ഇത് ഒരു Spoken English ക്ളാസ് മാത്രമല്ല. മറിച്ച് ഇങ്ഗ്ളിഷ് ഭാഷാ പഠനം കൂടിയാണ്.
ഏതാണ്ട് 25ഓളം കോഡ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഭാഷാ പഠനം.
ഇവയുടെ ഉപയോഗത്തെ വ്യക്തമാക്കാനായി വാക്കുകളും കോഡ് വാക്കുകളും പട്ടിക രൂപത്തിൽ.
ഇവിടെ നൽകിയിട്ടുള്ള ക്ളാസ് വീഡിയോകൾ ഓരോന്നായി, ക്രമമായി മാത്രമേ പഠിക്കാവൂ. യാതോരുവിധ ധ്യതിയും അനാവശ്യമായി കാട്ടരുത്.
ഓരോ ദിവസത്തേയും ക്ളാസ് 15 മുതൽ 20 മിനിറ്റു മാത്രം ദൈർഘ്യം.
ആദ്യത്തെ പതിനേഴ് ദിവസത്തെ വീഡിയോകൾ (3 + 10 + 4 = 17) സൗജന്യം.
അതിന് ശേഷം, ഈ ക്ളാസ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉത്തമവിശ്വാസം ഉണ്ട് എങ്കിൽ മാത്രം ഫീസ് നൽകുക.
9 മുതൽ 10 ക്ളാസ് വീഡോകൾ അടങ്ങുന്ന Part 1, Part 2, Part 3, Part 4 എന്ന രീതിയിൽ ആണ് ഫീസ് അടച്ച് ലഭിക്കുന്ന ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഓരോ Partൻ്റേയും വരിസംഖ്യ 118 രൂപയാണ്. ഇതിൽ 18 രൂപ GST ആണ്.
ഈ ക്ളാസിനായി വരിസംഖ്യ അടക്കാനുള്ള ലിങ്ക് ഇവിടെ നൽകുന്നതാണ്.
ഈ ക്ളാസ് Telegramൽ നൽകാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം, ഈ വെബ്സൈറ്റിൽ തന്നെ ഇത് നൽകാം എന്നാണ്.