Day 3

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 3

Post posted by VED »

മൂന്നാം ജിവസത്തെ ക്ളാസ്





താഴെ നൽകിയിട്ടുള്ള ചിത്രം നോക്കുക.

I, He, She, They, We, You എന്നിവയുടെ നാല് വ്യത്യസ്ത പദരൂപങ്ങൾ ആണ് ഈ ചിത്രത്തിൽ നൽകിയിട്ടുള്ളത്.
ഇത് നിങ്ങൾ പഠിച്ചു കഴിഞ്ഞ കാര്യമാണ്.


Image
Last edited by VED on Sun Jun 23, 2024 1:15 am, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

ഇനി നമുക്ക് Word-Tableൽ (വാക്കുകളുടെ പട്ടികയിൽ) കാണുന്ന വരികളിലെ (Rowകളിലെ) വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.

Image

നിങ്ങൾ ഇവിടെ മനസ്സിലാക്കേണ്ടത്, തൊട്ട് മുൻപ് ഉപയോഗിച്ച അതേ വാക്കുകൾ തന്നെയാണ് ഈ പുതിയ വാക്യ സൃഷ്ട്ടിക്കലിലും ഉപയോഗിക്കുന്നത് എന്ന്.

എന്നാൽ ഇപ്പോൾ, ഒരോ മൗലിക പദത്തിൻ്റേയും നാല് വ്യത്യസ്ത രൂപങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യാൻ പോകുന്നത്.
Last edited by VED on Tue Jun 25, 2024 10:55 pm, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

Image



1. ആദ്യം Row ഒന്നിലെ വാക്കുകൾ എടുക്കാം.

I ഞാൻ, എനിക്ക്

My എന്‍റെ

Mine എന്‍റേത്

Me എന്നെ, എന്നോട്, എനിക്ക്
Last edited by VED on Sun Jun 23, 2024 1:23 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

Image



Col 1a. I must tell him that.
ഞാൻ അത് അയാളോട് പറയണം.

Col 1b. I want to buy a book.
എനിക്ക് ഒരു പുസ്തകം വാങ്ങിക്കാൻ ആഗ്രഹമുണ്ട്.

ഇവിടെ ശ്രദ്ധിക്കുക, ഒന്നാം കോളത്തിലെ വാക്കിന് മലയാളത്തിൽ രണ്ട് വ്യത്യസ്ത വാക്ക് രൂപങ്ങൾ 👆 വരാമെന്ന്.



Col 2. She took my book.
അയാൾ (സ്ത്രീ) എന്‍റെ പുസ്തകം എടുത്തു.



Col 3. That pencil is mine.
ആ പെൻസിൽ എന്‍റേതാണ്.



നാലാം കോളത്തിലെ വാക്കിന് മലയാളത്തിൽ മൂന്ന് വ്യത്യസ്ത വാക്ക് രൂപങ്ങൾ 👇 വരാം എന്ന കാര്യം ഓർക്കുക.


Col 4a. You can help me.
നിങ്ങൾക്ക് എന്നെ സഹായിക്കാം (സഹായിക്കാൻ കഴിയും)

Col 4b. He can tell me.
അയാൾക്ക് എന്നോട് പറയാം.

Col 4c. They can give me.
അവർക്ക് എനിക്ക് തരാം
Last edited by VED on Tue Jun 25, 2024 10:42 pm, edited 11 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

Image

2. ഇനി Row രണ്ടിലെ വാക്കുകൾ എടുക്കാം.

He അയാൾ, അയാൾക്ക്

His അയാളുടെ

His അയാളുടേത്

Him അയാളെ, അയാളോട്, അയാൾക്ക്


ഇവിടെ ആദ്യം തന്നെ മനസ്സിലാക്കേണ്ടത്, His എന്ന പദം രണ്ടാം കോളത്തിലും മൂന്നാം കോളത്തിലും വരുന്നുണ്ട് എന്നതാണ്.

ഈ രണ്ട് വാക്ക് സ്ഥാനങ്ങളിലും ഈ വാക്കിന് വ്യത്യസ്ത അർത്ഥ രൂപമാണ് ഉള്ളത്. ഈ ഒരു പ്രതിഭാസം മറ്റ് ചില വാക്കുകളുടെ കാര്യത്തിലും കാണുന്നുണ്ട്.

വാക്യാർത്ഥത്തെ അനുസരിച്ച് ആ വാക്കിന്‍റെ അർത്ഥ രുപത്തിൽ അനുസൃതമായ മാറ്റം വരും.
Last edited by VED on Tue Jun 25, 2024 8:34 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

Image

Col 1a. He went to Bombay yesterday.
അയാൾ ഇന്നലെ ബോംബെയിൽ പോയി.

Col 1b. He wants to build a house.
അയാൾക്ക് ഒരു വീട് കെട്ടാൻ ആഗ്രഹമുണ്ട്.


Col 2. This is his house.
ഇത് അയാളുടെ വീടാണ്.


Col 3. That ticket is his.
ആ ടിക്കറ്റ് അയാളുടേത് ആണ്.


Col 4a. We must call him tomorrow.
നമ്മൾ അയാളെ നാളെ വിളിക്കണം.

Col 4b.You can tell him to come home.
സ്വന്തം വീട്ടിൽ വരാൻ നിങ്ങൾക്ക് അയാളോട് പറയാം.

Col 4c .They can give him that room.
ആ മുറി അയാൾക്ക് നൽകാൻ അവർക്ക് കഴിയും.
Last edited by VED on Tue Jun 25, 2024 10:44 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. You do

Post posted by VED »

You do.



1. You bring it here.
നിങ്ങൾ അത് ഇവിടെ കൊണ്ട് വരൂ.

2. You build a gate.
നിങ്ങൾ ഒരു ഗെയ്റ്റ് കെട്ടൂ.

ഇവിടെ ഉദ്ദേശിച്ചത്, നിങ്ങൾ ഒരു ഗെയ്റ്റ് നിർമ്മിക്കൂ എന്നാണ്.

3. You buy a pen.
നിങ്ങൾ ഒരു പേന വാങ്ങിക്കൂ.

4. You call him.
നിങ്ങൾ അയാളെ വിളിക്കൂ.

5. You carry him.
നിങ്ങൾ അയാളെ വഹിക്കൂ.

എടുത്തുകൊണ്ടു പോകൂ എന്നാണ് അർത്ഥം ഉദ്ദേശിക്കുന്നത്.

6. You catch that bird.
നിങ്ങൾ ആ പക്ഷിയെ പിടിക്കൂ.

7. You celebrate this victory.
നിങ്ങൾ ഈ വിജയം ആഘോഷിക്കൂ.

8. You clean that plate.
നിങ്ങൾ ആ പ്ളെയ്റ്റ് വൃത്തിയാക്കൂ.

9. You climb on the window.
നിങ്ങൾ ആ ജനലിന്മേൽ കയറൂ.

10. You close that room.
നിങ്ങൾ ആ മുറി അടയ്ക്കൂ.
Last edited by VED on Tue Jun 25, 2024 8:44 pm, edited 12 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Common conversation

Post posted by VED »

ഇനി അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.


1. What are you talking about?
നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്?

2. What is inside the box?
പെട്ടിക്കകത്ത് എന്താണ് ഉള്ളത്?

3. Who told you that?
അത് നിങ്ങളോട് ആരാണ് പറഞ്ഞത്?

4. What do you want?
നിങ്ങൾക്കെന്താണ് വേണ്ടത്?

want എന്ന പദത്തിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'വാൺട്' എന്നല്ല.

5. May I know who is speaking?
ആരാണ് സംസാരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞോട്ടെ?

കലർപ്പില്ലാത്ത-ഇങ്ഗ്ളിഷിൽ 'Who are you?' പോലുള്ള ചോദ്യങ്ങൾ മര്യാദ കുറഞ്ഞവയായും, പരുക്കൻ പെരുമാറ്റമായും കരുതപ്പെടുന്നു.

6. May I help you?
ഞാൻ നിങ്ങളെ സഹായിക്കട്ടെയോ?

കച്ചവട സ്ഥാപനത്തിൽ ഉപഭോക്താവ് കയറിവന്നാൽ ചോദിക്കാവുന്ന ചോദ്യം. 'What do you want?' പോലുള്ള ചോദ്യങ്ങൾ മര്യാദ കുറഞ്ഞവയായും, പരുക്കൻ പെരുമാറ്റമായും കരുതപ്പെടുന്നു.

7. How can I help you?
എനിക്ക് നിങ്ങളെ എങ്ങിനെ സഹായിക്കാൻ കഴിയും?

കച്ചവട സ്ഥാപനത്തിൽ ഉപഭോക്താവ് കയറിവന്നാൽ ചോദിക്കാവുന്ന ചോദ്യം.' What do you want?' പോലുള്ള ചോദ്യങ്ങൾ മര്യാദ കുറഞ്ഞവയായും, പരുക്കൻ പെരുമാറ്റമായും കരുതപ്പെടുന്നു.

8. May I sit down?
ഞാൻ ഇരുന്നോട്ടെ?

സർക്കാരോഫിസുകളിലും മറ്റ് ഔപചാരിക സ്ഥലങ്ങളിലും ഇങ്ഗ്ളിഷിൽ ഇങ്ങിനെ ചോദിച്ചിട്ട്, ഇരിക്കാനുള്ള അനുവാദം ലഭിക്കാവുന്നതാണ്.

മലയാളത്തിൽ ഇങ്ങിനെ ചോദിച്ചാൽ, ഉദ്യോഗസ്ഥർ എങ്ങിനെ പ്രതികരിക്കും എന്ന് തീർത്ത് പറയാൻ ആവില്ല.

9. Can you please give me a glass of water?
എനിക്ക് ഒരു ഗ്ളാസ് വെള്ളം തരാൻ നിങ്ങൾക്ക് കഴിയുമോ?

10. I am sorry that I couldn’t help you.
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയാഞ്ഞതിൽ ഖേദമുണ്ട്.

Last edited by VED on Tue Jun 25, 2024 10:45 pm, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. English rhyme: It's raining!

Post posted by VED »

Image


Its raining, its pouring,
The old man is snoring!

He went to bed and bumped his head,
And couldn't get up in the morning!
Last edited by VED on Sun Jun 23, 2024 1:32 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Speech

Post posted by VED »

കഴിഞ്ഞ രണ്ട് ക്ളാസുകളിൽ പഠിച്ച പ്രസംഗത്തിൻ്റെ മൂന്നാം ഭാഗം.


The so-called democratic government of this nation has to provide free rest houses for the common person in towns and cities.

ഈ രാഷ്ട്രത്തിലെ ജനാധിപത്യ സർക്കാർ എന്ന് വിളിക്കപ്പെടുന്ന സർക്കാർ, പട്ടണങ്ങളിലും നഗരങ്ങളിലും സാധരണക്കാരായ വ്യക്തികൾക്ക് വിശ്രമിക്കാനായി സൗജന്യ സത്രങ്ങൾ ഒരുക്കിവയ്ക്കേണ്ടതാണ്.

It has to arrange for the free availability of good drinking water.

നല്ല ഗുണമേന്മയുള്ള കുടിവെള്ളം സൗജന്യമായി ലഭ്യമാകാനുള്ള സൗകര്യം സർക്കാർ ഒരുക്കേണ്ടതാണ്.
.
There should be free school buses for children.

കുട്ടികൾക്ക് സ്കൂളുകളിൽ പോകാൻ സൗജന്യ ബസ്സുകൾ ഉണ്ടായിരിക്കേണ്ടതാണ്

There should be good conveniences in public offices, which people who visit the offices can use.

സർക്കാർ ഓഫിസുകളിൽ വരുന്ന ആളുകൾക്ക് ഉപയോഗിക്കാനുള്ള നല്ല സൗകര്യങ്ങൾ ആ ഓഫിസുകളിൽ ഉണ്ടായിരിക്കേണ്ടതാണ്.


There are many more things that need to be mentioned. However, for the time being, I conclude.

ഇനിയും പലകാര്യങ്ങളും സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. എന്നാൽ തൽക്കാലത്തേക്ക്, ഞാൻ ഉപസംഹരിക്കുന്നു.






Now, listen to the audio.
ഇനി ശബ്ദരേഖ കേൾക്കുക.

The so-called democratic government of this nation has to provide free rest houses for the common person in towns and cities. It has to arrange for the free availability of good drinking water. There should be free school buses for children.
There should be good conveniences in public offices, which people who visit the offices can use.

There are many more things that need to be mentioned. However, for the time being, I conclude.
Last edited by VED on Tue Jun 25, 2024 10:47 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Full speech - The State of Our Nation

Post posted by VED »

ഇനി പ്രസംഗം മുഴുവനും ഒന്ന് കേൾക്കുക. അത് സ്വന്തമായി പറയാൻ ശ്രമിക്കുക.


My dear friends:

It is nice to be able to stand here and speak a few words to you.

I want to speak to you about the terrible condition of our nation. It is true that our nation is developing. We are now a financially strong nation. There is enough and more foreign exchange in our coffers.

Yet, where is the evidence of all this on the streets of this nation? The government is having a lot of money. But there is nothing an ordinary man of this nation can get from the nation.

There is no place a man can sit or relax in a town. No toilets. No safe drinking water. Everything has to be paid for. For the person, who cannot afford all this, there is nothing here.

Most of the trees on the public roads have been cut down since we got our so-called independence. The heat on the roads on any day is unbearable. There is no shade to relax.

If this is what we call freedom, it is a pitiable freedom.

The so-called democratic government of this nation has to provide free rest houses for the common person in towns and cities. It has to arrange for the free availability of good drinking water. There should be free school buses for children. There should be good conveniences in public offices, which people who visit the offices can use.

There are many more things that need to be mentioned. However, for the time being, I conclude.






Image description
Post Reply