Day 5

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 5

Post posted by VED »




അഞ്ചാം ദിവസത്തെ ക്ളാസ്






Image
Last edited by VED on Wed Jun 26, 2024 5:04 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »



ഇനി നമ്മൾ ക്രീയാ വാക്കുകളുമായി ബന്ധപ്പിക്കുന്ന കോഡ് വാക്കുകൾ പഠിക്കാം.

ആദ്യം come എന്ന ക്രീയാ വാക്കിൻ്റെ അഞ്ച് പദരൂപങ്ങൾ ഒന്നുകൂടി കാണുക.



Image
Last edited by VED on Wed Jun 26, 2024 5:05 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

ഇനി ഈ പട്ടികയിലെ ഓരോ കോളങ്ങളുമായി ബന്ധപ്പെട്ട വാക്ക് കോഡുകൾ കാണുക.

Image


വാക്യങ്ങൾ സൃഷ്ടിക്കാനായി മനസ്സിൽ ഈ പട്ടികകൂടി വെക്കണം.

എന്നാൽ അക്കാര്യം ഈ ക്ളാസ് മുന്നോട്ട് പോകുന്നതോടൊപ്പം സ്വമേധയാ സംഭവിക്കും.
Last edited by VED on Wed Jun 26, 2024 5:06 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

ഇന്ന് ആദ്യത്തെ കോളത്തിലെ കോഡ് ഉപയോഗിക്കുന്ന കാര്യം പഠിക്കാം.

ആദ്യത്തെ കോളത്തിൽ ഉള്ള വാക്കിൻ്റെ അർത്ഥം ചെയ്യാറുണ്ട്, ചെയ്യുന്നു എന്ന രീതിയിലാണ്.

എന്നുവച്ചാൽ, ഇവിടെ Come എന്ന വാക്കിന്
വരാറുണ്ട്,
വരുന്നു

എന്ന അർത്ഥം വരും.

ഇതിൽ തന്നെ വരുന്നു എന്ന അർത്ഥം ഒരു പ്രത്യേക അവസരത്തിൽ മാത്രം വരുന്നതാണ്. അതിനാൽ തന്നെ ആ അർത്ഥത്തിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല.

Last edited by VED on Wed Jun 26, 2024 4:10 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

ഇനി നോക്കുക:

Image

I come: ഞാൻ വരാറുണ്ട്.

He comes: അയാൾ വരാറുണ്ട്.

She comes: അയാൾ (female) വരാറുണ്ട്.

They come: അവർ വരാറുണ്ട്.

We come: ഞങ്ങൾ വരാറുണ്ട്.

You come: നിങ്ങൾ വരാറുണ്ട്.



Last edited by VED on Mon Jul 01, 2024 9:40 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

Image

ഇവിടെ ശ്രദ്ധിക്കേണ്ടത്, He, She എന്ന പദങ്ങളോടുകൂടി comes എന്ന വാക്കാണ് വരുന്നത് എന്നതാണ്.

മറ്റ് വാക്കുകളോടുകൂടി come എന്ന വാക്കാണ് വരുന്നത്.

എന്നുവച്ചാൽ, ഏകവചന വാക്കുകളോടുകൂടി വരുന്ന ക്രീയാ വാക്കുകളുടെ പിന്നിൽ s, es തുടങ്ങിയ ലിപികൾ ഒട്ടിനിൽക്കും എന്ന്.

ഇത് കോളം ഒന്നിൽ മാത്രം ബാധകമായ കാര്യമാണ്, എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
Last edited by VED on Wed Jun 26, 2024 4:12 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

ഇവിടെ പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്.

അതായത്, ഒന്നുമുതൽ അഞ്ച് വരെയുള്ള കോളങ്ങളിലൂടെ വാക്കുകളുടെ പദരൂപങ്ങൾ മാറുന്നതിന് പലപ്പോഴും ഒരു പൊതുവായുള്ള രീതി കണ്ടേക്കാം.

എന്നാൽ, ചില വാക്കുകളുടെ കാര്യത്തിൽ ഇത് ശരിയാവില്ല. അതായത്, പദരൂപങ്ങൾ മാറുന്നതിന്, വ്യക്തമായ ഒരു രീതികണ്ടേക്കില്ല.

ഉദാഹരണത്തിന് നോക്കുക.

Image


നാലാമത്തേയും അഞ്ചാമത്തേയും കോളങ്ങളിലെ വാക്കുകളുടെ പദരൂപങ്ങൾ ഒന്ന്, രണ്ട്, മൂന്ന് എന്ന കോളങ്ങളിലെ പദരൂപങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

Col 1. Go / Goes - പോകാറുണ്ട്, പോകുന്നു

Col 2. Go - പോകുക (പൊതുവായ വാക്ക്)

Col 3. Going - പോകുന്നു, പോയിക്കൊണ്ടിരിക്കുന്നു &c.

Col 4. Went - പോയി

Col 5. Gone - പോയിട്ടുണ്ട്
Last edited by VED on Wed Jun 26, 2024 5:06 pm, edited 8 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

Image


ഇന്ന് മറ്റൊരു വാക്ക് നോക്കാം.

Arrive

നോക്കൂ:


Image


Col 1 Arrive/Arrives എത്തിച്ചേരാറുണ്ട്, എത്തിച്ചേരുന്നു

Col 2 Arrive എത്തിച്ചേരുക (സാമാന്യ അർത്ഥം)

Col 3 Arriving എത്തിച്ചേരുന്നു, എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു, എത്തിച്ചേർന്നുകൊണ്ടിരിക്കുകയായിരുന്നു,

Col 4 Arrived എത്തിച്ചേർന്നു

Col 5 Arrived എത്തിച്ചേർന്നിട്ടുണ്ടായിരുന്നു, എത്തിച്ചേർന്നിട്ടുണ്ട് &c.




ഈ വാക്കിൻ്റെ കാര്യത്തിൽ, വാക്കുകളുടെ പദരൂപങ്ങൾ മാറുമ്പോൾ, പദരൂപങ്ങൾ തമ്മിൽ ഒരു രൂപ സാദൃശ്യമുള്ളതായി കാണാം.
Last edited by VED on Wed Jun 26, 2024 4:19 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »


Image

ഇനി നേരത്തെ പഠിച്ചുകൊണ്ടിരുന്ന കാര്യത്തിലേക്ക് പോകാം.

They എന്ന പദത്തിൻ്റെ നാല് രൂപങ്ങൾ പഠിക്കാം.

ചിത്രം 👆 നോക്കുക.

They അവർ, അവർക്ക്

Their അവരുടെ

Theirs അവരുടേത്

Them അവരെ, അവരോട്, അവർക്ക്

Last edited by VED on Wed Jun 26, 2024 4:21 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

1a. They are right about this.
ഇക്കാര്യത്തിൽ അവർ ശരിയാണ്.
ഇക്കാര്യത്തെക്കുറിച്ച് അവർ പറഞ്ഞത് ശരിയാണ്.

1b. They want to go to Alwaye.
അവർക്ക് ആലുവായിൽ പോകണം.

2. That is their story.
അത് അവരുടെ കഥയാണ്.

3. That land is not theirs.
ആ ഭൂമി അവരുടേത് അല്ല.

4a. We can teach them what to do.
എന്താണ് ചെയ്യേണ്ടത് എന്നത് ഞങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയും.

4b. You asked them to vaccate before noon.
നിങ്ങൾ അവരോട് ഉച്ചക്ക് മുൻപ് ഒഴിയാൻ പറഞ്ഞു.


ഇവിടെ ശ്രദ്ധിക്കുക, asked എന്ന വാക്ക് പറഞ്ഞു, അവശ്യപ്പെട്ടു എന്ന രീതിയിൽ ഉള്ള അർത്ഥമാണ് നൽകുന്നത്.


4c. Show them a place to rest.
അവർക്ക് വിശ്രമിക്കാൻ ഒരു സ്ഥലം കാണിച്ചുകൊടുക്കുക.
Last edited by VED on Wed Jun 26, 2024 4:22 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

Image


ഇനി She എന്ന പദത്തിന്‍റെ നാല് പദരൂപങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള വാക്യങ്ങൾ ഒരിക്കൽക്കൂടി പഠിക്കാം.



1a. She is a good person. (Col 1)
അയാൾ (സ്ത്രീ) ഒരു നല്ല വ്യക്തിയാണ്.

1b. She wants to study English.
അയാൾക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹമുണ്ട്.

2. That is her novel. (Col 2)
അത് അയാളുടെ (സത്രീ) നോവലാണ്.

3. Those words are hers. (Col 3)
ആ വാക്കുകൾ അയാളുടേത് (സ്ത്രീ) ആണ്.


4a. Invite her for this function. (Col 4)
അയാളെ (സത്രീ) ഈ ചടങ്ങിന് ക്ഷണിക്കുക.

4b. Tell her to attend the class tomorrow. (Col 4)
അയാളോട് (സത്രീ) നാളെ ക്ളാസിൽ സന്നിഹിതയാവാൻ പറയുക.

4c. Send this letter to her. (Col 4)
ഈ കത്ത് അയാൾക്ക് (സത്രീ) അയക്കുക.
Last edited by VED on Wed Jun 26, 2024 4:23 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.


1. You feel his pulse
നിങ്ങൾ അയാളുടെ പൾസ് (ഹൃദയമിടിപ്പ്) തൊട്ട് നോക്കൂ


2. You fight for your rights
നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾക്കായി പൊരുതൂ.


3. You fight him
നിങ്ങൾ അയാളുമായി യുദ്ധം ചെയ്യൂ.
നിങ്ങൾ അയാളോട് പൊരുതൂ.


4. You find him.
നിങ്ങൾ അയാളെ കണ്ടെത്തൂ


5. You finish this work.
നിങ്ങൾ ഈ തൊഴിൽ പൂർത്തീകരിക്കൂ.


Work എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. അത് വർക്ക് എന്നല്ലാ എന്ന് മനസ്സിലാക്കുക.


6. You fire him.
നിങ്ങൾ അയാളെ പിരിച്ച് വിടൂ.


7. You fish from that pond.
നിങ്ങൾ ആ കുളത്തിൽ നിന്നും മീൻപിടിക്കൂ.


8. You flow.
നിങ്ങൾ ഒഴുകൂ


9. You fly.
നിങ്ങൾ പറക്കൂ.


10. You follow him
നിങ്ങൾ അയാളെ പിന്തുടരൂ.




Last edited by VED on Wed Jun 26, 2024 4:48 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Common conversational sentence!

Post posted by VED »

ഇനി അടുത്തത് സാധാരണ സംഭാഷണ വാക്യങ്ങൾ ആണ്.


1. Day before yesterday.
മിനിഞ്ഞാന്ന്

2. Yesterday.
ഇന്നലെ

3. Today.
ഇന്ന്

4. Tonight.
ഇന്നു രാത്രി

5. Tomorrow.
നാളെ

6. Day after tomorrow.
മറ്റന്നാൾ

7. Convey my regards to him.
അയാളോട് എന്‍റെ അന്വേഷണം അറിയിക്കുക. ഈ വാക്യത്തിന്‍റെ യഥാർത്ഥ അർത്ഥം, 'എനിക്ക് അയാളോടുള്ള ഹൃദയംഗമമായ മതിപ്പ് നിങ്ങൾ അയാളിലേക്ക് കൊണ്ടെത്തിക്കുക', എന്നാവും എന്നാണ് തോന്നുന്നത്

8. I miss you.
നിങ്ങളുമായി പിരിഞ്ഞിരിക്കുന്നതിൽ / വിട്ടുനിൽക്കുന്നതിൽ, ഞാൻ വിരഹം അനുഭവിക്കുന്നു.

9. Can you come and do this?
നിങ്ങൾക്ക് വന്ന് ഇതൊന്ന് ചെയ്യാമോ?

10. Could you please repair this?
നിങ്ങൾക്ക് ഇതൊന്ന് നന്നാക്കാനാവുമോ?





Last edited by VED on Mon Jul 01, 2024 10:26 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Speech - Space colonisation! 2

Post posted by VED »



If we do come across human beings on other planets, how will our entry impact on their social system?

അന്യഗ്രഹങ്ങളിൽ മനുഷ്യരെ കണ്ടെത്തുകയാണെങ്കിൽ, നമ്മുടെ വരവ് അവരുടെ സാമൂഹിക ഘടനയെ എങ്ങിനെയാണ് ബാധിക്കുക?

Will our entry bring in anything good to them, or will they be exploited by human beings.

നമ്മുടെ വരവ് അവർക്ക് എന്തെങ്കിലും ഗുണകരമായകാര്യം നൽകുമോ, അതോ, അവർ മനുഷ്യരാൽ ചൂഷണം ചെയ്യപ്പെടുമോ?


As we all know, man is not known for being good to other human beings.

അന്യമനുഷ്യരോട് നല്ലരീതിയിൽ പെരുമാറുന്നവരായിട്ടല്ല മനുഷ്യർ അറിയപ്പെടുന്നത്, എന്നകാര്യം നമുക്കെല്ലാം അറിവുള്ളകാര്യമാണ്.

For instance, in our own nation, around 80% of the population lives in a state of slavery and exploitation.

ഉദാഹരണത്തിന്, നമ്മുടെ രാഷ്ട്രത്തിൽ തന്നെ, ജനജംഖ്യയുടെ 80 ശതമാനത്തോളം അടിമത്തത്തിലും ചൂഷണത്തിലും ആണ് ജീവിക്കുന്നത്.

Even in Wynad district in Kerala in South India, the tribal population has literally been suppressed and exterminated.

ദക്ഷിണ ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിൽ പോലും, വനവാസികൾ അമർച്ചചെയ്യപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്.


Many of them survive as domestic servants and other low-grade employees of the settler classes.

അവരിൽ പലരും, കുടിയേറ്റക്കാരുടെ വീട്ടുവേലക്കാരായും, മറ്റ് നിലവാരം കുറഞ്ഞ ജീവനക്കാരും ആയും ആണ് ജീവിതം നയിക്കുന്നത്.




Now listen to the audio:

If we do come across human beings on other planets, how will our entry impact on their social system? Will our entry bring in anything good to them, or will they be exploited by human beings.

As we all know, man is not known for being good to other human beings. For instance, in our own nation, around 80% of the population lives in a state of slavery and exploitation.

Even in Wynad district in Kerala in South India, the tribal population has literally been suppressed and exterminated. Many of them survive as domestic servants and other low-grade employees of the settler classes.








Last edited by VED on Wed Jun 26, 2024 4:58 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. English rhyme - Polly put the kettle on

Post posted by VED »

Image


Polly put the kettle on,
Kettle on, kettle on!

Polly put the kettle on,
Let's all have tea!







Last edited by VED on Wed Jun 26, 2024 5:01 pm, edited 1 time in total.
Image description
Post Reply