DAY 2

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

DAY 2

Post posted by VED »

രണ്ടാം ദിവസത്തെ ക്ളാസ്


Good morning everybody.

ഇനി ഒരു കാര്യം പറയാനുണ്ട്.

ഈ വീഡിയോയിലെ പാഠങ്ങൾ പഠിക്കുമ്പോൾ, ഓരോ കാര്യവും ഒരു പ്രാവശ്യം പഠിച്ചതിന് ശേഷം, വീഡിയോ അവിടെ pause ചെയ്യുക. അതിന് ശേഷം, ആ പഠിച്ച കാര്യം ഒരു പ്രാവശ്യം കൂടി ആവർത്തിക്കുക
.
.
Last edited by VED on Tue Jun 25, 2024 10:10 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

താഴെ നൽകിയിട്ടുള്ള ചിത്രം നോക്കുക.

I, He, She, They, We, You എന്ന പദങ്ങളുടെ നാല് വ്യത്യസ്ത പദരൂപങ്ങൾ ആണ് ഈ ചിത്രത്തിൽ നൽകിയിട്ടുള്ളത്.


Image
Last edited by VED on Tue Jun 25, 2024 10:15 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

Image

കോളം നാല് പഠിക്കാം.

ഈ കോളത്തിലെ വാക്ക് രൂപങ്ങൾക്ക് മൂന്ന് വാക്യാർത്ഥം ഉണ്ട് എന്ന് മനസ്സിലാക്കുക.

ഈ കാര്യം കഴിഞ്ഞ ക്ളാസിൽ പറഞ്ഞു തന്ന കാര്യം തന്നെയാണ്.



Me - എന്നെ, എന്നോട്, എനിക്ക്

Him - അയാളെ, അയാളോട്, അയാൾക്ക്

Her - അയാളെ (സ്ത്രീ), അയാളോട് (സ്ത്രീ), അയാൾക്ക് (സ്ത്രീ)

Them - അവരെ, അവരോട്, അവർക്ക്

Us - ഞങ്ങളെ, ഞങ്ങളോട്, ഞങ്ങൾക്ക്

You - നിങ്ങളെ, നിങ്ങളോട്, നിങ്ങൾക്ക്

Last edited by VED on Tue Jun 25, 2024 10:19 am, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

4a. ആദ്യം ആദ്യത്തെ അർത്ഥത്തിൽ വാക്യങ്ങൾ സൃഷ്ടിക്കാം.

Image

1. You can call me in the evening.
നിങ്ങൾക്ക് എന്നെ വൈകുന്നേരം വിളിക്കാൻ കഴിയും.

2. They can see him tomorrow.
അവർക്ക് അയാളെ നാളെ കാണാൻ കഴിയും.

3. We can approach her.
നമുക്ക് അയാളെ (സ്ത്രി) സമീപിക്കാൻ കഴിയും.

4. I can find them.
എനിക്ക് അവരെ കണ്ടെത്താൻ കഴിയും.

5. You can help us.
നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ കഴിയും.

6. We can support you.
ഞങ്ങൾക്ക് നിങ്ങളെ പിന്തുണയ്ക്കാൻ കഴിയും.
Last edited by VED on Tue Jun 25, 2024 10:22 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

4b. ഇനി രണ്ടാമത്തെ അർത്ഥരൂപം ഉപയോഗിക്കാം.

Image

You may ask me anything.
നിങ്ങൾ എന്നോട് എന്തു വേണമെങ്കിലും ചോദിച്ചോളൂ.

He may ask him for some money.
അയാൾ അയാളോട് കുറച്ച് പണത്തിനായി ചോദിച്ചേക്കാം.

They may ask her to support their party.
അവരുടെ പാർട്ടിയെ പിന്തുണയ്ക്കാൻ അവർ അയാളോട് (സ്ത്രീ) ആവശ്യപ്പെട്ടേക്കാം.

She may request them not to interfer.
ഇടപെടരുത് എന്ന് അയാൾ (സ്ത്രീ) അവരോട് ആവശ്യപ്പെട്ടേക്കാം.

They may tell us everything.
അവർ ഞങ്ങളോട് എല്ലാം പറഞ്ഞേക്കാം.

I may talk with you.
ഞാൻ നിങ്ങളോട് സംസാരിച്ചേക്കാം.
Last edited by VED on Mon Apr 29, 2024 1:32 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4c. ഇനി മൂന്നാമത്തെ അർത്ഥരൂപം ഉപയോഗിക്കാം.

Image

Give me some water to drink.
എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം തരൂ.

Find a good house for him.
അയാൾക്ക് ഒരു നല്ല വീട് കണ്ടെത്തിക്കൊടുക്കൂ.

Send her a fast computer.
അയാൾക്ക് (സ്ത്രീ) ഒരു വേഗത കൂടിയ കമ്പ്യൂട്ടർ അയച്ചുകൊടുക്കൂ.

Tell a story to them.
അവർക്ക് ഒരു കഥ പറഞ്ഞുകൊടുക്കൂ.

Show us the way.
ഞങ്ങൾക്ക് വഴി കാണിച്ചുതരൂ.

I will open the gate for you.
ഞാൻ നിങ്ങൾക്ക് ഗെയ്റ്റ് തുറന്നുതരും.


Last edited by VED on Sat Jun 22, 2024 7:03 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Common conversation

Post posted by VED »

ഇനി അടുത്തത് സാധാരണ സംഭാഷണ വാക്യങ്ങൾ ആണ്.



ഈ വാക്യങ്ങൾ വെറുതെ വായിച്ചും ആവർത്തിച്ചും മനസ്സിന് പരിചയപ്പെടുത്തുക. ഇവ പിന്നീട് പലപ്പോഴും സാധാരണ സംഭാഷങ്ങളിൽ ഉപയോഗിക്കാൻ സൗകര്യപ്പെടാം.


1. Could you please keep quiet?
നിങ്ങൾക്കൊന്ന് അടങ്ങിയിരിക്കാമോ?

2. Would you go and see the place?
നിങ്ങൾ ആ സ്ഥലം പോയൊന്ന് കാണുമോ?

place എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'പ്ളേസ്' എന്നല്ല.


3. You will surely like the place.
നിങ്ങൾ ആ സ്ഥലം തീർച്ചയായും ഇഷ്ടപ്പെടും.

4. When is your exam starting?
നിങ്ങളുടെ പരീക്ഷയെന്നാണ് തുടങ്ങുന്നത്?

exam എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'എക്സാം' എന്നല്ല.


5. I am having a fever.
എനിക്ക് പനിച്ച് കൊണ്ടിരിക്കുകയാണ്.

6. I forgot that.
ഞാൻ അത് മറന്ന് പോയി.

forgot എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ഫോർഗോട്ട്' എന്നല്ല.


7. What are you thinking?
നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?

8. May I know your name, please?
നിങ്ങളുടെ പേര് എന്താണ് എന്ന് ഞാൻ അറിഞ്ഞോട്ടെ?

name എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'നേം' എന്നല്ല.


9. Where is he now?
അയാൾ ഇപ്പോൾ എവിടെയാണ്?

10. What are you thinking of?
നിങ്ങൾ എന്തിനെക്കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്?
Last edited by VED on Sat Jun 22, 2024 7:07 pm, edited 8 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. You do!

Post posted by VED »

You do



ഇനി നമുക്ക് You do നിങ്ങൾ ചെയ്യൂ എന്ന പദപ്രയോഗം ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.

ഇതിന് ഇതുവരെ പഠിച്ച വാക്കുകളുടെ പട്ടികയുമായി ബന്ധമില്ലായെന്ന് മനസ്സിലാക്കുക.

എന്നിരുന്നാലും, താഴെ നൽകിയിട്ടുള്ള പട്ടികയിലെ ഒന്നാം കോളത്തിലെ You എന്ന പദമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത് എന്നും മനസ്സിലാക്കുക.

ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്, ഈ രീതിയിൽ You എന്ന പദം വാക്യത്തിൽ ഉപയോഗിച്ചാൽ രണ്ട് വ്യത്യസ്ത അർത്ഥങ്ങൾക്ക് സാധ്യതയുണ്ട് എന്നതാണ്. ആദ്യത്തെ അർത്ഥം, നേരത്തെ പഠിപ്പിച്ച ഒന്നാം കോളത്തിലെ വാക്കുകളുടെ അർത്ഥം തന്നെയാണ്.

അതായത്, നിങ്ങൾ ചെയ്യാറുണ്ട്, നിങ്ങൾ ചെയ്യുന്നു, എന്ന അർത്ഥം.

ഇവിടെ ഇപ്പോൾ പഠിപ്പിക്കുന്ന അർത്ഥം നിങ്ങൾ ചെയ്യൂ, എന്നതാണ്.

Image



1. You ask for some money
നിങ്ങൾ കുറച്ച് പണത്തിന് ചോദിക്കൂ.

2. You attack him at night
നിങ്ങൾ അയാളെ രാത്രിയിൽ ആക്രമിക്കൂ.

3. You bathe tomorrow
നിങ്ങൾ നാളെ കുളിക്കൂ.

4. You beat him
നിങ്ങൾ അയാളെ അടിക്കൂ.

5. You bend this rod
നിങ്ങൾ ഈ കമ്പ് വളയ്ക്കൂ.

6. You bite the cake
നിങ്ങൾ (ആ) കെയ്ക്ക് കടിക്കൂ.

7. You boil this egg
നിങ്ങൾ ഈ മുട്ട പുഴുങ്ങൂ.

NOTE: 'boil' എന്ന വാക്കിന് പുഴുങ്ങുക എന്നും, തിളപ്പിക്കുക എന്നും അർത്ഥമുണ്ട്.

Boil എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക.

8. You boil this water
നിങ്ങൾ ഈ വെള്ളം തിളപ്പിക്കൂ.

9. You bore into the ground
നിങ്ങൾ നിലത്തിനുള്ളിലേക്ക് തുളയ്ക്കൂ.
Last edited by VED on Tue Jun 25, 2024 4:09 pm, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. English rhyme - Lucy locket!

Post posted by VED »

Image


Lucy Locket lost her pocket,
Kitty Fisher found it!

Not a penny was there in it,
Only ribbon round it!
Last edited by VED on Sat Jun 22, 2024 7:10 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Speech - State of our nation 2

Post posted by VED »


കഴിഞ്ഞ ക്ളാസിൽ പഠിച്ച പ്രസംഗത്തിൻ്റെ രണ്ടാം ഭാഗമാണ് ഇത്.



Yet, where is the evidence of all this on the streets of this nation?

എന്നിട്ടും ഇതിൻ്റെയെല്ലാം തെളിവ് ഈ രാഷ്ട്രത്തിലെ തെരുവുകളിൽ എവിടെയാണ് ഉള്ളത്?

The government is having a lot of money.

സർക്കാരിൻ്റെ കൈവശം വളരെയധികം പണം ഉണ്ട്.

But there is nothing an ordinary man of this nation can get from the nation.

എന്നാൽ ഈ രാജ്യത്തിലെ ഒരു സാധാരണക്കാരന്, ഈ രാജ്യത്തിൽ നിന്നും യാതൊന്നും ലഭിക്കാൻ ഇല്ലതന്നെ.


There is no place a man can sit or relax in a town.

ഒരു പട്ടണത്തിലും, ഒരു ആൾക്ക് ഇരിക്കാനോ, വിശ്രമിക്കാനോ, യാതോരു ഇടവും ഇല്ല.

No toilets.

ടോയ്ലറ്റുകൾ ഇല്ല.

No safe drinking water.

സുരക്ഷിതമായ കുടിവെള്ളം ഇല്ല.

Everything has to be paid for.

എല്ലാത്തിനും പണം നൽകേണം.

For the person, who cannot afford all this, there is nothing here.

ഇതിനൊന്നും സാമ്പത്തികമായി കഴിവില്ലാത്ത ആൾക്ക്, ഇവിടെ യാതൊന്നും ഇല്ല.


Most of the trees on the public roads have been cut down since we got our so-called independence.

നമ്മുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് നമുക്ക് ലഭിച്ചത് മുതൽ പൊതുനിരത്തുകളിലെ മിക്ക മരങ്ങളും വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്.

The heat on the roads on any day is unbearable.

ഏതൊരു ദിവസവും തെരുവുകളിലെ ഉഷ്ണം അസഹ്യമാണ്.

There is no shade to relax.

വിശ്രമിക്കാൻ യാതോരു തണലുകളും ഇല്ല.


If this is what we call freedom, it is a pitiable freedom.

ഇതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിളിക്കുന്നതെങ്കിൽ, ഇത് ഒരു ദയ അർഹിക്കുന്ന സ്വാതന്ത്ര്യം ആണ്.

Last edited by VED on Tue Jun 25, 2024 4:53 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Speech - English

Post posted by VED »

Now, listen to the audio. After that read the speech on your own.

ഇനി, ശബ്ദരേഖ കേൾക്കുക. അതിന് ശേഷം, പ്രസംഗം നിങ്ങൾ സ്വന്തമായി വായിക്കുക.



Yet, where is the evidence of all this on the streets of this nation? The government is having a lot of money. But there is nothing an ordinary man of this nation can get from the nation.

There is no place a man can sit or relax in a town. No toilets. No safe drinking water. Everything has to be paid for. For the person, who cannot afford all this, there is nothing here.

Most of the trees on the public roads have been cut down since we got our so-called independence. The heat on the roads on any day is unbearable. There is no shade to relax.

If this is what we call freedom, it is a pitiable freedom.
Image description
Post Reply