Day 29

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 29

Post posted by VED »

ഇരുപത്തി ഒൻപതാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Situations

Post posted by VED »

It is not easy to stop corruption in this nation. It is in everyone’s blood. People like to get things done fast. The officials will do it only if they get some bribe.

ഈ രാഷ്ട്രത്തിൽ അഴിമതി നിർത്തലാക്കാൻ എളുപ്പമല്ല. ഇത് എല്ലാരുടേയും രക്തത്തിൽ ഉണ്ട്. കാര്യങ്ങൾ വേഗത്തിൽ നടത്തിക്കിട്ടാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു. അവർക്ക് എന്തെങ്കിലും കൈക്കൂലി ലഭിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർ അത് ചെയ്യുള്ളു.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. There

Post posted by VED »

1. There is a good news coming.
ഒരു നല്ല വാർത്ത വരുന്നുണ്ട്.

1a. There was a good news coming.
ഒരു നല്ല വാർത്ത വരുന്നുണ്ടായിരുന്നു.

2. There is a wonderful news that I want to tell you.
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു അത്യുഗ്രൻ വാർത്തയുണ്ട്.

2a. There was a wonderful news that I wanted to tell you.
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചിരുന്ന ഒരു അത്യുഗ്രൻ വാർത്തയുണ്ടായിരുന്നു.

3. There is a bridge on this road.
ഈ നിരത്തിൽ ഒരു പാലം ഉണ്ട്.

3a. There was a bridge on this road.
ഈ നിരത്തിൽ ഒരു പാലം ഉണ്ടായിരുന്നു.

4. There is something that I want to hide from him.
അയാളിൽ നിന്നും ഒളിച്ചുവെക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.

5. There cannot be any arguments this time.
ഈ പ്രാവശ്യം യാതോരു വാഗ്വാദവും ഉണ്ടാകാൻ കഴിയില്ല.

5a. There can be some debate about this.
ഈ കാര്യത്തെക്കുറിച്ച് കുറച്ച് ചർച്ചനടക്കാൻ സാധ്യത ഉണ്ട്.

6. There is a bus arriving at 9 O’clock.
9 മണിക്ക് ഒരു ബസ് എത്തിച്ചേരുന്നുണ്ട്.

6a. There was a bus arriving at 9 O’clock.
9 മണിക്ക് ഒരു ബസ് എത്തിച്ചേരുന്നുണ്ടായിരുന്നു.

7. There is something that I want to tell you.
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.

7a. There was something that I wanted to tell you.
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു.

8. There is a new programme on TV.
ടീവിയിൽ ഒരു പുതിയ പ്രോഗ്രാം ഉണ്ട്.

8a. There was a new programme on TV.
ടീവിയിൽ ഒരു പുതിയ പ്രോഗ്രാം ഉണ്ടായിരുന്നു.

9. There is a car in front of my office.
എന്റെ ഓഫിസിന് മുന്നിൽ ഒരു കാർ ഉണ്ട്.

9a. There was a car in front of my office.
എന്റെ ഓഫിസിന് മുന്നിൽ ഒരു കാർ ഉണ്ടായിരുന്നു.

10. There is a fight going on in my office.
എന്റെ ഓഫിസിൽ ഒരു സംഘട്ടനം നടന്നുകൊണ്ടിരിക്കുകയാണ്.

10a. There was a fight going on in my office.
എന്റെ ഓഫിസിൽ ഒരു സംഘട്ടനം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
Last edited by VED on Mon Jun 17, 2024 5:10 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4.Don’t you know that....? ... എന്ന് നിങ്ങൾക്ക് അറിയില്ലെ?

Post posted by VED »



Do you know that ... ? എന്ന് നിങ്ങൾക്ക് അറിയുമോ? എന്ന ചോദ്യത്തിൻ്റെ നിഷേധ ചോദ്യരൂപമാണ്, Don't you know that ... ? എന്ന് നിങ്ങൾക്ക് അറിയില്ലേ?

ഇത് കോളം ഒന്നിലെ വാക്യമാണ്.

Image

You know that.
You do know that.
Do you know that?
Do you not know that?
Don't you know that?


ഇവിടെ മറ്റൊരു കാര്യം പറയാനുള്ളത്,
Do you know that? എന്ന ചോദ്യത്തിന് മറ്റൊരു അർത്ഥവും ഉണ്ട് എന്നതാണ്.

നിങ്ങൾക്ക് അത് അറിയുമോ?

Don't you know that?
നിങ്ങൾക്ക് അത് അറിയില്ലേ?

ഇപ്പോൾ ഇവിടെ പഠിപ്പിക്കുന്നത് ആദ്യം പറഞ്ഞ വാക്യാർത്ഥമാണ്.



01. Don’t you know that I am a good man?
ഞാൻ ഒരു നല്ലമനുഷ്യനാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

02. Don’t you know that he is working in Bombay?
അയാൾ ബോംബെയിലാണ് തൊഴിൽ ചെയ്യുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലെ?

03. Don’t you know that his house is far away?
അയാളുടെ വീട് ദൂരെയാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

04. Don’t you know that she is going to get married next week?
അയാൾ(സ്ത്രീ) അടുത്ത ആഴ്ച വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

05. Don’t you know that she is a very good mother?
അയാൾ(സ്ത്രീ) ഒരു വളരെ നല്ല മാതാവാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

06. Don’t you know that we are very rich?
ഞങ്ങൾ(നമ്മൾ) വളരെ ധനികരാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

07. Don’t you know that they are leaving this place?
അവർ ഈ സ്ഥലം വിട്ട് പോകുകയാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

08. Don’t you know that it is better to write to the company's office?
കമ്പനിയുടെ ഓഫിസിലേക്ക് എഴുതുന്നതാണ് നല്ലത് എന്ന് നിങ്ങൾക്ക് അറിയില്ലെ?

09. Don’t you know that they are very rich?
അവർ വളരെ ധനികരാണ് എന്ന് നിങ്ങൾക്ക് അറിയില്ലെ?

10. Don’t you know that they have a good family life?
അവർക്ക് ഒരു നല്ല കുടുംബജീവിതമാണ് ഉള്ളത് എന്ന് നിങ്ങൾക്ക് അറിയില്ലെ?

Last edited by VED on Mon Jun 17, 2024 9:06 pm, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Didn’t you know that....? ....എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ?

Post posted by VED »



Did you know that? ..... എന്ന് നിങ്ങൾ അറിഞ്ഞോ? എന്ന് നിങ്ങൾ അറിഞ്ഞിരുന്നുവോ?

എന്ന ചോദ്യവാക്യത്തിൻ്റെ നിഷേധ ചോദ്യരൂപമാണ്

Didn't you know that? .... എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലേ?

ഇത് കോളം നാലിലെ വാക്യ രൂപമാണ്.

Image



You knew that ....
.... എന്ന് നിങ്ങൾ അറിഞ്ഞിരുന്നു.

You did know that ......

Did you know that ....?
...... എന്ന് നിങ്ങൾ അറിഞ്ഞിരുന്നുവോ? എന്ന് നിങ്ങൾ അറിഞ്ഞോ?

Did you not know that ...?
...... എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലേ? ... എന്ന് നിങ്ങൾ അറിഞ്ഞില്ലേ?

Didn't you know that ...?



01. Didn’t you know that I am a good man?
ഞാൻ ഒരു നല്ലമനുഷ്യനാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

02. Didn’t you know that he is working in Bombay?
അയാൾ ബോംബെയിലാണ് തൊഴിൽ ചെയ്യുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

03. Didn’t you know that his house is far away?
അയാളുടെ വീട് ദൂരെയാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

04. Didn’t you know that she is going to get married next week?
അയാൾ(സ്ത്രീ) അടുത്ത ആഴ്ച വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

05. Didn’t you know that she is a very good mother?
അയാൾ(സ്ത്രീ) ഒരു വളരെ നല്ല മാതാവാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

06. Didn’t you know that we are very rich?
ഞങ്ങൾ(നമ്മൾ) വളരെ ധനികരാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

07. Didn’t you know that they are leaving this place?
അവർ ഈ സ്ഥലം വിട്ട് പോകുകയാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

08. Didn’t you know that it is better to write to the company office?
കമ്പനി ഓഫിസിലേക്ക് എഴുതുന്നതാണ് നല്ലത് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

09. Didn’t you know that they are very rich?
അവർ വളരെ ധനികരാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

10. Didn’t you know that they have a good family life?
അവർക്ക് ഒരു നല്ല കുടുംബജീവിതം ഉണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലെ? അറിഞ്ഞില്ലേ?

Last edited by VED on Mon Jun 17, 2024 9:37 pm, edited 11 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Never ഒരിക്കലും ഇല്ല

Post posted by VED »



ഒരിക്കലും ചെയ്യില്ല, ഒരിക്കലും സംഭവിക്കില്ല എന്നതുപോലുള്ള അർത്ഥം നൽകുന്ന വാക്കാണ് never.



01. I will never do it.
ഞാൻ അത് ഒരിക്കലും ചെയ്യില്ല.

02. He will never tell a lie.
അയാൾ ഒരിക്കലും ഒരു കളവ് പറയില്ല.

03. She can never pass that exam.
അയാൾക്ക്(സ്ത്രീ) ഒരിക്കലും ആ പരീക്ഷ പാസാകാൻ ആവില്ല.

04. We must never allow him to escape.
നമ്മൾ അയാളെ രക്ഷപ്പെടാൻ ഒരിക്കലും അനുവദിക്കരുത്.

05. They may never come here.
അവർ ഇവിടെ ഒരിക്കലും വന്നേക്കില്ല.

06. You should never go near him.
നിങ്ങൾ ഒരിക്കലും അയാളുടെ അടുത്ത പോകരുത്.

Last edited by VED on Mon Jun 17, 2024 5:08 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Ever എപ്പോഴെങ്കിലും

Post posted by VED »



എന്നെങ്കിലും, എപ്പോഴെങ്കിലും തുടങ്ങിയ രീതിയിൽ ഉള്ള അർത്ഥം നൽകുന്ന വാക്കാണ് ever.



01. Will I ever do that?
ഞാൻ അത് എന്നെങ്കിലും ചെയ്യുമോ?

02. No one will ever know that.
അത് ആരുംതന്നെ ഒരിക്കലും അറിയില്ല.

03. Won’t he ever come back?
അയാൾ ഇനിഒരിക്കലും തിരിച്ച് വരില്ലേ?

04. Can she ever forgive them?
അയാൾക്ക്(സ്ത്രീ) എപ്പോഴെങ്കിലും അവർക്ക് മാപ്പ് കൊടുക്കാൻ ആവുമോ?

Last edited by VED on Mon Jun 17, 2024 5:08 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Inside/outside അകത്ത്/പുറത്ത്

Post posted by VED »



Inside അകത്ത്

Outside പുറത്ത്



01. Beat him from inside that room.
ആ മുറിക്ക് അകത്ത് നിന്നും അയാളെ അടിക്കുക.

02. Take this box outside.
ഈ പെട്ടി പുറത്ത് എടുത്തു കൊണ്ട് പോകൂ.

03. There is one man waiting for you outside.
പുറത്ത് നിങ്ങളെ കാത്ത് ഒരാൾ നിൽപ്പുണ്ട്.

04. There is nothing inside his head.
അയാളുടെ തലയ്ക്ക് അകത്ത് ഒന്നുംതന്നെയില്ല.

05. Can they sit inside that room?
ആ മുറിക്കകത്ത് അവർക്ക് ഇരിക്കാൻ പറ്റുമോ?

06. Go outside that gate and wait for me.
ആ ഗെയ്റ്റിന് പുറത്ത് പോകുക, എന്നിട്ട് എന്നെ കാത്ത് നിൽക്കുക.

07. It is leaking inside that room.
ആ മുറിക്ക് അകത്ത് ചോരുന്നുണ്ട്.

08. Do not go inside that cage.
ആ കൂട്ടിനകത്ത് പോകരുത്.

09. Why did you not go outside when he called you?
അയാൾ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ എന്തുകൊണ്ട് പുറത്ത് പോയില്ല?

10. I heard a noise from inside that room.
ആ മുറിക്ക് അകത്ത് നിന്നും ഞാൻ ഒരു ശബ്ദംകേട്ടു.

11. By the time they went inside, he was already dead.
അവർ അകത്ത് പോയപ്പോഴേക്കും, അയാൾ മരിച്ചുകഴിഞ്ഞിരുന്നു.

12. Who gave you permission to come inside?
അകത്ത് വരാൻ നിങ്ങൾക്ക് ആരാണ് അനുവാദം നൽകിയത്?

Image description
Post Reply