Terms and Conditions

Post Reply
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Terms and Conditions

Post posted by Admn »

വ്യവസ്ഥകളും നിബന്ധനകളും

1. ഈ English പഠിപ്പിക്കൽ പദ്ധതി നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉത്തമ വിശ്വാസം ഉണ്ട് എങ്കിൽ മാത്രമേ നിങ്ങൾ ഇതിനായി പണം അടച്ചു ചേരാവൂ.

2. ഈ പഠിപ്പിക്കൽ പദ്ധതിയിൽ ചേരുന്ന എല്ലാവർക്കും ഇത് ഗുണം ചെയ്യുമെന്നോ, അവർ ഉദ്ദേശിക്കുന്ന ഗുണം ലഭിക്കുമെന്നോ ഉള്ള യാതോരു ഉറപ്പും ഞങ്ങൾ നൽകുന്നില്ല.

3.Gmail ID ഉള്ളവർ മാത്രമേ ഈ പഠന പദ്ധതിയിലേക്ക് പണം അടിച്ച് ചേരാവൂം. ഇത് ഇല്ലാത്തവർക്ക്, ഈ പഠന പദ്ധതിയിലെ വീഡിയോകളും PDF ഫൈലുകളും ലഭ്യമാകില്ല.

4. നിങ്ങൾ അടച്ച പണം യാതോരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. അതിനാൽ തന്നെ പണം അടക്കുന്നതിന് മുൻപ് നിങ്ങൾക്ക് Gmail ID ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

5. നിങ്ങൾ അടച്ച പണത്തിൻ്റെ തെളിവ് നിങ്ങൾ ഞങ്ങൾക്ക് അയക്കുന്നതോടൊപ്പം, നിങ്ങളുടെ Gmail IDയും അയച്ചു തരേണ്ടതാണ്. Gmail IDയിൽ പിശക് വരാതിരിക്കാൻ ശ്രദ്ധിക്കുക.

6. നിങ്ങൾ പണം അടച്ചതിന് ശേഷം നിങ്ങൾക്ക് സാധാരണ ഗതിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പഠന വീഡിയോയിലേക്കും PDF ഫൈലുകളിലേക്കും പ്രവേശനം ലഭിക്കും. 24 മണിക്കൂർ കഴിഞ്ഞിട്ടും നിങ്ങൾക്ക് വീഡിയോകളിലേക്കും, PDF ഫൈലുകളിലേക്കും പ്രവേശനം ലഭിക്കുന്നില്ലയെങ്കിൽ, Class coordinatorറുമായി ബന്ധപ്പെടുക.

7. നിങ്ങൾക്ക് പ്രവേശനം ലഭിച്ച വീഡിയോകളും, PDF ഫൈലുകളും നിങ്ങൾ പണമടച്ചതിന് ശേഷം ഒൻപത് മാസക്കാലം നിങ്ങൾക്ക് ലഭ്യമായിരിക്കും എന്ന് ഞങ്ങൾ ഉറപ്പുതരുന്നു. എന്നാൽ, ഒൻപത് മാസത്തിന് ശേഷം, ഈ കാര്യങ്ങളിലേക്കുള്ള പ്രവേശനം ഞങ്ങൾ സാധാരണ ഗതിയിൽ നിഷേധിക്കില്ല. എന്നാൽ, ഈ വക കാര്യങ്ങൾ പലവിധ ഓൺലൈൻ വേദികളിൽ ആണ് വച്ചിട്ടുള്ളത് എന്നതിനാൽ, ഭാവിയിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു ചേരും എന്ന് ഇന്ന് പറയാൻ ആവില്ല എന്നേയുള്ളു.

8. നിങ്ങൾ പണം അടച്ചതിന് ശേഷം, ഒൻപത് മാസങ്ങൾക്ക് ശേഷം എന്തെങ്കിലും കാരണങ്ങളാൽ, നിങ്ങൾക്ക് വീഡിയോകളിലേക്കും, PDF ഫൈലുകളിലേക്കും പ്രവേശനം ലഭിക്കുന്നില്ലായെങ്കിൽ ഞങ്ങൾക്ക് യാതോരുവിധ ഉത്തരവാധിത്തവും ഇക്കാര്യത്തിൽ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും, കഴിവതും നിങ്ങളുടെ പ്രവേശനം നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചേക്കാം.




Image
Post Reply

Who is online

Users browsing this forum: No registered users and 0 guests