Day 27

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 27

Post posted by VED »

ഇരുപത്തിയേഴാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Situations

Post posted by VED »

His sister got married last month. After she left the place, his house has become very quiet. He has no one to talk to at home. So he is always going to the library.

അയാളുടെ സഹോദരി കഴിഞ്ഞമാസം വിവാഹിതയായി. അയാൾ(സ്ത്രീ) അവിടം വിട്ട് പോയതിന് ശേഷം, അയാളുടെ വീട് വളരെ നിശബ്ദ്ധമായിട്ടുണ്ട്. വീട്ടിൽ അയാൾക്ക് സംസാരിക്കാൻ ആരുംതന്നെയില്ല. അതുകൊണ്ട് അയാൾ എപ്പോഴും വായനശാലയിലേക്ക് പോകുന്നു.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. There

Post posted by VED »


1. There is a terrorist in the town.
പട്ടണത്തിൽ ഒരു ഭീകരപ്രവർത്തകൻ ഉണ്ട്.

1a. There was a terrorist in the town.
പട്ടണത്തിൽ ഒരു ഭീകരപ്രവർത്തകൻ ഉണ്ടായിരുന്നു.

2. There is a fox in the garden.
തോട്ടത്തിൽ ഒരു കുറുക്കൻ ഉണ്ട്.

2a. There was a fox in the garden.
തോട്ടത്തിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു.

3. There is a thief in the kitchen.
അടുക്കളയിൽ ഒരു കള്ളൻ ഉണ്ട്.

3a. There was a thief in the kitchen.
അടുക്കളയിൽ ഒരു കള്ളൻ ഉണ്ടായിരുന്നു.

4. There is a purse in his pocket.
അയാളുടെ പോക്കറ്റിൽ ഒരു പണസഞ്ചിയുണ്ട്.

4a. There was a purse in his pocket.
അയാളുടെ പോക്കറ്റിൽ ഒരു പണസഞ്ചിയുണ്ടായിരുന്നു.

5. There is a myna on the wall.
മതിലിന്മേൽ ഒരു മൈനയുണ്ട്.

5a. There was a myna on the wall.
മതിലിന്മേൽ ഒരു മൈനയുണ്ടായിരുന്നു.

6. There is a boy in my class, who I like.
ഞാൻ ഇഷ്ടപ്പെടുന്ന ഒരു (ആൺ)കുട്ടി എന്റെ ക്ളാസിൽ ഉണ്ട്.

6a. There was a boy in my class, who I liked.
ഞാൻ ഇഷ്ടപ്പെട്ട ഒരു (ആൺ)കുട്ടി എന്റെ ക്ളാസിൽ ഉണ്ടായിരുന്നു.
Last edited by VED on Sat Jun 15, 2024 12:39 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. That

Post posted by VED »


1. That was the right time to go out.
പുറത്ത് പോകാൻ ഉചിതമായ സമയമായിരുന്നു അത്.

2. Why has he been asked to go?
അയാളോട് പോകാൻ എന്ത് കൊണ്ടാണ് പറഞ്ഞിട്ടുള്ളത്?

3. That hospital is in a very good location.
ആ ആശുപത്രി ഒരു വളരെ നല്ല സ്ഥാനത്താണ്.

4. You should not allow that man to come here again.
ആ ആളെ വീണ്ടും ഇവിടെ വരാൻ നിങ്ങൾ അനുവദിക്കരുത്.

5. They want to buy that land.
അവർക്ക് ആ സ്ഥലം വാങ്ങിക്കാൻ ആഗ്രഹമുണ്ട്.

6. That was his idea.
അത് അയാളുടെ ആശയമായിരുന്നു.

7. Our aim is to bring that car here.
ആ കാർ ഇവിടെ കൊണ്ടുവരിക എന്നതാണ് നമ്മുടെ ലക്ഷ്യം.

8. She should have been very curt to that woman.
ആ സ്ത്രീയോട് വളരെ കടുപ്പമായി അയാൾ(സ്ത്രീ) പെരുമാറേണ്ടതായിരുന്നു.

9. That man will come here again.
ആ മനുഷ്യൻ ഇവിടെ വീണ്ടും വരും.

10. Take that knife with you when you go to that jungle.
നിങ്ങൾ ആ വനത്തിലേക്ക് പോകുമ്പോൾ, നിങ്ങളോടൊപ്പം ആ കത്തി എടുക്കുക.
Last edited by VED on Sat Jun 15, 2024 4:14 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Here

Post posted by VED »


1. Here I can do many things.
ഇവിടെ എനിക്ക് പലതും ചെയ്യാനാവും.

2. Here is the place where she lives.
അയാൾ(സ്ത്രീ) ജീവിക്കുന്ന സ്ഥലം ഇതാ.

3. Here are the plates you gave me yesterday.
നിങ്ങൾ ഇന്നലെ എനിക്ക് തന്ന പ്ളെയ്റ്റുകൾ ഇതാ.

4. Here are the tickets he gave me.
അയാൾ എനിക്ക് തന്ന ടിക്കറ്റുകൾ ഇതാ.

5. Here are the toys which he wanted.
അയാൾക്ക് ആവശ്യമുണ്ടായിരുന്ന കളിക്കോപ്പുകൾ ഇതാ.

6. Here are the things that you wanted to buy.
നിങ്ങൾ വാങ്ങിക്കാൻ ആഗ്രഹിച്ച സാധനങ്ങൾ ഇതാ.

7. Here are the books which you wanted to study.
നിങ്ങൾ പഠിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങൾ ഇതാ.

8. Here are the doctors who ran away.
ഓടിക്കളഞ്ഞ ഡോക്ടർമാർ ഇതാ.

9. Here are the maps which are going to be banned.
നിരോധിക്കപ്പെടാൻ പോകുന്ന ഭൂപടങ്ങൾ ഇതാ.

10. I will stand here till you come.
നിങ്ങൾ വരുന്നത് വരെ ഞാൻ ഇവിടെ നിൽക്കും.

11. What are you going to do from here?
നിങ്ങൾ ഇവിടെനിന്നും എന്താണ് ചെയ്യാൻ പോകുന്നത്?

12. You have been standing here since morning.
രാവിലെ മുതൽ നിങ്ങൾ ഇവിടെ നിൽക്കുകയായിരുന്നു.
Last edited by VED on Fri Jun 14, 2024 2:41 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. When

Post posted by VED »


01. He looked quite tired when I saw him yesterday.
അയാളെ ഞാൻ ഇന്നലെ കണ്ടപ്പോൾ, അയാൾ വളരെ ക്ഷീണിതനായി കാണപ്പെട്ടു.

02. She was cooking when she heard him call.
അയാൾ(സ്ത്രീ) ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, അയാൾ വിളിക്കുന്നത് കേട്ടത്. .

03. I would have stopped him when he came out.
അയാൾ പുറത്ത് വന്നപ്പോൾ, ഞാൻ അയാളെ തടഞ്ഞ് നിർത്തുമായിരുന്നു.

04. He told me a lot of things about you, when he came here.
അയാൾ ഇവിടെ വന്നപ്പോൾ, അയാൾ നിങ്ങളെക്കുറിച്ച് വളരെ കാര്യങ്ങൾ എന്നോട് പറഞ്ഞു.

05. He stopped what he was doing when he saw the door opening.
വാതിൽ തുറക്കുന്നത് കണ്ടപ്പോൾ, അയാൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം അയാൾ നിർത്തി.

06. They wanted to close the gate when they heard the commotion.
ബഹളാന്തരീക്ഷം കേട്ടപ്പോൾ, അവർക്ക് ഗെയ്റ്റ് അടക്കണം എന്നുണ്ടായിരുന്നു.

07. We could not believe our ears when we heard that he was alive.
അയാൾ ജീവനോടുകൂടിയിരിപ്പുണ്ട് എന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കാതുകളെ വിശ്വസിക്കാൻ ആയില്ല.

08. No one should get up from their seat, when he comes inside.
അയാൾ അകത്ത് വരുമ്പോൾ ആരും തന്നെ അവരുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കരുത്.

09. They went away when they heard him speak like that.
അയാൾ അങ്ങിനെ സംസാരിക്കുന്നത് കേട്ടപ്പോൾ, അവർ അവിടംവിട്ട് പോയി.
Last edited by VED on Sat Jun 15, 2024 1:27 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. And ഉം

Post posted by VED »



ഇനി and എന്ന വാക്ക് പഠിക്കാം. ഈ വാക്ക് മലയാളത്തിലെ ഉം എന്ന അർത്ഥം നൽകാൻ ഉപയോഗിക്കുന്നു.

അയാളും ഞാനും. He and I.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ഈ വിധമായുള്ള വാക്യങ്ങളിൽ I എന്ന വാക്ക് രണ്ടാമതോ, അവസാനമോ ആണ് ഉപയോഗിക്കേണ്ടത്

അതായത്, I and he. എന്നു പറയാൻ പാടില്ല.

My sister and I. എന്നു പറയാം.
I and my sister. എന്നു പറയാൻ പാടില്ല.




01. He and I are going there.
അയാളും ഞാനും അവിടെ പോകുകയാണ്.

02. His sister and my sister are classmates.
അയാളുടെ സഹോദരിയും എൻ്റെ സഹോദരിയും സഹപാഠികളാണ്.

03. I love mangoes and grapes.
മാങ്ങയും മുന്തിരിയും ഞാൻ ഇഷ്ടപ്പെടുന്നു (എനിക്ക് ഇഷ്ടമാണ്.)

04. Arithmetic and algebra are quite easy to study.
കണക്കും ബീജഗണിതവും പഠിക്കാൻ വളരെ എളുപ്പമാണ്.

05. Take this book and that bag when you go there.
നിങ്ങൾ അവിടെ പോകുമ്പോൾ ഈ പുസ്തകവും ആ bagഉം എടുക്കുക.

06. There is a small hut there, between that field and that road.
ആ പാടത്തിനും ആ റോഡിനും ഇടയിൽ, അവിടെ ഒരു ചെറിയ കുടിൽ ഉണ്ട്.

07. He wants to buy one table and four chairs.
ഒരു മേശയും നാല് കസേരയും വാങ്ങിക്കാൻ അയാൾക്ക് ആഗ്രഹം ഉണ്ട്.

08. You should go there and tell him to join the army.
നിങ്ങൾ അവിടെ പോകണം, എന്നിട്ട് അയാളോട് പട്ടാളത്തിൽ ചേരാൻ പറയണം.

09. He took out a gun and pointed it at them.
അയാൾ ഒരു തോക്കെടുത്തു, എന്നിട്ട് അത് അവർക്ക് നേരെ ചൂണ്ടി.

10. After going there and coming back, she looked quite happy.
അവിടെ പോയി തിരിച്ച് വന്നതിന് ശേഷം, അയാൾ (സ്ത്രീ) വളരെ സന്തോഷവതിയായി കാണപ്പെട്ടു.

11. My father and I are going back tomorrow.
എൻ്റെ പിതാവും ഞാനും നാളെ തിരിച്ച് പോകുകയാണ്.

Image description
Post Reply