ആമുഖം

Post Reply
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

ആമുഖം

Post posted by Admn »

Image
Image


► Click here to see Contents

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

1. Alphabet

Post posted by Admn »



ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ മുതിരുമ്പോൾ, ഇങ്ഗ്ളിഷ് ലിപികൾ മുതൽ തുടങ്ങേണ്ടതുണ്ട്. എന്നാൽ, ലിപികളും അക്കങ്ങളും മറ്റും പഠിപ്പിക്കേണ്ട കാര്യം പലരുടേയും കാര്യത്തിൽ ആവശ്യമില്ലാത്തതാണ്. എന്നിരുന്നാലും, ഇവയെ ഒഴിവാക്കാൻ ആവില്ല.

ഇങ്ഗ്ളിഷ് ലിപികളിൽ നിന്നും ക്ളാസ് സാവധാനത്തിൽ ആരംഭിക്കുന്നതാണ്. ഇതിലും പല ചെറുതായതും, എന്നാൽ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ കണ്ടേക്കാം.




Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

2. Capital and small letters

Post posted by Admn »


ഇങ്ഗ്ളിഷ് അക്ഷരമാലയിൽ അഥവാ Alphabetൽ 26 ലിപികൾ അഥവാ letters ആണ് ഉള്ളത്. ഈ 26 ലിപികൾ കൊണ്ടാണ് ഇങ്ഗ്ളിഷ് എന്ന ലോകൈകമായി ഉപയോഗിക്കപ്പെടുന്ന ഭാഷ കെട്ടിപടുത്തിരിക്കുന്നത്.

ഇങ്ഗ്ളിഷ് ലിപികൾക്ക് രണ്ട് രൂപം ഉണ്ട്. Capital lettersഉം Small lettersഉം. എന്നു വച്ചാൽ, വലിയക്ഷരവും, ചെറിയക്ഷരവും.

Capital letters അഥവാ വലിയക്ഷരങ്ങൾ ആണ് ഇവ 👇.
A, B, C, D, E, F, G, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X, Y, Z.

ഇതേ ലിപികൾ ചെറിയക്ഷരമായി കാണപ്പെടുന്നത് ഈ വിധമായാണ് 👇.

Small letters അഥവാ ചെറിയക്ഷരങ്ങൾ
a, b, c, d, e, f, g, h, i, j, k, l, m, n, o, p, q, r, s, t, u, v, w, x, y, z.

എന്നാൽ കൂട്ടക്ഷര രീതിയിൽ വാക്കുകൾ എഴുതുമ്പോൾ, ഈ ലിപികളുടെ രൂപത്തിൽ ചെറിയ തോതിലുള്ള മാറ്റം സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും, a എന്ന ലിപിക്ക്.

താഴെ നൽകിയിട്ടുള്ള ചിത്രത്തിൽനിന്നും ഈ കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാൻ ആവും.


Image

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

3. The letter 'I'

Post posted by Admn »



ഇനി എടുത്തു പറയേണ്ടത്, 'I' എന്ന ഇങ്ഗ്ളിഷ് ലിപിക്ക് 'ഞാൻ' എന്ന അർത്ഥമുണ്ട് എന്നതാണ്. വലിയക്ഷരത്തിലാണ് എഴുതേണ്ടത്.

ഉദാഹരണങ്ങൾ കേൾക്കുക, ആവർത്തിക്കുക.

I am writing.
ഞാൻ എഴുതുകയാണ്.

I am teaching.
ഞാൻ പഠിപ്പിക്കുകയാണ്.

I am studying.
ഞാൻ പഠിക്കുകയാണ്.

I am going.
ഞാൻ പോകുകയാണ്.

I am coming.
ഞാൻ വരികയാണ്.
 
I am trying to escape.
ഞാൻ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

I am waiting for the bus.
ഞാൻ ബസ് കത്ത് നിൽക്കുകയാണ്.

I am a coconunt tree climber.
ഞാൻ ഒരു തെങ്ങു കയറ്റക്കാരനാണ്.

I am a thinker.
ഞാൻ ഒരു ചിന്തകനാണ്.

I am a philosopher.
ഞാൻ ഒരു തത്വചിന്തകനാണ്.

I am relaxing.
ഞാൻ വിശ്രമിക്കുകയാണ്.

I am swimming.
ഞാൻ നീന്തുകയാണ്.

I am eating.
ഞാൻ തിന്നുകയാണ്.

I am drinking.
ഞാൻ കുടിക്കുകയാണ്. / ഞാൻ മദ്യപിക്കുകയാണ്.

I am trying to go abroad.
ഞാൻ വിദേശത്തേക്ക് പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

4. The letter 'a'

Post posted by Admn »



ഇങ്ഗ്ളിഷ് ലിപികളുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പറയാം.

A അഥവാ a എന്ന ലിപിയെക്കുറിച്ചാണ് ഇത്. ഈ ലിപിക്ക് 'ഒരു' എന്നൊരു അർത്ഥവും ഉണ്ട്.

താഴെ നൽകിയിട്ടുള്ള വാക്യങ്ങൾ കേൾക്കുക, ആവർത്തിക്കുക.


a

I want a pen:
എനിക്ക് ഒരു പേന വേണം.

He is a nice man:
അയാൾ ഒരു നല്ല മനുഷ്യനാണ്.

She is a doctor:
അയാൾ (സ്ത്രീ) ഒരു ഡോക്ടറാണ്.

Why do you want a cow?
നിങ്ങൾക്ക് എന്തിനാണ് ഒരു പശുവിനെ ആവശ്യം?

Did he give you a car?
അയാൾ നിങ്ങൾക്ക് ഒരു കാർ തന്നുവോ?

There is a place I know, where we can go.
നമുക്ക് പോകാൻപറ്റുന്ന ഒരു സ്ഥലം എനിക്കറിയാം.

She does seem to be a nice person:
അയാൾ (സ്ത്രീ) ഒരു നല്ല വ്യക്തിയാണെന്ന് തോന്നുന്നു.

What kind of a man are you?
നിങ്ങൾ എന്തൊരു തരം മനുഷ്യനാണ്?

She is a good singer.
അയാൾ (സ്ത്രീ) ഒരു നല്ല ഗായികയാണ്.

They have a very good house near the seaside.
കടൽത്തീരത്തിനടുത്തായി വളരെ നല്ല ഒരു വീട് അവർക്കുണ്ട്.



ഇനിപ്പറയാനുള്ളത്, A അഥവാ a എന്ന ലിപിയുടെ ഉച്ചാരണത്തെക്കുറിച്ചാണ്.

ലിപിയായി പറയുമ്പോൾ 'എ' എന്ന ഉച്ചാരണത്തിന് വളരെ അടുത്തായി ഈ ലിപിയുടെ ഉച്ചാരണം വരുന്നുണ്ട്.

എന്നാൽ, വാക്യങ്ങളിൽ ഒരു എന്ന അർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ, ചെറിയൊരു ഉച്ചാരണ വ്യത്യാസം ശ്രദ്ധിക്കാൻ പറ്റും.


Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

5. Is, Was, This, That

Post posted by Admn »



Repeat the audio.

പാഠഭാഗങ്ങളോടൊപ്പം വരുന്ന ശബ്ദരേഖ ഏതാനും പ്രാവശ്യം ആവർത്തിച്ച് പഠിക്കുക. ഇങ്ങിനെ ചെയ്താലെ ഇങ്ഗ്ളിഷ് സംസാരിക്കാനും മറ്റുമുള്ള കഴിവ് വർദ്ധിക്കുകയുള്ളു. വാക്കുകളുടെ ഉച്ചാരണം പ്രത്യേകം ശ്രദ്ധിക്കുക.



Is എന്ന വാക്കിന്‍റെ ഉച്ചാരണം 'ഈസ്' എന്നല്ല.

Was എന്ന വാക്കിന്‍റെ ഉച്ചാരണം 'വാസ്' എന്നല്ല.

'This' എന്ന വാക്കിന്‍റെ ഉച്ചാരണം ദിസ് എന്നല്ല.

'That' എന്ന വാക്കിന്‍റെ ഉച്ചാരണം ദാറ്റ് എന്നല്ല.



ഇങ്ഗ്ളിഷ് വാക്കുകൾ മലയാള ലിപികളിൽ എഴുതുമ്പോൾ, പലപ്പോഴും ഉച്ചാരണത്തിൽ വ്യത്യാസം സംഭവിക്കും.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

6. Is, Was, This, That - meaning

Post posted by Admn »



Is എന്ന വാക്കിന്‍റെ അർത്ഥം 'ആണ്' എന്നാണ്. ഉച്ചാരണം ശ്രദ്ധിക്കുക.

Was എന്ന വാക്കിന്‍റെ അർത്ഥം 'ആയിരുന്നു' എന്നാണ്. ഉച്ചാരണം ശ്രദ്ധിക്കുക.

This എന്ന വാക്കിന്‍റെ അർത്ഥം 'ഇത്' എന്നാണ്. ഉച്ചാരണം ശ്രദ്ധിക്കുക.

That എന്ന വാക്കിന്‍റെ അർത്ഥം 'അത്' എന്നാണ്. ഉച്ചാരണം ശ്രദ്ധിക്കുക.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

7. This is a - sentences

Post posted by Admn »



ഇനി നമുക്ക് 'a' (ഒരു) എന്ന പദം പല വാക്കുകളുമായി ബന്ധിപ്പിച്ച് നോക്കാം. ഇങ്ങിനെ ചെയ്യുമ്പോൾ പല കാര്യങ്ങളുടേയും ഇങ്ഗ്ളിഷ് വാക്കുകളും പഠിക്കാനാവും.

ആദ്യം This, അതായത് 'ഇത്', എന്ന വാക്കുകൊണ്ട് ആരംഭിക്കുന്ന വാക്യങ്ങൾ പറഞ്ഞു പഠിക്കാം.



This is a bat.
ഇത് ഒരു വവ്വാലാണ്. [ഉച്ചാരണം ബാറ്റ് എന്നല്ല.]

This is a bear.
ഇത് ഒരു കരടിയാണ്. [ഉച്ചാരണം ബിയർ എന്നല്ല.]

This is a honey bee.
ഇത് ഒരു തേനീച്ചയാണ്.

This is a beetle.
ഇത് ഒരു വണ്ടാണ്.

This is a bird.
ഇത് ഒരു പക്ഷിയാണ്

This is a boy.
ഇത് ഒരു (ആൺ)കുട്ടിയാണ്. [ഉച്ചാരണം ബോയി എന്നല്ല.]

This is a buffalo.
ഇത് ഒരു എരുമയാണ്.

This is a butterfly.
ഇത് ഒരു പൂമ്പാറ്റയാണ്. [ഉച്ചാരണം ബട്ടർഫ്ളൈ എന്നല്ല. ർ ശബ്ദം ലോലമാക്കുക]

This is a camel.
ഇത് ഒരു ഒട്ടകമാണ്. [ഉച്ചാരണം കാമൾ എന്നും ക്യാമൾ എന്നു അല്ല.]

This is a cane.
ഇത് ഒരു ചൂരലാണ്.

This is a cat.
ഇത് ഒരു പൂച്ചയാണ്. [ഉച്ചാരണം കാറ്റ് എന്നല്ല.]

This is a cave.
ഇത് ഒരു ഗുഹയാണ്. [ഉച്ചാരണം കേവ് എന്നല്ല.]

This is a cheetah.
ഇത് ഒരു ചീറ്റപ്പുലിയാണ്.

This is a cockroach.
ഇത് ഒരു പാറ്റയാണ്. (മലബാർ ഭാഷ: കൂറ)

This is a crab.
ഇത് ഒരു ഞണ്ടാണ്. [ഉച്ചാരണം ക്രാബ് എന്നല്ല.]

This is a cricket.
ഇത് ഒരു ചീവീടാണ്.

This is a crow.
ഇത് ഒരു കാക്കയാണ്.

This is a deer.
ഇത് ഒരു മാൻ ആണ്. [ഉച്ചാരണം ഡിയർ എന്നല്ല.]

This is a dog.
ഇത് ഒരു പട്ടിയാണ്. [ഉച്ചാരണം ഡോഗ് എന്നല്ല.]

This is a door.
ഇത് ഒരു വാതിലാണ്. [ഉച്ചാരണം ഡോറ് എന്നല്ല. റ് എന്ന ശബ്ദം ലോലപ്പെടുത്തുക]

This is a duck.
ഇത് ഒരു താറാവാണ്. [ഉച്ചാരണം ഡക്ക് എന്നല്ല. ക്ക് ശബ്ദം മിതപ്പെടുത്തുക]

This is a fish.
ഇത് ഒരു മത്സ്യമാണ്.

This is a fly.
ഇത് ഒരു ഈച്ചയാണ്.

This is a fox.
ഇത് ഒരു കുറുക്കനാണ്. [ഉച്ചാരണം ഫോക്സ് എന്നല്ല.]

This is a frog.
ഇത് ഒരു തവളയാണ്. [ഉച്ചാരണം ഫ്രോഗ് എന്നല്ല.]

This is a goat.
ഇത് ഒരു ആടാണ്.

This is a grasshopper.
ഇത് ഒരു പുൽച്ചാടിയാണ്. [ഉച്ചാരണം ഹോപ്പർ എന്നല്ല.]

This is a gun.
ഇത് ഒരു തോക്കാണ്.

This is a hippopotamus.
ഇത് ഒരു നീർക്കുതിരിയാണ്.

This is a horse.
ഇത് ഒരു കുതിരയാണ്. [ഉച്ചാരണം ഹോർസ് എന്നല്ല.]

This is a hyena.
ഇത് ഒരു കഴുതപ്പുലിയാണ്.

This is a jackal.
ഇത് ഒരു കുറുനരിയാണ്. [ഉച്ചാരണം ജെക്കോൾ എന്നല്ല.]

This is a kangaroo.
ഇത് ഒരു കങ്കാരു ആണ്. [ഉച്ചാരണം കങ്കാരു എന്നല്ല.]

This is a leopard.
ഇത് ഒരു പുള്ളിപ്പുലി ആണ്. [ഉച്ചാരണം ലിയോപാഡ് എന്നല്ല.]

This is a letter.
ഇത് ഒരു കത്താണ്.

This is a lion.
ഇത് ഒരു സിംഹമാണ്.

This is a house lizard.
ഇത് ഒരു പല്ലിയാണ്.

This is a man.
ഇത് ഒരു മനുഷ്യനാണ്.

This is a monkey.
ഇത് ഒരു കുരങ്ങാണ്.

This is a mosquito.
ഇത് ഒരു കൊതുകാണ്. [ഉച്ചാരണം മോസ്ക്കിറ്റോ എന്നല്ല.]

This is a mouse.
ഇത് ഒരു എലിയാണ്.

This is a pig.
ഇത് ഒരു പന്നിയാണ്.

This is a porcupine.
ഇത് ഒരു മുള്ളൻപന്നിയാണ്.

This is a rabbit.
ഇത് ഒരു മുയലാണ്.

This is a rat.
ഇത് ഒരു എലിയാണ്.

This is a rhinoceros.
ഇത് ഒരു കാണ്ടാമൃഗം ആണ്.

This is a scorpion.
ഇത് ഒരു തേൾ ആണ്.

This is a shark.
ഇത് ഒരു സ്രാവാണ്.

This is a sheep.
ഇത് ഒരു ചെമ്മരിയാടാണ്.

This is a snail.
ഇത് ഒരു ഒച്ചാണ്.

This is a snake.
ഇത് ഒരു പാമ്പാണ്.

This is a spider.
ഇത് ഒരു എട്ടുകാലിയാണ്.

This is a squirrel.
ഇത് ഒരു അണ്ണാനാണ്.

This is a swine.
ഇത് ഒരു പന്നിയാണ്.

This is a table.
ഇത് ഒരു മേശയാണ്. [ഉച്ചാരണം ടേബ്ൾ എന്നല്ല.]

This is a tiger.
ഇത് ഒരു കടുവയാണ്.

This is a toad.
ഇത് ഒരു മാക്രിയാണ്.

This is a tortoise.
ഇത് ഒരു ആമയാണ്. [ഉച്ചാരണം ടോർട്ടോയ്സ് എന്നല്ല.]

This is a tree.
ഇത് ഒരു മരമാണ്.

This is a vehicle.
ഇത് ഒരു വാഹനമാണ്. [ഉച്ചാരണം വെഹിക്കിൾ എന്നല്ല.]

This is a whale.
ഇത് ഒരു തിമിങ്കലമാണ്.

This is a wolf.
ഇത് ഒരു ചെന്നായയാണ്.

This is a woman.
ഇത് ഒരു സ്ത്രീയാണ്.

This is a worm.
ഇത് ഒരു പുഴുവാണ്.

This is a cowshed.
ഇത് ഒരു തൊഴുത്താണ്.

This is a hotel.
ഇത് ഒരു ഹോട്ടലാണ്.

This is a restaurant.
ഇത് ഒരു റെസ്റ്റോറൻ്റാണ്.

This is a garden.
ഇത് ഒരു പൂന്തോട്ടമാണ്.

This is a river.
ഇത് ഒരു പുഴയാണ്. [ഉച്ചാരണം റിവർ എന്നല്ല. ർ ശബ്ദം മിതപ്പെടുത്തുക]

This is a mountain.
ഇത് ഒരു മലയാണ്.

This is a hill.
ഇത് ഒരു കുന്നാണ്.

This is a meadow.
ഇത് ഒരു മേച്ചിൽ സ്ഥലം (പുൽത്തകിടി) ആണ്.

This is a stream.
ഇത് ഒരു അരുവിയാണ്.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

8. That is a - sentences

Post posted by Admn »


ഇനി That, അതായത് 'അത്', എന്ന വാക്കുകൊണ്ട് ആരംഭിക്കുന്ന വാക്യങ്ങൾ പറഞ്ഞു പഠിക്കാം.



That is a chair.
അത് ഒരു കസേരയാണ്.

That is a bangle.
അത് ഒരു വളയാണ്.

That is a rainbow.
അത് ഒരു മഴവില്ലാണ്.

That is a cloud.
അത് ഒരു മേഘമാണ്.

That is a raindrop.
അത് ഒരു മഴത്തുള്ളിയാണ്.

That is a sound.
അത് ഒരു ശബ്ദമാണ്.

That is a ball.
അത് ഒരു പന്താണ്. [ഉച്ചാരണം ബോൾ എന്നും ബാൾ എന്നും അല്ല.]

That is a house.
അത് ഒരു വീടാണ്.

That is a hut.
അത് ഒരു കുടിൽ ആണ്.

That is a pond.
അത് ഒരു കുളമാണ്.

That is a swing.
അത് ഒരു ഊഞ്ഞാലാണ്.

That is a good thing.
അത് ഒരു നല്ലകാര്യമാണ്.

That is a doll.
അത് ഒരു പാവയാണ്.

That is a nice idea.
അത് ഒരു നല്ല ആശയമാണ്.

That is a beautiful picture.
അത് ഒരു സുന്ദരമായ ചിത്രമാണ്.

That is a great book.
അത് ഒരു മഹത് ഗ്രന്ഥമാണ്.

That is a nice thought.
അത് ഒരു നല്ല ചിന്തയാണ്.

That is a rough place.
അത് ഒരു പരുക്കൻ സ്ഥലമാണ്. [ഉച്ചാരണം പ്ലേസ് എന്നല്ല.]

That is a huge dam.
അത് ഒരു വളരെ വലിയ അണക്കെട്ടാണ്.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

9. Exceptions - an

Post posted by Admn »



ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് 'a' എന്ന ലിപിയെക്കുറിച്ചാണ്. ഈ ലിപിക്ക് 'ഒരു' എന്ന അർത്ഥമുണ്ട്.

എന്നാൽ ചില വാക്കുകളുടെ മുന്നിൽ 'ഒരു' എന്ന അർത്ഥത്തിൽ 'a' ഉപയോഗിക്കാൻ പറ്റില്ല. സംസാരിക്കുമ്പോൾ 'a' എന്നതിന് പകരം 'an' എന്ന ശബ്ദം സ്വമേധയാ വന്നുചേരും.

ഉദാഹരണത്തിന് 'a apple' എന്നല്ല ശബ്ദം വരിക.

മറിച്ച് 'an apple' എന്ന ശബ്ദമാണ് വരിക.

ഈ ശബ്ദവ്യത്യാസം വരുന്നത് 'a, e, i, o, u' തുടങ്ങിയ ലിപികൾകൊണ്ട് തുടങ്ങുന്ന വാക്കുകളുടെ മുന്നിൽ 'ഒരു' എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോഴാണ്.

ഈ 'a, e, i, o, u' എന്ന ലിപകൾക്ക് Vowels എന്നാണ് പറയുക.

അപ്പോൾ, ഏതെങ്കിലും Vowel കൊണ്ട് തുടങ്ങുന്ന വാക്കുകളുടെ മുന്നിൽ 'a' ഉപയോഗിക്കുന്നതിന് പകരം 'an' ഉപയോഗിക്കേണ്ടതാണ്.

ഒരു വാക്കിന്‍റെ തുടക്കം ഏതെങ്കിലും Vowel ശബ്ദത്താൽ ആണെങ്കിലും 'an' ആണ് ഉപയോഗിക്കേണ്ടത്.

ഈ നിയമത്തിന് ചില വാക്കുകളുടെ കാര്യത്തിൽ ഒഴിവുണ്ട് (exceptions). അതിനെക്കുറിച്ച് അടുത്തതായി പറയാം.

ഇപ്പോൾ താഴെ നൽകിയിട്ടുള്ള വാക്യങ്ങൾ കേട്ടും ആവർത്തിച്ചും പഠിക്കുക.





I want an apple.
എനിക്ക് ഒരു apple വേണം. [Apple എന്ന വാക്കിന്‍റെ ഉച്ചാരണം 'ആപ്പിൾ' എന്നല്ല എന്ന് മനസ്സിലാക്കുക]
 
He bought an elephant.
അയാൾ ഒരു ആനയെ വാങ്ങിച്ചു.

She is going to be an engineer.
അയാൾ (സ്ത്രീ) ഒരു engineer ആകാൻ പോകുകയാണ്.

It is an oval shape.
അത് ഒരു ഓവൽ ആകൃതിയാണ്.

We are eating an ice cream.
ഞങ്ങൾ ഒരു ഐസ് ക്രീം തിന്നുകയാണ് /കഴിക്കുകയാണ്.

Titanic was hit by an iceberg.
ടൈറ്റാനിക്ക് ഒരു iceberg ആലാണ് ഇടിക്കപ്പെട്ടത്.
 
He was a General without an army.
പട്ടാളം ഇല്ലാത്ത ഒരു ജൻ-റൽ ആയിരുന്ന അയാൾ.

He was an object of ridicule.
അയാളൊരു പരിഹാസപാത്രമായിരുന്നു.

Everyone had an interest in seeing him dead.
അയാൾ മരിച്ചുകാണുന്നതിൽ എല്ലാവർക്കും ഒരു തൽപ്പര്യം ഉണ്ടായിരുന്നു.

He was an able writer.
അയാൾ കഴിവുള്ള ഒരു എഴുത്തുകാരനായിരുന്നു.

She is an admirable painter.
അയാൾ (സ്ത്രീ) ഒരു സ്തുത്യർഹയായ painter ആയിരുന്നു.

He gave me an outline map.
അയാൾ എനിക്കൊരു outline map തന്നു. [Map എന്ന വാക്കിന്‍റെ ഉച്ചാരണം 'മാപ്പ്' എന്നല്ല എന്ന് മനസ്സിലാക്കുക]
 
He was not an unsuccessful businessman.
അയളൊരു വിജയം വരിക്കാത്ത ബിസിനസ്സുകാരനായിരുന്നില്ല.
 
She was an excellent cook.
അയാൾ (സ്ത്രീ) ഒരു ഉഗ്രൻ പാചകക്കാരിയായിരുന്നു.

It was an astonishing incident.
അതൊരു അത്ഭുതപ്പെടുത്തുന്ന സംഭവമായിരുന്നു.

He was an author with a lot of readers.
വളരെ അധികം വായനക്കാരുളള ഒരു എഴുത്തുകാരനായിരുന്നു അയാൾ.
 
It was an airless room.
വായുവില്ലാത്ത (വായുസഞ്ചാരമില്ലാത്ത) ഒരുമുറിയായിരുന്നു അത്.
 
He was an editor who no one liked.
ആരും ഇഷ്ടപ്പെടാത്ത ഒരു editor ആയിരുന്നു അയാൾ.

As an art, it was of no use.
കലയെന്ന നിലയിൽ അത് യാതൊരു ഉപയോഗവുമില്ലാത്തതായിരുന്നു.

There was an aroma in the room.
മുറിക്കകത്ത് ഒരു സുഗന്ധമുണ്ടായിരുന്നു.

She was an intimate friend of mine.
അയാൾ (സ്ത്രീ) എന്‍റെയൊരു ആത്മമിത്രമായിരുന്നു.

I bought an umbrella.
ഞാൻ ഒരു കുട വാങ്ങിച്ചു.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

10. An sentences

Post posted by Admn »



ഇനി നമുക്ക് മുകളിൽ നൽകിയ നിയമം ഒഴിവാക്കുന്ന വാക്കുകളെ നോക്കാം. ഇവകൂടി കേട്ട് പഠിക്കുക. ശരിയായ ഉച്ചാരണത്തിൽ പറഞ്ഞ് പരിശീലിക്കുക.


Exceptions (ഒഴിവുകൾ)

He is a university professor.
അയാളൊരു university പ്രൊഫസറാണ്.

It is a unique opportunity.
ഇതൊരു അപൂർവ്വ അവസരമാണ്.

It was a universal rule.
ഇത് ഒരു ലോകൈക നിയമമായിരുന്നു.

It was a unit used in the earlier days.
മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു unit ആയിരുന്നു.
 
It was a unanimous decision.
അത് ഒരു ഏകകണ്ഠമായ തീരുമാനമായിരുന്നു.

It was a one-eyed bird.
അത് ഒരു ഒറ്റക്കണ്ണൻ പക്ഷിയായിരുന്നു.



NOTE ശ്രദ്ധിക്കുക:

'a' എന്ന വാക്കിന്‍റെ ഉച്ചാരണം 'എ' എന്ന ശബ്ദത്തിൽ നിന്നും ചെറുതായി മാറ്റമുണ്ട്, വാക്യത്തിൽ പ്രയോഗിക്കുമ്പോൾ.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

11. It

Post posted by Admn »



NOTE ശ്രദ്ധിക്കുക:

It എന്ന വാക്കിന്‍റെ അർത്ഥം 'അത്' എന്നും 'ഇത്' എന്നും ആണ്.

എന്നാൽ ഈ രണ്ട് അർത്ഥവും വരാത്ത അവസരങ്ങളും ഉണ്ട്.

ഉദാഹരണത്തിന്, 'It is raining' എന്ന് പറഞ്ഞാൽ, 'അത് മഴപെയ്യുകയാണ്' എന്നോ, 'ഇത് മഴപെയ്യുകയാണ്' എന്നോ ഉള്ള അർത്ഥമല്ല വരുന്നത്.


'It is raining' എന്നതിന്‍റെ അർത്ഥം 'മഴപെയ്യുകയാണ്' എന്നാണ്.

'It was raining' എന്നതിന്‍റെ അർത്ഥം 'മഴപെയ്യുകയായിരുന്നു' എന്നാണ്.


Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

12. 'The' word

Post posted by Admn »



The

ഇനി നമുക്ക് 'The' എന്ന പദത്തെ എടുക്കാം.

'The' എന്ന പദം, ഏതെങ്കിലും വാക്കിന് മുന്നിൽ വന്നാൽ, 'പ്രസക്തമായത്', അല്ലെങ്കിൽ 'പരാമർശ്ശിക്കപ്പെട്ടത്', എന്ന രീതിയിൽ ഉള്ള അർത്ഥമാണ് വരിക.

ഈ ഉദാഹരണങ്ങൾ നോക്കുക:


1. 'I drank tea'.
ഞാൻ ചായ കുടിച്ചു.

2. 'I drank the tea'.
ഞാൻ (പരാമർശ്ശിക്കപ്പെട്ട ആ) ചായ കുടിച്ചു.

മലയാളത്തിലേക്ക് ലളിതമായ രീതിയിൽ ഈ രണ്ട് ഇങ്ഗ്ളിഷ് വാക്ക്യങ്ങളും തർജ്ജമചെയ്യുമ്പോൾ, അർത്ഥം 'ഞാൻ ചായകുടിച്ചു' എന്നാണ് വരുന്നതെങ്കിലും, 'I drank the tea' എന്ന് പറയുമ്പോൾ, പ്രസക്തമായതോ, അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഉദ്ദേശിച്ചതോ, സൂചിപ്പിച്ചതോ ആയ ചായ എന്നർത്ഥം വരുന്നു.

അത് കൊണ്ട് തന്നെ, 'I drank the tea' എന്ന വാക്യത്തിന്‍റെ അർത്ഥം 'ഞാൻ ആ ചായ കുടിച്ചു' എന്നതാവും കൂടുതൽ ശരി.




'The' എന്ന വാക്കിന് ഇങ്ഗ്ളിഷ് സംസാരിക്കുമ്പോൾ സാധാരണയായി രണ്ട് ഉച്ചാരണങ്ങളാണ് ഉപയോഗിക്കപ്പെടാറ്.

ഈ വാക്കിൻ്റെ പൊതുവായ ഉച്ചാരണം 'ദ്' എന്നതിന് അടുത്താണ്.

എന്നാൽ Vowels അഥവാ a, e, i, o, u എന്നീ ലിപികളാൽ (Vowels) തുടങ്ങുന്ന വാക്കുകളുടേയും ആ ലിപികളുടെ ശബ്ദത്താൽ തുടങ്ങുന്ന വാക്കുകളുടേയും മുന്നിൽ 'The' വരുമ്പോൾ, ഉച്ചാരണം 'ദി' എന്നതിന് അടുത്തായി മാറുന്നു.

ശബ്ദരേഖ കേൾക്കുക.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

13. The - sentences

Post posted by Admn »





This is the boy who threw stones at the bus.
ബസ്സിന് നേരെ കല്ലെറിഞ്ഞ കുട്ടി ഇതാണ്.

The man in this picture is Mr. Veerappan.
ഈ ചിത്രത്തിൽ ഉള്ള മനുഷ്യൻ വീരപ്പനാണ്.

The girl who came here is our neighbour.
ഇവിടെ വന്ന പെൺകുട്ടി ഞങ്ങളുടെ അയൽക്കാരിയാണ്.

He is the police officer who killed him.
അയാളെ കൊന്ന police officer ഇയാളാണ്.
 
Did you drink the tea, which was here?
ഇവിടെ ഉണ്ടായിരുന്ന ചായ നിങ്ങൾ കുടിച്ചുവോ?
 
This is the car which I bought from Delhi.
ഡൽഹിയിൽനിന്നും ഞാൻവാങ്ങിച്ച കാറ് ഇതാണ്.
 
The mangoes in this basket are not ripe.
കൊട്ടയിലുള്ള മാങ്ങ(കൾ) പഴുത്തവയല്ല.
 
The huge response we got was quite unexpected.
ഞങ്ങൾക്ക് ലഭിച്ച അത്യുഗ്രൻ സ്വീകരണം തികച്ചും അപ്രതീക്ഷിതമായിരുന്നു.
 
He is the person who created all this problem.
  ഈ പ്രശ്നങ്ങളെല്ലാം സൃഷ്ടിച്ച വ്യക്തി ഇയാളാണ്.

Please call the hospital.
Hospitalലേക്ക് ഒന്ന് വിളിക്കൂ.
 
Did you phone the doctor?
നിങ്ങൾ ഡോക്ടറെ വിളിച്ചോ?

I bought the car yesterday.
ഞാൻ ആ കാർ ഇന്നലെ വാങ്ങിച്ചു.

He went to bring the bag.
ആ bag കൊണ്ടുവരുവാനായി, അയാൾ പോയി.

I got back the money I lost yesterday.
ഇന്നലെ നഷ്ടപ്പെട്ട ആ പണം എനിക്ക് തിരിച്ചുകിട്ടി.

Even if it rains, the game will continue.
മഴ പെയ്താൽകൂടി, കളി തുടരും.

This is the main sheet.
ഇതാണ് മെയ്ൻ ഷീറ്റ്.

This is the orange I bought yesterday.
ഞാൻ ഇന്നലെ വാങ്ങിച്ച orange ഇതാണ്. (orange എന്ന വാക്കിൻ്റെ ഉച്ചാരണം ശ്രദ്ധിക്കുക)

This is the apple which you gave me last week.
നിങ്ങൾ കഴിഞ്ഞ ആഴ്ച എനിക്ക് തന്ന apple ഇതാണ്. (apple എന്ന വാക്കിൻ്റെ ഉച്ചാരണം ശ്രദ്ധിക്കുക)


Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

14. Capital letter

Post posted by Admn »



ഇങ്ഗ്ളിഷിൽ എഴുതുന്ന അവസരത്തിൽ, വാക്യങ്ങൾ ആരംഭിക്കേണ്ടുന്നത് Capital letter അഥവാ വലിയ അക്ഷരത്തിൽ ആണ്.

എന്നുവച്ചാൽ, വാക്യത്തൻ്റെ ആദ്യ വാക്കിൻ്റെ ആദ്യ അക്ഷരം വലിയ ആക്ഷരം ആയിരിക്കേണം, എന്ന്.

അതേ പോലെ തന്നെ, വ്യക്തികൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ, പുസ്തകങ്ങൾ, സിനിമാപേരുകൾ തുടങ്ങിയ ചില കാര്യങ്ങളുടെ പേരുകൾ എഴുതുന്ന അവസരത്തിലും, ആ വാക്കുകളുടെ ആദ്യ അക്ഷരം വലിയക്ഷരം ആയിരിക്കേണം.

Image
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

Navigation

Post posted by Admn »

Image


Image
Image description
Post Reply