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.

അതിൽ ആദ്യത്തേത്,
തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാരാണ്.

രണ്ടാമതായുള്ള കൂട്ടർ
തിരുവിതാംകൂറിലെ കീഴ്ജന കൃസ്തീയർ ആണ്.

മൂന്നാമതായുള്ളത്,
തിരുവിതാംകൂറിലെ സുറിയാനി കൃസ്തീയർ ആണ്.

ഇതിൽ മൂന്നാമത്തെക്കൂട്ടർക്ക് 1947ന് ശേഷം, മലബാറിനോടുള്ള അഭിനിവേശം കുറഞ്ഞിരിക്കാം എന്നു തോന്നുന്നു.

ഇന്ന് ഈ മൂന്നുകൂട്ടരും മലബാറിലെ ആളുകളുടെ രക്തബന്ധ പാതയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.

ഈ കാര്യങ്ങളിലേക്ക് ഈ എഴുത്ത് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

ഇവിടെ എഴുതാൻ പോകുന്നത്, മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനവുമായി താരതമ്യം ചെയ്യാനാണ്. ചെറിയ തോതിൽ പോലീസ് പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രതിപാദിക്കാം.

ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തിൽ ഊന്നിനിൽക്കുന്ന ഒരു ഉന്നത ഗുണമേന്മയുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ വളരെ സാവധാനത്തിൽ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചെടുത്തിരുന്നു.

ഈ പ്രസ്ഥാനത്തിലെ കീഴിൽ വരുന്ന ഗുമസ്തരും, ശിപായിമാരും മറ്റും ഇങ്ഗ്ളിഷ് പ്രാവീണ്യമില്ലാത്തവർ ആയിരുന്നിരിക്കും. അതിനാൽ തന്നെ ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ, ആ നിലവാരത്തിൽ പ്രാദേശിക ഭാഷയിയിലെ പെരുമാറ്റങ്ങൾ നിലനിൽക്കും.

ഏറ്റവും കീഴിൽ വരുന്ന സർക്കാർ ഓഫിസുകളിൽ ഒരു പത്തു ശതമാനത്തോളം എണ്ണം, ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ള direct-recruit ഓഫിസർമാരുടെ നിയന്ത്രണത്തിൽ ആയിരിക്കും. ബാക്കിയുള്ളവ ഗുമസ്തരിൽ നിന്നും ഉദ്യോഗ കയറ്റംനേടി കയറിയവർ ആയിരിക്കും.

ഇവർക്ക് മുകളിൽ ഉള്ള ഉദ്യോഗസ്ഥർ മിക്കവരും ഇങ്ഗ്ളിഷ് ഭാഷയിൽ ഔദ്യോഗിക സംഭാഷണം തമ്മിൽ നടത്തുന്ന direct-recruit ഓഫിസർമാരായിരിക്കും. ഈ കാരണത്താൽ, അവരുടെ ഇടയിൽ വളരെ വേഗത്തിൽ ഔദ്യോഗിക കാര്യനിർവ്വഹണം നടക്കും.

മാത്രവുമല്ല, ഇവരിൽ ആരും തന്നെ കൈക്കുലിക്കാർ ആയിരുന്നുമിരിക്കില്ല എന്നാണ് അനുമാനിക്കേണ്ടത്. ഇതു പറയാനുള്ള കാരണം, ഏതാണ്ട് 1960കളുടെ അവസാന വർഷങ്ങളിൽ തിരുവിതാംകൂറിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന സർക്കാർ ഗുമസ്തർ ഈ കൈക്കൂലിയില്ലാ എന്ന അവസ്ഥ കണ്ട് അമ്പരന്നതായി പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്.

ഇതെന്ത് കോണാത്തിലെ നാട്!

മാത്രവുമല്ല, ആളുകൾ അവരുടെ അപേക്ഷകൾ നേരിട്ട് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന് നൽകണം എന്നും, ആ ഉദ്യോഗസ്ഥൻ, ഉടനെ തന്നെ ഏത് ദിവസം വന്നാൽ, അപേക്ഷിച്ച കടലാസ് തരും എന്ന് എഴുതി നൽകും എന്ന ഒരു കീഴ്വഴക്കവും മലബാറിലെ സർക്കാർ ഓഫിസുകളിൽ നിലനിന്നിരുന്നുപോലും.

എന്നുവച്ചാൽ, പൊതുജനത്തിനെ പോക്കറ്റടിക്കാൻ യാതോരു മാർഗ്ഗവും ഇല്ലായെന്നുള്ളത് തിരുവിതാംകൂറിൽ നിന്നും ആക്കാലങ്ങളിൽ മലബാറിലേക്ക് വന്ന ഗുമസ്തർക്ക് ഒരു തീരാശാപം പോലെയായിരുന്നു.

എന്നിരുന്നാലും, നേരത്തെ സുചിപ്പിച്ചിരുന്നതുപോലെ, ശിപായിമാർക്കും ഗുമസ്തർക്കും, ഉദ്യോഗകയറ്റത്തിലൂടെ ഓഫിസ് അധികാരിയായി നിയമിതനായ ഉദ്യോഗസ്ഥനും ചെറുകിട tipകൾ വാങ്ങിക്കുന്ന ഏർപ്പാട് അങ്ങുമിങ്ങുമായി നിലനിന്നിരുന്നു.

എന്നാൽ ഔദ്യോഗിക കടലാസ് താമസിപ്പിച്ച് വ്യക്തിയെ നടത്തിക്കുന്ന ഏർപ്പാട് നടപ്പില്ലായിരുന്നു. കാരണം, എല്ലാ കാര്യങ്ങളും വളരെ കൃത്യനിഷ്ടയോടുകൂടി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നിലവിൽ ഉണ്ടായിരുന്നു.

എന്നാലും, പ്രാദേശിക ഭാഷ ഒരു ഫ്യൂഡൽ ഭാഷയാണ് എന്നതും മറക്കാൻ ആവില്ല. അതിനാൽ തന്നെ എല്ലാ കാര്യങ്ങളേയും ഈ ഭാഷയുടെ ഭാവങ്ങളും ചെറിയതോതിലെങ്കിലും സ്വാധീനിച്ചിരിക്കും എന്നും പറയാവുന്നതാണ്.

direct-recruit ഓഫിസർമാരും വീട്ടിലും ബന്ധുജനങ്ങളുടെ ഇടയിലും പ്രാദേശിക ഭാഷയിൽ തന്നെയാണ് മറ്റുള്ളവരെ നിർവ്വചിക്കുക.

നാട് കഠിനമായ ഫ്യൂഡൽ ഭാവത്തിൽ തന്നെയായിരുന്നിരിക്കും.

വലിയവൻ എന്ന ഓരും, ചെറിയവൻ എന്ന ഓനും, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ, വ്യക്തമായിത്തന്നെ നാട്ടിൽ ഉണ്ടായിരിക്കും.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളിൽ പലവിധ കഠിനമായ തരംതാഴ്ത്തിപ്പിടിക്കലും ഉയർത്തി നിർത്തലും നിലനിന്നിരിക്കും. എന്നാൽ ഈ ഒരു ഭാവത്തെ ഇങ്ഗ്ളിഷ് ഭാഷയുടെ സാന്നിദ്ധ്യം ഔദ്യോഗിക മണ്ഡലത്തിൽ ശക്തമായിതന്നെ തടഞ്ഞിരിക്കാം.

അവിടെ ഇങ്ഗ്ളിഷ് സംസാര വേദികളിൽ വ്യക്തികൾ വെറും ഒറ്റ He അല്ലെങ്കിൽ She ആയിരിക്കും.

ഇനി തിരുവിതാംകൂർ രാജ്യത്തിലെ കാര്യം ആദ്യം നോക്കാം.

ഞാൻ തിരുവിതാംകൂറിൽ 1970കളിൽ പോയപോൾ തന്നെ, ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും, സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള പെരുമാറ്റത്തിലും കാര്യമായ വ്യത്യാസം കണ്ടിരുന്നു എന്നു തോന്നുന്നു. അവിടെ വച്ചാണ് ആദ്യമായി സാർ എന്ന വാക്ക് കേൾക്കുന്നത്.

ഇത് പലരീതിയിലും വളരെ സൗകര്യം നൽകുന്ന ഒരു വാക്കായി അനുഭവപ്പെടാം. പ്രാദേശിക ഭാഷയിലെ ഉച്ചനീചത്വത്തെ വളരെ കാര്യക്ഷമമായി ഒപ്പിയെടുത്ത്, സംഭാഷണ ഒഴുക്കിനെ മിനുസപ്പെടുത്താൻ കഴിവുള്ള ഒരു വാക്കാണ് ഇത്.

എന്നാൽ, മനസ്സിലാക്കേണ്ടത്, മലബാറിലെ പ്രാദേശിക ഭാഷയെ മാച്ചുകളയാൻ തുനിഞ്ഞത് ഇങ്ഗ്ളിഷാണ്. എന്നാൽ, ഒടുവിൽ അതിനെ മാച്ചുകളഞ്ഞത് തിരുവിതാംകൂറിലെ ഭാഷയാണ്.

ഇതാണ് മലബാറിന് വന്ന ആദ്യത്തെ വൻ ദുരന്തം. ഇങ്ഗ്ളിഷിന് പകരമായി വെക്കാൻ കൊള്ളുന്ന ഭാഷയല്ല തിരുവിതാംകൂറിലെ ഭാഷ.

മലബാറിലേയും തിരുവിതാംകൂറിലേയും പാരമ്പര്യ ഭാഷകൾ വ്യത്യസ്തമായിരുന്നു. ആ വിഷയിത്തിലേക്ക് കടക്കാൻ പറ്റില്ല, ഇപ്പോൾ.

തിരുവിതാംകൂർ രാജ്യത്തിലെ സമൂഹത്തിൽ പലതട്ടുകൾ ആയുള്ള അടിമകൾ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും കീഴിൽ പെട്ടുപോയവർ പറിയരും പുലയരും മറ്റുമായിരിക്കാം.

അടിമകളിൽ ഏറ്റവും ഉയരങ്ങളിൽ ഉള്ളവർ ഈഴവരും ആയിരിക്കാം. അവരെ അടിമ എന്ന നിർവ്വചനത്തിൽ വച്ചിരുന്നവോ എന്ന് അറിയില്ല.

ആ രാജ്യത്തിലെ അടിമത്തത്തെക്കുറിച്ചല്ല ഇപ്പോൾ പറയാൻ പോകുന്നത്. ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ചാണ്.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദൂരത്തിൽനിന്നുമുള്ള മേൽനോട്ടത്തിന്‍റെ സാന്നിദ്ധ്യത്താൽ, തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ പലവിധ മാറ്റങ്ങളും പുരോഗമനങ്ങളും ഓരോന്നായി സാവധാനത്തിൽ കയറിവന്നു.

തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചതും ഇങ്ഗ്ളിഷ് കമ്പനിയുടെ നിശബ്ദ സമ്മർദ്ദത്തിന്‍റെ ഫലമായിട്ടായിരിക്കാം.

എന്നാൽ അതിന് മുൻപുതന്നെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു.

ഇവിടെ പറയേണ്ടത്, പല തട്ടുകളിൽ പെട്ട നായർമാരും, അവർക്ക് മുകളിൽ ഉള്ള പല തട്ടുകളിൽ ഉള്ള അമ്പലവാസികളും ആയിരിക്കാം സർക്കാർ ഗുമസ്തരും ശിപായിമാരും പോലീസ് ശിപായിമാരും.

എന്നാൽ ഉദ്യോഗസ്ഥരല്ലാത്ത നായർമാരും അമ്പലവാസികളും സമൂഹത്തിൽ ഉണ്ടായിരിക്കും എന്നും മനസ്സിലാക്കാം.

ഇവർ തങ്ങളുടെ ജാതിക്കാരാണ് എന്നും മറ്റുമുള്ള ചിന്തകളാൽ, ഉദ്യോഗസ്ഥരും പോലീസുകാരും ഇവരോട് മാന്യമായി പെരുമാറും എന്നും ഇവരിൽ നിന്നും കൈക്കൂലി വാങ്ങിക്കില്ലാ എന്നും ചിന്തിക്കരുത്.

ഉദ്യോഗസ്ഥർ എല്ലാരിൽ നിന്നും കൈക്കൂലി വാങ്ങിക്കും. പോലീസുകാർ എല്ലാരേയും കൈവെക്കും.

എന്നാൽ താഴ്ന്ന ജാതിക്കാരെ അടുപ്പിക്കില്ലാ എന്നതിനാൽ, അവരെ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വിജന പ്രദേശങ്ങളിലും പാടപ്പറമ്പുകളിലും നിന്നും മറ്റുമായിരിക്കും.

ഇങ്ങിനെ അല്ലാത്ത ഒരു സാമൂഹികാവസ്ഥ ആർക്കും സങ്കൽപ്പിക്കാൻ പോലും ആവില്ല.

നിർദ്ദയരായ പോലീസുകാരും കർക്കശക്കാരായ ഉദ്യോഗസ്ഥരും ഇല്ലെങ്കിൽ ആരാണ് നാട്ടിൽ സമാധാനം നിലനിർത്തുക? പുലയരേയും പറിയരേയും അരാണ് അമർത്തിപ്പിടിക്കുക? എങ്ങിനെയാണ് സമാധാനമായി വീട്ടിൽ കിടന്നുറങ്ങുക? ആരാണ് നാട്ടിൽ ഭരണ യന്ത്രം നടത്തിപ്പുചെയ്യുക?

ഇനി ഈ ഉദ്യോഗസ്ഥരുടെ വളരെ കൃത്യമായ പെരുമാറ്റങ്ങളിലേക്ക് നീങ്ങാം. അത് അടുത്ത എഴുത്തിൽ ആകാമെന്ന് വിചാരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ - പോലീസ് പൈതൃകം


തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം അടിമുടി അഴിമതിയായിരുന്നു. ഇതിന് മുഖ്യമായ കാരണം, അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ നിയമന രീതിതന്നെയായിരുന്നു.

രാജാവിനോടോ രാജകുടുംബക്കാരോടോ ഉന്നത ഉദ്യോഗസ്ഥരോടോ വൻ വിധേയത്വം കാണിക്കുന്നവർക്ക് അവരുടെ കുടുംബ പരമായ പശ്ചാത്തലം കണിക്കിലെടുത്ത്, ഒരു ഉദ്യോഗസ്ഥാനം നൽകും. ഉന്നതരുമായി വ്യക്തി ബന്ധം നേരിട്ടോ അല്ലാതേയോ വേണം.

കുറ്റ്യാടിയിലെ ഭൂജന്മികുടുംബം അവർക്ക് കീഴിൽ മേൽനോട്ടക്കാരേയും മറ്റ് തൊഴിലുകാരേയും നിയമിക്കുന്നതു പോലെയാണ് ഇത് എന്ന് വേണമെങ്കിൽ മനസ്സിലാക്കാം.

ഈ വിധ ഉദ്യോഗസ്ഥർക്ക് രാജകുടുംബം മാസവരുമാനമായി നൽകുന്നത് വളരെ തുച്ഛമായ ഒരു സംഖ്യയായിരുന്നു. എന്നാൽ, ഈ ഒരു കാര്യം ഈ ഉദ്യോഗസ്ഥരിൽ യാതോരുവിധ മനോവീര്യക്കുറവും വരുത്തില്ല.

അവർ ശമ്പളം കൂട്ടണം എന്ന പേരിൽ സമരം ചെയ്ത ചരിത്രവും ഉണ്ടാവില്ല.

കാരണം, അവർക്ക് ഉദ്യോഗ സ്ഥാനം ലഭിച്ചാൽ, അവർ നേരെ കുതിരകേറുന്നത് ഉദ്യോഗസ്ഥരല്ലാത്ത ജനത്തിന്‍റെ പെരടിക്കാണ്. ഈ ഉദ്യോഗസ്ഥർക്ക് സാധാരണക്കാരിൽ നിന്നും പിടിച്ചെടുക്കാനുള്ള പലവിധ നികുതികളും നിലവിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ കാര്യങ്ങൾക്ക് കൃത്യത വരില്ല.

ഉദ്യോഗസ്ഥനായാൽ, വാക്കുകളിൽ ഔന്നിത്യം സാധാരണ വ്യക്തിയിൽ നിന്നും പിടിച്ചെടുക്കാൻ ആവും. ഉന്നതവാക്കുകൾ കാണിക്കയായും നേർച്ചദ്രവ്യമായും നൽകിയേ പറ്റും. ഇവ നൽകില്ലായെങ്കിൽ വേദനിപ്പിച്ചുതന്നെ ഇവ പിടിച്ചെടുക്കും.

ഈ കാര്യം ചരിത്ര പുസ്തകങ്ങളിൽ കണ്ടേക്കില്ല. എന്നിരുന്നാല്ലും വളരെ ശ്രദ്ധയോടുകൂടി നോക്കിയാൽ, ഈ കാര്യത്തിന്‍റെ വളരെ സൂക്ഷ്മമായ രേഖപ്പെടുത്തലുകൾ കാണാനായേക്കാം.

Col Munro രേഖപ്പെടുത്തിയ കാര്യം നോക്കുക :

The influence of names is considerable, and the discontinuance of the title of karigars will be attended with advantage.


ആശയം: (സ്ഥാന) പേരുകളുടെ സ്വാധീനം വളരെ അധികം ആണ്. karigars എന്ന ഉദ്യോഗസ്ഥ സ്ഥാനപ്പേര് വിരമിപ്പിക്കുന്നത്, വളരെ അധികം ഉപകാരപ്രദവും ആയിരിക്കും END

ഇദ്ദേഹം ഏതാനും വർഷം തിരുവിതാംകൂർ ദിവാനായി ഉത്തവാദിത്വം ഏറ്റെടുത്തപ്പോൾ കണ്ടത്, അടിമുടി അഴിമതി നിറഞ്ഞ ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം തന്നെയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥ അഴിമതി നിർത്തലാക്കാൻ ആവില്ല. കാരണം, ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന വ്യക്തികൾ രാജാവിനോടും രാജകുടുംബത്തോടും കൂറുകാണിക്കുന്നവരാണ്.

ഇവരാണ്, രാജകുടുംബത്തെ പൊക്കിനിർത്തുന്നതും നിലനിർത്തുന്നവരും. ഇവരാണ് രാജ്യത്തിന്‍റെ നെടുംതൂണുകൾ.

ഇവരെ പിടിച്ച് ശിക്ഷിച്ചാൽ, രാജകുടുംബം നിലംപരിശാകും.

ഇന്നത്തെ ഇന്ത്യയിലെ കാര്യവും ഇതുതന്നെയാണ്. ആ കാര്യം പിന്നീട് നോക്കാം.

Native Life in Travancoreൽ നിന്നുമുള്ള ഉദ്ദരണികൾ ആണ് ഈ എഴുത്തിൽ ഇവിടെ ഇനി ചേർക്കാൻ പോകുന്നത്.

Posts with a small salary are gladly accepted because the holders are sure of bettering themselves by bribes; how otherwise could these men live?


ആശയം : നിസ്സാര മാസ ശമ്പളമുള്ള ഉദ്യോഗ-സ്ഥാനങ്ങൾ വളരെ താൽപ്പര്യത്തോടുകുടിയാണ് വ്യക്തികൾ സ്വീകരിക്കുക. കാരണം, അവർക്ക് പർണ്ണ ബോധ്യമുണ്ട് അവർക്ക് കൈക്കൂലിയും മറ്റ് അഴിമതികളിലൂടേയും വൻകിട സ്വാർത്ഥ ലാഭം കൈവരിക്കാൻ ആവും എന്നത്.

തിരുവിതാംകൂർ രാജ്യത്തിൽ ഉദ്യോഗസ്ഥരെ ഏതു വാക്കിനാലാണ് സാധാരണ ജനം സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്തിരുന്നത് എന്ന കാര്യം എവിടെയെങ്കിലും രേഖപ്പെടുത്തിവച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ വളരെ പ്രാധാന്യമുള്ള ഒരു വിവരം തന്നെയായിരിക്കും ഇത്.

മാത്രവുമല്ല, ഉദ്യോഗസ്ഥർ സാധാരണക്കാരിൽ പെട്ട വ്യത്യസ്ത നിലവാരക്കാരെ ഏതെല്ലാം വ്യത്യസ്ത വാക്കുകളിൽ ആണ് സംബോധനയും പരാമർശ്ശിക്കലും ചെയ്തിരുന്നത് എന്ന കാര്യവും വളരെ പ്രധാനപ്പെട്ട ഒരു വിവരം ആണ്. ഇക്കാര്യം ഇല്ലാത്ത ചരിത്ര എഴുത്തുകൾ വറും തരിശ് ചരിത്രങ്ങൾ ആണ്. യാതോരു ഉപകാരവുമുള്ള വിവരം അല്ല ആവിധ ചരിത്രങ്ങൾ നൽകുക.

ഇതൊന്നുമില്ലാതെ തിരുവിതാംകൂർ രാജ്യത്തിനെ ബൃട്ടിഷ്-മലബാറിനോട് താരത്മ്യെം ചെയ്താൽ വിഡ്ഢി വിവരമാണ് പുറത്ത് വരിക.

ഉദാഹരണത്തിന്, ഇന്ത്യയേയും ഇങ്ഗ്ളണ്ടിനേയും താരതമ്യം ചെയ്താൽ, എന്താണ് വരും നൂറ്റാണ്ടുകളിൽ ആളുകൾ മനസ്സിലാക്കുക?

ഇങ്ഗ്ളണ്ടിൽ രാജ ഭരണം ആണ്. ഇന്ത്യ ജനാധിപത്യ രാജ്യവും ഒരു republicക്കും ആണ്.

ഇങ്ഗ്ളണ്ടിൽ പ്രഭുവംശങ്ങൾ ഉണ്ട്. ഇന്ത്യയിൽ അവ തകർന്ന അവസ്ഥയിലാണ്.

ഇങ്ഗണ്ടിൽ ഭൂപരിക്ഷണ നിയമം ഇല്ല. ഇന്ത്യയിൽ അത് ഉണ്ട്.

ഇങ്ഗ്ളണ്ടിൽ പലവിധ സാമൂഹിക സ്ഥാനങ്ങളും നിലവിൽ ഉണ്ട്. ഇന്ത്യയിൽ സാമൂഹിക സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന വാക്കുകൾ ഭരണ ഘടന നിരോധിച്ചിട്ടുണ്ട്.

ഈ രീതയിൽ അനേകം വ്യത്യസങ്ങൾ കണ്ടുപിടിക്കാനാവുന്നതാണ്.

കിട്ടുന്ന വിവരം ഇന്ത്യയാണ് ഭൂമിയിലെ സ്വർഗ്ഗം. ഇങ്ഗ്ളണ്ട് അതല്ല എന്ന്.

എന്നാൽ ഈ വിധത്തിലല്ല ചരിത്രത്തേയും സമൂഹത്തേയും മനസ്സിലാക്കേണ്ടത്.

ഇങ്ഗ്ളണ്ടിൽ ഉള്ള സാമൂഹിക സ്ഥാനങ്ങൾ You, He, She, They, We വാക്കുകളിൽ ആന്ദോളനം സൃഷ്ടിക്കില്ല എന്ന ഐതിഹാസികമായ വിവരം മനസ്സിലാക്കേണ്ടതുണ്ട്.

ദക്ഷിണേഷ്യൻ ഭാഷകളിൽ ഓരോ ചെറിയ സാമൂഹികവും തൊഴിൽപരവും ആയ സ്ഥാനവും സ്ഥാനമില്ലായ്മയും നൂറുകണക്കിന് വാക്കുകളിൽ പ്രതിധ്വനിക്കും.

Samuel Mateer ഒരു വിഡ്ഢി ഉപദേശം നൽകുന്നുണ്ട്:

Next to the general corruption of morals in a heathen land, these public servants of the subordinate grades are driven to such misconduct by the miserable pay which they receive.

They are notoriously ill-paid, and common justice to them, as well as to those who are at their mercy, demands a great and speedy reform in the scale of salaries.

Until they are fairly paid it is impossible to expect fair service of them; though, of course, proper pay will not of itself make men honest or attentive.


ആശയം : ഈ ഉദ്യോഗസ്ഥർക്ക് ഉന്നത നിലവാരത്തിലുള്ള ശമ്പളം നൽകിയാലേ അവർ കളങ്കഹീനമായ സേവനം. നൽകുള്ളു. END

എന്നാൽ അവസാന വാചകത്തിലെ ആശയവും ശ്രദ്ധിക്കുക:

ആശയം: മതിയായ ശമ്പളം മാത്രം ആളുകളെ നീതിമാന്മാരും ശ്രദ്ധയുള്ളവരും ആക്കില്ല. END.

Courtesy to the poor is almost unknown among the lower officials. In nothing will they oblige, except duly paid for it. The Cutcherries cannot yet be freely approached.


ആശയം:
പാവപ്പെട്ടവരോട് മര്യാദയോടുകൂടിയ പെരുമാറ്റം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരിൽ കേട്ടറിവുപോലുമില്ല. അവർ പറയുന്ന കൈക്കൂലി കൃത്യമായി കിട്ടാതെ അവർ യാതൊന്നും ചെയ്തുകൊടുക്കില്ല. കച്ചേരികളിലേക്ക് (സർക്കാർ ഓഫിസുകളിലേക്ക്) തടസ്സം കൂടതെ കയറിച്ചെല്ലാൻ സാധാരണക്കാർക്ക് പറ്റില്ല. END.

ബൃട്ടിഷ്-മലബാറിൽ ആളുകൾക്ക് സർക്കാർ ശിപായിമാരേയോ ഗുമസ്തരേയോ പോയി വണങ്ങേണ്ടുന്ന അവസ്ഥയില്ലാതായിരുന്നു വെന്ന് മനസ്സിലാക്കേണം.

The Sudras in these parts, being connected with the police clerks, can get anything they like done against these poor people, who are easily cheated and oppressed.”


ഇവിടെ ശൂദ്രർ എന്ന് ഉദ്ദേശിച്ചത്, നായർമാരെയാണ്.

ആശയം:
ശൂദ്രർമാർക്ക് പോലീസ് ഗുമസ്തരുമായി കുടുബ ബന്ധവും മറ്റ് ബന്ധവും ഉള്ളതിനാൽ, അവർക്ക് ഈ പാവപ്പെട്ടവർക്ക് (കീഴ്ജാതിക്കാർക്ക്) എതിരായി എന്തും ചെയ്തെടുക്കാൻ ആവും. END

One witness says, ‘ I deposed none of those things — what further they might have written at the Police Cutcherry I am not able to say, since my statement was not read over to me. I simply affix my mark in the paper presented to me, as I was desired to do.’ —


ആശയം:
ഒരു സാക്ഷി പറഞ്ഞു : ഈ കാര്യങ്ങൾ യാതൊന്നും ഞാൻ സത്യവാങ്മൂലം നൽകിയിട്ടില്ല.
പോലീസ് കച്ചേരിയിൽ അവർ പിന്നീടങ്ങോട്ട് എന്താണ് എഴുതിച്ചേർത്തത് എന്ന് എനിക്ക് പറയാൻ ആവില്ല.

കാരണം, ഞാൻ നൽകിയ സാക്ഷിമൊഴി അവർ എന്നെ വായിച്ചു കേൾപ്പിച്ചില്ല.
എനിക്ക് തന്നെ പെയ്പ്പറിൽ എന്നോട് എന്‍റെ അടയാളം (ഒപ്പ്) ചേർക്കാൻ അവർ നൽകിയ നിർദ്ദേശം പാലിക്കുക മാത്രമാണ് ഞാൻ ചെയ്ത്. END

തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ സവിശേഷതകൾ ഇനിയും പലതും എഴുതിച്ചേർക്കാനുണ്ട്.

ഇവിടെ വായനക്കാരൻ മനസ്സിൽ ചേർക്കേണ്ടത്, ഈ വിധ പലതും ഇന്നും തിരുവിതാംകൂർ ഉദ്യോഗസ്ഥ-പോലീസ് പ്രസ്ഥാനത്തിൽ നിലവിൽ ഉണ്ട് എന്നതാണ്. ഇതൊന്നും പുതുതായി മുളച്ചുവന്ന പെരുമാറ്റങ്ങൾ അല്ലതന്നെ.

എന്നാൽ മലബാറിൽ ഈ വിധ യാതോരു നിയന്ത്രണവുമില്ലാത്ത ഉദ്യോഗസ്ഥ-പോലീസ് പെരുമാറ്റം വന്നുതുടങ്ങിയത് ഏതാണ്ട് 1980കളുടെ അവസാന വർഷങ്ങളിൽ ആയിരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. ബൃട്ടിഷ്-മലബാറുകാരെ കേരളീയർ ആക്കിയതിനെക്കുറിച്ച്



ബൃട്ടിഷ്-മലബാറിനെ തിരുവിതാംകൂർ പ്രദേശവുമായി ബന്ധിപ്പിച്ച്, തിരുവിതാകൂർ ഭാഷയും സംസ്ക്കാരവും മലബാറിലേക്ക് പടർത്താനായി മലബാറിലെ ചില വിഡ്ഢികളോ വിധ്വംസക പ്രവർത്തകരോ പ്രയത്നിച്ചിട്ടുണ്ടാവാം.

എന്നാൽ അവർ പലപ്പോഴും ഭാഷാ പരമായുള്ള സാമ്യതയും പൊതുവായുള്ള ഹൈന്ദവ പാരമ്പര്യങ്ങളും മറ്റുമായിരിക്കാം ഈ ബന്ധിപ്പിക്കലിനായി ചൂണ്ടിക്കാണിച്ചിരിക്കുക.

പോരാത്തതിന്, കേരളം എന്ന ഒരു വാക്കും തിരിവിതാംകൂറിൽ നിന്നും കുടിയേറിവന്നവർ പറയാറുണ്ടായിരുന്നു. എന്നാൽ ഈ വാക്ക് ഉപയോഗിച്ച്, മലബാറിനേയും തിരുവിതാംകൂറിനേയും ചരിത്രത്തിലൂടെ ഒന്നിപ്പിക്കുന്നതിൽ പല പ്രശ്നങ്ങളും കണ്ടേക്കാം.

ഒന്നാമത്, മലബാറിനെ മലയാളനാട് എന്ന രീതിയിൽ പണ്ട് കാലങ്ങളിൽ പരാമർശിക്കപ്പെട്ടിരുന്നു എന്നു കാണുന്നു. എന്നാൽ പണ്ടുകാലങ്ങളിൽ തിരുവിതാംകൂർ പ്രദേശം ഒരു തമിഴ് പ്രദേശം ആയിരുന്നു.

തിരുവിതാംകൂറിലെ ചില രാജാക്കൾ യഹൂദർക്കും സുറിയാനി കൃസ്തായിനികൾക്കും ചെമ്പിൻ തകിടിൽ ഉടമ്പടി എഴുതിനൽകിയത് തമിഴിലാണ്. ഈ എഴുത്തിൽ മലയാള വാക്കുകൾ അങ്ങും ഇങ്ങും കാണുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എങ്കിലും, അവ മലബാറിലെ ഭാഷയുടെ സ്വാധീനം മാത്രമായിരിക്കാം.

കേരളം എന്ന വാക്കുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ആ പേരിന്‍റെ ഉത്ഭവവും വ്യപ്തിയുമാണ്.

ചേര രാജാക്കന്മരുടെ വംശ പേരായ ചേര എന്ന വാക്കിൽ നിന്നുമാണ് കേരളം എന്ന പദം വന്നത് എന്ന് അവകാശപ്പെടുന്നുണ്ട് എന്നു തോന്നുന്നു.

മലയാളി ബ്രാഹ്മണർ നാളീകേരം അല്ലെങ്കിൽ നാരീകേലം എന്ന വാക്ക് തേങ്ങക്കായി ഉപയോഗിച്ചിരുന്നു പോലും. ആ വാക്കിൽ നിന്നുമാണ് കേരള എന്ന വന്നത് പോലും.

probably of the word narikelam or nalikeram


തമിഴ് പ്രദേശമായ തിരുവിതാംകൂർ മലയാളി ബ്രാഹ്മണരുടെ പ്രദേശം ആവില്ലതന്നെ. ഇവിടെ മലയാളം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് മലബാറിലെ പ്രദേശിക ഭാഷയാണ്. അല്ലാതെ ഇന്നുള്ള മലയാളത്തെ അല്ല.

കേരം എന്ന വാക്കിന്‍റെ അർത്ഥം തെങ്ങാണ് എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ സംസാരഭാഷയിൽ എവിടേയും ഈ വിധമായി തെങ്ങിനെ പരാമർശിക്കുന്നതായി കണ്ടിട്ടില്ല.

ആരെങ്കിലും പറയുമോ ഞാൻ കേരത്തിൽ കയറാൻ പോകുകയാണ് എന്ന്?

കേരള എന്ന വാക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മറ്റ് ചില പ്രശ്നങ്ങളും ഉണ്ട്.

It is noteworthy that in the Keralolpatti or origin of Keralam, the pseudohistory of Malabar current among natives, the Brahmans are said to have displaced the Nagas or snakes


ആശയം: മലബാറിലെക്ക് കുടിയേറിവന്ന ബ്രാഹ്മണർ, മലബാറിൽ നിറഞ്ഞു നിന്നിരുന്ന നാഗങ്ങളെ അഥവാ പാമ്പുകളെ ഒഴിവാക്കിച്ചു പോലും. END

അത് ഏതു വിധത്തിലാണ് ചെയ്തത് എന്ന് രേഖപ്പെടുത്തിക്കാണുന്നില്ല.

It sets forth that the first Brahmans who arrived from various places did not remain in Keralam owing to their dread of the myriads of serpents infesting the country


ആശയം: ആദ്യം കുടിയേറി വന്ന ബ്രാഹ്മണർ മലബാറിലെ, എണ്ണിയാൽ തീരാത്ത സർപ്പങ്ങളെ പേടിച്ച്, അധിക കാലം ഇവിടെ നിന്നില്ല പോലും. END

ചേര എന്ന വാക്കിൽ നിന്നുമാണ് കേര എന്ന വാക്ക് വന്നത് പോലും. ചേര എന്നാൽ ചേര രാജാക്കൾ ആണ് പോലും. കേര എന്ന വാക്ക് കാനറാ പ്രദേശത്ത് തേങ്ങയെന്നാണ് അർത്ഥം പോലും.

ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്. ചേര എന്ന വാക്ക് Rat snake എന്ന പേരിൽ അറിയപ്പെടുന്ന ഒരു പാമ്പാണ്. അത് മലബാറിൽ പണ്ടു കാലങ്ങളിൽ അനവധിയുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.

This fact has an important bearing on the question as to when the Brahmans really did settle in Malabar, for Kerala is now by scholars recognised to be a dialectic (Canarese) form of the ancient name of the whole country, viz., Chera or Cheram or Keram , a name which probably still survives in Cheranad, the western portion of the Ernad taluk,


ആശയം: ചേര, ചേരം, അല്ലെങ്കിൽ കേരം എന്ന വാക്ക് കാനറാ പ്രദേശത്തിൽ തേങ്ങ എന്ന കാര്യമാണ് പോലും. END

അല്ലാതെ ചേര, കേര എന്നല്ലാം വക്കുകൾ പാമ്പിന്‍റെ പരിൽ നിന്നും വളർന്നുവരാൻ ഉള്ള സാധ്യത എവിടേയും സൂചിപ്പിച്ചോ പരാമർശിച്ചോ കാണുന്നില്ല. പകരം, വീര ശൂര പരാക്രമികളാണ് ചേര രാജാക്കളുടെ പേരിൽ നിന്നുമാണ് ഈ പേര് വന്നത് പോലും.

ദക്ഷിണ മലബറിലെ ചേരനാട് എന്ന പ്രദേശത്തേയും ഈ രാജാക്കളുടെ പാരമ്പര്യവുമായാണ് ബന്ധിപ്പിക്കാനാണ് ചരിത്രകാരന്മാർ ഇഷ്ടപ്പെട്ടുകാണുന്നത്.
and possibly also in Cheruman (plural — Cherumakkal1) the agresticslave caste


ആശയം: പോരാത്തതിന്, ചെറുമൻ എന്ന അടിമത്തത്തിൽ അമർത്തി വയ്ക്കപ്പെട്ടിരുന്ന വംശീയരുടെ പേരും ഈ ചേര രാജ്യവുമായി ബന്ധം കാണാം. END.

പറഞ്ഞുവന്നത്, ചേര എന്ന വാക്ക് കാനറാ പ്രദേശത്ത് കേര എന്നാണ് പറയുക പോലും. ആ വാക്കിന്‍റെ അവിടുള്ള അർത്ഥം തേങ്ങ എന്നാണ് പോലും.

ഞാൻ വെറുതേയൊന്ന് കേര എന്ന വാക്കിന്‍റെ കന്നഡയിലുള്ള അർത്ഥം ഒന്ന് അന്വേഷിച്ചു നോക്കി.

ഈ വാക്കിനെ വളരെ വിധഗ്ദായി Google Translate ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നു കാണുന്നു.

ಕೇರೆ എന്ന കന്നഡ വാക്കിന്‍റെ ഉച്ചാരണം, കേരേ എന്നാണ്. അർത്ഥം ചേരപ്പാമ്പ്.

Image

ഈ വാക്കിൽ നിന്നുമാണ് കേരള എന്ന പദം ഉദിച്ചത് എന്ന് പറഞ്ഞാണ് പണ്ട് മുതൽ മലബാറിനെ തിരുവിതാംകൂറിന്‍റെ ഭാഗമാക്കിക്കാണിക്കാൻ ശ്രമിച്ചത്.

എന്നാൽ, മലബാറി ഭാഷയിൽ ചേര എന്ന വാക്ക് ചേരപ്പാമ്പിനെയാണ് സൂചിപ്പിക്കുക. അല്ലാതെ തേങ്ങയെ അല്ല. ഈ വാക്ക്, കന്നഡയിലെ കേര എന്ന തേങ്ങയുടെ പേരിൽ നിന്നുമാണ് വന്നത് പോലും.

എന്നാൽ കേരേ എന്ന കന്നഡ വാക്കിന്‍റെ അർത്ഥം ചേരപ്പമ്പാണ് എന്ന കാര്യം ആരും പറയാൻ സന്ധദ്ധതകാണിക്കുന്നില്ല.

ನಾರಿಕೇಳ അഥവാ നാരീകേല എന്ന വാക്ക് തേങ്ങയാണ്. നാരീകേലയിൽ നിന്നുമാണ് ചേര എന്ന വാക്ക് വന്നത് എന്നു പറയാനാണ് കൂടുതൽ സുഖം. അല്ലാതെ ചേര എന്നത് പാമ്പാണ് എന്നു പറഞ്ഞാൽ, കാര്യങ്ങൾ ആകെ അബദ്ധമാകും.

രണ്ട് ആനകൾ ആണ് ഇന്ന് Emblem of Kerala. പദ്മനാബസ്വാമീ ക്ഷേത്രത്തിലെ ശംഖിന് കാവൽ നിൽക്കുകയാണ് ഈ ആനകൾ.

ഈ ചിന്നത്തിലും മലബാറിന് പ്രസക്തിയില്ലതന്നെ.

ആനക്ക് യഥാർത്ഥത്തിൽ കേരളത്തിൽ കാര്യമായ സംരക്ഷണം ഇല്ലതന്നെ.

മയക്ക് വെടിവച്ച്, നാടുവിടീക്കപ്പെടുകയോ അമ്പലപ്പറമ്പുകളിൽ തളക്കപ്പെടുകയോ, അതുമല്ലെങ്കിൽ മലയോരങ്ങളിൽ കുങ്കി ആനകൾ ആക്കപ്പെട്ട് അടിമപ്പണിചെയ്യുകയോ ആണ് കേരളത്തിന്‍റെ ദേശീയ ചിന്നത്തിലെ ഈ ജീവനുള്ള അടയാളങ്ങൾ.

ആനകളെ ഇനി Emblem of Keralaത്തിൽ നിന്നും മാറ്റേണ്ടിവരുമോ എന്ന് അറിയില്ല.

എന്നാൽ ബൃട്ടിഷ്-മലബാറുകാരെ കേരളിയർ ആക്കിയത് കുറച്ച് കടന്ന കൈ ആയി പോയി എന്നു തോന്നുന്നു.

എഴുത്ത് കാര്യമായി വഴിതെറ്റിപ്പോയി. പറയാൻ വന്നത്, മലബാറിനെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്തതിലെ പാകപ്പിഴയെക്കുറിച്ചാണ്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

Note: All quotes in today's post are from Malabar Manual.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിന്‍റെ വേരുകൾ



തൊട്ടടുത്ത് കിടക്കുന്ന ബൃട്ടിഷ്-ഇന്ത്യയുമായി കടുത്ത അടുപ്പം വന്നപ്പോൾ, തിരുവിതാംകൂർ രാജ്യത്തിൽ ബൃട്ടിഷ്-ഇന്ത്യയിൽ സാവധാനത്തിൽ സ്ഥാപിച്ചുവന്ന ഭരണ സംവിധാനങ്ങൾ ഓരോന്നായി വന്നുചേർന്നു.

എന്നുവച്ചാൽ തിരുവിതാകൂർ രാജ്യം ഇവ പകർത്തിയെടുത്തുവെന്ന് സാരം.

ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ) സർക്കാർ പ്രസിദ്ധീകരിച്ച THE IMPERIAL GAZETTEER OF INDIA VOL. XXIVൽ തിരുവിധാംകൂർ രാജ്യത്തിനെക്കുറിച്ച് ഈ വിധം കാണുന്നു:

For general administrative purposes the State is divided into 31 taluks, grouped into four divisions or districts -----------

For purposes of revenue collection, the taluks are further subdivided into smaller areas called provertis, each under a paid officer styled the provertikaran.

Each division is provided over by a Dlwan Peshkar and District magistrate, equivalent to the Collector-magistrate of a British District. (correction inserted)

A tahsildar, who is usually a second-class magistrate, is in charge of each taluk.
The Peshkars form a superintending and checking agency, and are responsible for the proper and regular administration of the taluks comprising their charge.
In addition to the four Peshkar magistrates, there are two other District magistrates, one being the Commercial Agent at Alleppey and the other the Superintendent of the Cardamom Hills.


ആശയം :

പൊതുവായുള്ള ഭരണ പ്രവർത്തനത്തിന്‍റെ സൗകര്യത്തിനായി രാജ്യത്തെ നാലു ജില്ലകളിൽ 31 താലൂക്കുകൾ ആയി തിരിച്ചു.

സർക്കാർ ധന വരവ് സംവിധാനത്തിനായി ഓരോ താലൂക്കും provertis എന്ന പേരിലുള്ള ചെറുകിട സ്ഥലങ്ങളായും തിരിച്ചു. ഈ സ്ഥലങ്ങളെ provertikaran എന്ന പേരിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന് കീഴിലും ആക്കി.

END

മുകളിൽ നൽകിയിട്ടുള്ള ഭരണ യന്ത്രത്തെ മാത്രം നോക്കിയാൽ ഇതിന് ബൃട്ടിഷ്-ഇന്ത്യൻ സംവിധാനങ്ങളുമായുള്ള വ്യത്യാസം എന്താണ് എന്ന് മനസ്സിലാകില്ല. ഇങ്ഗ്ളണ്ടിലുള്ള ഭരണം സംവിധാനം പോലേയും തോന്നാം ഇതിനെ.

എന്നാൽ കൃത്യമായ വ്യത്യാസം, ഉദ്യോഗസ്ഥരെ പൊതുജനങ്ങളിൽ പെട്ട വ്യത്യസ്ത വ്യക്തികളുമായി ബന്ധിപ്പിക്കുന്ന ഭാഷാ വാക്ക് കണ്ണികളിൽ ആണ് നിലനിൽക്കുന്നത്.

ഈ കാര്യം പക്ഷെ ചരിത്ര പുസ്തക എഴുത്തുകാർക്ക് ഒന്നുകിൽ അറിയില്ല. അതുമല്ലായെങ്കിൽ അവയെ അവർ ബോധപൂർവ്വം അവഗണിക്കുന്നു.

Native life in Travancoreൽ നിന്നുമുള്ള വാക്യം നോക്കുക:

An ill-disposed Provertikaran is the very personification of oppression, injustice, bribery, and illegality; and no official in the ranks of the public service combines in a single person so many evils as are daily found in the doings of such a man.”


ആശയം :
മോശമായ മനോഭാവം ഉള്ള അല്ലെങ്കിൽ സഹതാപമില്ലാത്ത ഒരു provertikaran എന്നത് അടിച്ചമർത്തൽ, അനീതി, കൈക്കൂലിവാങ്ങൽ, നിയമവിരുദ്ധത എന്നിവയുടെ സാക്ഷാല്‍ മനുഷ്യരൂപം ആണ്.

സര്‍ക്കാര്‍ തൊഴിലുകാരിൽ നിത്യേനെ ഇത്രമാത്രം ദുര്‍മ്മാര്‍ഗ്ഗം നടത്തുന്ന ഒരു ഉദ്യോഗസ്ഥ സ്ഥാനം വേറെ കാണില്ല.
END

Some Tahsildars we have known abuse all of the poorer classes who apply to them, and keep them at a distance.

These men hate to see a decent dress on any man of humble origin, or the chest covered with a cloth; and such are openly reviled, their letters declined on various pretexts, and their business left undone.


ആശയം :
ചില താസിൽദാർമാർ, അവർക്ക് അപേക്ഷകൾ നൽകുന്ന പാവപ്പെട്ടവരെ അധിക്ഷേപിച്ചും നിന്ദിച്ചും പെരുമാറുന്നതായി ഞങ്ങൾ അറിയുന്നുണ്ട്. ഇവർ ഈ പാവപ്പെട്ടവരെ അകലങ്ങളിൽ നിർത്തും.

താഴ്ന്ന ഗണത്തിൽ പെട്ട ഒരു വ്യക്തി മാന്യമായ വസ്ത്രം ധരിക്കുന്നതോ, അതുമല്ലായെങ്കിൽ, മാറ് ഒരു തുണികൊണ്ട് മറയ്ക്കുന്നതോ കാണുന്നതു തന്നെ ഇവർക്ക് സഹിക്കില്ല. ഇങ്ങിനെയുള്ളവരെ പരസ്യമായി തന്നെ ഇവർ ചിത്തവിളിക്കും.

പലവിധ ഒഴികഴിവ്‌ പറഞ്ഞ് അവർ നൽകുന്ന അപേക്ഷകൾ ഇവർ നിരസിക്കും. അവരുടെ കാര്യങ്ങൾ അങ്ങിനെ നടത്തപ്പെടാതെ കിടക്കും. END

They terrify ignorant complainants by a loud and threatening manner, catching at every verbal error, and threatening them with punishment as false witnesses. Witnesses are forced to sign whatever has been written by the clerks, notwithstanding protests against its accuracy, or ignorance of what has been written, on threats of worse punishment if they do not consent


ആശയം :
സർക്കാർ നടപടിക്രമങ്ങൾ അറിവില്ലാത്ത പരാതിക്കാരെ അവർ ഭീഷണിപ്പെടുത്തുന്നതായ സ്വരത്തിൽ ഒച്ചവച്ചും പേടിപ്പെടുത്തും.
ആ പാവപ്പെട്ടവരുടെ വാക്കുകളിൽ വരുന്ന ഓരോ വ്യാകരണപ്പിശകിലും കയറിപ്പിടിക്കും.

അവർ കള്ള സാക്ഷികൾ ആണ് എന്ന് പറഞ്ഞ് കഠിന ശിക്ഷ ഏൽപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.

സർക്കാർ ഗുമസ്തർ എഴുതിക്കൊടുക്കുന്ന കാര്യങ്ങളിൽ ഒപ്പുവെക്കാൻ അവരെ നിർബന്ധിക്കും. എഴുതിയ കാര്യം തെറ്റാണ് എന്ന് പറഞ്ഞാലും, എഴുതിയിരിക്കുന്നത് എന്താണ് എന്ന് അറിയില്ലാ എന്നു പറഞ്ഞാലും, അവരെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കും എന്നു പറഞ്ഞ് പേടിപ്പിക്കും.
END

and the time of the people is wasted in attending day after day at the Cutcherries


ആശയം :
കച്ചോരികളിൽ (സർക്കാർ ഓഫിസുകളിൽ) ദിവസങ്ങളോളം കയറി ഇറങ്ങി ആളുകൾക്ക് അവരുടെ സമയം പാഴാകും.
END

Insatiable greed and extraordinary cunning are displayed in the taking of bribes by the underlings; and indeed there have been times when it was said that there was scarcely an official of any grade free from this vice. Bribes are even extorted by threats of implicating the parties in charges of murder and other serious crimes, if not paid.

To allow criminal complaint to be withdrawn, cloths and money are presented to the official. In criminal cases the police naick, similarly influenced, reports the charge a factitious one. An official invites people to a feast and some domestic ceremony, and gets large presents of money, ornaments, &c.


ആശയം :
താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിക്കുന്നതിൽ മതിവരാത്ത അത്യാര്‍ത്തിയും അസാമാന്യമായ കൗശലവും കാഴ്ചവെക്കുന്നു. സർക്കാർ തൊഴിലുകാരിൽ കൈക്കൂലിവാങ്ങിക്കുക എന്ന ദുര്‍വാസന ഇല്ലാത്ത ആരും തന്നെ ഇല്ലായിരുന്ന കാലവും ഉണ്ടായിരുന്നു പോലും.

കൊലപാതക കുറ്റം മറ്റ് ഗുരുതരമായ കുറ്റാരോപുണങ്ങൾ എന്നിവയിൽ കുടുക്കും എന്നു പറഞ്ഞുവരെ ആളുകളിൽ നിന്നും കൈക്കൂലി വാങ്ങിക്കും.

എന്തെങ്കിലും കുറ്റാരോപണങ്ങളിൽ പെട്ടാൽ, അവ പിൻവലിക്കപ്പെടാനായി ഉദ്യോഗസ്ഥന് ഉടപ്പുകളും പണവും പാരിതോഷികവും നൽകും. പോലീസ് നായ്ക്ക്മാരും ഇതേ പോലെ പാരിതോഷികം ലഭിച്ചാൽ, പോലീസ് കേസ് പിൻവലിക്കും.

ഗാർഹികമായ സല്‍ക്കാരങ്ങളിലേക്കും ചടങ്ങുകളിലേക്കും ഉദ്യോഗസ്ഥർ ആളുകളെ ക്ഷണിക്കും. ആ അവസരത്തിൽ വിരുന്നിനു വരുന്ന ആളുകളിൽ നിന്നും അവർക്ക് വളരെയധികം പണവും, ആഭരണങ്ങളും മറ്റും ലഭിക്കും.
END

Sometimes a judicial servant quietly takes bribes from both sides, but honestly returns that which he received from the losing party !

The village guards extort money and property on the slightest pretexts. Their demand for cloths, money and other goods have sometimes differed but little from highway robbery.

In collecting provisions for travellers and officers on circuit, they often robbed the people of fowls, sheep, eggs, fruit, &c., or gave the merest nominal payment for the provisions.

Bribes are taken in the evening to the house of the tax assessor, begging him kindly to charge only what is right and fair and really due to the Government.

The Pilleymar (writers and clerks) thus reap a harvest of bribes.

Some gumasthas and others regularly earn three or four times their fixed pay.

To complain of all this unfairness, bribery, and corruption, only exposes poor and illiterate men to the getting up of false charges of the most serious character.

ആശയം :
ചിലപ്പോൾ ന്യായാധിപന്മാർ രണ്ട് ഏതിർ കക്ഷികളിൽ നിന്നും കൈക്കൂലി വാങ്ങിക്കും. എന്നാൽ വിധി ന്യായം പ്രതികൂലമായി ലഭിക്കുന്ന കക്ഷിക്ക്, ആ കക്ഷി നൽകിയ കൈക്കൂലി വളരെ സത്യസന്ധമായി തിരിച്ചു നൽകും.

ഗ്രാമീണ പാറാവുകാർ ഏറ്റവും നിസ്സാരമായ കപടന്യായം പറഞ്ഞുകൊണ്ട് (കച്ചവട സംഘങ്ങളിൽനിന്നും) പണം തട്ടിയെടുക്കും. അവർ തുണികളും മറ്റ് വാണിജ്യ വസ്ത്തുക്കളും പിടിച്ചെടുക്കുന്നത് തനി കൊള്ളയടിതന്നെയാണ് (ഹൈവേ മോഷണം).

ഉന്നതരായവരും മറ്റ് ഉദ്യോഗസ്ഥരും രാജ്യത്തിന്‍റെ പ്രന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന അവസരത്തിൽ, ഇവർ വീടുകളിൽനിന്നും കോഴി, ആട്, മുട്ട, പഴങ്ങൾ തുടങ്ങിയവ തോന്നുന്ന വില നൽകി എടുത്തുകൊണ്ടു പോകും.

നികുതി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് ആളുകൾ വൈകുന്നേരം കൈക്കൂലി കൊണ്ടക്കൊടുക്കും. ശരിയായതും ന്യായമായതും സർക്കാരിന് യഥാർത്ഥത്തിൽ നൽകേണ്ടുന്നതുമായ നികുതി മാത്രമേ ഈടാക്കാവൂ എന്ന് കൈക്കൂലിയുമായി വന്ന വ്യക്തി കേണ് അപേക്ഷിക്കും.

അങ്ങിനെ പിള്ളമാർ വൻ കൈക്കൂലിസ്സമ്പത്ത് കൊയ്തെടുക്കും.

ചില ഗുമസ്തരും അതുപോലുള്ളവരും അവരുടെ ശമ്പളത്തിനേക്കാൾ മൂന്നും നാലും ഇരട്ടി വരുമാനം നിത്യേനെ കരസ്ഥമാക്കും.

ഈ വിധമായുള്ള ന്യായരഹിത്തിനും, കൈക്കൂലിക്കും അഴിമതിക്കും എതിരായി ഏതെങ്കിലും പാവപ്പെട്ട വ്യക്തി പരാതി നൽകിയാൽ, ആ എഴുത്തും വായനയും അറിയാത്ത ആ വ്യക്തി കഠിനമായ കുറ്റാരോപണങ്ങളിൽ കുടുങ്ങിപ്പോകും.
END

ഇനിയും കുറേക്കൂടി എഴുതാനുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. കഥയറിയാതേയുള്ള ആട്ടം കാണൽ



കേരളത്തിൽ ഇന്നുള്ളതും, 1947 മുതൽ സാമൂഹിക ബോധത്തിൽ നിറഞ്ഞുനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നതും ആയുള്ള പല ബുദ്ധിജിവികൾക്ക് ബൃട്ടിഷ് ഭരണത്തിന് എതിരായി പടപൊരുതിയ കാര്യങ്ങളെക്കുറിച്ചും, കേരള സംസ്ഥാനത്ത് പലവിധ പ്രവർത്തനങ്ങൾ നടത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചും മറ്റും പലതും അറിവുണ്ട് എന്നാണ് കാണുന്നത്.

ഇവയിലെ നിസ്സാരങ്ങളും വളരെ ഒറ്റപ്പെട്ടതുമായ ചെറുകിട സംഭവങ്ങളെ മാധ്യമങ്ങളിലൂടേയും പാഠപുസ്കങ്ങളിലൂടേയും ഊതിവിർപ്പിച്ചാണ് പലരും അവരുടെ പൊള്ളയായ മാനസിക ഉള്ളറകളെ നിറച്ചുവച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അതിലേക്ക് പോകുന്നതിന് മുൻപായി, പറഞ്ഞുകൊണ്ടിരുന്ന കഥ തുടരട്ടെ.

തിരുവിതാംകൂർ രാജ്യത്തിലെ കാര്യമാണ് എഴുതിക്കൊണ്ടിരിക്കുന്നത്.

പറയുന്ന ചില കാര്യങ്ങൾ ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നു എന്നെല്ലാം ചരിത്രബോധമുള്ള വിദ്വാന്മാർ പറഞ്ഞേക്കാം. എന്നാൽ വെറും വാക്കുകളിലൂടെയുള്ള സാമ്യത കണ്ടെത്തലിൽ യാതോരു അർത്ഥവും ഉണ്ടാവില്ല.

ഇന്ത്യയിൽ വീട്ടു വേലക്കാർ ഉണ്ട്. ഇങ്ഗ്ളണ്ടിലും Domestic help, Servant, Housemaid, Governess എന്നെല്ലാം പദങ്ങളിൽ നിർവ്വചിക്കപ്പെടുന്നവർ ഉണ്ട്.

ഇന്ത്യയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. ഇങ്ഗ്ളണ്ടിലും അവർ ഉണ്ട്.

ഇന്ത്യയിൽ ഉദ്യോഗസ്ഥർ ഉണ്ട്. ഇങ്ഗ്ളണ്ടിലും ഉണ്ട്.

ഈ രീതിയിൽ ചരിത്രത്തേയും സമൂഹത്തേയും വിലയിരുത്തിയാൽ, യാതോരു വിവരവും കിട്ടില്ല. കാരണം, ഇന്ത്യയിലെ ഭാഷകൾ ഫ്യൂഡൽ ഭാഷകൾ ആണ്. ഇങ്ഗ്ളണ്ടിലെ ഭാഷ ഇങ്ഗ്ളിഷ് ആണ്.

ഈ ഒരു വ്യത്യാസത്തെക്കുറിച്ച് ബോധമില്ലാതെയുള്ള വിലയിരുത്തലുകൾ വെറും പൊള്ളയായവയാണ്.

ഇവിടെ ഇത്രയും കാര്യം പറയാൻ പ്രകോപനം നൽകിയത്, തിരുവിതാംകൂർ രാജ്യത്തിൽ നിത്യമായി നിലനിന്നിരുന് press-gang systemത്തെക്കുറിച്ച് ചിന്തിച്ചതാണ്.

ഈ ഒരു വാക്യപ്രയോഗം പറയുമ്പോൾ, ഉടനേ തന്നെ, ഇത് ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നുവെന്ന് പറയാൻ പലരും വെമ്പൽകൊള്ളും.

ഭൂഖണ്ട യൂറോപ്യൻ രാജ്യക്കാരുമായി യുദ്ധം നടക്കുന്ന അവസരത്തിൽ ചില നിരത്തുകളിൽ വച്ച് ആളുകളെ നിർബന്ധിച്ച് പട്ടാളത്തിൽ ചേർത്തുപോലും. ഈ വിധമായുള്ള ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ഇങ്ഗ്ളണ്ടിനെ വിലയിരുത്താൻ ആവില്ല.

കാരണം, രണ്ടാം ലോകമഹായുദ്ധകാലത്ത്, ഇങ്ഗ്ളണ്ടിലെ സാധാരണക്കാർ സ്വയം പ്രതിരോധ സംവിധാനങ്ങളും സൈനിക പ്രവർത്തനങ്ങളും നടത്തിയവർ ആണ്.

“The subordinate officials take advantage of any exigencies to enlist forced labour for State purposes, with an indifference to the hardships they entail on the poor, approaching to utter recklessness.


ആശയം :
സർക്കാർ ആവശ്യത്തിനായി പാവപ്പെട്ട ആളുകളെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന ഏർപ്പാടാണ് നിലനിന്നിരുന്നത്. ഇങ്ങിനെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവരെ നിർവ്വഹണം ചെയ്യുന്നത് താഴെക്കിടിയിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കും. എന്നു വച്ചാൽ ഇന്നുള്ള സർക്കാർ ശിപായി, പോലീസ് ശിപായി റങ്കുകാരോട് താരത്മ്യം ചെയ്യാവുന്ന ജിവനക്കാർ. അവർ നായർ ജാതിക്കാരും ആയിരിക്കും.

ഈ ജീവനക്കാരുടെ ദുഷ്ടമായ പെരുമാറ്റത്തെ നായർമാരുടെ ദുഷ്ടതയായി കാണാൻ എളുപ്പമാണ്.

എന്നാൽ വാസ്തവം, ഇതല്ല. സർക്കാർ ഉദ്യോഗസ്ഥരിലെ കീഴ് സ്ഥാനക്കാരുടെ സാധാരണക്കാരോടുള്ള മര്യാദ കുറഞ്ഞ പെരുമാറ്റം മാത്രമാണ് ഇത്. ഇത് അവരിൽ സൃഷ്ടിക്കുന്നത് പ്രാദേശിക ശ്രേഷ്ഠ ഭാഷയായ മലയാളം തന്നെയാണ്. അല്ലാതെ ജാതി വ്യവസ്ഥയല്ല.

മുകളിൽ നൽകിയിട്ടുള്ള ഉദ്ദരണിയിൽ പറയുന്നത്, പിടികൂടപ്പെട്ട പാവപ്പെട്ടവർ കഠിനമായ നരകയാതന അനുഭവിക്കും എന്നതാണ്.

യാതോരു സഹതാപമോ, മനുഷ്യത്വമോ ഇല്ലാതെയാണ് ഈ പിടികൂടപ്പെട്ട ആളുകളോട് സർക്കാർ ശിപയിമാർ പെരുമാറുക. അവർ ഭക്ഷണം കിട്ടുന്നുണ്ടോ എന്നും അവർക്ക് ശുചികരണത്തിനായുള്ള സമയവും സൗകര്യവും ഉണ്ടോ എന്നൊന്നും ഈ കൂട്ടർ ശ്രദ്ധിക്കില്ല. നീ, എടാ വാക്കുകളിൽ അമർത്തിവെക്കും ഈ പിടികൂടപ്പെട്ടവരെ.

എന്നാൽ ഓർക്കുക, ഈ പിടികൂടപ്പെട്ടവരും അവരെ പിടിച്ചവരും, യഥാർത്ഥത്തിൽ ഒരേ ഭാഷക്കാരും ഒരേ തരത്തിലുള്ള മാനസിക ഭീകരത്വം ഉള്ളവരും ആണ്.

ആ പാവപ്പെട്ടവർ അവരെ ദ്രോഹിക്കുന്നവരെ 'ബഹുമാനിക്കും' എന്ന പ്രതിഭാസം ഇന്നും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്.

ഇന്നും ആളുകൾ തങ്ങളെ അടിച്ച പോലീസുകാരെക്കുറിച്ച് പരാതിപ്പെടുമ്പോൾ അദ്ദേഹം, സാറ് എന്നല്ലാമുള്ള പദങ്ങൾ തന്നെയാണ് ഉപയോഗിക്കുക. അല്ലാതെ അവൻ എന്നെ അടിച്ചു എന്നോ അയാൾ എന്നെ അടിച്ചു എന്നോ പറയാൻ ധൈര്യപ്പെടില്ല.

ഇതാണ് മലയാള ഭാഷയുടെ സർപ്പസൗന്ദര്യം!

ഈ ഒരു കാര്യം ഏതാണ്ട് 2004ൽ ഇങ്ഗ്ളിഷുകാരുടെ ഒരു ചർച്ചാവേദിയായ ഓൺലൈൻ ഫോറത്തിൽ ഒരു ചർച്ചയായി വന്നിരുന്നു. ഞാൻ ഇതുമായി ബന്ധപ്പെട്ടു നൽകിയ വിശദ്ധീകരണം അവർക്ക് മനസ്സിലാക്കാനുള്ള പ്രാപ്തി അവരുടെ ഭാഷ അവർക്ക് നൽകുന്നില്ലാ എന്നതാണ് മനസ്സിലാക്കാൻ പറ്റിയത്.

തിരുവിതാംകൂറിലെ ഈ ഭീകരാവസ്ഥയെ ബൃട്ടിഷ്-മലബാറിലെ ഔദ്യോഗിക കാര്യ നിർവ്വഹണ വേദികളിൽ നിയന്ത്രിക്കാൻ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു.

എന്നാൽ, ഏകനായ ഒരു ഇങ്ഗ്ളിഷ് / ബൃട്ടിഷ് ജില്ലാ കലക്ടർക്ക് ചെയ്യാനാവുന്നതിന് ഒരു പരിധിയുണ്ട്. കാരണം, ഭരണത്തിൽ അടിമുടി പ്രാദേശികരാണ് പ്രവർത്തിക്കുന്നത്. അവരിലെ ഭാഷാ പരമായുള്ള ദുഷ്ടതയെ തേച്ചുമാച്ചുകളയാൻ പ്രയാസം തന്നെയാണ്.

ഭരണം ഇങ്ഗ്ളിഷ് ഭാഷയിൽ ആയിരുന്നു എന്ന ഒരു മാസ്മരിക വ്യത്യാസം നിലനിന്നുപോന്നു, എന്നുമാത്രം.

തിരുവിതാംകൂർ രാജ്യത്തിൽ ഉദ്യോഗസ്ഥർക്ക് വള്ളങ്ങളിലൂടെ യാത്ര ചെയ്യേണ്ട അവസരങ്ങൾ നിത്യവും ഉണ്ടാവും.

The press-gang system is employed by the Granary Superintendent of Valiatory and the Nemum Police, to secure boats, and men to man them whenever required for Sirkar purposes. Every boat and every man in this parish is seized, and black mail levied from such as wish to escape this oppression.


ആശയം:
സർക്കാർ ആവശ്യത്തിനായി വള്ളങ്ങളും അവയെ തുഴയാനുള്ള ആളുകളേയും വേണ്ടുന്ന അവസരങ്ങളിൽ സർക്കാർ തൊഴിലുകാർ പിടികൂടും

വലിയതുറയിലുളള (അതാണ് സ്ഥലം എന്ന് തോന്നുന്നു) സർക്കാർ പത്തായപ്പരയുടെ (Granary / Warehouse) സുപ്പറിൻ്റൻ്റും നേമം പോലീസും ആണ് ഈ വിധം ആളുകളെ പിടികൂടുക.

ആ ഇടവകയിലുള്ള എല്ലാ വള്ളങ്ങളും പുരഷന്മാരും പിടികൂടപ്പെടും. ഈ പീഡനത്തിൽ നിന്നു രക്ഷപ്പെടാൻ താൽപ്പര്യം ഉള്ളവരിൽ നിന്നും കാര്യമായ കൈക്കൂലി വാങ്ങിക്കും.
END

It not unfrequently happens that the boatmen decamp; and the head villager buys off the myrmidons of the press-gang by a bribe assessed on the whole village, to escape the grudge that would otherwise inevitably follow in the shape of fines and imprisonments


ആശയം:
പലപ്പോഴും ആരും അറിയാതെ ചില വള്ളക്കാർ രക്ഷപ്പെടും. അങ്ങിനെ സംഭവിക്കുമ്പോൾ, ആ ഗ്രാമത്തലവൻ കൂട്ടത്തോടെ കയറിവരുന്ന സർക്കാർ കീഴ്ജീവനക്കാർക്ക് വൻ തുക കൈക്കൂലിയായി നൽകി അവരെ സമാധാനിപ്പിച്ചുവിടും. ഇത് നൽകുന്നില്ലായെങ്കിൽ, കഠിനമായ പിഴയും തടവറ ശിക്ഷയും ഉടന തന്നെ ആ ഗ്രാമത്തിലെ പുരുഷന്മാർ അനുഭവിക്കേണ്ടിവരും.
END

The rowers often complain of suffering from impressment for travellers, the Beach Superintendent, one of their own class appointed by the Sirkar, taking bribes from those who are better off and strong in body, and often seizing the poor, the aged, or boys, beating those who attempt to flee to avoid the inconvenience.


ആശയം:
Beach Superintendent ആയി സർക്കാർ നിയമിക്കുന്നത് വള്ളക്കാരിൽ പെട്ട ഒരാളെത്തന്നെയാണ്.

ഇന്ന് ഇന്ത്യൻ ജയിലുകളിൽ ഉള്ള മേസ്തിരി എന്നോ മറ്റോ പേരിൽ അറിയപ്പെടുന്ന ജയിൽ പുള്ളിപോലുള്ള ഒരു പ്രതിഭാസക്കാരൻ ആണ് ഈ Beach Superintendentടും.

ജയിലിലെ മേസ്തിരിയും ഒരു ജയിൽ പുള്ളിതന്നെ. ഈ ആൾ ജയിൽ ജീവനക്കാരോട് വൻ വിധേയത്വം നൽകും. അതേ സമയും ഈ ആൾ മറ്റ് ജയിൽ പുള്ളികളെ വരച്ചവരയിൽ നിർത്തും. അവരെ ഒറ്റിക്കൊടുക്കും.

തിരുവിതാംകൂറിലെ Beach Superintendent ആയി നിയമിക്കപ്പെടുന്ന വള്ളക്കാരൻ മറ്റ് വള്ളക്കാരിൽ നിന്നും കൈക്കൂലി വാങ്ങിക്കും. അങ്ങിനെ കൈക്കൂലി തരാത്തവരേയും മറ്റും പിടികൂടി സർക്കാർ വേലക്ക് നൽകും. ഈ പിടികൂടലിൽ നിന്നും രക്ഷപ്പടാൻ ശ്രമിക്കുന്നവരെ കഠിനമായി മർദ്ദിക്കും.
END

ഈ വിധമായുള്ള കാര്യങ്ങൾ വായിക്കുമ്പോൾ മലയാളം അറിയുന്ന വായനക്കാരന് സ്വമേധയാ, പ്രദേശിക ഭാഷയിലെ നീ, എടാ, വെറും പേര് തുടങ്ങിയവയുടെ ആയുധക്കത്തിപോലുള്ള ഉയോഗം മനസ്സിലൂടെ കടന്നുപോകും.

എന്നാൽ ഈ കാര്യങ്ങൾ ഒരു ഇങ്ഗ്ളിഷുകാരനാണ് വായിക്കുന്നതെങ്കിൽ, കഥയറിയാതെയുള്ള ആട്ടം കാണൽ പോലയായിരിക്കും.

Gratuitous service is demanded of work people and bandymen; if refused, charges are got up against them; or they are over punished on some real charge.


തൊഴിലാളികളിൽനിന്നും സൗജന്യ സേവനം നിർബന്ധിച്ചുവാങ്ങിക്കും. ഇതിന് അവർ വഴങ്ങുനില്ലായെങ്കിൽ, അവരെ മറ്റുവല്ല ശരിയായ കുറ്റകൃത്യത്തിന് ശിക്ഷിക്കും
END

ഈ വിധമായുള്ള വേറേയും പലകാര്യങ്ങളും എഴുതാനുണ്ട്. എന്നാൽ വായനക്കാരനിൽ ഇതൊന്നും കാര്യമായ ഒരു മാനസിക ചലനം വരുത്തും എന്നു തോന്നുന്നില്ല.

കാരണം, ഇന്ന് ഒരു വീട്ടുവേലക്കാരി പരാതി പറയുകയാണ് എന്ന് വിചാരിക്കുക.

എന്നെ വീട്ടുടമ നീ എന്നാണ് സംബോധന ചെയ്യുന്നത്. എടീ എന്ന് വിളിക്കും.

ചിലപ്പോൾ എന്‍റെ ചെവി പിടിച്ചു തിരിക്കും.

എന്നെ നിലത്താണ് ഇരുത്തുക. ഞാൻ നിലത്താണ് കിടക്കേണ്ടത്.

എനിക്ക് ഭക്ഷണം കഴിക്കാൻ തരുന്നത് വിലകുറഞ്ഞ പ്ളെയ്റ്റും പാത്രങ്ങളും ആണ്.

തിന്നാൻ തരുന്നത് ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ്. വീട്ടുകാർ നല്ല ഭക്ഷണം കഴിക്കും.

വീടിന്‍റെ മുൻവാതിലിലൂടെ ഞാൻ കയറാൻ പാടില്ല. അടുക്കള വാതിൽ ആണ് എനിക്ക് കയറാനുള്ള ഇടം.

എനിക്ക് തുച്ഛമായ വേതനം ആണ് വീട്ടുകാർ നൽകുക.

അവരുടെ പഴയ വസ്ത്രങ്ങൾ ആണ് ഞാൻ ഉടുക്കേണ്ടത്.

വീട്ടുകാർ വെസ്റ്റേൺ ടോയ്ലറ്റാണ് ഉപയോഗിക്കുക. ഞാൻ ഉപയോഗിക്കേണ്ടത്, വൃത്തിയില്ലാത്ത ഇന്ത്യൻ ടോയ്ലറ്റാണ്.
END

ഇതിലെല്ലാം എന്തിരിക്കുന്നു എന്ന് ഇന്ത്യയിലെ ഒരു സാധരണ വീട്ടുകാരൻ ചോദിച്ചേക്കാം. കാരണം, ഇതൊക്കെയാണ് ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയും സാധാരണ പെരുമാറ്റങ്ങളും.

പോരാത്തതിന്, ആ വീട്ടുവേലക്കാരിയും ഇവിടുള്ള ആൾ തന്നെയാണ്. ഇവിടുള്ള ഭാഷ സംസാരിക്കുന്ന ആൾ ആണ്. ആ ആൾക്ക് വൻ സ്ഥാനങ്ങളും സൗകര്യങ്ങളും നൽകിയാൽ അയാൾ തിരിഞ്ഞു കൊത്തും.

എന്നാൽ ഈ പറഞ്ഞ പരാതിയിൽ കാര്യമായ കഴമ്പുണ്ട് എന്നു തോന്നുക ഒരു ഇങ്ഗ്ളിഷ് വ്യക്തിക്ക് മാത്രമാണ്. ആ വ്യക്തിക്ക് എന്നാൽ പലതും മനസ്സിലായിട്ടുണ്ടാവില്ല.

ആ വ്യക്തി ഇതിനെതിരായി പ്രവർത്തിക്കും എന്നല്ല ഇവിടെ പറഞ്ഞത്. പറഞ്ഞത്, ഈ വിധമായുള്ള ഒരു സാമൂഹികാവസ്ഥ ഇങ്ഗ്ളിഷ് സാമൂഹികാവസ്ഥയുടെ നേരെ വിപരീതമായുള്ള ഒന്നാണ് എന്നതാണ്. ആ ആൾ ഈ നാട്ടിൽ കാണുന്ന ആളുകളും ഇങ്ഗ്ളിഷ് വ്യക്തികളിൽ നിന്നും തികച്ചും വ്യത്യസ്തരാണ്.

ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ അടിമത്തം നിരോധിച്ചത്, ഇവിടുള്ള മറ്റ് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ വിപരീതമായിട്ടായിരിക്കും ബാധിച്ചിരിക്കുക. ഈ കാര്യവും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. ഉദ്യോഗസ്ഥരുടെ അധികാരം



തിരുവിതാംകൂർ രാജ്യത്തിലെ കാര്യം തുടരുകയാണ്. Rev. Samuel Mateer തന്‍റെ Native Life in Travancore എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ആണ് ഉദ്ദരിച്ചുകൊണ്ടിരിക്കുന്നത്:
The heads of the respective castes also paid an annual sum for their dignity.


ആശയം : ഓരോ ജാതിക്കാരുടേയും തലവന്മാർ അവരുടെ നേതൃത്വ സ്ഥാനം നിലനിർത്താനായി വാർഷികമായി ഒരു സംഖ്യ രാജകുടുംബത്തിന് നൽകും. END

എന്നുവച്ചാൽ, ഓരോ കീഴ്ജനത്തിനേയും താഴ്ത്തിപ്പിടിച്ചു നിർത്തുന്നതിൽ അവരുടെ തന്നെ ഇടിയുള്ള നേതാവ് ഉന്നതർക്ക് വൻ പിന്തുണ നൽകും എന്നർത്ഥം. ഈ വ്യക്തി വാർഷികമായി നൽകേണ്ടുന്ന സംഖ്യ നൽകുന്നതിൽ പരാജയപ്പെട്ടാൽ, ആ സ്ഥാനം മറ്റൊരാൾക്ക് ലഭിക്കും. പിന്നങ്ങോട്ട് അയാളായിരിക്കും മറ്റുള്ളവരെ നീ, എടാ, എടീ വാക്കുകളിൽ അമർത്തിപ്പിടിക്കുക.

ഇതെല്ലാം ഇങ്ഗ്ളിഷിൽ ഇല്ലാത്ത പ്രതിഭാസങ്ങൾ ആണ്.

Bribes and pecuniary gratifications were everywhere expected, and nowhere forbidden.


ആശയം : കൈക്കൂലിയും പണം നൽകിക്കൊണ്ടുള്ള സംതൃപ്ത്തിപ്പെടുത്തലും എല്ലാ ഔദ്യോഗിക വേദികളിലും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇവ യാതോരിടത്തും നിരോധിക്കപ്പെട്ടിരുന്നുമില്ല.

The ruling power and subordinate officials were ever ready to snatch from the people as much as possible. When a cruel ruler was on the throne, the country suffered much; when a benevolent one, it gained little


അധികാരം ഉള്ള ഉദ്യോഗസ്ഥരും അവരുടെ കീഴുദ്യോഗസ്ഥരും പൊതുജനങ്ങളിൽ നിന്നും ആവുന്നതെല്ലാം തട്ടിയെടുക്കും. സിംഹാസനത്തിൽ ഒരു ക്രൂരനായ ഭരണാധിപനാണ് ഉള്ളത് എങ്കിൽ എല്ലാരും നരകിക്കും. എന്നാൽ കരുണയുള്ള ആൾ സിംഹാനത്തിൽ കയറിയാൽ, ജനങ്ങൾക്ക് പ്രത്യേകമായുള്ള യാതോരു ഗുണവും ലഭിക്കില്ല.

“These demands,” wrote Sir Madava Row, “were of the most uncertain character, involved a good deal of oppression and vexation, and interfered with the freedom which industry of all kinds is entitled to.”


Sir Madava Row തിരുവിതാംകൂർ രാജ്യത്തിന്‍റെ ദിവാനായി 1857 മുതൽ 1872 വരെ പ്രവർത്തിച്ച വ്യക്തിയാണ്. ഈ വ്യക്തിയുടെ വാക്കുകൾ ആണ് മുകളിൽ നൽകിയിട്ടുള്ളത്.

ആശയം: ഉദ്യോഗസ്ഥർ അധികാരത്തോടെ ചോദിക്കുന്ന കാര്യങ്ങൾ മിക്കപ്പോഴും ഒരു അവ്യക്തത നിറഞ്ഞ രീതിയിൽ ആയിരിക്കും. ഇവയിൽ അടിച്ചമർത്തൽ ഭാവവും ഉപദ്രവും നിറഞ്ഞുനിൽക്കും. ഏതൊരു വ്യവസായത്തിനും പ്രവർത്തിക്കാൻ ആവശ്യമായ സ്വതന്ത്ര്യത്തിൽ ഇവ കൈകടത്തും. END

The small nominal sums that were in some cases allowed for work did not reach the labourer’s hands, the underlings keeping what they could for themselves, or to bribe their superiors to continue them in employment, while the people dared not complain, lest countercharges be brought against the complainant, and himself condemned as a malefactor, imprisoned, or perhaps, tortured to death.


സർക്കാർ തൊഴിലിനായി പിടികൂടപ്പെട്ട തൊഴിലുകാർക്ക് നൽകാൻ വളരെ നിസ്സാരമായ ഒരു സംഖ്യ സർക്കാർ നൽകും. എന്നാൽ ഇവ ആ തൊഴിലുകാർക്ക് ലഭിക്കില്ല. തൊഴിലാളികളെ മേൽനോട്ടം നടത്തുന്ന കീഴുദ്യോഗസ്ഥർ അവർക്ക് ആവുന്നത്ര കൈവശപ്പെടുത്തും. പോരാത്തതിന്, ഈ സംഖ്യയിൽ ഒരു പങ്ക് അവരുടെ മേലുദ്യോഗസ്ഥർക്കും അവർ പങ്കിടും. എന്നാലേ ആ മേൽനോട്ട സ്ഥാനം അവർക്ക് തുടരാൻ ആവുള്ളു.

അതേ സമയം തൊഴിൽ ചെയ്യുന്നവർ പരാതിപ്പെടാനും ധൈര്യപ്പെടില്ല. കാരണം, അവർ പരാതിപ്പെട്ടാൽ, അവർക്ക് നേരെ മറ്റ് ആരോപണങ്ങൾ വരികയും, അവർ കുറ്റക്കാരാണ് എന്ന് വിധി കൽപ്പിച്ച് അവരെ ജയിലിൽ ഇടുകയോ, അതുമല്ലായെങ്കിൽ അവരെ കായികമായി പീഡിപ്പിച്ച് കൊല്ലുകയോ ചെയ്യും.

but the public benefit is the farthest thing from the thoughts of the peons, gumasthas, and other assistants, and even some of the Tahsildars. General corruption, incapacity, and dense ignorance of their duty, cruelty and bribery, as far as they dare to indulge in these, still prevail. Only personal interests and private profit are considered by many.


പൊതുജനത്തിന് ഗുണം വരുണം എന്ന ചിന്ത ശിപായിമാരുടേയും ഗുമസ്തരുടേയും മറ്റ് സർക്കാർ കീഴ് ഉദ്യോഗസ്ഥരുടേയും, പോരാത്തതിന് ചില താസിൽദാർമാരുടേയും മനസ്സിൽ തീരെ ഇല്ലാത്ത ഒരു കാര്യമാണ്.

പൊതുവായുള്ള അഴിമതിയും, കഴിവില്ലായ്മയും, അവരുടെ തൊഴിൽ ഉത്തരവാദിത്വത്തെക്കുറിച്ച് യാതോരു വിവരവമില്ലായിമയും ഇവരിൽ നിറഞ്ഞുനിൽക്കും.

ആവുന്നിടത്തോളം ക്രൂരതയും കൈക്കൂലി വാങ്ങിക്കലും ആണ് ഇവരിൽ നിൽനിക്കുന്നത്. മിക്ക ഉദ്യോഗസ്ഥരം വ്യക്തിപരമായ താൽപ്പര്യങ്ങളേയും സ്വകാര്യ ലാഭത്തേയും മാത്രം ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുക.

Unconscionable delays occur in attending to business, so that suitors are tired out and it becomes not worth their while to continue.
One great resort of some officials is to leave letters unanswered, so that people get tired out on smaller matters.
In attendance on the public offices and courts, witnesses have been compelled frequently to trudge over roads and kept waiting for days, sometimes hungry, faint and sick, while their private affairs go to ruin.


സർക്കാർ നടപടിക്രമങ്ങളിൽ അത്യധികമായ കാലതാമസം വരുത്തുക എന്നതിലൂടെ സർക്കാർ സേവനത്തിനായി അപേക്ഷിക്കുന്നവരെ മനംമടുപ്പിച്ചു വിടും.

ഇതിന് ഉപയോഗിക്കുന്ന ഒരു മാർഗ്ഗം, അപേക്ഷാ കത്തുകൾക്ക് മറുപടി നൽകാതിരിക്കൽ ആണ്.

സർക്കാർ ഓഫിസുകളിലും കോടതിയിലും സാക്ഷികൾ ആയി വരുന്നവർ അനേകം ദൂരം നടന്നാണ് വരിക. അവരെ ദിവസങ്ങളോളം അവിടങ്ങളിൽ പിടിച്ചുനിർത്തും.
പലരും വിശപ്പിനും അസുഖത്തിനും അടിമപ്പെടും.
പലരും തലചുറ്റി വീഴും.
അവരുടെ സ്വകാര്യ കാര്യങ്ങൾ അതോടെ നശിച്ചുപോകും.

Tax receipts are written in a most indefinite manner, without specifying the particular property for which the tax is paid : the people believe this is done to keep the payer in the power of the Sirkar clerks.


നികുതി രശീതകൾ യാതോരു വിശദാംശങ്ങളും രേഖപ്പെടുത്താതെയാണ് നൽകുക. ഏത് സ്വത്തിനാണ് നികുതി അടച്ചത് എന്നത് വ്യക്തമാകില്ല. ജനങ്ങൾ മനസ്സിലാക്കുന്നത്, അവർ ഇതോടുകൂടി സർക്കാർ ഗുമസ്തരുടെ കൈകളിൽ പെട്ടുകിടക്കും എന്നതാണ്.

Common sense would surely require some definition, name, or number of the particular property referred to in such receipts.


ശരീതിയിൽ സ്വത്തിന്‍റെ നിർവ്വചനം, പേര് അല്ലെങ്കിൽ നമ്പർ അങ്ങിനെ എന്തെങ്കിൽ ഉണ്ടാവണം എന്നത് സാമാന്യ ബുദ്ധിയിലൂടെ മനസ്സിലാക്കാൻ പറ്റുന്നകാര്യമാണ്. എന്നാൽ സർക്കാർ ഗുമസ്തൻ ഇവ രേഖപ്പെടുത്തില്ല.

Receipts are also given to persons who cannot read, for sums less than those actually paid.


വായിക്കാൻ അറിയാത്ത ആളുകൾക്ക് രശീതി നൽകുമ്പോൾ, അവർ അടച്ച സംഖ്യയേക്കാളും കുറഞ്ഞ ഒരു സംഖ്യയാണ് രേഖപ്പെടുത്തുക.

But the Provertikaran, tax collector, and clerks ask four or six times the proper rate, or profess to measure the land, and say it is much greater in extent than it really is. The Pillai will say, “give me a rupee, and I will make the tax light for you.”


ന്യായമായും നൽകേണ്ടുന്ന നികുതി-സംഖ്യയുടെ നാലുമുതൽ ആറു ഇരട്ടി സംഖ്യയാണ് Provertikaranനും, നികുതി പിരിവുകാരനും സർക്കാർ ഗുമസ്തനും ആവശ്യപ്പെടുക.
അതുമല്ലായെങ്കിൽ സ്ഥലം അളുന്നുവെന്നും അതിന് രേഖയിൽ ഉള്ളതിനേക്കാൾ കൂടുതൽ വസ്തീർണ്ണം ഉണ്ട് എന്നും പറയും.

എന്നിട്ട് പിള്ള (സർക്കാർ ഗുമസ്തൻ) പറയും 'നീ എനിക്ക് ഒരു രൂപ താ. ഞാൻ നികുതി കുറയ്ക്കാം.'

The village Provertikaran and others come and take nearly all the produce, and thus dishearten these poor people from rice cultivation.
They say they would give a tenth or two tenths willingly; but at present they cannot tell what the rules are, or how to calculate the government dues, and whether what they pay goes to the government or to the servants.

“The Government,”said an official who understands the matter, “do not get an eighth of what is collected by the tax-gatherers for Malavaram.”


ഗ്രാമത്തിലെ Provertikaranനും മറ്റ് ഉദ്യോഗസ്ഥരും വന്ന് നെൽകൃഷിയിൽ നിന്നും കിട്ടുന്നതെല്ലാം എടുത്തുകൊണ്ടു പോകും. അങ്ങിനെ ഈ പാവപ്പെട്ടർക്ക് കൃഷി ചെയ്യാനുള്ള താൽപ്പര്യം തന്നെ ഇല്ലാതാക്കും.

പത്തിലൊന്നോ പത്തിൽരണ്ടോ യാതോരും വിരോധവുമില്ലാതെ തരാം എന്ന് കൃഷിക്കാർ പറയും.
എന്നാൽ അവർക്ക് നിയമത്തിൽ എന്താണ് പറയുന്നത് എന്നത് അറിയില്ല.

അതുമല്ലായെങ്കിൽ, സർക്കാറിന് നൽകേണ്ടത് എത്രയാണ് എന്ന് കണക്കുകൂട്ടനുള്ള വിവരവും ഉണ്ടാവില്ല.
മാത്രവുമല്ല, അവർ നൽകുന്ന നികുതി സർക്കാരിനാണോ അതോ ഈ കീഴ് ഉദ്യോഗസ്ഥക്കാണോ ലഭിക്കുന്നത് എന്നതും മനസ്സിലാക്കാൻ യാതോരു മാർഗ്ഗവും ഉണ്ടാവില്ല.

ഈ വിധ കാര്യങ്ങൾ അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, നികുതി പിരിവുകാർ പിടിച്ചെടുക്കുന്ന സമ്പത്തിന്‍റെ എട്ടിൽ ഒന്നുപോലും സർക്കാർ ഖജനാവിൽ എത്തില്ല.

END.

വായനക്കാരൻ മനസ്സിലാക്കേണ്ടത്, സർക്കാർ ഉദ്യോഗസ്ഥൻ സാറും, പൊതുജന വ്യക്തി നീയും ആണ് എന്നതാണ്. ഭാഷാ പരമായുള്ള ഈ വൻ വാക്ക് സൗന്ദര്യം ആസ്വദിക്കുമ്പോൾ, ഉദ്യോഗസ്ഥരോട് യാതൊന്നും കയറിചോദിക്കാൻ പറ്റില്ലായെന്ന് ഓർക്കുക. ചോദിച്ചാൽ അത് തനി ധിക്കാരം തന്നെയാകും. അതാണ് മലയാളത്തിന്‍റെ മാസ്മരിക സൗന്ദര്യം!

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. രണ്ട് കൊടും ദുഷ്ടതകളുടെ ഏറ്റുമുട്ടൽ


തിരുവിതാംകൂർ രാജത്തിന്‍റെ കാര്യമാണ് ഇവിടെ ഇപ്പോൾ പ്രതിപാദിക്കുന്നത് എങ്കിലും, ആ രാജ്യത്ത് കാണപ്പെട്ടിരുന്ന സാമൂഹികാവസ്ഥ തന്നെയാവാം ദക്ഷിണേഷ്യയിലെ മിക്ക രാജങ്ങളിലേയും പാരമ്പര്യ അവസ്ഥ.

ബൃട്ടഷ്-ഇന്ത്യയിലും തൊട്ടടുത്തുള്ള രാജ്യങ്ങളിലും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കണ്ട് ആശ്ചര്യപ്പെട്ടുപോയിരുന്ന വൻ ശിൽപകലാ വൈദഗ്ദ്യത്തെക്കുറിച്ച് Rev. Samuel Mateer ഈ വിധം പറയുന്നുണ്ട്:

When looking with admiration at the noble examples of Indian architecture and engineering — temples, forts, public buildings — the first thought that sometimes occurs to us is of the vast amount of misery and expenditure of human life imposed on the multitudes, as in Egypt, who did the unskilled labour.


ആശയം :

ഇന്ത്യയിലെ വസ്തുശിൽപകലാ വൈദ്ഗ്ദ്യത്തിന്‍റെ വളരെ ഉന്നത ഗുണമേന്മയുള്ളവയെ - ക്ഷേത്രങ്ങൾ, കോട്ടകൾ, സർക്കാർ വക കെട്ടിടങ്ങൾ - വൻ മതിപ്പോടുകൂടി നോക്കിക്കാണുമ്പോഴും, ചിലപ്പോഴെങ്കിലും ആദ്യം മനസ്സിൽ വന്നുകേറുന്ന ചിന്ത, ഇവയെല്ലാം പടുത്തുയർത്താനായി അനേകം മനുഷ്യർ നരകയാതന അനുഭവിച്ചതിന്‍റേയും ജീവൻ നഷ്ടപ്പെട്ടതിന്‍റേയും കാര്യമാണ്.

ഈജിപ്റ്റിലും ഇതുതന്നെ നടന്നിരിക്കാം. END.

തിരുവിതാംകൂർ രാജ്യത്തിനെക്കുറിച്ച് പറയാനായി മനസ്സിൽ ഉള്ളത് രണ്ട് കാര്യങ്ങൾ ആണ്.

ഒന്ന്, ആ രാജ്യത്തിൽ ഉണ്ടായിരുന്ന അടിമ ജനവംശങ്ങൾ.

രണ്ടാമത്തേത്, ആ രാജ്യത്തിൽ നിർമ്മിച്ചെടുത്ത പോലീസ് പ്രസ്ഥാനം.

അടിമ ജനവംശങ്ങൾ എന്ന് ബഹുവചന വാക്ക് സൂചന നൽകിയത്, അടിമകളായി അമർന്നുപോയത് ഏതെങ്കിലും ഒരു ജനവശം അല്ലായെന്ന് സൂചിപ്പിക്കാനാണ്. മാത്രവുമല്ല, സാധാരണ ജനങ്ങളിൽ പെട്ട ആരെയെങ്കിലും പിടിച്ച് അടിമായാക്കിയതും അല്ല. എന്നാൽ അങ്ങിനെ ചിലപ്പോഴെല്ലാം സംഭവിച്ചിട്ടുമുണ്ട് എന്നതും വാസ്തവമായിരിക്കാം.

തിരുവിതാംകൂറിലെ അടിമ ജനവംശങ്ങൾ പറിയർ, പുലയർ എന്നിവരാണ് എന്നാണ് തോന്നുന്നത്. വേറേയും കീഴ്ജനങ്ങൾ ഉണ്ട് എന്നും കാണുന്നു.

കുറവൻ, ഉള്ളാടൻ, പുല്ലൻ, വേടൻ എന്നിവരും ഏറ്റവും കീഴിൽ പെടന്നുർ തന്നെയാണ് എന്നാണ് തോന്നുന്നത്.

എന്നാൽ ശരിക്കും മൃഗതുല്യമായ അടിമത്തത്തിൽ പെട്ടുപോയവർ പറിയരും പുലയരും ആണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇക്കാര്യം എനിക്ക് തീർച്ചയില്ല എന്നും പറയുന്നു.

1880കളിൽ തിരുവിതാംകൂർ രാജത്തിൽ 63,688 പറിയരും, 188,916 പുലയരും ഉണ്ടായിരുന്നുപോലും. മലബാറിൽ ഇവരിൽ ചിലരെങ്കിലും ചെറുമർ എന്ന് അറിയപ്പെട്ടിരിക്കാം എന്ന് ഒരു ചിന്ത. ഇതും തീർച്ചയുള്ള കാര്യമല്ല.

ബൃട്ടിഷ്-മലബാറിൽ അടിമത്തം നിരോധിച്ചതോടുകൂടി, ചെറുമരെ സാമൂഹികമായി വളർത്താനായി പല പദ്ധതികളും ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയിരുന്നു. ആ വക കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ദക്ഷിണ മലബാറിൽ ചെറുമർക്ക് ഏറ്റവും ബലവത്തായ മാറ്റം വരുത്തിയത് ഇസ്ലാമിലേക്ക് അവരുടെ കടന്നുകയറ്റം തന്നെയാണ്. ഇതോടുകൂടി ദക്ഷിണ മലബാറിലെ രണ്ട് താലുക്കുകളിൽ പലവിധ സാമൂഹിക അസ്വാസ്ഥ്യങ്ങളും ഏതാണ്ട് 1830കൾ മുതൽ സംഭവിച്ചിരുന്നു. ആ കാര്യങ്ങളിൽ പലതും പറഞ്ഞു കഴിഞ്ഞു.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, കൃസ്ത്യൻ മിഷിനറി പ്രവർത്തനം ബൃട്ടിഷ്-ഇന്ത്യയിൽ അനുവദിക്കാതിരുന്നതിനാൽ, മലബാറിലെ അടിമ ജനം കൃസ്തീയ മതത്തിലേക്ക് കയറിയില്ല.

തിരുവിതാംകൂറിലെ അടിമത്തത്തെക്കുറിച്ച് ഈ എഴുത്തിൽ നേരെത്തെ എഴുതിയിരുന്നുവോ എന്ന് ഓർമ്മയില്ല. എന്തെങ്കിലും എഴുതിക്കാണും എന്നാണ് വിചാരിക്കുന്നത്.

എതാണ്ട് അഴുക്കിൽ ജീവിക്കുന്ന കന്നുകാലികളെപ്പോലെതന്നെയായിരുന്നു ഈ കൂട്ടരെ ഉന്നത ജനം കണ്ടിരുന്നത്.

ഇവരെ കാണുന്നതും ഇവരെ നോക്കുന്നതും, ഇവരുടെ വീക്ഷണത്തിൽ പെടുന്നതും മറ്റും അതീവ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ഒരു അനുഭവം തന്നെയായിരുന്നിരിക്കാം.

എന്നാൽ, ഇവരെ ഉപയോഗിച്ച് ഒരു പട്ടാളത്തെ തിരുവിതാംകൂർ രാജ്യം പുടത്തുയർത്തിയിരുന്നുവെങ്കിൽ, അടുത്തുള്ള എല്ലാ രാജ്യങ്ങളേയും തിരുവിതാംകൂറിന് നിഷ്പ്രയാസം പിടികൂടൻ പറ്റുമായിരുന്നു.

ഹൈദ്രാലി മലബാറിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ, മലബാറിലെ അടിമജനം അഴിഞ്ഞാടി, നായർമാരുടേയും, അവരുടെ മുകളിലുള്ള ഉന്നത ജാതിക്കാരുടേയും വീടുകളിലേക്ക് ഇരച്ചു കയറിയിരുന്നു.

ഇതിനെ ഭയന്നാണ് ഉന്നത ജാതിക്കാർ ഓടി രക്ഷപ്പെട്ടത് എന്ന് പറയാം എന്നു തോന്നുന്നു. കാരണം, അവരുടെ പാറാവുകാരായ നായർമാർ ഈ കീഴ്ജന വ്യക്തികളുമായി ഏറ്റുമുട്ടാൻ തയ്യാറായിരുന്നില്ല. അവരും ഓടി.

ഏറ്റുമുട്ടിയാൽ നാറും, വാക്കുകളിലും ഭാവനയിലും. വ്യക്തിത്തം ദ്രവിച്ചുപോകും.

എന്നാൽ തിരുവിതാംകൂറിൽ ഈ വിധം ഒരു പട്ടാളത്തെ വച്ചാൽ, അവിടുള്ള മറ്റ് ആളുകൾ ഓടിക്കളയും. അവരുടെ മേൽ ഒരു തോട്ടിപ്പട്ടാളം വന്നാലുള്ള അവസ്ഥയൊന്ന് ആലോചിക്കാവുന്നതാണ്.

ഇവിടെ എന്താണ് പ്രശ്നം എന്ന് ഒന്ന് ചിന്തിക്കാവുന്നതാണ്.

ഇങ്ഗ്ളണ്ടിലും മറ്റ് ഇങ്ഗ്ളിഷ് രാജ്യങ്ങളിലും Toilet വൃത്തിയാക്കുന്ന ജോലികളും nightsoil മാറ്റുന്ന ജോലികളും പണ്ടുകാലം മുതൽ തന്നെ ഉണ്ട്. എന്നാൽ ആ വക തൊഴിലിൽ ഏർപ്പെട്ടാൽ, ആളും അയാളുടെ വ്യക്തിത്വവും കുടുംബവും മറ്റും വാക്ക് കോഡുകളിൽ നാറിപ്പോകില്ല.

എന്നാൽ, ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിലെ കാര്യം അതുപോലെ അല്ല. ചെയ്യുന്ന തൊഴിൽ You, He, She വാക്കുകളേയും അവയുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മറ്റു വാക്കുകളേയും ബാധിക്കും.

ഈ കാരണത്താൽ, ഇന്ന് തോന്നുന്നത്, USൽ എങ്കിലും ഇന്ത്യാക്കാർ കൂട്ടമായി ജീവിക്കുന്ന പ്രദേശങ്ങളിൽ public toiletകൾ നാറിത്തുടങ്ങിയിരിക്കും എന്നതാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇന്ന് Youtubeൽ പല വീഡിയോകൾ കണാൻ പറ്റും, കഷ്ടകാലത്തേയു ജീവിത പതനങ്ങളേയു ദൗർഭാഗ്യ അവസ്ഥകളേയും മറ്റും അതിജീവിക്കാനുള്ള മനഃക്കരുത്ത് നേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്.

ഇങ്ഗ്ളണ്ടിലും വ്യക്തികൾക്ക് ജീവിതത്തിലും സമൂഹത്തിലും പ്രവർത്തന വേദികളിലും ചിലപ്പോഴെല്ലാം വിപരീത അനുഭവങ്ങൾ നേരിടേണ്ടിവരും.

സാമ്പത്തികമായി തളർന്നേക്കം, സമ്പത്ത് നഷ്ടമായേക്കാം, അങ്ങിനെ പലതും. എന്നാൽ, അവയൊന്നും വ്യക്തിയേയും അയാളുടെ കുടുംബത്തേയും സാധാരണ ഗതിയിൽ ഒരു ദുരവസ്ഥയിൽ കാലാകലങ്ങളോളും പിടിച്ചു അമർത്തിവെക്കില്ല.

കഷ്ടകാലത്തെ അതിജീവിച്ച്, വീണ്ടും അവർക്ക് സന്തോഷാവസ്ഥയിലക്ക് വളരാം.

ഈ വിധം ജീവിത വിധിവൈപരീത്യം (vicissitudes of life) അനുഭവിക്കുന്നത് വ്യക്തിയേയും അയാളുടെ കുടുംബത്തേയും സാമൂഹികമായി തളച്ചിടില്ലതന്നെ.

എന്നാൽ ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. വാക്ക് കോഡുകളിൽ (വാക്കുകളിൽ അല്ല) ആളു നാറിയാൽ വലിയ പ്രശ്നം തന്നെയാണ്.

ഇന്ന് കേരളത്തിൽ ഇത് അത്രകണ്ട് പ്രശ്നം അല്ല. കാരണം, ഗൾഫിലേക്ക് ഒന്ന് കടക്കാൻ പറ്റിയാൽ, മിക്ക ആളുകളും സാമ്പത്തികമായി ഉന്നതപ്പെടും. വ്യക്തിത്വം whitewash ചെയ്തുമാതിരിയാകും.

തിരുവിതാംകൂർ രാജ്യത്തിൽ സാമൂഹികമായി അമർത്തപ്പെട്ടാൽ, പെട്ടതുതന്നെ. നുറ്റാണ്ടുകൾ കഴിഞ്ഞാലും യാതോരു മാനസിക ശക്തിപ്പെടുത്തലിലൂടേയും മോചനം ലഭിക്കില്ല.

കാരണം, സമൂഹത്തിലെ എല്ലാ വ്യക്തികളും മുകളിൽ ഉള്ളവരോട് ദാസ്യഭാവം പ്രകടിപ്പിക്കണമെന്നും, കീഴിൽ ഉള്ളവരെ ചവിട്ടിപ്പിടിക്കണമെന്നും ആണ് പ്രാദേശിക ഭാഷ നൽകുന്ന ശിക്ഷണം. ഈ വിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും കീഴിൽ പെട്ടുപോകുന്നവർക്ക് മുകളിലുള്ളവരോട് ദാസ്യഭാവം പ്രകടിപ്പിക്കാനെ ആവുള്ളു.

അവർക്ക് ചിവിട്ടിപ്പിടിക്കാൻ കീഴിൽ ആരും കാണില്ല.

അതിനാൽ തന്നെ ഈ ഏറ്റവും കീഴിൽ നിൽക്കുന്നവർ ഏറ്റവും കൂടുതൽ അപകടകാരികളും ആണ് എന്ന തിരിച്ചറിവാണ് മുകളിൽ ഉള്ളവർക്ക് ലഭിക്കുക.

അടിയിൽ പെട്ട് ഞെരുങ്ങി നിൽക്കുന്നവർ മുകളിലേക്ക് പടർന്നുകയറാനും മുകളിലുള്ളവരെ പിടിച്ചു താഴ്ത്താനും ഉള്ള സൗകര്യം മനസ്സിന്‍റെ ഏറ്റവും ഉള്ളറകളിൽ ഉറക്കിവച്ചിരിക്കും.

ഈ വ്യാമോഹത്തിന് ഉണരാനുള്ള യാതോരു പഴുതും നൽകാൻ പാടുള്ളതല്ല. അടിമ ജീവിതത്തിൽ നിന്നും മോചനം അസാധ്യമാണ് എന്ന് ഉഗ്രവിവരം നിരന്തരം അവരിൽ അടിച്ചേൽപ്പിച്ചാലെ മുകളിൽ ഉള്ളവർക്ക് സമാധാനമായി ഉറങ്ങാൻ ആവുള്ളു.

ഇങ്ങിനെ നോക്കുമ്പോൾ മുകളിൽ ഉള്ളവരിലും അതി കഠിനമായ ക്രൂര മനോഭാവം അവരുടെ പുഞ്ചിരിച്ചുകൊണ്ടുള്ള വാക്കുകളിലും സ്നേഹ പ്രകടനങ്ങളിലും ഒളിഞ്ഞിരിക്കും.

ഇതേ പോലുള്ള ഒരു വിഷം കീഴിൽ പെട്ടവരിലും കാണും. അവർക്ക് അറിവുള്ള കാര്യമാണ്, അവരുടെ വാക്ക് കോഡുകൾക്ക് വേണമെങ്കിൽ ഉഗ്ര നാഗ വിഷം ഏൽപ്പിക്കാൻ ആവും എന്നത്.

അവർ സ്പർശ്ശിക്കേണം എന്നില്ല, മറിച്ച്, അവർ ഒരു വേറും പേര് വിളിച്ചാൽ മതി, ഉന്നത വ്യക്തി കരിവാളിച്ചതുപോലെയാകും.

അവർക്ക് ഉന്നത കാര്യങ്ങൾ സ്പർശിക്കാനുള്ള അവസരം ഉന്നതർ നൽകില്ല. അതിനാൽ തന്നെ അവർ ഉന്നതരുടെ പലതും അവസരം കിട്ടിയാൽ സ്പർശിക്കും.

അവർ നെഗറ്റിവിറ്റി കയറ്റിവിട്ടാൽ, അവരിൽ പോസിറ്റിവ് അക്കമൂല്യ അവരുടെ വ്യക്തിത്വത്തിന്‍റെ സോഫ്ട്വേർ കോഡുകളിൽ കയറിക്കൂടും. അത് അവർക്ക് അനുഭവബോധ്യമാകുന്ന (sense) ഒരു അനുഭവം തന്നെയാണ്.

ഫ്യൂഡൽ ഭാഷകളിൽ വളരെ ഉന്നതരും വളരെ കീഴിലുള്ളവരും തമ്മിലുള്ള ഏതൊരു ബന്ധത്തിലും രണ്ട് വിപരീത രൂപഭാവത്തിലുള്ള ദുഷ്ടത ഒളിഞ്ഞു പ്രവർത്തിച്ചുകൊണ്ടേയിരിക്കും.

ഇത്രയും പറഞ്ഞു കഴഞ്ഞ സ്ഥിതിക്ക്, തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ അവിടുള്ള ഉദ്യോഗസ്ഥരിൽ നിന്നും അനുഭവിച്ച യാതനകൾ വിവരിക്കാം.

അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.

Image
Last edited by VED on Sun Oct 22, 2023 2:57 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. നാട് നാറുന്നത് നിയമ ചട്ടങ്ങളിലൂടെ കണ്ടെത്താൻ ആവും



തിരുവിതാംകൂറിൽ 1880കളിൽ ഏതാണ്ട് 24,00000 (24 ലക്ഷം) ആളുകൾ ഉണ്ടായിരുന്നുവെന്നാണ് കാണുന്നത്.

ഇതിൽ ബ്രാഹ്മണരും ക്ഷത്രിയർ എന്ന് അവകാശപ്പെടുന്നവരും കൂടി 39887 പേരുണ്ടാവും. (ബ്രാഹ്മണർ - 38434. ക്ഷത്രിയർ - 2453)

അമ്പലവാസികളും മറ്റും ഏതാനും പതിനായിരങ്ങൾ.

മലയാള ശൂദ്രർ അഥവാ നായർമാർ 4,40932 (4 ലക്ഷം, 40നായിരം +)

ഇവർക്ക് കീഴിൽവുരന്നവരാണ് കീഴ്ജാതിക്കാർ. എന്നുവച്ചാൽ, ഏതാണ്ട് 19 ലക്ഷത്തോളം പേർ കീഴ്ജാതിക്കാരാണ്.

ഇതിൽ ഈഴവർ 3,83,017 പേരാണ് ഉണ്ടായിരുന്നത് പോലും.

ഏറ്റവും കീഴിൽ വരുന്ന പറിയർ 63,688 പേരും, പുലയർ 4,88,916 പേരും.

മൊത്തം ജനസംഖ്യയുടെ 79 ശതമാനം കീഴ് ജാതിക്കാരായിരിക്കാം.

മൊത്തം ജനസംഖ്യുടെ 23 ശതമാനം വരും പുലയരും പറിയരും.

സർക്കാർ സേവനത്തിലെ കീഴ് ഉദ്യോഗസ്ഥരും പോലീസ് ശിപായിമാരും ചെറിയ എണ്ണം പേർ മാത്രമായിരിക്കാം ഉണ്ടായിരുന്നത്.

തിരുവിതാംകൂർ രാജ്യത്തിലെ സമൂഹത്തെ വൻ കട്ടിയുള്ള ഉച്ചനീചത്വത്തിൽ നിലനിർത്തുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെയായിരുന്നിരിക്കും. ഈ ഉദ്യോഗസ്ഥർ പൊതുജനത്തിൽ പെട്ട എല്ലാരേയും, വിരട്ടിയും ഭീഷണിപ്പെടുത്തിയും മറ്റും നിയന്ത്രിക്കുകയും അവരിൽ നിന്നും പലവിധ വരുമാനങ്ങൾ ഈടാക്കുകയും ചെയ്തിരിക്കാം.

ഈ വിധം ഉദ്യോഗസ്ഥർ പെരുമാറുന്നത് ഒരു തെറ്റാണ് എന്ന യാതോരു വിധ രാജകൽപനയോ നിയമ ചട്ടമോ പണ്ടുകാലങ്ങളിൽ ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

മാത്രവുമല്ല, ഉദ്യോഗസ്ഥരിൽപെട്ട ഒരാൾക്ക് നേരെ ആരെങ്കിലും പരാതി നൽകിയാൽ, അത് എല്ലാ ഉദ്യോഗസ്ഥർക്കും നേരെയുള്ള ഒരു പരാതിയായി ഉദ്യോഗസ്ഥർ കാണും. അവർ സംഘടിതമായി ആ പരാതിക്കാരനെ തമർത്തും.

ഈ കാര്യം Col Munro, മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന് ഒരു റിപ്പോട്ടായി 7th March 1818ൽ നൽകിയരുന്നു.

“No description can produce an adequate impression of the tyranny, corruption and abuses of the system, full of activity and energy in everything mischievous, oppressive and infamous, but slow and dilatory to effect any purpose of humanity, mercy and justice.

This body of public officers, united with each other on fixed principles of combination and mutual support, resented a complaint against one of their number, as an attack upon the whole. ...


ആശയം:

തിരുവിതാംകൂർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ നിഷ്ഠൂരവാഴ്ചയേയും, അഴിമതിയേയും അധികാര ദുരുപയോഗങ്ങളേയും പറ്റിയും, എല്ലാവിധ ദുഷ്ടകാര്യങ്ങൾക്കും ബുദ്ധിമുട്ടിക്കലുകൾക്കും അതിനിന്ദ്യമായ കാര്യങ്ങൾക്കും നൽകുന്ന ഉർജ്ജ്വസ്വലതയെക്കുറിച്ചും, മനുഷ്യത്വവും, കാരുണ്യവും നീതിയും നടപ്പിലാക്കാൻ വരുത്തുന്ന കാലതാമസത്തേയും അലസതയേയു കുറിച്ചും മതിയായ ഒരു ധാരണ നൽകാൻ യാതോരു വിവരണത്തിനും ആവില്ല.

ഈ ഉദ്യോഗസ്ഥക്കൂട്ടർ തമ്മിൽ സംഘടിതരാണ്. അവർ അങ്ങോട്ടും ഇങ്ങോട്ടും പിന്തണനൽകും. അവരിൽ ഒരാൾക്കെതിരെയുള്ള പരാതിയെ അവരെല്ലാവർക്കും എതിരായുള്ള ഒരു പരാതിയായി കാണക്കാക്കും. END

ഇവിടെ വ്യക്തമായി പറയേണ്ടുന്നത്, ഈ ഉദ്യോഗസ്ഥർ പൊതുജനത്തിൽ പെട്ട അധികാരമില്ലത്ത എല്ലാരെയും പിഴിയും, ഭയപ്പെടുത്തും. കർഷകർ പലവിധ രീതികളിലും ഈ ഉദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ആ കാര്യം ഇപ്പോൾ ഇവിടെ കൂടുതലായി പറയാൻ ഇടമില്ല.

തിരുവിതാംകൂർ രാജ്യം English East India Companyയുടെ സംരക്ഷണത്തിൽ വന്നപ്പോൾ, ആ രാജ്യത്തിൽ പലവിധ ഉന്നത മൂല്യങ്ങൾ നിറഞ്ഞ നിയമ ചട്ടങ്ങൾ നടപ്പിലാക്കാൻ രാജകുടുംബം നിരന്തരം നോക്കിത്തുടങ്ങിയിരുന്നു.

ആ വിധ നിയങ്ങളിൽ നിന്ന് തിരുവിതാംകൂർ ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങളെ മനസ്സിലാക്കാൻ പറ്റും.

ഈ വിധ നിയമ ചട്ടങ്ങൾ യാതോരു രീതിയിലും ഉദ്യോഗസ്ഥ പെരുമാറ്റത്തെ നിയന്ത്രിക്കുകയോ നല്ലതാക്കുകയോ ചെയ്തില്ല എന്ന് Col Munroയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

The district officials shall not apply fetters, chains, and manacles to those ryots who are found entangled in any criminal charge.


ആശയം:
കുറ്റാരോപിതരായ സാധാരണ വ്യക്തിയുടെമേൽ യാതോരുവിധ ചങ്ങലകളും കൈകളിലും കാലുകളിലും ഇടരുത്. END

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, പോലീസ് പ്രസ്ഥാനം പിടികൂടുന്നവരെ അവർ ചങ്ങലയിൽ കുടുക്കിയിടും എന്നതുതന്നെ. എന്നാൽ, അവരെ നീ, എടാ, അവൻ, അവൾ, എന്താടാ, എന്താടീ വാക്കുകളിൽ ഇടിച്ചുതാഴ്ത്തും എന്നകാര്യം ഇങ്ഗ്ളിഷ് കമ്പനിക്ക് മനസ്സിലാകില്ല.

When petitioners appear before the district cutcherry, with their complaints, their cases shall be decided reasonably so as to be concurred in by public opinion but no petitioner shall be detained to his inconvenience and put to expense for feeding himself, pending the settlement of his case;

that such cases as could be decided soon shall be settled then and there, and the parties dismissed.

But such cases as would require time to settle shall be decided within eight days,

and if any petitioner is detained before the district cutcherry beyond eight days, he shall be fed at the expense of the district officer.


ആശയം:

ഹരജിക്കാർ, അവരുടെ പരാതിയുമായി, ജില്ലാ കച്ചേരിയിൽ വന്നാൽ, അവരുടെ കേസുകൾ എത്രതും വേഗത്തിൽ തീരൂമാനിക്കപ്പെടണം. ഹരജിക്കാരനെ വിഷമിപ്പിക്കുന്ന തരത്തിൽ, അയാളെ തടഞ്ഞുനിർത്തുകയും അയാൾക്ക് സ്വന്തം ചിലവിൽ ഭക്ഷണം കഴിക്കേണ്ടിവരികയും ആവരുത്.

ഈ വിധ കേസുകൾ അപ്പോൾ തന്നെ തീരുമാനത്തിൽ എത്തിക്കേണം.

എന്നാൽ കൂടുതൽ സമയം വേണ്ടുന്ന കേസുകൾ എട്ടു ദിവസങ്ങൾക്കുള്ളിൽ തീരുമാനിക്കപ്പെടണം.

ഏതെങ്കിലും ഹരജിക്കാരനെ എട്ടു ദിവസത്തിൽ കൂടുതൽ ജില്ലാ കച്ചേരിയിൽ തടഞ്ഞുവച്ചാൽ, അയാളുടെ ഭക്ഷണ ചിലവ് ജില്ലാ ഓഫിസർ സ്വന്തം കൈയിൽ നിന്നും നൽകേണം. END

ഇവിടെ കാണുന്നത്, നിയമ ചട്ടങ്ങളിലൂടെ ഒരു ജനക്കൂട്ടത്തെ നല്ല നടപ്പിലേക്ക് എത്തിക്കാനുള്ള പെടാപ്പാടാണ്. ഇത് യാതോരു രീതിയിലും നടക്കില്ലതന്നെ.

ബസ്സിൽ കയറുന്നവർ ക്യൂ പാലിച്ചുവേണം കയറേണ്ടത് എന്ന നിയമചട്ടം പാസാക്കുകയും, അത് നടപ്പിലാക്കാൻ പോലീസിനെ സ്ഥാനികരിക്കുകയും ചെയ്യുന്ന പോലെയാണ് ഇത്. പോലീസ് നിരീക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ ആളുകൾ പഴയ പോലെ ഇടിച്ചു തന്നെ ബസ്സിൽ കയറും.

ഈ മാനസിക മത്സരം പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഉണ്ട്.

ഈ ഇടിച്ചു കയറ്റം മനസ്സിൽ നിന്നും എടുത്തുമാറ്റേണമെങ്കിൽ, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ മനസ്സിൽ നിന്നും മാച്ചകളയുകയും അവയ്ക്ക് പകരം ഇങ്ഗ്ളിഷ് ഭാഷ നിറയ്ക്കുകയും ചെയ്യുകയാണ് വേണ്ടത്.

തിരുവിതാംകൂർ രാജ്യ നിയമ ചട്ടങ്ങളിൽ എഴുതിച്ചേർത്ത മറ്റൊരു ചട്ടം ഇതാണ്.

When a female petitioner comes before the district cutcherry, her complaint shall be heard and settled at once and on no account shall a female be detained for a night


ആശയം:
ഒരു വനിതാ ഹരജിക്കാരി ജില്ലാ കച്ചേരിയിൽ വന്നാൽ, ആ ആളുടെ പരാതി അപ്പോൾ തന്നെ കേൾക്കുകയും, ഉടനെതന്നെ പരാതിക്ക് തീരുമാനം നൽകുകയും വേണം. യാതോരു കാരണ വശാലും, ഒരു വനിതയെ രാത്രിയിൽ തടഞ്ഞവെക്കരുത്. END

ഈ നിയമത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത്, വനിതകളെ രാത്രികാലങ്ങളിൽ തടഞ്ഞവെക്കാറുണ്ട് എന്നതാണ്. എന്നാൽ, ഈ സ്ത്രീയെ നീ, എടീ, എന്താടീ എന്നെല്ലാം വാക്കുകളിൽ ചവിട്ടിത്താഴ്ത്തും എന്ന കാര്യം മാത്രം മനസ്സിലാക്കാൻ പറ്റില്ല.

മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്, പറിയർ, പുലയർ സ്ത്രീകളെയാവില്ല, ഈ വിധ രാത്രികാലങ്ങളിൽ തടഞ്ഞുവെക്കുക. മറിച്ച് നായർ സ്ത്രീകൾക്കും അവർക്ക് തൊട്ടു താഴെയുള്ള ജാതിക്കാർക്കും ആയിരിക്കും ഈ വിധ അനുഭവം ഉണ്ടാവുക.

That not one of the subjects (ryots) should be oppressed, by placing him in restraint, without allowing him even to attend the calls of nature, or

making him stand within a given line in a stooping posture,

putting a stone on his back or keeping him in water or under the burning sun or confining him under starvation,

neither shall he be subjected to any sort of disgrace.


ആശയം:
പിടികൂടപ്പെട്ട വ്യക്തിയെ കാൽച്ചങ്ങലകളിൽ ബന്ധിപ്പിച്ച്, അയാൾക്ക് toileting സൗകര്യം തടസ്സപ്പെടുത്തരുത്.

അയാളുടെ മുതുകിൽ ഒരു ഭാരമുള്ള കല്ല് വച്ചുകൊണ്ട് അയാളെ കുറേ നേരം കുനിച്ചു നിർത്തരുത്.

അയാളെ വെള്ളത്തിൽ വെക്കരുത്. അയാളെ കഠിനമായ വെയിലിൽ നിർത്തരുത്.

അയാളെ ഭക്ഷണം നൽകാതെ തടവറയിൽ ഇരുത്തരുത്. അയാളെ യാതോരുവിധ മാനഹാനിക്കും വിധേയമാക്കരുത്. END

ഈ നിയമചട്ടങ്ങൾ എല്ലാംതന്നെ ഇങ്ഗ്ളിഷിൽ വായിക്കുമ്പോൾ വൻ മേന്മയുള്ള കാര്യംതന്നെയായിരിക്കും.

ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളണ്ടിൽ നിറയുകയും ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം, ഈ വിധ നിയമങ്ങൾ അവിടേയും എഴുതപ്പെട്ടാൽ, അതും ഫ്യൂഡൽ ഭാഷക്കാരുടെ വരവിലോടെ ജനം നേടിയെടുത്ത ഒരു വൻ കാര്യമായി കാണ്ടേക്കാം.

എന്നാൽ വാസ്തവം മറ്റൊന്നായിരിക്കും. ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞു തുടങ്ങിയാൽ, നിയമ ചട്ടങ്ങളിലൂടെ ജനത്തിനെ നിയന്ത്രിക്കേണ്ടുന്ന അവസ്ഥ വന്നതാണ് ഈ മാറ്റം.

നിയമ ചട്ടങ്ങളിലൂടെ സമൂഹത്തെ നന്നാക്കേണ്ടിവരുമ്പോൾ മനസ്സിലാക്കേണ്ടത്, നാടും അവിടുള്ള സാമൂഹിക ആശയവിനിമയ സമ്പ്രദായവും നാറിത്തുടങ്ങിയിരിക്കന്നുവെന്നതാണ്.

ഇന്ത്യൻ ഭരണ ഘടനപോലെയാണ് ഇത്.

ഇന്ത്യയിൽ എന്തെല്ലാം നല്ല കാര്യങ്ങൾ നടപ്പില്ലാവില്ലായെന്ന് നോക്കുക. അവയെല്ലാം ഭരണഘടനയിൽ നടപ്പിലാക്കണം എന്നുണ്ട്.

തിരുവിതാംകൂറിലെ കീഴ്ഉദ്യോഗസ്ഥർക്ക് വൻ ഭൂജന്മികളെ വിരട്ടാൻ ആവില്ല. കാരണം, ആ ഭൂജന്മികൾക്ക് രാജകുടുംബക്കാരുമായി ബന്ധം കാണും. സ്വന്തമായ ആളും ആയുധ ബലവും കാണും.

The Rajah, therefore, imposed no restraint on their rapacity


ആശയം: ഉദ്യോഗസ്ഥരുടെ അത്യാർത്തിയുടെമേൽ രാജാവ് യാതോരു നിയന്ത്രണവും വച്ചില്ല. END

ഈ മുകളിൽ പറഞ്ഞ സാമൂഹികാന്തരീക്ഷം ആണ് ഇന്ന് ഇന്ത്യയിൽ സാവധാനത്തിൽ വളർന്നുവരുന്നത്. എന്നാൽ ഈ കാര്യം കേരളം പോലുള്ള ഇടങ്ങളിൽ പണക്കാരായുള്ളവർക്ക് അനുഭവപ്പെടില്ല.

തിരുവിതാംകൂറിലെ പറിയരും പുലയുരും തന്നെ അവിടുള്ള ജനസംഖ്യയുടെ 23 ശതമാനം പേർ വരും. അവർക്ക് സംഘടിച്ചുനിന്നാൽ, രാജ്യം തന്നെ പിടികൂടാൻപറ്റും.

പോരാത്തിന്, മറ്റ് കീഴ്ജാതിക്കാരും ഉണ്ട്. ഇവർക്കെല്ലാമുള്ള പൊതുവായുള്ള പോരായ്മ അവരുടെ ഭാഷ തന്നെ. .

ഈ ഭാഷ അവരിലെ വ്യക്തികളെ തമ്മിൽത്തമ്മിൽ You, He, She വാക്കുകളിലും അവയോട് ബന്ധപ്പെട്ടുകിടക്കുന്ന നൂറുകണക്കിന് മറ്റ് വാക്കുകളിലും തരംതാഴ്ത്തി സംസാരിപ്പിക്കാനാണ് കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം അവരെ അമർച്ച ചെയ്യുന്നവരെ അവർ You, He, She വാക്കുകളിലും അവയോട് ബന്ധപ്പെട്ടുകിടക്കുന്ന നൂറുകണക്കിന് മറ്റ് വാക്കുകളിലും ഉന്നതരായി പ്രതിഷ്ടിക്കാനുമാണ് കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

കീഴിൽ പെട്ടവർ അവരേക്കാൾ കീഴിലുള്ളവരെ ചവിട്ടിത്താഴ്ത്താനാണ് നോക്കുക.

ഇനി തിരുവിതാംകൂരിലെ ഉദ്യോഗസ്ഥർ കീഴ് ജാതിക്കാരോട് പെരുമാറിയ രീതിനോക്കാം.

ഈ പെരുമാറ്റത്തിലെ കാഠിന്യം തിരുവിതാംകൂറിലെ മറ്റ് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല എന്നത് ആശ്ചര്യകരമായ കാര്യം ആയിതോന്നാം.

എന്നാൽ ഇതേ ഭാവം തന്നെയാണ് ഇന്നുള്ള സാധാരണക്കാരായ ഇന്ത്യാക്കാരുടെയും ഭാവവും. അവർക്ക് മറ്റ് സാധാരണക്കാരനെ സഹിക്കില്ല. അവനേയും അവളേയും അടിച്ച് തമർത്താനാണ് അവർ പോലീസ് സാറന്മോരോടും ഉദ്യോഗസ്ഥ മേഡങ്ങളോടും ആവശ്യപ്പെടുക.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. കീഴ്ജനത്തിന്‍റെ പരിവേദനങ്ങൾ



ഇന്നുള്ള കേരള ഉദ്യോഗസ്ഥ പ്രസ്ഥാനത്തേയും പോലീസ് പ്രസ്ഥാനത്തേയും വളരെ കൃത്യമായി Native Life in Travancoreൽ 1880കളിൽ ചിത്രീകരിച്ചിണ്ട്. എന്നാൽ അത് തിരുവിതാംകൂർ രാജ്യത്തിലെ കാര്യമായിരുന്നുവെന്ന് മാത്രം.

ഇവിടെ മറ്റൊരു കാര്യം എഴുതിച്ചേർക്കേണ്ടതുണ്ട്.

തിരുവിതാംകൂർ രാജ്യം ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നില്ല.

ബൃട്ടിഷ്-ഇന്ത്യയുടെ സംരക്ഷണത്തിൽ നിലനിന്നുപോന്ന ഒരു രാജ്യമായിരുന്നു തിരുവിതാംകൂർ. ഇതുമായി ബന്ധപ്പെട്ട സങ്കീർണമായ വിശദ്ധംശങ്ങൾ പിന്നീട് നോക്കാം.

തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ അഴിഞ്ഞാട്ടം ബൃട്ടിഷ്-ഇന്ത്യയിലേയും ഇങ്ഗ്ളണ്ടിലേയും പത്രങ്ങളിൽ വിമർശ്ശിക്കപ്പെട്ടിരുന്നു. ഇതിനുള്ള വിവരങ്ങൾ തിരുവിതാംകൂർ പ്രദേശത്തിൽ ഉണ്ടായിരുന്ന മിഷനറിമാരിൽ നിന്നുമായിരിക്കാം ഈ വക പത്ര ലേഖകർക്ക് ലഭിച്ചിരിക്കുക. എന്നാൽ, ഇങ്ഗ്ളണ്ടിൽ India അഥവാ British-India എന്നത് എന്താണ് എന്ന കൃത്യവിവരം പലർക്കും അറിവില്ലായിരുന്നു.

തിരുവിതാംകൂർ രാജ്യം ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമാണ് എന്ന ചിന്തവരെ അവിടങ്ങളിൽ നിലനിന്നിരിക്കാം. ഇങ്ഗ്ളണ്ടിലെ ഇടതുപക്ഷ ചിന്താഗതിക്കാർക്ക് തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം ബൃട്ടിഷ്-ഇന്ത്യയെന്ന പ്രതിഭാസത്തെ ചളിവാരിത്തേക്കാൻ വളരെ സൗകര്യം നൽകിയിരിക്കാം.

ഇനി Native Life in Travancoreൽ നിന്നുമുള്ള ഉദ്ദരണികൾ എടുക്കാം.

the jealous eye with which any attempt to raise the slaves would be viewed by the officials.


ആശയം: അടിമകളെ ഉയർത്താനുള്ള ഏത് ഉദ്യമത്തേയും ഉദ്യോഗസ്ഥർ സ്പർദ്ധയുള്ള കണ്ണുകളാൽ വീക്ഷിക്കും END

There was sufficient in the affair to excite the strong caste prejudice of the scribe who took down the evidence;

and the opportunity for spicing it with extravagant statements, in order, perhaps, to supply at least some grounds that might seem prima facie to justify the prisoner’s commitment, was not to be lost when impunity was secure and they could be subjected to imprisonment pending their trial and acquittal if not found guilty.


ആശയം:
ആ തെളിവ് കേട്ടെഴുതുന്ന ഗുമസ്തനിൽ കഠിനമായ വിരോധഭാവത്തിലുള്ള ജാതീയമായ മുൻവിധി ഉണർത്താൻ മതിയായ കാര്യങ്ങൾ ആ വിഷയത്തിൽ ഉണ്ടായിരുന്നു.

മാത്രവുമല്ല, ആ വ്യക്തിയെ തടവിൽ പാർപ്പിച്ചതിനെ പ്രഥമദൃഷ്ടിയിൽ തന്നെ ന്യായീകരിക്കാൻ ഉതകുന്ന അതിരുകടന്ന വിവരണങ്ങൾ കൂട്ടിച്ചേർക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ ആ ഗുമസ്തൻ തയ്യാറാവില്ല.

കാരണം, ഈ വിധം എഴുതിച്ചേർത്താൽ, കോടതിയുടെ വിചാരണയിൽ ആ തടവുകാരൻ കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ അയാൾ തടുവകാരനായി ജീവിക്കേണ്ടിവരും. END

August 1858ൽ തിരുവിതാംകൂർ ഭരണം ഉദ്യോഗസ്ഥർക്ക് അയച്ച ഒരു പൊതു ഉത്തരവിൽ (Circularൽ) ഈ വിധം എഴുതിക്കാണുന്നുണ്ട്

The Tahsildars also shall give the matter special attention; and for the future, inquiries shall be made without unnecessary delay into the truth of charges brought against the low-castes, such as Pulayans, Pariahs, and Coravans, &c.;

inquiries shall also be made to ascertain in whose employ they are; and should it be found that the charge is true and should be accepted,

or on the other hand that it is false, they shall file, investigate, and decide according to law and in obedience to this Circular Order


ആശയം:
പുലയർ, പറിയർ, കൊറവർ തുടങ്ങിയവരിൽ പെട്ടവർക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റാരോപണങ്ങളിൽ എത്രമാത്രം സത്യം ഉണ്ട് എന്ന കാര്യം യാതോരു കാലതാമസവും ഇല്ലാതെ താസിൽദാർമാർ അന്വേഷിക്കണം.

ഈ കീഴ്ജാതിക്കാർ ആരുടെ കീഴിൽ ജീവിക്കുന്നവരാണ് എന്ന് അന്വേഷിച്ച് മനസ്സിലാക്കേണം. അവർക്ക് എതിരായുള്ള അരോപണം ശരിയാണ് എങ്കിൽ, അത് ഉടനെതന്നെ സ്വീകരിക്കണം.

എന്നാൽ ആ ആരോപണങ്ങൾ തെറ്റാണ് എന്ന് മനസ്സിലാക്കപ്പട്ടാൽ, അത് ഫൈലിൽ ചേർക്കുകയും, അതിനെക്കുറിച്ച് അന്വേഷിക്കുകയും, ഈ പൊതു ഉത്തരവിന് വിധേയമായും നിലവിലുള്ള നിയമങ്ങൾ അനുസരിച്ചും അവയെക്കുറിച്ച് തീർപ്പ് കൽപ്പിക്കേണം. END

Peons receive petitions or papers from Pulayars with unconcealed abhorrence, ordering them to lay them on the ground.


ആശയം:
പുലയർ നൽക്കുന്ന ഹരജികളും മറ്റ് കടലാസുകളും യാതോരു ഒളിച്ചുവെക്കലും ഇല്ലാത്ത അറപ്പോടുകൂടിയാണ് സർക്കാർ ശിപായിമർ സ്വീകരിക്കുക. ആ വിധ കടലാസുകൾ നിലത്ത് വെക്കാൻ അവർ പുലയരോട് ആജ്ഞാപിക്കും. END

One kindly official whom I saw there took great credit to himself for having ventured to propose that witnesses or suitors of low caste should be allowed to come up quite close to the window on the outside, and that a verandah should even be erected for their protection from sun and rain.


ആശയം:
അനുകമ്പയുള്ള ഒരു ഉദ്യോഗസ്ഥൻ സ്വയം ബഹുമതിച്ചുകൊണ്ട് താൻ ചെയ്ത കാരുണ്യപൂർണ്ണമായ കാര്യം പറയുകയുണ്ടായി.

താഴ്ന്ന ജാതിക്കാരായ സാക്ഷികൾക്കും കക്ഷികൾക്കും ജനലിന് അടുത്തുവരാനുള്ള അവകാശം നൽകണമെന്നും, അവർക്ക് വെയിലിൽ നിന്നും, മഴയിൽ നിന്നും സംരക്ഷണം ലഭിക്കാനായി ഒരു കോലായി കെട്ടണം എന്നും ഉള്ള അഭിപ്രായം അയാൾ പരിഗണനയ്ക്ക് മുന്നോട്ട് വച്ചുപോലും. END

An utter want of humanity in the treatment of low-caste prisoners is not uncommon amongst the peons and local officers, embezzling the allowance for the prisoners’ food, by which some have been actually starved to death.


മനുഷ്യത്തത്തിന്‍റെ കണികപോലും ഇല്ലാത്ത രീതിയിൽ ആണ് താഴ്ന്ന ജാതിക്കാരായ തടവുകാരോട് ശിപായിമാരും മറ്റ് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരും പെരുമാറുക.

തടവുകാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഭക്ഷണം അവർ അപഹരിക്കും. അതിനാൽ തന്നെ പലതടവുകാരും ഭക്ഷണം ലഭിക്കാതെ മരിക്കും.

Various other evils prevailed, in the use of long and heavy iron fetters and chains, wooden stocks and instruments of torture, the confinement of debtors and other defaulters or persons on trial, along with convicted criminals, and of men with women, and the detention of accused persons in other than the legal and suitable places of confinement.


നീണ്ടതും വളരെ ഭാരമുള്ളതുമായ ഉരുക്കിൻ ചങ്ങലകളും, മരത്തിന്‍റെ വിലങ്ങകളും പീഡിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഉപകരണങ്ങളും മറ്റുമായ പല ഹീനകാര്യങ്ങളും നിലനിന്നിരുന്നു......................

പുരുഷന്മാരേയും സ്ത്രീകളേയും ഒരേ തടവുമുറിയിൽ പാർപ്പിക്കുക, നിയമപരമായുള്ളതല്ലാത്ത ഇടങ്ങളിൽ ആരോപണ വിധേയരായവരെ തടവിൽ പാർപ്പിക്കുക, എന്നിവയും ഇതിൽ പെടും. END

While public attention was thus directed to Travancore and the abuses in its administration by Newspaper articles, the London Missionaries in the State joined together and presented in July 1855 several memorials to the Madras Government on behalf of the Native Christian converts who, they said, had of late suffered heavily having entirely failed to get any redress to their grievances.


കൃസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത പ്രാദേശികർ വളരെ അധികം യാതനകൾ അനുഭവിക്കുന്നുണ്ട് എന്നും, അവരുടെ ദുരിത നിവാരണത്തിനായി യാതൊന്നും നടക്കുന്നില്ലായെന്നും പറഞ്ഞുകൊണ്ട് London Missionary Societyയിലെ മിഷിനറിമാർ മെഡ്രാസ് സർക്കാരിന് പല ഹരജികളും നൽകി.

അതേ സമയം പല പത്രങ്ങളിലും തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തെക്കുറിച്ച് ലേഖനങ്ങൾ വന്നതും, (ബൃട്ടിഷ്-ഇന്ത്യയിലേയും ഇങ്ഗ്ളണ്ടിലേയും) പൊതുജന ശ്രദ്ധയെ തിരുവിതാംകൂർ രാജ്യത്തിലെ കാര്യങ്ങളിലേക്ക് കേന്ദ്രീകരിപ്പിച്ചു.

They also set forth in bold terms that corruption, oppression and extortion were openly practised by the Government officials with the connivance of the Resident General Cullen, and that inefficiency and maladministration were the order of the day. The police were said to be a tremendous engine for iniquity and oppression. Prisoners were confined for indefinite terms without investigation, and regulations were systematically set aside.


സർക്കാർ ഉദ്യോഗസ്ഥർ വളരെ പരസ്യമായി അഴിമതിയും, മർദ്ദനവും, പിടിച്ചുപറിക്കലും നടത്തുന്നു.

അതേ സമയം ബൃട്ടിഷ്-ഇന്ത്യയുടെ പ്രതിനിധിയായ Resident General Cullen ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്നു. ദുർഭരണവും, പ്രാപ്തിക്കുറവും ഭരണത്തിന്‍റെ മുഖമുദ്രയാണ്.

പോലീസ് എന്നത് അധർമ്മത്തിന്‍റേയും ക്രൂരതയുടേയും അതികഠിന യന്ത്രം തന്നെയാണ്. യാതോരുവിധ അന്വേഷണവും നടത്താതെ ആളുകളെ അനന്തമായ ദൈർഘ്യത്തിൽ തടവിൽ പാർപ്പിക്കുന്നു.

ഈ വിധ നടത്തിപ്പുകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളെ വ്യവസ്ഥിതമായ രീതിയിൽ അവഗണിക്കുന്നു.

The most barbarous treatment in prison prevailed; torture was practised and robbery was rampant. The character of high officials was disgraceful. Convicted criminals and notoriously incompetent men were appointed to high offices.


കാട്ടാളത്ത രീതിയിൽ ആണ് ജയിലറകളിൽ തടുവുകാരോട് പെരുമാറുന്നത്.

അവരെ മർദ്ദിക്കുന്നു. അവരിൽ നിന്നും കിട്ടവുന്നതെല്ലാം കക്കുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ സ്വഭാവം ലജ്ജാവഹം ആണ്. കുറ്റവാളികളും അയോഗ്യരാണ് എന്ന് കുപ്രസിദ്ധരുമായ വ്യക്തികൾ ആണ് ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്നത്. END

ഈ മുകളിൽ പറഞ്ഞ, London Missionary Societyയടെ ഹരജികൾ മെഡ്രാസ് സർക്കാരിന് ലഭിച്ചതിന് ശേഷം സംഭവിച്ച കാര്യങ്ങൾ Travancore State Manualൽ നിന്നും ഉദ്ദരിക്കാം. രണ്ട് ഗ്രന്ഥങ്ങളിലും സമാനമായ വിവരണങ്ങൾ ആണ് ഉള്ളത്.

Matters could not be presented in a worse light, and the Madras Government immediately called upon General Cullen to fully investigate and report on the various allegations set forth in the memorials.


കാര്യങ്ങളെ ഇതിനേക്കാൾ മോശമായ രീതിയീൽ ചിത്രീകരിക്കപ്പെടാൻ ആവില്ല. മെഡ്രാസ് സർക്കാർ ഉടനെ തന്നെ General Cullenനോട് ഒരു പൂർണ്ണമായ അന്വേഷണം നടത്താനും, ക്രീസ്തീയ മിഷിനറിമാർ നൽകിയ ആരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ഒരു റിപ്പോട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി.

He thereupon submitted an elaborate report disproving all of them and supporting the Dewan and his administration.


ബൃട്ടിഷ്-ഇന്ത്യൻ റസിഡൻ്റ് ആയ General Cullen വളരെ വിശദമായ ഒരു റിപ്പോട്ട് നൽകി. ഇതിൽ കൃസ്ത്യൻ മിഷനറിമാർ നൽകിയ ആരോപണങ്ങൾ എല്ലാംതന്നെ തെറ്റാണ് എന്ന് സമർപ്പിച്ചിരുന്നു. തിരുവിതാംകൂർ ദിവാനും അവിടുള്ള ഭരണത്തിനും പൂർണ്ണ പിന്തുണ നൽകുന്ന ഒരു റിപ്പോട്ടായിരുന്നു അത്.
END

ഇവിടെ മനസ്സിലാക്കാവുന്ന ഒരു കാര്യം ഈ വിധമായുള്ള പല എഴുത്തുകളും യഥാർത്ഥത്തിൽ പ്രാദേശിക ഉദ്യോഗസ്ഥർ തന്നെയാണ് എഴുതുന്നത് എന്നതാണ്.

The Government of Madras were not satisfied, and on the Missionaries again pressing their case upon them desired further explanations from the Resident.


Resident General Cullen സമർപ്പിച്ച റിപ്പോട്ടിൽ മെഡ്രാസ് സർക്കാരിന് തൃപ്തിവന്നില്ല. അതേ സമയം, Resident General Cullenനോട് കൂടുതൽ വിശദ്ധീകരണം ആവശ്യപ്പെടണം എന്ന് കൃസ്ത്യൻ മിഷിനറിമാർ തുടർന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

While matters stood thus, the Madras Government received numerous petitions from the native inhabitants also, corroborating the grave charges already brought against the administration.


കാര്യങ്ങൾ ഈ വിധമായി നിൽക്കുമ്പോൾ, തിരുവിതാംകൂർ രാജ്യത്തിലെ പ്രാദേശികരായ പല ആളുകളും മെഡ്രാസ് സർക്കാരിന് നേരിട്ട് ഹരജികൾ നൽകി. അവരുടെ ഹരജികളിൽ, കൃസ്ത്യൻ മിഷനറിമാർ നൽകിയ അതേ ആരോപണങ്ങളോട് യോജിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ കാണപ്പെട്ടു.

They therefore wished to investigate the charges by means of a Commission and accordingly wrote to the Government of India recommending the same.


അതോടുകൂടി, തിരുവിതാംകൂർ രാജ്യത്തിലെ ദുർഭരണത്തെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമാണ് എന്നും, അതിന് ഒരു ദേശിയ കമ്മിഷനെ നിയോഗിക്കേണം എന്നും ആവശ്യപ്പെട്ടുകൊണ്ട്, മെഡ്രാസ് സർക്കാർ Government of Indiaക്ക് എഴുതി.

END

ഇവിടെയാണ് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടത്. തിരുവിതാംകൂർ രാജ്യം ഇന്ത്യയുടെ (ബൃട്ടിഷ്-ഇന്ത്യയുടെ) ഭാഗം അല്ല. മറിച്ച് ഇന്ത്യയുടെ (ബൃട്ടിഷ്-ഇന്ത്യയുടെ) സംരക്ഷണം ലഭിക്കുന്ന ഒരു സ്വതന്ത്ര രാജ്യമാണ്.

ഇങ്ഗ്ളണ്ടിൽ നിന്നും ബൃട്ടണിൽ നിന്നും Indian Civil Serviceലെ ഉദ്യോഗസ്ഥരായി വരുന്ന വ്യക്തികൾക്ക് കാര്യങ്ങളുടെ കിടപ്പ് പലപ്പോഴും വ്യക്തമാകില്ല.

ഇന്ത്യൻ സർക്കാർ ആവശ്യപ്പെടുന്ന മിക്ക കാര്യങ്ങളും തിരുവിതാംകൂർ രാജ്യം ചെയ്യാൻ താൽപ്പര്യപ്പെടാം. എന്നാൽ, ഇന്ത്യൻ സർക്കാരിന് അതിനുള്ള അവകാശം ഉണ്ടോ എന്നത് ഒരു നിയമ പരമായുള്ള പ്രശ്നം തന്നെയായിരുന്നു.

But the Governor-General Lord Dalhousie disapproved of the proposal for an enquiry as being opposed to the tenor of the Treaty of 1805

and instructed the Government of Madras under the ninth article of the Treaty to give to the Rajah “a formal and forcible expression of the sentiments of the British Government on the abuses which appeared to prevail with suitable advice and warning”.


ആശയം:
ഇന്ത്യൻ സർക്കാരിലെ Governor-General ആയിരുന്ന Lord Dalhousie ഈ വിധമായുള്ള ഒരു ദേശീക കമ്മിഷൻ തിരുവിതാംകൂർ രാജ്യത്തിനുളളിൽ കടന്ന് അന്വേഷണം നടത്തുന്നതിന് അനുവാദം നൽകിയില്ല.

ഇതിന് കാരണമായി കണ്ടത് തിരുവിതാംകൂർ രാജ്യം ഇന്ത്യയുമായി (ബൃട്ടിഷ്-ഇന്ത്യയുമായി) 1805ൽ ഏർപ്പെട്ട ഉടമ്പടി കരാറിന്‍റെ ഉദ്ദേശ്യത്തിനും രചനാസാരത്തിനും വിപരീതമായുള്ള ഒരു കാര്യമാണ് ഇത് എന്നതിനാലാണ്.

എന്നാൽ അതേ ഉടമ്പടിയിലെ ഒമ്പതാം വകുപ്പ് അനുവദിക്കുന്ന അവകാശത്തെ ഉപയോഗപ്പെടുത്തി, തിരുവിതാംകൂർ രാജ്യത്ത് നടമാടുന്ന അധികാര ദുരാചാരങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാരിന് ഉള്ള മനോവികാരങ്ങളെക്കുറിച്ചും, തീവ്രഭാവങ്ങളെക്കുറിച്ചും ഔപചാരികവും വളരെ ശക്തമായതുമായ ഒരു സന്ദേശം അയക്കാനും, ആ സന്ദേശത്തിൽ അനുയോജ്യമായ ഉപദേശങ്ങളും താക്കിതുകളും ഉൾപ്പെടുത്താനും ഇന്ത്യൻ സർക്കാർ, മെഡ്രാസ് സർക്കാരിന് നിർദ്ദേശം നൽകി.
END

ഇവിടെ വായനക്കാരൻ ശ്രദ്ധിക്കേണ്ടത്, ഇത് നടന്നത് 1855ൽ ആണ്.

ഈ കാലഘട്ടത്തിൽ ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് കുതിച്ചു ചാടിയിരുന്നു. ഇത് ഇവർ ചെയ്തത്, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഭരണം നടപ്പിലാക്കിയ ലിഖിത രൂപത്തിലുള്ള നിയമ ചട്ടങ്ങളുടേയും പോലീസ് പ്രസ്ഥാനങ്ങളുടേയും അദൃശ്യമായ സംരക്ഷണം ഏറ്റുവാങ്ങിക്കൊണ്ടാണ്.

പ്രാദേശിക അധികാരി കുടുംബങ്ങളുടെ ഏകപക്ഷീയമായ അധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നു.

തിരുവിതാംകൂർ രാജ്യത്തിൽ ഇത് നടക്കില്ലതന്നെ. എന്നാൽ അവിടെ London Missionary Society പോലുള്ള സംഘടനകളിലെ മിഷിനറിമാർ അവിടുള്ള അടിമജനങ്ങളുടെ ജീവനും വ്യക്തിത്വത്തിനും സാമൂഹിക വ്യക്തിത്വത്തിനും വേണ്ടി കഠിനമായി പ്രയത്നിച്ചിരുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.

വായനക്കാരന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.

ഇങ്ഗ്ളണ്ടിൽ നിന്നും London Missionary Societyയുടെ Deputation തിരുവിതാംകൂർ രാജ്യത്തിൽ ഒരിക്കുൽ ഒരു വിരുന്നിന് വന്നപ്പോൾ കണ്ടത് Quilon to Trevandrum, Pareychaley, Neyoor, and Nagercoil, തെരുവോരങ്ങളിൽ കീഴ്ജന വ്യക്തികൾ ആനന്ദ നൃത്തം ചെയ്തുകൊണ്ട് അവരെ വരവേൽക്കുന്ന കാഴ്ചയാണ്.

ഈ Deputationഷനിലെ വ്യക്തികൾക്ക് തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് പോകാം. എന്നാൽ, ഈ കീഴ്ജനങ്ങളെ അഴിച്ചുവിട്ടാൽ സംഭവിക്കുന്ന സാമൂഹിക അലങ്കോലപ്പെടൽ അനുഭവിച്ചറിയേണ്ടത്, ആ രാജ്യത്തിലെ മറ്റ് ജനവംശങ്ങൾ ആണ്.

എന്നുവച്ചാൽ, ഈ നാട്ടിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ കോഡിങ്ങ് ജാതീയ വരമ്പുകളെ മാച്ചുകളയുന്നതിലൂടെ മായില്ല, എന്നുതന്നെ. നേരത്തെ വിശദ്ധീകരിച്ചിരുന്നതാണ്, കീഴ്ജനവും മേൽത്തട്ടുകാരും ഭാഷാകോഡുകളിൽ നേർക്കുനേർ ഏറ്റുമുട്ടാനുള്ള സാഹചര്യമാണ്, സംഭാവ്യമാകുക.

ബൃട്ടിഷ്-മലബാറിലെ ദക്ഷിണ മലബാറിലും, ഇതുതന്നെയാണ് സംഭവിച്ചത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. ഭീകര രാജ്യത്തിലെ ഭീകര ഉദ്യോഗസ്ഥർ



തിരുവിതാകൂർ മലയോരങ്ങളിൽ വസിച്ചിരുന്നവരാണ് മലഅരയർ. അവർ ലോകത്തിന്‍റെ മറ്റേതോ പ്രദേശത്ത് നിന്നും ഏതോ വിധേനെ തിരുവിതാംകൂർ പ്രദേശത്ത് വന്നുപെട്ടുപോയവർ ആയിരിക്കാം.

അവരുടേതായിരുന്നു മലമുകളിൽ ഉള്ള ശബരിമല അമ്പലം. അവരുടെ ദിവ്യ വ്യക്തിത്വം ആയിരുന്നു അയ്യപ്പൻ. ഈ ദേവന് ഹൈന്ദവ ദൈവങ്ങളേക്കാളുമോ, അതുമല്ലെങ്കിൽ ഹൈന്ദവ ദൈവങ്ങളോട് സമമായതോ ആയ ശക്തിയുണ്ട് എന്നാണ് മലഅരയരുടെ വിശ്വസം.

ഈ മലഅയർ സാധാരണ ഗതിയിൽ കൂലിവേലക്കോ അതുപോലുള്ള മറ്റ് പ്രവർത്തനത്തിനോ വരില്ല. അവർ മലമുകളുകളിൽ ജീവിക്കും. ഇടുക്കിയിലേയും പത്തനംതിട്ടയിലേയും തിരുവല്ലയിലേയും മലയോരങ്ങളിൽ ആണ് ഇവർ വസിച്ചിരുന്നത് എന്നു തോന്നുന്നു. പലപ്പോഴും നല്ല നിലവാരമുള്ള ഗ്രാമങ്ങൾ ഇവർ മലമുകളിൽ സ്ഥാപിക്കും.

They are as fair as the high-caste Hindus, the women frequently beautiful,


ഇവർ ബ്രാഹ്മണരെ പോലെ വെളുത്തവരും, അവരുടെ സ്ത്രീകൾ സൗന്ദര്യവതികളും ആയിരുന്നു. END

QUOTE: Sudras do not deem themselves polluted by contact with these respectable and independent people, while they keep Chogans at a distance for fear of defilement END OF QUOTE.

ആശയം: ശൂദ്രർ (നായർമാർ) ഇവരെ അയിത്ത ജാതിക്കാരായി കണില്ല. അതേ സമയം മലഅരയർ ചൊവ്വന്മാരെ (ഈഴവരെ) അയിത്തമായി കാണുകയും അവരെ അടിപ്പിക്കാതിരിക്കുകയും ചെയ്യും. END

The services required furnished occasion for continual annoyance and exactions, men being seized by the officials to carry cardamoms from the hills to the boats without pay; and if they hid themselves, as was natural, the women were caught, beaten, locked up, kept exposed to the sun and the pouring rain, and all sorts of indignities were inflicted.


ആശയം: കാര്യങ്ങൾ ഈ വിധമാണ് എങ്കിലും, തിരുവിതാംകൂർ സർക്കരിലെ കീഴ് ഉദ്യോഗസ്ഥർ മലഅരയ ഗ്രാമങ്ങളിൽ വന്ന് ഇവരിലെ പുരുഷന്മാരെ വന്ന് പിടികൂടും എന്നിട്ട് ഇവരെക്കൊണ്ട് മലമുകളിൽനിന്നും ഏലം, താഴെ പ്രദേശത്തുള്ള പുഴകളിൽ ഉള്ള വള്ളങ്ങളിലേക്ക് വഹിപ്പിക്കും.

ഈ ഉദ്യോഗസ്ഥരുടെ വരവിനെക്കുറിച്ച് അറിവ് ലഭിച്ചാൽ, പുരുഷന്മാർ ഓടി ഒളിക്കും. അപ്പോൾ ഉദ്യോഗസ്ഥർ മലഅരയ സ്ത്രീകളെ പിടികൂടും. എന്നിട്ട് അവരെ അടിക്കും. എന്നിട്ട് മഴയും വെയിലും കൊള്ളുന്ന രീതിയിൽ അവരെ പറമ്പിൽ കെട്ടിയിടും. END

ഈ വാക്കുകൾ ശ്രദ്ധിക്കുക QUOTE: and all sorts of indignities were inflicted. END

ആശയം: എല്ലാ തരം മാനഹാനിയും അപമാനവും അവരുടെ മേൽ അടിച്ചേൽപ്പിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യും END

ഈ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കും എന്ന് വളരെ വ്യക്തമായി Samuel Mateer പറയുന്നില്ലായെങ്കിലും, ഈ വാക്കുകളിൽ അതാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്.

ഇത് യഥാർത്ഥത്തിൽ ഒരു വൻ രേഖപ്പെടുത്തൽ ആണ്. തിരുവിതാംകൂർ രാജ്യത്തിൽ പോലീസുകാരുടേയും ഉദ്യോഗസ്ഥരുടേയും കൈകളിൽ സാമൂഹിക ബലംകുറഞ്ഞ സ്ത്രീകൾ പെട്ടുപോയാൽ അവർ ലൈംഗികമായി ഉപയോഗിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട് വെറേയും ചില വിവരങ്ങൾ പിന്നീട് പറയാം.

എന്നാൽ, മുകളിൽ പരാമർശിച്ച ചരിത്ര രേഖ ഒരു പ്രത്യേക കാരണത്താൽ ജിജ്ഞാസ ഉണർത്തുന്നുണ്ട്. ഏതാണ്ട് 1982ലോ 83ലോ ആണ് എന്ന് തോന്നുന്നു, ഇടുക്കിയിലെ തങ്കമണിയെന്ന പ്രദേശത്ത് ഒന്നിൽകൂടുതൽ പോലീസ് ട്രക്കുകൾ രാത്രികാലത്ത് വരികയുണ്ടായി. അന്ന് വളരെ ഒറ്റപ്പെട്ട ഒരു പ്രദേശം ആയിരുന്നു തങ്കമണി. കട്ടപ്പന റൂറൽ എസ്പിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശമാണ് തങ്കമണിയെന്നാണ് ഓർമ്മ.

പോലീസുകാരെ കണ്ട പുരുഷന്മാർ വനത്തിലേക്ക് ഓടി. പിന്നീട് അവിടെയുണ്ടായിരുന്ന സ്ത്രീകളെ വളരെ ക്ഷമയോടുകൂടി പോലീസുകാർ ഉപയോഗപ്പെടുത്തിയെന്ന വാർത്ത പത്രങ്ങളിൽ പിറ്റേന്ന് വന്നു.

ഇതുമായി ബന്ധപ്പെട്ട് വേറേയും ചില കാര്യങ്ങൾ പറയാവുന്നതാണ്. അത് ഇപ്പോൾ ആവില്ല.

പോലീസുകരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. കാരണം, തിരുവിതാംകർ രാജ്യത്തിൽ ഈ വിധ സംഭവങ്ങൾ പോലീസ് / ഉദ്യോഗസ്ഥ പെരുമാറ്റത്തിൽ ഒരു കീഴ്വഴക്കം തന്നെയായിരുന്നു.

ബൃട്ടിഷ്-ഇന്ത്യൻ ഭരണ സംവിധാനത്തിലുള്ള യാതോരു നിയന്ത്രണങ്ങളും തിരുവിതാംകൂർ രാജ്യത്തിൽ ഉണ്ടായിരുന്നില്ലതന്നെ.

They also had to complain of some of their cows being killed, others stolen by the tax gatherers, so far from the central authority; and worse than all, some had been beaten and expelled from lands which their forefathers’ sweat had bedewed for years untold.


ആശയം: മലഅരയന്മാർക്ക് വേറേയും പരാതികൾ ഉണ്ടായിരുന്നു. കരം പിരിക്കാൻ വരുന്ന ഉദ്യോഗസ്ഥർ അവരുടെ പശുക്കളെ കൊല്ലും പോലും.

മറ്റ് ചിലതിനെ കട്ടുകൊണ്ടുപോകും. മാത്രവുമല്ല, മലഅരയന്മാരിൽ ചിലരെ ഉദ്യോഗസ്ഥർ അടിക്കുകയും ചെയ്യും. പോരാത്തതിന്, അവരുടെ പിതാമഹന്മാർ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് വളർത്തിയെടുത്ത കൃഷി ഭൂമിയിൽ നിന്നും അവരെ ആട്ടിപ്പായിക്കും. END

എന്തിനാണ് പശുക്കളെ കൊല്ലുന്നത് എന്ന് മനസ്സിലാകുന്നില്ല. മിക്കവാറും മാട്ടിറച്ചിക്കായിരിക്കാം. എന്നാൽ തീർച്ചയില്ല.

ഇത്രയും ഇവിടെ പറഞ്ഞുവന്നത്, ഇന്ന് തിരുവിതാംകൂറിലും മലബാറിലും, പോരത്തതിന് ഇന്ത്യയിൽ ഒട്ടാകെയും വളർന്നുവന്നുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനവും, പോലീസ് പ്രസ്ഥാനവും പട്ടാളവും ഏതാണ്ട് തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ- പോലീസ് പ്രസ്ഥാനത്തെ പോലുള്ളതാണ് എന്ന് സൂചിപ്പിക്കാനാണ്.

എന്നാൽ ജനത്തിന് സംഘിടിച്ചുനിന്ന് ഇവർക്ക് ഇരയാകുന്നതിൽ നിന്നും വിട്ടിനിൽക്കാൻ ആവില്ല. കാരണം, അവരുടെ പ്രാദേശിക ഭാഷ അവരെ തമ്മിൽ തെറ്റിച്ചുനിർത്തും.

ഓർക്കുക, തിരുവിതാംകൂറിൽ മൊത്തം ജനസംഖ്യയുടെ 79 ശതമാനം കീഴ് ജാതിക്കാരായിരിക്കാം.

മൊത്തം ജനസംഖ്യുടെ 23 ശതമാനം വരും പുലയരും പറിയരും.

ഇവർക്ക് സംഘടിച്ചുനിന്നാൽ ഉദ്യോഗസ്ഥരും പോലീസുകാരും രാജകുടുംബവും എല്ലാം തവിടുപൊടിയാകും. എന്നാൽ അത് ഒരിക്കലും നടക്കില്ല. മുകളിലുള്ളവർക്ക് അടിയാളത്തവും, കീഴിലുള്ളർക്ക് ചവിട്ടും നൽകാനാണ് പ്രാദേശിക ഭാഷ ഉപദേശം നൽകുക.

ഉദാഹരണത്തിന് മലഅരയർ ചൊവ്വന്മാരെ അകറ്റിനിർത്തും.

The Chogans, however, consider themselves superior to the Arayans.


ആശയം: എന്നാൽ ചൊവ്വന്മാർ മലഅരയരെ അവരുടെ കീഴിൽ പെട്ടവരായി ആണ് കാണുക. END

എന്നുവച്ചാൽ, ഈ ഇടുങ്ങിയ വംശീയ ബന്ധ വേലിക്കെട്ടിൽപോലും അടിപിടി നടക്കും. ഇത് ജാതീയമോ, വംശീയമോ ആയ കാര്യം അല്ലതന്നെ. മറിച്ച് ഭാഷാകോഡുകൾ സൃഷ്ടിക്കുന്ന വേലികെട്ടും അറപ്പും അകൽച്ചയും മറ്റുമാണ്.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആവുന്നിടത്തോളം, തിരുവിതാംകൂർ രാജകുടുംബത്തിന് താക്കീതുകൾ നൽകിയിരുന്നു. എന്നാൽ, രാജകുടുംബവും യഥാർത്ഥത്തിൽ കാര്യങ്ങൾക്ക് തിരുത്തൽ വരുത്താൻ അശക്തരായിരുന്നു.

ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തെ കഠിനമായി നിയന്ത്രിക്കാൻ പോയാൽ, രാജകുടുംബംതന്നെ പെരുവഴിയിൽ ആയിപ്പോകും.

1855, ഇന്ത്യൻ സർക്കർ നൽകിയ ഉത്തരവു പ്രകാരം മെഡ്രാസ് സർക്കാർ തിരുവിതാംകൂർ ഭരണത്തിന് ശക്തമായ താക്കീതുകൾ നൽകിയിരുന്നു.

A letter of warning was accordingly issued by Lord Harris on the 21st November 1855, calling the serious attention of His Highness to the manifold abuses then prevalent in Travancore and advising him to avert the impending calamity by an enlightened policy and timely and judicious reforms.


ആശയം: 1855 നവംബർ 21ന് Lord Harris, തനിക്ക് കിട്ടിയ ഉത്തരവ് പ്രകാരം, തിരുവിതാംകൂർ രാജ്യത്ത് നിലനിൽക്കുന്ന ഭരണയന്ത്രത്തിലെ അരാജകത്വത്തെ നിയന്ത്രിക്കാനായി പലവിധ നിർദ്ദേശങ്ങളും താക്കിതുകളും നൽകിക്കൊണ്ട് ഒരു നീണ്ട കത്ത് തിരുവിതാംകൂർ രാജാവിന് അയച്ചു. END

എന്നാൽ, ബൃട്ടിഷ്-ഇന്ത്യ സംരക്ഷണം നൽകുന്ന മിക്ക രാജ്യങ്ങളിലും ഇതുപോലൊക്കെത്തന്നെയായിരുന്നു കാര്യങ്ങൾ എന്ന് അനുമാനിക്കാം.

എന്നാൽ, അവയിൽ മിക്കതിലും കൃസ്ത്യൻ മിഷിനറി പ്രവർത്തനം ഇല്ലാതിരുന്നു എന്നതിനാൽ, അവിടങ്ങളിൽ അടിമകൾ മൃഗതുല്യരായി ജീവിച്ചിരിക്കാം. മൃഗങ്ങൾക്ക് മൃഗങ്ങളായി ജീവിക്കുന്നതിൽ പരാതിപ്പെടാൻ തോന്നില്ല എന്നതാവാം വാസ്തവം. അവർക്ക് അവരെ കെട്ടിയിടുന്നവരോട് വൻ വാസ്തല്യം മാത്രമേ ഉണ്ടാവുള്ളു.

ഇന്ത്യക്ക് തൊട്ടടുത്തായി ഉള്ള രാജ്യങ്ങളിൽ എല്ലാം തന്നെ അവിടങ്ങളിലെ ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങളുടെ അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കാൻ ഇന്ത്യൻ സർക്കാരിന് പ്രയാസം തന്നെയായിരുന്നിരിക്കാം.

അതേ സമയം ജനങ്ങൾക്കിടിയിലും കഠിനമായ ക്രൂരത നിലനിന്നിരുന്നു.

നീ, എടാ, എടീ, അവൻ, അവൾ എന്ന വാക്കുകളിൽ വളരെ താഴത്തെ നിലവാരത്തിൽ നിൽക്കുന്നവരെ മൃഗതുല്യരായി തന്നെയാണ് ഉന്നത പടികളിൽ ഉള്ളവർ കാണുക.

Cases are known in which slaves have been blinded by lime cast into their eyes. The teeth of one were extracted by his master as a punishment for eating his sugar cane.


ആശയം: അടിമ വ്യക്തികളുടെ കണ്ണുകളിൽ ചുണ്ണാമ്പ് ഉരച്ച് തേച്ച്, അവരെ അന്ധരാക്കിയ സംഭവങ്ങൾ അറിയപ്പെട്ടിരുന്നു. കരിമ്പ് കട്ട് തിന്നതിന് ഒരു അടിമയുടെ പല്ലുകൾ പിഴുതെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. END

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. മറവിയിലേക്ക് നീക്കപ്പെട്ട വംശീയ ചരിത്രം



ഇങ്ഗ്ളിഷ് കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിലെ ജനങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയില്ല എന്നതാണ് വാസ്തവം. ഇവിടെ കാണുന്ന മനുഷ്യരൂപമുള്ളവരെല്ലാം മനുഷ്യരാണ് എന്ന രീതിയിൽ തന്നെയാണ് അവർ മനസ്സിലാക്കിയത്.

നാഗരികതയുടേയും പ്രാകൃതതയുടേയും ഇടയിൽ പല ഉയരങ്ങളിലും താഴ്ചകളിലും ജീവിക്കുന്നവരാണ് ഈ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ജനം എന്ന ജീവജാലങ്ങൾ എന്നാണ് അവർ മനസ്സിലാക്കിയരുന്നത്.

എന്നാൽ ദക്ഷിണ്യയിൽ ആ വിധമായുള്ള ഒരു ചിന്താഗതി നിലനിന്നിരുന്നില്ലാ എന്നാണ് തോന്നുന്നത്. സാമൂഹികമായ താഴ്ചയിൽ പെട്ടുജീവിക്കുന്നവർ പൂർണ്ണ മനുഷ്യർ അല്ലായെന്ന ചിന്തതന്നെ നിലനിന്നിരുന്നുവെന്നാണ് കാണുന്നത്.

അതേ പോലെതന്നെ സാമൂഹികമായി ഉന്നതങ്ങളിൽ ജീവിക്കുന്നവർക്ക് ഏതെല്ലാമോ വിധത്തിൽ ദിവ്യത്വം ഉണ്ട് എന്നും ആളുകൾ അറിഞ്ഞിരുന്നു.

തിരുവിതാംകൂറിലെ കീഴ്ജനത്തിനെ ഔന്നിത്യത്തിലേക്ക് പിടിച്ചുയർത്തിയത് യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ മറ്റ് ജനവിഭാഗങ്ങളിൽ വൻ അരക്ഷിതത്വം തന്നെയായിരിക്കാം വളർത്തിയിരിക്കുക.

താഴെ പെട്ടുകിടക്കുന്നവരെ ഉന്നതങ്ങളിലേക്ക് നീക്കിയാൽ, വൻ പ്രശ്നം തന്നെയാണ്. മുൻ കാലങ്ങളിൽ വാക്കുകളിൽ വൻ വിധേയത്വവും ശരീരഭാഷയിൽ വൻ ഭവ്യതയും നൽകിയിരുന്നവർ പെട്ടെന്ന് തന്നെ മര്യാദകുറഞ്ഞവാക്കുകൾ ഉപയോഗിച്ചു തുടങ്ങുകയും യാതോരു പരിഗണനയും നൽകാതെ ഞെട്ടിച്ചു സംസാരിക്കാനും അരോചകമായ ശരീരഭാഷകാണിക്കാനും ഉത്തേജനം ലഭിച്ചതായി കാണിക്കും.

London Missionary Societyയിലെ മിഷനറിമാർ കീഴ്ജനത്തിനെ തുറന്നുവിട്ടത് തിരുവിതാംകൂർ രാജ്യത്തിലാണ്. അത് തിരുവിതാംകൂറിലെ മറ്റ് ജനക്കൂട്ടങ്ങളിൽ വൻ പേടി വളർത്തിയിരിക്കാം. അതിന്‍റെ ആഴം മിഷിനറിമാർക്ക് മനസ്സിലായേക്കില്ല. മാത്രവുമല്ല, അവർക്ക് അത് ബാധകവും അല്ല. കാരണം, ഭാഷാ പരമായും തൊക്കിൻ നിറത്തിനാലും അവർ പ്രാദേശിക സമൂഹത്തിന് മുകളിൽ നനവുതട്ടാതെയാണ് ജീവിക്കുക.

എന്നാൽ, ഈ തുറന്നുവിടപ്പെട്ട കീഴ്ജനം കൂട്ടമായി ഇങ്ഗ്ളണ്ടിലേക്ക് കടന്ന് അവിടുള്ള സമൂഹത്തിൽ കലരാൻ തുടങ്ങിയാൽ, അവിടുള്ള സാധാരണക്കാർ ജീവനുംകൊണ്ട് ഓടിക്കളയും. ഈ ഒരു സാധ്യതയുടെ അപകടം അന്ന് മിഷിനറി പ്രവർത്തകർ ചിന്തിച്ചിരിക്കില്ല. കാരണം, അന്ന് ഈ വിധമായുള്ള ഒരു കാര്യം ഏതാണ്ട് അസാധ്യമായ ഒരു കാര്യമായാണ് തോന്നുക.

എന്നാൽ ഇന്ന് ഈ ഒരു പ്രശ്നം ഇങ്ഗ്ളണ്ട് നേരിടുന്നുണ്ട്. എന്നാൽ, കീഴ്ജനം എന്ന പ്രത്യേക ലേബ്ൾ ഉള്ളർ അല്ല ഇന്നവിടെ പ്രശ്നം ഉണ്ടാക്കുന്നത്. ദക്ഷിണേഷ്യക്കാർ ഒരു പ്രദേശത്ത് കൂട്ടമായി ജീവിക്കാൻ തുടങ്ങിയാൽ, അവിടുള്ള പ്രദേശ വാസികൾ ആ സ്ഥലം വിട്ടുപോകും. ഈ പ്രതിഭാസത്തിന് White flight എന്നാണ് പറയപ്പടുന്നത്.

ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹിക യന്ത്ര സംവിധാനം എന്താണ് എന്ന് ആർക്കും കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാ എന്നാണ് തോന്നുന്നത്.

തിരുവിതാംകൂറിലെ ഉന്നത സാമൂഹിക നിലവാരങ്ങളിൽ ഉള്ള വ്യക്തികൾ എല്ലാം തന്നെ ക്രൂരന്മാർ ആയിരുന്നുവെന്നും തോന്നുന്നില്ല. പലർക്കും അടിമത്തവും ജാതിവ്യവസ്ഥയും മറ്റും ഒരു സാമൂഹിക വ്യാധിയായി തന്നെ തോന്നിയിരുന്നു. എന്നാൽ, താഴെയുള്ള ആളെ ഏതുവിധത്തിലാണ് സാമൂഹിക സമത്വത്തിലേക്ക് വളർത്തേണ്ടത് എന്നതിനെക്കുറിച്ച് ആർക്കും യാതോരു ഊഹവും ഇല്ലായിരുന്നു.

കീഴിലുള്ളവർക്ക് അനാവശ്യ സ്വാതന്ത്ര്യം നൽകിയാൽ, വാക്കുകളിൽ തന്നെ അവർ പരിധിവിട്ട് പെരുമാറും. ഇത് നിയന്ത്രിക്കാൻ ആയില്ലായെങ്കിൽ സർവ്വ വേലിക്കേട്ടുകളും തകർന്നുപോകും.

ഈ ഒരു കാര്യത്തിന്‍റെ സാരാംശം ഇങ്ഗ്ളിഷ് വ്യക്തികൾക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റില്ലായിരുന്നു.

London Missionary Society മിഷിനറിമാർ കീഴ്ജനത്തിന് സംരക്ഷണം നൽകാൻ നോക്കുമ്പോൾ, അവർക്ക് വളരെ അധികം വിഷമം സൃഷ്ടിച്ചത്, തിരുവിതാംകൂർ രാജ്യത്തിൽ English East India Company നിയോഗിച്ച Resident ആയിരുന്ന General Cullen തന്നെയായിരുന്നു. ഈ വ്യക്തിക്ക് മിഷിനറിമാരോടും കൃസ്തീയ മതപ്രവർത്തനത്തോടും കടുത്ത എതിർപ്പായിരുന്നു.

ഇദ്ദേഹം രാജകുടുംബക്കാരോടും സാമൂഹിക ഉന്നതരോടും വളരെ അടുത്ത് ഇടപഴകുന്ന വ്യക്തിയായിരുന്നു എന്നാണ് തോന്നുന്നത്.

ഇദ്ദേഹത്തെക്കുറിച്ച്, മിഷിനറിയായ Revd. Abbs എഴുതിയത് ഈ വിധമാണ്:

We soon discovered that the agent of our Christian land, although a Scotchman attached as he said to the Church of England and her services, was much opposed to missionary effort, and more fearful than were the Brahmins respecting the effects of evangelical religion...............


ആശയം:
ഞങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കി, നമ്മുടെ കൃസ്ത്യൻ നാടിന്‍റെ പ്രതിനിധിയായ ഈ വ്യക്തി, ഒരു സ്കോട്ടിഷ് വ്യക്തിയാണ് എങ്കിൽകൂടി Church of Englandനോടും, അതിന്‍റെ പ്രവർത്തനത്തോടും മമതയുള്ള ആളാണ് എന്ന് അവകാശപ്പെടുന്ന ആളാണ്, എന്ന്.

എന്നാൽ, വാസ്തവം നേരെ വിപരീതമാണ്. ഈ ആൾക്ക്, നമ്മുടെ പ്രവർത്തനത്തോട് ഇവിടുള്ള ബ്രാഹ്മണർക്ക് ഉള്ള പേടിയേക്കാൾ പേടിയാണ്. ഈ ആൾ നമ്മുടെ പ്രവർത്തനത്തിന് എതിരാണ്. END

എന്നാൽ, Travancore State Manualലിൽ വി. നാഗം അയ്യ ഈ വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായമാണ് നൽകുന്നത്.

General Cullen had completely identified himself with the interests of the people and the State


ആശയം:
General Cullen അദ്ദേഹത്തിന്‍റെ എല്ലാവിധ വ്യക്തിപരമായ താൽപ്പര്യങ്ങളേയും ഈ രാജ്യത്തോടും, ഈ രാജ്യത്തിലെ ജനങ്ങളോടും പൂർണ്ണമായി ഇഴുകിച്ചേർത്തിരുന്നു. END

ഇന്നത്തെ ഇന്ത്യയുടെ കാര്യം പറഞ്ഞതുപോലെയാണ് കാര്യങ്ങൾ.

ഇന്ത്യയിലെ ഉന്നതരായ ഏതാണ്ട് 10 ശതമാനം ആളുകളുടെ സാമൂഹിക ബന്ധങ്ങളോട് ഇണങ്ങിച്ചേർന്ന് അവരുടെ താൽപ്പര്യങ്ങൾക്ക് സംരക്ഷണം നൽകുന്ന ഒരു വിദേശീയനെ ഈ രാജ്യത്തോടു വൻ സ്നേഹം ഉള്ള ആളായി ലോകം കാണും. എന്നാൽ, സാമൂഹികമായി അടിത്തട്ടിൽ നിൽക്കുന്ന 90 ശതമാനം ആളുകളുടെ കാര്യം ഈ ആളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാവില്ല.

ഇനി തിരിവിതാംകൂറിലെ യാഥാർത്ഥ്യങ്ങളിലേക്ക് പോകാം.

but cases of complaint rarely succeeded in those days, as the subordinate magistracy were so deeply prejudiced and naturally partial to their own intimates and caste connections.


ആശയം:
പരാതികൾ നൽകിയാൽ യാതോരു പ്രയോജനവും ഉണ്ടാവില്ല. കാരണം, കീഴ് കോടതികൾ സാധാരണക്കാരോടും കീഴ്ജനങ്ങളോടും മുൻവിധിയോടുകൂടിയ വിരോധത്തിൽ തന്നെയാണ് പെരുമാറുക.

പോരാത്തതിന്, ന്യായാധിപന്മാരും മറ്റ് കോടതി ജീവനക്കാരും അവരുടെ സ്വന്തക്കാരോടും ജാതീയമായ ബന്ധങ്ങളോടും ചായ്വോടു കൂടിത്തന്നെയാണ് പ്രവർത്തിക്കുക. END

Even the Syrian Christians were sometimes most cruel in their treatment of their slaves.


ആശയം:
സുറിയാനി കൃസ്ത്യാനികളും അവരുടെ അടിമകളോട് വളരെ ക്രൂരമായാണ് പെരുമാറുക. END

ഇവിടെ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നയാണ് ഇത്.

സുറിയാനി കൃസ്ത്യാനികൾക്ക് തിരുവിതാംകൂർ രാജ്യത്തിൽ ഉദ്യോഗസ്ഥ സ്ഥാനം വഹിക്കാൻ പറ്റില്ലായിരുന്നു. Col Munro ഏതാനും വർഷം, തിരുവിതാംകൂർ ദിവാനായി പ്രവർത്തിച്ചപ്പോൾ മാത്രമാണ്, സുറിയാനി കൃസ്ത്യാനികൾക്ക് സർക്കാരിൽ ഉന്നത സ്ഥാനം വരെ ലഭിച്ചത്.

സർക്കാരിൽ ഉന്നത സ്ഥാനം ഇവർക്ക് Col Munro നൽകിയത്, ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് പലവിഷമതകളിലേക്കും കാര്യങ്ങളെ നീക്കിയിരുന്നു. കാരണം, ഇവർക്ക് ക്ഷേത്രങ്ങളിൽ കയറാൻ പറ്റില്ല. അതേ സമയം തിരുവിതാംകൂർ രാജ്യത്തിൽ ക്ഷേത്രം എന്നത് സർക്കാർ പ്രവർത്തനത്തിൽ ഒരു വൻ കാര്യം തന്നെയായിരുന്നു.

സർക്കാർ ഉദ്യോഗം ലഭിച്ചിരുന്നില്ലായെങ്കിലും, സുറിയാനി കൃസ്ത്യാനികൾക്ക് സാമൂഹികമായി മറ്റ് വേലിക്കെട്ടുകൾ ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്. അതിനാൽ തന്നെ ഇവർക്ക് കൃഷി ഭൂമിയും അടിമകളും ഉണ്ടായിരുന്നു വെന്നും തോന്നുന്നു.

London Missionary Societyയുടെ പ്രവർത്തനത്തെ വൻ വിരോധത്തോടുകൂടി വീക്ഷിച്ചിരുന്നവരിൽ ഒരു കൂട്ടർ തിരുവിതാംകൂർ രാജ്യത്തിലെ സുറിയാനി കൃസ്ത്യാനികൾ ആയിരിക്കാം.

അവരുടെ അടിമയെ പിടിച്ച് സാമൂഹികമായി വളർത്തുകയെന്നത്, വീട്ടിലെ വേലക്കാരനെ പിടിച്ച് വീട്ടുകാരനാക്കുന്നതുപോലുള്ള ഒരു പരിപാടിയായി അവർക്ക് അനുഭവപ്പെട്ടിരിക്കാം.

അതേ സമയം, കീഴ്ജന കൃസ്ത്യാനികൾ ആയവരിൽ പലനിലവാരത്തിലുള്ള വ്യത്യസ്ത വംശീയതയിലുള്ള കീഴ്ജനങ്ങൾ ഉണ്ടായിരുന്നു. പുലയരും, പറിയരും, മാത്രമല്ല, കീഴ്ജനങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഈഴവരും ഈ കൂട്ടരിൽ പെടും.

ഇതും ആദ്യ കാലങ്ങളിൽ വൻ സാമൂഹിക പ്രശ്നങ്ങളിലേക്ക് കീഴ്ജന കൃസ്ത്യാനിറ്റിയെ നയിച്ചിരിക്കാം. ഈഴവ-കൃസ്ത്യാനികൾ തങ്ങളുടെ പള്ളികളിൽ പുലയ, പറിയ കൃസ്ത്യാനികളെ കയറ്റില്ല എന്ന് ശഠിച്ച അനുഭവും ഉണ്ടായിരുന്നു.

പോരാത്തതിന്, നായർ, സുറിയാനി, ബ്രാഹ്മണ സ്ത്രീകൾ പലവിധ സാമൂഹിക വിലക്കുകളിൽ പെട്ട്, മിഷിനറിമാർ സംഘടിപ്പിച്ച കൃസ്ത്രീയ മതത്തിലേക്ക് വന്നു ചേരുകയും ചെയ്തിരുന്നു.

ഉന്നത ജാതിക്കാരിൽ ചിലർ കീഴ്ജന കൃസ്തീയ മതത്തിൽ ചേർന്നപ്പോൾ, അവരിൽ ചിലർ അവരുടെ വംശീയമായ ഔന്നിത്യം മാച്ചുകളയാൻ തയ്യാറായില്ല.

ഇവിടെ മനസ്സിലാക്കേണ്ടത്, നായർമാരിലും, അമ്പലവാസികളിലും, മാത്രമല്ല ബ്രാഹ്മണരിലും പല സാമൂഹിക നിലവാരങ്ങളിൽ ഉള്ളർ ഉണ്ടായിരുന്നുവെന്നതാണ്. അവരിൽ തന്നെ ചിലരെങ്കിലും ദരിദ്രർ ആയിരുന്നിരിക്കും.

ഉന്നത ജാതിക്കാർക്ക് അന്ന് കുടുംമി എന്ന ഒരു മുടിക്കെട്ട് രീതിയുണ്ടായിരുന്നു. ഇത് ചിലപ്പോഴെങ്കിലും കീഴ്ജന കൃസ്തീയരിൽ പ്രശ്നം സൃഷ്ടിച്ചിരിക്കാം.

നീ, വെറും പേര്, അവൻ, അവൾ വാക്കുകളിലൂടെ സമത്വം സ്ഥാപിക്കാൻ നോക്കുന്നിടത്ത്, അതിന് വിപരീതമായ ഒരു സാമൂഹിക കോഡിങ്ങാണ് ഈ കുടുംമിയിലൂടെ കൃസ്തീയ വേദികളിൽ സാന്നിദ്ധ്യം നേടുക.

ഈ വിധ വ്യത്യസ്തമായ ജനവിഭാഗങ്ങളും വംശീയരും ഒരേ നിലവാരത്തിലുള്ളതും, തങ്ങളെപ്പോലുള്ളതുമായ മനുഷ്യർ ആണ് എന്ന് London Missionary Society മിഷിനറിമാർ കരുതിയിരിക്കാം. എന്നാൽ, ഈ വിധമായുള്ള ഒരു തോന്നൽ, ഈ വ്യത്യസ്ത കീഴ്ജനക്കൂട്ടങ്ങൾക്ക് ഇല്ലായിരുന്നു.

പതിറ്റാണ്ടുകൾ തന്നെവേണ്ടിവന്നിരിക്കാം, കീഴ്ജന കൃസ്ത്യാനികൾക്ക് അവരിലെ തന്നെയുള്ള വംശീയ വ്യത്യസങ്ങളെ സ്വയം മറക്കുവാനും മറ്റുള്ളവർ മറന്നുവെന്ന് ഉറപ്പുവരുത്തുവാനും.

ഇന്ന് ഈ കീഴ്ജന കൃസ്തീയ ചരിത്രം തന്നെ എവിടേയും കാണാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്.

തങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്നോ, 2000 വർഷങ്ങൾക്ക് മുൻപ് മലബാർ തീരത്ത് St. Thomas പടുത്തുയർത്തിയ കൃസ്തീയ മതത്തിൽപ്പെട്ടവരാണ് തങ്ങൾ എന്നോ പറയാനാണ് ഏവർക്കും താൽപ്പര്യം.

ഇങ്ഗ്ളിഷ് ഭരണകാലത്തിന് മുൻപ് ഇവിടെ ഒരു അടിമ വ്യവസ്ഥയുണ്ടായിരുന്നുവെന്ന് പറയാൻ തന്നെ പലർക്കും താൽപ്പര്യം ഇല്ല.

അടിമത്തമോ? എന്ത് അടിമത്തം? അടിമത്തം യൂഎസ്സിലും യൂറോപ്പിലും അല്ലേ ഉണ്ടായിരുന്നത്?

പൈതൃകത്തിലുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ പറഞ്ഞാൽ, വാക്ക് കോഡുകളിൽ വീഴ്ച വരും എന്നാണ് പേടി. അതാണ് വാസ്തവം.

എന്നാൽ, അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ നിർത്താതെ പറയുന്നു, ഞങ്ങൾ അടിമകൾ ആക്കപ്പെട്ടവരുടെ സന്തതികൾ ആണ് എന്ന്. അവർക്ക് യാതോരു ഉളുപ്പുമില്ലല്ലോ എന്ന് തോന്നിപ്പോകാം, മലയാളത്തിൽ ഈ അവകാശവാദത്തെ വീക്ഷിച്ചാൽ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. പോലീസും custodial interrogationനും


ഇനി തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് പ്രസ്ഥാനത്തെക്കുറിച്ച് എഴുതാം.

അതിന് മുൻപായി ഈ ഒരു കാര്യം കൂടി പറയാം.

പലരുടേയും വിശ്വാസം, ഇന്നുള്ള ഇന്ത്യായെന്ന രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ കീഴ്വഴക്കങ്ങളും പെരുമാറ്റച്ചട്ടങ്ങളും സ്ഥാനമാനങ്ങളും മറ്റും 1947വരെ ഈ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന രാജ്യമായ ഇന്ത്യയിലേതാണ് എന്നാണ്. എന്നാൽ, ഇത് വാസ്തവം അല്ല.

ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് കുറച്ച് കഴിഞ്ഞ് പോകാം എന്നു വിചാരിക്കുന്നു.

ഏതാണ്ട് ഒരു 20വർഷങ്ങൾക്ക് മുൻപ്, സെയ്ൽടാക്സ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറയുകയുണ്ടായി, ആ വകുപ്പും, അതിലെ പിടിച്ചുപറിയും മറ്റും ഇങ്ഗ്ളിഷ് ഭരണം ആണ് ഇവിടെ സൃഷ്ടിച്ചത് എന്ന്. എന്നാൽ, അന്നുള്ള ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) സെൽസ് ടാക്സ് എന്ന ഒരു പിടിച്ചുപറിപ്രസ്ഥാനം ഇല്ലായിരുന്നുവെന്നതാണ് വാസ്തവം.

എന്നാൽ, ഏതാണ്ട് 1935ലോ മറ്റോ മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസ് ഭരണമാണ് ഈ പിടിച്ചുപറി പ്രസ്ഥാനം ആ രാജ്യത്തിൽ ആരംഭിച്ചത്.

അപ്പോൾ, അത് സൃഷ്ടിച്ചത്, ഇങ്ഗ്ളിഷുകാരാണ് എന്ന് പറയുന്നതിൽ തെല്ലൊരു അബദ്ധം ഉണ്ട് എന്നാണ് തോന്നുന്നത്.

കുറേ വഷർങ്ങൾക്ക് മുൻപ് ഒരു പോലീസ് ഇൻസ്പെക്ടർ ഒരു യാദൃശ്ചികമായ കണ്ടുമുട്ടലിൽ എന്നാട് പറയുകയുണ്ടായി, പോലീസുകാർ ക്രൂരമായി പെരുമാറുന്നതിന് കാരണം, ബൃട്ടിഷുകാർ സൃഷ്ടിച്ച പോലീസ് മാന്വലിലെ ചട്ടങ്ങൾ ആണ് എന്ന്.

ഇതും തനി വിഡ്ഢിത്തം തന്നെയാണ്. യഥാർത്ഥ ഇന്ത്യയിലെ (ബൃട്ടിഷ്-ഇന്ത്യയിലെ) നിയമങ്ങളും നിയമ ചട്ടങ്ങളും അതീവ മാന്യതയുള്ളവയും, മനുഷ്യാവകശങ്ങളെ വളരെ ശക്തമായി കണക്കിലെടുക്കുന്നവയും ആണ്.

എന്നാൽ, ഈ വിധമായുള്ള ഒരു നിയമ ചട്ടത്തിലെ ഏറ്റവും കൃത്യമായ പിശക്, ആ വിധ നിയമങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്, ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള മനുഷ്യൻ എന്ന സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

എന്നാൽ ഇന്നുള്ള ഇന്ത്യയിലെ എല്ലാവർക്കും അറിവുള്ള കാര്യമാണ്, ഈ രാജ്യത്തിലെ ആളുകൾക്ക് ഇങ്ഗ്ളിഷുകാരുടെ മാനസിക ഭാവവും പെരുമാറ്റരീതികളും വാക്കുകളോടുള്ള പ്രതികരണവും അല്ലാ ഉള്ളത് എന്ന്. ഇങ്ഗ്ളിഷുകാരുടെ മുഖഭാവമല്ല, ഫ്യൂഡൽ ഭാഷക്കാരുടേത്.

സാധാരണക്കരന്‍റെ മുഖഭാവവും, പോലീസ് ഉദ്യോഗസ്ഥന്‍റെ മുഖഭാവവും, ഇങ്ഗ്ളിഷുകാരുടേതിൽ നിന്നും വ്യത്യസ്തമാണ്.

ഇതിനാൽ തന്നെ ഇന്നുള്ള ഇന്ത്യയിലെ ഉദ്യോഗസ്ഥർ നിയമ ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള യാതോരു വിധ നിയന്ത്രണങ്ങളും പാലിക്കാൻ ശ്രമിക്കാറില്ല.

അവർ ഈ വിധ നിയന്ത്രണങ്ങളെ തിരസ്കരിച്ചാൽകൂടി, വ്യക്തികൾക്ക് സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട്, ഉദ്യോഗസ്ഥ പെരുമാറ്റത്തിലെ പിശകും പാളിച്ചയും തിരുത്തിയെടുക്കാനും ആവില്ല. കാരണം, അങ്ങോട്ട് സാറെ എന്ന് സംബോധന ചെയ്യുകയും, തിരിച്ചിങ്ങോട്ട് നീ, എടാ, എടീ വിളികൾ കേൾക്കുകയും ചെയ്യാൻ തയ്യാറെടുപ്പുള്ള ഒരു വ്യക്തിത്വമാണ് ആളുകൾക്ക് ഉള്ളത്.

ഉന്നത വ്യക്തിത്വം ഉള്ള ആളുകളെ ഇന്ന് ഈ രാജ്യത്ത് സൃഷ്ടിക്കാൻ പ്രയാസം തന്നെയാണ്. കാരണം, പ്രാദേശിക ഭാഷയിലുള്ള നിർബന്ധ വിഡ്ഢി വിദ്യാഭ്യാസത്തിലൂടെ കടന്നുവരുന്ന വ്യക്തികളിൽ ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്ത വ്യക്തിത്വത്തിന്‍റെ ഒരു അംശം പോലും ബാക്കിയുണ്ടാവില്ല.

ഒരു പോലീസ് സ്റ്റേഷനിൽ കയറിവരുന്ന വ്യക്തിയോട് കഠിന സ്വരത്തിൽ സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട്, നിങ്ങൾ ഒച്ചവെക്കാൻ പാടില്ല. ഞാൻ കയറി വന്നിട്ടുള്ള് നിങ്ങളുടെ വീട്ടിലല്ല, മറിച്ച് സർക്കാർ ഓഫിസിലാണ്. നിങ്ങൾ ഈ ഓഫിസിൽ തൊഴിൽ ചെയ്യുന്ന ശമ്പളക്കാരൻ മാത്രമാണ് എന്നു പറയാൻ വ്യക്തിക്ക് അധികാരവും വ്യക്തിത്വവും വേണം, എന്നു പറയുന്നതിൽ പാതി സത്യം പോലും ഇല്ലതന്നെ.

അവർ വാക്കുകളിൽ വിദേയത്വം നൽകുന്നവരോടാണ് പൗരന്മാർക്ക് സ്നേഹം. അല്ലാത്തവരെ അവർ വാക്കുകളിലും സാമൂഹികമായും മത്സരബുദ്ധിയോടു കൂടിയാണ് കാണുക. 'അവനെ' ഉദ്യോഗസ്ഥൻ തമർത്തിയെന്ന വാർത്ത വൻ ആഹ്ളാദത്തോടുകൂടിയാണ് ആളുകൾ കേൾക്കുക.

ഇതിന് മറ്റൊരു വശവും ഉണ്ട്.

ഉദ്യോഗസ്ഥന്, കയറിവന്ന ആളോട് വൻ മാന്യതയോടുകൂടി പെരുമാറാനുള്ള വാക്ക് കോഡുകളെ പ്രാദേശിക ഭാഷ വൻ വേലിക്കെട്ടിലാണ് നിർത്തിയിരിക്കുന്നത്. ഈ വേലിക്കെട്ടിനെ വകവെക്കാതെ, കയറിവന്ന ആൾക്ക് ഇരിപ്പിടം നൽകിയാൽ, അതു തന്നെ കറയിവന്ന ആളിൽ അതിരു വിട്ട മാസിക സ്വതാന്ത്ര്യം കയറ്റിവിടും.

ഇതിനെ ഏതു രീതിയിൽ പ്രവർത്തിപ്പിക്കേണം എന്നും നിയന്ത്രിക്കേണം എന്നും യാതാരു അനുഭവ പരിചയവും പ്രാദേശിക ഭാഷയിലെ നിർബന്ധ വിദ്യാഭ്യാസം ആ ആൾക്ക് നൽകിയിട്ടുമില്ല.

സ്കൂളുകളിലും കോളെജുകളിലും അദ്ധ്യാപകർ നീ, എന്നും, എടാ, എടീ, അവൻ, അവൾ വാക്കുകളിലും ആണ് വ്യക്തികളെ നിർവ്വചിച്ച് പരീശിലിപ്പിച്ചെടുത്തിരിക്കുക.

അവർക്ക് അദ്ധ്യാപകരോട് മാനസികമായി ഒരു സമത്വ ഭാവത്തിൽ, അവരുടെ മുന്നിൽ ഇരുന്നുകൊണ്ട് സ്വരച്ചേർച്ചയില്ലാത്ത സംഭവങ്ങളെ സംസാരിച്ചു മിനുസപ്പെടുത്താനുള്ള യാതോരു പരിശീലനവും പ്രാദേശിക ഭാഷയിൽ സാധ്യമല്ലതന്നെ.

പ്രാദേശിക ഭാഷയിൽ സമത്വം മൂന്ന് വ്യത്യസ്ത ഉയരങ്ങളിൽ ആണ് സാധാരണയായി നിലനിൽക്കുക. നീ - നീ, എന്നതാണ് എറ്റവും മൗലികമായ സമത്വം. ഇത് അദ്ധ്യാപകനും വിദ്യാർത്ഥിയും നടക്കില്ല.

അതേ പോലെ തന്നെ, നിങ്ങൾ - നിങ്ങൾ എന്ന സമത്വവും അസാധ്യമാണ്.

പിന്നെയുള്ളത് സാർ - സാർ എന്ന സമത്വം ആണ്. അതും അസംബന്ധമാണ്.

എന്നുവച്ചാൽ, പ്രാദേശിക ഭാഷയിൽ ഒരേ നിലവാരത്തിലുള്ള വ്യക്തിത്വം എന്നത് നടപ്പിൽ ആക്കാൻ പറ്റില്ല.

ഈ അസംബന്ധ വിദ്യാഭ്യാസത്തിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥനും, സാധാരണക്കാരനും വളർന്നുവന്നിട്ടുള്ളത്.

അതിനാൽ തന്നെ പോലീസ് ഉദ്യോഗസ്ഥന് അറിയാം, മുന്നിൽ നിൽക്കുന്ന ആളെ ഞെട്ടിച്ചുവിടണം എന്ന്. അങ്ങിനെ ഞെട്ടിച്ചാൽ, മുണ്ട് കാലിനിടയിൽ തിരുകിവച്ച് തലകുനിച്ച്, സാർ, സാർ എന്ന് ഉരുവിട്ട്, കോമാളിത്തഭാവത്തിൽ നിന്നുകൊടുക്കേണം, എന്ന വിവരവും സാധാരണക്കാരന്, വിഡ്ഢി വിദ്യാഭ്യസത്തിൽ നിന്നും ലഭിച്ചിരിക്കും.

അല്ലാനെ ഉന്നത വ്യത്തിത്വത്താൽ പ്രതികരിച്ചാൽ, സ്കൂളിൽ വിദ്യാർത്ഥി ഉന്നത വ്യക്തിത്വം അദ്ധ്യാപകനോട് കാണിച്ചാൽ സംഭവിക്കുന്നതു തന്നെ സംഭവിക്കും. അദ്ധ്യാപകന് സമനിലതെറ്റും. അയാൾ വിദ്യാർത്ഥിയുടെ മുഖത്തിട്ടടിക്കും.

ഇതു തന്നെയാണ് ഇന്നുള്ള ഇന്ത്യാ രാജ്യത്തിലെ പോലീസ് സ്റ്റേഷനുകളിൽ സംഭവിക്കുക.

ഉന്നത വ്യക്തിത്വം പ്രകടിപ്പിച്ചാൽ അത് ഒരു മാനസിക രോഗമായി തന്നെ നിർവ്വചിക്കപ്പെടും. പിടിച്ചുകൊണ്ടു പോയി തലയിൽ വൈദ്യുതി പ്രവഹിപ്പിച്ച്, മാനസിക രോഗ ശമനത്തിനൊന്നും പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കില്ല. മുഖത്തിട്ട് ഒരു വമ്പൻ അടി പൊട്ടിച്ചാൽ, തലയിൽ ഇലക്ട്രിക്ക് ഷോക്ക് നൽകിയ അതേ രോഗ ശമനം വരും എന്ന് മിക്ക പോലീസുകാർക്കും അറിവുള്ള കാര്യമാണ്.

ചിലവും കുറവാണ്.

സാധരണക്കാരനായ ഒരു വ്യക്തിക്ക് പോലീസ് സ്റ്റേഷനിൽ ഇൻസ്പെട്കറുടെ മുന്നിൽ ഇരിക്കാൻ സൗകര്യം നൽകിയാൽ, ഇരിപ്പിടം കിട്ടയ ആൾക്ക് വമ്പൻ പീഠം കിട്ടിയ അനുഭവമായി തോന്നിയേക്കാം.

അയാൾ ചർച്ച ചെയ്തു തുടങ്ങും. അത് ഒരു ആക്രമണ പദ്ധതിയായി പോലീസ് ഇൻസ്പെട്കടർക്ക് തോന്നും എന്നത് സ്വാഭാവികം മാത്രമാണ്. അതിനെ ഏതുവിധത്തിലാണ് നോരിടേണ്ടത് എന്ന കാര്യം പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിൽ യാതോരു പരിശീലനവും അയാൾക്ക് ലഭിച്ചിരിക്കില്ല.

മാത്രവുമല്ല, പ്രാദേശിക ഭാഷാ സ്കൂളുകളിലും കോളെജുകളിലും വ്യക്തിക്ക് ലഭിച്ചിരിക്കുന്ന പരീശീലനം, പ്രതികരിക്കാനാണ്. എന്നുവച്ചാൽ, ഉച്ചത്തിൽ സംസാരിക്കുക, വൻ ശബ്ദത്തിലും അല്ലാതേയും ചോദ്യം ചെയ്യുക, മറുചോദ്യം ചോദിക്കുക, മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കുക, തുടങ്ങിയ കാര്യങ്ങൾ ആണ്.

അല്ലാതെ ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്ത രീതിയിൽ പോലീസ് സ്റ്റേഷനിൽ കറിയവുരന്ന സാധാരണക്കാരൻ, ഇങ്ഗ്ളിഷിൽ സംസാരിച്ചു, ഉദ്യോഗസ്ഥന് മുന്നിൽ ഇരുന്നുകൊണ്ട് കാര്യങ്ങൾ സംസാരിച്ച് പ്രശ്ന പരിഹാരവും, മറ്റും കണ്ടെത്തുക എന്നതല്ല.

ഇന്നുള്ള ഇന്ത്യയിൽ പോലീസ് ചോദ്യം ചെയ്യലിനെ custodial interrogation എന്ന ഓമനപ്പേരിൽ ആണ് പോലീസ് ഉദ്യോഗസ്ഥർ നിർവ്വചിക്കുക. ഈ വാക്കുകളിൽ എന്തോ കഠിനമയം ഉണ്ട് എന്നാണ് അവർ നൽകുന്ന സൂചന.

എന്നുവച്ചാൽ, പിടികൂടപ്പെട്ട കുറ്റവാളിയെ ഒരു ഒറ്റപ്പെട്ട സ്ഥാനത്ത് കൊണ്ടുപോയി, മുഖത്തിട്ടടിക്കുകയും, ചവിട്ടുകയും ചെയ്തതിന് ശേഷം, നീ, എടാ, എടീ, അസഭ്യ വാക്കുകളിൽ തമർത്തി ചോദ്യം ചെയ്യുക എന്ന്.

എന്നാൽ, ഈ വിധമല്ലാതെ ഏതു രീതിയിൽ ആണ് പോലീസ് ചോദ്യം ചെയ്യേണ്ടത് എന്നത് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്ക് പറഞ്ഞുകൊടുക്കാൻ ആവും എന്നും തോന്നുന്നില്ല.

ഇങ്ഗ്ളിഷിലെ മനുഷ്യാവകാശം ഇങ്ഗ്ളിഷിൽ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ബാധകമാകുള്ളു.

ദക്ഷിണേഷ്യൻ ഫ്യൂഡ്യൽ ഭാഷകളിൽ മനുഷ്യാവകാശം എന്നതിന് വാക്കുകളിൽ പലവിധ പരിധികളും വച്ചിട്ടുണ്ട്.

ഇങ്ഗ്ളിഷ് ഭാഷയിലെ മനുഷ്യാവകാശത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടാമത്തേതിനെ നിർവ്വചിക്കാനും വിശകലനം ചെയ്യുന്നും പാടില്ല. രണ്ടും രണ്ട് വ്യത്യസ്ത ലോകങ്ങളും വ്യക്തിത്വങ്ങളും ആണ്.

രണ്ട് വീഡിയോ ലിങ്കുകൾ നൽകുകയാണ് താഴെ. രണ്ടും ഞാൻ പൂർണ്ണമായി കണ്ടിട്ടില്ല. ആദ്യത്തേത് ഇങ്ഗ്ളണ്ടിലെ custodial interrogation ആണ്. രണ്ടാമത്തേത്, USAയിലേതും.

ഇനി തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് പ്രസ്ഥാനത്തിനെ നോക്കാം. അത് അടുത്ത എഴുത്തിൽ ആവാം എന്നുവിചാരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. തിരുവിതാംകൂർ രാജ്യത്തിൽ പോലീസ് പ്രസ്ഥാനം


ബൃട്ടിഷ്-ഇന്ത്യയെന്ന പ്രസ്ഥാനം വളരെ സാവധാനത്തിൽ വളർന്നുവന്ന ഒരു രാജ്യമാണ്. നൂറുകണക്കിന് കൊച്ചുകൊച്ചു രാജ്യങ്ങൾ പലവിധ ഉടമ്പടിപ്രകാരം ചേർന്നു വളർന്നതാണ് ഈ രാജ്യം.

ഈ വിധ ഓരോ രാജ്യത്തിലും അവയുടേതായ സാമൂഹിക നിമയ പരിപാലന പ്രസ്ഥാനങ്ങൾ നിലനിന്നിരിക്കും. അവ മിക്കവാറും ജാതീയമായ ഉച്ചനീചത്വ വേലിക്കെട്ടുകളുടെ ഈണത്തിലായിരിക്കും പ്രവർത്തിക്കുക.

ഇങ്ഗ്ളിഷ് കമ്പനി വളരെ ശ്രദ്ധയോടുകൂടിയാണ് പൊതുവായുള്ള ഭരണ സംവിധാനങ്ങൾ സൃഷ്ടിച്ചെടുത്തത്. കാരണം, ഈ വിധ സംവിധാനങ്ങളിൽ പ്രവർത്തിക്കേണ്ടത്, പ്രാദേശിക വ്യക്തികൾ തന്നെയാണ്. അവരിലോരോരുത്തരിലും പാറക്കെട്ടുകൾ പോലുള്ള സാമൂഹിക വിദ്വേഷങ്ങളും അറപ്പുകളും അകൽച്ചകളും കൂറുകളും മോഹങ്ങളും ആർത്തികളും വ്യാമോഹങ്ങളും കാണും. അവയൊന്നുതന്നെ ഒരു സാമൂഹിക സമത്വാധിഷ്ഠതെ ഉറ്റുനോക്കുന്നവയായിരിക്കില്ല.

1861ലെ Indian Councils Act ഇന്ത്യയിൽ (യഥാർത്ഥ ഇന്ത്യയിൽ) നിമയ ചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന (professional) ഒരു പോലീസ് പ്രസ്ഥാനത്തെ സൃഷ്ടിക്കാനായി നിർദ്ദേശം നൽകി.

ഈ വിധമായുള്ള ഒരു പോലീസ് പ്രസ്ഥാനത്തെ ((Imperial Police / Indian Police) ഇന്ത്യയിൽ സൃഷ്ടിച്ചത്, ആ രാജ്യത്തിലെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനൊന്നുമല്ല. കാരണം, സ്വാതന്ത്യ സമരം എന്നതെല്ലാം ഉള്ളത് പിൻകാലങ്ങളിൽ ഉദിച്ചവന്ന തട്ടിപ്പ് ചിന്തകൾ ആണ്.

എന്നാൽ ഈ വിധമായുള്ള ഒരു പോലീസ് പ്രസ്ഥാനം സൃഷ്ടിക്കപ്പെടുന്നതിന് മുൻപ് തന്നെ Henry Sleeman എന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥൻ തഗ്ഗികൾ (thugges) എന്ന വടക്കൻ ഇന്ത്യൻ പ്രദേശങ്ങളിലെ ഹൈവെ കൊള്ളക്കാരുടെ കൂട്ടായ്മയെ നിലംപരിശാക്കാനായി ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ നിയച്ചിരുന്നു.

ഈ വിധകാര്യങ്ങളിലേക്ക് പിന്നീട് പോകാം.

ഇനി തിരുവിതാംകൂർ രാജ്യത്തിലെ കാര്യം നോക്കാം.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉജ്ജ്വലമായ ധാർമ്മിക പിന്തുണ കൈവശപ്പെടുത്തി മാർത്താണ്ഡ വർമ്മ രാജാവ്, വേണാടിന് സമീപത്തുള്ള രാജ്യങ്ങളെ ഓരോന്നായി പിടികൂടിയാണ് തിരുവിതാംകൂർ രാജ്യം സൃഷ്ടിച്ചത്. അതിന് മുൻപും ഈ രാജ്യം ഉണ്ടായിരുന്നുവെങ്കിലും, അത് ഓരോ കാലഘട്ടത്തിൽ ചെറുതും വലുതുമായി മാറിമാറി നിലനിന്നുവന്നതായിരിക്കാം. ഈ വേണാടാണ് തിരിവിതാംകൂർ രാജ്യമായി അറിയപ്പെടുന്നത്.

തിരുവിതാംകൂർ രാജ്യത്തിന് തൊട്ടപ്പുറത്തുള്ളത് ഇന്ത്യയാണ്. തിരുവിതാംകൂർ രാജ്യം ഇന്ത്യാ രാജ്യത്തിന്‍റെ ഭാഗം അല്ല. ഈ കാര്യം വളരെ വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിൽ ലിഖിത രൂപത്തിലുള്ള നിയമ ചട്ടങ്ങൾ പ്രകാരം ആണ് പോലീസ് പ്രസ്ഥാനം നടത്തിപ്പുചെയ്തിരുന്നത്. എന്നാൽ ഈ പ്രസ്ഥാനത്തിന്‍റെ ഉന്നതങ്ങളിൽ മാത്രമേ ഇങ്ഗ്ളിഷ് / ബൃട്ടിഷ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുള്ളു.

1920 മുതൽ ഇന്ത്യയിലെ പ്രാദേശിക വ്യക്തികൾക്കും IP officerമാരായി (Imperial Police Officerമാരായി) ചേരാം എന്ന ചട്ടം വന്നു. അതോടുകൂടി, ചെറിയ തോതിലെങ്കിലും ഇന്ത്യൻ പോലീസ് പ്രസ്ഥാനത്തിന്‍റെ തലപ്പത്ത് കാര്യക്ഷമതാ കുറവ് വന്നുപെട്ടിരിക്കാം.

എന്നിരുന്നാലും, ഇന്ത്യൻ പോലീസ് പ്രസ്ഥാനം തിരുവിതാംകൂർ പോലീസ് പ്രസ്ഥാനത്തെക്കാളും അനവിധ ഇരട്ടി ഗുണമേന്മയുള്ളതായിരുന്നിരിക്കാം. കാരണം, അത് ഇങ്ഗ്ളിഷ് മാനസിക ഭാവത്തിലൂടെ പ്രവർത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു പ്രസ്ഥാനമായിരുന്നു.

1811ൽ Col Munro ഏതാനും വർഷത്തേക്ക് തിരുവിതാംകൂർ രാജ്യത്തിലെ ദിവാൻ ആയി പ്രവർത്തിച്ചപ്പോഴാണ് അവിടെ ഒരു പോലീസ് പ്രസ്ഥാനത്തിന്‍റെ അടിത്തറ പാകപ്പെട്ടത് എന്നാണ് തോന്നുന്നത്.

തിരുവിതാംകൂർ രാജ്യം ഇന്ത്യയിൽ നിലനിന്നിരുന്ന കോടതി പ്രസ്ഥാനത്തേയും ലിഖിത രൂപത്തിലുള്ള നിയമ ചട്ടങ്ങളേയും പകർത്തിയെടുക്കാനുള്ള ശ്രമങ്ങളിലൂടെ തിരുവിതാംകൂറിൽ കോടതികൾ നടപ്പിൽ വന്നിരുന്നു. ഇവയോട് ഒട്ടി നിന്നിരുന്നത് പ്രദേശിക നായർ നിയമ പാലകർ ആയിരുന്നുവെന്ന് തോന്നുന്നു.

ഈ നിയമ പാലകർ ഒരു പരിധിവരെ സൈനികരും ആയിരുന്നു. ഇവരും കോടതിയും റെവന്യുവുകപ്പും ഒത്തുകളിച്ചാണ് കാര്യങ്ങൾ നടത്തിപ്പോന്നത്.

ഈ ഒത്തു കളി നിർത്താനായി വേറിട്ടു നിൽക്കുന്ന ഒരു പോലീസ് പ്രസ്ഥാനത്തെ തിരുവിതാംകൂർ രാജ്യത്ത് Col Munro നടപ്പിൽ വരുത്തി. അത് കോടതിയിൽ നിന്നും റവന്യു വകുപ്പിൽ നിന്നും വേറിട്ടുനിന്നു. എന്നുവച്ചാൽ, അത് ദിവാന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള, പ്രത്യക്ഷത്തിൽ ഒരു സ്വതന്ത്ര പ്രസ്ഥാനം ആയിരുന്നു.

ഇവിടെ ഓർക്കേണ്ടത്, ഇങ്ഗ്ളണ്ടിൽ ഒരു professional പോലീസ് പ്രസ്ഥാനം സൃഷ്ടിക്കപ്പെട്ടത് 1829ൽ മാത്രമാണ്. എന്നുവച്ചാൽ തിരുവിതാംകൂർ രാജ്യത്തിൽ പോലീസ് പ്രസ്ഥാനം സൃഷ്ടിക്കപ്പെട്ടത് ഇന്ത്യയിലും ഇങ്ഗ്ളണ്ടിലും പോലീസ് പ്രസ്ഥാനങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് മുൻപാണ് എന്നൊരു തോന്നൽ. ശരിയാണോ എന്ന് തിർച്ചയില്ല.

ഇവിടെ പറയേണ്ടുന്ന കാര്യം, തിരുവിതാംകൂറിൽ പോലീസ് പ്രസ്ഥാനം എന്നത് നായർ മേലാളന്മാരിൽ ചിലരെ ഒരു പുതിയ പ്രസ്ഥാനത്തിൽ ചേർത്തുവെന്നതുമാത്രമാണ്.

അതേ സമയം ഇന്ത്യയിൽ പോലീസ് പ്രസ്ഥാനം എന്നത് ഒരു പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർ പലവിധ നിമയ ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ഒരു ആൾകുട്ടമായിരുന്നിരിക്കാം.

അതിൽ തന്നെ ശിപായി സ്ഥാനക്കാർക്ക് കാര്യമായ അന്വേഷണാധികാരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നാണ് തോന്നുന്നത്. കാരണം, ഇന്ത്യൻ സർക്കാർ സംവിധാനങ്ങളിൽ ഏറ്റവും കീഴിൽ സ്ഥാനീകരിക്കപ്പടുന്നവരിൽ മിക്കവർക്കും ഇങ്ഗ്ളിഷ് ഭാഷയിൽ യാതോരു പ്രാവീണ്യവും കാണില്ല. അവർ പൊതുജനത്തിനോട് പെരുമാറുന്നത്, ഇന്നത്തെ കടപ ഇന്ത്യയിലെ പോലീസുകാർ പെരുമാറുന്നതു പോലെ തന്നെയായിരിക്കും. അതായത്, മൃഗീയമായി.

എന്നാൽ യഥാർത്ഥ ഇന്ത്യയിൽ, പോലീസ് പ്രസ്ഥാനത്തിന് മുകളിൽ വൻ ഉത്തരവാധിത്വ ബോധത്തോടുകൂടി തൊഴിൽ ചെയ്തിരുന്നത്, ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ഉള്ളവർ ആയിരിക്കും.

മാത്രവുമല്ല, പോലീസുകാർക്ക് സ്വതന്ത്ര service organisation യാതൊന്നും ഇല്ലായിരുന്നുവെന്നത് കൊണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് അവരുടെ കീഴിൽ ഉള്ള പോലീസുകാരുടെ മേൽ വൻ നിയന്ത്രണം ഉണ്ടാവും. അവർ കീഴ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ നൈപുണ്യങ്ങളെ അനുകരിക്കാൻ ബാധ്യസ്ഥരാകില്ല. അങ്ങിനെ ചെയ്യുന്നതിൽ യാതോരു മേന്മയും അവർ കാണില്ല.

ഇന്ത്യയിൽ നിലനിന്നിരുന്ന സർക്കാർ ഭരണയന്ത്രങ്ങളെ തിരുവിതാംകൂർ രാജ്യത്തിൽ പകർത്തിയെടുത്തെങ്കിലും, അവ വെറും ഒരു പൊള്ളയായ മിമിക്രി മാത്രമായാണ് നിലനിന്നിരിക്കുക. അവയെ നിയന്ത്രിക്കുന്ന ലിഖിത രൂപത്തിലുള്ള നിയമ ചട്ടങ്ങൾ നോക്കിയാൽ, അവയിൽ പലതും ഇന്ത്യൻ നിയമ ചട്ടങ്ങളോട് കിടപിടിക്കുന്നവയായിരിക്കും എന്നു തോന്നാം.

എന്നാൽ, ഇവ ഇന്നുള്ള കപട ഇന്ത്യയിലെ ഭരണ ഘടനയെ നോക്കിക്കാണുന്നതു പോലെയാണ്. ഇന്ത്യൻ ഭരണ ഘടനയിലെ പലവിധ വകുപ്പുകളും അത്യുജ്വലമായ മനുഷ്യാവകാശങ്ങളേയും, മനുഷ്യവ്യക്തിത്വളേയും സൂചിപ്പിക്കുന്നവയാണ്. പോരാത്തതിന്, സാമൂഹിക സ്ഥാനങ്ങൾ വരെ അത് നിരോധിക്കുന്നുണ്ട്.

ഇവയൊന്നും തന്നെ ഈ കടപ ഇന്ത്യയിൽ നടപ്പുള്ളകാര്യം അല്ലതന്നെ. സാർ, മാഡം എന്ന ആഢ്യത്ത സ്ഥാനങ്ങൾ പോലും ഈ ഭരണഘടനക്ക് നിരോധിക്കാൻ ആവുന്നില്ല.

യാഥാർത്ഥ ഇന്ത്യയിലെ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. എന്നാൽ ആ രാജ്യത്തിലും ഭൂജന്മികളും പ്രഭു കുടുംബങ്ങളും ഉണ്ടായിരുന്നു.

ആ വക കാര്യങ്ങൾ ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യയിലെ സാധാരണക്കാരിൽ പലരും മനുഷ്യപ്പുഴുക്കളെപ്പോലെയായിരുന്നു ഭാഷാ കോഡുകളിൽ നിലനിന്നത്. അവർ തമ്മിൽത്തമ്മിൽ കടിച്ചാണ് ജീവിച്ചുകൊണ്ടിരുന്നത്. കപട ഇന്ത്യയിലെ കാര്യങ്ങളും ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ്.

അടുത്ത എഴുത്തിൽ തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് പ്രസ്ഥാനത്തിന്‍റെ സ്വഭാവ വിശേഷങ്ങളിൽ ചിലത് സൂചിപ്പിക്കാം, എന്നുകരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. നിസ്സാരമാറ്റങ്ങൾ മാത്രം വരുത്തിയ പരിഷ്ക്കാരങ്ങൾ



ഇന്ന് ആധുനിക കാലഘട്ടത്തിൽ ഉള്ള മനുഷ്യർ എന്ന പൊതുവായുള്ള ഒരു നിർവ്വചനം ദക്ഷിണേഷ്യൻ സാമൂഹിക അവബോധത്തിലും കാഴ്ചപ്പാടിലും ആശയവിനിമയത്തിലും ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്. തിരുവിതാംകൂറിലെ ജനം എന്ന് മനസ്സിലാക്കപ്പെട്ടിരുന്നത്, അവിടുള്ള ഉന്നത ജാതിക്കാരെ മാത്രമായിരുന്നിരിക്കാം.

നമ്പൂതിരിമാരെ സംബന്ധിച്ചെടുത്തോളം, അവരുടെ കീഴിൽ വരുന്ന ആൾക്കൂട്ടങ്ങളിൽ പലരും പൂർണ്ണ മനുഷ്യരായിരിക്കില്ല. എന്നാൽ ഇത്, നൂറ്റാണ്ടുകളിലൂടെ പല അമ്പലവാസി കുടുംബങ്ങളും നായർ കുടുംബക്കാരും ചെറിയതോതിലെങ്കിലും തിരുത്തിയെടുത്തിരിക്കാം.

ഈ രണ്ട് കൂട്ടരിലും പെട്ട പലകുടുംബക്കാരും നൂറ്റാണ്ടുകളിലൂടെ വൻ ധന സമ്പത്തും, ഭൂസ്വത്തുടമസ്ഥതയും, അടിമ ജന ഉടമസ്ഥതയും കൈവശപ്പെടുത്തിരിക്കാം. ഇവർക്ക് കീഴിൽ വരുന്നവരെ ഭാഷാകോഡുകൾ തന്നെ പലരീതിയിൽ പൂർണ്ണ മനുഷ്യരല്ലാതാക്കിയിരിക്കും.

ഏറ്റവും കീഴിൽ വരുന്ന ജാതിക്കാരെ അടിമകൾ ആക്കുന്നതോടൊപ്പം, അവൻ അവൾ വക്കുകൾക്കും കീഴിൽ വരുന്ന അത്, ഇത് വാക്കുകളിലും നിർവ്വചിക്കും. ഇന്നും ഇത് പ്രാദേശിക ഭാഷയിൽ ഒരു പരിധിവരെ നിലനൽക്കുന്നുണ്ട്. കീഴ് ജനങ്ങളിൽ പെട്ടവരുടെ ചെറിയ കുട്ടികളെ ഇന്നും പലരും അത്, ഇത് എന്നീവാക്കുകളിൽ പരാമർശിക്കുന്നത് കണ്ടിട്ടുണ്ട്. മലയാളം സ്കൂൾ അദ്ധ്യാപകർ പോലും.

ഇനി പറയാൻ പോകുന്നത്, തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് പ്രസ്ഥാനത്തിന്‍റെ പ്രവർത്തന രീതികളെ സൂചിപ്പിക്കുന്ന ചില രേഖകൾ ആണ്. ഇത് എഴുതുന്നതിന് മുൻപുതന്നെ പറയേണ്ടുന്നത്, വ്യക്തികളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലായെന്നതാണ്.

വ്യക്തി പ്രവർത്തിക്കുന്ന സംഘടനയുടേയും ആ വ്യക്തി ജീവിക്കുന്ന സമൂഹത്തിലെ സംവിധാനങ്ങളുടേയും ചട്ടങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും ഇടുങ്ങിയ പാതയിൽ ഒതുങ്ങിനിന്നുകൊണ്ടു മാത്രമാണ് ആ ആൾ പ്രവർത്തിക്കുക.

അല്ലാതെ ആരും തന്നെ വ്യത്യസ്തനായി നിന്നുകൊണ്ടും പെരുമാറിക്കൊണ്ടും പൊതുപെരുമാറ്റ കീഴ്വഴക്കങ്ങളിൽ അലങ്കോലം വരുത്താൻ ശ്രമിക്കില്ല.

എല്ലാരും ഒരാളെ അടിക്കുന്ന കൂട്ടായ്മയിൽ, ഒരാൾ മാത്രം നല്ലപുള്ളിയായി അടിക്കുന്നതിൽ നിന്നും മാറിനിൽക്കില്ല. അതേ പോലെതന്നെ എല്ലാരും പോക്കറ്റടിക്കുന്ന ഒരു പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് പോക്കറ്റടി നടത്തുന്ന അവസരത്തിൽ കരിങ്കാലിത്തരം കാട്ടില്ല.

പിശകുള്ള പ്രസ്ഥാനത്തിലേക്ക് വ്യക്തികൾ ചേരാൻ നിർബന്ധിതരായാൽ, കാര്യങ്ങൾ ഈ വിധം തന്നെ.

ഈ പറഞ്ഞത്, ഇന്ന് ഇന്ത്യൻ സർക്കാർ സേവനത്തിൽ ചേരുന്ന കാര്യത്തെക്കുറിച്ചും ബാധകമാണ്.

ഇന്നുള്ള ഇന്ത്യൻ സർക്കാർ സേവനത്തിൽ ചേരുന്നത് യഥാർത്ഥത്തിൽ ദാവൂദ് ഇബ്രാഹിമിന്‍റെ ബോംബെ നഗര ഭരണ സംവിധാനത്തിൽ ചേരുന്നതിനേക്കാൾ കുറ്റകരമായ ഒരു കാര്യമായേക്കാം. ഒരു ക്രിമിനൽ സ്വഭാവവുള്ള കൊള്ളയടി പ്രസ്ഥാനമാണ് ഇന്ത്യൻ സർക്കാർ സേവന പ്രസ്ഥാനം. ദാവൂദ് ഇബ്രാഹിമിന്‍റെ ഭരണ സംവിധാനത്തിലും പലവിധ വകുപ്പുകൾ പ്രവർത്തിച്ചിരുന്നു എന്നതും ഓർക്കാവുന്നതാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

പ്രവർത്തനത്തിൽ പിശകില്ലാത്ത പല പൊതു പ്രസ്ഥാനങ്ങളേയും വളരെ കരുതലോടും വൻ കാഴ്ചപ്പാടോടും ദീർഘ വീക്ഷണത്തോടും കൂടി ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്തിലെ തിരുവിതാംകൂർ രാജ്യത്തിലെ കാര്യമാണ് ഇപ്പോൾ പ്രതിപാദ്യ വിഷയം.

ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ആ വിധ പ്രസ്ഥാനങ്ങളുടെ പുറംതോട്-രൂപ സാദൃശ്യമുള്ള പ്രസ്ഥാനങ്ങൾ തിരുവിതാംകൂർ രാജ്യത്തിൽ ഓരോന്നായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. അതിൽ ഒന്നായിരുന്നു അവിടുള്ള പോലീസ് പ്രസ്ഥാനം.

ഇത്, തിരുവിതാംകൂർ രാജ്യത്തിലെ ആളുകളുടെ പൊതുവായുള്ള പരുക്കൻ ഭാവത്തിലും അക്രമ രീതികളിലും തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ എല്ലാ പ്രവർത്തനത്തിലും പേരിന് ഒരു നിയമ ചട്ടം പരാമർശിക്കപ്പെടും എന്നുമാത്രം.

ഈ സാമൂഹിക ക്രമക്കേടുകളെ മാറ്റിയെഴുതാൻ തിരുവിതാംകൂർ രാജകുടുംബത്തിന് താൽപ്പര്യവും ഉണ്ടായിരുന്നു. അതിനായി അവർ ചെയ്ത കാര്യം, ഇന്ത്യൻ സർക്കാരിൽ പ്രവർത്തിച്ചിരുന്ന ഉന്നതരായ പ്രാദേശിക ഉദ്യോഗസ്ഥരെ താൽക്കാലിക അടിസ്ഥാനത്തിൽ തിരുവിതാംകൂർ സർക്കാരിലെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുക എന്നതായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളിലേക്ക് ഇപ്പോൾ പോകാൻ ആവില്ല. എന്നാൽ ഒരു കാര്യം ഇപ്പോൾ പറയാൻ പറ്റുന്നതാണ് എന്നു തോന്നുന്നു.

ബൃട്ടിഷ്-മലബാറിലെ ഭരണയന്ത്രത്തിൽ അന്ന് അനവധി Tellicherry-തീയർ ഉന്നത ഉദ്യോഗസ്ഥാരായി ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഇവരിലാരേയും തിരുവിതാംകൂറിൽ ഉന്നത ഉദ്യോഗസ്ഥാരായി ഡെപ്യൂട്ടേഷനിൽ എടുക്കാൻ പറ്റില്ല. കാരണം, അവിടവുള്ള ഈഴവർ തീയരെ അവരുടെ ജാതിക്കാരായി അവിടെ പ്രഖ്യാപിച്ചിരുന്നു.

തിരുവിതാംകൂറിൽ അന്ന് ഈഴവർക്ക് സർക്കാരിൽ ആകെ കിട്ടുന്ന തൊഴിൽ കച്ചേരിക്കെട്ടിടം വൃത്തിയാക്കൽ ആയിരിക്കും എന്നു തോന്നുന്നു. അതിനാൽത്തന്നെ മലബാറിൽ നിന്നും ഏതെങ്കിലും തീയർ വ്യക്തി അവിടേക്ക് നീങ്ങിയാൽ, കഴുത്തിൽ പാറക്കല്ല് കെട്ടിത്തൂക്കിയ അനുഭവം സാമൂഹികമായി വന്നുപെടും.

മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടറായിരുന്ന ചൂരായി കണാരൻ മെഡ്രാസിൽ ചെന്ന അവസരത്തിൽ തിരുവിതാംകൂറിൽ രാജ്യത്തിൽ നിന്നും അവിടെ വന്ന ഉന്നത ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ താഴ്ന്ന ജാതിക്കാരനായി പരിഗണിച്ച അനുഭവം ഉണ്ടായിയെന്ന് എവിടേയോ വായിച്ചാതായി ഓർക്കുന്നു. ഓർമ്മ ശരിയാണോ എന്ന് കൃത്യമായി പറയാൻ ആവുന്നില്ല.

തിരുവിതാംകൂർ രാജ്യത്തിലെ പോലീസും കോടതിയും അഴിമതി നിറഞ്ഞതാണ് എന്ന പരാതികൾ കൃസ്ത്യൻ മിഷിനറിമാർ നിരന്തരം മെഡ്രാസ് സർക്കാരിനെ അറിയിച്ചുകൊണ്ടിരുന്നു. അതിനാൽ തന്നെ പലപ്പോഴും ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധിയായ Residentന് രാജകുടുംബത്തിന് മേൽ നിരന്തര സമ്മർദ്ദം ചലുത്തേണ്ടിവന്നിരിക്കാം.

ഇതിന്‍റെ പരിണതഫലമായി രാജകുടുംബം പലവട്ടം പലവിധ നിർദ്ദേശങ്ങളും താക്കീതുകളും ഉപദേശങ്ങളും സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.

By far the most important and fertile reform recently effected is the withdrawal from the Magistracy and Revenue Officials of their police functions, and the organization of a regular Police force after the British Indian Pattern, and in accordance with more enlightened and modern views of political economy than had previously prevailed.


ആശയം: ഇപ്പോഴേക്കും ഏറ്റവും പ്രാധാന്യമേറിയ പരിഷ്കരണം, കോടതി ഉദ്യോഗസ്ഥരിൽ നിന്നും റവന്യു ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് അധികാരങ്ങൾ എടുത്തു മാറ്റി എന്നതാണ്.

ബൃട്ടിഷ്-ഇന്ത്യയിലുള്ളതു പോലുള്ള ഒരു പോലീസ് സേനയെ ഇതോടുകൂടി ഈ രാജ്യത്തിൽ സൃഷ്ടിച്ചു. ഈ പോലീസ് സേന ആധുനികമായ രാഷ്ടീയ ആശയങ്ങൾക്ക് അനുരൂപമായും ഉത്കൃഷ്ടമായ പെരുമാറ്റരീതിയിലുള്ളതും ആയിരിക്കും. END

ഇത് വെറുമൊരു വ്യാമോഹം മാത്രമായിരുന്നിരിക്കും. നിയമങ്ങൾ കൊണ്ടും നിയമ ചട്ടങ്ങൾ കൊണ്ടും, പോലീസ് സേന സൃഷ്ടിച്ചതുകൊണ്ടും, പോലീസുകാർക്ക് ഇങ്ഗ്ളിഷ് യൂണിഫോം നൽകിയതുകൊണ്ടും വൻ ആയുധ പരിശീലനം നൽകിയതുകൊണ്ടും മാത്രം നാട്ടിൽ എന്തെങ്കിലും കാര്യമായ സാമൂഹിക ഔന്നിത്യം വരും എന്നും തോന്നുന്നില്ല.

The Police force lately organized are as yet quite new to their duties, and can scarcely be expected to work satisfactorily till better trained and brought under thorough discipline.

Indeed, it will require a firm hand, strict supervision, careful inquiry into complaints, and complete and equitable representation in the force of all classes of the population to see that they do not establish a system of general vexation and oppression, and become a terror to the poor people in out of-the-way places.

The power of the Indian police has too often been used to gratify petty spite, and for motives of revenge and cupidity


ആശയം: ഈ അടുത്ത കാലത്ത് സംഘടിപ്പിച്ച പോലീസ് സേന, അവരുടെ തൊഴിൽ ഉത്തരവാദിത്വങ്ങൾ അറിഞ്ഞു തുടങ്ങുന്നതേയുള്ളു. അവർക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകുകയും, അവരിൽ വൻ അച്ചടക്ക ബോധം വളർത്തുകയും ചെയ്താൽ മാത്രമേ അവർ തൃപ്തികരമായ രീതിയിൽ പ്രവർത്തിക്കുള്ളു.

വളരെ കർക്കശമായ നിയന്ത്രണവും, കർശനമായ മേൽനോട്ടവും, അവരെക്കുറിച്ചുള്ള പരാതികൾ വളരെ സൂക്ഷ്മമായ അന്വേഷിക്കലും ആവശ്യമാണ്.

പോരാത്തതിന്, പോലീസ് സേനയിൽ എല്ലാ വിഭാഗം ജനങ്ങളിലേയും ആളുകൾ ഉണ്ടായിരിക്കേണം. അല്ലായെങ്കിൽ, ഈ പോലീസ് പ്രസ്ഥാനം പൊതുജനങ്ങൾക്ക് ഒരു ശല്യവും അവരെ അടിച്ചമർത്തുന്ന ഒരു സംഘടനയും ആയി മാറും. അവർ അനാവശ്യമായി തന്നെ പാവപ്പെട്ടവരെ കിടിലംകൊള്ളിച്ചു കൊണ്ടിരിക്കും.

ആളുകൾ തമ്മിലുള്ള ചെറുകിട പകയും വിരോധവും, പ്രതികാരവും അത്രാഗ്രഹങ്ങളും തീർക്കാനായി പലപ്പോഴും ഇന്തൻ പോലീസ് ഉപയോഗിക്കപ്പെടുന്നുണ്ട്. END

Samuel Mateer നൽകുന്ന നിർദ്ദേശങ്ങളിൽ പലവിധ പോരായ്മകളും വിവരമില്ലായ്മയും ഉണ്ട് എങ്കിലും ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ) പോലീസ് വകുപ്പിലെ കീഴ് ഉദ്യോഗസ്ഥരുടെ സ്വഭാവങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയത് ശരിയായിരിക്കാം. ഈ കാര്യം തിരുവിതാംകൂർ രാജ്യത്തിലെ കാര്യം അല്ല. മറിച്ച് ഇന്ത്യയിലെ കാര്യം തന്നെയാണ്.

പോലീസുകാർ അവരുടെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും അവർക്ക് വിരോധവുള്ളവരെ തമർത്താനുള്ള ആയുധമായി നിലനിന്നിരിക്കും. അത് ഇന്നും സംഭവിക്കുന്നുണ്ട്.

പോലീസുകാർ പിടിച്ചുകൊണ്ടുവന്ന പ്രതിയെ യാതോരു കാരണവശാലും ഉപദ്രവിക്കരുത് എന്ന് പോലീസ് വകുപ്പിലെ ഉന്നത സ്ഥാനങ്ങളിൽ ഉള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയാലും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഓഫിസിൽ ഇല്ലാത്ത അവസരത്തിൽ പോലീസുകാർ പ്രതിയുടെ മുഖത്തിട്ടടിക്കും എന്ന കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാറുണ്ട്.

ഈ പെരുമാറ്റം എന്തുകൊണ്ടാണ് എന്ന് ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പ്രയാസം തന്നെയാണ്.

എന്നാൽ ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മുകൾ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു എന്നത് ഒരു പരിധിവരെ ആശാവഹമായ കാര്യമായിരുന്നിരിക്കും.

തിരുവിതാംകൂർ രാജ്യത്തിലെ കാര്യം വളരെ അബദ്ധം തന്നെയായിരുന്നിരിക്കും.

അടിമുടി അഴിമതിയും, വംശീയവും സാമൂഹിക സ്ഥാനപരവും ആയ വിരോധങ്ങളും മത്സരബുദ്ധികളും മനസ്സിൽ നീറ്റിച്ചുവെക്കുന്നവരാണ് പോലീസിലും മറ്റ് സർക്കാർ തൊഴിലിലും തൊഴിൽ ചെയ്തിരുന്നത്.

കീഴ്ജനമായ ഈഴവരേയും മറ്റ് ജാതിക്കാരിലേയും വ്യക്തികളെ പോലീസിൽ ചേർത്താൽ, പോലീസിന് ഗുണമേന്മ ഉയരും എന്ന വാദവും ശുദ്ധ അസംബന്ധമാണ്. പൊതുജനം ഇവരുടെ കൈകളിൽ അകപ്പെട്ടാൽ കൂടുതൽ നാറും എന്നതേ സംഭവിക്കുള്ളു.

An oppressive police, which has hitherto been the rule in Travancore, is a thousand times more baneful than an inefficient one; and the new body will be tempted to incessant interference with the liberty of the subject through ignorance of the public rights, and to display their diligence and authority.


ആശയം : കാര്യക്ഷമതയില്ലാത്ത ഒരു പോലീസ് സേനയേക്കാളും ആയിരം മടങ്ങ് നാശകരമായിട്ടുള്ളത് മർദ്ദനസ്വഭാവം ഉള്ള ഒരു പോലീസാണ്.

ഇതാണ് തിരിവിതാംകൂർ രാജ്യത്തിലെ കാലാകാലങ്ങളായിട്ടുള്ള സ്ഥിതി.

ഈ പുതിയ പോലീസ് പ്രസ്ഥാനത്തിന്, പൊതുജനത്തിന് അവകാശപ്പെട്ട പൗര സ്വാതന്ത്ര്യത്തെക്കുറിച്ച് യാതോരു വിവരവും ഉണ്ടാവില്ല.

അതിനാൽ തന്നെ ഈ പോലീസ് പ്രസ്ഥാനം വ്യക്തികളുടെ സ്വകാര്യ സ്വതന്ത്ര്യങ്ങളിൽ കടന്ന് ഇടപെടും. ഈ വിധം അവരുടെ ചുറുചുറുക്കും അധികാരവും അവർ പ്രകടിപ്പിച്ചു കാണിക്കും. END

Dacoits and marauders of the worst stamp scoured the country by hundreds; but these were less feared by the people than the so-called Police. In short, Travancore was the veriest den of misrule, lawlessness, and callous tyranny of the worst description.


ആശയം: നൂറുകണക്കിന് കൊള്ളക്കാരും കൊള്ളസംഘങ്ങളും രാജ്യത്തുടനീളം ചുറ്റിനടന്നിരുന്നു. എന്നാൽ പൊതുജനത്തിന് അവരെക്കാൾ പേടി പോലീസ് എന്നു പറയപ്പെടുന്നവരെയായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, തിരുവിതാംകൂർ എന്നത് ദുർഭരണത്തിന്‍റേയും അരാജകത്വത്തിന്‍റേയും ഹൃദയശൂന്യമായ നിഷ്ഠൂരവാഴ്ചയുടേയും കേന്ദ്രം തന്നെയായിരുന്നു. END

Some seriously doubt whether any recent ‘reforms ‘ have as yet touched the seat of the disease, the magistracy and revenue officials being, with certain praiseworthy exceptions, incapable, uneducated, and lazy; the police untrained; the subordinate judicial officers conducting business loosely and negligently, and requiring incessant supervision and frequent warning from the Sadr Court, as seen by their “Select Decisions and Reports”; and the Bar still to a great extent incompetent and promotive of unnecessary or unjust litigation.


ആശയം: ഈ അടുത്ത കാലത്ത് നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾക്ക് ഭരണയന്ത്രത്തിന്‍റെ രോഗവസ്ഥയെ ചികിസ്തിച്ചുമാറ്റാനായിട്ടുണ്ട് എന്ന് പലർക്കും വിശ്വാസം ഇല്ല.

കോടതി ഉദ്യോഗസ്ഥരും റെവന്യു ഉദ്യോഗസ്ഥരും കഴിവില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരും, അലസരുമാണ്. പോലീസ് എന്നത് യാതോരു പരിശീലനവും ലഭിച്ചിട്ടില്ലാത്തവർ ആണ്.

കീഴ്കോടതികളിലെ ന്യായാധിപന്മാർ അലക്ഷ്യമായാണ് വ്യവഹാരങ്ങൾ നടത്തിപ്പുചെയ്യുന്നത്.

അഭിഭാഷകവൃന്ദം മിക്കവാറും പ്രാപ്തിയില്ലാത്തതാണ്.
അവർ കഴിവതും അനാവശ്യ നിയമ വ്യവഹാരങ്ങൾ നടത്തിപ്പിക്കാനാണ് നോക്കുന്നത്. END

ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്ന വിഡ്ഢിത്തം ലഭിച്ചവർ കൂടുതൽ മയമുള്ള പോലീസുകാർ ആവും എന്ന രീതിയിൽ മുകളിലെ വാക്യങ്ങൾ മനസ്സിലാക്കരുത്. Samuel Mateer മനസ്സിൽ കണ്ട വിദ്യാഭ്യാസം ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസവുമായി യാതോരു ബന്ധവും ഇല്ലതന്നെ.

വായനക്കാരൻ ഓർക്കേണ്ടത്, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വളരെ ശ്രദ്ധയോടുകൂടി പടുത്തുയർത്തിയ ഭരണ യന്ത്രത്തെ 1956ൽ ഈ അരാജക ഭരണയന്ത്രത്തിനാണ് അടിയറവെപ്പിച്ചത്. മലബാറിൽ ഉണ്ടായിരുന്ന ഭരണയന്ത്രവും അതിനുള്ളിലുണ്ടായിരുന്ന ഉജ്ജ്വല കീഴ്വഴക്കങ്ങളും കാര്യക്ഷമതയും മറ്റും തവിടുപൊടിയായിപ്പോയി, കേരളം എന്ന സംസ്ഥാനം പിറന്നതോടുകൂടി.

എന്നാൽ ഈ വിധമായുള്ള ഒരു കീഴ്പ്പെടുത്തലിന് കൂട്ടുനിന്ന രാഷ്ട്രീയക്കാർക്ക് മലബാർ ഭരണയന്ത്രത്തിലെ ഉജ്ജ്വല സവിഷേതകൾ എന്തായിരുന്നുവെന്ന് കേട്ടറിവു പോലും ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്.

ഇങ്ഗ്ളിഷിൽ കാര്യമായ പ്രാവീണ്യമില്ലാത്ത ഈ രാഷ്ട്രീയക്കാർ, പൊള്ളയായ സാമൂഹിക സമത്വ ആശയങ്ങൾ രക്തം തിളപ്പിക്കുന്ന മുദ്രാവാക്യങ്ങളിലൂടെ വിഡ്ഢികളാക്കപ്പെട്ട ജനങ്ങളിൽ വൈകാരിക ഉത്തേജനം ഉണർത്തിവിട്ടാണ്, മലബാറിനെ തിരുവിതാംകൂറിന് കീഴ്പെടുത്തിക്കൊടുത്തത്.

എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് യാതോരു അറിവും മലബാറിലെ അന്നുള്ള സാധാരണക്കാർക്ക് ഇല്ലായിരുന്നു.

തിരുവിതാംകൂറിലെ രണ്ട് വൻ സാമൂഹിക പ്രസ്ഥാനങ്ങൾ നിരന്തരം പ്രയത്നിച്ചാണ് മലബാറിനെ തിരുവിതാംകൂറിന് കീഴിൽ ആക്കിയത്. അക്കാര്യത്തിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല.

ഇന്ത്യൻ പോലീസ് പ്രസ്ഥാനത്തെക്കുറിച്ച് ചെറുതായി ഒന്ന് എഴുതാം എന്നുവിചാരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. ഇന്ത്യയിൽ ഒരു Police Act



കേരളത്തിലേയും പുതിയ ഇന്ത്യയിലേയും പോലീസ് പ്രസ്ഥാനത്തെക്കുറിച്ച് ചെറുതായി ഒന്ന് എഴുതുകയാണ്.

പലവിധ തിന്മകളും പോലീസ് പ്രസ്ഥാനത്തിൽ ആരോപിക്കാൻ പറ്റുമെങ്കിലും, വ്യക്തമായി ഇവിടെ എടുത്തു പറയേണ്ടുന്നത്, പിശക് പ്രാദേശിക ഭാഷയിലാണ് എന്നതാണ്. ഈ പിശക് നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷകളെ തുരത്തിവിട്ടാൽ, ഈ രാജ്യത്തിലുള്ള പലവിധ പിശകുകളും താനേ മാറിപ്പോകും.

പിശകില്ലാത്ത അവസ്ഥ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോലും നിലവില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും അന്യഭാഷക്കാർ നിറഞ്ഞു തുളുമ്പുകയാണ്. അവരുടെ ഭാഷയിലെ പിശകുകളെല്ലാം ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളേയും അവിടങ്ങളിലുള്ള സമൂഹങ്ങളേയും ബാധിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഭാഷയ്ക്ക് ഈ വിധം രാഷ്ട്രത്തേയും സമൂഹത്തേയും മലിനപ്പെടുത്താൻ ആവും എന്ന കാര്യം വളരെ കുറച്ച് പേർക്ക് മാത്രമേ ഒരു തിരിച്ചറിവായി ലഭിച്ചിട്ടുള്ളു. എന്നാൽ ഈ തിരിച്ചറിവ് ലഭിച്ചവർ തന്നെ ആ വിവരം ഒളിച്ചുവെക്കാനാണ് ശ്രമിക്കുന്നത്.

ഇനി മലബാറിലെ പോലീസ് പ്രസ്ഥാനത്തെക്കുറിച്ച് ചിലത് പറയാം. ഈ പറയുന്നത് ഒരു തോന്നൽ എന്നതിലൂടെയാണ്. അല്ലാതെ കാര്യമായ ചരിത്ര രേഖകളുടെ പിൻബലം ഈ പറയുന്ന കാര്യത്തിന് കണ്ടേക്കില്ല.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ഓരോ രാജ്യത്തിലും കീഴ്ജനത്തിന് മേൽ നിയമ വാഴ്ച നിലനിർത്തിയിരുന്നത് അവിടവിടെയുള്ള നായർ മേലാളന്മാരാണ്. പ്രത്യേകമായ ഒരു പോലീസ് പ്രസ്ഥാനത്തിലെ അംഗങ്ങൾ ആയിരിക്കില്ല അവർ.

ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് കീഴ്ജനങ്ങളേയാണ് ഈ കുട്ടർ അനുസരണപ്പെടുത്തുന്നത് എന്നതാണ്. എന്നാൽ, പൊതുവായിപ്പറഞ്ഞാൽ, കീഴ്ജനം തമ്മിൽ കുറ്റും ചെയ്താൽ എങ്ങിനെയാണ് കുറ്റം ചെയ്ത ആളിനെ ശിക്ഷിക്കുക എന്നകാര്യം എനിക്ക് അറിയില്ല.

ഈ വിധ മേൽനോട്ട ആളുകൾ രാജാവിനും ഭൂജന്മികൾക്കും കീഴിൽ ഉണ്ടായിരിക്കും. ഇവർ ചെറുകിട സൈനിക തൊഴിലുകളും, അകമ്പടി വേലകളും പാറാവ് തൊഴിലും ചെയ്യുമായിരുന്നു എന്നും തോന്നുന്നു.

ഈ കീഴിൽ നിൽക്കുന്നവർക്ക്, അവർക്ക് മുകളിലുള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ കുറ്റകൃത്യങ്ങൾ ആവില്ല. ഈ ഒരു പ്രശ്നം ഇന്നും ഈ പുതിയ ഇന്ത്യാ രാജ്യത്തിൽ ചെറുതായെങ്കിലും നിലനിൽക്കുന്നുണ്ട്.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ ജില്ല സ്ഥാപിച്ചപ്പോൾ, അവർക്ക് കോൽക്കാർ എന്ന പേരിൽ ഒരു അനൗപചാരികമോ ഔപചാരികമോ ആയ ഒരു കൂട്ടർ ഉണ്ടായിരുന്നു.

ഇവരെ ശിപായിമാർ എന്നും peon എന്നും പരാമർശിച്ചു കാണുന്നുണ്ട് എന്നാണ് തോന്നുന്നത്. ഇന്നുള്ള പോലീസ് ശിപായിമാരുടെ അധികാരക്കളി ഇവർ കാണിച്ചിരിക്കാം.

ഇവർ നായർ വ്യക്തികൾ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

പഴശ്ശിരാജയെ പിടികൂടിയത് ഈ വിധമായുള്ള ഒരു കോൽക്കാർ സംഘമാണ് എന്ന് മലബാർ മാന്വലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ഇങ്ഗ്ളിഷ് കമ്പനിയുടെ പക്കൽ നിന്നും 1858ൽ ബൃട്ടൺ ഇന്ത്യയെ തട്ടിയെടുത്തു. അതിന് ശേഷമാണ് 1861ൽ ഇന്ത്യയിൽ ഒരു പോലീസ് പ്രസ്ഥാനം തുടങ്ങാനുള്ള ആരംഭ നടപടികൾ തുടങ്ങിയത്.

ചിലപ്പോൾ ഈ കാര്യം കമ്പനി ഭരണവും നിശ്ചയിച്ചിരിക്കാം. എന്നാൽ, കമ്പനിക്ക് ഭരണം നഷ്ടപ്പെട്ടു പോയി.

ഉന്നത ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് വ്യക്തികൾ ആയുള്ള ഒരു പോലീസ് പ്രസ്ഥാനം ആണ് ആരംഭിക്കപ്പെട്ടത്. ഈ പോലീസ് പ്രസ്ഥാനത്തിന്‍റെ പ്രവർത്തന നിബന്ധനകൾ അടങ്ങുന്ന ഒരു The Police Act 1861 അഥവാ Police Manual ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചു.

ഇത് ഈ ഉപദ്വീപിൽ ഒരു വൻ സംഭവം തന്നെയായിരുന്നു എന്ന കാര്യം അന്ന് എത്ര പേർ മനസ്സിലാക്കിയിരുന്നുവെന്ന് അറിയില്ല.

എന്നാൽ ഇതോടുകൂടി, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബക്കാരും അടക്കം, എല്ലാരും ലിഖിത രൂപത്തിലുള്ള ഒരു സ്ഥാപിതമായ നിയമ വാഴ്ചക്ക് വിധേയരായി. ആരും തന്നെ ഇതിന് മുകളിലോ, ഇതിന് അതീതമോ അല്ലായിരുന്നു.

പുതിയ ഇന്ത്യയിൽ ഇന്ന് നിലവിലുള്ള Indian Penal Codeന്‍റേയും ആരംഭം ഇതിൽ നിന്നുമായിരിക്കും എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് കമ്പനി വാഴ്ചക്കാലത്ത്, അവർ പലവിധ നിയമങ്ങളും നിലനിർത്തിയിരുന്നു എന്നത് വാസ്തവം തന്നെ. എന്നാൽ അവയിൽ പലതിനും വ്യക്തമായതും ശക്തമായതുമായ ഒരു ലിഖിത രൂപത്തിലുള്ള നിയമാവലിയുടെ പിൻബലം ഇല്ലായിരുന്നു എന്നതും വാസ്തവം ആയിരിക്കാം.

പഴശ്ശിരാജ ഏതാനും ചില മാപ്പിളമാരെ, അവർ യാതോരു കുറ്റവും ചെയ്യാതെ തന്നെ കൊല്ലിച്ചിരുന്നു.

ഇതിന് പ്രകോപനമായി വന്നത് അനുസരണക്കേടും, വിധേയത്വക്കുറവും ആയിരുന്നു എന്നാണ് മനസ്സിലാക്കുന്നത് . ഈ വിധമായുള്ള ഒരു പെരുമാറ്റം കഠിനമായ ഒരു കുറ്റമായി ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ പ്രയാസം തന്നെയായിരുന്നു.

ഇന്ന് ഉദ്യോഗസ്ഥരോട് അനുസരക്കേടും വിധേയത്വക്കുറവും കുഠിനമായ കുറ്റംതന്നെയായിരിക്കും. ഇത് പ്രാദേശിക ഭാഷയിലെ പ്രശ്നമാണ്.

The Supreme Government directed that the Raja should be put upon his trial for murder, but it was not easy to bring this about, for the Raja was well guarded by five hundred well armed Nayars from Wynad.


കൊലപാതകം ഇങ്ഗ്ളിഷ് കമ്പനി ചോദ്യം ചെയ്തപ്പോൾ, പഴശ്ശിരാജ മറുപടിയായി നൽകിയ ഉത്തരം, ഇത് തന്‍റെ കുടുംബത്തിന്‍റെ പാരമ്പര്യ അവകാശങ്ങളിൽ പെട്ടകാര്യം ആണ് എന്നതായിരുന്നു.

പാരമ്പര്യ സാമൂഹിക ചട്ടങ്ങൾ പ്രകാരം, കുറ്റം എന്നത് ബ്രാഹ്മണനെ കൊല്ലുക, ബ്രാഹ്മണർ മദ്യം കഴിക്കുക, കക്കുക (അടിമ വ്യക്തി ഒരു പഴം മോഷ്ടിച്ചാൽ മതി, അത് കഠിനമായ കുറ്റം തന്നെയായിരുന്നു), ഗുരുവിന്‍റെ വാക്ക് അനുസരിക്കാതിരിക്കുക, പശുവിനെ കൊല്ലുക തുടങ്ങിയവയായിരുന്നു പോലും.

കീഴ്ജനത്തിനെ കൊല്ലുന്നതും, പീഡിപ്പിക്കുന്നതും കുറ്റമായിരുന്നില്ല.

പഴശ്ശിരാജയെ പിടികൂടാനും ശിക്ഷിക്കാനും കമ്പനി ശക്തമായി ശ്രമിച്ചില്ല. താക്കീതുചെയ്തു വിട്ടുവെന്ന് തോന്നുന്നു. എന്നാൽ മറ്റൊരു ഭൂജന്മി ഒരു ഗോത്രവർഗ്ഗ നേതാവിന്‍റെ തലവെട്ടിയപ്പോൾ, കമ്പനി അയാളെ പിടികൂടാനും ശിക്ഷിക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ പൊതുവായുള്ള ഒരു നിയമ വാഴ്ചാ പ്രസ്ഥാനം കമ്പനി ഭരണ കാലത്ത് മലബാറിൽ നിലനിന്നിരുന്നില്ല.

ഇന്ത്യൻ സർക്കാർ The Police Act 1861, പ്രഖ്യാപിച്ചപ്പോൾ, അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി ഈ ഉപദ്വീപിൽ ഒരു പോലിസ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു.

ഈ നിയമാവലിയിലെ ചട്ടങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാനാവുന്നതുമായിരുന്നു. ഇതെല്ലാം ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി നടക്കുന്ന കാര്യമാണ്.

ഉന്നത ഉദ്യോഗസ്ഥരെ ഇന്ത്യൻ സർക്കാർ നേരിട്ട് നിയമനം ചെയ്യും. കീഴ് സ്ഥാനങ്ങളിലേക്ക് അതാത് സംസ്ഥാന സർക്കാരുകൾ നിയമിക്കും.

Inspector General of Police മുതൽ താഴെ അറ്റുത്തുള്ള ഓരോ സ്ഥാനത്തുള്ള വ്യക്തികളുടേയും വ്യക്തമായ തൊഴിൽ ഉത്തരവാദിത്വങ്ങൾ ലഖിതപ്പെടുത്തിയിരുന്നു.

സാമൂഹികമായി ബന്ധപ്പെട്ട പല കാര്യങ്ങളേയും കഴിവതും കൃത്യതയോടുകൂടി തന്നെ നിർവ്വചിക്കപ്പെട്ടിരുന്നു.

ഇതെല്ലാം ചെയ്യുന്നത് പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരിക്കും. അല്ലാതെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് സ്വന്തമായി ഇവ ചെയ്യാനുള്ള അവബോധം കണ്ടേക്കില്ല.

ഇവിടെ ഓർക്കേണ്ടത്, ഏറ്റവും ഉയരങ്ങളിൽ ഉള്ള സ്ഥാനങ്ങളിൽ മാത്രമേ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് വ്യക്തികൾ തൊഴിൽ ചെയ്തിരുന്നുള്ളു എന്നതാണ്. മറ്റ് ഉന്നത സ്ഥാനങ്ങൾ മുതൽ താഴെ വരെ പ്രാദേശികരാണ് തൊഴിൽ ചെയ്തത്.

പ്രാദേശികരിൽ പെട്ട പല പോലീസ് ഉദ്യോഗസ്ഥരും പലവിധ കോടതി നടപടികളും മറ്റും സ്വന്തം അധികാരസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയുരന്നുവെന്നാണ് തോന്നുന്നത്.

ഇങ്ങിനെ ഒരു Police Act നടപ്പിലാക്കിയതോടുകൂടി പോലീസ് ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ വളരെ വ്യക്തമായി കുറിച്ചിടേണ്ടിവന്നു.

കാരണം, ഈ ഉപദ്വീപിൽ അധികാരം ലഭിക്കുന്നവർ ഓരും, അധികാരം ഇല്ലാത്ത ആൾ ഓനും ഓളും ആണ്.

അധികാരം ലഭിച്ച വ്യക്തി അധികാരം കാണിച്ച് ശരിക്കും ഒന്ന് വിലസും. ഈ അധികാരം ദുർവിനിയോഗത്തെ നിയന്ത്രിച്ചേ തീരൂ.

അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന് Code of Criminal Procedure എന്ന ഒരു നിയമാവലിയും ലിഖിതപ്പെടുത്തേണ്ടിവന്നു.

അതിൽ ഉള്ള ഒരു പ്രധാന വകുപ്പ് നോക്കുക:

Person arrested not to be detained more than twenty four hours :- No police officer shall detain in custody a person arrested without warrant for a longer period than under all the circumstances of the case is reasonable, and such period shall not, in the absence of a special order ....


അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ 24 മണിക്കൂറിൽ കൂടുതൽ നേരം, കസ്റ്റഡിയിൽ വെക്കരുത്.

ഈ വിധമായുള്ള അനവധി പരിമിതപ്പെടുത്തലുകൾ പോലീസ് ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നവരുടെ മേൽ ഇന്ത്യൻ സർക്കാർ വെക്കാൻ നിർബന്ധിതമായി.

കാരണം, രാജ്യം ഇന്ത്യ അഥവാ ബൃട്ടിഷ് ഇന്ത്യയാണ് എങ്കിൽ കൂടി, പോലീസുകാർ പെരുമാറാൻ നോക്കുക തിരുവിതാംകൂർ രാജ്യത്തിലെ നായർ മേലാളന്മാരെ പോലെയാണ്.

തിരുവിതാംകൂറിൽ യാതോരു നിയന്ത്രണവും ഉണ്ടാവില്ല. എന്നാൽ ഇന്ത്യയിൽ ഉന്നത ഉദ്യോഗസ്ഥർ കീഴ് ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കില്ല. ഈ ഒരു വ്യത്യാസം നിലനിൽക്കും.

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്.

ഇന്ത്യയിൽ ജനങ്ങളുടെ മാനസികവും സാംസ്ക്കാരികവും ആയ വളർച്ചയിലൂടെയാണ് സാമൂഹിക സമാധാനും നിയമ വാഴ്ചയും വരുത്താൻ ഇങ്ഗ്ളിഷ് ഭരണം നോക്കുന്നത്.

തിരുവിതാംകൂർ പോലുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ ഈ വിധമല്ലതന്നെ.

അവിടങ്ങളിൽ ജനക്കൂട്ടങ്ങളെ അടിച്ചമർത്തി അവിടങ്ങളിലുള്ള പാരമ്പര്യ പ്രാകൃത നിയമങ്ങൾ നടപ്പിലാക്കാനാണ് പോലീസ് നോക്കുക. എന്നുവച്ചാൽ, പേടിപ്പിച്ചുകൊണ്ട് അനുസരണം വരുത്തുക എന്ന്.

പിടികൂടിയ ആളെ ആണി ഉപയോഗിച്ച് മരത്തിൽ തറച്ചുവെക്കുക വരെ ചെയ്യും.

പേടിയില്ലെങ്കിൽ ആള് അനുസരിക്കില്ല എന്നത് പ്രാദേശിക ഭാഷയിൽ വളരെ വ്യക്തമായി മനസ്സിലാക്കാനാവുന്ന കാര്യമാണ്.

അദ്ധ്യാപകൻ വടിയുമായി നിന്നാൽ കുട്ടികൾ വരിയിൽ നിന്നുകൊണ്ട് ബസ്സിൽ കയറും. ഈ വടി പ്രയോഗ പേടിയില്ലായെങ്കിൽ കുട്ടികൾ വരിയിൽ നിൽക്കില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ, വടിയെ പേടിച്ചല്ല വ്യക്തികൾ വരിയിൽ നിൽക്കുന്നത്.

മറിച്ച് ആ ഭാഷയിലെ ഏറ്റവും എളുപ്പമുള്ളതും സൗകര്യപ്രദവുമായ രീതി വരിയിൽ നിന്നുകൊണ്ട് ബസ്സിൽ കയറുക എന്നതാണ്.

അന്യോന്യം വിട്ടുവീഴ്ച ചെയ്തുകൊണ്ട് കാര്യങ്ങളെ സുഖമമാക്കുക എന്നത് ഇങ്ഗ്ളിഷിൽ ഒരു സുഖകരമായ അനുഭവമാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. സംഘടിതമായ ചെറുത്തു നിൽപ്പും, ഭാഷാ കോഡുകളും




ഈ എഴുത്ത് നിത്യേനെ തുടരാനായിയുള്ള സമയം ലഭിക്കുന്നില്ല. അതിനാലാണ് ഈ എഴുത്തിന്‍റെ ഒഴുക്കിൽ ഒരു പ്രവാഹത്തടസം അനുഭവപ്പെടുന്നത്.

അതോടൊപ്പം തന്നെ ഇപ്പോൾ പാലസ്തീൻ പ്രദേശവും ആകെ കലങ്ങിമറിഞ്ഞു കിടക്കുകയാണ്.

മനസ്സ് പലപ്പോഴും ഈ വഴിയിലേക്ക് വഴുതിപ്പോകുന്നുമുണ്ട്.

പാലസ്തീൻ വിഷയം ഏതാണ്ട് 1970കൾ മുതൽ മനസ്സിൽ പതിഞ്ഞുതുടങ്ങിയിരുന്നു. അന്ന് വീട്ടിൽ The Hindu എന്ന ഇങ്ഗ്ളിഷ് പത്രമാണ് വരുത്താറ്. മലായളം പത്രവും ചിലപ്പോഴെല്ലാം ലഭിച്ചിരുന്നു.

അന്നുള്ള The Hindu എന്ന പത്രത്തിന് വൻ മാനസിക മികവുണ്ടായിരുന്നു. പാലസ്തീൻ സംഭവങ്ങൾ, കാശ്മീരിലെ സംഭവങ്ങൾ, വടക്ക് കിഴക്കൻ മേഖലയിലെ സ്വാതന്ത്ര്യ സമര വിഷയങ്ങൾ, നക്സൽബാരിയിലെ വിപ്ളവ സംഭവങ്ങൾ തുടങ്ങിയവയുടെ തുടണ്ട് വിവരങ്ങൾ ഇങ്ഗ്ളിഷ് പത്രത്തിൽ ഒരു പ്രത്യേക മനോഭാവത്തിൽ കാണപ്പെട്ടിരുന്നു.

അതേ സമയം മലയാളം പത്രത്തിൽ പലതും കേട്ടറിവ് പോലും കാണില്ല. വളരെ സങ്കുചിതമായ പ്രാദേശിക ചിന്താഗതികൾ ആണ് മലയാളം പത്രത്തിൽ കാണപ്പെടുക. എന്നിരുന്നാല്ലും മലയാളം മാത്രം അറിയുന്ന പ്രബുദ്ധരായ മലയാളികൾ ഇങ്ഗ്ളിഷ് പത്രങ്ങളെ ബൂർഷ്വാ പത്രങ്ങൾ എന്ന രീതിയിൽ ആണ് കണ്ടിരുന്നത്. അതിൽ എന്താണ് ഉള്ളത് എന്നത് ഈ മഹാബുദ്ധിമാന്മർക്ക് ഒട്ടുംതന്നെ അറിവു കാണില്ല.

ഇവിടെ ഇപ്പോൾ എഴുതാൻ ഉദ്ദേശിക്കുന്നത പാലസ്തീൻ സ്വാതന്ത്ര സമരത്തിനെ അവിടുള്ള ഭാഷാ കോഡുകൾ ഏതുവിധത്തിലാവാം സ്വാധീനിച്ചിരിക്കുക എന്ന വിഷയമാണ്.

ബൃട്ടിഷ്-മലബാറിനേയും മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലെ തെക്കൻ ഭാഗങ്ങളേയും നെഹ്റവിന്‍റെ ഉദ്യോഗസ്ഥർക്ക് കൈമാറ്റം ചെയ്ത് അതിനെ ഒരു ഹിന്ദി രാഷ്ട്രമാക്കാൻ പോകുകയാണ് എന്നതിന്‍റെ ഭവിഷത്തുകൾ എന്താണ് എന്ന വിവരം പലർക്കും ഇല്ലായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ കീഴ്ജന മാപ്പിളമാർ തങ്ങളുടെ നാടിനെ ഹിന്ദിക്കാർക്ക് വിട്ടുകൊടുക്കില്ല എന്ന ഭാവത്തിൽ ഒരു മാപ്പിളസ്ഥാൻ സ്ഥാപിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. അവർക്കും അവർ ചെയ്യുന്നതിന്‍റെ അതിർവരമ്പുകൾ കൃത്യമായി മനസ്സിലായിരുന്നുവെന്ന് തോന്നുന്നില്ല. എന്നിരുന്നാലും അവർ മാത്രമാണ് മലബാർ പ്രദേശം മുഴുവനും ഹിന്ദിക്കാരുടെ കൈകളിലേക്ക് കുത്തിമറിയാൻ പോകുന്നതിനെ എതിർത്തത് എന്നത് സമ്മതിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം തന്നെയാണ്.

തിരുവിതാംകൂർ, ഹൈദ്രബാദ്, മൈസൂർ, പഞ്ചാബ്, കാശ്മീർ, നാഗാലാൻ്റ്, മിസോറാം തുടങ്ങിയ പല പ്രദേശങ്ങളിലും, അവരുടെ ദേശീയമായ മേൽവിലാസം ഹിന്ദിക്കാരൻ്റെ അടിയിലേക്ക്, അവരുടെ ആരുടേയും അനുവദം ഇല്ലാത്തെ കുത്തൊലിച്ചുപോകുന്നത്, ചിലയിടങ്ങളിൽ വൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് വഴിയൊരിക്കിയിരുന്നു.

ഏല്ലാത്തിനേയും അന്നുതന്നെ വളരെ കാര്യക്ഷമായി ഹിന്ദി ഭരണകൂടം കൈകാര്യം ചെയ്തിരുന്നു. അതിനായി വർഗ്ഗീയ / ജാതീയ വിദ്വേഷം ജനങ്ങളിൽ കുത്തിയിറക്കുകയും ചെയ്തു.

എന്നാൽ, യാതോരു സ്വാതന്ത്ര്യ സമര പദ്ധതിയും ഇന്ത്യയിൽ കാര്യമായി നീണ്ടുനിന്നില്ല എന്നതാണ് വാസ്തവം. മിക്ക ആളുകൾക്കും അവരുടെ രാജ്യത്തിനോടോ ഹിന്ദി രാജ്യത്തിനോടോ കാര്യമായ പ്രതിപത്തിയില്ലായിരുന്നു. കുറച്ച് വിവരവും വകതിരിവും ഉള്ള ആളുകൾക്ക് അന്നും ആഗ്രഹം വല്ല ഇങ്ഗ്ളിഷ് രാഷ്ടത്തിലേക്കും രക്ഷപ്പെടുക എന്നതുതന്നെയായിരുന്നു.

മറ്റുള്ളവരെ സമ്പന്ധച്ചിടെത്തോളം തൻ്റെ കൂടെയുള്ളവരേക്കാൾ ഉന്നത ഔദ്യോഗിക സ്ഥാനത്തിലേക്കോ സാമ്പത്തിക സ്ഥാനത്തിലേക്കോ കയറിപ്പറ്റുക എന്നതുതന്നെയായിരുന്നു.

അല്ലാതുള്ള യാതോരു രാഷ്ട്ര സ്നേഹമോ രാജ്യ സ്നേഹമോ ആരിലും അധിക നാൾ നീണ്ടുനിന്നില്ല, നിൽക്കില്ല.

പഞ്ചാബിൽ 1982വരെ വൻ സ്വാതന്ത്ര്യ പോരാട്ടത്തിനുള്ള സാഹചര്യം നിലനിന്നിരുന്നു. അതി വിധഗ്ദമായും വൻ കുരുട്ടി ബുദ്ധി ഉപയോഗിച്ചും ഇതിനെ ഹിന്ദി ഭരണം തവിടുപൊടിയാക്കി.

പിന്നെ പിടിച്ചുനിന്നത് കാശ്മീരിലെ സ്വാതന്ത്ര്യ സമരമാണ്. ഇതും വളരെ വേഗത്തിൽ വർഗ്ഗീയ വിഘടനത്തിലേക്ക് നീങ്ങി. ഈ സ്വാതന്ത്ര്യ സമരത്തെ ഹിന്ദി ഭരണം നേരിട്ടതിനെക്കുറിച്ച് പലതും പറയാനാകുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇവിടെ പറയാൻ വന്നത് ഇസ്ലമാകി സ്വാതന്ത്ര്യ സമരം മാത്രമാണ് ഇന്നും ശക്തമായി നിലനിൽക്കുന്നത് എന്നതാണ്. ഇതെന്തുകൊണ്ടാണ് എന്ന് നോക്കാവുന്നതാണ്.

ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വികാരം ഇസ്ലാം മഹിളുകൾക്കുള്ളിൽ നിലനിർത്താൻ ശ്രമിക്കപ്പെടുന്ന സാമൂഹിക സമത്വ സങ്കൽപ്പമാണ്. ഇത് ഒരു വൻ പരിധിവരെ വ്യക്തികളെ സംഘടിപ്പിച്ചുനിർത്തുന്നുണ്ട്.

എന്നാൽ ഇതിന് എതിരായി നിൽക്കുന്ന വൻ സാമൂഹിക കോഡിങ്ങ് പ്രദേശിക ഭാഷയിലെ ഉച്ചനീചത്വം തന്നെയാണ്.

വൻ വീടുള്ള ആൾ അദ്ദേഹം, ഓര്, ആപ്പ്, ഇങ്ങൾ, സാബ് തുടങ്ങിയ സ്ഥാനങ്ങളിലും വീടു നഷ്ടപ്പെട്ട ആൾ അവൻ, അവൾ, ഓൻ, ഓള്, തൂ, ഒരുത്തൻ, ഒരുത്തി, ഐറ്റിങ്ങൾ, അവറ്റകൾ തുടങ്ങിയ പദ നിർവ്വചനങ്ങളിലേക്കും പതിഞ്ഞു പോകുന്നു.

ഇതാണ് ഇസ്ലാമിലെ ജനങ്ങളെപ്പോലും അനൗപചാരികമായി അസംഘടിതരായി നിലനിർത്തുന്നത്.

പാലസ്തീകാരുടെ അനുഭവവും അതിനോട് അവർ കാണിച്ച പ്രതികരണവും ദക്ഷിണേഷ്യയിലേക്ക് പകർത്തിയെടുക്കാൻ സാധ്യമല്ല തന്നെ.

വ്യക്തിക്കും ആ ആളുടെ ഭാര്യക്കും, കുടുംബക്കാർക്കും, മറ്റും സമൂഹത്തിൽ നിലനിൽക്കണമങ്കിൽ സാമൂഹിക സ്ഥാനം അത്യന്താപേക്ഷിതം തന്നെയാണ്. സാമൂഹിക സ്ഥാനത്തെ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഉയർത്തിനിർത്തുന്നത്, സ്വത്ത്, വീട്, ഉന്നത വിലയുള്ള വസ്ത്രം അങ്ങിനെ പലതും ആണ്.

എന്നാൽ ഇവയൊന്നുതന്നെ പ്രദേശിക ഭാഷയിലെ വാക്കുളെ സ്വാധീനിക്കുകയോ സ്ഥാനചലനം നടത്തുകയോ ചെയ്യാത്ത ഭാഷ സംസാരിക്കുന്നവർക്ക് അനൗപചാരികമായിത്തന്നെ സംഘടിക്കാനും സംഘടിതമായി ദുരിതങ്ങൾ സഹിക്കാനും മനഃശക്തി ഉണ്ടാവും. ഈ ഒരു കഴിവ് പാലസ്ത്തീൻകാരുടെ അറബി ഭാഷയ്ക്ക് ഉണ്ട് എന്നാണ് തോന്നുന്നത്.

ഇത് മറ്റെല്ലാ അറബി ഭാഷക്കാർക്കും ഇത് ഉണ്ട് എന്ന് ഉറപ്പിച്ചു പറയാനുള്ള വിവരം എനിക്കില്ല.

പലാസ്തീനിൽ ഏതാണ്ട് 70 വർഷക്കാലമായി ഇസ്റായേൽ നിലനിർത്തിയ പട്ടാള പെരുമാറ്റം ഇന്ത്യയിലും പലയിടത്തും നിലവിൽ ഉണ്ട്. ഇവയെക്കുറിച്ചൊന്നും ഇന്ന് യാതോരു പത്രമാധ്യമങ്ങൾക്കും സൂചിപ്പിക്കാൻ പോലും ധൈര്യമില്ല.

The Armed Forces (Jammu and Kashmir) Special Powers Act, 1990

Army officers have legal immunity for their actions. There can be no prosecution, suit or any other legal proceeding against anyone acting under that law. Nor is the government's judgment on why an area is found to be disturbed subject to judicial review.


ആശയം: പട്ടാള ഓഫിസർമാർക്ക് അവർ ചെയ്യുന്ന എന്ത് കാര്യത്തിനും നിയമപരമായ ബാധ്യതയില്ലായ്മ നൽകപ്പെട്ടിട്ടുണ്ട്. ഈ നിയമപ്രകാരം അവർ എന്ത് ചെയ്താലും അവരെ ശിക്ഷിക്കാനോ, അവർക്ക് എതിരായി ആർക്കെങ്കിലും നിയമ നടപടിക്കായി കോടതിയിൽ ഹരജി നൽകാനോ ആവില്ല.

മാത്രവുമല്ല, ഈ വിധം ഒരു നിയമം സർക്കാർ ഏതെങ്കിലും സ്ഥലത്ത് പ്രഖ്യാപിച്ചാൽ, അതിനെ ആർക്കും തന്നെ കോടതിയുടെ പരിശോധനയ്ക്ക് ആവശ്യപ്പെടാനും ആവില്ല.
END

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അതിന് ഇപ്പോൾ മുതിരുന്നില്ല.

അന്ന് ഹിന്ദി ഭരണം തുടച്ചുമാറ്റിയത് ഇങ്ഗ്ളിഷ് ഭരണത്തെയാണ്. അത് ഒരു വൻ അനുഭവം തന്നെയായിരുന്നിരിക്കും.

എന്നൽ ഇന്ന് ഹിന്ദി ഭരണത്തെ ഉന്തിപ്പുറത്താക്കിയാൽ, ഇങ്ഗ്ളിഷ് ഭരണമല്ല തിരിച്ചുവരിക എന്നാതും ആശങ്കാവഹമായ ഒരു കാര്യമാണ്.

ഇവിടെ മറ്റൊരു കാര്യവും പറയാൻ തോന്നുന്നു. യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഏറ്റവും സഹിക്കാവുന്ന ഭാഷാ സംസ്ക്കാരങ്ങളിൽ ഒന്ന് അറബിയായിരിക്കാം.

എന്നാൽ അറബി അറിയുന്നത് കൊണ്ട് മാത്രം കാര്യമില്ലതന്നെ. കാരണം, മലയാളം പോലുള്ള ഒരു കഠിന ഫ്യൂഡൽ ഭാഷ മനസ്സിൽ തിരികിവച്ചുകൊണ്ട് അറബി സംസാരിച്ചാൽ, സ്ഥോടന വസ്തു ഒളുപ്പിച്ചുവച്ച് അകത്ത് കടക്കുന്ന പ്രതീതിയാണ് വരിക.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളുടെ നേതാക്കളോടാണ് അടുക്കാൻ തൽപ്പര്യപ്പെട്ടത്.

ഇതിന് പല കാരണങ്ങൾ ഉണ്ട്.

ഒന്ന്, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ജനങ്ങളിൽ പലരും പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷാ വംശീയതയിൽ ഉള്ളവർ അല്ല.

രണ്ട്, ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിലെ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും വൻ വ്യക്തി പ്രഭാവത്തിൽ നിൽക്കുന്നവർ ആണ്. ഇത് അവരിൽ വൻ ആകർഷകമായ ഒരു വ്യക്തിത്വം തിളങ്ങി നിർത്താൻ സഹായിക്കും.

മുന്നു, ഫ്യൂഡൽ ഭാഷാ രാഷ്ട്ര നേതാക്കൾ, ഇങ്ഗ്ളിഷ് രാഷ്ട്ര നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും വേറെയെവിടേയും അവർക്ക് ലഭിക്കാത്ത അതിഥിസൽക്കാരം ആണ് നൽകുക.

ഉദാഹരണത്തിന്, രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ തോറ്റപ്പോൾ, ജപ്പാൻ രാജകൊട്ടാരത്തിലേയും ഉന്നത ഉദ്യോഗസ്ഥരുടേയും മറ്റ് സാമൂഹിക ഉന്നതരുടേയും വീട്ടിലെ സ്ത്രീകളെ അമേരിക്കൻ പട്ടാളം ലൈംഗികമായി ഉപയോഗിക്കും എന്ന ഒരു തോന്നൽ ജപ്പാൻ സർക്കാരിന് ഉണ്ടായിരുന്നു. ഇത് യഥാർത്ഥത്തിൽ ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു.

ജപ്പാൻ പട്ടാളം അവരുടെ കൈകളിൽ പെടുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കണം എന്നത് ജപ്പാൻകാരുടെ ഒരു പട്ടാള നയം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. അത് ആ പട്ടാളക്കാരുടെ ഭാര്യമാരും വളരെ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്ത ഒരു കാര്യമായിരുന്നു.

എന്നാൽ ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ പട്ടാളക്കാർക്ക് ഇത് നിഷിധമായ ഒരു കാര്യമായിരുന്നു. കാരണം, ശിക്ഷ ലഭിക്കും.

പട്ടാളക്കാരേയും പട്ടാള ഓഫിസർമാരേയും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ You എന്ന പദത്തിനാൽ തന്നെയാണ് സാധാരണ ജനം സംബോധന ചെയ്യുക. അതിനാൽ തന്നെ പട്ടാള ഓഫിസർ തെമ്മാടിത്തരം കാണിച്ചാൽ, സാധാരണ വ്യക്തി യാതോരു കൂസലമില്ലാതെ ചോദ്യം ചെയ്യും

യുദ്ധത്തിൽ തോറ്റ ജപ്പാൻ, Recreation and Amusement Association എന്ന പേരിൽ ഒരു സംഘടന തുടങ്ങി.

രാജ്യത്തിലെ ഉന്നത സ്ത്രീകളെ അമേരിക്കൻ പട്ടാളക്കാർ ഉപയോഗിക്കുന്നത് തടയാനായി സാധരണക്കാരായ സ്ത്രീകളോട് ഈ സംഘടനയിൽ ചേരാൻ പറഞ്ഞു. ഈ സ്ത്രീകളെ ഈ സംഘടന അമേരിക്കൻ പട്ടാളക്കാർക്ക് ലൈംഗികമായി ഉപയോഗിക്കാനായി നൽകും.

ഈ സംഘടയിൽ ചേരുന്നത് സ്ത്രീകൾ അവരുടെ രാജാവിനോടും രാജ്യത്തിനോടും ചെയ്യുന്ന വൻ സ്നേഹ പ്രകടനം ആയിരിക്കും എന്നും പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ സാധാരണക്കാരായ അനേകായിരം ജാപ്പനീസ് വനിതകൾ അമേരിക്കൻ പട്ടാളക്കാരിൽ നിന്നും രതിസുംഖം നേടാനായി ചേർന്നു. ആ സ്ത്രീകൾ വളരെ ആവേശത്തോടുകൂടി രാജ കൽപ്പന അനുസരിച്ചു.

ഈ വിധമായുള്ള ഒരു അനുഭവം അമേരിക്കൻ ഉദ്യോഗസ്ഥർക്ക് യാതോരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ നിന്നും ലഭിച്ചിരുന്നില്ല. അറബി രാഷ്ട്രങ്ങളിൽ നിന്നും ഇത് ലഭിക്കും എന്നും തോന്നുന്നില്ല.

ഇസ്രായേലിലെ ഭാഷയായ ഹീബ്രു ഭാഷ ഒരു ഫ്യൂഡൽ ഭാഷയാണോ എന്ന് അറിയില്ല. എന്നിരുന്നാലും ഹീബ്രു ജനതയും അറബി ജനതയും തമ്മിൽ കലർന്ന് ജീവിക്കുണമെങ്കിൽ അവർ രണ്ട് കൂട്ടരുടേയും ഭാഷാ കോഡുകളെ വളരെ വിദഗ്ദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

വ്യക്തികൾക്കും വ്യക്തി ബന്ധങ്ങൾക്കും സംവിധാനങ്ങൾക്കും സംഭവങ്ങൾക്കും, പെരുമാറ്റങ്ങൾക്കും മറ്റും ഓരോ ഭാഷയിലും വ്യത്യസ്തങ്ങളായ സ്ഥാനീകരണം നിലനിൽക്കുന്നുണ്ട്.

ഒരു ഭാഷയിൽ പരാമർശിക്കപ്പെടുന്ന വ്യക്തി മറ്റൊരു ഭാഷയിൽ പരാമർശിക്കപ്പെടുമ്പോൾ, അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിന്‍റെ ഡിസൈൻ വ്യൂവിൽ ആ വ്യക്തിയുടെ സ്ഥാനത്തിന് കാര്യമായ മറ്റം സംഭവിക്കാം. ഉയരാം, താഴാം മറ്റ് വശങ്ങളിലേക്ക് തെന്നിത്തെറിക്കാം.

ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ രാഷ്ട്ര ശിൽപ്പവേലയിൽ ഏർപ്പെട്ടാൽ, വരും കാലങ്ങളിൽ ആ രാഷ്ട്രം പലവിധ വേദനകളിലൂടേയും നീങ്ങിയേക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36. ഉന്നത സാമൂഹിക സമത്വ ഭാവമുള്ള ഒരു ഭരണയന്ത്രത്തെ സൃഷ്ടിക്കാൻ

Post posted by VED »

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ദക്ഷിണേഷ്യയിൽ ആദ്യം സ്ഥാപിച്ചത് മൂന്ന് വ്യത്യസ്ത പ്രസിഡൻസി പ്രദേശങ്ങൾ ആയിരുന്നു. ആദ്യ കാലങ്ങളിൽ പലവിധ ഭരണയന്ത്ര പരമായ ആശയക്കുഴപ്പങ്ങളും മറ്റും നിലനിന്നിരുന്നു.

പോരാത്തതിന്, ബൃട്ടിഷ് രാജ്യത്തിന്‍റെ നിയമങ്ങളും ദക്ഷിണേഷ്യയിലേ പാരമ്പര്യ നാട്ട് നടപ്പ് നിയമങ്ങളും തമ്മിൽ ഏറ്റുമുട്ടിനിന്ന അവസരങ്ങളും നിലനിന്നിരുന്നു.

നന്ദ് കുമാർ എന്ന പേരിലുള്ള ഒരു ഉദ്യോഗസ്ഥനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് പലവിധ നിയമ പ്രശ്നങ്ങളും, അന്ന് ബെങ്ഗോൾ ഗവർണർ ആയിരുന്ന Warren Hastingsസും, first Chief Justice of Supreme Court in Calcutta ആയിരുന്ന Sir Elijah Impeyയും ഇങ്ഗ്ളണ്ടിൽ നേരിട്ടിരുന്നു.

ഇങ്ഗ്ളണ്ടിന് ദക്ഷിണേഷ്യയെ മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. ഇന്നും ഇതു തന്നെ സ്ഥിതി.

ഇനി എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചുവരാം.

ഇന്ത്യയിൽ നടന്നുവെന്ന് വ്യാജമായി പറയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തെ നേരിടാനല്ല, ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം ഒരു പോലീസ് പ്രസ്ഥാനത്തെ സൃഷ്ടിച്ചത്.

ഈ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെന്ന ഒരു രാജ്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ആ രാജ്യത്തിൽ അനേക ലക്ഷം ജനക്കൂട്ടങ്ങൾ ജീവിക്കുന്നു. ആ വിധ ജനക്കൂട്ടങ്ങൾ തമ്മിൽ കാര്യമായ സാമൂഹിക ബന്ധം ഇല്ലതന്നെ. ഇക്കാര്യം ഓരോ ചെറുകിട പ്രദേശങ്ങളെക്കുറിച്ചും ശരിയായിരുന്നു. ഇന്നും ശരിയാണ്.

പോലീസ് പ്രസ്ഥാനത്തിന് വ്യക്തിയെ ശിക്ഷിക്കാനുള്ള അവകാശം ഇല്ല എന്നത് ലിഖിത നിയമത്തിൽ പ്രസ്ഥാവിക്കപ്പെട്ടിരുന്നു. തിരുവിതാംകൂർ രാജ്യത്തിലും പോലീസുകാരുടെ ശിക്ഷിക്കാനുള്ള അവകാശം നിയന്ത്രിക്കപ്പെട്ടിരുന്നുവെങ്കിലും, അത് പലപ്പോഴും ഒരു കടലാസ് വിലയുള്ള താക്കീതായി നിലനിന്നിരിക്കാം.

ഇന്ത്യയിൽ സുപ്രീം കോടതിയും Police Actറ്റും മറ്റും വന്നതോടുകൂടിത്തന്നെ ഇന്ത്യയെന്നത് ബൃട്ടണിൽ നിന്നും വ്യത്യസ്തമായ ഒരു രാജ്യം ആണ് എന്ന നിയമപരമായ യാഥാർത്ഥ്യം സ്ഥാപിതമായി തുടങ്ങിയത്.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണ കാലത്ത് ഇന്ത്യയെന്നത് ബൃട്ടൺന്‍റെ ഭാഗമായിരുന്നില്ല. മറിച്ച് ലണ്ടനിലെ കുറച്ച് കച്ചവടക്കാർ അംഗങ്ങൾ ആയിരുന്ന ഒരു ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ബോഡ് ആയിരുന്നു ഈ രാജ്യത്തിന്‍റെ ഭരണത്തിന്‍റെ തലപ്പത്ത് ഉണ്ടായിരുന്നത്.

ഈ ഡയറക്റ്റർ ബോഡ് അംഗങ്ങൾ വൻ കൃസ്തീയ മതവിശ്വാസികൾ ആയിരുന്നു. അവർക്ക് അവരുടെ ഈ കമ്പനിയിൽ നിന്നും കിട്ടിയ ലാഭവും അവർക്ക് കടമായി കിട്ടാവുന്ന പണവും മറ്റും അവർ ഉപയോഗിച്ചത്, ഇന്ത്യയെ ഒരു ഉത്തമ രാജ്യമായി വാർത്തെടുക്കുക എന്നതിനായിരുന്നു.

ഈ വിധമായുള്ള ഒരു കാര്യം ഇന്നുള്ള ഇന്ത്യയിലെ ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസം തന്നെയാണ്. കച്ചവടക്കാരൻ എന്ന അവരുടെ സങ്കൽപ്പവും ഇങ്ഗ്ളിഷ് ഭാഷയിൽ ജീവിക്കുന്ന ഒരു കച്ചവടക്കാരന്‍റെ മനോഭാവവും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ.

ഈ കാര്യം നേരത്തെ വിവരിച്ചതായത് കൊണ്ട് അതിലേക്ക് പോകുന്നില്ല.

ഭരണ സംവിധാനങ്ങൾ സൃഷ്ടിച്ചതിനെക്കുറിച്ച് പറയാനായി Badagara (കുറുംബ്രനാട് താലൂക്ക്) എന്ന പ്രദേശത്തിലെ കാര്യം ഒരു ഉദാഹരണമായി എടുക്കാം.

താലൂക്ക് ഓഫിസ്, പോലീസ് സ്റ്റേഷൻ, District Munsif’s Court, middle school, travellers' bungalow. നാദാപുരത്തും കൊയിലാണ്ടിയിലും ഓരോ District Munsif’s കോടതികൾ.

കൊയിലാണ്ടിയിൽ ഒരു ഡെപ്യൂട്ടി താഹ്സിൽദാർ ഓഫിസ്.

നാദാപുരം, പയ്യോളി, കൊയിലാണ്ടി, നടുവണ്ണൂർ, കുറ്റ്യാടി എന്നിവിടങ്ങളിൽ സബ് റജിസ്ട്രാർ ഓഫിസുകൾ.

Badagaraലും കൊയിലാണ്ടിയിലും Post and Telegraph officeകളും Sea Customs officeകളും.

ചോമ്പാല, നാദാപുരം, Badagara, പയ്യോളി, കൊയിലാണ്ടി, തിരുവള്ളൂർ, കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂർ, ഇല്യാട് എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷനുകൾ.

ഇതു അത്രയും ഇങ്ഗ്ളിഷ് ഭരണം സ്വന്തമായി സൃഷ്ടിച്ചെടുത്തവയാണ്. ഭൂസ്വത്ത് അവകാശത്തിന്‍റെ ഔപചാരികമായ രേഖ സൂക്ഷിക്കാനായുള്ള സബ് റെജിസ്ട്രാർ ഓഫിസ് എന്ന ആശയം തന്നെ ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ചെടുത്തത് ഉത്തര മലബാറിൽ ആണ് എന്നാണ് മനസ്സിലാക്കുന്നത്.

ഈ മുകളിൽ പ്രസ്താവിച്ച സർക്കാർ ഓഫിസുകളിൽ അത്രയും തൊഴിൽ ചെയ്യുന്നത് പ്രാദേശികരായുള്ള വ്യക്തികൾ തന്നെയാണ്.

ജില്ലാ കലക്ടർ സ്ഥാനത്തിലും കോടതിയിലെ ചില ഉന്നത ന്യായാധിപ സ്ഥാനങ്ങളിലും മാത്രമേ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് വ്യക്തികൾ തൊഴിൽ ചെയ്തിട്ടുള്ളു.

ഉദ്യോഗസ്ഥരായുള്ള പ്രാദേശിക വ്യക്തികൾ രണ്ട് തരക്കാരായിരിക്കാം. ഒന്ന് ഇങ്ഗ്ളിഷ് ഭാഷയിൽ കാര്യമായ പ്രാവീണ്യം ഇല്ലാത്തവർ. രണ്ടാമത്തേത്, ഇങ്ഗ്ളിഷ് ഭാഷയിൽ കാര്യമായ പ്രാവീണ്യം ഉള്ളവർ.

ഈ രണ്ട് കൂട്ടരും തമ്മിൽ മാനോഭാവത്തിൽ വ്യത്യസ്തർ ആയിരിക്കും.

ആദ്യത്തെകൂട്ടരിൽ പ്രാദേശിക ഫ്യൂഡൽ ഭാഷ നൽകുന്ന മനോഭാവം ആയിരിക്കും നിഴലിക്കുക.

രണ്ടാമത്തെ കൂട്ടരിൽ ഇത് വളരെ പരിമിതമായി നിലനിൽക്കും. ഈ കൂട്ടരാണ്, ഉന്നത സ്ഥാനങ്ങളിലേക്ക് സ്ഥാനീകരിക്കപ്പെടുക.

ഈ കൂട്ടരിൽ കൈക്കൂലി, അഴിമതി, സ്വജന പക്ഷപാതം എന്നിവ വളരെ പരിമിതപ്പെട്ടിരിക്കും. കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ ആ കൂട്ടർ തമ്മിൽ പെരുമാറുമ്പോൾ, താൻ ഒരു കള്ളനാണ് എന്ന തിരിച്ചറിവാണ് കൈക്കൂലി വാങ്ങിക്കുന്ന വ്യക്തി അവർക്കിടയിൽ കൊണ്ടുവരിക.

ഏതാണ്ട് 1900ത്തോടുകൂടി ബൃട്ടിഷ്-ഇന്ത്യയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥ സ്ഥാനങ്ങളിൽ ചേരാൻ ഉള്ള മാർഗ്ഗം Public Service Commission നടത്തുന്ന പൊതുപരീക്ഷകൾ ആയിരുന്നു.

ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ ഏറ്റവും ഉന്നത സ്ഥാനങ്ങളിൽ ചേരാനായി Indian Civil Service പരീക്ഷ പാസാകണം. ഇതിലേക്ക് ആദ്യ കാലങ്ങളിൽ ബൃട്ടിഷ് പൗരന്മാർക്ക് മാത്രമേ പ്രവേശനം നൽകിയിരുന്നുള്ളു.

എന്നാൽ, ഏതാണ്ട് 1915ളോടുകൂടി ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ) പൗരന്മാർക്കും ഈ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യം ലഭിച്ചു.

ഇവിടെയാണ് ഒരു പ്രധാന കാര്യത്തിലേക്ക് ഈ എഴുത്ത് തിരിച്ചുവിടുന്നത്.

പൊതു പരീക്ഷകളുടെ ഉദ്ദേശ്യം എന്താണ്?

കുറച്ച് വ്യക്തികളെ വല്ലവിധത്തിലും ഓരോ സർക്കാർ ജോലിയിലേക്കും നിയമിക്കണം. തിരുവിതാംകൂർ രാജ്യത്തിൽ ഇത് ചെയ്തത് ഉന്നത വ്യക്തികൾക്ക് ഇഷ്ടമുള്ളവരെ നിയമിക്കുക എന്ന രീതിയിൽ ആണ്. ഇത് ചിലവ് കുറഞ്ഞ ഒരു ഏർപ്പാടാണ്.

ഈ രീതിയിൽ നിയമിക്കപ്പെടുന്നവർക്ക് ശമ്പളം എത്ര എന്നത് ഒരു പ്രശ്നം അല്ല. അവർക്ക് സ്ഥാനമാനവും അത് ഭാഷാവാക്കുകളിൽ പിടിച്ചെടുക്കാനാവുന്ന ജനങ്ങളിലെ അടിയാളത്തവും ആണ് അവർക്ക് താൽപ്പര്യം.

ഇന്ത്യയിൽ കാര്യങ്ങൾക്ക് വ്യത്യാസം ഉണ്ടായിരുന്നു. ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരിൽ വ്യക്തമായ മാനസിക ഉന്നമനം നിർബന്ധമായിരുന്നു.

മാനസിക ഉന്നമനം എന്ന് പറയുമ്പോൾ, അത് പ്രാദേശിക ഭാഷ നൽകുന്ന മാനസിക പ്രതാപം ആണ് എന്ന് പ്രാദേശിക ഭാഷക്കാർ തെറ്റിദ്ധരിക്കാം.

ഇങ്ഗ്ളിഷ് ഭരണം ഇന്ത്യയിൽ ഇങ്ഗ്ളിഷിലൂടെ ഒരു വിദ്യാഭ്യാസം നടപ്പിലാക്കിയിരുന്നു. അതിന്‍റെ ഗുണനിലവാരം ഇങ്ഗ്ളണ്ടിലെ വിദ്യാഭ്യാസത്തിൽ പോലും ഉണ്ടാവില്ലാ എന്ന് ഒരു തോന്നൽ.

കാരണം, ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിച്ച ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ഇന്ത്യയിലെ പ്രാദേശിക വ്യക്തികളിൽ ഇങ്ഗ്ളണ്ടിലെ പ്രാദേശിക വ്യക്തികളുടെ മാനസിക ഭാവം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയതായിരുന്നു.

ഈ വിധമായുള്ള ഒരു വിദ്യാഭ്യാസം ഇങ്ഗ്ളണ്ടിൽ ആവശ്യമില്ലതന്നെ. കാരണം, അവരുടെ നൈസർഗ്ഗിക മനോഭാവങ്ങളെ ഒരു വിദ്യാഭ്യാസത്തിലൂടെ അവരിൽ ചേർക്കേണ്ടുന്ന കാര്യം ഇല്ല.

ഇനി ചർച്ചക്ക് എടുക്കാൻ ഉദ്ദേശിക്കുന്നത്, Public Service Examinationകളെ കുറിച്ചാണ്. ഇതിൽ IAS, IPS തുടങ്ങിയ പരീക്ഷകളെക്കുറിച്ചും പ്രതിപാദിക്കും.

ഈ ഒരു പാതയിൽ എഴുത്തെത്തുമ്പോൾ, ചില ആഴമേറിയ കാര്യങ്ങൾ പറയാൻ പറ്റണം എന്നാണ് ആഗ്രഹിക്കുന്നത്. എഴുതിക്കഴിഞ്ഞാലെ, അത് വിജയകരമായിരുന്നുവോ എന്ന് അറിയാൻ പറ്റുള്ളു.

അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.


Image
Last edited by VED on Sat Feb 10, 2024 7:25 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37. ഇങ്ഗ്ളിഷ് ഭരണം തെരുവിലെറിഞ്ഞ ഉദ്യോഗസ്ഥരെക്കുറിച്ച്

Post posted by VED »


എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി എഴുത്തിന്‍റെ ഒഴുക്കിൽ നിന്നും വിട്ടുപോയ ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പരാമർശിക്കാം.

ആദ്യത്തേത് പോലീസ് ശിപായിമാരുടെ വ്യക്തിത്വത്തെക്കുറിച്ചാണ്.

തിരുവിതാംകൂർ രാജ്യത്തിൽ പോലീസ് അധികാരം കൈവശമുണ്ടായിരുന്നത് അവിടുള്ള നായർമാർക്കാണ് എന്നാണ് അനുമാനിക്കുന്നത്.

ഇവർ അവിടുള്ള പോലീസ് വകുപ്പിലെ ഏറ്റവും താഴെ വരുന്നവർ ആണ് എങ്കിലും, അവർ ജനങ്ങളുടെ നിലവാരത്തിൽ നിന്നും വളരെ ഉയരത്തിൽ ആയിരിക്കും ജീവിക്കുക.

ഔദ്യോഗികമായി തുച്ഛമായ ശമ്പളമായിരുന്നിരിക്കാം അവർക്ക് ലഭിക്കുന്നതെങ്കിലും, വൻ വരുമാനം, പണമായും വസ്ത്തുക്കളായും, ജനങ്ങളിൽ നിന്നും പലവിധത്തിൽ കൈവശപ്പെടുത്തിരിക്കാം ഇവർ.

ഈ പോലീസുകാർ വൻ ശാരീരിക വ്യക്തിത്വം ഉള്ളവരും പൊതുജനത്തിൽ പെട്ടവരേക്കാൾ വ്യക്തമായും വൻ ഔന്നിത്യം ഉള്ളവരും ആയിരിക്കും. വൻ ഉയരവും മെയ്അഴകും ഇവർക്ക് കൈവശം ഉണ്ടായിരിക്കും.

തിരുവിതാംകൂർ രാജ്യത്തിലെ കാര്യം ഈ വിധമായിരിക്കുമ്പോൾ തന്നെ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പോലീസുകാരായും പട്ടാളക്കാരായും നിയമിച്ചവർ സാധാരണ ജനത്തിന്‍റെ ശാരീരിക വ്യക്തിത്വം പേറുന്നവരായിരുന്നിരിക്കാം എന്നു തോന്നുന്നു. സർക്കാർ സേവനത്തിൽ തൊഴിൽ ചെയ്യുന്നവർക്ക് വൻ ശമ്പളം നൽകിയിരുന്നില്ലാ എന്നാണ് കാണുന്നത്.

ഇവിടെ മലബാറിലെ സാധാരണ ജനം എന്നു പറയുമ്പോൾ, മലബാറിലെ ഭൂജന്മികളുടെ അടിയിൽ ഭൂജന്മിയുടെ ആശ്രിതരായി ജീവിച്ചിരുന്നവരുടെ കാര്യം അല്ല പറയുന്നത്.

ബൃട്ടിഷ്-ഇന്ത്യയിൽ ഉദ്യോഗസ്ഥർക്ക് തുച്ഛമായ വേതനമേ കിട്ടിയുള്ള എന്ന കാര്യം പലവട്ടം ഇന്നുള്ള വ്യാജ ഇന്ത്യാ രാജ്യത്തിലെ രാജ്യ സ്നേഹികൾ എടുത്തു പറയുന്നുമുണ്ട്. എന്നാൽ അവർ പറയുന്നത് ഈ പ്രകാരം ആണ്.

ഇന്ത്യയിലെ പ്രാദേശിക ഉദ്യോഗസ്ഥർക്ക് വളരെ തുച്ഛമായ ശമ്പളമാണ് ഇങ്ഗ്ളിഷ് ഭരണം നൽകിയിരുന്നത്. അതേ സമയം ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ആയ ഉന്നത ഉദ്യോഗസ്ഥർക്ക് വൻ ശമ്പളമാണ് നൽകിയിരുന്നത്.

അതാണ് ഇവരുടെ പാരാതി.

എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇന്ത്യയിൽ വൻ ശമ്പളമായി ബൃട്ടിഷ് ഉദ്യോഗസ്ഥർക്ക് നൽകിയ സംഖ്യ ബൃട്ടണിൽ കാര്യമായ വലുപ്പമില്ലാത്ത വരുമാനമായിരിക്കും.

എന്നിട്ടുപോലും, ഇന്ത്യയിൽ അഴിമതി രഹിതമായ ഒരു ഭരണ സംവിധാനമാണ് ഇങ്ഗ്ളിഷ് ഭരണം കാഴ്ചവച്ചത്.

ബൃട്ടിഷ് മലബാറിലെ സാധാരണക്കാരുടെ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും പോലീസുകാരും ആണ് 1956ൽ തിരുവിതാംകൂറിലെ മഹാസമൂഹിക വ്യക്തിത്വം ഉള്ള വൻ വരുമാനക്കാരായ ഉദ്യോഗസ്ഥരോടു കലർത്തപ്പെട്ടത്.

മലബാറിലെ പ്രാദേശികരായ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലിയും സ്വജന പക്ഷപാതവും അവരുടെ തൊഴിൽ വേദികളിൽ നടത്തിയിരുന്നില്ല എന്നത് ശരിയാണ് എന്ന സൂചന കിട്ടുന്ന പല കേട്ടറിവുകളും എനിക്കുണ്ട്.

ആദ്യത്തേത് Mrs. CPSന്‍റെ കാര്യം തന്നെ. ഈ ആൾ കൈക്കൂലി വാങ്ങിക്കില്ല.

ഈ വ്യക്തി സത്യസന്ധതയുള്ള ആളും മഹാ മാനുഷിക ഗുണങ്ങൾ ഉള്ള ആളും ആണ് എന്നതല്ല കണ്ടറിഞ്ഞത്.

മറിച്ച് കൈക്കൂലി വാങ്ങിക്കാനുള്ള മാനസിക വ്യക്തിത്വവും, അതിനായി ഓഫിസിലെ മറ്റ് ജീവനക്കാരുമായി ഒത്തുകളിക്കാനും പൊതുജനത്തിൽ പെട്ട ആളെ വട്ടംകറക്കിക്കാനായി ഗൂഡാലോചന നടത്താനും ഉള്ള പ്രാപ്തിയും ഈ ആളിൽ കണ്ടില്ല എന്നതാണ് വാസ്തവം.

ഈ മാനസിക വ്യക്തിത്വക്കുറവും പ്രാപ്തിക്കുറവും ഈ ആളുടെ അതേ നിലവാരത്തിലുള്ള മറ്റ് ഡയറക്ട് റ്ക്രൂട്ടിഡ് ഓഫിസർമാരിലും കാണപ്പെട്ടിരുന്നു.

ഇക്കൂട്ടർ തമ്മിൽ ഇങ്ഗ്ളിഷിൽ സംസാരിക്കും. കാര്യങ്ങൾ അവയുടെ കൃത്യമായ സൂക്ഷ്മതയോടുകൂടി കൈകാര്യം ചെയ്യും.

ഇത് യഥാർത്ഥത്തിൽ ഇവരുടെ വ്യക്തിപരമായ ഒരു കഴിവല്ല. മറിച്ച് ഇങ്ഗ്ളിഷിൽ സംസാരിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ സ്വമേധയാ വന്നുചേരുന്ന മാനസിക പ്രഭാവം മാത്രമാണ് ഇത്.

പൊതുജനത്തിൽ പെട്ട ഹരജിക്കാരൻ വലിയ ആളാണ് (അദ്ദേഹം) അല്ലെങ്കിൽ ചെറിയ ആളാണ് (അവൻ) എന്ന രീതിയിലുള്ള തരം തിരിക്കൽ ഇങ്ഗ്ളിഷ് സംഭാഷണത്തിൽ കയറിവരില്ല.

Mrs. CPS റിജിസ്ട്രേഷൻ വകുപ്പിലെ ഡിഐജി പദവിയിൽ ചേർന്ന് Trivandrumത്ത് താമസം ആരംഭിച്ചത്, ഒരു വലിയ വീട്ടിലാണ്. എന്നാൽ, ഇത് ഒരു താഴവരപ്രദേശത്തിലെ ഒരു ഓല മേഞ്ഞ കെട്ടിടം ആയിരുന്നു. ശമ്പളം വളരെ തുച്ഛമായിരുന്നു.

ഈ ആൾ ഐജിയായി നിയമിക്കപ്പെട്ടപ്പോഴും വളരെ പരിമിതമായ സൗകര്യങ്ങളോടുകൂടിയ വീട്ടിലാണ് താമസിച്ചത്. എന്നാൽ വീട്ടിൽ ഔദ്യോഗിക ഫോണും, ഓഫിസിലേക്ക് പോകാൻ ഔദ്യോഗിക കാറും ഉണ്ടായിരുന്നു.

ഇവിടെ ഈ കാര്യം പറഞ്ഞത് മറ്റൊരു ആശ്ചര്യകരമായ വസ്തുത ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.

തുച്ഛമായ ശമ്പളവും പരിമിതികളോടുകൂടിയ താമസ സൗകര്യവും ഈ ആളിൽ യാതോരു വിധ മാനസിക അധമത്വ ഭാവവും വരുത്തിയില്ലാ എന്നത്.

ഇതിന് കാരണമായി ഞാൻ മനസ്സിലാക്കിയത്, ഈ ആൾ തമ്മിൽ ആശയവിനിമയം നടത്തിയിരുന്ന ഓഫിസർമാരിൽ ഒരു ചെറിയ പങ്ക് മലബാറിൽ നിന്നും നേരിട്ട് ഉന്നത ഓഫിസർ സ്ഥാനത്തേക്ക് ജോലിയിൽ പ്രവേശിച്ച ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാർ ആയിരുന്നു എന്നതുകൊണ്ടാവാം.

Trivandrumത്ത് അന്നും ഇങ്ഗ്ളിഷ് സംസാരിക്കുന്ന സർക്കാർ ഓഫിസർമാർ എന്നത് പൊതുജനത്തിനും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും ഒരു പുതമയാർന്ന അനുഭവം തന്നെയായിരുന്നു.

Mrs. CPS ഒരു Anglo-Indian വനിതയാണ് എന്ന രീതിയിൽ ചില ആളുകൾ പറയുന്നതും കേട്ടിരുന്നു.

അതേ പോലെ തന്നെ ഈ വ്യക്തി തീയ്യ വ്യക്തിയാണ് എന്നും Tellicherryയിലെ തീയർ ഉന്നത ജാതിക്കാർ ആണ് എന്ന രീതിയിലും പറയുന്നത് കേട്ടിട്ടുണ്ട്.

ഈ തീയ്യ എന്നത് എന്ത് കൂട്ടരാണ് എന്ന് അറിവില്ലാത്തവർ തിരുവിതാംകൂറിൽ അന്ന് അനേകർ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.

ബൃട്ടിഷ്-മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് ഉന്നത ഉദ്യോഗത്തിൽ സ്ഥലമാറ്റത്തിലൂടെ വന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥർ വൻ വേഗതയിൽ പൊതുജനത്തിൽ പെട്ടവരുടെ ഹരജികളിൽ നടപടിയെടുക്കും എന്നതും തിരുവിതാംകൂറിൽ വൻ ആശ്ചര്യകരമായ കാര്യമായിരുന്നു.

തിരുവിതാംകൂറിലെ അന്നുള്ള കീഴ്വഴക്കം ഉന്നത ഉദ്യോഗസ്ഥൻ ഒപ്പിട്ട കടലാസിൽ ഓഫിസ് സീൽ അടിക്കുന്നതും, ഹരജിക്കാന് ആ കടലാസ് കൊടുക്കുന്നതും ശിപായി അല്ലെങ്കിൽ ഗുമസ്തൻ ആയിരിക്കും.

ഇതിന് പകരം ഒപ്പിടുന്നതും, ഓഫിസ് സീൽ അടിക്കുന്നതും, ഹരജിക്കാരന് കടലാസ് നൽകുന്നതും ഉന്നത ഉദ്യോഗസ്ഥൻ തന്നെ എന്നത് അവിടുത്തെ സർക്കാർ കച്ചേരികളിൽ കേട്ടറിവുള്ള കാര്യമല്ലായെന്നു തോന്നുന്നു.

ഈ വിവരം മറ്റൊരു സംസ്ഥാനത്ത് വച്ച് ഒരാൾ Mrs. CPSസുമായി ബന്ധപ്പെട്ട് മറ്റൊരാളോട് പറഞ്ഞതു കേട്ട ആൾ എന്നോട് പറഞ്ഞ അനുഭവവും എനിക്കുണ്ട്.

Mrs. CPS കൈക്കൂലി വാങ്ങിക്കില്ലാ എന്ന സംഗതി ഒരു പീടികയിൽ (കടയിൽ) വച്ച് കട ഉടമയും മറ്റൊരാളും സംസാരിക്കുന്നതും ഞാൻ കേട്ടിരുന്നു. അന്ന് ഞാൻ Alleppeyയിൽ അഞ്ചാം ക്ളാസിൽ പഠിക്കുകയായിരുന്നു.

ആ കടയുടമയ്ക്കും മറ്റേ ആൾക്കും തീരെ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു, കൈക്കൂലി വാങ്ങിക്കാതെ സർക്കാർ തൊഴിൽ ചെയ്യുക എന്നത്.

സർക്കാർ ഉദ്യോഗസ്ഥർ കൈയിട്ടുവാരും എന്ന സാമൂഹിക സംസ്ക്കാരമുള്ള ഒരു പ്രദേശത്തോടാണ് ബൃട്ടിഷ്-മലബാറിനെ 1956ൽ പിടിച്ചു ചേർത്തത്.

എന്നാൽ കൈക്കൂലി വാങ്ങിക്കില്ലാ എന്നത് മലബാറിലെ ഉന്നത ഉദ്യോഗസ്ഥരുടെ പൊതുവായുള്ള ഒരു തൊഴിൽ രീതിമാത്രമായിരുന്നു.

എനിക്ക് പരിചയമുള്ള ഒരു വാര്യർ വ്യക്തി ഒരിക്കൽ ഒരു കാര്യം പറഞ്ഞു. അയാളുടെ ഒരു ബന്ധു റജിസ്ട്രേഷൻ വകുപ്പിലെ ഒരു ഗുമസ്തനാണ്. അയാൾക്ക് അർഹതപ്പെട്ട, ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക്, ഒരു ട്രാൻസ്ഫറിന് അയാൾ അപേക്ഷിച്ചിട്ടുണ്ട്.

ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള തൊഴിൽ ഉത്തരവാധിത്വം ഉള്ള ഉന്നത ഉദ്യോഗസ്ഥൻ ഒരു വാര്യർ വ്യക്തിയായിരുന്നു. ഈ ആളും മലബാറിൽ നിന്നും ഡയറക്ട് റ്ക്രൂട്ടിട് ആയ ഇങ്ഗ്ളിഷ് സംസാരിക്കുന്ന വ്യക്തിയാണ്.

എന്‍റെ പരിചയക്കാരൻ പറഞ്ഞ കാര്യം ഇതാണ്:

ഉന്നത ഉദ്യോഗസ്ഥനും സ്ഥലം മാറ്റത്തിനായി അപേക്ഷിച്ച ഗുമസ്തനും വാര്യർമാരാണ്. പറഞ്ഞുനോക്കിയാൽ പലവിധ കുടുംബ ബന്ധവും കണ്ടേക്കാം.

ജാതീയമായ ബന്ധവും കുടുംബ ബന്ധവും അവതരിപ്പിച്ചുകൊണ്ട് ഉന്നത ഉദ്യോഗസ്ഥനെ പോയി കണ്ട് കാര്യം പറഞ്ഞാലോ എന്ന് ഐജി ഓഫിസിലെ പരിചയമുള്ള മറ്റൊരു ഗുമസ്ഥനോട്, എന്‍റെ പരിചയക്കാരൻ ചേദിച്ചു.

അപ്പോൾ, ആ ഗുമസ്തൻ പറഞ്ഞതാണ് ആശ്ചര്യകരമായി അയാൾക്ക് തോന്നിയത്.

ആ ഗുമസ്തൻ പറഞ്ഞുപോലും, അയാൾക്ക് ന്യായമായും (norms പ്രകാരം) ട്രാസ്ൻഫർ ലഭിക്കാൻ അർഹതയുണ്ട് എങ്കിൽ തീർച്ചയായും ലഭിക്കും.

എന്നാൽ കുടുംബ ബന്ധവും ജാതീയമായ അടുപ്പവും മറ്റും കാണിച്ചുകൊണ്ട് സ്വാധീനിക്കാൻ നോക്കിയാൽ ആ ഓഫിസർ ജന്മത്തിൽ ആ ട്രാൻസ്ഫർ നൽകില്ല.

ബന്ധവും അടുപ്പവും സൂചിപ്പിക്കാതെ ന്യായമായ കാര്യം മാത്രം പറഞ്ഞാൽ കാര്യം നടന്നേക്കാം.

എന്‍റെ പരിചയക്കാരൻ എന്നോട് അന്ന് വളരെ ആശ്ചര്യത്തോടുകൂടിയാണ് ഈ കാര്യം പറഞ്ഞത്.

ഇതേ വ്യക്തി അപ്പോൾ അയാളുടെ ബന്ധവായിരുന്ന മറ്റൊരു ബൃട്ടിഷ്-മലബാർ ഉദ്യോഗസ്ഥന്‍റെ കാര്യം പറഞ്ഞു. ആ ബന്ധുവായ വ്യക്തി ബൃട്ടിഷ്-മലബാറിൽ താസിൽദാരോ മറ്റോ ആയി വിരമിച്ച വ്യക്തിയായിരുന്നു.

കൈക്കൂലിയും മറ്റും വാങ്ങിക്കില്ല. കൈക്കൂലിയും മറ്റും വാങ്ങിക്കാം എന്ന വിവരം പോലും മലബാറിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും വിവരം ലഭിച്ചത്, തിരുവിതാംകൂർ സർക്കാർ സേവനവുമായി അവരെ ബന്ധിപ്പിച്ചപ്പോഴാണ്.

ഈ താസിൽദാർ വിരമിച്ചപ്പോഴേക്കും പഴയ ഇന്ത്യ അപ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യം ഡ്യൂപ്ളിക്കേറ്റ് ഇന്ത്യയായി മാറിയിരുന്നു.

പുതിയ ഇന്ത്യയിൽ പഴയ തത്ത്വദീക്ഷകൾക്കും ഔദ്യോഗിക കീഴ്വഴക്കങ്ങൾക്കും വിലയില്ലാതായിരുന്നു.

തന്‍റെ മകനെ ഒരു നല്ല ജോലിയിൽ കയറ്റാനായി ഈ വ്യക്തി വളരെ ദയനീയമായി പലരുടേയും കാലുപിടിക്കേണ്ടുന്നതു പോലെയായിപ്പോയി പോലും.

തുച്ഛമായ പെൻഷനും ഉദ്യോഗത്തിൽ നിന്നും കാര്യമായ ഒരു സമ്പാദ്യമില്ലാതെയുമാണ് വിരമിച്ചത്. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണം സത്യസന്ധരായ ഉദ്യോഗസ്ഥരെ തെരുവീഥിയിൽ കൈവിട്ടതുമാതിരി അപ്രത്യക്ഷമാകുകയും ചെയ്തു.

ഏതാണ്ട് ഇതേ പോലുള്ള ഒരു കാര്യം Trichurലെ ഒരു ചെറുപ്പക്കാരൻ എന്നോട് ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. അയാളുടെ പിതാവ് താസിൽദാരായി വിരമിച്ച വ്യക്തിയാണ് പോലും.

മകൻ അച്ഛനോട് വൻ വിരോധം മനസ്സിൽ വച്ചുകൊണ്ടാണ് പറഞ്ഞത്, അച്ഛൻ യാതോരു കൈക്കൂലിയും വാങ്ങിയില്ല.

എന്നാൽ, ആ ചെറുപ്പക്കാരൻ ഒരു വ്യാപാരം തുടങ്ങി സെയ്ൽസ് ടാക്സ് ഓഫിസിൽ ചെന്നപ്പോൾ ചെന്നായ്ക്കളെപ്പോലുള്ള കുറേ ഉദ്യോഗസ്ഥർ കൈക്കൂലിക്കായി ഇയാളെ ശരിക്കും ഉപദ്രവിച്ചുപോലും.

സെയ്ൽസ് ടാക്സുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്കും കുറേ അനുഭവം ഉണ്ട്.

ഇങ്ഗ്ളിഷ് ഭരണം, ഈ കൊള്ളയടി സംഘത്തെ നിലംപരിശാക്കിയിരുന്നു. എന്നാൽ വ്യാജ ഇന്ത്യയിൽ ഈ കൊള്ള സംഘം വീണ്ടും ശക്തിപ്രാപിച്ച്, ഇന്ന് പഴയകാല thuggee പോലുള്ള ഹൈവേ കവർച്ചസംഘമായി മാറിയിട്ടുണ്ട്.

ഒരു നിസ്സാര എണ്ണം ആളുകൾ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരെ പോറ്റാനായി.


Image
Last edited by VED on Sat Feb 10, 2024 7:25 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38. വ്യത്യസ്ത സർക്കാർ സ്ഥാനങ്ങൾ

Post posted by VED »


എഴുത്ത് ഈ ദിക്കിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ, ഈ ദിക്കിൽ ഉള്ള ചിലകാര്യങ്ങൾ കൂടി പറഞ്ഞിട്ട് എഴുത്ത് മുന്നോട്ട് കൊണ്ടുപോകാം എന്നു വിചാരിക്കുന്നു. കാരണം, അവ എഴുതാനുള്ള സന്ദർഭോചിതമായ അവസരം പിന്നീട് കിട്ടും എന്നു തോന്നുന്നില്ല.

ആദ്യം പറയേണ്ടുന്നത് അന്നുള്ള സർക്കാർ വേതനത്തെക്കുറിച്ചാണ്. തിരുവിതാംകൂർ രാജ്യത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് രാജകുടുംബം കാര്യമായ ശമ്പളം നൽകാറില്ലായിരുന്നുവെന്നു തോന്നുന്നു. കുറ്റ്യാടിയിലെ ഭൂജന്മിയുടെ കാര്യം പറഞ്ഞതു മാതിരിയായിരിക്കാം അവിടുത്തെ കാര്യം.

ചെറിയ മാസ വരുമാനത്തിൽ ആളുകൾ സർക്കാർ സ്ഥാനങ്ങളിൽ കയറിക്കൂടാൻ തള്ളിനിൽക്കും. അവർക്ക് സർക്കാർ സ്ഥാനം ലഭിച്ചാൽ, അവരുടെ വരുമാന കാര്യം അവർ നോക്കിക്കൊള്ളും. അവർ രാജകുടുംബത്തിന് വൻ കൂറും വാസ്തല്യവും നൽകും.

ഉദ്യോഗത്തിൽ നിന്നും വിരമിക്കുമ്പോഴേക്കും ആ വ്യക്തി വൻ സമ്പാദ്യം തന്നെ വാരിക്കൂട്ടിയിട്ടുണ്ടാവും. പെൻഷൻ എന്ന പദ്ധതി എല്ലാ സർക്കാർ തൊഴിലുകാർക്കും അവിടെ ഉണ്ടായിരുന്നുവോ എന്ന് എനിക്ക് അറിയില്ല.

ഇതാണ് അവിടുള്ള നാട്ടുനടപ്പ്.

ബൃട്ടിഷ്-ഇന്ത്യയിലും സർക്കാർ വേതനം കുറവായിരുന്നിരിക്കാം. ഉദ്യോഗത്തിൽ നിന്നും വിരമിക്കുമ്പോൾ, ഒരു ചെറിയ തുക പെൻഷനായി ലഭിക്കും.

ഉദ്യോഗത്തിലിരിക്കുന്ന വ്യക്തി ആകസ്മികമായി മരണപ്പെട്ടാൽ, അയാളുടെ മക്കളിൽ ഒരാൾക്ക് അപ്പോൾ തന്നെ ശിപായി അല്ലെങ്കിൽ ഗുമസ്തൻ എന്ന തസ്തികയിൽ തൊഴിൽ ലഭിക്കും. ഈ പദ്ധതിയുടെ സാങ്കേതിക പേര് Dying in harness എന്നാണ്.

ഇങ്ങിനെ ഒരു സൗകര്യം നൽകിയത് സർക്കാർ സേവനത്തിൽ ഇരിക്കുന്ന വ്യക്തിയുടെ വീട്ടുകാർക്ക് പെട്ടെന്നൊരു സാമ്പത്തിക ഇടിച്ചിൽ വരാതിരിക്കാനാണ്. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പെട്ടെന്നൊരു സാമ്പത്തിക ഇടിച്ചൽ വരിക എന്നത്, ദേഹത്ത് പാറക്കൽ വീഴുന്നതുപോലുള്ള ഒരു സാമൂഹിക അനുഭവമാണ്.

സർക്കാർ തൊഴിൽ ബൃട്ടണിൽ ഒരു സ്വകാര്യ തൊഴിലിനേക്കാളും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിൽ ആയതിനാൽ ഈ വിധമായുള്ള ഒരു സൗകര്യം ബൃട്ടണിൽ ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ വിവരം എനിക്കില്ല.

ഇന്ത്യയിൽ (ബൃട്ടിഷ് -ഇന്ത്യയിൽ) ഈ വിധം മക്കളിൽ ഒരാൾക്ക് സർക്കാർ ഉദ്യോഗം നൽകുന്നത്, വ്യക്തി മരണപ്പെട്ട ഉടനെ തന്നെയാണ്. അല്ലാതെ വർഷങ്ങൾക്ക് ശേഷം വൻ വിദ്യാഭ്യാസ യോഗ്യത നേടി വൻ സർക്കാർ സ്ഥാനത്തിലേക്ക് കയറിക്കൂടനാൻ ഉള്ള ഒരു ഉപാധിയായിരുന്നില്ല അത്.

ഞാൻ Alleppyൽ 1970-73ൽ ഉള്ളപ്പോഴാണ്, അന്നൊരു ജഡ്ജി മരണപ്പെടുകയും ആ ആളുടെ മകൾക്ക് ഗസറ്റിഡ് റാങ്കിലേക്ക് ഉദ്യോഗം നൽകുകയും ചെയ്യപ്പെട്ടത്. അന്നുവരെ ഉള്ള കീഴ്വഴക്കം, സർക്കാർ ഗുമസ്തൻ സ്ഥാനത്തിലേക്ക് വിദ്യാഭ്യാസ യോഗ്യതയുണ്ട് എങ്കിൽ ഗുമസ്തനായി മകനോ മകളൾക്കോ ചേരാം എന്നതായിരുന്നു. ഈ വിദ്യാഭ്യാസ യോഗ്യത ഇല്ലായെങ്കിൽ, മകൻ അല്ലെങ്കിൽ മകൾക്ക് ശിപായി ആയി ചേരാം.

ഈ വിധം ഒരു വൻ സർക്കാർ കീഴ്വഴക്കം ലംഘിച്ചുകൊണ്ട് ജഡ്ജിയുടെ മകൾക്ക് വൻ ഉദ്യോഗത്തിലേക്ക് തൊഴിൽ ലഭിച്ചത് എന്‍റെ വീട്ടിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.

എന്നാൽ മഹാ വിദ്വാന്മാരായ പ്രാദേശിക പത്ര പ്രവർത്തകർക്ക് ഈ വിധമായുള്ള ഒരു കീഴ്വഴക്ക ലംഘനത്തിന്‍റെ ഗൗരവം മനസ്സിലാക്കാനുള്ള നിസ്സാര ബുദ്ധിയില്ലാതെ പോയി എന്നു തോന്നുന്നു. അവർക്ക് അവരുടെ വൻ പ്രഭുദ്ധതയ്ക്ക് യോജിച്ച കാര്യങ്ങൾ കുട്ടിരാഷ്ട്രീയ കൊച്ചുകഥകൾ ആയിരുന്നുവെന്ന് മനസ്സിലാക്കുന്നു.

ഇങ്ങിനെ ഒരു പുതിയ ഉഗ്രകീഴ്വഴക്കം വന്നതോടുകൂടി Dying in harnessൽ സർക്കാർ തൊഴിലിന് അർഹതയുള്ള പല വ്യക്തികളും ഈ ഒരു കീഴ്വഴക്കത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉന്നത ഉദ്യോഗങ്ങളിലേക്ക് കയറിക്കൂടി.

റജിസ്ട്രേഷൻ വകുപ്പിലെ തന്നെ ഒരു ഐജി സേവനത്തിൽ ഇരിക്കുകയയിരുന്നപ്പോൾ മരിക്കുകയുണ്ടായി.

ആ ആളുടെ മകന് അതേ വകുപ്പിൽ സബ് റജിസ്ട്രാർ ആയി ഏതാണ്ട് 21ആമത്തെ വയസ്സിൽ, ഡിഗ്രി പഠനം കഴിഞ്ഞ ഉടനെ തൊഴിൽ ലഭിച്ചു. ഈ ആൾ വർഷങ്ങൾക്ക് ശേഷം ഐജിയോ ഡിഐജിയോ ആയി വിരമിച്ചുവെന്നാണ് തോന്നുന്നത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പറയാനുള്ള മറ്റൊരു സംഭവും കണ്ടിട്ടുണ്ട്. ഏതാണ്ട് 1985, ഞാൻ ബാങ്ഗ്ളൂറിൽ ആയിരുന്നപ്പോൾ, അവിടുള്ള ഒരു പോലീസ് DySP മരിക്കുകയുണ്ടായി.

ഈ വ്യക്തി യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ വ്യക്തിയായിരുന്നുവെന്നു തോന്നുന്നു. കുടുംബം പണ്ട് തന്നെ Mysoreറിലേക്ക് മാറി താമസിച്ചതായിരുന്നു. അവിടെ വച്ച് ആ ആൾ പോലീസിൽ ചേർന്ന്, ഉദ്യോഗ കയറ്റത്തിലൂടെ DySP ആയി. സേവനത്തിൽ ഇരിക്കുമ്പോൾ മരിച്ചു. അപ്പോൾ മകന് സർക്കാർ തൊഴിൽ ലഭിക്കും എന്ന കാര്യം ചർച്ചക്ക് വന്നു.

മകൻ അന്ന് ഡിഗ്രി കഴിഞ്ഞിട്ടില്ല. വീട്ടുകാർ പറഞ്ഞു, അവൻ ഡിഗ്രി പഠിച്ചു കഴിയട്ടെ. അതിന് ശേഷം അവന് പോലീസിൽ Sub Inspector ആയി തൊഴിലിൽ ചേരാം.

ഈ വിധമായുള്ള സർക്കാർ തൊഴിൽ കുടുംബ പരമായി നിലനിർത്താനുള്ള യാതോരു ഉപാധിയും ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) ഇല്ലായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥർ ഓരോന്നായി, കീഴ്വഴക്കങ്ങൾ തേച്ചുമാച്ചുകളഞ്ഞ് അവർക്ക് സൗകര്യപ്പെടുന്നതുമാതിരി പുതിയ കീഴ്വഴക്കങ്ങൾ പലതും നടപ്പിലാക്കിയിട്ടുണ്ട്.

ഇനി മറ്റൊരു കാര്യം പറയാം.

ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) സർക്കാർ സേവനത്തിന് മൂന്ന് വ്യത്യസ്ത നിലവാരങ്ങൾ ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കുന്നു. ഇതിൽ കൂടുതൽ നിലവരാങ്ങൾ ഉണ്ടായിരുന്നില്ല എന്ന് തീർത്തുപറയാനുള്ള അറിവ് എനിക്കില്ല. എന്നാൽ അറിവുള്ള മൂന്ന് നിലവാരങ്ങളെക്കുറിച്ച് പറയാം.

ഏറ്റവും ഉന്നതങ്ങളിൽ ICS, അതായത് Indian Civil Service.

രണ്ടാമത്തേത് മധ്യ നിലവാരത്തിലുള്ള ഓഫിസർ തൊഴിലുകൾ. അതായത്, Sub Registrar, Sub Inspector തുടങ്ങിയ സ്ഥാനങ്ങളിൽ കയറി ഉന്നതങ്ങളിലേക്ക് സാവധാനത്തിൽ കയറാം.

ആദ്യത്തേതിനും രണ്ടാമത്തേതിനും ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നിർബന്ധമാണ്.

പിന്നെയുള്ളത്, സർക്കാർ ഓഫിസുകളിൽ ഗുമസ്തൻ സ്ഥാനം. ഇതിന് പ്രാദേശിക ഭാഷാ പരിചയം മതിയാകും എന്നു തോന്നുന്നു. ഈ കൂട്ടർക്ക് സാവധാനത്തിൽ ഉദ്യോഗ കയറ്റത്തിലൂടെ Sub Registrar പോലുള്ള നിലവാരങ്ങളിലേക്ക് കയറാം.

ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) സർക്കാർ ഉദ്യോഗസ്ഥരിൽ ചെറിയ തോതിൽ അഴിമതി നിലനിന്നിരുന്നത് ഈ പ്രാദേശിക ഭാഷാ ഉദ്യോഗ നിലവാരത്തിലായിരുന്നുവെന്നു തോന്നുന്നു.

ഇതിനും കീഴിൽ ഒരു സർക്കാർ സ്ഥാനം ഉണ്ട്. അതായത് ശിപായി, അഥവാ peon. സാധാരണ ഗതിയിൽ ശിപായിമാർ സർക്കാർ ഗുമസ്ത സ്ഥാനത്തിലേക്ക് എത്തിച്ചേരില്ല എന്നാണ് തോന്നുന്നത്.

ഈ ദിക്കിൽ വച്ചാണ്, പോലീസിലേയും പട്ടാളത്തിലേയും ശിപായി റാങ്കുകാർ മറ്റ് സർക്കാർ ശിപായിമാരിൽ നിന്നും വ്യത്യസ്തരാകുന്ന കാര്യം ശ്രദ്ധയിൽ പെടുന്നത്.

പോലീസിലേയും പട്ടാളത്തിലേയും ശിപായിമാരിൽ ചിലർക്ക് Sub Inspectorറിന് തുല്യമായ സ്ഥാനങ്ങളിലേക്ക് ഉദ്യോഗ കയറ്റത്തിലൂടെ കയറാനാകും എന്നു തോന്നുന്നു. പട്ടാളത്തിൽ ശിപായി റാങ്കുകാർക്ക് അന്ന് ഏതു പദവിവരെ ഉയരാം എന്ന് എനിക്ക് അറിയില്ല. ഇന്നത്തെ കാര്യവും എനിക്ക് അറിയില്ല.

ഇന്ന് State Excise, Central Excise തുടങ്ങിയ വകുപ്പുകളിൽ ശിപായിമാർ Preventive Officer, Inspector തുടങ്ങിയ താഴെനിലവാരത്തിലുള്ള ഓഫിസർ സ്ഥാനങ്ങലിക്ക് ഉദ്യോഗ കയറ്റത്തിലൂടെ സ്ഥാനീകരിക്കപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കൃത്യമായി അറിയില്ല.

എന്നാൽ, ഇവർക്ക് ആദ്യം ലഭിക്കുന്ന തൊഴിലിന്‍റെ പേര് Guard എന്നോ മറ്റോ ആണ് എന്നും ഒരു തോന്നൽ.

എല്ലാ സർക്കാർ വകുപ്പുകളിലേയും ശിപായിമാർക്ക് യഥാർത്ഥത്തിൽ സമാനമായ ചില തൊഴിൽ ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കുന്നു.

ഓഫിസും പരിസരവും വൃത്തിയാക്കുക, പാറാവ് ഡ്യൂട്ടി ചെയ്യുക, ഓഫിസിലേക്ക് ചായ വാങ്ങിക്കൊണ്ടുവരിക എന്നെല്ലാം.

എന്നാൽ, സർക്കാർ തൊഴിലിൽ ചേർന്നുകിട്ടിയാൽ, പ്രാദേശിക ഫ്യൂഡൽ ഭാഷ ഈ വിധ തൊഴിൽ ചെയ്യൻ വ്യക്തിയെ അനുവദിക്കില്ല.

കാരണം, സർക്കാർ തൊഴിൽ കിട്ടിയ വ്യക്തിയെ ഭാഷാ കോഡുകൾ ഒരു തമ്പുരാൻ സ്ഥാനത്തേക്ക് പിടിച്ചുകയറ്റും. അയാളുടെ ഭാര്യ ഒരു കൊച്ചു തമ്പുരാട്ടിയും ആകും. തമ്പുരാനും തമ്പുരാട്ടിയും ചായ വാങ്ങിക്കൊണ്ടു നടക്കുന്നത് വളരെ അരോചകമായ ഒരു സാമൂഹിക ദൃശ്യംതന്നെയാണ്.

ശിപായി ചായ വാങ്ങിവരാൻ വിസമ്മതിച്ച എന്തോ ഒരു സംഭവം റിജിസ്ടേൻ ഐജി ഓഫിൽ നടന്നിരുന്നുവെന്ന് ഒരു ചെറിയ ഓർമ്മ മനസ്സിൽ ഉണ്ട്.

ശിപായിക്കും കീഴിൽ അടിച്ചുവാരാനും മറ്റുമായി Sweeper എന്ന ഒരു മറ്റൊരു സ്ഥാനം സൃഷ്ടിക്കേണ്ടിവന്നു പോലും. എന്നാൽ, സർക്കാർ തൊഴിൽ ലഭിച്ചാൽ, ഈ ആൾ സ്വീപ്പർസാർ ആകുന്നതിനാൽ, ഈ ആൾക്കും ആ പണിചെയ്യാൻ പറ്റാതിരുന്ന സന്ദർഭങ്ങൾ കേട്ടറിവുണ്ട്.

പട്ടാളം, പോലീസ് തുടങ്ങിയ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടുന്ന വസ്ത്രം കഴുകൽ, ഇസ്തിരിയിടൽ, ഷൂസ് പോളിഷ് ചെയ്യൽ, Toilet വൃത്തിയാക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളും ശിപായി റാങ്കുകാർക്ക് ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പട്ടാളത്തിൽ ഇതിൽ കാര്യമായ മാറ്റം വന്നിരിക്കില്ല.

എന്നാൽ പോലീസിൽ ശിപായി റാങ്കുകാരെ ഓഫിസർ എന്ന രീതിയിൽ അടുത്തക്കാലത്ത് നാമകരണം ചെയ്തതോടുകൂടി, ഈ വിധ തൊഴിലുകൾ മാത്രം ചെയ്യാനായി മറ്റോരു പോലീസ് സ്ഥാനം ആവശ്യം വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്.

ശിപയിമാരിൽ തന്നെ പല ഗ്രെയ്ഡുകളും ഉണ്ട് എന്നു മനസ്സിലാക്കുന്നു. പോലീസിൽ ഇത് നിലവിൽ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഇവരിൽ ഏറ്റവും ഉയർന്നവർ ഹെഡ് കോൺസ്റ്റബ്ളും, അതിനും ഉയരത്തിൽ ഉള്ള ആൾ Assistant Sub Inspectorഉം ആണ് എന്നു തോന്നുന്നു. വ്യക്തമായി അറിയില്ല.

മറ്റ് സർക്കാർ വുകപ്പുകളിലും ഇതുപോലുള്ള വ്യത്യസ്ത നിലവാരം ഉള്ള ശിപായിമാർ കണ്ടേക്കാം. Daffadar എന്ന ഒരു സ്ഥാനപേരുള്ള ശിപായിമാരെ കണ്ടിട്ടുണ്ട്. ഇവർ തലയിൽ ഒരു വൻ കിരീടം മാതിരിയുള്ള ഒരു തൊപ്പി ധരിച്ചിരിക്കും. പോരാത്തതിന്, ഒരു വെള്ള യൂണിഫോമും ധരിച്ചിരിക്കും.

ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തിൽ ഹവിൽധാർ എന്ന സ്ഥാനത്തിന് തുല്യമായ ഒരു പദവിയാണ് Daffadar എന്ന സ്ഥാനം. അതും ശിപായി റാങ്കുതന്നെയെന്നു തോന്നുന്നു.

ഇനി പറയാൻ തോന്നുന്നത്, ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ പദവികളും തിരുവിതാംകൂറിലെ സർക്കാർ പദവികളും കൂട്ടിക്കലർന്നതിനെക്കുറിച്ചാണ്.

അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.

Image
Last edited by VED on Sat Feb 10, 2024 7:26 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39. ഭീകരരൂപമുള്ള ഉദ്യോഗ സ്ഥാന നാമങ്ങൾ

Post posted by VED »


മലബാറിനെ തിരുവിതാംകൂറിനോട് ചേർത്ത് സൃഷ്ടിച്ച പുതിയ സംസ്ഥാനത്തിന്‍റെ തലസ്ഥാനം അങ്ങ് തെക്കുകിടക്കുന്ന Trivandrumത്ത് ആക്കിയതോടുകൂടി, മലബാർ മിക്കവാറും തിരുവിതാംകൂറിന് അടിമപ്പെട്ടുവെന്നാണ് തോന്നിയത്.

തിരുവിതാംകൂറിലെ സാമ്പത്തിക മുന്നേറ്റമുള്ള ആളുകൾക്കും ഉദ്യോഗസ്ഥർക്കും, അങ്ങ് വടക്ക് വിശാലമായ ഒരു പ്രദേശം അവർക്ക് വിരഹിക്കാനായി തുറന്നുവെന്നാണ് മനസ്സിലാക്കിയത്.

ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകാനായി അങ്ങ് കാസർകോടേക്ക് സ്ഥലമാറ്റം കൊടുക്കും എന്ന രീതിയിൽ ഉള്ള ഒരു വാക്യപ്രയോഗം തന്നെ Trivandrumത്തും Quilonലും പറഞ്ഞുകേട്ടിരുന്നു.

British-Malabarന്‍റെ ഉദ്യോഗസ്ഥ പാരമ്പര്യം പേറുന്ന മലബാറിനെ തിരുവിതാംകൂറുമായി ചേർത്തപ്പോൾ, തിരുവിതാംകൂർ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രശ്നം തിരുവിതാംകൂർ ഉദ്യോഗസ്ഥരുടെ സ്ഥാനമാനങ്ങളിൽ വന്നുചേർന്നു.

തിരുവിതാംകൂറിൽ Direct-recruit ഓഫിസർമാർ എന്ന ഒരു കൂട്ടർ ഇല്ലായിരുന്നുവെന്ന് തോന്നുന്നു.

ഈ വിധമായുള്ള ഒരു വാക്യം ഒരു ഓൺലൈൻ വേദിയിൽ കാണുകയുണ്ടായി.

During 1935-36 the Dewan appointed a new Public Service Commissioner for the first time in Travancore for recruitment into the civil services of the state, without caste and religious prejudices.

തിരുവിതാംകൂർ രാജ്യത്തിൽ 1936ൽ സ്ഥാപിച്ചിട്ടുള്ള Public Service Exam ഏതുവിധത്തിലുള്ളതായിരുന്നുവെന്ന് യാതോരു സൂചനയും എനിക്ക് ലഭിച്ചിട്ടില്ല.

എന്നാൽ മനസ്സിലാകുന്നത്, ഉന്നത സ്ഥാനങ്ങളിലേക്കും ഗുമസ്ത സ്ഥാനങ്ങളിലേക്കും വ്യക്തികളെ നിയമിച്ചിരുന്നത്, ഉന്നതർക്ക് താൽപ്പര്യമുള്ളവരെയാണ് എന്നാണ് തോന്നുന്നത്.

ഗുമസ്തൻമാർ ഉദ്യോഗകയറ്റം ലഭിച്ച് സാധാരണ ഗതിയിൽ Sub Registrar, District registrar പോലുള്ള സ്ഥാനങ്ങളിലേക്കു ചേർന്നിരിക്കാം.

കുറേ കാലത്തേക്ക് Inspector General of Registration എന്ന പദവിയിൽ ഇരുന്നത് തിരുവിതാംകൂർ രാജാവ് നേരിട്ട് നിയമിച്ച വ്യക്തിയായിരുന്നു പോലും.

പോലീസിൽ ശിപായി റാങ്കുകാർ ഇതേ പോലെ Sub Inspector സ്ഥാനങ്ങളിലേക്കും മുകളിലേക്കും ചേർന്നിരിക്കാം. എന്നിരുന്നാലും, നേരിട്ടും ഇതുപോലുള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ ഉന്നതർ നിയമിച്ചുമിരിക്കാം.

തിരുവിതാംകൂർ രാജ്യത്തിൽ 1936 മുതലാണ് PSC പ്രവർത്തിച്ചുതുടങ്ങിയത് എന്നു തോന്നുന്നു.

എന്നാൽ, 1970ൽ Mrs. CPS തിരുവിതാംകൂറിൽ Sub Registrar ആയി നിയമിക്കപ്പെട്ടപ്പോൾ, കണ്ടത്, അവിടെ നേരിട്ട് Sub Registrar പദവിയിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നില്ല എന്നതാണ്.

അതിനാൽ തന്നെ റിജിസ്ട്രേഷൻ വകുപ്പിന്‍റെ ഉന്നതങ്ങളിൽ മുഴുവനും മലബാറിലെ direct-recruit ആയിട്ടുള്ള, താരതമ്യേന പ്രായം കുറവുള്ള, ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഓഫിസർമാറായിരുന്നു.

അന്ന് റജിസ്ട്രേഷൻ വകുപ്പിൽ Sub Registrarന് മുകളിലായി District Registrarമാരും, അതിന് മുകളിൽ Inspector General of Registration എന്ന ഏക പദവിയും ആയിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) വാണിജ്യ നികുതി (Sales tax) എന്ന പിടിച്ചുപറി വകുപ്പ് ഇല്ലായിരുന്നത് കൊണ്ട്, ആ രാജ്യത്തിൽ റിജിസ്ട്രഷൻ വകുപ്പിന് വൻ പ്രാധാന്യം ഉണ്ടായിരുന്നു.

സ്ഥല വിൽപ്പനയിൽ റജിസ്ട്രേഷൻ ഫീസും, Stamp paperന്‍റെ മൂല്യവും ഇന്ത്യൻ സർക്കാരിനും പ്രസിഡൻസി സർക്കാരുകൾക്കും വൻ വരുമാനം നൽകിയിരുന്നു. വളരെ കുറച്ച് ഉദ്യോഗസ്ഥരും, വളരെ നിസ്സാരമായ ശമ്പളവും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.

Mrs. CPS 1953ൽ Sub Registrar ആയി ചേർന്ന അവസരത്തിൽ Registration fees ഒരു ശതമാനവും, Stamp Paper എട്ടു ശതമാനവും ആയിരുന്നു. ഇന്ന് Registration fees രണ്ട് ശതമാനമാണ്.

മലബാറിൽ നിന്നും ഉന്നത സ്ഥാനങ്ങൾ മുഴുവനും കരസ്ഥമാക്കിക്കൊണ്ട് ചെറുപ്പക്കാരായ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാർ കയറിവന്നത് തിരുവിതാംകൂറിലെ ഗുസ്തർക്ക് ഇരുട്ടടി കിട്ടിയ അനുഭവമായിരുന്നുവെന്ന് തോന്നുന്നു.

മലബാറിൽ (ബൃട്ടിഷ്-മലബാറിൽ) അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നും, അവിടുള്ള ആളുകളെല്ലാം പൊട്ടന്മാരാണ് എന്നും, മിക്കവർക്കും വിദ്യാഭ്യാസം ഇല്ലായെന്നു, മലയാളം പോലും ശരിക്കും അറിയില്ലാ എന്നുമെല്ലാമുള്ളു രീതിയിൽ പല വിഡ്ഢിത്തങ്ങളും തിരുവിതാംകൂറിൽ കേട്ടറിവും സംസാരവും ഉണ്ടായിരുന്നുവെന്നു തോന്നുന്നു.

എന്നാൽ ഈ വിവരങ്ങൾക്ക് അതീതമായ, ഇങ്ഗ്ളിഷ് ഭാഷയിൽ തമ്മിൽ സംസാരിക്കുന്ന, ഒരു ഭീകര വർഗ്ഗമായ ഓഫിസർ പ്രസ്ഥാനം മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് കയറിവരും എന്ന കാര്യം യാതോരു കുത്തഴിഞ്ഞ സംസാരത്തിലും അവിടെ ആരും തന്നെ പറഞ്ഞിരിക്കില്ല.

തിരുവിതാംകൂറിൽ, പല സർക്കാർ വകുപ്പുകളിലും, ഗുമസ്തർക്ക് ഉദ്യോഗ കയറ്റം എന്ന സ്വപ്ന സാഫല്യം ഇല്ലാതായി എന്നുതോന്നുന്നു.

ഇതുമായി ബന്ധപ്പെട്ട പലവിധ ചർച്ചകളും നിത്യവും നടന്നിരിക്കാം. ഇത് എന്‍റെ വ്യക്തിപരമായ ശ്രദ്ധയിൽ വരുന്നത് Quilonൽ വച്ചാണ്. അന്ന് District Registrar എന്ന പദവിയിൽ ആണ് Mrs. CPS. വീട്ടിൽ വച്ച് ചില ഗുമസ്തർ തമ്മിൽ സംസാരിക്കുന്നത് കേട്ടുവെന്നു തോന്നുന്നു.

പ്രമോഷന് യാതോരു സാധ്യയും ഇല്ലതന്നെ. പലവിധ ഉപാധികളും ആലോചിക്കുന്നുണ്ട്.

District Registrarന് മുകളിൽ ഉള്ള സ്ഥാനം IG ആണ്. അത് District Registrarമാരിൽ ഒരാൾക്ക് ലഭിക്കും. അയാൾ വിരമിക്കുമ്പോൾ മറ്റൊരു District Registrarന് ലഭിക്കും. District Registrarമാരിൽ മിക്കവരും മലബാർ ഉദ്യോഗസ്ഥർ.

ഇതിൽ ഗുമസ്തർക്ക് യാതോരു പ്രയോജനവും ഇല്ലതന്നെ. കാരണം, IG ഓഫിസിൽ പലവിധ തസ്തികളും ഉണ്ട് എങ്കിലും, അവയിലെല്ലാം ആളുകൾ തൊഴിൽ ചെയ്യുന്നുണ്ട്.

പുതിയ വല്ല തസ്തികയും തുടങ്ങുകയും അതുമായി ബന്ധപ്പെട്ട് വേറെ കുറേ തസ്തികകളും സൃഷ്ടിക്കപ്പെട്ടാൽ കുറേ ഗുമസ്തരുടെ ജീവിതത്തിൽ ഒരു വെളിച്ചം വന്നു വീശും.

കുറേ വർഷങ്ങളിലൂടെ District Registrar എന്ന പദവി തന്നെ രണ്ടായി വിഭജിച്ചുവെന്നു തോന്നുന്നു.

District Registrar (General) എന്നും District Registrar (Chitties) എന്നും. ഈ രണ്ട് ഉദ്യോഗസ്ഥർക്കും വ്യത്യസ്തരായ സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ഹെഗ് ക്ളാർക്ക്, യൂഡി ക്ളാർക്ക്, എൽ ഡി ക്ളാർ, ശിപായിമാർ എന്ന രീതിയിൽ പല തൊഴിലുകൾ.

ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരം എനിക്കില്ല.

എന്നാൽ കുറച്ചുകൂടി വ്യക്തമായ വിവരം ഉളള ഒരു സംഭവ വിവരം പറയാം.

IGക്ക് കീഴിൽ വരുന്നത് District Registrar ആണ്. ഈ രണ്ട് സ്ഥാനങ്ങൾക്കും ഇടയിൽ ഒരു സ്ഥാനം സൃഷ്ടിച്ചാൽ, പലർക്കും ജീവിത സാഫല്യം ലഭിക്കും.

ഇവിടെ പറയാൻ വിട്ടുപോയത്, ഈ വിധമായുള്ള എല്ലാ ഗൂഡാലോനകളിലും ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുത്താൽ, അവയുമായി മന്ത്രിയെ പോയികണ്ട് കാര്യങ്ങൾ ശരിയാക്കുന്നത് സർക്കാർ ജീവനക്കാരുടെ സംഘടനകൾ ആണ്.

മന്ത്രിയെ സംബന്ധിച്ചെടുത്തോളം, എന്താ നിങ്ങൾക്ക് വേണ്ടുന്നത്, അതു ചെയ്തോളൂ എന്ന സമീപനമാണ്.

ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) നിലനിന്നിരുന്ന യാതോരു കാര്യ ഗൗരവവും വ്യാജ ഇന്ത്യയിലെ മന്ത്രമാരിൽ കണ്ടില്ലാ എന്നാണ് തോന്നുന്നത്.

പൊതു ജനത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടാനാണ് ജനനേതാക്കൾ ശ്രമിക്കേണ്ടത്.

എന്നാൽ, പുതിയ രാജ്യത്തിലെ ജനനേതാക്കൾക്ക് അവുടെ കൂടെ നിൽക്കുന്ന സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാക്കളെ പ്രീതിപ്പെടുത്തുക എന്ന താൽപ്പര്യമേ കണ്ടുള്ളു.

അങ്ങിനെയാണ് Inspector General എന്ന പദവിക്ക് കീഴിൽ Zonal Inspector എന്ന മുന്ന് സ്ഥാനങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഒന്ന് Calicutൽ, മറ്റൊന്ന് Cochinൽ, മുന്നാമത്തേത് Trivandrumത്ത്.

ഈ ഓരോ സ്ഥാനത്തിനും പ്രത്യേകമായ ഓഫിസ്, ഒരു Tempo Trax വാഹനം, ഫോൺ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ളാർക്ക്, UD clerk, LD clerk, ഡ്രൈവർ, ശിപായി, അങ്ങിനെ പലതും.

ഇവർക്കെല്ലാം എന്താണ് തൊഴിൽ?

ജോലിത്തിരക്കിൽ മുഴുകിയിരിക്കുന്ന ഉദ്യോഗസ്ഥൻ ആയാലെ കിട്ടുന്ന ശമ്പളത്തിന് കൂറുണ്ടാവുള്ളു. അതിനാൽ തന്നെ ഇല്ലാത്ത കുറെ പുതിയ തൊഴിലുകൾ കണ്ടെത്തിയെന്ന് തോന്നുന്നു.

സബ് റിജസ്ട്രാർ ഓഫിസുകളിൽ, അന്നുവരെ പരിശോധനക്കായി പോയിരുന്നത്, District Registrarമാരാണ്. വല്ലപ്പോഴും Inspector General ഒരു പരിശോധനയും ഉണ്ടാവും.

ഇനി മുതൽ Zonal Inspectorറുടെ പരിശോധനയും കൂടി സബ് റിജസ്ട്രാർമാർ നേരിടേണ്ടിവരും.

ഇതുമായി ബന്ധപ്പെട്ടും പലതും പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ എഴുത്ത് വഴുതിവീഴാതിരിക്കാൻ നോക്കുകയാണ്.

Zonal Inspectorറുടെ ഓഫിസിൽ നിന്നും പലവിധ നിർദ്ദേശങ്ങളും Report ചോദിക്കലും മറ്റും ഉണ്ടായിരുന്നിരിക്കും. എല്ലാവർക്കും എന്തെങ്കിലും തൊഴിൽ ചെയ്തുവെന്ന ചാരിതാർത്ഥ്യം ആ വിധം ലഭിക്കും.

ഈ Zonal Inspector എന്ന പദവിക്ക് പൊതുജന വേദികളിലും മറ്റ് സർക്കാർ വേദികളിലും കാര്യമായ ഒരു മതിപ്പ് കിട്ടുന്നില്ല എന്ന ഒരു തോന്നൽ നിലനിന്നിരുന്നു.

ഒരു ദിവസം കുറച്ച് ഉദ്യോഗസ്ഥർ കൂടിയിരുന്ന് സംസാരിക്കുന്നത് കേട്ടു.

ഒരാൾ പറഞ്ഞു, ഈ Zonal Inspector എന്ന് കേൾക്കുമ്പോൾ, പണ്ടത്തെ തോട്ടി ഇൻസ്പെക്ടർ എന്നതു പോലെയാണ് തോന്നുന്നത്. ഈ പേരൊന്ന് മാറ്റണം.

ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) ഇങ്ഗ്ളിഷ് ഭരണം വളരെ മുൻ തൂക്കം നൽകിയ ഒരു കാര്യമാണ് പൊതുവേദികളിലും സ്വകാര്യ വേദികളിലും നിലനിർത്തപ്പെടേണ്ടുന്ന വൃത്തിയും ശുചിത്വവും.

ഈ കാര്യവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലേയും വീടുകളിലേയും മറ്റ് ആൾ പാർപ്പുള്ള സ്ഥലങ്ങളിലേയും toiletറ്റുകളിലേയും വൃത്തി പരിശോധിക്കാനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് Sanitary Inspectors.

ഈ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ് എങ്കിലും പ്രാദേശിക ഭാഷയിൽ ചിന്തിക്കുന്നവരിൽ ഈ ഉദ്യോഗത്തിന്‍റെ പേരിന് കളങ്കം ചാർത്താനായി, നൽകിയ അപരനാമമാണ് തോട്ടി ഇൻസ്പെക്ടർ എന്നത്.

ഇന്നും ഈ ഉദ്യോഗം നിലവിൽ ഉണ്ട് എങ്കിലും, അതിന്‍റെ പേര് Sanitary Inspector എന്നതിൽ നിന്നും മാറ്റിയിട്ടുണ്ട്.

അന്നു കേട്ട ചർച്ചയുടെ ഫലം കുറച്ച് മാസങ്ങൾക്കുള്ളിൽ വന്നു. Zonal Inspector എന്ന പേര് മാറ്റി അതിനെ Deputy Inspector General of Registration എന്നാക്കി മാറ്റി.

ഇതിനിടയിൽ മറ്റൊരു ഉദ്യോഗസ്ഥ സ്ഥാനവും സൃഷ്ടിക്കപ്പെട്ടുവെന്ന് ഒരു തോന്നൽ. കൃത്യമായി ഓർമ്മയില്ല.

Inspector Generalന്‍റെ നേരെ കീഴിൽ ഒരു Assistant Inspector General of Registration.

ഈ പുതിയ സ്ഥാനം District Registrarമാരിൽ ഒരാൾക്ക് നൽകപ്പെടും. ഇത് ഉദ്യോഗ കയറ്റം അല്ല, മറിച്ച്, District Registrarറുടെ അതേ സ്ഥാനത്തുള്ള ഒരു പുതിയ ഉദ്യോഗ പേര് മാത്രമാണ്.

ഇത് അന്ന് ഗുമസ്തരായി ചേർന്ന് District Registrarആയി വിരമിക്കാൻ പോകുന്ന ചില വ്യക്തികൾക്ക് വൻ ഗുണം ചെയ്തുവെന്ന് കേട്ടിട്ടുണ്ട്.

അവർക്ക് അന്ന് യാതോരു രീതിയിലും Inspector General എന്ന പദവിയിൽ എത്താനാകില്ലായിരുന്നു. എന്നാൽ, ഇതോടുകൂടി, പലരും Assistant Inspector General ആയി വിരമിച്ചു. ഈ സ്ഥാനത്തിനും അതിനാൽ തന്നെ പിടിവലി നടന്നിരിക്കാം.

ഇങ്ങിനെ വിരമിക്കുന്നവരിൽ ചിലർ താൻ Inspector General ആയാണ് വിരമിച്ചത് എന്നോ, അല്ലെങ്കിൽ Inspector General പദവിക്ക് തൊട്ടുതാഴെ നിന്നാണ് വിരമിച്ചത് എന്നോ പൊതുവേദികളിലും സ്വകാര്യ വേദികളിലും പറയുന്നതായി കേട്ടറിവുണ്ട്.

ഈ സംഭവ പരമ്പരകൾക്ക് സമാന്തരമായി മറ്റെല്ലാ സർക്കാർ വകുപ്പുകളിലും ഗുമസ്തരായി തൊഴിലിൽ കയറിയവരിൽ പലരും Deputy directorമാരും, Assistant directorമാരും ആയി രാജ്യ സേവനം അനുഷ്ടിച്ച് സംതൃപ്തരായിമാറി.

താലൂക്ക് നിലവാരത്തിലുള്ള ഉദ്യോഗസ്ഥാരണ് Assistant director ആയി രൂപാന്തരപ്പെട്ടത്. അതായത് താലൂക്ക് ഓഫിസർ എന്ന പദവി Assistant director ആയി.

ജില്ലാതല സ്ഥാനം Deputy directorആയി.

State Excise പോലുള്ള വകുപ്പുകളിൽ Deputy Commissioner, Assistant Commissoner തുടങ്ങിയ പദവികളും കാണുന്നുണ്ട്. ഇവയുടെ ആദ്യകാല പേരുകൾ എന്തായിരുന്നുവെന്ന് അറിയില്ല.

ഇവിടെ പറയേണ്ടുന്ന കാര്യം മിക്ക സർക്കാർ വകുപ്പുകളിലും Director, Commissioner, Joint Commissioner തുടങ്ങിയ പദവി ഉന്നത നിലവാരത്തിലുള്ള IAS, IPS ഉദ്യോഗസ്ഥരുടെ സ്ഥാനമാണ്.

എന്നാൽ അവരേക്കാൾ വളരെ താഴെ വരുന്ന ഉദ്യോഗസ്ഥരാണ്, Deputy Commissionerല Deputy director തുടങ്ങിയ പദവി നാമങ്ങൾ കരസ്ഥമാക്കുന്നത്. ഇത് യഥാർത്ഥത്തിൽ പൊതു ജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഏർപ്പാടാണ്, എന്നു തോന്നുന്നു.

കേട്ടാൽ വൻ മതിപ്പ് ഉളവാകുന്ന സ്ഥാന നാമങ്ങൾക്കായുള്ള ആർത്തി സൃഷ്ടിക്കുന്നത് ഫ്യൂഡൽ ഭാഷകൾ തന്നെയാണ്. ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഭീകരരൂപമുള്ള ഉദ്യോഗ സ്ഥാന നാമങ്ങളുടെ ആവശ്യം ഇല്ലതന്നെ.

Image
Last edited by VED on Sat Feb 10, 2024 7:27 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40. മലബാറിലെ കാര്യം

Post posted by VED »


1982ൽ IG of Registration പദവിയിൽ നിന്നും വിരമിക്കുമ്പോൾ, Basic pay (അടിസ്ഥാന മാസ ശമ്പളം) എത്ര ആയിരുന്നുവെന്ന് Mrs. CPSനോട്, ചോദിച്ചപ്പോൾ, ആ കാര്യം ഓർമ്മയില്ലാ എന്നാണ് മറുപടിയായി ലഭിച്ച ഉത്തരം.

അന്ന് IG of Registrationന്‍റെ Basic pay 1300 രൂപയാണ് എന്നു ഞാൻ എന്‍റെ മങ്ങിയ ഓർമ്മയിൽ നോക്കി പറഞ്ഞപ്പോൾ, അത്രയ്ക്കും കുറവായിരിക്കില്ലാ എന്നും Mrs. CPS പറഞ്ഞു.

എന്നാൽ അന്ന് IAS ഉദ്യോഗസ്ഥരിൽ ഏറ്റവും ഉയർന്ന Cabinet Secretaryക്ക് ലഭിച്ചിരുന്ന മാസ ശമ്പളം 4000 രൂപയായിരുന്നുവെന്ന് തോന്നുന്നു. അങ്ങിനെ നോക്കുമ്പോൾ, 1300 എന്ന സംഖ്യ ശരിയാണ് എന്നു തോന്നുന്നു.

അടിസ്ഥാന ശമ്പളം കൂടാതെ ക്ഷാമ ബത്ത അഥവാ Dearness allowance എന്ന മറ്റൊരു കാര്യവും ലഭിക്കുമായിരുന്നു.

സർക്കാർ ശമ്പളത്തിനെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അതിലേക്ക് ഈ എഴുത്തിനെ ഇപ്പോൾ നയിക്കാൻ പറ്റില്ല.

1300/- എന്ന ശമ്പളം 1980കളുടെ തുടക്ക കാലത്ത് മലബാറിൽ മാന്യമായി ജീവിക്കാനുള്ള ശമ്പളം തന്നെയായിരുന്നിരിക്കും. എന്നാൽ തിരുവിതാംകൂറിൽ കാര്യങ്ങൾ വേറെയായിരുന്നു. അവിടെയുള്ള പാരമ്പര്യം, ശമ്പളം എത്രയായിരുന്നാലും പ്രശ്നമല്ല.

വൻ കൈക്കൂലി എന്ന വരുമാനം ലഭിക്കുമോ ഇല്ലയോ എന്നതായിരുന്നു സമൂഹം മുഴുവനും ഉറ്റുനോക്കിയിരുന്നത്.

1300 രൂപ മാസ ശമ്പളത്തിൽ Trivandrumത്ത് ജീവിക്കുക എന്നത് വൻ പരിമിതികളോടുകൂടി മാത്രമേ പറ്റുള്ളു. കാരണം, മിക്ക ഉദ്യോഗസ്ഥർക്കും കൈക്കൂലി എന്ന വരുമാനം വൻ മാന്യത ലഭിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു.

വൻ കൈക്കൂലി ലഭിക്കുന്ന ഉദ്യോഗസ്ഥൻ സമൂഹത്തിൽ വൻ ഉന്നതൻ തന്നെയെന്നാണ് മനസ്സിലാക്കിയിരുന്നത്.

Trivandrumത്ത് വീടുവാടകയും മറ്റും സർക്കാർ ഉദ്യോഗസ്ഥരുടെ ഈ വിധ വരുമാനത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്.

റജിസ്ട്രേഷൻ വകുപ്പിലെ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ വരുമാനം തന്നെ ജീവനക്കാർക്ക് ലഭിച്ചിരുന്നു എന്നാണ് മനസ്സിലാക്കിയിരുന്നത്.

Trivandrumത്ത് തന്നെയുള്ള ചാല എന്ന സ്ഥലത്തിലെ സബ് റജിസ്ട്രാർ ഓഫിസിൽ വെറും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സബ് റജിസ്ട്രാർ IG of Registrationന്‍റെ മാസ ശമ്പളത്തിനേക്കാൾ വലിയ സംഖ്യ കൈക്കൂലിയായി ശേഖരിക്കുമായിരുന്നു പോലും. ഈ വിധം കൈക്കൂലി വാങ്ങിക്കുക എന്നത് ഒരു തെറ്റാണ് എന്ന ബോധം ആരിലും കണ്ടില്ല.

മാഞ്ഞു കൊണ്ടിരുന്ന ഇന്ത്യൻ (ബൃട്ടിഷ്-ഇന്ത്യൻ) സർക്കാർ സംവിധാനങ്ങളും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു വ്യാജ ഇന്ത്യൻ ഭരണ സംവിധാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്നാണ് ഇവിടെ കാണുന്നത്.

യാതോരു ഇങ്ഗ്ളിഷ് ഭാഷാ പരിചയവും ഇല്ലാത്ത ഭരണ സംവിധാനമാണ് തിരുവിതാംകൂറിൽ. മലയാള ഭാഷയുടെ സാധാരണക്കാരനെ തരംതാഴ്ത്തി നിർത്തണം എന്ന മനോഭാവം ഉദ്യോഗസ്ഥരിൽ ഒരു പാരമ്പര്യ അവകാശം എന്ന രീതിയിൽ തന്നെയാണ് കാണപ്പെട്ടിരുന്നത്.

ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ പാടില്ല എന്ന നാട്ടു നടപ്പ്, പൊതുജനത്തിൽ പെട്ട വ്യക്തിയെ ഒരു കോമാളിയായി കാണാനുള്ള ഒരു പ്രവണത തന്നെ ഉദ്യോഗസ്ഥരിൽ വളർത്തിയിരുന്നു.

പൊതുജനം വെറും കഴുതയാണ് എന്ന രീതിയിലുള്ള സംഭാഷണ ശകലങ്ങൾ പലപ്പോഴും സർക്കാർ ഗുമസ്തർ പറയുന്നത് ഞാൻ നേരിട്ടു കേട്ടിട്ടുണ്ട്. അതിൽ ആർക്കും യാതോരു പരാതിയോ പരിഭവമോ കണ്ടില്ല, പ്രത്യേകിച്ചും സാധാരണക്കാരന്.

പോലീസുകാർ വളരെ മര്യാദകുറഞ്ഞാണ് സാധാരണക്കാരോടു സംസാരിക്കാറ്. അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതിൽ യാതോരു നിയന്ത്രണവും ആരും തന്നെ അവരിൽ നിലനിർത്തിയിരുന്നില്ല.

ജനത്തിന് ഈ വിധ ഉദ്യോഗസ്ഥ പെരുമാറ്റത്തിനോട് വൻ വിധേയത്വവും, അതേ സമയം തമ്മിൽത്തമ്മിൽ മതിപ്പില്ലായ്മയും അസൂയയും മറ്റുമാണ് മലയാളം ഭാഷ വളത്തിയത്.

കോളെജിൽ പഠിക്കുന്ന അവസരത്തിൽ കണ്ടത്, വിദ്യാർത്ഥികൾക്ക് സർക്കാർ ജോലിയിലേക്ക് കയറാനുള്ള ആകാംക്ഷയാണ്. ഏറ്റവും കൂടുതൽ കൈക്കൂലി കിട്ടുന്ന സർക്കാർ വകുപ്പുകളെക്കുറിച്ച് പലർക്കും വൻ അറിവുണ്ടായിരുന്നു.

Sub Inspector പോലുള്ള ചില ഉദ്യോഗങ്ങളിലേക്ക് നേരിട്ട് ഉദ്യോഗസ്ഥരെ നിയമിക്കും.

കേട്ടറിവുള്ള കാര്യമാണ്. എന്നാൽ ശരിയാണ് എന്നു തോന്നുന്നു:

Sub Inspector പോലുള്ള ജോലിക്കായുള്ള PSC പരീക്ഷകളിൽ ആവശ്യമുള്ളതിനേക്കാൾ വളരെ അധികം പേരെ എഴുത്തു പരീക്ഷയിൽ പാസാക്കും.

പിന്നെയുള്ളത് PSC Board അംഗങ്ങളുടെ Interview ആണ്. ഈ അംഗങ്ങൾ ഭരണ കക്ഷിയുടെ പ്രതിനിധികൾ ആയിരിക്കും. മൊത്തം ജയിപ്പിക്കേണ്ടുന്ന എണ്ണത്തിൽ നിന്നും ഓരോ അംഗത്തിനും ഇത്ര സീറ്റ് എന്ന രീതിയിൽ ഓതിവച്ചിരിക്കും.

കുറച്ച് എണ്ണം സീറ്റുകൾ വെറും Interviewലെ പ്രകടനത്തെ ആശ്രയിച്ച് ജയിപ്പിക്കും.

എഴുത്തു പരീക്ഷയിൽ ജയിച്ച കുറേ വ്യക്തികളെ രാഷ്ട്രീയ പാർട്ടികളുടെ ഏജൻ്റുമാർ സമീപിക്കും. എന്നിട്ട് ഒരു വൻ സംഖ്യയ്ക്ക് കരാറാക്കും. പണം ഇടപാട് വിജയകരമായി നടത്തിയവർക്ക്, Interviewൽ ജയം ഉറപ്പ്.

ഈ വിധ കാര്യങ്ങൾ Trivandrum സമൂഹത്തിൽ ഒരു പൊതുവിവരം പോലെ നിലനിന്നിരുന്നുവെങ്കിലും ആർക്കും തന്നെ ഈവിധ കാര്യങ്ങളിൽ പരിഭവിക്കാൻ നേരമോ, താൽപ്പര്യമോ കണ്ടില്ല. കാരണം, ഇതാണ് നാട്ടുനടപ്പ്. പാഴ്വേലയ്ക്കുള്ള സമയം ആർക്കും ഇല്ലതന്നെ.

പോരാത്തതിന്, പണം ഉള്ള വ്യക്തിയെ പ്രീണിപ്പിച്ച് സ്വന്തം ജീവിതം വിജയത്തിലേക്ക് നയിക്കുക എന്ന പ്രായോഗിക ബുദ്ധിയാണ് എല്ലാരിലും.

സാധാരണ വ്യക്തി ഒരു ചെറിയ മനുഷ്യനാണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് ബദലായുള്ള മറ്റ് മുല്യമേറിയ കാര്യങ്ങൾ കണ്ടും കേട്ടും അറിവുണ്ടാവില്ല. എന്നാൽ താൻ വൻ പ്രബുദ്ധനാണ് എന്ന ഭാവത്തിൽ യാതോരു കുറവും കാണില്ല.

ഒരിക്കൽ ഞാൻ 1982ലോ മറ്റോ മലബാറിലെ വിവരമുള്ള ഒരു വ്യക്തിയോട് തിരുവിതാംകൂറിൽ Sub Inspector പോലുള്ള തൊഴിലുകളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന ഈ വിധ കാര്യങ്ങൾ പറഞ്ഞപ്പോൾ, അയാൾ ഞാൻ വെറും അതിശയോക്തിയും നുണയും പറയുകയാണ് എന്നു പറഞ്ഞു.

ഇതിന് അയാൾ പറഞ്ഞ കാരണം, ഈ വിധം കാര്യങ്ങൾ നടക്കുന്നുണ്ട് എങ്കിൽ അത് പ്രാദേശിക മലയാളം പത്രങ്ങളിൽ റിപ്പോട്ട് ചെയ്യപ്പെടും എന്നതായിരുന്നു.

ഓഫിസിലെ പ്രവർത്തന അന്തരീക്ഷത്തെക്കുറിച്ച് Mrs. CPSനോട് സംസാരിച്ചപ്പോൾ, കിട്ടിയ ചില വിവരങ്ങൾ പറയാം.

മലബാറിൽ ഓഫിസിൽ കയറിവരുന്ന സാധാരണക്കാരിൽ പണിക്കാരൻ അല്ലാത്തവർ ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സംബോധന ചെയ്യും.

പണിക്കാരും സാമൂഹികമായി പിന്നിലുള്ളവരും ഇങ്ങൾ വാക്കാണ് ഉപയോഗിക്കുക.

ഇത് പ്രാദേശിക ഭാഷയിലെ പ്രശ്നമാണ്. ഇതിന് ഇങ്ഗ്ളിഷ് ഭരണ പാരമ്പര്യത്തെ കുറ്റം പറയാൻ ആവില്ല.

മലബാറിൽ അന്ന് സബ് റജിസ്ട്രാർ ഓഫിസിനുള്ളിലേക്ക് ആധാരം എഴുത്തുകാർക്ക് പ്രവേശനം ഇല്ല. അവർ ഓഫിസിന് പുറത്താണ് ഇരിക്കുക. അവരുടെ അവസരം വരുമ്പോൾ, അവർ അകത്ത് വന്ന് സബ് റജിസ്ട്രാറുടെ കൈകളിൽ ആധാരവും മറ്റ് ഹരജികളും നൽകും.

ആധാരം എഴുത്തുകാർക്ക് റെക്കോഡ് റൂമിനുള്ളിലേക്ക് (Record roomനുള്ളിലേക്ക്) പ്രവേശനം ഇല്ല. രേഖകൾ വളരെ കൃത്യനിഷ്ടയോടുകൂടി നിലനിർത്തണം.

വസ്തു കൈമാറ്റ ആധാരങ്ങൾ എഴതുന്ന കാര്യത്തിൽ കുറ്റ്യാടിയിൽ വച്ചാണ് എന്നു തോന്നുന്നു, ഉന്നത ജാതിക്കാരനും താഴ്ന്ന ജാതിക്കാരനും തമ്മിലാണ് വസ്തുകൈമാറ്റം എങ്കിൽ, ആ ആധാരത്തിൽ ഉന്നത ജാതിക്കാരനെ നിങ്ങൾ എന്നും താഴ്ന്ന ജാതിക്കാരനെ നീ എന്നും തമ്മിൽ സംബോധന ചെയ്താണ് ആധാരം എഴുത്തുകാർ ആധാരം രചിക്കുക എന്ന കാര്യം Mrs. CPSന്‍റെ ശ്രദ്ധയിൽ വന്നുപെട്ടു പോലും.

രണ്ട് പക്ഷത്തേയും നിങ്ങൾ എന്ന് സംബോധന ചെയ്തുകൊണ്ട് ആധാരം എഴുതാൻ ആധാരം എഴുത്തുകാരനോട് പറഞ്ഞ കാര്യം ഒരിക്കൽ Mrs. CPS പറഞ്ഞതായി ഓർക്കുന്നു.

ഈ വിധ കാര്യങ്ങളിൽ അതിരു കവിഞ്ഞ സാമൂഹിക പരിഷ്കരണ ഉദ്യമം കാണേണ്ടതില്ല.

ഇങ്ഗ്ളിഷ് സംവിധാനങ്ങളിൽ നിൽക്കുന്ന ഉദ്യോഗസ്ഥർ അവരേക്കാൾ പ്രായം കൂടിയ ഗുമസ്തരെ അവരുടെ പേരിന് മുന്നിൽ Mr. ചേർത്ത് സംബോധന ചെയ്യാറുണ്ടായിരുന്നിരിക്കാം. ഇത് ഞാൻ നേരിട്ടു കണ്ട കാര്യമാണ്.

എന്നാൽ പ്രാദേശിക ഭാഷയിൽ നിലനിന്നിരുന്ന ഉദ്യോഗ കയറ്റത്തിലൂടെ സബ് റജിസ്ട്രാർ ആയവർ ഏതു വിധത്തിലാണ് അവരേക്കാൾ പ്രായംകൂടിയ ഗുമസ്തരെ സംബോധന ചെയ്തിരിക്കുക എന്ന് എനിക്ക് അറിവില്ല.

പോലീസിൽ യുവപ്രായക്കാരായ സബ് ഇൻസ്പെക്ടർമാർ, അവരേക്കാൾ പ്രായം കൂടിയ ശിപായി റാങ്കുകാരായവരെ PC48, PC116 എന്നെല്ലാമുള്ള രീതിൽ വിളിക്കാറണ്ട് എന്ന് കേട്ടറിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് യാതോരു കൂടുതൽ അറിവും എനിക്കില്ല.

മലബാറിൽ സബ് റജിസ്ട്രാറെ നിങ്ങൾ എന്ന് സാധാരണക്കാരന് സംബോധന ചെയ്യാമെങ്കിലും, സബ് റജിസ്ട്രാർ പോലുള്ള ഉദ്യോഗസ്ഥരുടെ കസേരയും മേശയും ഒരു ഉയർന്ന, മരത്തിന്‍റെ പ്ളാറ്റ് ഫോമിൽ ആണ് ഉണ്ടാവുക.

ഇത്, പ്രാദേശിക ഭാഷയിലെ തരംതാഴ്ത്തി സംസാരിക്കാനുള്ള പ്രവണതയെ നിയന്ത്രിക്കും എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് തിരിച്ചറിവ് ലഭിച്ചിരിക്കാം.

കാരണം, യാതോരു ജാതീയമായ പരിഗണനയും ഇല്ലാതെയാണ് ഇങ്ഗ്ളിഷ് ഭരണം ഉദ്യോഗസ്ഥ പ്രസ്ഥനത്തെ വളർത്തിയെടുത്തത്. പോരാത്തതിന്, ചെറുപ്പക്കാരനായ ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യമുള്ള ആളുകളെ ഓഫിസർ സ്ഥാനത്ത് നിയമിക്കുന്നു.

ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപുള്ള പ്രാദേശിക സാമൂഹിക പാരമ്പര്യത്തിൽ കുടുംബ മഹിമയുള്ള ആളുകൾ മാത്രമേ ഭരണയന്ത്രത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉണ്ടായിരുന്നുള്ളു. അവർ ഉഗ്ര വാക്ക് കോഡുകൾ ഉപയോഗിച്ച് സാധാരണക്കാരെ തരം താഴ്ത്തി, ഇടിച്ചതാഴ്ത്തും.

താഴ്ന്ന ജാതിക്കാരനായ വ്യക്തിയെയും കുടുംബ മഹിമയില്ലാത്ത വ്യക്തിയേയും ഇഞ്ഞി എന്നും ഓൻ, ഓള് എന്നെല്ലാമുള്ള വാക്കുകളിൽ തരംതാഴ്ത്താനുള്ള പ്രവണത പ്രാദേശിക ഭാഷയിൽ വളരെ ശക്തമായി നിലനിന്നിരുന്നു.

മാന്യമായി പെരുമാറുന്നതും അങ്ങോട്ട് വിഷമിപ്പിക്കാത്തതുമായ വ്യക്തികളെ തരംതാഴ്ത്തി സംസാരിക്കാനുള്ള പ്രേരണയും പ്രാദേശിക ഭാഷയിൽ ഉണ്ട്.

മലയാളത്തിലെ അവർ എന്ന വാക്ക്, ഉന്നത സ്ഥാനത്തുള്ള സ്ത്രീകളെ പരാമർശിക്കുന്ന വാക്കാണ്. തമിഴിൽ ഉന്നത പുരുഷനെ പരാമർശിക്കാൻ ഈ വാക്ക് ഉപയോഗിക്കും എന്നു തോന്നുന്നു.

എന്നാൽ മലബാറിയിലെ ഓര് എന്ന വാക്ക്, ഉന്നത സ്ഥാനത്തുള്ള വ്യക്തികളെ പരാമർശിക്കുന്ന വാക്കാണ്. ഓര് എന്ന വാക്ക് ഉഗ്ര ബലമുള്ള വാക്കാണ്. അത് സാധാരണ ഗതിയിൽ ഉഗ്രബലമില്ലാത്തവരെ പരാമർശിക്കാൻ ഉപയോഗിക്കില്ല, മലബാറിൽ.

അതിന് പകരം, അയാൾ, മൂപ്പര്, മൂപ്പത്തി തുടങ്ങിയ വാക്കുകളിൽ ഔന്നിത്യം നിയന്ത്രിച്ചാണ് ആളുകൾ പരാമർശിക്കുക.

ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ യുവപ്രായക്കാരായ ഇങ്ഗ്ളിഷ് സംസാരിക്കുന്നതും, സാർ എന്ന വാക്ക് പദവിയില്ലാത്തവരുമായ ഓഫിസർമാർ വെറും ഒരു മേശക്ക് പിന്നിൽ അക്കാലങ്ങളിൽ ഇരുന്നാൽ, സ്വന്തം കീഴ് ഉദ്യോഗസ്ഥർ പോലും വില നൽകിയേക്കില്ല.

ഈ ഒരു പ്രശ്നത്തെ നേരിടാനായിരിക്കും, ഓഫിസ് മേധാവീ സ്ഥാനത്തിരിക്കുന്ന വ്യക്തിയെ ഒരു പ്ളാറ്റ്ഫോമിൽ കയറ്റി ഇരുത്തിയത്.

വ്യക്തികളെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. കാരണം, അവർ ഭാഷയെന്ന ഭരണിക്കുള്ളിൽ നിന്നും പെരുമാറുന്നവർ മാത്രമാണ്.


ഇനി തിരുവിതാംകൂറിലെ സർക്കാർ ഓഫിസ് പെരുമാറ്റങ്ങളെക്കുറിച്ച് എഴുതാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

Image
Last edited by VED on Sat Feb 10, 2024 7:27 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41. പാളിച്ചകൾ കുന്നുകൂടുന്നതിനെക്കുറിച്ച്

Post posted by VED »


മുകളിൽ നിൽകിയിട്ടുള്ളത് 1871ലെ Indian Registration Actഉം അതുമായി ബന്ധപ്പെട്ട Registration Manualലും ആയ ഗ്രന്ഥത്തിന്‍റെ ഒന്നാം പേജിന്‍റെ ചിത്രം ആണ്.

ഈ വിധമായുള്ള യാതോരു നിയമ സംവിധാനങ്ങളും ഇല്ലാതിരുന്ന ഒരു ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം, ഓരോന്നായി സൃഷ്ടിച്ചെടുത്ത ലിഖിത രൂപത്തിലുള്ള നിയമാവലികളിൽ ഒന്നാണ് ഈ Act.

ഇവയെല്ലാം തന്നെ തിരുവിതാംകൂർ രാജ്യവും പകർത്തെടുത്ത് സ്വന്തം സർക്കാർ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചെടുത്തിരുന്നു. എന്നാൽ, ഇന്ത്യയിൽ അഴിമതി രഹിതമായ പ്രസ്ഥാനങ്ങളും, തിരുവിതാംകൂറിൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പ്രസ്ഥാനങ്ങളും ആണ് രൂപപ്പെട്ടത്.

1956ന് ശേഷം, മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് തൊഴിൽ ചെയ്യാനെത്തിയ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാർ കണ്ടതും ഇതുതന്നെ. എന്നാൽ അവരിൽ മിക്കവരും, ഇങ്ഗ്ളിഷ് ഭരണത്തെ ഒരു ദിവ്യ വ്യക്തിത്വമായി കണ്ട് ആ ദിവ്യമൂർത്തിയോട് കൊടും തപസ്യ ചെയ്താണിരുന്നത്. എന്നാൽ ഈ ദിവ്യ വ്യക്തിത്വം ആത്മഹത്യചെയ്ത് മൺമറഞ്ഞുപോയി എന്ന വിവരം അവരിൽ പലരിലും ഒരു പ്രബോധോദയമായി വന്നില്ലാ എന്നുതോന്നുന്നു.

മലബാറിൽ നിന്നും കയറിവന്ന ഓഫിസർമാർ കാഴ്ചവച്ച അഴിമതി രാഹിത്യവും കാര്യക്ഷമമായ ഓഫിസ് പ്രവർത്തനവും, മറ്റും ആരെ ബോധിപ്പിക്കാനാണ് ഈ വിദം കൊടും ആത്മത്യാഗം ചെയ്യുന്നത് എന്ന സന്ദേഹമായിരുന്നിരിക്കാം തിരുവിതാംകൂറിലെ ഉദ്യോഗസ്ഥരുടെ മനസ്സിൽ.

മലബാറിലെ പഴയകാല ഇങ്ഗ്ളിഷ് സ്കൂളുകളിൽ നിന്നും കോളെജുകളിൽ നിന്നും പഠിച്ചുവന്നവർക്ക് അവരുടെ മനസ്സിൽ, തിരുവിതാംകൂറിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലൂടെ വന്നവരുടെ മനസ്സിൽ ഇല്ലാത്ത പലതും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

എന്നാൽ ഇങ്ങിനെ ഒരു കാര്യം ലോകത്തിൽ ഉണ്ട് എന്ന ധാരണ പോലും തിരുവിതാംകൂറിലെ അഭ്യസ്തവിദ്യരിൽ ഇല്ലാതിരുന്നിരിക്കാം.

തിരുവിതാംകൂറിൽ Mrs. CPS തൊഴിൽ ചെയ്തുതുടങ്ങിയതോടുകൂടി, ഈ ആൾ സരോജനി സാർ ആയി മാറി. അന്ന് മാഡം എന്ന വാക്ക് ആരും പേരിന് പിന്നിൽ ഉപയോഗിച്ചിരുന്നില്ല.

ഇത് ബൃട്ടിഷ്-മലബാറിൽ യാതോരു കാരണവശാലും ഉപയോഗിക്കാൻ പണ്ട് കാലങ്ങളിൽ സാധ്യതയില്ല. കാരണം, ഈ വിധം സ്ത്രീകളുടെ പേരിന് പിന്നിൽ മാഡം വാക്ക് ഉപയോഗിച്ചാൽ, ആ സ്ത്രീയെ അപമാനിക്കുന്ന ഒരു അർത്ഥമാണ് ഇങ്ഗ്ളിഷിൽ വരിക എന്നത് മലബാറിൽ അന്നുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ചവർക്ക് ബോധമുണ്ടായിരുന്നിരിക്കാം.

ബൃട്ടിഷ് - ഇന്ത്യയിൽ ഒരു അവഹേളന വാക്കായി മാറുന്ന ഒരു പ്രയോഗമാണ് തിരുവിതാംകൂറിൽ പിന്നിട് സ്ത്രീകളെ ബഹുമാനിക്കുന്ന വാക്കായി വളർന്നത് എന്നതുതന്നെ യഥാർത്ഥത്തിൽ തിരുവിതാംകൂർ പ്രദേശത്തിലെ അഭ്യസ്തവിദ്യർ ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളിൽ നിന്നും എത്രമാത്രം അകന്നാണ് നിന്നത് എന്നതിന് ഒരു തെളിവായി കാണാവുന്നതാണ്.

സരോജനി സാർ ആയി രൂപാന്തരപ്പെട്ട വ്യക്തിയിൽ വ്യക്തമായും തിരുവിതാംകൂർ ഉദ്യോഗസ്ഥരിലെ തലക്കനത്തിന്‍റെ ലക്ഷണങ്ങൾ വന്നുചേർന്നിട്ടുണ്ടാവും. കാരണം, അവിടെ മറ്റൊരു ലോകമാണ് അന്ന്.

ഒരു സബ് റജിസ്ട്രാർ ആയി വിരമിച്ച ഒരു വ്യക്തി എന്നോട് പീന്നീട് ഒരിക്കൽ പറഞ്ഞിരുന്നു, സരോജനി സാർ കൈക്കൂലി വാങ്ങിക്കില്ലായെന്ന് കക്ഷികൾ അറിയില്ല. സബ് റജിസ്ട്രാർക്കുള്ള വിഹിതവും ആധാരം എഴുത്തുകാർ കക്ഷികളിൽ നിന്നും വാങ്ങിക്കും. അത് റജിസ്ട്രാർ ഓഫിസിൽ കൊടുക്കുകയും ചെയ്യും. അത് മറ്റുള്ളവർ വീതിച്ചെടുക്കും. അത്രതന്നെ.

ഈ പണം വാങ്ങിക്കാത്തത് കൊണ്ട് കക്ഷികൾക്ക് യാതോരു ഗുണവും ഇല്ല.

Mrs. CPS നോട് Alleppyൽ വച്ചോ Quilonൽ വച്ചോ കീഴുദ്യോഗസ്തനായ ഒരു ഗുമസ്തൻ പറഞ്ഞതും എനിക്ക് കേട്ടറിവുണ്ട്. ഈ ആൾ മലബാറിലെ സബ് റജിസ്ട്രാർ ഓഫിസുകളിൽ ജോലിചെയ്ത് അനുഭവമുള്ള ആളാണ്.

ഈ ആൾ പറഞ്ഞത് ഈ വിധമാണ്:

QUOTE: ഞാൻ സാറിന്‍റെ നാട്ടിൽ പണിയെടുത്തപ്പോൾ തിരുവിതാംകൂറിലെ സമ്പ്രാധായങ്ങൾ അവിടുള്ള ഓഫിസിലെ എല്ലാരേയും ശരിക്കും പഠിപ്പിച്ചുവിട്ടിട്ടുണ്ട്. END

എന്നുവാച്ചാൽ തിരുവിതാംകൂറിലെ സാർ വിളിയും കൈക്കൂലി എന്ന ഉദ്യോഗസ്ഥരുടെ അവകാശവും മലബാറിൽ ചില ഓഫിസുകളിൽ വിജയകരമായി പ്രചരിപ്പിച്ചുവെന്ന് അർത്ഥം.

ഈ സാർ വിളി മലബാറി ഭാഷയിലും ഉള്ള പലവിധ ആശയവിനിമയ തടസ്സങ്ങളേയും മാറ്റും എന്ന ഒരു ധാരണ തന്നെ വന്നിരുന്നു. അത് ശരിയുമാകാം.

എന്നാൽ, ഈ ഒരു ആശയ വിനിമയ തടസ്സം ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ അനുഭവപ്പെട്ടിരുന്നില്ലാ എന്നും ഓർക്കുക.

തിരുവിതാംകൂറിൽ ഉദ്യോഗസ്തർ പൊതുജനത്തിൽ പെട്ട വ്യക്തികളെ സാധാരണ നിലയിൽ അവൻ, അവൾ വാക്കുകളിൽ തന്നെയായിരുന്നു പലപ്പോഴും പരാമർശിക്കുക. എന്നാൽ ചിലപ്പോഴെല്ലാം അയാൾ വാക്കും ഉപയോഗിച്ചിരുന്നു.

എന്നാൽ ഉദ്യോഗസ്ഥ മേധവികളെ സാർ, അദ്ദേഹം, അവര് വാക്കുകളിൽ ആണ് പരാമർശിക്കുക. ഇതേ അദ്ദേഹം, അവര് പദത്തിൽ, പൊതുജനത്തിൽ പെട്ട വ്യക്തിയെ പരാമർശിക്കണം എന്ന് ആരെങ്കിലും സൂചിപ്പിച്ചാൽ അയാൾക്ക് മാനസിക രോഗം ഉണ്ട് എന്ന രീതിയിൽ തന്നെയാണ് ഉദ്യോഗസ്ഥരും പൊതുജനവും കാണുക.

മലബാറിലും മലബാറി ഭാഷയിൽ സംസാരിക്കുമ്പോൾ, ഇതേ പ്രശ്നം നിലനിന്നിരിക്കാം. എന്നാൽ, ഇങ്ഗ്ളിഷിൽ ഈ ഒരു പ്രശ്നം ഇല്ലാ എന്നും ഓർക്കുക.

കഴിഞ്ഞ എഴുത്തിൽ ഗുമസ്ത സ്ഥാനത്തു നിന്നും ഉദ്യോഗ കയറ്റത്തിലൂടെ സബ് റജിസ്ട്രാർ ആയ വ്യക്തി തന്നെക്കാൾ പ്രായം ഉള്ള ഗുമസ്തരെ എങ്ങിനെയാണ് സംബോധന ചെയ്തിരിക്കുക എന്ന കാര്യം പരാമർശിച്ചിരുന്നു.

അതുമായി ബന്ധപ്പെട്ടുകൊണ്ട് ഇപ്പോൾ പറയാനുള്ളത്, ഗുമസ്തൻ സബ് റജിസ്ട്രാർ ആയി വളരുമ്പോഴേക്കും, ആ ആൾക്ക് 45, 50 വയസ്സ് കടന്നിരിക്കും എന്നതാണ്. ആ ആളെക്കാൾ പ്രായം കുറഞ്ഞവർ ആയിരിക്കും ആ ഓഫിസിലെ മറ്റ് ജീവനക്കാർ.

Trivandrumത്ത് വച്ച് വളരെ വ്യക്തമായി തിരിച്ചറഞ്ഞ ഒരു കാര്യം ഉണ്ട്. മന്ത്രിമാരുടേയും എംഎൽഏ മാരുടേയും പിടിപ്പുകേടും, വ്യക്തിത്വമില്ലായ്മയും, വിവരമില്ലായ്മയും ആണ് ഇത്.

കായികമായ വ്യക്തിത്വവും വ്യക്തിത്വ പ്രഭാവവും മാത്രം നോക്കിയാൽ, ഒരു ശരാശരി ഉദ്യോഗസ്ഥന്‍റെ വ്യക്തിത്വത്തേക്കാൾ പതിന്മടങ്ങാണ് രാഷ്ട്രീയക്കാർക്ക് ഉള്ള വ്യക്തിത്വം.

ബൃട്ടിഷ്-ഇന്ത്യയിലെ രാഷ്ട്രീയക്കാർ അന്ന് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ഉള്ളവർ ആയിരുന്നു. എന്നാൽ 1947ന് ശേഷം ഉള്ള കേരളാ രാഷ്ട്രീയക്കാരിൽ പലർക്കും ഇങ്ഗ്ളിഷ് ഭാഷയിൽ പ്രവീണ്യം ഇല്ലായിരുന്നുവെന്ന് തോന്നുന്നു. ഉള്ളവർ തന്നെ ഈ ഭാഷ തമ്മിൽ ഉപയോഗിക്കാൻ മടിച്ചിരുന്നുവെന്നും തോന്നുന്നു.

എംഎൽഏ പോലുള്ള ജന നേതാക്കൾ ഓഫിസിൽ കയറിവന്നാൽ, മേലുദ്യോഗസ്ഥൻ ആ വ്യക്തിക്ക് ഇരിക്കാൻ സൗകര്യം നൽകണം എന്നും ജനനേതാവ് എന്ന എല്ലാ വിധ പരിഗണനയും, സംഭാഷണത്തിൽ നൽകണം എന്നും ചട്ടം ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.

എന്നാൽ, ജനനേതാക്കൾക്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ വ്യക്തിത്വക്കുറവും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയത്.

തങ്ങളാണ് സർക്കാരെന്നും, ജനനേതാവിനെ മറ്റ് ജനനേതാക്കൾ പിന്നിൽനിന്നും കുത്തി നിലത്താക്കും എന്നും ഉള്ള ധാരണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു.

ഇന്നു കണ്ട മന്ത്രിയെ അടുത്ത അവസരത്തിൽ കാണാൻ പറ്റില്ല എന്നതുതന്നെ ബഹുരസമുള്ള കാര്യമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കുറേകാലത്തേക്ക് നിലനിൽക്കും.

പല ജനനേതാക്കൾക്കും ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്യാനുള്ള ചങ്കുറപ്പ് അന്ന് കണ്ടില്ല. ഇത് വിപ്ളവ പാർട്ടിക്കാരുടെ കാര്യത്തിൽ ശരിയാകണമെന്നില്ല. കാരണം, അവരുടെ പാർട്ടിക്ക് പട്ടാള ചിട്ടയിലുള്ള അണികൾ ഉണ്ട്.

Registration IGക്ക് പലപ്പോഴും മന്ത്രിയുടെ ഓഫിസിൽ ചർച്ചയുണ്ടാവും. അന്നത്തെ Taxes മന്ത്രി ചെറപ്പക്കാരനും, പിന്നീട് മുഖ്യമന്ത്രിയായി പ്രവർത്തിച്ച വ്യക്തിയും, ഇപ്പോഴേക്കും മരിച്ചുകഴിഞ്ഞിട്ടുമുള്ള ആളാണ്.

മന്ത്രി, Registration IGനെ നിങ്ങൾ എന്ന് സംബോധന ചെയ്യില്ല. പകരം, നിങ്ങൾ എന്നു പറയേണ്ടുന്ന ഇടത്തെല്ലാം, IG എന്നു പറയും.

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, IAS, IPS ഉദ്യോഗസ്ഥരെ മിക്ക മന്ത്രിമാർക്കും നിങ്ങൾ എന്ന് സംബോധന ചെയ്യാനുള്ള ചങ്കുറപ്പ് ഇല്ലായിരുന്നുവെന്നതാണ്. Chief Secretary അങ്ങിനെ ചെയ്തോളൂ, DGP ഇങ്ങിനെ ചെയ്തോളൂ എന്ന രീതിയിൽ ആണ് സംഭാഷണം മുന്നോട്ട് നീങ്ങുക.

എന്നാൽ, രാഷ്ട്രീയത്തിൽ ശക്തമായ കാലുറപ്പുള്ള രാഷ്ട്രീക്കാരെ ഈ മാനസിക പരിമിതി ബാധിക്കില്ലായിരിക്കാം.

Registration IG മന്ത്രിയെ സംബോധന ചെയ്യുന്നത്, Minister എന്ന വാക്കിലൂടെയാണ്. അതായത്, Ministerക്ക് ഇതാണ് അഭിപ്രായമെങ്കിൽ അത് ചെയ്യാം, എന്നെല്ലാമുള്ള രീതിയിൽ.

ഈ വിധമാണ് ഉന്നതങ്ങളിൽ അന്ന് ചർച്ചകൾ നടന്നത് എന്നു തോന്നുന്നു. എന്നാൽ വിപ്ളവ പാർട്ടിക്കാർക്ക് വൻ കാലുറപ്പാണ്. അവർ നിങ്ങളെന്നും സംബോധന ചെയ്യും, വേണമെങ്കിൽ അസഭ്യവാക്കും പറയും എന്നും തോന്നുന്നു.

മലയാള ഭാഷയിൽ പലരും പറയാൻ മടിക്കുന്ന ഒരു വാക്കാണ് നിങ്ങൾ. ഇക്കാര്യം പല Youtube ചർച്ചാ വീഡിയോകളിലും വളരെ വ്യക്തമായി കാണാൻ പറ്റുന്ന കാര്യമാണ്.

എന്നാൽ, മലബാറി ഭാഷയിൽ ഈ വാക്ക് ഒരു വൻ വാക്ക് തന്നെയായിരുന്നു. സംബോധന ചെയ്യപ്പെടാൻ പലരും അന്ന് ഇഷ്ടപ്പെട്ടിരുന്ന ഒരു വാക്കായിരുന്നു ഇത്.

ഒരു പ്രസ്ഥാനത്തിലെ വ്യക്തികളും മറ്റൊരു പ്രസ്ഥാനത്തിലെ വ്യക്തികളും ഗൗരവമുള്ള എന്തെങ്കിലും കാര്യം മലയാളത്തിലൂടെ ചർച്ചചെയ്യുമ്പോൾ, ഈ ഒരു പ്രശ്നം പലപ്പോഴും ഒരു വൻ വിഗ്നവും ബുദ്ധിമുട്ടും ആയി നിലനിൽക്കും.

ചർച്ചയുടെ പാതയിൽ ഉള്ള പല നേരിയ ഇടങ്ങളിലും പാളിച്ചകൾ ഒരു കൂമ്പാരമായി കുന്നുകൂടും.

Image
Last edited by VED on Sat Feb 10, 2024 7:27 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42. ഒരു നയാ പൈസപോലും കൂട്ടിത്തരില്ലാ എന്ന്

Post posted by VED »


Mrs. CPS തിരുവിതാംകൂറിൽ ആദ്യമായി ഒരു സബ് റജിസ്ട്രാർ ഓഫിസിന്‍റെ ചുമതല ഏറ്റെടുത്തത് Alleppeyയിൽ ആണ്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് Mrs. CPSസുമായി ഞാൻ സംസാരിച്ചതിൽ നിന്നും മനസ്സിലാക്കിയത്, Alleppeyയിൽ വച്ചാണ് സർക്കാർ സംവിധാനങ്ങൾ മലബാറിലെ സംവിധാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവും തലതിരിഞ്ഞുമാണ് എന്ന് മനസ്സിലാക്കിയത് പോലും.

സബ് റജിസ്ട്രാർ യാതോരു പ്ളാറ്റ്ഫോമിന് മുകളിലും അല്ല ഇരിക്കുന്നത്. എന്നാൽ, സാർ എന്ന വാക്ക് തൂണിന്മേലാണ് എല്ലാ ഉദ്യോഗസ്തരും നിന്നിരുന്നത്. പൊതുജനത്തിനെക്കൊണ്ട് സാർ എന്ന് വിളിപ്പിക്കാൻ എല്ലാ ഉദ്യോഗസ്തരും തമ്മിൽ ഒത്തുകളിക്കും.

വല്ല മലബാറുകാരും ഓഫിസിൽ വന്നുകയറിയാൽ വൻ രസമാണ്. എന്താണ് പ്രശ്നം എന്ന് അവർക്ക് അറിയില്ല. അവരെക്കൊണ്ട് കുരങ്ങ് കളിപ്പിക്കും.

പോരാത്തതിന്, ഓഫിസ് പ്രവർത്തനം കുത്തഴിഞ്ഞാണ് ഇരുന്നത്. ആധാരം എഴുത്തുകാർ യഥേഷ്ടം ഓഫിസിനുള്ളിലും റെക്കോഡ് റൂമിലും കയറി ഇറങ്ങും.

ആധാരം എഴുത്തുകാർ ഗുമസ്തരോടാണ് സംസാരിക്കുക. തിരുവിതാംകൂറിൽ ഓഫിസ് മേധാവിയെ നേരിട്ട് പോയി കാണുക എന്നത് ധിക്കാര പരമായ പെരുമാറ്റാണ്.

ആധാരം എഴുത്ത് എന്നത് മലബാറിലും അനാവശ്യവാക്കുകൾ കൊണ്ട് നീട്ടിയെഴുതുന്ന ഒരു രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ തിരുവിതാംകൂറിൽ ഇത് ഒരു അതിരുകവിഞ്ഞ കലാവിരുതായിരുന്നു. എന്നുവച്ചാൽ പറഞ്ഞകാര്യം തന്നെ വീണ്ടും വീണ്ടും പലരീതിയിൽ എഴുതിച്ചേർക്കും.

സാധാരണക്കാരൻ ഈ വിധമായുള്ള ഒരു ആധാരം വായിച്ചാൽ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലായില്ലാ എന്നു വരാം. എന്നാൽ ഈ വിധമായുള്ള എഴുത്തുകൾ വായിച്ചു പരിചയമുള്ളവർക്ക്, കാര്യം പെട്ടെന്ന് മനസ്സിലാകും.

IG of Registrationന് വൻ സൈദ്ധാന്തികമായി (theoritically) വൻ അധികാരങ്ങൾ ഉണ്ട്. അതിനാൽ തന്നെ മലബാറിൽ നിന്നും വന്ന ഉന്നത സ്ഥാനത്തുള്ള ഉദ്യോഗസ്ഥർക്ക് റെജിസ്ട്രേഷൻ വകുപ്പിലെ അഴിമതിയെ നിയന്ത്രിക്കാനാവേണ്ടതാണ്.

എന്നാൽ ഇത് വെറും സിദ്ധാന്തത്തിൽ ഒതുങ്ങിയിരിക്കുന്ന ഒരു സാധ്യതമാത്രമാണ്. അവർ കൈക്കൂലി വാങ്ങിക്കില്ലാ എന്നല്ലാതെ, എല്ലാ സബ് റജിസ്ട്രാർ ഓഫിസുകളിലും നടക്കുന്ന പിടിച്ചുപറിയെ കണ്ടില്ലാ കേട്ടില്ലാ എന്നുനടിക്കാനെ ഈ കൂട്ടർക്ക് ആയിള്ളു.

ഓർമ്മയിൽ വരുന്ന ഒരു കാര്യം ഉണ്ട്. ശാസ്താംകോട്ടയിൽ Mrs. CPS പരിശോധനയ്ക്ക് പോയപ്പോൾ, അവിടെയുള്ള ഒരു ഗുമസ്തൻ വളരെ വിധേയത്വത്തോടും മറ്റുമായി പെരുമാറി. ഇതിനാൽ തന്നെ ഈ ആൾ ശ്രദ്ധിക്കപ്പെട്ടു.

ഒരു ദിവസം വിജിലൻസ് ഡയറക്ടർ ജയറാംപടിക്കാൽ IPSന്‍റെ ഒരു ഔപചാരിക നിർദ്ദേശം Registration IGക്ക് വന്നു. പടിക്കലിന്‍റെ ബന്ധുവും മറ്റൊരു സർക്കാർ വകുപ്പിൽ ഓഫിസർ ആയ വ്യക്തി ശാസ്താംകോട്ട സബ് റജിസ്ട്രാർ ഓഫിൽ സ്വത്ത് സമ്പന്ധമായ ഒരു കടലാസിന് അപേക്ഷിച്ചുവത്രേ.

നേരത്തെ പാരമർശിക്കപ്പെട്ട ഗുമസ്തൻ ഈ ആളെ ശരിക്കും വട്ടം കറക്കിപ്പിച്ചു. കടലാസ് കൊടുത്തില്ല. പലവട്ടം നടത്തിച്ചു.

ഈ കാര്യത്തെ പരിശോധിക്കാനും, ആ ഗുമസ്തന് എതിരെ കർശന നടപടിയെടുക്കാനും ആണ് നിർദ്ദേശം.

മേലുദ്ധ്യോഗസ്ഥരെ വൻ വിധേയത്വം കൊണ്ട് പാട്ടിലാക്കുന്ന ആളാണ് പ്രതിസ്ഥാനത്ത്.

സംഭവം അന്വേഷിച്ചു. കാര്യം ശരിയാണ്. എന്താണ് നടപടി എടുക്കേണ്ടത് എന്നത് ഒരു പ്രശ്നമായി. വിജിലൻസ് ഡയറക്ടറിൽ നിന്നും അന്വേഷണം വന്നു. അച്ചടക്കനടപടി എടുക്കാൻ നോക്കുകയാണ് എന്ന് മറുപടിയും നൽകി.

എന്നാൽ എന്ത് ശിക്ഷയാണ് നേൽകേണ്ടത്. ഏറ്റവും കൂടിയാൽ വല്ല ചെറുകിട പിഴ. അല്ലാതെ എന്തു ചെയ്യാനാകും?

വിജിലൻസ് ഡയറക്ടറിൽ നിന്നും വീണ്ട് അന്വേഷണം വന്നു. എന്ത് ശിക്ഷ നൽകിയെന്ന്.

മറുപടി നൽകി. He has been let off with a severe warning. കർശനമായ മുന്നറിയിപ്പു നൽകിക്കൊണ്ട് അയാളെ വെറുതെ വിട്ടു, എന്ന്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഞാൻ Mrs. CPSനോട് പണ്ടൊരിക്കൽ സംസാരിച്ചിരുന്നു. എന്താണ് ഉത്തമമായ ശിക്ഷ നൽകാൻ ഉന്നത ഉദ്യോഗസ്ഥൻ ബാധ്യസ്ഥനായിട്ടുള്ളത്?

തൊഴിലിൽ നിന്നും പിരിച്ചുവിടാൻ പറ്റുന്ന രീതിയിൽ ഉള്ള കാര്യമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വിധം തൊഴിലിൽ നിന്നും പിരിച്ചുവിട്ടാൽ, ആ ആൾ കോടതിയിൽ കേസ് ഫൈൽ ചെയ്യും. സർക്കാരിനെ കോടതിയിൽ പ്രതിനിധീകരിക്കുന്നത് വല്ല സർക്കാർ വക്കീലുമായിരിക്കും.

ആ വക്കീലും കേസുകൊടുത്ത ആളും തമ്മിൽ പലവിധ ഒത്തുകളിയും നടക്കാം.

ആളെ തിരിച്ചെടുക്കാനും, ആ ആൾക്ക് നഷ്ടപ്പെട്ട മാസ ശമ്പളം അത്രയും അയാൾക്ക് നൽകാനും അയാൾക്ക് വന്ന മറ്റ് നഷ്ടകഷ്ടങ്ങൾക്കും പരിഹാരത്തുകയും നൽകാൻ ഏതാനും വർഷങ്ങൾക്ക് ശേഷം കോടതി ഉത്തരവാകും.

ചിലപ്പോൾ, ആ ആളെ പുറത്താക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥന്‍റെ പേരിൽ വകുപ്പുതല നടപടിയും നഷ്ടപരിഹാരം പിടിച്ചെടുക്കലും സംഭവിക്കാം.

ഇവിടെ പ്രത്യേകമായി മനസ്സിലാക്കേണ്ടത്, ശിക്ഷിച്ചതുംകൊണ്ടും മറ്റും യാതോരുവിധ സാമൂഹിക പരിഷ്കരണവും വന്നുകയറില്ല എന്നതാണ്.

കൊള്ളരുതായ്മയുള്ള ഭാഷയെ പിടിച്ച് നാടുകടത്തി, വൻ ഗുണനിലവാരമുള്ള ഇങ്ഗ്ളിഷിനെ പ്രചരിപ്പിച്ചാൽ മിക്ക സാമൂഹിക പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം താനേ വരും.

എന്നാൽ ഇതിന് പകരം, പ്രാദേശിക ഭാഷയേയും ഇങ്ഗ്ളിഷിനേയും കൂട്ടിക്കലർത്തിയാൽ, ആളുകളിളും അവരുടെ മനസ്സിലും വെപ്രാളവും പകയും ഏറുകമാത്രമാണ് സംഭവിക്കുക.

ഏതാണ്ട് 1970ൽ ആണ് എന്നുതോന്നുന്നു, NGO Unionന്‍റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ശമ്പളം ഉയർത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിച്ചു.

അന്ന് Alleppeyൽ സബ് റജിസ്ട്രാർ ആണ് Mrs. CPS. ഈ ആൾ ഇടതു പക്ഷച്ചായ്വുള്ള ആളാണ് എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ സമരത്തിൽ പങ്കെടുക്കുന്ന ഗുമസ്തർ വീട്ടിൽ വന്ന് സമര വിവരങ്ങൾ ചർച്ചചെയ്യുമായിരുന്നു.

അന്ന് C Achutha Menon ആണ് മുഖ്യമന്ത്രി. വലതുപക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനാണ്. നല്ല നിലവാരത്തിൽ ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള വ്യക്തിയാണ് എന്നാണ് തോന്നുന്നത്. മലബാറുകാരനാണ് എന്നാണ് തോന്നുന്നത്.

ഇദ്ദേഹത്തിന് സർക്കാർ ഉദ്യോഗസ്ഥരോട് പുച്ഛമായിരുന്നുവെന്നുവേണം മനസ്സിലാക്കാൻ.

അതേ സമയം ഇടുതു പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് ഇങ്ഗ്ളിഷ് പരിജ്ഞനം പരിമിതമായിരുന്നുവെന്ന് തോന്നുന്നു. അതിനാൽ തന്നെ അവർക്ക് സർക്കാർ ഉദ്യോഗസ്ഥരെ വൻ കാര്യമായിരുന്നുവെന്ന് അനുമാനിക്കാം.

സർക്കാർ ഉദ്യോഗസ്ഥർ തൊഴിലാളികൾ അല്ലായെന്നും, അവർ വെറും Petty bourgeois (പെറ്റി ബൂർഷ്വകൾ) ആണ് എന്നും Achutha Menon പ്രഖ്യാപിച്ചു. ഒരു നയാ പൈസ ശമ്പള കയറ്റം നൽകില്ലായെന്നും പറഞ്ഞു.

പോരാത്തതിന്, dies-non എന്ന പേരിൽ പുതിയ ഒരു നിയമ വകുപ്പും സൃഷ്ടിച്ചു.

ഇതു പ്രകാരം, സമര കാലത്ത് ഓഫിസിൽ വന്ന് തൊഴിൽ ചെയ്യുന്നില്ലായെങ്കിൽ ആ ദിവസത്തേക്ക് ശമ്പളം നൽകില്ല. പോരാത്തതിന്, തൊഴിലിൽ നിന്നും പിരിച്ചുവിടാനും സാധ്യത.

ഇതു കേട്ടപ്പോൾ, സമരക്കാർക്ക് വൻ തമാശ. ഒരാൾ Mrs. CPSനോട് പറയുന്നത് കേട്ടു. തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എങ്കിൽ അത് തെറിക്കട്ടെ!

വിപ്ളവ പാരമ്പര്യമുള്ള മുഖ്യമന്ത്രിയും അതേ പാരമ്പര്യം ഉള്ള ഇടതു പക്ഷക്കാരും രണ്ട് മാസം ഏറ്റുമുട്ടി. സർക്കാർ കുലുങ്ങിയില്ല. പണിപോകും എന്ന രീതിയിൽ തന്നെ സംസാരം വന്നുതുടങ്ങി.

ഓരോ ഗുമസ്തർ Mrs. CPSനെ നേരിട്ടുവന്ന് കണ്ട്, ഇനി സമരത്തിൽ പിടിച്ചുനിൽക്കാൻ ആവില്ലായെന്നു പറഞ്ഞു. കാരണം, വീട്ടിൽ ആകെ പരിഭ്രാന്ധി പടർന്നിരിക്കുകയാണ്.

ഓരോ ആളായി സമരക്കാർ ഓഫിസിൽ കയറിത്തുടങ്ങി. പിന്നങ്ങോട്ട് കൂട്ടത്തോടെ ഗുമസ്തർ തൊഴിലിൽ ചേർന്നു. സമരം പൊളിഞ്ഞു.

Image
Last edited by VED on Sat Feb 10, 2024 7:28 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43. ഇങ്ഗ്ളിഷ് ഔദ്യോഗിക നടപടിക്രമങ്ങൾ

Post posted by VED »


സമരം പൊളിയാൻ കാരണമായതിനെക്കുറിച്ച് പറയുമ്പോൾ, ഒന്ന് രണ്ട് കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

ഒന്ന് പല സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിക്കുന്നില്ലാ എന്നിനേക്കാളും ഉപരിയായി പ്രശ്നമായത് കിമ്പളം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വരുമാനം ഇല്ലാതായി എന്നതായിരുന്നിരിക്കാം.

ഈ ഒരു വരുമാനം ലഭിക്കുന്നവർ, അതിന് അനുസൃതമായ വാടക വീടും മറ്റ് ഉന്നത സൗകര്യങ്ങളും ഉപയോഗിക്കന്നവർ ആയിരിക്കും. ഇത് പെട്ടന്ന് നിലച്ചത് വൻ പ്രശ്നമായിവന്നിരിക്കാം.

മറ്റൊന്ന്, വാക്കുകളിലെ വിലയാണ്.

തൊഴിൽ നഷ്ടപ്പെട്ടാൽ പെട്ടന്ന് തന്നെ സാർ എന്ന തൂണിൽനിന്നിരുന്ന വ്യക്തി ആ തൂൺ നിലംപതിച്ച് മറ്റ് സാധാരണക്കാരുടെ ഇടയിൽ പെട്ടുപോകും. ഇത് യാതോരു ഇന്ത്യാക്കാരനും സഹിക്കാൻ പറ്റുന്നകാര്യമല്ല. പോരാത്തതിന്, ഈ തൂണിന്മേൽ ഒട്ടിനിന്നുകൊണ്ട് സാമൂഹികമായി ഉന്നതങ്ങളിൽ വാക്കുകളിൽ കയറിനിൽക്കുന്ന കുടുംബക്കാരുടെ കാര്യവും വേദനാ ജനകമാകും.

ഈ മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളും സാധാരണ ഗതിയിൽ ഒരു ഇങ്ഗ്ളിഷ് സാമൂഹിക വ്യവസ്ഥയിൽ ഇല്ലാത്ത കാര്യങ്ങൾ ആണ്.

1970ന്‍റെ തുടക്ക കാലത്ത് Alleppyയിൽ Mrs. CPS സബ് റജിസ്ട്രാറായി തൊഴിൽ ചെയ്യുന്ന അവസരത്തിൽ ഒരു ദിവസം പ്രായമേറിയ ഒരു retd. താഹ്സിൽദാർ ഓഫിസിൽ വന്നിരുന്നു. ഈ വ്യക്തി സബ് റജിസ്ട്രാറുടെ മുന്നിൽ വന്നപ്പോൾ, ആ ആൾക്ക് ഒരു കസേര നൽകാൻ Mrs. CPS ശിപായിയോട് നിർദ്ദേശിച്ചു. ആ വ്യക്തി കസരയിൽ ഇരുന്നതിന് ശേഷം ഈ വ്യക്തിയോട് അൽപനേരം Mrs. CPS സംസാരിച്ചു.

മലബാറിൽ നിന്നും ഒരു വിലക്ഷണപ്രതിഭാസം എന്ന രീതിയിൽ തിരുവിതാംകൂർ പ്രദേശത്തിലേക്ക് ഉന്നത സർക്കാർ സ്ഥാനങ്ങളിലേക്ക് കയറിവന്ന തമ്മിൽ ഇങ്ഗ്ളിഷിൽ സംസാരിക്കുന്ന വ്യക്തികളുടെ ഔദ്യോഗിക പെരുമാറ്റം സർക്കാർ ഓഫിസ് നടപടിക്രമങ്ങളിൽ പലവിധ യുക്തിഭംഗങ്ങളും കീഴ്വഴക്ക ലംഘനങ്ങളും സംഭവിപ്പിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

സർക്കാർ ഓഫിസുകളിൽ കാലാകാലങ്ങളായി നിലനിന്നുപോന്ന കീഴ്വഴക്കങ്ങൾ ഈ വിധം കുറച്ച് താന്തോന്നികൾ വന്ന് തകിടം മറിക്കുന്നത് പലപ്പോഴും മറ്റ് സർക്കാർ ഉദ്യോഗസ്ഥർ സഹിച്ചു നിന്നിരുന്നു.

മേലുദ്ധ്യോഗസ്ഥൻ ഉന്നതങ്ങളിൽ നിൽക്കേണം. ഓഫിസിൽ കയറിവരുന്ന പൊതുജനങ്ങളിൽ പെട്ട വ്യക്തികളെ അകറ്റിനിർത്തേണം. ഉന്നതങ്ങളിൽ ഉള്ള വ്യക്തി ഉഗ്രരൂപിയും സംഹാരമൂർത്തിയും ആണ് എന്ന ധാരണ നിലനിർത്തേണം എന്ന നിർദ്ദേശം മലയാളം ഭാഷ നിരന്തരം നൽകുന്നുണ്ട്.

എന്നാലെ ഓഫിസിലെ കീഴ്സ്ഥാനങ്ങളിൽ ഉള്ള ജീവനക്കാർക്ക് സാമൂഹികമായി വില ലഭിക്കുള്ളു.

retd. താഹ്സിൽദാർ ഓഫിസിൽ നിന്നും പോയതിന് ശേഷം, ഒന്ന് രണ്ട് ഗുമസ്തർ Mrs. CPSന് മുന്നിൽ വന്നു നിന്നും. അവരിൽ ഒരാൾ പറഞ്ഞു. സാറ് സാറിന്‍റെ പണിചെയ്താൽ മതി. ആളുകളോട് സംസാരിക്കുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളും.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഗുമസ്തർ വ്യക്തമായും തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ പെരുമാറ്റ കീഴ്വഴക്കം നിലനിർത്തിക്കൊണ്ടു തന്നെയാണ് സംസാരിച്ചത്. അവർ സബ് റജിസ്ട്രാറെ സാർ എന്നുതന്നെയാണ്, ഏറ്റുമുട്ടൽ സംസാരത്തിലും സംബോധന ചെയ്തത്.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം ഈ വിധം ആക്രമണ ഭാവത്തിൽ സംസാരിച്ച വ്യക്തികൾ ദുഷ്ടവ്യക്തികളോ മറ്റെന്തെങ്കിലും രീതിയിൽ പെരുമാറ്റ ദൂഷ്യമുള്ളവരോ ആവേണം എന്നില്ല. അവർക്ക് അറിവുള്ള സാമൂഹികാന്തിരീക്ഷത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന കീഴ്വഴക്കം തവിടുപൊടിയാകാതിരിക്കാനുളള ആകാംക്ഷമാത്രമാണ് അവർ പ്രകടിപ്പിച്ചിരിക്കുക.

ഇതുമായി ബന്ധപ്പെട്ട് ഏതാണ്ട് 1998ലോ മറ്റോ എനിക്ക് മലബാറിൽ നേരിട്ടനുഭവമുള്ള ഒരു സംഭവം പറയാം. കാക്കി യൂണിഫോം ധരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ഓഫിസിൽ നിരന്തരമായി പോകേണ്ടുന്ന ഒരു ആവശ്യം വന്നിരുന്നു.

ഇൻസ്പെക്ടർ സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍റെ മുറിയിലേക്ക് പോകാനുള്ള ഒരു വാതിൽ ഓഫിസിന് മുന്നിൽ ഉണ്ട്. ഇതിനാൽ തന്നെ എല്ലാ പ്രാവശ്യവും ഞാൻ ഈ വാതിലിലൂടെ കടന്ന് ഈ ഉദ്യോഗസ്ഥനെ നേരിട്ട് കാണും. ഈ വിധം ഒരു ദിവസം ഈ വാതിലിലൂടെ കടക്കാൻ നോക്കുന്ന അവസരത്തിൽ, കീഴ് ഉദ്യോഗസ്ഥരിൽ ഒരാൾ വന്ന് എന്നോട് പറഞ്ഞു, ഈ വാതിൽ ഇൻസ്പെക്ടർക്ക് മാത്രം കയറാനുള്ള വാതിൽ ആണ്.

നിങ്ങൾ കീഴ് ഉദ്യോഗസ്ഥർ ഇരിക്കുന്ന വലിയ മറിയിൽ കയറി വേണം, ഇൻസ്പെക്ടറെ കാണാൻ.

ഈ വളഞ്ഞ വഴിയിലൂടെ കടന്നാൽ, പല കീഴ് ഉദ്യോഗസ്ഥരുടെയും സമ്മതം ലഭിച്ചുവേണം മുന്നോട്ട് നീങ്ങാൻ. ഈ വിധമായുള്ള ഒരു കീഴ്വഴക്കം തിരുവിതാംകൂറിൽ നിന്നും ഏതാണ്ട് 1980കളിൽ മലബാറിൽ പടർന്നു പിടിച്ച കീഴ്വഴക്കം ആണ് എന്ന് തോന്നുന്നു. വ്യക്തമായി പറയാനുള്ള വിവരം ഇല്ല.

അന്ന് അവിടെ ഉണ്ടായിരുന്ന ഇൻസ്പെക്ടർ തിരുവിതാംകൂർകാരനായ പ്രായമേറിയ വ്യക്തിയായിരുന്നു. എന്നാൽ, കീഴ് ഉദ്യോഗസ്ഥർ മലബാർകാരായിരുന്നു.

ഇവിടേയും വ്യക്തികളെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. അവർ നിലവിലുള്ള കീഴ്വഴക്കം നിലനിർത്താനാണ് ഈ വിധമായുള്ള തടസ്സങ്ങൾ വച്ചുപിടിപ്പിക്കുന്നത്. അത് മലയാളം ഭാഷയിലെ വേലിക്കെട്ടുകളുടെ ഒരു പ്രതിഫലനം മാത്രമാണ്.

ഓർമ്മവരുന്ന മറ്റൊരു സംഭവം Trivandrumത്ത് Registration IG ഓഫിസിൽ വച്ചാണ് നടന്നത്.

സമാന്യം നല്ല നിലവാരത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു സാധരണക്കാരൻ Registration IG ഓഫിസിൽ വന്നു.

സാധാരണ ഗതിയിൽ തിരുവിതാംകൂറിലെ സർക്കാർ ഓഫിസ് സംവിധാനങ്ങളിൽ ഇത് ഒരു പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു കാര്യമല്ലതന്നെ. കാരണം, തിരുവിതാംകൂറിലെ പാരമ്പര്യ മധ്യനിലവാരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം കുറവായിരുന്നു.

മാത്രവുമല്ല, ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉണ്ട് എങ്കിൽ തന്നെ, ഈ ഭാഷയിൽ സാധാരണക്കാരോട് സംസാരിക്കാൻ ഈ കൂട്ടർ കൂട്ടക്കില്ല.

അതിനാൽ തന്നെ ഇങ്ഗ്ളിഷ് അറിയുന്ന വ്യക്തിക്ക് കടന്ന് വിലസാൻ ആവില്ല.

എന്നാൽ മലബാറിൽ നിന്നും കറയിവന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന മധ്യ നിലവാരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഒരു പ്രശ്നം തന്നെയായിരുന്നു. ഈ കൂട്ടർ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സാധാരണക്കാരോട് ഇങ്ഗ്ളിഷിൽ സംസാരിക്കും.

ഈ ഒരു പ്രശ്നം Registration IG ഓഫിസിലും അന്ന് നിലനിന്നിരുന്നു. Registration IGയും ആ സ്ഥാനത്തിന് തൊട്ട് താഴെയുള്ള ഒന്ന് രണ്ട് സ്ഥാനങ്ങളിലും ഉള്ളത് മലബാറിൽ നിന്നും കടന്നുവന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥരാണ്.

ഇങ്ഗ്ളിഷിൽ സംസാരിക്കുന്ന സാധാരണക്കാരൻ മേലുദ്ധ്യോഗസ്ഥരോട് ഇങ്ഗ്ളിഷിൽ സംസാരിച്ചു. ഈ വ്യക്തിയുടെ കാര്യങ്ങൾ വളരെ വേഗത്തിൽ കീഴ്സ്ഥാനങ്ങളിൽ പെട്ട് കുഴഞ്ഞുപോകാതെ നടന്നു മുന്നോട്ടു നീങ്ങി.

ഇത് വല്ലാത്ത ഒരു സാമൂഹിക പ്രശ്നമാണ്. കീഴ് ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തിൽ കളങ്കം വരുത്തുന്ന കാര്യമാണ്. പോരാത്തതിന്, മലയാളവാക്കുകൾ സൃഷ്ടക്കുന്ന ഊരാക്കുടുക്കിൽ പെട്ട് നല്ലവരായ മലയാളം സംസാരിക്കുന്ന കീഴ് ഉദ്യോഗസ്ഥരുടെ തടസ്സ വാദങ്ങളിൽ പെട്ട് ഉഴലുന്ന മറ്റ് സാധാരണക്കാരിലും വൻ മനോവിഷമം വരുത്തും, ഇത്.

ഇങ്ഗ്ളിഷ് സംസാരിക്കുന്ന സാധാരണ വ്യക്തി Registration IGയുടെ മുറിയിൽ വന്നു. ഇരിപ്പിടത്തിൽ ഇരുന്നു. തന്‍റെ കാര്യങ്ങൾ വിശദ്ധീകരിച്ചു. Mrs. CPS ശിപായിയോടു, ഈ കടലാസിൽ ഈ ഗുമസ്തനോട് ഈ കാര്യം എഴുതാനും, മറ്റൊരു ഗുമസ്ഥനോട് മറ്റൊരു കാര്യം ചെയ്യാനും ആയുള്ള നിർദ്ദേശങ്ങൾ നൽകി.

ഒരു വൻ ലൈസൻസ് പ്രമാണപത്രം (Licence Certificate) നിസ്സാര ദിവസങ്ങൾക്കുള്ളിൽ വ്യക്തിക്ക് ലഭിക്കുന്ന കാര്യമാണ് സംഭവിക്കുന്നത്.

ഈ വിധം Mrs. CPS നടപടി ക്രമം നടത്തിയത്, വ്യക്തിപരമായുള്ള ഒരു സന്മനസ്സുകൊണ്ടൊന്നുമല്ല. മറിച്ച്, പഴയ കാല ബൃട്ടിഷ്-മലബാർ സർക്കാർ സംവിധാനങ്ങളിൽ കാര്യങ്ങൾ ഈ വിധമാണ് ഔദ്യോഗിക നടപടികൾ നടത്തിപ്പു ചെയ്യുക. അത്രമാത്രം.

ശിപായി നിർദ്ദേശവുമായി പോയി. കുറച്ചുകഴിഞ്ഞപ്പോൾ, ഒരു ഗുമസ്തൻ കയറിവന്നു. വൻ ദേഷ്യത്തിലാണ്.

"സാറെ, ഈ ആൾ ഈ സർട്ടിഫിക്കറ്റ് എടുക്കുന്നത് ടാക്സ് വെട്ടിക്കാനാണ്. ഇത് അനുവദിക്കാൻ പാടില്ല."

ഇതു കേട്ടപ്പോൾ, പ്രമാണപ്രത്രത്തിനായി അപേക്ഷിച്ച വ്യക്തി, Mrs. CPSനോട് ഈ വിധം പറഞ്ഞു:

What nonsense is he saying?

(ഈ ആൾ എന്തു വിഡ്ഢിത്തമാണ് ഈ പറയുന്നത്?)

പ്രശ്നം ഗുരുതരമായി. ഇങ്ഗ്ളിഷ് ഭാഷാ വാക്ക് പ്രയോഗങ്ങളിൽ പ്രാവീണ്യം പോരാത്ത ഗുമസ്തൻ ഒച്ചവച്ചു.

എന്നെ nonsense വിളിച്ചു, എന്നതായിരുന്നു ആ ആളുടെ പരാതി.

അക്കാലങ്ങളിൽ തിരുവിതാംകൂറിൽ പലരും ധരിച്ചിരുന്നത് nonsense എന്ന വാക്കിന്‍റെ അർത്ഥം പോടാ പട്ടീ എന്നോ മറ്റോ ആണ് എന്ന രീതിയിലായിരുന്നു.

ഈ nonsense വാക്കുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്കും, മറ്റൊരു സംസ്ഥാനത്ത് വച്ച്, വൻ കോലാഹലങ്ങൾ നേരിടേണ്ടിവന്ന ഒരു അനുഭവം ഉണ്ട്.
Image
Last edited by VED on Sat Feb 10, 2024 7:28 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44. സർക്കാർ ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശം

Post posted by VED »


Alleppyയിൽ വച്ചാണ് തിരുവിതാംകൂറിലെ സർക്കാർ നടപടിക്രമങ്ങളെക്കുറിച്ച് Mrs. CPSന് പുതിയ ഒരു തിരിച്ചറിവ് ഉണ്ടായത് എന്നുതോന്നുന്നു.

ഓഫിസ് പരിസരവും, കാടുകയറിക്കിടക്കുന്ന വളപ്പും വൃത്തിയാക്കലും, കക്ഷിപ്പുരയിൽ ചില സൗകര്യങ്ങൾ നിർമ്മിക്കുകയും മറ്റും ചെയ്യാനുള്ള ഒരു ഏർപ്പാട് ചെയ്തു. ഇത് യഥാർത്ഥത്തിൽ ഒരു പ്രത്യേക തരത്തിലുള്ള അനുവാദം വാങ്ങിച്ചുവേണം തിരുവിതാംകൂറിൽ നടപ്പിലാക്കേണ്ടത്.

മലബാറിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിൽ നിസ്സാരകാര്യങ്ങൾക്ക് വൻ അനുവാദം മുൻകൂട്ടി വാങ്ങിക്കേണ്ടുന്ന ഒരു മനോഭാവം ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്. ഇത് ഇങ്ഗ്ളിഷ് ഭാഷയുടെ ഒരു രീതിയാണ്. മേലുദ്യോഗസ്ഥരോട് കാര്യം വളരെ ലളിതമായി പറഞ്ഞാൽ മതി.

എന്നാൽ മലയാളത്തിൽ ഇത് സാർ - നീ, അല്ലെങ്കിൽ സാർ - നിങ്ങൾ ആശയവിനിമയ വ്യക്തി ബന്ധകോഡുകളിലൂടെ അനുവാദം അപേക്ഷിക്കൽ, അനുവാദം നൽകൽ ചുവടുവെപ്പിലൂടെ നീങ്ങേണ്ടുന്ന ഒരു കാര്യമാണ്.

മലയാളത്തിൽ ഈ വിധമായുള്ള പല സംഗതികളിലൂടെയാണ് അനുസരണത്തിന്‍റേയും കൽപനാ അധികാരത്തിന്‍റേ വ്യക്തി ബന്ധങ്ങൾ നിലനിന്ന് പോകുക.

Relay ഓട്ട മൽസരത്തിൽ baton കൈമാറുന്നതുപോലെ, മുകളിൽ നിന്നും താഴെത്തട്ടിലേക്ക് അധികാരത്തിന്‍റേയും കൽപ്പനാ അധികാരത്തിന്‍റേയും പ്രഭാവം കൈമാറുന്നതുപോലുള്ള ഒരു കാര്യമാണ് ഇത്.

മുകളിൽ നിന്നും ലഭിക്കുന്ന അനുവാദങ്ങൾ വൻ സ്വാധീന ശക്തിയായി കാണിച്ച് ഓരോ കീഴ്സ്ഥാനക്കാരനും സ്വന്തം ചുറ്റുപാടിൽ വിളങ്ങാൻ പറ്റും.

ഉന്നതങ്ങൾ എന്നത് സാധാരണക്കാരന് അപ്രാപ്യമായ ഒരു ഇടമായി നിലനിൽക്കും.

Mrs. CPS ഇങ്ഗ്ളിഷ് സംവിധാനങ്ങളിൽ നിലനിന്നതു കൊണ്ടും മകുൾ സ്ഥാനങ്ങളിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് കൊണ്ടും, മുൻകൂട്ടി അനുവാദം ചോദിച്ചുവാങ്ങിക്കാതെ ഈ വിധമായുള്ള ഒരു നടപടി എടുത്ത്, അതിന്‍റെ ചിലവ് സർക്കാരിൽ നിന്നും ഈടാക്കുകയും ചെയ്തത്, പ്രാദേശിക സർക്കാർ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് എന്ന ചിന്ത പലരിലും വന്നുവെന്ന് തോന്നുന്നു.

അക്കാലത്തെ മലബാർ സർക്കാർ സംവിധാനങ്ങളിൽ ഈ വിധം നിസ്സാരകാര്യങ്ങൾക്ക് വൻ അനുവാദങ്ങൾ ഉദ്യോഗസ്ഥർ മുൻകൂട്ടി വാങ്ങിക്കാറില്ലായിരുന്നുവെന്ന് തോന്നുന്നു.

ബസ്സിൽ കറയുന്ന ആളുകൾ മറ്റുള്ളവരെ പോക്കറ്റടിക്കില്ലാ എന്ന് അവരോരുത്തരും മുൻകൂട്ടി എഴുതി നൽകുകയും ആ രേഖപ്പെടുത്തൽ വായിച്ച്, അവരോരോരുത്തർക്കും ബസ്സിൽ കയറാൻ അനുവാദം നൽകുകയും ചെയ്യും എന്ന രീതിയൊന്ന് ചിന്തിച്ചുനോക്കുക.

ബസ്സിൽ കയറുന്ന ആളുകളിൽ പലരും പോക്കറ്റടിക്കുന്ന കൂട്ടർ ആണ് എങ്കിൽ ഈ വിധമായുള്ള ഒരു നടപടിയിൽ ചെറിയ ഒരു ആവശ്യകത കണ്ടേക്കാം. എന്നിരുന്നാലും, പോക്കറ്റടിക്കാർ പോക്കറ്റിടിക്കുക തന്നെ ചെയ്യും.

തിരുവിതാംകൂറിൽ, കാണുന്ന രീതിയിലെല്ലാം ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം ചെയ്യും എന്ന രീതിയിൽ ആണ് അവിടുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ നടപടിക്രമങ്ങൾ. ഈ ഭാവം അന്ന് മലബാറിൽ ഇല്ലായിരുന്നിരിക്കാം.

കാരണം, ബൃട്ടിഷ്-മലബാറിൽ ഉന്നത ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം ചെയ്യും എന്നു പറയുന്നത്, ഇന്ന് ബസ്സിൽ കയറുന്നവരിൽ മിക്കവരും പോക്കറ്റടിക്കും എന്നു പറയുന്നതുപോലെ വിഡ്ഢിത്തം ആയിരിക്കും.

താൻ എടുത്ത നടപടിയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ ഇങ്ഗ്ളിഷിൽ തന്നെ വിവരിച്ചുകൊടുക്കാൻ Mrs. CPSന് ആയി എന്നുതോന്നുന്നു.

അന്നാണ് മഞ്ഞപ്പത്രം എന്ന വാക്ക് പ്രയോഗം ഞാൻ ആദ്യമായി കേട്ടത്. അന്ന് ഞാൻ, 5, 6, 7 ക്ളാസുകളിൽ പഠിക്കുകയാണ്.

റജിസ്ട്രാർ അമ്മ സർക്കാരിനെ കുപ്പിയിലിറക്കുന്നു എന്ന തലക്കെട്ടിൽ Alleppyയിലെ ഒരു ചെറുകിട പ്രാദേശിക പത്രത്തിൽ വാർത്തവന്നു.

ഇതേ പോലുള്ള മറ്റ് ചെറുകിട പത്രങ്ങളിലും ഇതേ പോലുള്ള വാർത്തവന്നു.

ഈ വിധ പത്ര റിപ്പോട്ടുകളുടെ ഒരു ശേഖരം തന്നെ Mrs. CPS കൈവശം വച്ചു. വീട്ടിൽ വരുന്നവരെ ഈ റിപ്പോട്ടുകൾ വായിച്ചുകേൾപ്പിച്ചു.

അന്ന് ചെറുതായി മനസ്സിൽ കയറിയ ഒരു കാര്യമാണ് വ്യക്തികൾക്ക് publicityയോടുള്ള താൽപ്പര്യം. ഇക്കാര്യത്തിൽ Mrs. CPSസും ഒട്ടും പിന്നിലായിരുന്നില്ല.

ഇവിടെ പറയേണ്ടുന്നത് ചെറുകിട പത്രങ്ങൾ അത്രയും മഞ്ഞ പത്രങ്ങൾ അല്ലായെന്ന തോന്നലാണ്. മാന്യമായി പ്രവർത്തിക്കുന്ന ചെറുകിട പ്രത്രങ്ങളും തിരുവിതാംകൂറിലും മലബാറിലും നിലനിന്നിരിക്കാം.

IG of Registration എന്ന സ്ഥാനത്ത് Mrs. CPS എത്തുമ്പോഴേക്കും മലബാറിൽ നിന്നും വന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ അവസാന കാലഘട്ടം ആയിരുന്നു. പലരും DIG സ്ഥാനത്ത് എത്തി വിരമിച്ചു.

ഇതിൽ രണ്ടു പേരെ തിരവിതാംകൂറിലെ കീഴ് ഉദ്യോഗസ്ഥർ മറ്റൊരു രീതിയിൽ ചെറുതായി നിലവാരത്തകർച്ചയിൽ എത്തിച്ചിരുന്നുവെന്ന് തോന്നുന്നു.

അതായത്, ഈ രണ്ടു പേർക്കും മദ്യം ഒരു ബലഹീനതയായിരുന്നു. ഈ രണ്ട് കൂട്ടരും കീഴ് ഉദ്യോഗസ്ഥരുടെ കൂടെ മദ്യപാന വേദികളിൽ പങ്കെടുക്കുമായിരുന്നു. ഇതിൽ ഒരാൾ IGയായും മറ്റൊരാൾ DIG ആയും പ്രവർത്തിച്ചവരാണ്.

മലബാറിൽ നിന്നും വന്ന ഉന്നത ഉദ്യോഗസ്ഥരുടെ അവസാനക്കാർക്ക്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന അതേ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരുടെ അസ്സാന്നിദ്ധ്യം അവരുടെ പ്രവർത്തന കാര്യക്ഷമതയെ ബാധിച്ചിരിക്കാം.

കാരണം, മലയാളത്തിൽ ഔദ്യോഗിക കാര്യക്ഷമത എന്നത്, ഇങ്ഗ്ളിഷിലെ കാര്യക്ഷമതയല്ല. മറിച്ച്, പ്രവർത്തന കാര്യക്ഷമതയെ തകിടം മറിക്കലാണ് മലയാളത്തിലെ കാര്യക്ഷമത.

വ്യക്തി ബന്ധത്തിലെ ഉച്ചനീചത്വങ്ങൾ അന്യോന്യവും, പൊതുജനത്തേയും, ഓരോ സർക്കാർ നടപടി ചുവടുവെപ്പിലും വിജയകരമായി പ്രകടിപ്പിക്കുക എന്നതാണ് മലയാളത്തിലെ കാര്യക്ഷമത.

കാര്യങ്ങൾക്കും പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരങ്ങൾ കണ്ടെത്തി, യാതോരു പ്രയാസവും ആരിലും ഏൽപ്പിക്കാതെ കാര്യങ്ങൾ നടത്തിയാൽ, മലയാളത്തിൽ വിലകിട്ടില്ല.

അതേ സമയം ഇങ്ഗ്ളിഷ് ഭാഷയിൽ വാക്കുകളിൽ-വില എന്ന അഭൗമിക വസ്തുവിനെ അന്വേഷിച്ച് വാക്കുകൾ ചുറ്റിനടക്കാറില്ല.

മലബാറിൽ നിന്നും വന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ ഇടയിൽ, ഇവരിൽ പെടാത്ത ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ഈ വ്യക്തി Cochin രാജ്യത്തിൽ നിന്നും ഉന്നത സ്ഥാനത്ത് കയറിവന്ന ആളാണ് എന്നു തോന്നുന്നു. ഇങ്ഗ്ളിഷ് സംസാരിക്കില്ല. അതിനാൽ തന്നെ ഈ വ്യക്തിയുള്ള ഇടത്ത്, ഇങ്ഗ്ളിഷ് ഭാഷാ സംസാരം നിലയ്ക്കും.

ഈ ആൾക്ക് കൈക്കൂലി വാങ്ങിക്കുന്നതിൽ പ്രയാസം ഇല്ലായിരുന്നുവെന്ന് കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് യാതോരു വിവരവും എന്‍റെ പക്കൽ ഇല്ല. എന്നാൽ അടിയന്തിരാവസ്ഥ കാലത്ത് അഴിമതി ആരോപണത്തെ തുടർന്ന് നിർബന്ധ വിരമിക്കൽ (compulsory retirement) നേരിടേണ്ടിവന്നു.

ഈ വ്യക്തിയോട് ഞാൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്. വ്യക്തിയെന്ന നിലയിൽ വളരെ നല്ല പെരുമാറ്റമുള്ള ആളായിരുന്നു. മക്കൾ എല്ലാംതന്നെ അന്നുതന്നെ അമേരിക്കയിലേക്ക് പോയി എന്നു തോന്നുന്നു. കൃത്യമായി പറയാൻ എനിക്ക് പറ്റില്ല.

സർക്കാർ തലത്തിൽ അഴിമതി എന്നത് തിരുവിതാംകൂറിൽ ഒരു പൊതുവായുള്ള കീഴ്വഴക്കം ആയിരുന്നുവെങ്കിലും, കൈക്കൂലിയും അഴിമതിയും ഇല്ലാതെ പ്രവർത്തിക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഉദാഹരണത്തിന്, Library, Health Service, Industries, KSRTC തുടങ്ങിയ വകുപ്പുകളിളെ ഗുമസ്തർക്ക് പൊതുജനത്തിൽ നിന്നും പണം വാങ്ങിക്കാനുള്ള അവസരം വളരെ പരിമിതമായിരുന്നു. ഇവരിൽ ചിലർ അവരുടെ ഈ ഹതഭാഗ്യതയെ പരസ്യമായി പഴിക്കുന്നത് കേട്ടിട്ടുണ്ട്.

Alleppyൽ വച്ചോ അതോ Quilonൽ വച്ചോ എന്ന് കൃത്യമായി ഓർമ്മയില്ല, ഒരു KSRTC ബസ കൺടക്ടറോ ഡ്രൈവറോ, KSRTC ജീവനക്കാരുടെ സമരകാലത്ത്, വീട്ടിൽ വന്ന് സമരത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അയാൾ Mrs. CPSനോട് അവരുടെ ശമ്പളം ഉയർത്തണം എന്നതിന്‍റെ കാരണം വളരെ കൃത്യമായി പറഞ്ഞു:

"നിങ്ങൾക്ക് കൈക്കൂലി ലഭിക്കുന്നുണ്ട്. ഞങ്ങൾക്ക് അത് ലഭിക്കുന്നില്ല. അതിനാൽ, ഞങ്ങൾക്ക് ശമ്പളം കൂട്ടിത്തരേണ്ടതാണ്."

എന്നുവാച്ചാൽ കൈക്കൂലിയെന്നത് ഒരു സർക്കാർ ജീവനക്കാരന്‍റെ ജന്മാവകാശവും മനുഷ്യാവകാശവും ആണ്, എന്ന്.

ഇപ്പോൾ മനസ്സിൽ കയറിവന്ന മറ്റൊരുകാര്യം Health Service പോലുള്ള ചില സർക്കാർ വകുപ്പുകളിലെ ഉദ്യോഗകയറ്റത്തിനുള്ള തടസ്സത്തെക്കുറിച്ചാണ്.

Health Service വകുപ്പിൽ ഉന്നത സ്ഥാനങ്ങൾ അത്രയും ഡോക്ടർ എന്ന ബിരുധം നേടിയവർക്ക് അവകാശപ്പെട്ടതാണ് എന്ന് ഒരു തോന്നൽ.

അങ്ങിനെ വരുമ്പോൾ, മറ്റ് വകുപ്പുകളിൽ ഗുമസ്തൻ സ്ഥാനത്ത് കയറിയ വ്യക്തി, ജില്ലാ മേധാവിയും അസിസ്റ്റൻ ഡയറക്ടറും മറ്റും ആകുമ്പോൾ, ഈ വിധ വകുപ്പുകളിൽ വ്യക്തികൾക്ക് മുകളിൽ ഒരു വൻ മറവന്നു നിൽക്കുന്ന അനുഭവം നിലനിൽക്കും.

സർക്കാർ തൊഴിൽ എന്നത് സർക്കാർ ഓഫിസിൽ പണിചെയ്യുക എന്ന കാര്യം മാത്രമാണ് എന്ന ചിന്താഗതി വളർത്തിയെടുക്കാൻ മലയാളത്തിനും മലയാളത്തിലെ വിദ്യാഭ്യാസത്തിനും ആവില്ലതന്നെ.

Image
Last edited by VED on Sat Feb 10, 2024 7:29 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45. മലയാള വാക്കുകളുടെ കടിഞ്ഞാൺ അഴിച്ചുവിട്ടാൽ

Post posted by VED »


1990കളുടെ തുടക്കകാലത്ത് ഞാൻ Pre-degreeക്ക് പഠിക്കുന്ന കാലത്ത് നേരിൽ കണ്ട ഒരു കാര്യം പറയാം എന്നുതോന്നുന്നു. Pre-degree കഴിഞ്ഞാൽ ഉടനെ തന്നെ MBBSനോ Engineeringനോ പഠിക്കാനായാൽ, ജീവിതം സഫലമായി എന്ന് ഏവർക്കും അറിവ് ലഭിച്ചിരുന്ന കാലം ആയിരുന്നു അന്ന്.

Pre-degreeക്ക് 1st Groupൽ പഠിക്കുന്ന വിദ്യാർത്ഥികൾ Engineeringനും 2nd Groupൽ പഠിക്കുന്ന വിദ്യാർത്ഥികൾ MBBSനും ലക്ഷ്യമിടും. Pre-degree പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ രണ്ട് ഉപരി പഠനത്തിലേക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

1970കളുടെ അന്ത്യത്തിൽ തിരുവിതാംകൂറിൽ ഒരു ആരോപണം പടർന്നുപിടിച്ചിരുന്നു. Engineeringനും MBBSനും ലക്ഷ്യമിടുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് മാത്രമേ എന്നാൽ ഈ വിധമായുള്ള കാര്യത്തിൽ താൽപ്പര്യം കാണുള്ളു.

ആരോപണം, ഈ വിധമാണ്:

Pre-degree എഴുത്തു പരീക്ഷാ ഉത്തര കടലാസുകൾ അദ്ധ്യാപകർ വീട്ടിലിരുന്നാണ് മൂല്യ നിർണ്ണയം ചെയ്യാറ്.

താൽപരകക്ഷികളായ മാതാപിതാക്കൾ, അവരുടെ മകന്‍റേയും മകളുടേയും ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്ന അദ്ധ്യാപകരുടെ മേൽവിലാസം യൂണിവേസിറ്റിയിൽ തൊഴിൽ ചെയ്യുന്ന ഗുമസ്തരിൽ നിന്നോ അതുമല്ലെങ്കിൽ മറ്റ് വല്ല ഉദ്യോഗസ്ഥരിൽ നിന്നുമോ കണ്ടെത്തി, ആ നിശ്ചിത അദ്ധ്യാപകനോട് മേലധികാരി ഭാവത്തിൽ സംസാരിക്കാൻ പറ്റുന്ന മറ്റുവല്ല ആളേയും കണ്ടെത്തി, ആ ആളുടെ മധ്യസ്ഥതയിൽ ആ അദ്ധ്യാപകന് വൻ പണം പാരിതോഷികമായി നൽകും.

പകരമായി ആ അദ്ധ്യാപകൻ ചെയ്യേണ്ടുന്നത്, തങ്ങളുടെ മകന്‍റേയോ മകളുടേയോ ഉത്തരകടലാസിന് വൻ മാർക്ക് നൽകുക എന്നതാണ്.

ഈ പറഞ്ഞകാര്യം എനിക്ക് നേരിട്ട് അനുഭവമില്ലാത്ത കാര്യമാണ് എങ്കിലും തിരുവിതാംകൂറിലെ അന്നത്തെ സാമൂഹിക സംസ്ക്കാരത്തിലൂടെ നോക്കിയാൽ നടക്കുന്ന കാര്യം തന്നെയാണ്.

ഇതോടുകൂടി, 1970കളുടെ അന്ത്യത്തിൽ Pre-degree 1st Group, 2nd Group എഴുത്തു പരീക്ഷയുടെ ഉത്തര കടലാസുകുൾ മൂല്യനിർവ്വഹണം ചെയ്യുന്നത് കേന്ദ്രീകൃത മൂല്യനിർവ്വഹണം (Centralised Valuation) ആക്കി.

3rd Group, 4th Group എന്നിവയുടെ ഉത്തരകടലാസുകളും ഇതേ പോലെതന്നെ കേന്ദ്രീകൃത മൂല്യനിർവ്വഹണം ആക്കിയോ എന്ന് എനിക്ക് അറിയില്ല. അതിന്‍റെ ആവശ്യം ഇല്ലതന്നെ.

കേന്ദ്രീകൃത മൂല്യനിർവ്വഹണ സംവിധാനത്തിൽ മൂല്യനിർവ്വഹണം ചെയ്യുന്ന അദ്ധ്യാപകർ ഒരു പ്രത്യേക hallൽ ഇരുന്നുകൊണ്ട് മൂല്യനിർവ്വഹണം ചെയ്യും. ആ മുറിയിൽ വച്ചാണ് അദ്ധ്യാപകർക്ക് ഉത്തര കടലാസുകൾ ഓരോന്നായി നൽകുക. അങ്ങിനെ വരുമ്പോൾ ആരുടെ ഉത്തരകടലാസ് ഏത് അദ്ധ്യാപകനാണ് കിട്ടുക എന്ന് മുൻകൂറായി അറിയാൻ ആവില്ലാ എന്നാണ് വിശ്വാസം.

ഈ ഒരു പദ്ധതിയിലെ പാളിച്ച, അദ്ധ്യാപകർ തമ്മിൽ പലവിധ വ്യക്തി ബന്ധങ്ങളും വിധേയത്വ / മേധാവിത്വ ശ്രേണികളും നിലനിൽക്കും എന്നതാണ്.

ഇങ്ഗ്ളിഷ് ഭാഷയിൽ വ്യക്തികൾ മിക്കപ്പോഴും യാതോരു കണ്ണികളുടേയും പിടിവലിയിൽ പെടാതെ നിൽക്കും. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വ്യക്തിയുടെ വ്യക്തിത്തം തന്നെ അളക്കപ്പെടുന്നത് ആ ആളിലൂടെ കടന്നുപോകുന്ന വ്യക്തി ബന്ധ കണ്ണികളുടെ എണ്ണത്തിന്‍റേയും നിലവാരത്തിന്‍റേയും അടിസ്ഥാനത്തിലാണ്.

ഞാൻ യാഥൃഛ്ചികമായി ഒരു college lecturerറുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഫോൺ അടിച്ചു. ആ college lecturer ഫോൺ എടുത്ത് Hello പറഞ്ഞു.

വിളിച്ചത് മുതിർന്ന ഒരു college Professor ആണ്. ഇവർ തമ്മിൽ നീ - സാർ ബന്ധമാണ് എന്ന് മനസ്സിലായി. വിളിച്ച ആൾ പറഞ്ഞത് ഇതാണ്:

എന്‍റെ മകന്‍ ---------- വിഷയ പരീക്ഷയിൽ നല്ലവണ്ണം ഉത്തരം എഴുതിയിട്ടില്ലാ എന്ന് ഇപ്പോൾ അവൻ എന്നോട് പറഞ്ഞു. ഞാൻ അവന്‍റെ പരീക്ഷാ നമ്പർ നിനക്ക് നൽകാം. അവന്‍റെ കടലാസ് പരീചയമുള്ള വല്ല അദ്ധ്യാപകർക്കും കിട്ടുകയാണ് എങ്കിൽ ഒന്ന് ശ്രദ്ധിക്കാൻ പറയുക.

എന്‍റെ മുന്നിൽ ഇരിക്കുന്ന college lecturer വളരെ വിധേയത്തത്തോടും, വിളിച്ച ആൾക്ക് ഏതുവിധത്തിലാണ് ഉപകാരം ചെയ്യേണ്ടത് എന്ന വേവലാതിയിലും, തിരിച്ചു പറഞ്ഞു:

സാറ് ഇത് കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറയേണ്ടതായിരുന്നു. മൂല്യനിർവ്വഹണം തുടങ്ങിയിട്ട് കുറച്ച് ദിവസമായി.

എന്നിരുന്നാലും, നമ്പർ തരിക. ഞാൻ ആവുന്ന വിധം മറ്റ് അദ്ധ്യാപകർക്ക് ഈ നമ്പർ നൽകാം.

ഇത്രയും പറഞ്ഞുകഴിഞ്ഞ college lecturerക്ക് വൻ ഉന്മാദാവസ്ഥ. കാരണം, ആധരണീയനായ വ്യക്തിക്ക് ഒരു വൻ ഉപകാരം ചെയ്യാൻ കിട്ടിയ ആകസ്മിക അവസരം ഒരു ദൈവാധീനമായി തന്നെ ഈ വ്യക്തി കണ്ടുവെന്ന് വ്യക്തം.

ഇത് തിരുവിതാംകൂറിൽ വച്ച് ഞാൻ നേരിൽ കണ്ട സംഭവമാണ്. ഇതുപോലുള്ള കാര്യങ്ങൾ അന്ന് മലബാർ പ്രദേശത്ത് നടന്നിരിക്കുമോ എന്ന് അറിയില്ല.

Trivandrumത്തു വച്ച് ശ്രദ്ധിച്ച ഒരു കാര്യം സർക്കാർ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് ആരാണ് എന്നതിനെക്കുറിച്ചായിരുന്നു.

കുറേകാലമായി കുറേ പുതിയ സബ് റജിസ്ട്രാർ ഓഫിസുകൾ തുടങ്ങാനായി IG of Registration ഓഫിസിൽ നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, ഓരോ ഇടത്തിലും ഇത് ഏത് നിശ്ചിത പ്രദേശത്ത് തുടങ്ങണം എന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾക്ക് വ്യത്യസ്ത താൽപ്പര്യങ്ങൾ ഉണ്ടായിരുന്നതിനാൽ, ഈ കാര്യം മുന്നോട്ട് പോയില്ല.

Mrs. CPS റജിസ്ട്രേഷൻ IG ആയിരുന്നപ്പോൾ കുറച്ചു കാലത്തേക്ക് Governor ഭരണം വന്നു. ഈ നേരിയ കാലയളവിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സബ് റജിസ്ട്രാർ ഓഫിസുകൾ തുടങ്ങാനായി 30 കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തു. ഇവയെല്ലാം ഉത്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാനുള്ള ദിവസവും നിശ്ചയിച്ചു.

ഉദ്യോഗസ്ഥർക്ക് ഇടയിൽ വൻ ആഘോഷം നൽകുന്ന കാര്യമാണ്. മുപ്പത് ഗുമസ്ത റാങ്കുകാർ സബ് റജിസ്ട്രാർമാർ ആകും. അതോടൊപ്പം തന്നെ അനവധി പേർക്ക് പലവിധ ഉദ്യോഗ കയറ്റവും ലഭിക്കും.

ഉദ്ഘാടന ദിവസത്തിന് മുൻപ് ഗവർണർ ഭരണം നിലക്കും. ഉദ്ഘാടന ദിവസം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോൾ, പുതിയ മന്ത്രി സഭ അധികാരത്തിൽ വരും.

ഉദ്ഘാടന ദിവസത്തിന് തൊട്ട് രണ്ട് നാൾ മുന്നെ, പുതിയ ഭരണ കക്ഷിയിലെ ഒരു ചെറുകിട കക്ഷിയിലെ എംഎൽഏ, Mrs. CPS നെ ഫോണിൽ വിളിച്ചുകൊണ്ട് ഒരു കാര്യം പറഞ്ഞു:

പുതിയ റജിസ്ട്രേഷൻ ഓഫിസുകൾ തുറക്കുന്ന ദിവസം മാറ്റിവെക്കുക. പുതിയ മന്ത്രി സഭ അധികാരത്തിൽ വന്നതിന് ശേഷം ഉദ്ഘാടനം നടത്താം.

ഈ കാര്യം ജന പ്രതിനിധി പറഞ്ഞത് വളരെ സൗമ്യ സ്വരത്തിൽ തന്നെയാണ്.

ജനപ്രതിനിധിയുടെ ഈ നിർദ്ദേശത്തിന് Mrs. CPS വ്യക്തമായ മറുപടി നൽകിയില്ലാ എന്നുതോന്നുന്നു.

എന്നാൽ പിറ്റേന്നുതന്നെ പുതിയ സബ് റജിസ്ട്രാർമാരാക്കാൻ പോകുന്ന എല്ലാ വ്യക്തികൾക്കും Telegram സന്ദേശം അയച്ചു:

Open new Sub Registar office exactly on ............. at .......am. എന്നോ മറ്റോ.

പിറ്റേന്ന് കൃത്യ സമയത്ത് 30 പുതിയ സബ് റജിസ്ട്രാർ ഓഫിസകുൾ തുറന്നു പ്രവർത്തനം ആരംഭിച്ചു.

അടുത്ത ദിവസം പുതിയ മന്ത്രി സഭ അധികാരം ഏറ്റെടുത്തു. Taxes മന്ത്രിയായി ചുമതല ഏറ്റെടുത്തത്, നേരത്തെ Mrs. CPS നെ വിളിച്ച MLA തന്നെ.

Registration IGയെ മന്ത്രി വിളിപ്പിച്ചു. മന്ത്രി Mrs. CPS നോട് തട്ടിക്കയറിയില്ലായെങ്കിലും, മനസ്സിലെ വിദ്വേഷം പ്രകടിപ്പിക്കുക തന്നെ ചെയ്തു.

ഏതാനും ആഴ്ചകൾക്ക് ശേഷം, സ്വന്തം കക്ഷിക്കാർക്കിടയിലെ പിടിവലിയിൽ ആ മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടു.

ഇങ്ഗ്ളിഷ് ഭരണം ഇന്ത്യയിൽ ജനാധിപത്യം പരിശീലിപ്പിച്ചെടുത്ത്, അത് നടപ്പിലാക്കിയത്, ജനനേതാക്കൾ ജനങ്ങൾക്ക് ഉപകാരപ്രദമായ ഭരണം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ്. എന്നാൽ, ഇന്ത്യയെന്നത് ഒരു ഏകമായ ജനങ്ങൾ അല്ല. മറിച്ച് പല വ്യത്യസ്ത താൽപ്പര്യക്കാരായ ജനക്കൂട്ടങ്ങൾ ഒരേ പ്രദേശത്ത് മിസ്രിതപ്പെട്ടു കുടുങ്ങിക്കിടക്കുന്ന ഒരു രാജ്യമാണ്.

പോരാത്തതിന്, ഓരോ വ്യത്യസ്ത കൂട്ടരിലും പലവിധ മനോവിധ്വേഷങ്ങളും മത്സര ബുദ്ധികളും നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇങ്ങിനെയുള്ള ഒരു രാജ്യം സൃഷ്ടിക്കപ്പെട്ടതുതന്നെ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ യാദൃശ്ചികമായ വരവും ഭരണവുമാണ്.

യഥാർത്ഥത്തിൽ ഇന്ന് ഈ രാജ്യം ഭരിക്കുന്നത് ഉദ്യോഗസ്ഥ പ്രസ്ഥാനം തന്നെയാണ്. ഈ പ്രസ്ഥാനം ഒരു ഉരുക്കു കോട്ടപോലെ നിലനിൽക്കുന്നു. ഇതിന് മുകളിൽ രാഷ്ട്രീയക്കാരെക്കൊണ്ട് അവർക്ക് കിട്ടുന്ന നേരിയ കാലയളവിൽ, ഉദ്യോഗസ്ഥ പ്രസ്ഥാനം കോമാളി നൃത്തം ചെയ്യിക്കുന്നു. പൊതു ജനം ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന് കൈയ്യടി നൽകുന്നു.

ഉദ്യോഗസ്ഥർ ചെയ്യുന്ന അക്രമങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് രാഷ്ട്രീയ നേതൃത്വം നിലനിൽക്കുന്നതുതന്നെ. ഉദ്യോഗസ്ഥർക്ക് ഒരു വൻ മറയായി രാഷ്ട്രീയക്കാർ നിലനിൽക്കുന്നു. അവർ തമ്മിലടിച്ച് തളരുന്നത് കാണുന്നതുതന്നെ ഉദ്യോഗസ്ഥർക്ക് വൻ തമാശ.

ഉദാഹരണത്തിന് നോക്കുക, അടുത്ത കാലത്ത് താനൂരിൽ നടന്ന പോലീസ് കസ്റ്റടി മരണം. ഇതിന് പിന്നാലെ പല മലയാളം മീഡിയ സദസ്സുകളിലും തമ്മിലടിച്ചു നിന്നത്, രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ ആണ്.

എന്നാൽ വ്യക്തമായും ഈ വിധ പോലീസ് കൊലപാതകങ്ങൾക്കും ചോദ്യം ചെയ്യൽ നേരിടേണ്ടത്, പോലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാണ്. DySp, SP, DIG, IG, DGP തുടങ്ങിയ ഒരു നിരതന്നെ ഉണ്ട്, ഈ വിധ സംഭവങ്ങൾക്ക് ഉത്തരം പറയാൻ. എന്നാൽ യാതോരു മീഡിയയും ഇവരെ നേരിടാൻ ധൈര്യപ്പെടില്ല.

ധൈര്യപ്പെട്ടാൽ, ഈ കൂട്ടർ ഉത്തരം പറയാനായി മീഡിയ സദസ്സുകളിൽ വരില്ല. കാരണം, ഈ കൂട്ടർ മീഡിയുടെ മുന്നിൽ വന്ന്, ചെറുകിട മീഡിയാ പ്രവർത്തകരുടെ ശ്രീമാർ........., ശ്രീമതി............ തുടങ്ങിയ സംബോധനാ വാക്കുകൾ നേരിട്ടാൽ, ശരീരം ഉരുകിപ്പോകും.

ഇത് ശരിക്കും ഒന്ന് ഏറ്റാൽ, പിന്നെ ശ്രീമാർ........., ശ്രീമതി............ തുടങ്ങിയ സംബോധന തന്നെ മാറി, പിന്നങ്ങോട്ട് മോനെ, മോളെ എന്ന സംബോധന തന്നെ പടർന്നുപിടിച്ചേക്കാം.

ശ്രീമാർ........., ശ്രീമതി............ വാക്കുകളിൽ ഉന്നത പ്രായക്കാരായ രാഷ്ട്രീയ നേതാക്കളെ സംബോധന ചെയ്യാൻ യുവ പ്രായക്കാരായ മീഡിയാ പ്രവർത്തകർക്ക് പേടികാണില്ല.

ഈ ഒരു പ്രശ്നം തന്നെ കൂടുതൽ വാക്കുകളിൽ വിവരിക്കേണ്ടുന്ന ഒന്നാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46. ഇരട്ടത്താപ്പ് ഭാവമുള്ള ഭാഷയെ നാടുകടത്തുക

Post posted by VED »


Travancoreൽ Mrs. CPS റജിസ്ട്രേഷൻ IG ആയി തൊഴിൽ ചെയ്ത കാലത്തിലെ വേറേയും പല നിരീക്ഷണങ്ങൾ മനസ്സിൽ ഉണ്ട്. ചിലതെല്ലാം ഇവിടെ കുറിച്ചിടാം.

സീനിയോറിട്ടിയിൽ Mrs. CPSന് തൊട്ട് അടുത്ത വ്യക്തിയെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ കേട്ടറിവിന്‍റെ അടിസ്ഥാനത്തിൽ പൊതുവായി മനസ്സിലാക്കിയത്, ഈ വ്യക്തി ഇങ്ഗ്ളിഷ് പീഠത്തിൽ നിന്നും മലയാള ഗർത്തത്തിലേക്ക് വീണ് മാനസികമായ പരിക്കേറ്റുപോയ വ്യക്തിയാവം എന്നതാണ്.

ഈ ഒരു പ്രതിഭാസം, മനസ്സിൽ ഇങ്ഗ്ളിഷ് ഭാഷയും ജീവിത ചുറ്റ് പാട് മുഴുവനും മലയാളം അല്ലെങ്കിൽ മറ്റ് വല്ല ഫ്യൂഡൽ ഭാഷയുമായി ജീവിക്കുന്ന പലരിലും കണ്ടിട്ടുണ്ട്. വ്യക്തിത്വം അങ്ങുമില്ല, ഇങ്ങുമില്ല എന്ന അവസ്ഥ. ഇത് കൂടുതലും സംഭവിക്കുക, ഫ്യൂഡൽ ഭാഷയോട് മല്ലിട്ടുനിൽക്കാതെ വിറങ്ങലിച്ചു നിൽക്കുന്നവരിലാണ്.

എന്‍റെ കുട്ടിക്കാലത്തും യുവത്വത്തിലും ഞാനും ഒരു പരിധിവരെ ഈ വിധം മാനസികമായി പ്രയാസപ്പെട്ടിട്ടുണ്ട്. പഠിച്ച സ്കൂളുകളിലും കോളെജുകളിലും, മലയാളപ്രളയം തന്നെയായിരുന്നു.

എന്നാൽ എന്‍റെ കാര്യത്തിൽ ജീവിതം അതീവ സങ്കീർണ്ണമായ പാതകളിലുടെ എന്നെ സഞ്ചരിപ്പിച്ചിട്ടുണ്ട് എന്നതും മറ്റൊരു സത്യമാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

Mrs. CPSന് ശേഷം IG ആവേണ്ട വ്യക്തിക്ക്, Mrs. CPS വിരമിച്ചുകഴിഞ്ഞാൽ, ആകെ കിട്ടുക 2 മാസം മാത്രമാണ്. ഇത് വല്ലാത്ത ഒരു അവസ്ഥാവിശേഷം തന്നെയായിരുന്നിരിക്കാം.

Trivandrum ജില്ലയുടെ അങ്ങേയറ്റത്തുള്ള ബാലരാമപുരം മുതൽ അങ്ങ് വടക്ക് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം വരെയുള്ള പ്രദേശത്തിലെ സബ് റജിസ്ട്രാർ ഓഫിസുകളെ ഒരേ സമയം നിയന്ത്രിക്കാനാകും എന്ന സങ്കൽപ്പം നൽകുന്ന IG of Registration പദവിക്ക് അടുത്തു വന്ന് അത് കിട്ടാതെ പോകുക എന്നത് ലോട്ടറി ടിക്കറ്റിൽ ഒരു അക്കം മാത്രം മാറിപ്പോയി എന്നതിനാൽ, കോടാനുകോടിയുടെ ഒന്നാം ബമ്പർ സമ്മാനം നഷ്ടപ്പെട്ടുപോയി എന്നതുപോലുള്ള മാനസികാവസ്ഥയാണ് ജീവിതമാസകലം അനുഭവിക്കേണ്ടുന്ന ദുഃഖം.

Mrs. CPSന് വിരമിക്കാൻ വെറും ആറുമാസം മാത്രം ബാക്കിയുള്ളപ്പോൾ, ഈ വ്യക്തി വീട്ടിൽ വന്നു. ഞാൻ അന്ന് അവിടെ ഇല്ലായിരുന്നു. അതിനാൽ തന്നെ ഈ സംഭവം പിന്നീട് മറ്റൊരു വ്യക്തിയോട് Mrs. CPS, തന്‍റെ സ്വന്തം വാചാലതയിൽ പറയുന്നത് കേട്ടതിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.

ഈ വ്യക്തി വളരെ മാന്യമായി വന്ന് Mrs. CPSനോട്, ഒരു നാലുമാസം തനിക്ക് വിട്ടുതരണം എന്നാണ് ആവശ്യപ്പെട്ടത്. അതായത്, വിരമിക്കാൻ നാലുമാസം ബാക്കിയുള്ളപ്പോൾ Mrs. CPS വിരമിക്കേണം. സംഭാഷണം മുഴുവനും മലയാളത്തിലായിരുന്നു. മലയാളത്തിന്‍റെ മുഴുവൻ വിരസതയും ആ ആളുടെ വ്യക്തിത്വത്തിൽ ബാധിച്ചിരുന്നു.

"സാറിന് എത്ര പണം വേണമെങ്കിലും ഞാൻ തരാം. എനിക്ക് ആ കസരയിൽ ഇരുന്നിട്ട് ഒന്നു മരിച്ചാലും മതി" യെന്നതാണ് വാക്കുകളിലെ ഭാവം.

ഈ കാര്യം ഇങ്ഗ്ളിഷിലാണ് സംസാരിച്ചിരുന്നതെങ്കിൽ വ്യക്തിത്വത്തിൽ തെയ്മാനം സംഭവിക്കാതെ സംഭാഷണം നടക്കുമായിരുന്നു. മലയാളത്തിൽ ഇത് ഒരു തരം ഇരക്കുന്ന മാതിരിയായിരുന്നിരിക്കാം.

ഈ വ്യക്തി ഒരു പ്രത്യേക മതവിഭാഗക്കാരനായിരുന്നു. ഈ മതത്തിന് കേരളമൊട്ടുക്കും വൻ ശാഖകളും നേതൃത്വ നിരയും ഉള്ളതാണ്. ആ പ്രസ്ഥാനത്തിലെ ഒരു നേതാവ് അഥവാ വൈദികൻ പറഞ്ഞു പോലും, ഒരു ആറുമാസമെങ്കിലും ദൈർഘ്യം ലഭിക്കാമെങ്കിൽ, താൻ മന്ത്രിയോട് നിർബന്ധിച്ച്, IG സ്ഥാനം കരസ്ഥമാക്കിത്തരാമെന്ന്.

ഉഗ്രരൂപിയായ Mrs. CPS ഉണ്ടോ വിട്ടുകൊടുക്കുന്നു!

വന്ന വ്യക്തി ഏതാണ്ട് കണ്ണൂനീർ പൊഴിക്കുന്നതു പോലെയായിപ്പോയി എന്നുതോന്നുന്നു.

ആ വ്യക്തിയെ കുറ്റപറയാനോ തരംതാഴ്ത്തിപ്പറയാനോ എനിക്കാവില്ല. മലയാളത്തിലെ ലോകം ഈ വിധം തന്നെയാണ്. പദവികൾ വാക്കുകളിൽ പ്രതിഫലിക്കും. പദവിയില്ലായ്മയും വാക്കുകളിൽ പ്രതിഫലിക്കും. വ്യക്തി മഹാനാണ് എന്നോ വ്യക്തി ദുർമാർഗ്ഗിയെന്നോ അല്ല വാക്കുകളിൽ പീഠം ഉറപ്പിക്കുകയും പീഠത്തെ വലിച്ചു മാറ്റുകയും ചെയ്യുക.

എന്നാൽ ആ വ്യക്തി തോറ്റുകൊടുത്തില്ല. രണ്ടുമാസമെങ്കിൽ രണ്ടുമാസം, IG of Registration ആയി വിരമിച്ചു. തന്‍റെ സ്വാധീന ശക്തി വ്യക്തിമാക്കിത്തന്നെ ഇതു ചെയ്തെടുത്തു.

ഈ വ്യക്തി വിരമിച്ചതിന് ശേഷം, IG ആയി നിയമിതനായ വ്യക്തി ഇങ്ഗ്ളിഷിൽ സംസാരിക്കുന്ന വ്യക്തിയായിരുന്നു. ഈ ആൾ Mrs. CPSനെ first name ഉപയോഗിച്ചാണ് സംബോധന ചെയ്യുക. Mrs. CPS തിരിച്ചും first name ഉപയോഗിച്ചുതന്നെയാണ് ആ ആളേയും സംബോധന ചെയ്യുക.

എന്നാൽ ആ ആളെക്കാൾ സീനിയർ ആയിരുന്ന മറ്റേ ആൾ Mrs. CPSനെ സാർ എന്നാണ് സംബോധന ചെയ്തിരുന്നത്. ആ ആൾ മലയാളത്തിൽ നിലനിന്ന വ്യക്തിയായിരുന്നു. ഈ ആൾ ഏത് പാതയിലൂടെയാണ് സർക്കാർ പദവിൽ ചേർന്നത് എന്നത് എനിക്ക് അറിയില്ല.

Malabar / Cochin kingdom / Travancore kingdom?

Mrs. CPS റജിസ്ട്രേഷൻ IG ആയിരുന്നപ്പോൾ, ഔപചരികമായി ദീർഘ ദൂര യാത്രയ്ക്ക് പോകുന്ന അവസരങ്ങളിൽ ചിലതിൽ ഞാനും കൂടെ പോകുമായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയെന്ന പരിഗണന ഉപയോഗിച്ചാണ്, കൂടെ മകനേയും കൊണ്ടുപോയിരുന്നത്.

യാത്രയെന്നത് പൊതുവേ പറഞ്ഞാൽ എനിക്ക് ഇഷ്ടമുള്ള കാര്യം തന്നെ. എന്നാൽ ഇതിനേക്കാൾ ഉപരിയായി പലവിധ ഔദ്യോഗിക പ്രകടനങ്ങളും നേരിട്ടുകാണുവാനും നീരീക്ഷിക്കുവാനും ഇത് സൗകര്യപ്പെടുത്തിയിരുന്നു.

ഇതിൽ ആദ്യത്തേത് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ കാര്യക്ഷമതതന്നെയാണ്.

Trivandrumത്തുള്ള IG of Registration ഓഫിസിൽ നിന്നും IG ആ വഴിവരുന്നുണ്ട് എന്ന ഒരു സന്ദേശം ലഭിച്ചാൽ, വഴിയിൽ ഉള്ള റജിസ്ട്രേഷൻ വകുപ്പിലെ പലവിധ ഓഫിസുകളിലെ ജീവനക്കാർ വൻ കാര്യക്ഷമതോയുടകൂടി വരവേൽക്കാനും വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പാടുചെയ്യാനും തയ്യാറായി നിൽക്കും.

ഈ ഒരു കാര്യക്ഷമതയും ചുമതലതയെക്കുറിച്ചുള്ള ധാരണയും കാണുമ്പോൾ, ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനെക്കുറിച്ച് വൻ മതിപ്പ് തന്നെ ഉളവാകാം. efficiency, punctuality, service mind എന്നുവേണ്ട, പലതിലും വൻ Rating തന്നെ നൽകാം.

വൻ വിധേയത്വം എനിക്കു നേരെ വരെ നീട്ടിയതായി അനുഭവപ്പെട്ട സമയും ഉണ്ട്. എന്നാൽ ഈ വിധ വിധേയത്വങ്ങളെ അവയ്ക്ക് അനുയാജ്യമായ കാര്യക്ഷമതയോടുകൂടി എതിരേൽക്കാൻ എനിക്ക് പ്രാപ്തികുറവായിരുന്നു എന്നുതായിരുന്നു പ്രശ്നം. ഞാൻ അന്ന് ഡിഗ്രിക്ക് പഠിക്കുന്ന കാലം.

ഇതേ ഉദ്യോഗസ്ഥരെ, ഒരു സാധാരണക്കാരൻ എന്ന നിലയിൽ മറ്റ് വല്ല അവസരത്തിലും നേരിടേണ്ടിവന്നാലാണ് ഇന്ത്യൻ സർക്കാർ പ്രസ്ഥാനക്കാരുടെ യഥാർത്ഥ മുഖഭാവം ഇതല്ലായെന്ന യാഥാർത്ഥ്യ ബോധം മനസ്സിൽ കയറിവരിക.

ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവം പറയാം.

Quilonൽ Pre-degreeക്ക് പഠിക്കുന്ന കാലം. Pre-degree, Degree തുടങ്ങിയ പഠനങ്ങൾ ഒരു തരം സിനിമാ ടിക്കറ്റ് വിതരണം പോലെ ആയിട്ടില്ലാത്ത കാലമായിന്നു അന്ന്. എന്നാൽ, കോളെജിൽ വെറങ്ങലിച്ച പഠനം എന്നാല്ലാതെ, Sporting activitiesസ് കാര്യമായ സൗകര്യങ്ങൾ സാധാരണ വിദ്യാർത്ഥികൾക്ക് ഇല്ലായിരന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാനുണ്ട്.

അതിലേക്ക് എഴുത്തിനെ തെളിച്ചുവിടാൻ ആവില്ല, ഇപ്പോൾ.

ഗുണനിലവാരമുള്ള ഒരു Libraryയും ഇല്ലായിരുന്നു. ഉണ്ടായിരുന്നത്, മലയാളത്തിൽ വായനശാല എന്ന പേരിൽ അറിയപ്പെടുന്ന ഒരു പൊട്ടൻ പ്രസ്ഥാനമായിരുന്നു. ഈ വിഷയത്തിലേക്കും പോകുന്നില്ല, ഇപ്പോൾ.

വൈകുന്നേരം ചില അവസരങ്ങളിൽ Quilonലെ ആസ്രാമം എന്ന പ്രദേശത്തുള്ള മൈതാനത്തിന് തൊട്ടടുത്തുള്ള കായലിന് അരികിലായി ഉണ്ടായിരുന്ന ഒരു ചെറു വനപ്രദേശം പോലുള്ള ഇടത്ത് പോയി ഇരിക്കുമായിരുന്നു. കൂടെ മറ്റാരെങ്കിലും കാണും. അന്ന് എനിക്ക് പുകവലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. കാറ്റിൽ പുകപടലം അലിഞ്ഞുചേരുന്നതും നോക്കി, എന്തെങ്കിലും വൻ വിഡ്ഢിത്തങ്ങൾ പറഞ്ഞിരിക്കും.

സാധാരണ ഗതിയിൽ കടഉടമകളും മറ്റും 'നിങ്ങൾ' എന്ന വാക്കാണ് സംബോധനയായി ഉപയോഗിച്ച് അനുഭവമുള്ളു. കാരണം, അന്ന് ഡിഗ്രി കഴിഞ്ഞ പലരും നേരെ കടുന്നു കയറുന്നത് സർക്കാർ തൊഴിലിലാണ് എന്ന ഒരു ധാരണ തന്നെയുണ്ടായിരുന്നു. എന്നുവച്ചാൽ, വ്യക്തി വളരെ പെട്ടന്നുതന്നെ 'സാർ' ആകുന്നു.

അന്നത്തെ തിരുവിതാംകൂറിലെ ചിന്താഗതിയാണ് പറയുന്നത്.

കോളെജിൽ പഠിക്കുന്നവർക്ക് എന്തോ വൻ വിവരവും മറ്റ് കഴിവുകളും ലഭിക്കും എന്ന ഒരു ധാരണ തന്നെ കോളെജിൽ കയറിയിട്ടില്ലാത്ത ആളുകളിൽ ഉണ്ടായിരുന്നു.

ആസ്രാമം മൈതാനത്തിന് അടുത്തുള്ള ഈ ചെറു വനം പോലുള്ള പ്രദേശത്തിൽ ഒരു സർക്കാർ Rest House / Guest House ഉണ്ടായിരുന്നു. ഈ കെട്ടിടവും ഞങ്ങൾ ഇരിക്കുന്ന ഇടവും തമ്മിൽ കാര്യമായ ബന്ധം യാതൊന്നും തന്നെയില്ല. അടുത്താണ് എന്നു മാത്രം.

ഇരിക്കുന്ന ഇടത്ത് കുറെ വൻ മരങ്ങളും നിലത്ത് കുറെ ഉണക്ക ഇലകളും മാത്രമാണ് ഉണ്ടായിരുന്നുള്ളു.

ഒരു ദിവസം ഈ വിധം ഇരിക്കുന്ന അവസരത്തിൽ ഒരു അരോചകമായ മുഖഭാവമുള്ള ഒരാൾ വന്ന് വളരെ നീച സ്വരത്തിൽ ഞങ്ങളെ അവിടെനിന്നും ആട്ടിയോടിക്കാൻ ശ്രമം നടത്തി. വാക്കുകളിൽ നിന്നും മനസ്സിലായത്, അയാൾ Rest House / Guest House യിലെ peon ണോ, പാറാവുകാരനോ മറ്റോ ആണ് എന്നതാണ്.

നീ എന്ന വാക്ക് അനൗസരമായി തന്നെ ഈ ആൾ ഉപയോഗിച്ചുകൊണ്ടാണ് ആട്ടിയോടിക്കാൻ ശ്രമിച്ചത്.

ഈ വിധം സർക്കാർ വകുപ്പുകളിലെ ഏറ്റവും കീഴിൽ പെട്ടുകിടക്കുന്നവർ നീ വാക്ക് അനൗസരമായി ഉപയോഗിച്ച അനുഭവം പലർക്കും ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കാര്യങ്ങൾ പറയാം.

അതിന് മുൻപായി പറയേണ്ടുന്നത്, ഇതാണ്.

Pre-degreeകഴിഞ്ഞ് കറുച്ച് കാലങ്ങൾക്ക് ശേഷം താമസം Trivandrumത്തേക്ക് മാറി.

Mrs. CPSനോടൊത്ത് ഒരു ദിവസം Inspection tourന് പോകുമ്പോൾ, ആസ്രാമത്തിലെ നേരത്തെ പരാമർശിച്ച അതേ Rest House / Guest Houseൽ താമസിക്കുകയുണ്ടായി. സർക്കാർ ഉദ്യോഗസ്ഥർക്കും, അവരുടെ ബന്ധുമിത്രാദികൾക്കും മറ്റുമായി ഒരുക്കിവച്ചിരിക്കുന്ന വൻ സർക്കാർ സൗകര്യങ്ങളുടെ ഒരു വൻ ശൃംഖലതന്നെ ആരുടേയും ശ്രദ്ധയിൽ പെടാതെ നിലനിൽക്കുന്നുണ്ട് എന്നതിനെക്കുറിച്ച് അന്നാണ് എനിക്ക് ധാരണ ലഭിച്ചത്.

ആ Rest House / Guest Houseൽ വച്ച് എനിക്കും ലഭിച്ചത്, ഒരു ചെറിയ തോതിലുള്ള VIP പരിഗണനയാണ്.

സാധരണ വ്യക്തിയേയും സർക്കാർ ബന്ധത്തിലുള്ള വ്യക്തിയേയും വാക്കുകളിൽ 180° എതിർകോണുകളിൽ ആണ് മലയാളം പോലുള്ള ഭാഷകൾ നിലനിർത്തുന്നത് എന്ന കാര്യവും ഇവിടെ ഇപ്പോൾ ഓർക്കാവുന്നതാണ്.

Mrs. CPS സർക്കാർ സേവനത്തിൽ നിന്നും 1982ൽ വിരമിച്ചതിന് ശേഷം Deverkovilലേക്ക് താമസം മാറ്റി. ഞാൻ Trivandrumത്തു തന്നെ താമസം തുടർന്നു. അന്ന് Mrs. CPSന്‍റെ ഒരു ഔദ്യോഗിക കടലാസുമായി ബന്ധപ്പെട്ട് ഒരു വൈകുന്നേരം, അഞ്ചുമണിക്ക് ശേഷം IG officeൽ പോകേണ്ടിവന്നു.

ഞാൻ കാണേണ്ടുന്ന ഉദ്യോഗസ്ഥൻ (സൂപ്രണ്ട്) അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ കാര്യം ആ വ്യക്തിയോട് സംസാരിച്ചു. അതുമായി ബന്ധപ്പെട്ടുകൊണ്ട് ആ ആൾ അകത്തേക്ക് പോയി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ശിപായി മെല്ലെ എന്‍റെ അടുത്തുകൂടി.

അയാൾ സംസാരം ആരംഭിച്ചു.

നിന്‍റെ പേരെന്താ? നീ എന്താ ചെയ്യുന്നത്? ആരീതിയിൽ ആയി സംസാരം.

തികച്ചും അപ്രതീക്ഷിതമായ സംസാര ശൈലിയായിരുന്നു അയാളുടെ വാക്കുകളിൽ. ഈ സംഭാഷണം, തിരിച്ചുവന്ന സൂപ്രണ്ട് ശ്രദ്ധിച്ചു. അയാൾ, ആ ശിപിയെ കുറച്ചകലത്തേക്ക് വിളിച്ച് സ്വകാര്യമായി കർക്കശ സ്വരത്തിൽ പറയുന്നതു കേട്ടു.

"IGയുടെ മകനെ 'നീ' എന്ന് വിളിക്കാൻ പാടില്ല."

ഈ ഒരു സംഭവത്തെ രണ്ട് ഏതിർ കോണുകളിലുള്ള പക്ഷത്ത് നിന്നുകൊണ്ട് നിരീക്ഷിക്കാനാകും.

ആ പ്യൂണിന് വേണമെങ്കിൽ ഈ രീതിയിൽ പ്രതികരിക്കാം:

"IGയുടെ മോനെന്താ കൊമ്പുണ്ടോ? ഞാൻ സാധരക്കാരിലെ പലരേയും നീ എന്നു തന്നെയാണ് സംബോധന ചെയ്യുക."

ഇങ്ങിനെ വാദിക്കുന്നതിൽ വൻ വിപ്ളവ വീര്യം തന്നെ കണ്ടെത്താനാകും. കാരണം, ജനങ്ങളെ മുഴുവനും ഒരു വൻ സമത്വത്തിൽ കാണുന്ന മഹാനുഭാവനാണ് സർക്കാർ ശിപായി.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു സംഭവം പറയാം. എറണകുളത്ത് ഒരു പോലീസ് സ്റ്റേഷനിൽ ഒരു ചെറുപ്പക്കാരിയായ IPS ഓഫിസർ, രാവിലെ സിവിൽ വസ്ത്രങ്ങളിൽ കയറിച്ചെന്നു. അവിടെ ഉണ്ടായിരുന്ന ശിപായി റാങ്കുകാരിയായ പോലീസുകാരിക്ക് ആളെ മനസ്സിലായില്ല.

സാധാരണക്കാരിയോട് പെരുമാറുന്ന സ്വരത്തിലും വാക്കുകളിലും വന്ന കാര്യം ചോദിച്ചിരിക്കാം.

എന്നുവച്ചാൽ, നീ എന്ന വാക്ക് യാതോരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിച്ചിരിക്കാം. ആ പോലീസുകാരിയും വൻ സാമൂഹികി സമത്വത്തിൽ വിശ്വസിക്കുന്ന ആൾ തന്നെ.

എന്നാൽ, IPS ഓഫിസർക്ക് ഈ രീതിയിലുള്ള സാമൂഹിക സമത്വം അത്ര പിടിച്ചില്ലായെന്ന് തോന്നുന്നു.

താൻ ആരാണ് എന്ന് തിരിച്ചറിയിച്ചതിന് ശേഷം, ആ പോലീസുകാരിക്ക് ഒരു ചെറിയ ശിക്ഷ നൽകി. ഒരു ദിവസം നിരത്തിൽ ഡ്യൂട്ടി.

ഈ സംഭവം Youtube എത്തിച്ചത്, ഒരു വൻ വിദ്വാനായ വക്കീലനാണ്. ഈ ആൾ കണ്ടത്, IPS ഓഫിസർ യൂണിഫോമിൽ അല്ല പോലീസ് സ്റ്റേഷനിൽ വന്നത് എന്നതാണ്.

സർക്കാർ യൂണിഫോമില്ലാതെ പോലീസ് സ്റ്റേഷനിൽ ആര് കയറിവന്നലും, അവരെ വാക്കുകളിൽ ഒന്ന് നാറ്റിച്ചുവിടാൻ പോലീസുകാർക്ക് അധികാരം ഉണ്ട് എന്ന് രീതിയിലാണ് വക്കീൽ കാര്യങ്ങൾ വിശദ്ധീകരിച്ചത്. വക്കീലലേ!

Mrs. CPSന് Cochinൽ DIG ആയി നിയമനം ലഭിച്ച അവസരത്തിൽ, Mrs. CPS അങ്ങോട്ട് പോയി. രാവിലെ DIG ഓഫിസിൽ ആദ്യമായി കയറിച്ചെന്നു.

വരാൻ്റയിൽ ഒരു മധ്യവസയ്ക്കാനായ ശിപായി ഇരിക്കുന്നു. അയാൾ നോക്കുമ്പോൾ, ഒരു സ്ത്രീ കയറിവരുന്നു.

അയാളോട് വളരെ സൗമ്യ സ്വരത്തിൽ താൻ പുതുതായി നിയമിതയായ Central Zone DIG ആണ് എന്നോ മറ്റോ Mrs. CPS പറഞ്ഞുവത്രെ.

പറഞ്ഞ കാര്യം ശിപായി ശരിയാംവിധം കേട്ടില്ലാ എന്നുതോന്നുന്നു. അയാൾ യാതോരു കൂസലുമില്ലാതെ കർക്കശ സ്വരത്തിൽ ചോദിച്ചുപോലും, : "ങ? എന്താ വേണ്ടേ?"

നേരത്തെ പരാമർശിച്ച ചെറുപ്പക്കാരിയായ IPS ഓഫിസർ ഒരു ശിക്ഷ എഴുതിക്കൊടുക്കുകയാണ് ചെയ്തത്. എന്നാൽ, Mrs. CPSന് ഒരു ഭദ്രകാളി രൂപം ഉണ്ട് എന്നതാണ് വാസ്തവം. അത് പുറത്തുവന്നു.

ഈ സംഭവവുമായി ബന്ധപ്പട്ട് Wynad / Cannanore പ്രദേശത്ത് വച്ച് ഒരു വിദേശ വനിതയുമായ ബന്ധപ്പെട്ട വേറൊരു സംഭവം അടുത്ത എഴുത്തിൽ പറയാം.

ഈ വിധ സംഭവങ്ങളിലെല്ലാം തിളങ്ങി നിൽക്കുന്നത് പ്രാദേശിക ഭാഷാ വാക്കുകളിലെ ഇരട്ടത്താപ്പ് മനോഭാവമാണ്.

ഈ ഭാഷയെ നാടുകടത്തുകയാണ് വേണ്ടത്. വ്യക്തികളിൽ അപരാധം കണ്ടെത്തുന്നതിൽ കാര്യമില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47. അപസ്മാരം വരുത്തുന്ന ഭാഷയും ഭാഷാ വാക്കുകളും

Post posted by VED »


കഴിഞ്ഞ എഴുത്തിൽ തിരുവിതാംകൂറിലെ കാര്യമാണ് പരാമർശിക്കപ്പെട്ടത് എന്നുതോന്നുന്നു.

മലബാറിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നുവെന്നു തോന്നുന്നില്ല. മലബാറിലും അധികാരമുള്ള ആളും സാധാരണക്കാരും തമ്മിൽ മലബാറി ഭാഷാ വാക്കുകളിൽ ഉച്ചനീചത്വം അതികഠിനമായി തന്നെ നിലനിന്നിരുന്നു.

മലബാറിൽ ആകെ ഒരു വ്യത്യസ്തത നിലനിന്നിരിക്കാവുന്നത്, ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഇടയിൽ മാത്രമായിരിക്കും.

1960കളിൽ Mrs. CPSനെ വീട്ടിൽവന്ന് കാണുന്ന സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന വ്യക്തികൾ കരേയിൽ ഇരിക്കില്ല. മറിച്ച്, അവർ നിലത്താണ് ഇരിക്കുക. ഇവർ വരുന്നത് അവരുടെ സ്വത്ത് സമ്പന്ധമായ രേഖകൾ ഒന്ന് ശരിയാംവണ്ണം മനസ്സിലാക്കാനാണ്.

അവർ കാണിക്കുന്ന വിധേയത്വം പ്രാദേശിക ഭാഷയിൽ കഠിനമായ ബലത്തോടുകൂടി നിലനിൽക്കുന്നുണ്ട്.

ഈ വിധമായുള്ള സാമൂഹികമായി പിന്നണിയിൽ ഉള്ള ആളുകൾ ഇങ്ഗ്ളിഷ് ഭരണകാലത്ത്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ മുന്നിൽ കുനിഞ്ഞ് നിന്ന് സംസാരിക്കുന്ന ചിത്രങ്ങൾ ഇങ്ഗ്ളണ്ടിൽ, അവിടുത്തെ ഇടതുപക്ഷക്കാർ അവിടുള്ള ആളുകൾക്ക് കാണിച്ച്, ഇങ്ഗ്ളിഷ് ഭരണം, ഇന്ത്യയിൽ അടിമത്തമാണ് നടത്തുന്നത് എന്ന ധാരണവരെ അവിടങ്ങളിൽ പരത്തിയിരുന്നു.

വനിതാ പോലീസുകാരുടെ നിലവാരത്തെക്കുറിച്ച് പറയാനും ഉണ്ട്.

ആദ്യത്തേത്, Mrs. CPS 1982ൽ ജോലിയിൽ നിന്നും വിരമിച്ച സമയത്ത് നടന്ന ഒരു കാര്യമാണ്. Calicutലെ പുതിയ Private ബസ് സ്റ്റാൻ്റിൽ Mrs. CPS വൈകുന്നേരം ആറുമണിയോടുത്ത് ബസ് കാത്ത് നിൽക്കുന്നു. അടുത്ത് ഒരു ചെറുപ്പക്കാരി വളരെ വെപ്രാളത്തിൽ നിൽക്കുന്നതായി കാണുന്നു. ആരേയോ കാത്ത് നിന്ന്, വരുമെന്ന് പ്രതീക്ഷിച്ച വ്യക്തിയെ കാണാതെയുള്ള വേവലാതി.

ബസ് സ്റ്റാൻ്റിൽ നിത്യവും തിരിഞ്ഞു നടക്കുന്ന ചില ചെറുപ്പക്കാരും പ്രായമുള്ളവരും, ഈ ചെറുപ്പക്കാരിയെ വട്ടമിട്ട് നിൽക്കുന്നു. ചെറുപ്പക്കാരി വ്യക്തമായും ഒരു ഉൾനാട്ടുകാരിയാണ്. പ്രാദേശിക ഭാഷയിൽ പെണ്ണ് എന്ന വാക്കിൽ തരംതാഴ്ത്തി നിർത്തപ്പെടുന്ന ആൾ.

അടുത്തുകൂടി പോയ പോലീസുകാരെ വിളിച്ച് കൊണ്ട് Mrs. CPS അവരോട് ഈ പെൺകുട്ടിയുടെ പ്രശ്നം ആരായാനും സഹായം നൽകാനും പറഞ്ഞു. സർക്കാർ ഉന്നത ഉദ്യോഗസ്ഥയുടെ മേൽവിലാസം ഈ വിധം ഒരു സൗകര്യം വ്യക്തിക്ക് നൽകുന്നുണ്ട്.

പോലീസുകാർ ആ ചെറുപ്പക്കാരിയോട് എന്തോ ചോദിച്ചു. ചെറുപ്പക്കാരി കൂടുതൽ വെപ്രാളത്തിൽ ആയി. പോലീസുകാർ Mrs. CPSനോട് പറഞ്ഞു, ഇത് വനിതാ പോലീസ് കൈകാര്യം ചെയ്യേണ്ടുന്ന കാര്യമാണ്. ഞങ്ങൾ വനിതാ പോലീസിനായി വയർലെസ്സ് സന്ദേശം അയച്ചിട്ടുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ, കാക്കി സാരി ഉടുത്ത രണ്ട് പോലീസുകാരികൾ വന്നു. അവർ നേരെ ചെന്ന്, ആ ചെറുപ്പക്കാരിയോട്, ഞെട്ടിക്കുന്ന സ്വരത്തിൽ ചോദിച്ചു, എന്തെടീ നീ ഇവിടെ നിൽക്കുന്നെ്?

പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസുകാർ ഉള്ളതുകൊണ്ട് പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ പുരുഷന്മാർമാത്രം ഉള്ള ഒരു ഇടം എന്ന അന്തരീക്ഷം മാറിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ.

എന്നാൽ ഇപ്പോൾ, മുഖത്തിട്ടടിച്ച് കൈത്തരിപ്പ് തീർക്കാൻ കാത്തിരിക്കുന്ന പോലീസുകാരികൾ അവിടെ ഉണ്ട് എന്ന ഒരു മാറ്റവും ഉണ്ട്.

മാന്യമായി സംസാരിക്കാൻ പ്രേരണ നൽകുന്ന ഭാഷയല്ല ഫ്യൂഡൽ ഭാഷകൾ.

കുറേ വർഷങ്ങൾക്ക് മുൻപ്, Wynadൽ ഒരു ഇടതുപക്ഷ പ്രക്ഷോഭം നടന്നു. അത് IMFന് എതിരായിരുന്നുവെന്ന് തോന്നുന്നു.

പ്രക്ഷേഭ ജാഥ തെരുവീഥിയിലൂടെ മുന്നോട്ട് നീങ്ങുന്നു. ആ അവസരത്തിൽ ആ തെരുവിൽ ഒരു ഭൂഖണ്ഡ യൂറപ്യൻ ചെറുപ്പക്കാരിയുണ്ടായിരുന്നു. Wynadലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് എന്തോ PhD പഠനത്തിനായി വന്ന വ്യക്തിയായിരുന്നു എന്നാണ് ഓർമ്മ.

പ്രക്ഷോഭക്കാർ ഈ സ്ത്രീയെ വളഞ്ഞു. മുദ്രാവക്യം വിളിച്ചു. ഇന്ത്യാരാജ്യത്തെ കട്ടുമുടുപ്പിക്കാൻ വന്ന വിദേശീയ വ്യക്തിയെ കൈയിൽ കിട്ടിയ ഉന്മാദം ജാഥയിൽ പടർന്നു. ജാഥക്കാർ ഈ സ്ത്രീയേയും ജാഥയിൽ കയറ്റി, നടത്തിച്ചു.

ആരും ഈ വ്യക്തിയെ ദേഹോപദ്രവം ചെയ്തില്ല. ആ സ്ത്രീക്ക് ഇത് ഒരു വൻ ഉന്മേഷം നൽകുന്ന അനുഭവം ആയിരുന്നിരിക്കാം.

എന്നാൽ ഈ സ്ത്രീയുടെ കൂടെ Companion ആയി ഒരു ഇന്ത്യൻ വനിതയും ഉണ്ടായിരുന്നു. നല്ല വണ്ണം ഇങ്ഗ്ളിഷ് സംസാരിക്കുന്ന ചെറുപ്പക്കാരിയാണ് ഈ വ്യക്തി എന്നു തോന്നുന്നു. ഇവർ മിക്കവാറും, ആ യൂറോപ്യൻ സ്ത്രീയെ first nameൽ സംബോധന ചെയ്യുന്ന വ്യക്തിയായിരിക്കും. ഇവർക്ക് മലയാളം അറിയാം എന്ന ഒരു പോരായ്മ ജന്മനാൽ ഉണ്ട് എന്നു മാത്രം.

പോലീസ് വന്ന് രണ്ട് പേരേയും രക്ഷിച്ചു. പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി.

വിദേശ വനിതയ്ക്ക് മലയാളം അറിയില്ല. അതിനാൽ തന്നെ പോലീസ് വകുപ്പിലെ ഏറ്റവും താഴെക്കിടിയിലുള്ള പോലീസ് ശിപായിമാരുടെ മലയാളത്തിലെ തരം താഴ്ത്തുന്ന വാക്കുകൾ ഏൽക്കേണ്ടിവരില്ല. ആ വിധ വാക്കുകൾ കേൾക്കാൻ വിധിക്കപ്പെട്ടവർ ഇന്ത്യൻ ഭാഷകളെ മനസ്സിൽ താലോലിച്ചു പഠിച്ചവരിൽ പെട്ട ചിലരായിരിക്കും.

എന്നാൽ, വനിതാപോലീസ് ശിപായിമാർ മലയാളം അറിയുന്ന ചെറുപ്പക്കാരിയെ വിടില്ലതന്നെ. അവർ മിക്കവാറും ഇഞ്ഞി (നീ) എന്നുതന്നെയായിരിക്കും ഇവരെ സംബോധന ചെയ്തിരിക്കുക. അവൾ, ഇവൾ (ഓള്) വാക്കുകൾ അല്ലാതെ അവര്, ഓര് വാക്കുകൾ ഈ വ്യക്തിയെ പരാമർശിക്കാനായി പോലീസുകാർ ഉപയോഗിക്കില്ല.

ഈ സംഭവം പത്രത്തിൽ വന്നപ്പോൾ തന്നെ എനിക്ക് വാക്കുകളിലെ ഭീകരാവസ്ഥ മനസ്സിൽ കയറിവന്നിരുന്നു.

സാധാരണ ഗതിയിൽ ഉന്നത നിലവാരത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സ്ത്രീകൾ മലയാളത്തിൽ നിന്നും നോക്കിയാൽ വളരെ നിസ്സാര വ്യക്തിത്വം ഉള്ളവരായി തോന്നാം. കാരണം, അവർക്ക്, മറ്റുള്ളവരെ നീ, അവൻ, അവൾ, ഇഞ്ഞി, ഓൻ, ഓള് വാക്കുകളിൽ നിലനിർത്തിയുള്ള പരിചയം കുറവായിരിക്കാം. ഈ വൈകല്യം മുഖഭാവത്തിൽ തെളിഞ്ഞു നിൽക്കും.

Companion ആയി പോലീസ് സ്റ്റേഷനിൽ അകപ്പെട്ട ആ ചെറുപ്പക്കാരിക്ക് എന്തു സംഭവിച്ചിരിക്കാം എന്ന് എന്നിൽ ഒരു ചിന്ത നിലനിന്നിരുന്നു. കാരണം, പോസീസ് ശിപായിമാരിൽ മിക്കവർക്കും ഇങ്ഗ്ളിഷ് പരിജ്ഞാനം ഇല്ല. വീട്ടു വേലക്കാരികളെ പിടിച്ച് പോലീസ് അധികാരം നൽകിയ അവസ്ഥയാണ് പലരുടേയും കാര്യത്തിൽ.

അവർ കാണുക, ആ വിദേശ വ്യക്തിയുടെ പണിക്കാരിയായി നടക്കുന്ന സ്ത്രീ എന്ന രീതിയിൽ ആയിരിക്കും. അല്ലായെങ്കിൽ ഡോക്ടർ, ലക്ചറർ, സർക്കാർ ജീവനക്കാരി, വൻ ഭൂജന്മി, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, സാറ്, മാഡം, മാഷ്, ടീച്ചർ അതുപോലുള്ള വല്ല സ്ഥാനപ്പേരും പേരിനൊപ്പം ഉണ്ടായിരിക്കേണം. ഇതില്ലാതെ പോലീസ് ശിപായിമാരുടെ കൈകളിൽ അകപ്പെട്ടാൽ പ്രശ്നം തന്നെയാണ്.

ഇങ്ഗ്ളിഷിൽ ആണെങ്കിൽ ഈ വിധ വാക്കുകളുടെ പിന്താങ്ങൽ ആവിശ്യമില്ലതന്നെ.

അടുത്ത ദിവസത്തെ വാർത്താ പത്രത്തിൽ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യത്തിനുള്ളു ഉത്തരം ലഭിച്ചു. പോലീസ് സ്റ്റേഷനിൽ വച്ച് ആ സ്ത്രീക്ക് അപസ്മാരം വന്നുപോലും.

ആ സ്ത്രീക്ക് അപസ്മാരം എന്ന രോഗം നേരത്തെ ഉണ്ട് എന്ന രീതിയിൽ ഈ സംഭവത്തെ വിശദ്ധീകരിക്കാൻ ആയേക്കാം. പോലീസ് സ്റ്റേഷനിൽ കയറിയപ്പോൾ വന്ന ഭയം കാരണം, ആ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ പുറത്തുവന്നുവെന്ന് പറഞ്ഞേക്കാം.

എന്നാൽ ഭാഷാ വാക്കുകൾ നൽകുന്ന ഭീകരാവസ്ഥയെ മനസ്സിലാക്കാതെയാണ് ഈ വിധമായുള്ള വ്യാഖ്യാനം നൽകപ്പെടുന്നത്.

ഉദാഹരണത്തിന്, വനിതാ പോലീസ് ശിപായിമാർ ചെറപ്പക്കാരിയായ IPS ഉദ്യോഗസ്ഥയെ സ്നേഹപൂർവ്വം നീ, ഇഞ്ഞി വാക്കുകളിൽ ആണ് സംബോധന ചെയ്യുക എന്നു ചിന്തിക്കുക. അവർ ആ വ്യക്തിയെ പരാമർശിക്കുന്നത് അവൾ, ഓള് വാക്കുകൾ ആണ് എന്നും ചിന്തിക്കുക.

ആ IPSകാരിയിൽ മാനസികവും ശാരീരികവുമായ വിഘടനവും പൊട്ടിത്തെറിയും സംഭവിക്കില്ലെ? എല്ലു വിറച്ചുപോകും എന്നതാണ് വാസ്തവം.

ഒരു പരീക്ഷണാടിസ്ഥാനത്തിൽ പോലും പരീക്ഷിക്കപ്പെടാൻ പറ്റാത്ത ഭീകരകാര്യമാണ് ഇവിടെ പരാമർശിക്കപ്പെട്ടത്. എന്നാൽ ഈ ഭീകര കാര്യം തന്നെയാണ്, ഈ നാട്ടിൽ ഈ പൈശാചിക ഭാഷ നിത്യവും ജനങ്ങളുടെ മേലും, ജനങ്ങൾക്കിടയിലും വിതറുന്നത്.

ആ ചെറുപ്പക്കാരിക്ക് അപസ്മാരം വന്നുവെന്നതിന് പിന്നാലെ എന്തെങ്കിലും രോഗ ചികിസ്താ ശ്രമം നടന്നിട്ടുണ്ട് എങ്കിൽ, ആ സംഭവത്തിൽ എന്തായിരിക്കാം കണ്ടെത്താൻ ശ്രമിച്ചിരിക്കുക?

വനിതാ പോലീസ് ശിപായിമാരും ആ വ്യക്തിയും തമ്മിൽ നടന്ന സംഭാഷണത്തിൽ, ഇങ്ഗ്ളിഷിലെ You എന്ന വാക്കിന് പകരമായി മലയാളത്തിലെ, നീ, നിങ്ങൾ, മാഡം എന്നീ വാക്കുകളിലെ ഏത് വാക്കാണ് ഇരു പക്ഷവും ഉപയോഗിച്ചിരിക്കുക എന്നത് രേഖപ്പെടുത്തിക്കാണുമോ?

പോരാത്തതിന്, She എന്ന വാക്ക് പോലീസുകാരിയേയും ഈ companion ആയ വനിതയേയും പരാമർശിക്കാൻ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ, ഏതു പക്ഷമാണ് അവൾ, ഏതു പക്ഷമാണ് അവര് / ഓര് എന്നതും ചിന്തിക്കേണ്ടുന്ന കാര്യമാണ്.

കാരണം, പോലീസുകാരി പോലീസ് വകുപ്പിലെ ഏറ്റവും കീഴിൽ വരുന്ന ജീവനക്കാരിയാണ്. ഈ companion ആയുള്ള വ്യക്തി മിക്കവാറും വല്ല സ്വകാര്യ കമ്പനിയിലോ മറ്റോ ഉന്നത നിലവാരത്തിൽ ഉള്ള വ്യക്തിയോ, ഉന്നത വ്യക്തിത്വമുള്ള വ്യക്തിയോ ആയിരിക്കാം.

ഇതൊന്നും രേഖപ്പെടുത്താതെയുള്ള ഏത് മാസനിക ചികിസ്താ ശ്രമവും വെറും വിഡ്ഢിത്തം തന്നെയായിരിക്കും.

മലയാളത്തെ വിദ്യാഭ്യാസത്തിന്‍റേയും ഭരണത്തിന്‍റേയും ഭാഷയാക്കാൻ ശുപാർശ ചെയ്ത വിദഗ്ദ്ധ കമ്മിറ്റിയുടെ പഠന റിപ്പോട്ടിൽ ഈ വിധ കാര്യങ്ങൾ ചർച്ചചെയ്തിട്ടുണ്ടാവാം എന്നു പ്രതിക്ഷിക്കാം.

ഇവിടെ പ്രശ്നം മറ്റൊന്നുകൂടിയുണ്ട്. മൃഗീയ ഭാഷയിലെ ദുഷ്ട വാക്കുകളുടെ മുഖത്തിട്ടടി എറ്റ് മാനസിക അസ്വാസ്ഥം വന്ന വ്യക്തിയെ ചികിസ്തിക്കാൻ എന്ന രീതിൽ എത്തുന്ന ചികിൽസകരും ഇതേ വാക്കുകൾ തന്നെയാണ് പലപ്പോഴും ഉപയോഗിക്കുക.

ഈ ഒരു കാര്യം ഒരു മനോരാഗ വിദഗ്ദൻ തന്നെ എന്നോട് നേരിട്ട് പറഞ്ഞതും ഓർമ്മവരുന്നു.

മാനസിക രോഗം, മാനസിക രോഗ ചികിൽസ, മനഃശസ്ത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പലതും എഴുതാനുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48. വാക്കുകളിൽ മൻസബ്ദാരി

Post posted by VED »


ആദ്യം പറയാൻ ഉദ്ദേശിക്കുന്നത്, വ്യക്തികൾ വാക്കുകളിൽ പ്രതികരിക്കുന്നതിനെക്കുറിച്ചാണ്.

Trivandrumത്ത് വച്ച് കേട്ടത്ത്, മുക്കുവ സ്ത്രീകൾ വളരെ പ്രതികരണ ശേഷിയുള്ളവർ ആണ് എന്നതാണ്, അന്ന്. മത്സ്യ മാർക്കറ്റിലും മറ്റും അവർ പുരുഷന്മാരുടെ അതേ സ്വരത്തിൽ വാക്കുകളിൽ പ്രതികരിക്കുമെന്നും, വേണമെങ്കിൽ അസഭ്യം പറയാൻ വരെ മടികാണിക്കില്ലാ എന്നും കേട്ടിരുന്നു. ഇത് ശരിയാണോ എന്ന് എനിക്ക് അറിയില്ല.

എന്നാൽ ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിലൂടെ കടന്നു പോകുന്ന പല ആളുകൾക്കും ഈ വിധമായുള്ള ഒരു പ്രതികരണ ശേഷി ലഭിച്ചിരിക്കും എന്നു തോന്നുന്നു. ഇത് ഒരു വൻ മാനസിക മുന്നേറ്റവും വ്യക്തിത്ത വളർച്ചയുമാണ് എന്ന രീതിയിൽ തന്നെ കാണുന്നവർ ഉണ്ട്.

എന്നാൽ, ഇത് കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ വ്യക്തിത്വ വളർച്ചയുമായി പുല ബന്ധമില്ലാത്ത ഒരു കാര്യമാത്രമാണ്. ഇങ്ഗ്ളിഷിൽ സംസാര രീതിയും വാക്കുകളുടെ ഉപയോഗവും മറ്റും തികച്ചും വ്യത്യസ്തം തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷിൽ ആശയവിനിമയം വളരെ മിനുസമുള്ളതും മൃദുത്വം ഉള്ളതും ആണ്.

സർക്കാർ ഓഫിസിൽ കയറിവരുന്ന വ്യക്തികളോട് ഇങ്ഗ്ളിഷിൽ അവിടുള്ള ജോലിക്കാരൻ സംസാരിക്കുന്ന രീതിതന്നെ ഇങ്ഗ്ളിഷിൽ വ്യത്യസ്തമാണ്. അതേ സമയം ഫ്യൂഡൽ ഭാഷകളിൽ ഈ സംഭാഷണത്തിൽ ഒരു ഏറ്റുമുട്ടൽ ഭാവമോ അതുമല്ലെങ്കിൽ വിദേയത്വ ഭാവമോ, നിശ്ചിതമായും കടന്നുവരും.

കയറിവരുന്ന ആൾ നിസ്സാരനാണ് എങ്കിൽ താഴ്ത്തിയും, അതല്ല, കേമനാണ് എങ്കിൽ ശ്രദ്ധിച്ചും സംസാരിക്കും.

ഇതൊന്നും യാതോരു വിധ Soft Skills training ലൂടേയും മാറ്റിയെടുക്കാൻ ആവില്ലതന്നെ. ആകെ ചെയ്യാവുന്നത്, കഠിനമായ മുന്നറിയിപ്പിലൂടേയും താക്കീതുകളിലൂടേയും ജീവനക്കാരിൽ വിധേയത്വം വളർത്തിയെടുക്കുക എന്നതുമാത്രമാണ്.

ഇതിന് കൈയിൽ അധികാരം കൈവശമുള്ള ജീവനക്കാരൻ, ഫ്യൂഡൽ ഭാഷകളിൽ, നിന്നുകൊടുക്കാൻ തയ്യാറാവില്ല. എന്തു പരിശീലനവും വെറും നിസ്സാര കലയളവിൽ മാത്രം പ്രാഭാല്യത്തിൽ നിൽക്കും.

കാരണം, കയറിവരുന്ന ആളും ഫ്യൂഡൽ ഭാഷക്കാരൻ തന്നെ. അങ്ങോട്ട് താഴ്ന്നുകൊടുത്താൽ, ഇങ്ങോട്ട് തലയിൽ കയറും എന്ന പേടി ഉദ്യോഗസ്ഥന് ഉണ്ടാവും.

ഇനി മറ്റൊരു കാര്യം.

Mrs. CPS ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിന് ശേഷം, ഈ ആളുടെ പെൻഷനുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക കടലാസുകൾ ശരിയാക്കാനായി AG's Officeൽ കയറി ഇറങ്ങേണ്ട ഒരു അനുഭവം എനിക്ക് ഉണ്ടായിരുന്നു.

അതിൽ ഒന്ന് ഇപ്പോൾ ഓർമ്മവരുന്നു.

കടലാസ് പല പ്രാവശ്യം അവിടുള്ള ഗുമസ്ത ജീവനക്കാരിയെ പോയി കണ്ട് ശരിയാക്കി. എന്നാൽ, അത് ആ ജീവനക്കാരിയുടെ മേശയിൽ നിന്നും അടുത്ത മുറിയിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍റെ മേശയിലേക്ക് പോകുന്നില്ല.

ഒന്നു രണ്ട് ദിവസം ഇത് തുടർന്നപ്പോൾ, ഞാൻ ചോദിക്കുകയുണ്ടായി, എന്താണ് ഇത് മേലുദ്യോഗസ്ഥന്‍റെ മേശയിലേക്ക് നീങ്ങാത്തത് എന്ന്. ആകെ ചെയ്യേണ്ടത്, ഫൈൽ എടുത്ത് ഒരു 15 അടി അപ്പുറത്തുള്ള മേശയിൽ വെക്കുക മാത്രമാണ്.

ഈ ചോദ്യം കേട്ടപ്പോൾ, ആ ജീവനക്കാരി പറഞ്ഞു, Class 4 ജീവനക്കാരൻ അവഥിയിലാണ്. അയാൾ വന്നാലെ ഈ ഫൈൽ അടുത്ത മേശയിലേക്ക് നീങ്ങുള്ളു.

Class 4 ജീവനക്കാരൻ എന്നത് ശിപായി ആണ്. ഈ സ്ഥാനക്കാരനെ Class 4 officer എന്നും പറയാം. ഈ കൂട്ടർ Non-gazetted officers മാരാണ്. എന്നുവച്ചാൽ, സർക്കാർ ജീവനക്കാർ മുഴുവനും ഓഫിസർമാരാണ്.

Class 4 ജീവനക്കാരൻ ചെയ്യേണ്ടുന്ന ജോലി Class 3 ജീവനക്കാരി ചെയ്യാൻ തയ്യാറല്ലതന്നെ.

ഇത് തിരവിതാംകൂർ രാജ്യത്തിലെ സാമൂഹിക അവസ്ഥതന്നെയാണ്. കഴുതകളായി കാണപ്പെടുന്ന സാധാരണക്കാർക്കും, പല നിലവാരത്തിൽ അടിമകളായ കീഴ്ജാതിക്കാർക്കും മുകളിൽ ഉള്ളത്, നായർ മേൽവിലാസം പേറുന്ന പോലീസ് അധികാരമുള്ള ഉദ്യോഗസ്ഥരും, അവർക്ക് മുകളിൽ പലതട്ടുകളിൽ മറ്റ് ഉന്നത ഉദ്യോഗസ്ഥരും.

ഇനി മറ്റൊരു കാര്യം.

Trivandrumത്തു വച്ച് കണ്ടറിഞ്ഞ ഒരു കാര്യമാണ്, വ്യത്യസ്ത സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിൽ ഔദ്യോഗികമായി സംസാരിക്കേണ്ടിവരുമ്പോൾ, ആരാണ് വലിയ സാർ, ആരാണ് ചെറിയ സാർ എന്ന താരതമ്യാനുസൃത. ഇത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.

ഈ ഒരു പ്രശ്നം യഥാർത്ഥത്തിൽ ഈ ഉപദ്വീപിലും മറ്റ് ഫ്യൂഡൽ ഭാഷാ ഇടങ്ങളിലും പണ്ടുപണ്ടേയുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ചെറിയ രാജ്യങ്ങളിൽ പണ്ട് കാലങ്ങളിൽ അധികാരം ഉള്ള വ്യക്തികളുടെ താരതമ്യ നിലവാരം പല രീതിയിലും വളരെ വ്യക്തമായി സമൂഹത്തിൽ അറിയപ്പെട്ടു നിൽക്കും.

ആരാണ് ഇങ്ങൾ, ആരാണ് ഇഞ്ഞി എന്ന കാര്യം വളരെ വ്യക്തമായി എല്ലാ ആശയവിനിമയത്തിലും എല്ലാർക്കും അറിവുണ്ടായിരിക്കും.

അതായത്, എല്ലാ വ്യക്തികളേയും തമ്മിൽ താരതമ്യം ചെയ്യപ്പെടുമ്പോൾ, ആരാണ് ഓൻ, ആരാണ് ഓര്, എന്ന കാര്യം.

ഇതിന് ഈ ഉപഭൂഖണ്ഡത്തിൽ ആ വ്യക്തിയുടെ ജാതീയമായ നിലവാരവും, ഒരേ ജാതിക്കകത്തുള്ള നിലവാരവും വാക്കുകളിൽ പ്രഖ്യപിക്കപ്പെടും.

എന്നാൽ തിരുവിതാംകൂർ രാജ്യത്തിൽ ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ സംവിധാനങ്ങൾ പകർത്തിയെടുക്കപ്പെട്ടപ്പോൾ, അനവധി സർക്കാർ വകുപ്പുകളും സർക്കാർ ഉദ്യോഗസ്ഥരും നിലവിൽ വന്നു.

അന്ന് എന്നാൽ ജാതീയമായ ഗ്രെയ്ഡ് അടിസ്ഥാപ്പെടുത്തിയാണ് ഉദ്യോഗ സ്ഥാനം ലഭിക്കുക. അതിനാൽ തന്നെ ആരാണ് സാർ, ആരാണ് നിങ്ങൾ, ആരാണ് നീ എന്നത് വളരെ വ്യക്തമായി നിലനിന്നിരിക്കും.

എന്നാൽ, തിരുവിതാംകൂർ രാജ്യത്തെ വ്യാജ ഇന്ത്യാ രാജ്യം പിടികൂടിയതോടുകൂടി, ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ ജാതീയമായ നിലവാരങ്ങൾ ഇല്ലാതായി. ഇതോടുകൂടി, ഞാനാണോ താനാണോ വലിയ സാർ എന്ന പ്രശ്നം വ്യത്യസ്ത സർക്കാർ വകുപ്പുകളിലെ ആളുകൾ തമ്മിൽ വന്നുതുടങ്ങിയിരിക്കാം.

എന്നാൽ, ഉന്നതങ്ങളിലെ IAS, IPS ഉദ്യോഗസ്ഥർക്കിടയിൽ ഈ ഒരു ആശയ വിനിമയ പ്രശ്നം അത്രകണ്ട് വന്നിരിക്കില്ലാ എന്നുതോന്നുന്നു. അന്ന് IAS, IPS ഉദ്യോഗസ്ഥർക്ക് ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം ഉണ്ടായിരുന്നിരിക്കും എന്നു തോന്നുന്നു.

മുകളിലെ ഈ കൂട്ടർ കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനങ്ങൾ എടുക്കും. അവരവരുടെ കീഴ്ജീവനക്കാർ ആ തീരുമാനങ്ങൾ നടപ്പിലാക്കും.

എന്നുവച്ചാൽ, വ്യത്യസ്ത സർക്കാർ വകുപ്പുകളിലെ കാര്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ആ ഇടത്തു നിന്നുതന്നെ ഉദ്യോഗസ്ഥർക്ക് തമ്മിൽ സംസാരിച്ച് കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രയാസം തന്നെയായിരിക്കും. ഓരോ നിസ്സാര കാര്യത്തിനും മുകളിൽ പോയി തന്നെ വേണ്ടിവരും തീരുമാനങ്ങൾ എടുക്കപ്പെടാൻ.

ഇത് ബഹു രസമുള്ള കാര്യമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ രാജകീയത വിളംബരം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത്.

മുഗൾ രാജക്കാൾ ഡെൽഹിയിൽ ഭരിക്കുന്ന കാലത്ത്, അവർ ചക്രവർത്തിപദം ഏറ്റെടുത്തിരുന്നു.

പ്രാദേശിക ഭാഷയിലെ ആരാണ് ആപ്പ്, ആരാണ് തൂ എന്ന ഏറ്റുമുട്ടൽ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ഉദ്യോഗസ്ഥർ തമ്മിൽ വന്നതിനെ ഒരു പ്രത്യേക പദ്ധതിയിലൂടെ മുഗൾ ഭരണം പരിഹരിച്ചിരുന്നു.

അവർ മൻസബ്ദാരി എന്ന ഒരു സംവിധാനം കൊണ്ടുവന്നു.

എല്ലാ ഉദ്യോഗസ്ഥർക്കും വ്യത്യസ്ത അക്ക സംഖ്യകൾ നൽകി. അതായത്, ചിലർക്ക് 50000, ചിലർക്ക് 45000, ചിലർക്ക് 42000 ആ രീതിയിൽ.

വ്യത്യസ്ത സർക്കാർ തൊഴിലുകാർ തമ്മിൽ സംസാരിക്കുമ്പോൾ, ഓരോരുത്തരും അവരവരുടെ മൻസബ്ദാരി അക്ക സംഖ്യ ആദ്യം തന്നെ പ്രഖ്യാപിക്കേണം.

50000 മൻസബ്ദാരിക്കാരൻ 42000 മൻസബ്ദാരിക്കാരനുമായി സംസാരിക്കുമ്പോൾ, 50000കാരൻ ആപ്പ്. 42000കാരൻ തൂ. ആ രീതിയിൽ.

ഇത് ആദ്യ കാലങ്ങളിൽ വളരെ കാര്യക്ഷമമായി നിലനിന്ന ഒരു കാര്യമായിരുന്നു. എന്നാൽ, മുഗൾ രാജാക്കളുടെ അവസാന കാലങ്ങളിൽ വൻ സംഖ്യയും മറ്റ് പാരിതോഷിതങ്ങളും രാജകുടുംബക്കാർക്ക് നൽകി ഉദ്യോഗസ്ഥർ വൻ മൻസബ്ദാരി അക്ക സംഖ്യകൾ മത്സരാടിസ്ഥാനത്തിൽ കരസ്ഥമാക്കി, ഈ പദ്ധതിയെ ഒരു തരം കോമാളിത്തരമാക്കികളഞ്ഞു.

ഇങ്ഗ്ളിഷ് ഭാഷയ്ക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു ഇത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49. ഇബ്ലീസിന്‍റെ ഭാഷ തന്നെ പ്രശ്നം

Post posted by VED »


Mrs. CPS ഒരിക്കൽ Palghatലേക്ക് ഒരു Inspection tourന് യാത്ര ചെയ്തപ്പോൾ കാറിൽ എന്നേയും കൂടെ കൊണ്ടുപോയിരുന്നു. Palghatൽ താമസിച്ചത് Mrs. CPS പണ്ട് സബ് റജിസ്ട്രാർ ആയി ജോലി ചെയ്തിരുന്നപ്പോൾ, അടുത്തുള്ള മറ്റൊരു സബ് റജിസ്ട്രാർ ഓഫിസിൽ സബ് റജിസ്ട്രാർ ആയി തൊഴിൽചെയ്തിരുന്ന ഒരു വനിതയുടെ വീട്ടിലായിരുന്നു. ആ വ്യക്തി സബ് റജിസ്ട്രാർ ആയി വിരമിച്ച വ്യക്തിയായിരുന്നു.

ആ ആൾക്ക് Mrs. CPSനേക്കാൾ വളരെ പ്രായം ഉണ്ടാവും.

അന്ന് വൈകുന്നേരം ആ വ്യക്തിയുടെ ഒരു ബന്ധുവായ ആൾ വന്ന് ഞങ്ങളെ Palghatലെ ചില പ്രദേശങ്ങൾ കാണിക്കാൻ കൊണ്ടുപോയി. അതിൽ ഒന്ന് പുതുതായി നിർമ്മിച്ചിരുന്ന ഒരു കൂറ്റൻ വീടായിരുന്നു.

അത് ഒരു മേനോൻ വ്യക്തിയുടേതാണ് എന്ന് മനസ്സിലാക്കി. ആ ആൾ അമേരിക്കയിൽ യൂഎൻ ഓഫിസിൽ എക്കൗൺസ് വിഭാഗത്തിൽ ഗുമസ്തനായി തൊഴിൽ ചെയ്യുന്നുപോലും. എന്നാൽ അയാൾ ഇവിടെ എക്കൗൺടൻ്റായാണ് അറിയപ്പെടുന്നത് പോലും.

ലോകത്തിൻ്റെ പല ഭാഗത്തും യൂഎൻ മുഖേനെ പലവിധ റോഡ്, പാലം, അണക്കെട്ട് അങ്ങിനെ പലവിധ നിർമ്മാണങ്ങളും നടത്തപ്പെടുന്നുണ്ടാവാം. അവയുടെ എല്ലാം കോടാനുകോടി ഡോളർ വരുന്ന കോൺട്രാക്റ്റ് ബില്ലുകൾ പാസാക്കുന്ന യൂഎൻ ഓഫിസിലാണ് ഈ വ്യക്തി തൊഴിൽ ചെയ്യുന്നത്. പല വിധ പാരിതോഷിതങ്ങളും ഈ ഗുമസ്തന് ലഭിക്കും പോലും.

ആ ആളുടെ മക്കൾ പഠിക്കുന്നത് അമേരിക്കയിലാണ് (US) പോലും. പണത്തിന് യാതോരു പരിധിയും ഇല്ല. ആ കെട്ടിയിരിക്കുന്ന വീട് അന്നു കണ്ടാൽ, ആയിരത്തിഒന്ന് രാവുകൾ എന്ന അറബ്യൻ കഥകളിലെ കൊട്ടാരക്കെട്ടുകളെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു.

ഓരോ കിടപ്പു മുറിയിലും വലിച്ചാൽ പുറത്തേക്ക് വഴുതിവരുന്ന ശീതളപാനീയ അറകൾ.

അന്ന് മലബാറിൽ പലദിക്കിലും ആളുകൾ കൊച്ചു ഓലക്കൂരകളിൽ ജീവിക്കുന്ന കാലം. വർഷം 1980കളുടെ ആദ്യ വർഷങ്ങൾ.

ഈ വിധം ആ മായക്കൊട്ടാരം കെട്ടിയ ആ മായാവി ആരെന്നോ, യൂഎസ്സ് എന്ന അന്നത്തെ പറുദീസയിൽ ജീവിച്ചിരുന്ന, ആ ആളുടെ, കുട്ടികൾ ആരെന്നോ അറിയില്ല. എന്നാൽ, ഇന്ന് ഈ എഴുത്ത് എഴുതുന്ന അവസരത്തിൽ ഈ ഒരു സംഭവം ഓർമ്മവന്നു. അത്രയേയുള്ളു.

ഇനി രണ്ട് മൂന്ന് വ്യത്യസ്ത കാര്യങ്ങളിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കാൻ ശ്രമിക്കാം.

ഒന്ന് സർക്കാർ തൊഴിലിലേക്ക് നിയക്കുന്ന പ്രവേശന പരീക്ഷ.

മറ്റൊന്ന് ഇതിലേക്കും മറ്റ് ഉന്നത തൊഴിലിലേക്കും നയിക്കുന്ന ഉന്നത വിദ്യാഭ്യാസം.

മൂന്ന് സർക്കാർ തൊഴിലുകാർക്ക് ലഭിക്കുന്ന വേതനവും മറ്റ് കാര്യങ്ങളും.

എഴുത്ത് എഴുതുന്ന അവസരത്തിൽ മനസ്സിൽ കയറുന്ന പലവിധ ചിന്തകളും എഴുത്തിൻ്റെ പാതയെ പലവിധ ദിശകളിലേക്ക് വലിച്ചിഴക്കും എന്നുള്ളതാണ് അനുവഭം. ഇവയൊന്നും ഉപയോഗ ശൂന്യമായ പാതകൾ അല്ലായെങ്കിലും, ഏതെങ്കിലും വ്യക്തമായ ലക്ഷ്യസ്ഥാനം മനസ്സിൽ ഉറപ്പിക്കാതെ മുന്നോട്ട് പോകാൻ പറ്റില്ലതന്നെ.

മൂന്നാമത്തെ കാര്യം ആദ്യം എടുക്കാം എന്നു വിചാരിക്കുന്നു.

1982ൽ IG of Registrationആയി വിരമിക്കുന്ന അവസരത്തിൽ Mrs. CPSന് ഏതാണ്ട് 1300നും 1700നും ഇടയിൽ മാസ വരുമാനം ഉണ്ടായിരുന്നുവെന്നു തോന്നുന്നു.

ഇത് വാസ്തവത്തിൽ അന്ന് ഒരു നിസ്സാര സംഖ്യയല്ലതന്നെ. കാരണം, മൂത്ത മകൾ Engineeringന് പഠിക്കുന്നു. രണ്ട് ആൺ മക്കൾ ഡിഗ്രിക്ക് പഠിക്കുന്നു.

രണ്ടാമത്തെ മകളെ പിതാവാണ് പഠിപ്പിച്ചിരുന്നത്. Calicutൽ.

മൂന്ന് മക്കളുടെ ഉന്നത വിദ്യാഭ്യാസ ചിലവ്, വീട്ടുവാടക, വീട്ടുചിലവ് തുടങ്ങിയവ ശമ്പളത്തിൽ നിന്നും മാത്രം നടത്തിയപ്പോന്നിരുന്നു.

സ്വന്തം വീട് Trivandrumത്ത് ഉണ്ടെങ്കിൽ ഒരു മോശമല്ലാത്ത സംഖ്യ മാസ ശമ്പളത്തിൽ നിന്നും മിച്ചംവരും. ഇതില്ലായെങ്കിൽ, സർക്കാർ വകയിൽ ഒരു Officer's quarters അല്ലെങ്കിൽ വീട് മതി.

എന്നാൽ കുട്ടികളെ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും പഠിപ്പിക്കണം എന്നുണ്ടെങ്കിൽ, ഈ മാസ ശമ്പളം മതിയാകില്ല.

Mrs. CPSൻ്റെ മക്കൾ പഠിച്ച കോളെജുകൾ സർക്കാർ കോളജുകൾ ആണ്. ആശുപത്രി തുടങ്ങിയവ സർക്കാർ ചിലവിൽ ഉണ്ട്. യാത്രക്ക് സർക്കാർ നടത്തുന്ന KSRTC ബസ്സുകൾ ഉണ്ട്.

നൂറ്റാണ്ടുകൾക്ക് ശേഷം, ചരിത്രപഠനത്തിൽ ഈ കാര്യങ്ങൾ രേഖപ്പെടുത്തുമ്പോൾ, ഇന്നുള്ള ഇങ്ഗ്ളണ്ടിനേക്കാളും ഉന്നത സൗകര്യങ്ങൾ ഇന്നുള്ള Trivandrumത്ത് ഉണ്ടായിരുന്നതായി കാണപ്പെടും.

HG Wells, തന്‍റെ ഉജ്ജ്വല വിഡ്ഢിത്തത്തിൽ അശോക രാജാവിന്‍റെ കാര്യം പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. രാജ്യത്ത് ജനങ്ങൾക്ക് വേണ്ടുന്നതെല്ലാം സർക്കാർ സൗകര്യപ്പെടുത്തിയിരിക്കുന്നു.

അശോകനെ HG Wells വിശേഷിപ്പിച്ചിരിക്കുന്നത് Ashoka the Great എന്നാണ്. ഇങ്ഗ്ളിഷുകാരൻ്റെ പൊട്ടത്തരം എന്നല്ലാതെ എന്തു പറയാനാകും.

അക്കാലത്ത് എനിക്ക് ഒരു സൈക്കിൾ ഉണ്ടായിരുന്നു. അന്ന് സൈക്കൾ എന്നത് ഒരു മോശമല്ലാത്ത ഒരു വഹനം തന്നെയായിരുന്നു.

ഇത് ഒരു നാൾ കളവ് പോയി. ഇത് ഒരു വൻ പ്രശ്നം തന്നെയായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ പല സ്ഥലങ്ങളിലും പോയി വാങ്ങിച്ചുകൊണ്ടുവരാനുള്ള ഒരു ഉജ്ജ്വല വാഹനമാണ് കളവുപോയത്.

ഇത് Mrs. CPSനെ മാനസികമായി തളർത്തി. അന്നു ഞായറാഴ്ചയായിരുന്നു. രാത്രിയായപ്പോഴേക്കും, ആള് ശാരീരികമായി തളർന്നു. തൊട്ടടുത്തുള്ള ജില്ലാ സർക്കാർ ആശുപത്രിയിലെ Casualityയിൽ കിടത്തി. കാര്യമായ രോഗം ഒന്നുതന്നെയില്ല.

ഇക്കാര്യം പറഞ്ഞത്, IG of Registration സർക്കാർ ആശുപത്രിയിൽ ചികിസ്ത തേടിയ കാര്യം ഓർത്തതുകൊണ്ടാണ്. വിവരം അറിഞ്ഞ് കീഴ് ഉദ്യോഗസ്ഥരിൽ ചിലർ വന്നു കുറച്ചു നേരം സംസാരിച്ചു നിന്നു.

ആർക്കും തന്നെ വീട്ടിൽ ശാരീരിക രോഗങ്ങൾ ഇല്ലായിരുന്നു. ഒന്നു രണ്ട് തവണ സ്വകാര്യ ഡോക്ടറെ വീട്ടുകാർ സമീപിച്ച അനുഭവവും ഉണ്ട്. എന്നാൽ, എനിക്ക് സർക്കാർ ആശുപത്രിയിൽ പോകേണ്ടിവന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, അന്ന്.

ഞായറാഴ്ചകളിൽ Trivandrumത്തുള്ള Swimming poolൽ നീന്താൻ പോകുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. ഒരു ദിവസം പോയപ്പോൾ, poolലെ വെള്ളം മുഴുവൻ കറുത്തിരിക്കുന്നു.

KSRTC Boat driver ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്ന പ്രവേശന പരീക്ഷയുടെ ഭാഗമായ നീന്തൽ കഴിവ് പ്രകടിപ്പിക്കാനായി, പരീക്ഷാർത്തികൾ poolൽ ഇറങ്ങി നീന്തി. poolലെ വെള്ളം ആകെ കറുത്തു പോയി.

പിറ്റേന്ന് ചെന്നപ്പോൾ കണ്ടകാര്യമാണ് കറുത്ത വെള്ളം. കുറേയൊക്കെ വെള്ളം മാറ്റുകയും ക്ളോറിൻ ചേർത്ത് വൃത്തിയാക്കുകയും ചെയ്തു.

അന്ന് poolൽ നീന്തിക്കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ചെവിയിൽ വൻ വേദന.

പിറ്റേന്ന് സർക്കാർ ആശുപത്രിയിൽ പോയി. തുടർന്ന് മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ പോയി ഡോക്ടറുമാരെ കാണുകയുണ്ടായി.

അന്നാണ്, ഇന്ത്യയിൽ സാമൂഹിക താഴ്ചയും സാമൂഹിക ഉയരങ്ങളും ഉള്ള കാര്യം വളരെ വ്യക്തമായി കണാനായത്.

സാധരണ ഗതിയിൽ ഇന്നും, ഇന്ത്യയിൽ ജീവിക്കുന്ന ഒരു വ്യക്തി ബസ്സിലും കാറിലും യാത്ര ചെയ്യുമ്പോഴും, ഹോട്ടൽ മുറികളിൽ താമസിക്കുമ്പോഴും, നല്ല വസ്ത്രം ധരിക്കുന്നവരെ കാണുമ്പോഴും, നല്ല ഭക്ഷണം കഴിക്കുമ്പോഴും, സ്കൂളുകളിലേയും കോളെജുകളിലേയും വിഡ്ഢി ക്ലാസ് മുറികളിൽ ഇരുന്ന് വിഡ്ഢിത്തങ്ങൾ പഠിക്കുമ്പോഴും, ഇന്ത്യയിൽ ഇങ്ങിനെ ഒരു സാമൂഹിക ഉയർച്ചത്താഴ്ച ഉള്ള കാര്യം അറിയില്ലതന്നെ.

യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒന്നിൽ കൂടുതൽ തരത്തിലുള്ള സാമൂഹിക താഴ്ചകളും ഔന്നിത്യങ്ങളും ഉണ്ട്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

രാവിലെ 8മണിക്ക് ഡോക്ടർ വരും എന്നതിനാൽ, 8മണിക്ക് മുൻപു തന്നെ ഡോക്ടറുടെ മുറിക്ക് മുന്നിൽ എത്തി. അപ്പോഴേക്കും കറച്ചുപേർ ക്യുവിൽ മുന്നിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു.

സാമ്പത്തികമായും ഭാഷാവാക്കുകളിലും തമർന്നു തരിപ്പണമായിരിക്കുന്നവരാണ് ക്യൂവിൽ നിൽക്കുന്നത്. ചെവി, തൊണ്ട, മൂക്ക് തുടങ്ങിയ പലതുമായി ബന്ധപ്പെട്ട പല രോഗക്കാരും ആണ് ക്യൂവിൽ വന്നുനിൽക്കുന്നത്.

നിന്നുനിന്നു മടുത്തു. ക്യൂവിൽ നിൽക്കുന്നവർക്ക് ഡോക്ടറർ എന്നത് മലയാള ഭാഷാ വാക്ക് കോഡുകളിൽ ആകാശ ഗോപുരങ്ങളിൽ നിൽക്കുന്ന ദിവ്യനാണ്. ആരും ഡോക്ടർ വൈകുന്നതിൽ ദേഷ്യം പ്രകടിപ്പിക്കുന്നില്ല. കാരണം അവർ കാത്തുനിൽക്കുന്നത് ദിവ്യൻ്റെ തിരുമേനി കണികാണാനാണ്.

ഏതാണ്ട് 10 മണിയായപ്പോഴേക്കും ഡോക്ടർ വന്നു വാതിൽ തുറന്നു. ഓരോ ആളായി തുറന്നു വച്ച കിളിവാതിലിലൂടെ അകത്തു കടന്ന്, വാതിലിന് തൊട്ടായി ഇട്ടിരുന്ന കസേരയിൽ ഇരുന്നു. ഡോക്ടർ പരസ്യമായി രോഗ പരിശോധന നടത്തിത്തുടങ്ങി.

ആളുകൾ വായതുറക്കുന്നു, നാവ് നീട്ടുന്നു, ചെവി കാണിക്കുന്നു, ഡോക്ടർ കൺപോളകൾ മുകളിലേക്കും താഴേക്കും പിടിച്ചു വലിക്കുന്നു, ചെവിയിലേക്ക് തുറിച്ചു നോക്കുന്നു, രോഗ വിവരങ്ങൾ ആളുകളെക്കൊണ്ട് പറയിക്കുന്നു, എന്നു വേണ്ട സ്വകാര്യമായി നടത്തേണ്ടുന്ന രോഗ പരിശോധന അത്രയും യാതോരു കൂസലുമില്ലാതെ പരസ്യമായി നടത്തുന്നു.

ഭാഷാ വാക്കുകളിൽ തമർന്നു നിൽക്കുന്നവർക്ക് സ്വകാര്യത എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള സാവകാശം ജീവിതം നൽകിയിട്ടില്ലാ എന്നു വ്യക്തം.

ഡോക്ടറുടെ കൂടെ ഒരു MD വിദ്യാർത്ഥിയും ഉണ്ടാവും. ചില രോഗികളെ കിട്ടിയാൽ ചേറിൽ ചികഞ്ഞ് കിട്ടിയ മുത്തുപോലെയാണ്, MD വിദ്യാർത്ഥിക്ക്.

പിന്നെ കുറേനേരത്തേക്ക് ആ ആളെ വച്ച് MD വിദ്യാർത്ഥിക്ക് പലവിധ രോഗ ലക്ഷണങ്ങളും ഡോക്ടർ കാണിച്ചുകൊടുക്കും. MD വിദ്യാർത്ഥി തൊട്ടും തലോടിയും ചെവിപിടിച്ച് വലിച്ചും, നാക്ക് നീട്ടിച്ചും, കണ്ണ് മിഴിപ്പിച്ചും പഠിച്ച കാര്യങ്ങൾ ശരിയാണ് എന്നു തെളിയിച്ചെടുക്കും.

ഇതു കഴഞ്ഞ ഉടനെ ഡോക്ടർ nurseനോട് പറയും, ആളുകളെ പെട്ടെന്ന് വിട്, എനിക്ക് ഒരു സ്ഥലത്ത് എത്തേണ്ടതുണ്ട്. പിന്നെയുള്ളത് ധൃതിപിടിച്ചുള്ള ഒരു മിന്നൽ പരിശോധനയാണ്.

ഞാൻ കണ്ടത്ത്, അവിടെ വന്നുനിൽക്കുന്ന ആളുകൾ മലയാള ഭാഷാ വാക്കുകളിലെ സാർ - നീ ഏണിപ്പടിയിലെ വളരെ താഴത്തുള്ള പടിയിലെ ആളുകൾ ആണ് എന്നതാണ്.

ഡോക്ടർ ആണെങ്കിൽ ഇതേ ദുഷ്ട ഭാഷയുടെ സാർ - നീ ഏണിപ്പടിയുടെ ഉന്നത പടികളിൽ ഉള്ള ആളാണ്.

ഡോക്ടർ മനുഷ്യസ്നേഹിയും, മനുഷ്യരുടെ വേദനകൾ അകറ്റാനായി അനേക വർഷം കഠിനമായി പഠിച്ചു വന്ന മഹാ ദിവ്യനും ആണ്.

അവിടെ നിൽക്കുന്ന രോഗികൾ പലവിധ യാതനകൾ അനുഭവിക്കുന്നവരും, അവരുടെ കാണപ്പെട്ട ദൈവമായി ഡോക്ടറെ കാണുന്നവരും ആണ്.

ദിവ്യന് ദൈന്യരോട് വെറുപ്പും അറപ്പും ആണ് എന്നത് മനസ്സിലാക്കാൻ പറ്റുന്ന ആൾ അവിടെ അന്ന് ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു. എന്നെ പോലുള്ള ഏതാനും പേർ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഡോക്ടറെ കഴുത്തിന് പിടിച്ച് നിലത്തിരുത്ത് ഏത്തമിടുവിച്ചേനെ.

എന്നാൽ എന്നെ പോലുള്ള ആളുകൾ അവിടെ ആരും തന്നെയുള്ളതായി തോന്നിയില്ല. അവിടെയുള്ളവരിൽ എനിക്കുമാത്രം മനസ്സിൽ ഇങ്ഗ്ളിഷ് ഭാഷയെന്ന മായക്കുതിരയുടെ കടിഞ്ഞാൺ പൊട്ടുന്ന രീതിയിലുള്ള തേരോട്ടം നടന്നുവെന്നു തോന്നുന്നു.

എന്നാൽ ഡോക്ടറെ കുറ്റം പറയുന്നതും വിഡ്ഢിത്തമാണ്. ആളുകളെ കോഴിക്കാട്ടമാക്കി നിർത്തുന്നത് മലയാളം ഭാഷതന്നെയാണ്. ഡോക്ടർ അല്ല.

ഡോക്ടറെ കമഴ്ത്തിയടിച്ച് ഏത്തമിടിയിച്ചതുകൊണ്ട് യാതോരു സാമൂഹിക പരിഷ്ക്കരണവും നടക്കില്ലതന്നെ.

മാത്രവുമല്ല, എല്ലാ സർക്കാർ ഉദ്യോഗസ്ഥരിലും പൊതുജനത്തിനോട് അറപ്പ് എന്ന ഭാവം ഉണ്ട്. പ്രാദേശിക ഭാഷ തന്നെ പ്രശ്നക്കാരൻ.

ഇബ്ലീസിന്‍റെ ഭാഷയെ നാടുകടത്തി, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം കൊണ്ടുവന്നാൽ, ഡോക്ടറും സാധാരണക്കാരനും വൻ ഉന്നത നിലവാരത്തിൽ എത്തിച്ചേരും. ഊഷ്മളമായ സൗഹാർദ വാക്കുകളിൽ തമ്മിൽ ആശയവിനിമയം നടത്തും.

ആരും ആരേയും തരംതാഴ്ത്തില്ല. ആരേയും വലിയവനും ആക്കില്ല. ആരേയും ഏത്തമിടിയിക്കാനായി ആരും തയ്യാറാവേണ്ടിയും വരില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50. വ്യക്തി പ്രദർശിപ്പിക്കുന്ന ശുഭ-അശുഭ അടയാളങ്ങൾ

Post posted by VED »


കഴിഞ്ഞ എഴുത്തിൽ പരാമർശിച്ച ഡോക്ടറെ കമഴ്ത്തിയടിച്ച് ഏത്തമിടുവിച്ചുകൊണ്ട് സാമൂഹിക പരിഷ്ക്കരണം സംഭവിപ്പിക്കാമെന്ന വിഡ്ഢി വ്യാമോഹത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം.

ആദ്യം തന്നെ പറയേണ്ടുന്നത് 1990കളിലോ മറ്റോ Calicut Medical Collegeലെ ഒരു ഡോക്ടറെ തെരുവീഥിയിൽ വച്ച് ചെരുപ്പുമാല ആണിയിച്ച് നടത്തിച്ച് സാമൂഹിക പുരോഗതിക്ക് ശ്രമിച്ച ഒരു സംഭവം ഉണ്ടായിരുന്നു.

സംഭവം വൻ വാർത്താ പ്രാധാന്യം അന്ന് നേടിയിരുന്നു. ഡോക്ടർമാരും അന്ന് ഈ വിധമായുള്ള അവരുടെ സാമൂഹിക കോട്ടയിലേക്കുള്ള ഒരു ആക്രമണത്തെ പ്രതീക്ഷിച്ചിരുന്നില്ലാ എന്നു തോന്നുന്നു. കാരണം, അവർ അന്ന് സംഘടിച്ചുനിന്നു പ്രതിരോധ നിയമങ്ങൾ നിർമ്മിച്ചെടുപ്പിച്ചിരുന്നില്ലാ എന്നാണ് തോന്നുന്നത്.

ഈ ചെരുപ്പുമാലാ സംഭവത്തിന് നേതൃത്വം നൽകിയ വ്യക്തിക്ക് പിന്നീട് പോലീസിൻ്റെ മർദ്ദനം ഏറ്റ് ജീവിതം നശിച്ചിരിക്കാം.

ഇവിടെ യഥാർത്ഥത്തിൽ തെറ്റുകാരൻ ഡോക്ടറല്ല, മറിച്ച്, ഡോക്ടറേയും സാധാരണ വ്യക്തിയേയും ഉൾക്കൊള്ളുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷയെന്ന ഭരണിതന്നെയാണ് പിശാച്.

ഡോക്ടറെ കമഴ്ത്തിയടിച്ച് ഏത്തമിടിയിക്കുന്നതുമായുള്ള ആദ്യത്തെ കാര്യം, ഡോക്ടറും കൈയും കെട്ടിയിരിക്കില്ല എന്നതാണ്. അയാളും പ്രതിരോധ നടപടിയും വേണമെങ്കിൽ പ്രത്യാക്രമണ ചുവടുവെപ്പും എടുക്കും. എന്നാൽ ഒന്നിൽ കൂടുതൽ ആളുകൾ അയാളെ ആക്രമിച്ചാൽ അയാൾക്ക് അടിതെറ്റും. നിലം പതിക്കും.

എന്നാൽ ഇങ്ങിനെയൊരു കാര്യം അപൂർവ്വമായെ ഒരു ഫ്യൂഡൽ ഭാഷാ വ്യവസ്ഥതിയിൽ നടക്കുള്ളു.

തിരുവിതാംകൂർ രാജ്യത്തിലെ ചില കീഴ്ജന വ്യക്തികൾ നായർ മേലാളന്മാരെ വകവെക്കാതേയും അവരുടെ താക്കീതുകളെ വകവെക്കാതേയും പെരുമാറിയാൽ, അക്കാര്യം സഹിക്കാൻ പറ്റാതെ വരുന്നവരാണ് അവിടുള്ള മറ്റ് കീഴാള വ്യക്തികളും കീഴ്ജാതിക്കാരും.

വലിയവനോട് അടിയറവു പറഞ്ഞു നിൽക്കുക എന്നതിലൂടെയാണ് സാമൂഹിക സമാധാനം ഫ്യൂഡൽ ഭാഷകളിൽ വരുത്താൻ ആവുള്ളു, എന്ന കാര്യം കീഴിൽ പെട്ടുകിടക്കുന്നവർക്ക് അറിയാം. അവർക്ക് ഏറ്റവും സഹിക്കാൻ പറ്റാത്തവർ അവരുടെ അതേ നിലവാരത്തിലുള്ള ആളുകൾ തന്നെ.

ഇനി മറ്റൊരു കാര്യം കൂടിയുണ്ട്. വൻ സർക്കാർ ഉദ്യോഗസ്ഥയുടെ മകന് പോയി നിൽക്കാനുള്ള ഇടമല്ല, സർക്കാർ ആശുപത്രിയിലെ ക്യൂ. അവിടെ നിൽക്കേണ്ടത്, ഡോക്ടറെ മഹാനായി കാണുന്ന, ഭാഷാ വാക്കുകളിൽ തരംതാഴ്ന്നു ജീവിച്ചു പരിചയമുള്ളവരാണ്.

പോരാത്തതിന്, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ള വ്യക്തികളും ആ ക്യൂവിൽ നിൽക്കാൻ യോഗ്യരല്ല.

ഇത് വേറേയും ചില സന്ദർഭങ്ങളിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എല്ലാരും 'സാർ' എന്നു വിളിച്ച് വണങ്ങിനിൽക്കുന്ന ഒരു കൂട്ടത്തിൽ ഞാൻ കുടി കയറിനിന്ന്, ആ സാറിനെ 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, ഏവരിലും പൊട്ടിത്തെറി തന്നെയാണ് സംഭവിക്കുക. അല്ലാതെ അവിടെ ഒരു പഴയകാല ഇങ്ഗ്ളണ്ട് പൊട്ടിമുളരില്ല.

സാമൂഹിക വിപ്ളവവും സാമൂഹിക പരിഷ്കരണവും സംഭാവ്യമാക്കേണ്ടത് അപാര വശീകരണ വൈഭവമുള്ള പൈശാചിക ഭാഷയെ തുരത്തിക്കൊണ്ടാണ്. അതും പഴയ കാല ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യനാവുന്ന ഇങ്ഗ്ളിഷ് ഭാഷയെ മലവെള്ളപ്പാച്ചിൽ പോലെ നാട്ടിൽ തുറന്നുവിട്ടുകൊണ്ട്.

ഇതിനുള്ള ചങ്കുറപ്പും ഭാഷാ നൈപുണ്യവും ഇല്ലാത്ത കേവല എമ്പോക്കികൾ ആണ് ബോംബും, കൈത്തോക്കും, മറ്റ് പൊട്ടിത്തെറി ആയുധങ്ങളും കവല പ്രസംഗങ്ങളും തെരുവു ജാഥയും മറ്റും ഉപയോഗിച്ച് നാട്ടിൽ സാമൂഹിക നീതിയും സാമൂഹിക സമത്വവും നടപ്പിലാക്കാൻ നോക്കുന്നുത്.

ഈ വിധ വിദ്വാന്മാരുടെ മുന്നിൽ അണികൾ വിധേയത്വം കാണിക്കാതെ ഇരുന്നാൽ തന്നെ ആ വിദ്വാന്മാരുടെ മനസ്സിൽ പൊട്ടിത്തെറി സംഭവിക്കും.

ഈ ആളുകളാണോ ഇവിടെ സാമൂഹിക സമത്വം നടപ്പിലാക്കാൻ പോകുന്നത്? അതൊന്നും പ്രാദേശിക ഫ്യൂഡൽ ഭാഷയിലൂടേയും ഫ്യൂഡൽ ഭാഷക്കാരിലൂടേയും നടപ്പില്ലതന്നെ.

പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഓരോ വ്യക്തിക്കും സമൂഹത്തിൽ ആപേക്ഷികമായി ഒരു ഔന്നിത്യ - താഴ്മ സ്ഥാനം ഉണ്ട്. ഇത് ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിൽക്കുന്ന അതീന്ദ്ര്യ സോഫ്ടേർ സംവിധാനങ്ങളിൽ, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ആലേഖനം ചെയ്യുപ്പെട്ടു കിടപ്പുണ്ട്.

ഇങ്ങിനെ സ്ഥാനീകരിക്കപ്പെട്ടു കിടക്കുന്ന ഒരു വ്യക്തി കുറച്ചു നേരം ഇങ്ഗ്ളിഷ് സംസാരിച്ചതു കൊണ്ടൊന്നും ആ സ്ഥാനീകരണം മാച്ചുകളയപ്പെടുന്നില്ല. അങ്ങിനെ ഇങ്ഗ്ളിഷ് സംസാരിച്ചാൽ, ആ വ്യക്തി സ്വന്തം നൈസർഗ്ഗിക സ്ഥാനീകരണം വിട്ട് മറ്റൊരു സ്ഥാനത്ത് കയറി നിൽക്കുന്ന അനുഭവമാണ് മറ്റുള്ളവരിൽ വരിക.

ആ വ്യക്തിയുടെ ഈ സ്ഥാനീകരണം ഒരു ഭൗതിക യാഥാർത്ഥ്യം തന്നെയാണ്. ഇത് ആ ഭാഷാ സംവിധാനങ്ങളിലൂടെ ചിന്തിക്കുന്ന മറ്റ് ആളുകളുടെ മസ്തിക്ഷങ്ങൾക്കും കണ്ടെത്താനും തിരിച്ചറിയാനും മൂല്യനിർണ്ണയം ചെയ്യാനും ആവും.

ഒറ്റപ്പെട്ട വ്യക്തികൾ ഈ സ്ഥാനീകരണത്തെ വകവെക്കാതെ പെരുമാറിയാലും സംസാരിച്ചാലും മറ്റും യാതോരു സാമൂഹിക പരിഷ്കരണവും സംഭവിക്കില്ല. മറ്റിച്ച്, മറ്റ് വ്യക്തികളുടെ മനസ്സിൽ നീറ്റലും വെപ്രാളവും വിരോധവും പ്രതികര ദാഹവും മറ്റും മാത്രമാണ് ഉണർത്തുക.

ചെറിയവനായി കരുതപ്പെടുന്ന ആൾ മഹാനായി അഭിനയിച്ചാലും മഹാനായി മാറിയാലും വെറുപ്പാണ് ഫ്യൂഡൽ ഭാഷകളിൽ സൃഷ്ടിക്കപ്പെടുക.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ശുഭ ശകുനങ്ങളും ദുശ്ശകുനങ്ങളും എന്നരീതിയിൽ പലതിനേയും വേർതിരിക്കുന്നുണ്ട്. ഉദാഹരണത്തിന്, EDGAR THURSTON എഴുതിയ Omens and superstitions of southern India എന്ന ഗ്രന്ഥത്തിൽ ഈ വിധമായുള്ള ഒരു ശകുനത്തെക്കുറിച്ച് എഴുതിക്കാണുന്നുണ്ട്:

A fair skinned Paraiyan, or a dark skinned Brahman, should not, in accordance with a proverb, be seen the first thing in the morning!

കണികാണുന്നത് (രാവിലെ ആദ്യം കാണുന്നത്) ഒരു വളുത്ത നിറമുള്ള പറിയനേയോ അതുമല്ലെങ്കിൽ കറുത്ത നിറമുള്ള ബ്രാഹ്മണനേയോ ആണെങ്കിൽ, അത് ദുശ്ശകുനമാണ്, എന്ന്.

അതായത്, വലിയ ആൾ വലിയവൻ്റെ സ്വഭാവവും വേഷവിധാനങ്ങളും മറ്റ് മെയ് ചമയങ്ങളും സ്ഥാനീകരണങ്ങളും, സാന്നിധ്യവും നിലനിർത്തിയാൽ, മറ്റുള്ളവർക്ക് മനസ്സിൽ സുഖമാണ് ലഭിക്കുക. അല്ലാതെ ഈ വലിയ ആൾ , ചെറിയവൻ്റെ സ്ഥാനങ്ങളിൽ നിൽക്കുകയും നീങ്ങുകയും ചെയ്താൽ, മറ്റുള്ളവർക്ക് മനഃപ്രയാസം തന്നെയാണ് വരുത്തുക.

അതാണ് കണികാണുന്നതെങ്കിൽ അത് ദുശ്ശകുനമാണ്.

കീഴ്ജാതിക്കാരൻ വികൃതനായി കാണപ്പെട്ടാൽ, മനഃസുഖമാണ് വരിക.

വീട്ടു വേലക്കാരി, അടുക്കളയിൽ നിലത്തിരുന്നാൽ അയാൾ നല്ല ആളാണ് (അവൾ നല്ലവളാണ്). അതിന് പകരം, വീട്ടുവേലക്കാരി, കോലായിൽ കസേരയിൽ ഇരുന്നാൽ അവിടം അഴുക്കു നിറഞ്ഞത് പോലെയാവും.

ചെറിയ ആൾ ചെറിയവരുടെ കൂടെ തന്നെ നടക്കണം. സ്വന്തം താഴ്മ കാണിച്ചു തന്നെ പെരുമാറേണം. ഇതാണ് ഏവരിലും മനഃസുഖം വരുത്തുക.

വലിയ ആൾ സുമുഖനും സുന്ദരനും ഉന്നത വ്യക്തിത്തം ഉള്ള ആളും ആയാൽ മറ്റുള്ളവരിൽ മനഃസമാധാനം തന്നെയാണ് വരിക.

ഈ വിധമായുള്ള പല താക്കീതുകളും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ നിശബ്ദമായി നൽകുന്നുണ്ട്.

ഇങ്ഗ്ളിഷിലെ കാര്യം തികച്ചും വ്യത്യസ്തമാണ്. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. കാരണം, ആ കാര്യം തൊട്ടാൽ അതും അങ്ങ് നീണ്ട വാക്കുകളിലേക്ക് നീങ്ങും.

ഇനി സർക്കാർ ശമ്പളത്തിന്‍റെ കാര്യത്തിലേക്ക് നീങ്ങാം.

അതിന് മുഖവുരയായി ഒരു ചെറിയ കാര്യം പറയാം. അതിൽ നിന്നും വാക്കുകളെ മുന്നോട്ട് നിരത്താം.

Mrs. CPS 1982ൽ ദേവർകോവിലിൽ വന്ന് സ്ഥിരതാമസം ആരംഭിച്ചു. അവിടെ വച്ച് ആളുകൾ ഈ വ്യക്തിയെ ഓര് എന്ന വാക്കുകളിൽ ആണ് പൊതുവായും പരസ്യമായും പരാമർശിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്.

ഓള് എന്ന വാക്കുകളിൽ അപൂർവ്വം ചില മാപ്പിള വ്യക്തികൾ ചില ഇടങ്ങളിൽ ഉപയോഗിക്കുന്നതും എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് എനിക്ക് തോന്നുന്നത്, കീഴ്ജന മാപ്പിള പൈതൃകം ചെറുതായെങ്കിലും ഉള്ള മാപ്പിള വ്യക്തികൾ ആണ് എന്നാണ്.

ചില മാപ്പിള ഉന്നതർ 'ആ ആള്' എന്ന വാക്കുകളിലും പരാമർശിക്കുന്നത് കണ്ടിട്ടുണ്ട്, അപൂർവ്വമായി.

ഇത്, പ്രാദേശിക ഭാഷ സമൂഹത്തിൽ നിരന്തരം വരുത്തുന്ന മത്സര ഭാവത്തിന്‍റെ ഒരു പ്രതിഫലനം മാത്രമാണ്. എന്തിനും ഏതിനും ഒരു യുദ്ധ സന്നാഹവും, മറ്റെ ആളുടെ നിലവാരത്തെ നിയന്ത്രിക്കണം എന്ന താക്കീതും നിരന്തരമായി ഈ വിധ ഭാഷകളിൽ നിലനിൽക്കും.

എന്നാൽ അക്കാലങ്ങളിൽ മാപ്പിള വ്യക്തികൾ വാക്കുകൾ ഉപയോഗിക്കുന്നതിൽ ചെറുതായെങ്കിലും കടിഞ്ഞാണില്ലാതെ സംസാരിക്കാറുണ്ട് എന്ന ഒരു അനുഭവം നിലനിന്നിരുന്നു. ഇതും ഒരു സങ്കീർണ സ്വഭാവമുള്ള വിഷയമാണ്. അതിലേക്കും കടക്കുന്നില്ല.

മലബാറിയിലെ ഓര് എന്ന വാക്ക്, മലയാളത്തിലെ അവര് / അവർ എന്ന വാക്കിൽ നിന്നും ശക്തമായി തന്നെ വ്യത്യസ്തമാണ്. എന്നിരുന്നാലും, മലയാളത്തിൽ സ്ത്രീകളുടെ കാര്യത്തിൽ ഉപയോഗിക്കുന്ന അവര് എന്ന വാക്ക് മലബാറിയിലെ ഓര് എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ആ വിഷയവും വിടാം.

ഓള്, ഓര് തുടങ്ങിയ വാക്കുകളിൽ എന്തിരിക്കുന്നു എന്നു ആരെങ്കിലും ചോദിക്കുമെന്ന് തോന്നുന്നില്ല. കാരണം, ഓള് എന്ന വാക്ക് ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന അനേകം വാക്കുകളുമായല്ല, ഓര് എന്ന വാക്ക് ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നത്.

സാമൂഹികമായി ഒരു വ്യക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ വ്യക്തിത്വങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും വാക്കുകൾ ആണ്. ആ വിഷയത്തിലേക്കും കടക്കുന്നില്ല.

Mrs. CPSനെ മലബാറിയിൽ ഓരും, മലയാളത്തിൽ അവരും, പുതിയ മലയാളത്തിൽ മാഡവും ആക്കി നിലനിർത്തിയിരുന്നതും, നിലനിർത്തുന്നതും, ഈ വ്യക്തിയുടെ ഔദ്യോഗിക സ്ഥാനമാനങ്ങൾ ആണ്.

ഏതാണ്ട് ഒരു ഇരുപത് വർഷങ്ങൾക്ക് മുൻപ്, Mrs. CPSന്‍റെ ഒരു ചെറുകിട തൊഴിലുകാരൻ Mrs. CPSന് വേണ്ടി കുറച്ച് ദൂരത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു കാര്യം വാങ്ങിക്കാൻ പോയി. അപ്രതീക്ഷിതമായി അതോടൊപ്പം അൽപം വിലയുള്ള മറ്റൊരു സാധനവും വാങ്ങിക്കേണ്ടുന്ന അനിവാര്യത വന്നു.

ഈ തൊഴിലുകാരൻ ആ വ്യാപാര ഉടമയോട് പറഞ്ഞു, ഇത് ഈ വ്യക്തിക്കുവേണ്ടിയാണ് (Mrs. CPSന് വേണ്ടിയാണ്) വാങ്ങിക്കുന്നത്. തികയാതെ വരുന്ന സംഖ്യ അടുത്ത ദിവസങ്ങളിൽ തരുന്നതായിരിക്കും.

ഈ സംഭവം വിവരണം, ആ തൊഴിലുകാരൻ എന്നോട് വന്നു പറയുകയുണ്ടായി. ആ വ്യാപാര ഉടമ (മാപ്പിള വ്യക്തി അല്ല) പറഞ്ഞുപോലും:

ഓൾടെടുത്ത് രണ്ട് ഉറുപ്പിക എടുക്കാനുണ്ടാവുവോ? ഇനക്ക് ഞാൻ കടം നൽകാം. ഇഞ്ഞി പൈസ തരും എന്ന് ഉറപ്പ് പറഞ്ഞാൽ.

(അവളുടെ അടുത്ത് 2 രൂപ പോലും കൈവശം ഉണ്ടാവില്ല. നിനക്ക് ഈ വസ്തു ഞാൻ കടത്തിൽ നൽകാം. നീ പൈസ കൊണ്ടത്തരും എന്ന് വാക്ക് നൽകിയാൽ).

ഈ വിധം ആ പീടികക്കാരൻ (കട ഉടമ) പറഞ്ഞത്, കുറച്ചൊരു മത്സര ബുദ്ധിയാലും, വാക്കുളിലൂടെ സ്വന്തം സാമൂഹിക വ്യക്തിത്തം ഉഷാറാക്കനും മറ്റുമായിരിക്കാം. പോരാത്തതിന്, Mrs. CPSന്‍റെ കൈവശം യാതോരു പണവും ഇല്ലായെന്ന് സാമൂഹികമായി നിരന്തരമായി പലരും അളന്നെടുത്തിട്ടുമുണ്ടാവും.

സാമൂഹികമായി നിരന്തരം മറ്റുള്ളവരെ അളക്കാൻ പ്രേരണയും ഉത്സാഹവും നൽകുന്ന ഭാഷകൾ ആണ് ഫ്യൂഡൽ ഭാഷകൾ.

സ്വത്ത് എത്ര ഏക്കർ ഉണ്ട്. തെങ്ങെത്രയുണ്ട്. ഗൾഫിൽ നിന്നും വരുമാനമുണ്ടോ, വാടകവകയിൽ എന്തുകിട്ടും, തുടങ്ങിയ പല അറിവുകളുടെ അടിസ്ഥാനത്തിലാണ് സംഭാഷണത്തിൽ പരാമർശവാക്ക് തന്നെ നിശ്ചയിക്കപ്പെടുള്ളു.

ഈ ഒരു കാര്യം ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് എന്താണ് വരുമാനം ലഭിക്കുന്നത് എന്ന കാര്യം വളരെ കൃത്യമായി അളന്നെടുത്തുവെന്ന് വിശ്വസിക്കുന്ന, തീരെ പരിചയമില്ലാത്ത വ്യക്തികളെ ഇവിടേനിന്നും ഏതാനും കിലോമീറ്റർ ദുരത്തിന് അപ്പുറത്ത് കണ്ടിട്ടുണ്ട്.

Mrs. CPSന്‍റെ കാര്യം ഏതു രീതിയിലാണ് അളന്നെടുത്തത് എന്ന് അറിയില്ല.

തലതിരിഞ്ഞു നടക്കുന്ന ഞാൻ എന്ന മകനിലൂടെയാണ് ഇത് ചെയ്തത് എങ്കിൽ, അത് കൃത്യമായ ഒരു അളക്കൽ ആവില്ല. കാരണം, മറ്റ് മൂന്ന് മക്കളും സാമൂഹികമായി വൻ ഔന്നിത്യം അവകാശപ്പെടാൻ അർഹതയുള്ളവരും, അതിൽ രണ്ട് പേരങ്കിലും വൻ സാമ്പത്തിക ബലം ഉള്ളവരും ആണ്.

Mrs. CPSൻ്റെ തൊഴിലുകാരൻ, കടയുടമയുടെ വാക്കുകൾ തെല്ലൊരു ഉത്സാഹത്തോടുകൂടിയാണ് എന്നോട് വന്നു പറഞ്ഞത്. ആ സംഭവ വിവരണത്തിലൂടെ സ്വന്തം സാമൂഹിക ഔന്നിത്യം ഭാവന ചെയ്ത് മനസ്സിൽ വൻ മധുരം അനുഭവിച്ചിരിക്കാം, അയാൾ.

ഇനി എഴുത്ത് നീങ്ങുന്നത്, സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്‍റെ കാര്യത്തിലേക്കാണ്. അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.

Image
Image description
Post Reply

Who is online

Users browsing this forum: No registered users and 1 guest