Day 28

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 28

Post posted by VED »

ഇരുപത്തിയെട്ടാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Situations

Post posted by VED »

Many people are happy that he did not get the prize. Some of them are jealous. Others don’t like him. His friends also don’t like to see him win a prize.

അയാൾക്ക് സമ്മാനം ലഭിക്കാത്തതിൽ പല ആളുകളും സന്തുഷ്ടരാണ്. അവരിൽ ചലർക്ക് അസൂയയാണ്. മറ്റുള്ളവർക്ക് അയാളെ ഇഷ്ടമല്ല. അയാൾ ഒരു സമ്മാനം നേടുന്നത് കാണാൻ അയാളുടെ സുഹൃത്തുക്കളും ഇഷ്ടപ്പെടുന്നില്ല.
Last edited by VED on Sun Jun 16, 2024 10:42 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. There

Post posted by VED »


1. There is a mobile shop in the shopping centre.
ഷോപ്പിങ്ങ് സെൻ്ററിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ട്.

1a. There was a mobile shop in the shopping Centre.
ഷോപ്പിങ്ങ് സെൻ്ററിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ടായിരുന്നു.

2. There is a ghost in this house.
ഈ വീട്ടിൽ ഒരു പ്രേതം ഉണ്ട്

2a. There was a ghost in this house.
ഈ വീട്ടിൽ ഒരു പ്രേതം ഉണ്ടായിരുന്നു.

3. There is no way to cure this disease.
ഈ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താൻ യാതോരു മാർഗ്ഗവും ഇല്ല.

3a. There was no way to cure this disease.
ഈ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു.

4. There is a musician in my school, who is very good.
വളരെ നല്ല കഴിവുള്ള ഒരു സംഗീതജ്ഞൻ എൻ്റെ സ്കൂളിൽ ഉണ്ട്.

4a. There was a musician in my school, who is very good.
വളരെ നല്ല കഴിവുള്ള ഒരു സംഗീതജ്ഞൻ എൻ്റെ സ്കൂളിൽ ഉണ്ടായിരുന്നു.

5. There is this rumour going round.
ഈയൊരു കിംവദന്തി ചുറ്റിനടക്കുന്നുണ്ട്.

5a. There was this rumour going round.
ഈയൊരു കിംവദന്തി ചുറ്റിനടക്കുന്നുണ്ടായിരുന്നു.

6. There is a pothole on the road.
റോഡിന്മേൽ ഒരു കുഴി ഉണ്ട്.

6a. There was a pothole on the road.
റോഡിന്മേൽ ഒരു കുഴി ഉണ്ടായിരുന്നു.

7. There is a handsome boy in my school.
എന്റെ സ്കൂളിൽ സുമുഖനായ ഒരു (ആൺ)കുട്ടിയുണ്ട്.

7a. There was a handsome boy in my school.
എന്റെ സ്കൂളിൽ സുമുഖനായ ഒരു (ആൺ)കുട്ടിയുണ്ടായിരുന്നു.

8. There is my colleague waving from the bus stop. ബസ്റ്റോപ്പിൽനിന്നും എൻ്റെ സഹപ്രവർത്തകൻ അതാ കൈവീശുന്നു.

8a. There was my colleague waving from the bus stop. ബസ്റ്റോപ്പിൽനിന്നും എൻ്റെ സഹപ്രവർത്തകൻ കൈവീശുന്നുണ്ടായിരുന്നു.

Last edited by VED on Sun Jun 16, 2024 11:10 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. That

Post posted by VED »


1. He should not have told you to write that to the collector.
അത് കലക്ടർക്ക് എഴുതാൻ നിങ്ങളോട് അയാൾ പറയാൻ പാടില്ലായിരുന്നു.

2. That is nothing compared to what happened to us.
ഞങ്ങൾക്ക് സംഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ, അത് ഒന്നും തന്നെയല്ല.

3. Do you belong to that group?
നിങ്ങൾ ആ കൂട്ടത്തിൽ പെടുന്നുണ്ടോ?

4. You should not talk to me like that.
നിങ്ങൾ എന്നോട് ആ രീതിയിൽ സംസാരിക്കാൻ പാടില്ല.

5. Can you please go and tell him to stop that?
നിങ്ങൾക്ക് പോയി അയാളോടൊന്ന് അത് നിർത്താൻ പറയാൻ ആവുമോ?

6. Why did you to do that?
നിങ്ങൾ എന്തിന് അത് ചെയ്തു?

7. That worker is not a skilled person
ആ തൊഴിലാളി ഒരു തൊഴിൽനൈപുണ്യമുള്ള ആളല്ല.

8. That train was late.
ആ തീവണ്ടി വൈകിയിരുന്നു.

9. What that man told you is a big lie.
ആ മനുഷ്യൻ നിങ്ങളോട് പറഞ്ഞ കാര്യം ഒരു വൻ കളവാണ്.

10. That mango is not ripe.
ആ മാങ്ങ പഴുത്തത് അല്ല.

11. May I tell him that?
അത് ഞാൻ അയാളോട് പറഞ്ഞോട്ടെ?

12. My wife is not interested in buying that land.
ആ സ്ഥലം വാങ്ങിക്കാൻ എന്റെ ഭാര്യക്ക് താൽപ്പര്യമില്ല.
Last edited by VED on Sun Jun 16, 2024 11:35 am, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Or

Post posted by VED »


ഒന്നികിൽ അത് അല്ലെങ്കിൽ ഇത് എന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് or.

01. You have to study English or go back to your native place.
നിങ്ങൾ ഇങ്ഗ്ളിഷ് പഠിക്കേണ്ടതാണ്. അല്ലെങ്കിൽ നിങ്ങളുടെ സ്വദേശത്തേക്ക് തിരിച്ച് പോകണം.

02. Give him that cake or he will start crying.
അയാൾക്ക് ആ കെയ്ക്ക് നൽകുക. അല്ലെങ്കിൽ അയാൾ കരയാൻ തുടങ്ങും.

03. I do not know what to eat, bread or noodles.
ബ്രെഡ്ഡോ, അതോ നൂഡിൽസോ, എന്താണ് തിന്നേണ്ടത് എന്ന് എനിക്ക് അറിയില്ല.

04. You can go in through that door or you can jump inside through that window.
നിങ്ങൾക്ക് ആ വാതിലിലൂടെ അകത്തേക്ക് പോകാം. അല്ലെങ്കിൽ നിങ്ങൾക്ക് ആ ജനലിലൂടെ അകത്തേക്ക് ചാടാം.

05. Will he or won’t he, that is the question.
അയാൾ ചെയ്യുമോ, അതോ ചെയ്യില്ലയോ, അതാണ് ചോദ്യം (പ്രശ്നം)

06. Tell her that she should come here or go there in the morning.
രാവിലെ അയാൾ (സ്ത്രീ) ഇവിടെ വരികയോ, അല്ലെങ്കിൽ അവിടെ പോകുകയോ ചെയ്യണം എന്ന് അയാളോട്(സ്ത്രീ) പറയുക.

07. I do not know who did this, the crows or the monkeys.
കാക്കകളാണോ, അതോ കുരങ്ങുകളാണോ ഇത് ചെയ്തത് എന്ന് എനിക്ക് അറിയില്ല.

08. Call him fast, or he will start getting worried.
അയാളെ പെട്ടെന്ന് വിളിക്കൂ, അല്ലെങ്കിൽ അയാൾ വിഷമിക്കാൻ തുടങ്ങും.

09. Is that a vehicle or a hut?
അത് ഒരു വാഹനമോ, അതോ ഒരു കുടിലോ?

10. Was he thinking of marrying or was he thinking of going to the Gulf?
വിവാഹം കഴിക്കാനോ, അതോ ഗൾഫിലേക്ക് പോകാനോ ആണോ അയാൾ ചിന്തിക്കുകയായിരുന്നത്?
Last edited by VED on Sun Jun 16, 2024 2:20 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Here ഇവിടെ

Post posted by VED »


1. We were coming here.
ഞങ്ങൾ ഇവിടെ വരികയായിരുന്നു.

2. When I came here, you were sleeping.
ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ ഉറങ്ങുകയായിരുന്നു.

3. You must go from here.
നിങ്ങൾ ഇവിടെ നിന്നും പോകണം.

4. He said he would come here.
അയാൾ ഇവിടെ വരും എന്ന് അയാൾ പറഞ്ഞു.

5. I will not wait for you here.
ഞാൻ നിങ്ങൾക്കായി ഇവിടെ കാത്ത് നിൽക്കില്ല.

6. I had told you not to come here.
ഇവിടെ വരരുത് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു.
Last edited by VED on Sun Jun 16, 2024 10:42 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. And ഉം

Post posted by VED »



1. I want to go and live in England.
എനിക്ക് ഇങ്ഗ്ളണ്ടിൽ പോകാനും, അവിടെ ജീവിക്കാനും ആഗ്രഹം ഉണ്ട്.

2. We went out yesterday and came back today.
ഞങ്ങൾ ഇന്നലെ പുറത്ത് പോയി, എന്നിട്ട് ഇന്ന് തിരിച്ച് വന്നു.

3. Maths and science are quite interesting.
ഗണിതവും ശാസ്ത്രവും വളരെ താൽപ്പര്യം ഉളവാക്കുന്നവയാണ്.

4. I asked him to buy two kilos of jaggery and one kilo of sugar.
രണ്ട് കിലോ ശർക്കരയും, ഒരു കിലോ പഞ്ചസാരയും വാങ്ങിക്കാൻ ഞാൻ അയാളോട് പറഞ്ഞു.

5. Pakistan and the new India were born after the end of the English rule in the original India.
ശരിയായ ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം അവസാനിച്ചതിന് ശേഷമാണ് പാക്കിസ്ഥാനും പുതിയ ഇന്ത്യയും പിറന്നത്.

6. France and Germany will not get along together for long.
ഫ്രാൻസും ജർമനിയും അധിക കാലം നല്ലബന്ധത്തിൽ നിൽകില്ല.

7. They asked her to help them and to get them a job.
അവർ അയാളോട്(സ്ത്രീ) അവരെ സഹായിക്കാനും, അവർക്ക് ഒരു തൊഴിൽ തരപ്പെടുത്താനും ആവശ്യപ്പെട്ടു.

8. Go and ask him, if you can go there.
നിങ്ങൾക്ക് അവിടെ പോകാമോ എന്ന് അയാളോട് പോയി ചോദിക്കുക.
Last edited by VED on Sun Jun 16, 2024 12:19 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Than അതിനേക്കാൾ, ഇതിനേക്കാൾ

Post posted by VED »



ഒന്നിനേക്കാൾ മറ്റേതാണ് കൂടുതൽ മെച്ചം, വലുത്, നല്ലത് തുടങ്ങിയ രീതിയിൽ ഉള്ള താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണ് than.



01. He is richer than her.
അയാൾ അയാളെ(സ്ത്രീ)ക്കാൾ പണക്കാരനാണ്.

02. She is taller than him.
അയാൾക്ക് (സ്ത്രീ)ക്ക് അയാളെക്കാൾ ഉയരമുണ്ട്.

03. We are more educated than them.
അവരെക്കാൾ കൂടുതൽ വിദ്യാഭ്യാസം ഞങ്ങൾക്കുണ്ട്.

04. It is better to have a good job than to become a philosopher.
ഒരു തത്വചിന്തകനാകുന്നതിനേക്കാൾ നല്ലത്, ഒരു നല്ല തൊഴിൽ ഉള്ളതാണ്.

05. There are more secrets in this world than you can ever dream of.
നിങ്ങൾക്ക് എപ്പോഴെങ്കിലും സ്വപ്നംകാണാവുന്നതിനേക്കാളും കൂടുതൽ രഹസ്യങ്ങൾ ഈ ലോകത്തിൽ ഉണ്ട്.

06. We have more water here in our pond than you have in your well.
നിങ്ങൾക്ക് നിങ്ങളുടെ കിണറ്റിൽ ഉള്ളതിനേക്കാൾ വെള്ളം ഞങ്ങൾക്ക് ഞങ്ങളുടെ കുളത്തിൽ ഉണ്ട്.

07. Now we are living a better life than our forefathers did.
നമ്മുടെ പിതൃമഹന്മാരെക്കാൾ മെച്ചപ്പെട്ട ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്.

08. Who are you to say that he is better than her?
അയാൾ അയാളെ(സ്ത്രീ)ക്കാൾ മെച്ചപ്പെട്ടതാണ് എന്ന് പറയാൻ നിങ്ങൾ ആരാണ്?

09. Who is better than him to lead us?
നമ്മളെ നയിക്കാൻ അയാളെക്കാൾ മെച്ചപ്പെട്ടത് ആരാണ്?

10. English East India Company rule was definitely better than the current-day administration in Pakistan and India.
പാക്കിസ്ഥാനിലും ഇന്ത്യയിലും ഇന്നുള്ള ഭരണത്തെക്കാൾ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണമായിരുന്നു തീർച്ചയായും മെച്ചപ്പെട്ടത്.
Image description
Post Reply