Day 19

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 19

Post posted by VED »

പത്തൊമ്പതാം ദിവസത്തെ ക്ളാസ്


Col 5
Image






കോളം അഞ്ചിലെ വാക്ക് കോഡുകൾ ഒരു പ്രാവശ്യം ഏറ്റുപറയുക.

Have / Has ഉണ്ട്, കൈവശം ഉണ്ട്

Had ഉണ്ടായിരുന്നു

Could have ചെയ്യാനാവുമായിരുന്നു

Would have ചെയ്യുമായിരുന്നു

Should have ചെയ്യേണ്ടതായിരുന്നു



ഇതിൽ ഒരു കാര്യം ഓർക്കുക.

Has എന്നത് ഏകവചനങ്ങളോടൂകൂടിയാണ് ഉപയോഗിക്കേണ്ടത്.
He has, She has, It has, My son has, Dennis has

Have എന്നത് I എന്ന പദത്തോടൊപ്പവും ബഹുവചനങ്ങളോടൂം കൂടിയാണ് ഉപയോഗിക്കേണ്ടത്.
I have, They have, We have, You have, My sister and I have, Robert and Salim have
Last edited by VED on Wed Mar 27, 2024 3:46 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Have / Has vs Had!

Post posted by VED »

Had എന്ന വാക്കിൻ്റെ അർത്ഥം ഉണ്ടായിരുന്നു, കൈവശം ഉണ്ടായിരുന്നു എന്നൊക്കെയാണ്, ഈ കോളത്തിൽ.

Have / Has എന്ന പദങ്ങളും Had എന്ന പദവും തമ്മിലുള്ള അർത്ഥ വ്യത്യാസം വളരെ വ്യക്തമായി മനസ്സിലാക്കാനായി താഴെ നൽകിയിട്ടുള്ള വാക്യങ്ങൾ നോക്കുക.



Col 5

Have / Has

Image

I have a cow.
എനിക്ക് ഒരു പശുവുണ്ട്.

He has a cow.
അയാൾക്ക് ഒരു പശുവുണ്ട്.

She has a cow.
അയാൾക്ക് (f) ഒരു പശുവുണ്ട്.

They have a cow.
അവർക്ക് ഒരു പശുവുണ്ട്.

We have a cow.
ഞങ്ങൾക്ക് ഒരു പശുവുണ്ട്.

You have a cow.
നിങ്ങൾക്ക് ഒരു പശുവുണ്ട്.



Had

Image

I had a cow.
എനിക്ക് ഒരു പശുവുണ്ടായിരുന്നു.

He had a cow.
അയാൾക്ക് ഒരു പശുവുണ്ടായിരുന്നു.

She had a cow.
അയാൾക്ക് (f) ഒരു പശുവുണ്ടായിരുന്നു.

They had a cow.
അവർക്ക് ഒരു പശുവുണ്ടായിരുന്നു.

We had a cow.
ഞങ്ങൾക്ക് ഒരു പശുവുണ്ടായിരുന്നു.

You had a cow.
നിങ്ങൾക്ക് ഒരു പശുവുണ്ടായിരുന്നു.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Col 5 - rule

Post posted by VED »

അഞ്ചാം കോളത്തിലെ ക്രീയാ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുന്നതിന് മുൻപായി ഒരു കാര്യം വ്യക്തമായി മനസ്സിൽ വെക്കേണ്ടതുണ്ട്.

നാലാം കോളത്തിലെ വാക്കിനെ did ചേർത്ത് വിഭജിക്കുന്ന അവസരത്തിൽ, ആ വാക്കിന് രൂപമാറ്റം മിക്കപ്പോഴും സംഭവിക്കും.

ഉദാഹരണത്തിന്, Took എന്ന വാക്ക് നോക്കുക.

ഈ വാക്ക് ഉപയോഗിച്ച് ചോദ്യവാക്യം സൃഷ്ടിക്കുമ്പോൾ, did take എന്ന രീതിയിൽ ഈ Took എന്ന വാക്ക് വിഭജിക്കപ്പെടും.

നോക്കുക : Did I take? ഞാൻ എടുത്തോ?

Yes, I took. - അതേ, ഞാൻ എടുത്തു.


Image


എന്നാൽ അഞ്ചാം കോളത്തിലെ വാക്ക് ചോദ്യവാക്യം സൃഷ്ടിക്കാനായി ഉപയോഗിക്കുമ്പോൾ ഈ വിധമായുള്ള ഒരു രൂപമാറ്റമോ വിഭജിക്കലോ സംഭവിക്കില്ല.

നോക്കൂ : Taken - എടുത്തിട്ടുണ്ട്.

He has taken - അയാൾ എടുത്തിട്ടുണ്ട്.

Has he taken? - അയാൾ എടുത്തിട്ടുണ്ടോ?

taken എന്ന വാക്കിന് രൂപമാറ്റം സംഭവിക്കുകയോ, വിഭജനം നടക്കുകയോ ചെയ്യപ്പെടുന്നില്ല.

ഇത് അഞ്ചാം കോളത്തിലെ ക്രീയാ വാക്കുകളുടെ കാര്യം മാത്രം ആണ്.


Last edited by VED on Sat May 25, 2024 9:51 am, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Col 5 - Ironed

Post posted by VED »

Image


Col 1 Iron / Irons ഇസ്തിരിയിടാറുണ്ട്, ഇസ്തിരിയിടുന്നു

Col 2 Iron ഇസ്തിരിയിടുക (സാമാന്യ അർത്ഥം)

Col 3 Ironing ഇസ്തിരിയിടുന്നു, ഇസ്തിരിയിട്ടുകൊണ്ടിരിക്കുന്നു, ഇസ്തിരിയിട്ടുകൊണ്ടിരിക്കുകയായിരുന്നു, ഇസ്തിരിയിടുകയായിരുന്നു

Col 4 Ironed ഇസ്തിരിയിട്ടു

Col 5 Ironed ഇസ്തിരിയിട്ടിരുന്നു, ഇസ്തിരിയിട്ടിട്ടുണ്ട് &c.
Last edited by VED on Sat May 25, 2024 9:49 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5.

Post posted by VED »

Image



Col 5

I have ironed his dress in the morning.
ഞാൻ അയാളുടെ വസ്ത്രം രാവിലെ ഇസ്തിരിയിട്ടിട്ടുണ്ട്.

Have I ironed his dress in the morning?
ഞാൻ അയാളുടെ വസ്ത്രം രാവിലെ ഇസ്തിരിയിട്ടിട്ടുണ്ടോ?

When have I ironed his dress in the morning?
ഞാൻ അയാളുടെ വസ്ത്രം എപ്പോഴാണ് രാവിലെ ഇസ്തിരിയിട്ടിട്ടുള്ളത്?

Image



He has ironed his clothes yesterday.
അയാൾ അയാളുടെ ഉടുപ്പുകൾ ഇന്നലെ ഇസ്തിരിയിട്ടിട്ടുണ്ട്.

Has he ironed his clothes yesterday?
അയാൾ അയാളുടെ ഉടുപ്പുകൾ ഇന്നലെ ഇസ്തിരിയിട്ടിട്ടുണ്ടോ?

At what time has he ironed his clothes yesterday?
അയാൾ അയാളുടെ ഉടുപ്പുകൾ ഇന്നലെ എത്ര മണിക്ക് ഇസ്തിരിയിട്ടിട്ടുണ്ട്?

Image



She has ironed her dress in the evening hours.
അയാൾ (f) അയാളുടെ (f) വസ്ത്രം വൈകുന്നേര വേളയിൽ ഇസ്തിരിയിട്ടിട്ടുണ്ട്.

Has she ironed her dress in the evening hours?
അയാൾ (f) അയാളുടെ (f) വസ്ത്രം വൈകുന്നേര വേളയിൽ ഇസ്തിരിയിട്ടിട്ടുണ്ടോ?

From where has she ironed her dress in the evening hours?
അയാൾ (f) അയാളുടെ (f) വസ്ത്രം വൈകുന്നേര വേളയിൽ എവിടെ വച്ചാണ് ഇസ്തിരിയിട്ടിട്ടുള്ളത്?

Image



They have ironed our dress before they went out.
അവർ പുറത്ത് പോകുന്നതിന് മുൻപായി അവർ ഞങ്ങളുടെ വസ്ത്രം ഇസ്തിരിയിട്ടിട്ടുണ്ട്.

Have they ironed our dress before they went out?
അവർ പുറത്ത് പോകുന്നതിന് മുൻപായി അവർ ഞങ്ങളുടെ വസ്ത്രം ഇസ്തിരിയിട്ടിട്ടുണ്ടോ?

When have they ironed our dress before they went out?
അവർ പുറത്ത് പോകുന്നതിന് മുൻപായി അവർ ഞങ്ങളുടെ വസ്ത്രം എപ്പോഴാണ് ഇസ്തിരിയിട്ടിട്ടുള്ളത്?

Image



We have ironed your dress day-before-yesterday.
ഞങ്ങൾ നിങ്ങളുടെ വസ്ത്രം മിനിഞ്ഞാന്ന് ഇസ്തിരിയിട്ടിട്ടുണ്ട്.

Have we ironed your dress day-before-yesterday?
ഞങ്ങൾ നിങ്ങളുടെ വസ്ത്രം മിനിഞ്ഞാന്ന് ഇസ്തിരിയിട്ടിട്ടുണ്ടോ?

At what time have we ironed your dress day-before-yesterday?
ഞങ്ങൾ നിങ്ങളുടെ വസ്ത്രം മിനിഞ്ഞാന്ന് എത്രമണിക്കാണ് ഇസ്തിരിയിട്ടിട്ടുള്ളത്?

Image


You have ironed your dress before you went for your work.
നിങ്ങൾ നിങ്ങളുടെ തൊഴിലിന് പോകുന്നതിന് മുൻപായി നിങ്ങൾ നിങ്ങളുടെ വസ്ത്രം ഇസ്തിരിയിട്ടിട്ടുണ്ട്.

Have you ironed your dress before you went for your work?
നിങ്ങൾ നിങ്ങളുടെ തൊഴിലിന് പോകുന്നതിന് മുൻപായി നിങ്ങൾ നിങ്ങളുടെ വസ്ത്രം ഇസ്തിരിയിട്ടിട്ടുണ്ടോ?

How have you ironed your dress before you went for your work?
നിങ്ങൾ നിങ്ങളുടെ തൊഴിലിന് പോകുന്നതിന് മുൻപായി നിങ്ങൾ നിങ്ങളുടെ വസ്ത്രം എങ്ങിനെയാണ് ഇസ്തിരിയിട്ടിട്ടുള്ളത്?

Image
Last edited by VED on Sat May 25, 2024 9:34 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Had

Post posted by VED »



അഞ്ചാംകോളത്തിലെ കോഡ് വാക്കായ Had ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിച്ചു പഠിക്കുന്നതിന് മുൻപായി ഒരു കാര്യം പറയേണ്ടതുണ്ട്.

I had, He had, They had എന്നതുപോലുള്ള വാക്യങ്ങളും, How, Where, When പോലുള്ള ചോദ്യവാക്കുകൾ ചേർത്ത് ചോദ്യവാക്യങ്ങളും രചിച്ചു പഠിപ്പിക്കുന്നതാണ്.

എന്നാൽ, ഇവിടെ ഇപ്പോൾ Had I? Had he? Had they? പോലുള്ള ചോദ്യവാക്യങ്ങൾ പഠിപ്പിക്കുന്നതല്ല.

ഇതിൻ്റെ കാരണം, ഈ രീതിയിൽ ഉള്ള വാക്യങ്ങൾ രചിക്കുമ്പോൾ ചോദ്യവാക്യത്തിൽ വരുന്ന അർത്ഥം ഏതു രീതിയിൽ ആണ് സൃഷ്ടിക്കപ്പെടുന്നത് എന്ന കാര്യം അൽപം സങ്കീർണ്ണമാണ് എന്നതിനാലാണ്.

Image

മറ്റൊരു കാര്യം

ഓർമ്മിക്കുക, അഞ്ചാം കോളത്തിൽ ഏകവചനങ്ങളോട് hasഉം ബഹുവനചനങ്ങളോടും I - എന്ന പദത്തിനോടും ഉപയോഗിക്കേണ്ടത് haveഉം ആണ് എന്ന്.

ഈ കാര്യം had എന്ന കോഡ് വാക്കിൻ്റെ കാര്യത്തിൽ ഇല്ല.

ഏകവചനങ്ങളോടും ബഹുവചനങ്ങളോടും അഞ്ചാം കോളത്തിൽ had തന്നെയാണ് വാക്യ രചനയിൽ ഉപയോഗിക്കുക.

എന്നുവച്ചാൽ കോഡ് വാക്കിൽ മാറ്റം സംഭവിക്കില്ല എന്നർത്ഥം.




Image

I had ironed his dress in the morning.
ഞാൻ അയാളുടെ വസ്ത്രം രാവിലെ ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നു.

When had I ironed his dress in the morning?
ഞാൻ അയാളുടെ വസ്ത്രം രാവിലെ എപ്പോഴാണ് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നത്?


He had ironed his clothes yesterday.
അയാൾ അയാളുടെ ഉടുപ്പുകൾ ഇന്നലെ ഇസ്തിരിയിട്ടുണ്ടായിരുന്നു.

At what time had he ironed his clothes yesterday?
അയാൾ അയാളുടെ ഉടുപ്പുകൾ ഇന്നലെ എത്ര മണിക്കാണ് ഇസ്തിരിയിട്ടുണ്ടായിരുന്നത്?


She had ironed her dress in the evening hours.
അയാൾ അയാളുടെ വസ്ത്രം വൈകുന്നേരം സമയത്ത് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നു.

From where had she ironed her dress in the evening hours?
അയാൾ അയാളുടെ വസ്ത്രം വൈകുന്നേരം സമയത്ത് എവിടെ നിന്നുമാണ് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നത്?


They had ironed our dress before they went out.
അവർ ഞങ്ങളുടെ വസ്ത്രം അവർ പുറത്ത് പോകുന്നതിന് മുൻപ് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നു.

When had they ironed our dress before they went out?
അവർ ഞങ്ങളുടെ വസ്ത്രം അവർ പുറത്ത് പോകുന്നതിന് മുൻപ് എപ്പോഴാണ് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നത്?


We had ironed your dress day-before-yesterday.
ഞങ്ങൾ നിങ്ങളുടെ വസ്ത്രം മിനിഞ്ഞാന്ന് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നു.

At what time had we ironed your dress day-before-yesterday?
ഞങ്ങൾ നിങ്ങളുടെ വസ്ത്രം മിനിഞ്ഞാന്ന് എത്ര മണിക്കാണ് ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നത്?


You had ironed your dress before you went out for your work.
നിങ്ങൾ നിങ്ങളുടെ തൊഴിലിനായി പുറത്ത് പോകുന്നതിന് മുൻപായി നിങ്ങളുടെ വസ്ത്രം നിങ്ങൾ ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നു.

How had you ironed your dress before you went out for your work?
നിങ്ങൾ നിങ്ങളുടെ തൊഴിലിനായി പുറത്ത് പോകുന്നതിന് മുൻപായി നിങ്ങളുടെ വസ്ത്രം നിങ്ങൾ
എങ്ങിനെ ഇസ്തിരിയിട്ടിട്ടുണ്ടായിരുന്നു?
Last edited by VED on Sat May 25, 2024 9:34 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8.

Post posted by VED »

Image

Col 1 Join / Joins ചേരാറുണ്ട്, ചേരുന്നു

Col 2 Join ചേരുക (സാമാന്യ അർത്ഥം)

Col 3 Joining ചേരുന്നു, ചേർന്നുകൊണ്ടിരിക്കുന്നു, ചേർന്നുകൊണ്ടിരിക്കുകയായിരുന്നു, ചേരുകയായിരുന്നു

Col 4 Joined ചേർന്നു

Col 5 Joined ചേർന്നിരുന്നു, ചേർന്നിട്ടുണ്ട് &c.
Last edited by VED on Sat May 25, 2024 9:33 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9.

Post posted by VED »

Have / Has: ഉണ്ട്, കൈവശം ഉണ്ട്.

Had: ഉണ്ടായിരുന്നു, കൈവശം ഉണ്ടായിരുന്നു.

ഇനി, അഞ്ചാം കോളത്തിലെ അടുത്ത കോഡ് വാക്ക് നോക്കാം:

Could have: ആവുമായിരുന്നു, ചെയ്യാൻ കഴിയുമായിരുന്നു
Last edited by VED on Sat May 25, 2024 9:33 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10.

Post posted by VED »

Image


I could have joined that college.
എനിക്ക് ആ കോളജിൽ ചേരാൻ കഴിയുമായിരുന്നു.

Could I have joined that college?
എനിക്ക് ആ കോളജിൽ ചേരാൻ കഴിയുമായിരുന്നുവോ?

How could I have joined that college?
എനിക്ക് ആ കോളജിൽ എങ്ങിനെ ചേരാൻ കഴിയുമായിരുന്നു?


He could have joined the club last week.
അയാൾക്ക് ആ ക്ളബ്ബിൽ കഴിഞ്ഞ ആഴ്ച ചേരാൻ കഴിയുമായിരുന്നു.

Could he have joined the club last week?
അയാൾക്ക് ആ ക്ളബ്ബിൽ കഴിഞ്ഞ ആഴ്ച ചേരാൻ കഴിയുമായിരുന്നുവോ?

When could he have joined the club last week?
അയാൾക്ക് ആ ക്ളബ്ബിൽ കഴിഞ്ഞ ആഴ്ച എപ്പോൾ ചേരാൻ കഴിയുമായിരുന്നു?


She could have joined the procession from the north-end of the road.
നിരത്തിൻ്റെ വടക്കേ അറ്റത്ത് നിന്നും അയാൾക്ക് (f) ആ ജാഥയിൽ ചേരാൻ കഴിയുമായിരുന്നു. ചേരാമായിരുന്നു.

Could she have joined the procession from the north-end of the road?
നിരത്തിൻ്റെ വടക്കേ അറ്റത്ത് നിന്നും അയാൾക്ക് (f) ആ ജാഥയിൽ ചേരാമായിരുന്നുവോ?

At what time could she have joined the procession from the north-end of the road?
നിരത്തിൻ്റെ വടക്കേ അറ്റത്ത് നിന്നും അയാൾക്ക് (f) എത്ര മണിക്ക് ആ ജാഥയിൽ ചേരാമായിരുന്നു?


They could have joined our party if you had asked them to.
നിങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ, അവർക്ക് നമ്മുടെ പാർട്ടിയിൽ ചേരാമായിരുന്നു.

Could they have joined our party if you had asked them to?
നിങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ, അവർക്ക് നമ്മുടെ പാർട്ടിയിൽ ചേരാമായിരുന്നുവോ?

How could they have joined our party if you had asked them to?
നിങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ, അവർക്ക് നമ്മുടെ പാർട്ടിയിൽ എങ്ങിനെ ചേരാമായിരുന്നു?


We could have joined the protest march, if we had been here.
ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ, ഞങ്ങൾക്ക് ആ പ്രതിഷേധ marchൽ ചേരാമായിരുന്നു.

Could we have joined the protest march, if we had been here?
ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ, ഞങ്ങൾക്ക് ആ പ്രതിഷേധ marchൽ ചേരാമായിരുന്നുവോ?

At what time could we have joined the protest march, if we had been here?
ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ, ഞങ്ങൾക്ക് എത്ര മണിക്ക് ആ പ്രതിഷേധ marchൽ ചേരാമായിരുന്നു?


You could have joined the rioters if the police had not blocked your car.
നിങ്ങളുടെ കാർ പോലീസ് തടഞ്ഞില്ലായിരുന്നുവെങ്കിൽ, നിങ്ങൾക്ക് ലഹളക്കാരോട് ചേരാനാകുമായിരുന്നു.

Could you have joined the rioters if the police had not blocked your car?
നിങ്ങളുടെ കാർ പോലീസ് തടഞ്ഞില്ലായിരുന്നുവെങ്കിൽ, നിങ്ങൾക്ക് ലഹളക്കാരോട് ചേരാനാകുമായിരുന്നുവോ?

Who told you that you could have joined the rioters if the police had not blocked your car?
നിങ്ങളുടെ കാർ പോലീസ് തടഞ്ഞില്ലായിരുന്നുവെങ്കിൽ, നിങ്ങൾക്ക് ലഹളക്കാരോട് ചേരാനാകുമായിരുന്നുവെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?



Last edited by VED on Sat May 25, 2024 9:32 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11.

Post posted by VED »

Negative questions

Image
Last edited by VED on Sat May 25, 2024 9:32 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Work excercise Col 1

Post posted by VED »


ഇനി Join എന്ന വാക്കിൻ്റെ വിവിധ രൂപങ്ങൾ ഉപയോഗിച്ച് വാക്യങ്ങളും ചോദ്യവാക്യങ്ങളും നിഷേധ ചോദ്യവാക്യങ്ങളും രചിക്കാം.




Col 1 - do I എന്ന പദം

Image

I join the game whenever I get time.
എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാൻ ആ കളിയിൽ ചേരാറുണ്ട്.


എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാൻ ആ കളിയിൽ ചേരാറുണ്ടോ?
► Click here to see Contents


എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാൻ ആ കളിയിൽ ചേരാറില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents

ഞാൻ എങ്ങിനെയാണ് ആ കളിയിൽ ചേരാറുള്ളത്?
► Click here to see Contents



Col 1 - does ഏകവചനം

Image

He joins the game in the evening hours.
വൈകുന്നര അവസരങ്ങളിൽ അയാൾ ആ കളിയിൽ ചേരാറുണ്ട്.

വൈകുന്നര അവസരങ്ങളിൽ അയാൾ ആ കളിയിൽ ചേരാറുണ്ടോ?
► Click here to see Contents


വൈകുന്നര അവസരങ്ങളിൽ അയാൾ ആ കളിയിൽ ചേരാറില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


വൈകുന്നര അവസരങ്ങളിൽ അയാൾ എന്തിനാണ് ആ കളിയിൽ ചേരാറുള്ളത്?
► Click here to see Contents



Col 1 - does ഏകവചനം

Image

Rajesh joins the game at 9 every morning.
രാജേഷ് എല്ലാ രാവിലെകളിലും 9ത് മണിക്ക് ആ കളിയിൽ ചേരാറുണ്ട്.

രാജേഷ് എല്ലാ രാവിലെകളിലും 9ത് മണിക്ക് ആ കളിയിൽ ചേരാറുണ്ടോ?
► Click here to see Contents


രാജേഷ് എല്ലാ രാവിലെകളിലും 9ത് മണിക്ക് ആ കളിയിൽ ചേരാറില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


രാജേഷ് എല്ലാ രാവിലെകളിലും 9ത് മണിക്ക് ആ കളിയിൽ എവിടെ നിന്നുമാണ് ചേരാറ്?
► Click here to see Contents



Col 1 - do ബഹുവചനം

Image

They join the game whenever they get time.
അവർക്ക് സമയം കിട്ടുമ്പോഴെല്ലാം അവർ ആ കളിയിൽ ചേരാറുണ്ട്.

അവർക്ക് സമയം കിട്ടുമ്പോഴെല്ലാം അവർ ആ കളിയിൽ ചേരാറുണ്ടോ?
► Click here to see Contents


അവർക്ക് സമയം കിട്ടുമ്പോഴെല്ലാം അവർ ആ കളിയിൽ ചേരാറില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അവർ ഏത് കളിയിലാണ് ചേരാറ്?
► Click here to see Contents

Last edited by VED on Sat May 25, 2024 9:31 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Work excercise Col 2

Post posted by VED »


Col 2 രണ്ടാം കോളത്തിൽ ഏകവചനം / ബഹുവചനം എന്ന വേർതിരിവ് ഇല്ല.

Col 2 - will

Image

I will join the game if I am free tomorrow.
എനിക്ക് നാളെ ഒഴിവാണെങ്കിൽ ഞാൻ ആ കളിയിൽ ചേരും.

ഞാൻ ആ കളിയിൽ നാളെ ചേരുമോ?
► Click here to see Contents


ഞാൻ ആ കളിയിൽ നാളെ ചേരില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents



എനിക്ക് യാതോരു ഒഴിവു സമയവും ലഭിക്കുന്നില്ലായെങ്കിൽ, ഞാൻ എങ്ങിനെ ആ കളിയിൽ ചേരും?
► Click here to see Contents




Col 2 - will

Image

She will join that club after she comes home.
അയാൾ (f) വീട്ടിൽ വന്നുകഴിഞ്ഞാൽ, അയാൾ (f) ആ ക്ളബ്ബിൽ ചേരും.

അയാൾ (f) വീട്ടിൽ വന്നുകഴിഞ്ഞാൽ, അയാൾ (f) ആ ക്ളബ്ബിൽ ചേരുമോ?
► Click here to see Contents


അയാൾ (f) വീട്ടിൽ വന്നുകഴിഞ്ഞാൽ, അയാൾ (f) ആ ക്ളബ്ബിൽ ചേരില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അയാൾ (f) വീട്ടിൽ വന്നുകഴിഞ്ഞാൽ, അയാൾ (f) ആ ക്ളബ്ബിൽ എപ്പോൾ ചേരും?
► Click here to see Contents



Col 2 - will

Image

We will join that team tomorrow.
നമ്മൾ നാളെ ആ ടീമിൽ ചേരും.

നമ്മൾ നാളെ ആ ടീമിൽ ചേരുമോ?
► Click here to see Contents


നമ്മൾ നാളെ ആ ടീമിൽ ചേരില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents



നമ്മൾ നാളെ ആ ടീമിൽ എത്രമണിക്ക് ചേരും?
► Click here to see Contents






Col 2 - can

Image

You can join our party if you wish.
നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയിൽ ചേരാം.

നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയിൽ അടുത്ത മാസം ചേരാൻ കഴിയുമോ?
► Click here to see Contents


നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയിൽ അടുത്ത മാസം ചേരാൻ കഴിയില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents

നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയിൽ അടുത്ത മാസം എങ്ങിനെ ചേരാൻ കഴിയും?
► Click here to see Contents





Col 2 - may

Image

He may join that school next year.
അയാൾ അടുത്ത വർഷം ആ സ്കൂളിൽ ചേർന്നേക്കാം.

അയാൾ അടുത്ത വർഷം ആ സ്കൂളിൽ ചേർന്നോട്ടെ?
► Click here to see Contents




Col 2 - must

Image

We must join the fight against corruption in government offices.
സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ചേരണം.

സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ചേരണമോ?
► Click here to see Contents


സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ചേരേണ്ടതല്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents



സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ എന്തിന് ചേരണം?
► Click here to see Contents


Col 2 - should

Image

She should join that college as a teacher.
അയാൾ (f) ആ കോളജിൽ ഒരു അദ്ധ്യാപികയായി ചേരണം.

അയാൾ (f) ആ കോളജിൽ ഒരു അദ്ധ്യാപികയായി ചേരണമോ?
► Click here to see Contents


അയാൾ (f) ആ കോളജിൽ ഒരു അദ്ധ്യാപികയായി ചേരേണ്ടതല്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അയാൾ (f) ആ കോളജിൽ ഒരു അദ്ധ്യാപികയായി എപ്പോൾ ചേരണം?
► Click here to see Contents


Last edited by VED on Sat May 25, 2024 9:31 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Work excercise Col 3

Post posted by VED »


Col 3 - I am

Image

I am joining that company as an HR manager.
ഞാൻ ആ കമ്പനിയിൽ ഒരു HR manager ആയി ചേരുകയാണ്.

ഞാൻ ആ കമ്പനിയിൽ ഒരു HR manager ആയി ചേരുകയാണോ?
► Click here to see Contents


ഞാൻ ആ കമ്പനിയിൽ ഒരു HR manager ആയി ചേരുകയല്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents



ഞാൻ ആ കമ്പനിയിൽ ഒരു HR manager ആയി എവിടെ നിന്നുമാണ് ചേരുന്നത്?
► Click here to see Contents



Col 3 - I was

Image

I was joining that club yesterday.
ഞാൻ ആ ക്ളബ്ബിൽ ഇന്നലെ ചേരുകയായിരുന്നു.

ഞാൻ ആ ക്ളബ്ബിൽ ഇന്നലെ ചേരുകയായിരുന്നുവോ?
► Click here to see Contents


ഞാൻ ആ ക്ളബ്ബിൽ ഇന്നലെ ചേരുകയായിരുന്നില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


ഞാൻ ആ ക്ളബ്ബിൽ ഇന്നലെ എപ്പോഴായിരുന്നു ചേരുകയായിരുന്നത്?
► Click here to see Contents



Col 3 - She is

Image

She is joining our club after this season is over.
ഈ പന്തയ വേളക്ക് ശേഷം അയാൾ (f) നമ്മുടെ ക്ളബ്ബിൽ ചേരുകയാണ്.

ഈ പന്തയ വേളക്ക് ശേഷം അയാൾ (f) നമ്മുടെ ക്ളബ്ബിൽ ചേരുകയാണോ?
► Click here to see Contents


ഈ പന്തയ വേളക്ക് ശേഷം അയാൾ (f) നമ്മുടെ ക്ളബ്ബിൽ ചേരുകയല്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അയാൾ (f) എന്തിനാണ് നമ്മുടെ ക്ളാബ്ബിൽ ചേരുന്നത്?
► Click here to see Contents



Col 3 - She was

Image

She was joining our party last month.
അയാൾ (f) കഴിഞ്ഞ മാസം ഞങ്ങളുടെ പാർട്ടിയിൽ ചേരുകയായിരുന്നു.

അയാൾ (f) കഴിഞ്ഞ മാസം ഞങ്ങളുടെ പാർട്ടിയിൽ ചേരുകയായിരുന്നുവോ?
► Click here to see Contents


അയാൾ (f) കഴിഞ്ഞ മാസം ഞങ്ങളുടെ പാർട്ടിയിൽ ചേരുകയായിരുന്നില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


കഴിഞ്ഞ മാസം അയാൾ (f) ഏത് പാർട്ടിയിലാണ് ചേരുകയായിരുന്നത്?
► Click here to see Contents




Col 3 - They are

Image

They are joining his party next month.
അവർ അടുത്ത മാസം അയാളുടെ പാർട്ടിയിൽ ചേരുകയാണ്.

അവർ അടുത്ത മാസം അയാളുടെ പാർട്ടിയിൽ ചേരുകയാണോ?
► Click here to see Contents


അവർ അടുത്ത മാസം അയാളുടെ പാർട്ടിയിൽ ചേരുകയല്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അവർ അടുത്ത മാസം എന്തിനാണ് അയാളുടെ പാർട്ടിയിൽ ചേരുന്നത്?
► Click here to see Contents




Col 3 -They were

Image

They were joining their school summer camp yesterday.
അവർ ഇന്നലെ അവരുടെ school summer campൽ ചേരുകയായിരുന്നു.

അവർ ഇന്നലെ അവരുടെ school summer campൽ ചേരുകയായിരുന്നുവോ?
► Click here to see Contents


അവർ ഇന്നലെ അവരുടെ school summer campൽ ചേരുകയായിരുന്നില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അവർ ഇന്നലെ അവരുടെ school summer campൽ എത്ര മണിക്ക് ചേരുകയായിരുന്നു?
► Click here to see Contents



Col 3 - will be

Image

We will be joining that team for the next game.
അടുത്ത മത്സര കളിക്ക് ഞങ്ങൾ ആ ടീമിൽ ചേരുന്നതായിരിക്കും.

അടുത്ത മത്സര കളിക്ക് ഞങ്ങൾ ആ ടീമിൽ ചേരുന്നതായിരിക്കുമോ?
► Click here to see Contents


അടുത്ത മത്സര കളിക്ക് ഞങ്ങൾ ആ ടീമിൽ ചേരുന്നതായിരിക്കില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അടുത്ത മത്സര കളിക്ക് ഞങ്ങൾ ആ ടീമിൽ എങ്ങിനെ ചേരുന്നതായിരിക്കും?
► Click here to see Contents

Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

15. Work excercise Col 4

Post posted by Admn »


Col 4 - did

Image

They joined our school without informing us.
ഞങ്ങളെ അറിയിക്കാതെ അവർ ഞങ്ങളുടെ സ്കൂളിൽ ചേർന്നു.

They did join our school without informing us.

ഞങ്ങളെ അറിയിക്കാതെ അവർ ഞങ്ങളുടെ സ്കൂളിൽ ചേർന്നുവോ?
► Click here to see Contents


ഞങ്ങളെ അറിയിക്കാതെ അവർ ഞങ്ങളുടെ സ്കൂളിൽ ചേർന്നില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


അവർ എന്തിനാണ് ഞങ്ങളെ അറിയിക്കാതെ ഞങ്ങളുടെ സ്കൂളിൽ ചേർന്നത്?
► Click here to see Contents

Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

16. Work excercise Col 5

Post posted by Admn »


Col 5 - have

Image

I have joined a better paying company.
കൂടുതൽ ശമ്പളം നൽകുന്ന ഒരു കമ്പനിയിൽ ഞാൻ ചേർന്നിട്ടുണ്ട്.

കൂടുതൽ ശമ്പളം നൽകുന്ന ഒരു കമ്പനിയിൽ ഞാൻ ചേർന്നിട്ടുണ്ടോ?
► Click here to see Contents


കൂടുതൽ ശമ്പളം നൽകുന്ന ഒരു കമ്പനിയിൽ ഞാൻ ചേർന്നിട്ടില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents



കൂടുതൽ ശമ്പളം നൽകുന്ന ഒരു കമ്പനിയിൽ ഞാൻ എപ്പോഴാണ് ചേർന്നിട്ടുള്ളത്?
► Click here to see Contents



Col 5 - has

Image

He has joined their group.
അയാൾ അവരുടെ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്.

അയാൾ അവരുടെ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടോ?
► Click here to see Contents


അയാൾ അവരുടെ ഗ്രൂപ്പിൽ ചേർന്നിട്ടില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents

അയാൾ അവരുടെ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?
► Click here to see Contents



Col 5 - had

Image

You had joined his party without any hesitation.
യാതോരു ശങ്കയുമില്ലാതെ നിങ്ങൾ അയാളുടെ പാർട്ടിയിൽ ചേർന്നിട്ടുണ്ടായിരുന്നു.

യാതോരു ശങ്കയുമില്ലാതെ നിങ്ങൾ അയാളുടെ പാർട്ടിയിൽ എന്തിനാണ് ചേർന്നിട്ടുണ്ടായിരുന്നത്?
► Click here to see Contents



Col 5 - could have

Image

We could have joined the ruling party last year itself.
കഴിഞ്ഞ വർഷം തന്നെ ഞങ്ങൾക്ക് ഭരണകക്ഷിയിൽ ചേരാമായിരുന്നു.

കഴിഞ്ഞ വർഷം തന്നെ ഞങ്ങൾക്ക് ഭരണകക്ഷിയിൽ ചേരാൻ കഴിയുമായിരുന്നുവോ?
► Click here to see Contents


കഴിഞ്ഞ വർഷം തന്നെ ഞങ്ങൾക്ക് ഭരണകക്ഷിയിൽ ചേരാൻ കഴിയുമായിരുന്നില്ലേ?
► Click here to see Contents
► Click here to see Contents
► Click here to see Contents


കഴിഞ്ഞ വർഷം തന്നെ ഞങ്ങൾക്ക് ഭരണകക്ഷിയിൽ എങ്ങിനെ ചേരാൻ കഴിയുമായിരുന്നു?
► Click here to see Contents


Image description
Post Reply