DAY 1

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

DAY 1

Post posted by VED »

ഒന്നാം ദിവസത്തെ ക്ളാസ്





Image
Image
Last edited by VED on Tue Jan 02, 2024 7:41 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

ആദ്യം നിങ്ങൾ Good morning Mr. Dev എന്നോ, Good afternoon Mr. Dev എന്നോ, Good evening Mr. Dev എന്നോ, ഏതാണ് ഉചിതം എന്നതു പ്രകാരം എന്നോട് പറയുക.

Good morning.

അർദ്ധ രാത്രി 12 മണി കഴിഞ്ഞതു മുതൽ ഉച്ച 12 മണിവരെ Good morning എന്ന് ആശംസിക്കാം.

ഉച്ച 12 മണിമുതൽ വൈകുന്നേരം ആറു മണിവരെ Good afternoon എന്നു പറയാം.

അതിന് ശേഷം, രാത്രി 12 മണിവരെ Good evening എന്നു പറയാം.

രാത്രി അവസരങ്ങളിൽ വിടപറയുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും Good night എന്നു പറയാം.

ഇവിടെ ഓർമ്മപ്പെടുത്തുകയാണ്, Mr. എന്ന വാക്കിന്‍റെ ഉച്ചാരണം, മിസ്റ്റർ എന്നല്ല.

Mr. എന്നവാക്കിന്‍റെ ഉച്ചാരണം കൃത്യമായി പറഞ്ഞു പഠിക്കുക. ഇത് വളരെ നിർബന്ധമുള്ള ഒരു കാര്യമാണ്.

ഗുണമേന്മയുള്ള ഇങ്ഗ്ളിഷിൽ ഔപചാരിക ബന്ധമുള്ള പുരുഷന്മാരെ സംബോധന ചെയ്യുന്നത്, അവരുടെ പേരിന് മുന്നിൽ Mr. എന്നു ചേർത്തുകൊണ്ടാണ്.

വിവാഹിതരായ സ്ത്രീകളുടെ പേരിന് മുന്നിൽ Mrs. എന്നും, അവിവാഹിതരോ ചെറുപ്രായക്കാരോ ആയ വനിതകളുടെ പേരിന് മുന്നിൽ Miss എന്നും ആണ് ഔപചാരികമായി ഉപയോഗിക്കേണ്ടത്.
Last edited by VED on Fri Jun 21, 2024 9:01 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

താഴെ നൽകിയിട്ടുള്ള ചിത്രം നോക്കുക.

I, He, She, They, We, You എന്ന പദങ്ങളുടെ നാല് വ്യത്യസ്ത പദരൂപങ്ങൾ ആണ് ഈ ചിത്രത്തിൽ നൽകിയിട്ടുള്ളത്.


Image
Last edited by VED on Thu Jun 20, 2024 9:05 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

Image


ആദ്യം ഒന്നാം കോളത്തിലെ വാക്കുകളെ ഒന്ന് വ്യക്തമായി പരിചയപ്പെടാം.

I ഞാൻ, എനിക്ക്

He അയാൾ, അയാൾക്ക്

She അയാൾ (സ്ത്രീ), അയാൾക്ക് (സ്ത്രീ)

They അവർ, അവർക്ക്

We ഞങ്ങൾ, ഞങ്ങൾക്ക്

You നിങ്ങൾ, നിങ്ങൾക്ക്

ഈ പദങ്ങൾ കൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.

ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കുക, മലയാളത്തിലെ നീ, അവൻ, അവൾ തുടങ്ങിയ ഹീന പദപ്രയോഗങ്ങൾ അതാത് ഇങ്ഗ്ളിഷ് പദങ്ങളുടെ അർത്ഥമായി നൽകിയിട്ടില്ല എന്ന്.

ഇക്കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ കാര്യങ്ങൾ ഈ പേജിൽ കാണാം .

ഈ പേജിലേക്കുള്ള ലിങ്ക് ഈ വീഡിയോയിന് കീഴിൽ നൽകിയിട്ടുണ്ട്.

Last edited by VED on Fri Jun 21, 2024 9:04 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

ഇനി ഈ വാക്യങ്ങൾ ആവർത്തിക്കുക.

ഒന്നാം കോളത്തിലെ വാക്കുകളെ കൃത്യമായി ഒന്ന് പരിചയപ്പെടാനാണ് ഇത് ചെയ്യുന്നത്.

വളരെ ലളിതമായി ഈ വാക്യങ്ങൾ വായിക്കുക. വാക്യരചനയെക്കുറിച്ച് ഇപ്പോൾ കാര്യമായി ചിന്തിക്കേണ്ടതില്ല.

► Click here to see Contents

1. I will go with them tomorrow.
ഞാൻ അവരോടൊപ്പം നാളെ പോകും.

2. He will come here next week.
അടുത്ത ആഴ്ച അയാൾ ഇവിടെ വരും.

3. She will stay in Australia.
അയാൾ (സ്ത്രീ) ഓസ്ട്രേലിയയിൽ താമസിക്കും.

4. They will write to the District Collector.
അവർ ജില്ലാ കലക്ടർക്ക് എഴുതും.

5. We will buy that land.
ഞങ്ങൾ ആ ഭൂമി വാങ്ങിക്കും.

6. You will find them sitting outside.
അവർ പുറത്ത് ഇരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.
Last edited by VED on Thu Jun 20, 2024 9:00 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

Image



ഇനി കോളം രണ്ടിലെ വാക്കുകൾ.


My എന്‍റെ

His അയാളുടെ

Her അയാളുടെ (സ്ത്രീ)

Their അവരുടെ

Our ഞങ്ങളുടെ

Your നിങ്ങളുടെ
Last edited by VED on Thu Jun 20, 2024 8:57 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »


► Click here to see Contents

That is my article.
അത് എന്‍റെ ലേഖനമാണ്.

This is his cousin.
ഇത് അയാളുടെ കസിൻ ആണ്.

Those are her friends.
അവ (അവർ) അയാളുടെ (സ്ത്രീ) സുഹൃത്തുക്കൾ ആണ്.

This is their neighbour-hood.
ഇത് അവരുടെ അയൽപ്പക്കം ആണ്.

He is our relative.
അയാൾ ഞങ്ങളടെ ബന്ധുവാണ്.

This is your land.
ഇത് നിങ്ങളുടെ ഭൂമിയാണ്.
Last edited by VED on Fri Jun 21, 2024 9:20 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

Image

4. ഇനി കോളം മൂന്ന്.

Mine എന്‍റേത്

His അയാളുടേത്

Hers അയാളുടേത് (സ്ത്രീ)

Theirs അവരുടേത്

Ours ഞങ്ങളുടേത്

Yours നിങ്ങളുടേത്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »


► Click here to see Contents


That bag over there is mine.
അവിടെ അപ്പുറത്തുള്ള ആ bag എന്റേത് ആണ്.

That dress is his.
ആ വസ്ത്രം അയാളുടേത് ആണ്.

Those books are hers.
ആ പുസ്തകങ്ങൾ അയാളുടേത് (സ്ത്രീ) ആണ്

That car is theirs.
ആ കാർ അവരുടേത് ആണ്.

Those mangoes are ours.
ആ മാങ്ങകൾ ഞങ്ങളുടേത് ആണ്.

These files are yours.
ഈ ഫൈലുകൾ നിങ്ങളുടേത് ആണ്.
Last edited by VED on Thu Jun 20, 2024 9:03 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

Image

5. ഇനി കോളം നാല്.

ഈ കോളത്തിലെ വാക്ക് രൂപങ്ങൾക്ക് ഒന്നിൽ കൂടുതൽ വാക്യാർത്ഥം ഉണ്ട് എന്നു മനസ്സിലാക്കുക.

Me - എന്നെ, എന്നോട്, എനിക്ക്

Him - അയാളെ, അയാളോട്, അയാൾക്ക്

Her - അയാളെ (സ്ത്രീ), അയാളോട് (സ്ത്രീ), അയാൾക്ക് (സ്ത്രീ)

Them - അവരെ, അവരോട്, അവർക്ക്

Us - ഞങ്ങളെ, ഞങ്ങളോട്, ഞങ്ങൾക്ക്

You - നിങ്ങളെ, നിങ്ങളോട്, നിങ്ങൾക്ക്


ഈ കോളത്തിലെ വാക്കുകളെ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുന്നത് അടുത്ത ക്ളാസിൽ ആവാം.



Last edited by VED on Thu Jun 20, 2024 9:04 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. Common conversation 1

Post posted by VED »

COMMON CONVERSATION

അടുത്തത് സാധാരണ സംഭാഷണ വാക്യങ്ങൾ ആണ്.



1. Why don’t you tell him the truth?
നിങ്ങൾ എന്ത് കൊണ്ട് അയാളോട് സത്യം പറയുന്നില്ല?

2. I waited for you till 6 O’clock.
6 മണിവരെ ഞാൻ നിങ്ങളെ കാത്ത് നിന്നു.

3. What did you tell him?
നിങ്ങൾ അയാളോട എന്ത് പറഞ്ഞു?

4. You shouldn’t have told him that.
നിങ്ങൾ അയാളോട് അത് പറയാൻ പാടില്ലായിരുന്നു.

5. Why are you simply getting angry?
നിങ്ങൾ എന്താണ് അഥവാ എന്തിനാണ് വെറുതെ ദേഷ്യം പിടിക്കുന്നത്?

6. Why are you late?
നിങ്ങൾ എന്ത് കൊണ്ടാണ് വൈകിയത്?

lateന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ലേറ്റ്' എന്നല്ല.

7. Can’t you tell him not to call me at night?
രാത്രിയിൽ എന്നെ വിളിക്കരുത് എന്ന് നിങ്ങൾക്ക് അയാളോട് പറയാൻ കഴിയില്ലെ?

call എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'കാൾ' എന്നും 'കോൾ' എന്നും അല്ല.

8. Yesterday was his birthday.
ഇന്നലെയായിരുന്നു അയാളുടെ പിറന്നാൾ.

birthday എന്ന പദത്തിൻ്റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ബർത്ത് ഡെ' എന്നല്ല.

9. She is getting married next month.
അയാൾ (സ്ത്രീ) അടുത്ത മാസം വിവാഹിതയാകുകയാണ്.

married എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'മാറീഡ്' എന്നല്ല.

10. You should not disturb him.
നിങ്ങൾ അയാളെ ശല്യപ്പെടുത്തരുത്.

disturbന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ഡിസ്റ്റർബ്' എന്നല്ല.
Last edited by VED on Fri Jun 21, 2024 9:40 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. English rhyme - Aeroplane aeroplane

Post posted by VED »

Image

Aeroplane aeroplane,
Up in the sky!

Please take me with you,
Wherever you fly!

Over the clouds,
Oh so high!

Let’s meet the rainbow
In the sky.

Last edited by VED on Fri Jun 21, 2024 9:43 pm, edited 1 time in total.
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

12. Speech

Post posted by Admn »

അടുത്തത് ഒരു പ്രസംഗമാണ്. ഈ പ്രസംഗത്തിൻ്റെ ആദ്യ വരികൾ നമുക്ക് ഇന്ന് പഠിക്കാം.

ഇവ നിങ്ങൾ പ്രസംഗിക്കുന്ന ഭാവത്തിൽ തന്നെ ആവർത്തിക്കുക.



1. The State of Our Nation

My dear friends:

എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ:

It is nice to be able to stand here and speak a few words to you.

ഇവിടെ നിന്നുകൊണ്ട് ഏതാനും വാക്കുകൾ നിങ്ങളോട് സംസാരിക്കാൻ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.

I want to speak to you about the terrible condition of our nation. It is true that our nation is developing. We are now a financially strong nation. There is enough and more foreign exchange in our coffers.

നമ്മുടെ രാജ്യത്തിൻ്റെ ഭയാനകരമായ അവസ്ഥയെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാഷ്ട്രം വളർന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളത് വാസ്തവം തന്നെയാണ്. ഇന്ന് നാം ഒരു സാമ്പത്തികമായി ശക്തമായ രാഷ്ട്രമാണ്. ആവശ്യത്തിനും, അതിലധികവും വിദേശ്യനാണ്യം നമ്മുടെ ഖജനാവുകളിൽ ഉണ്ട്.

Image description
Post Reply