Day 24

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 24

Post posted by VED »

ഇരുപത്തി നാലാം ദിവസത്തെ ക്ളാസ്



ഇത്ര ദിവസം പഠിച്ച കാര്യങ്ങൾ ഒന്ന് ചുരുക്കിപ്പറയാം.

Col 1

Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്യാറുണ്ട് എന്ന് പറയുമ്പോൾ, കോളം ഒന്നിലെ വാക്യരചനയാണ് ഉപയോഗിക്കേണ്ടത്. ഈ വാക്യങ്ങൾ നീട്ടിപ്പറയാനും അവയുടെ ചോദ്യവാക്യങ്ങൾ സൃഷ്ടിക്കാനും മറ്റും do അല്ലെങ്കിൽ does എന്ന കോഡ് വാക്കുകൾ സ്വമേധയ ഉപയോഗിക്കേണ്ടിവരും.


Col 2
Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്യും എന്നു പറയാൻ will എന്ന കോഡ് വാക്ക് ഉപയോഗിക്കേണ്ടിവരും.


Image

ആർക്കെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും വസ്തുവിന്, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവത്തിന് ചെയ്യാൻ കഴിയും എന്നു പറയാൻ can എന്ന കോഡ് വാക്ക് ഉപയോഗിക്കേണ്ടിവരും.


Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്തേക്കാം എന്നു പറയാൻ may എന്ന കോഡ് വാക്ക് ഉപയോഗിക്കേണ്ടിവരും.


Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്യണം എന്നു പറയാൻ must അല്ലെങ്കിൽ should എന്ന കോഡ് വാക്കുകൾ ഉപയോഗിക്കേണ്ടിവരും.


Col 3

Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്യുകയാണ്, ചെയ്തുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയാൻ കോളം മൂന്നിലെ am, is, are എന്ന കോഡ് വാക്കുകൾ ഉപയോഗിക്കേണ്ടിവരും.


Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്യുകയായിരുന്നു, ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നൊക്കെ പറയാൻ കോളം മൂന്നിലെ was, were എന്ന കോഡ് വാക്കുകൾ ഉപയോഗിക്കേണ്ടിവരും.


Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്യുന്നതായിരിക്കും എന്നു പറയാൻ will be എന്ന കോഡ് വാക്കാണ് ഉപയോഗിക്കുക.


Col 4

Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്തുവെന്ന് പറയാൻ ക്രീയാവാക്കിൻ്റെ ഭൂതകാല രൂപം ഉപയോഗിക്കുകയോ, അതുമല്ലെങ്കിൽ കോളം നാലിലെ did എന്ന കോഡ് വാക്ക് ഉപയോഗിക്കുകയോ ചെയ്യേണം.


Col 5

Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്തിട്ടുണ്ട്, എന്ന് പറയാൻ കോളം അഞ്ചിലെ have അല്ലെങ്കിൽ has എന്ന കോഡ് വാക്കുകളിൽ ഒന്ന് ഉപയോഗിക്കേണ്ടിവരും.


Image

ആരെങ്കിലും, അല്ലെങ്കിൽ എന്തെങ്കിലും വസ്തു, അതുമല്ലെങ്കിൽ എന്തെങ്കിലും സംഭവം ചെയ്തിട്ടുണ്ടായിരുന്നു എന്ന് പറയാൻ had എന്ന കോഡ് വാക്ക് ഉപയോഗിക്കുക.



Image

ചെയ്യാൻ കഴിയുമായിരുന്നു എന്നു പറയാൻ could have എന്ന കോഡ് വാക്ക് ഉപയോഗിക്കുക.


Image

ചെയ്യുമായിരുന്നു എന്നു പറയാൻ would have എന്ന കോഡ് വാക്ക് ഉപയോഗിക്കുക.


Image

ചെയ്യേണ്ടതായിരുന്നു എന്നു പറയാൻ should have എന്ന കോഡ് വാക്ക് ഉപയോഗിക്കുക.



അടുത്തതായി പഠിച്ചത്, പ്രസ്താവനാ വാക്യത്തെ നേരിട്ടുള്ള ചോദ്യവാക്യം ആക്കുന്ന രീതിയാണ്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പറയാനുള്ളത്, പൊതുവായി നോക്കിയാൽ, പ്രസ്താവനാ വാക്യത്തിലെ ആദ്യ രണ്ട് വാക്കുകൾ തമ്മിൽ തിരിച്ചുവച്ചാൽ, ചോദ്യവാക്യം സൃഷ്ടിക്കപ്പെടും. ഇത് വളരെ ലളിതമായ ഒരു പ്രസ്താവനയാണ്. ഈ ക്ളാസ് പഠിച്ചിട്ടുള്ള വ്യക്തിക്ക് പറഞ്ഞത് എന്താണ് എന്ന് മനസ്സിലാകും.


He is എന്നതിൻ്റെ ചോദ്യവാക്യം Is he? എന്നാണ്.

അതു പോലെ There are എന്നതിൻ്റെ ചോദ്യവാക്യം Are there? എന്നാണ്.



They do. Do they?
അവർ ചെയ്യാറുണ്ട് - അവർ ചെയ്യാറുണ്ടോ?

He does. Does he?
അയാൾ ചെയ്യാറുണ്ട്. - അയാൾ ചെയ്യാറുണ്ടോ?


She will. Will she?
അയാൾ (f) ചെയ്യും - അയാൾ (f) ചെയ്യുമോ?

They can. Can they?
അവർക്ക് ആവും. - അവർക്ക് ആവുമോ?

We must. Must we?
ഞങ്ങൾ ചെയ്യണം. - ഞങ്ങൾ ചെയ്യണമോ?

You should. Should you?
നിങ്ങൾ ചെയ്യണം. - നിങ്ങൾ ചെയ്യണമോ?


I am. Am I?
ഞാൻ ആണ്. - ഞാൻ ആണോ?


He is. Is he?
അയാൾ ആണ്. - അയാൾ ആണോ?

She is. Is she?
അയാൾ (f) ആണ്. - അയാൾ (f) ആണോ?


They are. Are they?
അവർ ആണ്. - അവർ ആണോ?

We are. Are we?
ഞങ്ങൾ ആണ്. - ഞങ്ങൾ ആണോ?

You are. Are you?
നിങ്ങൾ ആണ്. - നിങ്ങൾ ആണോ?

They will be. Will they be?
അവർ ചെയ്യുന്നതായിരിക്കും. - അവർ ചെയ്യുന്നതായിരിക്കുമോ?


I did. Did I?
ഞാൻ ചെയ്തു. - ഞാൻ ചെയ്തോ?


They have. Have they?
അവർ ചെയ്തിട്ടുണ്ട്. - അവർ ചെയ്തിട്ടുണ്ടോ?

I could have. Could I have?
എനിക്ക് ചെയ്യാൻ കഴിയുമായിരുന്നു. - എനിക്ക് ചെയ്യാൻ കഴിയുമായിരുന്നുവോ?

She would have. Would she have?
അയാൾ (f) ചെയ്യുമായിരുന്നു. - അയാൾ (f) ചെയ്യുമായിരുന്നുവോ?

You should have. Should you have?
നിങ്ങൾ ചെയ്യേണ്ടതായിരുന്നു. - നിങ്ങൾ ചെയ്യേണ്ടതായിരുന്നുവോ?


ഇതേ ചോദ്യവാക്കുകളുടെ നിഷേധ ചോദ്യവാക്കുകൾ ഈ രീതിയിൽ ആണ്:

Do they? - Don't they?
അവർ ചെയ്യാറുണ്ടോ? - അവർ ചെയ്യാറില്ലേ?

Does he? - Doesn't he?
അയാൾ ചെയ്യാറുണ്ടോ? - അയാൾ ചെയ്യാറില്ലേ?


Will she? - Won't she?
അയാൾ (f) ചെയ്യുമോ? - അയാൾ (f) ചെയ്യില്ലേ?

Can they? - Can't they?
അവർക്ക് അവുമോ? - അവർക്ക് ആവില്ലേ?

Must we? - Mustn't we?
നമ്മൾ ചെയ്യണമോ? - നമ്മൾ ചെയ്യേണ്ടതല്ലെ?

Should you? - Shouldn't you?
നിങ്ങൾ ചെയ്യണമോ? - നിങ്ങൾ ചെയ്യേണ്ടതല്ലെ?


Am I? - Aren't I?
ഞാൻ ആണോ? - ഞാൻ അല്ലെ?

Is he? - Isn't he?
അയാൾ ആണോ? - അയാൾ അല്ലേ?

Is she? - Isn't she?
അയാൾ (f) ആണോ? - അയാൾ (f) അല്ലേ?


Are they? - Aren't they?
അവർ ആണോ? - അവർ അല്ലേ?

Are we? - Aren't we?
നമ്മൾ ആണോ? - നമ്മൾ അല്ലേ?

Are you? - Aren't you?
നിങ്ങൾ ആണോ? - നിങ്ങൾ അല്ലേ?


Will they be? - Won't they be?
അവർ ചെയ്യുന്നതായിരിക്കുമോ? - അവർ ചെയ്യുന്നതായിരിക്കില്ലേ?



Did I? - Didn't I?
ഞാൻ ചെയ്തോ? - ഞാൻ ചെയ്തില്ലേ?


Have they? - Haven't they?
അവർ ചെയ്തിട്ടുണ്ടോ? - അവർ ചെയ്തിട്ടില്ലേ?

Could I have? - Couldn't I have?
എനിക്ക് ചെയ്യാനാവുമായിരുന്നുവോ? - എനിക്ക് ചെയ്യാനാവുമായിരുന്നില്ലേ?

Would she have? - Wouldn't she have?
അയാൾ (f) ചെയ്യുമായിരുന്നുവോ? - അയാൾ (f) ചെയ്യുമായിരുന്നില്ലേ?

Should you have? - Shouldn't you have?
നിങ്ങൾ ചെയ്യേണ്ടതായിരുന്നുവോ? - നിങ്ങൾ ചെയ്യേണ്ടതായിരുന്നില്ലേ?



എല്ലാത്തിനും ഒടുവിലായി പഠിച്ചത്, ചോദ്യവാക്കുകൾ ആണ്.

Image




Last edited by VED on Mon Jun 10, 2024 7:50 pm, edited 41 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. A brief statement

Post posted by VED »

ഇന്നു മുതൽ നമുക്ക് ഇങ്ഗ്ളിഷ് ഭാഷയിലെ മറ്റ് വാക്യപ്രയോഗങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിച്ചു പഠിക്കാം.

ഇവിടെ ഇപ്പോൾ പ്രസ്താവിക്കേണ്ടുന്ന ഒരു കാര്യം, വെറും കുറേ വാക്യങ്ങൾ ഉരുവിട്ടുപഠിച്ചത് കൊണ്ട് മാത്രം ഇങ്ഗ്ളിഷ് ഭാഷ കാര്യക്ഷമമായി ഉപയോഗിക്കാൻ പറ്റില്ല.

ഭാഷ ഉപയോഗിക്കേണമെങ്കിൽ വാക്കുകൾ ആവശ്യമാണ്. ഇതിനായി കുറേ വാക്കുകൾ ഉരുവിട്ടുപഠിച്ചാലും കാര്യമായ പ്രയോജനം ലഭിക്കില്ല.

ലളിതമായ ഇങ്ഗ്ളിഷ് എഴുത്തുകൾ വായിക്കുന്നത് വളരെ ഉപകാരം ചെയ്യും. പോരാത്തതിന്, ഇങ്ഗ്ളിഷ് subtitle ഉള്ള ഇങ്ഗ്ളിഷ് വീഡിയോകളും സിനിമകളും പാട്ടുകളും നിത്യവും കാണുന്നതും ഉപകാരം ചെയ്യും.

ലളിതമായ ഇങ്ഗ്ളിഷ് എഴുത്തുകളിലേക്കും വീഡിയോകളിലേക്കും ഇങ്ഗ്ളിഷ് വാർത്തകളിലേക്കു ഉള്ള ലിങ്കുകൾ ഈ പഠന പദ്ധതിയിൽ നൽകാൻ ശ്രമിക്കുന്നതാണ്.

ഇവയെല്ലാം നിത്യവും കുറച്ചു നേരും കാണുകയും വായിക്കുകയും വീക്ഷിക്കുകയും ചെയ്യുക.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Situations

Post posted by VED »

This year it is very hot. Last year, we had a lot of rain in December. I think there is something wrong with the climate. If rains don’t come in time, the rivers will go dry.

ഈ വർഷം നല്ല ഉഷ്ണമാണ്. കഴിഞ്ഞ വർഷം, ഡിസംബറിൽ നമുക്ക് കുറേയധികം മഴയുണ്ടായിരുന്നു. കാലാവസ്ഥയിൽ എന്തോ പിശക് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. യഥാസമയം മഴ വരില്ലെങ്കിൽ, പുഴകൾ വരണ്ടുപോകും.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. There sentences!

Post posted by VED »



There എന്ന വാക്കിന് അവിടെ എന്ന അർത്ഥം ഉണ്ട്.

എന്നാൽ ഈ അർത്ഥം ഉപയോഗിക്കാതെതന്നെ, വാക്യപ്രയോഗത്തിൽ there എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അത് ഒരു പ്രത്യേക രീതിയിൽ ഉള്ള വാക്യങ്ങൾ ആണ്. അവ താഴെ കാണുക. ശബ്ദാവിഷ്കരണം കേൾക്കുക. ആവർത്തിക്കുക.



1. There is a cow on the road.
റോഡിൽ ഒരു പശു ഉണ്ട്.

1a. There was a cow on the road.
റോഡിൽ ഒരു പശു ഉണ്ടായിരുന്നു.

2. There is a place I know, where we can go.
നമുക്ക് പോകാൻ പറ്റുന്ന ഒരു സ്ഥലം എനിക്കറിയാം.

3. There is a good doctor in Cochin.
കൊച്ചിയിൽ ഒരു നല്ല ഡോക്ടർ ഉണ്ട്.

3a. There was a good doctor in Cochin.
കൊച്ചിയിൽ ഒരു നല്ല ഡോക്ടർ ഉണ്ടായിരുന്നു.

4. There is a nice film running in that theatre.
ആ തീയറ്ററിൽ ഒരു നല്ല സിനിമ ഓടുന്നുണ്ട്.

4a. There was a nice film running in that theatre.
ആ തീയറ്ററിൽ ഒരു നല്ല സിനിമ ഓടുന്നുണ്ടായിരുന്നു.

5. There is a knife in his pocket. Be careful.
അയാളുടെ പോക്കറ്റിൽ ഒരു കത്തിയുണ്ട്. സൂക്ഷിക്കുക.

5a. There was a knife in his pocket. Be careful.
അയാളുടെ പോക്കറ്റിൽ ഒരു കത്തിയുണ്ടായിരുന്നു. സൂക്ഷിക്കുക.

6. There is no solution for this problem.
ഈ പ്രശ്നത്തിന് യാതോരു പരിഹാരവും ഇല്ല.

6a. There was no solution for this problem.
ഈ പ്രശ്നത്തിന് യാതോരു പരിഹാരവും ഇല്ലായിരുന്നു.

7. There is so much to do tomorrow.
നാളെ ചെയ്യാൻ വളരെയധികം ഉണ്ട്.

7a. There was so much to do tomorrow.
നാളെ ചെയ്യാൻ വളരെയധികം ഉണ്ടായിരുന്നു.

8. There is a river at the end of this road.
ഈ നിരത്തിൻ്റെ അന്ത്യത്തിൽ ഒരു പുഴയുണ്ട്.

8a. There was a river at the end of this road.
ഈ നിരത്തിൻ്റെ അന്ത്യത്തിൽ ഒരു പുഴയുണ്ടായിരുന്നു.

9. There are five people standing outside.
പുറത്ത് അഞ്ച് ആളുകൾ നിൽക്കുന്നുണ്ട്.

9a. There were five people standing outside.
പുറത്ത് അഞ്ച് ആളുകൾ നിൽക്കുന്നുണ്ടായിരുന്നു.

10. There are eighteen files inside this folder.
ഈ ഫോൾഡറിൽ പതിനെട്ട് ഫൈലുകൾ ഉണ്ട്.

10a. There were eighteen files inside this folder.
ഈ ഫോൾഡറിൽ പതിനെട്ട് ഫൈലുകൾ ഉണ്ടായിരുന്നു.

11. There are two eggs inside this basket.
ഈ കൊട്ടയിൽ രണ്ട് മുട്ട ഉണ്ട്.

11a. There were two eggs inside this basket.
ഈ കൊട്ടയിൽ രണ്ട് മുട്ട ഉണ്ടായിരുന്നു.

12. There are so many places to visit in Cannanore.
കണ്ണുരിൽ സന്ദർശ്ശിക്കാൻ വളരെയധികം സ്ഥലങ്ങൾ ഉണ്ട്.

12a. There were so many places to visit in Cannanore.
കണ്ണുരിൽ സന്ദർശ്ശിക്കാൻ വളരെയധികം സ്ഥലങ്ങൾ ഉണ്ടായിരുന്നു.
Last edited by VED on Sat Jun 08, 2024 12:15 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. There - അവിടെ

Post posted by VED »

ഇനി there എന്ന പദത്തിൻ്റെ അവിടെ എന്ന അർത്ഥം ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.


01. He must come there next week.
അയാൾ അടുത്ത ആഴ്ച അവിടെ വരണം.

02. They should catch him from there.
അവർ അയാളെ അവിടെ വച്ച് പിടിക്കണം.

03. We want you to come there.
നിങ്ങൾ അവിടെ വരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

04. We might see you there.
ഞങ്ങൾ നിങ്ങളെ അവിടെ വച്ച് കണ്ടേക്കാം.

05. He can call me from there.
അയാൾക്ക് എന്നെ അവിടെനിന്നും വിളിക്കാൻ കഴിയും.

06. He will be sleeping there.
അയാൾ അവിടെ ഉറങ്ങുന്നതായിരിക്കും.

07. We will be waiting for you there.
ഞങ്ങൾ നിങ്ങളെ അവിടെ കാത്ത് നിൽക്കുന്നുണ്ടാവും.

08. I will ask him to come back from there.
അവിടെനിന്നും തിരിച്ച് വരാൻ ഞാൻ അയാളോട് പറയും.

09. He told me to tell you not to go there.
നിങ്ങൾ അവിടെ പോകരുത് എന്ന് നിങ്ങളോട് പറയാൻ അയാൾ എന്നോട് പറഞ്ഞു.

10. Why is he going there?
അയാൾ അവിടെ എന്തിനാണ് പോകുന്നത്?

11. We can go there tomorrow.
നമുക്ക് അവിടെ നാളെ പോകാം.

12. Should I come over there?
ഞാൻ അവിടേക്ക് വരണമോ?

13. Will you take me there?
നിങ്ങൾ എന്നെ അവിടേക്ക് കൊണ്ടുപോകുമോ?

14. Can I see you there?
എനിക്ക് നിങ്ങളെ അവിടെ കാണാൻ പറ്റുമോ?

15. Must he go there?
അയാൾ അവിടെ പോകണമോ?

16. Is she going to stay there?
അയാൾ(സ്ത്രീ) അവിടെ താമസിക്കാൻ പോകുകയാണോ?

17. Have you seen it there?
നിങ്ങൾ അതിനെ അവിടെ കണ്ടിട്ടുണ്ടോ?

18. Has it not come?
അത് വന്നിട്ടില്ലേ? (എത്തിയിട്ടില്ലേ?)


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Post posted by VED »


That എന്ന വാക്കിൻ്റെ പൊതുവായുള്ള അർത്ഥം അവിടെ എന്നാണ്. ആ അർത്ഥത്തിൽ ഈ വാക്ക് ഇപ്പോൾ ഉപയോഗിച്ച് പഠിക്കാം.

എന്നാൽ that എന്ന വാക്ക് മറ്റൊരു അർത്ഥത്തിലും പൊതുവായി ഉപയോഗിക്കപ്പെടുന്നുണ്ട്. അത് എന്ന് എന്ന അർത്ഥം നൽകാനാണ്. എന്ന് നിങ്ങൾ പറഞ്ഞു എന്ന വാക്യം കാണുക. അതിൽ എന്ന് എന്ന അർത്ഥം നൽകുന്നത് that ആണ്.

You told me that .... .



01. That is a nice view.
അത് ഒരു നല്ല ദൃശ്യമാണ്.

02. That is not my view.
അത് അല്ല എന്റെ കാഴ്ചപ്പാട്.

03. That is a great idea.
അത് മഹത്തായ ഒരു ആശയം ആണ്.

03a. That was a great idea.
അത് മഹത്തായ ഒരു ആശയം ആയിരുന്നു.

04. That cannot be mentioned.
അത് പരാമർശിക്കപ്പെടാൻ പറ്റില്ല.

05. That is his house.
അത് അയാളുടെ വീട് ആണ്.

05a. That was his house.
അത് അയാളുടെ വീട് ആയിരുന്നു.

06. That was not the correct thing to do.
അതായിരുന്നില്ല ചെയ്യേണ്ടിയിരുന്ന ശരിയായ കാര്യം.

07. That is his property.
അത് അയാളുടെ സ്വത്താണ്.

08. That is not correct.
അത് ശരിയല്ല.

08a. That was not correct.
അത് ശരിയായിരുന്നില്ല.

09. That can happen every day.
അത് എന്നും സംഭവിക്കും.

10. That is my book.
അത് എന്റെ പുസ്തകമാണ്.

10a. That was my book.
അത് എന്റെ പുസ്തകമായിരുന്നു.

11. That will never happen.
അത് ഒരിക്കലും സംഭവിക്കില്ല.

12. That can be done.
അത് ചെയ്യാൻ പറ്റുന്നതാണ്.

12a. That can’t be done.
അത് ചെയ്യാൻ പറ്റുന്നതല്ല.
Image description
Post Reply