Day 21

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 21

Post posted by VED »

Image
Image


Words, usages and pronunciation


► Click here to see Contents


ഇങ്ഗ്ളിഷ് ശബ്ദരേഖകൾ പണ്ട് എടുത്തവയാണ്. അതിനാൽ തന്നെ ഇവ വീണ്ടും റെക്കോഡ് ചെയ്യുന്നതായിരിക്കും.


Image
Last edited by VED on Wed Feb 07, 2024 9:42 am, edited 10 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1. What do you mean?

Post posted by VED »


☘️
What do you mean by this?
നിങ്ങൾ ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് (ഉദ്ദേശിക്കുന്നത്)?

What does this mean?
ഇത് എന്താണ് അർത്ഥമാകുന്നത്? (ഇതിൻ്റെ അർത്ഥം എന്താണ്?)

What is the meaning of this?
ഇതിൻ്റെ അർത്ഥം എന്താണ്? (ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇതിൻ്റെ ഉദ്ദേശ്യം എന്താണ്?)

What did you mean?
നിങ്ങൾ എന്താണ് അർത്ഥമാക്കിയത്? നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?


Image



Image
Last edited by VED on Tue Feb 06, 2024 9:47 am, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Food

Post posted by VED »

🥀

ഈ അടുത്തകാലത്ത് കേരളത്തിൽ പലയിടത്തും വൻ വെള്ളപ്പൊക്കം വന്ന അവസരത്തിൽ, പല മീഡിയ ചാനലുകളിലും പലരും പല സാധാരണ ഇങ്ഗ്ളിഷ് പദങ്ങൾ തെറ്റായി ഉപയോഗിക്കുന്നത് കണ്ടു. ഇവയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ടു കണ്ടത് Food എന്ന പദമാണ്. ഈ വാക്കിൻ്റെ ഉച്ചാരണം ഫുഡ് എന്നാണ് പറഞ്ഞു കേട്ടത്.

ഈ വാക്കിൻ്റെ ശരിയായ ഉച്ചാരണം കേൾക്കുക.

അതോടൊപ്പം തന്നെ, ഈ വാക്കിനെ ഏതാനും വാക്യങ്ങളിൽ ഉപയോഗിച്ചും കാണുക.



🥀
1. Food
ഭക്ഷണം.

2. Can I go and eat my food now?
ഇപ്പോൾ എനിക്ക് പോയി എൻ്റെ ഭക്ഷണം കഴിക്കാമോ (കഴിക്കാൻ പറ്റുമോ)?

3. I will ask him to go and eat his food.
അയാളോട് പോകാനും അയാളുടെ ഭക്ഷണം കഴിക്കാനും ഞാൻ പറയാം (പറയും). അയാളോട് പോയി അയാളുടെ ഭക്ഷണം കഴിക്കാൻ ഞാൻ പറയാം (പറയും).

4. Did you eat your food?
നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിച്ചോ?

5. Why can't you eat some food before coming here?
ഇങ്ങോട്ട് വരുന്നതിന് മുൻപായി നിങ്ങൾക്ക് എന്തു കൊണ്ട് കുറച്ച് ഭക്ഷണം കഴിച്ചുകൂടാ?

6. He is very hungry. Give him some food fast.
അയാൾ വിശന്നിരിക്കുകയാണ്. അയാൾക്ക് വേഗത്തിൽ കുറച്ച് ഭക്ഷണം നൽകുക.

7. We get very good food here.
ഇവിടെ ഞങ്ങൾക്ക് വളരെ നല്ല ഭക്ഷണം ലഭിക്കുന്നു.

8. They are not eating their food.
അവർ അവരുടെ ഭക്ഷണം കഴിക്കുന്നില്ല (കഴിച്ചുകൊണ്ടിരിക്കുകയല്ല.)

9. Bring some food for him also.
അയാൾക്കും കുറച്ച് ഭക്ഷണം കൊണ്ടുവരിക.

10. We are arranging the food for everyone here.
ഇവിടെ എല്ലാവർക്കും ഭക്ഷണം ഞങ്ങൾ തയ്യാറാക്കുകയാണ് (ഒരുക്കുകയാണ്) (സൗകര്യപ്പെടുത്തുകയാണ്.)




Image
Last edited by VED on Tue Feb 06, 2024 11:12 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Foot

Post posted by VED »

☀️

Foot

Foot എന്ന വാക്കിൻ്റെ ഉച്ചാരണം ഫൂട്ട് എന്നല്ല. ശരിയായ ഉച്ചാരണം ശ്രദ്ധിക്കുക. ഈ വാക്ക് ഉപയോഗിച്ചുള്ള ഏതാനും വാക്യങ്ങളും കേൾക്കുക. Foot എന്ന പദത്തിൻ്റെ ബഹുവചനം Feet എന്നാണ്.



☀️
Foot.

Feet.


1. He said that his foot is paining.
അയാളുടെ പാദം വേദനിക്കുകയാണ് എന്ന് അയാൾ പറഞ്ഞു.

2. His left foot is slightly bigger than his right.
അയാളുടെ ഇടത്തെപാദം അയാളുടെ വലത്തേതിനേക്കാൾ കുറച്ച് വലുതാണ്.

3. He should take care of his right foot.
അയാൾ അയാളുടെ വലത് പാദം ശ്രദ്ധാപൂർവ്വം പരിചരിക്കണം.

4. There is a small bruise on her foot.
അയാളുടെ (f) പാദത്തിന്മേൽ ഒരു ചെറിയ ചതവ് ഉണ്ട്.

5. Why can’t you show your foot to a doctor?
നിങ്ങൾക്ക് നിങ്ങളുടെ പാദം എന്ത് കൊണ്ട് ഒരു ഡോക്ടറെ കാണിച്ചുകൂടാ?

6. His foot will not go into that shoe.
അയാളുടെ പാദം ആ ഷൂവിൽ കയറില്ല.

7. There is a red colour on your right foot.
നിങ്ങളുടെ വലത് പാദത്തിന്മേൽ ഒരു ചുവപ്പ് നിറം ഉണ്ട്.

8. There was a small swelling on his foot.
അയാളുടെ പാദത്തിന്മേൽ ഒരു ചെറിയ വീക്കം ഉണ്ടായിരുന്നു.

9. If you take good care of your foot, the injury will heal fast.
നിങ്ങൾ നിങ്ങളുടെ പാദം ശരിയാംവണ്ണം പരിചരിക്കുകയാണെങ്കിൽ, മുറിവ് വളരെ വേഗത്തിൽ ഉണങ്ങും.

10. Wash your foot before applying the ointment.
ഓയിൻ്റ്-മെൻ്റ് പുരട്ടുന്നതിന് മുൻപ് നിങ്ങളുടെ പാദം കഴുകുക.




Image
Last edited by VED on Tue Feb 06, 2024 9:47 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. You, Your, Yours

Post posted by VED »


☘️

English ലെ You, Your, Yours എന്നീ വാക്കുകളെ നീ, നിൻ്റെ, നിൻ്റേത് എന്ന് തർജ്ജമചെയ്ത് പഠിക്കുകയോ, മനസ്സിലാക്കുകയോ അരുത്. കഴിയുമെങ്കിൽ മലബാറിയിലെ (മലയാളത്തിലെ അല്ല) നിങ്ങൾ, നിങ്ങളുടെ, നിങ്ങളുടേത് എന്ന രീതിയിൽ മനസ്സിലാക്കുക.

കാരണം, യാതോരു രീതിയിലും തരംതാഴ്ത്തൽ ഉദ്ദേശിക്കാത്ത ഇങ്ഗ്ളിഷ് പദങ്ങളെ തരംതാഴ്ത്തുന്ന വാക്കുകളായി തർജ്ജമ ചെയ്ത് പഠിച്ചാൽ, ഇങ്ഗ്ളിഷ് ഭാഷ പഠിക്കുന്നതിൽ നിന്നും ലഭിക്കുന്ന മാനസികമായ ഉന്നമനം ലഭിക്കാതെ പോകുകയോ, അതുമല്ലെങ്കിൽ, പഠിച്ചെടുക്കുന്ന ഇങ്ഗ്ളിഷിന് കാര്യമായ നിഷേധാത്മകത ഉണ്ടായിരിക്കുകയോ ചെയ്യും.

തരംതാഴ്ത്തി മനസ്സിലാക്കിയെടുക്കുന്ന പദങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ അദ്ധ്യാപകരോടും, മേലുദ്യോഗസ്ഥരോടും, തൊഴിൽ പദവിയിൽ ഉയർന്നവരോടും, മുതിർന്നവരോടും, മാതാപിതാക്കളോടും മറ്റും ഉപയോഗിക്കാൻ തന്നെ പറ്റാതെവരാം.

ഇങ്ഗ്ളിഷിലെ He, His, Him എന്നവാക്കുകളെ അവൻ, അവൻ്റെ, അവൻ്റേത് എന്നരീതിയിലും മനസ്സിലാക്കരുത്. ഏറ്റവും കുറഞ്ഞത് അയാൾ, അയാളുടെ, അയാളുടേത്, എന്ന രീതിയിൽ മനസ്സിൽ ഉറപ്പിക്കുക.

ഇതേ പോലെ തന്നെ, She, Her, Hers എന്നീ പദങ്ങളെ മനസ്സിൽ അയാൾ(female), അയാളുടെ(female), അയാളുടേത്(female) എന്നരീതിയിൽ മനസ്സിലാക്കുക.

അറിയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷ് ഒരു ഫ്യൂഡൽ ഭാഷയല്ല എന്നതാണ്. മറിച്ച്, ഒരു പരന്ന സ്വഭാവഗുണമുള്ള ഭാഷയാണ് എന്നാണ്. ഫ്യൂഡൽ ഭാഷകളിലൂടെ ഇങ്ഗ്ളിഷിനെ മനസ്സിലാക്കാൻ നിൽക്കാതെ, ഇങ്ഗ്ളിഷ് പദങ്ങളേയും പദപ്രയോഗങ്ങളേയും ഇങ്ഗ്ളിഷിൽ തന്നെ മനസ്സിലാക്കിയെടുക്കുക.





Image
Last edited by VED on Tue Feb 06, 2024 11:11 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Please

Post posted by VED »

☘️

Please എന്ന ഇങ്ഗ്ളിഷ് പദത്തിന് ഫ്യൂഡൽ ഭാഷകളിൽ ദയവ് ചെയ്ത്, ദയവായി തുടങ്ങിയ അടിയാളത്ത ഭാവത്തിലൂടെയുള്ള ഭാവം pristine-Englishൽ (കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ) ഇല്ലതന്നെ.

പറയുന്ന കാര്യങ്ങൾ, എന്തെങ്കിലും ആവശ്യപ്പെടുന്ന വാക്യങ്ങൾ, കൽപന അല്ലെങ്കിൽ നിർബന്ധമായും ചെയ്യണം തുടങ്ങിയ വാക്യങ്ങൾ മേലധികാരി പറയുന്ന വാക്യങ്ങൾ എന്നിവയ്ക്ക് ഒരു മയപ്പെടുത്തലും, കാഠിന്യം കുറയ്ക്കലും മറ്റും വരുത്തുന്ന ഒരു പദപ്രയോഗമാണ് Please എന്നത്. കാര്യങ്ങൾ polite ആയി പറയാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ഇത്.

ഇതിനാൽതന്നെ Please എന്ന പദം ആരോടും ഉപയോഗിക്കാവുന്ന പദമാണ്.

എന്നാൽ, ശ്രദ്ധിക്കുക, മേലധികാരികളോടോ, മറ്റ് രീതിയൽ തന്നെക്കാൾ ഉയർന്നവരോടോ,എന്തെങ്കിലും ആവശ്യപ്പെടുമ്പോഴും, അഭ്യർത്ഥിക്കുന്ന അവസരത്തിലും, Can you please? എന്ന പദപ്രയോഗമാണ് കൂടുതൽ മെച്ചവും, മറ്റേയാൾക്ക് അരോചകമാകാത്തതും.

ഉദാഹരണത്തിന്, മേലധികാരിയോട് Please switch on the fan എന്നു പറയുന്നതിനേക്കാൽ, ഭാഷാപരമായി മേന്മകാട്ടുന്ന പദപ്രയോഗം Can you please switch on the fan? എന്നായിരിക്കും എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് പഠിച്ചാൽ ആശയവിനിമയത്തിൽ ഒരു പരന്ന ഭാവവും, വളരെ എളുപ്പമായി ആരോടും കാര്യങ്ങൾ പറയാനും ആവും എന്ന അറിവും ലഭിക്കും.

ഇതോടൊപ്പം ചില നിയന്ത്രണങ്ങൾ നല്ലതാണ്. കാരണം, ഇങ്ഗ്ളിഷ് പഠിച്ചതോടുകൂടി, സർവ്വകടിഞ്ഞാണും വലിച്ചെറിഞ്ഞരീതിയിൽ ആവരുത് വാക്യപ്രയോഗം.

ഇനി ഈ വാക്യങ്ങൾ ഒന്ന് കേട്ട് പഠിക്കുക 👉


☘️

Please give me a pen.
Can you please give me a pen?

Please tell him to come tomorrow.
Can you please tell him to come tomorrow?

Please switch on the fan.
Can you please switch on the fan?

Please open the door.
Can you please open the door?

Please take this with you.
Can you please take this with you?

Please help him.
Can you please help him?

Please get up.
Can you please get up?







Image
Last edited by VED on Tue Feb 06, 2024 9:48 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. can vs could

Post posted by VED »

☘️

ഇനി പറയാനുള്ളത് ഇതാണ്.

Can you please...? എന്നതിനേക്കാളും ഭാഷാപരമായ ഔന്നിത്യം Could you please....? എന്ന് ആവശ്യപ്പെടന്നതാണ് എന്നാണ് തോന്നുന്നത്.

Can you please...? എന്നതും, Could you please....? എന്നതും തമ്മിൽ ഉള്ള അർത്ഥവ്യത്യാസം മലയാളത്തിൽ പറഞ്ഞ് തരാൻ പ്രയാസമാണ്. വളരെ നേരിയ വ്യത്യാസം മാത്രമേ ഉള്ളു.

എന്നാൽ, Canനും, Couldഉം തമ്മിൽ വളരെ നേരിയ ഒരു ഭാവ വ്യത്യാസം ഉണ്ട്.

ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, Can ആണ് കൂടുതൽ ഉചിതം.
ഒരു കാര്യം ചെയ്യാൻ അഭ്യർത്ഥിമ്പോൾ, Could ആണ് കൂടുതൽ ഉചിതം.


ഇനി ഈ വാക്യങ്ങൾ കേൾക്കുക.

☘️

Can you please talk to him?
Could you please talk to him?

Can you please write to the Collector?
Could you please write to the Collector?

Can you please take him to the hospital?
Could you please take him to the hospital?

Can you please ask them to go out
Could you please ask them to go out?

Can you please sign this paper?
Could you please sign this paper?

വാക്യങ്ങൾ തമ്മിൽ ഭാവമയമായ വ്യത്യാസം മാത്രമേ ഉള്ളു എന്നാണ് തോന്നുന്നത്.



നിരാകരണക്കുറിപ്പ് (Disclaimer): ഔപചാരിക വ്യാകരണ പരീക്ഷകൾക്ക് ഈ വിധമുള്ള വിവരങ്ങൾ എത്രമാത്രം ഉചിതമാണ് എന്ന് അറിയില്ല. ഇങ്ഗ്ളിഷ് നല്ല നിലവാരത്തിൽ സംസാരിക്കാൻ പര്യാപ്തമാക്കാൻ മാത്രമാണ് ഈ പദ്ധതി.



Image
Last edited by VED on Tue Feb 06, 2024 11:11 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. debt

Post posted by VED »

☘️

Debt - Indebted

സാധാരണയായി തെറ്റായ ഉച്ഛാരണത്തിൽ പലരും പറയുന്ന ഒരു വാക്കാണ് debt.

ഈ വാക്കിൻ്റെ അർത്ഥം: കടം, വായ്പ, കടമായി എടുത്ത സംഖ്യ, കടപ്പെട്ടിരിക്കുന്ന അവസ്ഥ, തുടങ്ങിയവയാണ്.

ഈ വാക്കിനോട് വളരെ അടുത്ത് നിൽക്കുന്ന ഒരു വാക്കാണ് indebted എന്ന വാക്ക്.

ഈ വാക്കിൻ്റെ അർത്ഥം : കടപ്പെട്ട, ബാദ്ധ്യതയുള്ള, നന്ദികാട്ടേണ്ടുന്ന, പണം വായ്പയായി എടുത്തത് തിരികേ നൽകേണ്ടുന്ന അവസ്ഥ, ലഭിച്ച ഉപകാരത്തിന് കൃതജ്ഞതയുള്ള അവസ്ഥ തുടങ്ങിയവയാണ്.

ഈ വാക്കുകളുടെ ഉച്ഛാരണം ശ്രദ്ധിക്കുക: 👉



☘️

1. Debt

2. Indebted


1. The debt level of our nation is of a very staggering kind.
നമ്മുടെ രാജ്യത്തിൻ്റെ (സാമ്പത്തിക) കടം പരിഭ്രമം വരുത്തുന്ന തരത്തിലുള്ളതാണ്.

2. Your debt level should not exceed your yearly income.
നിങ്ങളുടെ (സാമ്പത്തിക) കടത്തിൻ്റെ നിലവാരം നിങ്ങളുടെ വാർഷിക വരുമാനത്തിന് അതീതമാകരുത്.

3. If our economic growth slows down, our debts will become a huge burden on us.
നമ്മുടെ സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആയാൽ, നമ്മുടെ (സാമ്പത്തിക) കടം നമ്മുടെ മേൽ ഒരു വൻ ഭാരമായി മാറും.

4. Our national debt is mounting due to too much military expenses.
നമ്മുടെ ദേശീയ (സാമ്പത്തിക) കടം മുകളിലോട്ട് ഉയരുന്നതിന് ഉള്ള കാരണം അമിതമായ സൈനിക ചിലവുകളാണ്.

5. Our national debt is at a very frightening level.
നമ്മൂടെ ദേശീയ (സാമ്പത്തിക) കടം വളരെ ഭയപ്പെടുത്തുന്ന നിലവാരത്തിലാണ് ഉള്ളത്.

6. I will give you ten lakh rupees, which you should use only to pay off your debts.
ഞാൻ നിങ്ങൾക്ക് പത്ത് ലക്ഷം രൂപ തരും. അത് നിങ്ങൾ നിങ്ങളുടെ (സാമ്പത്തിക) കടം അടച്ചുതീർക്കാൻ മാത്രമേ ഉപയോഗിക്കാവൂ.

7. Even then, it still would take 2 years to reduce the debt to zero.
എന്നാൽപ്പോലും, (സാമ്പത്തിക) കടത്തിനെ പൂജ്യത്തിലേക്ക് കുറയ്ക്കാൻ പിന്നെയും 2 വർഷം എടുക്കും.

8. Even if he gives you so much money every month, it would take at least three years to finish off your debts.
അയാൾ നിങ്ങൾക്ക് എല്ലാ മാസവും അത്രത്തോളം പണം നൽകുകയാണെങ്കിൽകൂടി, നിങ്ങളുടെ കടം ഇല്ലാതാക്കാൻ ഏറ്റവും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കും.

9. If our officials continue to remain unserious about reducing spending and deficits, the national debt will continue to explode.
ചിലവുകളും സാമ്പത്തിക കമ്മികളും കുറയ്ക്കുന്നതിനെക്കുറിച്ച് ഗൗരവമില്ലാത്ത നിലപാട് നമ്മുടെ ഉദ്യോഗസ്ഥർ തുടർന്നും കൈക്കൊള്ളുകയാണെങ്കിൽ, ദേശീയ സാമ്പത്തിക കടം സ്ഫോടനാത്മകമാംവിധം വളർന്നുകൊണ്ടിരിക്കും.

Image
Last edited by VED on Tue Feb 06, 2024 9:48 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. indebted

Post posted by VED »

☘️

1. Those football players should forever be indebted to their coach.
ആ football കളിക്കാർ എന്നന്നേക്കുമായി അവരുടെ പരിശീലകനോട് കടപ്പെട്ടിരിക്കേണ്ടതാണ്.

2. She is indebted to her teacher for passing the exam in flying colours.
പരീക്ഷയിൽ വൻ വിജയം വരിച്ചതിന് അയാൾ (female) അയാളുടെ (female) teacherറോട് കടപ്പെട്ടിരിക്കുന്നു.

3. Our nation should be indebted to the English East India Company for all the good things that they have done here.
English East India Company ഇവിടെ ചെയ്ത എല്ലാവിധ നല്ല പ്രവർത്തികൾക്കും നമ്മുടെ രാഷ്ട്രം അവരോട് കടപ്പെട്ടിരിക്കേണ്ടതാണ്.

4. Why are children considered to be indebted to their parents?
കുട്ടികൾ അവരുടെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കണം എന്ന് എന്തുകൊണ്ടാണ് കരുതപ്പെടുന്നത്?

5. His pledge that the nation would forever be indebted to the dead man’s family was very fast forgotten.
മരണപ്പെട്ട ആളുടെ കുടുംബത്തിനോട് രാഷ്ട്രം എന്നന്നേക്കുമായി കടപ്പെട്ടിരിക്കും എന്ന അദ്ദേഹത്തിൻ്റെ പ്രതിജ്ഞ വളരെ പെട്ടെന്നുതന്നെ മറക്കപ്പെട്ടു.

6. They do not believe high corporate indebtedness could make the national downturn worse than it is now.
ഉയർന്ന തോതിലുളള കോർപ്പറെയ്റ്റ് കടബാധ്യത രാഷ്ട്രത്തിൻ്റെ സാമ്പത്തിക തകർച്ചയെ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വഷളാക്കും എന്ന് അവർ വിശ്വസിക്കുന്നില്ല.

7. We always mention our indebtedness to them for their effective leadership and guidance.
അവരുടെ കാര്യക്ഷമമായ നേതൃത്വത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും അവരോട് ഞങ്ങൾക്കുള്ള കടപ്പാട് ഞങ്ങൾ എന്നും പരാമർശിക്കാറുണ്ട്.

8. The first lecture was about why rural indebtedness should be wiped out, so that the farmers can begin again on a clean slate.
കർഷകർക്ക് തികച്ചും പുതിയതായ ഒരു തുടക്കത്തോടുകൂടി വീണ്ടും ആരംഭിക്കാൻ സൗകര്യപ്പെടുത്താൻ, എന്തുകൊണ്ട് ഗ്രാമീണ കടബാധ്യതകൾ തുടച്ചുമാറ്റണം എന്നതിനെക്കുറിച്ചായിരുന്നു ആദ്യത്തെ പ്രസംഗം.

9. Partnership businesses function by creating a sense of indebtedness in each partner towards the other partners.
മറ്റുള്ള കൂറുകാരോടും ഒരു കടപ്പാട് ഉണ്ട് എന്ന മനോഭാവം ഓരോ പങ്കാളിയിലും സൃഷ്ടിച്ചുകൊണ്ടാണ് കൂട്ടുകച്ചവടങ്ങൾ പ്രവർത്തിക്കുന്നത്.




Image
Last edited by VED on Tue Feb 06, 2024 11:09 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. War

Post posted by VED »

☘️

പ്രാദേശിക ഭാഷയിലൂടെ ഇങ്ഗ്ളിഷ് പഠിച്ച പലരും War എന്ന വാക്കിൻ്റെ ഉച്ചാരണം തെറ്റായി ഉപയോഗിക്കുന്നത് കാണാറണ്ട്. ഈ വാക്കിൻ്റെ യഥാർത്ഥ ഉച്ചാരണം ശ്രദ്ധിക്കുക. അതിന് ശേഷം, ഈ വാക്ക് ഏതാനും വാക്യങ്ങളിൽ പ്രയോഗിച്ചതും ശ്രദ്ധിക്കുക.



☘️

War

1. There is an adage that says that in every war it gets involved in, England always wins the last battle.
പങ്കെടുക്കപ്പെട്ട എല്ലാ യുദ്ധങ്ങളിലും, ഏറ്റവും ഒടുവിലെ പോരിൽ എല്ലായ്പ്പോഴും ഇങ്ഗ്ളണ്ട് വിജയിക്കാറുണ്ട് എന്ന ഒരു പഴമൊഴി നിലവിൽ ഉണ്ട്.

2. The German side had no chance of winning the war, because it was a collection of low-class feudal language nations.
ജർമൻ പക്ഷത്തിന് യുദ്ധം ജയിക്കാൻ യാതോരു സാധ്യതയും ഇല്ലായിരുന്നു, കാരണം നിലവാരം കുറഞ്ഞ ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളുടെ ഒരു കൂട്ടം ആയിരുന്നു അത്.

3. A war is a fight between nations involving hostilities of considerable duration and magnitude.
രാഷ്ട്രങ്ങൾ തമ്മിൽ, ഗണ്യമായ കാലദൈർഘ്യവും വ്യാപ്തിയും ഉള്ള യുദ്ധപ്രവൃത്തികൾ ഉൾപ്പെടന്ന, ഒരു പോരാട്ടമാണ് ഒരു യുദ്ധം.

4. War is a state of armed conflict between nations.
രാഷ്ട്രങ്ങൾ തമ്മിൽ നിലനൽക്കുന്ന ഒരു സായുധ ഏറ്റുമുട്ടൽ അവസ്ഥയാണ് യുദ്ധം.

5. Human history has witnessed numerous wars over the centuries.
പോയ്മറഞ്ഞ നൂറ്റാണ്ടുകളിൽ മനുഷ്യചരിത്രം അനവധി യുദ്ധങ്ങക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

6. The deadliest war in history, in terms of cumulative number of deaths, was the Second World War, in which around 60 to 85 million persons died.
ഒന്നിച്ചു ചേർത്തുകൂട്ടി ലഭിക്കുന്ന മരണ സംഖ്യയുടെ അടിസ്ഥാനത്തിൽ, ചരിത്രത്തിൽ ഏറ്റവും ജീവനാശകമായ യുദ്ധം രണ്ടാം ലോക മാഹയുദ്ധമായിരുന്നു. ഇതിൽ ഏതാണ്ട് 60 മുതൽ 85 ദശലക്ഷത്തോളം ആളുകൾ മരിച്ചു.

7. Soldiers who have taken part in a war often suffer from mental and physical problems, which can include depression, posttraumatic stress disorder, disease, injury, and death.
യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാളക്കാർ പലപ്പോഴും മാനസികവും ശാരീരികവും ആയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനനുഭവിക്കുന്നു. വിഷാദം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ, രോഗാവസ്ഥ, പരിക്ക്, മരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

8. Almost all wars do result in significant loss of life, and destruction of infrastructure and resources.
മിക്കവാറും എല്ലാ യുദ്ധങ്ങളും കാര്യമായ ജീവനാശത്തിലും, ആന്തരഘടനയുടേയും സാധന സമ്പത്തുകളുടേയും, വരുമാന വിഭവങ്ങളുടേയും വിനാശത്തിലും കലാശിക്കുന്നു.

9. In a war, the nation which loses is sometimes required to pay war reparation to the victorious side.
ചിലപ്പോൾ ഒരു യുദ്ധത്തിൽ തോൽക്കുന്ന രാഷ്ട്രം വിജയിക്കുന്ന പക്ഷത്തിന് യുദ്ധം ചെയ്തതിൻ്റെ നഷ്ടപരിഹാരത്തുക നൽകേണ്ടതായി വരും.

10. Anti-war movements have been active during most of the major wars in the 20th century.
20ആം നൂറ്റാണ്ടിൽ മിക്ക മുഖ്യ യുദ്ധങ്ങളുടെ അവസരത്തിൽ, യുദ്ധ-വിരുദ്ധ പ്രസ്ഥാനങ്ങൾ സജജീവമായിരുന്നിട്ടുണ്ട്.

11. Kashmir issue can lead to an Indo-Pak war.
കാശ്മീർ പ്രശ്നം ഒരു ഇന്ത്യാ-പാക്ക് യുദ്ധത്തിലേക്ക് നീങ്ങാൻ ആവും.

Image



Image
Image description
Post Reply