Day 22

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 22

Post posted by VED »

ഇരുപത്തിരണ്ടാം ദിവസത്തെ ക്ളാസ്



നിങ്ങൾ മനസ്സിലാക്കിക്കാണും എന്നു പ്രതീക്ഷിക്കുന്നു, ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്, നിങ്ങൾ പഠിച്ചുകഴിഞ്ഞ വിവിധ കോളങ്ങളിലെ വാക്ക് കോഡുകൾ മനസ്സിൽ ഉറപ്പിക്കാനായി വാക്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന്.
Last edited by VED on Wed Jun 05, 2024 5:35 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Col 2 - may

Post posted by VED »

Image


She may search for her bag in the morning.
അയാൾ (f) അയാളുടെ (f) bagനായി രാവിലെ തിരഞ്ഞേക്കാം.

May she search for her bag in the morning?
അയാൾ (f) അയാളുടെ (f) bagനായി രാവിലെ തിരഞ്ഞോട്ടെ?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Col 2 - must

Post posted by VED »

Image



We must ask for some more facilities.
കുറച്ച് കൂടി സൗകര്യങ്ങൾക്കായി നമ്മൾ ചോദിക്കേണം.

Must we ask for some more facilities?
കുറച്ച് കൂടി സൗകര്യങ്ങൾക്കായി നമ്മൾ ചോദിക്കേണമോ?

Why must we ask for some more facilities?
കുറച്ച് കൂടി സൗകര്യങ്ങൾക്കായി നമ്മൾ എന്തിന് ചോദിക്കേണം?

We must not ask for some more facilities.
കുറച്ച് കൂടി സൗകര്യങ്ങൾക്കായി നമ്മൾ ചോദിക്കരുത്.

We mustn’t ask for some more facilities.

Must we not ask for some more facilities?
കുറച്ച് കൂടി സൗകര്യങ്ങൾക്കായി നമ്മൾ ചോദിക്കേണ്ടതല്ലേ?

Mustn’t we ask for some more facilities?

Why must we not ask for some more facilities?
കുറച്ച് കൂടി സൗകര്യങ്ങൾക്കായി നമ്മൾ എന്തുകൊണ്ട് ചോദിക്കാൻ പാടില്ല?

Why mustn’t we ask for some more facilities?





ഇതേ വാക്യങ്ങൾ should എന്ന കോഡ് വാക്ക് കൊണ്ടും രചിക്കാം. നിങ്ങൾ സ്വന്തമായി ഒന്ന് ശ്രമിച്ചുനോക്കുക.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Col 3 - am / was

Post posted by VED »

Image



I am fighting for a long time.
ഞാൻ കുറേ കാലമായി പൊരുതുകയാണ്.

I was fighting since morning.
ഞാൻ രാവിലെ മുതൽ ശണ്ഠകൂടുകയായിരുന്നു.

Am I fighting for a long time
ഞാൻ കുറേ കാലമായി പൊരുതുകയാണോ?

Was I fighting since morning?
ഞാൻ രാവിലെ മുതൽ ശണ്ഠകൂടുകയായിരുന്നുവോ?

I am not fighting for a long time.
ഞാൻ കുറേ കാലമായി പൊരുതകയല്ല.

Aren’t I fighting for a long time?
ഞാൻ കുറേ കാലമായി പൊരുതുകയല്ലെ?

I was not fighting since morning.
ഞാൻ രാവിലെ മുതൽ ശണ്ഠകൂടുകയായിരുന്നില്ല.

Was I not fighting since morning?
ഞാൻ രാവിലെ മുതൽ ശണ്ഠകൂടുകയായിരുന്നില്ലേ?

Wasn’t I fighting since morning?


ഇവിടെ മനസ്സിലാക്കേണ്ടത്, I was fighting പോലുള്ള വാക്യങ്ങൾ I have been എന്ന വാക്കുകളിലൂടേയും രചിക്കാം എന്നുള്ളതാണ്.

അതായത്,
I have been fighting for a long time.
ഞാൻ കുറേ കാലമായി പൊരുതുകയായിരുന്നു. പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതേ പോലുള്ള മറ്റ് വാക്യങ്ങളും ഇതേ പോലെതന്നെ രചിക്കുക.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col 3 - is / was

Post posted by VED »

Image



She is selling her novel online.
അയാൾ (f) അയാളുടെ (f) നോവൽ ഓൺലൈൻ വേദികളിൽ വിൽക്കുകയാണ്.

Is he selling his old car?
അയാൾ അയാളുടെ പഴയ കാർ വിൽക്കുകയാണോ?

Why is she selling her old car?
അയാൾ (f) അയാളുടെ (f) പഴയ കാർ എന്തിനാണ് വിൽക്കുന്നത്?

He is not selling anything here.
അയാൾ ഇവിടെ യാതൊന്നും വിൽക്കുന്നില്ല.

He isn't selling anything here.

Isn't he selling anything online?
അയാൾ ഓൺലൈൻ വേദികളിൽ യാതൊന്നും വിൽക്കുന്നില്ലേ?

Why isn't he selling anything online?
അയാൾ എന്തുകൊണ്ടാണ് ഓൺലൈൻ വേദികളിൽ യാതൊന്നും വിൽക്കാത്തത്?

She was selling all her old books to the old books' shop.
അയാൾ (f) അയാളുടെ (f) എല്ലാ പഴയ പുസ്തകങ്ങളും പഴയ പുസ്തക shopന് വിൽക്കുകയായിരുന്നു.

Was she selling all her old books to the old books' shop?
അയാൾ (f) അയാളുടെ (f) എല്ലാ പഴയ പുസ്തകങ്ങളും പഴയ പുസ്തക shopന് വിൽക്കുകയായിരുന്നുവോ?

When was she selling all her old books to the old books' shop?
അയാൾ (f) അയാളുടെ (f) എല്ലാ പഴയ പുസ്തകങ്ങളും പഴയ പുസ്തക shopന് എപ്പോഴാണ് വിൽക്കുകയായിരുന്നത്?

Was she not selling all of her old gold ornaments to buy new ones?
പുതിയ ആഭരണങ്ങൾ വാങ്ങിക്കാനായി അയാൾ (f) അയാളുടെ (f) പഴയ ആഭരണങ്ങൾ വിൽക്കുകയായിരുന്നില്ലേ?

Wasn't she selling all of her old gold ornaments to buy new ones?

How was she selling all of her old gold ornaments to buy new ones?
പുതിയ ആഭരണങ്ങൾ വാങ്ങിക്കാനായി അയാൾ (f) അയാളുടെ (f) പഴയ ആഭരണങ്ങൾ എങ്ങിനെ വിൽക്കുകയായിരുന്നു?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Col 3 - are / were

Post posted by VED »

Image



We are buying a car from that shop.
ഞങ്ങൾ ആ കടയിൽ നിന്നും ഒരു കാർ വാങ്ങിക്കുകയാണ്.

Are we buying a car from that shop?
ഞങ്ങൾ ആ കടയിൽ നിന്നും ഒരു കാർ വാങ്ങിക്കുകയാണോ?

When are you buying a car from that shop?
നിങ്ങൾ ആ കടയിൽ നിന്നും ഒരു കാർ എപ്പോഴാണ് വാങ്ങിക്കുന്നത്?

They are not buying anything from there.
അവർ അവിടെ നിന്നും യാതൊന്നും വാങ്ങിക്കുന്നില്ല.

Are they not buying anything from there?
അവർ അവിടെ നിന്നും യാതൊന്നും വാങ്ങിക്കുന്നില്ലെ?

Why are we not buying anything from there?
നമ്മൾ അവിടെ നിന്നും എന്തുകൊണ്ടാണ് യാതൊന്നും വാങ്ങിക്കാത്തത്?


You were buying that cycle from them.
നിങ്ങൾ അവരിൽ നിന്നും ആ സൈക്കിൾ വാങ്ങിക്കുകയായിരുന്നു.

Were you buying that cycle from them?
നിങ്ങൾ അവരിൽ നിന്നും ആ സൈക്കിൾ വാങ്ങിക്കുകയായിരുന്നുവോ?

At what time were they buying that cycle from us?
അവർ ഞങ്ങളിൽ നിന്നും എത്രമണിക്കായിരുന്നു ആ സൈക്കിൾ വാങ്ങിക്കുകയായിരുന്നത്?

They were not buying that land.
അവർ ആ സ്ഥലം വാങ്ങിക്കുകയായിരുന്നില്ല.

Were they not buying that land?
അവർ ആ സ്ഥലം വാങ്ങിക്കുകയായിരുന്നില്ലെ?

How did you know that they were not buying that land?
അവർ ആ സ്ഥലം വാങ്ങിക്കുകയായിരുന്നില്ല എന്ന് നിങ്ങൾ എങ്ങിനെയാണ് അറിഞ്ഞത്?
Last edited by VED on Wed Jun 05, 2024 5:33 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Col 3 - will be

Post posted by VED »

Image




I will be talking to his father tomorrow.
ഞാൻ നാളെ അയാളുടെ പിതാവിനോട് സംസാരിക്കുന്നതായിരിക്കും.

Will he be talking to our parents next week?
അയാൾ ഞങ്ങളുടെ മാതാപിതാക്കളോട് അടുത്ത ആഴ്ച സംസാരിക്കുന്നതായിരിക്കുമോ?

She will not be talking with us till we submit our essay.
നമ്മൾ നമ്മുടെ ലേഖനം സമർപ്പിക്കുന്നതുവരെ അയാൾ (f) നമ്മളോട് സംസാരിക്കുന്നതായിരിക്കില്ല.

They won’t be talking with you again unless you apologise.
നിങ്ങൾ ക്ഷമായാചനം ചെയ്യുന്നില്ലായെങ്കിൽ, അവർ നിങ്ങളോട് സംസാരിക്കുന്നതായിരിക്കില്ല.

Won’t they be talking with him again?
അവർ അയാളോട് ഇനിയങ്ങോട്ട് സംസാരിക്കുന്നതായിരിക്കില്ലേ?

Why won’t he be talking with us?
അയാൾ എന്തുകൊണ്ട് നമ്മളോട് സംസാരിക്കുന്നതായിരിക്കില്ല?

At what time will we be talking to him?
അയാളോട് നമ്മൾ എത്രമണിക്ക് സംസാരിക്കുന്നതായിരിക്കും?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Col 4 - did

Post posted by VED »

Image




ഇവിടെ വളരെ വ്യക്തമായി മനസ്സിലാക്കുക, brought എന്നാൽ കൊണ്ടുവന്നു തുടങ്ങിയ വാക്കുകൾ ആണ് അർത്ഥമാക്കുന്നത്.

അതേ സമയം, bought എന്നത്, വാങ്ങിച്ചു തുടങ്ങിയ വാക്കുകൾ ആണ് അർത്ഥമാക്കുന്നത്. ഇത്, buy എന്ന വാക്കിൻ്റെ കൂടെയുള്ള വാക്കാണ്.

ഇപ്പോൾ ഇവിടെ പഠിക്കുന്നത്, brought എന്ന വാക്കാണ്. കൊണ്ടുവന്നുവെന്നാണ് അർത്ഥം. ശ്രദ്ധിക്കുക.



I brought his car here yesterday.
ഞാൻ അയാളുടെ കാർ ഇന്നലെ ഇവിടെ കൊണ്ടുവന്നു.

Did he bring their car there day-before-yesterday?
അയാൾ അവരുടെ കാർ അവിടെ മിനിഞ്ഞാന്ന് കൊണ്ടുവന്നോ?

She did not bring that book today.
അയാൾ (f) ഇന്ന് ആ പസ്തകം കൊണ്ടുവന്നില്ല.

We didn’t bring our umbrella.
നമ്മൾ നമ്മുടെ കുട കൊണ്ടുവന്നില്ല.

Did you not bring that pencil?
നിങ്ങൾ ആ പെൻസിൽ കൊണ്ടുവന്നില്ലേ?

Didn’t they bring our box back?
അവർ നമ്മുടെ പെട്ടി തിരിച്ചു കൊണ്ടുവന്നില്ലെ?

Why did they not bring his dress in the morning?
അവർ അയാളുടെ വസ്ത്രം എന്തുകൊണ്ട് രാവിലെ കൊണ്ടുവന്നില്ല?

Why didn’t he bring their camera with him?
അയാൾ അവരുടെ camera അയാളോടൊപ്പം എന്തുകൊണ്ട് കൊണ്ടുവന്നില്ല?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Col 5

Post posted by VED »


ഇനി നമുക്ക് കോളം അഞ്ചിലെ കോഡ് വാക്കുകൾ ഉപയോഗിച്ച് പരിശീലിക്കാം.

ആദ്യം നമുക്ക് Have / Has എന്ന കോഡ് വാക്കുകൾ നോക്കാം.

ഈ വാക്കുകളുടെ അർത്ഥം ഉണ്ട്, കൈവശം ഉണ്ട് എന്നൊക്കെയാണ്. ഞാൻ പോയിട്ടുണ്ട്, അയാൾ അത് വാങ്ങിച്ചിട്ടുണ്ട്, എന്നുപോലുള്ള വാക്യങ്ങൾ ഈ കോഡ് വാക്കുകൾ ഉപയോഗിച്ച് സൃഷ്ടിക്കാൻ ആവും.

എന്നാൽ, ശ്രദ്ധിക്കുക പോകാറുണ്ട്, വരാറുണ്ട് തുടങ്ങിയതുപോലുള്ള വാക്യങ്ങൾ കോളം ഒന്നിലേതാണ്. അതായത്, I go, I come എന്നതു പോലെ.

മറ്റൊരു കാര്യം വീണ്ടും ഓർമ്മപ്പെടുത്തേണ്ടത്, have എന്ന കോഡ് വാക്ക് I എന്ന പദത്തിനോടൊപ്പവും, ബഹുവചനങ്ങളോടും ഒപ്പമാണ് ഉപയോഗിക്കുക.

has എന്ന കോഡ് വാക്ക് ഏകവചനങ്ങളോടൊപ്പമാണ് ഉപയോഗിക്കുക.
Last edited by VED on Wed Jun 05, 2024 5:34 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. Col 5 - have

Post posted by VED »

Image

I have sat down.
ഞാൻ ഇരുന്നിട്ടുണ്ട്.

Have they sat down?
അവർ ഇരുന്നിട്ടുണ്ടോ?

Have we not sat down?
നമ്മൾ ഇരുന്നിട്ടില്ലെ?

Haven’t we sat down?

Why have you not sat down?
നിങ്ങൾ എന്തുകൊണ്ട് ഇരുന്നിട്ടില്ല?

Why haven’t you sat down?

When have they sat down?
അവർ എപ്പോഴാണ് ഇരുന്നിട്ടുള്ളത്?
Last edited by VED on Tue Jun 04, 2024 10:48 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. Col 5 - has

Post posted by VED »

Image

He has run out of the burning building.
കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും അയാൾ പുറത്തേക്ക് ഓടിയിട്ടുണ്ട്.

Has she run around the lake?
അയാൾ (f) തടാകത്തിന് ചുറ്റും ഓടിയിട്ടുണ്ടോ?

Has Ragini not run to the gate?
രാഗിണി ഗെയ്റ്റിലേക്ക് ഓടിയിട്ടില്ലെ?

Hasn't Ragini run to the gate?

Why hasn't he run to meet them?
അവരെ എതിരേൽക്കാനായി അയാൾ എന്തുകൊണ്ട് ഓടിയിട്ടില്ല?

At what time has she run after the bus?
അയാൾ (f) എത്രമണിക്കാണ് ആ ബസ്സിന് പിന്നാലെ ഓടിയിട്ടുള്ളത്?

Image description
Post Reply