Day 23

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 23

Post posted by VED »

ഇരുപത്തിമൂന്നാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Col 5 - had

Post posted by VED »

ഇനി നമുക്ക് കോളം അഞ്ചിലെ അടുത്ത കോഡ് വാക്കായ had ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിച്ച് പരിശീലിക്കാം.

had എന്ന കോഡ് വാക്കിൻ്റെ അർത്ഥം, ഉണ്ടായിരുന്നു, കൈവശം ഉണ്ടായിരുന്നു എന്നൊക്കെയാണ്.


കോളം അഞ്ചിലെ വാക്ക് രൂപത്തിന് വാക്യങ്ങളിൽ രൂപമാറ്റം സംഭവിക്കില്ലായെന്ന കാര്യം മറക്കാതിരിക്കുക.

Last edited by VED on Thu Jun 06, 2024 12:11 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Arrive

Post posted by VED »

Image

I had arrived in the morning.
ഞാൻ രാവിലെ എത്തിയിട്ടുണ്ടായിരുന്നു.

When had he arrived yesterday?
അയാൾ ഇന്നലെ എപ്പോഴാണ് എത്തിയിട്ടുണ്ടായിരുന്നത്?

Why had she arrived there early in the morning?
അയാൾ (f) എന്തിനാണ് അതിരാവിലെ അവിടെ എത്തിയിട്ടുണ്ടായിരുന്നത്?

They had arrived there before he went out.
അയാൾ പുറത്ത് പോകുന്നതിന് മുൻപായി, അവർ അവിടെ എത്തിയിട്ടുണ്ടായിരുന്നു.

At what time had you arrived that day?
ആ ദിവസം എത്രമണിക്കാണ് നിങ്ങൾ എത്തിയിട്ടുണ്ടായിരുന്നത്?

Last edited by VED on Fri Jun 07, 2024 4:16 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Col 5 - could have

Post posted by VED »

ഇനി നമുക്ക് കോളം അഞ്ചിലെ അടുത്ത കോഡ് വാക്ക് പ്രയോഗമായ could have ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിച്ച് പരിശീലിക്കാം.

could have എന്ന കോഡ് വാക്കിൻ്റെ അർത്ഥം, ചെയ്യാൻ കഴിയുമായിരുന്നു, ചെയ്യാമായിരുന്നു എന്നൊക്കെയാണ്.


കോളം അഞ്ചിലെ വാക്ക് രൂപത്തിന് വാക്യങ്ങളിൽ രൂപമാറ്റം സംഭവിക്കില്ലായെന്ന കാര്യം മറക്കാതിരിക്കുക.

Last edited by VED on Thu Jun 06, 2024 12:11 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col 5 -

Post posted by VED »

Image


I could have failed in my first attempt.
എൻ്റെ ആദ്യ ശ്രമത്തിൽ എനിക്ക് പരാജയപ്പെടാൻ കഴിയുമായിരുന്നു.

Could he have failed in his first attempt?
അയാളുടെ ആദ്യ ശ്രമത്തിൽ അയാൾക്ക് പരാജയപ്പെടാൻ കഴിയുമായിരുന്നുവോ?

How could she have failed in her first attempt?
അയാളുടെ (f) ആദ്യ ശ്രമത്തിൽ അയാൾക്ക് (f) എങ്ങിനെ പരാജയപ്പെടാൻ കഴിയുമായിരുന്നു?

They could not have failed in their first attempt.
അവർക്ക് അവരുടെ ആദ്യ ശ്രമത്തിൽ പരാജയപ്പെടാൻ കഴിയുമായിരുന്നില്ല.

They couldn’t have failed in their first attempt.

Could we not have failed in our first attempt?
നമുക്ക് നമ്മുടെ ആദ്യ ശ്രമത്തിൽ പരാജയപ്പെടാൻ കഴിയുമായിരുന്നില്ലെ?

നമ്മുടെ ആദ്യ ശ്രമത്തിൽ നമുക്ക് പരാജയപ്പെടാമായിരുന്നില്ല?, എന്ന അർത്ഥവും ഈ വാക്യത്തിന് ലഭിക്കാം.

Couldn’t we have failed in our first attempt?

Why couldn’t we have failed in our first attempt?
നമ്മുടെ ആദ്യ ശ്രമത്തിൽ നമുക്ക് എന്തുകൊണ്ട് പരാജയപ്പെടാൻ കഴിയുമായിരുന്നില്ല?


How many times could you have failed to pass the Civil Service exam?
Civil Service പരീക്ഷ എത്ര പ്രവാശ്യം വിജയിക്കാതിരിക്കാൻ നിങ്ങൾക്ക് ആവുമായിരുന്നു


Last edited by VED on Fri Jun 07, 2024 4:36 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Col 5 - would have

Post posted by VED »

ഇനി നമുക്ക് കോളം അഞ്ചിലെ അടുത്ത കോഡ് വാക്ക് പ്രയോഗമായ would have ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിച്ച് പരിശീലിക്കാം.

would have എന്ന കോഡ് വാക്കിൻ്റെ അർത്ഥം, ചെയ്യുമായിരുന്നു എന്നാണ്.


കോളം അഞ്ചിലെ വാക്ക് രൂപത്തിന് വാക്യങ്ങളിൽ രൂപമാറ്റം സംഭവിക്കില്ലായെന്ന കാര്യം മറക്കാതിരിക്കുക.

Last edited by VED on Fri Jun 07, 2024 4:51 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Col 5 - would have accused

Post posted by VED »

Image


I would have accused them of this crime.
ഈ കുറ്റകൃത്യത്തിന് ഞാൻ അവരെ കുറ്റപ്പെടുത്തുമായിരുന്നു.

Would he have accused us of this crime?
ഈ കുറ്റകൃത്യത്തിന് അയാൾ നമ്മളെ കുറ്റാരോപണം നടത്തുമായിരുന്നുവോ?

Why would she have accused them?
അയാൾ (f) അവരെ എന്തിന് കുറ്റപ്പെടുത്തുമായിരുന്നു?

Would they not have accused me?
അവർ എന്നെ കുറ്റപ്പെടുത്തുമായിരുന്നില്ലെ?

Wouldn’t they have accused me?

Who wouldn’t have accused them?
അവരെ ആര് കുറ്റപ്പെടുത്തുമായിരുന്നില്ല?

Why wouldn’t you have accused him?
നിങ്ങൾ അയാളെ എന്തുകാരണത്താൽ കുറ്റപ്പെടുത്തുമായിരുന്നില്ല?


Last edited by VED on Fri Jun 07, 2024 5:01 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Col 5 - should have

Post posted by VED »

ഇനി നമുക്ക് കോളം അഞ്ചിലെ അടുത്ത കോഡ് വാക്ക് പ്രയോഗമായ should have ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിച്ച് പരിശീലിക്കാം.

should have എന്ന കോഡ് വാക്കിൻ്റെ അർത്ഥം, ചെയ്യേണ്ടതായിരുന്നു എന്നാണ്.


കോളം അഞ്ചിലെ വാക്ക് രൂപത്തിന് വാക്യങ്ങളിൽ രൂപമാറ്റം സംഭവിക്കില്ലായെന്ന കാര്യം മറക്കാതിരിക്കുക.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Col 5 - should have

Post posted by VED »

Image

I should have spoken to her about this when she came here yesterday.
അയാൾ (f) ഇന്നലെ ഇവിടെ വന്നപ്പോൾ, ഞാൻ അയാളോട് (f) ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നു.

Should he have spoken to their manager about their lack of courtesy?
അവരുടെ മര്യാദകുറവിനെക്കുറിച്ച് അയാൾ അവരുടെ മാനേജറോട് സംസാരിക്കേണ്ടതായിരുന്നുവോ?

Note: courtesy. കോട്ടുസി എന്നല്ല ഉച്ചാരണം.

Should she not have spoken at all?
അയാൾ (f) യാതൊന്നും സംസാരിക്കാൻ പാടില്ലായിരുന്നുവോ?

Why should they have spoken about him to them?
അവർ അയാളെക്കുറിച്ച് എന്തിനാണ് അവരോട് സംസാരിക്കേണ്ടിയിരുന്നത്?

We should not have spoken to the district collector on the phone.
നമ്മൾ ജില്ലാ കലക്ടറോട് ഫോണിലൂടെ സംസാരിക്കാൻ പാടില്ലായിരുന്നു.

We shouldn’t have spoken to the district collector on the phone.

Should you not have spoken to the minister?
നിങ്ങൾ മന്ത്രിയോട് സംസാരിക്കേണ്ടതായിരുന്നില്ലെ?

Shouldn’t you have spoken to the minister?

Why shouldn’t you have spoken to our headmaster?
നിങ്ങൾ എന്തുകൊണ്ട് നമ്മുടെ മുഖ്യാദ്ധ്യാപകനോട് സംസാരിക്കേണ്ടതായിരുന്നില്ല?

Last edited by VED on Fri Jun 07, 2024 5:14 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. A brief statement

Post posted by VED »

ഇതോടെ ഇങ്ഗ്ളിഷ് ഭാഷയിലെ ക്രീയാ വാക്കുകളെ അഞ്ച് കോളങ്ങളിൽ വേർതിരിച്ചുവെച്ച്, അതാത് കോളങ്ങളുമായി ബന്ധപ്പെട്ട കോഡ് വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കുന്ന കാര്യം നിങ്ങൾ പഠിച്ചുകഴിഞ്ഞു.

ഇവിടെ ഓർമ്മിപ്പിക്കേണ്ടുന്ന ഒരു കാര്യം, You come, You go, You eat തുടങ്ങിയ രീതിയിൽ ഉള്ള വാക്കുകൾക്ക് ഉള്ള സാധാരണ അർത്ഥം നിങ്ങൾ വരൂ, നിങ്ങൾ പോകൂ, നിങ്ങൾ തിന്നൂ, എന്നെല്ലാം രീതിയിലുള്ള അർത്ഥങ്ങൾ ആണ്.

എന്നാൽ Five columnsലെ ഒന്നാം കോളത്തിൽ ഈ വാക്കുകൾക്ക് മറ്റ് രണ്ട് അർത്ഥങ്ങൾ വരുന്നുണ്ട്. അതായത്, നിങ്ങൾ വരാറുണ്ട് / വരുന്നു, നിങ്ങൾ പോകാറുണ്ട് / പോകുന്നു, നിങ്ങൾ തിന്നാറുണ്ട് / തിന്നുന്നു, എന്നങ്ങനെ.

ഈ അർത്ഥങ്ങൾ വരുന്നത് അതാത് സന്ദർഭത്തെ അനുസരിച്ചായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ എല്ലാ ദിവസവും വരാറുണ്ട്.

You come everyday.


മറ്റൊരുകാര്യം ഓർമ്മിക്കേണ്ടത്, അഞ്ചാം കോളത്തിലെ has എന്ന കോഡ് വാക്ക് ഏകവചനങ്ങളുടെ കൂടെയാണ് ഉപയോഗിക്കുക. have എന്ന കോഡ് വാക്ക് I എന്ന പദത്തിനോടൊപ്പവും ബഹുവചനങ്ങളുടെ കൂടെയും ഉപയോഗിക്കും.


മറ്റൊരു കാര്യം, കോളം മൂന്നിൽ I എന്ന പദത്തിന് ഭൂതകാലത്തിൽ ഏകവചന സ്വഭാവം ഉണ്ട് എന്നതാണ്. അതായത്, I was എന്നാണ് പറയുക. I were എന്ന് പറയാറില്ല.

എന്നാൽ, ഒരു സാങ്കൽപ്പിക അഭിലാക്ഷം പറയുമ്പോൾ I were ഉപയോഗിക്കാറുണ്ട്.

I wish I were a doctor! ഞാൻ ഒരു ഡോക്ടറായിരുന്നുവെങ്കിൽ എന്ന് ഞാൻ വെറുതേ മോഹിക്കുന്നു!

ഈ കാര്യം ഇവിടെ പറഞ്ഞത് അറിവിനായി മാത്രമാണ്. ഇതുപോലുള്ള ഒഴിവുകളെക്കുറിച്ച് അധികം അലോചിക്കേണ്ടതില്ല, ഇപ്പോൾ.

Image

ഇങ്ഗ്ളിഷിലെ മൗലിക പദങ്ങളുടെ നാല് വ്യത്യസ്ത രൂപങ്ങൾ👆 പട്ടികപ്പെടുത്തിയത് മനസ്സിൽ കൃത്യമായി പതിപ്പിക്കേണ്ടതാണ്.


ഇനി നമുക്ക് ഇങ്ഗ്ളിഷിലെ മറ്റ് വാക്യ പ്രയോഗങ്ങളിലേക്ക് പോകാം. അത് അടുത്ത ക്ളാസിൽ ആരംഭിക്കാം.
Image description
Post Reply