Day 25

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 25

Post posted by VED »

ഇരുപത്തിയഞ്ചാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1. There sentences!

Post posted by VED »



There എന്ന വാക്കിന് അവിടെ എന്ന അർത്ഥം ഉണ്ട്.

എന്നാൽ ഈ അർത്ഥം ഉപയോഗിക്കാതെതന്നെ, വാക്യപ്രയോഗത്തിൽ there എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അത് ഒരു പ്രത്യേക രീതിയിൽ ഉള്ള വാക്യങ്ങൾ ആണ്. അവ താഴെ കാണുക. ശബ്ദാവിഷ്കരണം കേൾക്കുക. ആവർത്തിക്കുക.



1. There is a cow on the road.
റോഡിൽ ഒരു പശു ഉണ്ട്.

1a. There was a cow on the road.
റോഡിൽ ഒരു പശു ഉണ്ടായിരുന്നു.

2. There is a place I know, where we can go.
നമുക്ക് പോകാൻ പറ്റുന്ന ഒരു സ്ഥലം എനിക്കറിയാം.

3. There is a good doctor in Cochin.
കൊച്ചിയിൽ ഒരു നല്ല ഡോക്ടർ ഉണ്ട്.

3a. There was a good doctor in Cochin.
കൊച്ചിയിൽ ഒരു നല്ല ഡോക്ടർ ഉണ്ടായിരുന്നു.

4. There is a nice film running in that theatre.
ആ തീയറ്ററിൽ ഒരു നല്ല സിനിമ ഓടുന്നുണ്ട്.

4a. There was a nice film running in that theatre.
ആ തീയറ്ററിൽ ഒരു നല്ല സിനിമ ഓടുന്നുണ്ടായിരുന്നു.

5. There is a knife in his pocket. Be careful.
അയാളുടെ പോക്കറ്റിൽ ഒരു കത്തിയുണ്ട്. സൂക്ഷിക്കുക.

5a. There was a knife in his pocket. Be careful.
അയാളുടെ പോക്കറ്റിൽ ഒരു കത്തിയുണ്ടായിരുന്നു. സൂക്ഷിക്കുക.

6. There is no solution for this problem.
ഈ പ്രശ്നത്തിന് യാതോരു പരിഹാരവും ഇല്ല.

6a. There was no solution for this problem.
ഈ പ്രശ്നത്തിന് യാതോരു പരിഹാരവും ഇല്ലായിരുന്നു.

7. There is so much to do tomorrow.
നാളെ ചെയ്യാൻ വളരെയധികം ഉണ്ട്.

7a. There was so much to do tomorrow.
നാളെ ചെയ്യാൻ വളരെയധികം ഉണ്ടായിരുന്നു.

8. There is a river at the end of this road.
ഈ നിരത്തിൻ്റെ അന്ത്യത്തിൽ ഒരു പുഴയുണ്ട്.

8a. There was a river at the end of this road.
ഈ നിരത്തിൻ്റെ അന്ത്യത്തിൽ ഒരു പുഴയുണ്ടായിരുന്നു.

9. There are five people standing outside.
പുറത്ത് അഞ്ച് ആളുകൾ നിൽക്കുന്നുണ്ട്.

9a. There were five people standing outside.
പുറത്ത് അഞ്ച് ആളുകൾ നിൽക്കുന്നുണ്ടായിരുന്നു.

10. There are eighteen files inside this folder.
ഈ ഫോൾഡറിൽ പതിനെട്ട് ഫൈലുകൾ ഉണ്ട്.

10a. There were eighteen files inside this folder.
ഈ ഫോൾഡറിൽ പതിനെട്ട് ഫൈലുകൾ ഉണ്ടായിരുന്നു.

11. There are two eggs inside this basket.
ഈ കൊട്ടയിൽ രണ്ട് മുട്ട ഉണ്ട്.

11a. There were two eggs inside this basket.
ഈ കൊട്ടയിൽ രണ്ട് മുട്ട ഉണ്ടായിരുന്നു.

12. There are so many places to visit in Cannanore.
കണ്ണുരിൽ സന്ദർശ്ശിക്കാൻ വളരെയധികം സ്ഥലങ്ങൾ ഉണ്ട്.

12a. There were so many places to visit in Cannanore.
കണ്ണുരിൽ സന്ദർശ്ശിക്കാൻ വളരെയധികം സ്ഥലങ്ങൾ ഉണ്ടായിരുന്നു.
Last edited by VED on Mon Jun 10, 2024 9:16 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. There - അവിടെ

Post posted by VED »

ഇനി there എന്ന പദത്തിൻ്റെ അവിടെ എന്ന അർത്ഥം ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.


01. He must come there next week.
അയാൾ അടുത്ത ആഴ്ച അവിടെ വരണം.

02. They should catch him from there.
അവർ അയാളെ അവിടെ വച്ച് പിടിക്കണം.

03. We want you to come there.
നിങ്ങൾ അവിടെ വരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

04. We might see you there.
ഞങ്ങൾ നിങ്ങളെ അവിടെ വച്ച് കണ്ടേക്കാം.

05. He can call me from there.
അയാൾക്ക് എന്നെ അവിടെനിന്നും വിളിക്കാൻ കഴിയും.

06. He will be sleeping there.
അയാൾ അവിടെ ഉറങ്ങുന്നതായിരിക്കും.

07. We will be waiting for you there.
ഞങ്ങൾ നിങ്ങളെ അവിടെ കാത്ത് നിൽക്കുന്നുണ്ടാവും.

08. I will ask him to come back from there.
അവിടെനിന്നും തിരിച്ച് വരാൻ ഞാൻ അയാളോട് പറയും.

09. He told me to tell you not to go there.
നിങ്ങൾ അവിടെ പോകരുത് എന്ന് നിങ്ങളോട് പറയാൻ അയാൾ എന്നോട് പറഞ്ഞു.

10. Why is he going there?
അയാൾ അവിടെ എന്തിനാണ് പോകുന്നത്?

11. We can go there tomorrow.
നമുക്ക് അവിടെ നാളെ പോകാം.

12. Should I come over there?
ഞാൻ അവിടേക്ക് വരണമോ?

13. Will you take me there?
നിങ്ങൾ എന്നെ അവിടേക്ക് കൊണ്ടുപോകുമോ?

14. Can I see you there?
എനിക്ക് നിങ്ങളെ അവിടെ കാണാൻ പറ്റുമോ?

15. Must he go there?
അയാൾ അവിടെ പോകണമോ?

16. Is she going to stay there?
അയാൾ(സ്ത്രീ) അവിടെ താമസിക്കാൻ പോകുകയാണോ?

17. Have you seen it there?
നിങ്ങൾ അതിനെ അവിടെ കണ്ടിട്ടുണ്ടോ?

18. Has it not come?
അത് വന്നിട്ടില്ലേ? (എത്തിയിട്ടില്ലേ?)


Last edited by VED on Mon Jun 10, 2024 9:15 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. That

Post posted by VED »


That എന്ന വാക്കിൻ്റെ പൊതുവായുള്ള അർത്ഥം അത് എന്നാണ്. ആ അർത്ഥത്തിൽ ഈ വാക്ക് ഇപ്പോൾ ഉപയോഗിച്ച് പഠിക്കാം.

എന്നാൽ that എന്ന വാക്ക് മറ്റൊരു അർത്ഥത്തിലും പൊതുവായി ഉപയോഗിക്കപ്പെടുന്നുണ്ട്. അത് എന്ന് എന്ന അർത്ഥം നൽകാനാണ്. എന്ന് നിങ്ങൾ പറഞ്ഞു എന്ന വാക്യം കാണുക. അതിൽ എന്ന് എന്ന അർത്ഥം നൽകുന്നത് that ആണ്.

You told me that .... .



01. That is a nice view.
അത് ഒരു നല്ല ദൃശ്യമാണ്.

02. That is not my view.
അത് അല്ല എന്റെ കാഴ്ചപ്പാട്.

03. That is a great idea.
അത് മഹത്തായ ഒരു ആശയം ആണ്.

03a. That was a great idea.
അത് മഹത്തായ ഒരു ആശയം ആയിരുന്നു.

04. That cannot be mentioned.
അത് പരാമർശിക്കപ്പെടാൻ പറ്റില്ല.

05. That is his house.
അത് അയാളുടെ വീട് ആണ്.

05a. That was his house.
അത് അയാളുടെ വീട് ആയിരുന്നു.

06. That was not the correct thing to do.
അതായിരുന്നില്ല ചെയ്യേണ്ടിയിരുന്ന ശരിയായ കാര്യം.

07. That is his property.
അത് അയാളുടെ സ്വത്താണ്.

08. That is not correct.
അത് ശരിയല്ല.

08a. That was not correct.
അത് ശരിയായിരുന്നില്ല.

09. That can happen every day.
അത് എന്നും സംഭവിക്കാം.

10. That is my book.
അത് എന്റെ പുസ്തകമാണ്.

10a. That was my book.
അത് എന്റെ പുസ്തകമായിരുന്നു.

11. That will never happen.
അത് ഒരിക്കലും സംഭവിക്കില്ല.

12. That can be done.
അത് ചെയ്യാൻ പറ്റുന്നതാണ്.

12a. That can’t be done.
അത് ചെയ്യാൻ പറ്റുന്നതല്ല.
Last edited by VED on Wed Jun 12, 2024 6:35 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Situations

Post posted by VED »

My aim is to become a doctor. My parents also want me to become a doctor. They want me to go to Britain after becoming a doctor. They feel that life in Britain will be very easy.

ഒരു ഡോക്ടറാകുക എന്നതാണ് എൻ്റെ ലക്ഷ്യം. ഞാൻ ഒരു ഡോക്ടറാകാനാണ് എൻ്റെ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഒരു ഡോക്ടറായതിന് ശേഷം, ബൃട്ടണിലേക്ക് ഞാൻ പോകണം എന്ന് അവർ ആഗ്രഹിക്കുന്നു. ബൃട്ടണിൽ ജീവിതം വളരെ എളുപ്പമായിരിക്കും എന്ന് അവർക്ക് തോന്നുന്നു.
Last edited by VED on Wed Jun 12, 2024 6:47 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Here

Post posted by VED »


Here എന്ന വാക്കിന് ഇവിടെ എന്നും, ഇതാ എന്നും അർത്ഥങ്ങൾ ഉണ്ട്. ഇവിടെ ഇപ്പോൾ, ഇതാ എന്ന അർത്ഥത്തിലാണ് ഈ വാക്ക് പഠിക്കുന്നത്.

01. Here is your money.
നിങ്ങളുടെ പണം, ഇതാ.

02. Here is some money for you to keep.
നിങ്ങൾക്ക് വെക്കാനിതാ കുറച്ച് പണം.

03. Here is a film for you to see.
നിങ്ങൾക്ക് കാണാൻ ഇതാ ഒരു സിനിമ.

04. Here is the food you ordered for.
നിങ്ങൾ ഓഡർ ചെയ്ത ഭക്ഷണം ഇതാ.

05. Here is the robber who robbed your house.
നിങ്ങളുടെ വീട് കവർച്ച ചെയ്ത കള്ളൻ ഇതാ.

06. Here is the writer who wrote that.
അത് എഴുതിയ എഴുത്തുകാരൻ ഇതാ.

07. Here is a song for you to sing.
നിങ്ങൾക്ക് ആലപിക്കാനായി ഒരു ഗാനം ഇതാ.

08. Here is a book for you to study.
നിങ്ങൾക്ക് പഠിക്കാൻ ഒരു പുസ്തകം ഇതാ.

09. Here is the teacher who came yesterday.
ഇന്നലെ വന്ന അദ്ധ്യാപിക ഇതാ.

10. Here is a bag for you to carry.
നിങ്ങൾക്ക് വഹിക്കാൻ ഒരു സഞ്ചി ഇതാ.

11. Here is the box you wanted to see.
നിങ്ങൾ കാണാൻ ആഗ്രഹിച്ച പെട്ടി ഇതാ.

12. Here is the police officer who can catch him.
അയാളെ പിടിക്കാൻ കഴിയുന്ന പോലീസ് ഓഫിസർ ഇതാ.
Image description
Post Reply