മാനസിക അസ്വാസ്ഥ്യങ്ങളുടെ അദൃശ്യ ഉറവിടങ്ങൾ

Post Reply
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

മാനസിക അസ്വാസ്ഥ്യങ്ങളുടെ അദൃശ്യ ഉറവിടങ്ങൾ

Post posted by VED »

Image
Last edited by VED on Thu Apr 04, 2024 7:22 am, edited 1 time in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

1. ആമുഖം

Post posted by VED »


ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ ലോകത്തിലും, പോരാത്തതിന്, വ്യക്തികൾ തമ്മിൽ പലവിധ വ്യക്തി ബന്ധങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പല വീടുകളിലും തൊഴിൽ സ്ഥലങ്ങളിലും പലരും പലവിധ മാനസിക സമ്മർദ്ദൾക്ക് വിധേയമാകാം.

Image

ഇതിൽ തമ്മിൽ സംസാരിക്കുന്ന ഭാഷകളുടേയും മറ്റുള്ളവർ അടുത്ത് നിന്ന് സംസാരിക്കുന്ന ഭാഷകളുടേയും സ്വഭാവ വിശേഷങ്ങൾക്ക് വൻ സ്വാധീന ശക്തിയുണ്ട്. അവയിലേക്ക് വിശാലമായി ഇവിടെ എഴുതാൻ ആവില്ല.

എന്നാൽ ഈ വിഷയത്തെക്കുറിച്ച് വിശാലമായി വേറൊരുടത്ത് എഴുതിയിട്ടുണ്ട്. അത് ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം എന്ന ഗ്രന്ഥത്തിലാണ്.

ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

എന്ന അദ്ധ്യായം മുതൽ, Vol 8 വരേയും, Vol 11ന്നും, അതിന് ശേഷം Vol 16 മുതലും വായിച്ചാൽ വളരെ അധികം വിവരങ്ങൾ ലഭിക്കാം.

എന്നാൽ ആ കാര്യം ഈ എഴുത്ത് ഇപ്പോൾ വായിച്ചതിന് ശേഷം മാത്രം ചെയ്താൽ മതിയാകും.


Last edited by VED on Sat Apr 20, 2024 10:09 am, edited 4 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

2. ഭൗതിക ശാസ്ത്രത്തിന് അതീതമായ വേദി

Post posted by VED »മനുഷ്യമനസ്സിനെ പല കാര്യങ്ങൾക്കും ബാധിക്കാനാവും. അതിൽ പലതും ഭൗതിക കാര്യങ്ങൾ ആയിരിക്കേണം എന്നില്ല.

ഇങ്ങിനെ പറയുമ്പോൾ, ആദ്യം ഈ ഭൗതിക യാഥാർത്ഥ്യം എന്താണ് എന്ന് ഒന്ന് പറയേണ്ടിയിരിക്കുന്നു.

നമ്മൾ കാണുന്ന ഈ ഭൗതിക പ്രപഞ്ചം ഒരു അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിൻ്റെ സൃഷ്ടിയാണ്. സോഫ്ട്വേർ എന്നത് ഭൗതിക ശാസ്ത്രത്തിൻ്റെ ഭാഗമല്ല. വളരെ അടുത്തകാലത്താണ് സോഫ്ട്വേർ എന്നതിനെക്കുറിച്ച് മിക്ക ഊർജ്ജതന്ത്രജ്ഞർക്കും, വൈദ്യശാസ്ത്ര വിവരജ്ഞർക്കും മറ്റ് ശാസ്ത്രജ്ഞർക്കും മറ്റും കേട്ടറിവും ചെറിയ തോതിലുള്ള അറിവും ലഭിച്ചുതുടങ്ങിയത്.

നമ്മൾ കാണുന്ന പ്രപഞ്ചം ഒരു അഭൗമിക സോഫ്ട്വേർ സംവിധാത്തിൻ്റെ സൃഷ്ടിയാണ് എന്നുമാത്രമല്ല അറിയേണ്ടത്. മറിച്ച്, നമ്മുടെ തലച്ചോറും ശരീരവും നമ്മിലെ ജീവൻ എന്ന പ്രതിഭാസവും ഇതേ പോലുള്ളതും തമ്മിൽ വളരെ അധികം ബന്ധമുള്ളതുമായ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനം സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും തന്നെയാണ്.

ഈ മുകളിൽ പറഞ്ഞ വിവരം, ഇന്ന് ചർച്ചചെയ്യപ്പെടുന്ന പലവിധ ശാസ്ത്രീയ വിവരങ്ങൾക്കും അതീതമായ ഒന്നാണ്.

Image

ഭൗതിക ശാസ്ത്രിന് പ്രസക്തിയുള്ളത് സാങ്കേതിക വിദ്യയുടേയും സാങ്കേതിക ഉപകരണങ്ങളുടേയും അലോപ്പതി ഔഷദങ്ങളുടേയും മറ്റും വേദികളിൽ മാത്രമാണ്. ആ ഇടത്ത്, Sir Isaac Newtonൻ്റേയും മറ്റും കണ്ടു പിടുത്തുങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്.

എന്നാൽ അതിനേക്കാൾ ഉയരത്തിലും അവയെ കവച്ചുവെക്കുന്നുവെന്ന് അവകാശപ്പെടുന്ന ആധുനിക ഭൗതിക ശാസ്ത്ര അനുമാനങ്ങളുടെ ഇടങ്ങളിൽ എത്തുമ്പോൾ, അവ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനങ്ങളുടെ വേദിയുടെ മുന്നിൽ മുട്ടുകുത്തേണ്ടിവരും.

ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.
Last edited by VED on Sat Apr 20, 2024 10:15 am, edited 5 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

3. പഴയ എഴുത്തുകൾ

Post posted by VED »

Image

മനുഷ്യൻ്റെ മനസ്സും മസ്തിക്ഷവും ശരീര പ്രവർത്തനങ്ങളും അനുഭൂതികളും വൈകാരിക ഭാവങ്ങളും മറ്റും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പടുന്നതും നിയന്ത്രിക്കപ്പെടുന്നതും ഈ പറഞ്ഞ അതീന്ദ്ര്യ സോഫ്ട്വേർ സംവിധനം തന്നെയാണ്.

ഈ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ചില അറിവുകൾ കിട്ടണമെന്നുണ്ടെങ്കിൽ, ഞാൻ ഏതാണ്ട് 2002ൽ ഓൺലൈനായി പ്രസിദ്ധീകരിച്ച March of the evil empires! എന്ന ഗ്രന്ഥത്തിലെ Part 5 വായിക്കാവുന്നതാണ്.

അതിന് ശേഷം, ഞാൻ ഏതാണ്ട് 2005ൽ എഴുതിയ
Software codes of Reality, Life and Languages! എന്ന ഗ്രന്ഥവും,

അതിന് ശേഷം എഴുതിയ

Codes of reality! What is language?

Software codes of mantra, tantra &c.

The machinery of Homoeopathy!

എന്ന ഗ്രന്ഥങ്ങളും വായിക്കാവുന്നതാണ്. എന്നാൽ അതിലേക്കൊന്നും ഇപ്പോൾ പോകേണ്ടതില്ല.

Last edited by VED on Sat Apr 20, 2024 10:16 am, edited 2 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

4. നേത്രങ്ങൾ എന്ന സോഫ്ട്വേർ സംവിധാനം

Post posted by VED »

Image

ഇവിടെ മനസ്സിലാക്കേണ്ടത്, മനുഷ്യ മനസ്സ് എന്ന സോഫ്ട്വേർ സംവിധാത്തിലേക്ക് പുറമെ നിന്നുമുള്ള ഡാറ്റകൾ കയറ്റിവിടാനുള്ള പലവിധ സംവിധാനങ്ങൾ ആണ് പഞ്ചേന്ദ്ര്യങ്ങൾ എന്നതാണ്.

ഉദാഹരണത്തിന് കണ്ണ് എന്നത് പലവിധ കാഴ്ചകളും തലച്ചോറിലേക്ക് കടത്തിവിടും. തലച്ചോറിൻ്റെ സോഫ്ട്വേർ സംവിധാനത്തിൽ അലോസരം വരുത്തുന്ന കാഴ്ചകൾ വരെ ഈ കണ്ണുകൾക്ക് കടത്തിവിടാൻ ആവും.

ഇവ കടത്തിവിടപ്പെടുന്നത്, ഊർജ്ജതന്ത്രത്തിൽ പറയുന്ന പ്രകാശരേണുക്കളുടെ രൂപത്തിൽ ആയിരിക്കില്ല. മറിച്ച് സോഫ്ട്വേർ കോഡുകളുടെ രൂപത്തിൽ ആവും.

അതോടൊപ്പം തന്നെ കണ്ണുകൾക്ക് ഇതേ പോലുള്ള സോഫ്ട്വേർ കോഡുകളെ വികരണം ചെയ്യാനും ആവും.

എന്നുവച്ചാൽ വ്യക്തിയുടെ നേത്രങ്ങൾ പതിയുന്ന ഇടത്ത്, ചിലപ്പോൾ ആ വ്യക്തിയുടെ മനസ്സിനുള്ളിൽ നിന്നും വികരണം ചെയ്യപ്പെടുന്ന സോഫ്ട്വേർ കോഡുകൾ വന്ന് പതിക്കാം. മനസ്സിലാക്കുക, ജീവനില്ലാത്ത ഭൗതിക വസ്ത്തുക്കളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിലൂടെ തന്നെയാണ്.

പോരാത്തതിന്, നാം കാണുന്നതും അനുഭവിച്ചറിയുന്നതുമായ ഭൗതിക പ്രപഞ്ചവും നമ്മുടെ മനസ്സിലെ സോഫ്ടേർ സംവിധാനത്തിൻ്റെ സൃഷ്ടിതന്നെയാണ്. ആ കാര്യത്തിലേക്കും ഇവിടെ പോകേണ്ടതില്ല.
Last edited by VED on Sat Apr 20, 2024 10:21 am, edited 7 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

5. ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിലെ സ്ഥാനീകരണം

Post posted by VED »

Image

ഇനി മനുഷ്യമനസ്സിന് സമ്മർദ്ദം നൽകുന്ന കാര്യങ്ങളിലേക്ക് പോകാം.

ആദ്യത്തേത് അലോസരകരമായ സംഭവങ്ങൾ ആണ്. ഇവ മനസ്സിന് വേദനയും വെപ്രാളവും നൽകാം. ഇത് ഇങ്ഗ്ളിഷ് ഭാഷയിലും നിലവിലുള്ള കാര്യം തന്നെയാണ്. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ പലപ്പോഴും ഇതിൻ്റെ ആഘാതം വളരെ വലുതായിരിക്കും.

ഇത്രയും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്, ഇനി വാക്കുകളുടെ കാര്യത്തിലേക്ക് പോകാം. ഇങ്ഗ്ളിഷിലും അലോസരകരമായ വാക്കുകൾ ആളുകൾക്ക് പറയാം. അത് കേൾക്കുന്നവരിൽ ഒര് അളവ് വരെ മനഃസമ്മർദ്ദം വരാം.

എന്നാൽ ഫ്യൂഡൽ ഭാഷകളുടെ കാര്യത്തിൽ ഇതിന് വളരെ ഭയാനകരമായ വ്യാപ്തി തന്നെ നിലനിൽക്കുന്നുണ്ട്.

ഫ്യൂഡൽ ഭാഷകളുടെ വ്യാപകമായ കാര്യങ്ങൾ നേരത്തെ പരാമർശിച്ച പേജുകളിൽ ഉണ്ട്. അതിനാൽ തന്നെ അവയെ ഇവിടെ വീണ്ടും എടുത്തു പറയുന്നില്ല.

എന്നാൽ ഒരു ചെറിയ സൂചന നൽകാം.

ഫ്യൂഡൽ ഭാഷകളിൽ ആളുകൾ അടക്കി വെക്കപ്പെട്ടിരിക്കുന്നത് ഇങ്ങൾ👆 - ഇഞ്ഞി👇 (സാർ - നീ) പടികൾ ഉള്ള പല അദൃശ്യ ഏണപ്പടികളിൽ ആണ്. ഈ ഏണിപ്പടികൾ അദൃശ്യമായവയാണ് എങ്കിലും, അവയ്ക്ക് വൻ ശക്തിയുള്ള ഭൗതിക അസ്തിത്വം ഉണ്ട്.

ഇത് ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാനസിക സമ്മർദ്ദം വ്യക്തികളിൽ വരുത്താം.

ഈ ഏണിപ്പടിയുടെ ഏറ്റവും മുകളിലെ ഇങ്ങൾ👆 - ഇഞ്ഞി👇 പടിയിൽ നിൽക്കുന്ന വ്യക്തി വൻ ഔന്നിത്യഭാവം ആകിരണം ചെയ്യുന്ന ആളായിരിക്കും. അതേ സമയം, ഈ ഏണിപ്പടിയുടെ ഏറ്റവും കീഴിൽ ഉള്ള ഇങ്ങൾ👆 - ഇഞ്ഞി👇 പടിയിൽ നിൽക്കുന്ന വ്യക്തി നാറുന്ന പുഴു പോലെയായിപ്പോകും.

ഇത് ഒരു പ്രശ്നം. ഉന്നതൻ്റെ വാക്കുകളും, സാന്നിദ്ധ്യവും നോട്ടവും, സ്പർശനവും ആ വ്യക്തി മറ്റൊരു വ്യക്തിയുടെ സ്വരം കേൾക്കുന്നതും മറ്റും ഒരു ഉന്നത ഔന്നിത്യം നിറഞ്ഞുനിൽക്കുന്ന അനുഭവം തന്നെയായിരിക്കും.

അതേ സമയം ഏറ്റവും കീഴിൽ ഉള്ള ഇങ്ങൾ👆 - ഇഞ്ഞി👇 പടിയിൽ നിൽക്കുന്ന ആളുടെ അതേ കാര്യങ്ങൾക്ക് തികച്ചും വിപരീത സ്വഭാവ സവിശേഷതൾ കാണപ്പെടാം.

എന്നാൽ മനസ്സിലാക്കേണ്ടത് വ്യക്തി ജീവിതത്തിൽ ഇതുമാത്രമല്ല സ്വാധീന ശക്തിയായി നൽക്കുന്നത് എന്നതാണ്.
Last edited by VED on Sat Apr 20, 2024 10:26 am, edited 4 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

6.മാനസിക ഏറ്റുമുട്ടലുകളുടെ പരിസമാപ്തി

Post posted by VED »


ഫ്യൂഡൽ ഭാഷകളിലെ ചെറിയതും കേൾക്കാൻ പോലും സ്വര ദൈർഘ്യം ഇല്ലാത്തതുമായ ചില വാക്കുകൾക്ക് വൻ പ്രഹര ശക്തിയുണ്ട് എന്ന് മനസ്സിലാക്കുക. എല്ലാരും സാർ എന്ന് സംബോധന ചെയ്യുന്ന വ്യക്തിയെ, ആനുപാതികമായി ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിൽ താഴെ നിൽക്കുന്ന ആൾ ഒന്ന് നീ എന്നോ ഇഞ്ഞി എന്നെ സംബോധന ചെയ്താൽ, ഉന്നത വ്യക്തിയിൽ വരുന്ന മാനസിക അനുഭവം വെറും ഒരു അപമാന വാക്ക് കേട്ട പ്രതീതി ആവില്ല. മറിച്ച്, അദൃശ്യമായ ഏതോ വേദിയിൽ താൻ ഒറ്റയിടിക്ക് പിടിച്ചു താഴ്ത്തപ്പെട്ട ഒരു അനുഭവമായിരിക്കും.

ഈ വിധമായുള്ള പല വെപ്രാളങ്ങളും ഇന്ത്യൻ ഭാഷാ സാമൂഹികാന്തരീക്ഷത്തിലും കുടുംബ ബന്ധങ്ങളിലും തൊഴിൽവേദികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടനാ പ്രവർത്തന വേദികളിലും നിലനിൽക്കുന്നുണ്ട്.

ഇവിടെ മനസ്സിലാക്കേണ്ടത്, ഭാഷയും വാക്കുകളും അതീന്ദ്ര്യ സോഫ്ട്വേർ സവിശേഷതകൾ ഉള്ള കാര്യങ്ങൾ തന്നെയാണ്.

വാക്കുകൾ മനുഷ്യ ശരീരത്തിലും മനുഷ്യമനസ്സിലും സോഫ്ട്വേർ കോഡുകളുടെ അതേ സ്വഭാവ സിവിശേഷതകളോടുകൂടി പ്രവത്തിച്ചേക്കാം.

വഹനം ഓടിക്കുന്ന വ്യക്തിയോട്, പോകേണ്ട ദിശയെ സൂചിപ്പിക്കാനായി ഇടത്ത് എന്ന് പറഞ്ഞുകൊടുത്താൽ അയാൾ ഇടത്തോട്ടും വലത് എന്ന് പറഞ്ഞുകൊടുത്താൽ വലത്തോട്ടും, നേരെ എന്ന് പറഞ്ഞുകൊടുത്താൽ നേരേയും ആ ആൾ വാഹനം ഓടിക്കും.

അതേ പോലെ തന്നെയെന്ന് ലളിതമായി ഭാഷാവാക്കുകളുടെ കഴിവുകളേയും പരമർശിക്കാവുന്നതാണ്.

എന്നാൽ ഇത് പ്രവർത്തിക്കുന്നത് ഭൗതിക വേദികളിൽ മാത്രമാകേണം എന്നില്ല. മറിച്ച്, അതീന്ദ്ര്യ സോഫ്ട്വേർ കോഡുകളുടെ വേദിയിലും പ്രവർത്തിക്കാം.

ഈ കാര്യത്തിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇപ്പോൾ ബാഹ്യമായി കാണാൻ പറ്റുന്ന കാര്യങ്ങളിൽ നിൽക്കാം.

Image

മാതാവ്, പിതാവ് തുടങ്ങിയ വ്യക്തികളും അവരുടെ മകനും തമ്മിൽ ഒരു ഏറ്റുമുട്ടൽ സംഭവിച്ചാൽ, മാതാപിതാക്കൾക്കാണ് ധനപരമായതും സാമൂഹികമായതുമായ മുൻതൂക്കമെങ്കിൽ അവർക്ക് വളരെ പെട്ടെന്ന് ആളെകൂട്ടി, അവരുടെ മകനെ പിടികൂടി കെട്ടിയിട്ട് മനോരോഗാശുപത്രിയിൽ കൊണ്ട് പോയേക്കാം. പിടികൂടപ്പെട്ട വ്യക്തി അക്രമാസക്തനാകാൻ സാധ്യത വളരെ ഉണ്ട്.

പലപ്പോഴും ഈ വിധം കൊണ്ടു വരപ്പെട്ട വ്യക്തിയെ ഇലക്ട്രിക്ക് ഷോക്ക് ചികിസ്തക്ക് വിധേയമാക്കിവിടും. അതുമല്ലെങ്കിൽ പലവിധ മരുന്നുകളും കഴിപ്പിക്കും. മാതാപിക്കളിൽ നിന്നും മാറിനിന്നാൽ പ്രശ്നം യാതൊന്നും ഇല്ലാത്ത വ്യക്തിയെയാണ് ഈ വിധം ചികിസ്തിച്ചുവിടുക.

ഫ്യൂഡൽ ഭാഷകളിൽ എല്ലാ വിധ വ്യക്തി ബന്ധങ്ങളിലും ആരാണ് ഉയർന്ന ആൾ ആരാണ് താഴെയുള്ള ആൾ എന്ന പിടിവലി നടക്കും. ഒരു പക്ഷം വിജയകരമായി ഉന്നതനായി മറ്റേ പക്ഷം അംഗീകരിച്ചാൽ പലപ്പോഴും പ്രശ്നം തീരും.

ഇതിന് ഒരുക്കമല്ലായെങ്കിൽ വാക്കുകളിലും മറ്റും പിടിവലി നടന്നുകൊണ്ടെയിരിക്കും.
Last edited by VED on Sat Apr 20, 2024 10:34 am, edited 6 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

7. മറ്റുള്ളവർ വാക്കുകളിൽ തരംതാഴ്ത്തിയാൽ

Post posted by VED »

Image

ഒരു വ്യക്തിയിൽ പെട്ടെന്ന് ചില രീതിയിലുള്ള വ്യതിചലിച്ച പരുമാറ്റം പ്രകടമായാൽ ആദ്യം അന്വേഷിച്ചു കണ്ടെത്തേണ്ടത്, ഇതിന് പ്രേരണനൽകിയതോ പ്രകോപനം നൽകിയതോ ആയ സംഭവം, രംഗവേദി, വ്യക്തി, വാക്കുകൾ തുടങ്ങിയവയേയാണ്. ഇതിന് പുറമേ താമസ സ്ഥലം, താമസ സ്ഥലമുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളും നോക്കാവുന്നതാണ്. ഈ രണ്ടാമത് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുന്നില്ല.

ഇനി ഒരു ഉദാഹരണം എടുക്കാം. ഒരു വ്യക്തി വിഷാദത്തിലാണ്. അതിന് വ്യക്തമായ കാരണം കണ്ടേക്കാം. അയാളുടെ വേണ്ടപ്പെട്ട ആരെങ്കിലും വേർപെട്ടിട്ടുണ്ടാവാം. അയാളുടെ ജീവിതത്തിലോ അതുമല്ലെങ്കിൽ തൊഴിൽ വേദിയിലോ വ്യാപാര വേദിയിലോ അയാൾക്ക് വൻ പരാജയം വല്ലതും സംഭവിച്ചിരിക്കാം.

ഈ വിഷാദം ഒരു രോഗാവസ്ഥയല്ല. മറിച്ച്, മനസ്സിൻ്റെ തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്.

അതേ സമയം ഈ വിഷാദാവസ്ഥയെ വീർപ്പിക്കുന്ന രീതിയിൽ മറ്റ് വല്ല ആളുകളും അടുത്ത് നിന്ന് സംസാരിച്ചാൽ, വിഷാദവും വെറുപ്പും ആ ആളിൽ അധികരിച്ചുവരാം.

ഈ സംഭവവികാസത്തിൽ അന്വേഷിച്ചു കണ്ടത്തേണ്ടത്, ഈ വിധം സംസാരിക്കുന്ന ആളുകളേയും അവർ ലളിതവാക്കുകളിൽ വൻ പ്രകോപനം നൽകുന്ന രീതിയേയും ആണ്.

മാനസിക സമനില തെറ്റിയ രീതിയിൽ പെരുമാറുന്നവരിൽ അല്ല പലപ്പോഴും കാരണം അന്വേഷിക്കേണ്ടത്. അതിന് പകരം, ബാഹ്യമായുള്ള സ്വാധീനങ്ങളേയും പ്രകോപനങ്ങളേയും അവ പുറപ്പെടുവിക്കുന്ന വ്യക്തികളേയും ആണ്.

കൗശലക്കാരും കൃത്രിമപ്പണിചെയ്യുന്നവരും ആയ വ്യക്തികൾ (persons who are manipulative) പലപ്പോഴും മറ്റുള്ള ചിലരിൽ വീർപ്പുമുട്ടുന്ന പ്രതീതി വരുത്തും. അതേ സമയം അവർ സ്വയം വൻ മാനസിക സന്തുലാവസ്ഥ കാഴ്ച വെക്കുകയും ചെയ്യും.

ഈ വിധമായുള്ള ആളുകളുടെ കൈകളിൽ പെട്ടുപോകുന്ന ചിലരിലെങ്കിലും അത്യുഗ്ര വിഷാദരോഗ ലക്ഷണങ്ങൾ തന്നെ അവർക്ക് സൃഷ്ടിച്ചെടുക്കാൻ ആവും. ഇവരിൽ ചിലർ ചെയ്യുന്ന പ്രവർത്തന രീതികളിൽ ചിലത്, അവരുടെ കൈകളിൽ പെട്ടുപോകുന്നവരിൽ ആത്മാഭിമാനവും അത്മവീര്യവും തേച്ചുമാച്ചുകളയുക എന്നതാവാം.

മറ്റുള്ളവരുടെ മുന്നിൽ, പ്രത്യേകിച്ചും, രണ്ടു പേരുടേയും കീഴ്സ്ഥാനക്കാരുടെ മുന്നിൽ വച്ച്, ഈ വ്യക്തിയെ അപമാനിക്കുകയും ഞെട്ടിച്ചു സംസാരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യും.
,
സർക്കാർ ഉദ്യോഗസ്ഥരാണ് എങ്കിൽ, അവർക്കിടയിലുള്ള സാർ - നിങ്ങൾ വ്യക്തി ബന്ധകോഡുകൾ അവരിൽ ആരെ ഉന്നത ഉദ്യോഗസ്ഥൻ തരംതാഴ്ത്തിയാലും, തരംതാഴ്ത്തപ്പെട്ട വ്യക്തിക്ക് ഒരു പരിധിവരെ സംരക്ഷണം നൽകും.

എന്നാൽ സ്വകാര്യ വ്യക്തികൾക്കിടയിൽ ഒരു ഉന്നത വ്യക്തി, അയാളുടെ കീഴിലുള്ള ഒരു വ്യക്തിയെ അയാളേക്കാൾ താഴെയുള്ള വ്യക്തികൾക്ക് തരംതാഴ്ത്തി പരിചയപ്പെടുത്തിക്കൊടുക്കുകയും തരംതാഴ്ത്തിക്കാണിക്കുകയും ചെയ്താൽ, ആ തരംതാഴ്ത്തപ്പെട്ട വ്യക്തി വാക്കുകളിൽ അയാളേക്കാൾ താഴെയുള്ള ആളുകളേക്കാൾ താഴെ പ്രതിഷ്ടിക്കപ്പെട്ടുപോകും.

ഇവിടെ ഉന്നത വ്യക്തിയാണ് യഥാർത്ഥത്തിൽ പ്രശ്നക്കാരൻ അല്ലെങ്കിൽ പ്രശ്നക്കാരി. എന്നാൽ മറ്റുള്ളവർ പീഡിതനാക്കപ്പെട്ട വ്യക്തിയിൽ ആണ് മനോരോഗ ലക്ഷണങ്ങൾ കണ്ടെത്തുക.

ഈ വിധമായുള്ള manipulative ആയുള്ള വ്യക്തികൾ അവരുടെ കീഴിൽ ഉള്ളവരെ കുറച്ചുകൂടി തരംതാഴ്ത്താൻ പലവിധ പദ്ധതികളും ഉപയോഗിക്കും. ഇത് സാധാരണ ഗതിയിൽ ചെയ്യുക, അവരുടെ കീഴിൽ അവരേക്കാൾ കഴിവുണ്ട് എന്നു തോന്നുന്ന വ്യക്തികളുടെ മേലാണ്. കാരണം, ഫ്യൂഡൽ ഭാഷകളിൽ താഴെനിലവാരത്തിൽ ഉള്ളവർ വ്യക്തമായും താഴെനിലവാരക്കാരായിരിക്കേണം.

തൊഴിൽ വേദിയിലും കുടുംബാന്ധരീക്ഷത്തിലും തൊട്ടതിനും തൊടാത്തതിനും കുറ്റം കണ്ടെത്തിക്കൊണ്ടിരിക്കുക എന്നാതാണ് ഒരു പദ്ധതി. താഴെ നിലവാരത്തിലുള്ള വ്യക്തി ആത്മാർത്ഥമായി പെരുമാറുന്ന ആളാണെങ്കിൽ, അതികഠിനമായ വ്യസനവും കരച്ചിലും ആ വ്യക്തിയിൽ വന്നുചേരാം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കുറച്ചുകൂടി പറയാം. ഫ്യൂഡൽ ഭാഷയിലെകാര്യമാണ്.

വൻ ഔന്നിത്യത്തിൽ എത്തിച്ചേരേണ്ട വ്യക്തി, ദൗർഭാഗ്യത്താൽ ഒരു കീഴ് സ്ഥാനത്തിൽ സ്ഥാനീകരിക്കപ്പെട്ടു പോകുന്നു. ഈ സ്ഥാനത്ത് ഈ ആൾ വന്നുപെട്ടാൽ, അയാൾ വൻ കൗശല ബുദ്ധിക്കാരനല്ലായെങ്കിൽ, മിക്കപ്പോഴും വെറും ഒരു കോമാണിമാതിരിയായിപ്പോകും. അയാളുടെ മുകളിൽ ഉള്ള ചെറുകിട ഉദ്യോഗസ്ഥർ അയാളിൽ യാതോരു ഔന്നിത്യവും കാണില്ല. മറിച്ച് യാതോരു കഴിവുമില്ലാത്ത ഒരു വിഡ്ഢിയായും, സ്ഥലകാല പൊരുത്തമില്ലാതെ പെരുമാറുന്ന പൊട്ടനായും കാണ്ടേക്കാം. ആ വ്യക്തിത്വത്തിലേക്ക് ആ ആളെ എത്തിക്കാൻ ഉത്സാഹം കാണിക്കും.


Last edited by VED on Sat Apr 20, 2024 11:54 am, edited 28 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

8. വലക്കെട്ടിനുള്ളിലെ സ്ഥാനീകരണത്തിൽ ഇടിച്ചിൽ വന്നാൽ

Post posted by VED »

ഫ്യൂഡൽ ഭാഷകളിലെ വാക്കുകൾക്ക് വൻ പ്രകോപന ശക്തിയുണ്ട്. എന്നാൽ, ഇത് മറ്റൊരു കാര്യത്തേയും ആശ്രയിച്ചിരിക്കാം.

ഇങ്ങൾ👆 - ഇഞ്ഞി👇ഏണിപ്പടിലെ കീഴ്സ്ഥാനക്കാരൻ ഉന്നത സ്ഥാനക്കാരനെ വളരെ ലഭിതമായ സ്വരത്തിൽ ഇഞ്ഞി, നീ, അവൻ, അവള്, തുടങ്ങിയ വാക്കുകളിൽ നിർവ്വചിച്ചാൽ ഉന്നത സ്ഥാനക്കാരനിൽ / സ്ഥാനക്കാരിയിൽ മാനസിക സമനിലതെറ്റിയ അനുഭവം വന്നുപെടാം.

മനുഷ്യൻ്റെ മനസ്സും മസ്ത്തിക്ഷവും മറ്റും ഒരു തരം അതീന്ദ്ര്യ കഴിവുകൾ ഉള്ള കമ്പ്യൂട്ടറുകൾ ആണ് എന്നു മനസ്സിലാക്കിയാൽ, അറിവിൽ വരുന്ന ഒരു കാര്യമാണ്, അവ മറ്റ് മനുഷ്യരെ ഓട്ടോമാറ്റിക്കായി വിയലിരുത്താനുള്ള ശ്രമം നടത്തും എന്നത്.

അതീന്ദ്ര്യമായി കുറച്ചൊക്കെ ഇത് നടത്താനാവുമെങ്കിലും, കൃത്യമായ ഒരു അളക്കലിന് സൗകര്യം ലഭിക്കാനായി, ആ വ്യക്തിയെക്കൊണ്ട് മറ്റേ ആളോട് പലവിധ ചോദ്യങ്ങളും ചോദിപ്പിക്കാം. ഇത് ഫ്യൂഡൽ ഭാഷകളിൽ വളരെ നിർബന്ധമായി നടത്തപ്പെടുന്ന ഒരു കാര്യമാണ്.

ഫ്യൂഡൽ ഭാഷകൾക്ക് പലതരത്തിലുള്ള പൈശാചിക സവിശേഷതകൾ ഉണ്ട്. അവയെല്ലാം എന്താണ് എന്നത് ഈ ലിങ്കിൽ ക്ളിക്ക് ചെയ്താൽ വായിക്കാൻ പറ്റും.

അവയിൽ ഒന്ന്, ഒരു വ്യക്തിയെ ഉന്നതനായി വാക്ക് കോഡുകളിൽ ഉയർത്തുമ്പോൾ, മറ്റേയാൾ താനേ വാക്ക് കോഡുകളിൽ താഴേക്ക് നീങ്ങും എന്നതാണ്.

അതായത്, വാക്ക് കോഡുകൾക്ക് ഒരുതരം Sea-saw പോലെ പ്രവർത്തിക്കാൻ ആവും എന്ന്.

അതു പോലെ വാക്ക് കോഡുകൾക്ക് ചുഴിക്കുറ്റിയായും (pivot) ആയും പ്രവർത്തിക്കാൻ ആവും. അതേ പോലെ തന്നെ ഒരാളെ ചിലരെക്കൊണ്ട് ബഹുമാനിപ്പിച്ചും, മറ്റ് ചിലരെക്കൊണ്ട് ബഹുമാനമില്ലാതെയും ഒരേസ്ഥലത്ത് വച്ച് സംബോധനചെയ്തോ, പരാമർശിച്ചോ ചെയ്ത് കൊണ്ട്, ആളെ ചുരുട്ടുന്ന പ്രതീതിയുളവാക്കാനാവും (squeeze and twist an individual).

വ്യക്തികളിൽ മാനസിക അസ്വാസ്ഥ്യം വരുത്താൻ കഴിവുള്ള മറ്റൊരു വാക്ക് കോഡ് പ്രയോഗമാണ്, വ്യക്തിയുടെ സ്ഥാനം ഉരങ്ങളിൽ നിന്നും താഴേക്കും, താഴേനിന്നും മുകളിലേക്കും ഇടക്കിടക്ക് toggle ചെയ്തുകൊണ്ടിരിക്കുക എന്നത്.

കീഴ്സ്ഥാനത്തുള്ള ഉന്നത വ്യക്തിയുടെ വ്യക്തി പ്രഭാവം തളർത്താനായി ഉപയോഗിക്കുന്ന ഒരു പദ്ധതിയാണ്, താഴെതട്ടുകാർക്ക് നൽകാനായി അയാളെ അറിയിച്ച നിർദ്ദേശങ്ങൾ അടുത്ത ദിവസം മാറ്റിപ്പറയുക എന്നത്. ഇതിലൂടെ ആ വ്യക്തിയുടെ വാക്കുകളെ കീഴ്സ്ഥാത്തിരിക്കുന്ന വ്യക്തികൾ മാനിക്കാൻ തയ്യാറാവാത്ത അവസ്ഥ വരും. ഇത് അയാളുടെ നേതൃത്വ പാഠവത്തെ തളർത്തും.

ഇങ്ങിനെ അനവധി നിഗൂഢ പ്രതിഭാസങ്ങൾക്ക് കളം വരയ്ക്കാനുള്ള കഴിവ് ഫ്യൂഡൽ ഭാഷകൾക്കുണ്ട്.

ഈ വിധമായുള്ള അനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുള്ള ആളുകളിൽ ചിലപ്പോൾ വൻ ആഴമുള്ള വിഷാദരോഗവുസ്ഥയുടെ ലക്ഷണങ്ങൾ കാണാൻ പറ്റിയേക്കാം. ഇവിടേയും യഥാർത്ഥത്തിൽ ആ വ്യക്തിയിൽ വാക്ക് കോഡുകളിലൂടെ അസ്വാസ്ഥ്യംവരുത്തുന്ന ആളാണ് പ്രശ്നക്കാരൻ.

വാക്കുകളെ വൻ ആയുധമായി ഫ്യൂഡൽ ഭാഷകളിൽ ഉപയോഗിക്കാൻ പറ്റും. അതായത്, ഉന്നത പോലീസ് ഉദ്യോഗസ്ഥനേയോ ഉദ്യോഗസ്ഥയേയോ പോലീസ് വകുപ്പിലെ ശിപായ റാങ്കുകാരനോ, റാങ്കുകാരിയോ നീ, അല്ലെങ്കിൽ ഇഞ്ഞി വാക്കുകളിൽ സംബോധന ചെയ്യാനാകുന്ന ഒരു സാഹചര്യം വന്നുപോയാൽ, ഉന്നത വ്യക്തിക്ക് ഇതിനെ തടയാനായില്ലായെങ്കിൽ, ആ വ്യക്തിയുടെ മാനസിക നില അവതാളത്തിലായിപ്പോകും. ഉന്നത വ്യക്തി നിലവിളിക്കാൻ വരെ സാധ്യതയുള്ള ഒരു സാഹചര്യമാണ് ഇത്.

ഇതേ ഒരു അവസ്ഥാവിശേഷം സാധാരണ വ്യക്തികളുടെ കാര്യത്തിലും ശരിയാണ്. തൻ്റെ ഔന്നിത്യം തന്നേക്കാൾ താഴെയുള്ള വ്യക്തി അംഗീകരിക്കാതെ സംബോധന ചെയ്യുകയോ പരാമർശിക്കുകയോ ചെയ്താൽ, ആ ഉന്നത വ്യക്തിയുടെ മനോനിലയിൽ വളരെ വ്യക്തമായ വ്യതിചലനങ്ങൾ സംഭവിക്കാം.

വ്യക്തി ക്രുദ്ധനാവാം. അത് കൊണ്ടൊന്നും പ്രശ്ന പരിഹാരം വരുന്നില്ലായെങ്കിൽ ആ വ്യക്തിയുടെ വ്യക്തിപ്രഭാവം തേഞ്ഞുപോയേക്കാം.

ഈവിധമായുള്ള എല്ലാ അനുഭവങ്ങളും മാനസിക ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്.

ചില ഉന്നത വ്യക്തികൾ അവരുടെ തൊട്ടുകീഴിലുള്ള വ്യക്തികളെ, അവരേക്കാളെല്ലാം വളരെ താഴെയുള്ള വ്യക്തികളോട് തരംതാഴ്ത്തി പരാമർശ്ശിക്കാൻ പ്രോത്സാഹിപ്പിക്കും. ഇതും, ആ തരംതാഴ്ത്തപ്പെട്ട വ്യക്തിയിൽ മാനസികരോഗവാസ്ഥ അടയാളങ്ങൾ വരുത്താം.

വളരെ സൗമ്യനായ വ്യക്തി പെട്ടെന്ന് വളരെ പരുക്കൻ പെരുമാറ്റക്കാരനായി മാറിയേക്കാം. ഇവിടേയും മനസ്സിലാക്കേണ്ടത് സൗമ്യതയെന്ന സ്വഭാവ വിശേഷം പലപ്പോഴും ആ വ്യക്തിയുടെ മാനസിക നിലവാരത്തിന് അനുസൃതമായ ബഹുമാനം അഥവാ അടിയാളത്തം അയാളേക്കാൾ കീഴ്സ്ഥാനക്കാരിൽ നിന്നും ലഭിക്കുന്നുണ്ട് എന്നതിൻ്റെ അടയാളം മാത്രമാകാം. കാരണം, ഈ സൗമ്യനായ ആൾക്ക് അയാൾക്ക് ലഭിക്കേണം എന്ന് അയാൾ മനസ്സിലാക്കുന്ന അടിയാളത്തം കീഴ്സ്ഥാനക്കാരിൽ നിന്നും ലഭിക്കുന്നില്ലായെങ്കിൽ, ഈ സൗമ്യനായ (polite) വ്യക്തിയും പരുക്കൻ (rude) പെരുമാറ്റക്കാരനായി മാറാം.

കുടുംബത്തിനുള്ളിലും, തൊഴിൽ വേദിയിലും, മറ്റ് സാമൂഹിക അന്തരീക്ഷങ്ങളിലും മറ്റും എല്ലാ വ്യക്തികളും തമ്മിൽത്തമ്മിൽ വൻ സങ്കീർണതയുള്ള വ്യക്തി ബന്ധ വലക്കെട്ടുകളിൽ അകപ്പെട്ടാണ് ജീവിക്കുന്നതും പ്രവർത്തിക്കുന്നതും.

ഓരോ വ്യക്തിയും ബന്ധിപ്പിക്കപ്പെട്ടുകിടക്കുന്ന മറ്റ് വ്യക്തികളുടെ സാന്നിദ്ധ്യത്തിലോ ഉയർച്ചത്താഴ്ചയിലോ മാറ്റം വന്നാൽ, ആ വ്യക്തികളുടെ ആ വലക്കെട്ടിനുള്ളിലെ സ്ഥാനീകരണത്തിലും വൻ മാറ്റം സംഭവിക്കാം.

ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ അമ്മാവൻ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഈ ഒരു ബന്ധം ആ വ്യക്തിയെ ആ വലക്കെട്ടിനുള്ള മുകളിലേക്ക് വലിച്ചുവെക്കുന്ന രീതിയിൽ കണ്ണികൾ നിലയുറപ്പിക്കും. എന്നാൽ പെട്ടെന്നൊരു നാൾ, ആ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടാൽ, ആ ഉദ്യോഗസ്ഥനിലേക്ക് ആ വ്യക്തിയെ ബന്ധിപ്പിക്കുന്ന കണ്ണി പിടിയറ്റ് നിലംപതിക്കും അല്ലെങ്കിൽ അപ്രത്യക്ഷമാകും.

ഇങ്ങിനെ സംഭവിക്കുമ്പോൾ, ആ വ്യക്തിയുടെ ആ വലക്കെട്ടിനുള്ളിലെ നിലയിൽ ഇടിച്ചിൽ വരുത്തും. ഇതും ഒരു മാനസികാഘാതം നൽകുന്ന സംഭവമായേക്കാം. കാരണം, മറ്റുള്ളവർ സംബോധനയിലും പരമാർശത്തിലും വാക്ക് കോഡുകളിൽ ഇടിച്ചിൽ പ്രകടിപ്പിക്കാം.

പോരാത്തതിന്, ഈ വ്യക്തിക്ക് മറ്റ് പലരോടും പണ്ട് ഉപയോഗിച്ച വാക്കുകളിലെ സ്വാതന്ത്ര്യം ഉപയോഗിക്കാൻ പറ്റാതേയും ആവാം. നിങ്ങൾ എന്ന് സംബോധന ചെയ്ത ചില വ്യക്തികളെ സാർ എന്നു വരെ തിരുത്തി സംബോധന ചെയ്യേണ്ടതായും വരാം.


Last edited by VED on Sat Apr 20, 2024 12:18 pm, edited 9 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

9. നേത്രങ്ങളിലൂടെയുള്ള അഭൗതിക കിരണങ്ങൾ

Post posted by VED »


ഇനി നേത്രങ്ങളുടെ കാര്യം നോക്കാം. നേരത്തെ പറഞ്ഞതുപോലെ, നേത്രങ്ങൾ എന്നത് ഒരു നിർജ്ജീവമായ ഒരു cameraയോ lensസോ അല്ല. മറിച്ച്, പുറത്തുള്ള ഭൗതിക യാഥാർത്ഥ്യത്തെ സോഫ്ട്വേർ കോഡുകളിലൂടെ ഒപ്പിയെടുത്ത്, അവ തലച്ചോറിലുള്ള സോഫ്ട്വേർ സംവിധാനത്തിൽ എത്തിച്ച്, ഭൗതിക യാഥാർത്ഥ്യത്തെ ഒരു 3-D ചിത്രമായി മാറ്റുന്ന ഒരു സംവിധാനത്തിൻ്റെ ഭാഗമാണ് അവ.

അതിനാൽ തന്നെ നേത്രങ്ങളിലൂടെ വികിരണം ചെയ്യുന്ന കിരണങ്ങളും ഉണ്ട്. അവയും യാതോരു ഭൗതിക രൂപവും പിണ്ഡവും (mass) ഇല്ലാത്ത വെറും സോഫ്ട്വേർ കിരണങ്ങൾ മാത്രമാവാം.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികളുടെ നേത്രങ്ങളിൽ നിന്നും വികിരണം ചെയ്യുന്ന സോഫ്ട്വേർ കിരണങ്ങൾ ഇങ്ഗ്ളിഷ് പോലുള്ള ഭാഷകൾ സംസാരിക്കുന്ന വ്യക്തികളുടെ നേത്രങ്ങളിൽ നിന്നും വികിരണം ചെയ്യുന്ന സോഫ്ട്വേർ കിരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഭാവം തന്നെ കണ്ടേക്കാം.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കന്നവരുടെ നേത്രങ്ങളിൽ നിന്നും വികിരണം ചെയ്യുന്ന സോഫ്ട്വേർ കിരണങ്ങൾ വ്യത്യസ്ത തരത്തിലുള്ളവയായിരിക്കും. ഉന്നത വ്യക്തിയോട് അടിയാളത്തം (ബഹുമാനം) പ്രകടിപ്പിച്ചുകൊണ്ടുള്ള നോട്ടത്തിൽ വികിരണം ചെയ്യുന്ന കിരണങ്ങളിൽ ആ അടിയാളത്തം പ്രകടിപ്പിക്കുന്ന സോഫ്ട്വേർ കോഡുകൾ ഉണ്ടായിരിക്കും.

അതേ സമയം ഉന്നത വ്യക്തിയോട് അടിയാളത്തം (ബഹുമാനം) പ്രകടിപ്പിക്കാതെയുള്ള ഭാവമാണ് മനസ്സിൽ ഉള്ളത് എങ്കിൽ, കണ്ണുകളിൽ നിന്നും വികിരണം ചെയ്യപ്പെടുന്ന കിരണങ്ങളിൽ അനുസരണക്കേടിൻ്റെയും ധിക്കാരത്തിൻ്റേയും ഭാവം പ്രകടിപ്പിക്കുന്ന സോഫ്ട്വേർ കോഡുകൾ ഉണ്ടായിരിക്കും.

പോരാത്തതിന്, അവർ ചെറിയവർ എന്ന് മനസ്സിലാക്കുന്നവരെ നോക്കുമ്പോൾ, കണ്ണുകളിൽ നിന്നും വികിരണം ചെയ്യപ്പെടുന്ന കിരണങ്ങളിൽ വ്യക്തിയെ തരംതാണുകാണുന്ന ഭാവം പ്രകടിപ്പിക്കുന്ന സോഫ്ട്വേർ കോഡുകൾ ഉണ്ടായിരിക്കും.

ഈ വിധ കഴിവുകൾ ഉള്ള നേത്രങ്ങളിലേക്ക് നോക്കുന്ന വ്യക്തിക്ക് ആ നേത്രങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന ഭാവത്തിൻ്റെ സ്വാധീനം മനസ്സിലും മസ്തിക്ഷ പ്രവർത്തനത്തിലും ശരീരഘടനയിലും പടർന്നുകയറാം. ഇത് മനസ്സിനേയും ശരീരഘടനയേയും ബാധിക്കാം.

ഈ വിധമായുള്ള ഭൗതിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് മാത്രം അറിയുന്ന ജനങ്ങൾക്ക് യാതോരു വിവരവും ഇല്ലായെന്നുള്ളതാണ് വാസ്തവം.
Last edited by VED on Sat Apr 20, 2024 12:49 pm, edited 4 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

10. അദൃശ്യമായ അറകളും ഘടനകളും

Post posted by VED »


വ്യക്തികൾക്ക് കുടുംബത്തിലും സമൂഹത്തിലും തൊഴിൽ വേദികളിലും വ്യത്യസ്ത ഉയരങ്ങളിലും താഴ്ചയിലും ഉള്ള സ്ഥാനങ്ങൾ ലഭിച്ചേക്കാം. ഇത് ഫ്യൂഡൽ ഭാഷകളിൽ വ്യക്തിത്വത്തിൽ വൻ പിടിവലികൾ തന്നെ സൃഷ്ടിച്ചേക്കാം.

ഉദാഹരണത്തിന്, വ്യക്തി ഒരു വേദിയിൽ ചേട്ടനും അദ്ദേഹവും ഓരും മറ്റുമായിരിക്കാം. മറ്റൊരു വേദിയിൽ അതേ വ്യക്തി വെറും നീ, അവൻ, എടാ തുടങ്ങിയ നിലവരത്തിൽ സ്ഥാനീകരിക്കപ്പെട്ട വ്യക്തിയാവാം. ഇങ്ങിനെ സംഭവിക്കുമ്പോൾ, ഒരു വേദിയിൽ നിന്നും മറ്റൊന്നിലേക്ക് നിത്യേനെ അങ്ങോട്ടുമിങ്ങോട്ടു മാറിത്തിരിയുമ്പോൾ, യഥാർത്ഥത്തിൽ മനസ്സിലും വ്യക്തിത്വത്തിലും വൻ താളപ്പിഴകൾ സൃഷ്ടിക്കപ്പെടേണ്ടതാണ്.

എന്നാൽ മിക്കവ്യക്തികളും ഈ വിധമായുള്ള ഒരു അന്ദോളനം അനുഭവിച്ചു വളർന്നവരായിരിക്കും. അതിനാൽ തന്നെ അവർക്ക് ഇത് ഒരു മാനസിക വിഭ്രാന്തി ഉണ്ടാക്കാനുള്ള സാധ്യത ഇല്ലായിരിക്കാം.

ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ ഇങ്ഗ്ളിഷ് ജനതയ്ക്ക് ഈ ഒരു മാനസിക പ്രതിഭാസം അറിവില്ലാത്തതാണ്.

ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പറയാനുള്ള മറ്റൊരു കാര്യവും ഉണ്ട്. ശ്രദ്ധിക്കുക.

കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു സാധാരണക്കാരൻ കയറിച്ചെന്നാൽ, സാധാരണ ഗതിയിൽ അയാളുടെ ശരീര ഘടനയിൽ ഒരു കുനിയൽ വന്നുചേരും. ഇതിന് തയ്യാറല്ലാത്ത വ്യക്തിയ്ക്കും തൻ്റെ ശരീരത്തെ കുനിച്ചുനിർത്താനുള്ള ഒരു അമർത്തൽ അനുഭവപ്പെടാം.

ഇത് എല്ലാരിലും സംഭവിക്കില്ലായെങ്കിലും, ഈ അമർത്തൽ അനുഭവപ്പെടുന്നവർ യഥാർത്ഥത്തിൽ ഭാഷാ വാക്കുകൾ സൃഷ്ടിക്കുന്ന ഒരു അതീന്ദ്രിയ വേദിയിലെ ഒരു പ്രത്യേകതരം അടുക്കിവെക്കലിൽ ശരീരം ഘടനപ്പെടുന്നതാണ് സംഭവിക്കുന്നത്.

ഈ ഒരു പ്രതിഭാസം മറ്റ് പലവേദികളിലും സംഭവിക്കാം. ചില സ്ഥലങ്ങളിൽ വ്യക്തി കയറിച്ചെല്ലുമ്പോൾ, ആ ആൾക്ക് ഈ വിധമായുള്ള ഒരു അമർത്തൽ അനുഭവപ്പെടാം. ഉദാഹരണത്തിന് കുടുംബത്തിലെ ചില വീടുകളിൽ. ചില സംഘടനാ ഓഫിസുകളിൽ.

പോരാത്തതിന്, ഓഫിസിലെ ചില ഉന്നത വ്യക്തികൾ ഓഫിസിൽ സാന്നിദ്ധ്യം ഉണ്ട് എങ്കിൽ കീഴിൽ തൊഴിൽ ചെയ്യുന്നവർക്ക് ഈ ഒരു അമർത്തൽ അനുഭവപ്പെടാം.

ഇതെല്ലാം വെറും തോന്നലുകൾ ആണ് എന്ന് വളരെ ലളിതമായി വിവരിക്കാനാകുമെങ്കിലും യഥാർത്ഥത്തിൽ മനുഷ്യ ജീവൻ്റേയും മനുഷ്യ മസ്തിക്ഷത്തിൻ്റേയും ഭൗതിക യാഥാർത്ഥ്യത്തിൻ്റേയും അതീന്ദ്ര്യ സോഫ്ട്വേറുകളുടെ പ്രതിപ്രവർത്തനം ഇതിൽ സംഭവച്ചിരിക്കാം. ഈ കാര്യം എന്നാൽ ആരും തന്നെ അറിയേണം എന്നില്ല.

ചില വ്യക്തികൾ മറ്റ് ചില വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ അസ്വസ്തരാകുന്നതിനുള്ള കാരണവും ഈ മുകളിൽ പറഞ്ഞതിൽ ഉണ്ടായേക്കാം. ഈ അസ്വാസ്ഥ്യത്തെ മരുന്നും അർത്ഥശൂന്യമായ കൗൺസിലിങ്ങും കൊണ്ടുമല്ല ചികിസ്തിച്ചുമാറ്റേണ്ടത്. മറിച്ച്, ഈ മുകളിൽ വെളുപ്പെടുത്തിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യേണ്ടത്.
Last edited by VED on Sat Apr 20, 2024 1:02 pm, edited 4 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

11. കയറിവരുന്ന അക്കമൂല്യങ്ങൾ

Post posted by VED »

മനസ്സിൻ്റേയും മസ്തിക്ഷ പ്രവർത്തനത്തിൻ്റേയും വൈകാരിക ഭാവങ്ങളുടേയും സോഫ്ട്വറിലേക്ക് പുറത്ത് നിന്നുമുള്ള സ്വരരൂപത്തിലുള്ള വാക്കുകളിലെ ഡാറ്റകൾ എത്തിച്ചുകൊടുക്കുന്നത് കാതുകൾ ആണ്. ഇത് എഴുത്ത് രൂപത്തിൽ ആവമ്പോൾ, അവയെ എത്തിച്ചുകൊടുക്കുന്നത് കണ്ണുകളും ആവാം.

ഫ്യൂഡൽ ഭാഷയിലെ വാക്കുകളുടെ ഉയരത്താഴ്ചയും മറ്റും ഈ വിധം മനസ്സിനേയും ശരീരത്തേയും ബാധിക്കാം.

കാതുകളോടൊപ്പം തന്നെ കണ്ണുകൾക്കും മൂക്കിനും ത്വക്കിനും നാവിനും ഈ വിധം അതീന്ദ്ര്യം എന്നു പറയാവുന്ന സോഫ്ട്വർ കോഡുകളെ മനസ്സിലേക്ക് നയിക്കാനാവും.

സന്തോഷവും ഉണർവ്വും ഉന്മേഷവും പ്രതിനിധാനം ചെയ്യുന്ന സുന്ദര ചിത്രങ്ങൾ കാണുന്നത് പലപ്പോഴും മനസ്സിലേക്ക് പോസിറ്റിവ് ആയുള്ള സോഫ്ട്വർ സന്ദേശങ്ങൾ കടത്തിവിടും. സന്തോഷകരമായ ഓർമ്മകൾക്ക് തുടക്കം കുറിക്കുന്ന ചിത്രങ്ങളും ഇതേ പോലെതന്നെയാണ്.

അതേ സമയം വിഷമകരവും വിരൂപങ്ങളുമായ ചിത്രങ്ങൾ കാണുന്നത് മനസ്സിലേക്ക് നിഷേധാത്മക ചിന്തകളും വികാരങ്ങളും കടത്തിവിടും. വിഷാദ ഓർമ്മകളിലേക്ക് ചിന്തകളെ നയിക്കുന്ന ചിത്രങ്ങളും അടയാളങ്ങളും ഇതേ കാര്യം ചെയ്തേക്കാം.

ചില ചിത്ര ഡിസൈനുകൾ സുന്ദര ചിന്തകളും മറ്റ് ചിലത് അരോചക ചിന്തകളും അറപ്പും വരുത്താം. ഇതും മനസ്സിലാക്കുക.

ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്നവരിൽ പെട്ട താഴേക്കിടയിലുള്ളവരെ കാണുന്നത് നിഷേധാത്മകമായ അനുഭൂതി നൽകിയേക്കാം.

ഇത് ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസം ആയേക്കാം.

അതേ സമയം ഉന്നതരെ കാണുന്നത് നല്ല ശകുനമായി തോന്നാം. എല്ലാം മനസ്സിൻ്റെ തോന്നലുകൾ തന്നെ. എന്നാൽ ഓർമ്മിക്കുക, തോന്നലുകളെ സൃഷ്ടിക്കുന്നതും ഏതോ ചില അതീന്ദ്ര്യ സോഫ്ട്വേർ കോഡുകൾ തന്നെയാണ്.

മൂക്കിൻ്റെ കാര്യവും ഇതുതന്നെ. സുഗന്ധം പോസിറ്റിവ് സോഫ്ട്വേർ കോഡുകളെ ഉള്ളിലേക്ക് അയക്കും. ദുർഗന്ധം നിഷേധാത്മക കോഡുകളെ അയക്കും. ഇവയും മനസ്സിൻ്റെ സോഫ്ട്വേറിൽ ആലേഘനം ചെയ്യപ്പെടാം.

വെടിപ്പും വൃത്തിയും വ്യക്തമായും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

നാവിനും ഏതാണ്ട് ഇതേ പോലുള്ള കഴിവുണ്ട്. സന്ദര സ്വാദുള്ള കാര്യങ്ങൾ പോസിറ്റിവ്സോഫ്ട്വേർ കോഡുകളെ പ്രവഹിപ്പിക്കും. അരോചക സ്വാദുള്ള വസ്ത്തുക്കൾ നിഷേധാത്മക കോഡുകളെ പ്രവഹിപ്പിക്കും.

ഇതിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ശ്രോതസ്സും പ്രശ്നമായേക്കാം. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഭക്ഷ്യ പദാർത്ഥം നൽകിയ ആളുടെ സാമൂഹിക നിലവരവും, അയാളുടെ മനസ്സിലെ ഭാവവും ആ ഭക്ഷ്യ പദാർത്ഥം നൽകുന്ന സോഫ്ട്വേർകോഡുകളിൽ കലർന്നേക്കാം.

ചിലർ നൽകുന്ന ഭക്ഷ്യ പദാർത്ഥം കലഹവും തമ്മിൽ തെറ്റലും മറ്റും പ്രകോപിപ്പിച്ചേക്കാം. മറ്റ് ചിലർ നൽകുന്ന ഭക്ഷ്യ പദർത്ഥം ഒരുമിപ്പും സന്തോഷവും പടർത്തിയേക്കാം.

സ്പർശനത്തിലൂടെ മനസ്സിലേക്ക് ബാഹ്യമായ ലോകത്തിൽ നിന്നും സോഫ്ട്വർ കോഡുകളെ അയക്കുന്നത് ത്വക്കാണ്. ഫ്യൂഡൽ ഭാഷകളിൽ വ്യക്തിയെ തൊടുന്നത് പലനിലവാരത്തിലുള്ള ആളുകൾ ആണ്.

സ്വപർശിക്കുന്ന വ്യക്തിയുടേയും, സ്പർശിക്കപ്പെടുന്ന വ്യക്തിയുടേയും ഇങ്ങൾ👆 - ഇഞ്ഞി👇ഏണിപ്പടിയിലെ ആപേക്ഷിക ഉയരത്താഴ്ചാ വ്യത്യാസം, ആ സ്പർശനം സൃഷ്ടിക്കുന്ന സോഫ്ട്വേർ കോഡുകളിൽ വ്യക്തമായ അക്ക മൂല്യങ്ങൾ ചേർത്തുവെക്കും. അതിനെ ആശ്രയിച്ചിരിക്കും സ്പർശനം ശുഭകരമോ, അശുഭകരമോ എന്ന് സോഫ്ടേവറിന് തീരുമാനമെടുക്കാൻ.

എന്നാൽ യഥാർത്ഥത്തിൽ സ്പർശിക്കുക തന്നെ വേണ്ട. ഉന്നതനെ കീഴ്സ്ഥാനക്കാരൻ / കീഴ്സ്ഥാനക്കാരി ഒന്ന് വെറും പേര് വിളിച്ചാൽ മതി, ഉന്നതൻ്റെ മാനസിക സമനില താരുമാറിപ്പോകും. ഉദാഹരണത്തിന്, ഒരു IPS ഉദ്യോഗസ്ഥയെ ശിപായി റാങ്കുകാരി വെറും പേര് വളരെ സൗഹൃദത്തിൽ വിളിച്ചാൽ, ഒന്നുകിൽ IPS ഉദ്യോഗസ്ഥ ആക്രോശിക്കും. അല്ലായെങ്കിൽ, തളർന്നുപോകും.

ഫ്യൂഡൽ ഭാഷാ ലോകം എന്നത് ഇങ്ഗ്ളിഷ് ഭാഷാ ലോകത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിഗൂഢ ലോകം തന്നെയാണ്.
Last edited by VED on Sat Apr 20, 2024 1:48 pm, edited 7 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

12. സ്വപ്നവും മറ്റും

Post posted by VED »


നേരത്തെ പ്രസ്താവിച്ച കാര്യം കുറച്ചുകൂടി വ്യക്തമായി പറയാം. മനസ്സും, ശരീരവും, ഇന്ദ്രിയാനുഭൂതികളും, വികാരങ്ങളും, ചിന്തകളും, ഭാവനയും, സ്വപ്നങ്ങളും എല്ലാം ഏതോ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിൻ്റേയോ സംവിധാനങ്ങളുടേയോ സൃഷ്ടിയാണ്.

അതോടൊപ്പം തന്നെ ഭൗതിക യാഥാർത്ഥ്യവും അതേ പോലുള്ള ഏതോ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിൻ്റേയോ സംവിധാനങ്ങളുടേയോ സൃഷ്ടിയാണ്.

ഭൗതിക യാഥാർത്ഥ്യം (physical reality) എന്നതിനെ നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്ന അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനമായിരിക്കാം നമ്മുടെ മനസ്സിന് മനസ്സിലാക്കിക്കൊടുക്കുന്നത്.

അതുമല്ലായെങ്കിൽ, ഇവയെല്ലാം ഒരേ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനമോ സംവിധാനങ്ങളോ ആയിരിക്കാം.

ഭാഷയും ഒരു തരം അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനം തന്നെയായിരിക്കാം. അതുമല്ലായെങ്കിൽ, അതീന്ദ്ര്യ സോഫ്ടേർ സംവിധാനങ്ങളുമായി ചെറിയതോതിലെങ്കിലും പ്രതിപ്രവർത്തിക്കാനും അവയെ സ്വാധീനിക്കാനും കെൽപ്പുള്ള സോഫ്ട്വേർ കോഡുകൾ അടങ്ങിയിരിക്കുന്ന ഒരു കാര്യമായേക്കാം.

ഈ പറഞ്ഞത് ഇങ്ഗ്ളിഷ് ഭാഷക്കാരെ മനസ്സിലാക്കിയെടുപ്പിക്കാൻ എളുപ്പമല്ല.

മുകളിൽ പറഞ്ഞ കാര്യങ്ങളുടെ മൊത്തമായുള്ള സാധ്യതകളിലേക്ക് ഇപ്പോൾ പോകുന്നില്ല. മറിച്ച്, മാനസികാരോഗ്യവുമായി ഈ വിവരങ്ങൾ ചേർക്കാൻ പറ്റുമോ എന്നു നോക്കാം.

ഈ കാര്യം ചെയ്യുന്നതിന് മുൻപായി, സ്വപ്നം എന്ന പ്രതിഭാസം ഒന്ന് നോക്കാം. സ്വപ്നം എന്ന multi-media പ്രവർത്തനം ആരാണ് സൃഷ്ടിക്കുന്നത് എന്നോ ആരാണ് അതിനെ സംവിധാനം ചെയ്യുന്നതെന്നോ, ആരാണ് അതിൽ സംഭാഷണങ്ങൾ എഴുതിച്ചേർക്കുന്നതെന്നോ, ആ സംഭാഷണങ്ങൾക്ക് ആരാണ് ശബ്ദം നൽകുന്നതെന്നോ ഇന്നും ആർക്കും അറിവില്ലാത്ത കാര്യം തന്നെയാണ്.

എന്നാൽ, ഇന്ന് AI (Artificial Intelligence)ന് ഒരു നിർദ്ദേശം നൽകിയാൽ, ഈ മുകളിൽ പറഞ്ഞ മിക്ക കാര്യങ്ങളും അത് ചെയ്തുതരും. എന്നുവച്ചാൽ, സോഫ്ട്വേറുകൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം മാത്രമാണ്, സ്വപ്നത്തിലെ ഉള്ളടക്കങ്ങൾ.

എന്നാൽ സ്വപ്നം എന്നത് ഒരു വീഡിയോ ചിത്രീകരണം ആണ്. അല്ലാതെ വെറും ശബ്ദരൂപത്തിലോ എഴുത്തുരൂപത്തിലോ, നിശ്ചലചിത്രങ്ങളുടെ രൂപത്തിലോ സ്വപ്നം ആരെങ്കിലും കാണാറുണ്ടോ എന്ന് അറിയില്ല.

വീഡിയോ ചിത്രീകരണം കാണണമെന്നുണ്ടെങ്കിൽ, ഇന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഇന്നത്തെ നിലവാരം വച്ചു പറയുകയാണ് എങ്കിൽ, ഒരു media player നിർബന്ധമായും ആവശ്യമാണ്. മനുഷ്യമനസ്സിനുള്ളിൽ ഒരു virtual media playerനെ മസ്തിക്ഷത്തിൻ്റെ സോഫ്ട്വേർ സൃഷ്ടിക്കുന്നുണ്ട് എന്നർത്ഥം.

മനുഷ്യമനസ്സ് ഒരു കമ്പ്യൂട്ടർ പോലെയാണ് എന്നു പറയാൻ ഒരുമ്പെട്ടാൽ വ്യക്തമായി പറയേണ്ടിവരുന്നത്, മനുഷ്യമനസ്സ് മാത്രമല്ല, മറിച്ച് ഭൗതിക യാഥാർത്ഥ്യം മുഴുവനും ഒരു കമ്പ്യൂട്ടർ ആണ് എന്നോ അതുമല്ലെങ്കിൽ അനവദി കമ്പ്യൂട്ടറുകളുടെ ഒരു കൂട്ടമാണ് എന്നോ പറയേണ്ടിവരും.

ആ പാതയിൽ ചിന്തിക്കുമ്പോൾ ഒരു മനുഷ്യമനസ്സ് മറ്റ് അനേകം മനുഷ്യമനസ്സുകളുമായി Internetൽ പല വെബ് സൈറ്റുകളും മറ്റ് പലകാര്യങ്ങളും ഉള്ളതുമാതിരി, ബന്ധപ്പെട്ടുകിടക്കുന്നുണ്ടാവാം.

ജീവൻ എന്നത് ഈ അതീന്ദ്ര്യ സോഫ്ട്വേർ സംവിധനത്തിനുള്ളിലുള്ള ഒരു സങ്കീർണ്ണ കോഡിങ്ങ് മാത്രമായിരിക്കാം.

ഇന്ന് പലരും മനുഷ്യമനസ്സിൻ്റെ പ്രവർത്തനത്തെ വിശദ്ധീകരിക്കാനായി ഉപയോഗിക്കുന്ന ഒരു തരിശായ സാങ്കേതിക പദ പ്രയോഗമാണ് ഉപബോധമനസ്സ് എന്നത്. എന്നാൽ ഈ ഒരു പദപ്രയോഗം ഒരു സാങ്കേതിക പദപ്രയോഗം എന്ന രീതിയിൽ വളരെ പൊള്ളയായ ഒരു വാക്കാണ് എന്നാണ് തോന്നുന്നത്.

ഒരു കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തിൽ ചിലയിടത്ത് എന്തെങ്കിലും പിശക് സംഭവിക്കുമ്പോൾ, അത് ആ കമ്പ്യൂട്ടറിന് ഉള്ളിലുള്ള ഉപബോധമനസ്സിൽ നിന്നും ഉദിക്കുന്ന പ്രശ്നമാണ് എന്ന് തട്ടിവിടാൻ, കാര്യമായ കമ്പ്യൂട്ടർ പരിജ്ഞാനമോ സോഫ്ട്വേർ കോഡിങ്ങ് വിവരമോ വേണ്ടിവരില്ല.

എന്നാൽ ഈ വിധമായുള്ള ഒരു വിവരത്തെ computer hardware പരിജ്ഞാനമായോ computer software പരിജ്ഞാനമായോ വിവരമുള്ള ആരും കാണുകയില്ല. മറിച്ച് വിവരക്കേടായാണ് ഈ പ്രസ്താവനയെ കാണുക.
Last edited by VED on Sat Apr 20, 2024 1:55 pm, edited 5 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

13. പീഠത്തിന് ബലവും ബലക്കുറവും നൽകുന്നവർ

Post posted by VED »


മനുഷ്യൻ്റെ സാമൂഹികവും കുടുബപരവും തൊഴിൽപരവും മറ്റുമായ ജീവിതത്തിൽ പ്ളാറ്റ്ഫോം എന്ന ഒരു കാര്യം പിന്നണിയിൽ അദൃശ്യമായോ ചെറുതായി അനുഭവബോധ്യമായോ നിൽക്കും. ഈ പ്ളാറ്റ്ഫോമിന് ഭൗതിക യാഥാർത്ഥ്യത്തിൽ പലപ്പോഴും വാക്കുകളാണ് രൂപകൽപ്പന ചെയ്തതായി കാണുക.

ഈ പ്ളാറ്റ്ഫോമിനെ മനസ്സിലാക്കിത്തരാനായി ഒരു ചെറിയ ഉദാഹരണം നൽകാം. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ ഒരു സബ് ഇൻസ്പെക്ടർ. ആ വ്യക്തിക്ക് സാധാരണ വ്യക്തിയെ അവഹേളിച്ച് സംസാരിക്കാനും അതേ പോലെ സംസാരിക്കാനും, അടിക്കാനും മറ്റ് രീതികളിൽ മർദ്ദിക്കാനും ധൈര്യംനൽകുന്നത് ആ ആൾക്ക് ഉള്ള സബ് ഇൻസ്പെക്ടർ എന്ന പീഠമാണ്. ഈ പീഠത്തിന് ഉറപ്പും ഉയരവും നൽകുന്നത് പൊതുനിയമ ചട്ടങ്ങളും പോലീസ് വകുപ്പിലെ ചട്ടങ്ങളും ആ ആൾക്ക് കീഴിൽ ഉള്ള പോലീസ് ശിപായിമാരും അവർ നൽകുന്ന വിധേയത്വ വാക്കുളും, പൊതുജനം നൽകുന്ന വിധേയത്വ വാക്കുകളും മറ്റുമാണ്.

ഈ പീഠം ആ പോലീസ് ഇൻസ്പെക്ടറുടെ വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്നു നിൽക്കും. ഈ പീഠം ആ നിലവരാത്തിൽ ആ വ്യക്തിക്ക് ഒരു പ്രത്യേകതരം മാനസിക ധൈര്യവും ആത്മധൈര്യവും നൽകും. എന്നാൽ, ഈ പീഠത്തിന് മുകളിലുള്ള ഇടങ്ങളിൽ ഈ വ്യക്തിയുടെ മാനസിക ധൈര്യത്തിനും ആത്മധൈര്യത്തിനും ആപേക്ഷികമായി കുറവ് നിലനിൽക്കും.

പോരാത്തതിന്, ഈ വ്യക്തിക്ക് ഒരു പീഠം സൃഷ്ടിച്ചു നിലനിർത്തുന്ന ഘടകങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ ഉറപ്പ് കുറഞ്ഞാൽ, അത്രത്തോളം ഈ വ്യക്തിയിൽ ആ പീഠം കയറ്റിവച്ച മാനസിക ധൈര്യത്തിലും ആത്മധൈര്യത്തിലും ക്ഷതം വരും. പീഠം ചെറുതായൊന്ന് ആടും. ഉറപ്പ് കുറയും.

എല്ലാ വ്യക്തികൾക്കും ഈ വിധമായുള്ള ഒരു പ്ളാറ്റ്ഫോം ഉണ്ടെങ്കിലെ സാമൂഹികമായും തൊഴിൽപരമായും പ്രവർത്തിക്കാൻ ആവുള്ളു. എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഈ പ്ളാറ്റ്ഫോമിന് മറ്റൊരു രൂപവും ഭാവവുമാണ് ഉള്ളത്. അക്കാര്യത്തിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഫ്യൂഡൽ ഭാഷകളിൽ വാക്ക് കോഡുകൾക്ക് ഈ പ്ളാറ്റ്ഫോം സൃഷ്ടിക്കുന്നതിലും, അതിന് ഉറപ്പ് നൽകുന്നതിലും മറ്റും കാര്യമായ പങ്കുണ്ട്.

ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിലെ ഒരു വ്യക്തമായ പടിയോ സ്ഥാനീകരണമോ ആണ് ഈ പീഠം.

ഇതിൽ താഴെ നിൽക്കുന്ന സ്ഥാനക്കാരുടെ വ്യക്തമായ കൂറും കടപ്പാടും വിധേയത്വവും മറ്റും വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ ആണ്.

വീട്ടിൽ ലഭിക്കുന്ന വില അല്ലെങ്കിൽ വിലയില്ലായ്മ, അനുജൻ്റേയും അനുജത്തിയുടേയും വിധേയത്വവും കൂറും, മൂത്ത സഹോദരീ സഹോദരന്മാരുടെ പെരുമാറ്റും, കുടുംബത്തിലെ എല്ലാരും മറ്റുള്ളവരുടെ മുന്നിൽ നൽകുന്ന വില എന്നിവ ഈ പീഠത്തിന് ഉറപ്പും ഉറപ്പില്ലായ്മയും നൽകുന്ന ഘടകങ്ങൾ ആണ്.

വിവാഹിതനായ വ്യക്തിയാണ് എങ്കിൽ ഭാര്യ നൽകുന്ന വിധേയത്വം കൂറ് മറ്റുള്ളവരുടെ മുന്നിൽ പ്രകടപ്പിക്കുന്ന ബഹുമാനം തുടങ്ങിയ കാര്യങ്ങൾ വളരെ പ്രസക്തമായ കാര്യങ്ങൾ ആണ്.

ഒരു വ്യക്തിയുടെ ആത്മധൈര്യത്തിൻ്റെ പിന്നണിയിൽ നിൽക്കുന്ന ഒരു അദൃശ്യമായ ഒരു സംവിധാനം തന്നെയാണ് ഈ പീഠം, അഥവാ platform.

ഈ പീഠത്തിന് ഉറപ്പില്ലായെങ്കിൽ വ്യക്തി പലപ്പോഴും ആത്മധൈര്യത്തിൻ്റെ കാര്യത്തിൽ പിന്നിൽ നിൽക്കും. പോരാത്തതിന്, ചില വേളകളിൽ ശ്രദ്ധക്കുറവ്, കാര്യക്ഷമതക്കുറവ്, കൃത്യതയില്ലായ്മ പ്രകടിപ്പിക്കുക വാക്കുകളിൽ സ്പഷ്ടതക്കുറവ്, ശബ്ദത്തിൽ ശക്തിയില്ലായ്മ തുടങ്ങിയ നിഷേധാത്മക ഭാവങ്ങൾ ആ വ്യക്തിയുടെ പെരുമാറ്റത്തിൽ കാണപ്പെടും.

ഈ വിധമായുള്ള പ്രശ്നങ്ങളെ ചികിസ്തിച്ചുമാറ്റേണ്ടത്, ആ വ്യക്തിയുടെ പിന്നണിയിൽ ഉള്ള പീഠത്തിന് ബലംകൂട്ടിക്കൊണ്ടാണ്. അതായത്, ആ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾ ഈ വ്യക്തിയോട് കാണിക്കുന്ന പെരുമാറ്റത്തിലും ഭാവത്തിലും. അല്ലാതെ ഈ വ്യക്തിക്ക് മരുന്നും കൗൺസിലിങ്ങും നൽകി ചികിസ്തിച്ചാൽ ഒരു പരിധിക്കപ്പുറം ഗുണം ആ വ്യക്തിക്ക് ലഭിച്ചേക്കില്ല.

പണം, ഉന്നത തൊഴിൽ തുടങ്ങിയ കാര്യങ്ങൾ പീഠിത്തിന് വൻ ബലം നൽകും എന്നും ഓർക്കാവുന്ന കാര്യം തന്നെയാണ്. ഇത് വാക്കുകളിലെ വിധേയത്വരൂപത്തിലാണ് പ്രവർത്തിക്കുക.

ഇവിടെ വീണ്ടും എടുത്തു പറയേണ്ടത്, ഈ virtual platform അഥവാ പീഠം എന്നത് ഒരു സാങ്കൽപ്പിക കാര്യം ആവേണം എന്നില്ല. മറിച്ച് ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിൽക്കുന്ന അതീന്ദ്ര്യ സോഫ്ട്വറിൻ്റെ Virtual design viewൽ ഒരു യാഥാത്ഥ്യ തന്നെയായിരിക്കാം. ഭൗതിക ലോകത്തിലെ യാഥാർത്ഥ്യങ്ങളും അവയെ ഫ്യൂഡൽ ഭാഷയിലെ വാക്കുകൾ സ്വാധീനിക്കുന്നതും ആ ഇടത്ത് വ്യക്തമായി കാണാൻ പറ്റുന്നതാണ്.

ഈ Virtual design view എന്താണ് എന്ന കാര്യം അടുത്ത അദ്ധ്യായത്തിൽ വിശദ്ധീകരിക്കാം.

ഫ്യൂഡൽ ഭാഷയിൽ വാക്കുകൾക്ക് വ്യത്യസ്ത നിലവാരങ്ങൾ ഉണ്ട് എന്നതിനാൽ, ഒരു വ്യക്തിയെക്കുറിച്ചുള്ല മറ്റ് മനുഷ്യരുടെ വാക്കുകൾക്കും, അഭിപ്രായങ്ങൾക്കും അവരുടെ മൂല്യനിർണ്ണയത്തിനും, പോരാത്തതിന്, ഈ വ്യക്തിയുടെ തന്നെ വ്യക്തിബന്ധങ്ങൾക്കും മറ്റും ആ ആളുടെ പ്രസക്തമായ virtual platformൻ്റെ അഥവാ പീഠത്തിൻ്റെ ബലത്തേയും ഉറപ്പിനേയും സ്വാധീനിക്കും. ഉറച്ചു നിന്നിരുന്ന virtual platformൽ അഥവാ പീഠത്തിൽ ചാഞ്ചാട്ടുവും ആട്ടവും വരെ വരുത്താം.

ഈ ഒരു virtual platform അഥവാ പീഠം എന്നതിനെക്കുറിച്ച് ആളുകൾക്ക് അറിവില്ലാത്തതിനാൽ, ആ ആളിൽ കാണപ്പെടുന്ന വ്യക്തിത്വ വ്യതിയാനത്തിന് ആളുകൾ വെറും ഭൗതിക കാരണങ്ങൾ മാത്രം കണ്ടെത്താം.

അയാൾ ഒരു ധൈര്യമില്ലാത്ത വ്യക്തിയാണ്, ആത്മധൈര്യം പോര, വാക്കുകൾക്ക് ശക്തിയില്ല, സംശയരോഗിയാണ്, അയാൾക്ക് paranoia എന്ന മനോരോഗം ഉണ്ട്, അങ്ങിനെ പലരീതിയിലും.

ഈ പറഞ്ഞുവന്നതിൽ കണ്ടത്തെണ്ടത്, ബാഹ്യമായി സ്നേഹവും, കൂറും നൽകുന്നതും, എന്നാൽ മനസ്സിൽ വിരോധവും, വെറുപ്പും, കൂറില്ലായ്മയും കൊണ്ടുനടക്കുന്ന കുടുംബക്കാർ, ഭാര്യ, ഭർത്താവ്, കൂട്ടുകാർ എന്നിവർ മുകളിൽ പറഞ്ഞ പീഠത്തിന് ബലക്കുറവാണ് നൽകുക.Last edited by VED on Sat Apr 20, 2024 2:06 pm, edited 5 times in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

14. Virtual design view

Post posted by VED »

Virtual design view എന്താണ് എന്ന് ചെറുതായി ഒന്ന് വിശദ്ധീകരിക്കാം. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കുറേ വർഷങ്ങൾക്ക് മുൻപ് എഴുതിയ കാര്യങ്ങൾ ഈ ലിങ്കിൽ കാണാൻ പറ്റുന്നതാണ്.

Victoria Institutionsൻ്റെ കുറേ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന വെബ് സൈറ്റിൻറെ Home page ഈ രീതിയിൽ ആയിരുന്നു.

Image

ഈ Home Pageനെ Adobe DreamWeaver എന്ന വെബ് ഡിസൈനിങ്ങ് സോഫ്ട്വേറിൽ തുറന്നപ്പോൾ കണ്ടത് ഈ രീതിയിൽ ആണ്.

ഇത് ആ പേജിൻ്റെ ഡിസൈൻ വ്യൂ (Design view).

Image

ഇത് ആ പേജിൻ്റെ കോഡ് വ്യൂ (Code view).

Image

Design viewൽ കാണുന്ന ഘടകങ്ങളെ കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കാം. വേണമെങ്കിൽ ഏത് ഘടകത്തേയും ഡലീറ്റ് ചെയ്യാം. പുതിയ ഒരു ഘടകം വേണമെങ്കിൽ സ്ഥാപിക്കാം.

ആ പേജിൽ കാണുന്ന എഴുത്തുകൾ മാറ്റാം, പുതിയവ എഴുതിച്ചേർക്കാം.

ഈ Design viewൽ വരുന്ന മാറ്റങ്ങൾ എല്ലാംതന്നെ Code viewൽ പ്രതിഫലിക്കും. കോഡുകൾ മാറും.

അതേ പോലെ തന്നെ software programmerക്ക് Code viewൽ നേരിട്ട് കോഡുകൾ മാറ്റാം പുതിയവ എഴുതിച്ചേർക്കാം. ഇത് Design view വ്യൂവിൽ പ്രതിഫലിക്കും.

ഇങ്ങിനെ Design viewലും Code viewലും വരുത്തുന്ന മാറ്റങ്ങൾ web serverലേക്ക് upload ചെയ്താൽ, ആ മാറ്റങ്ങൾ മുഴുവനും വെബ് പേജിൽ കാണപ്പെടും.

ഇന്നത്തെ സോഫ്ട്വേർ ടെക്നോളജിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എൻ്റെ പരിമിതമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പറയുകയാണ് എങ്കിൽ, ഇതേ പോലുള്ള ഒരു Code viewവും Design viewവും ഭൗതിക പ്രപഞ്ചത്തിൻ്റേയും മനുഷ്യ ജീവൻ്റേയും മനസ്സിൻ്റേയും മസ്തിക്ഷ പ്രവർത്തനത്തിൻ്റേയും കാര്യത്തിലും കാണ്ടേക്കാം എന്നാണ് പറയാനുള്ളത്.

എന്നാൽ ഇന്നു നമുക്ക് സോഫ്ട്വർ കോഡിങ്ങിനെക്കുറിച്ച്, അതിൻ്റെ ആരംഭദശയിലുള്ള (rudimentary) കാര്യങ്ങളെ അറിവുള്ളു. ഇത് പതിറ്റാണ്ടുകൾ കഴിയുന്തോറും കൂടിക്കൂടി വരും. അതനുസരിച്ച്, ഞാൻ മുകളിൽ പറഞ്ഞകാര്യങ്ങളിൽ കൂടുതൽ കൂടുതൽ സങ്കീർണ്ണതകളും വ്യാപ്തിയും ആഴവും വ്യക്തതയും വന്നുചേരാം.
Last edited by VED on Sat Apr 20, 2024 2:09 pm, edited 1 time in total.
VED
Posts: 4731
Joined: Wed Aug 23, 2023 7:32 am
Contact:

15. ഭൗതിക ശാസ്ത്രത്തിന് അതീതമായുള്ള ഒരു വേദി

Post posted by VED »

ഇനി മനുഷ്യമനസ്സിനെ ബാധിക്കാൻ സാധ്യതയുള്ള അതീന്ദ്ര്യ സംവിധാനങ്ങളെക്കുറിച്ച് പറയാം. ഈ കാര്യം വിശദ്ധമാക്കാൻ ശ്രമിക്കുന്നതിന് മുൻപായി സോഫ്ട്വേർ എന്ന വേദിയെക്കുറിച്ച് ചില കാര്യങ്ങൾ പറയാം.

ഇന്ന് പലവിധ ഡിജിറ്റൽ ഉപകരണങ്ങൾ മനുഷ്യർ എന്ന് പൊതുവായി നിർവ്വചിക്കപ്പെടുന്ന പലവിധ ജീവജാലങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവ നൽകുന്നതും സൗകര്യപ്പെടുത്തുന്നതുമായ ആശ്ചര്യകരമായ പല സംവിധാനങ്ങളേയും ഇന്ന് മനുഷ്യർ യാതോരുവിധ അത്ഭുത ഭാവവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ട്.

കമ്പ്യൂട്ടർ എന്ന ഉപകരണംതന്നെ മനുഷ്യന് അസാധ്യമായ കാര്യങ്ങൾ ചെയ്തുതരുന്നു. കീബോഡിൽ Ctrl കീ അമർത്തിപ്പിടിച്ചുകൊണ്ട് F കീ അമർത്തിയാൽ, തുറന്നു നിൽക്കുന്ന ഒരു MSword ഫൈലിൽ ഉള്ള പതിനായിരക്കണക്കിന് വാക്കുകളിൽ നിന്നും നമുക്ക് കണ്ടെത്തേണ്ടുന്ന വാക്കും, വാക്യവും നൊടിയിടകൊണ്ട് കണ്ടെത്തിത്തരുന്നു.

ഇത് ഇന്നുള്ള യാതോരു മനുഷ്യനും ആവുന്ന കാര്യ അല്ല. പണ്ടു കാലങ്ങളിൽ ഈ വിധം ഒരു പുസ്തകത്തിലെ ഒരു വാക്കോ വാക്യമോ കണ്ടത്തേണം എന്നുണ്ടെങ്കിൽ ആ പുസ്തകത്തിലെ ഓരോ പേജും മറിച്ച് മറിച്ച് നോക്കിവേണം ആ വാക്കിനേയും വാക്യത്തേയും കണ്ടെത്താൻ.

കമ്പ്യൂട്ടറിൻ്റെ ഈ കഴിവ് പക്ഷെ കമ്പ്യൂട്ടറിൻ്റെ കഴിവുകളിൽ വളരെ നിസ്സാരമായ ഒരു കഴിവ് മാത്രമാണ്.

ഇന്ന് ആളുകൾക്ക് പല ഭാഷകളിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാം. ഈ മെയ്ൽ അയക്കാം. അതായത് വിദൂരത്തുള്ള പലർക്കും നിമിഷനേരം കൊണ്ട് കത്തുകൾ എത്തിക്കാം.

ചിത്രങ്ങൾ രൂപകൽപ്പന ചെയ്യാം. വീഡിയോകൾ നിർമ്മക്കാം. ശബ്ദരേഖകൾ എഡിറ്റ് ചെയ്യാം.

കമ്പ്യൂട്ടറിനെ ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് വീദീരങ്ങളിൽ ഉള്ള പരിചയമില്ലാത്ത മറ്റ് മനുഷ്യരുടെ മനസ്സുകളുമായി interact ചെയ്യാം.

ഗ്രന്ഥങ്ങൾ ഡിസൈൻ ചെയ്യാം. ഡിജിറ്റൽ ഗ്രന്ഥങ്ങൾ സൃഷ്ടിക്കാം.

ഡിജിറ്റൽ ക്യാമറകൾ ഉപയോഗിച്ച്, വീഡിയോകൾ എടുക്കാം. അത് സ്മാട്ട് ഫോണിലൂടേയും കമ്പ്യൂട്ടറിലൂടേയും ഇൻ്റർനെറ്റ് സൗകര്യം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവർക്ക് നിമിഷനേരം കൊണ്ട് അയച്ചുകൊടുക്കാം.

സ്മാട്ട്ഫോൺ ഉപയോഗിച്ചുകൊണ്ട് ശബ്ദരേഖകൾ റെക്കോഡ് ചെയ്യാം.

വിദൂരത്തുള്ളവരുമായി ഓൺലൈൻ വീഡിയോകൾ മുഖേനെ, അന്യോന്യം കണ്ടുകൊണ്ട് സംസാരിക്കാം. നൂറുകണക്കിന് ആളുകളെ വീഡിയോ സ്ക്രീനിങ്ങ് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് അഭിസംബോധന ചെയ്യാം.

വിദൂരത്തുള്ള കാറുകൾ പോകുന്ന പാത വീട്ടിലിരുന്നുകൊണ്ട് കാണാം. Google Map നൽകുന്ന സൗകര്യം യഥാർത്ഥത്തിൽ അവിശ്വസനീയം തന്നെയാണ്.

ദൂരത്തുനിന്നും ഒരാൾ സംസാരിക്കുന്നത്, ചെവിയിൽ വച്ചിരിക്കുന്ന earphone ഉപയോഗിച്ചുകൊണ്ട്, നേരിട്ട് ചെവിയിൽ കേൾക്കാം.

കാറുകൾക്കുള്ളിൽ ഡ്രൈവർ ഇല്ലാതെ കാറുകൾ നിരത്തിലൂടെ ഓടിക്കാം. യുദ്ധവിമാനങ്ങളെ വിദൂരത്ത് നിന്നുകൊണ്ട് നിയന്ത്രിക്കാം.

അങ്ങിനെ പലതും.

ഏതൊരാൾക്കും പെട്ടെന്ന് മനസ്സിൽ കയറിവരുന്ന വിവരം, ഇതെല്ലാം ശാസ്ത്രത്തിൻ്റെ പുരോഗതിയിലൂടെ മനുഷ്യർ കൈവശപ്പെടുത്തിയ സാങ്കേതികവിദ്യകൾ ആണ് എന്നായിരിക്കും.

എന്നാൽ ശാസ്ത്രത്തിൻ്റെ ഈ അവകാശ വാദം പൊള്ളയായ ഒന്നാണ്. ഈ വിധമായുള്ള ഒരു അവകാശവാദം ഭൗതിക ശാസ്ത്രങ്ങളുടെ പിന്തുണക്കാർ പറയുന്നുണ്ട് എങ്കിൽ അത് കളവുമാണ്.

സോഫ്ട്വേർ എന്നത് ശാസ്ത്രം അല്ല. മറിച്ച്, അത് ഭൗതിക ശാസ്ത്രങ്ങൾക്ക് അതീതമായ ഒരു വേദിയാണ്. പോരാത്തതിന്, ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ ഭൗതിക ശാസ്ത്രങ്ങളെ നിഷ്പ്രഭമാക്കുന്നതും, നിഷേധിക്കുന്നതുമായ ഒരു പ്രദേശം ആണ് സോഫ്ട്വേറിൻ്റെ വേദി.

സോഫ്ട്വേർ വേദിയിൽ ശാസ്ത്ര സത്യങ്ങൾക്കും ശാസ്ത നിയമങ്ങൾക്കും കാര്യമായ പ്രസക്തിയില്ല. ഈ വേദിയിൽ പലവിധ നിയമങ്ങളേയും മറ്റും സോഫ്ട്വേർ കോഡുകൾക്ക് സൃഷ്ടിക്കാൻ ആവും. അവ വേണമെങ്കിൽ ശാസ്ത്ര നിയമങ്ങൾക്ക് വിരുദ്ധവുമാവാം.

ഉദാഹരണത്തിന്, സോഫ്ട്വേർ വേദിക്കുള്ളിൽ ഗുരത്വകർഷണം പോലുള്ള വലിവും ഉന്തലും സൃഷ്ടിക്കാനാവും, ഏത് ദിശയിലേക്കും. അതിന് വേണ്ടി ഒരു വൻ പിണ്ഡത്തെ കണ്ടെത്തേണ്ടതോ സൃഷ്ടിക്കേണ്ടതോ ഇല്ല.

പോരാത്തതിന്, ശൂന്യതയിൽ നിന്നും വസ്തുക്കളെ സോഫ്ട്വേർ കോഡുകൾക്ക് സൃഷ്ടിക്കാൻ ആവും.

വസ്ത്തുക്കളുടെ നിറങ്ങൾ മാറ്റാനാകും. സാന്നിദ്ധ്യമുള്ള വസ്തുവിനെ അദൃശ്യമാക്കാനാകും.

സോഫ്ട്വേർ കോഡുകൾക്ക് ശാസ്ത്രവുമായി ബന്ധമില്ലായെന്ന് തെളിയിക്കാൻ മറ്റൊരു കാര്യം പറയാം.

MSWordഡും MSOfficeസും ഏതുവിധത്തിലാണ് പ്രവർത്തിക്കുന്നത് എന്നത് ഊർജ്ജതന്ത്രവും അഭിനവ ഗണിതവും ഏത്രത്തോളം പഠിച്ചാലും മനസ്സിലാകില്ല.

MSOfficeസിൻ്റെ ഉള്ളറകളിലേക്ക് പോകാൻ ആവശ്യമുള്ള വിവരം C++സും Objective-Cയും ആണ് എന്നാണ് തോന്നുന്നത്. ഇവ രണ്ട് Software languageകൾ ആണ്.

ഇവിടെ പറഞ്ഞുവന്നത്, ഇന്ന് ശാസ്ത്രം എന്ന പഠന വിഷയം, അതിന് പ്രസക്തിയും സാന്നിദ്ധ്യവും ഇല്ലാത്ത സോഫ്ട്വേർ വേദിയിലെ പ്രകടനങ്ങളുടെ മേൽ അവകാശവാദം ഉറപ്പിച്ചുകൊണ്ടും, അവയെ ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ് അതിന് അർഹതയില്ലാത്ത മതിപ്പ് ആളുകളിൽ നിന്നും പിടിച്ചുവാങ്ങുന്നത് എന്നതാണ്.
Image description
Post Reply