Terms and Conditions

Post Reply
Admn
Site Admin
Posts: 523
Joined: Wed Aug 09, 2023 8:10 pm
Contact:

Terms and Conditions

Post posted by Admn »

വ്യവസ്ഥകളും നിബന്ധനകളും

1. ഈ English പഠിപ്പിക്കൽ പദ്ധതി നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉത്തമ വിശ്വാസം ഉണ്ട് എങ്കിൽ മാത്രമേ നിങ്ങൾ ഇതിനായി പണം അടച്ചു ചേരാവൂ.

2. ഈ പഠിപ്പിക്കൽ പദ്ധതിയിൽ ചേരുന്ന എല്ലാവർക്കും ഇത് ഗുണം ചെയ്യുമെന്നോ, അവർ ഉദ്ദേശിക്കുന്ന ഗുണം ലഭിക്കുമെന്നോ ഉള്ള യാതോരു ഉറപ്പും ഞങ്ങൾ നൽകുന്നില്ല.

3. നിങ്ങൾ അടച്ച പണം യാതോരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.

4. നിങ്ങൾ വിജയകരമായി ഫീസ് അടച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് തൽക്ഷണം അതാത് ക്ളാസ് വീഡിയോ / PDF ഫൈലുകൾ കാണാനുള്ള അനുവാദം ലഭിക്കുന്നതല്ല. ഇപ്പോൾ ഉള്ള സ്ഥിതിവിശേഷത്തിൽ, നിങ്ങൾക്ക് പഠന വീഡിയോകളിലേക്കും അവയുടെ PDF ഫൈലുകളിലേക്കും ഉള്ള പ്രവേശനം ഞങ്ങൾ manual ആയി നൽകേണ്ടതാണ്. അതിന് ഏതാനും നിമിഷങ്ങൾ മുതൽ 24 മണിക്കൂറവരെ സമയം എടുത്തേക്കാം.

5. ഈ വീഡിയോ / PDF ഫൈലുകളിൽ മിക്കവയും ഡൗൺലോഡ് ചെയ്യാനുള്ള അനുവാദം നിങ്ങൾക്ക് ലഭിക്കുന്നതല്ല.

6. നിങ്ങൾക്ക് പ്രവേശനം ലഭിച്ച വീഡിയോകളും, PDF ഫൈലുകളും നിങ്ങൾ പണമടച്ചതിന് ശേഷം ഒൻപത് മാസക്കാലം നിങ്ങൾക്ക് ലഭ്യമായിരിക്കും എന്ന് ഞങ്ങൾ ഉറപ്പുതരുന്നു. എന്നാൽ, ഒൻപത് മാസത്തിന് ശേഷം, ഈ കാര്യങ്ങളിലേക്കുള്ള പ്രവേശനം ഞങ്ങൾ സാധാരണ ഗതിയിൽ നിഷേധിക്കില്ല. എന്നാൽ, ഈ വക കാര്യങ്ങൾ പലവിധ ഓൺലൈൻ വേദികളിൽ ആണ് വച്ചിട്ടുള്ളത് എന്നതിനാൽ, ഭാവിയിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു ചേരും എന്ന് ഇന്ന് പറയാൻ ആവില്ല എന്നേയുള്ളു. അതിനാൽ തന്നെ നിങ്ങൾക്ക് കാണാൻ അനുവാദം ലഭിക്കുന്ന വീഡിയോ / PDF ഫൈലുകൾ എന്നന്നേക്കുമായി നിങ്ങൾക്ക് ലഭ്യമാകും എന്നുള്ള ഒരു വാഗ്ദാനം ഞങ്ങൾ നൽകുന്നില്ല

8. നിങ്ങൾ പണം അടച്ചതിന് ശേഷം, ഒൻപത് മാസങ്ങൾക്ക് ശേഷം എന്തെങ്കിലും കാരണങ്ങളാൽ, നിങ്ങൾക്ക് വീഡിയോകളിലേക്കും, PDF ഫൈലുകളിലേക്കും പ്രവേശനം ലഭിക്കുന്നില്ലായെങ്കിൽ ഞങ്ങൾക്ക് യാതോരുവിധ ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും, കഴിവതും നിങ്ങളുടെ പ്രവേശനം നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചേക്കാം.

10. വെബ് പേജുമായോ, പണം അടച്ചതുമായോ, അതുമല്ലെങ്കിൽ ക്ളാസിൽ നൽകിയ വിവരവുമായോ ബന്ധപ്പെട്ടുകൊണ്ട് നിങ്ങൾ എന്തെങ്കിലും പിശക് കണ്ടെത്തുകയോ അനുഭവപ്പെടുകയോ ചെയ്യുകയാണ് എങ്കിൽ, നിങ്ങൾക്ക് Class coordinatorറെ ആ കാര്യം അറിയിക്കാവുന്നതാണ്. ഫോൺ, WhatsApp, Telegram മുഖേനെ.

11. ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെട്ടുകൊണ്ട് എന്ത് സംശയമോ ചോദ്യമോ ഉണ്ടെങ്കിൽ, അതിന് തക്കതായ വിശദീകരണം നൽകാൻ Class coordinator ബാധ്യസ്ഥനല്ല.

12. വരിസംഖ്യ മുഴുവനും നൽകിയിട്ടുള്ള ആളുകൾക്ക് ഏതാനും മാസക്കാലം ചോദ്യങ്ങൾ ചോദിക്കാനും മറ്റുമായി ഒരു ഓൺലൈൻ വേദി ഒരുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഈ കാര്യം ഞങ്ങൾക്ക് വിജയകരമായി നടപ്പിലാക്കാൻ ആവുകയാണ് എങ്കിൽ ആ കാര്യം ഈ വെബ് പേജിൽ പോസ്റ്റ് ചെയ്യുന്നതിയരിക്കും.

13. ഈ പഠന ക്ളാസിൽ പഠിപ്പിക്കുന്ന ഇങ്ഗ്ളിഷ്, സ്കൂൾ, കോളെജ് സിലബസിൽ പഠിപ്പിക്കുന്ന ഇങ്ഗ്ളിഷിൽ നിന്നും പലപ്പോഴും വ്യത്യസ്തമായിരിക്കാം. അതിനാൽ തന്നെ, സ്കൂൾ, കോളെജ് പഠനത്തിനായുള്ള ഒരു പഠന പദ്ധതിയല്ല ഇത്. മറിച്ച് മലയാളം ഭാഷ നിങ്ങൾ സംസാരിക്കുന്നതു പോലെയുള്ള രീതിയിൽ ആണ് ഈ പഠന പദ്ധതിയിൽ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത്.

14. ഈ പഠന പദ്ധതയിൽ യാതോരു വിധ തെറ്റുകളും പിശകുകളും ഇല്ലായെന്നുള്ള യാതോരു ഉറപ്പും ഞങ്ങൾ നൽകുന്നില്ല.





Image
Post Reply

Who is online

Users browsing this forum: No registered users and 0 guests